Kissakal

"ടാ.... ഏട്ടാ... ടാ.."

അനിയത്തിക്കുട്ടിയുടെ നിലവിളി കേട്ടാണ് എഴുന്നെറ്റത്.... കാലും വയ്യാത്താ അവൾ എവിടെ എങ്കിലും വീണ് കാണുമോ എന്ന് പേടിയിൽ ഉറക്കം മതിയാക്കി ....

"എന്താടി... കല്യാണി നീ ഇത് എവിടെയാ..."

നിലത്ത് വീണ് കിടന്ന് കരയുവാണ്... അവൾ വേഗം അവളെ കൈകളിൽ കോരി എടുത്തു...

" ഞാൻ ഒന്ന് ഒറ്റയ്ക്ക് ഇരിക്കാൻ നോക്കിയതാ.. ഏട്ടാ... എത്രയന്ന് വച്ചാ ചേട്ടനെ ബുദ്ധിമുട്ടിക്കുവാ..."

വഴക്ക് പറയാതിരിക്കാൻ ഉള്ളാ മുൻകൂറ് ജമ്യം അവള് എടുത്ത് പോലെ ആദ്യമേ കരച്ചൽ തുടങ്ങി... അമ്മയും അച്ഛനും മരിച്ചതിൽ പിന്നെ അവൾക്ക് ഞാനും എനിക്ക് അവളും മാത്രമേ ഉള്ളൂ ഒരു അപകടത്തിൽ അവളുടെ കാലുകൾക്ക് ചലനശേഷി നഷ്ടമായിരുന്നു..

"ഓ. പിന്നെ നീ കരാണം ഞാൻ ബുദ്ധിമുട്ടി'. ഇപ്പോൾ നിന്നെ വല്ലാ അനഥാലയത്തിൽ കൊണ്ട് വിട്ടലോ എന്ന് ആലോചിക്കുവാ... നീ എന്റെ കൈയിൽ നിന്ന് നല്ലത് വാങ്ങിക്കും കേട്ടോ.."

പതിയെ ചെവിയിൽ കൈ ചേർത്ത്.. മിഴികൾ പാതിചാരി.

"സോറി... സോറി.. "

"ഒന്നു പോടീ അവളുടെ ഒരു സോറി... ഏട്ടന്റെ കാന്താരി അല്ലെ നീ..."

പതിയെ അവളെ എടുത്ത് അടുക്കളയിലെക്ക്...

" ഈ..ഈ... "

"ഒന്നു പോടാ ചേട്ടാ... ഞാൻ എന്താ കൊച്ചക്കുട്ടിയണോ... ഞാൻ ബഷ്ര് ചെയ്തോളം... നീ ഇങ്ങ് തന്നെ... "

" നീ എന്നും ഈ ഏട്ടന്റെ കൊച്ചക്കുട്ടി തന്നെയാ..."

"ഉവ്വാ... ഉവ്വാ.. നീ ഒര് പെണ്ണ് കെട്ടിനോക്ക് അപ്പോൾ അറിയാം... ഞാൻ ആണോ അവളണോ വേണ്ടത് എന്ന്..."

" ഞാൻ കെട്ടുന്നില്ലാ ടീ.... എനിക്ക് എന്നെക്കൾ കൂടുതൽ എന്റെ പെങ്ങളെ സ്നേഹിക്കാൻ കഴിവുള്ളവൾ മതിയാടീ.... "

" എന്നാ എന്റെ ഏട്ടൻ ഇവിടെ കിടന്ന് മൂത്ത് നരക്കത്തെ ഉള്ളു.... "

ചിരിച്ചി കൊണ്ട് പതിയെ തലയിൽ തലോടി... കളിയാക്കുന്നുണ്ട് അവൾ... പക്ഷെ ഞാൻ കാര്യമായിട്ടാണ് പറഞ്ഞതാണ് എന്ന് അവൾക്ക് അറിയില്ലാ... ആ പാവത്തെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കുന്നത് ഇഷ്ടമല്ലാ ഞങ്ങളെ മനസ്സിലാക്കുന്നവൾ വരട്ടെ അപ്പോ നോക്കാം.. കുളിപ്പിച്ച് ,കണ്ണഴുതി, സുന്ദരിക്കുട്ടിയാക്കി... ചേറ് വാരി കൊടുത്ത്.. ജോലിക്കറങ്ങി.

" ഞാൻ വേഗം വരാട്ടോ... നീ കുറുമ്പ ഒന്നും കാണിക്കാതെ ഇരുന്നോണം.... "

"കരയല്ലെ ഞാൻ ഇവിടെ തന്നെ ഇരുന്നോളം... ഏട്ടൻ പോയിക്കോ.... "

പറയാതെ പറയുന്നുണ്ട് ആ മിഴികൾ കുറെ നാളയി ഉള്ളാ പരിഭവം ഒരു കുഞ്ഞ് കമ്മൽ.... എന്റെ തുച്ഛമായ ശമ്പളം അതിന് തികയില്ലായിരുന്നു... പക്ഷെ ഇന്ന് തിരികെ വരുമ്പോൾ അവൾക്ക് കമ്മൽ വാങ്ങി കൊടുക്കണം... അവൾക്ക് വേണ്ടി അല്ലാതെ പിന്നെ ആർക്ക് വേണ്ടിയാ ഞാൻ ജീവിക്കുന്നത്... ജോലി കഴിഞ്ഞ് ഇറങ്ങി അച്ഛൻ സമ്മാനമായി തന്ന് വാച്ച്..... അടുത്ത് ഉള്ളാ കടയിൽ വിറ്റു പിന്നെ കൈയിൽ ഉള്ളാ കുറച്ച് രൂപയും ചേർത്ത് ഒരു കുഞ്ഞ് കമ്മൽ വാങ്ങി... ഉമ്മറത്ത് ജനാലയിൽ മുഖം ചേർത്ത് ഇരിപ്പാണ് അവൾ..

"എന്താടാ ഏട്ടാ വൈകിയെ...വല്ല ലൈനും കിട്ടിയോ...."

"ഉവ്വാടീ... നീ ഒന്നു കണ്ണടച്ചെ.... "

" എന്തുപറ്റി എന്റെ ഏട്ടനു... "

" നീ കണ്ണടച്ചെ..."

പതിയെ കണ്ണടച്ചതം... അവളുടെ കാതിൽ ഇർക്കിളി കഷണം മെല്ലെയടുത്ത് പുതിയ ജിമ്മിക്കി ഇട്ട് കെടുത്തതും ആദ്യം... അവൾ പിടിച്ച് എന്റെ കൈയിലായിരുന്നു...

" വാച്ച് വിറ്റു അല്ലെ...."

" നീ കമ്മൽ എങ്ങനെ ഉണ്ടെന്ന് പറ..."

"എന്തിനാ ഏട്ടാ ആകെ ഉള്ള ആതും വിറ്റത്.... ഞാൻ എന്തോ അറിയാതെ പറഞ്ഞ് എന്ന് പറഞ്ഞ്... ഈ കമ്മലും ഇട്ടാലും ഇല്ലെങ്കിലും ഞാൻ ഈ നാലു ചുവരിൽ തന്നെ അല്ലെ... ആര് കാണാണാനാ.... "

പതിയെ നെറുകയിൽ ഒന്നു ചുംബിച്ചു.. ചേർത്ത് പിടിച്ച്..

" അത് കൈയിൽ കിടന്നിട്ടും കാര്യം ഇല്ലാ ടീ.... പിന്നെ രാവിലെ നിന്നെ ഒരുക്കി കഴിഞ്ഞാൽ തോന്നും ..എന്തോ ഒരു കുറവ്. ഇന്ന് ആ കുറവ് മാറി.... നിന്റെ ഈ കൊച്ചു കൊച്ചു ഇഷ്ടങ്ങൾ സാധിച്ച് തരാൻ അല്ലെ ടീ ഈ ഏട്ടൻ ജീവിക്കുന്നത്... "

" അപ്പോ നീന്റെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും... ഓക്കെ ഞാൻ കരാണം.. "

"എന്റെ ഇഷ്ടങ്ങളും.... സ്വപ്നങ്ങളും നീയാണ്.... ഇനിയത് അങ്ങനെ തന്നെയാണ്...."

" ഇനി നിനക്കൊരു സ്വർണ്ണമാല വാങ്ങണം.... അതിന്റെ ഒരു കുറവ് ഉണ്ട്.. "

" ഇനിയെന്താ കിഡ്നി വിൽക്കാനാണോ പ്ലാൻ... നിന്നെ കൊലും ഞാൻ... എനിക്കി ഒന്നും വേണ്ടാ ഈ ഏട്ടന്റെ നെഞ്ചിൽ തലചായച്ച് ഉറങ്ങിയാൽ മതി എന്നും..."

മെല്ലെ എന്റെ നെഞ്ചിൽ ചേർന്നിരിപ്പാണ്.... അസൂയ തോന്നിപോകും ഒന്നും ഇല്ലയ്മെയ് സ്നേഹം കൊണ്ട്...തോൽപ്പിച്ച് ഈ ഏട്ടനോടും പെങ്ങളോടും.... അമ്മയും പെങ്ങളെയും തിരിച്ചറിയാൻ കഴിയാത്ത നരാധിപിൻമാർ ഉള്ളാ നാട്ടിൽ... ഇങ്ങനെയും സ്നേഹിക്കാൻ കഴിയുന്നാ ഒരു പിടി ജന്മങ്ങൾ ഉണ്ട്.... സ്നേഹം കൊണ്ട് സമ്പന്നരായവർ.....

️ മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്