അസുരന്റെ പെണ്ണ് ഫുൾ പാർട്ട്

♥️°°°°️അസുരന്റെ പെണ്ണ്°°°°♥️
ഫുൾ പാർട്ട് 


"എടീ ഒരുമ്പേട്ടോളേ....ഇത്രേം നേരം നീ എവിടെ പോയി തൊലഞ്ഞേക്കായിരുന്നു....തൊട്ടാ പൊട്ടുന്ന പ്രായമായിട്ടും നിങ്ങളിവളെ ഇങ്ങനെ കണ്ണിൽ കണ്ടോടത്തൊക്കെ നിരങ്ങാൻ അഴിച്ച് വിട്ടേക്കല്ലേ മനുഷ്യാ...ഒരു പുന്നാര വാപ്പ പോലും....

ഇവളെങ്ങനെ നേരെയാകനാ....തലയിൽ കേറ്റി വച്ചിരിക്കുവല്ലേ നിങ്ങള്....ഇവളെ ഉമ്മാന്റെ അതേ പരിപാടിക്ക് ഇറങ്ങിയാതാകും ഇത്രേം നേരം...ആൾക്കാരെ വലവീശി പിടിക്കാൻ...അല്ല്യോടി?..."

*"കുഞ്ഞുമ്മാ..!!!!"*

"ഹ്മ്മ് എന്തേടീ?....ഞാൻ പറഞ്ഞത് നിനക്ക് പിടിച്ചില്ലേ?....നിന്റെ ഉമ്മ വലവീശിപ്പിടിച്ചതല്ലേ ഇങ്ങേരേം....എന്നിട്ടിപ്പോ അവള് പരലോകത്ത് ആരെയാണാവോ കറക്കി എടുത്തത്?...."

"കുഞ്ഞുമ്മാ.....മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന എന്റെ ഉമ്മാനെ എന്തിനാ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത്.....ഇങ്ങൾക്ക് എന്നെ മാത്രം ചീത്തയായി കണ്ടാ പോരെ....

ഞാൻ നിങ്ങള് പറയുന്നതെല്ലാം ഒന്നും തിരിച്ച് പറയാണ്ട് കേട്ട് നിൽക്കുന്നില്ലേ....എന്റെ ഉമ്മാനെ പറയല്ലേ....അവര് ഒരു നല്ല സ്ത്രീയാ....ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയാ പടച്ചോൻ പോലും പൊറുക്കില്ല നിങ്ങളോട്....."

എന്നും പറഞ്ഞ് കയ്യിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞോണ്ട് ഇരുന്ന നേരത്താണ് കുഞ്ഞുമ്മ എന്നിലേക്ക് ചീറി അടുത്ത് അവരുടെ കൈ എന്റെ മുഖത്തേക്ക് ആഞ്ഞ് വീശിയത്....

കിട്ടിയ അടിയുടെ പ്രഹരത്തിൽ ഞാൻ പിന്നിലേക്ക് വീണതും പെട്ടെന്ന് തന്നെ അവിടെന്ന് കൊട്ടി പിണഞ്ഞ് എണീറ്റ് ഞാൻ ഒരു ഭീതിയോടെ കുഞ്ഞുമ്മാനെ നോക്കിയതും കണ്ണ് ചുമന്ന് എന്നെ കൊന്ന് തള്ളാൻ രൂക്ഷമായി നോക്കി നിൽക്കുന്ന അവരെ കണ്ട് പേടിയോടെ കണ്ണും നിറച്ച് ഞാൻ ഉപ്പാനെ നോക്കി.....

ഉപ്പ എന്നെ ദയനീയമായി ഒന്ന് നോക്കീട്ട് പിന്നേം എന്നെ അടിക്കാൻ ഓങ്ങുന്ന കുഞ്ഞുമ്മാന്റെ കൈയ്ക്ക് പിടിച്ച് എതിർക്കാൻ നിന്നതും ഊന്ന് വടിയുടെ സഹായത്തോടെ നടക്കുന്ന എന്റെ ഉപ്പാനെ ഉന്തി തള്ളി നിലത്തേക്ക് തട്ടിയിട്ടിട്ട് അവരെന്റെ കൊങ്ങയ്ക്ക് കേറി പിടിച്ചു....

അവരുടെ പിടി എന്നിൽ മുറുകുന്നതിനനുസരിച്ച് എന്റെ കണ്ണുകൾ മനസ്സിലും ശരീരത്തിൽ ഏൽക്കുന്ന വേദന കാരണം നിറഞ്ഞൊഴുകാൻ തുടങ്ങി.....

"നീയാരാന്നാടി നിന്റെ വിചാരം?....ഇവിടെത്തെ കെട്ടിലമ്മയാണെന്നോ?....ഇവിടെ എന്നോട് എതിർക്കാൻ ഏതവള് വന്നാലും അരിഞ്ഞ് കളയും ഞാൻ....അപ്പോ ആർക്കോ പെഴച്ച് പെട്ടുന്നണ്ടായ നീ എന്നോട് പറഞ്ഞാൽ നിന്നെ ഞാൻ എന്താടീ ചെയ്യാ....

ഞാൻ പറയുന്നത് അനുസരിച്ച് എന്റെ കാൽക്കീഴിൽ നീ ഒതുങ്ങിക്കോളണം....ഇവിടെ പറ്റില്ലെങ്കിൽ വല്ലവന്മാരുടെ കൂടെ കിടക്കാൻ ചെല്ലെടീ....അപ്പൊ നിനക്കുള്ള ഉപജീവന മാർഗം കൂടെയാകും....

മര്യാദക്ക് നിന്നാൽ നിന്നെ ആ അൻവറിന് കൊടുക്കും....അവൻ നിന്നെ വളർത്തോ കൊല്ലോ എന്താന്ന് വച്ചാ ചെയ്തോട്ടെ....അവൻ അധികം നിന്നെ കഷ്ട്ടപ്പെടുത്തില്ല....എന്തായാലും നിന്നെ വച്ച് ഒരുപാട് പണം അവൻ നേടും....അതൊക്കെ മുൻകൂട്ടി കണ്ടിട്ടാ നിന്നെ അവന് കൊടുക്കുന്നതിന് അവന്റെ കയ്യീന്ന് നല്ല ചക്കച്ചുള പോലെ കാശ് ഇങ്ങോട്ട് വാങ്ങിച്ചത്....

എന്ന് കരുതി എന്നെ എതിർത്ത് ഒരു വാക്ക് ഇനി നിന്റെ തൊണ്ടക്കുഴിയിലൂടെ വന്നാൽ അന്ന് നിന്റെ അന്ത്യം എന്റെ കൈകൊണ്ടായിരിക്കും.....ഓർത്ത് വച്ചോ ഈ സഹ്റാ ബീവിക്ക് ഒറ്റ വാക്കേ ഉളളൂ...."

ഭീഷണി തിങ്ങുന്ന സ്വരത്തിൽ അതും പറഞ്ഞ് അവരെന്റെ കഴുത്തിൽ നിന്ന് കയ്യെടുത്ത് എന്നെ ഒരൊറ്റ തള്ള് തള്ളി നിലത്ത് കിടക്കുന്ന ഉപ്പാനെ നോക്കി പുച്ഛിച്ചിട്ട് അവിടെന്ന് ചവിട്ടിത്തുള്ളി റൂമിലേക്ക്‌ പോയി.....

അവരുടെ പിടിച്ച് മാറ്റലിൽ വേച്ച് പോയ ഞാൻ ഒന്ന് നേരേ നിന്ന് കഴുത്തിൽ ഉഴിഞ്ഞ് ചുമച്ചോണ്ട് ഇരുന്ന നേരത്താണ് ഒന്ന് നിവർന്നിരിക്കാൻ പോലും പറ്റാതെ നിലത്ത് കിടക്കുന്ന ഉപ്പാനെ കണ്ടത്.... 

അത് കണ്ട് മനസ്സ് പിടഞ്ഞ് അപ്പൊ തന്നെ ഞാൻ ഉപ്പാന്റെ അരികിലേക്ക് ഓടിയെത്തിയിട്ട് താഴെ കിടക്കുന്ന ഊന്നുവടി എടുത്ത് കൊടുത്ത് ഉപ്പാനെ എണീപ്പിച്ച്  അവിടെയുള്ള കസേരയിൽ കൊണ്ടോയി ഇരുത്തി.....

"എന്റെ മോൾക്ക് നന്നായിട്ട് വേദനിച്ചോ?...."

എന്റെ കവിളിൽ തലോടിക്കൊണ്ട് വിതുമ്പുന്ന ഉപ്പാനെ കണ്ടപ്പോ തന്നെ എന്റെ കണ്ണുകളിൽ ഈറൻ അണിഞ്ഞിരുന്നു....

"ഇതൊക്കെ എന്നും കിട്ടുന്നതല്ലേ ഉപ്പാ...എനിക്ക് വല്യ വേദനയൊന്നും തോന്നീല്യാ...."

ഉള്ള് നീറിപ്പുകയുന്നുണ്ടെന്ന് ഉപ്പ മനസ്സിലാക്കാതിരിക്കാൻ മുഖത്ത് ഒരു ചെറുചിരി വിരിയിച്ച് ഞാൻ കണ്ണ് അമർത്തി തുടച്ചോണ്ട് ഉപ്പാനെ നോക്കി അത് പറഞ്ഞതും ആ കണ്ണുകളിൽ നനവ് പടർന്ന് കേറുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.....ഉപ്പാനെ സങ്കടപ്പെടുത്തരുതെന്ന് കരുതി ഞാൻ നന്നായിട്ട് ഒന്ന് ചിരിച്ചിട്ട് ഉപ്പാന്റെ കവിളിൽ മുത്തം വച്ചു.....

"അയ്യേ....എന്താദ്?....ഇങ്ങളിങ്ങനെ സെന്റി അടിച്ചാ എന്നെ പിന്നെ ആരാ സമാധാനിപ്പിക്കാ?.....ഈ കണ്ണീരൊന്നും നമ്മളെ ഉപ്പക്കുട്ടിക്ക് ചെരൂലാട്ടാ...."

"എന്നാലും....എനിക്കുള്ള മരുന്ന് വാങ്ങിക്കാൻ പോയിട്ടല്ലേ എന്റെ മോൾക്ക് അവളുടെ വായീന്ന് കേൾക്കേണ്ടി വന്നത്....മരുന്ന് വാങ്ങി വരാൻ എന്താ ഇത്ര വൈകിയത്?.....എന്തെങ്കിലും പ്രശ്നമുണ്ടായോ അദീ?...... "

"അതുപ്പാ......ഞാൻ ഇന്ന് അവനെ കണ്ടിരുന്നു...ആ...*ഇല്ല്യാസിനെ*..."

എന്റെ പറച്ചില് കേട്ട് ഞെട്ടി തരിച്ചോണ്ട് ഉപ്പ ഇരുന്നിടത്ത് ഇരുന്ന് തന്നെ ഭീതി നിഴലിക്കുന്ന മുഖവുമായി എന്നെ എന്തെന്നില്ലാതെ ഉറ്റുനോക്കിയതും ഉള്ള ധൈര്യം സംഭരിച്ചെടുത്ത് ഞാൻ ഉപ്പാന്റെ അടുത്തൂന്ന് എണീറ്റ് ടേബിളിൽ വച്ചിരിക്കുന്ന വെള്ളം മടക്ക് മടക്ക് കുടിച്ചിറക്കി ഒന്ന് ശ്വാസം നേരേ വിട്ടിട്ട് ഉപ്പാനെ തിരിഞ്ഞ് നോക്കി.....

"മരുന്ന് വാങ്ങി റോഡ് മുറിച്ച് കടക്കുമ്പോ അവനും അവന്റെ കിങ്കരന്മാരും അടങ്ങുന്ന ഒരു ജിപ്സി എന്റെ മുന്നിൽ വന്ന് നിന്നിരുന്നു....അതിൽ നിന്ന് ചാടി എന്റെ അടുത്ത് വന്ന് ഭീഷണി മുഴക്കീട്ടാ അവൻ പോയത്...." 

"അവനെന്താ അദീ പറഞ്ഞത്?...."

ഊന്നുവടിയും കുത്തിപ്പിടിച്ച് എണീറ്റ് നിന്ന് ഉപ്പ എന്നോട് അത് ചോദിച്ചതും നമ്മളൊന്ന് കൊട്ടി ചിരിച്ചോണ്ട് ഉപ്പാനെ നോക്കി.....

"എന്നെ സന്തോഷത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന്....ഹ്മ്മ്...അതിന് സന്തോഷം എന്താനാണെന്ന് ഞാൻ അറിഞ്ഞിട്ട് വേണ്ടേ.....കൊല്ലം എത്രയായി മനസ്സ് നിറഞ്ഞ് ഒന്ന് ചിരിച്ചിട്ട്....അവൻ കൂടിപ്പോയാ എന്നെ കൊല്ലുമായിരിക്കും...അല്ലാതെ വേറെയൊന്നും ചെയ്യാൻ പറ്റില്ലല്ലോ....

ഇനി അതാണ്‌ പടച്ചോൻ എനിക്ക് വിധിച്ചതെങ്കിൽ അത് ഏറ്റുവാങ്ങാൻ ഞാൻ മനസ്സ് കൊണ്ട് തയാറായി കഴിഞ്ഞു...മരിക്കാൻ പേടിയില്ല ഉപ്പാ....എന്നാണെങ്കിലും മരിക്കാൻ ഉള്ളതല്ലേ....പക്ഷേ അതൊരു ക്രിമിനലിന്റെ കൈകൊണ്ടാണമല്ലോ എന്നോർക്കുമ്പോ ഒരു വിഷമം...."

അതും പറഞ്ഞ് കണ്ണ് തുടച്ചോണ്ട് എന്തോ പറയാൻ വരുന്ന ഉപ്പാനെ കണക്കിലാക്കാതെ ഞാൻ റൂമിലേക്ക് ഓടി.....എന്നും ഈ കണ്ണീര് മാത്രെ എനിക്ക് കൂട്ടിനുള്ളൂ.....അതിപ്പോ കുഞ്ഞുമ്മ കാരണമായാലും അത് അങ്ങനെ തന്നെ....

വെളിച്ചമില്ലാത്ത ഇടുങ്ങിയ കൊച്ചു മുറിയിലേക്ക് കേറി ഞാൻ ഡോർ അടച്ച് ബാഗ് അവിടെയുള്ള പൊട്ടിയ മേശയിൽ വച്ചു....നിലത്ത് ഇരുന്ന് മടിയിൽ മുഖം പൂഴ്ത്തി എന്റെ ജീവിതം ഞാൻ ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും എന്റെ കണ്ണുകൾ അനുസരണയില്ലാതെ കവിഞ്ഞൊഴുകാൻ തുടങ്ങി....

സെയ്‌ദ് - ഐഷ എന്നിവരുടെ ഏക മകൾ....ഞാൻ...അദിയെന്ന....*അദീല സെയ്‌ദ്*....എത്ര സന്തോഷത്തോടെ ജീവിച്ചിരുന്നവരാ ഞങ്ങൾ.....ഉപ്പക്കും ഉമ്മാക്കും ഞാനെന്നാൽ ജീവനായിരുന്നു....എനിക്ക് അങ്ങോട്ടും....ഞാൻ നാലിൽ പഠിക്കുന്ന സമയത്ത് ഒരു കാർ അപകടത്തിന്റെ രൂപത്തിൽ വന്ന് പടച്ചോൻ എന്റെ ഉമ്മാനെ എന്നിൽ നിന്ന് അടർത്തി എടുത്തു....ആക്‌സിഡന്റിൽ അവശേഷിച്ചത് ഒരുകാലിന്റെ ചലനം നഷ്ട്ടമായ എന്റെ ഉപ്പയും പിന്നെ പടച്ചോന് പോലും വേണ്ടാത്ത ഈ ഞാനുമാണ്....

അന്ന് മുതൽ തുടങ്ങി എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങൾ....പിന്നെ ഉപ്പ നടക്കുന്നത് ഊന്നുവടിയുടെ സഹായത്തോടെയാണ്....എങ്ങും ഓടിയെത്താൻ കഴിയാഞ്ഞിട്ട് ഉപ്പാന്റെ ബിസിനസ്‌ ആകെ തകർന്നു....കുടുംബക്കാരൊക്കെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ ഞങ്ങളെ ഒറ്റപ്പെടുത്തി അവർക്ക് ആരുമല്ലാത്തവരാക്കി....

ബിസിനസിന്റെ നഷ്ടം ഒക്കെ മറന്ന് ഉപ്പ ഒരു ചെറിയ പലചരക്ക് കട തുടങ്ങി....വയ്യാത്ത കാലും വച്ച് എന്നെ ഒറ്റയ്ക്ക് നോക്കാനായി ഉപ്പാക്ക് കഴിയാഞ്ഞതിനാൽ ഉപ്പ രണ്ടാമത് ഒരു കല്യാണം കഴിച്ചു....അതാണ്‌ എന്റെ കുഞ്ഞുമ്മ....കുഞ്ഞുമ്മയുടെയും രണ്ടാം വിവാഹമായാത് കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് കേറി വരുമ്പോ അവരുടെ കൂടെ ഒരു കുട്ടി കൂടി ഉണ്ടായിരുന്നു....സജാദ്...

എന്നേക്കാൾ മൂന്ന് വയസ്സിന് മൂത്തത്....ഉപ്പാക്ക് ആൺകുട്ടികളെ വലിയ ഇഷ്ട്ടം ആയോണ്ട് രണ്ട് കയ്യും നീട്ടി അവരെ സ്വീകരിച്ചു.....ആദ്യത്തെ കുറച്ച് നാളുകൾ കുഞ്ഞുമ്മ എന്നെ സ്നേഹം കൊണ്ട് പൊതിയായിരുന്നു....സജുക്ക എനിക്കെന്നും എന്റെ സ്വന്തം ഇക്കാക്കന്റെ സ്ഥാനത്തായിരുന്നു...

പണ്ട്  ഞങ്ങൾ ഒന്നിച്ച് അടിയുണ്ടാക്കുമ്പോ എന്റെ തെറ്റ് ആയിരുന്നിട്ട് കൂടി ഇക്കാക്കയാണ് കുഞ്ഞുമ്മാന്റെ അടിയും വഴക്കും ഒക്കെ സ്വയം ഏറ്റുവാങ്ങിയിരുന്നത്....അത്രക്ക് സ്നേഹമായിരുന്നു എന്നോട് ഇക്കാക്കാക്ക്.....

നാളുകൾ കടന്ന് പോകുമ്പോ കുഞ്ഞുമ്മാന്റെ സ്വഭാവം മാറി വരാൻ തുടങ്ങി....എന്നെ കാണുന്നത് തന്നെ വെറുപ്പാണെന്ന് തോന്നിക്കുന്ന പ്രവൃത്തികളായിരുന്നു അവരുടെ അടുത്തൂന്ന് എനിക്ക് കിട്ടിയത്....

ആദ്യമൊക്കെ ഇക്കാക്ക കുഞ്ഞുമ്മാനെ എതിർത്ത് ഓരോന്ന് പറയുമായിരുന്നെങ്കിലും പയ്യെ ഇക്കാക്ക കൂടെ കുഞ്ഞുമ്മാനെ സപ്പോർട്ട് ചെയ്ത് എന്നെ ആരുമല്ലാത്തവളാക്കി മാറ്റി....

പിന്നെ എന്നും എന്നെ ഉപദ്രവിക്കാൻ തുടങ്ങി കുഞ്ഞുമ്മ....ഉപ്പ അതിനൊക്കെ തടസ്സം നിന്നെങ്കിലും ഉപ്പാന്റെ വാക്കിന് ഒരു വിലയും കൊടുക്കാതെ ആ പാവത്തിനെ ആട്ടുകയായിരുന്നു അവര്....ഇവിടെ നടക്കുന്ന ക്രൂരതകള് ആരോടെങ്കിലും പറഞ്ഞാ ഉപ്പാന്റെ മറ്റേ കാല് കൂടെ ഒടിച്ച് നശിപ്പിക്കും എന്ന അവരുടെ രണ്ട് പേരുടെയും ഭീഷണിയ്ക്ക് മുന്നില് ഞാൻ തളർന്നിരുന്നു..... 

ഉപ്പ ഞാൻ കാരണം ഒരിക്കലും ദുഃഖിക്കരുതെന്ന് എനിക്ക് നിർബന്ധമായിരുന്നതോണ്ട് ആരോടും ഒരു പരാതിയും പരിഭവവുമായി ചെല്ലാതെ കുഞ്ഞുമ്മ പറയുന്നതൊക്കെ അക്ഷരംപ്രതി അനുസരിച്ച് അവരുടെ കാൽക്കീഴിൽ പിടഞ്ഞു.....

ഉപ്പാക്ക് കാലനക്കാൻ തീരെ വയ്യാഞ്ഞിട്ട് ഇപ്പൊ കട സജുക്കാക്ക് വിട്ട് കൊടുത്ത് വീട്ടിൽ തന്നെ എങ്ങും പോകാതെ ഇരിപ്പാണ്....പള്ളിയിൽ പോകാൻ മാത്രം മെല്ലെ നടന്ന് പുറത്തേക്കിറങ്ങും....

സ്കൂളിൽ നല്ല മാർക്ക് വാങ്ങിയത് കൊണ്ട് നല്ല കോളേജിൽ തന്നെ ഫ്രീ ആയിട്ട് എന്നെ സ്പോൺസർ ചെയ്ത് ഒരു വലിയ ബിസിനസ്കാരൻ പഠിപ്പിക്കുന്നുണ്ട്....അദ്ദേഹം എന്നെ പോലെ ഒരുപാട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായിച്ചിട്ടുണ്ട്.... 

പ്ലസ് ടു വരെയെങ്കിലും ഞാൻ സ്കൂളിൽ പോയത് ഉപ്പ കുഞ്ഞുമ്മാന്റെ കാല് പിടിച്ചിട്ടാ....പക്ഷേ കോളേജിൽ വിടാൻ അവര് കട്ടായം സമ്മതിച്ചിരുന്നില്ലെങ്കിലും  എന്റെ പഠിപ്പ് സ്പോൺസർ ചെയ്ത സാർ എല്ലാ മാസവും ഞങ്ങളെ പോലുള്ള കുട്ടികൾക്ക് പഠിപ്പിനായി മണി ഓർഡർ ആയിട്ട് ആയിട്ട് അയച്ച് തരുന്ന കാശ് കൈപ്പറ്റാൻ വേണ്ടിയിട്ട് കുഞ്ഞുമ്മ അവരുടെ മനസ്സ് മാറ്റി എന്നെ കോളേജിലേക്ക് അയച്ചു.....

എന്നും അതിരാവിലെ എണീറ്റ് ഇവിടുള്ള പണി തുടങ്ങണം.....രാത്രി വരെ അടിമപ്പണി ചെയ്തിട്ട് കാലിത്തൊഴുത്തിനേക്കാൾ കഷ്ട്ടമായ സ്റ്റോർ റൂമിൽ ഒന്ന് നടുനിവർത്തുന്നത് പാതിരാത്രിയ്ക്കാണ്....ഇതിന്റെ ഇടയ്ക്ക് ഞാൻ വച്ചുണ്ടാക്കുന്നതിനൊക്കെ കുഞ്ഞുമ്മ എന്നെ കുറ്റപ്പെടുത്തും....

എത്ര നന്നായാലും ഒന്നും കൊള്ളില്ലെന്ന് പറയും....ഒരിക്കെ അവരെന്റെ മുഖത്തേക്ക് കറി ഒഴിച്ചിട്ടുണ്ട്....കറിക്ക് ചെറുചൂട് മാത്രെ ഉണ്ടായിരുന്നുള്ളൂ....അത് കൊണ്ട് മുഖം പൊള്ളാതെ രക്ഷപെട്ടു....

കുഞ്ഞുമ്മാന്റെ പീഡനങ്ങളൊക്കെ സഹിക്കാം....പക്ഷേ ഞാനെന്റെ സ്വന്തം ഇക്കാക്കയായി കണ്ടിരുന്നയാള് വരെ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി....രാത്രി കള്ള് കുടിച്ച് ലക്ക് കെട്ട് ഇക്കാക്ക വരുന്നത് എന്റെ റൂമിലേക്കാണ്....

വാതിലിൽ ഒരു ലോക്ക് പോയിട്ട് ഒരു കട്ടില് പോലും ഇല്ലാത്ത ആ പഴയ സ്റ്റോർ മുറിയിൽ അവന് കേറാൻ എളുപ്പമാണ്.....ഒരിക്കെ അവനെന്നെ കടന്ന് പിടിച്ചപ്പോ അലറി നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും കുഞ്ഞുമ്മാന്റെ ശകാര വാക്ക് എന്നിലേക്കായിരുന്നു വന്ന് പതിഞ്ഞത്....

ഞാൻ ചീത്ത പെണ്ണാണെന്ന് വരെ അവർ മെനഞ്ഞെടുത്ത് കെട്ട് കഥകൾ ഉണ്ടാക്കി.....ഈ റൂമിൽ പാതിരാത്രി ഞാൻ കിടന്ന് ഉറങ്ങാൻ അത്ര തന്നെ പേടിക്കുന്നുണ്ട്....മിക്കപ്പോളും ഉറങ്ങാതെയാണ് ഞാൻ നേരം വെളുപ്പിച്ചിട്ടുള്ളത്.....ഇവിടെ വേറെ നല്ല റൂം ഉണ്ടെങ്കിലും കുഞ്ഞുമ്മ അതിന്റെ ചാവി എടുത്ത് വച്ച് എന്നെ ഇവിടെ തന്നെ കിടത്തിക്കും....

എന്റേം സാജുക്കാന്റെ ഒരു കൂട്ടുകാരന്റേം ആയുള്ള നിക്കാഹ് ഉറപ്പിച്ച് വച്ചിരിക്കാണ്.....എന്നോട് പോലും സമ്മതം ചോദിക്കാതെ.....സജുക്കാനേക്കാളും വൃത്തികെട്ടവനായ മുഴുക്കുടിയനാണ് 
അൻവർ എന്ന എന്റെ പ്രതിശ്രുത വരൻ.....അയാളുടെ ചൂഴ്ന്നുള്ള നോട്ടം കാണുമ്പോ തന്നെ എന്റെ പാതി ജീവൻ പോകും....

ഏതോ റേപ്പ് കേസിലും അവൻ ജയിലിൽ കിടന്നിട്ടുണ്ട്....ഇതൊക്കെ അറിഞ്ഞിട്ടും എങ്ങനെയെങ്കിലും എന്നെ ഇവിടെന്ന് ചവിട്ടി പുറത്താക്കി വിടമെന്നുള്ള ഒറ്റ ചിന്തായിലാ കുഞ്ഞുമ്മ അയാളെ എന്റെ തലയിൽ കെട്ടി വയ്ക്കാൻ നോക്കുന്നത്....അവൻ എന്നെ നിക്കാഹ് ചെയ്യുന്ന അന്ന് ഒരുപക്ഷെ ഞാൻ ഈ ലോകം വിട്ട് പോയിട്ടുണ്ടാകും....

കാരണം അവന് വേണ്ടത് എല്ലാം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു നല്ല ഭാര്യയെയല്ല....ആവശ്യം തീർക്കാൻ വേണ്ടിയുള്ള ഒരു വസ്തുവിനെയാണ്....എനിക്ക് അള്ളാഹ് വിധിച്ചത് ഒരുപക്ഷേ എല്ലാവരുടെയും കാലിൽ കിടന്ന് എരിഞ്ഞ് തീരാൻ ആയിരിക്കും....

ഇന്ന് ഇവിടെ വച്ചുണ്ടായ സംഭവങ്ങളൊക്കെ എനിക്ക് സ്ഥിരപരിജിതമാണ്....എങ്കിലും ഞാൻ ഇന്ന് കൂടുതൽ സങ്കടപ്പെടുന്നത് ആ റൗടി എന്നോട് പറഞ്ഞ വാക്കുകൾ ഓർത്തിട്ടാണ്....

*"എന്നെ പോലീസിന് ഒറ്റിക്കൊടുത്തതിന് ഒരു വലിയ ശിക്ഷ നിന്നെ കാത്ത് കിടക്കുന്നുണ്ട്....നിന്നെ ഒരിക്കലും സമാധാനത്തോടെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല....നമുക്ക് ഇന്ന് ഒന്ന് കൂടെ കാണണം....അതും നേരിട്ട്....ആ കൂടിക്കാഴ്ച്ചയിൽ നീ കരഞ്ഞിരിക്കും..."*

അവൻ പറഞ്ഞത് ഓർക്കുമ്പോ തന്നെ എനിക്ക് എന്തോ സംഭവിക്കാൻ പോകാണെന്ന് മനസ്സിൽ ആരോ ഇരുന്ന് മന്ത്രിക്കുന്നത് പോലെ തോന്നാണ്....പരീക്ഷണങ്ങൾക്ക് മേൽ പരീക്ഷണമായി പടച്ചോൻ എന്റെ മുന്നിലേക്ക് ഇട്ട് തന്ന ഒരു അസുരനാണ് അവൻ....*ഇല്ല്യാസ്‌ അജ്മൽ*....ഈ നാട്ടിലെ ഏറ്റവും പേര് കേട്ട ഗുണ്ടാത്തലവൻ....അത് ഞാൻ അറിയാൻ വൈകിപ്പോയതോണ്ടാണ് എനിക്ക് ഇന്നീ ഗതി വന്നത്.....

കോളേജിലെ ഫസ്റ്റ് ഇയറിന്റെ അവസാന പരീക്ഷ കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക് മടങ്ങി വന്ന വഴിക്ക് എന്റെ കണ്മുന്നിലേക്കാണ് വെളുത്ത മുഖത്ത് ഡ്രിം ചെയ്ത് വച്ച താടിയും ഗോട്ടി മണികളെക്കാൾ തിളക്കമുള്ള കണ്ണുകളും നീട്ടി വളർത്തി സൈഡിലേക്ക് കോന്തി വച്ചിരിക്കുന്ന ബ്രൗൺ മുടിയും ഉള്ള മൊഞ്ചൻ ഒരു ബൈക്കിൽ വന്നെത്തിയത്....

അവന്റെ ഡ്രെസ്സിങ്ങും മൊത്തത്തിൽ ഉള്ള സ്റ്റൈലും കണ്ടപ്പോ എന്തോ ഒരു ആകർഷണം എനിക്കവനോട് തോന്നി....ആദ്യമായിട്ടാ നേരിട്ട് ഇത്രയ്ക്ക് ഭംഗിയുള്ളൊരു ആളെ ഞാൻ കാണുന്നത്....അതോണ്ട് തന്നെ അയാളെ ഞാൻ നോക്കി പോയിരുന്നു....പക്ഷേ അടുത്ത നിമിഷം തന്നെ അയാളുടെ പ്രവൃത്തി കണ്ട് തലയ്ക്ക് അടികിട്ടിയ പോലെയാണ് എനിക്ക് തോന്നിയത്.....

ഞാൻ ബസ്സിൽ നിന്നിറങ്ങിയ നേരം തന്നെ ആരെയോ അടിച്ച് തെറിപ്പിച്ച് ചവിട്ടി മെതിച്ച് കൊല്ലാക്കൊല ചെയ്യുന്ന അവനെ കണ്ടതും എല്ലാ പെൺകുട്ടികളെയും പോലെ പേടിയോടെ ഞാൻ അവന്റെ ഗുണ്ടാവിളയാട്ടം കണ്ടോണ്ട് നിന്നു....

അടി കൊണ്ട് അവശനായി ചാവാൻ കിടക്കുന്ന അയാളെ അവൻ തോളത്തിട്ട് കൊണ്ടോയി ഒരു ആംബുലൻസിലേക്ക് തള്ളിയിട്ട് വീണ്ടും അടിയുണ്ടാക്കിയ സ്ഥലത്തേക്ക് വന്ന് ഇവിടെ നടന്നത് ആരും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല എന്ന പോലെ നിന്നേക്കണം എന്ന് പറഞ്ഞ് എല്ലാരേം ഭീഷണി പെടുത്തി കൊണ്ട് ഇരുന്ന നേരത്താണ് അവന്റെ കണ്ണ് ബസ്സിന്റെ മുന്നില് നിൽക്കുന്നവരിലേക്ക് പതിഞ്ഞത്....

കുറേ നേരം അവൻ ഞാൻ നിക്കുന്നിടത്തേക്ക് നോക്കുന്നത് കണ്ട് ഞാനൊന്ന് പിന്നിലേക്ക് തിരിഞ്ഞ് നോക്കിയപ്പോ അവൻ നോക്കുന്നിടത്ത് ഞാനല്ലാതെ വേറെ ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണാഞ്ഞിട്ട് ഒന്ന് ഉമിനീറിറക്കി അവനെ തന്നെ സസൂക്ഷ്മം നിരീക്ഷിച്ചോണ്ടിരുന്ന നേരത്താണ്  കണ്ണിമ വെട്ടാതെ എന്നെ നോക്കി നിന്ന അവന്റെ അടുത്തേക്ക് ഒരു പോലീസ് ജീപ്പ് പാഞ്ഞടുത്തത്.....

ജീപ്പിൽ നിന്ന് പോലീസ് ഇറങ്ങി ഇവിടെ ആരാ അടിപിടി ഉണ്ടാക്കിയതെന്ന് ചോദിച്ച് എല്ലാവരിലേക്കും നോട്ടം തെറ്റിച്ചപ്പോ ആരും തലകുനിച്ച് നിന്നതല്ലാതെ ഒരക്ഷരം ആ റൗഡിയെ പേടിച്ചിട്ട് ഉരിയാടിയില്ല....

അത് കണ്ടപ്പോ അടികൊണ്ട് വീണയാളുടെ 'ഉമ്മാ' ന്ന് വിളിച്ചുള്ള കരച്ചിലിൽ കുതിർന്ന നിലവിളി എന്റെ കാതുകളിൽ മുഴങ്ങിക്കേട്ടപ്പോ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ മുന്നോട്ട് ചെന്ന് എന്നെ അതിശയത്തോടെ നോക്കി നിൽക്കുന്ന പോലീസ്കാരന്റെ അടുത്ത് പോയി ആ ഗുണ്ടയ്ക്ക് നേരേ കൈ ചൂണ്ടിയിട്ട് അവനാ അയാളെ തല്ലിയതെന്ന് പറഞ്ഞു.....

അപ്പൊ തന്നെ ആ പോലീസ്കാരൻ അവനെ നോക്കി ഒന്ന് പരിഹസിച്ച് ചിരിച്ചോണ്ട് അവന്റെ കോളറിൽ പിടിച്ച് അവനെ ജീപ്പിന്റെ അടുത്തേക്ക് വലിച്ചപ്പോ റൗഡി ആ പോലീസ്‌കാരന്റെ കൈ തട്ടി മാറ്റി അയാളെ ഒന്ന് ഇരുത്തി നോക്കീട്ട് എന്റെ അടുത്തേക്ക് പാഞ്ഞ് വന്നു....

അവന്റെ വരവിൽ പേടിച്ച് കൊണ്ട് ഞാൻ അവിടെ തന്നെ ഒന്നനങ്ങാൻ പോലും കഴിയാതെ ആ നിർത്തം തുടർന്നതും അവൻ എന്റെ മുന്നിൽ വന്ന് നിന്നിട്ട് എന്റെ കൈയ്ക്ക് പിടിച്ച് കറക്കി വലിച്ചു.....അപ്പൊ തന്നെ കണ്ണും തള്ളി ഞാൻ അവന്റെ നെഞ്ചിലേക്ക് ലാൻഡ് ആയതും നമ്മളെ ഖൽബ് കിടന്ന് ചെണ്ട മേളം നടത്തായിരുന്നു....

അത്രയ്ക്ക് കുതിച്ചുയരുന്നുണ്ടായിരുന്നു നമ്മളെ നെഞ്ചിടിപ്പ്.....പിന്നീട് അവന്റെ നെഞ്ചിൽ എന്റെ മുഖം അമർന്ന് നിന്ന നേരം അവനെന്റെ കാതോരം വന്ന് പറയുന്നത് കേട്ട് എന്റെ ഉള്ള ജീവൻ പോകുന്നത് പോലെ എനിക്ക് തോന്നി....

*"എടുത്തോളാടീ നിന്നെ...!!!"*

എന്ന് എന്റെ കണ്ണുകളിലേക്ക് രൂക്ഷമായി നോട്ടമെറിഞ്ഞോണ്ട് പറഞ്ഞ് അവനെന്നെ പിടിച്ചൊരു തള്ളലായിരുന്നു പിന്നിലേക്ക്....അവന്റെ പെട്ടെന്നുള്ള ആക്രമണത്തിൽ ഞെട്ടി തരിച്ചിരുന്ന നമ്മള് ആ തള്ളലിൽ നിലത്തേക്ക് വീണതും എന്നിലേക്കുള്ള കത്തുന്ന നോട്ടം മാറ്റാതെ തന്നെ അങ്ങോട്ടേക്ക് ഓടിയെത്തുന്ന അവന്റെ ഗാങ്ങിലുള്ളവർ എന്ന് തോന്നിക്കുന്ന ആളുകളോട് വക്കീലിനേം കൊണ്ട് വരാൻ ഓർഡർ ഇട്ടിട്ട് പോലീസ് ജീപ്പിന്റെ പിന്നിലേക്ക് ഷർട്ട് ഒന്ന് കുടഞ്ഞ് ചാടി കേറിയിരുന്നു..... 

അതൊക്കെ കണ്ടോണ്ട് നിലത്ത് തന്നെ കുത്തിയിരുന്ന് ഒന്ന് നേരെയ്ക്ക് എണീറ്റിരിക്കാൻ പോലും പറ്റാത്ത എന്നെ ഒരു ചേച്ചി വന്ന് പിടിച്ചെഴുന്നേൽപ്പിച്ചതും പോലീസ് ജീപ്പ് അവനേം കൊണ്ട് ചീറിപ്പാഞ്ഞ് പോയിരുന്നു.....അപ്പോളേക്കും അവന്റെ പടകളുടെ നോട്ടം മുഴുവനും എന്നിലേക്ക് വീണിരുന്നു....

പക്ഷേ അതാണ്‌ എന്നെ കൂടുതൽ ഞെട്ടിച്ച് കളഞ്ഞത്....ആ നാല് പേരുടെയും ഭാഗത്ത് നിന്ന് ദേഷ്യത്തോടെയുള്ള നോട്ടത്തിന് പകരം എനിക്ക് കിട്ടിയത് ദയനീയമായ ഒരു നോട്ടമായിരുന്നു.....അതിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കാതെ നമ്മള് ആ നിർത്തം തുടർന്നതും എന്നെ പിടിച്ചെഴുന്നേൽപ്പിച്ച ചേച്ചി പറയുന്നത് കേട്ടപ്പോ ഞാൻ എത്രമാത്രം അബദ്ധമാണ് കാണിച്ചതെന്ന് എനിക്ക് ബോധ്യം വന്നിരുന്നു......

"മോളല്ലാതെ വേറെ ആരെങ്കിലും അവനെ പോലുള്ള അസ്സൽ ഗുണ്ടയെയൊക്കെ പോലീസിന് ഒറ്റിക്കൊടുക്കോ....തല തെറിച്ച ഒരുത്തനാ അവൻ....ഈ നാട്ടിലെ പേര് കേട്ട ഗുണ്ട....ഗുണ്ട എന്ന് പറഞ്ഞാ പോരാ...തനി അസുരൻ...ഇല്ല്യാസ്‌....ഇല്ല്യാസ് അജ്മൽ....

അവൻ കൈ വച്ചാ പിന്നെ ജീവനോടെ ഉണ്ടായാൽ പോലും ആർക്കും അയാളെ കൊണ്ട് ഒരു ഗുണവും കാണില്ല....ഇപ്പൊ ആംബുലൻസിൽ കൊണ്ട് പോയില്ലേ ഒരുത്തനെ.....അവനിനി ജീവച്ചവം ആയിട്ടായിരിക്കും ജീവിക്കാൻ പോകുന്നത്...."

എന്നൊക്കെ ഒരു കരുണയും കൂടാതെ ആ ചേച്ചി പറഞ്ഞ് പേടിപ്പിച്ച് ഇപ്പൊ കരയും എന്ന മട്ടില് നമ്മള് കണ്ണൊക്കെ ചിമ്മിത്തുറന്ന് ഏങ്ങലടിക്കാൻ തുടങ്ങിയപ്പോളേക്കും ആ വഴിക്ക് പള്ളീല് പോയി മടങ്ങി വന്ന ഉപ്പ എന്റെ കൈയ്ക്ക് പിടിച്ച് അവിടെന്ന് കൊണ്ടോയി കുറച്ച് ദൂരെ മാറ്റി കൊണ്ട് നിർത്തിച്ച് എന്തിനാ നമ്മള് എടുത്ത് ചാടി അങ്ങനെ ചെയ്തേ ഒന്ന് ചോദിച്ചതും പൈപ്പ് തുറന്ന് വിട്ടമാതിരി കണ്ണീരും കൊണ്ട് ഞാൻ നിന്ന് കരയാൻ തുടങ്ങി....

"എന്ത് പണിയാ അദീ നീ കാണിച്ചേ....അവൻ ആരാണെന്ന് അറിയോ....എന്റെ പടച്ചോനെ....എന്റെ കുട്ടി....എനിക്കൊന്ന് മരിച്ചാ...ഇനി നടക്കാൻ പോകുന്നതൊക്കെ കണ്ടോണ്ട് എനിക്ക് ജീവിക്കാൻ വയ്യ.....നിനക്ക് വേണ്ടിയല്ലേ ഈ ഉപ്പ ജീവിച്ചേ....എന്നിട്ട് എന്റെ കണ്മുന്നിൽ ഇട്ട് തന്നെ നീ ഇല്ലാതാകുന്നത് കാണണോ മോളേ ഞാൻ...അത് കൂടെ പറഞ്ഞ് താ...."

"ഉപ്പാ......"

നമ്മള് പൊട്ടിക്കരഞ്ഞോണ്ട് ഉപ്പാന്റെ നെഞ്ചിലേക്ക് വീണു....ഉപ്പ നമ്മളെ മെല്ലെ തലയിൽ തലോടി ആശ്വസിപ്പിച്ചിട്ട്‌ അവിടെന്ന് വീട്ടിലേക്ക് കൊണ്ടോയി....അന്ന് എന്നും ഉള്ളതിനേക്കാൾ സ്വസ്ഥതയില്ലാതെയാണ് ഞാൻ നേരം തള്ളി നീക്കിയത്.....കുഞ്ഞുമ്മയും സജുക്കയും ഒന്നും അറിഞ്ഞിരുന്നില്ല...അത് കൂടെയായാ അവരെന്നെ കൊല്ലാതെ കൊന്നേനെ....

ഉപ്പ സമദനിപ്പിക്കുന്നതായിരുന്നു എന്റെ ഏക ആശ്വാസം....പിന്നീട് കോളേജ് ഇല്ലാത്തത് കൊണ്ട് അവനെ കാണേണ്ട ഇട വന്നില്ലെങ്കിലും ഇടയ്ക്കൊക്കെ ഓരോ സാധനങ്ങളും വാങ്ങാനും മറ്റും പുറത്തിറങ്ങേണ്ടതായി വന്നപ്പോ ആ റൗഡിയെ ആ പരിസരത്തൊക്കെ കാണുമായിരുന്നു.....

അന്നൊക്കെ അവന്റെ കണ്ണിൽ നിന്ന് ഓടിയൊളിക്കലായിരുന്നു എന്റെ പതിവ്.... പക്ഷേ ഇന്ന് അവനെന്റെ മുന്നിൽ തന്നെ വന്ന് നിന്ന് ഭീഷണിപ്പെടുത്തീട്ടാ പോയത്.... ആ ഭീഷണി കേട്ടിട്ട് അസുരൻ ഒഴികെയുള്ള അവന്റെ ഗാങ്ങിൽ പെടുന്ന നാല് പേരും എന്നെ നോക്കി നല്ലോണം ചിരിച്ച് കാട്ടുന്നത് കണ്ട് എന്റെ ഉള്ളിൽ ഒന്ന് കൂടെ പേടി ഉടലെടുത്തിരുന്നു.....

അവന്റെ കൂട്ടത്തിൽ ഉള്ളത് ഏകദേശം എന്റെ ഉപ്പാന്റെ പ്രായമുള്ള ഒരാളും ഒരു മൊട്ടത്തലയനും പിന്നെ ഒരു എലുമ്പനും സ്കൂളിൽ പഠിക്കുന്ന പ്രായമുള്ള ഒരു ചെക്കനുമാണ്....അവരെയൊക്കെ ചിരി കണ്ടിട്ട് നമ്മളെ മേലാസകലം വിറയ്ക്കായിരുന്നു....
പക്ഷേ....അവരുടെ ചിരിയിൽ എനിക്കുള്ള കൊലക്കയറും കൊണ്ടാണ് ആ കാലൻ വന്നതെന്ന് തോന്നിക്കും വിധത്തിൽ ഒന്നും ഞാൻ കണ്ടില്ല....മനസ്സിൽ തട്ടി പുഞ്ചിരിക്കും പോലെ....


2

അവന്റെ കൂട്ടത്തിൽ ഉള്ളത് ഏകദേശം എന്റെ ഉപ്പാന്റെ പ്രായമുള്ള ഒരാളും ഒരു മൊട്ടത്തലയനും പിന്നെ ഒരു എലുമ്പനും സ്കൂളിൽ പഠിക്കുന്ന പ്രായമുള്ള ഒരു ചെക്കനുമാണ്....അവരെയൊക്കെ ചിരി കണ്ടിട്ട് നമ്മളെ മേലാസകലം വിറയ്ക്കായിരുന്നു....

പക്ഷേ....അവരുടെ ചിരിയിൽ എനിക്കുള്ള കൊലക്കയറും കൊണ്ടാണ് ആ കാലൻ വന്നതെന്ന് തോന്നിക്കും വിധത്തിൽ ഒന്നും ഞാൻ കണ്ടില്ല....മനസ്സിൽ തട്ടി പുഞ്ചിരിക്കും പോലെ....എന്നാലും അവന്റെ വാക്കുകൾ ഒക്കെ മായാതെ മനസ്സിൽ കിടക്കാണ്.....

ഉപ്പാക്ക് അവനെന്നെ വല്ലതും ചെയ്യോന്നുള്ള പേടിയാണ്....ആരുടെ കൈ കൊണ്ടായാലും എനിക്ക് മരണം ഉറപ്പാണ്....എങ്ങനെയായാലും തീരാൻ വിധിച്ച ജീവനല്ലേ എന്റേത്....അതങ്ങ് പൊലിയാൻ ആണ് പടച്ചോൻ വിധിച്ചതെങ്കിൽ അത് നടന്നിരിക്കും....

എന്നൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് നമ്മള് കണ്ണ് അമർത്തി തുടച്ച് അവിടെന്ന് എണീറ്റിട്ട് ബാഗിൽ നിന്ന് ഉപ്പാന്റെ മരുന്നും എടുത്ത് ഉപ്പാന്റെ മുറിയിൽ കൊണ്ടോയി വച്ച് കയ്യും മുഖവും കഴുകി നേരേ പോയത് അടുക്കളേലേക്കാണ്....

രാവിലത്തേക്കുള്ളത് ഉണ്ടാക്കി മേശയിൽ എടുത്ത് വച്ചിട്ടായിരുന്നു ഞാൻ ഉപ്പാന്റെ മരുന്ന് വാങ്ങാൻ പോയത്.....അവര് കഴിച്ച പ്ലേറ്റും നേരത്തേ കഴുകാൻ ഉണ്ടായിരുന്ന കുറച്ച് പാത്രങ്ങളും കൂടെ എടുത്ത് കഴുകി വച്ച് ഉച്ചയ്ക്ക് കഴിക്കാൻ കൂടെ ഉള്ളതും കൂടെ ഉണ്ടാക്കി വച്ചിട്ട്‌ നമ്മള് കുളിച്ച് നിസ്‌ക്കരിച്ചു.....

ഇതിന്റെ ഇടയ്ക്ക് കുഞ്ഞുമ്മാന്റെ വഴക്ക് പറച്ചിലും ചീത്ത വിളിയും അതിന്റെ മുറയ്ക്ക് അങ്ങോട്ട് നടന്ന് പോയി....കേട്ട് തഴമ്പിച്ച വാക്കുകൾ ആയോണ്ട് അത് ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ നമ്മളത് കളഞ്ഞു.....

വീടും പരിസരവും ഞാൻ ഒറ്റയ്ക്ക് വൃത്തിയാക്കിയതോണ്ട് എന്നത്തെയും പോലെ ക്ഷീണിച്ച് എന്റെ മുറിയിൽ തളർന്നിരുന്നപ്പോളേക്കും ഭക്ഷണം മുന്നിലേക്ക് എടുത്ത് വയ്ക്കാൻ ഉള്ള ഓർഡർ കുഞ്ഞുമ്മ മുഴക്കിയതും വേഗം കൊട്ടി പിണഞ്ഞ് അടുക്കളയിലേക്ക് ഓടി അവർക്കുള്ള ഭക്ഷണം മുന്നിലേക്ക് കൊണ്ട് വച്ച് കൊടുത്തു.....

കഴിക്കാൻ സജുക്കായും വന്നിട്ടുണ്ടായിരുന്നു....അവരൊക്കെ കഴിച്ച് കഴിഞ്ഞാൽ മാത്രമേ എനിക്ക് ഏതെങ്കിലും കഴിക്കാൻ പറ്റൂ...അതാണ്‌ ഇവിടത്തെ നിയമം....മൂന്ന് പേർക്കും വിളമ്പിക്കൊടുത്തിട്ട് കുഞ്ഞുമ്മാന്റെ കുറ്റം പറച്ചിലിന് കാതോർത്തിരുന്ന നേരത്ത് ഞാൻ പ്രതീക്ഷിച്ച പോലെ ഒന്നും എന്നോട് ഒന്ന് മിണ്ടിയ കൂടിയില്ല കുഞ്ഞുമ്മ..... 

എനിക്ക് പുച്ഛം കലർന്ന ഒരു തരം ചിരി മാത്രമായിരുന്നു അവര് തന്നത്....കുഞ്ഞുമ്മാന്റെ  നിശബ്ദതയാണ് കൂടുതൽ സൂക്ഷിക്കേണ്ടതെന്ന് എനിക്ക് നല്ല ബോദ്യം ഉള്ളതോണ്ട് അവരുടെ പക്കൽ നിന്നും എന്തെങ്കിലും ഒക്കെ എനിക്ക് പണി കിട്ടാനുള്ളത് പോലെ എന്റെ മനസ്സ് കിടന്ന് മന്ത്രിച്ചോണ്ടിരുന്നു....

അവരെല്ലാം ഭക്ഷണം കഴിച്ച് പ്ലേറ്റൊക്കെ അടുക്കളയിലേക്ക് എടുത്ത് വയ്ക്കാൻ നിന്ന നേരമായിരുന്നു സജുക്കാന്റെ വായീന്ന് ഇടുത്തീ പോലെ ആ വാക്കുകൾ എന്നിലേക്ക് വന്ന് വീണത്.... 

"നാളെ അൻവറും ഫാമിലിയും വരും.....ഒരു ചെറിയ കല്യാണ നിശ്ചയച്ചടങ്ങ്....രണ്ട് ദിവസം കഴിഞ്ഞ് നിക്കാഹ്....നീ നാളെ ഒരുങ്ങിക്കെട്ടി നിന്നേക്കണം...!!!"

അതും പറഞ്ഞ് എന്റെ കയ്യിലേക്ക് ഒരു കവർ വച്ച് തന്നിട്ട് സജുക്ക അകത്തേക്ക് കേറിപ്പോയതും നിറമിഴിയാലേ നമ്മള് നോക്കിയത് ഉപ്പാനെയാണ്....ഉപ്പ ഒന്നും അറിഞ്ഞിരുന്നില്ലെന്ന് ഉപ്പാന്റെ നിസ്സഹായത തുളുമ്പുന്ന നോട്ടത്തിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞതോണ്ട് അവരെ മുന്നിൽ ചിരി വരുത്തി നമ്മള് പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി അവിടെ നിന്ന് പൊട്ടിക്കരഞ്ഞു....

'എന്തൊരു പരീക്ഷണമാ പടച്ചോനെ...നാളെ അൻവറിന്റേം കുടുംബത്തിന്റേം മുന്നിൽ കാഴ്ച്ചയായി ഞാൻ നിൽക്കണം....നിശ്ചയം കഴിഞ്ഞാ ഉടനെ എന്നേം കൊണ്ട് അയാള് പോകും....പിന്നെ എന്റെ ശരീരത്തിന്റെ പവിത്രത എന്നന്നേക്കുമായി നഷ്ടപ്പെട്ട് പോകും.....അങ്ങനെ നടക്കുന്നതിലും ഭേദം ജീവൻ അങ്ങ് അവസാനിപ്പിക്കുന്നതാ....

പക്ഷേ എന്റെ ഉപ്പാന്റേം ഉമ്മാന്റേം മുഖം മനസ്സിലേക്ക് ഓടി വരുമ്പോ ഞാൻ എങ്ങനെയാ പടച്ചോനെ എന്നെ ഇല്ലാതാക്കുന്നെ....ദുർമരണം ഇസ്ലാമിൽ നിഷിദ്ധമാക്കിയതാണ്....ഒരുപക്ഷെ ഞാൻ ജീവിച്ചാൽ അതേറ്റവും വലിയ തെറ്റായി മാറിയാലോ....പേടിയാവുന്നു റബ്ബേ....

ഇത്രേം നാളും അഞ്ച് നേരവും നിന്റെ മുന്നിലല്ലേ ഞാൻ സുജൂദ് ചെയ്തത്.....എന്നിട്ടും എന്നെ ഇങ്ങനെ കരയിപ്പിക്കല്ലേ നാഥാ....ഒന്നുകിൽ നാളെ ആ നിശ്ചയം എങ്ങനെയെങ്കിലും നീയായിട്ട് തന്നെ മുടക്കണം റബ്ബേ.....ഇല്ലെങ്ങി എന്റെ റൂഹ് ഈ ഭൂമിയിൽ അവശേഷിക്കില്ല....'

എന്നൊക്കെ ഉറച്ച തീരുമാനമെടുത്ത് ഞാൻ എന്റെ പണികളിൽ ഏർപ്പെട്ടു...മനസ്സിന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല....എന്തോക്കൊയോ നടക്കുമെന്നുള്ള ചിന്ത മാത്രമാ ഇപ്പൊ ഉള്ളിൽ.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°••°•°•°•°•°•°•°•

രാത്രിയായി....ഇശാ നിസ്‌ക്കരിച്ച് നമ്മള് പള്ളീല് പോയ ഉപ്പാനേം കാത്ത് പുറത്ത് പടിൽ തൂണിനോട് ചാരി ഇരുന്നു.....അന്നേരം തന്നെ എന്തോ എനിക്ക് സംഭവിക്കുന്നത് പോലെ എന്റെ മേനിയാകെ ഒരുതരം കുളിര് പടർന്ന് കയറുന്നത് ഞാൻ അറിഞ്ഞു....എന്തൊക്കെയോ മാറ്റം എന്നിൽ ഉണ്ടായ പോലൊരു തോന്നൽ....

ഒപ്പം നെഞ്ചിടിപ്പും ശക്തിയായി കുതിച്ചുയരുന്നുണ്ട്....ഇടത്തേ കണ്ണും വലത്തേ കണ്ണും നന്നായിട്ട് പിടയ്ക്കുന്നുമുണ്ട്....ഇങ്ങനെ ഒന്നും എനിക്ക് ഇത് വരെ തോന്നിയിട്ടില്ല....ഇനി ആ അസുരൻ എങ്ങാനും ഇവിടെ ചുറ്റി പറ്റി നടക്കുന്നുണ്ടോ ആവോ....അവന്റെ സാമീപ്യത്തിന് മാത്രമേ എന്നെ ഇങ്ങനെ ടെൻഷൻ ആശിപ്പിക്കാൻ പറ്റൂ...

അന്ന് ബസ്സീന്ന് ഇറങ്ങിയപ്പോ ഞാൻ അനുഭവിച്ചതല്ലേ.....ഉപ്പയെ ഒരുപാട് നേരം നോക്കിയിരുന്നിട്ടും കണ്ടില്ല....സാധാരണ രാത്രി പള്ളീല് പോയാ ഉപ്പ അധികം വൈകാറില്ല....ഇതിപ്പോ കൊറേ ആയി നോക്കിയിരിക്കാൻ തുടങ്ങീട്ട്....

"എടീ....നീയവിടെ ആരെ ദിവാസ്വപ്നം കണ്ടോണ്ടിരിക്കാ?...കഴിക്കാൻ ഉള്ളത് ഇങ്ങോട്ട് എടുത്ത് വയ്ക്കെടി....."

"കുഞ്ഞുമ്മാ ഉപ്പ വന്നില്ലല്ലോ?...."

വഴിയിലേക്ക് കണ്ണും നട്ട് നോക്കിയിരുന്ന നേരത്തായിരുന്നു കുഞ്ഞുമ്മാന്റെ അലർച്ച കേട്ടത്....അപ്പൊ തന്നെ നമ്മള് അവിടെന്ന് ചാടി എണീറ്റ് കുഞ്ഞുമ്മാനോട് അത് ചോദിച്ചതും എന്നും ഉള്ളത് പോലെ അവര് ഉപ്പാനെ തരം താഴ്ത്തി സംസാരിക്കാൻ തുടങ്ങി...

"ഓഹ് വന്നില്ലേ?..കഷ്ട്ടമായിപ്പോയല്ലോ....
വന്നില്ലെങ്കിൽ അയാളെ ഇങ്ങോട്ട് ഒരു ഏറോപ്ലെയിൻ വിളിച്ച് കൊണ്ട് വരാം....ഒരു കുപ്പ വന്നിരിക്കുന്നു...തുഫ്....ഒറ്റക്കാലൻ തെണ്ടി....എന്തിന് കൊള്ളാം അയാളെ?....അയാളെക്കൊണ്ട് ആകെയുള്ള ഉപകാരമായിരുന്നു ആ കട....

അത് കിട്ടാൻ വേണ്ടിത്തന്നെയാ ഇത്രേം കാലവും നിന്റെ ഉപ്പാനെ ഇവിടെ പൊറുപ്പിച്ചത് തന്നെ...അതിപ്പോ സജൂന്റെ കയ്യിൽ വന്ന് പെട്ടല്ലോ...ഇനി നിന്റെ തന്തയെ ഞങ്ങൾക്ക് എന്തിനാ?....അങ്ങേരേം നോക്കി നിൽക്കാതെ വന്ന് വിളമ്പി വച്ച് ഞങ്ങളുടെ എച്ചിലും കഴിച്ചിട്ട് ഇവിടത്തെ പണി തീർക്കാൻ നോക്ക്...

ഇനി നിന്റെ ഈ വീട്ടിലുള്ള അവസാന ദിവസങ്ങളല്ലേ മുന്നിലൂടെ കടന്ന് പോകുന്നത്...അൻവറ് ഒരു ചെറ്റയാ...പരമചെറ്റ....അവനെങ്ങാനും നിന്നെ കെട്ടിയാ നിന്റെ വിധി...അല്ലാതെന്ത്‌?....ഓരോ ദിവസവും ഓരോരുത്തന്മാരുടെ കൂടെ കിടക്കാം നിനക്ക്..!!!എങ്ങനെയായാലും നിന്നെ കൊടുക്കാണെങ്കിൽ എനിക്ക് അവൻ കാശ് തരാമെന്ന് പറഞ്ഞിട്ടുണ്ട്....

ലാഭക്കച്ചോടത്തിനല്ലാതെ ഞാൻ നിൽക്കിലല്ലോ!!...രൂപ രണ്ട് ലക്ഷം....അതാണ്‌ അവൻ നിനക്കിട്ട വില....നിന്നെ കയ്യിൽ കിട്ടുമ്പോ നേരത്തേ തന്നത് കണക്കാക്കാതെ അത്രേം പണം അവനെന്റെ ദേ ഈ ഉള്ളംകയ്യിലേക്ക് വച്ച് തരും.....

നിന്റെ ഈ വെളുത്ത് തുടുത്ത് ചുവന്ന മുഖത്തിനും ശരീരത്തിനും ഇതൊന്നും വാങ്ങിയാൽ പോരാ....എന്നാലും നിന്നെ ഇവിടെ അധികം നിർത്തിയാ എനിക്ക് അത് വല്ലാത്തൊരു ബാധ്യതയാണെന്ന് ഓർത്തിട്ടാ ഇത്ര റേറ്റിന് ഞാൻ ഉറപ്പിച്ചത്..!!"

കുഞ്ഞുമ്മ എന്നെ വിറ്റ വില വരെ പറഞ്ഞ് യാതൊരു ദയയും കൂടാതെ എന്നെ പരിഹസിച്ചോണ്ട് അതും പറഞ്ഞ് പുച്ഛിച്ചിട്ട് അവിടെന്ന് പോയ നേരത്താണ് നിറമിഴിയോടെ എന്റെ നോട്ടം വഴി വക്കിലേക്ക് ചെന്ന് നിന്നത്....തലയും താഴ്ത്തി പിടിച്ച് വടിയും കൊണ്ട് മെല്ലെ വരുന്ന ഉപ്പാനെ കണ്ടപ്പോ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല.....

ഓടിപ്പോയി ഉപ്പാന്റെ നെഞ്ചിലേക്ക് ചാഞ്ഞ് മതിയാവോളം ഉപ്പാന്റെ നെഞ്ചിൽ കിടന്ന് പൊട്ടിക്കരഞ്ഞ് നേരേ നിന്നതും ഉപ്പയെന്റെ മുടിയിൽ തലോടി നെറുകയിൽ ചുംബിച്ചു.....പെട്ടെന്ന് ഉപ്പാന്റെ ഏങ്ങലടക്കി പിടിച്ചുള്ള കരച്ചില് നമ്മളെ ചെവിയിൽ മുഴങ്ങി കേട്ടതും ഞെട്ടിക്കോണ്ട് ഞാൻ ഉപ്പയിൽ നിന്ന് വിട്ട് അകന്ന് മാറി....

കണ്ണൊക്കെ നിറഞ്ഞ് കലങ്ങി കരയുന്ന ഉപ്പാനെ കണ്ടപ്പോ എന്റെ നെഞ്ച് തകർന്ന് പോയിരുന്നു.....ഉമ്മ മരിച്ചതിൽ പിന്നെ ഉപ്പാന്റെ കണ്ണ് ഇത്രത്തോളം നിറയുന്നത് ഞാൻ കണ്ടിട്ടില്ല....എല്ലാ വേദനകളും ഉള്ളിൽ തന്നെ കുഴിച്ച് മൂടിയിരുന്ന എന്റെ ഉപ്പ ഇന്നെന്നെ ഖൽബ് പിടയുന്ന വേദനിൽ ഇറുക്കെ കെട്ടിപ്പിടിച്ച് നിൽക്കുന്ന കാഴ്ച്ച എന്നെ കുറച്ചൊന്നുമല്ല തളർത്തിയത്......

"ഉ...ഉപ്പാ....ഉപ്പയെന്തിനാ....കരയണേ?...."

"മോളേ.....ഉപ്പാനോട് പൊറുക്കണം....എന്റെ കുട്ടി ഉപ്പാനെ ശപിക്കരുത്...."

"എന്താ?....എന്താ ഉണ്ടായേ?....എന്തിനാ ഇത്ര സങ്കടപ്പെടുന്നെ?...കാര്യം പറ ഉപ്പാ...."

ഉപ്പ പറയുന്നത് ഒന്നും തന്നെ മനസ്സിലാകാതെ നമ്മള് അദ്ദേഹത്തെ ഉറ്റുനോക്കി ചങ്ക് പൊട്ടുന്ന പ്രതീതിക്ക് കണ്ണൊക്കെ ചിമ്മിത്തുറന്ന് അത് ചോദിച്ചതും ഉപ്പാന്റെ ഊന്നുവടി കയ്യിൽ നിന്ന് തെന്നിമാറിപ്പോയി ഉപ്പ തളർന്ന് വീഴാൻ നിൽക്കവേ നമ്മള് ഉപ്പാനെ ചേർത്ത് പിടിച്ച് വടിയും എടുത്ത് വീടിന്റെ മുന്നിലെ ചാരുകസേരയിലേക്ക് ഇരുത്തി അകത്തേക്ക് ഓടിപ്പോയി വെള്ളം എടുത്തോണ്ട് വന്ന് അദ്ദേഹത്തെ വെള്ളം കുടിപ്പിച്ചു......

"എന്താ ഉണ്ടായത്?....ഇനിയെങ്കിലും ഒന്ന് പറ?....ഈ അവസ്ഥയിൽ ഇങ്ങളെ  കാണാൻ എനിക്ക് കഴിയുന്നില്ല ഉപ്പാ...."

"അദീ....മോളേ...അത്...."

ഉപ്പ എന്തോ പറഞ്ഞ് തുടങ്ങിയപ്പോളാണ് ഞങ്ങളെ നേരെയ്ക്ക് ഒരു അശരീരി പോലെ ആ ശബ്ദം മുഴങ്ങിക്കേട്ടത്....

*"ഹാ....ഇതെന്ത് ഏർപ്പാടാണെന്റെ ഇക്കാ....യ്യോ സോറി....അമ്മായിയച്ചാ?...ഇവളെ എന്റെ കൈയ്ക്ക് പിടിച്ച് തന്നേക്കാൻ പറഞ്ഞിട്ട് ഉപ്പായും മോളും കൂടെ ഇവിടെയിരുന്ന് കരഞ്ഞ് കളിക്കാണോ?....."*

വളരേ പരിചിതമായ അവന്റെ ശബ്ദം കേട്ടനേരം തന്നെ ഞെട്ടി തരിച്ചോണ്ട് നമ്മള് ഉപ്പയിലുള്ള നോട്ടം മാറ്റി മുറ്റത്തേക്ക് നോക്കിയതും അവിടെ മുട്ട് കുത്തിയിരുന്ന ഞാൻ യാന്ത്രികമായി നിലത്ത് നിന്ന് എണീറ്റ് നിന്നിരുന്നു...

*അസുരൻ*....ജീനിന്റെ പോക്കറ്റിൽ കയ്യിട്ട് അവൻ വീടിന്റെ പടിയിലേക്ക് അതും പറഞ്ഞ് ചാടിക്കടന്ന് എന്റെ മുന്നിൽ വന്ന് നിന്ന് എന്നെ മൊത്തത്തിൽ ഒന്ന് കണ്ണുഴിയുന്നത് കണ്ടിട്ട് നമ്മള് നെഞ്ചിൽ കൈ വച്ച് പേടിച്ച് പിന്നിലേക്ക് വേച്ച് പോയി.....

"നീയെന്താടീ എന്നെ ആദ്യമായിട്ട് കാണുന്നത് പോലെ ഒരുമാതിരി പേടിച്ച് നിക്കുന്നെ?....എന്നെ പോലീസിൽ പിടിച്ച് കൊടുക്കാൻ ഇത്രക്ക് പേടിയൊന്നും കണ്ടില്ലല്ലോ?...."

അവന്റെ മട്ടും മാതിരീം കണ്ടിട്ട് എനിക്ക് വല്ലാത്തൊരു പേടി തോന്നുന്നു....നമ്മള് ഉപ്പാക്ക് അപ്പൊ ഇവനെ കണ്ടിട്ടാണോ സങ്കടം വന്നേ....പക്ഷേ എന്നോട് എന്തിനാ മാപ്പ് പറഞ്ഞത്.....അവൻ എന്തിനാ ഉപ്പാനെ അമ്മായിയച്ചാന്നൊക്കെ വിളിച്ചേ....

"സ്വപ്നം കണ്ടോണ്ട് നിൽക്കാതെ എന്റെ പെണ്ണിനെ എന്റെ കൈയ്ക്ക് പിടിച്ച് ഏൽപ്പിക്കെന്റെ അമ്മായിയപ്പാ....ഞങ്ങൾക്ക് പോകാൻ ഉള്ളതാ....എന്നിട്ട് വേണം എനിക്ക് പലതിനും ഒരു തീരുമാനമെടുത്ത് കണക്ക് തീർക്കാൻ...."

വശ്യമായ പുഞ്ചിരിയോടെ ചുണ്ട് കടിച്ച് പിടിച്ച് അവനെന്നെ നോക്കി അത് പറഞ്ഞതും നമ്മളെ ഉള്ളീക്കൂടെ ഒരു വെള്ളിടി പാഞ്ഞ് പോയതും അവൻ പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ നമ്മള് ഉപ്പാന്റെ അടുത്ത് മുട്ട് കുത്തിയിരുന്നു....

"ഇവൻ എന്തൊക്കെയാ ഉപ്പാ പറയുന്നത്?....എന്നെ ഇവന് കൊടുക്കാൻ പോകാണെന്നൊക്കെ....എന്നെ വിട്ട് കൊടുക്കല്ലേ....ഇവനൊരു അസുരനാ...ഇങ്ങളെന്താ ഒന്നും മിണ്ടാത്തെ?....പറയ് ഉപ്പാ....എന്നെ ഇവന്റെ മുന്നിലേക്ക് ഇട്ട് കൊടുക്കല്ലേ..."

എന്നൊക്കെ ഉപ്പാനെ കുലുക്കി വിളിച്ച് കരഞ്ഞ് ചുവന്ന കണ്ണുമായി നമ്മള് ബഹളമുണ്ടാക്കിയപ്പോ ഉപ്പ തല കുനിച്ച് ഇരിക്കുന്നതല്ലാതെ മറുത്തൊന്നും പറയാതെ നിക്കുന്നത് കണ്ട് തകർന്ന് പിന്നിൽ നിന്ന് ആ കൈകൾ നമ്മളെ പൊക്കിയെടുത്ത് അവന്റെ മുന്നിലേക്ക് കൊണ്ട് വന്ന് നിർത്തിച്ചു....

*"അങ്ങേരൊന്നും പറയില്ലെടീ....ഒന്നും പുറത്തേക്ക് വരില്ല....കാരണം....ഇപ്പൊ നിയമപ്രകാരമായി നീയെന്റെ ഭാര്യയാണ്....ഒരു അരമണിക്കൂറ് മുന്നേ ഉപ്പ നിന്നെ എനിക്ക് തീറെഴുതി തന്നു....മനസ്സിലായില്ലേ....നിന്നെ ഞാൻ നിക്കാഹ് ചെയ്‌തെന്ന്...!!!"*

ഇടുത്തീപോലെ നമ്മളെ ചെവിയിലേക്ക് ആ വാക്കുകൾ വന്ന് പതിഞ്ഞതും കേട്ടത് വിശ്വസിക്കാൻ പോലുമാകാതെ അവിടെ വീഴാൻ പോയ എന്നെ അവൻ താങ്ങിപ്പിടിച്ച് ചേർത്ത് നിർത്തീട്ട് ചിരിച്ചു കാണിച്ചു.....

"ഇപ്പൊ എന്നെ അനുസരിക്കേണ്ട ഉത്തരവാദിത്ത്വം നിനക്കില്ലേ ഭാര്യേ?.....അപ്പൊ പൊന്ന് മോള് മുഖമൊക്കെ ഒന്ന് കഴുകി ഇക്കാന്റെ കൂടെ പോരെ....വേഗം...."

"ടാ....ആരാടാ നീ?...നിനക്കൊക്കെ എന്താ ഇവിടെ കാര്യം?....ടീ നീയെങ്ങാനും വിളിച്ച് വരുത്തിയതാനോ രാത്രി കൂട്ടിന് കിടക്കാൻ...."

ചേർത്ത് നിർത്തി എന്നോട് അവൻ ചെറിയ ഭീഷണി സ്വരത്തിൽ അത് മൊഴിഞ്ഞതും പിന്നിൽ നിന്ന് അത് കണ്ടോണ്ട് വന്ന കുഞ്ഞുമ്മ അവന്റെ നേർക്ക് കുരച്ച് ചാടുന്നത് കേട്ട് എന്നിലെ പിടി അയച്ചിട്ട് വലിഞ്ഞ് മുറുകിയ മുഖത്തോടെ അവൻ കുഞ്ഞുമ്മാന്റെ അടുത്ത് പോയി....

"പ്ഫാ...നിർത്ത് തള്ളേ നിങ്ങളെ അധികാര പ്രസംഗം....ഇവളോട് തട്ടിക്കേറാൻ നിങ്ങളേതാ....അതിനിവിടെ ഞാനുണ്ട്...ബസ്സ്‌ സ്റ്റാൻഡിന് സൈഡിലാ നിങ്ങളെ പോലുള്ള ഒരുത്തിയെ ഞാൻ കാണാറുള്ളത്......

വാ തുറന്നാ മുന്നില് നിൽക്കുന്നത് ആരാണെന്ന് പോലും നോക്കാതെ ഇത് പോലുള്ള പെഴച്ച വർത്താനേ നാക്കീന്ന് വരൂ....ഇനി ഞാൻ പറയാതെ വാ തുറന്നാ കെളവി ആണെന്നും പെണ്ണാണെന്നൊന്നും നോക്കൂല...അടിച്ച് തരപ്പെടുത്തി കളയും....കേട്ടല്ലോ...."

അവന്റെ കട്ടക്കലിപ്പിൽ ഉള്ള ഭീഷണിക്ക് മുന്നിൽ കുഞ്ഞുമ്മ വിറച്ച് മുട്ട് കൂട്ടിയിടിച്ചിരുന്നു...അപ്പൊ തന്നെ അവര് തലതാഴ്ത്തിയിട്ട് തലകുലുക്കി കാണിക്കുന്നത് കണ്ടിട്ട് നമ്മള് ഒരു നിമിഷം മനസ്സിൽ സന്തോഷിച്ചെങ്കിലും അസുരന്റെ മോന്ത കണ്ടപ്പോ തന്നെ എല്ലാ സന്തോഷവും കെട്ടടങ്ങി....

'ഉപ്പാന്റെ തലതാഴ്ത്തി ഇരിക്കൽ കാണുമ്പോ തന്നെ അവൻ പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് മനസ്സിലായി....ഇവൻ എന്നെ കെട്ടിയെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാ റബ്ബേ എനിക്ക് യാതൊരു കുലുക്കവും ഇല്ലാത്തെ?....അപ്പൊ ഇതറിയാൻ ആണോ നേരത്തേ നമ്മളെ ഖൽബ് കിടന്ന് പിടച്ചത്?....

ഇതിന്റെയൊക്കെ അർത്ഥം എന്താ പടച്ചോനെ?.....ഇവനെന്നെ ഇവിടെന്ന് കൊണ്ടോവാൻ വന്നതാണെങ്കിൽ ഇന്നത്തോടെ എന്റെ മരണമായിരിക്കും....എന്നാലും ഉപ്പ ഒരിക്കലും എന്നോട് സമ്മതം ചോദിക്കാതെ ഇങ്ങനെയൊന്നും ചെയ്യാറില്ലാത്തതാണ്....

ഈ കാലൻ ഉപ്പാനെ ഭീഷണി പെടുത്തിയതായിരിക്കും....എന്റെ വിധി ഇവന്റെ കൈകൊണ്ട് ചാവാൻ ആയിരിക്കും....അതാണല്ലോ അന്ന് ഇയാളെ പോലീസിന് കാണിച്ച് കൊടുക്കാൻ എനിക്ക് തോന്നിയത്....എന്തൊരു വിധിയാണ് റബ്ബേ....

ഇല്ല്യാസ്‌ എന്ന ഗുണ്ട അൻവറിനേക്കാളും ചെറ്റയാണെങ്കിലോ?.....ഇന്ന് തന്നെ എനിക്ക് വിലപ്പെട്ടതൊക്ക എനിക്ക് നഷ്ട്ടമാകില്ലേ?....അതിനുള്ള സൂചനകളൊക്കെ ഈ അസുരവിത്തിന്റെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്....വല്ലാത്തൊരു ചിരിയും നോട്ടവും.....'

എന്നൊക്കെ മനസ്സിൽ പറഞ്ഞ് ഉപ്പാന്റെ അടുത്തുള്ള കസേര കാല് വച്ച് വലിച്ചിട്ട് അതിൽ വിരിഞ്ഞിരിക്കുന്ന അവനെ നോക്കി പല്ലിറുമ്മിക്കൊണ്ട് സ്വയം പ്രാകി ചുവരിൽ ചാരി കണ്ണ് നിറച്ചോണ്ട് തളർന്ന് നിന്നപ്പോളേക്കും സജുക്ക വീട്ടിലേക്ക് കേറി വന്നതും ഇവിടെ നടന്ന കോലാഹലങ്ങളൊക്കെ പുറത്ത് നിന്ന് കണ്ട മട്ടിൽ സജുക്ക അസുരനെ ഒന്ന് ഇരുത്തി നോക്കീട്ട് കുഞ്ഞുമ്മാനെ ഒന്ന് നോക്കിയിട്ട് അവരെ കൈയ്ക്ക് പിടിച്ച് അകത്തേക്ക് കൊണ്ട് പോയി....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•°•°•°•°•°•°•

"നീയെന്തൊക്കെയാ സജൂ ഈ പറയണേ?....ആ പുറത്ത് വന്ന് നിൽക്കുന്നവൻ അവളെ കെട്ടിയെന്നോ?....."

"ആ തള്ളേ....ഇന്ന് പള്ളീല് വച്ച് നിങ്ങളെ രണ്ടാം ഭർത്താവില്ലേ?...അയാള് അവന്റെ കൈ പിടിച്ച് അയാളെ മോളെ നിക്കാഹ് ചെയ്ത് കൊടുത്തെന്ന്....എന്റെ കൂട്ട്കാരൻ ഒരുത്തൻ പറഞ്ഞതാ...ഇനി അവളെ ആ ഇല്ല്യാസ്‌ ഇവിടെ നിർത്തൂല....കൊണ്ടോവും...!!!"

സജാദ് അമർഷത്തോടെ അതും പറഞ്ഞ് മുഷ്ട്ടി ചുരുട്ടി ടേബിളിൽ ആഞ്ഞ് കുത്തിയതും സഹ്റ ദേഷ്യത്തോടെ അവിടെയുള്ള കസേരയിൽ ചാരിയിരുന്നിട്ട് എന്തൊക്കെയോ സ്വയം പുലമ്പാൻ തുടങ്ങി....

"ച്ഛേ...അവളെ അങ്ങനെ വിട്ടാൽ എങ്ങനെയാ....എന്റെ കാശ്....രണ്ട് ലക്ഷം രൂപയാ...ആ അൻവറ് തരാന്ന് പറഞ്ഞത്...."

"നിങ്ങളെ ഒരു കാശ്....ജീവനാണോ കാശാണോ തള്ളേ നിങ്ങക്ക് വലുത്?....അവനേ...ലോക നമ്പർ ഫ്രോടായ ഗുണ്ടയാ....അതോണ്ട് തന്നെയാ അവനോട് ഏറ്റുമുട്ടാൻ ഞാൻ പോകാണ്ടിരുന്നത്...."

സജാദിന്റെ വാക്കുകൾ കേട്ട് സഹ്റ കസേരയിൽ നിന്ന് ചാടി എണീറ്റ് നിന്ന് അവന്റെ അടുത്തേക്ക് ചെന്ന് നിന്ന് സജാദിനെ തിരിച്ച് നിർത്തിയിട്ട് അവനെ നോക്കി ഒരു നിഗൂഡമായ ചിരി ചിരിച്ചു...

"അവൻ ആള് എങ്ങനെയാ?....പെൺവിഷയത്തിൽ?...."

"അതിനെക്കുറിച്ചൊന്നും എനിക്കറിയില്ല....അവന്റെ പേര് പറഞ്ഞാ പേടിച്ചോടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്....പെണ്ണുങ്ങളൊന്നും അവന്റെ ടേസ്റ്റ് അല്ലെന്നാ തോന്നുന്നേ..."

"ഒന്ന് പോടാ....ഈ വീട്ടിൽ നമ്മള് പൊതിഞ്ഞ് കെട്ടി വച്ച ആ അദീലയെ വരെ അവൻ മണം പിടിച്ച് കണ്ടെത്തി.....അവളെ ഇപ്പൊ കൊണ്ട് പോകുന്നതും വളർത്താൻ ഒന്നുമായിരിക്കല്ലയോ?....

അവളിലുള്ള പൂതി കഴിഞ്ഞ് വല്ല കുപ്പത്തൊട്ടിയിലേക്കും തള്ളാനായിരിക്കും...!!!അവനെ വലയിൽ വീഴ്ത്തിയാ പിന്നെ അവളെ വച്ച് ഒരുപാട് കാശ് നമുക്ക് ഉണ്ടാക്കാം.....ഒറ്റ നോട്ടത്തിൽ തന്നെ ആരെയും വശീകരിച്ച് മയക്കാൻ പറ്റുന്ന അഴകുണ്ട് അവൾക്ക്.... "

എന്നൊക്കെ സജാദിനോട് പറഞ്ഞ് അവര് തെറിച്ച് തെറിച്ച് പുറത്തേക്ക് "മരുമോനേ"ന്നും നീട്ടി വിളിച്ച് പോയതും "തള്ളേ നിൽക്ക്..."എന്ന് പറഞ്ഞ് സജാദ് ഒരുപാട് തവണ സഹ്റയെ പിന്നീന്ന് വിളിച്ചെങ്കിലും അവരത് കേട്ട ഭാവം പോലും നടിക്കാതെ പോയി.... 

പുറത്ത് കസേരയിലിരുന്ന് രണ്ട് കൈമുട്ടും മടിയിൽ കുത്തി നിർത്തി കൈകൾ തടയ്ക്ക് കൊടുത്ത് ഉപ്പാനെ നോക്കി കരഞ്ഞ് ഏങ്ങലടിക്കുന്ന അദിയെ നിറചിരിയോടെ കണ്ണിമ വെട്ടാതെ നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ഇല്ല്യാസിന്റെ മുന്നിലേക്ക് സഹ്റ ചിരിച്ചോണ്ട് ഓടി വന്ന് ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കൈയ്ക്ക് പിടിച്ചതും അവൻ അവരുടെ കൈ തടുത്തിട്ട് 'എന്ത് ' എന്ന മട്ടിൽ പിരികം പൊന്തിച്ച് രൂക്ഷമായി തുറിച്ച് നോക്കി....

"വാ മരുമോനെ....നിനക്കും ഗുണമുള്ള ഒരു കാര്യം തന്നെയാണെന്ന് കൂട്ടിക്കോ....."

എന്നൊക്കെ പറഞ്ഞ് സഹ്റ തേനും പാലും ഒലിപ്പിക്കുന്നത് കണ്ട് ഇല്ല്യാസ്‌ ഒന്ന് നെറ്റി ചുളുക്കി അദിയെ നോക്കീട്ട് അവരുടെ കൂടെ അകത്തേക്ക് പോയതും അത് കണ്ട് അദി ഞെട്ടി ഉപ്പാനെ നോക്കി ആ ഇരുത്തം തുടർന്നു.... 

അകത്തേക്ക് കയറി ടേബിളിന്റെ വക്കത്ത് ഇട്ടിരിക്കുന്ന ഒരു കസേര വലിച്ച് ഇല്ല്യാസിന് സഹ്റ ഇട്ട് കൊടുത്തതും അവനത് തട്ടിക്കളഞ്ഞിട്ട് പരുങ്ങി നിൽക്കുന്ന സജാദിനെ തുറിച്ച് നോക്കിക്കൊണ്ട് തന്നെ സഹ്റയോട് ചോദിച്ചു.... 

"എന്തിനാ നിങ്ങളെന്നെ വിളിച്ചത്?....."

"അവളെ മോൻ കൊണ്ടോയ്ക്കോ....ഞങ്ങൾക്ക് ഒരു എതിർപ്പും ഇല്ല....പിന്നെ ഒരു പാലമിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ?...."

അവരുടെ പറച്ചില് കേട്ട് ഇല്ല്യാസ്‌ തല ചെരിച്ച് അവരെ നോക്കി കൈ രണ്ടും കെട്ടി വച്ച് ഒരു പുഞ്ചിരി മുഖത്ത് വരുത്തി.....

"ഞാൻ എന്ത് വേണമെന്നാ ഇപ്പൊ പറഞ്ഞ് വരുന്നത്?...."

"അവളെ കാര്യം കഴിഞ്ഞ് നീ ഞങ്ങൾക്ക് തന്നെ തന്നേക്ക്....അവളെ കൊണ്ട് ഒരുപാട് കാശ് ഉണ്ടാക്കാം....അദീലയെ വിറ്റ് കിട്ടുന്നതിന്റെ പാതി നിനക്ക് തരാം....അപ്പൊ കച്ചോടം ഉറപ്പിക്കാം?...."

സജാദിന്റെ ആർത്തിയിൽ കവിഞ്ഞ സംസാരം കേട്ട് ഒന്ന് കൊട്ടി ചിരിച്ച് ഇല്ല്യാസ്‌ അവന്റെ കൈകൾ അയച്ചു... 

*"അപ്പൊ ഉറപ്പിക്കാം...!!!"*

അവന്റെ വായീന്ന് വരാൻ കാത്ത് നിന്നത് പോലെ സഹ്റയും മകനും അത് കേട്ട് സന്തോഷത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കിയതും ഇളയാസിന്റെ അടുത്ത ഡയലോഗ് കേട്ട് രണ്ട് പേരുടെയും മുഖത്ത് വ്യത്യസ്തമായ ഭാവങ്ങൾ മിന്നി മറഞ്ഞു.....

"ഉറപ്പിക്കാം....തള്ളേന്റേം മോന്റേം ഖബറടക്കം...."

അത് കേട്ട് ഞെട്ടിത്തരിച്ച് സജാദ് ഉമിനീറിറക്കി ദേഷ്യം വന്ന് ചുമന്ന് തുടുത്തിരിക്കുന്ന അവനെ ഭീതിയോടെ നോക്കിയപ്പോളേക്കും ഇല്ല്യാസ് ശക്തിക്ക് മുഷ്ടി ചുരുട്ടി പിടിച്ച് സജാദിന്റെ താടിനോക്കി ആഞ്ഞൊരു കുത്ത് കുത്തിയതും കിട്ടിയ കുത്തിന്റെ പ്രഹരത്തിൽ സജാദ് രക്തം ഛർദിച്ച് നിലത്തേക്ക് തെറിച്ച് വീണിരുന്നു.....

എന്നിട്ടും കലിപ്പ് വിട്ടൊഴിയാതെ ഇല്ല്യാസ്‌ അവന്റെ അടുത്തേക്ക് ചീറി അടുത്ത് നെഞ്ചാംകൂടിൽ ചവിട്ടി അരച്ച് അവന്റെ കഴുത്തിൽ കാല് വച്ച് ഞെരിച്ച് പിടിച്ചതും സഹ്റ ഓടി വന്ന് ഇല്ല്യാസിന്റെ കാലിക്കലേക്ക് വീണ് സജാദിനെ വിടാൻ പറഞ്ഞ് കേണപേക്ഷിച്ചു....

"കള്ള @*%&#%**@*@....എന്റെ പെണ്ണിന്റെ കച്ചോടം നീ ഉറപ്പിക്കുന്നോടാ നായേ?.....കെട്ടുന്ന പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന ഒരു ചെറ്റയല്ലടാ ഞാൻ...!!അവളെ കെട്ടിയിട്ടുണ്ടെങ്കിൽ അന്തസ്സായിട്ട് പോറ്റാനും എനിക്കറിയാം....നീ മുന്നേ പറഞ്ഞ ആ തൊഴിലില്ലേ?.....

നിന്റെ തള്ള പൊയ്ക്കൊണ്ടിരിക്കുന്ന ആ ഡാഷ് പണിക്ക്....അവളെക്കൂടെ പറഞ്ഞയച്ച് ചീത്തയാക്കാൻ എനിക്ക് യാതൊരു ഉത്സാഹവുമില്ല.....എന്നെ സ്നേഹിച്ച് അനുസരിച്ച് ഞാൻ കൊടുക്കുന്ന കുഞ്ഞുങ്ങളേം പെറ്റ് പോറ്റി എന്റെ കുടുംബത്തില് അവള് ഉണ്ടാകും.....ഒരിടത്തേക്കും നിരങ്ങാൻ വിടില്ല അവളെ....."


03

"കള്ള @*%&#%**@*@.... എന്റെ മുന്നില് വച്ച് എന്റെ പെണ്ണിന്റെ കച്ചോടം ഉറപ്പിക്കുന്നോടാ നായേ നീ?..... കെട്ടുന്ന പെണ്ണിനെ കൂട്ടിക്കൊടുക്കുന്ന ഒരു ചെറ്റയല്ലടാ ഞാൻ...!! അവളെ കെട്ടിയിട്ടുണ്ടെങ്കിൽ അന്തസ്സായിട്ട് പോറ്റാനും എനിക്കറിയാം.... നീ മുന്നേ പറഞ്ഞ ആ തൊഴിലില്ലേ?.....

നിന്റെ തള്ള പൊയ്ക്കൊണ്ടിരിക്കുന്ന ആ ഡാഷ് പണിക്ക്.... അവളെക്കൂടെ പറഞ്ഞയച്ച് ചീത്തയാക്കാൻ എനിക്ക് യാതൊരു ഉത്സാഹവുമില്ല..... എന്നെ സ്നേഹിച്ച് അനുസരിച്ച് ഞാൻ കൊടുക്കുന്ന കുഞ്ഞുങ്ങളേം പെറ്റ് പോറ്റി എന്റെ കുടുംബത്തില് അവള് ഉണ്ടാകും.... ഒരിടത്തേക്കും നിരങ്ങാൻ വിടില്ല അവളെ....

ഞാനല്ലാതെ വേറെ ഒരുത്തനും അവളെ ഒന്ന് വെറുതേ നോക്കാനും അനുവദിക്കില്ല.... ഇപ്പൊ ഞാൻ പറയുന്നത് അദീലയുടെ കെട്ട്യോനായിട്ടാ!!!.... ഇനിയും ഇത് പോലുള്ള തറ നീക്കങ്ങൾ നിങ്ങളിൽ നിന്ന് ഉണ്ടായാൽ.... ഞാൻ ഒരു വരവ് കൂടി വരും.... അത് തനി ഗുണ്ടയായ ഇല്ല്യാസ്‌ ആയിട്ടായിരിക്കും... അന്ന് നീയൊക്കെ ജീവനോടെ ഉണ്ടെങ്കിൽ കാണാം...."

എന്നൊക്കെ സഹ്റയേം സജാദിനേം വിരല് ചൂണ്ടി ഭീഷണിപ്പെടുത്തി അലറിയിട്ട് അവന്റെ കഴുത്ത് ഒന്നൂടി ഞെരിച്ച് ഒരുതരം വെറിയോടെ ഇല്ല്യാസ്‌ സജാദിൽ നിന്ന് വിട്ടകന്ന് നിന്ന് സഹ്റയെ ഒന്ന് തുറിച്ച് നോക്കി ഷർട്ടൊന്ന് കുടഞ്ഞ് കളഞ്ഞിട്ട് തിരിഞ്ഞ് നടന്നതും അവനെത്തന്നെ ഇമ വെട്ടാതെ നോക്കി കണ്ണ് നിറയ്ക്കുന്ന അദിയെ കണ്ടപ്പോ നിലത്ത് ചതഞ്ഞരഞ്ഞ് കിടക്കുന്ന സജാദിനെ നോക്കി ചിരിച്ചോണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു......

•°•°•°•°•°•°•°•°°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
കുഞ്ഞുമ്മ വിളിച്ചപ്പോ അസുരൻ എന്നെ നോക്കി തന്നെ അകത്തേക്ക് കേറിപ്പോകുന്നത് കണ്ട് തളർന്ന് നിന്നിടത്ത് നിന്ന് ഞെട്ടി നിവർന്ന് നിന്നിട്ട് നമ്മള് ഉപ്പാനെ നോക്കിയപ്പോ ഇത് വരേയ്ക്കും ഉപ്പാന്റെ കണ്ണീര് തോർന്നിരുന്നില്ല....

കുഞ്ഞുമ്മാന്റെ വൃത്തികെട്ട സ്വഭാവത്തെ കുറിച്ച് എനിക്ക് നല്ല ഉറപ്പുള്ളോണ്ട് നമ്മള് കണ്ണീരൊക്കെ അടക്കി പിടിച്ച് അവരുടെ സംസാരം എന്താണെന്ന് അറിയാൻ വേണ്ടി ഡോറിന്റെ അടുത്തേക്ക് നീങ്ങി ചെന്നതും കുഞ്ഞുമ്മായും സജുക്കായും എന്നെ വിറ്റ് കിട്ടുന്നതിന്റെ പങ്ക് കൊടുക്കാമെന്ന് പറഞ്ഞപ്പോ അവൻ സമ്മതം മൂളിയത് കേട്ട് നെഞ്ചിൽ കത്തി തുളഞ്ഞിറങ്ങുന്ന വേദനയാ നമ്മക്ക് തോന്നിയത്.....

ഇവനും എന്നെ ഇല്ലാതാക്കാൻ കൂട്ട് നിക്കുന്നു....ഇത്രേം കാലത്തിൽ അന്നേരമായിരുന്നു എത്ര തുള്ളി കണ്ണീരാ എന്റെ കണ്ണിൽ ഉണ്ടായിരുന്നതെന്ന് ഞാൻ മനസ്സിലാക്കിയത്.... അവനൊരു അസുരവിത്താണെന്ന് എനിക്ക് അറിയാം... എങ്കിലും അവന്റെ അടുത്ത് നിന്ന് വന്ന ആ വാക്കുകൾ എന്നെ വല്ലാണ്ടങ്ങ് തളർത്തിക്കളഞ്ഞു.....

പക്ഷേ പിന്നീട് അവിടെ നടക്കുന്ന കാര്യങ്ങൾ കണ്ട് എന്റെ കണ്ണീരിന് തീരേ ശമനം വന്നില്ല.... അവൻ പറയുന്ന ഓരോ വാക്കും എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു... അന്നേരം ഞാൻ അനുഭവിച്ച സന്തോഷത്തിന് കയ്യും കണക്കും ഒന്നും ഇല്ലായിരുന്നു..... 

എനിക്കായി സംസാരിക്കാൻ ഉപ്പയല്ലാതെ വേറൊരാളും ഉണ്ടായിട്ടില്ല.... ജീവിതം മടുത്ത് ഇരിക്കുന്ന ഏതൊരാളോടും വെറും വാക്കിനാണെങ്കിലും ഞാൻ ഉണ്ട് കൂടെ എന്ന് പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ സ്വർഗം കിട്ടിയ സന്തോഷമായിരിക്കും....
എനിക്കിപ്പോ അതാണ്‌.... ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കേൾക്കാൻ കൊതിച്ച വാക്കുകൾ....

ഈ നേരത്ത് ചിരിക്കണോ കരയണോ എന്നറിയാത്ത മട്ടില് അവനെ തന്നെ കണ്ണ് ചിമ്മാതെ ഉറ്റുനോക്കി നിന്നതും അവരെ രണ്ട് പേരെയും ഒരുതരം പക മനസ്സിൽ വച്ച പോലെ ഭീഷണിപ്പെടുത്തി കഴിഞ്ഞ് തിരിഞ്ഞ നേരം എന്നെ കണ്ടപ്പോ അവൻ നമ്മളെ അടുത്തേക്ക് വന്നു.... 

എന്നിട്ട് അവന്റെ കഴുത്തിൽ കിടക്കുന്ന *I* എന്ന് ചുവപ്പിലും കറുപ്പിലും എഴുതിയിരിക്കുന്ന ലോക്കറ്റ് ഉള്ള ലോങ്ങ്‌ ചെയിൻ ഊരി അതെടുത്ത് എന്റെ കഴുത്തിൽ അണിയിച്ചപ്പോ ആ ചെയിൻ എന്റെ നെഞ്ചിൽ ഒട്ടിക്കിടക്കുന്നത് കണ്ടതും നമ്മളെ ഉള്ളീക്കൂടെ ഒരു തരിപ്പ് അങ്ങോട്ടും ഇങ്ങോട്ടും ഓടിപ്പോയി....

ആകെ മൊത്തത്തിൽ ഒരു കോരിത്തരിപ്പ്.... ഹൃദയമൊക്കെ അതിന് തോന്നിയ പോലെ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാറ് പോലെ നല്ല സ്പീഡിൽ പിടയ്ക്കുന്നുണ്ട്....

"ഇത് ഞാൻ നിനക്കിട്ട് തരുന്ന മഹ്റായിട്ട് കണക്കാക്കണ്ട...!!!കൊലക്കയറായിട്ട് തന്നെ കണ്ടോ...!!!എങ്ങനെയാണെങ്കിലും ഇനി മുതൽ നീയെന്റെ അനുസരണയുള്ള കെട്ട്യോളായിരിക്കും.... ഞാൻ പറയുന്നതൊക്കെ അതേ പടി കേൾക്കുന്ന എന്റെ ഇഷ്ട്ടത്തിനൊത്ത് ചലിക്കുന്ന പാവ..!!"

എന്നൊക്കെ എനിക്ക് മാത്രം കേൾക്കാൻ പറ്റുന്ന തരത്തിൽ ശബ്ദം താഴ്ത്തി എന്റെ ചെവിക്കരികിലേക്ക് മെല്ലെ വന്ന് പറഞ്ഞതും അവനോട് ഇത്രേം നേരം തോന്നിയ ഇഷ്ടം വരെ ആവിയായിപ്പോയി നമ്മള് കണ്ണും തള്ളി നിന്നതും എന്റെ നിൽപ്പ് കണ്ട് പുച്ഛം കലർന്നൊരു ചിരിയും തന്നിട്ട് അവനെന്റെ കയ്യിൽ ഇറുക്കെ പിടിച്ച് ഉപ്പാന്റെ മുന്നിൽ കൊണ്ടോയി നിർത്തിച്ചു.... 

"ഞാൻ കൊണ്ടോവാണ് ഇവളെ..... നിങ്ങള് പേടിക്കണ്ട.... ഇവിടെയുള്ള കഴുകന്മാരെ പോലെ ഇവളെ ഞാൻ വിൽക്കാൻ നോക്കില്ല.... സുരക്ഷിതയായിരിക്കും...."

ഉപ്പാനെ നോക്കിയാണ് അവൻ അത് പറഞ്ഞതെങ്കിലും ഒടുക്കത്തെ 'സുരക്ഷിതയായിരിക്കും'എന്ന വാചകം  എന്നെ ഒന്ന് ഇരുത്തി നോക്കി തറപ്പിച്ച് പറയുന്നത് കേട്ട് നമ്മള് പിന്നേം ഷോക്ക് ആയി നിന്നതും അവന്റെ മുന്നിലേക്ക് ഉപ്പ വന്നിട്ട് എന്റെ കൈ അവന് പിടിച്ച് നൽകി.....

ഉപ്പ എന്റെ കണ്ണൊക്കെ തുടച്ച് തന്നിട്ട് നെറുകയിൽ ചുംബിച്ച് തലയിൽ തലോടി അവനോടൊത്ത് പോകണം എന്ന് പൊട്ടികരഞ്ഞോണ്ട് പറഞ്ഞപ്പോ അടക്കി വച്ച തേങ്ങല് കൂടി വന്ന് ഉപ്പാനെ കെട്ടിപ്പിടിച്ച് നിന്ന് എന്റെ കണ്ണിലൂടെ സങ്കടങ്ങൾ മഴയായി പെയ്തു തുടങ്ങിയതും ആ കൈകൾ എന്നെ ഉപ്പയിൽ നിന്ന് അടർത്തി മാറ്റി വലിച്ചോണ്ട് പുറത്തേക്കിറങ്ങിയിരുന്നു....

എന്റെ കാഴ്ച്ച വിട്ട് മറയും വരെ ഞാൻ ഉപ്പാനെ കൺകുളിർക്കേ നോക്കിക്കൊണ്ടേയിരുന്നു..... ഉപ്പയെന്നെ പുഞ്ചിരിച്ചോണ്ട് യാത്ര അയച്ചു....എനിക്ക് ജന്മം തന്ന ഉപ്പയെ തനിച്ചാക്കി ഇത് വരെയും ഒരു മുൻപരിജയം പോലും ഇല്ലാത്ത ഒരാളുടെ കൂടെ എങ്ങോട്ടെന്നില്ലാതെ പോകാണ്....

ഒരു മുന്നറിയിപ്പും കൂടാതെ ഉപ്പാനെ വിട്ട് പിരിയുന്നത് എന്നിൽ ഉണ്ടാക്കുന്ന മുറിവ് അത്ര ചെറുതൊന്നുമല്ല..... ഇനി എന്നെ കിട്ടാത്തത്തിന്റെ ദേഷ്യം കുഞ്ഞുമ്മയും സജുക്കയും ഉപ്പാനെ വച്ച് തീർക്കോ എന്ന് ആലോചിക്കുമ്പോ അതിലേറെ സങ്കടം വരാണ്.....

"നിന്റെ ആരെങ്കിലും ചത്തോ ഇങ്ങനെ കിടന്ന് മോങ്ങാൻ?....."

നമ്മളെ കരച്ചിലിന്റെ ശബ്ദം കൂടിയതോണ്ടാണെന്ന് തോന്നുന്നു അസുരൻ കടുപ്പിച്ച് അതും പറഞ്ഞ് എന്നെ വേഗം കൊണ്ടോയി പുറത്ത് നിർത്തിയിട്ടിരിക്കുന്ന അവന്റെ ജിപ്പ്സിയുടെ ഫ്രണ്ട് സീറ്റിൽ പിടിച്ചിരുത്തിയിട്ട് എന്നെ തുറിച്ച് നോക്കി....

"ഈ കരച്ചിലും പിഴിച്ചിലും ഒക്കെ വേഗം തീർത്തേക്കണം.... ഞാൻ ഈ വണ്ടി ഒരിടത്ത് കൊണ്ടുപോയി നിർത്തുമ്പോ ഒരു തുള്ളി ഉപ്പ് വെള്ളം പോലും നിന്റെ മുഖത്ത് കാണാൻ പാടില്ല....പകരം ചിരിക്കണം...അല്ല... ചിരിച്ചിരിക്കണം...."

എന്നോട് അമർഷം തുളുമ്പുന്ന ഒട്ടും മയമില്ലാത്ത ഭാഷയിൽ അവൻ കല്പ്പിച്ചതും നമ്മള് പേടിച്ച് വിറച്ചോണ്ട് കണ്ണൊക്കെ അപ്പൊ തന്നെ തുടച്ച് തലയാട്ടി അവനെ വളരേ നിഷ്കളങ്കതയോടെ നോക്കി....

എന്റെ നോട്ടം കണ്ട് അസുരൻ ഗൗരവം ഒട്ടും വിടാതെ തന്നെ ഒന്ന് നെറ്റി ചുളുക്കി ഡ്രൈവിംഗ് സീറ്റിലേക്ക് കേറിയിരുന്ന് ജിപ്പ്സി സ്റ്റാർട്ട്‌ ചെയ്തതും അവൻ എന്നേം കൊണ്ട് പോകുന്ന ദിക്കെങ്ങോട്ടെന്നറിയാതെ നമ്മളും യാത്ര ആരംഭിച്ചു....

'എത്ര പെട്ടെന്നാ എന്റെ നിക്കാഹ് കൈഞ്ഞത്.... അതും ഞാൻ പോലും അറിയാതെ.... അറിഞ്ഞില്ലെന്ന് പറയുന്നതല്ല ഉചിതം.... ഉപ്പ ഇവന് എന്നെ പിടിച്ച് ഏൽപ്പിക്കുന്ന നേരം ഞാൻ അത് മനസ്സ് കൊണ്ട് അറിയുന്നുണ്ടായിരുന്നു... പക്ഷേ അതെന്തിനുള്ള പിടച്ചിലാണെന്ന് ഞാൻ അറിഞ്ഞത് വൈകിയാണ്....

അപ്പൊ നിക്കാഹ് കയ്യുമ്പോ നമ്മളെ ഉള്ളിൽ മഞ്ഞ് മഴ പെയ്യുന്ന ഒരു സുഖമൊക്കെ ഉണ്ടാവുമായിരിക്കുംല്ലേ... ഞാൻ അത് ഇന്നാ മനസ്സിലാക്കിയത്... കാണുമ്പോ തന്നെ പേടിച്ച് ഓടാൻ നിന്നിരുന്ന ഞാൻ ഇപ്പൊ  ഈ അസുരനോടുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ മാറിപ്പോയത് അവന്റെ ആ ഒരൊറ്റ ഡയലോഗ് കേട്ടിട്ടാണ്....

**എന്നെ സ്നേഹിച്ച് അനുസരിച്ച് ഞാൻ കൊടുക്കുന്ന കുഞ്ഞുങ്ങളേം പെറ്റ് പോറ്റി എന്റെ കുടുംബത്തില് അവള് ഉണ്ടാകും.... ഒരിടത്തേക്കും നിരങ്ങാൻ വിടില്ല അവളെ..... ഞാനല്ലാതെ വേറെ ഒരുത്തനും അവളെ ഒന്ന് വെറുതേ നോക്കാനും അനുവദിക്കില്ല...**

ഒപ്പം ഇടയ്ക്കൊക്കെ 'എന്റെ പെണ്ണ് ' ന്നൊക്കെ വിളിക്കുന്നത് കേൾക്കുമ്പോ രോമാഞ്ചം വന്ന് രോമങ്ങളൊക്കെ എണീറ്റ് നിന്ന് ഡാൻസ് കളിക്കും.... എനിക്കെന്തോ അസുരനെ വിശ്വാസം വരുന്നു....എന്നെ സ്നേഹിച്ചില്ലെങ്കിലും എനിക്ക് ചുറ്റും സംരക്ഷണവലയം തീർക്കുമെന്ന് ഒരു തോന്നൽ.... എന്തായാലും എന്നെ ഇഷ്ട്ടപ്പെട്ട് കെട്ടിയതാകില്ല....

എന്നാലും പ്രതികാരത്തിന്റെ പേരിൽ ആരെയെങ്കിലും നിക്കാഹ് ചെയ്യോ....  ഉപ്പാനെ വിട്ട് പോന്നതല്ലാതെ എനിക്കിപ്പോ യാതൊരു സങ്കടവും തോന്നാത്തത്തിന്റെ കാരണമാ എനിക്ക് അങ്ങോട്ട് മനസ്സിലാകാത്തെ.... ഇനി ശെരിക്കും ഈ അസുരനോട് എനിക്ക് വല്ലതും തോന്നി തുടങ്ങിയോ....

അതൊക്കെ പിന്നെ തീരുമാനിക്കാം....
ഇപ്പൊ എനിക്ക് അറിയണം എന്തിന്റെ പേരിലാ ഇവനെന്നെ കെട്ടാൻ മാത്രം വലിയ സാഹസത്തിന് മുതിർന്നതെന്ന്... നേരേ ചോദിച്ചാലോ...ഇപ്പൊ ചോദിക്കണോ.... എന്നായാലും ചോദിക്കണ്ടേ... ചോദിക്കാം....'

എന്നൊക്കെ ആലോചിച്ച് തല പുണ്ണാക്കിക്കൊണ്ട് നമ്മള് അസുരനെ ഒന്ന് പാളി നോക്കിയതും അവനെന്നെ അപ്പൊ തന്നെ തല ചെരിച്ച് നോക്കി 'എന്താ'എന്ന മട്ടില് പുരികം പൊക്കി കാണിക്കുന്നത് കണ്ട് നമ്മള് വേഗം അവനിൽ നിന്ന് നോട്ടം മാറ്റി കണ്ണ് ഒന്ന് അടച്ച് തുറന്ന് ശ്വാസം എടുത്ത് വിട്ടിട്ട് പിന്നേം അവനെ നോക്കി.... 

അപ്പോളേക്കും അസുരൻ വണ്ടി സഡൺ ബ്രേക്ക് ഇട്ടപ്പോ അത് പ്രതീക്ഷിക്കാത്തതായത് കൊണ്ട് നമ്മള് മുന്നിലെ ഗ്ലാസ്സിലേക്ക് തല ഇടിച്ചതും എരിവ് വലിച്ചോണ്ട് നെറ്റി ഉഴിഞ്ഞ് ലവനെ തുറുക്കനെ നോക്കിയപ്പോ എന്നിക്ക് പുച്ഛം നിറഞ്ഞ ചിരി തരുന്ന ആ കാലനെ കണ്ടപ്പോ ഇവനോട് എനിക്ക് എങ്ങനെയാ ഇത്രയ്ക്ക് ഫീലിങ്ങ്സ് ഉണ്ടാവുന്നതെന്ന് വരെ നമ്മക്ക് തോന്നിപ്പോയി....

"എന്തെങ്കിലും ചോദിച്ചറിയാൻ ഉണ്ടെങ്കിൽ ഇപ്പൊ ചോദിക്കാം.... പിന്നെ ഞാൻ അതിനൊരു അവസരം തന്നെന്ന് വരില്ല...."

എന്തോ വലിയ കാര്യം പറയുന്നത് പോലെ കൈ രണ്ടും കെട്ടിവച്ച് എന്നെ നോക്കി പേടിപ്പിച്ചോണ്ട് പറഞ്ഞതും ഒറ്റയടിക്ക് അവന്റെ തല തല്ലിപ്പൊളിക്കാനാ തോന്നിയേ... പക്ഷേ എനിക്കതിന് പറ്റൂലല്ലോ....

അങ്ങനെ പറ്റുമായിരുന്നെങ്കിൽ നമ്മള് എപ്പോളേ കുഞ്ഞുമ്മാനേം ആ അൻവറിനേം സജുക്കാനേം അടിച്ച് ചുരുട്ടിയേനെ.... അതൊക്കെ ഓർത്തപ്പോ എന്തോ പിന്നേം എനിക്ക് കരച്ചില് വന്നപ്പോളേക്കും പെട്ടെന്നായിരുന്നു നമ്മളെ കൈ എടുത്ത് അസുരൻ അവന്റെ കയ്യുമായി കോർത്ത് പിടിച്ചത്.....

അത് കണ്ട് ഞെട്ടിക്കൊണ്ട് നമ്മള് നമ്മളെ കയ്യിലേക്ക് നോക്കിയതും അവൻ എന്റെ കയ്യിൽ മെല്ലെ തലോടിയിട്ട് പിടിച്ച് മുറുക്കുന്നത് കണ്ട് പിന്നേം ഷോക്കിന് മേൽ ഷോക്ക് കിട്ടിയ അവസ്ഥയായിരുന്നു എനിക്ക്.... കൈ പിൻവലിക്കാൻ നോക്കിയിട്ട് ഉടുമ്പ് പറ്റിപ്പിടിച്ചത് പോലെ കയ്യ് ഇറുക്കി പിടിച്ചിരിക്കുന്നത് കാരണം വേദന കടിച്ച് പിടിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ....

"നിനക്കെന്നോട് ചോദിക്കാനുള്ള ചോദ്യം എന്താണെന്ന് എനിക്കറിയാം.... പോലീസിന് എന്നെ കാണിച്ച് കൊടുത്തതിന് നിക്കാഹ് ചെയ്ത് പ്രതികാരം വീട്ടിയത് എന്തിനാണെന്നല്ലേ?.... അത് ഞാൻ പറഞ്ഞ് തരാം.... അതെന്തിനാണെന്ന് വച്ചാൽ ഒരുപാട് പെണ്ണുങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ആദ്യം ആയിട്ടല്ലേ എന്നെ ഒരുത്തി ജയിലിൽ കയറ്റുന്നെ?...

പിന്നെ എനിക്ക് രാത്രി കിടന്നിട്ട് ഉറക്കം വരുന്നേ ഇല്ലായിരുന്നു.... നിന്നോടുള്ള ദേഷ്യം മൊത്തം ഞാനെന്റെ പടകളോട് വരെ തീർക്കാൻ തുടങ്ങിയ നേരം അത് നല്ലതല്ലെന്ന് എനിക്ക് തോന്നിയതോണ്ടാ നിന്നെ അങ്ങ് കെട്ടിയാൽ പിന്നെ എന്റെ ദേഷ്യം നിന്നോട് തന്നെ നേരിട്ട് തീർക്കാമല്ലോ എന്ന് ഓർത്തത്....

പിന്നെ മുന്നും പിന്നും നോക്കാതെ ഇങ്ങോട്ട് വന്ന് നൈസായിട്ട് നിന്റെ ഉപ്പാനെ പൊക്കി.... ഭീഷണിപ്പെടുത്തി നിക്കാഹ് ചെയ്യിപ്പിച്ചു.... ഞാൻ നിന്നെ കെട്ടിയത് എന്തിനാണെന്ന് വച്ചാൽ എനിക്ക് ദേഷ്യം തീർക്കാൻ വേണ്ടി മാത്രമല്ല....

എന്റെ ഇഷ്ട്ടങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കാനും കൂടിയാ.... ശെരിക്കും പറഞ്ഞാ എന്റെ അടിമ ആയിരിക്കണമെന്ന്..... സർവോപരി എന്റെ വേലക്കാരിയും.... കൊറേ ആയി ഒരു വേലക്കാരിയെ വീട്ടില് വയ്ക്കണം എന്ന് ആലോചിക്കാൻ തുടങ്ങിയിട്ട്....

നീയുള്ളപ്പോ ഇനി വേറെ ആരും വേണ്ടല്ലോ.... എന്നെ ജീവിതകാലം മുഴുവൻ സഹിക്കേണ്ടി വരും.... അതാണ്‌ എനിക്കിട്ട് പണിതതിന് നിനക്കുള്ള ശിക്ഷ.... ഇപ്പൊ നിന്റെ സംശയങ്ങളൊക്കെ തീർന്ന് കാണുമല്ലോ...."

ഗൗരവം വിട്ടൊഴിയാത്ത സംസാരം തീർന്നപ്പോ അസുരൻ നമ്മളെ കൈ തനിയേ മോചിപ്പിച്ചതും സ്വർഗം കിട്ടിയ പോലെ നമ്മള് കൈ വലിച്ചെടുത്ത് വീശി കുടഞ്ഞ് അവനെ തുറുക്കനെ നോക്കിയതും എന്നെ പല്ലിളിച്ച് കാണിച്ച് കാലൻ വണ്ടിയെടുത്ത് പറപ്പിച്ച് വിട്ടു.... 

'തെണ്ടി പരട്ട കാലൻ....ഞാനവന്റെ വേലക്കാരി ആണെന്ന് പോലും.....ഇതിപ്പോ കുഞ്ഞുമ്മാന്റെ കയ്യീന്ന് കിട്ടുന്നതിലും വലുതാകും ഇവൻ എനിക്ക് തരാൻ പോണത്....ഇവിടത്തെ ഒരു കുഞ്ഞ് ജയിലിൽ അല്ലേ ഇവനെ ഞാൻ കിടത്തിയത്.....അല്ലാണ്ട് സെൻട്രൽ ജയിലിൽ ഒന്നുമല്ലല്ലോ...

അന്ന് മുതൽ എന്നെ ഉപദ്രവിക്കാഞ്ഞിട്ട് ഉറക്കം വന്നില്ല പോലും...പറച്ചില് കേട്ടാ തോന്നും ആദ്യമായിട്ട് ജയിലിലെ കറുത്ത ഇരുമ്പഴികൾക്കുള്ളിൽ പെട്ട് പോയ പഞ്ച പാവം ആണെന്ന്....ഇവന് ഇത് തന്നെയല്ലേ പണി....ഹംക്ക്....ഹ്മ്മ്....
ഇഷ്ട്ടല്ല...കോന്തൻ....പരട്ട....അസുരൻ...ബലാല്....

ഇനി ഇവനെന്നെ ഏത് അധോലോകത്തേക്കാണോ കൊണ്ടോവുന്നത്.....കൊല്ലാൻ വല്ലതും ആകോ....ഏയ്....വേലക്കാരിയല്ലേ....വീട്ടിലെ പണി എടുപ്പിക്കാൻ ആയിരിക്കും... ഇനി എനിക്ക് പറയാൻ മറ്റൊരു കഥന കഥ കൂടി ആയി....കുഞ്ഞുമ്മാന്റെ കയ്യീന്ന് നമ്മള് രക്ഷപെട്ട് വന്നത് ഒരു അസുരന്റെ പുലിമടയിലേക്ക്....ഇനി ഇവന്റെ കൊല്ലാക്കൊല കൂടെ ഞാൻ സഹിക്കണം.....' 

മനസ്സിൽ പറഞ്ഞതാണെങ്കിലും നമ്മളെ ഇടയ്ക്കിടയ്ക്ക് അതൊക്കെ ആലോചിച്ച് അസുരനെ തുറിച്ച് നോക്കുമ്പോ അതിലും വലിയ നോട്ടമാ അവൻ എനിക്ക് തരുന്നത്.....അത് കണ്ടോണ്ട് നിക്കാൻ ഉള്ള ത്രാണി ഇല്ലാത്തോണ്ട് പിന്നെ അങ്ങോട്ടേക്ക് നോക്കാനേ നിൽക്കാതെ നമ്മള് അടങ്ങി ഒതുങ്ങി ഇരുന്നു..... 

കുറച്ച് നേരത്തെ യാത്രയ്ക്കൊടുവിൽ കോളനി പോലെ തോന്നിക്കുന്ന ഒരിടത്തേക്ക് ജിപ്പ്സി കൊണ്ടോയി നിർത്തിയതും അസുരൻ എന്നെ നോക്കി ഇറങ്ങാൻ പറഞ്ഞിട്ട് അതിൽ നിന്ന് ഇറങ്ങിയപ്പോ അവന്റെ പിന്നാലെ നമ്മളും ഇറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു....അടുപ്പിച്ച് അടുപ്പിച്ച് ഓരോ കുഞ്ഞ് വീടുകൾ.....

അസുരന്റെ ജിപ്പ്സീന്റെ സൗണ്ട് കേട്ടപ്പോ തന്നെ ആ വീടുകളിൽ നിന്ന് ലൈറ്റ് ഒക്കെ തെളിഞ്ഞ് ഓരോരുത്തരും നിരനിരയായി പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയത് കണ്ട് ഉമിനീരിറക്കി നമ്മള് അവരെയൊക്കെ ഒന്ന് നോട്ടമെറിഞ്ഞോണ്ട് ആ നിർത്തം തുടർന്നതും നമ്മളെ കെട്ട്യോന്റെ കൈ വീണ്ടും എന്റെ കയ്യിൽ പിടി മുറുക്കി കോർത്ത് പിടിച്ച് ഞങ്ങളെ അടുത്തേക്ക് ചിരിച്ചോണ്ട് വരുന്നവരുടെ ഇടയിലൂടെ എന്നേം കൊണ്ട് നടന്നു.....

അവിടെ കൂടി നിൽക്കുന്നവരൊക്കെ എന്നേം അസുരനേം വച്ച് ഓരോ കമന്റ്‌ പറഞ്ഞ് ചിരിക്കുന്നുണ്ട്....അവരുടെ കമന്റ്‌ ഒക്കെ കേട്ടപ്പോ എനിക്ക് ചിരിയാ വന്നത്....കാരണം കൂടുതലും നമ്മളെ അസുരനെ പുകഴ്ത്തിയാ പറയണേ.... കൂട്ടത്തിൽ നമ്മളേം🙈....

ആരേം ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൻ എന്നേം കൊണ്ട് നേരേ പോയത് ഒരു വീട്ടിലേക്കാണ്... ചുറ്റും ഒരുപാട് ചെടികളും പൂക്കളും നല്ല വൃത്തിക്ക് നട്ട് വച്ചിരിക്കുന്ന ഒരു കൊച്ചു വീട്ടിലേക്ക്..... ഒറ്റനോട്ടത്തിൽ തന്നെ എനിക്കാ വീട് ഇഷ്ടായി.....

വീട് വായിനോക്കി നിൽക്കുന്ന നേരത്താണ് അവനെന്നെ അകത്തേക്ക് കയറ്റി ഒരൊറ്റ തള്ള് തള്ളി നിലത്തേക്ക് വീഴ്ത്തിച്ചിട്ട് വാതിൽ അടച്ച് കുറ്റിയിട്ട് നമ്മളെ കൈ ഞൊടിച്ച് എണീക്ക് എന്ന് ആംഗ്യം കാണിച്ച് വിളിച്ചത്....അപ്പൊ തന്നെ നമ്മള് പല്ലിറുമ്മി നിലത്ത് നിന്ന് കൈ കുത്തി എണീറ്റിട്ട് അവനെ 'എന്താ' എന്ന മട്ടിൽ ഉറ്റുനോക്കി....

"ദേ....ആ കാണുന്നതാ അടുക്കള...വേഗം പോയി എനിക്കൊരു ചായ ഉണ്ടാക്കിക്കൊണ്ട് വാ....കടുപ്പം കൂട്ടി...."

എന്നൊക്കെ അവൻ ഒരിടത്തേക്ക് ചൂണ്ടി കാണിച്ചിട്ട് കനത്തിൽ പറയുന്നത് കേട്ടതും നമ്മള് പിന്നേം കണ്ണും തള്ളി വായും പൊളിച്ച് അങ്ങേരെ അങ്ങ് നോക്കി നിന്നു....ഇതിയാന് ചായ ഉണ്ടാക്കി കൊടുക്കാനായിരുന്നോ ഇന്ന് എന്നെ കെട്ടിയത്.....ഓഹ്....വേലക്കാരി അല്ലേ....ചായ എങ്കി ചായ.... 

അസുരനെ ഒന്ന് പുച്ഛിച്ചോണ്ട് നമ്മള് അടുക്കളേം തപ്പി നടന്നു....അതിന്റെ ഇടയിൽ വീടിന്റെ അകം മൊത്തം ഒന്ന് നോക്കി കണ്ണുഴിഞ്ഞു.....സാധരണ ഗുണ്ടകളൊക്കെ ഒരുമാതിരി കൂറ സെറ്റ്അപ്പിലല്ലേ താമസിക്കാറ്....പക്ഷേ ഈ വീട് കണ്ടാ ഒരു ഗുണ്ട അന്തിയുറങ്ങുന്ന വീടാണെന്ന് പറയില്ല...

ആകെ മൂന്ന് മുറിയാണ് ഇവിടെ ഉള്ളത്....ഒരു റൂമിൽ എന്തൊക്കെയോ സാധങ്ങൾ കുത്തി നിറച്ച് ഇട്ടിരിക്കുന്നു... വേറൊരു മുറിയിൽ അടച്ച് പൂട്ടി ഇട്ടേക്കാണ്.... വേറൊരു മുറി അവന്റെ ബെഡ്‌റൂം ആണെന്ന് മനസ്സിലാക്കി അങ്ങോട്ടേക്ക് എത്തി നോക്കാൻ നിന്നപ്പോളേക്കും"ഡീ....."എന്നുള്ള അലർച്ച കേട്ട് ഞെട്ടി പണ്ടാരമടങ്ങി നമ്മള് തിരിഞ്ഞ് പോലും നോക്കാതെ ജീവനും കയ്യിൽ പിടിച്ച് ഒരൊറ്റ ഓട്ടമായിരുന്നു അടുക്കളേലേക്ക്....

അടുക്കളേന്റെ കോലം കണ്ടാ തന്നെ അറിയാം ഇവിടെ കാര്യമായിട്ട് വെപ്പും കുടിയും ഒന്നും ഇല്ലാന്ന്....അവിടെ ഒക്കെ  തപ്പി പെറുക്കി നമ്മള് പാത്രങ്ങളും മറ്റും എടുത്ത് വച്ച് ചായയിട്ട് വേഗം അത് അവന് കൊണ്ട് കൊടുക്കാൻ വേണ്ടി തിരഞ്ഞ് നടന്നതും പെട്ടെന്ന് എവിടെന്നോ ചാടിക്കേറി വന്ന് നമ്മളെ കയ്യീന്ന് അത് വാങ്ങിക്കുടിച്ചിട്ട്‌ കടുപ്പം പോരാന്ന് പറഞ്ഞ് എന്നോട് പിന്നേം ഉണ്ടാക്കിക്കൊണ്ട് വരാൻ പറഞ്ഞു.....

അത് കേട്ട് അനുസരണയോടെ തല കുലുക്കി നമ്മള് പിന്നേം നന്നായിട്ട് കടുപ്പത്തിൽ ഉണ്ടാക്കിക്കൊണ്ട് വന്നപ്പോ ഒരു ഉളുപ്പും കൂടാതെ അതും മോന്തിയിട്ട് ചൂടില്ല ഒന്നൂടെ ഉണ്ടാക്കിക്കൊണ്ട് വരാൻ പറഞ്ഞപ്പോ കൊരങ്ങൻ എനിക്കിട്ട് പണിയാണെന്ന് മനസ്സിലാക്കി പല്ല് ഞെരിച്ചിട്ട് നമ്മള് ഒരു തവണ കൂടെ ചായ ഇട്ട് കൊണ്ടോന്ന് കൊടുത്തു.... അത് വാങ്ങി ചുണ്ടോട് ചേർത്തിട്ട് അവൻ മുഖം ചുളുക്കി എന്നെ നോക്കി 

"മധുരം തീരേ കുറവാ...."

"ആണോ?....."

നമ്മളെ നിഷ്ക്കു ആയുള്ള ചോദ്യം കേട്ടിട്ട് അസുരൻ അതേ എന്ന് പറഞ്ഞ് തലയാട്ടി ബാക്കി ചായ കൂടെ അകത്താക്കാൻ തുനിഞ്ഞതും നമ്മള് വേഗം ഓന്റെ കയ്യീന്ന് അത് തട്ടിത്തെറിപ്പിച്ച് വാങ്ങി ഒറ്റയടിക്ക് വായിലേക്ക് ഒഴിച്ചപ്പോ അതിന്റെ ചൂട് കാരണം കണ്ണീന്നൊക്കെ വെള്ളം വന്ന് തുടങ്ങി.....

"നല്ല ചായ....മധുരത്തിന് കുറവൊന്നും ഇല്ലായിരുന്നു....."

നല്ല തിളച്ച ചായ ഉള്ളിലേക്ക് ചെന്ന് കൊടല് വരെ പൊള്ളിയതിന്റെ ഒരു അഹങ്കാരവും കാണിക്കാതെ അവനിട്ട് താങ്ങാം എന്നോർത്ത് നമ്മള് അതും പറഞ്ഞ് ചിറി തുടച്ചിട്ട് ഇളിച്ചോണ്ട് നിന്നപ്പോ പെട്ടെന്നായിരുന്നു അത് സംഭവിച്ചത്....

അവനെന്റെ തലയ്ക്ക് പിടിച്ച് വലിച്ച് അവനിലേക്ക് അടുപ്പിച്ചിട്ട് നമ്മളെ ചുണ്ടിൽ അവന്റെ ചുണ്ട് ചേർത്തതും പകച്ച് നിന്ന് നമ്മളെ കണ്ണ് രണ്ടും ബുൾസൈ പോലെ മുന്നിലേക്ക് തള്ളി വന്നപ്പോളേക്കും അവന്റെ ഡ്രാക്കുള പല്ലും കൊണ്ട് നമ്മളെ ചുണ്ടിൽ അമർത്തിയൊരു കടിയും തന്ന് എന്നെ വെറുതേ വിട്ടു.....

"ഇപ്പൊ എനിക്ക് പകമൊത്ത മധുരമൊക്കെ വന്നു.... ഇനീം മധുരം വേണോന്ന് തോന്നിയാ ഇത് പോലെ തന്നെ ഞാൻ ഇട്ട് കുടിച്ചോളാം...."

ഒരു കള്ളച്ചിരിയും ചിരിച്ച് അതും പറഞ്ഞ് അവൻ മുന്നിലെ വാതില് മലർക്കേ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയതും തലയ്ക്ക് അടികിട്ടിയ മട്ടിൽ നമ്മള് വർധിച്ചു വരുന്ന നെഞ്ചിടിപ്പോടെ നമ്മളെ ചുണ്ടിലൂടെ വിരലോടിച്ചപ്പോളേക്കും അവന്റെ കടി കൊണ്ട് ചുണ്ടിൽ നിന്ന് ചോര പൊടിഞ്ഞ് വരുന്നത് കണ്ട് പല്ല് കടിച്ച് "ച്ഛേ....."എന്ന് പറഞ്ഞ് നമ്മള് അലറി....

അപ്പോളേക്കും വാതില് ചവിട്ടി പൊളിക്കും വിധത്തിൽ തള്ളി മറിച്ച് നമ്മളെ മുന്നിലേക്ക് ഓടി വരുന്നവരെ കണ്ട് നമ്മളാകെ അന്താളിച്ച് നിന്നതും ആ കൂട്ടത്തിലെ ഒരു ഇത്ത വന്ന് നമ്മളെ താടിക്ക് പിടിച്ച് "ഇല്ലൂന്റെ പെണ്ണ് നല്ല മൊഞ്ചത്തിയാലോ...."എന്ന് പറയുന്നത് കേട്ട് അവർക്ക് വേണോ വേണ്ടയോ എന്ന മട്ടില് നമ്മള് പല്ലിളിച്ച് കാണിച്ച് കൊടുത്തു...... 

ഇവരെ കൂട്ടത്തിൽ രണ്ട് പെൺകുട്ടികളും ഉണ്ടായിരുന്നു.... അവര് നമ്മളെ തോളത്ത് കയ്യിട്ട് ഓരോ കാര്യങ്ങളും പറഞ്ഞോണ്ടിരുന്നു.... നാഫിദയും നിഫിയയും.... നാഫി ഇപ്പോ +2 ലേക്ക് ആണ്.... നിഫി നമ്മളെ പോലെ ഡിഗ്രീ 2nd ഇയറിലേക്ക്..... അവര് രണ്ട് പേരും നമ്മളെ നേരത്തെ പുകഴ്ത്തിയ ഇത്താന്റെ മക്കളാണ്.... അവരൊക്കെ പേര് നമ്മള് ചോദിച്ച് മനസ്സിലാക്കിയതും വേറെ ആരൊക്കെയോ വരുന്നത് പോലെ തോന്നി നമ്മള് വാതിലിലേക്ക് നോട്ടം മാറ്റി......

ഇവിടെ ചുറ്റും നിൽക്കുന്ന പെൺപടകൾ ആരാണെന്ന് എനിക്ക് വല്യ ഊഹമൊന്നും ഇല്ലെങ്കിലും ഇപ്പൊ വാതിലിന്റെ അടുത്ത് നിന്ന് എന്നെ നോക്കി ചിരിക്കുന്നവരെ കണ്ട് നമ്മള് അങ്ങോട്ടേക്ക് നോക്കിയതും അവര് നാല് പേരും നമ്മളെ അടുത്തേക്ക് വന്നു..... വേറെ ആരുമല്ല..... അസുരന്റെ ഗാങ്ങ്..... 

"ഹലോ അദീത്താ നമ്മള് ഷെബിൻ.....  ഷെബീന്ന് വിളിക്കും...."

"ഷെബീന്നാ..... ദേ അദീത്താ ഇവനെ ഇവിടെ എല്ലാരും ചുപ്രൂന്നാ വിളിക്കാ.... ഈ പൊട്ടനെയൊക്കെ ഷെബീന്നൊക്കെയുള്ള നല്ല പേര് വിളിക്കണമെങ്കിൽ കാക്ക മലന്ന് പറക്കണം...."

അസുരന്റെ ഗാങ്ങിൽ നമ്മള് നേരത്തെ കണ്ട ഒരു സ്കൂൾ പയ്യനാണ് നമ്മളോട് അങ്ങനെ പറഞ്ഞത്..... അപ്പോ തന്നെ അവനെ പിരികേറ്റാൻ എന്ന പോലെ നാഫി അങ്ങനെ പറഞ്ഞതും ചുപ്രു ചമ്മി നാറിയ നിർവൃതിയിൽ നമ്മളെ നോക്കി അങ്ങനെയൊന്നും അല്ലെന്ന് കൈ കൊണ്ട് കാട്ടിയിട്ട് നാഫിയെ നോക്കി കണ്ണുരുട്ടി..... 

അത് കണ്ട് എല്ലാരുടെയും കൂടെ ചിരിച്ചോണ്ട് എല്ലാരേം ഇവിടെ നിൽക്കുന്ന പറ്റി സംസാരിച്ചു..... ചുപ്രു +1 വരെ പോയി.... പിന്നെ പഠിക്കാനെ പോയില്ലെന്ന്.... പഠിപ്പ് നിർത്തീട്ട് ഒരു കൊല്ലമായി..... അസുരന്റെ ഗാങ്ങിലെ  മൊട്ടത്തലയൻ ചേട്ടന്റെ പേര് ഗോപി.... അങ്ങേരെ കെട്ട്യോള് രേവതി നമ്മളെ തൊട്ടടുത്ത് നിൽക്കുന്നുണ്ട്..... അവർക്ക് കുട്ടികൾ ഇല്ല..... 

നമ്മളെ ഉപ്പാന്റെ പ്രായം ഒക്കെ തോന്നിക്കുന്ന ആളെ പേര് നസീർ.... നാഫീടേം നിഫീന്റേം ഉപ്പ.... എലുമ്പന്റെ പേര് സലീം..... തീപ്പെട്ടിക്കൊള്ളിന്നാ അവനെ വിളിക്കണേ..... ഓൻ സിംഗിൾ.... അവരോട് സംസാരിക്കുമ്പോ നമ്മക്ക് സ്വന്തക്കാരെ ആരൊക്കെയോ കിട്ടിയ പോലുള്ള തോന്നലായിരുന്നു....

അത്രക്ക് ഇഷ്ട്ടത്തോടെയാ അവര് നമ്മളോട് ഓരോന്ന് പറഞ്ഞത്.... അങ്ങനെ സംസാരിച്ചോണ്ട് ഇരുന്ന നേരത്താണ് നമ്മളെ നേർക്ക് അസുരന്റെ ഗാങ്ങിലെ മൊട്ടത്തലയൻ ചേട്ടൻ ഒരു ചോദ്യം എറിഞ്ഞത്......

"മോളോട് ഇല്ലു വല്ലതും പറഞ്ഞിരുന്നോ.... മോളെ ഇഷ്ട്ടാണെന്നോ മറ്റോ...."

-04

"മോളോട് ഇല്ലു വല്ലതും പറഞ്ഞിരുന്നോ?.... മോളെ ഇഷ്ട്ടാണെന്നോ മറ്റോ?...."

"അതിന് ആ അസുരൻ എന്നെ ഇഷ്ട്ടപ്പെട്ടിട്ടല്ലല്ലോ കെട്ടിയത്.... പ്രതികാരം വീട്ടാൻ വേണ്ടിയല്ലേ....."

മൊട്ടത്തലയേട്ടന്റെ ആ ചോദ്യത്തിന് നമ്മള് ഉടനെ മറുപടി കൊടുത്തതും ചുപ്രു നമ്മളെ പറച്ചില് കേട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി..... ഇവനിപ്പോ ചിരിക്കാൻ മാത്രം നമ്മള് ഒന്നും കാണിച്ചില്ലല്ലോ എന്നോർത്ത് ചുപ്രൂനെ തൊള്ളേം തുറന്ന് നോക്കി നിന്നതും തീപ്പെട്ടിക്കൊള്ളി അവന്റെ മണ്ടയ്ക്കിട്ട് കൊട്ടി 'എന്തുവാടേയ് 'എന്നുള്ള മട്ടിൽ കൈകൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചപ്പോ അവൻ എന്നെ നോക്കി പ്ലിംഗിയ ഇളി ഇളിച്ചു..... 

"ബൈ ദി ബൈ..... ഇല്ലുക്ക നാട്ടാരെ മൊത്തം കിടുകിടാ വിറപ്പിക്കുന്ന ഒരു വാടക ഗുണ്ട ആണെന്നാണോ അദീത്ത വിചാരിച്ചിരിക്കുന്നത്?....."

ചുപ്രൂന്റെ ചോദ്യത്തിന് നമ്മള് പിന്നേം തലകുലുക്കി കാണിച്ചതും ചുപ്രു മാത്രമല്ല അവരെല്ലാരും കൂടി പൊട്ടിച്ചിരിക്കാൻ തുടങ്ങിയപ്പോ ഇവർക്കൊക്കെ ഇത് തന്നെയാണോ പണി എന്ന മട്ടില് നമ്മള് അവർക്കൊക്കെ ഒരു അവിഞ്ഞ ഇളി പാസ്സാക്കി കൊടുത്തു......

അപ്പൊ തന്നെ ചിരി നിർത്തിയിട്ട് ബുഷറത്ത (നസീർക്കാന്റെ ഭാര്യ)നമ്മളെ അവിടെയുള്ള കസേരയിൽ പിടിച്ചിരുത്തി നമ്മളെ അടുത്ത് തൊട്ടടുത്ത് വന്നിരുന്നു....

"എന്റെ പൊന്ന് മോളേ.... ഇല്ലു ഗുണ്ടയൊന്നും അല്ല.... അവന്റെ അടുത്ത് സഹായം ചോദിച്ച് വരുന്നവനെ അവൻ നിരാശപ്പെടുത്താറില്ല... ആ സഹായങ്ങൾക്ക് ഈ നാട്ടിൽ വിളിക്കുന്ന പേര് ഗുണ്ടായിസം എന്നാണ്.... പക്ഷേ ഇല്ലൂനെ അടുത്തറിയുന്ന ആരും അവനൊരു റൗടി ആണെന്ന് പറയില്ല... കുറച്ച് മുൻകോപം കൂടുതൽ ആണെന്നേ ഉള്ളു.... "

ഇത്ത അത് പറഞ്ഞപ്പോ നമ്മളെ കണ്ണ് വിടർന്നിരുന്നു.... അസുരൻ അപ്പൊ ഒരു റൗഡി അല്ലേ.... എനിക്കത് കേട്ടപ്പോ വല്ലാത്തൊരു സന്തോഷം.... നമ്മള് നമ്മളെ കെട്ട്യോനെ കുറിച്ച് കേൾക്കാനുള്ള ത്വര കാരണം ഇത്താന്റെ മുഖത്തേക്ക് കൗതുകത്തോടെ നോക്കി ഇരുന്നതും അടുത്ത ഡയലോഗ് വന്നത് നിഫീന്റെ പക്കൽന്നാണ്..... 

"അന്ന് എന്നെ ഒരു പൂവാലൻ നന്നായിട്ട് ശല്യം ചെയ്തപ്പോ ഞാൻ പറഞ്ഞിട്ടാ ഇല്ലുക്ക അങ്ങോട്ടേക്ക് വന്ന് അവനെ അടിച്ച് ഒതുക്കിയത്...."

നിഫി അത് പറഞ്ഞപ്പോ അസുരനെ കുറിച്ച് കരുതി വച്ചിരിക്കുന്നതൊക്കെ തെറ്റാണെന്ന് നമ്മക്ക് ഏകദേശം ബോദ്യം വന്നതും നമ്മള് പറ്റിയ അമളി ഓർത്ത് വിഷമിച്ചോണ്ട് അവരെ എല്ലാരേം നോക്കി.....

"തല്ലുന്നതിനൊന്നും കാശ് വാങ്ങിക്കാറില്ല അവൻ.. ഓരോരുത്തരും വന്ന് പരാതി പറയുമ്പോ തല്ലേണ്ടത് അത്യാവശ്യം ആണെന്ന് തോന്നിക്കുന്ന കൊട്ടേഷനെ അവൻ ഏറ്റെടുക്കൂ.... ഇല്ലു ഇവിടെ ഒരു വർക്ക്ഷോപ്പ് നടത്താണ്.... ഞങ്ങൾ നാല് പേരും അവിടെയുള്ള പണിക്ക് കൂടും.... ഞാനൊരു ആംബുലൻസ് ഡ്രൈവറാ.... 

ഞങ്ങള് ഒക്കെ ചേർന്ന് പഴയ ട്രാവെല്ലർ ഒരെണ്ണം എടുത്ത് അത് ആംബുലൻസ് ആക്കി മാറ്റി.... ഇല്ലൂന്റെ തല്ല് കൊണ്ട് ചവാൻ കിടക്കുന്നവരെ അതിൽ കേറ്റി ആശുപത്രിയിൽ എത്തിക്കലാണ് എന്റെ പണി..... മോൾക്കറിയോ?..... ഇല്ലു കാരണം ഒരുപാട് പെൺകുട്ടികൾ  രക്ഷപ്പെട്ടിട്ടുണ്ട്.... 

ഓരോ വീട്ടിലേം പെണ്മക്കളെ തട്ടിക്കൊണ്ട് പോയി നശിപ്പിക്കാൻ നോക്കുന്ന കൊറേ അവന്മാരെയൊക്കെ കൊല്ലാതെ കൊന്നിട്ടുണ്ട് ഇല്ലു.... പോലീസ്കാരുടെ സ്ഥിരം നോട്ടപ്പുള്ളി ആണെങ്കിലും നല്ല കാര്യത്തിന് ആയോണ്ട് ഇല്ലൂനെതിരെ ആരും സാക്ഷി പറയാൻ നിൽക്കില്ല.... 

അന്ന് ആദ്യം ആയിട്ടാ മോള് അവനെ ജയിലിൽ കിടത്തിയത്..... അവനെ കുടുക്കാൻ എന്തെങ്കിലും തുമ്പ് കിട്ടാൻ കാത്തിരുന്ന അവിടത്തെ SI അവനെ ഇട്ട് നന്നായിട്ട് പെരുമാറി.... വക്കീല് വന്ന് സ്റ്റേഷനിൽ നിന്ന് ഇറക്കിയെങ്കിലും ഇല്ലു അന്ന് ഇങ്ങോട്ടേക്ക് വന്നില്ല..... 

ഒരുപാട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല..... പിറ്റേന്ന് ഇല്ലു തിരികെ വന്നപ്പോ ഇത് വരെയും ഞങ്ങള് ആരും കാണാത്ത തെളിച്ചം ആയിരുന്നു അവന്റെ മുഖത്ത്.... എങ്കിലും തൊട്ടതിനും പിടിച്ചതിനും ഒക്കെ ഒന്നും ചെയ്യാത്ത ഞങ്ങളോട് തട്ടിക്കേറും.... ഇല്ലൂനെ ലോക്ക്അപ്പിൽ വച്ച് പെരുമാറിയ പോലീസ്കാരൻ ഇല്ലൂന്റെ അടികൊണ്ട് ICU വിൽ ആണെന്ന് പിന്നെയാണ് ഞങ്ങൾക്ക് വിവരം കിട്ടിയത്.... 

രണ്ട് ദിവസം പിന്നെ അവനെ ഇവിടെ മഷിയിട്ട് നോക്കീട്ട് കണ്ടില്ല.... എന്നിട്ട് പെട്ടെന്ന് കേറി വന്നിട്ട് ഞങ്ങളോട് പറഞ്ഞതാ അദീലയെ കേട്ടുമെന്ന്.... അത് കഴിഞ്ഞ് ദേ ഇന്ന് രാവിലെ നിന്നെ ആ കാര്യം അറിയിക്കണം എന്ന് പറഞ്ഞ് ഞങ്ങളേം വിളിച്ചോണ്ട് വന്നു.....

ഇന്ന് കല്യാണത്തിന്റെ പേരിൽ ഇവിടെ ഉള്ള എല്ലാർക്കും ഇല്ലൂന്റെ വക ചെലവുണ്ടായിരുന്നു..... ഒരുപാട് പെൺകുട്ടികളെ എന്നും കാണാറുള്ളതാ.... തനി റൗടി ആയിട്ടും ഒരുപാട് പേര് അവനോട് ഇഷ്ട്ടാണെന്ന് ഞങ്ങളെ കണ്മുന്നിൽ വച്ച് വന്ന് പറഞ്ഞിട്ടുണ്ട്.... അതൊക്കെ പുച്ഛിച്ചു തള്ളുമായിരുന്നു ഇല്ലു.... 

ഞങ്ങൾക്ക് ഉറപ്പാ.... മോളെ അവന് ഇഷ്ട്ടം ഉള്ളോണ്ടാ നിക്കാഹ് ചെയ്തത്.... സ്നേഹം ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാൻ അറിയില്ല.... ഉള്ളിൽ വച്ചോണ്ട് ഇരിക്കും.... ഏത് നേരവും ദേഷ്യം പിടിക്കുന്ന സ്വഭാവം ആണ്.... അതോണ്ട് ഇനി മോള് വേണം അവന്റെ സ്വഭാവം മാറ്റാൻ...."

"അപ്പൊ അസുരന്റെ കുടുംബം...."

എന്നൊക്കെ ചെറു പുഞ്ചിരി തൂകിക്കൊണ്ട് ഗോപിയേട്ടൻ പറഞ്ഞ് തീർന്നപ്പോ നമ്മള് എടുത്തടിച്ച പോലെ ആ ചോദ്യം ഉന്നയിച്ചതും അവരൊക്കെ എന്നെ ഒരു ദനനീയമായ നോട്ടം നോക്കി.....

"അതിനെക്കുറിച്ചൊന്നും ഞങ്ങൾക്ക് അറിയില്ല.... രണ്ട് കൊല്ലം മുമ്പ് ഇവിടേക്ക് വന്നതാ ഇല്ലു.... ഏതാ എവിടെന്നാ... എന്നൊക്കെ പലപ്പോളും ചോദിച്ചിട്ടുണ്ടെങ്കിലും ഇല്ല്യാസ്‌ അജ്മൽ എന്ന പേര് മാത്രമേ സ്വന്തമായിട്ട് ഉള്ളുവെന്ന് പറഞ്ഞ് ഞങ്ങളുടെ വാ അടപ്പിച്ചു.... അന്ന് ഞങ്ങളൊക്കെ ഒരു പണിയും വേലയും ഇല്ലാതെ തെണ്ടി നടക്കായിരുന്നു.... 

എന്തോ ഒരു പ്രശ്നത്തിന് ആദ്യമായിട്ട് ഇല്ലു ഒരുത്തനെ അടിച്ച് വീഴ്ത്തിയിരുന്നു.... അന്ന് മുതൽ ഈ നാട്ടുകാർക്ക് അവനെ പേടിയാ.... അവൻ വന്നതിൽ പിന്നെയാണ് ഞങ്ങൾക്കും എന്തെങ്കിലും തൊഴിലാകട്ടെ എന്ന പോലെ വർക്ക്‌ഷോപ്പ് ഇട്ട് തന്ന് പണി പഠിപ്പിച്ച് തന്നത്.... അങ്ങനെ ഞങ്ങൾക്ക് ഇല്ലു മകനായി കൂടപ്പിറപ്പായി സുഹൃത്തായി മാറി..."(നസീറിക്ക)

"ചില നേരത്ത് ഇല്ലൂന്റെ കലിപ്പ് കണ്ടാ ഇറങ്ങി ഓടാൻ തോന്നും.... അമ്മാതിരി ദേഷ്യാ.... ഞാനാ അവന്റെ സ്ഥിരം വേട്ടമൃഗം... നമ്മളെ കുനിച്ച് നിർത്തി കൂമ്പിനിട്ട് ഇടിച്ചിട്ടാ നിന്നോടുള്ള എരിച്ചില് അവനെന്നോട് അന്ന് തീർത്തത് അദീ...."(തീപ്പെട്ടിക്കൊള്ളി)

തീപ്പെട്ടിക്കൊള്ളീന്റെ വീരരോദനം കേട്ടിട്ട് നമ്മള് ഓന് ഒരു അവിഞ്ഞ ഇളി പാസാക്കി കൊടുത്തപ്പോ അവനെന്നെ കണ്ണുരുട്ടി കാണിച്ചത് കണ്ട് എല്ലാരും പൊരിഞ്ഞ ചിരി ചിരിച്ചോണ്ട് ഇരുന്ന നേരത്താണ് നമ്മളെ അസുരൻ രംഗപ്രവേശനം ചെയ്തത്.....

"പരിജയപ്പെട്ടൊക്കെ കഴിഞ്ഞില്ലേ?... ഇനി എല്ലാരും പോകാൻ നോക്ക്...."(അസുരൻ)

"വോ.... ഫസ്റ്റ് നൈറ്റിന് തിടുക്കം ആയീലേ?..... ഗൊച്ചു ഗള്ളൻ...."🙈

ചുപ്രു അസുരനിട്ട് താങ്ങി നാണം അഭിനയിച്ച് കാലും വച്ച് കളം വരച്ച് അത് പറഞ്ഞതും നമ്മളൊഴികെ എല്ലാരും ചിരി കടിച്ച് പിടിച്ച് ഒതുക്കുന്നത് കണ്ട് അസുരൻ പല്ല് ഞെരിച്ചിട്ട് ചുപ്രൂനെ കൈ മാടി വിളിച്ചതും ചെക്കൻ നമ്മളെ പിറകിൽ ഒളിച്ചിട്ട് "ഞാൻ വരൂല....😔"ന്നും പറഞ്ഞ് നഖം കടിക്കുന്നത് കണ്ട് നമ്മക്ക് ചിരി പൊട്ടി വന്നെങ്കിലും ഈ അവസരത്തിൽ ചിരിച്ചാൽ മേരാ ഭർത്തു ശെരിക്കും ഫസ്റ്റ് നൈറ്റ്‌ നടത്തോ എന്ന് പേടിച്ച് നമ്മള് ഒതുങ്ങി നിന്ന്..... 

ചുപ്രൂനെ വിളിച്ചിട്ട് വരുന്നില്ലെന്ന് കണ്ട് അസുരൻ ഒറ്റക്കുതിപ്പിന് നമ്മളെ അടുത്തേക്ക് ചീറി വന്നിട്ട് നടുങ്ങി നിൽക്കുന്ന നമ്മളെ ഒറ്റ ഉന്ത് ഉന്തി നിഫീന്റെ മേലേക്ക് ഇട്ടിട്ട് ചുപ്രൂന്റെ ചെവിക്ക് പിടിച്ച് പൊക്കി എടുത്തതും ചുപ്രു വേദന കൊണ്ട് സരിഗമ പാടുന്നത് കണ്ട് ഈ ചെക്കന് എന്തിന്റെ കേടായിരുന്നു എന്നാലോചിച്ച് നിഫീന്റെ അടുത്ത് നിന്ന് എണീറ്റ് ഓളെ പല്ലിളിച്ച് കാണിച്ച് കൊടുത്തു..... 

അപ്പൊ നിഫി നമ്മളെ ചെവീടെ അടുത്ത് വന്നിട്ട് "എങ്ങനെ സഹിക്കും ഈ മൊതലിനെ?..."ന്ന് ചോദിച്ചതും "അസുരനെ വളച്ച് കുപ്പീലാക്കീട്ടേ ഇനി വിശ്രമമുള്ളൂ..!!!" എന്ന് ഓളോട് നമ്മള് സൈറ്റ് അടിച്ച് കാണിച്ച് തിരിച്ച് പറഞ്ഞപ്പോളേക്കും അസുരൻ ചുപ്രൂനെ പുറത്തേക്ക് തൂക്കി എറിഞ്ഞിരുന്നു..... പാവം ചെക്കൻ.... പൂച്ചകള് നാല് കാലും കുത്തി വീഴുന്നത് പോലെ കയ്യും കാലും നിവർത്തി മൂക്കും ഇടിച്ച് നല്ല അടാർ ലാൻഡിംഗ് ആയിരുന്നു മുറ്റത്തേക്ക്.....

വീണപാടെ ചെക്കൻ വാലും പൊക്കി നല്ല മരണ ഓട്ടം തന്നെ ഓടി.... ചുപ്രൂന്റെ ഓട്ടം കണ്ട് പെട്ടെന്ന് തന്നെ അസുരൻ ബാക്കി ഉള്ളോരേ ഒക്കെ നോക്കിയതും അവനൊരു പുളിങ്ങ തന്ന ഇളി കൊടുത്തോണ്ട് നമ്മക്കൊരു റ്റാറ്റായും തന്ന് ചിരിച്ചിട്ട് നാഫിയും നിഫിയും ഫാമിലിയും കൂട്ടത്തിൽ മൊട്ടത്തലയേട്ടനും ചേച്ചിയും അവിടെന്ന്  വേഗം സ്പീഡിൽ സ്കൂട്ടായി.... 

"നിന്നോടിനി പ്രത്യേകിച്ച് പറയണോ?... ഇറങ്ങിപ്പോടാ...."

എല്ലാരും പോയിട്ടും എന്തോ ആലോചിച്ചോണ്ട് നിക്കുന്ന തീപ്പെട്ടിക്കൊള്ളീനെ നോക്കി അവൻ അലറിയതും തീപ്പെട്ടിക്കൊള്ളി ചിന്ത വിട്ടെണീറ്റ് നേരേ നോക്കിയപ്പോ അങ്ങേരെ മുഖത്തെ കലിപ്പ് കണ്ട് ചുറ്റും നോട്ടമെറിഞ്ഞപ്പോ ഞങ്ങളെ അല്ലാതെ വേറെ ആരേം കാണാഞ്ഞിട്ട് "അവരൊക്കെ എങ്ങോട്ട് പോയി..."എന്ന് ഒരു സംശയഭാവത്തോടെ അവൻ ചോദിച്ചു..... 

അത് കേട്ടപ്പോ സ്വപ്നലോകത്ത് ആയിരുന്നത് കൊണ്ട് ഇവിടെ അരങ്ങേറിയത് ഒന്നും ഈ മണ്ടൻ കണ്ടില്ലെന്ന് നമ്മക്ക് കത്തിയതും നമ്മളെ നോട്ടം മൊത്തം നമ്മളെ ചെക്കന്റെ മോന്തയിലേക്കായിരുന്നു... ഹൌ.... വാട്ട്‌ എ പുഞ്ചിരി.... 

മൂപ്പര് പല്ല് കാണിച്ച് ഇളിച്ച് തീപ്പെട്ടിക്കൊള്ളീനെ സ്നേഹത്തോടെ ചേർത്ത് പിടിച്ചതും എന്തൊക്കെയോ അപകടം വരാൻ പോകുന്നത് പോലെ തോന്നിനമ്മക്ക്.... എന്ന് ചിന്തിക്കേണ്ടി വന്നില്ല.... അന്നേരം തന്നെ നമ്മളെ തീപ്പെട്ടിക്കൊള്ളീന്റെ പാട്ടയ്ക്കിട്ട് ചവിട്ടി അസുരൻ ഡോറിലൂടെ പറപ്പിച്ച് എറിഞ്ഞിരുന്നു.....

അവന്റെ പറക്കല് കാരണം രണ്ട് സംഭവവികാസങ്ങൾ നടന്നു.... ഒന്നാമത്തേത് തീപ്പെട്ടിക്കൊള്ളി പറന്ന് പോയി ഇരുന്നത് അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിന്റെ ബോണറ്റിലേക്ക്.... രണ്ടാമത്തേത് അവന്റെ പറന്ന് പോക്കിൽ വീടിന്റെ ഫ്രണ്ട് ഡോർ തനിയേ അടഞ്ഞു....  

അത് കണ്ട് തലയ്ക്ക് കൈ വച്ച് നമ്മള് അസുരനെ നോക്കിയതും നേരത്തേ അവനെനിക്ക് നല്ല കട്ടിക്ക് തന്നത് ഓർത്ത് കണ്ണുരുട്ടി നോക്കി നിന്നപ്പോ ഇവിടെ ഒന്നും സംഭവിക്കാത്ത മട്ടിൽ അവൻ "വേഗം കഴിക്കാൻ ഉണ്ടാക്കി കൊണ്ട് വാ...."എന്നും പറഞ്ഞ് സോഫയിലേക്ക് ചാഞ്ഞു.... 

അത് "കഴിക്കാനോ" എന്ന് ചോദിച്ച് വായും പൊളിച്ചോണ്ട് നമ്മള് അവിടെ തറഞ്ഞ് ആ നിർത്തം തുടർന്നതും കാലൻ എന്നെയൊരു തറപ്പിച്ച് നോട്ടം.... ഇനി നേരത്തേ തന്നതിനേക്കാൾ വലുത് തരോ എന്ന് പേടിച്ച് ഞാൻ അകത്തേക്ക് വലിഞ്ഞു....

'യാ റബ്ബീ.... എന്ത് എടുത്ത് വച്ച് കൊടുക്കും.... ഇങ്ങേർക്ക് ഇച്ചിരി നേരത്തേ പറഞ്ഞാ എന്തായിരുന്നു... ഞാനെന്താ ഇണ്ടാക്കണ്ടേ.... ഒരു ചായ കൊടുത്തേന്റെ ക്ഷീണം ഇത് വരെ മാറീട്ടില്ല.... മര്യദക്ക് ഒന്നും ഉണ്ടാക്കിയില്ലെങ്കി ചുപ്രൂനെ എറിഞ്ഞ പോലെ നമ്മളെ ആയിരിക്കും ഇവിടെന്ന് എറിയാൻ പോണേ.... ഇനി ഇപ്പൊ കയ്യിൽ കിട്ടുന്നത് വച്ച് എന്തെങ്കിലും ഉണ്ടാക്കാം.... '

എന്നൊക്കെ ആലോചിച്ച് ഒട്ടും സമയം കളയാതെ നമ്മള് അടുക്കളയിൽ കേറി രണ്ടും കല്പിച്ച് അങ്ങോട്ട് പടവെട്ടി.... ആദ്യം തന്നെ ഷെൽഫിൽ കണ്ട ഗോതമ്പ് പൊടി എടുത്ത് ചപ്പാത്തിക്ക് കുഴച്ച് അതുണ്ടാക്കി.... പിന്നെ ഫ്രിഡ്ജിൽ ഉണ്ടായിരുന്ന പച്ചക്കറി കൊണ്ട് ഒരു വെജിറ്റബിൾ കറിയും ഉണ്ടാക്കി വേഗം അതെടുത്ത് ടേബിളിലേക്ക് കൊണ്ടോയി വച്ച് ഫോണിൽ തോണ്ടി കളിക്കുന്ന അസുരനെ കഴിക്കാൻ എന്ന പോലെ മുരടനക്കി.....

അത് കേട്ടിട്ടും കേൾക്കാത്ത പോലെ പിന്നേം ഫോണിൽ തോണ്ടുന്ന മഹാനെ കേൾപ്പിക്കാൻ എന്ന മട്ടില് ഒന്നും കൂടെ ഒച്ചയ്ക്ക് നമ്മള് കൊരച്ച് കാട്ടിയതും ഒരു ചെറുപുഞ്ചിരി തൂകിക്കൊണ്ട് അവൻ അവിടെന്ന് എണീറ്റ് നമ്മളെ അടുത്തേക്ക് വന്നപ്പോ അസുരന്റെ മൊഞ്ചുള്ള ചിരി വായിനോക്കി നമ്മളും പുഞ്ചിരിച്ച് പോയിരുന്നു....

"ഞാൻ നേരത്തേ കഴിച്ചതാ.... നീ കഴിച്ചോ...."

അതും പറഞ്ഞ് റൂമിലേക്ക് പോയി....
'വേണ്ടെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉണ്ടാക്കില്ലായിരുന്നു.... ഞാൻ കഴിക്കണം എന്ന് കരുതിയിട്ടല്ലല്ലോ ഉണ്ടാക്കിപ്പിച്ചത്?.... എന്നെ പണി എടുപ്പിക്കാൻ.... ആയിക്കോട്ടെ.... ആർക്കാ വിഷമം?.... എനിക്കൊന്നൂല്ല്യ.... അവന് പ്രതികാരം വീട്ടാൻ മാത്രല്ലേ ഞാൻ.... 

വേണ്ടുവോളം പണി തരട്ടേ.... ഞാൻ ഏറ്റുവാങ്ങിക്കോളാം.... എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്ന് അറിയാവുന്നോണ്ട് എന്തും ആവാലോ?.... ആരും അറിയാതെ കൊന്നാൽ പോലും ഒരാളും ചോദിക്കാൻ വരൂല.... അതോർത്ത് എനിക്ക് ഒരു സങ്കടമൊന്നും ഇല്ല.... 

പടച്ചോനും ഉപ്പായും മാത്രെ എനിക്കുള്ളൂ എന്ന് എന്നേ ഞാൻ മനസ്സിലാക്കിയതാ... എന്നാലും സങ്കടം വരുന്നു.... ഞാൻ  ഉണ്ടാക്കീത് ഒന്ന് രുചിച്ച് പോലും നോക്കീലല്ലോ?.... ആർക്ക് വേണ്ടിയാ ഇത് ഇവിടെ കൊണ്ടോന്ന് വച്ചത്?.... എന്നിട്ട് എന്നോട് കഴിച്ചോളാൻ പോലും....

എന്നോട് സമ്മതം പോലും ചോദിക്കാതെ എന്നെ കെട്ടിയതല്ലേ?.... ഞാൻ അങ്ങേര് പറയുന്നതൊക്കെ അനുസരിക്കുന്നില്ലേ?.... എന്നിട്ടും സ്നേഹത്തോടെ എങ്കിലും ഒന്ന് നോക്കിക്കൂടെ?.... ആരെയാ തല്ലാൻ കിട്ടാന്ന് നോക്കി നടക്കുന്നേന്റെ ഇടേല് നമ്മളെ നോക്കാൻ ഇഷ്ട്ടമില്ലായിരിക്കും?... ഞാൻ അങ്ങേർക്ക് ആരുമല്ല....

എങ്ങനെ ആയാലും എന്റെ കഴുത്തിൽ ഒരുവൻ ആദ്യമായി അണിയിച്ച് തന്നിരിക്കുന്ന മഹ്റിനെ ഞാൻ മാനിക്കും.... എന്ത് സംഭവിച്ചാലും.... എത്ര അകറ്റിയാലും എല്ലാം സഹിച്ച് നമ്മള് അദ്ദേഹത്തെ സ്നേഹിക്കും... ഇന്ന് ഞാനൊരു മകൾ മാത്രമല്ല.... ഇല്ലുക്കാന്റെ ഭാര്യ കൂടെ ആണ്... അത് ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും....'

എന്നൊക്കെ മനസ്സിൽ പറഞ്ഞതാണെങ്കിലും ഓരോന്ന് ചിന്തിച്ച് കൂട്ടി നമ്മളെ കണ്ണ് നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ തുടങ്ങി.... ഇനി ഇവിടെ നിന്ന് കരഞ്ഞ് കൊളാക്കണ്ടാന്ന് കരുതി ഷാൾ കൊണ്ട് കണ്ണൊക്കെ തുടച്ച് പ്ലേറ്റ് ഒക്കെ എടുത്ത് തിരിച്ച് പോകാൻ തുനിഞ്ഞതും നമ്മളെ പിന്നിൽ എന്നെ തന്നെ കണ്ണെടുക്കാതെ ചൊടികളിലെ ഏതോ കോണിൽ വിരിഞ്ഞ ചെറുചിരിയുമായി രണ്ട് കയ്യും കെട്ടി നോക്കി നിൽക്കുന്ന അസുരനെ കണ്ട് നമ്മള് അവിടെ അന്തിച്ച് നിന്നു.... 

അപ്പൊ റൂമിലേക്ക് പോയില്ലേ?.... ഇതെപ്പോ വന്നു?... ഞാൻ കരയുന്നത് ഒന്നും കണ്ട് കാണല്ലേ.... ന്നൊക്കെ ഉള്ളിൽ മൊഴിഞ്ഞ് നമ്മള് അവനിലെ നോട്ടം മാറ്റി വേഗം അടുക്കളേലേക്ക് പോയി സ്ലാബിലേക്ക് അതൊക്കെ എടുത്ത് വച്ചിട്ട് ഒന്ന് നീട്ടി ശ്വാസം വലിച്ചു....

ഞാൻ മനസ്സിൽ പറഞ്ഞത് എന്റെ വായീന്നാ വന്നിരുന്നതെങ്കിൽ അവിടെ എന്താ സംഭവിക്കാന്ന് ഒരു നിമിഷത്തേക്ക് നമ്മള് ഒന്ന് ആലോചിച്ചു പോയതും കരയണ്ടായിരുന്നൂന്ന് വരെ തോന്നി.... ഇപ്പൊ സത്യം പറഞ്ഞാ കരച്ചിലൊക്കെ പമ്പയല്ല.... അറബിക്കടല് വരെ കടന്നു പോയി.... 

അതെന്താന്ന് വച്ചാ... അസുരന്റെ ചിരി കാരണം നമ്മള് കരഞ്ഞത് വരെ എന്തിനാണെന്ന് തന്നെ മറന്ന് പോയി.... കാര്യം കാലൻ ആണെങ്കിലും നമ്മളെ കെട്ട്യോന്റെ പുഞ്ചിരിക്കുന്ന മുഖം എപ്പോളും കണ്ടോണ്ട് ഇരിക്കാൻ തോന്നുന്നോണ്ട് എനിക്കും സന്തോഷം വന്നതാണ് ആ കരച്ചില് പോകാൻ കാരണം....

അതൊക്കെ ആലോചിച്ച് സ്വയം തലയ്ക്കിട്ട് കൊട്ടി നമ്മള് ചിരിച്ചോണ്ട് ഇരുന്ന നേരത്താണ് പിന്നേം നമ്മളെ ഖൽബ് കിടന്ന് പിടക്കാൻ തുടങ്ങിയത്... അന്നേരം തന്നെ നമ്മള് നെഞ്ചത്ത് കൈ വച്ച് തിരിഞ്ഞ് നോക്കിയതും നമ്മളെ തൊട്ടടുത്തായിട്ട് വന്ന് നിക്കുന്ന ആളെ കണ്ട് ഒന്ന് ഉമിനീറിറക്കി അവിടെ നിന്ന് പരുങ്ങിക്കളിക്കാൻ തുടങ്ങി നമ്മള്....

"എനിക്ക് വിശക്കുന്നു...."

"അപ്പൊ നേരത്തേ കഴിച്ചൂന്ന് പറഞ്ഞതോ...."

"നേരത്തേ കഴിച്ചതാണെങ്കിൽ എന്താ ഇപ്പൊ എനിക്ക് വിശക്കാൻ പാടില്ലേ...." 

സ്ലാബിൽ ചാടിക്കേറി ഇരുന്ന് എങ്ങോട്ടേക്കോ നോട്ടം മാറ്റി മൂപ്പര് കലിപ്പിൽ പറഞ്ഞതും നമ്മള് ഉള്ളിൽ ചിരിച്ചിട്ട് തലകുലുക്കി വേഗം ചപ്പാത്തീം കറീം എടുത്ത് വിളമ്പി കൊടുത്തു.... വല്യ ഭാവവ്യത്യാസം ഒന്നും ഇല്ലാതെ നമ്മളെ തുറിച്ച് നോക്കി അത് വാങ്ങി കഴിക്കുന്ന അസുരനെ കണ്ടപ്പോ ചിരിയേക്കാൾ കൂടുതൽ വാത്സല്യം ആണ് എനിക്ക് തോന്നിയത്.... 

"നീ കഴിക്കുന്നില്ലേ...."

ഗൗരവം ഒട്ടും കുറയ്ക്കാതെ പ്ലേറ്റിലേക്ക് നോക്കി മൂപ്പര് എന്നോട് ചോദിച്ചതും നമ്മള് കേട്ടത് വിശ്വസിക്കാൻ ആവാതെ കണ്ണ് ചിമ്മി തുറന്നിട്ട്‌ കഴിച്ചോളാം എന്ന് പറഞ്ഞു... അദ്ദേഹം ഞാൻ ഉണ്ടാക്കിയത് ആസ്വദിച്ച് കഴിക്കുന്നത് കണ്ടപ്പോ തന്നെ എന്റെ മനസ്സ് നിറഞ്ഞു.... 

ഇനി എനിക്ക് ഒന്നും കഴിച്ചില്ലേലും വേണ്ട.... അല്ലെങ്കിലും ഉപ്പാന്റെ കാര്യം ആലോചിക്കുമ്പോൾ ഇന്ന് നമ്മക്ക് ഒന്നും അങ്ങോട്ട് ഇറങ്ങില്ല.... ഉപ്പാനെ കുഞ്ഞുമ്മ ഒന്നും ചെയ്യാതെ ഇരുന്നാ മതിയായിരുന്നു.... എന്നും രാത്രി നമ്മളാ ഉപ്പാക്ക് മരുന്ന് കൊടുക്കാറ്.... ഞാൻ പോയതോണ്ട് ഇനി ആ മരുന്ന് ഉപ്പ കഴിക്കോ ആവോ.... ഓരോന്ന് ഓർക്കുമ്പോ സങ്കടം തികട്ടി വരാണ്... ഇനി കഴിഞ്ഞത് എല്ലാം മറന്നേ തീരൂ..... 

നമ്മള് വിചാരിച്ചതിനേക്കാൾ നല്ല ആള് തന്നെയാ അസുരൻ.... അല്ല ഇല്ലുക്ക.... ച്ഛേ ഇല്ലുക്ക വേണ്ട... അത് എല്ലാരും വിളിക്കുന്ന പേരല്ലേ.... നമ്മക്ക് വെറൈറ്റി പിടിക്കാ... ഇല്ല്യാസിനെ ഇല്ലൂന്ന് എല്ലാരും വിളിക്കുമ്പോ നമ്മള് യാസിക്കാന്ന് വിളിക്കാ.... ആ പേര് മതി..... അതില് തന്നെ ഒരു കോരിത്തരിപ്പ്.... 

"വേഗം കഴിച്ച് ഇവിടത്തെ പണിയൊക്കെ തീർത്ത് റൂമിലേക്ക് വാ...."

സ്ലാബിൽ നിന്ന് ഇറങ്ങി കഴിച്ച പ്ലേറ്റ് നമ്മക്ക് നീട്ടീട്ട് അതും പറഞ്ഞ് അങ്ങേര് ഒറ്റ പോക്കങ്ങ് പോയി.... പടച്ചോനെ.... ഇനി അവിടെ എന്താണാവോ.... അത് കേട്ടപ്പോ തന്നെ ഉള്ളിൽ ആകെ ഒരു തരിപ്പ് കേറി..... അത് പുറത്തേക്കും കൂടി ആയപ്പോ കയ്യും കാലും നന്നായിട്ട് വിറയ്ക്കാൻ തുടങ്ങി.... ഇതൊരുമാതിരി മറ്റേടത്തെ പരിപാടി ആയിപ്പോയി.... 

പേടിച്ച് വിറച്ച് നമ്മള് വേഗം പാത്രം കഴുകി വച്ച് ഡോറൊക്കെ അടച്ച് കുറ്റിയിട്ടിട്ട് ലൈറ്റ് അണച്ച് മന്തം മന്തം യാസിക്കാന്റെ റൂമിലേക്ക് ഒളിഞ്ഞ് നോക്കിയപ്പോ അങ്ങേര് ബെഡ്‌റൂമിൽ ലൈറ്റ് ഇട്ടോണ്ട് തലയിണ കട്ടിലിലേക്ക് ചാരി വച്ചിട്ട് അവിടെ ഇരുന്ന് ഫോണിൽ തോണ്ടുന്നതാ കണ്ടത്.... ഇത്രേം നേരം ആയിട്ടും ഒന്ന് ഉറങ്ങിക്കൂടെ.... മനുഷ്യന്റെ ബീപ്പി കൂട്ടാൻ ആയിട്ട്.... ഞാൻ എങ്ങനെയാ അകത്തേക്ക് പോകാ..... 

"അവിടെ നിന്ന് പരുങ്ങിക്കളിക്കാതെ കേറി വാടീ...."

അയ്യോ കണ്ട് പിടിച്ച്.... കണ്ട് പിടിച്ച്.... നമ്മള് കണ്ടതാണല്ലോ ഇങ്ങേര് ഫോണിലേക്ക് സൂം ചെയ്ത് നോക്കുന്നത്.... ഇതിപ്പോ ഹലാക്കിലെ അവിലും കഞ്ഞിയും ആയി.... അസുരന്റെ മുന്നിൽ പിടിച്ച് നിൽക്കാൻ നമ്മള് ഒരു അവിഞ്ഞ ഇളി പാസാക്കി അകത്തേക്ക് കയറിയതും ഫോൺ മാറ്റി വച്ച് തലയിണയിൽ നിന്ന് എണീറ്റ് നിവർന്നിരുന്നിട്ട് വാതില് ലോക്ക് ചെയ്യാൻ ഓർഡർ തന്നതും നമ്മള് അങ്ങേരെ അതേ പോലെ അനുസരിച്ച് വാതിൽ അടച്ച് കുട്ടിയിട്ടു.....

എന്നിട്ട് അവിടെ തന്നെ അരിച്ചരിച്ച് ഒരു സമാധാനവുമില്ലാതെ നിന്ന് ഇടംകണ്ണിട്ട് നമ്മള് യാസിക്കാനെ നോക്കിയതും കണ്ണ് എടുക്കാതെ എന്നെ തന്നെ ഉറ്റുനോക്കുന്ന ഒരു കള്ളച്ചിരി നിറഞ്ഞ ആ മുഖം കണ്ടതും ഇടി വെട്ടിയവന്റെ മണ്ടയ്ക്ക് പാമ്പ് കേറി അറഞ്ചം പുറഞ്ചം കൊത്തിയത് മാതിരി മിഴിച്ച് നിക്കായിരുന്നു നമ്മള്..... 

ഇങ്ങനെ നോക്കല്ലേ മനുഷ്യാ... ഇങ്ങളെ ഈ നോട്ടം കണ്ടിട്ട് നമ്മളെ ഹൃദയം നെഞ്ചാങ്കൂട് തള്ളി പൊളിച്ച് പുറത്തേക്ക് ചാടും.... ഒന്ന് നേരാവണ്ണം ശ്വാസം പോലും വിടാൻ പറ്റാണ്ട് നമ്മള് ആ നിർത്തം അവിടെ തുടർന്നതും ചെക്കൻ കണ്ണ് കൊണ്ട് മാടി വിളിക്കാൻ തുടങ്ങി... ഇതിപ്പോ എന്തിനാണോ എന്തോ.... 

പിന്നെ മുന്നും പിന്നും നോക്കാണ്ട് രണ്ടും കല്പിച്ച് ഒരു ദീർഘ ശ്വാസവും എടുത്ത് വിട്ടിട്ട് വർധിച്ച് വരുന്ന ഹൃദമിടിപ്പോടെ വച്ച് പിടിച്ചു കട്ടിലിന്റെ അടുത്തേക്ക്.... ഇപ്പോളും ചിരിക്കൊന്നും ഒരു കുറവൊന്നും ഇല്ല.... കൂടുതലേ ഉള്ളൂ.... അതാണ് നമ്മളെ കൂടുതൽ ടെൻഷൻ അടിപ്പിച്ചത്....

ആ കണ്ണുകളിലേക്ക് നോക്കാനുള്ള ത്രാണി ഇല്ലാഞ്ഞിട്ട് താഴേക്ക് നോക്കി ആകെ വിറങ്ങലിച്ച് നിന്ന് പോയി.... എന്തൊക്കെയാ എന്നിൽ സംഭവിക്കുന്നതെന്ന് എനിക്ക് ഒരു ഊഹം പോലും ഇല്ലായിരുന്നു.... ഈ അവസ്ഥ വേഗം ഒന്ന് മറികടക്കണം എന്നോർത്ത് ഞാൻ തന്നെ മുൻകൈ എടുത്ത് അങ്ങേരെ അടുത്തേക്ക് പോലും ചെല്ലാതെ കട്ടിലിന്റെ മറുഭാഗത്ത് ചെന്ന് ഒരു തലയിണ എടുത്ത് അത് താഴേക്ക് ഇട്ടിട്ട് അവിടെ കിടക്കാൻ പോയി.... 

"അതേ.... എങ്ങോട്ടാ?...."

"ഇവിടെ കിടക്കാൻ...."

"അവിടെയല്ല.... ഇവിടെ.... എന്റെ അടുത്ത്...."

ബെഡിലേക്ക് ചൂണ്ടി എടുത്തടിച്ച പോലുള്ള ആ പറച്ചില് കേട്ട് നമ്മള് അപ്പൊ തന്നെ ഉമിനീരിറക്കിക്കൊണ്ട് ഇല്ലെന്ന പോലെ നന്നായിട്ട് തലകുലുക്കി കാണിച്ചതും അവൻ അവിടെന്ന് ചാടി എണീറ്റ് കൊടുംകാറ്റ് പോലെ നമ്മളിലേക്ക് വന്നടുത്തതും പേടിച്ച് നെഞ്ചിൽ കൈ വച്ച് നമ്മള് പിന്നിലേക്ക് പോയിരുന്നു.... 

"നിന്നോടാ പറഞ്ഞത് എന്റെ കൂടെ കിടക്കാൻ...."

"ഞാ... ഞാൻ ഇങ്ങളെ വേലക്കാരിയല്ലേ?.... വേലക്കാരീടെ കൂടെ കട്ടിലിൽ കിടക്കുന്നന്ത് അത്ര നല്ല പ്രവണതയല്ല...." 

പരുങ്ങി നിന്ന് വിക്കി വിക്കി കണ്ണും പൂട്ടി അത് പറഞ്ഞ് തീർത്ത് അസുരന്റെ സ്റ്റാൻഡ് എന്താന്ന് അറിയാൻ വേണ്ടി കണ്ണ് തുറന്ന് ഇടംകണ്ണിട്ട് അങ്ങേരെ നോക്കിയത് മാത്രെ എനിക്ക് ഓർമയുള്ളൂ..... പിന്നെയാണ് നമ്മക്ക് മനസ്സിലായത് നമ്മള് കിടക്കുന്നത് കട്ടിലിലാണെന്ന്.... 

എന്റെ പറച്ചില് കേട്ട് ഓൺ ദി സ്പോട്ടിൽ തന്നെ ആ കാലൻ നമ്മളേം കൊണ്ട് ഒറ്റ മറിയലായിരുന്നു കട്ടിലേക്ക്..... അതും ഉടുമ്പ് ഒട്ടിയ പോലെ പിടി വിടാണ്ട് നമ്മളേം കെട്ടിപ്പിടിച്ച്.... കൊറേ ഏറെ ഒച്ചപ്പാട് വച്ച് കുതറി നോക്കിയെങ്കിലും നമ്മളെ കഴുത്തിൽ മുഖം പൂഴ്ത്തി കിടക്കുന്ന അസുരൻ ഒന്ന് അനങ്ങുന്ന പോലും ഇല്ലെന്ന് കണ്ട് ആ ശ്രമം നമ്മളങ്ങോട്ട് ഉപേക്ഷിച്ച് കണ്ണെടുക്കാതെ അങ്ങേരെ വായി നോക്കാൻ തുടങ്ങി.... 

അപ്പോ തന്നെ മൂപ്പര് നമ്മളെ കണ്ണിലേക്ക് നോക്കിയതും രണ്ട് കണ്ണും പരസ്പരം ഉടക്കി കഥകൾ കൈമാറാൻ തുടങ്ങി.... എത്ര നേരം അങ്ങനെ നിന്നെന്ന് അറിയില്ല.... പക്ഷേ ആ കണ്ണുകളിലെ തിളക്കം നമ്മളെ കൊത്തിവലിച്ച് ഇല്ലാതാക്കുന്നത് പോലെ തോന്നി വേഗം നമ്മള് ചെക്കനിൽ നിന്ന് നോട്ടം മാറ്റി തല താഴ്ത്തിപ്പിടിച്ചു.... 

"നിന്റെ മുടീടെ മണം എനിക്ക് ഇഷ്ടായി.... നിന്നെ കണ്ട അന്ന് തന്നെ കുറിച്ചിട്ടതാ ഞാൻ കെട്ടിപ്പിടിച്ചു കിടക്കുമെങ്കിൽ അത് നിന്നോടൊപ്പം മാത്രമായിരിക്കും എന്ന്.... അതിന്ന് നേടി എടുത്തതോണ്ട് ഞാൻ വല്ലാത്തൊരു സന്തോഷത്തിലാ.... എന്ന് കരുതി എന്റെ വേലക്കാരി പേടിക്കൊന്നും വേണ്ട.... നിന്റെ സമ്മതം ഇല്ലാതെ നിന്നെ എല്ലാ അർത്ഥത്തിലും ഞാൻ എനിക്ക് സ്വന്തമാക്കില്ല.... എന്നും എനിക്ക് കെട്ടിപിടിച്ച് കിടക്കാൻ നീ അടുത്ത് വേണം..."

കൊണ്ടൂ... കൊണ്ടൂട്ടാ മോനേ അസുരാ... ആ ഡയലോഗ് നമ്മളെ ഖൽബിലങ്ങ് തറച്ച് കൊണ്ടു.... ഇപ്പൊ എനിക്ക് ഉറപ്പായി അസുരന്റെ ഈ കരവലത്തിനുള്ളിൽ നമ്മള് എവിടെ ഉള്ളതിനേക്കാളും സുരക്ഷിത ആയിരിക്കുമെന്ന്.... ഒരാണിൽ നിന്ന് ഏത് പെണ്ണും ആഗ്രഹിക്കുന്നത് കരുതലും സ്നേഹവുമാണ്....

അതെനിക്ക് തരാൻ എന്റെ അസുരൻ ഉള്ളപ്പോ പിന്നെ നമ്മക്ക് എന്താ വേണ്ടേ... ഈ കലിപ്പൊക്കെ നമ്മള് മാറ്റും.... നമ്മളെ ചെക്കനെ സ്നേഹിച്ച് വളച്ചൊടിച്ച് ആകെ മാറ്റി എടുക്കും... അങ്ങനെ അങ്ങേരെ കൊണ്ട് നമ്മളെ കാത് പൊട്ടുന്ന തരത്തിൽ ഐ ലവ് യൂ  പറയിപ്പിക്കും.... എന്നിട്ട് നമ്മളെ കൊച്ചുങ്ങളേം കൊണ്ട് *അസുരൻ വാപ്പീന്ന് *വിളിപ്പിച്ച് നമ്മളെ ഇനി കരയിപ്പിക്കാൻ പോകുന്നതിന് ഒക്കെ കൂട്ടി ചേർത്ത് പ്രതികാരം വീട്ടും.... 

05

"നിന്റെ മുടീടെ മണം എനിക്ക് ഇഷ്ടായി.... നിന്നെ കണ്ട അന്ന് തന്നെ കുറിച്ചിട്ടതാ ഞാൻ കെട്ടിപ്പിടിച്ചു കിടക്കുമെങ്കിൽ അത് നിന്നോടൊപ്പം മാത്രമായിരിക്കും എന്ന്.... അതിന്ന് നേടി എടുത്തതോണ്ട് ഞാൻ വല്ലാത്തൊരു സന്തോഷത്തിലാ.... എന്ന് കരുതി എന്റെ വേലക്കാരി പേടിക്കൊന്നും വേണ്ട.... നിന്റെ സമ്മതം ഇല്ലാതെ ഞാൻ നിന്നെ എല്ലാ അർത്ഥത്തിലും എനിക്ക് സ്വന്തമാക്കില്ല.... എന്നും എനിക്ക് കെട്ടിപിടിച്ച് കിടക്കാൻ നീ അടുത്ത് വേണം..."

കൊണ്ടൂ... കൊണ്ടൂട്ടാ മോനേ അസുരാ... ആ ഡയലോഗ് നമ്മളെ ഖൽബിലങ്ങ് തറച്ച് കൊണ്ടു.... ഇപ്പൊ എനിക്ക് ഉറപ്പായി അസുരന്റെ ഈ കരവലത്തിനുള്ളിൽ നമ്മള് എവിടെ ഉള്ളതിനേക്കാളും സുരക്ഷിത ആയിരിക്കുമെന്ന്.... ഒരാണിൽ നിന്ന് ഏത് പെണ്ണും ആഗ്രഹിക്കുന്നത് കരുതലും സ്നേഹവുമാണ്....

അതെനിക്ക് തരാൻ എന്റെ അസുരൻ ഉള്ളപ്പോ പിന്നെ നമ്മക്ക് എന്താ വേണ്ടേ?.. ഈ കലിപ്പൊക്കെ നമ്മള് മാറ്റും.... നമ്മളെ ചെക്കനെ സ്നേഹിച്ച് വളച്ചൊടിച്ച് ആകെ മാറ്റി എടുക്കും... അങ്ങനെ അങ്ങേരെ കൊണ്ട് നമ്മളെ കാത് പൊട്ടുന്ന തരത്തിൽ ഐ ലവ് യൂ  പറയിപ്പിക്കും.... എന്നിട്ട് നമ്മളെ കൊച്ചുങ്ങളേം കൊണ്ട് *അസുരൻ വാപ്പീന്ന് *വിളിപ്പിച്ച് നമ്മളെ ഇനി കരയിപ്പിക്കാൻ പോകുന്നതിന് ഒക്കെ കൂട്ടി ചേർത്ത് പ്രതികാരം വീട്ടും.... 

എന്നൊക്കെ ഓർത്ത്‌ പുഞ്ചിരിച്ചോണ്ട് നമ്മള് അസുരനേം ഒട്ടിച്ചേർന്ന് കിടന്നു... നമ്മളെ ഇറുക്കെ കെട്ടിപ്പുണർന്നിരിക്കുന്ന ആ കൈകൾ മുറുകുന്നതിന് അസുസരിച്ച് ഇന്നേ വരെ നമ്മള് അനുഭവിക്കാത്ത ഒരുതരം വികാരം എന്നിൽ ഉടലെടുത്തപ്പോ ആ കരുതല് കാരണം മറ്റെല്ലാ ദുഃഖങ്ങളും എന്നിൽ നിന്ന് അകന്ന് കണ്ണുകൾ കൂമ്പി അടഞ്ഞു തുടങ്ങി....

പിറ്റേന്ന് കാലത്ത് പതിവ് സമയത്ത് നമ്മള് കണ്ണ് തുറന്നപ്പോ കണ്ടത് ചിരിച്ചോണ്ട് നമ്മളെ മാറിൽ തലചായ്ച്ച് പൂച്ചക്കുട്ടിയെ പോലെ പറ്റിക്കിടന്ന് മയങ്ങുന്ന അസുരനെയാണ്.... അത് കണ്ടപ്പോ നമ്മളെ ചുണ്ടിൽ എന്തെന്നില്ലാത്ത പുഞ്ചിരി വിരിഞ്ഞ് വന്നതും നമ്മളെ അധരങ്ങൾ അസുരന്റെ നെറ്റിത്തടത്തിൽ പതിഞ്ഞിരുന്നു....

മുത്തുഗൗ കിട്ടിയപ്പോ തന്നെ യാസിക്ക ഒന്ന് കുറുകി മുരണ്ടിട്ട് കുസൃതിയോടെ നമ്മളെ നെഞ്ചിലെ ചൂടേറ്റ് ഒന്നൂടെ ചേർന്ന് കിടക്കുന്നത് കണ്ടപ്പോ ചെക്കനെ അങ്ങനെ തന്നെ നോക്കിയിരിക്കാൻ തുടങ്ങിയതും സ്വബോധത്തിലേക്ക് വന്ന് നമ്മള് ചെറുചിരിയോടെ ഇക്കാന്റെ മുഖത്ത് ചാഞ്ഞ് വീണ് കിടക്കുന്ന നമ്മളെ മുടി ഒതുക്കി വച്ചിട്ട് മെല്ലെ എന്നിൽ നിന്ന് അടർത്തി മാറ്റി കിടത്തി....

എന്നിട്ടും പിടിവിടാനുള്ള യാതൊരു ഭാവവും ഇല്ലാതെ പിന്നേം ഉറക്കത്തിൽ നമ്മളെ കെട്ടിപ്പിടിക്കാൻ വന്നതും നമ്മള് കയ്യെത്തിച്ച് താഴെ കിടക്കുന്ന തലയിണ എടുത്ത് ഇക്കാന്റെ കൈക്കുള്ളിൽ വച്ചു കൊടുത്തപ്പോ അതും പിടിച്ച് വച്ച് മൂപ്പര് ഉറക്കം തുടർന്നു.....

എന്നിട്ട് നമ്മള് വേഗം അവിടെന്ന് എണീറ്റ് ഇക്കാനെ ഒന്നൂടെ നോക്കി കവിളത്ത് ഒരു മുത്തവും കൊടുത്ത് വേഗം ബാത്ത്റൂമിൽ കേറി മുഖം കഴുകി.... അപ്പോളാണ് നമ്മള് ഡ്രെസ്സിന്റെ ഒക്കെ കാര്യം ആലോചിച്ചത്..... വീട്ടീന്ന് പോന്നപ്പോ ഒന്നും എടുത്തിരുന്നില്ലല്ലോ.....

പിന്നെ നമ്മള് ബാത്ത്റൂമിൽ നിന്ന് പോയ പോലെ ഇറങ്ങി വന്നതും യാസിക്ക തലയിണ നിലത്തേക്ക് എറിഞ്ഞ് കട്ടിലിൽ ഇരുന്നോണ്ട് തന്നെ ഏന്തി വലിഞ്ഞ് കട്ടിലിന്റെ അടിയിലേക്ക് ഒക്കെ നോക്കുന്നതാ കണ്ടത്.... ഇത്ര പെട്ടെന്ന് എണീറ്റോ..... ഇതെന്താ ഇപ്പൊ നിലത്തേക്ക് നോക്കുന്നെ.....

വല്ലതും കളഞ്ഞ് പോയോ ആവോ..... പിന്നെ ആണ് മൂപ്പര് തപ്പിക്കൊണ്ടിരു‍ന്ന സാധനം നമ്മളാണെന്ന് പെട്ടെന്ന് അവിടെന്ന് തിരിഞ്ഞോണ്ടുള്ള അങ്ങേരെ കണ്ണുരുട്ടലിൽ നമ്മക്ക് കത്തിയത്...... 

"ഡീ..... നിന്നോടാരാ എണീറ്റ് പോകാൻ പറഞ്ഞേ?.... ഇവിടെ വന്ന് കിടക്കെടീ...."

അങ്ങേരെ പറച്ചില് കേട്ട് നമ്മള് തൊള്ളേം തുറന്ന് ആ നിർത്തം അവിടെ നിന്ന്..... സാധാരണ സുബ്ഹിക്ക് മുന്നേ എന്നീക്കണംന്നല്ലേ എല്ലാരും പറയാറ്?... ഇവിടെ എന്താ തിരിച്ച്?.... ഈ പറഞ്ഞത് നമ്മക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തോണ്ട് നമ്മള് അപ്പോ തന്നെ ഇക്കാന്റെ അടുത്തേക്ക് നടന്നു....

"എനിക്ക് നിസ്‌ക്കരിക്കണം..... ഈ നേരത്താ എല്ലാ ദിവസവും ഞാൻ എണീക്കാറ്....."

നമ്മളെ പറച്ചില് കേട്ട് വല്യ താല്പര്യം ഇല്ലാത്ത പോലെ അങ്ങേരൊന്ന് നീട്ടി മൂളീട്ട് ഒരിടത്തേക്ക് കൈ ചൂണ്ടിക്കാണിക്കുന്നത് കണ്ടപ്പോ ഇനി അവിടെയെന്താ സംഭവം എന്ന മട്ടിൽ നമ്മള് അങ്ങോട്ടേക്ക് നോട്ടം മാറ്റി....

"ആ ഷെൽഫിൽ നിനക്ക് വേണ്ടതൊക്കെ ഇരിപ്പുണ്ട്....."

കനത്തിൽ ആണ് അത് പറഞ്ഞതെങ്കിലും നമ്മള് അത് കേട്ട് അങ്ങോട്ടേക്ക് പോയി വേഗം ആ ഷെൽഫ് തുറന്നതും നമ്മള് ആകെ വണ്ടർ അടിച്ച് കണ്ണ് തള്ളി പോയി.... എനിക്ക് വേണ്ടതിലും കൂടുതൽ വാങ്ങി കൂട്ടി വച്ചിട്ടുണ്ട്....

നിസ്‌ക്കാരപ്പായും പർദ്ദയും ഉൾപ്പടെ..... ഇതിപ്പോ കണ്ടപ്പോ ശെരിക്കും കണ്ണ് നിറഞ്ഞ് പോയി.... ഇപ്പൊ നമ്മക്ക് ഉറപ്പായി.... എന്നെ വേലക്കാരിയെ പോലെ മാത്രെ കാണുന്നുണ്ടായിരുന്നെങ്കിൽ ഇക്ക ഒരിക്കലും ഇതൊന്നും വാങ്ങിച്ച് തരില്ല.... ഉള്ളിൽ സ്നേഹമൊക്കെ ഉണ്ട്.... 

അതിൽ നിന്ന് ഒരു നീല ചുരിദാറും ബ്രെഷും ബാക്കി വേണ്ടതും ഒക്കെ എടുത്ത് നമ്മള് വേഗം തിരിഞ്ഞ് നോക്കീപ്പോ ഇങ്ങോട്ടേക്ക് ഒന്ന് മൈൻഡ് പോലും ചെയ്യാതെ കിടന്ന് ഫോണിൽ കുത്തുന്ന ആളെ കണ്ട് ചിരിച്ച് നമ്മള് അങ്ങോട്ടേക്ക് ഓടി ഇക്കാന്റെ കവിളിൽ അമർത്തി ചുംബിച്ചിട്ട് "ലവ്വ് യൂ യാസിക്കാ"ന്നും വിളിച്ച് കൂവി തിരിഞ്ഞ് പോലും നോക്കാതെ ബാത്ത്റൂമിലേക്ക് ഒറ്റ ഓട്ടമായിരുന്നു......

അപ്പൊ തന്നെ നമ്മളെ പിന്നാലെ "*ഡീ....*"എന്ന് വിളിച്ച് അലറി വരുന്ന ഇക്കാനെ കണ്ട് വേഗം അകത്ത് കേറി ഡോർ അടച്ചതും ആഞ്ചാറ് തട്ടും ചവിട്ടും ഒക്കെ ബാത്ത്റൂമിന്റെ കതകിനിട്ട് കൊടുത്ത് "നിന്നെ എടുത്തോളാടി പുല്ലേ...."ന്ന് പറഞ്ഞ് അവിടെന്ന് പോകാണെന്ന് നമ്മക്ക് തോന്നി....

അതോണ്ട് അതിതുള്ള മറുപടി ആയിട്ട് "എന്നെ ഇത്രേം എടുത്തത് മതിയായില്ലേ മനുഷ്യാ ഇങ്ങൾക്ക്?...🙈" ന്ന് ഒച്ചയ്ക്ക് ചോദിച്ചതും പിന്നേം നാല് തട്ടും തട്ടി എന്തൊക്കെയോ അവിടെ തട്ടി നിലത്തേക്ക് ഇട്ടോണ്ട് മൂപ്പര് പോയി.....

നമ്മള് ഉമ്മ വച്ചത് ഇഷ്ടായില്ല.... എന്നെ കെട്ടിപ്പിടിച്ച് കിടന്നുറുങ്ങണം.... ഹ്മ്മ്... കിട്ടിയത് ഇഷ്ടമായില്ലെങ്കി ഇങ്ങോട്ട് അതേ ഫോഴ്സിൽ തിരിച്ച് തന്നാ പോരെ... ഇതിപ്പോ നാട്ടാരെ മൊത്തം കേൾപ്പിക്കാൻ ആയിട്ട്..... അങ്ങേരെ കലിപ്പിലുള്ള അപ്പോളത്തെ മുഖം ഓർത്ത് ചിരിച്ചോണ്ട് നമ്മള് വേഗം ഫ്രെഷായി ഇറങ്ങിയപ്പോ മൂപ്പരെ പൊടി പോലും അവിടെയെങ്ങും കണ്ടില്ല....

വേഗം നിസ്‌ക്കരിച്ച് തലയും തുവർത്തി റൂമിൽ നിന്ന് ഇറങ്ങിയപ്പോ സോഫയിൽ കേറി സ്റ്റെടിയായി നീണ്ട് നിവർന്ന് കിടന്ന് എന്തോ കാര്യമായിട്ട് ആലോചിക്കുന്ന ഇക്കാനെ കണ്ടു..... ഇന്റെ ഭാഗ്യം..... ഇല്ലേല് നമ്മളെ ചുവരീന്ന് വടിച്ചെടുക്കേണ്ടി വന്നേനെ.... ഇങ്ങേർക്ക് അപ്പൊ നിസ്ക്കാരമൊന്നും ഇല്ലല്ലേ.... ഹ്മ്മ്.... ഒന്ന് വളഞ്ഞ് വന്നോട്ടെ.... ആദ്യം തന്നെ നമ്മള് ഇക്കാക്ക് എടുത്ത് കൊടുക്കുന്നത് നിസ്‌കരപ്പായ ആയിരിക്കും....

അടുക്കളയിൽ കേറി പിന്നെ നമ്മള് കഴിക്കാൻ ഉണ്ടാക്കി തുടങ്ങി.... ഏകദേശം ആ ജോലി തീരാറായപ്പോളേക്കും ബാക്കിലെ ഡോറിലൂടെ നിഫി ഓടിക്കേറി വന്ന് നമ്മള് ഉണ്ടാക്കി വച്ചതിൽ നിന്ന് ഒരു കുറ്റി പുട്ടും കുറുമയും ടെസ്റ്റ്‌ ചെയ്ത് അഭിപ്രായം പറഞ്ഞ് ലോക വെറുപ്പിക്കൽ ആയിരുന്നു....

"അല്ല അദീ.... നമ്മള് ചോയ്ക്കാൻ മറന്ന് പോയി.... എങ്ങനെ ഉണ്ടായിരുന്നു ഇന്നലത്തെ ഫസ്റ്റ് നൈറ്റ്‌?.... ഉടനെ തന്നെ ഇതിലൂടെ വല്ല ജൂനിയർ ഇല്ലുക്കയോ അദിയോ ഓടിക്കളിക്കാൻ ഒക്കെയുള്ള ചാൻസ് ഉണ്ടോ?...."

അവൾക്ക് അപ്പൊ കൊടുക്കാൻ നമ്മളെ കയ്യില് ഒരു മറുപടി ഇല്ലാത്തതോണ്ട് പെണ്ണിന്റെ ചെവി പിടിച്ച്  തിരിച്ച് പൊന്നാക്കി എങ്ങനെ ഒക്കെയോ നമ്മളെ മുഖത്ത് വന്ന നാണം മറച്ച് പിടിച്ചു.....

ചെവി ഉഴിഞ്ഞ് നമ്മളെ കണ്ണുരുട്ടി കാണിക്കുന്ന ഓൾക്ക് ഒന്ന് പല്ലിളിച്ച് കാണിച്ച് കൊടുത്ത് അവിടെ സൊറ പറഞ്ഞോണ്ട് ഇരുന്നപ്പോളേക്കും ചുപ്രു ഒരു വെള്ള പൂച്ചക്കുഞ്ഞിനേം കൊണ്ട് ഓടിച്ചാടി പിന്നിലൂടെ വന്നതും അവന്റെ കയ്യില് ഇരിക്കുന്ന പൂച്ചയെ നമ്മള് വാങ്ങിച്ച് തലോടിക്കൊണ്ട് ഇരുന്നു......

അത് കണ്ട് ഇളിച്ചിട്ട് ചുപ്രു അവിടെ മൊത്തം പരതി നോക്കി കഴിക്കാൻ ഉണ്ടാക്കി വച്ചിരിക്കുന്നത് കണ്ട് ഒന്ന് നെടുവീർപ്പിട്ടിട്ട് പ്ലേറ്റിലേക്ക് കയ്യിടാൻ പോയതും നമ്മള് ചെക്കനെ പിടിച്ച് കൊണ്ടോയി കൈ കഴുകിച്ചിട്ട് എടുത്ത് കഴിക്കാൻ പറഞ്ഞു..... അപ്പൊ തന്നെ അവൻ ഇളിച്ചോണ്ട് അതെടുത്ത് സ്ലാബിൽ ചടിഞ്ഞിരുന്ന് കഴിക്കാൻ തുടങ്ങി......

"നല്ല മൊഞ്ചുള്ള പൂച്ചക്കുട്ടി.... ഇത് നിന്റെ പൂച്ചയാണോടാ ചുപ്രൂ?...."

"ഇത് ഇവിടത്തെ മെയിൻ പൂച്ചയാ.... പേര് കിങ്ങിണി..... ഇതെപ്പോളും ദേ ഇവന്റെ കൂടെ ഇണ്ടാകും..... ഒരുമിച്ച് കെട്ടിപ്പിടിച്ചിട്ടാ രണ്ടും കിടന്ന് ഉറങ്ങാറ്...."(നിഫി)

നമ്മള് ചുപ്രൂനോട് ചോദിച്ചപ്പോ അവൻ പുട്ട് അണ്ണാക്കിലേക്ക് തള്ളീട്ട് തലകുലുക്കിയതും നിഫി പറയുന്നത് കേട്ട് നമ്മള് ചിരിച്ചു..... അത് കണ്ട്  അവൻ കയ്യിൽ വാരിയത് ഒറ്റയടിക്ക് വായിലിട്ട് ചവച്ചിട്ട് എന്തോ പറയാൻ വാ തുറന്നു....

"അതിപ്പോ മൊഞ്ചന്മാരെ കണ്ടാ പൂച്ചകളാണെങ്കിൽ പോലും അടുത്തൂന്ന് പോവൂലാ.... പൊതുവേ ചെറുപ്പം മുതലേ നമ്മക്ക് മുടിഞ്ഞ ഗ്ലാമർ ഉള്ളോണ്ട് എല്ലാ പെണ്ണുങ്ങളും നമ്മളെ പിറകെയാന്നെ.... എന്ത് ചെയ്യാൻ?..... എന്നെ പോലുള്ള പാവങ്ങൾക്കൊക്കെ പടച്ചോൻ സൗന്ദര്യം വാരിക്കോരി കൊടുത്താ ഈ മൊഞ്ചൊക്കെ കൊണ്ട് നമ്മള് എന്താ കാട്ടാ?😌...."(ചുപ്രു)

"ഒന്ന് മൊഞ്ചൻ വന്നിരിക്കുന്നു.... ഇഞ്ചി കടിച്ച കൊരങ്ങനെ പോലെ ഇരിക്കണ നീയാണോടാ ഹംക്കേ മൊഞ്ചൻ?.... തുഫ്...."😬(നിഫി)

"ഡീ.... ഡീ.... ഡീ.... നീ കൊറേ ആയി എനിക്കിട്ട് ഒലത്തുന്നു..... എന്താടി പിത്തക്കാളി നമ്മളെ മോന്തയ്ക്ക് കൊഴപ്പം?.... അന്നെ പോലെ മരപ്പട്ടീന്റെ മോന്തയാണോ?.... നമ്മള് നല്ല ചൊങ്കൻ ചെക്കനാ...."😠

"പ്ഫാ.... ആർക്കാടാ മരപ്പട്ടീന്റെ മോന്ത ഉള്ളത്?.... അത് അന്റെ കെട്ട്യോൾക്ക്...."

"എന്റെ കെട്ട്യോളെ പറയണോ....? കള്ള കുരിപ്പേ..... അന്നെ ഇന്ന് ശെരിയാക്കി തരാട്ടാ...."

സ്ലാബിന്റെ മോളിൽ കേറി ഇരുന്ന ചുപ്രൂന്റെ തള്ളി മറിക്കല് കേട്ട് രോക്ഷാകുലയായ നിഫി അവനോട് നല്ല കട്ടക്കലിപ്പിൽ തട്ടിക്കേറിയതും നമ്മളും കിങ്ങിണീം നോക്കിയിരിക്കാലെ രണ്ടും കൂടെ മുട്ടൻ അടി ഉണ്ടാക്കി..... നമ്മക്ക് ഒന്ന് സമാധാന വാക്ക് പറയാൻ അവസരം തരാണ്ട് ഒടുക്കം വാക്ക്പോര് അവസാനിപ്പിച്ച് കയ്യാങ്കളിയിലേക്ക് രണ്ടും കൂടി കേറി.....

ആവശ്യത്തിന് എടുത്ത് കഴിഞ്ഞ് മുകളിലത്തെ തട്ടിലേക്ക് എടുത്ത് വയ്ക്കാൻ നമ്മള് സ്റ്റവ്വിന്റെ മേലെ വച്ച അരിപ്പൊടി ടിൻ ചുപ്രു എടുത്തതും നിഫിയും അതിൽ കയ്യിട്ട് അങ്ങോട്ടും ഇങ്ങോട്ടും വാരി എറിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മയും ആകുന്നത് കണ്ട് തലയിൽ കൈവച്ച് നമ്മള് കിങ്ങിണീനെ നിലത്തേക്ക് ഇറക്കി വിട്ടിട്ട് രണ്ടെണ്ണത്തിന്റേം മണ്ടയ്ക്കിട്ട് കൊട്ടി ടിൻ അവറ്റകളുടെ കയ്യീന്ന് പിടിച്ച് വാങ്ങിച്ചതും നമ്മളെ കയ്യീന്ന് തെന്നി അത് അപ്പുറത്തേക്ക് ഒരൊറ്റ പോക്കായിരുന്നു.....

അത് കണ്ട് ഞെട്ടിക്കൊണ്ട്‌ തിരിഞ്ഞ് നോക്കിയതും നമ്മളെ മുന്നില് നടന്ന കാഴ്‌ച്ച കണ്ട് പരിസരം മറന്ന് നമ്മള് പൊട്ടിച്ചിരിക്കാൻ തുടങ്ങി..... എന്റെ ചിരി കണ്ടിട്ട് നിഫിയും ചുപ്രൂം അടിപിടി നിർത്തി നമ്മളെ നോക്കിയതും എന്റെ ചിരീന്റെ കാരണം മനസ്സിലാക്കി അവറ്റകൾ ഒന്ന് ഉമിനീരിറക്കി നമ്മളെ ദയനീയമായി നോക്കി.....

ഇവിടത്തെ ശബ്ദ കോലാഹലങ്ങൾ കേട്ട് ഇങ്ങോട്ടേക്ക് വന്ന അസുരന്റെ മുഖത്തേക്കായിരുന്നു ആ അരിപ്പൊടി മൊത്തം കമിഴ്ന്ന് വീണത്..... കൂട്ടത്തിൽ നിലത്ത് നടുനിവർത്തി കുത്തിയിരുന്ന കിങ്ങിണീടെ മേളിലേക്കും.....

കണ്ണും പൂട്ടിപ്പിടിച്ച് പല്ല് ഞെരിച്ച് പൊടിയിൽ കുളിച്ച് നിൽക്കുന്ന യാസിക്കാന്റെ ആ കോലം കണ്ടപ്പോ നമ്മള് ലിമിറ്റ് വിട്ട് പൊട്ടിച്ചിരിച്ച് പോയെങ്കിലും പിന്നീട് നമ്മള് പറ്റിയ അബദ്ധം മനസ്സിലാക്കി ചിരിക്ക് ഫുൾ സ്റ്റോപ്പിട്ടോണ്ട് നിഫീനേം ചുപ്രൂനേം നോക്കിയതും അവറ്റകള് അസുരന് ഒരു അവിഞ്ഞ ഇളിയും കൊടുത്ത് നമ്മക്ക് ഒരു ഓൾ ദി ബെസ്റ്റും തന്ന് അവിടെന്ന് മെല്ലെ ജീവനും കൊണ്ട് സ്കൂട്ടായി..... ഒപ്പം കിങ്ങിണിപ്പൂച്ചയും.....

ഇതിനും പേടിയാണോ ഈ മൊതലിനെ?.... ഹൌ.... എജ്ജാതി?.... അവരെ പോക്ക് കണ്ട് പിന്നേം നമ്മളെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയതും നമ്മള് തിരിഞ്ഞ് പോലും നോക്കാണ്ട് അവരെ പിറകേ വച്ച് പിടിക്കാൻ ഓങ്ങി....

അത് മുൻകൂട്ടി കണ്ട പോലെ അസുരൻ പിന്നീന്ന് നമ്മളെ അവിടെ തന്നെ അരയ്ക്ക് പിടിച്ച് വലിച്ച് അവന്റെ നെഞ്ചിലേക്ക് അണച്ച് നിർത്തിച്ചതും ഇനി നേരത്തേ നമ്മള് കൊടുത്തത്തിന് തിരിച്ച് തരാനാണോ ഈ ചേർത്ത് നിർത്തിക്കൽ എന്നായിരുന്നു നമ്മളെ ഉള്ളിലൂടെ ഓടി നടന്നത്.....

റൊമാൻസിനുള്ള സ്കോപ്പ് തന്നെ ആണെന്ന് കരുതി കുറച്ചൊക്കെ നാണത്തിൽ നമ്മള് താഴ്ത്തി വച്ച തല പൊക്കി അസുരനെ ഒന്ന് പാളി നോക്കിയതും അങ്ങേരെ മുഖത്തെ ഭാവം കണ്ട് നമ്മള് പകച്ച് പണ്ടാരമടങ്ങി പോയി....

അജ്ജാതി കലിപ്പിൽ പല്ലിറുമ്മി നിന്ന് തല മൊത്തത്തിൽ കുടഞ്ഞിട്ട് പൊടി ആകെ എന്റെ ദേഹത്തേക്ക് ആക്കിയതും നമ്മള് ആ നിൽപ്പിൽ നിന്ന് ചുമച്ചോണ്ട് ആ പൊടിയൊക്കെ കൈ കൊണ്ട് ആട്ടി പായിച്ചിട്ട് ഇക്കാനെ അങ്ങനെ നോക്കി നിന്നപ്പോളേക്കും നമ്മളെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി....

ഇക്ക എന്റെ അരയ്ക്ക് പിടിമുറുക്കിയപ്പോ നഖവും ആഴത്തിൽ കുത്തിയിറക്കി.... ഇത്രക്ക് കലിപ്പിൽ ഞാൻ അസുരനെ ഒരിക്കലും കണ്ടിട്ടില്ല.... അത് നമ്മളെ ശരീരത്തിൽ ഏൽപ്പിക്കുന്ന വേദനയേക്കാൾ നമ്മളെ മനസ്സിൽ നോവുണർത്തിയത് പിന്നീട് യാസിക്ക പറഞ്ഞ ആ വാക്കുകൾ കേട്ടിട്ടായിരുന്നു.....

"നിന്നെ ഇന്നലെ ബലം പിടിച്ച് എന്നോടൊപ്പം കിടത്തിയതിന് പക പോക്കുന്നോടീ പുല്ലേ?.... നീയെന്താടി @&*@&#* കരുതിയത്?.... എന്റെ വീട്ടീക്കേറി എന്നെ ചൊൽപ്പടിക്ക് നിർത്താമെന്നോ?....."

"യാ.... യാസിക്ക..... ഞാൻ അറിയാതെ... കൈ തട്ടിയതാ...."

"നിർത്തെടീ നിന്റെ ന്യായീകരണം..... ഇവിടെ വാങ്ങി വച്ചിരിക്കുന്നത് ഒന്നും നിന്റെ തന്ത ഉണ്ടാക്കിക്കോണ്ട് വന്ന മൊതലൊന്നും അല്ല..... ഇങ്ങനെ വാരി വലിച്ചിട്ട് എറിഞ്ഞ് കളിക്കാൻ.... നീ എന്ത് ചെയ്താലും ഭാര്യാസ്നേഹം കൊണ്ട് ഞാൻ അത് മറന്ന് നിന്റെ ഷോളിന്റെ അറ്റവും പിടിച്ച് നിന്നെ മണപ്പിച്ച് നടക്കുമെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ പൊന്ന് പുന്നാര മോളേ....

അതങ്ങ് മറന്നേക്ക്..... സ്നേഹമല്ലെടീ എനിക്ക് നിന്നോട് വെറുപ്പാ... പകയാ.... എന്നെ ജയിലിൽ കിടത്തിയതിനുള്ള പക.... അത് തീർക്കാൻ തന്നെയാ നിന്നെ കെട്ടിയത്..... അല്ലാതെ ഏത് പന്ന വന്ന് മേഞ്ഞു പോയാലും ഒരു പട്ടിയും ചോദിക്കാൻ വരാത്ത നിന്നെ ഞാൻ എന്തിനാ തലേല് എടുത്ത് വയ്ക്കുന്നെ?....  "

യാസിക്കാന്റെ ദേഷ്യത്തിൽ കവിഞ്ഞ പക നിഴലിക്കുന്ന മുഖമായിരുന്നു എന്നെ പേടിപ്പെടുത്തിയത്...... കരച്ചില് ഒരു ഏങ്ങലടി പോലും കേൾപ്പിക്കാതെ എന്നിൽ നിന്ന് അരക്കെട്ടിൽ നിന്ന് ചോരയുടെ രൂപത്തിൽ ഒഴുകി തുടങ്ങിയതും വേദന കടിച്ച് പിടിച്ച് നിറഞ്ഞ് വന്ന മിഴികളോടെ ഞാൻ ആ കണ്ണുകളിലേക്ക് നോക്കി.....

അന്നേരം തന്നെ യാസിക്ക എന്നിലെ പിടി അയച്ചിട്ട് തോളിൽ തട്ടി നിലത്തേക്ക് തള്ളിയിട്ടതും വീഴാൻ കാത്ത് നിന്ന പോലെ ഞാൻ നിലം പതിച്ചു..... ഇക്ക കാരണം ഉണ്ടായ ആ  മുറിപ്പാട് മറച്ച് പിടിക്കാൻ ഞാൻ അവിടെ തന്നെ വിതുമ്പിക്കൊണ്ട് കിടന്നു.....

എന്റെ അടുത്തേക്ക് ഒരുതരം വെറിയോടെ നടന്നടുത്ത് അവിടെ മുട്ട് കുത്തിയിരുന്ന് യാസിക്ക മുടിയിൽ തട്ടി പൊടി കളഞ്ഞിട്ട് എന്നെ വീണ്ടും കത്തി എരിയുന്ന കണ്ണുകളോടെ നോക്കി....

"ഇന്ന് രാവിലെ നീ എന്നോട് പറഞ്ഞില്ലേ ഐ ലവ് യു..... എന്നോടത് പറയാൻ എന്ത് യോഗ്യതയാ നിനക്കുള്ളത്?.... നീ നേരത്തേ ഉണ്ടായിടത്ത് ഒരുത്തനെ വളച്ച് വച്ചിരുന്നില്ലേ സജാദ്?... അവനെപ്പോലെ എന്നേം കുപ്പിയിലാക്കാനാണോ അങ്ങനെ പറഞ്ഞത്?.....ഹ്... നിനക്ക് ഇത് സ്ഥിരം പരിപാടി ആണല്ലോ അല്ലേ?.... ആൾക്കാരെ കറക്കി എടുക്കല്....

ഇന്നലെ നിന്നെ എന്റെ കൂടെ കിടത്തിയത് നിന്റെ വലയില് ഞാൻ വീണ് പ്രേമം മൂത്ത് തലയ്ക്ക് പിടിച്ചിട്ടാണെന്ന് വിചാരിച്ച് വയ്ക്കണ്ട.... അതെന്റെ ഒരു മോഹത്തിന്റെ പേരിലാ... ചില തെരുവില് പെണ്ണുങ്ങള് മാനം വിറ്റ് ജീവിക്കില്ലേ?.... അത് പോലുള്ളൊരു പെണ്ണ് തന്നെയാ എനിക്ക് നീയും..... എന്റെ കൂടെ കിടക്കുന്നതിന് നിനക്കുള്ള കൂലിയായിട്ടാ വേണ്ടതൊക്കെ വാങ്ങി വച്ചത്.... പിന്നെ ഇവിടെന്ന് കഴിക്കാനും തരുന്നത്....

ഇന്ന് എന്നെ ഉമ്മ വച്ചത് ഞാൻ ക്ഷെമിച്ചു..... ഇനി മേലാൽ എന്നോട് അനുവാദം പോലും ചോദിക്കാതെ എന്റെ ദേഹത്ത് ഒന്ന് തൊട്ട് പോലും പോകരുത്.... അതിനുള്ള ഒരു അർഹതയും നിനക്കില്ല..... ഇതെന്റെ വെറും വാക്കാണെന്ന് കരുതണ്ട.... ഇനീം എനിക്ക് ഇഷ്ട്ടം അല്ലാത്തത് ഇവിടെ പ്രവർത്തിച്ചാൽ അരിഞ്ഞു തള്ളും നിന്നെ....."

അതും പറഞ്ഞ് എന്നെ തറപ്പിച്ച് നോക്കി യാസിക്ക പോയതും ഇക്ക എന്റെ കണ്ണീന്ന് മറയുന്നത് വരെ അദ്ദേഹത്തെ ഞാൻ കൺകുളിർക്കേ നോക്കി നിന്നു...
'എന്തിനാ അള്ളാഹ് എനിക്ക് ഇങ്ങനെ പരീക്ഷണം തരുന്നത്?.... ഇത്തിരിയേ സന്തോഷിച്ചുള്ളൂ.... അതിന് ഒത്തിരി സങ്കടം നീയെനിക്ക് തന്നില്ലേ?....

ഞാൻ കരുതിയ പോലെ യാസിക്കക്ക് എന്നോട് യാതൊരു വിധത്തിലുമുള്ള ഇഷ്ട്ടവുമില്ല.... വെറുപ്പും അറപ്പും പകയും മാത്രമേ ഉള്ളൂ.... ശെരിയാ യാസിക്ക.... ഞാൻ ആർക്കും വേണ്ടാതെ പോയവളാണ്..... പക്ഷേ... ഇങ്ങള് വിചാരിക്കുന്ന പോലുള്ളൊരു പെണ്ണല്ല ഞാൻ..... ആദ്യമായിട്ടും അവസാനമായിട്ടും ഉപ്പയല്ലാതെ എന്നെ ഒരു പുരുഷൻ അണച്ച് ചേർത്ത് നിർത്തിയിട്ടുണ്ടെങ്കിൽ അത് ഇങ്ങള് മാത്രമാണ്....

എന്റെ യാസിക്കാന്റെ കൂടെ അല്ലാതെ വേറെ ആരോടും കൂടെ രാത്രി കിടക്ക പങ്കിട്ടിട്ടില്ല..... വേറെ ആരുടെ മുന്നിലും വഴങ്ങിക്കൊടുത്തിട്ടുമില്ല.... ഞാൻ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ചീത്തയായിട്ടില്ല ഇത് വരേയ്ക്കും.... അഞ്ച് നേരം നിസ്‌ക്കരിച്ച് പടച്ചോനിൽ ഭരം ഏൽപ്പിക്കുന്ന ഒരു പെണ്ണാണ്.....

ഇത്രേം നാള് എനിക്ക് കിട്ടാതിരുന്ന സ്നേഹവും കരുതലും സുരക്ഷയും പെട്ടെന്ന് എനിക്ക് കിട്ടിയപ്പോ നില മറന്ന് ഞാൻ മോഹിച്ച് പോയതാ ഇക്കാ ഇങ്ങളെ.... ഇന്നലെ എന്നെ കൂടെ കിടത്തിയപ്പോ അരുതാത്ത ഒരു ചിന്തയും അല്ല എന്റെ ഉള്ളിലേക്ക് വന്നത്..... 

വേറെ ആരുമില്ലെങ്കിലും എന്നെ സ്നേഹിക്കാൻ ഇക്ക ഇണ്ടല്ലോന്നാ.... എന്നോട് പൊറുക്കണം..... ഞാൻ ഒരിക്കലും ആർക്കും ശല്യം ആവൂല.... എന്നെ വെറുക്കാണ്ടിരുന്നാ മതി.... ഇടുപ്പീന്ന് ചോര വന്നതൊന്നും എനിക്ക് വേദനിച്ചിട്ടില്ല ഇക്കാ..... ഇത് പോലെ ഒരുപാട് ഉപദ്രവങ്ങൾ കുഞ്ഞുമ്മ എന്നെ ചെയ്തിട്ടുള്ളതല്ലേ.....

അതൊക്കെ സഹിച്ച് സ്വയം ജീവനൊടുക്കാതെ അവിടെ പിടിച്ച് നിന്നത് എന്റെ ഉപ്പാനെ ഓർത്ത്‌ മാത്രമാണ്..... ഇനിയൊരിക്കലും ഇങ്ങൾക്ക് വെറുപ്പുണ്ടാക്കുന്ന പോലെ ഞാൻ ഒന്നും ചെയ്യൂല..... ഒരിക്കലും ഞാൻ ഇക്കാന്റെ മുഖം ഖൽബിൽ പതിപ്പിക്കാൻ പാടില്ലായിരുന്നു....

ഞാൻ ചെയ്ത വലിയ തെറ്റിന് ഞാൻ തന്നെ പ്രായശ്ചിത്തം ചെയ്തോളാം.... ഞാൻ യാസിക്കാക്ക് ഒരിക്കലും ചേരാത്ത പെണ്ണാണ്..... എന്നെ പോലുള്ള ഭാഗ്യ ദോഷിയെ നിക്കാഹ് ചെയ്തു എന്നുള്ള ഒറ്റ തെറ്റേ ഇക്ക ചെയ്തുള്ളൂ.... എന്റെ ഭാഗ്യക്കേട് കാരണം തന്നെയല്ലേ ഉമ്മി എന്നെ വിട്ട് പോയതും ഉപ്പാക്ക് ഈ ഗതി വന്നതും?...

ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നിൽ നിന്ന് അകന്ന് പോകാണ്..... യാസിക്ക കൂടെ എന്നിൽ നിന്ന് അകന്നാ പിന്നെ ഞാൻ എങ്ങനെ?.... എനിക്ക് പറ്റില്ലല്ലോ റബ്ബേ... ഒരു ദിവസത്തിന്റെ പരിജയത്തിൽ ഞാൻ എങ്ങനെയാ എന്റെ അസുരനെ ഇത്രക്ക് സ്നേഹിച്ചത്?.... ഇക്ക എന്നെ വാക്കാൽ കുത്തി നോവിക്കുന്നതിനേക്കാൾ എനിക്ക് വിഷമം ഞാൻ കാരണം അദ്ദേഹം ദുഖിക്കുന്നല്ലോ എന്നോർത്താ....'

നിലത്ത് നിന്ന് എണീറ്റിരുന്നിട്ട് മടിയിൽ മുഖം പൂഴ്ത്തി നമ്മള് ഉള്ളിലെ സങ്കടങ്ങളെല്ലാം ഏങ്ങലടിച്ച് കരഞ്ഞ് തീർത്തോണ്ടിരുന്നു..... എന്ത് വിഷമത്തിലും എനിക്ക് എന്നും കൂട്ടുണ്ടായിരുന്നത് ഈ കണ്ണീരാണ്.... മനസ്സ് ശാന്തത കൈവരിക്കുന്നത് വരെ നമ്മള് മുഖം ഉയർത്താതെ കരഞ്ഞു.... ഇക്കാക്ക് കഴിക്കാൻ എടുത്ത് വൈക്കേണ്ട നേരം ആണെന്ന് ഓർത്തെടുത്ത് നമ്മള് വേഗം അവിടെന്ന് ചായേം എടുത്തോണ്ട് പോയി ടേബിളിൽ കൊണ്ട് വച്ചു.....

എന്നിട്ട് മുഖമൊക്കെ ഒന്ന് കഴുകി ചെറിയ ചിരി വരുത്തി പുറത്തുള്ള കൈവരിയിൽ രണ്ടും കയ്യും കുത്തി നിർത്തി അവിടെ നിന്ന് പുറത്തേക്ക് ഉറ്റുനോക്കുന്ന യാസിക്കാനെ വിളിച്ചു....

"യാസിക്കാ....."

ഇക്ക ഇങ്ങോട്ടേക്ക് തിരിഞ്ഞ് നോക്കാതെ തല ചെറുതായിട്ട് ചെരിച്ച് വച്ചതും "കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്...."എന്നും പറഞ്ഞ് അവിടെന്ന് ഉള്ളിലേക്ക് വലിഞ്ഞ് ഇക്ക വരുന്നോണ്ട് അകത്ത് നിന്ന് ഒന്ന് പാളി നോക്കിയതും തലയും താഴ്ത്തി പിടിച്ച് യാസിക്ക കഴിക്കാൻ വന്നിരിക്കുന്നത് കണ്ട് എനിക്ക് സന്തോഷം കൊണ്ട് കണ്ണ് പിന്നേം നിറഞ്ഞു.....

പ്ലേറ്റ് മുന്നിലേക്ക് എടുത്ത് വച്ചിട്ട് എന്നെ അവിടേം ഇവിടേം ഒക്കെ നോക്കുന്നന്ത് ഒളിഞ്ഞ് നിന്ന് കണ്ടപ്പോ ഞാൻ പോലും അറിയാതെ നമ്മളെ കാലുകൾ ഇക്കാന്റെ അടുത്തേക്ക് എത്തിയിരുന്നു.... എന്നെ കണ്ടപ്പോ നോക്കിയത് കണ്ട് കിട്ടിയത് പോലെ ആ മുഖത്ത് ഒരു ഭാവം വന്നതും വിറച്ച് വിറച്ചാണെങ്കിലും നമ്മള് ഇക്കാക്ക് അതെടുത്ത് വിളമ്പി കൊടുത്തു....

ഞാൻ ഒരക്ഷരം പോലും മിണ്ടാതെ വിളമ്പി കൊടുത്തിട്ട് അങ്ങോട്ട് നോക്കാനുള്ള ശക്തി ഇല്ലാഞ്ഞിട്ട് നമ്മള് പെട്ടെന്ന് നിലത്തേക്ക് നോക്കി..... എനിക്ക് പേടിയാവുന്നു.... ഇനി വിളമ്പിക്കൊടുത്തത് ഇഷ്ടായി കാണില്ലേ?.... അങ്ങനെയാണെങ്കിൽ എന്തെങ്കിലും പറയേണ്ടതായിരുന്നല്ലോ...

എന്തായാലും രണ്ടും കല്പിച്ച് നമ്മള് തല ഉയർത്തി നോക്കിയതും അവിടെയെങ്ങും ആളെ കാണാഞ്ഞിട്ട് ചുറ്റും നോട്ടമിട്ടപ്പോ റൂമിൽ നിന്ന് വേഗം ഷർട്ടിന്റെ ബട്ടൺ ഇട്ടോണ്ട് വരുന്ന യാസിക്കാനെ കണ്ടു..... എന്നോട് ഒരു വാക്ക് പോലും പറയാതെ ഒന്ന് തറപ്പിച്ച് നോക്കീട്ട് ഇക്ക വേഗം അവിടെന്ന് ഫോണും ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങിപ്പോയതും ചങ്ക് അലച്ച് പോയ പോലെ തോന്നി നമ്മക്ക്.... ഞാൻ വിളമ്പിയത് ഇഷ്ട്ടമായി കാണില്ല മൂപ്പർക്ക്.... 

എന്ന് ആലോചിച്ച് പുറത്തേക്ക് കണ്ണും നട്ട് അവിടെ നിന്നതും അരയ്ക്ക് വല്ലാത്തൊരു നീറ്റല് തോന്നി നമ്മള് അങ്ങോട്ടേക്ക് കണ്ണുകൾ പായിച്ചു.... നഖം കുത്തിയമർന്ന ഇടത്ത് ചോര വന്ന് കട്ട പിടിച്ച് കിടക്കുന്നുണ്ട്.... മുറിഞ്ഞപ്പോ ഉണ്ടായിരുന്ന വേദന കുറച്ച് മുൻപ് വരെ ഉണ്ടായീല.... ചിലപ്പോ മരവിച്ച് പോയിക്കാണും....

ആർക്കാണോ ഉണ്ടാക്കിയത് അങ്ങേർക്ക് വേണ്ടെങ്കിൽ പിന്നെ എനിക്ക് എന്തിനാ?.... ഞാൻ ഒന്നും കഴിക്കാതെ അതെടുത്ത് അടുക്കളേല് കൊണ്ട് പോയി വച്ചിട്ട് നേരേ റൂമിലെ ബാത്ത്റൂമിലേക്ക് കേറി രക്തം കഴുകി കളഞ്ഞ് മുറിവ് ഏകദേശം ഉണങ്ങാൻ വേണ്ടി ഐസും എടുത്ത് വച്ചപ്പോ അതിന്റെ പണി കഴിഞ്ഞു.... എന്നാലും നല്ല നോവുണ്ട്.... സാരൂല... മാറിക്കോളും....

അവിടെന്ന് ഇറങ്ങി നമ്മള് അസുരന്റെ മുറി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.... ഇന്നലെ ഇതൊന്നും മര്യാദക്ക് കാണാൻ കഴിഞ്ഞില്ല.... വലിയ ഒരു റൂം തന്നെ.... പക്ഷേ അടുക്കും ചിട്ടയും ഒന്നും ഇല്ലാന്ന് അത് കാണുമ്പോ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.... എങ്ങനെ ഉണ്ടാവാനാ?... നമ്മളെ ചെക്കന് ആരേലും ദ്രോഹിച്ചിട്ട് വന്ന് കിടക്കാൻ അല്ലേ ഈ റൂം... അപ്പൊ ഇതൊക്കെ വേറെ ആര് നോക്കും....

എന്തായാലും ഇത് ഇനി വൃത്തിയാക്കീട്ടേ ശെരിയാകൂന്നൊക്കെ ആലോചിച്ച് ഉറപ്പിച്ച് നമ്മള് ഒരറ്റത്ത്ന്ന് തുടങ്ങിയപ്പോ നമ്മളെ ഹെൽപ്പാൻ നിഫിയും നാഫിയും വന്നു.... നേരത്തേ എന്തെങ്കിലും സംഭവിച്ചോന്നൊക്കെ പേടിച്ച് തിരിച്ചും മറിച്ചും നിഫി ചോദിച്ചെങ്കിലും ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞ് ഞാൻ അവർക്ക് പുഞ്ചിരിച്ച് കൊടുത്തതും അവള് നമ്മളോട് സോറിയൊക്കെ പറഞ്ഞ് ചുണ്ട് ചുളുക്കി വച്ചപ്പോ പെണ്ണിന്റെ ഭാവം കണ്ട് നമ്മള് പൊട്ടിച്ചിരിച്ച് പോയി...

അപ്പോളേക്കും അതേ ചോദ്യത്തിൽ തന്നെ ചുപ്രൂം കേറി വന്നപ്പോ അവനും ഞാൻ അതേ മറുപടി കൊടുത്തു....

"ഹോ.... ഞാൻ പേടിച്ചത് പോലെ ഒന്നും നടന്നില്ലല്ലേ?..... അദീത്ത ആയോണ്ട് ആയിരിക്കും.... ഞാൻ വല്ലോം ആണ് ആ പൊടി വാരി വീശിയത്തെങ്കിൽ എന്റെ മയ്യത്ത് ഇവിടെന്ന് കൊണ്ടോവേണ്ടി വന്നേനെ.... മൂപ്പർക്ക് ഇടക്കിടക്ക് ദേഹത്ത് അഴുക്കാവുന്നത് വല്യ ദേഷ്യമാന്നേ.... പക്ഷേ വർക്ക്‌ ഷോപ്പിലും അടിപിടിക്കും അതൊന്നും നോക്കൂല...."(ചുപ്രു)

അവൻ പറയുന്നത് കേട്ട് നമ്മള് വായും പൊളിച്ച് നേരത്തേ നടന്നത് റീവൈന്റ് ചെയ്ത് നോക്കി.... അപ്പൊ അതാണ്‌ ഇത്രക്ക് കലിപ്പായത്....

"ഇന്ന് നിന്നെയൊന്നും കൊണ്ടോവാണ്ട് ഇല്ലുക്ക എങ്ങോട്ടാ തനിച്ച് പോയേ?... അദീനോട്‌ ഒന്നും പറഞ്ഞില്ലെന്ന്...."(നിഫി)

"ആവോ?.... ആർക്കറിയാം?...."

ചുപ്രു എന്നും പറഞ്ഞ് കൈമലർത്തി കാണിച്ചു..... വീട് മൊത്തം ഞങ്ങൾ എല്ലാരും കൂടെ അടിച്ച് പെറുക്കി വൃത്തിയാക്കിയപ്പോളും അവരെ ആരേം കൊണ്ട് പോകാതെ യാസിക്ക എങ്ങോട്ടാ ഒറ്റയ്ക്ക് പോയതെന്നായിരുന്നു നമ്മളെ ചിന്ത....

06

നഖം കുത്തിയമർന്ന ഇടത്ത് ചോര വന്ന് കട്ട പിടിച്ച് കിടക്കുന്നുണ്ട്.... മുറിഞ്ഞപ്പോ ഉണ്ടായിരുന്ന വേദന കുറച്ച് മുൻപ് വരെ ഉണ്ടായീല.... ചിലപ്പോ മരവിച്ച് പോയിക്കാണും.... ആർക്കാണോ ഉണ്ടാക്കിയത് അങ്ങേർക്ക് വേണ്ടെങ്കിൽ പിന്നെ എനിക്ക് എന്തിനാ?....

ഞാൻ ഒന്നും കഴിക്കാതെ അതെടുത്ത് അടുക്കളേല് കൊണ്ട് പോയി വച്ചിട്ട് നേരേ റൂമിലെ ബാത്ത്റൂമിലേക്ക് കേറി ഇടുപ്പിൽ കട്ട പിടിച്ചിരുന്ന രക്തം കഴുകി കളഞ്ഞ് മുറിവ് ഏകദേശം ഉണങ്ങാൻ വേണ്ടി ഐസും എടുത്ത് വച്ചപ്പോ അതിന്റെ പണി കഴിഞ്ഞു.... എന്നാലും നല്ല നോവുണ്ട്.... സാരൂല... മാറിക്കോളും.... അവിടെന്ന് ഇറങ്ങി നമ്മള് അസുരന്റെ മുറി മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു.... ഇന്നലെ ഇതൊന്നും മര്യാദക്ക് കാണാൻ കഴിഞ്ഞില്ല....

വലിയ ഒരു റൂം തന്നെ.... പക്ഷേ അടുക്കും ചിട്ടയും ഒന്നും ഇല്ലാന്ന് അത് കാണുമ്പോ ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകും.... എങ്ങനെ ഉണ്ടാവാനാ?... നമ്മളെ ചെക്കന് ആരേലും ദ്രോഹിച്ചിട്ട് വന്ന് കിടക്കാൻ അല്ലേ ഈ റൂം... അപ്പൊ ഇതൊക്കെ ആര് നോക്കാനാ.... എന്തായാലും ഇത് ഇനി വൃത്തിയാക്കീട്ടേ ശെരിയാകൂന്നൊക്കെ ആലോചിച്ച് ഉറപ്പിച്ച് നമ്മള് ഒരറ്റത്ത്ന്ന് തുടങ്ങിയപ്പോ നമ്മളെ ഹെൽപ്പാൻ നിഫിയും നാഫിയും വന്നു....

നേരത്തേ എന്തെങ്കിലും സംഭവിച്ചോന്നൊക്കെ പേടിച്ച് തിരിച്ചും മറിച്ചും നിഫി ചോദിച്ചെങ്കിലും ഒന്നും ഉണ്ടായില്ലെന്ന് പറഞ്ഞ് ഞാൻ അവർക്ക് പുഞ്ചിരിച്ച് കൊടുത്തതും അവള് നമ്മളോട് സോറിയൊക്കെ പറഞ്ഞ് ചുണ്ട് ചുളുക്കി വച്ചപ്പോ പെണ്ണിന്റെ ഭാവം കണ്ട് നമ്മള് പൊട്ടിച്ചിരിച്ച് പോയി.... അപ്പോളേക്കും അതേ ചോദ്യത്തിൽ തന്നെ ചുപ്രൂം കേറി വന്നപ്പോ അവനും ഞാൻ അതേ മറുപടി കൊടുത്തു....

"ഹോ.... ഞാൻ പേടിച്ചത് പോലെ ഒന്നും നടന്നില്ലല്ലേ?..... അദീത്ത ആയോണ്ട് ആയിരിക്കും.... ഞാൻ വല്ലോം ആണ് ആ പൊടി വാരി വീശിയതെങ്കിൽ എന്റെ മയ്യത്ത് ഇവിടെന്ന് കൊണ്ടോവേണ്ടി വന്നേനെ.... മൂപ്പർക്ക് ഇടക്കിടക്ക് ദേഹത്ത് അഴുക്കാവുന്നത് വല്യ ദേഷ്യമാന്നേ.... പക്ഷേ വർക്ക്‌ ഷോപ്പിലും അടിപിടിക്കും അതൊന്നും നോക്കൂല...."(ചുപ്രു)

അവൻ പറയുന്നത് കേട്ട് നമ്മള് വായും പൊളിച്ച് നേരത്തേ നടന്നത് റീവൈന്റ് ചെയ്ത് നോക്കി.... അപ്പൊ അതാണ്‌ ഇത്രക്ക് കലിപ്പായത്....

"ഇന്ന് നിന്നെയൊന്നും കൊണ്ടോവാണ്ട് ഇല്ലുക്ക എങ്ങോട്ടാ തനിച്ച് പോയേ?... അദീനോട്‌ ഒന്നും പറഞ്ഞില്ലെന്ന്...."(നിഫി)

"ആവോ?.... ആർക്കറിയാം?...."

ചുപ്രു എന്നും പറഞ്ഞ് കൈമലർത്തി കാണിച്ചു..... വീട് മൊത്തം ഞങ്ങൾ എല്ലാരും കൂടെ അടിച്ച് പെറുക്കി വൃത്തിയാക്കിയപ്പോളും അവനെ കൊണ്ട് പോകാതെ യാസിക്ക എങ്ങോട്ടാ ഒറ്റയ്ക്ക് പോയതെന്നായിരുന്നു നമ്മളെ ചിന്ത.... ഇനി ഒറ്റയ്ക്ക് ആരേലും അടിക്കാൻ പോയതാണോ?.... അല്ല.... അടിക്കാൻ പോകുമ്പോളൊക്കെ ഗോപിയേട്ടനേം വിളിക്കില്ലേ?.... ആംബുലൻസിന്?....

ആവോ അതെന്തായാലും പിന്നെ ആലോചിക്കാം.... ഇപ്പൊ ഈ പണിയൊന്ന് തീർക്കട്ടെ.... വീട് മുഴുവൻ ക്ലീനാക്കി മുൻവശത്തെ ചെടിക്ക് വെള്ളമൊഴിച്ചും കഴിഞ്ഞ് തളർന്നിരുന്ന ഞങ്ങളെല്ലാർക്കും ഐഷത്ത(നസീറിക്കാന്റെ ഭാര്യ) കുടിക്കാൻ ജ്യൂസ്‌ കൊണ്ട് തന്നിട്ട് ഇവിടത്തെ ബാക്കി പണി തീർക്കാൻ എന്നെ സഹായിച്ചു.....

നിഫിയും നാഫിയും ചുപ്രൂം കൂടി ഇവിടത്തെ ടിവി ഓൺ ആക്കി എന്തൊക്കെ ഇടിപ്പടങ്ങൾ വച്ച് കാണുന്നതിന്റെ ശബ്ദം കേട്ട് അത് പറഞ്ഞ് ചിരിച്ചോണ്ട് ഞാനും ഐഷത്തായും ഉച്ചത്തേക്കുള്ളത് ഉണ്ടാക്കിക്കോണ്ട് ഇരുന്ന നേരത്താണ് രേവതിച്ചേച്ചി അടുക്കളേലേക്ക് ഓടിപ്പിടച്ച് വന്നിട്ട് അവര് നാല് പേർക്ക് ഉച്ചക്കത്തേക്കുള്ള ചോറും ആയി വർക്ക് ഷോപ്പിലേക്ക് ചെല്ലാൻ ഗോപിയേട്ടൻ വിളിച്ച് പറഞ്ഞെന്ന് പറഞ്ഞത്..... 

"ഇതെന്ത് പണിയാ ഈ കാണിച്ചേ?.... കുറച്ച് നേരത്തേ പറഞ്ഞിരുന്നെങ്കിൽ നാല് പേർക്കും കൂടി ഒരുമിച്ച് ഉണ്ടാക്കായിരുന്നു.... നേരം ഉച്ചയായി.... ഇതിപ്പോ ഈ നേരത്ത് പറഞ്ഞാ എന്ന് ഉണ്ടാക്കി തീരാനാ?..... ഞാനാണെങ്കിൽ അദി ഇവിടെ തനിച്ചല്ലേ എന്നോർത്ത് വീട്ടില് ഒന്നും വയ്ക്കാതെ ഇങ്ങോട്ട് പോന്നു...."(ഐഷത്ത)

ഐഷത്താന്റെ ടെൻഷൻ അടി കേട്ട് നമ്മള് ഒന്ന് പുഞ്ചിരിച്ചിട്ട് ഇത്താന്റെ തോളത്ത് തട്ടി.....

"അതിനിപ്പോ എന്താ എന്റെ ഐഷത്ത?.... ഇവിടെ നാല് പേർക്ക് കഴിക്കാൻ ഒക്കെയുള്ള അരി അടുപ്പത്ത് ഇട്ടിട്ടില്ലേ?..... ഇപ്പൊ കറിക്കുള്ളത് അരിഞ്ഞു വച്ചു.... ഇനി അത് വേഗം ഉണ്ടാക്കിയാ പോരെ?.... നമ്മക്ക് മൂന്ന് പേരും കൂടി ഓരോ കറി വച്ച് ഉണ്ടാക്കാം.... അപ്പൊ സംഗതി വേഗം കഴിയും...."

നമ്മളെ ഐഡിയ കേട്ടിട്ട് രണ്ട് പേരും തലകുലുക്കി സമ്മതിച്ചിട്ട് ഓരോ കറീടേം പണി ഏറ്റെടുത്തു..... ഇവിടെ സൗകര്യം പോരാഞ്ഞിട്ട് രേവതിച്ചേച്ചി വീട്ടിലേക്ക് പോയി അവിടെ വച്ച് കറി ഉണ്ടാക്കി.... ഇടയ്ക്ക് തിന്നാൻ വല്ലതും ആയോ എന്ന് അറിയാൻ വേണ്ടി എത്തി നോക്കിയ നിഫിയെ കൂടെ ഇവിടെ പിടിച്ച് വച്ച് പെണ്ണിന്റെ തലയിലേക്ക് ഓരോന്നും വച്ച് കൊടുത്തിട്ട് ഐഷാത്ത അവൾക്കിട്ട് നന്നായിട്ട് പണിതു....

പെണ്ണ് വേറെ നിവർത്തി ഇല്ലാഞ്ഞിട്ട് ഗതികേട് കൊണ്ട് ഇവിടെ നിന്ന് ഓരോന്നും ചെയ്ത് കൂട്ടുന്നത് കണ്ട് അവളെ കളിയാക്കി നമ്മളും കറിയൊക്കെ ഉണ്ടാക്കി കഴിഞ്ഞപ്പോ ചേച്ചി രണ്ട് കൂട്ടം കറി കൊണ്ട് വന്നതും അവർക്ക് കൊണ്ടോവാൻ വേണ്ടി ഞങ്ങൾ ഒരുമിച്ച് അതൊക്കെ ഷോപ്പറിൽ ആക്കി വച്ചു....

എന്നിട്ട് അത് കൊണ്ട് കൊടുക്കാൻ ടീവിടെ മുന്നില് കമിഴ്ന്നു കിടക്കുന്ന ചുപ്രൂനെ വിളിച്ചതും അവൻ സിനിമ മിസ്സായ ശോകാവസ്ഥയിൽ അവിടെന്ന് മടി പിടിച്ച് വന്ന് ഷോപ്പറും പൊക്കി പോകാൻ തുനിഞ്ഞപ്പോ നിഫി അവനെ തടഞ്ഞു....

"ഇന്ന് ഞങ്ങളും കൂടെ വരാം.... അദി ഇല്ലുക്കാന്റെ വർക്ക്‌ ഷോപ്പ് കണ്ടിട്ടില്ലല്ലോ...."(നിഫി)

"അത് ശെരിയാ..... എന്നാ നിങ്ങള് കൂടെ ചെല്ല്...."(ഐഷത്ത)

"ഞാൻ ഇന്ന് വരുന്നില്ല ചുപ്രൂ....നീ അത് കൊണ്ടോയി കൊടുത്തോ....."

ചുപ്രൂനെ നോക്കി അതും പറഞ്ഞ് മെല്ലെ അകത്തേക്ക് വലിയാൻ നിന്ന നമ്മളെ അവിടെ പിടിച്ച് നിർത്തിച്ചിട്ട് നിഫി കണ്ണുരുട്ടി കാണിച്ചു.....

"അതെന്ത് പറച്ചിലാ മോളേ?.... ഇല്ലൂന് ഇത് കൊണ്ടോയി കൊടുക്കാൻ നിനക്കും ഇല്ലേ ആഗ്രഹം?.... ഇവിടത്തെ പണികളെ കുറിച്ച് ആലോചിച്ചിട്ടാണെങ്കിൽ പേടിക്കണ്ട.... അതിന് ഞങ്ങളൊക്കെ ഉണ്ടല്ലോ?.... ടീ നിഫീ അദീനേം കൊണ്ട് പോ...."(ചേച്ചി)

"അത്.... ചേച്ചി ഞാൻ...."

"നീയൊന്നും പറയണ്ട.... ഞങ്ങളെ കൂടെ നീയും വരും...."(നിഫി)

യാസിക്ക ഇന്ന് ഞാൻ വിളമ്പി കൊടുത്തത്തിന് കഴിക്കാതെ പോയതല്ല?..... ഇനി ചോറ് കൂടെ കൊണ്ട് കൊടുത്തിട്ട് വേണം അതും തിന്നാണ്ട് ഇരിക്കാൻ.... അതൊക്കെ ഓർത്തിട്ടാ നമ്മള് പോണില്ലാന്ന് പറഞ്ഞത്.... പക്ഷേ എല്ലാരും കൂടെ നമ്മളെ തള്ളി പറഞ്ഞയച്ചു..... പോകുന്ന വഴിക്ക് എനിക്ക് നല്ല പേടി ഉണ്ടായിരുന്നു....

എന്നാലും എനിക്ക് ഇക്കാനെ കാണാൻ തോന്നുന്നത് കൊണ്ട് ആ പേടിയൊന്നും ഒന്നുമല്ലാത്തത് പോലെ തോന്നി മനസ്സ് നിറയെ സന്തോഷിച്ചിട്ട്‌ നമ്മള് അവരോടൊപ്പം നടന്ന് നീങ്ങി...... ഷോപ്പർ എന്റെ കയ്യിൽ തന്നിട്ട് ഫ്രീയായി ആടിപ്പാടി നടക്കാ ചുപ്രു..... നിഫി എന്തൊക്കെയോ പറഞ്ഞ് എന്റെ ചെവി തിന്നുന്നുമുണ്ട്..... 

"നിന്നൊട് ഞാൻ ഇന്ന് ഞങ്ങളെ കൂടെ പോരാൻ പറഞ്ഞതിന് ഒരു കാരണം ഉണ്ട് അദീ...."(നിഫി)

നിഫീന്റെ പറച്ചില് കേട്ട് ഞാൻ അവളെ നെറ്റി ചുളിച്ച് എന്തെന്ന പോലെ അവിടെ സ്റ്റക്ക് ആയി നിന്നതും ഞങ്ങളുടെ സംസാരം കേട്ടോണ്ട് നടന്ന ചുപ്രു തിരിഞ്ഞ് നിന്ന് എന്നെ നോക്കി പല്ലിളിച്ചിട്ട്‌ കൈയിൽ പിടിച്ച് വലിച്ച് അവന്റെ കൂടെ നിർത്തിച്ചു....

"അതില്ലേ അദീത്താ..... വർക്ക്‌ഷോപ്പിന്റെ സമീപത്ത് ഇത്താക്കൊരു ശത്രു തെണ്ടി നടക്കുന്നുണ്ട്.... ആ ഹംക്കിനെ കാണിച്ച് തരാനാ.... അവളെ ഒതുക്കീലെങ്കി അത് അദീത്താക്ക് തന്നെയാ പാര....."(ചുപ്രു)

"ശത്രുവോ?..... നീയെന്തൊക്കെയാടാ ചെക്കാ ഈ പറയണേ?......"(നമ്മള്)

"ആടീ..... വർക്ക്‌ഷോപ്പിന്റെ അടുത്തുള്ള ഒരുത്തിയാ..... പേര് ഹന്ന..... അവൾക്ക് നമ്മളെ ഇല്ലുക്കാനോട്‌ മുടിഞ്ഞ പ്രേമം..... ഇല്ലുക്ക വർക്ക്‌ഷോപ്പിൽ എത്തുന്ന നേരം തന്നെ മണം പിടിച്ച് അവള് അവിടെ ഹാജറാകും.... അങ്ങേരെ വളയ്ക്കാൻ.... എത്ര ആട്ടി പറഞ്ഞയച്ചാലും അവള് പോവൂലാ.....

വൈകുന്നേരം ഇക്ക പണി കഴിഞ്ഞ് പോകുന്നത് വരെ ഓരോ വൃത്തികേടും കാണിച്ച് അവിടെ ചുറ്റി പറ്റി നിൽക്കും..... അവളുടെ ഡ്രെസ്സിങ്ങ് കണ്ടാ തന്നെ ഛർദിക്കാൻ വരും.... തുണിക്ക് ദാരിദ്ര്യം പിടിച്ച പോലെയാ ആ ശവം വരുന്നത്...... ഇല്ലുക്കാനെ വശീകരിക്കാൻ....."

എന്നൊക്കെ നിഫിയും നമ്മളെ അടുത്ത് വന്ന് നിന്ന് പറയുന്നത് കേട്ടപ്പോ എന്റെ ഉള്ളില് ഒരു പാറക്കല്ല് എടുത്ത് വച്ച പോലെയായിരുന്നു.... കണ്ണിൽ നനവ് പടർന്ന് തുടങ്ങിയോന്ന് ഒരു സംശയം.....

"അയ്യേ എന്താദ് അദീ?..... അത് പറഞ്ഞപ്പോ തന്നെ നിനക്ക് കൊണ്ടോ?..... എന്റെ പെണ്ണേ നീ കരയൊന്നും വേണ്ട..... ഹന്നേന്റെ നമ്പർ ഒന്നും അന്റെ യാസിക്കാന്റെ അടുത്ത് വിലപ്പോവില്ല മോളേ.... ഇല്ലുക്കാക്ക് അവളെ കണ്ണിന്റെ ഇരുമണിക്ക് കാണാൻ പാടില്ല..... അത്രക്ക് വെറുപ്പാ അവളോട്.....

അവള് എത്ര കോപ്രായങ്ങൾ കാണിച്ചാലും വേറെ ആര് നോക്കിയാലും ഒരു നോട്ടം പോലും അങ്ങേരെ ഭാഗത്ത് നിന്ന് അവളിലേക്ക് പതിഞ്ഞിട്ടുള്ളതായി ഞാൻ ഇത് വരെയും കണ്ടിട്ടില്ല...... അതോണ്ട് ഇല്ലുക്കാന്റെ കാര്യം വിട്..... നമ്മക്ക് ഇനിയാണ് ആ മൂദേവിയെ ഒതുക്കേണ്ടത്..... അവളുടെ ചൊറിയുന്ന സംസാരത്തിന് ഇനിയെങ്കിലും അറുതി വരുത്തണം....."(നിഫി)

"ആ ഇവള് പറഞ്ഞത് ശെരിയാ അദീത്താ.... ഹന്നേടെ പെഴപ്പത്തരങ്ങൾക്ക് ഞങ്ങള് ആരേലും ചോദിക്കാൻ ചെന്നാൽ "അത് ചോദിക്കാൻ നീ ഇല്ലുക്കാന്റെ ആരാണെന്ന്" ചോദിച്ച് അവള് ഞങ്ങളെ കൊച്ചാക്കും.... ഇപ്പൊ അദീത്ത ഉണ്ടല്ലോ.... ഇത്തയല്ലേ ഇക്കാന്റെ വൺ ആൻഡ് ഒൺലി വൈഫി.... അപ്പൊ അവളെ അടിച്ച് പുറത്താക്കാൻ ഞങ്ങളെ അദീത്താക്ക് പറ്റും..... "

'നിഫി പറഞ്ഞപ്പോളാ എനിക്ക് ഇത്തിരി ആശ്വാസം ആയത്..... ഒരു ഹന്ന വന്നിരിക്കുന്നു.... ഇത്രേം കാലം ഞാൻ കുഞ്ഞുമ്മാന്റെ പോര് സഹിച്ച് ഒതുങ്ങി നിന്നു.... അത് എന്റെ ഉപ്പാക്ക് വേണ്ടി.... ഇവിടെ എന്റെ കെട്ട്യോന് വേണ്ടി ഞാൻ ഇപ്പൊ മിണ്ടാണ്ട് ഇരുന്നാ അവള് എന്റെ ചെക്കനേം അടിച്ചോണ്ട് പോകും.....

അതിന് ഞാൻ അനുവദിക്കില്ല.... അതിന് എന്ത് മരുന്നാണെങ്കിലും നമ്മള് എടുത്തിരിക്കും..... യാസിക്ക എന്നോട് ദേഷ്യം കാണിച്ചാലും സാരൂല.... അവളെ തള്ളി പുറത്തിറക്കിയേ തീരൂ..... അദീലയ്ക്ക് പകരം ഒരു കന്നയും എന്റെ യാസിക്കാന്റെ ഉള്ളിൽ കേറി കൂട് കൂട്ടി താമസിക്കണ്ട....'

എന്നൊക്കെ കുശുമ്പോടെ ഉള്ളിൽ ദൃഡപ്രതിജ്ഞ എടുത്ത് നമ്മള് അവരെ കൂടെ രണ്ടും കല്പിച്ച് വർക്ക്‌ഷോപ്പിൽ എത്തി.... ഒരു വലിയ വർക്ക്‌ഷോപ്പ് തന്നെയാ.... ഒരുപാട് വണ്ടികൾ റിപ്പയറിനായിട്ട് കൊണ്ട് ഇട്ടിട്ടുണ്ട് അവിടെ..... പുറത്ത് ആരേം കാണാഞ്ഞിട്ട് ഞങ്ങള് മൂന്നും ഏന്തി വലിഞ്ഞ് അകത്തേക്ക് നോക്കിയതും അവിടെ നടക്കുന്ന കാഴ്ച്ച കണ്ട് ഞെട്ടി നിക്കുന്ന എന്നെ നോക്കീട്ട് നിഫിയും ചുപ്രൂം അവളാണെന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചു....

ഒരുത്തി മാറിന്റെ പകുതി വരെ കാണാവുന്ന കയ്യില്ലാത്ത ഒരു ബ്ലൗസും.... സാരി എന്ന് പേരിന് മാത്രം മാത്രം പറയാൻ പറ്റുന്ന ഒരു ഇറക്കമില്ലാത്ത തുണിയും ചുറ്റി മുടി ഷോൾഡറിന്റെ രണ്ട് ഭാഗത്തേക്കും വകഞ്ഞ് വച്ചോണ്ട് ആകെ വിയർത്ത് കുളിച്ച് ഇട്ടിരിക്കുന്ന ഷർട്ടിൽ ആകെ ഗ്രീസും കരിയോയിലും ആയി നിന്ന് ഏതോ ഒരു കാറിന്റെ ബോണറ്റ് പൊക്കി അതിൽ പണിയുന്ന എന്റെ യാസിക്കാനെ തഴുകി തലോടി അങ്ങേരെ പണിയിൽ ഉള്ള കോൺസെൻട്രേഷൻ കളയുന്നു.....

അലവലാതി.... അവൾക്ക് എത്ര ധൈര്യം ഉണ്ടായിട്ടാ എന്റെ ചെക്കനെ തലോടുന്നെ?.... അത് കണ്ടിട്ട് എനിക്ക് മേലാസകലം എരിഞ്ഞു കേറാണ്.... ഞാൻ ഒന്ന് തൊട്ടാലല്ലേ അങ്ങേർക്ക് കുഴപ്പം.... ഇവളെ പോലുള്ളവൾമാര് തൊടുമ്പോൾ ഇങ്ങേർക്ക് ഈ അയിത്തം ഒന്നും ഇല്ലേ?..... അപ്പൊ തന്നെ നമ്മള് അങ്ങോട്ടേക്ക് പാഞ്ഞ് പോകാൻ നിന്നതും ചുപ്രു എന്നെ തടഞ്ഞു....

"പണീന്റെ ഇടയിൽ ചെന്ന് ബഹളം ഉണ്ടാക്കിയാ ഇല്ലുക്ക ദേഷ്യപ്പെടും....."(ചുപ്രു)

"അപ്പൊ ആ പൂതന എന്റെ യാസിക്കാനെ ചെയ്യുന്ന വൃത്തികേടൊക്കെ ഞാൻ കണ്ടോണ്ട് ഇരിക്കണംന്നാണോ നീ പറയണേ?.... അവള് ദേഹത്ത് തൊട്ടിട്ടും അങ്ങേരെന്താടാ ചുപ്രൂ ഒന്ന് തടയാത്തെ?..... അടിച്ച് അവളെ ചെപ്പക്കുറ്റി തകർത്തൂടെ അങ്ങേർക്ക്?....."

എന്ന് ഇത് വരെയും എടുക്കാത്തത്ര കട്ട കലിപ്പിൽ ഞാൻ അവനോട് ചോദിച്ച് കുരച്ച് ചാടിയതും അവര് രണ്ടും കൂടെ തലയ്ക്ക് കൈ വച്ച് എന്നേം വലിച്ചോണ്ട് സൈഡിലേക്ക് പോയി......

"പെണ്ണുങ്ങള് തൊടുന്നത് പോലെയല്ല ആണുങ്ങള് തൊട്ടാ..... സംഗതി സ്ത്രീ പീഡനം ആകും...... എത്ര ശല്യം ചെയ്തിട്ടും ഇല്ലുക്ക അവളോട് പ്രതികരിക്കാതെ ഇരിക്കുന്നത് അതോണ്ടാ..... അവളെയെങ്ങാനും ഒന്ന് അബദ്ധത്തിന് തല്ലിപ്പോയാ പിന്നെ അവള് ഇക്കാന്റെ തലേല് ആവും..... അവള് അതിനായിട്ട് തന്നെയാ ഈ കിടന്ന് നിറഞ്ഞ് ആടുന്നത്...."(ചുപ്രു)

"എന്നാലും.... അവള്?.... "(നമ്മള്)

"നീയൊന്ന് അടങ്ങ് അദീ..... രാവിലത്തെ പ്രശ്നം കാരണം ഇല്ലുക്ക ഒന്നും കഴിച്ചില്ലെന്ന് നീയല്ലേ പറഞ്ഞത്?.... ഇനി ഇപ്പൊ പ്രശ്നം എന്തെങ്കിലും ഉണ്ടാക്കിയാ ചോറും കഴിക്കില്ല..... ഹന്നയെ നമുക്ക് പിന്നെ പിടിക്കാം..... അവരാദ്യം ഫുഡ്‌ കഴിക്കട്ടെ.... അത് കഴിഞ്ഞ് നമ്മക്ക് അവളെ ആ മുക്കിലിട്ട് ഇടിക്കാം...."

നിഫി എന്നെ സമാധാനിപ്പിക്കാൻ ആണ് അത് പറഞ്ഞതെങ്കിലും എന്റെ ഉള്ളിൽ തീ ആളിക്കത്തിക്കോണ്ട് ഇരുന്നു..... അവളെ ഞാൻ വെറുതേ വിടാനൊന്നും ഉദ്ദേശിക്കുന്നില്ല...  എന്റെ കെട്ട്യോനെ ആഗ്രഹിച്ചതിന് അവൾക്ക് ഒരു റിവാർഡ് കൂടെ കൊടുത്തിട്ടേ വിടൂ..... ഉള്ളിൽ പറഞ്ഞതാണെങ്കിലും എന്റെ മുഖത്തേക്ക് അതിന്റെ ദേഷ്യം ഇരമ്പിക്കേറി വരുന്നത് കണ്ട് ഇനി സമയം കളയണ്ടാന്നും പറഞ്ഞ് ചുപ്രു ഇപ്പൊ വന്നത് പോലെ ഞങ്ങളേം വിളിച്ചോണ്ട് അകത്തേക്ക് കേറി.....

എന്നെ പ്രതീക്ഷിക്കാതെ കണ്ടപ്പോ നസീറിക്കയും തീപ്പെട്ടിക്കൊള്ളീം ഗോപിയേട്ടനും എന്റെ അടുത്തേക്ക് വന്ന് കൈയിൽ നിന്ന് ഷോപ്പർ വാങ്ങി അവിടെ വച്ചിട്ട്‌ എപ്പോ വന്നൂന്നൊക്കെ ചോദിച്ചോണ്ട് ഇരുന്നു.... യാസിക്ക കാറിൽ പെറ്റ് കിടക്കുന്നോണ്ട് എന്നെ കണ്ടത് കൂടിയില്ല.....

അവര് മൂന്ന് പേരോടും സംസാരിക്കുമ്പോളും എന്റെ നോട്ടം യാസിക്കയിലും ആ കന്ന എന്ന് പറയുന്ന നശൂലത്തിലും ആയിരുന്നു.... അവള് എന്നെ കണ്ടപ്പോ തന്നെ പുച്ഛം വാരി വിതറി യാസിക്കാനോട് ഒന്നൂടെ ചേർന്ന് നിന്നു.... അപ്പൊ ആ ഹംക്കിന്റെ കൊല്ലിക്ക് പിടിച്ച് ഞെക്കാനാ തോന്നിയേ.... കള്ള പന്നി..... 

അവളോടുള്ള ദേഷ്യത്തിൽ പല്ലിറുമ്മി ഞാൻ തുറിച്ച് നോക്കിയത് യാസിക്കയിലേക്കാണ്..... മൂപ്പര് എന്നെ ഇവിടെ പെട്ടെന്ന് കണ്ട ഞെട്ടലിൽ കണ്ണെടുക്കാതെ കുറച്ച് നേരം നെറ്റി ചുളുക്കി വച്ച് എന്നെ ഉറ്റുനോക്കിക്കൊണ്ടിരുന്നു..... എന്റെ രൂക്ഷമായ നോട്ടത്തിന് കാരണം ഹന്നയാണെന്ന് എന്റെ നോട്ടത്തിൽ നിന്ന് തന്നെ മനസ്സിലാക്കി ഇക്ക അധികം ഇങ്ങോട്ടേക്ക് ശ്രദ്ധ കൊടുക്കാതെ പണിയിൽ ശ്രദ്ധ ചെലുത്തി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

(ഇല്ലു.....)

പെട്ടെന്ന് അവളെ പ്രതീക്ഷിക്കാതെ ഇവിടെ കണ്ടപ്പോ എനിക്കൊരു ഷോക്ക് അടിച്ച അവസ്ഥയായിരുന്നു.... ഇന്ന് രാവിലെ ഞാൻ കുറച്ചധികം അവളെ വേദനിപ്പിച്ചൂന്ന് അറിയാം... അത് അറിഞ്ഞ് വച്ചോണ്ട് തന്നെയാ എന്റെ ദേഷ്യം കാരണം ഇനി കൂടുതൽ കരയണ്ടാന്ന് കരുതി ഒന്നും കഴിക്കാതെ പോന്നത്....

ഉച്ചക്കത്തേക്കുള്ളത് കൊണ്ട് വരാൻ പറയുമ്പോ എന്നോടുള്ള വെറുപ്പ് കാരണം അവള് ദേഷ്യത്തിലായിരിക്കും എന്നാ ഞാൻ കരുതിയത്...... എന്റെ ധാരണ അപ്പാടെ മാറ്റി മറിച്ചാ പെണ്ണ് ഇപ്പൊ ഇങ്ങോട്ട് വന്നത്..... എത്ര കരയിപ്പിച്ചാലും എന്നെ സ്നേഹത്തോടെ അല്ലാതെ അവള് ഇത് വരെയും നോക്കീട്ടില്ല.... അതെനിക്ക് അത്ഭുതത്തിലേറെ സന്തോഷമാണ് തന്നത്.....

ഇപ്പൊ ആ കാപ്പിക്കുരു കണ്ണുകൾ ഉരുട്ടി കാണിച്ചോണ്ട് എന്നെ തുറിച്ച് നോക്കി വിറപ്പിക്കാൻ നോക്കുന്നതിന് കാരണം എന്റെ അടുത്ത് നിൽക്കുന്ന ഈ ഡാഷ് മോളാണെന് അറിവുള്ളോണ്ട് തന്നെയാ ഞാൻ വേഗം കാറിന്റെ പണിയിലേക്ക് വലിഞ്ഞത്.... അപ്പോളേക്കും ഞാൻ പോലും അറിയാതെ എന്റെ ചൊടികളിൽ ഒരു പുഞ്ചിരി നിറഞ്ഞ് നിന്നിരുന്നു.....

"ഇല്ലു..... ഇതല്ലേ നിന്റെ തലയിലേക്ക് വന്ന് വീണ ജന്തു?..... ഭാര്യയെന്ന അവകാശത്തിൽ നിന്നെ എന്നീന്ന് തട്ടിയെടുക്കാൻ ആണ് അവള് വന്നതെങ്കിൽ മുന്നും പിന്നും നോക്കാതെ.... ഒരു മടിയും കാണിക്കാതെ കൊല്ലും ഞാൻ അവളെ....."

കുനിഞ്ഞ് നിന്ന് നട്ട് മുറുക്കുന്ന എന്റെ തലയ്ക്ക് പിടിച്ച് ആ പന്ന കോപ്പ് ചോദിക്കുന്നത് കേട്ടിട്ട് അരിശം നിറഞ്ഞ ഒരു തറപ്പിച്ച നോട്ടം അവൾക്ക് കൊടുത്ത് പല്ലിറുമ്മിക്കോണ്ട് വേഗം ഞാൻ ജോലി തീർത്ത് ഷർട്ട് മാറ്റി കയ്യും കാലും ഒന്ന് കഴുകി വന്നപ്പോളേക്കും ഹന്ന എനിക്ക് ഒരു ടവൽ കൊണ്ട് തന്നു.... അവളെ പുച്ഛിച്ച് കാണിച്ച് ഞാൻ എന്നെ കാത്ത് അവിടെ കഴിക്കാൻ നിരന്ന് ഇരിക്കുന്നവരെ അടുത്തേക്കാണ് പോയത്..... 

അപ്പോളും അദി ഹന്നയെ പല്ല് ഞെരിച്ച് പിടിച്ച് കണ്ണുരുട്ടി നോക്കുന്നത് കണ്ട് കണ്ട്രോള് പോയി ഞാൻ ചിരിച്ച് പോകോന്ന് വരെ എനിക്ക് തോന്നി..... അപ്പോളേക്കും അദിക്ക് ഒന്നൂടെ ചൂട് കേറാൻ ആയിട്ട് ഹന്നയും എന്റെ അടുത്ത് വന്ന് ഇരുന്നു.... അപ്പൊ മുഖം ബലൂൺ പോലെ വീർപ്പിച്ച് വച്ച് ഇപ്പൊ പൊട്ടും എന്ന മട്ടില് തന്നെയാ അവള് എല്ലാർക്കും വിളമ്പി വച്ചത്.....

അത് കണ്ട് ചിരിക്കണോ കരയണോ എന്ന മട്ടില് എല്ലാരും കൂടെ ഹന്നയേം എന്നേം മാറി മാറി നോക്കിയപ്പോ അവരെ ആരേം ഗൗനിക്കാതെ ഞാൻ എന്റെ മുന്നില് ഇരിക്കുന്നത് കഴിക്കാൻ ഓങ്ങിയതും ഹന്ന എന്റെ കൈയ്ക്ക് പിടിച്ച് തടഞ്ഞ് അവള് കൊണ്ട് വന്ന ഭക്ഷണം എന്റെ മുന്നിലേക്ക് എടുത്ത് വച്ചിട്ട്‌ "ഇത് കഴിക്ക് ഇല്ലു....." എന്ന് എന്നോട് പറഞ്ഞ് അദിയെ പരിഹാസത്തോടെ നോക്കി..... 

അന്നേരം തന്നെ എന്റെ ഓപ്പോസിറ്റ് ആയിട്ട് ഇരുന്ന പെണ്ണ് എന്റെ അടുത്തേക്ക് വേഗം എണീറ്റ് വന്ന് ഹന്നയുടെ പ്ലേറ്റ് നീക്കി വച്ചിട്ട് അദി കൊണ്ട് വന്നത് എന്റെ മടിയിലേക്ക് എടുത്ത് വച്ച് "യാസിക്ക ഇത് കഴിച്ചാ മതി...." എന്ന് പറഞ്ഞതും ഹന്ന കലി തുള്ളി അവളുടെ പ്ലേറ്റ് കൂടെ എന്റെ മടിയിൽ എടുത്ത് വച്ച് മറ്റേ പ്ലേറ്റ് മാറ്റാൻ കൈ പൊന്തിച്ചു..... പക്ഷേ ഹന്ന അതെടുത്ത് മാറ്റാൻ നോക്കുന്നതിന് മുന്നേ അദി അവളുടെ കൈ കേറി ബ്ലോക്ക്‌ ചെയ്ത് എന്നെ കണ്ണുരുട്ടി കാണിച്ചു..... 

"യാസിക്ക..... അതെടുത്ത് കഴിക്ക്....."(അദി)

"എനിക്ക് ഒരു പുല്ലും വേണ്ട...."

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള പോരടി കണ്ട് എരിഞ്ഞ് കേറി ഞാൻ അതും പറഞ്ഞ് അവിടെന്ന് പോകാൻ നിന്നതും ഹന്നയുടെ കൈ തട്ടി മാറ്റി അവളെ തള്ളി നീക്കിയിട്ട് അദി എന്നെ ഷർട്ട് പിടിച്ച് വലിച്ച് അവിടെ തന്നെ ഇരുത്തിച്ചു.....

"അതെന്താ ഇങ്ങൾക്ക് വേണ്ടാത്തെ?.... ഇനി വേണ്ടെങ്കി പോലും ഇങ്ങളെ ഇത് മുഴുവൻ തീറ്റിച്ചിട്ടേ ഞാൻ ഇവിടെന്ന് വിടൂ.... ഇത് തിന്നണം....."

"ഇല്ലെങ്ങി നീയെന്ത് ചെയ്യും?..... എന്റെ കാര്യം തീരുമാനിക്കേണ്ടത് ഞാനാണ്.... അല്ലാണ്ട് നീയല്ല..... ഒരു അബദ്ധത്തിൽ കെട്ടിപ്പോയത് ആണെന്ന് വച്ച് അതിന്റെ അധികാരം കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ പൊന്ന് മോള് വിവരം അറിയും..... ഷർട്ടീന്ന് വിടെടീ കോപ്പേ...."

അവൾക്ക് നന്നായിട്ട് കൊള്ളുന്ന തരത്തിൽ ഞാൻ അതും പറഞ്ഞ് അവിടെന്ന് വീണ്ടും എണീക്കാൻ നിന്നപ്പോളേക്കും നേരത്തേ പ്ലാൻ ചെയ്തത് പോലെ നസീറിക്കയും ഗോപിയേട്ടനും എന്റെ കാലിനും നിഫിയും തീപ്പെട്ടിക്കൊളളീം ചുപ്രൂം എന്റെ കൈക്കും പിടിച്ച് ബലം പ്രയോഗിച്ച് അവിടെ ശക്തിക്ക് ഇരുത്തിച്ചിട്ട് കയറ് കൊണ്ട് കസേരയോട് എന്നെ ചേർത്ത് എനിക്കൊന്ന് അനങ്ങാൻ പോലും കഴിയാത്ത വിധത്തിൽ കെട്ടി വച്ചു....

അവരൊക്കെ എനിക്ക് വേണ്ടപ്പെട്ടവരായത് കൊണ്ട് ഒന്ന് ദേഹം കുടയാൻ പോലും കഴിഞ്ഞില്ല..... അല്ലെങ്കി കാല് മടക്കിയുള്ള ഒരു ചവിട്ടിന് മാത്രെ ഉള്ളൂ എല്ലാം.... ഇതിനൊക്കെ കാരണക്കാരിയായ ഒരുത്തി എന്റെ മുന്നില് ഇരുന്ന് പല്ലി ചിലയ്ക്കുന്നത് പോലെ ശബ്ദം കേൾപ്പിച്ചിട്ട് എന്നെ നോക്കി കളിയാക്കി ചിരിക്കാണ്.....

"ഇപ്പൊ എങ്ങനെ ഉണ്ട് യാസിക്ക?.... കയ്യും കാലും കൂച്ചി കെട്ടിയാ നല്ല സുഖല്ലേ?..... ഇന്ന് രാവിലെ മുതല് ഞാൻ കാണുന്നതാ.... എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കുന്നത്..... ഇനി എനിക്ക് അത് ക്ഷെമിക്കാൻ പറ്റൂല.... അതോണ്ട് പൊന്ന് മോൻ ആ വായോന്ന് തുറന്നേ...."😆

എന്നും പറഞ്ഞ് ഇളിച്ചോണ്ട് അവള് എന്റെ വായ്ക്ക് നേരേ കറിയൊക്കെ ചേർത്ത് ഒരു ഉരുള ചോറ് കൊണ്ട് വന്നതും ഞാൻ വാ നന്നായിട്ട് ശക്തിക്ക് പൂട്ടി പിടിച്ചിട്ട് അവളെ പല്ല് ഞെരിച്ച് തുറിച്ച് നോക്കി.....

"അപ്പോ തുറക്കൂലാലേ?..... ഇനീം തുറന്നില്ലെങ്കി ദേ ഈ കയിൽ കണ കൊണ്ട് ഇങ്ങളെ അണ്ണാക്കിലേക്ക് ഞാൻ തള്ളി തരും.... മര്യാദക്ക് ഇത് വേഗം തിന്ന് തീർക്കുന്നതാ നല്ലത്....."😠

എന്ന് ഒരു വലിയ ചിരട്ടക്കയില് കൊണ്ട് കണ്ണുരുട്ടി അവളെന്റെ മോന്തയ്‌ക്കിട്ട് കുത്താൻ വന്നതും ഓട്ടോമാറ്റിക്ക് ആയിട്ട് ഞാൻ വാതുറന്ന്.... അത് കണ്ട് ചിരിച്ചിട്ട് അവള് എനിക്ക് വാരി തന്നപ്പോ ഞാൻ അത് തുപ്പി കളയാതെ ഇരിക്കാൻ എനിക്ക് നേരേ നേരത്തേ കാണിച്ച കയിൽ കണ കാണിച്ച് തരും.... കയ്യും കാലും കെട്ടിയിട്ടിക്കുന്നോണ്ട് ഒന്ന് എതിർക്കാൻ പോകും പറ്റാതെ ഞാൻ അവൾടെ നിർബന്ധത്തിന് വഴങ്ങി കൊടുക്കാൻ തുടങ്ങി.....

അവളെ അനുസരിച്ചുള്ള എന്റെ കഴിക്കല് കണ്ടിട്ട് എനിക്ക് ചുറ്റും കൂടി എല്ലാം കൂടെ എന്നെയിട്ട് നന്നായിട്ട് വാരുന്നുണ്ട്..... കാരണം ആദ്യമായിട്ടാ എന്നെ ഇവരൊക്കെ ഇങ്ങനെ കാണുന്നത്.... ഹന്ന വരെ തൊള്ളേം പൊളിച്ച് അവള് തരുന്നത് ഞാൻ കഴിക്കുന്നത് നോക്കി നിൽക്കാണ്..... ഇപ്പൊ അദീന്റെ മുഖം പറഞ്ഞ് അറിയിക്കാൻ പറ്റാത്ത വിധം തുടുത്ത് തെളിഞ്ഞ് തിളങ്ങി നിൽക്കുന്നത് കണ്ടിട്ട് കണ്ണിമ വെട്ടാതെ പെണ്ണിനെ നോക്കി അവള് വാരിക്കഴിപ്പിക്കുന്നത് ഞാൻ ആസ്വദിക്കാൻ തുടങ്ങി.....

'ഇവളെ കൈകൊണ്ട് കഴിക്കാൻ ഒരു പ്രത്യേക സ്വാദുള്ളത് പോലെ.... ആ കണ്ണുകളിൽ സ്നേഹമാണ്..... അത് തന്നെയാണ് അവളെ ആദ്യം കണ്ടപ്പോ തന്നെ എന്നെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചത്.... ഞാൻ അവളെ വഴക്ക് പറയുന്നതിന്റെ കാര്യമൊന്നും ശെരിക്കും എനിക്ക് തന്നെ അറിയില്ല.....

എത്രയൊക്കെ ദേഷ്യം വന്ന് ഞാൻ എന്തൊക്കെ പറഞ്ഞാലും അവളെ "യാസിക്കാ...."ന്നുള്ള വിളി കേൾക്കുമ്പോ ഞാൻ ഇല്ലാണ്ടാകുന്നത് പോലെ തോന്നാണ്..... ഇന്ന് രാവിലെ സംഭവിച്ചതും അതല്ലേ?..... ദേഷ്യം വന്ന് കണ്ണ് കാണാഞ്ഞിട്ട് വേണ്ടാത്തത് ഒക്കെ വിളിച്ച് കൂവി ഞാൻ പുറത്ത് നിന്നപ്പോ ആ ഒരു വിളി മതിയായിരുന്നു എന്റെ ചൂടൊക്കെ അപ്രതിക്ഷമാകാൻ......'

എന്നെ കഴിപ്പിച്ച് കഴിഞ്ഞ് അവള് തന്നെ എന്നിലെ കെട്ട് അയച്ച് തന്നപ്പോ എന്റെ കൈ കൊണ്ടുള്ള ഒരു അടി പ്രതീക്ഷിക്കുന്ന പോലെ പേടിച്ച് എന്നിൽ നിന്ന് അകന്ന് നിൽക്കുന്നത് കണ്ട് ഞാൻ ഉള്ളിൽ ഒന്ന് ചിരിച്ചിട്ട് കലിപ്പിൽ മുഖം വച്ച് ഞാൻ വാ കഴുകാൻ പോയി.....

തിരിച്ച് വന്നിട്ട് അവൾക്ക് ഡോസ് കൊടുക്കാം എന്ന് കരുതി വേഗം കയ്യും മുഖവും കഴുകി അകത്തേക്ക് വന്നപ്പോ ഞാൻ കാണുന്നത് ഹന്നയെ പിടിച്ച് നിർത്തി ഇത്രേം നേരം ഹന്ന കാണിച്ചോണ്ട് നടന്ന അവളുടെ ദേഹം കാണാൻ പറ്റാത്തത് പോലെ സാരി വലിച്ച് ഏതാണ്ട് ശവങ്ങളെ വെള്ളപുതപ്പിക്കുന്നത് പോലെ കൂട്ടി കെട്ടി പിടിച്ചിട്ട്‌ ഹന്നേടെ പാട്ടയ്ക്കിട്ട് ചവിട്ടി ചൂലും കൊണ്ട് ആട്ടി ഓടിക്കാൻ നോക്കുന്ന അദിയെയാണ്.... എന്റെ പെണ്ണ് ഇത്രക്ക് വില്ലത്തി ആണോന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചപ്പോളേക്കും എന്റെ ചിന്ത മനസ്സ് നിറഞ്ഞുള്ള ഒരു ചിരിയുടെ തലത്തിലേക്ക് എന്നെ കൊണ്ട് എത്തിച്ചിരുന്നു....

07

തിരിച്ച് വന്നിട്ട് അവൾക്ക് ഡോസ് കൊടുക്കാം എന്ന് കരുതി വേഗം കയ്യും മുഖവും കഴുകി അകത്തേക്ക് വന്നപ്പോ ഞാൻ കാണുന്നത് ഹന്നയെ പിടിച്ച് നിർത്തി ഇത്രേം നേരം ഹന്ന കാണിച്ചോണ്ട് നടന്ന അവളുടെ ദേഹം കാണാൻ പറ്റാത്തത് പോലെ സാരി വലിച്ച് ഏതാണ്ട് ശവങ്ങളെ വെള്ളപുതപ്പിക്കുന്നത് പോലെ കൂട്ടി കെട്ടി പിടിച്ചിട്ട്‌ ഹന്നേടെ പാട്ടയ്ക്കിട്ട് ചവിട്ടി ചൂലും കൊണ്ട് ആട്ടി ഓടിക്കാൻ നോക്കുന്ന അദിയെയാണ്....

എന്റെ പെണ്ണ് ഇത്രക്ക് വില്ലത്തി ആണോന്ന് ഞാൻ ഒരു നിമിഷം ചിന്തിച്ചപ്പോളേക്കും എന്റെ ചിന്ത ഒരു ചെറു ചിരിയുടെ തലത്തിലേക്ക് എന്നെ കൊണ്ട് എത്തിച്ചിരുന്നു.... ഞാൻ മെല്ലെ അങ്ങോട്ടേക്ക് അവരുടെ സംസാരം എന്താണെന്ന് അറിയാൻ വേണ്ടി പോയതും അദിയും ഹന്നയും ഞാൻ അവിടെ ഉണ്ടെന്ന് അറിയാതെ പറയുന്ന കാര്യങ്ങൾ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി.....

"നീ ഹന്നയല്ലെടീ ചൂലേ.... പന്നയാ..... വെറും പന്ന..... നാണോം മാനോം ഉള്ളോരാണെങ്കിൽ അന്യ പുരുഷന്റെ മുന്നില് ഇമ്മാതിരി കോലവും കെട്ടി നടക്കോ?..... ഇത്രേം നാളും യാസിക്ക സിംഗിൾ ആയിരുന്നു.... ഇന്നലെ മൂപ്പര് എന്നെയങ്ങ് കെട്ടി..... അതോണ്ട് ഇല്ല്യാസ്‌ അജ്മലിന്റെ ഭാര്യയായിട്ട് തന്നെ പറയാണ്... ഇനി ഇത് പോലുള്ള വേഷോം ധരിച്ച് ഇക്കാന്റെ പിന്നാലെ മണപ്പിച്ച് നടന്നാ നിന്റെ കയ്യും കാലും ഞാൻ തല്ലി ഓടിക്കും...."(അദി)

"വെറുതേ പേടിപ്പിക്കാൻ നോക്കല്ലേ പെണ്ണേ.... ഇല്ലു എന്നെ മാത്രേ സ്നേഹിച്ചിട്ടുള്ളൂ.... ഇനി സ്നേഹിക്കാൻ പോകുന്നതും എന്നെ തന്നെയാ.... അവനെ തട്ടിയെടുക്കാൻ വന്നവരെ ഒക്കെ ഞാൻ കൊല്ലാക്കൊല ചെയ്തിട്ടുണ്ട്.... നിന്നേം ഇനി അങ്ങനെ തന്നെയാ ചെയ്യാൻ ഉദ്ദേശിച്ചിരിക്കുന്നത്..... ജീവൻ വേണമെങ്കി ഇല്ലൂനെ വിട്ട് പോകുന്നതാ നിനക്ക് നല്ലത്.... ഞാൻ ആള് വേറെയാ.... നിനക്ക് ശെരിക്ക് അറിയില്ല എന്നെ....."(ഹന്ന)

"നീ ആരാണെങ്കിലും എനിക്കെന്താ?.... ഭീഷണി ആണെങ്കിൽ എന്നോട് വേണോന്നില്ല.... ഏൽക്കില്ല.... അതൊക്കെ ഏൽക്കുന്നവരോട് പോയി പറ....."

"നിന്നെ ഞാൻ കാണിച്ച് തരാടീ...."

"വോ.... അതൊക്കെ കാണിക്കേണ്ടവരെ പോയി കാണാച്ചോ.... എനിക്കൊന്നും കാണണ്ടായേ...."

എന്നും പറഞ്ഞ് അവള് കണ്ണ് പൊത്തി പിടിച്ച് നിന്നപ്പോ ഹന്ന അവിടെന്ന് ചവിട്ടി തുള്ളി ഇറങ്ങി പോകുന്നത് കണ്ട് അദിക്ക് ഇത്രക്ക് നാവൊക്കെ ഉണ്ടായിരുന്നോ എന്നോർത്ത് ഞാനൊന്ന് ആത്മഗതം ചെയ്തതും പെട്ടെന്ന് കണ്ണ് പൊത്തി പിടിച്ച് നിന്ന പെണ്ണ് തലയ്ക്ക് കൈ വച്ച് വീഴാൻ പോകുന്നത് പോലെ തോന്നി ഞാൻ വെപ്രാളപ്പെട്ട് അവളെ അടുത്തേക്ക് പോയപ്പോളേക്കും അവള് പൂർണ്ണമായും ബോധരഹിതയായി കണ്ണടച്ച് കിടക്കുന്നത് കണ്ട് ചങ്കലച്ച് ഞാനവളെ താങ്ങിപ്പിടിച്ച് എന്റെ നെഞ്ചിലേക്ക് ചേർത്ത് നിർത്തി....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

മുഖത്തേക്ക് വെള്ളം വന്ന് വീഴുന്നത് പോലെ തോന്നിച്ചിട്ടാ ഞാൻ കണ്ണ് തുറന്ന് നോക്കുന്നത്..... ആദ്യം തന്നെ കാണുന്നത് എന്റെ യാസിക്കാന്റെ വാടിയ മുഖമാണെന്ന് കണ്ട് ചാടിപ്പിണഞ്ഞ് എണീറ്റിട്ട് ഞാൻ അദ്ദേഹത്തെ വിശ്വസിക്കാൻ പറ്റാതെ നോക്കിയതും ആ മുഖം തെളിഞ്ഞ് വരുന്നത് കണ്ടപ്പോ എന്റെ ചുണ്ടിൽ ഒരു ചിരി മൊട്ടിട്ടു.....

"പേടിപ്പിച്ച് കളഞ്ഞല്ലോ മോളേ?...."

എന്ന് നസീറിക്ക എന്നെ നോക്കി നെഞ്ചത്ത് കൈ വച്ച് ഒന്ന് ശ്വാസം നേരേ വലിച്ച് വിട്ടിട്ട് ചോദിക്കുന്നത് കേട്ടിട്ട് അവിടെ ചുറ്റും കൂടിയിരിക്കുന്നവർക്ക് ഞാനൊരു അവിഞ്ഞ ഇളി പാസാക്കി വേഗം എണീറ്റ് നിന്നതും എന്റെ കൂടെ യാസിക്കയും എണീറ്റപ്പോ നമ്മള് തലകുലുക്കി അങ്ങേരെ നോക്കി ഇളിക്കാലെ ചെയ്ത അബദ്ധം മനസ്സിലാക്കി വല്യ താല്പര്യം ഇല്ലാത്ത പോലെ മുഖം തിരിച്ച് കളഞ്ഞ്..... ബ്ലഡി കെട്ട്യോൻ....

"ഇപ്പൊ കുഴപ്പമൊന്നും ഇല്ലല്ലോ?...."(തീപ്പെട്ടിക്കൊള്ളി)

"ഏയ് ഇല്ല...."

തല നേരേ ഉറക്കാത്ത പോലെ തോന്നിച്ചിട്ടാ ഞാൻ അവിടെ വീണതെന്ന് പിന്നെയാ എനിക്ക് വെളിവ് വീണത്..... ഇന്നലെ രാത്രീം ഇന്ന് രാവിലേം ഒന്നും കഴിച്ചില്ലല്ലോ?.... ചിലപ്പോ അതിന്റെ ആകും.....

എന്നൊക്കെ ആലോചിച്ച് ഞാൻ ഇടംകണ്ണിട്ട് യാസിക്കാനെ നോക്കിയതും എന്നെ ഇമ ചിമ്മാതെ നോക്കിയിരിക്കുന്ന ആ കണ്ണുകൾ എന്നിലേക്ക് ചൂഴ്ന്ന് കേറുന്നത് പോലെ തോന്നി ഞാൻ വേഗം അവിടെന്ന് നോട്ടം മാറ്റി നിലത്തേക്ക് നോക്കിയിരുന്നപ്പോ എനിക്ക് ഇത് വരെയില്ലാത്ത നാണം എവിടെന്നോ ഓടിക്കേറി വന്നത് പോലെ തോന്നി.....

അവരൊക്കെ എന്നോട് രാവിലെ ഒന്നും കഴിച്ചില്ലേ എന്ന് ചോദിച്ചപ്പോ നമ്മള് ഇക്കാനെ ഇടംകണ്ണിട്ട് നോക്കി കഴിച്ചെന്ന് പറഞ്ഞതും അതിൽ വല്യ വിശ്വാസം ഇല്ലാത്ത മട്ടിൽ കഴിക്കാൻ കൊണ്ട് വച്ചത് എനിക്കെടുത്ത് തരാൻ തുനിഞ്ഞ അവരെയൊക്കെ നമ്മള് തടഞ്ഞിട്ട് വീട്ടില് പോയി കഴിച്ചോളാമെന്ന് പറഞ്ഞ് അവിടെ നിൽപ്പുറപ്പിച്ചു.... 

ഹന്നയെ ആട്ടി പായിച്ചതിന് യാസിക്ക ഒഴികെ ബാക്കി എല്ലാരും എന്നെ അഭിനന്ദിച്ച്... നമ്മളെ കെട്ട്യോൻ ആണെങ്കിൽ അവള് പോയേന്റെ സങ്കടത്തിൽ ആണെന്ന് തോന്നുന്നു.... അധികം നേരം എന്റെ അടുത്ത് നിൽക്കാതെ വേഗം ജോലി ആരംഭിച്ചു....

അപ്പോളേക്കും എന്നെ വീട്ടില് കൊണ്ടോയി ആക്കാൻ നസീറിക്ക കാറിന്റെ പണിയിലേക്ക് വലിഞ്ഞ യാസിക്കാനോട് വിളിച്ച് പറഞ്ഞതും അങ്ങേര് ഒന്ന് നീട്ടി മൂളാൻ വേണ്ടി വന്ന സമയം തന്നെ ഞാൻ വേണ്ടെന്ന് പറഞ്ഞ് പ്ലേറ്റ് മറിക്കുന്നത് കണ്ട് നിഫി എന്നെ വായും പൊളിച്ച് നോക്കി നിന്നു.....

യാസിക്കാനോട് ഒഴികെ ബാക്കി ഉള്ളവരോട് ഒക്കെ "കുഴപ്പമൊന്നുമില്ല പൊക്കോളാം" എന്ന് പറഞ്ഞ് ചുപ്രൂനെ അവിടെ വിട്ടിട്ട് ഞാൻ നിഫീനേം കൂട്ടി ഇക്കാനെ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ അവിടെന്ന് വീട്ടിലേക്ക് നടന്നു.....

"എടീ..... നിനക്കെന്താ വട്ടായോ?..... മര്യാദക്ക് മൂപ്പര് കൊണ്ടാക്കിത്തരാമെന്ന് മൂളിയതല്ലേ?..."

നിഫി ഇനീം നടക്കണമല്ലോ എന്നോർത്ത് മുഖം കൂർപ്പിച്ച് വച്ച് പറയുന്നത് കേട്ട് ഞാൻ ചിരിച്ചിട്ട് അവളെ കവിളിൽ തട്ടി....

"എന്റെ പൊന്നാര നീഫീ.... ഇപ്പൊ യാസിക്കാക്ക് എന്നോട് ചെറിയൊരു സോഫ്റ്റ്‌കോർണർ വന്നിട്ടുണ്ട്.... അത് അങ്ങേരെ മുഖം കണ്ടാ തന്നെ മനസ്സിലാകും.... ഇല്ലെങ്കി നേരത്തേ ചെയ്ത് കൂട്ടിയ പണിക്ക് എന്നെ അടിച്ച് ഭിത്തീമെ തൂക്കിയേനെ.....

ഇനി ഇക്കാക്ക് എന്നോട് തോന്നിയ അലിവ് ഞാനായിട്ട് കളയുന്നത് എന്തിനാ?..... ഇതിപ്പോ മൈൻഡ് ആക്കാതെ പോയാൽ മൂപ്പരും കരുതിക്കോട്ടേ പിണക്കത്തിൽ ആന്നെന്ന്..... അങ്ങനെയെങ്കിലും എന്നോട് കൂട്ട്കൂടാൻ വന്നാലോ?...."

എന്റെ പറച്ചില് കേട്ട് നിഫി എന്തോ ചിന്തിച്ചെടുത്തിട്ട് നമ്മളെ നോക്കി തലയാട്ടി ചിരിച്ചു.....

"അത് ശെരിയാ നീ പറഞ്ഞത്.... നീ തലചുറ്റി വീണപ്പോ ഇല്ലുക്കയാ നിന്നെ താങ്ങിപ്പിടിച്ച് കയ്യിൽ കോരിയെടുത്ത് ആ ബെഞ്ചിൽ കൊണ്ടോയി കിടത്തിയത്.... അപ്പോളൊക്കെ ആ മുഖത്തെ വെപ്രാളം ഒന്ന് കാണണമായിരുന്നു....

ഈ ഭാര്യമാര് പ്രസവിക്കാൻ കിടക്കുമ്പോ ഭർത്താക്കന്മാര് ലേബർ റൂമിന്റെ മുന്നീക്കൂടെ ടെൻഷൻ അടിച്ച് തേരാ പാരാ നടക്കില്ലേ?.... അത് പോലെ നിന്റെ അടുത്തിരുന്ന് കയ്യൊക്കെ പിടിച്ച് മുഖത്തൊക്കെ തട്ടി ഒരുപാട് തവണ വിളിച്ച് നോക്കീട്ടാ വെള്ളം കുടഞ്ഞ് എണീപ്പിച്ചത്...."

അത് കേൾക്കാൻ കാത്ത് നിന്നത് പോലെ എന്റെ കണ്ണ് വിടർന്നു..... അത് കേട്ട സന്തോഷത്തിൽ നമ്മള് നിഫിക്കൊരു മുത്തവും കൊടുത്ത് പെണ്ണിന്റെ കവിളിൽ പിച്ചി വലിച്ച് തുള്ളിച്ചാടി അവിടെന്ന് വീട്ടിലേക്ക് ഓടിയതും നമ്മളേം വിളിച്ച് നിഫി പിറകേ ഓടി വന്നു.....

വീട്ടില് എത്തിയപ്പോ ഐഷത്ത അവിടെ ഉണ്ടായിരുന്നു.... ഞങ്ങൾ ഒരുമിച്ച് ആഹാരവും കഴിച്ച് അവിടെ ഓരോന്ന് ചെയ്തോണ്ട് ഇരുന്നു..... അവരൊക്കെ അടുത്തുള്ളത് കൊണ്ട് എനിക്ക് യാതൊരു വിധ ബോറടിയും ഇണ്ടായില്ല.... ഐഷത്തയും രേവതിച്ചേച്ചിയും കൂടെ എന്നെ ചുറ്റുമുള്ള വീട്ടുകാരെയൊക്കെ പരിജയപ്പെടുത്തി തന്നു.....

പറയാതെ ഇരിക്കാൻ വയ്യ.... ഇവിടെ ജീവിക്കുന്നത് തന്നെയാ ഏറ്റവും നല്ലതെന്ന് വരെ തോന്നിപ്പോകും.... എന്ത് ആവശ്യം വന്നാലും വിളി കേൾക്കാനും സഹായിക്കാനും ഒരുപാട് പേരുള്ളത് ശെരിക്കും ഒരു അനുഗ്രഹം തന്നെയാണ്..... അങ്ങനെ രാത്രി വരെ അവരോടൊക്കെ കൂടെ അടിച്ച് പൊളിച്ച് ഇശാ നിസ്‌ക്കരിച്ച് വീട്ടില് ഇരിക്കുമ്പോളാണ് നാഫി ട്യൂബ് മൈലാഞ്ചിയും കോണ്ട് വന്നത്....

എനിക്ക് മെഹന്ദി ഇടാനൊക്കെ നന്നായിട്ട് അറിയാം.... നിഫിക്കും അറിയാം.... പക്ഷേ അവള് മടി പിടിച്ച് എന്നെ കൊണ്ട് ഇടീപ്പിച്ചു..... നാഫിക്ക് കൈനിറച്ച് മൈലാഞ്ചി ഇട്ട് കൊടുത്തതും നിഫി എനിക്ക് മൈലാഞ്ചി ഇട്ട് തരാമെന്ന് പറഞ്ഞപ്പോ ഇനി യാസിക്കാക്ക് അത് ഇഷ്ട്ടമാകിയില്ലെങ്കിലോ എന്നോർത്ത് വേണ്ടെന്ന് പറഞ്ഞു.....

ഐഷത്താക്കും ചേച്ചിക്കും നമ്മള് മൈലാഞ്ചി ഇടുന്നത് കണ്ടപ്പോ പെട്ടെന്നൊരു പൂതി..... അങ്ങനെ രണ്ട് പേർക്കും കൂടെ മൈലാഞ്ചി ഇട്ട് കൊടുത്തോണ്ട് ഇരുന്ന നേരത്താണ് അതും കണ്ടോണ്ട് യാസിക്ക കേറി വന്നത്..... അപ്പൊ തന്നെ പിന്നെ വരാവേന്നും പറഞ്ഞ് അവരൊക്കെ ഇളിച്ചിട്ട് ഇറങ്ങിപ്പോയി....

ആകെ മുഷിഞ്ഞ് വന്ന് നേരേ ചെന്ന് കുളിച്ചിറങ്ങിയ മൂപ്പരെ നോക്കി ചിരിച്ചോണ്ട് ഞാൻ ചായ കൊണ്ടോയി കൊടുത്തപ്പോ എന്നെ വെറുതേ ഒന്ന് നോക്കീട്ട് അത് വാങ്ങി കുടിച്ചു.... ഇപ്പൊ ദേഷ്യമൊന്നും ഇല്ലെന്ന് തോന്നുന്നു.... മുഖത്തൊക്കെ ഒരു ബർക്കത്ത് വന്നിട്ടുണ്ട്.... ഹാവൂ.... രക്ഷപെട്ടു.... അല്ലേല് ഇന്ന് ഞാൻ കാണിച്ച പരിപാടിക്ക് എന്റെ എല്ല് ഓടിക്കേണ്ട ടൈം കഴിഞ്ഞ്.....

ചായ കുടിച്ച് തീരുന്നത് വരെ ഞാൻ അങ്ങേരെ വായി നോക്കി നിന്നിട്ട് കുടിച്ച് തീർന്നപ്പോ കപ്പ് എന്റെ കയ്യിലേക്ക് വച്ച് തന്നതും മൂട്ടിന് തീ പിടിച്ച പോലെ നമ്മള് തിരിച്ച് അടുക്കളേലേക്ക് വച്ച് പിടിക്കാൻ വേണ്ടി തുനിഞ്ഞപ്പോളേക്കും "ഡീ...." എന്ന് കടുപ്പിച്ച സ്വരത്തിൽ പിന്നീന്ന് വിളി വന്നു..... 

അത് കേട്ട് കണ്ണും പൂട്ടി പിടിച്ചോണ്ട് നമ്മള് തിരിഞ്ഞ് നോക്കിയതും നമ്മളെ തൊട്ട് മുന്നില് വന്ന് നിൽക്കുന്ന ഇക്കാനെ കണ്ട് നമ്മള് പകച്ച് തരിച്ച് പോയി..... പെട്ടെന്ന് അങ്ങേരെ കണ്ടപ്പോ നടുങ്ങി പോയോണ്ട് നമ്മള് നെഞ്ചത്ത് കൈ വച്ച് ഉമിനീരിറക്കി നോക്കിയതും ഇക്ക നമ്മളെ അടുത്തേക്ക് നടന്ന് വന്നോണ്ടിരുന്നു....

"നീയിന്ന് ഉച്ചയ്ക്ക് എന്നെ എന്തോ ചെയ്തല്ലോ?....."

ലാ ഹൗല വലാ.... പെട്ട്.... അപ്പൊ അതൊന്നും വിട്ടിട്ടില്ലല്ലേ?..... ഇതൊക്കെ ഒന്ന് മറന്ന് കളഞ്ഞൂടെ മനുഷ്യാ ഇങ്ങൾക്ക്.... എന്നെ ഇട്ട് വെറുതേ തീ തീറ്റിപ്പിക്കാൻ..... ദേ അങ്ങേര് നിന്റെ അടുത്തേക്ക് നടന്ന് വന്നോണ്ട് ഇരിക്കാ അദി.... വേഗം എന്തെങ്കിലും പറഞ്ഞ് എസ്‌കേപ്പ് ആക്....

മൂപ്പര് എന്നെ തുറിച്ച് നോക്കി വരുന്ന വരവ് കണ്ട് നമ്മള് ഭീതിയോടെ പിന്നിലേക്ക് നീങ്ങിപ്പോകാൻ തുടങ്ങി.... എന്തെങ്കിലും പറഞ്ഞില്ലെങ്കി ഇപ്പൊ എന്റെ മയ്യത്ത് ആയിരിക്കൂന്ന് അറിയാവോണ്ട് ഞാൻ രണ്ടും കല്പ്പിച്ച് പറയാൻ ഓങ്ങി....

"അ.... അതിന് ഞാനൊന്നും ചെയ്തില്ലല്ലോ?... അവരൊക്കെ കൂടിയല്ലേ ഇക്കാനെ പിടിച്ച് കെട്ടിയത്...."

"ഓഹോ.... അപ്പൊ നീയെനിക്ക് ഈ കൈവച്ചല്ലേ വാരിത്തന്നത്?...."

എന്നും പറഞ്ഞ് ഇക്ക നമ്മളെ കൈയ്ക്ക് കേറി പിടിച്ചപ്പോ വേഗം കൈ തട്ടിപ്പറിച്ച് അങ്ങേരിൽ നിന്ന് വിടുവിപ്പിച്ചിട്ട് വീണ്ടും പിന്നിലേക്ക് നടന്നു...

"ആ ഹന്ന ഇങ്ങളെ തൊട്ടുരുമ്മി നിക്കുന്നത് കണ്ടപ്പോ അവളെ മൂപ്പിക്കാൻ വേണ്ടി ചെയ്തതാ...."(നമ്മള് തല താഴ്ത്തി വച്ച് ഇടംകണ്ണിട്ട് ഇക്കാനെ നോക്കി പറഞ്ഞ്)

"അവള് എന്നെ തൊട്ടാ നിനക്ക് എന്താടീ?...."(യാസിക്ക കലിപ്പിൽ)

"അതെനിക്ക് ഇഷ്ട്ടല്ല...."😔

"ഞാനപ്പോ നിന്റെ ഇഷ്ട്ടം നോക്കി പ്രവർത്തിക്കണോ?.... അതാണോ ഈ പറഞ്ഞ് വരുന്നത്?...."

നമ്മള് പെട്ടെന്ന് ആ ചോദ്യത്തിന് ഒന്ന് മൂളിപ്പോയതും ഇക്കയെന്നിലേക്ക് ചീറി അടുക്കുന്നത് കണ്ട് വേഗം ഞാൻ പിന്നിലേക്ക് നീങ്ങിയതും വഴി തീർന്ന് പോയി നമ്മള് ചുവരിൽ തട്ടി നിന്നതും മൂപ്പര് നമ്മളെ അവിടെ ബ്ലോക്ക്‌ ആക്കി എനിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങാൻ പറ്റാത്ത വിധം രണ്ട് കയ്യും ചുവരിൽ കുത്തി നിർത്തിയിട്ട് മുഖം എന്നിലേക്ക് അടുപ്പിച്ച് കൊണ്ട് വന്നിട്ട് ആ കാന്ത കണ്ണ് വച്ച് നമ്മളെ നോക്കി കണ്ണുരുട്ടി....

"നിന്നോട് ഞാൻ മുന്നേ പറഞ്ഞിട്ടുള്ളതാ എന്നോട് ചോദിക്കാതെ എന്റെ ദേഹത്ത് തൊടരുതെന്ന്.... എന്നിട്ട് എന്ത് ധൈര്യത്തിലാടീ നീയെന്നെ പിടിച്ചിരുത്തി കഴിപ്പിച്ചത്?....."

അതിനുള്ള മറുപടി പറയാൻ നാവിന്റെ തുമ്പത്ത് വരെ എത്തിയതാണെങ്കിലും ഒരിഞ്ച് അകലം പോലും ഇല്ലാതെ എന്റെ തൊട്ട് മുന്നില് നിൽക്കുന്ന അങ്ങേരെ നോട്ടവും മട്ടും മാതിരീം കണ്ട് നെഞ്ചിടിപ്പൊക്കെ അതിന് തോന്നുന്ന വേഗത്തിൽ കുതിച്ച് പോകുന്നത് കൊണ്ട് പറയാൻ വന്നത് ആകെ മൊത്തം നമ്മള് വിഴുങ്ങിക്കളഞ്ഞിട്ട് താഴെ നോക്കി നിന്നു....

ആ കണ്ണിലേക്ക് നോക്കാൻ ത്രാണിയില്ലാത്ത പോലെ തോന്നാണ്.... ശ്വാസം പോലും നേരേ വീഴാത്ത അവസ്ഥയാണ്.... ആകെക്കൂടെ വിറങ്ങലിച്ച് പോകുന്നത് പോലെ നമ്മക്ക് തോന്നി ഇപ്പോളെങ്ങാനും എന്റെ അടുത്തൂന്ന് വിട്ട് നിക്കോന്ന് അറിയാൻ വേണ്ടി തല കുനിച്ച് വച്ചോണ്ട് തന്നെ ഞാൻ ഇക്കാനെ പാളി നോക്കിയതും അങ്ങേരെ മോന്തയ്ക്ക് കത്തി നിക്കുന്ന വശീകരണ ശക്തിയുള്ള ആ കള്ള ചിരി കണ്ട് ഉള്ള കാറ്റ് പോകുന്നത് പോലെയായി നമ്മളെ അവസ്ഥ....

"ഞാൻ പറഞ്ഞത് നീ അനുസരിക്കാതെ ഇരുന്നതിന് നിനക്കൊരു ശിക്ഷയുണ്ട്.... അത് പൊന്ന് മോള് സന്തോഷത്തോടെ ഏറ്റുവാങ്ങിക്കണേ....."

എന്ന് മൂപ്പര് എടുത്തടിച്ചത് പോലെ പറയുന്നത് കേട്ടിട്ട് ഞെട്ടി പകച്ച് നിൽക്കുന്ന എനിക്ക് പറയാൻ ഉള്ളത് പോലും കേൾക്കാൻ കൂട്ടാക്കാതെ ഇക്ക ഒരുകൈ കൊണ്ട് നമ്മളെ കഴുത്തിൽ മൃദുവായിട്ട് പിടിച്ച് മറുകൈ നമ്മളെ തലയിലും കൂടെ പിടുത്തമിട്ടിട്ട് ഇക്കാന്റെ അടുത്തേക്ക് വലിച്ചതും ഞങ്ങളുടെ അധരങ്ങൾ പരസ്പ്പരം കോർത്തു.....

പെട്ടെന്നുള്ള യാസിക്കാന്റെ അറ്റാക്കിൽ കണ്ണും തള്ളിക്കോണ്ട് നമ്മള് എത്ര ബലപ്പെട്ട് തടുക്കാൻ ശ്രമിച്ചിട്ടും ഇക്ക എന്നിലെ പിടി മുറുക്കുന്നതല്ലാതെ അയക്കാതെ നമ്മളെ അധരം സ്വന്തമാക്കുന്നത് കണ്ട് ഒടുക്കം രക്ഷയില്ലാതെ ഞാൻ അതിന് എതിർക്കാൻ മുതിരാതെ വഴങ്ങി കൊടുത്തു....

അന്നേരം ഹൃദയം പൊട്ടി തളർന്ന് പോകുന്നത് പോലെ തോന്നിപ്പോയിരുന്നു നമ്മക്ക്.... അത്രക്ക് ടൈറ്റ് ആയിട്ട് പിടിച്ചിട്ടാ അങ്ങേരെ ആക്രാന്തം..... ചുണ്ട് കടിച്ച് പൊട്ടിച്ച് കുറച്ച് നേരത്തേ കലാവിരുതിന് ശേഷം എന്നിൽ നിന്ന് അകന്ന് വിട്ട് മാറിയ യാസിക്ക ഒരു കുസൃതിച്ചിരിയോടെ മീശ പിരിച്ച് വച്ചിട്ട് നാണത്താൽ താണ് പോയ എന്റെ മുഖം താടയ്ക്ക് പിടിച്ച് ഉയത്തിയതും ആ മുഖത്തേക്ക് നോക്കാനുള്ള ചടപ്പ് കാരണം നമ്മള് വേറെ എങ്ങോട്ടേക്കോ നോട്ടം മാറ്റി....

ഞാൻ ഉമ്മ വച്ചാ വല്യ ബുദ്ധിമുട്ടാണ്.... ഇപ്പോ ഇങ്ങോട്ടേക്ക് തന്നാ അത് കൈ കെട്ടി വച്ച് വാങ്ങിക്കണംന്ന്.... ഇതെവിടത്തെ മര്യാദയാ?.... എന്നൊട് ഇഷ്ട്ടം ഇല്ലെങ്ങി ഇങ്ങനെയൊക്കെ ചെയ്യാൻ ഈ അസുരൻ മുതിരോ?.... അപ്പൊ ഇഷ്ട്ടം ഒക്കെ ഉണ്ട്.... ഗൊച്ചു ഗള്ളൻ.... എന്നിട്ട് വെറുതേ എന്നെ കരയിപ്പിച്ചില്ലേ രാവിലെ?.... അപ്പൊ ഞാൻ എന്തോരം കരഞ്ഞെന്ന് അറിയോ?....

"അദീ...."

ഇത്രേം നാളും കേട്ട കനഗംഭീരമായ ശബ്ദത്തിൽ നിന്ന് മോചിതനായി നല്ല മൃദുവായ സ്വരത്തിൽ ഇക്കയെന്നെ വിളിക്കുന്നത് കേട്ട് ഞാൻ പോലും അറിയാതെ നമ്മളെ നോട്ടം എന്നെ തന്നെ ഉറ്റുനോക്കിക്കൊണ്ട് വികസിക്കുന്നതും ചുരുങ്ങുന്നതും ആയ ഇക്കാന്റെ ആരെയും ആകർഷിക്കുന്ന കണ്ണുകളിലേക്ക് തെന്നി മാറി....

ആ ചിരിയിൽ ഞാൻ വീണ് പോകുമെന്ന കണ്ടീഷൻ വന്നതും ഞാൻ അങ്ങേരെ തള്ളി മാറ്റിയിട്ട് ഓടാൻ നിന്നപ്പോളേക്കും ഇക്കാന്റെ കരവലയത്തിനുള്ളിൽ ഞാൻ അകപ്പെട്ടിരുന്നു... 

"യാ.... യാസിക്ക..... വിട്..... എനിക്ക് പോണം...."

"എന്നാ നീ പോകുന്നത് എനിക്കൊന്ന് കാണണം...." 

എന്നും പറഞ്ഞ് ഇക്ക എന്നിൽ കൂടുതൽ പിടി മുറുക്കിയതും ഇന്ന് രാവിലെ മുറിഞ്ഞ ഇടത്ത് എനിക്ക് വേദന കൂടുന്നത് തോന്നി അത് കടിച്ച് പിടിച്ചോണ്ട് ഇവിടെന്ന് എന്തെങ്കിലും പറഞ്ഞ് തടി തപ്പണം എന്ന് തല പുകച്ച് വച്ച് ആലോചിക്കാൻ തുടങ്ങി.....

"സോറി.... ഞാൻ ഇനി സമ്മതം ഇല്ലാതെ ഇക്കാനെ തൊടൂല.... പ്രോമിസ്...."

"സത്യം...."

"മ്മ്....."

"എന്നാ നീ എന്റെ കയ്യും കാലും ഒന്ന് ഉഴിഞ്ഞു തരണം.... വല്ലാത്ത വേദന...."

പൊടുന്നനെ എന്നിലെ പിടി വിട്ടിട്ട് കട്ടിലിൽ കേറി നീണ്ട് നിവർന്ന് ഇരുന്ന് യാസിക്ക രാജാവിനെ പോലെ ആജ്ഞാപിക്കുന്നത് കണ്ടപ്പോ ഞാൻ ഉള്ളിൽ ഊറി ചിരിച്ചോണ്ട് തലകുലുക്കിയിട്ട് മൂപ്പരെ അടുത്തേക്ക് നടന്ന് ചെന്ന് നമ്മള് കയ്യും കാലും നന്നായിട്ടങ്ങ് അമർത്തി തിരുമ്മി.....

ആദ്യമൊക്കെ എന്നെ വായിനോക്കി ഇരുന്നെങ്കിലും പിന്നെ ഞാൻ അത് കാണുന്നുണ്ടെന്ന് മനസ്സിലാക്കി മൂപ്പര് സ്റ്റെടി ആയിട്ട് നോക്കി യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുന്നതാണ് കണ്ടത്..... തിരുമ്മല് കഴിഞ്ഞ് "പൊക്കോട്ടേ" ന്ന് അനുവാദം ചോദിച്ചപ്പോ ഒന്ന് മൂളി.... അത് കേൾക്കേണ്ട താമസം നമ്മള് വേഗം അവിടെന്ന് മുങ്ങാമെന്ന് കരുതി തിരിഞ്ഞതും പിന്നേം വിളിച്ചു "ഡീ"ന്ന്....

"നീ എന്താ മൈലാഞ്ചി ഇടാഞ്ഞേ?....."

ആ വിളിയിൽ തിരിഞ്ഞ് നോക്കിയ ഞാൻ കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ അവിടെ തറഞ്ഞ് നിന്നതും അങ്ങേര് പറയുന്ന ഡയലോഗ് കേട്ട് എന്റെ കിളികൾ പിന്നേം പറന്ന് പോയി.....

"ഇഷ്ട്ടാണ്.... മൈലാഞ്ചിയും മൈലാഞ്ചി ഇട്ട കൈകളും...."

ഇത് ഇത്തിരി നേരത്തേ പറഞ്ഞൂടായിരുന്നോ.... എന്നാ ഞാൻ ഇപ്പോളെ ഇട്ട് കൈ നിറച്ചേനേ?.... എന്നൊക്കെ ചിന്തിച്ച് പുളിങ്ങ തിന്ന ഇളി ഇളിച്ചോണ്ട് അവിടെ നിന്നപ്പോളാണ് മൂപ്പര് എന്റെ നേർക്ക് ഒരു പെട്ടി നീട്ടുന്നത്.... നെറ്റി ചുളിച്ചോണ്ട് അത് വാങ്ങി നോക്കിയപ്പോ ഫോൺ ആണെന്ന് മനസ്സിലായി..... അത് കിട്ടിയ സന്തോഷത്തിൽ നമ്മള് യാസിക്കാനെ നോക്കി ചിരിച്ചു കാട്ടി....

"ഞാൻ ഒരു കാര്യം ചെയ്തോട്ടെ യാസിക്ക?...."

"എന്ത് കാര്യം?....."

"ആദ്യം ചെയ്തോട്ടേന്ന് പറ...."

"ഹ്മ്മ്...."

എന്റെ പറച്ചില് കേട്ട് സംശയ ഭാവത്തോടെ ഉറ്റുനോക്കിക്കോണ്ട് നിൽക്കുന്ന യാസിക്കാനെ വട്ടം കെട്ടിപ്പിടിച്ച് കവിളത്ത് നല്ല അടാറ് മുത്തം കൊടുത്തിട്ട് മൂപ്പർക്ക് പിടി കൊടുക്കാതെ ഓടി.... ഓൺ ദി സ്പോട്ടിൽ തന്നെ ഇക്ക റൂം ചവിട്ടി പൊളിച്ച് എന്തൊക്കെയോ വിളിച്ച് കൂവി എന്റെ പിറകേ ഓടി വന്നതും "ഞാൻ അനുവാദം ചോദിച്ചിട്ടാ ഉമ്മ വച്ചേ"ന്നും പറഞ്ഞ് നമ്മള് ഓടാൻ തുടങ്ങി..... 

കുറേ നേരം അതീക്കൂടേം ഇതീക്കൂടേം ഞാനും എന്നെ പിടിക്കാൻ പിന്നാലെ ഇക്കായും ഓടിക്കളിച്ചോണ്ട് നിന്നപ്പോളാണ് പെട്ടെന്ന് ആരോ ഡോറിൽ ഇട്ട് തട്ടുന്നത് കേട്ടത്.... അപ്പൊ തന്നെ മൂപ്പര് "നിന്നെ രാത്രി കയ്യിൽ കിട്ടൂലോ'ന്ന് പല്ല് ഞെരിച്ചോണ്ട് പറഞ്ഞ് വാതില് തുറക്കാൻ പോയി.....

ചുപ്രു ആയിരുന്നു അത്.... ഓന് വിശക്കുന്നൂന്ന്.... കഴിക്കാൻ വന്നതാ.... ഹോ... ചുപ്രു അങ്ങനെ രക്ഷകനായി മാറി.... അവർക്ക് രണ്ടെണ്ണത്തിനും എടുത്ത് കൊടുത്തിട്ട് നമ്മളും കഴിച്ചു.... അപ്പോളും ഇക്കാന്റെ തുറിച്ച് നോട്ടം എന്നിൽ വന്ന് വീഴുന്നുണ്ടായിരുന്നു..... ഇങ്ങേര് ഇപ്പൊ എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാ?.....

എനിക്ക് തന്നത് തിരിച്ച് കൊടുത്തത് അത്ര തെറ്റാണോ?..... ഞാൻ തൊട്ടാ എന്താ?..... ഇനി ഇങ്ങേർക്ക് വല്ല തപസ്സും ഉണ്ടാവോ?.... ഏയ്.... അങ്ങനെ ആണെങ്കിൽ എന്നെ കെട്ടിപ്പിടിച്ച് കിടക്കുന്നതോ?.... ആ അതെന്തെങ്കിലും ആവട്ടെ..... ഞാൻ ഇനി നടക്കാൻ പോകുന്നതിനെ കുറിച്ച് ആലോചിച്ചാൽ പോരേ?....

അങ്ങനെ കഴിക്കൽ പരിപാടി ഒക്കെ കഴിഞ്ഞ് രാത്രി കട്ടിലിൽ എത്തിയ ഞാൻ കാണുന്നത് എന്നെ കാത്ത് ഇരിക്കുന്ന യാസിക്കാനെയാണ്..... നോട്ടത്തിലും ഭാവത്തിലും എന്തോ പന്തികേട് പോലെ തോന്നിയെങ്കിലും എനിക്ക് മൂപ്പരെ നല്ല വിശ്വാസം ഉള്ളോണ്ട് വിറച്ച് വിറച്ച് ബെഡിന്റെ അരികത്ത് ഇക്കാക്ക് മുഖം കൊടുക്കാതെ ചെന്ന് കിടന്നു....

ഞാൻ പ്രതീക്ഷിച്ചത് പോലെ ആ കൈകൾ എന്നിൽ വലയം തീർത്തതും നേരത്തേ നഖം കുത്തിയിറങ്ങിയ എന്റെ അരക്കെട്ടിൽ ഇക്ക നന്നായിട്ട് അമർത്തിയപ്പോ വേദന സഹിക്കാൻ പറ്റാഞ്ഞിട്ട് ഞാൻ അലറി വിളിച്ച് എരിവ് വലിച്ചു..... അത് കണ്ട് ഞെട്ടി എണീറ്റ് എന്നെ പിടിച്ച് നേരേ കിടത്തി മൂപ്പര് എന്തിനാ അലറിയത് എന്നും ചോദിച്ച് ബഹളം ഉണ്ടാക്കിയതും നമ്മള് ഒന്നുമില്ലെന്ന് പറഞ്ഞ് തലയൂരാൻ നോക്കി.....

"നിന്നോടാ ചോദിച്ചത് എന്തിനാ അലറിയതെന്ന്......"

"അത് ഒന്നൂല്ലാന്ന് പറഞ്ഞില്ലേ?......."

"നീയാ ടോപ്പ് ഒന്ന് പൊക്കിക്കേ...."

"എന്തിനാ?......"😨

പേടിച്ച് തരിച്ചോണ്ട് നമ്മള് അതും പറഞ്ഞ് അങ്ങേരെ കണ്ണ് വെട്ടിക്കാതെ നോക്കിയപ്പോ മൂപ്പര് പല്ല് കടിച്ച് പിടിച്ചിട്ട്‌ എന്നെ ഒന്ന് നോക്കി സ്വയം എന്റെ ടോപ്പ് പൊക്കാൻ കൈ പൊന്തിച്ചതും നമ്മള് ചുണ്ട് ചുളുക്കി "വേണ്ടാ" ന്ന് പറഞ്ഞോണ്ട് ഇക്കാന്റെ കൈ പിടിച്ച് വച്ചതും എന്റെ കൈ തട്ടി മാറ്റി ചെക്കൻ അങ്ങ് പൊക്കി.... 

ഇക്ക നമ്മളെ അരയിലേക്ക് സൂം ചെയ്ത് കണ്ണ് വിടർത്തി നോക്കുന്നത് കണ്ട് ചടച്ചിട്ട്‌ നമ്മള് കണ്ണടച്ച് ചമ്മി അവിടെ ആ കിടത്തം കിടന്നതും അസുരന്റെ ഭാഗത്ത് നിന്ന് ഒരു റെസ്പോൺസും കാണാത്തത് കണ്ട് ഞാൻ കണ്ണ് തുറന്ന് നോക്കിയപ്പോ കണ്ട കാഴ്ച്ച ശെരിക്കും എന്റെ മനസ്സ് നിറച്ചു.....

ബെഡിൽ ഇരുന്ന് തന്നെ അപ്പുറത്തേക്ക് ഏന്തി വലിഞ്ഞ് കബോർഡ് തുറന്ന് മുറിവ് ഉനക്കുന്ന ഒരു ക്രീം എടുത്ത് കയ്യിൽ വച്ചിട്ട് എന്നെ കുറ്റബോധം നിഴലിക്കുന്ന മുഖവുമായി നോക്കുന്ന ഇക്കാനെ കണ്ടതും ഞാൻ ചിരിച്ച് പോയി..... ഞാൻ എണീറ്റ് മരുന്ന് വാങ്ങാൻ നിന്നപ്പോ എന്നെ അവിടെ തന്നെ പിടിച്ച് വച്ച് കിടത്തിയിട്ട് മുറിവിലേക്ക് മെല്ലെ ഊതി മരുന്ന് വച്ച് തന്നു..... 

ഏത് പെണ്ണും ആഗ്രഹിക്കുന്ന നിമിഷം.... ഇങ്ങനെ ചെയ്യുമായിരുന്നെങ്കിൽ കുറച്ചൂടെ നഖം കുത്തി ഇറക്കിയിരുന്നേലും സാരമില്ലായിരുന്നു😌..... മരുന്ന് വച്ച് തന്ന് ഒരു സോറിയും പാസ്സാക്കി എന്നോട് അവിടെന്ന് അനങ്ങരുതെന്നും പറഞ്ഞ് മൂപ്പര് നമ്മളെ തൊട്ടടുത്ത് വന്ന് എന്റെ മുഖത്തേക്ക് നോക്കി തന്നെ കിടന്നു.... 

'എനിക്ക് അറിയാം യാസിക്കാ...... ഇങ്ങളെ കണ്ണുകളിൽ നിറഞ്ഞ് നിൽക്കുന്നത് എന്നോടുള്ള സ്നേഹമാണെന്ന്..... പ്രതികാരത്തിന് വേണ്ടിയല്ല എന്നെ നിക്കാഹ് ചെയ്തതെന്നും അറിയാം....
എന്നെ വെറുക്കാൻ ഒരിക്കലും പറ്റില്ലെന്ന് തെളിയിച്ചതാ ഇങ്ങള് ഇപ്പൊ..... അല്ലെങ്കിൽ ഇന്ന് ഞാൻ തല ചുറ്റി വീണപ്പോ വെപ്രാളം കാണിക്കേണ്ട കാര്യം ഇല്ലല്ലോ?..... 

ഞാൻ വേദനിച്ചപ്പോ ഇക്കാക്ക് വേദനിച്ച പോലെ എനിക്ക് മരുന്ന് വച്ച് തന്നത് എന്തിനാ?.... എനിക്ക് ഇന്ന് ആരെങ്കിലും ഉണ്ടെന്ന് പറയാൻ എന്റെ ഇക്കയും ഉപ്പയും മാത്രെ ഉള്ളൂ..... ജീവനേക്കാൾ ഏറെ ഞാൻ സ്നേഹിച്ചോളാം എന്റെ ഇക്കാനെ.... എന്റെ കണ്ണ് എന്നന്നേക്കുമായി അടയുന്നത് വരെ എന്നിൽ നിന്ന് എന്റെ പാതിയെ അടർത്തി മാറ്റല്ലേ നാഥാ.....'

ഒരുപാട് സന്തോഷത്തോടെ കുറേ നേരം നമ്മള് ഇക്കാന്റെ മുഖത്തേക്ക് നോക്കി കിടന്ന്  ഒടുക്കം പുഞ്ചിരിച്ചോണ്ട് ഉറക്കിലേക്ക് വഴുതി വീണു...... 

08

രാവിലെ ഉറക്ക് എണീറ്റപ്പോ യാസിക്കാനെ കണ്ടില്ല..... ഇത്ര നേരത്തേ എണീറ്റ് ഇങ്ങേര് ഇതെവിടെ പോയെന്ന് കരുതി വേഗം അവിടെന്ന് നമ്മള് പുറത്തേക്ക് നടന്ന് അവിടെ ഒക്കെ നോക്കി..... പക്ഷേ അവിടെയെങ്ങും കാണാഞ്ഞിട്ട് നമ്മള് റൂമിലെ സ്റ്റാൻഡിലേക്ക് വന്ന് നോക്കിയപ്പോ ഫോണും ബൈക്കിന്റെ ചാവിയും കാണുന്നില്ല.... എങ്ങോട്ടോ പോയതാണ്.... ഒന്ന് പറഞ്ഞിട്ട് പൊക്കൂടെ?.... ഇങ്ങേര് എന്നാ ഒന്ന് നന്നാവുന്നേ?....

പെട്ടെന്നാണ് ഇന്നലെ യാസിക്ക എനിക്ക് തന്ന ഫോണിന്റെ കാര്യം എന്റെ മണ്ടയ്ക്കകത്ത് ഉദിച്ചത്.... വേഗം അത് പോയി എടുത്ത് നോക്കിയപ്പോ സിമ്മും മെമ്മറി കാർഡും ഒക്കെ ഇട്ട് സെറ്റാക്കി വച്ചിട്ടുണ്ട് ഫോൺ.... കോൺടാക്ട്സിൽ ഒരേയൊരു പേര് മാത്രെ ഫീഡ് ചെയ്തിട്ടുള്ളൂ....

അതും *Illyas Ajmal*ന്ന് വെണ്ടയ്ക്കാ അക്ഷരത്തിൽ.... ഹും..... ബെസ്റ്റ് കെട്ട്യോൻ.... നമ്മള് പിന്നെ മുന്നും പിന്നും നോക്കാതെ അതിലേക്ക് വിളിച്ചതും ഒറ്റ റിങ്ങിൽ തന്നെ കോൾ എടുത്തു....

*"ഞാനിപ്പൊ തിരക്കിലാണ്...."*

എടുത്തിട്ട് ഒറ്റയടിക്ക് അതും പറഞ്ഞ് ഫോൺ വച്ചു.... അതെന്ത് വർത്താനാ മോനൂസേ?.... അങ്ങനെ വിട്ടാൽ പറ്റൂലല്ലോ?.... നമ്മള് പിന്നേം വിളിച്ചപ്പോ രണ്ടാമത്തെ റിങ്ങിൽ പിന്നേം കോൾ എടുത്തപ്പോ മൂപ്പരെ വായീന്ന് നേരത്തേ വന്നതിലും തറച്ച ശബ്ദത്തിൽ വന്നു.....

"നിന്നോട് പറഞ്ഞാ മനസ്സിലാവില്ലേടീ കോപ്പേ?... ഞാൻ തിരക്കിലാണെന്ന്...."

"ആ തിരക്ക് എന്താണെന്ന് ഒന്ന് പറഞ്ഞൂടെ യാസിക്കാ?...."

"എന്റെ ആദ്യത്തെ കെട്ട്യോള് നാല് പെറ്റ് കിടക്കാ.... അവള്ടെ അടുത്താടി ഞാൻ...."

"ആഹാ.... എപ്പളായിരുന്നു ആ ശുഭമുഹൂർത്തം?.... പെൺകുഞ്ഞുങ്ങളാണോ അതോ ആൺകുഞ്ഞുങ്ങളോ?...." 

"ടി ടി ടീ.....നീയെന്താ എന്നെ കളിയാക്കാണോ?.... വീട്ടില് ഒന്ന് എത്തിക്കോട്ടെ.... ഇതിനും കൂട്ടിയുള്ള മറുപടി ഞാൻ തരണിണ്ട്...."😠

"ഹോ എന്റെ ഇക്കാ.... ഇങ്ങൾക്ക് എപ്പോളും അതിന്റെ വിചാരം മാത്രെ ഉള്ളോ🙈?...."

"പ്ഫാ.... വയ്ക്കെടീ പുല്ലേ ഫോൺ...."

എന്നും പറഞ്ഞ് നാല് ആട്ടലും ആട്ടി ഫോൺ വച്ചു..... എന്നിട്ടും മതിയാവാഞ്ഞിട്ട് നമ്മള് പിന്നേം ഇക്കാന്റെ നമ്പറ് കുത്തി വിളിച്ചതും മറുതലയ്ക്കല് നിന്ന് കേൾക്കുന്ന പുളിച്ച തെറി വിളി കേട്ട് നമ്മളെ ചെവീന്റെ ഡയഫ്രം വരെ തകർന്നടിച്ച് പോയി..... അമ്മാതിരി പൂരപ്പാട്ടായിരുന്നു.....

എന്നാലും എന്റെ ചെക്കൻ 😘അല്ലേ അത് പറയുന്നത് എന്ന് ഓർത്ത് നല്ല അടിപൊളി മാപ്പിളപ്പാട്ട് കേൾക്കുന്നത് പോലെ അത് കേട്ട് ചിരിച്ചോണ്ടിരുന്നു..... പൊട്ടലും ചീറ്റലുമായി പച്ച തെറിയും വിളിച്ച് അങ്ങേര് ഫോൺ വച്ചപ്പോ ഒരു മഴ പെയ്ത് തോർന്ന പ്രതീതിയിൽ ചെക്കന്റെ കലിപ്പ് ഓർത്ത്‌ ചിരിച്ചിട്ട് *My Asuran*എന്ന് ഇക്കാന്റെ പേര് മാറ്റി ഫീഡ് ചെയ്ത് ഫ്രെഷായി നിസ്‌ക്കരിച്ചു.....

അങ്ങനെ രാവിലെയായി വേഗം ഇവിടത്തെ പണിയൊക്കെ ചെയ്ത് തീർത്തിട്ട് നമ്മള് നിഫീന്റേം നാഫീടേം അടുത്തേക്ക് വിട്ടു.... ഇന്നലെ ഇവിടെ മൊത്തം കറങ്ങി കാണാൻ പറ്റാഞ്ഞിട്ട് ഇന്ന് അവരെ കൂടെ ബാക്കിയുള്ള സവാരി കംപ്ലീറ്റ് ആക്കാമെന്ന് കരുതി രാവിലെ തന്നെ അതിങ്ങളെ അവിടെന്ന് ചാടിച്ച് ഊര് തെണ്ടാൻ നടന്നു.....

ഞങ്ങളെ വീടുകളുടെ ബാക്കിൽ ആയിട്ട് ഒരു ചെറിയ കുളമൊക്കെ ഉണ്ട്..... അവിടെ പോയിരുന്ന് അതിലേക്ക് കല്ലിട്ട് കളിച്ചോണ്ട് ഇരുന്നപ്പോളാണ് അതിങ്ങള് രണ്ട് പേരോടും നമ്മളൊരു സംശയം ചോദിച്ചത്....

"തീപ്പെട്ടിക്കൊള്ളീന്റേം ചുപ്രൂന്റേം കുടുംബക്കാരെ ആരേം ഞാൻ കണ്ടില്ലല്ലോ?.... അവരൊക്കെ എവിടെയാ?...."

എന്റെ ചോദ്യത്തിന് തലകുനിച്ച് ഇരിക്കലായിരുന്നു രണ്ടിന്റേം പ്രതികരണം.... അത് കണ്ടിട്ട് എനിക്ക് എന്തോ പോലെ തോന്നി കാര്യമെന്താണെന്ന് തിരക്കിയതും നിഫി പറയുന്നത് കേട്ട് നമ്മള് ഷോക്ക് ആയി.....

"തീപ്പെട്ടിക്കൊള്ളിക്ക് ഉമ്മ ഉണ്ടായിരുന്നു..... അവര് നേരത്തേ മരിച്ച് പോയി.... ചുപ്രൂം തീപ്പെട്ടിക്കൊള്ളീം ഒരുമിച്ച് ഒരു വീട്ടിലാ താമസിക്കണേ..... ചുപ്രൂനെ ഈ കോളനിയിൽ കളഞ്ഞ് കിട്ടിയതാ.... അവന് പേരിന് പോലും ആരും ഇല്ല.... അന്ന് ഉപ്പയും ഗോപിയേട്ടനും കൂടെ അവനെ നോക്കി വളർത്തി.... ഗോപിയേട്ടനും രേവതിച്ചേച്ചിയും അവനെ സ്വന്തം മോനെ പോലെയാ വളർത്തിയെ....

പക്ഷേ അവന് അറിയാം അവര് ആരും അവന്റെ സ്വന്തമല്ലെന്ന്.... വളർന്ന് വന്നപ്പോ ഞങ്ങളുടെ കൂടെ അവനെ പഠിപ്പിക്കാൻ അവരൊക്കെ കഷ്ട്ടപ്പെടുന്നത് കണ്ട് അവൻ സ്വയം പഠിത്തം നിർത്തീതാ..... പഠിക്കാൻ പറഞ്ഞ് ഒരുപാട് തവണ അവനെ സ്കൂളിലേക്ക് പറഞ്ഞയച്ചെങ്കിലും ചെക്കൻ അതിലേം ഇതിലേം കറങ്ങി നടന്ന് സ്കൂളിൽ പോവൂല.... സത്യത്തിൽ അവന് പഠിക്കാനൊക്കെ വല്യ ഇഷ്ടാണ്....

പത്തില് നല്ല മാർക്കും ഉണ്ടായിരുന്നു..... പക്ഷേ അവൻ കാരണം ആരും ബുദ്ധിമുട്ടണ്ടാന്ന് കരുതി മനപ്പൂർവം പോകാതെ ഇരുന്നതാ.... അതൊക്കെ ഞങ്ങൾക്ക് അറിയാം.... അവൻ എന്നിട്ട് ഇല്ലുക്കാന്റെ കൂടെ വർക്ക്‌ഷോപ്പിലും ഫൈറ്റിനും പോകും.... ആരോടും ഒരു പരാതിയും ഇല്ല.... സ്നേഹം മാത്രം.... ഞങ്ങള് ഇടക്കൊക്കെ ഇന്നലെ കൂടിയത് പോലെ അടിപിടി ഉണ്ടാക്കും.... ഒന്നില്ലെങ്കി അവൻ സോൾവ് ആക്കും.... അല്ലെങ്കി ഞാൻ തീർക്കും.... ഒരിക്കലും പിണങ്ങി ഇരിക്കൂല....

നീ ഇല്ലുക്കാനെ പോലീസിന് പിടിച്ച് കൊടുത്ത അന്ന് തന്നെ അവൻ പറഞ്ഞതാ ഇല്ലുക്കായും ആ ഇത്താത്തയും നല്ല ചേർച്ചയാണെന്ന്.... അവന്റെ സ്വപ്നത്തിലെ കൂടപ്പിറന്ന ഇത്താത്താനെ പോലെ ഇണ്ടായിരുന്നു നീയെന്ന്.... നിന്നെ വല്യ ഇഷ്ട്ടാടീ അദീ അവന്.... അതാ എപ്പോളും നമ്മളെ കൂടെ അവൻ വരുന്നത്.... അല്ലെങ്കി ചെക്കനെ മഷിയിട്ട് നോക്കിയാ പോലും കാണാൻ കിട്ടില്ലായിരുന്നു....."

അവളത് പറഞ്ഞ് തീർത്തപ്പോ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല കണ്ണ് നിറഞ്ഞ് വന്നിരുന്നു.... ചിരിച്ചോണ്ട് നമ്മള് കണ്ണ് അമർത്തി തുടച്ച് ഇരുന്ന നേരത്താണ് പിന്നീന്ന് ഒരു ചെരുപ്പടീന്റെ ശബ്ദം കേട്ടത്.... നമ്മള് തിരിഞ്ഞ് നോക്കിയപ്പോ ചുപ്രു ഇവിടെന്ന് കണ്ണ് തുടച്ചോണ്ട് നടന്ന് പോകുന്നത് കണ്ടു....

"ഞാൻ പറഞ്ഞതൊക്കെ അവൻ കേട്ടിട്ടുണ്ട്.... അതാ പോയത്.... അവനോട്‌ കുടുംബക്കാരെ കുറിച്ചൊക്കെ ചോദിച്ചാ അപ്പൊ സങ്കടം വരും.... എന്നിട്ട് അപ്പുറത്തെ മരച്ചോട്ടിൽ ഇരുന്ന് കരഞ്ഞ് തീർക്കും.... ആരോടും ഒന്നും പറയില്ല...."(നിഫി)

അവള് പറഞ്ഞത് കേട്ട പാതി കേൾക്കാത്ത പാതി നമ്മള് അവിടെന്ന് എണീറ്റ് ചുപ്രൂന്റെ അടുത്തേക്ക് ഓടി..... അവനെങ്ങോട്ടോ നോക്കി മരച്ചോട്ടിൽ ഇരുന്ന് കണ്ണ് നിറയ്ക്കുന്നത് കണ്ടപ്പോ നെഞ്ചിലൊരു പിടച്ചില് പോലെ തോന്നി.... ഞാൻ വേഗം അവന്റെ അടുത്ത് ചെന്ന് ഇരുന്നതും ചെക്കൻ കണ്ണീരൊക്കെ മറച്ച് വച്ച് എനിക്ക് ചിരിച്ച് തന്നതും ഞാനും ഒന്ന് ചിരിച്ചിട്ട് അവന്റെ കണ്ണ് തുടച്ച് കൊടുത്തു....

"നീയെന്തിനാടാ മോനേ കരയണേ?.... ചുപ്രൂന് എന്തോരം പേരാ ഇവിടെ കൂട്ടിനുള്ളത്?.... നിന്റെ അദീത്താക്ക് അവിടെ ഉപ്പയല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല.... സ്നേഹിക്കാനോ.... ആഗ്രഹങ്ങൾ കണ്ടറിഞ്ഞ് ചെയ്ത് തരാണോ ആരും ഉണ്ടായില്ല.... കൂടപ്പിറപ്പുകളും ഇണ്ടായില്ല....

ഇവിടെ എന്റെ ചുപ്രൂന് എത്ര പേരാ സ്നേഹിക്കാൻ ഉള്ളത്?.... ഇപ്പൊ നിന്റെ സ്വന്തം ഇത്താത്തയായ ഞാൻ കൂടെ വന്നില്ലേ?.... ഇനി നിനക്ക് ആരും ഇല്ലെന്ന് പറയൂലല്ലോ?..... എന്നിട്ട് വെറുതേ ഇരുന്ന് മോങ്ങുന്നത് കണ്ടില്ലേ?.... അയ്യേ കഷ്ട്ടണ്ട്ട്ടോ..... ഇത്രേം വല്യ ചെക്കൻ കരയാണോ?...."

എന്നും പറഞ്ഞ് അവന്റെ താടയ്ക്കിട്ട് തട്ടിയപ്പോ അവൻ കരച്ചില് നിർത്തി സ്വിച്ച് ഇട്ട പോലെ ചിരിക്കാൻ തുടങ്ങി.... കൂട്ടത്തിൽ നിഫിയും നാഫിയും കൂടെ അവനെ കളിയാക്കിയപ്പോ ഞങ്ങള് എല്ലാരും കൂടെ പൊട്ടിച്ചിരിച്ചു.... പിന്നെ അവിടെ നടന്നത് നല്ല ഒന്നാന്തരം ഓടിക്കളി ആയിരുന്നു..... ചുപ്രു കരഞ്ഞപ്പോ ചിരിച്ചതിന്റെ  പേരിൽ അവൻ നിഫിയുമായി പിന്നേം അടി ഉണ്ടാക്കി.....

അതിന്റെ വാലും പൊക്കിയുള്ള ഓട്ടത്തിലാ നിഫി..... അതിങ്ങളെ രണ്ടെണ്ണത്തിന്റേം പിന്നാലെ ഞാനും നാഫിയും ഓടി.... ഓടി ഓടി ഞങ്ങളുടെ ഏരിയയിൽ നിന്ന് അവര് പുറത്തേക്ക് പോയത് കണ്ട് ഞങ്ങളും അതിങ്ങളുടെ പിന്നാലെ പോയി.... ഇപ്പൊ ഒരു റോഡ് സൈഡിൽ നിന്നായി തല്ല് കൂടൽ.... റോഡ് സൈഡ് ആണെങ്കിലും അവിടെ ആരും ഇല്ല.... അതോണ്ട് അവരെ കളി കണ്ട് ചിരിച്ചോണ്ട് നമ്മള് അവിടെ തന്നെ നിന്നു.....

'ഇവിടെ എത്തിയത് മുതൽ യാസിക്കാന്റെ ദേഷ്യം ഒഴിച്ച് നോക്കിയാ എനിക്ക് കിട്ടിയതെല്ലാം ഞാൻ സ്വപ്‍നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ.... അതിൽ ഏറ്റവും വലുത് തന്നെയാ ചുപ്രൂം.... അവനെനിക്ക് സ്വന്തം അനിയനാണ്.... കൂടെ പിറക്കാതെ പോയ കൂടപ്പിറപ്പ്..... എങ്ങനെ എങ്കിലും ചെക്കനെ പ്ലസ് ടു പാസാക്കിക്കണം...'

എന്നൊക്കെ ആലോചിച്ച് അവരുടെ കളി കണ്ടോണ്ട് നിന്ന നേരത്താണ് പെട്ടെന്ന് എന്റെ മുന്നിലേക്ക് ഒരു ബൈക്ക് വന്ന് നിന്നത്.... ചീറി പാഞ്ഞുള്ള വരവായത് കൊണ്ട് ഞാൻ നന്നായിട്ടങ്ങ് നടുങ്ങി നാഫീനേം പിടിച്ച് മാറ്റി കൊണ്ട് പിന്നിലേക്ക് വേച്ച് നിന്നതും ആ ബൈക്കിൽ നിന്ന് ഇറങ്ങി വരുന്നവരെ കണ്ട് നമ്മളെ കൈകാലുകൾ തളർന്ന് തൊണ്ടയാകെ വറ്റി വരണ്ട് പോകുന്നത് പോലെ തോന്നി....

"അൻവർക്കയും സജുക്കയും".... അവരുടെ നാമം ഉച്ചരിക്കുമ്പോ എന്തോ ഒരു ഭയം എന്നെ പിടി കൂടിയിരുന്നു.....

"രണ്ട് ദിവസം അവന്റെ കൂടെ കിടന്നിട്ടും ഒട്ടും ഉടഞ്ഞിട്ടില്ലല്ലോടീ നീ..... അതോ ഇനിയവൻ നിന്നെ തൊട്ടില്ലേ?.... അതെങ്ങനെ നടക്കാനാ അല്ലേ?..... കയ്യിൽ കിട്ടുമ്പോ തന്നെ നിന്നെ സുഗിക്കാതിരിക്കാൻ അത്ര പൊട്ടനൊന്നുമല്ല അവൻ...."

എവിടെന്നോ വന്ന ധൈര്യത്തിൽ നമ്മള് അടിപതറാതെ അവിടെ തന്നെ ഉറച്ച് നിന്നതും അൻവർ എന്റെ മുന്നിൽ വന്ന് നിന്ന് എന്നെ മൊത്തത്തിൽ കണ്ണുഴിഞ്ഞ് ചുണ്ട് നനച്ച് കാമച്ചുവയോടെ പറയുന്നത് കേട്ട് നാഫീടെ ചെവി പൊത്തി പിടിച്ച് നമ്മള് മുഖം തിരിച്ച് വച്ചപ്പോ പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘത്തെ പോലെ എന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ ഇറ്റ് വീണ് തുടങ്ങിയിരുന്നു.....

"ഹാ അങ്ങനെ പറയല്ലേടാ അളിയാ.... അവൾക്ക് ഇല്ല്യാസ് എന്ന് പറഞ്ഞാ ജീവനാ.... ഇല്ലെങ്ങി ആ ഗുണ്ട വിളിച്ചപ്പോ തന്നെ ഇവള് ഇറങ്ങിപ്പോവോ?...."(സജാദ്)

"ആയ്യോ.... നീ കരയല്ലേ?.... നീ കരഞ്ഞാ ഈ അൻവർക്കാക്ക് സഹിക്കാൻ പറ്റോടീ മുത്തേ?... ഈ കണ്ണീര് കണ്ടിട്ട് വരെ എനിക്ക് നിന്നോടുള്ള ആഗ്രഹം കൂട്ടാണ്...."

അവന്റെ വാക്കുകൾ എന്നെ കുത്തി കീറുന്നതിന് സമാനമായിരുന്നു.... ഒരു വാക്ക് പോലും ഉച്ഛരിക്കാൻ പറ്റാതെ അവിടെ തറഞ്ഞ് പൊട്ടികരഞ്ഞോണ്ട് നിന്ന എന്റെ മുഖത്തേക്ക് കൈ കൊണ്ട് വരാൻ പോയ അൻവറിന്റെ കൈ ആരോ തട്ടി മാറ്റുന്നത് പോലെ കണ്ട് ഞാൻ തല ഉയർത്തിയതും അവരെയൊക്കെ കത്തുന്ന കണ്ണുകളോടെ നോക്കി നിക്കുന്ന ചുപ്രൂനെയാണ് കണ്ടത്....

"ഈ ചെക്കൻ ആള് കൊള്ളാലോ?.... എന്താടീ ഇവനേം നീ മോഹിപ്പിച്ച് വച്ചേക്കാണോ?...."

അൻവർ അത് ചോദിച്ച് തീർന്നതും എന്നെ എനിക്ക് തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ ദേഷ്യം ഇരമ്പി വന്നതും അൻവറിന്റെ കരണക്കുറ്റി നോക്കി അവന്റെ പല്ല് ഇളകും വിധം നമ്മള് കൈ ആഞ്ഞ് വീശി അവനിലേക്ക് രൂക്ഷമായി നോട്ടം എറിഞ്ഞു....

എന്റെ അടി അവന് തീരേ ഏശിയില്ലെങ്കിലും അവന്റെ കണ്ണുകളിൽ തീയേക്കാൾ കത്തുന്ന പക ആളിക്കത്തി വരുന്നത് നോക്കി ഞാൻ ഭയന്നപ്പോളേക്കും പല്ല് ഞെരിച്ചോണ്ട് അവൻ എന്നിലേക്ക് പാഞ്ഞടുത്തിട്ട് എന്റെ മുഖത്തേക്ക് അവൻ ശക്തിക്ക് ആഞ്ഞടിച്ചിട്ട്‌ എന്റെ കൊല്ലിക്ക് പിടിച്ച് ശ്വാസം മുട്ടിച്ചു.... അവനെ തടയാൻ ചുപ്രുവും നിഫിയും നാഫിയും നോക്കുന്നുണ്ടെങ്കിലും അവരെയൊക്കെ തള്ളി മാറ്റി സജാദ് എന്നെ നോക്കി പുച്ഛിച്ച് കൊട്ടി ചിരിച്ചു....

ചുപ്രു വീണ്ടും അൻവറിന് നേരേ വന്നപ്പോ അവന്റെ നെഞ്ചിനിട്ട് ആഞ്ഞ് ചവിട്ടി അൻവർ ചുപ്രൂനെ നിലത്തേക്ക് തള്ളി ഇട്ടതും വേദന കൊണ്ട് ഞെരിപിരി കൊള്ളുന്ന അവനെ കണ്ട് പിടിച്ച് വച്ച കണ്ണീര് പിന്നേം കവിളിലൂടെ ഒലിച്ചിറങ്ങി.....

"നീയെന്താടി നായിന്റെ മോളേ ഈ അൻവറിനെ പറ്റി കരുതി വച്ചിരിക്കുന്നത്.... നിന്നെ കെട്ടി എന്റെ ബീവിയായി വാഴിക്കാനൊന്നും അല്ല ഞാൻ നിന്റെ പിന്നാലെ നടന്നത്.... നിന്റെ ശരീരത്തിനോട് തോന്നിയ ഭ്രമം കൊണ്ട് മാത്രം.... അതിനായിട്ട് തന്നെയാ നിക്കാഹെങ്കിൽ നിക്കാഹ് എന്നോർത്ത് അത് വരെയും പിടിച്ച് നിന്നത്.... നീയെന്റെ കയ്യിലേക്ക് വന്ന് വീണതായിരുന്നു.....

അപ്പൊ തന്നെ എനിക്ക് ശകുനമായിട്ട് നിന്റെ കെട്ട്യോൻ ഇല്ല്യാസ്‌ കേറി വന്നു.... നീ തന്നെ പറ..... അത് ഞാൻ എങ്ങനെ സഹിക്കും?....
മോഹിച്ചിട്ടുണ്ടെങ്കിൽ അത് എന്ത് വില കൊടുത്തും നേടുമെന്നുള്ളതാ എന്റെ ശീലം..... നിന്നെ കിട്ടാൻ അവനെ കൊന്നിട്ടാണെങ്കിലും വേണ്ടില്ല.... നേടിയിരിക്കും.... അതോണ്ട് ഇല്ല്യാസിനെ ജീവനോടെ കാണണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ എന്റെ കൂടെ ഞാൻ വിളിക്കുമ്പോ നീ വരണം....

കൊല്ലാനൊന്നുമല്ല... സ്നേഹിക്കാൻ വേണ്ടി മാത്രം.... ഒരുപാട് പേർക്ക് നിന്നെ ഒരിക്കെ കാണിച്ച് കൊടുത്തപ്പോ വല്ലാത്തൊരു പൂതി... ഇപ്പൊ എന്നെക്കാളും ദൃതി അവന്മാർക്കാ.... നീ ചിന്തിക്ക്.... നല്ലോണം ചിന്തിക്ക്‌..... ഞങ്ങൾക്ക് കെടന്ന് തരണോ അതോ നിന്റെ മറ്റോനെ വെള്ള പുതച്ച് കിടന്ന് കാണണോന്ന്?..... ഞാൻ ഇപ്പൊ പോകുന്നു.... അധികം വൈകാതെ വരും....."  

എന്നൊക്കെ എന്നിലേക്ക് മാത്രം ചൂഴ്ന്ന് നോക്കി ഭീഷണി മുഴക്കി പറഞ്ഞ് എന്റെ കഴുത്തിൽ നിന്ന് വിട്ട് സജാദിനേം വിളിച്ചോണ്ട് ഒരുതരം പുച്ഛത്തോടെ അൻവർ അവിടെന്ന് പോയതും നിഫി എന്റെ അടുത്തേക്ക് ഓടി വന്നിട്ട് കഴുത്തൊക്കെ ഉഴിഞ്ഞ് തന്നോണ്ടിരുന്നു....

അൻവറിന്റെ അടി കാരണം ചുണ്ടിൽ നിന്ന് ഒഴുകി വന്ന ചോര തുടച്ച് കളഞ്ഞ് കഴുത്തിലേറ്റ അവന്റെ കൈകളുടെ മൂർച്ചയുടെ നോവ് കൊണ്ട് ചുമച്ച് കുരച്ച് ശ്വാസം തുടരെ തുടരെ എടുത്ത് വിട്ടിട്ട് കവിഞ്ഞ് തുളുമ്പുന്ന സങ്കടത്തോടെ മറുത്തൊന്നും ചിന്തിക്കാതെ ചവിട്ടേറ്റ് താഴെ കിടക്കുന്ന ചുപ്രൂന്റെ അടുത്തേക്ക് ഓടി....

"അദീത്താ.... ഒന്നും പറ്റീല്ലല്ലോ?...."

വീണ് കിടന്നുന്നിട്ടും സ്വന്തം വേദന നോക്കാതെ എനിക്ക് എന്തെങ്കിലും പറ്റിയോന്ന് ആരായുന്ന ചുപ്രൂനെ നോക്കി പൊട്ടിക്കരഞ്ഞോണ്ട് ഇല്ലെന്ന് തലയാട്ടാനേ എനിക്ക് കഴിനഞ്ഞുള്ളൂ.....
അവനെ വേഗം താങ്ങിപ്പിടിച്ച് എണീപ്പിച്ച് വേച്ച് നടന്ന് വീട്ടിലേക്ക് കൊണ്ട് പോയി കിടത്തിയതും കുറച്ച് മുന്നേ നടന്ന കാര്യങ്ങൾ ഓർത്തിട്ട് എന്റെ കണ്ണുകൾ വീണ്ടും അനുസരണയില്ലാതെ നിറഞ്ഞൊഴുകി..... ആരൊക്കെയോ എന്റെ അടുത്തേക്ക് ഓരോന്ന് ചോദിച്ച് ഓടിയെത്തുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാനുള്ള മാനസികാവസ്ഥ എനിക്കപ്പൊ ഉണ്ടായില്ല.....

'ഞാൻ കാരണം എന്റെ യാസിക്കായും ദുഃഖിക്കേണ്ടി വരോ പടച്ചോനേ?..... അദ്ദേഹത്തിന് ഒരു പോറല് ഏറ്റാൽ പോലും ഞാൻ സഹിക്കില്ല.... ഇനിയും എന്നെ കണ്ണീരിൽ കുതിർത്തി മതിയായില്ലേ റബ്ബേ നിനക്ക്?....

ഇനീം എന്നെ പരീക്ഷിക്കാണോ പടച്ചോനേ?..... ഒരുപാട് മോഹിച്ചതാ ഞാൻ ഈ ജീവിതം.... അത് എന്നിൽ നിന്ന് തട്ടി എടുക്കല്ലേ.... ഇത്രമേൽ തളർത്താൻ ഞാൻ എന്ത് തെറ്റാ ചെയ്തത്?.... ഇതിലും ബേധം എന്നെ അങ്ങ് തിരിച്ച് വിളിക്കുന്നതാ...'

എങ്ങോട്ടെന്നില്ലാതെ ഓരോന്ന് ചിന്തിച്ച് കൂട്ടി ഏങ്ങലടിച്ച് ഇരിക്കുന്ന എന്നെ സമാധാനിപ്പിക്കാൻ ഐഷത്തായും ചേച്ചിയും വന്നെങ്കിലും മനസ്സ് സ്വസ്ഥമല്ല.... അരുതാത്തത് എന്തോ സംഭവിക്കും എന്നൊക്കെ ആരോ വന്ന് പറയുന്നത് പോലെ തോന്നാണ്.... അതൊക്കെ ഓർക്കുമ്പോ പേടി തോന്നി ഞാൻ ഐഷത്താന്റെ കയ്യിൽ പിടിമുറുക്കിയതും മുറ്റത്ത് യാസിക്കാന്റെ ബൈക്കിന്റെ ശബ്ദം കേട്ടതും ഒപ്പമായിരുന്നു.....

അത് കേട്ടപ്പോ എന്തെന്നില്ലാത്ത ആശ്വാസം തോന്നി കണ്ണ് തുടച്ചിട്ട്‌ നമ്മള് ഇരുന്നിടത്ത് നിന്ന് ചാടി എണീറ്റതും വലിഞ്ഞ് മുറുകിയ മുഖവുമായി വീട് ചവിട്ടി പൊളിച്ച് കേറി വരുന്ന യാസിക്കാനെ കണ്ട് നമ്മള് അവിടെ തന്നെ അന്തിച്ച് നിന്നപ്പോളേക്കും യാസിക്ക എന്റെ മുന്നിലേക്ക് കേറി വന്ന് എന്റെ മുഖമടക്കി ഒന്ന് പൊട്ടിച്ചതും ഒപ്പമായിരുന്നു.....

"ആവശ്യത്തിന് വിളിക്കാനാടീ @*#@%&*നിനക്ക് ഞാൻ ആ കോപ്പ് വാങ്ങിത്തന്നത്.... അല്ലാതെ എന്നോട് കൊഞ്ചിക്കുഴയാനല്ല.... ഇവിടെ നടന്ന കാര്യങ്ങൾ ഒന്ന് വിളിച്ച് പറഞ്ഞ് തൊലച്ചൂടായിരുന്നോ നിനക്ക്.... മനുഷ്യനെ ഇട്ട് തീ തീറ്റിക്കാൻ ആയിട്ട്.... ആരാടീ.... ഏത് പന്ന മോനാ നിന്റെ ദേഹത്ത് കൈ വച്ചത്?.... പറയാൻ...." 

ചുമന്ന് തുടുത്ത് വീർത്ത മുഖവുമായി പല്ല് ഞെരിച്ചോണ്ട് യാസിക്ക അലറുന്നത് കേട്ടതും അടി കിട്ടിയ കവിളിൽ കൈവച്ച് വിറച്ച് വിറച്ച് നമ്മള് "അൻവർ" എന്ന് പറഞ്ഞ് തീർത്തില്ല.... അതിന് മുന്നേ നമ്മളെ കയ്യും പിടിച്ച് വലിച്ച് ബൈക്കിലേക്ക് കേറ്റി ഇരുത്തി ഇക്ക ബൈക്ക് കത്തിച്ച് വിട്ടു.....

ഇക്കാന്റെ കൂടെ ബൈക്കിൽ കേറീട്ട് ഞാൻ ഈ ലോകം പന്ത്രണ്ടും കണ്ടു.... ഞാൻ അതിൽ പറന്നാ പോയത്.... പേടിച്ചിട്ട് എവിടെയൊക്കെയോ അള്ളിപ്പിടിച്ച് ഇരുന്നില്ലായിരുന്നെങ്കിൽ വല്ല റോട്ടിലേക്കും വീണ് മയ്യത്തായേനെ..... ഞങ്ങളെ പിറകേ തന്നെ യാസിക്കാന്റെ ഗാങ്ങും കൂടെ ആംബുലൻസുമായിട്ട് വരുന്നത് കണ്ട് തല്ലാൻ പോകുന്ന പോക്കാണെന്ന് നമ്മള് ഊഹിച്ചു....
ഇടയ്ക്കിടയ്ക്ക് ആരോ ഇക്കാനെ ഫോണിൽ വിളിക്കുന്നുണ്ട്....

അതിനൊക്കെ "ഇപ്പൊ എത്തും...." എന്ന് കടുപ്പിച്ച് മറുപടി കൊടുത്തോണ്ട് ഫോൺ വച്ചപ്പോ ഇങ്ങേര് എന്നെ ഇതെങ്ങോട്ടാ കൊണ്ട് പോണേന്ന് തല പുകച്ച് ആലോചിച്ചോണ്ട് ഇരുന്നു.... പെട്ടെന്ന് ഇക്ക വണ്ടി ഒരു മാർക്കറ്റ് പോലുള്ള ഇടത്തേക്ക് കൊണ്ടോയി നിർത്തിയിട്ട് എന്നോട് ഇറങ്ങാൻ പറഞ്ഞതും തലകുലുക്കിക്കോണ്ട് നമ്മള് വേഗം അതിൽ നിന്ന് ചാടി ഇറങ്ങി.....

അപ്പോളേക്കും ആരൊക്കെയോ എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് യാസിക്കാനോട് "അവൻ അവിടെയുണ്ട്..." എന്ന് പറഞ്ഞ് ഒരു പച്ചക്കറി കടയുടെ ഉള്ളിലേക്ക് ചൂണ്ടിക്കാണിച്ചപ്പോ എന്നെ ഒന്ന് തുറിച്ച് നോക്കീട്ട് ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞോണ്ട് മൂപ്പര് ഷർട്ടിന്റെ കൈ കേറ്റി വച്ച് അങ്ങോട്ടേക്ക് നടന്ന് പോയി....

അപ്പോ നേരത്തേ ഇക്കാക്ക് കട കാണിച്ച് കൊടുത്ത ആള്ക്കാര് എന്റെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ട് പേടിച്ച് ഉമിനീരിറക്കി നമ്മള് പിന്നിലേക്ക് നീങ്ങി.....

"അയ്യോ പേടിക്കണ്ട.... ഇല്ലൂന്റെ പെണ്ണെന്ന് പറഞ്ഞാ ഞങ്ങൾക്ക് ഏട്ടത്തിയമ്മയെ പോലെയാ..... ഏട്ടത്തി ഇവിടെ ഇരുന്നോളൂ...."

എന്ന് ആ കൂട്ടത്തിലെ ഒരാള് പറഞ്ഞപ്പോ വേറെ ഒരുത്തൻ നമ്മക്ക് ഇരിക്കാൻ ഉള്ള കസേര ചിരിച്ചോണ്ട് കൊണ്ട് വന്ന് എന്റെ അടുത്തേക്ക് നീക്കി തന്നതും നമ്മള് അവർക്ക് ആകെ വിളറി വെളുത്ത മട്ടില് ഒന്ന് ഇളിച്ച് കാണിച്ചിട്ട് വേണ്ടെന്ന് പറഞ്ഞ് തലകുലുക്കിയപ്പോളേക്കും ചുപ്രൂം തീപ്പെട്ടിക്കൊള്ളീം ഗോപിയേട്ടനും നസീറിക്കായും എന്റെ അടുത്തേക്ക് വന്നിരുന്നു..... 

"എന്തായി..... തുടങ്ങീലേ രാമേട്ടാ?...."(ചുപ്രു)

"അവൻ അകത്തേക്ക് പോയിട്ടുണ്ട്.... ഇപ്പൊ തുടങ്ങിക്കാണും...."

ചുപ്രൂന്റെ ചോദ്യത്തിന് നേരത്തേ എന്നോട് സംസാരിച്ച ആള് മറുപടി കൊടുത്തപ്പോളേക്കും എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ട് ഞെട്ടി നമ്മള് നേരേ നോക്കിയതും യാസിക്ക കേറിപ്പോയ ആ കടയിലെ പച്ചക്കറികളുടെ ഇടയിലൂടെ അൻവർക്ക പറന്ന് വന്ന് തൊട്ട് മുന്നിലുള്ള ഇലക്ട്രിക് പോസ്റ്റിൽ ചെന്നിടിച്ച് ഷോക്ക് അടിച്ച് നിലത്തേക്ക് വീഴുന്നതാണ് കാണുന്നത്....

അത് കണ്ട് നമ്മള് സ്വയം വാപൊത്തി പിടിച്ചിട്ട് കടയിലേക്ക് നോട്ടമെറിഞ്ഞതും വായുവിലൂടെ ഉയർന്ന് പൊങ്ങുന്ന പച്ചക്കറികളുടെ ഇടയിലൂടെ നെറ്റിയിലേക്ക് വന്ന് ചാടുന്ന മുടി കൈകൊണ്ട് മാടിയൊതുക്കി വച്ചോണ്ട് സ്ലോ മോഷനിൽ ആ പോസ്റ്റിന്റെ അടുത്തേക്ക് നടന്ന് പോകുന്ന യാസിക്കാനെയാണ്....

അപ്പൊ തന്നെ എന്റെ അടുത്ത് നിന്ന് ചുപ്രു നീട്ടിയൊരു വിസില് കാച്ചിയതും അവിടെ ചുറ്റും കൂടിയുള്ളവർ ഒന്നാകെ കണ്ണിമ ചിമ്മാതെ യാസിക്കാനെ പന്തം കണ്ട പെരുച്ചാഴി കണക്ക് തൊള്ളേം തുറന്ന് നോക്കി നിൽക്കുന്നത് കണ്ട് നമ്മളെ കുഞ്ചിയിലെ ചിഞ്ചില രോമങ്ങൾ വരെ എണീറ്റ് നിന്ന് ഡിസ്കോ ഡാൻസ് കളിക്കാൻ തുടങ്ങി.....

അപ്പോളേക്കും ആ കടേന്റെ സൈഡിൽ നിന്ന് ഓടാൻ നിന്ന സജുക്കാനെ നമ്മളെ ചെക്കൻ ഷർട്ടിൽ പിടിച്ച് വലിച്ച് അവിടെ നിർത്തിച്ചിട്ട്‌ മുഷ്ടി ചുരുട്ടി മൂക്കിനിട്ട് കുത്തി അതേ പവറിൽ തന്നെ അവന്റെ വയറ്റിന്നിട്ട് ആഞ്ഞൊരു ഇടിയും കൊടുത്ത് നിലത്തേക്ക് മറിച്ചിട്ടു....

എന്നിട്ട് കാല് വച്ച് അവന്റെ നടുനോക്കി അഞ്ചാറ് ചവിട്ടും ചവിട്ടി അവന്റെ തലയും നന്നായിട്ട് വലിച്ച് കറക്കി പിടിച്ച് തിരിച്ച് നെട്ടും ബോൾട്ടും സ്‌ക്രൂവും എല്ലാം അഴിച്ചെടുത്ത് ചതച്ച് ഒടിച്ച് ഒരു ചത്ത ശവത്തിനെ പോലെ കിടത്തിച്ചു.....

പെട്ടെന്ന് എന്നെ ആരോ തോണ്ടി വിളിക്കുന്നത് പോലെ തോന്നി ഇക്കാന്റെ ആക്ഷനിൽ കോൺസെൻട്രേഷൻ ചെലുത്തിരുന്ന നമ്മള് അപ്പൊ തന്നെ തിരിഞ്ഞ് നോക്കിയതും അവിടെ കണ്ടത് അന്ന് ഞാനും അസുരനും ആദ്യമായിട്ട് കണ്ട് മുട്ടിയ നേരത്ത് എന്റെ യാസിക്കാനെ കുറിച്ച് വേണ്ടാത്തതൊക്കെ എന്നോട് പറഞ്ഞ് തന്ന ആ ചേച്ചിയെയാണ്..... അത് മനസ്സിൽ ഓർത്ത് പല്ലിറുമ്മി അവരെ നെറ്റി ചുളിച്ച് വച്ച് സംശയരൂപേണ നമ്മള് ഉറ്റുനോക്കിയതും അവര് പറയുന്നത് കേട്ട് വായും പൊളിച്ച് പോയി ഞാൻ..... 

"എന്റെ മോളേ..... നീയിവിടെ ഇങ്ങനെ നിൽക്കല്ലേ.... ആ തെമ്മാടി എങ്ങാനും നിന്നെ കണ്ടാൽ പിന്നെ മോൾടെ കാര്യം പോക്കാണ്..... അവൻ ദേ ഇപ്പൊ ഒരുത്തനെ ഉപദ്രവിക്കുന്നത് കണ്ടില്ലേ?.... അത് പോലെ അന്ന് അവനെ ഒറ്റുകൊടുത്തതിന് മോളെ അവൻ എടുത്തിട്ട് അലക്കും.... ജീവൻ വേണോങ്ങി ഓടി പൊയ്ക്കോ....."

അപ്പൊ ഞങ്ങളുടെ കാര്യമൊന്നും ഇവര് അറിഞ്ഞിട്ടില്ലെന്ന് എനിക്ക് മനസ്സിലായി... അന്ന് എരിതീയിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ നോക്കിയ ഇവരെ നോക്കി നാല് വർത്താനം പറയണമെന്ന് കരുതിയെങ്കിലും ഈ ചേച്ചി കാരണമല്ലേ ഞാൻ എന്റെ റൗടിയെ ആരെക്കലും ഏറെ നല്ല പാതിയായി സ്നേഹിച്ച് തുടങ്ങിയതെന്ന് ആലോചിച്ചപ്പോ അത് വേണ്ടാന്ന് വച്ചു.....

"അയ്യോ ചേച്ചി അറിഞ്ഞില്ലേ?.... അതിയാൻ എന്നോട് പ്രതികാരം വീട്ടി...."😌

"അയ്യോ എങ്ങനെ?...."😲

"അങ്ങേര് അതിനുള്ള മധുര പ്രതികാരമായി നല്ല അന്തസായിട്ട് എന്നേം കെട്ടി എന്റെ ഹൃദയോം കട്ടെടുത്ത്🙈എന്നെ ഇപ്പോ മൂപ്പരെ സ്വർഗ്ഗത്തില് തളച്ചിട്ടേക്കാണ്..... ഇതിലും നല്ല പ്രതികാരം ഇനി വേണ്ടല്ലോ ചേച്ചീ?...."

ഞാൻ ഇളിച്ചോണ്ട് അത് പറഞ്ഞ് തീർത്തപ്പോളാണ് ആ പുള്ളിക്കാരിക്ക് പറ്റിയ അക്കിടി മനസ്സിലായത്..... പിന്നെ അവിടെയെങ്ങും ചുറ്റിക്കറങ്ങി നിൽക്കാതെ എനിക്കൊരു പുളിങ്ങ തിന്ന ഇളിയും തന്നിട്ട് അവര് വേഗം അവിടെന്ന് സ്റ്റാൻഡ് വിടുന്നത് കണ്ട് നമ്മള് ചിരിച്ചോണ്ട് ഒരു നെടുവീർപ്പിട്ട് ഫൈറ്റ് നടക്കുന്നിടത്തേക്ക് നോക്കി.....

അപ്പൊ നമ്മള് കണ്ടത് സജുക്കാന്റെ അടുത്ത് നിന്ന് നടന്ന് വന്ന യാസിക്ക പോസ്റ്റിന്റെ അടുത്ത് വിറങ്ങലിച്ച് എഴുന്നേൽക്കാൻ നോക്കുന്ന അൻവറിനെ ഒരൊറ്റ പൊക്കിന് എടുത്ത് പിടിച്ച് ഇക്കാന്റെ പൊക്കിവച്ച കാലിൽ കിടത്തിയിട്ട് നടുതിരിച്ച് ഒടിക്കും വിധത്തിൽ അൻവറിനെ രണ്ടായിട്ട് മുട്ട്കാലിൽ വച്ച് മടക്കി ഒടിച്ചതും അവന്റെ കരഞ്ഞ് നിലവിളിച്ചുള്ള അലർച്ച എന്റെ കാതുകളിൽ അലയടിച്ചിരുന്നു....

അത് കേട്ട് പേടിച്ച് തരിച്ചോണ്ട് നമ്മള് ചുപ്രൂന്റെ കയ്യിൽ പിടിച്ച് മാന്തിയതും ചെക്കൻ അവിടെ കിടന്ന് ഞെരിപിരി പൂണ്ടോണ്ട് കീറിപ്പൊളിക്കുന്നത് കേട്ടപ്പോളാണ് സ്വബോദത്തിലേക്ക് വന്ന് നമ്മള് ഓനിലെ പിടി അയച്ചത്.... അപ്പൊ തന്നെ ഞാൻ മാന്തിയ ഇടത്തേക്ക് നോക്കി അതേ സ്പോട്ടിൽ ചുപ്രു നമ്മളിലേക്ക് നോട്ടം മാറ്റി കണ്ണുരുട്ടി കാണിച്ചതും അവന് ഒരു അവിഞ്ഞ ഇളി പാസാക്കി കൊടുത്തോണ്ട് ഞാൻ ബാക്കി ഫൈറ്റ് കാണാനുള്ള ത്വരയോടെ ഇക്കാന്റെ അടുത്തേക്ക് നോക്കി.....

നമ്മള് നോക്കിയ നേരം തന്നെ അവിടെന്ന് എന്റെ അടുത്തേക്ക് കട്ട കലിപ്പിൽ നടന്ന് വരുന്ന ഇക്കാനെ കണ്ടപ്പോ ഇനീം നമ്മളെ തല്ലാനാണോ എന്ന പോലെ ഓർത്ത് ഇടംകണ്ണിട്ട് അങ്ങേരെ നോക്കി ഞാൻ കവിളത്ത് കൈ വച്ചതും എന്റെ മറ്റേ കൈ പിടിച്ച് വലിച്ച് മൂപ്പര് അൻവറിന്റെയും സജുക്കാന്റെയും അടുത്ത് കൊണ്ടോയി നിർത്തിച്ചിട്ട്‌ നമ്മളെ കഴുത്തിലൂടെ കയ്യിട്ടു.....

09

നമ്മള് നോക്കിയ നേരം തന്നെ അവിടെന്ന് എന്റെ അടുത്തേക്ക് കട്ട കലിപ്പിൽ നടന്ന് വരുന്ന ഇക്കാനെ കണ്ടപ്പോ ഇനീം നമ്മളെ തല്ലാനാണോ എന്ന് ഓർത്ത് ഇടംകണ്ണിട്ട് അങ്ങേരെ നോക്കി ഞാൻ കവിളത്ത് കൈ വച്ചതും എന്റെ മറ്റേ കൈ പിടിച്ച് വലിച്ച് മൂപ്പര് അൻവറിന്റെയും സജുക്കാന്റെയും അടുത്ത് കൊണ്ടോയി നിർത്തിച്ചിട്ട്‌ നമ്മളെ കഴുത്തിലൂടെ കയ്യിട്ടു.....

നമ്മളെ കെട്ട്യോന്റെ ഭാഗത്തൂന്നുള്ള നെക്സ്റ്റ് അറ്റാക്ക് ആയോണ്ട് പിന്നേം നമ്മള് കണ്ണും മിഴിച്ച് ഇക്കാന്റെ മുഖത്തേക്ക് നോക്കി അന്തിച്ച് അവിടെ നിന്നതും പിന്നീട് മൂപ്പരെ വായീന്ന് വന്ന പഞ്ച് ഡയലോഗ് കേട്ട് കോരിത്തരിച്ച് നിന്ന് പോയി ഞാൻ.....

"ഇവള് എന്റെ കെട്ട്യോളാ.... ഈ ഇല്ല്യാസിന്റെ പെണ്ണ്..... ഇവളെ ഒന്ന് നോക്കാൻ ആണെങ്കിൽ പോലും എന്റെ അനുവാദം വേണം.... അങ്ങനെ ഇരിക്കേ ഇവളെ കൈവച്ചാ ഞാൻ വെറുതേ ഇരിക്കുമെന്ന് കരുതിയോ നീയൊക്കെ?.... ഇവളെ ദേഹത്ത് തല്ലാനാണെങ്കിലും തലോടാനാണെങ്കിലും ഞാൻ തൊട്ടാ മതി.... ഞാൻ മാത്രം....

അതെന്റെ നിർബന്ധമാണ്.... ഇനിയും ഇവൾക്ക് വേണ്ടിയുള്ള നിന്റെയൊക്കെ കഴപ്പ് അവസാനിച്ചില്ലെങ്കിൽ ഇപ്പൊ കിടത്തിയിരിക്കുന്നത് പോലെ ജീവച്ഛവം ആയിട്ടായിരിക്കില്ല.... ഈ ഭൂലോകത്ത് നിന്ന് ഭൂമിക്ക് ഭാരമാക്കാതെ തുടച്ച് നീക്കും ഞാൻ.... അതിനൊത്ത ചങ്കൂറ്റം ഉണ്ടെന്ന് തന്നെ കൂട്ടിക്കോ....."

എന്നൊക്കെ യാസിക്ക അവന്മാരെ മുന്നില് നമ്മളെ ചേർത്ത് നിർത്തി പറയുന്നത് കേട്ടപ്പോ ആകെ കോരിത്തരിച്ച് പോയി നമ്മള്..... ചത്തത് പോലെ തളർന്ന് ഒടിഞ്ഞ് കിടക്കാണെങ്കിലും അൻവർ പക എരിയുന്ന മുഖവുമായി കണ്ണിലേക്ക് വന്ന് വീണ രക്തം പോലും തുടച്ച് കളയാൻ കൈ പൊന്തിക്കാൻ പറ്റാതെ അവിടെ കിടന്ന് നിരങ്ങി എന്നെ തുറിച്ച് നോക്കുന്നത് കണ്ടപ്പോളേക്കും യാസിക്ക അവന്റെ നടുപുറം നോക്കി ഒരൊറ്റ ചവിട്ട് കൂടി കൊടുത്തു.....

അപ്പൊ തന്നെ ഗോപിയേട്ടനും ടീമും വന്ന് അവരെ രണ്ട് പേരേം എടുത്ത് പൊക്കി കൊണ്ട് പോയി ആബുലൻസിലേക്ക് തള്ളി.... അപ്പോളേക്കും ഇക്ക എന്റെ കഴുത്തീന്ന് കൈ പിൻവലിച്ചിട്ട് ആ കൈകളിൽ നമ്മളെ കൈ കോർത്ത് പിടിച്ചോണ്ട് ഞങ്ങളെ രണ്ട് പേരെയും മാത്രം കണ്ണ് വെട്ടിക്കാതെ ഉറ്റുനോക്കി ഫോക്കസ് ചെയ്ത് നിൽക്കുന്ന ഓഡിയൻസായ നാട്ടുകാരുടെ ഇടയിലൂടെ അവിടെന്ന് തിരിച്ച് നടന്നിരുന്നു..... ഇപ്പൊ ഈ സ്ലോ സ്ലോ മോഷന്റെ കൂടെ ഒരു ബിജിഎം കൂടെ ഇട്ടാ പൊളിച്ചേനെ....

അജ്ജാതി ഫീലായിപ്പോയി..... നമ്മള് മതിമറന്ന് പുഞ്ചിരിച്ചോണ്ട് ഇക്കാന്റെ കയ്യിൽ ഒന്നൂടെ മുറുക്കി പിടിച്ച് നടന്ന് പോയപ്പോളാണ് വഴിയരികിൽ എന്നെ നോക്കി നിൽക്കുന്ന ആ മുഖം നമ്മളെ കണ്ണിൽ ഉടക്കിയത്..... ഉപ്പാ.... അറിയാതെ കണ്ണ് നിറഞ്ഞ് വന്നു....

ഉപ്പാനെ കണ്ട് ഞാൻ അവിടെ തറഞ്ഞ് നിൽക്കുന്നത് കണ്ടിട്ട് യാസിക്ക എന്നെയൊന്ന് തിരിഞ്ഞ് നോക്കി ഞാൻ നോക്കുന്നിടത്തേക്ക് നോട്ടം പായിച്ചതും ഉപ്പാനെ കണ്ടിട്ട് ഇക്ക നമ്മളെ കൈ വിട്ടു..... അന്നേരം തന്നെ നന്ദിയോടെ ഞാൻ ഇക്കാനെ നോക്കീട്ട് ഉപ്പാന്റെ അടുത്തേക്ക് ഓടി ആ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.....

"എന്തിനാ മോളേ ഇനി കരയണേ?..... നീ ആഗ്രഹിച്ച ജീവിതം നിനക്ക് പടച്ചോനായിട്ട് കൊണ്ട് തന്നില്ലേ?.... അവൻ നല്ലവനാ അദീ..... അവനെ തന്നതിന് നീ റബ്ബിനോട് നന്ദി പറയണം..... ഉപ്പാക്ക് സന്തോഷായി..."

എന്ന് പറഞ്ഞ് നമ്മളെ മുഖം പിടിച്ചുയർത്തി ഉപ്പ എന്റെ കണ്ണ് തുടച്ച് തന്നു..... ഉപ്പാന്റെ പറച്ചില് കേട്ടിട്ട് ഞാൻ ഇക്കാനെ ചിരിച്ചോണ്ട് നോക്കിയപ്പോ ഇക്ക വേറെ എങ്ങോട്ടോ തിരിഞ്ഞ് നിന്ന് ആരോടൊക്കെയോ സംസാരിക്കാണ്..... ഉപ്പാന്റെ സുഖവിവരമൊക്കെ അന്വേഷിച്ചറിഞ്ഞപ്പോ മനസ്സിന് ഒരു സമാധാനം കൈവന്ന പോലെ....

കുഞ്ഞുമ്മ എന്നോടുള്ള ദേഷ്യം ആദ്യം ഉപ്പാനോട് കാണിച്ചെങ്കിലും പിന്നീട് അത് കുറഞ്ഞ് വന്നു..... നേരത്തേ പോലുള്ള പ്രശ്നങ്ങളൊന്നും ഇപ്പൊ അവര് ഉണ്ടാക്കുന്നില്ലെന്നാ ഉപ്പ പറഞ്ഞത്..... ഇതിപ്പോ സജുക്കാനെ അടിച്ച് വീഴ്ത്തിയതിൽ ഉപ്പാക്ക് നല്ല സങ്കടം ഉണ്ടെങ്കിലും അത് അവന് അത്യാവശ്യം ആണെന്ന് തന്നെയാ ഉപ്പയും പറഞ്ഞേ.... ഉപ്പാനോട് അന്ന് മുതൽ ഇന്ന് വരെ നടന്ന കാര്യങ്ങൾ വിവരിച്ച് കൊടുത്തപ്പോ ഉപ്പ ചിരിയോടെ ഇക്കാനെ നോക്കിക്കൊണ്ടിരുന്നു....

അങ്ങേര് ഇടക്ക് ഇങ്ങോട്ട് ഒന്ന് നോക്കും പിന്നെ അവരോട് സംസാരിക്കും..... അങ്ങനെ കുറച്ച് കഴിഞ്ഞ് ഞങ്ങളെ അടുത്തേക്ക് വന്ന് ഉപ്പാനെ നോക്കി "വാ പോകാം...." എന്ന് പറഞ്ഞ് എന്നെ വിളിച്ചപ്പോ നമ്മള് ഉപ്പാനെ നോക്കിയതും ഉപ്പ യാസിക്കാന്റെ തോളത്ത് തട്ടി കെട്ടിപ്പിടിച്ചു... ഇങ്ങനെ ചെയ്താൽ മൂപ്പര് ഉപ്പാനെ തള്ളി മറിച്ച് ഇടുമെന്നാ ഞാൻ ആദ്യം കരുതിയത്.....

പക്ഷേ ഞാൻ പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല..... അതിലും വല്യ അത്ഭുതാ സംഭവിച്ചത്..... ഉപ്പ വിട്ട് നിന്നതും യാസിക്ക ഉപ്പാനെ ഒരു പുഞ്ചിരിയോടെ നോക്കീട്ട് നമ്മളേം വിളിച്ചോണ്ട് പോയി..... ബൈക്കിൽ കേറി ഇരുന്ന് പോകാണെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചതും ഉപ്പ നമ്മളെ നിറചിരിയോടെ തലയാട്ടി കാണിച്ചിട്ട്‌ യാത്ര അയച്ചു.....

അപ്പോളേക്കും ബൈക്ക് സ്റ്റാർട്ടാക്കി ഇക്ക മുന്നോട്ട് പോയി..... നേരത്തേ വന്ന സ്പീഡ് ഇല്ലാത്തോണ്ട് വല്യ ബുദ്ധിമുട്ടിയൊന്നുമല്ല നമ്മള് അതില് ഇരുന്നത്.... സ്പീഡ് ഇല്ലെങ്കിലും ഇക്കാനെ കെട്ടിപ്പിടിച്ച് ഇരിക്കണംന്നൊക്കെ തോന്നി.... പക്ഷേ ഞാൻ തൊട്ടാ കലിപ്പാകും എന്നോർത്ത് അത് വേണ്ടെന്ന് വച്ചു... എന്നാലും ഇക്കാന്റെ കൂടെ ചേർന്നിരുന്ന് ബൈക്കിൽ പോകുമ്പോ എന്തോ വല്ലാത്ത സന്തോഷം.... ഇന്ന് എന്റെ കരണക്കുറ്റി മൂപ്പര് തല്ലിപ്പൊളിച്ചെങ്കിലെന്താ?... അവർക്കിട്ട് നല്ല അടാർ അടിയല്ലേ കൊടുത്തേ....

അത് ആലോചിക്കുമ്പോ തന്നെ മേനിയാകെ കുളിര് കോരാണ്..... എനിക്കല്ലാതെ വേറെ ആർക്കാ കിട്ടാ ഇങ്ങനെ ഒരു മൊതലിനെ?..... ഓരോ ദിവസം കടന്ന് പോകുമ്പോളും എനിക്ക് ഇങ്ങളോട് അടങ്ങാത്ത പ്രണയം തോന്നാണ് യാസിക്കാ.... കലിപ്പ് കാണുമ്പോ എണീറ്റ് ഓടാൻ തോന്നുമെങ്കിലും അടുത്ത നിമിഷം തന്നെ ഇക്കാനെ വന്ന് കെട്ടിപ്പിടിച്ച് മുത്തം വയ്ക്കാനാ നമ്മക്ക് തോന്നാറ്..... ശെരിക്കും ഐ ലവ് യൂ😍.....

"ലവ് യു റ്റൂ....."

പെട്ടെന്ന് എവിടെന്നോ ഒരു അശരീരി പോലെ അത് നമ്മളെ കാതുകളിൽ മുഴങ്ങിക്കേട്ടതും തലയിലേക്ക് ഇടുത്തീ വീണ മട്ടിൽ നമ്മള് യാസിക്കാനെ മിഴിച്ച് നോക്കിയിട്ട് തോണ്ടി വിളിച്ചു.....

"ഇങ്ങളിപ്പോ എന്തെങ്കിലും പറഞ്ഞേർന്നോ ഇക്കാ?...."🙈

"ഞാൻ എന്ത് പറയാൻ?....."😬

"അപ്പൊ ഒന്നും പറഞ്ഞില്ലേ?...."🤔

"ഇല്ല...."😡

"ശെരിക്കും ഒന്നും പറഞ്ഞില്ലേ"😔

"ഇല്ലന്ന്....."😠

കടുപ്പിച്ച് അതും പറഞ്ഞ് മൂപ്പര് പിന്നേം ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തിക്കളഞ്ഞ്..... ഇതെന്തൊരു കാട്ട്പോത്താ?.... ഒന്ന് മയത്തിൽ ഇല്ലാന്ന് പറഞ്ഞാ പോരേ?.... അതിനും കലിപ്പ്.... അപ്പൊ ഇക്കയല്ലേ അത് പറഞ്ഞത്.....
എവിടെന്ന്?....അയ്യേ..... എനിക്ക് തോന്നിയതാ... ഇങ്ങേരെ വായീന്ന് ഈ ജന്മം അത് കേൾക്കാൻ പറ്റൂന്ന് തോന്നണില്ല..... ഹാ..... ഫാഗ്യം ഇല്ല☹️.... അല്ലാണ്ട് എന്താ?.... നമ്മള് നമ്മളെ നിർഭാഗ്യം ഓർത്ത്‌ ഒന്ന് നെടുവീർപ്പ് ഇട്ടിരുന്നപ്പോളേക്കും ഇക്കാന്റെ ഫോൺ കിടന്ന് കാറാൻ തുടങ്ങി.....

ഫോൺ ചെവിക്ക് അരികിലേക്ക് മൂപ്പര് എടുത്ത് വച്ചത് മാത്രെ എനിക്ക് ഓർമ്മയുള്ളൂ.... പിന്നെ ഞാൻ നിൽക്കുന്നത് നമ്മളെ വീടിന്റെ മുറ്റത്താ.... ആ കോള് കാരണം നൂറേ നൂറിൽ ബൈക്ക് കത്തിച്ച് വിട്ട് എന്നെ ഇവിടെ ഇറക്കി ഒരു വാക്ക് പോലും പറയാതെ ദൃതി പിടിച്ച് പോയ ആളെ കണ്ട് നമ്മള് തലയ്ക്ക് അടികിട്ടിയ കണക്ക് വായും പൊളിച്ച് നിന്നപ്പോളേക്കും എന്തിനാ ഏതിനാ ഇല്ലു പിടിച്ചോണ്ട് പോയേന്നും ചോദിച്ച് അവിടെ ചുറ്റുമുള്ളവർ നമ്മളെ അടുത്തേക്ക് വന്നു.....

അവരോടൊക്കെ അതിനുള്ള മറുപടി കൊടുത്ത് അകത്ത് കയറിയതും ഐഷത്തായും ചേച്ചിയും വന്ന് എനിക്ക് കുടിക്കാൻ തന്നിട്ട് എല്ലാ കാര്യങ്ങളും ചോദിച്ച് മനസ്സിലാക്കി.... ഫൈറ്റിന്റെ ലാസ്റ്റ് സീൻ വരെ നമ്മള് കൈ കൊണ്ടും കാല് കൊണ്ടും ആക്ഷൻ കാണിച്ച് വായിട്ടലച്ച് പറഞ്ഞപ്പോ എല്ലാരും ഭയങ്കര ഹാപ്പി....

ഒരാള് ഒഴിച്ച്.... നിഫി.... അവള് തലയും കുമ്പിട്ട് എന്തോ വല്യ ആലോചനയിലാണ്... ഇവൾക്കിത് എന്ത് പറ്റി?..... സാധാരണ ഇടീടെ കാര്യം പറയുമ്പോ പെണ്ണ് തുള്ളുന്നതാണല്ലോ?..... അവളുടെ മൂക ഭാവത്തിൽ എന്തോ ഒരു പന്തികേട് തോന്നി കാര്യം തിരക്കാൻ ഐഷത്തയും ചേച്ചിയും പോകാൻ ഞാൻ കാത്ത് നിന്നു.... ഒടുക്കം അവര് അവരെ പാട് നോക്കി പോയപ്പോ നമ്മള് നീഫീന്റെ അടുത്തേക്ക് പോയി.....

"നിന്റെ മുഖമെന്താ വാടി ഇരിക്കുന്നേ?...."

"ഒന്നൂലടീ...."

"കള്ളം പറയാൻ നോക്കണ്ട.... എന്താ കാര്യം?.... പറ...."

തറപ്പിച്ചുള്ള നമ്മളെ ചോദ്യം കേട്ട് പെണ്ണ് ഒന്ന് പതറിക്കൊണ്ട് ടിവി കണ്ടോണ്ട് ഇരിക്കുന്ന നാഫിയെ ഇടംകണ്ണിട്ട് നോക്കീട്ട് എന്നേം വലിച്ചോണ്ട് പുറത്തേക്ക് ഓടി.... അവിടെ ഒരു മരത്തിന്റെ സൈഡിൽ ആരും ഇല്ലാന്ന് ഉറപ്പ് വരുത്തി അവള് എന്നോട് ചോദിക്കുന്ന കാര്യം കേട്ട് ആദ്യം നമ്മളൊന്ന് തറഞ്ഞ് പോയി....

"ഇല്ലുക്ക ശെരിക്കും സാജാദിനെ തല്ലിയോ?..."😢

എന്ന് ചോദിച്ച് നിഫി കരയാൻ വെമ്പി നിൽക്കുന്നത് കണ്ട് ഷോക്ക് അടിച്ച് നിന്നെങ്കിലും അതിന്റെ കാരണം മനസ്സിലാക്കാതെ ഒരു സമാധാനവും കിട്ടാഞ്ഞിട്ട് നമ്മള് അവളോട് തന്നെ അത് ചോദിച്ചു.....

"നീയെന്തിനാ പെണ്ണേ യാസിക്ക ആ എരപ്പാളീനെ തല്ലിയതിന്‌ കരയുന്നേ?....."

"എന്റെ ചെക്കൻ തല്ല് കൊണ്ട് കിടക്കുമ്പോ പിന്നെ ഞാനല്ലാതെ വേറെ ആരാ കരയാ?..."😭

"നിന്റെ ചെക്കനാ?...."😨

"ആടീ.... അങ്ങേരെ ഞാൻ ഒരു കൊല്ലായിട്ട് പ്രേമിക്കുന്നതാ..... എന്റെ സീനിയറാണ്....
കോളേജിൽ വച്ച് കണ്ട് ഇഷ്ട്ടപ്പെട്ടു.... പക്ഷേ ഞാൻ ഇത് വരേം അവനോട് പറഞ്ഞിട്ടില്ല.... ഇന്ന് നിന്നെ ഉപദ്രവിക്കാൻ വന്നപ്പോളാണ് അവനാ നിന്റെ വില്ലൻ ബ്രോന്ന് ഞാൻ അറിയുന്നത്...."😔

അവളെ പറച്ചില് കേട്ട് കിളി പറന്ന് ഒരു പ്രതിമയെ കണക്ക് ഞാൻ ആ നിൽപ്പ് തുടർന്നതും നിഫിയെന്നെ പിടിച്ച് കുലുക്കി വിളിച്ചപ്പോപ്പാണ് നമ്മള് സ്വബോധം കൈവരിക്കുന്നത്.....

"എടീ.... അവൻ.... നീ.... അയ്യോ.... അവനെ കുറിച്ച് നിനക്ക് എന്തറിയാം?.... നീ എന്ത് കണ്ടിട്ടാ അവനെ പ്രേമിച്ചേ?....."

"ആവോ?.... അതൊന്നും എനിക്കറിയൂലാ.... എന്തായാലും ഒന്ന് ഉറപ്പാ.... ഇല്ലുക്കാന്റെ കയ്യീന്ന് കിട്ടിയ തല്ല് കൊണ്ട് അവൻ നേരേ ആയിക്കാണും....."😌

"ആയില്ലെങ്കിലോ?....."

"നന്നാക്കും..... ഈ ഞാൻ....."😎

അവള് കരച്ചില് മാറ്റി എന്തൊക്കെയോ തീരുമാനിച്ച് ഉറപ്പിച്ച മട്ടിൽ പറയുന്നത് കേട്ടിട്ട് എനിക്ക് തന്നെ വട്ടായി അവിടെ അങ്ങനെ നിന്നപ്പോളേക്കും അവള് അവളെ ലവ് സ്റ്റോറി കംപ്ലീറ്റ് ആയിട്ട് പറഞ്ഞ് തന്ന് തീർത്തു.... ഇവൾക്ക് ശെരിക്കും പിരാന്ത് ആണോന്ന് വരെ എനിക്ക് തോന്നിപ്പോയി....

സജുക്കാനെ കുറിച്ച് പോയിട്ട് അങ്ങേരെ സ്വഭാവം പോലും ഇവൾക്ക് ശെരിക്ക് അറിഞ്ഞൂടാ..... എന്നാലും പിന്നാലെ നടന്നിരുന്നെന്ന്..... ഇത്രേം നാളത്തെ അറിവ് വച്ച് അവളെ ഞാൻ ഇതിൽ പിന്തിരിപ്പിക്കാൻ നോക്കി.... പക്ഷേ പെണ്ണ് അവനെ വിടുന്ന ലക്ഷണമൊന്നുമില്ല..... അവള് രണ്ടും കല്പിച്ചാണ് പോലും......

"എന്റെ അദീ..... പെണ്ണ് ഒരുമ്പെട്ടാൽ മാറാത്ത ഏതെങ്കിലും ചെക്കൻ ഈ ഭൂലോകത്ത് ഉണ്ടോ?.... ഈ രണ്ട് ദിവസം കൊണ്ട് ഇല്ലുക്കാന്റെ കുറച്ച് കലിപ്പൊക്കെ നീ കുറച്ചില്ലേ?..... സാജുക്കാനെ കുറിച്ച് നീ ഇപ്പൊ പറഞ്ഞ് തന്ന ഐഡിയ തന്നെ ധാരാളം.... ഒരു നാൾ അവൻ നിന്നെ അനിയത്തി ആയിട്ട് കണ്ടിരുന്നു....

പക്ഷേ പിന്നെ അത് അങ്ങനെയല്ലാതായി മാറി.... ഇതിൽ നിന്ന് എനിക്ക് ഒന്ന് മനസ്സിലായി.... അവന്റെ ഉമ്മ.... അതായത് എന്റെ ഭാവി അമ്മായിയമ്മ.... ആ പരട്ട തള്ളയാണ് അതിനൊക്കെ കാരണം.... അവര് ഓതിക്കൊടുത്ത വേദാന്തം കാരണം മാത്രാ എന്റെ ചെക്കൻ ചീത്തയായത്.... ഇനി അത് മാറ്റി എടുക്കേണ്ടത് ഞാനാണ്....."

"നീ പറയുന്നത് ശെരി തന്നെയാ.... പക്ഷേ സജുക്ക നിന്നെ സ്‌നേഹിക്കുമെന്ന് എന്താ ഉറപ്പ്?...."

"നിന്റെ സ്നേഹം ഇല്ലുക്ക ഒരിക്കെ തിരിച്ചറിയും എന്ന വിശ്വാസം നിനക്കില്ലേ?.... അത് പോലെ ഒരു വിശ്വാസം...."

ശെരിയാ..... യാസിക്ക എന്നെ സ്നേഹിക്കും എന്ന ഒറ്റ വിശ്വാസത്തിലാ ഞാൻ മുന്നോട്ട് പോകുന്നത്..... അത് ഇനി അങ്ങനെ അല്ലെങ്കിൽ പിന്നെ എന്റെ ജീവിതത്തിന് ഒരു അർത്ഥവും ഉണ്ടാകില്ല..... സജുക്ക നല്ല ആള് തന്നെയാ....

ഓർമ വച്ച നാള് മുതൽ എന്റെ സ്വന്തം ഇക്കാക്കയായിട്ട് മാറിയിട്ടുള്ളതാ സജുക്ക.... അന്ന് എനിക്ക് അവൻ തന്ന നിഷ്കളങ്കമായ സ്നേഹം ഓർത്തിട്ട് തന്നെയാ എത്രയൊക്കെ എന്നെ ദ്രോഹിക്കാൻ നോക്കിയാലും അവനെ വെറുക്കാതിരിക്കുന്നത്....

ഒരുപക്ഷേ നിഫി അവനെ നന്നാക്കി എടുത്താൽ അതിലും വല്യ നന്മ ഇനി വരാനില്ല... എന്നൊക്കെ മനസ്സിൽ മൊഴിഞ്ഞ് ചിരിച്ചോണ്ട് ഞാൻ എന്റെ ഭാവി നാത്തൂനെ നോക്കിയതും അവള് ഒന്ന് കണ്ണ് ചിമ്മി കാണിച്ചിട്ട് എന്നേം വലിച്ച് വീടിന്റെ അകത്തേക്ക് പോയി....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

അവളെ വീട്ടിലാക്കി ഞാൻ നേരേ പോയത് ഹോസ്പിറ്റലിലേക്കാണ്..... അൻവറിനെ പിടിച്ച് മാറ്റാൻ നിന്ന നേരം ആ നായിന്റെ മോൻ ചുപ്രൂനെ നെഞ്ചിൽ ചവിട്ടിയതോണ്ട് അവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടോണ വഴിക്ക് ചെക്കന് വല്ലാത്ത നെഞ്ച് വേദന വന്നെന്ന് നസീറിക്ക വിളിച്ച് പറഞ്ഞപ്പോ മറുത്തൊന്നും ചിന്തിക്കാതെ ഞാൻ വെപ്രാളം പിടിച്ചാ അങ്ങോട്ടേക്ക് പോയത്.....

അവിടെ ചെന്നപ്പോ തന്നെ ടെസ്റ്റൊക്കെ ചെയ്ത് കഴിഞ്ഞ് റിസൾട്ടിന് വേണ്ടി ഏതോ റൂമിലേക്ക് ഏന്തി വലിഞ്ഞ് തലയിട്ട് നോക്കുന്ന ചുപ്രൂനെ കണ്ടപ്പോ ഒരു സമാധാനമായി.... കാര്യം അന്വേഷിച്ചപ്പോ അവന് ചെറിയ നീറ്റല് പോലെ വന്നെന്നാ പറഞ്ഞത്.... ഈ പ്രായത്തിലൊക്കെ ഇങ്ങനെ ചവിട്ട് കിട്ടിയാ അത് ഏൽക്കാൻ ഉള്ള കെൽപ്പൊന്നും അവനില്ല.....  

അങ്ങനെ അവിടെന്ന് റിസൾട്ട്‌ കിട്ടി എല്ലാം നോർമലാണെന്ന് പറഞ്ഞ് അവനുള്ള മരുന്നും വാങ്ങി ഞാൻ ബില്ലടയ്‌ക്കാൻ നിന്ന നേരത്താണ് ആ ഹന്ന പിശാശ് എന്റെ മുന്നിലേക്ക് ഒരുതരം പരിഹാസച്ചിരിയോടെ വലിഞ്ഞ് കേറി വന്നത്..... അവളെ കണ്ടപ്പോ തന്നെ ഞാൻ പുച്ഛിച്ച് മുഖം തിരിച്ച് മരുന്ന് വാങ്ങി ചുപ്രൂന്റെ കയ്യിൽ കൊടുത്തതും എന്നെ ശല്യം ചെയ്യാനുള്ള ഉദ്ദേശത്തോടെ തന്നെ ഹന്ന എന്റെ മൂട്ടീന്ന് മാറാതെ പിറകേ നടന്നു....

"ഇല്ലു... എന്താ എന്നെ മൈൻഡ് ചെയ്യാത്തേ?..."

"നിന്നെ പോലുള്ളവരെ ഞങ്ങളെ ഇക്ക മൈൻഡ് ആക്കാറില്ല....."(ചുപ്രു)

"ടാ പേട്ട് ചെറുക്കാ മിണ്ടാതിരി.... ഞാൻ നിന്റെ ഇല്ലുക്ക കെട്ടാൻ പോണ പെണ്ണാണ്.... അതിന്റെ ബഹുമാനം എനിക്ക് കിട്ടണം..."

"അയ്യേ.... കൊന്ന വല്ലിമ്മേ നീ അറിഞ്ഞില്ലേ?.... ഇല്ലു അദിയെ കെട്ടി..... അദിയെ ഞങ്ങള് വേണ്ടുവോളം ബഹുമാനിക്കുന്നുണ്ട്...." (തീപ്പെട്ടിക്കൊള്ളി)

എന്റെ ഇടത്തും വലത്തും നിന്ന് അവളോട് വാക്ക് പോരടിക്കാണ് രണ്ടും കൂടെ.... അത് കേട്ട് ചിരിച്ച് നസീറിക്കയും ഗോപിയേട്ടനും കൂടെ എന്റെ അടുത്തേക്ക് വന്നു..... അവരോട് രണ്ട് പേരോടും അവന്മാരെ എന്താ ചെയ്തതെന്ന് കണ്ണോണ്ട് ആംഗ്യം കാണിച്ച് ചോദിച്ചപ്പോ രണ്ടിനേം ICU വിലേക്ക് തള്ളിയിട്ടുണ്ടെന്ന് പറഞ്ഞതും ഞാൻ ഒന്ന് കൊട്ടി ചിരിച്ചോണ്ട് അവരോട് ആംബുലൻസിൽ തന്നെ തിരിച്ച് പോരാൻ പറഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോകാൻ ഒരുങ്ങി.....

അന്നേരം തന്നെ ഹന്ന എന്റെ ബൈക്കിന് വട്ടം ചാടിയിട്ട് ഹാൻഡിലിൽ പിടിച്ചിരിക്കുന്ന എന്റെ കൈയ്ക്ക് മേലേ കൈ വച്ച് തഴുകിക്കൊണ്ട് ഇരുന്നു..... അത് കണ്ട് എരിഞ്ഞ് വന്ന് അവളെ പിടിച്ചൊരു തള്ളായിരുന്നു മുന്നിലേക്ക്.... മൂക്കും കുത്തി അവിടെ മലന്നടിച്ച് വീണിട്ടും കയ്യിലെ പൊടിയും തട്ടിക്കളഞ്ഞ് അവള് എണീറ്റ് പിന്നേം എന്റെ കണ്മുന്നിലേക്ക് വന്നു.....

"എന്തിനാ ഇല്ലൂ എന്നോട് ദേഷ്യം.... ഞാൻ നിന്റെയല്ലേ? നിന്റെ മാത്രം ഹന്ന....."

"വഴീന്ന് മാറെടീ എരപ്പേ....."

"ഹാ.... ചൂടാവാതെ ഇല്ലൂ.... ഞാൻ പോകാൻ തന്നെയാ വന്നത്.... അതിന് മുന്നേ എനിക്കൊരു കാര്യം നിന്നോട് നല്ല വ്യക്തമായും കൃത്യമായും പറയാനുണ്ട്.... ഞാൻ പറയുന്നത് കൂടെ കേട്ടിട്ട് പോ...."

"എനിക്ക് സ്വസ്ഥത തരാതെ ഓരോന്ന് പറഞ്ഞ് ചെവി പൊട്ടിക്കാൻ എനിക്കൊരു ഭാര്യയുണ്ട്.... ഞാൻ അവളെ കേട്ടോളാം....."

അതും പറഞ്ഞ് അമർഷം നിറയുന്ന ഭാവത്തിൽ ഞാൻ അവള് നിൽക്കുന്നിടത്ത് നിന്ന് ബൈക്ക് സൈഡിലേക്ക് ചെരിച്ച് പോകാൻ നിന്നതും അവിടേം വഴി മുടക്കിയായി ഹന്ന പ്രത്യക്ഷപ്പെട്ടത് കണ്ട് നിയന്ത്രിക്കാൻ പറ്റാത്ത ദേഷ്യത്തിൽ ഞാനവളോട് അലറി.....

"നിനക്കെന്താടീ @&*#@*% മോളേ വേണ്ടത്?...."

*"നിന്നെ..... എനിക്ക് നിന്നെ മാത്രേ വേണ്ടൂ..... ഇപ്പൊ എനിക്ക് മാത്രമല്ല.... എന്റെ വയറ്റിൽ വളരുന്ന നിന്റെ കുഞ്ഞിനും...."*

അവളുടെ പറച്ചില് കേട്ട് ഞെട്ടി ഞാൻ അവിടെ തറഞ്ഞ് നിന്നതും ഹന്നെ എന്റെ കണ്ണിന് മുന്നിലേക്ക് വിരൽ ഞൊടിച്ചോണ്ട് വന്നു....

"ഹ്....ഹ്...ഹ...ഹ...ഹാ.... എന്താ നീ പേടിച്ച് പോയോ?..... അതേടാ ഇല്ല്യാസേ.... ഞാൻ ഗർഭിണിയാ..... നിന്റെ ചോരയാ എന്റെ വയറ്റിൽ കുരുത്തിരിക്കുന്നത്..... ദാ പ്രെഗ്നൻസി ടെസ്റ്റ്‌ പോസിറ്റീവ്....."

എന്നൊക്കെ ഒരുതരം ഗാഭീര്യത്തോടെ വയറ്റിൽ ഒരു കൈ വച്ച് മറ്റേ കയ്യിൽ എന്തോ റിപ്പോർട്ട്‌ കാർഡും കാണിച്ച് അവള് പറയുന്നത് കേട്ട് പരിസരം മറന്ന് ഞാൻ പൊട്ടിച്ചിരിച്ച് പോയി.... എന്റെ ചിരി കേട്ട് ഹന്ന അവളുടെ വയിറ്റീന്ന് കയ്യെടുത്ത് എന്നെ തുറിച്ച് നോക്കി നിക്കുന്നത് കണ്ട് ഞാൻ രണ്ട് കയ്യും നെഞ്ചിലേക്ക് ചേർത്ത് കെട്ടി പിണച്ച് വച്ച് അവളെ നോക്കി ഞാനൊന്ന് കൊട്ടി ചിരിച്ചു....

"മതിയാക്കെടി നായേ..... നീയൊരു ഭൂലോക പെഴയാണെന്ന് എനിക്ക് നേരത്തേ അറിയായിരുന്നു..... അതിനിപ്പോ ഡോക്ടറിന്റെ റിപ്പോർട്ടും കോപ്പും ഒന്നും എനിക്ക് വേണ്ട.... ആരൊക്കെയോ എത്രയൊക്കെയോ വട്ടം ഓടിച്ച നിന്നെപ്പോലുള്ളൊരു സെക്കൻഡ് ഹാൻഡ് ഡാഷ് വണ്ടി ഞാൻ തലയിലേക്ക് കേറ്റി വയ്ക്കുമെന്ന് കരുതിയോ നീ?....

ഞാൻ സ്വബോധത്തിലാണെങ്കിലും അല്ലെങ്കിലും ഇത് വരേയ്ക്കും ഒരു പെണ്ണിനോടും നെറികേട് കാണിച്ചിട്ടില്ല.... ഇനി കാണിക്കുകയുമില്ല.....
ഇതിപ്പോ ആരാടീ ഈ വയറ്റിൽ കിടക്കുന്നതിന്റെ പ്രൊപ്രേറ്റർ?..... നിനക്ക് ഈ ഏർപ്പാടിൽ സ്ഥിരം ഉള്ള കുറ്റി ആണോ അതോ?...."

കള്ള ചിരി ചിരിച്ചോണ്ടുള്ള എന്റെ നോട്ടത്തിന് മുന്നില് നാണം കെട്ട് നാറി നിൽക്കുന്ന അവളെ കണ്ടപ്പോ ഇനി ഒന്നൂടെ പുകച്ച് സ്ത്രീത്ത്വത്തിനെ തന്നെ അപമാനിക്കണ്ടാന്ന് കരുതി അടങ്ങി നിന്നോണ്ട് ബൈക്കിന് കീ കൊടുത്തതും അവള് പിന്നേം ഉയർത്തെഴുന്നേറ്റ് പറയുന്നത് കെട്ട് ഞാൻ ബൈക്ക് ഓഫാക്കി....

"അതേ.... എന്റെ വയറ്റിലുള്ളത് നിന്റെ കുഞ്ഞല്ല..... പക്ഷേ ആണെന്ന് ഞാൻ സ്ഥാപിച്ചെടുക്കും..... നിന്റെ അദീലയുടെ മുന്നില്..... എനിക്ക് വച്ച് നീട്ടാത്ത നിന്നോടൊപ്പമുള്ള ജീവിതം അവൾക്ക് കിട്ടാൻ ഞാൻ അനുവദിക്കില്ല.... അവള് ഒരു പഞ്ചപാവമാണ്..... ഭർത്താവിനെ ജീവനായി കാണുന്ന ഒരു പാവം പൊട്ടിപ്പെണ്ണ്....

ആ അവളുടെ മുന്നിൽ നിന്നോടൊപ്പം ഞാൻ ചെലവിട്ട ദൃശ്യങ്ങളും എഡിറ്റ്‌ ചെയ്ത് മോർഫ് ചെയ്ത വീഡിയോകളും ഈ റിപ്പോർട്ടും കൂടി കാണിച്ച്..... രണ്ട് തുള്ളി കണ്ണീര് വീഴ്ത്തിയാ പിന്നെ നമ്മളോട് ഒരുമിച്ച് ജീവിച്ചോളാൻ പറഞ്ഞ് അവള് നിന്നെ എനിക്ക് എന്നന്നേക്കുമായി വിട്ട് തന്നിട്ട് നിന്റെ വീടിന്റെ പടി ഇറങ്ങി പോകും ഇല്ലൂ.....

എനിക്കറിയാം നിനക്ക് അവളെന്നാൽ പ്രാന്താണെന്ന്.... തിങ്ങി നിറയുന്ന പ്രേമമാണെന്ന്..... അതോണ്ടല്ലേ ഇന്ന് അവളെ ഞ്ഞോണ്ടിയവരെയൊക്കെ നീ പോയി പഞ്ഞിക്കിട്ടത്?.... അവളുടെ കണ്ണീര് കാണാൻ വയ്യാഞ്ഞിട്ടല്ലേ അൻവറുമായിട്ടുള്ള നിശ്ചയത്തിന്റെ തലേന്ന് തന്നെ അവളെ നീ അവിടെന്ന് പൊക്കിയത്?....

എത്ര നാളായെടാ നീ അവളെ നിന്റെ നെഞ്ചിൽ ഏറ്റി നടക്കുന്നു?.... പക്ഷേ അവള് നിന്നെ ആദ്യമായിട്ട് കാണുന്നത് ആ അടിപിടീന്റെ ഇടയിലും.... അവൾക്ക് ഇപ്പോളും അറിയില്ല അവളുടെ റൗഡി കൊല്ലങ്ങളായിട്ട് അവളെ സ്നേഹിച്ചോണ്ട് നടന്നിരുന്നെന്ന്.... ഞാൻ പറഞ്ഞതൊക്കെ ശെരിയല്ലേ ഇല്ല്യാസ് അജ്മൽ?....."

ഹന്ന അത് പറഞ്ഞ് തീർത്തതും ഒരുതരം ഞെട്ടലോടെ അവളെ തന്നെ മിഴിച്ച് നോക്കി നിൽക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ.... എന്നാലും ഇവള് ഇതൊക്കെ എങ്ങനെ അറിഞ്ഞു എന്നുള്ള സംശയം എന്നിലൂടെ പാഞ്ഞ് നടന്നതും പല്ലിറുമ്മി ഞാൻ അവിടെ തന്നെ നിന്നു..... 

"ഞാൻ ഇതൊക്കെ എങ്ങനെ അറിഞ്ഞെന്നല്ലേ നിന്റെ സംശയം?..... ഇത് മാത്രമല്ല.... നീ ആരാണെന്നും എന്താണെന്നും എങ്ങനെയാണ് നീ ഇവിടെ എത്തിപ്പെട്ടതെന്നുമുള്ള എല്ലാ ഡീറ്റെയിൽസും എനിക്ക് നന്നായിട്ട് അറിയാം..... നീയൊരു ഗുണ്ടയല്ല.... അങ്ങനെ ആയി മാറിയതാണ്.... 

അതൊക്കെ നിന്റെ പ്രിയതമയോട് ഞാൻ ചെന്ന് വിളമ്പി കൊടുത്താൽ...... എന്താ സംഭവിക്കാൻ പോകുന്നതെന്ന് നിനക്ക് അറിയോ?.... അവള് പിന്നെ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കാൻ പോകുന്നത് നിന്നെയായിരിക്കും.... എന്താ?..... അങ്ങനെ അല്ലേ?..... "

അവള്ടെ തുറന്ന് പറച്ചില് ശെരിക്കും എന്നെ നടുക്കി കളഞ്ഞിരുന്നു..... ഇല്ലാ.... അത് ഒരിക്കലും സംഭവിക്കാൻ പാടില്ല.... ആ കാര്യങ്ങൾ ആലോചിക്കുമ്പോളാകെ തലയ്ക്ക് ഒരു പെരുപ്പ് കേറി കാഴ്ച്ച മങ്ങി വരുന്നത് പോലെ എനിക്ക് തോന്നി.... അത്രത്തോളം വെറുക്കുന്നു ഞാൻ എന്റെ കഴിഞ്ഞ കാലം.... അത് അദി അറിഞ്ഞാൽ അവളെന്നെ വെറുക്കും..... എന്നെ വിട്ട് പോകും..... 

"നന്നായിട്ട് വിയർക്കുന്നുണ്ടല്ലോടാ നീ?.... എന്താ?.... ഒരു നിമിഷം അതൊക്കെ ചിന്തിച്ചു പോയല്ലേ?..... ഇപ്പൊ ഇത്രക്ക് ആകുമെങ്കിൽ നിന്റെ ഭാര്യ നിന്നെ കുറിച്ച് എല്ലാം അറിഞ്ഞാലോ?..... പാവം അവള് ചങ്ക് പൊട്ടി ചത്ത് പോകില്ലേ?....."

അന്നേരം എന്റെ ചുമന്ന് വന്ന് കണ്ണിൽ അദി മാത്രമെ തെളിഞ്ഞ് നിന്നിരുന്നുള്ളൂ.... അവളെ കൂടെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല..... അങ്ങനെ സംഭവിച്ചാൽ അത് ഞാൻ മരിക്കുന്നതിന് തുല്യമായിരിക്കും..... എന്നെ സ്നേഹിച്ച് പോയെന്നുള്ള ഒറ്റ തെറ്റിന് ആ പാവം ഇനീം കണ്ണീര് കുടിക്കുന്നത് ഞാൻ..... എനിക്ക്.... കഴിയില്ല....

"ഹേയ് ഇല്ലു..... കൂൾ.... കൂൾ.... നിന്നെ ഇങ്ങനെ കാണാൻ എനിക്ക് ആഗ്രഹമില്ല... അവളോട് ഇതൊന്നും ഞാൻ പറയില്ല.... പകരം.... എനിക്ക് ഒന്നേ വേണ്ടൂ..... നിന്റെ കൂടെയുള്ള ജീവിതം.... ഞാൻ നോട്ടമിട്ടിരിക്കുന്നത് തട്ടിയെടുത്തതിന്റെ ശിക്ഷയായിട്ട് അവളെ എന്റെ കാൽക്കീഴിലും കിടത്തണം.... അത്രയേ ഉള്ളൂ.... പിന്നെ എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞ്.... അതിനെ നീ ഫ്രീയായിട്ടങ്ങ് എടുത്തോ....."

"തെരുവ് പെണ്ണുങ്ങള് പോലും സ്വന്തം കുഞ്ഞിന്റെ തന്തയെ മാറ്റി പറയില്ലെടീ നായേ...."

"എന്നാ ഞാൻ പറയും......"

എന്റെ മുന്നിൽ ഒന്നൂടെ ഞെളിഞ്ഞ് നിന്ന് അവളത് പറയുന്നത് കേട്ട് സർവ്വ നിയന്ത്രണവും പോയി ബൈക്കിൽ നിന്ന് ചാടിയിറങ്ങി അവളുടെ ഇരുകവിളിലേക്കും മാറി മാറി അടിച്ചിട്ട് അവളെ കൊല്ലിക്ക് കേറി പിടിച്ച് ഉയത്തി കഴുത്ത് ഞെരിച്ചു കൊല്ലാൻ ഓങ്ങി.... അപ്പോളേക്കും ആരൊക്കെയോ വന്ന് പകയോടെ കത്തിജ്ജ്വലിച്ച് നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് മരണവെപ്രാളത്തോടെ പിടയുന്ന അവളെ പറിച്ച് നീക്കി നിർത്തി...... 

10

എന്റെ മുന്നിൽ ഒന്നൂടെ ഞെളിഞ്ഞ് നിന്ന് അവളത് പറയുന്നത് കേട്ട് സർവ്വ നിയന്ത്രണവും പോയി ബൈക്കിൽ നിന്ന് ചാടിയിറങ്ങി അവളുടെ ഇരുകവിളിലേക്കും മാറി മാറി അടിച്ചിട്ട് അവളെ കൊല്ലിക്ക് കേറി പിടിച്ച് ഉയത്തി കഴുത്ത് ഞെരിച്ചു കൊല്ലാൻ ഓങ്ങി.... അപ്പോളേക്കും ആരൊക്കെയോ വന്ന് പകയോടെ കത്തിജ്ജ്വലിച്ച് നിൽക്കുന്ന എന്റെ കയ്യിൽ നിന്ന് മരണവെപ്രാളത്തോടെ പിടയുന്ന അവളെ പറിച്ച് നീക്കി നിർത്തി...... 

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

ഇക്കാക്ക് മൈലാഞ്ചി ഇടുന്നത് ഇഷ്ട്ടാണെന്ന് അറിഞ്ഞോണ്ട് ഇനി അതിട്ടില്ലേല് നമ്മക്ക് ഒരു സമാധാനവും വരൂല.... അതോണ്ട് രണ്ട് കയ്യും നിറച്ച് നിഫീനെ കൊണ്ട് അവൾക്ക് മടിയായിട്ട് കൂടി സജുക്കാന്റെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തി മൈലാഞ്ചി ഇടീപ്പിച്ചു.... നല്ല കട്ടച്ചുവപ്പിൽ ചുമന്ന് നിൽക്കുന്ന ആ മൈലാഞ്ചി നോക്കി പുഞ്ചിരിച്ച് ഇക്കാനെ കാത്ത് രാത്രി വരെ അക്ഷമയോടെ നമ്മള് നോക്കിയിരുന്നു....

എന്റെ കയ്യില് ഇത് കാണുമ്പോ യാസിക്കാന്റെ തെളിഞ്ഞ മുഖമൊന്ന് കണ്ടിട്ട് വേഗം പിന്നേം അനുവാദം ചോദിച്ച് ഒരു മുത്തം കൂടി കൊടുക്കാൻ.....  രാവിലെ എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വിട്ട ആളാണ്.... ഉച്ചക്ക് കഴിക്കാനും കണ്ടില്ല.... ഒരുപാട് തവണ ഫോൺ വിളിച്ച് നോക്കി.... എടുത്തില്ല.... വല്ല അത്യാവശ്യത്തിനും പോയതാകും.... അല്ലെങ്കി ഞാൻ ഇത്രേം നേരം വിളിച്ച് ശല്യപ്പെടുത്തിയതിന് എന്നെ തിരിച്ച് വിളിച്ച് നാല് വർത്താനം പറയാതെ ഇരിക്കൂല....

ഇന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ തോന്നാണ്..... അൻവറിന് അത് കുറഞ്ഞു പോയെന്നേ ഞാൻ പറയൂ..... എന്നാലും സജുക്കാന്റെ കാര്യം ആലോചിക്കുമ്പോൾ ഇത്തിരി സങ്കടം ഇണ്ട്... എന്റെ കാക്കൂനല്ലേ അടികിട്ടിയത്... പക്ഷേ അവന്റെ  കയ്യിലിരിപ്പിന് അതൊന്നും കിട്ടിയാ പോരാ.....

അതൊക്കെ ചിന്തിച്ച് നിഫീന്റെ ഡയലോഗ് ഓർത്ത് ചിരിച്ചോണ്ട് ഇരുന്ന നേരത്താണ് നമ്മളെ ചെക്കന്റെ ബൈക്കിന്റെ ശബ്ദം കേട്ടത്.... പിന്നെ എനിക്ക് ഇരിപ്പ് ഉറച്ചിട്ടില്ല.... രണ്ട് കയ്യിലേക്കും ഒന്നൂടെ മാറി മാറി നോക്കി.... മൈലാഞ്ചിക്ക് തിളക്കം കൂടിവരുന്നു.... നിറ ചിരിയാലെ നമ്മള് ഓടി പോയി ഡോർ തുറന്ന് പുറത്തേക്ക് നോക്കിയപ്പോ യാസിക്ക ബൈക്കിൽ നിന്ന് ഇറങ്ങി എന്നെ തന്നെ നോക്കി നിൽക്കുന്നതാ കണ്ടത്....

"യാസിക്കാ..... ദേ.... മൈലാഞ്ചി...."

എന്നും പറഞ്ഞ് ചിരിച്ചോണ്ട് ഓടിച്ചെന്ന് ഇക്കാന്റെ നേരേ നമ്മളെ രണ്ട് കയ്യും പൊക്കി കാണിച്ച് കൊടുത്തപ്പോ ഞാൻ പ്രതീക്ഷിച്ചത് പോലെ ആ മുഖത്ത് തെളിച്ചമില്ല.... പക്ഷേ ആ നോട്ടം എന്റെ കണ്ണുകളിലേക്ക് മാത്രമായിരുന്നു.... ഇക്കാന്റെ മുഖത്ത് ഞാൻ ഇത് വരെയും കാണാത്ത ആ വ്യത്യസ്ഥ ഭാവം എന്റെ ശബ്ദത്തെ ഇടറിപിച്ചു....

"യാ.... യാസിക്ക.... എന്താ ഒന്നും മിണ്ടാത്തെ.... ഇങ്ങക്ക് മൈലാഞ്ചി ഇഷ്ട്ടമാണെന്ന് പറഞ്ഞിട്ടല്ലേ ഞാൻ ഇട്ടത്.... എന്നിട്ട് ഒ..."

യാസിക്കാനെ നോക്കി എന്തൊക്കെയോ നമ്മള് സങ്കടത്തോടെ പറഞ്ഞോണ്ട് ഇരുന്നതും ബാക്കി പറയാൻ കഴിയാതെ ഞാൻ കുഴങ്ങിപ്പോയത് ഇക്കാന്റെ പിറകിൽ എന്നെ നോക്കി പുച്ഛിച്ചു ചിരിക്കുന്ന ഹന്നയെ കണ്ടപ്പോളാണ്.... അത് കണ്ട് ഞെട്ടിത്തരിച്ചോണ്ട് നമ്മള് യാസിക്കാനെ നോക്കി....

കണ്ണ് വെട്ടിക്കാതെ എന്തോ നിസ്സഹായാവസ്ഥയിൽ ഇക്ക എന്നെ നോക്കുന്നത് പോലെ തോന്നി.... കണ്ടത് വിശ്വസിക്കാൻ കഴിയാതെ ഞാൻ ഒന്നൂടെ ഹന്നയെ നോക്കിയതും അവൾ ഇക്കാന്റെ കയ്യിൽ പിടി മുറുക്കി നിന്നിട്ടും ഇക്ക അവളെ എതിർക്കാതെ നിൽക്കുന്ന കാഴ്ച്ച എന്റെ മിഴികളെ നനയിച്ചു.....

"ഇവളെന്താ യാസിക്കാ ഈ നേരത്ത് ഇവിടെ?.... ഇക്കാന്റെ കൂടെ?... ഇങ്ങളെന്താ ഇങ്ങനെ നിക്കുന്നേ?..... ഇപ്പൊ തന്നെ ഇവളെ പറഞ്ഞ് വിട്...."

യാസിക്കാനെ പിടിച്ച് കുലുക്കി ഞാൻ കരഞ്ഞോണ്ട് അത് പറഞ്ഞതും പല്ലി ചിലയ്ക്കുന്ന ശബ്ദം ഉണ്ടാക്കി ഹന്ന ഇക്കാന്റെ കയ്യീന്ന് വിട്ട് നിന്നിട്ട് എന്നെ നോക്കി കൊട്ടി ചിരിച്ചു.....

"അയ്യോ കഷ്ടം..... ഇല്ലു ഒന്നും പറയില്ലെടീ..... ഇവന് എന്നെ ഒരിക്കലും ഇറക്കി വിടാൻ പറ്റില്ല....."(ഹന്ന)

അവള് പറയുന്നത് കേട്ട് തറഞ്ഞ് നിന്ന് ഞാൻ മെല്ലെ എന്റെ കണ്ണുകൾ യാസിക്കയിലേക്ക് പായിച്ചതും തല കുനിച്ച് നിൽക്കുന്ന ഇക്കാനെ കണ്ട് എന്റെ ഹൃദയം കൊത്തിയകറ്റിയ പോലെ തോന്നി....  

"ഞാൻ ഇനി മുതൽ ഇവിടെ കാണും..... കാരണം എന്റെ പ്രെഗ്നൻസി ടെസ്റ്റ്‌.... പോസിറ്റീവാണ്.... അതിന് കാരണക്കാരൻ ദേ ഈ നിക്കുന്ന ഇല്ലുവാണ്...."

ഹന്നയുടെ ആ വാക്കുകൾ കാട്ട്തീ പോലെ പടർന്ന് എന്റെ കാതുകളിലേക്ക് അലയടിച്ചതും നിയന്ത്രണം വിട്ട് എന്റെ ഇരുകൈകളും ചെവിക്ക് വച്ച് ഞാൻ *"ഇല്ലാ...."* എന്ന് അലറി പൊട്ടിക്കരഞ്ഞു..... കൈകാലുകൾ തളരുന്നത് പോലെ.... തലയിലേക്ക് വല്ലാത്തൊരു ഇടി മുഴക്കം കേറി വന്നു.....

കണ്ണിൽ ആകെ ഇരുട്ട് പടർന്ന് കേറി ഞാൻ നിലത്തേക്ക് ഊർന്ന് വീണതും ആരൊക്കെയോ വന്നെന്നെ താങ്ങി അവിടെ ഇരുത്തി..... അപ്പോളും എന്നെ കൂടുതൽ തളർത്തിയത് എന്റെ യാസിക്കാന്റെ തല കുനിച്ചുള്ള നിൽപ്പായിരുനനു..... അത് കണ്ട് കരഞ്ഞ് കലങ്ങി വീർത്ത കണ്ണുകളോടെ ഞാൻ ഇക്കാന്റെ അടുത്തേക്ക് നടന്നു....

"ഇക്കാ..... അവള് പറഞ്ഞതൊക്കെ കള്ളമല്ലേ?..... ഞാൻ അത് വിശ്വസിക്കൂല.... ഇങ്ങള് പറ.... എന്നെ വഞ്ചിച്ചിട്ടില്ലെന്ന് പറ.... ഇക്കാന്റെ നാവീന്ന് എനിക്ക് അത് അറിഞ്ഞേ തീരൂ.... പറയ്...."

ചങ്ക് തകർന്ന് നമ്മള് ഇക്കാനെ പിടിച്ച് കുലുക്കി വിളിച്ച് അത് ചോദിച്ച് നിലവിളിച്ചപ്പോളേക്കും യാസിക്കയിൽ നിന്ന് എന്നെ ഹന്ന അടർത്തി മാറ്റി നിർത്തിയിട്ട് എന്റെ കവിളിലേക്ക് അവളുടെ കരങ്ങൾ കൊണ്ട് ശക്തിയായി ആഞ്ഞു വീശിയതും ആ അടിയുടെ വേദന പോലും അറിയാതെ മനസ്സ് കല്ലായി മാറി ഞാൻ നിലത്തേക്ക് വീണു.....

"എന്റെ കുഞ്ഞിന്റെ തന്തയെ വെറുമൊരു വേലക്കാരിയായ നീ തൊടുന്നോ #*@%&*....ഹ്....ഹ്....ഹ...ഹ....ഹ.... അന്ന് നീയെന്നെ ആട്ടി പറഞ്ഞയച്ചത് ഓർമ്മയുണ്ടോടീ നിനക്ക്?.... അന്നേ നിനക്കായി ഞാൻ ഓങ്ങി വച്ചതാ ഇത്.... ഇന്ന് നീയിത് അറിഞ്ഞു.... ഇപ്പൊ നിന്റെ നെഞ്ചൊക്കെ കത്തിയാളുന്നുണ്ടാകും.... അത് തന്നെയാടീ എനിക്ക് വേണ്ടത്.... ദാ... ഇത് കൂടെ കണ്ടോ.... ഒന്ന് കൂടി നിനക്ക് ചത്ത് ജീവിക്കാനുള്ള വക ഇതിലുണ്ട്...."

എന്നും പറഞ്ഞ് അവൾ എന്റെ മുഖത്തിന് നേരേ എന്റെ.... എന്റെ യാസിക്കായും.... ഹന്നയും കിടക്ക പങ്കിടുന്ന ഒരു വീഡിയോ എടുത്ത് കാണിച്ചതും എന്നിലെ ജീവൻ അങ്ങിങ്ങായി തകർന്ന് നഷ്ട്ടപ്പെടുന്നത് പോലെ തോന്നി.... തിങ്ങി നിറയുന്ന കണ്ണീര് കാരണം കാഴ്ച്ച മങ്ങി.... കണ്ണ് പൊത്തി പിടിച്ച് ഏങ്ങലടിച്ച് കരയാനേ എനിക്ക് കഴിഞ്ഞുള്ളൂ.... ഈ കാഴ്ച്ച കാണുന്നതിലും ഭേദം എന്നെ പച്ചയ്ക്ക് കത്തിക്കുന്നതായിരുന്നു....

"നീയിത്രയേ ഒള്ളു.... സത്യത്തിൽ ഇപ്പൊ ഞാൻ ഇങ്ങോട്ട് കേറി വരാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു.... പക്ഷേ നിന്റെ അഹങ്കാരം..... അത് മാത്രമാണ് എന്നെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്.... എന്തായാലും ഇത് വരെ ആയില്ലേ?..... ഇനി ഞങ്ങളുടെ ഇടയിലെ കരടായി നീ വരരുത്.... ഇപ്പൊ തന്നെ ഇവിടെന്ന് ഇറങ്ങി പൊക്കോണം..... വന്ന പോലെ തന്നെ ഒന്നും എടുക്കാതെ മടങ്ങിപ്പോയിരിക്കണം.... ഇല്ലെങ്ങി കൊന്ന് കളയും നിന്നെ...."

നിലത്ത് ജീവച്ഛവം പോലെ ഇരുന്ന എന്റെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ദൂരേക്ക് തള്ളി എറിഞ്ഞതും ഞാൻ ചെന്ന് വീണത് ചുപ്രൂന്റെ കൈകളിലേക്കാണ്..... അവൻ കണ്ണ് നിറച്ച് എന്നെ നോക്കിയ നേരം ഞാൻ ഒരു ചെറു പുഞ്ചിരി അവന് കൊടുത്തിട്ട് എന്റെ യാസിക്കാനെ നോക്കി..... ആ മുഖം ഇത് വരെയ്ക്കും ഉയർന്നിട്ടില്ല..... എന്തിന്റെ പേരിലാണെങ്കിലും തലയെടുപ്പോടെ നിൽക്കുന്ന ആ ഇല്ല്യാസിനെയാണ് ഞാൻ ഇഷ്ട്ടപ്പെടുന്നത്....

ഞാൻ കാരണം ഒരിക്കലും ഇക്കാന്റെ സന്തോഷം നശിക്കരുത്.... ഇവിടെന്ന് പോണം... അതിന് മുന്നേ എനിക്ക് ഇക്കാനോട് ക്ഷമ ചോദിക്കണം.... എന്നൊക്കെ മനസ്സിൽ മൊഴിഞ്ഞ് നമ്മള് കണ്ണ് അമർത്തി തുടച്ചോണ്ട് ചുപ്രൂന്റെ കയ്യിൽ നിന്ന് മാറി അവിടെ കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നവരുടെ ഇടയിലൂടെ മെല്ലെ ഇക്കാന്റെ അടുത്തേക്ക് നടന്നു.....

ഞാൻ മുന്നില് വന്ന് നിൽക്കുന്നുണ്ടെന്ന് കണ്ടപ്പോ ആ കണ്ണുകൾ എന്റെ നേരേ വീണ്ടും എന്നെ കുത്തിനോവിക്കുന്ന തരത്തിൽ തിളങ്ങിക്കൊണ്ടിരുന്നു..... ഇനീം എന്തിനാ യാസിക്കാ.... വെറുതെ എന്നെ ആശിപ്പിക്കുന്നത്?..... കണ്ണീരിൽ കുതിർന്ന ചിരിയോടെ ഞാൻ യാസിക്കാനെ കണ്ണടയ്ക്കാതെ നോക്കി..... 

"ഹന്ന പറഞ്ഞത് എതിർക്കാതെ തലകുനിച്ചപ്പോ തന്നെ അവള് പറഞ്ഞത് സത്യമാണെന്ന് ഇങ്ങള് തെളിയിച്ചു യാസിക്കാ.... രണ്ട് ദിവസമാണെങ്കിലും യാസിക്കാന്റെ കൂടെ ഉണ്ടായപ്പോളാണ് ഞാൻ ഇത്തിരിയെങ്കിലും മനസ്സറിഞ്ഞ് ചിരിച്ചത്.... ഒരുപാട് നന്ദിയുണ്ട്.... ആദ്യമായിട്ട് കണ്ട നാള് തൊട്ടേ ഇങ്ങളെനിക്ക് അത്ഭുതമായിരുന്നു.... മരിക്കാൻ കാത്തിരുന്ന എന്നെ അന്ന് വിളിച്ചോണ്ട് പൊന്നില്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ജീവനോടെ ഉണ്ടാകുമായിരുന്നില്ല.....

അന്ന് പടച്ചോനോട്‌ ഞാൻ ഒരുപാട് നന്ദി പറഞ്ഞതാ..... പക്ഷേ ഇന്ന് ആ നാള് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നുണ്ട്..... അന്ന് തന്നെ ശെരിക്കും ഞാൻ മരിക്കേണ്ടതായിരുന്നു..... കാരണം എന്താണെന്ന് അറിയോ?...... ജീവനോടെ ഇല്ലായിരുന്നെങ്കിൽ ഇങ്ങളെ കൂടെ ഇനിയുള്ള കാലമത്രയും ജീവിക്കാൻ ഞാൻ  മോഹിക്കില്ലായിരുന്നു.... ജീവനായി കണ്ടതല്ലേ?..... സ്നേഹം കൊണ്ട് പൊതിഞ്ഞതല്ലേ ഞാൻ.... എന്നിട്ടും എന്നെ....."

തൊണ്ട ഇടറി വാക്കുകൾ മുറിഞ്ഞ് പോയി നിറഞ്ഞ് വന്ന മിഴികൾ അമർത്തി തുടച്ച് ഞാൻ തുടർന്നു.....

"എന്നോട് ഇപ്പൊ കാണിക്കുന്ന വെറുപ്പ് എന്നെങ്കിലും മാറി ഇക്ക എന്നെ തിരിച്ച് സ്നേഹിക്കുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു.... പടച്ചോനോട് മനമുരുകി ഞാൻ ദുആ ചെയ്തത് അതാണ്‌..... ഞാൻ ഇത്രേം നേരം ഇങ്ങളെ കാണാഞ്ഞിട്ട് ക്ഷമയില്ലാതെ കാത്തിരിക്കായിരുന്നു.... ദേ കണ്ടില്ലേ.... മൈലാഞ്ചി.....

ഇങ്ങക്ക് മൈലാഞ്ചി ഇഷ്ട്ടാണെന്ന് എന്നോട് പറഞ്ഞില്ലേ?.... ഈ മുഖം ഒന്ന് തെളിഞ്ഞ് കാണാൻ കാത്ത് നിന്ന ഞാൻ ഇപ്പൊ മണ്ടിയായി.... അത് എപ്പോളും അങ്ങനെത്തന്നെ ആണ്.... ഞാൻ സ്നേഹിച്ചവരും വിശ്വസിച്ചവരും എന്നെ അകറ്റി നിർത്തീട്ടേ ഉള്ളൂ....

പറഞ്ഞൂടായിരുന്നോ എന്നോട് എന്നെ സ്നേഹിക്കാൻ വേറെ ആള് കാത്തിരിപ്പുണ്ടെന്ന്?.... ഒപ്പം ഒരു കുഞ്ഞ് കൂടി ഉണ്ടെന്ന്?.... എന്നാ ഒരിക്കലും യാസിക്കാന്റെ മുഖം ഞാനീ നെഞ്ചത്ത് പതിപ്പിച്ച്  വക്കില്ലായിരുന്നു..... ഒരു തവണ പോലും എന്നോട് അങ്ങനെ പറഞ്ഞില്ലാലോ?.... വെറുതേ എന്തിനാ എന്നെ മോഹിപ്പിച്ചത്?....

ഇനിയുള്ള കാലാമത്രയും ഇക്കാന്റെ കൂടെ ജീവിക്കാൻ എന്നെ മോഹിപ്പിക്കല്ലായിരുന്നോ?.... ഞാൻ ഒരിക്കലും നിലമറന്ന് സ്വപ്നം കാണാൻ പാടില്ലായിരുന്നു..... അതിനുള്ള അർഹത എനിക്കില്ല.... എന്റെ ഭാഗത്താ തെറ്റ്.... എന്നോട് പൊറുക്കണം...."

എന്തൊക്കെയോ ഇക്കാന്റെ മുന്നില് പറഞ്ഞിട്ട് സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ഒരിക്കെ കൂടെ ആ മുഖത്തേക്ക് നോട്ടമെറിഞ്ഞതും യാതൊരു ഭാവവ്യത്യാസം കൂടാതെ എങ്ങോട്ടേക്കോ നോക്കി നിൽക്കുന്ന മൂപ്പരെ കണ്ടപ്പോ എനിക്ക് തെല്ലൊന്നുമല്ല സങ്കടം കൂടി വന്നത്....

"ഞാൻ പോകുവാ യാസിക്കാ..... ഇനി ഒരിക്കലും ഉള്ള സ്വസ്ഥത കളയാനായിട്ട് ഈ കൺവെട്ടത്തേക്ക് വരാതിരിക്കാൻ നോക്കാം...."

അതും പറഞ്ഞ് ഞാൻ അവിടെന്ന് നടന്നു.... 'ഞാൻ പ്രതീക്ഷിക്കുന്ന ആള് എന്നെ തിരികേ വിളിക്കില്ലെന്ന് അറിയാം.... എന്നാലും ഞാൻ അദ്ദേഹത്തിന്റെ "എടീ"ന്നുള്ള വിളി ആയോളം ആഗ്രഹിക്കുന്നുണ്ട് ഈ നേരത്ത്..... വേണ്ട അദീ.... നിന്നെ വേണ്ടാത്തവരുടെ ഇടയിലേക്ക് കേറിച്ചെന്ന് ഒരിക്കലും അവർക്ക് ഇനിയൊരു ശല്യം ആവാൻ പാടില്ല.... സന്തോഷത്തോടെ ഇനിയുള്ള കാലം അവര് ജീവിച്ചോട്ടെ.... 

എനിക്ക് പോകാൻ ഒരു ഇടവുമില്ല.... ആരും സംരക്ഷിക്കാനും ഇല്ല..... എന്നാലും ഈ നേരത്ത് ഇറങ്ങിപ്പോകുമ്പോ ഒരു പെണ്ണ് അനുഭവിക്കേണ്ട ബുദ്ധിമുട്ടുകൾ എന്റെ കണ്ണിലൂടെ മിന്നി മറയുന്നുണ്ട്.... ചിലപ്പോ അതാകും എന്റെ വിധി.... ആരോരും തിരിഞ്ഞ് നോക്കാനില്ലാതെ ഒടുങ്ങാൻ ആണ് എന്റെ വിധിയെങ്കിൽ അങ്ങനെ ആകട്ടെ....'

എന്നൊക്കെ മനസ്സിൽ ഉറച്ച തീരുമാനമെടുത്ത് ഞാൻ ആരെയും തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടന്നതും എന്റെ മുന്നിലേക്ക് തടസ്സമായി ചുപ്രുവും തീപ്പെട്ടിക്കൊള്ളിയും കേറി നിന്നു....

"എങ്ങോട്ടേക്കാ?....."(തീപ്പെട്ടിക്കൊള്ളി)

തീപ്പെട്ടിക്കൊള്ളീന്റെ ചോദ്യം കേട്ടിട്ടാണ് ഞാൻ തല ഉയർത്തി നോക്കുന്നത്.... രണ്ട് പേരുടെയും മുഖത്ത് ദേഷ്യമാണ്....

"അവൻ നിന്നെ തിരിച്ച് വിളിക്കില്ലെന്ന് എനിക്കുമറിയാം നിനക്കും അറിയാം.... എന്നോർത്ത് ഈ നേരത്ത് നിന്നെ ഇറക്കി വിടാൻ ഞങ്ങൾക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ?.... ഒന്നില്ലെങ്കിലും നീ ഞങ്ങൾക്ക് പെങ്ങളല്ലേടീ?...."(തീപ്പെട്ടിക്കൊള്ളി)

അവന്റെ പറച്ചില് പിന്നേം എന്റെ കണ്ണ് നിറച്ചു.... ചുപ്രു അപ്പോളേക്കും എന്റെ കയ്യിൽ പിടിച്ച് വലിച്ചു.... മറ്റേ കയ്യിൽ തീപ്പെട്ടിക്കൊള്ളിയും.... എന്നിട്ട് കോപത്താൽ കണ്ണ് ചുവപ്പിച്ച് നിൽക്കുന്ന യാസിക്കാന്റെ മുന്നിലേക്ക് തിരിച്ച് നിർത്തി.....

"ഇവളെ ഞങ്ങള് കൊണ്ടോയ്ക്കോളാം..... പൊന്ന് പോലെ നോക്കിക്കോളാം.... ഞങ്ങൾക്ക് ആരുമില്ല.... ഇപ്പൊ പടച്ചോൻ ആയിട്ട് തന്നതല്ലേ ഞങ്ങൾക്കൊരു പെങ്ങളെ.... കണ്ണുള്ളപ്പോ കണ്ണിന്റെ വില അറിയൂലാന്ന് പറയുന്നത് പോലെ.... ഇവള്ടെ വില നിനക്ക് അറിയില്ല ഇല്ലൂ.... അത് നിനക്ക് അറിയാൻ അധികം നേരമൊന്നും വേണ്ട....."

എന്നും പറഞ്ഞ് അവര് എന്നേം പിടിച്ച് വലിച്ച് അവിടെന്ന് കൊണ്ടോയി..... യാസിക്കാനെ എന്റെ കാഴ്ച്ച വിട്ട് മറയും വരെ ഞാൻ തിരിഞ്ഞ് നോക്കിക്കോണ്ടിരുന്നു.... ഇല്ല.... അദ്ദേഹം എന്നെയൊന്ന് നോക്കുന്ന കൂടിയില്ല... നിലം ചവിട്ടി മെതിച്ച് അകത്തേക്ക് കയറിപ്പോയി..... കൂടെ ഹന്നയും....

അവിടെ കാഴ്ച്ചക്കാരായി നിന്നവരൊക്കെ എന്നെ ദയനീയ ഭാവത്തിൽ നോക്കുന്നുണ്ട്.... അപ്പോളേക്കും നസീറിക്കയും ഗോപിയേട്ടനും കുടുംബവും ഞങ്ങളെ അടുത്തേക്ക് വരാൻ ഓങ്ങിയതും അവരെയൊക്കെ തടഞ്ഞോണ്ട് നാളെ സംസാരിക്കാമെന്നും പറഞ്ഞ് തീപ്പെട്ടിക്കൊള്ളീം ചുപ്രൂം എന്നേം കൊണ്ട് അവരെ കൊച്ചു വീട്ടിലേക്ക് പോയി....

അകത്തേക്ക് കേറിയതും ഇത്രേം നേരം പിടിച്ച് വച്ച കണ്ണീര് അണപൊട്ടി ഒഴുകാൻ തുടങ്ങി.... ഞാൻ വിശ്വസിച്ചതല്ലേ യാസിക്കാ.... എന്നിട്ടും എന്നോട്.... തുറന്ന് പറഞ്ഞൂടായിരുന്നോ എല്ലാം.... എന്നോട് കാണിച്ച ദേഷ്യം അപ്പൊ ഹന്നയെ ഓർത്തിട്ടായിരുന്നല്ലേ?.... അത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ നിങ്ങളിൽ നിന്ന് അകറ്റാൻ ശ്രമിക്കില്ലായിരുന്നു....

മഹാപാപമല്ലേ ഞാൻ ചെയ്‌തത്?.... മറ്റൊരു പെണ്ണിന്റെ ചെക്കനെ ഞാൻ മോഹിച്ച് പോയല്ലോ റബ്ബേ??.... എന്റെ ജീവിതത്തിൽ എല്ലാം കലങ്ങി തെളിഞ്ഞത് പോലെ തോന്നിയതാ.... അപ്പോളേക്കും വേറൊരു സങ്കടം എന്നെ തേടി എത്തി.... എന്തിനാ അള്ളാഹ്.... എന്റെ കണ്ണീര് കണ്ട് നിനക്ക് മതിയായില്ലേ?....

എന്റെ കരച്ചില് കണ്ടിട്ടാണെന്ന് തോന്നുന്നു ചുപ്രു എന്റെ അടുത്ത് വന്ന് എന്നെ തോണ്ടി വിളിച്ചു..... അവന് നേരേ ഞാൻ മുഖമുയർത്തി നോക്കിയതും എന്നോട് "കരയണ്ട അദിത്താന്നും...."പറഞ്ഞ് അവനും കരയാൻ തുടങ്ങി.... ഞങ്ങളെ കൂട്ടക്കരച്ചില് കണ്ട് തീപ്പെട്ടിക്കൊള്ളി കൂടെ മോങ്ങാൻ തുടങ്ങി....

"എന്നാലും ഇല്ലുക്കാനെ അദീത്ത അവിശ്വസിക്കാൻ പാടില്ലായിരുന്നു...."(ചുപ്രു)

"അതേ..... അവൻ അത്രക്ക് തരം താഴ്ന്നുള്ളൊരു പ്രവൃത്തി ചെയ്യുന്നവനല്ല അദീ....."(തീപ്പെട്ടിക്കൊള്ളി) 

എന്നൊക്കെ കണ്ണ് തുടച്ച് അവന്മാര് പറയുന്നത് കേട്ടപ്പോ ഇത്രേം നേരം മനസ്സുലഞ്ഞ് തകർന്നിരുന്ന ഞാൻ കണ്ണും വിടർത്തി അവരെ നോക്കി.....

"അദീ..... ഹന്ന ഒരിക്കലും സത്യം പറയില്ല.... പോരാത്തതിന് അവള് ലോക ഊളയാണെന്ന് ഞങ്ങള് പറഞ്ഞ് തരാതെ നിനക്ക് അറിയാലോ?.... അവളുടെ ചുറ്റിക്കളിയൊക്കെ ഞങ്ങൾക്ക് എല്ലാവർക്കും അറിയാം.... അവളെ വയറ്റിൽ ഇനി ഒരു കൊച്ചുണ്ടെങ്കിൽ തന്നെ അത് ഇല്ലൂന്റെ ആകില്ല.... വർക്ക്‌ഷോപ്പിന് അടുത്തുള്ള ആ പരുന്ത് ലോറൻസിന്റെ ആകാനാ സാധ്യത.... എന്ത് കാരണം കൊണ്ടായാലും ഇല്ലു നിന്നെ ചതിക്കില്ല..... അത് ഉറപ്പാണ്..."

തീപ്പെട്ടിക്കൊള്ളി പറഞ്ഞത് വിശ്വസിക്കാനാകാതെ ഞാൻ അവരെ തന്നെ മിഴിച്ച് നോക്കിയിരുന്നു....

"അതേ അദീത്താ.... അവള് കള്ളമാണ് പറയുന്നത്.... ഇങ്ങനെയുള്ള ചീഞ്ഞ കാര്യത്തിന് സാധാരണ ഇല്ലുക്ക ആരാണോ വരുന്നത് അവരെയൊക്കെ തൂക്കിയെടുത്ത് ഒരൊറ്റ ഏറ് കൊടുക്കാറാ പതിവ്..... പക്ഷേ എന്തോ കാര്യം ഉള്ളോണ്ടാ മൂപ്പര് ഒന്നും മിണ്ടാണ്ട് മുഷ്ടി ചുരുട്ടി നിന്നത്...."(ചുപ്രു)

"അപ്പൊ ആ വീഡിയോ?..."😢

നമ്മളെ ചോദ്യത്തിന് രണ്ടും കൂടി ഒന്ന് ആക്കി ചിരിച്ചു.....

"എടി മണ്ടീ..... ഇക്കാലത്ത് അത് പോലുള്ള വീഡിയോസ് ഉണ്ടാക്കാനാണോ പാട്?.... ഇത്തരത്തിൽ വീഡിയോ ഉണ്ടാക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ അവള് പഠിച്ച് വച്ചതായിരിക്കും...."(തീപ്പെട്ടിക്കൊള്ളി)

ഇപ്പൊ മനസ്സിലെ ഭാരം കുറച്ച് കുറഞ്ഞ് വന്നത് പോലെ തോന്നുന്നു.... നേരത്തേ തന്നെ യാസിക്ക എന്നെ ചതിച്ചിട്ടില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.... പക്ഷേ നേരിട്ട് കണ്ട സത്യം ഞാൻ അംഗീകരിക്കണം എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിക്കായിരുന്നു.... എന്നാലും യാസിക്കാന്റെ ഉള്ളിൽ എന്താണെന്ന് അറിയാതെ സത്യം ഏതാ കള്ളം ഏതാണെന്ന് അറിയാൻ പറ്റുന്നില്ല....

അങ്ങേരോട് ഞാൻ പറഞ്ഞത് കൂടിപ്പോയോന്ന് വരെ ഇപ്പൊ തോന്നി തുടങ്ങി.... അതെങ്ങനെ കൂടി പോകുന്നത്?.... ഞാൻ പറഞ്ഞത് ഒക്കെ എന്റെ ഉള്ളീന്ന് വന്നതാ.... അത് ആ മനുഷ്യൻ മനസ്സിലാക്കുമെങ്കിൽ മനസ്സിലാക്കട്ടെ.... കണ്ണീര് കുടിച്ച് എനിക്ക് മതിയായി.....

"ഹന്ന പറഞ്ഞത് കള്ളമാണെന്ന് തന്നെ ഇരിക്കട്ടെ.... അവള് പറഞ്ഞത് ഞാൻ വിശ്വസിച്ചൂന്ന് അറിഞ്ഞിട്ടും യാസിക്ക എന്താ എന്നെ തടയാഞ്ഞേ?.... ഞാൻ പോകാണെന്ന് പറഞ്ഞിട്ടും അങ്ങേര് എന്നെ തിരിച്ച് വിളിച്ചില്ലല്ലൊ?.... എന്നോട് ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ എന്റെ കരണക്കുറ്റി അടിച്ച് പൊളിച്ച് മെക്കിട്ട് കേറി നാല് ചാട്ടം ചാടി എന്നേം വിളിച്ചോണ്ട് അകത്തേക്ക് പോകേണ്ടതല്ലേ അങ്ങേര്?...."😔

എന്റെ നീരസം കലർന്നുള്ള പറച്ചില് കേട്ടിട്ട് രണ്ടും കൂടെ അവിടെയിരുന്ന് പൊരിഞ്ഞ ചിരി ചിരിക്കുന്നത് കണ്ട് നമ്മള് തൊള്ളേം തുറന്ന് നോക്കിയിരുന്ന്....

"നീ പറയുന്നതിനൊക്കെ ഒരു വാക്ക് പോലും അവൻ തിരിച്ച് പറയാതെ തല കുനിച്ച് നിൽക്കുന്നത് നീ കണ്ടില്ലേ?.... ആരുടേം മുന്നില് ഇത് വരെയും അവൻ തോറ്റ് കൊടുത്തിട്ടില്ല.... ആ ഇല്ലു നീ പറയുന്നത് ഒരക്ഷരം പോലും മറുത്ത് പറയാണ്ട് കേട്ടോണ്ട് നിന്നെങ്കിൽ അവന് നിന്നോട് ഇഷ്ട്ടമാണെന്നല്ലേ അതിന്റെ അർത്ഥം?...."(തീപ്പെട്ടിക്കൊള്ളി)

"ഹന്ന പറഞ്ഞത് സമ്മതിച്ച് കൊടുക്കാനല്ല ഞങ്ങള് ഇത്താനെ ഇങ്ങോട്ട് കൊണ്ട് വന്നത്.... നമ്മളെ കഥാനായകന്റെ ഉള്ളിലെ ഇത്താനോടുള്ള ഇഷ്ട്ടം പുറത്തേടുപ്പിക്കാനാ.... ഇത്രേം നാളും കാണിച്ച ദേഷ്യമൊക്കെ മാറും..... അദീത്താനെ കാണാതാകുമ്പോ ഇല്ലുക്ക ഞെരിപിരി കൊണ്ട് ഒരു വരവിങ്ങ് വരും.... ഇത്താനെ തൂക്കിയെടുത്ത് കൊണ്ടോവാൻ.... അതിന് വേണ്ടി ഞങ്ങള് പ്ലാൻ ചെയ്തതാ ഇതൊക്കെ..."

ചുപ്രു പറയുന്നത് കേട്ട് ആകെ മൊത്തം കിളി പോയെങ്കിലും അവന്റെ ഐഡിയ നല്ലതാണെന്ന് ചിന്തിച്ചോണ്ട് നമ്മള് രണ്ടെണ്ണത്തിനും ഒരു അവിഞ്ഞ ഇളി പാസാക്കി കൊടുത്തതും അവര് അതൊക്കെ വിട്ട് കളയാൻ പറഞ്ഞ് കഴിക്കാമെന്നും പറഞ്ഞ് ഫുഡ്‌ എനിക്ക് നേരേ കൊണ്ട് വച്ചപ്പോ നമ്മള് വേണ്ടെന്ന് തലകുലുക്കി കാണിച്ചതും രണ്ടെണ്ണവും വീണ്ടും കഴിക്കാൻ പറഞ്ഞ് നിർബന്ധം പിടിച്ചു.....

യാസിക്ക എന്തെങ്കിലും കഴിച്ച് കാണോ എന്നുള്ള ആശങ്കയിൽ നമ്മള് ഒന്നും കഴിക്കാൻ കൂട്ടാക്കിയില്ല..... അകത്തേക്ക് കേറി വീട് മൊത്തത്തിൽ കണ്ണുഴിഞ്ഞു.... കൊച്ചു വീടാണെങ്കിലും രണ്ട് റൂമുണ്ട്.... ഇവന്മാര് മിക്കപ്പോഴും നമ്മളെ കെട്ട്യോൻ പക്കാരന്റെ കൂടെ തെണ്ടി നടക്കുന്നത് കൊണ്ട് വല്യ അടുക്കും ചിട്ടയും ഒന്നുമില്ല....

ചുപ്രു എന്നോട് കിടന്നോളാൻ പറഞ്ഞ് റൂം കാണിച്ച് തന്നതും എന്ത് ആവശ്യം വന്നാലും വിളിക്കണന്നും പറഞ്ഞ് തീപ്പെട്ടിക്കൊള്ളിയും ചുപ്രൂം കൂടെ അപ്പുറത്തെ റൂമിലേക്ക് കേറിപ്പോയി.... ഞാൻ ഡോർ അടച്ച് ബെഡിൽ ചെന്നിരുന്നു.... ഇന്ന് നടന്നതൊക്കെ ഓർത്ത് ഒരുപാട് കരഞ്ഞു.... ഇക്ക ഒരിക്കലും എന്നെ വഞ്ചിക്കില്ല....

ഇവര് പറഞ്ഞതൊക്കെ ശെരിയാ.... പക്ഷേ ഹന്ന.... അവളെന്തിന് വേണ്ടിയാ ഇങ്ങോട്ട് കേറി വന്നത്?.... അവളുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ഉത്തരവാദി എന്റെ ചെക്കനാണോ?.... യാസിക്കാന്റെ നാവീന്ന് തന്നെ എനിക്ക് അത് അറിയണം.... ഇനി അത് സത്യമാണെന്ന് കണ്ടാ.... ഈ ലോകം വിട്ട് എന്നുന്നേക്കുമായി ഞാൻ പോകും.... 

എന്ന് തീരുമാനിച്ച് ഉറപ്പിച്ച് ഷോള് കൊണ്ട് മുഖം തുടച്ചിട്ട് ഞാൻ റൂമിന്റെ ജനാല തുറന്നു.... ഈ വീടിന്റെ മുന്നീന്ന് നോക്കിയാ യാസിക്കാന്റെ ബൈക്ക് കാണാൻ പറ്റും.... ആ വീടിന്റെ മുൻവശവും..... ഈ റൂമീന്ന് നോക്കുമ്പോ എനിക്ക് കാണുന്നത് നമ്മളെ വീടിന്റെ ഒരു റൂമിലെ ജനാലയാണ്.... കുറേ നേരം അങ്ങോട്ടേക്ക് കണ്ണും നട്ട് ഇരുന്നതും പെട്ടെന്ന് ആ റൂമിൽ ലൈറ്റ് തെളിഞ്ഞു.....

ആ വീട്ടില് ആകെ ഉപയോഗിക്കുന്നത് യാസിക്കാന്റെ ബെഡ്‌റൂം ആണ്.... ബാക്കി ഒരെണ്ണം പൂട്ടി ഇട്ടിരിക്കല്ലേ?..... മറ്റേത് എന്തോ പഴയ സാധനങ്ങൾ വച്ച് നിറച്ചിട്ടും ഉണ്ട്..... അപ്പൊ ഇത് ഇക്കാന്റെ റൂം തന്നെയാ.... അത് കണ്ട് അക്ഷമായി നമ്മള് അങ്ങോട്ടേക്ക് കണ്ണ് വെട്ടിക്കാതെ നോക്കിയിരുന്നതും ആരോ അതിലൂടെ മാറുന്ന പോലെ നിഴൽ എനിക്ക് കണ്ടു.....

ആ നിഴലിനെ തന്നെ ഉറ്റുനോക്കി ഇരുന്നപ്പോ അതൊരു പെണ്ണിന്റെയാണെന്ന് എനിക്ക് മനസ്സിലായതും ഒരു നിശബ്ദമായ തേങ്ങൽ എന്നെ വന്ന് പുൽകിയിരുന്നു..... ഞാൻ വാ പൊത്തി പിടിച്ച് പൊട്ടികരഞ്ഞോണ്ട് ഇരുന്ന് ആ സ്ത്രീരൂപത്തിന്റെ ചലനങ്ങൾ നിരീക്ഷിച്ചു..... അവൾ ബെഡിലേക്ക് ചാടി കിടക്കുന്നത് കണ്ട് നെഞ്ച് പൊട്ടി ഞാൻ ജനാല അടച്ച് തിരിഞ്ഞ് നിന്നിട്ട് ഷോളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു...

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°°•°•°•°•°•

"പന്ന കഴുവേറി മോളെ..... പെണ്ണാണെന്നോ നിന്റെ വയറ്റിലുണ്ടെന്നോ ഒന്നും ഞാൻ നോക്കില്ല.... അടിനാവിക്ക് ഒരൊറ്റ ചവിട്ട് വച്ച് തന്നാ അവിടെ തീരും നീ...."

അദി ഇറങ്ങി പോയതിന്റെ ചൊരുക്കിൽ വീട് തല കീഴ്മേൽ മറിച്ചോണ്ട് കലി അടക്കുന്ന നേരത്തായിരുന്നു ആ @#%&@ വന്ന് എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി എന്റെ ദേഹത്ത് തൊട്ടത്.... അപ്പൊ തന്നെ അവളുടെ താടയ്ക്കിട്ട് കുത്തി അതും പറഞ്ഞ് ഒരു തള്ളലായിരുന്നു അവളെ.... താഴേയ്ക്ക് വീഴാൻ പോയ അവള് കറങ്ങി വന്ന് എന്റെ ബെഡിൽ കിടന്നു.....

"ഹോ ഇല്ലൂ.... ഇങ്ങനെ ചൂടാവല്ലേ..... നിന്നെ കാണുമ്പോ എനിക്കുണ്ടാകുന്ന ഫീലിംഗ്സ്  നിയന്ത്രിക്കാനേ പറ്റുന്നില്ല.... അത്രയ്ക്ക് ഹോട്ട് ആൻഡ് സെക്സിയാ നീ.... കം ഓൺ ബേബി.... വീ ക്യാൻ എൻജോയ്...."

എന്ന് എന്റെ ബെഡിൽ തിരിഞ്ഞ് കിടന്ന് ചുണ്ട് കടിച്ച് പിടിച്ച് ആ മറ്റെടത്തെ ഡാഷ് മോള് പറയുന്നത് കേട്ട് ഞാനൊന്ന് ചുണ്ട് കൊട്ടി....

"ശെരിക്കും നിനക്കെന്നെ വേണോ?...."

എന്റെ വശ്യമായ ചിരി നിറഞ്ഞ ചോദ്യത്തിന് മുന്നില് അവൾ കണ്ണൊക്കെ ചിമ്മിത്തുറന്ന് എന്നെ നോക്കിക്കോണ്ട് തന്നെ അടുത്തേക്ക് വന്നു....

"നിനക്കും കാണുമല്ലേ എന്നോട് മോഹം?.... യെസ് ഡാർലിംഗ്.... ഐ റിയലി നീഡ് യൂ.... ആർക്കും വേണ്ടാത്ത അവളെ നീ എന്തിനാ കെട്ടിയത്?.... അവള് അല്ലെങ്കിലും ഒരു പോക്ക് കേസാണ് ഇല്ലൂ..... നിനക്ക് ഞാൻ മതി...."

"റിയലി???...."

"ഹാ...."

"ദെൻ ക്ലോസ് യുവർ ഐസ്.... യൂ ഹാഡ് എ സർപ്രൈസ്....."

എന്ന് പുഞ്ചിരിച്ചോണ്ട് പറയുന്ന എന്നെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് അനുസരണയോടെ അവള് കണ്ണടച്ച് പിടിച്ച്  വയ്ക്കുന്നത് കണ്ട് ഒരുതരം പരിഹാസച്ചിരി ചിരിച്ച് എന്റെ ഷെൽഫിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി എടുത്ത് അവളുടെ കഴുത്തിലേക്ക് മെല്ലെ വച്ചതും കൊല്ലിക്ക് തണുപ്പ് പടർന്ന് കേറിയത് കാരണം അവളൊന്ന് വശ്യമായി പുളഞ്ഞ് നിൽക്കുന്ന നിൽപ്പ് കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു....

11

"ദെൻ ക്ലോസ് യുവർ ഐസ്.... യൂ ഹാഡ് എ സർപ്രൈസ്....."

എന്ന് പുഞ്ചിരിച്ചോണ്ട് പറയുന്ന എന്നെ കണ്ണെടുക്കാതെ നോക്കി നിന്നിട്ട് അനുസരണയോടെ അവള് കണ്ണടച്ച് പിടിച്ച്  വയ്ക്കുന്നത് കണ്ട് ഒരുതരം പരിഹാസച്ചിരി ചിരിച്ച് എന്റെ ഷെൽഫിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി എടുത്ത് അവളുടെ കഴുത്തിലേക്ക് മെല്ലെ വച്ചതും കൊല്ലിക്ക് തണുപ്പ് പടർന്ന് കേറിയത് കാരണം അവളൊന്ന് വശ്യമായി പുളഞ്ഞ് നിൽക്കുന്ന നിൽപ്പ് കണ്ട് ഞാൻ പൊട്ടിച്ചിരിച്ചു....

എന്റെ പൊട്ടിച്ചിരിയിൽ അവൾ ഞെട്ടി തരിച്ചോണ്ട് കണ്ണ് തുറന്ന് ഞാൻ കഴുത്തിൽ വച്ചിരിക്കുന്ന കത്തി കണ്ട് ഉമിനീറിറക്കി ഭയത്തോടെ വിറച്ച് എന്നെ നോക്കുന്നത് കണ്ടിട്ട് ഒന്നൂടെ അവളിലേക്ക് ഞാൻ ആ കത്തി ചേർത്ത് വച്ചു....

"എന്താടീ നായേ.... പേടിച്ച് പോയോ?.... ഇവിടെ വച്ച് നിന്നെ ഈ കത്തി കൊണ്ട് കുത്തി കൊന്നാലോ തല്ലി കൊന്നാലോ ഒരു പട്ടിയും എന്നോട് ചോദിക്കാൻ വരില്ല.... അത് അറിയോടി @&%#*നിനക്ക്.... ഹ്.... ഇങ്ങനെ വിറക്കല്ലേ ഹന്നാ... എനിക്ക് ചിരി വരാണ്.... അദിയെ ആർക്കും വേണ്ടാത്തവള് എന്ന് പറഞ്ഞ് മുദ്രകുത്താൻ ഈ പേടിയൊന്നും ഞാൻ കണ്ടില്ലല്ലൊ?.....

പക്ഷേ ഇനി പേടിക്കണം.... കാരണം അവളെന്റെയാ എന്റെ മാത്രം.... നീ ഇന്ന് പറഞ്ഞത് ശെരി തന്നെയാ.... കൊല്ലങ്ങളായി അവളെ ഞാൻ നെഞ്ചിൽ കൊണ്ട് നടക്കാൻ തുടങ്ങീട്ട്.... അവള് പോലും അറിയാതെ....  അദിയെ ഓർത്തിട്ട് മാത്രമാണ് ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത്.... അവളോടൊത്തുള്ള സന്തോഷം നിറഞ്ഞ ജീവിതം സ്വപ്നം കണ്ടിട്ടാ ഇത്രേം നാളും ഞാൻ പിടിച്ച് നിന്നത്.... 

വേറെ ആര് മനസ്സിലാക്കിയില്ലെങ്കിലും അവളെന്നെ മനസ്സിലാക്കും.... അത് നീയെന്നല്ല.... നിന്റെ തന്തപ്പടി നിന്നെ പോലെ ഉണ്ടാക്കിയെടുത്ത *@&#മക്കളാര് വന്ന് പറഞ്ഞാലും.... നിന്നെ പേടിച്ചിട്ടല്ല നിന്നെ ഞാൻ ഇവിടെ കയറ്റിയത്.... അത് എന്തിനാണെന്ന് നിനക്ക് വൈകാതെ മനസ്സിലാകും..... അല്ലാതെ ആരുടെയോ വിഴുപ്പ് ചുമക്കുന്ന നിന്നെ ഞാൻ ഏറ്റെടുക്കുമെന്ന് തോന്നുന്നുണ്ടോ?...."

അതും പറഞ്ഞ് അവളുടെ കഴുത്തിൽ വച്ചിരിക്കുന്ന കത്തി മാറ്റിയപ്പോ ഇത്രേം നേരം പിടിച്ച് വച്ച ശ്വാസം അവള് പുറത്തേക്ക് എടുത്തിട്ട് എന്നെ പുച്ഛത്തോടെ നോക്കി....

"ഹ്.... നിന്റെ ഡയലോഗടിയൊക്കെ കൊള്ളാം..... അതൊന്നും നടക്കാൻ പോണില്ല ഇല്ലൂ.... ഇപ്പൊ അവള് നിന്നെ എത്ര മാത്രം വെറുത്തിട്ടുണ്ടാകുമെന്ന് അറിയോ?.... സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിന്റെ കൂടെ കിടക്കുന്നത് ഏത് ഭാര്യയാ സഹിക്കാ?.... ആ വീഡിയോ കണ്ടപ്പോ തന്നെ അവളെ ഉള്ളിലുള്ള നിന്റെ ക്ലിയർ ചിറ്റ് ഇമേജ് തകർന്ന് കാണും....

നിന്റെ കഥ ഇനി അവള് വിശ്വസിക്കില്ല.... എന്നെ മാത്രമേ വിശ്വസിക്കൂ.... എനിക്കറിയാം.... നീ ഒരു തെറ്റും ചെയ്യാതെ കുറ്റക്കാരൻ ആക്കപ്പെട്ടവൻ ആണെന്ന്..... പക്ഷേ എല്ലാ തെളിവുകളും നിനക്ക് എതിരാണ്.... അന്നും ഇന്നും അങ്ങനെ തന്നെ... അത് കൊണ്ട് അതികം എയർ പിടിക്കാതെ എന്നെ സന്തോഷിപ്പിക്കുന്നത് ആയിരിക്കും നിനക്ക് നല്ലത്....."

"എന്താടീ..... ഭീഷണിയാണോ?....."

"അതേ....."

പരിഹാസം തിങ്ങി വിങ്ങുന്ന മുഖവുമായി അവളത് പറഞ്ഞപ്പോ രൗദ്രഭാവം എന്നിലേക്ക് ലവലേശം കടന്ന് വന്നില്ല.... അവളോടുള്ള സഹാതാപം കൊണ്ട് എന്റെ മുഖത്ത് ചിരി വന്ന് നിറഞ്ഞതും കയ്യിലിരിക്കുന്ന കത്തി കൊണ്ട് ഞാൻ അവളുടെ മുഖത്ത് പടം വരച്ചു കൊണ്ടിരുന്നു..... കണ്ണടച്ച് പിടിച്ച് അത് ആസ്വദിക്കുന്ന ഹന്നയുടെ നെറ്റി മുതൽ താട വരെ ഒരൊറ്റ വകയലായിരുന്നു മൂർച്ചയേറിയ ആ ആയുധം വച്ച്.... 

"ആഹ്ഹ്ഹ്ഹ്ഹ്........"

മുഖത്തെറ്റ ക്ഷതം ഏൽപ്പിച്ച കഠിനമായ വേദന കൊണ്ട് ആർത്തലച്ച് നിലവിളിച്ച് കരയുന്ന ഹന്നയോട് എനിക്ക് പുച്ഛം മാത്രമായിരുന്നു.....
ഒരൊറ്റ വരയായി ആദ്യം തോന്നിച്ച ആ വെട്ട് പാടിൽ നിന്ന് രക്തം കുതിച്ചൊഴുകുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചോണ്ടിരുന്നു...... കത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ ദുഷിച്ച രക്തത്തെ ഒരുതരം അറപ്പോടെ നോക്കി ഞാൻ കത്തി അവളുടെ മുടിയിലേക്ക് വച്ച് തേച്ച് അതിലെ അണുക്കളെ നശിപ്പിച്ചു....

"ഇത് എന്തിനാണെന്ന് മനസ്സിലായോ നിനക്ക്?....
എന്റെ അദിയെ അടിച്ചതിന്.... അവളെ ഞാൻ മാത്രം അടിച്ചാ മതി..... വേറെ ഒരാളും അതിന് മുതിരുന്നത് എനിക്ക് കണ്ട് നിൽക്കാൻ പറ്റില്ല.... ഇനി എന്റെ വഴിക്ക് കുറുകെ നീ നിൽക്കരുത്.... നിന്നാൽ.... നിന്റെ പുലകുടി അടിയന്തിരത്തിന് വിളമ്പുന്ന സദ്യയ്‌ക്ക് വെട്ടി നുറുക്കി പുഴുങ്ങി കൊടുക്കും നിന്നെ.... ഇത് നിനക്കുള്ള ഭീഷണിയല്ല..... മുന്നറിയിപ്പാണ്....."

എന്ന് പറഞ്ഞ് തീരേണ്ട താമസം മുഖം പൊത്തി പിടിച്ച് അവൾ പുറത്തേക്ക് കരഞ്ഞോണ്ട് ഓടുന്നത് കണ്ട് ദേഷ്യം അണപ്പല്ലിൽ ഒതുക്കി കത്തി വലിച്ചെറിഞ്ഞ് ഞാൻ ഡോർ അടച്ച് ഹന്ന വന്ന് കിടന്ന ബെഡ്ഷീറ്റ് നിലത്തേക്ക് ചുരുട്ടി എറിഞ്ഞിട്ട് ബെഡിൽ കിടന്നു.....

'ഹന്നയെ മുറിവേൽപ്പിച്ചതിൽ തെല്ലൊരു കുറ്റബോധവും എനിക്കില്ല.... അവൾക്ക് അത് കിട്ടേണ്ടതാ.... അതിലും വലുതാ കൊടുക്കേണ്ടത്..... വയറ്റില് ഒരു കൊച്ചുണ്ടായി പോയി.... ഇനി ശെരിക്കും ഉണ്ടോ ആവോ?....
ഞാൻ എത്ര വല്യ വൃത്തികെട്ടവനാണെങ്കിലും എന്റെ നാവീന്ന് സത്യം കേൾക്കാതെ നീ എന്നെ അവിശ്വസിക്കാൻ പാടില്ലായിരുന്നു അദീ..... നിനക്ക് അഹങ്കാരം തന്നെയാ.... അല്ലെങ്കി ഹന്നയെ പോലുള്ള ഒരുത്തീടെ വാക്ക് കേട്ട് എന്നെ ഇട്ടിട്ട് പോകോ?.....

ഇറങ്ങി പോകാൻ നേരത്തെ അവളുടെ വാക്കുകൾ എന്നെ കൊല്ലാതെ കൊന്നിരുന്നു.... എന്നെ ഒന്ന് മനസ്സിലാക്കിക്കൂടെ?.... എന്നോട് ശെരിക്കും ഇഷ്ട്ടം ഇണ്ടായിരുന്നെങ്കി അവളെന്നെ ഇട്ടെറിഞ്ഞിട്ട് പോകോ?.... ഞാൻ പറഞ്ഞതല്ലേ എനിക്ക് എന്നും അവളെ കെട്ടിപ്പിടിച്ച് കിടക്കണമെന്ന്?..... ഞാൻ എന്തെടുക്കാണെന്ന് ഒന്ന് വന്ന് നോക്കിയാലെന്താ?..... ഞാൻ വല്ലതും കഴിച്ചോന്ന് ഒന്നും അവൾക്ക് അറിയണ്ടേ?....

അല്ലെങ്കി ഏത് നേരോം യാസിക്കാ യാസിക്കാന്നും വിളിച്ച് പിറകേ നടക്കുന്നത് ആണല്ലോ?..... ഇപ്പൊ എന്താ വരാത്തേ?.... നീയും എന്നെ വെറുക്കാൻ തുടങ്ങിയോ പെണ്ണേ?..... അത്രക്ക് വെറുത്തോ?.....  എന്നെ കുറിച്ച് നിനക്ക് ആലോചിച്ചൂടെ?!!!.... ഓഹ്.... നിന്റെ മുന്നിൽ ഞാൻ എല്ലാവരേം അടിച്ചൊതുക്കുന്ന ഭീകരനാണല്ലോ?....

നിനക്കും എന്നെ വേണ്ട.... എന്റെ പെറ്റുമ്മാക്ക് പോലും വേണ്ട.... ആർക്കും വേണ്ട.... വീണ്ടും ഒറ്റയ്ക്കായി.... എനിക്ക് പറ്റുന്നില്ലടീ അദീ..... നീയിപ്പോ കരയായിരിക്കും.... ഞാനും കരയാണ്.... കണ്ണീന്ന് വെള്ളം വന്നു.... അത്ഭുതം തന്നെ.... ഒരുപാട് നാളായി ഞാൻ കരഞ്ഞിട്ട്.... നീ എന്നെ ശെരിക്കും കരയിപ്പിക്കുന്നുണ്ട്.... ആയിക്കോട്ടെ.... നീ എവിടെ പോകാനാ?.... എന്റെ അടുത്തേക്ക് തന്നെ വരും....

എന്നെ പിരിഞ്ഞിരിക്കാൻ നിനക്ക് പറ്റില്ല... ഇനി പറ്റോ?.... പിന്നെ എന്തിനാടി ഞാൻ ജീവിച്ചിരിക്കുന്നേ?!!... എന്നെ കൊന്നിട്ട് പോ നീ... എനിക്കറിയാം..... ഞാൻ നിന്നെ കരയിച്ചിട്ടേ ഉള്ളൂ..... ഇനി ഒരിക്കലും എന്റെ മുന്നിലേക്ക് വരൂല്ലന്ന് പറഞ്ഞല്ലേ പോയത്.... അതാകുമ്പോ നിനക്ക് ഈ അസുരജന്മത്തിന്റെ കയ്യീന്ന് രക്ഷപെടാലോ അല്ലേ?.... എന്റെ അടുത്ത്ന്ന് പോയാ നിനക്ക് സന്തോഷം കിട്ടോ?!!!... കിട്ടുമായിരിക്കും....'

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

നമ്മളെ ഉറക്കം ഇന്നലെ പൂർണ്ണമായും നഷ്ട്ടപ്പെട്ടത് കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്ന് പതിവിലും നേരത്തേ ആയിരുന്നു ഞാൻ രാവിലെ എണീറ്റത്.... ചുപ്രൂം തീപ്പെട്ടിക്കൊള്ളീം എണീറ്റിട്ടില്ല..... പക്ഷേ ഐഷത്താന്റെ വീട്ടില് ലൈറ്റ് കണ്ടു..... ഇവരെ ബുദ്ധിമുട്ടിപ്പിക്കേണ്ടെന്ന് കരുതി നമ്മള് മുഖം കഴുകി അങ്ങോട്ടേക്ക് ചെന്നതും ഇത്ത ഓടി വന്ന് നമ്മളെ കെട്ടിപ്പിടിച്ചു.... അപ്പോളേക്കും നിഫിയും നസീറിക്കയും എണീറ്റ് വന്നിരുന്നു....

എന്നെ സമാധാനിപ്പിക്കാൻ ആണ് അവര് നോക്കിയതെങ്കിലും എനിക്ക് അതൊന്നും തലയിലേക്ക് കേറീല.... മനസ്സ് അസ്വസ്ഥമാണ്... അതോണ്ട് എന്റെ മുഖത്ത് തെളിച്ചം വന്നില്ല.... ഇവിടെന്ന് ഫ്രഷായി നിസ്‌ക്കരിച്ച് നമ്മള് അവരോടൊക്കെ പറഞ്ഞിട്ട് ചുപ്രൂം തീപ്പെട്ടിക്കൊള്ളീം എണീറ്റോന്ന് നോക്കാൻ വേണ്ടി അങ്ങോട്ടേക്ക് പോയി.... അപ്പോളും ഒരു നോട്ടം യാസിക്കാന്റെ വീട്ടിലേക്ക് ആയിരുന്നു...

എണീറ്റ് കാണില്ല ഈ നേരത്ത്.... ഹന്ന ശല്യം ചെയ്യാതെ ഇരുന്നാ മതിയായിരുന്നു..... ഇന്നലെ അടിപിടിക്കൊക്കെ പോയോണ്ട് നല്ല ക്ഷീണം ഉണ്ടായില്ലേ ഇക്കാക്ക്?..... തീപ്പെട്ടിക്കൊള്ളീം ചുപ്രൂം വെട്ടിയിട്ട വാഴ പോലെ കെട്ടിപ്പിടിച്ച് കിടക്കുന്നത് കണ്ട് ചിരിക്കണമെന്നുണ്ട്..... പക്ഷേ പുറത്തേക്ക് വരുന്നില്ല.... ഉള്ളിലാകെ പേടിയാ... യാസിക്ക എന്നെ ഒന്ന് അന്വേഷിച്ച് പോലും വന്നില്ലാലോ?.... ഇന്നലെ ഹന്ന ബെഡിൽ കിടക്കുന്നത് കണ്ടപ്പോ സമനില തെറ്റുന്നത് പോലെയാ എനിക്ക് തോന്നിയത്....

അരുതാത്തത് ഒന്നും സംഭവിക്കല്ലേന്നാ ഇപ്പൊ എന്റെ മനസ്സിൽ.... ഇവർക്ക് എന്തെങ്കിലും ഉണ്ടാക്കാൻ വേണ്ടി ഞാൻ അടുക്കളയിലേക്ക് കേറി.... എന്റെ പിറകേ കിങ്ങിണിയും ഓടി നടക്കുന്നുണ്ട്.... അവൾക്ക് പാല് ഒരു പാത്രത്തിൽ ഒഴിച്ച് കൊടുത്തിട്ട് കുടിപ്പിച്ചു.... കുറച്ച് കഴിഞ്ഞപ്പോ മുഖവും കഴുകി വന്ന ചുപ്രു അടുക്കളേലേക്ക് എത്തിനോക്കി പല്ലിളിക്കുന്നുണ്ട്.....

അവനും തീപ്പെട്ടിക്കൊള്ളിക്കും കഴിക്കാൻ കൊടുത്തിട്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി നിന്ന് നോക്കിയത് യാസിക്കാന്റെ ബൈക്ക് അവിടെ ഇണ്ടോന്നാണ്..... ബൈക്ക് അവിടെ കിടപ്പുണ്ട്... ഡോർ തുറന്നിട്ടില്ല.... അത് കണ്ടപ്പോ എനിക്ക് പിന്നേം സങ്കടം വന്നു.....

'ഇക്ക എന്തെങ്കിലും കഴിച്ച് കാണോ?.... ഈ നേരത്ത് കഴിക്കുന്നതല്ലേ ഷീലം.... ചായയ്ക്ക് കടുപ്പവും മധുരവും കൂടണം.... ഇല്ലെങ്ങി ഇഷ്ട്ടാവൂല..... ഹന്ന വല്ലതും ഉണ്ടാക്കി കൊടുത്ത് കാണോ?..... ഒന്ന് പോയി നോക്കിയാലോ?..... വേണോ?..... നിന്റെ കെട്ട്യോനല്ലേ അദീ?.... അങ്ങേരെ നീ അല്ലാതെ വേറെ ആരാ നോക്കാ...... പോയി നോക്കാം.... അവിടെ ഹന്ന ഉണ്ടാകോ?..... അവളെന്നെ തടയില്ലേ?..... '

വല്ലാത്തൊരു ടെൻഷനിൽ മുറ്റത്തൂടെ തലങ്ങും വിലങ്ങും വാലിന് തീ പിടിച്ചത് പോലെ നടക്കുന്ന എന്നെ കണ്ടോണ്ടാണ് ചുപ്രു അകത്ത് നിന്ന് ഇറങ്ങി വന്നത്....

"അങ്ങോട്ട് പോയി നോക്കാൻ തോന്നുന്നുണ്ടല്ലേ...."

അവന് മറുപടി എന്ന പോലെ നമ്മളൊന്ന് ദയനീയമായൊരു മൂലളും കൊടുത്ത് പിന്നേം അതിലൂടെ നടക്കാൻ ഓങ്ങിയതും ചെക്കൻ നമ്മളെ മുന്നിലേക്ക് കേറി നിന്നിട്ട് ഇളിച്ച് കാണിച്ചു.....

"എന്റെ പൊന്ന് അദീത്താ ഇത്ര പെട്ടെന്ന് തോറ്റ് കൊടുക്കല്ലേ.... മൂപ്പര് ഇങ്ങോട്ട് വന്ന് ഇത്താനെ വിളിച്ചിറക്കി കൊണ്ട് പോകും..... അത് വരെ ഒന്ന് കാത്തിരിക്ക്...."

"എനിക്ക് അടങ്ങി നിൽക്കാൻ പറ്റണില്ലടാ ചുപ്രൂ....!!!! ഇക്ക ഒന്നും കഴിച്ച് കാണില്ല.... എന്തെങ്കിലും ഉണ്ടാക്കി കൊടുത്തിട്ട് തിരിച്ച് ഇങ്ങോട്ട് പൊന്നാലോ?...."

എന്റെ മുഖം ചുളുക്കിയുള്ള പറച്ചില് കേട്ടിട്ട് ചുപ്രു നമ്മളെ കണ്ണുരുട്ടി നോക്കി എന്റെ തലമണ്ടയ്ക്കിട്ട് ഒരു കൊട്ട് കൊട്ടിയതും ഞാൻ അവനെ മുഖം ചുളുക്കി നോക്കി....

"മണ്ടത്തരം പറയല്ലേ അദീത്താ..... ഇപ്പൊ അങ്ങോട്ടേക്ക് പോയാ ആ കൊന്ന പന്നി ഇത്താനെ കേറ്റൂന്ന് തോന്നുന്നുണ്ടോ?..... പോരാത്തതിന് ഞങ്ങള് പ്ലാൻ ചെയ്തതൊക്കെ വെറുതെ ആയി പോകില്ലേ?......"(ചുപ്രു)

"അവൻ പറഞ്ഞത് ശെരിയാ.... നീയിപ്പോ അങ്ങോട്ടേക്ക് കേറിപ്പോയാ ഇല്ലൂന് നിന്നോടുള്ള സ്നേഹം ഒരിക്കലും മനസ്സിലാക്കാൻ പറ്റില്ല...."(തീപ്പെട്ടിക്കൊള്ളി)

ഞങ്ങളുടെ സംഭാഷണങ്ങളൊക്കെ കേട്ടോണ്ട് വന്ന തീപ്പെട്ടിക്കൊള്ളി കൂടെ അത് പറഞ്ഞപ്പോ എനിക്കെന്തോ അതാണ്‌ ശെരിയെന്ന് തോന്നി..... അപ്പോളാണ് യാസിക്കാന്റെ വീടിന്റെ മുന്നില് ഒരു ഓട്ടോ വന്ന് നിൽക്കുന്നത് കാണുന്നത്.....

അതിൽ നിന്ന് ഹന്ന മുഖത്ത് പട്ടി കടിച്ചത് പോലെ നെറ്റി മുതൽ താട വരെ പ്ലാസ്റ്റർ ഒട്ടിച്ച് വച്ച് കെട്ടലുമായി ഇറങ്ങി വന്ന് വീടിന്റെ ഉള്ളിലേക്ക് കേറിപ്പോകുന്നത് കണ്ട് നമ്മള്  അവിടെ അന്തിച്ച് നിന്നതും ഒരുപാട് സംശയങ്ങൾ എന്നിലൂടെ ഓടി നടന്നു.... ഇവൾക്ക് ഇത് എന്ത് പറ്റി?....

അപ്പൊ ഹന്ന ഇന്നലെ വീട്ടില് ഉണ്ടായില്ലേ?.... അപ്പൊ ഇന്നലെ ബെഡ്‌റൂമിൽ കണ്ടത് ഇവളെ അല്ലേ?..... ഇനി യാസിക്കാന്റെ രൂപം കണ്ടപ്പോ ടെൻഷൻ അടിച്ച് ഞാൻ പെണ്ണാണെന്ന് തെറ്റിദ്ധരിച്ചത് ആണെങ്കിലോ?.... എന്നൊക്കെ ആലോചിച്ച് ആകെ കിളി പാറി നിന്നപ്പോളേക്കും ചുപ്രു നമ്മളെ തോണ്ടി വിളിച്ചു....

"ഇപ്പോ എങ്ങനെ ഉണ്ട്?..... ഞങ്ങള് പറഞ്ഞതൊക്കെ സത്യം ആയീലെ?... ഇല്ലുക്ക അവളെ മോന്ത പൊളിച്ചതോണ്ടാ മുഖത്ത് ഇപ്പൊ വെള്ളയൊട്ടിച്ചോണ്ട് ആ കൂതറ കേറി വന്നിരിക്കുന്നത്..... അങ്ങനെ ഫസ്റ്റ് ലക്ഷ്യം സക്ക്സസ്.... ഇനി നമ്മളെ സെക്കന്റ്‌ പ്ലാൻ..... ഇല്ലുക്ക വന്ന് തിരിച്ച് വിളിക്കൽ.... അത് വരേയ്ക്കും യാതൊരു വിധ കോംപ്രമൈസിനും ഇത്ത നിക്കരുത്ട്ടാ...."(ചുപ്രു)

അവൻ പറഞ്ഞതൊക്കെ ശെരിയായാ മതിയായിരുന്നു.... യാസിക്ക ആവോ അവളെ മുഖത്ത് ആ മുറിവ് ഉണ്ടാക്കിയത്?.... അറിയില്ല.... എന്തായാലും രണ്ടിൽ ഒന്ന് നടക്കും.... ഞാൻ തന്നെ അത് നേരിടേണ്ടിയും വരും... അപ്പൊ ഞങ്ങൾ ഇങ്ങനെ അകന്ന് നിൽക്കുന്നതാ നല്ലത്.... നമ്മള് അങ്ങനെ രണ്ടും കല്പിച്ച് അവരെ നോക്കി തലയാട്ടിക്കൊണ്ട് അകത്തേക്ക് കേറി പോയി.... ഞാൻ വന്ന് കേറീപ്പോ തന്നെ തീരുമാനിച്ചതാ.... ഈ വീടൊന്ന് മോഡിഫൈ ചെയ്ത് എടുത്തിട്ടേ തിരിച്ച് പോവൂന്ന്....

അവിടെയൊക്കെ വൃത്തിയാക്കാൻ എന്നെ വന്ന് സഹായിക്കാൻ പറഞ്ഞിട്ട് രണ്ടും കൂടെ കോലായിൽ ഇരുന്ന് കല്ല് കളിച്ചോണ്ട് ഇരിക്കാ.... അത് കണ്ട് ഉറഞ്ഞ് തുള്ളി അപ്പുറത്ത് നിൽക്കുന്ന പേര മരത്തിന്റെ വടി ഓടിച്ച് കൊണ്ട് രണ്ടെണ്ണത്തിനേം ഓടിച്ച് അകത്ത് കയറ്റി എന്നെ ഹെൽപ്പാൻ നിർത്തിച്ചു....

അകത്ത് മൊത്തം വൃത്തിയാക്കി നടുവൊടിപ്പിച്ച് രണ്ട് പേരേം നമ്മള് കുറച്ച് നേരത്തേക്ക് ഫ്രീയാക്കി വിട്ടു.... കുടിക്കാൻ വെള്ളവും കലക്കി കൊടുത്ത് പിന്നേം അവിടെ നിന്ന് അവരെ നോക്കി നമ്മള് പല്ലിളിച്ച് കാണിച്ചപ്പോ ഏകദേശം കാര്യം പിടികിട്ടി "അടുത്ത പണി എന്തോന്നാ??....."ന്ന് നിസ്സഹായതയോടെ ചോദിക്കുന്ന പാവങ്ങളെ കണ്ട് നമ്മള് അവിടെ എങ്ങാണ്ട് പൊടി പിടിച്ചിരുന്ന പുത്തൻ പെയിന്റ് ബക്കറ്റുകൾ എടുത്ത് പൊക്കി കാണിച്ചതും തീപ്പെട്ടിക്കൊള്ളി ചാടി ഒരു എണീക്കൽ എണീച്ചു....

അവന്റെ ചാട്ടത്തിൽ ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് ചെയ്യുന്നത് കണ്ട് നമ്മള് കുടുകുടാ ചിരിച്ച് പോയി.... തോളത്ത് ഇട്ടിരിക്കുന്ന തോർത്ത് എടുത്ത് തലയ്ക്ക് ചുറ്റും കെട്ടീട്ട് എന്റെ കയ്യീന്ന് ബക്കറ്റും കൊണ്ട് ഒരൊറ്റ പോക്ക്..... ചുപ്രു അപ്പൊ  വേണോ വേണ്ടയോ എന്ന മട്ടിൽ എന്നെ നോക്കി തളർന്നിരിക്കുന്നത് പോലെ അഭിനയിച്ചെങ്കിലും എന്റെ കണ്ണുരുട്ടൽ കണ്ട് ചെക്കൻ ബ്രഷും എടുത്ത് ചാടി ഓടി പുറത്തേക്ക് പെയിന്റ് അടിക്കാൻ പോയി...

അത് കണ്ട് ചിരിച്ചോണ്ട് നമ്മള് പുറത്തേക്ക് ഇറങ്ങിയതും നാഫിയും നിഫിയും വരുന്നന്ത് കണ്ടു.... അവരേം വിളിച്ച് വീടിന്റെ മുൻവശം പെയിന്റ് അടിക്കുന്നിടത്തേക്ക് പോയി.... രണ്ടും ബക്കറ്റിൽ പെയിന്റും അതിന്റെ കൂട്ടുകളൊക്കെ മിക്സ് ചെയ്ത് വച്ച് പണി തുടങ്ങിയിട്ടുണ്ട്.... അവരെ ഹെൽപ്പാൻ ഞങ്ങളും കൂടെ കൂടി.....

അങ്ങനെ പെയിന്റ് ഒക്കെ ചെയ്തോണ്ട് ഇരുന്ന നേരത്താണ് *"ചുപ്രൂ...."* എന്ന കനഗംഭീരമായ സൗണ്ട് ഞാൻ കേൾക്കുന്നത്..... ആ ശബ്ദത്തിന്റെ ഉടമ ആരാണെന്ന് അറിഞ്ഞോണ്ട് തന്നെ നമ്മള് തിരിഞ്ഞ് നോക്കല്ലേന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിട്ട് പെയിന്റ് ബക്കറ്റിൽ ബ്രഷ് മുക്കി ചറപറാന്ന് പെയിന്റ് വാരിവലിച്ച് അടിച്ച്.... ഇക്ക എന്നെ നോക്കിയാ ചുപ്രൂനെ വിളിക്കുന്നതെന്ന് പറഞ്ഞ് നിഫി കണ്ണോണ്ടും കൈ കൊണ്ടും ആംഗ്യം കാണിച്ചപ്പോ നമ്മള് ഓൾക്ക് ഒന്ന് കണ്ണിറുക്കി കാണിച്ച് കൊടുത്തു....

"വാ പോകാം....."(യാസിക്ക)

"ഞാൻ ഇന്ന് ഇല്ല ഇല്ലുക്കാ.... ഇവിടെ പണി ഇണ്ട്....."

എന്ന് ചുപ്രു നമ്മളെ ഇടംകണ്ണിട്ട് നോക്കി പറഞ്ഞപ്പോ നമ്മള് മനസ്സിൽ ഓർത്തത് ഓൻ പറഞ്ഞെന്ന് കണ്ട് ചിരിച്ചോണ്ട് ഞാൻ എന്റെ പണി തുടർന്നു....

"എന്നാ നീ വാടാ തീപ്പെട്ടിക്കൊള്ളി...."

"ഞാനും ഇല്ലടാ.... ഇവിടെ അദി ഏൽപ്പിച്ച പണിയുണ്ട്....."

യാ മോനേ തീപ്പെട്ടിക്കൊള്ളീ.... നീ മുത്താടാ... അങ്ങേരെ മോന്ത എനിക്കിപ്പോ കാണണം എന്നുണ്ടായിരുന്നു.... പക്ഷേ തിരിഞ്ഞ് നോക്കാൻ പറ്റണില്ല.... എന്നാലും നമ്മള് ഇടംകണ്ണിട്ട് നോക്കിയതും കണ്ടു എന്നെ കത്തുന്ന കണ്ണുകളോടെ നോക്കുന്ന മേരേ പ്യാരെ കെട്ട്യോനെ.....

ഇപ്പൊ മൂഞ്ചിയെങ്കിലേ കണക്കായി പോയി.... ഇന്നലെ എന്നോട് കാണിച്ചതിന് പടച്ചോൻ ആയിട്ട് കൊണ്ട് തന്ന അവസരമാണ്.... ഇത് ഞാൻ കലക്കും....
എന്നൊക്കെ ആലോചിച്ച് മനസ്സിൽ ഊറി ഊറി ചിരിച്ചിട്ട് ഇക്കാനെ ഒന്നൂടെ ഇടംകണ്ണിട്ട് നോക്കിയതും മൂപ്പര് കലിപ്പിൽ തീപ്പെട്ടിക്കൊള്ളീന്റെ അടുത്തേക്ക് നടന്ന് പോകുന്നതാ കണ്ടത്....

അപ്പൊ തന്നെ എന്തോ അപകടം കാര്യമായിട്ട് നമ്മക്ക് മണത്തതും നമ്മള് അവിടെന്ന് നേരേ തീപ്പെട്ടിക്കൊള്ളീന്റെ അടുത്തേക്ക് ചെന്നപ്പോളേക്കും ഇക്ക അവനെ കേറി നിന്ന് പെയിന്റ് അടിക്കുന്ന സ്റ്റൂളിന്റെ  മണ്ടേന്ന് ചാടിച്ചിറക്കിയിട്ട്  അവനെ നോക്കി കണ്ണുരുട്ടി....

"ടെർക്കാ അധികം ഷോ കാണിക്കാൻ നിൽക്കണ്ട!!!!..... മര്യാദക്ക് എന്റെ കൂടെ പോരുന്നതാ നല്ലത്...."

മൂപ്പരെ തറപ്പിച്ചുള്ള നോട്ടം തീപ്പെട്ടിക്കൊള്ളിയിൽ ആണെങ്കിലും പറച്ചില് മൊത്തം എന്നിലേക്ക് തന്നെയാണെന്ന് ആ പല്ല് ഞെരിച്ചുള്ള കലിപ്പ് കാണുമ്പോ തന്നെ എനിക്ക് മനസ്സിലാകും..... അത് മനസ്സിലാക്കിക്കൊണ്ട് തന്നെ നമ്മള് തീപ്പെട്ടിക്കൊള്ളീന്റെ കൈ പിടിച്ച് വലിച്ച് എന്റെ അടുത്തേക്ക് നിർത്തിച്ചു....

"ടാ.... ഇവിടെ ഒരുപാട് പണിയുണ്ട്.... അത് വന്ന് തീർക്കാൻ നോക്ക്... ഇപ്പൊ എങ്ങോട്ടും പോവണ്ട...."

നമ്മളെ പറച്ചില് കേട്ട് എരിഞ്ഞിട്ട് യാസിക്ക തീപ്പെട്ടിക്കൊള്ളീനെ എന്റെ കയ്യീന്ന് തട്ടിപ്പറിച്ച് വാങ്ങിച്ചു.....

"നിനോടാടാ പുല്ലേ ഞാൻ വരാൻ പറഞ്ഞത്.... അതിന് കണ്ണിൽ കണ്ട വിശ്വാസമില്ലാത്തവരുടെ അനുവാദം എനിക്ക് വേണ്ടെന്ന് പോയി പറഞ്ഞേക്ക്...."(യാസിക്ക)

"ആഹാ.... ഞാൻ നിന്നോടാടാ പോണ്ടാന്ന് പറഞ്ഞത്..... എന്റെ വാക്ക് ധിക്കരിച്ച് ഇപ്പൊ വരാൻ സൗകര്യമില്ലെന്ന് ആ കലിപ്പൻ കൊരങ്ങനോട് പോയി പറഞ്ഞേക്ക്...."(നമ്മള്)

എന്ന് ഉരുളയ്ക്ക് ഉപ്പേരി പോലെ തീപ്പെട്ടിക്കൊള്ളിയെ കൈക്ക് പിടിച്ച് വലിച്ച് നമ്മളും കലിപ്പായി പറഞ്ഞതും അവന്റെ മറ്റേ കയ്യിൽ യാസിക്ക പിടിച്ചു മുറുക്കി അങ്ങേരെ അടുത്തേക്ക് നീക്കി നിർത്തിച്ചിട്ട്‌ തീപ്പെട്ടിക്കൊള്ളീന്റെ മുഖമടക്കി ഒന്ന് പൊട്ടിച്ചു....

"നിനക്ക് ഇത്രക്ക് അഹങ്കാരം പാടില്ല.... കണ്ടവരുടെ വാക്ക് കേട്ട് ഇറങ്ങി പോകുമ്പോ തിരിച്ച് വിളിക്കാൻ ആരും വരില്ലെന്ന് ഓർത്ത്‌ വച്ചേക്കണം.... കേട്ടോടാ  കോപ്പേ???...."(യാസിക്ക)

"ഞാൻ എപ്പോ ആരുടെ വാക്ക് കേട്ട് ഇറങ്ങി പോയി?.... എവിടേം പോകാത്ത തെറ്റിനാണോ നീയെന്നെ അടിച്ചേ?....."🤔(തീപ്പെട്ടിക്കൊള്ളി)

യാസിക്ക എന്നോടുള്ള കലിപ്പ് തീപ്പെട്ടിക്കൊള്ളിയോട് തീർത്തതാണെന്ന് എനിക്ക് മനസ്സിലായി.... അതാണ് ഇറങ്ങി പോയതിന്റെ കാര്യം പറഞ്ഞത്.... എന്നാ അങ്ങനെ വിട്ടാ ശെരിയാകൂല്ലല്ലോ?.... നമ്മള് അപ്പൊ തന്നെ തീപ്പെട്ടിക്കൊള്ളീന്റെ കൈക്ക് പിടിച്ച് വലിച്ച് പിന്നേം എന്റെ മുന്നില് കൊണ്ടോന്ന് നിർത്തിച്ച് അവന്റെ നേർക്ക് ഉറഞ്ഞു തുള്ളി വിരല് ചൂണ്ടി....

"നിനക്ക് മാത്രെ ദേഷ്യമുള്ളൂ.... എനിക്കും ഉണ്ട്.... ഹന്ന പറയുന്നതൊക്കെ തലകുനിച്ച് കേട്ടോണ്ട് നിൽക്കല്ലാതെ എന്നോട് അങ്ങനെ അല്ലാന്ന് എന്ത് കൊണ്ടാ പറയാഞ്ഞേ?.... അങ്ങനെ അപ്പൊ പറഞ്ഞിരുന്നെങ്കിൽ ഞാൻ അവളെ ചൂല് എടുത്ത് ആട്ടി ഇറക്കുമായിരുന്നു.... എന്നിട്ട് എന്നോടുള്ള ദേഷ്യം കണ്ണീക്കണ്ട പാവങ്ങളുടെ നെഞ്ചത്ത് കേറി തീർക്കേണ്ട കാര്യമില്ല...."

എന്നൊക്കെ തീപ്പെട്ടിക്കൊള്ളീനെ നോക്കി പറഞ്ഞപ്പോ എന്റെ ഉള്ളിൽ സങ്കടം വന്ന് തിങ്ങി നിറയായിരുന്നു.... ഞാൻ അത്രയും പറഞ്ഞത് തന്നെ കൂടിപ്പോയി....
തീപ്പെട്ടിക്കൊള്ളിക്ക് കിട്ടിയ അടി കൂടിപ്പോയെന്ന് തോനുന്നു.... അവൻ എരിവ് വലിച്ച് എന്നെ ദയനീയമായി നോക്കുന്നുണ്ട്.....

പെട്ടെന്നായിരുന്നു അത് സംഭവിച്ചത്.... ഇക്കയെന്നെ തിരിച്ച് നിർത്തി നേരത്തേ മുറിഞ്ഞ അരക്കെട്ടിൽ പിടിച്ച് ക്രോധത്താൽ ഞെക്കി.... നമ്മള് വേദന കൊണ്ട് കണ്ണ് കാണാൻ പറ്റാഞ്ഞിട്ട് പല്ലിൽ വേദന കടിച്ചമർത്തി അടച്ച് പിടിച്ചു.... 

"വല്ലതും പറയാനുണ്ടെങ്കിൽ മുഖത്ത് നോക്കി പറയെടീ..... എന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ലേ നീ ഇറങ്ങിപ്പോയത്?.... ആ നിന്നെ ഞാൻ താലപ്പൊലി വച്ച് സ്വീകരിച്ച് കൊണ്ട് പോണോ?..... നീ പറയ്.... പിന്നെ എന്താ ഞാൻ ചെയ്യേണ്ടത്?.... പറയാൻ?...."

"എന്നെ അങ്ങ് കൊന്നേക്ക് യാസിക്കാ.... ഞാൻ ഇങ്ങൾക്ക് ചേരാത്ത പെണ്ണാ..... ഞാൻ മരിക്കാണെങ്കിൽ ഇക്കാക്ക് സമാധാനം ആവൂലെ?..... എന്നെ കൊന്നേക്ക്.... ഇക്കാന്റെ കൈ കൊണ്ട് മരിക്കാൻ എനിക്ക് സന്തോഷമുള്ളൂ......"

എന്റെ കണ്ണ് നിറഞ്ഞൊഴുക്കാൻ പാകമൊത്ത ആ വാക്കുകൾ കേട്ട് ഇക്കയെന്നിലെ പിടി വിട്ടു..... ആ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല... നീറുന്ന നെഞ്ചോടെ നമ്മള് അകത്തേക്ക് ഓടി.... റൂമിൽ എത്തി വാതില് അടച്ചിട്ട് വീണ്ടും ഞാൻ കണ്ണീരിനെ കൂട്ട് പിടിച്ചു..... കഴിയുന്നില്ല.... എത്രയൊക്കെ കരയരുത് എന്ന് പറഞ്ഞ് പഠിപ്പിച്ചാലും എന്റെ കണ്ണ് ചതിക്കും....

കുറേ നേരം കരഞ്ഞു..... പിന്നീട് ഡോറിൽ ശക്തിയായി മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോ നിഫിയും നാഫിയും ആയിരുന്നു.... നിഫീടെ മടീല് തല വച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം പോലെ തോന്നി.... അവളെന്നെ തലയിൽ തലോടി ആശ്വസിപ്പിച്ചോണ്ടിരുന്നു.....

12

"എന്നെ അങ്ങ് കൊന്നേക്ക് യാസിക്കാ.... ഞാൻ ഇങ്ങൾക്ക് ചേരാത്ത പെണ്ണാ..... ഞാൻ മരിക്കാണെങ്കിൽ ഇക്കാക്ക് സമാധാനം ആവൂലെ?..... എന്നെ കൊന്നേക്ക്.... ഇക്കാന്റെ കൈ കൊണ്ട് മരിക്കാൻ എനിക്ക് സന്തോഷം മാത്രമുള്ളൂ......"

എന്റെ കണ്ണ് നിറഞ്ഞൊഴുക്കാൻ പാകമൊത്ത ആ വാക്കുകൾ കേട്ട് ഇക്കയെന്നിലെ പിടി വിട്ടു..... ആ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല... നീറുന്ന നെഞ്ചോടെ നമ്മള് അകത്തേക്ക് ഓടി.... റൂമിൽ എത്തി വാതില് അടച്ചിട്ട് വീണ്ടും ഞാൻ കണ്ണീരിനെ കൂട്ട് പിടിച്ചു..... കഴിയുന്നില്ല.... എത്രയൊക്കെ കരയരുത് എന്ന് പറഞ്ഞ് പഠിപ്പിച്ചാലും എന്റെ കണ്ണ് ചതിക്കും....

കുറേ നേരം കരഞ്ഞു..... പിന്നീട് ഡോറിൽ ശക്തിയായി മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോ നിഫിയും നാഫിയും ആയിരുന്നു.... നിഫീടെ മടീല് തല വച്ച് കിടന്നപ്പോ കുറച്ച് ആശ്വാസം പോലെ തോന്നി.... അവളെന്നെ തലയിൽ തലോടി ആശ്വസിപ്പിച്ചോണ്ടിരുന്നു.....

പരീക്ഷണമാണ്.... തളരാൻ പാടില്ല.... പിടിച്ച് നിന്നേ തീരൂ അദീ..... എല്ലാ നാളും നിനക്ക് കരയേണ്ടി വരില്ല.... പടച്ചോൻ അത്രയ്ക്ക് അങ്ങനെ നിന്നെ ഇട്ട് കഷ്ട്ടപ്പെടുത്തില്ല..... ഇത്രേം നാളും എനിക്ക് എല്ലാം സഹിച്ച് ക്ഷമിച്ച് പിടിച്ച് നിൽക്കാൻ റബ്ബ് തന്ന സഹനശേഷിക്ക് ഒരേയൊരു കാരണമേ ഉള്ളൂ....

എന്റെ യാസിക്ക..... യാസിക്കയെ എനിക്ക് തരാനാ ഈ കണ്ട പരീക്ഷണമൊക്കെ പടച്ചോൻ എന്നിൽ നടത്തിയത്..... ഇനി വാരാൻ പോകുന്നതും പരീക്ഷണം ആണെങ്കിൽ അത് നേരിടേണ്ടതായിട്ട് തന്നെ വരും....

എന്നൊക്കെ ഉറച്ച് വിശ്വസിച്ച് നമ്മള് നിഫീന്റെ മടീന്ന് എണീറ്റ് കണ്ണൊക്കെ തുടച്ച് അവർക്ക് ചിരിച്ച് കൊടുത്തു..... അപ്പോളേക്കും ചുപ്രൂം തീപ്പെട്ടികൊള്ളീം കേറി വന്നിരുന്നു.... കവിളത്ത് കിട്ടിയ അടീന്റെ കണക്കെടുപ്പ് നടത്തിയിട്ടാ രണ്ടും വരുന്നത്..... അത് കണ്ട് ഞങ്ങളൊക്കെ ഒരുമിച്ച് അവനെ കളിയാക്കി ചിരിച്ചു.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
രാവിലെ കണ്ടതല്ലാതെ നമ്മള് യാസിക്കാനെ പിന്നെ കണ്ടിട്ടില്ല.... അവിടേം ഇവിടേം ചുറ്റി പറ്റി നിന്ന് നമ്മള് വീട്ടിലേക്ക് നോക്കുമ്പോ ബൈക്ക് അവിടെ കണ്ടിരുന്നില്ല.... എവിടെ പോയി കാണും?..... ഹന്ന വീട്ടില് തനിച്ച് ആയിരിക്കൂലേ?..... അവളെ സഹിക്കാൻ പറ്റാഞ്ഞിട്ട് ഇനി ഇറങ്ങി പോയതാണോ ആവോ?....

എന്നൊക്കെ ആലോചിച്ച് ജനലിലൂടെ അങ്ങോട്ടേക്ക് കണ്ണും നട്ട് ഇരിക്കുന്ന നേരത്താണ് ഹന്ന പുറത്തേക്ക് ഇറങ്ങി ആരെയോ കാത്ത് നിൽക്കുന്നത് പോലെ തോന്നിയത്.... അപ്പോളേക്കും യാസിക്ക ബൈക്കിൽ വന്നത് കണ്ട് അവള് തുള്ളി ചാടി ഇക്കാന്റെ അടുത്തേക്ക് പോയി.... ഇക്ക അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് കേറി പോകുന്നത് കണ്ടപ്പോ തെല്ലൊരു ആശ്വാസം വന്നെങ്കിലും പിന്നീട് നടന്നത് കണ്ട് ഞാൻ അന്തിച്ച് നിന്നു....

പോയ സ്പീഡിൽ തന്നെ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് യാസിക്ക ഇങ്ങോട്ടേക്ക് നടന്ന് വരുന്നു.... അത് കണ്ടപ്പോ എനിക്ക് സന്തോഷം കൊണ്ട് നിൽക്കാൻ പറ്റാത്ത പോലെയായിരുന്നു....
എന്നെ വിളിക്കാൻ വരുന്നതായിരിക്കും.... എനിക്ക് അറിയായിരുന്നു.... ഇക്ക വരൂന്ന്.... എന്നൊക്കെ ഓർത്ത്‌ പുഞ്ചിരിച്ചോണ്ട് നമ്മള് പുറത്തേക്ക് ഇറങ്ങി നിന്നതും ഇക്ക എന്നെ കണ്ട ഭാവം നടിക്കാതെ വർക്ക്‌ഷോപ്പിലെ എന്തോ സാധനങ്ങൾ സൂക്ഷിച്ച് വയ്ക്കണം എന്ന് പറഞ്ഞ് മുറ്റത്ത് നിന്ന് സൈക്കിൾ ശെരിയാക്കുന്ന ചുപ്രൂന്റെ കയ്യിൽ കൊടുത്തിട്ട് വീട്ടിലേക്ക് നടന്ന് പോയി.....

അപ്പൊ തന്നെ ചുപ്രു എന്നെയൊന്ന് നോക്കീട്ട് അതും കൊണ്ട് അപ്പുറത്തേക്ക് പോയി.... ഇക്ക എന്നെ വിളിക്കാൻ വന്നതല്ല.... അത് എനിക്കൊരു നോവായി തോന്നിയെങ്കിലും ഇതിലും വലുതല്ലേ ഇന്നലെ നടന്നത് എന്നോർത്തപ്പോ ആ സങ്കടം മാറി..... അത് കണ്ട് വീണ്ടും നിരാശയോടെ നമ്മള് പോകാൻ നിന്നതും എന്നെ പിന്നീന്ന് ആരോ വിളിച്ചു....

തിരിഞ്ഞ് നോക്കിയപ്പോ അവിടെ കണ്ട ആളെ കണ്ട് നമ്മളൊരു കടുപ്പിച്ച നോട്ടം അവൾക്ക് സമ്മാനിച്ചു.... ഹന്ന.... ഇപ്പൊ അവളുടെ മുഖത്ത് ഒട്ടിച്ചിരുന്ന പ്ലാസ്റ്റർ ഒക്കെ മാറ്റിയിട്ടുണ്ട്.... എന്തോ വെട്ട് കൊണ്ട പാട് പോലെ തോന്നുന്നു.... വലിയ മുറിവായിട്ട് ഒന്നുമില്ല.... 

"അയ്യോ എന്നെ ഇങ്ങനെ നോക്കല്ലേ യാസിക്കാന്റെ അദീ..... ഞാൻ നിന്ന നിൽപ്പിൽ ഭയന്ന് വിറയ്ക്കും...."

എന്ന് പുച്ഛത്തോടെ അവളെന്റെ നേർക്ക് അത് പറഞ്ഞതും തല താഴ്ത്തിക്കൊണ്ട് നമ്മള് അവിടെ ആ നിർത്തം തുടർന്നു....

"ഇപ്പോ എവിടെപ്പോയെടീ നിന്റെ നാവ്?..... അന്ന് വർക്ക്‌ഷോപ്പിൽ വച്ച് ഇങ്ങനെ മിണ്ടാട്ടം മുട്ടി നിന്നില്ലല്ലോ നീ?.... ഇന്ന് നിനക്ക് ആ പഴയ മേൽവിലാസം ഇല്ല... ഇല്ല്യാസിന്റെ ഭാര്യയെന്ന മേൽവിലാസം... അതിപ്പോ ഞാൻ സ്വന്തമാക്കാൻ പോകാ... 
അതോണ്ട് തന്നെ എന്റെ കണ്ണിലെ കരടായി നിന്നെ ഇനി ഇവിടെ കാണാൻ പാടില്ല.... പറഞ്ഞത് മനസ്സിലായില്ലേ?.... പെട്ടെന്ന് തന്നെ ഇവിടെന്ന് എവിടേക്കെങ്കിലും ഇറങ്ങിപ്പൊക്കോളണം എന്ന്....."

അവളുടെ ഭീഷണി കേട്ട് മറുത്തൊന്നും പറയാനില്ലാതെ ആകെ തളർന്ന് നിന്ന എന്റെ അടുത്തേക്ക് അവൾ നടന്ന് വന്നിട്ട് എന്നെ മൊത്തത്തിൽ ഒന്ന് കണ്ണുഴിഞ്ഞ് നോക്കി....

"നല്ല ചന്തം ഉണ്ടല്ലോടീ നിനക്ക്?.... ഇവിടെന്ന് പോയാലും  ആരുടെ കൂടെ കിടന്നിട്ടാണെങ്കിലും ജീവിക്കാൻ ഉള്ള വക നിനക്ക് ഉണ്ടാക്കാം.... പിന്നെയെന്തിനാ ഈ വീട്ടിലുള്ളവന്മാരുടെ കൂടെ കറങ്ങി കളിക്കുന്നത്?..... ഇനി ഇവരെ കൂടെ നീ നിന്റെ ഭർത്താക്കന്മാരാക്കാൻ വല്ല ഉദ്ദേശം ഉണ്ടോടീ നിനക്ക്?...."

"ഹന്ന!!!... പടച്ചോനെ ഓർത്ത്‌ ഇല്ലാക്കഥ മെനയരുത്.... അവര് എനിക്ക് എന്റെ അനിയന്മാരാണ്...."

"ഓഹ് അനിയന്മാരാണല്ലേ?.... എന്നാ അനിയന്മാരുടെ പുന്നാര ഇത്താത്ത ഒന്ന് കേട്ടോ..... നീ ഇവിടെ നിൽക്കുന്ന ഓരോ ദിവസവും നിന്റെ അനിയന്മാര് ഇനി കരയും..... അല്ല.... കരയിപ്പിക്കും ഈ ഹന്ന.... ഒരുപാട് പേരെടുത്ത ഗുണ്ടകൾ എന്റെ കൈവശം ഉണ്ടെടീ.... ഈ രണ്ട് നരുന്തുകളെ കൊല്ലാൻ അധികം ചങ്കുറപ്പ് വേണ്ടി വരില്ല.... നാളെ നീ ഇവിടെ ഉണ്ടായാൽ അതായിരിക്കും ഞാൻ ചെയ്യാൻ പോകുന്നത്...."

അവളുടെ പരിഹാസം നിറഞ്ഞ പറച്ചില് കേട്ട് കണ്ണീർ ധാരധാരയായി എന്റെ കണ്ണിൽ നിന്ന് ഒഴുകി തുടങ്ങിയിരുന്നു....

"നിനക്ക് എന്നോടല്ലേ ഹന്നാ ദേഷ്യം?.... അത് എന്നിൽ തീർത്താ പോരേ നിനക്ക്?!!!!...."

"പറ്റില്ലല്ലോ അദീലാ... നിന്നെ വേദനിപ്പിച്ചാൽ നിനക്ക് ഏൽക്കില്ല.... പക്ഷേ നിന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചാൽ നിനക്ക് നോവും..... അവരെ ജീവനോടെ കാണണം എന്ന് നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ നീ ഇന്ന് തന്നെ ഇവിടെന്ന് സ്ഥലം കാലിയാക്കണം!!... ഇത് നിനക്കുള്ള എന്റെ അവസാനത്തെ താക്കീതാണ്.... അനുസരിക്കുന്നതാ നിനക്ക് നല്ലത്....."

അവള് പറയുന്നതൊക്കെ അക്ഷരംപ്രതി കേട്ട് നിന്നോണ്ട് നമ്മള് തീപ്പെട്ടിക്കൊള്ളിയേം ചുപ്രൂനേം ഓർത്ത് കണ്ണ് നിറച്ചു.... ഞാൻ കാരണം അവരും കൂടി വിഷമിച്ചാൽ ഈ ജന്മം എനിക്ക് പടച്ചോൻ പൊറുത്ത് തരൂല.... എന്നെ സ്നേഹിക്ക മാത്രെ ആ പാവങ്ങൾ ചെയ്തിട്ടുള്ളൂ.... ആ തെറ്റിന് അവരെ ഒരിക്കലും ഞാൻ ശിക്ഷിക്കാൻ പാടില്ല....

ഞാൻ പോകേണ്ടവളാ.... പോയേ തീരൂ.... ആർക്കോ വേണ്ടി ഇനീം ഇവിടെ കടിച്ച് തൂങ്ങി നിൽക്കുന്നത് ശെരിയല്ല... എനിക്ക് പോകാൻ ഒരു ഇടമില്ല... എങ്ങോട്ടേക്ക് പോകും?.... പല ചിന്തകളും മനസ്സിലേക്ക് ഓടിയെത്തിക്കൊണ്ട് ഇരുന്നു.... അപ്പോളേക്കും ഹന്ന എന്നെ പുച്ഛിച്ച് അവിടെന്ന് ഇറങ്ങി മുന്നോട്ട് നടന്നിരുന്നു.... പെട്ടെന്ന് എന്തോ ഒന്ന് പറയാൻ വരുന്നത് പോലെ അവൾ എന്നിലേക്ക് തിരിഞ്ഞു....

"ആ പിന്നേ.... ഒരു കാര്യം പറയാൻ വിട്ട് പോയി.... നിന്റെ യാസിക്കാനെ നാളെ ഞാൻ എനിക്ക് മാത്രം സ്വന്തം ആക്കാൻ പോകാണ്..... മനസ്സിലായിക്കാണില്ലല്ലേ?... നാളെ എന്റേം ഇല്ലൂന്റേം രെജിസ്റ്റർ മാര്യേജ് ആണെന്ന്...."

ഹന്നയുടെ നാവീന്ന് ഇടുത്തീ പോലെ അത് കേട്ട് കണ്ണ് വിടർത്തി നെഞ്ച് പൊട്ടി ഞാൻ അവളെ തന്നെ മിഴിച്ച് നോക്കിക്കോണ്ട് നിന്നു....

"എന്ത്യേ?.... വിശ്വാസം ആയീലേ?...."(ഹന്ന)

"യാ.... യാസിക്ക സമ്മതിച്ചോ?...."

ഇടറിയ വാക്കുകൾ കൊണ്ട് നമ്മള് പ്രതീക്ഷയോടെ അവളെ നോക്കിയതും ഹന്ന എന്നെ നോക്കി കൊട്ടി ചിരിച്ചു...

"ഹ്മ്മ്.... അവന്റെ സമ്മതം ഇല്ലാതെ ഞാൻ ഇത് നിന്നോട് പറയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?...."

"ഇല്ല.... ഇക്ക ഒരിക്കലും ഇതിന് സമ്മതിക്കൂല.... നീ കള്ളം പറയാണ്...."

"അവൻ എന്നോട് ഇങ്ങോട്ടാ ആ കാര്യം പറഞ്ഞത്.... അത് കേട്ടപ്പോ ആദ്യം ഞാൻ തന്നെ ഞെട്ടി... നിനക്ക് ഞാൻ പറഞ്ഞത് ഇപ്പോളും തലയിലേക്ക് കേറിയിട്ടില്ലെങ്കിൽ അവനോട് തന്നെ പോയി ചോദിക്ക്.... ഇല്ലു പറയും സത്യം.... "

അത് കേൾക്കാൻ കാത്ത് നിന്നത് പോലെ നമ്മള് കണ്ണും തുടച്ചോണ്ട് ഇക്കാന്റെ അടുത്തേക്ക് ഓടി.... വീടിന്റെ അകത്തേക്ക് കേറി ഇക്കാനെ അവിടെ എങ്ങും കാണാഞ്ഞിട്ട് നമ്മള് ഇക്കാന്റെ റൂമിന്റെ അകത്തേക്ക് നോക്കി....

റൂമിൽ ഇരുന്ന് ഫോണിൽ എന്തോ ചെയ്യുന്ന ഇക്കാനെ വിളിക്കണോ വേണ്ടേ എന്ന പോലെ അവിടെ കുഴങ്ങി നിന്നതും "എന്ത് വേണം?...." എന്ന് ഇക്ക ഫോണിൽ നിന്ന് എന്നിലേക്ക് നോട്ടം മാറ്റി ഒരുതരം വെറിയോടെ ചോദിക്കുന്നത് കേട്ടിട്ട് നമ്മള് അദ്ദേഹത്തിന്റെ അടുത്തേക്ക് പോയി നിന്നു.....

"അവള് പറഞ്ഞതൊക്കെ സത്യാണോ?... ഇങ്ങള് ഹന്നയെ രെജിസ്റ്റർ മാര്യേജ് ചെയ്യാൻ പോകാണോ?...."

എന്റെ ചോദ്യത്തിന് ഇരുന്നിടത്ത് നിന്ന് എണീറ്റോണ്ട് യാസിക്ക പുഞ്ചിരി തൂകി....

"അതേ..... ഞാൻ കെട്ടാൻ തീരുമാനിച്ചു...."

നിന്നിടത്ത് വച്ച് ഉരുക്കിത്തീർക്കാൻ പാകമൊത്തതായിരുന്നു എന്റെ മുഖത്തേക്ക് നോക്കിയുള്ള യാസിക്കാന്റെ വാക്കുകൾ.... കണ്ണീര് വന്നില്ല.... മരവിച്ച് പോയി.... നിശബ്ദമായിരുന്നു എന്റെ തേങ്ങൽ.... ആ നാവീന്ന് ഒരിക്കലും വീഴാൻ ഞാൻ  ആഗ്രഹിക്കാതിരുന്ന വാക്കുകൾ.... അത് മുറിയാകെ അലയടിച്ച് എന്നിലേക്ക് തന്നെ പ്രതിധ്വനിച്ച് കേട്ടു....

"നിനക്ക് എന്നെ വേണ്ടാഞ്ഞിട്ടല്ലേ പോയത്?.... ഹന്നയാണെങ്കിൽ എന്റെ പിറകേന്ന് മാറാതെ എന്നെ സ്നേഹിച്ച് വീർപ്പ് മുട്ടിക്കാണ്.... അവളുടെ സ്നേഹം ഇനീം കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല.... എന്തായാലും നീയായിട്ട് ഒഴിഞ്ഞ് പോയതല്ലേ?.... എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും പറ്റിയിട്ടില്ല.... 

ഇവിടെന്ന് നിനക്ക് പോകാം.... എന്റെ കൂടെ കഴിഞ്ഞതിന് പണമായിട്ട് എത്രയാണ് നിനക്ക് വേണ്ടതെന്ന് വച്ചാൽ പറഞ്ഞാ മതി.... തന്നിരിക്കും..... ഞാനൊരു പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നു.... നിന്റെ കണ്ണീരും സങ്കടവും ഇനി എന്റെ മുന്നിലേക്ക് കൊണ്ട് നിരത്തണ്ട കാര്യമില്ല..... എനിക്ക് അത് കാണണ്ട....

ഇപ്പൊ തോന്നുന്നു നിന്നെ തലയിലേക്ക് എടുത്ത് വയ്ക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലെന്ന്.... ഞാൻ ഉപേക്ഷിച്ചെന്ന് ഓർത്ത് നീ ദുഃഖിക്കണ്ട...
നിനക്കായി അൻവറ് കാത്തിരിക്കുന്നുണ്ടാകും...
തെറ്റ് ഏറ്റു പറഞ്ഞ് ചെന്നാൽ അവൻ നിന്നെ എന്തായാലും രണ്ട് കയ്യും നീട്ടി സ്വീകരിച്ചോളും....."

"അത്രയ്ക്ക് മടുത്തോ ഇക്കാക്ക് എന്നെ?....."

നിറഞ്ഞ് വന്ന കണ്ണ് തുടച്ച് പുഞ്ചിരിയോടെ ഞാനും ഇക്കാനെ നോക്കി ചോദിച്ചു.... മറുപടി ഇല്ല.... ആ മുഖത്ത് വേറെ ഭാവവ്യത്യാസവും ഇല്ല.... ഹന്നയെ നേടുന്ന സന്തോഷം ആ മുഖത്ത് കാണുന്നുണ്ട്.....

"ഇക്കാന്റെ മുഖത്ത് ഇപ്പൊ പതിവിലും തെളിച്ചം കാണുന്നുണ്ട്.... ഞാൻ അത് നശിപ്പിക്കില്ല.... ഞാൻ കാണാൻ ഏറ്റവും ആഗ്രഹിച്ചത് അത് തന്നെയാ..... ഞാൻ പൊക്കോളാം.... ഒരു പരാതിയും ഇല്ല.... എ... എനിക്ക് പണമൊന്നും വേണ്ട ഇക്കാ..... ഒരുപാട് നന്ദിയുണ്ട്.... ഞാൻ ഇന്നലെ പറഞ്ഞത് കുറച്ച് കൂടി പോയി..... നിലമറന്ന് മോഹിച്ചെന്ന ഒരൊറ്റ തെറ്റേ ഞാൻ ചെയ്തുള്ളൂ.... സ്നേഹിച്ച് പോയി.... എന്നോട് ക്ഷെമിക്കണം....

തെറ്റ് പറ്റിയത് എനിക്കാണെന്ന് പോലും ചിന്തിക്കാതെ ഞാൻ ഇന്നലെ എന്തൊക്കെയോ പറഞ്ഞു.... ഞാൻ ഓർക്കണമായിരുന്നു....
യാസിക്കാന്ന് വിളിച്ച് പിന്നാലെ നടക്കുമ്പോ അത് ഇക്കാക്ക് അത്രയ്ക്ക് ബുദ്ധിമുട്ട് ആകുന്നുണ്ടായിരുന്നൂന്ന്.... എന്നോട് കാണിക്കുന്ന ദേഷ്യമൊക്കെ അഭിനയം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചു.... ഇപ്പോളാ മനസ്സിലായെ.....

അത് ഉള്ളീന്ന് വന്ന വെറുപ്പായിരുന്നെന്ന്..... ഹന്ന നല്ല കുട്ടിയാ..... അവള് ഇക്കാനെ നന്നായിട്ട് നോക്കും.... ഇക്കാനെ പോലെ മൊഞ്ചുള്ള കുഞ്ഞാവയായിരിക്കും ഹന്ന ഇക്കാക്ക് തരാൻ പോണത്..... അവളോട് ദേഷ്യം കാണിക്കരുത്ട്ടോ ഇക്കാ.... ചിലപ്പോ ഹന്നയ്ക്ക് അത് താങ്ങാൻ പറ്റിയെന്ന് വരില്ല.... ഒരു കുഞ്ഞും വയറ്റിലില്ലേ?..... അവളെ കരയിപ്പിക്കരുത്.... ഇത് എന്റെ അപേക്ഷയാണ്..... 

രണ്ട് പേരും സന്തോഷത്തോടെ ജീവിക്കണം.... അത് കാണാൻ ഞാൻ ഇണ്ടാവോന്ന് അറിയില്ല.... എന്നെ അൽപ്പമെങ്കിലും ഇഷ്ട്ടപ്പെട്ടിരുന്നെങ്കിൽ എന്റെ വാക്ക് കേൾക്കണം..... ഈ രണ്ട് ദിവസത്തിന്റെ ഇടയിൽ ഞാൻ ഒരുപാട് സ്വപ്‍നം കണ്ടു.... ഒരുപാട് ചിരിച്ചു.... ഏറെ കരഞ്ഞു.... നന്ദിയുണ്ട്.... ഇന്ന് ഞാൻ ഇങ്ങളോട് കയർത്ത് സംസാരിച്ചു..... ആദ്യായിട്ടാ അങ്ങനെ സംഭവിച്ചത്...ക്ഷെമിക്കണം... "

മിഴികളെ നിയന്ത്രിക്കാൻ ശ്രമിച്ചു.... പക്ഷേ കഴിഞ്ഞില്ല..... എന്റെ ഇരുകവിളിലും നീർച്ചാലുകൾ രൂപപ്പെട്ടിട്ടുണ്ട്.... ഇക്കാനെ നോക്കിയല്ല ഇത്രേം പറഞ്ഞത്.... ശക്തി വന്നില്ല.... ആ മുഖത്തേക്ക് നോക്കാൻ....

പക്ഷേ ഞാൻ അവസാനമായിട്ട് ഉള്ള ധൈര്യം സംഭരിച്ച് നോക്കി.... എന്നെ പുച്ഛത്തോടെ നോക്കി മുഖം കൊട്ടുന്ന ഇക്കാനെ കണ്ടു..... ആ പുച്ഛത്തിന് കാരണമെങ്കിലും ഞാനാണെന്ന് ഓർത്ത്‌ നമ്മള് മുഖത്തൊരു ചിരി വരുത്തി.....

"ഇനി ഞാൻ ശല്യം ചെയ്യൂല.... പോകാണ്.... വരില്ല..... ഒരിക്കലും ഇക്കാന്റെ മുന്നിലേക്ക്...."

എന്നും പറഞ്ഞ് മുഖം തുടച്ച് കരച്ചില് അടക്കി തിരിഞ്ഞ് നടന്ന എന്റെ കൈക്ക് പിടിച്ച് വലിച്ച് പൊടുന്നനെ ഇക്കാന്റെ മുന്നിലേക്ക് ഇക്ക എന്നെ തിരിച്ച് നിർത്തിയതും ആ തിളങ്ങി നിൽക്കുന്ന കണ്ണുകൾ കണ്ട് ഒരു നിമിഷം എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ട് പോകുന്നത് പോലെ തോന്നി.....

"എന്തായാലും നീ പോവാണ്..... ഞാൻ കഴുത്തിൽ ഇട്ട് തന്ന ഈ ചെയിൻ നിനക്കിനി വേണ്ടല്ലോ?...."

എന്നോടത്തും പറഞ്ഞ് എന്റെ എതിർപ്പ് പോലും വകവയ്ക്കാതെ ഇക്ക അത് എന്റെ കഴുത്തീന്ന് വലിച്ച് പൊട്ടിച്ചെടുത്തതും പൊട്ടികരഞ്ഞോണ്ട് ഞാൻ ഇക്കാന്റെ കാലിലേക്ക് വീണു....

"ചെയിൻ എനിക്ക് തിരിച്ച് താ യാസിക്ക.... എനിക്ക് സ്വന്തമായിട്ട് അത് മാത്രേ ഉള്ളൂ....
അതും കൂടെ ഇല്ലെങ്ങി ഞാൻ.... എനിക്ക് പറ്റൂല.... ദയവ് ചെയ്ത് അത് തിരിച്ച് താ യാസിക്കാ...."

അലറിക്കരഞ്ഞ് എത്ര കുലുക്കി വിളിച്ചിട്ടും ഇക്ക എനിക്കത് തന്നില്ല.... ചെയിൻ കയ്യിൽ ചുരുട്ടി വച്ചിട്ട് പല്ല് ഞെരിച്ചോണ്ട് നേരേ നോക്കി നിൽക്കാണ്.... ഇനി ഇരന്നിട്ട് കാര്യമില്ലെന്ന് കണ്ട് നമ്മള് അവിടെന്ന് എണീറ്റ് ഒന്നൂടെ ചോദിച്ച് നോക്കി..... എന്നെയൊന്ന് നോക്കുന്നത് കൂടെ ഇല്ല.... പിന്നെ അവിടെ നിന്നില്ല.... കണ്ണ് തുടച്ച് റൂമിൽ നിന്നിറങ്ങി.... ഞാൻ ഇറങ്ങുന്നതും കാത്ത് ഹന്ന പുച്ഛച്ചിരിയോടെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.....

"ഇപ്പൊ എന്തായി?..... ഇപ്പൊ കഴുത്തിൽ കിടന്നത് കൂടെ പോയി..... ഇത് നിനക്കുള്ള എന്റെ ശിക്ഷയാടി...... ഇനി ഇല്ലൂന്റെ കൺവെട്ടത്ത് പോലും നീ ഉണ്ടാകാൻ പാടില്ല.... ഉണ്ടായാൽ.... എന്താ ഉണ്ടാകാൻ പോകുന്നതെന്ന് ഞാൻ നേരത്തേ  പറഞ്ഞതാ..... അത് മറക്കണ്ട നീ.... ഹാ... ഇറങ്ങിക്കോ ഇറങ്ങിക്കോ..... വേഗം ഈ വീട്ടീന്ന് ഇറങ്ങിപ്പോടീ.... എന്നിട്ട് ഏതെങ്കിലും ഒരുത്തന്റെ കൂടെ നിരങ്ങാൻ പൊക്കോ....."

ഹന്നയുടെ കുത്ത് വാക്കുകൾ കേട്ട് മനസ്സ് വിങ്ങുന്നുണ്ടെങ്കിലും അവളോട് ഒന്നും പറയാൻ പറ്റിയ മാനസികാവസ്ഥയിൽ അല്ലായിരുന്നു നമ്മള്.... നിറമിഴികളോടെ നമ്മള് പടി ഇറങ്ങി..... എന്നുന്നേക്കുമായി..... മുഖം കൈകൊണ്ട് തുടച്ചിട്ട് ഞാൻ നേരേ പോയത് നിഫീന്റേം നാഫീന്റേം അടുത്തേക്കാണ്..... എന്റെ സുഹൃത്തുക്കളെക്കാൾ നല്ല കൂടപ്പിറപ്പുകൾ ആയിരുന്നു.....

ഐഷത്താനേം ഇക്കാനേം കണ്ടു.... ഗോപിയേട്ടനേം ചേച്ചിയേം.... യാത്രയൊന്നും നേരേ പറഞ്ഞില്ല.... പക്ഷേ എല്ലാ അർത്ഥത്തിലും നമ്മള് ഓരോട് യാത്ര പറഞ്ഞു.... എന്നിട്ട് നേരേ ചെന്നത് കിങ്ങിണീനെ എടുത്ത് കളിച്ചോണ്ട് ഇരിക്കുന്ന ചുപ്രൂന്റെ അടുത്തേക്കാണ്..... അവന്റെ അടുത്ത് പോയി മുട്ട്കുത്തി ഇരുന്നിട്ട് അവന്റെ തലയിൽ തലോടി....

എന്നെ നോക്കി ചിരിച്ചിട്ട് അവൻ കിങ്ങിണീടെ കുറുമ്പിനെയൊക്കെ കുറിച്ച് പറഞ്ഞോണ്ട് ഇരുന്നു.... കിങ്ങിണീനേം നമ്മള് എടുത്ത് തലോടി ഉമ്മ വച്ചിട്ട് തീപ്പെട്ടിക്കൊള്ളീനെ നോക്കി അകത്ത് കയറിയതും അവൻ ചായ വേണംന്ന് പറഞ്ഞ് അടുക്കളേക്കൂടെ ഓടി നടക്കായിരുന്നു.... അവന് ഒരു ചായ ഇട്ട് കൊടുത്തു.... എന്റെ കൈകൊണ്ട് ഇനി ചായ കുടിക്കാൻ പറ്റില്ലല്ലോ?.... അവനെ നോക്കി ചിരിച്ച് നമ്മള് റൂമിൽ കേറി മുഖമൊക്കെ ഒന്ന് കഴുകി.....

'എത്രയും പെട്ടെന്ന് ഇവിടെന്ന് പോയേ തീരൂ..... ഇനി ആർക്കും ഒരു ബാധ്യതയാകരുത്.... ഇക്ക എന്റെ കൂടെ ഉണ്ടെന്ന വിശ്വാസമായിരുന്നു എനിക്ക് ആ മഹറ്.... അത് പോലും കഴുത്തിൽ അണിയാനുള്ള അവകാശമില്ലാത്ത ഗതി കെട്ടവളായി ഞാൻ മാറി.... മൈലാഞ്ചിക്ക് ഇന്നലത്തേക്കാളും നിറം വച്ചിട്ടുണ്ട്.... ഇത് കാണുമ്പോ എനിക്ക് വിഷമം തികട്ടി വരാണ്....
പോകാണ്.... ഇനി സമയം കളയാനില്ല....'

പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോ ആരേം കണ്ടില്ല.... നന്നായി.... എനിക്കാരും തടസ്സം നിൽക്കില്ലല്ലോ?.... എന്നൊക്കെ ഓർത്ത് ഒന്നൂടെ ഇക്കാന്റെ വീട്ടിലേക്കും എന്നെ ആദ്യമായിട്ട് ഇങ്ങോട്ട് കൂട്ടിക്കോണ്ട് വന്ന ജിപ്സിയിലേക്കും നോക്കിയപ്പോ എവിടെയോ ഒരു നീറ്റല്....
എന്തിന്?.... ഞാൻ സ്വന്തമായി ഇറങ്ങി പോകുന്നതല്ലേ?.... ആരും എന്നെ ഇറക്കി വിട്ടിട്ടില്ല.... പിന്നെ എന്തിനാ സങ്കടം?!!!...

നമ്മള് പിന്നെ ഒട്ടും മടിച്ചില്ല.... ഇറങ്ങി നടന്നു.....
എങ്ങോട്ടെന്നില്ലാതെ..... തെരുവീഥികളിലൂടെ നടക്കുമ്പോ കണ്ണീര് നിയന്ത്രിക്കാൻ ഞാൻ ഒരുപാട് പാട് പെട്ടോണ്ട് ഇരുന്നു.... സാരൂല.... കരയാൻ മാത്രമല്ലേ ഈ ഭൂമിയിലേക്ക് റബ്ബ് എന്നെ പടച്ചിറക്കിയത്?.... ആവും.... ഞാൻ സ്നേഹിക്കുന്നവരൊക്കെ എന്നെ വിട്ട് അകലുന്നത് എന്താ റബ്ബേ?....

എന്റെ ഉമ്മാനെ കൊണ്ടോയില്ലേ?.... ഇപ്പൊ എന്റെ ഇക്കാനേം.... കൊണ്ട് പൊക്കോ..... ഞാൻ ഉരുകി തീരുന്നത് വരെ എന്നെ കരയിപ്പിച്ചാ മതീലോ നിനക്ക്?.... ജീവൻ തന്നെ തീർന്നോണ്ട് ഇരിക്കാ.... ഇനിയിപ്പോ എന്ത് വേണേലും ആകാലോ?....

എന്നൊക്കെ ഓരോന്ന് മനസ്സിൽ പുലമ്പി നമ്മള് അതിലൂടെ നടന്നു... വഴിയിലൂടെ സഞ്ചരിക്കുന്ന ഓരോ അപരിചിതരുടേയും കുത്തും കോളും വച്ചിട്ടുള്ള നോട്ടവും മട്ടും കണ്ടിട്ട് എനിക്ക് പേടി തോന്നിയിട്ട് അതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ വീണ്ടും നമ്മള് നടന്നതും എന്റെ മുന്നിലേക്ക് ആ ജിപ്സി വന്ന് നിന്നിരുന്നു....

അതിലെ ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന് എന്നെ നോക്കി പുച്ഛിച്ച് ചിരിക്കുന്ന യാസിക്കാനെ കണ്ടതും ഞാൻ വല്ലാത്ത ഒരു അവസ്ഥയിലായി.... സഹതാപം ആയിരിക്കും... ഇക്കാനെ കണ്ടിട്ടും കാണാത്ത പോലെ നമ്മള് ജിപ്സിയെ മറികടന്ന് പോകാൻ നിന്നതും ആ കൈകൾ എന്നിൽ പിടുത്തമിട്ടിരുന്നു....

"എങ്ങോട്ടേക്കാ എന്റെ ഭാര്യ കെട്ടിയെടുക്കുന്നത്?...."

"........"

"എന്തെങ്കിലും വാ തുറന്ന് പറയെടീ...."

"എന്നെ ഇങ്ങള് കളഞ്ഞതല്ലേ യാസിക്കാ?.... എന്നോട് ഇറങ്ങി പൊയ്ക്കോളാനും പറഞ്ഞു.... പിന്നെ എന്തിനാ വീണ്ടും എന്റെ മുന്നില് കേറി വരുന്നത്?.... മനസ്സമാധാനത്തോടെ ചാവാനും അനുവദിക്കൂലേ ഇങ്ങള്?.... ഇനി അതിനും ചോദിക്കണോ അനുവാദം?...."

"വേണം.... എന്റെ അനുവാദം വേണം.... കാരണം നീ ചാവണോ ജീവിക്കണോന്ന് തീരുമാനിക്കേണ്ടത് ഞാനാ.... നിന്റെ നിലവിലെ കെട്ട്യോനായ ഞാൻ..... വന്ന് കേറടി....."

എന്നും പറഞ്ഞ് എന്നെ പിടിച്ച് വണ്ടിയിലേക്ക് വലിച്ചതും നമ്മള് ഉള്ള ശക്തിയെടുത്ത് ഇക്കാന്റെ കയ്യീന്ന് കുതറി മാറിക്കൊണ്ട് നീങ്ങി നിന്നു.....

"എനിക്ക് ആരുടേയും സഹായം വേണ്ട.... ഞാൻ ചാവണോ ജീവിക്കണോന്ന് തീരുമാനിക്കേണ്ടത് ഞാനാ..... ഞാൻ മരിച്ചാ ഇക്കാനെ പോലീസ് പിടിക്കോന്ന് ഓർത്തിട്ട് ആണെങ്കിൽ പേടിക്കണ്ട.... ഞാൻ മരിക്കാണെങ്കിൽ എഴുതി വച്ചിട്ട് ചത്തോളാം..... സ്വയം ജീവൻ ഒടുക്കിയതാണെന്ന്....."

എന്നും തറപ്പിച്ച് പറഞ്ഞ് നമ്മള് നടന്ന് പോകാൻ നോക്കിയെങ്കിലും പറ്റിയില്ല... അതിന് മുൻപ് ഇക്ക എന്നെ അരയ്ക്ക് പിടിച്ച് വലിച്ച് ഇക്കാന്റെ മടിയിലേക്ക് കിടത്തി.... അത് കണ്ട് ഞെരിപിരി കൊണ്ട് നമ്മള് അവിടെന്ന് ചാടി എണീക്കാൻ ശ്രമിച്ചെങ്കിലും എന്നെ അവിടെ തന്നെ പിടിച്ച് കിടത്തി ഇക്ക വണ്ടി എടുത്തിരുന്നു.... 

ഒരുപാട് എതിർക്കാൻ നോക്കിയെങ്കിലും അങ്ങേരെ ശക്തിക്ക് മുന്നിൽ എനിക്ക് ജയിക്കാൻ പറ്റുമായിരുന്നില്ല..... ഒടുക്കം ജിപ്സി കൊണ്ടോയി വീടിന്റെ മുന്നിൽ നിർത്തിയപ്പോളാണ് എന്നിലെ പിടി അയക്കുന്നത്..... 

അവിടെന്ന് വേഗം ചാടി ഇറങ്ങി നമ്മള് ചുറ്റും നോക്കിയപ്പോ വലിയ വെപ്രാളത്തിൽ ആധി പിടിച്ച് എല്ലാരും കൂടെ വീടിന്റെ മുന്നിൽ നിൽക്കുന്നുണ്ട്...... അവരോടൊക്കെ എന്ത് പറയണം എന്നൊന്നും ഊഹമില്ലായിരുന്നു.... പക്ഷേ ഞാനെന്റെ തീരുമാനം മാറ്റിയിട്ടില്ല..... ഞാൻ ഇക്കാനെ ഒന്ന് തുറിച്ചു നോക്കിയതും എനിക്ക് തടസ്സമായി ഇക്ക വന്ന് നിന്നു...

"എനിക്കൊരു കാര്യം പറയാനുണ്ട്....."

"പറയാനുള്ളത് ഒക്കെ എന്നോട് പറഞ്ഞ് തീർത്തതല്ലേ യാസിക്കാ?..... എനിക്കിനി ഒന്നും കേൾക്കേം വേണ്ട അറിയേം വേണ്ട...."

എന്നൊക്കെ ഒന്നിനും സമ്മതിക്കാതെ ഇക്കാനെ വിലക്കിട്ടോണ്ട് നമ്മള് പറഞ്ഞ് തീർന്നതും എരിയുന്ന കണ്ണുകളും ചുമന്ന് തുടുത്ത മുഖവുമായി നിന്നിരുന്ന യാസിക്ക എന്റെ തൊട്ട് മുന്നിലേക്ക് വന്നു.....

"നീ അറിയണം..... അറിഞ്ഞേ പറ്റൂ.... കണ്ട തേവിടിച്ചികൾ പറയുന്നത് വിശ്വസിച്ച നിന്നെ ഞാൻ അറിയിച്ച് തരാം.... ഇങ്ങോട്ട് വാടീ പുല്ലേ....."

എന്നും പറഞ്ഞ് ഒരൊറ്റ സെക്കന്റ്‌ പോലും കാത്ത് നിൽക്കാതെ ഇക്കാന്റെ ശബ്ദമാറ്റത്തിൽ പേടിച്ചരണ്ട് നിൽക്കുന്ന എന്നെ പൊക്കി എടുത്ത് തോളത്തേക്കിട്ടു..... ഇക്കാന്റെ തോളിൽ കിടന്ന് താഴെ ഇറക്കാൻ പറഞ്ഞ് കുതറി പുറത്തിട്ട് എത്ര തബല കൊട്ടിയിട്ടും കാര്യമുണ്ടായില്ല..... എന്നെ എടുത്ത് വീടിന്റെ ഉള്ളിലേക്ക് പോയ നേരം ചുപ്രൂം തീപ്പെട്ടിക്കൊള്ളീം കൂടി വിസിലടിച്ചതും അവിടെ കൂടി നിന്നവരുടെ മുഖം ആകെ പ്രകാശിച്ചു..... അപ്പോളേക്കും ഹന്ന ഉറഞ്ഞു തുള്ളി ഇക്കാന്റെ മുന്നിലേക്ക് വന്നു.....

"ഇല്ലൂ..... എന്താദ്???..... ഇവളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നത്?..... വേഗം ഇറക്കി വിട് ഇവളെ...."

"ഇറങ്ങിപ്പോടി മൈ@&#* എന്റെ വീട്ടീന്ന്...."

എന്നും പറഞ്ഞ് ഹന്നയെ പാട്ടയ്ക്കിട്ട് ചവിട്ടി പുറത്താക്കി വാതില് കൊട്ടിയടച്ച് കലിപ്പിൽ ചവിട്ടി തുള്ളി എന്നേം കൊണ്ട് നേരേ പോയത് ബെഡ്റൂമിലേക്ക്.... എന്നെ ബെഡിലേക്ക് എടുത്തിട്ട് വാതിൽ അടക്കാൻ പോകുന്ന ഇക്കാനെ കണ്ട് പേടിച്ച് ഉമിനീരിറക്കി നമ്മള് ബെഡിൽ നിന്ന് എണീറ്റ് ഓടാൻ നിന്നതും ഇക്കാന്റെ ബലിഷ്ട്ടമായ കരങ്ങൾ വന്നെന്റെ അരയ്ക്ക് വച്ച് പൊതിഞ്ഞ് പിടിച്ച് എന്റെ മുഖത്തോട് ആ മുഖം ചേർത്ത് വച്ച് എന്റെ കൈകൾ കോർത്ത് പിടിച്ചു......  അപ്പോളേക്കും നിമിഷനേരം കൊണ്ട് ഇക്കയെന്റെ എതിർപ്പ് പോലും കണക്കാക്കാതെ എന്റെ അധരം കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു.... 

13

എന്നെ ബെഡിലേക്ക് എടുത്തിട്ട് വാതിൽ അടക്കാൻ പോകുന്ന ഇക്കാനെ കണ്ട് പേടിച്ച് ഉമിനീരിറക്കി നമ്മള് ബെഡിൽ നിന്ന് എണീറ്റ് ഓടാൻ നിന്നതും ഇക്കാന്റെ ബലിഷ്ട്ടമായ കരങ്ങൾ വന്നെന്റെ അരയ്ക്ക് വച്ച് പൊതിഞ്ഞ് പിടിച്ച് എന്റെ മുഖത്തോട് ആ മുഖം ചേർത്ത് വച്ച് എന്റെ കൈകൾ കോർത്ത് പിടിച്ചു......

അപ്പോളേക്കും നിമിഷനേരം കൊണ്ട് ഇക്കയെന്റെ എതിർപ്പ് പോലും കണക്കാക്കാതെ എന്റെ അധരം കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു..... സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീര് നിയന്ത്രിക്കാൻ കഴിയാതെ ഒന്നിനും ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ നമ്മള് അവിടെ തന്നെ ഇക്കാക്ക് കീഴ്പ്പെട്ട് തറഞ്ഞ് നിന്ന് കൊടുത്തു....

അധരങ്ങൾ കോർത്തോണ്ട് തന്നെ ഇക്കയെന്നെ കോരിയെടുത്ത് ബെഡിൽ കിടത്തി എന്റെ അടുത്ത് വന്നിരുന്നു.... ചുണ്ട് മുറിയുന്ന തരത്തിലുള്ള ദീർഘ നേരത്തെ ചുംബനത്തിന് ശേഷം എന്റെ ചുണ്ടിൽ നിന്ന് വേർപ്പെട്ട് നിന്ന് ഇക്ക നമ്മളെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ട് കരഞ്ഞു വാടിയ മുഖം കൈകളാൽ കോരിയെടുത്തു.....

"എന്താ ഇപ്പൊ നിന്റെ നാവ് ഇറങ്ങിപ്പോയോ?.... ഇനി നിനക്ക് എന്നെ തനിച്ചാക്കി പോണോ??....
പറയെടി.... പോണോന്ന്?....."

"ഇ...ക്കാ....."

"ഇറങ്ങി പോകാൻ പറഞ്ഞത് എന്തിനാണെന്ന് അറിയോ നിനക്ക്?.... അപ്പോളെങ്കിലും നീ ആ ഹന്നയോട് എന്റെ ഭാര്യയെന്ന അധികാരത്തോടെ എന്നിൽ പൂർണ വിശ്വാസം ഉണ്ടെന്ന് തറപ്പിച്ച് പറയുമെന്ന് കരുതി.... പക്ഷേ ഞാൻ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല....
അവിടേം നീയേന്നെ തോൽപ്പിച്ചു.... ഞാൻ ഒന്ന് കനപ്പിച്ച് പറഞ്ഞാ ഇവിടെന്ന് ഇറങ്ങി പോവുമല്ലേടി പുല്ലേ നീ???...."

ദേഷ്യം വന്ന് നിറഞ്ഞ് വലിഞ്ഞ് മുറിക്കിയ ഇക്കാന്റെ അലർച്ചയിൽ നമ്മള് ഇല്ലെന്ന് തലകുലുക്കി കാണിച്ചപ്പോളേക്കും ഇക്ക നമ്മളെ മുത്തങ്ങൾ കൊണ്ട് പൊതിഞ്ഞിരുന്നു.... ആ അധരങ്ങൾ നമ്മളെ മുഖമാകെ പരതി നടന്നു.... കണ്ണടച്ച് പിടിച്ച് ഞാനത് ഏറ്റുവാങ്ങി.....

"എന്നോട് ഇപ്പോളും ദേഷ്യാണോ അദീ നിനക്ക്?....."

എന്റെ കണ്ണിലേക്ക് ഉറ്റുനോക്കിയുള്ള ഇക്കാന്റെ ആ ചോദ്യത്തിന് കണ്ണീരിൽ കുതിർന്ന മൗനമായിരുന്നു എന്റെ മറുപടി..... ഞാൻ എങ്ങനെയാ യാസിക്കാ ഇങ്ങളെ വെറുക്കുന്നേ?.... എന്റെ ജീവനല്ലേ?.... പറ്റൂന്ന് തോന്നുന്നുണ്ടോ?..... എല്ലാം തുറന്ന് പറയാൻ തോന്നുന്നുണ്ട്... പക്ഷേ തൊണ്ടക്കുഴിയിൽ തങ്ങി നിൽക്കാണ്... പുറത്തേക്ക് വരുന്നില്ല.... 

"ഇന്നലെ നീയെന്നെ ഇട്ടിട്ട് പോയില്ലേ?..... എന്നെ അത്രയ്ക്ക് വെറുത്തോ നീയും?...."

ആ കണ്ണുകൾ നനഞ്ഞു വരുന്നുണ്ടായിരുന്നു.... അത് കണ്ട് എന്റെ ഉള്ളൊന്ന് കാളിപ്പോയി.... നമ്മള് ഒരിക്കലും കാണാൻ ആഗ്രഹിക്കാത്തത്.... അത് കാണാനുള്ള മനക്കട്ടി ഇല്ലാഞ്ഞിട്ട് ഞാൻ കണ്ണ് പൂട്ടി പിടിച്ച് എങ്ങലടിച്ച് പൊട്ടി കരഞ്ഞു....

"എന്തിനാടാ കരയണേ?.... ഒരുപാട് കരഞ്ഞില്ലേ?..... ഇനീം വേണോ?....."

"യാസിക്കാ.... എനിക്ക്.... ഞാൻ...."

"വേണ്ട.... ഒന്നും പറഞ്ഞ് ബുദ്ധിമുട്ടണ്ട.... ഹന്ന എനിക്ക് മേൽ ആരോപിച്ചത് ശെരിയാണെന്ന് ഓർത്തിട്ടല്ലേ നീ പോയത്?.... തോന്നുന്നുണ്ടോ ഞാൻ അത്രയ്ക്ക് വലിയ തെറ്റ് ചെയ്യൂന്ന്?.... നിന്നെ വഞ്ചിക്കൂന്ന്????....."

നമ്മള് അപ്പൊ തന്നെ ഇല്ലെന്ന് നിറകണ്ണോടെ തലകുലുക്കി കാണിച്ചു.... എന്റെ കണ്ണ് തുടച്ച് തന്നിട്ട് ഇക്കയെന്നെ പിടിച്ച് അവിടെന്ന് എണീപ്പിച്ച് നേരേയിരുത്തി... എന്നിട്ട് എന്റെ രണ്ട് കയ്യും കൂട്ടി പിടിച്ച് എന്റെ അടുത്തേക്ക് ചേർന്ന് വന്നു....

"അവള് പറഞ്ഞത് ഞാൻ എതിർക്കാണ്ടിരുന്നത് നിനക്ക് വിഷമം ആയിട്ടുണ്ടെന്ന് അറിയാം....
അപ്പോളത്തെ എന്റെ മാനസികാവസ്ഥയിൽ എനിക്ക് അതിന് കഴിഞ്ഞില്ല.... പക്ഷേ ഞാൻ തെറ്റ് ചെയ്തിട്ടില്ലെടീ.... അവളെ വയറ്റിൽ ഉള്ളത് എന്റെ കുഞ്ഞല്ല....

ഒരു പെണ്ണിനോടും അറിഞ്ഞോ അറിയാതെയോ നെറികേട് ഞാൻ കാണിച്ചിട്ടില്ല.... എന്നെ നീ വിശ്വസിക്ക്.... എന്നെ നീയല്ലാതെ വേറെ ആരാ മനസ്സിലാക്കാ?.... എനിക്ക് നീയില്ലാതെ പറ്റില്ലെടീ..... എന്നെ വിട്ട് പോകരുത്.....
പറ്റണില്ല.... ഇത്രേം പറഞ്ഞിട്ട് നിനക്കെന്നെ വിശ്വാസം വന്നില്ലേ?...."

കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ എന്റെ ചെവിയിലേക്ക് ഇടിമുഴക്കം പോലെ വന്ന് പതിഞ്ഞതും നമ്മള് നിയന്ത്രം വിട്ട് ഇക്കാനെ കെട്ടിപ്പിടിച്ച് കരഞ്ഞു..... സന്തോഷത്തോടെ ഇക്കാന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയതും ഞാൻ പ്രതീക്ഷിച്ചത് പോലെ തന്നെ ആ കൈകൾ എന്നെ വട്ടം ചുറ്റിപ്പിടിച്ചു.... കുറേ നേരം എന്റെ മനസ്സിലുള്ള സങ്കടം തീരുന്നത് വരെ നമ്മള് ഇക്കാനെ വട്ടം കെട്ടിപ്പിടിച്ച് ചേർന്നിരുന്നു....

"എനിക്കറിയാം.... എന്റെ ഇക്കയെന്നെ വഞ്ചിക്കൂലാന്ന്.... ഇത് കേൾക്കാനാ ഞാൻ ഇത്രേം നേരം കാത്തിരുന്നത്.... എന്നോട് ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ?.... ഞാൻ പോവൂലായുന്നല്ലോ?.... എന്നോട് ക്ഷെമിക്ക്..."

"നേരത്തേ പറഞ്ഞിരുന്നേല് നീയെന്നെ ഇപ്പൊ ഇങ്ങനെ കെട്ടിപ്പിടിച്ച് ഇരിക്കുവായിരുന്നോ?...."

നേരത്തേ പറഞ്ഞോണ്ടിരുന്ന പാവത്തിന്റെ ടോൺ മാറി ചിരി തിങ്ങുന്ന രീതിയിൽ എന്നെ ഇറുക്കേ കെട്ടിപ്പിടിച്ചോണ്ട് ഇക്ക പറയുന്നത് കേട്ട് നമ്മള് കണ്ണ് മര്യാദക്ക് തുടച്ചിട്ട്‌ തല പൊക്കി മൂപ്പരെ നോക്കിയതും ഇരുകവിളിലും തെളിഞ്ഞ് നിൽക്കുന്ന നുണക്കുഴി കാണിച്ചുള്ള ആ കള്ള ചിരി കണ്ട് നമ്മള് വാ പൊളിച്ച് പോയി....

അത് എനിക്കെന്തോ ദുസ്സൂചന പോലെ തോന്നിയത്തും നമ്മള് വേഗം ഇക്കാന്റെ അടുത്ത് നിന്ന് വിട്ട് നിൽക്കാൻ നോക്കി....
നടന്നില്ല.... ഞാൻ കെട്ടിപ്പിടിച്ചതിനേക്കാൾ സ്ട്രോങ്കിൽ എന്നെ പിടിച്ച് വച്ചേക്കാണ്.... അത് കൂടെ ആയപ്പോ നമ്മള് വർധിച്ച് വരുന്ന നെഞ്ചിടിപ്പോടെ ഇക്കാനെ തള്ളി നോക്കി...

"ഇക്കാ വിട്ടേ.... എനിക്ക് ശെരിക്ക് ശ്വാസം കിട്ടുന്നില്ല...."

"ആ.... കൊഴപ്പോല.... കുറച്ചൊക്കെ ശ്വാസം കിട്ടാണ്ടിരുന്നത് നല്ലതാ.... എന്നാലല്ലേ എന്നെ പോലുള്ള പാവം ഭർത്താക്കന്മാർക്ക് കൃത്രിമ ശ്വാസമൊക്കെ കെട്ട്യോൾക്ക് കൊടുക്കാൻ പറ്റൂ...."

"അയ്യടാ.... അങ്ങനെ ഇപ്പൊ എനിക്ക് അത് വേണോന്നില്ല.... മാറിക്കേ..... എനിക്ക് പോണം..."

ചിരി കടിച്ച് പിടിച്ച് അതും പറഞ്ഞ് എങ്ങനെയൊക്കെയോ ആ കരവലയത്തിനുള്ളിൽ നിന്ന് നുഴഞ്ഞ് പുറത്തേക്ക് ഇറങ്ങിയതും പിന്നേം ഇക്ക എന്നെ വലിച്ച് നെഞ്ചിലേക്കിട്ടു.... അത് ഒരുപാട് മോഹിച്ചതാ ഈ സന്തോഷം നിറഞ്ഞ നിമിഷം...

ഈ കലിപ്പന്റെ നെഞ്ചിൽ നിന്ന് ഒരിക്കലും എന്നെ അകറ്റി നിർത്തല്ലേന്നുള്ളൊരു ദുആ മാത്രേ ഉള്ളൂ.... അതോണ്ട് തന്നെ നമ്മള് അങ്ങനെ തന്നെ തലതാഴ്ത്തി ആ നെഞ്ചിൽ കിടന്നു.... ഇക്കയെന്നെ തലയിൽ തലോടിക്കൊണ്ടിരുന്നു.....

"അദീ...."

"മ്മ്......."

"അദീ...."

"മ്മ്....."

"അദീ...."

"എന്താ ഇക്കാ?...."

മൂളി മൂളി ആകെ വശം കെട്ട് നമ്മള് ഇക്കാനെ തല ഉയർത്തി നോക്കി അത് ചോദിച്ചതും ആ മിഴികളിൽ നിറഞ്ഞ് തുളുമ്പുന്ന സ്നേഹം എനിക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു.... 

"ഐ ലവ് യു....."

ഞാൻ കേൾക്കാൻ ഒരുപാട് കൊതിച്ചത് ഇക്കാന്റെ വായീന്ന് കേട്ടപ്പോ അത് വിശ്വസിക്കാനാകാതെ നമ്മള് ഒന്നൂടെ കണ്ണ് ചിമ്മി തുറന്ന് മിഴിച്ച് നിന്ന് ഇക്കാനെ നോക്കിയതും ഇക്ക പോക്കറ്റിൽ നിന്ന് എന്തോ എടുത്ത് നമ്മളെ മുന്നിലേക്ക് നീട്ടിയപ്പോ ആ കയ്യിൽ ഇരിക്കുന്നത് കണ്ട് മനസ്സ് നിറഞ്ഞ് ഞാൻ പുഞ്ചിരിച്ചു...  

"ഞാൻ ആ ചെയിൻ വലിച്ച് പറിച്ചെടുത്തത്
ഇത് നിനക്ക് തരാനാ.... എന്റെ പെണ്ണിന്റെ കഴുത്തിൽ ഇനി കിടക്കേണ്ടത് ഇതാണ്.... എന്താ ഇഷ്ട്ടായില്ലേ?...."

എന്നും പറഞ്ഞ് എന്റെ കഴുത്തിലേക്ക് ഇടാൻ കൊണ്ട് വന്ന❤️*Illyas*❤️എന്ന് എഴുതി വച്ച മഹറ് മാല കണ്ട് നമ്മള് ഇക്കാനെ ചെറുചിരിയോടെ നോക്കി.... സമ്മതമെന്നോണം തല കുനിച്ച് കാണിച്ചപ്പോ ഇക്കയെന്റെ കഴുത്തിൽ അത് അണിയിച്ച് തന്നിട്ട് എന്നെ ചേർത്ത് നിർത്തി എന്റെ നെറുകയിൽ ചുംബിച്ചു.... ഒപ്പം എന്റെ നെഞ്ചോട് ചേർന്ന് കിടക്കുന്ന മഹറിലും.... 

എന്നെ കാണുമ്പോ തന്നെ ദേഷ്യം കാണിച്ചിരുന്ന യാസിക്കാന്റെ ഈ ഭാവമാറ്റം ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല..... എന്തോ സ്വപ്നം കാണുന്നത് പോലെ തോന്നാണ്.... ഈ കഴിഞ്ഞ രണ്ട് ദിവസം നടന്നതൊക്കെ ഓർത്തപ്പോ നമ്മക്ക് ഇപ്പൊ ചിരി വരാണ്.... നമ്മള് അതൊക്കെ ആലോചിച്ച് ചെക്കനെ കണ്ണെടുക്കാതെ നോക്കി നിന്നു.... 

"എപ്പോളും അങ്ങോട്ട് തരലേ ഉള്ളൂ... ഇപ്പൊ ഇങ്ങോട്ട് ഒന്നും കിട്ടാറില്ല...."

മുഖം ചുളുക്കി വച്ചിട്ടുള്ള ഇക്കാന്റെ പരിഭവം പറച്ചില് കേട്ട് നമ്മള് ചിരിച്ച് പോയി... ആ പരാതി മാറ്റിക്കൊടുക്കാൻ എന്ന പോലെ നമ്മള് ഇക്കാന്റെ തല പിടിച്ച് താഴ്ത്തി നെറുകയിൽ അമർത്തി മുത്തം വച്ചതും ഇക്കാന്റെ കണ്ണുകൾ വെട്ടിത്തിളങ്ങി നിൽക്കുന്നത് നമ്മള് കണ്ടു.... ആ നോട്ടത്തിൽ സ്നേഹം കുത്തിയൊഴുകുന്നുണ്ടായിരുന്നു....

ഞാൻ അറിയുന്നുണ്ടായിരുന്നു ഇക്കാന്റെ നെഞ്ചിടിപ്പ്..... അപ്പോളേക്കും കണ്ണുകൾ ഉടക്കാൻ കാത്ത് നിന്നത് പോലെ പരസ്പരം സമ്മതത്തോടെ കോർത്തിരുന്നു.... മനസ്സ് കൈവിട്ട് പോകുന്നത് പോലെ.... ആ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോ ഇത് വരെ തോന്നാത്ത ഒരുതരം ആളലാണ് ഉള്ളിൽ.... പക്ഷേ ഇപ്പോളൊന്നും ഞാൻ ഇക്കാക്ക് തോറ്റു കൊടുക്കില്ലെന്ന് ഉള്ളിൽ പറഞ്ഞ് മനസ്സില്ലാ മനസ്സോടെ നമ്മള് മൂപ്പരിൽ നിന്ന് നോട്ടം മാറ്റി..... 

"സോറി....."

"എന്തിന്?...."

"ഞാൻ ഇക്കാനെ മനസ്സിലാക്കാതെ ഇറങ്ങി പോയീലേ?...... അതിന്...."

"സോറി സ്വീകരിക്കില്ല...."😌

"പിന്നെ എന്താ സ്വീകരിക്കാ?...."

വീണ്ടും ഒരുതരം പരിഭവം പറച്ചില് പോലെ ഇക്ക അത് പറഞ്ഞപ്പോ കുസൃതിയോടെ നമ്മള് ഇക്കാനെ കളിപ്പിക്കാൻ വേണ്ടി അത് ചോദിച്ചതും മൂപ്പര് എന്റെ ഇടുപ്പിൽ പിടിച്ച് മുറുക്കി ഒരു കള്ള ചിരിയോടെ എന്നെ നോക്കി.... ആ നോട്ടം അത്ര പന്തിയല്ലായിരുന്നു.... മുഖത്ത് നല്ല കള്ള ലക്ഷണം ഇണ്ട്.....

"എനിക്ക് വേണ്ടത് എന്താന്നൊക്കെ നിനക്ക് ശെരിക്ക് അറിയാം..... അത് ഞാൻ ഇപ്പൊ ചോദിക്കുന്നില്ല..... രാത്രി വരെ സമയം ഉണ്ടല്ലോ??.... അപ്പൊ തന്നാ മതി.... ഇന്നലെ ഞാൻ ശെരിക്ക് പട്ടിണി ആയിപ്പോയിടീ... അതിന്റെ കുറവ് കൂടെ ഇന്ന് നികത്തണം....."

"അയ്യടാ..... പൂതി കൊള്ളാലോ??..... ആദ്യം ആ ഹന്നയെ പുറത്താക്ക്.... എന്നിട്ട് ആലോചിക്കാം...."🙄

ഒരു വഷളൻ ചിരി ചിരിച്ചോണ്ട് താടി തടവി ഇക്ക പറഞ്ഞതിന് എടുത്തടിച്ചത് പോലെ നാണം വന്ന് കവിള് തുടുത്തത് മറച്ച് പിടിച്ച് നമ്മളത് പറഞ്ഞതും ഇക്ക എന്നിലെ പിടി വിട്ടിട്ട് ഒന്ന് ചിരിച്ചു.....

"ഞാൻ ചോദിച്ചതിന് നിന്റെ സമ്മതം ഒന്നും എനിക്ക് വേണ്ട.... എനിക്ക് തോന്നുമ്പോ നിന്നെ കൊണ്ട് സമ്മതം മൂളിച്ച് നിന്നിൽ നിന്ന് ഈടാകാൻ എനിക്കറിയാം.... അതോണ്ട് അത് വിട്.... പിന്നെ ഹന്ന.... അത്ര പെട്ടെന്ന് അവളെ വിടണോ?..."

"പിന്നെ അവളെ ഇവിടെ എന്തിനാ?...😬"

"ഹാ.... കാര്യം ഞാൻ നിന്നോട് ഐ ലവ് യൂന്ന് പറഞ്ഞ് തോൽക്കാൻ കാരണമായത് അവളാണെങ്കിലും ഇത്രയ്ക്കൊക്കെ ഷോ കാണിച്ച അവളെ അങ്ങനെ വെറുതേ വിടാമോ ഭാര്യേ?.... തന്നതൊക്കെ അതേ പവറിൽ തിരിച്ച് കൊടുക്കണ്ടേ?...."

ഒറ്റപ്പുരികം പൊക്കി ഇക്ക നമ്മളോടത് ചോദിച്ചപ്പൊ സംഗതി പിടി കിട്ടി നമ്മള് ചെക്കന് ഒരു അവിഞ്ഞ ഇളി പാസ്സാക്കി കൊടുത്തിട്ട് വേഗം പുറത്തേക്ക് ഇറങ്ങി ഓടാൻ നിന്നതും മൂപ്പര് നമ്മളെ വയറ്റിന് ചുറ്റി പിടിച്ച് അവിടെ നിർത്തിച്ചു.... ഇനി എന്താന്നുള്ള തരത്തിൽ നമ്മള് നെറ്റി ചുളുക്കി ഇക്കാനെ ഉറ്റുനോക്കിയതും മൂപ്പര് നെറ്റി തൊട്ട് കാണിച്ചിട്ട്  പറയുന്നത് കേട്ട് നമ്മളെ കിളി പിന്നേം പോയി....

"ഒന്നേ കിട്ടിയുള്ളൂ...."🙄

"ഇനീം വേണോ...."

"ഹ്മ്മ്...."

അത് കേട്ട് ചിരിച്ചിട്ട് നമ്മള് ചെക്കന്റെ രണ്ട് കവിളിലും ഉമ്മ വച്ചു.... "ഇനീം"😌.... എന്ന് കോറസായി പാടി പാടി മുഖം മൊത്തം എന്നെ കൊണ്ട് ഉമ്മ വപ്പിച്ചു നമ്മളെ കെട്ട്യോൻ.... കണ്ണടച്ച് പിടിച്ച് കിട്ടുന്ന മുത്തങ്ങളെല്ലാം കുഞ്ഞ് വാവയെ പോലെ ചിരിച്ചോണ്ട് ഏറ്റുവാങ്ങുന്ന ഇക്കാനെ കണ്ടപ്പോ അറിയാതെ നമ്മളെ കണ്ണ് നിറഞ്ഞ് വന്നു....

ഈ പാവത്തിനെ ആയിരുന്നോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചത്?.... ആ നേരം ഞാനിപ്പോ ശപിക്കാണ്..... ദേഷ്യം മാറ്റി വച്ചാ ഇക്കാക്ക് എന്റെ കുഞ്ഞിനെ പോലെ വാത്സല്യം നിറഞ്ഞു നിൽക്കും.... അല്ലെങ്കിലും എന്റെ ആദ്യത്തെ വാവ ഇക്ക തന്നെയല്ലേ?.....

അതൊക്കെ ഓർത്ത് കണ്ണ് തുടച്ചിട്ട് നമ്മള് വീണ്ടും ചെക്കനെ പുഞ്ചിരിയോടെ നോക്കി നിന്നതും വീണ്ടും നിർത്താണ്ട് ഇനീം ന്ന് പറഞ്ഞ് നമ്മളെ കണ്ണ് വെട്ടിക്കാതെ നോക്കി കുണുങ്ങി ചിരിക്കാണ് മൂപ്പര്.... അത് കണ്ടിട്ട് പെട്ടെന്നൊരു കുസൃതി തോന്നി നമ്മള് ഇക്കാനെ തള്ളി മാറ്റീട്ട് "ഉമ്മ തീർന്ന് പോയി സേട്ടാ...."😆ന്നും പറഞ്ഞ് അവിടെന്ന് ഡോർ തുറന്ന് ഇറങ്ങി ഓടിയതും "നിന്നെ എന്റെ കയ്യിൽ തന്നെ കിട്ടൂടീ.... അപ്പൊ തരാം ഇതിനുള്ള മറുപടി...." എന്ന് പറഞ്ഞ് അവിടെ നിന്ന് തുള്ളുന്ന ഇക്കാനെ കണ്ട് പൊട്ടിച്ചിരിച്ച് പോയി....

എന്നിട്ട് പലതും മനസ്സിൽ കണക്ക് കൂട്ടി ഹന്ന പുറത്ത് ഉണ്ടോന്ന് ജനാലയ്‌ക്ക് അരികിലേക്ക് പോയി കർട്ടൻ നീക്കി നോക്കിയപ്പോളേക്കും അവള് ഉരുണ്ട് പിരണ്ട് എണീറ്റ് വന്നിട്ട് ഡോറിൽ ഇട്ട് തട്ടി പൊളിക്കുന്നതാണ് കണ്ടത്.... അവിടെ കൂടി നിൽക്കുന്ന ആരും തിരികേ പോയിട്ടില്ല.... ഇത്രേം പേരുടെ മുന്നില് വച്ചല്ലേ അവള് ഇന്നലെ എന്റെ ഇക്കാനെ നാണം കെടുത്തിയത്?... കൊടുക്കാം ഞാൻ ആ പരട്ടയ്ക്കിട്ട്....😠

ഇവിടെന്ന് പോയില്ലെങ്കിൽ അവള് നമ്മളെ ചുപ്രൂനേം തീപ്പെട്ടിക്കൊള്ളിയേം കൊല്ലൂന്ന് പറഞ്ഞതാ അപ്പൊ നമ്മളെ ഉള്ളിലേക്ക് ഓടി എത്തിയത്..... നമ്മള് ടോപ്പിന്റെ കൈ കേറ്റി വച്ചോണ്ട് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ ഹന്ന ഡോറിൽ തട്ടല് നിർത്തി എന്നേം എന്റെ പിന്നിലൂടെ ഇളിച്ചോണ്ട് വരുന്ന യാസിക്കാനേം തുറിച്ച് നോക്കി നിൽക്കുന്നത് കണ്ട് നമ്മളൊന്ന് കൊട്ടി ചിരിച്ചു..... എന്റെ വരവ് കണ്ടപ്പോ തന്നെ ഞങ്ങളെ മാത്രം ഫോക്കസ് ചെയ്തോണ്ട് നമ്മക്ക് വേണ്ടപ്പെട്ടവര് അടുത്ത് വന്നിരുന്നു....

"നിനക്കെന്താടീ ഇവിടെ കാര്യം???.... പോയത് പോലെ തിരിച്ച് വരാൻ ഇവിടെ ആരെങ്കിലും നിന്നെ വിളിച്ചോ?.... ഇല്ലൂനെ മണ്ടനാക്കാൻ പറ്റുമായിരിക്കും.... ഈ ഹന്നയെ അതിന് കിട്ടില്ല.... മര്യാദയ്‌ക്ക് ഇവിടെന്ന് പോകുന്നതാ നല്ലത്...."

"ഇല്ലെങ്കിൽ??..... ഇല്ലെങ്ങി നീയെന്ത് കാണിക്കും കൊന്ന വല്ലിമ്മേ?...."

എന്ന് ഗാഭീര്യത്തോടെ നമ്മള് കൈ രണ്ടും പിണഞ്ഞ് കെട്ടി വച്ചിട്ട് പിന്നിൽ നിക്കുന്ന ഇക്കാന്റെ നെഞ്ചിലേക്ക് തല വച്ച് അവളെ തറപ്പിച്ച് നോക്കി ചോദിച്ചതും എന്റെ ശബ്ദത്തിന്റെ മാറ്റം കേട്ട് അവളൊന്ന് തരിച്ച് പോയി..... അപ്പോളേക്കും നമ്മളെ ഡയലോഗ് കേട്ട് ചുപ്രു ആ പന്നയെ കളിയാക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി.... ഒപ്പം ബാക്കി ഉള്ളോരും....

എന്നെ ചേർത്ത് നിർത്തിയുള്ള അവളെ ആക്കി ചിരിച്ചോണ്ടുള്ള ഇക്കാന്റെ നിൽപ്പും കണ്ടിട്ട് ഹന്ന ഇരച്ച് എന്റെ അടുത്തേക്ക് വന്നിട്ട് ഇക്കാന്റെ കൈ പിടിച്ച് വലിച്ച് നമ്മളെ തള്ളി മാറ്റാൻ നോക്കിയതും നമ്മള് കൊടുത്തു..... അവളുടെ ചെപ്പക്കുറ്റി നോക്കി നല്ല ഫോഴ്‌സിൽ ഒരു അടാർ അടി..... എന്റെ അടീന്റെ എഫക്റ്റിൽ കൊന്ന വല്ലിമ്മ പിന്നിലേക്ക് വേച്ച് വേച്ച് പോകുന്നത് കണ്ട് നമ്മള് തല ചെരിച്ച് ഇക്കാനെ നോക്കി പല്ലിളിച്ചപ്പോ മൂപ്പര് 'ഇവൾക്ക് അടിക്കാൻ ഒക്കെ അറിയോ??' എന്ന മട്ടിൽ വായും പൊളിച്ച് നമ്മളെ നോക്കുന്നുണ്ട്....

അത് പോലെ തന്നെ നമ്മളെ ചെക്കന്റെ എക്സ്പ്രഷൻ ഇട്ട് അന്തിച്ച് നിന്ന ബാക്കിയൊള്ളോർക്കൊക്കെ നമ്മക്ക് ഒരു അവിഞ്ഞ ഇളി പാസ്സാക്കി കൊടുത്തതും ചുപ്രു നമ്മളെ നോക്കി തലകുലുക്കി ചിരിക്കുന്നത് കണ്ട് അവനെ ഒന്ന് കണ്ണിറുക്കി കാണിച്ച്‌ ചിരിച്ചോണ്ടിരുന്നു.....

"ടീ നീയെന്നെ തല്ലിയല്ലേ?....."

അടികിട്ടിയ ഇടത്ത് കൈ വച്ച് അവള് എരിയുന്ന കണ്ണോടെ നമ്മളെ തുറിച്ച് നോക്കി അത് ചോദിച്ചതും നമ്മള് ഇന്നലെ അവള് എന്നെ നോക്കി ചിലച്ചത് പോലെ പല്ലി ചിലയ്ക്കുന്ന ശബ്ദം ഉണ്ടാക്കി അവളെ അടുത്തേക്ക് പോയി ഒന്നൂടെ അവളുടെ മറ്റേ കവിളിലും ആഞ്ഞ് തല്ലിക്കൊണ്ട് ആ പൂതനയെ കഴുത്തിന് പിടിച്ച് ചുവരിലേക്ക് ചേർത്തു.....

"അതേ തല്ലി..... വേണോങ്ങി ഇനീം തല്ലും.... കാരണം എന്റെ കയ്യീന്ന് തല്ല് ഇരന്ന് വാങ്ങുന്നത് നീയാ.... ആദ്യത്തെ അടി എന്തിനാന്ന് അറിയോ?.... ഇല്ലാക്കഥ മെനഞ്ഞ് ഇന്നലെ നീ എന്റെ ഇക്കാനെ മോശക്കാരനായി ചിത്രീകരിച്ചതിന്..... ഞാൻ ഇവിടെന്ന് പോയില്ലെങ്കിൽ ചുപ്രൂനേം തീപ്പെട്ടിക്കൊള്ളീനേം കൊല്ലൂന്ന് പറഞ്ഞതിനാ രണ്ടാമത്തെ അടി..... ദേ പിന്നെ ഈ അടി..."

എന്നും പറഞ്ഞ് എന്നെ തുറുക്കനെ നോക്കി നിൽക്കുന്ന അവളുടെ രണ്ട് കവിളിലും നമ്മളെ രണ്ട് കൈകൊണ്ടും കൂട്ടി അടിച്ചതും വേദന കൊണ്ട് നിലവിളിച്ച് കിളി പറന്ന് തലകുടഞ്ഞോണ്ടവൾ നമ്മളെ ഭീതിയോടെ നോക്കി.... 

"ഈ അടി എന്തിനാണെന്ന് വച്ചാ എന്റെ യാസിക്കാന്റെ ഉള്ളിലെ എന്നോടുള്ള സ്നേഹം പുറത്തേക്ക് കൊണ്ട് വന്നതിന് നിനക്കുള്ള സ്പെഷ്യൽ ഗിഫ്റ്റാ.... എങ്ങനെ ഇണ്ട്?.... നല്ല സുഖമുണ്ടല്ലോ അല്ലേ?..... ഇനി അത് മതിയായില്ലെങ്കിൽ പറഞ്ഞാ മതി.... അല്ലെങ്കി വേണ്ട ഒരെണ്ണം കൂടി തന്നേക്കാം...."

എന്ന് പറഞ്ഞ് കൈ പൊക്കാൻ ഓങ്ങുന്ന എന്നെ കണ്ടതും പേടിച്ച് കൈ രണ്ടും മുന്നിലേക്ക് കാണിച്ചു കണ്ണടച്ച് പിടിച്ചോണ്ട് വിറങ്ങലിച്ച് നിൽക്കുന്ന അവളെ കണ്ട് എല്ലാരും കൂട്ടച്ചിരി മുഴക്കി.... നമ്മള് അവളെ അവസ്ഥ ഓർത്ത്‌ ചിരിച്ച് മറിഞ്ഞോണ്ട് ഇക്കാനെ നോക്കിയപ്പോ വീട്ട്പടിക്കൽ കാലുമ്മേൽ കാലും കേറ്റി വച്ച് കുത്തിയിരുന്ന് നമ്മളെ കണ്ണിമ വെട്ടാതെ നോക്കി പുഞ്ചിരി തൂകുന്ന ചെക്കനെ കണ്ടപ്പോ എനിക്ക് എന്തോ പോലെ തോന്നി ആകെ ചടച്ച് നാണം വന്ന് തല താണ് പോയി....

അപ്പോളേക്കും നമ്മളെ തോളിൽ കയ്യിട്ട് ചുപ്രു കേറി വന്ന് ഹന്നേന്റെ മോന്ത നോക്കി ഓരോ കോപ്രായങ്ങൾ കാണിച്ച് അവളെ ചൊടിപ്പിക്കാൻ തുടങ്ങി.... ആകെ മൂഞ്ചി നാണം കെട്ടോണ്ട് എല്ലാവരുടെയും കളിയാക്കലും കേട്ട് അവള് തലയും താഴ്ത്തി അവിടെന്ന് പോകാൻ ഒരുങ്ങിയതും നമ്മള് അവളെ കൈയ്ക്ക് പിടിച്ച് തടഞ്ഞു....

"ഹാ അങ്ങനെ അങ്ങ് പോയാലോ?...."(നമ്മള്)

"അദീത്ത പറഞ്ഞത് ശെരിയാ.... അങ്ങനെ അങ്ങ് പോകാൻ വരട്ടെ.... എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്....."(ചുപ്രു)

നമ്മളെ ഡയലോഗ് കഴിഞ്ഞ നിമിഷം തന്നെ ചുപ്രൂം അതേ ഡയലോഗ് ഹന്നേടെ നേർക്ക് എറിഞ്ഞപ്പൊ നമ്മള് ചുപ്രൂനെ എന്തെന്ന തരത്തിൽ നെറ്റി ചുളിച്ചോണ്ട് നോക്കിയതും ഓൻ നമ്മളെ നോക്കി പല്ലിളിച്ചോണ്ട് എന്റെ തോളിൽ നിന്ന് കയ്യെടുത്തു... എന്നിട്ട് സ്വയം കോളർ പൊക്കി വച്ചിട്ട് ഹന്നേന്റെ ചുറ്റും എന്തോ കുറ്റവാളികളെ നോക്കുന്ന പോലീസ്കാരൻമാരെ പോലെ തുറിച്ച് നോക്കി നടക്കാൻ തുടങ്ങി....

പടച്ചോനേ😨.... ചെക്കന്റെ പിരി ലൂസായാ?.... എന്നൊക്കെ ഓർത്ത് ഞാൻ നിഫീനേം നാഫീനേം തീപ്പെട്ടിക്കൊള്ളീനേം നോക്കി ഇവർക്ക് എന്താ പറ്റിയേന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചു ചോദിച്ചതും മൂന്നും ഒരേ പോലെ കൈമലർത്തി കാണിച്ചു.... അപ്പോളേക്കും ഹന്നേന്റെ ചുറ്റും തേരാ പാരാ നടക്കല് ചുപ്രു അവസാനിപ്പിച്ചിട്ട് ആ ചോദ്യം ചോദിച്ച് കഴിഞ്ഞിരുന്നു....

"നിന്റെ വയറ്റിൽ ശെരിക്കും കുഞ്ഞാവയുണ്ടോ?...."

ചുപ്രൂന്റെ ചോദ്യത്തിൽ പകച്ച് നിന്നോണ്ട് അവള് ഇടംകണ്ണിട്ട് നമ്മളേം യാസിക്കാനേം മാറി മാറി നോക്കീട്ട് അവിടെ നിന്ന് പരുങ്ങുന്നത് കണ്ട് എന്നിൽ ഒരു സംശയം മൊട്ടിട്ട് വന്നു....

"ചോദിച്ചത് കേട്ടില്ലേടീ പന്നീ?.... നിന്റെ വയറ്റിൽ കുഞ്ഞുണ്ടോന്ന്..."

എന്ന് തീപ്പെട്ടിക്കൊള്ളി കൂടി അവളോട് അലറിയതും അവള് പേടിച്ച് വിക്കി നിരങ്ങി മൂളി ഉണ്ടെന്ന് തലയാട്ടി സമ്മതിച്ചു....

"ഓക്കേ.... മൈ നെക്സ്റ്റ് ക്വസ്റ്റിയൻ.... ആരാണ് അതിന്റെ പ്രൊഡ്യൂസർ?...."(ചുപ്രു)

ശെരിക്കും അത് നമ്മളെ ഉള്ളിലെ ചോദ്യം തന്നെ ആയിരുന്നു.... അവൻ ചോദിച്ചിട്ട് കമാന്ന് ഒരക്ഷരം പോലും മൊഴിയാതെ പതുങ്ങി പേടിച്ച് നിൽക്കുന്ന അവളെ കണ്ടപ്പോ എനിക്ക് എന്തോ പാവം തോന്നി.... ഇക്ക പറഞ്ഞത് കേട്ടപ്പോ അവള് അങ്ങനെ കള്ളം പറഞ്ഞ് തട്ടിപ്പിന് വന്നതാണെന്ന് ഓർത്തോണ്ടാ തല്ലിയത്.... വയറ്റിൽ ശെരിക്കും കുഞ്ഞുണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ തല്ലില്ലായിരുന്നു.... ച്ഛേ വേണ്ടായിരുന്നു....

"മര്യാദക്ക് പറയാനാ പറഞ്ഞത് അല്ലെങ്കിൽ ഈ കത്തി നിന്റെ പള്ളക്ക് ഞാൻ കേറ്റും...."

അപ്പോളേക്കും അത് പറഞ്ഞ് ചുപ്രു രോക്ഷാകുലനായി ഹന്നേടെ പിറകിൽ നിന്ന് ഒരു കോല് എടുത്ത് അവളുടെ നടുവിന് വച്ചിരുന്നു.... ഹന്ന അത് ഒറിജിനൽ കത്തി ആണെന്ന് ഓർത്ത് പേടിച്ച് കിറുങ്ങി കിലുകിലാന്ന് വിറച്ച് ഉള്ളത് ഉള്ളത് പോലെ തന്നെ ഇങ്ങോട്ട് തട്ടി.... 

"പ... പരുന്ത് ലോറൻസ്...."

എന്ന് അവള് പറഞ്ഞ് തീർന്നില്ല പെട്ടെന്ന് നമ്മളെ അടുത്തൂടെ ഒരു കാറ്റ് വന്ന് വീശി... പിന്നെയാണ് നമ്മക്ക് ആ കാറ്റിന്റെ ഗുട്ടൻസ് പിടി കിട്ടിയത്.... ഇത്രേം നേരം അടങ്ങി ഒതുങ്ങി ഞങ്ങളെ നിരീക്ഷിച്ചോണ്ട് ഇരുന്ന നമ്മളെ യാസിക്ക ഹന്ന അവളെ കുഞ്ഞിന്റെ കാരണക്കാരനെ വെളിപ്പെടുത്തിയതും അവളുടെ അടുത്തേക്ക് ചീറി പാഞ്ഞ് വന്ന്  കൊങ്ങയ്ക്ക് കേറി പിടിച്ച് ഭിത്തീമേല് തൂക്കിയെക്കാണ്....ആ പോയ പോക്കിന്റെ കാറ്റാണ് നമ്മളെ മേലിലേക്ക് വന്നത്...

"അവന്റെ വിഴുപ്പ് ചുമന്നിട്ടാണോടീ __@&__ നീ എന്റെ കുടുംബത്ത് കാല് കുത്തിയത്?...."

കട്ട കലിപ്പിൽ മുഖമൊക്കെ വലിഞ്ഞ് മുറുകി വീർത്ത് ചുവന്ന് പല്ല് ഞെരിച്ച് പകയിൽ കവിഞ്ഞ വെറിയോടെ നിൽക്കുന്നത് കണ്ടപ്പോ നമ്മക്ക് വരെ ഉള്ളിലൂടെ ഒരു മിസൈൽ അങ്ങ് പാഞ്ഞ് കേറി..... ഇക്കാന്റെ പിടിയിൽ ശ്വാസം പോലും വിടാൻ വിടാനാകാതെ ഹന്ന കിടന്ന് പിടയുന്നത് കണ്ട് ഇക്കാനെ തടുക്കാൻ നമ്മള് പോയപ്പോളേക്കും "ആ പരനാറി ലോറൻസിനോട് ഇല്ലുക്കാക്ക് വല്ലാത്ത ദേഷ്യാ...." എന്ന് ചുപ്രു നമ്മളോട് പറഞ്ഞിരുന്നു...

അതും കൂടെ ആയപ്പോ നമ്മക്ക് ഏകദേശം ഹന്ന വടിയാവാറായിട്ടുണ്ടെന്ന് മനസ്സിലാക്കി എങ്ങനെയൊക്കെയോ ബഹളം വച്ച് ഇക്കാനെ അവളിൽ നിന്ന് പിടിച്ച് മാറ്റി ഉന്തി തള്ളി അകത്തേക്ക് കൊണ്ട് പോകാൻ നേരവും ഇക്ക അവളെ പച്ച തെറിയാണ് വിളിച്ചോണ്ട് ഇരുന്നത്.... അത് കണ്ട് മൂപ്പരെ വാ പൂട്ടി പിടിച്ച് നമ്മള് റൂമിലേക്ക് കൊണ്ടോയി....

"നീയെന്താ ഈ കാണിക്കണേ?..... കൊല്ലണം ആ പന്നിയെ....."

എന്തൊക്കെയോ സ്വയം പുലമ്പി കലി തുള്ളി അവിടെയുള്ള സകല സാധങ്ങളും എറിഞ്ഞ് ഉടച്ചോണ്ട് ഇരിക്കുന്ന ഇക്കാനെ കണ്ട് നമ്മള് കണ്ണ് നിറച്ചു....

"അവളെ കൊന്നിട്ട് എന്തിനാ?.... ജയിലിൽ പോയി കിടക്കാനോ?..... അപ്പൊ ഞാനെന്താ ചെയ്യണ്ടേ?..... ചാവണോ?...."

എന്റെ കരഞ്ഞോണ്ടുള്ള പറച്ചില് കേട്ട് സാധനങ്ങൾ വലിച്ചെറിയുന്നത് നിർത്തി മുഷ്ടി ചുരുട്ടി പിടിച്ച് അവിടെ തിരിഞ്ഞ് അതേ നിൽപ്പ് തുടർന്നു.... ഇപ്പോളാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്..... നമ്മളെ കരച്ചില് കൊണ്ടേ ഇനി ചെക്കനെ തളച്ചിടാൻ പറ്റൂന്ന്..... അതോണ്ട് കണ്ണീര് കളയാണ്ട് തന്നെ ഉള്ളിൽ ചിരിച്ച് നമ്മള് ഇക്കാന്റെ അടുത്ത് പോയി കൊറേ ഒക്കെ സോപ്പിട്ടിട്ട് ബാത്ത് ടവൽ കഴുത്തിലൂടെ ഇട്ട് കൊടുത്തിട്ട് കുളിക്കാൻ വേണ്ടി പറഞ്ഞയച്ചു....

"ഇപ്പൊ നീയെന്നെ വീഴ്ത്തി.... എന്ന് കരുതി ഏത് നേരവും കണ്ണീര് കാണിച്ച് എന്ന് വീഴ്ത്താൻ നോക്കണ്ട മോളേ.... വീഴൂല..."

കുളിക്കാൻ കേറിയപ്പോ തന്നെ അതും പറഞ്ഞ് മൂപ്പര് എന്റെ കവിള് പിടിച്ച് ഞെക്കിയതും നമ്മള് ആകെ ചമ്മിപ്പോയി ഇക്കാക്ക് ഒരു പുളിങ്ങ തിന്ന ഇളി ഇളിച്ചു കാണിച്ചു..... അന്തസായി നാറി.... വേണ്ടായിരുന്നു😁.... എന്റെ ചാണകം ചവിട്ടിയത് പോലുള്ള നിൽപ്പ് കണ്ട് ചെക്കൻ മിഴി ചിമ്മാതെ നമ്മളെ വല്ലാത്തൊരു നോട്ടം നോക്കുന്നത് കണ്ട് നമ്മക്ക് എവിടെയോ ഒരു പന്തികേട് പോലെ തോന്നി....

14

"ഇപ്പൊ നീയെന്നെ വീഴ്ത്തി.... എന്ന് കരുതി ഏത് നേരവും കണ്ണീര് കാണിച്ച് എന്നെ വീഴ്ത്താൻ നോക്കണ്ട മോളേ.... വീഴൂല..."

കുളിക്കാൻ കേറിയപ്പോ തന്നെ അതും പറഞ്ഞ് മൂപ്പര് എന്റെ കവിള് പിടിച്ച് ഞെക്കിയതും നമ്മള് ആകെ ചമ്മിപ്പോയി ഇക്കാക്ക് ഒരു പുളിങ്ങ തിന്ന ഇളി ഇളിച്ചു കാണിച്ചു..... അന്തസായി നാറി.... വേണ്ടായിരുന്നു.... എന്റെ ചാണകം ചവിട്ടിയത് പോലുള്ള നിൽപ്പ് കണ്ട് ചെക്കൻ മിഴി ചിമ്മാതെ നമ്മളെ വല്ലാത്തൊരു നോട്ടം നോക്കുന്നത് കണ്ട് നമ്മക്ക് എവിടെയോ ഒരു പന്തികേട് പോലെ തോന്നി....

"എന്നാ വാ...."

"എങ്ങട്ട്?...."

"നമ്മക്ക് ഒന്ന് കുളിക്കാന്നെ...."

"നമ്മക്കോ?....."

"ആ.... നമ്മക്ക്...."

"അയ്യോ.... ഞാൻ നേരത്തേ കുളിച്ചതാണല്ലോ?....."😁

"അത് സാരൂല.... ഒന്നൂടെ കുളിക്കാം..."

"വോ വേണ്ട...."

ഇല്ലാത്ത പുച്ഛം നിറച്ച് കവിള് മറുഭാഗത്തേക്ക് കൊട്ടി അതും പറഞ്ഞ് തിരിഞ്ഞ് ഓടാൻ നിന്ന നമ്മളെ ഇടുപ്പിന് വലിച്ച് ചേർത്ത് വിടാണ്ട് പിടിച്ച് വച്ച് എന്റെ കൈകൾ ആ നെഞ്ചിലേക്ക് ചായ്ച്ചു....

"മര്യാദക്ക് വാടീ...."

"മോനേ അസുരാ.... ഈ കലിപ്പൊക്കെ അങ്ങ് പള്ളീല് പോയി എടുത്താ മതീട്ടാ.... എനിക്കിപ്പോ ചോദിക്കാനും പറയാനും രണ്ട് ആങ്ങളമാരുണ്ട് ഇവിടെ.... അത് കണ്ടറിഞ്ഞ് എന്നോട് പെരുമാറിക്കോ...."

ഇക്കാന്റെ കട്ടി മീശ പിരിച്ച് വച്ചോണ്ടുള്ള നമ്മളെ വീമ്പ് പറച്ചില് കേട്ട് എന്നെ ഒന്നൂടെ ചേർത്ത് പിടിച്ച് ഇക്ക പൊട്ടിച്ചിരിക്കുന്നത് കണ്ട് നമ്മള് മൂപ്പരെ വായിനോക്കി നിന്നതും പെട്ടെന്നായിരുന്നു ചെക്കന്റെ ആക്രമണം....
നമ്മളെ കവിളിൽ പട്ടി കടിക്കണേക്കാൾ സൂപ്പറായിട്ട് കടിച്ചു.... വേദന കൊണ്ട് ഞെരിപിരി പൂണ്ട് നമ്മള് ഇക്കാന്റെ നെഞ്ചത്ത് ചെണ്ട കൊട്ടി ചിണുങ്ങിയപ്പോളാണ് എന്റെ കവിളിൽ നിന്ന് മൂപ്പര് പല്ല് മാറ്റിയത്.... 

"പോയി പറ..... അവന്മാരോട് പറ.... ആ നരുന്തുകള് എന്നെ എന്താ ചെയ്യാന്ന് ഞാനൊന്ന് കാണട്ടെ.... പറ്റുവാണേല് അവന്മാരെ മുന്നിൽ വച്ച് തന്നെ ലൈവ് ആയിട്ട് പലതും കാണിച്ച് കൊടുക്കാം..... എന്താ നിന്റെ അഭിപ്രായം?..."

എന്നൊക്കെ ഇക്ക എന്റെ ചുണ്ടിൽ മുത്തമിട്ടിട്ട് രണ്ട് പുരികങ്ങളും പൊക്കി കളിച്ചോണ്ട് പറയുന്നത് കേട്ട് ഷോക്കടിച്ച് കണ്ണും തള്ളി ആകെ ചടച്ചോണ്ട് നിലത്തേക്ക് നോക്കി നിന്നപ്പൊ പിന്നേം ചെക്കൻ നമ്മളെ ഉമ്മവയ്ക്കാൻ വേണ്ടി ചുണ്ടോണ്ട് വരുന്നത് കണ്ട് ഉള്ളിൽ ഊറി ചിരിച്ചിട്ട് ചൂണ്ട് വിരല് കൊണ്ട് ഇക്കാന്റെ ചുണ്ടിൽ കൈ വച്ച് അത് തടഞ്ഞു....

"അയ്യേ..... നാണോല്ലല്ലോ ചെക്കാ?....."

"എന്റെ കെട്ട്യോളെ ഉമ്മിക്കുന്നതിന് എനിക്ക് എന്തിനാ ഇപ്പൊ നാണം?.... അത് ആവശ്യത്തിലും കൂടുതൽ നിന്റെ മുഖത്തുണ്ടല്ലോ?...."

"ഓ സമ്മതിച്ചു.... ആദ്യം പൊന്ന് മോൻ പോയി കുളിച്ചിട്ട് വന്നേ.... ഞാൻ അപ്പോളേക്കും കഴിക്കാൻ എന്തെങ്കിലും ഉണ്ടാക്കി വയ്ക്കാം.....
ഹ്മ്മ്.... ചെല്ല്...."

എന്നും പറഞ്ഞ് എങ്ങനൊക്കെയോ ഇക്കാനെ അകത്തേക്ക് കേറ്റി..... എന്നിട്ടും വാതില് അടക്കാതെ അതിന്റെ ഇടയിലൂടെ എന്നെ നോക്കി നിന്ന് കുണുങ്ങുന്ന ഇക്കാനെ കണ്ടപ്പോ നമ്മക്ക് വാത്സല്യം തോന്നി ഒന്ന് ആ മുഖത്ത് കൈ വച്ച് തലോടിയപ്പോളേക്കും അവിടെന്ന് ഇങ്ങോട്ടേക്ക് ചാടി വരാൻ വെമ്പി നിൽക്കുന്ന നമ്മളെ ചെക്കനെ കണ്ട് ഒറ്റയടിക്ക് ഞാൻ ഡോർ അടച്ച് ലോക്ക് ആക്കി കളഞ്ഞ്....

അകത്ത് നിന്ന് ഡോറ് തല്ലിപ്പൊളിച്ച് എന്തൊക്കെയോ വിളിച്ച് കൂവുന്നുണ്ടെങ്കിലും നമ്മള് അതൊന്നും മൈൻഡ് ആക്കാതെ ആ തട്ടല് കേട്ട് അവിടെ തന്നെ ചിരിച്ചോണ്ട് നിന്നു.... കുറച്ച് കഴിഞ്ഞ് ഡോറിലേക്കുള്ള മൂപ്പരെ അതിക്രമം തീർന്ന് ഷവറിന്റെ ശബ്ദം കേട്ടപ്പോ കുളിക്കാൻ പോയെന്ന് മനസ്സിലാക്കി ഡോറിന്റെ ലോക്ക് മെല്ലെ അയച്ചിട്ട് അവിടെന്ന് വേഗം സ്ഥലം കാലിയാക്കി....

അടുക്കളേലേക്ക് കേറാൻ നിന്നപ്പോളാണ് ഹന്നേടെ കാര്യം നമ്മള് ഓർത്തത്.... അതോണ്ട് പിന്നേം മുന്നിലേക്ക് നടന്ന് പോയി നമ്മള് പുറത്തേക്ക് നോട്ടം തെറ്റിച്ചതും അവിടെ നടക്കുന്നത് കണ്ട് എന്റെ ഉള്ളിലേക്ക് ഒരു പാറക്കല്ല് എടുത്ത് വച്ചത് പോലെ തോന്നിയിരുന്നു..... ഹന്നയെ എല്ലാരും കൂടെ വളഞ്ഞിട്ട് നന്നായിട്ട് കുത്ത് വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കുന്നുണ്ട്....

ഞങ്ങൾക്ക് വേണ്ടപ്പെട്ടവരല്ലാതെ ഇവിടെ അടുത്ത് താമസിക്കുന്ന പലരും അവളോട് സംസാരിക്കുന്ന പ്രാക്ക് ഭാഷ കേട്ട് എന്റെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി.... അവള് ഒരു കൈ കൊണ്ട് മുഖം പൊത്തി പിടിച്ച് മറു കൈ വയറ്റിൽ വച്ച് നിസ്സഹായാവസ്ഥയിൽ പൊട്ടിക്കരയുന്നത് കണ്ടപ്പോ ഞാൻ അവളെ എന്റെ സ്ഥാനത്ത് കണ്ട് പോയി....

അവളുടെ ആ നിൽപ്പ് കണ്ടതും കുഞ്ഞുമ്മ എന്നെ പലപ്പോഴായി അടിക്കുമ്പോ ആരോടും സങ്കടമോ പരിഭവമോ പറയാതെ പറയാൻ ആരുമില്ലാതെ നിന്ന് ഒറ്റയ്ക്ക് കരയുന്നത് ഓർത്തു.... എന്നോട് ദ്രോഹമാണ് ഹന്ന ചെയ്തതെങ്കിലും എവിടെയോ ഒരു നോവ്.... ഉള്ള് പിടയുന്നു..... ഞാനും ഒരു പെണ്ണല്ലേ?.... എനിക്കാണ് ഈ അവസ്ഥ വന്നതെങ്കിലോ?....

ചിലപ്പോ ഹന്ന പറഞ്ഞ ലോറൻസ് അവളെ ചതിച്ചതാണെങ്കിലോ?..... അവൾക്ക് സംരക്ഷണം കിട്ടാനായിട്ടായിരിക്കും ചിലപ്പോ ഇക്കാന്റെ കൂടെ ജീവിക്കണം എന്ന് പറഞ്ഞത്....
ശെരിക്കും എനിക്ക് അവളെ ഓർത്ത് പാവം തോന്നിയതും നമ്മള് പിന്നെ മുന്നും പിന്നും നോക്കാതെ കണ്ണ് തുടച്ചിട്ട് വേഗം പുറത്തേക്കിറങ്ങി അവരുടെ ഇടയിലേക്ക് കേറി ചെന്നു.... 

എന്നെ കണ്ടപ്പോ ഹന്നയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് എല്ലാരും നിർത്തിയതും അവരെയൊക്കെ ഒന്ന് നോക്കീട്ട് നമ്മള് അവളെ മുഖത്ത് നിന്ന് കൈകൾ എടുത്ത് മാറ്റി.... പിന്നെ എന്നെ ചുമന്ന് എരിഞ്ഞ് കത്തുന്ന കണ്ണുകളോടെ തുറിച്ച് ഞെരുക്കി നോക്കുന്ന ഹന്നയെ ആണ് നമ്മള് കണ്ടത്.....

നമ്മളൊന്ന് സഹതാപത്തോടെ അവളെ നോക്കിയപ്പോളേക്കും എന്റെ കൈ തട്ടി മാറ്റി രൂക്ഷമായി നോക്കിക്കൊണ്ട് ഹന്ന അവിടെന്ന് ഇറങ്ങി നടന്നിരുന്നു..... അവളുടെ ഭൂമി ചവിട്ടി മറിക്കും വിധത്തിലുള്ള പോക്ക് കണ്ട് എന്തൊക്കെയോ കമന്റ്‌ അടിച്ച് എന്നെ നോക്കി പുഞ്ചിരിച്ചിട്ട് ഓരോരുത്തരും അവരവരുടെ പാട്ടിന് പോയി....

നമ്മളെ അടുത്ത് വന്ന് ഉമ്മ വച്ചിട്ട് ഐഷത്തയും ചേച്ചിയും ഓരോന്ന് ചോദിച്ചു.... ഹന്നയെ ആട്ടി വിട്ടത് നന്നായെന്നാ അവരുടെ വാദം.... അവരൊക്കെ ഓരോന്ന് പറഞ്ഞ് പോയതും എന്റെ അടുത്ത് നിന്ന് ഓരോന്ന് ചോദിക്കുന്ന നിഫീനേം നാഫീനേം ചുപ്രൂനേം തീപ്പെട്ടിക്കൊള്ളീനേം എങ്ങനെയൊക്കെയോ അവിടെന്ന് പറഞ്ഞ് വിട്ടിട്ട് നമ്മള് ഹന്ന പോയ ഭാഗത്തേക്ക് നോട്ടമെറിഞ്ഞു....

അവളിപ്പോ അധികം ദൂരം പോയിക്കാണില്ല..... എന്തായാലും എനിക്ക് ഹന്നയെ അങ്ങനെ വിട്ട് കളയാൻ തോന്നാത്തോണ്ട് നമ്മള് അവള് പോയ ഭാഗത്തേക്ക് ഓടി..... കണ്ണൊക്കെ തുടച്ച് റോട്ടിലൂടെ നടക്കുന്ന അവളെ ഞാൻ കണ്ടു.... പാവം.... ഒരു കുഞ്ഞ് വയറ്റിൽ ഉള്ളതല്ലേ?....

അത് കണ്ടിട്ട് ഉള്ള് നൊന്ത് നമ്മള് അവളെ പിന്നാലെ ഓടി മുന്നില് കേറി തടസ്സം സൃഷ്‌ടിച്ചതും എന്നെ പെട്ടെന്ന് അടുത്ത് കണ്ടതിലുള്ള ഷോക്കിൽ ഹന്ന പിന്നീലേക്കൊന്ന് വേച്ച് നീങ്ങി എന്നെ തുറിച്ചു നോക്കാൻ തുടങ്ങി.....

"പേടിക്കണ്ട.... നിന്നെ പിന്നേം തല്ലാൻ വന്നതല്ല....."

നമ്മളെ പറച്ചില് കേട്ടിട്ട് നിറഞ്ഞ് നിന്ന മിഴികൾ തുടച്ചിട്ട് അവള് എന്നെ പുച്ഛത്തോടെ നോക്കി....

"ഹ്..... എന്നെ തോൽപ്പിച്ചിട്ട് അവന്റെ കൂടെ സ്വസ്ഥതയോടെ വാഴുമെന്ന് കരുതിയോടീ നീ?.... എന്നാ നിനക്ക് തെറ്റി.... കൊല്ലും ഞാൻ നിന്നെ.... നീ കരുതിയിരുന്നോ..... നെയ്തു കൂട്ടിയ മനക്കോട്ടകളൊക്കെ ചീട്ട് കൊട്ടാരം പോലെ തകർത്ത് എറിഞ്ഞിരിക്കും ഈ ഹന്ന.... മരണമാണ് നിനക്കുള്ള ശിക്ഷ....

പക്ഷേ നിനക്ക് നേരേ എറിയാനുള്ള എന്റെ അതിലും വലിയ ആയുധമാണ് ഇല്ലു.... അവന്റെ കഴിഞ്ഞ കാലം അറിഞ്ഞാൽ നീയവനെ എന്നുന്നേക്കുമായി ഇട്ടെറിഞ്ഞ് പോയിരിക്കും.... ഇല്ല്യാസ്‌ അജ്മൽ ശെരിക്കും ആരാണെന്നോ എന്താണെന്നോ നിനക്കറിയോ?....  " 

"അറിയാം.... എന്റെ ഭർത്താവ്..... അത് മാത്രം എനിക്ക് യാസിക്കാനെ കുറിച്ച് അറിഞ്ഞാ മതി.... കൂടുതലൊന്നും ഞാൻ അറിയാൻ ആഗ്രഹിക്കുന്നില്ല.... ഇനി ഇക്കാന്റെ ഭൂതകാലം പറഞ്ഞ് കളിക്കാൻ ആണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ എനിക്കത് കേൾക്കണമെന്നില്ല.... ഒരു കാലത്തും ഞാനെന്റെ ഇക്കാനെ വിട്ട് എങ്ങോട്ടും പോകാനും പോണില്ല...."

എന്നൊക്കെ ധൈര്യത്തോടെ നമ്മള് അവളെ മുഖത്ത് നോക്കി പറഞ്ഞതും ഒന്നും വിശ്വസിക്കാൻ പറ്റാത്ത തരത്തിൽ അവളെന്നെ അടിമുടി നോക്കി ആ നിർത്തം തുടർന്നതും നമ്മള് അവളെ കണ്ണിന് നേരേ വിരൽ ഞൊടിച്ച് വിളിച്ചപ്പോ ഞെട്ടിക്കോണ്ടവൾ എന്നെ ഉറ്റുനോക്കി..... 

"നീ വല്ലതും കഴിച്ചിരുന്നോ?....."

എന്റെ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്ത പോലെ അവള് കണ്ണും മിഴിച്ച് തരിച്ച് നിന്നപ്പോ ഇത്തിരി ശബ്ദം കൂട്ടി ഞാൻ ഒന്നൂടെ ആ ചോദ്യം ആവർത്തിച്ചതും അവള് പെട്ടെന്ന് തന്നെ തല താഴ്ത്തിക്കൊണ്ട് ഇല്ലെന്ന് തലകുലുക്കി കാണിച്ചു....

"അതെന്താ കഴിക്കാഞ്ഞേ?.... ഈ നേരത്തും കാലത്തുമൊക്കെ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്നാ അതിന്റെ കേട്.... വാ.... ഞാൻ കഴിക്കാൻ ഉണ്ടാക്കി തരാം...."

"എനിക്കൊന്നും വേണ്ട...."

"ഹാ അങ്ങനെ പറയല്ലേ..... വീട്ടില് വന്നിട്ട് ഒന്നും കഴിക്കാതെ പോയാ അതെങ്ങനെയാ?.... ഇങ്ങോട്ട് വാടീ ഗർഭിണീ...."

എന്നും പറഞ്ഞ് ഹന്നയുടെ എതിർപ്പ് അവഗണിച്ചോണ്ട് നമ്മള് അവളേം നല്ല ബലത്തിൽ കൈയ്ക്ക് പിടിച്ച് വലിച്ച് വീടിന്റെ അകത്തേക്ക് കൊണ്ട് പോയി..... പുറത്ത് നിന്ന് ആരും ഹന്നയെ കണ്ടിട്ടില്ലെന്ന് മനസ്സിലായി.... അല്ലേല് ഇപ്പൊ ഇവളേം പ്രാകി ആരെങ്കിലും വന്നേനേ..... ഇക്കാനെ അകത്ത് കേറി നോക്കിയപ്പോ മൂപ്പരെ അവിടെ കണ്ടില്ല.... റൂമിൽ ആകും....

അകത്തേക്ക് വരാൻ മടിച്ച് അരിച്ച് നിന്ന ഹന്നയെ പിടിച്ച് കൊണ്ടോയി നമ്മള് അടുക്കളേല് ഇരുത്തിയിട്ട് വേഗം ഭക്ഷണം ഉണ്ടാക്കി അവൾക്ക് കൊടുത്തു.... അവളത് കഴിക്കാൻ കൂട്ടാക്കാതെ ഇറങ്ങിയോടാൻ നിന്നപ്പോ നമ്മള് കത്തി എടുത്ത് കാണിച്ച് ഭീഷണിപ്പെടുത്തിയതും കൊടുത്തത് ഒക്കെ അവള് കഴിച്ച് കാലിയാക്കി.....

അപ്പോളേക്കും അത് കണ്ടോണ്ട് ഇക്ക വന്നിരുന്നു..... ഈ കാഴ്ച കണ്ടിട്ട് എന്നോട് ദേഷ്യം കുറച്ചൊന്നുമല്ല ചെക്കൻ കാണിച്ചത്.... കുഞ്ഞിന്റെ കാര്യമൊക്കെ പറഞ്ഞ് മൂപ്പരെ അടക്കിയിരുത്തിക്കൊണ്ട് നമ്മള് റൂമീന്ന് ഇറങ്ങിയപ്പോളേക്കും ഹന്ന എന്നെ വെറുതേ ഒന്ന് നോക്കീട്ട് അവിടെന്ന് അവളുടെ ഫോണും എടുത്ത് പോയിരുന്നു....

ഹന്നയെ ഒരിക്കലും ഞാൻ തല്ലാൻ പാടില്ലാരുന്നു.... പക്ഷേ അപ്പൊ തോന്നിയ അരിശത്തിൽ നമ്മള് ശെരിക്കും നിയന്ത്രണം പോയി അവളെ തല്ലിയതാ.... ഇതിപ്പോ എന്തോ പോലെ തോന്നുന്നു.... പാവം.... ഹന്ന പോയ വഴിയിലേക്ക് നോക്കിയതും അവളെ ഓർത്ത് ചെറുതായിട്ട് ഉള്ള് വേദനിച്ച് പോയിരുന്നു....

അപ്പോളേക്കും ഇക്ക റൂമീന്ന് കലിപ്പിൽ ഇറങ്ങി വന്നിട്ട് അവിടെ മൊത്തം പരതി നോക്കി പല്ലിറുമ്മുന്നത് കണ്ട് ചിരിച്ചിട്ട് വാതില് അടച്ച് നമ്മള് മൂപ്പരെ പിടിച്ചിരുത്തി ഉണ്ടാക്കിയത് എടുത്ത് കൊടുത്തു..... ഞങ്ങള് അത് കഴിച്ചോണ്ട് ഇരുന്ന നേരത്താണ് പെട്ടെന്ന് ഇക്കാക്ക് വർക്ക്‌ഷോപ്പിൽ നിന്നൊരു കോള് വന്നത്....

അത് കൊണ്ട് മര്യാദക്ക് കഴിക്കാൻ പോലും കൂട്ടാക്കാതെ വേഗം റെഡിയാകാൻ പോയി വന്നിട്ട് ഇറങ്ങാണെന്ന് നമ്മളോട് പറഞ്ഞ് ഇറങ്ങി..... ആദ്യമായിട്ടാ യാസിക്ക നമ്മളോട് പോകാണെന്ന് യാത്ര പറഞ്ഞത്.... അതോണ്ട് ഇന്ന് പതിവില്ലാത്ത ഒരു ചിരി നമ്മളെ മുഖത്ത് വിരിഞ്ഞിരുന്നു....

"യാസിക്കാ....."

ഫോൺ ജീൻസിന്റെ പോക്കറ്റിലേക്ക് വച്ച് മുടി ഒന്നൂടെ മുന്നിലെ കണ്ണാടിയിൽ നോക്കി ശെരിയാകുന്ന ഇക്കാനെ നമ്മള് വിളിച്ചതും ഇക്ക നമ്മളെ അടുത്തേക്ക് വന്നിട്ട് എന്തെന്ന് നെറ്റി ചുളുക്കി ചോദിച്ചപ്പോളേക്കും നമ്മളെ അധരങ്ങൾ ഇക്കാന്റെ കവിളത്ത് പതിഞ്ഞിരുന്നു..... പ്രതീക്ഷിക്കാതെ കിട്ടിയ കിസ്സിന്റെ ഷോക്കിൽ കണ്ണും തള്ളി നിൽക്കുന്ന ചെക്കനെ നോക്കിക്കോണ്ട് നമ്മള് പല്ലിളിക്കുന്നത് കണ്ട് മൂപ്പര് സ്വബോദത്തിലേക്ക് വന്ന് എന്നെ നോക്കി എന്തോ അർത്ഥം വച്ച മട്ടിൽ തലകുലുക്കി ചിരിച്ചു....

എന്റെ കൈരണ്ടും പിന്നിലേക്കാക്കി വച്ച് നെഞ്ചോട് ചേർത്തിട്ട് എന്നെ തന്നെ കണ്ണ് വെട്ടിക്കാതെ നോക്കി നിൽക്കുന്ന ഇക്കാന്റെ മീശ പിരിക്കലും ചിരിയും മട്ടും മാതിരീം കണ്ടിട്ട് പണി വരുന്നുണ്ട് അവറാച്ചാന്ന് നമ്മള് മനസ്സിൽ മൊഴിഞ്ഞതും എന്നിലേക്ക് അടുത്ത് വരുന്ന ചെക്കനെ നോക്കി ഉമിനീരിറക്കി കുതിച്ചുയരുന്ന നെഞ്ചിടിപ്പും കൊണ്ട് ചെറിയ നാണത്തോടെ കണ്ണിറുക്കെ അടച്ചപ്പോളേക്കും ആരോ അലറുന്ന ശബ്ദം കേട്ട് പൂട്ടിപ്പിടിച്ച കണ്ണുകൾ നമ്മള് സ്പോട്ടിൽ തുറന്നു....

ശബ്ദം കേട്ട ഭാഗത്തേക്ക് ഇക്ക നോക്കുന്നത് കണ്ടിട്ട് നമ്മള് അങ്ങോട്ടേക്ക് നോട്ടം പായിച്ചപ്പോളാണ് കണ്ണ് പൊത്തിപ്പിടിച്ച് തിരിഞ്ഞ് നിൽക്കുന്ന നമ്മളെ പടകളെ കണ്ടത്.... അതന്നെ ചുപ്രൂം നിഫിയും നാഫിയും.... മൂന്നെണ്ണവും ഒരേപോലെ തന്നെ എന്തോ കണ്ട് പേടിച്ചത് പോലെ നിൽക്കുന്ന നിൽപ്പ് കണ്ട് നമ്മള് ചിരിച്ചോണ്ട് ഇക്കാനെ നോക്കിയപ്പോ മൂപ്പര് അതിലും ചമ്മിയ പോലെ ഇളിച്ചിട്ട് എന്റെ കൈവിട്ടതും നമ്മള് വേഗം ഇക്കാന്റെ നെഞ്ചിൽ നിന്ന് അടർന്ന് മാറി....

ഇവിടെ ഒന്നും നടക്കാതിരുന്നത് നന്നായി.... ഇനി അത് കൂടെ ഇതിങ്ങള് കണ്ടിരുന്നെങ്കിൽ പിന്നെ ഇറങ്ങി നടക്കേണ്ടി വരില്ലായിരുന്നു.... നാണം കെടുത്തി കയ്യിൽ തന്നേനെ.... സോ ഡാർക്ക്.... കുറച്ച് കഴിഞ്ഞ് സ്വയം ഒളികണ്ണിട്ട് തിരിഞ്ഞ് നോക്കിയ നിഫി നല്ല പുളിങ്ങ തിന്ന ഇളി ഇളിച്ചോണ്ടിരുന്ന എന്നെ നോക്കി "ഭീകരീ..." എന്ന് മെല്ലെ വിളിച്ചത് കേട്ടപ്പോ നമ്മള് വീണ്ടും ശശിയായ നിർവൃതിയിൽ ഇക്കാനെ നോക്കി....

"ഞാൻ ഇറങ്ങാണ്....."

എല്ലാരും കൂടി കളിയാക്കി അടക്കി പിടിച്ച് ചിരിക്കുന്നത് കണ്ട് ചടച്ചിട്ട്‌ മുടിയൊന്ന് കോന്തി വച്ചിട്ട് എന്നെ ഒരുവട്ടം പോലും അബദ്ധവശാൽ തിരിഞ്ഞു നോക്കാതെ കടുപ്പിച്ച് അതും പറഞ്ഞ് ബൈക്കിലേക്ക് കേറിയ മഹാനെ ചുപ്രു നോക്കി ആക്കി ചിരിക്കുന്നത് കണ്ടപ്പോ എനിക്ക് ചിരി പൊട്ടി ഇങ്ങെത്തിയിരുന്നു.....

പക്ഷേ നമ്മള് ആ ചിരി അണപ്പല്ലിൽ കടിച്ച് ഞെരുക്കി കണ്ട്രോൾ ചെയ്ത് വച്ചോണ്ട് അവിടെ അങ്ങനെ മസില് പിടിച്ച് നിൽക്കുന്നത് കണ്ട് എന്നെയൊന്ന് കടുപ്പിച്ച് നോക്കി പല്ലിറുമ്മിക്കൊണ്ട് ഇക്ക വേഗം ബൈക്ക് എടുത്തോണ്ട് പോയതും ഇനി അങ്ങേര് കലിപ്പിലായിരിക്കോ തിരിച്ച് വരാ എന്നോർത്ത് തലയ്ക്ക് കൈ വച്ച് നമ്മള് ആ നിർത്തം തുടർന്നപ്പോളേക്കും ഇവിടെ നിൽക്കുന്ന മൂന്നും കൂടി നമ്മളെ ഇട്ട് വാരി ആകെ ചടപ്പിച്ച് എന്നെ വീടിന്റെ അകത്തേക്ക് ആട്ടി വിട്ടു......

ലാസ്റ്റ് ഞണ്ണാൻ കൊടുത്തപ്പോളാണ് എന്നെ കളിയാക്കി കൊല്ലുന്നതിന് മൂന്നും ഒരു അറുതി വരുത്തിയത്..... അവരൊക്കെ കൂടെ ഉള്ളോണ്ട് ഒരു ബോറടിയും കൂടാതെ നമ്മള് അടിച്ച് പൊളിച്ച് സന്തോഷമായിട്ട് ഇരുന്നു.... ഇന്ന് ഇങ്ങനെ ഒക്കെ ഉണ്ടാകുമെന്ന് സ്വപ്‍നത്തിൽ പോലും കരുതിയിരുന്നില്ല....

‘ഇക്ക നമ്മളെ ഇങ്ങോട്ടേക്ക് ബലം പ്രയോഗിച്ച് കൊണ്ട് വന്നില്ലായിരുന്നെങ്കിൽ നമ്മളിപ്പോ.... ഹോ ആലോചിക്കാനും കൂടെ വയ്യ.... എവിടേക്ക് പോയാലും വേറെ ഒരിടത്തും എന്റെ യാസിക്കാന്റെ കൂടെ ജീവിക്കുന്ന സുരക്ഷിതത്ത്വം കിട്ടില്ലെന്ന്‌ ഉറപ്പാ.... ആ ദേഷ്യത്തിലും ഉണ്ട് സ്നേഹം....

എന്നോട് ഇഷ്ടം ഉണ്ടായിട്ട് അതൊക്കെ ഉള്ളിൽ മറച്ച് വച്ചിരിക്കായിരുന്നു.... ഹന്ന കാരണം അത് പറത്തേക്ക് വന്നു.... ഇല്ലെങ്കിൽ പിന്നേം നമ്മള് കരഞ്ഞ് കരഞ്ഞ് ചെക്കന്റെ പിറകേ അലയേണ്ടി വന്നേനെ.... എങ്കിലും അതൊന്നും അല്ല നമ്മളെ കൂടുതൽ ആശയക്കുഴപ്പത്തിൽ ആക്കുന്നത്.....

ഹന്ന എന്തോ പറഞ്ഞില്ലേ?.... ഇക്കാനെ കുറിച്ച് എനിക്കൊന്നും അറിയില്ലെന്ന്?.... അപ്പൊ കാര്യമായിട്ട് എന്തോ സംഭവം ഉണ്ടെന്ന് അല്ലേ അതിന്റെ അർത്ഥം?..... എന്തായാലും നമ്മള് ഇക്കാനോട് അത് നേരിട്ട് തന്നെ ചോദിക്കും.... ഒന്ന് വന്നോട്ടെ..... എന്നാലേ മനസ്സിന് ഒരു സമാധാനം ആകൂ....’

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
രാത്രിയായപ്പോളാണ് നമ്മക്ക് ശക്തിയായ വയറ് വേദന അനുഭവപ്പെട്ടത്.... എല്ലാ മാസവും മുറ തെറ്റിക്കാതെ വരുന്ന സുഖമുള്ളൊരു നോവ് ആയോണ്ട് എത്ര കണ്ട് അസഹ്യമായ വേദന ആണെങ്കിലും അത് സഹിക്കുന്നതാണ് ശീലം.... ഇക്കാനെ ഫോൺ ചെയ്ത് നോക്കിയപ്പോ ആള് നല്ല സൗമ്യമായ രീതിയില് എത്താറായെന്ന് പറയുന്നത് കേട്ട് നമ്മളെ കണ്ണ് വിടർന്നിരുന്നു....

ആദ്യമായിട്ടാ ഫോണിലൂടെ ഇത്രയ്ക്ക് മര്യാദക്ക് യാസിക്ക സംസാരിച്ചത്.... അത് കേട്ടപ്പോ എന്തെന്നില്ലാതെ പുഞ്ചിരിച്ചോണ്ട് വാതിൽ പടീടെ താഴെയുള്ള സ്റ്റെപ്പിൽ ചെന്ന് അവിടെ മതിലോട് ചാരി ഇരുന്ന് നമ്മള് ഇക്കാനേം കാത്തിരുന്നു.... അന്ന് ആദ്യമായിട്ട് ആ മുഖം കാണുമ്പോ ഒരിക്കലും കരുതിയിരുന്നില്ല അത് എനിക്ക് വേണ്ടി പടച്ചോന്റെ കിത്താബിൽ കുറിച്ചിട്ടവനായിരിക്കുമെന്ന്....

അന്ന് ഇക്കാനെ ഓർത്ത്‌ ശെരിക്കും പേടിച്ച് പൂർണ്ണമായി ഉറക്കം നഷ്ട്ടപ്പെട്ട് നമ്മളെ ഇടുങ്ങിയ ഇരുട്ട് മൂടിയ റൂമിലൂടെ സമാധാനമില്ലാതെ തലങ്ങും വിലങ്ങും നടന്നതും എന്നെ നിക്കാഹ് ചെയ്യുന്നതിന്റെ അന്ന് തന്നെ വന്ന് എന്നെ ഭീഷണിപ്പെടുത്തി രൂക്ഷമായി തുറിച്ച് നോക്കിക്കൊണ്ട്  പോയതും ഒക്കെ നമ്മളെ മനസ്സിലേക്ക് ഓടിയെത്തി....

അന്ന് രാത്രി ഇശാ നിസ്‌ക്കരിച്ചോണ്ട് ഉപ്പാനെ കാത്തിരുന്ന നമ്മളെ മുന്നിലേക്ക് "എന്നെ ജയിലിൽ കിടത്തിയതിന് നിനക്കുള്ള ശിക്ഷയാണ് ഈ കൊലക്കയറ്....." എന്ന നല്ല പഞ്ച് ഡയലോഗും കാച്ചി നീട്ടിപ്പിടിച്ച മഹറുമായി കേറി വന്ന അസുരനെ അന്ന് പേടിയോടെ അനുസരിച്ച് ഞങ്ങളുടെ രണ്ടാളുടെയും കൈ കോർത്ത് പിടിച്ച് ഈ വീടിന്റെ പടി കയറുമ്പോൾ കരുതിയിരുന്നില്ല എന്റെ ജീവിതം ഇവിടെ ആരംഭിക്കാൻ പോകാണെന്ന്.....

അതെല്ലാം ഓർത്ത് നക്ഷത്രങ്ങൾ നിറഞ്ഞ് നിൽക്കുന്ന ആകാശത്തിലെ വെട്ടി തിളങ്ങുന്ന നിലവിലേക്ക് കണ്ണും നട്ട് പുഞ്ചിരിച്ചോണ്ട് ഇരുന്നപ്പോളേക്കും ഇക്കാന്റെ ബൈക്ക് നമ്മളെ മുന്നില് വന്ന് നിന്നിരുന്നു.... അത് കണ്ട് ചാടി എണീറ്റ് നമ്മള് ഇക്കാനെ നോക്കിയതും മൂപ്പരെ മുഖത്ത് ഒരു ചിരിയൊക്കെ വന്നിട്ടുണ്ടെന്ന് തോന്നിയപ്പോ വല്ലാത്ത ഒരു കുളിരായിരുന്നു ഉള്ളില്..... 

ഇക്ക കുളിച്ച് കഴിഞ്ഞെന്ന് കണ്ട് കഴിക്കാൻ ഭക്ഷണം എടുക്കാനായിട്ട് അടുക്കളേലേക്ക് നടക്കുമ്പോ വയറ് കത്തി എരിയുന്നുണ്ടായിരുന്നു.... വേദന കടിച്ച് പിടിച്ച് നിൽക്കാൻ നോക്കിയെങ്കിലും അതിന് പറ്റാതെ നിലത്തേക്ക് ഊർന്ന് ഇരുന്ന് വയറ്റിൽ കൈ വച്ച് കരഞ്ഞ് പോയിരുന്നു..... 

കണ്ണടച്ച് എരിവ് വലിച്ചോണ്ടിരുന്ന നേരത്തായിരുന്നു നമ്മളെ വയറ്റിൽ ആരുടെയോ കൈകൾ മെല്ലെ ഓടി നടക്കുന്നത്.... ആ സ്പർശനം ആരുടേയാണെന്ന് അറിയുള്ളോണ്ട് നമ്മള് അടച്ച് വച്ച കണ്ണ് തുറന്ന് നോക്കിയതും..... "വയ്യേ?...." എന്നൊരു പുഞ്ചിരി ഉതകുന്ന ചോദ്യത്തിന് മുന്നില് തലകുനിച്ച് "മ്മ്...." എന്ന് മൂളി തല ആട്ടി.... അപ്പോളേക്കും ഇക്ക നമ്മളെ എടുത്ത് പൊക്കി സ്ലാബിന്റെ മോളിൽ കേറ്റി ഇരുത്തിയിരുന്നു..... 

എന്നെ നോക്കി ചിരിച്ചോണ്ട് തന്നെ സ്റ്റവ്വ് കത്തിച്ച് പാത്രത്തിൽ വെള്ളം വച്ച് അതിലേക്ക് ഏതൊക്കെയോ എടുത്തിട്ട് അത് തിളയ്ക്കാൻ വേണ്ടി അക്ഷമയോടെ കാത്ത് നിക്കുന്ന ഇക്കാനെ നമ്മള് കണ്ണിമ വെട്ടാതെ നോക്കി നിന്നു.... വെള്ളം തിളച്ച് വന്ന് ഒരു ഗ്ലാസ്സിലേക്ക് പകർത്തിക്കൊണ്ട് എനിക്ക് നേരേ "ഇത് കുടിച്ചാ വേദന പമ്പ കടക്കും...." ന്നും പറഞ്ഞ് എന്തോ വല്യ കാര്യം ചെയ്തത് പോലെ ഗൗരവത്തിൽ എന്നെ നോക്കി നിൽക്കുന്ന ഇക്കാനെ കണ്ട് ചിരിച്ചിട്ട് നമ്മള് അത് വാങ്ങി കുടിച്ചു....

മൂപ്പര് ഉണ്ടാക്കി തന്നോണ്ടാണോ എന്നറിയില്ല അത് കുടിച്ചപ്പോ തന്നെ എന്തെന്നില്ലാത്ത ഒരു ആശ്വാസമായിരുന്നു..... വേദനയൊക്കെ പമ്പയല്ല അറബിക്കടല് വരെ കടന്ന് പോയി.... അതോണ്ട് ഇക്കാക്ക് കഴിക്കാൻ എടുത്ത് വയ്ക്കാൻ വേണ്ടി നമ്മള് വേഗം അവിടെന്ന് ചാടി ഇറങ്ങാൻ ഓങ്ങിയതും മൂപ്പര് നമ്മളെ പിന്നേം അവിടെ പിടിച്ചിരുത്തി.... 

എന്നിട്ട് ഉണ്ടാക്കി വച്ചതൊക്കെ ഞാൻ ഇരിക്കുന്നിടത്തേക്ക് നീക്കിക്കൊണ്ട് വന്നിട്ട് അതൊക്കെ ഒരു പ്ലേറ്റിലേക്ക് എടുത്ത് സ്ലാബിലേക്ക് ചാടിക്കേറി എന്റെ തൊട്ടടുത്ത് വന്നിരുന്നു..... ചിരിക്കുന്ന മുഖവുമായി കഴിക്കാൻ പറഞ്ഞ് ചപ്പാത്തി പിച്ചിയെടുത്ത് കറിയിൽ മുക്കിക്കോണ്ട് നമ്മള് ചുണ്ടിന്റെ അടുത്തേക്ക് കൊണ്ട് വന്ന് തന്നതും നിറഞ്ഞ് വന്ന കണ്ണ് ഇക്ക കാണാതെ തുടച്ച് അനുസരണയോടെ നമ്മള് അത് വാങ്ങി കഴിച്ചു....

പണ്ട് ഉമ്മി എനിക്ക് സ്നേഹത്തോടെ ചോറ് വാരിത്തന്നതാ നമ്മളെ ഉള്ളിലേക്ക് ഇപ്പൊ ഓടി എത്തുന്നത്.... ഇങ്ങനെയെന്നെ സ്നേഹിക്കാൻ മാത്രം ഞാനെന്താ ഇക്കാനോട് ചെയ്തത്?.... കുന്നിക്കുരുവോളമേ ആഗ്രഹിച്ചിള്ളൂ.... എത്ര ദേഷ്യം കാണിച്ചാലും ഇക്ക എന്നെ അകറ്റി നിർത്തരുതെന്ന് മാത്രെ മോഹിച്ചുള്ളൂ.... പക്ഷേ റബ്ബ് എനിക്ക് കുന്നോളം സന്തോഷം തന്നു.... 

വയ്യാതിരിക്കുന്ന നേരത്ത് ഈർഷ്യയോടെയോ അറപ്പോടെയോ നോക്കി എന്നെ അകറ്റി നിർത്താതെ സ്നേഹത്തോടെ എന്നോട് ചേർന്നിരുന്ന് ഊട്ടുന്ന എന്റെ ഇക്കാക്ക് ഒരിക്കലും ഞാൻ കാരണം മനസ്സ് വേദനിക്കേണ്ടി വരല്ലേ എന്നാണ് ഇപ്പൊളത്തെ പ്രാർത്ഥന..... നമ്മളും ഇക്കാക്ക് തിരിച്ച് വാരി വായിൽ വച്ച് കൊടുത്തു....

ആ കണ്ണുകളിൽ അലതല്ലുന്നത് എന്നോടുള്ള അടങ്ങാത്ത പ്രണയമാണെന് ഞാൻ മനസ്സിലാക്കുന്നുണ്ടായിരുന്നു.... ചിലപ്പോ എന്റെ കണ്ണുകളിലും അത് തന്നെ ആയിരിക്കും ഇക്ക കണ്ടിട്ടുണ്ടാവുക..... ഒരക്ഷരം പോലും പരസ്പരം മിണ്ടിയില്ല.... ഓരോ നോക്കിലൂടെയായിരുന്നു മനസ്സറിഞ്ഞത്....

കിടക്കാൻ നേരം എന്റെ വയറ്റിന് ചുറ്റും പൊതിഞ്ഞ് പിടിച്ച ഇക്കാന്റെ കൈകളിൽ അമർത്തി പിടിച്ച് ആ നെഞ്ചോട് ചേർന്നു.... ഉടക്കാൻ വെമ്പി നിന്ന കണ്ണുകൾ പരസ്പരം അവയുടെ ധർമം കൃത്യമായി നിർവ്വഹിച്ചു.... നിലാവിന്റെ കുത്തുന്ന വെളിച്ചത്തിൽ എന്തൊക്കെയോ തിളങ്ങുന്ന മിഴികൾ എന്നോട് വിളിച്ച് പറയുന്നുണ്ട്..... ഒന്നും വ്യക്തമാകുന്നില്ല....

"അദീ......"

"മ്മ്......"

"നിനക്ക് എന്നെ കുറിച്ച് അറിയണ്ടേ?....."

നമ്മളെ മനസ്സിലുണ്ടായിരുന്ന ചോദ്യം അതേ പടി ഇങ്ങോട്ടേക്ക് ചോദിച്ചപ്പോ നമ്മള് ചെറുതായിട്ടൊന്ന് ഞെട്ടി കൊണ്ട് കണ്ണും മിഴിച്ച് ഇക്കാനെ നോക്കിയതും മൂപ്പര് ചിരിച്ചോണ്ട് തന്നെ കിടന്നിടത്ത് നിന്ന് എണീറ്റ് എന്നേം പിടിച്ചെണീപ്പിച്ചു....

"ഞാൻ നിന്നോട് എന്നെ കുറിച്ച് പലതും മറച്ച് പിടിച്ചിട്ടുണ്ട്.... അതൊക്കെ നീയറിയേണ്ട സമയം ആയി..... ഇനിയും അത് പറഞ്ഞില്ലെങ്കിൽ അതായിരിക്കും ഞാൻ നിന്നോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്.... എന്നെ കുറിച്ച് അറിഞ്ഞു കഴിയുമ്പോ നീയെന്നെ കളഞ്ഞിട്ട് പോയേക്കരുത്.... അത് ഞാൻ സഹിക്കില്ലെടീ...."

ചിരിയിലൂടെ തുടങ്ങിയ ഇക്കാന്റെ സംസാരം പിന്നീട് ഇടറി വരുന്നത് കണ്ട് ബാക്കി പറയാൻ അനുവദിക്കാതെ നമ്മള് ഇക്കാനെ നമ്മളെ നെഞ്ചോട് ചേർത്ത് വച്ചതും ഇക്ക എന്നെ നോക്കി തന്നെ കണ്ണ് വിടർത്തി അനങ്ങാതെ കിടന്നു.....

"ഹന്ന എന്നോട് സൂചിപ്പിച്ചിരുന്നു ഇക്കാന്റെ കഴിഞ്ഞ കാലം ഞാൻ അറിഞ്ഞാൽ ഇട്ടിട്ട് പോകുമെന്ന്..... എനിക്കതിന് കഴിയൂന്ന് തോന്നുന്നുണ്ടോ?..... എന്ത് സങ്കടം വന്നാലും നമ്മക്ക് ഒരുമിച്ച് അത് നേരിട്ടാ പോരേ.... എനിക്ക് ഇങ്ങളെ അത്രക്ക് വിശ്വാസാണ് യാസിക്കാ....."

ഇക്കാന്റെ മുടിയിൽ തലോടിക്കൊണ്ട് കെട്ടിപ്പിടിച്ചൊരു മുത്തവും കൊടുത്ത് നമ്മളത് പറഞ്ഞതും ആ ചൊടികളിൽ വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരി കണ്ട് നമ്മളും ചിരിച്ചു.... എന്നിൽ നിന്ന് അടർന്ന് മാറി നമ്മളെ മുഖത്തൊന്ന് തലോടിയിട്ട് പിന്നെ ഇക്ക പറയുന്നത് കേട്ട് നമ്മള് വണ്ടർ അടിച്ച് പോയി...

"നമുക്കൊന്ന് ബീച്ച് വരെ പോവാം.... വേഗം ഡ്രെസ്സ് മാറ്റി വാ....."

അത് കേൾക്കേണ്ട താമസം നമ്മള് ഉണ്ടായിരുന്ന ചെറിയ വയറ് വേദന വരെ മറന്ന് തുള്ളി കളിച്ചോണ്ട് വേഗം മാറ്റി ഒരുങ്ങി വന്നതും ഇക്ക നമ്മളെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങിയിരുന്നു.....

15

"നമുക്കൊന്ന് ബീച്ച് വരെ പോവാം.... വേഗം ഡ്രെസ്സ് മാറ്റി വാ....."

അത് കേൾക്കേണ്ട താമസം നമ്മള് ഉണ്ടായിരുന്ന ചെറിയ വയറ് വേദന വരെ മറന്ന് തുള്ളി കളിച്ചോണ്ട് വേഗം മാറ്റി ഒരുങ്ങി വന്നതും ഇക്ക ഡ്രെസ്സ് മാറ്റി വന്ന് നമ്മളെ കയ്യും പിടിച്ച് പുറത്തേക്ക് ഇറങ്ങിയിരുന്നു..... ബൈക്കിൽ ഇക്കാനെ ചേർന്നിരുന്ന് യാത്ര ആരംഭിച്ചു..... നമ്മളെ ചെക്കന്റെ കൂടെ ഇങ്ങനെ പോകാൻ നമ്മള് എത്ര ആഗ്രഹിച്ചൂന്ന് അറിയോ?....

അന്ന് പോയതല്ലാതെ ഇത് വരേയ്ക്കും ഇക്ക എന്നെ എങ്ങോട്ടും കൊണ്ട് പോയിട്ടില്ലല്ലോ.... അപ്പൊ അതൊക്കെ കൂടിയുള്ള സന്തോഷം കൊണ്ട് നമ്മള് ഇക്കാനെ വട്ടം കെട്ടിപ്പിടിച്ച് മൂപ്പരെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചോണ്ട് ഇരുന്നു..... പക്ഷേ മൂപ്പര് നമ്മളെ ഒന്ന് നോക്കുന്ന കൂടി ഇല്ല.... എന്തൊക്കെയോ ആലോചിച്ച് കൂട്ടി നേരേ നോക്കി വണ്ടി ഓടിക്കാണ്......

രാത്രീല് ഇഷ്ട്ടപ്പെടുന്നവന്റെ ഒപ്പം പാറിപ്പറന്ന് നടക്കാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും പെണ്ണുണ്ടോ?.... വിജനമായ വഴിയിലൂടെ കുളിരണിയിക്കുന്ന തണുത്ത കാറ്റും ഏറ്റുവാങ്ങി നമ്മള് കണ്ണടച്ച് വച്ച് പുഞ്ചിരിച്ചോണ്ടിരുന്നു..... ഇന്ന് നമ്മള് നന്നായിട്ട് കരഞ്ഞിരുന്നു.... അത് പോലെ നന്നായിട്ട് ചിരിക്കേം ചെയ്തു..... ഇന്നത്തെ ദിവസം എന്തായാലും നമ്മള് മറക്കൂല....

ചെക്കന്റെ അരയ്ക്ക് കൈവട്ടം ചുറ്റി പിടിച്ച് പുറത്ത് തല വച്ച് കിടക്കുമ്പോളും നമ്മളെ ചിന്ത ഇത്രയ്‌ക്ക് ഗൗരവം പിടിക്കാൻ മാത്രം എന്താണ് മൂപ്പരെ പാസ്റ്റ് എന്നായിരുന്നു..... ആ കാര്യം പറഞ്ഞതിൽ പിന്നെ യാസിക്കാന്റെ മുഖത്ത് കാര്യമായ തെളിച്ചം കാണാത്തത് നമ്മള് ശ്രദ്ധിച്ചു.... കുറച്ച് നേരം കഴിഞ്ഞപ്പോ ബീച്ചിൽ എത്തി..... റോഡ് സൈഡിൽ ബൈക്ക് പാർക്ക്‌ ചെയ്ത് ഞങ്ങളല്ലാതെ വേറെ ഒരു മനുഷ്യക്കുഞ്ഞ് പോലും ഇല്ലാത്ത ആ കടത്തീരത്തേക്ക് ഇക്ക നമ്മളെ കൈ പിടിച്ചോണ്ട് നടന്നു..... അവിടെയൊക്കെ സ്ട്രീറ്റ് ലൈറ്റ് കത്തിച്ച് വച്ചിട്ടുണ്ട്.....

നടന്ന് നീങ്ങുന്നിടത്ത് നല്ല നിലാവുണ്ടായിരുന്നു..... ആ വെളിച്ചത്തിൽ കോർത്ത് വച്ചിരിക്കുന്ന ഞങ്ങളുടെ രണ്ട് പേരുടെയും കൈകൾ ഇറുകിച്ചേരുന്നത് പോലെ എനിക്ക് തോന്നി....അതിലേക്ക് കണ്ണെടുക്കാതെ നോക്കി നിന്നതും നമ്മളെ ചൊടികളിൽ പുഞ്ചിരി മാത്രമായിരുന്നു നിറഞ്ഞ് നിന്നത്....

മണലിലൂടെ നടന്ന് ചെന്ന് ഇക്ക ആദ്യം നോക്കിയത് മുന്നോട്ടേക്ക് കാടത്തത്തോടെ അലയടിച്ച് വരുന്ന തിരമാലകളെയാണ്....
നമ്മളെ ഒരു വട്ടം പോലും നോക്കാതെ കൈകളിൽ ഒന്നൂടെ ബലപ്പെട്ട് പിടി മുറുക്കി നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ട് ഇക്ക പിന്നീട് പറയുന്ന കാര്യം കേട്ട് നമ്മള് വാ പൊളിച്ച് പോയി.....

"ഞാൻ ഇഷ്ഫാനേടെ ഇക്കാക്കയാണ്...."

അത് കേട്ട് കണ്ണും തള്ളി നിന്ന നമ്മളെ നോക്കി ചിരിച്ചിട്ട് ഇക്ക വലിച്ച് നെഞ്ചിലേക്ക് ചേർത്തപ്പോളേക്കും ആ ഷോക്ക് എന്നിൽ നിന്ന് വിട്ട് മാറിയിരുന്നില്ല.....

"ഞാൻ നിന്നെ കഴിഞ്ഞ നാല് കൊല്ലമായി സ്നേഹിക്കുന്നു....."

ഷോക്കിന് മേൽ ഷോക്ക് കിട്ടിയത് പോലെ പിന്നേം അത് നമ്മളെ ചെവിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മുഴങ്ങി കേട്ടതും നമ്മള് നിറമിഴിയോടെ യാസിക്കാനെ നോക്കി.... എന്റെ കണ്ണ് നിറഞ്ഞ് വരുന്നത് കണ്ട് ഇക്ക പുഞ്ചിരി തൂകി നമ്മളെ കണ്ണ് തുടച്ചിട്ട് എന്നേം കൊണ്ട് താഴേ ആ മണലിൽ ഇരുന്നു.... 

"യാസിക്കാ.... അന്ന് ഞാൻ...."

"നീയെന്താ പറയാൻ വരുന്നതെന്ന് എനിക്കറിയാം..... അതൊക്കെ പിന്നെ.... ഇപ്പോ ഞാൻ പറയുന്നത് മുഴുവൻ നീ കേൾക്കണം...."

ഇക്കാനെ നോക്കി തൊണ്ട ഇടറി എന്തൊക്കെയോ പറയാൻ വന്ന നമ്മളെ വായടപ്പിക്കും വിധം അതും പറഞ്ഞ് ഇക്ക നമ്മളെ കൈ കോർത്ത് പിടിച്ചതും പത്തിൽ വച്ച് എന്റെ സമ്മതം പോലും ചോദിക്കാതെ എനിക്ക് കൂട്ടായി വന്ന ആ കൂട്ടുകാരിയെ ഓർത്തപ്പോ എനിക്കെന്റെ കണ്ണീരിനെ നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.....

"പത്തിൽ പഠിക്കുമ്പോളല്ലേ അദീ നീ അവള്ടെ കൂട്ടാകുന്നത്.... എനിക്കറിയാം നിനക്ക് ഇഷ്ഫൂനെ വല്യ ഇഷ്ടമായിരുന്നെന്ന്..... അവൾക്കും നിന്നോട് അങ്ങനെ തന്നെ.... നീയെന്ന് പറഞ്ഞാൽ അവൾക്ക് ജീവനാണ്.... ശെരിക്കും ഞാനൊരു എഞ്ചിനീയറാണ്.... ഉപ്പ ഉമ്മ അനിയത്തി..... ശെരിക്കും അവരായിരുന്നു എന്റെ ലോകം.....

അവര് കഴിഞ്ഞാൽ എനിക്ക് എന്റെ ഫ്രെണ്ട്സായിരുന്നു മുഖ്യം.... ഇഷ്‌ഫൂന് എന്റെ കൂട്ടുകാരൻ ഷഹദിനെ ഇഷ്ട്ടായിരുന്നു.... അത് അവള് ആദ്യം എന്നോട് തന്നെയാ പറഞ്ഞത്.... അവനെയെനിക്ക് നന്നായിട്ട് അറിയാവുന്നോണ്ട് എനിക്കതിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.... പക്ഷേ  ഷഹദിനോട്‌ പെട്ടെന്നൊന്നും അത് പറയണ്ടെന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ച് വച്ചു.....

നേരമാകുമ്പോ ഞാൻ തന്നെ മുൻകൈ എടുത്ത് അവരുടെ കാര്യം വീട്ടിൽ അവതരിപ്പിക്കാമെന്നും വാക്ക് കൊടുത്തു.... സ്റ്റേറ്റ്സിൽ എവിടേം പോകാതെ നാട്ടിലെ ഒരു സ്കൂളിൽ ഹോസ്റ്റലിൽ നിന്ന് പഠിക്കണം എന്ന് പറഞ്ഞ് ഇഷ്‌ഫു വാശി പിടിച്ചപ്പോ അവളെ ഒരു സ്കൂളിൽ ആക്കി അവിടത്തെ ഹോസ്റ്റലും സെറ്റപ്പ് ചെയ്ത് കൊടുത്തു..... നിന്നെ ഞാൻ ആദ്യമായിട്ട് കാണുന്നത് ഇഷ്‌ഫൂനെ ഹോസ്റ്റലിൽ നിന്ന് ലീവിന് വിളിക്കാൻ വന്നപ്പോളാണ്.....

അവളുടെ കൂടെ ചിരിച്ച് കളിച്ച് നടക്കുന്ന നിന്നെ ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് ഒരുപാടിഷ്ടായി..... ഇഷ്‌ഫു വഴി നിന്നെക്കുറിച്ച് എല്ലാം അറിഞ്ഞപ്പോ എനിക്ക് നിന്നോടുണ്ടായിരുന്ന സ്നേഹം പതിന്മടങ്ങായിട്ട് കൂടി..... പിന്നീട് എപ്പോളും നിന്നെ കാണാനായിരുന്നു ഞാൻ ഇഷ്‌ഫൂനോട്‌ മറച്ച് വച്ച് സ്കൂളിന്റെ പരിസരത്ത് നീ പോലും അറിയാതെ ചുറ്റിക്കറങ്ങി കളിച്ചത്.....

പക്ഷേ എന്റെ ചുറ്റിക്കളി അവള് മണത്തറിഞ്ഞ് വീട്ടിലാകെ പാട്ടാക്കിയപ്പോ പിന്നെ അത് മറച്ച് വച്ചിട്ട് കാര്യമില്ലെന്ന് കണ്ട് ഞാൻ എല്ലാരോടും അത് തുറന്ന് പറഞ്ഞു..... അന്ന് അവളോട് കെഞ്ചിയിട്ട് നിന്നോട് ഒന്നും പറയരുതെന്ന് ഞാൻ പല തവണ പറഞ്ഞതായിരുന്നു.... എന്നിട്ടും എന്റെ വാക്ക് കേൾക്കാതെ ഇഷ്‌ഫു നിന്നോട് എല്ലാം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം.....

എന്നെ അവള് അജുക്കാന്നാ വിളിക്കാറ്..... അജു എന്ന് തന്നെയാ നിന്നോടും എന്റെ പേര് പറഞ്ഞിട്ടുണ്ടാവുക.... അല്ലേ?... നിന്നെ ഞാൻ ഉപ്പാക്കും ഉമ്മാക്കും കാണിച്ച് കൊടുത്തിട്ടുണ്ട്.... പിന്നീട് ഇഷ്‌ഫു ഹോസ്റ്റലീന്ന് തിരികേ വീട്ടില് വരുമ്പോ നിന്റെ കാര്യം മാത്രേ അവര് ചോദിക്കാറുള്ളൂ.... അത്രക്ക് ഇഷ്ടായിരുന്നു നിന്നെ അവർക്ക് മൂന്ന് പേർക്കും.... എനിക്കും..."

കരച്ചിലിലും ചിരിച്ച് നമ്മള് ഇക്കാന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അറിയില്ലായിരുന്നു... എന്റെ ഇഷ്‌ഫൂന്റെ ഇക്കാക്കയാണ് യാസിക്കാന്ന്.... ഒരു കൊല്ലമേ ഇഷ്‌ഫൂന്റെ കൂടെ ആദ്യമായിട്ടും അവസാനമായിട്ടും നമ്മള് കൂട്ട് കൂടിയതെങ്കിലും കൊല്ലങ്ങളുടെ സുഹൃത്ത്ബന്ധം പോലെയായിരുന്നു എനിക്കവള്....

കൂടെ പിറക്കാത്ത കൂടപ്പിറപ്പ്..... അന്ന് പത്തിലെ അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കണ്ണീരോടെ ഞങ്ങള് മടങ്ങിയത് ഇപ്പോളും കണ്ണിന് മുന്നില് തെളിഞ്ഞു നിൽക്കാണ്.... പിന്നീട് ഒരിക്കലും കണ്ടിട്ടില്ല.... അവൾക്ക് എന്നും എന്നോട് അവളെ കാക്കൂനെ കുറിച്ച് പറയാനേ നേരമുണ്ടായുള്ളൂ....

എന്റെ സമ്മതം കിട്ടിയാലേ ഇക്ക മുന്നിലേക്ക് വരൂന്നൊക്കെ അവള് പറഞ്ഞത് കേട്ട് വേണ്ടെന്ന് ഉറപ്പിച്ച് പറഞ്ഞത് ഞാനാണ്.... വെറുതേ എന്തിനാ എന്നെ പോലുള്ളൊരു പെണ്ണിനെ സ്നേഹിച്ചതിന്റെ പേരിൽ ആ നല്ല മനുഷ്യൻ കണ്ണീര് കുടിക്കുന്നതെന്ന് കരുതി.... അവരുടെ ഒരു പെരുമയും പ്രശസ്ത്തിയും സമ്പത്തുമുള്ള കുടുംബമാണ്.....

അതോണ്ട് ഇഷ്‌ഫൂന്റെ ഇക്കാക്കാനോട് എനിക്ക് മനസ്സ് കൊണ്ട് പോലും ഒന്നും തോന്നരുതെന്നായിരുന്നു എന്റെ ദുആ.... ഒരിക്കലും ഇഷ്ടം പറഞ്ഞ് മുന്നിലേക്ക് വരരുതെന്നായിരുന്നു പ്രാർത്ഥന.... ഇത് വരേയ്ക്കും അത് നടന്നെന്നായിരുന്നു ഞാൻ കരുതി വച്ചിരുന്നത്....

കുറേ നാള് ഇഷ്ട്ടപ്പെട്ടിട്ട് തിരിച്ച് സ്നേഹിക്കാതെ കണ്ടപ്പോ ഇട്ടെറിഞ്ഞ് പോയിട്ടുണ്ടാകുമെന്ന് കരുതി..... പക്ഷേ എവിടെയോ ഒരു ചെറുനീറ്റല് നമ്മളെ ഉള്ളിൽ ഉണ്ടായിരുന്നു.... എന്നാലും അത് തന്നെയാണ് നല്ലതെന്നോർത്ത് സമാധാനിച്ചു..... ഇന്നതൊക്കെ ഓർക്കുമ്പോ വല്ലാത്തൊരു പിടച്ചിലാ ഉള്ളില്....

"നീയെന്തൊക്കെയോ ആലോചിച്ച് കൂട്ടുന്നുണ്ട്.... ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം നീ.... ഇനിയാണ് ഞാൻ ഈ അവസ്ഥയിലായത് എങ്ങനെയാണെന്ന് പറയാൻ പോകുന്നത്....."

എന്നൊക്കെ നമ്മളെ മുഖം തലോടിക്കൊണ്ട് ഇക്ക കടലിലേക്ക് നോക്കി പറയുന്നത് കേട്ടപ്പോ അതെന്താണെന്ന് അറിയാൻ വേണ്ടി നമ്മള് ചെവി കൂർപ്പിച്ച് വച്ച് ഇക്കാന്റെ കയ്യിൽ ഒന്നൂടെ പിടി അമർത്തി.....

"എനിക്ക് നിന്നോടുള്ള ഇഷ്ടം എന്റെ കുടുംബമാകെ അറിഞ്ഞു..... പല വിധത്തിലും എതിർപ്പ് വന്നിരുന്നു..... അവരുടെ ഒക്കെ പ്രേരണ കാരണം ഉപ്പയും ഉമ്മയും ബ്രെയിൻ വാഷ് ചെയ്ത് മെല്ലെ എന്നെ നിന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു..... അവർക്ക് മനസ്സ് ഉണ്ടായിട്ടല്ല.... പക്ഷേ കുടുംബത്തിന്റെ ഒത്തൊരുമ ആയിരുന്നു അവർക്ക് പ്രധാനം....

നിന്നെ അകറ്റി നിർത്താൻ അവരൊക്കെ പറഞ്ഞതിന് ഒരു കാരണവും ഉണ്ട്..... ഇവിടെ ഹന്നയെ പോലെ അവിടെ എനിക്കൊരു കസിൻ ഉണ്ട് ആലിയ.... ഉമ്മാന്റെ ആങ്ങളയുടെ മകൾ.... അവൾക്ക് ഞാനെന്ന് വച്ചാ പ്രാന്താ.... ചെറുപ്പം മുതലേ അവൾക്ക് എന്നോട് ഇഷ്ട്ടമായിരുന്നു....  കടുംബം മൊത്തം ആലിയയെ ഞാൻ നിക്കാഹ് ചെയ്യണം എന്ന് പറഞ്ഞ് നിർബന്ധം പിടിക്കായിരുന്നു.....

പക്ഷേ എനിക്ക് ഇഷ്‌ഫൂനെ പോലെ തന്നെയായിരുന്നു അവളും.... നിന്നോടുള്ള എന്റെ സ്നേഹം ഒരു അണു അപ്പോളും കുറഞ്ഞിരുന്നില്ല.... ഞാൻ സ്വപ്നം കണ്ട് കിടന്നത് നിന്റെ മുഖമായിരുന്നു.... ഇഷ്‌ഫൂന്റെ 10th കഴിഞ്ഞുള്ള വെക്കേഷന് ആലിയയും ഞാനുമായുള്ള എൻഗേജ്മെന്റ് എന്നോട് പോലും സമ്മതം ചോദിക്കാതെ ഉപ്പയും ഉമ്മയും മനസ്സില്ലാ മനസ്സോടെ തീരുമാനിച്ചു.... അന്ന് ഞാൻ വീട്ടീന്ന് ഇറങ്ങിപ്പോന്ന് അത് മുടക്കി....

എൻഗേജ്മെന്റ് മുടങ്ങിയതിന്റെ ദേഷ്യത്തിൽ എന്നോടുള്ള പക തീർക്കാൻ ആലിയ തീരുമാനിച്ചു..... എന്ത് മുഖേനയും എന്നെ അവൾക്ക് കിട്ടണം.... അതിനായിട്ട് അവള് മെനഞ്ഞെടുത്ത ഒരു കെട്ട് കഥയായിരുന്നു.... ഞാൻ അവളെ പീഡിപ്പിച്ചെന്ന്..... "

എന്ന് ഒരു ഭാവവ്യത്യാസവും കൂടാതെ ഇക്ക പറയുന്നത് കേട്ട് നമ്മള് ഞെട്ടിത്തരിച്ചോണ്ട് ആ മുഖത്തേക്ക് നോക്കിയതും ഒരു സങ്കടം കലർന്ന ചിരിയായിരുന്നു ആ മുഖത്ത്....

"അവള് കണ്ണീര് കാണിച്ച് വീട്ടുകാരെ മയക്കി എടുത്തു..... നിനക്കറിയോ അദീ.... എന്റെ ഉമ്മ പോലും എന്നെ വിശ്വസിച്ചില്ല.... ആ നാട്ടില് മുഴുവൻ ആ നെറികെട്ട ക്രൂരകൃത്യം ചെയ്തവനായി അറിയപ്പെട്ടു.... നാണംകെട്ടു.... എന്റെ കൂട്ട്കാർക്ക് സത്യം അറിയാം.... ഞാൻ അങ്ങനെ ചെയ്യില്ലെന്ന്.... അവന്മാർക്ക് എന്നെ ആശ്വസിപ്പിക്കാൻ കഴിഞ്ഞു.... അവളെ കെട്ടിയെ തീരൂ എന്നുള്ള അവസ്ഥ വന്നിട്ടും എന്റെ കണ്ണില് നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ.....

അവളെ നിക്കാഹ് ചെയ്യാൻ ഞാൻ സമ്മതിച്ചില്ല.... അതിനുള്ള പകയായിട്ട്  ആലിയയുടെ തന്ത എന്നെ ജയിലിലാക്കി...... ആരും തടുത്തില്ല..... രണ്ട് കൊല്ലം ഞാൻ ജയിലിലായിരുന്നു..... എന്റെ കൂട്ട്കാര് ഒഴികെ വേറെ ആരും വന്നില്ല.... അവന്മാര് തന്നെയാ മുൻകൈ എടുത്ത് എന്നെ പുറത്തിറക്കിയത്....

ജയിലിൽ ഇറങ്ങിയ നേരം നിന്നെയല്ലാതെ വേറെ ആരേം എനിക്ക് കാണണമെന്നില്ലായിരുന്നു.... അന്ന് നിന്നെ കാണാൻ വന്ന ഞാൻ കണ്ടത് നിന്നെ ശല്യം ചെയ്ത് വട്ടമിട്ട് പറക്കുന്ന അൻവറിനെയാണ്.... അന്നത്തെ ദേഷ്യത്തിൽ അവനെ ഇരുട്ടടി അടിച്ചു.... പക്ഷേ വീണ് എണീറ്റിട്ടും അവൻ പിന്നേം നിന്നിലേക്ക് തിരിഞ്ഞു.....

അത് കൊണ്ട് ഒരു നിഴലായിട്ട് നിന്റെ കൂടെ ഞാൻ ഉണ്ടായിരുന്നു അദീ..... നിന്നെ വീട്ടിലെ ആ സ്ത്രീ ഉപദ്രവിക്കുമ്പോ പലപ്പോളും ഉള്ള് നീറി എനിക്ക് വെറുതേ കണ്ടോണ്ട് നിൽക്കേണ്ടതായി വന്നിട്ടുണ്ട്..... പിന്നീട് എനിക്ക് ഒരുതരം വാശിയായിരുന്നു.... നിന്നെ നേടിയെടുത്ത് തോൽപ്പിക്കാൻ നോക്കിയവരുടെ മുന്നില് അന്തസായിട്ട് ജീവിച്ച് കാണിച്ച് കൊടുക്കണമെന്ന്.... അത് സാധിച്ചു....

ഞാനിന്ന് വല്ലാത്തൊരു സന്തോഷത്തിലാ.... നിന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോ മനസ്സിന് കുറച്ച് ആശ്വാസം ഉണ്ട്..... ഞാൻ പറഞ്ഞത് നിനക്ക് വിശ്വാസമായീലേ?.... സോറി ടാ.... ഞാൻ നിന്നെ ഒരുപാട് വേദനിപ്പിച്ചു.... ജയിലിൽ കിടന്നതാണെന്ന് അറിയുമ്പോ നിനക്ക് എന്നോട് വെറുപ്പാകുമെന്ന് അറിഞ്ഞിട്ട് കൂടി ഞാനിത് പറഞ്ഞത് എനിക്ക് നിന്നോട് ഒരു തെറ്റ് ചെയ്തത് പോലെ തോന്നാതെ ഇരിക്കാൻ വേണ്ടിയാ.....

ദേഷ്യമാണെങ്കി എന്നെ എത്ര വേണോങ്കിലും തല്ലിക്കോ..... എന്നെ ഇട്ടിട്ട് പോകല്ലേ.... വേറെ ആരുമില്ലെടീ എനിക്ക്..... നീ മാത്രേ ഉള്ളൂ..... നിന്നെ ഓർത്തിട്ടാ ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത്..... നീയും ഇല്ലെങ്ങി പിന്നെ ഞാൻ.... പറ്റില്ല.... ഒറ്റയ്ക്കാവും..... ഞനൊരു തെറ്റും ചെയ്തിട്ടില്ലെടീ..... എന്റെ ഉപ്പയും ഉമ്മയും എന്നെ മനസ്സിലാക്കിയില്ല.... എന്നെ നീ മനസിലാക്കില്ലേ?.... പറയ്..... വിശ്വക്കില്ലേ?..... അതോ നീയും എന്നെ കളഞ്ഞിട്ട് പോകോ?....."

ഇക്ക നമ്മളെ മുഖത്തേക്ക് തന്നെ നോക്കി കയ്യിൽ എന്തെന്നില്ലാതെ പിടിച്ചുലച്ച് അതും പറഞ്ഞ് തീർത്ത് കണ്ണ് നിറച്ചപ്പോ നമ്മളെ ഹൃദയം വേദന കൊണ്ട് വിങ്ങാൻ തുടങ്ങി.... കണ്ണീര് പുറത്തേക്ക് വരുന്നില്ല.... പെട്ടെന്ന് നമ്മള് ഇക്കാനെ വലിച്ച് നമ്മളെ നെഞ്ചിലേക്കിട്ട് ആ തലയിൽ തലോടിക്കൊണ്ടിരുന്നു.....

"എന്റെ യാസിക്കാനെ ഞാനല്ലാതെ വേറെ ആരാ മനസ്സിലാക്കാ?.... എന്റെ ചെക്കനെന്തിനാ കരയണേ?.... വേറെ ആരും ഇല്ലെങ്കിൽ എന്താ?.... ഞാനുണ്ടല്ലോ?.... എന്തിനാ ഇപ്പൊ കരയണേ?.... യാസിക്കാ..... ഇങ്ങള് ഇങ്ങനെ കരഞ്ഞാ ഞാൻ എങ്ങനെയാ സ്വസ്ഥതയോടെ ഇരിക്കാ?..... അയ്യേ..... ഈ കലിപ്പന് സെന്റി ചെരൂലാട്ടാ.....

ഞാൻ ഇപ്പൊ ഇങ്ങളെ എത്രത്തോളം ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല.... എനിക്ക് വേറെ ആരും ഇല്ലാട്ടോ....
എന്നെ സ്നേഹിച്ചത് കൊണ്ടല്ലേ ഇത്രയൊക്കെ സംഭവിച്ചത്..... ഞാൻ അന്നേ ഇഷ്‌ഫൂനോട് പറഞ്ഞ് അയച്ചതല്ലേ..... എന്നെ ഇഷ്ട്ടപ്പെടണ്ടാന്ന്..... എന്നെ സ്നേഹിക്കാൻ അല്ലേലും....

അല്ലേലും കൊള്ളില്ല ചെക്കാ.... എത്ര തവണ ഇഷ്ട്ടമല്ലെന്ന് പറഞ്ഞു.... എന്നിട്ട് എന്തിനാ എന്നെ മറക്കാണ്ട് ഇരുന്നേ?..... ഞാൻ.... ഞാൻ കാരണം എന്റെ ഇക്ക കരയല്ലേ.... എനിക്ക് സഹിക്കണില്ല..... യാസിക്കാനെ എനിക്ക് ശെരിക്കും വിശ്വാസാ..... ഞാൻ ഇക്കാനെ ആവിശ്വസിക്കില്ല..... ഒരിക്കലും....."

പുഞ്ചിരിച്ച് തുടങ്ങിയ നമ്മളെ സംസാരം ഒടുക്കം കണ്ണീരിൽ കുതിർന്ന ഇടറിത്തുടങ്ങിയതും പൊട്ടികരഞ്ഞോണ്ട് നിന്ന എന്റെ നെഞ്ചിൽ നിന്ന് യാസിക്ക മുഖമുയർത്തി നോക്കി.... അന്നേരം കരഞ്ഞ് കലങ്ങിയ മുഖത്തോടെ ചിരിക്കുന്ന നമ്മളെ കണ്ട് ഇക്ക നമ്മളെ ചുംബനങ്ങൾ കൊണ്ട് മൂടി കെട്ടിപ്പുണർന്നു....

"എന്നെ അത്രക്ക് വിശ്വാസാണോ?....."

"എന്നേക്കാൾ ഏറെ....."

കെട്ടിപ്പിടിച്ച് തന്നെ നമ്മളെ തോളത്ത് തലവച്ചോണ്ട് ചോദിക്കുന്ന ഇക്കാന്റെ മുടിയിൽ ഉമ്മ വച്ച് നമ്മളത് പറഞ്ഞതും ഇക്ക എന്നിൽ നിന്ന് അടർന്ന് മാറി നമ്മളെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു..... കണ്ണുകൾ പരസ്പരം ഉടക്കി പറഞ്ഞ് തീർക്കാനാകാത്ത അത്രയും കഥകൾ കൈമാറിക്കൊണ്ടിരുന്നു... എന്തോ ആ കണ്ണുകൾ എന്നെ വല്ലാതെ അലട്ടുന്ന പോലെ....

എന്തൊക്കെയോ വികാരങ്ങൾ നമ്മളെ ഉള്ളിലൂടെ ഓടി പാഞ്ഞ് പോകുന്നത് പോലെ തോന്നി.... ശക്തിയില്ല കണ്ണിമ വെട്ടാതെ എന്റെ അക്ഷികളെ നിലാവിന്റെ തിളക്കത്തിൽ ഉറ്റുനോക്കുന്ന ആ മിഴികളിലേക്ക് നോട്ടമകറ്റാൻ..... ഇക്കാന്റെ കണ്ണുകൾ എന്നെ മാടി വിളിക്കുന്നത് അറിഞ്ഞ് എന്നിലേക്ക് അടുത്ത് വരുന്ന ആ മുഖത്തോട് നമ്മള് ചേർന്ന് വന്നതും ഞങ്ങളുടെ രണ്ട് പേരുടെയും മൂക്കുകൾ പരസ്പ്പരം കൂട്ടിമുട്ടി..... 

അന്നേരം കള്ള ചിരി ചിരിക്കുന്ന ഇക്കാന്റെ നോട്ടം മെല്ലെ നമ്മളെ ചുണ്ടിലേക്ക് തെന്നി മാറിയതും പെട്ടെന്ന് ബോധോദയം സംഭവിച്ച മട്ടിൽ മൂപ്പരേം പിന്നിലേക്ക് തള്ളിയിട്ടിട്ട് അവിടെന്ന് എണീറ്റ് ഒരു ഓട്ടമായിരുന്നു.... അപ്പോളേക്കും പിന്നിലൂടെ "ടീ....." ന്നും വിളിച്ച് ഇക്കായും നമ്മളെ പിറകേ ഓടിയിരുന്നു.... ഞങ്ങളുടെ ചവിട്ടടികളുടെ ശബ്ദങ്ങളുടെ കൂടെ തിരമാലകളും ഓളങ്ങളുണ്ടാക്കി ഞങ്ങൾക്ക് ഒപ്പം കൂടി..... ഇക്കാനെ പറ്റിച്ച് പൂഴി മണലിലൂടെ ഓടിയാൽ എങ്ങും എത്താൻ പറ്റില്ലെന്ന് നല്ല ഉറപ്പുണ്ട്.....

പറ്റാവുന്നത്ര വേഗത്തിൽ നമ്മള് ഓടിയെങ്കിലും ഇക്ക നമ്മളെ പാതിവഴിയിൽ വച്ച് അരയ്ക്ക് വട്ടം ചുറ്റിപ്പിടിച്ച് ഒരു ദയാഥാക്ഷിണ്യവും കൂടാതെ നമ്മളെ അധരം കീഴ്പ്പെടുത്തിയിരുന്നു..... ഇടയ്ക്കിടയ്ക്ക് മൂപ്പര് പല്ല് കൊണ്ട് നമ്മളെ ചുണ്ടിൽ മുദ്ര പതിപ്പിച്ചതും നമ്മള് എരിവ് വലിച്ചെങ്കിലും അതൊന്നും കണക്കാക്കാതെ കുസൃതിയോടെ വീണ്ടും നമ്മളെ അധരത്തിലേക്ക് ആഴ്ന്നിറങ്ങി കൊണ്ടിരുന്നു.....

കുറെയൊക്കെ എതിർത്തെങ്കിലും വിടാനുള്ള യാതൊരു ഭാവവുമില്ലാതെ ഉമ്മച്ചൻ പിന്നേം നല്ല കട്ടയ്ക്ക് നിന്ന് നമ്മളെ വലിച്ച് ചേർത്ത് ചുണ്ടിൽ കലാവിരുത് നടത്തുന്നത് കണ്ടിട്ട് മറുത്തൊന്നും പറയാതെ അടങ്ങി നിന്ന് അത് കണ്ണുമടച്ച് ഉള്ളിൽ ചിരിയോടെ വാങ്ങിച്ചു കൂട്ടി..... ഒരുപാട് നേരം ആ നിർത്തം തുടർന്ന് വന്നപ്പോ ശ്വാസം കിട്ടാതെ നമ്മള് കിടന്ന് ചിണുങ്ങിയതും ഇക്ക നമ്മളെ അധരത്തെ മോചിപ്പിച്ചു.... അപ്പൊ തന്നെ സ്വർഗം കിട്ടിയ പോലെ നെഞ്ചത്ത് കൈവച്ച് കിതച്ചോണ്ട് ശ്വാസം വലിച്ച് വിട്ടോണ്ട് ഇരുന്നതും ചെറുതായിട്ടൊന്ന് കിതപ്പ് മാറ്റി മൂപ്പര് പിന്നേം നമ്മളെ അടുത്തേക്ക് നടന്നടടുക്കാൻ തുടങ്ങി.....

"ഇനീം മതിയാലീലെ ചെക്കാ?....."

"ഇല്ലാ മതിയായീലാ..... തരോ......"

പിന്നിലേക്ക് വേച്ച് വേച്ച് നീങ്ങുന്നതിന്റെ ഇടക്ക് നമ്മളെ അടുത്തേക്ക് താടി തടവി രണ്ട് പുരികവും പൊക്കി കളിച്ച് ചിരിച്ചോണ്ട് വരുന്ന ഇക്കാനോട് നമ്മളത് പറഞ്ഞതും തിരിച്ച് കിട്ടിയ ഡയലോഗ് കേട്ട് വായും പൊളിച്ച് നിക്കുന്ന നമ്മക്ക് ചെക്കൻ സൈറ്റ് അടിച്ച് കാണിച്ചു.... അത് കണ്ട് ഇളിച്ചോണ്ട് "ഇപ്പൊ തരാവേ...."ന്നും പറഞ്ഞ് തിരിഞ്ഞ് ഓടാൻ നിന്ന നമ്മളെ പെട്ടെന്നായിരുന്നു ഇക്ക പിടിച്ച് നിർത്തി നമ്മളെ എടുത്ത് പൊക്കി കയ്യിൽ കിടത്തി ബൈക്കിന്റെ അടുത്തേക്ക് നടന്നത്....

ഇക്കാന്റെ പെട്ടെന്നുള്ള ഈ അറ്റാക്കിൽ മതിമറന്ന് പുഞ്ചിരിച്ചിട്ട് നമ്മള് ചെക്കന്റെ കഴുത്തിലൂടെ രണ്ട് കയ്യും ചുറ്റി പിടിച്ചിട്ട് ആ ചിരിക്കുന്ന മുഖത്തേക്ക് തന്നെ നോക്കി കിടന്നതും നമ്മളെ നെറ്റിയിലും കണ്ണിലും മുത്തമിട്ട് ചിരിച്ചോണ്ട് ഇക്ക നടന്നു.... ബൈക്കിന്റെ അടുത്ത് എത്തിയപ്പോളാണ് നമ്മളെ കയ്യീന്ന് ഇറക്കി വിട്ടത്..... പിന്നെ അങ്ങോട്ട് വളരെയധികം സന്തോഷത്തോടെ ആയിരുന്നു നമ്മളെ ചെക്കന്റെ മുഖം.....

അത് കാണുമ്പോ തന്നെ പിച്ചി കൊല്ലാൻ തോന്നും.... അത്രയ്ക്ക് ക്യൂട്ടാണ് നമ്മളെ ചെക്കൻ😍..... അടുത്തുള്ള രാത്രി തട്ടുകടയിൽ കേറി മൂക്ക് മുട്ടെ തട്ടി ഒപ്പം കുൽഫിയും കഴിച്ചു ഒന്നൂടെ വയറ് ഫുള്ളാക്കിയിട്ടാ ഞങ്ങള് വീട്ടിലേക്ക് മടങ്ങിയെത്തിയത്...... വന്ന് കേറീപ്പോ തന്നെ നമ്മളേം കെട്ടിപ്പിടിച്ചോണ്ട് ഇക്ക ബെഡിലേക്ക് ചാഞ്ഞു..... നല്ല ക്ഷീണം കാരണമാകും മൂപ്പര് വേഗം നമ്മളെ മാറിൽ തല ചായ്ച്ച് ഉറങ്ങി....

'പാവം.... എന്നെ ഇഷ്ട്ടപ്പെട്ടതിന്റെ പേരിലല്ലേ എന്റെ ഇക്ക കുടുംബക്കാർക്ക് പോലും വേണ്ടാത്തവനായത്..... എനിക്ക് വേണ്ടിയല്ലേ ഇക്ക ജയിലിൽ കിടന്നത്....ഇക്കാന്റെ കാര്യം അറിഞ്ഞപ്പോ എനിക്ക് എന്നോട് തന്നെ ഒരുതരം പുച്ഛം തോന്നി.... ഞാൻ കാരണമല്ലേ ഈ മനുഷ്യന്റെ നല്ല നാളുകൾ നഷ്ടമായത്?....
ഞാൻ കാരണം എന്റെ ചെക്കൻ ഇത്രേം നാളും ഉരുകി നടക്കായിരുന്നു..... അറിയില്ലായിരുന്നു റബ്ബേ..... ഇഷ്‌ഫു പറഞ്ഞപ്പോ ഓർത്തിരുന്നില്ല എന്നെ ജീവനായിരുന്നൂ ഓളെ അജൂക്കാക്ക്ന്ന്.....

സാധാരണ കുറച്ച് പേര് ചെയ്യുന്നത് പോലെ നേരമ്പോക്കിന് ആയിട്ട് ഇഷ്‌ഫൂന്റെ ഇക്കാക്ക കണ്ട് പിടിച്ചതായിരിക്കും നമ്മളെ എന്നാണ് കരുതി വച്ചിരുന്നത്..... ഒരിക്കലും ഈ മനസ്സ് അറിയാൻ ശ്രമിച്ചില്ല..... അവോയ്ഡ് ചെയ്ത് വിടുമ്പോ ഉണ്ടാകുന്ന വേദന എത്രയാണെന്ന് ഞാൻ ഓർത്തില്ലലോ പടച്ചോനേ..... പടച്ചോന്റെ കിത്താബിൽ എഴുതി ചേർത്ത കാര്യങ്ങളല്ലേ ഇതൊക്കെ..... നടക്കാൻ ഉള്ളത് എന്ത് വന്നാലും നടന്നിരിക്കും..... എനിക്ക്  എന്റെ ഇക്കാനെ തന്ന റബ്ബിനോട് ഒരുപാട് നന്ദിയുണ്ട്...... 

പക്ഷേ നമ്മള് ഒരിക്കലും ഇക്കാന്റെ കുടുംബബന്ധത്തെ മുറിച്ച് കളയാൻ പകമൊത്ത ഒരു പെണ്ണായി മാറരുത്.... ഇക്ക തിരിച്ച് പോയി അവരോടൊക്കെ പൊരുത്തം ചോദിക്കണം.... ഒപ്പം എനിക്കും അവരോടൊക്കെ ക്ഷമ ചോദിക്കണം..... ആരുടേം കണ്ണീര് വീഴ്ത്താൻ ഒരിക്കലും നമ്മള് ആഗ്രഹിക്കുന്നില്ല..... ഇക്കാനെ അങ്ങോട്ടേക്ക് എങ്ങനെയെങ്കിലും അയച്ചേ തീരൂ....'

എന്നൊക്കെ ഓർത്ത് മനസ്സിൽ എല്ലാം പറഞ്ഞുറപ്പിച്ച് നമ്മള് ഇക്കാനെ തലോടി നെറ്റിയിൽ ചുണ്ടമർത്തിയിട്ട് മെല്ലെ ചിരിച്ചോണ്ട് കണ്ണ് അടച്ചു..... രാവിലെ പുലർന്നപ്പോ നമ്മള് പതിവ് പോലെ എണീറ്റ് ചുരുണ്ട് കൂടി കിടക്കുന്ന ഇക്കാക്ക് ഒരു മുത്തവും കൊടുത്ത് ഫ്രഷായി അടുക്കളലേക്ക് കേറാൻ നിന്നപ്പോളേക്കും ഇക്ക എണീറ്റു.... അപ്പോളാണ് നിസ്ക്കാരത്തിന്റെ കാര്യം നമ്മള് അങ്ങോട്ടേക്ക് എടുത്തിട്ടത്..... 

മനസ്സില്ലാ മനസ്സോടെ ആണെങ്കിലും മടിയൻ നമ്മളെ നിർബന്ധത്തിന് വഴങ്ങി പോയി കുളിച്ച് കുട്ടപ്പനായി വന്നതും പള്ളീല് പോകാനായിട്ട് ഡ്രെസ്സ് എടുത്ത് തേച്ച് കൊടുത്തിരുന്നു.... ഡ്രെസ്സ് ഇട്ട് വന്നിട്ടും ടവലും ചുരുട്ടി പിടിച്ച് കറക്കി കുണുങ്ങിയിട്ട് അവിടെ ചുറ്റിപ്പറ്റി നിക്കുന്ന ഇക്കാനെ നമ്മളൊന്ന് കണ്ണുരുട്ടി കാണിച്ചതും ഒന്ന് നെടുവീർപ്പിട്ട് മൂപ്പരെ ആവശ്യം അങ്ങ് പറഞ്ഞ്.....

"ദേ ഇവിടെ ഒരുമ്മ കിട്ടിയാ പള്ളീല് പോകും...."😌

എന്നും പറഞ്ഞ് കവിള് തൊട്ട് കാണിച്ചതും നമ്മള് അതങ്ങ് സിമ്പിളായിട്ട് സാധിച്ച് കൊടുത്തപ്പോളേക്കും മറ്റേ കവിളും തൊട്ട് കാണിച്ചു.... അവിടേം ഉമ്മ വച്ചപ്പോ നെക്സ്റ്റ് ചുണ്ട് തൊട്ട് കാണിക്കുന്ന ഉമ്മച്ചനെ നമ്മളങ്ങോട്ട് തറപ്പിച്ച് നോക്കി കണ്ണുരുട്ടി കാണിച്ചു.... എന്റെ നോട്ടം കണ്ടിട്ട് മൂപ്പര് തലകുലുക്കി നല്ല കുട്ടിയായിട്ട് പുറത്തേക്ക് ഇറങ്ങി....

ഇവിടെന്ന് നടന്ന് പോകാനുള്ള ദൂരം ഉള്ളോണ്ട് ഇക്ക നടന്ന് പോകുന്നത് കാഴ്ച്ച മറയുന്നത് വരെ നോക്കി നിന്നിട്ട് ചെക്കന്റെ കുട്ടിക്കളി ഓർത്ത് ചിരിച്ചോണ്ട് അടുക്കളേലേക്ക് കേറി... കുറച്ച് നേരം കഴിഞ്ഞ് കഴിക്കാനുള്ളത് ഒക്കെ ഉണ്ടാക്കി വച്ച് നമ്മള് കസേരയിലിരുന്ന് ഒന്ന് നടുനിവർത്തിക്കോണ്ട് ഇരുന്ന നേരത്താണ് നസീറിക്കാന്റെ വീട്ടീന്ന് നല്ല ബഹളം കേൾക്കുന്നത്.....

അപ്പൊ തന്നെ പുറത്തിറങ്ങി അങ്ങോട്ടേക്ക് നോക്കിയതും യാസിക്കായും നസീറിക്കായും കൂടെ ഏതോ ഒരുത്തനെ ഇട്ട് നന്നായിട്ട് അടിച്ച് ചവിട്ടുന്നത് കണ്ട് നടുങ്ങിയിട്ട് നമ്മള് വേഗം അങ്ങോട്ടേക്ക് ഓടിയതും ആ ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന ആളെ കണ്ട് നമ്മള് ഞെട്ടിപ്പോയിരുന്നു.....

16

ഇവിടെന്ന് നടന്ന് പോകാനുള്ള ദൂരം ഉള്ളത് കൊണ്ട് ഇക്ക നടന്ന് പോകുന്നത് കാഴ്ച്ച മറയുന്നത് വരെ നോക്കി നിന്നിട്ട് ചെക്കന്റെ കുട്ടിക്കളി ഓർത്ത് ചിരിച്ചോണ്ട് അടുക്കളേലേക്ക് കേറി... കുറച്ച് നേരം കഴിഞ്ഞ് കഴിക്കാനുള്ളത് ഒക്കെ ഉണ്ടാക്കി വച്ച് നമ്മള് കസേരയിലിരുന്ന് ഒന്ന് നടുനിവർത്തിക്കോണ്ട് ഇരുന്ന നേരത്താണ് നസീറിക്കാന്റെ വീട്ടീന്ന് നല്ല ബഹളം കേൾക്കുന്നത്.....

അപ്പൊ തന്നെ പുറത്തിറങ്ങി അങ്ങോട്ടേക്ക് നോക്കിയതും യാസിക്കായും നസീറിക്കായും കൂടെ ഏതോ ഒരുത്തനെ ഇട്ട് നന്നായിട്ട് അടിച്ച് ചവിട്ടി പരുവമാക്കുന്നത് കണ്ട് നടുങ്ങിയിട്ട് നമ്മള് വേഗം അങ്ങോട്ടേക്ക് ഓടിയതും ആ ചവിട്ട് കൊണ്ട് നിലത്ത് കിടക്കുന്ന ആളെ കണ്ട് നമ്മള് ഞെട്ടിപ്പോയിരുന്നു.....

*"സജൂക്ക....."*

ഞാൻ പോലും അറിയാതെ അതും മന്ത്രിച്ചോണ്ട് നമ്മള് വേഗം അങ്ങോട്ടേക്ക് ഓടി അടുത്തപ്പോളേക്കും സജുക്കാനെ ചവിട്ടുന്നത് കണ്ട് പൊട്ടികരഞ്ഞോണ്ട് യാസിക്കാന്റെ കാല് പിടിച്ച് അവനെ അടിക്കരുതെന്നും പറഞ്ഞ് അലറുന്ന നിഫീനെ കണ്ട് നമ്മള് അവിടെ തറഞ്ഞു നിന്ന് പോയി..... അവളുടെ നിലവിളി കണ്ടിട്ട് സഹിക്കാൻ കഴിയാതെ ഇവിടെ നടന്നത് ഒന്നും മനസ്സിലാക്കാതെ നമ്മള് അവിടെയുള്ളോരിലൊക്കെ നോട്ടം തെറ്റിച്ചു....

അപ്പോളേക്കും യാസിക്ക അടി മതിയാക്കി നിലത്തിരുന്ന് തലയിൽ കൈ വച്ച് പൊട്ടിക്കരയുന്ന നസീറിക്കാനെ തന്നെ നോക്കി കൊണ്ട് നിന്നു..... എല്ലാവരുടെയും മുഖത്ത് എന്തോ തരത്തിലുള്ള ഭാവമായിരുന്നു..... ചിലര് മൂക്കത്ത് വിരല് വച്ച് നിഫീനേം സജുക്കാനേം നോക്കി ഓരോ കമന്റ്‌ പറയുന്നത് കേട്ടു..... എന്നിട്ടും ഒന്നും മനസ്സിലാക്കാതെ അവരുടെയൊക്കെ സംസാരത്തിന് നമ്മള് ചെവി കൊടുത്തതും ഒരു ചേച്ചി പറയുന്ന കാര്യം കേട്ട് നമ്മള് വിറങ്ങലിച്ച് പോയി.....

"അവള് ആ തെണ്ടിയെ രാത്രി വീട്ടില് വിളിച്ച് കേറ്റിയിരിക്കായിരുന്നു..... എല്ലാരും ഉറങ്ങുവായിരുന്നില്ലേ?.... അതോണ്ട് രണ്ടെണ്ണത്തിനും നല്ലോണം സമയം കിട്ടി.... രാവിലെ ആരും കാണാതെ അവനെ പിന്നിലെ വാതിലിലൂടെ പുറത്തേക്ക് ഇറക്കി വിടാമെന്ന് കരുതിയതാ ആ പെണ്ണ്.... പക്ഷേ പള്ളീല് പോയി വന്ന നസീറിക്ക പിന്നിലൂടെ വന്നപ്പോ അവനെ കണ്ട് പിടിച്ചു.....

കള്ളി വെളിച്ചത്തായെന്ന് മനസ്സിലായി ആ ഒരുമ്പെട്ടോള് പിന്നെ എല്ലാം സമ്മതിക്കായിരുന്നു..... ഒരുപാട് തല്ല് കൊണ്ടിട്ടുണ്ട് രണ്ടെണ്ണത്തിനും..... തന്തയ്ക്കും തള്ളയ്ക്കും ഒരുകാലത്തും സ്വസ്ഥത കൊടുക്കാത്ത ഓരോ എണ്ണങ്ങള്....."

അത് കേട്ടപ്പോളേക്കും നമ്മളെ കണ്ണിൽ നിന്ന് കണ്ണീര് ധാരധാരയായി ഒഴുകി വന്നതും അവള് ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ച് രണ്ടും കൽപ്പിച്ച് നമ്മള് നീഫീന്റെ അടുത്തേക്ക് ഇടറുന്ന ചവിട്ടടികളോടെ നടന്നു..... നിഫി നമ്മളെ കണ്ടതും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നത് കണ്ട് നെഞ്ചുലഞ്ഞ് നമ്മള് അവളെ ആശ്വസിപ്പിക്കാൻ വേണ്ടി കൈ ഉതിർക്കേണ്ടി വന്നില്ല.....

അന്നേരം പെട്ടെന്നായിരുന്നു ഐഷത്ത ചീറി വന്ന് നിഫീനെ നമ്മളിൽ നിന്ന് അടർത്തി മാറ്റിക്കൊണ്ട് അവളുടെ മുഖത്തേക്ക് പലവട്ടം മാറി മാറി അടിച്ച് പൊതിരെ തല്ലി ദേഷ്യം തീർത്തത്.... അടിയുടെ വേദന കൊണ്ട് പിടഞ്ഞിട്ട് നിഫി പിന്നിലേക്ക് പേടിയോടെ വേച്ച് വീണതും ഐഷത്ത പൊട്ടിത്തെറിച്ചോണ്ട് അവളിലേക്ക് പിന്നേം നടന്ന് നീങ്ങുന്നത് കണ്ട് നമ്മള് നിഫീന്റെ മുന്നില് കേറി അവർക്ക് തടസ്സമായി നിന്നു....

"വേണ്ട ഐഷത്ത.... മതി നിർത്ത്....."(നമ്മള്)

"നീ മാറി നിക്ക് അദീ..... ഇങ്ങനെയുള്ളൊരു മോള് ഞങ്ങൾക്ക് എന്തിനാ?.... ഞങ്ങള് ഇത് വരേയ്ക്കും എന്തെങ്കിലും കുറവ് ഉണ്ടാക്കിയുട്ടുണ്ടോ അവൾക്ക്.... ആ ഇരിക്കുന്ന മനുഷ്യൻ രാപ്പകൽ നോക്കാതെ അധ്വാനിച്ച് ചോര നീരാക്കി ഉണ്ടാക്കിയ നല്ല മൊതല് കൊടുത്താ ഇത് വരേയ്ക്കും ഞങ്ങളെ രണ്ട് മക്കളേം വളർത്തിയത്....

അല്ലാണ്ട് കട്ടും മോട്ടിച്ചിട്ടും ഒന്നുമല്ല.... പൊന്ന് പോലെയാ നോക്കിയത്.... എന്നിട്ടും അവള് ഞങ്ങളെ രണ്ടാളേം ഈ കണ്ട നാട്ടാരുടെ മുന്നില് നാണം കെടുത്തീലെ?.... പാതിരാത്രി ഒരുത്തനെ വിളിച്ച് വീട്ടിൽ കേറ്റിയിരുന്നു.... എങ്ങനെ തോന്നി?..... ഇവളെ താഴെ ഒരു പെൺകുട്ടി കൂടി ഈ കുടുംബത്ത് ഉണ്ടെന്ന് ഇവള് ചിന്തിച്ചില്ല.... ഇത് പോലുള്ള കാഴ്ചകള് ഞങ്ങൾക്ക് കാണിച്ച് തരുന്നതിലും ഭേദം നിനക്ക് ഞങ്ങളെ അങ്ങ് കൊന്ന് കൂടായിരുന്നോ?...."

"ഉമ്മാ...."

ഐഷത്താന്റെ കുത്ത് വാക്കുകൾ കേട്ട് തളർന്ന് ഇടറുന്ന ശബ്ദത്തോടെ അവള് ഐഷത്താനെ വിളിച്ചപ്പോളേക്കും നസീറിക്ക കരഞ്ഞ് ചുമന്ന കണ്ണുകളോടെ വന്നെന്നെ നിഫീന്റെ അടുത്ത് നിന്ന് നീക്കി നിർത്തി അവളുടെ കൈ പിടിച്ച് വലിച്ച് താഴെ കിടന്ന് വേദനയോടെ പുളയുന്ന സജുക്കാന്റെ അടുത്തേക്ക് കൊണ്ടോയിട്ടു....

"എന്റെ നെഞ്ചിലിട്ടാ നിന്നേം നാഫീനേം ഞാൻ വളർത്തിയത്.... ഞങ്ങളെ വഞ്ചിക്കില്ലെന്ന് കരുതി എല്ലാവിധ സ്വാതന്ത്ര്യവും തന്നില്ലേ?....
എന്നിട്ടും..... എന്നെ നിനക്ക് എങ്ങനെ തോൽപ്പിക്കാൻ കഴിഞ്ഞെടി മോളേ?.... സ്വന്തം ഉപ്പാനെ നീ എല്ലാവരുടെയും മുന്നിലൊരു കോമാളി ആക്കിയില്ലേ?....."

എന്നും പറഞ്ഞ് മുഖത്ത് കയ്യൂന്നി പൊട്ടികരഞ്ഞ നസീറിക്കാനെ കണ്ടപ്പോ നമ്മളെ ഉപ്പ പൊട്ടിക്കരയുന്നത് പോലെ തോന്നി തലയും താഴ്ത്തി നിന്ന് നമ്മള് വാ പൊത്തി ഏങ്ങലടിച്ച് കരഞ്ഞ് ഐഷത്താനെ നോക്കിയതും സങ്കടം സഹിക്കാൻ വയ്യാതെ ഇത്ത നിലത്തേക്ക് ഊർന്ന് വീഴുന്നത് കണ്ട് നമ്മള് ഇത്താനെ താങ്ങി പിടിച്ച് ഇരുത്തി....

സമാധാനിപ്പിക്കാൻ പോയിട്ട് ആ ഉമ്മാന്റെ മുഖത്തേക്ക് പോലും നോക്കാനുള്ള ത്രാണിയില്ലാതെ അവിടെ തന്നെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി നിന്നപ്പോളേക്കും ഐഷത്ത എന്റെ കയ്യിൽ പിടി മുറുക്കി നിശബ്ദമായി പൊട്ടിക്കരഞ്ഞോണ്ടിരുന്നു.....

"ഒന്നിനെനെയെങ്കിലും അന്തസായി കെട്ടിച്ച് വിട്ടിട്ട് കണ്ണടയ്ക്കണമെന്ന് വല്ലാത്തൊരു മോഹമായിരുന്നു.... എനിക്കതിന് ഭാഗ്യമില്ലെന്ന് തോന്നുന്നു..... ഇവളെ നിനക്ക് ഞാൻ നിക്കാഹ് ചെയ്ത് തരാടാ.... പിന്നെ ഉമ്മയോ ഉപ്പയോ അനിയത്തിയോ ഇവിടെ ഉണ്ടെന്ന് പറഞ്ഞ് ഈ പടിമുറ്റം നീ ചവിട്ടിപ്പോകരുത് നിഫീ..... ഇവന്റെ കൂടെ എവിടെയെങ്കിലും പോയി ജീവിച്ചോണം....
എന്നെ സംബന്ധിച്ച് നിന്നെ പോലൊരു മകള് മരിച്ച് കഴിഞ്ഞു..... ഒരു ബന്ധത്തിന്റെ പേരിലും നിനക്കിവിടെ ഇനി സ്ഥാനമില്ല....."

അറുത്ത് മുറിച്ച് എല്ലാം പറഞ്ഞ് കഴിഞ്ഞ് നസീറിക്ക നിഫിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ എല്ലാരും കാൺകേ സാജുക്കാനെ തൂക്കി എടുത്ത് പള്ളീലേക്ക് നടത്തിച്ചപ്പോ എന്നെ ഒന്ന് നോക്കി കൊണ്ട് യാസിക്ക കൂടെ ഇക്കാന്റെ പിറകേ നടന്നതും ഏങ്ങലടിച്ച് കരയുന്ന ഇത്താനെ നമ്മളും രേവതിച്ചേച്ചിയും കൂടെ സമാധാനിപ്പിച്ചിട്ട് എല്ലാരും കുത്ത് വാക്കുകൾ കൊണ്ട് മൂടുന്ന നിഫീനെ നിറകണ്ണോടെ നോക്കി......

തലയും താഴ്ത്തി പൊട്ടിക്കരയുന്ന അവളെ കണ്ടോണ്ട് നിൽക്കാൻ കഴിഞ്ഞില്ല...... അങ്ങോട്ടേക്ക് പോകാൻ വേണ്ടി നമ്മളെ കാല് ചലിക്കാൻ ഓങ്ങിയതും പെട്ടെന്ന് നാഫി എവിടെന്നോ വന്ന് നമ്മളെ വലിച്ച് ആരും കാണാത്ത അപ്പുറത്തെ മതിലിന്റെ മറവിൽ കൊണ്ടോയി നിർത്തുന്നത് കണ്ട് ഞെട്ടി നിൽക്കാലെ പിന്നീട് അവള് പറയുന്ന കാര്യങ്ങൾ കേട്ട് എന്റെ തല പെരുക്കുന്നത് പോലെ തോന്നി...... 

"അദീത്താ ഇന്നലെ സജാദ് ഇവിടെ വന്നത് നിഫി വിളിച്ചിട്ടല്ല..... അവൻ ശെരിക്കും അദീത്താനെ തട്ടിക്കൊണ്ട്‌ പോകാൻ വന്നതാ...."

"നീ എന്തൊക്കെയാ നാഫീ ഈ പറയണേ?... എന്നെ തട്ടിക്കൊണ്ട് പോകാനോ?....."

എന്നൊക്കെ ഞെട്ടി പകച്ച് അന്തം വിട്ടോണ്ട് നമ്മള് അവളോട് ചോദിച്ചതും നാഫി തല കുലുക്കി കാണിക്കുന്നത് കണ്ട് കണ്ണും മിഴിച്ച് അവിടെ തന്നെ ഷോക്കായി നമ്മള് നിന്നു....

"സത്യായിട്ടും.... ഇന്നലെ ഇല്ലുക്കായും ഇത്തായും കൂടെ ബൈക്കിന് പുറത്ത് പോയീലെ?.... അന്നേരം അവൻ അവിടെ വന്ന് ഇത്താനെ തിരഞ്ഞു...... കാണാത്തത് കൊണ്ട് തിരിച്ച് പോകാൻ നിന്നപ്പോളാണ് ആരുടെയോ നിഴൽ വെട്ടം പോലെ കണ്ട് പുറത്തിറങ്ങി ഇല്ലുക്കാന്റെ വീട്ടിലേക്ക് നോക്കിയ നിഫിയെ അവൻ കണ്ടത്.....

അവള് ആളെ മനസ്സിലാകാണ്ട് കള്ളനെന്നും പറഞ്ഞ് ബഹളം വയ്ക്കാൻ പോയപ്പോളേക്കും അവൻ അവളെ വാ പൂട്ടി വയ്ക്കാൻ കയ്യോണ്ട് വന്നു..... അവന്റെ കൈ തട്ടി മാറ്റി നിഫി കള്ളന്റെ കയ്യീന്ന് രക്ഷപെടാനായിട്ട് ഉരലിന്റെ അടുത്ത് ചാരി വച്ചിരിക്കുന്ന ഒലക്ക എടുത്ത് തലയ്ക്കിട്ടടിച്ചപ്പോ അവന്റെ ബോധം പോയി...

അതൊക്കെ കണ്ടോണ്ട് ഓടി വന്ന ഞാനും കൂടി ചേർന്ന് എത്ര കുലുക്കി വെള്ളം ഒഴിച്ചിട്ടും അവൻ എണീറ്റില്ല.... പിന്നെയാണ് വെട്ടത്തിലേക്ക് അവന്റെ മുഖം വ്യക്തമായപ്പോ നിഫി ഞെട്ടിയത്..... എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞു...... അവനെ ഇഷ്ട്ടാണെന്ന്..... നിഫീന് അത്രക്ക് ഇഷ്ട്ടം ആയോണ്ടാ ഉപ്പാനെ വിളിച്ച് കാര്യം അറിയിക്കാതെ അവനെ ഞങ്ങള് രണ്ടും കൂടി താങ്ങി പിടിച്ച് റൂമിൽ കൊണ്ടോയി കിടത്തിയത്....

അവനെ നാട്ട്കാരുടെ മുന്നില് നാണം കെടുത്തരുതെന്ന് കരുതി ഇന്ന് രാവിലെ തന്നെ നിഫി എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞ് മനസ്സിലാക്കി തിരിച്ച് അയക്കാൻ നിന്നപ്പോളാണ് ഉപ്പ കണ്ടത്..... ഇന്നലെ നടന്നത് ആരെങ്കിലും അറിഞ്ഞാ സജാദിന്റെ മോശം സ്വഭാവത്തെ കുറിച്ച് പറഞ്ഞ് ഒരിക്കലും അവളെ ഇഷ്ട്ടത്തിന് അനുസരിച്ച് ആരും നിക്കില്ലെന്ന് കണ്ട് അവള് സ്വയം എല്ലാ കുറ്റങ്ങളും ഏറ്റെടുത്തതാ..... അല്ലാണ്ട് ഓള് ഒരു തെറ്റും ചെയ്തിട്ടില്ല അദീത്താ....."

നാഫി അത്രയും പറഞ്ഞ് കണ്ണടച്ച് സങ്കടം പല്ലിൽ അമർത്തിപ്പിടിച്ചോണ്ട് എല്ലാം കേട്ട് നീറി ഉരുകി നിൽക്കുന്ന നമ്മളെ നെഞ്ചിലേക്ക് ചാഞ്ഞു.... എന്ത് പറഞ്ഞ് ഞാൻ ഇവളെ സമാധാനിപ്പിക്കും?..... എന്തിനാ നിഫീ നീ ഈ കടുംകൈ ചെയ്തത്?.... എന്ത് ധൈര്യത്തിലാ സജുക്കാന്റെ കൂടെ ജീവിക്കാൻ പോകുന്നത്?.....
ഒരു ഭാഗത്ത് സത്യം അറിഞ്ഞാൽ ഒരിക്കലും നിഫിക്ക് അവള് സ്നേഹിക്കുന്ന പുരുഷനെ കിട്ടില്ല..... എന്നാൽ മറുത്ത് ചിന്തിച്ചാൽ ആ പാവം പിടിച്ച നസീറിക്കാന്റേം ഐഷത്താന്റേം പ്രാക്കും വെറുപ്പും അവൾക്ക് കിട്ടില്ലേ റബ്ബേ?.... എന്തൊരു പരീക്ഷണമാണിത്?....

എങ്ങനെയൊക്കെയോ നാഫീനെ സമാധാനിപ്പിച്ചോണ്ട് നമ്മള് നിഫീനെ തിരക്കി മുന്നിലേക്ക് വന്നതും നിക്കാഹ് കഴിഞ്ഞ് സജുക്കാനേം കൊണ്ട് നസീറിക്ക എത്തിയിരുന്നു..... അത് കണ്ടിട്ട് ഐഷത്ത ഒരു ഭ്രാന്തിയെ പോലെ കിടന്ന് അലറി നിഫീന്റെ ഡ്രെസ്സും സാധനങ്ങളും നിറച്ച ബാഗുകൾ കണ്ണീര് തോർത്താതെ നിലത്തിരുന്ന് ഉരുകി തീരുന്ന അവളെ മുഖത്തേക്ക് വലിച്ചെറിഞ്ഞു കൊടുത്തു....

അപ്പോളേക്കും അവരുടെ കാട്ടിക്കൂട്ടലുകൾ കണ്ട് പേടിച്ചരണ്ട് നടുങ്ങിയിരിക്കുന്ന നാഫിയേം കരഞ്ഞു വീർത്ത മുഖവുമായി ഇരിക്കുന്ന ഐഷത്താനേം കൂട്ടി നിഫിയെ തിരിഞ്ഞ് പോലും നോക്കാതെ നസീറിക്ക വീടിന്റെ അകത്തേക്ക് കയറി വാതിൽ കൊട്ടി അടച്ചിരുന്നു..... എല്ലാവരുടെ അവഗണയും ആട്ടലും കേട്ട് അണപൊട്ടിയൊഴുകുന്ന കണ്ണീര് നിയന്ത്രിക്കാൻ കഴിയാതിരിക്കുന്ന നിഫിയെ അപ്പോളേക്കും സജുക്ക പിടിച്ചെഴുന്നേൽപ്പിച്ച് കൊണ്ടോയിരുന്നു.....

ബാഗും തൂക്കി പോകാൻ നേരം നിഫി എന്നോട് മാത്രം ഒന്ന് തിരിഞ്ഞ് നോക്കി കരഞ്ഞോണ്ട് ഓടിപ്പോയി.... അവരുടെ പോക്ക് കണ്ടിട്ട് യാസിക്ക ഒന്നും മിണ്ടാതെ തലയും താഴ്ത്തി വീട്ടിലേക്ക് കേറിപ്പോയി.... തീപ്പെട്ടിക്കൊള്ളിയും ചുപ്രൂം എങ്ങും പോകാതെ അവിടെ തന്നെ കാഴ്ചക്കാരായി നിൽപ്പുറപ്പിച്ചതും വന്ന് കൂടിയവരൊക്കെ തരം താണ നിലയ്ക്കുള്ള ഓരോ കാര്യങ്ങളും പറഞ്ഞ് അവിടെന്ന് പിരിഞ്ഞ് പോകുന്നത് കണ്ട് നമ്മള് വേഗം വീട്ടിലേക്ക് ഓടി.....

അകത്തേക്ക് കേറിയപ്പോ തന്നെ നമ്മള് കണ്ടത് സോഫയിലേക്ക് ചാരി നെറ്റിക്ക് കൈവച്ച് എന്തോ ചിന്തിക്കുന്ന യാസിക്കാനെയാണ്.... അപ്പൊ തന്നെ നമ്മള് ഇക്കാന്റെ അടുത്തേക്ക് പോയി എന്താ ഉണ്ടായതെന്ന് പറയാൻ വന്നപ്പോളേക്കും ഇക്ക പറയുന്നത് കേട്ട് നമ്മളെ നെഞ്ച് പൊട്ടി പോകുന്നത് പോലെ എനിക്ക് തോന്നി....

"മക്കളെ ഇങ്ങനെ സ്നേഹിക്കുന്ന ഒരു ഉപ്പാനേം ഞാൻ ഇത് വരെയും കണ്ടിട്ടില്ല.... നിഫീടെ കാര്യം പറയുമ്പോ നൂറ് നാവായിരിക്കും നസീറിക്കാക്ക്.... അത്രയ്ക്ക് ഇഷ്ട്ടായിരുന്നു.... ആ പാവം മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചിട്ട് അവള് എന്ത് നേടിയിട്ടും എന്താ കാര്യം?.... അതും അവനെ പോലുള്ളൊരു ചെറ്റയെ സ്നേഹിക്കാൻ മാത്രം മണ്ടിയായോ അവള്?.....
ഇങ്ങനെയുള്ള മക്കളൊന്നും ഉണ്ടാവാതിരിക്കുന്നതായിരുന്നു നല്ലത്......"

ഏതോ ഹാലിൽ നിഫിയോടുള്ള ദേഷ്യം കാരണം ഇക്ക തറപ്പിച്ച് എന്നോട് പറയുന്നത് കേട്ടപ്പോ സഹിക്കാൻ കഴിയാതെ നമ്മള് അതൊന്നുമല്ല സത്യമെന്ന് ഇക്കാനെ പറഞ്ഞ് ബോധ്യപ്പെടുത്തി നാഫി പറഞ്ഞതൊക്കെ ഇക്കാനോട് പറഞ്ഞ് കൊടുത്തതും എല്ലാ കാര്യങ്ങളും അറിഞ്ഞതിന്റെ ഞെട്ടൽ ആ മുഖത്ത് കാണാൻ പറ്റുന്നുണ്ടായിരുന്നു.....

അത് കേട്ടിട്ട് എന്നോട് എന്തോ പറയാൻ വേണ്ടി മുതിർന്ന് വന്ന ഇക്ക പെട്ടെന്ന് ഡോറിന്റെ ഭാഗത്തേക്ക് നോക്കി കണ്ണ് വിടർത്തുന്നത് കണ്ട് നമ്മളും അങ്ങോട്ടേക്ക് നോട്ടമെറിഞ്ഞതും നമ്മള് പറഞ്ഞതൊക്കെ കേട്ട് കണ്ണ് നിറച്ചോണ്ട് നിൽക്കുന്ന നസീറിക്കാനേം ഐഷത്താനേം കണ്ട് ചങ്ക് പൊട്ടി തകർന്ന് നമ്മള് എണീറ്റ് നിന്നു.....

"എനിക്കറിയായിരുന്നു..... എന്റെ മോള് ഒരിക്കലും എനിക്ക് ചീത്തപ്പേര് കേൾപ്പിക്കില്ലാന്ന്..... അവളെ ഞാൻ ഒരുപാട് തല്ലിയല്ലോടാ ഇല്ലൂ.... ഒരുപാട് വേദനിച്ച് കാണോടാ അവൾക്ക്?.... പെട്ടെന്ന് അവളെ അങ്ങനെ കണ്ടപ്പോ മുന്നും പിന്നും നോക്കാതെ ഞാൻ ഒരിക്കലും അവന്റെ കയ്യിൽ പിടിച്ച് ഏൽപ്പിക്കാൻ പാടില്ലായിരുന്നു.... അവള് അവനെ രക്ഷിക്കാൻ വേണ്ടി ഇല്ലാക്കഥ പറഞ്ഞതാണല്ലേ?....."

സങ്കടം കൊണ്ടോ സന്തോഷം കൊണ്ടോ കണ്ണ് നിറച്ചു വച്ച് നസീറിക്ക പറഞ്ഞത് കേട്ട് യാസിക്ക വേഗം ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു.... അപ്പോളും ചെയ്തത് തെറ്റായിപ്പോയെന്ന് മനസ്സിലാക്കി ഉള്ളം വിങ്ങി നിലത്തേക്ക് നോക്കി കരച്ചില് അടക്കി പിടിച്ച് വിതുമ്പി നിൽക്കുന്ന ഐശത്താനെ കണ്ടപ്പോ നമ്മള് ഇത്താന്റെ അടുത്ത് പോയി കണ്ണ് അമർത്തി തുടച്ച് കൊടുത്തിട്ട് എങ്ങനെയൊക്കെയോ ഇത്താനെ സമാധാനിപ്പിച്ചു.... സജുക്ക നിഫീനേം കൊണ്ട് എങ്ങോട്ടാ പോയിട്ടുണ്ടാവുക എന്നതായിരുന്നു അന്നേരവും നമ്മളെ ഉള്ളിലെ ആശങ്ക..... പടച്ചോനേ..... കാത്തേക്കണേ....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
(നിഫി)

"ഏതാടാ ഇവള്?..... ചോദിച്ചത് കേട്ടില്ലേ?..... ഏതാടാ ഇവളെന്ന്?....."

വീട്ടിലേക്ക് വന്ന് കേറിയപാടെ ഞങ്ങളെ ജനലിലൂടെ കണ്ട് കലി തുള്ളിക്കൊണ്ട് സാജാദിന്റെ ഉമ്മ കരഞ്ഞ് തളർന്ന് ബാഗിൽ പിടി മുറുകി നിൽക്കുന്ന എന്നെ മൊത്തത്തിൽ കണ്ണുഴിഞ്ഞ് ഒരുമാതിരി നോട്ടത്തോടെ ചോദിക്കുന്നത് കേട്ടിട്ട് അവൻ പല്ലിറുമ്മിക്കൊണ്ട് അവരെ തള്ളി മാറ്റിയിട്ട് എന്നേം വലിച്ച് അകത്തേക്ക് കൊണ്ട് പോകാൻ നിന്നതും പിന്നേം ഉമ്മ എന്റെ മുന്നിലേക്ക് കേറി വന്ന് നിന്ന് നമ്മളെ തോളത്ത് പിടിച്ച് തള്ളി.....

"നീയേതാടി പെണ്ണേ?.... ഇവളെ എവിടെന്നാടാ നീ ചാടിച്ചോണ്ട് വന്നേ?.... കണ്ണൊക്കെ കലങ്ങി ഇരിപ്പുണ്ടല്ലോ?.... ദേ സജൂ.... നിന്റെ ഇടപാടൊന്നും ഇവിടെ നടക്കില്ല.... എത്രയും പെട്ടെന്ന് ഇവളെ എവിടെന്നാ കൊണ്ട് വന്നതെന്ന് വച്ചാ അങ്ങോട്ട് തന്നെ കൊണ്ടാക്കണം..... വേഗം...."

എന്നൊക്കെ അവര് പിന്നേം എന്നെ തറപ്പിച്ച് നോക്കി പറയുന്നത് കേട്ട് നമ്മള് സജൂനെ നോക്കിയതും അവൻ ഉമ്മാനെ നോക്കി പറയുന്നത് കേട്ടപ്പോ സന്തോഷം കൊണ്ടാണോ അതോ സങ്കടം കൊണ്ടാണോ എന്നറിയില്ല നമ്മളെ തോരത്ത കണ്ണീരിന് ഊക്ക് കൂടി വന്നോണ്ടിരുന്നു.....

*"ഇവള് ഞാൻ കെട്ടിയ പെണ്ണാ..... ഞാൻ ഉള്ളിടത്ത് തന്നെ ഇവളും കാണും....."*

പറഞ്ഞ് തീരുന്നതിന് മുന്നേ അവന്റെ കൈകൾ എന്റെ കൈകളോട് ചേർത്ത് പിടിച്ച് ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അത് കേട്ട് അവിടെ നെഞ്ചത്ത് കൈവച്ച് തറഞ്ഞ് നിക്കുന്ന ഉമ്മാനെ വക വയ്ക്കാതെ അവനെന്നെ ഒരു റൂമിലേക്ക് കൊണ്ട് പോയി ഡോർ ലോക്ക് ചെയ്ത് എന്നെ  ബെഡിലേക്ക് തള്ളിയിട്ടിട്ട് എന്റെ തൊട്ടടുത്ത് വന്നിരുന്ന് തലയ്ക്ക് കൈ വച്ച് പ്രാന്ത് പിടിച്ചവരെ പോലെ അലമുറയിടാൻ തുടങ്ങി.....

"സജൂ....."

എന്റെ കരഞ്ഞോണ്ടുള്ള വിളി കേട്ട് തലയിൽ നിന്ന് കയ്യെടുത്ത് അവനെന്നെ എരിയുന്ന കണ്ണുകളോടെ നോക്കിക്കൊണ്ടിരുന്നു.... പല്ല് ഞെരിച്ചോണ്ട് തന്നെ എന്റെ വാടിത്തളർന്ന മുഖത്ത് രണ്ട് കൈകൊണ്ട് കുത്തിപ്പിടിച്ച് അവനെന്നെ വേദനിപ്പിച്ചതും കണ്ണുകൾ അടച്ച് പിടിച്ച് വിതുമ്പിക്കൊണ്ടിരിക്കാനെ എനിക്ക് കഴിഞ്ഞുള്ളൂ....

"ഞാൻ എന്താണെന്നോ ഏതാണെന്നോ അറിയാതെ എന്ത് ധൈര്യത്തിലാടീ നീ ഇല്ലാത്തത് പറഞ്ഞ് എന്റെ കൂടെ ഇറങ്ങി വന്നത്?.... നിനക്ക് സത്യമെല്ലാം അവരോട് തുറന്ന് പറഞ്ഞൂടായിരുന്നോ?..... എന്തിനാ എന്നെ പോലെ ഒരുത്തന്റെ ഭാര്യാ പദവി നീ നേടിയെടുത്തത്?....."

"എനിക്ക് നിന്നെ..... നിന്നെ ഇഷ്ടായോണ്ടാ.... ശെരിക്കും ഇഷ്ടാണ്...."

ആ മുഖത്തേക്ക് നോക്കാനുള്ള ശേഷിയില്ലാതെ തലകുനിച്ച് പിടിച്ച് അരിച്ചരിച്ച് നമ്മളത് പറഞ്ഞു.... 

"എന്നെ അത്രയ്ക്ക് ഇഷ്ടാണോ നിനക്ക്?....."

പെട്ടെന്നുള്ള അവന്റെ ശബ്ദമാറ്റം കണ്ട് നമ്മള് ഇറുക്കേ അടച്ച കണ്ണുകൾ തുറന്ന് നോക്കിയതും കലങ്ങിയ കണ്ണുമായി നമ്മളെ ദയനീയമായി നോക്കുന്ന സജൂനെ കണ്ട് ഉള്ള് പിടഞ്ഞ് കരച്ചില് അടക്കാൻ നമ്മള് പാട് പെട്ടോണ്ടിരുന്നു.....

"പറയെടീ..... നിന്നെ പൊന്ന് പോലെ നോക്കിയ വീട്ട്കാരെ വരെ തള്ളിപ്പറഞ്ഞ് എന്നെ രക്ഷപെടുത്തി സ്വന്തം ജീവിതം തൊലയ്ക്കാൻ മാത്രം എന്നെ അത്രക്ക് ഇഷ്ടായിരുന്നോന്ന്?...."

അവന്റെ ചോദ്യത്തിന് ഒന്ന് മൂളിക്കൊടുക്കാൻ പോലുമാകാതെ ആ കണ്ണുകളിലേക്ക് തന്നെ നോട്ടമിട്ടപ്പോളേക്കും വീഴാൻ ബാക്കി വച്ചിരുന്ന കണ്ണീര് എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയതും അത് സജൂന്റെ കൈകളിൽ വന്ന് വീണ് തുടങ്ങിയിരുന്നു..... അവന്റെ മുഖത്തുള്ള ഭാവം എന്താണെന്ന് പോലും എനിക്കറിയില്ലായിരുന്നു..

ദേഷ്യമാണോ അതോ സങ്കടമാണോ എന്ന് പോലും മനസ്സിലാക്കാൻ പറ്റാതെ കുഴങ്ങി നിന്ന നമ്മളെ പെട്ടെന്നായിരുന്നു അവൻ നെഞ്ചോട് അണച്ച് ചേർത്തത്..... അത് കണ്ട് ഞെട്ടിക്കൊണ്ട് നമ്മള് അവനെ മിഴിച്ച് നോക്കി..... ഒരുപാട് മോഹിച്ചതാ ഞാനീ ചേർത്ത് പിടിക്കൽ..... മനസ്സിലെ വിഷമങ്ങളാകെ ഒരു നിമിഷത്തേക്ക് ഞാൻ മറന്നിരുന്നു.... 

"നീയെന്തിനാ പെണ്ണേ എന്നെ ഇഷ്ട്ടപ്പെട്ടത്?....
കോളേജിൽ വച്ച് പലതവണ നീ എന്റെ പിറകേ ചുറ്റി കറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്..... ഞാൻ പോകുന്നിടത്തൊക്കെ നിന്നെ കാണാറുമുണ്ട്... അതൊക്കെ നിന്റെ പൊട്ടത്തരങ്ങൾ ആണെന്ന് കരുതി വല്യ കാര്യമാക്കാതെ നടന്നതാ ഞാൻ.... എന്നിട്ടും പിന്നേം എന്റെ കണ്മുന്നിലേക്ക് നീ വന്ന് കേറീതല്ലേ?...."

"അപ്പൊ.... എന്നെ ഇഷ്ട്ടാണോ?....."

അവൻ പറയുന്നത് കേട്ട് കോരിത്തരിച്ചിട്ട്‌ കണ്ണ് വിടർത്തി പ്രതീക്ഷയോടെ ഉറ്റുനോക്കി അവനോട് ചോദിച്ച നമ്മളെ അവൻ നെഞ്ചിൽ നിന്ന് അടർത്തി മാറ്റി നെറ്റിക്ക് ഒരു വച്ച് തന്നു....

"മ്മ്..... ഇഷ്ട്ടാണ്..... ഇഷ്ട്ടപ്പെട്ട് പോയി....."

കേട്ടത് വിശ്വസിക്കാനാകാതെ നമ്മള് ഒന്നൂടെ അവനെ നോക്കിയപ്പോ കണ്ണ് നിറച്ച് ചിരിക്കുന്ന അവനെ കണ്ടപ്പോ സന്തോഷം കൊണ്ട് എന്റെ ഉള്ളം നിറയായിരുന്നു..... പക്ഷേ അപ്പോളേക്കും ഉപ്പാന്റേം ഉമ്മാന്റേം നാഫീന്റേം മുഖം മനസ്സിൽ തെളിഞ്ഞപ്പോ നമ്മളെ മുഖത്തെ പ്രകാശം മായാൻ അധികം നേരം വേണ്ടി വന്നില്ല....

"എന്നെ പോലുള്ള ഒരുത്തന് എന്തായാലും നിന്റെ ഉപ്പ നിന്നെ കൈപിടിച്ച് തരില്ലാന്ന് ഉറപ്പ് വന്നോണ്ട് നിന്നെ മനസ്സീന്ന് പറിച്ച് കളഞ്ഞതാ.... പക്ഷേ....."

"ഇങ്ങളെന്തിനാ അദീനെ പിടിച്ചോണ്ട് പോകാൻ വന്നത്?...."

അവനെ പറഞ്ഞ് മുഴുവിപ്പിക്കാൻ ആകാതെ അമർഷം തുളുമ്പുന്ന ഭാഷയിൽ നമ്മളത് തറപ്പിച്ച് ചോദിച്ചതും അവനൊന്ന് ചിരിച്ചിട്ട് അല്ലെന്ന് തലയാട്ടി.....

"ഞാൻ അവളെ പിടിച്ചോണ്ട് പോകാൻ വന്നതല്ല.... അവളോട് എന്നോട് ക്ഷമിക്കണമെന്ന് പറയാനാ അങ്ങോട്ട് വന്നത്... ശെരിക്കും ഇല്ല്യാസിന്റെ അടി കൊണ്ടിട്ട് തന്നെയാ ഞാൻ അദീനെ കുറിച്ച് ആലോചിച്ചത്.... അവള് എന്നെ സ്വന്തം ഇക്കാക്കയിയിട്ടായിരുന്നു കണ്ടത്..... ഞാൻ എന്റെ പെങ്ങളെ വേറെയൊരു അർത്ഥത്തിൽ കണ്ടു..... വലിയ തെറ്റ് തന്നെയാ ചെയ്തത്....

എനിക്ക് നല്ലത് പറഞ്ഞ് തരാൻ ആരും ഉണ്ടായിരുന്നില്ല..... ഉപ്പ നേരത്തെ മരിച്ചു.... ബന്ധുക്കളിൽ നല്ലവരെന്ന് പറയാൻ ഒരാള് പോലും എനിക്കില്ലായിരുന്നു.... ആരും സഹായിക്കാനും ഉണ്ടായില്ല.... പിന്നെ ആ തള്ള.... അവർക്ക് പണത്തിന്റെ വിചാരം മാത്രം കൊണ്ട് രണ്ടാം കെട്ടും കെട്ടി ഇവിടത്തെ അധികാരിയായി വാണ് തുടങ്ങി.... അവരോട് ആദ്യം ഉണ്ടായിരുന്നത് വെറുപ്പാണ്....

എന്നെ സ്വന്തം മോനെ പോലെ തന്നെയാ ഇവിടത്തെ ഉപ്പ കണ്ടത്.... എനിക്ക് ആദ്യമൊക്കെ സ്നേഹം തന്നെ ആയിരുന്നു.... പക്ഷേ ഞാൻ ആർക്കോ പിഴച്ചുണ്ടായ മോനാണെന്ന് ആണ് ആ മനുഷ്യന്റെ വിചാരം എന്ന് പറഞ്ഞ് ആ തള്ള എന്റെ ഉള്ളിൽ വിശം കുത്തി നിറച്ച് അദിയേം ഉപ്പാനേം വെറുക്കാൻ പഠിപ്പിച്ചു.... പിന്നീട് അവര് പറയുന്നത് പോലെ പ്രവർത്തിച്ചു....

എന്നെ ചരടനക്കുമ്പോ ചലിക്കുന്ന വെറുമൊരു പാവയാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു..... അതിലൂടെ പല വഴി വിട്ട ബന്ധങ്ങളിലും കൂട്ട്കെട്ടിലും പെട്ട് ഞാൻ സ്വയമേ നശിച്ച് പോയതാ.... ഞാൻ എന്റെ അദിയോട് വരെ മോശമായി പലതവണ പെരുമാറാൻ ശ്രമിച്ചിട്ടുണ്ട്.... പക്ഷേ അന്നൊക്കെ ഉള്ളില് വല്ലാത്ത വിങ്ങല് വരാറുണ്ട്.... എത്ര വഴക്ക് പറഞ്ഞാലും ബുദ്ധിമുട്ടിപ്പിച്ചാലും അവളെന്നെ ചെറുപ്പത്തിലെ പോലെ തന്നെ സജൂക്കാന്നാ വിളിച്ചിരുന്നേ....

എന്റെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് ചെയ്ത് തന്നത് അവളാ.... എനിക്ക് പല തവണ പരുക്ക് പറ്റിയിട്ടുണ്ട്.... അദിയാ അന്നൊക്കെ ഉറങ്ങാൻ പോലും കൂട്ടക്കാതെ എനിക്ക് കാവലായിട്ട് വന്നിരുന്ന് സുശ്രൂഷിച്ചത്.... എന്നെ ഇക്കാക്കാന്ന് വിളിച്ചാ എത്തിക്കില്ലായിരുന്നു അവള്..... അത്രയ്ക്ക് ഇഷ്ടായിരുന്നു അവൾക്ക് ഈ നെറികെട്ട ആങ്ങളയെ.... ഞാൻ അവളുടെ സ്നേഹം ശെരിക്ക് മനസ്സിലാക്കിയത് എപ്പോള്ളാണെന്ന് നിനക്ക് അറിയോ നിഫീ?....

അവളേം കൊണ്ട് ഇല്ല്യാസ് ഇവിടെന്ന് പോയപ്പോ മുതല്.... കണ്ണുള്ളപ്പോ കണ്ണിന്റെ വില മനസ്സിലാക്കിയില്ല ഞാൻ.... ഏത് നേരവും എന്റെ ഒരു വിളിപ്പുറത്ത് അവള് കാണുമായിരുന്നു.... പക്ഷേ പെട്ടെന്ന് അത് ഇല്ലാതായപ്പോ ശെരിക്കും ഞാൻ വിഷമിച്ച് പോയിരുന്നു.... ആ തള്ളയ്ക്ക് എന്നെ കണ്ണിന്റെ ഇരുമണിക്ക് കാണാൻ ഇഷ്ട്ടമല്ല.... എനിക്ക് ഭക്ഷണം തരില്ല....

തല്ല് കൊണ്ട് കിടന്നപ്പോ ചത്തോ ജീവിച്ചോ എന്നറിയാൻ പോലും വന്ന് നോക്കിയില്ല അവര്..... പക്ഷേ ഉപ്പ വന്നു.... കണ്ടു.... എന്നെ ഒരുപാട് ഉപദേശിച്ചു.... തെറ്റൊക്കെ മനസ്സിലാക്കി തന്ന് എന്നെ അങ്ങേര് നന്നാക്കി എടുത്തെന്ന് തന്നെ പറയാം.... ഇല്ല്യാസ്‌ അധികമൊന്നും എനിക്കിട്ട് ചാമ്പാത്തത് കൊണ്ട് ഹോസ്പിറ്റലിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ആയി.... അപ്പൊ തന്നെ എന്റെ പെങ്ങളെ കാണാൻ വേണ്ടിയാ ഞാൻ വന്നത്.... 

പകലൊക്കെ അവൻ അവൾക്ക് നിഴലായി കാണുമെന്ന് എനിക്കറിയാം.... എപ്പോളും അവന്റെ കണ്ണ് അവളുടെ അടുത്തായിരിക്കും....
എനിക്ക് അവന്റെ മുന്നില് വച്ച് അവളോട് ക്ഷമ ചോദിക്കാൻ എന്തോ മനസ്സ് വന്നില്ല.... അതോണ്ട് തെണ്ടിത്തരം ആണെങ്കിലും രാത്രി മതില് ചാടി വന്ന് അവളെ കാണണമെന്ന് കരുതി.... അപ്പൊ അവര് രണ്ടും കൂടി പുറത്തേക്ക് പോകുന്നതാ കണ്ടത്.... പിന്നെ അവിടെ നിന്നിട്ട് കാര്യമില്ലെന്ന് പോകാൻ നിന്നപ്പോളാ നിന്നെ കണ്ട് ആകെ ചളലമായത്..."

അതൊക്കെ സജു പറഞ്ഞ് തീർത്തതും പുഞ്ചിരിച്ചോണ്ട് വെട്ടിത്തിളങ്ങുന്ന നമ്മളെ കണ്ണുകൾ കണ്ട് അവനൊന്ന് കൂടെ എന്നെ ചേർത്ത് പിടിച്ചു..... എന്തോ എല്ലാം നല്ലതിന് വേണ്ടിയായിരുന്നെന്ന് നമ്മളെ മനസ്സ് വല്ലാണ്ടങ്ങ് മൊഴിയുന്നുണ്ട്.... പക്ഷേ ഉപ്പാക്കും ഉമ്മാക്കും സങ്കടം കൊടുത്തിട്ടല്ലേ ഞാൻ സജൂനെ നേടിയെടുത്തതെന്നോർത്ത് നമ്മളെ കണ്ണ് പിന്നേം നിറഞ്ഞ് വന്നിരുന്നു....


17

അതൊക്കെ സജു പറഞ്ഞ് തീർത്തതും പുഞ്ചിരിച്ചോണ്ട് വെട്ടിത്തിളങ്ങുന്ന നമ്മളെ കണ്ണുകൾ കണ്ട് അവനൊന്ന് കൂടെ എന്നെ ചേർത്ത് പിടിച്ചു..... എന്തോ എല്ലാം നല്ലതിന് വേണ്ടിയായിരുന്നെന്ന് നമ്മളെ മനസ്സ് വല്ലാണ്ടങ്ങ് മൊഴിയുന്നുണ്ട്.... പക്ഷേ ഉപ്പാക്കും ഉമ്മാക്കും സങ്കടം കൊടുത്തിട്ടല്ലേ ഞാൻ സജൂനെ നേടിയെടുത്തതെന്നോർത്ത് നമ്മളെ കണ്ണ് പിന്നേം നിറഞ്ഞ് വന്നിരുന്നു....

എന്നെ സമാധാനിപ്പിക്കാനുള്ള ഉദ്ദേശത്തോടെ തന്നെ സജു നമ്മളെ മുടിയിൽ തലോടുമ്പോളും അതെനിക്ക് ചുട്ട്പൊള്ളുന്നതിന് സമാനമായ വേദനയാണ് തന്നത്..... പെട്ടെന്നാണ് വീടിന്റെ പുറത്ത് ഒരു വണ്ടീന്റെ ഹോണടി നമ്മള് കേട്ടത്...

നന്നേ പരിചിതമായ ആ ശബ്ദം കേട്ട് ഞെട്ടിക്കൊണ്ട് സജുവിൽ നിന്ന് വിട്ട് നിന്ന നമ്മള് പരിഭ്രാന്തിപ്പെട്ട്  അവിടെന്ന് എണീറ്റ് ജനാലക്ക് കിടക്കുന്ന കർട്ടൻ നീക്കി പുറത്തേക്ക് നോട്ടം പായിച്ചതും അവിടെ നിൽക്കുന്ന ആളുകളെ കണ്ട് നമ്മളെ മിഴികൾ നിറഞ്ഞു..... ഉപ്പായും ഉമ്മായും നാഫിയും.... കൂട്ടത്തിൽ അദിയും ഇല്ലുക്കായും.....

എന്നെ തിരിഞ്ഞ് പോലും നോക്കില്ലെന്ന് അറുത്ത് മുറിച്ച് പറഞ്ഞവര് നമ്മളെ തൊട്ടടുത്ത് നിൽക്കുന്നത് കണ്ടപ്പോ സന്തോഷം കൊണ്ട് നമ്മള് സജൂനെ തിരിഞ്ഞ് നോക്കിയതും അവരെ കണ്ടതിലുള്ള വിളർച്ച അവന്റെ മുഖത്ത് തെളിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.....

പെട്ടെന്ന് എന്റെ നോട്ടത്തിന്റെ പോരുള് മനസ്സിലാക്കിയ തോതിൽ സജു എന്റെ കയ്യും പിടിച്ച് വലിച്ച് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങിയതും സജൂന്റെ ഉമ്മ ഒട്ടും പ്രതീക്ഷിക്കാത്തത് കണ്ടത് കൊണ്ടുള്ള തരിപ്പിൽ കണ്ണും മിഴിച്ച് ജനലിലൂടെ പുറത്തേക്ക് നോട്ടമിടുന്നതാണ് കണ്ടത്....

അപ്പോളേക്കും അവരൊക്കെ കൂടി വാതില് തള്ളി തുറന്ന് അകത്ത് കയറിയതും എന്റെ ഉപ്പാന്റെ അതേ പ്രായമുള്ള അദീന്റെ ചെറിയ മുഖച്ഛായയുള്ളൊരു ഉപ്പ അവരെ അകത്തേക്ക് ക്ഷണിച്ചോണ്ട് ഊന്നുവടിയിൽ കയ്യൂന്നി വരുന്നത് കണ്ട് അത് അദീന്റെ ഉപ്പയാണെന്ന് മനസ്സിലാക്കി നമ്മള് അവിടെ തന്നെ തറഞ്ഞ് നിന്നു.....

എന്നെ കണ്ടപാടേ പിടിച്ച് വച്ച കണ്ണീരൊക്കെ പെരുമഴയാക്കി പെയ്യിപ്പിച്ച് ഉപ്പായും ഉമ്മായും നാഫിയും നമ്മളെ വന്ന് പൊതിഞ്ഞപ്പോ നെഞ്ച് തകർന്നോണ്ട് ഒരക്ഷരം പോലും പുറത്തേക്ക് വരാതെ നമ്മളും നിർവികാരയായി നിന്നു..... ഉപ്പ കരയുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല..... വല്ല്യുമ്മ മരിച്ച അന്നല്ലാതെ പിന്നെ എന്റെ ഉപ്പാനെ ഇത് വരേയ്ക്കും ഞാനീ അവസ്ഥയിൽ കണ്ടിട്ടില്ല....

സ്നേഹിച്ച് വിവാഹം കഴിച്ചവരായത് കൊണ്ട് ഉപ്പാക്കും ഉമ്മാക്കും ഞങ്ങൾ രണ്ട് പെണ്മക്കളല്ലാതെ സ്വന്തമെന്ന് പറയാൻ വേറെ ആരും ആരുമില്ലായിരുന്നു.... ഇന്ന് ഞാൻ കാരണം എന്റെ ഉമ്മായും നാഫിയും കരഞ്ഞ് തളരുന്നത് കാണുമ്പോ എനിക്ക് എന്നോട് തന്നെ ഒരുതരം അറപ്പ് തോന്നുന്നു.....

"ഹാ എന്തായിത് നസീറേ?..... ഇനി ഇങ്ങനെ കരഞ്ഞിട്ട് എന്ത് കിട്ടാനാ?.... എല്ലാം പടച്ചോൻ നിശ്ചയിച്ചത് പോലെയാ നടന്നത്..... നീ ആ കണ്ണ് തുടച്ചേ...."

അതും പറഞ്ഞ് എന്നെ വട്ടം ചുറ്റിപ്പിടിച്ച് കരയുന്ന ഉപ്പാനെ അദീന്റെ ഉപ്പ അടർത്തി മാറ്റിയതും ഉപ്പ കണ്ണൊക്കെ തുടച്ച് ഉള്ളിലെ സങ്കടം മറച്ച് പിടിച്ച് നമ്മളെ നോക്കി മുഖത്ത് ഒരു പുഞ്ചിരി വിടർത്തി.... അപ്പോളേക്കും ഉമ്മായും നാഫിയും കണ്ണൊക്കെ അമർത്തി തുടച്ച് നമ്മളെ നോക്കി ചിരിക്കുന്നത് കണ്ട് എന്തോ സ്വർഗം കിട്ടിയ പോലെയായിരുന്നു എനിക്ക്....

"മോളേ..... നിനക്ക് സത്യം എന്താണെന്ന് ഈ ഉപ്പാനോട് നേരത്തെ പറയാമായിരുന്നു.... എന്നാ വെറുതെ ഒരിക്കലും നിന്നെ ഞാൻ ആവിശ്വസിക്കില്ലായിരുന്നു..... ആ കൂടിയിരുന്നവരുടെ മുന്നില് ഞാൻ നിന്നെ ഒരിക്കലും തെറ്റ്കാരി ആക്കാൻ പാടില്ലായിരുന്നു.... എന്റെ മോൾടെ സമ്മതം പോലും ചോദിക്കാതെ ഞാൻ നിക്കാഹ് ചെയ്ത് കൊടുത്തില്ലേ?..... ഒരുപാട് തല്ലീലേ നിന്നെ?.... ഈ ഉപ്പാനെ വെറുക്കല്ലേ മോളേ....."

"ഉപ്പാ......"

തൊണ്ട ഇടറിക്കൊണ്ട് നമ്മള് ഉപ്പാന്റെ കാലിലേക്ക് വീണ് മാപ്പ് ചോദിച്ചു..... ഉപ്പാന്റെ കാല് പിടിച്ച് പൊട്ടിക്കരയുന്ന നമ്മളെ ഉപ്പ കണ്ണ് നിറച്ച് നോക്കിക്കൊണ്ട് പിടിച്ചെഴുന്നേൽപ്പിച്ചതും  മനസ്സിലേറ്റ വേദന നിയന്ത്രിക്കാനാകാതെ നമ്മള് ഉപ്പാന്റെ ചുട്ട്പൊള്ളുന്ന നെഞ്ചിലേക്ക് ചാഞ്ഞ് കിടന്ന് തെറ്റ് ഏറ്റ് പറയാൻ തുടങ്ങി.....

"ഞാൻ ചെയ്തതാണുപ്പാ തെറ്റ്..... ഞാൻ സജൂന്റെ കാര്യം ഉപ്പാനോട് പലതവണ പറയാൻ ഓങ്ങിയതായിരുന്നു.... പക്ഷേ ധൈര്യം വന്നില്ല ഉപ്പാ..... ഒരാളെ ആദ്യമായിട്ടാ സ്നേഹിച്ചത്..... ഞാൻ വേറെ ഒരു തെറ്റും ചെയ്തിട്ടില്ല ഉപ്പാ.....  എന്നെ ശപിക്കല്ലേ...."

ഞാൻ പറഞ്ഞതൊക്കെ മനസ്സിലാക്കി ഉപ്പ എന്നെ സമാധാനിപ്പിച്ചോണ്ടിരുന്നു.... അവരൊക്കെ എന്നോട് എല്ലാ കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കി തന്നപ്പോ എന്റെ മനസ്സിന് വല്ലാത്തൊരു ആശ്വാസം കൈ വന്ന പോലെ തോന്നി.... നാഫി അദിയോട് എല്ലാ കാര്യങ്ങളും പറഞ്ഞത് കൊണ്ട് എനിക്കിപ്പോ സന്തോഷിക്കേണ്ടി വന്നു.....

ഇല്ലെങ്കിൽ ജീവച്ഛവമായിട്ട് എനിക്ക് ജീവിക്കേണ്ടി വന്നേനെ.... സജൂന്റെ ഉമ്മാന്റെ ഒഴിച്ച് ബാക്കി എല്ലാവരുടെയും മുഖം തിളങ്ങി നിക്കുന്നത് കണ്ട് നമ്മള് ഏറെ സന്തോഷിച്ചു.... ഉപ്പായും ഇല്ലുക്കായും സജൂനോട് എന്തൊക്കെയോ പറഞ്ഞ് കൊടുക്കുന്നുണ്ട്....

ഒപ്പം സജു ഇല്ലുക്കാനെ അളിയാന്നൊക്കെ വിളിച്ച് കെട്ടിപ്പിടിച്ച് ഇല്ലുക്കാനോടും അദീനോടും ചെയ്ത തെറ്റിന് ക്ഷമ ചോദിക്കുന്നത് കേട്ടപ്പോ സന്തോഷത്തോടൊപ്പം സങ്കടവും വന്നു.... അതൊക്കെ കണ്ട് നമ്മള് ഉമ്മാനേം അദീനേം നാഫീനേം കെട്ടിപ്പിടിച്ച് ചിരിച്ചോണ്ട് നിന്ന നേരത്തായിരുന്നു ഉപ്പ സജൂനെ നോക്കി അത് ചോദിച്ചത്.... 

"എടാ മരുമോനെ.... നിനക്ക് വല്ല ജോലിയും കൂലിയും ഒക്കെ ഉണ്ടോടാ?....."

അത് കേട്ടതും തേഞ്ഞ മട്ടിൽ സജു ഒരു അവിഞ്ഞ ഇളി പാസാക്കി നമ്മളെ നോക്കിയപ്പോളേക്കും അവരുടെ കട അവന്റെ പേരിലേക്ക് എഴുതി കൊടുത്തിട്ടുണ്ടെന്ന് അദീന്റെ ഉപ്പ പറഞ്ഞത്.... ഒപ്പം തരികിട ആണെങ്കിലും അല്ലറ ചില്ലറ നല്ല ബിസിനസൊക്കെ സജു ചെയ്യുന്നുണ്ടെന്ന് അറിഞ്ഞപ്പോ നമ്മളെ സന്തോഷം അതിര് കവിഞ്ഞിരുന്നു..... എല്ലാം ഒരു സ്വപ്‍നം പോലെ തോന്നാണ്..... ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.....

നേരം വെളുത്തപ്പോളേക്കും നമ്മളെ നിക്കാഹ് കഴിഞ്ഞിരിക്കുന്നു.... ഇത് പോലെ തന്നെ ആയിരുന്നു അദീടേം അവസ്ഥ..... തീരേ പ്രതീക്ഷിക്കാതെ ഇരുന്ന നേരത്താണല്ലോ ഇല്ലുക്ക അവളേം പൊക്കി വീട്ടിലേക്ക് കൊണ്ടോന്നത്.... സജൂന്റെ ഉമ്മാക്ക് ഞങ്ങളെ ആരേം പിടിച്ചിട്ടില്ലെന്ന് അവരുടെ മുഖത്ത് നിന്ന് വ്യക്തമാണ്..... നമ്മളെ ഉമ്മീനോട് പോലും അവര് ഒരു വാക്കും സംസാരിക്കാതെ മുഖം കനപ്പിച്ചിരുന്നു.....

"അല്ല ഞാനത് മറന്ന് പോയി കുടിക്കാൻ ഒന്നും എടുത്തില്ലല്ലോ?..... എടി സഹ്റാ ഇവർക്ക് എന്തെങ്കിലും കുടിക്കാൻ എടുക്ക്...."

എന്ന് അദീന്റെ ഉപ്പ വളരെ സന്തോഷത്തോടെ സജൂന്റെ ഉമ്മാനോട് പറഞ്ഞതും ഇത്രേം നേരം കൈകെട്ടി ഞങ്ങളെയൊക്കെ തുറിച്ച് നോക്കിക്കൊണ്ടിരുന്ന അവര് ഉപ്പാനെ നോക്കി പുച്ഛിച്ച് മുഖം മറുഭാഗത്തേക്ക് കൊട്ടി....

"എനിക്കിവളെ മരുമോളായിട്ട് കാണാൻ സാധിക്കില്ല..... പിന്നെ ഞാനെന്തിനാ ഇവറ്റകൾക്കൊക്കെ വച്ചുണ്ടാക്കി കൊടുക്കുന്നെ?..... വേണോങ്ങി നിങ്ങള് പോയി എടുത്ത് കൊടുക്ക്..... അല്ലെങ്കിൽ കണ്ടവന്റെ കൂടെ ഇറങ്ങിപ്പോയ നിങ്ങളെ പുന്നാര മോള് ഇവിടെ നിൽക്കല്ലേ?..... അവളോട് പറ....."

എന്ന് അവര് ഈർഷ്യയോടെ പറഞ്ഞ് തീർന്നതും പെട്ടെന്നായിരുന്നു ആ ഉപ്പാന്റെ കരങ്ങൾ ആഞ്ഞ് അവരുടെ കൊഴുത്ത കവിളിൽ ചെന്ന് പതിഞ്ഞത്..... അങ്ങേരെ അടുത്ത് നിന്ന് നിനച്ചിരിക്കാത്ത നേരത്ത് കിട്ടിയ പവറിലുള്ള അടിയായോണ്ട് അവര് പിന്നിലേക്ക് വേച്ച് പോയിട്ട് അടികിട്ടിയ കവിളിൽ കൈവച്ച് ഉപ്പാനെ കണ്ണും മിഴിച്ച് നോക്കി നിന്നു....

"ഇത് നിനക്ക് ഞാൻ കുറച്ച് മുന്നേ തരേണ്ടതായിരുന്നു..... അങ്ങനെ ആയിരുന്നെങ്കിൽ എന്റെ മോള് ഒട്ടും കരയില്ലായിരുന്നു..... ഇത്രേം നാളും ഒരു കഴിവ് കെട്ട ഭർത്താവായിട്ട് നിന്റെ മുന്നില് നിന്ന് തന്നത് എന്റെ മോളെ ഓർത്തിട്ട് മാത്രമായിരുന്നു.... അവളിപ്പോ സുരക്ഷിതമായ കൈകളിലാണെന്ന് എനിക്ക് ഉറപ്പുണ്ട്.... പിന്നെ നിഫി മോൾക്ക് എന്റെ സജു മോനുമുണ്ട്.... അതോണ്ട് ഇനി ആരേം പേടിക്കണ്ടല്ലോ?...."

ഉപ്പാന്റെ മാസ്സ് ഡയലോഗ് കേട്ട് നമ്മൾക്ക് ഒന്ന് വിസിലടിക്കാനൊക്കെ തോന്നിയെങ്കിലും ആ പാവം പിടിച്ച അദി അത് കണ്ട് കണ്ണ് നിറയ്ക്കുന്നത് കണ്ടിട്ട് നമ്മളെ സന്തോഷം കടല് കടന്നു.... സജൂന്റെ ഉമ്മാനെ ഉപ്പ കൈ വച്ചത് കണ്ടിട്ടാവണം അവള് കരഞ്ഞത്....

ഈ പെണ്ണ് അവരെ ഇപ്പോളും സ്നേഹിക്കുന്നല്ലോ എന്നോർത്തപ്പോ ഇത് പോലുള്ളൊരു പാവം പെണ്ണിനെ കഷ്ടപ്പെടുത്തിയതിന് ഇനി അവർക്ക് ശിക്ഷ വിധിക്കുന്നത് ഞാനായിരിക്കും എന്ന് മനസ്സിൽ മൊഴിഞ്ഞോണ്ടിരുന്നു.... ഇല്ലുക്ക ഒന്ന് തറപ്പിച്ച് നോക്കിയപ്പോളേക്കും അദീന്റെ കണ്ണീരൊക്കെ പമ്പ കടക്കുന്നത് കണ്ടതും ഒന്ന് കുസൃതിയോടെ ചിരിച്ചിട്ട് നമ്മളെ അമ്മായിഅമ്മേന്റെ അടുത്ത നീക്കം എന്താണെന്ന് അറിയാനായിട്ട് നമ്മള് അവിടെ നിൽപ്പുറപ്പിച്ചു....

എല്ലാവരുടെയും മുന്നില് നാണം കെട്ടെന്ന് ബോദ്യം വന്നപ്പോ തന്നെ അവര് ഉപ്പാനെ ചുട്ടെരിക്കും വിധം തുറിച്ച് നോക്കീട്ട് ചവിട്ടി തുള്ളി തെറിച്ച് ഉള്ളിലേക്ക് കടന്ന് പോയി വാതിൽ കൊട്ടി അടച്ചു..... അത് കണ്ടപ്പോളേക്കും നാഫി നമ്മളെ ചെവിയുടെ അടുത്ത് വന്നിട്ട് "ഈ കുമ്പളങ്ങ്യാ മോറി തള്ളയ്ക്കിട്ട് നന്നായിട്ട് പണിതേക്കണേ നിഫീ...."ന്ന് മെല്ലെ പറഞ്ഞതും നമ്മള് ഒരു ഭീകരമായ ഇളി ഇളിച്ചിട്ട് പെണ്ണിന് ഒന്ന് സൈറ്റ് അടിച്ച് കാണിച്ച് കൊടുത്തു.....

പിന്നീട് ഇവിടെ അങ്ങനെയൊന്നും നടന്നിട്ടേ ഇല്ലെന്ന മട്ടിൽ സജുക്കാനേം കൊണ്ട് ആൺപടകളെല്ലാം പുറത്തേക്ക് പോയതും പെൺപടകളുടെ നേതാവായി അദി സ്വാതന്ത്ര്യത്തോടെ വീടിന്റെ എല്ലാ ഭാഗവും ഞങ്ങൾക്ക് പരിജയപ്പെടുത്തി തന്നോണ്ടിരുന്നു.... അദി കിടന്നിരുന്ന റൂം കണ്ടിട്ട് വല്ലാത്തൊരു സങ്കടമായിരുന്നു എനിക്ക്....

ഇത്രത്തോളം ഇവളെ ഉപദ്രവിച്ചിട്ടും ആ തള്ളയെ അദി താണ് വണങ്ങി നിന്നത് ഓർത്തപ്പോ ശെരിക്കും എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല..... ഇല്ലുക്ക അദിയേം കൊണ്ട് അങ്ങോട്ടേക്ക് വന്നില്ലായിരുന്നെങ്കിൽ.... ഹോ.... അതൊക്കെ ആലോചിച്ചപ്പോളേക്കും തല പെരുത്ത് വന്ന് നമ്മള് അദിയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട്‌ അവളേം കെട്ടിപ്പിടിച്ചോണ്ട് നടന്നു.....

എന്നിട്ട് നമ്മള് അടുക്കളേലേക്ക് നമ്മള് വലത് കാല് വച്ച് തന്നെ കേറി അവരുടെയൊക്കെ സഹായത്തോടെ എല്ലാർക്കും ചായ ഉണ്ടാക്കി വച്ചു.... പുറത്തേക്ക് ഇറങ്ങിപ്പോയവരൊക്കെ മടങ്ങി വന്നപ്പോളേക്കും ചായ എടുത്ത് കൊടുത്തു..... സജൂന്റെ മുഖത്ത് എന്നത്തേക്കാളും നല്ല തെളിച്ചം നമ്മള് കണ്ടു.... അദി ഉപ്പാനോട് വിശേഷങ്ങളൊക്കെ പറയാണ്..... ഉമ്മായും ഉപ്പായും നമ്മൾക്കുള്ള ഉപദേശ ക്ലാസും എടുത്തു.... കുറച്ച് നേരം കഴിഞ്ഞ് അവരൊക്കെ ഇറങ്ങാണെന്ന് പറഞ്ഞ് പോകാൻ നിന്നപ്പോ എന്തൊക്കെയോ ഒരു സങ്കടം.....

പോകാൻ നേരം അദി നമ്മളെ കയ്യിലേക്ക് എന്തൊക്കെയോ കവറ് എടുത്ത് വച്ച് തന്നിട്ടുണ്ടായിരുന്നു..... ഉപ്പായും ഉമ്മായും നാഫിയും പോകാൻ നേരം കരയരുതെന്നാണ് നമ്മള് കരുതിയത്.... പക്ഷേ കണ്ണ് ചതിച്ചു.... ഒരു കൂട്ടക്കരച്ചിലൊക്കെ കഴിഞ്ഞ് വേഗം പോകാണെന്ന് പറഞ്ഞ് അവര് ഇറങ്ങിയപ്പോളേക്കും നിറകണ്ണാലെ അവരെ തന്നെ നോക്കി നിൽക്കുന്ന നമ്മളെ സജു ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു.....

അവരൊക്കെ പോയിട്ടും സങ്കടം സഹിക്കാനാവാതെ നമ്മള് സജൂന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അദി എനിക്ക് തന്നത് എന്റെ ഫോണും കുറേ പുതിയ ഡ്രെസ്സുകളും ആഭരണങ്ങളും വീട്ടിലുണ്ടായിരുന്ന എന്റെ എല്ലാ സാധനങ്ങളുമാണ്..... ഒപ്പം സ്വീറ്റ്സും....
ഇന്നലെ വരെ ഞാനൊരു മകളും സഹോദരിയും മാത്രമായിരുന്നു..... ഇന്ന് നമ്മളൊരു ഭാര്യ കൂടെ ആയിരിക്കുന്നു.... എനിക്ക് ഒരുപാട് കടമകളും ഉത്തരവാദിത്ത്വവും വന്നു.... ഇനി ഞാനാണ് ഈ കുടുംബത്തെ നിലനിർത്തി കൊണ്ട് പോകേണ്ടത്..... 

എനിക്ക് റോൾ മോഡലാക്കാൻ അദി തന്നെ അതിന് ധാരാളം..... പക്ഷേ നമ്മള് അദിയെ പോലെ സജൂന്റെ ഉമ്മാക്ക് തട്ടി കളിക്കാൻ അങ്ങ് നിന്ന് കൊടുക്കില്ല..... ഇനി കണ്ടോ കളി.... അവരെക്കൊണ്ട് കഴിഞ്ഞതിനെല്ലാം കണക്ക് ചോദിക്കും ഞാൻ..... അവര് നന്നായിയെന്ന് എനിക്ക് ഉറപ്പാക്കുന്നത് വരെ നമ്മള് അവരെ ഇട്ട് വട്ടം കറക്കുന്നത് കണ്ടോ..... എന്നൊക്കെ മനസ്സിൽ ദൃഡപ്രതിജ്ഞയെടുത്ത് ഒരു ഗൂഢമായ ചിരി മുഖത്ത് വിരിയിച്ച് നമ്മള് അകത്തേക്ക് കേറി.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•
(അദി)

തിരികേ വീട്ടില് എത്തിയപ്പോ എന്തോ വല്ലാത്തൊരു ശാന്തതയായിരുന്നു മനസ്സിൽ.... സജുക്ക നന്നായല്ലോ..... മൂപ്പരെ സംസാരത്തിൽ നിന്ന് തന്നെ അതൊക്കെ വ്യക്തമായി.... നിഫീടെ ആഗ്രഹം പോലെ നടന്നു..... നസീറിക്കാന്റേം ഐഷത്താന്റേം നാഫീടേം കണ്ണീര് ഇത് വരേം തോർന്നിട്ടില്ലെങ്കിലും സമാധാനത്തോടെയായിരുന്നു അവര് വീട്ടിലേക്ക് പോയത്.....

കുഞ്ഞുമ്മാന്റെ സ്വഭാവം ഒക്കെ നമ്മള് അവളോട് നേരത്തെ തന്നെ പറഞ്ഞ് കൊടുത്തിരുന്നു.... പക്ഷേ എനിക്കൊരു ചെറിയ പേടി തോന്നുന്നുണ്ട്.... കുഞ്ഞുമ്മ എന്നോടുള്ള ദേഷ്യം അവളോട് എടുക്കാതെ ഇരുന്നാ മതിയായിരുന്നു.... ഇവിടെ ഉള്ളോരോടൊക്കെ സത്യമെന്താണെന്ന് ചുപ്രൂം തീപ്പെട്ടിക്കൊള്ളീം രേവതിച്ചേച്ചിയും കൂടെ പറഞ്ഞ് മനസ്സിലാക്കി.... അത്രേം നേരം നിഫിയെ കുറ്റം പറഞ്ഞവർക്ക് ഒക്കെ അവളോട് ഇപ്പൊ സഹതാപമായിരുന്നു....

എന്നാലും അവനെ നിഫി രക്ഷിക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് അടുത്ത കഥകൾ ഉണ്ടാക്കാനായിരുന്നു അവർക്കൊക്കെ തിടുക്കം.... അല്ലെങ്കിലും എന്തെങ്കിലും കിട്ടാൻ കാത്തിരിക്കാണല്ലോ നാട്ടുകാര്.... അത് സത്യമാണോ കള്ളമാണോ എന്ന് അവർക്ക് അറിയേണ്ട ഒരു കാര്യവുമില്ല.... ഇല്ലാക്കഥ ഊതി പെരുപ്പിച്ച് പറയാൻ നമ്മളെ നാട്ടുകാര് കഴിഞ്ഞേ ആരും കാണുള്ളൂ.....

കുറേ നാളുകൾക്ക് ശേഷം വീട്ടിലേക്ക് പോയത് കൊണ്ട് നമ്മള് വല്ലാത്തൊരു ഉത്സാഹത്തിലായിരുന്നു..... ഉപ്പാനോട് ഇക്കാന്റെ കാര്യങ്ങളൊക്കെ പറഞ്ഞു..... ഇക്കാനെ ഒരിക്കലും വെറുക്കരുതെന്നും നമ്മളെ ചെക്കൻ നല്ലവനാണെന്നും ഒക്കെ ഉപ്പ നമ്മളോട് പറഞ്ഞ് തന്നപ്പോ കുളിരായിരുന്നു നമ്മളെ ഉള്ളാകെ.... ഒരു പാട് കണ്ണീര് കുടിച്ചതാ....

പടച്ചോൻ നമ്മളെ വിളി കേട്ടില്ലായിരുന്നെങ്കിൽ എന്നെ പൊന്ന് പോലെ നോക്കുന്ന ഇക്കാനെ നമ്മൾക്ക് കിട്ടില്ലായിരുന്നു.... സജുക്ക നന്നാവില്ലായിരുന്നു.... ഇനി കുഞ്ഞുമ്മ കൂടെ നന്നായാ മതിയെന്നാ എന്റെ ആഗ്രഹം.... രാവിലെ അവിടെന്ന് കഴിച്ചതോണ്ട് ഇവിടെ ഉണ്ടാക്കിയത് ഒന്നും കഴിക്കാതെ അതിലൂടെ തെണ്ടി നടക്കുന്ന ചുപ്രൂനും  തീപ്പെട്ടിക്കൊള്ളീനും എടുത്ത് കൊടുത്ത് കഴിപ്പിച്ചു..... എന്നിട്ടും ഭക്ഷണം ബാക്കി ഉണ്ടായിരുന്നു.... 

ഇക്ക ഞങ്ങളെ ഇവിടെ ആക്കിയിട്ട് വർക്ക്‌ഷോപ്പിലേക്ക് പോയിരിക്കാണ്.... വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് നമ്മള് ഐഷത്താന്റെ അടുത്തേക്ക് പോയി അവരെ സമാധാനിപ്പിച്ചു... നിഫി വിളിച്ചിരുന്നു.... കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് പറഞ്ഞപ്പോളാണ് ആശ്വാസമായത്.... ഇത്താക്ക് തലവേദനയായിട്ട് അവിടെ കിടക്കായിരുന്നു....

നമ്മള് അവിടത്തെ പണി കൂടെ ചെയ്ത് ഫുഡും ഉണ്ടാക്കി വച്ച് തിരിച്ച് നമ്മളെ വീട്ടിലേക്ക് എത്തിയപ്പോ ഒരു പ്രായം ചെന്ന ഉമ്മ വീടിന്റെ മുന്നില് വാതില് തുറക്കുന്നതും തളർച്ചയോടെ നോക്കി നിക്കുന്നതാണ് കണ്ടത്..... നമ്മള് അപ്പോളേക്കും ആ ഉമ്മാന്റെ അടുത്തേക്ക് നടന്നു.....

"ആരാ?..... ഉമ്മ എവിടെന്നാ?....."

ചിരിയോടെ നമ്മള് ഉമ്മാനോട്‌ അത് ചോദിച്ചപ്പോളേക്കും ആകെ വിയർത്ത് കുളിച്ച് നിക്കുന്ന ആ ഉമ്മ ചിരിച്ചോണ്ട് എന്തോ പറയാൻ വന്നപ്പോളേക്കും കണ്ണ് മെല്ലെ അടഞ്ഞ് വന്ന് ഉമ്മയെന്റെ കയ്യിലേക്ക് ബോധമറ്റ് വീനിരുന്നു....
ഞെട്ടലോടെ ഉമ്മാനെ ഒരുപാട് കുലുക്കി വിളിച്ചിട്ടും അവര് എണീക്കാതെ കിടക്കുന്നത് കണ്ട് പേടികൂടി തന്നെ നമ്മള് ഉമ്മാനെ താങ്ങി പിടിച്ച് അകത്തേക്ക് കൊണ്ട് പോയി സോഫയിൽ ഇരുത്തി..... എന്നിട്ട് ഉമ്മാന്റെ മുഖത്തേക്ക് കുറച്ച് വെള്ളം തളിച്ചപ്പോളേക്കും എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ഉമ്മ ചിരിച്ച് എണീറ്റ് ന്നപ്പോളാണ് എന്റെ ശ്വാസം നേരേ വീണത്..... 

"ഇപ്പൊ ക്ഷീണം തോന്നുന്നുണ്ടോ ഉമ്മാ?.... വയ്യായ്ക വല്ലതുമുണ്ടോ?...."

"ഏയ് കുഴപ്പമൊന്നുമില്ല മോളേ.... ഇത്രേം ദൂരം വന്നതോണ്ട് നല്ല തളർച്ചയുണ്ടായിരുന്നു അതാണ്‌.... ഇല്ല്യാസ്‌ മോന്റെ ഭാര്യയാണോ മോള്?.... "

കണ്ണ് വിടർത്തി കൊണ്ട് ഉമ്മ ചോദിക്കുന്നത് കേട്ടപ്പോ നമ്മള് നിറചിരിയാലെ അതേന്ന് പറഞ്ഞിട്ട് ഉമ്മാനോട് എന്തെങ്കിലും കഴിച്ചോന്ന് ചോദിച്ചതും ചെറിയ മടിയോടെ "ഇല്ല...."എന്ന് പറയുന്നത് കേട്ടപ്പോ നമ്മക്ക് എന്തോ പോലെ ആയി.....

"ആഹാ എന്നിട്ടാണോ ഇങ്ങനെ ഇരിക്കുന്നേ.... വെറുതെയല്ല തലചുറ്റി വീണത്.... വാ.... കഴിക്കാൻ എടുക്കാം....."

"അയ്യോ വേണ്ട.... എനിക്ക് മോനെ ഒന്ന് കണ്ടാ മതി.... ഒരു സഹായം ചെയ്യോന്ന് ചോദിക്കാനാ...."

"യാസിക്ക വർക്ക്‌ഷോപ്പിൽ പോയേക്കാ... മൂപ്പര് ഇപ്പൊ തന്നെ എത്തും..... അപ്പൊ നമ്മക്ക് സഹായം ചോദിക്കാം.... ഇപ്പൊ ഉമ്മ വന്ന് നല്ല കുട്ടിയായി ഞാൻ തരുന്നത് കഴിച്ചേ....."

വേണ്ടെന്ന് പറഞ്ഞ് ഒരുപാട് എതിർത്തെങ്കിലും ചുട്ടിക്ക് സമ്മതിക്കാതെ നമ്മള് ഉമ്മാനെ പിടിച്ചിരുത്തി നിർബന്ധിച്ച് കഴിപ്പിച്ചു.... കഴിക്കുന്നതിന്റെ ഇടക്ക് അവരുടെ മുഖത്ത് സന്തോഷമാണോ സങ്കടമാണോ എന്നൊന്നും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല.... അത് അണ പൊട്ടി ഒഴുകുന്ന വേദനയാണെന്ന് ഉമ്മാന്റെ കണ്ണീന്ന് വരുന്ന വെള്ളം കണ്ടപ്പോ എനിക്ക് മനസ്സിലായി.....

"എന്തിനാ ഉമ്മാ കരയണേ?...."

ഉമ്മാന്റെ മുഖത്ത് തലോടിയുള്ള നമ്മളെ ചോദ്യം കേട്ട് കഴിക്കല് മതിയാക്കി ഉമ്മ നമ്മളെ കണ്ണ് വെട്ടിക്കാതെ നോക്കിയിരുന്നിട്ട് തലയിലൂടെ ഇട്ടിരിക്കുന്ന സാരിത്തുമ്പ് എടുത്ത് കണ്ണ് തുടച്ചു....

"മോളെപ്പോലെയായിരുന്നു എന്റെ സ്വന്തം മോളും.... അവളെ കുറിച്ച് ആലോചിച്ച് പോയതാ....."

"അവളിപ്പോ?....."

"എന്നെ ഒറ്റയ്ക്കാക്കി പോയി..... ഇഷ്ട്ടമുള്ള ഒരുത്തന്റെ കൂടെ...."

ആ കരഞ്ഞ് കറുത്ത കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി തുടങ്ങി.... ഉമ്മാന്റെ വിതുമ്പൽ നമ്മളെ ചെവിക്കകത്ത് വല്ലാത്തൊരു കോളിളക്കം സൃഷ്ടിക്കുന്നത് പോലെ തോന്നി.... ആ കണ്ണീര് കാണുമ്പോ നെഞ്ച് പിടഞ്ഞ് ചുട്ടുപൊള്ളുന്നത് പോലെയായിരുന്നു നമ്മളെ അവസ്ഥ..... 

"എന്റെ ഭർത്താവ് ഞങ്ങളെ മോള് ജനിച്ചതിന്റെ രണ്ട് കൊല്ലം കഴിഞ്ഞപ്പോ തന്നെ ഒരു റോഡപകടത്തിൽ മരിച്ചു..... ഞങ്ങളൊരു ബാധ്യത ആകേണ്ടാന്ന് കരുതി കുടുംബക്കാരൊക്കെ ആദ്യമേ തന്നെ ഞങ്ങളെ രണ്ട് പേരെയും കയ്യൊഴിഞ്ഞതാ.... ആരും തുണയില്ലാത്തവന് റബ്ബ് തുണയെന്ന് പറയുന്നത് പോലെ മനഃശക്തി കൈവിടാതെ ഞാൻ കണ്ടവന്റെ വീട്ടില് എച്ചില് പെറുക്കാനും പാത്രം കഴുകാനും വീട് വൃത്തിയാക്കാനുമൊക്കെ പോയി ഒരുപാട് അടിമപ്പണി ചെയ്ത് കഷ്ട്ടപ്പെട്ടിട്ടാ എന്റെ മോളെ വളർത്തിയത്....

മോൾക്ക് വല്ലാത്ത ആഗ്രഹം ആയിരുന്നു പഠിക്കണമെന്ന്.... അവളെ പഠിപ്പിക്കാനായിട്ട് ആകെ സമ്പാദ്യം എന്ന് പറയാനുണ്ടായിരുന്ന വീടിന്റെ ആധാരം ബാങ്കില് വച്ച് ലോൺ എടുത്തു..... അറിവ് വച്ചപ്പോ ഇത്രേം കാലം നോക്കിയ എന്നെ വരെ തള്ളിപ്പറഞ്ഞ് ഒരുത്തന്റെ കൂടെ അവള് പടിയിറങ്ങിപ്പോയി.... അവൾക്ക് വേണ്ടി മാത്രാ ഞാൻ ജീവിച്ചത്.... അന്നേരം മരിക്കണമെന്നൊക്കെ തോന്നി....

പടച്ചോൻ തന്ന ആയുസായോണ്ട് അത് എടുക്കാനുള്ള ഒരു അവകാശവും എനിക്കില്ലെന്ന് അറിയാം..... അത് കൊണ്ട് മാത്രം ഞാൻ ജീവനൊടുക്കിയില്ല.... എനിക്ക് ഹൃദയത്തിലെ വാൽവിന് കുഴപ്പമുണ്ട്.... അസുഗം വന്ന് കിടപ്പിലായപ്പോ ഒന്ന് തിരിഞ്ഞ് നോക്കാൻ പോലും ആരും ഉണ്ടായിരുന്നില്ല.... ലോണിന്റെ കാശ് ഞാൻ അടച്ചിരുന്നത് ഒരു വീട്ടില് വേലയ്ക്ക് പോയിട്ടായിരുന്നു....

അസുഗം മാറാതെ ആയപ്പോ ഒരിടത്തേക്കും പോകാൻ കഴിഞ്ഞില്ല..... അടവ് കാശ് എത്താതെ വന്നപ്പോ ബാങ്ക്കാര് വന്ന് വീട് ജെപ്പ്ത്തി ചെയ്തോണ്ട് പോയി..... ഒരു പട്ടിക്കും വേണ്ടാതെ ചാവാനായി കടത്തിണ്ണയിൽ കിടന്ന എന്നെ ആശുപത്രിയിലാക്കി എന്റെ ഓപ്പറേഷന് ഉള്ള പണം വരെ മുടക്കിയത് ഇല്ല്യാസ്‌ മോനാണ്.... ഞാനിപ്പോ ഈ നിലയിൽ ഇരിക്കാൻ തന്നെ കാരണം ആ മോനാണ്....

എന്നെ സ്വന്തം ഉമ്മയെ പോലെ സ്നേഹിച്ചു.... അവനെന്നെ സുരക്ഷിതമായി കൊണ്ടോന്ന് ആക്കിയ ഇടമായിരുന്നു എന്നെ പോലുള്ള മക്കള് ഉപേക്ഷിച്ചവര് താമസിക്കുന്ന സ്നേഹവീട്..... അവിടെ ഞങ്ങൾക്ക് എല്ലാവർക്കും ആവശ്യമുള്ള എല്ലാ കാര്യങ്ങളും ചെയ്ത് തന്നത് ഇല്ലുമോനാണ്..... പക്ഷേ ഇന്ന് അവിടെ കുറേ ഗുണ്ടകളുടെ അഴിഞ്ഞാട്ടം ആണെന്ന് തന്നെ പറയാം....

ആ സ്ഥാപനത്തിന്റെ ഉടമസ്ഥനെ അടിച്ച് ശെരിപ്പെടുത്തിയിട്ട് അയാളുടെ കയ്യീന്ന് സ്നേഹവീട് ആരോ എഴുതി വാങ്ങിച്ചു.... ഇപ്പൊ ഞങ്ങളോട് ഇറങ്ങിപ്പോകാൻ പറഞ്ഞ് വല്ലാത്ത ഭീഷണിയാണ്..... അതിന് വേണ്ടി അവിടെ ഗുണ്ടകളെ വരെ നിയമിച്ചു..... രാത്രിയായാ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് അവിടെ പേടിയോടെ അല്ലാതെ കഴിയാൻ പറ്റില്ല.... അവിടെയുള്ള ഗുണ്ടകള് ഞങ്ങളെ കണക്കിന് ഉപദ്രവിക്കുന്നുണ്ട്.....

ഇന്നലെ അവർക്ക് എതിരെ പറഞ്ഞ ഒരാളുടെ പ്രായം പോലും നോക്കാതെ കൈ രണ്ടും അവന്മാര് തിരിച്ചൊടിച്ച് കണ്ണിൽ സിഗരറ്റ് വച്ച് കുത്തി കണ്ണ് കളഞ്ഞു.... ഇന്നാണ് അവിടെന്ന് ഇറങ്ങി പോകേണ്ടതിന്റെ അവസാന തീയതി പറഞ്ഞിരിക്കുന്നത്.... അവരുടെ കണ്ണ് വെട്ടിച്ച് മോനെ കാണാൻ വന്നതാണ് മോളേ ഞാൻ....

അവനും കൂടെ സഹാച്ചില്ലെങ്കിൽ ഞങ്ങൾക്ക് പിന്നെ പോകാനൊരു ഇടമുണ്ടാകില്ല.... അത് പറഞ്ഞാ ഇല്ലു മോൻ എന്തെങ്കിലും ചെയ്യാതെ ഇരിക്കില്ലെന്ന് എനിക്കറിയാം.... മോനെപ്പോളാ വരാ?.... മോളൊന്ന് ഇല്ലൂനോട്‌ സംസാരിക്കോ?.... ഞങ്ങളെ കൈവടരുത്.... ആ കിടപ്പാടം കൂടി ഇല്ലെങ്ങി ആരോരുമില്ലാത്ത ഞങ്ങൾക്ക് പിന്നെ ചാവുന്നതായിരിക്കും നല്ലത്..... ഉപേക്ഷ വിചാരിക്കരുത് മോളേ...."

"അതിന് അവള് ഉപേക്ഷ വിചാരിച്ചാലും ഞാൻ വിചാരിക്കില്ലല്ലോ ഉമ്മാ...."

പൊട്ടിക്കരഞ്ഞ് ചുമന്ന മുഖവുമായി ആ ഉമ്മ പറയുന്നതൊക്കെ കണ്ണ് നിറച്ച് കേട്ടോണ്ടിറുന്ന നേരത്താണ് അതും പറഞ്ഞ് യാസിക്ക കേറി വന്നത്..... നമ്മള് അപ്പൊ തന്നെ കണ്ണ് തുടച്ച് അവിടെന്ന് എണീറ്റ് നിന്നതും ഉമ്മായും കൂടെ എണീക്കാൻ വന്നപ്പോളേക്കും ഇക്ക ഉമ്മാനെ പിടിച്ചിരുത്തി ഇപ്പൊ വാരാമെന്നും പറഞ്ഞ് എന്നെ ഒന്ന് നോക്കീട്ട് റൂമിലേക്ക് പോയി.....

ഉമ്മ പറഞ്ഞതൊക്കെ ഇക്ക കേട്ട് കാണും.... എന്തായാലും മുറിയിലേക്ക് ഒന്ന് പോയി നോക്കാം..... നമ്മള് ഉമ്മാനെ നോക്കി കഴിക്കാൻ പറഞ്ഞ് പ്ലേറ്റ് നീക്കി വച്ചിട്ട് ഒന്ന് കണ്ണ് ചിമ്മി ചിരിച്ച് കാണിച്ചോണ്ട് അവിടെന്ന് ഇക്കാന്റെ അടുത്തേക്ക് പോയി..... മൂപ്പര് ഷർട്ട്‌ മാറ്റി ബാത്ത്‌ ടവൽ കഴിത്തിലൂടെ ഇട്ടിട്ട് ഫോൺ തോണ്ടിക്കൊണ്ട് ഇരിക്കായിരുന്നു..... നമ്മളെ കാൽ പെരുമാറ്റം കേട്ടപ്പോ തന്നെ ഇക്ക ഫോണിൽ നിന്ന് കണ്ണെടുത്ത് എന്നിലേക്ക് നോട്ടം മാറ്റി.... 

"നിനക്ക് അടിപിടി ഇഷ്ടമല്ലാത്തോണ്ട് ആ ഉമ്മാന്റെ കൂടെ ഞാൻ പോണ്ടാന്ന് ആണോ പറയാൻ പോകുന്നത്?..... അങ്ങനെ ആണെങ്കിൽ എനിക്ക് നിന്നെ ഒരിക്കലും കേൾക്കാൻ പറ്റില്ല...."

"അതിന് എനിക്ക് അടിപിടി ഇഷ്ടമല്ലെന്ന് ആരാ പറഞ്ഞേ?....."

എന്റെ പെട്ടെന്നുള്ള മറുപടി തീരേ പ്രതീക്ഷിക്കാതെ ഇക്ക നമ്മളെ മിഴിച്ച് നോക്കിയതും നമ്മള് മൂപ്പരെ അടുത്തേക്ക് പോയിട്ട് ഇളിച്ച് കാണിച്ചു....


18

"നിനക്ക് അടിപിടി ഇഷ്ടമല്ലാത്തോണ്ട് ആ ഉമ്മാന്റെ കൂടെ ഞാൻ പോണ്ടാന്ന് ആണോ പറയാൻ പോകുന്നത്?..... അങ്ങനെ ആണെങ്കിൽ എനിക്ക് നിന്നെ ഒരിക്കലും കേൾക്കാൻ പറ്റില്ല...."

"അതിന് എനിക്ക് അടിപിടി ഇഷ്ടമല്ലെന്ന് ആരാ പറഞ്ഞേ?....."

എന്റെ മറുപടി തീരേ പ്രതീക്ഷിക്കാതെ ഇക്ക നമ്മളെ മിഴിച്ച് നോക്കിയതും നമ്മള് മൂപ്പരെ അടുത്തേക്ക് പോയിട്ട് ഇളിച്ച് കാണിച്ചു....

"അന്ന് യാസിക്ക ഒരുത്തനെ അടിച്ച് പരിവമാക്കുന്നത് കണ്ടപ്പോ ശെരിക്കും പേടിയായിരുന്നു..... പിന്നെ നിഫി പറഞ്ഞപ്പോളായിരുന്നു അത് ശെരിക്കും അടി കൊള്ളേണ്ട പൂവാലൻ ആയിരുന്നെന്ന് അറിഞ്ഞത്.... പിന്നെ ഇക്ക ചെയ്യുന്നതിലൊക്കെ നന്മയുള്ളോണ്ട് എനിക്ക് അതൊക്കെ ഇഷ്ട്ടാ...."

"എന്ന് വച്ചാ?...."

എന്ന് പുരികം പൊക്കി കളിച്ച് കൈ രണ്ടും മാറോട് പിണച്ച് കെട്ടി വച്ചിട്ട് യാസിക്ക ചോദിക്കുന്നത് കേട്ടതും നമ്മള് ഇക്കാന്റെ അടുത്തേക്ക് ഒന്നൂടെ ചേർന്ന് നിന്നിട്ട് മൂപ്പരെ താണിരിക്കുന്ന മീശ രണ്ട് കൈ കൊണ്ടും വലിച്ച് പിരിച്ച് വച്ചിട്ട് എന്നെ മാത്രം ചൂഴ്ന്ന് നോക്കുന്ന ആ കണ്ണുകളിലേക്ക് നോട്ടമിട്ടു.....

"എന്റെ ചെക്കൻ ആ ഉമ്മാന്റെ കൂടെ പോയി അവിടെ കിടന്ന് അലമ്പാകാക്കുന്ന എല്ലാ റൗടികളേം അടിച്ച് ഒടിച്ച് ഷേപ്പ് മാറ്റീട്ട് വരാൻ....."

"അങ്ങനെ ഷേപ്പ് മാറ്റീട്ട് വന്നാൽ?......"

നമ്മളെ ഡയലോഗ് കേട്ടപ്പോളേക്കും കെട്ടി വച്ചിരുന്ന ആ കൈകൾ അയച്ചോണ്ട് വന്ന് നമ്മളെ വട്ടം പിടിച്ച് അണച്ച് നിർത്തി വശ്യത തുളുമ്പുന്ന ഭാവത്തോടെ ചിരിച്ചോണ്ട് ചോദിച്ചതും നമ്മള് ചെക്കന്റെ നെഞ്ചത്തൊരു കുത്ത് വച്ച് കൊടുത്തു......

"ഷേപ്പ് മാറ്റീട്ട് വന്നാലെന്താ ദേഹത്ത് വേദന ഇണ്ടെങ്കിൽ മൂവ് ഇട്ട് ഉഴിഞ്ഞ് വേദന മാറ്റിതരാം...."

"വേദന ഉള്ളിടത്തൊക്കെ നീ മാറ്റിത്തരോ?...."

"ആഹ്....."

"എന്നാലേ എനിക്ക് വേദന ഉണ്ടായതും ഉണ്ടാകാൻ പോകുന്നതും ഇവിടെയാ.... ദേ... ഇവിടെ...."

എന്നും പറഞ്ഞ് നേരത്തേ നമ്മള് കുത്തിയ നെഞ്ചിന്റെ ഭാഗത്തേക്ക് ഇക്ക നമ്മളെ കൈ എടുത്ത് വച്ചതും നെറ്റി ചുളുക്കി വച്ച് നമ്മള് അവിടെ അങ്ങനെ നിന്നു.....

"ഹൃദയവേദന മാറണമെങ്കിൽ ഇപ്പൊ എന്താ ചെയ്യാ?....."

എന്നൊക്കെ വല്ലാത്ത നിഷ്കളങ്ക അഭിനയിച്ച് കാണിച്ച് ചെക്കൻ ചുണ്ട് ചുളുക്കി വച്ച് പറയുന്നത് കേട്ടപ്പോ ചിരി കടിച്ച് പിടിച്ച് 'ഓഹോ' എന്ന മട്ടില് അൽപ്പം ഗൗരവം നമ്മള് മുഖത്ത് നിറച്ചു.....

"ആ..... എനിക്കറിയാം..... ഹൃദയവേദന മാറണമെങ്കിലേ.... നല്ല തിളച്ച വെള്ളം എടുത്ത് നെഞ്ചത്തേക്ക് ഒഴിച്ചാൽ മതി.... അപ്പൊ വേദന തന്നെ മാറിക്കോളും....."

"പോടി @&#*@ മോളെ....."

"ഹ്മ്മ്.... എന്നെ തെറി വിളിച്ചോണ്ട് ഇരിക്കാണ്ട് ആ ഉമ്മാനേം കൂട്ടി വേഗം പോകാൻ നോക്ക്.... എനിക്ക് വേറെ പണി ഇണ്ട്...."😒

പുച്ഛിച്ചോണ്ടുള്ള നമ്മളെ പറച്ചില് കേട്ട് അന്തം വിട്ട് വാ പൊളിച്ച് നോക്കി നിക്കുന്ന ഇക്കാനെ നോക്കി ഇളിച്ച് കാണിച്ച് മെല്ലെ ആ കൈകളിൽ നിന്ന് മുങ്ങാനായിട്ട് നോക്കിയെങ്കിലും മൂപ്പരെ കയ്യീന്ന് രക്ഷപെട്ടു പോകാൻ മാത്രമുള്ള ശക്തിയൊന്നും പാവം നമ്മളെ ബോഡിക്ക് ഇല്ലെന്ന് മനസ്സിലാക്കി ഇക്കാന്റെ അടുത്ത് നിന്നുള്ള പല ആക്രമണങ്ങളും പ്രതീക്ഷിച്ചോണ്ട് തന്നെ തലയും താഴ്ത്തി ഇടംകണ്ണിട്ട് ചെക്കനെ തന്നെ ഫോക്കസ് ചെയ്തോണ്ടിരുന്നു.....

"എടീ ഭാര്യേ..... അതികം കിടന്ന് കളിക്കല്ലേട്ടാ.... നിന്റെ വയറ് വീർക്കും...."

"വീർത്താലേ..... ഞാനതങ്ങോട്ട് സഹിക്കും...."

എങ്ങനെയൊക്കെയോ ആ കരവലയമായ ചക്രവ്യൂഹത്തിൽ നിന്ന് പെട്ടെന്ന് ചടപ്പ് തിങ്ങുന്ന ഭാഷയിൽ അതും പറഞ്ഞ് നമ്മള് നിരങ്ങി പുറത്തേക്കിറങ്ങി ഇക്കാനെ പിന്നിലേക്ക് തള്ളിയിട്ടിട്ട് ഓടി ഡോറിന്റെ അടുത്തെത്തിയതും തിരിഞ്ഞ് ന്നോക്കിയപ്പോ മൂപ്പര് ഗഹനമായ എന്തോ ആലോചനയിലാ.... പെട്ടെന്ന് ആ മുഖം നമ്മളെ നേർക്ക് തിരിച്ചിട്ട് നമ്മളെ സംശയഭാവത്തോടെ ഉറ്റുനോക്കാൻ തുടങ്ങി......

"ടീ..... നീ ശെരിക്കും എനിക്ക് സാങ്ക്ഷൻ തന്നതാണോ?....."

ആ ചോദ്യത്തിന് നാണം കലർന്ന ഒരു ചിരി ചിരിച്ചോണ്ട് നിലത്തേക്ക് നോക്കി നിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.... അപ്പൊളേക്കും ലോട്ടറി അടിച്ച മട്ടിൽ മൂപ്പരെ മുഖത്ത് ബൾബ് കത്തി ഒരു കള്ള ചിരി ചിരിച്ചോണ്ട് താടി തടവി  നമ്മളോട് 'ആണോ'എന്ന മട്ടിൽ തലയാട്ടിയപ്പോ നമ്മള് "ആണെന്ന് "തല കുലുക്കി കാണിച്ചോണ്ട് അവിടെന്ന് വേഗം സ്കൂട്ടാക്കി.... ഇക്കാന്റെ മുഖത്തേക്ക് നോക്കാൻ ത്രാണിയില്ലാത്ത പോലെ.....

ഇപ്പോളും നമ്മളെ മുഖത്ത് നിന്ന് നാണം നിറഞ്ഞ ചിരി മാഞ്ഞിട്ടില്ലെന്ന് ഓർത്തപ്പോ അടിവയറ്റില് ഒരു മഞ്ഞു വീഴുന്ന സുഖമൊക്കെ തോന്നണിണ്ട്..... നമ്മള് ഇത്ര പെട്ടെന്ന് മൂപ്പരെ മുന്നില് തോറ്റ് കൊടുക്കണോ?.... ഇനി എന്തോന്ന് തോൽക്കാൻ?..... ചെക്കനെന്നെ തോൽപ്പിച്ച് കഴിഞ്ഞു..... ഇക്കയെന്നെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കുമ്പോളല്ലേ ഞങ്ങളുടെ സ്നേഹത്തിന് ഒരു അർത്ഥമുള്ളൂ....  

അയ്യേ..... എന്നാലും നമ്മള് ഇക്കാന്റെ മുന്നില് ഒരു ഉളുപ്പും കൂടാതെ അതൊക്കെ പോയി പറഞ്ഞില്ലേ?..... ആലോചിക്കുമ്പോ തന്നെ ആകെ ചടപ്പ് തോന്നാണ്.... ച്ഛേ.... വേണ്ടായിരുന്നു.... അതൊക്കെ മനസ്സിൽ നിന്ന് തല്ക്കാലത്തേക്ക് മാറ്റി വച്ച് നമ്മള് ഉമ്മാന്റെ അടുത്തേക്ക് പോയി ഓരോന്ന് സംസാരിച്ചോണ്ട് ഇരുന്നപ്പോളാണ് ഇക്ക റൂമിലേക്ക് നമ്മളെ നീട്ടി വിളിച്ചത്....

ഇക്കാക്ക് ചായ കൂടെ എടുത്ത് അരിച്ചരിച്ച് റൂമിലേക്ക് പോയപ്പോ ചെക്കൻ കുളി കഴിഞ്ഞ് വന്ന് ഷർട്ട് എടുത്ത് തരാൻ പറഞ്ഞ് കയറ് പൊട്ടിക്കുന്നതാ കണ്ടത്.... ഹാവൂ.... സമാധാനം വേറെ ഒന്നും പറഞ്ഞില്ലാലോ?.... ഷർട്ട് എവിടെയാ ഇരിക്കുന്നത് എന്നൊക്കെ അറിയാം... എന്നാലും അത് എടുത്ത് കയ്യിൽ വച്ച് കൊടുത്താലേ മഹാൻ സ്വീകരിക്കൂ.... മാറ്റാനുള്ള ഡ്രെസ്സ് എടുത്ത് കയ്യിൽ വച്ച് പിടിപ്പിച്ച് കൊടുത്തപ്പോളാണ് അത് കണ്ടത്....

മൂപ്പര് തല മര്യാദക്ക് തോർത്താതെ നിൽക്കായിരുന്നു..... അത് കണ്ട് ബെഡിലേക്ക് പിടിച്ച് ഇരുത്തിച്ചിട്ട്‌ നമ്മള് തല നേരേക്ക് തോർത്തി കൊടുത്ത് മുടി ഒതുക്കി വച്ച് കൊടുത്തതും നമ്മളെ കണ്ണെടുക്കാതെ ചിരിച്ചോണ്ട് നോക്കി ഇരിക്കുന്ന ഇക്കാനെ കണ്ടപ്പോ നമ്മക്ക് തൃപ്തിയായി.... ഇനി ഇവിടെ നിന്നാ ചിലപ്പോ പണി പാലും വെള്ളത്തിൽ കിട്ടൂന്ന് തോന്നിയിട്ട് വേഗം അവിടെന്ന് വലിയാൻ വേണ്ടി നിന്നപ്പോളേക്കും നമ്മള് പ്രതീക്ഷിച്ച പോലെ ഇക്ക നമ്മളെ അവിടെത്തന്നെ പിടിച്ച് നിർത്തിച്ചിരുന്നു..... 

"എന്തായാലും ഇത്രയൊക്കെ ചെയ്ത് തന്നില്ലേ?.... ഈ ഷർട്ട്‌ കൂടി ഇട്ട് തന്നിട്ട് പോ...."

എന്നും പറഞ്ഞ് ഗൗരവം നടിച്ച് റോബോട്ടിനെ പോലെ സ്റ്റെടിയായിട്ട് ഇരിക്കുന്ന ഇക്കാനെ നോക്കി ചിരിച്ചിട്ട് നമ്മള് ഷർട്ട്‌ ഇട്ട് കൊടുത്തു.... അബദ്ധത്തിൽ പോലും ഇങ്ങോട്ട് പാളി നോക്കാതെ തലയ്ക്ക് അടികിട്ടിയ പോലെ ഇരിക്കുന്ന മൂപ്പരുടെ ഭാവം കണ്ടിട്ട് ചിരി എങ്ങനെയൊക്കെയാ കണ്ട്രോൾ ചെയ്ത് നിന്നതെന്ന് നമ്മക്കേ അറിയൂ.....

ഷർട്ട്‌ ഇട്ട് കൊടുത്ത് കഴിഞ്ഞ് പോകാൻ നിന്നപ്പോ "പതിവ് കിട്ടിയില്ലാ.... "ന്ന് ഇക്ക നീട്ടി വലിച്ച് പറയുന്നത് കേട്ട് "പതിവോ?...."എന്ന് ചുണ്ടനക്കി തല പുണ്ണാക്കിക്കൊണ്ട് ഇരുന്ന നേരത്താണ് നമ്മള് എന്നും കൊടുക്കാറുള്ള മുത്തുഗൗന്റെ കാര്യമാ ചെക്കൻ പറഞ്ഞതെന്ന് തലലേക്ക് ഓടി വന്നത്..... അങ്ങനെ കാത്ത് നിന്ന ആൾക്ക് കൊടുക്കാനുള്ളതൊക്കെ കൊടുത്ത് കഴിഞ്ഞ് നമ്മള് ഇക്കാന്റെ പിറകിലൂടെ ചിരിച്ചോണ്ട് പുറത്തേക്കിറങ്ങി ഉമ്മാന്റെ അടുത്തേക്ക് നടന്നു....

പുറത്തിറങ്ങി ജിപ്പ്സിയിൽ ഇരുന്നിട്ട് എന്നിൽ നിന്ന് നോട്ടം മറ്റാതെ ചിരിച്ചോണ്ടിരിക്കുന്ന ഇക്കാന്റെ മുഖത്ത് അങ്ങനെ ലയിച്ച് നിന്ന് പോയിരുന്നു നമ്മള്..... ഇറങ്ങാൻ നേരം ആ ഉമ്മ നമ്മളെ മുത്തം വച്ച് മുഖത്ത് തലോടി കണ്ണ് നിറച്ചത് കണ്ടപ്പോ ചങ്ക് പിടഞ്ഞ് പോയി.... നമ്മളെ നോക്കി പുഞ്ചിരി തൂകി യാത്ര പറഞ്ഞ് പോയ അവരെ രണ്ട് പേരേം കാഴ്ച മറയുന്നത് വരെ നോക്കി തന്നെ നമ്മള് മുന്നിലെ വാതിൽ പടിയിന്മേൽ നിന്നു.....

അത്രക്ക് സ്നേഹിച്ച് വളർത്തിയ മകൾ പോകുമ്പോ ആ ഉമ്മ എത്ര പ്രയാസം അനുഭവിച്ചിട്ടുണ്ടാകും?..... എനിക്ക് ഉമ്മ ഇല്ലാണ്ടിരുന്ന കുറവ് മാത്രേ ഉണ്ടായുള്ളൂ.... പൊന്ന് പോലെ നോക്കിയേനെ ഞാൻ.... എന്നാലും ആ ഉമ്മ ഇതൊക്കെ എങ്ങനെ സഹിച്ചു?.... യാസിക്ക കാരണം ഒരുപാട് പേര് ഇന്ന് നല്ല രീതിക്ക് ജീവിക്കുണ്ടെന്ന് അറിയാൻ കഴിഞ്ഞപ്പോ നമ്മള് അനുഭവിച്ച സന്തോഷത്തിന് അതിരില്ലായിരുന്നു.... ഇക്കാന്റെ ബീവിയെന്ന് പറയാൻ എനിക്കിപ്പോ എന്നത്തേക്കാളും അഭിമാനം തോന്നുന്നുണ്ട്....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
(നിഫി)

"ആ അദീല പോയപ്പോ വേറൊരു വേലക്കാരിയെ വയ്ക്കണമെന്ന് കരുതിയതാ.... ഇതിപ്പോ നീ വലിഞ്ഞ് കേറി വന്നല്ലോ?.... ഇന്നാ ഇതൊക്കെ കൊണ്ടോയി അലക്ക്...."

"അതങ്ങ് പള്ളീല് പോയി പറഞ്ഞാ മതി... നിങ്ങളെ തുണി അലക്കാനും അടിമപ്പണി ചെയ്യാനൊന്നുമല്ല ഞാനിവിടേക്ക് വന്നത്.... വേണോങ്ങി സ്വന്തം ചെയ്യ് തള്ളേ....."

സജൂനേം ഉപ്പാനേം കടേലേക്ക് പറഞ്ഞയച്ചിട്ട്‌ വീട് അടിച്ച് വാരിക്കോണ്ടിരിക്കുന്ന എന്നെ തുറിച്ച് നോക്കി ഒരു കുന്ന് ഡ്രെസ്സും കൊണ്ട് വന്ന് ആജ്ഞാപിക്കുന്ന ആ തള്ളേടെ മെക്കിട്ട് കേറി അതും പറഞ്ഞ് ചൂലും പൊക്കി പിടിച്ച് നിന്ന് ഉറഞ്ഞു തുള്ളുന്ന നമ്മളെ കണ്ടതും അവര് ഒന്നൂടെ എന്നെ കത്തുന്ന കണ്ണുകളോടെ നോക്കി നമ്മളെ അടുത്തേക്ക് ചീറി അടുക്കാൻ തുടങ്ങി.....

"എന്ത് പറഞ്ഞെടി നീ?..... എന്നെ ധിക്കരിക്കുന്നോ?....."

എന്നും പറഞ്ഞ് കുതറി അവരെന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം തന്നതും മോന്ത സൈഡിലേക്ക് കോടിപ്പോയി രണ്ട് ചെവീലൂടെയും കിളി പാറാൻ തുടങ്ങി.... അടി കിട്ടിയ കവിളത്ത് കൈ വച്ചിട്ട് നമ്മള് അവരെ ചുട്ടെരിക്കും വിധം തുറുക്കനെ നോക്കിയതും എന്നെ കൊല്ലാനുള്ള വെറിയിൽ കണ്ണുരുട്ടി കൈ രണ്ടും തിരുമ്മുന്ന ആ ബുൾടോസറിനെ കണ്ട് നമ്മളൊന്ന് കൊട്ടി ചിരിച്ചു....

"പ്ഫൂ..... പരട്ട കെളവി..... നിങ്ങളെന്നെ തല്ലിയല്ലേ?.... കാണിച്ച് തരാ നിങ്ങളെ...." 

എന്നും പറഞ്ഞ് നമ്മള് അലറിക്കുരച്ച് അവരെ കൈ രണ്ടും ബാക്കിലോട്ടാക്കി തിരിച്ച് പിടിച്ച് കൈയ്യിൽ കേറി പട്ടി കടിക്കുന്നതിലും ഭീകരമായിട്ട് കടിച്ചതും പെണ്ണുമ്പിള്ള അണ്ണാക്ക് പൊളിച്ച് നീട്ടി കരയാൻ ഓങ്ങിയപ്പോളേക്കും അവരെ വാ നമ്മള് പൂട്ടി വച്ചു....... 

"പൊന്ന് പെണ്ണുമ്പിള്ളേ..... എന്ത് ചെയ്താലും പ്രതികരിക്കാതെ നിൽക്കുന്ന ആ പാവം അദി അല്ല ഞാൻ..... ഇത് ആള് വേറെയാ.... ഒരുപാട് ഗുണ്ടായിസം കണ്ടും കേട്ടും വളർന്നവളാ ഈ ഞാൻ..... ഇല്ലുക്കാനെ ഇങ്ങൾക്ക് വല്യ പേടിയാണല്ലേ?..... എന്നാ ഇല്ലുക്കാന്റെ അനിയത്തി തന്നെയാ ഞാനും..... എന്നേം നിങ്ങള് പേടിച്ചേ തീരൂ.....

ഈ കാണിച്ചത് ഒരു സാമ്പിളാണെന്ന് കൂട്ടിക്കോ.... ഇനീം അമ്മായിയമ്മ പോര് എടുക്കാൻ വന്നാ നിങ്ങള് വിവരം അറിയും..... നിങ്ങള് ഓർക്കണമായിരുന്നു.... കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന്.... ആ പാവം പെണ്ണിന്റെ കണ്ണീര് വീഴ്ത്തിയാൽ പടച്ചോൻ പോലും പൊറുക്കില്ലാന്ന്.... അവള് അത്രക്ക് അനുഭവിച്ചിട്ടുണ്ട് ഇവിടെ..... എന്നിട്ടും എന്നോട് അതൊന്നും അവള് പറഞ്ഞില്ല.... സജു പറഞ്ഞതാ അതൊക്കെ..... 

നിങ്ങളെ സ്വന്തം ഉമ്മാനെ പോലെ കണ്ട അവളെ നോവിക്കാൻ കഴിയുമെങ്കിൽ എന്നെ ഉപദ്രവിക്കാനും നിങ്ങക്ക് കഴിയുമെന്ന് എനിക്ക് അറിയാം.... പക്ഷേ അതൊന്നും എന്റെ അടുത്ത് ചിലവാവില്ല.... രണ്ടും കല്പിച്ച് തന്നെയാ ഞാൻ ഇവിടെ കഴിയാൻ പോണേ..... ഇനി ഞാൻ പറയുന്നത് കേട്ട് അനുസരണയോടെ നിൽക്കാമെങ്കിൽ നിങ്ങൾക്ക് ഇവിടെ ജീവിക്കാം ഇല്ലെങ്ങി അമ്മായിയമ്മയോ കോപ്പോ ആണെന്ന് നോക്കൂല.... കൊത്തി അരിഞ്ഞ് വല്ല പേപ്പട്ടിക്കും ഇട്ട് കൊടുക്കും ഞാൻ..... മനസ്സിലായോ?....." 

അവരെ കൈക്ക് കുത്തിപ്പിടിച്ച് നമ്മള് ഇത്രേം പറഞ്ഞതും സമ്മതമെന്നോണം നന്നായിട്ട് തലയാട്ടുന്ന അവരെ കണ്ടപ്പോ നമ്മളൊന്ന് ചിരിച്ചിട്ട് അവരെ നമ്മളെ കയ്യീന്ന് മോചിപ്പിച്ചു... എന്നെ പേടിച്ചത് കൊണ്ടാണോ നന്നായത് കൊണ്ടാണോ എന്നറിയില്ല.... അവരാണ് പിന്നെ ഈ വീട്ടിലെ പണിയൊക്കെ തനിയേ ചെയ്തത്... നമ്മളെ കൊണ്ട് ഒരു പണിയും ചെയ്യിപ്പിക്കാതെ സ്നേഹിക്കുന്ന അമ്മായിയമ്മയെ കണ്ടപ്പോ എനിക്ക് ചിരിയാണ് വന്നത്.....

എങ്ങനെ നടന്ന ഉമ്മയാ?.... ഇപ്പൊ കണ്ടില്ലേ എന്നെ അനുസരിച്ച് പാവമായിട്ട് നടക്കുന്നത്?... ഇവര് നേരത്തെ നന്നായിരുന്നെങ്കിൽ അദി ഒരിക്കലും അത്രയ്ക്ക് സങ്കടപ്പെടേണ്ടി വരില്ലായിരുന്നു.... രാത്രി എന്റേം സജൂന്റേം ഫസ്റ്റ് നൈറ്റ്‌ നല്ല കളറായിട്ട് തന്നെ നടന്നു🙈.... നാളുകൾ കടന്ന് പോയി.... ഉമ്മാക്ക് വന്ന മാറ്റം ശെരിക്കും ഞങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് വേണം പറയാൻ..... അദിയെ വിളിച്ച് അവര് മാപ്പ് വരെ പറഞ്ഞു.....

ചെയ്ത തെറ്റുകൾക്കൊക്കെ എണ്ണി എണ്ണി പടച്ചോനോട് മാപ്പ് പറഞ്ഞു..... ഇപ്പൊ ഉപ്പ ആഗ്രഹിക്കുന്ന ഒരു ഭാര്യയെ ഉപ്പാക്കും കിട്ടിയെന്ന് തന്നെ വേണം പറയാൻ..... നമ്മളെ അമ്മായിയമ്മ ശെരിക്കും നന്നായി ഒതുങ്ങി എന്ന് മനസ്സിലാക്കി ഉമ്മാനോട് നമ്മള് കൂട്ട് കൂടി.... അന്ന് കൈ തിരിച്ച് പിടിച്ചതിന് ഒക്കെ ക്ഷമ ചോദിച്ചു പൊരുത്തം വാങ്ങി.... ഇപ്പൊ ഞങ്ങളാ ഇവിടത്തെ ഏറ്റവും വലിയ കൂട്ട്..... ഞങ്ങള് നാല് പേരും നല്ല സന്തോഷത്തിലും ജീവിച്ചു.....

ഉപ്പായും ഉമ്മായും എന്റെ കല്യാണത്തിനായി സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ച് പണമുണ്ടായിരുന്നു.... അത് കൊണ്ട് എനിക്ക് ആഭരണങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞപ്പോ സജുവും ഉമ്മായും ഉപ്പായും അത് തടഞ്ഞു.... അത് നാഫീടെ പഠിപ്പിനും കല്യാണത്തിന്റെ ചിലവിനും ആയിട്ട് മാറ്റി വപ്പിച്ചു.... അതിൽ പരം സന്തോഷം എനിക്ക് ഇല്ലായിരുന്നു.... സാധാരണ സ്ത്രീധനം ചോദിക്കുന്നവരുടെ ഇടയിൽ എനിക്ക് ഇതൊരു അത്ഭുതമായി മാറി...

ഇവിടത്തെ ഉപ്പാന്റെ പേരിലുള്ള ഏതോ വസ്തു അദീന്റെ പേരിലേക്ക് മാറ്റി എഴുതാൻ വേണ്ടി ഇരുന്നപ്പോളേക്കും ഇല്ലുക്ക അത് തടഞ്ഞിട്ട് അത് എന്റെ പേരിലേക്ക് എഴുതിപ്പിച്ചു.... അദി പറഞ്ഞിട്ടാ അങ്ങനെ ചെയ്തത്.... ഞാനും സജുവും ഇന്ന് വൈകിട്ട് വീട്ടിലേക്ക് വിരുന്ന് പോകാൻ തീരുമാനിച്ചിരുന്നു.... അതിനുള്ള തയാറെടുപ്പുകളൊക്കെ ആയി വൈകിട്ട് അങ്ങോട്ടേക്ക് ചെന്നപ്പോളാണ് ശെരിക്കും ആ ഞെട്ടിക്കുന്ന സത്യം നമ്മള് മനസ്സിക്കിയത്....

ഞാൻ അഞ്ചാറ് ദിവസം മുന്നേയാണ് സജൂന്റെ വീട്ടിലേക്ക് ആദ്യമായിട്ടാണ് എത്തുന്നത്.... അതായത് നമ്മളെ ഉപ്പ അടിച്ച് പുറത്താക്കിയത്.... അന്ന് മുതൽ നാഫി അദിയെ രാത്രി പിടിച്ച് കൂടെ കിടത്തിയിരിക്കായിരുന്നു..... നാഫിയും ഞാനും ഒരുമിച്ചാ കിടന്ന് ഉറങ്ങാറ്..... അവൾക്ക് ഇരുട്ട് ചെറുതായിട്ട് പേടിയാ.... ഇത്രേം നാളും അദിയും ഇല്ലുക്കായും ഒരുമിച്ചായിരുന്നില്ലാന്ന് അറിഞ്ഞപ്പോ എനിക്കാകെ വല്ലാതെയായി.... ഉമ്മിയും ഉപ്പയും അദിയെ ഇല്ലുക്കാന്റെ അടുത്തേക്ക് അയക്കാൻ പലതവണ നോക്കി....

ഉമ്മി കൂടെ കിടക്കാമെന്നും പറഞ്ഞു.... പക്ഷേ നമ്മളെ നാഫി മോള് കട്ടായം സമ്മതിക്കാതെ കരഞ്ഞെന്ന്..... അവൾക്ക് എന്തറിയാനാ?..... അതൊക്കെ കേട്ടപ്പോ നമ്മള് നാഫീനെ പിടിച്ചിരുത്തി കുറേ ഒക്കെ ഉപദേശം കൊടുത്താപ്പോളാണ് പെണ്ണിന് സംഗതി ക്ലിക്കായത്..... അപ്പൊ തന്നെ അദീനോട്‌ സോറി പറഞ്ഞ് നാഫി അവളെ ഇല്ലുക്കാന്റെ അടുത്തേക്ക് കൊണ്ടാക്കിയിട്ടുണ്ട്.... ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന് കണ്ട് തന്നെ അറിയണം.....

എന്തായാലും നമ്മളെ സജുക്കുട്ടൻ ഇന്ന് ഒറ്റയ്ക്ക് കിടക്കണമെന്ന് തീർച്ച😁..... ഇനി സജൂന്റെയും കുടുംബത്തിന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കണം എന്ന് മാത്രേ എനിക്ക് ആഗ്രഹമുള്ളൂ.... അപ്പൊ നമ്മളങ്ങോട്ട് പോകാണേ..... ഇനി ബാക്കി കഥ അദി പറഞ്ഞോളും..... അവളെ ഇല്ലുക്ക ദേഷ്യം കൊണ്ട് അടിച്ച് പരുവമാക്കാതെ ഇരുന്നാ മതിയായിരുഞ്ഞു......

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
"എന്തിനാ ഇപ്പൊ ഇങ്ങോട്ട് പൊന്നേ?..... അവിടെ തന്നെ പെറ്റ് കിടക്കാൻ പാടിലായിരുന്നോ!!!??...."

നാഫി നമ്മളോട് ചെയ്തത് വല്ലാത്ത കടുംകയ്യായി പോയെന്ന് വിലപിച്ച് സോറി പറഞ്ഞ് നമ്മളെ വലിച്ചോണ്ട് പോയ ഇടത്തേക്ക് തന്നെ തിരിച്ച് കൊണ്ടാക്കിയപ്പോ പേടിച്ച് വിറച്ചായിരുന്നു നമ്മള് ഇക്കാന്റെ അടുത്തേക്ക് പോയത്..... എന്നും ഇവിടെ കഴിക്കാൻ ഉണ്ടാക്കി വച്ച് വൃത്തിയാക്കിയിട്ട് ഇക്കാനെ കാത്തിരിക്കും.... മൂപ്പര് വരുന്നത് രാത്രിയാകുമ്പോളാണ്..... അപ്പോളേക്കും നമ്മള് നാഫീടെ നിർബന്ധ പ്രകാരം അവളുടെ കൂടെ ഉറങ്ങാൻ പോകും.....

അതായിരുന്നു ഈ ആഴ്ച്ച മൊത്തം നടന്നത്.....
അതോണ്ട് തന്നെ എന്നെ നേരിട്ട് കാണുമ്പോളൊക്കെ ദേഷ്യത്തോടെ മുഖം വെട്ടിച്ചിട്ടാ ഇക്ക പോകാറ്...... മര്യാദക്ക് ഒന്ന് മിണ്ടീട്ട് കൂടെ ഇല്ലായിരുന്നു..... നമ്മള് ഇനി മുതൽ രാത്രി ഇവിടെ കാണുമെന്ന് പറഞ്ഞപ്പോ ഇക്ക എന്നോട് കണ്ണ് ചുവപ്പിച്ച് കുരച്ച് ചാടി അടിച്ച ഡയലോഗ് ആണ് കുറച്ച് മുന്നേ കേട്ടത്..... അത് കേട്ടപ്പോ തന്നെ നമ്മള് പേടിച്ച് പിന്നിലേക്ക് നീങ്ങിപ്പോയി......

"നിന്നോടൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... ആദ്യം ഉള്ളില് അൽപ്പം സ്നേഹം വേണം... അത് നിനക്ക് ഇല്ലല്ലോ?..... ഉണ്ടായിരുന്നെങ്കിൽ എന്നെ ഇട്ടിട്ട് പോകോ?...."

"ഇക്കാ.... അത്..... നാഫി....."

"വേണ്ടെടി പുല്ലേ..... നീയൊരു @#**ഉം  പറയണ്ടാ.... ഇപ്പൊ ആരെ കാണാനാ ഇങ്ങോട്ട് കെട്ടിയെടുത്തത്?..... അവിടെ തന്നെ പണ്ടാരമടങ്ങിക്കൂടായിരുന്നോ?..... പറഞ്ഞതല്ലേ ഞാൻ ഒറ്റക്കാണെന്ന്..... ആരുമില്ലെന്ന്.... എന്നിട്ടും എന്നെ മനപ്പൂർവം തട്ടിക്കളിച്ചതാ നീ.... നിന്നെ എന്നും കെട്ടിപ്പിടിച്ച് കിടക്കണമെന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല....

ഞാൻ സ്നേഹിക്കുന്നവള് എന്റെ നെഞ്ചിൽ കിടന്നാ അത് അത്ര മാത്രം എനിക്കൊരു ആശ്വാസമാണ്..... കൂടെ ആരെങ്കിലും ഉണ്ടെന്ന് ഒരു തോന്നലായിരിക്കും.... നിനക്കറിയാം യാസിക്കാന്ന് വിളിച്ചാ ഞാനങ്ങ് മയങ്ങി പോവൂന്ന്.... എന്റെ ഫീലിംഗ്സ് വച്ചാ നീ കളിച്ചേ..... ഓഹ്..... ഞാനൊരു ജയിൽപുള്ളി ആണല്ലോ അല്ലേ?.....

എന്നെ ഇപ്പൊ വേണ്ടായിരിക്കും.... ഞാൻ നിന്നെ അവിടെന്ന് ബലം പ്രയോഗിച്ച് പിടിച്ച് കൊണ്ട് വന്നതിനുള്ള പക പോക്കായിരുന്നു ഇത്രേം നാളും..... അല്ലേടി നീ?.... അപ്പൊ ഞാൻ നിന്നെ ഉപദ്രവിച്ചതിന്റെ ദേഷ്യം തീർത്തതാണ്  ഇങ്ങനെ.... വെറുതേ ആണെങ്കിലും സ്നേഹിക്കുന്നേനുണ്ടെന്ന് വരുത്തി തീർത്തതാണല്ലേ?..... എനിക്ക് സ്വന്തമാകുമെന്ന് മോഹിപ്പിച്ചില്ലേ?.... എന്തിന് വേണ്ടി?.... ഞാനെന്ത് തെറ്റാടീ ചെയ്തേ?....

നിനക്ക് വേണ്ടിയാ ഞാനെന്റെ ജീവിതം വരെ തൊലച്ചത്..... എന്നിട്ടും അതിന്റെ പേരിൽ പോലും എന്നോട് ഒരൽപ്പം ദയ നിനക്കില്ല..... ഞാനാ എന്നും മണ്ടനായത്..... എന്നും.... ആർക്കും വേണ്ടാത്തവനായത്..... എങ്ങനെ കഴിഞ്ഞെടി പെണ്ണേ..... എന്നെ നീ ഇഷ്ടപ്പെടുന്നില്ല.....

ഒട്ടും സ്നേഹികുന്നില്ല.... എന്നോട് കാണിക്കുന്നതൊക്കെ വെറുതെയാ.... വെറും അഭിനയം..... അഭിനയം മാത്രം..... ഒരിക്കലും നിന്നെയൊന്നും സ്നേഹിക്കാനും കൊള്ളില്ല..... എനിക്ക് നിന്നെ കാണുന്നത് തന്നെ വെറുപ്പാ പൊയ്ക്കോ.... എന്റെ കണ്മുന്നീന്ന് പൊയ്ക്കോ.... എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോടീ..... ഇനി നിനക്ക് തട്ടി കളിക്കാൻ ഞാനുണ്ടാവില്ല...... എനിക്ക് കാണണ്ട നിന്നെ...."

നമ്മള് പറയാൻ വന്നതൊക്കെ ആവിയായി പോകാൻ പാകമുള്ള ഇക്കാന്റെ സംസാരം കേട്ട് തലയ്ക്ക് വല്ലാത്ത ഭാരം തോന്നി നമ്മളെ കണ്ണ് നിറഞ്ഞ് കവിയാൻ തുടങ്ങി.... എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഇക്ക പുറത്തേക്ക് പോയി..... അത്രേം നേരം യാസിക്ക പറഞ്ഞതൊക്കെ ഓർത്ത് ഒരു പ്രതിമ കണക്കേ നിന്ന നമ്മള് ഇക്കാന്റെ ബൈക്കിന്റെ ശബ്ദം അവിടെന്ന് അകന്ന് പോകുന്നത് പോലെ തോന്നി പുറത്തേക്ക് ഓടിച്ചെന്നപ്പോളേക്കും ആ പ്രദേശം വിട്ട് ബൈക്ക് കടന്ന് പോയിരുന്നു....

അത് കണ്ട് കരച്ചില് സ്വയം നിയന്ത്രിക്കാനാകാതെ നമ്മള് അകത്തേക്ക് കേറി വാതിലടച്ച് അവിടെന്ന് ഊർന്ന് നിലത്തേക്ക് വീണ് പൊട്ടിക്കരഞ്ഞു.... സഹിക്കാനാകാത്ത സങ്കടം എനിക്ക് ഉണ്ടായിരുന്നു..... എല്ലാം കണ്ണീരിന്റെ രൂപത്തിൽ പുറത്തേക്കെത്തി....

'എന്തൊക്കെയാ ഇക്കാ ഇങ്ങള് പറഞ്ഞത്?.... ഞാൻ സ്നേഹിക്കുന്നില്ലാന്നോ?.... ഇത്രേം നാളും കയ്യിൽ കിട്ടാതിരുന്നതിന്റെ പരാതി മൊത്തം ഇന്ന് തീർത്ത് തരാൻ വേണ്ടി വന്നതല്ലേ ഞാൻ?..... ഇങ്ങളെയല്ലാതെ ഞാൻ വേറെ ആരെ സ്നേഹിക്കാനാ?..... ഞാൻ ഇങ്ങളെ മാത്രം സ്വന്തമല്ലേ?..... നാഫി വിളിച്ചപ്പോ മുഖം തെളിയിച്ചല്ലെങ്കിലും എന്നോട് പൊക്കോളാൻ സമ്മതം മൂളിയതല്ലേ യാസിക്കാ?..... എന്നാലും ഞാൻ എന്റെ ഇക്കാനെ സ്നേഹിക്കുന്നത് അഭിനയമാണെന്ന് പറഞ്ഞല്ലോ?......

നാഫീടെ കൂടെ ആയിരുന്നെങ്കിലും എന്റെ മനസ്സ് മുഴുവൻ ഇവിടെ ആയിരുന്നല്ലോ..... ഒരു സ്വസ്ഥതയും ഉണ്ടായില്ല..... മനസ്സില് മൊത്തം സങ്കടമായിരുന്നു.... ഉറങ്ങിക്കാണോ എന്ന ചിന്തയിൽ എത്ര തവണ നമ്മള് ജനലിലൂടെ ഇങ്ങോട്ടേക്ക് നോക്കുമായിരുന്നു.... രാവിലെ തന്നെ ഇങ്ങോട്ടേക്ക് വന്ന് ഇക്ക ഉറങ്ങുന്നത് കണ്ട് ആ നെറ്റിക്ക് ഒരു മുത്തം തന്ന് കവിളിൽ തലോടുമ്പോളാ സമാധാനം ആവുന്നത്..... ശെരിയാ ഇക്കാ.... എന്നെ സ്നേഹിക്കാൻ കൊള്ളില്ല..... ഈ നാളുകളിൽ ഒരുപാട് സന്തോഷിച്ചതാ ഞാൻ..... എന്നെ അത്രക്ക് വെറുത്തോ?......

എന്നോട് ശെരിക്കും പോകാൻ പറഞ്ഞതാണോ ഇക്കാ?..... കണ്മുന്നിൽ കാണുന്നത് തന്നെ വെറുപ്പായി തുടങ്ങിയോ?.... അന്ന് ഞാൻ പോകുമായിരുന്നല്ലോ?..... എന്നെ പിന്നെ തടഞ്ഞ് വച്ചത് എന്തിനാ?.... മനസ്സിൽ എന്റെ ഇക്കാന്റെ മുഖമല്ലാതെ വേറെ ആരേം ഞാൻ പതിപ്പിച്ച് വച്ചിട്ടില്ല..... എന്നെ എന്താ ഇക്കാ മനസ്സിലാക്കാത്തേ?...... എന്റെ ജീവനല്ലേ യാസിക്കാ ഇങ്ങള്.... ഞാനിനി എവിടേം പോവൂലാ.... ഇക്കാന്റെ അടുത്ത് തന്നെ കാണും..... സത്യം.... എന്നെ ഒരിക്കലും വെറുക്കല്ലേ...... ഞാനത് സഹിക്കൂല......'

എന്റെ മാറിലെ ചൂടേറ്റ് കിടക്കുന്ന മഹറിൽ പിടിച്ച് ഏങ്ങലടിച്ച് കണ്ണീര് ഷമിപ്പിക്കാൻ ഒരുപാട് പാട് പെട്ട് നോക്കി.... പക്ഷേ കരയാൻ വന്നത് കരഞ്ഞ് തന്നെ തീർത്തു.... മനസ്സില് കുമിഞ്ഞു കൂടുന്ന സങ്കടം ഉണ്ടെങ്കിലും അതൊക്കെ മാറ്റി വച്ച് വീട്ടിലെ പണി തീർക്കാൻ വേണ്ടി നമ്മള് അകത്തേക്ക് ചെന്ന് ഓരോ അറ്റത്ത് നിന്ന് തുടങ്ങി..... അപ്പോളാണ് അത് നമ്മളെ കണ്ണിൽ ഉടക്കിയത്..... ഈ വീട്ടിലെ തുറക്കാതെ വച്ചിരുന്ന മുറിയുടെ താക്കോല് ആ മുറിയുടെ ലോക്കിൽ കിടക്കുന്നു.....

അത് കണ്ട് നമ്മളൊരു സംശയത്തോടെ കണ്ണ് തുടച്ച് ആ ചാവി വച്ച് മുറി തുറന്ന് അകത്ത് കയറിയപ്പോ അവിടെ ആ റൂമിന്റെ അകം മൊത്തത്തിൽ കണ്ട് നമ്മള് തരിച്ച് പോയി.... ഞാൻ പോലും അറിയാതെ എടുത്ത എന്റെ ഒരുപാട് ഫോട്ടോകൾ ആ മുറിയുടെ ചുവരിലാകെ നിറച്ച് വച്ചിരിക്കുന്നു.... ബെഡില് വരെ എന്റേം ഇക്കാന്റേം ഒരുമിച്ചുള്ള
ഫോട്ടോകളാണ് നിറഞ്ഞ് നിൽക്കുന്നത്....

ശെരിക്കും അത് കണ്ടപ്പോ ആകെ മരവിച്ച് പോയിരുന്നു ഞാൻ..... എന്നെ ഇത്രക്ക് സ്നേഹിച്ച ആ മനുഷ്യൻ ഞാൻ കാരണം വിഷമിച്ചല്ലോ റബ്ബേ?..... നമ്മള് ആ മുറി മൊത്തം അരിച്ച് പെറുക്കി നോക്കിയപ്പോ ഇക്കാന്റെ ഡയറി കണ്ടു..... അത് തുറന്ന് വായിച്ചപ്പോ ഞാൻ ശെരിക്ക് അറിഞ്ഞു എന്റെ ഇക്കാന്റെ സ്നേഹം..... എന്നെ കണ്ട നാള് മുതൽ ഇക്ക എന്നെ കുറിച്ച് ഇക്ക എഴുതി വച്ചതാ അതൊക്കെ.....

ഞാൻ ഇഷ്‌ഫൂനോട്‌ അജുക്കാനെ എനിക്ക് കാണണ്ടാന്ന് പറഞ്ഞ അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ ഇക്ക.... അത് മുഴുവനും വായിച്ച് കഴിഞ്ഞപ്പോ ഇക്കാനെ പെട്ടെന്ന് കണ്ടിരുന്നെങ്കിൽ എന്നൊരു തോന്നലായിരുന്നു നമ്മളെ ഉള്ളില്..... നിറഞ്ഞ് വന്ന കണ്ണ് തുടച്ച് ഒരുപാട് തവണ ഇക്കാനെ ഫോണിൽ വിളിച്ച് നോക്കി.... എടുത്തില്ല.... ആ ഡയറിയും നെഞ്ചിലേക്ക് അണച്ച് ചേർത്ത് പിടിച്ച് നമ്മള് ഇക്കാനെ ഓർത്ത് പൊട്ടിക്കരഞ്ഞു....


19

ഞാൻ ഇഷ്‌ഫൂനോട്‌ അജുക്കാനെ എനിക്ക് കാണണ്ടാന്ന് പറഞ്ഞ അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട് എന്റെ ഇക്ക.... അത് മുഴുവനും വായിച്ച് കഴിഞ്ഞപ്പോ ഇക്കാനെ പെട്ടെന്ന് കണ്ടിരുന്നെങ്കിൽ എന്നൊരു തോന്നലായിരുന്നു നമ്മളെ ഉള്ളില്..... നിറഞ്ഞ് വന്ന കണ്ണ് തുടച്ച് ഒരുപാട് തവണ ഇക്കാനെ ഫോണിൽ വിളിച്ച് നോക്കി.... എടുത്തില്ല.... ആ ഡയറിയും നെഞ്ചിലേക്ക് അണച്ച് ചേർത്ത് പിടിച്ച് നമ്മള് ഇക്കാനെ ഓർത്ത് പൊട്ടിക്കരഞ്ഞു....

ഞാൻ എന്റെ ഇക്കാനെ ഒരുപാട് സങ്കടപ്പെടുത്തി..... ഇന്ന് തന്നെ ഇക്കാന്റെ എല്ലാ ആഗ്രഹങ്ങളും നമ്മള് സാധിച്ച് കൊടുക്കും..... ഇനി എനിക്ക് ഒളിച്ച് കളിക്കാൻ കഴിയില്ല.... എന്റെ ചെക്കനെ വേദനിപ്പിക്കാനും പറ്റില്ല..... അന്ന് പിന്നെ നമ്മള് പുറത്തേക്ക് പോലും ഇറങ്ങാൻ കൂട്ടാക്കാതെ ഇക്കാനേം കാത്ത് വീട്ടില് തന്നെ ഇരുന്നു.....

നമ്മളെ കാത്തിരിപ്പ് അവസാനിപ്പിക്കാൻ എന്ന പോലെ യാസിക്ക ഡോറ് തള്ളിത്തുറന്ന് വരുന്നത് കണ്ടപ്പോ തിങ്ങുന്ന സന്തോഷത്തോടെ നമ്മള് ഇക്കാന്റെ അടുത്തേക്ക് ഓടി.... പക്ഷേ ഇക്കയെന്നെ ഒന്ന് നോക്കുക പോലും ചെയ്യാണ്ട് വേഗം ബെഡ്റൂമിലേക്ക് കേറി വാതില് അടച്ച് അകത്ത് നിന്ന് കുറ്റിയിട്ടു.... നമ്മള് ഒരുപാട് വാതിലിലിട്ട് തട്ടി വിളിച്ചു.... തുറന്നില്ല.....

"യാസിക്കാ..... ഞാനിനി എങ്ങോട്ടും പോകില്ല.... വാതില് തുറക്ക്..... എന്നോട് ക്ഷെമിക്ക് യാസിക്കാ.... ഞാൻ ഇങ്ങളെ മാത്രാ സ്നേഹിച്ചിട്ടുള്ളൂ..... ശെരിക്കും.... സത്യാ പറയണേ.... നാഫി വിളിച്ചപ്പോ അവളെ സങ്കടപ്പെടുത്തണ്ടാന്ന് കരുതി പോയതാ ഇക്കാ.... ഇനി ആര് വിളിച്ചാലും പോവൂല....

എനിക്ക് എന്റെ യാസിക്ക അല്ലാതെ വേറെ ആരാ ഉള്ളത്?..... വാതില് തുറക്ക്.... ഇക്കാന്റെ ആഗ്രഹങ്ങളൊക്കെ നമ്മള് നടത്തി തരാൻ പോകാ.... എനിക്ക് ശെരിക്ക് സമ്മതാ.... ഞാൻ എന്നേ സമ്മതിച്ചതാ..... എന്നത്തെയും പോലെ എന്നെ കെട്ടിപ്പിടിച്ച് കിടക്കണ്ടേ..... ഓരോ കുറുമ്പ് കാട്ടണ്ടേ.... പ്ലീസ്.... വാതില് തുറക്ക്..... എന്നോട് വെറുപ്പ് കാണിക്കല്ലേ ഇക്കാ.... എനിക്കത് താങ്ങാൻ പറ്റൂല... വാതില് തുറക്ക്....."

മതിയാവോളം കരഞ്ഞ് നിലവിളിച്ചിട്ടും ഇക്ക ഒരു വാക്ക് പോലും മിണ്ടാതിരിക്കുന്നത് കണ്ട് നമ്മള് ആകെ തകർന്ന് പോയി.... നമ്മള് ഇക്കാന്റെ വിളിയും കാത്ത് നിലത്തിരുന്ന് ഒരുപാട് കരഞ്ഞു..... രാത്രി ഭക്ഷണം കഴിക്കാൻ പോലും ഇക്ക കൂട്ടാക്കിയില്ല.... ആ വാതില് നമ്മളെ മുന്നില് തുറക്കുന്നതും കാത്ത് കണ്ണ് നിറച്ച് ഒരുപാട് നേരം ഇരുന്നെങ്കിലും തുറന്നില്ല... ഉറങ്ങിക്കാണും..... എന്നോട് ഇത് വരേം ദേഷ്യം മാറിക്കാണില്ല.....

നേരം പുലരുവോളം ഇക്കാടെ സ്നേഹത്തിൽ കുതിർന്ന സ്വരം പ്രതീക്ഷിച്ച് നമ്മള് നോക്കിയിരുന്നു..... പക്ഷേ ഇക്ക നമ്മളെ ഒന്ന് തിരിഞ്ഞ് പോലും നോക്കീല.... രാവിലെ കണ്ണ് തുറന്ന് നോക്കിയപ്പോ മുറീടെ വാതില് തുറന്ന് കിടക്കുന്നുണ്ടായിരുന്നു..... അകത്തേക്ക് നോക്കിയപ്പോ ഇക്കാനെ കണ്ടില്ല.... ബാത്ത്റൂമിലും ഇല്ല.... പുറത്തേക്ക് പോയതാണ്‌.....

വാതില് ചാരി വച്ചിട്ടുണ്ട്... കരഞ്ഞ് വീർത്ത് കെട്ടിയ കണ്ണിലേക്ക് വെള്ളം ഒഴിച്ചപ്പോ എന്തോ പോലെ തോന്നിയിരുന്നു നമ്മക്ക്..... നല്ല തണുത്ത വെള്ളം തലയിലേക്ക് വന്ന് വീണപ്പോ ശരീരം തണുത്തു.... പക്ഷേ ഹൃദയം ഇപ്പോളും ചുട്ട് പൊള്ളി വിങ്ങുന്നുണ്ട്.... നമ്മള് കുളിച്ച് നിസ്‌ക്കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോ യാസിക്ക കണ്ണും തുറന്ന് മേലേക്ക് നോക്കി ബെഡിൽ കിടക്കുന്നത് കണ്ടു....

ഇതെപ്പോ കേറി വന്നു?.... നമ്മള് അത് കണ്ടപ്പോ തന്നെ ചെറിയ പേടിയോടെ അരിച്ചരിച്ച് ഇക്കാന്റെ അടുത്തേക്ക് പോയതും എന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ കമിഴ്ന്നു കിടന്ന് പുതപ്പ് തല വഴി ഇട്ടു..... ദേഷ്യമാണ്.... നന്നായിട്ട് വഴക്ക് പറയുവായിരിക്കും.... എങ്കിലും സാരോല്ല.... എന്നൊക്കെ ഓർത്ത് നമ്മള് ഇക്കാനെ രണ്ടും കല്പിച്ച് തന്നെ ചെന്ന് കുലുക്കി വിളിച്ചതും പുതപ്പ് മാറ്റി എന്നെ എരിയുന്ന കണ്ണുകളോടെ തുറിച്ച് നോക്കുന്ന ആളെ കണ്ടപ്പോളേക്കും പറയാൻ വന്നതൊക്കെ മറന്ന് വിക്കി മുരണ്ടോണ്ട് നമ്മള് തലയും താഴ്ത്തി അവിടെ നിന്നു.....

"എനിക്ക് നിന്നെ കാണണ്ടെന്ന് പറഞ്ഞതല്ലേ?.... പിന്നെ എന്തിനാ എന്റെ മുന്നിലേക്ക് വന്നത്?.... പുറത്തേക്ക് പോ..... പോകാനല്ലെടീ നിന്നോട് പറഞ്ഞത്!!!!..."

എന്ന് ഡോറ് ചൂണ്ടിക്കാണിച്ച് അമർഷത്തിൽ കവിഞ്ഞ ഈർഷ്യയോടെ ഇക്ക അലറിയതും വേദനയോടെ മനസ്സിടറിക്കൊണ്ട് നമ്മള് ഒരക്ഷരം പോലും മിണ്ടാതെ പുറത്തേക്കിറങ്ങി.... പിടിച്ച് വച്ച കണ്ണീര് പുറന്തള്ളാൻ പിന്നെ അധികം സമയം വേണ്ടി വന്നില്ല..... രാവിലെ ഉണ്ടാക്കി വച്ചതൊന്നും കഴിക്കാൻ കൂട്ടാക്കാതെ ഇറങ്ങി പോകാൻ ഓങ്ങുന്ന ഇക്കാനെ നമ്മള് ആവുന്ന വിധത്തിൽ തടഞ്ഞ് നിർത്താൻ നോക്കി..... കഴിഞ്ഞില്ല.....

നമ്മള് കാരണം ഇന്നലേം ഇക്കയൊന്നും കഴിച്ചില്ല.... ഇന്നൂടെ അങ്ങനെ നടന്നാൽ.... എനിക്കത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.... അതോണ്ട് തന്നെ ബൈക്ക് എടുത്ത് പോയ ഇക്കാന്റെ പിറകേ നമ്മള് ഒരുപാട് നേരം ഇക്കാനെ വിളിച്ചോണ്ട് ഓടി.... പക്ഷേ ഇക്ക നമ്മളെ കണ്ടില്ല.... ബൈക്ക് മുന്നോട്ട് പോക്കോണ്ട് ഇരിക്കുന്നതോടൊപ്പം ഞങ്ങൾ തമ്മിലുള്ള അകലം കൂടി വന്നോണ്ടിരുന്നു...... അൽപ്പം പോലും ഓടാൻ കഴിയാതെ വേച്ച് നമ്മള് ആ റോട്ടിൽ നിന്നു.....

'എന്തിനാ യാസിക്കാ എന്നെ ഇങ്ങനെ തീ തീറ്റിപ്പിക്കുന്നേ?...... ഞാൻ ജീവിക്കുന്നത് തന്നെ ഇക്കാക്ക് വേണ്ടിയല്ലേ?..... എല്ലാ സങ്കടങ്ങളും പറഞ്ഞ് തീർത്ത് ആ നെറ്റിക്ക് ഒരു മുത്തം വച്ചാൽ തീരാവുന്ന പ്രശനങ്ങളേ ഉള്ളൂ.... പക്ഷേ എന്നെ ഒന്ന് അടുത്തേക്ക് പോലും അനുവദിക്കാത്തതെന്തേ?.... എന്നോടുള്ള സ്നേഹം തന്നെ ഇങ്ങള് മറന്നോ?.....

അതോ ഞാൻ ഇക്കാന്റെ സ്നേഹം മനസ്സിലാക്കിയില്ലെന്ന് തെറ്റിദ്ധരിച്ച് മനപ്പൂർവം എന്നെ ഒഴിവാക്കുന്നതാണോ?.... ഒന്നും അറിയില്ല..... ആർക്കും എപ്പോ വേണമെങ്കിലും തട്ടിക്കളിക്കാനുള്ള ഒരു വസ്തു ആണല്ലോ ഞാൻ..... ഇക്കാക്ക് വേണ്ടെങ്കിൽ പിന്നെ ഞാനെന്തിനാ ജീവനോടെ ഇരിക്കുന്നേ?..... മരിക്കുന്നത് തന്നെയല്ലേ ഭേദം?.....'

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°
ഇന്നലെ അവളോട് ചൂടായത് വല്ലാത്ത ദേഷ്യം വന്നിട്ടാ..... ഞാൻ അനുഭവിച്ച ദുഃഖം എത്രത്തോളം ആണെന്ന് അവളെ മനസ്സിലാക്കി കൊടുക്കാൻ വേണ്ടി തന്നെയാ ഞാൻ മനപ്പൂർവം വാതില് അടച്ചത്..... അദീന്റെ കരഞ്ഞോടുള്ള പറച്ചില് കേട്ടപ്പോ തന്നെ ഉള്ള മനസ്സമാധാനം നഷ്ട്ടപ്പെട്ട് ഉറക്കം പാടേ പോയി രാവിലെ ആകാൻ കാത്തിരിക്കായിരുന്നു.....

രാവിലെ ദേഷ്യത്തിന്റെ കെട്ടിറങ്ങി ഡോർ തുറന്ന് പുറത്തേക്ക് വന്ന് നോക്കിയപ്പോ കാണുന്നത് മതിലോട് ചാരിയിരുന്ന് ഞാൻ കെട്ടിക്കൊടുത്ത മഹറും മുറുക്കെ പിടിച്ച് കണ്ണടച്ച് കിടക്കുന്ന അവളെയാണ്..... ഉറങ്ങാതിരുന്നതിന്റെ അടയാളം എന്ന വണ്ണം അവളുടെ അഴകേറുന്ന കണ്ണുകൾക്ക് താഴെ ചെറുതായി കറുത്ത പാട് വന്ന് നിൽക്കുന്നത് കണ്ട് എന്റെ ഉള്ളം എന്തെന്നില്ലാതെ പിടഞ്ഞു....

ഞാനിന്നലെ എന്റെ പെണ്ണിനെ അത്രത്തോളം വേദനിപ്പിച്ചിരുന്നോ?..... നന്നായി മനസ്സ് വേദനിച്ച് കാണും..... എന്ത് കുഞ്ഞ് സങ്കടം വന്നാലും അവള് കരയാറുണ്ട്..... ഞാൻ അവളെ മുഖത്ത് തലോടാൻ കൈകൊണ്ട് പോയതും ഉണരാൻ നിക്കുന്നത് പോലുള്ള അവളുടെ മട്ട് കണ്ട് വേഗം പുറത്തേക്ക് ഇറങ്ങി പോയതായിരിന്നു....
അദിയോട് ഇന്നും ദേഷ്യം കൈവിടാതെ സംസാരിച്ചതിൽ എനിക്ക് ഉള്ളിൽ നല്ല കുത്തലുണ്ട്.....

എന്തൊക്കെയോ സംഭവിച്ച പോലെ എന്റെ ഖൽബ് കിടന്ന് വല്ലാതെ പിടയുന്നുണ്ട്.... അദീടെ മുഖം തന്നെ മനസ്സിലേക്ക് വരുന്നു.... ഫോണിൽ ഒരുപാട് കോൾ വരുന്നുണ്ട്.... എടുത്ത് നോക്കിയില്ല..... അവളായിരിക്കും.... ദേഷ്യം കാണിച്ചിട്ടാണെങ്കിലും അവളെ ഒന്ന് വിളിച്ച് നോക്കണം.... വർക്ക്‌ഷോപ്പ് എത്തട്ടെ.... അതൊക്കെ ആലോചിച്ച് വർക്ക്‌ഷോപ്പ് ലക്ഷ്യം വച്ച് പോയ നേരത്താണ് എന്റെ ബൈക്കിന് കുറുകേയായി ഒരു പോലീസ് ജീപ്പ് വന്ന് നിന്നത്.....

അത് കണ്ട് പെട്ടെന്ന് ബ്രേക്കിട്ട് ഞാൻ ബൈക്ക് നിർത്തിയതും ഏകദേശം അഞ്ചാറ് പോലീസ് കോൺസ്റ്റബിൾമാരുടെ വേഷം ധരിച്ച തനി ഗുണ്ടകൾ ജീപ്പിൽ നിന്ന് ഇറങ്ങി വരുന്നത് കണ്ട് നെറ്റി ചുളിച്ച് വച്ചിട്ട് ജീപ്പിന്റെ മുന്നിലെ സീറ്റിൽ നിന്ന് എന്നെ കുത്തിഞെരിച്ച് നോക്കി ചാടി വരുന്ന ഏമാനിലേക്ക് എന്റെ നോട്ടം മാറ്റി.... അന്ന് എന്നെ പോലീസ് സ്റ്റേഷനിൽ കയറ്റിയതിന് ഞാൻ അടിച്ച് പരുവമാക്കിയ സർക്കിൾ ഇൻസ്‌പെക്ടർ രാജീവ് ആയിരുന്നു അത്....

"എങ്ങോട്ടേക്കാണാവോ മിസ്റ്റർ ഇല്ല്യാസ്‌ അജ്മൽ?..... ഇന്ന് ആരെയാ തല്ലാൻ പോകുന്നത്?....."

"അതറിയാനാണോ താനിപ്പോ ഇങ്ങോട്ട് വന്നത്?...."

അരിശം കേറിയുന്ന എന്റെ ചോദ്യത്തിന് പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി....

"നിനക്ക് നനന്നായിട്ട് ദേഷ്യം വരുന്നയുണ്ടല്ലോ?... എന്ത് ചെയ്യാൻ?... എനിക്കും നന്നായിട്ട് ദേഷ്യം വരുന്നുണ്ട്..... നമ്മള് തമ്മില് ഒരു ചെറിയ ഡീലിങ്ങ്സ് ബാക്കിയില്ലേ?.... അതിപ്പോ തീർക്കാം.... പോലീസിനെ തല്ലിയാൽ എന്താ ഉണ്ടാകാൻ പോകുന്നതെന്ന് ഇന്ന് പൊന്ന് മോൻ അറിയും..... എടോ സെബാസ്റ്റ്യാ..... പണി തുടങ്ങുവല്ലേ?...."

ഈ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നുള്ള അയാളുടെ വാചകക്കസർത്ത് കേട്ടപ്പോ എനിക്ക് അവന്മാരെ ഓർത്ത് സഹതാപം നിറഞ്ഞ ചിരിയാണ് വന്നത്.... സ്റ്റാൻഡ് ഇട്ട് വച്ചിട്ട് ബൈക്കിൽ ചാരിയിരുന്ന് ഞാൻ അവറ്റകളുടെ എണ്ണം എടുത്തോണ്ടിരുന്നു....

"അയ്യേ എന്തോന്നിന്നത് രാജീവ് സാറേ?.... എന്നെ തല്ലാൻ വരുമ്പോളെങ്കിലും തന്റെ പിശുക്ക് ഒന്ന് കുറച്ചൂടെ?..... ആകെ അഞ്ച് പേര്.... ഇതിപ്പോ അഞ്ച് മിനിറ്റിൽ എനിക്ക് പണി തീർക്കേണ്ടി വരുന്ന കണ്ടീഷനായി....."

രാജീവിനെ നോക്കി പുച്ഛിച്ചിട്ട് ഞാൻ അത് പറഞ്ഞപ്പോളേക്കും ആ കൂട്ടത്തിൽ നിന്ന് ഒരുത്തൻ എന്റെ നേർക്ക് കത്തി വീശാനായിട്ട് പാഞ്ഞ് വരുന്നത് കണ്ടതും അവന്റെ അടിനാവി നോക്കി കാല്മടക്കി ഒരു തൊഴി വച്ച് കൊടുത്തിട്ട് അവൻ കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തി എന്റെ കൈപ്പിടിയിൽ ഒതുക്കി....

അവൻ അടികൊണ്ട് നിലത്തേക്ക് തെറിച്ച് വീണപ്പോളേക്കും ബാക്കിയുള്ളവരൊക്കെ കൂടെ എന്നെ തളച്ചിടാൻ കച്ച കെട്ടി വന്നിരുന്നു.... നിലത്തും ആകാശത്തും തൊടീക്കാതെ എല്ലാ നരുന്ത്കളെയും ഞാൻ മാറി മാറി അടിച്ച് പരുവമാക്കി..... ദേഷ്യത്താൽ വലിഞ്ഞു മുറുകിയ മുഖവുമായി വീണ്ടും എന്നിലേക്ക് ചീറി അടുത്ത് രാജീവിന് അക്ഷരം തെറ്റിക്കാതെ തന്നെ നല്ല പവറുള്ള ഇടി ഞാൻ സമ്മാനിച്ചു.....

രാജീവ് ഉൾപ്പടെയുള്ള എല്ലാവരേം അടിച്ച് നിലത്ത് കഴിഞ്ഞ നേരം എന്റെ ഫോണിലേക്ക് ഒരു അനോണിമസ് കോൾ വന്നു..... താഴെ കിടന്ന് വേദനയോടെ ഞെരുങ്ങുന്ന അവരെയൊക്കെ ഒന്ന് നോക്കി കോൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിടോട് ചേർത്തതും മറുതലയ്ക്കൽ നിന്ന് വരുന്ന ശബ്ദം കേൾക്കേ എന്റെ രക്തം തിളച്ച് മറിഞ്ഞ് ചൂട് പിടിക്കാൻ തുടങ്ങി.....

"എടാ ഇല്ല്യാസേ..... ഇത് ഞാനാടാ.... ലോറൻസ്... പരുന്ത് ലോറൻസ്......"

അവന്റെ പരിഹാസം കലർന്ന ശബ്ദം എന്റെ ചെവിയിൽ കുത്തിത്തുളച്ച് കയറുന്നത് പോലെ തരംഗങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതും പല്ലിറുമ്മിക്കൊണ്ട് ഫോണിൽ പിടിച്ച് ഞെരിച്ച് എരിഞ്ഞു വന്ന ദേഷ്യം ഞാൻ അടക്കി പിടിച്ചിരുന്നു....

"അന്ന് നീയെന്നെ തല്ലി നടുവൊടിച്ചതിന് ശേഷം നമ്മള് പിന്നെ ഒന്ന് മുഖാമുഖം കണ്ടിട്ടേയില്ല..... അതോർക്കുമ്പോ എന്റെ ഉള്ളില് വല്ലാത്തൊരു നീറ്റലാണെന്നേ.... എന്താന്ന് അറിയാൻ പാടില്ല.... കണക്ക് തീർക്കാതെ വച്ചോണ്ടിരുന്നാ എനിക്ക് സമാധാനമാകില്ല.... അത് കൊണ്ട് നമുക്ക് ഒന്നൂടെ ഒന്ന് നേരിട്ട് കാണാം.....

അല്ല കാണണം..... കണ്ടിരിക്കണം.... അയ്യോ നമ്മുടെ ശത്രുത പുതുക്കിക്കോണ്ട് ഇരുന്നപ്പോ നിന്റെ വീട്ട്കാര്യം ചോദിക്കാൻ മറന്ന് പോയി.... എന്തൊക്കെയുണ്ട് വിശേഷം?.... നിന്റെ പെണ്ണ് ആ ചേലുള്ള പാവക്കുട്ടിക്ക് സുഖം തന്നെയല്ലേ?.... എങ്ങനെ ഒപ്പിച്ചെടാ അവളെ?... ശെരിക്കും ഒരു ചരക്ക് തന്നെ....."

"എടാ നാറീ..... എന്റെ പെണ്ണിന്റെ സൗന്ദര്യം നോക്കാതെ നീ നിന്റെ മാറ്റോളെ പോയി ഒലത്തെടാ.... നീ വച്ചോണ്ടിരുക്കുന്ന ഒരു ആറ്റം ഐറ്റം ഉണ്ടല്ലോ? ഹന്ന.... അവളെ!!!...." 

പുച്ഛച്ചിരിയോടെ തുടങ്ങിയ വാക്കുകളുടെ ഒടുക്കത്തിൽ അവൻ പറഞ്ഞത് എന്റെ ഉള്ളിലേക്ക് കാരിമുള്ള് വന്ന് തറഞ്ഞതിന് സമാനമായിരുന്നു.... അതിന് മറുപടി എന്നോണം അപ്പൊ മനസ്സിൽ തോന്നിയതൊക്കെ വിളിച്ചു കൂവിക്കൊണ്ട് ഞാനെന്റെ എരിച്ചില് അൽപ്പം കുറയ്ക്കാൻ നോക്കി.... അതിനുള്ള മറുപടിയായിട്ട് അവൻ ഇനി പറയാൻ പോകുന്നത് എന്താണെന്ന് വളരേ ശ്രദ്ധയോടെ കാതോർക്കുമ്പോളും ഒരുപാട് സംശയങ്ങൾ എന്നിലൂടെ കറങ്ങി നടന്നിരുന്നു....

"ഓഹ്.... അവളെ പറഞ്ഞപ്പോ നിനക്ക് പൊള്ളിയല്ലേ?.... പൊള്ളും..... സ്വാഭാവികം.... പിന്നെ ഹന്ന.... അവളെന്റെ ചെറിയ സെറ്റപ്പ് തന്നെയാന്നെ..... എന്നാ ചെയ്യാനാടാ ഉവ്വേ?.... അവളുടെ സൗന്ദര്യത്തിന് മുന്നില് ഞാനൊന്ന് മുട്ട് മടക്കി പോയി..... ഇപ്പൊ അവളുടെ വയറ്റിലും ഉണ്ട്.... അതോണ്ട് എനിക്ക് അങ്ങോട്ട് വിട്ട് കളയാൻ പറ്റുന്നില്ല....

ഹോ.... എന്റെ കാര്യം പറഞ്ഞ് ഞാൻ പറയാൻ വന്നത് തന്നെ മറന്ന് പോയി.... നിന്റെ പെണ്ണ് അതായത് അദീല ഇല്ല്യാസ്‌ ഇപ്പൊ നിന്റെ അടുത്ത് ഇല്ല.... ശെരിയല്ലേ?..... പക്ഷേ അവളില്ലേ എന്റെ അടുത്തുണ്ട്.... നല്ല സുന്ദരി കുട്ടിയായിട്ട്.... അത് പറയാനാ നിന്നെ ഞാൻ വിളിച്ചത്..... ഹ.... ഹ.... ഹ... ഹ...."

അവന്റെ അതും പറഞ്ഞുള്ള കൊലച്ചിരിയിൽ നടുങ്ങിപ്പോയതും എന്റെ നെഞ്ചിടിപ്പ് കൂടി വന്നോണ്ടിരുന്നു.... അത് ഇടിമുഴക്കം പോലെ എന്നിലേക്ക് വന്ന് പതിക്കുന്നതായി കണ്ട് ആകെ പതറി വിയർത്ത് നിൽക്കുന്ന ഞാൻ കത്തി ചാമ്പലാകുന്നത് പോലെ തോന്നി....

"ഡാാ..... നീയെന്താടാ പറഞ്ഞേ?.... അവള്... അവള് നിന്റെ അടുത്തോ??!!!!.."

"ഹാ ഇങ്ങനെ കിടന്ന് അലറി നിന്റെ ഉള്ള എനർജി വേസ്റ്റ് ആക്കി കളയല്ലേടാ അളിയാ.... അതേ അവള് എന്റെ അടുത്ത് തന്നെയുണ്ട്... അയ്യോ നീ പേടിക്കൊന്നും വേണ്ടാ..... അവളെ ഞാൻ ഒന്നും ചെയ്തിട്ടില്ല... ചെയ്യാൻ പോകുന്നതേ ഉള്ളൂ.... നിനക്ക് നിന്റെ പെണ്ണിനെ വേണ്ടേ?.... ഞാനും അവളും ആ പഴയ ഗോഡൗണിൽ ഉണ്ട്....

നീ വരുന്നതും കാത്ത് പേടിയോടെ പൊട്ടി കരഞ്ഞോണ്ട് ഇരിക്കാ ആ പാവം.... അവള് ശെരിക്കും ഒരു മണ്ടി തന്നെയാ.... അല്ലെങ്കി ഇന്ന് രാവിലെ കലിപ്പിൽ ഇറങ്ങിപ്പോയ നിന്റെ പിറകേ ''''യാസിക്കാ പോകല്ലേ..... യാസിക്കാ പോകല്ലേ.....'''' ന്നും വിളിച്ച് ഓടുമായിരുന്നോ??.... 

ഒരു കണക്കിന് അത് എന്ത് കൊണ്ടും നന്നായി.... അവളെ എന്റെ മുന്നിലേക്ക് നീയായിട്ട് തന്നെ ഇട്ട് തന്നതാ.... നല്ല ഒന്നാന്തരമൊരുത്തിയെ തന്നെ ആണല്ലോടാ നീ അടിച്ചോണ്ട് പോന്നത്..... ശെരിക്കും എന്താ പറയാ ഒരു മാലാഖയെ പോലുണ്ട്.....

ഇവളെ ഇങ്ങനെ കയ്യിൽ കിട്ടീട്ട് വെറുതെ വിടണമെങ്കിൽ ഞാനൊരു ആണല്ലാതെ ആവണം.... പക്ഷേ എനിക്ക് ഒരേ ഒരു നിർബന്ധം..... നിന്റെ മുന്നില് വച്ച് തന്നെ നിന്റെ പെണ്ണിനെ ഒന്ന് സ്നേഹിച്ച് കിടത്തണമെന്ന്.... അത് നേരിട്ട് കാണുമ്പോ നിനക്കുണ്ടാകുന്ന വേദന എനിക്ക് കൺകുളിർക്കേ കാണണം...."

"കാണും..... നീ കണ്ടിരിക്കും..... നിന്നെ ഞാൻ കാണിച്ചിരിക്കും..... വരുന്നുണ്ടെടാ ഞാൻ..... നിന്റെ അന്ത്യം കുറിക്കാനായിട്ട്!!!!....."

വികാരത്തിൽ പൂണ്ടുള്ള ലോറൻസിന്റെ ഞെളിഞ്ഞ് പറയല് കേട്ട് അവനെ കൊല്ലാനുള്ള ദേഷ്യത്തിൽ വലിഞ്ഞു മുറുകിയ മുഖവുമായി അവനോട് കനപ്പിച്ച് അത് പറഞ്ഞതും അവൻ പറഞ്ഞതൊക്കെ സത്യമാകരുതേ എന്ന് മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.....

"ഹ.... ഹ... ഹ.... ദേ പിന്നേം തമാശ...
അതൊക്കെ നിന്റെ വെറും തോന്നല് മാത്രമാടാ.... എന്നെ ഒന്ന് തൊടാൻ പോയിട്ട് ഇവിടെ എത്താൻ പോലും നിനക്ക് കഴിയില്ല...... എന്നെ പോലെ മുട്ടി നിൽക്കുന്ന ഇവന്മാർക്ക് കാമം തീർക്കാൻ മാത്രമുള്ള ഒരു വസ്തു പോലെ നിന്റെ അദീല എന്നുന്നേക്കുമായി മാറിയിരിക്കും..... അതൊക്കെ നിനക്ക് ഞാൻ കാണിച്ച് തരാട്ടോ.... ഒരു മിനിറ്റേ..... ഞാനൊന്ന് വീഡിയോ കോൾ വിളിക്കട്ടെ....."

പരിഹാസച്ചുവയോടെയുള്ള അവന്റെ പറച്ചില് കേട്ട് എന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.... വർധിച്ച് വരുന്ന നെഞ്ചിടിപ്പോടെ ഞാൻ  അവന്റെ വീഡിയോ കോൾ അറ്റൻഡ് ചെയ്യാലേ പുച്ഛം നിറച്ച ചിരി ചിരിക്കുന്ന ലോറസിന് പിന്നിലായി എന്റെ കണ്മുന്നിൽ മയങ്ങിക്കിടക്കുന്ന പെണ്ണിന്റെ താമരത്തളിര് പോലുള്ള മുഖം ആകെ ചുമന്ന് വാടിത്തളർന്ന് കലങ്ങി കണ്ടതും ഞാൻ വെന്ത് ഉരുകി തീരുന്നത് പോലെ തോന്നി....

അവളെ ആരൊക്കെയോ ചേർന്ന് ഒരിടത്ത് കെട്ടിയിട്ടിരുന്നത് കാൺകേ ഉള്ളം വല്ലാണ്ടങ്ങ് വിങ്ങുന്നതായിട്ട് ഞാൻ അറിഞ്ഞു..... അണപ്പൊട്ടി വരുന്ന എന്റെ ദേഷ്യത്തിൽ കവിഞ്ഞ സങ്കടത്തിന്റെ കുതിപ്പ് കാരണം എന്റെ കണ്ണ് നിറഞ്ഞ് തുളുമ്പിയിരുന്നു.... അവളെ വായീന്ന് "യാസിക്കാ..." ന്നുള്ള വിളി കേൾക്കാൻ ഹൃദയം വെമ്പൽ കൊള്ളുന്ന പോലെ.... 

"അദീ......."

"നീയെന്താടാ ഇല്ല്യാസേ കരയുന്നേ?..... നല്ല സങ്കടം വന്നല്ലേ?..... എനിക്കും സങ്കടമായി.... പാവം പെണ്ണ്.... ഞങ്ങൾക്ക് പിടി താരണ്ടിരിക്കാനായിട്ട്  കുതറി മാറി ഓടിയപ്പോ അവളെ പിടിക്കാനായിട്ട് ഞാൻ ഒരു വഴിയേ കണ്ടുള്ളൂ.... അവളെ തലയ്ക്കിട്ട് ചെറുതായിട്ട് ഒന്ന് ഈ ഇരുമ്പ് വടി കൊണ്ട് അടിച്ചു..... ചെറുതായേ അടിച്ചുള്ളൂ.... പെട്ടെന്ന് അവൾക്ക് ബോധം പോയി..... തീരേ ആരോഗ്യം ഇല്ലന്നേ...."

*"ഡാാാാാ!!!!......."*

"എന്താഡാാ?..... നിനക്ക് അലർച്ച കൂടുന്നുണ്ടല്ലോ?..... നീ അവിടെ നിന്ന് ബഹളം വച്ചിട്ടൊന്നും ഒരു കാര്യവുമില്ല.... ഇവളെ നിനക്ക് ജീവനോടെ വേണമെങ്കിൽ ഞാൻ പറയുന്നത് പോലെ നീ ചെയ്യണം..... ഇല്ലെങ്ങി പിന്നെ ഇവളെ പരലോകത്തേക്ക് അയക്കാനുള്ള പണി ഞാൻ ദേ ഇപ്പോളെ അങ്ങ് തുടങ്ങും!!!....."

"എന്താ?..... എന്താടാ @*&%#*@ നിനക്ക് വേണ്ടത്???!!!!...."

അവളുടെ കിടപ്പ് കണ്ട് സഹിക്കാതെ അവനെ ചുട്ടു കൊല്ലാനുള്ള കോപത്തിന്റെ തീവ്രതയിൽ തട്ടിക്കയറിക്കൊണ്ട് ചോദിച്ചതും പിന്നേം ഒരു കൊലച്ചിരി ചിരിച്ച് കൊണ്ട് അവൻ തുടർന്നു....

"ഇപ്പോളാ നിനക്ക് ബുദ്ധി വന്നത്..... വളരേ നല്ലത്..... എന്നാ ആ കാര്യം ഞാനങ്ങ് പറഞ്ഞേക്കാം.... ഇപ്പൊ നിന്റെ അടുത്ത് ഇൻസ്‌പെക്ടർ രാജീവും ഗാങ്ങും ഉണ്ടെന്ന് എനിക്കറിയാം.... നിന്റെ ഭാര്യയെ ജീവനോടെ വേണമെങ്കിൽ അവര് നിനക്ക് ഇനി തരാൻ പോകുന്നതൊക്കെ ഒരു നിഷേധവും പ്രകടിപ്പിക്കാതെ എല്ലാം ഏറ്റ് വാങ്ങിക്കണം.... അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ ഇവളുടെ ജീവന് നീ നിന്റെ ജീവൻ കൊടുക്കണം.... ഞാൻ പറഞ്ഞതിന് എതിരായി സംഭവിച്ചാൽ മുന്നേ പറഞ്ഞത് പോലെ നിന്റെ കണ്മുന്നിൽ വച്ച് തന്നെ ഇവളെ ഞാൻ കീഴ്പ്പെടുത്തി കാലപുരിക്ക് അയക്കും!!!!...."

എന്നൊക്കെ അവളെ ചൂണ്ടിക്കാണിച്ച് അവൻ പറയുന്നത് കേട്ടപ്പോ അദി ഇന്നലെ എന്നെ വിളിച്ച് കരഞ്ഞതാ മനസ്സിലേക്ക് ഓടി എത്തിയത്..... ഞാൻ ഒരിക്കലും അവളെ കരയിപ്പിക്കാൻ പാടില്ലായിരുന്നു.... ഇല്ല അദീ നിനക്ക് ഒന്നും സംഭവിക്കില്ല.... നിന്റെ യാസിക്ക ജീവനോടെ ഉള്ളിടത്തോളം കാലം നിന്റെ മേൽ മറ്റൊരുത്തന്റെ കൈ പതിയാൻ ഞാൻ അനുവദിക്കില്ല..... എന്തിനാ പെണ്ണേ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്?.....

അതൊക്കെ മനപ്പൂർവം കണ്ടില്ലെന്ന് നടിച്ചില്ലേ ഞാൻ.... ആരെ തോൽപ്പിക്കാൻ?..... എന്റെ പെണ്ണിനെയോ?..... അവളിപ്പോ കരഞ്ഞിട്ടുണ്ടാകും.... ഞാനവളെ മനസ്സിലാക്കിയില്ലല്ലോ?..... അവളെ കണ്ണീന്ന് വീണ ഓരോ തുള്ളി കണ്ണീരിനും എണ്ണി എണ്ണി ഞാനവനോട് പകരം ചോദിച്ചിരിക്കും.... അതിന് കഴിഞ്ഞില്ലെങ്കിൽ ഈ ഇല്ല്യാസ്‌ ജീവനോടെ ഇല്ല.....

മനസ്സിൽ ഉറപ്പിച്ച് പറഞ്ഞ് കണ്ണ് അമർത്തി തുടച്ചപ്പോളേക്കും തക്കം പാർത്തിരിക്കുന്ന ആ നരഭോജികളുടെ മുന്നിലായി ഞാൻ സ്വയമേ തല താഴ്ത്തി മുട്ട് കുത്തി ഇരുന്നതും ആരൊക്കെയോ കിട്ടിയ അവസരം മുതലെടുത്ത് എന്നെ തലങ്ങും വിലങ്ങും ചവിട്ടി അരയ്ക്കാൻ തുടങ്ങി..... എല്ലാവരുടെയും കത്തല് അടങ്ങുന്നത് വരെ എന്നെ മാറി മാറി അടിച്ച് പരുവമാക്കിക്കൊണ്ടിരുന്നു....

അപ്പോളും ശരീരവേദനയാക്കൾ മനസ്സായിരുന്നു നോവുന്നത്...... അദീടെ ചിരിക്കുന്ന മുഖം മാത്രം എന്നിൽ തെളിഞ്ഞ് നിന്നു...... അടിക്കിടയിൽ ആരോ ഒരാള് എന്റെ തലയ്ക്ക് എന്തോ കൊണ്ട് ശക്തിക്ക് വലിച്ചടിച്ചതും തല വെട്ടിപ്പൊളിയുന്നത് പോലെ തോന്നി....

വീണ്ടും ആ വസ്തു എന്റെ തലയിലേക്ക് വന്ന് പതിച്ചപ്പോളേക്കും അസഹ്യമായ വേദനയിൽ  കടും നിറത്തിലുള്ള ചോര തലയിൽ നിന്ന് എന്റെ തളർച്ചയേറിയ കണ്ണുകളിലേക്ക് ഊർന്ന് വീണു.... അപ്പോളും എന്റെ പെണ്ണായിരുന്നു എന്റെ കണ്ണുകളിൽ..... അവളുടെ മുഖം മനസ്സിലേക്ക് ഓടി വന്നതും പുഞ്ചിരിച്ച് കൊണ്ട് ഞാൻ കണ്ണുകലടച്ചു.....

*"യാസിക്കാ!!!!!......"*

20

അത് മനസ്സിൽ ഉറപ്പിച്ച് പറഞ്ഞ് കണ്ണ് അമർത്തി തുടച്ചപ്പോളേക്കും തക്കം പാർത്തിരിക്കുന്ന ആ നരഭോജികളുടെ മുന്നിലായി ഞാൻ സ്വയമേ തല താഴ്ത്തി മുട്ട് കുത്തി ഇരുന്നതും ആരൊക്കെയോ കിട്ടിയ അവസരം മുതലെടുത്ത് എന്നെ തലങ്ങും വിലങ്ങും ചവിട്ടി അരയ്ക്കാൻ തുടങ്ങി..... എല്ലാവരുടെയും കത്തല് അടങ്ങുന്നത് വരെ എന്നെ മാറി മാറി അടിച്ച് പരുവമാക്കിക്കൊണ്ടിരുന്നു....

അപ്പോളും ശരീരവേദനയാക്കൾ മനസ്സായിരുന്നു നോവുന്നത്...... അദീടെ ചിരിക്കുന്ന മുഖം മാത്രം എന്നിൽ തെളിഞ്ഞ് നിന്നു...... അടിക്കിടയിൽ ആരോ ഒരാള് എന്റെ തലയ്ക്ക് എന്തോ കൊണ്ട് ശക്തിക്ക് വലിച്ചടിച്ചതും തല വെട്ടിപ്പൊളിയുന്നത് പോലെ തോന്നി....

വീണ്ടും ആ വസ്തു എന്റെ തലയിലേക്ക് വന്ന് പതിച്ചപ്പോളേക്കും അസഹ്യമായ വേദനയിൽ  കടും നിറത്തിലുള്ള ചോര തലയിൽ നിന്ന് എന്റെ തളർച്ചയേറിയ കണ്ണുകളിലേക്ക് ഊർന്ന് വീണു.... അപ്പോളും എന്റെ പെണ്ണായിരുന്നു എന്റെ കണ്ണുകളിൽ..... അവളുടെ മുഖം മനസ്സിലേക്ക് ഓടി വന്നതും പുഞ്ചിരിച്ച് കൊണ്ട് ഞാൻ കണ്ണുകലടച്ചു.....

*"യാസിക്കാ!!!!!......"*

•°•°•°•°•°•°•°••°•°•°•°•°•°•°••°•°•°•°•°•°•°••°•°•°•°•°•°•°•°
ബോധം ഉണ്ടെങ്കിലും അടഞ്ഞ് തൂങ്ങിയ കണ്ണുകളുമായി നമ്മള് തളർന്നിരുന്നു.... പക്ഷേ എന്നെ ഇങ്ങോട്ടേക്ക് കടത്തി കൊണ്ട് വന്നവന്റെ സംസാരം ഞാൻ കേൾക്കുന്നുണ്ടായിരുന്നു.... ഒരു വാക്ക് മിണ്ടാൻ പോയിട്ട് ഒന്ന് നിവർന്നിരിക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല.... ഇക്കാനെ വിളിച്ചോണ്ട് പിറകേ ഓടിയ എന്നെ ബലം പ്രയോഗിച്ച് ഒരു കൂട്ടം ആൾക്കാര് എന്നെ ഇങ്ങോട്ടേക്ക് പിടിച്ചോണ്ട് വന്നതാണ്....

പക മൂർച്ഛിച്ച മുഖവുമായി ഹന്നയും അവരുടെ കൂടെ ഉണ്ടായിരുന്നു....അവളാണ് എന്നെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് വീഴ്ത്തിയത്.... അന്നേരം തലയ്ക്കകത്തേക്ക് വല്ലാത്തൊരു പ്രഹരം വന്നതും അലറിക്കരയാൻ പോലുമാകാതെ വീണിരുന്നു ഞാൻ.... ഇപ്പൊ രക്തം കട്ട പിടിച്ച് മരവിച്ച് പോയിരിക്കുന്നു... യാസിക്കാനെ വിളിച്ച് അയാള് നമ്മളെ കാണിച്ച് കൊടുക്കുന്നതൊക്കെ പാതി അടഞ്ഞ മിഴികളോടെ ഞാൻ കാണുന്നുണ്ടായിരുന്നു.....
ഇക്ക കരഞ്ഞോണ്ട് എന്നെ വിളിക്കുന്നത് കണ്ടിട്ട് ചങ്കലച്ച് പോയതും എനിക്കൊരു കുഴപ്പവുമില്ലെന്ന് ഇക്കാനോട് പറയാൻ എന്റെ മനസ്സ് വല്ലാതെ വെമ്പിയിരുന്നു.... കഴിഞ്ഞില്ല....


പിന്നീട് ഇവിടെ എനിക്ക് ചുറ്റും കൂടി നിക്കുന്ന എല്ലാരുടെയും അലറിയും നീട്ടിയുമുള്ള ആർപ്പ് വിളികളും കയ്യടിയും കേട്ട് തലക്ക് വല്ലാത്തൊരു വേദന തോന്നി പാതിമയക്കത്തിൽ നിന്ന് ശക്തിപ്പെട്ട് കണ്ണ് വലിച്ച് തുറന്ന് നോക്കുന്ന ഞാൻ ആദ്യം തന്നെ കാണുന്നത് ലോറൻസിന്റെ ഫോണിലെ സ്‌ക്രീനിൽ തെളിഞ്ഞു കാണുന്ന യാസിക്കാനെയാണ്.... ആരൊക്കെയോ ചേർന്ന് തല്ലി ചതച്ച്  രക്തത്തിൽ കുളിച്ച് കിടക്കുന്ന എന്റെ ഇക്കാനെ കണ്ടപ്പോ ഞെട്ടി ഉണർന്നോണ്ട് നെഞ്ച് പൊട്ടി ഞാൻ വാവിട്ട് അലറി.....

*"യാസിക്കാ!!!!!......"*

എന്റെ അലറിക്കരച്ചില് കേട്ടിട്ട് ലോറൻസ് അയാളെ കയ്യിലുള്ള ഫോൺ അടുത്തുള്ള ടേബിളിലേക്ക് എടുത്തിട്ടിട്ട് എന്റെ നേർക്ക് ഒരു വഷളൻ ചിരി ചിരിച്ചോണ്ട് നടന്നടുക്കുന്നത് കണ്ട് പേടിയോടെ നമ്മള് അയാളെ ഫോണിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു....
അപ്പോളേക്കും അയാള് എന്റെ മുന്നിലേക്ക് വന്ന് എന്നെ കെട്ടിയിട്ടിരുക്കുന്ന കസേരയുടെ കുറുകെ മുട്ട് കുത്തിയിരുന്നിട്ട് എന്റെ രണ്ട് കവിളുകളിക്കും കുത്തിപ്പിടിച്ച് അവന്റെ ചുണ്ട് നനച്ച് എന്റെ ചുണ്ടിലേക്ക് കൊതിയോടെ നോക്കുന്നത് കണ്ടപ്പോ വയ്യാതെയാണെങ്കിലും അറപ്പോടെ ഞാൻ മുഖം വെട്ടിച്ച് ഇക്കാനെ കാത്തോളാൻ പറഞ്ഞ് പടച്ചോനെ മനമുരുകി വിളിച്ചോണ്ടിരുന്നു.....

"എന്ത് കണ്ണാടീ നിന്റെ?..... വെറുതെയല്ല അവൻ നിന്നെ അടിച്ചോണ്ട് പോന്നത്.... ആരെയും വശീകരിക്കാൻ പറ്റുന്ന ചോര തിങ്ങി തുളുമ്പുന്ന ഈ ചുണ്ട് കാണുമ്പോ തന്നെ കടിച്ച് പറിച്ച് തിന്നാൻ തോന്നാ എനിക്ക്.... ചേലൊത്തൊരു മൊഞ്ചത്തി തന്നെയാ നീ.... മൊത്തത്തിൽ പറഞ്ഞാ നല്ലൊരു കിടു ഫിഗറ്..... അവന്റെ സെലക്ഷൻ ആകുമ്പോ മോശമാകില്ല.... അല്ലേടാ?..."

എന്നും പറഞ്ഞ് അയാള് എന്റെ ഇടവും വലവും കൂടി നിക്കുന്നവരോട് ചോദിച്ചപ്പോ ആണെന്ന് പറഞ്ഞ് അയാൾക്ക് മറുപടി കൊടുത്ത അവന്മാരൊക്കെ എന്നെ ആർത്തിയോടെ നോക്കുന്നത് കണ്ട് എന്നിലെ സ്ത്രീത്വം തന്നെ എനിക്ക് നഷ്ട്ടപ്പെട്ട് പോകുന്നത് പോലെ തോന്നി.....അവരുടെ സമ്മതം കേൾക്കേണ്ട താമസം ഒരു വൃത്തികെട്ട ചിരി ചിരിച്ച് വീണ്ടും ലോറൻസ് എന്നെ കാമച്ചുവയോടെ ചൂഴ്ന്ന് നോക്കാൻ ആരംഭിച്ചതും ആരോ ഒരാള് ലോറൻസിന് പിന്നിലൂടെ വീൽ ചെയറിൽ ആരുടെയോ സഹായത്തോടെ വരുന്നത് തളർന്ന് തൂങ്ങിയിരിക്കാണെങ്കിലും ഞാൻ കണ്ടു.....

കാഴ്ച്ച മങ്ങിയതാണെങ്കിലും ഒന്നൂടെ അങ്ങോട്ടേക്ക് സൂക്ഷിച്ച് നോക്കിയതും ആ വീൽ ചെയറിൽ രണ്ട് കയ്യിലും കാലിലും പ്ലാസ്റ്ററും ഇട്ട് തലയിൽ ഒരു കെട്ടുമായി എന്നെ ഒരു തരം വെറിയോടെ നോക്കി ചിരിച്ചോണ്ട് വരുന്ന അൻവറിനെ കണ്ട് എന്റെ ജീവൻ നിലച്ച് പോകുന്നത് പോലെ തോന്നി..... അൻവറിനെ കണ്ടപ്പോ തന്നെ ലോറൻസ് എന്നിലെ പിടി വിട്ട് അവന്റെ അടുത്തേക്ക് പോയി കെട്ടിപ്പിടിച്ച് ചിരിച്ചിട്ട് അവന്റെ വീൽ ചെയറ് ഉരുട്ടിക്കൊണ്ട് എന്റെ മുന്നിലേക്ക് കൊണ്ട് നിർത്തിച്ചു....

അപ്പൊ എന്നെ കണ്ട അൻവറിന്റെ മുഖത്ത് വിരിഞ്ഞ് നിന്നത് ഒരു കൊലച്ചിരിയായിരുന്നു.... ആഗ്രഹിച്ചത് കൈപ്പിടിയിൽ ഒതുക്കിയവന്റെ ഒരുതരം അട്ടഹാസം..... അത് കണ്ട് എന്റെ വിധിയെ കുറിച്ചോർത്ത് കണ്ണ് നിറയ്ക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിയുമായിരുന്നില്ല.... 

"അയ്യോ നീ കരയാണോ?.... കഷ്ടം.... ഇപ്പൊ എവിടെയാടീ നിന്റെ മറ്റവൻ?..... അല്ലെങ്കി നിന്നെയൊന്ന് തൊട്ടാ അവൻ പറന്ന് വരുന്നതാണല്ലോ?.... അവനിപ്പോ ജീവനോടെ കാണുമോയെന്ന് തന്നെ വല്യ സംശയാ.... ഞാനെന്നേ സ്വന്തമാകേണ്ട നിന്നെ എന്നിൽ നിന്ന് തട്ടിയെടുത്തത് അവനൊറ്റ ഒരുത്തനാ.... എന്നെ ഈ അവസ്ഥയിലും ആക്കിയത് അവനാ.... അതിന് മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഞാനവന് കൊടുക്കില്ലെടീ.... അവനെ ഒറ്റയ്ക്ക് പരലോകത്തേക്ക് അയക്കാൻ എനിക്ക് താല്പര്യമില്ല....

കൂടെ നീയും പോണം.... നീ ഇനി നരകിച്ച് ചാവാൻ പോകാ..... എനിക്കത് കാണണം..... ദേ ഈ കൂടി നിൽക്കുന്നവന്മാരൊക്കെ നിന്നെ ശെരിക്ക് സ്നേഹിക്കാൻ വേണ്ടി വന്നവരാ.... എനിക്ക് വയ്യെങ്കിലും ഇവന്മാരൊക്കെ നിന്നെ കടിച്ച് കീറുന്നത് എനിക്ക് കണ്ടാസ്വദിക്കണം.... ഞാൻ ഇല്ലാത്ത കുറവ് കൂടെ ഇവന്മാര് നികത്തി തരും.... ഇനി ആരെ നോക്കി നിൽക്കാ?....
തുടങ്ങിക്കോടാ മക്കളേ..... ഇവളുടെ നിലവിളി എന്റെ കാതുകളിൽ തറഞ്ഞ് നിൽക്കണം...."

യാതൊരു ദയയും കൂടാതെ അൻവർ അത് പറയുന്നത് കേട്ട് എല്ലാം നഷ്ടപ്പെടുന്ന വേദനയിൽ പിടയുന്ന ഒരു പെണ്ണിന്റെ മനസ്സായിരുന്നു എനിക്ക്.... ദയനീയമായി ഞാൻ എന്റെ മാറോട് പറ്റിച്ചേർന്ന് ഒട്ടിക്കിടക്കുന്ന എന്റെ മഹറിലേക്ക് നോക്കി മിഴി നിറച്ചു.... 'യാസിക്കാക്ക് വേണ്ടി മാത്രം ഇത്രേം നാളും ഞാൻ കാത്ത് സൂക്ഷിച്ചതെല്ലാം മറ്റൊരുവൻ കവർന്നെടുക്കേണ്ട അവസ്ഥ വന്നാൽ പിന്നെ ഈ ജീവൻ ഞാൻ അവസാനിപ്പിക്കും.... 

ചങ്ക് പറിച്ചല്ലേ പടച്ചോനേ ഞാൻ നിന്നെ വിളിച്ചത്?..... ആരോടും പറയാത്ത പരാതീം പരിഭവവും നിന്റെ മുന്നിൽ പറഞ്ഞിട്ടും ഞാൻ ഒരിക്കലും നിന്നെ പഴി ചാരിയിട്ടില്ല റബ്ബേ.... എല്ലാം നീയെനിക്ക് തരുന്ന പരീക്ഷണമാണെന്ന് സ്വയം മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാണ് ഞാൻ ചെയ്തത്.... എന്നേം എന്റെ ഇക്കാനേം സഹായിക്കണേ നാഥാ.... ഞാനൊരു ചീത്ത പെണ്ണായി ഈ ലോകത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല.....

ഇതിലും ഭേദം എന്റെ ഉമ്മാന്റെ കൂടെ എന്നേം തിരിച്ച് വിളിക്കുന്നതായിരുന്നു..... ഒരുപാട് പാവം പെൺകുട്ടികൾ അനുഭവിച്ച അതേ അവസ്ഥ തന്നെയാണ് ഇത്..... അവരുടെ മുന്നിൽ ഒന്നുമറിയാത്ത പിഞ്ചു കുഞ്ഞെന്നോ തന്റെ അമ്മയുടെ പ്രായമുള്ള മുതിർന്ന സ്ത്രീയെന്നോ വ്യത്യാസമില്ല.... കാമവും മോഹവും ശമിപ്പിക്കാനുള്ള ഒരു വസ്തു മാത്രം...'

ഓരോന്ന് മനസ്സിൽ മൊഴിഞ്ഞ് ഏതൊരു പെണ്ണും നിസ്സഹായയായി പോകുന്നത് പോലെ ഞാൻ തകർന്ന് പോയപ്പോളേക്കും കാമവെറിയിൽ ആർത്തട്ടഹസിക്കുന്ന മനുഷ്യരാക്ഷസൻമാരുടെ ശബ്ദം എന്റെ ചെവിയിലേക്ക് കുത്തി കയറിയിരുന്നു.... എന്നെ ചുറ്റിയിരിക്കുന്ന കയറൊക്കെ ആരൊക്കെയോ ചേർന്ന് അഴിച്ചു മാറ്റിയതും അൻവറിനെ നീക്കി നിർത്തി ലോറൻസ് എന്റെ അടുത്തേക്ക് വന്ന് എന്നെ മുടിക്കുത്തിന് പിടിച്ച് വലിച്ച് ഒരിടത്തേക്ക് തള്ളിയപ്പോളേക്കും ക്ഷണ നേരം കൊണ്ട് ഞാൻ നിലം പതിച്ചു.....

അവരൊക്കെ ഷർട്ട് അഴിച്ച് മാറ്റി എന്റെ അടുത്തേക്ക് പാഞ്ഞ് വരുന്നത് ഞാനൊരു ജീവച്ഛവം കണക്കേ മരവിച്ച അവസ്ഥയിൽ കണ്ടോണ്ടിരുന്നു.... നിറ കണ്ണോടെ വാവിട്ട് നിലവിളിച്ച് "എന്നെയൊന്നും ചെയ്യല്ലേ...."ന്ന് അവരുടെ കാല് പിടിച്ച് ഞാൻ കെഞ്ചിയിരുന്നു....

അതൊന്നും കേട്ട ഭാവം പോലും കാണിക്കാതെ ലോറൻസ് എന്നെ ബലം പ്രയോഗിച്ച് അവിടെ കിടത്തി എന്റെ ഷാൾ വലിച്ച് മാറ്റിയതും ഞാനവനെ ആഞ്ഞൊരു തള്ള് തള്ളി..... അതിന്റെ പകയായിട്ട് അവനെന്റെ ഇരു കരണത്തും മാറി മാറി അടിച്ചതും തലയിലേക്ക് വീണ്ടും ഒരു പെരുപ്പ് കേറി മനസ്സ് നൊന്ത് ബോധം മറഞ്ഞ് ഞാൻ താഴെ ഊർന്ന് കിടന്നിരുന്നു.... താഴേക്ക് വീഴുമ്പോളും യാസിക്കയായിരുന്നു എന്റെ കണ്ണിൽ.....

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°••°•°•°•°•°•°•°•°
തലയ്‌ക്ക് അകത്തിരുന്ന് വല്ലാതെ വിങ്ങുന്നത് പോലെ തോന്നിയിട്ടാ നമ്മള് കണ്ണ് തുറന്നത്.... ആദ്യം തന്നെ കാണുന്നത് എന്നെ കൊണ്ട് വന്ന ഗോഡൗണിന്റെ തുരുമ്പ് പിടിച്ച ഷീറ്റുള്ള മുകൾ ഭാഗം ആയിരുന്നു.... ദേഹത്ത് വല്ലാത്തൊരു വേദന തോന്നിയതും എന്റെ ഓർമ പോയത് എങ്ങനെയാണെന്ന് ഓർത്തെടുത്ത് നടുങ്ങി കരഞ്ഞോണ്ട് ചാടി എനിക്കാനായിട്ട് ഓങ്ങിയതും പെട്ടെന്നായിരുന്നു എന്റെ മുഖത്തേക്ക് രണ്ട് തുള്ളി വെള്ളം വീണത്....

അത് കണ്ട് ഞെട്ടി ഞാൻ തല ഉയർത്തി നോക്കിയതും എന്നെ നോക്കി ചിരിച്ചോണ്ട് കരയുന്ന ചുപ്രൂനെയാണ് കണ്ടത്.... അവന്റെ മടിയിൽ തല വച്ചാണ് ഞാൻ കിടന്നിരുന്നതെന്ന് എനിക്ക് ബോദ്യമായി..... അവിടെ നിന്ന് അനങ്ങാതെ തന്നെ ഞാനെന്റെ ദേഹത്തേക്ക് നോക്കി..... ഇല്ല.... ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല... അത് കണ്ട് ഞാൻ വേഗം ചുപ്രൂന്റെ മടിയിൽ നിന്ന് എണീറ്റിട്ട് ചുറ്റും പരതിയതും നേരത്തേ എനിക്ക് ചുറ്റും കൂടിയിരുന്ന ഗുണ്ടകളെ ആരെയും തന്നെ അവിടെ കാണാഞ്ഞിറ്റ് ഞാൻ ചുപ്രൂന്റെ കയ്യിൽ പേടിയോടെ പിടി മുറിക്കാലെ അവനെന്റെ തലയിൽ തലോടിക്കൊണ്ടിരുന്നു...

*"അദീത്ത പേടിക്കണ്ടാട്ടോ.... ഇല്ലുക്ക വന്നു....."*

എന്ന് ചുപ്രു ചിരിച്ചോണ്ട് പറയുന്നത് കേട്ടപ്പോ സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല.... അപ്പോളേക്കും നമ്മളെ കവിളിലൂടെ നിർച്ചാലുകൾ രൂപം കൊണ്ട് കഴിഞ്ഞിരുന്നു..... അത് കേട്ട മാത്രയിൽ തന്നെ പടച്ചോനോട് ഒരായിരം സ്തുതി പറഞ്ഞോണ്ട് നമ്മള് ഇക്കാനേം തിരക്കി വേച്ച് വെച്ചാണെങ്കിലും അവിടെന്ന് നടന്നു....

നമ്മളോട് അവിടെ അടങ്ങി ഇരിക്കാൻ പറഞ്ഞ് ചുപ്രു പിറകേ വരുന്നുണ്ടങ്കിലും അവനെ കേൾക്കാതെ നമ്മള് ഇക്കാനെ കാണാൻ വെമ്പിക്കൊണ്ട് നടത്തം തുടർന്നു.... ഒടുക്കം അന്വേഷണത്തിന് അറുതിയെന്നോണം കണ്ടു ഞാനെന്റെ പാതിയെ.... ചോര വാർന്നൊലിക്കുന്ന വലിഞ്ഞു മുറുകിയ മുഖവുമായി ചുട്ട് പൊള്ളുന്ന ദേഷ്യത്തിൽ വീൽ ചെയറിൽ തലകുത്തി മറിഞ്ഞ് കിടക്കുന്ന അൻവറിന്റെ ഒടിഞ്ഞ കൈ ഒന്നൂടെ പിഴിഞ്ഞ് തിരിക്കുന്ന ഇക്കാനെ കണ്ടതും നമ്മള് അങ്ങോട്ടേക്ക് ഓടിപ്പോവാൻ നിന്നപ്പോളേക്കും ആരോ ഒരാള് നമ്മളെ മുടിക്കുത്തിൽ പിടിച്ച് വലിച്ച് മതിലിലേക്ക് വലിച്ചെറിഞ്ഞു..... 

തല നല്ല ശക്തിക്ക് തന്നെ കൊണ്ട് ഇടിച്ചതോണ്ട് പൊട്ടിയിരുന്നിടത്ത് തട്ടി രക്തം വീഴാൻ തുടങ്ങിയതും ചോര നിറഞ്ഞ് നനഞ്ഞ കൺ‌പീലികളിൽ മെല്ലെ അത് തട്ടി നിന്ന് താഴേക്ക് ഒലിച്ചിരുന്നു.... ഹന്നയാണ് എന്നെ പിടിച്ച് തള്ളിയതെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്..... അവള് എന്നെ കൊല്ലാനുള്ള വിധം പല്ല് ഞെരിച്ച് കണ്ണ് ചുവപ്പിച്ച് വച്ച് ഒന്ന് പ്രതികരിക്കാൻ പോലുമാകാതെ തലയ്ക്ക് കൈ വച്ച് ആ നിൽപ്പ് തുടരുന്ന എന്റെ കൊല്ലിക്ക് കുത്തിപ്പിടിച്ച് മതിലിനോട് ഇറുക്കേ ചേർത്തണച്ച് ശ്വാസം മുട്ടിച്ചു.... 

"നീ കാരണം ഇല്ല്യാസ്‌ എന്നെ പുറത്താക്കിയ അന്ന് മുതൽ നിനക്കുള്ള പണി ഞാൻ കണക്ക് കൂട്ടുന്നതാ.... അതിന്ന് നടപ്പിലാക്കാനായിട്ട് വന്നപ്പോ പണ്ടാരമടങ്ങാനായിട്ട് നിന്റെ ആങ്ങള ഇല്ലേ സജാദ്?.... ആ നാറിയും നിന്റെ മറ്റവനും കേറി വന്ന് എല്ലാം കുളം തോണ്ടി..... ഇഞ്ച ചതയ്ക്കുന്ന മാതിരി എന്റെ ഇച്ചായനെ അവൻ ചതച്ചു.... എല്ലാത്തിനും കാരണം നീയാ... നീ ഒറ്റയൊരുത്തി.... ഇന്ന് നീ മരിക്കാതെ ഇവിടെന്ന് പോകില്ല.... കൊല്ലും ഞാൻ...."

എന്നൊക്കെ എന്നെ പിടിച്ച് ഞെരിച്ചോണ്ട് അവൾ പറഞ്ഞതും ശ്വാസം കിട്ടാതെ പിടഞ്ഞ് മരണ വെപ്രാളത്തിൽ നിന്ന എന്റെ കണ്ണ് മറഞ്ഞോണ്ടിരുന്നു... ആ നേരത്താണ് ചുപ്രു ഓടി വന്ന് അവളുടെ തലയ്ക്കും പുറത്തും ഇട്ട് ഒരു വടി വച്ച് ബലത്തിൽ അടിച്ചത്.... അന്നേരം തന്നെ അവളെന്നിലെ പിടി വിട്ട് അവിടെ കുഴഞ്ഞു നിന്നതും തീപ്പെട്ടിക്കൊള്ളി അവളെ ചവിട്ടി നിലത്തേക്കിട്ടു....

ശ്വാസം തിരിച്ച് കിട്ടിയ ഞാൻ കഴുത്തിൽ കൈ വച്ച് ഒരുപാട് നേരം ചുമച്ച് തളർന്ന് നിൽക്കാലെ അടിയൊന്നും ഏശാത്ത മട്ടിൽ വീണിടത്ത് നിന്ന് എണീറ്റ് വരുന്ന ഹന്നയെ കണ്ട് അവളുടെ വയറ്റിൽ ചവിട്ടാൻ പോകുന്ന ചുപ്രൂനോട്‌ വേണ്ടെന്ന് തലയാട്ടി പറഞ്ഞ് അവനെ വിലക്കി.... അത് കണ്ടിട്ടാകണം അവളെ വടികൊണ്ട് ദേഷ്യം തീരുന്നത് വരെ അടിച്ച് തീപ്പെട്ടിക്കൊള്ളിയും ചുപ്രൂം ചേർന്ന് ഓടിച്ച് വിട്ടു.... നേരേ ശ്വസിക്കാൻ കഴിഞ്ഞപ്പോ തന്നെ ഞാൻ നോക്കിയത് യാസിക്കാനെയാണ്....

അൻവർ ഏകദേശം മരിച്ചെന്ന പോലെയായി.... യാസിക്കാന്റെ അടുത്ത് തന്നെ ലോറൻസിന്റെ കിങ്കരന്മാരൊക്കെ ട്രെയിനിടിച്ചവരെ പോലെ ചതഞ്ഞു കിടക്കുന്നുണ്ട്.... സജുക്കായും ഗോപിയേട്ടനും നസീറിക്കായും ചേർന്ന് അവന്റെ ഗാങ്ങിൽ പെട്ട ഏതോ ഒരുത്തനെ നന്നായിട്ട് കൈകാര്യം ചെയ്യുന്നുമുണ്ട്.... പക്ഷേ ലോറൻസ്?.... അയാളെവിടെ??.... അൻവറിനെ പൊക്കി ദൂരേക്ക് എരിഞ്ഞതിന് ശേഷം ചുറ്റും കണ്ണോടിച്ചപ്പോളേക്കും എന്നെ കണ്ണിൽ ഉടക്കിയ ഇക്കാന്റെ മുഖത്തുള്ള ഭാവം എന്താണെന്ന് എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നില്ല....

ആ കണ്ണ് നിറഞ്ഞ് വരുന്നുണ്ട്.... എന്റെയും.... നിൽപ്പുറക്കാതെ നമ്മള് വേഗം "യാസിക്കാ....."ന്ന് വിളിച്ച് ഇക്കാന്റെ അടുത്തേക്ക് ഓടി..... എന്നെ മാടി വിളിച്ച് നിറചിരിയാലെ കൈ രണ്ടും രണ്ട് വശത്തേക്കും നീട്ടി വിടർത്തി നിൽക്കുന്ന ഇക്കാനെ കണ്ടപ്പോ ആ നെഞ്ചിലെ ചൂടിൽ പറ്റിച്ചേരാൻ ഉള്ളം വല്ലാണ്ടങ്ങ് തുടിച്ചതും കണ്ണ് അമർത്തി തുടച്ച് പുഞ്ചിരിയോടെ ചെക്കന്റെ അടുത്തേക്ക് ഓടി എത്തിയ നേരത്താണ് പിന്നിൽ നിന്ന് അലറിക്കൊണ്ട് ലോറൻസ് ഇക്കാനെ കുത്താനായി കൈപ്പിടിയിൽ മുറുക്കി പിടിച്ച ഒരു കത്തിയുമായി പ്രത്യക്ഷപ്പെട്ടത്....

അത് നേരത്തേ മനസ്സിലാക്കിയ പോലെ യാസിക്ക ഒരൊറ്റ തിരിയല് തിരിഞ്ഞ് ലോറൻസിന്റെ താടയ്ക്കിട്ട് മുഷ്ടി ചുരുട്ടി കുത്തിയപ്പോ വേച്ച് പോയ അവന്റെ നെഞ്ചാംകൂട് നോക്കി ആഞ്ഞ് ചവിട്ടിയതും ലോറൻസിന്റെ കൈയിലുണ്ടായിരുന്ന കത്തി വായുവിലൂടെ ഉയർന്ന് പൊങ്ങി.... യാസിക്ക അത് കയ്യെത്തിച്ച് പിടിച്ച് അവന്റെ അടിനാവി നോക്കി നാലഞ്ച് ചവിട്ട് കൊടുത്തിട്ട് അവനെ തൂക്കിയെടുത്ത് ഒരു തൂണിലേക്ക് എറിഞ്ഞു.... അന്നേരം തന്നെ ലോറൻസ് ആ തൂണോട് ചാരി ഒട്ടി നിന്നതും യാസിക്ക അവന്റെ അടുത്തേക്ക് ചീറി അടുത്തിരുന്നു....

വായിൽ നിന്ന് ചോര ഒലിച്ച് ഇക്കാന്റെ മുന്നിൽ ഇനി തല്ലല്ലേന്നും പറഞ്ഞ് കൈ കൂപ്പി നിൽക്കുന്ന അവനെ കണ്ടപ്പോ അവനോട് ഞാനെന്റെ മാനത്തിന് വേണ്ടി കെഞ്ചിയതാണ് ഓർമ്മയിലേക്ക് വന്നത്... പക്ഷേ യാതൊരു വിധ ഇളവും നൽകാതെ ഇക്ക അവനെ ഒരു ജീവച്ഛവം പോലെ തളർത്തി ആ തൂണോട് ചാർത്തി നിർത്തുന്നത് ഞാൻ കണ്ണ് വെട്ടിക്കാതെ കണ്ട് നിന്നു.... പാതി നശിച്ച ജീവനോടെ അപ്പോളും അവൻ വാവിട്ട് നിലവിളിച്ച് യാസിക്കാനോട് കെഞ്ചിക്കൊണ്ടിരുന്നു.....

"ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇല്ലാതാക്കി കളിച്ചിട്ടാ നിന്നെ ഞാനന്ന് അടിച്ചത്.... ഇന്ന് നീയെന്റെ പെണ്ണിനെ കൈ വയ്ക്കാൻ ഓങ്ങി.... ഇനി നിനക്ക് ജീവിക്കാൻ യാതൊരു അർഹതയുമില്ല.... എടുക്കാണ്.... ഞാൻ ഈ നശിച്ച ജീവൻ...."

എന്നും പറഞ്ഞ് ഇക്ക കയ്യിൽ കരുതിയിരുന്ന ഒരു മൂർച്ചയേറിയ കത്തി കൊണ്ട് അവനെ കുത്താൻ ഓങ്ങിയതും ഞെട്ടി തരിച്ചോണ്ട് നമ്മള് ഇക്കാനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കിയതും അടി കഴിഞ്ഞ് എത്തിവരൊക്കെ ഇക്കാനെ പിടിച്ച് വയ്ക്കുന്ന തിരക്കിലാണ്.... പക്ഷേ ഞങ്ങളെയെല്ലാം തട്ടി മാറ്റിക്കൊണ്ട് ഇക്ക അവന് നേരേ പാഞ്ഞ നേരം തന്നെ ഹന്ന എവിടെന്നോ പൊട്ടിമുളച്ച് വന്ന് ലോറൻസിന് മറ സൃഷ്ടിച്ച് അങ്ങനെ ചെയ്യരുതെന്ന് കേണപേക്ഷിച്ച് പറഞ്ഞോണ്ടിരുന്നു.....

"മാറി നിക്കെടീ @*&@#....."

"ദയവ് ചെയ്ത് ഇച്ചായനെ ഇനി ഉപദ്രവിക്കല്ലേ....  എന്റെ കുഞ്ഞിന് വേറെ ആരും കാണില്ല... ഞങ്ങളിനി നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കാനായിട്ട് ഒരിക്കലും വരില്ല..... എവിടേലും പോയി പിഴച്ചോളാം..... പ്ലീസ്...."

"അങ്ങനെ പോയി പെഴക്കണ്ട..... നീ കൂടി അവന്റെ കൂടെയങ്ങ് ചാവുന്നതാ നല്ലത്...."

അവളുടെ അപേക്ഷ വകവയ്ക്കാതെ അത്രയും പറഞ്ഞ് ക്രോധത്തിന്റെ തീവ്രതയിൽ ഇക്ക അവളുടെ വയറ്റിലേക്ക് കത്തി കുത്തിയിറക്കാൻ തുനിഞ്ഞതും മറുത്തൊന്നും ചിന്തിക്കാതെ ഇക്കാനെ എങ്ങനെയെങ്കിലും തടയണം എന്ന ഉദ്ദേശത്തോടെ നമ്മള് ആ കത്തിയുടെ മുന്നിൽ കേറി നിന്നു.....

"ആാാാാ......."

•°•°•°•°•°•°•°••°•°•°•°•°•°•°••°•°•°•°•°•°•°••°•°•°•°•°•°•°•°

*"അദീ....."*

എന്റെ കൈയിലുണ്ടായിരുന്ന കത്തിയുടെ കുത്തേറ്റ്‌ രക്തത്തിൽ കുളിച്ച് എന്റെ നെഞ്ചിലേക്ക് വീഴുന്ന പെണ്ണിനെ കണ്ടതും എന്റെ കയ്യിലെ കത്തി ഊർന്ന് പോയി..... അവളുടെ കരച്ചിൽ എന്റെ ചെവിയിൽ തിരമാല പോലെ അലയടിച്ച് മുഴങ്ങിക്കേട്ടതും എല്ലാവരും ചേർന്ന് കുലുക്കി വിളിക്കുന്ന അവളുടെ പാതി അടഞ്ഞ കണ്ണുകളിലേക്ക് നോക്കി നിയന്ത്രണം വിട്ട് ഞാൻ അലറിക്കൊണ്ട് അവളെ ചേർത്ത് പിടിച്ച് കരയാൻ തുടങ്ങി......

"എന്തിനാ പെണ്ണേ..... എന്തിനാ നീ കത്തിക്ക് മുന്നിൽ കേറി നിന്നത്?...."

"ഹ.... ഹന്നേ..... ടെ.... കു... ഞ്ഞ്..... കുഞ്ഞ് പോ... കും... യാ.... യാസി... ക്കാ...."

അതും പറഞ്ഞ് അവള് കണ്ണ് കൂമ്പി അടച്ചതും എന്റെ നെഞ്ചിലേക്ക് ഒരു ഇടിമുഴക്കം വന്ന് കേറി..... വെപ്രാളപ്പെട്ട് എന്റെ പെണ്ണിനെ പൊക്കിയെടുത്ത് പുറത്തേക്ക് ഓടിയപ്പോളേക്കും മനസ്സ് കല്ലാക്കി വച്ച് കരച്ചില് അടക്കി പിടിച്ച് അവരൊക്കെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഇട്ടിരുന്നു..... ഹോസ്പിറ്റലിലെ ICU വിലേക്ക് അവളെ കയറ്റുന്നത് വരെ ചങ്ക് പിളർന്ന് കീറിമുറിഞ്ഞ വേദനയിൽ എന്റെ നെഞ്ചോട് ചേർത്ത് അവളെ കയ്യോട് എന്റെ കൈ ചേർത്ത് പിടിച്ചിരുന്നു....

എന്നോടൊന്നും മിണ്ടാതെ കണ്ണടച്ച് കിടക്കുന്ന അവളെ കാണുമ്പോ എനിക്ക് സമനില തെറ്റുന്നത് പോലെ..... എന്നെ സമാധാനിപ്പിക്കാൻ എല്ലാവരും കൂടെ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും കണക്കിലാക്കാതെ കയ്യിൽ ആയിരിക്കുന്ന അവളുടെ രക്തം കണ്ട് ചെയ്ത് പോയ അപരാധം ഓർത്ത് നെഞ്ച് വിങ്ങി പൊട്ടികരഞ്ഞോണ്ട് ഞാൻ ICU വിന് മുന്നിൽ മനസ്സമാധാനം നഷ്ട്ടപ്പെട്ടവനെ പോലെ അലഞ്ഞു.....

'എന്തിനാ പെണ്ണേ നീ മറ്റുള്ളവരുടെ വിധി സ്വയം ഏറ്റെടുത്തത്?.... അവളുടെ കുഞ്ഞിനെ കരുതി സ്വന്തം ജീവനാ നീ ബലി നൽകാൻ പോയത്.... ഞാൻ നിന്നെ ഒരുപാട് വേദനിപ്പിപ്പിപ്പോ പെണ്ണേ?..... അറിയാതെ ചെയ്തതാടാ.... ഇക്കാനോട് പൊറുക്ക്.... പിണക്കമാണെങ്കിൽ കൂടി ഉറങ്ങി എണീക്കുമ്പോ എന്നെ കാണാത്തത് പോലെ കണ്ണടച്ച് കിടക്കല്ലേ നീ.... എനിക്ക് അത് താങ്ങാൻ പറ്റില്ലെടാ....'

•°•°•°•°•°•°•°••°•°•°•°•°•°•°••°•°•°•°•°•°•°•°•°•°•°•°•°•°•°
"ദേ യാസിക്കാ... മതീട്ടാ കളിച്ചത്... ആ ഡോക്ടറ് കണ്ടാ ഉള്ള വില പോകുംന്ന്.... മ്മ്.... പോയി ബില്ല് അടച്ചിട്ട് വാ.... പോ ചെക്കാ...."

എന്നും പറഞ്ഞ് ഇക്കാനെ ഉന്തി തള്ളി പുറത്തേക്ക് അയച്ചപ്പോളാണ് നമ്മളൊന്ന് ശ്വാസം നേരേ വിട്ടത്.... ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോകാൻ ബാഗ് പാക്ക് ചെയ്യുന്ന നമ്മളെ കെട്ടിപ്പിടിച്ച് നമ്മളെ മൊത്തത്തിൽ ചുണ്ടോണ്ട് പടം വരച്ച് റൊമാൻസിച്ച് കളിക്കായിരുന്നൂ ചെക്കൻ.... ഇപ്പൊ മാത്രമല്ല..... ഞാൻ കുത്തേറ്റ് കിടന്ന് കണ്ണ് തുറന്ന അന്നേരം മുതൽ ഇക്കാന്റെ റൊമാൻസ് ഞെരമ്പിന്റെ ഇളക്കം കൂടി.... വെറുതേ എന്നെ ഒന്ന് അടങ്ങി ഇരിക്കാൻ സമ്മതിക്കൂല....

ചെക്കനെ ഇത് പോലെ തള്ളി മാറ്റി നമ്മള് മടുത്തു.... വൈകാതെ ഈ ബ്ലോക്കിന്റെ അപ്പുറത്തെ ബ്ലോക്കിൽ നമ്മള് വയറും വീർത്ത് വന്ന് കിടക്കേണ്ടി വരുമെന്ന അവസ്ഥയായി😝.... അന്ന് കുത്തേറ്റ നേരം അസഹ്യമായ വേദന തോന്നിച്ചിരുന്നു.... പക്ഷേ ഇക്ക പിന്നെ എന്റെ അടുത്ത് നിന്ന് മാറാതെ സ്നേഹിക്കുന്നത് കണ്ടപ്പോ ആ വേദനയും കരച്ചിലും ഒന്നും ഒന്നുമല്ലാത്ത പോലെ തോന്നാണ്.... കാരണം ഞാനിന്ന് അത്രക്ക് സന്തോഷത്തിലാണ്....

എല്ലാം നേടിയെടുത്ത സന്തോഷത്തിൽ.... അൻവറ് യാസിക്കാന്റെ ഇടി കൊണ്ടിട്ട് ബെഡിൽ നിന്ന് എണീറ്റിട്ടില്ല.... കോമ ആണെന്നാണ് കേട്ടത്.... ഞാൻ ഇവിടെ കിടന്ന നേരം ലോറൻസും ഹന്നയും എന്നെ നേരിട്ട് കാണാൻ വന്നിട്ടുണ്ടായിരുന്നു.... എന്നെ കണ്ട് മാപ്പ് പറയാൻ.... അവരുടെ രെജിസ്റ്റർ മാര്യേജ് കഴിഞ്ഞു.... കൂടാതെ ലോറൻസ് പഴയ അടിപിടി ഏർപ്പാട് ഒക്കെ നിർത്തി ഒരു ചെറിയ കട തുടങ്ങി.... ആദ്യം യാസിക്ക അവരെ തടഞ്ഞെങ്കിലും അവരുടെ ഉദ്ദേശം നല്ലതായത് കൊണ്ട് ഇക്ക ലോറൻസുമായുള്ള പിണക്കം മാറ്റി ഇപ്പൊ വല്ല്യ ചങ്ങായിമാരാ.... ഹന്നയും പാവമാണ്....

ലോറൻസ് കുഞ്ഞിനെ ഇല്ലാതെയാക്കും എന്ന് ഭീഷണിപ്പെടുത്തിയതോണ്ടാണ് അവള് അവനെ അനുസരിച്ച് യാസിക്കാനെ മോശക്കാരനായി ചിത്രീകരിക്കാൻ വീട്ടിലേക്ക് വന്നതെന്ന് സത്യം പറഞ്ഞപ്പോ എനിക്കവളോട് സഹതാപം തോന്നി.... ഇപ്പൊ ഞങ്ങളും നല്ല ഫ്രെണ്ട്സാ.... നമ്മളെ കാണാൻ എല്ലാരും കൂടെ ഇവിടെ വന്നു.... ഉപ്പാക്കും നല്ല സങ്കടം ഉണ്ടായിരുന്നു.... എന്നാലും യാസിക്കാടെ കയ്യീന്ന് അബദ്ധം പറ്റിയോണ്ട് മൂപ്പര് അത് പെട്ടെന്ന് അങ്ങോട്ട് മറന്നു....

നമ്മളെ നോക്കാനായി ഇവിടെ വന്ന് നിൽക്കാൻ കുഞ്ഞുമ്മയും ഐഷാത്തയും ചേച്ചിയും എന്ന് വേണ്ട എല്ലാ പെൺപടകളും ഇങ്ങോട്ടേക്ക് വന്നതാണെങ്കിലും യാസിക്ക വേണ്ടെന്ന് പറഞ്ഞ് അവരെയൊക്കെ ഇവിടെന്ന് പറപ്പിച്ചു.... എന്നാലല്ലേ മൂപ്പരെ കാര്യം സ്വസ്ഥമായിട്ട് നടക്കൂ🙈.... പക്ഷേ ഇക്കാന്റെ വാക്ക് തള്ളിക്കളഞ്ഞ് എല്ലാ പെൺപടകളും ഇവിടെ ഹാജരായിരുന്നു....

കുത്ത് കേസ് ആയത് കൊണ്ട് പോലീസ്കാരൊക്കെ മൊഴിയെടുക്കാൻ വന്നപ്പോ അതൊക്കെ എങ്ങനെയോ ഇക്ക ഒതുക്കി തീർത്തു.... ബില്ല് അടച്ച് അവിടത്തെ ഫോർമാലിറ്റീസ് ഒക്കെ തീർത്ത് എന്നേം കൊണ്ട് യാസിക്ക നേരേ വീട്ടിലേക്ക് പോന്നു.... എനിക്കിനി റെസ്റ്റ് എടുക്കേണ്ട കാര്യമില്ലെന്നാ ഡോക്ടർ പറഞ്ഞത്..... കാരണം ഇപ്പൊ കുത്ത് കൊണ്ട ചെറുതായിട്ടുള്ള പാട് മാത്രേ എന്റെ വയറ്റിലുള്ളൂ.....

ബാക്കി ഒരു കുഴപ്പവുമില്ല... തിരിച്ച് പോരുന്നതായത് കൊണ്ട് അവിടെന്ന് ആരോടും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞിരുന്നു.... അങ്ങനെ ഓരോന്നും മിണ്ടിയും പറഞ്ഞും ഞങ്ങള് വീട്ടില് എത്തിയതും വീടിന്റെ മുന്നിൽ തടിച്ച് കൂടി നിക്കുന്ന നമ്മളെ വീട്ടുകാര് അടങ്ങുന്ന ആൾക്കൂട്ടം കണ്ട് ഞാനും യാസിക്കായും പരസ്പരം മുഖത്തോട് മുഖം നോക്കി.... 

ഞങ്ങളെ അവിടെ കൂടി നിൽക്കുന്നവരൊക്കെ കണ്ട നേരം തന്നെ വഴിമാറി തന്നതും വീടിന്റെ മുന്നിൽ ഞങ്ങളെ നോക്കി നിറചിരിയോടെ നിൽക്കുന്ന ഇഷ്‌ഫൂനെയും കുടുംബത്തെയും കണ്ട് ഞെട്ടിക്കൊണ്ട്‌ നമ്മള് യാസിക്കാനെ നോക്കിയപ്പോ ആ കണ്ണ് നിറഞ്ഞു വരുന്നതായിട്ട് നമ്മള് അറിഞ്ഞിരുന്നു.... അപ്പോളേക്കും ഇഷ്‌ഫു ഞങ്ങളെ അടുത്തേക്ക് ഓടി വന്നിരുന്നു....

"അജൂക്കാ....."

കരഞ്ഞോണ്ട് അവള് ഇക്കാനെ വിളിച്ചതും ഇഷ്‌ഫൂനെ ഒന്ന് നോക്കാൻ പോലും തയാറാകാതെ എന്റെ കയ്യിൽ പിടി മുറുക്കി ശക്തമായ കാലുറപ്പോടെ അവിടെന്ന് മുന്നോട്ട് നടന്ന യാസിക്ക നിന്നത്"മോനേ...."എന്ന ഇക്കാന്റെ ഉമ്മാന്റെ വിളിയിലാണ്..... ഉമ്മ ഇക്കാനേം എന്നേം ഒരുമിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞ് ക്ഷമ ചോദിച്ചതും കുറച്ച് നേരം സ്റ്റക്കായി നിന്ന ഇക്ക കരഞ്ഞോണ്ട് ഉമ്മാനെ തിരിച്ച് കെട്ടിപ്പിടിക്കുന്നത് കണ്ടപ്പോ ഒരേപോലെ നമ്മളെ കണ്ണും മനസ്സും നിറഞ്ഞു.... അപ്പോളേക്കും യാസിക്കാന്റെ ഉപ്പായും ഞങ്ങളെ അടുത്ത് വന്ന് തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞ് വിലപിക്കുന്നത് കണ്ടപ്പോ അവരെ തടഞ്ഞോണ്ട് ഇക്ക ക്ഷമ ചോദിച്ചു..... 

ഉമ്മായും ഉപ്പായും എന്നെ ചേർത്ത് പിടിച്ച് നിക്കുന്നത് കണ്ടപ്പോ സന്തോഷം നിറഞ്ഞ് നിൽക്കുന്ന എല്ലാവരുടെ ഇടക്കും ചിരിച്ചോണ്ട് നിക്കുന്ന നമ്മളെ ഉപ്പാന്റെ കണ്ണ് ഈറൻ അണിഞ്ഞത് നമ്മള് കണ്ടിരുന്നു.... നമ്മളെ ഉപ്പാനേം കുഞ്ഞുമ്മാനേം അവര് നേരത്തേ പരിചയപ്പെട്ടിരുന്നു.... അവരോട് സംസാരിച്ചപ്പോ ഇക്കാനെ കുറ്റക്കാരിയാക്കിയ ആലിയ കത്തെഴുതി വച്ചിട്ട് ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയെന്ന് അറിഞ്ഞു....

ശെരിക്കും ആരും ആഗ്രഹിക്കുന്ന ഉപ്പായും ഉമ്മായും തന്നെയാ യാസിക്കാന്റെ.... അവരുടെ വർത്താനം കേട്ടോണ്ട് നിന്നപ്പോളേക്കും ഇഷ്‌ഫു പഴയ പോലെ എന്നോട് ഉടക്കി നിൽക്കാൻ വേണ്ടി തിരിഞ്ഞു നിന്ന് ജാട കാണിച്ചു... അവൾക്കൊരു മുത്തം കൊടുത്ത് നമ്മള് പിണക്കം മാറ്റിച്ചിട്ടും അവള് നമ്പറ് മാറ്റാതെ യാസിക്കാനോട് പിണങ്ങി നിൽക്കുന്നത് കണ്ടതും യാസിക്ക അവളെ കളിയാക്കി നാറ്റിച്ചു.... അപ്പൊ തന്നെ പെണ്ണിന്റെ ഊള സ്വഭാവം പുറത്ത് ചാടി നമ്മളെ ചെക്കന്റെ വയറ്റിനിട്ടൊരു കുത്തും കൊടുത്ത് ചെവി തിരിച്ച് പൊന്നാക്കി നമ്മളേം കെട്ടിപ്പിടിച്ചോണ്ട് നിന്നു.... ഞങ്ങളെ കയ്യോടെ കൊണ്ടോവാൻ വേണ്ടിയാ അവര് വന്നത്....

ആദ്യം കുറെയൊക്കെ ഇക്ക മടിച്ചെങ്കിലും ആലിയയാണ് തെറ്റ്കാരിയെന്ന് ബോദ്യം വന്ന് കുടുംബക്കാർക്കും നാട്ടുകാർക്കും എല്ലാർക്കും ഇക്കാനെ പഴി പറഞ്ഞതിൽ കുറ്റബോധം ഉണ്ടെന്ന് അറിഞ്ഞപ്പോ മൂപ്പരെ മുഖം സന്തോഷം കൊണ്ട് നിറയുന്നത് നമ്മള് കണ്ടു.... ആദ്യമായിട്ടാ ഈ മുഖം ഇത്രക്ക് പ്രസന്നമായി കാണുന്നത്..... പിന്നെ എടിപിടീന്ന് ആയിരുന്നു കാര്യങ്ങൾ....

ഡ്രസ്സ് പാക്ക് ചെയ്യലും യാത്ര പറച്ചിലും ഒക്കെയായി ജഗപൊക.... വർക്ക്‌ഷോപ്പ് നസീരിക്കാടെ കയ്യിൽ ഏൽപ്പിച്ചു..... ഞാൻ ഇങ്ങോട്ടേക്ക് വന്നപ്പോ തന്നെ എനിക്ക് കൂട്ടായി നിന്ന എന്റെ എല്ലാ പ്രിയപ്പെട്ട ബന്ധുക്കളോടൊക്കെ ഒക്കെ യാത്ര പറഞ്ഞപ്പോ കണ്ണൊക്കെ ശെരിക്ക് കലങ്ങിയിരുന്നു.... ചുപ്രൂം തീപ്പെട്ടിക്കൊള്ളീം നിഫിയും നാഫിയും ശെരിക്കും കരയുന്നുണ്ട്..... നമ്മളും....

ഉപ്പാനോടും കുഞ്ഞുമ്മാനോടും സാജുക്കാനോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോ ഉള്ളം വല്ലാണ്ട് വേദനിച്ചിരുന്നു.... പക്ഷേ ഉപ്പാന്റെ ചിരിച്ചോണ്ടുള്ള തലോടലിൽ നമ്മള് സങ്കടം ഒക്കെ മറന്നു..... യാസിക്കായും മറിച്ചൊന്നുമല്ല ചെയ്തത്.... ഇക്കാനെ പിരിയുന്ന സങ്കടം ഏറ്റവും കൂടുതൽ ഇക്കാന്റെ ഗാങ്ങിന്റെ മുഖത്തായിരുന്നു.....

ഇഷ്‌ഫൂന് നമ്മളോട് ഒരുപാട് കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു.... അവളതൊക്കെ പറഞ്ഞ് എന്റെ ചെവി തിന്നോണ്ട് ഇരുന്നപ്പോ നമ്മളെ നോട്ടം ഉപ്പാനോടും ഉമ്മാനോടും എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് കളിച്ച് നിക്കുന്ന ഇക്കയിലേക്ക് പോയി.... മനസ്സിന് വല്ലാത്ത ആശ്വാസം തോന്നി.... അങ്ങനെ ഞങ്ങൾ ഒന്നായി മാറിയ കൂട് വിട്ട് മാറി ഇക്കാന്റെ സ്ഥലത്തേക്ക് എത്തിയതും യാസിക്കാന്റെ കൊട്ടാരം പോലുള്ള വീട്ടിലേക്ക് ഞങ്ങളെ രണ്ട് പേരെയും കുടുംബകാരൊക്കെ ചേർന്ന് കൊണ്ട് പോയി....

ശെരിക്കും സ്നേഹം നിറഞ്ഞ ഈ കുടുംബത്തിലെ മരുമകളായി വരാൻ കഴിഞ്ഞത് തന്നെ വല്ലാത്തൊരു ഭാഗ്യമാണ്.... അത്രക്ക് ഇഷ്ട്ടത്തോടെ മത്സരിച്ച് സ്നേഹിക്കുകയായിരുന്നു ഞങ്ങളെ രണ്ട് പേരെയും അവരെല്ലാം കൂടി..... രാത്രിയായപ്പോ ഇക്കാന്റെ റൂമിലേക്ക്‌ കയറിച്ചെന്ന നമ്മളെ അരയ്ക്ക് വട്ടം ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് ചേർത്തിട്ട് ഇക്ക നമ്മളെ വിടാതെ നോക്കിക്കൊണ്ടിരുന്നു..... ഈ കള്ള നോട്ടം എന്തിനാണെന്ന് നന്നായിട്ട് അറിയാവുന്നോണ്ട് നമ്മള് ആ മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി ചിരി കടിച്ച് പിടിച്ചോണ്ട് നിന്നതും മൂപ്പരെന്റെ കാതോരം വന്ന് പറയുന്നത് കേട്ടപ്പോ നമ്മളെ തലയിലുണ്ടായിരുന്ന കിളി അങ്ങോട്ട് പാറിപ്പോയി.....

*"ഇനി എല്ലാ അർത്ഥത്തിലും ഈ അസുരന്റെ പെണ്ണാവാൻ സമ്മതമല്ലേടി പുല്ലേ നിനക്ക്?...."*

ആ പഞ്ച് ഡയലോഗ് കേട്ട് ഒന്ന് സ്വസ്ഥതയ്ക്ക് കിളി പോകാൻ പോലും അനുവദിക്കാതെ നമ്മളേം കോരിയെടുത്ത് ഇക്ക ബെഡിൽ കൊണ്ടോയി കിടത്തിയതും വശ്യതയോടെ എന്നെ നോക്കി ചിരിക്കുന്ന ഇക്കാന്റെ മുന്നിൽ ഇനിയും പിടിച്ച് നിൽക്കാൻ കഴിയാതെ സമ്മതമെന്നോണം നമ്മള് കണ്ണടച്ച് ചിരിച്ചതും ഇക്ക നമ്മളെ നെറ്റിയിൽ മുത്തമിട്ടു..... ആ അധരങ്ങൾ എന്നിലാകെ പരതി നടന്നിരുന്നു.... അന്നേരം ഞാനറിയുന്നുണ്ടായിരുന്നു.... എന്റെ യാസിക്കയിലെ പുരുഷനോടൊപ്പം ആ സ്നേഹച്ചൂടിൽ ഉരുകി ഒലിച്ച എന്നിലെ സ്ത്രീയും ഉണർന്നിരുന്നെന്ന്.....

[മെല്ലെ അവരവരുടെ ലോകത്ത് പൂമ്പാറ്റകളെ പോലെ തേൻ നുകർന്ന് പാറിക്കളിച്ച് നടന്നു..... ഇല്ല്യാസിന്റെയും അദീലയുടെയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ സന്തോഷ ജീവിതം തുടങ്ങുകയായി..... അവരോടൊപ്പം നിങ്ങളുടെ പ്രാർത്ഥനയും ഉണ്ടാകുമെന്ന് കരുതുന്നു.....]

(അവസാനിച്ചു😊.....)

അഹ്‌സന അച്ചു 



Comments

  1. അടിപൊളി ഒരു രക്ഷയില്ലാത്ത കഥയാ ഫുള്ളും ഇരുന്ന് വായിച്ചു ഇനിയും എഴുതണേ ഒരുപാട് ഇഷ്ട്ടായി 🥰🥰🥰🥰

    ReplyDelete
  2. Super story, polii❤️❤️❤️❤️

    ReplyDelete
  3. Pwoli story😍😍😍😍😍😍

    ReplyDelete
  4. Najn ith 7,8 pravishyam vayichath ane... Enikke ettavum ishta petta storyyil onnane ithe.. Adipoli ane... ❤️❤️❤️❤️

    ReplyDelete
  5. നന്നായിട്ടുണ്ട് ❤❤❤❤👏

    ReplyDelete
  6. അടിപൊളി സൂപ്പർ സ്റ്റോറി ആണ്. ഒത്തിരി ഇഷ്ടപ്പെട്ടു.

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്