ജാതകം ഫുൾ പാർട്ട്

ജാതകം ഫുൾ പാർട്ട് 


"ഡി പെണ്ണേ പോത്ത് പോലെ കിടന്നുറങ്ങാതെ എഴുന്നേറ്റ് കുളിച്ചു റെഡിയാവാൻ നോക്ക്  ഇന്നു ഒരു കൂട്ടർ നിന്നെ പെണ്ണ് കാണാൻ വരുന്നുണ്ട് .... 
"ശ്ശോ അമ്മേ ഞാൻ കുറച്ചു നേരം കൂടി കിടന്നോട്ടെ  പ്ലീസ് ..... 
"ഒരു പ്ലീസും ഇല്ല എന്റെ പൊന്നു മോൾ ഇങ്ങു എഴുന്നേൽക്കാൻ നോക്ക് .....  അതോ ഞാൻ അച്ഛനെ വിളിക്കണോ .. 
"ഓ ഈ അമ്മേ കൊണ്ടു ഞാൻ തോറ്റു .... 
പിന്നെ ജാതകദോഷം ഉണ്ടെന്നും പറഞ്ഞു ഏതെങ്കിലും ഒരു കോന്തനെ കെട്ടാൻ ഒന്നും എന്നെ കിട്ടില്ല .....
"ഡി പെണ്ണേ നിന്റെ നാക്ക് കുറച്ചു ഒതുക്കി വെക്കണേ അവരുടെ മുൻപിൽ ഒന്നും വെച്ച്  ഇങ്ങനെ പറഞ്ഞേക്കല്ലേ  അവർ ഏതോ വലിയ തറവാട്ടുകാരാണ്  എന്നാണ് നിങ്ങളുടെ  അച്ഛൻ പറഞ്ഞത് .....
"ഓ അതാരാണാവോ ഇത്ര വലിയ തറവാട്ടുകാർ .... 
"മംഗലത്തു തറവാടെന്നോ മറ്റോ ആണ് പറഞ്ഞത് ...  ഒരുപാട് സ്വത്തൊക്കെയുള്ള വലിയ തറവാട്ടുകാരാണത്രെ .. 
അതിന്റെ ഏക അവകാശിയായ ചെറുക്കൻ ആണത്രേ നിന്നെ ഇന്നു കാണാൻ വരുന്നത് ...... 
"ഓ എന്നാൽ പിന്നെ ഞാൻ വെറുതെ അണിഞ്ഞൊരുങ്ങി നിൽക്കണോ അമ്മേ  അവർക്കൊന്നും നമ്മളെ ഇഷ്ടപ്പെടില്ല ..... 
" നീ പറഞ്ഞത് ശെരിയാ മോളെ പക്ഷേ അവർക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് പറഞ്ഞത് .. ചെറുക്കന്റെ അമ്മ  നിന്നെ അമ്പലത്തിൽ വെച്ചെങ്ങാണ്ട് കണ്ടിട്ടുണ്ടത്രെ ..  അങ്ങനെ കണ്ടു ഇഷ്ടപെട്ടിട്ടാണ് ഇന്നവരുടെ മോനുമായി പെണ്ണ് കാണാൻ വരുന്നത് തന്നെ ....  മാത്രമല്ല അവർക്ക് നമ്മളെ പറ്റി നമ്മുടെ അവസ്ഥയെ പറ്റിയിട്ടുണ്ട് ഒക്കെ അറിയാമെന്നും അച്ഛൻ  പറഞ്ഞു .... 
"ങേ എന്നാലും ആ അമ്മ എന്നെ ഏതു അമ്പലത്തിൽ വെച്ചാവും കണ്ടത്????
"അതൊന്നും അറിയില്ല എന്തായാലും ചെറുക്കന് ഇഷ്ടമായാൽ അച്ഛൻ ഈ കല്യാണം നടത്തും . നിന്റെ ചൊവ്വാദോഷം  ഒന്നും അവർക്ക് ഒരു വിഷയം അല്ല അവർ ജാതകം അച്ഛനോട് വാങ്ങി നോക്കിയത്രേ .....
"ആഹാ അപ്പോൾ അച്ഛൻ എല്ലാം ഉറപ്പിച്ചോ എന്നാൽ പിന്നെ അച്ഛനോട് തന്നെ ആ ചെറുക്കനെ കെട്ടിക്കോളാൻ പറ ..... 
"പോടീ പെണ്ണെ തർക്കുത്തരം പറയാതെ ....  നിനക്കറിയാല്ലോ  നമ്മുടെ അവസ്ഥ  .... 
മുല്ലശ്ശേരി തറവാടെന്നുള്ള പേര് മാത്രമേ നമുക്ക് ഇപ്പോൾ ഉള്ളൂ .... ഇതിന്റെ ആധാരം വരെ  പണയത്തിലാണ് ....  ദൈവാനുഗ്രഹം കൊണ്ടു മാത്രം എങ്ങനൊക്കെയോ കഞ്ഞി കുടിച്ചു കൊണ്ടു പോവുന്നു .. 
നിങ്ങൾ രണ്ടു പെൺമക്കളുടെ കാര്യം ഓർത്തു എന്റെയും അച്ഛന്റെയും മനസ്സിൽ തീയാണ് ....  നിങ്ങളെ പഠിപ്പിക്കുന്നത് പോലും കടം വാങ്ങിയിട്ടാണ് ......  ഇനി കടം വാങ്ങാൻ നാട്ടിൽ ഒരാളും ഇല്ല....  എന്നാണ് ഇവിടുന്നു ആൾക്കാർ ഇറക്കി വിടുന്നതെന്ന് പോലും  അറിയില്ല....
അതുകൊണ്ട്   പിടിച്ചു നിൽക്കാൻ ആകെ കിട്ടിയ കച്ചിതുരുമ്പാണ് ഇത്  എന്റെ മോളായിട്ട് ഇത് മുടക്കരുതെന്നും പറഞ്ഞു അമ്മ കരഞ്ഞു ..... 
"അയ്യേ അമ്മേ അമ്മ കരയല്ലേ  എനിക്കെല്ലാം അറിയാം ....  അച്ചന്റേയും അമ്മയുടെയും സന്തോഷത്തേക്കാൾ വലുതായി എനിക്കൊന്നുമില്ല ഞാനായിട്ട് ഒരു കുഴപ്പവും ഉണ്ടാക്കില്ല പോരെ....  
അതുകേട്ടപ്പോൾ അമ്മയുടെ മുഖത്തു വിടർന്ന പുഞ്ചിരിക്ക് കണ്ണീരിന്റെ നനവുണ്ടായിരുന്നു .....
=======================
വയലുകളും കുന്നുകളും അമ്പലവും കുളവും  കാവും ഒക്കെയുള്ള ചെറുശ്ശേരി ഗ്രാമത്തിലെ  മുല്ലശ്ശേരി തറവാട്ടിലെ ശങ്കരന്റെയും ദേവകിയുടെയും മൂത്ത മകളാണ്  ശ്രീദേവി.. ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു....  
എനിക്കൊരു അനിയത്തി കൂടി ഉണ്ട്  അവളുടെ പേര് ശ്രീക്കുട്ടി .  എട്ടിൽ പഠിക്കുന്നു....  
ഇവിടിപ്പോൾ എന്റെ പെണ്ണുകാണൽ ആണ് നടക്കാൻ പോവുന്നത്  ....  പഠിത്തം കഴിഞ്ഞു മതി കല്യാണം എന്നൊക്കെ ആദ്യം പറഞ്ഞിരുന്നു എങ്കിലും അച്ഛന്റെ മുഖത്തെ വിഷമം കണ്ടപ്പോൾ കല്യാണത്തിന് തയ്യാർ ആണെന്ന് പറഞ്ഞു ....  അതോടെ കുറെ പേരുടെ മുന്നിൽ അണിഞ്ഞൊരുങ്ങി നിന്നു കൊടുക്കേണ്ടി വന്നു.  
അത്യാവശ്യം കുറച്ചു സൗന്ദര്യം ഉള്ളത് കൊണ്ടാവും എല്ലാവർക്കും കാഴ്ചയിൽ എന്നെ ഇഷ്ടമായെങ്കിലും  ജാതകത്തിലെ ചൊവ്വാ ദോഷം കാരണം ഒന്നും ശെരിയായില്ല .... 
അങ്ങനെ ഇരിക്കെ ആണ് ഇപ്പോൾ ഈ  ആലോചന വന്നിരിക്കുന്നത്....
അമ്മ പറഞ്ഞു കേട്ടിടത്തോളം ഏതോ വലിയ കൊമ്പത്തെ ആൾക്കാർ ആണ് എന്തായാലും  അവർ വന്നെന്നെ  കാണട്ടെ ചെറുക്കനും കൂടി ഇഷ്ടം ആയാൽ അല്ലേ കല്യാണം നടക്കു..... 
ഒരുപക്ഷേ ഈ കല്യാണം നടന്നാൽ എന്റെ കുടുംബം തന്നെ രക്ഷപ്പെടുമായിരിക്കും അതാണ് അച്ഛനും ഇത്ര ഉത്സാഹം എന്തായാലും പോയി കുളിച്ചു  ഒരുങ്ങാമെന്നു തീരുമാനിച്ചു ഞാൻ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റു ......
==========================
ഞാൻ കുളിച്ചു റെഡിയായി വന്നപ്പോഴേക്കും എല്ലാം ഭംഗിയായി നടക്കാൻ വേണ്ടി അമ്പലത്തിലും നാഗക്കാവിലും പോയി പ്രാത്ഥിച്ചു വരാൻ അമ്മ പറഞ്ഞത് കേട്ടു ഞാൻ അമ്പലത്തിലേക്കുള്ള വഴി നടന്നു .... 
വേനലിലും പച്ചപ്പു സൂക്ഷിക്കുന്ന വഴി അവസാനിക്കുന്നത് തണൽ വിരിക്കുന്ന അരയാലിന്റെ മുന്നിലാണ്. വെട്ടുകല്ലിൽ നിർമിച്ച ചുറ്റുമതിൽ  അതിനോട് ചേർന്നു നിറയെ ആമ്പൽ ഉള്ള ക്ഷേത്രകുളം.  
അവിടെ ഇറങ്ങി കാൽ കഴുകി  ക്ഷേത്ര വാതിൽ കടന്നു അകത്തേക്ക് ചെന്നു.   വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ദേവിയെന്നാണ് സങ്കൽപ്പം.  
 ആ ദേവിയുടെ തിരുമുൻപിൽ ചെന്നു നിന്നു  ദേവിയോട് മനസ്സുരുകി പ്രാത്ഥിച്ചിട്ട്  ഞാൻ നേരെ കാവിലേക്ക് നടന്നു ...... 
എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാൻ പങ്ക് വെക്കുന്നത് ഇവിടത്തെ നാഗത്താൻമ്മാരുടെ മുന്നിലാണ് ....  വിളിച്ചാൽ വിളിപ്പുറത്തു എത്തുന്നവരാണ്  ഇവിടത്തെ നാഗത്താൻമ്മാർ .. 
വൃക്ഷ നിബിഡമായ കാവിനുള്ളിലേക്കു  ഞാൻ നടന്നു. 
ഒടുവിൽ പടുകൂറ്റൻ  അരയാലിൻ കീഴിലുള്ള  നാഗത്തറക്കു മുന്നിൽ എത്തി.. 
 നാഗത്തറക്കു ചുറ്റും മഞ്ഞൾ ചിതറി വീണു  കിടക്കുന്നു..
ആയില്യ പൂജക്ക്‌ ഇവിടെ വലിയ ആഘോഷം തന്നെ ആയിരിക്കും.. മഞ്ഞളും നൂറും പാലുമൊക്കെയായി നിരവധി ആളുകൾ എത്താറുണ്ട്.. 
എല്ലാവർക്കും നാഗത്താന്മാരെ വലിയ വിശ്വാസമാണ്. എന്റെ ഗ്രാമത്തിന്റെ ഐശ്വര്യം തന്നെയാണ് ഈ കാവെന്നും പറയാം.. 
ഞാനെന്റെ കണ്ണുകൾ മെല്ലെ അടച്ചു കൊണ്ടു  കൈകൂപ്പി എല്ലാം ഭംഗിയായി നടത്തി തരണമേ എന്നു മനസ്സുരുകി  പ്രാത്ഥിച്ചു.. 
പതിയെ കണ്ണ്  തുറന്നു നോക്കുമ്പോൾ  നാഗത്തറക്കു  മുന്നിൽ ഒരു കുഞ്ഞു അതിഥി പ്രത്യക്ഷപ്പെട്ടിരിക്കുന്നു ..... 
മറ്റാരുമല്ല കേട്ടോ എന്റെ ഏറ്റവും വലിയ കൂട്ടുകാരൻ ആണ് .... 
ഒരു കുഞ്ഞു സർപ്പം.. 
അവൻ തന്റെ കുഞ്ഞു ഫണം വിടർത്തി നിൽക്കുകയാണ് ..... 
കൂട്ടുകാരൻ ഒക്കെ ആണെങ്കിലും അവനെ അങ്ങനെ ഇങ്ങനെ ഒന്നും  കാണാൻ കിട്ടാറില്ല  പക്ഷേ എന്റെ ജീവിതത്തിൽ എന്തെങ്കിലും നല്ലത് നടക്കാൻ പോവുന്ന നിമിഷങ്ങളിൽ  ഒക്കെ അവൻ പ്രത്യക്ഷപ്പെടാറുണ്ട്.. 
സത്യം പറഞ്ഞാൽ അവനെ കണ്ടതോടെ എനിക്ക് സന്തോഷമായി ....  
ഈ കല്യാണം നടക്കുമെന്ന്  തന്നെ എനിക്ക് തോന്നി .....  
ഞാൻ സന്തോഷത്തോടെ ഒരിക്കൽ കൂടി കണ്ണടച്ച് പ്രാത്ഥിച്ചു കണ്ണ് തുറന്നപ്പോൾ അവനെ കാണുന്നില്ല .. 
എന്തായാലും  എനിക്കെന്തോ ഒരുപാട് സന്തോഷമായി ....  
ആ സന്തോഷത്തോടെ ഞാൻ വീട്ടിലേക്ക് നടന്നു.  വീട്ടിലെത്തിയതും  അമ്മയോട്  കാര്യം പറഞ്ഞു..  അതുകേട്ടു അമ്മയുടെ മുഖത്തും സന്തോഷത്തിന്റെ പ്രകാശം പരന്നു.....
"അതേ  ശ്രീയേച്ചി  അവർ വരാറായി  ഒന്നൂടി കണ്ണൊക്കെ എഴുതി പൌഡർ ഒക്കെ ഇട്ട് നിൽക്കാൻ നോക്കെന്നു അനിയത്തി പറഞ്ഞു .... 
"എന്തായാലും അവൾ പറഞ്ഞത് കേട്ടില്ലെന്ന് വേണ്ടന്ന് വെച്ചു ഞാൻ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു കണ്ണെഴുതി  പൊട്ടൊക്കെ നേരെ  വെച്ചു .....  
അഴിച്ചു വെച്ചിരുന്ന മൂക്കുത്തി എടുത്തണിഞ്ഞു ..... 
"ചേച്ചി  ഈ പൌഡർ കൂടി ഇട്.  ചേച്ചിയെ കാണുമ്പോൾ തന്നെ കെട്ടിക്കൊണ്ടു പോവാൻ ആ ചേട്ടന് തോന്നണം.... 
"ഒന്നു പോടീ പെണ്ണെ .. അല്ല നിനകെന്താടി എന്നെ കെട്ടിച്ചു വിടാൻ ഇത്ര ധിറുതി.. 
"അതുപിന്നെ ചേച്ചി കെട്ടി കഴിഞ്ഞാൽ പിന്നെ അടുത്ത ചാൻസ് എന്റെയല്ലേ പഠിത്തം ഒക്കെ മടുത്തന്നെ.... 
"അമ്പടി നീ ആളു കൊള്ളാല്ലോ.  അമ്മേ ഇവള് പറഞ്ഞത് കേട്ടോ മുട്ടേന്നു വിരിഞ്ഞില്ല അവൾക്കു കല്യാണം കഴിക്കണം എന്നു.. 
"ഓ നിന്റെ അല്ലേ അനിയത്തി നാക്കിന്റെ നീളം ഒട്ടും കുറയില്ല.. 
"ഞാൻ പാവമല്ലേ അമ്മേ എന്നും പറഞ്ഞു  ഞാൻ ഉടുത്തിരുന്ന സാരിയൊക്കെ ഒന്നൂടി പിടിച്ച് നേരെയാക്കി ....... 
അപ്പോഴേക്കും മുറ്റത്തൊരു കാർ വന്നു നിൽക്കുന്ന ശബ്ദം ഞാൻ കേട്ടു ..... 
അവർ ആയിരിക്കും എന്നെനിക്ക്  മനസ്സിലായി .....  ചെക്കനെ കാണാനുള്ള കൊതികൊണ്ട് ജന്നലിന്റെ കർട്ടൻ മെല്ലെ മാറ്റി ഞാൻ മുറ്റത്തേക്ക് നോക്കി ..... 
പിന്നിൽ നിന്നും ഒരാൾ ഇറങ്ങി ഡോർ അടച്ചു..  അയാളുടെ  മുഖം കണ്ടു ഞാൻ ഒരു നിമിഷം  ഞെട്ടി .... "ദേവേട്ടൻ"


#ജാതകം-2
"ഈശ്വരാ ദേവേട്ടൻ ആയിരുന്നോ എന്നെ പെണ്ണുകാണാൻ വരുന്നത് .. എനിക്കാകെ അത്ഭുതം തോന്നി.. 
ഈ ദേവേട്ടൻ കോളേജിൽ എന്റെ സീനിയർ ആയിരുന്നു ....
ഞാൻ ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ദേവേട്ടൻ ഫൈനൽ ഇയർ .. 
ആളൊരു കലിപ്പൻ ആണ്.. 
കോളേജിൽ എന്തു പ്രശ്നം ഉണ്ടായാലും ദേവേട്ടൻ അതിന്റെ നടുക്ക് ഉണ്ടാവും കാരണം ആ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കുന്നത് തന്നെ ദേവേട്ടൻ ആയിരിക്കും. 
അടി ഇടി എന്നുവേണ്ട എല്ലാത്തിലും പുള്ളിക്കാരൻ മുൻപന്തിയിൽ ഉണ്ടാവും. 
പുള്ളിക്ക് ഞങ്ങൾ ഇട്ട പേര് കലിപ്പൻ എന്നാണ്.. 
ഞാനും ഏട്ടനും ആദ്യമായി കാണുന്നത് തന്നെ ഒരു റാഗിംഗ് കേസിന്റെ പേരിൽ ആണ്.. 
എല്ലായിടത്തും ഉള്ളത് പോലെ ഫൈനൽ ഇയർ പഠിക്കുന്ന സീനിയർസ് ഞങ്ങളെ റാഗിംഗ് ചെയ്തു അതിന്റെ പേരിൽ ഞാനും ഫ്രണ്ട്സും കൂടി  പ്രിൻസിപ്പലിന് കംപ്ലയിന്റ് കൊടുത്തു .. അതിന്റെ ഭാഗമായി 
അന്ന് ദേവേട്ടനും ഏട്ടന്റെ  കൂട്ടുകാർക്കും 
 സസ്പെൻഷൻ കിട്ടി....
അന്നത്തോടെ ഏട്ടന്റെ നോട്ടപ്പുള്ളിയായി ഞാൻ മാറിയെന്നു തന്നെ പറയാം.. 
പ്രണയം പൂവിട്ടു നിന്ന കോളേജിലെ വാകമരചോടുകൾ ഞങ്ങളുടെ വഴക്കുകൾക്ക് ആണ് പിന്നീട് സാക്ഷിയായത്.. 
ദേവേട്ടനെതിരെ എന്തൊക്ക ചെയ്യാമോ അതൊക്കെ ഞാൻ ചെയ്തു കൂട്ടിയിട്ടുണ്ട്.. 
ഞാനൊരു പെണ്ണായതു കൊണ്ടാവാം ഏട്ടൻ എന്നെ വെറുതെ വിട്ടത് അല്ലെങ്കിൽ എന്റെ കൈയും കാലും പണ്ടേ ഏട്ടൻ തല്ലി ഓടിച്ചേനെ.. 
അത്രക്ക് ഒക്കെ ഞാൻ ചെയ്തു കൂടിയിട്ടുണ്ട്. 
ദേവേട്ടന്റെ കൂട്ടുകാരന്റെ  രണ്ടു വർഷത്തെ പ്രണയം ഒറ്റ നിമിഷം കൊണ്ടു പൊട്ടിച്ചു ഞാൻ കൈയിൽ കൊടുത്തിട്ടുണ്ട് ..... 
അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ പൊരിഞ്ഞ അടി നടന്നിട്ടുമുണ്ട് .... 
അതൊന്നും അത്ര പെട്ടെന്ന് ദേവേട്ടൻ മറക്കാൻ വഴിയില്ല..  
കോളേജിൽ പിന്നീട് ദേവേട്ടന്റെ ഏറ്റവും വലിയ ശത്രു ഞാൻ തന്നെയായിരുന്നു  അങ്ങനെ ഉള്ള ദേവേട്ടൻ എന്നെ പെണ്ണുകാണാൻ വന്നാൽ പിന്നെ ഞാൻ എങ്ങനെ അത്ഭുതപെടാതെ ഇരിക്കും. 
ഏട്ടനൊക്കെ പഠിത്തം കഴിഞ്ഞു പോയതിൽ പിന്നെ ഇന്നാണ് ഏട്ടനെ ഞാൻ കാണുന്നത്.. കാര്യം നേരിൽ കാണുമ്പോൾ വഴക്കായിരുന്നു എങ്കിലും ഏട്ടൻ പോയി കഴിഞ്ഞപ്പോൾ  ഏട്ടനെ ഒരുപാട് മിസ്സ്‌ ചെയ്തിരുന്നു.. 
എന്നെങ്കിലും കാണുമ്പോൾ  അന്ന് വഴക്ക് പിടിച്ചതിനു ഒക്കെ സോറി പറയണം എന്നോർത്തിരുന്നു..  
അന്ന് അതേക്കുറിച്ചൊക്കെ നാഗത്താന്മാരോട് ഒരുപാട് പറഞ്ഞിട്ട് ഉണ്ട്..  ഒരു പക്ഷേ അവരാവും ഇന്നു ഏട്ടനെ എന്റെ മുന്നിൽ  ഇങ്ങനെ കൊണ്ടു വന്നു നിർത്തിയത്.. 
ഞാനിങ്ങനെ പഴയ ഓർമ്മകളിലൂടെ കടന്നു പോയപ്പോഴേക്കും  അമ്മ വന്നു വിളിച്ചു ....
"ഡി നീ ഇതെന്തു സ്വപ്നം കണ്ടിരിക്കുവാണ് ദേ അവരൊക്കെ വന്നു പോയി ചായ കൊണ്ടു കൊടുക്ക് ..... 
അമ്മ പറയുന്നത് കേട്ട് ഞാൻ ചെറിയൊരു മടിയോടെ  പോയി ചായ എടുത്തു..  ഈ കല്യാണം നടക്കില്ല എന്നെനിക്ക് ഉറപ്പാണ് കാരണം ഞാൻ ആണ് പെണ്ണെന്നു അറിയുമ്പോൾ ഏട്ടൻ എന്നെ വേണ്ടെന്ന് പറയും ..  മാത്രമല്ല എന്നെ ഇപ്പോൾ കാണുമ്പോൾ ഏട്ടൻ എങ്ങനെ പെരുമാറും എന്നു പോലും ഉറപ്പില്ല.. 
എന്തായാലും വരുന്നത് വരുന്നിടത്തു വെച്ചു കാണാം എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടു  ഞാൻ അവരുടെ മുന്നിലേക്ക് ചെന്നു.... 
ദേവേട്ടനും അമ്മയും മാത്രമേ വന്നിട്ടുള്ളൂ .. 
അമ്മയെ കണ്ടിട്ട് ആളൊരു പാവമാണെന്നു തോന്നി .. നല്ല മുഖശ്രീ ഉണ്ട്..  ആ മുഖത്തു പുഞ്ചിരി വിടർന്നു നിൽക്കുന്നു.... 
ഞാൻ  പതിയെ ദേവേട്ടനെ ഒന്നു നോക്കി ആൾ തല  അൽപ്പം താഴ്ത്തി താഴേക്ക്  നോക്കി  ഇരുപ്പാണ്....  താടിയൊക്കെ വെച്ചു  പണ്ടത്തേക്കാളും ആൾ അൽപ്പം ഗ്ലാമർ ആയിട്ടുണ്ട് ..... 
 ഞാൻ ചായ കൊണ്ടു ചെന്നു നീട്ടി .. 
"ഡാ ചായ എടുക്കെന്ന് അമ്മ പറയുന്നത് കേട്ടു ഏട്ടൻ ചായ എടുത്ത കൂട്ടത്തിൽ എന്നെ ഒന്നു നോക്കി.... 
ആ നിമിഷം പുള്ളിക്കാരൻ വായും പൊളിച്ചു അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നു .... 
പാവം ഞാൻ ആണ് പെണ്ണെന്നു അറിഞ്ഞിരുന്നില്ല എന്നെനിക്ക് അപ്പോൾ ഉറപ്പായി.... 
"അല്ല ചെറുക്കന് പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം എന്ന് അച്ഛൻ പറഞ്ഞു. 
 "  ഹേയ് അതിന്റെ ഒന്നും ആവശ്യമില്ല .. അവന്റെ മുഖം കണ്ടാൽ അറിയാം അവനു പെണ്ണിനെ ഇഷ്ടമായെന്ന്   പിന്നെ എന്റെ ഇഷ്ടം തന്നെ ആണ് അവനും  അതുകൊണ്ട് നമുക്കിത് വെച്ചു താമസിപ്പിക്കണ്ട എത്രയും വേഗം  പറ്റിയാൽ അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താമെന്ന് ഏട്ടന്റെ അമ്മ കേറി  പറഞ്ഞു .... 
എന്തോ പറയാൻ വന്ന ദേവേട്ടൻ അതു കേട്ട് പിന്നെ ഒന്നും പറഞ്ഞില്ല..
ആളിന് അമ്മയെ പേടി ആണെന്ന് തോന്നുന്നു..  
"മോനെന്താ ആലോചിച്ചു ഇരിക്കുന്നത്  ചായ കുടിക്കു ന്നില്ലേ എന്ന് അച്ഛൻ ചോദിച്ചതു കേട്ട് ഏട്ടൻ ധിറുതിയിൽ ചായ എടുത്തു കുടിച്ചു കൊണ്ടിരുന്നതിന് ഇടയിൽ 
ഇടക്കെന്നെ ഒന്നു നോക്കി  
അതുകണ്ടു ഞാൻ ചിരിച്ചു കൊണ്ടു ഏട്ടനെ   ഒരു കണ്ണിറുക്കി കാണിച്ചു ..... 
 അതുകണ്ടാവാം പെട്ടെന്ന് പുള്ളി ചുമച്ചു പോയി.. 
 ചായ ഗ്ലാസിൽ നിന്നും തെറിച്ചു താഴേക്ക് വീണു ..... 
"എന്താടാ ഇത് .. എന്താ നിനക്കിത്രെ വെപ്രാളം ചൂട് ചായ അല്ലേ പതുക്കെ കുടിക്കെന്ന്  ഏട്ടന്റെ അമ്മ പറഞ്ഞു .... 
എനിക്കാണെങ്കിൽ അതു കണ്ടു ചിരി വന്നു .......
എന്തായാലും  വിവാഹം എല്ലാം ഉറപ്പിച്ചാണ് അവർ പോയത് .... 
പക്ഷേ ദേവേട്ടൻ ഈ വിവാഹത്തിന്  സമ്മതിക്കുമെന്ന്  ഒരിക്കലും ഞാൻ വിചാരിച്ചില്ല .. 
എന്റെ അച്ഛന്റെയും അമ്മയുടെയും മുഖത്തു സന്തോഷത്തിന്റെ പൂത്തിരി കത്തുന്നത് ഞാൻ കണ്ടു.. 
മകളെ നല്ലൊരു കുടുംബത്തിലേക്ക് കെട്ടിച്ചു വിടാൻ ആവുമല്ലോ എന്നൊരു സന്തോഷം കൂടി അവരുടെ സന്തോഷത്തിന് പത്തരമാറ്റേകി എന്നെനിക്ക് തോന്നി. 
പിന്നീട് അങ്ങോട്ട് എല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു  ..  
വിവാഹത്തിന്റെ എല്ലാ ചിലവും വഹിക്കാമെന്ന് അവർ  ഏറ്റു  ..  ഞങ്ങളുടെ കടങ്ങൾ വീട്ടാനുള്ള കാശൊക്കെ അവർ വിവാഹത്തിന് മുൻപ് തന്നെ തന്നു തീർത്തു ...... 
ഒരു പക്ഷേ അഞ്ചു പൈസ പോലും സ്ത്രീധനം വാങ്ങാതെ പെണ്ണിന്റെ വീട്ടിലെ കടങ്ങൾ കാശു കൊടുത്തു വീട്ടി പെണ്ണിനെ സ്വന്തമാക്കുന്ന ഗ്രാമത്തിലെ ആദ്യത്തെ വിവാഹം ഇതായിരിക്കും..  അതും ഞാനൊരു ചൊവ്വാ ദോഷക്കാരി ആയിരിന്നിട്ടു കൂടി.... 
ശെരിക്കും പറഞ്ഞാൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട് ...... 
ഏതൊരു പെണ്ണിനേയും പോലെ എന്റെ മനസ്സിലും വിവാഹ സ്വപ്‌നങ്ങൾ മുളപൊട്ടി..... 
പല വർണങ്ങൾ ഉള്ള ചിത്രശലഭങ്ങളായി അവ  എന്റെ മനസ്സിൽ പാറി പറന്നു ......
ദേവേട്ടനെ ആദ്യമായി കണ്ടത് മുതൽ ഉള്ള ഓരോന്നും ഒരു ചിത്രം പോലെ മനസ്സിലേക്ക് തെളിഞ്ഞ് വന്നു കൊണ്ടിരുന്നു ...... 
അതോർക്കുമ്പോൾ ഒക്കെ  എന്റെ ചുണ്ടിൽ ചെറു പുഞ്ചിരി വിടരാറുണ്ട്....
പൂക്കളോടും പക്ഷികളോടുമൊക്കെ ദേവേട്ടനെ പറ്റി പറഞ്ഞു നടന്നു..  ചേച്ചിക്ക് വട്ടായോ എന്ന് അതു കണ്ടിട്ട് അനിയത്തി ചോദിച്ചിരുന്നു.  ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ ഏട്ടന്റെ മുഖം മനസ്സിൽ തെളിഞ്ഞു വരും.... 
പ്രണയഗാനങ്ങൾ  കേൾക്കുമ്പോ ളൊക്കെ ദേവേട്ടന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത് .. എന്താണെന്നു പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലിംഗ്..  ഗ്രാമത്തിന്റെ ഇടവഴിലൂടെ നടന്നു പോവുമ്പോൾ പോലും ഇപ്പോൾ സ്വപ്‌നങ്ങൾ കണ്ടാണ് നടക്കാറ്.. 

വിവാഹം ഉറപ്പിച്ചതോടെ ഞാൻ പോലും അറിയാതെ  എന്റെ ഉള്ളിൽ ദേവേട്ടനോടുള്ള പ്രണയം മുള പൊട്ടിയിരിക്കുന്നു..  ഒരു പൂ മൊട്ടിട്ടു വിരിയും പോലെ എന്റെ ഉള്ളിൽ പ്രണയം പതിയെ പതിയെ പൂവായി വിരിഞ്ഞു.. പല വർണ്ണങ്ങളിൽ ഉള്ള പൂവ്.. നിറമുള്ള സ്വപ്നങ്ങൾ കൊണ്ടു ഞാനതിനു ചായം പൂശി കൂടുതൽ മനോഹരമാക്കി.... 

സത്യത്തിൽ പ്രണയിച്ചു തുടങ്ങിയപ്പോൾ ആണ് അതിന്റെ ലഹരി എത്രമേൽ ഭ്രാന്തമാണെന്നു ഞാൻ തിരിച്ചറിയുന്നത്... 
പക്ഷേ  ഇതുപോലെ ദേവേട്ടന്റെ മനസ്സിലും ഞാൻ ഉണ്ടാവുമോ... ശെരിക്കും ദേവേട്ടന് എന്നെ ഇഷ്ടമായി കാണുമോ.. 
 കാണുമായിരിക്കും ഇല്ലെങ്കിൽ പിന്നെ കല്യാണത്തിന് സമ്മതിക്കുമോ ..  ഇനി കല്യാണത്തിന്റെ അന്നെന്നെ വേണ്ടെന്നു വെക്കാൻ വേണ്ടി  വല്ല പ്ലാനും ഉണ്ടായിരിക്കുമോ?? 
എന്റെ നാഗത്താന്മാരെ അങ്ങനെ ഒന്നും ആയിരിക്കല്ലേ.. 
ചെറിയൊരു പേടിയോടൊപ്പം മനസ്സിനെ സംഘർഷത്തിൽ ആക്കുന്ന  ഒരുപാട് ചോദ്യങ്ങളും തിരമാലകൾ പോലെ  എന്റെ മനസ്സിൽ ഉയർന്നു വന്നു കൊണ്ടിരുന്നു .. 
എന്തായാലും വിവാഹം നടന്നാൽ മുൻപ്  ഏട്ടനെ വേദനിപ്പിച്ച കാര്യങ്ങൾക്കൊക്കെ  ഒരു സോറി ചോദിക്കണം  എന്നു ഞാൻ മനസ്സിൽ ഉറപ്പിച്ചു.. 
പിന്നീട് അങ്ങോട്ട് കാത്തിരിപ്പ് ആയിരുന്നു ഒരു നൂറു  സ്വപ്നങ്ങളും നെഞ്ചിലേറ്റി ദേവേട്ടന്റെ പാതിയായി ആ കൈയും പിടിച്ചു കതിർമണ്ഡപത്തിന്  ചുറ്റും വലം വെക്കുന്ന സുന്ദരനിമിഷത്തിനായുള്ള കാത്തിരുപ്പ്.. 
=========================
അങ്ങനെ ശ്രീദേവിയുടെ കല്യാണദിവസം എത്തി.. 
അതുവരെ കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും നടന്ന അവളുടെ മുഖത്തു ടെൻഷൻ പതിയെ സ്ഥാനം പിടിച്ചു.. 
വീട്ടിൽ ആണെങ്കിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും ബഹളമാണ് ..  എല്ലാവരും വലിയ സന്തോഷത്തിലാണ്.. 
ഒരു വശത്തു  കല്യാണാഘോഷം പൊടി പൊടിക്കുകയാണ്.. 
സ്വർണ്ണകാസവോട് കൂടിയ പട്ടുസാരിയും കാശിമാലയും കൈകകളിൽ സ്വർണ്ണ വളകളും അണിഞ്ഞു  ഞാൻ വേഗം ഒരുങ്ങി വന്നു. 
എന്നിട്ട് വെറ്റിലയും അടക്കയും ഒരു രൂപ നാണയവും നൽകി കാരണവന്മാരുടെ അനുഗ്രഹവും വാങ്ങി ഞാൻ വിവാഹ 
സ്ഥലത്തേക്ക് ചെന്നു. 
ഞങ്ങൾ ചെന്നു അൽപ്പ സമയം ആയതും ഏട്ടനും കൂട്ടരും എത്തി.  അമ്മ പോയി അരിയും പൂവുമിട്ട് നെറ്റിയിൽ ചന്ദനവും തൊടുവിച്ചു  ഏട്ടനെ സ്വീകരിച്ചു. സ്വർണ്ണക്കരയോട് കൂടിയ വെള്ളമുണ്ടും  ക്രീം കളർ ഷർട്ടുമാണ്  ഏട്ടന്റെ വേഷം.. 
കാല് കഴുകിച്ചു ഏട്ടനെ കതിർമണ്ഡപത്തിൽ  ഇരുത്തി. 
മുഹൂർത്തം അടുക്കാറായതോടെ നാദസ്വരത്തിന്റെ അകമ്പടിയോടെ അച്ഛനും അമ്മയും ചേർന്നു എന്നെ കൂട്ടി കൊണ്ടു വന്നു.  നിലവിളക്കുമായി മണ്ഡപത്തിന് വലംവെച്ച ശേഷം  കതിർമണ്ഡപത്തിൽ ഏട്ടന്റെ ഇടതു വശം ചേർത്ത് ഇരുത്തിച്ചു.. 

ഞാൻ ദേവേട്ടനെ ഒന്നു നോക്കി.. 
പുള്ളിക്കാരൻ  പേരിനു മുഖത്തൊരു ചിരി വരുത്തിച്ചു എല്ലാവരെയും മാറി മാറി  നോക്കി ഇരിക്കുകയാണ് ..... 
ആ മുഖത്തും എന്തോ ടെൻഷൻ ഉള്ളത് പോലെ എനിക്ക് തോന്നി. 
മുഹൂർത്തം ആയെന്നു തോന്നുന്നു പെട്ടെന്ന് കൊട്ടിന്റെയും കുരവയുടെയും ശബ്ദം ഉച്ചത്തിലായി   പൂജാരി പതിയെ മഞ്ഞചരടിൽ കോർത്ത താലി എടുത്തു ഏട്ടന്റെ കൈയിൽ കൊടുത്തു ...... 
വിറയാർന്ന കൈയ്യോടെ ഏട്ടൻ അതു വാങ്ങി എന്റെ കഴുത്തിൽ അണിയിച്ചു .....
ആ ഒരു നിമിഷം എന്റെ കണ്ണിൽ നിന്നു മെല്ലെ  സന്തോഷാശ്രുക്കൾ പൊഴിഞ്ഞു. 
പിന്നെ ഞങ്ങൾ എഴുന്നേറ്റു ഏട്ടൻ എനിക്ക് വിവാഹ പുടവ നൽകിയ പിന്നാലെ ഏട്ടന്റെ അമ്മ എന്റെ കഴുത്തിൽ മാല അണിയിച്ചു കൊണ്ടു എന്നെ അവരുടെ മരുമകളായി സ്വീകരിച്ചു. 
അപ്പോഴേക്കും അച്ഛൻ വന്നു ഏട്ടന്റെ വലതുകൈയിൽ തളിർവെറ്റില വെച്ചു അതിനു മുകളിൽ എന്റെ കൈ വെച്ചു കന്യാദാനം നടത്തി..   അതോടെ ഏട്ടന്റെ കൈപിടിച്ച് അഗ്നിക്ക് ചുറ്റും മൂന്നു വട്ടം വലവെച്ചു അഗ്നിസാക്ഷിയായി വിവാഹചടങ്ങുകൾ പൂർത്തിയായി. 
പിന്നെ അവിടെ നടന്നത് ഒരു യുദ്ധം തന്നെ ആയിരുന്നു.  സദ്യക്ക് വേണ്ടിയുള്ള യുദ്ധം..  എല്ലാവരും തിക്കും തിരക്കുമായി നിന്നു.
ചോറ്, സാമ്പാര്, പരിപ്പ്, അവിയല്, കാളന്, തോരന്, പച്ചടി, കിച്ചടി, ഓലന്, കൂട്ടുകറി, അച്ചാറ്, ഇഞ്ചിക്കറി, പപ്പടം, ശര്ക്കരവരട്ടി, കായ വറുത്തത്, രണ്ട് കൂട്ടം പായസം, പഴം തുടങ്ങി കുറഞ്ഞത് പത്തിരുപത് വിഭവങ്ങളെങ്കിലും സദ്യക്ക് ഉണ്ടായിരുന്നു.. 
ചടങ്ങുകൾ എല്ലാം ശുഭമായി തീർന്നതോടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി   കണ്ണീരിന്റെ നനവോടെ അവരോടൊക്കെ  യാത്ര പറഞ്ഞു ഏട്ടന്റെ വീട്ടിലേക്കു ഏട്ടന്റെ ഒപ്പം കാറിൽ കയറി യാത്ര തിരിച്ചു..
ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.. എന്റെ ഗ്രാമത്തിലെ ഓരോന്നും എന്നിൽ നിന്നും അകന്നു പോവുന്നത് പോലെ.. ജനിച്ചു വളർന്ന നാടും വീടും വിട്ടു മറ്റൊരു നാട്ടിലേക്കു എന്റെ ജീവിതം ഇനി  പറിച്ചു നേടുകയാണ്..   ഓരോ ഓർമ്മകൾ വന്നു നിറഞ്ഞപ്പോഴേക്കും  അറിയാതെ എന്റെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. 
കാർ എന്റെ ഗ്രാമാതിർത്തി കഴിഞ്ഞു ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു....
ഏട്ടന്റെ ഗ്രാമത്തിലേക്ക് കടന്നിരിക്കുന്നു എന്ന് വഴിയരികിൽ കണ്ട ബോർഡിൽ നിന്നും മനസ്സിലായി.. 
എന്റെ നാടുപോലെ തന്നെ പ്രകൃതി പച്ചനിറത്തിലുള്ള ചായം പൂശിയപോലെ ഹരിതാഭഭംഗി നിറഞ്ഞൊരു നാട് .. 
ചെറിയ തോടുകളും കുന്നും മലയും എല്ലാം ഉണ്ട്. 
വയലിനെ നടുവേ കീറി മുറിച്ച റോഡിലൂടെ ആണിപ്പോൾ യാത്ര..  കണ്ണെത്താദൂരമുള്ള നെൽപ്പാടങ്ങൾ കൺകുളിർക്കെ ഞാൻ കണ്ടിരുന്നു.
നാട്ടിൻ പുറത്തിന്റെ  മനോഹാരിത കൺകുളിർക്കെ ആസ്വദിച്ചു കൊണ്ടു ഞാൻ ഇരുന്നു..  അതിനിടയിൽ ഞാനും ദേവേട്ടനും തമ്മിൽ മിണ്ടുക പോയിട്ട് പരസ്പരം നോക്കുക പോലും ഉണ്ടായില്ല.. 
അങ്ങനെ കാർ പതിയെ ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു..  ആ ഇടവഴി ഒരു  പടിപ്പുരക്ക് മുന്നിൽ ആണ് അവസാനിച്ചത്.... കാർ അതിന്റെ മുന്നിൽ കൊണ്ടു  ചെന്നു നിർത്തി.. പതിയെ ഞങ്ങൾ ഡോർ തുറന്നു ഇറങ്ങി ..... 
ഒരുപാട് മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന സ്ഥലം.. എവിടേക്ക് നോക്കിയാലും മരങ്ങൾ. ശെരിക്കും പ്രകൃതി തീർത്ത കൊട്ടാരം പോലൊരു സ്ഥലം.. 
ഞാൻ ചുറ്റും കണ്ണോടിച്ചു നോക്കുമ്പോൾ  അവിടുന്നു കുറച്ചു മാറി ഒരു കാവ് കണ്ടു.. ഗോപുരവാതിൽ പോൽ രണ്ടു പടുകൂറ്റൻ ആൽമരങ്ങൾ അതിന് മുന്നിൽ  നിൽക്കുന്നു .. 
ആ കാഴ്ച്ചകളൊക്കെ  കണ്ടു കൊണ്ടു ഞാൻ ദേവേട്ടന്റെ ഒപ്പം  പതിയെ നടന്നു പടിപ്പുര കടന്നു അകത്തേക്ക് ചെന്നു ..  
പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ഒരു തറവാട്.... വിശാലമായ മുറ്റം.. 
നേരെ നടുമുറ്റത്തൊരു തുളസിത്തറ.. അവിടുന്നു   കുറച്ചങ്ങു മാറി വടക്ക് വശത്തു  ഒരു പടുകൂറ്റൻ മാവ് തണൽ വിരിച്ചു നിൽക്കുന്നു .. ഏട്ടന്റെ ബന്ധുക്കൾ ആണെന്ന് തോന്നുന്നു കുറച്ചു പേർ കുട്ടികളും ഒക്കെയായി തറവാട്ട് മുറ്റത്തു നിൽക്കുന്നുണ്ട്..  
കൂട്ടത്തിൽ ഒരു മുത്തശ്ശിയും.  ഏട്ടന്റെ മുത്തശ്ശി ആണ്.  ഏട്ടനും അമ്മയും മുത്തശ്ശിയും മാത്രമേ തറവാട്ടിൽ താമസിക്കുന്നുള്ളു എന്നാണ് അച്ഛൻ പറഞ്ഞത്.. 
ഞങ്ങൾ മെല്ലെ നടന്നു തറവാടിന്റെ ഉമ്മറ പടിക്ക് മുന്നിൽ എത്തിയതും അമ്മ ഞങ്ങളെ സ്വീകരിക്കാൻ  നിലവിളക്കുമായി വന്നു ...... 
ഞാൻ അത് വാങ്ങി വലതു കാൽ വെച്ചു അകത്തേക്ക് കേറാൻ ഒരുങ്ങിയതും  എന്റെ കൈയിലേക്ക് പെട്ടെന്ന്  എവിടെ നിന്നോ ഒരു പല്ലി ചാടി വീണു.  അതുകണ്ടു പേടിച്ചെന്റെ കൈയിൽ നിന്നും നിലവിളക്കു താഴേക്ക് വീണു....
ഒരു നിമിഷത്തേക്ക് എല്ലാവരും സ്തബ്ധരായി നിന്നു പോയി..  
പേടിയോടെ ഞാൻ എല്ലാവരെയും ഒന്നു നോക്കി എന്തോ മഹാപരാധം ചെയ്തപോലെ അവരെല്ലാം എന്നെ തുറിച്ചു  നോക്കുന്നു. 
"ചൊവ്വാദോഷം ഉള്ള പെണ്ണിനെ കെട്ടരുതെന്ന് അപ്പോഴേ ഞാൻ  പറഞ്ഞതാണ്.. 
അവള് വലതു കാൽ വെച്ചതും കണ്ടില്ലേ കണ്മുന്നിൽ തന്നെ  അപശകുനം, ഇവൾ കാരണം ഈ തറവാട് മുടിയും   എന്നാരോ കൂട്ടത്തിൽ   നിന്നും ഉറക്കെ വിളിച്ചു  പറഞ്ഞു.. 
അയാളുടെ വാക്കുകൾ ഒരു ശരം കണക്കിന് എന്റെ മനസ്സിനെ കീറി മുറിച്ചു കൊണ്ടു പോയി..  
ഒരു പക്ഷേ അയാൾ പറഞ്ഞത് പോലെ ഇതെന്റെ  ചൊവ്വാദോഷം കാരണംആയിരിക്കുമോ.. എനിക്കാകെ പേടിയായി എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. 
എന്റെ നാഗത്താന്മാരെ ഞാൻ കാരണം ഈ തറവാടിനോ തറവാട്ടിൽ ഉള്ളവർക്കോ ഒരാപത്തും വരുത്തരുതേ എന്ന് നിന്ന നിൽപ്പിൽ നിറകണ്ണുകളോടെ  മനസ്സുരുകി  പ്രാത്ഥിച്ചു കൊണ്ടിരുന്നതിനിടയിൽ ഞാൻ ഏട്ടന്റെ അമ്മയെ ഒന്നു നോക്കി.. 
എന്തു പറയണം എന്നറിയാതെ ഒരാധിയോടെ പകച്ചു  നിൽക്കുകയാണ് അമ്മ.. 


#ജാതകം -3
നാവിൽ വിഷം പുരട്ടി മനസ്സ് കീറി മുറിക്കത്തക്ക വിധം വാക്കുകൾ കൊണ്ടു ശരശയ്യ തീർക്കുന്ന അമ്മായിയമ്മമാരെ പറ്റി കേട്ടിട്ടുള്ളതിനാൽ  ഏട്ടന്റെ അമ്മ എന്തൊക്കെ പറയുമെന്നറിയാതെ ഞാൻ  ആകെ വിഷമിച്ചു നിന്നു.. 
പക്ഷേ എന്റെ എല്ലാ ചിന്തകളെയും അസ്ഥാനത്തു ആക്കി കൊണ്ടു ഒരു ചെറുപുഞ്ചിരിയോടെ അമ്മ എന്റെ അരുകിൽ വന്നു എന്റെ കണ്ണീർ മെല്ലെ കൈകൊണ്ടു തുടച്ചു.. 
"സാരമില്ല മോളെ..  മോള് പേടിക്കുകയൊന്നും വേണ്ടാട്ടോ.. 
അവരൊക്കെ പലതും പറയും അതൊന്നും എന്റെ മോള് കാര്യമാക്കേണ്ട ..  മോള് ധൈര്യമായി അകത്തേക്ക് കയറി വാ എന്നും പറഞ്ഞു അമ്മ എന്റെ കൈയും പിടിച്ചു അകത്തേക്ക് നടന്നു.. 
ഒരു ഇടിവെട്ടും പേമാരിയും പ്രതീക്ഷിച്ചു നിന്ന എനിക്ക് അമ്മയുടെ വാക്കുകൾ തികച്ചും അത്ഭുതം ആയിരുന്നു.. ഇങ്ങനെയും അമ്മായിഅമ്മമ്മാർ ഉണ്ടാവുമോ.. ശെരിക്കും എല്ലാം ഒരു സ്വപ്നം പോലെ എനിക്ക് തോന്നി.. 
എന്തായാലും അമ്മയുടെ വാക്കുകൾ നൽകിയ ആശ്വാസത്തിൽ  ഞാൻ അകത്തേക്ക്  കയറി .. 
=======================
തികച്ചും അപരിചിതമായ അന്തരീക്ഷം ആയത് കൊണ്ടു തന്നെ എല്ലായിടവും ഒന്നു ചുറ്റിക്കാണാൻ  തീരുമാനിച്ചു കൊണ്ടു 
തറവാടിനുള്ളിലൂടെ  പതിയെ ഞാൻ നടന്നു.. 
പണ്ട് കാലം തൊട്ടേ പണത്തിലും പ്രതാപത്തിലും മുൻപന്തിയിൽ ആയിരുന്നത് കൊണ്ടാവും കൊട്ടാരം പോലെയുള്ള വാസ്തുവാണു.  പലയിടത്തും മനോഹരമായ ചിത്രപ്പണികളും കൊത്തു വേലയും കൊണ്ടു നിറഞ്ഞിരിക്കുന്നു.. 
മൊത്തം തടിയിൽ നിർമ്മിച്ചത് കൊണ്ടായിരിക്കും പകലത്തെ കത്തി ജ്വലിക്കുന്ന ചൂടിലും  തണുപ്പു നിറയുന്ന മുറികൾ ആണ്.... 
 വീടിന്റെ വടക്കു–കിഴക്കു ഭാഗത്തായിട്ടാണ്  അടുക്കള. തെക്ക്–കിഴക്കായി കിടപ്പു മുറികളും പൂജാമുറിയും ഉണ്ട്.. 
അവിടുന്നു  വലത്തോട്ടു തിരിഞ്ഞ് ഇടനാഴി കടന്നാൽ ഒരു നടുത്തളം.
എല്ലാം കൊണ്ടും ശരിക്കും പറഞ്ഞാൽ എനിക്കതൊരു കൊട്ടാരം പോലെ ആണ് തോന്നിയത് അത്രയേറെ വിസ്തൃതിയുള്ള തറവാടാണത് .... 
അവിടത്തെ  കൊത്തുപണികളും മറ്റും  ആസ്വദിച്ചു  കൊണ്ടു ഇടനാഴിയിലൂടെ  മുന്നോട്ട് നടക്കുന്നതിന് ഇടയിൽ 
ഒരു മുറിയുടെ കതക് താഴിട്ട് പൂട്ടിയിരിക്കുന്നത്  കണ്ടു ..  അതുകണ്ടപ്പോൾ എനിക്കെന്തോ  കൗതുകം തോന്നി.. കാരണം ഈ മുറി ഒഴികെ മറ്റെല്ലാ മുറികളും തുറന്നു തന്നെ കിടക്കുന്നു പിന്നെ ഇത് മാത്രം എന്തിന് താഴിട്ട് പൂട്ടി ഇടണം.. 

 എന്തുകൊണ്ട് ആയിരിക്കും ഇത് ഇങ്ങനെ പൂട്ടി ഇട്ടിരിക്കുന്നത് എന്നും വിചാരിച്ചു കൊണ്ടു  ഞാനാ  താഴിൽ തൊട്ടതും ഒരു കൈവന്നു എന്റെ തോളിൽ പതിച്ചു .... 
പെട്ടെന്ന് ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി .... 
"എന്താ മോളെ ഇവിടെ നിൽക്കുന്നത് .... 
"ഹാ അമ്മയായിരുന്നു .. 
"എന്താ മോള് പേടിച്ചു പോയോ .. 
"ഹേ ഇല്ല..  അല്ലമ്മേ എന്താ ഈ മുറി മാത്രം  ഇങ്ങനെ പൂട്ടി ഇട്ടിരിക്കു ന്നത് ..... 
"അതൊക്കെ പിന്നെ പറഞ്ഞു തരാം  മോള് വന്നതല്ലേ ഒള്ളു .. ആദ്യം   പോയി ഒന്ന് ഫ്രഷ് ആവാൻ നോക്കെന്നു പറഞ്ഞു അമ്മ പോയി .... 
ഹാ എന്തായാലും ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടല്ലോ എല്ലാം വഴിയേ അറിയാം എന്നു മനസ്സിൽ ഓർത്തു കൊണ്ടു അമ്മയുടെ 
പിന്നാലെ ഞാനും  പോയി .....
=========================
കല്യാണം കഴിഞ്ഞു ഇത്ര നേരം ആയിട്ടും എന്നോടൊരക്ഷരം പോലും ദേവേട്ടൻ മിണ്ടിയില്ല എന്നത് എന്നെ വേദനിപ്പിച്ചു..  
ഇഷ്ടമില്ലാതെ കെട്ടിയതു പോലെ ആയിരുന്നു ഏട്ടന്റെ മുഖഭാവം. 
ഇടക്കെപ്പോഴെങ്കിലും എന്നെ നോക്കി ചിരിക്കുമെന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല..  ഞാൻ നോക്കുമ്പോഴൊക്ക ആ മുഖത്തു ഗൗരവം നിറഞ്ഞു നിന്നു. 
എനിക്ക് ആണെങ്കിൽ അതു കണ്ടിട്ട് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു.. 
ഒന്നു ചിരിച്ചാൽ നിങ്ങളുടെ വായിലെ മുത്തു പൊഴിയുമോ എന്നു ചോദിക്കണം എന്നുണ്ടായിരുന്നു.. പിന്നെ വന്നു കേറിയ ഉടനെ ഒരു വഴക്ക് വേണ്ട എന്നോർത്ത് ഞാൻ ക്ഷെമിച്ചു.. 
അങ്ങനെ എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലേക്ക് കടക്കാൻ പോവുകയാണ്.. എന്റെ ആദ്യരാത്രിയിലേക്ക്.. 
ഏട്ടന്റെ ഇതുവരെയുള്ള പെരുമാറ്റം കണ്ടു ഒരൽപ്പം ആശങ്കയോടെയാണ് ഞാൻ ഒരു ഗ്ലാസ്‌ പാലുമായി  കതകു തുറന്നു അകത്തേക്ക് കയറിയത് .. 
ഞാൻ നോക്കുമ്പോൾ ദേവേട്ടൻ സിഗരറ്റും വലിച്ചു ജന്നലിലൂടെ പുറത്തേക്കു നോക്കി നിൽക്കുകയാണ് .... 
എന്റെ ഉള്ളിൽ ഒരൽപ്പം ടെൻഷൻ ഉണ്ട്.. പഴയകാര്യങ്ങൾ ഒക്കെ ദേവേട്ടന്റെ മനസ്സിൽ ഇപ്പോഴും  ഉണ്ടായിരിക്കുമോ .. 
ഹേയ് ഉണ്ടാവില്ല ഉണ്ടായിരുന്നു എങ്കിൽ പിന്നെ  എന്നെ കെട്ടില്ലായിരുന്നല്ലോ ....
ഞാൻ പോയി വാതിൽ കുറ്റിയിട്ടു..  
ഞാൻ വന്നത് അറിഞ്ഞു കാണും എന്നിട്ടും ദേവേട്ടൻ ഒന്ന്  നോക്കുന്നു പോലുമില്ല . 
ഇനിയിപ്പോൾ എങ്ങനെ സംസാരിച്ചു തുടങ്ങും . 
എനിക്കെന്തോ ഇതുവരെ തോന്നാത്തൊരു നാണം .... 
ദേവേട്ടൻ എന്നെ ശ്രദ്ധിക്കാൻ  വേണ്ടി  ഞാൻ ചെറുതായി ഒന്നു ചുമച്ചു  പക്ഷേ ഏട്ടൻ നോക്കിയില്ല.. അതു കണ്ടു ദേഷ്യം കേറി ഞാൻ കാൽ നിലത്തു നിന്ന്  പൊക്കിയിട്ട് തറയിൽ ഒരൊറ്റ ചവിട്ട്.. 
എന്റെ കൊലുസിന്റെ ശബ്ദം കേട്ടിട്ടാവണം  ഏട്ടൻ തിരിഞ്ഞു ഒന്ന് നോക്കി  എന്നിട്ട് സിഗരറ്റ് കളഞ്ഞു എന്റെ അരികിലേക്ക്  വന്നു .... 
എന്റെ ചങ്കിടിപ്പ് കൂടി കൂടി വന്നു.. എനിക്കെന്തോ ആ മുഖത്തേക്ക് നോക്കാൻ ആവുന്നില്ല .. 
ഉള്ളിൽ ഒരു നാണം .... 
ഞാൻ കൈയിൽ ഇരുന്ന പാൽ ദേവേട്ടന് നേരെ  നീട്ടി ..
"ഇതെന്താ പാലൊക്കെ .... 
"അതു പിന്നെ അമ്മ തന്നു വിട്ടതാണ് .... 
"മ്മം അതു നീ തന്നെ അങ്ങ് കുടിച്ചോ എനിക്ക് വേണ്ട.. 
"അല്ല ഏട്ടാ അതുപിന്നെ ഏട്ടൻ അൽപ്പം കുടിച്ചിട്ട് എനിക്ക് തന്നാൽ മതി .. 
"അതെന്തിനാ.. 
"അതുപിന്നെ അങ്ങനാണ് 
"എങ്ങനാണ്..? 
"അതുപിന്നെ  ഇതൊരു ചടങ്ങല്ലേ.. 
"ചടങ്ങ് മാങ്ങാത്തൊലി..  കല്യാണം വേണ്ടെന്ന് പറഞ്ഞു നിന്ന ഞാൻ അമ്മയുടെ ഒറ്റ വാശിയുടെ പേരിലാണ് നിന്റെ കഴുത്തിൽ താലി കെട്ടിയത് തന്നെ....
അതുകേട്ടതും ഞാനാകെ ഷോക്കടിച്ചപോലെ നിന്നു. അതുവരെ ഞാൻ കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ എല്ലാം ഒരു നിമിഷം കൊണ്ടു തകർന്നടിഞ്ഞു പോയി. എന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുടങ്ങി.. 
"അപ്പോൾ ദേവേട്ടൻ എന്നെ ഇഷ്ടമല്ലായിരുന്നോ .. 
"ഇഷ്ടം കോപ്പ്..  ഇഷ്ടപ്പെടാൻ പറ്റിയൊരു ഒരു സാധനം.. 
നീ എന്താ വിചാരിച്ചത് പഴയതൊക്കെ ഞാൻ മറന്നു കാണുമെന്നോ  ....  അതൊന്നും ചത്താലും ഞാൻ മറക്കില്ലെടി ഫൂലൻ ദേവി.. 
നിന്നെ പോലൊരു ഭദ്രകാളിയെ എന്റെ ജീവിതത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല..  
ഈ ലോകത്തു എനിക്ക് ആരോടെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അതു നിന്നോട് മാത്രമാണ്.. 

അതും കൂടി കേട്ടപ്പോൾ  സത്യം പറഞ്ഞാൽ എനിക്ക് ദേഷ്യം വന്നു .. 
"ഇഷ്ടമല്ലായിരുന്നെങ്കിൽ പിന്നെ നിങ്ങൾ എന്തിനാ എന്നെ കെട്ടിയത് .... 
"അതിനു കാരണം എന്റെ അമ്മയാണ് .. ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ പിന്നെ  നീ എന്നെ  ജീവനോടെ കാണില്ല എന്നു അമ്മ പറഞ്ഞു, ആ ഒരൊറ്റ കാരണം കൊണ്ടാണ് നിന്നെ എടുത്തെന്റെ തലയിൽ വെച്ചത്  അല്ലാതെ എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല  ....  
കല്യാണമേ വേണ്ടെന്ന് ഞാൻ ഒരായിരം വട്ടം ഞാൻ അമ്മയോട് പറഞ്ഞതാണ്  പക്ഷേ എന്റെ വിധി ഇനിയത്  അനുഭവിച്ചല്ലേ പറ്റുകയുള്ളു .... 
"ഓ അത്രക്ക് ബുദ്ധിമുട്ടി എന്നെ ആരും സഹിക്കേണ്ട.. 
"ഒന്നു ഇറങ്ങി പോടീ ഇവിടുന്ന് 
എന്നും പറഞ്ഞു ഏട്ടൻ കുനിഞ്ഞു കട്ടിലിന്റെ അടിയിൽ നിന്നും ഒരു കുപ്പിയും ഗ്ലാസ്സും എടുത്തു.. 
"ഓഹോ അപ്പോൾ  നിങ്ങൾ കുടിക്കുമല്ലേ..  
"ഹാ ഞാൻ കുടിക്കും അതിനു നിനക്കെന്താ..  നീ നിന്റെ കാര്യം നോക്കെടി ..... 
പ്രതീക്ഷകൾ എല്ലാം ഒരു നിമിഷം കൊണ്ടു തകർന്നു തരിപ്പണമായി  ദേഷ്യം കേറി നിന്ന എന്റെ അടുത്ത് ദേവേട്ടൻ അതും കൂടി പറഞ്ഞതോടെ എന്റെ സകല നിയന്ത്രണം വിട്ടു .. 
"നിങ്ങൾക്കുള്ള പണി ഞാൻ തരുന്നുണ്ട്  എന്നും പറഞ്ഞു ഞാൻ അമ്മയെ വിളിച്ചു. 
"അമ്മേ ഓടി വായോ.. ദേ ഈ  ഏട്ടൻ കള്ള് കുടിക്കുന്നേ.. 
അതുകേട്ടു ആകെ വെപ്രാളം കാണിച്ചു ഏട്ടൻ എന്റെ അടുത്തേക്ക് ഓടി വന്നു.. 
"കിടന്നു കാറല്ലേടി എന്നും പറഞ്ഞു ഏട്ടൻ  എന്റെ പിന്നിൽ വന്നു നിന്നു  വാ പൊത്തി പിടിച്ചു ..
പെട്ടെന്ന് ഏട്ടന്റെ കൈയിൽ ഞാൻ നല്ലൊരു കടി വെച്ച് കൊടുത്തു.. 
അതോടെ അമ്മേ എന്റെ കൈ എന്നും പറഞ്ഞു ഏട്ടൻ കൈ മാറ്റി.. 
"നിന്നെ ഇന്നു കാണിച്ചു തരാടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാനായി കൈ ഓങ്ങിയതും കതകിൽ ഒരു മുട്ടുകേട്ടു.. 
ഞാൻ വേഗം പോയി  കതക്  തുറന്നപ്പോൾ മുന്നിൽ അമ്മ .... 
"എന്താ മോളെ എന്തു പറ്റി  .. 
"അമ്മേ എന്നും പറഞ്ഞു ഞാൻ കള്ള കണ്ണീരൊഴുക്കി അമ്മയെ കെട്ടിപിടിച്ചു.. 
"എന്താ മോളെ എന്തുപറ്റി കരയാതെ കാര്യം പറ.. 
"എന്താടാ  എന്തുപറ്റി ഇവൾക്ക്  നീ എന്തേലും ചെയ്തോ.. 
"ഞാൻ ഒന്നും ചെയ്തില്ല അമ്മേ അവൾക്കു വട്ടാണ്.. 
"മോളെ കരയല്ലേ എന്താണെന്നു വെച്ചാൽ അമ്മയോട് പറ.. 
"അതുപിന്നെ അമ്മേ എന്നോട് ഈ ചതി ചെയ്യേണ്ടായിരുന്നു.. 
"ചതിയോ എന്തു ചതി മോളെ നീ കരയാതെ എന്താണെന്നു വെച്ചാൽ തെളിച്ചു പറ.. 
"അതുപിന്നെ അമ്മയുടെ മോൻ ഒരു മുഴുകുടിയൻ ആയിരുന്നെന്നു എന്തുകൊണ്ടാണ് എന്നോട് പറയാതെ ഇരുന്നത്.. 
"കുടിയനോ ആര്.. എന്തൊക്കെയാ മോളെ നീ ഈ പറയുന്നത്.. 
"ഞാൻ പറഞ്ഞില്ലേ അമ്മേ അവൾക്കു വട്ടാണെന്ന് .. 
"വട്ട് ആർക്കാണെന്ന് അറിയണമെങ്കിൽ അമ്മ അമ്മയുടെ  മോന്റെ  കൈയിലേക്ക് ഒന്ന് നോക്ക്   അപ്പോൾ അറിയാലോ സത്യം എന്താണെന്നു .. 
ഏട്ടൻ കുപ്പിയും ഗ്ലാസ്സും പുറകിൽ മറച്ചു പിടിച്ചിരിക്കുകയായിരുന്നു .. 
"എന്താടാ നീ മറച്ചു പിടിച്ചിരിക്കുന്നത് .... 
"ഒന്നുമില്ല അമ്മേ എന്നും പറഞ്ഞു ഏട്ടൻ ഒന്നു പരുങ്ങി . 
അതുകണ്ടപ്പോൾ എനിക്ക് ചിരി വന്നു .... 
"നിന്റെ കൈയിൽ എന്താണെന്നാണ് ചോദിച്ചത്.. 
"അതോ അതു കട്ടൻ ചായ ആണമ്മേ .... 
"കട്ടൻ ചായയോ ..? 
"നുണയാ അമ്മേ  അത് ചായ ഒന്നും അല്ല  മദ്യമാണ് .  
"അല്ലമ്മേ സത്യമായും ഇത് കട്ടൻ ചായയാണ്  സംശയം ഉണ്ടെങ്കിൽ ഇന്നാ അമ്മ ഇതൊന്ന്  കുടിച്ചു നോക്കിക്കേ എന്നും  പറഞ്ഞു ഏട്ടൻ അതൽപ്പം ഗ്ലാസ്സിൽ ഒഴിച്ച് അമ്മക്ക് കൊടുത്തു .. 
അതോടെ ഞാൻ ആകെ കൺഫ്യൂസ് ആയി പോയി..  ഞാൻ നോക്കുമ്പോൾ ഏട്ടൻ എന്നെ നോക്കി ചിരിക്കുന്നു.. 
അപ്പോഴേക്കും അമ്മ അതൽപ്പം  കുടിച്ചു .... 
"ശെരിയാ മോളെ ഇത് കട്ടൻ ചായയാണ് .. 
"കണ്ടോ അമ്മേ ഞാൻ അപ്പോഴേ പറഞ്ഞില്ലെ ചായ ആണെന്ന് എന്നിട്ടിപ്പോൾ എന്തായി.. 

"മോളെ നീ  എന്താ ആലോചിച്ചു നിൽക്കുന്നത്  അതു ചായ തന്നെയാണ്.. 
"ഇനി അവളൊന്നും മിണ്ടില്ല അമ്മേ... അമ്മയോട് ഞാൻ  അപ്പോഴേ പറഞ്ഞതാണ് ഈ തലക്ക് സ്ഥിരമില്ലാത്തവളെ ഒന്നും ഞാൻ  കെട്ടില്ലാന്നു എന്നിട്ടിപ്പോൾ എന്തായി ചായ കണ്ടിട്ട് മദ്യമാണ് പോലും.. 
"അവൾക്കല്ല ഭ്രാന്ത് നിനക്കാണ്..
"ങേ എനിക്കോ.. 
"ഹാ നിനക്ക് തന്നെ..  അല്ലാതെ   ഈ പാതിരാക്ക് കുപ്പിക്കകത്തു ചായ ഒഴിച്ച് വെച്ചിട്ടു കുടിക്കുന്ന നിനക്ക് ഭ്രാന്തല്ലാതെ പിന്നെ എന്താടാ..
"അതുപിന്നെ അമ്മേ ഞാൻ ഒരു രസത്തിന് ചെയ്തതാണ്.. 
"ഉവ്വ നിന്റെ രസം കുറച്ചു കൂടുന്നുണ്ട് മര്യാദക്ക് പോയി കിടക്കാൻ നോക്കെടാ ചെറുക്കാ.... 
ഞാൻ ആകെ അന്തം വിട്ട പോലെ നിൽക്കുകയായിരുന്നു.. 
" മോളെ പോട്ടെ  സാരമില്ല അവനു വട്ടാണ് നീ അതു കാര്യമാക്കേണ്ട എന്റെ മോള് പോയി കിടന്നോ എന്നും പറഞ്ഞു അമ്മ എന്റെ തലയിലുടെ തലോടി.... 
എന്നിട്ട്  രണ്ടും  വാതിൽ അടച്ചു കിടക്കാൻ നോക്ക് എന്നും പറഞ്ഞു അമ്മ പോയി .... 
അമ്മ പോയതും ഏട്ടൻ പോയി  വാതിലടച്ചു ..... 
"എന്താടി ചമ്മി പോയോ.. എനിക്കറിയാം നീ ഇങ്ങനെയൊക്കെ തന്നെ പെരുമാറുമെന്നു അതുകൊണ്ട്   ഇത്  നിനക്കിട്ട് തന്നൊരു ചെറിയ പണിയാണ്.. ഇതൊരു തുടക്കം മാത്രം ആണ്..  
നീ നോക്കിക്കോ ഇനി അങ്ങോട്ട് നിനക്കുള്ള എട്ടിന്റെ പണികൾ ഞാൻ കരുതി വെച്ചിട്ടുണ്ട്..  നിന്നെ ഇവിടുന്ന് ഞാൻ പുകച്ചു പുറത്തു ചാടിക്കുമെടി..  
അതുകേട്ടെനിക്ക് ദേഷ്യം വന്നു. 
"ഹാ നമുക്ക്  കാണാം..  നിങ്ങൾ കെട്ടിയ താലിയാണ്  എന്റെ ഈ  കഴുത്തിൽ  കിടക്കുന്നതെങ്കിൽ എന്നെ കൊന്നാലും ശെരി ഞാൻ ഇവിടം വിട്ടു പോവില്ല....
 നിങ്ങളെയുണ്ടല്ലോ.. നിങ്ങളെ ഞാൻ  വരച്ച വരയിൽ  നിർത്തിയിരിക്കും.. 
"ഓ പിന്നെ.. നമുക്ക് കാണാമെടി നത്തോലി  ..... 
"നത്തോലി  തന്റെ.. എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ.. 
"നീ പറയെടി.. 
"താൻ പോടോ തന്നോട് എനിക്കൊന്നും പറയാനില്ല  എന്നും പറഞ്ഞു ഞാൻ കട്ടിലിൽ കേറി കിടക്കാൻ തുടങ്ങി..
"അല്ല എന്താ മോളുടെ ഉദ്ദേശം...  ഇതെന്റെ കട്ടിലാണ്  ഇതിൽ ഇപ്പോൾ  ഞാൻ മാത്രമേ കിടക്കുന്നുള്ളു . 
തമ്പുരാട്ടി താഴെ  കിടന്നാൽ മതി..  ദോ ആ മൂലക്ക് പായ ഇരുപ്പുണ്ട് അതെടുത്തോളു.... 
"ഇത് നിങ്ങളുടെ കട്ടിൽ ആണെന്ന് പേരെഴുതി ഒന്നും വെച്ചിട്ടില്ലല്ലോ അതുകൊണ്ട്   ഈ കട്ടിലിൽ തന്നെ ഞാൻ  കിടക്കും... നിങ്ങൾക്ക് വേണമെങ്കിൽ താഴെ ഇറങ്ങി കിടന്നോ .... 
"ആഹാ എന്റെ വീട്ടിൽ വന്നിട്ട് എന്നെ ഭരിക്കാൻ വരുന്നോ എന്നു ചോദിച്ചു കൊണ്ടു  ഏട്ടൻ എന്റെ നേരെ കൈയോങ്ങി.... 
 "ദേ എന്റെ ദേഹത്തു എങ്ങാനും തൊട്ടാൽ എന്റെ സ്വഭാവം മാറും.. 
"ഓഹോ എങ്കിൽ അതൊന്നു കാണണം അല്ലോ എന്നും പറഞ്ഞു ഏട്ടൻ എന്റെ നേരെ വീണ്ടും കൈ ഓങ്ങിയതും  "അമ്മേ ഓടിവായോ ഈ ഏട്ടൻ എന്നെ തല്ലി കൊല്ലാൻ പോവുന്നെ എന്ന്  ഞാൻ വിളിച്ചു കൂവി.. 
"നീ എന്തിനാടി പുല്ലേ എല്ലാത്തിനും അമ്മയെ വിളിക്കുന്നത് .. 
"അപ്പോൾ മോന് പേടിയുണ്ടല്ലേ.. 
എന്നാൽ പിന്നെ ഞാൻ കട്ടിലിൽ തന്നെ കിടന്നോട്ടെ.. 
"പണ്ടാരമടങ്ങാൻ നീ എവിടെ എങ്കിലും കിടക്കെന്നും പറഞ്ഞു കൊണ്ടു  ദേഷ്യത്തിൽ ഏട്ടൻ നിലത്തു പായ വിരിച്ചു കിടന്നു .. 
"എന്റെ ഈശ്വരാ ഇതിപ്പോൾ വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു എവിടെക്കൊയോ വെച്ചപോലത്തെ അവസ്ഥയായല്ലോ എന്ന് കിടക്കുന്നതിനിടയിൽ ഏട്ടൻ പൊറുപൊറുക്കുണ്ടായിരുന്നു.... 
അതുകേട്ടു എനിക്കാണെങ്കിൽ ചിരിയും  വന്നു .... 
===========================
നേരം ഒരുപാടായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു പക്ഷേ എനിക്കെന്തോ  ഉറക്കം വന്നില്ല .. 
ഇനിയിപ്പോൾ വീട് മാറി കിടന്നത് കൊണ്ടാവും.. 
 ഞാൻ പതിയെ എഴുന്നേറ്റു ഏട്ടനെ നോക്കി ഏട്ടൻ നല്ല ഉറക്കത്തിലാണ്..  കലിപ്പാൻ ആണെങ്കിലും ആളൊരു പാവമാണെന്ന് തോനുന്നു.. 
 പഴയ കാര്യങ്ങളൊക്കെ  മനസ്സിൽ ഉള്ളത് കൊണ്ടുള്ള ദേഷ്യമാണ് എന്നോട് ....   
വഴിയേ ആ ദേഷ്യമൊക്കെ മാറ്റിയെടുക്കാൻ നോക്കണം..  
പക്ഷേ എന്താണെന്നു അറിയില്ല ചിലപ്പോഴൊക്കെ  ദേവേട്ടനെ ദേഷ്യം പിടിപ്പിക്കാനും  ഒരു രെസമുണ്ട് .... 
അതിനിടയിൽ  വീട്ടുകാരെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ വന്നു നിറഞ്ഞു.. 
അച്ഛനും അമ്മയും അനിയത്തിയും ഒക്കെ ഉറങ്ങി കാണുമോ .. 
അവരെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു .. 
എന്നും അനിയത്തിയോട് വഴക്കു കൂടിയിട്ടേ ഞാൻ ഉറങ്ങാറുള്ളു . ഇപ്പോൾ അവൾ അടുത്തില്ലാത്ത കൊണ്ടു എന്തോ പോലെ.. 
അവരെ എല്ലാവരെയും  ഇപ്പോൾ ഒന്നു കണ്ടാൽ കൊള്ളാമെന്നുണ്ട്.... പക്ഷേ അതിനു  പറ്റില്ലല്ലോ എന്നോർത്തപ്പോൾ 
എന്റെ  കണ്ണുകൾ നിറഞ്ഞു തുടങ്ങി .. 
അപ്പോഴേക്കും തണുത്തൊരു കാറ്റ് ജനലിൽ കൂടി കടന്നു വന്നു എന്നെ തഴുകി കടന്നു പോയി.... 
ഞാൻ പതിയെ എഴുന്നേറ്റു ജന്നലിന്റെ അരികിലേക്ക് നടന്നു.. 
ജന്നലിന്റെ അടുത്തെത്തി അതിലുടെ പുറത്തേക്ക് നോക്കി.... 
ആകാശത്തു പാതി മറഞ്ഞ ചന്ദ്രൻ നേരിയ വെട്ടം തരുന്നുണ്ട്..  ആകാശത്തു പൂവിട്ട പൂക്കളെ പോലെ നിറയെ നക്ഷത്രങ്ങൾ മിന്നി മിന്നി നിൽക്കുന്നു.. 
ഞാൻ മുറ്റത്തേക്ക് നോക്കി.. മുറ്റത്തു കൂടി അങ്ങ് ഇങ്ങായി മിന്നാമിനുങ്ങുകൾ പാറി കളിക്കുന്നു.. ചെറുതരി വെട്ടം കൊണ്ടവർ കൂരിരുട്ടിനെ കീറി മുറിക്കുകയാണ്  .. 
പെട്ടെന്ന് മുറ്റത്തു എന്തോ ഒരു  തിളക്കം കണ്ടു ഞാൻ അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി.. ഒന്നും വ്യക്തമായി കാണാൻ ആവുന്നില്ല..  
മേഘങ്ങൾ ചന്ദ്രനെ പൂർണ്ണമായും മറച്ചു കഴിഞ്ഞിരിക്കുന്നു.. 
അതെന്താവും എന്നറിയാൻ ആകാംഷയോടെ   ജന്നലിൽ പിടിച്ചു കൊണ്ടു ഞാൻ നോക്കി നിന്നു.. 
പതിയെ പതിയെ മേഘങ്ങൾ ചന്ദ്രനെ വിട്ടകന്നതും മുറ്റത്തേക്ക്  നേരിയ പ്രകാശം  വീണു തുടങ്ങി.. 
ഞാൻ ആകാംഷയോടെ അതെന്താണ് എന്ന് സൂക്ഷിച്ചു നോക്കി കൊണ്ടിരുന്നു..  പതിയെ പതിയെ അതു  വ്യക്തമായി തുടങ്ങിയതും 
ആ കാഴ്ച്ച കണ്ടു ഒരു നിമിഷം ഞാൻ  ഞെട്ടി തരിച്ചു നിന്നു പോയി.. 


#ജാതകം - 4
ഫണം ഉയർത്തിപ്പിടിച്ചു കൊണ്ടു ഒരു സർപ്പം നിൽക്കുന്നു..  അതിന്റെ തലയിൽ ഇരിക്കുന്ന മുത്തു പോലെയുള്ള എന്തോ ഒന്നാണ് തിളങ്ങുന്നത്..  
ഒരു  പക്ഷേ  പണ്ട് മുത്തശ്ശി പറയാറുള്ളതു പോലെ നാഗങ്ങളുടെ തലയിൽ ഉള്ള  നാഗമാണിക്യം ആയിരിക്കുമോ അത്..
 ഇരുളിലും അത് തിളങ്ങി നിൽക്കുമെന്നും  അതിന്റെ വെളിച്ചത്തിൽ ആ നാഗത്തിനു ഇരുളിനെ കീറി മുറിച്ചു അതിവേഗം സഞ്ചരിക്കാൻ ആവുമെന്നും ഒക്കെ എന്റെ  മുത്തശ്ശി പറഞ്ഞു  ഞാൻ കേട്ടിട്ടുണ്ട് .. 
പക്ഷേ നാഗമാണിക്യം ഏറ്റവും സവിശേഷതയുള്ള നാഗങ്ങൾക്ക്  മാത്രമേ ഉണ്ടാവാറുള്ളു..  
ആ നാഗത്തിനെ അങ്ങനെ ഇങ്ങനെയൊന്നും  മനുഷ്യർക്ക് കാണാനും സാധിക്കില്ല എന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത് ..  
പക്ഷേ എനിക്കത് എങ്ങനെ കാണാൻ കഴിഞ്ഞു.. 
 ഇനിയിപ്പോൾ ഇത് എന്റെ വെറും തോന്നൽ ആയിരിക്കുമോ..  കണ്ണുകൾക്ക് മുന്നിൽ കണ്ടത് വിശ്വസിക്കാനാവാതെ 
ഞാൻ വേഗം ദേവേട്ടനെ വിളിക്കാൻ ഒരുങ്ങി ..
ദേവേട്ടൻ നല്ല ഉറക്കമാണ്. ഇനിയിപ്പോൾ വിളിച്ചാൽ ദേഷ്യപ്പെടുമോ .. 
അല്ലെങ്കിൽ വേണ്ട വിളിക്കണ്ട എന്നും പറഞ്ഞു ഞാൻ വീണ്ടും പുറത്തേക്ക് നോക്കിയപ്പോൾ  അവിടെങ്ങും ആ പാമ്പിനെ കാണുന്നില്ല ....
ശ്ശെടാ ഇതെവിടെ പോയി എനിക്ക് ആകെ ആകാംഷയായി....  മുറ്റത്തേക്ക് ഇറങ്ങി നോക്കിയാലോ  അല്ലെങ്കിൽ വേണ്ട എല്ലാം തോന്നൽ തന്നെ ആയിരിക്കും 
എന്തായാലും നേരം ഒരുപാട് ആയി കാണും കിടന്നേക്കാം എന്ന് കരുതി ഞാൻ പോയി കിടന്നു.. 
 പതിയെ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.
=======================
പിറ്റേന്ന് നേരം പുലർന്നു അടുത്തുള്ള അമ്പലത്തിൽ നിന്നുള്ള പാട്ടു കേട്ടാണ് ഞാൻ ഉണർന്നത് ....
"ശ്ശോ എന്തൊരു തണുപ്പാണ് എഴുന്നേൽക്കാനേ തോന്നുന്നില്ല വീട്ടിൽ ആയിരുന്നെങ്കിൽ ഈ തണുപ്പത്തു പത്തുമണിയാവാതെ എഴുന്നേൽക്കില്ലായിരുന്നു ഇതിപ്പോൾ ഇവിടെ അതു പറ്റില്ലല്ലോ ..
മനസ്സില്ലാ മനസ്സോടെ ഞാൻ എഴുന്നേറ്റു..
ഏട്ടൻ നല്ല ഉറക്കമാണ് ..
ഞാൻ എഴുന്നേറ്റു കഴിഞ്ഞു ഏട്ടൻ ഇങ്ങനെ പുതച്ചു മൂടി കിടക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ അത്ര ബോധിച്ചില്ല.... നമ്മൾ എഴുന്നേറ്റ് കഴിഞ്ഞു മറ്റൊരാൾ കിടന്നു ഉറങ്ങുന്നത് കാണുബോൾ തോന്നുന്ന ഒരു തരം അസൂയ അല്ലെങ്കിൽ അമ്മ പറയാറുള്ള പോലെ കൃമികടി എന്നൊക്കെ പറയാം..  
അതുകൊണ്ട് തന്നെ 
എഴുന്നേറ്റു നടക്കുന്ന കൂട്ടത്തിൽ ഏട്ടന്റെ കാലിനിട്ട് ഒരു ചവിട്ട് വെച്ചു കൊടുത്തു.... 
"അമ്മേ എന്റെ കാൽ.. എന്നും പറഞ്ഞു ഏട്ടൻ കണ്ണ് തുറന്നു.. 

"അയ്യോ സോറി ഏട്ടാ ഞാൻ കണ്ടില്ലായിരുന്നു.... 
"അവളുടെ അമ്മുമ്മേടെ ഒരു സോറി എനിക്കറിയാമെടി പട്ടി  നീ മനഃപൂർവം  ചവിട്ടിയതാണെന്നു.. 
"ആഹാ മനസ്സിലായോ എങ്കിലേ കണക്കായി പോയി....  എന്റെ മോൻ പോയി കേസ് കൊടുക്ക്.. 
"അതിന്റെ ആവശ്യം ഇല്ല നിന്നെ ഇന്ന് ഞാൻ കാണിച്ചു തരാമെടി കോപ്പേ എന്നും പറഞ്ഞു ഏട്ടൻ എഴുന്നേൽക്കാൻ ഒരുങ്ങിയതും 
ഞാൻ ഓടി വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി.... 
തിരിഞ്ഞു നോക്കുമ്പോൾ ഏട്ടൻ പിന്നാലെ ഇല്ലായിരുന്നു.. അങ്ങനെ  അകത്തളത്തിലുടെ നടന്നു നേരെ ഉമ്മറത്തു എത്തി.. 
എന്തൊരു ഭംഗിയാണ് ഈ പ്രഭാതം കാണാൻ....സൂര്യൻ ഉദിച്ചുയർന്നു കഴിഞ്ഞു എങ്കിലും മൂടുപടം മാറ്റാന് മടിച്ചു നില്ക്കുന്ന മണവാട്ടിയെപ്പോലെ ഇനിയും മഞ്ഞു പുതപ്പിനുള്ളിൽ ഒളിച്ചു വെക്കയാണ് ഈ സൌന്ദര്യം..മനോഹരമായ ഒരു പ്രഭാതം .. ഈ മൂടൽ മഞ്ഞു അതിന്റെ  സൌന്ദര്യത്തിന്റെ മാറ്റു കൂട്ടുന്നതെയുള്ളൂ.. പടർന്നു  നില്ക്കുന്ന മരങ്ങൾക്ക് ഇടയിലൂടെ  സൂര്യ രശ്മികള് ഒളിഞ്ഞു നോക്കുന്നുണ്ട് ..
ഞാന് മുറ്റത്തേക്കിറങ്ങി. 
പതിയെ അരിച്ചു കേറുന്നു സുഖമുള്ള തണുപ്പ്.
 ഞാൻ ചുറ്റും ഒന്നു നോക്കി ഇലകളിൽ പറ്റിച്ചേർന്നു ഇരിക്കുന്ന മഞ്ഞിൻതുള്ളികൾ സൂര്യപ്രകാശത്തിൽ മുത്തുപോൽ തിളങ്ങുന്നു.. 
മരക്കൊമ്പിൽ ഇരുന്നിരുന്ന പക്ഷികളിൽ ചിലത് ചിറകടിച്ചു ശബ്ദമുണ്ടാക്കി ചിലച്ചു കൊണ്ടു  പറന്നു പോവുന്നു .. മറ്റു ചിലത് എന്തൊക്കെയോ പറഞ്ഞു വഴക്ക് കൂടുന്നു.. 
ചെടികളിൽ വിടരാൻ വെമ്പൽ കൊണ്ടു നിൽക്കുന്ന പൂ മൊട്ടുകൾ.. 
 അതിന് ചുറ്റും പല വർണ്ണത്തിലുള്ള ചിത്രശലഭങ്ങൾ പാറി നടക്കുന്നു.. 
അവിടെ ഒരു മരക്കൊമ്പിൽ ഒരു കിളിക്കൂട് കണ്ടു.. അതിൽ നിന്നും ഒരു കുഞ്ഞു അതിഥി ശബ്ദം ഉണ്ടാക്കി കൊണ്ടു  പുറത്തേക്കു തലയിട്ട്  കാഴ്ചകൾ കണ്ടിരിക്കുന്നു.. വരും ദിവസങ്ങളിൽ ചിറകുകൾ വീശി അതും പറന്നു തുടങ്ങുമായിരിക്കും.. 
എന്തായാലും എന്തൊരു ഭംഗിയുള്ള കാഴ്ചയാണ് ഇതൊക്കെ.. ഒരിക്കൽ പോലും ഞാൻ ഇതൊന്നും ഞാൻ ആസ്വദിച്ചിട്ടില്ല.. 
"ഹാ മോള് എഴുന്നേറ്റോ ..  കാപ്പി ഇപ്പോൾ വേണോ അതോ പല്ല് തേരും കുളിയും ഒക്കെ കഴിഞ്ഞു മതിയോ .. 
"ഞാൻ ഫ്രഷ് ആയി വന്നിട്ട് കുടിച്ചോളാം അമ്മേ .. 
"ശെരി മോളെ  നമ്മുടെ വടക്ക് വശത്തു ഒരു കുളം ഉണ്ട് .. 
മോള് അവിടെ പോയി  കുളിച്ചോളു.. 
"ശെരിയമ്മേ എന്നും പറഞ്ഞു ഞാൻ പോയി  പല്ല് തേച്ചു  തലയിൽ എണ്ണയും വെച്ചു  തോർത്തും വാങ്ങി  കുളത്തിലേക്ക്  നടന്നു  കുളത്തിനടുത്തെത്തി 
വിശാലമായൊരു കുളം അതിന്റെ ഒത്ത നടുക്കൊരു ആമ്പൽ ചെടി.. കുളക്കടവിലെ  ഓരോ പടികളും മെല്ലെ ഇറങ്ങി ഏറ്റവും അവസാനത്തെ പടിയിൽ എത്തി..  ചുറ്റും ഒന്നു നോക്കിയിട്ട്  വലതു കാലു കൊണ്ടു വെള്ളത്തിൽ തൊട്ടു നോക്കി .. 
ഹോ ഈശ്വരാ  എന്തൊരു തണുപ്പാണ്  എങ്ങനെ കുളിക്കും .. 
പണ്ടാരമടങ്ങാൻ അമ്മയോട് കുളിച്ചിട്ട് വരാമെന്നു പറഞ്ഞും പോയി .. 
ഇനിയിപ്പോൾ കുളിക്കാതെ എങ്ങനെയാണ് പോവുന്നത് .... 
തലയിൽ അൽപ്പം വെള്ളം തളിച്ചിട്ട് കുളിച്ചെന്നും പറഞ്ഞങ്ങു പോയാലോ.. അല്ലെങ്കിൽ വേണ്ട 
കുളിച്ചേക്കാം എന്നും പറഞ്ഞു ഒരുവിധം ഞാൻ കുളിച്ചു കേറി ഡ്രസ്സ്‌ മാറി 
തണുത്തു വിറച്ചുകൊണ്ട്  അടുക്കളയിലേക്കു ചെന്നു .. 
"നല്ല തണുപ്പല്ലേ മോളെ  കുറച്ചു കഴിഞ്ഞു കുളിച്ചാൽ പോരായിരുന്നോ .. 
 ഇന്നാ കാപ്പി കുടിക്കെന്നും പറഞ്ഞു അമ്മ എനിക്ക് കാപ്പി തന്നു അതു കുടിച്ചതോടെ  പകുതി ആശ്വാസം ആയി .. 
"അമ്മേ ദേവേട്ടൻ എഴുന്നേറ്റില്ലേ .. 
"അവന്റെ കാര്യം ഒന്നും പറയണ്ട രാവിലെ കാപ്പി കിട്ടിയാലേ അവൻ എഴുന്നേൽക്കു  അതാണ് അവന്റെ പതിവ് .. കാപ്പി ഭ്രാന്ത് ആണവന്.. 
"ഓ അങ്ങനെ ആണോ..
"മ്മം ഇന്നെന്തായാലും മോള് തന്നെ അവനു കാപ്പി എടുത്തു കൊണ്ടു പോയി കൊടുക്ക് .. 
പിന്നെ അവൻ പഞ്ചാരപ്രിയനാണ്  പഞ്ചാര കൂട്ടി ഇട്ടേക്കണേ.. 
"ആ ശെരിയമ്മേ.. 
പഞ്ചാര പ്രിയന്റെ പഞ്ചാര പ്രേമം ഇന്നത്തോടെ ഞാൻ നിർത്തുന്നുണ്ട് എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു അവിടെ ഇരുന്ന ഉപ്പു തിരഞ്ഞു കണ്ടു പിടിച്ചു കാപ്പിയിൽ ഉപ്പ് ആവശ്യത്തിന് അങ്ങ് ഇട്ടു ഇളക്കി എടുത്തു.. 
എന്നിട്ട് ആവി പറക്കുന്ന ചൂട് കാപ്പിയുമായി റൂമിലെത്തി.. 
 ഏട്ടൻ വീണ്ടും കിടന്നു നല്ല ഉറക്കമാണ്.  എനിക്കപ്പോൾ ഒരു കുസൃതി തോന്നിയിട്ട് എന്റെ ഈറൻ മുടിയിലെ വെള്ളം പതിയെ  ഏട്ടന്റെ മുഖത്തേക്ക് ഇറ്റിറ്റു വീഴിച്ചു ....
"ശ്ശെ ഇതെന്ന കോപ്പാടി എന്നും ചോദിച്ചു ഏട്ടൻ എന്റെ നേരെ ദേഷ്യപ്പെട്ടു.... 
"പിന്നെ നേരം വെളുത്തു എഴുന്നേറ്റു പോവാൻ നോക്ക് മനുഷ്യാ .. 
"നീ പോടീ പുല്ലേ എനിക്ക് സൗകര്യം ഉള്ളപ്പോൾ എഴുന്നേൽക്കും ..  നീ നിന്റെ കാര്യം നോക്ക് 
"ഓ ഞാനത് മറന്നു എന്റെ മോൻ കാപ്പി കിട്ടാതെ എഴുന്നേൽക്കില്ല അല്ലേ .... 
ഇന്നാ കാപ്പി  എന്നും പറഞ്ഞു ഞാനത് ഏട്ടന്റെ നേരെ നീട്ടി ..  
"നിന്നോട് ആര് പറഞ്ഞു എനിക്ക് കാപ്പിയുമായിട്ട് വരാൻ.. 
"അമ്മ പറഞ്ഞു..  തമ്പുരാൻ കിടക്കപായയിൽ നിന്നു പൊങ്ങണം എങ്കിൽ കാപ്പി വേണമത്രേ.. 
"ഹാ ശെരി ശെരി എന്നും പറഞ്ഞു 
ഏട്ടൻ അതു കൈനീട്ടി വാങ്ങി.. 
പതിയെ ഊതി ഊതി കുടിച്ചതും തറയിലേക്ക് ഒറ്റ തുപ്പ്.. 
"എന്താ ഏട്ടാ പഞ്ചാര പ്രിയന് പഞ്ചാര കൂടി പോയോ.. എന്നും പറഞ്ഞു ഞാൻ ചിരിച്ചു. 
"നിന്നെ ഇന്നു ഞാൻ കൊല്ലുമെടി പുല്ലേ എന്നും പറഞ്ഞു ഏട്ടൻ ചാടി  എഴുന്നേറ്റു വന്നു.. 
"ഒന്ന് പോടെയ് പേടിപ്പിക്കാതെ  എന്നും പറഞ്ഞു ചിരിച്ചു കൊണ്ടു  ഞാൻ അവിടെ നിന്നും പുറത്തേക്ക് ഓടി.... 
പിന്നെ കാപ്പിയുടെ പേരിൽ  അവിടെ ഒരു ഭൂകമ്പം തന്നെ ഏട്ടൻ ഉണ്ടാക്കി..
"എന്താ മോളെ നീ ഈ കാട്ടിയത് കാപ്പിയിൽ ആണോ ഉപ്പു ഇടുന്നത്.. 
"അതുപിന്നെ അമ്മേ ഞാനറിഞ്ഞില്ല അത് ഉപ്പാണെന്നു..  ഞാനോർത്തു പഞ്ചസാര പൊടിച്ചു വെച്ചേക്കുന്നത് ആണെന്ന്..
"കേട്ടോടാ അവൾക്ക് അറിയാതെ പറ്റിയതാണ് .. നീ ക്ഷേമിക്ക് നിനക്ക് വേറെ കാപ്പി തന്നാൽ പോരെ.. 
"എന്റെ അമ്മേ അവൾ മനഃപൂർവം ചെയ്യുന്നതാണ് ഇതൊക്കെ.. 
"പിന്നെ അവൾ അങ്ങനെ ഒന്നും ചെയ്യില്ല.. 
"ഓ ഞാനിനി ഒന്നും പറയുന്നില്ല എന്നും പറഞ്ഞു ഏട്ടൻ പോയി.. 
ഇതിപ്പോൾ അവൾക്കിട്ടു പണിയാമെന്നു വിചാരിച്ചപ്പോൾ കിട്ടുന്നത് മുഴുവൻ എനിക്കിട്ട് ആണല്ലോ ഈശ്വരാ എന്ന് ദേവൻ മനസ്സിലോർത്തു.. 

======================
കുളിയൊക്കെ കഴിഞ്ഞതിനാൽ 
കാവൊക്കെ ഒന്നു കേറി കാണാമെന്നോർത്തു ശ്രീദേവി  കാവിന് അടുത്തേക്ക് നടന്നു.. 
ഗോപുരവാതിൽ പോലെ നിൽക്കുന്ന രണ്ടു പടുകൂറ്റൻ ആലുകൾക്ക് ഇടയിലൂടെ ഞാൻ കാവിനുള്ളിലേക്ക് കയറി.. 
ആൽ, വാക, ഏഴിലംപാല, വേപ്പ്, കരിമ്പന, ഇലഞ്ഞി തുടങ്ങിയ പലതരം വൃക്ഷലതാതികൾ നിറഞ്ഞു നിൽക്കുന്നു.. 
പലതരം പൂക്കളുടെ അഭൗമസൗരഭ്യം അവിടമാകെ നിറഞ്ഞു നിൽക്കുന്നു.. 
കാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളുടെ മർമ്മരം കേട്ടു മുന്നോട്ടു നടന്നു..  അകലെ എവിടെ നിന്നോ കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം..  അതിന് താളം പിടിക്കുന്നത് പോലെ പലതരം പക്ഷികൾ കലപില ശബ്ദം ഉണ്ടാക്കുന്നു .. 
 കാവിനുള്ളിൽ നിൽക്കുന്ന സമയം ശെരിക്കും നമ്മൾ പ്രകൃതിയെ പ്രണയിച്ചു പോവും.. 
പതിയെ മുന്നോട്ട് നടക്കും തോറും പേടി തോന്നും വിധം പുല്ലുകളും വള്ളിപ്പടർപ്പുകളും വളർന്നു നിൽക്കുന്നത് കണ്ടു..  അവയെ വകഞ്ഞു മാറ്റി ഞാൻ ചെന്നു നിന്നത് പടുകൂറ്റൻ അരയാലിനു കീഴിലുള്ള നാഗത്തറക്ക് മുന്നിൽ ആണ്.. 

അതിന് അൽപ്പം മാറി വലിയൊരു സർപ്പപ്പുറ്റ് കണ്ടു.. 
തല ഉയർത്തി പിടിച്ചു മൂന്നര ചുറ്റായി ഇരുന്നു നാഗങ്ങൾ ആയുസ് എത്തി ജീവൻ വെടിയുന്നതിനെ  നാഗസമാധി എന്നു പറയും 
കാല ക്രെമേണ അതിനു ചുറ്റും പുറ്റു വളർന്നു മണ്ണിൽ ലയിക്കുകയും ചെയ്യും. ഇതിനെയാണ് സർപ്പപുറ്റ് എന്നു പറയുന്നത് എന്ന് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട്..  ഇവിടെ തന്നെ അതിന്റെ ഇണനാഗവും സമാധി ആവാൻ എത്തുമെന്നും ഇവിടം ശുദ്ധിയോടെ നോക്കണം എന്നും കൂടി പറഞ്ഞു കേട്ടിട്ടുണ്ട്.. 
പക്ഷേ ഇവിടെ വിളക്ക് വെപ്പും പൂജയുമൊക്കെ  നടന്നിട്ടു വർഷങ്ങൾ ആയെന്ന് തോന്നുന്നു.. 
  ഇത്രയും വലിയ തറവാട്ടുകാർ ആയിട്ടും ഇവരെന്താ  കാവ്  ഒരു ശ്രദ്ധയും ഇല്ലാതെ ഇങ്ങനെ ഇട്ടിരിക്കുന്നത്.. 
എന്റെ മനസ്സിൽ  ഒരായിരം  ചോദ്യങ്ങൾ ഉയർന്നു വന്നു .  
എന്തായാലും അമ്മയോട് ഇതേ കുറിച്ച് ചോദിക്കണം എന്നു വിചാരിച്ചു   അവിടെ നിന്നും ഇറങ്ങി ഞാൻ  വീട്ടിലേക്ക്  നടന്നു.
 ======================
"അമ്മേ ഇവിടുത്തെ  കാവിൽ ആരും വിളക്ക്  വെക്കാറില്ലേ ..  ആകെ കാടു പിടിച്ചു കിടക്കുന്നത് കണ്ടു .. 
"എന്തിനാ മോളെ അങ്ങോട്ടൊക്കെ പോയത്.. 
" എന്താ അമ്മേ എന്തെങ്കിലും പ്രശ്നം ഉണ്ടോ .. 
"മ്മം ഇവിടാരും അങ്ങോട്ട്‌ കേറാറില്ല
"അതെന്താ അമ്മേ.. 
"അതൊക്കെ മോള് മുത്തശ്ശിയോട് ചോദിക്ക്..  മുത്തശ്ശി പറഞ്ഞു തരും  അമ്മക്ക് അടുക്കളയിൽ ഇത്തിരി പണിയുണ്ട് .. 
" എന്നാൽ ഞാനും കൂടി സഹായിക്കാം അമ്മേ .. 
"വേണ്ട മോള് പൊക്കോ ഇതെനിക്ക് ചെയ്യാനുള്ള പണിയേ ഒള്ളൂ .. 
"മ്മം ശെരിയമ്മേ എന്നു പറഞ്ഞു ഞാൻ മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു .. 
ഞാൻ ചെല്ലുമ്പോൾ മുത്തശ്ശി കട്ടിലിൽ കിടക്കുകയായിരുന്നു.. 
"മുത്തശ്ശി ഉറങ്ങുവാണോ .. 
"ഹേ അല്ല കുട്ട്യേ  ഇങ്ങു പോര് .. 
 ഞാൻ മുത്തശ്ശിയുടെ അടുക്കൽ ചെന്നിരുന്നു.. 
"മുത്തശ്ശി  ഞാനൊരു കാര്യം ചോദിച്ചോട്ടെ.. 
"മ്മം അതിനെന്താ എന്റെ കുട്ടി ചോദിച്ചോളൂ.. 
"അല്ല മുത്തശ്ശി നമ്മുടെ കാവിലെന്താ പൂജയും വിളക്ക് വെയ്‌പും ഒന്നും ഇല്ലാത്തെ.... 
എന്റെ ചോദ്യം കേട്ടതും മുത്തശ്ശിയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു..  ആ കണ്ണുകളിൽ എന്തോ ഒരു ഭയം നിഴലിച്ചു നിന്നു..
"മുത്തശ്ശി..  മുത്തശ്ശി എന്താ ഒന്നും മിണ്ടാത്തത് .. 
"ഒന്നുമില്ല കുട്ട്യേ.. 
"എന്നോട് പറയാൻ പാടില്ല എന്നുണ്ടോ.. 
"അങ്ങനെ ഒന്നുമില്ല കുട്ട്യേ ഞാൻ പറയാം.
"ഒരുകാലത്ത് അവിടെ വിളക്ക് വെപ്പും പൂജയും ഒക്കെ ഉണ്ടായിരുന്നു. നാഗത്താന്മാർ ആയിരുന്നു ഈ തറവാടിന്റെ   കാവൽ മൂർത്തികൾ.. 
 അവരുടെ അനുഗ്രഹം കൊണ്ടു പ്രതാപവും ഐശ്വര്യവും  കുമിഞ്ഞു കൂടിയ കാലത്തു   അന്നത്തെ കാരണവരുടെ തലയിൽ  അഹങ്കാരം
കുടിയേറി പാർത്തു..  സമ്പത്തിനോട്  അദ്ദേഹത്തിന് അടങ്ങാത്ത ആഗ്രഹം ആയിരുന്നു. 
ആ കാലത്ത്  എവിടെ നിന്നോ ഇവിടെ വന്ന ഏതോ ദുർമന്ത്രവാദിയിൽ നിന്നും  ഇവിടത്തെ കാവിൽ നാഗമാണിക്യം ഉണ്ടെന്നും  അതിന്റെ ശക്തിയെ കുറിച്ചും അദ്ദേഹം അറിഞ്ഞു..
 അതോടെ അത് സ്വന്തമാക്കാൻ  ഉള്ള വഴികൾ അദ്ദേഹം തേടി അതിന് ആ മന്ത്രവാദിയെയും കൂട്ടു പിടിച്ചു.. അതിനു വേണ്ടിയുള്ള  കഠിന പൂജയും മന്ത്രവാദവും ചെയ്തു ഒടുവിൽ നാഗത്തെ കമ്പളിപ്പിച്ചു അവർ  നാഗമാണിക്യം സ്വന്തമാക്കി..
അത് നമ്മുടെ തറവാടിന്റെ നിലവറയിൽ കൊണ്ടു പോയി വെച്ചു.. നാഗമാണിക്യം കൈയിൽ  കിട്ടിയതോടെ കാരണവരുടെ സ്വഭാവം മാറി..  കുറച്ചു കാലം തന്റെ തറവാട്ടിൽ വെച്ച ശേഷം നാഗമാണിക്യം മന്ത്രവാദിക്ക്  തന്നു കൊള്ളാമെന്നും ഉള്ള കരാർ പാലിക്കാതെ ഇരിക്കാൻ സകല ഐശ്വര്യവും തനിക്കു മാത്രം സ്വന്തമായിരിക്കാനും വേണ്ടി അദ്ദേഹം  മന്ത്രവാദിയെ കഴുത്തിൽ വെട്ടി  കൊന്നു കുഴിച്ചു മൂടി.. 
നാഗമാണിക്യം നഷ്‌ടമായ നാഗം തല തല്ലി മരിക്കുമെന്നാണ് വിശ്വാസം..  അതുതന്നെ ഇവിടെയും സംഭവിച്ചു  നാഗത്തറക്കു മുന്നിൽ ആ നാഗം  തല തല്ലി മരിച്ചു. 
അതോടെ തറവാട്ടിൽ ഓരോ പ്രശ്നങ്ങളും ഉടലെടുത്തു തുടങ്ങി.. കാരണവർ അടക്കം പലരും സർപ്പദംശനം ഏറ്റാണ് മരിച്ചത്.. 
പിന്നിട് ഇവിടെല്ലാവരും കൂടി ഒരു ജ്യോത്സ്യനെ കൊണ്ടു വന്നു  പ്രശ്നം വെപ്പിച്ചു നോക്കിയപ്പോൾ പറഞ്ഞത്  നാഗമാണിക്യം തിരിച്ചു ആ കാവിൽ തന്നെ വെക്കണം എന്നും അതുവരെ ഈ തറവാട്ടിലെ ആരും അങ്ങോട്ടേക്ക് പ്രവേശിക്കരുത് എന്നുമാണ്..  അതുകൊണ്ട് തന്നെ പൂജയും വിളക്ക് വെപ്പും ഒക്കെ മുടങ്ങി.. 
"എന്നാൽ പിന്നെ  ആ നാഗമാണിക്യം അവിടെ കൊണ്ടു പോയി വെച്ചുണ്ടായിരുന്നോ മുത്തശ്ശി .. 
"ഇല്ല കുട്ട്യേ..  അതിനു പറ്റിയ ആരും തന്നെ ഇല്ല..  അന്ന് ആ നാഗത്തിന്റെ ശാപം കാരണം ഈ തറവാട്ടിലെ ആർക്കും അത് തൊടാൻ ആവില്ല.. മാത്രമല്ല  ഇന്നാ ആ നാഗമാണിക്യത്തിന്  അഷ്ടനാഗങ്ങളുടെയും കാവൽ ഉണ്ട്..  അതുകൊണ്ട് തന്നെ   മനഃശുദ്ധിയും ഭക്തിയും  നാഗങ്ങളുടെ അനുഗ്രഹവും ഉള്ള ഒരാൾക്കേ  മാത്രമേ അതിന് കഴിയു . അതുവരെ ആ നിലവറയിൽ കടക്കാൻ പോലും ആർക്കും ആവില്ല.  അതിനു ശ്രമിച്ചാൽ മരണം ഉറപ്പാണ്.   അതുകൊണ്ടാണ് അങ്ങോട്ടുള്ള മുറി പൂട്ടി ഇട്ടിരിക്കുന്നത്.. 
"കുട്ട്യേ  മുത്തശ്ശിക്ക് ഉറക്കം വരുന്നുണ്ട് ഞാനൊന്നു ഉറങ്ങട്ടെ എന്നും പറഞ്ഞു മുത്തശ്ശി തിരിഞ്ഞു കിടന്നു.. 
 മുത്തശ്ശി അത്രയും പറഞ്ഞെങ്കിലും എന്റെ മനസ്സിലെ സംശയങ്ങൾ കെട്ടടങ്ങിയില്ലായിരുന്നു.. ഞാൻ  കൂടുതൽ ചോദ്യങ്ങൾ ചോദിക്കും എന്നറിയാമെന്നുള്ളത്  കൊണ്ടു മുത്തശ്ശി മനപ്പൂർവം ഒഴിഞ്ഞു മാറിയതാണോ എന്നെനിക്ക് തോന്നി.. കാരണം കഥ പറയുമ്പോൾ ആ കണ്ണുകളിൽ  ഞാൻ കണ്ട ഭയത്തിൽ നിന്നും ഇനിയും  എന്തൊക്കെയോ എന്നോട്  പറയാൻ ബാക്കി വെച്ചത് പോലെ എനിക്ക് തോന്നി.. 
പറഞ്ഞു കേട്ടിടത്തോളം ആ മുറിയെയും നാഗമാണിക്യ ത്തെയും കാവിനെയും ചുറ്റി പറ്റി എന്തൊക്കെയോ പുകമറകൾ സൃഷ്ടിച്ചിരിക്കുന്നത് പോലെ ഉണ്ട്  .. ഇനി ഒരു പക്ഷേ മുത്തശ്ശി പറഞ്ഞ കഥകൾ സത്യമെങ്കിൽ അതിനു ശേഷം നടന്നിട്ടുള്ള കാര്യങ്ങൾ  പറയാതെ അവർ  ഒഴിഞ്ഞു മാറുന്നത് എന്തിനായിരിക്കും .. 

#ജാതകം 5
മുത്തശ്ശി പറഞ്ഞ കഥയും കേട്ട് ഒരായിരം ചോദ്യങ്ങളും മനസ്സിലിട്ടു ഞാൻ മുറ്റത്തേക്കു ഇറങ്ങി .. 
ചുറ്റും ഒന്നു നോക്കിയിട്ട് 
തൊടിയിലേക്കു നടന്നു.. 
തൊടിയിൽ  പേര് അറിയുന്നതും അറിയാത്തതുമായ പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്നു.. 
ആ ചെടികളിൽ പലതും പൂവിട്ടു നിൽക്കുകയാണ്..  പല വർണ്ണത്തിലുള്ള പൂക്കൾ.. 
 അതിനു ചുറ്റും തേൻ നുകരാനായി വണ്ടുകളും ശലഭങ്ങളും പാറി നടക്കുന്നു.. 
ദൂരെ എവിടെ നിന്നോ  കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം.. 
 കാഴ്ചകൾ കണ്ടു  കിളികളുടെ കൊഞ്ചൽ നാദവും ആസ്വദിച്ചു കൊണ്ടു മുന്നോട്ടു നടക്കുന്നതിന് ഇടയിലാണ് 
എന്റെ കണ്ണുകൾ അവിടെ  നിൽക്കുന്ന ചാമ്പക്ക മരത്തിൽ ഉടക്കിയത്.. 
നിറയെ ചാമ്പക്കകൾ പഴുത്തു നിൽക്കുന്നു ..
അതിലൂടെ അണ്ണാൻ  ചിലച്ചു കൊണ്ടു  ഓടി നടപ്പുണ്ട്.. 
പനിനീർ ചാമ്പയാണെന്ന് തോന്നുന്നു.. 
നല്ല റോസ് കളറിൽ തൊട്ടാൽ   ഞെട്ടറ്റു വീഴുന്ന പരുവത്തിൽ കിടക്കുന്നു  അതു കണ്ടിട്ട് എനിക്ക് സഹിച്ചില്ല..  
കൊതിമൂത്തു  ഞാൻ 
അതിന്റെ ചുവട്ടിൽ എത്തി നോക്കിയപ്പോൾ താഴെ കിടക്കുന്നതൊക്കെ അണ്ണാനും കിളികളും ഒക്കെ കൊത്തിയതാണ് ..  
മരത്തിൽ കിടക്കുന്നത് പറിക്കണമെങ്കിൽ  ഒരു നീളൻ കമ്പു വേണം.. 
 ഞാൻ ചുറ്റും നോക്കി കുത്തിയിടാൻ പാകത്തിനുള്ള  ഒരു കമ്പു പോലും കാണുന്നില്ല. 
ഇനിയിപ്പോൾ എറിഞ്ഞിടാം അല്ലാതെ വേറെ വഴിയില്ല എന്നെനിക്ക് മനസ്സിലായി....
പിന്നെ മറ്റൊന്നും നോക്കിയില്ല താഴെ കിടന്നിരുന്ന  കല്ലെടുത്തു ഒറ്റയേറ് .... 
അമ്മേ എന്റെ തല എന്നൊരു നിലവിളിയാണ് പിന്നെ ഞാൻ കേട്ടത് .. 
ഞാൻ നോക്കുമ്പോൾ എന്റെ നേരെ തലയും തിരുമ്മി കൊണ്ടു  ദേവേട്ടൻ വരുന്നു. 
ശ്ശെടാ അപ്പോൾ എന്റെ ഏറു കൊണ്ടത് ദേവേട്ടനിട്ട്  ആയിരുന്നോ . 
ആള് നല്ല ദേഷ്യത്തിൽ തലയും തിരുമ്മി എന്റെ നേർക്ക് വന്നു..  ഇവിടെ നിന്നാൽ അടി ഉറപ്പാണെന്നു മനസ്സിലായത് കൊണ്ടു  
  ഒരു വളിച്ച ചിരി പാസ്സാക്കി കൊണ്ടു ഞാൻ  അവിടുന്ന് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു.
"ഡി നിൽക്കെടി  അവിടെ നിന്നെ ഞാനിന്നു കൊല്ലും എന്നും പറഞ്ഞു ദേവേട്ടനും  എന്റെ പിന്നാലെ പാഞ്ഞു വന്നു.. 
ഞാൻ വേഗം അടുക്കളയിൽ എത്തി അമ്മയുടെ മറവിൽ സ്ഥാനം പിടിച്ചു.. 
"എന്താ മോളെ എന്തുപറ്റി എന്തിനാ ഓടിയതെന്നു എന്റെ കിതപ്പ് കണ്ടു അമ്മ ചോദിച്ചു. 
"അമ്മേ അതുപിന്നെ ദേവേട്ടൻ.. 
ഞാൻ അതു പറഞ്ഞു തുടങ്ങിയതും ദേവേട്ടനും അവിടെത്തി. 
"എന്താടാ എന്തുപറ്റി.. 
"എന്തുപറ്റാൻ അമ്മയുടെ പുന്നാര മോളെന്റെ തലക്കിട്ടു കല്ല് വെച്ചെറിഞ്ഞു.. 
"ഇല്ലമ്മേ ഞാൻ ചാമ്പങ്ങായിക്കിട്ടു എറിഞ്ഞതാണ് പക്ഷേ കൊണ്ടത് ദേവേട്ടനിട്ട് ആയി പോയി.. 
"അവൾ പറയുന്നത് വിശ്വസിക്കല്ലേ അമ്മേ ഞാൻ നടന്നു വരുന്നത് കണ്ടു കൊണ്ടു എനിക്കിട്ട് തന്നെ എറിഞ്ഞതാണ്.. 
"അല്ല അമ്മേ സത്യമായും ഞാൻ കണ്ടില്ല കണ്ടെങ്കിൽ ഞാൻ എറിയുമോ.. 
"പോട്ടെടാ അവൾക്കു  അറിയാതെ പറ്റിയതല്ലേ.. 
"അമ്മക്കതു പറയാം കണ്ടോ എന്റെ തല മുഴച്ചിട്ടുണ്ട്.. 
"അതു സാരമില്ല മാറിക്കോളും എന്നും പറഞ്ഞു അമ്മ പുറത്തേക്കു ഇറങ്ങി.. 
"ശ്ശെ ഏട്ടനിട്ടു എറിഞ്ഞാൽ മതിയായിരുന്നു എങ്കിൽ ചാമ്പങ്ങക്കിട്ടു കൊണ്ടെനെ എന്നും പറഞ്ഞു 
ഏട്ടനെ ഇളിച്ചു കാട്ടി ഞാനും അമ്മയുടെ കൂടെ പോയി. 
=======================
 വൈകുന്നേരം മുറിയിൽ എത്തിയപ്പോൾ  മേശപുറത്തു ഷർട്ടും മുണ്ടും തേയ്ക്കാനായി വെച്ചിരിക്കുന്നത് കണ്ടു . തൊട്ടപ്പുറത്തു തേപ്പ് പെട്ടിയും  ഇരുപ്പുണ്ടായിരുന്നു. 
ഞാൻ നോക്കിയിട്ട് ദേവേട്ടനെ അവിടെങ്ങും കണ്ടില്ല കുളിക്കാൻ പോയതായിരിക്കും .  
ഏട്ടനെ സോപ്പിടാൻ പറ്റിയ അവസരം ആണ്, ഷർട്ടും മുണ്ടും ഒക്കെ തേച്ചു വെച്ചേക്കാം.. 
അത് കാണുമ്പോൾ ഏട്ടന് ചിലപ്പോൾ സന്തോഷം ആവും എന്നു വിചാരിച്ചു കൊണ്ടു  ഞാൻ മുണ്ട് ആദ്യം തേച്ചു വെച്ചു.  രണ്ടാമത് ഷർട്ട്‌ തേക്കുന്നതിനിടയിൽ അമ്മ വിളിക്കുന്നത് കേട്ടു ഞാൻ അങ്ങോട്ടേക്ക് പോയി തിരിച്ചു വന്നപ്പോൾ  കാണുന്നത്  ഷർട്ട്‌ കരിഞ്ഞു കിടക്കുന്നതാണ്.  മുറിയിലൊക്കെ കരിഞ്ഞ മണം ഉണ്ട് . 
എന്റെ ഈശ്വരാ ഇതെങ്ങാനും ദേവേട്ടൻ കണ്ടു കൊണ്ടു വന്നാൽ പിന്നെ എന്നെ ബാക്കി വെച്ചേക്കില്ല. 
ഇനിയിപ്പോൾ എന്ത് ചെയ്യും എനിക്കാകെ പേടിയായി. 
പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി  ഞാൻ തേപ്പ് പെട്ടി മാറ്റിയിട്ടു  ആ ഷർട്ട്‌ എടുത്തു മാറ്റി.  എന്നിട്ട് അലമാരയിൽ നിന്നും മറ്റൊരു ഷർട്ട്‌ എടുത്തു വേഗം തേച്ചു  മേശയിൽ വെച്ചു . 
മുറിയിൽ ആകെ ഒരു  കരിഞ്ഞ മണം .. വേഗം  മണം പോവാൻ വേണ്ടി കുന്തിരിക്കം എടുത്തു കൊണ്ടു വന്നു  പുകച്ചു . 
പെട്ടെന്ന് ഒരു മൂളിപ്പാട്ട് കേട്ടു ഞാൻ നോക്കുമ്പോൾ ദേവേട്ടൻ റൂമിലേക്ക് നടന്നു വരുന്നു . 
ഈശ്വരാ എന്ത് ചെയ്യും ഏട്ടൻ ഈ കരിഞ്ഞ ഷർട്ട്‌ കണ്ടാലോ ..  
വേറെ വഴിയില്ല  ഈ  ഷർട്ട്‌ പുറത്തു കൊണ്ടു പോയി  കളയാം എന്നു വിചാരിച്ചു കൊണ്ടു ആ ഷർട്ട്‌  ചുരുട്ടി കൂട്ടി കൈയിൽ പിടിച്ചു എന്നിട്ട് കൈ പുറകിലാക്കി മുഖത്തൊരു ചിരിയൊക്കെ വരുത്തി ഞാൻ നിന്നു ..
എന്റെ ചിരിയൊക്കെ കണ്ടിട്ട് ഏട്ടന് എന്തോ സംശയം തോന്നി എന്നു  തോന്നുന്നു എന്നെ രൂക്ഷ ഭാവത്തിൽ ഒന്ന് നോക്കി.
"എന്താടി ഒരു അവിഞ്ഞ ചിരി.. 
"ഒന്നൂല്ല ഏട്ടാ.. 
എന്റെ പരുങ്ങൽ കണ്ടു ഏട്ടൻ മേശപ്പുറത്തേക്ക് ഒന്ന് നോക്കി. 
"ഡ്രസ്സ്‌ ഞാൻ തേച്ചു വെച്ചിട്ടുണ്ട് ഏട്ടാ.. 
"നിന്നോട് ആരാടി പറഞ്ഞത് എന്റെ ഡ്രസ്സ്‌ എടുത്തു തേക്കാൻ.. 
"അതിപ്പോൾ ആരേലും പറയണോ ഭർത്താവിന്റെ ഡ്രസ്സ്‌ തേച്ചു കൊടുക്കുന്നത് ഒക്കെ ഒരു ഭാര്യയുടെ കടമയല്ലേ.. എന്നും പറഞ്ഞു ഞാൻ അവിടുന്നു മുങ്ങാൻ ഒരുങ്ങി. 
"നീ അങ്ങനെ ഒരുപാട് കടമ ഒന്നും ചെയ്തെന്നെ സഹായിക്കല്ലേ.. 
ഒന്ന് നിന്നേടി ഈ ഷർട്ട്‌ അല്ലല്ലോ ഞാൻ എടുത്തു വെച്ചിരുന്നത്.. 
"അതുപിന്നെ ഏട്ടന് ഈ നീല ഷർട്ട്‌ ആണ് ചേരുന്നത്  അതുകൊണ്ട് ഇത് ഇട്ടാൽ മതി. 
"ഏതു ഇടണം ഇടേണ്ട എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം നീ സത്യം പറ എന്റെ ഷർട്ട്‌ എന്തിയെ.. 
"അതുപിന്നെ ഞാൻ കണ്ടില്ല.. 
"കണ്ടില്ലേ.. പിന്നെ  നീ എന്താ നിന്നു പരുങ്ങുന്നത് ..  നിന്റെ കൈയിൽ എന്താ..
"പരുങ്ങുന്നോ ആര് ഏട്ടന് തോന്നുന്നതാണ് .  
എന്റെ കൈയിൽ കുഴമ്പാണ് മുത്തശ്ശിക്ക് കൊടുക്കാൻ ആണ്..
ഒന്ന് കാണിച്ചേ എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങി അതു നിവർത്തി നോക്കുമ്പോൾ അതിൽ കൂടി എന്റെ വളിച്ച മോന്ത കണ്ടു.. 
"ഡി കോപ്പേ നീ എന്റെ ഡ്രസ്സ്‌ ഈ പരുവം ആക്കിയല്ലേ നിന്ന് ഇന്നു ഞാൻ കൊല്ലുമെടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാൻ വന്നതും ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി. 
"അമ്മേ ഓടി വരണേ ഏട്ടൻ എന്നെ തല്ലാൻ വരുന്നേ  എന്നു ഞാൻ വിളിച്ചു കൂവി ഓടി ഞാൻ അമ്മയുടെ അടുത്തെത്തി.
"ഡാ എന്താടാ ഇത് നീ എന്തിനാ അവളെയിട്ട് ഈ ഓടിക്കുന്നത്.. 
"ഇത് കണ്ടോ അമ്മേ എന്റെ നല്ല ഒന്നാതരം ഷർട്ട്‌ ആണിവൾ ഈ പരുവം ആക്കിയത്.. 
"അതുപിന്നെ ഞാൻ തേച്ചപ്പോൾ അറിയാതെ പറ്റി പോയതാ അമ്മേ.. 
"പോട്ടെടാ അവൾക്ക് ഇതൊന്നും ചെയ്തു ശീലം കാണില്ല ..   
"പോട്ടെന്നോ അപ്പോൾ പിന്നെ ഞാൻ എന്ത് ഇട്ടോണ്ട്   ഇപ്പോൾ വിനുവിന്റെ വീട്ടിൽ പോവും. 
"അതിന് വേറെ ഷർട്ട്‌ ഞാൻ തേച്ചു വെച്ചിട്ടുണ്ട് അമ്മേ.. 
"വിനുവിന്റെ വീട്ടിലോ അവിടെന്താ .. 
"അതുപിന്നെ നാളെ അവന്റെ കല്യാണം ആണ്   ഇന്ന് അതിന്റെ ആഘോഷം ആണ്  അമ്മ മറന്നു പോയോ.. 
"ഹാ ഞാൻ മറന്നു ഒരു കാര്യം ചെയ്യ് നീ ഇവളെയും കൂടി കൂടെ പോ.. 
"ഇവളെയോ അതൊന്നും  പറ്റില്ല.. 
"അതെന്താ.. 
"ഇവളെയും കൊണ്ടു പോയാൽ ശെരിയാവില്ല.. 
"അതൊക്കെ ശെരിയാവും ഇല്ലെങ്കിൽ നീയും പോവേണ്ട..
"എന്റെ അമ്മേ ഇവൾ വന്നാൽ ശെരിയാവില്ല .. 
"ഞാൻ പറഞ്ഞല്ലോ ഇവളുമായിട്ട് പോയാൽ മതി .  കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നീ ഇവളുമായി എങ്ങും പോയിട്ടില്ലല്ലോ. 
"ഓ പണ്ടാരമടങ്ങാൻ പോയി ഒരുങ്ങി വരാൻ പറ  എന്നും പറഞ്ഞു ഏട്ടൻ പോയി . 
അമ്മക്ക് ഒരുമ്മയും കൊടുത്തു ഞാനും റെഡിയാവാൻ പോയി..
=======================
ഒരുങ്ങി അമ്മയോട് യാത്രയും പറഞ്ഞു ഞങ്ങൾ വിനുവിന്റെ വീട്ടിലേക്ക് പോയി.
ബൈക്കിൽ ആണ് പോയത്.  
പോവുന്ന വഴിയൊക്കെ ഞാൻ ഓരോന്നു പറഞ്ഞു  ചീവീടിനെ പോലെ ചിലച്ചു കൊണ്ടിരുന്നു.  
പക്ഷേ ഏട്ടൻ ഒരക്ഷരം പോലും മിണ്ടിയില്ല .
അങ്ങനെ ഞങ്ങൾ അവിടെത്തി.  അപ്പോഴാണ് പണ്ട് ഞാൻ പണികൊടുത്ത ഏട്ടന്റെ കല്യാണ ആഘോഷത്തിന് ആണ് വന്നിരിക്കുന്നതെന്ന്.  അന്ന് ഞാൻ കാരണം ആണല്ലോ ഈ ഏട്ടന്റെ പ്രേമം പൊളിഞ്ഞു പാളീസായതു. 
ഒരൽപ്പം ചമ്മലോടെ ആണ് ഞാൻ എന്റെ ഏട്ടന്റെ കൂടെ വിനുവേട്ടന്റെ മുന്നിൽ നിന്നത്.  
പക്ഷേ വിനുവേട്ടൻ എന്നോട് വളരെ കാര്യമായിട്ടാണ് സംസാരിച്ചത് പഴയ ദേഷ്യം ഒന്നും ഉള്ളതായി ആ ഏട്ടന്റെ സംസാരത്തിൽ നിന്നും തോന്നിയില്ല. 
ഏട്ടന്റെ മിക്ക കൂട്ടുകാരും അവരുടെ ഭാര്യമാരും ആയിട്ടാണ് വന്നിരിക്കുന്നത്.  അതിൽ ചിലരൊക്കെ കുറച്ചു മോഡേൺ ആണ്.  
എല്ലാവരും ചിരിയും കളിയുമൊക്കെ യായി നിൽക്കുവാണ് .. 
ഞാനെന്തോ ഒറ്റപ്പെട്ട പോലെ തോന്നി.. 
അതുകൊണ്ട് തന്നെ ഞാൻ അവിടെ നിന്നും  മാറി നിന്നു. 
ദേവേട്ടൻ ആണെങ്കിൽ  കൂട്ടുകാരും ഒത്തു ആടിപാടുകയാണ് .. ഇടക്കൊക്കെ എന്നെ നോക്കുന്നുമുണ്ട്.... 
എനിക്കാണെങ്കിൽ അവിടുന്നു എങ്ങനെ എങ്കിലും പോയാൽ മതി എന്നായി....
അപ്പോഴാണ്  ഏട്ടന്റെ കൂട്ടുകാരിൽ ഒരാളുടെ ഭാര്യ എനിക്ക് ജ്യൂസ്‌ കൊണ്ടു വന്നു തന്നത്.. 
മുന്തിരി ജ്യൂസ്‌ ആണെന്നു തോന്നുന്നു  ഞാൻ ഒരൽപ്പം കുടിച്ചു   എന്തോ ടേസ്റ്റ് വ്യത്യാസം ഉണ്ട് .  അതുകൊണ്ട് തന്നെ എനിക്കതു വേണ്ടെന്നു പറഞ്ഞു.. 
പക്ഷേ  അവരുടെ നിർബന്ധം  കാരണം ഞാനത് ഒറ്റവലിക്ക് കുടിച്ചു  അൽപ്പം കഴിഞ്ഞതും എന്റെ ബോധം മറയുന്നതു പോലെ തോന്നി ഞാൻ നിലത്തേക്ക് വീണു.. 
=========================
"ഡാ ദേവ  നിന്റെ ഭാര്യ അവിടെ തല കറങ്ങി വീണു കിടപ്പുണ്ട് 
എന്നു കൂട്ടുകാരൻ വന്നു പറഞ്ഞത് കേട്ടു ദേവൻ ഓടി വന്നു.. 
"എന്താ എന്താടാ  ഇവൾക്ക് പറ്റിയത് ..  എന്നും ചോദിച്ചു  കൊണ്ടു 
ദേവൻ ശ്രീയെ പൊക്കി എടുത്തു.. 
"അതുപിന്നെ  ദേവ ചെറിയൊരു അബദ്ധം പറ്റിയതാ..  
മദ്യം മിക്സ്‌ ചെയ്ത ജ്യൂസ്‌ ആണ് ശ്രീ ദേവിക്ക് കൊടുത്തത്.   
സോറി ഡാ ഇങ്ങനെ ഒക്കെ  ആവുമെന്ന് ഓർത്തില്ല.  
ഒരു തമാശക്ക് ചെയ്തതാണ്.. 
"നിന്റെ ഒക്കെ ഒടുക്കലത്തെ ഒരു തമാശ.... 
 ഈ കോലത്തിൽ ഇവളെയും കൊണ്ടു ഞാൻ എങ്ങനെ തറവാട്ടിൽ പോവും.. 
"ഡാ നീ ഒരു കാര്യം ചെയ്യ്  എന്റെ വീട്ടിൽ ആരുമില്ല ഞാൻ താക്കോൽ തരാം നീ ഇവളുമായി അങ്ങോട്ട് പൊക്കോ.. 
 ഞാൻ എന്തായാലും ഇന്നു ഇവിടെ തന്നെയാണ്  എന്നും പറഞ്ഞു  തോമസ് എന്ന തോമാച്ചൻ വീടിന്റെ താക്കോൽ എന്നെ ഏൽപ്പിച്ചു.. 
അതോടെ ഞാൻ ശ്രീദേവിയെ ഒരു വിധത്തിൽ നടത്തിച്ചു ബൈക്കിൽ കയറ്റി ഇരുത്തിച്ചു ഞാനും ഇരുന്നു  അവൾ വീഴാതിരിക്കാൻ അവളുടെ ഷോൾ എടുത്തു  അവളെ എന്നോട് ചേർത്ത് കെട്ടിവെച്ചു . 
"എന്നെ എവിടെ കൊണ്ടു പോവാ..
"നിന്നെ കൊണ്ടു പോയി കളയാൻ പോവാണ് മിണ്ടാതെ ഇരിയെടി കോപ്പേ.. 
"ഓ  അപ്പോൾ നിങ്ങളെന്നെ തട്ടിക്കൊണ്ടു പോവാണോ.. 
"ഡി കോപ്പേ മര്യാദക്ക് അടങ്ങി ഇരുന്നില്ലെങ്കിൽ നിന്നെ എടുത്തു വല്ലോ കിണറ്റിലും കൊണ്ടു ഇടും ഞാൻ.. 
"ഓഹോ എങ്കിൽ ഇട് ഇപ്പോൾ ഇട്.... ഇടെടാ ഏട്ടാ.. 
"ഓ എന്റെ പൊന്നോ ഇതെനിക്ക് ഇപ്പോൾ ഒരു വയ്യാവേലി ആവുന്ന ലക്ഷണം ഉണ്ടല്ലോ.. 
"വയ്യാവേലിയോ അതാരാ.. 
"നിന്റെ കുഞ്ഞമ്മ  ഒന്ന് മിണ്ടാതെ ഇരിക്കെടി എന്നും പറഞ്ഞു ഞാൻ ബൈക്കോടിച്ചു....
 ഒരുവിധത്തിൽ തോമാച്ചന്റെ വീട്ടിൽ എത്തി. 
ഇറങ്ങുന്നതിന് ഇടയിൽ 
പെട്ടെന്ന് അവളെന്റെ ഷർട്ടിലേക്ക്  ശർദ്ധിച്ചു.. 
"ശ്ശെ ഇതെന്താടി ഈ കാണിച്ചേ.. 
"സോറി ഏട്ടാ..  എന്നും പറഞ്ഞവൾ വീണ്ടും ശർദ്ധിച്ചു.. 
ഞാൻ വേഗം വാതിൽ തുറന്നു അവളുമായി അകത്തേക്ക് ചെന്നു അവളെ കട്ടിലിൽ ഇരുത്തി  വെള്ളം എടുത്തുകൊണ്ടു വന്നു  ഒരുവിധത്തിൽ അവളുടെ മുഖമെല്ലാം തുടച്ചു..  അവളെ അവിടെ കിടത്തി. 
എന്നിട്ട് ഞാൻ പോയി ഷർട്ട്‌ കഴുകി ഫാനിന്റെ കീഴിൽ ഉണക്കാൻ ഇട്ടു.. 
എന്നിട്ട് ഞാൻ കട്ടിലിന്റെ അരികിലേക്ക്  ചെന്നു.. 
ഞാൻ ചെല്ലുമ്പോൾ ശ്രീദേവി എന്തൊക്കെയോ പൊറുപൊറുക്കുന്നുണ്ട് .. 
ഞാൻ അടുത്ത് ചെന്നു ചെവിയോർത്തു അതു കേട്ടു. 
"ഏട്ടാ ഐ ലവ് യു.  എന്തിനാ ഏട്ടാ എന്നോട് ഇത്ര ദേഷ്യം  ഞാൻ പാവമല്ലേ  എന്നൊക്കെ അവൾ പൊറുപൊറുത്തു.. 
എനിക്കത് കേട്ടു ചിരി വന്നു.  
ഞാൻ എഴുന്നേറ്റു  ലൈറ്റ് കെടുത്താൻ പോവാൻ തുടങ്ങിയതും അവളെന്റെ കൈയിൽ കയറി പിടിച്ചു..
എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു.. 
"ഏട്ടന്റെ മീശ കാണാൻ നല്ല രെസമുണ്ട്... 
 മീശ പിരിച്ചു വെക്കേട്ടാ എന്നും  പറഞ്ഞവളെന്റെ മീശ പിടിച്ചു പിരിച്ചു.. 
"ഹാ വേദനിക്കുന്നു വിടെടി.. 
"ദേ  ഏട്ടന്റെ മീശയിൽ ഒരു രോമം വെളുത്തിരിക്കുന്നു..  അയ്യേ ഏട്ടൻ കിളവനായെ.. 
"എനിക്ക് വേദനിക്കുന്നെടി എന്നും പറഞ്ഞവളുടെ കൈ ഞാൻ തട്ടി മാറ്റി.. പോവാൻ തുടങ്ങിയതും.. 
പോവല്ലേ ഏട്ടാ എന്നും പറഞ്ഞവൾ എന്റെ കൈ പിടിച്ചു വലിച്ചു അതിൽ തലവെച്ചു കിടന്നു പതിയെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.... 

ദേവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത അവളുടെ മുഖത്തു നിറഞ്ഞു തുളുമ്പുന്നു.. 
അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനേ എനിക്ക്  തോന്നുന്നില്ല.. 
 എന്റെ  ഉള്ളിൽ എവിടെയോ പ്രണയത്തിന്റെ നൂലില്ല പട്ടം  പതിയെ പതിയെ പാറി പറന്നു തുടങ്ങിയിരിക്കുന്നു.. 
ഇടക്ക് അവളൊന്നു അനങ്ങിയപ്പോൾ 
എന്റെ  മറ്റേ കൈ കൊണ്ടു അവളുടെ മുടിയിലൂടെ മെല്ലെ തഴുകി കൊണ്ടിരുന്നു....
പതിയെ പതിയെ ഞാനും  ഉറക്കത്തിലേക്ക് വഴുതി വീണു.. 
പിറ്റേന്ന് പുലർച്ചെ ഉറക്കം ഉണർന്നു  എഴുന്നേറ്റ ശ്രീദേവി കാണുന്നത്   ഫണം വിടർത്തി ദേവന്റെ കാലിൻ ചുവട്ടിൽ നിൽക്കുന്ന സർപ്പത്തെയാണ്..  
എന്തു ചെയ്യണം എന്നറിയാതെ അവൾ ഒരു നിമിഷം പകച്ചു നിന്നു.. 
അടുത്ത നിമിഷം തന്നെ അവൾ നോക്കി നിൽക്കേ ആ  സർപ്പം ദേവന്റെ കാലിൽ ആഞ്ഞു കൊത്തി....


#ജാതകം 6
പേടിച്ചു കണ്ണടച്ച് ചെവിയും പൊത്തി  ദേവേട്ട.. എന്നൊരൊറ്റ വിളിയായിരുന്നു ഞാൻ..  

എന്റെ ശബ്ദം കേട്ട് ദേവേട്ടൻ പെട്ടെന്ന്  ഞെട്ടി ഉണർന്നു.. 
"എന്താടി എന്തുപറ്റി.. 
"അതുപിന്നെ ദേവേട്ട പാമ്പ്.. 
"പാമ്പോ എവിടെ എന്നും ചോദിച്ചു കൊണ്ടു ദേവേട്ടൻ ചാടി എഴുന്നേറ്റു.. 
"ദേ ഇവിടുണ്ടായിരുന്നു അത് ദേവേട്ടന്റെ കാലിൽ ആഞ്ഞു കൊത്തുന്നത് ഞാൻ കണ്ടതാണ്.. 
"നിനക്ക് ഭ്രാന്താണ്  ഇവിടെങ്ങും ഒരു കോപ്പും ഇല്ല.. 
"അല്ല ദേവേട്ടാ സത്യമായും ഏട്ടന്റെ കാലിൽ കൊത്തുന്നത് ഞാൻ കണ്ടതാണ്.. 
"ദേ എന്റെ കാല് .. എവിടാ കൊത്തിയത് എന്നു കാണിച്ചു താടി  എന്നും പറഞ്ഞു ഏട്ടൻ രണ്ടു കാലും മാറി മാറി  എനിക്ക് കാട്ടി തന്നു.. 
ഞാൻ എത്ര നോക്കിയിട്ടും ഒരു ചെറിയ മുറിവ് പോലും ഏട്ടന്റെ കാലിൽ  കണ്ടെത്താൻ എനിക്ക്  കഴിഞ്ഞില്ല.. 
ഇനിയിപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കുമോ ..  
പക്ഷേ ഞാൻ വളരെ വ്യക്തമായി പാമ്പിനെ കണ്ടതാണല്ലോ.. 
ഇതിപ്പോൾ പല തവണയായി പാമ്പിനെ കാണുന്നു ഇനിയിപ്പോൾ ഇത് വരാനുള്ള അപകടത്തിന്റെ വല്ല സൂചനയും ആയിരിക്കുമോ.. 
"എന്താടി ആലോചിച്ചു ഇരിക്കുന്നത്.. 
"അല്ല ദേവേട്ട പാമ്പിനെ ഞാൻ കണ്ടതാണ് പക്ഷേ അതെവിടെ മാഞ്ഞു പോയെന്ന് അറിയില്ല.. 
"മ്മം നിനക്കങ്ങനെ പലതും തോന്നും ഇന്നലത്തെ ഹാങ്ങോവർ ആയിരിക്കും.. 
"ഹാങ്ങോവറോ..  പറഞ്ഞത് പോലെ നമ്മൾ ഇതെവിടാണ്....
 ഇന്നലെ എന്താ ഉണ്ടായത്.. 
"എന്നെ കൊണ്ടൊന്നും പറയിക്കല്ലേ ആരേലും എന്തെങ്കിലും തന്നാൽ ഉടനെ വാങ്ങി മോന്തി കോളും.. ബാക്കി ഉള്ളവനെ മിനക്കെടുത്താൻ.. 
"ങേ അതിന് ഞാൻ ജ്യൂസ്  അല്ലേ കുടിച്ചത്.. 
"ജ്യൂസ്..  മാങ്ങാത്തൊലി..
"ങേ അപ്പോൾ അത് ജ്യൂസ് അല്ലായിരുന്നോ....
 സത്യം പറ ദേവേട്ടാ പിന്നെ എന്തായിരുന്നു അത് .. 
എന്റെ ചോദ്യം കേട്ട്  ദേവേട്ടൻ ഒന്ന് പരുങ്ങി.
"എന്താ ഒന്നും മിണ്ടാത്തെ.. 
"ഒന്നുമില്ല നീ വാ വീട്ടിലേക്ക് പോവാം. 
"മര്യാദക്ക് പറ ഇല്ലെങ്കിൽ ഇവിടുന്നു ഒരടി പോലും ഞാൻ അനങ്ങില്ല..
"ഓ പണ്ടാരമടങ്ങാങ്ങാനായിട്ട്  ഡി  അവന്മാർ അതിൽ മദ്യം മിക്സ്‌ ചെയ്തിരുന്നു. 
"മദ്യമോ ചുമ്മാതല്ല എനിക്കൊന്നും ഓർമ്മയില്ലാത്തതു.. . 
"മ്മം നീ ഇതൊന്നും അമ്മയോട് പറയാൻ നിൽക്കേണ്ട.. 
"ഓഹോ അതെനിക്കൊന്നു ആലോചിക്കേണ്ടി വരും..
"ഡി നീ ചുമ്മാ തമാശ കളിക്കരുത്  അമ്മ അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാ.  അവന്മാരെ ഒറ്റ ഒരാളെയും പിന്നെ അമ്മ അങ്ങോട്ട് കേറ്റില്ല.. 
"മ്മ്മം ശെരി ശെരി.  ഇന്നല്ലേ കല്യാണം അതിന് പോവേണ്ട.. 
"ഓ വേണ്ട  ഇനിയിപ്പോൾ നമ്മുടെ   വീട്ടിലേക്ക് പോയേക്കാം.  ഇന്നലെ ചെല്ലാത്തതു കൊണ്ടു അമ്മ ദേഷ്യം കേറി ഇരിക്കുവായിരിക്കും..
അപ്പോഴാണ് ഞാനും അതേപ്പറ്റി ഓർത്തത് പെട്ടെന്ന് തന്നെ ഞാൻ  റെഡിയായി വന്നു  ഏട്ടനും ഞാനും തോമാച്ചന് താക്കോൽ കൊണ്ടു പോയി കൊടുത്തിട്ട്  നേരെ വീട്ടിലേക്കു വിട്ടു..
 ബൈക്കിൽ  പോവും വഴി ഞാൻ ഏട്ടനെ വട്ടം ചുറ്റി പിടിച്ചു. 
ഏട്ടൻ ദേഷ്യപ്പെടുമെന്നാണ് വിചാരിച്ചത് പക്ഷേ എന്തോ ഏട്ടൻ ദേഷ്യപ്പെട്ടില്ല. 
ശെരിക്കും പറഞ്ഞാൽ കാറ്റിൽ രണ്ടു ചിത്രശലഭങ്ങളെ പോലെ ഞങ്ങൾ പറന്ന് പോവുന്നത് പോലെയാണ് എനിക്ക് തോന്നിയത്..
വഴിയോരങ്ങളിൽ തണൽ വിരിച്ചു കൊണ്ടു തല ഉയർത്തി നിൽക്കുന്ന പൂമരങ്ങൾ..  അകലെ മഞ്ഞു മൂടി കിടക്കുന്ന താഴ്‌വാരങ്ങൾ ഇളവെയിലേറ്റു കൂടുതൽ സുന്ദരിയായിരിക്കുന്നു.. 
യാത്രക്കിടയിൽ കാറ്റെന്തൊക്കെയോ എന്റെ കാതുകളിൽ മൊഴിയുന്നുണ്ട്..  ഒരുപക്ഷേ  പ്രണയത്തിന്റെ സംഗീതം പൊഴിക്കുന്നതാവാം....  
ദേവേട്ടന്റെ തോളിൽ മുഖം പൂഴ്ത്തി കാറ്റു മൂളുന്ന പ്രണയത്തിന്റെ സംഗീതം  കേട്ട്  ഞാൻ ചേർന്നിരുന്നു ....
 ഈ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ഒരു നിമിഷം  ആഗ്രഹിച്ചു പോയി.. 
സ്നേഹിക്കുന്ന പുരുഷന്റെ തോളിൽ ചാഞ്ഞു അവനോടൊപ്പം ബൈക്കിൽ ഉള്ള യാത്ര ഏതൊരു പെണ്ണിനെ പോലെയും എന്റെ ഉള്ളിലും  പ്രണയത്തിന്റെ വർണ്ണ ചിറകുള്ള പൂമ്പാറ്റകളെ പറത്തി.. 
ഒരു ചാറ്റൽ മഴ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ഒന്ന് മോഹിച്ചു.. 
പക്ഷേ പുറമെ മഴ ഇല്ലെങ്കിലും എന്റെ ഉള്ളിൽ ഒരു മഴ പെയ്യുന്നുണ്ട് ..  പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള  മഴ.... 
അതെന്നിൽ പെയ്തിറങ്ങുകയാണ്.... 
 ഏട്ടനെ ഞാൻ  ഒന്നൂടി മുറുകെ പിടിച്ചു കണ്ണുകൾ അടച്ചിരുന്നു .... 
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും  ബൈക്ക് തറവാട്ട് മുറ്റത്തെത്തി.. 
ബൈക്കിന്റെ ശബ്ദം കേട്ടു അമ്മ വാതിൽക്കൽ വന്നു നിന്നു. 
ഞങ്ങൾ ബൈക്കിൽ നിന്നും ഇറങ്ങി.  ഞാൻ അമ്മയുടെ മുഖത്തേക്ക് ഒന്നു നോക്കി.. 
അമ്മയുടെ മുഖം കണ്ടാൽ അറിയാം ഞങ്ങൾ ഇന്നലെ വരാത്തതിന്റെ ദേഷ്യം ഉണ്ടെന്ന്.. 
"ഓ രണ്ടും വന്നോ കല്യാണവും കഴിഞ്ഞു അവനൊരു കൊച്ചും കൂടി ഉണ്ടായിട്ട് വന്നാൽ മതിയായിരു ന്നല്ലോ.. 
"അതുപിന്നെ അമ്മേ ഇന്നലെ വരാൻ  പറ്റിയ അവസ്ഥ ആയിരുന്നില്ല .... 
"അതെന്താ മോളെ.... 
പെട്ടെന്ന് ഒന്നും പറയല്ലേ എന്ന് ദേവേട്ടൻ എന്നെ ആഗ്യം കാണിച്ചു. 
"അതുപിന്നെ അമ്മേ ഇന്നലെ ഈ ദേവേട്ടൻ കൂട്ടുകാരുമായി ചേർന്നു കുടിച്ചു കുടിച്ചു അവസാനം ശർദ്ധിച്ചു ബോധം ഇല്ലാതെ കിടക്കുവായിരുന്നു.. 
ഞാൻ പറഞ്ഞത് കേട്ടു ദേവേട്ടൻ അന്തം വിട്ടു നിന്നു.
"ഇവൻ കുടിച്ചെന്നോ മോളെന്തൊക്കെയാ ഈ പറയുന്നത്.. 
"അതേ അമ്മേ ഏട്ടൻ കുടിച്ചു പൂസായി കിടന്നത് കൊണ്ടാണ് ഇന്നലെ വരാഞ്ഞത്.. ഇങ്ങനെ ഒരു കുടിക്കാരനെ ആണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്.. 
"എന്റെ പൊന്നമ്മേ അവൾ ചുമ്മാ പറയുന്നതാ ഞാൻ കുടിക്കില്ലാന്നു അമ്മക്ക് അറിയില്ലേ.. 
"നീ കൂടുതൽ ഒന്നും പറയേണ്ട എന്റെ മോൾ കള്ളം ഒന്നും പറയില്ല..  നീ കുടിച്ചു കാണും.. നിന്റെ കൂട്ടുകാർ ഓക്കെ അത്രക്ക് നല്ലവർ ആണല്ലോ.. 
"എന്റെ അമ്മേ സത്യം ഞാൻ കുടിച്ചില്ല.. 
"എങ്കിൽ പിന്നെ ഇന്നലെ എന്തുകൊണ്ടാണ് വരാഞ്ഞതെന്നു ചോദിക്കമ്മേ .. 
"അതു ശെരിയാ ഇന്നലെ കുടിച്ചില്ലെങ്കിൽ പിന്നെ നീ എന്താ വരാഞ്ഞത്.. 
"അതു പിന്നെ അമ്മേ..  അമ്മയുടെ ചോദ്യം കേട്ടു ദേവേട്ടൻ നിന്നു പരുങ്ങി.  നടന്ന കാര്യം ഏട്ടൻ പറയില്ല എന്നെനിക്ക് ഉറപ്പായിരുന്നു.. 
"കണ്ടോ അമ്മേ ഏട്ടൻ നിന്നു പരുങ്ങുന്നത്.... 
"മ്മം എനിക്കെല്ലാം മനസ്സിലായി ഇനി ഏതവന്റെ എങ്കിലും  പേരും പറഞ്ഞു നീ എങ്ങോട്ട് എങ്കിലും പോയാൽ അപ്പോൾ ഞാൻ ബാക്കി പറയാം..  എന്നും പറഞ്ഞു അമ്മ അകത്തേക്ക് പോയി.. 
അമ്മ പോയതും  നിന്നെ ഇന്ന് കൊല്ലുമെടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാൻ വന്നതും  ഏട്ടനെ കൊഞ്ഞനം കുത്തി കാണിച്ചു കൊണ്ടു ഞാൻ അകത്തേക്ക് ഓടി....
അന്ന് രാത്രി തലയിണകൾ  കൊണ്ടൊരു യുദ്ധം തന്നെ ഞങ്ങൾക്കിടയിൽ ഉണ്ടായി.. ഒടുവിൽ തോൽവി സമ്മതിച്ചു ചെറിയൊരു ഗൗരവം കാട്ടി  കൊണ്ടു ഏട്ടൻ കിടന്നു.. ഒരു നൂറു സ്വപ്നങ്ങൾ മനസ്സിൽ നെയ്തു കൊണ്ടു ഞാനും കിടന്നു.. 
========================
ദേവേട്ടന് അപകടം പറ്റുന്നതായി ദുസ്വപ്നം കണ്ടു കൊണ്ടു പേടിച്ചാണ് പിറ്റേന്ന് പുലർച്ചെ ഞാൻ ഉണർന്നത് .
"എന്റെ ഈശ്വരാ വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്നാണ് പറയുന്നത് എനിക്കെന്തോ പേടിയായി.. 
എന്റെ നാഗത്താന്മാരെ എന്റെ ഏട്ടനെ കാത്തോളണേ എന്നു ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടു ഏട്ടനെ നോക്കി.. 
പാവം നല്ല ഉറക്കത്തിലാണ്.. 
ഞാൻ പയ്യെ ഇടതു കൈകൊണ്ടു ഏട്ടന്റെ മുടിയിലൂടെ തഴുകി കൊണ്ടു  നെറ്റിയിൽ ഒരുമ്മ കൊടുത്തതും ഏട്ടൻ കണ്ണ് തുറന്നു.. 
"എന്താടി ഇത്.. 
"അതുപിന്നെ നെറ്റിയിൽ ഒരു കൊതുക് ഇരുപ്പുണ്ടായിരുന്നു.. അതിനെ കൊല്ലാൻ നോക്കിയതാണ്.. 
"ഓഹോ നിങ്ങളുടെ നാട്ടിലൊക്കെ ഉമ്മ വെച്ചാണോ കൊതുകിനെ കൊല്ലുന്നത്.. 
"ഹാ ഞങ്ങളുടെ നാട്ടിൽ ചിലപ്പോൾ അങ്ങനെയും കൊല്ലാറുണ്ട് എന്താ നിങ്ങൾക്ക് വല്ല കുഴപ്പവും ഉണ്ടോ എന്നു ചോദിച്ചു  ചമ്മൽ മറയ്ക്കാനായി കള്ള ദേഷ്യം കാട്ടി ഞാൻ എഴുന്നേറ്റു റൂമിനു  പുറത്തേക്ക്  ഇറങ്ങി..
പതിവ് പോലെ കുളിയൊക്കെ കഴിഞ്ഞു അടുക്കളയിലേക്ക് ചെന്നു അമ്മയെ സഹായിക്കുന്നതിനിടയിൽ ഏട്ടൻ അങ്ങോട്ടേക്ക് ഒരുങ്ങി വന്നു.. 
"നീ ഇത്ര രാവിലെ തന്നെ ഇതെങ്ങോട്ടാടാ.. 
"അതുപിന്നെ അമ്മേ എനിക്ക് വിഷ്ണുവിന്റെ കൂടെ ഒരു സ്ഥലം വരെ പോവാനുണ്ട്.. 
"വിഷ്ണുവോ..  അതാരാ.
"അതെന്റെ കൂട്ടുകാരനാണ്.. 
"മ്മം.... എന്തിനാ ഇത്ര രാവിലെ തന്നെ പോവുന്നത്.. 
" അതുപിന്നെ ടൗണിൽ നിന്നും കുറച്ചു ദുരോട്ടാണ് പോവുന്നത്..   അവനിപ്പോൾ റെഡിയായി എന്നെ കാത്തു ടൗണിൽ  നിൽപ്പുണ്ടായിരിക്കും..  
"മ്മം പോവുന്നതൊക്കെ കൊള്ളാം നേരത്തും കാലത്തും വീട്ടിൽ എത്തിക്കോണം.. 
"ഓ ആയിക്കോട്ടെ അമ്മേ എന്നും പറഞ്ഞു ഏട്ടൻ പുറത്തേക്കു ഇറങ്ങി .. 
പിന്നാലെ ഞാനും ചെന്നു.. 
പോവാനായി ഏട്ടൻ മുറ്റത്തേക്ക് ഇറങ്ങിയതും ഓടിന്റെ മുകളിൽ നിന്നും ഒരു പാമ്പ് മുന്നിലേക്ക് വീണു.... 
ഒരു നിമിഷം ഞങ്ങൾ രണ്ടും ഒന്നു ഞെട്ടി..  
ഞാൻ നോക്കുമ്പോൾ അത്  ബൈക്കിന്റെ അടുത്ത് നിന്നു കൊണ്ടു ഫണം വിടർത്തി ആടുകയാണ് .. 
ഞാൻ വേഗം കണ്ണടച്ചു നാഗത്താന്മാരെ വിളിച്ചു പ്രാത്ഥിച്ചു..  അടുത്ത നിമിഷം തന്നെ ആ പാമ്പ് ഫണം താഴ്ത്തി കാവിലേക്ക് ഇഴഞ്ഞു പോയി.... 

അപ്പോഴാണ് എനിക്ക് രാവിലെ കണ്ട സ്വപ്നത്തെ കുറിച്ച് ഓർമ്മ വന്നത്.. ഏട്ടന് എന്തോ അപകടം വരാനുണ്ട്  അതു തടയാൻ എനിക്ക് തന്ന മുന്നറിയിപ്പ് ആയിരിക്കും സ്വപ്നവും ഈ നിമിത്തവും എന്നെനിക്ക് തോന്നി.   
"ഏട്ടാ ഏട്ടൻ ഇന്നെങ്ങോട്ടും പോവേണ്ട.... 
"അതെന്താടി ഇപ്പോൾ ഇങ്ങനെ പറയുന്നത്.. 
"ഏട്ടൻ പോവേണ്ട അത്ര തന്നെ.. 
"ഓഹോ ഞാൻ പോണോ വേണ്ടയോ എന്ന് നീയല്ല തീരുമാനിക്കുന്നത്  ഞാനാ തീരുമാനിക്കുന്നത്.. 
"ഏട്ടാ ഞാൻ പറയുന്നത് കേൾക്ക്.. 
"നീ ഒരു കോപ്പും പറയേണ്ട ഞാൻ പോവാണെന്നും പറഞ്ഞു ഏട്ടൻ മുറ്റത്തേക്ക് ഇറങ്ങി ബൈക്കിൽ കയറി.. 
ഞാൻ വേഗം  ബൈക്കിനു മുന്നിൽ ചെന്നു നിന്നു.. 
"ഏട്ടാ ഞാൻ പറയുന്നത് കേൾക്ക് ഏട്ടൻ പോവല്ലേ  ഞാൻ വിടില്ല ഏട്ടനെ.. 
"ഡി മര്യാദക്ക് മാറി നിൽക്കാനാ പറഞ്ഞത് എനിക്ക് പോണം സമയം പോവുന്നു.. 
"ഏട്ടൻ എന്തൊക്കെ പറഞ്ഞാലും ശെരി  ഏട്ടനെ  ഞാൻ എങ്ങോട്ടും വിടില്ല..
ഞങ്ങളുടെ സംസാരം കേട്ട് അമ്മ  അടുക്കളയിൽ നിന്നും  ഇറങ്ങി വന്നു. 
"എന്താടാ ഇവിടെ ഒരു ബഹളം.. 
"ദേ കണ്ടോ അമ്മേ ഇവളെന്നെ പോവാൻ സമ്മതിക്കുന്നില്ല.. 
"അതെന്താ..  എന്താ മോളെ ഇത് അവൻ പോയിട്ട് വരട്ടെ.. 
"അമ്മേ  അതുപിന്നെ ഏട്ടൻ പോയാൽ ശെരിയാവില്ല.. 
"എന്താ മോളെ നീ കാര്യം പറ.. 
"കാര്യം ഞാൻ പറയാം അമ്മേ അവൾക്കു വട്ട് മൂത്തു അത്ര തന്നെ.. 
"അല്ലമ്മേ ഏട്ടന് അപകടം പറ്റുന്നതായി  ഇന്ന് വെളുപ്പിനെ ഞാൻ സ്വപ്നം കണ്ടിരുന്നു.. 
അത് മാത്രമല്ല ഏട്ടൻ മുറ്റത്തേക്കു ഇറങ്ങാൻ തുടങ്ങിയതും ഓടിന്റെ മുകളിൽ  നിന്നും ഒരു പാമ്പ് മുറ്റത്തേക്ക് വീണു.... 
എന്നിട്ട് ഏട്ടന് വണ്ടിയിൽ കേറാൻ പറ്റാത്ത വിധം അത് തടസ്സം നിന്നു.. 
ഏട്ടന്റെ ഈ യാത്ര തടയാൻ വേണ്ടിയിട്ട്  ആവും അതങ്ങനെ നിന്നത്.. 
എന്തെങ്കിലും ആപത്ത് വരും മുൻപ്  നാഗത്താന്മാർ എനിക്ക്  ഇങ്ങനെയൊക്കെ  സൂചന തരാറുണ്ട്.. 
അതുകൊണ്ട് എനിക്കെന്തോ ഒരു ഉള്ളിൽ ഒരു  പേടി.. 
"ഹഹഹ ഇപ്പോൾ മനസ്സിലായില്ലേ അമ്മേ അമ്മയുടെ മരുമോൾക്ക് വട്ടാണെന്ന് ..  
ഈ കാലത്ത്  ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ.. ദുശ്ശകുനം മണ്ണാങ്കട്ട.... 
"ഡാ എന്നാലും അവളിങ്ങനെ പറയുമ്പോൾ എനിക്കും എന്തോ ഒരു പേടി .. 
നീ ഇന്നെങ്ങും പോവേണ്ട.. 
"അമ്മക്കും തുടങ്ങിയോ വട്ട്..  വെളുപ്പാൻ കാലത്ത് സ്വപ്നം കണ്ടാൽ ഫലിക്കും, പാമ്പ് തടസ്സം നിന്നാൽ പോവരുത്.. എന്തൊക്കെ ഊളത്തരങ്ങളാണ് ഇതൊക്കെ.. 
 എന്റെ അമ്മേ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങൾ ആണ്.. 
"ഡാ എന്നാലും.. 
"ഒരു എന്നാലും ഇല്ല അവൻ എന്നെ നോക്കി നിൽക്കുവാണ് എനിക്ക് പോയെ പറ്റു.. 
"ദേവേട്ട പ്ലീസ് ഞാൻ പറയുന്നത് ഒന്നു മനസ്സിലാക്കു..... 
"നീ ഒന്നു പോയേടി എന്നും പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു ഏട്ടൻ പോയി.... 
കണ്മുന്നിൽ നിന്നും ബൈക്ക് മറയും വരെ  ഏട്ടൻ പോവുന്നത് നോക്കി ഞാൻ  നിന്നു..
പ്രഭാതസൂര്യനെ കാർമേഘം മെല്ലെ വിഴുങ്ങി കൊണ്ടിരുന്നു.. 
ആകെ ഒരു മൂകത ചുറ്റും പരന്നത് പോലൊരു തോന്നൽ.. 
എന്തോ ഒരു ഭയം  മെല്ലെ എന്റെ മനസ്സിനെ കീഴടക്കി കൊണ്ടിരുന്നു.. 

"എന്റെ നാഗത്താന്മാരെ എന്റെ ഏട്ടന് ഒന്നും വരുത്തരുതേയെന്നു 
താലിയിൽ പിടിച്ച് മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടു ഞാൻ നിന്നു..


#ജാതകം 7
ഏട്ടൻ പോയി കഴിഞ്ഞതും ഞാൻ നേരെ തൊടിയിലെ തൈമാവിൻ  ചുവട്ടിലേക്ക് പോയി.. 
കിളികളുടെ കൊഞ്ചൽ നാദവും കേട്ടു കൊണ്ട് മാവിൻ ചുവട്ടിൽ ഇരുന്നെന്റെ മനസ്സ് ഓർമ്മകൾ പൂക്കുന്ന മരുപ്പച്ച തേടിയൊരു
യാത്ര പോയി.. 
ഏട്ടനെ ആദ്യമായി കണ്ടത് മുതലുള്ള ഓരോ സംഭവങ്ങളും ഒഴുകുന്ന പുഴ പോലെ  എന്റെ മനസ്സിലേക്ക്  വന്നു കൊണ്ടിരുന്നു..
ഏട്ടനുമായുള്ള വഴക്കും പിണക്കവും ഒക്കെ ഉള്ളിൽ ചിരി ഉണർത്തിയ പ്രണയാർദ്ധ നിമിഷങ്ങളായി എന്നിലേക്ക് വന്നു ചേർന്നു.... പ്രണയത്തിന്റെ നനുത്ത സ്പർശമുള്ള ഓർമകളെ മനസ്സ് കൊണ്ടു തലോടുന്നതിനിടയിൽ 
അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല..  അമ്മയുടെ വിളികേട്ടാണ് ഞാൻ അവിടെ നിന്നും എഴുന്നേറ്റത്..
ഏട്ടൻ പോയിട്ട്  ഇപ്പോൾ സമയം കുറെ ആയല്ലോ.. 
എനിക്ക് ആണെങ്കിൽ ടെൻഷൻ ആയിട്ട് വയ്യ..  മനസ്സിന് എന്തോ ഒരു സമാധാനം ഇല്ല.. 
എന്തോ ഒരാപത്തു വരാൻ പോവുന്നത് പോലെ.. 
നാട്ടിൽ ആയിരുന്നു എങ്കിൽ കാവിലെ നാഗത്താന്മാരുടെ മുന്നിൽ പോയൊന്നു പ്രാത്ഥിച്ചിരുന്നു എങ്കിൽ സമാധാനം കിട്ടിയേനെ ഇതിപ്പോൾ അതും നടക്കുന്നില്ലല്ലോ ഈശ്വരാ.... 
പെട്ടെന്ന് എന്റെ മനസ്സിലേക്ക്  ഇവിടുത്തെ കാവിനെ കുറിച്ച് ഓർമ്മ വന്നു..  
അമ്മ പറഞ്ഞത് അവിടെ പൂജയും മറ്റുമൊന്നും ഇല്ലാതെ കിടക്കുവാണ് അങ്ങോട്ടെങ്ങും കേറരുത് എന്നാണെങ്കിലും അങ്ങോട്ട്‌ പോവാൻ  മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ തോന്നി..
ഞാൻ നേരെ മുറ്റത്തേക്ക് ഇറങ്ങി കാവിനെ ലക്ഷ്യമാക്കി നടന്നു.. 
ആരെങ്കിലും കാണുമോ എന്ന പേടിയോടെ ഇടക്കിടെ തിരിഞ്ഞു നോക്കിയാണ് ഞാൻ നടന്നത്.. 
അങ്ങനെ കാവിന്റെ മുന്നിൽ ഞാനെത്തി.. 
കാവിലേക്കു സ്വാഗതമരുളി നിൽക്കുന്ന  രണ്ടു ആലുകൾക്കും  ഇടയിലൂടെ കാറ്റിൽ ഇളകിയാടുന്ന  ഇലകളുടെ മർമ്മരം കേട്ടുകൊണ്ട്  ഞാൻ കാവിനുള്ളിലേക്ക് കടന്നു.. 
ആരെങ്കിലും എന്നെ കാണുമോ എന്ന  പേടിയോടെയാണ്  ഞാൻ നടന്നത്.. കണ്ടാൽ ഒരുപക്ഷേ വഴക്ക് കേൾക്കേണ്ടി വരും..  വളർന്നു പന്തലിച്ച പുല്ലിനെ വകഞ്ഞു മാറ്റി   നടന്നു നടന്നു ഞാൻ ഒടുവിൽ  നാഗത്തറക്ക് മുന്നിൽ എത്തി. 
പൂജയൊന്നും നടക്കുന്നില്ല എങ്കിലും എനിക്ക് ഉറപ്പായിരുന്നു അവിടെ നാഗദൈവങ്ങളുടെ സാന്നിധ്യം ഉണ്ടെന്ന് ..  
അതുകൊണ്ട് തന്നെ 
നാഗദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് കൊണ്ടു കണ്ണുകൾ അടച്ചു ഞാൻ പ്രാത്ഥിച്ചു കൊണ്ടിരുന്നു..  
ചെമ്പകപ്പൂവിൻ സുഗന്ധത്തോടെ നനുത്ത സ്പർശമുള്ള  ഇളം കാറ്റെന്നെ തഴുകി കടന്നു പോയി.. 
==========================
മറുവശത്തു ബൈക്കിൽ അതിവേഗം  തന്നെ ദേവൻ ടൗണിൽ എത്തി.. ഹോട്ടലിനു മുന്നിൽ വിഷ്‌ണു ദേവനെയും കാത്തു നിൽപ്പുണ്ടായിരുന്നു.. 
"നീ എന്താ ദേവാ താമസിച്ചത്.. 
"ഒന്നും പറയേണ്ട വിച്ചു..  ഞാൻ നേരത്തെ ഇറങ്ങിയതാണ് അപ്പോൾ ദുശ്ശകുനം, ദുസ്വപ്നം  എന്നൊക്കെ പറഞ്ഞു എന്റെ ഭാര്യ കേറി യാത്രക്ക് തടസ്സം നിന്നു അതുകൊണ്ടാണ് താമസിച്ചത്.. 
"ദുശ്ശകുനവും ദുസ്വപ്നവുമോ  അതെന്താണ്  സംഭവം.. 
"അതുപിന്നെ എനിക്കെന്തോ ആപത്തു വരാൻ പോവുന്നുണ്ടെന്ന് അവൾ സ്വപ്നം കണ്ടത്രേ..  പോരാത്തതിന് ഞാൻ ഇറങ്ങുമ്പോൾ  മുന്നിലേക്ക് പാമ്പ് വീണു അതെന്തോ ആപത്തു വരാൻ പോവുന്നതിന്റെ സൂചന ആണത്രേ.. 
 എന്താ പറയുക  ഓരോരോ അന്ധവിശ്വാസങ്ങൾ എല്ലാം കൂടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു..  
ഈ കാലത്ത് ഇതൊക്കെ ആരേലും വിശ്വസിക്കുമോ.. 
അതുകേട്ടു വിഷ്ണുവിന്റെ മുഖം ആകെ മാറി..  
എന്തോ ഒരു പേടി അവന്റെ മുഖത്തു നിഴലിച്ചു അതു മറയ്ക്കാനായി ചെറിയൊരു പുഞ്ചിരി മുഖത്തു വരുത്താൻ അവൻ ശ്രമിക്കുന്നത്  പോലെ ദേവന് തോന്നി.. 
"ഡാ എന്തുപറ്റിയെടാ.. 
"ഹേ ഒന്നുമില്ല.. 
"എന്താ നിനക്കും പേടിയുണ്ടോ.. 
"ഹേ ഇല്ല.. 
"എന്നാൽപ്പിന്നെ നീ എന്തു ആലോചിച്ചു നിൽക്കുവാണ്  നീ കേറെടാ നമുക്ക് പോവണ്ടേ.... 
"അല്ലെടാ ഞാൻ എന്റെ ബൈക്കിൽ വന്നോളാം നീ സ്റ്റാർട്ട്‌ ചെയ്തോളു എന്നും പറഞ്ഞു വിഷ്ണു അവന്റെ ബൈക്കിൽ കേറി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. 
"അതെന്താടാ എന്റെ കൂടെ വരാൻ നിനക്ക് പേടിയുണ്ടോ.. 
"ഹേ അതൊന്നും അല്ല  എന്റെ ഒരു കൂട്ടുകാരൻ കൂടി വരുന്നുണ്ട് കുറച്ചങ്ങു ചെല്ലുമ്പോൾ അവനെ കാണാം..  അവനു ബൈക്ക് ഇല്ല അതാണ് ഞാൻ ഇതെടുത്തത്.. 
"മ്മം ശെരി എന്നും പറഞ്ഞു ദേവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അപ്പോഴേക്കും വിഷ്ണു മുന്നോട്ടു ബൈക്ക് ഓടിച്ചു പോയി പിന്നാലെ ദേവനും വണ്ടി വിട്ടു.. 
========================
കാവിൽ നാഗത്തറക്കു മുന്നിൽ ശ്രീദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.. 
അവളുടെ കണ്ണീർ തുള്ളികൾ കവിളുകളെ ചുംബിച്ചു കൊണ്ടു താഴേക്കു വീണു മണ്ണിൽ അലിഞ്ഞു ചേർന്നു.. 
പെട്ടെന്ന്  ഒരു ചിറകടി ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ ആണ്   വന്നിട്ട് സമയം ഒരുപാട് ആയിരിക്കുന്നു എന്ന് എനിക്ക്  ബോധം വന്നത്..   
അമ്മ ഇപ്പോൾ  എന്നെ  അന്വേഷിക്കുന്നുണ്ടാവും.. 
ഞാൻ  വേഗം അവിടെ നിന്നും ഇറങ്ങി..
തറവാട്ടിന് മുന്നിൽ എത്തി ഉമ്മറത്തേക്ക് കാലെടുത്തു വെച്ചതും പിന്നിൽ കാറിന്റെ ഹോണടി ശബ്ദം കേട്ട്  തിരിഞ്ഞു നോക്കി..  
അതാ പടിപ്പുരക്ക് മുന്നിൽ ഒരു കാർ വന്നു നിൽക്കുന്നു.. 
ഞാൻ അത് ആരാണെന്ന് അറിയാനുള്ള ആകാംഷയോടെ നോക്കി നിന്നു.. 
  സാമാന്യം പൊക്കമുള്ള ഒരു ചെറുപ്പക്കാരൻ കാറിൽ നിന്നും ഡോർ തുറന്നു ഇറങ്ങി..  
അയാൾ കാറിൽ നിന്ന് ആരെയോ പിടിച്ചു ഇറക്കുകയാണ്..  
ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ  ഞെട്ടി..  ദേവേട്ടൻ.. 
ഏട്ടന്റെ തലയിൽ ഒരു കെട്ടുണ്ട്.. 
കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുക യാണെന്ന്  തോന്നുന്നു.. 
ഞാൻ ഒരൊറ്റ ഓട്ടത്തിന് തന്നെ പടിപ്പുര കടന്നു ദേവേട്ടന്റെ അരുകിൽ എത്തി.. 
"ഏട്ടാ ഏട്ടന്  ഇതെന്തു പറ്റി..  എന്താ ഇതൊക്കെ ഇടറിയ ശബ്ദത്തോടെ  ഞാൻ  ചോദിച്ചു.. എന്റെ  കണ്ണുകളൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു.. 
"ഹേ ഒന്നുമില്ല.. നിന്റെ കരിനാക്ക് വല്ലോം ആണോടി പറഞ്ഞത് പോലെ തന്നെ അപകടം ഉണ്ടായി.. 
"അയ്യോ ഏട്ടാ ഞാൻ..  എന്നും പറഞ്ഞു ഞാൻ  ഏട്ടനെ  കെട്ടിപിടിച്ചു.. 
"ഹേ ശ്രീദേവി പേടിക്കാൻ ഒന്നുമില്ല അവന്റെ കാലിന് ചെറിയൊരു പൊട്ടൽ അത്രേയുള്ളൂ..  പിന്നെ നെറ്റിയുടെ അവിടെ ചെറിയൊരു മുറിവുണ്ട്  അതു പെട്ടെന്ന് കരിഞ്ഞോളും.. എന്നു കൂടെയുള്ളവൻ പറഞ്ഞു. 
അപ്പോഴേക്കും അമ്മയും ഓടി വന്നു..
"എന്താടാ ഇതൊക്കെ അപ്പോഴേ അവളും ഞാനും പറഞ്ഞതല്ലേ പോവരുതെന്നു നീ കേട്ടോ..  അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകി.. 
"വരാനുള്ളതൊന്നും വഴിയിൽ തങ്ങില്ല അമ്മേ.. 
"ദേ ദേവ എന്നെക്കൊണ്ടൊന്നും പറയിക്കരുതേ..  ഇത് നീ വരുത്തി വെച്ചതല്ലേ.. 
"എന്റെ അമ്മേ ഇതിൽ കൂടുതൽ പറ്റേണ്ടതാണ് ദൈവാനുഗ്രഹം കൊണ്ടു രക്ഷപ്പെത്താണ്.... 
"എല്ലാം എന്റെ മോളുടെ പ്രാത്ഥന കൊണ്ടാണ്..
അതുകേട്ടു ദേവൻ ശ്രീദേവിയെ നോക്കി ഒന്നു ചിരിച്ചു.. 
 "പിന്നെ  അമ്മേ ഇതാണ്  വിഷ്ണു   ഇവനും ഞാനും പോയപ്പോഴാണ് അപകടം ഉണ്ടായത്.. ഇവനുണ്ടായിരുന്ന കൊണ്ടു പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചു.. 
അമ്മയും ശ്രീയും വിഷ്‌ണുവിനെ നോക്കി അവൻ അവരെ നോക്കി പുഞ്ചിരിച്ചു.....
"മ്മം ബാക്കി ഒക്കെ അകത്തു പോയിരുന്നു പറയാം  അകത്തേക്ക് നടക്ക് എന്നും പറഞ്ഞു അമ്മ നടന്നു..  
അമ്മയുടെ പിന്നാലെ ദേവനെ താങ്ങി പിടിച്ച് കൊണ്ടു ശ്രീദേവിയും നടന്നു.. 
വിഷ്ണു ചുറ്റുപാടും നോക്കി കൊണ്ടു അവിടെ തന്നെ നിന്നു.. 
"ഡാ നീ കേറുന്നില്ലേ വാ  ഇനിയിപ്പോൾ ഇന്ന്   ഇവിടെ കൂടിയിട്ടു നാളെ പോവാം  എന്നും പറഞ്ഞു ദേവൻ വിഷ്ണുവിനെ വിളിച്ചു.. 
അതുകേട്ടു വിഷ്ണു പടിപ്പുര കടന്നു തറവാടിന് മുന്നിൽ എത്തി..
വിഷ്ണു ചുറ്റും വീണ്ടും കണ്ണോടിച്ചു..  അവന്റെ കണ്ണുകൾ കാവിൽ ഉടക്കി.. 
ആ കണ്ണുകളിൽ  എന്തോ ഒന്ന്  കണ്ടെത്തിയ പോലെ ഒരു തിളക്കം..
അവന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നു..  
അവൻ തറവാടിന്റെ ഉമ്മറപടിയിലേക്ക്  മെല്ലെ കാലെടുത്തു വെച്ചതും..  
പ്രകൃതിയാകെ മാറി മറിഞ്ഞു.. സൂര്യനെ കാർമേഘം വിഴുങ്ങി ചുറ്റും ഇരുൾ പരന്നു.. 
എവിടെ നിന്നോ അതിശക്തമായ കാറ്റു വീശി തുടങ്ങി.. 
 കാറ്റിൽ മരങ്ങൾ ആകെ ആടിയുലഞ്ഞു.. 
മുറ്റത്തു നിന്ന മാവിന്റെ വലിയൊരു കൊമ്പൊടിഞ്ഞു  വീണു..
ശ്രീദേവി വിഷ്ണുവിനെ സൂക്ഷിച്ചു നോക്കി.. 
ഒരു പുഞ്ചിരിയുമായി എല്ലാം കണ്ടു കൊണ്ടവൻ നിൽക്കുകയാണ്.. 
പിന്നെ മെല്ലെ അവൻ തന്റെ കണ്ണുകൾ മുകളിലേക്കു ഉയർത്തി കണ്ണുകൾ മെല്ലെ അടച്ചപ്പോളേക്കും ചുറ്റും ശാന്തമായി മാറി.. 
  ശ്രീദേവിക്ക് അവനിൽ എന്തോ ഉള്ളതായി തോന്നി.. 
കുറ്റിത്താടിയും നീട്ടിവളർത്തിയ മുടിയും  തിളങ്ങുന്ന പൂച്ച കണ്ണുകളുമായി കണ്ടാൽ  ആളൊരു സുന്ദരൻ ആണെങ്കിലും അവനു ചുറ്റും എന്തോ ഒരു നിഗൂഢത തളം കെട്ടി കിടക്കുന്നത് പോലെ എനിക്ക് തോന്നി.. ആ മുഖത്തു നിന്നും അതെനിക്ക് വ്യക്തമായി  വായിച്ചെടുക്കാൻ  ആയി.. 
അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്കുള്ളിൽ  പോലും എന്തോ ഒന്നു ഒളിഞ്ഞിരിപ്പുണ്ട്..  
ഇവനെ കണ്ടപ്പോൾ മുതൽ എന്റെ മനസ്സ് വല്ലാതെ പിടക്കുന്നു വലം കണ്ണ് തുടിക്കുന്നു എന്തോ അപകടം വരാൻ പോവുന്നെന്ന് മനസ്സ് പറയുന്നു.. 
========================
അന്ന് രാത്രിയിൽ കിടന്നിട്ടു എന്തോ എനിക്ക് ഉറക്കം വന്നില്ല..  വിഷ്ണുവിനെ കണ്ടത് മുതൽ മനസ്സിൽ എന്തൊക്കെയോ ഒരു തോന്നൽ അവനു പിന്നിൽ എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നത് പോലെ ഒരു തോന്നൽ..  
ഇതിന് മുൻപ് ഒരിക്കൽ പോലും ഞാൻ അവനെ കണ്ടിട്ട് ഇല്ല അവനെക്കുറിച്ചു ഒന്നും അറിയത്തമില്ല.. 
പിന്നെ എന്താണ് അവനെ കണ്ടത് മുതൽ ഉള്ളിൽ ഒരു ഭയം.. അതുകൊണ്ടാവും ഉറക്കം വരുന്നേയില്ല.. 
ഓരോന്നു ആലോചിച്ചു ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിന് ഇടയിൽ ഭിത്തിയിലേക്ക്  നോക്കുമ്പോൾ  ആരുടെയോ നിഴൽ രൂപം..  ജന്നലിന്റെ അവിടെ ആരോ നിൽപ്പുണ്ട്..  
ഞാൻ പെട്ടെന്ന് തിരിഞ്ഞു നോക്കിയതും അവിടെങ്ങും ആരെയും കണ്ടില്ല.. 
വേഗം എഴുന്നേറ്റു ജന്നലിന്റെ അടുത്തെത്തി പുറത്തേക്കു നോക്കി നേരിയ നിലാവെട്ടം ഉണ്ട്..  പുറത്തെങ്ങും ആരെയും കാണാനില്ല.. 
ഇനിയിപ്പോൾ എനിക്ക് തോന്നിയതാവുമോ.. 
ആയിരിക്കും അവനെ കുറിച്ച് ആലോചിച്ചു കിടന്നത് കൊണ്ടു തോന്നിയതാവും 
പോയി കിടന്നേക്കാം എന്നു വിചാരിച്ചപ്പോൾ വീടിനകത്തു ഏതോ മുറിയുടെ കതക് തുറക്കുന്ന ശബ്ദം  കേട്ടു.. 
രാത്രിയുടെ നിശബ്ദത കൊണ്ടാവും ആരോ നടക്കുന്ന കാൽ പെരുമാറ്റം വ്യക്തമായി കേൾക്കാമായിരുന്നു.. 
ഇതാരാണ് ഈ സമയത്തു വീടിനുള്ളിൽ കൂടി നടക്കുന്നത്..  അമ്മയും മുത്തശ്ശിയും ഉറങ്ങാൻ കിടന്നാൽ പിന്നെ രാവിലെയെ എഴുന്നേൽക്കാറുള്ളു.. 
അപ്പോൾ പിന്നെ ഇതവൻ  തന്നെ ആയിരിക്കും.. വിഷ്ണു..
പുറത്തേക്ക് ഇറങ്ങി നോക്കാൻ എന്റെ മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ  ഒരു തോന്നൽ.. ഞാൻ  പോയി പതിയെ  വാതിൽ തുറന്നു.. 
വെളിച്ചം എല്ലാം കെടുത്തിയതിനാൽ  വീടിനകത്താകെ  ഇരുട്ട് പരന്നിരിക്കുന്നു..  എങ്കിലും  ജന്നൽ തുറന്നു കിടന്നിരുന്നതിനാൽ  അതിലൂടെ നേരിയ  വെട്ടവും അകത്തേക്ക് വരുന്നുണ്ട്.. 
പതിയെ പതിയെ ഭിത്തിയിൽ പിടിച്ചു കൊണ്ടു  ഞാൻ വിഷ്‌ണു കിടക്കുന്ന മുറിക്കു മുന്നിൽ എത്തി.. 
മുറിയുടെ കതക് തുറന്നു കിടക്കുന്നു. 
അതിലൂടെ ഞാൻ അകത്തേക്ക് നോക്കി.  
ആ മുറിയുടെ ജന്നൽ തുറന്നു കിടന്നിരുന്നതിനാൽ പുറത്തെ നിലാവെട്ടം ചെറുതായി മുറിക്കുള്ളിൽ ഉണ്ട്..  
ആ വെട്ടത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി അവനെ അവിടെങ്ങും കണ്ടില്ല.. 
ഇവനിതു എവിടെ പോയി.. 
ഞാൻ അവിടെ നിന്നും ഇടനാഴിയിലൂടെ  മുന്നോട്ടു  മെല്ലെ നടന്നു.. നടന്നു നടന്നു  നിലവറയിലേക്കു പോവുന്ന വാതിലിനു മുന്നിൽ  എത്തിയതും അതിനു മുന്നിൽ ഒരു രൂപം.. 
അതു വിഷ്ണു ആയിരിക്കും എന്നെനിക്കു ഉറപ്പായി..  പക്ഷേ അവനവിടെ എന്തിന് നിൽക്കുന്നു.. 
എന്റെ ഉള്ളിൽ സംശയങ്ങളുടെ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു ..   
ഈ പാതിരാത്രിയിൽ നാഗമാണിക്യം ഇരിക്കുന്ന നിലവറയിലേക്കു പോവുന്ന മുറിക്കു മുന്നിൽ ഇവനെന്തു കാര്യം.. 

ശ്രീദേവി നോക്കി നിൽക്കെ ആ വാതിൽ തുറന്നവൻ അകത്തേക്ക് കയറി.. 
പൂട്ടി ഇട്ടിരുന്ന വാതിൽ എങ്ങനെ ഇവൻ തുറന്നു.. എനിക്ക് ആകെ അത്ഭുതമായി.. 
എന്തായാലും അവന്റെ പിന്നാലെ പോയാൽ അത് അപകടം ആയിരിക്കും.. 
അതുകൊണ്ട് അവൻ വരുന്നത് വരെ തൂണിന്റെ പിന്നിൽ മറഞ്ഞു നിൽക്കാൻ ഞാൻ തീരുമാനിച്ചു.. 
കുറച്ചു സമയങ്ങൾക്ക് ശേഷം അവൻ തിരികെ വന്നു  കതക് അടയുന്ന ശബ്ദം കേട്ടു.. 
ഞാൻ നോക്കുമ്പോൾ പതിയെ നടന്നു നടന്നു അവൻ കിടന്നിരുന്ന  മുറിയിലേക്ക്  അവൻ കയറുന്നത് കണ്ടു .. 
അവൻ കേറി കതക് അടച്ചതും ഞാൻ പതിയെ നടന്നു പൂട്ടി ഇട്ടിരുന്ന മുറിയുടെ മുന്നിൽ എത്തി.. 
ഞാനാ കതകിൽ പിടിച്ചു തള്ളി നോക്കി  അത് പൂട്ടി തന്നെ കിടക്കുവാണ്..  താഴും ഉണ്ട്.. അപ്പോൾ പിന്നെ ഇവൻ എങ്ങനെ അകത്തു കയറി.. 
ഇനി ഇതിന്റെ താക്കോൽ ഇവന്റെ കൈയിൽ ഉണ്ടാവുമോ പക്ഷേ പറഞ്ഞു കേട്ടിടത്തോളം മുത്തശ്ശിയുടെ കൈയിൽ മാത്രമാണ് ഇതിന്റെ താക്കോൽ അപ്പോൾ പിന്നെ ഇവൻ അതെങ്ങനെ തുറന്നു.. 
 ഇവന് പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞു കിടപ്പുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.. 

എന്തിനായിരിക്കും നാഗമാണിക്യം ഇരിക്കുന്ന നിലവറയിലേക്ക്  ഇവൻ പോയത്.. 
ഇനി ഇവന്റെ വരവിനു പിന്നിൽ പോലും എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരിക്കുമോ.... 
 ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി  ഞാൻ റൂമിലേക്ക്‌ മടങ്ങി..


#പാർട്ട്‌ 8
റൂമിൽ എത്തി നോക്കുമ്പോൾ ദേവേട്ടൻ നല്ല ഉറക്കത്തിൽ തന്നെ ആണ്..  
ഞാൻ വാതിൽ കുറ്റിയിട്ടു കിടന്നു..  
എന്റെ മനസ്സിൽ നിറയെ വിഷ്ണുവിനെ കുറിച്ചുള്ള സംശയങ്ങൾ ആയിരുന്നു..  
അവനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു എപ്പോഴോ ഞാൻ മയങ്ങി പോയി.. 
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ ദേവേട്ടൻ പറഞ്ഞത് അനുസരിച്ചു കാപ്പിയുമായി ഞാൻ വിഷ്ണുവിന്റെ റൂമിൽ എത്തി.. 
ഞാൻ നോക്കുമ്പോൾ വിഷ്ണു എഴുന്നേറ്റു ജന്നലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു.... 
"വിഷ്ണു ദാ കാപ്പി.. 
"മ്മം അവൻ എഴുന്നേറ്റില്ലേ.. 
"എഴുന്നേറ്റിട്ടു പിന്നെയും കിടന്നു.. 
ഇന്നലെ ഉറക്കം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.. 
"നല്ല സുഖ ഉറക്കം ആയിരുന്നു.. 
"ഓ പക്ഷേ മുഖം കണ്ടിട്ട് തീരെ ഉറങ്ങിയില്ല എന്നാണ് തോന്നുന്നത്.. 
"ആണോ.. 
"മ്മം പിന്നെ വിഷ്ണുവിന് ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന അസുഖം  വല്ലതും ഉണ്ടോ.. 
"ഹേ ഇല്ല എന്താ ശ്രീ അങ്ങനെ ചോദിച്ചത്.. 
"അല്ല ഞാൻ ഇന്നലെ രാത്രി  ആരോ നടക്കുന്ന പോലെ തോന്നി വാതിൽ തുറന്നു നോക്കുമ്പോൾ വിഷ്ണു നടക്കുന്നത് കണ്ടു അതുകൊണ്ടാണ് ചോദിച്ചത്..
അതുകേട്ടതും വിഷ്ണുവിന്റെ മുഖമാകെ മാറി.. എന്തോ പെട്ടെന്ന് ടെൻഷൻ ആയത് പോലെ തോന്നി.. 
"അതോ അതുപിന്നെ ഞാനും ആരോ നടക്കുന്നത് കേട്ടിട്ട് ഇറങ്ങി വന്നതാണ്..
"മ്മം പിന്നെ വിഷ്ണുവിന് കുളിച്ചു  ഫ്രഷ് ആവണമെങ്കിൽ വടക്കു വശത്ത്  ഒരു കുളം ഉണ്ട് .. തോർത്ത്‌ ഞാൻ ഇപ്പോൾ  കൊണ്ടു വന്നു തരാം.. 
"മ്മ്മം ഞാൻ ഇപ്പോൾ ഓർത്തതെ ഒള്ളു കുളിക്കണം എന്ന്.. 
 രാവിലെ ഒരു കുളി പാസാക്കിയാൽ കിട്ടുന്ന ഉന്മേഷം അത് ഒന്ന് വേറെ തന്നെ ആണ്..
"ശെരിയെന്നാൽ ഞാൻ പോയി തോർത്ത്‌ കൊണ്ടു വരാം..  കുളിച്ചു വന്നോളൂ അപ്പോഴേക്കും ഭക്ഷണവും റെഡിയാവും.. 
"ഓക്കെ  ശ്രീ... 
ഞാൻ വിഷ്‌ണുവിന് തോർത്തു എടുത്തു കൊടുത്തിട്ടു അടുക്കളയിൽ പോയി അമ്മയെ സഹായിച്ച ശേഷം നേരെ റൂമിലേക്ക് ചെന്നു..  
ദേവേട്ടൻ പുസ്തകവും വായിച്ചു കിടപ്പുണ്ടായിരുന്നു. 
"ഏട്ടാ കഴിക്കാൻ എടുത്തു കൊണ്ടു വരട്ടെ.. 
"വിഷ്ണു എന്തിയെ അവൻ കഴിച്ചോ.. 
"ഇല്ല വിഷ്ണു കുളിക്കാൻ പോയി.. 
"മ്മം എന്നാൽ പിന്നെ അവനും കൂടി വന്നിട്ട് ഒരുമിച്ചു കഴിച്ചോളാം.. 
"അതേ ഏട്ടാ ഞാൻ ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്.. ഈ വിഷ്ണു ആയിട്ടെങ്ങനെയാണ് ഏട്ടന് പരിചയം..  

"എന്താടി ചോദിക്കാൻ കാര്യം.. 
"അതൊക്കെ പറയാം ഏട്ടൻ ഞാൻ ചോദിച്ചതിനുള്ള ഉത്തരം പറ..
"മ്മം ..  എനിക്ക് അവനുമായി കുറച്ചു മാസത്തെ പരിചയം മാത്രമേ ഒള്ളൂ.. ഞാൻ അവനെ ആദ്യമായി കാണുന്നത് ടൗണിൽ വെച്ചാണ് .. അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും വീണു പോയ പേഴ്സ് ഞാൻ ആണ് എടുത്തു കൊടുത്തത്..  അന്ന് മുതൽ എവിടെ വെച്ചു എപ്പോൾ കണ്ടാലും ഞങ്ങൾ സംസാരിക്കാറുണ്ട് ..  
ആ ഒരു ബന്ധം വളർന്നു ഞങ്ങൾക്കിടയിൽ  നല്ലൊരു സൗഹൃദമായി മാറി..  ശെരിക്കും പറഞ്ഞാൽ അപ്രതീക്ഷിതമായി എന്റെ ജീവിതത്തിലേക്കു കടന്നു വന്ന എനിക്കേറ്റവും പ്രിയപ്പെട്ട സൗഹൃദമാണ് വിഷ്ണു.. 
"മ്മം അപ്പോൾ വിഷ്ണു ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ.. 
"ഇല്ല അവൻ ആദ്യമായിട്ട് വരുവാണ്.. 
എന്താടി കാര്യം നീ എന്താ ഒരുമാതിരി പോലീസുകാർ ചോദിക്കും പോലെ ചോദിക്കുന്നത്.. 
"അതുപിന്നെ എനിക്കെന്തോ വിഷ്ണുവിനെ കണ്ടപ്പോൾ തൊട്ടു എന്തോ ഒരു പന്തികേട് തോന്നുന്നു.. 
അയാളുടെ പെരുമാറ്റം കണ്ടിട്ട് മനസ്സിൽ  എന്തോ ഒരു പേടി.. 
"അതെന്താ അവൻ നിന്നെ പിടിച്ചു വിഴുങ്ങാൻ വന്നോ.. 
"അല്ല ഏട്ടാ..  ഇന്നലെ രാത്രിയിൽ ആരോ നടക്കുന്ന ഒച്ച കേട്ടു ഞാൻ എഴുന്നേറ്റു വാതിൽ തുറന്നു നോക്കുമ്പോൾ വിഷ്ണു നമ്മുടെ നിലവറയിലേക്കുള്ള മുറിയുടെ അങ്ങോട്ട്‌ പോവുന്നത് കണ്ടു ഞാനും പിന്നാലെ പോയി.. 
എന്നിട്ട് ഞാൻ നോക്കുമ്പോൾ അവൻ മുറിയുടെ അടുത്ത് ചെന്നതും ആ മുറി തുറന്നു അവൻ അകത്തു കയറി..  
എന്നിട്ട് കുറച്ചു സമയം കഴിഞ്ഞു തിരികെ ഇറങ്ങി വന്നിട്ട് റൂമിൽ പോയി കിടന്നു..
"ഹഹഹ നിനക്ക് ഭ്രാന്താടി അല്ലാതെ പിന്നെ ഇതിനൊക്കെ എന്താ പറയുക.. 
"എന്റെ ഏട്ടാ സത്യം ഞാൻ എന്റെ ഈ കണ്ണുകൾ കൊണ്ടു കണ്ടതാണ്.. 
"ഉവ്വ അന്ന് പാമ്പെന്റെ കാലിൽ കൊത്തി എന്നു പറഞ്ഞു നീ എന്തൊക്കെ ബഹളം ഉണ്ടാക്കി.. 
"അതുപോലെ അല്ല ഏട്ടാ ഇത്..  
ഇത് ശെരിക്കും നീ കണ്ടതാണ്.. 
"മ്മം അവൻ ഇറങ്ങി നടന്നു എന്നത് വേണമെങ്കിൽ ഞാൻ വിശ്വസിക്കാം പക്ഷേ അവൻ ആ മുറി തുറന്നു പോയെന്ന് പറഞ്ഞത് എങ്ങനെ ആണെടി ഞാൻ വിശ്വസിക്കുന്നത് ..
"അതെന്താ അത് വിശ്വാസം ഇല്ലാത്തത്.. 
"ഡി  അതിന്റെ താക്കോൽ മുത്തശ്ശിയുടെ കൈയിലാണ് പിന്നെ അവനത് എങ്ങനെ തുറക്കാനാണ്..
"അവന്റെ കയ്യിൽ വേറെ താക്കോൽ ഉണ്ടായിരിക്കും.. 
"ആദ്യമായി ഇവിടെ വരുന്ന അവനു ഇവിടെ ഇങ്ങനെ ഒരു മുറി ഉണ്ടെന്ന് പോലും അറിയില്ല പിന്നെ  എങ്ങനെ ആണെടി ഇവിടുത്തെ താഴിന്റെ താക്കോൽ കിട്ടുന്നത്, 
നിനക്ക് എന്തോ കുഴപ്പം ഉണ്ട് ഇല്ലെങ്കിൽ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടില്ല.. 
"ഓ അല്ലെങ്കിലും ഞാൻ പറഞ്ഞാൽ ആരും ഒന്നും വിശ്വസിക്കില്ല ഞാൻ പോണു എന്നും പറഞ്ഞു ദേഷ്യം കേറി ഞാൻ അവിടെ നിന്നും ഇറങ്ങി മുറ്റത്തെത്തി.. 
ഞാൻ നോക്കുമ്പോൾ വിഷ്ണു കാവിന്റെ അങ്ങോട്ടേക്ക് നടന്നു പോവുന്നു.. 
എനിക്കെന്തോ ആ പോക്കിൽ സംശയം തോന്നി ഞാനും പുറകെ പോയി..
വിഷ്ണു നേരെ കാവിനുള്ളിലേക്കു കയറി.. 
പിന്നാലെ ഞാനും..  
പെട്ടെന്ന് എവിടെ നിന്നോ ഒരു കാറ്റ് ആഞ്ഞു വീശി..  പക്ഷികൾ എല്ലാം വരാനിരിക്കുന്ന എന്തോ  അപകടത്തെ മുൻകൂട്ടി കണ്ടു കൊണ്ടു എന്നോണം  പേടിയോടെ ചിലക്കുന്നത് പോലെ തോന്നി.. 
അതെല്ലാം കൂട്ടത്തോടെ ചിറകടിച്ചു ബഹളം കൂട്ടി എങ്ങോട്ടോ പറന്നു പോയി.. 
ഒന്നും വക വെയ്ക്കാതെ അവൻ നടന്നു കൊണ്ടിരുന്നു.. 
നടന്നു നടന്നു അവൻ  നാഗത്തറക്കു മുന്നിൽ എത്തി..
പിന്നാലെ എത്തിയ ഞാൻ അവൻ കാണാത്ത വണ്ണം അവിടെ നിന്ന മരത്തിന്റെ മറവിൽ നിന്നു കൊണ്ടു അവനെ നോക്കി.. 
ഞാൻ നോക്കുമ്പോൾ അവൻ  നാഗത്തറയിൽ  മെല്ലെ തൊട്ടു പെട്ടെന്ന് ഷോക്കടിച്ചത് പോലെ അവൻ കൈ വലിച്ചു.... 
എന്തോ ഒരു ഭയം അവന്റെ മുഖത്തു തെളിഞ്ഞു നിന്നു..
പിന്നെ അവൻ അവിടുന്ന് നടന്നു  സർപ്പപുറ്റിന്  മുന്നിൽ ചെന്നു കൈകൂപ്പിയ ശേഷം അവിടെ ഇരുന്നു അതിനു താഴെ കിടന്നിരുന്ന ചപ്പുകൾ മാറ്റി അവിടത്തെ മണ്ണ് ഒരുപിടി വാരി എടുത്തു മുണ്ടിൽ കെട്ടി വെച്ചു.. 
അത് കണ്ടിട്ട് 
എനിക്ക് ഒന്നും മനസ്സിലായില്ല ഇവനെന്തിനാ ഇവിടത്തെ മണ്ണ്.. 
എന്തായിരിക്കും ഇവന്റെ ഉദ്ദേശം.... 
എന്തൊക്കെയോ സംശയങ്ങൾ എന്റെ മനസ്സിൽ കയറി കൂടി.. 
ഞാൻ നേരെ അവന്റെ അടുക്കലേക്കു ചെന്നു.. 
"വിഷ്ണു ഇവിടെ എന്തെടുക്കുവാ.. 
പെട്ടെന്ന് എന്റെ ശബ്ദം കേട്ടവനൊരു ഞെട്ടലോടെ തിരിഞ്ഞു നോക്കി..
"എന്താ വിഷ്ണു.. 
"ഹേ ഒന്നുമില്ല.. 
"അല്ല എന്താ കാവിലേക്ക് വന്നത്.. 
"ഓ അതുപിന്നെ ഈ കാവ് പുറത്തു നിന്നു കണ്ടപ്പോൾ ഒരു മോഹം തോന്നി ഇതിന്റെ ഭംഗി ഒന്ന് ആസ്വദിക്കാമെന്നു വിചാരിച്ചു  അങ്ങനെ കേറിയതാണ്..
"മ്മം എന്നിട്ട്  ഞങ്ങളുടെ   കാവ് ഇഷ്ടമായോ ..
"പിന്നെ ഒരുപാട് ഇഷ്ടമായി വീണ്ടും വീണ്ടും വരാൻ കൊതിപ്പിക്കുന്ന സൗന്ദര്യമാണ് ഈ കാവിന്.. 
ഇവിടെ നിന്നാൽ അറിയാതെ പ്രകൃതിയെ പ്രണയിച്ചു പോവും നമ്മൾ.. 
ഇനിയുംഇവിടേക്ക്  വരണം എന്നുണ്ട് .. 
"ഓ അതിനെന്താ വന്നോളൂ..  
ഇപ്പോൾ നമുക്ക് ഭക്ഷണം കഴിക്കാൻ പോവാം ഏട്ടൻ അവിടെ കാത്തിരുപ്പുണ്ട്..   
"ഓ ശെരി വാ പോയേക്കാം..  എന്നും പറഞ്ഞു അവൻ പുറത്തേക്ക് നടന്നു.. പിന്നാലെ ഞാനും ഇറങ്ങി.. 
ഞങ്ങൾ അവിടുന്നു ഇറങ്ങി  വീട്ടിൽ എത്തി..
ഭക്ഷണം ഒക്കെ കഴിഞ്ഞു വിഷ്ണു യാത്രയൊക്കെ പറഞ്ഞു  പോവാൻ ഇറങ്ങി..
"വിഷ്ണു  ഡാ നീ ഇനിയും വരണം കേട്ടോ .. 
"ഓ വരാമെടാ ഉറപ്പായും ഞാൻ ഇനിയും വരും.. വരാതെ ഇരിക്കാൻ ആവില്ലല്ലോ.. 
നീ എന്തായാലും നല്ലപോലെ റസ്റ്റ്‌ എടുക്കണം  എന്നും പറഞ്ഞു ഞങ്ങളോടൊക്കെ യാത്ര പറഞ്ഞു വിഷ്ണു നടന്നു.. 
എനിക്കെന്തോ അവന്റെ വാക്കുകളിൽ  പോലും എന്തോ ഒന്ന് ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നി.. 
ഒരുപാട് രഹസ്യങ്ങളുടെ കലവറയാണ് അവനെന്നു എനിക്ക് തോന്നി..  
മനസ്സിൽ എന്തൊക്കെയോ കണക്കു കൂട്ടലുകളുമായിട്ടാണ് അവൻ പോവുന്നതെന്ന് എനിക്ക് തോന്നി.. 
ഇനിയും അവൻ വരുമെന്ന് എന്റെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു.. 
=======================
അന്ന് രാത്രി കിടക്കാൻ നേരം ഏട്ടൻ കിടന്നു വിറക്കുന്നത് കണ്ടു ചെന്നു ഞാൻ തൊട്ട് നോക്കിയപ്പോൾ ദേഹമൊക്കെ ചുട്ടു പൊള്ളുന്നു നല്ല പനിയുണ്ട്.. 
ഞാൻ വേഗം അമ്മയെ വിളിച്ചു മരുന്ന് വാങ്ങി കൊടുത്തു.. 
ഇടക്കിടെ നെറ്റിയിൽ തുണി നനച്ചു ഇട്ടു കൊടുത്തു.... 
ചൂടൽപ്പം കുറഞ്ഞെന്ന് കണ്ടപ്പോൾ ഞാൻ താഴെ കിടക്കാമെന്നു കരുതി എഴുന്നേറ്റതും ഏട്ടൻ എന്റെ കൈയിൽ കയറി പിടിച്ചു.. 
"നീ എവിടെ പോവുന്നു.. 
"അല്ല ഏട്ടാ ഏട്ടന് വയ്യല്ലോ അത് കൊണ്ടു ഏട്ടൻ താഴെ കിടക്കേണ്ട ഞാൻ കിടന്നോളാം.. 
"അല്ല എന്തിനാ ഇപ്പോൾ നീ താഴെ കിടക്കുന്നത്.. 
"അതുപിന്നെ ഞാൻ കൂടെ കിടന്നാൽ ഏട്ടന് ഇഷ്ടം ആവില്ലല്ലോ. 
"ഓഹോ എന്നാൽ നീ ഇന്ന് കട്ടിലിൽ തന്നെ കിടന്നാൽ മതി.. 
അതുകേട്ടു അത്ഭുതത്തോടെ ഞാൻ ഏട്ടനെ ഒന്ന് നോക്കി.. 
"എന്താടി ഇങ്ങനെ നോക്കുന്നത് നിന്നോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ല.. 
 നിനക്ക് കൂടി പനി തരാമല്ലോ  എന്നോർത്താണ്  എന്നും പറഞ്ഞു ഏട്ടൻ ചിരിച്ചു..
അത് കേട്ടു ഞാനും ചിരിച്ചു.. 
ശെരിക്കും ആ ഒരു നിമിഷം എന്ത് പറയണം എന്നറിയാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ.. 
ഏട്ടന്റെ മനസ്സിൽ എവിടെക്കൊയോ ഞാൻ  ഉണ്ടെന്ന് ഒരു തോന്നൽ.. 
 പുതപ്പെടുത്തു ഏട്ടനെ പുതപ്പിച്ചു കൊണ്ടു ഞാൻ ഏട്ടനോട് ചേർന്നു കിടന്നു..
നാഗത്തറക്കു മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന വിഷ്ണുവിനെ സ്വപ്നം കണ്ടാണ് ഞാൻ പിറ്റേന്ന് പുലർച്ചെ എഴുന്നേൽക്കുന്നത്.. 
എന്റെ ഈശ്വരാ ഇതെന്താണ് ഇങ്ങനെ ഒരു സ്വപ്നം.. ഇത്  എന്തെങ്കിലും സൂചന ആയിരിക്കുമോ..  ഒന്നും മനസ്സിലാവാതെ ഞാൻ ഇരുന്നു.. 
അപ്പോഴാണ് അടുത്ത് കിടന്നു ഉറങ്ങുന്ന ഏട്ടനെ ഞാൻ ശ്രദ്ധിച്ചത്..  ആള് നല്ലപോലെ വിയർത്തിട്ട് ഉണ്ട്..  ഞാൻ നെറ്റിയിൽ മെല്ലെ തൊട്ട് നോക്കി.. ചൂടൊക്കെ പോയി.. 
 ഏട്ടന്റെ പനിയൊക്കെ  വിട്ടുമാറിയെന്നു തോന്നുന്നു .. ഏട്ടനെ ശെരിക്കു പുതപ്പിച്ചു കിടത്തിയിട്ട് ഞാൻ എഴുന്നേറ്റു പുറത്തേക്ക് പോയി.. 
-------------------------------------------------
ദിവസങ്ങൾ കടന്നു പോയി.. വയ്യാത്ത കൊണ്ടാണോ എന്നറിയില്ല അധികം പിടിവാശി ഒന്നും ഇപ്പോൾ ആളു കാണിക്കാറില്ല.. 
സത്യം പറഞ്ഞാൽ ഓരോ ദിവസം  കഴിയും തോറും ഞങ്ങൾക്കിടയിലെ അകലം കുറഞ്ഞു കുറഞ്ഞു വന്നു എന്ന് പറയാം..  
ഇപ്പോൾ ഏട്ടൻ എന്നോട് തമാശയൊക്കെ പറയാറുണ്ട്..  ദേഷ്യം കാണിക്കാറില്ല.. 
ശെരിക്കും പറഞ്ഞാൽ പ്രണയത്തിന്റെ പുതുനാമ്പു ഞങ്ങൾക്കുള്ളിൽ വളർന്നു തുടങ്ങി എന്ന് പറയാം.. 
=========================
ഇന്നാണ് ഇവിടത്തെ ദേവിയുടെ അമ്പലത്തിലെ ഉത്സവം കൊടിയേറുന്നത് 
ഏട്ടന്റെ പരുക്കുകൾ ഒക്കെ പൂർണ്ണമായും ഭേദമായി.. 
അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും കൂടി  സന്ധ്യക്ക്‌ അമ്പലത്തിലേക്ക്  ഇറങ്ങി..
ഇളം കാറ്റിൽ ആടിയുലഞ്ഞു നിൽക്കുന്ന നെൽ കതിരുകൾ വിളഞ്ഞ വയലിന്  നടുവേ തീർത്ത ചെമ്മൺ പാതയിലൂടെ നടന്നു ഞങ്ങൾ  ചെന്നെത്തിയത്  വർഷങ്ങൾ പഴക്കമുള്ളൊരു മുതുമുത്തശ്ശൻ ആലിന്  മുന്നിലാണ്..  
കാറ്റിന്റെ സംഗീതം ആസ്വദിച്ചു കൊണ്ടു ആലിലകൾ കാറ്റിൽ   ഇളകിയാടി നൃത്തം വെക്കുന്നു.. അമ്പലത്തിനുള്ളിൽ നിന്നും ദേവി സ്തുതികൾ ഉയരുന്നുണ്ട്.. 
ഞങ്ങൾ അമ്പലത്തിനുള്ളിലേക്കു കടന്നു.. 
ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചു ശ്രീകോവിലാണ് ഇവിടെയുള്ളത്..
അത് ചെമ്പുമേഞ്ഞ് മുകളിൽ സ്വർണ്ണത്താഴികക്കുടത്തോടെ ശോഭിച്ചുനിൽക്കുന്നു. 
കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിനകത്ത് കിഴക്കോട്ടു  ദർശനമായിട്ടാണ്   വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് .. 
ഇവിടുത്തെ നാലമ്പലത്തിന് പുറത്ത് തെക്കു പടിഞ്ഞാറുഭാഗത്താണ്  ശിവന്റെ പ്രതിഷ്ഠ.. 
 ശിവലിംഗവും കിഴക്കോട്ട് ദർശനമായി തന്നെയാണ്  പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത് .. 
ശിവന്റെ ശ്രീകോവിലിനടുത്ത് പ്രത്യേകം തീർത്ത തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നവനാഗസങ്കല്പമാണ് ഇവിടെയുള്ളത്.. 
 അനന്തൻ
(ആദിശേഷൻ), 
ശിവന്റെ കണ്ഠാഭരണമായ വാസുകി, തക്ഷകൻ തുടങ്ങിയ നവനാഗരാജാക്കന്മാർക്കൊപ്പം നാഗയക്ഷിമാരും നാഗകന്യകമാരും എല്ലാം  ഇവിടെയുണ്ട്. 
എല്ലാ മാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും
കന്നിമാസത്തിൽ ആയില്യത്തിന് സർപ്പബലിയുമുണ്ടാകും.. 
എന്നാണ് അമ്മ പറഞ്ഞത്.. 
നൂറും പാലും, മഞ്ഞൾപ്പൊടി അഭിഷേകം, പുറ്റും മുട്ടയും, പുള്ളുവൻപാട്ട് തുടങ്ങിയവ യാണത്രേ  നാഗദൈവങ്ങളുടെ പ്രധാന വഴിപാടുകൾ..
ദേവിക്കും ശിവനും പിന്നെ നാഗ ദൈവങ്ങൾക്ക് മുന്നിലും ഞാൻ മനസ്സുരുകി പ്രാത്ഥിച്ചു..  
എന്റെ ചൊവ്വാദോഷം കൊണ്ടാണ് ഓരോ പ്രശ്നങ്ങളും ഉണ്ടാവുന്ന തെങ്കിൽ എല്ലാം മാറ്റി തരണേ എന്ന് കണ്ണീരോടെ ഞാൻ പ്രാത്ഥിച്ചു..
=====================
അമ്പലത്തിനു മുന്നിലെ കൽവിളക്കിൽ ശ്രീദേവി വിളക്ക്  തെളിച്ചു പ്രാത്ഥിച്ചു നിൽക്കുന്നതും നോക്കി ദേവൻ നിന്നു.. 
കൽവിളക്കിന്റെ വെളിച്ചത്തിൽ  അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു.. 
വയലിൽ നിന്നും വീശുന്ന കാറ്റ് അവളുടെ മുടിയിഴകളെ തഴുകി തലോടി കടന്നു പോവുന്നു.. 
അവളുടെ കാതുകളിൽ കിടക്കുന്ന കുടമുല്ല കമ്മലുകൾ കാറ്റിൽ നൃത്തം വെക്കുന്നു.. 
പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീൽ നെഞ്ചിലൂടെ ദേവന്റെ  കടന്നു പോയി.. 
=======================
ഞാൻ ഏട്ടനെ ഒന്ന് നോക്കി.. ഏട്ടൻ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുകയാണ്.. 
കണ്ണിമ വെട്ടാതെ കണ്ണുകൾ കൊണ്ടു  പരസ്പരം  ഞങ്ങൾ പ്രണയം  കൈമാറിയ നിമിഷങ്ങൾ ആയിരുന്നു അത്.. 
സർവ്വാഭരണ വിഭുഷിതയായ ദേവിയുടെ തിരുമുറ്റത്തെ ദീപ പ്രഭയിൽ മുങ്ങി നിൽക്കുന്ന കൽവിളക്കിനു പിന്നിൽ നിൽക്കുന്ന എന്റെ അടുത്തേക്ക് ഏട്ടൻ നടന്നടുത്തു..
ആകാശത്തെ നക്ഷത്ര വിളക്കുകൾ ഞങ്ങളെ നോക്കി കൺചിമ്മുന്നുണ്ടായിരുന്നു.. 
ചെമ്പകപ്പൂവിന്റെ സുഗന്ധമുള്ള നനുത്ത കാറ്റ് കാതിൽ പ്രണയം മൊഴിഞ്ഞു പോയി.. 
ഏട്ടന്റെ നോട്ടമെന്നിൽ നാണത്തിന്റെ ചിറക് വിരിയിച്ചു.. 
ആകാശം കാണാതെ ബുക്കിൽ ഒളിപ്പിച്ച മയിൽപ്പീലി പോലെ എന്റെ ഉള്ളിൽ ഞാൻ ഒളിപ്പിച്ചു വെച്ചിരുന്ന പ്രണയം  ഒരായിരം മയിൽ പീലികളായി വിടർന്നാടി.. 
എനിക്കും ഏട്ടനും ഇടയിൽ മൗനം വേലി തീർത്ത നിമിഷങ്ങൾ ആയിരുന്നു പിന്നെ.. 
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ എന്തോ മൊഴിഞ്ഞു.. 
 എന്തോ പറയാനായി ചുണ്ടുകൾ വിതുമ്പി.. 
ഒടുവിൽ എന്നിലെ മൗനത്തെ ഞാൻ കീഴ്‌പ്പെടുത്തി.. 
"എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നത്.. 
"അതുപിന്നെ .. ഏട്ടൻ എന്തോ പറയാൻ തുടങ്ങിയതും പിന്നിൽ നിന്നും ദേവേട്ടാ എന്നൊരു പെണ്ണിന്റെ വിളി കേട്ടു.. 
ഞാൻ നോക്കുമ്പോൾ ധാവണിയുടുത്തു കാണാൻ അത്യാവശ്യം  സുന്ദരിയായൊരു പെണ്ണ് ചിരിച്ചു കൊണ്ടു ഞങ്ങളുടെ നേരെ വരുന്നു.. 
അവളെ കണ്ടതും ദേവേട്ടന്റെ മുഖത്തും പുഞ്ചിരി വിടർന്നു..
ഞങ്ങൾക്കിടയിലെ അസുലഭ സുന്ദരമായ പ്രണയ നിമിഷത്തിലേക്കു സ്വർഗ്ഗത്തിലെ കട്ടുറുമ്പിനെ  പോലെ കടന്നു വന്ന ഈ പിശാശ് ആരാവും എന്നു ചിന്തിച്ചു കൊണ്ടു  ഞാൻ നിന്നു..


#പാർട്ട്‌ 9
"ദേവേട്ടാ  ഉത്സവത്തിന് ഞാൻ ഇങ്ങു എത്തുമെന്ന് അറിഞ്ഞുടെ എന്നിട്ട് എന്നെ കൂട്ടാതെ നിങ്ങൾ എല്ലാവരും  പോന്നല്ലേ.. 
"സന്ധ്യയായിട്ടും നിന്നെ കണ്ടില്ല അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങു പോന്നത്.. 
"അതുപിന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി  മാത്രമല്ല വരുന്ന വഴിക്ക് ബ്ലോക്കും ഉണ്ടായിരുന്നു.. 
അവൾ ആരാണെന്ന് മനസ്സിലാവാതെ അവരുടെ സംസാരം കണ്ടു കൊണ്ടു വായും പൊളിച്ചു ഞാൻ നിന്നു.. 
"ശ്രീയേട്ടത്തി എന്താ വായും പൊളിച്ചു നിൽക്കുന്നേ എന്നെ മനസ്സിലായില്ലേ.. 
"ഡി അതിനു അവൾ നിന്നെ ആദ്യമായിട്ടല്ലേ കാണുന്നത് പിന്നെങ്ങനെ മനസ്സിലാവാൻ ആണ്..
"ഏട്ടത്തി ഞാൻ ഏട്ടന്റെ ഒരേ ഒരു മുറപ്പെണ്ണ്  വീണ.. ഭാസ്കരൻ മാമന്റെ മോൾ.. 
"ഓ ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്ന കുട്ടി അല്ലേ.. 
"അതേ അത് തന്നെ..  നിങ്ങളുടെ കല്യാണത്തിന്  എനിക്ക് വരാൻ പറ്റിയില്ല അതുകൊണ്ടാണ് നമ്മൾ പരിചയപെടാൻ ലേറ്റ് ആയത്  അല്ലെങ്കിൽ എന്റെ ചെക്കനെ തട്ടി എടുത്ത ആളെ ഞാൻ എപ്പോഴേ പരിചയപ്പെട്ടേനെ എന്നും പറഞ്ഞവൾ ഏട്ടന്റെ തോളിൽ കൈയിട്ടു നിന്നു ചിരിച്ചു.. 
അവളുടെ ആ തമാശയും നിൽപ്പും ഒന്നും എനിക്കെന്തോ അത്ര പിടിച്ചില്ല.. 
"എന്താ ഏട്ടത്തി ആലോചിച്ചു നിൽക്കുന്നത്  വാ ഒന്നു ചുറ്റി കറങ്ങി വരാമെന്ന് പറഞ്ഞവൾ എന്നെ വിളിച്ചിട്ടു അവൾ ഏട്ടന്റെ കൈയിൽ പിടിച്ചു തോളോട് തോൾ ചേർന്നു നടന്നു..
അതുകണ്ടതും എന്റെ പെരുവിരലിൽ നിന്നും എന്തോ ഒരു തരിപ്പ് കയറി വന്നു..  ഇങ്ങനെ പോയാൽ വീണയെ ഞാൻ ചെണ്ടയാക്കും..
അന്ന് ക്ഷേത്രത്തിലെ കാഴ്ചകൾ എല്ലാം കണ്ടു മടങ്ങി വീട്ടിൽ എത്തിയപാടെ  അവൾ ഏട്ടനെയും കൊണ്ടു തറവാടിന് പിന്നിലേക്ക് പോയി.. 
കുറച്ചു സമയം ആയിട്ടും കാണാഞ്ഞപ്പോൾ ഞാൻ അവരെ അന്വേഷിച്ചു ചെന്നു നോക്കുബോൾ ഇരുളിന്റെ മറവിൽ എന്തൊക്കെയോ പറഞ്ഞവർ ചിരിക്കുന്നു.. 
ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു..  എന്നെ കണ്ടതും അവർ സംസാരം നിർത്തി..   
"നിങ്ങളെന്താ ഇവിടെ വന്നു നിൽക്കുന്നത്  വാ ഭക്ഷണം കഴിക്കാം.. 
"ഞങ്ങൾ ചുമ്മാ നിന്നതാണ് ചേച്ചി..  വാ വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിക്കാം എന്നും പറഞ്ഞവൾ ദേവേട്ടന്റെ കൈയും പിടിച്ചു അകത്തേക്ക് പോയി.. 
അന്ന് പഴയ കാര്യങ്ങളും ഒക്കെ പറഞ്ഞവർ ഭയങ്കര ചിരിയും കളിയും ആയിരുന്നു.. 
എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് കണ്ണടഞ്ഞു പോയി.. 
ഈ പിശാശിനു ഉറക്കവും ഇല്ലല്ലോ.. 
മനസ്സ് കൊണ്ടു ഞാൻ അവളെ പറയാത്തത് ഒന്നുമില്ല.. 
"അതേ ദേവേട്ട എനിക്ക് ഉറക്കം വരുന്നു നമുക്ക് കിടക്കാം.. 
"നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ നീ പോയി ഉറങ്ങിക്കോ അതിനു ഞാൻ എന്തിനാണ് വരുന്നത്.. 
"ശ്രീയേച്ചി ഞങ്ങൾ കിടക്കുമ്പോൾ ഒരു നേരം ആവും പണ്ട് തൊട്ടേ ഞങ്ങൾ ഇങ്ങനെയാണ് ചേച്ചി പോയി കിടന്നോളു.. 
"പണ്ടാരം ഇതറിഞ്ഞിരുനെങ്കിൽ ഇവളുടെ ഭക്ഷണത്തിൽ അമ്മയുടെ ഉറക്കഗുളിക ചേർത്ത് കൊടുത്തെനെ ഞാൻ.. 
"സാരമില്ല നിങ്ങൾ സംസാരിച്ചോളൂ ഞാൻ ഇവിടെ ഇരുന്നു ഉറങ്ങിക്കോളാം.. 
"ഞാൻ ദേവേട്ടനെ തട്ടിക്കൊണ്ടു പോവത്തൊന്നും ഇല്ല ചേച്ചി ധൈര്യമായി പോയി കിടന്നോളു.. 
എന്നും പറഞ്ഞവൾ ഓഞ്ഞ ചിരി ചിരിച്ചു.. 
അത് കണ്ടപ്പോൾ അവളുടെ തലമണ്ടക്കിട്ട് ഒന്നു കൊടുത്തലൊന്ന് ആലോചിച്ചതാണ് .. പിന്നെ ഞാൻ എന്നെ അങ്ങ് നിയന്ത്രിച്ചു പക്ഷേ ഉറക്കത്തെ നിയന്ത്രിക്കാൻ മാത്രം എനിക്കായില്ല ഞാൻ അവിടിരുന്നു അങ്ങ് ഉറങ്ങി പോയി .. 
പക്ഷേ രാവിലെ കണ്ണ് തുറന്നപ്പോൾ ഞാൻ ബെഡിൽ ഉണ്ടായിരുന്നു.. തൊട്ടപ്പുറത്തു ദേവേട്ടനും.. പാവം  ഏട്ടൻ എന്നെ ഉമ്മറത്തു നിന്നു എടുത്തു കൊണ്ടു വന്നു കിടത്തിയതാവും.. 
ഞാൻ എഴുന്നേറ്റു പോയി ഫ്രഷായി വന്നു..  അപ്പോഴേക്കും അവളും എഴുന്നേറ്റു വന്നു.... അവൾക്കു ഞാൻ കാപ്പി കൊടുത്ത ശേഷം ദേവേട്ടന് കാപ്പി കൊടുക്കാൻ എടുത്തപ്പോൾ എന്നും ചേച്ചിയല്ലേ കാപ്പി കൊടുക്കുന്നത്  ഇവിടെ വരുമ്പോൾ ഒക്കെ ഞാനാണ് കൊടുക്കാറ് അതുകൊണ്ട് ഇന്നു ഞാൻ കൊടുക്കാം എന്നും പറഞ്ഞവൾ എന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി കാപ്പിയുമായി ഏട്ടന്റെ അടുത്തേക്ക് പോയി.. 
അതോടെ ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇങ്ങനെ പോയാൽ  മിക്കവാറും ഇവളുടെ മരണം എന്റെ കൈകൊണ്ട് ആയിരിക്കുമെന്ന്.. 
കുറച്ചു സമയം കഴിഞ്ഞു  രണ്ടു പേരും പുറത്തൊക്കെ കറങ്ങിട്ടു വരാമെന്ന് പറഞ്ഞു എന്നെ കൂട്ടാതെ പോയി..
ഏട്ടന്റെ കൈയിൽ പിടിച്ചു കൊണ്ടു ചിരിച്ചു കളിച്ചുള്ള അവളുടെ പോക്ക് കണ്ടപ്പോൾ അവളെ അപ്പോൾ തന്നെ കൊന്നാലോ എന്നെനിക്ക് തോന്നി.. 
ഉച്ച കഴിഞ്ഞപ്പോൾ ആണ് രണ്ടു പേരും വന്നത്..  വന്നു ഊണ് കഴിച്ചു രണ്ടും കൂടി റൂമിലേക്ക് കയറി പോവുന്നത് കണ്ടു.. 
ഞാൻ വേഗം പാത്രമൊക്കെ കഴുകി വെച്ചു അടുക്കള പണിയൊക്കെ ഒരുവിധം ഒതുക്കി അങ്ങോട്ടേക്ക് ചെന്നു.. 
മുറിയുടെ ചാരി ഇട്ടിരുന്ന കതക് തുറന്ന് ആ കാഴ്ച്ച കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി.. 
കരഞ്ഞു കൊണ്ടു ദേവേട്ടനെ കെട്ടിപിടിച്ചു കൊണ്ടു അവൾ നിൽക്കുന്നു.. 
ഏട്ടൻ എന്തൊക്കെയോ പറഞ്ഞവളെ ആശ്വസിപ്പിക്കാൻ നോക്കുന്നു.. 
പെട്ടെന്ന് എന്നെ കണ്ടതും അവൾ ഏട്ടനിൽ നിന്നും അകന്നു മാറി കണ്ണുകൾ തുടച്ചു പുറത്തേക്കു ഇറങ്ങി പോയി.... 
എന്തു പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു നിന്നു.. 
എന്തോ അവരെന്നിൽ നിന്നും മറയ്ക്കുന്നത് പോലെ തോന്നി..
ഇനിയും ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇതെന്റെ താലിയുടെ കാര്യമാണ്..  ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു.. 
"വീണേ എന്താ നിന്റെ ഉദ്ദേശം.. 
"എന്ത് ഉദ്ദേശം.. 
"ഞാൻ ചോദിച്ചതിന്റെ അർത്ഥം നിനക്ക്  മനസ്സിലായില്ലേ അതോ മനസ്സിലാവാത്ത പോലെ നടിക്കുവാണോ.. 
" ചേച്ചി എന്തൊക്കെയാ ഈ പറയുന്നത് .. 
എന്റെ പൊന്നു ചേച്ചി വല്ലതും പറയാൻ ഉണ്ടെങ്കിൽ വളച്ചു കെട്ടാതെ  നേരെ ചൊവ്വേ പറ.. 
"മ്മം നേരെ തന്നെ പറയാം  നീയും ദേവേട്ടനും തമ്മിൽ എന്താ ബന്ധം.. 
"ഹഹഹ എന്തു ബന്ധമെന്ന് ചേച്ചിക്ക് അറിയില്ലേ.. ദേവേട്ടൻ എന്റെ മുറചെറുക്കൻ അല്ലേ.. 
"അതെനിക്ക് അറിയാം..  ഞാൻ ചോദിച്ചത് ഞാൻ അറിയാത്ത മറ്റെന്തെങ്കിലും ബന്ധം നിങ്ങൾ തമ്മിൽ ഉണ്ടോ എന്നാണ് .. 
"ചേച്ചിക്ക് ഇതെന്തു പറ്റി ചേച്ചി ഇതെന്തൊക്കെയാ ഈ ചോദിക്കുന്നത്.. 
"നീ വന്നപ്പോൾ മുതൽ നിന്നെ ഞാൻ ശ്രദ്ധിച്ചതാണ്.. ദേവേട്ടനുമായിട്ട് ഒരു ചുറ്റിക്കളി..  ദേവേട്ടനുമായി അവിടെ ഇവിടെയും മാറി നിന്നുള്ള സംസാരം ഒക്കെ ഞാൻ കാണുന്നുണ്ട്.. 
സത്യം എനിക്ക് അറിയണം.. 
അതുകേട്ടതും അവളുടെ മുഖത്തൊരു പരിഭ്രമം പടർന്നു..
"അതുപിന്നെ ഒരുപാട് നാള് കൂടി കണ്ടപ്പോൾ സംസാരിച്ചെന്നെ ഒള്ളൂ.. 
"അതേ ദേവേട്ടൻ ഇപ്പോൾ എന്റെ ഭർത്താവ് ആണ് അത് നീ മറക്കരുത്.... 
"എന്റെ ചേച്ചി അതിനുമാത്രം  ഇവിടെ ഇപ്പോൾ എന്തുണ്ടായി.. 
ഞാൻ ഇനി ദേവേട്ടനോട് മിണ്ടില്ല പോരേ.. 
" എന്താടി ഇവിടൊരു പ്രശ്നം എന്നും ചോദിച്ചു കൊണ്ടു അപ്പോഴേക്കും  ദേവേട്ടൻ അവിടെത്തി.. 
"ഒന്നുമില്ല ദേവേട്ട ഞാൻ ഏട്ടനോട് മിണ്ടുന്നതു ചേച്ചിക്ക് ഇഷ്ടമല്ലെന്ന്.. 
"അതിനു നീ എന്നോട് മിണ്ടണോ ഞാൻ നിന്നോട് മിണ്ടണോ  എന്നൊക്കെ അവൾ അല്ലല്ലോ തീരുമാനിക്കേണ്ടത്..
"ഓ ഞാൻ ഒന്നും തീരുമാനിക്കാൻ വരുന്നില്ല..  എനിക്കെല്ലാം മനസ്സിലായി.. 
"നിനക്ക് എന്തു മനസ്സിലായെന്നാണ് ഈ പറയുന്നത്.. 
" ഞാൻ അത്രക്ക് പൊട്ടിയൊന്നും അല്ല നിങ്ങൾക്ക് ഇവളെ ആയിരുന്നു  ഇഷ്ടമെങ്കിൽ എന്നെ എന്തിനാണ് കെട്ടിയത്..
"നീ എന്തൊക്കെയാണ് ഈ പറയുന്നത് നിനക്കെന്താ ഭ്രാന്ത് പിടിച്ചോ.. 
"ഹാ ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും.. 
"ചേച്ചി.. ചേച്ചിക്ക് ഇതെന്താ പറ്റിയത് 
"നീ എന്നെ കൊണ്ടൊന്നും കൂടുതൽ പറയിക്കല്ലേ നീ വന്നപ്പോൾ മുതൽ നിന്റെ അഴിഞ്ഞാട്ടം ഞാൻ കണ്ടു കൊണ്ടു ഇരിക്കുവാണ്.. 
"ഡി നീ വാക്കുകൾ സൂക്ഷിച്ചു വേണം  പറയാൻ എന്നും പറഞ്ഞു ദേവേട്ടൻ എന്റെ നേരെ ചൂടായി.. 
"ഓ ഈ അഴിഞ്ഞാട്ടക്കാരിയെ പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളിയോ.. 
ഞാനത് പറഞ്ഞു തീർന്നതും ഇനി നീ ഒരക്ഷരം അവളെപറ്റി പറഞ്ഞു പോവരുതെന്നും പറഞ്ഞു ഏട്ടൻ എന്റെ കവിളത്തു ഒരൊറ്റ അടി തന്നു.. 
കണ്ണിൽ നിന്നും പൊന്നീച്ച പാറി പോയി.. 
"ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾ ജീവിച്ചോ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയതും അമ്മ അവിടേക്കു വന്നു.. 
"എന്താ മോളെ പ്രശ്നം.. ഇവിടെന്താ ഒരു ബഹളം.. 
മറുപടി ഒന്നും മിണ്ടാതെ ഞാൻ കരഞ്ഞു കൊണ്ടു നിന്നു.. 
"ഡാ എന്താടാ കാര്യം എന്തിനാ അവൾ കരയുന്നത്.. 
"അവൾക്കു ഭ്രാന്ത് അല്ലാതെന്ത് പറയാൻ.. 
"അപ്പച്ചി ഞാൻ ഏട്ടനോട് അടുത്ത് ഇടപഴകിയതു ചേച്ചിക്ക് ഇഷ്ടമായില്ല അത്രേ ഉള്ളൂ.. 
"അതാണോ കാര്യം എന്റെ മോളെ അവർ കുട്ടിക്കാലം തൊട്ടുള്ള കൂട്ടാണ്..  അവർ എപ്പോഴും ഇങ്ങനെ തന്നെ ആണ്..  നീ അതുകണ്ടു തെറ്റിദ്ധരിക്കുവൊന്നും വേണ്ട.. 
"അമ്മേ ഞാൻ.. 
"മോളൊന്നും പറയേണ്ട എനിക്ക് മനസ്സിലാവും മോളുടെ മനസ്സ്.. 
അവനു അവൾ പെങ്ങളെ പോലെ ആണ്.. 
അല്ലായിരുന്നെങ്കിൽ ഇന്ന് നിനക്ക് പകരം അവൾ ഈ തറവാട്ടിലെ മരുമകൾ ആയേനെ.. 
മോള് കണ്ണൊക്കെ തുടക്ക്  അമ്മക്ക് അപ്പുറത്തെ വീട് വരെ പോവാനുണ്ട് എന്നും പറഞ്ഞു അമ്മ പോയി.. 
അവരെ രണ്ടിനെയും ദേഷ്യത്തിൽ നോക്കിയിട്ട്  ഞാൻ അകത്തെ മുറിയിലേക്ക് പോയി..
അൽപ്പം കഴിഞ്ഞതും വീണ മുറിയിലേക്ക് വന്നു.. 
"ചേച്ചി എന്നോട് ദേഷ്യമാണോ.. 
ഞാൻ മറുപടി ഒന്നും കൊടുത്തില്ല.. 
"ചേച്ചി.. ചേച്ചി വിചാരിക്കും പോലെ എനിക്കും ദേവേട്ടനും ഇടയിൽ മറ്റൊന്നും ഇല്ല..  ഏട്ടൻ എനിക്കെന്റെ കൂടെപ്പിറപ്പിനെ പോലെയാണ്.. അതിനേക്കാൾ ഉപരി എന്റെ നല്ല ഫ്രണ്ടാണ് ദേവേട്ടൻ.. 
ഞാൻ എന്റെ എല്ലാ കാര്യങ്ങളും ആദ്യം  ഷെയർ ചെയ്യുന്നത്  ഏട്ടന്റെ അടുത്താണ് .. 
പക്ഷേ ഒരു കാര്യം മാത്രം ഇത്രയും നാൾ ഏട്ടനോട് പറയാതെ ഞാൻ മറച്ചു വെച്ചിരുന്നു അത് തുറന്നു പറയാൻ വേണ്ടി കൂടി ആണ് ഇത്തവണ വന്നത്.. 
അത് എന്താണെന്ന് അറിയാൻ ആകാംഷയോടെ അവളെ ഞാൻ നോക്കി..
"ചേച്ചി എനിക്കൊരാളെ ഇഷ്ടമാണ്..  കഴിഞ്ഞ ഒരു വർഷത്തോളം ആയിട്ട് ഞങ്ങൾ ഇഷ്ടത്തിലാണ് .. 
ഇപ്പോൾ അച്ഛൻ എനിക്ക് ഒരുപാട്  കല്യാണാലോചന നടത്തുന്നുണ്ട്..
അതുകൊണ്ട് ഏട്ടനോട്  എന്റെ ഇഷ്ടത്തിന്റെ  കാര്യം തുറന്നു പറഞ്ഞു ഏട്ടനെ കൊണ്ടു അച്ഛന്റെ സമ്മതം മേടിപ്പിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു..  അതിനാണ് ഏട്ടന്റെ പിന്നാലെ ഞാൻ നടന്നത്.. 
അതുകേട്ടപ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി  അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്താലൊന്നു വരെ തോന്നി പോയി.. 
"എന്നാൽ പിന്നെ നിനക്കിത് എന്നോട് തുറന്നു പറഞ്ഞു കൂടായിരുന്നോ വെറുതെ എന്നെ കൂടി ടെൻഷൻ ആക്കി.. 
"അതുപിന്നെ ചേച്ചി നമ്മൾ തമ്മിൽ പരിചയം ഇല്ലല്ലോ അപ്പോൾ ഇതൊക്കെ കേട്ടാൽ ചേച്ചി എങ്ങനെ പെരുമാറും എന്നൊന്നും പറയാൻ പറ്റില്ലല്ലോ, ചേച്ചി എങ്ങാനും അപ്പച്ചിയോട് പറഞ്ഞാലോ അതോടെ എല്ലാം കുളമാകും . ഇതാവുമ്പോൾ ഏട്ടൻ നൈസായി കാര്യങ്ങൾ ഡീൽ ചെയ്തോളും.. 
"ഉവ്വ ഇതിപ്പോൾ എങ്കിലും പറഞ്ഞില്ലായിരുന്നെങ്കിൽ നിന്റെ കാര്യം ഞാൻ ഡീൽ ചെയ്തേനെ എന്നു ഞാൻ മനസ്സിൽ പറഞ്ഞു.. 
എന്തായാലും മലപോലെ വന്നത് എലിപോലെ പോയി.. 
"അപ്പോഴേക്കും ദേവേട്ടൻ അങ്ങോട്ടേക്ക് എത്തി.. 
"എന്താടി നിന്റെ സംശയം ഒക്കെ മാറിയോ.. 
"സംശയമോ എനിക്കോ ഞാൻ ഒരു തമാശ കാണിച്ചതല്ലേ എനിക്ക് അറിഞ്ഞുടെ നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്സ് ആണെന്ന്.. 
"ഉവ്വ ഉവ്വേ വീണിടത്തു കിടന്നു ഇനി അധികം ഉരുണ്ട് ചെളി കൂട്ടണ്ട എന്റെ മോള്.. 
അതുകേട്ടു ഒരു ഓഞ്ഞ ചിരി ഞാൻ പാസ്സാക്കി.. 
"അല്ലെടി നിന്റെ ചെക്കനെ കുറിച്ച് ഒന്നും പറഞ്ഞില്ല..  എന്താ അവന്റെ പേര്..  എവിടാ അവന്റെ വീട്.. 
"ഞാനും കുറേ ചോദിച്ചു നോക്കി അവനെപറ്റിയിട്ട് ഒരക്ഷരം അവൾ മിണ്ടുന്നില്ല.. 
"അതുപിന്നെ സമയം ആയില്ല ആവുമ്പോൾ ഞാൻ പറയാം ആദ്യം ഏട്ടൻ എന്റെ ഇഷ്ടത്തെ കുറിച്ച് അച്ഛനോട് ഒന്നു പറ..  അച്ഛൻ ഓക്കെ പറഞ്ഞാൽ ചെക്കന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ തരാം പോരെ.. 
"ഓ അങ്ങനെങ്കിൽ അങ്ങനെ..
 ഞാൻ എന്തായാലുംകാര്യങ്ങൾ ഒക്കെ സമയം പോലെ  ഒന്നു പറഞ്ഞു നോക്കാം  എന്നും പറഞ്ഞു ദേവേട്ടൻ പുറത്തേക്ക് പോയി.. 
രണ്ടു ദിവസം നിന്നിട്ട് വീണയും  തിരിച്ചു പോയി..
==========================
"ഡി നമുക്ക് ഒരിടം വരെ പോവാനുണ്ട്   നീ വേഗം ഒരുങ്ങി വാ.. 
"എവിടേക്കാ ഏട്ടാ ഇത്ര രാവിലേ പോവേണ്ടത്.. 
"അതൊക്കെ പറയാം നീ വേഗം ഒരുങ്ങി വാ എന്നും പറഞ്ഞു ഏട്ടൻ കുളിക്കാൻ പോയി.. 
ഏട്ടൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഞാൻ റെഡിയായി.. 
പെട്ടെന്ന് തന്നെ പോയി ഏട്ടനും റെഡിയായി വന്നു .. 
അമ്മയോട് പെട്ടെന്ന് വരാമെന്നും പറഞ്ഞു ഞങ്ങൾ ബൈക്കിൽ യാത്ര തിരിച്ചു.. 
പോവുന്ന വഴി എവിടേക്കാണെന്ന് പോവുന്നതെന്ന്  പലവട്ടം ചോദിച്ചിട്ടും ഏട്ടൻ ഒന്നും മിണ്ടിയില്ല.... 
കുറെ ദൂരം പിന്നിട്ടതും ബൈക്ക് ഒരു ഇടവഴിയിലേക്കു തിരിഞ്ഞു അതിലൂടെ നേരെ ചെന്നു നിന്നത്  ഒരു ഗേറ്റിനു  മുന്നിലാണ്..
അവിടെ നിന്നും നോക്കിയപ്പോൾ വെട്ടുകല്ലിൽ തീർത്ത മനോഹരമായ ഒരു മന കണ്ടു.. 
ഏട്ടൻ എന്റെ കൈയും പിടിച്ചു ഗേറ്റ് തുറന്നു പടികൾ ഇറങ്ങി താഴെ മുറ്റത്തെത്തി.. 
ഞാൻ ചുറ്റുപാടും ഒന്നു നോക്കി നിരവധി മരങ്ങളും ചെടികളും ഉള്ള ഹരിതാഭ ഭംഗിയാർന്ന സ്ഥലം.. 
അതിനു ഒത്ത നടുക്ക് എന്നോണം ആണ് ഈ മന..  
മന നാലുകെട്ടാണ്.. 
പുറമെ നിന്നു  നോക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ഭയം തോന്നിപ്പിക്കുന്ന വിധം ആണ് ആ മനയുടെ ഇരുപ്പ്.. 
"ഇതാരുടെ മനയാണ്   എന്ന് ഞാൻ ചോദിക്കുമ്പോളേക്കും മനക്കുള്ളിൽ നിന്നും ഒരാൾ ഇറങ്ങി വന്നു..  ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ അമ്പരന്നു പോയി.. 
അത് മറ്റാരും ആയിരുന്നില്ല വിഷ്ണു ആയിരുന്നു.. 
അവൻ ഒരു ചെറു പുഞ്ചിരിയോടെ വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി.. 
അകത്തെത്തിയതും വേലക്കാരി സംഭാരവുമായി വന്നു ഞങ്ങൾ അത് വാങ്ങി കുടിച്ചു.. 
"അമ്മ അമ്പലത്തിൽ പോയിരിക്കുവാണ് അമ്മയെ കണ്ടിട്ടേ നിങ്ങൾ പോകാവൂ അതുവരെ നമുക്ക് ഈ മനയൊക്കെ ഒന്നു ചുറ്റി കാണാം എന്നും പറഞ്ഞു ഞങ്ങളെയും കൊണ്ടു അവൻ അതിനുള്ളിലൂടെ നടന്നു..  വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയിൽ എന്നെ ഏറെ ആകർഷിച്ചത്  കൊത്തുപണികളോടു കൂടിയ തൂണുകളാണ്.. 
പക്ഷേ അതിനുള്ളിൽ കൂടി നടക്കുമ്പോൾ എന്തോ ഒരു ഭയം ഉള്ളിൽ പിടിമുറുക്കുന്നുണ്ട് .. 
ആകെ എല്ലായിടത്തും എന്തോ ഒരു നിശബ്ദത  തളം കെട്ടി കിടക്കുന്നു.. 
അതിനിടയിൽ ഒരു മുറി തുറന്നു കൊണ്ടു അവൻ  ഞങ്ങളെ അതിനുള്ളിലേക്ക് വിളിച്ചു ..  

ഞാൻ വിഷ്‌ണുവിനെ സംശയ ദൃഷ്ടിയോടെ  ഒന്നു  നോക്കി അവൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു .. 
അതോടെ പതിയെ പതിയെ  എന്റെ ഉള്ളിൽ ഭയത്തിന്റെ കാർമേഘം മെല്ലെ മെല്ലെ  ഇരുണ്ടു കൂടി തുടങ്ങി..   
 അപ്പോഴേക്കും വിഷ്ണു ദേവേട്ടന്റെ നേരെ  ഒന്നു നോക്കി....
 വെട്ടിയിട്ട വാഴ പോലെ പെട്ടെന്ന് തന്നെ  ദേവേട്ടൻ തലകറങ്ങി  വീണു..
അതുകണ്ടു ശെരിക്കും ഞാൻ പേടിച്ചു പോയി.. 
"അയ്യോ ദേവേട്ട.. ഏട്ടന്  എന്തുപറ്റി.. 
എഴുന്നേൽക്ക് എന്നും പറഞ്ഞു  ഞാൻ ദേവേട്ടന്റെ  അടുത്തിരുന്നു ഏട്ടനെ കുലുക്കി വിളിച്ചു  കൊണ്ടിരുന്നു.. 
"ശ്രീദേവി പേടിക്കേണ്ട അവന് ഒന്നുമില്ല എന്നും പറഞ്ഞു വിഷ്‌ണു  എന്റെ അരികിലേക്കു നടന്നു  വന്നു.. 
"നീ എന്താടാ എന്റെ ഏട്ടനെ ചെയ്തത് എന്നു ചോദിച്ചു കൊണ്ടു ദേഷ്യം കേറി  ഞാൻ അവന്റെ ഷർട്ടിന് കുത്തി പിടിച്ചു .. 
പെട്ടെന്ന്  ഒറ്റ തള്ളിനു അവനെന്നെ റൂമിനുള്ളിൽ ആക്കിയിട്ട് അവനും അകത്തേക്ക്  കയറി വാതിൽ അടച്ചു കുറ്റിയിട്ടു..


#ജാതകം 10
"ശ്രീദേവി പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല പക്ഷേ എനിക്ക് പറയാനുള്ളത് നീ കേൾക്കണം.. 
"എനിക്കൊന്നും കേൾക്കേണ്ട മര്യാദക്ക് എന്നെ നീ തുറന്ന് വിട്ടോ അതാണ് നിനക്ക് നല്ലത്.. 

"അതു തന്നെയാ എനിക്കും പറയാൻ ഉള്ളത് മര്യാദക്ക് ഞാൻ പറയുന്നത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്  ഇല്ലെങ്കിൽ നീയും ദേവനും ഇവിടം വിട്ടെങ്ങും പോവില്ല.. 
"നീ എന്താ എന്നെ  ഭീഷണിപെടുത്തുവാണോ..  ദേവേട്ടൻ ഇപ്പോൾ എഴുന്നേറ്റാൽ  പിന്നെ നിന്നെ  ജീവനോടെ ആരും കാണില്ല.. 
"ഹഹഹ അതിനു ഇനി അവൻ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിചാരിക്കണം.. 
"എടാ ദുഷ്ടാ നീ എന്താടാ എന്റെ ഏട്ടനെ ചെയ്തേ..  എന്റെ ഏട്ടന് എന്തേലും പറ്റിയാൽ പിന്നെ നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതണ്ട.. 
"ഹഹഹ  ശ്രീദേവി ഞാൻ പറയുന്നത് കേൾക്ക്  അവനു ഒന്നും വരില്ല ഞാൻ പറയുന്നത് നീ അനുസരിച്ചാൽ 
അവനെ ഞാൻ എഴുന്നേൽപിക്കാം.. 
"നിന്നെ ഞാൻ അനുസരിക്കാനോ നടക്കില്ല വിഷ്ണു..  നിന്റെ ഒരു ഉദ്ദേശവും എന്റെ അടുത്ത് നടക്കില്ല.... 
"നിനക്ക് നിന്റെ ദേവനെ ജീവനോടെ വേണം എന്നുണ്ടെങ്കിൽ ഞാൻ പറയുന്നത് അനുസരിക്കണം എന്നവൻ തറപ്പിച്ചു പറഞ്ഞപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നു പോയി.. 
"നീ പേടിക്കേണ്ട ഞാൻ പറയുന്നത് കേട്ടാൽ നിനക്കോ ദേവനോ ഒന്നും സംഭവിക്കില്ല.. 
ഈ മന വിട്ട് നിങ്ങൾക്ക് പുറത്തു പോവാൻ ആവില്ല..  നിങ്ങളെ രക്ഷിക്കാൻ ഇവിടെ ആരും വരാനും പോവുന്നില്ല.. 
അവനെ അനുസരിക്കാതെ വേറെ വഴിയില്ല എന്നെനിക്ക് മനസ്സിലായി.. 
എന്തായാലും അവൻ പറയുന്നത് കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. കാരണം അടുത്തെങ്ങും വേറെ വീടുകൾ ഇല്ലാത്തതിനാൽ ഞാൻ ഇവിടെ കിടന്നു എത്ര ഒച്ചയിട്ടാലും ആരും വരാൻ പോവുന്നില്ല.. ദേവേട്ടൻ ആണെങ്കിൽ ബോധമില്ലാതെ കിടക്കുന്നു  അപ്പോൾ പിന്നെ അവൻ പറയുന്നത് കേൾകുകയേ എനിക്ക് നിവർത്തി ഉണ്ടായിരുന്നുള്ളൂ.. 
-------------------------------------------------
കുറെ സമയങ്ങൾക്കു ശേഷം വാതിൽ തുറന്നു ഞാനും വിഷ്ണുവും പുറത്തേക്ക് ഇറങ്ങി.. 
 വിഷ്‌ണു ഇടത് കൈയിൽ ഇരുന്ന കിണ്ടിയിൽ നിന്നും വെള്ളം വലതു  കൈയിലേക്ക് ഒഴിച്ച്  കൊണ്ടു ദേവേട്ടന്റെ മുഖത്തേക്ക് ഒഴിച്ചു..  
അല്പസമയത്തിനുള്ളിൽ ഏട്ടൻ പതിയെ പതിയെ കണ്ണുകൾ തുറന്നു.. 
"ഏട്ടാ.. ഏട്ടാ..  ഏട്ടന് എന്താ പറ്റിയത്... 
"അറിയില്ല പെട്ടെന്ന് എന്തോ ഒന്ന് തല കറങ്ങി..  
"വെയിൽ ഒക്കെ കൊണ്ടു യാത്ര ചെയ്തു വന്നത് കൊണ്ടാവും ദേവാ.. 
വാ നമുക്ക് താഴേക്ക് പോവാം അമ്മ വന്നു കാണും എന്നും പറഞ്ഞു വിഷ്ണു ഞങ്ങളുമായി മുറി തുറന്നു പുറത്തേക്ക്  ഇറങ്ങി.. 
അപ്പോഴേക്കും വിഷ്ണുവിന്റെ അമ്മയും വന്നിരുന്നു..  അമ്മയോട് സംസാരിച്ചു യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്നും ഇറങ്ങി.. 
അസ്വസ്ഥമായ മനസ്സുമായാണ്  ഞാൻ ആ മനയിൽ നിന്നും യാത്ര ആയത്.. 
വൈകുന്നേരത്തോടെ ഞങ്ങൾ തറവാട്ടിൽ എത്തി.. 
----------------------------------------------------
"ഡി നീ എന്താ ഭക്ഷണവും വെച്ചു സ്വപ്നം കണ്ടിരിക്കുവാണോ.. 
"അതുപിന്നെ ഏട്ടാ എനിക്കെന്തോ വിശപ്പില്ല നല്ല തലവേദന ഞാൻ പോയി കിടന്നോട്ടെ.. 
"മ്മം യാത്ര ചെയ്തതിന്റെ നീ പോയി കിടന്നോളൂ.. 
അത് കേട്ടു ശ്രീദേവി അവിടെ നിന്നും എഴുന്നേറ്റു കൈയും കഴുകി പോയി കിടന്നു.. 
"ഈ കുട്ടിക്ക് ഇതെന്തു പറ്റി വന്നപ്പോൾ തൊട്ടു ആകെ ഒരു മാറ്റം.. 
"അമ്മക്ക് തോന്നുന്നത് ആണ് അവൾക്ക് തലവേദന ആയത് കൊണ്ടാവും..  ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശെരി ആയിക്കോളും എന്നും പറഞ്ഞു ദേവനും എഴുന്നേറ്റു കൈയും കഴുകി റൂമിലേക്ക്‌ പോയി..
ദേവൻ ചെല്ലുമ്പോൾ നെറ്റിയിൽ കൂടി കൈ വെച്ചു എന്തോ ആലോചിച്ചു കൊണ്ടു മലർന്ന് കിടക്കുവായിരുന്നു ശ്രീദേവി.. 
"ശ്രീ  നല്ല തലവേദന ഉണ്ടോ.. മരുന്ന് വല്ലതും വേണോ ?? 
"ഹേയ് ഒന്നും വേണ്ട ഏട്ടാ എനിക്കൊന്നു ഉറങ്ങിയാൽ മതി എല്ലാം ശെരിയാവും.. 
"മ്മ്മം നീ ഉറങ്ങിക്കോ എന്നും പറഞ്ഞു ദേവനും കിടന്നു.. 
രാത്രി വൈകി  കൊലുസിന്റെ ശബ്ദം കേട്ടു കൊണ്ടു  കണ്ണ് തുറന്നു നോക്കിയ ദേവൻ കാണുന്നത് മുടി അഴിച്ചിട്ടു  ശ്രീദേവി മുറിയിലൂടെ  അങ്ങോട്ടു ഇങ്ങോട്ടും നടക്കുന്നതാണ്..
"ശ്രീ നിനക്കിതു എന്തുപറ്റി..  എന്താ നീ ഇങ്ങനെ നടക്കുന്നത്.. 
"ഹേ ഒന്നുമില്ല ഏട്ടാ..  എനിക്ക് ഉറക്കം വന്നില്ല.. 
"എന്താടി തലവേദന കൂടിയോ മരുന്ന് വല്ലതും വേണോ.. 
"ഹേ ഇല്ല ഏട്ടാ ഏട്ടൻ ഉറങ്ങിക്കോ എനിക്കും ഉറക്കം വരുന്നുണ്ട് എന്നും പറഞ്ഞു അവൾ വന്നു കിടന്നു.. 
ഇവൾക്കിതു എന്തുപറ്റി അമ്മ പറഞ്ഞത് പോലെ തന്നെ യാത്ര കഴിഞ്ഞു  വന്നപ്പോൾ തൊട്ടവൾക്കൊരു  മാറ്റം.. 
ഇനി ചിലപ്പോൾ എല്ലാം എന്റെ വെറും  തോന്നലായിരിക്കും വയ്യാത്ത കൊണ്ടായിരിക്കും അവൾ ഇങ്ങനെ പെരുമാറുന്നത്  എന്നും വിചാരിച്ചു ഞാനും കിടന്നു.. 
പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേറ്റു കണ്ണ് തുറന്നപ്പോൾ  ശ്രീ എങ്ങോട്ടോ പോവാൻ റെഡിയായി കൊണ്ടിരിക്കുകയായിരുന്നു.. 
"ഹാ ഏട്ടൻ എഴുന്നേറ്റോ..  കാപ്പി ദേ ഇവിടെ വെച്ചിട്ടുണ്ട് കേട്ടോ.. 
"ഹാ  അല്ല നീ ഇതെങ്ങോട്ടാ ഇത്ര രാവിലെ തന്നെ.. 
"അതുപിന്നെ ഞാൻ ഒന്ന് എന്റെ  തറവാട്  വരെ പോവാണ് ഒത്തിരി നാളായില്ലേ അവരെയൊക്കെ ഒന്നു  കണ്ടിട്ട്.. 
ഇപ്പോൾ എന്തോ അവരെയൊക്കെ  കാണാൻ തോന്നി.. 
"എന്നാപ്പിന്നെ നിക്ക് ഞാനും വരാം.. 
"വേണ്ട ഏട്ടാ ഞാൻ പൊക്കോളാം.. 
"അതെന്താടി ഞാനും അവരെ കണ്ടിട്ട് കുറച്ചു കാലം ആയില്ലേ.. 
"അതുപിന്നെ ഏട്ടൻ ഇനി കുളിച്ചു റെഡിയായി ഒക്കെ വരണ്ടേ.. 
"ഓ അതിനു വലിയ നേരം ഒന്നും വേണ്ട ഒരു പത്തു മിനിറ്റ് ഞാൻ പെട്ടെന്ന് വരാം.. 
"വേണ്ട ഏട്ടാ അടുത്ത തവണ നമുക്ക് ഒരുമിച്ചു പോവാം പോരെ .. 
"മ്മം ശെരി ശെരി നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ ആയിക്കോട്ടെ.. 
അതുകേട്ടു അവൾ ഒന്ന് ചിരിച്ചു.. 
"എന്താടി ചിരിക്കുന്നത്.. 
"അല്ല എന്നെ കടിച്ചു കീറാൻ നടന്ന ആളിപ്പോൾ എന്റെ ഇഷ്ടം പോലെയ ചെയ്യാം എന്നു പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു പോയതാണ്.. 
"ഹ മതി മതി ചിരിച്ചത് നീ വേഗം പോവാൻ നോക്കെന്നും പറഞ്ഞു ഞാൻ അവളെ നോക്കി ചിരിച്ചു.. 
അതുകേട്ടു പെട്ടെന്ന് തന്നെ എന്നോടും  അമ്മയോടും യാത്ര പറഞ്ഞു ധിറുതിയിൽ അവൾ ഇറങ്ങി പോയി .. 
അവൾ പോയി കുറെ കഴിഞ്ഞു ബോറടിച്ചപ്പോൾ ഞാൻ പുറത്തേക്കൊക്കെ ഒന്നു ഇറങ്ങി.. 
അപ്പോഴാണ് വഴിയിൽ വെച്ചു  സതീഷിനെ കാണുന്നത്.  
"അളിയാ ദേവാ നീ ഇതെങ്ങോട്ടാട..
"ഓ ഞാൻ ചുമ്മാ നടക്കാൻ ഇറങ്ങിയതാണ്.. 
"നിന്റെ ഭാര്യയെ കുറച്ചു മുൻപ് കണ്ടിരുന്നു ..  നിന്റെ ആ കൂട്ടുകാരന്റെ കൂടെ ബൈക്കിൽ കേറി പോവുന്നത് കണ്ടു.. 
"ഏതു കൂട്ടുകാരൻ.? 
"ഓ എന്തായിരുന്നു അവന്റെ പേര്..  വിഷ്ണു എന്നോ മറ്റോ ആണ്.. 
"ങേ വിഷ്ണുവിന്റെ കൂടെയോ.. 
"ഹാ അതേ  അവന്റെ കൂടെ.. എന്താടാ അവൾ എവിടെ പോയതാണ്.. 
"അവൾ നാട്ടിൽ പോയതാണ്.. 
"അതിനു അവന്റെ കൂടെ എന്തിനാടാ അവൾ പോയത്.. 
"അതുപിന്നെ വഴിയിൽ വെച്ച് കണ്ടപ്പോൾ  അവൻ  ലിഫ്റ്റ് കൊടുത്തത് ആയിരിക്കും.. 
"ആയിരിക്കും ആയിരിക്കും എന്നും പറഞ്ഞു ഒരു ആക്കിയ ചിരിയും ചിരിച്ചു സതീഷ് പോയി.. 
അത് കേട്ടപ്പോൾ എന്തൊക്കെയോ ഒരു പന്തികേട് എന്റെ മനസ്സിൽ തോന്നി.. 
വിഷ്ണുവിനെ കാണുന്നതേ ഇഷ്ടമല്ലാത്ത അവൾ അവന്റെ ബൈക്കിൽ പോയെന്നു പറഞ്ഞാൽ എന്തോ എനിക്കത് അങ്ങ് വിശ്വസിക്കാനേ തോന്നുന്നില്ല.. എന്തായാലും അവൾ വരുമ്പോൾ ചോദിക്കാം എന്നു വിചാരിച്ചു കൊണ്ടു ഞാൻ തറവാട്ടിലേക്ക് തിരിച്ചു നടന്നു..
സന്ധ്യയോടെ ശ്രീദേവി തിരിച്ചു തറവാട്ടിൽ  എത്തി.. 
എന്നെ കണ്ടപാടെ അവൾ ഒരു ചിരിയൊക്കെ പാസ്സാക്കി.. 
"ശ്രീ ഇന്ന്  നീ വിഷ്ണുവിനെ കണ്ടായിരുന്നോ.. 
എന്റെ ചോദ്യം കേട്ടതും അവളുടെ മുഖത്താകെ  പരിഭ്രമം പടരുന്നത് ഞാൻ കണ്ടു.. 
"ഡി നിന്നോടാ ചോദിച്ചത്.. 
"ഹാ അവനെ ഞാൻ വഴിയിൽ കണ്ടായിരുന്നു.. 
"എന്നിട്ട് നീ അവന്റെ കൂടെ ബൈക്കിൽ കേറി പോയോ.. 
"ഇതെന്താ ഏട്ടാ ഒരുമാതിരി സംശയത്തോടെ ചോദിക്കുന്നത്.. 
"നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ.. 
"ഹാ പോയി, എന്നെ ബസ്  സ്റ്റാൻഡിൽ വിടാമെന്ന് വിഷ്ണു  പറഞ്ഞപ്പോൾ ഞാൻ കേറി പോയെന്നെ  ഒള്ളു അതിനിപ്പോൾ എന്താ.. 
"ഹേ ഒന്നുമില്ല.. മുൻപ് നിനക്ക് അവനെ കാണുന്നതേ ദേഷ്യം ആയിരുന്നല്ലോ അവന്റെ കുറ്റം മാത്രം പറയാനേ നിനക്ക് നേരവും  ഉണ്ടായിരുന്നുള്ളു.. 
ആ നീ അവന്റെ കൂടെ ബൈക്കിൽ കേറി  പോയെന്ന് കേട്ടപ്പോൾ എനിക്ക്  അത്ഭുതം തോന്നി അതുകൊണ്ട് ചോദിച്ചതാണ്.. 
"അത് പിന്നെ ഞാൻ വിചാരിച്ചത് പോലെ അല്ല വിഷ്ണു ആള് പാവമാണ്.. 
"അതെന്താടി പെട്ടെന്ന് അങ്ങനെ ഒരു  തോന്നൽ.. 
"അതുപിന്നെ സംസാരിച്ചപ്പോൾ എനിക്ക് അങ്ങനെ തോന്നി..  എന്നും പറഞ്ഞവൾ അകത്തേക്കു കയറി പോയി.. 
പിന്നെ ഞാൻ നോക്കുമ്പോൾ അവളും അമ്മയും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.. 
രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.. 
ഞാൻ അങ്ങോട്ട്‌ ചെന്നു.. 
എന്നെ കണ്ടതും രണ്ടു പേരും കണ്ണുകൾ തുടച്ചു രണ്ടു വഴിക്ക് പോയി..  എന്താ കാര്യമെന്ന് ഞാൻ രണ്ടു പേരോടും മാറി മാറി ചോദിച്ചിട്ടും അവർ എന്റെ ചോദ്യത്തിന് ഉത്തരം തരാതെ ഒഴിഞ്ഞു മാറി.. 
-------------------------------------------------
അന്ന് രാത്രി കിടക്കാൻ നേരം അവൾ പായും തലയിണയും എടുത്തു താഴെ ഇട്ടു കിടക്കുന്നത് കണ്ടു കൊണ്ടാണ് ഞാൻ മുറിയിലേക്ക് വന്നത്.. 
"ഇതെന്താടി നീ താഴെ കിടക്കുന്നത്.. 
"അതുപിന്നെ എനിക്ക് വൃതമാ ഏട്ടാ.. 
"വൃതമോ എന്തു വൃതം.. 
"അതുപിന്നെ എന്താണെന്നു പുറത്തു പറയാൻ പാടില്ല അതിന്റെ ഫലം പോവും.. 
"അതെന്തു വൃതം.. 
"അതൊക്കെ ഉണ്ട് ഏട്ടന് മനസ്സിലാവില്ല.. 
"മ്മം  വൃതം ആണെന്ന് പറഞ്ഞു നീ എന്തിനാ താഴെ കിടക്കുന്നത് കട്ടിലിൽ കിടന്നൂടെ.. 
"അതുപിന്നെ ഈ വൃതം എടുക്കുമ്പോൾ  നിലത്തു കിടക്കണം എന്നാണ് ..  ഏട്ടൻ കട്ടിലിൽ കിടന്നോളൂ.. 
"എന്നാപ്പിന്നെ ഞാനും കിടക്കാം.. 
"വേണ്ട ഏട്ടൻ കട്ടിലിൽ കിടന്നോളു..എനിക്ക് ഉറക്കം വരുന്നു എന്നും പറഞ്ഞവൾ പുതപ്പ് തലവഴി മൂടി കിടന്നു.. 
അവളുടെ ആ  പെരുമാറ്റത്തിൽ എന്തോ ഒരു സംശയം എനിക്ക് തോന്നി തുടങ്ങി..  
എന്തായിരിക്കും ഇവൾക്ക് പറ്റിയത് എന്നോർത്തു കൊണ്ടു ഞാനും കിടന്നു.. 
---------------------------------------------------------
പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും അവൾ വൃതത്തിന്റെ പേരും പറഞ്ഞു താഴെ കിടക്കും  രാവിലെ എഴുന്നേറ്റു  നാട്ടിലേക്ക് എന്നും പറഞ്ഞു പോവും സന്ധ്യയോടെ ആണ്  പിന്നെ മടങ്ങി വരുന്നത്.. 
വൃതത്തിന്റെ ഭാഗമായി നാട്ടിലെ നാഗകാവിൽ പോയി എന്നും  വിളക്ക് വെച്ചു പ്രാത്ഥിക്കണമത്രേ.. 
ഞാനതു ആദ്യം ആദ്യം കാര്യമാക്കിയില്ല പക്ഷേ 
ഓരോ ദിവസം കഴിയും തോറും അവളുടെ സ്വാഭാവത്തിൽ എന്തോ ഒരു മാറ്റം പോലെ എനിക്ക് തോന്നി.. 
പഴയ ഉത്സാഹവും കുസൃതിയും ഒന്നും ഇപ്പോൾ അവളിൽ കാണാനില്ല എപ്പോഴും എന്തെങ്കിലും ചിന്തിച്ചു കൊണ്ടു തറവാടിന്റെ ഏതെങ്കിലും ഒരു മൂലക്ക് ഇരിക്കുന്നത് കാണാം.. 
എന്തുപറ്റി എന്ന് പലവട്ടം ഞാൻ ചോദിച്ചപ്പോളും ഒന്നുമില്ല എന്നും പറഞ്ഞവൾ ഒഴിഞ്ഞു മാറി..  
എന്താണ് ഇവൾക്ക് പറ്റിയതെന്ന് അറിയാൻ തന്നെ ഞാൻ തീരുമാനിച്ചു.. 
അങ്ങനെ ഇരിക്കെ പതിവ് പോലെ തന്നെ  അവൾ നാട്ടിലേക്ക് എന്നും പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതും അവൾ കാണാതെ ഞാനും പിന്നാലെ പോയി.. 
കുറച്ചു ദൂരം കഴിഞ്ഞതും ദൂരെ ഒരുത്തൻ ബൈക്കുമായി നിൽക്കുന്നത് കണ്ടു.. 
സൂക്ഷിച്ചു നോക്കിയപ്പോൾ അത് വിഷ്ണു ആണെന്ന് മനസ്സിലായി.. 
ഞാൻ നോക്കുമ്പോൾ അവൾ വിഷ്ണുവിന്റെ ബൈക്കിൽ കേറിയതും അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു പോയി.. 
എന്റെ മനസ്സിലാകെ കാർമേഘം പോലെ സംശയങ്ങൾ ഉരുണ്ട് കൂടി.. 
ഇവൾ എന്തിനാവും അവന്റെ കൂടെ പോയത്..  ഒന്നുറപ്പായി അവളെ കാത്ത് ആണ് അവൻ നിന്നത്..  ഇത് രണ്ടുപേരും അറിഞ്ഞു കൊണ്ടുള്ള പരിപാടിയാണ്..  ഇതിന്റെ സത്യം എന്താണെന്ന് അറിയണം എന്ന് വിചാരിച്ചു നിൽകുമ്പോൾ സതീഷ് ബൈക്കുമായി അതിലെ വന്നു..  അവനോട് ഇപ്പോൾ വരാമെന്നും പറഞ്ഞു അവന്റെ ബൈക്ക് വാങ്ങി അവരുടെ പിന്നാലെ ഞാനും പോയി.. 
അവർ കാണാതെ ഇരിക്കാൻ പാകത്തിൽ ഡിസ്റ്റൻസ് ഇട്ടാണ് ഞാൻ വണ്ടി ഓടിച്ചത്.. 
അവർ നേരെ പോയത് വിഷ്ണുവിന്റെ തറവാട്ടിലേക്ക് ആണ്.. 
ശെരിക്കും അതെന്നെ ഞെട്ടിച്ചു കളഞ്ഞു.. കാരണം നാട്ടിലേക്ക് എന്നു കള്ളം പറഞ്ഞു അവൾ ഇത്രയും നാൾ വന്നു കൊണ്ടിരുന്നത് ഇവന്റെ അടുക്കൽ ആയിരുന്നല്ലേ.. 
അവളപ്പോൾ എന്നെ ഇത്രയും നാൾ  ചതിക്കുവായിരുന്നു എന്ന് തോന്നിയതോടെ 
എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.. 
അവളെ കൈയോടെ പിടികൂടാൻ തന്നെ ഞാൻ തീരുമാനിച്ചു.. 
ഞാൻ നോക്കുമ്പോൾ ഗേറ്റു തുറന്നു പടികൾ ഇറങ്ങി അവർ മനക്കുള്ളിലേക്ക് കേറി.. 
അൽപ്പ സമയം കഴിഞ്ഞു   ഞാനും അങ്ങോട്ടേക്ക്  ചെന്നു.. 
പതിയെ പതിയെ നടന്നു ഞാനാ  മനക്കുള്ളിലേക്കു കടന്നു ചുറ്റും ഒന്നു നോക്കി.. അവിടെങ്ങും ആരെയും കണ്ടില്ല.. 
എല്ലായിടത്തും ഒന്ന് നോക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.. 
അങ്ങനെ അതിനുള്ളിലൂടെ നടന്നു നടന്നു  ഞാൻ അന്ന്  ബോധം കെട്ടുവീണ മുറിയുടെ മുന്നിൽ എത്തി.. 
ആ മുറിയുടെ വാതിൽ ചാരി ഇട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. 
ഞാനത് മെല്ലെ തുറന്നു അകത്തേക്ക് നോക്കിയതും ആ കാഴ്ച്ച കണ്ടു ഞാൻ ഞെട്ടി.. 
വിഷ്ണുവിന് മുന്നിലെ ഹോമകുണ്ഡത്തിനു മുന്നിൽ അവൻ തീർത്ത മന്ത്ര കളത്തിനുള്ളിൽ ഒരു പാവയെ കണക്കിന് ശ്രീദേവി  ഇരിക്കുന്നു..


#ജാതകം 11
എല്ലാം കൂടി കണ്ടപ്പോൾ എനിക്കെന്നെ  നിയന്ത്രിക്കാനായില്ല.. ദേഷ്യത്തോടെ വാതിൽ മുഴുക്കെ തുറന്നു ഞാൻ അകത്തേക്ക് കയറി.. പാഞ്ഞു ചെന്നു ഹോമകുണ്ഡത്തിനു മുന്നിൽ ഇരുന്ന വിഷ്ണുവിനെ എഴുന്നേൽപ്പിച്ചു അവന്റെ കുത്തിനു കയറി പിടിച്ചു..
"ഡാ നീ എന്താടാ ഇവളെ ചെയ്യുന്നത്..
"എന്നെ വിട് ദേവാ ഞാൻ പറയാം..
അപ്പോഴേക്കും ശ്രീദേവിയും എഴുന്നേറ്റു വന്നു..
"ദേവേട്ട വിഷ്ണുവിനെ വിട്..
"നീ അങ്ങോട്ട് മാറി നിൽക്കെടി.. 
"ഇല്ല ഞാൻ മാറില്ല..  വിഷ്ണു ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ.. 
"ഓ അപ്പോൾ എല്ലാം  നീയും കൂടി അറിഞ്ഞു കൊണ്ടായിരുന്നല്ലേ  .. 
"അതേ.... 

"ഓ നന്നായെടി എനിക്ക് സന്തോഷമായി.. 
 നിന്നെ ഞാനൊന്ന് സ്നേഹിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും നീ എന്നെ.. 
ദേവന്റെ കണ്ണുകളൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു.. 
"ദേവാ അതിനു നീ വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ.. 
"വിഷ്ണു നീ ഇനി കൂടുതൽ ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട കാര്യമില്ല ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്.. 
"ദേവാ അതല്ലെടാ.. ഞാൻ പറയുന്നത് ഒന്ന് ക്ഷെമയോടെ നീ  കേൾക്ക്.. 
" വേണ്ട വിഷ്ണു നമ്മൾ ഇപ്പോൾ എന്തു പറഞ്ഞാലും ഏട്ടൻ വിശ്വസിക്കില്ല.. ഏട്ടന്റെ തെറ്റിദ്ധാരണ മാറാനും പോവുന്നില്ല.. 
"അതേടി നിന്നെപറ്റിയുള്ള തെറ്റിദ്ധാരണ ഒക്കെ മാറി ഇപ്പോൾ ശെരിയായിട്ടുള്ള ധാരണ മാത്രമേയുള്ളൂ.. 
ഇനി അങ്ങോട്ടും അങ്ങനെ തന്നെ.. 
എന്നും പറഞ്ഞു ഇടനെഞ്ച് പിടയുന്ന വേദനയുമായി  നിറ കണ്ണുകളോടെ  ദേവൻ അവിടെ നിന്നും ഇറങ്ങി..

"ശ്രീദേവി അവനാകെ തെറ്റിദ്ധരിച്ചിരിക്കുവാണ് അവനോട്  എല്ലാം തുറന്നു പറയുന്നത് തന്നെയാണ് നല്ലത്.. 
"വേണ്ട വിഷ്ണു  ഏട്ടൻ ഒന്നും അറിയേണ്ട..  അറിഞ്ഞാലും ഇതൊന്നും ഏട്ടൻ വിശ്വസിക്കാനും പോവുന്നില്ല.. 
"എന്നാലും അവൻ അറിയുന്നത് തന്നെ അല്ലേ നല്ലത് ..  നമുക്ക് മുന്നിൽ ഇനി അധികം ദിവസങ്ങൾ ഇല്ല നാഗപഞ്ചമി അടുക്കാറായി.. ഇന്നേക്ക് മൂന്നാം നാൾ നാഗപഞ്ചമിയാണ് .. 
അന്ന് ആ നാഗമാണിക്യം സർപ്പപുറ്റുനുള്ളിൽ സമർപ്പിക്കാൻ ആയില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്ക് അതിനു കഴിയില്ല എന്നു മാത്രമല്ല ദേവന്റെ ജീവനും നമുക്ക് രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല.. 
"മ്മം എന്തൊക്കെ സഹിക്കേണ്ടി വന്നാലും ശെരി ദേവേട്ടന് വേണ്ടി ഞാനത് ചെയ്യും വിഷ്ണു.. 
"പക്ഷേ ഇനി അതത്ര എളുപ്പം ആയിരിക്കില്ല.. 
ദേവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നമ്മൾ നടത്തിയ പൂജ അവനായി തന്നെ മുടക്കി.. 

അതുകേട്ടതും  ശ്രീദേവിയുടെ മുഖത്താകെ വിഷാദം നിഴലിച്ചു.. 
"ശ്രീദേവി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കാരണവന്മാർ ചെയ്ത പാപത്തിന്റെ ഫലം ഇന്നും ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.. 
അതിൽ അന്ന് നാഗമാണിക്യത്തിന് വേണ്ടി മുതു മുത്തശ്ശൻ ചെയ്ത ദുർമന്ത്രവാദത്തിന്റെ ഫലം ഇന്നും തലമുറകളായി അനുഭവിക്കുകയാണ്.. 
ഒടുവിൽ ഏതോ തിരുമേനിയുടെ ഉപദേശത്താൽ എന്റെ  അച്ഛൻ തിരുമേനി മഹാദേവനെ പൂജിച്ചു നേടിയ അനുഗ്രഹം കൊണ്ടാണ് ഇന്നും ഞങ്ങൾ ഇങ്ങനെ കഴിഞ്ഞു പോവുന്നത് തന്നെ.. 
അദ്ദേഹത്തിൽ നിന്നും പകർന്നു കിട്ടിയ മന്ത്ര സിദ്ധി കൊണ്ടു അന്ന് ഞാൻ നാഗമാണിക്യത്തെ തൊടാൻ ശ്രെമിച്ചു പരാജയപ്പെട്ടതാണ്.. 
എങ്ങനെയും ആ നാഗമാണിക്യം നാഗങ്ങൾക്ക് സമർപ്പിക്കണം അതെന്റെ കൂടി ആവശ്യമാണ്.. 
അതിനുള്ള വഴി തേടി 
എന്റെ രാശി പലകയിൽ ഞാൻ നോക്കിയപ്പോൾ കണ്ടത് നിന്റെ പേരാണ്..  പക്ഷേ അതിനു വേണ്ടിയുള്ള  പൂജകൾ  ചെയ്തിട്ട് അല്ലാതെ നിനക്കതിൽ തൊടാൻ പോലും ആവില്ല.. 
അതാണ് ഇന്ന് തടസ്സപെട്ടത് .. 
ഇനി നീ അതിൽ തൊടാൻ  ശ്രെമിച്ചാൽ ഒരുപക്ഷേ നിന്റെ ജീവൻ  പോലും  ആപത്തിലാവും..
അതുകൊണ്ട്  അറിഞ്ഞു കൊണ്ടു ഇനി നിന്നെ  മരണത്തിലേക്ക് തള്ളി വിടാൻ എനിക്കാവില്ല.. 
"എനിക്കെന്തു സംഭവിച്ചാലും വേണ്ടില്ല എന്റെ ദേവേട്ടനെ എനിക്ക് രെക്ഷിച്ചേ പറ്റൂ..  ഒരു ഭാര്യക്ക് അവളുടെ ഭർത്താവിന്റെ ആയുസ്സിനേക്കാൾ വലുതല്ല വിഷ്ണു സ്വന്തം ജീവൻ.. 
"മ്മം.. ഇനിയും നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പൊക്കൊളു.. 
പിന്നെ  ഒരു കാര്യം കൂടി ഈ നാഗപഞ്ചമി നാൾ വരെ  അവനെ അധികം പുറത്തേക്കു എങ്ങും വിടരുത്.. 
പ്രേത്യേകിച്ചു 
തറവാട്ട് കാവിലേക്ക് ഒരു കാരണവശാലും ദേവൻ പോവാതെ നോക്കണം.. എന്നും പറഞ്ഞു വിഷ്ണു ശ്രീദേവിയെ അവിടെ നിന്നും യാത്രയാക്കി.. 
--------------------------------------------------
മനയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ  എന്റെ  ഉള്ളിലൊരു സങ്കട കടൽ തന്നെ  ആർത്തിരമ്പുകയായിരുന്നു.. 
പക്ഷേ ഒരിറ്റു കണ്ണീർ പോലും എന്റെ  കണ്ണിൽ നിന്നും വന്നില്ല.. 
കാരണം കരഞ്ഞു തളർന്നിരിക്കാൻ എനിക്കാവില്ല.. എങ്ങനെയും ഏട്ടന്റെ ജീവൻ രക്ഷിക്കുക ആ ഒരു ചിന്ത മനസ്സിൽ ഊട്ടി ഉറപ്പിച്ചു കൊണ്ടു ഞാൻ തറവാട്ടിൽ എത്തി ചേർന്നു.. 
"അമ്മേ ഏട്ടൻ വന്നില്ലേ..
"ഇല്ല മോളെ അവൻ വന്നില്ല.. എന്തുപറ്റി മോളുടെ മുഖമാകെ വാടിയിരിക്കുന്നല്ലോ.. 
"അതുപിന്നെ അമ്മേ ഇന്നത്തെ പൂജ മുടങ്ങി.. 
"അയ്യോ അതെങ്ങനെ..
"അതുപിന്നെ ഏട്ടൻ മുടക്കി.. 
"ആര് ദേവനോ  അപ്പോൾ അവനെല്ലാം അറിഞ്ഞോ..
"അതെ ദേവട്ടൻ തന്നെ പക്ഷേ ഏട്ടൻ ഒന്നും അറിഞ്ഞില്ല..  ഏട്ടനോട് പറയേണ്ടന്ന് ഞാൻ വിഷ്ണുവിനോട് പറഞ്ഞു.. 
"എന്നിട്ടോ.. 
"എന്നിട്ടെന്താ  ഞാനും വിഷ്ണുവും തമ്മിൽ എന്തൊക്കെയോ തെറ്റായ ബന്ധം ഉണ്ടെന്ന് വിചാരിച്ചു ഏട്ടൻ അവിടെ നിന്നും ഇറങ്ങിയായിരുന്നു..  ഞാൻ ഓർത്തു ഇവിടെ വന്നു കാണുമെന്നു.. 
"അയ്യോ മോളെ അത് ആകെ കുഴപ്പമാവില്ലേ.. 
എന്തിനാ ഇനി  അവനിൽ നിന്നും നമ്മളത്  അത് മറച്ചു വെക്കുന്നത്..  അവൻ വരട്ടെ ഞാൻ പറയാം.. 
"വേണ്ട അമ്മേ..  ആര് പറഞ്ഞാലും ഏട്ടൻ ഇതൊന്നും വിശ്വസിക്കില്ല.. ഒരു കണക്കിന് ഏട്ടന് എന്നോട് ദേഷ്യം തോന്നിയത് നന്നായി.. ഇല്ലെങ്കിൽ ഈ കർമ്മം ചെയ്യാൻ ഏട്ടൻ എന്നെ സമ്മതിക്കില്ലായിരുന്നു.. 
"എന്നാലും മോളെ.. 
"ഒരു എന്നാലും ഇല്ല.. അമ്മ ഇപ്പോൾ ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി..
"മോളെ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം മോൾക്ക് ഈ അമ്മയോട്  ഇപ്പോൾ ദേഷ്യം തോന്നുന്നുണ്ടോ.. 
"അതെന്താ അമ്മേ അങ്ങനെ ചോദിച്ചത്.. 
"അല്ല മോളെ തറവാടിന്റെ ശാപവും മറ്റും മറച്ചു വെച്ചല്ലേ  അവനെ കൊണ്ടു നിന്നെ കെട്ടിച്ചത്.. 
ഈ അമ്മ കാരണം മോളുടെ ജീവിതം കൂടി ഇല്ലാതാവുകയല്ലേ.. 
"ഇതൊന്നും നിങ്ങളുടെ ആരുടേയും കുറ്റം കൊണ്ടല്ല അമ്മേ.. 
എല്ലാം എന്റെ ജാതകത്തിലെ  ചൊവ്വാ ദോഷത്തിന്റെ ഫലം ആയിരിക്കും.. 
അതുകൊണ്ട്  എന്റെ അമ്മ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട..  എന്നും പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചിട്ട്  ഞാൻ അകത്തേക്ക് കയറി  പോയി.. 
--------------------------------------------------------
അന്ന് രാത്രി ഏറെ വൈകിയിട്ടും ദേവൻ തറവാട്ടിൽ എത്തിയില്ല..  എന്റെയും അമ്മയുടെയും ഉള്ളിൽ പേടിയുടെ അഗ്നി പർവ്വതം പുകഞ്ഞു തുടങ്ങിയിരുന്നു.. 
"അമ്മേ ഏട്ടൻ ഇതുവരെ വന്നില്ലല്ലോ.. എനിക്കെന്തോ പേടിയാവുന്നു.. 
"നീ പേടിക്കേണ്ട മോളെ അവൻ വരും.. 
"അതല്ല അമ്മേ വിഷ്ണു പ്രത്യേകം പറഞ്ഞിരുന്നു നാഗപഞ്ചമി നാൾ വരെ ഏട്ടനെ ശ്രെദ്ധിക്കണം എന്ന്.. 
"മോളെ നീ പേടിക്കാതെ ഇരിക്ക് അവനൊന്നും വരില്ല നമ്മുടെ പ്രാത്ഥന ഇശ്വരൻമ്മാർ കേൾക്കാതെ ഇരിക്കില്ല.. 
അമ്മ അത് പറഞ്ഞു കൊണ്ടിരിക്കു മ്പോൾ മൂന്നാലു പേര് കൂടി ദേവനെയും എടുത്തു  കൊണ്ടു അവിടേക്ക് വന്നു..
"അയ്യോ ഇതെന്താ എന്റെ ഏട്ടന് എന്തുപറ്റി.. 
"നിങ്ങൾ പേടിക്കേണ്ട ആള് ഇത്തിരി പൂസായി പോയതാണ്..  
ഞങ്ങൾ പോവുന്ന വഴിക്ക് റോഡിൽ  വീണു കിടക്കുന്നത് കണ്ടത് കൊണ്ടു എടുത്തു കൊണ്ടു വന്നതാണ്.. 
ശെരിയെന്നാൽ ഞങ്ങൾ പൊക്കോട്ടെ എന്നും പറഞ്ഞു ദേവേട്ടനെ ഉമ്മറത്തു കിടത്തിയിട്ട് അവർ പോയി..
ഏട്ടന്റെ കിടപ്പ് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം ഞാൻ കാരണം ആണ് ഏട്ടൻ ഇന്ന് കുടിച്ചത്.. 
ഏട്ടന്റെ മനസ്സ് ഒരുപാട് വേദനിച്ചു കാണും..  എന്നോട് ക്ഷെമിക്ക് ഏട്ടാ എല്ലാം ഏട്ടന് വേണ്ടിയിട്ടാണ് എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ ദേവേട്ടന്റെ അടുത്ത് ഇരുന്നു ഏട്ടനെ വിളിച്ചു എഴുന്നേൽപ്പികാൻ നോക്കി.. 
"ഏട്ടാ ഏട്ടാ എഴുന്നേൽക്ക്.. 
"ആരുടെ ഏട്ടൻ..  നീ പോടീ പുല്ലേ നിന്റെ മറ്റവനെ പോയി വിളിക്ക് എട്ടാന്നും കൂട്ടാന്നും ഒക്കെ..
"ഡാ കിടന്നു അഭ്യാസം കാണിക്കാതെ എഴുന്നേൽക്കാൻ നോക്കെന്നും പറഞ്ഞു അമ്മ ഏട്ടന് നേരെ ദേഷ്യപ്പെട്ടു.. 
ഒടുവിൽ ഒരുവിധത്തിൽ  ഏട്ടനെ ഞാൻ  പിടിച്ചു എഴുന്നേൽപ്പിച്ചു.. 
"വിടെടി എന്നെ..  എന്നെ എന്റെ അമ്മ പിടിച്ചാൽ മതി.. 
"ഡാ ചെറുക്കാ നീ കൊച്ചു കുഞ്ഞൊന്നും അല്ല നിന്നെ ഈ കോലത്തിൽ പിടിച്ചോണ്ട് പോവാനുള്ള ആരോഗ്യം ഒന്നും എനിക്കില്ല.. 
"എന്നാൽ വാ അമ്മയെ ഞാൻ എടുത്തോണ്ട് പോവാം.. 
"ആദ്യം നീ രണ്ടു കാലിൽ ഒന്നു നിൽക്കാൻ നോക്ക് എന്നിട്ടാവാം എന്നെ എടുക്കുന്നത്..
"എനിക്കൊന്നുമില്ല അമ്മേ ദേ ഞാൻ നടന്നു കാണിക്കാം എന്നും പറഞ്ഞു ഏട്ടൻ നടക്കാൻ നോക്കിയതും വീഴാൻ പോയി ഞാൻ പെട്ടെന്ന് കേറി പിടിച്ചു.. 
"വിടെടി എനിക്കറിയാം നടക്കാൻ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല.. ഇവള് നമ്മളെ ചതിക്കും അമ്മേ  എന്നും പറഞ്ഞു ഏട്ടൻ ഭിത്തിയിൽ പിടിച്ചു പിടിച്ചു അകത്തേക്ക് നടന്നു.. 
"ഇതെന്താ ബ്രേക്ക് ഡാൻസ് ആണോ.. 
"അല്ലെടി നിന്റെ അച്ഛന്റെ..  എന്നു പറഞ്ഞു ഏട്ടൻ നിർത്തി.. 
അമ്മ അടുത്ത് നിന്നതു കൊണ്ടാവും  പിന്നെ ഒന്നും പറഞ്ഞില്ല..
അങ്ങനെ ഒരുവിധത്തിൽ ഏട്ടൻ റൂമിലെത്തി കിടന്നു.. 
പിന്നാലെ ഞാനും പോയി കിടന്നു..
---------------------------------------------------------
ഏട്ടനുമായി ഇനി എന്നും അമ്പലത്തിൽ പോവണം അതുകൊണ്ട് തന്നെ പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു ഞാൻ ഏട്ടന് ചായയുമായി ചെന്നു വിളിച്ചു.. 
"നിന്നോടാരാടി എനിക്ക് ചായ കൊണ്ടുവന്നു തരാൻ പറഞ്ഞത് എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈയിൽ ഇരുന്ന ഗ്ലാസ്‌ തട്ടി താഴെ ഇട്ടു.. 
എന്റെ കണ്മുന്നിൽ പോലും നിന്നെ കണ്ടു പോവരുത് എന്നും പറഞ്ഞു ദേഷ്യം കേറി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളി കൊണ്ടു ഏട്ടൻ  എന്റെ നേരെ  വന്നു.. 
അപ്പോഴേക്കും ഗ്ലാസ്‌ വീണ ശബ്ദം കേട്ട് അമ്മ ഓടി വന്നു.. 
"എന്താ മോളെ എന്താ ഇവിടെ പ്രശ്നം.. 
"ഒന്നുമില്ല അമ്മേ ഏട്ടന് ചായ വേണ്ടെന്ന്.. 
"മ്മം നീ അവന് കുറച്ചു തൈര് കൊണ്ടു പോയി കൊടുക്ക് അവന്റെ കെട്ട് വിടട്ടെ..
അതുകേട്ടു ഏട്ടനൊന്നും മിണ്ടിയില്ല..
"ഇപ്പോൾ അവന്റെ നാവ് ഇറങ്ങി പോയല്ലോ.. 
ഡാ നീ വേഗം പോയി കുളിച്ചു വാ നമുക്ക് എല്ലാവർക്കും കൂടി അമ്പലത്തിൽ പോവണം.. 
"അമ്പലത്തിലോ.. ഞാൻ ഇല്ല അമ്മേ  നിങ്ങൾ പൊക്കോ.. 
"അങ്ങനെ ഞങ്ങൾ മാത്രം പോവുന്നില്ല നീയും വരും മര്യാദക്ക് പോയി കുളിച്ചു വരാൻ നോക്ക്.. 
പണ്ടാരമടങ്ങാൻ എന്നും പറഞ്ഞു പിന്നെ എന്തൊക്കെയോ പൊറു പൊറുത്തു കൊണ്ടു ഏട്ടൻ തോർത്തും ഒക്കെ എടുത്തുകൊണ്ടു പുറത്തേക്ക് പോയി.. 
"മോളെ അവന് നിന്നോടുള്ള ദേഷ്യം കൂടും മുൻപ് നമുക്ക് എല്ലാം അവനോട് തുറന്നു പറയുന്നത് അല്ലേ നല്ലത്.. 
"വേണ്ടമ്മേ ഏട്ടൻ എന്നെ എന്തു വേണേൽ പറഞ്ഞോട്ടെ എനിക്ക് വിഷമം ഒന്നുമില്ല.. പുറമെ കാണിക്കുന്ന ദേഷ്യം മാത്രമേയുള്ളൂ ആള് പാവമാണ്..
"എന്നാലും മോളെ എനിക്കെന്തോ ഒരു പേടി.. 
"അമ്മ പേടിക്കുക ഒന്നും വേണ്ട എല്ലാം നല്ലതിന് തന്നെയാണെന്ന് വിശ്വാസിക്ക്.. 
"മ്മം ശെരി മോളെ നീ ഒരുങ്ങ്   ഞാനും പെട്ടെന്ന് ഒരുങ്ങി  വരാം . 
അവൻ വരുമ്പോളേക്കും ഒരുങ്ങി നിന്നാൽ പെട്ടെന്ന് തന്നെ അമ്പലത്തിൽ പോവാല്ലോ.. എന്നും പറഞ്ഞു അമ്മ നടന്നു.. 
"ശെരിയമ്മേ.. 
അമ്മയെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും എന്റെ ഉള്ളിൽ പേടിയുമുണ്ടായിരുന്നു..  
ഒന്നു മര്യാദക്ക് സ്നേഹിച്ചു തുടങ്ങും മുൻപ് തന്നെ ഏട്ടൻ എന്നിൽ നിന്നും അകന്ന് തുടങ്ങിരിക്കുന്നു.. 
ഏട്ടന്റെ തെറ്റിദ്ധാരണ മാറുമ്പോഴേക്കും ഒരുപക്ഷേ ഒരിക്കലും അടുക്കാൻ പറ്റാത്ത അത്ര അകലത്തിൽ മനസ്സ് എത്തിയിരിക്കും.. 
എല്ലാം എന്റെ വിധിയാണ് എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടു ഞാൻ ഒരുങ്ങി വന്നു.. 
നേരം കുറേ ആയി..
പക്ഷേ ഇതുവരെ ആയിട്ടും കുളിക്കാൻ പോയ ഏട്ടൻ  തിരിച്ചു വന്നില്ല.  
എന്റെ ഉള്ളിൽ എന്തോ ഒരു ഭയം കടന്നു കൂടി.. 
"അമ്മേ ഏട്ടൻ കുളിക്കാൻ പോയിട്ട് നേരം കുറേ ആയല്ലോ ഇതുവരെ ആയിട്ടും കാണുന്നില്ലല്ലോ.. 
"അവൻ ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങി കാണും.. 
"മ്മം ഞാൻ ഒന്നു ചെന്നു നോക്കട്ടെ അമ്മേ  എനിക്കെന്തോ ഒരു പേടി പോലെ.. 
വിഷ്ണു പ്രത്യേകം പറഞ്ഞതാണ് ഏട്ടനെ ശ്രെദ്ധിക്കണമെന്ന് .. 
"ശെരി മോളെ.. എന്നാൽ  മോള് പോയി നോക്കിയിട്ട് വാ.. 
അമ്മ പറഞ്ഞത് കേട്ടു  ഞാൻ വേഗം വടക്ക് വശത്തുള്ള കുളത്തിനടുത്തേക്കു  നടന്നു..
മുന്നോട്ടുള്ള  ഓരോ കാൽ ചുവടിലും എന്റെ നെഞ്ചിടിപ്പ് ഏറി വന്നു.. 
"എന്റെ നാഗത്താന്മാരെ ഏട്ടന് ഒന്നും വരുത്തല്ലേ  എന്നു പ്രാത്ഥിച്ചു കൊണ്ടു നടന്നു ഞാൻ കുളത്തിനു മുന്നിൽ എത്താറായതും  ഒരു നാഗം കുളത്തിന്റെ അടുത്ത് നിന്നും ഇഴഞ്ഞു പോവുന്നത് കണ്ടു.. 
അതുകണ്ടു ഒരു നിമിഷം ഞാൻ പേടിച്ചു വിറച്ചു നിന്നു പോയി പിന്നെ ഒരൊറ്റ ഓട്ടത്തിന് കുളത്തിനു മുന്നിൽ എത്തി..


#ജാതകം 12
ഏട്ടന് എന്തെങ്കിലും പറ്റിയോ എന്ന പേടിയോടെ ഞാൻ വാതിൽ പടികടന്നു നോക്കുമ്പോൾ താഴെ കൽപടവിൽ ഏട്ടൻ കിടക്കുന്നത് കണ്ടു..  പേടിച്ചു എന്റെ നല്ല ജീവൻ അങ്ങ് പോയി 
ഞാൻ വേഗം പടികൾ ചാടി ഇറങ്ങി ചെന്നു  ഏട്ടനെ വിളിച്ചു.. 
"ഏട്ടാ... ഏട്ടാ എഴുന്നേൽക്ക് ഏട്ടാ.. 
എന്റെ വിളികേട്ട് ദേവേട്ടൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു.. 
"നിനക്കെന്തിന്റെ സൂക്കേടാടി മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ.. 
"ഓ അപ്പോൾ  എന്റെ മോൻ കിടന്നു ഉറങ്ങുവായിരുന്നോ, വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്.. 

"അതേ..  നീ എന്താ വിചാരിച്ചേ ഞാൻ അങ്ങ് തട്ടി പോയെന്നോ.. 
"എന്തിനാ ദേവേട്ടാ ആവശ്യമില്ലാത്തതു ഒക്കെ പറയുന്നത്.. 
"എനിക്കറിയാമെടി നിന്റെ മനസ്സിലിരുപ്പ് എന്താണെന്ന് 
ഞാൻ മരിച്ചിട്ട് വേണമല്ലോ നിനക്ക് അവന്റെ കൂടെ സുഖമായി ജീവിക്കാൻ.. 
"ദേ ഏട്ടാ വേണ്ടാത്ത വർത്തമാനം പറയാൻ നിൽക്കാതെ വേഗം കുളിച്ചു വരാൻ നോക്ക്.. 
"ഞാൻ എനിക്ക് സൗകര്യം ഉള്ളപ്പോൾ കുളിക്കും നീ നിന്റെ കാര്യം നോക്കെടി കോപ്പേ.. 
"ഓ ശെരി എന്നാൽ പിന്നെ എന്റെ മോൻ ഇവിടെ ഇരുന്നോളു   ഞാൻ അമ്മയെ പറഞ്ഞു ഇങ്ങോട്ട് വിട്ടേക്കാം എന്നും പറഞ്ഞു ഞാൻ അവിടുന്ന് കേറി പോയി.. 
ഞാൻ പോന്നു കുറച്ചു സമയം കഴിഞ്ഞപ്പോ ളേക്കും എട്ടനും എത്തി.. 
"കുളിക്കാൻ പോയിട്ട്  നേരം കുറെ ആയല്ലോടാ.. അമ്പലത്തിൽ പോണമെന്നു  നിന്നോട് പറഞ്ഞതല്ലേ..  വേഗം പോയി ഒരുങ്ങിയിട്ടു വാടാ എന്നും പറഞ്ഞു അമ്മ ദേഷ്യപ്പെട്ടതോടെ 
ഏട്ടൻ  പെട്ടെന്ന് തന്നെ  ഒരുങ്ങി വന്നു.. 
പിന്നെ ഒട്ടും താമസിക്കാതെ തന്നെ  ഞങ്ങൾ നേരെ  അമ്പലത്തിലേക്ക് പോയി..
ഇളം കാറ്റിൽ ആടിയുലഞ്ഞു നിൽക്കുന്ന നെൽ കതിരുകൾ വിളഞ്ഞ വയലിന് നടുവേ തീർത്ത ചെമ്മൺ പാതയിലൂടെ ഞങ്ങൾ ക്ഷേത്രത്തിലേക്ക് നടക്കുകയാണ്.. 
മുണ്ടൊക്കെ മടക്കി കുത്തി ഞങ്ങളുടെ മുന്നിൽ കേറി നെഞ്ച് വിരിച്ചു ദേവേട്ടന്റെ നടപ്പ് കണ്ടപ്പോൾ "നീ എന്താടാ  ആരെയെങ്കിലും തല്ലാൻ പോവാണോ എന്ന് അമ്മ ചോദിച്ചത് കേട്ടെനിക്ക് ചിരി വന്നു.. 
"ഏട്ടാ ഒരുപാട് മസിലു പിടിച്ചു നടക്കല്ലേ..  ഏട്ടൻ തല്ലാൻ ചെല്ലുവാണെന്ന് വിചാരിച്ചു  ചിലപ്പോൾ ക്ഷേത്രത്തിൽ നിന്നും ദേവി  ഇറങ്ങി ഓടിയെന്നു വരും .. 
അതുകേട്ടു ഏട്ടൻ എന്നെ ദേഷ്യത്തിൽ ഒന്നു തിരിഞ്ഞു നോക്കി  എന്നിട്ട് മുണ്ടിന്റെ മടക്കി കുത്തഴിച്ചു മുന്നോട്ടു നടന്നു.. 
അതിനിടയിൽ ഏട്ടനെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു..  പക്ഷേ അതൊന്നും കേൾക്കാത്ത മട്ടിൽ ഏട്ടൻ നടന്നു.. 
അങ്ങനെ ഞങ്ങൾ ക്ഷേത്രത്തിന് മുന്നിൽ എത്തി.. 
ദേവിയെ മനസ്സിൽ ധ്യാനിച്ച് കൊണ്ടു  ക്ഷേത്രത്തി നുള്ളിലേക്കു കടന്നു.. 
തന്റെ മുന്നിൽ വരുന്ന മക്കൾക്കെല്ലാം അനുഗ്രഹം വാരി കോരി ചൊരിയുന്ന അഭിഷ്ട വരധായനിയായ  ദേവിയുടെ മുന്നിൽ ഞാനും അമ്മയും തൊഴുതു  മനമുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു.. 
ഞങ്ങളുടെ കണ്ണീർ തുള്ളികൾ കൊണ്ടു ആ ക്ഷേത്രാങ്കണത്തിൽ ദേവിക്ക് അർച്ചന ചെയ്തു എന്നു തന്നെ പറയാം.. 
ഒടുവിൽ പ്രാത്ഥന കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന ഏട്ടനെ കാണാൻ ഇല്ല.. 
അമ്പലത്തിന് ചുറ്റും നോക്കിയിട്ടും ആളെ അവിടെങ്ങും കണ്ടില്ല .. 
"നമ്മൾ പ്രാത്ഥിക്കുന്ന സമയം കൊണ്ടു അവൻ ഇവിടുന്നു മുങ്ങിക്കാണും മോളെ എന്ന് അമ്മ പറഞ്ഞു.. 
അത് ശെരിയായിരിക്കും എന്നെനിക്കും തോന്നി അല്ലെങ്കിൽ അത്രയും നേരം കൂടെ നിന്നിട്ട് ആള് വേറെ എവിടെ പോവാനാണ്.. 
എന്തായാലും പ്രാത്ഥനയും വഴിപാടും ഒക്കെ കഴിച്ചു ഞാനും അമ്മയും തിരികെ  തറവാട്ടിൽ എത്തുമ്പോൾ ഞങ്ങളെ കാത്ത് ഒരഥിതി ഉമ്മറത്ത്  ഉണ്ടായിരുന്നു.. 
മറ്റാരുമല്ല "വിഷ്ണു.. "
"ഹാ വിഷ്ണുവോ, വിഷ്ണു ഇതെപ്പോൾ വന്നു.. 
"ഞാൻ വന്നിട്ട് കുറച്ചു സമയം ആയി നിങ്ങൾ ഇതെവിടെ പോയി.. 
"ഞങ്ങൾ അമ്പലത്തിൽ പോയതാണ്.. 
"ദേവൻ എന്തിയെ.. 
"ഒന്നും പറയേണ്ട വിഷ്ണു  ഏട്ടൻ ഇവിടുന്നു പോവുമ്പോഴും അമ്പലത്തിൽ എത്തുമ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു..  ഞങ്ങൾ പ്രാത്ഥിക്കുന്നതിനു ഇടയിൽ  പെട്ടെന്ന് ആളെ  കാണാതെ പോയി.. 
"എന്താ ശ്രീദേവി ഈ പറയുന്നത് ഞാൻ പ്രേത്യകം പറഞ്ഞതല്ലേ എപ്പോഴും അവന്റെ കൂടെ ഉണ്ടാവണം അവനെ ശ്രെദ്ധിക്കണം എന്നൊക്കെ എന്നിട്ട് ഇത്രയും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറാമോ.... 
"അതു പിന്നെ വിഷ്ണു ഞാൻ.. 
"എന്താ മോനെ എന്തെങ്കിലും കുഴപ്പം ഉണ്ടോ.. 
"അതുപിന്നെ അമ്മേ നമ്മൾ വിചാരിക്കും പോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ..  ഈ തറവാട്ടിലെ കാരണവന്മാർ കൊല്ലപ്പെട്ടത് പോലെ സർപ്പദംശനം ഏറ്റു തന്നെയാണ് ദേവനും മരണം നടക്കുക അങ്ങനെ ഒരു വിധിയാണ് അവന്റെ ജാതകത്തിൽ ഉള്ളത്..
നാഗശാപം കൊണ്ടു വന്ന ആ വിധി തടയുക എന്നത് അത്ര എളുപ്പം ആയിരിക്കില്ല അതിനുള്ള ഏക പോംവഴി ഇവിടുള്ള നാഗമാണിക്യം തിരികെ നാഗ സന്നിധിയിൽ സമർപ്പിക്കുക മാത്രമാണ്.. 
"വിഷ്ണു അതിനു വേണ്ടിയിട്ട് അല്ലേ ഞാൻ വിഷ്ണു പറഞ്ഞത് പോലുള്ള വൃതവും പൂജയും ഒക്കെ ചെയ്യുന്നത്.. 
"അതൊക്കെ ശെരിയാണ് പക്ഷേ ഇടക്ക് വെച്ച് ആ പൂജക്ക്‌ മുടക്കം വന്നില്ലേ.. അതിനു ഇനി പരിഹാര ക്രിയകൾ ഒന്നും തന്നെ ഇല്ല.. 
പ്രാത്ഥിക്കുക.. നാളത്തെ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ പിന്നെ നമുക്ക് പ്രതീക്ഷക്ക് വക ഉണ്ട്.. 
നാളെ കഴിഞ്ഞാൽ നാഗപഞ്ചമി ആണ്..  ശ്രീകൃഷ്ണൻ
കാളിയൻറെ അഹങ്കാരം ശമിപ്പിച് കീഴടക്കിയതിന്റെ പ്രതീകമായി ആഘോഷിക്കപ്പെടുന്ന ദിനമാണ് നാഗപഞ്ചമി.. അന്നേ ദിവസം പൂർണ്ണമായും ഉപവസിച്ചു കുളിച്ചു സർപ്പകാവിൽ നൂറും പാലും നിവേദിക്കണം.. 
 പഞ്ചമി ദിവസം നാഗങ്ങളെ പാലില് കുളിപ്പിക്കുന്ന
വര്ക്ക് അഷ്ടനാഗങ്ങളുടെ അനുഗ്രഹവും ഐശ്വര്യവും വന്നു ചേരുമെന്ന് ആണ് വിശ്വാസം.. 
പൊതുവെ അന്നേ ദിവസം നാഗങ്ങൾ ആരെയും ഉപദ്രവിക്കാറില്ല.. അതുകൊണ്ട് തന്നെ നാളത്തെ ഒരു ദിവസം കഴിഞ്ഞു കിട്ടിയാൽ പകുതി കടമ്പ നമ്മൾ കടന്നു എന്ന് ആശ്വസിക്കാം..
പക്ഷേ അന്നേ ദിവസം നാഗമാണിക്യം    ഞാൻ പറഞ്ഞ മുഹൂർത്തത്തിന് മുൻപ് സമർപ്പിക്കാൻ ആയില്ലെങ്കിൽ എല്ലാം നാശത്തിലെ കലാശിക്കു.. 
ഇതുവരെ അമ്മയുടെയും പിന്നെ നീ ജീവിതത്തിൽ വന്നതിൽ പിന്നെ നിന്റെയും പ്രാത്ഥന കൊണ്ടു മാത്രമാണ് ദേവൻ ജീവിച്ചിരുന്നത്.. പക്ഷേ ഇനി ആ പ്രാത്ഥനകൾക്കും ദേവന്റെ ജീവനെ പിടിച്ചു നിർത്താൻ ആയെന്ന് വരില്ല.. 
വിഷ്ണു പറയുന്നത് കേട്ടു ഞാനും അമ്മയും മുഖത്തോട് മുഖം നോക്കി..  ഞങ്ങളുടെ ഉള്ളിൽ ഭയത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞു വീശി കൊണ്ടിരുന്നു.. 
"ഞാൻ നിങ്ങളെ വെറുതെ ഭയപ്പെടുത്തുക അല്ല കാര്യത്തിന്റെ ഗൗരവം നിങ്ങൾ കൂടി അറിഞ്ഞിരിക്കണം അതു പറയാൻ വേണ്ടി കൂടിയാണ് ഞാൻ വന്നത് ..  പിന്നെ പറഞ്ഞത് പോലെ തന്നെ കാവിൽ പൂജക്ക്‌ ഉള്ള ഒരുക്കങ്ങൾ എല്ലാം ചെയ്തേക്കണം എന്നും പറഞ്ഞു അവൻ ഇറങ്ങി.. 
"അമ്മേ വിഷ്ണു പറയുന്നത് കേട്ടിട്ട് എനിക്കെന്തോ വല്ലാത്തൊരു പേടി തോന്നുന്നുണ്ട്.. 
"എല്ലാം കൂടി കേട്ടപ്പോൾ എനിക്കും ആകെ പേടി തോന്നുന്നുണ്ട് .. പക്ഷേ അവൻ നാഗമാണിക്യം എടുക്കുന്നതിനെ കുറിച്ച് തന്നെ എപ്പോഴും പറയുന്നത് കേട്ടിട്ട് എനിക്കെന്തോ ഒരു സംശയം തോന്നുന്നു.. 
"എന്ത് സംശയം.. 
"അതുപിന്നെ മോളെ ഒരു പക്ഷേ നാഗമാണിക്യം സ്വന്തമാക്കാൻ അവൻ നടത്തുന്ന നാടകം ആയിക്കൂടെ ഇതൊക്കെ.. 
"ഹേ വിഷ്ണു അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല.. മാത്രമല്ല ദേവേട്ടന്റെ ജാതകത്തിന്റെ കാര്യം അമ്മക്കും അറിയാവുന്നതല്ലേ.. 
"അതൊക്കെ ശെരിയാണ് മോളെ അതിനുള്ള പരിഹാരം ആയിട്ടാണ് നീയുമായുള്ള വിവാഹം നടത്തിയത് തന്നെ..
പിന്നെ അവൻ പറഞ്ഞത് പോലെ തന്നെ നാഗമാണിക്യം തിരികെ സർപ്പകാവിലെ നാഗത്താന്മാർക്ക് സമർപ്പിച്ചാലെ ഇവിടത്തെ ശാപം മാറുകയുള്ളൂ.. പക്ഷേ ആ നാഗമാണിക്യം നിലവറയിൽ നിന്ന് നിന്നെ കൊണ്ടു എടുപ്പിക്കുന്നത് അവനു അത് സ്വന്തമാക്കാൻ അല്ലെന്ന് ആര് കണ്ടു..
"ഹേ അമ്മ പറയും പോലെ ഒന്നും ആയിരിക്കില്ല അമ്മേ.. വിഷ്ണുവിന് അങ്ങനെ ഒരു ഉദ്ദേശം ഉള്ളതായി എനിക്ക് ഇതുവരെ  തോന്നിയില്ല..
"ഒരു പക്ഷേ പഴയ പക അവന്റെ ഉള്ളിൽ ഉണ്ടെങ്കിലോ എന്തായാലും എന്റെ മോളൊന്നു സൂക്ഷിക്കണം..
അമ്മ അതു പറഞ്ഞു അകത്തേക്ക്  പോയപ്പോഴേക്കും  വീണ അങ്ങോട്ടേക്ക് വന്നു.. 
"ചേച്ചി വിഷ്ണുവേട്ടൻ എന്തിനാ വന്നത്.. 
"ങേ നിനക്കെങ്ങനെ വിഷ്ണുവിനെ അറിയാം.. 
"അതുപിന്നെ അന്ന് ഞാൻ പറഞ്ഞില്ലേ എനിക്കൊരാളെ ഇഷ്ടമാണെന്നു അതു ഈ വിഷ്ണുവേട്ടനെയാ.. 
അതുകേട്ടപ്പോൾ എനിക്കും എന്തൊക്കെയോ സംശയങ്ങൾ ഉള്ളിൽ തോന്നി തുടങ്ങി.. 
വീണയുമായുള്ള അടുപ്പത്തെ കുറിച്ച് എന്തുകൊണ്ട് ഇതുവരെ ആയിട്ടും വിഷ്ണു പറഞ്ഞില്ല.. ഇനി അമ്മ പറഞ്ഞത് പോലെ ആയിരിക്കുമോ കാര്യങ്ങൾ..  പക്ഷേ ഇപ്പോൾ തത്കാലം അവനെ വിശ്വസിച്ചേ പറ്റൂ....
"ചേച്ചി എന്താ ചേച്ചി ആലോചിച്ചു നിൽക്കുന്നത്.. 
"ഹേ നീ വാ എല്ലാം പറയാം എന്നും പറഞ്ഞു ഞാൻ അവളുമായി അകത്തേക്ക് പോയി.. 
---------------------------------------------------------
സന്ധ്യയോടെ ദേവേട്ടൻ വന്നു.. 
"ഡാ നീ ഇത്രയും നേരം എവിടായിരുന്നു.. നീ എന്തിനാ അമ്പലത്തിൽ നിന്നും പറയാതെ പോയത്.. 
"അതുപിന്നെ അമ്മേ അവിടെ വെച്ചു ഞാൻ എന്റെ ഒരു കൂട്ടുകാരനെ കണ്ടു പിന്നെ അവനുമായി വർത്തമാനം പറഞ്ഞു പറഞ്ഞു അവന്റെ കൂടെ അങ്ങ് പോയി.. 
"അതിനു അവിടെ ഏട്ടന്റെ കൂട്ടുകാരെ ആരെയും ഞാൻ കണ്ടില്ലല്ലോ.. 
"അതു നിന്റെ കണ്ണിൽ കുരു ആയത് കൊണ്ടാവും.. 
"എന്റെ അമ്മേ ഇതൊക്കെ ഫുൾ കള്ളത്തരമാണ് ഏട്ടൻ അവിടുന്നു മനപ്പൂർവം മുങ്ങിയതാണ്.. 
"അതേടി ഞാൻ മനപ്പൂർവം മുങ്ങിയതാണ് നീ കൊണ്ടു പോയി കേസ് കൊടുക്ക്.. 
"അല്ല  ഇന്നെന്താ സാർ കുടിക്കാഞ്ഞത്.. നിങ്ങൾക്ക് കുടിച്ചിട്ട് വരാൻ മേലായിരുന്നോ..? 
"എനിക്ക് തോന്നുമ്പോൾ ഞാൻ കുടിക്കും അതൊന്നും നീ തിരക്കേണ്ട കാര്യമില്ല.. 
"എന്റെ പൊന്നോ കുടിച്ചിരുന്നെ ങ്കിൽ ഇന്നലത്തെ പോലെ നിങ്ങളുടെ ഒരു ബ്രേക്ക്‌ ഡാൻസ് എനിക്കും അമ്മക്കും ഇന്നും കാണാമല്ലോ എന്നോർത്തു ചോദിച്ചു പോയതാണേ ക്ഷെമിക്ക് എന്നും പറഞ്ഞു ഞാൻ ചിരിച്ചു കൂട്ടത്തിൽ അമ്മയും.. 
അതു കണ്ടു ദേഷ്യത്തിൽ എന്നെയൊന്നു  നോക്കിയിട്ട് ഏട്ടൻ അകത്തേക്ക്  കേറി പോയി..
"അമ്മേ നാളെ മുതൽ ഉള്ള പൂജയുടെ കാര്യങ്ങൾ ഒക്കെ ഏട്ടനോട് പറ.. 
അതുപോലെ ഇവിടുന്ന് രണ്ടു ദിവസത്തേക്ക് എങ്ങും പോവരുതെന്നും പറ  അമ്മ പറഞ്ഞാലേ ഏട്ടൻ കേൾക്കുള്ളൂ.. 
"മ്മം ശെരി മോളെ എന്നും പറഞ്ഞു അമ്മ അകത്തേക്ക് കേറി പിന്നാലെ ഞാനും കേറി.. 
"ഡാ നാളെ മുതൽ ഇവിടെ ഒരു പൂജ നടത്തുന്നുണ്ട് അതുകൊണ്ട് രണ്ടു ദിവസത്തേക്ക് നീ ഇവിടുന്ന് എങ്ങോട്ട് പോവരുത്.. 
"അതെന്താ അമ്മേ പൂജ നടന്നോട്ടെ.. നിങ്ങളൊക്കെ ഇവിടില്ലേ പിന്നെ ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നത്.. 
എന്നെക്കൊണ്ടൊന്നും പറ്റില്ല ഇവിടെ അടച്ചു പൂട്ടി ഇരിക്കാൻ.. 
"നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി..  ഇത് നിനക്ക് വേണ്ടി കൂടിയുള്ളതാണ് അതുകൊണ്ട് നീ ഇവിടെ കാണണം.. 
"പൂജയും മന്ത്രവും ആയിട്ടൊന്നും ഇരിക്കാൻ എന്നെ കിട്ടില്ല ഞാൻ പോവും.. 
"ഹാ നീ പൊക്കോ പക്ഷേ തിരിച്ചു വരുമ്പോൾ ഈ അമ്മയെ ജീവനോടെ നീ കാണില്ല.. 
"ഓ പണ്ടാരമടങ്ങാനായിട്ട്  ഞാൻ എങ്ങും പോവില്ല പോരേ എന്നും പറഞ്ഞു ദേഷ്യപ്പെട്ടു ഏട്ടൻ റൂമിൽ കേറി.. 
"അമ്മേ ഇനിയിപ്പോൾ ഇന്നും നാളെയും ഏട്ടന്റെ മേൽ ഒരു ശ്രദ്ധ വേണം.. 
"മ്മം  മോള് പേടിക്കേണ്ട അവന് ഒന്നും വരില്ല നമ്മുടെ പ്രാത്ഥന ഈശ്വരൻ കേൾക്കാതെ ഇരിക്കില്ല..
എന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി കൂടെ ഞാനും..
-----------------------------------------------------
അന്ന് രാത്രി എനിക്കെന്തോ ഉറക്കം വന്നില്ല, ഏട്ടൻ നല്ല ഉറക്കമാണ്..  ഞാൻ ഏട്ടനേയും നോക്കിയിരുന്നു നാഗദൈവങ്ങളോട് പ്രാത്ഥിച്ചു നേരം വെളുപ്പിക്കാൻ തന്നെ തീരുമാനിച്ചു.. 
ഇടക്ക് ഉറക്കം കണ്ണിനെ മാടി വിളിച്ചെങ്കിലും ഉറങ്ങാതെ ഇരുന്നു ഞാൻ നേരം വെളുപ്പിച്ചു..  
ഏട്ടൻ ഉണർന്നെന്ന് കണ്ടപ്പോൾ ഞാൻ നേരെ അടുക്കളയിലേക്കു പോയി.. 
"ഹാ ഇതെന്താ മോളെ മുഖത്തു ആകെയൊരു  ക്ഷീണം നീ ഇന്നലെ ഉറങ്ങിയില്ലേ.. 
"ഇല്ലമ്മേ ഓരോന്ന് ഓർത്തപ്പോൾ ഉറക്കം വന്നില്ല.. 
"എനിക്കും കിടന്നിട്ടു ഉറക്കം വന്നില്ല കണ്ണടക്കുമ്പോളൊക്കെ നാഗങ്ങൾ മുന്നിൽ വന്നു നിൽക്കുന്നത് പോലെ ഒരു തോന്നൽ.. 
"മ്മം അമ്മേ രാവിലെ തന്നെ കാവ് വൃത്തിയാക്കാൻ ആളെ ഏർപ്പാട് ആക്കണേ ഇന്നു സന്ധ്യക്ക്‌ കാവിൽ വിളക്ക് വെക്കണം.. 
"മ്മ്മം ശെരി മോളെ രാഘവനോട് കുറച്ചു പേരുമായി  വരാൻ അമ്മ പറഞ്ഞോളാം.. 
"അമ്മേ ഏട്ടൻ എഴുന്നേറ്റു കാപ്പി കൊടുക്ക്.. 
"അതു നിനക്കങ്ങു കൊണ്ടു കൊടുത്താൽ പോരെ.. 
"അമ്മക്ക് അറിഞ്ഞു കൂടെ ഇപ്പോൾ ഞാൻ കൊണ്ടുപോയി കൊടുത്താൽ ഏട്ടൻ കുടിക്കില്ല അമ്മ തന്നെ കൊണ്ടു പോയി കൊടുക്ക് എന്നും പറഞ്ഞു അമ്മയെ പറഞ്ഞു വിട്ടിട്ട് ഞാൻ കുളിക്കാൻ പോയി..
കുളിയെല്ലാം കഴിഞ്ഞു വന്നു പൂജാമുറിയിൽ ചെന്നു  ശിവസ്ത്രോത്രം ചൊല്ലി പ്രാത്ഥിച്ചു..
അപ്പോഴേക്കും വീണയും എഴുന്നേറ്റിരുന്നു.. 
പിന്നെ ഞങ്ങൾ  എല്ലാവരും കൂടി  ഓരോന്ന് പറഞ്ഞിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴേക്കും രാഘവേട്ടൻ കുറച്ചു പേരുമായി വന്നു കാവ് വൃത്തിയാക്കി.. 
ഉച്ചയോടെ പണി തീർത്തു അവർ പോയി.. 
പിന്നെ ഞാനും വീണയും പൂജക്ക്‌ ആവശ്യമായ സാധനങ്ങൾ ഒരുക്കുന്നതിനുള്ള തിരക്കിലായി..
അതിനിടയിൽ ഏട്ടനെ ഇടക്കിടെ വന്നു  ഞാൻ നോക്കുന്നുമുണ്ടായിരുന്നു.. ഏട്ടൻ എന്തോ പുസ്തകം വായിച്ചു കട്ടിലിൽ കിടക്കുണ്ടായിരുന്നു.. 
സന്ധ്യയോടെ കാവിൽ വിളക്ക് വെക്കാനുള്ള തയാറെടുപ്പുകളുമായി ഞാനും അമ്മയും വീണയും തിരക്കിലായിരുന്നു.. 
ദേവനപ്പോൾ റൂമിൽ ആകെ ബോറടിച്ചു ചടഞ്ഞു കൂടി കിടക്കുകയായിരുന്നു .. 
പെട്ടെന്ന് ഒരു തണുത്ത കാറ്റ് ദേവനെ തഴുകി കടന്നു പോയി.. 
ദേവൻ പതിയെ എഴുന്നേറ്റു ജന്നലിന്റെ അരികിലേക്ക് നടന്നു.. 
പുറത്തു ഇരുൾ വീണു തുടങ്ങിയിരിക്കുന്നു..  പെട്ടെന്ന് മുറ്റത്തൊരു തിളക്കം കണ്ടു ദേവൻ അതിലേക്ക് സൂക്ഷിച്ചു ഒന്ന് നോക്കി.. 
അതൊരു പാമ്പായിരുന്നു..  അതിന്റെ തലയിൽ മുത്തുപോലെ  എന്തോ ഒന്നിരുന്നു തിളങ്ങുന്നു.. 
അതുകണ്ടു ദേവനാകെ കൗതുകം തോന്നി.. 
പെട്ടെന്ന് അവൻ നോക്കി നിൽക്കേ ആ പാമ്പ് കാവിലേക്ക് ഇഴഞ്ഞു പോയി.. 
അതു കണ്ടു ദേവനും മുറിയിൽ നിന്നിറങ്ങി മുറ്റത്തെത്തി അതിന്റെ പിന്നാലെ പോയി..  കാവിനു മുന്നിലെത്തി..
കാവിലേക്കു ഒരൽപ്പം കേറിയതും പിന്നിൽ നിന്നും ശ്രീദേവിയുടെ വിളികേട്ടു.. 
"ഏട്ടാ അങ്ങോട്ടെങ്ങും പോവല്ലേ.. 
"നീ ഒന്നു പോടീ എന്നും പറഞ്ഞു മുന്നോട്ടു പോവാൻ തുടങ്ങിയതും എവിടെ നിന്നോ ഇഴഞ്ഞെത്തിയ സർപ്പം ദേവന്റെ കാലിൽ ആഞ്ഞു കൊത്തി.. 
കൊത്തു കിട്ടിയതും 
"ഹാ എന്റെ കാൽ എന്നും പറഞ്ഞു ദേവൻ കുനിഞ്ഞു ഇരുന്നു  കൊണ്ടു കാലിൽ തൊട്ടു.. 
അപ്പോഴേക്കും ഒരൊറ്റ ഓട്ടത്തിന് ഞാൻ  ഏട്ടന്റെ അടുത്ത്  ഓടിയെത്തി..
" എന്തുപറ്റി ഏട്ടാ എന്നു ചോദിച്ചു കൊണ്ടു  ഞാൻ ഏട്ടന്റെ അടുത്ത് ഇരുന്നു.. 
ഏട്ടന്റെ കാലിൻ ചുവട്ടിൽ നിന്നും എന്റെ കണ്മുന്നിലൂടെ ഒരു പാമ്പ് അപ്പോൾ ഇഴഞ്ഞു പോയി..  
പെട്ടെന്ന് ഏട്ടൻ പുറകോട്ടു മലർന്ന് വീഴാൻ തുടങ്ങിയതും ഏട്ടനെ കേറി പിടിച്ചു കൊണ്ടു ഞാൻ പതിയെ എന്റെ മടിയിലേക്ക് ഏട്ടനെ കിടത്തി.. 
എനിക്കാകെ വെപ്രാളം ആയി.. എന്തു ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു ഇരുന്നു പോയി ഞാൻ.. 
അപ്പോഴേക്കും എന്റെ കണ്ണുകളും  നിറഞ്ഞൊഴുകി തുടങ്ങിരുന്നു.. 
ആ  കണ്ണീർ തുള്ളികൾ  ഏട്ടന്റെ മുഖത്തേക്ക് മെല്ലെ  ഇറ്റിറ്റു വീണു കൊണ്ടിരുന്നു.. 
എന്റെ വെപ്രാളം കണ്ടിട്ട് ആവണം എനിക്ക് ഒന്നുമില്ല എന്ന മട്ടിൽ  ഏട്ടനപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട്   ഏട്ടന്റെ വലതു കൈ ഉയർത്തി വിരലുകളാൽ  മെല്ലെ എന്റെ മുഖത്തൊന്നു  തൊട്ടു..  
പിന്നെ പതിയെ പതിയെ ആ കണ്ണുകൾ അടഞ്ഞു തുടങ്ങി..
ഏട്ടന്റെ ബോധം മറഞ്ഞു തുടങ്ങിയിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.. 


#ജാതകം 13 (അവസാനഭാഗം )
ഏട്ടന്റെ ബോധം മറഞ്ഞാ കണ്ണുകൾ മെല്ലെ അടയുന്നത് കണ്ടു ഞാൻ പേടിച്ചു പോയി..
"ഏട്ടാ..  എഴുന്നേൽക്ക് ഏട്ടാ എന്നും പറഞ്ഞു  കരഞ്ഞു കൊണ്ടു ഞാൻ  ഏട്ടനെ  കുലുക്കി വിളിച്ചു കൊണ്ടിരിന്നു.. 
"അമ്മേ ഒന്നു വേഗം വായോ.. ആരേലും ഒന്നു ഓടി വായോ  എന്നുറക്കെ വിളിച്ചു ഞാൻ കൂവി കൊണ്ടിരുന്നു .. 
എന്റെ ശബ്ദം കേട്ടിട്ടാവണം  അമ്മയും വീണയും ഓടി വന്നു.. 
"എന്താ മോളെ എന്റെ മോന് എന്താ പറ്റിയത് എന്നും ചോദിച്ചു കൊണ്ടു അമ്മ പൊട്ടി കരഞ്ഞു.. 
" എന്താ ചേച്ചി.. എന്താ ദേവേട്ടന്  പറ്റിയത്.. 
അവർക്ക് മറുപടി നൽകാൻ ആവാതെ ഞാൻ വിങ്ങി പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.. 
പെട്ടെന്ന് എവിടെ നിന്നോ വിഷ്ണുവും കൂടെ രണ്ടു പേരും കൂടി  അവിടേക്ക് ഓടിയെത്തി..
"നിങ്ങൾ കിടന്നു കരയാതെ സമാധാനമായി ഇരിക്ക്  ഞാൻ ഒന്നു നോക്കട്ടെ  എന്നും പറഞ്ഞവൻ താഴെ ഇരുന്നു ദേവേട്ടന്റെ കാലിൽ കടിയേറ്റ ഭാഗത്ത്‌ ഒന്ന്  നോക്കി..   
എന്നിട്ട് തോളിൽ ഇട്ടിരുന്ന തുണി സഞ്ചിയിൽ നിന്നും ഒരു ഡപ്പി എടുത്തു അതു തുറന്നു അതിൽ നിന്നും എന്തോ ഒരു ഭസ്മം എടുത്തു അവന്റെ  നെഞ്ചോടു ചേർത്ത് പിടിച്ചു എന്തൊക്കെയോ ജപിച്ചിട്ടു അതു ഏട്ടന്റെ കാലിൽ കടിയേറ്റ ഭാഗത്തു വെച്ചു.. 
എന്നിട്ട് അതിനു മുകളിൽ അവന്റെ മുണ്ട് ഒരൽപ്പം കീറി എടുത്തു അതു കെട്ടിവെച്ചു..
"അതേ നിങ്ങൾ എല്ലാവരും കരച്ചിൽ ഒന്നു നിർത്തു.. തൽക്കാലം പേടിക്കാൻ ഒന്നുമില്ല.. 
ഇത് വിഷ ചികിത്സക്ക് പേര് കേട്ട മഹാദേവ ക്ഷേത്രത്തിലെ ഭസ്മം ആണ്.. 
ഇതു കൊണ്ടു  നേരത്തോടു നേരം വരെ ഒരു പക്ഷേ ചിലപ്പോൾ നമ്മുടെ പൂജകൾ അവസാനിക്കും വരെ  ദേവന്റെ ജീവൻ പിടിച്ചു നിർത്താൻ നമുക്ക് ആവും..
 അതുകൊണ്ട് ആ സമയത്തിനുള്ളിൽ  നാഗമാണിക്യം ഇവിടത്തെ സർപ്പപ്പുറ്റിൽ സമർപ്പിക്കാൻ ആയാൽ ദേവന്റെ ജീവൻ രക്ഷിക്കാൻ നമുക്ക് ആവും.. 
അതുകൊണ്ട് ശ്രീദേവി നീ വേഗം അതിനുള്ള തയ്യാറെടുപ്പുകൾ ചെയ്യ്.. 
"പറ്റില്ല വിഷ്ണു ദേവേട്ടൻ ഇങ്ങനെ കിടക്കുമ്പോൾ എന്നെ കൊണ്ടു ഒന്നിനും  പറ്റില്ല .. നമുക്ക് എത്രയും പെട്ടെന്ന് ഏട്ടനേയും കൊണ്ടു ഏതേലും ആശുപത്രിയിൽ പോവാം.. 
"ദേവനെ ഇനി എവിടെ കൊണ്ടുപോയിട്ടും കാര്യമില്ല അത്രക്ക് വിഷമുള്ള സാധനമാണ് ദേവനെ കൊത്തിയിരിക്കുന്നത്.. 
അതുകൊണ്ട് തന്നെ ദേവനെ രക്ഷിക്കാൻ ഞാൻ പറഞ്ഞത് അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.. 
വിഷ്ണു പറഞ്ഞത് കേട്ട്  ഞാൻ ആകെ തകർന്ന് പോയി.. 
അമ്മ എന്റെ മോനെ എന്നു വിളിച്ചു കൊണ്ടു കിടന്നു അലറി  കരയുകയായിരുന്നു.. 
അമ്മയുടെ അടുത്ത് ഇരുന്നു കൊണ്ടു വീണ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷേ അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"ശ്രീദേവി നമുക്ക് ഇനി സമയം കളയാൻ ഇല്ല ഞാൻ ദേവനെ കാവിലെ നാഗത്തറക്ക് മുന്നിൽ കിടത്താൻ പോവാണ്.. 
നീ എത്രയും വേഗം കാവിൽ വിളക്ക്  വെച്ചു പ്രാത്ഥിക്കുക.. 
ഇന്ന് ഈ നിമിഷം മുതൽ  നമ്മുടെ പൂജകൾ തുടങ്ങാൻ പോവുകയാണ്.. വെറുതെ കരഞ്ഞുകൂവി ഇരിക്കാനുള്ള  സമയമല്ലിത്.. എന്നും പറഞ്ഞു വിഷ്ണു എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. 
"വീണേ നീ വേഗം ഇവരുമായി തറവാട്ടിലേക്ക് പോക്കോളു.. എന്നും  പറഞ്ഞു വിഷ്ണു ദേവേട്ടനെ  കൂടെ വന്നവരെ കൊണ്ടു  എടുപ്പിച്ചു കാവിനുള്ളിലേക്ക് കേറി പോയി..
മരണത്തോട് മല്ലടിച്ചു കിടക്കുന്ന ദേവേട്ടന്റെ കിടപ്പ് കണ്ടപ്പോളേ എന്റെ ഉള്ളിലെ ധൈര്യം എല്ലാം ചോർന്നു പോയിരുന്നു..  
പക്ഷേ  എനിക്കെന്റെ ദേവേട്ടന്റെ ജീവൻ എങ്ങനെയും രക്ഷിച്ചേ പറ്റൂ..  അതിനു ഇനി വിഷ്ണു പറയുന്നത് പോലെ കേട്ടേ പറ്റൂ എന്നു  കടൽ മനസ്സിൽ ഉറപ്പിച്ചു കൊണ്ടു ഉള്ളിൽ തിരമാല പോലെ ആഞ്ഞടിച്ചു കൊണ്ടിരുന്ന സങ്കടങ്ങളെയും  മനസ്സിന്റെ സമനില തെറ്റിക്കുന്ന ചിന്തകളെയും നിർത്താതെ കണ്ണിൽ നിന്നും ചെറു പുഴ പോലെ ഒഴുകി കൊണ്ടിരുന്ന കണ്ണീരിനെയും  ഉള്ളിൽ അടക്കി പിടിച്ചു കൊണ്ടു മുന്നോട്ടു പോവാൻ തന്നെ ഞാൻ  തീരുമാനിച്ചു.. 
വിഷ്ണു പറഞ്ഞത് പോലെ തറവാട്ടിൽ എത്തിയതും അമ്മയെ കിടത്തിയിട്ട്  വീണയെ നോക്കാൻ ഏൽപ്പിച്ചു..  വയ്യാതെ കിടക്കുന്ന മുത്തശ്ശി ഒരു കാരണവശാലും ഇതൊന്നും  അറിയരുതെന്നു  വീണയോട്  പറഞ്ഞ ശേഷം പൂജാമുറിയിൽ ചെന്നു പ്രാത്ഥിച്ചു അവിടത്തെ വിളക്കിൽ നിന്നും കാവിലേക്കു കൊണ്ടു പോവാനുള്ള വിളക്ക് കത്തിച്ചു കാവിലേക്കു നടന്നു.. 
ഞാൻ ചെല്ലുമ്പോഴേക്കും വിഷ്ണുവും കൂട്ടരും ദേവേട്ടനെ കിടത്തി അതിനു നാലു ചുറ്റിനും മഞ്ഞൾ പൊടി കൊണ്ടു അതിർ തീർത്തു.. എന്നിട്ട് അതിന്റെ നാലു മൂലയിലും ഓരോ പന്തം കത്തിച്ചു  കുത്തി നിർത്തി..
"ഹാ ശ്രീദേവി വന്നോ..  വേഗം വിളക്ക് വെച്ചു പ്രാത്ഥിച്ചോളു.. 
വിഷ്ണു പറഞ്ഞത് പോലെ തന്നെ  ഞാൻ വിളക്ക് വെച്ചു പ്രാത്ഥിച്ചു.. 
എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ തുള്ളികൾ നാഗത്തറക്കു മുന്നിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.. 
അൽപ്പം കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്ന അമ്മയെ താങ്ങി പിടിച്ചു കൊണ്ടു  വീണയും വന്നു.. 
അപ്പോഴേക്കും ഞങ്ങളോട്  അവിടുന്നു അൽപ്പം കിഴക്ക് മാറി ഇരിക്കാൻ പറഞ്ഞു കൊണ്ടു വിഷ്ണു പൂജകൾ ആരംഭിച്ചു..
ഞാൻ ഏട്ടനെ നോക്കി.. ഒരനക്കവും ഇല്ലാതെ ഏട്ടൻ കിടക്കുകയാണ്.. ഏട്ടന്റെ കാലിലെ കെട്ടിന് താഴെ കരിനീലിച്ചു കിടപ്പുണ്ട്.. 
അതു കണ്ടു  ഒരു ഭ്രാന്തിയെ പോലെ സങ്കടങ്ങൾ ഉള്ളിലൊതുക്കി ഞാനിരുന്നു.. 
വെളുക്കുവോളം പൂജാദി കർമ്മങ്ങൾ നീണ്ടു നിന്നു..  
നേരം പുലർന്നു.. പക്ഷികൾ  ചിറകടിച്ചു ശബ്ദമുണ്ടാക്കി കൊണ്ടു  നാലു ദിക്കിലേക്കും പറന്നു പോയി.. 
 ഇന്നാണ് നാഗപഞ്ചമി..  ഇന്നാണ്  നാഗമാണിക്യം കാവിനുള്ളിലേ സർപ്പപുറ്റിനുള്ളിൽ സമർപ്പി ക്കേണ്ടത് ..
വിഷ്ണു പൂജ നിർത്തി എഴുന്നേറ്റു.. 
"ശ്രീദേവി ഇനി നിങ്ങൾ തറവാട്ടിലേക്ക് പൊക്കോളൂ വൈകിട്ടത്തെ പൂജക്കുള്ള ഒരുക്കങ്ങൾ ഞങ്ങൾ തന്നെ ചെയ്തു കൊള്ളാം.. 
"ഇല്ല വിഷ്ണു എന്റെ ഏട്ടനെ വിട്ടിട്ട്  ഞാൻ എങ്ങോട്ടും പോവില്ല.. 
"ശ്രീദേവി ഞാൻ പറയുന്നത് കേൾക്ക്   നീ ധൈര്യമായി പൊക്കൊളു അവന് ഒന്നും വരില്ല.. 
"ഇല്ല വിഷ്ണു.. വിഷ്ണു എന്തൊക്കെ പറഞ്ഞാലും ഞാൻ പോവില്ല.. 
"പോയെ പറ്റൂ തറവാട്ടിലെ പൂജാമുറിയിൽ കുറച്ചു കാര്യങ്ങൾ ചെയ്യാനുണ്ട് നീ അങ്ങോട്ട്‌ ചെല്ല് എന്തു വേണമെന്ന് ഞാൻ അവിടെ  വന്നു പറഞ്ഞു തന്നു കൊള്ളാം .. 
"വീണേ നീ ഇവരെയും കൊണ്ടു പോവാൻ നോക്ക്.. 
"വാ ചേച്ചി വിഷ്ണുവേട്ടൻ പറയുന്നത് കേൾക്ക് എന്നും പറഞ്ഞു എന്നെയും അമ്മയെയും  നിർബന്ധിച്ചു  കൊണ്ടു വീണ തറവാട്ടിലേക്ക് കൂട്ടി കൊണ്ടു പോയി..
തറവാട്ടിൽ എത്തിയിട്ടും എന്റെ മനസ്സ് കാവിലെ ദേവേട്ടന്റെ അടുത്ത് തന്നെ ആയിരുന്നു.. 
ദേവേട്ടനെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സിനെ ഭ്രാന്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.. സമയം കടന്നു പോയി കൊണ്ടിരുന്നു.. 
 അസ്വസ്ഥമായ ഒരു  മനസ്സുമായി ഒരു ഭ്രാന്തിയെ പോലെ തറവാടിനുള്ളിൽ കൂടി  ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.. അതിനിടയിൽ  കാവിലേക്ക്  പോവണം എന്നു വിചാരിച്ചു പലവട്ടം  പോവാൻ തുടങ്ങിയതാണ്  പക്ഷേ  മരണത്തോട് മല്ലടിച്ചു കിടക്കുന്ന ദേവേട്ടന്റെ മുഖം  കാണാനുള്ള ശക്തി  അപ്പോഴേക്കും എന്നിൽ നിന്നും ചോർന്നു പോയിരുന്നു..
 ഒരു പക്ഷേ മുഖം കണ്ടാൽ  ഞാൻ തളർന്നു പോയെന്ന് ഇരിക്കും .  അങ്ങനെ വന്നാൽ  ഞാൻ ഏറ്റെടുത്ത കർമ്മം എനിക്ക്  പൂർത്തിയാക്കാൻ ആവാതെ വരും..  അതോടെ പിന്നെ  എനിക്കെന്റെ ദേവേട്ടനെ എന്നന്നേക്കും ആയി നഷ്ടപ്പെടും.. 
അതിനു ഞാൻ ഞാൻ തയ്യാറല്ല. 
എന്തു ചെയ്തിട്ട് ആയാലും എനിക്കെന്റെ ദേവേട്ടന്റെ ജീവൻ രക്ഷിക്കണം.. 
അതുകൊണ്ട് തന്നെ മനസ്സ് തളർത്താതെ  വിഷ്ണു പറഞ്ഞത് പോലെ തന്നെ നാഗമാണിക്യം എടുക്കാൻ ഞാൻ തീരുമാനിച്ചു.. 
സമയം ആയതും കുളിച്ചു ഈറനോടെ വന്നു അമ്മയുടെയും മുത്തശ്ശി യുടെയും അനുഗ്രഹം വാങ്ങി  പൂജാമുറിയിൽ വിളക്ക് വെച്ചു  പ്രാത്ഥിച്ചു.. പിന്നെ  അവിടെ നിന്നും ഒരു വിളക്ക് കത്തിച്ചു അതുമായി നേരെ കാവിലേക്ക് നടന്നു..
ഞാൻ  കാവിൽ ചെന്നു  വിളക്ക്  വെച്ച് തൊഴുതു പ്രാത്ഥിച്ചു 
കഴിഞ്ഞപ്പോഴേക്കും  വിഷ്ണു നാഗ പഞ്ചമി നാളിലെ പ്രത്യേക പൂജക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.. 
മഞ്ഞൾ പൊടി കൊണ്ടു കളം എഴുതി.. കവുങ്ങിന് പൂക്കുലയും അരിപ്പൊടിയും കരിക്കിൻ വെള്ളത്തിൽ  ചാലിച്ച് കളത്തിലാകെ വിതറി.. അവിടവിടെയായി പ്ലാവില കുമ്പിള് കുത്തി ഇട്ടു.. ഈർക്കിലിയുടെ  അറ്റത്ത് തുണിചുറ്റിയ ചെറിയ പന്തങ്ങൾ നിരത്തി..  പുള്ളുവ വീണയും പുള്ളോർക്കുടവും മീട്ടിയുള്ള പാട്ടുകൾ ആരംഭിച്ചു.. ഒരുതരം അടഞ്ഞ ഒച്ചയിലാണ് ആ പാട്ട്. വീണയ്ക്കും കുറച്ചൊന്ന് അടഞ്ഞ ഒച്ചതന്നെ.. വലിയൊരു ഹൃദയമിടിപ്പ് പോലെ  പുള്ളോർക്കുടത്തിന്റെ ഒച്ച മുഴങ്ങിക്കേട്ടു കൊണ്ടിരുന്നു .. അറിയാതെ തലയാട്ടിപ്പോകുന്ന ഈണവും താളവും പാട്ടിന് ഉണ്ട് . കൂടെ ഭക്തിയും പാട്ടിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.. 
പൂജ തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോളേക്കും അമ്മയും വീണയും കുറച്ചു സ്ത്രീകളും  വന്നു.. 
പൂജയുടെ ഒരു ഘട്ടം ആയപ്പോൾ  സ്ത്രീകള് ചേർന്നു  വായ് കുരവ ഇട്ടു. അതിന്റെ താളത്തിൽ ലയിച്ചു കൊണ്ടുള്ള മണിയടി വിഷ്ണു തുടങ്ങി.. കുരവയും പാട്ടും മണിയടിയും മഞ്ഞക്കളവും വിളക്കുമൊക്കെ ചേർന്ന്  കാവ് ഒരു അമ്പലം പോലെയായി മാറി.. 
"ശ്രീദേവി..  സമയമായി ഇവിടെ ഇരിക്കുന്ന വിളക്കുമായി നീ നിലവറയിലേക്കു പൊക്കൊളു  എന്നു വിഷ്ണു പറഞ്ഞത് കേട്ടു ഞാൻ നാഗദൈവങ്ങളെ തൊഴുതു പ്രാത്ഥിച്ചു കൊണ്ടു വിളക്കും എടുത്തു തറവാട്ടിലേക്ക് നടന്നു..  
തറവാട്ടിൽ എത്തി മുത്തശ്ശിയിൽ നിന്നും താക്കോൽ വാങ്ങി  പൂട്ടി കിടന്ന മുറി ലക്ഷ്യമാക്കി നടന്നു.. ഇടനാഴിയിലൂടെ നടന്നു ആ മുറിയുടെ മുന്നിൽ എത്തി പൂട്ടു തുറന്നു വാതിൽ  മെല്ലെ തുറന്നു ഞാൻ  അകത്തേക്കു കയറി.. 
അതിനകത്തു നിന്നും താഴേക്ക് ഒരു കോണിപ്പടി ഞാൻ കണ്ടു ..  വിളക്കിന്റെ വെട്ടത്തിൽ അൽപ്പം പേടിയോടെ തന്നെ ഞാൻ ഓരോ പടിയും താഴേക്ക് വെച്ചു.. 
ദേവേട്ടനെ കുറിച്ചുള്ള ചിന്തകൾ പേടിയെ കീഴ്മേൽ മറിച്ചു കളഞ്ഞു.. 
ഞാൻ പതിയെ കോണി പടി ഇറങ്ങി താഴെ എത്തുമ്പോൾ അവിടാകെ പ്രകാശഭരിതം ആയിരുന്നു..  ഞാൻ വിളക്ക് താഴെ വെച്ചു മുന്നോട്ട് നോക്കുമ്പോൾ 
ഒരു ചെമ്പു താലത്തിനുള്ളിൽ വിരിച്ച ചെമ്പട്ടിനുള്ളിൽ  കുഞ്ഞു മുത്തു പോലെ എന്തോ ഒന്നു  ഇരുന്നു തിളങ്ങുന്നു..
അതായിരിക്കും നാഗമാണിക്യം..  അതിന്റെ ശോഭയിൽ ആവും ഇവിടെ മൊത്തം പ്രകാശം നിറഞ്ഞിരിക്കുന്നത്.. 
പക്ഷേ എന്നെ അത്ഭുതപെടുത്തിയത്  അവിടം കണ്ടാൽ വർഷങ്ങൾ ആയി അടഞ്ഞു കിടന്നത് ആണെന്ന് പറയില്ല അത്രക്ക് വൃത്തിയായി കിടക്കുന്നു..  ഒരു പക്ഷേ നാഗദൈവങ്ങളുടെ സാന്നിധ്യം ഉള്ളത് കൊണ്ടാവും.. 
എന്തായാലും മുഹൂർത്തം തീരും മുൻപ് ഈ മാണിക്യം എടുത്തു കാവിൽ സമർപ്പിക്കണം..  
ഞാൻ വേഗം അതെടുക്കാനായി മുന്നോട്ട് ചെന്നതും അതിന്റെ മുന്നിൽ പെട്ടെന്ന് ഒരു സർപ്പം പ്രത്യക്ഷ പ്പെട്ടു ..
അതു ഫണം ഉയർത്തി എന്നെ കൊത്താനായി ഒന്ന് ആഞ്ഞു ഞാൻ വേഗം ഒഴിഞ്ഞു മാറി..  
സത്യം പറഞ്ഞാൽ ഞാനാകെ  പേടിച്ചു പോയി.. 
ഇനി എന്ത് ചെയ്യും  എന്നറിയാതെ ഞാൻ ആകെ ടെൻഷൻ ആയി..  
ആ സർപ്പം ആ നാഗമാണിക്യത്തിന് കാവൽ നിൽക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. 
അതു പോവാതെ എനിക്കതിൽ തൊടാൻ പോലും ആവില്ല.. 
പക്ഷേ അതു പോവുമെന്ന് തോന്നുന്നില്ല മാത്രമല്ല എനിക്ക് മുന്നിൽ അധികം സമയമില്ല.. എനിക്കെന്റെ ദേവേട്ടനെ രെക്ഷിച്ചേ പറ്റൂ..  എനിക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെയായി.. 
ഒടുവിൽ  മറ്റൊരു പോം വഴിയും കാണാതെ വന്നപ്പോൾ എന്റെ  കഴുത്തിൽ കിടന്നിരുന്ന  താലി തൊട്ട് ഞാൻ നാഗദൈവങ്ങളോട് കണ്ണീരോടെ പ്രാത്ഥിച്ചു..
"എന്റെ നാഗത്താന്മാരെ ഈ കാലമത്രയും നിങ്ങളെ വിശ്വസിച്ചു നിങ്ങളെ പൂജിച്ചു പ്രാത്ഥിച്ച എന്റെ താലി നിങ്ങളായിട്ട്  അഴിപ്പിക്കാൻ ഇടയാക്കല്ലേ.. ഈ കർമ്മം ചെയ്യാൻ  എന്നെ സഹായിക്കണേ.. 
എന്ന്  പ്രാത്ഥിച്ചു കൊണ്ടു  ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ സർപ്പത്തെ അവിടെങ്ങും കണ്ടില്ല..  
പിന്നെ ഒട്ടും താമസിച്ചില്ല നാഗത്താന്മാരോട്  മനസ്സിൽ നന്ദി പറഞ്ഞു കൊണ്ടു  നാഗമാണിക്യത്തെ വണങ്ങി ആ താലത്തോടെ നാഗമാണിക്യവുമായി ഞാൻ അവിടെ നിന്നും കോണിപ്പടി കേറി മുകളിൽ എത്തി.. 
റൂമിനു പുറത്തേക്ക് ഇറങ്ങി നടന്നു  വേഗം ഉമ്മറത്തെത്തി..
അപ്പോഴേക്കും  പ്രകൃതിയിൽ ആകെ ഒരു മാറ്റം.. 
നിലാവെട്ടത്തെ കാർമേഘം മറച്ചു..  എവിടെ നിന്നോ ശക്തമായ കാറ്റടിച്ചു.. 
അതൊന്നും കാര്യമാക്കാതെ മുറ്റത്തേക്ക് ഞാൻ കാലെടുത്തു കുത്താൻ ഒരുങ്ങിയതും കാറ്റിൽ  ഒരു മരക്കൊമ്പ് ഒടിഞ്ഞു എന്റെ മുന്നിലേക്ക് വീണു.. 
ഒരു നിമിഷം ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി.. 
അപ്പോഴേക്കും കാവിൽ നിന്നുള്ള മണിയടി ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി കേട്ടു..  പൂജകൾ അവസാനിക്കാറായിരിക്കുന്നു നാഗമാണിക്യം വേഗം അവിടെ എത്തിക്കണം.. 
ഞാൻ രണ്ടും കല്പിച്ചു അവിടെ നിന്നും ഇറങ്ങി കാവിലേക്ക് നടന്നു..
കാവിൽ എത്തിയതും എന്റെ കൈയിൽ ഇരിക്കുന്ന നാഗമാണിക്യം കണ്ടു വിഷ്ണു ഒന്ന് പുഞ്ചിരിച്ചു.. 
ഇതുവരെ കാണാത്തൊരു സന്തോഷം അവന്റെ മുഖത്തു നിറയുന്നതായി എനിക്ക് തോന്നി.. 
"അമ്മയും വീണയും വിഷ്ണുവും അടക്കം എല്ലാവരും ആ നാഗമാണിക്യത്തെ തൊഴുതു നിന്നു.. 
"ശ്രീദേവി ഇനി ഒട്ടും താമസിക്കേണ്ട നീ അതു കൈയിൽ എടുത്തു കൊണ്ടു ആ സർപ്പപുറ്റിനുള്ളിലേക്ക് പ്രാത്ഥിച്ചു സമർപ്പിച്ചോളു എന്നു വിഷ്ണു പറഞ്ഞത് കേട്ടു അതേ പോലെ ചെയ്തിട്ട് ഞാൻ നാഗദൈവങ്ങളോട് മനസ്സുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു.. 
അൽപ്പം സമയത്തിന് ശേഷം ഞാൻ കണ്ണ് തുറന്നു നോക്കുമ്പോൾ ദേവേട്ടൻ അതേ പോലെ ഒരനക്കവും ഇല്ലാതെ കിടക്കുവാണ് .. 
ഞാൻ വിഷ്ണുവിനെ നോക്കുമ്പോൾ എല്ലാം പൂർത്തിയായെന്നും പറഞ്ഞു അവൻ എഴുന്നേറ്റു വരുന്നു..
"വിഷ്ണു നീ പറഞ്ഞത് പോലെ ഒക്കെ ചെയ്തില്ലേ പിന്നെന്താ ദേവേട്ടൻ എഴുന്നേൽക്കാത്തെ.. 
അതിനു മറുപടി ഒന്നും തരാതെ സഞ്ചിയിൽ എന്തൊക്കെയോ വാരി എടുത്തു കൊണ്ടു അവൻ പോവാൻ തുടങ്ങി.. 
അതു കണ്ടു ഞാൻ അവന്റെ കൈയിൽ കേറി പിടിച്ചു.. 
"വിഷ്ണു നിന്നോടാണ് ഞാൻ ചോദിച്ചത് .. എന്റെ ദേവേട്ടൻ എന്താ എഴുന്നേൽക്കാത്തത് .. എനിക്കെന്റെ ദേവേട്ടനെ തിരിച്ചു താ.. 

"വിട് ശ്രീദേവി പൂജയൊക്കെ കഴിഞ്ഞു  എനിക്ക് പോണം.. 
"സത്യം പറ വിഷ്ണു എന്താ എന്റെ ദേവേട്ടൻ എഴുന്നേൽക്കാത്തത് .. 
എന്റെ ചോദ്യത്തിന് മറുപടി തരാതെ തല കുനിച്ചവൻ മൗനമായി നിന്നു.. 
അതു കണ്ടു എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ ആയില്ല.. 
"അപ്പോൾ നീ എന്നെ ചതിക്കുവായിരുന്നോടാ   എന്നും ചോദിച്ചു കൊണ്ടു അവന്റെ കരണത്തു ഞാൻ  ഒരടി കൊടുത്തു..
"പറയെടാ എന്തിനാടാ എന്നെയും ദേവേട്ടനെയും നീ ചതിച്ചത്..  എന്തിനാടാ എന്നെ പറഞ്ഞു പറ്റിച്ചത്..  
"ശ്രീദേവി ഞാൻ ആരെയും ചതിച്ചിട്ടില്ല.. 
"എങ്കിൽ പറയെടാ.. നീ പറഞ്ഞത് പോലെയൊക്കെ ചെയ്തിട്ടും  നാഗമാണിക്യം ഇവിടെ കൊണ്ടു വന്നു സമർപ്പി ച്ചിട്ടും എന്തുകൊണ്ടാണെടാ  എന്റെ ദേവേട്ടൻ എഴുന്നേൽക്കാത്തത്.. 
"അതുപിന്നെ.. അതുപിന്നെ  നമ്മുടെ ദേവൻ  ഇനി ഒരിക്കലും എഴുന്നേറ്റ് വരില്ല..  വിധിയെ തോൽപ്പിക്കാൻ ഉള്ള മന്ത്രം ഒന്നും ഞാൻ പഠിച്ചിട്ടില്ല.. വിധിക്ക് മുന്നിൽ  ഞാൻ തോറ്റു പോയി.. 
എന്നും പറഞ്ഞു വിഷ്ണുവും കരഞ്ഞു..  
അതുകേട്ടു ഞാനാകെ തകർന്ന് പോയി..  അവന്റെ വാക്കുകൾ ഇടി മിന്നൽ പോലെ എന്റെ ഹൃദയത്തെ കീറി മുറിച്ചു..  
എന്റെ കണ്ണുകളിൽ ആകെ ഇരുട്ട് പരന്നു..  എന്റെ തലച്ചോറിലേക്ക് ഭ്രാന്തിന്റെ കണികകൾ പാഞ്ഞു തുടങ്ങി.. 
വിഷ്ണുവിനെ അവിടെ വെച്ച് കൊല്ലാനുള്ള ദേഷ്യം എന്റെ മനസ്സിൽ തോന്നി
" സത്യം പറ നിനക്ക് നാഗമാണിക്യം സ്വന്തമാക്കാൻ  വേണ്ടി അല്ലേ നീ ഇതൊക്കെ ചെയ്തത്  എന്നും പറഞ്ഞു കൊണ്ടു ഒരു ഭ്രാന്തിയെ പോലെ ഞാൻ അവന്റെ ദേഹത്ത് അടിക്കുകയും മാന്തുകയും ഒക്കെ ചെയ്തു കൊണ്ടിരുന്നു.. 
"നീ എന്തൊക്കെ ഭ്രാന്താണ്  ശ്രീദേവി ഈ വിളിച്ചു പറയുന്നത്..
 ആ കിടക്കുന്നത് നിന്റെ ഭർത്താവ് മാത്രമല്ല എന്റെ കൂട്ടുകാരൻ കൂടിയാണ് അവന്റെ ജീവൻ രക്ഷിക്കാൻ ഞാൻ എന്നാൽ ആവും വിധം ശ്രെമിച്ചിരുന്നു അതുകൊണ്ടാണ്  നിന്നോട്   ഈ ദിവസം വരെ അവനെ   ശ്രദ്ധിക്കണം എന്നു പ്രത്യേകം   ഞാൻ പറഞ്ഞത് ..  പക്ഷേ എന്നിട്ടും ഇങ്ങനെ നടന്നില്ലേ.. അല്ലെങ്കിലും വിധിയെ തോൽപ്പിക്കാൻ മനുഷ്യരായ നമുക്ക് ആവില്ലല്ലോ അവന്റെ ജാതകത്തിലെ വിധി പോലെ തന്നെ എല്ലാം നടന്നു .. 
പിന്നെ നിനക്കറിയുമോ ഈ വീണയോട് പോലും മനഃപൂർവം ആണ്  ഒന്നും ഞാൻ തുറന്നു പറയാതെ ഇരുന്നത് .. എല്ലാം ശുഭമായി അവസാനിച്ച ശേഷം പറയാമെന്നു കരുതി ഇരുന്നതാണ് 
പക്ഷേ എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റി പോയി.. 
ഇനിയിപ്പോൾ  കുറച്ചു സമയം കൂടി മാത്രമേ അവനിൽ ജീവൻ അവശേഷിക്കുകയുള്ളു..
 അതു കണ്ടു നിൽക്കാനുള്ള ശക്തി എനിക്കില്ലാത്തതു  കൊണ്ടാണ് ഞാൻ പോവാൻ തുടങ്ങിയത് എന്ന് വിഷ്ണു പറഞ്ഞു നിർത്തിയതും  അതുകേട്ടു അമ്മ ബോധം കെട്ടു വീണു.. ഞാൻ വേഗം അമ്മയുടെ അടുത്തേക്ക് ഓടിയെത്തി..  അമ്മയെ കുലുക്കി വിളിച്ചു നോക്കി പക്ഷേ അമ്മ ഉണർന്നില്ല.. 
"വേഗം അമ്മയെ തറവാട്ടിൽ കൊണ്ടു പോയി കിടത്തു എന്ന  വിഷ്ണുവിന്റെ വാക്കുകൾ കേട്ട്  വീണയും വിഷ്ണുവിന്റെ കൂടെ ഉണ്ടായിരുന്ന സഹായികളും ചേർന്ന്  അമ്മയെ താങ്ങി എടുത്തു തറവാട്ടിലേക്ക് കൊണ്ടു പോയി.. 
അവിടെ നിന്നും എഴുന്നേറ്റു ഞാൻ വിഷ്ണുവിന്റെ മുന്നിലേക്ക് ചെന്നു.. 
അവൻ എന്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചു നിന്നു .. 
"ഇപ്പോൾ നിനക്ക് സമാധാനം ആയോടാ ..  എന്റെ ഏട്ടനെ രക്ഷപ്പെടുത്താൻ ആവില്ലെന്ന് നിനക്കറിയാമായിരുന്നു അല്ലേ.. എന്നിട്ടും പിന്നെ എന്തിനാടാ നീ എന്നെ കൊണ്ടു ഈ വിഡ്ഢി വേഷം കെട്ടിച്ചു ഇതൊക്കെ ചെയ്യിച്ചത്..
"അതുപിന്നെ ശ്രീദേവി നീ വിചാരിക്കും പോലെയൊന്നും  അല്ല കാര്യങ്ങൾ.. വർഷങ്ങളായി  ഈ തറവാടും എന്റെ തറവാടും ഒക്കെ   അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവാൻ വേണ്ടിയിട്ടാണ്  നിന്നെക്കൊണ്ട് ഈ കർമ്മം  ഞാൻ പൂർത്തീകരിപ്പിച്ചത് .. 
"ഓ അപ്പോൾ നീ നിന്റെ സ്വാർത്ഥതക്ക് വേണ്ടി എന്നെ കരുവാക്കുകയായിരുന്നല്ലേ എന്നു ചോദിച്ചു ഞാൻ അവന്റെ നേരെ ദേഷ്യപ്പെട്ടതും 
  ഒന്നും മിണ്ടാതെ വിഷ്ണു അവിടെ നിന്നും പോയി.. 
കരഞ്ഞു കലങ്ങിയ ഞാൻ ദേവേട്ടനെ ഒന്നു നോക്കി ആ ശരീരമാകെ കരിനീലിച്ചു തുടങ്ങിയിരിക്കുന്നു ..
ഞാൻ വേഗം ഏട്ടന്റെ അരുകിൽ ചെന്നിരുന്നു.. 
"ഏട്ടാ ഒന്നു കണ്ണ് തുറക്ക് ഏട്ടാ.. എന്നെ ഒന്ന് നോക്കേട്ട.. എന്നും  പറഞ്ഞു കരഞ്ഞു കൊണ്ടു ഞാൻ ഏട്ടനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു..  പക്ഷേ ഏട്ടന്റെ കണ്ണുകൾ  അടഞ്ഞു തന്നെ ഇരുന്നു..  ആ ശരീരം ചലനമറ്റു കിടക്കുകയാണ്.. അതു കണ്ടു സഹിക്കാതെ ഞാൻ ചുറ്റും നോക്കി.. 
അപ്പോഴേക്കും എന്റെ കണ്ണുകൾ മഞ്ഞളും നൂറും പാലും കൊണ്ടുള്ള അഭിഷേകത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന നാഗത്തറയിലെ നാഗപ്രതിമകളിൽ ഉടക്കി.. 
ദേഷ്യമോ സങ്കടമോ എന്നു തിരിച്ചറിയാനാവാത്തൊരു ഭാവമെന്നിൽ നിറഞ്ഞു.. 
ഏട്ടന്റെ അടുത്ത് നിന്നും എഴുന്നേറ്റു ഞാൻ  നാഗത്തറക്കു മുന്നിൽ ചെന്നു നിന്നു..
"നിങ്ങൾക്ക് ഇപ്പോൾ തൃപ്തിയായോ.? 
നിങ്ങളുടെ പ്രതികാരം പൂർത്തിയായോ ഇല്ലെങ്കിൽ എന്റെ ജീവൻ കൂടി എടുത്തോളൂ ഇതോടെ നിങ്ങളുടെ പ്രതികാരം അടങ്ങട്ടെ  .. 
ജീവിക്കുന്ന ദൈവങ്ങൾ ആണ് പോലും എല്ലാം വെറും കളവാണ്.. ഒരു ശക്തിയും ഇല്ലാത്ത  വെറും കൽപ്രതിമകൾ ആണ് നിങ്ങൾ.. 
ആ നിങ്ങളെ ഇത്രയും കാലം  വിശ്വസിച്ചു പ്രാത്ഥിച്ചതിന് എനിക്ക് കിട്ടി.. 
ഇത്രയും കാലം ഞാൻ ചെയ്ത വഴിപാടിലും പൂജയിലും നിങ്ങൾക്ക് തൃപ്തിയായി കാണില്ല  അല്ലേ.. 
എങ്കിൽ ഇനി എന്റെ ജീവനും കൂടി നിങ്ങൾക്ക് തന്നേക്കാം എന്നും പറഞ്ഞു പൊട്ടി കരഞ്ഞു    ഞാൻ നാഗത്തറക്കു മുന്നിൽ ഇരുന്നു കൊണ്ടു  നാഗത്തറയിൽ നെറ്റി   ഇടിച്ചു കൊണ്ടിരുന്നു.. 
പതിയെ എന്റെ ബോധം മറഞ്ഞു തുടങ്ങുന്നത് പോലെ എനിക്ക് തോന്നി..
പെട്ടെന്ന് ഒരു സർപ്പത്തിന്റെ സീൽക്കാര ശബ്ദം കേട്ട് ഞാൻ നോക്കുമ്പോൾ നാഗരൂപങ്ങൾക്ക് ഇടയിൽ ഇന്നും ഒരു കുഞ്ഞു സർപ്പം ഇറങ്ങി വരുന്നു.. 
അതു മെല്ലെ എന്റെ അടുത്ത് വന്നു  ഫണം വിടർത്തി നിന്നു .. 
ഞാൻ അതിനെ അത്ഭുതത്തോടെ നോക്കി.. ഇതു ഞാൻ എന്റെ നാട്ടിലെ നാഗകാവിൽ കാണാറുള്ള അതേ നാഗത്തെ പോലുണ്ടല്ലോ ഇതെങ്ങനെ ഇവിടെത്തി എനിക്കാകെ അത്ഭുതമായി..
ഞാൻ നോക്കി നിൽക്കെ അത് സർപ്പപുറ്റ്  നിൽക്കുന്നിടത്തേക്ക് ഫണം വിടർത്തി തന്നെ നോക്കി നിന്നു .. 
പെട്ടെന്ന് അതിനുള്ളിൽ നിന്നും ഒരു പ്രകാശം പുറപ്പെട്ടു.. 
ഞാൻ നോക്കി നിൽക്കേ അതിനുള്ളിൽ നിന്നും തലയിൽ നാഗമാണിക്യവുമായി ഒരു സർപ്പം ഇറങ്ങി വരുന്നു.. 
അത് ഇഴഞ്ഞു ഇഴഞ്ഞു നേരെ ദേവേട്ടന്റെ കാലിന്റെ അരുകിൽ എത്തി.. 
എന്താണ് നടക്കുന്നതെന്ന് മനസ്സിലാവാതെ ഞാൻ അവിടെ തന്നെ ഇരുന്നു.. 
പെട്ടെന്ന് ആ പാമ്പ് ഫണം ഒന്നുയർത്തി ചുറ്റും നോക്കിയിട്ട്  ഏട്ടന്റെ കാലിലെ പാമ്പ് കടിയേറ്റ ഭാഗത്തേക്ക്‌  നാഗമാണിക്യം ചേർത്ത് വെച്ചു.. 
പിന്നീട് അവിടെ  കണ്ണുകൾ കൊണ്ടു വിശ്വസിക്കാനാവാത്ത ഒരത്ഭുതം അരങ്ങേറുകയായിരുന്നു..
ഞാൻ നോക്കുമ്പോൾ വജ്രം പോലെ തിളങ്ങി നിന്ന നാഗമാണിക്യം പെട്ടെന്ന് നീല നിറമായി മാറി കൊണ്ടിരുന്നു .. 
അതിനനുസരിച്ചു ഏട്ടന്റെ ശരീരത്തെ കരിനീല നിറം പതിയെ പതിയെ മാറി കൊണ്ടിരുന്നു..  അൽപ്പം സമയത്തിനുള്ളിൽ  ഏട്ടന്റെ ശരീരത്തിലെ കരിനീല നിറം പൂർണ്ണമായും  മാറി.. 
അപ്പോഴേക്കും  ആ നാഗം അവിടെ നിന്നും ഇഴഞ്ഞു തിരികെ സർപ്പപുറ്റിന്  ഉള്ളിലേക്കു പോയി.. 
ഞാൻ വേഗം ഏട്ടന്റെ അടുത്തേക്ക്  ഓടിയെത്തി ഏട്ടന്റെ അടുത്ത് ഇരുന്നു കൊണ്ടു ഏട്ടനെ വിളിച്ചു.. 
ഉറക്കത്തിൽ നിന്നെന്ന പോലെ ദേവേട്ടൻ  മെല്ലെ കണ്ണ് തുറന്നെന്നെ നോക്കി.. 
പറഞ്ഞറിയിക്കാൻ ആവാത്ത വിധം സന്തോഷം ആയിരുന്നു എനിക്കപ്പോൾ.. 
ഞാൻ ഏട്ടന്റെ തല പിടിച്ചു പതിയെ ഉയർത്തിച്ചു ആ മുഖത്താകെ  ഉമ്മകൾ കൊണ്ടു പൊതിഞ്ഞു.. 
ഏട്ടൻ മെല്ലെ ഒന്നു പുഞ്ചിരിച്ചു.. 
കരഞ്ഞു കലങ്ങിയ എന്റെ മുഖം കണ്ടിട്ടാവണം എന്തു പറ്റിയെടി എന്ന് ചോദിച്ചു.. 
സന്തോഷം കൊണ്ട്  എനിക്കപ്പോൾ ഒന്നും പറയാനായില്ല.. 
അപ്പോഴേക്കും വിഷ്ണുവും അവിടെത്തി.. 
എന്താണ് നടന്നതെന്ന് മനസ്സിലാവാതെ അവനും അത്ഭുതത്തോടെ നോക്കി നിന്നു.. 
അപ്പോഴേക്കും  നാഗത്തറക്ക് മുന്നിൽ നിന്ന കുഞ്ഞു നാഗം മെല്ലെ സീൽക്കാര ശബ്ദം ഉയർത്തി..
അതിനെ കണ്ടു  
"നാഗരാജാവായ അനന്തഭഗവാനെ  എന്നും പറഞ്ഞു വിഷ്ണു അതിനെ ഭയഭക്തിയോടെ തൊഴുതു നിന്നു.. 
ആ ഒരു നിമിഷം ഞാൻ  പകച്ചു ഇരുന്നു  പോയി.. 
ഇത്രയും കാലം താൻ കൂട്ടുകാരനായി കണ്ടു സംസാരിച്ചിരുന്ന കുഞ്ഞു നാഗം നാഗരാജാവായ സാക്ഷാൽ അനന്തഭഗവാൻ ആയിരുന്നോ.. 
എനിക്ക് വിശ്വസിക്കാനാവുന്നില്ല..  ഒരു കുഞ്ഞു സർപ്പത്തിന്റെ രൂപത്തിൽ അദ്ദേഹം എന്നെ പോലെ ഒരാളുടെ മുന്നിൽ  വരുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..
ഒന്നും പറയാനാവാതെ ഞാൻ വിതുമ്പി.. വാക്കുകൾ നാവിൽ നിന്നും പുറത്തേക്ക് വരാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാനപ്പോൾ.. 
എന്റെ ഏട്ടനെ എനിക്ക് തിരിച്ചു തന്നതിന് എന്റെ ജീവിതം തന്നെ എനിക്ക് തിരികെ തന്നതിന്  അതിന്റെ നേരെ കണ്ണീരോടെ  കൈകൂപ്പി നിന്നു മനസ്സ് കൊണ്ട് ഞാൻ  നന്ദി പറഞ്ഞു.. 
പെട്ടെന്ന് എങ്ങോട്ടെന്ന് അറിയാതെ ആ കുഞ്ഞു സർപ്പം  അപ്രത്യക്ഷമായി പോയി.. 
എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ ഏട്ടൻ ചുറ്റും നോക്കി..  
"ഡി എന്തൊക്കെയാടി  ഇവിടെ നടന്നത് .. 
മറുപടി ഒന്നും പറയാതെ ഞാൻ ഏട്ടനെ വാരി പുണർന്നു..
--------------------------------------------------------
"ഡി.. ശ്രീ നീ  കുറെ നേരമായല്ലോ പ്രാത്ഥിക്കാൻ നിന്നിട്ട്..  ഇനി എന്റെ മോള്  കണ്ണടച്ചു നിന്നു ഉറങ്ങുവാണോ എന്ന് ഏട്ടൻ  ചോദിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നു ചുറ്റും നോക്കിയത്.. 
ഇന്ന് നാഗപഞ്ചമിയായത് കൊണ്ട്  ഏട്ടനുമൊത്തു കാവിൽ തൊഴാൻ കേറിയതാണ്  അതിനിടയിൽ പഴയത് ഓരോന്നു ഓർത്തങ്ങു നിന്നു പോയി.. 
"എന്താടി എന്തുപറ്റി..? 
"ഹേ ഒന്നുമില്ല ഏട്ടാ ഞാനാ പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തു പോയതാണ്..
"ഹഹഹ അതൊക്കെ കഴിഞ്ഞിട്ട്  വർഷങ്ങളായില്ലേടി..   നമുക്ക് ഇപ്പോൾ മക്കളും കൊച്ചു മക്കളുമായി എന്നിട്ടും നീ ഇപ്പോഴും അതൊക്കെ ഓർത്തോണ്ടു ഇരിക്കുവാണോ എന്നും പറഞ്ഞു ഏട്ടനെന്നെ കളിയാക്കി ചിരിച്ചു .. 
"ചിരിക്കേണ്ട ഏട്ടാ ആ ഓർമ്മകൾ ഒന്നും  എന്റെ മരണം വരെ എന്നെ വിട്ടു പോവില്ല .. എന്റെ ഈ നാഗത്താന്മാരാണ് എനിക്കെന്റെ ഏട്ടനെ  തിരിച്ചു തന്നത് അതൊന്നും എനിക്ക് മറക്കാൻ ആവില്ല എന്നു പറഞ്ഞതും ഏട്ടൻ എന്നെ  ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു..
"അയ്യേ എന്താ ഈ കാണിക്കുന്നത് വിട് ഏട്ടാ ഇത് കാവാണ്..  
"അതിനെന്താ.. 
"അയ്യടാ  ഇപ്പോഴും മധുരപതിനേഴുകാരൻ  ആണെന്നാണോ വിചാരം..
"അതേടി..ഞാൻ ഇപ്പോഴും ചെറുപ്പമല്ലേ..  അല്ലെങ്കിൽ തന്നെ  പ്രണയത്തിനു  വയസാവാറില്ലല്ലോ  എന്റെ ശ്രീദേവി കുട്ട്യേ എന്നും പറഞ്ഞു ഏട്ടൻ എന്നെ നെഞ്ചോടു ചേർത്തു പിടിച്ചു..
ആ നെഞ്ചിലേക്ക് മുഖം ചേർത്തു കൊണ്ട് ആ   ഹൃദയതാളം ആസ്വദിച്ചു ഞാൻ  ഏട്ടനോട് ചേർന്നു നിന്നു..
ഒരിക്കൽ നഷ്ടം ആവുമെന്ന് കരുതിയ ജീവിതം എനിക്ക് തിരികെ തന്നു കൊണ്ട് ഞങ്ങളുടെ പ്രണയത്തിനു  സാക്ഷിയായി  അനുഗ്രഹം ചൊരിഞ്ഞു കൊണ്ടു കാവിലെ ദീപപ്രഭയിൽ മുങ്ങി കുളിച്ചു  നാഗദൈവങ്ങളും  ഞങ്ങൾക്ക് കൂട്ടു നിന്നു..
(ശുഭം... )
വിശ്വാസങ്ങളും  അന്ധവിശ്വാസങ്ങളും  കൂടി കലർന്ന ഈ കൊച്ചു ജീവിതത്തിൽ ജാതകവും ജാതകദോഷവും പലരുടെയും ജീവിതത്തെ സ്വാധീനിക്കാറുണ്ട് ..
  ഇവിടെ ശ്രീദേവിയുടെ പ്രണയത്തിന്റെ ശക്തിയോ അതോ അവളുടെ വിശ്വാസത്തിന്റെ ശക്തിയോ എന്നറിയില്ല വിധി അവരുടെ മുന്നിൽ ചെറുതായി ഒന്നു കണ്ണടച്ചു.. 
മാറ്റി എഴുതപ്പെട്ട വിധിയുമായി   മുത്തശ്ശനും മുത്തശ്ശിയുമായി ദേവനും ശ്രീദേവിയും ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുകയാണ് ...  

ശിവ💕


Comments

  1. കൊള്ളാം, കഥ നന്നായിട്ടുണ്ട്😍😍😍😍😍

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്