ചാരു ഫുൾ പാർട്ട്

*ചാരു ❣️*
ഫുൾ പാർട്ട്  



പ്ലസ് ടു റിസൾട്ടും വന്നു വീട്ടിൽ ഒരു പണിയും ഇല്ലാതെ ബേക്കറി ഭരണിയിൽ കയ്യിട്ടു വാരിതിന്നുന്ന നമ്മളെ തൊട്ട് മുൻപിൽ പുഞ്ചിരിയോടെ  അമ്മ വന്നിരുന്നപ്പോഴേ മനസ്സിലും മാനത്തും കണ്ടു ഇതെന്തോ കോനിഷ്ടു പണിയും കൊണ്ടുള്ള വരവാണെന്ന്... 

ഉള്ളം കയ്യിലെ ചിപ്സ് ഒന്നൂടെ മുറുക്കി പിടിച് നെറ്റിചുളിച്ചു അമ്മയെ നോക്കി ഓരോന്നായി വായേല്ക്ക് വെക്കുന്നത് ചിരിയോടെ നോക്കി കാണുന്ന അമ്മയെ കണ്ട് നമ്മള് നമ്മക് ഒരു കുഴപ്പവും ഇല്ലല്ലോ എന്ന് സ്വയം ചോദിച്ചു... 

" എടി കുരിപ്പ് വണ്ടി പോത്തേ ഏതു അട്ടത്തു കൊണ്ട്പോയി ബേക്കറി എടുത്തു വെച്ചാലും മണത്ത് കണ്ടു പിടിക്കുന്ന എലിയുടെ ജന്മം തീറ്റകൊതിയത്തി... എന്നിട്ട് ഇതൊക്കെ എവിടേക്ക് പോണു.. കണ്ടാൽ അഞ്ചാറ് കൊല്ലം പട്ടിണി കിടന്ന് ഈർക്കിളി പോലെ ഉണ്ട്... ഇതിനെ ഒക്കെ ഞാൻ.. അല്ല പറഞ്ഞിട്ട് കാര്യല്ല.. ബാലേട്ടൻ തലയിൽ ഏറ്റി നടക്കല്ലേ... "

നമ്മള് തല കുടഞ്ഞു അമ്മയെ നോക്കി... ഊഫ്... ഇന്നലെ ബേക്കറിഭരണിയിൽ കയ്യിട്ടപ്പോ അമ്മ കണ്ട നിമിഷം... ആ ഭദ്രകാളിആണ് ഇപ്പൊ പഞ്ചാര കുഞ്ചുവായി ഇരിക്കുന്നെ... എങ്ങെനെ വിശ്വസിക്കും മക്കളെ ഞാൻ ഇത്... ഭൂമി തലകീഴായ് അല്ലെ ദൈവമേ നിക്കുന്നെ.. 

സംഗതി പന്തിയല്ലാന്ന് തോന്നിയപ്പോ നമ്മള്  ചിപ്സിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്തു അമ്മയെ ഇടങ്കണ്ണിട്ട് നോക്കി കൊണ്ടിരുന്നു... അപ്പൊ അമ്മ നമ്മള് തിന്നുന്നത് പുഞ്ചിരിയോടെ നോക്കി നമ്മളെ തല തടവിയപ്പോ നമ്മള് ഇതെന്തു മറിമായം എന്ന് കരുതി മാനത്തേക്ക് നോക്കി.... 

നടുമുറ്റത്തുള്ള കട്ടിലിൽ ഇരിക്കുന്നത് കൊണ്ട് ആകാശത്തൂടെ കൊക്കും കാക്കയും ഒന്നിച്ചു പറന്നു പോകുന്നത് കണ്ടപ്പോഴേ തോന്നി... കണ്ണാ.. നീയും കൂടി അറിഞ്ഞു ഇറക്കിയ കുരിശാണെന്ന്... 

" ആഹാ.. ചിപ്സ് നല്ലോണം ടേസ്റ്റ് ഉണ്ടല്ലോ.. ".. 

ചിപ്സ് ഭരണിയിൽ കയ്യിട്ടു വാരി അമ്മ തിന്നുന്നത് കണ്ടു നമ്മള് മണ്ടക്ക് അടികിട്ടിയ മാതിരി  അമ്മയെ നോക്കി നിന്നപ്പോ ആണ് നമ്മളെ ഇടതു വശത്ത് നിന്ന് ആരോ മുടി ചെവിക്കരികിലേക്ക് തിരുകി വെച്ചത്.. 

ആൾറെഡി അന്തവും കുന്തവും ഒക്കെ ആകാശത്തിലൂടെ പോയ കൊക്കും കാക്കയും കൊണ്ട് പോയത് കൊണ്ട് നമ്മള് വായിലേക്കിട്ട ചിപ്സ് കടിക്കാൻ പോലും മറന്നു ഇടതു വശത്തേക്ക് മുഖം തിരിച്ചു നമ്മളെ സോപ്പിട്ടു പതപ്പിക്കാൻ വന്ന അടുത്ത മഹാൻ ആരാന്ന് നോക്കി... 

ഇളിച്ചു കൊണ്ട് നമ്മളെ മുകത്ത് നോക്കി ഇരിക്കുന്ന അച്ചയെ കണ്ടപ്പോ കാര്യായിട്ട് എന്തോ സാദിപ്പിക്കാനുള്ള വരവാണെന്ന് ഉറപ്പിച്ചു ഗമ ഇട്ടിരുന്നു... 

കാര്യായിട്ട് എന്തോ സാദിപ്പിക്കാനുണ്ട് മോളെ ചാരു... എന്തായാലും വരാനുള്ളത് വഴിയിൽ തങ്ങൂല... 

സ്വയം ആശോസിച്ചു നമ്മള് കൊറച്ചൂടെ ചിപ്സ് വാരി വായെലെക്കിട്ടു... 

ഐവ... എന്താ ടേസ്റ്റ്... 

കാര്യം എന്താണെന്ന് വെട്ടി തുറന്നു പറയാതെ  അമ്മയും അച്ഛായും സുഖിപ്പിക്കുന്നത് നമ്മക് നല്ലോണം സുഖിച്ചത് കൊണ്ട് നമ്മള് സുഖിച്ചു അവർക്കിടയിൽ ഇരുന്നു ബേക്കറി വെട്ടി വിഴുങ്ങി... 

അച്ഛമ്മ കൂടെ വന്നിരുന്നപ്പോ സബാഷ്.. 

" എന്റെ മോള് ആകെ ക്ഷീണിച്ചല്ലോ... എടി.. ശാരി... നീക്കിവക്ക് തിന്നാനൊന്നും കൊടുക്കാറില്ലേ... "

" എന്താ ഏട്ടാ ഈ പറയുന്നേ കൊടുക്കുന്ന വല്ലതും ഇവള് കഴിക്കാറുണ്ടോ.. "

" ങേ.. "

അച്ഛായുടെ ചോദ്യത്തിന് അമ്മ പറഞ്ഞത് കേട്ട് നമ്മൾ വായിൽ വെക്കച്ച ചിപ്സ് ഒറ്റ കടി കടിച്ചു പിടിച്ചു പെട്ടൊന്ന് അമ്മയെ തിരിഞ്ഞു നോക്കി.... 

രാമ.. രാമ.. രാമ.. എന്താ ഞാനീ കേക്ക്ണെ.. ന്റെ ദേവി.. ഇനിയും എന്തൊക്ക കാണണം... എന്തോരം തള്ളാണ് ഈ ഷാരുതാ കൊച്... അമ്മമ്മോ... പറഞ്ഞത് കേട്ടില്ലേ ഞാൻ തിന്നൂല പോലും.. 
മീൻ കഷ്ണം ഒന്ന് ഏറെ എടുത്താൽ ഇതൊക്കെ എവിടേക്ക് പോണെഡി എന്ന് ചോദിക്കുന്ന മൊതല് ആണ്... 

മൂക്കത്ത് വിരല് വെച്ചു നമ്മള് അമ്മയെ നോക്കിയപ്പോ അച്ഛനും അച്ഛമ്മയും  ചിരി കടിച്ചു പിടിച്ചു അമ്മയെ നോക്കി തല ആട്ടുന്നത് നമ്മള് ഇടങ്കണ്ണിട്ട് കണ്ടു... 

അല്ല പിന്നെ.. ഞാനേ എന്നും ചോറാണ് കഴിക്കാറുള്ളെ... 

അമ്മയെ നോക്കി ചുണ്ട് കോട്ടി പറയാനുള്ളത് ഒക്കെ ആ ഒരറ്റ കോട്ടലിൽ അവസാനിപ്പിച്ചു വീണ്ടും ചിപ്സ് തിന്നാൻ തുടങ്ങി... 

" മോളെ ചാരു നിനക്കിപ്പോ എത്ര വയസ്സായി.. "

" ഇന്നേക്ക് 18 വയസ്സും 2 മാസും "

അച്ഛൻ ചോദിച്ചതിന് നമ്മള് മുഖത്ത് നോക്കാതെ മറുപടി കൊടുത്തു.. 

" ഇപ്പൊ പ്ലസ് ടു റിസൾട്ട്‌ ഒക്കെ വന്നു ലെ..."

അച്ഛമ്മ ചോദിച്ചതിന് " അയിന് " എന്നാ ഏടാകൂടു കോനിഷ്ടു വാക്ക് വായിൽ കിടന്നു തോം തരികിട തീം കളിക്കുന്നുണ്ടെങ്കിലും അച്ഛമ്മ ആയോണ്ട് റെസ്‌പെക്ട് വേണം.... 

അതുകൊണ്ട് തത്കാലം "അയിനിനെ" അടച്ചു പൂട്ടിയിട്ട് ചിപ്സ് പറ്റി പിടിച്ച മുൻനിരയിലെ പതിനാറ് മഞ്ഞ  പല്ലും കാട്ടി ഇളിച്ചു.... 

ഇളി കണ്ടപ്പോ പുല്ല് ചോദിക്കേണ്ടയിരുന്നു എന്ന് അച്ഛമ്മക്ക് തോന്നിയോ ആകോ... 

മൂഡ് പോയി... മൂഡ് പോയി... 

തിന്നുമ്പോ ചോദിക്കാൻ കണ്ടൊരു ചോദ്യം... പരീക്ഷ ഒക്കെ വരും പോകും.. പക്ഷെ.. പക്ഷെ.. പക്ഷെ ന്താ..മ്മള് തളരരുത്... ഇതല്ല ഇതിനപ്പുറം ചാടി കടന്നവളാണീ... ആര്... ആ.. ആരോ... 

അച്ഛമ്മയെ നോക്കി മനസ്സില് കൊഞ്ഞനം കുത്തി ചുണ്ട് ചുളുക്കി.. അപ്പൊ അച്ഛമ്മ നമ്മളെ മൈൻഡ് പോലും ചെയ്യാതെ അമ്മയെ നോക്കി കണ്ണ് കൊണ്ട് ഗോഷ്ടി കളിക്കുന്നത് കണ്ട് നമ്മള് സംശയഭാവത്തോടെ നമ്മളെ വലതു വശത്തു കാഞ്ചീപുരം അല്ലാത്ത ഏതോ പേരറിയാത്ത പട്ടുസാരി അല്ലാത്ത കോട്ടൺ സാരി ചുറ്റി ഇതുവരെ ഇല്ലാത്ത സ്നേഹം കാട്ടി ഇരിക്കുന്ന അമ്മയെ നോക്കി... 

അമ്മ അപ്പൊ ചെറുങ്ങനെ ഇല്ലന്ന് തലയാട്ടി അച്ചയോട് എന്തക്കയോ കണ്ണ് കോണ്ട് പറയുന്നത് കണ്ട് നമ്മള് പെട്ടൊന്ന് തന്നെ അച്ചയെ നോക്കി.... 

ഈഷ്.. ഇതിപ്പോ ഞാനൊന്ന് നോക്കി.. അവളെന്നെയും നോക്കി... നാല്പതു പേരും ശിഷ്യൻമാരും ഒന്നിച്ചു നോക്കി... 

ഏകദേശം അത് പോലെ ആയില്ലേ...?? 

പ്രതീക്ഷിക്കാതെ പെട്ടൊന്ന് നമ്മള് അച്ചയെ മുഖം വെട്ടിച്ചു നോക്കിയേ കൊണ്ടാകാം.. അച്ഛാ ഇല്ലെന്ന് തലയാട്ടി വിരല് കൊണ്ട് ന്തക്കയോ ആംഗ്യ ഭാഷയിൽ പറയുന്ന ഇടയിലായതിനാൽ നമ്മള് നോക്കുന്നത് കണ്ടപ്പോ പിടിക്ക പെട്ട കള്ളനെ പോലെ ചമ്മി നാറി നമ്മളെ നോക്കി ഇളിച്ചു കാണിച്ചു കയ്യോണ്ട് എന്താകയോ കാട്ടി മെല്ലെ മെല്ലെ മടിയിലേക്ക് വെച്ചു.... 

ഇതൊരു നടക്കും പോണ ലക്ഷണം ഇല്ലല്ലോ ദേവിയേ...

ന്റീശോയെ... നമ്മളെ ഇത്ര പേടി ആണോ ഇവർക്കൊക്കെ... ന്തായാലും ബിൽഡപ്പ് കൊറക്കണ്ട... 

നമ്മള് നമ്മളോട് തന്നെ ഓരോന്ന് പറഞ്ഞു.. അവസാനം ഇവറ്റകൾ ഒന്നും ശെരിക്കും എന്താ കാര്യം എന്ന് പറയാത്തത് കൊണ്ട്.. ഈ ഈ മറ്റേ സാദനം ഇല്ലേ.. ആ മറ്റേ ക്യൂരിയാസിറ്റി കാരണം നമ്മള് ചുണ്ട് കൂർപ്പിച്ചു ബേക്കറി ഭരണി നിലത്ത് വെച്ചു രണ്ട് കയ്യും അരയിൽ വെച്ചു ഇരുന്നിടത്ത് നിന്ന് എണീറ്റു... 

അപ്പൊ അമ്മയും അച്ഛയും അച്ഛമ്മയും കണ്ണോണ്ട് വീണ്ടും കളിക്കുന്നത് കണ്ട് നമ്മള് കള്ളിയങ്കാട്ടു നീലിയുടെ ന്യൂ വേർഷൻ എടുക്കാൻ ബാലവീറിനേം റോബോബോയിനേം കീക്കോനേം ഒക്കെ മനസ്സിൽ ദ്യാനിച്ചു... 

" ചാരു.. മോളെ.. അച്ഛാടെ വാവ അല്ലേ.. അച്ഛാ ഒരു കാര്യം പറയട്ടേ... ന്റെ വാവനോട്‌.. "

കണ്ണടച്ച് ദ്യാനിച്ചു കൊണ്ടിരിക്കുമ്പോ അച്ഛ നമ്മളെ കൈ പിടിച്ചു അച്ഛാടെ അടുത്ത് ഇരുത്തി പറഞ്ഞപ്പോ തത്കാലം ദ്യനിക്കാതെ തന്നെ കാര്യം പുറത്തു വരുന്ന സ്ഥിതിക്ക് നമ്മള് ആകാംഷയുടെ പല വേർഷൻ മുഖത്തു വരുത്തി അച്ഛാടെ മുഖത്ത്ക്ക് ഇമ തെറ്റാതെ നോക്കി... 

" ഞാനൊന്നും പറയണ്ടന്ന് പറഞ്ഞില്ലാലോ അച്ചേ.. "..

" അതില്ല.. കാര്യം എന്താന്ന് വെച്ച.. അച്ഛമ്മക്ക് വലിയ ഒരാഗ്രഹം... അച്ഛമ്മയുടെ മൂത്ത പേരകുട്ടിന്റെ കല്യാണത്തിന് പങ്കെടുക്കണം എന്ന്.. "

ആണോ അച്ഛമ്മേ എന്നാ ബാവത്തോടെ നമ്മള് അച്ഛമ്മനെ നോക്കിയപ്പോ ആർക്ക് എപ്പോ.. എങ്ങനെ.. എന്നാ പതിന്മടങ് ഭാവത്തോടെ അച്ഛമ്മ അച്ചയെ നോക്കുന്നത് കണ്ട് നമ്മള് ഒന്നും ഓടതെ അച്ഛനെ നോക്കി... 

" അച്ഛക്കും നമ്മളെ വീട്ടിലെ ഒരു മംഗല്യത്തിന് കൂടാൻ ആഗ്രഹം ഉണ്ട്.. "

നമ്മള് നിലത്ത് വെച്ച ബേക്കറി ഭരണിയിൽ നിന്ന് മിച്ചർ എടുത്തു വാരി വീണ്ടും അച്ഛാ ഇരുത്തിയാ ഇടത്ത് വന്നിരുന്നപ്പോ അച്ഛൻ പറയുന്നത് കേട്ട് നമ്മള് അച്ഛനെ നോക്കി.. 

" അയിന്.. "...

ഒരുപാട് നേരായി നമ്മളെ ഉള്ളിൽ ശോസം മുട്ടി മുട്ടി പുറത്ത് വരാൻ ചെണ്ട കൊട്ടുന്ന അയിനിനെ നമ്മള് പുറത്ത് എടുത്തതും അമ്മ നമ്മളെ തലക്കൊരു കൊട്ട് തന്നു... 

സബാഷ്.... 

" ആയിനല്ല കോയിന്... എടി.. മർസുപിലാമി... അയിന് നീ കെട്ടണം എന്ന്... "

" എവിടെ കെട്ടണം.. "

അമ്മ പറഞ്ഞെന് നമ്മള് പോലും വിചാരിക്കാതെ ഉരുളയ്ക്ക് ഉപ്പേരി പോലെ നമ്മളെ വായിന്നു അറിയാതെ ചാടി പോയതും നമ്മള് എരുവ് വലിച്ചു വായപൊത്തി.. 

മോളെ.. ചാരു.. നിന്റെ അമ്മ... തനി ഭദ്രകാളി ആയി കഴിഞ്ഞു... സാരി തലപ്പ് എടുത്തു അരയിൽ കുത്തി ചാടി എണീറ്റ അമ്മയെ നമ്മള് കണ്ണ് വലുതാക്കി നോക്കി... 

" നീയും നിന്റെ ട്യൂബ് ലേറ്റ് വർത്താനും.. ഇതിനെ ഒക്കെ ആണോ ബാലേട്ടാ നിങ്ങൾ കെട്ടിക്കാൻ നോക്കുന്നെ... ശെരിക്കും ബുദ്ധി പോലും ഉറച്ചിട്ടില്ല.. മോളെ കല്യാണം കാണണം പോലും..എന്താന്ന് വെച്ച അച്ഛനും മോളും തീരുമാനിച്ച മതി ഞാൻ പോണു.. "

ചവിട്ടി തുള്ളി അമ്മ പോയതും ഇവിടപ്പോ ന്താ ഉണ്ടായേന്ന മട്ടിൽ നമ്മള് അച്ഛായെ നോക്കിയപ്പോ അച്ഛ ചിരി കടിച്ചു പിടിച്ചു നമ്മളെ നോക്കി കണ്ണിറുക്കി ചേർത്ത് പിടിച്ചു... 

" അച്ഛാ മോളോട് സീരിയസ് ആയി ഒരു കാര്യം ചോദിക്കട്ടെ... "

" മ്മ്മ്.. "

" അച്ചയെ ചാരു മോളെ നമ്മക് കെട്ടിച്ചു വിട്ടാലോ.. "

" പൊളിക്കും... ങേ.. അത് ഞാനല്ലേ.. "

"അതെ.. നീയെന്നെ... മോൾക്ക് ആരേലും ഇഷ്ടം ആണോ... ".

" ആണല്ലോ... എല്ലാരേം ഇഷ്ട..."

" അങ്ങനെ അല്ല.. പ്രണയം.. അച്ചക്ക് അമ്മയോട് തോന്നിയ പോലെ.. "..

" അച്ചേ.. പറയുന്നോണ്ട് ഒന്നും തോന്നരുത്.. അച്ചക്ക് എങ്ങനെ പോരാളിയോടെ പ്രേമം തോന്നി.. ഓഓഓ... ഞാനൊക്കെ ഫിലിമിൽ മാത്രെ ഇങ്ങനെത്തേ അമ്മച്ചികളെ കണ്ടുള്ളു..അച്ച പറഞ്ഞ നല്ല പതിനേഴു കാരിനെ ചാരു കൊണ്ടന്നു തരും.. "

" എടി.. മാർസുപിലാമി.. കുടുംബം തെറ്റിക്കാൻ നോക്കുന്നോടി... നീ.. നിന്നെ ഒക്കെ ഞാൻ.. "

"ഓഓഓ.. വിട് അമ്മേ.. ചെവി.. വേദനിക്കുണ്‌.. ".

" വേദനിക്കാണല്ലോ.. അതിനാണല്ലോ നുള്ളുന്നെ."

അച്ചയോട് രഹസ്യം പോലെ കൈ പൊത്തി പിടിച്ചു പറഞ്ഞത് പിന്നിൽ നിന്ന് അമ്മ കേട്ടപ്പോ നമ്മളെ ചെവിക്ക് പിടിച്ചു തിരിച്ചു.. ഉഉഫ്... സാമ്പാർ ഉണ്ടാക്കുന്ന കൈ ആണേലും കൊല മാസ്റ്റ് ആണ്... 

" വീടടി.. ന്റെ മോളെ മേലെന്ന്.. "

പൊട്ടി ചിരിച്ചു അച്ച നമ്മളെ ചെവിന്ന് അമ്മയെ കൈ എടുത്തു നമ്മളെ തോളിലൂടെ കയ്യിട്ടു ചേർത്ത് പിടിച്ചു.. 

" മോളെ.. ചാരു... ഞാൻ കാര്യം ആയിട്ട് പറയാ...ന്റെ മോൾക് നല്ലൊരു ആലോചന വന്നേകുണു.. നല്ല പയ്യനാ.. നിന്നെ കണ്ട് ഇഷ്ടപെട്ടതാ.. പിന്നെ അച്ഛടെ ഒരു സുഹൃത്തിന്റെ മോനും കൂടെ ആണ്.. എന്താ നിന്റെ അപിപ്രയം... നാളെ വന്നോട്ടെ അവര്.. അച്ഛടെ വാഴക്കാളിനെ കാണാൻ... "

ഓഓഓഓ.. ഓഓഓ.. അപ്പൊ അതാണ് കാര്യം.. നമ്മളെ ഇവടന്ന് ഓടിച്ചു വിടണം.. സംഭവം നമ്മക്കും ഇഷ്ടായി... ഇനി പടിക്കണ്ടല്ലോ.. ആഹാ ഹാ.. എന്ത് സുഖം.. എന്ത് സുഖം... ചാരു ഫ്രീ ആകാല്ലോ.. എന്നാലും എന്ത് കണ്ടിട്ട് ആകും അയാൾ ന്നെ ഇഷ്ടപെട്ടെ.. 

അതൊന്നും നീ നോക്കണ്ട ചാരു കെട്ടിച്ചു പോയ പിന്നെ പഠി പഠി എന്ന് കേൾക്കണ്ടല്ലോ.. പടിക്കണ്ടല്ലോ.. എക്സാം വരില്ലല്ലോ.. എന്ത് സുഖം ആകും...

അതൊക്കെ ശെരിയാ എന്നാലും ഇത്തിരി ബിൽഡപ് ഇടേണ്ട.. ഓടി ചാടി അറ്റാക് ആയി പറഞ്ഞ മോള് കെട്ടാൻ മുട്ടി നടക്കാണെന്ന് കരുതൂലെ.. ഇമാജിനേഷൻ പോവൂലെ... 

അല്ലേലും എന്ത് ഇമാജിനേഷൻ... !!

പോന്ന് മോളെ കിട്ടിയ അവസരം ആണ് ബിൽഡപ് ഇടാൻ നിന്നാൽ.. അച്ഛാ ആണ്.. മോൾക് ഇഷ്ടല്ലേൽ വേണ്ടന്നും പറഞ്ഞു പോകും.. ചിന്തിച്ചു പറഞ്ഞോ... 

നമ്മളും മനസ്സും തമ്മിലെ സംഭാഷണത്തിന് ശേഷം... നമ്മൾ ഇല്ലാത്ത നാണത്തെ കടമെടുത്ത് അച്ഛനെ നോക്കി തലയാട്ടി കാണിച്ചു....

" മോള് നാണിച്ചു ബുദ്ധിമുട്ടണം എന്നില്ല.. "

ചേ.. പോയി.. ഒക്കെ പോയി.. കഷ്ടപെട്ടുണ്ടാക്കിയ ന്റെ നാണം അമ്മ ഒറ്റ സെക്കന്റ്‌ കൊണ്ട് കാറ്റിൽ പറത്തി.. 

" അത് കൊണ്ട് ഒന്നും അല്ല... ഞാനേ വലിയ കുട്ടി ആയി.. അപ്പൊ ന്റെ അച്ഛടെ ആഗ്രഹം അല്ലെ... ന്റെ കല്യാണം കാണൽ അതുകൊണ്ട..."

" ഉവ്വ്.. ഉവ്വേ... "


2

കൊറച്ചൂ ഫെയർ ആൻഡ് ലോവ്‌ലി എടുത്തു
തേച്ചാലോ... 

എന്തിന് ലൗലിയാകാനോ... 

പ്പാ കുരിപ്പേ... നശിപ്പിച്ചു.. ഫെയർ ആൻഡ് ലോവ്‌ലി തേക്കുന്നെ ലോവ്‌ലിയാകാനല്ല.. നീ കണ്ടിക്കില്ലേ.. ആ യാമി ഗൗതം... മൂൺ പോലെ വെളുക്കുന്നെ... 

സത്യത്തിൽ ഫെയർ ആൻഡ് ലോവ്‌ലി തേച്ചില്ലേങ്കിലും അബാര ലോവ്‌ലിയും ബ്യൂട്ടിയും ഒക്കെ ആണെന്ന് എനിക്കറിയാം... അതവിടെ.. വൃത്തിയോടെ ഇരിക്കുന്നത് കണ്ടപ്പോ ഒരാഗ്രഹം വേസ്റ്റ് ആക്കണ്ടല്ലോന്നു... 

" തേങ്ങയാണ് തേങ്ങ.. "

ങേ.. ആത്മഗതം പറയുന്നതിനിടയിൽ എവിടെ അപകുശന ശബ്ദം... 

പെണ്ണ് കാണാൻ വരുന്നതിന് ഡ്രസ്സ്‌ എടുക്കണം എന്നാ ഷാരുകൊച്ചിന്റെ വാശിക്ക് മുൻപിൽ ബാലകൊച്ചനു അടിയറവു പ്രഗ്യാപിക്കാതെ വഴിയില്ലാ.. 

അപ്പോ പിന്നെ നമ്മള് ന്ത്‌ കണ്ടോണ്ട് നിക്കാ...

പാട്ടും പാടി മുറിയിലെത്തി ഒരു ഫ്രോക്കും വലിച്ചു കയറ്റി... എല്ലാം കഴിഞ്ഞു അവസാനം ഫിനിഷ് റൗണ്ടിൽ കണ്ണാടി നോക്കി പറയുമ്പോ ഒരു മൂലയിൽ ഇളിച്ചോണ്ട് നിക്കുന്ന ഫെയർ ആൻഡ് ലോവ്‌ലി യെ മിററിൽ കൂടെ നോക്കി  നമ്മളും മനസ്സും തമ്മിൽ ആഭ്യന്തര ചർച്ചയിൽ ഏതവനാടാ.. ആവിശ്യമില്ലതെ കമന്റ്ടിക്കുന്നെ.. 

മൂക്കത്ത് പറ്റിപിടിച്ച പൌഡർ പുറം കൈകൊണ്ട് തുടച്ചു അർബാബാൻഡ്‌ ഒന്നൂടെ കയറ്റി മുൻപിലേക്ക് തൂങ്ങുന്ന മുടിയെ ഊതിപറപ്പിച് മമ്മുക്ക സ്റ്റൈലിൽ തിരിഞ്ഞതും.. 

ചുണ്ട് കോട്ടി ബ്ലാ.. എന്താത്ന്നു നോക്കുന്ന ചിന്നുനെ കണ്ടു നമ്മള് പുച്ഛിച്ചു തള്ളി അവളേം വലിച്ചു റൂമിൽന്നു പുറത്താക്കി വാതിലും അടച്ചു സ്റ്റെയർ ഇറങ്ങി.... 

ആഹാ.. അന്തസ്... ആരും വന്നിട്ടില്ലെന്ന് തോന്നുന്നു... 

" ഓയ്... ഷാരുദേവി... ബാലൻ ദേവ.... എവിടെപ്പോയി നിങ്ങളൊക്കെ... "

" കെടന്നു അലറാതെ പെണ്ണെ.. പോയി വണ്ടിയിലോട്ട് കേറൂ..."

നമ്മളെ ഒന്ന് നോക്കപോലും ചെയ്യാതെ സാരിനെറിയും ശെരിയാക്കി അമ്മു പറഞ്ഞുകോണ്ടു  വരുന്നത് കണ്ടു കൊഞ്ഞനം കുത്തി നമ്മൾ പുറത്തേക്കു ഓടി... 

കാറിലേക്ക് നോക്കിയപ്പോ അല്ലെ മനസ്സിലായെ.. ശവം... ചിന്നു കൊന്നു ഭ്രാന്തി മുൻപിൽ ഇരിക്കുന്നു....  

" കോപ്പ് ഞാൻ ആണ് ഇന്ന് മുൻപിൽ... ഇറങ്ങടി... "

" അയ്യടി മനമേ.. അതങ്ങ് പള്ളിയിൽ പോയി പറഞ്ഞ മതി.. മാറിനിക്ക് പെണ്ണെ എനിക്ക് ഡോർ അടക്കണം... "

" പോടീ മുരിങ്ങക്കോലെ.. ഞാൻ മുന്നില്.. ".. 

ബ്ലഡി അലവലാതി നമ്മള് മടിയിൽ കേറി അങ്ങ് ഇരുന്നു.. അല്ല പിന്നെ... മുരിങ്ങകോല് ആണേൽ ഇരിക്കാൻ നല്ല സുഖം ഉണ്ട്.... 

" ഊൗഫ്... അമ്മാ.... "

.. ഊര പോയി.... നോ ചാരു ഒന്നും പറ്റിയില്ല.. എസ്‌കേപ്.. ഇപ്പൊ ആരും കണ്ടിട്ടില്ല... 

മൂടും തട്ടി എണീറ്റപ്പോഴാണ് പിറകിന്ന് ഹിമാലയത്തിന്ന് പാറക്കഷ്ണം വീഴുന്ന സൗണ്ട് പോലെ...

ശെടാ... നമ്മള് വീണിടത്തുനിന്ന് ഉൽക്കയും വന്നു വീണോ....

നമ്മള് മെല്ലെ മെല്ലെ തിരിഞ്ഞു നോക്കിയപ്പോ വയറും പൊത്തി പിടിച്ചു അമ്മയെ തോളിലേക്ക് ചാഞ്ഞു മുഖം പൊത്തിപിടിച്ചു ചിരിക്കുന്ന അച്ഛനും... ചിരി നിർത്താൻ പാട് പെടുന്ന അമ്മയും... പല്ലില്ലാഞ്ഞിട്ടും എന്റെ ചിരിക്ക് മൊഞ്ചണെന്ന് കാണിക്കാൻ ചിരിക്കുന്ന അച്ഛമ്മയും.. സീറ്റ്‌ഇൽ ഇരുന്ന് അലറി ചിരിക്കുന്ന ചിന്നുനേം കണ്ടതും... ബോദ്യപെട്ടു.... 

എല്ലാരും കണ്ടിരിക്കുന്നു വീണത്.. ഇനി തലയിലൂടെ മുണ്ടിട്ടു നടന്നോ.. ചാരു...

പിന്നെ.. ഒന്ന് വീണെന്ന് വെച്ചു.. അല്ലേലും ഇടക്ക് ഒന്ന് വീഴണം എന്നാലേ ശരീരം ഇളകുകയുള്ളു... 

ബ്ലടി അലവലാതി മനസ്സിനോട് മിണ്ടാതിരിക്കാൻ പറഞ്ഞു 

ചിന്നുനോട്‌ കൊഞ്ഞനം കുത്തി പിന്നിൽ തന്നെ പോയിരുന്നു... ഹല്ല പിന്നെ.... അവളെ ഇറക്കാൻ ഈ ചാരുതാ ലക്ഷ്മിക്ക് അറിയാഞ്ഞിട്ടു ഒന്നും അല്ല.. വേണ്ടെന്ന് വെച്ചിട്ടാ.... ബ്ലാ... 

" അല്ലല്ല.. മോളൊന്ന് നിന്നെ... "

ഇരിക്കാൻ വകയില്ല പിറകിന്ന് വിളിവരാൻ... ഈ അമ്മക്ക്... ഇപ്പോഴും വയറു നിറഞ്ഞില്ലേ... 

"  എന്താണ് ഷാരു.. ഇനി അടുത്ത യുദ്ധം.. മതി പോയി വണ്ടിൽ കേറൂ... ചാരു.. നീ പോയി ഇരുന്നോ... ചിന്നു നീ ഇറങ്ങിക്കെ.. പോയി പിന്നിൽ കേറ്... അച്ഛമ്മ മുൻപിൽ ഇരിക്കട്ടെ... "

ഓയ്.. ഓയ്...റണ്ടക്കാ.. റണ്ടക്ക... റണ്ടക്ക... അങ്ങനെന്നെ വേണം ചിന്മയ ചീമകൊന്നേ... 

അച്ഛാ ചിന്നുനോട്‌ പിന്നിലേക്ക് ഇരിക്കാൻ പറഞ്ഞതും നമ്മളവളെ കളിയാക്കി കൊന്നു... യോ.. യോ.. യോ.. കളിയാക്കി ചിരിച്ചാലും എന്താ.. അച്ഛാ.. നല്ല 916 തങ്കം തന്നെയാ... 


♤♤♤♤♤♤♤♤♤♤♤♤♤♤♤♤♤



" വേണ്ട... വേണ്ട... വേണ്ട... എനിക്ക് ഈ കുന്തം ഒന്നും ഉടുത്തു നിക്കാൻ കഴിയൂല.. ഞാൻ കഴിച്ചിട്ട് ഒന്നും അല്ലല്ലോ അയാളെ മുൻപിലേക്ക് പോകുന്നെ...ഒരു സെറ്റ് സാരി.. അത് അമ്മ ചുറ്റിയ മതി..."

" ചാരു പറയുന്നേ കേൾക്ക്...മുട്ടിനും നെരിയാണിക്കും ഇടയിൽ അല്ലാതെ നിനക്ക് ഒരു ഡ്രെസ്സും ഇല്ലാഞ്ഞിട്ട ഞാൻ ഡ്രസ്സ്‌ എടുക്കാൻ വാശി പിടിച്ചേ... അവക്ക് ഫ്രോക് വേണം അതും മുട്ടിനും നെരിയാണിക്കും ഇടയിൽ.. നിന്നെ നാളെ പെണ്ണ് കാണാൻ ആണ് വരുന്നത്... അല്ലാതെ ഫാഷൻ ശോക്ക് ആളേ സെലക്ട്‌ ചെയ്യാൻ അല്ല..."

" അമ്മ എന്ത് പറഞ്ഞാലും കാര്യല്ല്യ... ഈ തുണി ഞാൻ എടുക്കൂല.. അല്ല പിന്നെ കണ്ടാലും മതി... അവിടേം ഇവടേം ഒക്കെ ചാണകം തോണ്ടിയിട്ട പോലെ... "

ഡ്രസ്സ്‌ എടുക്കാൻ പോയതും മേല.. വല്ലാത്ത പുകിൽ... 

അമ്മക്ക് സെറ്റ് സാരി തന്നെവേണം.. എനിക്കാണെൽ കാക്ക മലർന്ന് പറന്നാലും അത് വേണ്ട.... 

അതും കെട്ടിചുറ്റി നടക്കാൻ ഒന്നും എന്നെകൊണ്ട് കഴിയൂല... ഓണം സെലിബ്രറ്റന് പോലും നമ്മള് സാരി ഉടുക്കാഞ്ഞേ അഴിഞ്ഞു പോയി നാണക്കേട് ആകും എന്ന് വെച്ചിട്ടാ... 

കാണാൻ വന്നപ്പോ അതെങ്ങാനും അഴിഞ്ഞാ...ഫസ്റ്റ് നൈറ്റ്‌ന് മുൻപ് സസ്പെൻസ് വെളിവാകും... 

അതൊന്നും ചിന്തിക്കാനുള്ള ചിന്തിക്കരണ ശേഷി ഈ അമ്മക്ക് ഇല്ലാതെ പോയല്ലോ... ദേവി.....


" ചാരു... ഇതിൽ അച്ഛനും അമ്മടെ വശത്തു തന്നെയാണ്.... "

" അച്ഛാ..."

" അച്ഛാന്റെ മോള് സാരി എടുക്ക്.. ചുറ്റിയാൽ ഭാഗ്യദേവത കടന്നു വന്ന പോലെ ഉണ്ടാകും... "

" സാരിഎടുക്കാൻ വേണ്ടി മാനം വരെ മുട്ടിക്കണം എന്നില്ല..... ഞാൻ സാരി ചുറ്റില്ല.. അത് ശെരിക്ക് പിടിക്കാൻ ഒന്നും എനിക്കറിയൂല.. "

അല്ല പിന്നെ ആളേ മയക്കാൻ ഇവർക്കേ അറിയൂ... 

" മോളെ.. എന്നാ സാരി വേണ്ട.. ഇത് നോക്ക്.. നല്ല ഭംഗിഉണ്ടല്ലോ... അച്ഛമ്മക്ക് ഒരുപാട് ഇഷ്ടായി... "

ചുണ്ടും കൂർപ്പിച്ചു എല്ലാരോടും പിണങ്ങി നമ്മള് സെറ്റിയിൽ പോയി ഇരുന്നതും അച്ഛമ്മ എന്തോ ഒന്നും പിടിച്ചു താങ്ങി വരുന്നത് കണ്ടു നമ്മള് കാണാത്ത പോലെ നിന്നു... 

നമ്മളെ മുൻപിൽ വന്നു അച്ഛമ്മ പറഞ്ഞതും നമ്മള് താല്പര്യമില്ലാത്ത പോലെ അച്ഛമ്മടെ കയ്യിന്ന് ഡ്രസ്സ്‌ വാങ്ങി നിവർത്തി... 

ആഹാ.. സത്യം പറഞ്ഞ അത് നമ്മക് നല്ലോണം പിടിച്ചു.... ചൊകപ്പും ക്രീം കളറും.. ദാവണി... ക്രീം കളർ പാവാടയ്ക്ക് ക്രീം കളറും കൈ ചെക്കപ്പും.. കയ്യിൽ ചെറിയ സ്റ്സ്റ്റോണും പതിപ്പിചേക്കുന്നു.. അതിനാണെൽ ചെക്കപ്പ് ദാവണിഷാളും... 

സംഭവം കിടുവാക്കി... സസ്പെൻസ് വേളിവാകോ എന്നാ പേടിയും ഇല്ല... 

നമ്മൾ പുഞ്ചിരിയോടെ എണീറ്റു അതും പിടിച്ചു മേലെ വെച്ചു മിററിൽ നോക്കി അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഉറപ്പ് വരുത്തി... 

അമ്മക്ക് അത്രക്കങ് വിഴുങ്ങാൻ പറ്റിയില്ലേങ്കിലും ഇതെങ്കിൽ ഇത് എന്ന് വെച്ചു അങ്ങ് പാക്ക് ആക്കി... ചിന്നുക്ക് എടുക്കാൻ നടന്നു... 

അവിടെ പിന്നെ നമ്മക് പ്രതേകിച്ചു പണിയൊന്നും ഇല്ലാത്തോണ്ട് ഏത് സെയിൽസ് മാൻ ആണ് കൂടുതൽ മൊഞ്ചു എന്ന് സൂക്ഷിച്ചു നോക്കി..

ഇനിപ്പോ നമ്മള് നോക്കുന്നത് കൊണ്ട് ആണോ.. അതോ അവൻ നമ്മളു നോക്കാൻ വേണ്ടിയാണോ എന്നറിയില്ല ഒരു ഹാൻഡ്‌സോം ചെക്കൻ കൊറേ നേരം ആയി മുടി അങ്ങോട്ടും ഇങ്ങോട്ടും ചേരിക്കുന്നു... 

നമ്മള് നോക്കിയപ്പോ സൈറ്റ് അടിച്ചു കാണിച്ചു.. തിരിച്ചു അടിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും.. യോഗ്യമില്ലാ അമ്മിണിയെ... നാളെത്തോടെ തീരുമാനം ആകും... 

പണ്ടൊക്കെ ആരേലും സൈറ്റ് അടിച്ചിന് തിരിച്ചു അടിച്ചു കൊടുത്തപ്പോ ഇഷ്ടപെട്ട് വന്നതാണോ എന്ന് ആര് കണ്ടു... 

ഹാ.. എന്തായാലും... സോഹ..സോഹാ..സോഹാ...പിന്നെ.. പടിക്കണ്ടല്ലോ എന്ന ഒറ്റ കാരണം കൊണ്ട് നമ്മള് ഒന്നും പറയുന്നില്ല... 

ഈ പടിക്കാനല്ലതേ ആർക്കേലും ഒരു കോളേജ് ഒക്കെ തുടങ്ങിക്കൂടെ... ഓഹ്.. വാട്ട്‌ എ..പോളി... 

" മതി ചിന്തിച്ചു നിന്നത് ആരെ വായിനോക്കി നിക്കാ..വാടി പെണ്ണെ.. "

വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നടക്കാത്ത ഓരോ സ്വപ്നങ്ങൾ കിനാവ് കണ്ടു നമ്മളെ തലക്കടിച്ചു അമ്മ പറഞ്ഞപ്പോ ഓഹ് പിന്നെന്നും പറഞ്ഞു നമ്മള് പിന്നാലെ വാലും ചുരുട്ടി നടന്നു... 

പ്യാവം... ഒരു ചിരിയെങ്കിലും കൊടുക്കാമായിരുന്നു ചാരു.... 

വീട്ടിൽ എത്തി കൊണ്ട് വന്നതോക്കേ ചറ പറ ഓണം ഇട്ടപ്പോൾ എന്തൊരു ഹാപ്പി... 

അമ്മ വന്നു ചെവിക്ക് പിടിച്ചു നുള്ളിയപ്പോ ഗുഡ് ഗേൾ ആയി ഒക്കെ എടുത്തു വെച്ചു.. 

ഇങ്ങനെ ഒക്കെ നുള്ളാൻ അറിയുവെങ്കി ഈ അമ്മക്ക് കാത് കുത്താൻ പൊയ്ക്കൂടേ.. പത്ത് കാശെങ്കിലും നുള്ളി സമ്പാദിക്കാം.. 

നേരം കുരു കുരു രാത്രിയായപ്പോ പര പര.. വെളുക്കാൻ വേണ്ടി... വയറിനെ സന്തോഷപെടുത്തിയാ ശേഷം... പോയി കെടന്നു.. അതെന്തായാലും സംഭവം ഏറ്റു.. കണ്ണ് തുറന്നപ്പോ പര പര വെളുത്തിരിക്കുന്നു... 

കുളിയും പല്ല് തേപ്പും അങ്ങണെ ചില ബോറൻ മുറ ആചാരങ്ങലും കഴിഞ്ഞു പെണ്ണിനെ കാണാൻ ചെക്കൻ വരുന്നുണ്ടെന്ന് പറഞ്ഞപ്പോ മാറ്റാൻ നടക്കു എന്നും പറഞ്ഞു അമ്മ വലിച്ചോണ്ട് റൂമിൽ ഇട്ടു പൂട്ടി... 

അൽ ചിപ്സ്.. തിന്നാൻ കണ്ട നേരം.. ഇതൊക്കെ സഹിക്കുമ്പോ പുല്ല് ഒന്നും വേണ്ടായിരുന്നു ചിപ്സും തിന്നു ഇരുന്നാൽ മതിയായിരുന്നു എന്ന് തോന്നി... 

എന്നാലും ഒരേ ഒരു സമാധാനം... ഇനി പടിക്കണ്ടല്ലോ... 

ഫിലിം ഒക്കെ കാണാതെ പഠിക്കുന്നത് കൊണ്ട് ആർട്ടിഫിഷ്യൽ നാണം ഒക്കെ മുഖത്തും...നടത്തത്തിലും ഫിറ്റ്‌ ചെയ്തു കണ്ണാടി നോക്കി രണ്ട് നടത്തം നടന്നു കുണുങ്ങി കുണുങ്ങി സ്റ്റെയർ ഇറങ്ങി... 

" മോള് ബുദ്ധിമുട്ടി നാണം അഭിനയിക്കേണ്ട..ചാരു എങ്ങെനെ ആണെന്നൊക്കെ എല്ലാർക്കും അറിയാം.. "

ശോ.. ശോ.. മാനത്തേക് നമ്മള് വരുന്നതും നോക്കി നിൽക്കുമ്പോ ഒട്ടും കുറക്കാൻ പാടില്ലാത്തത് കൊണ്ട് നമ്മള് നാണിച്ചു നാണിച്ചു ഇറങ്ങിയതിനെ...ഭാവി അമ്മായിഅമ്മ... തേച്ചു ഒട്ടിച്ചു... 

അമ്മായി അമ്മ ആയത് കൊണ്ട് ഒന്നും പറയുന്നില്ല... ഫസ്റ്റ് ഇമ്പ്രെഷൻ ഈസ്‌ തെ ബെസ്റ്റ് ഇമ്പ്രെഷൻ എന്നല്ലേ... 

എന്നാലും ആദ്യായിട്ട് കാണുമ്പോ തന്നെ മരുമകളെ ഇങ്ങനെ കാറ്റിൽ പറപ്പിക്കണ്ടായിരുന്നു.... സങ്കടം ഉണ്ട്.. ചങ്കടം... 

ഉഉഫ്... വീട് നിറയെ ആളുകൾ ഉണ്ടല്ലോ.. ഇനിപ്പോ ഇവരെങ്ങാനും നമ്മളോട് പറയാതെ.. കല്യാണം ഉറപ്പിച്ചു കൊണ്ടുള്ള നാടകം എങ്ങാനും ആണോ... 


3

" wat is mean by bernoulli's principal...How it is useful in eternal life... "

" ന്തോന്ന്..."

കാണാൻ വന്ന ചെറുക്കന് നമ്മളോട് സംസാരിക്കണം എന്ന് പറഞ്ഞപ്പോ ഇത്രെയും പ്രതീക്ഷിച്ചില്ല രാമ... 

ഇത് കൊടും ചതിയായിപ്പോയി... 

എന്തോരം പ്രതീക്ഷ വെച്ചിരുന്നു.. റൊമാന്റിക് ആയിട്ട് എന്താ പേര്.. എന്നെ കെട്ടാൻ ഇഷ്ട്ടം ആണോ.. ഇതൊക്കെ.. സ്വപ്നം കണ്ട ഞാൻ.. ഇപ്പൊ പരലോകത്ത് എത്തല്ലോ കണ്ണാ... 

എന്തോന്ന് മൊതലാ ഇത്.. പ്ലസ് ടു സയൻസ് ആണെന്ന് കേട്ടപ്പോ ഇയാള് ചോദിക്കുന്നത് കേട്ടോ ദേവിയെ.. ഏതോ മീൻ വാങ്ങിയാ പ്രിൻസിപ്പാൾ  ബെർണാലിസിനെ കുറിച്ച്... 

അയാളെ കുറിച്ച് ഞാൻ എന്താ ഇപ്പൊ ഇയാളോട് പറയാ..അമ്മയുടെ വഴിപാടും നേർച്ചയും കാരണവുമാണ് 75 പെർസെന്റജ് മാർക്കിനെങ്കിലും പാസായത് എന്ന് എനിക്കല്ലേ അറിയൂ... 

പെണ്ണ് കാണാൻ വന്നതാണെത്രെ മൊശടൻ.. ഹും എന്നാ പിന്നെ ഇയാൾക്കു വല്ല ട്യൂഷനും എടുക്കാൻ പൊയ്ക്കൂടേ പുല്ല്..


" ഹേയ്.. ചാരുത ലക്ഷ്മി..  can you here me.. "

എന്തോന്നിത്.. ഏതാണീ പരിഷ്കാരി.. ഈ മതാമ്മക്കാരനെ ആണോ ദേവി നീ എനിക്ക് കണ്ടു വെച്ചേ.... 

ഇതിപ്പോ വെളുക്കാൻ തേച്ചത് പാണ്ടായോ... പടിക്കണ്ടല്ലോ എന്ന് വെച്ച..ഞാൻ കല്യാണത്തിനു പോലും സമ്മതിച്ചേ അപ്പൊ കെട്ടാൻ വന്നവൻ ഉറക്കത്തിൽ പോലും ചോദ്യം ചോദിക്കുന്ന ബുദ്ധി ജീവി... 

" ഹേയ്.. ലക്ഷ്മി.. "

 ലക്ഷ്മിയോ ഏത് ലക്ഷ്മി.. ഒന്ന് പോടാ കെളവ.. 

" ആഹ്.. എന്താ ചോദിച്ചേ.. "

" താൻ ഇവടെ ഒന്നും അല്ലെ.. പ്ലസ് ടു സയൻസ് ആണെന്ന് അച്ഛൻ പറഞ്ഞു.. "

" അയിന്.. "

പ്ലസ് ടു സയൻസ് എടുത്തവരോടു കാണാൻ പോകുമ്പോ  ചോദ്യം ചോദിക്കണം എന്നുണ്ടോ.. 

" അപ്പൊ ഞാൻ ചോദിച്ചേ ഒന്നും നീ കേട്ടില്ലേ.."

" ന്തു.. "

അറിയാത്ത പോലെ നിക്കാം.. അപ്പൊ ഒന്നും ഇല്ലെന്നു പറഞ്ഞു പോയാലോ.. 
നിന്റ ഒരു ബുദ്ധിയെ ചാരു... 

" wat is mean by bernoulli's principal...How it is useful in eternal life... "

ഈഹ്.. ഈ ചെങ്ങായി ഇതിപ്പോഴും വിട്ടില്ലേ..ഈ ചെങ്ങായി ന്റെ പോക കൊണ്ടേ അടങ്ങു എന്നാ തോന്നണ്...  എന്റെ പൊന്നു ബെർണാളിസ് അങ്കിളേ.. ഞാൻ എന്ത് തെറ്റ് ചെയ്തിട്ട...

ഈ ഗതി.. ഒരു പെണ്ണിനും വരാതെ ഇരിക്കട്ടെ.. ബെർണാലിസിന്റെ മുതുമുത്തച്ഛാ... 

" ആ.. ആ.. ആ.. അത്.. നമ്മളെ ബെർണോൾലിസ്.. അല്ലെ... ആ.. ജംസ് സ്കൂളിലേ പ്രിൻസിപ്പൽ.. ആഹ്.. അയാള്.. മീനോക്കെ കൂട്ടും ലേ.. ഓഹ്.. നോൺ വെജിറ്റേറിയാൻ ആണോ ആപ്പോ.. ഞാൻ വിചാരിച്ചേ വെജിറ്റേറിയൻ ആണെന്ന... .... ആ.. ആ.. അത് ഇപ്പൊ മീൻ വാങ്ങിയാ..കാശ് അയാളെ വിട്ടു പോകും.. അത് യൂസ്ഫു ഇക്ക ഇല്ലേ.. മീൻ കാരൻ അയാൾക് യൂസുഫുൾ ആകും.. അയാളെ ലൈഫിൽ അയക്ക് ആരോഗ്യം ഉണ്ടാക്കാ..അപ്പൊ പ്രിൻസിപ്പിളിനും യൂസ്ഫുൾ ആകാം.. ഈ.. "

ഒരാള് മീൻ വാങ്ങി കറി വെക്കുന്നെന് ന്നെ എന്തിനാ കരുവാക്കുന്നെ ദേവി... 

നമ്മളെ ഉത്തരം കേട്ട് ആളേ കാറ്റു പോയോ... കണ്ണൊക്കെ തള്ളി ബുൾസൈ കടത്തി വെട്ടി നമ്മളെ നോക്കുന്നു... 

ഐശ്.. എനിക്ക് നാണം വരുന്നു കൊച്ചേ.. ഇങ്ങനെ ഒക്കെ ഒരു പെണ്ണിനെ നോക്കിയാലോ.. 

എന്താ ചെയ്യാ.. എന്റെ തലക്കകത്തു ഇത്രേം വിവരം ഉള്ളത് ഇപ്പോഴാ അറിഞ്ഞേ.. കണ്ടില്ലേ ബുദ്ധി ജീവി കാറ്റായത്... 

മോളെ ചാരു.. പണി പാളിയോ.. ഇയാള് വടിയായിപ്പോയോ... 

" ഓ.. യ്യ്... "

മൂപ്പരെ കണ്ണിന് മുന്നിൽ നിന്ന് നമ്മള് വിരല് നൊടിച്ചതും ആള്.. ഹോ ന്നും പറഞ്ഞു തല തിരിച്ചു... 

പിന്നെ ആള് നമ്മളെ നോക്കി തലയാട്ടി ചിരിച്ചു.. ആഹ്.. ചിരി ഒക്കെ കൊള്ളാം.. ഒരു മദാമ്മ ലുക്ക്‌ ഇല്ലെങ്കിലും അടുത്ത് കൂടെ ഒക്കെ പോകാം.. 

എന്താ.. ചെയ്യാ ഫാൻസ്‌ അസോസിയേഷൻ.. 

" വേറെ ഏതേലും പ്രിൻസിപ്പാൾ ബെർണോൾലിസ് നെ അറിയോ... "

" ഇല്ലല്ലോ.. എന്റെ അറിവിൽ പ്രിൻസിപ്പാൾ ആയ ഒരു ബെർണാലിസിനെ അറിയൂ.. "

".. ഓഹ്.. ഭാഗ്യം... വല്യ പുള്ളിയാലേ.. "..

കുസൃതി ചിരിയോടെ താടി തടവി നമ്മളെ അടിമുടി നോക്കി ചെവിക്കരികിൽ പറഞ്ഞു ആള് പോയതും നമ്മള് അണ്ടി പോയ.. അല്ലേൽ വേണ്ട.. എന്തക്കയോ പോയ.. ആരെക്കെയോ പോലെ ആയോ.. ആ.. അയി... 

" ഓയ് ചേച്ചി.. ന്ത്‌ നോക്കി നിൽക്കാ..താഴെ അന്നോഷിക്കുന്നുണ്ട്.. അവര് പോകാൻ നിക്ക.. "

പോയ  കിളി ഒരാളെ സഹായം ഇല്ലാതെ തിരിച്ചു വരില്ലെന്ന് ഉറപ്പിച്ചത് കൊണ്ട് ചിന്നു വന്നു വിളിച്ചു... 

ഇനിപ്പോ അവര് പോകുന്നെന് നമ്മളെന്തിനാ.. അവർക്ക് ഒറ്റക് പൊയ്ക്കൂടേ.. 

നമ്മള് താഴെ എത്തിയപ്പോ എല്ലാരും നമ്മളെ നോക്കി പുഞ്ചിരിച്ചു.. ചിലവ് ഇല്ലാത്ത കാര്യം ആയോണ്ട് നമ്മളും തിരിച്ചു ചിരിച്ചു.. അല്ല ഇളിച്ചു... 

" അമ്മ പോട്ടേ മോളെ.. "

പൊക്കോ ഞാൻ പിടിച്ചു വെച്ചില്ലല്ലോ.. 

മനസ്സാ... മനസ്സാക്ഷി ഇല്ലാതെ മനസ്സ്.. ഒന്നുല്ലേലും ന്നെ കാണാൻ വന്നതല്ലേ... ആദ്യത്തെ കാണാൻ വരൽ... ഒടുക്കത്തെ കാണാൻ വരൽ... 

ആചാര മുറ പോലെ... ചിരിച്ചു കൈ പിടിച്ചു സംസാരിച്ചു... ഹാ....അവസാനം നമ്മളെ വായ നാറിയത് കൊണ്ടാകും വേഗം ജീവനും കൊണ്ട് ഓടി... 

നല്ല കാര്യം.. ഈ ഒന്നൊന്നര സാരിയും അല്ല പാവാടയും അല്ലാത്ത സാദനത്തിന്റെ ഉള്ളിൽ കിടന്നു അറബിക്കടലാകുന്നുണ്ട്.... 

പോകുമ്പോ ബുദ്ധി ജീവി നമ്മളെ തിരിഞ്ഞു ചിരിച്ചോ ഓ...പ്രായം കൊണ്ട് തോന്നിപോകുന്നതാകും... !

അവര് പോയതും നമ്മള് ഉസൈൻ ബോൾട്ടിനെ വെട്ടിച്ചു ഓടി മുറിയിലേക്ക് എത്തി ഡ്രസ്സ്‌ എല്ലാം വലിച്ചൂരി ഷർട്ട്‌സും ബനിയനും എടുത്തിട്ടു.. 

ഓഹ് എന്ത് സുഖം എന്ത്.. സുഖം... 

ചാടി പ്പടി ഊണു മേശയിലേക്ക് നടന്നപ്പോ കിളി പോയി നിന്നവരൊക്കെ തലക്ക് ഒരു മേട്ടം കൊടുത്തു വന്നിരുന്നു... 

ബ്ലാ... ഓട്ടം കണ്ടു കിളി പോയതാ... 

" ചേച്ചിന്റെ ഓട്ടം കണ്ടപ്പോ ഞാൻ വിചാരിച്ചു സർപ്രൈസ് ആയി ചേട്ടൻ ബല്ലതും തന്നുന്ന്.. "

ഊണു കഴിച്ചോണ്ടിരിക്കുമ്പോ ചിന്നു പറഞ്ഞതു കേട്ട് നമ്മള് തലകുലുക്കി... 

" പിന്നെ.. ഭയങ്കര സർപ്രൈസ് ആയിരുന്നു... ഇമ്മാതിരി പെണ്ണ് കാണൽ ആണേൽ ഈ കളിക്ക് ഞാൻ നിൽക്കില്ലായിരുന്നു.. ആയാളും ഓരോരുത്തർ മീൻ വാങ്ങിയതും.. "

" എന്താ... നീ എന്താ പറഞ്ഞേ.. "

ചിന്നു ചോദിച്ചപ്പോ വെളിവില്ലാതെ ഓരോന്നു പറഞ്ഞു കഴിഞ്ഞപ്പോ ആണ് അമ്മ ഞെട്ടി തരിച്ചു ചോദിക്കുന്നത്.. 

അപ്പൊ നമ്മക് തന്നെ പണി ആയി.. 

എടി മങ്കി.. നീ പെട്ടു.. ഇനിപ്പോ എന്താ പറയാ...

" ഒന്നുല്ല അയാള് ചോദിച്ചേ... നമ്മളെ ജെംസ് സ്കൂളിലേ പ്രിൻസിപ്പലിനെ അറിയോ എന്നാ.. "

" അതെന്തിനാ അവന്ക്.. "

" ആ എനിക്കും അറിയൂല... ഞാനും ചിന്തിച്ചു.. "

മീൻ പറ്റു ഉണ്ടാക്കാൻ ആകും... ആത്മകതമാണെ... 

വേഗം ഫുഡും തട്ടിഏണീറ്റും.. അല്ലെങ്കി പിന്നേം കൊറേ ചോദ്യങ്ങൾ വരും പോരാളിടെ വായിന്നു... 

കിടന്നും മലർന്നും തിരിഞ്ഞും കറങ്ങിയും ഒക്കെ ചെയ്തു എന്തിനാ.. നേരം പോകാൻ.. 

അവസാനം... വില്ലേജ് വലിപ്പമുള്ള തറവാട് മൊത്തം നടന്നു..ഓരോ മീറ്റർ കഴിയുമ്പോഴും തൂൺ ഉള്ളത് കൊണ്ട് മൗഗ്ലിനെ പോലെ ചാടി ചാടി നടന്നു... 

അതെന്തായാലും ഏറ്റു.. കറങ്ങി തിരിഞ്ഞു എത്തിയപ്പോഴേക്കും വയറു ഡിസ്കോ കളിക്കാൻ തുടങ്ങിയിരുന്നു... 

അച്ഛമ്മയുടെ സ്പെഷ്യൽ ഉണക്ക മീൻ ചമ്മന്തി ആസ്വദിച്ചു കഴിച്ചു... 

" ചാരു...... "

കഴിച്ചു കഴിഞ്ഞതേ ഉള്ളു വന്നല്ലോ പോരാളിയുടെ വിളി... 

" ന്താ അമ്മ.. "
.
അലറി പറഞ്ഞു നമ്മള് ഉമ്മറത്തേക്ക് നടന്നു... നേരം ഇരുട്ടി തുടങ്ങിയിരുന്നു... ചിന്നുവും അച്ഛമ്മയും നാമം ജപിക്കാൻ ആരംഭിക്കുകയാണ്... 

അമ്മയാണെങ്കിൽ തുളസി തറയിൽ വിളക്ക് വെച്ചു കയറി ഒരേ ഒരു നിർത്തം.. അച്ഛൻ പിന്നെ മുത്തശ്ശന്റെ ചാരു കസേരയിൽ ചാഞ്ഞിരിപ്പുണ്ട്.... 

" സത്യം പറ ചാരു.. നീ എന്ത് പണിയ കാണിച്ചേ... "

" ന്തു പണി.. "

അമ്മക് വട്ടായോ.. അത് ഓൾ റെഡി ഉള്ളത് ആണെങ്കിലും... ഇപ്പൊ എന്താ സംഭവം... 

" നീ ആ ചെക്കനോട് ന്താ പറഞ്ഞേ... "

" ഞാൻ എന്ത് പറഞ്ഞു.. "

" ദേ ചാരു മനുഷ്യൻമാരെ ക്ഷമ നശിപ്പിക്കുന്നതിനും ഒരു അതിരുണ്ട്.. "

ആഹാ.. പുതിയ അറിവാണല്ലോ അമ്മ...ആത്മകഥം... ഒറക്കെ പറഞ്ഞ അമ്മ ആത്മ കഥ പറയേണ്ടി വരും പിന്നെ... 

എന്തിനാ ഈ വയസ്സാം കാലത്ത് അമ്മയെ ബുദ്ധിമുട്ടിക്കുന്നേ.... 

" നീ എന്ത് പണിയ ചാരു ഒപ്പിച്ചു വച്ചേക്കുന്നെ.. പോയവർ ഇത്ര നേരം ആയിട്ടും വിളിച്ചില്ലല്ലോ.. സത്യം പറഞ്ഞോ.. "

ഓഹ്.. ഈ അമ്മയുടെ സംശയ രോഗം.. ബ്ലാ... 

" ഞാനൊന്നും ഒപ്പിച്ചില്ല.. "

ഒന്ന് പോ അമ്മേ.. അയാൾ ചോദിക്കുന്ന നാട്ടെരെ ഒക്കെ അറിയാൻ ഞാൻ സർവേക്ക് പോകല്ലേ... ബ്ലഡി ആണ് റൊമാന്റിക് മൂരാച്ചി... 

ആ ബാലരാമചന്ദ്ര  വായനശാലയിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന ചേച്ചിനോട് ചോദിച്ചമതി... 

" നീ എന്താ ആലോചിച്ചു കൂട്ടുന്നെ... "

" കല്യാണം കഴിഞ്ഞ് എട്ട് പത്ത് പിള്ളേര് ഉണ്ടായി പത്താമത്തെ കുട്ടിന്റെ പേര കുട്ടിന്റെ കല്യാണത്തിനു ഏത് ഡ്രസ്സ്‌ എടുക്കും എന്ന്... അപ്പൊ അമ്മക് എത്ര വയസ്സായിക്കാണും... മുതുക് ഒക്കെ വളഞ്ഞ..ആ അത് ആലോചിക്കായിരുന്നു.. "

കലിപ്പിൽ അത്രേം പറഞ്ഞു പിന്തിരിഞ്ഞു നടക്കുമ്പോ അച്ഛാന്റേം അച്ചമ്മേടേം പൊട്ടിചിരി കേൾക്കുന്നുണ്ടായിരുന്നു... 

" ഈ.. മാർസുപിലാമിനെ ഞാൻ.. "

ചിരിച്ചു കൊണ്ട് അമ്മയും മെല്ലെ മൊഴിഞ്ഞു...... 


☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆


" ഹഹ.. ഹ്ഹ്ഹ്ഹ്ഹ്.... ഹ്ഹഹ്ഹ.. ന്റെ... ഹ്ഹഹ്ഹ... ഹ്ഹ്ഹ്ഹ്ഹ്.. ച്ചാ.. ഹ്ഹ്ഹ്.. ചാരു... ഹ്ഹഹ്ഹ.. ഹ്ഹ്ഹ്ഹ്ഹ്.....അമ്മേ... ഹ്ഹഹ്ഹ.. ചാരു.. ഹ്ഹ്ഹ്.. ഇത് പോലെത്തെ പെണ്ണ് കാണൽ ദേവിയെ സിനിമയിൽ പോലും ഞാൻ കണ്ടിട്ടില്ല.. ഹ്ഹ്ഹ്.. ന്റെ.. അമ്മേ... "

" ഒന്നേൽ നീ ചിരിക്ക് അല്ലേൽ നീ പറയ് ദുരന്തം.. "

അമ്പലത്തിൽ തൊഴുതു ഇറങ്ങി ഇന്തുനേം കൂട്ടി അമ്പലകുളത്തിന്റെ പടിയിലിരുന്നു പെണ്ണ് കാണൽ സംഭവം പറഞ്ഞു കൊടുത്തപ്പോ തുടങ്ങിയ ചിരിയാ... 

ചങ്കായിപ്പോയി അല്ലെങ്കിൽ ഈ കുളത്തിൽ മുക്കി കൊള്ളാമായിരുന്നു... ശവം... 

" എടി.. എന്നാലും അയാള് വേറെ ഏതേലും പ്രിൻസിപ്പലിനെ ആകോ ചോദിച്ചത്... "

( ഈ ചക്കിക്കൊത്ത ചങ്കരൻ എന്ന് പറയുന്നത് എത്ര ശെരിയാണ് അല്ലെ..ബെസ്റ്റ് ഫ്രെണ്ട്സ്.. വെറുതെ അല്ല ചാരു ഇത്ര ബുദ്ധിയുള്ള കുട്ടിയായി പോയത്.. 🙄.. -ലേ അപ്പു.. )

" അല്ലേടി ജെംസിൽ അല്ലെ.. ബെർണോൾലിസ് എന്നാ പേരുള്ള പ്രിൻസിപ്പാൾ ഉള്ളു.. "

" അയാളെ നാട്ടിലത്തെ ആണെങ്കിലോ.."

" അതിപ്പോ എന്നോട് ചോദിക്കണോ.. "

" അതും ശെരിയാണ്.. എന്തായാലും മോളെ ചാരു നീ ഇനി എല്ലാ പ്രിൻസിപ്പാളും ഏതൊക്കെ മീൻ കൂട്ടും എന്ന് അറിയാൻ വേണ്ടി നോട് ബുക്കും പേനയും എടുത്തു ഇറങ്ങിക്കോ..."

ദുഷ്ട... പറയുന്നത് കേട്ടില്ലേ... ഇനിയും ആരൊക്കെ മീൻ കൂട്ടുന്നത് ചോദിക്കാൻ ചാൻസ് ഉണ്ട് എന്നല്ലേ അർത്ഥം... 

ഇത്തിരി കോൺഫിഡൻസ് കിട്ടാനാ ഇവളെ അടുത്ത് വന്നത്.. പട്ടി.. ഉള്ളതും കളഞ്ഞു... 

" അവര് വിളിച്ചില്ലേ ഇത് വരെ.. "

" ഇല്ല... !"

" അയാള് ജീവനും കൊണ്ട് രക്ഷപെട്ടു... "

നമ്മളൊന്നും മിണ്ടിയില്ല....പോകണേൽ പോട്ടേ.. എനിക്ക് വയ്യ എല്ലാരും തിന്നുന്നതും നോക്കി നടക്കൻ... 


©©©©©©©©©©©©©©©©


" മോളോട് അച്ഛൻ ചോദിക്കട്ടെ... "

രാത്രി നമ്മള് അലമാരയിൽ പൂട്ടി വെച്ച ക്യാൻവാസ് എടുത്തു അതിൽ ചിത്രം വരയ്ക്കുന്നതിനടക്കു അച്ഛൻ വന്നു ചോദിച്ചപ്പോ നമ്മള് വര നിർത്തി അച്ഛനു അഭിമുഖം ആയി നിന്നു... 

" സത്യം പറ.. മോൻ മോളോട് സംസാരിക്കാൻ വന്നപ്പോ എന്താ ഉണ്ടായേ... "

ശിവനെ.. ഇതിപ്പളും വിട്ടില്ലേ... 

" അതില്ലേ അച്ഛാ.. അയാള് ചോദിച്ചു ബെർണോൾലിസ് പ്രിൻസിപ്പാൾ ഏത് മീന കൂട്ടാർ എന്ന്... "

" ആര്.. ബെർണോൾലിസ് പ്രിൻസിപ്പലോ.."

കിളി പോയി അച്ഛൻ ചോദിക്കുന്നത് കേട്ടപ്പോ നമ്മക് ആവേശമായി... 

" ഹാ..ന്നെ.. അയാള് ചോദിക്ക..what is mean by bernoulli's principal.. എനിക്ക് എല്ലാരും മീൻ കൂട്ടുന്നത് പോയി അനോഷിക്കലല്ലേ പണി.. അല്ലെ പിന്നെ.. "

നമ്മള് മോന്ത ചുളുക്കി പറഞ്ഞപ്പോ അച്ചൻ നമ്മളെ രണ്ട് തോളും പിടിച്ചു... 

" മോളെ... "

ളെ എന്ന് പറയുമ്പോ.. കാറ്റ്‌ മാത്രമേ ഉള്ളു... പണി ആയ.. 

" എന്താ അച്ഛാ.. "

ചുണ്ട് വിരല് കൊണ്ട് കവിള് ഒന്ന് തൊട്ടു.. 

ഇല്ലല്ല..ഒന്നും പറ്റിക്കില്ല.. ഇളക്കണ്ട്....

" മോൾക് ഒന്നുല്ല.. അച്ഛനും ഒന്നുല്ല.. എത്രയും വേഗം ഈ മൊതലിനെ കെട്ടിക്കാൻ നോക്ക് മനുഷ്യ.. അല്ലെങ്കിൽ പഠിപ്പിച്ച..മാനക്കെടാ... "

അച്ചൻ എന്തേലും പറയും മുൻപേ ആസ്ഥാന ഡയലോഗും കൊണ്ട് അമ്മ വന്നപ്പോ നമ്മള് പുച്ഛിച്ചു തള്ളി.. 

ഇതുക്കും മേലെ കണ്ടതാ.. ഈ ചാരു.. !!

അപ്പൊ ഒന്നൊന്നര ഡയലോഗ് അടിക്കാൻ അച്ഛാൻ വായ തുറന്നതും അച്ഛന്റെ മൊബൈൽ ബെല്ലടിച്ചു... 

നമ്മളെ എല്ലാരേം നോക്കി അച്ഛൻ ഫോൺ എടുത്തു എന്തക്കയോ മറുപുറത്തു നിന്ന് പറയുന്നതിന്... ഉമിനീർ പോലും ഇറക്കാൻ കഴിയാതെ  അച്ഛൻ കണ്ണ് തള്ളി നിൽക്കുന്നത് കണ്ടു... സംഗതി സീരിയസ് ആണെന്ന് മനസ്സിലായി..

" ബാലേട്ടാ... "

അമ്മ അച്ചനെ തട്ടി വിളിച്ചപ്പോ ഒരു തൂവൽ കഷ്ണം കണക്കെ.. അച്ഛൻ അമ്മയുടെ കൈകളിലേക്ക് വീണു.... 

കാണികളായ.... എന്റെയും ചിന്നുന്റെയും കണ്ണുകളിൽ കണ്ണീർ ഉരുണ്ടു കൂടാൻ അധികം സമയം വേണ്ടിവന്നില്ല... 

" അച്ഛാ... !"

നേർത്ത സ്വരത്തിൽ പറയുമ്പോഴേക്കും.നമ്മളെ കണ്ണിലും ഇരുട്ട് മൂടിയിരുന്നു.......

4

" ഹെന്റയ്യോ... ഞാൻ ഇത് ആരോട് പറയും.. ബാലേട്ടാ.. കണ്ണ് തുറക്ക് ബാലേട്ടാ.. ബാലേട്ടാ.. അമ്മ നിങ്ങളെ വിളിക്കുന്നത് കണ്ടില്ലേ... നോക്ക്.. പിള്ളേരെ കണ്ണൊക്കെ നിറഞ്ഞേക്കുന്നു... അമ്മ....ഏട്ടാ ഇന്നേ.. .. പാതി വഴിയിൽ ഇട്ടു പോകല്ലേ.. "


വടി പോലെ ഇവിടെ ഇതാ അച്ചൻ ഇരിക്കുന്നു.. പിന്നെ അമ്മ ഏത് ബാലേട്ടനെ ആർത്താണ് കരയുന്നത്...

പിടിക്കപ്പെടണം.. അമ്മയുടെ അവിവാഹിതം... അച്ഛാ.. യൂ ട്രാപ്ഡ്... 

മുല്ലപ്പെരിയാർ ടാം ഒഴുക്ക് ഇപ്പോഴൊന്നും നിൽക്കില്ലന്ന് ബോദ്യം വന്നപ്പോ സ്വന്തം ഭാര്യയുടെ നെഞ്ചത്തടിച്ചുള്ള കരച്ചിൽ ബോധം വീണ്ടും പോയ അച്ഛൻ അതിനെ തിരിച്ചു പിടിച്ചു അമ്മയെ തട്ടി വിളിച്ചു... 

" അയ്യേ.. ഇനി ഞങ്ങൾക്ക് ആരുണ്ട്..എന്റെ ബാലേട്ടൻ പോയല്ലോ.. അയ്യോ... അമ്മേ....... എനിക്കിനി ജീവിക്കാൻ വയ്യേ.. ന്റെ.. ബാലേ..ങേ... "

കണ്ണും അടച്ചു നെഞ്ചത്തടിച്ചു കരയുമ്പോ ഡയലോഗ് ഫുൾ ആകുന്നമുൻപേ അമ്മ കണ്ണ് തുറന്നതു കൊണ്ട് ആണ് മുൻപിൽ  വടി പോലെ ഇരുന്നു കണ്ണ് കൂർപ്പിക്കുന്നാ പ്രതിശ്രുത വരനെ കണ്ടത്... 

അല്ലെങ്കിലും അച്ഛനെ പറഞ്ഞിട്ട് കാര്യല്ല.. ആരോഗ്യത്തോടെ ഇരിക്കുന്ന ആളേ അടിയന്തിരം കഴിച്ചല്ലേ അമ്മ കരഞ്ഞേ... 

" അപ്പൊ.. അപ്പോ നിങ്ങള് മരിച്ചില്ലേ മനുഷ്യ.. "

" അല്ലേടി നിന്റെ അപ്പൻ ബാങ്ക് മാനേജർ മോഹൻ ആണ് ചത്തെ... "

മൂക്കിലു കവിളിലും ഒക്കെ തൊട്ട് അമ്മ കുന്തം പോയി ചോദിച്ചതാ.. 

പക്ഷേ.. അച്ഛൻ.. അന്തം ഒരുപാട് ഉള്ളത് കൊണ്ട്.. കട്ട കലിപ്പ് കട്ട കലിപ്പ്.. ബിജിഎം.. ആഹാ... 

" ദേ മനുഷ്യ ന്റെ അച്ഛനെ പറഞ്ഞ ഉണ്ടല്ലോ... ശെരിക്കും ഞാൻ നിങ്ങളെ അടിയന്തരം നടത്തും.. "

" പഫ.. നീ ആരാന്ന ധരിച്ചു വെച്ചേക്കുന്നേ.. നിന്റെ ഓരോരോ ഊളത്തരത്തിനു എന്നെ കൂട്ട് കിട്ടില്ല.. കുടുംബം മുഴുവൻ മുഴുത്ത വട്ടാണെന്ന വിചാരം.. "

അച്ഛാ.. ഡോണ്ട് ടൂ ഡോണ്ട് ടൂ.. അങ്ങനെ പറഞ്ഞ ഞങ്ങൾ ഒക്കെ പെടില്ലേ.. കുടുംബം !

ആത്മഗതം ആണേ... ഒറിജിനലിറ്റി ആയ പൊണ്ടാട്ടിയും പോണ്ടാട്ടനും നമ്മളെ നേരം ആകും എന്തിനാണ് വെറുതെ ഡിസ്റ്റർബ് ചെയ്യുന്നേ.. കാണാൻ നല്ല രസണ്ട്... ലൈവ് ആയി സീരിയൽ കാണുന്ന ഫീൽ.. 

അത് കൊണ്ട് മോളെ ചാരു... അഭിനയം മുകിലേ... ഇപ്പോ ഒന്നും എണീക്കണ്ട.. ഉറക്കം നടിച്ചോ... 

ചങ്ക് മനസ്സ്.. !!


" വട്ട് നിങ്ങടെ ശോഭയ്ക്ക്.. ഹൂ.. എന്നെ നിങ്ങൾക്ക് ശെരിക്കും അറിയില്ല.. "

ഇനി എന്തോന്ന് അറിയാൻ.. വീട് നിറഞ്ഞ കെട്ടിക്കാൻ പോന്ന രണ്ടു പിള്ളേർ ആയി.. 

" അല്ലേലും.. ആ അവളെ കെട്ടിയ മതിയായിരുന്നു കൊറച്ചു ബുദ്ധി എങ്കിലും ഉണ്ട്.. "

" അത് എനിക്ക് തോന്നിയിരുന്നു നിങ്ങക്ക് അല്ലെങ്കിലും അവളോട്‌ ഒരു ചായ്‌വ് ഉള്ളത്.. "

സീൻ കോൺട്ര.. അമ്മ സെന്റിയിലേക്ക് റൂട്ട് മാറ്റി.. പറഞ്ഞിട്ട് കാര്യല്ല്യ.. അമ്മയുടെ കണ്ണിലെ കരടാണ് ശോഭന ആന്റി.. ഒരേ ഒരു ശത്രു.. കാര്യം വലുത് ഒന്നും അല്ല.. 

അമ്മ അച്ഛനെ പ്രണയിച്ചപോലെ ആ ആന്റിയും പ്രണയിച്ചു പോയി... പാവം..

".. ആ അതേ അവളോട് തന്നെ.. ഹും.. "

അച്ഛൻ കയ്യും കെട്ടി മുഖം തിരിച്ചതും അമ്മ വീർത്ത അച്ഛന്റെ കവിളിൽ ഉമ്മ വെച്ചു.. 

അയ്യോ.. അയ്യോ.. കാണാൻ പാടില്ലാത്തദ് കണ്ട് പോയെ.... ഐഷ്... കൺട്രി ഫെലോ.. മക്കൾക്ക് ഒക്കെ മക്കള് ആകാൻ ആയി.. ഇപ്പോഴും പബ്ലിക് റൊമാന്സില് ആണ്... 

" അച്ഛാ.. അമ്മയെ വെറുതെ വിടരുത്... അച്ഛൻ മരിച്ചുന്നു ആരേലും കേട്ടെങ്കി പിന്നെ അച്ഛന് പുറത്തു ഇറങ്ങാൻ പറ്റോ.. എല്ലാരും പ്രേതം ആണോ ഭൂതം ആണോന്നു കരുതി പൂട്ടിടാൻ വരില്ലെ.. "

ഒറ്റ ചാട്ടത്തിനു നമ്മള് പറഞ്ഞു തീർത്തതും അനുരാഗത്തോടെ കണ്ണും കണ്ണും നോക്കി റൊമാൻസ് കളിക്കുന്ന കെളവനും കെളവിയും നമ്മളെ ഞെട്ടി തിരിച്ചു നോക്കി... 

" ഇങ്ങനെത്തേ ഒരു മോള് മതി ജീവിതം കുട്ടിചോറ് ആക്കാൻ.. " അച്ഛന്റെ ആത്മഗതം....

" എടി.. മർസുപിലാമി കുടുംബം കലക്കി... നിന്നെ ഞാൻ..ഇന്ന് "

അമ്മ വന്നു ചെവിക്ക് പിടിച്ചു നമ്മളെ റൂമിൽന്നു പുറത്താക്കി വാതിൽ അടച്ചു... 

ബ്ലാ.. ബ്ലഡി.. അലവലാതി... ഫാമിലി... 

എന്നാലും നമ്മക് നമ്മളെ അമ്മാനേം അച്ഛനേം ജീവന.. അവരെ ലൈഫ് കണ്ട് നമ്മക് പോലും അസൂയ തോന്നും.. ന്തോരം റൊമാന്റിക് ആണെന്നോ... നമ്മളെ റോൾ മോഡൽ 🤭...

ആരും കണ്ടില്ലല്ലോന്നു വെച്ചു ഒളിക്കണ്ണിട്ടു  നോക്കിയപ്പോ നമ്മൾ സൈഡിൽന്നൊക്കെ ചിരി വരുന്നു.. 

ഇതൊന്നും നമ്മക് ഏഴലത്തു കൂടി യേശൂല.. രമണാ... അത് കൊണ്ട് ഒരു ഉളുപ്പും ഇല്ലാതെ നമ്മൾ കണ്ണ് വലുതാക്കി അടക്കിപിടിച്ച ചിരി എവിടെന്നാ നോക്കിയതും നമ്മക് മുൻപിൽ മലപോലെ നിക്കുന്ന ആളേ കണ്ട് നമ്മൾ നെഞ്ചിൽ കൈ വെച്ചു.... 

എന്റെ കാട്ടു മുത്തപ്പ...ഫൂലൻ ദേവി... ബെർണോൾലിസ് പ്രിൻസിപ്പാൾ.. !!!

ചുറ്റും നമ്മളല്ലാതെ ഒരു മനുഷ്യകുട്ടി പോലും ഇല്ലാത്തത് കൊണ്ട് ഇന്ന് ഏത് പ്രിൻസിപ്പാൾ ആകും എന്ന് നമ്മക് അറിയാത്തത് കൊണ്ടും നമ്മള് ഇളിച്ചു കൊടുത്തു വേഗം ഓടി... 


ഓടിയതെ നമ്മക്ക് ഓർമ ഉള്ളു കണ്ണ് തുറന്നപ്പോ നമ്മള് ഏതോ ഡോക്ടറുടെ റൂമിൽ..

ചുമരിനോട്‌ ചേർത്ത് നിർത്തിയ നമ്മളെ മുൻപിൽ കൈ രണ്ടും ചുമരിൽ കുത്തി നമ്മള് കണ്ണിലേക്കു നോക്കുന്ന പ്രിൻസിപ്പാളെ കണ്ട് നമ്മള് ഉമിനീർ ഇറക്കി... 

പ്രിൻസിപ്പാൾ... നമ്മളെ ബെർണോൾലിസ് പ്രിൻസിപ്പാൾ.. ഈ... 


ഇപ്പൊ അല്ലെ ഓടിയത്... നമ്മള് അമ്മാന്റേം അച്ഛന്റേം റൂമിൽന്നു മുങ്ങിയപ്പോ ആള് നമ്മളെ കൈ പിടിച്ചു ഇവിടേക്ക് കയറ്റിയെ ആണെന്ന്... 

ന്റെ അച്ഛ..അച്ഛൻ.. ബോധം പോയി ഹോസ്പിറ്റലിൽ വന്നത് ഒക്കെ ഈ കൊരങ്ങനോട് പറയണോ... 

ആഹാ.. എന്താ രസം.. ഇവടെ മോളും മരുമോനും അപ്പുറത്ത് അച്ഛനു അമ്മയും റൊമാൻസ്... 

ഇന്നിവിടെ റൊമാൻസ്ന്റെ പെരുമഴ വീഴും ഉറപ്പാ... 

കണ്ണിൽ എത്രത്തോളം വെള്ളം ഉണ്ടെന്നാണോ ഇയാള് അളെന്നെടുക്കുന്നെ.... 


" ഗുഡ്സ് ട്രെയിനും പാസ്സന്ജർ ട്രിയനും എന്ന് പറഞ്ഞ എന്താ.. "..

ഇയാക്ക് എന്താ കാണുമ്പോ കാണുമ്പോ ചോദ്യം ചോദിക്കണോ... 

ന്തായാലും ചോദിച്ചേ അല്ലെ.. ചാരു.. നിന്റെ അറിവിന്റെ വെളിച്ചം പകർന്നു കൊടുക്ക്.. അങ്ങനെ ഇങ്ങേരു കണ്ണ് കാണട്ടെ... 

" ഗുഡ്സ് ട്രെയിൻ എന്ന് പറഞ്ഞ.. നല്ല ആളുകൾ.. അതായത് ഗുഡ് പീപ്പിൾ കേറുന്നത്.. എന്നെ പോലെ... പാസ്സന്ജർ ട്രെയിൻ എന്ന് പറഞ്ഞ നല്ലവർ അല്ലാത്തവർ കേറുന്നത്.. ഇയാളെ പോലെ.. "

പറഞ്ഞു കഴിഞ്ഞതും ആള് ഒന്നൂടെ നമ്മളെ അടുത്തെക്ക് ചേർന്നു നിന്നു... 

" അതെന്താ.. ഞാൻ.. നല്ലേ അല്ലെ.. "


" അല്ല.. "

" അല്ലെ.. അതെന്താ അല്ലാത്തേ.. "

ന്തു മൃദുലമായ ശബ്ദം.. മ്മ്മ്.. മ്മ്മ്.. ഇപ്പൊ ഒലിപ്പിക്ക്.. ഒലിപ്പിക്ക്.. 

അല്ല പിന്നെ ഈ ചോദ്യം ചോദിച്ചു ഇന്നേ ബുധിമുട്ടിച്ചതാ.. അതുകൊണ്ട് നല്ലേ അല്ല.. 

" എന്നാലും നമ്മള് കല്യാണത്തിനു സമ്മതിച്ചു എന്ന് പറയുമ്പോ തന്നെ അച്ഛന്റെ ബോധം ഇത്രത്തോളം പോയെങ്കി കല്യാണം കഴിഞ്ഞ എങ്ങെനെ ആകും "

നമ്മളെ താടിയിൽ പിടിച്ചു മൂക് വലിച്ചു അൽ ബെർണാലിസ് പറഞ്ഞപ്പോ നമ്മള് പുച്ഛിച്ചു തള്ളി അങ്ങേരെ മാറ്റി പുറത്തേക് നടന്നു... 

വാതിൽക്കൽ എത്തിയപ്പോ ഒന്ന് തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി ഓടി.. 

അപ്പോ നമ്മളെ കാതിൽ പതിഞ്ഞ പൊട്ടിചിരി നമ്മളെ ചുണ്ടിലും കുഞ്ഞു പുഞ്ചിരി വരുത്തി... 


5

ഹോസ്പിറ്റലിൽ നിന്ന് വന്ന അന്ന് മുതൽ നമ്മെളെ ആരാധനയോട് ആണ് എല്ലാരും നോക്കുന്നെ... അച്ഛൻ ആണ് കൂടുതൽ... 

ശോ.. നമ്മക് നാണം വന്നിട്ട് വയ്യ....


പിന്നെ എല്ലാം ശരണം...ഹോസ്പിറ്റലിൽ നിന്ന് വന്നു ചെക്കന് ഒന്നൂടെ പെണ്ണിനെ കാണണം എന്ന് പറഞ്ഞു.. ഇനി കാണാൻ വന്ന പെണ്ണ് നാട് വിടും എന്ന ഭീഷണിയിൽ പ്യാവം ചെക്കന് കാണണ്ട എന്നും പറഞ്ഞു...

" എടി പിശാശ്ശെ.. ഇവിടെ വെച്ചിന്നാ ചിപ്സ് ഭരണിഎവിടെ... ചാരു... "

നോക്കണ്ട.. അമ്മന്റെ അലറലാ.. എന്തോരം സ്നേഹം ആയിരുന്നു ഹോസ്പിറ്റലിൽ നിന്ന്.. ചെക്കന്റെ വീട്ടുകാർ ഉള്ളത് കൊണ്ട് ആകും അഭിനയം.. ഹൂ.. 

പണ്ട് കല്യാണത്തിനു സമ്മതിക്കാൻ ചിപ്സ് ഭരണിയിൽ മുക്കികൊന്ന മൊതലാ.. അമ്മ ആയിപോയി.. പോരാളി...

ജ്യോൽസ്യൻ വരലും ജാതകം നോക്കലും മുറ പോലെ നടന്നു.. 

നമ്മക് ആണെങ്കിൽ ഭാഗ്യജാതകം അയി ആണ് പലരും കാണുന്നെ... ഓഹ്.. 

കുടുംബത്തിലെ ആദ്യത്തെ കല്യാണം...ആഹാ.. തറവാട്ടിലെ ആദ്യത്തെ മംഗളം... 


തലമൂത്തവർ ഉണ്ടായിട്ടും എന്താ കാര്യം..മാമന്റെ മോള് ഉണ്ട് ഇപ്പൊ ഇരുപത്തി ആറു വയസ്സ് ആയി നിൽക്കുന്നു.. ആദ്യത്തെ  കല്യാണം ആകേണ്ടി ആണ്.. പിന്നെ ഇരുപത്തി നാലും ഇരുപത്തി അഞ്ചും വയസ്സുള്ള അപ്പച്ചിന്റെ മക്കള്... 

ഇരുപത് വയസ്സുള്ള അമ്മമ്മന്റെ ഏട്ടന്റെ പേരകുട്ട്യാൾ... പിന്നെ നമ്മളെ ട്വിൻസ് ഇന്ദുവല്യച്ഛന്റെ മോള്... പത്തോൻപത് വയസ്സ്... 

ഹൗസ് ഫുൾ ആണെന്ന് പറഞ്ഞിട്ട് കാര്യല്ല.. നറുക്ക് വീണത് നമ്മക...

പതിനെട്ടിൽ തന്നെ കേട്ട്... ശോ.. 

" ഇപ്പൊ തന്നെ കേട്ട് വേണോ ഒറപ്പിച്ചു വെച്ചാൽ പോരെ.. കൊച്ചു കുട്ടി അല്ലെ ഒരു കൊല്ലം കൂടെ കഴിഞ്ഞു പോരെ കല്യാണം.. "..

ആഹ്.. അമ്മക് സ്നേഹം ഉണ്ട്.. അള്ളോഹ്.. വേണ്ട അമ്മ.. ആ ഒരു കൊല്ലം ഞാൻ പഠിക്കാൻ പോണ്ടേ... ഡോണ്ട് ടൂ... ഡോണ്ട് ടൂ... ഇരട്ടകുട്ടികളെ താലോലിക്കാൻ ഉള്ള നേരമാണ്... പഠിപ്പിച്ചു കഴിയുന്നത്.... 

" അത് നല്ലൊരു ആശയമാണ്.. കുട്ടികൾക്ക് കൊറച്ചു കാലം മിണ്ടിയും പറഞ്ഞും പ്രണയിച്ചും നടക്ക..."

മാമിയാണ്... ആ.. പ്രണയിച്ചു നടക്കുന്ന രേവതിചേച്ചിയേം  നിഖിൽ ഏട്ടനേം പിടിച്ചു കെട്ടിക്കാൻ നോക്ക് മാമി ആദ്യം... 

ആ മോശടനു പ്രണയിക്കാൻ ഒന്നും അറിയൂല ചോദ്യം ചോദിക്കാൻ മാത്രം അറിയുള്ളു... 

" ആ.. അത് ഒരു നല്ല കാര്യമാണ്... ഒന്നും പരിജയമില്ലാത്ത തോന്നലുകളും വേണ്ടല്ലോ.. "

ആഹാ.. ഭാവി അമ്മായിമ്മക്ക് സ്നേഹം ഒക്കെ ഉണ്ട്... 

" പക്ഷെ.. ജോല്സ്യര് പറഞ്ഞേ.. ഇപ്പൊ തന്നെ നടത്താൻ ആണ്.. പതിനെട്ടിൽ ആണ് ശുഭമുഹൂർത്തത്തിനുള്ള യോഗ്യം.."

അച്ഛനാ... വേഗം പറഞ്ഞു അയക്കാനുള്ള തിടുക്കം... 

നമ്മക് പതിനെട്ടിനും പത്തോൻപതിനും ഇടയിൽ ആണ് പോലും യോഗ്യം.. 

ആാാഹ്.. ഓരോരോ വിശോസങ്ങൾ... 

അവസാനം അടുത്ത മാസം പത്താം തിയതി പത്തിനും പതിനൊന്നിനും ഇടയിൽ മുഹൂർത്തം ഉറപ്പിച്ചു വന്നവർ ഒക്കെ പോയി... 

കഷ്ടിച്ചു ഒരു മാസം.. ആഹാ.. പിന്നെ നമ്മളും ഒരു മണവാട്ടി... 

എന്തോരം പണി കിടക്കുന്നു.. നൂറു മീറ്റർ വിട്ടു നിന്ന് നോക്കിയാലും തിളങ്ങുന്ന സാരിവേണം.. തലനിറച്ചു മുല്ലപ്പൂ വേണം.. കൈ മുട്ട് വരെ വള വേണം 

അളവ് നിശ്ചയിക്കാതെ മൈലാഞ്ചി വേണം.... മുട്ട് കാല് വരെ മൊടഞ്ഞു മൊടഞ്ഞു മുടിവേണം.. ചുരുക്കി പറഞ്ഞ...ഇനി ശോസം വിടാനുള്ള സമയമില്ല... 


കല്യാണം ഇന്ന് ആണോ ഒരു മാസം കഴിഞ്ഞു ആണോ എന്ന് നമ്മക് നല്ല സംശയം ഉണ്ട്.. ഉയരം കൂടും തോറും ചായയുടെ സ്വദു കൂടു എന്ന് പറയും പോലെ ദിവസം കൂടും തോറും ആളുകളുടെ എണ്ണം കൂടുന്നു... 

എന്തായാലും തറവാട്ടിലെ ആദ്യത്തേ കല്യാണം ആയതു കൊണ്ട് ഒരുക്കങ്ങൾ ഒക്കെ തകൃതി ആയി നടക്കുന്നുണ്ട്... 

ഡ്രസ്സ്‌ എടുക്കാൻ പോകൽ ആണ് അമ്മയ്ക്കും എനിക്കും ഒരുപോലെ ചടപ്പ്.. അമ്മക് പറ്റുന്നെ നമ്മക് പറ്റൂല നമ്മക്ക് പറ്റുന്നെ അമ്മക് പറ്റൂല.. 

തിളങ്ങുന്ന കാഞ്ചീപുരം പട്ടുസാരിഎടുക്കാൻ പോയ നമ്മള് അവസാനം അമ്മച്ചിമാരെ പോലെ മുണ്ടും ചുറ്റി നിൽക്കേണ്ടി വരോ.. 


എന്തായാലും ഇപ്രാവശ്യം നമ്മള് അമ്മക് വിട്ടു കൊടുത്തു.. പുള്ളിടെ ബല്ലാത്ത ആഗ്രഹം അല്ലെ നമ്മെളെ സാരിയിൽ കാണാൻ.. 

മാത്രമല്ല.. നമ്മള് ഒരു ഭാര്യാ പദവി മേടിക്കാൻ പോക... ഇച്ചിരി പക്വത തോന്നട്ടെ... 
ഫൂലൻ ദേവി അനുഗ്രഹിക്കണം...

എന്തായാലും ഏതാ പുരം എന്നൊന്നും അറിയാത്താ കിടിലൻ ചുവപ്പ് പട്ടുസാരി തന്നെ എടുത്തു.. 

ഇപ്പൊ മുതൽ എല്ലാ ദിവസവും തറവാട്ടിൽ കല്യാണം പോലെയാണ്... വീട് നിറയെ ആളുകൾ... പന്തൽ... പൂക്കൾ...ഒന്നും പറയണ്ട.. ഇങ്ങനെ ആണെങ്കിൽ കൊറച്ചു നേരത്തെ കാലത്ത് തന്നെ കെട്ടമായിരുന്നു.... !!

പക്ഷെ.. അതൊന്നുമല്ല അത്ഭുതം... ഇത് വരെ നമ്മള് കൊച്ചു കുട്ടി... ബുദ്ധി ഉറക്കാത്തവൾ.. കിലുക്കാം പെട്ടി.. ഒക്കെ ആയിരുന്നു.. ദേണ്ടെ.. ഇപ്പൊ പത്തരമാറ്റിൻ അഴകുള്ള തേനൂറും  പനിനീർ ചെടിയാണ്... 

എങ്ങനെ ഇത്ര പെട്ടൊന്ന് ഈ അമ്മച്ചികൾ വാക്ക് മാറ്റുന്നു ആകോ.... 

നമ്മക് പ്രതേകിച്ചു മാറ്റം വന്നതായി നമ്മക്കും വീട്ടുകാർക്കും  തോന്നിയില്ല എന്നത് വീണ്ടും വലിയൊരു സത്യം... ..... ഞെട്ടിക്കുന്ന സത്യം ഇതൊന്നുമല്ല... നമ്മക് കല്യാണപ്രായമായി എന്നതാണ്... എന്നൽ എരിവുള്ള സത്യമോ സത്യകെട്ടുകൾ അഴിഞ്ഞു കൊണ്ടേ ഇരിക്കും... .. കാരണം ഇത് സത്യം മാത്രം പറയുന്ന ചാരുന്റെ ജീവിതമാണ്... അതാണ് ഏറ്റവും വലിയ സത്യം.... !! 


അങ്ങനെ എല്ലാം മുറപോലെ നടന്നു... നാളെ

ജാതകപൊരുത്തം പെണ്ണുകാണൽ.. വീടുകാണൽ.. വിവാഹനിശ്ചയം.. എല്ലാം കഴിഞ്ഞു.. 

 മഞ്ഞൾ കല്യാണം..അയനം..  മൈലാഞ്ചികല്യാണം... കന്യാദാനം.. പാണിഗ്രഹണം.. മുഹൂർത്തം.. താലികെട്ട്.. പുടവകൊടുക്കൽ.. അടുക്കള കാണൽ വിരുന്ന്.. ശാന്തിമുഹൂർത്തം... ഇനിയും കിടക്കുന്നു... 

♡♡♡♡♡♡♡♡♡

ഇന്ന് വീട് മൊത്തം മഞ്ഞയിൽ ആറടികളിക്ക.. കുഞ്ഞു കുട്ടികൾ മുതൽ അപ്പൂപ്പൻമാർ വരെ മഞ്ഞ.. 

മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബള്ബുകൾ... 
മിന്നി മിന്നി മിന്നി മിന്നി കത്തുമ്പോൾ... 
എന്തിനു എന്റെ ചാരു ചാരു ചാരു ചാരുമോള്..... കണ്ണ് കൂർപ്പിക്കുന്നു... 
ചുണ്ട് പിളർക്കുന്നു... ചാടി കളിക്കുന്നു.. 


സിവനെ.. അമ്മ ആയിപോയി പാടുന്നത്... അല്ലെങ്കി വായിൽ എന്തേലും തിരുകി വെക്കാമായിരുന്നു... 

അച്ഛൻ ആണെങ്കിൽ ആരാധനയോടെ അമ്മയെ നോക്കുന്നുണ്ട്.. ഇതെല്ലാം എവിടെന്നു വരുന്നു എന്നാകും... 

" ഹലോ... ഹായ്.. ബായ്.. ബായ്...എന്റെ സാരിയിൽ നിന്ന് വിട് പിള്ളേരെ..."

ആഹ്.. മാമി ആണ്... മൗനം സമ്മതത്തിലെ മാമിയുടെ പുതിയ ഒരു വേർഷൻ... 

മഞ്ഞൾ നീരാട്ടിനു ശേഷം മൈലാഞ്ചി പരിബാടി...

തോളറ്റം കയ്യിലും മുട്ടറ്റം കാലിലും മൈലാഞ്ചി ആദ്യം തന്നെ ഇന്തുനെ കൊണ്ട് കുത്തിയിരുന്നു ഇടിപ്പിച്ചു..... 


ആശംസകളും അഭിവാദ്യങ്ങളുമായി അയനവും കഴിഞ്ഞു.. 

തറവാട് കണ്ട ആദ്യകല്യാണം ആയത് കൊണ്ട് ആട്ടും പാട്ടും നിർത്തും എന്ന് പറയണ്ട എല്ലാം ഉണ്ട്... 

കിടക്കാൻ ഒക്കെ നേരം പറയണ്ട.. പിന്നെ നമ്മക് ഒറക്കം വന്ന ബോധവും പരിസരവും ഒന്നും ഇല്ലാത്തത് കൊണ്ട് സ്റ്റേജിൽ കിടന്നു ഉറങ്ങി..

ആന ചെരിഞ്ഞാലും മല പറന്നാലും ഉറക്കം ഉണരൂല എന്നുറപ്പുള്ളത് കൊണ്ട് അച്ഛൻ തോളിലിട്ടു മുറിയിൽ കൊണ്ട് പോയി കിടത്തി... 

എന്തായാലും രാവിലേ എണീറ്റപ്പോ പറ്റുമോത്തയിൽ... 

എണീറ്റപാടെ കണ്ണാടിൽ പോയി നിന്നു മുപ്പത്തിരണ്ട് പല്ലും കാട്ടി ഇളിച്ചു... 

റണ്ടക്ക.. റണ്ടക്ക.. റണ്ടക്ക.. ഇന്ന് നമ്മളെ കല്യാണം.. ഇന്ന് നമ്മള് മണവാട്ടി.. ഇന്ന് ഒരു കലക്ക് കലക്കും.... 

ചുവന്ന പട്ടുസാരിയിൽ തിളങ്ങി മുട്ടറ്റം മുടി മുടഞ്ഞു ഇട്ടു തല നിറയെ മുല്ലപ്പൂവും വെച്ചു എടുത്തിട്ടിട്ടു ശെരിക്ക് നിൽക്കാൻ കഴിയാഞ്ഞിട്ടും എല്ലാ സ്വർണ്ണവും ഇട്ടു നമ്മള് ചെത്തി നടന്നു... 

മുഹൂർത്തം ഗുരുവായൂർ  ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ വെചാണ്... 

അവിടെന്ന്   വിവാഹിതരായാല്‍ ആ ദാമ്പത്യത്തിന് എക്കാലവും ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം....!!


പിന്നെ താലിക്കെട്ടും പുടവ കൊടുക്കലും 
 അൽ പ്രിന്സിപ്പളും കൂട്ടരും വിവാഹവേദിയില്‍ എത്തിക്കഴിഞ്ഞപ്പോ  അമ്മാവൻമാരും മാമന്മാരും വല്യച്ഛനും ചെറിയഛനും ഒക്കെ ചേർന്ന്   ആചാരപ്രകാരം ആ കോപ്പിനെ  സ്വീകരിച്ചു 

. നിലവിളക്ക് കൊളുത്തി  അമ്മയും അമ്മായിമാരും കോപ്പിനു  ചന്ദനപ്പൊട്ട് തൊട്ട് തലയില്‍ അരിയും പൂക്കളും വിതറി..

. നമ്മക് സ്വന്തം ആയി ഏട്ടൻ ഇല്ലാത്തത് കൊണ്ട് വല്യച്ഛന്റെ മോൻ കിണ്ടിയില്‍ വെള്ളമെടുത്ത് അങ്ങേരെ  കാല്‍ കഴുകി.. 
അങ്ങേരെ കൈ പിടിച്ച് വേദിയിലേക്ക് കൂട്ടിക്കൊണ്ട് പോയി..  

വിവാഹമണ്ഡപത്തില്‍ വലതുഭാഗത്തായി  അങ്ങേരു ഇരുന്നു..  ഇനിയാണ് നമ്മളെ പ്രവേശനം... . നാദസ്വരത്തിന്റെ അകമ്പടിയില്‍ അച്ഛനോടും അമ്മയോടും ഒപ്പം  നമ്മളും വന്നു.. ഒരു ഗൂളിങ്ഗ്ലാസിന്റെ കൊറവ് ഉണ്ടായിരുന്നോ ..

. കൈയില്‍ വിളക്കേന്തി മണ്ഡപത്തെ വലംവെച്ച് നമ്മള് അൽ പ്രിൻസിപ്പലിന് ഇടതുഭാഗത്തായി ഇരിന്നു... 

ഉഉഫ്... കസവിന്റെ മുണ്ടും ഷർട്ടും ഇട്ടു ചെക്കൻ ചെത്തി ഇരിപ്പുണ്ട്... കളവ് പറയല്ല... ബല്ലാത്ത മൊഞ്ചൻ തന്നെ ആണ് പഹയൻ...

മുഹൂർത്തം ആയപ്പോ ചെക്കൻ നമ്മളെ കഴുത്തിൽ മഞ്ഞ ചരട് ചാർത്തിയ സ്വർണ താലികെട്ടി.... നമ്മള് കണ്ണടച്ചു കൈകൂപ്പി പ്രാർത്ഥിച്ചു...  

   താലികെട്ടിനു ശേഷം ചടങ്ങ് പോലെ വിവാഹപ്പുടവ യും തന്നു.. 

അവസാന കടമ്പഎന്നോണം  നമ്മളെ സീമന്തരേഖയിലും ചുകപ്പിൻ സിന്ദൂരം ചാർത്തി..  

 പിന്നെ ഭാവി അമ്മയിമ്മ കഴുത്തില്‍ സ്വര്‍ണമാല അണിയിച്ചും തന്നു.. മംഗളം...  ശേഷം മോതിരം മാറല്‍.. പരസ്പരം തുളസിമാലഅണിയിക്കല്‍ അതും കഴിഞ്ഞു.. 


  പിന്നെ അച്ഛൻ കൊമ്പൻ മീശ ഒക്കെ ചുരുട്ടി മരുമകന് കൈപിടിച്ചു കൊടുത്തു.. . പ്രിൻസിപ്പലിന്റെ  വലതുകൈയിലേക്ക് നമ്മളെ വലതുകൈ ചേര്‍ത്ത് ഇടയില്‍ ഒരു വെറ്റിലയും വച്ച് നമ്മളെ കൈ പിടിച്ചു മുറുക്കി... ഒരിക്കലും ഒറ്റക്കാകില്ല എന്ന ഉറപ്പ് പോലെ.... 


പിന്നെ ഫുഡ്‌ കഴിക്കൽ ചടങ്ങ്.. നമ്മള് കാത്തിരുന്നതും അതെന്നെ... കല്യാണം ആണോ കളിയാട്ടം ആണോ എന്നൊക്ക മറന്നു ഞാനും ഇന്ദുവും ചിന്നുവും ബാക്കി പരട്ടസും തീറ്റമത്സരം നടത്തി... 

പ്രിൻസിപ്പാൾ കണ്ണ് തള്ളി നോക്കുന്നുണ്ട്. 
നമ്മക് അത് പുത്തരി അല്ലത്തത് കൊണ്ട് നമ്മൾ മൈൻഡ് ആക്കിയില്ല... അല്ല പിന്നെ.. 

 യാത്ര പറഞ്ഞു കയറുമ്പോ നമ്മള് അലമുറയിട്ട് കരഞ്ഞു.. അവസാനം....അച്ചമ്മ തുണി വായിൽ തിരുകിയപ്പോ നമ്മള് നല്ല കുട്ടി ആയി കാറിൽ കയറി ഇരുന്നു തുണി വലിച്ചെടുത്തു... 

അപ്പൊ തന്നെ ആള് നമ്മളെ നെഞ്ചോട് ചേർത്തു പിടിച്ചപ്പോ നമ്മള് ഒളിപ്പിച്ചു വെച്ച സങ്കടകടൽ ഒക്കെ ആ മാറിൽ തീർത്തു... 

അപ്പൊ അമ്മ സാരിതലപ്പ് കൊണ്ട് കണ്ണ് തുടക്കുന്നതും അച്ഛൻ മാറിനിന്നു കണ്ണ് തുടക്കുന്നതും നമ്മള് ഒളികണ്ണാലെ കണ്ടു... 

അയാളെ ചോദ്യസംഭരണം ഓർമ വന്നപ്പോ നെഞ്ചിൽ നിന്നെണീറ്റു പുറത്തേക്കും നോക്കി ഇരുന്നു... 

വീട് എത്തിയപ്പോ വലതു കാൽ വെച്ചു വിളക്കും ആയി പൂജാമുറിയിലേക്ക് കടന്നു...

ഇനിമുതൽ.. നമ്മളെ ജീവിതം ഇവിടെ...എന്തോ അമ്മയെയും അച്ഛനെയും ചിന്നുനെയും അച്ഛമ്മയെയും വിട്ടു പോന്നപ്പോ..... കല്യാണം വേണ്ടിയിരുന്നില്ല എന്ന് ഓർത്തു ആദ്യമായി നമ്മളെ കണ്ണ് ഹൃദയം വേദനിച്ചു നിറഞ്ഞു..... 

 6

വന്നവരൊക്കെ നമ്മക് മാർക്കും ഇട്ടു  പിരിഞ്ഞു പോയി തുടങ്ങി... ഒരു പണിയും ഇല്ലാത്തോണ്ട് പ്രിൻസിപ്പാളെ അമ്മയെ ചുറ്റി പറ്റി അങ്ങനെ നിന്നു... 

ആൾക് ഒരു പെങ്ങളും ഒരു ഏട്ടനും രണ്ട് അനിയനും.. ഇരട്ടകളാ..കാണാൻ വന്നപ്പോ ഇവറ്റകളെ നമ്മള് കണ്ടില്ല... 

ഏട്ടൻ ഒരു സ്ത്രീ വിരോധി എന്ന് വേണമെങ്കിൽ പറയാം.. പണ്ടെന്നോ തേപ്പ് കിട്ടിയതാ... പഠിച്ചപണി നൂറ്റി ഇരുപത്തിരണ്ടല്ല കാക്കത്തൊള്ളായിരം നോക്കിയിട്ടും മൂപ്പര് ഒരു നിലക്കും അടുത്തില്ല കെട്ടാൻ... 

ഒരു മരുമകളെ കിട്ടിയേ അടങ്ങു എന്നാ വാശിയിൽ അമ്മയും നീയല്ലങ്കിൽ നിന്റെ അനിയൻ എടാ എന്ന നിലപാട് എടുത്തു... കൊരങ്ങന്റെ കയ്യിൽ പൂമാല  കൊടുത്തു പോലെ... 

രണ്ടാമത്തെ മകനും മൂത്തമകനും ആണെങ്കിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസം... ഒരാള് പ്രണയിച്ചു തേപ്പ് കിട്ടിയപ്പോ ഒരാള് ജീവിതത്തിൽ ഇന്ന് വരെ പ്രണയിച്ചിട്ടില്ല... അപ്പൊ സ്വഭാവം ആയും കൂടെ ഫ്രീ ആയി തേപ്പും നെഹി... 

വേണോങ്കി മൂത്തമകന്റെ പ്രണയനൈരാശ്യം കണ്ട് രണ്ടാമത്തെ മകനും വരാതിരിക്കാൻ അമ്മ നടത്തിയ നേർച്ച ഫലം എന്ന് പറയാം... 

ഒരാള് കെട്ടാൻ പറയുമ്പോ വാലും ചുരുട്ടി ഓടുവെങ്കി മറ്റേ ആള് കെട്ടാൻ ഒന്ന് പറഞ്ഞെങ്കിൽ എന്ന് വിചാരിച്ചു വാലും ചുരുട്ടി പുറകെ നടക്ക.. 

എന്തായാലും നമ്മളെ തലവിധി... !!

" മോള് കൊറേ നേരം ആയല്ലോ നിൽക്കാൻ തുടങ്ങിയെ.. വാ.. വന്നു ഡ്രസ്സ്‌ ഒക്കെ മാറി ഒന്ന് ഫ്രീ ആവു.."

കണ്ട..കണ്ട.. വാലും ചുരുട്ടി പിന്നാലെ നടക്കുന്നത് കൊണ്ട് ഗുണം വന്നേ... 

നമ്മക് മാറാൻ ഒരു ചുകന്ന ചുരിതാറും തന്നു ആന്റി പുഞ്ചിരിച്ചു.. 

" പോയി ഫ്രഷ് ആയിക്കോ.."

നമ്മളോട് ആയി പറഞ്ഞപ്പോ നമ്മള് പുഞ്ചിരിച്ചു തലയാട്ടി.. 

" സുമതിആന്റി.. എവിടെന്നാ ഫ്രഷ് ആകാ.."

ചുറ്റും കണ്ണോടിച്ചു ബാത്രൂം ഒന്നും കാണാഞ്ഞിട്ട് നമ്മള് ചുറ്റും കണ്ണോടിച്ചു ചോദിച്ചതും നമ്മളെ കയ്യിനു അടികിട്ടി.. 

" ഔ.. "

അമ്മായിമ്മ ഇപ്പൊ തന്നെ പോരോടുക്കാൻ തുടങ്ങിയ.. !

" ആന്റി അല്ല അമ്മ.. കേട്ടോ.. "

വാത്സല്യത്തോടെ നമ്മളെ മുഖം തടവി പറഞ്ഞപ്പോ നമ്മള് പുഞ്ചിരിച്ചു തലയാട്ടി ഫ്രഷ് ആയി ഇറങ്ങി... 

ഇറങ്ങിയപ്പോ മുറിയിൽ നോഹു ഇരിക്കുന്നുണ്ട്.. 

" ചേച്ചിടെ കുളി കഴിഞ്ഞോ ബാ താഴെ എല്ലാരും കാത്തിരിക്കുന്നുണ്ട്.. "

എന്തോ.. താഴെ എത്തിയപ്പോ മുതൽ വല്ലാത്ത വീർപ്പുമുട്ടൽ.. 

ജീവിതത്തിൽ ആദ്യമായി തൊണ്ടക്കുഴിയിൽ ഫുഡ്‌ കുടുങ്ങി ഇറക്കാൻ പറ്റാത്ത അവസ്ഥ... 

മെല്ലെ ഇടകണ്ണിട്ട് പ്രിൻസിപ്പാളെ നോക്കിയപ്പോ ശീലം ആയിക്കോളും എന്നാ രീതിയിൽ തലയാട്ടി ചിരിച്ചു...

പുല്ല്.. നോക്കണ്ടായിരുന്നു... ഇപ്പൊ ഉള്ളതും പോയി... 

കഴിച്ചു കൊണ്ടിരിക്കുന്ന ഫുഡ്‌ ബാക്കി നിർത്തി പോയാൽ അച്ഛമ്മയും അച്ഛനും പറഞ്ഞ കഥകളിലെ ജീവിതം ഓർത്തപ്പോ..എങ്ങനെ ഒക്കെയോ മുഴുവനാക്കി അടുക്കളയിലേക്ക് ഓടി... 

ചിലങ്ക കിലുങ്ങുന്ന ശബ്ദത്തോടെ അവിടെ നിന്നുള്ള ചിരികൾ കേട്ടപ്പോ നമ്മളെ ചുണ്ടിലും കുഞ്ഞു പുഞ്ചിരി തത്തികളിച്ചു.. 

എല്ലാം കഴിഞ്ഞു നമ്മളെ കയ്യിൽ പാലും ഗ്ലാസ്സും തന്നു അമ്മയും നോഹുവും മുറിയിലേക്കു ആക്കിയപ്പോ നമ്മള് അടിമുടി വിറക്കാൻ തുടങ്ങി... 

സ്കൂളിന്നു സസ്‌പെൻഷൻ കിട്ടിയപ്പോ പോലും ഇങ്ങനെ വിറച്ചിട്ടില്ല... 

കയ്യിലെ പാല് തുളുമ്പി തുളുമ്പി പകുതിയും നിലത്ത് പൂക്കളം ഇട്ടിട്ടുണ്ട്... 

മുറിയിൽ ആരെയും കാണാത്തത് കൊണ്ട് നമ്മള് ആശോസത്തോടെ പാലും ഗ്ലാസ് മേശപ്പുറത്തു വെച്ചു ആ ഇന്ദു പ്രാന്തത്തിയെ പ്രാകി...

കോപ്പ് നമ്മളെ ഉള്ള മനസ്സമ്മദാനവും കളഞ്ഞു... അവള് എന്തക്കയ പറഞ്ഞേ.. ഫസ്റ്റ് നൈറ്റ്‌.. അഥവാ ശാന്തി മുഹൂർത്തത്തിൽ നമ്മളോട് ഇത് വരെ പഠിച്ചതിൽ നിന്ന് ഭർത്താവ് ചോദ്യം ചോദിക്കും.. ഉത്തരം കിട്ടിയില്ലെങ്കി ഒരുപാട് പണിഷ്മെന്റ് കിട്ടും പിന്നെ നമ്മളും കൊറേ ചോദിക്കണം... അന്ന് നേരം വെളുക്കുവോളം ചോദ്യം ചോദിക്കൽ ആണ്... പുല്ല്... 

ഇനിപ്പോ ആ പ്രിൻസിപ്പാൾ വന്നു കോസ്റ്റിയൻ ചോദിക്കോ... 

ചാരു... നീ പെടും.. സൊ.. വേഗം കേറി കിടന്നു ഉറങ്ങിക്കോ... 

ഉറക്കം വരില്ലെങ്കിലും ഉറങ്ങിക്കോ.. അഭിനയത്തിൽ നിന്നെ തോൽപ്പിക്കാൻ മമ്മൂക്കക്ക് പോലും കഴിയൂല... 

നമ്മള് ദീർഘ ശോസം വിട്ടു റോസാപ്പൂവും മുല്ലപ്പൂവും പരത്തി ഇട്ടിരിക്കുന്ന ബെഡിൽ നോക്കി... 

ഈശ്വരാ.. ഇതിൽ ഞാൻ എങ്ങനെ ആണ് ഉറങ്ങാ...ഡ്രെസ്സും പുസ്തകങ്ങളും വലിച്ചു വാരി ഇട്ടു അതിന്റെ ഇടയിൽ കിടക്കാതെ എങ്ങനെ ഉറങ്ങു... 

ചാരു.. ആലോചിച്ചു നിക്കാനുള്ള ടൈം നെഹി.. ജീവിക്കണം എന്നുണ്ടെങ്കിൽ കിടന്നോ... 

കോപ്പ്.. ആ ഇന്ദു തള്ള ആദ്യേ പറഞ്ഞിരുന്നു വെങ്കി കല്യാണം കഴിക്കേണ്ടില്ലായിരുന്നു... 

കിടക്കാൻ വേണ്ടി നിന്നിടത്ത് നിന്ന് കാല് ഒരടി വെച്ചുള്ളു അരയിലൂടെ വന്ന കൈ നമ്മളെ ചുമരിനോട് അടുപ്പിച്ചു... 

കണ്ണും തള്ളി നമ്മള് പ്രിൻസിപ്പളിനെ നോക്കിയപ്പോ മീശയും പിരിച്ചു നമ്മളെ വിടാതെ നോക്കാണ്... 

" ടൈറ്റാനിക് മുങ്ങിയത് എങ്ങെനെ..."

പണി പാളിയല്ലോ ചാത്തന്മാരെ...

പുല്ല് ഇന്ദു.. നിന്റെ കരിനാക്ക്... ഇതാണോ കർത്താവേ ഫസ്റ്റ് നൈറ്റ്‌... മൂക്ക് ചീറ്റി വലിക്കണം എന്നുണ്ട്... തന്നാനെ ഞാനേ താനാ ന ന്നാനെ നാനെ നാ നനെ.. ഈ ബിജിഎം കൂടെ ഉണ്ടെകിൽ... ശോകം മുകിലേ... !!

" അത് പിന്നെ.. ടൈറ്റാനിക് എന്ന പയ്യന് നീന്താൻ അറിയില്ലയിരുന്നു.. ഒരു ദിവസം അവൻ കുളത്തിൽ നീന്താൻ പോയി.. അപ്പൊ അവനോടു അമ്മ കൊറേ തവണ ടൈറ്റാ നിക്ക് ടൈറ്റ നിക്ക് എന്ന് പറഞ്ഞെങ്കിലും അവനത് കെട്ട ഭാവം പോലും നടിക്കാതെ പോയി വെള്ളത്തിലേക്ക് ചാടി.. നീന്താൻ അറിയാത്തത് കൊണ്ട് അവൻ മുങ്ങിപോയി... അങ്ങനെ ആണ് ടൈറ്റാനിക് മുങ്ങിയെ.. "


കണ്ണോണ്ടും കൈയോണ്ടും നമ്മള് ആംഗ്യം കാണിച്ചു പറഞ്ഞു പ്രിൻസിപ്പാളെ നോക്കിയതും മൂപ്പര് കണ്ണും തള്ളി സ്മരണയോടെ നോക്കുന്നുണ്ട്... 

പിന്നെ.. എനിക്ക് ഈ ടൈറ്റാൻ മുങ്ങിയാതെ അറിയുള്ളു... 

" നല്ല അറിവാണല്ലോ.. "

" ആണോ എല്ലാവരും പറയും.. "

അഭിമാനപുളകിതയായി നമ്മള്   പറഞ്ഞതും നമ്മള് പ്രിൻസിപ്പാൾ മീശ പിരിച്ചു തലയാട്ടി... 

 " അല്ല എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്.. "..

പെട്ടന്ന് നമ്മളെ മണ്ടയിലെ ബൾബ് കത്തി തെളിച്ചപ്പോ നമ്മള് കൈ ഉയർത്തി പറഞ്ഞു.. 

നിനക്കും കോസ്റ്റിയൻസോ എന്നാ പോലെ പുരികം പൊക്കി പ്രിൻസിപ്പാൾ നോക്കിയപ്പോ നമ്മള് ഇളിച്ചു കൊടുത്തു... 

" അത്.. പിന്നെ.. "

" പിന്നെ..?? "

" ഇയാളെ പേരെന്താ... "

ശിവനെ.. ഇയാൾക്കു ഇന്ന് ബോധം പോകൽ ഡേ ആണെന്ന് തോന്നുന്നു... 

ശെരിക്കും.. എന്തോ.. വായിൽ കിട്ടാത്ത പ്രിൻസിപ്പാൾ ഉണ്ടല്ലോ.. എന്തായിരുന്നു.. ആ ബെർണോൾലിസ് പ്രിൻസിപ്പാൾ അങ്ങനെ ആണ് നമ്മള് അയാളെ വിചാരിച്ചത്... 

സത്യം പറയുന്ന ചാരുക്ക് ഇയാളെ സത്യമായ പേര് എന്താണെന്ന് സത്യമായിട്ടും അറിയൂല... 

" അജൽ രുദ്ര..."

ഓഹ്... കേട്ടിട്ട് നടന്മാരെ പേരിന്റെ ഒക്കെ ലുക്ക്‌ ഉണ്ട്... ചാരുത ലക്ഷ്മി എന്താ... മോശം ഒന്നും അല്ലല്ലോ... 

അജൽ രുദ്ര.. ചാരുത ലക്ഷ്മി.. അരേ വാഹ്.. എന്താ ബ്യൂട്ടി... 

" എന്തെ കൊള്ളാവോ... "

നമ്മള് പേരിനെ അങ്ങ് വാനോളം പൊക്കി പൊക്കി പോകുമ്പോ പ്രിൻസിപ്പാൾ.. ഐശ്.. വേണ്ട..പറയാൻ കൊറച്ചു പാട... ഊർജം മുഴുവൻ വേണം... 

അജുവേട്ടൻ.. ആഹ്.. കൊള്ളാം... അപ്പൊ രുദ്രേട്ടനോ.. അതും കൊള്ളും... 

ആ എന്തേലും ഏട്ടൻ നമ്മളോട് ഒന്നുടെ ചേർന്ന് ചോദിച്ചപ്പോ നമ്മള് മുഖം ചുളിച്ചു തലയാട്ടി... 

പേരൊക്കെ കൊള്ളാം.. പക്ഷേ നമ്മളെ അത്ര പോരാ... 

" തെളിയിച്ചു പറ.. "

വീണ്ടും നമ്മളോട് ചേർന്ന് നിന്നപ്പോ നമ്മള് കണ്ണ് പൊന്തിച്ചു ഒന്ന് നോക്കി... 

ഇതെങ്ങോട്ടാ നീങ്ങി നീങ്ങി വരുന്നത്... അട്ട ഒട്ടിയ പോലെ.. ശെരിക്കും ശോസം വിടാൻ പോലും പറ്റുന്നില്ല... 

" അങ്ങനെ ചോദിച്ച...ഉള്ളത് ഉള്ളത് പോലെ പറയാ..അജൽ കൽവാർ.. അല്ലല്ല.. അജൽ രുദ്ര.. പേരൊക്കെ കൊള്ളാം പക്ഷേ.. ചാരുത ലക്ഷ്മിയുടെ അത്ര പോരാ.. കാരണം.. ചാരു.. ത്.."

മറ്റെന്തെങ്കിലും പറയും മുൻപേ.. ആള് നമ്മളെ ചുകന്ന അല്ല പിങ്ക് നിറം ഉള്ള കുഞ്ഞി ചുണ്ടിലേക്ക് ഇടിച്ചു കേറിയിരുന്നു... 

ചാത്തൻ മാരെ ലിപ്ലോക്.. 


                                       🙈🙊🙉


  7

കണികണ്ടത് തന്നെ... രുദ്രമാദേവനെ  ആണ്... ബ്ലാ.. അവൻ തന്നെ അജൽ രുദ്ര... 

ആളു കണ്ണ് തുറപ്പിച്ചു നോക്കുന്നുണ്ട്... നമ്മക് ഇതൊക്കെ പൂ പൂ പുസ്പമല്ലേ സാഹോ... 

ആദ്യായിട്ട് തറയിൽ കിടക്കുന്നതിന്റെ എല്ലാവിധ വേദനകളും ഉണ്ടെന്നു തോന്നുന്നു... 

വിടാതെ നോക്കുണ്ണി... 

ആ ആ.. ഉണ്ട്...

" എന്ത് കിനാവ് കണ്ട് കെടക്കടി ഉണ്ടക്കണ്ണി എണീറ്റു പോടീ കോളാമ്പില്ലെ... "

മുതുകുളം വളച്ചു എണീറ്റു നമ്മളെ നേരെ വന്നപ്പോ ഇച്ചിരി നാണം മുഖത്തു ഫിറ്റ്‌ ചെയ്തത..

കാലമാടൻ... തലയിൽ വെള്ളരി വീണ വള്ളി... ഒരു റൊമാന്സും ഇല്ല.. കോപ്പ്... 

ഇന്നലെ എന്തോരം റൊമാൻസ് ആയിരുന്നു എന്ന് വിചാരിച്ചതാ...

കോപ്പാണ്.. നമ്മളെ കടിച്ചു പറിച്ചു പകരം വീട്ടിയത...

മനസ്സിലായില്ല അല്ലെ.. ആകൂല.. എനിക്കും ആയില്ല.. 

മൂശാട്ട... 

" ഇന്നലെ ഞാൻ സോഫയിൽ കെടന്നോളാ എന്ന് മലയാളത്തിൽ അല്ലെ പറഞ്ഞേ.. പ്രിൻസിപ്പിൽ മാരെ ഭാഷയിൽ ഒന്നും പറയാൻ എനിക്കറിയൂല... ഞാൻ കാര്യം പറഞ്ഞു... അപ്പൊ ഇയാളെന്നെ അല്ലെ.. സോഫയിൽ വെള്ളം ഒഴിച്ചേ.. ഞാൻ എന്ത് ആക്കാനാണ്... ഉറക്കത്തിൽ ഞാൻ ചവിട്ടി താഴെ ഇട്ടിട്ട് ചിന്നു രണ്ടാഴ്ച ഹോസ്പിറ്റലിൽ ആയിരുന്നു അമ്മ അച്ഛനോട് പിണങ്ങി എന്റെ കൂടെ വന്നു കിടന്ന പിറ്റേന്ന് അച്ഛൻ അമ്മയ്ക്ക് നടുവിന് ചൂട് പിടിച്ചു കൊടുക്കൽ ആയിരുന്നു പണി... അതിന് ശേഷം എന്റെ കൂടെ ആരും കിടക്കാറില്ല.. ഇന്ദു ഒഴിച്ച്.. അവക്ക് എത്ര ചവിട്ട് കിട്ടിയാലും വീഴൂല... അത് കൊണ്ട ഞാൻ പറഞ്ഞേ അവിടെ കിടക്കന്നു... "

കണ്ണ് കൂർപ്പിച്ചു നോക്കി നിൽക്കുന്ന മൂശാട്ടയെ നമ്മളും കൂർപ്പിച്ചു നോക്കി ബെഡിൽ കേറി നിന്ന് പറഞു... 

അല്ല പിന്നെ.. 

" ചിലക്കാതെ ഇറങ്ങിപ്പോടി.. മർസുപിലാമി... "

" എടി പോടീ എന്നൊക്ക വീട്ടില് ഉള്ളവരെ വിളിച്ചമതി എന്റെ മേലേക്ക് വരണ്ട..പിന്നെ മർസുപിലാമി കൊച്ചു ടീവിയിൽ കാണും.. "

തടൈ.. തടൈ... ഡും.. ഡും... 

ചാരു.. വീര ശൂര പരാക്രമി ചാരുവായി മാറുന്നു.... 

" ഡി....ഔ.. "

കൈ കഴുത്തിൽ വെക്കുന്നപോലെ വന്നതാ.. പ്യാവം.. ഊരവേദന മറന്നു...

ഊരയിൽ കൈ വെച്ചു നമ്മളെ നോക്കി കണ്ണുരുട്ടിയപ്പോ നമ്മള് കൊഞ്ഞനം കുത്തി ഓടി.. 

" ഒന്ന് ചവിട്ടുമ്പോഴേക്കും വീഴാൻ നിക്കണോ... ജിമ്മിന് പോയി ഉരുണ്ടു കയറ്റുന്ന ബോഡിക്കുള്ളിൽ വല്ലതും വേണം.. "

വാതിൽക്കൽ നിന്നു വിളിച്ചു പറഞ്ഞു കൊഞ്ഞനം കുത്തി നമ്മള് താഴേക്ക് ഓടി... 

" കാന്താരി.. "

അവള് പോയതും ചെറു ചിരിയോടെ പറഞ്ഞു രുദ്ര ബെഡിലേക്ക് ചാഞ്ഞു.. 

      
                                   ♡♡♡♡


" എങ്ങോട്ടാഡി പായുന്നെ.. "

കുരങ്ങന്റെ കയ്യിൽ നിന്ന് രക്ഷപെട്ടു വീണത് അച്ഛന്റെ മുൻപിലേക്ക്... 

ഉപ്പിട്ട ചായ കുടിച്ച നിർവീഥിയിൽ മുഖത്തു വിരിയുന്ന പ്രതേകം ചിരിയോടെ അല്ലല്ല ഇളിയോടെ നമ്മള് നിരങ്ങി നീങ്ങി അടുക്കളയിലേക്ക് നടന്നു... 

അച്ഛൻ തലയാട്ടി ചിരിച്ചു പൂമുഖത്തേക്കും... 

" ഓയ്.. സ്നേഹനിധിയായ അമ്മായി അമ്മേ.. ഗുഡ് മോർണിംഗ്.. "

അമ്മയെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു പറഞ്ഞതും അമ്മ തിരിഞ്ഞു നിന്നു ചെവിക്ക് പിടിച്ചു... 


" കാ‍ന്താരി പാറു നിന്റെ നാവ് എവിടെ പോയി എന്ന് ഞാൻ വിചാരിച്ചതെ ഉള്ളു... ബാലേട്ടന്റെയും ശാലിനിയുടെയും മകളല്ലേ.. മാർസ്‌പിലാമി... "

" അമ്മേ കഷ്ടം ഉണ്ട് ട്ടോ.. പോരാളി മാർസ്‌പിലാമി എന്ന് വിളിക്കും എന്ന് വെച്ചു.. "

ചുണ്ട് ചുളുക്കി പിണക്കം നടിച്ചു നമ്മൾ സ്ലാബിൽ കേറി ഇരുന്നു... 

ചെറു ചിരിയോടെ അമ്മ നമ്മളെ വായിൽക് ഉണ്ണിയപ്പം വെച്ചു തന്നു... 

നമ്മളും അമ്മയുടെ തലയിലൂട തടവി ഇളിച്ചു... 

" ഏട്ടത്തി.. ഇവിടെ അപ്പുറത്ത് പാടവും പിന്നെ കോളവും തോടും ഒക്കെ ഉണ്ട്.. കാണാൻ പോരുന്നോ.. "

കന്നാസും കടലാസും പോലെ തോളിൽ തോളിൽ കയ്യിട്ടു അഭിയും അവിയും വന്നപ്പോ നമ്മള് ആ ആ ഒരു ഒരു രു.. ന്താ പറയാ...ആ എന്തോ കൊണ്ടോ.. വേണം എന്ന് ഇത്തിരി ഒറക്കെ വിളിച്ചു പറഞ്ഞു... 

പിന്നെ ആണ് പിന്നാലെ വരുന്ന ഏട്ടനെ കണ്ടേ.. വല്യേട്ടൻ 🙊...

അപ്പൊ നമ്മള് ചമ്മി നാറി വായ പൊത്തി തിരിഞ്ഞു നിന്നു... 

" നോഹു ഉണർന്നില്ലേ അമ്മ... "

വേഗം sub മാറ്റി... അൽ ബുദ്ധി ജീവി ചാരു.. 

പറഞ്ഞു കഴിഞ്ഞില്ല അവളും വന്നല്ലോ... 

" അല്ല.. രുദ്രു ഇപ്പോഴും എണീറ്റില്ലേ..."

അച്ഛനാ..അച്ഛൻ ആണ് രുദ്രു എന്ന് വിളിക്കാ..ബാക്കി ഉള്ളോലോക്കെ അജു.. 

അമ്മക് അജൽ എന്നാ പേരും വേണം അച്ഛനു രുദ്രയും വേണം.. അജൽ രുദ്ര.. ആഹാ.. അന്തസ്സ്... 

അവൻ ഇപ്പൊളൊന്നും എണീക്കില്ല അച്ഛാ.. നടു വേദന ഹേ.. 

" ആ ആദ്യം രാവിലെ രണ്ട് പേരും അമ്പലത്തിൽ പോയി വാ.. "

അമ്മ പറഞ്ഞപ്പോ നമ്മളും ഇളിച്ചു ആ യോദ്ധാവിനെ വിളിച്ചു കൊണ്ട് ബന്നു അമ്പലത്തിൽ പോയി...

കള്ള ബടുവ.. നമ്മളെ ഒരുപാട് നടത്തിപ്പിച്ചു.. കാടും.. മുള്ളും... ഹൗ... 

ബാ മോനെ ബാ.. ഇതിനൊക്കെ ഭാര്യ വീട്ടില് പോകുമ്പോ ചാരു പകരം ചോദിച്ചിരിക്കും... 

ഒരു വിധം അമ്പലത്തിൽ ഒക്കെ പോയി പ്രാർത്ഥിച്ചു.. വരുമ്പോ എവിടെ ഒക്കെ യോ കേറ്റി.. 

ആരൊക്കയോ വീടാണ് പോലും.... 

അഭിയുടെ അവിയും നോഹുവും പിന്നെ നമ്മളും പാടത്തും തൊടിയിലും കുളത്തിലും പറമ്പിലും ഒക്കെ നടന്നു... 

ദിവസം അങ്ങനെ പോയി കൊണ്ടരിക്കുന്നതിനനുസരിച് നമ്മളും ഈ വീടും തമ്മിൽ വല്ലാത്ത ആത്മബന്ധം ഉടലെടുത്തു... 

പിന്നെ.. അമ്പല ദർശനം... അത് കല്യാണം കഴിഞ്ഞു പതിനഞ്ചു ദിവസം മോനും മരുമകളും കൂടെ ചെയ്യണം എന്ന് അമ്മയുടെ നേർച്ചയാണ്.. 

മകനിക്ക് നല്ല തങ്കക്കുടം പോലോത്ത ഭാര്യയെ കിട്ടിയതിനു... !!

ഇന്ന് പതിനാലാമത്തെ ദിവസം...നാളേം കൂടെ കഴിഞ്ഞ അമ്മാനേം അച്ഛനേം കാണാൻ പോക.. 

" ആഹാ.. അജു നിന്റെ കല്യാണം കഴിഞ്ഞോ.. "

കണ്ണ് കൂർപ്പിച്ചു നോക്കി അങ്ങോട്ടും ഇങ്ങോട്ടും തല തിരിച്ചു എന്തിനോ വേണ്ടി വഴക്കുണ്ടാക്കി നടക്കുമ്പോ ആണ് പിന്നിൽ നിന്ന് സ്വപ്ന സുന്ദരമായ ശബ്ദം... 

തിരിഞ്ഞു നോക്കിയപ്പോ എനിക്ക് കൊറേ പൈസ ഉണ്ടെന്നു വിളിച്ചു പറയാൻ തക്ക തരത്തിൽ സാരിയും കൊറേ സ്വർണ്ണും.. ഈ സീരിയൽ അമ്മായിമ്മരെ പോലെ.. പുട്ടിയും... 

ഓ.. ഒരു വല്യ പത്രാസ് കാരി.... 

ഓടി വരുന്നുണ്ട്.. ഹും.. 

" അജു.. സങ്കടം ഉണ്ട്ട്ടോ..നിന്റെ കല്യാണം എന്നാലും നീ അറിയിച്ചില്ലല്ലോ... "

മൂക്ക് വലിച്ചു ചീറ്റുന്നുണ്ട്.. എവിടെ വർ പോകും ആവോ... 

അവൻ ഇടങ്കണ്ണിട്ട് ഒന്ന് ചാരുനെ നോക്കി.. അവളെ ചുകന്ന് വീർത്ത മുഖവും ശോസം വലിക്കുമ്പോ ഇടതടവില്ലാതെ വലുതാകുന്നു ചാമ്പക്ക മൂക്കും ഒക്കെ കണ്ടപ്പോ അവന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു... 

" ആഹ്.. ഒരു അപകുശന നിമിഷത്തിൽ സംഭവിച്ചു പോയി.. "

കോപ്പൻ കൊരങ്ങൻ പറയുന്നത് കേട്ടില്ലേ... അപകുശാന നിമിഷം പോലും... 

" ഇതാണോ ഭാര്യ.."  

പുച്ഛിച്ചു ചിരിച്ചു ആ മേക്കപ്പ് ബോക്സ്‌ പറയുന്നത് കേട്ടപ്പോ നമ്മള് ചുണ്ട് കോട്ടി മുഖം തിരിച്ചു... 

" എന്നാലും അജുനു പോരാ.. ഞാനൊക്കെ എത്ര തവണ പിന്നാലെ നടന്നതാ.. "

നമ്മളെ അടിമുടി നോക്കി ആ അമ്മച്ചി തള്ള പറഞ്ഞപ്പോ നമ്മള് അടിമുടി വിറക്കാൻ തുടങ്ങി... 

ഓഹ്.. പിന്നെ.. വല്യ നോട്ടക്കാരി വന്നേക്കുന്നു... 

ഒന്നൊന്നര ഡയലോഗ് അടിക്കാൻ വേണ്ടി മേക്കപ്പ് ബോക്സിന്റെ നേരെ തിരിഞ്ഞതും ലെവൻ മൂശാട്ട നമ്മളെ അതിന് മുൻപേ സുഖവിവരങ്ങൾ ചോദിക്കാൻ തുടങ്ങി... 

അല്ലേൽ ആ അമ്മച്ചി തള്ളയുടെ അടിയന്തരം ഞാൻ നടത്തും... 

ഒക്കെ കഴിഞ്ഞു യൂറോപ്പാൻ സ്റ്റൈലിൽ അവള് യാത്ര പറച്ചിൽ കണ്ട ചാരു അടങ്ങി നിക്കും എന്നാരെങ്കിലും കരുതിയോ... 

അവള് കെട്ടിപ്പിടിക്കാൻ വന്നേക്കുന്നു എന്റെ ഭർത്താവിനെ... 

മൂശാട്ട ആണെങ്കിൽ കെട്ടിപ്പിടിക്കു എന്നെ കെട്ടിപ്പിടിക്കു എന്നപോലെ കൈ നീട്ടി നിൽക്കുന്നു... 

ചാരു അടങ്ങി നിക്കോ.. നെവർ... 

അൽ മേക്കപ്പ് ബോക്സ് കെട്ടിപ്പിടിക്കാൻ വന്നപ്പോ നമ്മള് മുൻപിൽ കേറി അങ്ങ് നിന്നു... 

" ഹേയ്... താനെന്താ ചെയ്യുന്നേ... ഐശ്.. എന്താണ് അജു നിന്റെ വൈഫ്‌ ഇങ്ങനെ.. ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഒട്ടും ഒക്കില്ലെന്നു... "

കൂൾ ചാരു കൂൾ... 

പോടോ കോപ്പ് മനസ്സേ.. കൂളാൻ വേറെ ആളേ നോക്ക്... 

അതോടെ പാവം മനസ്സ് വായേക്ക് സിബ്ബിട്ടു... ആരോ പറഞ്ഞ പോലെ പോത്തിനോട് വേദം പറഞ്ഞിട്ട്... കാര്യല്ല്യ.. !

" അയ്യടാ പറഞ്ഞു കേട്ടാൽ തോന്നും ഞാൻ നിന്റെ കെട്ടിയോന്റെ മുൻപിൽ ആണ് കേറി നിൽക്കുന്നത് എന്ന്... 

ഹും.. ഒക്കില്ല പോലും നീ എവിടെ ഉള്ള നോട്ടക്കാരിയാടി.. പിന്നെ നിന്നെപ്പോലെ സീരിയൽ അമ്മച്ചി മാരെപ്പോലെ എടുത്ത പൊന്താത്ത കൊറേ അവിടേം ഇവിടേം കീറിയ തുണിയും ഇട്ടു മൂടുന്നാ സ്വർണ്ണും മാസത്തോളം വരച്ചുരച്ചു കഴുകിയാൽ പോലും പോകാത്ത പുട്ടിയും ഇട്ടു നടന്ന മതിയോ.. ഒക്കോ... 

എന്താടി നോക്കുന്നെ മൂടും പൊന്തിച്ചു ദേ ഇങ്ങനെ അങ്ങ് നടന്ന നല്ല പെണ്ണാകോ.. ഹേ.. ഹേ.. "

ദാവണി തുമ്പ് മടക്കി കുത്തി നമ്മള് നടന്നു കൊടുത്തു കാണിച്ചപ്പോ തന്നെ അവള് പകുതി ജീവനും പോയി നമ്മളെ നോക്കി... 

" എന്താടി നോക്കുന്നെ.. ഇനി എങ്ങാനും എന്റെ ഭർത്താവിന്റെ നിഴൽ വട്ടത്തു കണ്ടാലും... ഹേയ്.. ഓടല്ലേ നിക്ക് നിക്ക് അവിടെ നിക്കടി.. "

പറഞ്ഞു മുഴുവനാകും മുൻപേ മേക്കപ്പ് ബോക്സ്‌ ജീവനും കൊണ്ട് ഓടി...

" മൂർഖനെ ആണല്ലോ ഈശോര അവള് ഇളക്കിയിട്ട് പോയെ.."

" നിങ്ങളെന്തെലും പറഞ്ഞോ മനുഷ്യ.. "

" ഇല്ലാമോളെ.. നടക്കെന്ന് പറഞ്ഞതാ.. "

അജുവേട്ടൻ കൈ കൂപ്പി.. അല്ല പിന്നെ കണ്ണി ക്കണ്ട വഴിയിൽ കൂടി പോകുന്ന എല്ലാരേം കെട്ടിപിടിക്കൽ വേണം.. ബ്ലഡി മൂശാട്ട... 
.
" അതേ.. നിനക്ക് നല്ലോണം കുശുമ്പ് ഉണ്ടല്ലെ.. "

അടുത്തേക്ക് നീങ്ങി തോളിലൂടെ കയ്യിട്ടു മൂരാച്ചി മൂശാട്ട ചോദിച്ചപ്പോ നമ്മള് പിരികം പൊന്തിച്ചു നോക്കി... 

" അല്ല.. നിനക്ക് എന്റെ കാര്യത്തിൽ ഒരുപാട് കുശുമ്പ് ഉണ്ടെന്നു.. "..

കണ്ണ് നിറച്ച കുസൃതിയോടെ മൂശാട്ട പറഞ്ഞപ്പോ നമ്മള് പുച്ഛിച്ചു തള്ളി... 

" പിന്നെ.. കുശുമ്പ് തോന്നാൻ പറ്റിയ മൊതല് ഒന്ന് പോടാപ്പാ.. മൂശാട്ട... പ്രിൻസിപ്പാളെ.. "..

പുച്ഛിച്ചു തള്ളി നമ്മള് ഇടവഴിയിലേക്ക് നടന്നു.... 

" കുരിപ്പ്.... നിനക്കുള്ള പണി ഞാൻ താരാടി കൊലുസുമ്മ..."

നടന്നു പോകുന്ന ചാരുനെ നോക്കി കണ്ണിൽ നിറച്ച കുസൃതിയോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ രുദ്ര മൊഴിഞ്ഞു... 



 8

" അച്ഛാ.. അമ്മ അറിഞ്ഞോ.. ഇനി പെൺകുട്ടിയാളെ കല്യാണപ്രായം ഇരുപത്തി ഒന്ന് ആക്കാനുള്ള നിയമം വരാണ് പോലും... "

പതിനഞ്ചു ദിവസത്തേ അമ്പല ദർശനം കഴിഞ്ഞു നമ്മളെ വീട്ടില് വന്നു കയറിയതെ ഉള്ളു... കേട്ടത് ചിന്നു ഫോണും പിടിച്ചു അലറുന്നതാണ് കേട്ടെ....

ശുഭ വാർത്ത... സുഖ വാർത്ത... 

എന്തായാലും നമ്മള് രക്ഷപെട്ടു.. അല്ലെച്ചാൽ ന്റെ ദേവിയെ... പതിനെട്ടു.. പത്തൊൻപത്.. ഇരുപത്.. ഇരുപത്തി ഒന്ന്...നാല് വർഷം... 

വീട്ടില് വെറുതെ ഇരിക്കാൻ അമ്മ എന്തായാലും സമ്മയ്ക്കൂല... പിന്നെ.. പഠിക്കാൻ പോകേണ്ടി വരൂലെ... 

കണ്ണാ.. മാല ഇട്ടു തന്നതിന് കൂടെ തന്നെ ഉണ്ട് ലെ.. 

എന്നാലും ഈ കല്യാണം സിനിമയിൽ കാണുന്ന പോലെ അത്ര സുഖമുള്ള ഏർപ്പാട് ഒന്നും അല്ല... 

രാവിലെ നേരത്തെ എണീക്കണം.. എണീച്ചപാടെ ഒന്ന് ഇരിക്കാൻ പോലും നിക്കാതെ പോയി പല്ല് തേക്കണം... അപ്പൊ തന്നെ കുളിക്കണം.. ഡ്രസ്സ്‌ അലക്കണം... 

ഹോ.. എന്തോരം പണി ആണ് ഇതൊക്കെ...
ഇപ്പൊ തോന്നുന്നു വെറുതെ അവിടെ ചിപ്സും തിന്നു ഇരുന്ന മതിയായിരുന്നു എന്ന്... 

എന്നാലും.. ഇനിപ്പോ വയസ്സ് ഇരുപത്തി ഒന്ന് ആക്കിയ ജാതകം എന്താക്കും... 

തലങ്ങും വിലങ്ങും ചോദ്യങ്ങളാണല്ലോ ദേവി.. 

" വന്നു കയറിയിട്ട് ഇല്ല.. അപ്പോഴേക്കും നിന്ന് സ്വപ്നം കാണാൻ തൊടങ്ങിയോ മാർസ്‌പിലാമി.. "

തലക്ക് കൊട്ട് തന്ന് അമ്മ പറഞ്ഞപ്പോ നമ്മള് കണ്ണുരുട്ടി...

" ഞാനെ... ന്റെ അച്ഛൻ പണിപ്പെട്ട് കഴിപ്പിച്ച വീട്ടില് നിന്ന സ്വപ്നം കാണുന്നെ.. അയിന് അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ല.. കാരണം ഞനെ ബാലന്റെ മൂത്ത മകള..."

ഒന്നൊന്നര ഡയലോഗ് അടിച്ചു അമ്മയെ നോക്കി കൊഞ്ഞനം കുത്തിയപ്പോ അതിന് മാത്രം ഞാൻ എന്താ പറഞ്ഞേ എന്ന പോലെ സ്വന്തം കെട്ടിയോനെ നോക്കിയപ്പോ നമ്മൾ മൂഡ് കുലുക്കി അമ്മയെ തള്ളി മാറ്റി അച്ഛമ്മയെ ആർത്തു വിളിച്ചു അകത്തേക്ക് കയറി...

" സ്വന്തം മകള് ആണെങ്കിലും ചോദിക്കാതെ ഇരിക്കാൻ വയ്യ.. മോനെങ്ങനെ സഹിക്കുന്നു ആ മൂദേവിനെ... ന്റെ ദേവി... "

ചാടി തുള്ളി പോകുന്ന ചാരുവിനെ നോക്കി കൈ മലർത്തി രുദ്രനോടായി ശാലിനി  പറഞ്ഞതും രുദ്രൻ തലയാട്ടി ചിരിച്ചു...

" എന്നാലും അവളില്ലാത്ത കൊറവ് നല്ലോണം ഈ വീടിന്റെ ഓരോ മൂലയിലും ഉണ്ട്.. "

ചെറു വേദനയോടെ പുഞ്ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞു ശാലിനി  അടുക്കളയിലേക്ക് വെച്ചു പിടിച്ചു.... 

എല്ലാ പെണ്മക്കൾ ഉള്ള അമ്മമാരുടെയും നിശബ്ദ വേദന.... 

രുദ്രനും ആ വേദനയിൽ പങ്കാളിയായിരുന്നു.....


                                       ©©©©©


" അമ്മ ന്റെ ചെടിക്കൊന്നും വെള്ളം കൊടുത്തില്ലല്ലേ.. ഞാൻ അറിഞ്ഞു ചക്കിക്ക് തിന്നാനും കൊടുത്തില്ല... കിട്ടു ആണേൽ എന്നോട് പിണക്കണ്... ഒന്ന് തിരിഞ്ഞു നോക്കുന്നു പോലും ഇല്ല.... "

വീട് മൊത്തം ചുറ്റി.. ഈ പതിനഞ്ചു ദിവസം കൊണ്ട് വീടിന് വന്ന മാറ്റം ലെൻസ്‌ വെച്ചു നോക്കി ഊണ് മേശയിൽ വന്നിരുന്നു നമ്മള് പറഞ്ഞതും അമ്മ നമ്മളെ ഇരുത്തി ഒന്ന് നോക്കി... 

ഓ ഇത്ര വേഗം തുടങ്ങിയോ എന്നാകും അതിന്റെ അർത്ഥം എന്ന് നമ്മക് അറിയാതെ പറയാതെ അറിയാം... !!.

" അമ്മ ചാക്കിനേം കിട്ടുനേം ഞാൻ കൊണ്ട് പോട്ടേ.. "

അമ്മയോട് ആണ് ചോദിച്ചുവെങ്കിലും നമ്മളെ കണ്ണ് രുദ്രേട്ടനിലായിരുന്നു..... 

ചക്കിയും കിട്ടുവും ആരാ പിരികം പൊക്കി ഏട്ടൻ  ചുറ്റും ഒന്നും നോക്കി... .

" അതവളെ മീനും പൂച്ചയുമാണ് മോനെ.. "

ചെറു ചിരിയോടെ അമ്മ പറഞ്ഞപ്പോ ഏട്ടനും ഒന്ന് പുഞ്ചിരിച്ചു... 

ഭർത്താവിന്റെ പുഞ്ചിരിയിൽ തേനൊലിപ്പിച്ചു നോക്കുന്ന ഭാര്യ... !!

നാണം ഉണ്ടോ ചാരു നിനക്ക്.. മനസ്സാ.. എപ്പോഴും തേച്ചു ഒട്ടിക്കുന്ന അലവലാതി മനസ്സ്... 

" ചക്കിനെ വേണേൽ കൊണ്ട് പൊയ്ക്കോ കിട്ടുനെ ഞാൻ തരില്ല... "

പഞ്ഞി കേട്ട് പോലുള്ള നമ്മളെ കിട്ടുനെ ചേർത്ത് പിടിച്ചു ചിന്നു വന്നു പറഞ്ഞപ്പോ നമ്മള് ചുണ്ട് ചുളുക്കി... 

" അവക്ക് വേണേൽ അവള് കൊണ്ട് പൊയ്ക്കോട്ടേ ചിന്നു... "

അച്ഛനും നമ്മളെ സ്‌പോർട് ചെയ്തു പറഞ്ഞപ്പോ അവള് ഒന്നും മിണ്ടാതെ കിട്ടുനെ നോക്കി ഉമ്മ വെച്ചു അവിടെന്ന് പോയി... 

ഊണ് കഴിഞ്ഞപ്പോ നമ്മളും കിട്ടുവും കൂടെ രുദ്രേട്ടാണ്‌ അവിടെ മുഴുവൻ കാണിച്ചു കൊടുത്തു.. 

വല്യചാന്റെ വീട്ടിൽ പോയി.. അപ്പച്ചിന്റെ വീട്ടില് പോയി ചെറിയചന്മാരെ വീട്ടില് പോയി.. അങ്ങനെ അങ്ങനെ.. എല്ലാരേം കാണിച്ചു കൊടുത്തു നമ്മളും ആളേ ഇട്ടു നടത്തിച്ചു... 

ഒരുപാട് നമ്മളെ നടത്തിച്ചത് അല്ലെ... അതിനു പണി കുറക്കാൻ പാടുണ്ടോ....ചാരു ആയതു കൊണ്ട്... ഇല്ല ഒട്ടും കൊറക്കില്ല... 

ചെറിലൂടെ നടന്നു ശീലം ഇല്ല.. പാവം... കാൽ മുട്ട് വരെ ചളി പൂണ്ടു പോയേക്കുന്നു... 

" തെയ്യന്തര.. തന്നനെ.. നാ.. ഒയ്.. ഓയ്.. അങ്ങനെ അങ്ങനെ.. കേറട്ടെ.. എലാസെ.. "

ഉഉഫ്.. എന്തമ്മരി വൈറ്റ് ആണ് പഹയൻ... എന്തിനിത് ഇരുമ്പ് കഷ്ണ..കൈ പോയത് മിച്ചം... 

അവസാനം മൂശട്ട തന്നെ എങ്ങനെ ഒക്കെയോ എണീറ്റു നിന്നു... 

കാല് കാണുമ്പോ സങ്കടം വരുന്നു.. ശോ എങ്ങനെ ഉണ്ടായിരുന്ന കാല..വെളുത്തു തുടുത്തു രോമം നിറഞ്ഞ കാല്.. ഇപ്പൊ കണ്ട.. കാലാണെന്ന് പറയൂല... 

കൂർപ്പിച്ചു നോക്കുണ്ട്.. ഏറ്റു.. ഏറ്റു.. ചാരു പണി തുടങ്ങിയിട്ടേ ഉള്ളു ദിനേശാ... 

തൊട്ടവാടിയും ചൊറിയിലെയും കൂട്ടം കണ്ടോ... 

ഇനിയാണ് മോനെ ചാരു ചാരു ആകുന്നത്... 

ചൊറിയില പറിച്ചു കൊണ്ട് വന്നു ചേറ് തുവർത്തി കൊടുത്തു... ആഹാ.. അന്തസ്സ്... 

ആള് നിന്ന് ആട്ടം ആടുന്നുണ്ട്... നായകരണ പൊടി കൂടി ഉണ്ടെങ്കിൽ സബാഷ്.... 

എന്തായാലും കെട്ടിയോൻ ആയി പോയില്ലേ.. കുളത്തിലേക്ക് കൊണ്ട് പോയി കഴുകി മുറിയിൽ എത്തി നല്ലപോലെ പൌഡർ ഇട്ടു കൊടുത്തു... 

ഹോ.. ചുകന്ന് ചുകന്ന് തിണർത്തിട്ടുണ്ട്.. ഇത്ര ഒന്നും വേണ്ടായിരുന്നു ചാരു... 

കൊറേ ചോദ്യം ചോദിച്ചു വെള്ളം കുടിപ്പിച്ചേ അല്ലെ... 

" സത്യത്തിൽ നിനക്ക് എന്നോട് എന്തേലും ദേഷ്യം ഉണ്ടോ.. "

പൌഡർ തേച്ചു കൊടുക്കുന്നതിനിടയിൽ മൂശാട്ട ചോദിക്കുന്നത് കേട്ട് നമ്മള് തല ഉയർത്തി നോക്കി... 

ആ കണ്ണില് വെള്ളം നിറഞ്ഞിരുന്നോ.. 

" ഈ.. ഈ.. ഇല്ലല്ലേ.. "

പറഞ്ഞകഴിഞ്ഞതും ആള് ഒറ്റ പോക്ക് ആയിരുന്നു... 


അമ്മയും അച്ഛമ്മയും അച്ഛനും ഒക്കെ പറഞ്ഞേ കാരണം അന്നവിടെ തങ്ങി.. 

" ആ.. ഞാനും അമ്മയും അച്ഛനും ഒക്കെ ഒരു കാര്യം തീരുമാനിച്ചിരുന്നു... ആം.. നിങ്ങളോട് കൂടി പറഞ്ഞിട്ട് ആകാം എന്ന് വെച്ചു.. "

ഈശ്വരാ... ഈ മൂശാട്ട ഇതെന്താ പറയുന്നേ.... 

ഇനിപ്പോ നമ്മളെ ഡിവോഴ്സ് ആക്കാൻ ആകോ... എന്നിട്ട് ഇന്നോട് പറഞ്ഞില്ലല്ലോ... 

കല്യാണം കഴിഞ്ഞ പിറ്റേന്ന് തന്നെ ഡിവോഴ്സ്... ദേവി.. 

എന്തിനാണ് ഇയാള് നമ്മളെ ഇങ്ങനെ നോക്കുന്നത്... അമ്മയെയും അച്ഛനെയും ഒക്കെ നോക്കികളിക്കുന്നെ... 

വെറുതെ.. ബിപി കൂട്ട... ഒന്ന് പറഞ്ഞു തോലക്ക് മനുഷ്യ... 

" അത്.. പിന്നെ... ചാരു പ്ലസ് ടു കഴിഞ്ഞല്ലേ ഉള്ളു.. "


 " അയിന്.. "

മൂശാട്ട പറഞ്ഞു കഴിഞ്ഞതും നമ്മള് പോലും അറിയാതെ ചോദിച്ചു പോയി അപ്പൊ തന്നെ അമ്മ നമ്മളോട് ഞാൻ പറയുന്നത് വരെ ഇനി മിണ്ടരുത് എന്ന് പറഞ്ഞു മൂശാട്ടക്ക് നേരെ തിരിഞ്ഞു... 

" മോൻ പറ.. "

അച്ഛന്റെ ഓർഡറും കിട്ടിയപ്പോ കെളവൻ പ്രിൻസിപ്പാൾ ചിരി കടിച്ചു പിടിച്ചു... 

ബ്ലഡി ബഗ്ഗർ.. കും.. 

" വേറെ ഒന്നും അല്ല ചാരനെ ഇനി പഠിക്കാൻ  വിടാൻ ആണ് ഉദ്ദേശം... ".

" അമ്മ... "

" ബാലേട്ടാ.. "

" മോനെ.. "

നോക്കണ്ട.. എല്ലാം ഒന്നിച്ചു ആയിരുന്നു... 

പന്തം കണ്ട പെരുച്ചാഴിനെ പോലെ നമ്മള്.... 

ഇനിയും ഇവളെ പഠിക്കാൻ വിടണോ എന്ന് അമ്മ... 

ഇനിയും എന്തിനാണ് മോനെ ഈ അച്ഛന്റെ ബോധം കളയുന്നത്.. അച്ഛൻ... 

എല്ലാം ഒരു അലാറലായിരുന്നു.... 

അതിന് മാത്രം നമ്മള് എന്താ പറഞ്ഞേ ഈശോര എന്ന് മൂശാട്ടയും... 

" അല്ല.. അമ്മയും അച്ഛനും ഒക്കെ.. എന്ത് പറയാ.."

" അത് വേണോ മോനെ.. ".

അമ്മ ആണ്... പരിജയസമ്പത്ത്... 

" ചാരുന്റെ അഭിപ്രായം എന്ത.."

അച്ഛനെങ്കിലും കൂടെ ഉണ്ട്.. 

" അവക്ക് കൊഴപ്പം ഒന്നും ഇല്ല.. ഞാൻ ചോദിച്ചതാ.. കോളജിൽ സീറ്റ്‌ റെഡിയാക്കിട്ടും ഉണ്ട്.. "

എന്റെ ചാത്തന്മാരെ ഇയാള് ഇതെന്തോന്ന പറയുന്നേ.. നമ്മളോട് എപ്പോ ചോദിച്ചു എന്ന്... 

കള്ളം കള്ളം.. പച്ച കള്ളം.. ചാരു എതിർക്ക്... 

നമ്മള് വാ തുറക്കാൻ നിന്നതും മൂശാട്ട കാല് കാണിച്ചു തന്നു... നമ്മള് കാണിച്ചു വെച്ചത് എങ്ങാനും ഇവിടെ പറഞ്ഞ അമ്മ മുറിയിൽ ഇട്ടു പൂട്ടി അടിക്കുന്ന സീൻ സ്വപ്നം കണ്ടപ്പോ നമ്മള് താനേ വായ അടച്ചു... 

എന്നാലും ഇത് ചതി ആയിപോയി ചാത്തൻമാരെ... 

കല്യാണം കഴിച്ചത് പോലും പഠിക്കാൻ പോകാതെ ഇരിക്കാന.. ഇതിപ്പോ കോളജ് മുറ്റത്തു ഇരുന്നു ഞാൻ കോളജിൽ പോകൂല എന്ന പോലെ ആയി... 

ഒരാവശ്യവും ഉണ്ടായിരുന്നില്ല... വെറുതെ പാമ്പിനെ മടയിൽ കയ്യിട്ടു പാമ്പ് കടിച്ച പോലെ ആയി.. ചിപ്സും തിന്നു ഇവിടെ എവിടെലും ഇരുന്ന മതിയായിരുന്നു... 

" മോനെ. ഒന്നൂടെ ആലോചിച്ചു പോരെ.. "..

പാവം അമ്മ കേണഞ്ഞു പരിശ്രമം നടത്തുന്നുണ്ട്... 

" അമ്മ.. ചാരുന് നല്ല ബുദ്ധിയുണ്ട്.. അറിവും ഉണ്ട്.. വിജ്ഞാനും ഉണ്ട്... അത് വെച്ച് ഞാൻ പറഞ്ഞേ... ഞാൻ ടെസ്റ്റ്‌ ചെയ്തതും ആണ്.. "

എപ്പോ... ഈശ്വരാ.. ഇയാളിത്... 

ഇവക്കൊ.. എന്നാ ഭാവത്തിൽ അമ്മ നമ്മളെ ഒന്ന് നോക്കി.... 

" എന്തായാലും മോന്റെ തീരുമാനം നല്ലത് ആണ് ഇപ്പൊഴത്തെ കാലത്ത് പഠിക്കാൻ വിടാ എന്നത് നല്ലൊരു കാര്യമാണ്.. കണ്ടറിഞ്ഞു ചെയ്യുന്ന മോനെ കിട്ടിയേ എന്റെ മോളേ ഭാഗ്യമാണ്.. "..

തേങ്ങ ആണ് അച്ഛ..തേങ്ങ.. അങ്ങനെ ആണേൽ അയാൾക് അറിയൂലെ നമ്മക് പഠിക്കുന്നെ ഇഷ്ട്ടം അല്ലാന്നു.. 

കോപ്പ്.. ഇത് മനപ്പൂർവം പണി തന്നതാ.. അച്ഛനും പച്ചകൊടി കാണിച്ചപ്പോ നമ്മള് മാനത്തെക്കും നോക്കി നിന്നു... 

ഇപ്പ്രാവശ്യവും പണി പാളിയല്ലോ ചാത്തന്മാരെ... !!

ഇനിയും നമ്മള് പഠിക്കേണ്ടി വരോ... ഇല്ല.. ചാരു ചത്താലും പഠിക്കാൻ പോകൂല.. 

ചാരുവിന്റെ അല്ലേൽ വേണ്ട ചിന്നുവിന്റെ തലയാണ് സത്യം... 

പൊട്ടിത്തെറിക്കുന്നുവെങ്കി അവളെ പൊട്ടൻ തല തെറിക്കട്ടെ... !!


                             #####


നമ്മളെ ബെഡിൽ ആയതു കൊണ്ട് ആണോന്നറിയൂല സുഖസുന്ദരമായി ഉറങ്ങി... 

മൂശാട്ട ആദ്യേ കേറി ജനലിനോട് ചേർന്ന് കിടന്നു... സ്വയം രക്ഷ.. ആഹ് എന്തേലും ആകട്ടെ 

ദേ ഇപ്പൊ പോകാം നിക്ക... 

മാറ്റി ഒരുങ്ങി ടേബിളിന് മുകളിൽ വെച്ച ബൗളിൽ വാലാട്ടി നടക്കുന്ന ചക്കിനെ കണ്ടപ്പോ നമ്മള് ബൗൾ എടുത്തു ഉമ്മവെച്ചു... 

" ചക്കി.. നീയും പോരുന്നില്ലേ ഇന്ന്.. "

അവളേം എടുത്തു നമ്മള് താഴേക്ക് ഇറങ്ങി... ചിന്നു കിട്ടുനെ മാറ്റി ഒരുക്കി മുൻപിൽ ഇരുത്തിണ്ട്.. 


കാറിൽ കയറി ഇരുന്നു കിട്ടനേ കൊണ്ട് പോകാൻ നിന്നപ്പോ അവള് കിട്ടുനെ കെട്ടി പിടിച്ചു ഉമ്മ വെച്ചു... 

മിററിൽ കൂടി നോക്കിയപ്പോ ചിന്നു കണ്ണ് തൊത്തുന്നെ ആണ് കണ്ടേ... 

എന്തോ നമ്മള് പോലും അറിയാതെ അപ്പൊ നമ്മളെ കൈ രുദ്രേട്ടന്റെ കയ്യിൽ പിടിച്ചിരുന്നു... 

നേരെ പോയി കിട്ടുനെ ചിന്നുന്റെ കയ്യിൽ ഏൽപ്പിച്ചു ഓടി പോയി കാറിൽ കയറി ഇരുന്നു.... 


  9

പഠി.. പഠി.. പഠി... 

തലങ്ങും വിലങ്ങും ഇത് കേൾക്കാതെ ഇരിക്കാനാണ് കല്യാണം കഴിച്ചേ.. എന്നാ എന്റെ ഒക്കെ ഒരു ജീവിതം... 

തലങ്ങും വിലങ്ങും മാത്രം അല്ല എല്ലാഭാഗത്തുക്കൂടെയും അതേ കേൾക്കുന്നുള്ളു... 

"  ചാരു പഠിക്ക്.. ചാരുനെ പഠിക്കാൻ വിടുന്നില്ലേ.. ചാരു പഠിക്കട്ടെ... ചാരു പഠിക്കണം.. "

എന്റീശോയേ.. ഇതിന് മാത്രം ചാരു എന്താന്നാണവോ കഴിഞ്ഞ ജന്മത്തിൽ ചെയ്തു കൂട്ടിയെ... 

ചത്താലും ആര് തലകുത്തി മറിഞ്ഞാലും...ഭൂമികുലുക്കം വന്നാലും ചാരു ഇനി പഠിക്കാൻ പോകില്ല എന്ന് പറഞ്ഞു പോകില്ല.. 

അങ്ങനെ ആണെങ്കിൽ... പഠിപ്പിച്ചിട്ടേ അടങ്ങു എന്ന് മൂശാട്ടയും... 

വല്യ ആവിശ്യവും ഉണ്ടായിരുന്നോ എനിക്ക്.. ഇതിപ്പോ കെട്ടും കഴിഞ്ഞു പഠിക്കും വേണം... 
ഒന്നിനൊന്നു ഫ്രീ.. !!

മൂശാട്ട.. നമ്മളെ പഠിപ്പിച്ചിട്ടു എന്താക്കാനാ... 

അമ്മയോടും അച്ഛനോടും പറയാതെ പറഞ്ഞു നമ്മക് പഠിക്കാൻ പോകണ്ട എന്ന്.. 

 " മോളേ ചാരു.. നിനക്ക് പഠിക്കാൻ ഒട്ടും ഇഷ്ടം അല്ലെന്ന് എല്ലാർക്കും അറിയാം.. എന്ന് വെച്ചു നിന്നെ പഠിക്കാതെ ഇരിക്കാൻ സമ്മതിക്കൂല.. പെൺപിള്ളേർക്കാണ് ഇപ്പോഴത്തേ കാലത്ത് പഠിപ്പ് വേണ്ടേ.. "

അവസാനം അമ്മ പറഞ്ഞ ഡയലോഗ്... !!

അപ്പൊ അമ്മായിമ്മ ആണെങ്കിലും പറഞ്ഞിട്ട് കാര്യല്ല മൂശാട്ടയുടെ അമ്മ അല്ലെ..
ഇതല്ല ഇതിനപ്പുറവും സംഭവിക്കും... 

എല്ലാരും നമ്മള്  പഠിക്കണം പഠിപ്പിക്കണം.. നമ്മക് ആണേൽ ഇനി ജന്മത്തിൽ പഠിക്കണ്ട... 

ഇതാണ് പഴമക്കാർ പറയുന്നത്.... 

പഠിക്കണം എന്നാഗ്രഹം ഉള്ളവർക്ക് പഠിക്കാൻ അയക്കത്തെ അമ്മായിഅമ്മയെയും കെട്ടിയോനെയും കിട്ടും...എന്നാലോ പഠിക്കണം എന്നാഗ്രഹം സ്വപ്നത്തിൽ പോലും ഇല്ലാത്തവർക്കും പഠിപ്പിക്കുന്ന അമ്മായിമ്മമാരെയും കെട്ടിയോനെയും... !!

ഓരോരോ കളികൾ... 


തലങ്ങനെയും വിലങ്ങനെയും ഉള്ള നമ്മളെ പ്രതിഷേധങ്ങളെ വകവെക്കാതെ പിടിച്ചപിടി ചേങ്ങലയിട്ട് നമ്മളെ കോളജിൽ കൊണ്ട് പോയി ചേർത്തി...

ഒരു ഭാര്യയുടെ രോദനം.. !!

കല്യാണം കഴിഞ്ഞു മൂന്നാല് മാസം കഴിഞ്ഞേ ഉള്ളു... 

നമ്മള് വീണ്ടും ബുക്ക്‌ എടുക്കാൻ പോകാണ്... എന്തിന് വേണ്ടി ആണോ കല്യാണം കഴിച്ചേ അത് സ്വപ്നത്തിൽ പോലും കിട്ടൂല എന്ന സത്യം നമ്മള് മനസ്സിലാക്കി സൂർത്തുക്കളെ.... 

പിന്നെ ഏക ആശോസം സൂത്രന്റെ കൂടെ  ഷേരു എപ്പോഴും കൂടെ ഉള്ളതാ... 

മനസ്സിലായില്ലേ.. ആ ഇന്ദുവും നമ്മളെ കൂടെ കോളജിൽക്ക് ഉണ്ടെന്നു... 

കോളേജ് എത്തിയപ്പോഴാണ് നമ്മള് ആ പരിപൂർണ സത്യം മനസ്സിലാക്കിയത്..... 


നമ്മളെ കെട്ടിയോൻ പ്രിൻസിപ്പാൾ ശെരിക്കും ഒരു ഒറിജിനൽ പ്രിൻസിപ്പാൾ തന്നെ ആയിരുന്നു.... !!

കോപ്പ് ഇങ്ങനെ ആണേൽ കോളജിൽ കേറണ്ടായിരുന്നു... 

ഇത്രേം പെൺപിള്ളേർ വായിനോക്കി തേൻ ഒളിപ്പിക്കാൻ മാത്രം ഇയാൾക്കു എവടെ മൊഞ്ചു... മൂശാട്ട... 

നമ്മള് കാണാൻ വേണ്ടി ഡൌട്ട് ചോദിച്ചു വരുന്നവരേ ചേർന്ന് നിന്ന് പറഞ്ഞു കൊടുക്കുന്നു... 

ഇങ്ങനെ പോയ രണ്ടിൽ ആരെങ്കിലും ഒരാളെ ജീവനോടെ ഉണ്ടാകൂ.... 

പ്രിൻസിപ്പാൾ ഒന്നും അല്ല പഠിപ്പിക്കുന്ന സാറ.. 

എന്താണ്ന്നല്ലേ.. ചെറുത് ഒന്നും അല്ല... പഠിക്കാൻ ആണേൽ കൊറച്ചു സപ്പ്ളി വാരി കൂട്ടി തട്ടിമുട്ടി ഡിഗ്രി കഴിക്കാം എന്ന് വിചാരിച്ചു കോളജിൽ പോയപ്പോ അല്ലെ കഥയുടെ കിടപ്പ് അറിഞ്ഞേ... 

വീണ്ടും പെട്ടു..!!

ഡിഗ്രി അല്ലായിരുന്നു... നമ്മളെ കണ്ണ് മഞ്ഞളിച്ചു പോയി.... 


*AMRTHA SCHOOL OF MEDICINE*


 10

എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു കേറാം എന്നാ പോളിസി ചാരുക്ക് ഇല്ല..

പക്ഷെ നീ കുളിച്ചില്ലെങ്കി ഞാൻ കുളിപ്പിക്കും എന്നാ പോളിസിയിൽ നിൽക്കുന്ന കെട്ടിയോൻ ആയതു കൊണ്ട് വീണ്ടും നമ്മള് അടിയറവ് പ്രഘ്യാപിച്ചു... 

മൂശാട്ടയോട് മുട്ടൻ വരുന്നവരെ ഒക്കെ നമ്മള് മുട്ടുംകാലിൽ നിർത്തി സെറ്റ്ആക്കിയത് കൊണ്ട് അറ്റെൻഡ്സ് പറയാൻ പോലും നമ്മളെ മുകത്ത് നോക്കിനില്കാർ ആണ് പെൺപിള്ളേർ... 

അങ്ങനെ കാലങ്ങൾ അങ്ങനെ കടന്നു പോയി.. ഒരുകൊല്ലം ഫുൾ അങ്ങോട്ടും ഇങ്ങോട്ടും പണി ആണെങ്കിൽ പിന്നെ പിന്നെ മൂശാട്ട റൊമാന്റിക് ആകാൻ തുടങ്ങി.. 

സുന്ദരിയായപെണ്ണ് കൂടെ ഉണ്ടാകുമ്പോ എങ്ങനെ കണ്ട്രോൾ ചെയ്യും.. !!


                                    😬😬😬😬

 *for year later*

നമ്മളെ കണ്ടകശനി എംബിബിസ് കഴിഞ്ഞു ഇപ്പൊ ട്രായിനിങ്ങിൽ ആണ്... 

പടിക്കൂല ചത്താലും പടിക്കൂല എന്നാ നമ്മൾ ഡോക്ടർ ആയപ്പോ എല്ലാർക്കും അത്ഭുതം... 

ചാരു തന്നെ അത്ഭുതം ആയതു കൊണ്ട് നമ്മളെ  കെട്ടിയോൻക് മാത്രം പ്രതേകിച്ചു ഒന്നും തോന്നിയില്ല... പോട്ടേ പുല്ല്... 
.
അല്ല ഈ നാല് കൊല്ലങ്ങൾക്ക് ഇടയിൽ പലതും സംഭവിച്ചു.. അതൊക്കെ അറിയണ്ടേ മക്കളെ.... 

തറവാട്ടിൽ ഇപ്പൊ ചിന്നു മാത്രം കട്ട പോസ്റ്റ്‌ ആയിട്ടുണ്ട്... 

മനസ്സിലായില്ല അല്ലെ.. നമ്മളെ കേട്ട് കഴിഞ്ഞത് കൂടി മാലപ്പടക്കത്തിന് തിരികൊളുത്തിയ മാതിരി ഒക്കെ കെട്ടിപോയി... 

ഇപ്പൊ ചിന്നു മാത്രം ഉണ്ട്... 



പിന്നെ ഇവടെ മൂശാട്ടയുടെ വീട്ടിൽ.. അതാണ് ലോകാത്ഭുതം.... 

പെൺപിള്ളേരേ കണ്ടാൽ മുഖം തിരിച്ചു നടന്നവൻ കെട്ടി.. കെട്ടി എന്ന് മാത്രം അല്ല ഞങ്ങൾക്ക് മുൻപേ ട്രോഫിയും വാങ്ങി... 

നമ്മളെ കൂടെ അമ്പലത്തിൽ വന്നതായിരുന്നു ഏട്ടനും... അമ്പലത്തിൽ പോയപ്പോ അല്ലെ അറിഞ്ഞേ ഇന്ദു കൂടെ ഉണ്ടായിരുന്നു അവടെ... 

പക്ഷെ അതല്ലായിരുന്നു രസം... ഇന്ദുനെകണ്ടതും ഏട്ടൻ കലിപ്പായി... സംഭവം അറിയാതെ നമ്മളും മൂശാട്ടയും സസിയായി.. 

പിന്നെ അല്ലെ ഓടിയെ ഇന്ദുന്റെ കൂടെ അവളെ കസിൻകൂടെ ഉണ്ടായിരുന്നു.. ലവളാണ് ഏട്ടന്റെ ചിരകാല തേപ്പ് പെട്ടിഎന്ന്... 

പെണ്ണ് ഏട്ടനെ കണ്ടപ്പോ തന്നെ ഒലിപ്പിച്ചു ഒരുപാട് സോറി ഒക്കെ പറഞ്ഞു... കല്യാണം കഴിക്കാൻ സമ്മതം ഒക്കെ പറഞ്ഞു... 

പിന്നെ ഒക്കെ പെട്ടൊന്ന് ആയിരുന്നു.. ജാതകം ഇവിടെ വില്ലൻ ആകാത്തത് കൊണ്ട് ശുഭമുഹൂർത്തം വിദൂരത്തല്ല... 

അല്ലെങ്കിലും ഏട്ടന്റെ ജീവിതത്തിൽ ഇനി ജാതകം നോക്കൂലാന്ന് അമ്മ പറഞ്ഞതാ...ജാതകം കാരണം ഇനിയും കല്യാണം നീട്ടിയ വീണ്ടും കാലു മാറിയാലോന്നു വെച്ചാകും.. 

എന്തായാലും ഒക്കെ നോക്കീം കണ്ടും തന്നെ കേട്ട് കഴിഞ്ഞത്... 

ആ തേപ്പ് കാരിക്ക് പകരം ഏട്ടൻ കിട്ടിയത് അവളെ കൂടെ നടന്നു ബന്ന നമ്മളെ ഇന്ദുനെ ആണെന്ന് മാത്രം... 

ആ ആരോടും തോന്നാത്ത ഫീലിംഗ് അവളെ കണ്ടപ്പോ തോന്നി പോലും... !!

അമ്പലത്തിൽ പോയതിൽ പിന്നെ നമ്മളെ പിന്നാലെ തന്നെ ആയിരുന്നു ഏട്ടൻ അവളെ സെറ്റ് ആക്കാൻ.. 

നമ്മക് പിന്നെ നേരെ ചൊവ്വേ കാര്യങ്ങൾ പറയാൻ അറിയുള്ളുന്നത്‌ കൊണ്ട് ആദ്യം തന്നെ അവളെ അച്ഛനോട് പറഞ്ഞു... 

പിന്നെ കാര്യങ്ങൾ ഒക്കെ പെട്ടന്ന് ആയിരുന്നു.. 

ജീവിതത്തിൽ പ്രണയിക്കാത്ത തേപ്പ് കിട്ടാത്ത ഒരുത്തനെ കെട്ടണം എന്നും പറഞ്ഞു ആരേം പ്രണയിക്കാതെ നടന്ന അവക്ക് കിട്ടിയത് സ്വന്തം ചേച്ചി തേച്ച അസ്സൽ ഒരുത്തനെ... !!

നമ്മള് നേരത്തെ പറഞ്ഞപോലെ ഏത് പാതാളത്തിൽ ആണെങ്കിലും പാതയോരത്ത് ആണെങ്കിലും സൂത്രനും ഷേരുവും ഒരുമിച്ച്... 

ചാരുവും ഇന്ദുവും ഒരുമിച്ചു... !!

ന്റെ അമ്മായിമ്മടെ ഒരു ഭാഗ്യം... എന്തു നല്ല മരക്കളെ ആണ് കിട്ടിയേ..!!

ഇനിപ്പോ നമ്മളെ കാര്യത്തിലേക്ക് വന്ന...നമ്മള് ഇപ്പൊ അറിയപ്പെടുന്ന ഡോക്ടർ ചാരുത ലക്ഷ്മിയും ഡോക്ടർ അജൽ രുദ്രയുടെ ഭാര്യ എന്നതിന് പുറമെ ലോകം അറിയപ്പെടുന്ന ഒരു നർത്തകി കൂടെ ആണ്.. 


ചെറുപ്പം തൊട്ടേ ചിലങ്കയോട് വല്ലാത്ത മൊഹബത് ആയിരുന്നു നമ്മക്... 

ഒരിക്കെ മുറിയിൽ പാട്ട് ഇട്ടു കളിക്കുന്നത് മൂശാട്ട കണ്ടു... 

ഒരിക്കൽ ഊരിവെച്ച ചിലങ്ക നമ്മളെ കൊണ്ട് നിർബനടിപ്പിച്ചു ഇടുപ്പിച്ചു എന്ന് മാത്രം അല്ല ഡാൻസ് ലോകത്ത് അറിയപ്പെട്ട ശ്രീ ദേവി മാസ്റ്ററെ ശിഷ്യ കൂടെ ആക്കി... 

വൈകാതെ നമ്മള് വേൾഡ് സ്റ്റാറും അയി... 


ഒന്നൂടെ ഭാവികാര്യങ്ങളിലേക്ക് വന്നാൽ... 

ഒരു തലമുറയെ വേണം എന്നും പറഞ്ഞു നടന്ന നമ്മളെ കെട്ടിയോനെ നമ്മള് ഏഴലത്ത് പോലും എത്തിച്ചില്ല എന്നതാണ് സത്യം.... 

മൂശാട്ട നമ്മളെ ഒറങ്ങാൻ സമ്മതിക്കാതെ ഇരുത്തി പഠിപ്പിച്ചതല്ലേ.. മൂന്ന് വർഷം കൊണ്ട് തീർക്കാൻ പറ്റുന്ന ഡിഗ്രിക്ക് പകരം ചാരുനു ഏറ്റിയ പൊന്താത്ത എംബിബിസും വെച്ചു തന്ന്... അപ്പൊ നമ്മളും പ്രഖ്യാപിച്ചു.... 

എംബിബിസ് കഴിയുന്നത് വരെ നമ്മക് തലമുറ വേണ്ട.. തലകറങ്ങി വീശേം വേണ്ട... 

അപ്പൊ നമ്മളെ" മൂശാട്ടയും പറഞ്ഞു "നിന്നെ വെറുതെ പഠിപ്പിക്കാൻ വിടേണ്ടായിരുന്നു..

ഏട്ടൻ ആണെങ്കിൽ കല്യാണം കഴിഞ്ഞു ഒരു വർഷം ആയപ്പോഴേക്കും ട്രോഫി കൈക്കലാക്കാക്കി... അതിന്റെ അസൂയ ആണ് മൂശാട്ടക്ക്... ഇപ്പൊ രണ്ടാമത്തെ കട്ട വെയ്റ്റിംഗ് ആണ്... 


                               🖤🖤🖤🖤🖤🖤



" ചാരു.. ബാ ഇനി എങ്കിലും ഇന്ന് നമ്മളെ ഫസ്റ്റ് നൈറ്റ്‌.. ആക്കാം.. "..

ങേ.. അയിന് കൊറേ നൈറ്റ് കഴിഞ്ഞില്ലേ... 

" രുദ്രേട്ടാ... അതിന് നമ്മളെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ... "

" എപ്പോ.. "...

ദേവി ഇവള് നമ്മള് അറിയാതെ എന്തേലും നടത്തിയോ... 

" കല്യാണം കഴിഞ്ഞ അന്ന്.. "

" എന്തോന്ന്... "

" ഏട്ടൻ അല്ലെ ഇന്നോട് കൊറേ കൊസ്റ്യൻ ഒക്കെ ചോദിച്ചത്.. "

" അയിന്.. "

" അപ്പൊ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞില്ലേ.. "

"  ചോദ്യം ചോദിച്ച ഫസ്റ്റ് നൈറ്റ്‌ കഴിയോ.. "

" അതേലോ ഇന്ദു പറഞ്ഞീന്നല്ലോ കല്യാണത്തിനു മുന്നേ.. ഫസ്റ്റ് നൈറ്റ്‌ എന്ന് പറഞ്ഞ ഭാര്യയും ഭർത്താവും രാവിലെ ആകുവോളം കൊസ്റ്യൻ ചോദിക്കൽ ആണെന്ന് ഉത്തരം തെറ്റിയ പണിഷ്മെന്റ്ഉം കിട്ടും എന്ന്.. "

" ന്റെ ദേവിയെ... ഇവളെ എംബിബിസ് അല്ല അതിന് മുകളിൽ കൊണ്ട് പോയാലും വിവരം കൂടാൻ പോകുന്നില്ല.. "

" എന്തേലും പറഞ്ഞോ.. "

" ഇല്ല.. ഇങ്ങോട്ട് ബ.. എങ്ങനെത്തേ കൊസ്റ്യൻ ആണെന്ന് ഞാൻ വിശദമായി പറഞ്ഞു തരാ.. .. അന്ന് രാവിലേ ആകോളം പറഞ്ഞില്ലല്ലോ... 


                                  🙈🙈🙈🙈🙈


" ചാരു എന്റെ ഷർട്ട്‌ എവടെ.. ചാരു.. എന്റെ ബെൽറ്റ്‌.. ചാരു എന്റെ വാച്.. ചാരു വണ്ടിന്റെ കീ.. ച്ചാ.. "

" ചാരു ചത്തു... "

 " എന്തോന്ന്.. "

" ചാരു ചത്തു എന്ന്.. അതേ മനുഷ്യ..നെരാവേണ്ണം വൃത്തിയിൽ മടക്കി വെക്കാൻ അറിയാത്താ നമ്മളെ അത് പഠിപ്പിച്ചു കട്ടൻ ചായ പോലും ഇടാൻ അറിയാത്ത നമ്മക് ഇനി കടുക് മണി കിട്ടിയാലും കൽത്തപ്പം ഉണ്ടാക്കാൻ പഠിപ്പിച്ച മനുഷ്യ നിങ്ങൾക്ക് ആ അലമാരയിൽ തേച്ചു വെച്ചത് എടുത്ത് ഇടാൻ പാടില്ലേ.. നിങ്ങളെ പെങ്ങളെ കല്യാണം ആണെങ്കിൽ എനിക്ക് എന്റെ അനിയത്തിന്റെ കല്യാണം കൂടെ ആണ്.. "

അല്ല പിന്നെ... നോഹുന്റെ കല്യാണമാണ് ഇന്ന് മനുഷ്യൻ രാവിലേ തുടങ്ങിയ പണിയ... 

" എന്റെ പൊന്നു ചാരു നീ നിന്ന് തുള്ളാതെ നിന്റെ കലിപ്പ് മുഖം കാണാൻ അല്ലെ പൊണ്ടാട്ടി.. ഇങ്ങനെ കെടന്നു ഓടാൻ ആണെങ്കിൽ ഞാൻ നിന്നെ ഇവടെ പൂട്ടി ഇടും.. അറിയാല്ലോ ഇപ്പൊ നീ മാത്രം അല്ല ഞാനും കൂടെ ഉള്ളത..".

ഇത്രേം വായിട്ട് അലച്ചത് മൊത്തം പോയി.. ചെക്കൻ നമ്മളെ വയറിൽ പിടിച്ചു തടവാ..

കോപ്പ്.. നമ്മളെ തള്ളി മാറ്റി പുറത്തേക്കുപോയി... 

മണ്ഡപത്തിൽ വെച്ചാണ് ഫങ്ക്ഷന് ഒക്കെ...

ചിന്നുക്ക് നിന്ന് തിരിയാൻ പറ്റണ്ടേ തെലങ്ങ് വിലങ്ങും സെൽഫി..ആള് അറിയപ്പെടുന്ന സെലിബ്രറ്റി അല്ലെ... 

ആ അത് പറഞ്ഞീല അല്ലെ..

ചിന്നു കരഞ്ഞു പിടിച്ചു കോമേഴ്‌സ് എടുത്തു.. പെണ്ണിന് അഭിനയത്തിൽ ആണ് താല്പര്യം.. 

നമ്മളെ ഡാൻസ് കണ്ടു അഭിനയത്തിലേക്ക് ക്ഷണിച്ചപ്പോ സ്നേഹനിധിയായ കെട്ടിയോൻ തടുത്തു... 

ജലസ.. അവിടെ കണ്ട ആളുകളുടെ നായികമാർ ആയി അഭിനയിക്കുന്നതിൽ... മൂശാട്ടയുടെ ജീവിതത്തിലെ നായകി മാത്രം ആയ മതി പോലും... !!

നമ്മക്കും അത് തന്നെ ആണ് ഇഷ്ടം.. 🙈🙈

അപ്പൊ നമ്മള് നമ്മളെ പൊലിഞ്ഞ ബസ് അനിയത്തിനെ കെറ്റി... ഡാൻസ് അറിയില്ലെങ്കിലും നല്ല പോലെ അഭിനയിക്കാനുള്ള കഴിവുണ്ട്... 

ഇപ്പൊ അവള് നാലാൾ അറിയുന്ന നടിയ..കേറിപറ്റിയപ്പോ തന്നെ അഭിനയമികവിലൂടെ അവള് ഫേമസ് ആയി... 

ചിന്മയ ബാലൻ... 

പക്ഷെ ചീഞ്ഞു നാറുന്നത്.. അഭിയുടെയും ചിന്നുന്റെയും നോട്ടത്തിൽ മാലിന്യം ഏറിട്ടാണോ.... 

അവിയും അഞ്ചുവും മോശം ഒന്നും അല്ല.. അഞ്ചു ഇന്ദുന്റെ അനിയത്തി... 

എല്ലാംകൂടി എവടെ എത്തും ആകോ.... 

നമ്മളെ ഫാമിലി ഫുള്ളായി ഇങ്ങോട്ട് തന്നെ ഉള്ള വരവാണോ ഭഗവതി... !!

എല്ലാം ആദ്യം വന്നു കയറിയവളെ ഗുണം ഈ എന്റെ... 

" ചാരു നീ ഇവിടെ ഇരി ഇനി എണീക്കരുത് ട്ടോ... "

 നമ്മളെ ചെക്കന..പാരിബാലനം... 

കല്യാണം ഒക്കെ പൊടിപൊടിച്ചു... 

ഏതൊരു പെണ്ണിന്റെയും ജീവിതമധ്യം.. വളർത്തിയവരെ പിരിഞ്ഞു പോകൽ... കരയാതിരിക്കാൻ മൂശാട്ടകൊറേ ശ്രമിച്ചു.. വെറുതെ ആയി... !!

കണ്ണിൽ കൃഷ്ണമണി പോലെ കൊണ്ട് നടന്നപെങ്ങളെ വേറെ വീട്ടിലേക്ക് പറിച്ചു നടുന്നതല്ലേ... 

   
                                  ♡♡♡♡♡♡


" മതി ചാരു ഇനി ഇവിടെ വന്നു കിടക്കു.. "

നാളെത്തെക്കുള്ള ഡ്രസ്സ്‌ കൂടെ അയൺ ചെയ്തു കഴിഞ്ഞതും രുദ്രേട്ടൻ പറയുന്നത് കേട്ട് നമ്മള് പുഞ്ചിരിയോട് ആ നെഞ്ചിലേക്ക് ഒട്ടിചേർന്ന് കിടന്നു.... 

" i love u principale.."

നെഞ്ചിൽ പിച്ചി നാണത്തോടെ നമ്മള് പറഞ്ഞതും മൂശാട്ട നമ്മളെ ചെവിയിൽ മെല്ലെ കടിച്ചു... 

" സങ്കടം ഉണ്ടോ.. "

" മ്മ്ഹ്.. ചെറുതായി... "

" എന്തിനാ.. "

" ഇവരെ ഒക്കെ വിട്ട് ഇനി നമ്മള് പോകല്ലേ.. "

" നമ്മളുടെതായ ജീവിതത്തിലെ സ്വകാര്യ നിമിഷങ്ങളിലേക്ക്... "

ഒന്നൂടെ ചേർത്ത് പിടിച്ചു രുദ്ര ചാരുവിന്റെ നെറുകയിൽ അമർത്തി ചുംബിച്ചു.... 

അവര് ജീവിക്കുകയാണ് സൂർത്തുക്കളെ... 

പ്രണയത്തോടെ... പരിഭവത്തോടെ.. കുശുമ്പോടെ.. കുറുമ്പൊടെ... വാത്സല്യത്തോടെ... 

പുതിയ പുലരിയിൽ പൊട്ടിവിരിയാനുള്ള പൂമൊട്ടിനെ കാത്തു... കുഞ്ഞിക്കലിനെ കാത്തു... 



...............*അവസാനിച്ചു*..................


ഹസ്ന അപ്പു 





Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്