ഹൃദയരാഗം ഫുൾ പാർട്ട്

ഹൃദയരാഗം 
ഫുൾ പാർട്ട് 

"അവള് അഴിഞ്ഞാടി നടക്കാൻ പോകുന്നു...കുറച്ച് തൊലിവെളുപ്പ് ഉണ്ടെന്ന് കരുതി ഏതവന്റെ മുന്നിൽ മടിക്കുത്തഴിച്ചുകൊടുക്കാൻ പോകുവാടി..."

രുദ്രൻ അലറുകയായിരുന്നു...അവന്റെ വാക്കുകൾ ശരം കണക്കെ ഹൃദയത്തിലേക്ക് തുളഞ്ഞു കയറുന്നുണ്ടെങ്കിലും ഭദ്ര സംയമനം പാലിച്ചു നിന്നു...

"തന്തേം തള്ളേം ആരാന്നു കൂടിയറിയില്ല,,,ഏതോ ട്രെയിനിയിൽ നിന്ന് ഈ ഒരുമ്പെട്ടവളെ എടുത്തോണ്ട് വന്ന നിങ്ങളെ പറഞ്ഞാൽ മതിയല്ലോ..."

രുദ്രന് പുറമെ മാലതിയും കത്തിക്കയറുന്നുണ്ട്...സുധാകരൻ മാത്രം സംസാരശേഷി നഷ്ടപ്പെട്ടവനെപ്പോലെ ഭദ്രയെ നിസ്സഹായമായി നോക്കി...എന്നും മാലതിയമ്മയ്ക്ക് സുധാകരനോട് തന്റെ കാര്യം പറഞ്ഞ് വഴക്കുണ്ടാക്കാനെ സമയമുള്ളൂന്ന് അവളൊരു ദീർഘനിശ്വാസത്തോടെ ഓർത്തു....മാലതിയുടെയും സുധാകരന്റെയും മകനാണ് രുദ്രൻ,,,ഭദ്രയുടെ മേലിൽ രുദ്രന് ഒരു കണ്ണുണ്ട്...നാട്ടിലെ സകലമാന താന്തോന്നിത്തരങ്ങളും കയ്യിലുള്ളവൻ,,,അതിൽ കൂടുതലും പെണ്ണും കഞ്ചാവുമാണ്....പാക്ക് ചെയ്തു വെച്ചിരുന്ന പഴയ ട്രോളി ബാഗ് എടുത്ത് ഭദ്ര സുധാകരന്റെ അടുത്തേക്ക് ചെന്നു... 

"അച്ഛാ,,,,ഞാൻ പോകുവാ...ഇനിയും വയ്യെനിക്ക്...ഒരുപാട് സഹിച്ചു, ക്ഷമിച്ചു...ഇനിയും നിന്നാ ഞാൻ മരിച്ചു പോകും...സ്വന്തം അച്ഛനല്ലാതിരുന്നിട്ട് കൂടി എന്നെ മകളെപ്പോലെ സ്നേഹിച്ചു കൂടെ നിർത്തിയതിനു എന്നും ഞാൻ കടപ്പെട്ടിരിക്കും....ഞാൻ ഇവിടുന്ന് പോകുന്നതിൽ അച്ഛന് ആശ്വാസമാണെന്ന് എനിക്കറിയാം,,, ഒരുവിധത്തിൽ പറഞ്ഞാൽ ഒരുതരം രക്ഷപെടൽ...എനിക്ക് വേറെ ആരോടും യാത്ര പറയാനില്ല...ഈ കിട്ടിയ ജോലിക്ക് എനിക്ക് പിടിച്ചു നിന്നെ പറ്റു...എന്നെ അനുഗ്രഹിക്കണം..."

നിറകണ്ണുകളോടെ സുധാകരന്റെ അനുഗ്രഹം മേടിച്ചെഴുന്നേറ്റപ്പോ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു...കൂടുതൽ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി നടക്കുമ്പോഴും പുറകിൽ നിന്ന് മാലതിയുടെ ശാപവാക്കുകൾ ചെവികളിൽ അലയടിച്ചിരുന്നു....ഷാരടി മാഷ് പറഞ്ഞ അഡ്രസ് നോക്കി *ഭാഗീരഥം* എന്ന് പേരുള്ള വീട്ടിലേക്ക് ഭദ്ര ഒരു വിറയലോടെ കയറി ചെന്നു...അത്യാവശ്യം വലുപ്പമുള്ള ഒരു ഇരുന്നിലവീട്,,,രണ്ട് സൈഡിലുമായി മനോഹരമായ പൂന്തോട്ടം...കുഞ്ഞു കിളികളും പൂമ്പാറ്റകളും പാറിക്കളിക്കുന്നുണ്ട്...എല്ലാം കൊണ്ടും ഒരു ശാന്തത തോന്നിപ്പിച്ചിരുന്നു അവൾക്ക്...അതുകൊണ്ട് തന്നെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു...

കാളിങ് ബെൽ അടിച്ചതും അമ്പതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ പുറത്തേക്ക് ഇറങ്ങി വന്നു...ഐശ്വര്യം തുളുമ്പുന്ന ആ മുഖത്തെ അവളൊരു കൗതുകത്തോടെ നോക്കി നിന്നു...ഭദ്രയെ കണ്ട് ആദ്യമൊന്ന് സംശയിച്ചു നിന്നെങ്കിലും പെട്ടന്ന് എന്തോ ഓർത്തെന്നപോലെ ആ സ്ത്രീ പുഞ്ചിരിച്ചു...

"ഷാരടി മാഷ് പറഞ്ഞുവിട്ട കുട്ടിയാണ് ല്ലേ...കയറിവരൂ..."

അവർ സ്നേഹപൂർവ്വം വിളിച്ചതും ഭദ്ര ചെറുചിരിയോടെ അകത്തേക്ക് കയറി...ഹാളിലെ സോഫയിൽ ഇരിക്കുന്ന മധ്യവയസ്കൻ ഭദ്രയെ കണ്ട് ഒരു പുഞ്ചിരിയോടെ നോക്കി...

"ഇരിക്ക് കുട്ടി,,,,ഭദ്രയല്ലേ...?? "

"അതേ സർ..."

"ഷാരടി മാഷ് പറഞ്ഞു കാര്യങ്ങൾ ഒക്കെ...ഞങ്ങൾ നഴ്സിംഗ് പഠിച്ചവരെയായിരുന്നു നോക്കിയത്...പക്ഷേ മോൾടെ അവസ്ഥ അറിഞ്ഞപ്പോ മറുത്തൊന്നും പറയാൻ തോന്നിയില്ല...ഞാൻ രവീന്ദ്രൻ,,,ഇതെന്റെ ഭാര്യ സീത...കുട്ടി ഇവിടെ നോക്കേണ്ടത് ഞങ്ങളുടെ മകൻ കാശിനാഥനെയാണ്...അഞ്ചു  മാസങ്ങൾക്ക് മുൻപ് ഒരാക്സിഡന്റിൽ അരയ്ക്ക് കീഴ്പ്പോട്ട് തളർന്നു പോയി..."

"ഷാരടി മാഷ് പറഞ്ഞിരുന്നു സർ...ഞാൻ നോക്കിക്കോളാം..."

ഭദ്രയുടെ ചുണ്ടിലെ പുഞ്ചിരി കണ്ടതും രവിയുടെ മനസ്സും ഒന്ന് തണുത്തു...

"സർ...ഞാൻ ഒരു ടെസ്റ്റ്‌ എഴുതിയിട്ട് ഇരിക്കുവാണ്..അതിന് കിട്ടിയാൽ എനിക്കിവിടെ നിന്നും പോകേണ്ടി വരും..."

"അത് കുഴപ്പമില്ല കുട്ടി,,..പിന്നെ തനിക്ക് ഇവിടുത്തെ ഗസ്റ്റ് റൂമിൽ താമസിക്കാം..കാശിയെ നോക്കുന്നതിന് ഒപ്പം അല്പം വീട്ടുകാര്യം കൂടി ചെയ്യുന്നതിൽ വിരോധം ഇല്ലല്ലോ..."

അല്പം ജിജ്ഞാസയോടെയും ഒപ്പം ഒരുതരം അങ്കലാപ്പോടെയുമായിരുന്നു രവി ചോദിച്ചത്...

"എനിക്ക് സമ്മതമാണ് സർ..."

"സീതേ,,,,എന്നാ കുട്ടിയെ മുറിയിലേക്ക് കൂട്ടി കൊണ്ട് പൊക്കോളൂ..."

രവി പറഞ്ഞതും സീത അവൾക്ക് മുറി കാണിച്ചു കൊടുത്തു...

_______________________________

"എല്ലാവരുടെയും സഹതാപം കണ്ട് മടുത്തു...എനിക്കൊന്ന് സമാധാനം തരുവോ...എനിക്കാരുടെയും ഔദാര്യം വേണ്ട...ഇവളെയും കൊണ്ട് ഒന്നിറങ്ങി പോകാമോ..!! "

ഒരവജ്ഞയോടെ പറഞ്ഞു കൊണ്ട് കാശിനാഥൻ കണ്ണിന് മുകളിലേക്ക് കൈ വെച്ച് നെഞ്ചിലേക്ക് കയ്യിലിരുന്ന ബുക്കമർത്തി...സീത കണ്ണുതുടച് പുറത്തേക്കിറങ്ങി...കാശിയെ നോക്കാനായി വന്ന ഭദ്രയെ പരിചയപ്പെടുത്തിയതിന്റെ ബാക്കിപ്പത്രമായിരുന്നു കണ്ടത്...അപ്പോഴും ഭദ്രയുടെ കണ്ണുകൾ താടിയും മുടിയും നിറഞ്ഞ് നിൽക്കുന്ന അവന്റെ മുഖത്തായിരുന്നു...അതേ കണ്ണുകൾ,,,അവന്റെയാ ചെമ്പൻ മിഴികൾ എന്നോ തന്നിൽ വേരൂന്നിയിരുന്നു...ഏത് കൂരിരുട്ടിൽ പോലും വേർതിരിച് അറിയാം തനിക്കാ കണ്ണുകൾ...ഇന്നാ കണ്ണുകളുടെ ഉടമയെ തന്റെ കണ്മുന്നിൽ കണ്ടിട്ടും മനസ് തുറന്നൊന്നു ചിരിക്കാൻ തനിക്കാവുന്നില്ലല്ലോയെന്നു അവളൊരു നോവോടെ ഓർത്തു...!! 

അന്ന് കണ്ട തിളക്കം ഇന്നാ കണ്ണുകളിൽ ഇല്ല...നിരാശ മാത്രമാണ് തനിക്കാ കണ്ണുകളിൽ കാണാൻ കഴിഞ്ഞത്...ഇങ്ങനെയൊരു കാഴ്ചയായിരുന്നില്ല താൻ ആഗ്രഹിച്ചതും...അതും അരയ്ക്ക് കീഴ്പോട്ട് തളർന്ന നിലയിൽ...ഒഴുകാൻ നിന്ന കണ്ണുനീർ തുടച് മുഖത്തൊരു പുഞ്ചിരി വരുത്തി ഭദ്ര ബെഡിനടുത്തായി അല്പം മാറി നിന്നു...

"സർ.....??? "

പതിഞ്ഞ ശബ്ദത്തിൽ വിളിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായിരുന്നില്ല...അവൻ കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി ഭദ്ര പറഞ്ഞു തുടങ്ങി...

"സർ,...എന്നെ പറഞ്ഞു വിടുന്നതിനു മുൻപ് എനിക്ക് പറയാനുള്ളതൊന്ന് കേൾക്കണം...ഞാൻ ഇവിടെ വന്നത് സാറിനോടുള്ള സഹതാപമോ ഔദാര്യമോ ഒന്നും കൊണ്ടല്ല,,,എന്റെ സ്വയരക്ഷയ്ക്ക് വേണ്ടിയാണ്...എന്റെ ശരീരം കാത്ത് സൂക്ഷിക്കാൻ എനിക്ക് ഇവിടെ പിടിച്ചു നിന്നെ പറ്റു...ഇനിയും എന്നെ പറഞ്ഞ് വിടണന്നാണെൽ ആയിക്കോളൂ..."

അത്രയും പറഞ്ഞ് അവന്റെ മറുപടിയ്ക്കായി ഭദ്ര കാത്തുനിന്നു...എന്തോ ആലോചിച്ചെന്ന പോലെ കാശി നെറ്റിയിൽ നിന്ന് കയ്യെടുത്ത് അവളെ നോക്കി...കണ്ണിലൂടെ ഊർന്നിറങ്ങുന്ന കണ്ണുനീർ പുറം കൈകൊണ്ടു തുടച്ചു നീക്കുന്നുണ്ട്...കാശി ഒരുനിമിഷം ആലോചിച്ചു,,,എന്നും മറ്റുള്ളവർക്ക് നല്ലതേ ചെറുത്തിട്ടുള്ളു...താൻ കാരണം ഒരു പെൺകുട്ടിക്കും ദോഷം വരരുത്...

"ശരി...!! നിനക്ക് ഇവിടെ താമസിക്കാം..എന്നെ നോക്കാനാണ് ഇവിടെ വന്നതെങ്കിലും എന്റെ ഒരു പേർസണൽ കാര്യങ്ങളിലും നീ കൈകടത്താൻ പാടില്ല...എന്നെ എന്റെ വഴിക്ക് വിട്ടേക്കണം...ഈ വീട്ടിലുള്ളവർക്ക് നിന്നെക്കുറിച്ചു ഒരു പരാതിയും കേൾക്കാൻ ഇടവരരുത്...പ്രത്യേകിച്ച് എനിക്ക്,,,മനസിലായോ..."

അവനൊരു ഗംഭീര്യത്തോടെ  ചോദിച്ചതും ഭദ്ര നേരിയൊരു പുഞ്ചിരിയോടെ തലയാട്ടി...അവളോട് അത്രയും പറഞ്ഞു കൊണ്ട് കാശി അടുത്തിരുന്ന ടോൾസ്റ്റോയിയുടെ ബുക്കിലേക്ക് കണ്ണുകളയച്ചു...റൂമിന് പുറത്തേക്ക് തിരിച്ചു നടക്കും മുന്നേ ഒരുവട്ടം കൂടി അവളവന്റെ മുഖത്തേക്ക് നോക്കി...റൂമിന് പുറത്ത് സീതയും ഭർത്താവ് രവീന്ദ്രനും കാത്ത് നിൽപ്പുണ്ടായിരുന്നു...അവളുടെ മുഖത്തെ നിറഞ്ഞ ചിരി കണ്ട് അവരിരുവരും പരസ്പരം നോക്കി...ഭദ്രയെ വീട്ടിൽ താമസിക്കാൻ കാശി സമ്മതിച്ചുവെന്ന് അവർക്ക് അപ്പോഴും വിശ്വാസമായിരുന്നില്ല...

സീത പറഞ്ഞ റൂമിലേക്ക് കേറി ഭദ്ര ബാഗിലെ സാധനങ്ങൾ അടുക്കി വെച്ചു...വീട്ടിലെ കാര്യങ്ങൾ ഓർത്ത് സ്വയം ഒരു പുച്ഛം വന്നു നിറഞ്ഞു...അമ്മയുടെ ശപവാക്കുകൾ കേട്ട് എന്തേലും ജോലിയിലായിരിക്കും...അമ്മ തന്നെയാണോ...?? അങ്ങനെ പറയാൻ തനിക്ക് എന്ത് അവകാശം...?? അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ തന്തേം തള്ളേം ആരെന്നറിയാതെ ട്രെയിനിൽ നിന്ന് എടുത്തോണ്ട് വന്ന എരണംകെട്ടവൾ...അന്നുമുതൽ അച്ഛൻ, അമ്മ എന്നൊക്കെയെ വിളിച്ചു ശീലിച്ചിട്ടുള്ളു...അതിനേക്കാൾ സഹിക്കാൻ കഴിയാത്തത് കഴുകൻ കണ്ണുകളോടെ തന്നെ നോട്ടം കൊണ്ട് ചുറ്റിവരയുന്ന രുദ്രനെയാണ്...മാലതിയുടെയും സുധാകരന്റെയും മകൻ,,,,ഒരുതരത്തിൽ പറഞ്ഞാൽ അവനിൽ നിന്നുള്ള രക്ഷപെടൽ ആണ് ഈ കൂടുമാറ്റത്തിനു പിറകിൽ...

ചിന്തകളെ വകഞ്ഞു മാറ്റി ബാത്‌റൂമിൽ കയറി ഫ്രഷായി...എന്തിന്റെ കാരണമായാലും തന്റെ ജോലി സത്യസന്ധമായി ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു...അതും തന്റെ പ്രിയപ്പെട്ടവന് വേണ്ടി...!!പതിയെ ഇറങ്ങി കാശിയുടെ മുറിയിലേക്ക് നടക്കുമ്പോ ഭദ്രയുടെ നെഞ്ചിടിപ്പ് ഉയർന്നു...വാതിൽ തുറന്ന് മുറിയിലേക്ക് കേറാൻ വന്നതും തെറിച്ചു വരുന്ന സ്റ്റീൽ പ്ലേറ്റ് ആണ് കണ്ടത്...പെട്ടന്ന് അതിന്റെ ഒച്ച കേട്ടതും ഭദ്ര ഒന്ന് നടുങ്ങിക്കൊണ്ട് ചെവി പൊത്തി...ഒന്ന് കറങ്ങി നിശ്ചലമായ പ്ലേറ്റിലേക്ക് അവളുടെ മിഴികളൂന്നി...ടൈൽസ് ഇട്ട തറയിലായി ചോറും കഞ്ഞിവെള്ളവും ചിതറിക്കിടക്കുന്നു...അവളൊരു പിടച്ചിലോടെ കണ്ണുകലുയർത്തി...കവിളിലൂടെ ചാലുകൾ തീർത്തു ഒഴുകുന്ന കണ്ണുനീർ അടക്കാനാകാതെ സീതയമ്മ പുറത്തേക്ക് പോയി...എന്തുകൊണ്ടോ ആ അമ്മയുടെ കണ്ണുകളിൽ കണ്ട നിർവികാരത ഹൃദയത്തിൽ സ്പർശിച്ചു...ഒരുനിമിഷം കാശിനാഥനോട് ഭദ്രയ്ക്ക് അല്പം ദേഷ്യം തോന്നി....

അവന്റെ മുഖം അപ്പോഴും വലിഞ്ഞു മുറുകി തന്നെയായിരുന്നു...ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ...?? അറിയില്ല,,,ഭദ്രയെ കണ്ടതും കാശിയുടെ മുഖം ഒന്നൂടി വലിഞ്ഞു മുറുകി...

"ഇനി നിനക്കെന്താ വേണ്ടത്...?? എനിക്കല്പം സ്വസ്ഥത തരുവോ...?? എല്ലാദിവസവും ഒരു കഞ്ഞി...എല്ലാവരും കൂടിയൊരു രോഗിയാക്കുവാ എന്നെ...കണ്ണീരും സഹതാപവും കണ്ട് സ്വയം എരിഞ്ഞു തീരുവാ ഞാൻ..."

അവസാനവാക്ക് പറഞ്ഞപ്പോ ആ ശബ്ദം ഇടറിയിരുന്നു... 

"സർ,,,ഒരു കാര്യം പറഞ്ഞോട്ടെ..എന്തിന്റെ പേരിലാണെങ്കിലും ആ ഭക്ഷണം തട്ടിയെറിഞ്ഞത് ശരിയായില്ല...ഒരുനേരത്തെ അന്നം കിട്ടാത്തവർക്കേ അതിന്റെ വിലയറിയൂ....ഈ ലോകത്ത് ഏറ്റവും പേടിതോന്നുന്ന ഒരവസ്ഥയുണ്ടെങ്കിൽ അതിന്റെ പേരാണ് സർ ദാരിദ്രം...അത് അനുഭവിച്ചിട്ടുള്ളത് കൊണ്ട് പറയാതിരിക്കാൻ തോന്നിയില്ല...."

അതും പറഞ്ഞ് പാത്രം കയ്യിലെടുത്തു ഇറങ്ങിപ്പോകുന്ന ഭദ്രയെ കാശി ഇമചിമ്മാതെ നോക്കി നിന്നു...അവളോടൊരു ദേഷ്യം തോന്നിയിരുന്നെങ്കിലും ഉള്ളിൽ കുറ്റബോധം വന്നു നിറഞ്ഞു...അവള് പറഞ്ഞത് ശരിയാണ്...ഭക്ഷണത്തിന്റെ വിലയറിയാവുന്ന താൻ എന്നുമുതലാ അത് തട്ടിയെറിയാൻ പഠിച്ചത്...മനസ് തന്നെ ഉത്തരം കണ്ടെത്തിയിരുന്നു...ആ ആക്‌സിഡന്റിന് ശേഷം...കാണുന്ന കണ്ണുകളിൽ നിറഞ്ഞ് നിന്നിരുന്നത് സഹതാപം മാത്രമാണ്...പ്രത്യേകിച്ച് അമ്മയുടെ...ഈ മുറിയിലേക്ക് കേറിയാൽ അമ്മയുടെ കണ്ണുകൾ നിറഞ്ഞെ കണ്ടിട്ടൊള്ളു...ആദ്യമാധ്യം ഇവിടുന്ന് എഴുന്നേറ്റു നിൽക്കാൻ പറ്റുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു...അവരുടെ കണ്ണീരിന് മുന്നിൽ അതും തോറ്റു പോയി...ജീവിതാവസാനം വരെ ഇനി ഒന്നിനും കൊള്ളാത്തവനായി ഇവർക്കൊരു ഭാരമായി മാറുമെന്നുള്ളത് മനസ് മടുപ്പിച്ചിരുന്നു...അഞ്ചു മാസങ്ങളായി താൻ ഈ കിടപ്പ് തുടങ്ങിയിട്ട്,,,തീർത്തും ഒരൊറ്റപ്പെടൽ...തന്നെ കണ്ട് ആരും വിഷമിക്കണ്ടന്ന് തോന്നിയതിനാലാണ് എല്ലാവരെയും തന്നിൽ നിന്ന് അകറ്റിയത്....പ്രത്യേകിച്ച് അമ്മയെ...!!വയ്യാ ആ കണ്ണുനീർ കാണാൻ...തനിച്ചായി പോകുമെന്ന് തോന്നുന്ന നേരങ്ങളിൽ ബുക്കിനെ കൂട്ട് പിടിക്കും...അതാണ് പതിവ്...നാവിലെ രുചി പോലും നഷ്ടപ്പെട്ടിരിക്കുന്നു...എന്നും കഞ്ഞി,,അത് തന്നെ മനം മടുപ്പിക്കുന്നുണ്ടായിരുന്നു...വേണമെന്ന് കരുതിയല്ല,,,തന്റെ അപ്പോഴത്തെ ദേഷ്യത്തിന് തട്ടിയെറിഞ്ഞതാണെന്ന് അവനൊരു കുറ്റബോധത്താലേ ഓർത്തു...

ചുട്ടരച്ച ചമ്മന്തിയുടെ സുഗന്ധം നാസികയിലേക്ക് തുളഞ്ഞു കേറിയതും കാശി ഒരു ഞെട്ടലോടെ ചിന്തകളിൽ നിന്നും ഉണർന്നു...വെട്ടിത്തിരിഞ്ഞു നോക്കിയതും ഒരു പ്ലേറ്റിൽ ആവി പാറുന്ന കുത്തരിചോറും അതിന് മുകളിൽ ചക്കക്കുരു ചാറും സൈഡിലായി ഇഞ്ചിയും പുളിയും തേങ്ങായുമൊക്കെ ചേർത്തരച്ച ചമ്മന്തിയും ഒരു പപ്പടവുമായി ഭദ്ര നിൽക്കുന്നു...എന്നോ മറന്ന് പോയതാണ് ഇതിന്റെയൊക്കെ സ്വാദ്...!!

അവന്റെ കണ്ണുകളിലെ തിളക്കം ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു...അതേ പുഞ്ചിരിയോടെ അത് സൈഡിലെ ടേബിളിലേക്ക് വെച്ച് അവനെ താങ്ങി ബെഡിന്റെ ഹെഡ്‌ബോർഡിലേക്ക് ചായിച്ചു ഇരുത്തി...പാത്രം കയ്യിലെടുത്ത് ചോറും കറികളും കൂട്ടി അവന് നേരെ നീട്ടിയതും അവനൊരു രൂക്ഷമായ നോട്ടം നൽകി...കൈകൾ അറിയാതെ തന്നെ താന്നു പോയിരുന്നു...

"എനിക്ക് വേണ്ടി ഇത് കൊണ്ടുവന്നതിനു താങ്ക്സ്....എന്നുവെച്ച് നീയെന്നെ ഊട്ടാനും ഉണ്ണിക്കാനുമൊന്നും നിക്കേണ്ട ആവിശ്യമില്ല...എന്റെ കാലുകളെ തളർന്നു പോയിട്ടുള്ളു...കൈകൾക്ക് ചലിക്കാം..."

അതും പറഞ്ഞവൻ അവളുടെ കയ്യിൽ നിന്നും പ്ലേറ്റ് മേടിച്ചു കഴിക്കാൻ തുടങ്ങി...ഭദ്രയ്ക്ക് സങ്കടം ഒന്നും തോന്നിയില്ല,,,അവന്റെയുള്ളിലെ അപകർഷതാബോധമാണ് ഇങ്ങനെ പറയിപ്പിക്കുന്നതെന്ന് അവൾക്ക് തോന്നിയിരുന്നു...അവൻ ആസ്വദിച്ചു കഴിക്കുന്നത് കണ്ട് ഉള്ളിലൊരു സന്തോഷം വന്നുനിറയുന്നത് അവളാറിഞ്ഞു...അവൻ കഴിച്ചോണ്ടിരുന്ന സമയം ഭദ്ര തറയിൽ വീണ് കിടന്നിരുന്നത് ഒക്കെ വൃത്തിയാക്കി തുടച്ചിരുന്നു...കഴിക്കുന്നതിനിടയിലും അവളുടെ പ്രവൃത്തികളെ അവൻ സാകൂതം വീക്ഷിച്ചിരുന്നു...അവൻ കഴിച്ചു കഴിഞ്ഞതും അവളായിത്തന്നെ വാ കഴുകിപ്പിച് മരുന്നും കൊടുത്ത് മുറിയിൽ നിന്നും ഇറങ്ങി.... 

പുറത്തേക്ക് ഇറങ്ങിയതും തന്നെ കാത്തെന്ന പോലെ നിൽക്കുന്ന രവിക്കും സീതക്കും അവളൊരു പുഞ്ചിരി സമ്മാനിച്ചു...

"മോൻ കഴിച്ചോ മോളെ...?? "

"കഴിച്ചു അമ്മേ...അയ്യോ സോറി,,,ഞാൻ അറിയാതെ വിളിച്ചതാണ് മാഡം,,,"

"മോളെങ്ങനെ തന്നെ വിളിച്ചോ...അമ്മയ്ക്ക് ഒരേതിർപ്പും ഇല്ല..."

രവിയും അതിന് സമ്മതമെന്നോണം തലയാട്ടി പുഞ്ചിരിച്ചു... 

" അമ്മേ...സാറിന്റെ അടുത്ത് പോകുമ്പോ സന്തോഷത്തോടെ പോകാൻ ശ്രമിക്കണം...എല്ലാരും കൂടെ ഒരു രോഗിയാക്കുവാണെന്ന തോന്നലുണ്ട് അദ്ദേഹത്തിനു...ആക്‌സിഡന്റിന് മുൻപ് എങ്ങനെയാണോ അങ്ങനെ തന്നെ പെരുമാറിയാൽ മതി...അതാവും സാറിനും സന്തോഷം...ആ മനസ്സിൽ ആശ്വാസം കിട്ടാൻ അത് തന്നെ ധാരാളം...സ്നേഹത്തിലൂടെയും പരിചരണത്തിലൂടെയും സാറിനെ ജീവിതത്തിലേക്ക് തിരിച്ചു കൊടുവരണം...."

തലയാട്ടി സമ്മതം നൽകി ഇരുവരും അകത്തേക്ക് കയറി...പുഞ്ചിരിയോടെ വരുന്ന അച്ഛനെയും അമ്മയെയും കണ്ട് കാശിയുടെ മുഖം അത്ഭുതത്തോടെ വിടർന്നു...ആ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി കണ്ട് ഇരുവരും അവനടുത്തായി ബെഡിലേക്ക് ഇരുന്നു... 

"താങ്ക്യൂ അമ്മേ...വയറും മനസും നിറഞ്ഞു..."

സീതയുടെ കൈകളിൽ പിടിച്ചു മുത്തിക്കൊണ്ട് കാശി പറഞ്ഞു...അവന്റെ പറച്ചിൽ അവരുടെ കണ്ണുകൾ നിറയിച്ചെങ്കിലും അവൻ കാണാതെ തുടച്ചു കളഞ്ഞ് മുഖത്തൊരു പുഞ്ചിരി വരുത്തി...കാശിയുടെ നിറുകയിൽ തലോടി ഒന്ന് ചുംബിച്ചു...പിന്നെയും അവരെന്തൊക്കെയോ സംസാരിച്ചിരുന്നു...നാലഞ്ചു മാസങ്ങളായി തങ്ങൾക്കിടയിലുണ്ടായിരുന്ന അകലം ഒരു മഞ്ഞുകട്ട പോലെ ഉരുകി തീരുന്നത് അവനൊരു സന്തോഷത്തോടെ ഓർത്തു...ഒപ്പം പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയുടെ മുഖവും...

ഇതേ സമയം മുറിയിലിരുന്ന ഭദ്രയുടെ ഫോൺ ബെൽ അടിച്ചതും ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന *രുദ്രൻ* എന്ന പേരുകണ്ടു അവളൊരു വിറയലോടെ നിന്നു...!!


2

മുറിയിലിരുന്ന ഭദ്രയുടെ ഫോൺ ബെൽ അടിച്ചതും ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന *രുദ്രൻ* എന്ന പേരുകണ്ടു അവളൊരു വിറയലോടെ നിന്നു...!! വിറയ്ക്കുന്ന കൈകളോടെ ഫോണെടുത്തു...

"ഓഹ്,,,,തമ്പുരാട്ടി ഫോൺ എടുത്തോ...നീ എവിടെ പോയി ഒളിച്ചിരുന്നാലും അവസാനം എന്റെ കാൽചുവട്ടിൽ തന്നെ വന്നു വീഴും...അതുവരെ നീ ഇങ്ങനെ സമാധാനത്തോടെ ഇരിക്ക്...രുദ്രൻ ഇതുവരെ ആഗ്രഹിച്ചവളുമാരിൽ എനിക്ക് പിടിതരാതെ പോയത് നീ  മാത്രവാ...വെറുതെ വിടില്ലടി നിന്നെ ഞാൻ..."

അത്രയും കേട്ടപ്പോഴേ നെഞ്ചിലൊരു ഭാരം വന്ന് നിറഞ്ഞപോലെ കണ്ണുനീർ ചാലുകൾ തീർത്ത് കവിളിലൂടെ ഒഴുകാൻ തുടങ്ങിയിരുന്നു...കാൾ കട്ടാക്കി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ബാഗിലേക്ക് ഇട്ടു...തെല്ലൊരാശ്വാസം തോന്നിയെങ്കിലും ചിന്തകൾ വരിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു...എന്തുകൊണ്ടാണ് താനിത്രയും പേടിക്കുന്നത്...?? താനിവിടെ സുരക്ഷിതയാണെന്ന് മനസ് പറയുന്നുണ്ടെങ്കിലും ഉള്ളിലൊരു പേടി ഉടലെടുക്കാൻ തുടങ്ങിയിരുന്നു...

പതിയെ ബാഗിലെ തുണികൾ മാറ്റി അടിയിൽ ഭദ്രമായി വെച്ചിരുന്ന കുഞ്ഞ് തുണി സഞ്ചി എടുത്തു...അതിനകത്ത് നിന്ന് വെള്ളത്തൂവാല പുറത്തെടുത്തു...എത്രനേരം അത് നെഞ്ചോട് ചേർത്ത് നിന്നുവെന്നറിയില്ല...മനസ്സാകെ കുളിരണിയുന്നത് ഒരു പുഞ്ചിരിയോടെ അറിയുന്നുണ്ടായിരുന്നു...ഇന്നും അതിന് അതേ സുഗന്ധമാണ്...കാശിനാഥന്റെ അതേ സുഗന്ധം...!!

ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചു അന്നത്തെ ദിവസം പിന്നിട്ടിരുന്നു...

പിറ്റേന്ന് ഉറക്കമുണർന്ന കാശി കാണുന്നത് ദാവണിയുടുത്ത്, വിടർന്ന കണ്ണുകളോടെ പുഞ്ചിരിയോടെ നിൽക്കുന്ന ഭദ്രയെയാണ്...നെറ്റിയിൽ കുഞ്ഞൊരു കറുത്ത പൊട്ടും ചന്ദനവും..ദേവിയുടെ ഐശ്വര്യമായിരുന്നു അവള്ടെ മുഖത്ത്...കയ്യിലൊരു ഇലച്ചീന്തും ഉണ്ട്...ഒറ്റനോട്ടത്തിൽ അമ്പലത്തിൽ നിന്ന് വന്നതാണെന്ന് അവന് മനസിലായിരുന്നു...

"ഗുഡ് മോർണിംഗ് സർ...ഞാൻ പറയുന്നത് മുഴുവനും കേട്ടിട്ട് ദേഷ്യപ്പെടണമെങ്കിൽ ദേഷ്യപ്പെടാട്ടോ...ഇന്നലെ ഞാനെന്റെ ഒരു സുഹൃത്തിനെ വിളിച്ചിരുന്നു...അവള്ടെ സഹോദരൻ അരയ്ക്ക് കീഴ്പ്പോട്ട് തളർന്ന നിലയിലാരുന്നു...ശങ്കരനാരായണൻ എന്നൊരു വൈദ്യരെ പോയികണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം ചേട്ടൻ എഴുന്നേറ്റു നടന്നെന്നാ കേട്ടതു...അതുകൊണ്ട് രാവിലെ ഞാനും അമ്മയും കൂടി അമ്പലത്തിൽ പോയിവരും വഴി വൈദ്യരെ കണ്ടിരുന്നു...അദ്ദേഹം കുറച്ച് മരുന്നിന്റെ കൂട്ടുകൾ പറഞ്ഞു തന്നു...വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്നതാണ്...അതിന്റെ ഭാഗമായി ഇനി മുതൽ കുറച്ച് ചിട്ടകളും പാലിക്കാനുണ്ട്...അതിനാദ്യം സാർ തന്നെ മനസ്സ് കൊണ്ട് സഹകരിക്കണം...എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടത്തൊള്ളൂ..."

അവനൊന്നും മിണ്ടാതെ അവളെ നോക്കിയിരിക്കുന്നത് കണ്ട് അവന്റെ മുഖത്ത് വിരിയുന്ന ഭാവമെന്തെന്ന് മനസിലാക്കാൻ ശ്രമിച്ചെങ്കിലും അവൾക്കത് വ്യക്തമാകുന്നില്ലായിരുന്നു..

"നീ എന്തിനാ എനിക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്യുന്നത്...?? "

പ്രതീക്ഷിക്കാതെയുള്ള അവന്റെ ചോദ്യം കേട്ട് ആദ്യമൊന്ന് പരുങ്ങിയെങ്കിലും ആത്മസംയമനം പാലിച് അവളൊരു നെടുവീർപ്പോടെ പറഞ്ഞു തുടങ്ങി...

"സർ,,,ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്...എനിക്കിത് എന്റെ ജോലിയാണ്...അതേറ്റവും ആത്മാർത്ഥതയോടെ ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തവുമാണ്..."

തന്റെ കണ്ണുകളിൽ വിരിയുന്ന അവനോടുള്ള പ്രണയവും കരുതലും സമർത്ഥമായി മറച്ചു വെച്ചുകൊണ്ടവൾ പറഞ്ഞു നിർത്തി..പിന്നെ കൂടുതലൊന്നും പറയാതെ അവൻ മൂകാനായി...ബാത്‌റൂമിലെ സ്ടൂളിലേക്ക് പിടിച്ചിരുത്തി കുളിപ്പിക്കാൻ കപ്പിൽ വെള്ളം കോരിയെടുത്തതും അവന്റെ മുഖഭാവം മാറുന്നുണ്ടായിരുന്നു...അത് ജാള്യതകൊണ്ടാകുമെന്ന് തോന്നിയത് കൊണ്ട് വെള്ളവും സോപ്പും അടുപ്പിച്ചു വെച്ച് പുറത്തേക്ക് ഇറങ്ങി നിന്നു...
അവൻ കുളിച്ചോണ്ടിരുന്ന സമയം റൂമിലെ കബോർഡ് തുറന്നു...പല കളറിലുള്ള ഒരുപാട് വസ്ത്രങ്ങൾ അടുക്കി വെച്ചിരിക്കുന്നു...എന്നിട്ടും എന്തിനാണ് ഈ വെള്ളയും വെള്ളയും...ഒരു രോഗിയെപ്പോലെ തോന്നിക്കാനോ..?? ശരിക്കും മടുപ്പ് തോന്നിയില്ലെങ്കിലേ ഒള്ളൂ...ജനലും വാതിലുമൊക്ക അടച്ചിട്ട്, ആശുപത്രിയിലെ പോലെ വെള്ളയും വെള്ളയും മാത്രവിട്ട്,  എത്രനാൾ ഒരാൾക്ക് ഏകാന്തതനായി ഇതൊക്കെ സഹിക്കാൻ പറ്റും..ഒരുനിമിഷം അമ്മയോടും അച്ഛനോടും ദേഷ്യം തോന്നി...അവർക്കെങ്കിലും ഇതൊക്കെ ശ്രദ്ധിക്കാമായിരുന്നു....അകത്തു നിന്ന് വിളി വന്നതും കബോർഡിൽ നിന്ന് ഒരു കാവിമുണ്ടും ബനിയനും എടുത്ത് ബാത്‌റൂമിലേക്ക് ഓടി...കുളിച്ചു കഴിഞ്ഞ് കാത്തു നിൽക്കുവാരുന്നു അവൻ...തലയും ദേഹവും ഒക്കെ തുടച്ച് കൊടുത്തു ഡ്രസ്സ്‌ ഇടീപ്പിച്ചു...ഇടക്ക് ആ മുഖത്തേക്ക് ഇടം കണ്ണിട്ട് നോക്കിയതും ഇമചിമ്മാതെ തന്നെ നോക്കിയിരിക്കുന്ന ആ കണ്ണുകളിലേക്ക് താനും ഒന്ന് നോക്കിയിരുന്നോ...അന്വേഷിച്ചത് കണ്ടെത്താത്ത പോലെ നിരാശയാക്കേണ്ടി വന്നിരുന്നു...തന്നോടുള്ള നന്ദി മാത്രമായിരുന്നു ആ കണ്ണുകളിൽ...മനസ്സിനെ ശാസിച്ചു പിടിച്ചുനിർത്തി,,,ഒരിക്കലും നടക്കാത്ത ഒരുപിടി പാഴ്സ്വപ്‌നങ്ങൾ...സ്വയം പുച്ഛം തോന്നിയിരുന്നു അവൾക്ക്... 

മുറിയിലേക്ക് തിരികെ വന്നതും ഇലച്ചീന്തിൽ ഇരുന്ന കറുത്ത ചരടെടുത്ത് ഭദ്ര അവന് നേരെ തിരിഞ്ഞു...അവനൊരു സംശയത്തോടെ അവളെയും ചരടിനെയും മാറിമാറി നോക്കി...ചുണ്ടിൽ വിരിഞ്ഞ അതേ പുഞ്ചിരിയോടെ അവന്റെ വലതു കയ്യിലേക്ക് കെട്ടാൻ വന്നതും അവനൊരു ഊക്കോടെ അത് തട്ടിയെറിഞ്ഞു...ചരടിനൊപ്പം കയ്യിലിരുന്ന ഇലച്ചീന്തിലെ ഭസ്മവും ചന്ദനവും പൂവും മറ്റും നിലത്ത് ചിതറി കിടന്നു...അവന്റെ ഭാഗത്ത്‌ നിന്ന് പ്രതീക്ഷിക്കാതെയുള്ള ആ നീക്കം അവളൊരു ഞെട്ടലോടെ നിന്നു...ഒരരുകിൽ നിന്നും കണ്ണുകൾ നിറഞ്ഞു വരാൻ തുടങ്ങി...

"മേലിൽ,,,മേലിൽ ഇത്തരം അന്ധവിശ്വാസങ്ങളുമായി എന്റടുത്തു വരരുത്...ഓർമയിൽ ഇരിക്കട്ടെ..."

അവൻ മുഖം തിരിച്ചു പറഞ്ഞതും അവൾ നിറഞ്ഞ കണ്ണുകൾ വീറോടെ തുടച്ചെറിഞ്ഞു... 

"സർ,,, പ്രപഞ്ചത്തിലുള്ള എല്ലാത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു സങ്കൽപ്പത്തെയാണ് *ദൈവം* എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്....അതിനെ ആരാധിച്ചില്ലെങ്കിലും നിന്ദിക്കരുത്..."

അവളതും പറഞ്ഞ് പുറത്തേക്ക് പോയി...ഒരുനിമിഷം അവൻ, താൻ  തട്ടിയെറിഞ്ഞ ചരടിലേക്ക് നോക്കിയിരുന്നു പോയി...ചെയ്തത് തെറ്റായിപ്പോയെന്ന് ആരോ ഉള്ളിലിരുന്ന് പറയും പോലെ...പക്ഷേ ഭദ്രയോട് ക്ഷമ ചോദിക്കാൻ തന്റെയുള്ളിലെ ഈഗോ സമ്മതിക്കുന്നില്ലന്നും അവനൊരു ദീർഘനിശ്വാസത്തോടെ ഓർത്തു...അൽപ നേരത്തിന് ശേഷം വാതിൽ തുറന്ന് നിറഞ്ഞ പുഞ്ചിരിയോടെ വരുന്ന അമ്മയെ കണ്ട് അവന്റെ കണ്ണുകൾ അമ്മയ്ക്ക് പിന്നിലേക്ക് സഞ്ചരിച്ചു...ഇല്ല,,,താൻ തേടിയ മുഖം അവിടെ കണ്ടിരുന്നില്ല... 

"മോനെ കാശി,,,ഭദ്ര മോള് കുറച്ച് കൂട്ടുകൾ ഒക്കെ തയാറാക്കുന്നുണ്ട്...മോൻ മനസ്സർപ്പിച്ച് വേണം എല്ലാത്തിനും നിന്ന് കൊടുക്കാൻ...വൈകാതെ എല്ലാം ശരിയാകും...വാ,,,പുറത്തെ തിണ്ണയിലേക്ക് പോകാം.."

അവന്റെ തലയിൽ തലോടി അവരൊരു ആത്മവിശ്വസത്തോടെ പറഞ്ഞു...ഓട്ടോമാറ്റിക് വീൽചെയർ ആയത് കൊണ്ട് റിമോട്ട് കണ്ട്രോളർ കൊണ്ട് അവൻ പിന്നാപുറത്ത് എത്തി...പുറത്ത് ഒരു മൺപാത്രത്തിലായി കടും പച്ച കളറിലുള്ള കുഴമ്പ് പോലത്തെ ദ്രാവകം കണ്ട് അവൻ സംശയത്തോടെ അങ്ങോട്ടേക്ക് നോക്കി...അപ്പോഴേക്കും തലയിൽ ഒരു തോർത്തും കെട്ടി അച്ഛനും അങ്ങോട്ടേക്ക് വന്നിരുന്നു...അച്ഛനും അമ്മയും കൂടി അവനെ തിണ്ണയിലേക്ക് കാലും നീട്ടി ചാരി ഇരുത്തിച്ചു...അവന്റെ മുഖം ഭദ്രയെ തേടിയതും കയ്യിൽ ഒരു കൈക്കല തുണിയിൽ ഒരു പാത്രം മൂടി പിടിച്ചോണ്ട് വരുന്ന അവളെയാണ് കണ്ടത്...

പാത്രം സൈഡിലേക്ക് വെച്ച് ദാവണിയുടെ ഷാൾ ഇടുപ്പിലേക്ക് എടുത്ത് കുത്തി, അച്ഛനെയും അമ്മയെയും നോക്കി ഒന്ന് കണ്ണടച്ച് ചിരിച്ച് ആ പച്ച ദ്രാവാകം കയ്യിലെടുത്ത് മുട്ടുകാല് മുതൽ അമർത്തി തിരുമ്മാൻ തുടങ്ങി...അവന് പ്രത്യേകിച്ച് വേദനയോ ആശ്വാസവോ ഒന്നും തോന്നിയിരുന്നില്ല...തിരുമ്മുന്നതിനിടയിൽ അറിയാതെ പോലും അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു...അവനും അത് മനസിലാകുന്നുണ്ടായിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല...

ഏകദേശം അരമണിക്കൂറോളം ആ കുഴമ്പിട്ട് മുട്ടുകാൽ മുതൽ കാൽവിരൽ വരെ അമർത്തി തിരുമ്മി...അവൾ തിരുമ്മി എഴുന്നേറ്റതും ഇളം മഞ്ഞ കളറുള്ള ഭദ്ര കൊണ്ടുവന്ന വെള്ളം വെച്ച് അച്ഛൻ അവന്റെ കാലിന് ചൂട് പിടിച്ചു...

"ഇതാ മോനെ...വെറും വയറ്റിൽ കഴിക്കേണ്ട കഷായം ആണ്..."

ചെറിയൊരു ഗ്ലാസ്സിലായി അമ്മ ഒരു കഷായം കൊണ്ടുവന്ന് കാശിക്ക് നേരെ നീട്ടിയതും അതിന്റെ ഗന്ധം കാരണം അവൻ നെറ്റിച്ചുളിച്ചു...ഒറ്റനോട്ടത്തിൽ തന്നെ കറുത്ത കളറിൽ ഇരിക്കുന്ന ആ കഷായത്തിനു നല്ല കയ്പ്പായിരിക്കുമെന്ന് അവൻ ഊഹിച്ചിരുന്നു...അവൻ വേണ്ടാന്ന് പറഞ്ഞ് മുഖം തിരിച്ചതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു...ആ കണ്ണുകളിൽ നിന്നോഴുകിയിറങ്ങിയ ഒരു തുള്ളി ചുടുകണ്ണ്നീർ അവന്റെ കൈത്തണ്ടയിൽ പതിഞ്ഞതും വേറെയൊരു നിവർത്തിയുമില്ലാതെ അവൻ അത് മേടിച്ച് ചുണ്ടോട് ചേർത്തു...ഒറ്റവലിക്ക് കുടിച്ചിറക്കിയതും കയ്പ്പ് കൊണ്ട് കണ്ണും രണ്ടും അമർത്തി അടച്ച് ചുമൽ കൂച്ചി പോയിരുന്നു...തന്റെ കൈകളിൽ പിടിമുറുക്കിയ അവന്റെ കൈകളെ അവളൊരു അതിശയത്തോടെ നോക്കി നിന്നു...കൊച്ചുകുട്ടികളെ പോലെയുള്ള അവന്റെ പ്രകൃതം കണ്ട് അവള്ടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു....

"മോനെ,,,ഇനിമുതൽ രണ്ടാഴ്ച്ചത്തേക്ക് ഉപ്പ് ചേർക്കാത്ത പൊടിയരികഞ്ഞി മാത്രേ കുടിക്കാവുന്നാ വൈദ്യര് പറഞ്ഞേക്കുന്നെ...മറ്റൊന്നും കഴിക്കാൻ പാടില്ലത്രേ..."

താൻ എങ്ങനെ പറയുമെന്ന് വിചാരിച്ച കാര്യം അമ്മ തന്റെ മനസ് വായിച്ച പോലെ പറയുന്നത് കേട്ടപ്പോ അറിയാതെയെങ്കിലും ഉള്ളൊന്ന് കുളിര് കോരി...ആദ്യം മുഖത്ത് അല്പം ഇഷ്ടക്കേട് വന്നെങ്കിലും അമ്മ കോരിക്കൊടുത്ത കഞ്ഞി മുഴുവൻ കാശി കുടിച്ചു...അല്ലെങ്കിലും സ്വന്തം അമ്മ സ്നേഹത്തോടെ തരുന്നത് എത്ര കയ്പ്പുള്ളതാണെങ്കിൽ പോലും മക്കൾക്ക് അതമൃതം ആണ്...ആ കാഴ്ച കണ്ട് ഭദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു...തനിക്കും കാണില്ലേ ഒരമ്മ...?? എന്തിനായിരിക്കും തന്നെ ഉപേക്ഷിച്ചത്...?? അത്രയും പോലും സ്നേഹം തന്നോടില്ലായിരുന്നോ...?? മാലതിയമ്മ പറയുന്നത് സത്യമല്ലേ...?? തന്തയ്ക്കും തള്ളയ്ക്കും വേണ്ടാത്ത ജന്മം...ഒരുവിധത്തിൽ അതും ശരിയാണെന്ന് തോന്നി...ഇതേ സമയം എന്തോ ആലോചിച്ചു കൊണ്ട് കണ്ണുനിറയ്ക്കുന്ന ഭദ്രയെ കണ്ട് കാശി നെറ്റിച്ചുളിച് അവളെത്തന്നെ നോക്കി..എന്താണാ നിറകണ്ണുകളുടെ അർത്ഥമെന്ന് മാത്രം അവന് മനസിലായിരുന്നില്ല...*ഇടയ്ക്ക് ഇടയ്ക്ക് കണ്ണുനിറയ്ക്കാൻ ഇവൾക്ക് എവിടെനിന്നാണ് ഇത്രയും കണ്ണുനീർ* ഭദ്രയെ നോക്കി കാശി സ്വയം ഒന്ന് ചിന്തിച്ചു...

പ്രഭാതഭക്ഷണം കഴിച്ച് അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങിയതായിരുന്നു...ഭദ്ര കാശിയെ മുറിയിലാക്കി അത്യാവശ്യം അടുക്കള പണികൾ ചെയ്ത് ഹാളിലാകെ കണ്ണോടിച്ചു...ചുവരിൽ തൂങ്ങിക്കിടന്ന കാശിയുടെ ഒരു ചിത്രം കണ്ട് അവളതിശയത്തോടെ അതിലൂടെ വിരലുകൾ പായിച്ചു...തിളങ്ങുന്ന ചെമ്പൻ മിഴികൾ,,,കട്ടിമീശയും കുറ്റിത്താടിയും,,,ചിരിക്കുമ്പോൾ താടിയുടെ ഇടയിൽ കൂടി കാണുന്ന നുണക്കുഴി...നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടി...എങ്ങനെയിരുന്ന ആളാണ്‌,,,അവൾ മനസ്സിൽ ഓർത്തു...അവനെ കാണാൻ മനസ് തുടിച്ചതും പതിയെ കാശിയുടെ മുറിയുടെ മുന്നിൽ ചെന്ന് നിന്ന് ശ്വാസം വലിച്ച് വിട്ട് ഹാൻഡിൽ തുറന്ന് അകത്ത് കയറി...

നെഞ്ചിൽ പുസ്തകം വെച്ച് ശാന്തമായി ഉറങ്ങുകയായിരുന്നു...ഭദ്രയുടെ  മനസ്സിൽ അന്നത്തെ ദിവസത്തിന്റെ ഓർമകൾ വിരിഞ്ഞതും അവൾ പോലുമറിയാതെ കാലുകൾ അവന്റെ നേരെ ചലിച്ചിരുന്നു....അവനടുത്തായി ബെഡിലേക്കിരുന്ന് മുടിയിലൂടെ പതിയെ തഴുകി...മുന്നിലേക്ക് വീണ് കിടന്ന മുടികൾ ഒതുക്കി അവളൊരു പതിഞ്ഞ ശബ്ദത്താലേ പറഞ്ഞു...

*"എത്ര ഇഷ്ടാന്നറിയോ എനിക്ക്,,,,ഒന്നര വർഷമായി മനസിലിട്ട് താലോലിക്കുവാ ഈ മുഖം...എന്നെങ്കിലും തിരിച്ചറിയുവോ എന്റേയീ സ്നേഹം..."*

ഏതോ ഒരുൾപ്രേരണയാൽ അവന്റെ നെറ്റിയിൽ ചുണ്ടുകൾ അമർത്തിയതും ഒന്ന് പിടഞ്ഞ കാശി കണ്ണുകൾ വലിച്ച് തുറന്ന് ഞെട്ടിയെഴുന്നേറ്റു...പെട്ടന്ന് അവൻ കണ്ണുതുറന്നത് കണ്ടതും വയറിലൂടെ ഒരു കാളൽ പാഞ്ഞു പോകുന്നതവളറിഞ്ഞു...ഈ നിമിഷം ഭൂമി പിളർന്ന് താഴേക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിരുന്നവൾ...അവളൊരു അങ്കലാപ്പോടെ അവനെ നോക്കിയതും അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു...ആ കണ്ണുകളിലെ ചുവപ്പും മുഖത്തെ വലിഞ്ഞിരിക്കുന്ന ഞരമ്പുകളിലേക്കും അവൾ വിറയലോടെ നോക്കിയിരുന്നു പോയി...

ഒരു നിമിഷം പോലും പാഴാക്കാതെ മുഖത്ത് പ്രകടമായ അതേ ദേഷ്യത്തിൽ അവനവളെ ആഞ്ഞു തള്ളിയതും ഭദ്ര ഒരൂക്കോടെ നിലത്തേക്ക് തെറിച്ചു വീണിരുന്നു... 

3

ഒരു പിടച്ചിലോടെ കണ്ണുകളുയർത്തി അവളവനെ ദയനീയമായോന്ന് നോക്കിയെങ്കിലും അവന്റെ രൂക്ഷമായ നോട്ടത്തിൽ പതറി അവൾ തലകുനിച്ചു...ഒരിക്കലും അറിഞ്ഞുകൊണ്ടായിരുന്നില്ല,,,സ്വയം ശപിച് അവനെ അഭിമുഖീകരിക്കാൻ കഴിയാതെ അവൾ നീറുകയായിരുന്നു...ഉള്ളിൽ നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അവളോടെന്തോ പറയാൻ വന്നതും കാളിങ് ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു...ശബ്ദം കേട്ട ഭാഗത്തേക്ക് ഇരുവരുടെയും മിഴികൾ പാഞ്ഞു...ആ സമയം ഒരു രക്ഷകനെപ്പോലെയായിരുന്നു അവളാ കാളിങ് ബെല്ലിനെ കണ്ടത്...അതേ പടി ഇരുന്നുകൊണ്ട് അവൾ അവനെ നോക്കിയതും കാളിങ് ബെൽ വീണ്ടും മുഴങ്ങി...കണ്ണുനീരിനോടൊപ്പം ഒഴുകിയിറങ്ങിയ കണ്മഷി തുടച്ച് ഭദ്ര വാതിൽ തുറക്കാനായി പോയി...അപ്പോഴേക്കും ദേഷ്യം അടക്കാനാവാതെ കാശി ബെഡിലേക്ക് അമർത്തി അടിച്ചിരുന്നു...

അച്ഛനുമമ്മയുമാണെന്ന് വിചാരിച് കതക് തുറന്ന ഭദ്രയുടെ ചിന്തകളെ പാടെ തെറ്റിച്ച് പുറത്ത് നിൽക്കുന്ന ചെറുപ്പക്കാരനിലേക്ക് അവളുടെ ദൃഷ്ടികൾ സംശയത്തോടെ പാഞ്ഞു...പക്ഷേ അവനൊരു പുഞ്ചിരിയാലെയാണ് അവളെ നോക്കി കണ്ടത്...അതിന്റെ അതിശയമെന്നോണം അവളാകമാനം അവനെയൊന്ന് അടിമുടി നോക്കി...ക്രീം കളർ ജീൻസ്,കറുത്ത ബനിയനും പുറമെ ഒരു ജാക്കറ്റും,,,പാറിപ്പറന്നിരിക്കുന്ന മുടി,,,കയ്യിലൊരു ട്രാവലർ ബാഗ്...ചുണ്ടിൽ പുഞ്ചിരിയാണെങ്കിലും കണ്ണുകളിൽ വിഷാദം തെളിഞ്ഞു കാണാം...

"ആരാ...?? മനസിലായില്ല..."

കണ്ണുകളിൽ സംശയം നിറച് അവനോടായി ചോദിച്ചു...മറുപടി പറയാതെ പുഞ്ചിരിച്ചു കൊണ്ട് മുന്നിലേക്ക് നടന്ന് വന്ന അവനെ കണ്ട് ആശ്ചര്യത്തോടെ അവൾ പെട്ടന്ന് സൈഡിലേക്ക് മാറി നിന്നു...ഇതെന്ത് കൂത്ത്,,,സ്വയം ആലോചിച്ചു കൊണ്ട് അവന്റെ പിന്നാലെ അവളും തിടുക്കപ്പെട്ട് പാഞ്ഞു...കാശിയുടെ റൂമിന് മുന്നിലായി വന്ന് നിന്ന അവനെക്കണ്ട് ഇനിയെന്തെന്നുള്ള അർത്ഥത്തിൽ നോക്കിയതും ആ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ട് അവളൊരു സംശയത്തോടെ അവനെ നോക്കി... 

കാലുകളിൽ നനവ് പടരുന്നതറിഞ്ഞപ്പോഴാണ് കണ്ണുകൾ മീതെ വെച്ചിരുന്ന കൈകൾ മാറ്റി കാശി ഞെട്ടലോടെ തലയുയർത്തിയത്...തന്റെ കാലിൽ മുഖം ചേർത്ത് വിങ്ങിപ്പൊട്ടുന്ന ചെറുപ്പക്കാരനെ കണ്ടതും കാശിയുടെ ചുണ്ടുകൾ ഞെട്ടലോടെ ആ പേരുകൾ മാന്തിച്ചു... 

*കിച്ചു....*

അതേ നിമിഷം തന്നെ ദേഷ്യത്തോടെയിരുന്ന കാശിയുടെ കണ്ണുകൾ നിറഞ്ഞു...വാതില്പടിയിൽ നിന്നുകൊണ്ട് അവിടെ അരങ്ങേറുന്ന കാഴ്ചകൾ കണ്ട് തരിച്ചു നിൽക്കുകയായിരുന്നു ഭദ്ര....

"കിച്ചൂ....."

കാശി ആർദ്രമായി വിളിച്ചതും തേങ്ങലിന്റെ ആക്കം വർധിച്ചു...

"ഏ....ഏട്ടാ....ഞാൻ,,,ഞാൻ കാരണവല്ലേ എന്റെട്ടൻ ഈ അവസ്ഥയിലായത്...പാപിയാ ഞാൻ...പാപിയാ.."

കാലിൽ മുഖം അമർത്തിക്കൊണ്ട് കരച്ചിലിനിടയിലും കിച്ചു പറഞ്ഞുകൊണ്ടിരുന്നു...കാശിക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...എങ്ങനെയാണ് തനിക്കിത് സഹിക്കാൻ പറ്റുന്നത്...?? സ്വന്തം മകനെപ്പോലെ കൊണ്ടുനടന്നവനാണ്...അവനെ ആരെങ്കിലും മൊട്ടുസൂചി കൊണ്ട് വേദനിപ്പിച്ചാൽ പോലും താൻ പൊറുത്തിരുന്നില്ല...അവന് താൻ ഏട്ടന്റെയല്ല അച്ഛന്റെ സ്ഥാനത്തായിരുന്നു...ചെറുപ്പം മുതൽ എന്ത് കിട്ടിയാലും എന്റെ ഏട്ടനാന്ന് പറഞ്ഞ് കൊണ്ട് തരും...ചെറുപ്പത്തിൽ അവനെ ഊട്ടിയതും ഉറക്കിയതും എല്ലാം താനായിരുന്നു....ഓർമകൾ കുത്തിനോവിക്കാൻ തുടങ്ങിയതും കാശി കണ്ണുകൾ അമർത്തി അടച്ചു...

"ഏട്ടാ....."

കാശിയുടെ കൈകൾ രണ്ടും തന്റെ കവിളിലായി വെച്ചുകൊണ്ട് നിറഞ്ഞ കണ്ണാലെ കിച്ചു വിളിച്ചു...അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നത് കുറ്റബോധം മാത്രമായിരുന്നു...താൻ കാരണമാണ് ഏട്ടൻ ഈ അവസ്ഥയിലായെന്ന കുറ്റബോധം...അവന്റെ കണ്ണുകളിലെ ഭാവം കണ്ടതും കാശിക്ക് ഹൃദയത്തിൽ കടാര കേറ്റിയത് പോലെയാണ് തോന്നിയത്...ഒന്നും മിണ്ടാതെ കാശിയവനെ നെഞ്ചോടു ചേർത്തു...മനസ്സിലെ സങ്കടമത്രയും ഏട്ടന്റെ നെഞ്ചിൽ ഒഴുക്കിക്കളയുവാരുന്നു കിച്ചു...അവനെ ആശ്വസിപ്പിക്കാനെന്നോണം കാശിയുടെ കൈകൾ അവന്റെ മുടിയിലൂടെ തഴുകിക്കൊണ്ട് ഇരുന്നു...
കരച്ചിലൊന്നടങ്ങിയതും അവൻ കാശിയുടെ നെഞ്ചിൽ നിന്നും തലയുയർത്തി നിമിഷങ്ങളോളം അവന്റേട്ടനെ നോക്കികാണുകയായിരുന്നു..കാശിയുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് അനിയനോടുള്ള, മകനോടുള്ള വാത്സല്യമായിരുന്നു...

"ഏട്ടാ....ഞാൻ കാരണം...."

കിച്ചുവിനെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ കാശി തടഞ്ഞു...

"വേണ്ട കിച്ചു...കഴിഞ്ഞത് കഴിഞ്ഞു...ഇനി അതിനെക്കുറിച് എന്റനിയൻ സംസാരിക്കണ്ട..ഞാൻ ഇങ്ങനെയൊരു അവസ്ഥയിലായത് നീ കാരണമാണെന്നുള്ള ചിന്തയും വേണ്ട...വരാൻ ഉള്ളത് എങ്ങനെയാണെങ്കിലും വരും...എനിക്ക് ഒരു കാര്യത്തിൽ മാത്രമേ നിന്നോട് ദേഷ്യമുള്ളൂ...കുറ്റബോധം കാരണം ഇത്രയും നാള് നീ ഈ ഏട്ടനെ മറന്നില്ലേ...ഒരിക്കൽ പോലും കാണാൻ വന്നില്ലല്ലോ...എപ്പോഴാ നീ ഈ ഏട്ടനെ മറന്ന് പോയത്...??? "

"അങ്ങനെയൊന്നും പറയല്ലേ ഏട്ടാ...അന്ന് ഞാൻ കാരണം ഏട്ടന് ആ ആക്‌സിഡന്റ് പറ്റിയപ്പോ തകർന്നു പോയി ഞാൻ...ഏട്ടനെ ഈ അവസ്ഥയിൽ കണ്ടാൽ മരിച്ചു പോകാനാ തോന്നിയിരുന്നത്...ഇത്രയും നാളും ഉള്ളിലൊരു ഭാരം വെച്ചാ ഞാനാ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞത്...ഞാൻ ചെയ്ത തെറ്റിന് ആ കാലുപിടിച്ചു മാപ്പ് പറഞ്ഞ് കഴിഞ്ഞു,ഒരായിരം തവണ..ഒരിക്കലും ഇങ്ങോട്ട് വരരുതെന്നാ കരുതിയിരുന്നത്...പക്ഷേ,,,ഇന്നലെ അമ്മ വിളിച്ചിരുന്നു...ഏട്ടന് മാറ്റങ്ങൾ ഉണ്ടായെക്കുമെന്ന് പറഞ്ഞു...എല്ലാം,,,,എല്ലാം പറഞ്ഞു...കാണാതിരിക്കാൻ കഴിഞ്ഞില്ല ഏട്ടാ...എനിക്കിനിയും വയ്യ...എനിക്കെന്റെ ഏട്ടനെ പഴയപോലെ തിരിച്ചു വേണം..."

അവനൊരു ദീർഘനിശ്വാസത്തോടെ കണ്ണുതുടച് പറഞ്ഞതും അവരുടെ സ്നേഹം കണ്ട് ഭദ്രയുടെയും ഒപ്പം അവൾക്ക് പിറകിലായി വന്ന് നിന്നിരുന്ന അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറഞ്ഞു..പിറകിലൊരു നിഴലനക്കം കണ്ടാണ് ഭദ്ര തിരിഞ്ഞു നോക്കിയത്...നിറഞ്ഞ ചിരിയോടെ തന്റെ മക്കളെ നോക്കി നിൽക്കുന്ന അച്ഛനെയും അമ്മയെയും കണ്ടതും അവൾ പുറത്തേക്കിറങ്ങി തിരിഞ്ഞു നടന്നു....

"മോനെ...കിച്ചൂ,,,,"

പിന്നിൽ നിന്നും വിളി വന്നതും കിച്ചുവും കാശിയും ഒരുപോലെ അങ്ങോട്ടേക്ക് നോക്കി...കിച്ചുവിനെയും കാശിയെയും ഒരുമിച്ച് ഒരുപാട് നാളുകൾക്ക് ശേഷം കണ്ട സന്തോഷം അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നു...പഴയ കളിചിരികൾ തിരിച്ചു വരുന്നത് അവരറിയുന്നുണ്ടായിരുന്നു...നാൽവരും ഒരുപാട് നേരം വിശേഷങ്ങൾ പറഞ്ഞിരുന്നു...

"എനിക്കിപ്പോ വിശ്വാസം ഉണ്ട്,,,എന്റെ മോന്റെ അസുഖം എല്ലാം ഭേദമാകും...എല്ലാം ഭദ്ര മോൾടെ ഐശ്വര്യവാ...ആ കുട്ടി വന്ന് രണ്ട് ദിവസം ആയില്ല അതിനപ്പുറം നമ്മുടെ വീട്ടിൽ സന്തോഷം വന്ന് നിറയുന്നത്  കണ്ടില്ലേ..നമ്മുടെ വീട്ടിലേക്ക് വന്ന് കേറിയ മഹാലക്ഷ്മിയാ അവള്..."

അത്രയും നേരം പുഞ്ചിരിയോടെയിരുന്ന കാശിയുടെ മുഖം നിമിഷനേരം കൊണ്ട് വലിഞ്ഞു മുറുകി....അല്പനേരത്തിനു മുൻപ് അവിടെ നടന്നത് അവന്റെ മനസ്സിലേക്ക് പാഞ്ഞു വന്നതും അവന്റെ സ്വരം അവിടെയുയർന്നിരുന്നു... 

"ഒന്ന് നിർത്താവോ അമ്മേ...!!! എന്തുപറഞ്ഞാലും ഒരു ഭദ്ര,,,കേട്ട് കേട്ട് മടുത്തു....ഇത്രയും പൊക്കിപ്പറയാൻ അവളാരാ അമ്മേടെ...വീട്ടുകാർക്ക് പോലും വേണ്ടാന്ന് തോന്നുന്നു...പലപ്പോഴും അവളാരാ, അവള്ടെ സ്ഥാനം എന്താന്ന് അമ്മ മറന്ന് പോകുന്നുണ്ട്...അവളിവിടുത്തെ വെറുമൊരു വേലക്കാരി മാത്രവാ...അല്ലാതെ ഇവിടുത്തെ കെട്ടിലമ്മയല്ല...ഇന്ന് തന്നെ ആ പെണ്ണിനെ ഇവിടുന്ന് പറഞ്ഞ് വിട്ടേക്കണം...."

കാശിയുടെ പെട്ടന്നുള്ള മാറ്റം കണ്ട് അച്ഛനും അമ്മയും അമ്പരന്ന് പോയിരുന്നു...കിച്ചു മാത്രം കാശിയുടെ മുഖത്തെ ഭാവങ്ങൾ കണ്ടറിയുവാരുന്നു...വെറുതെ കാശി ഒന്നും പറയില്ലാന്നു അറിയാവുന്നത് കൊണ്ട് തന്നെ എന്തോ നടന്നിട്ടുണ്ടാകുമെന്ന് അവൻ ഊഹിച്ചിരുന്നു...കാശിയുടെ മുഖം അപ്പോഴും ശാന്തമായിരുന്നില്ല...അവന്റെ മനസ്സിൽ ചിന്തകളുടെ ഒരു വേലിയേറ്റം തന്നെ നടക്കുകയായിരുന്നു...

"അതിന് മാത്രം എന്താ കാശി ഉണ്ടായത്...?? നീയെന്തിനാ ആ കുട്ടിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നേ..."

അമ്മയുടെ ചോദ്യം കേട്ട് എന്തുപറയണമെന്നറിയാതെ ഇരിക്കുവാരുന്നു കാശി...സത്യം തുറന്നു പറയാനും പറ്റാത്ത അവസ്ഥ...

"അമ്മ എന്തിനാ കുത്തികുത്തി ചോദിക്കുന്നെ...അവളെ ഇവിടുന്ന് ഇറക്കി വിടാൻ പറ്റുമോ ഇല്ലയോ...?? "

അവനൊരു ആകാംഷയോടെ ചോദിച്ചതും പറ്റില്ലാന്ന് അമ്മ തീർത്തു പറഞ്ഞു... 

"കാശി,,,നീ കൂടുതൽ വാശി പിടിക്കേണ്ട...ആ കുട്ടി ഇവിടെ തന്നെ ഉണ്ടാവും....അതിനെ ഇവിടുന്ന് പറഞ്ഞ് വിടാൻ നോക്കണ്ട...കിച്ചു നീ പോയി ഫ്രഷ് ആവ്..."

അതും പറഞ്ഞ് കാശിയെ ഒന്നിരുത്തി നോക്കി അമ്മ കിച്ചുവിന്റെ തോളിൽ തട്ടി പുറത്തേക്ക് പോയി... *ഫ്രഷായി വരാം ഏട്ടാ* ന്ന് പറഞ്ഞ് കിച്ചുവും പുറകെ പോയി...അച്ഛൻ പിന്നെയും കുറച്ച് നേരം ഇരുന്ന ശേഷം പുറത്തേക്ക് പോയി...വാതിലിൽ നിഴൽ അനക്കം കേട്ടതും കാശിയുടെ കണ്ണുകൾ അങ്ങോട്ടേക്ക് നീണ്ടു...വാതിലിന്റെ പടിയിൽ പാതിചാരി,കേറണോ വേണ്ടയോന്നുള്ള അർത്ഥത്തിൽ നിൽക്കുവാരുന്നു ഭദ്ര...അവനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ജാള്യതയോടെ ആദ്യമൊന്ന് മടിച്ചെങ്കിലും രണ്ടും കല്പ്പിച്ചു അവന്റടുത്തേക്ക് ചെന്നു...

"സർ,,,ഉച്ചക്കത്തെക്കുള്ള കഞ്ഞി എടുക്കട്ടെ..."

ഒന്നും സംബവിചിട്ടില്ലാത്ത പോലെയുള്ള അവള്ടെ സംസാരം കേട്ടതും അവനടിമുടി തരിച്ചു കയറി...

"ഡീ...നീയെന്താ പൊട്ടൻ കളിക്കുവാണോ...?? നേരത്തെ ഇവിടെ അരങ്ങേറിയത് എന്നെക്കൊണ്ട് പറയിപ്പിക്കരുത്...നീയൊരു അന്തസുള്ള പെണ്ണാണെന്ന വിചാരിച്ചത്...അതുകൊണ്ട് മാത്രവാ നിന്നെ ഇവിടെ താമസിക്കാനും സമ്മതിച്ചത്...പക്ഷേ എന്റെ ധാരണകളെല്ലാം തെറ്റാണെന്ന് നീ തന്നെ തെളിയിച്ചു...എനിക്കിപ്പോ എന്നോട് തന്നെ പുച്ഛം തോന്നുവാണ്...നിന്നെപ്പോലെ ഒരുത്തിനെ വീട്ടിൽ കേറ്റി താമസിപ്പിച്ചതിനു...മര്യാദക്ക് ഇന്ന് തന്നെ പെട്ടിയും കിടക്കേം എടുത്ത് ഇറങ്ങിക്കോണം...നിനക്ക് പറ്റിയ തൊഴില് പുറത്ത് നടക്കും...ഇവിടെ പറ്റില്ല..."

അവന്റെ അവസാനത്തെ കുത്തിയുള്ള പറച്ചിൽ തന്റെ നെഞ്ചിലേക്കാണ് പതിച്ചതെന്ന് അവളൊരു നോവോടെ ഓർത്തു...കണ്ണുകൾ നിറഞ്ഞിരുന്നു...അത് കണ്ടപ്പോ എന്തോ വേണ്ടിയിരുന്നില്ലന്നും തോന്നിപ്പോയി... 

"പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തിരിച്ചെടുക്കാൻ പറ്റില്ല...നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരുടെ ഹൃദയത്തെ എത്രമാത്രം നോവിക്കുമെന്ന് ആലോചിച്ചു വേണം ഓരോ വാക്കും പറയാൻ,,,പറഞ്ഞല്ലോ എന്റെ തൊഴിലെന്ന്,,,എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാ നിങ്ങളത് പറഞ്ഞത്...അങ്ങനെ നടക്കണമെങ്കിൽ ഭദ്രയ്ക്കത് നേരത്തെ ആകാമായിരുന്നു...ഞാൻ ചെയ്തത് തെറ്റ് തന്നെയാണ്,,,സമ്മതിക്കുന്നു...അതിനൊരു കാരണവുമുണ്ട്...ഒരുപക്ഷെ നിങ്ങൾക്കും അറിയാമായിരിക്കും,,അല്ലെങ്കിൽ അറിഞ്ഞിട്ടും അറിയാത്ത പോലെ ഭാവിക്കുന്നതായിരിക്കും..." 

അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ റൂം വിട്ട് പുറത്തേക്ക് പോയി...ഭദ്രയുടെ വാക്കുകളിലെ ആഴങ്ങളിൽ മുങ്ങിത്തപ്പുവായിരുന്നു കാശി...എപ്പോഴും അവള്ടെ വാക്കുകൾക്ക് മുന്നിൽ താൻ പതറി പോകുന്നു...അതോ താൻ അറിഞ്ഞുകൊണ്ട് തോറ്റു കൊടുക്കുന്നതോ...??ചിന്തകളോരോന്നായി കടന്ന് വന്നതും കള്ളം പിടിക്കപ്പെട്ട കുട്ടിയുടെ കുസൃതി പോലെ കാശിയുടെ ചുണ്ടിലും ഒരിളം പുഞ്ചിരി വിടർന്നു...

ഉച്ചഭക്ഷണത്തിനു ശേഷം കാശിയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്ന കിച്ചു ഗാർഡനിൽ നിൽക്കുന്ന ഭദ്രയെ കണ്ട് ഇപ്പൊ വരാമെന്നു പറഞ്ഞു പുറത്തേക്ക് പോയി...എന്തോ ആലോചനയിലായിരുന്ന ഭദ്ര കിച്ചുവിനെ കണ്ടതേയില്ല... 

"ഓയ്,,,ഇതേത് ലോകത്താ...?? "

അവള്ടെ നേരെ കൈ ഞൊടിച്ച് കിച്ചു ചോദിച്ചതും ഒരു സ്വപ്നലോകത്തിലെന്ന പോലെ ഭദ്ര ഞെട്ടി മുഖമുയർത്തി...അവള്ടെ മുഖത്ത് നേരിയ തോതിൽ ചമ്മൽ നിറഞ്ഞിരുന്നു... 

"ഭദ്രേച്ചി,,അല്ലേ...?? ഞാൻ കേശവ്...കിച്ചൂന്ന് വിളിക്കും..."

അതും പറഞ്ഞ് കിച്ചു കൈനീട്ടിയതും ഭദ്ര ഒരു ചിരിയോടെ കൈ കൊടുത്തു... 

"താങ്ക്സ് ചേച്ചി...അമ്മ ഇന്നലെ എല്ലാം വിളിച്ചു പറഞ്ഞിരുന്നു...എന്റേട്ടനെ പഴയ പോലെ ആക്കാൻ ചേച്ചിയുടെ പരിശ്രമങ്ങൾ ഒക്കെ...ഇനി ഒക്കെത്തിനും ഞാനും ഉണ്ടാകൂട്ടോ.."

അവളൊരു പുഞ്ചിരിയാലെ തലയാട്ടി...കിച്ചു നന്നായി സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു...പെട്ടന്ന് തന്നെ രണ്ടാളും കൂട്ടായി...

"കിച്ചുട്ടാ,,,സങ്കടമായില്ലേൽ ഞാനൊരു കാര്യം ചോദിക്കട്ടെ..."

അവളൊരു കൺഫ്യൂഷനോടെ ചോദിച്ചു നിർത്തി... 

"ഏട്ടന് ശരിക്കും എന്താ പറ്റിയതെന്ന് ആണല്ലേ...?? "

ഭാവഭേദമൊന്നുമില്ലാതെ കിച്ചു ചോദിച്ചതും അവളൊന്ന് മൂളി അവന്റെ മറുപടിയ്ക്കായി കാതോർത്തിരുന്നു...

"എനിക്ക് പറ്റിയ ഒരു കൈയബദ്ധം...അവിടെയാ ഞങ്ങൾക്ക് എല്ലാം നഷ്ടമായത്,,,ഇന്നും അതിന്റെ ഓർമകൾ എന്നെ വേട്ടയാടുന്നുണ്ട് ചേച്ചി...എന്റെ പിറന്നാളിന് ഏട്ടൻ സർപ്രൈസായി ഒരു കാറാണ് ഗിഫ്റ്റ് ആയി തന്നത്...അതിന്റെ ത്രില്ലിംഗിൽ ഞാനും ഏട്ടനും കൂടെ നൈറ്റ്‌ റൈഡിന് പോയി...അത്രയ്ക്കു എക്സൈറ്റ്മെന്റിലായിരുന്നു ഞാൻ...ആവേശം കൂടി സൈഡ് മാറി ഓടിച്ചതോന്നും ഞാൻ ശ്രദ്ധിച്ചിരുന്നതേയില്ല...അപ്രതീക്ഷിതമായി എതിരെ വന്ന ലോറിയെ വെട്ടിച് മാറ്റിയതും ഓവർ ടെക്ക് ചെയ്യാൻ വന്ന കാറിലേക്ക് നിയന്ത്രണം വിട്ടിടിച്ചു...ആ ആക്‌സിഡന്റിൽ ഏട്ടന്റെ വാരിയെല്ലിന് ക്ഷതം ഏറ്റു...ഞാൻ ആകെ തകർന്ന് പോയിരുന്നു...ഏട്ടനെ ഫേസ് ചെയ്യാനുള്ള ധൈര്യമില്ലാഞ്ഞിട്ടാ ഹോസ്റ്റലിലേക്ക് മാറിയത്...."

_______________________________

രാത്രിയിൽ കാശിയെ ഭക്ഷണം കഴിപ്പിച്ച് മരുന്നും കൊടുത്ത് കിടത്തിയ ശേഷം ഭദ്ര മുറിയുലേക്ക് വന്നു...തണുത്ത കാറ്റ് കടന്ന് പോയപ്പോഴാണ് ജനലിലേക്ക് നോക്കിയത്...ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു...ജനലിന്റെ അടുത്തേക്ക് ചെന്ന് ഇരുട്ടിലേക്ക് മിഴികൾ പായിച്ചു...പഴയ ഓർമകൾ തലോടിയതും ഭദ്ര കണ്ണുകളടച് ഒരു പുഞ്ചിരിയോടെ കാശിനാഥനെ നെഞ്ചിലേറ്റി ആ ദിവസം മനസിലോർത്തു...കാശിനാഥൻ തന്റെ ഹൃദയം കീഴടക്കിയ ദിവസം...തന്റെ അണുവിൽ പോലും ആ മനുഷ്യൻ നിറഞ്ഞു നിന്ന നിമിഷം...!!!

4

"ഭദ്രേ,,,ഇന്ന് കൊണ്ട് എക്സാം ഒക്കെക്കഴിഞ്ഞു...എങ്ങനെയാ മോളെ നീ ആ വീട്ടിൽ നിക്കുന്നെ...കണ്ണിൽ ചോരയില്ലാത്ത ആ ദുഷ്ട നിന്നെ അവർടെ മകന് മുന്നിൽ കാഴ്ച വെക്കില്ലന്ന് ആര് കണ്ടു...?? "

ഗീതു ഒരുതരം പേടിയോടെ ഭദ്രയുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും അവളിൽ പ്രത്യേക തരത്തിലുള്ള ഒരു ഭാവമാറ്റവും ഉണ്ടായില്ല...അവളേതോ ചിന്തയിലാണെന്നും താൻ പറഞ്ഞത് ഇതുവരെ കെട്ടില്ലെന്നും മനസിലാക്കി ഗീതു അവളെയൊന്നാകെ ഉലച്ചു...ഞെട്ടിത്തിരിഞ്ഞ ഭദ്ര തന്നെ രൂക്ഷമായി നോക്കിനിൽക്കുന്ന ഗീതുവിനെയാണ് കണ്ടത്...ഭദ്ര ഒന്ന് ചിരിച്ചു...അല്ലെങ്കിലും പെണ്ണിന് ഇത് പതിവാണ്...അവളെന്തെങ്കിലും പറഞ്ഞിട്ട് കേൾക്കാതെയിരുന്നാൽ ഈ മുഖം വീർപ്പിക്കൽ പതിവാണ്...ഭദ്ര അവള്ടെ കവിളിൽ പിച്ചി എന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും *ഭദ്രേ..* ന്നുള്ള വിളി കേട്ട് അവളുടെയും ഗീതുവിന്റെയും കാലുകൾ നിശ്ചലമായി...തിരിഞ്ഞു നോക്കാതെ തന്നെ ആ ശബ്ദത്തിനു ഉടമയെ അവൾക്ക് മനസിലായിരുന്നു...നടുവഴിയാണ്,,,ഓർക്കും തോറും നെഞ്ചിടിപ്പും പേടിയും അധികരിച് ഭദ്ര ഗീതുവിന്റെ കയ്യിൽ മുറുകെ പിടിച്ചു..ഗീതുവും ആകെ വിറച്ചു നിൽക്കുവാരുന്നു....

ഇരുവരുടെയും മുന്നിലായി ബൈക്ക് കൊണ്ടുവന്ന് നിർത്തി ഉടുത്തിരുന്ന മുണ്ട് മുറുക്കി കുത്തി രുദ്രൻ അവൾക്കടുത്തേക്ക് വന്നു...ഭദ്ര  കണ്ണുകൾ ഉയർത്തി നോക്കിയതും അവന്റെ വരവ് കണ്ട് തലതാഴ്ത്തി ഗീതുവിന്റെ പിന്നിലേക്കായി മറഞ്ഞു നിന്നു...അവളുടെയാ പ്രവൃത്തി കണ്ടതും രുന്ദ്രന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ചിരി വിരിഞ്ഞു... 

"കെട്ടിലമ്മയുടെ അഴിഞ്ഞാട്ടമൊക്കെ കഴിഞ്ഞല്ലോ...വാടി എന്റെ കൂടെ..."

അതും പറഞ്ഞ് പിന്നിലേക്ക് നിന്നിരുന്ന ഭദ്രയുടെ കൈകളിൽ പിടിച്ച് മുന്നിലേക്ക് വലിച്ചിട്ടുകൊണ്ട് അവൻ പറഞ്ഞു...അവളുടെ കൈത്തണ്ടയിൽ മുറുകിയിരുന്ന അവന്റെ കൈ അവളൊരു വെറുപ്പോടെ തട്ടിയെറിഞ്ഞു...അതവനെ നന്നായി ചൊടിപ്പിച്ചുവെന്ന് ഗീതുവിന് അവന്റെ മുഖം കണ്ടപ്പോഴേ മനസിലായി...ഭദ്ര തലകുനിച്ചു നിന്നിരുന്നത് കൊണ്ട് അവളതറിഞ്ഞതേയില്ല...

"വിളച്ചിലെടുക്കാതെ വാടി എന്റെ കൂടെ...."

രുദ്രൻ ശബ്ദം കടുപ്പിച്ചതും അവളൊന്ന് ഞെട്ടി ചുറ്റിനും നോക്കി..വഴിയിലൂടെ പോകുന്നവരിൽ ചിലർ തങ്ങളെത്തന്നെ കാര്യമറിയാൻ  നോക്കുന്നു...അല്ലെങ്കിലും അതങ്ങനെയാണല്ലോ...ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിക്കുമ്പോ കാണാൻ നല്ല ചെലേന്ന് പറയുംപോലെയാണ് നാട്ടുകാരുടെ കാര്യം...!!എവിടെ എന്തെന്നറിയാൻ തക്കം പാർത്തിരിക്കുകയാണ്...എങ്ങനെയെങ്കിലും ഇവിടെ നിന്നൊന്ന് പോയാൽ മതിയെന്ന് തോന്നിയിരുന്നു ഭദ്രയ്ക്ക്...ശ്വാസമൊന്ന് ആഞ്ഞു വലിച്ച് ഭദ്ര രുദ്രനെ ഗൗനിക്കാതെ മുന്നിലേക്ക് നടന്നു... 

"അങ്ങനെയങ്ങു പോയാലോ...??നിനക്ക് പോകാം,,,അതും എന്റെ കൂടെ ഈ ബൈക്കിൽ മുട്ടിയിരുമിയിരുന്ന് മാത്രം,,,ഇല്ലെങ്കിൽ നിന്നെ എങ്ങനെ കൊണ്ടുപോകണമെന്നും എനിക്കറിയാം ഭദ്രേ...നിന്ന് ശീലാവതി ചമയാതെ വാടി..." 

പറയുന്നതിനൊപ്പം ഭദ്രയുടെ കൈകൾ ബലമായി പിടിച്ചു വലിച്ച് കൊണ്ട് രുദ്രൻ തന്റെ ബൈക്കിനടുത്തേക്ക് നടന്നു...അതോടെ ചുറ്റിനും ആളുകളും കൂടാൻ തുടങ്ങി...എല്ലാവരുടെയും മുഖത്തേക്ക് അവളൊരു ദയനീയ നോട്ടമെറിഞ്ഞെങ്കിലും കാഴ്ച കാണാൻ നിക്കുന്ന ആവേശത്തിൽ അടുത്തതെന്തെന്നറിയാനുള്ള ആകാംഷയിലാരുന്നു അവർ...ഒരുനിമിഷം അവൾക്ക് സ്വയം പുച്ഛം തോന്നി,..ഗീതു നിറഞ്ഞ കണ്ണാലെ നോക്കി നിൽക്കുന്നുണ്ട്,,,പാവം..അവളെന്താണ് ചെയ്യേണ്ടത്...?? നിസ്സഹായയായി നിൽക്കാനല്ലേ അവൾക്ക് കഴിയൂ...ചിന്തകൾ വലിഞ്ഞു മുറുകിയപ്പോൾ സ്വയം പ്രതികരിക്കണമെന്നുറപ്പിച് ഭദ്ര അവനെ ആഞ്ഞു തള്ളി...കയ്യിൽ നിന്ന് പിടി വിട്ട് അവൻ നാലഞ്ചടി പതറി സ്വയം ബാലൻസ് ചെയ്തു നിന്നു...

"നിനക്കിത്രയ്ക്ക് ധൈര്യവുണ്ടോടി പുന്നാരമോളെ...?? "

പറയുന്നതിനൊപ്പം അവന്റെ കൈകൾ ഭദ്രയുടെ മുഖത്തിനു നേരെ ഒരൂക്കോടെ ഉയർന്നു താന്നു...പിന്നിലേക്ക് വേച്ചു വീഴാൻ തുടങ്ങിയ അവളെ രണ്ടു കൈകൾ താങ്ങിയിരുന്നു...നിറഞ്ഞു കവിയുന്ന കണ്ണുകളാലെ തലയുയർത്തി നോക്കിയതും കരച്ചിലടക്കിപിടിച് ഗീതു തന്നെ താങ്ങി നേരെ നിർത്തി...ചുണ്ട് പൊട്ടി ചോരയൊലിച്ചിരുന്നു...അവളൊന്ന് നേരെ നിൽക്കും മുന്നേ കാറ്റ് പോലെ പാഞ്ഞു വന്ന രുദ്രൻ അവളെ ഇടതു കയ്യാൽ മുടിക്കുത്തിൽ പിടിച്ച് വലതു കയ്യാൽ കവിളിൽ കുത്തിപ്പിടിച് ഭദ്രയുടെ മുടിയിലേക്ക് മുഖം അടുപ്പിച്ചതും മനം മയക്കുന്ന അവളിലെ ഗന്ധം അവന്റെ സിരകളെ ചൂട് പിടിപ്പിച്ചിരുന്നു...അവനിൽ നിന്ന് കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും രുദ്രന്റെ കൈക്കരുത്തിനു മുന്നിൽ ഭദ്ര തോറ്റുപോയിരുന്നു...

"നീ കിടന്ന് മോങ്ങണ്ട ഭദ്രേ,,,നിനക്ക് ഇവിടെ വെച്ച് എന്തേലും പറ്റിയാൽ രക്ഷപെടുത്താൻ ഒരുത്തനും വരില്ല...കണ്ടില്ലേ ചുറ്റിനും നിന്ന് കാഴ്ച ആസ്വദിക്കുന്നത്...എനിക്കിപ്പോ നിന്നെ എന്തും ചെയ്യാം...ആരും ഒന്നെതിർക്കത്തു കൂടിയില്ല...മര്യാദക്ക് നിന്നോട് പറഞ്ഞു എന്റെ കൂടെ വരാൻ,,,അപ്പൊ നിനക്ക് പറ്റില്ല...ഇനി കുറച്ച് സുഗിച്ചിട്ടാവാം പോക്ക്...എനിക്കും ഈ നിക്കുന്നവർക്കും..."

അതും പറഞ്ഞ് രുദ്രൻ അവളിലേക്ക് മുഖം അമർത്താൻ തുടങ്ങിയതും പിന്നിൽ നിന്നും ശക്തിയേറിയ ചവിട്ട് കൊണ്ട് മുന്നിലേക്ക് വേച്ചു വീണു...രുദ്രാന്റെയൊപ്പം വീഴാൻ പോയ ഭദ്രയെ ബലിഷ്ടമായ രണ്ട് കൈകൾ താങ്ങി നേരെ നിർത്തിയിരുന്നു...അപ്പോഴേക്കും ഗീതു ഓടിവന്ന് ഭദ്രയെ താങ്ങിപ്പിടിച്ചു...കിടന്ന കിടപ്പിൽ നിന്ന് തന്നെ തിരിഞ്ഞു നോക്കിയ രുദ്രൻ കറുത്ത ഷർട്ടും അതേ കരയുള്ള വെള്ളമുണ്ടും ഉടുത്ത് മീശപിരിച്ചു വെക്കുന്ന സുമുഖനായ ചെറുപ്പക്കാരനെ കണ്ട് ചുവന്ന കണ്ണുകളോടെ പൊടി തട്ടി ചാടി എണീറ്റു...

"ഏതാടാ @#%മോനെ നീ....?? "

അയാൾക്ക് മുന്നിലേക്ക് നടന്ന് വന്ന രുദ്രൻ ഷർട്ടിന്റെ കൈ ഒന്നൂടി മടക്കി കേറ്റി ചോദിച്ചു...അതിന് മറുപടി പറയാതെ സൈഡിലേക്കൊന്ന് തിരിഞ്‌ ഇടിവള ഒന്നൂടി കേറ്റിയിട്ട് അതേ സ്പീഡിൽ ആഞ്ഞ് രുദ്രന്റെ കവിളിലേക്ക് കൈ വീശി...തെറിച്ചു പിന്നിലേക്കാഞ്ഞ രുദ്രൻ ബൈകിനെ തട്ടിനിന്നു...

"നിനക്ക് ഇത് അത്യാവശ്യമായിരുന്നു...പിന്നെ എന്നെ അതുമിതും വിളിക്കാൻ നിന്റെ മടിയിലിട്ടല്ല എനിക്ക് പേരിട്ടത്...കേട്ടോടാ മോനെ..."

അതും പറഞ്ഞ് അയാൾ അവന്റെ ഷർട്ടിന്റെ കോളർ ഒന്ന് നേരെയാക്കി,  തിരിഞ്‌ ഭദ്രയെ കയ്യാട്ടി വിളിച്ചു...അവളാദ്യമൊന്ന് ശംകിച്ചെങ്കിലും പതിയെ നടന്ന് അവനടുത്തായി വന്നു നിന്നു... 

"ഡീ കൊച്ചേ,,,പെണ്ണാണെന്ന് കരുതി എല്ലാത്തിനും മിണ്ടാതെ തലകുനിച്ചു നിൽക്കുവല്ല വേണ്ടത്...പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം...ഇല്ലെങ്കിൽ ഇതുപോലുള്ള ചെറ്റകൾ കേറി ചൊറിയാൻ നിക്കും...അതോണ്ട്  നിനക്ക് കിട്ടിയത് അതുപോലെയങ് തിരിച്ചു കൊടുക്ക്..."

അവൻ കൈ നെഞ്ചിൽ കെട്ടി കൂസലില്ലാതെ പറഞ്ഞതും ഭദ്രയും രുദ്രനും ചുറ്റിനുമുണ്ടായിരുന്നവരും ഒന്നും മനസിലാവാതെ അവനെത്തന്നെ നോക്കി...വിടർന്ന കണ്ണുകളോടെയുള്ള അവളുടെ നോട്ടം കണ്ട് ആദ്യമൊന്ന് ചിരിചശേഷം  *കൊടുക്കടി കയ്യൊങ്ങി ഒരെണ്ണം* ന്ന് കടുപ്പിച്ചു പറഞ്ഞതും ഞെട്ടലോടെ ഭദ്രയുടെ കരങ്ങൾ ഒരു സ്വപ്നത്തിലെന്നോണം രുദ്രന്റെ കവിളിൽ ആഞ്ഞു പതിഞ്ഞു...രണ്ടടി കിട്ടിയതും തന്റെ കവിൾ തൂങ്ങിനിൽക്കുന്ന പോലെ തോന്നി ഭദ്രന്...തലയ്ക്കു ആകെയൊരു മന്ദത പോലെ...പിന്നെയും അവിടെ നിന്ന് നാണം കേടാതെ രുദ്രൻ ബൈക്കുമെടുത്ത് പാഞ്ഞുപോയി...ഭദ്രയുടെ കണ്ണുകൾ അപ്പോഴും ആ കട്ടിമീശക്കാരന്റെ ചെമ്പൻ മിഴികളിലാരുന്നു...അവൾ ചുറ്റിലുമുള്ളതൊന്നും ശ്രദ്ധിച്ചിരുന്നില്ല..ഒരു പുച്ഛത്തോടെ  താടിയുഴിഞ്ഞു അവൻ ചുറ്റിലുമൊന്നു കണ്ണോടിച്ചു...അത്രയും നേരം കാഴ്ച കണ്ട് രസിച്ചു നിന്നവരുടെ തല താഴ്ന്നു...

"ഇതാ പിടിക്ക്...."

ഭദ്രയുടെ ചുണ്ടിലെ ചോര കണ്ട് അവൻ പോക്കറ്റിൽ നിന്ന് ഒരു വെള്ളത്തൂവാല അവൾക്ക് നേരെ നീട്ടി...അവൻ നീട്ടിയ കൈകളിലേക്ക് ഒന്ന് നോക്കിയശേഷം ഒരു നന്ദിയോടെ അവളവന്റെ കയ്യിൽ നിന്നും അത് വാങ്ങി ചോരയോപ്പി...

"സ്വന്തം പെങ്ങൾക്കും മകൾക്കും ഭാര്യയ്ക്കുമൊക്കെ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോഴും നോക്കുത്തികളെപ്പോലെ കാഴ്ച ആസ്വദിച്ചു തന്നെ നിൽക്കണം..."

അത്രയും പറഞ്ഞ് ആരെയും മൈൻഡ് ചെയ്യാതെ പോകുന്ന അവനെ നോക്കിയ ശേഷം ഭദ്ര പുച്ഛത്തോടെ ചുറ്റിലുമൊന്ന് കണ്ണോടിച്ചു ഗീതുവിന്റെ കൈ പിടിച്ചു നേരെ നടന്നു....

"ആരാടി അത്...?? എന്റെ കുഞ്ഞിന്റെ ദേഹത്ത് ചോര വീഴ്ത്തി നിന്നെ രക്ഷിച്ചവൻ ആരാടി...പറയടി ചൂലേ..."

അതും പറഞ്ഞ് മാലതി ഭദ്രയുടെ മുടിയിൽ കുത്തിപ്പിടിച് ഭിത്തിയിലേക്ക് തള്ളി...പ്രതീക്ഷിച്ച നീക്കങ്ങൾ തന്നെയായിരുന്നത് കൊണ്ട് ഭദ്രയ്ക്ക് വേദനിച്ചില്ല...പുറത്തെ തിണ്ണയിലിരുന്ന് കഴിഞ്ഞ സംഭവങ്ങളുടെ തീച്ചൂളയിൽ പകയോടെ എരിയുകയായിരുന്നു രുദ്രൻ...മാലതി പിന്നെയും ഉപദ്രവങ്ങൾ തുടർന്നു...സുധാകരൻ കണ്ണുനിറച് മൗനമായി നിന്നു...

"ഏതാടി നിന്റെ ആ മറ്റവൻ...?? മര്യാദക്ക് പറയടി..."

മുഖത്തിനു നേരെ കയ്യൊങ്കിയതും ഭദ്ര ആ കൈ പിടിച്ചു താഴ്ത്തി...വയ്യായിരുന്നു അവൾക്ക്...ഇനിയും അടി കൊണ്ട് നിന്നാൽ മരിച്ചു പോകുമെന്ന് തോന്നിയിരുന്നു അവൾക്ക്..

"അയാൾ ആരാന്ന് അറിയണമല്ലേ...എന്നാ കേട്ടോ,,,അവനൊരു നട്ടെല്ലുള്ള ആൺകുട്ടിയാ...നിങ്ങടെ മകനെ പോലെ ആണും പെണ്ണും കെട്ടവനല്ല..."

അത്രയും പറഞ്ഞ് മുറിയിൽ കയറി വാതിൽ അടച്ചതും മാലതി തറഞ്ഞു നിന്നുപോയി...അവളുടെ വാക്കുകൾ കേട്ട് രുദ്രൻ കയ്യിലിരുന്ന മദ്യക്കുപ്പി എറിഞ്ഞുടച്ചു...പകയേരിയുന്നുണ്ടായിരുന്നു അവന്റെയാ കണ്ണുകളിൽ...

മുറിയിലേക്ക് കയറിയ ഭദ്ര ബെഡിൽ തലചായ്ച് കിടന്നു...കവിള് നീറിപ്പുകയുന്നുണ്ടായിരുന്നു...ഒപ്പം ദേഹം നന്നായി വേദനിക്കുന്നുമുണ്ട്...പതിയെ കണ്ണുകളടച്ചതും ചെമ്പൻ മിഴികളോടെ പുഞ്ചിരിയാലെ നിൽക്കുന്ന ആ രക്ഷകന്റെ മുഖം മനസിലെക്കോർത്തതും ഉള്ളിലൊരു തെന്നൽ തലോടിയ പോലെ അവൾക്ക് തോന്നി..ആരാകുമത്...?? പേര് പോലും അറിയില്ല...?? ഒരു നന്ദി വാക്ക് പോലും തനിക്ക് പറയാൻ പറ്റിയില്ല...പക്ഷേ ആ ചെമ്പൻ മിഴികൾ തന്നെ അവനിലേക്ക് ആകർഷിക്കുന്നുണ്ട്...എന്തുകൊണ്ടാവുമത്...?? അവനൊരു യഥാർത്ഥ നായകൻ തന്നെയാണെന്ന് തോന്നി..മനസ്സ് അവനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കും പോലെ...തിരിഞ്‌ സൈഡിലേക്ക് കിടന്നതും ടേബിളിൽ ബാഗിന്റെ മുകളിലായി കിടക്കുന്ന വെള്ള തൂവാല കണ്ട് എഴുന്നേറ്റ് ചെന്ന് കയ്യെത്തിച് ഒരുപാട് നേരം അതിലേക്ക് നോക്കി നിന്നു...ആരാണ് നീ...പ്രതീക്ഷകൾ ഒന്നുവില്ലാതിരുന്ന എന്റെ ജീവിതത്തിൽ, സ്വപ്നങ്ങളിൽ,  വർണങ്ങൾ കൊണ്ട് നിറയ്ക്കാൻ നിമിഷനേരങ്ങൾ കൊണ്ട് നിനക്കെങ്ങനെ സാധിച്ചു...?? അറിയാതെ പ്രണയം തോന്നിപ്പോകുന്നു തന്റെയീ ചെമ്പൻ മിഴികളോട്....!!!

ഓർമകൾ മയിൽപ്പീലി പോലെ തഴുകിയതും ഭദ്ര ഞെട്ടലോടെ അപ്പോഴാണ് ഒരു കാര്യം ഓർത്തത്...അന്ന് കാശി തന്റെ മുഖം വ്യക്തമായി കണ്ടതാണ്...എന്നിട്ടും തന്നെ കണ്ടിട്ട് ഒരു പരിചയഭാവം പോലും കാണിക്കാത്തത് എന്തുകൊണ്ടാണ്...?? ഒരുപക്ഷെ മറന്ന് പോയിരിക്കുമോ..?? പക്ഷേ താൻ ഇപ്പോഴും ആ മുഖം ഓർക്കുന്നുണ്ടല്ലോ,,,പെട്ടന്ന് തന്നെ തലയ്ക് ഒരു കൊട്ട് കൊടുത്തു...എനിക്ക് ആ മനുഷ്യനോട് പ്രണയമാണ്,,,പക്ഷേ അദ്ദേഹത്തിനു അങ്ങനെയൊരു വികാരം തന്നോടില്ലെങ്കിൽ പിന്നെന്തിന്  ഓർമയിൽ സൂക്ഷിക്കണം...ചിന്തകൾ ഓരോന്നായി വന്ന്‌ തുടങ്ങിയതും എപ്പോഴോ ഭദ്രയുടെ മിഴികൾ നിദ്രയെ പ്രാപിച്ചിരുന്നു...

________________________________

തലെന്നത്തെ പോലെ രാവിലെ കാശിയുടെ കാലിൽ കുഴമ്പിട്ട്  തിരുമ്മുകയായിരുന്നു ഭദ്ര...വൈദ്യൻ പറഞ്ഞതനുസരിച് കാല് നിവർത്തിയും മടക്കിയും തിരുമ്മിയ ശേഷം വെറും വയറ്റിൽ കഷായവും കൊടുത്ത് അവൾ കൈ കഴുകാനായി പോയി...അമ്മ അടുത്തിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്...അപ്പോഴാണ് കിച്ചു ഉറക്കം എഴുന്നേറ്റ് മൂരി നിവർത്തി തിണ്ണയിലേക്ക് വന്നിരുന്നത്...

"ഗുഡ് മോർണിംഗ് ഏട്ടാ..."

അതും പറഞ്ഞ് കിച്ചു കാശിയുടെ തോളിലേക്ക് ചാരിക്കിടന്നു....അവരുടെ സ്നേഹം കണ്ട് എന്തോ ഓർത്തെന്ന പോലെ അമ്മ പറഞ്ഞു തുടങ്ങി... 

"കിച്ചു...നാളെ നമുക്ക് ആ ശിവക്ഷേത്രത്തിൽ വരെയൊന്ന് പോകണം...എല്ലാം കലങ്ങി തെളിയുമെങ്കിൽ തെളിയട്ടെ..."

"ഓഹ്...ഈ അമ്മ,,,എനിക്കൊന്നും വയ്യാ...അമ്മ അങ്ങ് പോയാ മതി...എന്റെ ഏട്ടാ,,,ഏട്ടന് അറിയാവുന്നതല്ലേ അമ്മേടെ ഭക്തി...അമ്പലനട കാണുമ്പോഴേ ഉരുണ്ട് കിടന്ന് പ്രാർത്ഥിക്കാൻ തൊടങ്ങും...എന്നിട്ട് കണ്ട കള്ളസ്വാമികളുടെയും അടുത്ത് ചെന്ന് പാവം എന്റച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയും കളയും...നമ്മളില്ലേ..നമ്മളെ വിട്ട് പിടിക്കേ..."

കിച്ചു കൈകൂപ്പിക്കൊണ്ട് പറഞ്ഞതും അമ്മ അവന് നേരെ കയ്യൊങ്ങി... 

"കുരുത്തംകെട്ടവൻ,,,നീയൊക്കെ എങ്ങനെയാണോ എന്റെ വയറ്റിൽ കുരുത്തത്...,"

സീത തലയിൽ കൈ വെച്ച് പറഞ്ഞു...കിച്ചു ഒന്നിളിച്ചു കാണിച്ച് കാശിയോട് കത്തിവെച് വരുമ്പോഴാണ് ഭദ്ര ഇറങ്ങി വരുന്നത്...അവളെ കണ്ടതും *മോർണിംഗ് ഭദ്രേച്ചി* ന്ന് പറഞ്ഞ് ബാക്കി കത്തിവെക്കൽ അവളോടായി...അവന്റെ സംസാരവും കൂട്ടും കണ്ട് അന്തം വീട്ടിരിക്കുവാരുന്നു കാശി..എങ്കിലും അവനത് പുറത്തു കാണിച്ചില്ല...

"കിച്ചൂട്ടാ...ബാക്കി പിന്നെ പറയാം...വൈദ്യൻ പറഞ്ഞിരുന്നു തിരുമ്മൽ തുടങ്ങി രണ്ടാം ദിവസം ഒക്കെയാവുമ്പോഴേക്കും പതിയെ നടത്തിച് നോക്കണമെന്ന്...എനിക്ക് തന്നെ താങ്ങാൻ വയ്യാ...നീയും കൂടിയൊന്ന് പിടിച്ചേ..."

അതും പറഞ്ഞ് ഭദ്ര അവന്റെയടുത്തേക്ക് ചെന്ന് കാശിക്ക് നേരെ കൈ നീട്ടിയതും അവൻ അവളുടെ കയ്യിലേക്കും മുഖത്തെക്കും മാറിമാറി നോക്കി തലവെട്ടിച്ചു...അവനായിട്ട് കൈതരില്ലന്ന് മനസിലാക്കി ഭദ്ര അവന്റെ വലതു കൈ തന്റെ തോളിലെക്കിട്ട് പതിയെ എഴുന്നേൽപ്പിക്കാൻ തുടങ്ങിയപ്പോഴേക്കും അവന്റെ ഇടതു കരം കിച്ചുവും താങ്ങിയിരുന്നു...എഴുന്നേറ്റ് നിന്നതിൽ ചെറിയൊരു വേദന വന്നതും കാശിയുടെ നെറ്റി ചുളുങ്ങുന്നത് കണ്ട്  ഭദ്രയുടെ മുഖവും വാടി...അവൻ എഴുന്നേറ്റ് നടക്കാൻ വേണ്ടിയാണെന്നുള്ള ചിന്ത മനസ്സിലേക്ക് കടന്ന് വന്നതും അവളൊരു ദീർഘ നിശ്വാസത്തോടെ അവനെ പതിയെ നടത്തിച് തുടങ്ങി...അമ്മ തന്റെ പിഞ്ചുകുഞ്ഞിനെ പിച്ചവയ്പ്പിക്കും പോലെ...നടക്കുന്നതിനിടയിൽ കിച്ചു പറയുന്നത് കേൾക്കുന്നുണ്ടെങ്കിലും ഭദ്രയുടെ കണ്ണുകൾ അവന്റെ മുഖത്തായിരുന്നു...പെട്ടന്ന് ബാലൻസ് പോയി മുന്നിലേക്ക് ആയാൻ തുടങ്ങിയതും ഭദ്ര ഇടതു കയ്യാലെ അവനെ ചുട്ടിപ്പിടിച് ചേർത്ത് നിർത്തി...ഒരുനിമിഷം ഭദ്രയുടെ കണ്ണുകളിലേക്ക് ആശ്ചര്യത്തോടെ നോക്കിയ കാശിയെ നോക്കി അവൾ മനോഹരമായോന്ന് പുഞ്ചിരിച്ചു...എപ്പോഴോ അവളുടെ വിടർന്ന കണ്ണുകളിലെ ആഴങ്ങളിലേക്ക് മുങ്ങിത്താഴാൻ തുടങ്ങിയതും ഏതോ ഒരുൾപ്രേരണയാൽ അവൻ നോട്ടം പിൻവലിച്ചു...രണ്ടു റൗണ്ട് നടന്നപ്പോഴേക്കും കാശിയുടെ മുഖം വേദന കൊണ്ട് ചുളുങ്ങുന്നത് കണ്ടതും ഇന്നത്തേക്ക് ഇത്രയും മതിയെന്ന് പറഞ്ഞ് അവനെ വീൽചെയറിലേക്ക് കൊണ്ടുപോയി ഇരുത്തി.... 

രാവിലത്തെ പൊടിയരിക്കഞ്ഞിക്ക് ശേഷം മുറിയിലെ ഹെഡ്‌ബോർഡിലേക്ക് തലചായ്ച് പുസ്തകം വായനയിൽ മുഴുകിയിരിക്കുകയായിരുന്നു കാശി...പെട്ടന്ന് റൂം മുഴുവൻ പ്രകാശം വിടരുകയും മുടിയിഴകളെ തലോടി ഒരു കുളിർ തെന്നൽ കടന്ന് പോയതും അവൻ ഞെട്ടലോടെ മുഖമുയർത്തി നോക്കി...അത്രയും നാൾ ഇരുട്ടുമുറിയിൽ എല്ലാം കർട്ടനിട്ട് മൂടി വർണങ്ങൾ നഷ്ടപ്പെട്ട കുട്ടി പെട്ടന്ന് വർണങ്ങൾ നിറഞ്ഞ ലോകത്ത് എത്തിപ്പെട്ട പോലെ ഒരു കൗതുകം കാശിയുടെ മുഖത്ത് നിറഞ്ഞിരുന്നു...കർട്ടൻ ഒക്കെ വലിച്ചു മാറ്റി അതിൽ തൂങ്ങിപ്പിടിച്ചു നിൽക്കുന്ന കിച്ചുവിലേക്ക് കണ്ണുകൾ സഞ്ചരിച്ചതും എങ്ങനെയുണ്ടെന്ന മട്ടിൽ അവൻ പുരികം പൊന്തിച്ചു...പുഞ്ചിരിയോടെ കണ്ണടച്ച് കാണിച്ച കാശിയുടെ മനസ് നിറഞ്ഞിരുന്നു...അവന്റെ മുഖത്തെ ഭാവങ്ങളോരോന്നും ഒപ്പിയെടുത്ത് കൊണ്ട് വാതില്പടിയിലായി ഭദ്രയും നിലയുറപ്പിച്ചിരിന്നു...

*"ഞാനായിട്ട് ഇതൊക്കെ മാറ്റിയിരുന്നേൽ ഇവിടെയൊരു യുദ്ധം നടന്നേനെ,,,കിച്ചുവിലൂടെ നിങ്ങളെ ഞാൻ എല്ലാം കൊണ്ട് പഴയ കാശിനാഥൻ ആക്കി മാറ്റും..."*

ഒരാത്മവിശ്വാസത്തോടെ മനസ്സിൽ പറഞ്ഞുകൊണ്ടവൾ തിരിച്ചു നടന്നു...

5

രണ്ടാഴ്ചയ്ക്ക് ശേഷം...!!

കാശിയുടെ തിരുമ്മലും മറ്റും മുറയ്ക്ക് നടന്നു പോന്നു...എന്നും കിച്ചുവും ഭദ്രയും കൂടി അവനെ എഴുന്നേറ്റ് നടത്തിപ്പിക്കും..തനിയെ നടക്കാൻ ശ്രമിച്ചെങ്കിലും വീഴാൻ തുടങ്ങി ആ ഉദ്യമം നിർത്തി വെച്ചിരിക്കുവാരുന്നു അവർ...

"രവിയേട്ടാ,,,തിരക്കിലാണോ..?? എനിക്കൊരു കാര്യം സൂചിപ്പിക്കാൻ ഉണ്ടായിരുന്നു..."

സീത വർക്കിലാരുന്ന രവിയുടെ അടുത്തേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു...അവരെന്തോ സീരിയസായി സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കിയ രവി ലാപ് അടച്ച് സീതയ്ക്ക് നേരെ ചെവിയോർത്ത് ഇരുന്നു...എങ്ങനെ തുടങ്ങണമെന്ന് ഓർത്തിരിക്കുവാണ് സീതയെന്ന് രവിക്ക് മനസിലായി...

"അത്...രവിയേട്ടാ...നമുക്ക് കാശിടെ കല്യാണം നോക്കണ്ടേ...അടുത്ത മാസം അവന് ഇരുപത്തെട്ട് തികയും...നമുക്ക്,,,നമുക്ക് ഭദ്രമോളെ കാശിക്ക് വേണ്ടി ആലോചിച്ചാലോ...എനിക്ക് ആ മോളെ ഒരുപാട് ഇഷ്ടായി...കാശിയെ സ്നേഹിക്കാനും മനസിലാക്കാനും ഒക്കെ അവളെക്കൊണ്ടാവും രവിയേട്ടാ..."

അൽപനേരം ആലോചിച്ചിരുന്ന ശേഷം രവി കണ്ണട ഊരി ടേബിലേക്ക് വേച്ചു...

"സീതേ,,,എന്റെ മനസിലും അങ്ങനെ ഒരാഗ്രഹം ഉണ്ടായിരുന്നു...നമ്മടെ കാശിയെ ആ കുട്ടി കെയർ ചെയ്യുന്നത് ഞാനും അറിയുന്നുണ്ട്...പക്ഷേ,,,അവൻ സമ്മതിക്കുമോ...അതും അവൻ ഇങ്ങനെ ഒരവസ്ഥയിൽ...?? ആ കുട്ടി സമ്മതിക്കുമോ തളർന്നു കിടക്കുന്ന ഒരാളെ തന്റെ പാതിയായി കാണാൻ..."

"ഞാനും അതിനെക്കുറിച് ചിന്തിക്കാതിരുന്നില്ല...നമുക്ക് കാശിയോട് ഒന്ന് ചോദിക്കാം...ഞാൻ പറഞ്ഞാ അവനെന്നോട് തിരിച്ചെന്തെങ്കിലും ചോദിച്ചാൽ എന്ത് പറയണമെന്ന് എനിക്കറിയില്ല...അതോണ്ട് രവിയേട്ടൻ തന്നെ അവനോട് സംസാരിക്കണം..."

അതിന് സമ്മതമെന്നോണം രവി തലയാട്ടി കാശിയുടെ മുറിയിലേക്ക് നടന്നു...പുറകെ തന്നെ സീതയും...റൂമിൽ പുറത്തേക്ക് നോക്കി കിടക്കുകയായിരുന്നു കാശി...മുറി തുറക്കുന്ന ഒച്ച കേട്ടതും അവൻ തലവെട്ടിച് നോക്കി,,,അച്ഛനെയും അമ്മയെയും കണ്ട് അവനൊന്നു പുഞ്ചിരിച്ചു...അവർക്കെന്തോ പറയാനുണ്ടെന്ന് അവരുടെ മുഖഭാവത്തിൽ നിന്നുതന്നെ അവന് മനസിലായിരുന്നു...

"എന്താ അച്ഛാ...?? എന്നോടെന്തോ പറയാനുണ്ടെന്ന് തോന്നുന്നു..."

അവന്റെ ചോദ്യം കേട്ടതും രവി സീതയെ ഒന്ന് നോക്കി അവനടുത്തായി ബെഡിലിരുന്നു...

"മോനെ,,,അത്...ഞങ്ങള്...ഞങ്ങള് നിന്റെ വിവാഹം ആലോചിക്കാൻ ആഗ്രഹിക്കുന്നുണ്ട്..."

അത്രയും കേട്ടതും ശാന്തതയോടെയിരുന്ന കാശിയുടെ മുഖത്ത് അനിഷ്ടം വിരിഞ്ഞിരുന്നു...

"അച്ഛനിതെന്തൊക്കെയാ ഈ പറയുന്നേ...ഈ കിടപ്പിൽ നിന്ന് എഴുന്നേറ്റു നിക്കുവോന്ന് കൂടിയറിയില്ല...അപ്പോഴാണ് കല്യാണം..ഞാൻ കാരണം ഒരു പെണ്ണിന്റെ ജീവിതം തുലയാനാണോ നിങ്ങളാഗ്രഹിക്കുന്നത്..."

ഒട്ടും പതറാതെ അവൻ തന്റെ പക്ഷം വെട്ടിത്തുറന്ന് പറഞ്ഞു...

"അല്ലാ,,,,എനിക്ക് വേണ്ടി ആരെയാ നിങ്ങള് കണ്ട് വെച്ചേക്കുന്നത്...?? "

അവനൊരു പുച്ഛം കലർത്തി ഇരുവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി ചോദിച്ചു...

"മോനെ,,,അത്...ഭദ്ര,,,ഭദ്രമോൾ നല്ല കുട്ടിയാ...നിന്നെ സ്നേഹിക്കാനും അംഗീകരിക്കാനും ആ കുട്ടിക്ക് കഴിയും...ഞങ്ങൾക്ക് വിശ്വാസമുണ്ട്..."

"ഒന്ന് നിർത്തുന്നുണ്ടോ അച്ഛാ...ഒരു ഭദ്ര,,,എനിക്കാരുടെയും സഹതാപം വേണ്ട...ഞാനതാഗ്രഹിക്കുന്നുവില്ല...അവള് നിങ്ങളെ പറഞ്ഞ് കയ്യിലെടുത്തിരിക്കുവല്ലേ...ഇനീപ്പോ അവളാഗ്രഹിക്കുന്നതെല്ലാം നിങ്ങളിൽ നിന്ന് നടത്തി എടുക്കാലോ...ആട്ടെ,,,അവള് സമ്മതിച്ചോ ഇതിന്...?? ഓഹ്,,,ചെലപ്പോ അവള് തന്നെയാവും നിങ്ങളെ വേദോപദേശം തന്ന് ഇങ്ങോട്ടേക്ക് അയച്ചത്..."

"മതി കാശി,,,നിർത്തിക്കോ...നിനക്ക് താല്പര്യമില്ലെങ്കിൽ അങ്ങനെ പറഞ്ഞാ മതി...ഞങ്ങൾക്ക് അത് മനസിലാകും..അല്ലാതെ ആ കുട്ടിയെക്കുറിച് വേണ്ടാത്തതൊന്നും പറയണ്ട..."

അത്രയും പറഞ്ഞ് അച്ഛൻ റൂമിൽ നിന്ന് ഇറങ്ങിപ്പോയി...പുറകെ കാശിയെ ദയനീയമായി നോക്കി അമ്മയും...എങ്ങനെയാണ് താൻ ഒരു വിവാഹത്തിനൊക്കെ സമ്മതം മൂളുന്നത്...?? ഒന്ന് നിവർന്നു നിൽക്കാൻ പോലും ഇനി കഴിയുമോന്ന് അറിയില്ല...താൻ കാരണം ഒരു പെൺകുട്ടിയുടെയും കണ്ണുനീർ ഇവിടെ വീഴരുത്...പ്രത്യേകിച്ച് ഭദ്രയുടെ,,,ഒരുപാട് അനുഭവിച്ചിട്ടുണ്ട് അവള്...താൻ കാരണം ഇവിടെ ഒതുങ്ങിക്കൂടേണ്ടവൾ അല്ല ഭദ്ര,,,അവൾക്കൊരു ഭാവിയുണ്ട്...അത് തന്റെ പേരിൽ തകരാൻ പാടില്ല...ഇനി ഭദ്രയുടെ മനസിലും അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് വളരുന്നതിന് മുന്നേ തന്നെ വെട്ടിമാറ്റണം...അവിടെ തന്റെ ആഗ്രഹങ്ങൾക്കോ സ്വപ്നങ്ങൾക്കോ വിലയില്ല...കുറച്ച് കാര്യങ്ങൾ ഉറപ്പിച്ച് കൊണ്ട് കാശി പതിയെ മിഴികൾ അടച്ചു...!!

******

"സർ...സമയം ഒന്നരയായി...മരുന്ന് കഴിക്കാൻ ഉള്ളതല്ലേ...ഭക്ഷണം കഴിക്കണ്ടേ..."

വീൽചെയറിലിരുന്ന് ഷെൽഫിലെ ബുക്കുകൾക്കിടയിൽ എന്തോ നോക്കുകയായിരുന്ന കാശി ഭദ്രയുടെ ശബ്ദം കേട്ട് ഒരുനിമിഷം മൗനമായി വീണ്ടും തിരയാൻ തുടങ്ങി...അവന്റെ മറുപടി കേൾക്കാതെ വന്നതും ഭദ്ര കൊറച്ചൂടെ അടുത്തേക്ക് ചെന്ന് കാര്യം ആവർത്തിച്ചു... 

"എനിക്ക് ചെവിക്ക് പ്രശ്നമൊന്നുമില്ല...ടേബിളിൽ വെച്ചിട്ട് നീ നിന്റെ പണി നോക്കി പൊക്കോ..."

അവൻ ഗൗരവത്തോടെ അത്രയും പറഞ്ഞതും അവൻ ദേഷ്യത്തിലാണെന്ന് മനസിലാക്കിക്കൊണ്ട് അവൾ കഞ്ഞി ടേബിളിലേക്ക് വെച്ച് പോകാൻ ആഞ്ഞു... 

"ഒന്നവിടെ നിന്നേ...."

കാശി അല്പം ശബ്ദമുയർത്തി പറഞ്ഞതും ഭദ്ര നിശ്ചലമായി പതിയെ അവനെ തിരിഞ്‌ സംശയത്തോടെ നോക്കി....

"ഇന്നെന്റെ അച്ഛനും അമ്മയും ഒരു കാര്യം സൂചിപ്പിച്ചു...മറ്റൊന്നുമല്ല,,,എന്റെ കല്യാണക്കാര്യം...അതും നീയുമായിട്ട്...ഇനി നിന്റെ ഉള്ളിലും പണം മോഹിച്ചുള്ള അങ്ങനെ വല്ല ആശയും ഉണ്ടെങ്കിൽ മുളയിലേ നുള്ളിയേക്ക്...നീ ആരാണെന്നും നിന്റെ സ്ഥാനം എന്താണെന്നും ഓർത്തു വേണം ഓരോ നിമിഷവും ഈ വീട്ടിൽ നിൽക്കാൻ..."

അവൻ വെട്ടിതുറന്ന് പറഞ്ഞതും ഭദ്ര സ്തബ്തയായി അവനെ തന്നെ ഒരുനിമിഷം നോക്കി...താൻ അറിഞ്ഞിരുന്നില്ല ഒന്നും...പക്ഷേ കാശിനാഥൻ തന്നെ തെറ്റിദ്ധരിച്ചുവോ...?? താൻ ഒരുപാട് ആഗ്രഹിച്ചതല്ലേ തന്റെ പ്രണയം തനിക്ക് കിട്ടണമെന്ന്...പക്ഷേ അതെന്നിൽ നിന്നും ഒരുപാട് അകലെയാണ്...അച്ഛനും അമ്മയും സാറിനോട് ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചുന്ന് പറഞ്ഞതിൽ തനിക്ക് അതിശയം മാത്രമാണ്...എന്നെപോലെ സ്വന്തമെന്ന് പറയാൻ ആരുവില്ലാത്ത ഒരുവളെ മകന് വേണ്ടി ആലോചിക്കാനോ..?? ഓഹ്,,ഒരുപക്ഷെ മകന്റെ ഈ അവസ്ഥ കണ്ടാവും...ഇങ്ങനെയാണോ താൻ ആഗ്രഹിച്ചിരുന്നത്...തന്റെ പ്രണയം അറിഞ്ഞുകൊണ്ട് പൂർണ്ണ മനസോടെ തന്നെ സ്വീകരിക്കുന്ന ആ ചെമ്പൻ മിഴിക്കാരനായിരുന്നില്ലേ തന്റെ സ്വപ്നത്തിൽ...പക്ഷേ,,,സ്വപ്നമല്ല യാഥാർഥ്യമെന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത്...ഇദ്ദേഹത്തിനു ആരാണ് ഞാൻ...?? നോക്കാൻ വന്ന ജോലിക്കാരി...അതിനപ്പുറം എന്ത് ബന്ധം...?? പക്ഷേ തനിക്ക് അങ്ങനെ കാണാൻ സാധിക്കുമോ...?? തന്റെ ജീവനും ശ്വാസവും എല്ലാമെല്ലാം ഈ മനുഷ്യൻ ആയിരുന്നില്ലേ...തന്റെ പ്രണയത്തിന് ഒരു വിലയുമില്ലേ...?? മനസ് കടിഞ്ഞാൺ പൊട്ടിച്ച് അലറി വിളിക്കുന്നുണ്ട്...എന്റെ പ്രണയം തുറന്നു പറയുന്നുണ്ട്...പക്ഷേ നാവ് മാത്രം ചലിക്കുന്നില്ല... എന്തുകൊണ്ടാ എന്റെ ഹൃദയം പറയുന്നത്  കേൾക്കാൻ കാശിനാഥന് പറ്റാത്തത്...?? 

"ഓഹ്ഹ്....ഇനി എന്ത് കള്ളത്തരം പറയണമെന്ന് ആലോചിക്കുവാണോ...?? ഞാനൊന്നും മറന്നിട്ടില്ല ഭദ്രേ...നീ എങ്ങനെ ഉള്ളവളാണെന്ന് അന്നത്തെ ഒരു ദിവസം ഞാൻ മനസിലാക്കിയതാ...അങ്ങനെ ഉള്ള നിന്നെ സ്വീകരിക്കാൻ മാത്രം വിഡ്ഢിയല്ല ഞാൻ...എന്റച്ഛനും അമ്മയും സാധുക്കളാ...നിന്റെ സ്നേഹം കണ്ട് അവരങ് മയങ്ങി...പക്ഷേ ആ കൂട്ടത്തിൽ നീ എന്നെ പെടുത്തരുത്...എത്രയും വേഗം,,പറ്റുന്നത്രയും നേരത്തെ നീ ഇവിടെ നിന്ന് ഇറങ്ങിക്കോണം...ഇനിയും നിന്നെ ഇവിടെ നിർത്തിയാൽ വേറെ ആരൊക്കെ ഇവിടെ കേറി ഇറങ്ങുമെന്ന് കണ്ടറിയാം..."

അത്രയും പറഞ്ഞവൻ മുഖം തിരിച്ചു...അവൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിലേക്ക് തുളഞ്ഞു കേറി ചോര പൊടിക്കുന്നുണ്ടായിരുന്നു...തന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണോ കാശി വിചാരിച്ചു വെച്ചിരിക്കുന്നത്...?? അപ്പോഴും അവന്റെ കണ്ണുകൾ നിറഞ്ഞത് അവൾ കണ്ടിരുന്നില്ല...

"ഞാൻ പൊക്കോളാം സർ...പോകുന്നതിന് മുൻപ് എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്...അത് പറഞ്ഞില്ലെങ്കിൽ ഒരുപക്ഷേ ഹൃദയവേദന കൊണ്ട് ഞാൻ മരിച്ചുപോകും...നിങ്ങളുടെ അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങളെക്കുറിച്ച് എനിക്കൊരു അറിവുമില്ല എന്നതാണ് സത്യം...അല്ലെങ്കിലും സ്നേഹം ആരുടേയും കയ്യിൽ നിന്ന് തട്ടിപ്പറിച്ചു വാങ്ങാൻ പറ്റില്ല...അതെനിക്ക് ഇപ്പൊ നല്ല ബോധ്യമുണ്ട്...നിങ്ങൾക്ക് എന്നെ നേരത്തെ ഒരുവട്ടം പോലും കണ്ട പരിചയമില്ലേ...?? "

അവളൊരു നിരാശ കലർന്ന ശബ്ദത്തിൽ ചോദിച്ചതും കാശി മറുപടിയൊന്നും നൽകിയില്ല...അവൾക്കതിൽ വിഷമമൊന്നും തോന്നിയില്ല...ഇത് തന്നെയല്ലേ പ്രതീക്ഷിച്ചതും...!! പിന്നെയും അവന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ തുടർന്നു...

"സാറിന് ഓർമ കാണില്ല...ഓർക്കേണ്ട ആവിശ്യവും ഇല്ലല്ലോ...പക്ഷേ എനിക്കങ്ങനെയല്ല സർ...എന്നെ സംബന്ധിച് അതിനെന്റെ അഭിമാനത്തിന്റെ വില ഉണ്ടായിരുന്നു...നാടോ വീടോ പേരോ ഒന്നും അറിയാതെ തന്നെ ഞാൻ നിങ്ങളെ...."

പറഞ്ഞു പൂർത്തിയാക്കും മുന്നേ ഹാളിലെ ബഹളങ്ങൾ കേട്ട് ഭദ്ര,  പറയാൻ വന്നത് പൂർത്തിയാക്കാതെ ഞെട്ടലോടെ നിന്നു...കാശിയുടെ മുഖത്തും അവിടെയെന്തെന്നറിയാനുള്ള ആകാംഷ നിറഞ്ഞിരുന്നു...റിമോട്ട് കൺട്രോളിന്റെ സഹായത്തോടെ അവൻ ഹാളിലേക്ക് കടന്നു...ഭദ്ര അപ്പോഴും ആ കേട്ട ശബ്ദത്തിന്റെ വിറങ്ങലിൽ നിൽക്കുവാരുന്നു...പതിയെ ഭിത്തിയിലേക്ക് അവളൊരു പേടിയാലേ ചേർന്ന് നിന്നു....ഹാളിലേക്ക് കടന്ന കാശി കാണുന്നത് തന്റെ അച്ഛനോടും അമ്മയോടും കയർത്ത് കൊണ്ടിരിക്കുന്ന ഒരു യുവാവിനെയാണ്...അയാളുടെ ആ അലസഭാവം കലർന്ന മുഖത്തേക്ക് നോക്കിയതും അന്ന് നടന്ന കാര്യങ്ങൾ കാശിയുടെ മുന്നിലേക്ക് ഒരു സിനിമ പോലെ വന്ന്‌ നിറഞ്ഞിരുന്നു...

"അങ്ങ് മാറി നിക്ക് കിളവാ...ഞാൻ വന്നത് നിന്നെയൊന്നും കാണാനോ തർക്കിക്കാനോ അല്ല...എന്റെ പെണ്ണിനെ കൊണ്ടുപോകാനാ...അവളെവിടെ...?? ഭദ്രേ,,,,ഇറങ്ങി വാടി....ഭദ്രേ..."

അവൻ ആർത്തു വിളിച്ചുകൊണ്ടു അവരെ തട്ടിമാറ്റി മുന്നിലേക്ക് നടന്നതും, വീൽചെയറിൽ തന്നെ സാകൂതം വീക്ഷിക്കുന്ന കാശിയെ കണ്ട് ഒരുനിമിഷം അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി....പെട്ടന്നെന്തോ മനസിലായ പോലെ പുരികമൊന്ന് ചുളിച് കാശിയെ അടിമുടി നോക്കിയതും അവന്റെ ചുണ്ടിൽ പുച്ഛത്തോടെയുള്ള ചിരി വിരിഞ്ഞു...

"ഓഹ്ഹ്...അവള്ടെ ഈ രക്ഷകന്റെ അടുത്തോട്ട് ആരുന്നല്ലേ അവള് ഇറങ്ങിവന്നത്...എന്ത് ചെയ്യാൻ,,,രക്ഷകനിപ്പോ ചക്രകസേരയിലാണല്ലോ...?? അന്നേ നിനക്കിട്ട് ഒന്നോങ്ങി വെച്ചിരുന്നതാ ഞാൻ...എന്നാലും നിന്നെ ഇങ്ങനെ ഒരവസ്ഥയിൽ കാണേണ്ടി വരുമെന്ന് പ്രതീക്ഷിച്ചില്ല...ഹഹഹ,,,,"

രുദ്രൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ട് ഹാളിലെ സോഫയിലേക്ക് കാലിന്മേൽ കാല് കയറ്റി വെച്ചിരുന്നു...അച്ഛനും അമ്മയും ഒന്നും മനസിലാകാതെ കാശിയെയും രുദ്രനെയും മാറി മാറി നോക്കി....

"നിങ്ങള് അന്തിച് നിൽക്കണ്ട കെളവാ...ഞാൻ രുദ്രൻ,,,നിങ്ങടെ ഈ പൊന്ന് മോനോട് ചോദിച്ചാ ഞാൻ ഏത് തരക്കാരനാണെന്ന് മനസിലാകും...ഞാൻ ഇപ്പൊ വന്നത് നിങ്ങളെ ഇതൊന്നും പറഞ്ഞ് ബോധിപ്പിക്കാനല്ല...ഭദ്രയെ തേടിയാണ്...അവളെവിടെ,,,,ദേ തള്ളേ പോയി വിളിച്ചോണ്ട് വാ അവളെ...അവളെ കെട്ടാൻ പോകുന്നവൻ വന്നുന്ന് പറയ്‌...ഹ്മ്മ് ചെല്ല് തള്ളേ...."

സോഫയിലിരുന്ന് രുദ്രൻ ആഞ്ഞാപിച്ചതും സീത ഒരു പേടിയോടെ ഭർത്താവിനെ നോക്കി...സീത നിന്നിടത്ത് നിന്ന് അനങ്ങാത്തത് കണ്ടതും രുദ്രൻ അടിമുടി വിറച്ച് എന്തോ പറയാനാഞ്ഞതും പേടിയോടെ ചുമരിൽ ചാരി തലകുനിച് നിൽക്കുന്ന ഭദ്രയെ കണ്ട് പറയാൻ വന്നത് വിഴുങ്ങി അവള്ടെ അടുത്തേക്ക് പോയി അവളെ താടിയുഴിഞ്ഞു അടിമുടി നോക്കി..അവൾക്കാ നോട്ടം അരോചകമായി തോന്നിയിരുന്നു...

"ആഹാ....തമ്പുരാട്ടി എല്ലാം കേട്ട് ഇവിടെ നിക്കുവാരുന്നല്ലേ...നീ ആകെയങ്ങ് ഉഷാറായല്ലോടി പെണ്ണേ...ഒന്നുകൂടി വർധിച്ചിട്ടുണ്ട് നിന്റെ ഈ സൗന്ദര്യം..."

അതും പറഞ്ഞ് രുദ്രൻ അവളുടെ മുഖത്തേക്ക് കൈകൊണ്ട് തഴുകാൻ നോക്കിയതും അവളാ കൈ തട്ടിമാറ്റി പിന്നിലേക്ക് നീങ്ങി നിന്നു... 

"കിടന്ന് തെളയ്ക്കാതെടി...ആരെ കണ്ടിട്ടാ നിന്റെയീ തെളപ്പ്...ഈ ചക്രക്കസേരയിൽ അനങ്ങാൻ കഴിയാതെയിരിക്കുന്ന തെണ്ടിയെ കണ്ടിട്ടോ..."

രുദ്രൻ കാശിയെ നോക്കി പുച്ഛത്തോടെ ചോദിച്ചതും നിറഞ്ഞ കണ്ണുകളാലെ അവൾ കാശിയെ നിസ്സഹായമായി നോക്കി...അവന്റെയാ വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം കണ്ട് ഭദ്ര കണ്ണുകൾ ഇറുക്കെ മൂടി ശ്വാസം വലിച്ച് വിട്ടു... 

"പറഞ്ഞ് നിക്കാൻ സമയമില്ല...ചെന്നിട്ട് നിന്റെയും എന്റെയും കല്യാണം തീരുമാനിക്കാൻ ഉള്ളതാ...അതോണ്ട് രുദ്രേട്ടന്റെ ഭദ്രമോള് എന്നെ ദേഷ്യം പിടിപ്പിക്കാതെ മര്യാദക്ക് കൂടെയിങ്ങു വാ..അതല്ലാ,,,എന്നെ ദേഷ്യം പിടിപ്പിക്കാൻ ആണേൽ ഇവിടെ പലതും നടക്കും...അത് വേണോ...?? "

അതും ചോദിച്ച് അവള്ടെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ രുദ്രൻ അവള്ടെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് നടന്നു...ഭദ്ര നിറഞ്ഞ കണ്ണുകളോടെ കാശിയെ ദയനീയമായി നോക്കി...അവളുടെയാ നോട്ടം ചങ്കിൽ കൊണ്ട് കേറും പോലെയാണ് അവന് തോന്നിയത്...ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത തന്റെ അവസ്ഥയെ സ്വയം പഴിച്ച് കൊണ്ട് അവൻ വീൽചെയറിൽ കയ്യമർത്തി...

"ആ കുട്ടിയെ വിട്ടിട്ട് ഇറങ്ങിപ്പോടാ എന്റെ വീട്ടീന്ന്...ഇല്ലെങ്കിൽ ഞാൻ പോലീസിനെ വിളിക്കും..."

പോകാൻ നിന്ന രുദ്രനെ തടഞ്ഞുകൊണ്ട് രവി മുന്നിലേക്ക് കേറി നിന്നു പറഞ്ഞു...

"ഹഹഹ....താൻ ആരെയാടോ പോലീസ്, കോടതിന്നൊക്കെ പറഞ്ഞ് പേടിപ്പിക്കുന്നെ...ഒരുപാട് പോലീസും കോടതിയും ഒക്കെ കണ്ടിട്ട് തന്നെയാ രുദ്രൻ ഇവിടെ വരെ എത്തിയത്...അതോണ്ട് താനെന്നെ പേടിപ്പിക്കാൻ നോക്കല്ലേ...ഞാനേ എന്റെ പെണ്ണിനെ കൊണ്ടുപോകാനാ വന്നത്...അതാരെതിർത്താലും ഞാൻ കൊണ്ടുപോകും...അതിനി വളർത്താനാണെങ്കിലും കൊല്ലാനാണെങ്കിലും കൊണ്ടുപോയി തിന്നാനാണാണെങ്കിലും...മാറി നിക്കടോ..."

അതും പറഞ്ഞ് പോകാൻ നിന്ന രുദ്രൻ പിന്നിൽ നിന്നൊരു തള്ള് കൊണ്ട് തെറിച് മുന്നിലേക്ക് വീണു...ഞെട്ടിത്തിരിഞ്ഞു നോക്കിയ അവർ കാണുന്നത് ഒരു കൈ വീൽചെയറിലും മറ്റേ കൈ ഭിത്തിയിലും വെച്ച് എഴുന്നേറ്റ് നിൽക്കുന്ന കാശിയെയാണ്...ഭദ്രയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...അച്ഛനും അമ്മയും കാശിയെ ഒരു ഞെട്ടലോടെ തന്നെ നോക്കി നിന്നു...കാശി അപ്പോഴേക്കും ബാലൻസ് കിട്ടാതെ വേദനയോടെ നിലത്തേക്ക് വീണ് പോയിരുന്നു...അവന്റെ അവസ്ഥ കണ്ട് ഭദ്ര കരഞ്ഞുകൊണ്ട് അവനടുത്തേക്ക് ഓടി ചെന്ന് അവനെ ചേർത്ത് പിടിച്ചു...

"ഡാാ....നീ അത്രയ്ക്കായല്ലേ....?? "

എഴുന്നേറ്റു നിന്ന രുദ്രൻ അതും പറഞ്ഞ് അടുത്തിരുന്ന ഫ്ലവർ വേസ് എടുത്ത് കാശിക്ക് നേരെ വീശി... 

"അയ്യോ....ഒന്നും ചെയ്യല്ലേ...പ്ലീസ്...ഞാൻ,,ഞാൻ എങ്ങോട്ടാണെങ്കിലും വന്നോളാം...ഒന്നും ചെയ്യല്ലേ..."

കാശിയെ മറഞ്ഞു കൊണ്ട് ഭദ്ര മുന്നിലേക്ക് കേറി പറഞ്ഞതും രുദ്രൻ വേസ് സൈഡിലേക്ക് വലിച്ചെറിഞ്‌,  ഭദ്രയുടെ കൈയിൽ മുറുകെ പിടിച്ച്,  കാശിയെ നോക്കി ഒരു വിജയീഭാവത്തോടെ നോക്കി പുറത്തേക്ക് നടന്നു...തിരിഞ്‌ നടക്കുന്നതിനിടയിലും അവളുടെ നിറഞ്ഞ കണ്ണുകൾ അവനിലാരുന്നു...ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവനോടുള്ള അടങ്ങാത്ത പ്രണയം...!!!

6

"ഡോക്ടർ,,,കാശിക്ക് ഇപ്പൊ എങ്ങനെയുണ്ട്...?? "

ICU വിൽ നിന്നും പുറത്തേക്കിറങ്ങി വന്ന ഡോക്ടറെ കണ്ട് രവി പരിഭ്രമത്താലേ ചോദിച്ചു...കിച്ചുവിന്റെ തോളിൽ ചാരി കിടന്ന് വിതുമ്പുകയായിരുന്ന സീത ഒന്ന് പിടഞ്ഞു കൊണ്ട് ഡോക്ടറിന്റെ വാക്കുകൾക്കായി ചെവിയോർത്തു...കിച്ചു അപ്പോഴും എങ്ങനെയെങ്കിലും ഏട്ടനോട് സംസാരിക്കണമെന്ന് തീരുമാനിച് ഉറപ്പിച്ചിരിക്കുകയായിരുന്നു... 

"കാശിനാഥൻ നോർമൽ ആയിട്ടുണ്ട്...നല്ലൊരു സിംപ്‌റ്റം ആണ് കണ്ടത്...സ്വയം എഴുന്നേറ്റ് നിൽക്കാൻ സാധിച്ചത് തന്നെ ഈശ്വരാനുഗ്രഹം...ബോഡി വല്ലാതെ സ്‌ട്രെയിൻ ചെയ്തത് കൊണ്ടാണ് പിടിച്ചു നിൽക്കാൻ പറ്റാതെ വന്നത്...പേടിക്കേണ്ട കാര്യമില്ല...അയാൾക്ക് ബോധം തെളിഞ്ഞിട്ടുണ്ട്...നടക്കുന്നതിലും ബുദ്ധിമുട്ടില്ല...എങ്കിലും ഒന്ന് സൂക്ഷിക്കണം...റൂമിലേക്ക് മാറ്റുന്നുണ്ട്,,,നിങ്ങൾക്ക് പോയി കാണാം..."

അതും പറഞ്ഞ് വെള്ളക്കോട്ട് കയ്യിലേക്ക് ഊരിയെടുത്ത് ഡോക്ടർ ക്യാബിനിലേക്ക് നടന്നു പോയി...ഇന്നിത് രണ്ടാം ദിവസമാണ് കാശി ആശുപത്രിയിലായിട്ട്...ഭദ്രയേ കൊണ്ടുപോയതിനു പുറമേ ബോഡി സ്‌ട്രെയിൻ ചെയ്തതിന്റെ വേദന സഹിക്കാൻ കഴിയാതെ നിന്ന  കാശിയെ നേരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവരുകയായിരുന്നു...ടൗണിൽ പോയിരുന്ന കിച്ചു ഇതൊന്നും അറിഞ്ഞിരുന്നില്ല,,,വീട് പൂട്ടിയിട്ടിരിക്കുന്ന കണ്ട് അച്ഛനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോഴാണ് നടന്ന സംഭവങ്ങളോരോന്നും കിച്ചുവിന് മുന്നിൽ ചുരുളഴിയുന്നത്...

കാശിയെ റൂമിലേക്ക് മാറ്റിയെന്ന് സിസ്റ്റർ വന്ന് പറഞ്ഞതും അച്ഛനും അമ്മയും മുറിയിലേക്ക് കയറി...കിച്ചു അല്പം ചിന്തയോടെ തന്നെ പുറത്തിരുന്നു...അവർ പുറത്തിറങ്ങിയതും പുറകെ കിച്ചു അകത്തേക്ക് കയറി വാതിലടച്ചു...കണ്ണിന് മീതെ കൈ വെച്ച് കിടക്കുകയായിരുന്നു കാശി...ശബ്ദം കേട്ട് കണ്ണുതുറന്ന് വാതിൽക്കലേക്ക് നോക്കി...കിച്ചുവിനെ കണ്ടതും ചുണ്ടിലൊരു പുഞ്ചിരി വിരിയിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വിഫലമായി പോയിരുന്നു...കാശിയുടെ നിറഞ്ഞ കണ്ണുകൾ കിച്ചുവിന്റ ഒരുവിധം ചോദ്യങ്ങൾക്കുള്ള മറുപടി തന്നെയായിരുന്നു...

"ഏട്ടാ,,,ഭദ്രേച്ചിക്ക് ഏട്ടന്റെ മനസിലുള്ള സ്ഥാനമെന്താ...?? വേലക്കാരിയോ, അഴിഞ്ഞാടിനടക്കുന്നവളോ അതോ മറ്റെന്തെങ്കിലുമോ...?? "

മൗനം വെടിഞ്ഞു ഗൗരവമായിത്തന്നെ കിച്ചു തന്റെ ചോദ്യശരം കാശിക്ക് മേൽ പായിച്ചു...പക്ഷേ കിച്ചുവിന്റ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ നിൽക്കുവാരുന്നു കാശി...എന്താണ് പറയേണ്ടത്...?? തന്റെ ജീവനാണെന്നോ...?? അവളാറിയാതെ രണ്ട് വർഷത്തോളം അവളെ സ്നേഹിച്ചവനാണെന്നോ..?? അതോ തന്റെ അവസ്ഥ കാരണം അവളെ തന്നിൽ നിന്നും അകറ്റിയതാണെന്നോ...?? 

"ഒന്നെനിക്കറിയാം...ഏട്ടൻ ഭദ്രേച്ചിയെ സ്നേഹിക്കുന്നുണ്ട്...ഒരുപക്ഷേ ഏട്ടനേക്കാൾ അതികം,,,അതീ കണ്ണുകൾ തന്നെ പറയുന്നുണ്ട്...എന്താ ശരിയല്ലേ..."

കാശിയുടെ മൗനം കണ്ട് കിച്ചു ചോദിച്ചു കൊണ്ടേയിരുന്നു...

"കിച്ചൂ...പ്ലീസ്,,,സമ്മതിക്കുന്നു...ഞാനവളെ സ്നേഹിക്കുന്നുണ്ട്,,,ഇപ്പോഴും...ഒരുപാട് ഒരുപാട്,,,അവളെ ഓരോന്ന് പറഞ്ഞ് എന്നിൽ നിന്ന് അകറ്റിയപ്പോഴെല്ലാം അലറി വിളിച്ച് കരയുന്നുണ്ടായിരുന്നു എന്റെ മനസ്സ്...എഴുന്നേറ്റു നിൽക്കുവോന്ന് കൂടി ഉറപ്പില്ലാതെ എങ്ങനെയാടാ ഞാനവളെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നെ...??രണ്ട് വര്ഷങ്ങളോളം ചങ്കിൽ കൊണ്ടുനടന്ന പെണ്ണിനെ അകറ്റുമ്പോഴുള്ള വേദന...എല്ലാം ഞാൻ പറയാം..അതിന് മുൻപ് എനിക്കവളെ വേണം കിച്ചൂ...രുദ്രന്റെ കൂടെയുള്ള ഓരോ നിമിഷവും അവളവിടെ പേടിച്ചായിരിക്കും കഴിയുന്നത്...അവൻ അത്ര നല്ലവനല്ല...എനിക്കവളെ കാണണം,,,ഞാൻ പോകുവാ..."

ഷീറ്റ് മാറ്റി എഴുന്നേൽക്കാൻ നിന്ന കാശിയെ കിച്ചു സമാധാനിപ്പിച്ചു കിടത്തി...

"ഏട്ടൻ എടുത്തു ചാടി ഒന്നും ചെയ്യണ്ടാ...രണ്ട് ദിവസം റസ്റ്റ്‌ വേണമെന്നാ ഡോക്ടർ പറഞ്ഞത്...ഇനി ഒന്ന് വീണ് പോയാ അത് നമ്മുടെ അച്ഛനും അമ്മയ്ക്കും സഹിക്കാൻ കഴിയില്ല..പ്ലീസ് ഏട്ടാ...രണ്ട് ദിവസം,,,രണ്ടേ രണ്ട് ദിവസം ഏട്ടൻ കാത്ത് നിക്കണം...ഏട്ടൻ പൂർണാരോഗ്യവാനായി വേണം ഭദ്രേച്ചിയുടെ മുന്നിൽ ചെല്ലാനും,,കൈ പിടിച്ച് കൊണ്ടുവരാനും...!!"

ഒരുനിമിഷം ആലോചിച്ച ശേഷം കിച്ചു പറഞ്ഞത് ശരിയാണെന്ന് തോന്നിയവന്...ഇനിയും നഷ്ടപ്പെടുത്താൻ വയ്യ തനിക്കവളെ...ആലോചിച്ചുറപ്പിച് കാശി പതിയെ കണ്ണുകളടച്ചു... 

࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈࿈

ദിവസം നാലായി...!! മൂന്ന് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ രുദ്രൻ തന്റെ കഴുത്തിൽ കുരുക്കിടും...ഇനി തനിക്കൊരു രക്ഷപെടൽ അസാധ്യമെന്ന് തോന്നിയിരുന്നു ഭദ്രയ്ക്ക്...അന്ന് തന്നെയും വലിച്ചിഴച് ആ പടിയിറങ്ങിയപ്പോ ഒരുനിമിഷം വല്ല അത്ഭുതവും സംഭവിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു...ഇത് ജീവിതമാണ്,,ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല...മാലതി അമ്മയുടെ കയ്യിലെ ചൂട് നന്നായി അറിഞ്ഞത് ഈ നാല് ദിവസമാണ്...എങ്ങനെയെങ്കിലും മരിച്ചാൽ മതിയെന്ന് തോന്നിയിരുന്നു...രുദ്രൻ ഉപദ്രവിക്കാനൊന്നും ശ്രമിച്ചില്ലങ്കിലും അതിനേക്കാൾ വലിയ ഹൃദയവേദന തരുന്നുണ്ട്...മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അവനെന്നിൽ പൂർണ്ണ അധികാരം സ്ഥാപിക്കും...അവനെ പോലെയൊരുത്തന് കീഴടങ്ങികൊടുക്കുന്നതിലും നല്ലത് മരണം തന്നെയാണ്...അല്ലെങ്കിൽ തന്നെ താൻ ആർക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്...?? ഒരിക്കലും തനിക് വിധിച്ചിട്ടില്ലാത്ത കാശിനാഥന് വേണ്ടിയോ...?? താനാണ് മണ്ടി,,,കണ്ടിരുന്ന  സ്വപ്നങ്ങളിലൂടെയാണ് ഇത്രയും നാള് താനൊരു പൊട്ടിയെ പോലെ നടന്നത്... ഇനിയതില്ല,,,തന്നെ ഓർമകൂടിയില്ല ആ മനുഷ്യന്,,,മറന്നുപോയിരിക്കുമോ..?? ഓഹ്,,,ഓർത്തിട്ട് വേണ്ടേ മറക്കാൻ...സ്വയം പുച്ഛം തോന്നിയിരുന്നു...

ജനിച്ചപ്പോൾ തന്നെ ആരോ ഉപേക്ഷിച്ചു പോയി...സ്നേഹിച്ച പുരുഷനും തന്നെ വേണ്ട...അല്ലെങ്കിൽ ദിവസം നാലായിട്ടും തന്നെ അന്വേഷിച്ചു വരാതെയിരിക്കുമോ...?? ഒരിക്കൽ പോലും വിളിക്കാതെയിരിക്കുമോ...?? മറക്കണം,,,തനിക്കത്തിന് സാധിക്കില്ലെങ്കിലും...എന്നെ വേണ്ടാത്തവരെ ഭദ്രയ്ക്കും വേണ്ട...!!

മനസ്സിൽ ഒരു പിടിവലി തന്നെ നടക്കുന്നുണ്ടായിരുന്നു...കാശിനാഥൻ എന്നോ തന്റെ പ്രാണനിൽ അലിഞ്ഞു ചേർന്നതാണ്...തന്റെ പ്രാണൻ വിട്ടകലുമ്പോഴല്ലാതെ മറക്കുവാൻ സാധിക്കുമോ...?? കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു...മനസ്സിലിപ്പോഴും മങ്ങിയൊരു പ്രതീക്ഷ ബാക്കിയുണ്ട്...തന്നെ കൊണ്ടുപോകാൻ വരുമോ...?? 

"എന്താടി നിന്ന് പൂങ്കണ്ണീര് പൊഴിക്കുന്നെ...നിന്റെ തന്ത ചത്തോ...?? "

രുദ്രന്റെ പുച്ഛത്തോടെയുള്ള പറച്ചിൽ കേട്ടാണ് ഭദ്ര ഞെട്ടിത്തിരിഞ്ഞു നോക്കിയത്...എഴുന്നേറ്റ് സൈഡിലേക്ക് മാറി തലകുനിച് ഭിത്തിയിലേക്ക് ചേർന്നു നിന്നു...അവളുടെയാ നിൽപ്പ് കണ്ട് രുദ്രൻ അവള്ടെ അടുത്തേക്ക് നടന്ന് മുന്നിലേക്ക് വീണ് കിടന്ന മുടിയെടുത്ത് ചെവിക്ക് പിന്നിലേക്ക് കോർത്തു മാറ്റി.. 
അതിഷ്ട്ടപ്പെടാതെ അവളവനെ പിന്നിലേക്ക് തള്ളിമാറ്റി... 

"എന്റെ ദേഹത്തു തൊടരുത്...അതിനുള്ള ഒരവകാശവും നിങ്ങൾക്കിതുവരെയില്ല...അതുകൊണ്ട്,,,,അതുകൊണ്ട് എന്റെ അനുവാദാമില്ലാതെ എന്റെ ശരീരത്തിൽ തൊട്ട് പോകരുത്..."

കണ്ണുകൾ നിറഞ്ഞൊഴുന്നുണ്ടായിരുന്നു...എങ്കിലും പറയാൻ ഉള്ളത് ഭദ്ര ആത്മവിശ്വാസത്തോടെ പറഞ്ഞു തീർത്തു...

"നീ ഇപ്പോഴും അവനെ കാത്തിരിക്കുവാണല്ലേ...അവന് നിന്നെ വേണ്ടടി...വേണമായിരുന്നെങ്കിൽ അവൻ വരാനുള്ള സമയം കഴിഞ്ഞിരുന്നു...ദൈവമെന്ന് പറയുന്നവനുണ്ടെടി...അതുകൊണ്ടാ നിന്നെ എന്റെ കാൽചുവട്ടിൽ കൊണ്ടുവന്നിട്ടത്...ഞാൻ നിന്റെ ദേഹത്തു തൊടുന്നില്ല...പക്ഷേ മൂന്ന് ദിവസം,,,വെറും മൂന്നേ മൂന്ന് ദിവസം മാത്രം ഞാനത് പാലിക്കും...അതുവരെ നിനക്ക് ആശ്വസിക്കാം..."

അത്രയും പറഞ്ഞ് അവളെ ഒന്നിരുത്തി നോക്കി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും എന്തൊക്കെയോ ബഹളങ്ങൾ കേട്ട് രുദ്രൻ അവിടെത്തന്നെ നിന്ന് ചെവി കൂർപ്പിച്ചു...എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നിൽക്കുവാരുന്നു ഭദ്ര...

"നീ ആരാടാ ചെക്കാ...എന്റെ വീട്ടിൽ കേറി വന്ന് എന്നോട് ആഞ്ചാപിക്കുന്നോ...വെട്ടുകത്തി എടുത്തോണ്ട് വരണ്ടങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം..."

മാലതി സാരിത്തുമ്പ് അരയിൽ കുത്തി വീറോടെ പറഞ്ഞു നിർത്തി...അവരുടെ മറുപടി കേട്ട് ചുണ്ടിൽ പുച്ഛത്തോടെയുള്ള പുഞ്ചിരി വിരിയിച് നിൽക്കുവാരുന്നു കാശിനാഥൻ....

"എനിക്ക് നിങ്ങള്ടെ വർത്തനത്തിന് മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല...വേണ്ടാന്ന് വെച്ചിട്ടാണ്...പ്രായത്തിനു മൂത്തതായിപോയി,,,ഇല്ലെങ്കിൽ എന്റെ കൈ നിങ്ങള്ടെ മുഖത്ത് അടയാളം വെച്ചേനെ...അത്രയ്ക്ക് ഉപദ്രവിച്ചിട്ടുണ്ട് നിങ്ങളെന്റെ പെണ്ണിനെ...അതുകൊണ്ട് എന്റെ കണ്ട്രോൾ കളയാതെ മാറി നിൽക്കാൻ നോക്ക്...."

"ഓഹോ...അപ്പൊ നീ അവളെ കൊണ്ടുപോകാൻ വന്നതാണല്ലേ...ആയിക്കോട്ടെ,,,നിനക്കവളെ കൊണ്ടുപോകാം..അവള്ടെ അനുവാദത്തോടെ മാത്രം...അവൾ ഇറങ്ങി വരുമെങ്കിൽ കൊണ്ടുപോടാ നീ അവളെ...ആരും തടയില്ല നിന്നെ..."

അതും പറഞ്ഞ് മാലതി അകത്തേക്ക് നീട്ടി വിളിച്ചു...അൽപ സമയത്തിനു ശേഷം ഭദ്ര ഇറങ്ങിവന്നു...രണ്ടുകാലിൽ നിവർന്നു നിൽക്കുന്ന കാശിയെ കണ്ടതും അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടർന്നിരുന്നെങ്കിലും അവളത് മറച്ചു പിടിച്ചു...റോസ് ഷർട്ടും അതേ കരയുള്ള മുണ്ടുമായിരുന്നു അവന്റെ വേഷം...താൻ കാണാനാഗ്രഹിച്ച കാശിനാഥന്റെ മുഖം തന്റെ കണ്മുന്നിൽ ഉണ്ടായിട്ടും തനിക്കൊന്നു മനസ് തുറന്ന് ചിരിക്കാൻ കഴിയുന്നില്ലല്ലോയെന്ന് അവളൊരു വേദനയാലേ ഓർത്തു...

"ഭദ്രേ നിനക്കിവന്റെ കൂടെ പോകണോ...??"

മാലതി ശബ്ദം ഉയർത്തി ചോദിച്ചു...ഭദ്ര ഒരുനിമിഷം കാശിയെയും മാലതിയെയും മാറി മാറി നോക്കി...കാശിയുടെ മുഖത്ത് ആത്മവിശ്വാത്തോടെയുള്ള ഒരു പുഞ്ചിരി ഉണ്ടായിരുന്നു...അത് കാണും തോറും താൻ തളർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി...

"ഭദ്രേ,,,നിന്നെ കൊണ്ടുപോകാനാ ഞാൻ വന്നത്...ഇനിയും നിന്നെ ഈ നരകത്തിൽ ജീവിക്കാൻ ഞാനനുവദിക്കില്ല...ഞാൻ നിന്നെ പ്രണയിക്കുന്നു ഭദ്രേ,,,എന്നേക്കാളുപരി...നീ വേണം എന്റെ പെണ്ണായി എന്റെ കൂടെ...വാ..."

കാശി ഭദ്രയുടെ മുന്നിലേക്ക് വന്ന് പറഞ്ഞതും അവളൊരു തരം പുച്ഛത്തോടെ അവനെ നോക്കി...

"പ്രണയമോ..?? ദി ഗ്രേറ്റ്‌ കാശിനാഥന് എന്നോട് പ്രണയമോ...വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ...എന്നുമുതലാ നിങ്ങൾക്കെന്നോട് പ്രണയം ഉണ്ടായത്...ഞാൻ ആഗ്രഹിച്ച സമയമൊന്നും എനിക്കത് കിട്ടിയില്ല...എന്നിട്ടിപ്പോ വന്നിരിക്കുന്നു...രുദ്രേട്ടനുമായുള്ള വിവാഹത്തിന് എനിക്ക് പൂർണ സമ്മതമാണ്...ദയവ് ചെയ്ത് ഞങ്ങളെ ശല്യപ്പെടുത്തരുത്...പ്ലീസ്,,,ഇറങ്ങിപ്പോ..എനിക്ക് നിങ്ങളെ കാണുകയും വേണ്ട,,,ഞാനതാഗ്രഹിക്കുന്നുവില്ല..."

അവളുടെ വാക്കുകൾ കേട്ട് തരിച്ചു നിൽക്കുവാരുന്നു കാശി...അവന്റെ കാതുകൾക്ക് വിശ്വസിക്കാൻ പറ്റിയിരുന്നില്ല അവൾ പറഞ്ഞതൊന്നും...

"ഭദ്രേ,,,നീയെന്തൊക്കെയാ പറയുന്നേ...നീ എന്നെ സ്നേഹികുന്നില്ലേ ഇപ്പോഴും...?? "

"സ്നേഹിച്ചിരുന്നു...ജീവന് തുല്യം,,,പക്ഷേ ഇപ്പൊ ഇല്ല...അതുകൊണ്ട് എന്റെ ക്ഷേമം അന്വേഷിച്ചു ഇങ്ങോട്ട് വരണമെന്നില്ല...നിങ്ങൾക്ക് പോകാം..."

അതും പറഞ്ഞ് ഭദ്ര അകത്തേക്ക് കയറിപ്പോയതും ചങ്ക് പൊടിയുന്ന വേദനയിൽ കാശി  തിരിഞ്ഞു നടന്നു...മാലതിയുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിരിഞ്ഞിരുന്നു...കാശിയെ പുറത്തേക്ക് തള്ളി അവരൊന്നു നിവർന്നു നിന്നു...രണ്ടടി വേച്ചു പോയ കാശി നിവർന്ന് നിന്ന് പിന്നിലേക്ക് തിരിഞ്ഞ് ഒന്നുകൂടി നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം...കൺകോണിൽ നനവ് പടർന്നതും ശ്വാസം വലിച്ചു വിട്ട് കാശി തിരികെ നടന്നു...

"മതിയായില്ലേ...എന്നെക്കൊണ്ട് തന്നെ ആ മനുഷ്യനേ വേദനിപ്പിച്ചു മതിയായില്ലേ തനിക്കു...സ്വന്തം അച്ഛന്റെ കഴുത്തിൽ കത്തി വെച്ച താനൊരു മനുഷ്യനാണോ...വിട്,,,അദ്ദേഹത്തെ വിടാൻ..."

അവൻ തിരികെ പോയെന്ന് മനസിലാക്കിയതും സുധാകരന്റെ കഴുത്തിനു കുറുകെ വെച്ചിരുന്ന കത്തിയെടുത്ത് മാറ്റി രുദ്രൻ ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു...ഭദ്രയെ ഒന്നുകൂടി തിരിഞ്ഞു നോക്കി കത്തി വലിച്ചെറിഞ്ഞു രുദ്രൻ ഇറങ്ങിപ്പോയി..
അവൻ പോയതും ഭദ്ര അലറികരഞ്ഞോണ്ട് നിലത്തേക്ക് ഊർന്നിരുന്നു പൊട്ടിക്കരഞ്ഞു...ചങ്ക് പൊട്ടും പോലെ...അങ്ങനെയെങ്കിലും ഈ ജന്മമൊന്നു തീർന്നാൽ മതിയെന്ന് ആശിച്ചു പോയിരുന്നു അവൾ...എന്തൊരു ജന്മമാണ് തന്റേത്...ദൈവത്തിനു പോലും വേണ്ട...

"മോളെ,,,നിനക്കാ പയ്യന്റെ കൂടെ പോയി രക്ഷപെട്ടുടായിരുന്നോ..?? എനിക്കിനി അതികം ആയുസ്സില്ല മോളെ...സ്വന്തം മകൻ തന്നെ കഴുത്തിനു കത്തി വെച്ചപ്പോ മരിച്ചതാ ഞാൻ...പോയി രക്ഷപെട്ടുടായിരുന്നോ മോളെ നിനക്ക്..."

അവള്ടെ തലയിൽ തലോടി അടുത്തിരുന്ന് കൊണ്ട് സുധാകരൻ തേങ്ങലോടെ ചോദിച്ചതും ഭദ്രയൊരു പൊട്ടിക്കരച്ചിലോടെ അയാളുടെ നെഞ്ചിലേക്ക് ചേർന്നു..

"നിക്ക്,,,നിക്ക് വിധിച്ചിട്ടില്ല എന്റെ കാശിയേട്ടനെ..നിക്ക് വിധിച്ചിട്ടില്ല..."

കരയുന്നതിനിടയിലും പതം പറഞ്ഞുകൊണ്ടവൾ നിറക്കണ്ണുകളോടെ ഇറങ്ങിപ്പോകുന്ന കാശിയെ ഓർത്തു അലറി കരഞ്ഞു,,,ഉറക്കെ...ഉറക്കെ...


7

രാവിലെ തൊട്ട് തുടങ്ങിയതാണ് രുദ്രന്റെ വീട്ടിൽ കള്ള് സദ്യ...നാട്ടിലെ സകലമാന ചെറ്റത്തരങ്ങൾക്കും  പേരുകേട്ട എല്ലാവരും തന്നെ അവിടെയുണ്ട്...പുറത്ത് ഒച്ചയും ബഹളവും കൂക്കലുമെല്ലാം കൊണ്ട് സഹികെട്ട് തളർന്നു കിടക്കുകയായിരുന്നു ഭദ്ര...മനസ്സിൽ അപ്പോഴും ഒരേ പേര് മാത്രമായിരുന്നു,,,കാശിനാഥൻ...!!

വേണ്ടിയിരുന്നില്ല,,,ആ മനസ് വേദനിപ്പിക്കേണ്ടിയിരുന്നില്ല...പറഞ്ഞത് ആ മനുഷ്യനോടാണെങ്കിലും തന്റെ ഹൃദയം ഓരോ നിമിഷവും തകരുകയായിരുന്നു...ഒരുപാട് കേൾക്കാൻ ആഗ്രഹിച്ചതല്ലേ തന്നോട് ഇന്ന് പറഞ്ഞത്,,,പ്രണയിക്കുന്നുണ്ടെന്ന്...അത് കേൾക്കാൻ വേണ്ടിയല്ലേ താൻ അത്രയും ആഗ്രഹിച്ചതും കാത്തിരുന്നതും...മനസ്സാകെ താളം തെറ്റുന്നുണ്ടായിരുന്നു...ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത്...?? തന്റെ ശരീരം ആഗ്രഹിക്കുന്ന രുദ്രന് വേണ്ടിയോ...?? അതോ ഞാൻ തള്ളിപ്പറഞ്ഞ കാശിനാഥന് വേണ്ടിയോ...?? മനസിലാക്കാൻ പറ്റുവോ ആ മനുഷ്യനെന്നെ...അദ്ദേഹം അനുഭവിച്ചതിന്റെ ഇരട്ടി വേദന ഈ പെണ്ണ് അനുഭവിക്കുന്നുണ്ടെന്ന് അറിയുമോ...?? ഇതിനായിരുന്നോ അദ്ദേഹത്തെ തന്റെ കണ്മുന്നിൽ എത്തിച്ചത്...എന്തിനായിരുന്നു തനിക്കീ ജീവിതം...?? കണ്ണുനീര് മാത്രമാണ് ബാക്കി..വേണ്ട,,,ഇനി ഈ ജീവിതം തുടരുന്നതിൽ അർത്ഥമില്ല,,,ആത്മഹത്യ ഭീരുക്കൾക്കുള്ളതാണെന്ന് അറിയാം... 
പക്ഷേ ഇന്ന് ഞാൻ അതിനെ ഒരു രക്ഷകനേപ്പോലെയാണ് കാണുന്നത്...എന്റെ മാനം കാക്കുന്ന രക്ഷകൻ...മനസ്സിൽ തീരുമാനിച്ചുറപ്പിച് കണ്ണുനീർ വാശിയോടെ തുടച്ചെറിഞ്ഞു...പതിയെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു...ആരെയും കാണാനില്ല,,,മുന്നിലുത്തെ ഒച്ചയും ബഹളവും മാത്രമാണ് കേൾക്കുന്നത്...അതൊരു തരത്തിൽ അവൾക്ക് ആശ്വാസമായി തോന്നി...താൻ ആഗ്രഹിച്ചതും ഇതുതന്നെയല്ലേ...?? ആരെയും അറിയിക്കാതെ ഒരു മരണം...!!മേശയുടെ ഡ്രോ തുറന്ന് ഒരു ബ്ലേടിനായി പരതിയപ്പോഴാണ് എക്സ്പൈറിങ് ഡേറ്റ് കഴിഞ്ഞ ഗുളികകൾ കോണിലായി തള്ളപ്പെട്ടിരുന്നത് കണ്ടത്...പലപ്പോഴായി ഓരോ അസുഖത്തിനു മേടിച്ച ഗുളികകൾ കളയാതെ വലിച്ചെറിയപ്പെട്ടിരുന്നതാണ്...മുഖത്ത് ഒരു വിജയച്ചിരി പടർന്നിരുന്നു...അഞ്ചേട്ടെണ്ണം പൊട്ടിച്ച് കയ്യിലെടുത്തു...ഒരിക്കൽ പോലും പിന്തിരിയാൻ തോന്നിയില്ല...നാളെ ഈ വീട് ഉണരേണ്ടത് തന്റെ മരണവാർത്ത അറിഞ്ഞു കൊണ്ടായിരിക്കണം...കണ്ണുകൾ അമർത്തി അടച്ച് ഗുളികകൾ വായിലേക്കിടാൻ വന്നപ്പോഴാണ് കയ്യിലാരോ ശക്തമായി തട്ടിയത്...ഗുളികകൾ നിലത്ത് വീണ് ചിതറിയതിനു പിന്നാലെ കയ്യും ഭിത്തിയിൽ ഇടിച്ചു...ഭദ്ര ഒരു പിടച്ചിലോടെ കൈ കുടഞ്ഞു മിഴികലുയർത്തി നോക്കി...എന്തേലും പറയുന്നതിന് മുന്നേ തന്നെ മുഖമടച്ചൊരു അടിയായിരുന്നു കിട്ടിയത്...സുധാകരൻ നിറഞ്ഞ കണ്ണുകളോടെ കൈ കുടഞ്ഞു...ഭദ്ര കവിളിൽ കൈ വെച്ച് നിസ്സംഗതയോടെ ആ വൃദ്ധനേ നോക്കി...

"എന്തിന്റെ പേരിലാണെങ്കിലും സ്വന്തം ജീവനെടുക്കാൻ തീരുമാനിച്ചത് തെറ്റാണ്...നിനക്കെന്നെയെങ്കിലും ഓർക്കായിരുന്നു മോളെ..ഇനി നീ ഇവിടെ വേണ്ട...ഇപ്പൊ ഇറങ്ങണം നീ ഇവിടുന്ന്...പോ...പോയി രക്ഷപെട് മോളെ...എങ്ങോട്ടേലും പോയി രക്ഷപെടു മോളെ..."

അവസാനത്തെ വാക്കിൽ ഇടർച്ച കലർന്നിരുന്നു...തലയ്ക്കു താങ്ങു കൊടുത്ത് കണ്ണുനീർ വാർക്കുന്ന സുധാകരന്റെ കാലിൽ വീണവൾ പൊട്ടിക്കരഞ്ഞു... 

"നിക്ക്,,,നിക്ക് പറ്റാഞ്ഞിട്ടാ...എന്റെ പ്രാണനെത്തന്നെ വേദനിപ്പിച് എനിക്ക് അൽപ നേരം പോലും സ്വസ്ഥതയോടെ ഇരിക്കാൻ പറ്റുന്നില്ല...എന്നോട്,,,എന്നോട് ക്ഷമിക്ക് അച്ഛാ..."

"വേണ്ട,,,ന്റെ മോൾടെ വിഷമം അച്ഛന് മനസിലാകും...പാതിരാത്രി ആവുന്നുണ്ട്...അവന്മാർ കള്ളുകുടിച് ബോധം പോയി കിടക്കുന്നുണ്ട്...അച്ഛൻ മോളെ കൊണ്ടുപോകാം,,,കൊണ്ടുപോയി നിന്നെ സ്നേഹിക്കുന്നവന്റെ കയ്യിലേൽപ്പിക്കാം...വാ മോളെ,,,സമയം പോകുന്നു...എണീക്ക്.."

സുധാകരൻ ദൃതി കൂട്ടിയതും കണ്ണുതുടച് ഭദ്ര അയാളെ തടഞ്ഞു...

"വേണ്ട,,,അച്ഛൻ വരണ്ട...അച്ഛനാണ് എന്നെ രക്ഷപെടുത്തിയതെന്നറിഞ്ഞാൽ അയാള് അച്ഛനെ കൊല്ലും...ഞാൻ,,,ഞാൻ പൊക്കോളാം...അച്ഛൻ പൊക്കോളൂ...എനിക്ക് വേണ്ടി അച്ഛനെ കുരുതി കൊടുക്കാൻ നിക്ക് വയ്യാ...ഞാൻ,,ഞാൻ എങ്ങനെയെങ്കിലും ഇവിടുന്ന് രക്ഷപെട്ടോളാം...."

സുധാകരൻ തടഞ്ഞെങ്കിലും അവളത് ചെവിക്കൊണ്ടിരുന്നില്ല...എങ്ങനെയെങ്കിലും രക്ഷപെടണമെന്നുള്ള ഉറച്ച തീരുമാണെമെടുത്ത് അച്ഛന്റെ അനുഗ്രഹം വാങ്ങി പിന്നാമ്പുറത്തൂടെ ഇറങ്ങുമ്പോൾ ഭദ്രയുടെ ഉള്ളിലും പ്രതീക്ഷയുടെ പുതുനാമ്പുകൾ മുളപൊട്ടിയിരുന്നു...

•°•°•°•°•°•°•°•°•°•°•°•°•

"ഏട്ടാ...."

കണ്ണിന് മേൽ കൈ വെച്ച് എന്തോ ചിന്തയിലായിരുന്ന കാശിയുടെ തോളിലേക്ക് കൈ ചേർത്ത് വെച്ച് കിച്ചു ആർദ്രമായി വിളിച്ചു...മുഖത്ത് നിന്ന് കൈ മാറ്റിയ കാശിയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നു...അവന്റെ പുഞ്ചിരിയുടെ അർത്ഥം മനസിലാവാത്ത പോലെ കിച്ചുവിന്റെ നെറ്റിചുളിഞ്ഞു...

"എന്താ ഏട്ടാ ഒരു ചിരിയൊക്കെ...ലോകത്ത് ആദ്യമായിട്ടാ കാമുകി അടിച്ച് പുറത്താക്കിട്ടും ഇരുന്ന് കിണിക്കുന്ന ഒരാളെ കാണുന്നത്..."

അതും പറഞ്ഞ് കിച്ചു ഒരു ചിരിയോടെ കാശിയുടെ അടുത്തേക്കായി ഇരുന്നു...അവന്റെയാ പറച്ചില് കേട്ടിട്ട് കാശിയൊന്ന് ചിരിച്ച് വിദൂരതയിലേക്ക് നോക്കി ഇരുന്നു... 

"എന്താ ഏട്ടാ ഈ ആലോചിച്ചു കൂട്ടുന്നെ...?? ഭദ്രേച്ചി അങ്ങനെയൊക്കെ പറഞ്ഞത് ഏട്ടന് വിഷമമായില്ലേ...?? "

ഒരുനിമിഷം ആലോചിച്ച ശേഷം കാശി ഒരു ചിരിയോടെ പറഞ്ഞു തുടങ്ങി...

"വിഷമം,,,ഹ്മ്മ്...വിഷമം തോന്നിയിരുന്നു ആ സമയം...പക്ഷേ ഇപ്പൊ തോന്നുന്നില്ല...കാരണം എന്റെ പെണ്ണ് എന്നെ തള്ളിപ്പറയണമെങ്കിൽ 
അതിന് വ്യക്തമായ കാരണം കാണും...അതവളുടെ കണ്ണിൽ നിന്നും ഞാൻ വായിച്ചെടുത്തതാ...എന്നോട് അങ്ങനെയൊക്കെ പറഞ്ഞതിൽ എനിക്ക് വേദനിച്ചതിനേക്കാൾ ഇരട്ടി അവൾക്ക് വേദനിച്ചിട്ടുണ്ട്...അവൾക്കെന്നെ മറക്കാൻ കഴിയില്ല കിച്ചു...അവൾ വരും,,,എനിക്കായ്...എന്റെ പ്രണയത്തിനായി..."

കാശിയുടെ ഉറച്ച വിശ്വാസം കിച്ചുവിന്റ ചുണ്ടിലും ആശ്വാസത്തിന്റെ പുഞ്ചിരി വിരിയിച്ചിരുന്നു...

"ഏട്ടന് അയാളെയും ഭദ്രേച്ചിയേയും എങ്ങനെയാ പരിചയം...?? "

കിച്ചുവിന്റെ ചോദ്യം കേട്ട് കാശി രണ്ട് വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു...ആ ഓർമകളിൽ അവന്റെ ചുണ്ടിൽ പുഞ്ചിരിയുടെ ലാഞ്ചന തത്തിക്കളിച്ചിരുന്നു...

കള്ളുകുടിച് ആടിക്കുഴഞ്ഞു നിന്നിരുന്ന രുദ്രൻ പതിയെ എഴുന്നേറ്റ് വേച്ചു വേച്ചു അകത്തേക്ക് കയറി...ഭദ്രയുടെ മുറിയിൽ അപ്പോഴും ലൈറ്റ് കത്തിക്കിടക്കുന്നത് കണ്ട് അവനൊരു സംശയത്തോടെ ക്ലോക്കിലേക്ക് നോക്കി...സമയം 10:30 കഴിഞ്ഞിരിക്കുന്നു...പതിയെ വേച്ചു വേച്ചു അവളുടെ റൂമിലെ കതക് തള്ളിത്തുറന്നതും അവിടെ ആരെയും കാണാതെ വന്നതും ഒരു പരിഭ്രമത്തോടെ രുദ്രൻ റൂം മുഴുവൻ കണ്ണോടിച്ചു..അപ്പോഴേക്കും കുടിച്ച കള്ളിന്റെ കെട്ടിറങ്ങി അവൻ തലയ്ക്കു കൈ കൊടുത്ത് മുടി പിച്ചി *ഭദ്രാ....* ന്ന് പറഞ്ഞ് ആർത്തു വിളിച്ചു...മുറിയുടെ പുറത്തേക്കിറങ്ങിയതും രുദ്രന്റെ ശബ്ദം കേട്ട് മാലതിയും സുധാകരനും തിടുക്കപ്പെട്ട് ഇറങ്ങി വന്നു... 

"രുദ്രാ,,,എന്നാ മോനെ...?? നീയെന്തിനാ കിടന്ന് ബഹളം വെക്കുന്നെ...?? "

മാലതി അവന്റെ തോളിൽ കുലുക്കി ചോദിച്ചതും കത്തുന്ന കണ്ണുകളോടെ രുദ്രൻ അവരുടെ കൈ തട്ടി മാറ്റി...

"അവള്...ആ പുന്നാര മോള് രക്ഷപെട്ടു...നിങ്ങളെയല്ലേ തള്ളേ അവളെ നോക്കാൻ ഞാൻ ഏൽപ്പിച്ചത്...??"

അവൻ അവരുടെ കഴുത്തിനു കുത്തിപ്പിടിച്ചു ചോദിച്ചതും ഒരുനിമിഷം ശ്വാസം കിട്ടാതെ പിടഞ്ഞ മാലതി തന്റെ ശക്തി മുഴുവൻ എടുത്ത് അവന്റെ കൈ തട്ടി മാറ്റി... 

"നിനക്കെന്താടാ ഭ്രാന്തായോ...?? എന്നെയല്ല നിന്റെയീ തന്തേടെ കഴുത്തിനു കുത്തിപ്പിടിച്ചു ചോദിക്ക്...അയാളറിയാതെ ആ എരണംകെട്ടവൾ ഇവിടുന്ന് പോകില്ല..."

അതും പറഞ്ഞ് മാലതി സുധാകരനെ നോക്കിയതും അയാളുടെ ചുണ്ടിൽ ഒരു വിജയച്ചിരി വിടർന്നു...ജീവിതത്തിൽ ഭാര്യയും മകനും തളർത്തിയിടത്ത് നിന്ന് ആദ്യമായി തിരിച്ചു വന്നതിന്റെ ജയം...
അതുകണ്ടതും മാലതി അടിമുടി തരിച്ചു കയറി സുധാകരന്റെ നേരെ ചെന്ന് അയാളോട് കയർക്കാൻ തുടങ്ങിയതും മുഖമടച്ചൊരു അടിയായിരുന്നു അയാളുടെ മറുപടി...സുധാകരന്റെ പെട്ടെന്നുള്ള ഭാവപകർച്ചയിൽ രുദ്രനും ഒന്ന് ഞെട്ടിയിരുന്നു...പുകഞ്ഞു നീറുന്ന കവിളിൽ കൈ വെച്ച് മാലതി കണ്ണുകളുയർത്തി അയാളെ നോക്കി... 

"നിങ്ങളെന്നെ തല്ലിയല്ലേ...?? തനിക്കെങ്ങനെ ധൈര്യം വന്നു എന്നെ തല്ലാൻ...?? "

വീറോടെ മാലതി ചോദിച്ചതും അവരുടെ മറുകരണത്തും സുധാകരന്റെ കൈ ഉയർന്നു താണീരുന്നു....

"നിനക്ക് ഇതോങ്ങി വെച്ചിട്ട് കൊറേ നാളായി....നീയെന്താ മാലതി കരുതിയത്,,,ഞാനെന്നും ഒരു പട്ടിയെ പോലെ നീ പറയുന്നതെല്ലാം കേട്ട് വാലാട്ടി നടക്കുമെന്നോ...നിന്റെ എല്ലാ തോന്നിവാസങ്ങളും ഞാൻ സഹിച്ചു...അതെല്ലാം എന്റെ ഭദ്രമോൾക്ക് വേണ്ടിയാ...ഇപ്പൊ എന്റെ കുട്ടി നിന്റെയൊക്കെ കയ്യിൽ നിന്നും രക്ഷപെട്ടു...ഇനിയവളെ നിങ്ങൾക്ക് കിട്ടില്ല...കാരണം ലോകത്ത് ഏറ്റവും സുരക്ഷിതമായ കൈകളിലേക്കാണ് അവള് കയറി ചെല്ലുന്നത്...ഇനി നിന്റെ ശബ്ദം എനിക്ക് മേൽ ഈ വീട്ടിൽ പൊങ്ങരുത്...എനിക്കിനി മുന്നും പിന്നും നോക്കാനില്ല...കൊന്ന് ജയിലിൽ പോകും ഞാൻ...പോടീ അകത്ത്..."

അയാളുടെ വലിഞ്ഞു മുറുകിയ മുഖം കണ്ട് മാലതി ഒരു പരിഭ്രാമത്തോടെ രുദ്രനെ നോക്കി അകത്തേക്ക് നടന്നു..രുദ്രന്റെ മുഖം അപ്പോഴും കലിയോടെ വീർത്തു നിൽക്കുവാരുന്നു...അവന്റെ രൂക്ഷമായ നോട്ടം കണ്ടില്ലെന്ന് നടിച് സുധാകരൻ അകത്തേക്ക് പോകാനൊരുങ്ങിയതും വിരൽ ഞൊടിച്ച് രുദ്രൻ അയാളെ വിളിച്ചു...

"നിങ്ങള് സന്തോഷിക്കണ്ടാ...അങ്ങനെയൊന്നും ഞാനവളെ വിടില്ല..."

അതും പറഞ്ഞ് പുറത്തേക്കിറങ്ങി ദൃതിയിൽ നടന്ന രുദ്രനെ നോക്കി അയാൾ നെടുവീർപ്പിട്ടു...*എന്റെ മോളെ കാത്തോണേ ഈശ്വരാ...!!*

വിറയ്ക്കുന്ന കാലടികളോടെ *ഭാഗീരദം* വീട്ടിലേക്ക് കാലെടുത്ത് വെച്ചതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തൂവി...എന്താണ് പറയേണ്ടത്...?? തന്റെ തെറ്റിന് എന്ത് ന്യായീകരണം നൽകും...?? മനസ് ശൂന്യമാണ്...എന്ത് പറയണമെന്നോ എങ്ങനെ മനസിലാക്കുമെന്നോ അറിയില്ല....പക്ഷേ ഒന്ന് തീരുമാനിച്ചിരുന്നു...ഇനി ഒരിക്കലും ഈശ്വരൻ തന്ന ജീവനെടുക്കാൻ മുതിരുന്നില്ലന്ന്...വീടിന് മുന്നിൽ വെളിച്ചം ഉണ്ടായിരുന്നു...വരുന്ന വഴി മുഴുവൻ ഇരുട്ടായിരുന്നു...ഫോണിന്റെ വെളിച്ചത്തിൽ അപ്പൊ തോന്നിയ ധൈര്യത്തിന് ഇറങ്ങി വന്നതാണ്...ഇനി ഒരുപക്ഷെ തനിക്കു ദയനീയമായി തിരിച്ചു പോകേണ്ടി വരുമോ...?? 

എന്ത് തന്നെയായാലും മനസ്സിനെ പാകപ്പെടുത്തി കാളിങ് ബെൽ അടിക്കാൻ കയ്യുയർത്തിയതും വീട്ടിൽ ലൈറ്റ് തെളിഞ്ഞതും ഒരുമിച്ചായിരുന്നു...ഭദ്ര ഒരു ഞെട്ടലോടെ തന്നെ ചുറ്റിനും നോക്കിയതും വാതിൽ തുറന്ന് ഇറങ്ങിവരുന്ന കാശിനാഥനെ അവൾ അത്ഭുതത്തോടെ നോക്കി...നനവ് പടർന്ന കണ്ണുകളാൽ അവൾ കാശിയെ നോക്കിയെങ്കിലും അവന്റെ മുഖത്ത് യാതൊരു ഭാവങ്ങളും തെളിഞ്ഞതായി അവൾക്ക് തോന്നിയിരുന്നില്ല...നെഞ്ചിന് മീതെ കൈകെട്ടി തന്നെ ഉറ്റുനോക്കുന്ന കാശ്ശിനാഥനെ അവളും നോക്കി നിന്നു...അവന് പുറമേ കിച്ചുവും അച്ഛനും അമ്മയും വന്നിരുന്നു...ഈ രാത്രിയിൽ എന്ത് ധൈര്യത്തിലാ താനിവിടെ വന്നത്...?? വേണ്ടിയിരുന്നില്ല,,,എന്തുകൊണ്ടോ ജാള്യത തോന്നി തലകുനിച്ചു...

"എന്താ ഭദ്രേച്ചി...ഈ രാത്രിയിൽ എന്താ ഇവിടെ...?? "

കിച്ചു ഒരു സംശയത്തോടെ മുന്നിലേക്ക് വന്ന് ചോദിച്ചതും ഭദ്രയുടെ കണ്ണുകൾ കാശിയിൽ നിന്നും വഴുതി മാറി...എന്തുപറയണമെന്നറിയാതെ ഭദ്ര നിന്ന് പരുങ്ങിയതും അമ്മ അവളുടെ അടുത്തേക്ക് ഇറങ്ങി വന്നു..

"എന്താ കുട്ടി എന്തിനാ മോള് വന്നേ..?? "

"ഞാൻ...അത്..."

എന്താണ് പറയുന്നത്...?? ഇങ്ങനെയൊരു ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നില്ല...താൻ പ്രതീക്ഷിച്ചതും വേറെയൊന്നല്ലേ...?? അതേ...മനസ് തന്നെ ഉത്തരം കണ്ടെത്തിയിരുന്നു... 

"എന്താ ഭദ്രേ ഒരു തിരിച് വരവ്...എന്നെ അവിടുന്ന് ആട്ടിയിറക്കി വിട്ടപ്പോ കണ്ടിരുന്നില്ലല്ലോ നിന്റെ ഈ നിറഞ്ഞിരിക്കുന്ന കണ്ണുകൾ...?? എന്തിന്റെ അധികാരത്തിലാ ഇപ്പൊ ഇങ്ങോട്ട് വന്നത്...?? ആർക്ക് വേണ്ടിയാ തന്റെ ഈ വരവ്...?? "

കാശി അക്കമിട്ട് അവള്ടെ മുന്നിലേക്ക് ചോദ്യങ്ങൾ നിവർത്തിയതും ഭദ്ര എന്തുപറയണമെന്നറിയാതെ അവന്റെ ചോദ്യങ്ങളിൽ പെട്ടുഴറി...അവളുടെ മുഖഭാവങ്ങൾ നോക്കി പുഞ്ചിരിച്‌ കൊണ്ടിരിക്കുവാരുന്നു കാശി...*നീ ഇത്രെയേ ഒള്ളോ എന്റെ പെണ്ണെ...*
അവൻ മനസ്സിൽ പറഞ്ഞ് അവള്ടെ മറുപടിയ്ക്കായി കാതോർത്തു...എനിക്ക് വേണ്ടിയാണ് വന്നതെന്ന് പറയരുതോ നിനക്ക്,,അത് കേൾക്കാനാണ് ഈ കാശിനാഥൻ കാത്തിരിക്കുന്നത്...മനസ്സിൽ പറഞ്ഞുകൊണ്ട് അവനവളുടെ മുഖത്തേക്ക് നോക്കി...അവളുടെ മറുപടി കേൾക്കാൻ അച്ഛനും അമ്മയും കിച്ചുവും അവളെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ടായിരുന്നു....


8

"ഒന്നും പറയാനില്ലെങ്കിൽ തനിക്ക് പോകാം,,ആരും തടയില്ല...?? "

അല്പം പോലും ഇടറാതെ കാശി പറഞ്ഞവസാനിപ്പിച്ചതും ഭദ്ര ഞെട്ടലോടെ മുഖമുയർത്തി നോക്കി...ഒരു കോണിൽ നിന്നും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...എങ്ങനെയാണ് ഞാൻ പറയേണ്ടത്...?? എന്താണ് പറയേണ്ടത്...?? മനസ്സുറക്കെ ഉറക്കെ പറയുന്നുണ്ട് എന്റെ പ്രാണന് വേണ്ടിയാണ് വന്നതെന്ന്...തന്റെ പ്രണയത്തിന് വേണ്ടിയാണ് വന്നതെന്ന്....പക്ഷേ എന്തുകൊണ്ടോ നാവുകൾ ചലിക്കുന്നില്ല...അവയ്ക്ക് മുന്നിൽ സ്വയം തോറ്റു പോകും പോലെ...ഒരുപക്ഷേ എല്ലാവരുടെയും മുന്നിൽ വെച്ച് പറയുന്നതിന്റെ ജാള്യത ആകുമോ...?? ചിന്തകൾ മധിച്ചു തുടങ്ങിയപ്പോൾ തന്നെ മനസ്സ് കൈവിട്ട് പോയി...ഹൃദയം ശൂന്യമാകും പോലെ...ഒരു പാവ കണക്കെ കാശിയുടെ ഇടനെഞ്ചിലേക്ക് ചേർന്നവനെ ഇറുകെ പുണരുമ്പോഴും നിന്റെ പ്രണയമാണെന്നെ ഇവിടെ എത്തിച്ചതെന്നവൾ പറഞ്ഞില്ല...ഭദ്രയുടെ അപ്രതീക്ഷിത നീക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും തന്റെ നെഞ്ചിലെ ചൂടിൽ ചാരി കിടക്കുന്ന അവളെക്കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി മൊട്ടിട്ടിരുന്നു....അതേ പുഞ്ചിരി തന്നെ അച്ഛന്റെയും അമ്മയുടെയും ഒപ്പം കിച്ചുവിന്റെയും ചുണ്ടിൽ തത്തികളിച്ചു...ഭദ്രയേ രണ്ട് കൈ കൊണ്ടും ഒരു പുഞ്ചിരിയോടെ കാശി ചേർത്ത് പിടിക്കാൻ കൈകൾ ഉയർത്തിയതും *രക്ഷിക്കണം,,,അയാൾ എന്നെ കൊല്ലാതെ കൊല്ലും...ഞാൻ,,,,ഞാൻ അയാളുടെ കയ്യിൽ നിന്ന് രക്ഷപെടാനാണ് ഇങ്ങോട്ടേക്ക് വന്നത്*
എന്ന ഭദ്രയുടെ പറച്ചില് കേട്ട് കാശിയുടെ കൈകൾ അറിയാതെ താഴ്ന്നിരുന്നു...ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അതേപോലെ മാഞ്ഞു പോയി...ഉള്ളിൽ ഹൃദയഭാരം വർധിക്കുന്നത് അവനൊരു വേദനയോടെ ഓർത്തു...*എന്നോടുള്ള ഇഷ്ടം ഇപ്പോഴേലും തുറന്ന് പറഞ്ഞൂടെ ഭദ്രേ നിനക്ക്...*അവളെ അടർത്തി മാറ്റി കണ്ണുകളിലൂടെ അവൻ ചോദിച്ചതും ആ നോട്ടം താങ്ങാനാവാതെ ഭദ്ര മുഖം കുനിച്ചു...

പിന്തിരിഞ്ഞു നടക്കുമ്പോഴും അവന്റെ മനസ്സിൽ അവൾ പറഞ്ഞ വാക്കുകൾ അലയടിച്ച് കൊണ്ടിരുന്നു...അവനൊന്നും പറയാതെ തിരിഞ്‌ നടക്കുന്നത് കണ്ട് ഭദ്ര ഒരു വേദനയോടെ അവനെ നോക്കി...അകത്തേക്ക് കയറും മുൻപ് അവൻ അമ്മയുടെ നേർക്കായി ഒന്ന് നിന്നു...

"ഭദ്രയെ അകത്തേക്ക് കൊണ്ടുപോ അമ്മേ...എല്ലാം ഞാൻ വഴിയേ പറയാം..."

കാശി പറഞ്ഞത് കേട്ട് അമ്മ പുഞ്ചിരിയോടെ തലയാട്ടി...ഒന്ന് പിന്തിരിഞ്ഞു കൂടി നോക്കാതെ കയറിപ്പോകുന്ന കാശിയെ കണ്ട് അവന്റെ മനസ് വേദനിച്ചിരുന്നുവെന്ന് കിച്ചുവിന് മനസിലായി...ഭദ്രയെ നോക്കി ഒരു പുഞ്ചിരി വരുത്തി കിച്ചു പുറകെ പോയി...അവളെയും കൊണ്ട് അമ്മ അകത്തെക്കും...അപ്പോഴും ഭദ്രയുടെ നോട്ടം സ്റ്റെപ് കയറിപ്പോകുന്ന കാശിയിലാരുന്നു...എല്ലാവരുടെയും മുന്നിൽ പെട്ടന്ന് തെറ്റുകാരി ആയത് പോലെ....എന്തോ എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്...ഓർക്കും തോറും ഭ്രാന്ത് പിടിക്കും പോലെ തോന്നിയിരുന്നു ഭദ്രയ്ക്ക്...!!!

********

രാവിലെ *ഭാഗീരഥം* വീട്ടിലേക്ക് ഇരമ്പിച് വന്ന് ബ്രേക്ക്‌ ഇട്ട് നിന്ന പോലീസ് ജീപ്പ് കണ്ടാണ് കിച്ചു പുറത്തേക്കിറങ്ങി വന്നത്...പുറകെ തന്നെ പൾസെറിൽ പുച്ഛത്തോടെയും വിജയചിരിയോടെയും ഇറങ്ങി വരുന്ന രുദ്രനെ കണ്ട് കിച്ചു ഒരു നെടുവീർപ്പോടെ പുറത്തേക്ക് ഇറങ്ങി...പോലീസ് ജീപ്പിൽ നിന്നുമിറങ്ങിയ മധ്യവയസ്കനായ പോലീസുകാരൻ തൊപ്പി ശരിയാക്കി കിച്ചുവിനെ അടിമുടി നോക്കി... 

"ആരുവില്ലെടാ ഇവിടെ....?? "

അകത്തേക്ക് നോക്കിക്കൊണ്ട് അയാൾ കിച്ചുവിനോടായി ചോദിച്ചു...

"സാറിന്റെ മുന്നിൽ വടിപോലെ നിൽക്കുന്ന എന്നെ കണ്ടില്ലാന്നുണ്ടോ...?? "

അവനൊരു അയഞ്ഞ മട്ടിൽ ചോദിച്ചതും അയാളുടെ മുഖത്ത് അനിഷ്ടം പ്രകടമായി...

"പോലീസുകാരനോട് കളിക്കല്ലേ മോനെ...കളി പഠിപ്പിക്കും ഞാൻ..."

കിച്ചുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച് അയാൾ പറഞ്ഞതും കിച്ചു ആ കൈകൾ തട്ടിമാറ്റി ഷർട്ട്‌ പിടിച്ചൊന്ന് കുടഞ്ഞു....

"ദേഹത്ത് തൊട്ടുള്ള കളിയൊന്നും വേണ്ട സാറെ....അതേത് കൊലകൊമ്പനായാലും...സാറ് ഷോ കാണിക്കാതെ വന്ന കാര്യം പറയ്‌..."

അവൻ പറഞ്ഞ് തീർത്തതും അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങി വന്നിരുന്നു....അയാൾ അവരെയും അടിമുടി നോക്കി രുദ്രനെ ഒന്ന് തിരിഞ്ഞ് നോക്കി പറയാൻ തുടങ്ങി... 

"നിങ്ങൾക്കെതിരെ ഒരു കംപ്ലയിന്റ് കിട്ടിയിട്ടുണ്ട്...ഈ നിൽക്കുന്നവന്റെ വീട്ടിൽ നിന്ന് ഇയാളുടെ ഭാവി വധുവിനെ തട്ടിക്കൊണ്ടു വന്ന് ഇവിടെ പാർപ്പിച്ചിരിക്കുവാണെന്ന്...അപ്പൊ ഞങ്ങൾക്ക് അന്വേഷിക്കാതെ പറ്റില്ലല്ലോ..."

രുദ്രനെ മുന്നിലേക്ക് നിർത്തി മീശ പിരിച്ചുകൊണ്ടയാൾ പറഞ്ഞു നിർത്തി...അയാളുടെ മറുപടി കേട്ട് കിച്ചു ചിരിച്ചു പോയിരുന്നു...

"പോലീസുകാരനോടാണോ നിന്റെ പുച്ഛം..?? ആരെ കണ്ടിട്ടാടാ നിന്റെ ഈ തന്റേടം..."

അയാൾ വലിഞ്ഞ മുഖത്തോടെ പുച്ഛത്തോടെ ചോദിച്ചതും കിച്ചു ചെറുതായി പിന്നിലേക്ക് തിരിഞ്ഞ് പോലീസുകാരന് നേരെ പുറകിലേക്ക് കണ്ണ് കൊണ്ട് കാണിച്ചു...

"എന്നെ കണ്ടിട്ടാണ് സാറെ അവന്റെ തന്റേടം...."

അതും പറഞ്ഞുകൊണ്ട് ഗാഭീര്യത്തോടെ ഇറങ്ങി വരുന്ന കാശിനാഥനെ കണ്ട് ആ പോലീസുകാരൻ നെറ്റിച്ചുളിച്ചു...അവന്റെ മുഖം കണ്ട് കിച്ചു അത്ഭുതപ്പെട്ടുപോയി..തന്റെ പഴയ കാശിയേട്ടൻ...!! നീണ്ട മുടിയൊ താടിയോ ഒന്നും ഇപ്പൊ ഇല്ല...നീണ്ട് വളർന്ന താടി വൃത്തിക്ക് ഡ്രിം ചെയ്തു വെച്ചിരിക്കുന്നു...കട്ടിമീശ  പിരിച്ചു വെച്ചിട്ടുണ്ട്...ഇടതിങ്ങി നിന്നിരുന്ന കറുത്ത പുരികക്കൊടികൾ അവന്റെ മുഖത്തിന്റ മാറ്റ് കൂട്ടിയിരുന്നു...നെറ്റിയിലായ് അല്പം വീണ് കിടക്കുന്ന കറുപ്പും ചെമ്പൻ കളറും ചേർന്ന മുടി അവനൊരു ചിരിയാലെ സൈഡിലേക്ക് നീക്കി മാറ്റി...മുറ്റത്തേക്ക് ഇറങ്ങി വന്ന കാശി പോലീസുകാരന്റെ നെഞ്ചിൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പേരിലേക്ക് കണ്ണോടിച്ചു...

*രാമചന്ദ്രൻ വിയ്യത്ത്...*

അവൻ മനസ്സിൽ പേര് വായിച്ച് അയാളോട് ഒരു പുഞ്ചിരിയോടെ മറുപടി പറയാൻ തുടങ്ങി... 

"ഇവന്റെ കംപ്ലയിന്റ് ഞാൻ കേട്ടു...തട്ടിക്കൊണ്ട് വന്ന് താമസിപ്പിച്ചുന്നല്ലേ പരാതി..എന്നാൽ സർ കേട്ടോ ആ പരാതി തീർത്തും മൂല്യവില്ലാത്തതാണ്...ഇവിടെയൊരു പെൺകുട്ടി ഉണ്ടെന്നുള്ളത് സത്യമാണ്...അവളെ ആരും ഇങ്ങോട്ട് തട്ടിക്കൊണ്ട് വന്നിട്ടില്ല...പിന്നെ ഇവൻ അവളിൽ പറയുന്ന അവകാശം,,,കല്യാണം കഴിക്കാൻ തീരുമാനിച്ചു എന്നല്ലാതെ ഇവൻ ആ കുട്ടിയെ കല്യാണം കഴിച്ചിട്ടില്ല...പതിനെട്ടു വയസ് കഴിഞ്ഞ ഒരു പെൺകുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്...അത് സാറിനും അറിയാമല്ലോ...ഈ നിൽക്കുന്നവന്റെ ക്രൂരതകൾ സഹിക്കാൻ കഴിയാതെ എന്നിലേക്ക് എത്തിച്ചേർന്നവളാണ് ഭദ്ര,,,,പിന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ എന്നോളം അവകാശം മറ്റാർക്കും ഇപ്പൊ അവളിലില്ല...കാരണം അവളിപ്പോ എന്റെ ഭാര്യയാണ്...എന്റെ നല്ല പാതി...എന്റെ ഭാര്യയെ വിട്ട് കൊടുക്കാൻ പറയുന്നത് ന്യായമാണോ സാറെ...കാര്യം പറഞ്ഞ് വന്നാൽ ഈ നിക്കുന്നവന്റെ പേരിൽ മാനസിക പീഡനത്തിന് വരെ കേസ് ഫയൽ ചെയ്യാം...തല്ക്കാലം ഞങ്ങളതിന് മുതിരുന്നില്ല...ഇനിയും എന്റെ ഭാര്യയെ  ഇവിടെ നിന്ന് കൊണ്ടുപോകണമെങ്കിൽ ആവാം....ഭദ്രേ......"

കാശി അകത്തേക്ക് നീട്ടി വിളിച്ചതും ഭദ്ര അല്പം പേടിയോടെ പുറത്തേക്ക് ഇറങ്ങി വന്നു...സ്വർണക്കരയുള്ള സെറ്റ് സാരി ഉടുത്ത് മെടഞ്ഞിട്ട മുടിയുമായി നിൽക്കുന്ന ഭദ്രയെ കണ്ട് കാശി ഒന്ന് പുഞ്ചിരിച്ചു....അവളുടെ നെഞ്ചിലേക്ക് ചേർന്ന് കിടക്കുന്ന മഞ്ഞച്ചരടിൽ കോർത്ത താലിയും നെറ്റിയിൽ ചുവന്ന് പടർന്ന് കിടക്കുന്ന സിന്ദൂരവും കണ്ട് രുദ്രൻ പകയെരിഞ്ഞ കണ്ണുകളോടെ അവളിലേക്കും കക്ഷിയിലേക്കും നോട്ടം പായിച്ചു... 

"ഇന്ന് രാവിലെ ആയിരുന്നു കല്യാണം...ആരെയും അറിയിക്കാൻ പറ്റിയില്ല...ഇവിടെ വരെ വന്ന സ്ഥിതിക്ക് ഒരു ഊണ് കഴിച്ചിട്ട് പോകാം..."

കാശി ഒരു പുച്ഛത്തോടെ പോലീസുകാരനോട്‌ പറഞ്ഞതും അയാൾ ദേഷ്യത്തോടെ തിരിഞ്ഞ് രുദ്രനെ ഒന്നിരുത്തി നോക്കി തിരിച്ചു പോയി...രുദ്രൻ അപ്പോഴും കലിപൂണ്ട് നിൽക്കുവാരുന്നു...അവന്റെ കണ്ണിൽ ചുവപ്പ് വ്യാപിച്ചതും കാശി ഒരു പുച്ഛത്തോടെ അവനെ നോക്കി...

"അന്ന് നീ ഇവളെ ഇവിടെ നിന്ന് കൊണ്ടുപോയപ്പോ എനിക്ക് എഴുന്നേറ്റ് നിൽക്കാൻ പറ്റിയിരുന്നില്ല...ഇന്ന് കാശിനാഥന് മുന്നിൽ നിൽക്കുമ്പോ രുദ്രൻ ഒന്ന് പേടിക്കുന്നത് നല്ലതാ..."

"നിന്നെയൊന്നും സന്തോഷത്തോടെ ജീവിക്കാൻ സമ്മതിക്കില്ല...രുദ്രനാ പറയുന്നത്..."

ഭീഷണിയുടെ സ്വരത്താലേ പറഞ്ഞുകൊണ്ട് അവൻ പോയതും എല്ലാരും അകത്തേക്ക് കയറാൻ ഒരുങ്ങി...ഭദ്ര മാത്രം ഉള്ളിലൊരു പേടിയോടെ രുദ്രൻ പോയ വഴിയേ നോക്കി നിന്നു....

"ഇനിയെന്താ...?? നിനക്കും അവന്റെ കൂടെ പോണാരുന്നോ...?? "

കാശി ഒരു പിരികം പൊക്കി ചോദിച്ചതും സ്വബോധത്തിൽ വന്ന ഭദ്ര ചുമൽ കൂച്ചി അകത്തെക്കോടി...ഭദ്രയുടെ പോക്ക് കണ്ട് കാശി ചുണ്ടിലടക്കിയ ചിരിയോടെ അവളെ നോക്കി,,,എങ്കിലും ഉള്ളിലൊരു നോവും മുളപൊട്ടിയിരുന്നു..

______________________

ഭദ്രയ്ക്ക് കാശിനാഥനോടുള്ള പ്രണയം തുറന്ന് പറയണം...ഇല്ലെങ്കിൽ വീർപ്പ്മുട്ടി താൻ മരിച്ചു പോകും...ഇനിയും വൈകിയാൽ ഒരുപക്ഷേ ഒരിക്കലും ഒന്നുചേരാനും കഴിയാതെ വരില്ലേ...?? മനസ്സിൽ ചിലത് കണക്ക് കൂട്ടി ഭദ്ര കാശിയെ തപ്പിയിറങ്ങി...അവന്റെ മുറിയിലെ ഡോർ തുറന്ന് കിടന്നിരുന്നു...ആദ്യമൊന്ന് മടിച്ചെങ്കിലും പതിയെ അകത്തേക്ക് കയറി ചുറ്റും നോക്കി...എവിടെ...?? അവനെ കാണാതായതോടെ തിരികെ പോകാനിറങ്ങിയപ്പോഴാണ് ബാൽകണി ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്...ശ്വാസം ഒന്നാഞ്ഞു വലിച്ച് അവൾ വിറയ്ക്കുന്ന കാലടികളോടെ അങ്ങോട്ടേക്ക് നടന്നു..
തലയ്ക്കു പിന്നിൽ കൈ കൊടുത്ത് കണ്ണടച്ചിരിക്കുന്ന കാശിയെ അവളൊരു കൗതുകത്തോടെ നോക്കി...കണ്ണുകൾ അവനെ തലോടിയതും അവന്റെ വലതു കയ്യിലായിരിക്കുന്ന മദ്യം നിറഞ്ഞ ഗ്ലാസ് കണ്ട് അവന് നേരെ സംശയത്തോടെ മിഴികൾ പായിച്ചു...ദേഷ്യമാണോ സങ്കടമാണോ അറിയില്ല...

"അതേ....സാറ് കുടിക്കുമോ...?? "

ഗ്ലാസ്സിലേക്കും കാശിയുടെ മുഖത്തെക്കും മാറി മാറി നോക്കിക്കൊണ്ട് ഭദ്ര ചോദിച്ചതും കാശി കണ്ണുകൾ വലിച്ചു തുറന്നു...ഗ്ലാസ്സിലേക്കൊന്ന് നോക്കി അത് ടീപ്പൊയിലേക്ക് വെച്ച് എഴുന്നേറ്റ് വിദൂരതയിലേക്ക് നോക്കി നിന്നു...

"ഞാൻ കുടിക്കുമെങ്കിൽ തനിക്ക് നഷ്ടം ഒന്നും വരാനില്ലല്ലോ ഭദ്രേ...എന്താ ഇപ്പൊ എനിക്ക് നേരെ ഒരു ചോദ്യം ചെയ്യൽ...?? "

അവൻ അവളെ നോക്കാതെ പുറത്തേക്ക് മിഴികലൂന്നി ചോദിച്ചു...അപ്രതീക്ഷിതമായുള്ള അവന്റെ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ അവളൊന്ന് പതറി...

"അത്...ഞാൻ....പിന്നെ...."

"ഏത്...?? ഓഹ്,,,രുദ്രന്റെ കയ്യിൽ നിന്നും രക്ഷപെടാൻ ഞാൻ കെട്ടിത്തന്ന താലിയുടെ ബലത്തിലാണോ...?? എങ്കിൽ അതങ്ങ് ഊരി വെച്ചേക്ക്...ഈ വിവാഹം കൂടുതലാരും അറിഞ്ഞിട്ടില്ല...അതുകൊണ്ട് പ്രോബ്ലവും ഇല്ല...അവൻ പോയില്ലേ ഇനി ഈ ഭാര്യവേഷം അഴിച്ച് വെക്കാം തനിക്ക്..."

കാശി പറഞ്ഞത് ഉള്ളിൽ തട്ടിയതും ഭദ്ര അവനെ നിസ്സാഗതയോടെ നോക്കി...അങ്ങനെ അഴിച്ചു വെക്കാനാണോ ശിരസ് കുനിച്ച് തന്നത്...?? അതിന് വേണ്ടിയാണോ ഇത്രയും കാത്തിരുന്നത്...?? സ്നേഹിച്ചത്...?? ഒരുനിമിഷം താനും തള്ളിപ്പറഞ്ഞിരുന്നു...എന്നുവെച്ചു തന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലുവാണോ വേണ്ടത്...?? മനസ്സിൽ ചോദ്യങ്ങൾ കൊണ്ട് വീർപ്പുമുട്ടൽ ഉണ്ടായതും ഭദ്രയുടെ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു...പരസ്പരം ഒരുപാട് സ്നേഹം ഉള്ളിൽ വെച്ച് നടന്നിട്ടും എന്തുകൊണ്ടാ അതൊന്ന് പ്രകടിപ്പിക്കാൻ പറ്റാത്തത്...ശരിയാണ്,,,ഒരുപക്ഷേ തന്റെ നാവിൽ നിന്നും കേൾക്കാനാണ് കാശി കാത്തിരിക്കുന്നതെങ്കിലോ...

"ഭദ്ര ഈ താലി ഒക്കെ ഊരി വെച്ച് പൊക്കൊളു...തനിക്ക് വേണ്ട എല്ലാ സുരക്ഷിതത്വവും ഞാൻ ശരിയാക്കിക്കോളാം...ഞാൻ കുടിച്ചാലും ഇല്ലെങ്കിലും പോകുന്നത് എന്റെ പ്രാണനാണ്...അങ്ങനെയെങ്കിൽ പോട്ടെന്ന് വെക്കും...അതിനാർക്കും ഒരു സങ്കടവും വേണ്ട..."

കാശി ഉറച്ച ശബ്ദത്തിൽ പറഞ്ഞതും മനസ് കൈവിട്ട് പോയിരുന്നു ഭദ്രയ്ക്ക്...നിറഞ്ഞു കവിയുന്ന കണ്ണുകളോടെ തന്നെ അവനെ ഇറുക്കെ കെട്ടിപ്പിടിച്ചു...ഇനിയൊരിക്കലും അടർന്നു മാറില്ലെന്നുള്ള ഉറപ്പോടെ...

"പ്രാണൻ നിങ്ങളുടെ ആണെങ്കിലും അതിരിക്കുന്നത് എന്റെ നെഞ്ചിലാണ്...എന്റെ ഹൃദയത്തിലെ തുടിപ്പ് അവസാനിക്കും വരെ എനിക്കതെന്നും കേൾക്കണം...ഞാൻ പ്രണയിക്കുന്നു...ഈ കാശിനാഥനെ എന്നേക്കാൾ ഉപരി...ഇനിയൊന്നിന് വേണ്ടിയും ഭദ്ര ഈ സ്നേഹം കണ്ടില്ലാന്നു നടിക്കില്ല...ഹൃദയം കൊണ്ട് കാശിനാഥൻ കെട്ടിയ  താലിയുടെ അവകാശി ആക്കാമോ എന്നെ...ഈ നെഞ്ചിലാ എന്റെ സുരക്ഷ...നിക്ക് വേണം...ന്റെ മാത്രവായിട്ട്...എന്നോട് ക്ഷമിക്കുവോ...എന്നെ കൂടെ കൂട്ടുവോ ഇനിയെന്നും..."

കരച്ചിലിനിടയിലും ഭദ്ര വിക്കിവിക്കി ചോദിച്ചതും കാശിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു...താൻ കേൾക്കാൻ ആഗ്രഹിച്ചത് കേട്ടിരിക്കുന്നു...സർവ്വം കാഴ്ചടക്കിയവന്റെ സന്തോഷം അലയടിച്ചിരുന്നു അവന്റെ മുഖത്ത്...അതേ സന്തോഷത്തോടെ തന്നെ അവനവളെ ഇറുക്കെ പുണർന്നു നെറ്റിയിൽ ചുണ്ടുകളമർത്തി....ഒരുപാട് നേരം അവരാ നിൽപ്പ് തുടർന്നു...ഭദ്ര അപ്പോഴും കരയുന്നുണ്ടായിരുന്നു,,,പക്ഷേ ആ കണ്ണുകൾ നിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നു...അവളുടെ കരച്ചിലൊന്ന് അടങ്ങിയതും അവനൊരു ചിരിയോടെ തന്നെ അവളുടെ കാതിലേക്ക് ചുണ്ടുകൾ അടുപിച്ചു... 

"നിന്റെ വായിൽ നിന്നും ഇതൊന്ന് കേൾക്കാനല്ലേ പെണ്ണെ ഞാൻ കാത്തിരുന്നത്...ഇന്ന് രാവിലെ നിന്റെ കഴുത്തിൽ ഈ താലി കെട്ടുമ്പോ ഉറപ്പിച്ചിരുന്നു,,,ഭദ്രയുടെ കരങ്ങൾ കാശിനാഥനിൽ സുരക്ഷിതം ആവുമെന്ന്... "

അവനത് പറഞ്ഞ് മന്ദഹസിച്ചതും അവളവനിലേക്ക് ഒന്നൂടി ചേർന്ന് നിന്ന് അവന്റെ നെഞ്ചിലേക്ക് ചാരി കണ്ണുകൾ അടച്ചു...ആ അധരങ്ങളിൽ അവന് വേണ്ടി മാത്രം ഒരു പുഞ്ചിരി മൊട്ടിട്ടിരുന്നു... 

"അതേയ്,,,ഞാൻ കുടിക്കും...പക്ഷേ ഇപ്പൊ കുടിച്ചത് കടുംചായ ആട്ടോ..."

അവനതും പറഞ്ഞ് അവളെ നെഞ്ചിൽ നിന്നടർത്തി മാറ്റി പൊട്ടിച്ചിരിച്ചതും അവന്റെ നെഞ്ചിലേക്ക് ഒരു കുത്ത് കൊടുത്ത് ഭദ്ര അവനെനോക്കി മുഖം വീർപ്പിച്ചു...അവള്ടെ പിണക്കം കണ്ട് ചിരിയോടെ അവൻ ചേർത്ത് പിടിക്കാനാഞ്ഞപ്പോഴാണ് ഭദ്രയുടെ കയ്യിലിരുന്ന ചെറിയ ഫോൺ ബെല്ലടിച്ചത്... 

9

ഭദ്ര ഒരു സംശയത്തോടെ ഫോണിലേക്ക് നോക്കിയതും അവളുടെയുള്ളിൽ പേടിയുടെ വിത്ത് മുളപൊട്ടിയിരുന്നു...അവളുടെ മുഖത്തെ പരിഭ്രമം കണ്ട് കാശി ഭദ്രയുടെ തോളിലേക്ക് കൈ ചേർത്ത് കാര്യം അന്വേഷിച്ചു...

"അച്ഛൻ...അച്ഛനാ വിളിക്കുന്നെ...എനിക്ക് പേടിയാവുന്നു...ആ ദുഷ്ടൻ അച്ഛനെ എന്തെങ്കിലും..."

"ഏയ്‌,,,അങ്ങനെയൊന്നുമുണ്ടാവില്ല...കാൾ എടുക്ക്..."

കാശി ചേർത്ത് നിർത്തി സമാധാനിപ്പിച്ചതും അവളൊരു ദീർഘനിശ്വാസത്തോടെ കാൾ എടുത്തു... 

"ഹ...ഹലോ അച്ഛാ...?? "

"മോളെ,,,നീ സുരക്ഷിതയല്ലേ...അച്ഛനെല്ലാം അറിഞ്ഞു...അവിടുന്ന് വന്നതും രുദ്രൻ കള്ളുകുടിച് വണ്ടിയും എടുത്തോണ്ട് പാഞ്ഞു പോയതാ...ഇപ്പൊ അവന്റെ ഒരു കൂട്ടുകാരൻ വിളിച്ചിട്ട് അവനിപ്പോ ആശുപത്രിയിൽ ആണെന്ന് പറയുന്നു...എന്തോ ഓപ്പറ്റേഷൻ ഒണ്ട് പോലും...മോൾക്ക്‌ ബുദ്ധിമുട്ടില്ലെങ്കിൽ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ വരെയൊന്ന് വരാമോ...?? "

"ഞാൻ...ഞാൻ വരാം അച്ഛാ..."

കാൾ കട്ടാക്കിയ ശേഷം ഭദ്ര കാശിയോട് അച്ഛൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു...രുദ്രന്റെ കാര്യമായതിനാൽ തന്നെ കാശി ആദ്യമൊരു ഇഷ്ടക്കേട് കാണിച്ചെങ്കിലും അവളുടെ നിർബന്ധത്തിന് വഴങ്ങി അവർ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു...ഹോസ്പിറ്റലിന് മുന്നിൽ തന്നെ സുധാകരൻ അവരെ പ്രതീക്ഷിച്ചെന്ന പോലെ വിങ്ങുന്ന മുഖത്തോടെ നിൽക്കുന്നുണ്ട്...അയാളുടെ എല്ലാം തകർന്ന അവസ്ഥ കണ്ട് ഭദ്ര ആവലാതിയോടെ കാര്യമന്വേഷിച്ചപ്പോഴാണ് ആക്‌സിഡന്റ് സമയത്ത് രുദ്രന്റെ കാലിൽ കൂടിയാണ് വണ്ടിയുടെ ടയർ കയറിയിറങ്ങി പോയതെന്ന് അറിഞ്ഞത്...ICU വിന് മുന്നിലേക്ക് മൂവരും നടന്നെത്തിയപ്പോഴേക്കും കരഞ്ഞു തളർന്നു ഭിത്തിയിൽ തലചായ്ച്ച് ഇരിക്കുന്ന മാലതിയെ കണ്ട് ഭദ്രയുടെ കണ്ണുകൾ അലിവോടെ നിറഞ്ഞു...ചില സമയങ്ങളിൽ ജീവിതം ഇങ്ങനെയാണ്...ഒരുനിമിഷം ആലോചിച്ചു പോയി,,,ജ്ഞാനപ്പാനയിൽ പൂന്താനം പറയുന്നത് എത്ര ശരിയാണ്...
*രണ്ട് നാല് ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭഗവാൻ..!!
മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭഗവാൻ...!!*
എങ്കിലും ഇത്രയും വേണ്ടിയിരുന്നില്ലന്ന് തോന്നി...പക്ഷേ വിധിയെ കവച്ച് കടക്കാൻ സാധിക്കുമോ...?? 

പതിയെ അമ്മയുടെ അടുത്ത് ചെന്ന് തോളിലേക്ക് കൈ ചേർത്തു...എന്നെ കണ്ട് നിസ്സഹായതയോടെ നോക്കി ഇരുന്നു...എവിടെ നിന്ന് തുടങ്ങണം,,,എന്ത് പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ നിൽക്കുവാരുന്നു ഞാൻ...അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്...?? വിധിക്ക് മുൻപിൽ വാക്കുകൾ ശൂന്യമായി പോകുകയല്ലേ...?? 

"ഭദ്രേ...നിന്നോട് ചെയ്ത തെറ്റിനാ ഞാനുമെന്റെ മോനും ഇന്നനുഭവിക്കുന്നത്...ഒരു പെണ്ണിനോട് ചെയ്യാവുന്ന ക്രൂരതകൾ എല്ലാം ഞാൻ നിന്നോട് ചെയ്തു...അപ്പോഴും ഞാനോർത്തില്ല ഞാനുമൊരു പെണ്ണാണെന്ന്...ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിച്ചേ മതിയാകു...അതാ എന്റെ മോനിപ്പോ അനുഭവിക്കുന്നത്...അവന്റെ രണ്ട് കാലും മുറിച്ച് മാറ്റണമെന്ന ഡോക്ടറ്  പറയുന്നത്...എനിക്കൊന്നും അറിയണില്ല ഭദ്രേ...എനിക്കിപ്പോ ഒന്നിനെ കഴിയൂ...മോൾടെ കാലുപിടിച്ചു മാപ്പ് പറയാൻ മാത്രം..."

ഒരു വിതുമ്പലോടെ പറഞ്ഞ് തുടങ്ങിയ മാലതി ഒരു പൊട്ടിക്കരച്ചിലോടെ ഭദ്രയുടെ കാലുകളിലേക്ക് ഊർന്നിറങ്ങിയതും അവളവരെ ചേർത്ത് പിടിച്ചു...തന്നെ ഇത്രയും ദ്രോഹിച്ച സ്ത്രീയുടെ നിസ്സഹായവസ്ഥ അവളൊരു നൊമ്പരത്തോടും അലിവോടും നോക്കി നിന്നു...രുദ്രന്റെ ഓപ്പറേഷനുള്ള പണം നൽകിയതും ഓപ്പറേഷൻ കഴിയുന്നിടം വരെയും കാശിയും ഭദ്രയും അവിടെയിരുന്നു...അതിനിടയിൽ മാലതി തെറ്റുകൾ ഏറ്റുപറഞ്ഞു സ്വയം ഉരുകുകയായിരുന്നു...ഇത് ഒരുപക്ഷേ മാലതിയമ്മയുടെ രണ്ടാംജന്മം ആയിരിക്കുമെന്ന് ഭദ്ര മനസിലോർത്തു...രുദ്രന് ബോധം തെളിയുന്നതിന് മുന്നേ പോകണമെന്ന് അവൾ മനസിലുറപ്പിച്ചിരുന്നു...പോകുന്നതിന് മുന്നേ മാലതിയുടെ മുന്നിൽ ചെന്ന് മുട്ടുകുത്തിയിരുന്നു ആ കൈകൾ തന്റെ കൈകൾക്കുള്ളിൽ ചേർത്ത് പിടിച്ച് കണ്ണടച്ച് ആർദ്രമായി അവളൊന്ന് പുഞ്ചിരിച്ചു...ചിലസമയങ്ങളിൽ വാക്കുകളെക്കാൾ ആശ്വാസം മൗനത്തിനായിരിക്കും...

"ഞങ്ങൾ...ഞങ്ങള് പോകുവാണമ്മേ..രുദ്രേട്ടനെ എനിക്കി അവസ്ഥയിൽ കാണണ്ട...ഇനി ആ കണ്ണീരും കൂടി കണ്ടാൽ അതെനിക്ക് സഹിക്കില്ല...എന്നും അമ്മയായിട്ടേ കണ്ടിട്ടുള്ളു...സ്വന്തം അമ്മ...!!"

അതും പറഞ്ഞ് കാശിയോടൊപ്പം പിന്തിരിഞ്ഞു നടക്കുന്ന ഭദ്രയെ മാലതി കുറ്റബോധത്താലേ നിറക്കണ്ണുകളോടെ നോക്കി ഇരുന്നു...കാശി ഒരു കയ്യാൽ ഭദ്രയേ തന്നിലേക്ക് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു...ഭാര്യയുടെ കണ്ണുകളിൽ കാണുന്നത് പുതിയ ഒരു മാലതിയിലേക്കുള്ള ചുവടുവെപ്പാണെന്ന് മനസിലാക്കിയ സുധാകരനിൽ ആശ്വാസത്തിന്റെ നേർത്ത ഒരു പുഞ്ചിരി വിരിയിച്ചു..

കാശിയുടെയും ഭദ്രയുടെയും ജീവിതം വർണങ്ങൾ നിറഞ്ഞ് മനോഹരമായി മുന്നോട്ട് പോയി...അവനായ് എല്ലാം സമർപ്പിക്കുന്നതിന് മുൻപ് അവനെക്കുറിച്ച് കൂടുതൽ മനസിലാക്കുവാൻ കാശി ഭദ്രയ്ക്ക് സമയം കൊടുത്തിരുന്നു...ഒരുവിധത്തിൽ ഭദ്രയും ആഗ്രഹിച്ചത് അത് തന്നെയായിരുന്നു...തന്റെ മനസ്സറിയാൻ അവന് പറ്റുന്നുണ്ടെന്നുള്ളത് ഓരോനിമിഷവും ഭദ്രയുടെയുള്ളിൽ കാശിയോടുള്ള പ്രണയത്തിന്റെ ആക്കം വർധിപ്പിച്ചിരുന്നു...പക്ഷേ പരസ്പരം ഇഷ്ടം തുറന്ന് പറഞ്ഞതിൽ പിന്നെ അവന്റെ നെഞ്ചിലെ ചൂടിലായിരുന്നു ഭദ്രയുടെ ഉറക്കം...കാശി ഓഫീസിൽ പോയ ദിവസം അമ്മയോടും കിച്ചുവിനോടുമൊപ്പം അടുക്കളയിലിരുന്ന് കളിചിരിയിലായിരുന്ന ഭദ്ര കിച്ചുവിനും അമ്മയ്ക്കും പുതിയ ഐറ്റംസ് ഉണ്ടാക്കിക്കൊടുത്ത് അവരുമായി ഒരുപാട് അടുത്തു...ഉച്ചക്ക് ശേഷം മുറിയിലെത്തിയ ഭദ്രയ്ക്ക് നന്നായി ബോറടിക്കുന്നുണ്ടായിരുന്നു...എന്തേലുവൊന്ന് വായിക്കാനായി ആദ്യം തന്നെ മേശയുടെ ഡ്രോ തുറന്നു നോക്കി...ഏറ്റവും അടിയിലായി ഇരിക്കുന്ന ബ്രൗൺ കളർ പുറംചട്ടയുള്ള ഡയറി കണ്ട് കുഞ്ഞൊരു ആകാംഷയോടെ അവളത് തുറന്ന് നോക്കി...ബെഡിൽ കയറിയിരുന്ന് അതിലെ ഓരോ പേജ്കളും മറിച്ചു നോക്കിയെങ്കിലും അത് ശൂന്യമായിരുന്നു...സ്പീഡിൽ മറിച്ചു വിടുമ്പോഴാണ് ചുവപ്പ് മഷിയിൽ എഴുതിയിരിക്കുന്ന അക്ഷരങ്ങൾ അവളുടെ കണ്ണുകളിൽ ഉടക്കിയത്...
*•ഓരോതവണ നിന്നെ കാണുമ്പോഴും ഞാനറിയുന്നു എന്റെ പ്രണയം....
എന്റെ മാത്രം പ്രണയം...നീ പോലുമറിയാത്ത എന്റെ സ്വകാര്യ പ്രണയം....•*♥️
പ്രണയമോ...?? തന്റെ പാതിക്ക് മറ്റൊരു പ്രണയമോ...?? പിന്നെ എന്തുകൊണ്ടാ തനിത് അറിയാതെ പോയത്...?? അതാരാണെന്നറിയാനുള്ള ആകാംഷ ഉള്ളിൽ നിറഞ്ഞതും ഭദ്ര വീണ്ടും പേജുകൾ മറിച്ചു നോക്കി... 
*•വിധി എന്റെ ആദ്യപ്രണയത്തെ എന്നിൽ നിന്നുമടർത്തി മാറ്റിയപ്പോൾ എനിക്കിനിയൊരു പ്രണയമുണ്ടാകില്ലെന്നാണ് കരുതിയത്...പക്ഷേ അതൊക്കെ മിഥ്യധാരണകൾ മാത്രമായി മാറ്റിക്കൊണ്ട് ഞാൻ വീണ്ടും അതിതീവ്രമായി പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു....•*♥️
ചില വരികൾ മാത്രം കോറിയിട്ടിരിക്കുന്നു...ആരെയാണ് പ്രണയിക്കുന്നതെന്നുള്ള യാതൊരു സൂചനയും ഇല്ല...പേരോ, ഫോട്ടോയോ ഒന്നും...അവളൊരു നിരാശയോടെ ഡയറി തിരികെ അവിടെത്തന്നെ വെച്ച് ഒരുനിമിഷം ആലോചിച്ചു...കിച്ചുവിനോട് ചോദിച്ചാലോ...?? വേണ്ട,,അത് ശരിയല്ല...താനെന്തിനാണ് മടിക്കുന്നത്...?? കാശിനാഥൻ ഇന്ന് തന്റെ ഭർത്താവാണ്...തനിക്ക് എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യവും തന്നിട്ടുണ്ട്...മനസ് തീർത്തും ശാന്തമാകുന്നതവൾ അറിഞ്ഞു...

━━━━━━━━

"കാശിയേട്ടാ...എനിക്ക് ഒക്കെ മനസിലായിട്ടോ..."

ബാൽകണിയിൽ മഴ നോക്കി നിൽക്കുന്ന കാശിയുടെ അടുത്ത് വന്ന് ഭദ്ര പതിയെ പറഞ്ഞു...അവനൊരു സംശയത്തോടെ അവളെ തലചെരിച്ചു നോക്കിയതും അവളൊരു കുസൃതി ചിരിയാലെ അവനെനോക്കി തലയാട്ടി.. 
അവൻ ഒറ്റപിരികം പൊക്കി അവളെ അടിമുടി നോക്കിയതും അവൾ ഒട്ടൊരു ആകാംഷയോടെ തന്റെ ചോദ്യം അവന്റെ മുന്നിലേക്ക് നിവർത്തി...

"കാശിയേട്ടന് ഒരു പ്രണയം ഉണ്ടായിരുന്നല്ലേ...?? കാശിയേട്ടന്റെ ഡയറി വായിച്ചപ്പോ എനിക്ക് മനസിലായി..."

അവളൊരു ആത്മവിശ്വാസത്തോടെ പറഞ്ഞതും കാശി ഒരു പൊട്ടിച്ചിരിയോടെ അവളെ ഇടുപ്പിന് പിടിമുറുക്കി അവനോട് ചേർത്തു...അവന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക് അവളൊരു നിമിഷം നോക്കി നിന്നു...തിളങ്ങുന്ന ആ കണ്ണുകളിൽ പ്രണയം തുളുമ്പുന്നത് അവളൊരു നാണത്തോടെ കണ്ട് നിന്നു..

"നിനക്കെന്താ മനസിലായെ...?? ഹ്മ്മ്,,,കേക്കട്ടെ...പറയ്‌..."

അവനവളെ ഒന്നൂടി അടുപ്പിച്ചതും ഭദ്ര ഒരു വിറയലോടെ അവനെ നോക്കി...അവളുടെ പിടയ്ക്കുന്ന മിഴികൾ അവനിൽ പുഞ്ചിരി പടർത്തിയിരുന്നു...അവളൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ പറഞ്ഞു തുടങ്ങി...

"എന്റെ പ്രണയം അറിയണമല്ലേ...എന്നാ കേട്ടോ,,,രണ്ട് വർഷങ്ങൾക്ക് മുൻപ്,,,അന്നാണ് ആദ്യമായി കാശിനാഥന്റെ ഹൃദയത്തിൽ അവൾ സ്ഥാനം പിടിച്ചത്..."

അവൻ പഴയ ഓർമകളിലേക്ക് ചെക്കേറിയതും ഭദ്ര അവന്റെ വാക്കുകൾ അക്ഷമയോടെ കേട്ടിരുന്നു...

"ഡോക്ടർ അമ്മയ്ക്ക്...അമ്മയ്ക്ക് എന്താ പറ്റിയെ...?? എനിതിങ് സീരിയസ്...?? "

ഹോസ്പിറ്റലിൽ നിന്ന് വിളി വന്നതനുസരിച്ചു അച്ഛനും കിച്ചുവും കാശിയും ഹോസ്പിറ്റലിൽ എത്തിയിരുന്നു...അച്ഛന്റെ മുഖത്ത് പേടിയും സങ്കടവും കലർന്നൊരു ഭാവമാണ്...ഒരു ഉറുമ്പിനെ കൊണ്ട് പോലും നോവിക്കാൻ സമ്മതിക്കാത്ത തന്റെ ഭാര്യക്ക് ഇങ്ങനെ ഒരപകടം...

"പേടിക്കാൻ ഒന്നുമില്ല...ജാനകിയമ്മ ഓക്കേ ആണ്...നെറ്റിയിൽ നാല് സ്റ്റിച് ഉണ്ട്...കയ്യിൽ ചെറിയൊരു ഒടിവും..റസ്റ്റ്‌ എടുത്താൽ മതി...കൃത്യ സമയത്തു ആ കുട്ടി ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് അമ്മയ്ക്ക് സാരമായ പ്രശ്നങ്ങൾ ഒന്നുമില്ല...ഇയാള്ടെ അമ്മയ്ക്കുള്ള മരുന്ന് മേടിക്കാൻ പോയതാണ് ആ കുട്ടി...കഴിയുമെങ്കിൽ ആ കുട്ടിയോട് നന്ദി പറയുക...പിന്നെ നിങ്ങൾക്ക് കയറി കാണണമെങ്കിൽ ആവാം..."

"ഡോക്ടർ,,,അമ്മയുടെ പേര്..?? "

"ജാനകിന്നല്ലേ...ആ കുട്ടിയാ പറഞ്ഞത്..."

ഒരുനിമിഷം ആലോചിച്ച ശേഷം ഹോസ്പിറ്റലിൽ പറയാൻ അവളൊരു പേര് പറഞ്ഞതാണെന്ന് അവന് തോന്നി...ഡോക്ടർ പോയ ശേഷം അമ്മയെ കേറിക്കണ്ട കാശി പുറത്തേക്ക് ഇറങ്ങി അവൾക്ക് വേണ്ടി വെയിറ്റ് ചെയ്തു...റൂമിലേക്ക് ഒരു പാക്കറ്റ് ഗുളികയുമായി വരുന്ന നഴ്സിനെ കണ്ട് കാശി നെറ്റി ചുളിച്ചു..

"സിസ്റ്റർ,,,അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ച കുട്ടി തന്നതാണോ ഈ മെഡിസിൻസ്..."

"അതേ...എനിക്ക് തന്നിട്ട് ദൃതിയിട്ട് ഓടി പോകുന്നത് കണ്ടു...ഇപ്പൊ ചെന്നാൽ ഒരുപക്ഷേ കാണാം...ഒരു നീലചുരിദാറാണ് വേഷം..."

താൻ ചോദിക്കാതെ തന്നെ എല്ലാം പറഞ്ഞ നഴ്സിനെ നോക്കി നന്ദിസൂചകമായി ഒന്ന് പുഞ്ചിരിച് കാശി താഴേക്ക് ഓടി...താഴെ ഒന്നും കാണാതെ വന്നതും എതിർ സൈഡിലെ ബസ് സ്റ്റോപ്പിലേക്ക് നോക്കിയപ്പോഴാണ് നീല ചുരിദാരിട്ട,  നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്ന, നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടും ചന്ദനവും തൊട്ട, അധികം ചമയങ്ങളൊന്നുമില്ലെങ്കിലും അതിസുധരിയായ ഒരു പെണ്ണിനെ കണ്ടത്...ആദ്യ കാഴ്ചയിൽ തന്നെ അനുരാഗം തോന്നുന്നത് സത്യമാണെന്ന് ഒരുനിമിഷം കാശിക്ക് തോന്നി...അവളുടെ മുഖത്ത് നല്ല പേടി നിഴലിച്ചിരുന്നു...എത്രനേരം നിന്നനിൽപ്പിൽ അവളെ നോക്കിനിന്നെന്ന് അറിയില്ല...ബസിൽ കയറി പോകുന്ന അവളെ നെഞ്ചിൽ കൈ വെച്ച് ഒരു പുഞ്ചിരിയോടെ കാശി നോക്കി നിന്നു...പേരോ നാടോ വീടോ അറിയില്ലെങ്കിലും ആ പെണ്ണ് തന്റെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടെന്ന് നിമിഷനേരം കൊണ്ട് മനസിലാക്കിയിരുന്നു...പിന്നീട് എപ്പോഴും അവൾക്ക് പിന്നാലെ അവൾ പോലുമറിയാതെ ഞാനൊരു നിഴലായ് ഉണ്ടായിരുന്നു...അവളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനും, അവൾ പുഞ്ചിരിക്കുമ്പോ മാറി നിന്ന് അത് ആസ്വദിക്കാനും ഒക്കെ...പക്ഷേ ആക്സിഡന്റിന്റെ രൂപത്തിൽ വിധി എന്നെ അവളിൽ നിന്നുമകറ്റിയതും ആരും അറിയാത്ത ആ പ്രണയം അവസാനിപ്പിക്കാൻ തീരുമാനിച്ചതാ..പക്ഷേ ദൈവം കുറിച്ചത് മറ്റൊന്നായിരുന്നു...ഞങ്ങളെ അകറ്റിയ അതേ വിധിയുടെ രൂപത്തിൽ തന്നെ അവളെ എന്റെ മുന്നിലെത്തിച്ചു...അകലാൻ നോക്കിയപ്പോഴും പറ്റാതെ അവളെന്നിൽ വേരുകൾ പടർത്തുവാരുന്നു...ഇന്ന്....ഇന്ന് അവളെന്റെ ഭാര്യ ആണ്...എന്റെ ആദ്യപ്രണയം..."

കാശി പറഞ്ഞ് നിർത്തിയതും ഭദ്ര ഞെട്ടലോടെ അതിലുപരി നിറഞ്ഞ മിഴികളോടെ അവനേ ഉറ്റുനോക്കി...അന്നേ ദിവസം ഒരു ചിത്രം കണക്കെ അവൾക്ക് മുന്നിൽ ഓടിയെത്തി...കോളേജിൽ അസൈമെന്റ് സബ്‌മിറ്റ് ചെയ്തിറങ്ങി ബസ് കാത്തുനിക്കുമ്പോഴാണ് ഒരാക്സിഡന്റ് കണ്ണിൽ പെട്ടത്...എല്ലാരും കാഴ്ചക്കരായി നോക്കി നിന്നതല്ലാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചിരുന്നില്ല...ചോരയിൽ കുളിച്ചു കിടക്കുന്ന ആ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോഴും കയ്യിലുണ്ടായിരുന്ന തയ്ച് കിട്ടിയ പൈസ കൊണ്ട് മരുന്ന് മേടിച്ചപ്പോഴോ ഒന്നും ശരിക്കും സ്വബോധം പോലുവില്ലാരുന്നു...തന്റെ അമ്മയാണ് ഈ കിടക്കുന്നതെന്ന് തോന്നി...അന്ന് വൈകി ചെന്നതിനു മാലതി അമ്മയുടെ കയ്യുടെ ചൂടറിഞ്ഞതും രുദ്രന്റെ വായിൽ നിന്ന് കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ കേട്ടപ്പോഴും ഒന്നും തനിക്ക് ആ അമ്മയോട് ദേഷ്യം തോന്നിയിരുന്നില്ല...പകരം പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീലിംഗ്സ് മാത്രമായിരുന്നു...എന്നിട്ടും താനെങ്ങനെ ആ മുഖം മറന്നു...നെറ്റി പൊട്ടി ചോരയൊലിച്ചു കിടക്കുന്ന ആ മുഖത്തേക്ക് പോലും നോക്കാതെയാണ് അന്ന് താനവരെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് അവളോർത്തു...എങ്കിലും താൻ,,താനാരുന്നോ ആ ഭാഗ്യവതി...?? ഒരിക്കൽ പോലും അറിഞ്ഞിരുന്നില്ല ഇങ്ങനെ ഒരു പ്രണയം...?? താൻ പ്രാണനിൽ ചേർക്കും മുന്നേ കാശിനാഥൻ തന്നെ നെഞ്ചിലേറ്റിയിരുന്നു...ഓർക്കും തോറും സന്തോഷം കൊണ്ട് മിഴികൾ നിറഞ്ഞ് തൂവിയിരുന്നു...ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ ഇടനെഞ്ചിലേക്ക് ഇറുക്കെ ചേർന്നതും അവരെ നനയിച് കൊണ്ട് മഴയും ബാൽക്കണിയിലേക്ക് പെയ്തിറങ്ങിയിരുന്നു... 

ഭദ്രയുടെ ശരീരത്തിലെ ചൂടും  സുഗന്ധവും തന്റെ സിരകളെ ചൂടുപിടിപ്പിക്കുന്നത് അവനറിഞ്ഞു...അവളെ അടർത്തി മാറ്റി അവളുടെ നെറ്റിയിൽ ആർദ്രമായി അവനൊരു സ്നേഹചുംബനം നൽകി...അവിടെന്ന് കണ്ണുകളിലേക്കും കവിളിലേക്കും അവസാനം അധരങ്ങളിലേക്കും അവന്റെ ചുണ്ടുകൾ ചിത്രം വരച്ചു...തന്റെ കൈകളിൽ കോരിയെടുത്ത് ബെഡ് റൂമിലേക്ക് നടക്കുമ്പോഴും അവൾ എതിർപ്പ് പ്രകടിപ്പിച്ചില്ല...അവന് വിധേയയായി ആ പ്രണയം തുളുമ്പുന്ന കണ്ണുകളിലേക്ക് മതിവരാതെ നോക്കി കിടന്നു...രാത്രിയുടെ ഏതോ യാമങ്ങളിൽ പ്രകൃതിയെപ്പോലും അസൂയപ്പെടുത്തിക്കൊണ്ട് അവൻ തന്റെ പ്രണയം അവൾക്ക് മേൽ ചൊരിഞ്ഞു...തളർച്ചയോടെ ഭദ്രയുടെ മാറിലേക്ക് തളർന്നു വീഴും മുൻപ് അവളുടെ സീമന്ത രേഖയിൽ അവൻ അമർത്തി ചുംബിച്ചു...അപ്പോഴും ഭദ്രയുടെ കരങ്ങൾ അവന്റെ മുടിയെ തഴുകുന്നുണ്ടായിരുന്നു....

മാസങ്ങൾ കഴിഞ്ഞു...കാശിയും ഭദ്രയും വഴക്കടിച്ചും പിണങ്ങിയും അതിനേക്കാൾ ഒരുപാട് പ്രണയിച്ചും ജീവിതം ആസ്വദിക്കാൻ തുടങ്ങിയിരുന്നു...അതിന് മാറ്റ് കൂട്ടനായി അവളുടെയുള്ളിൽ അവന്റെ ചോരയും നാമ്പിട്ടിരുന്നു...അവളുടെ ആഗ്രഹങ്ങൾ നടത്തിക്കോടുത്തും വയ്യാതെ വരുമ്പോ തിരുമ്മികൊടുത്തും കാശി ഒരു തണലായ് ഭദ്രയോടൊപ്പം നിന്നിരുന്നു...

*ആദ്യമാസങ്ങളിൽ ഛർദിയും....
രണ്ടാം മാസത്തിൽ സന്തോഷവും...
മൂന്നാം മാസത്തിൽ മയക്കവും...
നാലാം മാസത്തിൽ പുളിച് തികട്ടലും...
അഞ്ചാം മാസത്തിൽ തലവേദനയും..
ആറാം മാസത്തിൽ വയറ് വേദനയും...
ഏഴാം മാസത്തിൽ അനക്കങ്ങൾ ശ്രദ്ധിച്ചും....എട്ടാം മാസത്തിൽ ആലസ്യവും...ഒൻപതാം മാസം ഭയവും കടന്ന് പത്താം മാസത്തിൽ പുനർജനിക്കുന്നു ഭദ്രയും കാശിയുടെയും പ്രാണൻ....*

കാത്തിരിപ്പാണ്....!! കാശിനാഥന്റെയും ഭദ്രയുടെയും പ്രണയത്തിന്റെ ശേഷിപ്പിനായി...!! അവരുടെ സ്വന്തം രക്തത്തിനായ്...!!!

•ശുഭം.....•♥️

ഗൗരിനന്ദ 




Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്