Kissakal

നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ ?അവൾക്കില്ലാത്ത എന്ത് വിഷമമാ നിനക്ക് ?ഇത്തിരിയെങ്കിലും നാണമുണ്ടെങ്കിൽ നീയിനി ഇതിനെ കുറിച്ചോര്ക്കരുത്..

"മതി ടാ. ഞാനിനി ഒന്നും ഓർക്കില്ല, സങ്കടപെടുകേം ഇല്ല. നീ നേരെ നോക്കി കാറോടിക്ക്. ഞാനൊന്നു മയങ്ങട്ടെ. കുറെ ദിവസായില്ലേ ഒന്ന് നേരാംവണ്ണം ഉറങ്ങിയിട്ട് "
അവനോട് ഒന്നുമോർക്കില്ലെന്നു പറഞ്ഞെങ്കിലും ഉള്ളിൽ സങ്കടം തികട്ടിവരുന്നു. അവൻ കാണാതെ കണ്ണുതുടച്ചു..
വര്ഷങ്ങള്ക്കു മുൻപ്, ഒരേഴു വര്ഷങ്ങള്ക്കു മുൻപാണ് അച്ഛന് ബാങ്കിൽ ജോലി കാരണം താമസം കൊല്ലത്തായിരുന്നു. അന്ന് അച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന ആൾടെ മകൾ  "വീണ " അടുത്തടുത്ത വീടുകളിൽ താമസം. ഒരേ ക്ലാസ്സിലെ പഠനം. പതിയെ പതിയെ ഞങ്ങൾ രണ്ടുപേരും നല്ല കൂട്ടുകാരായി.
എന്തിനേറെ വർഷമൊന്നുകഴിഞ്ഞപ്പോഴേക്കും പ്രണയം തലയ്ക്കു പിടിച്ചു നടപ്പായി.

ഒരു പ്ലസ്‌ടു പിള്ളേരുടെ പ്രണയം അല്ലായിരുന്നു എല്ലാ തരത്തിലും ഒന്നായി മാറിയ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് വിവാഹപ്രായമെത്തിയാൽ മതിയെന്നുള്ള ചിന്തയായി. ഞങ്ങളുടെ പെരുമാറ്റം കണ്ടിട്ടാകണം അച്ഛൻ വീണയുടെ അച്ഛനുമായി സംസാരിക്കുന്നതു കേട്ടു "പിള്ളേർ തമ്മിൽ വല്യേ അടുപ്പത്തിലാ അവരെ നമുക്കങ്ങു കെട്ടിക്കാം എന്ന് "ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ ആയിരുന്നു അത്.

ആയിടയ്ക്ക് അവൾ ഒരാഗ്രഹം പറഞ്ഞത് "വിഷ്ണു. എനിക്ക് പട്ടാളക്കാരനെ കല്യാണം കഴിക്കാൻ വല്യേ ആഗ്രഹമാ. എനിക്കതു സാധിച്ചു തരോ നീ ??"

അവളെ സ്വന്തമാക്കാൻ, അവളെ സന്തോഷിപ്പിക്കാൻ ഒരുപാട് എതിർപ്പ് വീട്ടിൽനിന്നും വന്നിട്ടും പട്ടാളത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. സെക്ഷൻ സെലെക്ഷൻ കിട്ടി പോകുമ്പോഴും 'അമ്മ കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു "അഞ്ചാറ്‌ വർഷം പ്രാർത്ഥിച്ചു കിട്ടിയ കുഞ്ഞാ ന്റെ ദൈവേ അവനെ കാത്തോളണെന്നു "
ട്രൈനിങ്ങെല്ലാം കഴിഞ്ഞു ആദ്യ പോസ്റ്റിങ്ങ് ജമ്മുവിൽ, അങ്ങനെ ഡ്യൂട്ടിക്ക് ജോയിൻ ചെയ്തു. സത്യം പറഞ്ഞാൽ ഒരിറ്റു രാജ്യസ്നേഹം ഉണ്ടായിരുന്നില്ല എന്നുള്ളതാണ് നേര്.
അവളെ കെട്ടാൻ എന്തും ചെയ്യും എന്നൊരവസ്ഥ. അത്ര പ്രാണനായിരുന്നു എനിക്കവളെ. അവൾക്കും അങ്ങിനെതന്നെ ആയിരുന്നു എന്നായിരുന്നു എന്റെ ധാരണ. പക്ഷെ..

വീണക്ക് മെഡിസിന് കിട്ടി അവൾ കോഴിക്കോട് പഠിക്കാൻ ചേർന്നു. പതിയെ പതിയെ ഫോൺവിളിയൊക്കെ കുറഞ്ഞു തുടങ്ങി. ഞാനും കരുതി പഠിക്കാൻ ഏറെ ഉണ്ടല്ലോ അതുകൊണ്ടാകും എന്ന്. ഞാനങ്ങോട്ടു വിളിച്ചാലും പ്രത്യേകിച്ചൊന്നും അവൾക്കു പറയാനില്ലായിരുന്നു.

അഞ്ചുവർഷം പൂർത്തിയായി അവൾക്കു തുടർപഠനത്തിന്‌ ചേരണമെന്ന്. ഇതിനിടയിൽ നാട്ടിൽ പലവട്ടം ലീവിന്  ഞാൻ പോയപ്പോഴും അവളെ കാണാൻ ഹോസ്റ്റലിൽ പോകേണ്ടി വന്നു. ഒരിക്കെ പോലും ഞാൻ വരുന്നെന്നറിഞു നാട്ടിൽ വന്നില്ല. ഇനി ഇങ്ങനെ കാത്തിരിക്കുന്നതെന്തിന് എന്ന് 'അമ്മ വിളിച്ചു ചോദിച്ചു അങ്ങനെയാണ് ലീവെടുത്തു ഇപ്പൊ നാട്ടിൽ വന്നത്. അഥവാ അവൾക്കു പഠിക്കണമെങ്കിൽ ആയിക്കോട്ടെ പക്ഷെ അതിനുമുൻപ് കല്യാണം നടത്താം. കുറെ സ്വപ്നങ്ങളായി അവളുടെ മുന്നിൽ പോയി നിന്നപ്പോ അവൾ പറഞ്ഞത് "ഇച്ചിരിയേലും നാണമുണ്ടോ വിഷ്ണുന് ?ഒരു സാധാ പ്ലസ്‌ടു പട്ടാളക്കാരന് ഡോക്ടർ. ആളോള് കേട്ടാൽ തന്നെ ചിരിക്കും. തുറന്നു പറയാലോ വിഷ്ണു അന്നത്തെ ഓരോ പൊട്ടത്തരങ്ങൾ ആലോചിച്ചു ചിരി വരുവാ എനിക്ക്. ഇയാൾക്ക് മാച്ച് വല്ല സ്കൂൾ ടീച്ചറോ മറ്റോ ആണ്. ഇനി ഇതും പറഞ്ഞു ആരും എന്റെ വീട്ടിൽ വരണ്ട. എനിക്ക് ഇതിലൊട്ടും താൽപ്പര്യമില്ല. "

പ്ലസ്‌ടുക്കാരൻ ആയതെങ്ങനെയാ പഠിക്കാൻ കഴിവില്ലാഞ്ഞിട്ടായിരുന്നോ ?അല്ല. അവൾക്കു വേണ്ടിയാണ് എല്ലാം.. എന്നിട്ടും അവൾ പറഞ്ഞത്... ചങ്കു പൊട്ടുന്ന വേദനയിലും ചിരിച്ചുകൊണ്ട് ആ പടിയിറങ്ങി.

നന്നായി വളർത്തിയിട്ടും അമ്മക്ക് കണ്ണീര് കൊടുക്കുന്ന ഒരു മകനാവാനേ സാധിച്ചുള്ളൂ. ഒരു പെണ്ണിന്റെ വാക്കിനു മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുത്ത ഒരു പൊട്ടൻ.

നെഞ്ച് പൊടിയുന്ന വേദനയിലും അവളോട് ഒരു കാര്യത്തിൽ നന്ദിയുണ്ട് ഇന്ന് എന്റെ ജീവനെക്കാളും നാടിനെ സ്നേഹിക്കാൻ പഠിച്ചതിനു കാരണക്കാരി അവളായതിൽ...

അടുത്തവരവിന്‌ അമ്മയ്ക്ക് സന്തോഷിക്കാൻ, എന്റെ പ്ലസ്‌ടു പഠിപ്പും, പട്ടാളജോലിയും, അഭിമാനമായി കണ്ടു സ്നേഹിക്കാൻ ഒരു പെൺകുട്ടിയെ കണ്ടെത്തണം. ഇന്നെന്റെ കണ്ണ് നിറയുന്നത് ഒരുത്തി തന്ന വേദനയിലാണെങ്കിൽ അന്നെന്റെ കണ്ണ് നിറയണം "പ്രാണൻ തന്നു സ്നേഹിക്കുന്ന പെണ്ണിനെ കിട്ടിയതിൽ "

                                               ദേവൂ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്