ആത്മാനുരാഗം ഫുൾ പാർട്ട്

ആത്മാനുരാഗം

ഫുൾ പാർട്ട്‌ 


 ഉറക്കമുണർന്നത് ഫോണിൽ റിങ് ടോണിന്റെ ശബ്ദം കേട്ടുകൊണ്ടാണ്. സ്ക്രീനിൽ അമ്മു എന്ന പേര് കണ്ട് സമയം നോക്കിയപ്പോൾ 6 മണി, മൊബൈൽ സൈലന്റ് മോഡിലിട്ട് ഇവൾക്കൊന്നും ഉറക്കമില്ലേ എന്ന് പറഞ്ഞു കൊണ്ട് വീണ്ടും നിദ്രയിലാണ്ടു.
ഇപ്പോഴാ ഉറങ്ങിയത് എന്നറിയില്ല പക്ഷേ നെട്ടിയുണർന്നത് എന്തോ കനത്തിൽ മുതുകിൽ വന്നു പതിച്ചപ്പോഴാണ്... 
നല്ല വേദന....
കട്ട കലിപ്പിൽ ചുറ്റും പരതി നോക്കിയപ്പോഴാണ് കട്ടിലിൽ സാമാന്യം വലുപ്പമുള്ള ഒരു അച്ചിങ്ങ കിടക്കുന്നു.
"ദൈവമേ ഞാൻ ഇന്നലെ തെങ്ങിന്റെ ചുവട്ടിലാണോ കിടന്നത്...?" അല്ലല്ലോ പിന്നെ എങ്ങനെ ഈ സാധനം എന്റെ മുതുകത്ത് വന്നു വീണു എന്ന് അന്തം വിട്ട് ഇരിക്കുമ്പോഴാണ്  വാതിലിന്റെ അടുത്ത് നിന്നും ഒരു ചിരിയുടെയും ഓടി അകലുന്ന ഒരു കൊലസിന്റെ ശബ്ദവും കേട്ടത്
എന്റെ ചുണ്ടുകൾ മന്ത്രിച്ചു "അമ്മു" ഇത് അവൾ തന്നെയാണ്..
പെട്ടെന്ന് എണീറ്റ് അവളെ അന്വേഷിച്ചു നടന്ന്‌ എത്തിപ്പെട്ടത് അടുക്കളയിൽ ആണ്.  അവിടെ അതാ അവൾ‌ അമ്മയുടെ അടുത്ത് നിൽക്കുന്നു..  അവൾ സുരക്ഷിതമായ സ്ഥലത്തെത്തിച്ചേർന്നരിക്കുന്നു.
ഞാൻ നിൽക്കുന്നതു കണ്ട് ദോശ ചുടുകയായിരുന അമ്മയുടെ വക ഒരു ചോദ്യം
" എന്താടാ പതിവില്ലാതെ ഈ വഴിക്കൊക്കെ? "
ചോദ്യം കേട്ടതും ഒരു വളിച്ച ചിരിയങ്ങു പാസ്സാക്കി അമ്മയുടെ അടുത്തേക്ക് നടന്നു. അവൾ ഞാൻ വരുന്നതും നോക്കിക്കൊണ്ട് നിൽപ്പാണ്. അമ്മ ദോശ ചുടുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച തക്കം നോക്കി ഞാൻ അവളുടെ ചെവിയിൽ പിടിത്തമിട്ടതും അവളുടെ നിലവിളി പുറത്തേക്കു വന്നതും ഒരുമിച്ചായിരുന്നു..
അതു കേട്ടതും അമ്മ " ഡാ നീ എന്റെ കൊച്ചിനെ എന്താ കാണിച്ചത് " എന്നും പറഞ്ഞു ചട്ടുകവും ഉയർത്തിപ്പിടിച്ച് ഒരു വരവായിരുന്ന്... ഒന്നും മിസ്സ് ആയില്ല...
ഒക്കെ കണ്ട് ചിരിച്ചു നിൽക്കുന്ന അവളെ നോക്കി " എടീ... നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി....." എന്ന് പറഞ്ഞതും അമ്മയുടെ വക അടുത്ത ഡയലോഗ് " ഡാ പോത്ത് പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല.. ഇനി അവളെ ഉപദ്രവിച്ചാൽ ഈ വീടിന് ചുറ്റും ഓടിക്കും നിന്നെ പറഞ്ഞില്ല എന്ന് വേണ്ട" 
"അമ്മേ അവള് എന്നെ.... " മുഴുവനാക്കാൻ വിട്ടില്ല..
" നീ ഇന്നലെ ഇവളോടും അച്ചുവിനോടും ഇന്ന് കാറിൽ അമ്പലത്തിൽ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നോ..??? "
" ആ "
" പിന്നെ എന്താ നീ കളിച്ചുകൊണ്ട് നിൽക്കണേ.. അവള് റെഡി ആയി വന്നിരിക്കുന്നത് കണ്ടോ ഇനിയും വൈകിയാൽ അമ്പലം അടക്കും  പോയി റെഡി ആയി വാ.."
ഞാൻ വിട്ടുകൊടുത്തില്ല..... " ഇൗ കോലത്തിൽ ആണോ ഇവള് അമ്പലത്തിൽ വരുന്നേ "
അപ്പോഴാണ് അവളൊന്നു വാ തുറന്നേ...
" ചുരിദാറിനു എന്താ ഒരു കുഴപ്പം, അമ്പലത്തിൽ മിക്കവരും വരുന്നത് ചുരിദാർ ഇട്ടു തന്നെയാ "
വീണുകിട്ടിയ അവസരം അവളെ ചൊടിപ്പിക്കാനായി വീണ്ടും എനിക്ക് ആവേശമായി
" എല്ലാരും വരുന്നത് ഇങ്ങനെ തന്നെ ആവും പക്ഷേ ആ കുമാരേട്ടന്റെ മകൾ മായ വരുന്നത് ഒന്ന് കാണണം സെറ്റ് സാരിയോക്കെ ഉടുത്ത് നല്ല അടക്കോം ഒതുക്കോം ആയി നടന്നു വരുന്നത് ഒന്ന് കാണേണ്ടത് തന്നെ ആണ്. അതൊക്കെ കാണുമ്പോ ഇതിനെയൊക്കെ പാടത്ത് കൊണ്ടുപോയി വക്കാനാ തോന്നുന്നത് "
എന്റെ ആ കമന്റ് അങ്ങ് ഏറ്റ്‌... പെട്ടെന്ന് അവള് നിശ്ശബ്ദമായി മുഖം ഒക്കെ വീർപ്പിച്ച്  എന്നെ ഒരു നോട്ടം നോക്കി " അച്ചൂ " എന്ന് വിളിച്ച് ഒരൊറ്റ പോക്കാണ്..
യുദ്ധം ജയിച്ചതിന്റെ സന്തോഷത്തിൽ ഞാനും അരങ്ങ് വിട്ട്.....
ഞാൻ കുളിയൊക്കെ കഴിഞ്ഞു ഡ്രസ്സ് ചെയ്ത് ഉമ്മറത്ത് വന്നിരുന്നു അമ്മൂനേയും അച്ചുവിനേയും നീട്ടിയൊന്നു വിളിച്ച്..
പറഞ്ഞപോലെ ഞാൻ എന്നെ പരിചയപ്പെടുത്തിയില്ലല്ലോ...?? രാവിലത്തെ യുദ്ധം കഴിഞ്ഞ് ഇപ്പോഴാ സമയം കിട്ടിയത്...
ഞാൻ അഭിരാം അഭി എന്ന് വിളിക്കും..., ഒരു ഐടി കമ്പനിയിൽ വർക് ചെയ്യുന്നു, അമ്മ വിജയലക്ഷ്മി, അച്ഛൻ രാമചന്ദ്രൻ, പിന്നെ അനിയത്തി അച്ചു എന്ന അർച്ചനയും മാത്രമുള്ള ചെറിയൊരു കുടുംബമാണ്. 
പിന്നെ ' അമ്മു ' ആരാണ് എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. അമ്മു എന്ന് ഞങ്ങൾ വിളിക്കുന്നതാണ് ശരിക്കുമുള്ള പേര് ആരതി എന്നാണ്. ബാലകൃഷ്ണൻ മാമയുടെയും കല്ല്യാണി അമ്മായിയുടേയും ആദ്യത്തെ മകളാണ്. ഇവൾക്ക് താഴെ രണ്ടാളുകൂടി ഉണ്ട്‌, അനഘയും അനിലും (അനു, അപ്പു).. അമ്മുവിന്റെ സ്വഭാവം നേരത്തെ കണ്ടതൊക്കെ തന്നെയാണ്... അമ്മാവനും അമ്മായിയും ലാളിച്ച് വഷളാക്കിയത് പോരാഞ്ഞിട്ടാണ് ഇവിടെ അച്ഛനും അമ്മയും കൂടി ലാളിച്ച് വഷളാക്കുന്നത്. അവള് വന്നാൽ പിന്നെ അമ്മയ്ക്കും അച്ചുവിനും പിന്നെ ആരും വേണ്ട... കാര്യമൊക്കെ എന്തായാലും ആള് ഒരു പാവാട്ടോ ...., ചെറുപ്പം മുതൽ കേൾക്കുന്നതാണ് അമ്മു അഭിയുടേതാണെന്ന് അതിന്റെ സ്വാതന്ത്ര്യം അവൾ എടുക്കുന്നുണ്ട്..
ലോൺ ശരിയാക്കി ഇന്നലെ ഒരു കാർ മേടിച്ചു പൂജിക്കാനായി അമ്പലത്തിൽ കൊണ്ട് പോകുമ്പോൾ അവരേം കൊണ്ടുപോകാം എന്ന് പറഞ്ഞതാണ്.
രണ്ടും ഒരുങ്ങി ഇറങ്ങിയില്ലേ...?? എന്ന ചോദ്യത്തിന് മറുപടി തന്നത് അച്ചുവാണ്....
" ദാ വരുന്നു എട്ടാ ഒരു അഞ്ച് മിനുട്ട്.. "
കാത്തിരിപ്പിനൊടുവിൽ അകത്തു നിന്ന് വരുന്ന ആളെ കണ്ട് ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു...

തുടരും.......


*ആത്മാനുരാഗം*

*part - 2*


" അമ്മു "
ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റ് നിന്ന് പോയി അവള് ഇതാ സെറ്റ് സാരി ഉടുത്ത് വരുന്നു...
എന്താ പറയാ ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാ...
അമ്മയുടെ സെറ്റ് സാരിയൊക്കെ ഉടുത്ത് തലയിൽ മുല്ലപ്പൂവൊക്കെ വച്ച് കുപ്പി വളകളൊക്കെ അണിഞ്ഞ് കരിമഷി എഴുതിയ ആ പ്രണയം തുളുമ്പുന്ന കണ്ണുകൊണ്ട് ഒരു നോട്ടം  ഹോ എന്റെ പൊന്നോ ആകെ ഒന്നും ഇല്ലാതായി ഞാൻ  ആകെ വല്ലാത്തൊരു ഫീല്  ഒരുമാതിരി മരുഭൂമിയിൽ മഴ പെയ്യുന്ന ഒരു അവസ്ഥ... ഞാൻ ഫ്ലാറ്റ് ആയി...
അന്തം വിട്ട് നോക്കുന്നതിനിടയിൽ ആണ് അനിയത്തിയുടെ വക ഒരു ചോദ്യം
" എന്താ ഏട്ടാ ഇങ്ങനെ നോക്കി നിൽക്കുന്നതു. എങ്ങനെ ഉണ്ട് അമ്മു ചേച്ചിയെ കാണാൻ? "
അതിനു മറുപടി പറഞ്ഞത് അമ്മു ആയിരുന്നു
" എന്ത് പറയാനാ അച്ചു നമ്മളൊക്കെ ഒരുങ്ങിയാൽ കുമാരേട്ടന്റെ മകളെപ്പോലെ ആവോ... നമ്മളെ ഒക്കെ ആരു ശ്രദ്ധിക്കാൻ.."
ഒന്ന് ആക്കിയതാണെന്നു മനസ്സിലായി എങ്കിലും ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല... ഞാൻ ഒന്ന് മനസ്സിൽ ചിരിച്ചു. നമ്മൾ ആൺമ്പിള്ളേരുടെ മനസ്സ് വായിക്കാനൊന്നും ഇവർക്ക് കഴിയില്ല...
എത്ര ദിവസമായി എന്നറിയോ അവളെ ഇൗ കോലത്തിൽ കാണാൻ കൊതിക്കുന്നു.  ഇന്ന് രണ്ട് ഡയലോഗ് പറഞ്ഞപ്പൊഴേക്കും ദാ ഉടുത്തൊരുങ്ങി വന്നേക്കുന്നു.
ചിന്തിച്ചു നിൽക്കാൻ സമയം ഇല്ല...
ഞങ്ങൾ പുതിയ കാറിൽ അമ്പലത്തിലേക്ക് യാത്ര തിരിച്ചു.
വീട്ടിൽ നിന്ന് ഇറങ്ങിയ മുതൽ അവൾടെ മുഖം കടുന്നൽ കുത്തിയ പോലെ ഉണ്ടായിരുന്നു. അവൾടെ ദേഷ്യം മാറിയിട്ടില്ല.
നല്ല റൊമാന്റിക് പാട്ട് ഇട്ടുനൊക്കി എവിടെ ഒരേ ഇരിപ്പാണ് ആ വഴിയും പാളി. 
അങ്ങനെ അമ്പലത്തിൽ എത്തിച്ചേർന്നു.
കാറിൽ നിന്ന് ഇറങ്ങി നോക്കുമ്പോ തലേന്ന് വിളിച്ച് പറഞ്ഞത് പ്രകാരം ചങ്ക്‌ കൂട്ടുകാരൻ അക്ഷയ് ആലിന്റെ ചുവട്ടിൽ പതിവ് പരിപാടികളുമായി സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. (എന്താണെന്ന് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ..)
ഞങ്ങൾ ഇറങ്ങിയത് കണ്ടിട്ട് അവൻ അടുത്തേക്ക് വന്നു
 " ഡാ, എന്താ വൈകിയത്  ഞാൻ ഇതിവിടെ എത്ര നേരമായി എന്നറിയോ ഇരിക്കാൻ തുടങ്ങിയിട്ട്.."
"ഡാ ഞാൻ നേരത്തെ ഇറങ്ങിയതാണ് ദേ ഇൗ രണ്ടെണ്ണം ഒരുങ്ങി വരണ്ടേ..."
അവൻ അമ്മുവിനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു " എന്നാലും അമ്മു നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ...?? "
അവൾ ആകെ ചമ്മിപ്പൊയി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ച് ഞാൻ എന്തോ തെറ്റു ചെയ്തപോലെ എന്നെ നോക്കി കണ്ണുരുട്ടി" 
അവൻ വിടുന്ന ലക്ഷണമില്ല
 " അല്ല ഇന്ന് എല്ലാവരും പറഞ്ഞുറപ്പിച്ച് വന്നിരിക്കുകയാണോ..?? ഇന്ന് എന്തെങ്കിലും വിശേഷമുണ്ടോ..?? എല്ലാവരും ഇന്ന് സെറ്റ് സാരി ഒക്കെ ഉടുത്ത് വന്നിരിക്കുന്നു. ആ മായയെ ഇപ്പൊ കണ്ടതേ ഉള്ളൂ അവളും ഇന്ന് സെറ്റ് സാരിയിലാണ്. "
" ദൈവമേ ഇവൻ എരിതീയിൽ എണ്ണ ഒഴിക്കുവാണോ " ഞാൻ തലയിൽ കൈ വച്ചു പോയി. ഇതൊക്കെ കണ്ടുകൊണ്ട് അച്ചു ഇന്ന് "ഏട്ടന്റെ കാര്യം കട്ടപ്പൊക" എന്ന് എന്റെ ചെവിയിൽ പറഞ്ഞപ്പോഴെക്കും  അച്ചു ഇങ്ങു വന്നെ അമ്പലത്തിൽ കയറണ്ടേ.. ഇവിടെ ഇങ്ങനെ നിന്നാ മതിയോ എന്ന് ചോദിച്ചു കൊണ്ട് അമ്മു അവളെയും പിടിച്ചു വലിച്ചുകൊണ്ട് നടന്നു.
ഒന്നും മനസ്സിലാവാതെ അവൻ എന്നെ നോക്കി "എന്താടാ പ്രശ്നം, അവള് കലിപ്പിലാണല്ലോ?? " 
മലയാളത്തിൽ കടിച്ചാൽ പൊട്ടാത്ത അഞ്ചാറു വാക്കുകൾ അവന് നേരെ പ്രയോഗിച്ച് കുറച്ചു സമാധാനമായപ്പോൾ "നീ എരിതീയിൽ എണ്ണ ഒഴിക്കാൻ വേണ്ടിയാണോ ഇങ്ങോട്ട് വന്നെ " എന്നതിനൊപ്പം രാവിലത്തെ സംഭവങ്ങളും അങ്ങ് പറഞ്ഞു.
" സോറി അളിയാ.. "
" ഇനി പറഞ്ഞിട്ട് കാര്യമില്ല വാ നമുക്ക് അമ്പലത്തിൽ കേറാം "
അമ്പലത്തിൽ കയറി നേരെ ശ്രീകോവിലിനു മുമ്പിലേക്ക് നടക്കുന്നു. അവിടെ അമ്മുവും അച്ചുവും നിൽപ്പുണ്ട്. അവള് കണ്ണടച്ചുകൊണ്ട് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്...
മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവള് പറയുന്നത് ചെവിയോർത്ത്... പെട്ടെന്ന് അവള് കണ്ണ് തുറന്നു.
" എന്താ....??? "
" അല്ല നീ എന്നെ കുറിച്ച് കുറ്റം വല്ലതും ഭഗവാനോട് പറയുവാണോ നോക്കിയതാ.."
" ഏയ് ഞാൻ ചോദിക്കുവായിരുന്നു ഭഗവാനോട്...."
ഇടക്കു കയറി "എന്ത്...??"
" ഒരുപാട് ഇൗ തിരുമുമ്പിൽ വന്നു എന്റെ അഭി ഏട്ടനെ ആർക്കും വിട്ട് കൊടുക്കല്ലെ എന്ന് പ്രാർത്ഥിച്ചത് ഇങ്ങനെ ഒന്നിനെ കിട്ടാൻ വേണ്ടി ആയിരുന്നോ എന്ന് "
" അതിനിപ്പോ എന്താ പറ്റിയത് "
" ഒന്നും ഇല്ലേ.... ഒക്കെ വിധി അല്ലാതെ എന്ത് പറയാനാ"
" നീ വിധിയെ പഴിക്കണ്ട, ആരു പറഞ്ഞു എന്നെ എടുത്തു ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ... "
അപ്പോഴേക്കും ചങ്ക് വന്നു ഇടപെട്ടു " എന്താ രണ്ടാളും പിന്നേം തുടങ്ങിയോ...?? ഇത് അമ്പലമാണ്."
ഇനി അവളെ മെരുക്കാൻ ഒറ്റ വഴിയേ ഉള്ളൂ ഞാൻ കലിപ്പിൽ അവനോടു പറഞ്ഞു " അല്ലെടാ, ഇവള് രാവിലെ തുടങ്ങിയതാ ഒരു കാരണവും ഇല്ലാതെ വഴക്കിന് നിൽക്കുന്നു. നീ തൊഴുതിട്ട് വാ ഞാൻ പുറത്ത് ഉണ്ടാകും."
അവളുടെ മുഖഭാവം കണ്ടപ്പോഴേ തോന്നി ഇത് ഏറ്റ് എന്ന് അവളെ ഒരു കലിപ്പ് നോട്ടം നോക്കി ഞാൻ പുറത്തിറങ്ങി. ഇക്കാര്യത്തിൽ ആണുങ്ങളും അത്ര മോശമല്ല എന്ന് കാണിച്ച് കൊടുക്കണം..
ആൽത്തറയിൽ ഇരുന്നു വാട്ട്സ്ആപ്പിലെ മെസ്സേജുകൾക്ക് മറുപടി കൊടുത്തുകൊണ്ട് ഇരിക്കുമ്പോ അവരു  നടന്നു വരുന്നുണ്ടായിരുന്നു. ഞാൻ എണീറ്റ് അവരുടെ അടുത്തേക്ക് പോയി അവനോടു " എന്നാ ഞങ്ങള് പോട്ടെ കുറച്ചു കഴിഞ്ഞ് നീ പുറത്തോട്ട് ഇറങ്ങു അപ്പോ കാണാം"
" ആ നീ ചെലവും കൊണ്ട് ഇറങ്ങിയാൽ മതീട്ടോ" എന്നും പറഞ്ഞു അവൻ ബൈക്ക് എടുത്തു പോയി.
അമ്മു അടുത്തേക്ക് വന്ന് ചന്ദനം എന്റെ നെറ്റിയിൽ ഇടുവാൻ വേണ്ടി കൈ ഉയർത്തി. അമ്പലത്തിൽ വന്നാൽ മുടങ്ങാതെ എന്റെ നെറ്റിയിൽ ചന്ദനം തൊട്ടു തരുന്നത് അവളാണ്. ഞാൻ അവളുടെ കൈ തടഞ്ഞ് ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു. എനിക്ക് അറിയാമായിരുന്നു അത് അവളിൽ നേരിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട് എന്ന്. പതിയെ വണ്ടി മുന്നോട്ട് എടുത്തു.
വീട്ടിൽ എത്തിയതും അവൾ പോകാനൊരുങ്ങിയപ്പോൾ അച്ചു അവളെ തടഞ്ഞുകൊണ്ട് " അമ്മു ചേച്ചി ഇങ്ങോട്ട് വന്നെ കുറച്ചു കഴിഞ്ഞു പോവാം"
" ഇല്ല അച്ചു തല വേദനിക്കുന്നു ഞാൻ പോയി കഴിച്ചിട്ട് ഒന്ന് മയങ്ങട്ടെ"
"അതിനെന്താ ഇവിടുന്നും കഴിക്കാലോ.. എന്റെ മുറിയിൽ കിടക്കും ചെയ്യാ... അന്യ വീടൊന്നും അല്ലല്ലോ "
" എന്നാലും അച്ചു....."
"ഒരു എന്നാലും ഇല്ല. ചേച്ചി ഇങ്ങോട്ട് വന്നെ"
അച്ചു അവളെ കൂട്ടി വന്നപ്പോഴാണ് സമാധാനമായത്.
ഞാൻ എന്റെ റൂമിലേക്ക് പോയി മൊബൈൽ എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്നപ്പോഴേക്കും അമ്മ " ഡാ അഭി നീ കഴിക്കുന്നില്ലേ...? ഇവിടെ എല്ലാവരും നിന്നെയാ കാത്തിരിക്കുന്നത്." 
" എനിക്ക് ഒന്നും വേണ്ട... അല്ലാതെ തന്നെ വയറു നിറഞ്ഞു. "
" ഇൗ ചെക്കന് ഇത് എന്തുപറ്റി " എന്ന് അമ്മ പിറുപിറുക്കുന്നത് റൂമിലേക്ക് കേൾക്കാമായിരുന്നു. 
ഞാൻ മൊബൈൽ ചാർജ്ജിലിട്ട് കിടന്നു. എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല. എഴുന്നേറ്റപ്പോൾ സമയം 12 മണി ആയിരിക്കുന്നു. നല്ല വിശപ്പും ഉണ്ട്. എഴുന്നേറ്റ് ഉറക്കച്ചടവോടെ അടുക്കളയിലേക്ക് പോയി. അവിടെ അച്ചുവും അമ്മയും പപ്പടം കാച്ചുന്നതിന്റെ തിരക്കിലാണ്.
ഞാൻ വന്നത് അച്ചു കണ്ടിട്ടും അവൾക്ക് ഒരു മൈൻഡും ഇല്ല.
അച്ചുവിനോട് " കഴിക്കാൻ ആയോ..? വിശന്നിട്ട് വയ്യ ". അവൾ യാതൊന്നും പറയുന്നില്ല. അടുക്കളയിൽ നിന്ന് പോകാൻ തുടങ്ങിയ അവളെ തടഞ്ഞു നിർത്തി ചോദിച്ചു " എന്താ നിന്റെ മുഖം കടന്നൽ കുത്തിയ പോലെ ഇരിക്കുന്നെ ". 
" എന്നാലും ഏട്ടാ ആ പാവത്തിനെ എന്തിനാ ഇങ്ങനെ വിഷമിപ്പിക്കുന്നത് "
" ആരെ..??, എന്തിന്?.."
" അമ്മു ചേച്ചിയെ തന്നെ, ഇന്ന് കുറച്ചു കൂടിപ്പോയി. ഒന്നും കഴിക്കാതെയാണ് ഇവിടുന്ന് പോയത് "
" എടീ അത് ഞാൻ തമാശക്ക് കാണിച്ചത് അല്ലേ...? "
" ഒരു തമാശ ഇങ്ങനെയാണോ തമാശ കാണിക്കേണ്ടത് അമ്മായിയെ വിളിച്ചപ്പോ വന്നപ്പോ മുതൽ തലവേദന ആണ് പറഞ്ഞ് റൂമിൽ കയറിയതാണ്‌, എന്നാ പറഞ്ഞത് അതൊന്നും അല്ല എന്ന് എനിക്കല്ലേ അറിയൂ "
" ഉം പറ്റിപ്പോയി ഇനി ഇപ്പൊ എന്താ ചെയ്യുക "
" ഇനി അതും ഞാൻ പറഞ്ഞു തരണോ..??
കുരുത്തക്കേടുകൾ ഒപ്പിച്ചു വച്ചാൽ പോര അതിനുള്ള പ്രതിവിധി കൂടി കണ്ടുപിടിക്കണം, ഏട്ടൻ അങ്ങോട്ട് പോയി ചേച്ചിയെ കൂട്ടിക്കൊണ്ടുവന്നെ "
" അത് വേണോ "
" വേണം പോയിട്ട് വന്നെ "
" ഉം ശരി " ഞാൻ പോകാൻ ഇറങ്ങിയതും അമ്മ പറഞ്ഞു " ഊണ് കഴിക്കാൻ നേരത്ത് നീ എങ്ങോട്ടാ ഇൗ പോകുന്നത് കഴിച്ചിട്ട് പോയാൽ പോരെ "
" ഞാൻ ഇതാ ഇപ്പൊ വരാം അമ്മേ...! "
അമ്മയോട് പറഞ്ഞു ഇറങ്ങിയ മുതൽ എന്തോ ഒരു കുറ്റബോധം മനസ്സിൽ ഉടലെടുത്തു. അവളോട് താൻ അത്രക്ക് അങ്ങോട്ട് പെരുമാറാൻ പാടില്ലായിരുന്നു. 
പാടവരമ്പുകൾ പിന്നീട് മാമന്റെ വീടിന് മുമ്പിലെത്തി.
അമ്മായി പുറത്ത് തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും അമ്മായി മുറ്റത്തേക്ക് വന്നു " എന്താ അഭി "
" അമ്മ അമ്മൂനെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു വിട്ടതാണ്. അവൾ എവിടെ " (ചെറിയൊരു നുണ പറയേണ്ടി വന്നു)
" അവളതാ റൂമിൽ ഉണ്ട്. ഉറങ്ങിയോന്ന് അറിയില്ല. നിങ്ങളു തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായോ "
" ഇല്ലാ അമ്മായി, ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. "
അമ്മായി ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത് " അഭി നീ ആരോടാ ഇത് പറയുന്നത് നിങ്ങളെ രണ്ടുപേരെയും ഞാൻ ഇന്ന് കാണാൻ തുടങ്ങിയതല്ല. ഇൗ പിണക്കം ഇടക്കിടക്ക് ഉണ്ടാകുന്നതല്ലേ.. അതുകഴിഞ്ഞ് അവളെ അന്വേഷിച്ചു നീ ഇങ്ങോട്ട് വരുന്നതും ആദ്യമായിട്ടല്ലല്ലോ "
പിന്നെ അമ്മായിയോട് ഒന്നും പറയേണ്ടി വന്നില്ല. ഇനി അവിടെ നിന്നാൽ ശരിയാവില്ല ഒരു ചമ്മിയ ചിരി ചിരിച്ചു അമ്മായിയോട്‌ " ഞാൻ അമ്മുവിന്റെ അടുത്തേക്ക് പോട്ടെ "
" ആ അവൾ അകത്തുണ്ട് എനിക്ക് ഇവിടെ കുറച്ചു പണികൂടി ഉണ്ട്.
ഞാൻ അകത്തു കയറി അവളുടെ റൂം ലക്ഷ്യമായി നടന്നു.
റൂമിലെത്തി നോക്കുമ്പോൾ അവള് കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്നു. ഞാൻ ശബ്ദം ഉണ്ടാക്കാതെ അവിടെയുള്ള കസേര നീക്കി അവൾക്ക് അഭിമുഖമായി അവളെ നോക്കി ഇരുന്നു. സത്യം പറയാലോ സ്വന്തം പ്രണയിനി നിഷ്കളങ്കമായി ഉറങ്ങുന്നത് നോക്കിയിരിക്കുന്നത് ഒരു പ്രത്യേക ഫീൽ തന്നെയാണ്. അവളുടെ മുഖം മറച്ചിരുന്ന മുടിയിഴകളെ പതിയെ അവളുടെ മുഖം കാണുന്ന രീതിയിൽ ഒതുക്കി വച്ചു. കണ്ണുനീർ തുള്ളികൾ ഒഴുകിയതിന്റെ പാടുകൾ ആ മുഖത്ത് ഇപ്പോഴും ശേഷിക്കുന്നുണ്ട്. അല്ലാ അവളെ നോക്കിയിരുന്ന് സമയം പോയത് അറിഞ്ഞില്ല. ഇവളെ എങ്ങനെയാ ഒന്ന് ഉണർത്തുക. വെറുതെ അങ്ങനെ എണീപ്പിച്ചാൽ പോരല്ലോ. പണി കൊടുക്കാനുള്ള എന്തെങ്കിലും കിട്ടുമോ എന്നറിയാൻ റൂമിലും റൂമിന് പുറത്തും നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ടി.വി. സ്റ്റാന്റിന്റെ മുകളിലേക്ക് എന്റെ ശ്രദ്ധ തിരിഞ്ഞത്.
ഇത് കലക്കും അവളെ എഴുന്നേൽപ്പിക്കാൻ ഇത് തന്നെ ബെസ്റ്റ് സാധനം.

തുടരും.......


*ആത്മാനുരാഗം*

*part - 3*


ടിവി സ്റ്റാൻഡിന് അടുത്തെത്തി അതിനു മുകളിൽ ഉണ്ടായിരുന്ന ചെറിയ കുപ്പി ഞാൻ കൈക്കലാക്കി. സംഭവം എന്റെ അമ്മായി അച്ഛന് ചെറിയ ദുശ്ശീലം ഉണ്ടെങ്കിലും ഇത് ഇങ്ങനെ ഉപകരിക്കും എന്ന് ഞാൻ അറിഞ്ഞില്ല. കുപ്പിയും എടുത്തു ഞാൻ അവളുടെ അടുത്തേക്ക് പോയി. എവിടെ അവള് എണീക്കുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല. ഇനി ഇത് മാത്രമേ ഉള്ളൂ വഴി. അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്ന് പതിയെ കുപ്പിയുടെ അടപ്പ് തുറന്നു. നിങ്ങള് വിചാരിക്കുന്നുണ്ടാകും എന്താണ് അതെന്ന് ഇത്രയ്ക്ക് ബിൽഡപ്പ് കൊടുക്കാനൊന്നുമില്ല എന്റെ മാമന്റെ ആകെ ഉള്ള ശീലം " മൂക്ക്പൊടി " വലിക്കുന്നതാണ്. പൊടി കുറച്ച് കയ്യിലെടുത്ത് അവളുടെ മൂക്കിനു താഴെ ശ്വസിക്കുന്ന രീതിയിൽ പിടിച്ചു. അവളുടെ നെരക്കം കണ്ടപ്പോൾ തന്നെ അത് ഏറ്റു എന്ന് മനസ്സിലായി. ഇനി അവളുടെ കൺമുമ്പിൽ നിന്നാൽ ശരിയാവില്ല. ശബ്ദം ഉണ്ടാക്കാതെ കട്ടിലിനു അടിയിലേക്ക് കയറി. അപ്പോഴേക്കും മൂക്കുപൊടി അതിന്റെ കഴിവ് തെളിയിക്കാൻ തുടങ്ങിയതിന്റെ ആദ്യപടി എന്നോണം " ഹാച്‌ചീ " എന്ന് കേട്ടു തുടങ്ങി. പിന്നെ അവിടുന്ന് അങ്ങോട്ട് ഒരു ഘോഷയാത്ര തന്നെ ആയിരുന്നു. തുമ്മുന്നതിന് ഇടയിൽ അവൾ അനുവിനേയും അപ്പുവിനേയും വിളിക്കുന്നുണ്ടായിരുന്നു. അവർ രണ്ടാളും വാതിൽക്കൽ ഹാജരായി. അവൾ അവരുടെ അടുത്തേക്ക് പോയി കുപ്പി ഉയർത്തി കാട്ടി " ആരാ ഇത് ചെയ്തത്...? സത്യം പറയണം. പറഞ്ഞില്ലെങ്കിൽ അത് പറയിപ്പിക്കാനും എനിക്ക് അറിയാം "
ഞാൻ പോക്കറ്റിൽ പരതിയപ്പോൾ ആണ് മനസ്സിലായത് ധൃതിയിൽ കുപ്പി എടുക്കാൻ വിട്ടുപോയി. ഇവരുടെ ബഹളം കേട്ട് അമ്മായിയും എത്തി. " എന്താ അമ്മു എന്തിനാ നീ ഇങ്ങനെ ഇവരോട് ദേഷ്യപ്പെട്ടു നിൽക്കുന്നത്...?  "
" ഇത് കണ്ടോ അമ്മേ ഞാൻ ഇവിടെ സ്വസ്ഥമായി ഉറങ്ങുകയായിരുന്നു, ആരോ വന്ന് എന്നെ മൂക്കുപൊടി മണപ്പിച്ചു ഞാൻ തുമ്മി ഒരു വഴിക്കായി. ഇവിടെ ഇവരല്ലാതെ ആരാ ഉള്ളത് ഇത് ചെയ്യാൻ ഞാൻ രണ്ടു പേരോടും കുറെ നേരമായി ചോദിക്കുന്നു. രണ്ടുപേരും ആരാ ചെയ്തത് എന്ന് സമ്മതിക്കുന്നില്ല."
അത് കേട്ടതും അമ്മായി നിന്ന് ചിരിക്കാൻ തുടങ്ങി അപ്പോൾ എനിക്കും മനസ്സിലായി അമ്മായി കണ്ടുപിടിച്ചു കഴിഞ്ഞു. എത് നിമിഷവും ഒരു ഭദ്രകാളിയുടെ സ്വരൂപം നേരിൽ കാണാം. അമ്മായി പൊട്ടിച്ചിരിക്കുന്നത് കണ്ടിട്ട് അന്തം വിട്ടു നിൽക്കുകയാണ് ബാക്കി മൂന്ന് പേരും..
അത് കണ്ടിട്ട് അവൾ " അമ്മേ ഞാനിവിടെ സീരിയസ് ആയി ഒരു കാര്യം പറയുമ്പോ അമ്മ എന്തിനാ ഇങ്ങനെ ചിരിക്കുന്നെ.." 
" അല്ല മോളെ നിന്നോട് ഇത് ഇവിടെ ആരും ചെയ്യില്ല.. പിന്നെ കുറച്ചു മുമ്പ് നീ എവിടെയാ ചോദിച്ച് ഒരാൾ ഇങ്ങോട്ടു വന്നിരുന്നു ഇപ്പൊ അയാളെ കാണുന്നും ഇല്ല.. എന്റെ ബലമായ സംശയം അയാളായിരിക്കും ഇത് ചെയ്തത് എന്നാ.. "
ഇതിൽ കൂടുതൽ ഇനി എന്ത് പറയാനാ കണ്ടുപിടിക്കപ്പെട്ടു.
അവൾ ഉറക്കെ പറയുന്നുണ്ടായിരുന്നു
 " അഭിയേട്ടൻ "
അവളുടെ മുഖത്ത് രൗദ്രഭാവം വന്ന് തുടങ്ങിയിരുന്നു.
" എവിടെ ആ സാധനം എന്റെ കയ്യിൽ കിട്ടട്ടെ അതിന്റെ എല്ല് ഞാൻ ഇന്ന് ഊരും "
എന്ന് പറഞ്ഞ് അവള് തിരയാൻ തുടങ്ങി. കൂടെ രണ്ടു പേരും ഉണ്ട്. അവരെ കുറ്റം പറയാൻ പറ്റില്ല. ഇത് ഇപ്പൊ അവരുടേം കൂടി ആവശ്യം ആണല്ലോ എന്നെ കണ്ടുപിടിക്കേണ്ടത്.. കുറച്ചു നേരത്തേക്ക് ഞാൻ കാരണം അവരായിരുന്നല്ലോ പ്രതികൾ. എന്തായാലും എന്നെ കയ്യിൽ കിട്ടിയാൽ അവള് ബാക്കി വച്ചേക്കില്ല. ഞാൻ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. എന്നാലും രക്ഷപ്പെടാൻ ഒരു ചാൻസ് ഉണ്ടെങ്കിലോ എന്ന് കരുതി മെല്ലെ കട്ടിലിന്റെ അടിയിൽ നിന്ന് എണീറ്റ് ചുറ്റും നോക്കി ആരും ഇല്ല. വാതിൽ കടന്നതേ ഉള്ളൂ. അപ്പോഴേക്കും എന്റെ പുന്നാര അളിയൻ വിളിച്ചു പറഞ്ഞു.
" ചേച്ചി ഇതാ അഭിയേട്ടൻ "
ഞാൻ ഓടി വാതിലിനു അടുത്ത് എത്തിയതും അവള് വാതിൽ അടച്ചു കളഞ്ഞു. 
ബ്രേക്ക് ഇല്ലാതെ ഓടിയ ഞാൻ പെട്ടെന്ന് അവിടെ നിന്നു. പിടിക്കപ്പെട്ടു എന്ന് ഉറപ്പായതുകൊണ്ട് അവിടെ തന്നെ നിന്ന് കൊടുത്തു. അവര് മൂന്ന് പേരും കൂടി എന്നെ പിടിച്ചു ഒരു കസേരയിൽ ഇരുത്തി. എണീക്കാൻ നിന്ന എന്റെ രണ്ടു കൈയ്യും കസേരയിൽ കെട്ടി ഇട്ടിട്ട് അവരു മൂന്നുപേരും എന്റെ ചുറ്റിനും നടക്കുകയാണ്. അത് കണ്ടപ്പോൾ തന്നെ മലയാള സിനിമയിലെ പല വില്ലന്മാരുടെയും മുഖം എന്റെ മനസ്സിലേക്ക് വന്നു. അതിൽ ഏറ്റവും കൂടുതൽ വന്നത് "ഇവനെ എന്റെ മുതലക്കുഞ്ഞുങ്ങൾക്ക് തീറ്റ കൊടുക്കാം" എന്ന് പറയുന്ന ആ വില്ലനെ ആണ്.
ദൈവമേ അങ്ങനെ ഒന്നും ഇവൾക്ക് തോന്നിക്കല്ലെ. എന്ന് പറഞ്ഞുകൊണ്ട് ഇരിക്കുമ്പോഴാണ് ഇവരുടെ സംഭാഷണം കേൾക്കാൻ ഇടവരുന്നത്.
അപ്പു - " ചേച്ചി, കുറെ നേരം ഇങ്ങനെ ഇരുത്തിയാൽ മതിയോ.. ?? എന്തെങ്കിലും ഒക്കെ പണി കൊടുക്കണ്ടേ "
അതുകേട്ട മനസ്സിൽ "കാലമാടാ നിനക്ക് വച്ചിട്ടുണ്ടെടാ" എന്ന് പറഞ്ഞെങ്കിലും പുറത്തേക്ക് വന്നത് " ഡാ, എന്നെ അഴിച്ചു വിടെടാ... ഡയറി മിൽക്ക് വാങ്ങിത്തരാടാ.." എന്ന് പറഞ്ഞിട്ടും ചെക്കന് ഒരു കുലുക്കവും ഇല്ല.
അനു - " വേണ്ട ചേച്ചി നമ്മുക്ക് ചേട്ടനെ അഴിച്ചു വിടാം"
ആ ഡയലോഗ് കേട്ടതോടെ അനു എന്റെ മുമ്പിൽ ഒരു മാലാഖയായി മാറി. 
അവളത് പറഞ്ഞ് തീർന്നപ്പൊഴെ അമ്മു അത് നിഷേധിച്ചു. " അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. പകരത്തിന് പകരം മൂക്കുപൊടിയുടെ സുഖം എന്താണെന്ന് ഇങ്ങേരും ഒന്ന് അറിയട്ടെ..."
എന്ന് പറഞ്ഞ് അപ്പുവിനോട് കുപ്പി എടുത്തു കൊണ്ടുവരാൻ പറഞ്ഞു. 
അവൻ അത് എടുത്തു കൊണ്ടുവന്ന സ്പീഡ് കണ്ടപ്പോഴേ അവന് ഇതിൽ എത്രത്തോളം ഉത്സാഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.
അമ്മു കുപ്പി തുറന്ന് പൊടിയെടുത്ത് എന്റെ നേരെ കൊണ്ടുവരാൻ തുടങ്ങിയപ്പോഴേ ഞാൻ " പ്ലീസ് അമ്മു വേണ്ട ഞാൻ വേറെ എന്ത് വേണമെങ്കിലും ചെയ്യാം ഇത് മാത്രം നീ ചെയ്യരുത്... എനിക്ക് ശ്വാസം മുട്ടലിന്റേയും അലർജിയുടെയും പ്രശ്നം ഉണ്ട്. അതുകൊണ്ട് ഇത് മാത്രം വേണ്ടാ പ്ലീസ്...." എന്ന് പറഞ്ഞതൊന്നും പുറകിലുള്ളവരുടെ ആവേശത്താൽ അവള് കേട്ടില്ല. 
അവള് അത് എന്റെ മൂക്കിനു താഴെ കൊണ്ടുവന്നിരുന്നു. എന്നിട്ട് അവളും അനിയത്തിയും അനിയനും "ഇപ്പൊ വരാം അപ്പോഴേക്കും മോൻ റെസ്റ്റ് എടുക്കു."  എന്ന് പറഞ്ഞ് പോയി.
 ഒന്നുരണ്ടു പ്രാവശ്യം തുമ്മിക്കഴിഞ്ഞപ്പൊഴേക്കും എന്റെ നെരമ്പുകൾ വലിഞ്ഞു മുറുകാൻ തുടങ്ങി, ശ്വാസത്തിന്റെ വേഗത കൂടി, കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിത്തുടങ്ങി, കൈകൾ ബന്ധനത്തിലായത്തിനാൽ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. കസേരയിൽ നിന്നും എണീക്കാൻ ശ്രമിച്ച ഞാൻ കസേരയോട് കൂടി നിലത്തേക്ക് വീണു.
വീണു കിടക്കുന്നതിനിടയിൽ " അഭിയെട്ടാ " എന്ന് വിളിയോടൊപ്പം ഒരു കൊലസിന്റെ താളം അടുത്തേക്ക് വരുന്നത് എനിക്ക് പാതി ബോധത്തിൽ കേൾക്കാമായിരുന്നു. കൊലുസിന്റെ ശബ്ദം എന്റെ അരികിൽ എത്തിയപ്പോഴേക്കും എന്റെ കണ്ണുകൾ അടഞ്ഞു കഴിഞ്ഞിരുന്നു........

തുടരും....


*ആത്മാനുരാഗം*

*part - 4*
---------------

മുഖത്തേക്ക് വെള്ളത്തുള്ളികൾ വീണപ്പോഴാണ് ബോധം വന്നത് നോക്കുമ്പോ ഞാൻ തറയിൽ കിടക്കുകയാണ്. എന്റെ അടുത്ത് എന്നെ നോക്കിക്കൊണ്ട് അനുവും അപ്പുവും ഇരിക്കുന്നുണ്ട്. ഞാൻ കാര്യമറിയാതെ അവരോട് " എന്തേ...?? " എന്ന് ചോദിച്ചപ്പോൾ രണ്ടിന്റെയും മുഖത്ത് ഒരു തെളിച്ചം കണ്ടു.
മറുപടി തന്നത് അനുവാണ് " ഞങ്ങൾ ശബ്ദം കേട്ട് വന്നപ്പോൾ അഭിയേട്ടൻ നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഞങ്ങൾ ആകെ പേടിച്ചു. വിളിച്ചിട്ട് എണീക്കുന്നും ഇല്ല. അമ്മയും പേടിച്ചു.
" എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോ അമ്മ അമ്മു ചേച്ചിയെ ഒരുപാട് വഴക്ക് പറഞ്ഞു. ഇൗ ഭാഗത്തേക്ക് വന്ന് പോകരുത് എന്നും പറഞ്ഞിട്ട് അപ്പുറത്തെ രജനി ചേച്ചിയെ വിളിക്കാൻ പോയതാ. "
" എന്നിട്ട് അമ്മു എവിടെയാണ് "
" ടെറസ്സിന് മുകളിലേക്ക് പോകുന്നത് കണ്ടു, ഞാൻ അമ്മയോട് പോയി പറയട്ടെ അഭിയേട്ടൻ എഴുന്നേറ്റു എന്ന് "
" ഉം "
അനുവും അപ്പുവും പോയതിനു പിന്നാലെ ഞാൻ എഴുന്നേറ്റ് ടെറസ്സിന് മുകളിലേക്ക് കയറിച്ചെന്നു.
നോക്കുമ്പോൾ തല മുട്ടിലേക്ക് വച്ച് അവൾ നിലത്ത് ഇരിക്കുകയാണ്. 
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു. ഒരു നേർത്ത തേങ്ങൽ കേൾക്കാമായിരുന്നു.
" അമ്മു "
തല ഉയർത്തുന്നില്ല.
" അമ്മു " ഒന്നുകൂടി വിളിച്ചു.
ഇപ്രാവശ്യം ഒരു മൂളൽ മാത്രം കേട്ടു.
" അമ്മു നീ ആ മുഖം ഒന്ന് ഉയർത്തിക്കേ നോക്കട്ടെ "
അപ്പോഴും അവൾ കരയുക തന്നെ ആയിരുന്നു.
" ദേ അമ്മു എനിക്ക് ദേഷ്യം വരുന്നുണ്ട്, നീ എന്നെയൊന്നു നോക്ക് അല്ലെങ്കിൽ ഞാൻ ഇപ്പൊ ഇവിടുന്ന് പോകും "
അവൾ പതിയെ തല ഉയർത്തി. മുഖം കണ്ണുനീരാൽ നിറഞ്ഞിരിക്കുന്നു., കണ്ണിൽ ചുവന്ന നിറം പടർന്നിരിക്കുന്നു, വാലിട്ടെഴുതിയ കൺമഷികളുടെ നിറം മങ്ങിയിരിക്കുന്നു.
ഞാൻ അവളുടെ മുഖം എന്റെ കൈകൾക്കുള്ളിലാക്കി അലക്ഷ്യമായി കിടക്കുന്ന മുടിയിഴകളെ നേരെ ഒതുക്കി വെച്ച് കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി. 
" എന്റെ പെണ്ണ് എന്തിനാ കരയുന്നത് "
" അത് അമ്മ..... സോറി അഭിയേട്ടാ ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഏട്ടൻ വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ കേട്ടില്ല ഏട്ടന്റെ അസുഖത്തെ പോലും ഞാൻ മറന്നു എന്നോട് ക്ഷമിക്ക് അഭിയേട്ടാ " എന്നും പറഞ്ഞ് അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
ഞാൻ അവളെ ചേർത്ത് പിടിച്ച് മുടിയിഴകളിലൂടെ പതിയെ തലോടിക്കൊണ്ട് തുടർന്നു...
" അമ്മായി വഴക്ക് പറഞ്ഞതിനാണോ നീ കരയുന്നത്... ചെറിയ കുട്ടിയൊന്നും അല്ലല്ലോ, പിന്നെ എന്നോട് ചെയ്തതിനു ആണെങ്കിൽ അത് വേറെ ആരും അല്ല ഞാൻ അല്ലേ ക്ഷമിക്കേണ്ടത് ഞാൻ അല്ലാതെ എന്റെ പെണ്ണിന്റെ കുസൃതികൾ വേറെ ആരാ ക്ഷമിക്കുക. ഞാനും ഇക്കാര്യത്തിൽ മോശമല്ലല്ലോ.... നീ ആദ്യം ഇൗ കരച്ചിൽ നിർത്ത് പെണ്ണേ..."
" ഉം ഞാൻ നിർത്തി ഇനി ഞാൻ കരഞ്ഞിട്ട് ഏട്ടൻ വിഷമിക്കണ്ട... "
" വിഷമം ഉണ്ടായിട്ട് ഒന്നും അല്ല നീ എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞ് കൺമഷിയും കണ്ണുനീരും എന്റെ ഷർട്ടിൽ ആക്കിയാൽ ഞാൻ ഇത് മാറ്റേണ്ടി വരും അമ്മയുടെ വക അതിനു വേറെയും കേൾക്കണം അതുകൊണ്ടാണ്..."
പറഞ്ഞ് തീർന്നില്ല അപ്പോഴേക്കും എന്റെ ഇടനെഞ്ചിലേക്ക് ഒരു ഇടി കിട്ടി.
" പോ... മിണ്ടണ്ട... ഇൗ സ്നേഹപ്രകടനം ഒക്കെ വെറുതെ ആയിരുന്നല്ലേ...."
മുഖം വീർപ്പിച്ചു ഇരിക്കുന്ന അവളെ വീണ്ടും എന്റെ ഇടനെഞ്ചിലേക്ക് ചേർത്തു.
" അതേയ് ഇവിടെ ഇൗ നെഞ്ചിനകത്ത് ഒരു ആളുണ്ട് എന്റെ സ്വന്തമായ ഒരു തൊട്ടാവാടി പെണ്ണ്, ഇഷ്ടമാണ് ഒരുപാട് അവളെ. അവളെ ദാ ഇങ്ങനെ ഇൗ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ വല്ലാത്ത കൊതി തോന്നാറുണ്ട്  ജീവിതത്തോട്. ഇനി അവളുടെ കഴുത്തിൽ താലി ചാർത്തുന്ന ആ ഒരു ദിവസത്തിന് വേണ്ടി മാത്രമാണ് എന്റെ കാത്തിരിപ്പ്. "
" അതേയോ ആ പെണ്ണിന്റെ സമ്മതം കൂടി വേണ്ടെ, ഒറ്റക്കങ്ങോട്ട് തീരുമാനിച്ചാൽ മതിയോ "
കുറച്ച് ഗൗരവത്തോടെ " അതെന്തേ നിനക്ക് സമ്മതമല്ലെ..?? "
" സമ്മതമല്ലാതെ പിന്നെ, അഭിയേട്ടൻ എത്ര തവണ ഇൗ ഭൂമിയിൽ ജന്മമെടുത്താലും അത്രയും ജന്മം എനിക്ക് അഭിയേട്ടന്റെ നല്ലപാതിയായി ജനിച്ച് ഇൗ നെഞ്ചില് ഇങ്ങനെ തല ചായ്ച്ച് കിടക്കണം "
" അത്രക്കൊക്കെ വേണോ...?? അപ്പോ എന്നെ വിടാൻ നിനക്ക് ഉദ്ദേശമില്ല അല്ലെ.... ഞാൻ ഇൗ ജന്മത്തിൽ സഹിച്ചാൽ മതിയല്ലോ എന്ന് പറഞ്ഞ് ഇരിക്കുകയാണ്. അപ്പോഴാ അടുത്ത ജന്മം കൂടി.."
" എന്നെ ഇങ്ങനെ ദേഷ്യം പിടിപ്പിച്ചോ എന്നോടല്ലെ പറ്റൂ, ഞാൻ പോവാ..."
എഴുന്നേറ്റ് പോകാൻ ഒരുങ്ങിയ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് ചുമരിനോട് ചേർത്തു നിർത്തി. കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി എന്തൊരു തീക്ഷ്ണത ആണ് ആ കണ്ണുകൾക്ക് അവളിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ തോന്നുന്നു, അവളുടെ മുഖം കൈകൾ കൊണ്ട് ചേർത്തു പിടിച്ചപ്പോൾ എന്തെന്നില്ലാത്ത ഒരു നാണം ആ മുഖത്ത് പടരുന്നതായി തോന്നി. അപ്പോഴാണ് താഴത്ത് നിന്നും " ചേച്ചീ എവിടെയാ അമ്മ ചേച്ചിയെയും ഏട്ടനേയും ഊണ് കഴിക്കാൻ വിളിക്കുന്നു " എന്ന് വിളിച്ചു പറഞ്ഞത്
പോവാൻ ഒരുങ്ങിയ അവളെ തടഞ്ഞില്ല. പക്ഷേ എന്നെ അദ്ഭുതപ്പെടുത്തി അവൾ എന്റെ കവിളിൽ ഒരു ചുംബനം നൽകി താഴ്ത്തേക്ക് പോയി.
ഞാനും താഴത്തേക്ക് ഇറങ്ങിച്ചെന്നു. അവിടെ വിഭവങ്ങളൊക്കെ ഒരുക്കി വച്ചിരിക്കുകയാണ്. 
എല്ലാരും ഒപ്പം ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാൻ അമ്മായിയോടു പറഞ്ഞു " ഞാൻ ഇറങ്ങുകയാ അമ്മായി, അമ്മുവിനെ കൊണ്ടുവരാൻ പോയിട്ട് എന്നെ കാണുന്നില്ലല്ലോ പറഞ്ഞ് ഇരിക്കുന്നുണ്ടാവും. അമ്മുവിനോട് വേഗം ഇറങ്ങാൻ പറ അമ്മായി "
അമ്മായി : ടീ അമ്മു നീ അവിടേക്ക് പോണില്ലെ അഭി ഇതാ ഇറങ്ങാൻ നിൽക്കുന്നു.
അമ്മു : ദാ ഞാൻ ഇറങ്ങി അമ്മേ..പോവാം അഭിയേട്ടാ.
അമ്മായി : ഇങ്ങോട്ട് വന്ന പോലെ അല്ലല്ലോ അങ്ങോട്ട് പോവാൻ എന്താ ഉത്സാഹം. അവൾക്ക് ഇപ്പൊ ലക്ഷ്മിയെ മതി.
അമ്മു : അതെന്താ ന്റെ അമ്മയുടെ മുഖത്തൊരു പരിഭവം. എനിക്ക് എന്നും എന്റെ കല്ല്യാണിയമ്മ കഴിഞ്ഞിട്ടേ ഉള്ളു ബാക്കി എല്ലാവരും...
അമ്മായി : ഉം മതി സോപ്പിങ് ഒക്കെ വേഗം പോയിട്ട് വാ...
അങ്ങനെ അമ്മായിയോടു യാത്ര പറഞ്ഞ് വയൽ വരമ്പിലൂടെ നടന്നു തുടങ്ങി. മുമ്പിൽ നടക്കുകയായിരുന്ന അവൾ പെട്ടെന്ന് തിരിഞ്ഞു നിന്ന് വിളിച്ചു
" അഭിയേട്ടാ "
" ഉം "
" ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ...?? "
" അത് നിന്റെ ചോദ്യം പോലെ ഇരിക്കും "
" അഭിയേട്ടന് ഓർമ്മ ഉണ്ടോ, അഭിയേട്ടൻ എന്നോട് ഇഷ്ടം തുറന്ന് പറഞ്ഞ ആ ദിവസം, അന്ന് അങ്ങനെയൊന്നും നടന്നിരുന്നില്ലെങ്കിൽ അന്ന് എന്നോട് പറയുമായിരുന്നോ അഭിയേട്ടന്റെ ഇഷ്ടം.. അതിനു ശേഷം നമ്മുടെ വീടുകളിൽ നടന്നതൊക്കെയും "
" പിന്നെ അല്ലാതെ അതൊക്കെ മറക്കാൻ പറ്റുമോ അമ്മു.. അന്ന് മുതലല്ലെ ഈ പെണ്ണ് എന്റെ സ്വന്തമായത്, അന്ന് മുതലല്ലേ ഞാൻ വീണ്ടും ജീവിച്ച് തുടങ്ങിയത് "
" അന്ന് അഭിയേട്ടൻ തന്ന അടിയുടെ രുചി കവിളിൽ നിന്നും ഇപ്പോഴും പോയിട്ടില്ല"
" അതൊക്കെ ശരി തന്നെയാ നീ ഇങ്ങനെ പുറകിലോട്ട് നോക്കി വർത്തമാനം പറഞ്ഞു നടന്നാൽ പാടത്തേക്കായിരിക്കും എത്തുക "
" അതൊക്കെ ഞാൻ നോക്കിക്കോളാം "
" അഭിയേട്ടാ "
പറഞ്ഞ് തീർന്നില്ല ദേ അവളിതാ പാടത്തേക്ക് വീഴാൻ പോകുന്നു. ഭാഗ്യത്തിന് വീഴാൻ പോയപ്പോൾ തന്നെ കൈയിൽ പിടിത്തം കിട്ടിയത് കൊണ്ട് വീണില്ല. പക്ഷേ അവൾ ചേറിൽ ആണ് നിൽക്കുന്നത്. കാലിൽ മൊത്തം ചേറായി അവള് നിന്ന് കിണുങ്ങിക്കൊണ്ടിരിക്കുന്നു. 
" നിന്ന് കിണുങ്ങാതെ പാടത്ത് നിന്ന് കയറി നിൽക്ക് "
" ഇനി എങ്ങനാ അഭിയേട്ടാ ഇതൊന്നു കഴുകുക, ആളുകളൊക്കെ കാണും "
" ഞാൻ അപ്പഴേ പറഞ്ഞില്ലേ നേരെ നോക്കി നടക്കാൻ കുറച്ചൊക്കെ പറഞ്ഞാ കേൾക്കണം. നീ നടക്ക് നമ്മുക്ക് ആ കൈതോട്ടിൽ നിന്നും കഴുകാ, പക്ഷേ നീ അതുവരെ ഒന്ന് വിട്ടു നടക്കണം നല്ല നാറ്റം ഉണ്ട് " എന്ന് പറഞ്ഞതും അവളുടെ മുഖം കടന്നലു കുത്തിയപോലെ ആയി.
" അങ്ങനെ ഇപ്പൊ വേണ്ട കുറച്ചൊക്കെ നാറ്റം സഹിച്ചോ
 " എന്ന് പറഞ്ഞ് കൈയിൽ പിടിച്ച് ചേർന്ന് നടക്കാൻ തുടങ്ങി.
" അമ്മു നീ വിട്ട് നടന്നെ ആരെങ്കിലും കാണും "
" പിന്നെ ആരെങ്കിലും കണ്ടാൽ എന്താ, പറയുന്നവരോട് ഞാൻ പറഞ്ഞോളാം ഇത് എന്നെ കെട്ടാൻ പോണ ആളാണെന്ന് "
" തമ്പുരാട്ടി കൽപ്പിക്കുന്ന പോലെ ആകട്ടെ "
നടന്ന് കൈതോടിന് അടുത്തെത്തി ചേറ് കഴുകി കളഞ്ഞപ്പോഴേക്കും അവളുടെ ചുരിദാറിന്റെ പാന്റ് മുട്ടോളം നനഞ്ഞിരുന്നു.
" അഭിയേട്ടാ നമ്മുക്ക് ഇതൊന്ന് ഉണങ്ങിയിട്ട് പോയാൽ പോരെ "
" ആ മതിയെങ്കിൽ മതി വാ ആ ആൽത്തറയിൽ പോയി ഇരിക്കാം.."
അവിടെ പോയി ഇരുന്നതും പെണ്ണ് വീണ്ടും തുടങ്ങി പഴയതൊക്കെ എടുത്തിടാൻ...
" അഭിയേട്ടാ... അന്ന് അഭിയേട്ടൻ ഒരുപാട് പേടിച്ചോ "
" പിന്നെ ഇല്ലാതെ പാതി ജീവനാ പോയത് "
" അന്ന് ഏട്ടന്റെ കൂട്ടുകാർ അങ്ങനെ ഒരു പ്ലാൻ ഒപ്പിച്ചത് കൊണ്ട് ഈ മനസ്സിൽ ഒരു ഇടം എനിക്ക് ഉണ്ടെന്ന് മനസ്സിലാക്കാൻ പറ്റിയല്ലോ "
" അതുകൊണ്ട് മാത്രമാ അവരെ ഞാൻ ജീവനോടെ വച്ചേക്കുന്നെ. ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ല. കൃത്യമായി പറഞ്ഞാൽ 2016 മാർച്ച് 15, അത്രയേറെ പ്രിയപ്പെട്ടതാണ് എനിക്ക് ആ ദിവസം "
അവരിരുവരും ആ ഓർമകളിലേക്ക് തിരിച്ചു പോയി...
ആ ദിവസത്തിലേക്ക് നിങ്ങളെയും ക്ഷണിക്കുകയാണ്...

തുടരും....


*ആത്മാനുരാഗം*

*part - 5*
---------------


2016 മാർച്ച് 15 എന്ന ആ ദിവസത്തിനേക്കുറിച്ച് പറയുന്നതിനു മുമ്പ് ആ ദിവസത്തിലേക്ക് എത്തിപ്പെടാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പറയുന്നതല്ലേ അതിന്റെ ഒരു ഇത്....

അഭി രണ്ടാം വർഷ ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു സംഭവങ്ങളുടെ ഒക്കെ തുടക്കം.
തുടക്കം എന്നു പറയാൻ പറ്റില്ല, പ്രശ്നങ്ങൾ മുമ്പേ ഉണ്ടായിരുന്നു. പക്ഷേ അതിനു ഒന്നുകൂടി കൂടിയത് മാമന്റെ മകൾ ആരതി എന്ന അമ്മു അവന്റെ കോളേജിൽ അവന്റെ ജൂനിയർ ആയി വരുന്നു എന്ന് അറിഞ്ഞത് മുതൽ ആണ്.

പുതിയ അദ്ധ്യായന വർഷത്തിലേക്ക് ചുവടു വക്കുകയാണ് കോളേജ്. കോളേജിന്റെ കവാടങ്ങളിൽ തോരണങ്ങൾ കൊണ്ടും പോസ്റ്ററുകൾ കൊണ്ടും നിറഞ്ഞിരുന്നു.
അഭിയും അവന്റെ ചങ്ക് കൂട്ടുകാരായ അക്ഷയ്, ശരത്, അൻവർ, റിജോ  എന്നിവരും കൂടി ഹാൾ അലങ്കരിക്കുന്ന തിരക്കിലായിരുന്നു.

അഭി : ഡാ ഒന്ന് വേഗം ആകട്ടെ, സമയം ആവാറായി. അവരൊക്കെ ഇപ്പൊ എത്തിത്തുടങ്ങും..

അക്ഷയ് : ചെയ്തു കൊണ്ടിരിക്കുക തന്നെ ആടാ.

അൻവർ : സീനിയേഴ്സ് നമ്മൾ ഈ ജൂനിയേഴ്‌സിനെ ഇതൊക്കെ ഏൽപ്പിച്ചു പുതിയ കുട്ടികളെ റാഗിംഗ് ചെയ്യാൻ പോയേക്കുവാ. ശരിക്കും പറഞ്ഞാ നമ്മുടെ ചാൻസ് ആണ്.

റിജോ : വിട്ട് കളയടാ ഈ വർഷം കൂടിയല്ലേ അവരൊള്ളു അടുത്ത വർഷം നുമ്മക്ക് പൊളിക്കാ...!.

അൻവർ : അളിയാ ഇപ്രാവശ്യം എങ്കിലും ഏതെങ്കിലും ഒന്നിനെ വീഴ്ത്തണം..

ശരത് : ഇത് തന്നെയല്ലേ നീ കഴിഞ്ഞ വർഷവും പറഞ്ഞേ... പക്ഷേ നിന്റെ കവിളിൽ അവളുമാരുടെ കൈപ്പത്തി വീഴുന്നതല്ലാതെ ഞങ്ങൾക്ക് വേറൊന്നും കാണാൻ കഴിഞ്ഞിട്ടില്ല...

അഭി : ഡാ അവനെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ടാ. ഇനി 2 വർഷം ഉണ്ടല്ലോ നമ്മുക്ക് നോക്കാം.

റിജോ : ഡാ എന്റെ പണി തീർന്നു. നമ്മുക്കും റാഗിംഗ് ചെയ്യാൻ വല്ല ചാൻസ് ഉണ്ടോ നോക്കാടാ..

അക്ഷയ് : എന്നാ വാ നോക്കാം ഡാ അഭി, അൻവറേ ശരത്തേ വാടാ അത്രയൊക്കെ മതി. വാ പോവാം.

അവര് അഞ്ച് പേരും കൂടി ഹാളിൽ നിന്ന് ഇറങ്ങി നടവഴിയിലെ ഒരു മരത്തിന്റെ ചുവട്ടിൽ സ്ഥാനം ഉറപ്പിച്ചു.

പുതിയ കുട്ടികൾ എത്തിത്തുടങ്ങി. കുറച്ചു സമയം കഴിഞ്ഞ് അഭിയും അക്ഷയും വേറെ കൂട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് റിജോ വിളിച്ചു പറയുന്നത് " ഡാ ഇങ്ങോട്ട് വാ ഒരു കോള് ഒത്തു വന്നിട്ടുണ്ട് "
അതുകേട്ട് വേഗത്തിൽ നടന്നു വന്ന ഞങ്ങളുടെ കാലുകൾക്ക് പതിയെ വേഗം കുറഞ്ഞു...
ഞങ്ങൾ 2 പേരും പരസ്പരം മുഖത്ത് നോക്കി പറഞ്ഞു " അമ്മു "

അക്ഷയ് : ബെസ്റ്റ് റാഗിംഗ് ചെയ്യാൻ പറ്റിയ ആള്. അഭി നീ തന്നെ തുടങ്ങുന്നത് ആണ് നല്ലത്.

അഭി : നീ കളിക്കല്ലെ, ഇതിന് ഇങ്ങോട്ട് തന്നെ വരാൻ തോന്നിയല്ലോ, അതും പോട്ടെ വഴിയേ പോണ വയ്യാവേലി ഒക്കെ ഇവന്മാർ തടഞ്ഞു നിർത്തിയിരിക്കുന്നത് എന്തിനാ..

അക്ഷയ് : ഇത് ആരാന്ന് ഇവന്മാർക്ക് അറിയില്ലല്ലോ, നീ അവളെ പറഞ്ഞ് വിടാൻ നോക്ക്.

അഭി മുഖത്ത് ഒരു പുഞ്ചിരി വരുത്തി അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് ചോദിച്ചു..
" ഡീ നിനക്ക് ക്ലാസ്സിൽ കേറാൻ ആയില്ലേ "

അമ്മു : അത് അഭിയേട്ടാ.. എനിക്ക് ക്ലാസ്സ് എവിടാന്ന് അറിയില്ല. ഞാൻ അഭിയേട്ടനെ കണ്ടപ്പോ ചോദിക്കാമല്ലോ എന്ന് വിചാരിച്ചു വന്നതാണ് അപ്പോ ഈ എട്ടൻമാർ എന്നെ ഇവിടെ തടഞ്ഞു നിർത്തിയതാണ്..

അഭി : നീ നേരപ്പോയാൽ ഒരു ഹാൾ കാണും അവിടെ ഇരുന്നാൽ മതി ഇപ്പൊ..

അമ്മു ശരിയെന്ന് പറഞ്ഞ് പോകുന്നതും നോക്കി അന്തം വിട്ട് നിൽക്കുകയാണ് ബാക്കി മൂന്നുപേരും...

ശരത് : ഡാ നിനക്ക് അറിയോ അവളെ..

അഭി : ഉം അറിയാം

അൻവർ : നിന്റെ പഴയ വല്ല കാമുകിയും ആണോ അളിയാ..

റിജോ : ഡേയ് നിനക്കിത് മാത്രമേ അറിയുകയുള്ളൂ..

അൻവർ : അറിയുന്നതിനെ കുറിച്ച് മാത്രമല്ലേ ചോദിക്കാൻ പറ്റൂ..

ശരത് : ഡാ നീ അത് ആരാന്നു പറഞ്ഞില്ല..

അതിനു മറുപടി അക്ഷയ് പറഞ്ഞ് തുടങ്ങി.
" ഡാ അത് ഇവൻ എപ്പഴും പറയാറില്ലേ ഇവന്റെ ഒരു ശത്രുവിനെ കുറിച്ച് മാമന്റെ മകൾ അമ്മു എന്ന ഇവന്റെ എല്ലാ കാര്യവും വീട്ടിൽ എത്തിക്കുന്ന ഒരു ന്യൂസ് റിപ്പോർട്ടർനേക്കുറിച്ച് പറയാറില്ലേ ദേ ഇതാണ് ആ ഐറ്റം... ഇപ്പൊ മനസ്സിലായോ.?

ശരത് : നീ ഇത് നേരത്തെ പറയണ്ടേ.. നമ്മുക്ക് ഒന്ന് വിരട്ടി വിടാമായിരുന്നു. 

അഭി : എന്നിട്ട് വേണം അതും പോയി പറഞ്ഞ് കൊടുക്കാൻ, ഡാ ഇന്നത്തെ മൂഡ് ഒക്കെ പോയി മതി നമ്മുക്ക് ഹാളിലേക്ക് പോകാം.

അങ്ങനെ ഹാളിൽ പുതിയ കുട്ടികൾക്കുള്ള സ്വീകരണം ഒക്കെ കഴിഞ്ഞു ക്ലാസുകൾ ഒക്കെ ആരംഭിച്ചു കഴിഞ്ഞു....
അമ്മു അഭിയുടെ കൂട്ടുകാരോട് പെട്ടെന്ന് അടുത്തു. എപ്പോഴും അഭിയേട്ടാ എന്ന് വിളിച്ചു പുറകിൽ കൂടുന്നത് പതിവായി, അഭിയാകട്ടെ അവളെ കണ്ടാൽ തന്നെ ഓരോ ഒഴിവ് കഴിവുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് പതിവ്.
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് ക്ലാസ്സിൽ ഇരിക്കുകയായിരുന്ന അമ്മു പുറത്തെ ബഹളം കേട്ട് പോയി നോക്കുമ്പോൾ ഗ്രൗണ്ടിൽ വലിയൊരു ആൾക്കൂട്ടത്തിനു നടുവിൽ അഭിയും കൂട്ടുകാരും ഒരുത്തനെ ഇട്ടു തല്ലുന്നതാണ് കാണുന്നത് കൂടെ അവന്റെ കൂട്ടുകാരും ഉണ്ട്. പൊരിഞ്ഞ അടി നടക്കുകയാണ്. എന്താണ് കാരണം എന്ന് അറിയില്ല.
പിന്നീട് കുറച്ചു പേർ അവർ രണ്ടു കൂട്ടരെയും പിടിച്ച് മാറ്റി നിർത്തി.
ഒന്നും അറിയാതെ അന്തം വിട്ട് നിൽക്കുകയാണ് അമ്മു.
അത് കഴിഞ്ഞ് രണ്ട് കൂട്ടർക്കും പ്രിൻസിപ്പാൾ 5 ദിവസത്തേക്ക് സസ്പെൻഷൻ കൊടുത്തത് അറിയാനും കഴിഞ്ഞു.
പ്രിൻസിപ്പാൾ റൂമിൽ നിന്ന് ഇറങ്ങിയ അഭി അമ്മു വരാന്തയിൽ നിൽക്കുന്നത് കാണുന്നു. സസ്പെൻഷനേക്കാളും അവനിൽ ഭയം ജനിപ്പിച്ചത് അതായിരുന്നു. ഇത് വീട്ടിൽ അറിഞ്ഞാൽ ഉണ്ടാകുന്ന സംഭവങ്ങളെ പറ്റി ആയിരുന്നു.
അഭി അമ്മുവിന്റെ അടുത്തേക്ക് നടന്നു നീങ്ങി. അമ്മു എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ അഭി അമ്മുവിനോട് പറഞ്ഞു
" ഇത് നീ ഇനി വീട്ടിൽ പറയാനൊന്നും പോകേണ്ടാ... പറഞ്ഞേ അടങ്ങൂ എങ്കിൽ..... എന്റെ സ്വഭാവം നിനക്ക് അറിയാലോ "
എന്നും പറഞ്ഞു കോളേജ് വിട്ട് അഭി പുറത്തിറങ്ങി എങ്കിലും വീട്ടിലേക്ക് പോകുവാൻ അഭിക്ക് ധൈര്യം വന്നില്ല.
കുറച്ചു കറക്കം ഒക്കെ കഴിഞ്ഞ് കോളേജ് വിട്ട് വീട്ടിൽ എത്തുന്ന സമയത്ത് പതിവിലും വിപരീതമായി ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്ന അച്ഛനെ കണ്ട് ഒന്ന് പരിഭ്രമിച്ചു എങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ അകത്തു കയറാൻ തുടങ്ങിയ അവൻ 
" അഭീ അവിടെ നിന്നേ... " എന്ന് കേട്ടതും അവിടെ അച്ഛന് അഭിമുഖമായി നിന്നു....

തുടരും..

         
*അത്മാനുരാഗം*

*Part - 6*
-----------------

" എന്താ അച്ഛാ... "

" നീ ആ ബാഗ് താഴ്ത്തേക്ക് വച്ച് നീ ഇങ്ങോട്ടൊന്ന് നീങ്ങി നിന്നേ.. "

അഭി അച്ഛൻ പറഞ്ഞത് പോലെ ബാഗ് താഴെ വച്ച് നീങ്ങി നിന്നു.

" നിന്റെ ഷർട്ടിലും പാന്റിലും ഒക്കെ മണ്ണാണല്ലോ... നീ പഠിക്കാൻ തന്നെ അല്ലെ പോകുന്നത്. "

" അത് അച്ഛാ ക്രിക്കറ്റ് കളിക്കുന്നതിന് ഇടയിൽ പറ്റിയതാകും "

" ഞാൻ നിന്നെ തല്ലി തന്നെയാണ് വളർത്തിയത്, പല അവസരങ്ങളിലും ഞാൻ ഒരു കണിശ്ശക്കാരൻ ആയി എല്ലാം നീ നന്നാവാൻ വേണ്ടിയായിരുന്നു. അതുകൊണ്ട് നീ നന്നാവും എന്നും ഞാൻ വിചാരിച്ചു. പക്ഷേ നീ ഇപ്പോൾ നുണ പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായി ഞാൻ വളർത്തിയ രീതി തെറ്റായിരുന്നു എന്ന്. തല്ലുണ്ടാക്കി നടക്കുന്നവന്റെ അച്ഛൻ ആയി ജീവിക്കാൻ എനിക്ക് താല്പര്യമില്ല.  "

" അത് അച്ഛാ കോളേജിൽ ഇന്ന് സംഭവിച്ചത്... "

" നീ ഒന്നും പറയണ്ട ഞാൻ എല്ലാം അറിഞ്ഞു അമ്മു മോൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു. ഇനി നിനക്ക് ഒന്ന് തീരുമാനിക്കാം നിനക്ക് തുടർന്ന് പഠിക്കണം എന്നുണ്ടെങ്കിൽ ആവാം പക്ഷെ അത് നല്ല മര്യാദയോടെ.... അല്ലാ എന്നാണെങ്കിൽ നീ ഇനി പഠിക്കാൻ പോകേണ്ട.."

" ഞാൻ പഠിക്കാൻ പൊക്കോളാം പക്ഷേ സത്യം അറിയാതെ അച്ഛൻ പലരുടേയും വാക്ക് കേട്ട് എന്നെ കുറ്റപ്പെടുത്തരുത്. "

" നീ ആരെയാ ഉദ്ദേശിച്ചത് അമ്മുവിനെ ആണോ, എനിക്ക് അവളു വേറെ ആയി തോന്നിയിട്ടില്ല. അവൾക്ക് എന്നോട് കള്ളം പറയണ്ട കാര്യം ഇല്ല "

ഉമ്മറത്തെ ശബ്ദം കേട്ടുകൊണ്ട് അടുക്കളയിൽ ആയിരുന്ന അമ്മയും ഉമ്മറത്തിക്ക് വന്നു.

" എന്ത് പറഞ്ഞാലും അമ്മു.. അമ്മു.. അമ്മു.. അല്ലെങ്കിലും അച്ഛൻ ഞാൻ പറയുന്നത് എന്തെങ്കിലും എന്നെങ്കിലും കേൾക്കാൻ നിന്നിട്ടുണ്ടോ...? ഞാൻ അച്ഛന്റെ മോൻ തന്നെ അല്ലെ "

അത് പറഞ്ഞ് തീർന്നതും മുഖത്തേക്ക് ഒരു അടി വീണതും ഒരുമിച്ചായിരുന്നു.
അമ്മയാണ്....

" നിനക്ക് അച്ഛന് മുമ്പിൽ വന്നു നിന്നു എന്തും പറയാം എന്നായോ നീ വലുതായെന്ന് നിനക്ക് തോന്നിത്തുടങ്ങിയോ മാപ്പ് പറ അച്ഛനോട് "

അഭിയുടെ കണ്ണ് നിറഞ്ഞിരുന്നു, അവ പുറത്തേക്ക് പ്രവഹിക്കുവാൻ ഒരുങ്ങി നിൽക്കുകയാണ്. എന്തോ തീരുമാനിച്ച പോലെ

" അച്ഛാ എന്നോട് ക്ഷമിക്കണം "

എന്ന് പറഞ്ഞ് അവർ നോക്കി നിൽക്കെ അഭി വീട്ടിൽ നിന്നും ഇറങ്ങി മുന്നിലുള്ള വഴിയിലൂടെ നടന്നു നീങ്ങി.

" ലക്ഷ്മി നീ അവനെ തല്ലേണ്ടായിരുന്നു.. "

" പിന്നെ അവൻ അങ്ങനത്തെ വർത്തമാനം പറയുമ്പോ അവന് പറഞ്ഞത് തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ അങ്ങനെ ചെയ്യേണ്ടി വന്നു. "

" എനിക്കറിയാം ലക്ഷ്മി ആവൻ പറഞ്ഞതും ശരിയല്ലേ.. ഞാൻ ഇന്നുവരെ അവനോടു സ്നേഹം പ്രകടിപ്പിച്ചിട്ടില്ല അതിനു പുറത്ത് വന്നതാണ് അവന്റെ ദേഷ്യം. അവൻ ഇങ്ങോട്ട് വരട്ടെ നമ്മുക്ക് ഒക്കെ ശരിയാക്കി എടുക്കാം ".

-  -  -  -  -  -  -  -  -  -  -  -  -  -  -  -  -  -

അഭി നടന്നു ഗ്രൗണ്ടിൽ എത്തി.
അവിടെ ക്രിക്കറ്റ് കളി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. 
കളിക്കാൻ വിളിച്ചെങ്കിലും അഭി പോയില്ല. അവന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.. അച്ഛനോട് താൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഓരോന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് അക്ഷയ് കളി മതിയാക്കി അവനരികിലേക്ക് വന്നത്.

" ഡാ എന്ത് പറ്റി, ഒരു മൂഡോഫ് "

" ഒന്നും ഇല്ലടാ, എല്ലാം വീട്ടിൽ അറിഞ്ഞു "

" എന്നിട്ട് എന്ത് പറഞ്ഞു "

" മര്യാദക്ക് പഠിക്കാൻ പറഞ്ഞു അത്ര തന്നെ, നിന്റെ വീട്ടിൽ അറിഞ്ഞില്ലേ "

" അറിഞ്ഞില്ലേ എന്നോ അഞ്ച് ദിവസം കോളേജിൽ പോകെണ്ടാ പറഞ്ഞപ്പോ അച്ഛൻ പറഞ്ഞത് എന്താണെന്ന് അറിയോ അച്ഛന്റെ കൂടെ പണിക്ക് വന്നോളാൻ "

" ഉം ഇനി അഞ്ച് ദിവസം കഴിഞ്ഞാലേ നമ്മുക്ക് രണ്ടു പേർക്കും, റിജോക്കും കോളേജിൽ കയറാൻ പറ്റൂ "

" ഒരു രസമില്ല അൻവറും ശരത്തും രക്ഷപ്പെട്ടു "

" എന്നാ പോട്ടെടാ സമയം വൈകി "

രണ്ടുപേരും യാത്ര പറഞ്ഞ് അവരുടെ വീടുകളിലേക്ക് പോയി..

പിന്നെ ഒരു കാത്തിരിപ്പായിരുന്നു കോളേജിലേക്ക് പോകുവാൻ വേണ്ടി...
വീട്ടുകാരുടെ ഉപദേശം കൊണ്ടും നാട്ടുകാരുടെ കുറ്റം പറച്ചിൽ കേട്ടും ഗ്രൗണ്ടിലെ ക്രിക്കറ്റ് കളി കൊണ്ടും അഞ്ച് ദിവസം പോയതു അറിഞ്ഞില്ല.

പിറ്റേ ദിവസം കോളേജിൽ അക്ഷയും ആഭിയും ഒരുമിച്ചാണ് പോയതു.
അവിടെ അവരെ കാത്ത് റിജോയും ശരത്തും അൻവറും ഉണ്ടായിരുന്നു കൂടെ അമ്മുവും.
അവർ പരസ്പരം ആലിംഗനം ചെയ്തു.
അമ്മുവിനെ കണ്ട് അഭിയുടെ മുഖത്ത് പുഞ്ചിരി മാഞ്ഞു. അവൻ അമ്മുവിനെ രൂക്ഷമായി ഒന്ന് നോക്കി.
പോകുവാൻ ഒരുങ്ങിയപ്പോൾ അമ്മു അവന്റെ മുമ്പിൽ കയറി നിന്നു.
അഭി അവളെ ശ്രദ്ധിക്കാതെ അവളെ മറികടന്ന് പോകാൻ ഒരുങ്ങിയപ്പോൾ അമ്മു അഭിയുടെ കയ്യിൽ മുറുകെ പിടിച്ചു.
അഭി തിരിഞ്ഞു നിന്നു. അവന്റെ മുഖ ഭാവം കണ്ടപ്പോൾ അവൾ‌ ഭയന്നു.

" കൈ എടുക്കെടി "

അത് കേട്ടതും അമ്മു പേടിച്ച് കൈ എടുത്തു. ആദ്യമായിട്ടാണ് അവള് അഭിയെ അങ്ങനെ കാണുന്നത്.

" അഭിയേട്ടാ "

" അമ്മു എനിക്ക് നിന്നോട് സംസാരിക്കാൻ തീരെ താൽപര്യം ഇല്ല "

" ഡാ അവൾ എന്ത് തെറ്റ് ചെയ്തിട്ടാ നീ അവളോട് ഇങ്ങനെ ദേഷ്യപ്പെടുന്നത് "

" നിനക്ക് ഇവളെ അറിയാഞ്ഞിട്ടാണ്. ഞാൻ പറഞ്ഞതാണ് ഇവളോട് വീട്ടിൽ പറയരുത് എന്ന്, പക്ഷേ ഇവൾ കേട്ടില്ല, ഇന്നല്ലാ എന്നും ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ എല്ലാ കാര്യവും വീട്ടിൽ എത്തിച്ചു കൊടുക്കുന്നത് ഇവളാണ്. അന്നുമുതൽ വെറുക്കാൻ തുടങ്ങിയതാ പക്ഷേ പലപ്പോഴും ഞാൻ പലതും കണ്ടില്ല എന്ന് വച്ചു ഇനി വയ്യ "

അത് കേട്ടതും അമ്മുവിന്റെ കണ്ണിൽ കണ്ണുനീർ നിറഞ്ഞ് പുറത്തോട്ട് ഒഴുകുവാൻ വേണ്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു..

" അഭിയേട്ടാ അതിന് മനപ്പൂർവം ഞാൻ ഒന്നും..... "

" നീ ഇതിൽ കൂടുതൽ ഒന്നും പറയേണ്ട പറഞ്ഞിടത്തോളം ഒക്കെ മതിയെ.. ഇനി ഒന്നുകൂടി ഇനി മുതൽ എന്റെ പിന്നാലെ അഭിയേട്ടാ എന്ന് വിളിച്ചു വരരുത്,  നിന്നെ കാണുന്നത് തന്നെ ഇപ്പൊൾ എനിക്ക് വെറുപ്പാണ്..., ഇനി ഇത് തുടർന്നാൽ ഞാൻ ഇനി എങ്ങനെ പ്രതികരിക്കും എന്നുപോലും എനിക്കറിയില്ല അതുകൊണ്ട് ഇനി എന്റെ വഴിയിൽ നീ വരരുത് "

കണ്ണുനീർ ഒഴുക്കിക്കൊണ്ടു തല താഴ്ത്തി നിൽക്കുന്ന അമ്മുവിനെ  നോക്കി അഭി ഒന്നുകൂടി ആക്രോശിച്ചു 

" ഈ പറഞ്ഞതെല്ലാം നീ കേട്ടല്ലോ അല്ലെ "

അമ്മു ഒന്ന് നെട്ടി അതെയെന്ന് തലയാട്ടി.

" ഡാ ഞാൻ പോവാ നിങ്ങള് വരുന്നുണ്ടെങ്കിൽ വാ "

മറുപടി പറഞ്ഞത് അക്ഷയ് ആണ് 

" ഞങ്ങൾ വരാം നീ നടന്നോ "

" നിങ്ങള് ഇവളുടെ കരച്ചിൽ മാറ്റി കഴിഞ്ഞേ വരികയുള്ളൂ എങ്കിൽ ഓക്കേ... ഞാൻ അവിടെ ഉണ്ടാകും "

എന്തോ നേടിയപോലെ അഭി നടന്നകന്നു പോകുന്നത് നോക്കി അമ്മു നിർജ്ജീവമായി നിൽക്കുകയാണ്. ആ കണ്ണുകളിൽ അപ്പോഴും കണ്ണുനീർ പ്രവഹിച്ചുകൊണ്ടിരിക്കുകയായിരുന്നു...

അക്ഷയ് : അമ്മു നീ കരച്ചില് നിർത്തൂ. അവൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും.

അമ്മു : ഞാൻ പറഞ്ഞു എന്നത് നേരാ പക്ഷേ അതിന് മുമ്പേ മാമൻ എല്ലാം അറിഞ്ഞിരുന്നു. എന്നോട് സത്യമാണോ അല്ലേ എന്നാ ചോദിച്ചേ....

ശരത് : ഏറിയാ രണ്ടു ദിവസം അതിനുള്ളിൽ ഞങ്ങൾ അവന്റെ പിണക്കം ഒക്കെ മാറ്റിത്തരാം. ആദ്യം പെങ്ങള് ഈ കരച്ചിൽ ഒന്ന് മാറ്റിക്കേ..

അമ്മു : ഞാൻ കരയുന്നൊന്നും ഇല്ലാ..

അമ്മു കണ്ണുനീർ തുടച്ച് മുഖത്ത് പുഞ്ചിരി വരുത്തി.

ക്ലാസ്സിലേക്ക് കയറേണ്ട ബെൽ അടിച്ചപ്പോൾ അൻവറും റിജോയും ശരത്തും അക്ഷയ് യും കൂടി ക്ലാസ്സിൽ കയറി അഭിയുടെ അടുത്ത് ബെഞ്ചിൽ ഇരുന്നു.

ശരത്ത് : ഡാ അഭി നീ എന്തിനാ അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്.

അഭി : എന്താ കുറെ ദിവസമായി പറയണം വിചാരിക്കുന്നു ഇന്നാ സമയം ഒത്തു വന്നെ.

അൻവർ : എന്നാലും ഇത്രക്ക് വേണ്ടിയിരുന്നില്ല, അവൾ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അറിയോ... 

അഭി : ആണോ ഞാൻ അറിഞ്ഞില്ല. ഒന്ന് പോടാ നിങ്ങള് അവളുടെ വക്കാലത്തും കൊണ്ട് വന്നതാണോ..?

അൻവർ : അവൾ നല്ല കുട്ടിയാടാ,  നിന്നോട് അവൾക്ക് ഉള്ള സ്നേഹം ഞങ്ങൾ ഈ അഞ്ച് ദിവസം കൊണ്ട് മനസ്സിലാക്കി. എന്നിട്ടും നിനക്കെന്താ മനസ്സിലാവാത്തത്..

അഭി : ഡാ എനിക്ക് ഈ വിഷയം സംസാരിക്കാൻ തീരെ താല്പര്യം ഇല്ല.

അൻവർ : ഒക്കെ പക്ഷേ നീ ഒരിക്കൽ അവളുടെ  സ്നേഹം നീ മനസ്സിലാക്കും.

അഭി : ഓ കാണാം. ഇപ്പൊ തൽക്കാലം വിട്.

അങ്ങനെ നാളുകൾ കടന്നുപോയി അഭിക്കു അമ്മുവിനോടുള്ള രീതിയിൽ മാറ്റം ഒന്നും വന്നിട്ടില്ല. അമ്മുവിനെ കാണുമ്പോൾ ഒഴിഞ്ഞു മാറുന്നത് പതിവായി. അമ്മുവിന് അത് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
ഇതൊക്കെ അക്ഷയ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അഭിക്ക്‌ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി അക്ഷയ് അവനെ തടഞ്ഞു നിർത്തി.

" നീ എന്തിനാ അവളെ ഇങ്ങനെ ഒഴിവാക്കുന്നത്, നീ എത്ര നിസ്സാരമായ കാര്യത്തിനാ അവളോട് പിണങ്ങിയത്. ഇതൊക്കെ ഒരു കാരണം ആണോ..? അവള് പറയുന്നതിന് മുന്നേ തന്നെ നിന്റെ അച്ഛൻ കാര്യങ്ങൾ അറിഞ്ഞിരുന്നു. അത് പറഞ്ഞത് വേറെ ആരും അല്ല എന്റെ അച്ഛൻ ആണ്. ഇനി നിനക്ക് തീരുമാനിക്കാം ഇനിയും നിനക്ക് ഇത് തുടർന്നുകൊണ്ട് പോണോ എന്ന്. "

അന്ന് വീട്ടിൽ എത്തിയ ശേഷം എന്തിനാണ് അവളോട് പിണങ്ങിയത്, ബാല്യത്തിൽ അവൾ ചെയ്തിരുന്ന കുരുത്തക്കേടുകൾ താൻ സ്വയം ഏറ്റെടുത്തിട്ടുണ്ട് അങ്ങനെ ഉള്ള തനിക്ക് ഇപ്പൊൾ എന്താണ് പറ്റിയത്. അഭിയുടെ മനസ്സ് മുഴുവൻ ചോദ്യങ്ങൾ കൊണ്ട് നിറഞ്ഞു.

പോകെ പോകെ അഭിയുടെ മനസ്സിൽ അമ്മുവിനോടുള്ള ദേഷ്യം ഒക്കെ പതിയെ കുറഞ്ഞു തുടങ്ങി. അവളുടെ അഭിയേട്ടാ എന്നുള്ള വിളിയും അവളുടെ സാമീപ്യവും ഒരുപാട് നഷ്ടമായത് പോലെ തോന്നി അവന്.

പിറ്റേന്ന് കോളേജിൽ വച്ച് അവളെ കാണാം എന്ന് വിചാരിച്ചാണ് പോയത്.
റിജോയോടും ശരത്തിനോടും അവൾ സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ  അഭി അങ്ങോട്ട് പോയി. പക്ഷേ അഭി വരുന്നത് കണ്ടപ്പോൾ തന്നെ അവൾ അവരോട് പോകുവാണ് പറഞ്ഞ് ക്ലാസ്സിൽ കയറി.
അവളോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴൊക്കെ അവൾ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.

അത് അവനെ അസ്വസ്ഥനാക്കി. തെറ്റ് തന്റെ ഭാഗത്ത് തന്നെയാണ്. താൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞിട്ടും അവൾ തന്റെ അടുത്ത് വന്നിരുന്നു അപ്പോഴും താൻ ആണ് ഒഴിവാക്കിയത്. ഇനി അവളെ ശല്യപ്പെടുത്തേണ്ടതില്ല എന്ന് അഭി മനസ്സിൽ ഉറപ്പിച്ചു.

അവൻ ആരോടും അധികം സംസാരിക്കാതെ ആയി, ഏതു സമയവും ആലോചിക്കുന്ന പോലെ ഇരിപ്പായി അവന്റെ കൂട്ടുകാർ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിവാകാൻ തുടങ്ങി.
ദിവസങ്ങൾ കടന്നു പോയി..

അങ്ങനെ ആ ദിവസം വന്നെത്തി മാർച്ച് 15 ക്ലാസ്സ് തീരുന്ന ദിവസം. ഉച്ചവരെ ക്ലാസ്സ് ഉള്ളൂ. ക്ലാസ്സ് കഴിഞ്ഞതും അഭി ആരോടും യാത്ര പോലും പറയാതെ വീട്ടിലേക്ക് പോയി. വീട്ടിൽ കയറി റൂമിൽ പോയി ഇരിക്കുമ്പോൾ അമ്മ അച്ഛനോട് പറയുന്നുണ്ടായിരുന്നു 

" ഇവന് ഇത് എന്ത് പറ്റി കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. "

" അവനോടു  നീ തന്നെ ചോദിക്ക് കുറച്ചു കഴിഞ്ഞ്. "

ഇതെല്ലാം അഭി കേൾക്കുന്നുണ്ടായിരുന്നു. അവൻ കട്ടിലിൽ കിടന്ന് ഒന്ന് മയങ്ങി.

 ഏകദേശം ഒരു 4 മണി ഒക്കെ ആയിക്കാണും ഉണർന്നപ്പോൾ. അമ്മായി വന്നിട്ടുണ്ട് സംസാരം കേട്ട് അഭി മുറിക്ക് പുറത്തിറങ്ങി. അമ്മായിയുടെയും അമ്മയുടെയും മുഖത്താകെ ഒരു പരിഭ്രമം നിഴലിച്ചു കാണുന്നുണ്ട്.

അഭി : എന്ത് പറ്റി അമ്മേ എന്തോ പ്രശ്നം ഉള്ള പോലെ

അമ്മ : അത് അഭി അമ്മു ഇനിയും കോളേജിൽ നിന്നും വന്നിട്ടില്ല എന്നാ പറയുന്നെ

അഭി : വന്നിട്ടില്ലെന്നോ..? കോളേജ് ഉച്ചക്ക് വിട്ടതാണ് അവളു ചെലപ്പോ വല്ല കൂട്ടുകാരികളുടെ ഒപ്പം പോയതായിരിക്കും

അമ്മായി : ഇന്ന് അവളു ഫോൺ കൊണ്ടുപോയിട്ടുണ്ട്, എങ്ങോട്ടെങ്കിലും പോവുകയാണെങ്കിൽ അവളു വിളിച്ചു പറയുമല്ലോ അങ്ങോട്ട് വിളിച്ചപ്പോ ഫോൺ സ്വിച്ച് ഓഫ് ആണ്. എനിക്ക് ആകേ പേടി തോന്നുന്നു. മാമനെ ഞാൻ അറിയിച്ചിട്ടില്ല.

അഭി : അത് നന്നായി ഞാൻ ഒന്ന് അന്വേഷിക്കട്ടെ, എന്നിട്ട് പറഞ്ഞാൽ മതി.
അഭി വേഗം ഫോൺ എടുത്തു അക്ഷയിനെ വിളിച്ചു.

അഭി : ഡാ, നീ ഇപ്പൊ എവിടെയാ?

അക്ഷയ് : ഞാൻ വീട്ടിൽ ഉണ്ടെടാ

അഭി : ഡാ നീ അമ്മുവിനെ കണ്ടോ..? അമ്മു വീട്ടിൽ എത്തിയിട്ടില്ല.

അക്ഷയ് : എത്തിയിട്ടില്ലെ അവളു ബസ് കാത്തു നിൽക്കുന്നത് ഞാൻ കണ്ടല്ലോ പിന്നെ ഇത് അവള് എവിടേക്കാ പോയെ.

അഭി : ഞാൻ ഇപ്പൊ അങ്ങോട്ട് വരാം നമ്മുക്കൊന്ന് അന്വേഷിച്ചു പോകാം.

അക്ഷയ് : നീ എളുപ്പം വാ നമ്മുക്ക് നോക്കാം.

അഭി അവരോട് നോക്കിയിട്ട് വരാം എന്ന് പറഞ്ഞ് ബൈക്ക് എടുത്തു ഇറങ്ങി.

അക്ഷയുടെ വീട്ടിൽ എത്തുന്ന വരെയും ഓരോന്ന് ആലോചിച്ച് അവൻ തല പുകച്ചു. അക്ഷയ് യുടെ വീട്ടിൽ എത്തി അവനെയും കൊണ്ട് അവളുടെ കൂട്ടുകാരികളുടെ വീട്ടിലും കോളജിലും ഒക്കെ പോയി തിരഞ്ഞു. നിരാശയായിരുന്നു ഫലം. അഭി കരയുന്ന അവസ്ഥ വരെ എത്തി. അക്ഷയ് അവനെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അഭിയുടെ ഫോൺ റിംഗ് ചെയ്തു.
അഭി മൊബൈൽ എടുത്തു നോക്കി. പരിചയമില്ലാത്ത ഒരു നമ്പർ ആണ്.

തുടരും... 


*അത്മാനുരാഗം*

*Part - 7*
-----------------

അഭി ഫോൺ എടുത്തു.
അഞ്ച് മിനുട്ട് സംസാരിച്ചതിന് ശേഷം ഫോൺ കട്ട് ചെയ്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തു.

അക്ഷയ് : ആരാടാ വിളിച്ചെ.. എന്തെങ്കിലും വിവരം കിട്ടിയോ..?

അഭി : അത് നമ്മുടെ ക്ലാസ്സിലെ ജിൻസിയാ വിളിച്ചത് അമ്മുവിനെ കോളേജിന് കഴിഞ്ഞ് കുറച്ചു അപ്പുറത്തുള്ള പാർക്കിൽ വച്ച് കണ്ടെന്നാ പറഞ്ഞേ... ഒറ്റക്കിരിക്കുന്നത് കണ്ടപ്പോ എന്തോ പന്തികേടു തോന്നി അതാ വിളിച്ചതെന്ന്. ജിൻസി അവിടെ നിൽക്കാം എന്നാ പറഞ്ഞത്.

അക്ഷയ് : ദൈവത്തിനു നന്ദി. നീ വേഗം അങ്ങോട്ട് വണ്ടി വിട്.

കുറച്ച് സമയത്തെ യാത്രക്ക് ശേഷം അവർ പാർക്കിൽ എത്തി. അവിടെ അവരെ കാത്ത് ജിൻസി നിൽക്കുന്നുണ്ടായിരുന്നു.

അഭി : ജിൻസി അവൾ എവിടെയാണ്...?
ജിൻസി : അവൾ ദാ അവിടെ ഉണ്ട് നീ വാ ഡാ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

അഭി : ഒന്നും ഇല്ല അവൾ കോളേജ് വിട്ട് വീട്ടിലേക്ക് വന്നിട്ടില്ല അതാണ്.

ജിൻസി ഒരു വലിയ മരത്തിനു താഴെയുള്ള ബെഞ്ചിലേക്ക് കൈ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു " അതാ അവൾ അവിടെയാണ് അവൾ ഇരിക്കുന്നത് ".

അക്ഷയ് യേയും ജിൻസിയേയും അവിടെ നിർത്തി അഭി ആ ബെഞ്ചിനടുത്തേക്കു നടന്ന് അവൾക്ക് അഭിമുഖമായി നിന്നു.
അഭിയെ കണ്ട്‌ നെട്ടിയ അവൾ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. നെട്ടൽ മാറുന്നതിന് മുമ്പ് തന്നെ മുഖമടച്ച് ഒരു അടി കിട്ടിയതും ഒരുമിച്ചായിരുന്നു.
അമ്മു കവിളിൽ കൈ വെച്ച് കലങ്ങിയ കണ്ണുകൾ കൊണ്ട് അഭിയുടെ മുഖത്തേക്ക് നോക്കി.

അഭി : ഡീ നീ ഇവിടെ എന്തെടുക്കുവാ...? നിനക്ക് ചുറ്റും എന്താ നടക്കുന്നത് എന്ന് നീ അറിയുന്നുണ്ടോ...?, അമ്മായിയും അമ്മയും അവിടെ ആധിപിടിച്ച് ഇരിക്കാ നിന്നെ കാണാൻ ഇല്ലാന്നു പറഞ്ഞ്. നിന്റെ കൈയ്യിലെ ഫോൺ എവിടെ..?

അമ്മു : അത് സ്വിച്ച് ഓഫ് ആയി..

അഭി ബെഞ്ചിൽ ഇരുന്ന അവളുടെ ബാഗ് എടുത്ത് അതിൽ നിന്നും ഫോൺ എടുത്തു നോക്കി. എന്നിട്ട് സ്വിച്ച് ഓൺ ആക്കാൻ നോക്കിയപ്പോൾ ഫോൺ ഓൺ ആയിരിക്കുന്നു. അഭി അമ്മുവിന് നേരെ ഫോൺ നീട്ടി.

അഭി : ഇതാണോ നീ പറഞ്ഞത് സ്വിച്ച് ഓഫ് ആണെന്ന്. പകുതിയോളം ചാർജ് ഉള്ള ഫോൺ എങ്ങനെയാ സ്വിച്ച് ഓഫ് ആകുന്നത്.

അമ്മു : അത്... അത്.... ഞാൻ ഓഫ് ആക്കിയതാ.

അഭി : എന്തിനു..? നിന്റെ അമ്മയും ഞാനും എല്ലാം നിന്നെ എത്ര തവണ വിളിച്ചു എന്നറിയോ, നീ വീട്ടിക്ക് വന്നിട്ടില്ല എന്ന് അറിഞ്ഞത് മുതൽ മനസ്സില് മുഴുവൻ എന്തോ ഭാരം ഉള്ള പോലെ ആയിരുന്നു. പേടി ആയിരുന്നു നിന്നെ കാണുന്നത് വരെ, ഒരു ഭ്രാന്തനെപ്പോലെ ഇത്രയും നേരം ഞാൻ നിന്നെ തിരഞ്ഞുകൊണ്ട് നടക്കുകയായിരുന്നു. ഒരു ആശ്വാസം പോലെയാ ജിൻസിയുടെ കോൾ വന്നത്.
ഇൗ നേരമത്രയും ഞാൻ അനുഭവിച്ചത് എന്താണെന്ന് നിനക്ക് അറിയില്ല അമ്മു. അമ്മായിയേയും അമ്മയേയും വിളിക്കട്ടെ..

അമ്മു : നിൽക്ക് അഭിയെട്ടാ ഞാൻ എന്റെ സുരക്ഷിതത്വവും ഉത്തരവാദിത്തങ്ങളും ആരെയും എൽപ്പിച്ചിട്ടില്ല, ദേഷ്യം വന്നപ്പോൾ എന്നെ തല്ലിയത് ഞാൻ തിരിച്ചു തല്ലില്ല എന്നറിഞ്ഞിട്ടാവും അത് പോട്ടെ പക്ഷേ എന്നെ കാണാതെ ആയപ്പോൾ എന്നെ കുറിച്ച് വേവലാതിപ്പെടാനും വേദനിക്കാനും ഞാൻ അഭിയേട്ടന്റെ ആരാ, ഞാൻ കരഞ്ഞിട്ടുണ്ട് വേദനിച്ചിട്ടുണ്ട് ഇതിനേക്കാൾ ഏറെ. അത് ആരു കാരണം ആണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ.

അമ്മുവിന്റെ ആ വാക്കുകൾ അഭിയെ ചിന്തയിലാഴ്ത്തി.

" ശരിയാണ് ആരാണ് അവൾക്ക് താൻ, അവളെ വേദനയും അവഗണനയും അല്ലാതെ ഒന്നും താൻ കൊടുത്തിട്ടില്ല. അങ്ങനെയുള്ള അവളെ വീണ്ടും വേദനിപ്പിച്ചു. തല്ലേണ്ടിയിരുന്നില്ല " കുറച്ചു നേരം മൗനമായി നിന്നതിനു ശേഷം..

അഭി : ശരിയാണ് നിന്നെ തല്ലാൻ പാടില്ലായിരുന്നു. അത് എന്റെ തെറ്റ് തന്നെ ആണ്. നീ പറഞ്ഞത് ശരിയാ നിന്നെ എന്നും വേദനിപ്പിച്ചവൻ മാത്രമാണ് ഞാൻ. ഇതാ നിന്റെ ഫോൺ നീ തന്നെ വിളിച്ചു പറഞ്ഞാൽ മതി.

അത് പറയുമ്പോൾ അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

തിരിഞ്ഞു പോകാൻ നിന്ന അവൻ കൈയിൽ സ്പർശനം അറിഞ്ഞപ്പോൾ നിന്നു. അവൻ നോക്കുമ്പോൾ അമ്മു അവന്റെ കൈയിൽ പിടിച്ച് അവനെയും നോക്കി നിൽക്കുകയാണ്. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അമ്മു : അഭിയേട്ടാ... ഇപ്പോഴെങ്കിലും ഒന്ന് പറഞ്ഞൂടെ അമ്മു അഭിയുടെ ആണെന്ന്. എനിക്കറിയാം ഇപ്പോൾ അഭിയേട്ടന്റെ മനസ്സിൽ  ഇൗ അമ്മു ഉണ്ടെന്ന്. ഇത്രയൊക്കെ ഞാൻ വാക്കുകൾ കൊണ്ട് നോവിച്ചത് ആ ഒരു വാക്ക് കേൾക്കാൻ വേണ്ടി ആയിരുന്നു. എന്നിട്ടും ഒന്നും മിണ്ടാതെ പോവാണോ, ഓർമ്മ വച്ച നാൾ മുതൽ മനസ്സിൽ കൊണ്ടു നടക്കുന്നതാണ് ഞാൻ അഭിയേട്ടനെ. അത്ര പെട്ടെന്ന് മറക്കാൻ പറ്റോ എനിക്ക് ...?

അഭിയുടെ കണ്ണുകൾ നിറഞ്ഞു. അഭി അവളെ അവനിലേക്ക് അടുപ്പിച്ച് ആലിംഗനം ചെയ്തു. അവളുടെ കണ്ണുനീർ അവന്റെ ഇടനെഞ്ചിൽ കൂടി ഒഴുകുന്നത്  അവൻ അറിയുന്നുണ്ടായിരുന്നു.

അഭി അവളുടെ മുഖം ഉയർത്തി കവിളിലെ പാടുകളിലൂടെ പതിയെ തലോടി. തലോടുമ്പോൾ അവളിൽ ചെറിയൊരു ആസ്വസ്ഥത ഉണ്ടായപോലെ തോന്നി അവന്.

അഭി : അമ്മു നിനക്ക് വേദനിക്കുന്നുണ്ടോ...? 

അമ്മു : ചെറുതായിട്ട്... തല്ലുകിട്ടിയാൽ വേദനിക്കാതിരിക്കാൻ എനിക്കത്ര തൊലിക്കട്ടി ഒന്നും ഇല്ലാ..

അഭി : ആണോ... നോക്കട്ടെ..

അഭി അവളുടെ കവിൾ ചരിച്ച് കവിളിൽ ഒരു ചുംബനം നൽകി. അഭിയുടെ നീക്കം അവളിൽ ഒരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും അവൾ നാണത്താൽ മുഖം താഴ്ത്തി നിൽപ്പാണ്.

അഭി അവളെ വീണ്ടും തന്റെ നെഞ്ചോടു ചേർത്തി നിർത്തി.

അഭി : ഇപ്പോൾ വേദന മാറിയോ..? കുരുത്തക്കേട് കാണിച്ചാൽ ഇനിയും കിട്ടും തല്ല്. ഒന്നിൽ ഒതുങ്ങില്ല.

അമ്മു : അതിനു ഞാൻ മാത്രമല്ല... 

അഭി : പിന്നെ....?

അപ്പോഴാണ് പിറകിൽ നിന്നും ഒരു ശബ്ദം 

" ഡാ പോത്തേ... പരിസരബോധം മറന്നു നിൽക്കാതെടാ ഞങ്ങൾ ചിലരൊക്കെ ഇവിടെ ഉണ്ട് " എന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് നടന്നു വരുവാണ്.
അക്ഷയ് ആണ് കൂടെ ജിൻസിയും ഉണ്ട്.

അഭി ചെറിയൊരു നാണത്തോടെ അമ്മുവിനെ അവനിൽ നിന്നും അകറ്റി നിർത്തി.

അമ്മു : ദാ വരുന്നു അങ്ങോട്ട് ചോദിക്ക് ഇപ്പൊ ഇവിടെ നടന്നതിന്റെ ഒക്കെ തിരക്കഥയും സംവിധാനവും എല്ലാം അക്ഷയ് ചേട്ടന്റെയാ...

അഭി : ഡാ കൂടെ നിന്ന് എനിക്ക് തന്നെ... ഡാ ഇത്രേം നേരം എന്റെ ഒപ്പം തന്നെ അല്ലെ നീയും ഉണ്ടായിരുന്നത് ഒരു സൂചന പോലും തന്നില്ലല്ലോ....? ഞാൻ ഇങ്ങനെ അലയുന്നത് കണ്ടിട്ടും നിനക്ക് ഒരു അലിവും തോന്നിയില്ലെടാ....?

അക്ഷയ് : സോറി അളിയാ, ഇതില് അലിവു കാണിച്ചിട്ട് കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനൊരു പ്ലാൻ ഇട്ടത്. കുറെ ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു അപ്പോൾ തന്നെ എനിക്ക് എവിടെയോ ഒരു വശപിശക് തോന്നി. അതുകൊണ്ട് നിന്റെ മനസ്സിൽ ഉള്ളത് പുറത്ത് കൊണ്ടുവരാൻ ഇങ്ങനൊരു പ്ലാൻ ഇറക്കാം എന്ന് കരുതി.

അഭി : നിനക്ക് ഞാൻ വച്ചിട്ടുണ്ടെടാ പൊന്നുമോൻ ഇങ്ങോട്ടൊന്ന് വന്നേ...

അക്ഷയ് : വേണ്ട അളിയാ തല്ലുമ്പോ എന്നെ മാത്രം തല്ലിയാൽ പോരാ..

അഭി : പിന്നെ....

അക്ഷയ് : ദാ അവരെ കൂടി തല്ലേണ്ടി വരും.
അഭി നോക്കുമ്പോ അവർക്ക് ചുറ്റും ഉള്ള മരത്തിന്റെയും ചെടികളുടെയും ഇടയിൽ നിന്ന് ഉയർന്നു വന്ന തലകൾ കണ്ട് അഭി അന്തം വിട്ടു..

അൻവർ, റിജോ, ശരത്ത്

അഭി : ഡാ നിങ്ങളും കൂടി ചേർന്നാണോ....

ശരത് : അതെ അളിയാ, വേണ്ടാന്നു പറഞ്ഞതാ പക്ഷേ ഉദ്ദേശം നല്ലതാണെന്ന് കണ്ടപ്പോ കൂടെ കൂടി.

അഭി : അതൊക്കെ ശരി നിങ്ങൾ എപ്പോഴാ വന്നേ...?

അൻവർ : ഞങ്ങൾ നീ വരുന്നതിനു മുമ്പേ വന്നതാ.

അഭി : അപ്പോ നിങ്ങളു എല്ലാം കണ്ടോ...?

റിജോ : ഉം, നിന്റെ പിണക്കം മാറ്റണം എന്നാ വിചാരിച്ചത് നിന്റെ മനസ്സിലിരിപ്പ് ഇതായിരുന്നല്ലെടാ..?

അഭി : അമ്മു നിനക്കെങ്കിലും ഒന്ന് പറഞ്ഞു കൂടായിരുന്നോ...? ഇപ്പൊ എല്ലാവരുടെയും മുമ്പിൽ നാണം കെട്ട്..

അമ്മു : പിന്നെ എന്നോട് ചോദിച്ചിട്ടാണല്ലോ ഓരോന്ന് ചെയ്തുകൂട്ടിയത്...

അഭി : ഡാ അപ്പോ ജിൻസിയെ എവിടുന്നു കിട്ടി..?

അക്ഷയ് : വിളിക്കാൻ പുറത്തുന്ന് പറ്റിയ ആളെ തപ്പി പാർക്കിന് മുമ്പിൽ നിൽക്കുമ്പോഴാണ് ഇവള് വന്നത് കാര്യം പറഞ്ഞപ്പോ അവളു സഹായിക്കാം പറഞ്ഞ് ഒക്കെ റെഡി ആക്കിയാ വീട്ടിലേക്ക് വന്ന് ആദ്യം എന്നെയാ നീ വിളിക്കൂ എന്ന് എനിക്കറിയാം അപ്പോ ഇവിടെ നിൽക്കാൻ പറ്റില്ലല്ലോ..

അഭി : എന്തായാലും നന്ദി ഉണ്ടെടാ, മനസ്സറിഞ്ഞ ചങ്ക്‌ കൂട്ടുകാരും ആഗ്രഹിച്ച പെണ്ണും ഉണ്ട് ഇപ്പൊ കൂടെ. മനസ്സിന്റെ ഭാരം ഒഴിഞ്ഞ പോലെ ഉണ്ട് ഇപ്പൊ

അക്ഷയ് :  ഡേയ് ഇവനിതാ സെന്റി അടിക്കുന്നു..

അഭിയും അൻവറും ശരത്തും റിജോയും അക്ഷയ് യും ഒന്നുചേർന്ന് ആലിംഗനം ചെയ്തു.

" നന്ദി ഒന്നും വേണ്ടാ ചെലവ് ചെയ്താൽ മതി " അൻവർ ആണ്.

അഭി : പിന്നെ എന്താ ചെയ്തേക്കാം... ആദ്യം അമ്മയ്ക്ക് ഒന്ന് വിളിച്ചു പറയട്ടെ..

അക്ഷയ് : അത് വേണ്ടാടാ..

അഭി : അതെന്താടാ.... ഇവളെ കാണാൻ ഇല്ലാന്ന് പറഞ്ഞ് അവര് വിഷമിച്ചു ഇരിക്കുക ആവും....

അക്ഷയ് : ഡാ നിനക്ക് ഒന്നും തോന്നരുത്, അവരും കൂടി അറിഞ്ഞിട്ടുള്ള പ്ലാൻ ആയിരുന്നു ഇത്. നിന്റെ മാറ്റം കണ്ടപ്പോൾ നിന്റെ അമ്മയും അമ്മുവിന്റെ അമ്മയും എന്നോട് ചോദിച്ചിരുന്നു. നീയും അമ്മുവും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോന്ന്. ഞാൻ നീയും അമ്മുവും പിണക്കത്തിൽ ആണെന്ന് പറഞ്ഞപ്പോൾ അതെങ്ങനെ എങ്കിലും തീർക്കണം പറഞ്ഞു, ഈ ആശയം പറഞ്ഞപ്പോൾ അവരു ഫുൾ സപ്പോർട്ട് ആയിരുന്നു....

അഭി : " മാതാശ്രീ.... " സ്വന്തം മകന് ഇട്ടു തന്നെ വേണമായിരുന്നോ...? എനിക്കും ഒരു അവസരം വരും കേട്ടോ അന്ന് എല്ലാത്തിനേം ഞാൻ എടുത്തോളാം.

അക്ഷയ് : എല്ലാം കഴിഞ്ഞില്ലേ ഇനി വീട്ടിൽ പോവാൻ നോക്കാം. വീട്ടിൽ അന്വേഷിക്കുന്നുണ്ടാകും. 

എല്ലാവരും യാത്ര പറഞ്ഞ് വീടുകളിലേക്ക് യാത്ര പുറപ്പെട്ടു.

അന്ന് ആദ്യമായി അമ്മു ഏറ്റവും കൊതിച്ച  അഭിയുടെ ബൈക്കിൽ അഭിയുമൊത്തുള്ള ആ യാത്ര യാഥാർത്ഥ്യമായിരിക്കുന്നു. അമ്മുവിന്റെ വീട്ടിലേക്കാണ് അവർ നേരെ പോയത്.

അമ്മുവിന്റെ വീട്ടിൽ എത്തി. വീട്ടിനുള്ളിൽ കയറിയപ്പോൾ ആണ് അഭി അവിടെ അച്ഛനേയും അമ്മയേയും കണ്ടത്. ഇവർ എന്താ ഇവിടെ എന്ന് അഭി ഒരു നിമിഷം ചിന്തിച്ചു. മാമനും അച്ഛനും തിരക്കിട്ട ചർച്ചയിലാണ്. അഭിയുടെ പിന്നാലെ വന്ന അമ്മുവിനും കാര്യമൊന്നും മനസ്സിലായില്ല..
അത് മനസ്സിലാക്കിയ അമ്മായി പറഞ്ഞ് തുടങ്ങി.

 " അമ്മുവിന് ഒരു കല്യാണ ആലോചന വന്നിട്ടുണ്ട്, നല്ല കൂട്ടരാണ്, അതിനെപ്പറ്റി ആണ് സംസാരിക്കുന്നത്, മൊതലോന്നും വേണ്ടാ പെണ്ണിനെ മാത്രം മതി എന്നാ പറയണേ ".

അത് കേട്ട് ഞെട്ടിയ അഭിയും അമ്മുവും പരസ്പരം മുഖത്തേക്ക് നോക്കി....

തുടരും...


*അത്മാനുരാഗം*

*Part - 8*
-----------------

അമ്മു : എന്താ അമ്മേ ഒരു മുന്നറിയിപ്പും ഇല്ലാതെ... പെണ്ണുകാണൽ ഒന്നും ഉണ്ടായില്ലല്ലോ

കല്ല്യാണി ( അമ്മുവിന്റെ അമ്മ ) : അവർ നമ്മളെ നന്നായി അറിയുന്നവരാണ്. പിന്നെ നിന്നെ അവർ കണ്ടിട്ടുണ്ട് പോലും... ഞങ്ങൾക്കും ചെറുക്കനെ അറിയാം നല്ല പയ്യനാണ്...

അമ്മു : എന്റെ പഠിത്തം കഴിഞ്ഞിട്ടില്ലല്ലോ, പിന്നെ എന്തിനാ ഇപ്പൊ തന്നെ കല്യാണം..

കല്യാണി : അതിന് ആരു പറഞ്ഞു ഇപ്പോൾ തന്നെ നിന്നെ അങ്ങോട്ട് കെട്ടിച്ചു വിടുകയാണെന്ന്. വാക്കുകൊണ്ട് ഉറപ്പിച്ചു എന്ന് മാത്രം.

അമ്മു : എന്നോട് ചോദിക്കാതെ എങ്ങനാ വാക്ക് കൊടുത്തേ... എനിക്കും കൂടി കണ്ട് ഇഷ്ടപ്പെടേണ്ടേ..?

കല്യാണി : നിനക്ക് ഇഷ്ടമാകും മോളെ പിന്നെ അച്ഛൻ വാക്കുകൊടുത്തുപോയി...

അമ്മുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു. അവൾ നിസ്സഹായതയോടെ ആഭിയെ നോക്കി. അവന്റെ മുഖത്തെ പുഞ്ചിരിക്ക് മങ്ങലേറ്റിരുന്നു.

അമ്മു : എനിക്കിപ്പോ കല്യാണം വേണ്ട അമ്മാ...

അമ്മുവിന്റെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു..

കല്യാണി : പറഞ്ഞില്ലേ അച്ഛൻ വാക്ക് കൊടുത്തു പോയി, ഇപ്പോഴൊന്നും ഇല്ല നിന്റെ പഠിത്തം കഴിഞ്ഞിട്ടേ ഉള്ളൂ. അല്ല ഇനി നിനക്ക് ആരെയെങ്കിലും... ഇഷ്ടമാണോ..?

അമ്മു അഭിയെ നോക്കി അവൻ നിശ്ചലനായി തന്നെ നിൽക്കുകയാണ്.

കല്യാണി : നീ എന്തിനാ അവനെ നോക്കുന്നത് അവനോടല്ല നിന്നോടാ ചോദിച്ചത്..?

അമ്മു : എനിക്ക് ഒരാളെ ഇഷ്ടമാണ് അമ്മേ...

മടിച്ചു മടിച്ചു ആണ് അമ്മു അത് പറഞ്ഞത്. പറഞ്ഞപ്പോൾ എല്ലാവരും സംസാരം ഓക്കെ നിർത്തി അമ്മുവിനെ നോക്കുന്നത് അമ്മു കണ്ടൂ.

കല്യാണി : ആരാടീ അത്....

അമ്മു : അത് അമ്മേ..

കല്യാണി : പറയടീ... നിന്നോടു അല്ലെ ചോദിച്ചത്.

അമ്മയുടെ സ്വരം മാറുന്നത് അമ്മു അറിഞ്ഞു.

അമ്മു അഭിക്കരികിലേക്ക് നിന്നുകൊണ്ട് കൈകളിൽ ചേർത്ത് പിടിച്ചു.

അമ്മു : എനിക്ക് അഭിയേട്ടനേയും അഭിയേട്ടന് എന്നെയും ഇഷ്ടമാണ് അമ്മേ..

അമ്മു അത് പറഞ്ഞു കഴിഞ്ഞതും അവിടെ ഇരിക്കുകയായിരുന്ന അഭിയുടേയും അമ്മുവിന്റെയും അച്ഛന്മാർ എഴുന്നേറ്റ് അവരുടെ അരികിൽ എത്തി.

രാമചന്ദ്രൻ (അഭിയുടെ അച്ഛൻ) : ഡാ അഭി, അമ്മു മോള് പറഞ്ഞത് സത്യമാണോ...?

അഭി അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

രാമചന്ദ്രൻ : ഡാ ആണുങ്ങൾ ആയാൽ തല ഉയർത്തി നിന്ന് പറയണം അമ്മു പറഞ്ഞത് സത്യമാണ് എന്ന് അതാണ് ആണ്. അവൾക്കുള്ള ധൈര്യം പോലും നിനക്കില്ലാതെ പോയല്ലോടാ..

എന്ന് പറഞ്ഞു അഭിക്കു നേരെ നീങ്ങിയപ്പോൾ അത് തടഞ്ഞെന്നോണം അമ്മു അഭിക്കു മുമ്പിൽ കയറി നിന്നു.

അമ്മു : മാമാ അഭിയേട്ടനെ ഒന്നും ചെയ്യരുത്... 
അമ്മു കരഞ്ഞു തുടങ്ങിയിരുന്നു...

ബാലകൃഷ്ണൻ ( അമ്മുവിന്റെ അച്ഛൻ ) : നീ ആരെയാ ഈ തടയുന്നത് ഇങ്ങോട്ട് നീങ്ങി നിൽക്കെടീ...

ബാലകൃഷ്ണൻ അമ്മുവിനെ പിടിച്ച് നീക്കി നിർത്തി... തല്ലാൻ വേണ്ടി കൈ ഓങ്ങി.. ഒരു തല്ല് പ്രതീക്ഷിച്ച് അമ്മു കണ്ണുകൾ ഇറുക്കി അടച്ച് നിൽപ്പാണ്. ആരൊക്കെയോ ചിരിക്കുന്ന ശബ്ദം കേട്ടാണ് അമ്മു കണ്ണ് തുറന്നത്.

അമ്മു നോക്കുമ്പോൾ എല്ലാവരും നിന്ന് ചിരിക്കുന്നു. അമ്മു അഭിയുടെ മുഖത്തേക്ക് നോക്കി അവനും ഒന്നും മനസ്സിലാവാത്ത പോലെ  ആശ്ചര്യത്തോടെ അമ്മുവിനെ നോക്കി.

ബാലകൃഷ്ണൻ അമ്മുവിന് നേരെ കൈ നീട്ടി അവളുടെ കവിളിൽ പതിയെ തലോടിക്കൊണ്ട് പറഞ്ഞു 

" മോള് പേടിച്ചോ... ഇന്നുവരെ ഞാൻ എന്റെ മോളെ നോവിച്ചിട്ടില്ലല്ലോ, പിന്നെ ഈ കാര്യത്തിന് നിങ്ങളെക്കാൾ സന്തോഷം ഞങ്ങൾക്കല്ലെ വേണ്ടത്. എന്റെ മോളുടെ സന്തോഷം തന്നെയാണ് എനിക്ക് എന്നും വലുത്, ഞങ്ങൾ മനസ്സിൽ ആഗ്രഹിച്ച കാര്യം തന്നെയാണ് നിങ്ങൾ പറഞ്ഞതും.., പിന്നെ ഇപ്പൊ കഴിഞ്ഞതൊക്കെ ഞങ്ങൾ കളിച്ച ഒരു കളിയല്ലേ നിങ്ങളുടെ മനസ്സിലിരിപ്പ് ഒന്ന് അറിയാൻ വേണ്ടിയിട്ട്‌ "

അമ്മു നിറമിഴികളോടെ ബാലകൃഷ്ണന്റെ കരവലയത്തിനുള്ളിൽ ചേർന്നു നിന്ന് അഭിയെ നോക്കി ഒന്ന് പുഞ്ചിരിച്ച് കണ്ണിറുക്കി കാണിച്ചു.

അതുകണ്ട് അഭി തിരിച്ചും ഒന്ന് കണ്ണിറുക്കി കാണിച്ച് തിരിഞ്ഞപ്പോൾ മുമ്പിൽ നിൽക്കുന്ന രാമചന്ദ്രനെ കണ്ട്

അഭി : ശ്ശോ കണ്ണിൽ എന്തോ പോയെന്നാ തോന്നുന്നേ...

രാമചന്ദ്രൻ : ആണോടാ മോനെ... എവിടെ ഞാൻ നോക്കട്ടെ

അഭി : ഇല്ല അച്ഛാ പോയി എന്നാ തോന്നുന്നേ..

രാമചന്ദ്രൻ : എടാ മോനേ അഭി, ഈ പ്രായം കഴിഞ്ഞാ ഞങ്ങളും വന്നിരിക്കുന്നത്... ഞങ്ങൾക്കും സമ്മതമാണ് എന്നുള്ളതൊക്കെ ശരി തന്നെയാ അത് പറഞ്ഞു നീ കൂടുതൽ വിളച്ചിൽ എടുക്കാനൊന്നും നിൽക്കേണ്ട.. എന്റെ സ്വഭാവം നിനക്ക് അറിയാലോ..?

അഭി രാമചന്ദ്രനെ നോക്കി ഒരു ചമ്മിയ ചിരി അങ്ങ് പാസാക്കി.

അച്ചു : അതൊക്കെ ശരി തന്നെയാ ഏട്ടന് ഒരു മൂക്കുകയർ ഇടുന്നത് നല്ലതാണ്....

അഭി അച്ചുവിനെ ഒന്ന് തറപ്പിച്ചു നോക്കി

വിജയലക്ഷ്മി (അഭിയുടെ അമ്മ) : നീ അവളെ നോക്കി ദഹിപ്പിക്കേണ്ട അവളു പറയുന്നത് തന്നെയാ ശരി. സമ്മതിച്ചെന്ന് കരുതി നിന്റെ വിളച്ചിലൊന്നും നടക്കില്ല, മര്യാദക്ക് നടന്നോ...

അത് അവിടെ ഉണ്ടായിരുന്നവരിൽ ചിരിയുണർത്തി.

സന്തോഷകരമായ ആ ദിനവും അവസാനിച്ചു.

(ഫ്ലാഷ് ബാക്ക് കഴിഞ്ഞ് റിയാലിറ്റിയിലേക്ക്)

ദാ ഇതൊക്കെയാ ഞങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്.

അങ്ങനെ ഞങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ആയി, വീടും വീടിന്റെ പരിസരങ്ങളിലും പ്രണയിച്ചു നടക്കാൻ പറ്റില്ലെന്ന് ഏകദേശം ഉറപ്പായി എന്നായപ്പോൾ ഭക്തിയുടെ പേര് പറഞ്ഞ് ആരാധനാലയങ്ങളും, കല്യാണ വീടുകളും,  കണ്ടുമുട്ടുവാൻ ഉള്ള വേദികളായി മാറി.

അവധിക്കാലം കഴിഞ്ഞ് കോളേജ് തുറന്നത് മനസ്സിൽ ഒരു പത്തിരുപത് ലഡ്ഡു പൊട്ടിയത് പോലെ ആയിരുന്നു. ക്യാമ്പസ്സിൽ ഞങ്ങളൊരു പുതിയ പ്രണയത്തിൻ വസന്തത്തിന് തന്നെ തുടക്കമിട്ടു...

കോമ്പസ് കൊണ്ട് അവളുടെ പേര് എഴുതി മുറിവേറ്റ ഡെസ്ക്കുകളും...

ക്യാമ്പസിലെ മരച്ചുവടുകളും.....

കരിപുരണ്ട് വികൃതമായ വെള്ളപൂശിയ ചുമരുകളും ഞങ്ങളുടെ പ്രണയത്തിന്റെ സ്മാരകങ്ങൾ ആയി മാറിയിരുന്നു.

സത്യം പറഞ്ഞാ വീട്ടുകാരുടെ അറിവോടെ  പ്രണയിക്കാൻ അവസരം കിട്ടിയാൽ അതിന്റെ ത്രില്ല് ഒന്ന് വേറെ തന്നെയാണ്. അതുകൊണ്ട് തന്നെ ക്യാമ്പസിലെ നീണ്ട ഒരു വർഷത്തെ പ്രണയം ഒരു ആഘോഷം തന്നെ ആയിരുന്നു.

ആരുടെ ഭാഗ്യം എന്നറിയില്ല ക്യാമ്പസ് ഇന്റർവ്യൂവിൽ ഒരു ജോലി ഒക്കെ കിട്ടി എന്നൊക്കെ ആൾക്കാർ പറയുമെങ്കിലും കുറച്ചു പരിശ്രമം ഇല്ലാതെ ഇരുന്നിട്ടില്ല. നന്നായി തന്നെ പരിശ്രമിച്ചിരുന്നു. ഇപ്പൊ അതൊരു ആവശ്യമായിരുന്നല്ലോ...

അവിടം മുതൽ ഇതുവരെ എത്തി നിൽക്കുന്നു കാര്യങ്ങളൊക്കെ...

ആൽത്തറയിൽ ഇരുന്നു അഭി ഒന്ന് നെടുവീർപ്പിട്ടു..

അപ്പോഴാണ് അമ്മു " അഭിയേട്ടാ കഥ പറഞ്ഞിരുന്നാൽ മതിയോ നമ്മുക്ക് പൊണ്ടെ " എന്ന പറഞ്ഞത്.

" പറഞ്ഞപോലെ ശരിയാണല്ലോ നീ വേഗം നടന്നെ "

അഭി അവളുടെ കൈയ്യും പിടിച്ചുകൊണ്ട് വഴിയിലൂടെ വേഗത്തിൽ നടന്നു...

തുടരും


*അത്മാനുരാഗം*

*Part - 9*
-----------------

വീട്ടിൽ എത്തിയപ്പോൾ വീടിന് മുമ്പിൽ തന്നെ ഉണ്ട് അമ്മയും അച്ചുവും....

മുറ്റത്തേക്ക് കാലെടുത്തു വച്ചില്ല അപ്പോഴേക്കും വന്നു അമ്മയുടെ ചോദ്യം..

" ഡാ നീ ഊണ് കഴിക്കാതെ ഇത് എങ്ങോട്ടാ പോയേ... ഇവളെ എവിടുന്നു കിട്ടി "

അത് കേട്ട് അമ്മു എന്നെ അന്തം വിട്ട് നോക്കി.

അമ്മു : അത് അമ്മായി അല്ലേ......

അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ അച്ചു ഇടയിൽ കേറി പറഞ്ഞു.

" അമ്മേ ഞാൻ ആണ് എട്ടനോട് അമ്മു ചേച്ചിയെ വിളിച്ചിട്ട് വരാൻ പറഞ്ഞത് എനിക്ക് കുറച്ചു പ്രോജക്ട് ഒക്കെ ചെയ്യാനുണ്ടായിരുന്നു. അതിനു സഹായിക്കാൻ വേണ്ടിയാ..."

വിജയലക്ഷ്മി : എന്നാൽ നീ ഇവളെയും കൂട്ടി അകത്തേക്ക് ചെല്ല്...

അച്ചുവും അമ്മുവും അകത്തേക്ക് പോവാൻ തുടങ്ങിയപ്പോൾ അഭിയും പുറകെ നടന്നു തുടങ്ങിയതും അമ്മയുടെ വക പുറകിൽ നിന്നൊരു വിളി.

" ഡാ നീ ഇതെവിടെ പോവാണ്, ഇവിടെ വന്നെ "

" എന്താ അമ്മേ.."

" നീ ആ കിടക്കുന്ന വിറകു കീറിയിട്ടെ... "

" അമ്മേ... ഞാനോ.. എനിക്കൊന്നും വയ്യ ? "

" പിന്നെ ഇതൊക്കെ ആരാ ചെയ്യുക, നേരത്തും കാലത്തും വല്ലതും കഴിക്കണമെങ്കിൽ മതി "

ഇനി പറഞ്ഞിട്ട് കാര്യമില്ല എന്ന് മനസ്സിലായതോടെ ജോലി തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും പുറകിൽ നിന്ന് ഒരു വിളി..

" അഭി.... "
അക്ഷയ് ആണ്.

" എന്താടാ "

" നീ ഇത് എന്താ ഈ ചെയ്യണേ, ബാക്കിയുള്ളോരെ പറയിക്കാൻ.."

അവൻ അത് പറയുമ്പോൾ അമ്മ പുറകിൽ വന്നത് അവൻ അറിഞ്ഞില്ല.

അമ്മ അവന്റെ ചെവിയിൽ പിടുത്തമിട്ടു.

" അവനേക്കൊണ്ട് എന്തേലും ചെയ്യിപ്പിക്കാൻ തുടങ്ങിയാൽ അപ്പോ വന്നോളും വാലുകൾ "

" പിന്നെ എന്താ അമ്മേ ഒരു ആള് എന്തെങ്കിലും ചെയ്താൽ ബാക്കി ഉള്ള കൂട്ടുകാർക്ക് ആണ് പിന്നെ ഒക്കെ കേൾക്കുക, അവൻ ചെയ്യുന്നത് കണ്ടില്ലേ വീട്ടിലെ പണി ഒക്കെ, ഇവിടേം ഉണ്ട് ഒരുത്തൻ എന്ന കുത്തുവാക്കുകൾ ഒക്കെ കേൾക്കണം "

വേദനിക്കുന്നതിന് ഇടയിലും അവൻ പറഞ്ഞത് കേട്ട് അമ്മ അന്തം വിട്ട് നിൽക്കുന്നത് കണ്ട് ഞാൻ " അമ്മേ " എന്ന് വിളിച്ചപ്പോഴാണ് അമ്മ സ്വബോധത്തേക്ക് വന്നത്.

വിജയലക്ഷ്മി : അക്ഷയ് നിനക്ക് വേദനിച്ചോ..?

അക്ഷയ് : ഇല്ല അമ്മേ, ഇതൊക്കെ ഒരു വേദന ആണോ...? അതൊക്കെ പോട്ടെ ചായ വെച്ചില്ലേ, ചായക്കൊപ്പം എന്താ ഉള്ളത്....

വിജയലക്ഷ്മി : ബജി ഉണ്ടാക്കിയിട്ടുണ്ട്..

അഭി : ഡാ നീ കഴിക്കാൻ വേണ്ടി ആണോ ഇപ്പോൾ ഇങ്ങോട്ട് വന്നേ...

അക്ഷയ് : നോക്ക് അമ്മേ അവൻ പറയുന്നത്...

വിജയലക്ഷ്മി : അവൻ അങ്ങനൊക്കെ പറയും, നീ ഇങ്ങു വന്നേ... 

അകത്തു കയറി ഇരുന്നപ്പോഴേക്കും അച്ചുവും അമ്മുവും അങ്ങോട്ടേക്ക് എത്തി..

" അമ്മേ ഇതിനാരാ ചായ ഒക്കെ കൊടുത്തേ... അക്ഷയ് ചേട്ടനാ അഭി ഏട്ടനെ വഷളാക്കുന്നത് " അച്ചു കളിയായി പറഞ്ഞു..

അക്ഷയ് :  പിന്നേ നിന്റെ ചേട്ടൻ എന്നെ വഷളാക്കിക്കോ എന്ന് പറഞ്ഞു നെഞ്ചും വിരിച്ചു നിൽക്കുകയല്ലേ....

അച്ചു : ദേ എന്റെ ചേട്ടനെ പറഞ്ഞാലുണ്ടല്ലോ...

അക്ഷയ് : നീ ആണ് നിന്റെ ഏട്ടനെ വഷളാക്കുന്നെ..

അച്ചുവും വിട്ട് കൊടുക്കുന്നില്ല..

അച്ചു : പകലന്തിയോളം ഞാൻ അല്ല വാലു പോലെ പിന്നാലെ നടക്കുന്നത്..

അഭി : അച്ചു, നിർത്തിക്കെ വീട്ടിൽ വന്നവരോട് ഇങ്ങനെ ആണോ സംസാരിക്കുന്നത്..

അച്ചു : ഇതാണ് പറയുന്നത് ഒരാളുടെയും ഭാഗം നിൽക്കരുത് എന്ന്...

വിജയലക്ഷ്മി : ഇവനും നീയും വല്യ സ്വഭാവ മഹിമ ഉള്ളവരാണ് എന്നൊന്നും എനിക്ക് ഉറപ്പില്ല, പക്ഷേ എവിടെ പോയാലും എന്ത് ഉണ്ടായാലും എന്റെ കുട്ടിയെ ഇവൻ ഒറ്റക്ക് ആക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്...

അത് പറഞ്ഞപ്പോൾ അഭിമാനത്തോടെ അവൻ തല ഉയർത്തി അച്ചുവിനേ നോക്കി.

അച്ചു : നോക്കുകയൊന്നും വേണ്ടാ, പൊങ്ങിപ്പോകുന്നതിന് മുമ്പ് ആ ടേബിളിൽ പിടിച്ചോ... അമ്മ പറഞ്ഞത് സത്യമാണ് അതുകൊണ്ട് ഞാനും വെറുതെ വിടുന്നു. ഇപ്പൊ ശരി, ഏട്ടന്റെ കല്യാണം കഴിഞ്ഞാൽ.. ഞാൻ എല്ലാം ഒരാളെ ഏൽപ്പിക്കുന്നുണ്ട്.

അമ്മു ഇതെല്ലാം കേട്ടുകൊണ്ട് ആഭിയേ നോക്കി പുഞ്ചിരിച്ചു.

അഭി : അച്ചു....

അക്ഷയ് : അവളു പറയട്ടെ, അവളു എന്റെയും പെങ്ങൾ അല്ലെടാ...

അച്ചു : ആ മതി മതി എന്നെ സെന്റി അടിച്ചു തളർത്താൻ നോക്കണ്ട..

അക്ഷയ് : നിന്നെയോ നിനക്ക് നല്ല തൊലിക്കട്ടി അല്ലേ...

അച്ചു : ഒന്ന് താഴ്ന്നു കൊടുത്തപ്പോൾ തലയിൽ കയറുന്നത് നോക്കിക്കേ,...
ഞാൻ പോവാണ്‌.

അതിനിടയിൽ ആണ് അമ്മുവും പോവുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിത്തുടങ്ങിയത്.

അമ്മു : അമ്മായി ഞാൻ ഇറങ്ങുകയാണ് അമ്പലത്തിൽ പോണം എന്ന് അമ്മ പറഞ്ഞിരുന്നു.. കൂട്ടിന് ഞാൻ അച്ചുവിനെയും കൊണ്ടുപോകുന്നുണ്ട്.

വിജയലക്ഷ്മി : ഇരുട്ടാവാൻ നിൽക്കണ്ട ട്ടോ അമ്മു..

അച്ചു : അമ്മേ വൈകിയാൽ ഏട്ടനോട് വരാൻ പറ.

വിജയലക്ഷ്മി : വൈകാൻ നിൽക്കേണ്ട അതിനു മുമ്പേ പോരാൻ നോക്ക്..

അമ്മുവും അച്ചുവും അമ്പലത്തിലോട്ടു പോയി.

അവര് ഇറങ്ങിയതും അക്ഷയ് അമ്മയോടായ്‌ പറഞ്ഞു

" അമ്മേ, ഒരു കാര്യം പറയാൻ ഉണ്ട്. ഒരു അനുവാദം ചോദിക്കാൻ കൂടിയാ ഞാൻ ഇങ്ങോട്ട് വന്നത് "

വിജയലക്ഷ്മി : നിന്റെ വരവ് കണ്ടപ്പോഴേ തോന്നി എന്താ കാര്യം, ആദ്യം അത് കേൾക്കട്ടെ.

അക്ഷയ് : മറ്റന്നാൾ ഞായറാഴ്ച അല്ലേ... ഞങ്ങളെല്ലാവരും കൂടി ഒരു ടൂർ പ്ലാൻ ചെയ്തിട്ടുണ്ട്. നാളെ രാത്രി ഇവിടുന്ന് പോകണം, ഇവനോട് പറഞ്ഞപ്പോ ഇവനാ പറഞ്ഞത് അമ്മ സമ്മതിക്കില്ല എന്ന്.

വിജയലക്ഷ്മി : ഞാൻ എപ്പോൾ സമ്മതിച്ചു. എവിടേക്ക് ആണ് എല്ലാവരും കൂടി പോകാൻ തീരുമാനിച്ചിരിക്കുന്നത്.

അഭി ഇടയിൽ കയറി പറഞ്ഞു
" ഊട്ടിയിലേക്കാണ് അമ്മേ "

വിജയലക്ഷ്മി : ഊട്ടിയിലേക്കോ...?? നിങ്ങള് പോയിട്ട് വാ അഭി വരില്ല.. ഞാൻ ഇതിനു  സമ്മതിക്കില്ല.

അക്ഷയ് : എന്താ അമ്മേ ഇത് ഇവൻ ഇല്ലാതെ ഞങ്ങൾ എവിടെയെങ്കിലും പോയിട്ടുണ്ടോ ഇന്നേ വരെ..

വിജയലക്ഷ്മി : അതല്ല മോനേ, അവന്റെ അസുഖത്തിന്റെ കാര്യം നിനക്കറിയാമല്ലോ തണുപ്പ് അവന് പറ്റില്ല..

അഭി : അതൊന്നും സാരമില്ല അമ്മേ ഒരു ദിവസത്തേക്ക് അല്ലേ... 

അക്ഷയ് : അപ്പോ അമ്മ നേരത്തെ പറഞ്ഞത് വെറുതെ ആണല്ലേ ഞാൻ കൂടെ ഉണ്ടെങ്കിൽ അമ്മക്ക് പേടി ഇല്ല എന്ന്. ഞങ്ങളൊക്കെ ഇല്ലേ അമ്മേ... അവന് ഒന്നും വരാതെ ഞങ്ങൾ നോക്കിക്കോളാം...
അഭിയുടെയും ആഗ്രഹം കണ്ടപ്പോൾ അമ്മ അവർക്ക് സമ്മതം നൽകി.

അഭി : അമ്മേ ഒരു കാരണവശാലും ഇത് അച്ഛനും അമ്മുവും അച്ചുവും ആരും അറിയരുത്. വേറെ എവിടേക്ക് എങ്കിലും ആണ് പറഞ്ഞ് ഇറങ്ങിക്കോളാം.

വിജയലക്ഷ്മി : അത് നോക്കിക്കോളാം പക്ഷേ നീ ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചു വരണം.

അക്ഷയ് : അക്കാര്യം എനിക്ക് വിട്ടേക്ക് അമ്മേ അമ്മേടെ പൊന്നു മോനെ ഞാൻ നോക്കിക്കോളാം.

വിജയലക്ഷ്മി : നിന്റെ ഉറപ്പിലാ ഞാൻ വിടുന്നെ അത് മറക്കണ്ടാ..

അക്ഷയ് : അമ്മ പേടിക്കണ്ട.. എന്നാൽ ഞാൻ ഇറങ്ങുകയാണ് നാളെ കാണാം..

അഭി : അപ്പോ നാളെ വരേണ്ട സ്ഥലവും സമയവും വിളിച്ചു പറഞ്ഞാൽ മതി ഞാൻ അങ്ങോട്ട് വരാം.

അക്ഷയ് പോയിക്കഴിഞ്ഞപ്പോൾ അഭി അമ്മയ്ക്ക് അടുത്തായി ഇരുന്നു.

അഭി : അമ്മയ്ക്ക് പേടി ഉണ്ടോ...? എങ്കിൽ ഞാൻ പോകുന്നില്ല.

വിജയലക്ഷ്മി പതിയെ അഭിയുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് പറഞ്ഞു

" നിന്റെ ആഗ്രഹം അല്ലെ... അത് നടക്കട്ടെ "

അഭി : അമ്മയ്ക്ക് പറഞ്ഞ കാര്യം ഓർമ ഉണ്ടല്ലോ അച്ഛനോട് പറയരുത്. പറഞ്ഞാൽ സമ്മതിക്കില്ല. ഞാൻ ഇവിടുന്ന് എന്തെങ്കിലും പറഞ്ഞ് ഇറങ്ങിക്കോളാം.

വിജയലക്ഷ്മി : ഉം നീ എന്തെങ്കിലും ചെയ്യു. പക്ഷേ അച്ഛൻ എന്റെ നേരെ തിരിയരുത് ട്ടോ..

അഭി : അതൊക്കെ ഞാൻ നോക്കിക്കോളാം അമ്മേ.

വിജയലക്ഷ്മി : അഭി സംസാരിച്ചു ഇരുന്നു സമയം ഒരുപാട് ആയി. അച്ചു അമ്പലത്തിൽ പോയിരിക്കുകയല്ലേ.. ഇരുട്ടാവാറായി നീ പോയി കൂട്ടികൊണ്ട് വന്നേ..

അഭി : എന്നാ ഞാൻ പോയി നോക്കട്ടെ..
അഭി അച്ചുവിനെ കൂട്ടിക്കൊണ്ടു വരുവാൻ ഇറങ്ങി.

അഭി അമ്മുവിനെ ഫോൺ വിളിച്ചപ്പോൾ അവർ അമ്പലത്തിൽ നിന്ന് ഇറങ്ങിയില്ല എന്ന് മനസ്സിലാക്കിയപ്പോൾ അമ്പലത്തിലേക്ക് നടന്നു.
അമ്പലത്തിൽ എത്തിച്ചേർന്നപ്പോഴേക്കും ഇരുട്ടി തുടങ്ങിയിരുന്നു.

ആൽത്തറയിൽ കാത്തിരിക്കുമ്പോൾ ആണ് ചങ്ക് അൻവർ വിളിക്കുന്നത്.

" ഡാ അഭി എല്ലാം ഒക്കെ അല്ലെ നാളെ നീയും ഉണ്ടാകില്ലേ... കുറച്ചു കാലം ആയില്ലേ ഒത്തു കൂടിയിട്ട് മറ്റന്നാൾ നമുക്കൊന്നു ആഘോഷിക്കണം.. "

" അതിനെന്താ ഞാൻ റെഡി "

" എന്നാ ശരി നമ്മുക്ക് നാളെ കാണാം "

കാൾ കട്ട് ചെയ്തു തിരിഞ്ഞു നോക്കിയപ്പോൾ അവര് അമ്പലത്തിൽ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു.
അവരെ കണ്ടപ്പോൾ അഭി മുഖത്ത് ഒരു സങ്കട ഭാവം വരുത്തി.

അമ്മു പതിവ് പോലെ അഭിയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തു.

അമ്മു : എന്ത് പറ്റി അഭിയേട്ടാ മുഖത്ത് ഒരു വാട്ടം

അഭി : ഒന്നുമില്ല അമ്മു

അച്ചു : എന്താ എന്ന് പറ ഏട്ടാ

അഭി : മാനേജർ ഇപ്പൊ വിളിച്ചു നിർത്തിയെ ഉള്ളൂ, നാളെ വൈകീട്ട് ഓഫീസിൽ നിന്ന് ബിസിനസ് ടൂർ പോവുകയാണ് എന്ന്.

അച്ചു : ടൂറോ..? എവിടേക്ക്..? നാളെയോ..?
ഏട്ടന് വരാൻ പറ്റില്ല പറഞ്ഞുകൂടെ..

അഭി : ( എനിക്കറിയാം ഇതേ പറയുകയുള്ളു എന്ന് ) അതെങ്ങനെയാ അച്ചു എല്ലാവരും പോകുമ്പോ ഞാനും പോകണ്ടേ..

അമ്മുവിന്റേയും അച്ചുവിന്റേയും മുഖം ഒന്ന് മങ്ങിയിട്ടുണ്ട്...

അഭി : ഒരു ദിവസത്തെ പരിപാടി അല്ലേ, നാളെ വൈകീട്ട് പോകും മറ്റന്നാൾ തിരിച്ചു വരും...

അമ്മു : അഭിയേട്ടൻ പോയിട്ട് വാ.. പക്ഷേ ഇപ്പൊ എന്നെ എന്റെ വീട് വരെ ഒന്ന് ആക്കിതരണം...

അഭി : ആ എന്നാ നടക്ക്‌...

അമ്മുവിനെ വീടിന്റെ പടിക്കൽ ആക്കുമ്പോൾ അഭി അവളോട് ചോദിച്ചു

" നിനക്ക് വരുമ്പോ എന്താ കൊണ്ടുവരേണ്ടത് "
അമ്മു : എനിക്കോ എനിക്ക് ഒന്നും വേണ്ടാ അവിടെ എത്തിയാൽ വിളിച്ചാൽ മതി ഞാൻ അതിനു വേണ്ടി കാത്തിരിക്കും മറക്കരുത് ട്ടോ.

അമ്മുവിനെ അവിടെ ആക്കി വീട്ടിൽ എത്തി അച്ഛനോടും കാര്യം അതുപോലെ പറഞ്ഞപ്പോ അച്ഛനും വല്യ താല്പര്യം ഒന്നും ഇല്ലെങ്കിലും പൊക്കോളാൻ പറഞ്ഞു.
നുണ പറഞ്ഞതുകൊണ്ടാണോ അറിയില്ല ഉറക്കം വരുന്നുണ്ടായിരുന്നില്ല പിന്നെ എപ്പോഴോ ഉറങ്ങിപ്പോയി

******************************************
നേരം വെളുത്ത് ഓരോ പണി ചെയ്യുമ്പോഴും അഭിയുടെ മനസ്സിൽ നിറയെ യാത്രയെ പറ്റി ആയിരുന്നു.

ഓഫീസിൽ നിന്ന് അനുവാദം വാങ്ങി വൈകീട്ട് നേരത്തെ വീട്ടിൽ എത്തി.

തുണികൾ ഒക്കെ ഒരു ബാഗിൽ കുത്തി കയറ്റി ഇറങ്ങാൻ നിന്നു എല്ലാവരും ഉണ്ട്.

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി അക്ഷയ് പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു.

അവിടെ എനിക്ക് മുമ്പേ അക്ഷയ്, റിജോ, ശരത്ത്, അൻവർ എത്തിയിരുന്നു. ഒരു കാർ വാടകക്ക് എടുത്താണ് പോകുന്നത്.

എല്ലാവരും കാറിൽ കയറി യാത്ര ആരംഭിച്ചു..

*************************************

സമയം രാത്രി 10 മണി ആയി.

അവരങ്ങനെ ആഘോഷത്തിമർപ്പിൽ പോകുമ്പോഴാണ് അഭിയുടെ അമ്മ ഫോൺ വിളിക്കുന്നത്.

അക്ഷയ് അഭിയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ച് വിജയലക്ഷ്മിയോട് പറഞ്ഞു

" അമ്മ വിളിക്കും എന്ന് അറിയാമായിരുന്നു.. അമ്മ ഒന്നുകൊണ്ടും പേടിക്കണ്ട... ഞങ്ങൾ ഉണ്ട് അവന്റെ ഒപ്പം "

" പേടി തന്നെയാ മോനേ, നിങ്ങള് ഭക്ഷണം കഴിച്ചോ...?? "

" ഇല്ല അമ്മേ, കഴിക്കണം കുറച്ചു കഴിഞ്ഞിട്ട് ആവാം എന്ന് കരുതി "

" എന്നാൽ ശരി മോനേ, സൂക്ഷിക്കണം,.."

" ശരി " എന്ന് പറഞ്ഞ് അക്ഷയ് ഫോൺ കട്ടാക്കി.

റിജോ : എന്താടാ ഇവൻ ഇളളക്കുട്ടി ആണോ ഇങ്ങനെ വിളിക്കാൻ.

അക്ഷയ് : പേടിക്കാൻ ഉണ്ട്, ഇവന്റെ അസുഖം തന്നെ, പറ്റിയ ക്ലൈമറ്റ് അല്ലെ, പിന്നെ ഇവന്റെ സുരക്ഷിതത്വം എന്റെ കയ്യിലാ..

റിജോ : ഉം, ഡാ ഏതെങ്കിലും ഹോട്ടലിൽ നിർത്തൂ നമ്മുക്ക് കഴിക്കണ്ടെ..

ശരത് : ഞാൻ അക്കാര്യം പറയാൻ ഇരിക്കുക ആയിരുന്നു.

വഴിയിൽ കണ്ട ഒരു ഹോട്ടലിന്റെ സൈഡിലേക്ക് അൻവർ വണ്ടി ഒതുക്കി ഇട്ടു.

ഭക്ഷണം ഒക്കെ കഴിച്ച് വണ്ടിയിൽ കയറി ഇരിക്കുമ്പോഴാണ് അഭിയുടെ ഫോണിലേക്ക് വീണ്ടും ഒരു കോൾ കൂടി വന്നത്.

ഫോണിന്റെ സ്ക്രീനിൽ " അമ്മു " എന്ന് കണ്ട ഉടനെ അവൻ ബാക്കി ഉള്ളവരുടെ അടുത്ത് അമ്മുവാണ് വിളിക്കുന്നത് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങി കോൾ എടുത്തു.

അപ്പുറത്ത് നിന്നും പതിഞ്ഞ സ്വരത്തിൽ

" അഭിയേട്ടാ ഇവിടെ എത്തി.."

" നിന്റെ ശബ്ദത്തിന് എന്ത് പറ്റി അമ്മു.., നിനക്ക് ഉറങ്ങാൻ ആയില്ലേ സമയം എന്തായി എന്നാ വിചാരം "

" അച്ഛനും അമ്മയും അറിയാതെ ഈ നട്ടപ്പാതിരക്ക് എത്ര കഷ്ടപ്പെട്ടാണ് വിളിക്കുന്നത് എന്ന് അറിയോ ശബ്ദം കേൾക്കേണ്ട എന്ന് വിചാരിച്ച് ടെറസ്സിന്റെ മുകളിലാ ഇപ്പൊ "

" പിന്നെങ്ങല്ലെ മോളെ ഞാൻ വെറുതെ പറഞ്ഞതല്ലേ, അല്ല എന്താ ഇപ്പൊ വിളിക്കാൻ "

" അത്... അത്... ഒന്നുമില്ല, ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി, അഭി ഏട്ടൻ എന്തിനാ ടൂറ് പോയത്, വരുന്നില്ല പറഞ്ഞുകൂടായിരുന്നോ...? "

" ഞാൻ 1 ദിവസം സ്വസ്ഥമായി കഴിഞ്ഞു പോകുന്നത് നിനക്ക് പിടിക്കുന്നില്ല അല്ലേ "

" ദേ തല്ലുകൂടാൻ പറ്റാതെ ആയി പോയി അല്ലെങ്കിൽ കാണാമായിരുന്നു.. അതൊക്കെ പോട്ടെ അഭിയേട്ടൻ എപ്പോഴാ തിരിച്ചു എത്തുക "

" എന്താ പെണ്ണേ.... "

" എനിക്ക് കാണാൻ തോന്നുവാ..."

" ഇൗ പാതിരാത്രിയിലോ... പോയി കിടന്നുറങ്ങ് പെണ്ണേ..."

" ഞാൻ ഉറങ്ങിക്കോളാം, അതിനു മുമ്പ് എനിക്കൊരു വാക്ക് തരണം "

" എന്ത് കേൾക്കട്ടെ, എന്നിട്ട് തീരുമാനിക്കാം "

" എന്തൊക്കെ തിരക്ക് ഉണ്ടെങ്കിലും എന്നെ ഇടക്ക് വിളിക്കണം അത് സമ്മതമാണെങ്കിൽ ഇപ്പൊ വച്ചോ..."

" വിളിച്ചോളാമെ... യാത്ര ചെയ്യാൻ സമയം ആയി ഞാൻ വക്കട്ടെ "

" നിക്ക് നിക്ക് ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ് "

" ഉവ്വ്, തിരിച്ചും അത് തന്നെ വച്ചോ.. എന്നാ ശരി ഞാൻ വിളിക്കാം.."

അഭി ഫോൺ കട്ട് ചെയ്ത് തിരിച്ചു വണ്ടിയിൽ കയറി.

നിലാവിനെ കീറിമുറിച്ച് ആ വാഹനം അതിവേഗത്തിൽ പാഞ്ഞു പോവുന്നുണ്ട്.

ബാക്കിയുള്ളവർക്ക് ഉറക്കം വന്നു തുടങ്ങിയിരുന്നു. അൻവറിനു കൂട്ടായി ശരത്തിനെ ഉരുത്തി അഭിയും കണ്ണുകൾ അടച്ച് കിടന്നു.....

അവിടെ അമ്മു തിരികെ റൂമിൽ എത്തി ഉറങ്ങാൻ തുടങ്ങിയിരുന്നു.

" പെട്ടെന്ന് ആണ് അത് സംഭവിച്ചത്, എന്തോ വലിയ ശബ്ദവും എവിടെയോ തട്ടിയത് കൊണ്ട് ഉണ്ടായ ആഘാതത്തിലും അഭി കണ്ണ് തുറന്നു നോക്കുമ്പോൾ വണ്ടി വായുവിലൂടെ കറങ്ങുകയാണ്..

ഒരു വലിയ ശബ്ദത്തോടെ തലകീഴായി വീണ കാർ വീണ്ടും താഴേക്ക് ഉരുണ്ടു പോവുകയാണ്....

അഭി ഉറക്കെ നിലവിളിക്കുന്നുണ്ട്....

അഭിയുടെ കാലുകൾ സീറ്റിനിടയിൽ കുടുങ്ങിയിരിക്കുക ആണെന്ന് അഭി തിരിച്ചറിഞ്ഞു. അഭിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. വണ്ടി എവിടെയോ തട്ടി നിന്നിരുന്നു. അഭി ചുറ്റും നോക്കി ആരെയും കാണാൻ ഇല്ല.. 

ദേഹമാകെ വേദന പടരുന്നതുപോലെ ആഭിക്ക് തോന്നി. സഹായത്തിനു വേണ്ടി ഉറക്കെ വിളിച്ചെങ്കിലും നാവുകൾക്ക് ശക്തി കുറഞ്ഞിരിക്കുന്നു. പതിയെ അഭിയുടെ ബോധം മറഞ്ഞു പോകുന്നുണ്ടായിരുന്നു..

 അതിനിടയിലും അവൻ അറിഞ്ഞു അവന്റെ കവിളുകളെ ഈറനണിയിക്കുന്ന രക്തത്തിന്റെ ഗന്ധം....

 കണ്ണുകൾ അടയുമ്പോഴും " അമ്മു...." എന്ന് അവൻ പതിയെ മന്ത്രിക്കുന്നുണ്ടായിരുന്നു.....

തുടരും..


*അത്മാനുരാഗം*

*Part - 10*
-----------------


" അഭിയേട്ടാ "

ഉച്ചത്തിൽ ഉള്ള വിളിയും കരച്ചിലും കേട്ട് കല്യാണി എഴുന്നേറ്റ് ലൈറ്റ് ഇട്ടു നോക്കുമ്പോൾ അമ്മു കട്ടിലിൽ ഇരുന്നു കരയുകയാണ്. കല്യാണി അമ്മുവിന്റെ അടുത്തിരുന്ന് 

" എന്താ മോളെ നീ എന്തിനാ കരയുന്നെ "
അമ്മു കല്യാണിയെ ആലിംഗനം ചെയ്ത് കരയാൻ തുടങ്ങി.

" പറ മോളെ നീ എന്തിനാ കരയുന്നേ..., എന്താ നിനക്ക് പറ്റിയത്..."

" അത് അമ്മേ അഭിയേട്ടൻ, അഭിയേട്ടന് എന്തോ സംഭവിച്ചിട്ടുണ്ട്.. ഞാൻ ഒരു സ്വപ്നം കണ്ടു..."

" എന്ത് സംഭവിച്ചു എന്നാ മോള് പറയുന്നത്..."
അമ്മു കാര്യങ്ങളെല്ലാം വിവരിച്ചു.

" അത് നീ സ്വപ്നം കണ്ടതല്ലേ... അതുപോലെ ഒക്കെ നടക്കോ...? "

" അതൊന്നും എനിക്ക് അറിയില്ല എനിക്ക് അഭിയേട്ടനെ ഇപ്പൊ കാണണം അമ്മേ അല്ലെങ്കിൽ എനിക്ക് ഒരു സമാധാനവും ഉണ്ടാകില്ല "

" ഡീ അവൻ ടൂർ പോയേക്കുവല്ലെ ഇപ്പൊ എങ്ങനെ കാണാൻ ആണ് അവൻ നാളെ ഇങ്ങു വരില്ലേ അപ്പോ കാണാം "

" എന്നാ ഞാൻ ഫോൺ വിളിച്ചോട്ടെ..."

" നീ ഇത് എന്ത് ഭാവിച്ചാണ് അമ്മു.. നിന്റെ ഉറക്കം പോയി ബാക്കിയുള്ളവരുടെ ഉറക്കവും കൂടി കളയണോ "

" ഞാൻ ഒന്ന് വിളിച്ചോട്ടെ അമ്മേ പ്ലീസ് "

" ഇനി നിനക്ക് സമാധാനക്കേട് വേണ്ട വിളിച്ചോ പക്ഷേ അവൻ എടുക്കുന്നില്ലെങ്കിൽ പിന്നെ വിളിക്കരുത് "

" ഇല്ല "

അമ്മു വേഗം മേശയിൽ ഇരുന്ന ഫോൺ എടുത്ത് അഭിയെ വിളിച്ചു. അമ്മുവിന്റെ മുഖം മങ്ങുന്നത് കല്യാണി കണ്ടു. അമ്മു ഫോൺ തിരികെ മേശയിലേക്ക് തന്നെ വച്ചു.

" എന്താ മോളെ എന്തുപറ്റി...."

" അഭിയേട്ടന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. "

" ഞാൻ പറഞ്ഞില്ലേ ഇപ്പൊ വിളിക്കേണ്ട എന്ന് നീ ഉറങ്ങിക്കേ നാളെ രാവിലെ വിളിക്കാം. "

" ഉം, ഞാൻ ഉറങ്ങിക്കോളാം.... അമ്മ ഉറങ്ങിക്കോളൂ"

എന്ന് പറഞ്ഞ് അമ്മുവും കല്യാണിയുടെ സമീപത്ത് കിടന്നു.

* * * * * * * * * * * * * * * * * * * * * * * * * * * *

രാവിലെ ഉറക്കത്തിനിടയിൽ " അമ്മൂ എണീറ്റേ... എന്തൊരു ഉറക്കമാണ് ഇത് " എന്ന് മുഴങ്ങിക്കേട്ടപ്പോൾ അമ്മു തലവഴി മൂടിയിരുന്ന പുതപ്പ് താഴേക്ക് മാറ്റിക്കൊണ്ട് പറഞ്ഞു.

" എന്താ അമ്മേ ഇത് ഇത്ര നേരത്തെ വിളിക്കണോ...? ഞാൻ കുറച്ചു നേരം കൂടി ഒന്ന് കിടക്കട്ടെ "

" നേരത്തേയോ..... സമയം എന്തായി എന്നാ നിന്റെ വിചാരം. സമയം 8.30 കഴിഞ്ഞു..., പിന്നെ അഭി വിളിച്ചിരുന്നു..."

" അഭിയേട്ടൻ വിളിച്ചോ....? എന്നിട്ട് എന്താ എന്നെ വിളിക്കാതെ ഇരുന്നത് "

" നീ ഉറങ്ങുകയാണ് പറഞ്ഞപ്പോൾ അവൻ തന്നെയാണ് പറഞ്ഞത് എണീപ്പിക്കേണ്ട എന്ന്, അവനോട് പറഞ്ഞിട്ടുണ്ട് ഞാൻ ഇന്നലത്തെ സ്വപ്നത്തിന്റെ കാര്യം ഒക്കെ. അപ്പോഴേക്കും അവനെ അവിടെ കൂട്ടുകാർ തിരക്കുന്നുണ്ട് പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു " '
" ദുഷ്ടൻ " അമ്മു മനസ്സിൽ പറഞ്ഞു.

പിന്നെയും കിടന്നാൽ ഉറക്കം വരില്ല എന്ന് ഉറപ്പുള്ളതുകൊണ്ട് എണീറ്റ് പണികളൊക്കെ ഒരുക്കി. അഭിയുടെ വീട്ടിലേക്ക് പോകുവാൻ തീരുമാനിച്ചു. ക്ലാസ്സ് ഉള്ളതുകൊണ്ട് ഇപ്പോൾ അങ്ങോട്ട് പോകുവാൻ കഴിയാറില്ല.

അമ്മു അഭിയുടെ വീട്ടിൽ എത്തി അച്ചുവിന്റെ മുറിയിലേക്ക് നടന്നു.....

അച്ചു അവിടെ എന്തോ എഴുതുന്ന തിരക്കിലാണ്...

അമ്മു അച്ചുവിന്റെ അരികിൽ കട്ടിലിൽ ചെന്നിരുന്നു...

അമ്മു : എന്താ അച്ചു എഴുതുന്നെ....?

അച്ചു : ഒന്നും പറയണ്ട ചേച്ചി നോട്ട് കംപ്ലീറ്റ് ആക്കാൻ ഉണ്ട്. അല്ലെങ്കിൽ നാളെ ക്ലാസ്സിനു പുറത്താണ്.

അമ്മു : ഞാൻ സഹായിക്കണോ..?

അച്ചു : വേണ്ട ചേച്ചി... അല്ല ചേച്ചിയുടെ മുഖത്തെന്താ ഒരു വാട്ടം...

അമ്മു : ഹേയ്.. ഒന്നുമില്ല... എന്തേ...

അച്ചു : അല്ല ഇന്നലെ രാത്രി സ്വപ്നം കണ്ട് ഉറങ്ങാത്തതിന്റെയാണോ അതോ ഏട്ടൻ വിളിക്കാത്തതിന്റെ ആണോ എന്ന് അറിയാനായിരുന്നു.

അമ്മു : സ്വപ്നം കണ്ട കാര്യം ആരാ പറഞ്ഞേ....

അച്ചു : അമ്മായി വിളിച്ചിരുന്നു രാവിലെ, ഏട്ടൻ വിളിച്ചപ്പോൾ എട്ടനോടും പറഞ്ഞു...

അമ്മു : തീരുമാനം ആയി എന്നെ കളിയാക്കാൻ എന്തെങ്കിലും കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്. അറിഞ്ഞിട്ടു വിളിച്ചു എന്നിട്ട് എന്നോട് ഒന്ന് സംസാരിക്കാൻ തോന്നിയോ അതും ഇല്ല....

അച്ചു : ആഹാ അത്രക്കായോ എന്റെ ചേച്ചിയെ വിളിച്ചില്ലെ ഞാൻ ഇപ്പൊ കാണിച്ചു കൊടുക്കാം...

അച്ചു ഫോൺ എടുത്ത് അഭിയുടെ നമ്പറിൽ വിളിച്ചു.

അഭി : എന്താ അച്ചു പതിവില്ലാതെ ഒരു വിളി ഒക്കെ.. സാധാരണ പതിവില്ലാത്തതാണല്ലോ.....

അച്ചു : ഞാൻ ഒരു പരാതി പറയാൻ വിളിച്ചതാണ് അല്ലാതെ സ്നേഹം കൊണ്ട് ഒന്നുമല്ല....

അഭി : എന്താണാവോ....?

അച്ചു : ഏട്ടൻ അമ്മു ചേച്ചിയെ വിളിച്ചില്ലേ...?

അഭി : അവളുടെ പരാതി ആണോ....? ഞാൻ വിളിച്ചപ്പോൾ അവളു നല്ല ഉറക്കം ആണെന്ന് പറഞ്ഞല്ലോ...

അച്ചു : എന്നാലേ കക്ഷി ഇവിടെ ഉണ്ട് ഞാൻ ഫോൺ കൊടുക്കാം....

അച്ചു ഫോൺ അമ്മുവിന്റെ കൈയിൽ കൊടുത്തു.

അമ്മു അത് മേടിച്ച് മിണ്ടാതെ നിൽക്കുകയാണ്...

അത് മനസ്സിലാക്കി എന്നോണം അഭി പറഞ്ഞ് തുടങ്ങി...

അഭി : അച്ചു... അവളു ഫോൺ വാങ്ങിയില്ലേ... ഇവിടെ നല്ല പെൺകുട്ടികൾ ഉണ്ട് നല്ല സ്നേഹമുള്ള കുട്ടികൾ, അച്ചു.. നമ്മുക്ക് ഒന്ന് മാറ്റി ചിന്തിച്ചാലോ....

അമ്മു : അപ്പോ ഇതിന് വേണ്ടി ആണല്ലേ പോയത്, ദേ അങ്ങനെ വല്ലതും ഒക്കെ ഉണ്ടായാൽ കൊല്ലും ഞാൻ, എന്നിട്ട് ഞാനും ചാവും...

അഭി : ഹാവൂ ഒന്ന് സംസാരിച്ചു കിട്ടിയല്ലോ...
അതേയ് നിനക്ക് എന്നെ കൊല്ലേണ്ട വിചാരം മാത്രമേ ഉള്ളോ...? സ്വപ്നത്തിൻ എങ്കിലും എന്നെ വെറുതെ വിട്ടുകൂടെ...

അമ്മു : അത് പിന്നെ.... അത് സ്വപ്നം അല്ലേ....

അഭി : ആഹാ... അപ്പോ അങ്ങനെ നടന്നിരുന്നെങ്കിലോ നീ എന്ത് ചെയ്യുമായിരുന്നു...

അമ്മു : ഞാനും വരും കൂടെ എവിടേക്ക് ആണെങ്കിലും....

അഭി : അതൊക്കെ പോട്ടെ വരുമ്പോ നിനക്ക് എന്താ വേണ്ടത്..

അമ്മു : എനിക്ക് ഒന്നും വേണ്ട ഒരു കുഴപ്പവും ഇല്ലാതെ ഇങ്ങോട്ട് എത്തിയാൽ മതി. പിന്നെ വാങ്ങിയേ പറ്റൂ എന്നാണെങ്കിൽ ഏട്ടന് ഇഷ്ടമുള്ളത് മേടിച്ചോളൂ....

" ഇവിടെ ഒരാള് കൂടി ഉണ്ടെന്ന് പറയു ചേച്ചി റൊമാൻസിന്റെ ഇടയിൽ എന്നെ മറക്കരുത് എന്നും " അച്ചു അവിടുന്ന് വിളിച്ചു പറയുകയാണ്..

അഭി : അവൾ പറയുന്നത് ഞാൻ കേട്ടു... അവൾക്കുള്ളത്  ഞാൻ വാങ്ങുന്നുണ്ട് പറ ചോദിക്കാൻ നിന്നാൽ പറയുന്ന ലിസ്റ്റ് കേൾക്കാൻ എനിക്ക് സമയം തികയില്ല....

എന്നാൽ വന്നിട്ട് കാണാം അമ്മു...

അമ്മു : അഭിയേട്ടൻ എപ്പോഴാ എത്തുക....

അഭി : രാത്രി ഒരുപാട് വൈകും അമ്മു എന്തേ....

അമ്മു : എനിക്ക് ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.. നാളെ എനിക്ക് ക്ലാസ്സ് ഉണ്ട്..

അഭി : എന്നാൽ നാളെ ലീവ് എടുത്താലോ....?

അമ്മു : എടുത്തോട്ടെ....

അഭി : വേണ്ട മോളെ, കോളേജിക്ക് പൊയ്ക്കോ മര്യാദക്ക്...

അമ്മു : ഇങ്ങനൊരു സാധനം... പറഞ്ഞ സ്ഥിതിക്ക് ഞാൻ നാളെ ലീവ് എടുക്കും...

അഭി മനസ്സിൽ ചിരിച്ചു...

അഭി : നീ എന്താണെന്ന് വച്ചാൽ ചെയ്യ്.. എന്നാൽ ശരി നിന്നോടു സംസാരിച്ച് ഇരുന്നാൽ ശരിയാവില്ല...

അമ്മു : വന്നിട്ട് കാണാം...

അമ്മു കോൾ കട്ട് ചെയ്ത് ഫോൺ അച്ചുവിന് കൊടുത്തു...

അച്ചു : അമ്മു ചേച്ചിയുടെ മുഖത്ത് സന്തോഷം ഒക്കെ വന്നു തുടങ്ങിയാല്ലോ.....

അമ്മു : ഒന്ന് പോ അമ്മു... കളിയാക്കല്ലേ...

അച്ചു : വേഗം ഇങ്ങു വന്നാൽ മതി എനിക്ക് കൂട്ടായി...

അമ്മു : ചേട്ടനോട് പറ ഒരുപാട് വൈകിക്കേണ്ട എന്ന്..

അച്ചു : ആ ഞാൻ പറയുന്നുണ്ട്...

അമ്മു : ഞാൻ പോട്ടെ അച്ചു..

അച്ചു : ശരി ചേച്ചി ഇടക്ക് ഒക്കെ വാ...

അമ്മു : ഉം നോക്കട്ടെ എന്നാൽ ഞാൻ ഇറങ്ങുന്നു..

* * * * * * * * * * * * * * * * * * * * * * * * * * *

രാത്രി 12.30 ആയിരുന്നു അഭി വീട്ടിൽ എത്തിയപ്പോൾ..

കോളിംഗ് ബെൽ അടിച്ചപ്പോൾ വാതിൽ തുറന്നത് അച്ചുവാണ്...

" നീ ഇനിയും ഉറങ്ങിയില്ലേ..."

" ഇല്ല, പഠിക്കാൻ ഉണ്ടായിരുന്നു "

" അമ്മ എവിടെ..."

" അമ്മ അതാ അടുക്കളയിലേക്ക് പോയിട്ടുണ്ട്.."

" അതെന്താ അടുക്കളയിൽ.... ഞാൻ ഭക്ഷണം ഒക്കെ കഴിച്ചതാണ്.."

" അതിനു ഭക്ഷണം വക്കുക ആണെന്ന് ആരാ പറഞ്ഞത്... മോൻ യാത്രയോക്കെ കഴിഞ്ഞ് വന്നതല്ലേ ഷീണം ഉണ്ടാകും കുളിക്കാൻ വേണ്ടി വെള്ളം ചൂടാക്കാൻ പോയതാണ്..."

" എന്നാ വാ അമ്മയുടെ അടുത്തേക്ക് പോവാം "

അഭിയും അച്ചുവും കൂടി അടുക്കളയിലേക്ക് നടന്നു..

" അമ്മ എന്തിനാ ഇപ്പൊ വെള്ളം ചൂടാക്കാൻ ഒക്കെ നിന്നത്..."

" എന്നും ചെയ്തു തരുന്നതല്ലെ ഞാൻ ഇന്ന് വൈകി അത്ര അല്ലെ ഉള്ളൂ..."

" ഏട്ടാ ആ ബാഗ് ഇങ്ങു തന്നേ നോക്കട്ടെ ഞാൻ എനിക്ക് എന്താ കൊണ്ടുവന്നത് എന്ന്..."

" ഡീ ഞാൻ ഗൾഫിൽ പോയതല്ല ടൂർ പോയതാണ് ഒരുപാട് സാധനങ്ങൾ കൊണ്ടുവരാൻ " 

" ഇപ്പൊ തന്നെ നിനക്ക് നോക്കണോ അവൻ ഇങ്ങു വന്ന് കേറിയില്ല അപ്പോഴേക്കും അവള് തുടങ്ങി "

അച്ചു മുഖം വീർപ്പിച്ചു തുടങ്ങി.. അത് മനസ്സിലാക്കിയത് കൊണ്ട് തന്നെ ബാഗ് അവളുടെ കയ്യിൽ അപ്പോൾ തന്നെ ഏൽപ്പിച്ചു.. അവൾ അതുകൊണ്ട് റൂമിലേക്ക് പോയി...

അഭിയും കുളിക്കാൻ പോയി വന്ന് അച്ചുവിന്റെ റൂമിലേക്ക് പോയി...

ചെന്നു നോക്കുമ്പോൾ ബാഗ് അനാഥനെപ്പോലെ അപ്പുറത്ത് കിടക്കുന്നു സാധനങ്ങൾ മുഴുവൻ അവളുടെ കട്ടിലിലും..

അവളാണെങ്കിൽ കണ്ണാടിക്കു മുന്നിൽ നിന്ന് എന്തൊക്കെയോ ഗോഷ്ഠി കാണിച്ചു നിൽക്കുന്നു..

" എന്താടീ ഇത്... ഞാൻ എങ്ങനെ കൊണ്ടുവന്നിരുന്ന ബാഗ് ആണ് ഇത്...."

" ബാഗിനോട് അത്ര സെന്റിമെൻസ് ഒന്നും വേണ്ട... ഞാൻ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ  എന്ന് നോക്കിയത് അല്ലേ..."

" എന്ത് ഒളിപ്പിക്കാൻ "

" കെട്ടാൻ പോകുന്ന പെണ്ണിന് വേണ്ടി എന്തെങ്കിലും പ്രത്യേകമായി വാങ്ങിയിട്ടുണ്ടോ എന്ന് നോക്കുക ആയിരുന്നു..."

" നിനക്ക് എന്ന് തുടങ്ങി ഇൗ കുശുമ്പ് ഒക്കെ..."

" കുശുമ്പ് ഒന്നും അല്ല... കാണാൻ വേണ്ടി അല്ലേ..."

" എന്നിട്ട് കണ്ടോ...? "

അവൾ ഒരു കല്ല് വെച്ച മാല ഉയർത്തി പിടിച്ച് പറഞ്ഞു...

" ദാരിദ്ര്യം തന്നെ ഏട്ടാ ഇതേ കിട്ടിയൊള്ളോ.. കൊടുക്കാൻ "

" അതിനു ഇങ്ങനത്തെ ഒക്കെ അല്ലേ ഇഷ്ടം... പിന്നെ തുണിയോ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ പിന്നെ അത് മതി ബാക്കിയുള്ളോർക്ക്.... ഇപ്പൊൾ തന്നെ ഒക്കെ തുടങ്ങിയോ എന്ന് ചോദിക്കും... ഇതാവുമ്പോൾ അവളു വാങ്ങിയതാണ് പറഞ്ഞ് ധൈര്യമായി ഇടാലോ.... നീ ആയിട്ട് പറയാതെ ഇരുന്നാൽ മതി "

" ഞാൻ ആരോടും പറയാൻ പോണില്ലേ... എന്നാൽ പോയി കിടന്നുറങ്ങ് എനിക്ക് കിടക്കണം നാളെ കോളേജ് ഉള്ളതാണ്..."

" ഉം എന്നാൽ ഉറങ്ങിക്കോ ഞാൻ കാരണം ഇനി ക്ലാസ്സിൽ കിടന്നു ഉറങ്ങേണ്ടാ..."

അഭിയും റൂമിൽ വന്നു കിടന്നത് മാത്രമേ ഓർമ്മ ഉള്ളൂ. നല്ല ക്ഷീണം ഉള്ളതുകൊണ്ട് തന്നെ വേഗം ഉറങ്ങിയിരുന്നു...

* * * * * * * * * * * * * * * * * * * * * * * * *

രാവിലെ 8 മണി കഴിഞ്ഞിട്ടും അഭിയെ കാണാത്തതുകൊണ്ട് വിജയലക്ഷ്മി റൂമിൽ പോയി നോക്കുമ്പോൾ അഭി അവിടെ മൂടിപ്പുതച്ചു കിടക്കുന്നതാണ് കണ്ടത്...

" അഭി നീ ജോലിക്ക് പോകുന്നില്ലേ.."

എന്ന് പറഞ്ഞ് വിജയലക്ഷ്മി അവനരികിൽ ഇരുന്ന് പുതപ്പ് മാറ്റുവാൻ നോക്കിയപ്പോൾ അഭി അത് തടഞ്ഞുകൊണ്ട് പറഞ്ഞു

" എനിക്ക് വയ്യ അമ്മേ.. തല വേദനിക്കുന്നുണ്ട് ശരീരം ഒക്കെ വേദനിക്കുന്നു, പനി ആണോ എന്നൊരു സംശയം..."

" എവിടെ നോക്കട്ടെ " എന്ന് പറഞ്ഞ് വിജയലക്ഷ്മി പുതപ്പ് മാറ്റി നെറ്റിയിലും കഴുത്തിലും കൈ വച്ച് നോക്കി..

" നല്ലോം പനിക്കുന്നുണ്ടല്ലോ അഭി, ആശുപത്രിയിൽ പോയാലോ..? " 

" കുറച്ചു കഴിഞ്ഞു പോകാം അമ്മേ... ഇപ്പൊ എനിക്ക് തീരെ വയ്യ "

" ഞാൻ ഇപ്പൊൾ വരാം "

ലക്ഷ്മി രാമചന്ദ്രന്റെ അടുത്തേക്കാണ് പോയത്.. രാമചന്ദ്രൻ ജോലിക്ക് പോവാൻ വേണ്ടി നിൽക്കുകയായിരുന്നു..

" അതേയ്, ആഭിക്കു നല്ല പനി ഉണ്ട്... ആശുപത്രിയിൽ പോവാന്ന് പറഞ്ഞിട്ട് അവൻ ഇപ്പൊ പോവേണ്ട എന്നാ പറയുന്നത്.."

" അവന് വയ്യായിരിക്കും.... നീ എന്റെ മേശയിൽ ഗുളിക ഉണ്ട് അത് എടുത്തു കൊടുക്ക്, ചുക്ക് കാപ്പിയും വച്ച് കൊടുക്ക്.."

" കൊടുത്തിട്ട് ഭേദമില്ല എങ്കിൽ ആശുപത്രിയിൽ കൊണ്ട് പോണം, ഞാൻ വിളിക്കാം "

" വിളിക്ക് ഞാൻ പോകുന്നു "

" അച്ഛാ ഞാനും ഉണ്ട് " " അമ്മേ ഞാനും പോയിട്ട് വരാം അപ്പോഴേക്കും ഏട്ടന്റെ പനി ഒക്കെ മാറ്റ് വന്നാൽ തല്ല് കൂടാൻ ഉള്ളതാ..."

അവർ ഇറങ്ങി കഴിഞ്ഞതും വിജയലക്ഷ്മി അഭിയുടെ മുറിയിൽ ചെന്ന് അഭിയെ എഴുന്നേൽപ്പിച്ചു...

" നീ പോയി മുഖം കഴുകി വാ... ഞാൻ അപ്പോഴേക്കും കഴിക്കാൻ എടുത്ത് വക്കാം.. എന്നിട്ട് ഗുളിക കഴിക്കാൻ ഉള്ളതാ.."

അഭി എഴുന്നേറ്റ് മുഖം കഴുകി വന്നപ്പോഴേക്കും കഴിക്കാൻ കഞ്ഞി എടുത്ത് വച്ച് വിജയലക്ഷ്മി കാത്തിരിക്കുന്നുണ്ടായിരുന്നു...

പകുതി കുടിച്ചതും അഭി മതിയെന്ന് പറഞ്ഞ് ഗുളിക കഴിച്ച് ചുക്കുകാപ്പിയും കുടിച്ച് റൂമിൽ എത്തി പുതച്ചു മൂടി ഒന്നുകൂടി കിടന്നു...

വിജയലക്ഷ്മി ഇടക്കിടക്ക് പോയി നെറ്റിയിൽ തുണി നനച്ച് വക്കുന്നുണ്ടായിരുന്നു...

ഒരു ഉറക്കം കഴിഞ്ഞപ്പോൾ തന്നെ ക്ഷീണം കുറെ ഒക്കെ മാറിയത് പോലെ തോന്നി ആഭിക്ക്‌....

അപ്പോഴാണ് അപ്പുറത്തെ വീട്ടിലെ ചേച്ചി അമ്മയെ അയൽകൂട്ടത്തിന്റെ മീറ്റിങ്ങിന് വിളിക്കുന്നത് അഭി കേട്ടത്....

" അഭിക്ക്‌ വയ്യ ഞാൻ ഇന്ന് ഇല്ലാ " എന്ന് തിരിച്ചു മറുപടി പറയുന്നതും അഭി കേട്ടു..

അഭി എഴുന്നേറ്റ് പോയി വിജയലക്ഷ്മിയോട്‌ പറഞ്ഞു

" അമ്മ പോയിട്ട് വാ ഇപ്പൊ ഭേദമുണ്ടല്ലോ... പിന്നെ ഇവിടെ അടുത്ത് തന്നെ അല്ലേ... അതുവരെ ഞാൻ എങ്ങോട്ടും അനങ്ങാതെ റൂമിൽ ഇരുന്നോളാം അതല്ലേ വേണ്ടൂ... "

" ശരി ഞാൻ പോവാം, നിനക്ക് ആവി പിടിക്കാൻ വേണ്ടി വെള്ളം ചൂടാക്കി വച്ചിട്ടുണ്ട് അടുക്കളയിൽ അത് റൂമിൽ വച്ച് തരാം ഞാൻ വരുമ്പോഴേക്കും ആവി പിടിച്ചിരിക്കണം...."

" ഇതൊക്കെ എന്തിനാ അമ്മേ..."

" നീ പറഞ്ഞത് കേട്ടാൽ മതി " എന്ന് പറഞ്ഞ് അമ്മ ആവിപിടിക്കാൻ ഉള്ള വെള്ളം റൂമിൽ കൊണ്ടുപോയി വച്ചു ഇറങ്ങാൻ നേരത്താണ് അമ്മു കേറി വരുന്നത്...

വിജയലക്ഷ്മി : നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ....

അമ്മു : ഉണ്ടായിരുന്നു, പക്ഷേ കോളേജ് ക്ലാസ്സ് തുടങ്ങി 2 പിരീഡ് കഴിഞ്ഞപ്പോ തന്നെ കുറച്ചു പാർട്ടി പ്രതിനിധികൾ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് പോയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ മൈക്കിലൂടെ വിളിച്ചു  പറഞ്ഞ് കോളേജ് വിട്ടെന്ന് ...

വി.ലക്ഷ്മി : എന്തിനാവോ കോളേജ് വിട്ടത്..

അമ്മു : അതെന്തോ ആരെയോ അടിച്ചെന്നോ അങ്ങനെ എന്തൊക്കെയോ കേട്ടു..

വി.ലക്ഷ്മി : എന്തായാലും മോള് ഇപ്പൊ വന്നത് നന്നായി  ഞാൻ അയൽകൂട്ടത്തിന് പോവുകയാണ്. അഭി അവിടെ പനി പിടിച്ചു കിടക്കാണ്... അവനെ ഒന്ന് ശ്രദ്ധിച്ചോണേ.. ഒതുങ്ങി ഇരിക്കില്ല അതാണ്..

അമ്മു : ടൂർ പോയി വന്നപ്പോഴേക്കും പനിയും പിടിച്ചോ...?

വി. ലക്ഷ്മി : എന്ത് പറയാനാ രാവിലെ നോക്കുമ്പോ ചുട്ടുപൊള്ളുന്ന പനി ആണ് ഇപ്പൊ കുഴപ്പം ഇല്ല... പിന്നെ ഞാൻ ആവി പിടിക്കാൻ വെള്ളം അവന്റെ റൂമിൽ വച്ചിട്ടുണ്ട് അതൊന്ന് നോക്കണം മടിയനാണ് അവൻ ....

അമ്മു : ഞാൻ ശ്രദ്ധിക്കാം, അമ്മായി പോയിട്ട് വാ...

വി.ലക്ഷ്മി പോയതിനു ശേഷം അമ്മു അഭിയുടെ റൂമിലെത്തി. അഭി അവിടെ ആവി പിടിക്കുകയായിരുന്നു... പുതപ്പ് മാറ്റിയപ്പോൾ അഭി അമ്മുവിനെ കണ്ട് അതിശയിച്ചു..

" നിനക്ക് ഇന്ന് ക്ലാസ്സ് ഇല്ലേ...? നീ ലീവ് എടുക്കും പറഞ്ഞത് വെറുതെ ആണെന്നാ ഞാൻ വിചാരിച്ചത്..."

" ലീവ് എടുത്തത് ഒന്നും അല്ല കോളേജിൽ സമരം ആയി വിട്ടതാണ്..."

" അത് നന്നായി "

അഭി വീണ്ടും പുതപ്പ് കൊണ്ട് മൂടി ആവി പിടിക്കാൻ തുടങ്ങി..

കുറച്ചു കഴിഞ്ഞപ്പോൾ അഭി പുതപ്പ് മാറ്റി നോക്കുമ്പോൾ അമ്മു അവന് അഭിമുഖമായി ഇരിക്കുന്നത് കണ്ടു.

അവൾ ഒരു തോർത്ത് എടുത്ത് അഭിയുടെ മുഖത്തെ വെള്ളത്തുള്ളികൾ തുടച്ച് മാറ്റി...

" ഇപ്പൊൾ കുറവുണ്ടോ അഭിയേട്ടാ "

" കുഴപ്പമില്ല.." പറഞ്ഞിട്ട് ബാഗ് എടുത്ത് അതിൽ നിന്ന് മാല എടുത്ത് അമ്മുവിന് നേരെ നീട്ടി..

" ഇത് എനിക്ക് വേണ്ടി വാങ്ങിയത് ആണോ..."

" ആ... നിനക്കിത്‌ ഇഷ്ടപ്പെട്ടോ... നീ ഇതൊന്നു അണിഞ്ഞു നോക്ക് ഞാൻ ഒന്ന് കാണട്ടെ.. "

" എന്നാൽ അഭിയേട്ടൻ തന്നെ അണിഞ്ഞു തന്നേക്ക് "

" ഞാനോ നിനക്ക് അണിയാവുന്നതല്ലെ ഉള്ളൂ.."

" ഒരു പരിചയം ആയിക്കോട്ടെ, കെട്ടുന്ന സമയത്ത് കൈ വിറക്കാൻ പാടില്ലല്ലോ " എന്ന് പറഞ്ഞ് ഒരു ചിരിയും ചിരിച്ചു...

അവൾക്ക് അത് അണിഞ്ഞു കൊടുത്തപ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഉണ്ടായിരുന്നു...

അവൾ അഭിയുടെ നെഞ്ചിലേക്ക് ചാഞ്ഞു...

അഭി അമ്മുവിന്റെ മുഖം പതിയെ ഉയർത്തി..

 അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

" എന്തുപറ്റി എന്തിനാ കണ്ണ് നിറഞ്ഞിരിക്കുന്നത്..."

" ഒന്നുമില്ല അഭിയേട്ടാ... അത് സന്തോഷത്തിന്റെ ആണ്.."

" ആഹാ സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്നോ..."

അഭി അവളുടെ കണ്ണുകൾ തുടച്ച് ആ കണ്ണുകളിൽ പതിയെ ചുംബിച്ചു..

അഭി ഒന്നുകൂടി അമ്മുവിനെ അവനോടു ചേർത്തി നിർത്തി അവന്റെ ഉള്ളിലെ അഗ്നിയെ അവളുടെ അധരങ്ങളിൽ  പകർന്നു നൽകി...

അത് ഇരുവരിലും പടർന്നു കയറാൻ അധികം സമയം വേണ്ടി വന്നില്ല....

മനസ്സ് കൊണ്ടും ശരീരം കൊണ്ടും അവർ ഒന്നായി തീർന്നു...

തുടരും... 


* അത്മാനുരാഗം*

Part - 11*
---------------

കുറച്ചു സമയങ്ങൾക്ക് ശേഷം....
കട്ടിലിൽ ഇരിക്കുകയായിരുന്ന അഭിയുടെ അടുത്ത് ചേർന്നിരുന്ന് അവന്റെ തോളിൽ തല ചായ്ച്ച് ഇരുന്നു അമ്മു.
അഭി അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു..

" വേണ്ടായിരുന്നു അമ്മു ഒന്നും..."

അമ്മു അഭിയുടെ മുഖം അവളുടെ നേരെ തിരിച്ച് അവന്റെ കണ്ണുകളിലേക്ക് നോക്കി..

" എന്തേ അഭിയേട്ടാ ഇപ്പൊ ഇങ്ങനെ തോന്നാൻ ഉണ്ടായേ...."

" തെറ്റ് ചെയ്തപോലെ തോന്നുവാ... ബാക്കിയുള്ളവരെ പോലെ തന്നെ ഞാനും പെരുമാറിയില്ലേ... "

" അഭിയേട്ടാ അങ്ങനെ എങ്കിൽ ഞാനും തെറ്റുകാരി അല്ലേ... "

" എന്നാലും... "

അമ്മു അഭിയുടെ മുഖം കൈകൾക്കുള്ളിൽ എടുത്ത് അവളുടെ മുഖത്തിന് അഭിമുഖമായി കൊണ്ടുവന്നു.

" അഭിയേട്ടാ ഏട്ടനെ എന്റെ മനസ്സിൽ എന്നോ ഞാൻ ഭർത്താവിന്റെ സ്ഥാനം നൽകിക്കഴിഞ്ഞു. പിന്നെ ഇവിടെ സംഭവിച്ചത് ഒരു വിശ്വാസത്തിന്റെ പുറത്താണ്. എനിക്ക് അത്രക്ക് വിശ്വാസമാണ് എന്റെ അഭിയേട്ടനെ..."

അമ്മു അത് പറഞ്ഞ് തീർന്നതും അഭി അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിച്ച്  അവളുടെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്..

"എന്താ അഭിയേട്ടാ ഇങ്ങനെ നോക്കിയിരുന്നത്..."

" ഒന്നുമില്ല ഇപ്പൊ നിനക്ക് കുറച്ചു ഭംഗി കൂടിയ പോലെ..."

" അപ്പോ നേരത്തെ എനിക്ക് ഭംഗി ഇല്ല എന്നാണോ..? "

" ദേ തുടങ്ങി... ഞാൻ അങ്ങനെ അല്ലല്ലോ പറഞ്ഞത്... "

" അയ്യോ... അപ്പോഴേക്കും ദേഷ്യം വന്നോ... "

" ഇല്ല.. അത് പോട്ടെ, ഞാൻ ആലോചിക്കുക ആയിരുന്നു നമ്മുടെ കാര്യം, ഇനീം എനിക്ക് കാത്തിരിക്കാൻ വയ്യ.. അമ്മയോട് പറയണം... പക്ഷേ എങ്ങനെ പറയും എന്നാണ്..."

" ആഹാ അഭിയേട്ടന്റെ പറച്ചില് കേട്ടാൽ നാളെ തന്നെ എന്റെ കഴുത്തിൽ താലി ചാർത്തി ഇങ്ങോട്ട് കൊണ്ടുവരും എന്ന് തോന്നുന്നു...."

" നാളെ അല്ല ഇന്നെങ്കിൽ ഇന്ന് എനിക്ക് സമ്മതം ആണ്..."

" ഇന്നിപ്പോ സമയം കഴിഞ്ഞില്ലേ പിന്നെ എപ്പോഴെങ്കിലും നോക്കാം" അമ്മു കളിയാക്കിക്കൊണ്ട് പറഞ്ഞു.

" നീ കളിയാക്കിക്കൊ, എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് നീ.. വലിയത് അല്ലെങ്കിലും ചെറിയ ചെറിയ ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടിയിട്ടുണ്ട് അതൊക്കെ നിന്നേയും ഒപ്പം കൂട്ടിക്കൊണ്ട് പൂർത്തിയാക്കണം.... "

" ആഹാ അതൊക്കെ അപ്പോഴല്ലേ... ഇപ്പൊ ഞാൻ ഓരോ കട്ടൻ എടുത്താലോ.. "

" ഉം, ഞാനും വരാം... ഇന്ന് ഞാൻ ഉണ്ടാക്കാം "

" അയ്യോ വേണ്ടാ വയ്യാതെ ഇരിക്കുവല്ലെ...."

" ആര് പറഞ്ഞു ഇപ്പൊ എന്റെ വയ്യായ്‌ക ഒക്കെ പോയി... നീ നടന്നേ..."

അമ്മുവിന് പുറകിലായി അഭിയും അടുക്കളയിലേക്ക് നടന്നു...

അടുക്കളയിൽ എത്തി ചായ വയ്ക്കുമ്പോൾ അഭി അവളുടെ അടുത്തേക്ക് വന്ന് ചോദിച്ചു...

" അമ്മു എന്താ നിന്റെ ആഗ്രഹങ്ങൾ ഒന്ന് പറഞ്ഞെ കേൾക്കട്ടെ ഞാൻ..."

" ഒന്ന് പോയ്ക്കേ അഭിയേട്ടാ "

" പറയ്‌ ഞാൻ അറിയേണ്ടത് അല്ലേ ഞാൻ അല്ലേ ഒക്കെ നിറവേറ്റി തരേണ്ടത്..."

" ഞാൻ പറയാം പിന്നെ നടത്തി തരില്ല എന്നൊന്നും പറയരുത്.."

" ആദ്യം കേൾക്കട്ടെ.. "

" നമ്മുക്ക് ആദ്യം ഇൗ ചെറിയ വീടൊക്കെ മാറ്റി വലിയ വീട് ആക്കണം, ഒരു ബുള്ളറ്റ് വാങ്ങണം, പിന്നെ കുട്ടികൾ ഒക്കെ ആയാൽ ഒരു കാർ വാങ്ങണം... പിന്നെ ഒക്കെ പറയാൻ സമയം ഉണ്ടല്ലോ..."

" എടീ ഇത് എല്ലാം ചെയ്യുമ്പോഴേക്കും ഞാൻ കിളവൻ ആകുമല്ലോ.. ഇതിലും ഭേദം ഞാൻ ചോദിക്കാതെ ഇരിക്കുകയായിരുന്നു... "

" കണ്ടോ കണ്ടോ ഞാൻ പറഞ്ഞില്ലേ പറഞ്ഞ് കഴിഞ്ഞാൽ നടത്തി തരില്ല എന്ന്.."

" നിന്നോടു ആഗ്രഹം പറയാൻ അല്ലേ പറഞ്ഞത്.. അല്ലാതെ സ്വപ്നങ്ങൾ പറയാൻ അല്ലല്ലോ...? "

" എനിക്ക് ഇൗ പറഞ്ഞ ആഗ്രഹങ്ങൾ ഒന്നും ഇല്ല അഭിയേട്ടാ ഇൗ കഴുത്തിൽ ഒരു താലിയും നെറുകിൽ സിന്ദൂരവും ചാർത്തി തന്നാൽ മാത്രം മതി എനിക്ക് "

 " ഒരു ആഗ്രഹം ഞാൻ നടത്തി തരാം.."

" ഏത്..."

" മൂന്നാമത് പറഞ്ഞത്.. "

" എന്ത് കാർ ആണോ..."

" കാർ അല്ല അതിന്റെ ഒപ്പം പറഞ്ഞത്.. "

ഒന്ന് ആലോചിച്ച ശേഷം അമ്മു കയ്യിൽ കിട്ടിയ തവി എടുത്ത് അഭിയെ തല്ലാൻ ഒരുങ്ങി. അഭി അത് തടഞ്ഞു കൊണ്ട് നിൽക്കുന്ന സമയത്താണ് വിജയലക്ഷ്മി ആ രംഗം കണ്ടുകൊണ്ട് വന്നത്...

വി. ലക്ഷ്മി : ഡാ... നീ എന്താ അടുക്കളയിൽ ചെയ്യുന്നത്..."

അത് കേട്ടതും അഭി തവിയിൽ നിന്നും പിടുത്തം വിട്ടു....

അഭി : അത്.. അത് പിന്നെ ഞാൻ അമ്മുവിനെ ചായ ഉണ്ടാക്കാൻ സഹായിക്കുകയായിരുന്നു.."

വി.ലക്ഷ്മി : ചായ ഉണ്ടാക്കാൻ നിന്റെ സഹായം വേണോ അവൾക്ക്... ഓരാൾ വിചാരിച്ചാൽ ഒക്കെ ചായ ഉണ്ടാക്കാൻ പറ്റും.. അതിനു നിന്റെ സഹായം വേണ്ടാ "

അഭി : പറഞ്ഞത് മാറിപ്പോയി ചായ ഉണ്ടാക്കാൻ എന്നേയാ അമ്മു സഹായിക്കാൻ വന്നത്. അല്ലേ അമ്മു..."

അമ്മു ശരിയാണെന്ന അർത്ഥത്തിൽ തലയാട്ടി.

ഇത് ഒക്കെ കേട്ടുകൊണ്ട് ആണ് അച്ചു വരുന്നത്. ഒന്നും അറിയാത്തത് കൊണ്ട് അവൾ അന്തം വിട്ടു നിൽക്കുകയാണ്..

അച്ചു : എന്താ അമ്മേ എന്തുപറ്റി...

വി.ലക്ഷ്മി : നീ ഇൗ ചായ ഒന്ന് കുടിച്ചേ...

അച്ചു : ഞാൻ എന്നും കുടിക്കുന്നത് അല്ലേ.. ഇന്നെന്താ ഇത്ര പ്രത്യേകത..

വി.ലക്ഷ്മി : പ്രത്യേകത ഉണ്ട്... ഇത് വെറും ചായ അല്ല ഇതാണ് മോളെ നിന്റെ ഏട്ടൻ ഉണ്ടാക്കി എന്നു അവകാശപ്പെടുന്ന ആദ്യത്തെ ചായ..

അമ്മ നല്ല പാര വയ്പ്പ് ആണല്ലോ എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് അച്ചു ചായയും എടുത്തുകൊണ്ടു പുറത്തേക്ക് ഓടുന്നത് കണ്ടത് എന്താണാവോ വിചാരിച്ച് ഞങ്ങളും പിന്നാലെ പോയി. അവൾ മുറ്റത്തിറങ്ങി മുകളിലോട്ട് നോക്കി നിൽക്കുകയാണ്..

അഭി : എന്താടി... എന്ത് പറ്റി..

അച്ചു : ഒന്നും അല്ല കാക്ക വല്ലതും മലർന്നു പറക്കുന്നുണ്ടോ എന്ന് നോക്കാൻ വന്നതാണ്...

അവളുടെ മറുപടി കേട്ട് അഭി മാത്രം അവളെ കലിപ്പോടെ നോക്കി നിന്നു അമ്മുവും വി.ലക്ഷ്മിയും അവനെ നോക്കി ചിരിക്കുകയാണ്...

ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയതുകൊണ്ട് അഭി അച്ചുവിനെ ഒന്നും പറഞ്ഞില്ല..

വേറെ പ്രത്യേകതകൾ ഒന്നും ഇല്ലാതെ അ ദിവസവും കടന്നു പോയി..

പിറ്റേന്ന് വൈകീട്ട് വീട്ടിൽ എത്തുമ്പോൾ വി. ലക്ഷ്മിയും രാമചന്ദ്രനും ഉമ്മറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു അഭിയുടെ മുഖത്തെ സന്തോഷം കണ്ട്  വി. ലക്ഷ്മി ചോദിച്ചു.

വി. ലക്ഷ്മി : എന്താടാ നിന്റെ മുഖത്ത് ഒരു സന്തോഷം

അഭി : അതൊക്കെ ഉണ്ട്...
എന്ന് പറഞ്ഞ് അഭി ഒരു കവർ വി.ലക്ഷ്മിയുടെ കയ്യിൽ കൊടുത്തു.

വി.ലക്ഷ്മി : എന്താ ഇത്..."

അഭി : ബാംഗ്ലൂർ ഉള്ള ബ്രാഞ്ചിലേക്ക് എനിക്ക് പ്രൊമോഷൻ കിട്ടി അമ്മേ... "

അത് കേട്ടപ്പോൾ വി.ലക്ഷ്മി അഭിയുടെ തലയിൽ തലോടി.

വി.ലക്ഷ്മി : ഒടുവിൽ എന്റെ പ്രാർത്ഥന ദൈവം കേട്ടു "

രാമചന്ദ്രൻ : എന്നിട്ട് അവിടെ പോകാൻ തീരുമാനിച്ചോ...??

അഭി : നല്ല ഒരു ഓഫർ ആണ് അച്ഛാ..

രാമചന്ദ്രൻ : ഉം എന്നിട്ട് അവിടേക്ക് എപ്പോഴാ പോകേണ്ടത്..

അഭി : ഇനി ഒരു 10 ദിവസം കഴിഞ്ഞാൽ അവിടെ ജോയിൻ ചെയ്യണം... അല്ല അച്ചു എവിടെ..?

വി.ലക്ഷ്മി : അവൾ അകത്തുണ്ട്..

അഭി അകത്തേക്ക് കയറി അച്ചുവിന്റെ റൂമിലേക്ക് നടന്നു..
ഫോണിൽ കളിക്കുകയായിരുന്ന അച്ചുവിന്റെ കവിളിൽ ഒരു നുള്ള് കൊടുത്തു. വേദനകൊണ്ട് പകരം വീട്ടാൻ എത്തിയ അവളെ തടഞ്ഞുകൊണ്ട് പ്രൊമോഷൻ ന്റേ കാര്യം പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു നോവ് പടർന്നുവോ എന്നൊരു സംശയം...

അമ്മുവിനോടും അന്ന് തന്നെ ഫോണിൽ വിളിച്ചു പറഞ്ഞു...

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു... ആ ദിവസങ്ങൾ അത്രയും അഭി തിരിച്ചറിയുകയായിരുന്നു അമ്മുവിന്റെ പ്രണയത്തിന്റെ തീവ്രത...

 പ്രണയം നിറഞ്ഞ നാളുകൾ ആയിരുന്നു അവയെല്ലാം...

അങ്ങനെ ആ ദിവസം വന്നെത്തി...

അഭി യാത്രയ്ക്ക് ഉള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞു.. യാത്ര അയക്കാൻ മാമനും അമ്മായിയും എത്തിയിട്ടുണ്ട്...

ട്രെയിനിൽ ആണ് പോകുന്നത് ഉച്ചക്ക് ആണ് അതുവരെ അക്ഷയ് കൊണ്ടുചെന്നാക്കാം എന്ന് പറഞ്ഞിരുന്നു അവനെ കാത്തിരിക്കുകയാണ്...

ഒരു ഹോൺ അടിച്ചുകൊണ്ട് അക്ഷയുടെ കാർ മുറ്റത്തേക്ക് വന്നു നിന്ന്...

അഭി അമ്മയുടെയും അച്ഛന്റെയും മാമന്റെയും അമ്മായിയുടെയും അനുഗ്രഹം വാങ്ങി...

അച്ചുവും അമ്മുവും റൂമിൽ ആയിരുന്നു.  അവരുടെ അടുത്തേക്ക് പോയി. നിറഞ്ഞു നിന്നിരുന്ന അച്ചുവിന്റെ കണ്ണുകൾ കണ്ടിട്ടും അവളെ കളിയാക്കി കൊണ്ട് പറഞ്ഞു

" നീ വിഷമിക്കേണ്ട ആഴ്ചയിൽ പറ്റിയാൽ ഞാൻ വരും തല്ലുകൂടാൻ ആ ഒരു ദിവസം പോരെ നിനക്ക് "

അപ്പപ്പോൾ മറുപടി കൊടുക്കുന്ന അവളുടെ മറുപടി ഒരു തലയാട്ടലിൽ ഒതുങ്ങി അഭിയുടെ നെഞ്ചിലേക്ക് ചാഞ്ഞു. അത് കണ്ടിട്ടാകണം അമ്മുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു.

അഭി അമ്മുവിനെയും അവന്റെ നെഞ്ചോടു ചേർത്തി നിർത്തി.

" കരയാൻ മാത്രം എന്താ ഇപ്പൊ ഉണ്ടായേ ഞാൻ ഗൾഫിക്ക് ഒന്നും അല്ലല്ലോ പോകുന്നത് "

അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.

അച്ചു : അല്ല ഏട്ടാ ഇത്രേം നാള് കൂടെ ഉണ്ടായിട്ട് ഇപ്പൊ വല്ലാതെ മിസ്സ് ചെയ്യും ഏട്ടാ...

അഭി : ഹാവൂ ഇപ്പോഴെങ്കിലും ഏട്ടാ.. എന്ന് വിളിച്ചല്ലോ..

ചളി തമാശയ്ക്ക് ഇത്രേം വേദന ഉണ്ടാകും എന്നറിഞ്ഞത് അവള് വയറ്റിനിട്ട് ഒന്ന് തന്നപ്പോൾ ആയിരുന്നു.

അവരെ മാറ്റി നിർത്തി വേദനക്കിടയിലും അഭി പറഞ്ഞു " ദേ ഇപ്പോഴാ എന്റെ അച്ചുവായത്... ഇനി രണ്ടു പേരും ഒന്ന് ചിരിച്ചേ..."

അപ്പോഴാണ് വണ്ടിയുടെ ഹോൺ അടി കേട്ടത്. അഭി അവരോട് ഇറങ്ങുകയാണെന്ന് പറഞ്ഞ് പുറത്തിറങ്ങി കാറിൽ കയറി ഇരുന്നു.

കാർ നീങ്ങി തുടങ്ങിയതും അഭി എല്ലാവരോടും കൈ വീശി കാണിച്ചു.

അക്ഷയ് : നിനക്ക് പോകുവാനുള്ള മനസ്സ് ഒന്നും ഇല്ല എന്ന് എനിക്കറിയാം പിന്നെ എന്തിനാടാ അങ്ങോട്ട് പോകുന്നത്.

അഭി : നീ പറഞ്ഞത് ശരി തന്നെയാ പക്ഷേ അതുകൊണ്ട് കാര്യങ്ങളൊന്നും നാടക്കില്ലല്ലോ ഇനി ഒരാളെ കൂടി ഒപ്പം കൂട്ടേണ്ടതാണ്...

അക്ഷയ് : ആ കാര്യത്തിൽ നീ ഒരു തീരുമാനം ആക്കിയോ എവിടെവരെ ആയി കാര്യങ്ങള്...

അഭി : അവിടെ എത്തിയാൽ ഉടനെ വിളിച്ചു പറയണം ഇവിടുന്ന് പറയാൻ ഒരു മടി..

അക്ഷയ് : ഞാനും ഒന്ന് സൂചിപ്പിക്കാം..

അഭി : താങ്ക്സ് ഡാ ഞാൻ ഇതെങ്ങനെ പറയും എന്ന് പറഞ്ഞ് ഇരിക്കുകയായിരുന്നു. ഇനി ഞാൻ പറയുന്നില്ല നീ പറഞ്ഞാ മതി.. നീ ആവുമ്പോൾ നൈസായി കാര്യങ്ങള് നീക്കും.

അക്ഷയ് : കാർ കഴുകുമ്പോൾ ഞാൻ പറയാം..

അഭി : എന്തിനു...

അക്ഷയ് : അല്ല നന്നായി സോപ്പ് പതപ്പിക്കുന്നു..

അഭി : ഒന്ന് പോടാ നീ അല്ലാതെ ആരാ ഇൗ കാര്യം അമ്മയോട് അവതരിപ്പിക്കുക...

അക്ഷയ് : ഉം ഞാൻ പറഞ്ഞോളാം

വർത്തമാനം പറഞ്ഞ് റയിൽവേ സ്റ്റേഷൻ എത്തിയത് അറിഞ്ഞില്ല..

ടിക്കറ്റ് എടുത്ത് ട്രെയിനിൽ കേറി ഇരുന്നു 10 മിനുട്ട് കൂടി ഉണ്ടായിരുന്നു ട്രെയിൻ പോകാൻ.

അഭി : എന്നാ നീ വിട്ടോ.. പോയി എന്തെങ്കിലും കഴിക്ക്..

അക്ഷയ് : ഹോട്ടലിൽ നിന്ന് എന്തെങ്കിലും കഴിക്കേണ്ടി വരും വീട്ടിൽ ആരും ഇല്ല..

അഭി : നീ എന്നാ വീട്ടിലേക്ക് ചെല്ല് അമ്മയോട് ഞാൻ പറഞ്ഞ കാര്യം സംസാരിക്കു..

അക്ഷയ് : ഞാൻ പട്ടിണി കിടക്കുന്നതല്ല അവന്റെ കാര്യം നടക്കാഞ്ഞിട്ടാ ഇപ്പൊ...

ട്രെയിൻ നീങ്ങാൻ തുടങ്ങിയപ്പോൾ അവനോടും യാത്ര പറഞ്ഞു.. അവൻ അഭി പോകുന്നതും നോക്കി നിൽക്കുന്നുണ്ടായിരുന്നു...

ചൂളം വിളിച്ചു പോകുന്ന ട്രെയിനിൽ ഉള്ള യാത്ര ഒരു രസമാണ്... അഭി പതിയെ കണ്ണുകളടച്ച് ചാരിയിരുന്നു....

********************

അക്ഷയ് നേരെ പോയത് അഭിയുടെ വീട്ടിലേക്കാണ്.

അവൻ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറി. എല്ലാവരും ഉണ്ട് അവിടെ...

അമ്മയുടെ വരവ് കണ്ടപ്പോൾ തന്നെ മനസ്സിലായി മകന്റെ കാര്യം ചോദിക്കാൻ ആണെന്ന്.

വി.ലക്ഷ്മി : ഡാ അവൻ കേറിയോ ട്രെയിനിൽ..? സീറ്റ്‌ കിട്ടിയോ ഇരിക്കാൻ...? അവൻ വല്ലതും കഴിച്ചിരുന്നോ..?

അക്ഷയ് : അമ്മേ ഓരോന്നായി ചോദിക്ക്.

വി. ലക്ഷ്മി : ആ പറ നിനക്ക് അറിയില്ലല്ലോ ഒരു അമ്മയുടെ ആധി..

അക്ഷയ് : ട്രെയിനിൽ കേറി, കഴിക്കാൻ ബാഗിൽ ഉണ്ട് ട്രെയിനിൽ നിന്ന് കഴിക്കാം പറഞ്ഞു, അവന്റെ ട്രെയിൻ പോവുന്നത് കണ്ടിട്ടാണ് ഞാൻ വന്നത്.

അമ്മുവും അച്ചുവും അപ്പോൾ അങ്ങോട്ട് വന്നു..

അച്ചു : അമ്മേ അഭിയേട്ടൻ വിളിച്ചിരുന്നു. അക്ഷയ് ചേട്ടൻ ഒന്നും കഴിച്ചിട്ടില്ല പറഞ്ഞു അമ്മ സംസാരിച്ചു നിൽക്കാതെ അക്ഷയ് ഏട്ടന് ഭക്ഷണം കൊടുക്ക്..

വി. ലക്ഷ്മി : നീ വന്നെ ഞാൻ കഴിക്കാൻ എടുക്കാം..

ടേബിളിൽ പോയി ഇരുന്നു അപ്പോഴേക്കും  അമ്മുവും അച്ചുവും ഭക്ഷണം കഴിക്കാൻ എടുത്തിരുന്നു.

അക്ഷയ് : അമ്മേ എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു...

വി. ലക്ഷ്മി : നീ കാര്യം പറ.

അക്ഷയ് : അല്ല അമ്മേ അഭിയുടെയും അമ്മുവിന്റെയും കാര്യമാണ്.. 

വി.ലക്ഷ്മി : അവർക്ക് എന്താ...?

അക്ഷയ് : ഞാൻ പറയട്ടെ അവരുടെ കാര്യത്തിൽ ഒരു തീരുമാനം ഒക്കെ ആകണ്ടെ.. അവന് എന്തായാലും നല്ല ജോലി ഒക്കെ ആയില്ലേ... അത് വൈകിപ്പിക്കണോ....?

വി.ലക്ഷ്മി : ഇല്ല, ഇനി വൈകിപ്പിക്കേണ്ട എന്ന് രാമചന്ദ്രേട്ടനും ബാലകൃഷ്ണേട്ടനും പറയുന്നത് കേട്ടു.. അല്ലെങ്കിൽ തന്നെ ഇവളെ ഇവിടേക്ക് കൊണ്ട് വരേണ്ട കാര്യം ഇല്ലല്ലോ.. എത് സമയവും അവള് ഇവിടെ തന്നെയാ...

അമ്മു അത് കേട്ടപ്പോൾ നാണിച്ചു തലതാഴ്ത്തി...

അക്ഷയ് : ആഹാ അമ്മുവിന് നാണം ഒക്കെ വന്ന് തുടങ്ങിയാല്ലോ..

അമ്മു : ഒന്ന് പോ അക്ഷയ് ഏട്ടാ കളിയാക്കാതെ...

വി.ലക്ഷ്മി : അല്ല കൂട്ടുകാരന് വേണ്ടി സംസാരിക്കുന്നത് ഒക്കെ പോട്ടെ നിനക്ക് ഒന്നും വേണ്ടെ.. ഇപ്പൊൾ തന്നെ അന്വേഷിച്ചോ... പിന്നെ കിട്ടിയില്ല എന്ന് പറയരുത്..

അക്ഷയ് : അതിന് ആരു തിരഞ്ഞു പോകുന്നു... എനിക്കുള്ളത് ഞാൻ കണ്ട് വച്ചിട്ടുണ്ട്... ആളെ നിങ്ങളൊക്കെ അറിയും..

ആരാ... അത്...? മൂന്നുപേരും ഒരേപോലെ ചോദിച്ചു

അക്ഷയ് : മായ, നമ്മുടെ കുമാരേട്ടന്റെ മോള്... അവളാണ്.

വി.ലക്ഷ്മി : അവളോ അവളു നല്ല കുട്ടിയാണ്..

അക്ഷയ് : കയ്യിലെടുക്കാൻ കുറച്ചു സമയം എടുത്തു. അവളുടെ വീട്ടിൽ അറിയാം.. പിന്നെ എന്റെ സൗന്ദര്യവും പിന്നെ എന്റെ ജോലി ഒക്കെ കാരണം അവർക്ക് സമ്മതിക്കേണ്ടി വന്നു.
അക്ഷയ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അച്ചു : അയ്യട ഒരു ഷാരുഖ് ഖാൻ വന്നിരിക്കുന്നു. എന്റെ അറിവിൽ മായേടെ വീട്ടിൽ ഉള്ളവർക്ക് തിമിരം ഒന്നും ഇല്ലല്ലോ.. ഇതെങ്ങനെ ഒപ്പിച്ചു ആരും അറിഞ്ഞില്ലല്ലോ..

അക്ഷയ് : നീ പോടീ, നിന്നെ ഞങ്ങൾ വല്ല കൊന്തന്മാരെകൊണ്ട് കെട്ടിക്കും നോക്കിക്കോ... നിന്റെ ഏട്ടന് അറിയാം ഞാനാ അവനോടു പറഞ്ഞത് ആരോടും പറയരുത് എന്ന്..

അച്ചു : പിന്നെ ഇങ്ങോട്ടു കൊണ്ട് വന്നാൽ മതി ഞാൻ കഴുത്ത് നീട്ടിക്കൊടുക്കാം..

അക്ഷയ് : നിന്നോടു തർക്കിക്കാൻ സമയമില്ല, വീട്ടിൽ ആരും ഇല്ല ഞാൻ ഇറങ്ങട്ടെ...

അക്ഷയ് ഇറങ്ങാൻ നിന്നപ്പോൾ വി.ലക്ഷ്മി പറഞ്ഞു " ഇനി നീ ഹോട്ടലിൽ നിന്ന് കഴിക്കാൻ ഒന്നും നിൽക്കേണ്ടാ.. ഇങ്ങോട്ട് പൊന്നോളൂ.."

" ശരി അമ്മേ " എന്ന് പറഞ്ഞ് അവൻ കാർ എടുത്ത് പോയി..

********************

അഭി ട്രെയിൻ ഇറങ്ങി ടാക്സി സ്റ്റാൻഡിലേക്ക് നടന്നു...

ടാക്സി ഡ്രൈവറോട് കയ്യിൽ കരുതിയ അഡ്രസ്സ് നീട്ടി കയറി ഇരുന്നു.

ടാക്സി മുന്നോട്ട് ഒരു കമ്പനിയുടെ മുമ്പിൽ മുമ്പിൽ എത്തിച്ചേർന്നു..

അഭി ഓഫീസിനുള്ളിൽ കയറി റിസപ്ഷന് നേരെ നടന്ന് അവിടെ ഉണ്ടായിരുന്ന പെൺകുട്ടിയോട് എച്ച്.ആർ. നെ കാണണം എന്ന് ആവശ്യപ്പെട്ടു.

വെയിറ്റ് ചെയ്യാൻ പറഞ്ഞതുകൊണ്ട് അവിടെ ഉണ്ടായിരുന്ന സോഫയിൽ പോയി ഇരുന്നു.

അഞ്ച് മിനുട്ട് കഴിഞ്ഞതും റിസപ്ഷനിൽ ഉണ്ടായിരുന്ന പെൺകുട്ടി വന്ന് അഭിയോട് വരാൻ പറഞ്ഞു.

അഭി ആ കുട്ടിയുടെ പിന്നാലെ നടന്ന് ഒരു ക്യാബിന് മുന്നിൽ എത്തി. ഗ്ലാസ്സ് കൊണ്ടുള്ള വാതിൽ തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറി.
ഒരു മധ്യവയസ്കൻ ആയ ഒരാള് ആയിരുന്നു അവിടെ..

" ഇരിക്കൂ.... "

അഭി കസേരയിൽ ഇരുന്ന് അപ്പോയിന്റ്മെന്റ് ലെറ്റർ എടുത്ത് കൊടുത്തു.

" അഭിരാം, അല്ലേ.. പ്രൊമോഷൻ കിട്ടി വന്നതാണ് അല്ലേ..."

" അതേ സർ... "

" അഭിരാം നാളെ തന്നെ ജോയിൻ ചെയ്തോളൂ..  ഇന്ന് യാത്രയോക്കെ കഴിഞ്ഞ് വന്നതല്ലേ.. റെസ്റ്റ് ചെയ്തോളൂ. പിന്നെ താമസിക്കാൻ കമ്പനി ഫ്ലാറ്റ് ഓഫർ ചെയ്യുന്നുണ്ട് അവിടെ താമസിക്കാം അല്ലെങ്കിൽ ആരെങ്കിലും ബന്ധുക്കൾ ഉണ്ടെങ്കിൽ അവിടെയാണ് താമസിക്കുന്നത് എങ്കിൽ ആവാം അത് അഭിരാമിന്റെ ഇഷ്ടമാണ്. "

" എനിക്ക് ഇവിടെ ബന്ധുക്കൾ ആരും ഇല്ല സാർ..."

" അങ്ങനെ എങ്കിൽ ഫ്ലാറ്റിൽ താമസിച്ചോളൂ " എന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന ലാൻഡ് ഫോൺ എടുത്തു ആരെയോ വിളിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ആൾ സാർ എന്ന് വിളിച്ച് ഉള്ളിലേക്ക് വന്നു..

" അഭിരാം ഇത് മനീഷ്... ഇവിടെ സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. "

" മനീഷ് ഇത് അഭിരാം അക്കൗണ്ട്സിൽ പുതിയതായി ജോയിൻ ചെയ്തതാണ് "

മനീഷും അഭിയും പരസ്പരം കൈ കൊടുത്തു.

" മനീഷ് ഫ്ലാറ്റിൽ ഒറ്റക്കല്ലെ ഉള്ളൂ.. "

" അതെ സാർ.. "

" എങ്കിൽ ഇന്ന് മുതൽ തനിക്ക് കൂട്ടായി അഭിരാമിനെ കൂട്ടിക്കോളൂ.. "

" തീർച്ചയായും, ഒറ്റക്കായി ബോറടിച്ചു.. "

" എങ്കിൽ താൻ അഭിക്ക് ഫ്ലാറ്റ് കാണിച്ചു കൊടുക്കുക അഭിരാം റെസ്റ്റ് എടുക്കട്ടെ "

സാറിനോട് നാളെ കാണാം എന്ന് പറഞ്ഞ് അഭിയും ബിനീഷും അവിടെ നിന്ന് ഇറങ്ങി ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു. 

ബൈക്കിൽ ആണ് യാത്ര...

അവിടുത്തെ കാഴ്ചകൾ അഭി ആദ്യമായാണ് കാണുന്നത്.

ആ യാത്ര ഒരു വലിയ കെട്ടിടത്തിന് മുന്നിൽ ആണ് അവസാനിച്ചത്..

" അഭി, അങ്ങനെ വിളിക്കാലോ അല്ലേ... ഇറങ്ങ് ഇവിടെയാണ് താമസിക്കാൻ പോകുന്നത് "

" അഭി എന്ന് വിളിച്ചോളൂ എനിക്കും അതാണ് ഇഷ്ടം "

അങ്ങനെ ലിഫ്റ്റിൽ ഒക്കെ കയറി റൂമിൽ എത്തി.

ബിനീഷ് റൂം തുറന്ന് അകത്തു കയറി പിന്നാലെ അഭിയും കയറി. അവിടെ ഉള്ള ഒരു റൂം കാണിച്ച് ബിനീഷ് പറഞ്ഞു

" അഭി ആ റൂം ഉപയോഗിച്ചോളൂ , ഒന്ന് ഫ്രഷ് ആവുകയാണെങ്കിൽ ആയിക്കോളൂ.. പിന്നെ അഭി കഴിച്ചിരുന്നോ...?"

" ഞാൻ ട്രെയിനിൽ നിന്ന് കഴിച്ചിരുന്നു..."

" എന്നാൽ ശരി ഞാൻ ഓഫീസിലോട്ട് പോകട്ടെ... വൈകീട്ട് കാണാം "
എന്ന് പറഞ്ഞ് ബിനീഷ് പോയി.

അഭി ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു. അതിനു ശേഷം അമ്മുവിനെയും വിളിച്ച് ഒന്ന് ഫ്രഷ് ആയി റൂമിൽ കയറി കിടന്നു.

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അഭി എണീറ്റത്... വേഗം പോയി വാതിൽ തുറന്നു നോക്കുമ്പോൾ ബിനീഷ് ആണ്.

" എന്തോന്ന് ഉറക്കമാണ് ഇത്... "

" സോറി ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി "

" എന്തിന്.. ഞാൻ ചുമ്മാ പറഞ്ഞതല്ലേ ഞാൻ ഇവിടെ വന്ന സമയത്ത് ഇങ്ങനെ തന്നെ ആയിരുന്നു. നീ വേഗം റെഡി ആയിക്കേ.."

" എവിടേക്കാണ് "

" നീ വന്നതല്ലേ സാധാരണ ഞാൻ ഇവിടെ ഭക്ഷണം ഉണ്ടാക്കുകയാണ് പതിവ് ഇന്ന് നമ്മുക്ക് പുറത്ത് നിന്ന് കഴിക്കാം "

" ഓക്കെ ഞാൻ ഇപ്പൊ റെഡി ആവാം "

" ഞാനും ഒന്ന് ഫ്രഷ് ആവട്ടെ "

അങ്ങനെ ഭക്ഷണം കഴിക്കാൻ ഇറങ്ങി. ബിനീഷ് അഭിക്കു ഓരോ കാഴ്ചകൾ കാണിച്ച് കൊടുത്തു ഒരു റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ച് വീണ്ടും റൂമിൽ തിരിച്ചെത്തി. ഉറങ്ങുവാനായി കിടന്നു.

*********************

പിറ്റേന്ന് ബിനീഷിനൊപ്പം അഭി ഓഫീസിൽ പോയി.

അഭി ഓരോരുത്തരെ ആയി പരിചയപ്പെട്ടു.

അഭി അക്കൗണ്ട്സ് ആയതുകൊണ്ട് ജോലി വിഷമം പിടിച്ചതായിരുന്നു. ദിവസങ്ങൾ ഓരോന്നായി പോയിക്കൊണ്ടിരുന്നു.

അഭിയും ബിനേഷും നല്ല കൂട്ടായി. അഭിയുടെ ജോലി ഭാരം കൂടി വീട്ടിലേക്കുള്ള വിളികൾ ഒക്കെ കുറഞ്ഞു.

ആഴ്ചയിൽ പോവാം എന്ന് വിചാരിച്ചതാണ് അതെന്തായാലും നടക്കില്ല എന്ന് ഉറപ്പായി.

 ഇനി ഒരു അഞ്ചു ദിവസം കൂടി കഴിഞ്ഞാൽ നാട്ടിൽ പോവാം..

രാത്രിയിലെ അത്താഴം കഴിഞ്ഞ് അഭി അമ്മുവിന്റെ നമ്പറിൽ വിളിച്ചു സംസാരിച്ചു.

പക്ഷേ കുറച്ച് ദിവസങ്ങൾ മുമ്പുവരെ വാതോരാതെ സംസാരിച്ചിരുന്ന അവൾ ഇന്ന് അഞ്ചു മിനുട്ട് പോലും തികച്ചില്ല...

എന്തെങ്കിലും പ്രശ്നം ഉണ്ടായോ ആവോ എന്ന് ചിന്തിച്ച് അമ്മയെ വിളിച്ചു.

" അമ്മേ എന്തെങ്കിലും പ്രശ്നം ഉണ്ടോ അമ്മേ അവിടെ..."

" എന്ത് പ്രശ്നം "

" അല്ല അമ്മുവിനെ വിളിച്ചപ്പോൾ അങ്ങനെ തോന്നി... അമ്മു അങ്ങോട്ട് വരാറില്ലെ "

" ഇല്ല അവൾ വന്നിട്ട് കുറച്ചു ദിവസമായി "

" എന്നാൽ ശരി ഞാൻ പിന്നെ വിളിക്കാം "

പിന്നീടുള്ള ദിവസങ്ങളിൽ അഭി അമ്മുവിനെ വിളിച്ചപ്പോൾ ആദ്യമൊക്കെ റിംഗ് ചെയ്തിരുന്ന ഫോൺ പിന്നെ സ്വിച്ച് ഓഫ് എന്ന് പറയാൻ തുടങ്ങി.

വീട്ടിൽ വിളിച്ചു ചോദിക്കുമ്പോൾ അവരും ഒന്നും പറയുന്നില്ല...

അഭി ഒടുവിൽ അക്ഷയ്‌നെ വിളിച്ചു.

" ഡാ അവിടെ എന്തെങ്കിലും കുഴപ്പം ഉണ്ടോ...? "

" ഞാൻ കുറച്ചു നാളായി ഒരു കാര്യം നിന്നോടു പറയണം എന്ന് വിചാരിക്കുന്നു അത് ഫോണിലൂടെ വേണ്ടാ നീ എന്തായാലും 3 ദിവസം കഴിഞ്ഞാൽ വരില്ലേ.. അപ്പോ പറയാം.."

" ശരി ഞാൻ വരുമ്പോൾ വിളിക്കാം "

അഭിയുടെ മുഖത്തെ ടെൻഷൻ കണ്ടിട്ടാകണം ബിനീഷ് കാര്യങ്ങൾ ഒക്കെ തിരക്കി.

അവനോടു പറഞ്ഞപ്പോൾ " നീ നാട്ടിൽ പോയി അന്വേഷിച്ചു അറിയൂ, കുഴപ്പം ഒന്നും ഉണ്ടാകില്ല..." എന്നായിരുന്നു മറുപടി.

പിന്നീട് ഉള്ള രാത്രികൾ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി അഭിക്ക്.

നാട്ടിലേക്ക് പോവാനുള്ള ദിവസം വന്നെത്തി. ബിനീഷിനോട് പറഞ്ഞ് അഭി യാത്ര തിരിച്ചു...

********************

വീട്ടിൽ എത്തി.

വീട്ടിലും ആകെ എന്തോ പോലെ ഉണ്ട്.  അന്ന് മുഴുവൻ വീട്ടിൽ ഇരുന്നിട്ടും അമ്മുവിനെ മാത്രം ഇങ്ങോട്ട് കണ്ടില്ല..

അവളെ കാണണമെങ്കിൽ അമ്പലത്തിൽ തന്നെ പോകണം.

അങ്ങനെ രാവിലെ അമ്പലത്തിൽ പോകുവാൻ തീരുമാനിച്ചു.

അക്ഷയ് യോട് നാളെ അമ്പലത്തിൽ വരാൻ പറഞ്ഞു..

*****************

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയും അമ്മുവിന് ഇഷ്ടമുള്ള ഷർട്ട് ഇട്ട് അമ്പലത്തിലേക്ക് ഇറങ്ങി.

അമ്പലത്തിൽ എത്തുന്നത് വരെ മനസ്സ് നിറയെ അമ്മു ആയിരുന്നു.

ആലിന്റെ ചുവട്ടിൽ അക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ആണ് അമ്മു തൊഴുത് പുറത്തേക്ക് വരുന്നത് കണ്ടത്.
വേഗം അമ്മുവിന് നേരെ നടന്നു...

" അമ്മു..."

അഭിയേ കണ്ടതും അവൾ ചിരിച്ചു പക്ഷേ ആ ചിരിക്കു അത്ര ഭംഗി പോരാ..

അഭി അവളുടെ കയ്യിൽ പിടിച്ച് അടുത്തേക്ക് നീക്കി നിർത്തി..

" അഭിയേട്ടാ എന്റെ കയ്യിൽ നിന്നും വിട് ആരെങ്കിലും കാണും "

" എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചാൽ ആർക്കാ കുഴപ്പം.."

" അഭിയേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."

" എന്താ പറയ്..."

" അഭിയേട്ടൻ എന്നെ മറക്കണം..."

" എന്ത്..." അഭി ആശ്ചര്യത്തോടെ ചോദിച്ചു.

" എനിക്ക് അഭിയേട്ടനെ വിവാഹം കഴിക്കാൻ സാധിക്കില്ല... ഞാൻ ഇപ്പൊൾ അഭിയേട്ടന്റെ പെണ്ണല്ല എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്...."

എന്ന് പറഞ്ഞ് മുന്നോട്ട് പോയ അമ്മുവിനെ തടഞ്ഞുകൊണ്ട് അഭി അവളുടെ മുന്നിൽ കയറി നിന്നു.......

തുടരും... 


* അത്മാനുരാഗം*

Part - 12*
---------------

രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയും അമ്മുവിന് ഇഷ്ടമുള്ള ഷർട്ട് ഇട്ട് അമ്പലത്തിലേക്ക് ഇറങ്ങി.

അമ്പലത്തിൽ എത്തുന്നത് വരെ മനസ്സ് നിറയെ അമ്മു ആയിരുന്നു.

ആലിന്റെ ചുവട്ടിൽ അക്ഷയ്ക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ആണ് അമ്മു തൊഴുത് പുറത്തേക്ക് വരുന്നത് കണ്ടത്.

വേഗം അമ്മുവിന് നേരെ നടന്നു...

" അമ്മു..."

അഭിയേ കണ്ടതും അവൾ ചിരിച്ചു പക്ഷേ ആ ചിരിക്കു അത്ര ഭംഗി പോരാ
അഭി അവളുടെ കയ്യിൽ പിടിച്ച് അടുത്തേക്ക് നീക്കി നിർത്തി..

" അഭിയേട്ടാ എന്റെ കയ്യിൽ നിന്നും വിട് ആരെങ്കിലും കാണും "

" എന്റെ പെണ്ണിന്റെ കയ്യിൽ പിടിച്ചാൽ ആർക്കാ കുഴപ്പം.."

" അഭിയേട്ടാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..."

" എന്താ പറയ്..."

" അഭിയേട്ടൻ എന്നെ മറക്കണം..."

" എന്ത്..." അഭി ആശ്ചര്യത്തോടെ ചോദിച്ചു.

" ഞാൻ ഇപ്പൊൾ അഭിയേട്ടന്റെ പെണ്ണല്ല എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്...."

 എന്ന് പറഞ്ഞ് മുന്നോട്ട് പോയ അമ്മുവിനെ തടഞ്ഞുകൊണ്ട് അഭി അവളുടെ മുന്നിൽ കയറി നിന്നു......

" അമ്മു തമാശ പറയുന്നതിന് ഒരു പരിധിയുണ്ട് ട്ടോ... "

" അഭിയേട്ടന് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല എന്നുണ്ടോ...?? "

അവളുടെ വാക്കുകളിലെ തീക്ഷ്ണത അഭിക്കു മനസ്സിലായി. അമ്മു വെറുതെ പറയുന്നത് അല്ല..എന്തോ സംഭവിച്ചിട്ടുണ്ട്...

" അമ്മു അതിനും മാത്രം ഇപ്പൊൾ എന്താണ് സംഭവിച്ചത്..."

" അത് എനിക്ക് പറയാൻ താൽപ്പര്യം ഇല്ലാ എന്ന് വേണമെങ്കിൽ വിചാരിച്ചോളൂ..... "

" അമ്മു നീ ഇപ്പോൾ എന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്..." അഭി ആശ്ചര്യത്തോടെ ചോദിച്ചു.

" ഞാൻ പറഞ്ഞില്ലേ സംസാരിക്കാൻ താല്പര്യം ഇല്ലാ എന്ന്. അപ്പോൾ ഇങ്ങനെ ഒക്കെ കേൾക്കേണ്ടി വരും "

" എന്നോട് ഇങ്ങനെ സംസാരിക്കാൻ മാത്രം എന്താ ഇപ്പോൾ സംഭവിച്ചത് എനിക്ക് അത് മാത്രം അറിഞ്ഞാൽ മതി. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും സംഭവിച്ചിട്ടുണ്ട് എങ്കിൽ അത് തിരുത്താൻ ഞാൻ തയ്യാറാണ്... അതിനു നീ ഇങ്ങനെ ഒന്നും പറയല്ലേ.."

" പോകാൻ നിന്ന എന്നെ തടഞ്ഞു നിർത്തിയത് ആരാണ്... നമ്മുടെ വിവാഹം നടക്കില്ല.. അത്ര അറിഞ്ഞാൽ മതി ഇപ്പോൾ എനിക്ക് അതിനു താല്പര്യം ഇല്ല... "

" അമ്മു, നീ എന്തൊക്കെയാ ഇൗ പറയുന്നത് ഇൗ ഒരു മാസത്തിനുള്ളിൽ നിനക്ക് എന്താ സംഭവിച്ചത്... "

" എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല... "

" അല്ല, നിനക്ക് എന്തോ സംഭവിച്ചിട്ടുണ്ട്... എന്റെ അമ്മു ഇങ്ങനെ അല്ല... എന്റെ അമ്മുവിന് എന്നെ വേദനിപ്പിക്കാൻ ഒരിക്കലും കഴിയില്ല...  അവൾക്ക് സ്നേഹിക്കാൻ മാത്രമേ അറിയൂ.... "

" ആ അമ്മു തന്നെ ആണ്. എന്നും ഒരാൾക്ക് ഒരേപോലെ ഇരിക്കാൻ കഴിയില്ലല്ലോ.. കാലത്തിനു അനുസരിച്ച് എല്ലാം മാറും..."

" അതാണ് എനിക്കും അറിയേണ്ടത് നിന്നിലെ മാറ്റത്തിന് എന്താ കാര്യം എന്ന്... നമ്മൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടതല്ലേ അമ്മു.."

" എന്താണ് എന്ന് അഭിയേട്ടനു അറിയാൻ അത്ര ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ പറയാം, എന്റെ വിവാഹം ഉറപ്പിച്ചു, അഭിയേട്ടനേ പോലെ ചെറിയ ജോലി ഒന്നും അല്ല പോലീസ് ഓഫീസർ ആണ് ആള്... പേര് രാഹുൽ.... അമ്മയുടെ ബന്ധത്തിൽ ഉള്ളതാണ്. സ്ഥലം മാറി വന്ന് ഇപ്പോൾ ഇവിടെ ആണ് ജോലി ചെയ്യുന്നത്. വീട്ടിൽ വന്നപ്പോൾ പെണ്ണ് ചോദിച്ചു അമ്മക്കും അച്ഛനും ആളെ ഇഷ്ടമായി. എല്ലാരും പറഞ്ഞ് അമ്മുവിന്റെ ഭാഗ്യം ആണെന്ന്. ആലോചിച്ചു നോക്കിയപ്പോൾ എനിക്കും തോന്നി അതാണ് നല്ലത് എന്ന്... "

ആശ്ചര്യത്തോടെ നിൽക്കുകയായിരുന്ന അഭി സ്ഥലകാലബോധം വീണ്ടെടുത്ത് ചോദിച്ചു...

" അമ്മു നീ എന്തൊക്കെയാ ഇൗ പറയുന്നത് നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ... ഏതു സാഹചര്യം ആയാലും നിനക്ക് എന്റെ കൂടെ ജീവിക്കാൻ ആണ് ഇഷ്ടം എന്നല്ലേ പറഞ്ഞത്.. "

" അതൊക്കെ അപ്പോഴല്ലേ... ഇപ്പോൾ എനിക്ക് ഇതാണ് നല്ലത് എന്ന് തോന്നി..."

അഭിയുടെ കണ്ണ് നിറയാൻ തുടങ്ങി...

" നീ തന്നെ അല്ലേ എന്നോട് ജീവിതകാലം മുഴുവൻ എന്റെ കൂടെ ഉണ്ടാകും എന്ന് പറഞ്ഞത്..."

" എല്ലാം വാക്കുകൾ അല്ലേ അഭിയേട്ടാ അത് എളുപ്പം തെറ്റിക്കാൻ കഴിയുന്നതാണ്..."

" അമ്മു നമ്മൾ തമ്മിൽ ശാരീരികമായും...."

അത് മുഴുവനാക്കുന്നതിന് മുമ്പേ തന്നെ അമ്മു കേറി പറഞ്ഞു...

" എനിക്ക് അറിയാമായിരുന്നു അടുത്തത് ഇത് ആയിരിക്കും പറയുക എന്ന്... അഭിയേട്ടൻ ഏതു ലോകത്ത് ആണ് ജീവിക്കുന്നത്.... ഇപ്പോൾ ഇതൊക്കെ സർവ്വ സാധാരണയായി നടക്കുന്നതാണ്... അത് പറഞ്ഞ് ഇൗ ബന്ധം തകർക്കാൻ ഒന്നും വരേണ്ടാ ഒന്ന് ആലോചിച്ചാൽ അഭിയേട്ടന് ലാഭം തന്നെ അല്ലേ ഉണ്ടായിട്ടുള്ളൂ.... "

അഭിക്ക് അത് കൂടി കേട്ടപ്പോൾ ദേഷ്യം ഇരച്ചുകയറി... അമ്മുവിന്റെ മുഖമടച്ചു ഒന്ന് കൊടുത്തു... എന്നിട്ട് ആക്രോശിച്ചു.

" നിന്റെ വാക്കുകൾ അതിര് കടക്കുന്നു അമ്മു.... നിന്റെ പ്രശ്നം എന്താണ് എന്ന് എനിക്ക് അറിയില്ല. പക്ഷേ എന്തു പറഞ്ഞാലും ഇൗ വാക്കുകൾ നീ പറയുവാൻ പാടില്ലായിരുന്നു. തെരുവിൽ ശരീരം വിൽക്കുന്നവരുടെ മാന്യത പോലും നിനക്ക് ഇല്ലാതെ പോയി... നിന്നെയാണല്ലോ ഇത്രയും നാൾ ഞാൻ എന്റെ മനസ്സിൽ കൊണ്ട് നടന്നിരുന്നത് എന്ന് ആലോചിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.... "

കവിളിൽ ഉയർന്നു വന്ന പാടുകളിൽ കൈ വച്ചുകൊണ്ട് അമ്മു അഭിയെ നോക്കി പറഞ്ഞു...

" എന്നെ തല്ലി അല്ലേ.. എന്നെ തല്ലാൻ നിങ്ങൾക്ക് ആരാ അനുവാദം തന്നത്.. പഴയ ബന്ധത്തിന്റെ പേരിലാണെങ്കിൽ അത് ഇനി വേണ്ടാ ഇൗ തല്ലോട് കൂടി ഇൗ ബന്ധം ഇവിടെ അവസാനിപ്പിച്ചോ... അതാണ് നല്ലത്..."

അപ്പോഴാണ് അക്ഷയ് അങ്ങോട്ട് വന്നത്.
രണ്ടുപേരെയും കണ്ടപ്പോൾ തന്നെ അക്ഷയ്ക്കു അത്ര നിസ്സാരമല്ല കാര്യങ്ങൾ എന്ന്.....

" ഡാ അഭി എന്താ ഇവിടെ നടന്നത്..." 

അഭി ഒന്നും മിണ്ടിയില്ല..

" അമ്മു നീ എങ്കിലും പറ എന്താ ഉണ്ടായത് എന്ന്..."

" അത് സമയം കിട്ടുമ്പോൾ കൂട്ടുകാരനോട് തന്നെ ചോദിച്ചാൽ മതി.. ഒന്ന് ഉപദേശിച്ചു കൊടുത്തേക്കണം സമയം കിട്ടുമ്പോൾ ഇനി എന്റെ പുറകെ വരരുത് എന്ന്... "

" അമ്മു നീ എന്തൊക്കെയാ ഇൗ പറയുന്നത്..."

അപ്പോഴേക്കും അവര് നിൽക്കുന്നതിന്റെ കുറച്ച് അപ്പുറത്ത് വന്ന് നിന്നു.

അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി.

 ഉറക്കെ വിളിച്ചു ചോദിച്ചു...

" അമ്മു, നീ എന്താ ഇവിടെ നിൽക്കുന്നത്... ഞാൻ വീട്ടിലേക്കാണ് നീ വരുന്നോ...?? "

" ആ ഞാനും ഉണ്ട് ഇതാ വരുന്നു.... "

" അക്ഷയ് ഏട്ടാ അതാണ് ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആള്..."

അത് കേട്ടപ്പോൾ അക്ഷയ് ഒന്ന് നെട്ടി അഭിയെ നോക്കി. അവൻ തല താഴ്ത്തി നിൽക്കുകയാണ്.

" എന്താ അമ്മു നീ ഇൗ പറയുന്നത്..."

" ഇനി ആദ്യം മുതൽ വിശദീകരിക്കാൻ എനിക്ക് വയ്യ... എല്ലാം ഞാൻ കൂട്ടുകാരനോട് പറഞ്ഞിട്ടുണ്ട്... എന്നാൽ ഞാൻ പോകട്ടെ...."

എന്ന് പറഞ്ഞു അമ്മു നടന്ന് കാറിന് അടുത്തേക്ക് നടന്നു നീങ്ങി....

അപ്പോഴും അക്ഷയ് അഭിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു...

" ഡാ അഭി എന്താടാ ഉണ്ടായത്... അവളെന്താ പറഞ്ഞിട്ട് പോകുന്നത്..."

അപ്പോഴേക്കും പെയ്യാൻ ഇരുന്ന കാർമേഘം കണക്കെ അഭിയുടെ കണ്ണുനീർ പുറത്തേക്ക് ചാടി.... അവൻ അക്ഷയ്യുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു..

അഭി കരയുന്നത് കണ്ടപ്പോൾ അക്ഷയ്ക്കും സഹിച്ചില്ല അവന്റെ കണ്ണുകളിലും കണ്ണുനീർ പ്രവഹിച്ചു തുടങ്ങി....

" ഡാ പറയടാ എന്താ നിങ്ങൾക്കിടയിൽ സംഭവിച്ചത്...."

" അവളു പറയുന്നത് നീയും കേട്ടതല്ലെ..  അവളു വിവാഹം കഴിക്കാൻ പോകുന്ന ആളാണെന്ന്.... അവൾക്ക് എന്താ സംഭവിച്ചത് എന്ന് എനിക്കറിയില്ല... "

****************************

ഇതേ സമയം...

അമ്മു ആ കാറിൽ കയറി ഇരുന്നു...

വണ്ടി മുന്നോട്ട് എടുത്തപ്പോൾ രാഹുൽ ചോദിച്ചു..

" ആരാ അമ്മു അത്.... "

" അതോ... അത്.... എന്റെ അഭിയേട്ടൻ... "

അത് പറയുമ്പോൾ അമ്മുവിന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു...

അമ്മു സൈഡ് മിററിലൂടെ അഭി അക്ഷയ്യുടെ നെഞ്ചിൽ കിടന്നു കരയുന്നത് കണ്ണിമ തെറ്റാതെ നോക്കി ഇരിക്കുകയായിരുന്നു...

കുറച്ചു നേരത്തെ മൗനത്തിനു ശേഷം രാഹുൽ വീണ്ടും ചോദിച്ചു...

" അമ്മു നീ കരയുകയാണോ, നിന്റെ കവിളിൽ എന്താ ഒരു പാട്.."

" അത് ഒന്നുമില്ല രാഹുലേട്ടാ.... "

" നീ വെറുതെ പറയണ്ട.. എന്തെങ്കിലും പ്രശ്നം ഉണ്ടായോ അഭി ആയിട്ട്..."

അപ്പോഴേക്കും അമ്മു പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു...

രാഹുൽ കാർ റോഡിന് അരുകിലേക്ക് ഒതുക്കിയിട്ടു...

" അമ്മു എന്താ പറയൂ എന്ത് പറ്റി നിനക്ക്..."

അമ്മു എല്ലാ കാര്യവും രാഹുലിനോട് പറഞ്ഞു.

" അമ്മു നീ ഇൗ നിസാര കാര്യത്തിന് ആണോ അഭിയോടു ഇങ്ങനെ പെരുമാറിയത്... നീ പറഞ്ഞതിന്റെ കാഠിന്യം എന്താണെന്ന് നിനക്ക് അറിയോ..."

" എല്ലാവർക്കും ഇത് നിസാര കാര്യം ആയിരിക്കും പക്ഷേ എനിക്ക് അങ്ങനെ അല്ല... ഞാൻ കാരണം എന്റെ അഭിയേട്ടന് ഒന്നും സംഭവിക്കാൻ പാടില്ല... "

" പക്ഷേ എന്നെ ഇതിലേക്ക് എന്തിനാ വലിച്ചിഴച്ചത് അമ്മു... "

" അതിനു ഞാൻ ക്ഷമ ചോദിക്കുന്നു രാഹുലേട്ടാ...."

" ഞാൻ ഇത് അഭിയോട്‌ പറയും.."

" വേണ്ട രാഹുലേട്ടാ... ഇപ്പൊൾ അഭിയേട്ടന് എന്നോട് വെറുപ്പാണ് അത് അങ്ങനെ തന്നെ ഇരിക്കട്ടെ... വീട്ടിലേക്ക് പോവാം എനിക്ക് വയ്യ..."

രാഹുൽ കാർ സ്റ്റാർട്ട് ആക്കി...

അമ്മുവിന്റെ വീടിന് മുന്നിൽ എത്തി.
കാർ ഇറങ്ങി. ഉമ്മറത്ത് ഇരിക്കുന്ന ബാലകൃഷ്ണനെയും കല്യാണിയെയും നോക്കാതെ അമ്മു നേരെ റൂമിന് അകത്തേക്ക് ഓടിപ്പോയി വാതിലടച്ചു...

റൂമിൽ ഉണ്ടായിരുന്ന അവളുടെ ബുക്കുകളും തുണികളും ഒരു ഭ്രാന്തിയെപ്പോലെ വലിച്ചു വാരിയിട്ടു....

കണ്ണുനീരിൽ പറ്റിപ്പിടിച്ച് മുഖത്ത് കിടക്കുന്ന മുടിയിഴകളെ ഒതുക്കി വച്ചു..

താഴെ കിടക്കുന്ന പുസ്തകങ്ങൾക്ക് ഇടയിൽ ഒരു ഫോട്ടോ കിടക്കുന്നത് അമ്മു അപ്പോഴാണ് ശ്രദ്ധിച്ചത്..

അത് അഭിയുടെ ഫോട്ടോ ആയിരുന്നു.

അമ്മു ആ ഫോട്ടോ എടുത്ത് കുറച്ചു നേരം അതിലേക്ക് നോക്കിയിരുന്ന് വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു....

" അഭിയേട്ടാ എന്നെ ശപിക്കരുത്. ഞാൻ പറഞ്ഞത് എത്രത്തോളം ഏട്ടനെ വേദനിപ്പിച്ചു എന്ന് എനിക്കറിയാം... പക്ഷേ എനിക്ക് ഇപ്പോ അതിനെ സാധിക്കൂ.. ഞാൻ എന്നും പറയാറുള്ള പോലെ ഇൗ അമ്മുവിന്റെ മനസ്സിൽ ഒരാള് മാത്രമേ ഉള്ളൂ... അത് എന്റെ അഭിയേട്ടനാണ് മരണം വരെയും അത് അങ്ങനെ തന്നെ ആണ്.. "

അമ്മു അഭിയുടെ ഫോട്ടോ അവളിലേക്ക് അടുപ്പിച്ചു...

പുറത്ത് അമ്മയും അച്ഛനും വിളിക്കുന്നത് അവൾ കേട്ടില്ല...

ഒപ്പം രാഹുൽ പറയുന്നത് കേട്ടു " അവൾ കുറച്ചു നേരം ഒറ്റക്ക് ഇരുന്നോട്ടെ ആരും അവളെ ശല്യം ചെയ്യാൻ പോകേണ്ട.... നിങ്ങൾക്ക് അറിയാനുള്ളത് ഞാൻ പറഞ്ഞു തരാം..."

അപ്പോഴേക്കും അമ്മു മയങ്ങിയിരുന്നു...

***********************

ഇതേ സമയം ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു ആഭിയും അക്ഷയും..

വിദൂരതയിലേക്ക് നോക്കി ഇരിക്കുകയാണ് അഭി. മൗനം ഭേദിച്ചുകൊണ്ട് അഭി പറഞ്ഞു

" ഡാ അക്ഷയ് അവളു വെറുതെ പറ്റിക്കാൻ വേണ്ടി പറഞ്ഞത് ആവും ലെ..."

അക്ഷയ് അഭിയുടെ കണ്ണുകളിൽ ഒരു പ്രതീക്ഷ കണ്ടു. അക്ഷയ് മറുപടി പറഞ്ഞില്ല..

" അല്ല ലേ... നീയും കേട്ടതല്ലേ അവളു പറഞ്ഞത്... അവൾക്ക് എന്താ പറ്റിയത് എന്ന് അറിയില്ലെടാ..."

അഭിയുടെ കണ്ണ് ഈറനണിയുന്നത് അക്ഷയ് കണ്ടു.

" ഡാ നീ സങ്കടപ്പെടല്ലേ.. നീ സങ്കടപ്പെടുന്നത് ഞങ്ങൾക്ക് സഹിക്കില്ല... അവൾക്ക് വേണ്ടെങ്കിൽ വേണ്ടെടാ നീ അവളെ ചതിച്ചിട്ടൊന്നും ഇല്ലല്ലോ.. അവളു പോട്ടെടാ..  "

" എങ്ങനെയാടാ.... എല്ലാവർക്കും പറയാൻ എളുപ്പമാണ് പക്ഷേ വേണ്ടാന്നു വക്കാൻ മനസ്സ് അനുവദിക്കുന്നില്ല..."

" ഒക്കെ ശരിയാവും നീ ഇപ്പോൾ വീട്ടിലേക്ക് ചെല്ല്.."

" ഉം... "

അഭി നടക്കാൻ ഒരുങ്ങിയപ്പോൾ അക്ഷയ് പറഞ്ഞു

" നിക്ക്, ഞാനും വരാം നിന്റെ കൂടെ "

അവർ ഒരുമിച്ച് വീട്ടിലെത്തി..

അഭിയും അക്ഷയ് യും വരുന്നത് കണ്ട ലക്ഷ്മി...

" ഇന്നേന്താ രണ്ടുപേരും നേരത്തെ ആണല്ലോ.. അല്ലെങ്കിൽ ഊണ് കഴിക്കാൻ പോലും കാണാറില്ലല്ലോ..."

" ഒന്നുമില്ല അമ്മേ... ഇന്ന് എവിടേക്കും കറങ്ങാൻ പോയില്ല... " അക്ഷയ് ആണ് മറുപടി കൊടുത്തത്.

അഭി മൗനമായി ഇരുന്നത് ലക്ഷ്മി ശ്രദ്ധിച്ചു..

" എന്താ നിനക്ക് സുഖമില്ലേ... " എന്ന് പറഞ്ഞ് ലക്ഷ്മി അഭിയുടെ നെറ്റിയിലും കവിളിലും എല്ലാം തൊട്ടുനോക്കി..

അതുവരെ പിടിച്ച് നിന്ന അഭി ലക്ഷ്മിയെ ആലിംഗനം ചെയ്ത് കരഞ്ഞു...

" എന്താ മോനെ എന്താ നിനക്ക് പറ്റിയത്..."

അഭി ഒന്നും പറയാതെ കരയുകയാണ്...

അക്ഷയ് രാവിലെ നടന്ന കാര്യങ്ങൾ എല്ലാം തന്നെ ലക്ഷ്മിയോട് പറഞ്ഞു...

ലക്ഷ്മി അഭിയെ തോളിൽ നിന്നും എണീപ്പിച്ചു ലക്ഷ്മിക്ക് അഭിമുഖമായി നിർത്തി. അവന്റെ കണ്ണുനീർ തുടച്ച് കളഞ്ഞു.

" ഇതെല്ലാം എനിക്ക് നേരത്തെ അറിയാമായിരുന്നു... എന്റെ മോനോട് ഞാൻ എങ്ങനെ അവന്റെ നെഞ്ച് തകരുന്ന കാര്യം പറയുക... ഇപ്പൊ എനിക്ക് സമാധാനമായി... നീ ഒരിക്കലും കരയരുത് അമ്മക്ക് അത് സഹിക്കില്ല..."

അഭി ആശ്ചര്യത്തോടെ നോക്കി...  " ഞാൻ കരയില്ല അമ്മേ.."

" ഡാ ഞാൻ ഇന്ന് പോവുകയാണ് മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ.. അപ്പോഴേക്കും നീ ഒന്ന് റെഡി ആവണം..."

അക്ഷയ് യാത്ര പറഞ്ഞു പോയി
അമ്മയോട് കരയില്ല എന്ന് പറഞ്ഞെങ്കിലും അത് നിറവേറ്റാൻ ബുദ്ധിമുട്ട് ആണെന്ന് അഭിക്കു മനസ്സിലായി.. അഭിയുടെ സ്വഭാവങ്ങളിലും മാറ്റം വന്നു തുടങ്ങി..

 അവൻ മദ്യത്തിൽ അഭയം തേടി കഴിഞ്ഞിരുന്നു....

ഒരാഴ്ച കഴിഞ്ഞതും അക്ഷയ് നാട്ടിൽ എത്തി. അവൻ നേരെ അഭിയുടെ വീട്ടിൽ പോയി. പക്ഷേ അഭി അവിടെ അഭി ഉണ്ടായിരുന്നില്ല. ലക്ഷ്മി അവനോടു അഭിയിൽ വന്ന മാറ്റങ്ങൾ എല്ലാം അക്ഷയ്യോട് പറഞ്ഞു.
അക്ഷയ് ലക്ഷ്മിയെ സമാധാനിപ്പിച്ചു.

" അവനെ ഞാൻ കൊണ്ടുവരാം അമ്മേ... അവനെ ഞാൻ മാറ്റി എടുക്കാം. " എന്ന് പറഞ്ഞ് അഭിയെ തേടി ഇറങ്ങി...

അക്ഷയ് ആരെയോ ഫോണിൽ വിളിച്ചു. അഭി എവിടെ ഉണ്ടെന്ന് അക്ഷയ്ക്ക്‌ മനസ്സിലായി.

***********************

ഒരു തെങ്ങിൻ തോപ്പിന്റെ ഉള്ളിലെ താമസിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു ചെറിയ കുടിലിനു മുന്നിൽ അഭിയും നാലഞ്ച് പേരും കൂടി മദ്യപിച്ച് ഇരിക്കുമ്പോൾ ആയിരുന്നു ഒരു കാർ അവരുടെ സമീപം വന്ന് നിന്നത് അതിൽ അക്ഷയ് ആയിരുന്നു.

അക്ഷയ് അഭിയുടെ സമീപത്തേക്ക് നടന്ന് അഭിയെ പിടിച്ച് എഴുന്നേൽപ്പിച്ചു.

" ഡാ നീ എന്താ ഇവിടെ കാണിക്കുന്നത്.. നീ ഇങ്ങു വന്നേ.. "

" നീ ആ കാറിൽ ഇരിക്ക് ഞാൻ ഇത് തീർത്തിട്ട് വരാം..."

" നീ ഇങ്ങോട്ട് വന്നേ... നിന്റെ ശീലങ്ങൾ ഒക്കെ ഞാൻ മാറ്റി തരാം... നമ്മുക്ക് വീട്ടിൽ പോയി സംസാരിക്കാം "

അക്ഷയ് അവനെ പിടിച്ചു കാറിൽ കയറ്റാൻ നോക്കി...

" നീ പിടിക്കുകയോന്നും വേണ്ടാ ഞാൻ കേറിക്കോളാം ഞാൻ ഫിറ്റ് ഒന്നുമല്ല.."

അഭി വണ്ടിയിൽ കയറി. അക്ഷയ് അഭിയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു.

പോകുന്ന വഴി  ഒരു കുളത്തിനു അടുത്ത് വണ്ടി നിർത്തി അഭിയെ കുളത്തിലേക്ക് ഇറക്കി നിർത്തി അവനെ പിടിച്ച് കുളത്തിൽ മുക്കിയിട്ട് തിരിച്ചു സ്റ്റെപ്പിലേക്ക് ഇരുത്തി.

" ഇനി നമ്മുക്ക് സംസാരിക്കാം.. എന്ന് തുടങ്ങി നിനക്ക് ഇൗ ശീലം.."

" നീ പോയിട്ട് രണ്ടു ദിവസം കഴിഞ്ഞ്.. നിയന്ത്രണം വിട്ട് പോകുമോ എന്ന് ഭയന്ന് തുടങ്ങിയതാണ്... "

" എന്താടാ നീ ഇങ്ങനെ നീ കാരണം വിഷമിക്കുന്നത് ബാക്കി ഉള്ളവരാണ്... അത് ഓർക്കുന്നുണ്ടോ നീ.."

" ഓർക്കാഞ്ഞിട്ട് അല്ലടാ.. എനിക്ക് പറ്റുന്നില്ലടാ എല്ലാവരുടെയും മുന്നിൽ അഭിനയിക്കാൻ "

" നിന്റെ അവസ്ഥ അറിയാഞ്ഞിട്ടല്ല... പക്ഷേ നിന്നെപ്പോലെ ഉള്ളവരോക്കെ അതിന്റെ പേരിൽ ലഹരി തേടുമ്പോൾ തോൽക്കുന്നത് സൗഹൃദം ആണ്.. ഞങ്ങളൊക്കെ ഇല്ലേ നിന്റെ കൂടെ..."

" ഉം.."

" ഇപ്പൊ നീ ഒരു കാര്യം തീരുമാനിക്കണം... നിന്റെ അമ്മക്ക് ഞാൻ ഒരു വാക്ക് കൊടുത്തിട്ടുണ്ട്... അത് എനിക്ക് പാലിക്കണം. നീ നമ്മുടെ സൗഹൃദത്തിൽ വിശ്വസിക്കുന്നു എങ്കിൽ ഇന്നത്തോടെ എല്ലാം നീ നിർത്തണം.. അല്ലെങ്കിൽ പിന്നെ നിനക്ക് ഇങ്ങനെ ഒരു സുഹൃത്ത് ഇല്ല എന്ന് കരുതിയാൽ മതി.."

അഭി ആക്ഷയ്യുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു...

" എനിക്ക് എന്നെ സ്നേഹിക്കുന്നവർ ആണ് വലുത് ഞാൻ നാളെ മുതൽ പുതിയൊരു ജീവിതം തുടങ്ങാൻ പോവുകയാണ്.."

അക്ഷയും അഭിയും കാറിൽ കയറി വീട്ടിൽ എത്തി...

അഭിയുടെ മാറ്റം എല്ലാവരെയും അദ്ഭുതപ്പെടുത്തി..

എല്ലാവർക്കും സന്തോഷമായി... വീട് ആകെ ഉണർന്നു..

*********************

ഒരാഴ്ച കഴിഞ്ഞുള്ള ഒരു പ്രഭാതം....

അച്ചു ചായ കൊടുക്കാൻ വേണ്ടി അഭിയുടെ മുറിയിൽ എത്തിയപ്പോൾ അഭി അവിടെ ഉണ്ടായിരുന്നില്ല...

അവൾ അടുക്കളയിൽ പോയി ലക്ഷ്മിയോട് ചോദിച്ചപ്പോൾ റൂമിൽ ഉണ്ടാകും എന്ന് ആണ് പറഞ്ഞത്...

റൂമിൽ ചിലപ്പോൾ വന്നിട്ടുണ്ടാകും എന്ന് വിചാരിച്ച് അച്ചു പിന്നെയും റൂമിൽ എത്തി..

 പക്ഷേ അവിടെ അഭി ഉണ്ടായിരുന്നില്ല...

അച്ചു മൊബൈൽ എടുത്ത് വിളിച്ചു നോക്കി.

 റിംഗ്ടോൺ ശബ്ദം ആ മുറിയിൽ നിന്ന് തന്നെ അച്ചു കേട്ടു.

അച്ചു മൊബൈൽ തിരയുമ്പോൾ മേശപ്പുറത്ത് ഇരിക്കുന്നത് കണ്ടു..

 മൊബൈൽ ഒരു കടലാസിന്റെ മുകളിൽ ആണ് ഇരിക്കുന്നത്...

കടലാസ് തുറന്നു വായിച്ച അച്ചു അമ്മയേയും അച്ഛനേയും ഉറക്കെ വിളിച്ച് റൂമിന് പുറത്തേക്ക് ഓടി..

ലക്ഷ്മിയും രാമചന്ദ്രനും അത് കേട്ട് അച്ചുവിന്റെ അടുത്തേക്ക് വന്നു..

പരിഭ്രാന്തിയോടെ നിൽക്കുന്ന അച്ചുവിനോട് രാമചന്ദ്രൻ ചോദിച്ചു..

" എന്താ മോളെ എന്ത് പറ്റി നീ എന്താ വല്ലാതെ ഇരിക്കുന്നത്... "

അച്ചു അവളുടെ കയ്യിലിരുന്ന കടലാസ് അവർക്ക് നേരെ നീട്ടി...

അതിൽ ഇങ്ങനെ എഴുതിയിരുന്നു...

" പ്രിയപ്പെട്ട അച്ഛനും അമ്മക്കും, എനിക്ക് ഇനിയും നിങ്ങളുടെ മുമ്പിൽ അഭിനയിച്ചു കാണിക്കുവാൻ കഴിയില്ല..  

ഇവിടെ നിൽക്കുംതോറും എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഞാൻ ഒരു യാത്ര പോകുവാൻ തീരുമാനിച്ചു..

എവിടേക്കാണ് എന്ന് തീരുമാനിച്ചിട്ടില്ല അതുകൊണ്ട് തന്നെ  ആരോടും യാത്ര പറയുന്നില്ല..

അമ്മ പേടിക്കുകയൊന്നും വേണ്ടാ.. ഞാൻ അവിവേകമൊന്നും കാണിക്കില്ല. മനസ്സ് ശാന്തമാകുമ്പോൾ  ഞാൻ തിരിച്ചു വരും.. അത് എന്നാകും എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല.

 അച്ചുവിനെ നന്നായി നോക്കണം, പിന്നെ ഞാൻ ഒരു ഗിഫ്റ്റ് വാങ്ങിയിട്ടുണ്ട് അത് അമ്മുവിന് നൽകണം..."

കത്ത് വായിച്ച ലക്ഷ്മി നിലത്തേക്ക് ഇരുന്ന് കരയുവാൻ തുടങ്ങി..

അച്ചു ആക്ഷയ്‌നെ വിളിച്ചു പറഞ്ഞപ്പോൾ നിമിഷ നേരം കൊണ്ട് അക്ഷയ് അവിടെ എത്തി....

" അമ്മേ എന്താ ഉണ്ടായത്..."

അച്ചു കടലാസ് ആക്ഷയ്ക്ക് നേരെ നീട്ടി.
അക്ഷയ് അത് വായിച്ചു.

" പേടിക്കേണ്ട ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ അവൻ പോയിട്ടൊന്നും ഉണ്ടാകില്ല..."

 അക്ഷയ് ലക്ഷ്മിയോടും രാമചന്ദ്രനോടുമായി പറഞ്ഞ് പുറത്തേക്കിറങ്ങി..

അപ്പോഴേക്കും ആ വാർത്ത നാട് മുഴുവനും പരന്നു... അത് അമ്മുവിന്റെ ചെവിയിലും എത്തി..

അമ്മു അത് കേട്ടപാടെ അഭിയുടെ വീട്ടിൽ എത്തി.. പിന്നാലെ തന്നെ ബാലകൃഷ്ണനും കല്യാണിയും എല്ലാവരും ഉണ്ടായിരുന്നു.

അമ്മു കയറി വരുന്നത് കണ്ട അച്ചു ഓടി ചെന്ന് അമ്മുവിനെ ചേർത്തുപിടിച്ച് കരഞ്ഞു..

" അമ്മു ചേച്ചി അഭിയേട്ടൻ...." പറഞ്ഞ് മുഴുവനാക്കും മുമ്പേ എന്തോ ഓർത്തപോലെ അച്ചു അഭിയുടെ റൂമിലേക്ക് പോയി.

തിരിച്ചു വരുമ്പോൾ അച്ചുവിന്റെ കയ്യിൽ ഒരു ചെറിയ പെട്ടി ഉണ്ടായിരുന്നു...

അച്ചു അത് അമ്മുവിനെ ഏൽപ്പിച്ചു...

അമ്മു അത് തുറന്നു നോക്കി. അതിനുള്ളിൽ ഒരു താലി മാല ആയിരുന്നു. ഒപ്പം ഒരു പേപ്പറും.. അമ്മു അത് വിറക്കുന്ന കയ്യോടെ അത് തുറന്നു വായിച്ചു...

" ഇത് നിനക്കുള്ള എന്റെ വിവാഹ സമ്മാനം ആണ്. നിനക്ക് വേണ്ടി ഞാൻ വാങ്ങിച്ചതാണ് അത് പക്ഷെ ഇന്ന് അതിനു ഒരു അവകാശി ഇല്ല...

അത് ആർക്ക് വേണ്ടിയാണോ വാങ്ങിയത് അയാളുടെ അടുത്ത് തന്നെ എത്തണം എന്ന് തോന്നി...

ഇഷ്ടപ്പെടില്ല എന്നറിയാം അതെന്റെ വിയർപ്പിന്റെ മൂല്യമാണ്... നീ ആഗ്രഹിക്കുന്ന പോലെ ഒരിക്കലും ഞാൻ നിന്നെ ശല്യപ്പെടുത്താൻ വരില്ല..  എവിടെ ആണെങ്കിലും സന്തോഷത്തോടെ ജീവിക്കുക... "

അത് വായിച്ച് കഴിഞ്ഞതും അമ്മുവിന് തല കറങ്ങുന്നത് പോലെ തോന്നി...

" അഭിയേട്ടാ " എന്ന് വിളിച്ചുകൊണ്ട് അവൾ നിലത്തേക്ക് വീണു.

അച്ചു വെള്ളം കൊണ്ടുവന്ന് അമ്മുവിന്റെ മുഖത്തേക്ക് തളിച്ചിട്ടും അവൾ എണീക്കുന്നില്ല എന്ന് കണ്ടപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തീരുമാനിച്ചു രാമചന്ദ്രൻ വണ്ടി വിളിച്ച് കൊണ്ടുവന്നു...

അച്ചുവിനെയും അനുവിനേയും അപ്പുവിനേയും വീട്ടിൽ നിർത്തി അവർ അമ്മുവിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി.

ഹോസ്പിറ്റലിൽ എത്തി.

ഡ്രിപ്പ് കേറ്റണം എല്ലാവരോടും പുറത്ത് നിൽക്കാൻ നഴ്സ് പറഞ്ഞു..

അവർ പുറത്ത് കാത്തു നിന്നു..

ഡോക്ടർ പരിശോധിക്കാൻ അകത്തേക്ക് കയറി.

*********************

ഇതേ സമയം അക്ഷയ് അഭിയെ തിരഞ്ഞ് റയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു..

അക്ഷയ് അവിടെ ഉള്ള ട്രെയിനുകളിൽ പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ ദൂരെ ഒരു ബെഞ്ചിൽ അഭിയെ പോലെ ഒരാള് ഇരിക്കുന്നത് കണ്ടു..

അക്ഷയ് അങ്ങോട്ട് നടന്നു..

അത് അഭി തന്നെ ആണെന്ന് ഉറപ്പായി..
അക്ഷയ് യുടെ കാലുകളുടെ വേഗത കൂടി.....

*******************

ആശുപത്രിയിൽ പരിശോധന കഴിഞ്ഞ ഡോക്ടർ ആരതിയുടെ ഒപ്പം ഉള്ളവരോട് വരാൻ പറഞ്ഞത് അനുസരിച്ചു അവര് നാല് പേരും ഡോക്ടറുടെ റൂമിലേക്ക് കയറി ചെന്നു...

ഡോക്ടർ അവരോട് ഇരിക്കാൻ പറഞ്ഞു...

" ആരതിക്ക് ഡ്രിപ്പ് കൊടുത്തിരിക്കുകയാണ് കുറച്ചു കഴിഞ്ഞാൽ കൊണ്ടുപോകാം...

പക്ഷേ എനിക്ക് നിങ്ങളോട് ഒരു അത്യാവശ്യ കാര്യം പറയാൻ ഉണ്ട്.. "

" പറയൂ ഡോക്ടർ "

" ആരതി അവൾ ഗർഭിണിയാണ്... അതിന്റെ ലക്ഷണം ആണ് ഇപ്പോൾ കണ്ടത്..."

അത് കേട്ട അവർ നെട്ടിത്തരിച്ച് പരസ്പരം മുഖത്തോട് മുഖം നോക്കി ഇരുന്നു....

തുടരും...


*അത്മാനുരാഗം*

 Part - 13*
-----------------


കല്യാണി : ഡോക്ടർ എന്താ ഇൗ പറയുന്നത്...

ഡോ. : എനിക്കും ആദ്യം ഒരു സംശയം ഉണ്ടായിരുന്നു, പക്ഷേ പരിശോധിച്ചപ്പോൾ ആ സംശയം ശരിയായിരുന്നു..

അപ്പോഴേക്കും അമ്മുവിനെ കൊണ്ട് നഴ്സ് അങ്ങോട്ട് വന്നിരുന്നു.

അമ്മു വരുന്നത് കണ്ടുകൊണ്ട് വന്ന കല്യാണി " നീ ഞങ്ങളെ ഒക്കെ നാണം കെടുത്തും അല്ലെടീ.... " എന്ന് പറഞ്ഞുകൊണ്ട് അമ്മുവിന് നേരെ നടന്നടുക്കാൻ നോക്കിയതും ബാലകൃഷ്ണൻ കല്യാണിയെ പിടിച്ചു.

ഡോ. : ഹലോ... ഇത് ഒരു ആശുപത്രി ആണ്, ഇൗ വക കാര്യങ്ങൾ ഇവിടെ നിന്ന് ഇറങ്ങിയിട്ട് ചെയ്താൽ മതി.

കല്യാണി : സോറി ഡോക്ടർ...

ഡോ. : ഉം, സാരമില്ല...

ഡോക്ടർ റിപ്പോർട്ടുകൾ അവർക്ക് കൈമാറി.

അവിടുന്ന് പുറത്തിറങ്ങിയപ്പോൾ കല്യാണി വീണ്ടും അമ്മുവിന്റെ നേരെ തിരിഞ്ഞു...

അമ്മു പേടിച്ച് ലക്ഷ്മിയുടെ പുറകിലേക്ക് മാറി നിന്നു..

രാമചന്ദ്രനും ബാലകൃഷ്ണനും ഇതെല്ലാം നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്..

കല്യാണി : കുടുംബത്തിന്റെ മാനം കളയാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുകയാണോ നീ..
കല്യാണി ശബ്ദം താഴ്ത്തി ചോദിച്ചു..

അമ്മു : അമ്മേ....!

അമ്മുവിന്റെ ശബ്ദം ഉയർന്നു..

കല്യാണി : നീ നിന്റെ താഴെ ഉള്ളവരെ പറ്റി ചിന്തിച്ചു നോക്കിയോ....? പോട്ടെ നിന്നെ കുറിച്ച് ചിന്തിച്ചോ... വിവാഹം കഴിഞ്ഞിട്ടില്ല, ആളുകൾ എന്തൊക്കെയാ നിന്നെ കുറിച്ച് പറഞ്ഞ് നടക്കുക എന്ന്...

ശകാരിക്കുമ്പോഴും കല്യാണിയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു...

ഇതെല്ലാം കണ്ടുകൊണ്ട് അമ്മുവും കരയാൻ തുടങ്ങിയിരുന്നു...

ഇതൊക്കെ കണ്ട് നിന്ന ലക്ഷ്മി അമ്മുവിനെ മുന്നിലേക്ക് പിടിച്ച് നിർത്തി.

ലക്ഷ്മി അമ്മുവിന്റെ കണ്ണുനീർ തുടച്ച് മാറ്റി അമ്മുവിന്റെ മുഖം കൈകൾക്കുള്ളിലാക്കി എല്ലാവരെയും നോക്കി പറഞ്ഞു..

" എനിക്ക് അറിയാം എന്റെ മോളെ.. എന്റെ മോളായിട്ട് തന്നെയാ ഞാൻ ഇവളെ കണ്ടിരുന്നത്... ഇത്രയും നാൾ എന്റെ മോൾ അനുഭവിച്ചത് ഒക്കെ മതി... കല്യാണി... ഞാൻ കൊണ്ട് പോകുവാ ഞങ്ങളുടെ വീട്ടിലേക്ക്... ഇവളുടെ വയറ്റിൽ വളരുന്നത് എന്റെ മോന്റെ കുഞ്ഞാണ്.. അവൾ അവിടെ കഴിയും.. അഭിയുടെ ഭാര്യയുടെ സ്ഥാനത്ത്... ദൈവം ആയിട്ട് ചേർത്ത് വച്ചതാണ് ഇവരെ അവരെ പിരിക്കാൻ ആരേക്കൊണ്ടും കഴിയില്ല... പിന്നെ നാട്ടുകാർ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ അതിനുള്ള വഴിയും ഞാൻ കണ്ട് വച്ചിട്ടുണ്ട്..  ലക്ഷ്മി പറഞ്ഞു നിർത്തി.

അമ്മു കരഞ്ഞുകൊണ്ട് ലക്ഷ്മിയുടെ തോളിലേക്ക് ചാഞ്ഞു..

കല്യാണി അവരുടെ അടുത്തേക്ക് വന്ന് അമ്മുവിന്റെ തലോടിക്കൊണ്ട് പറഞ്ഞു. 

" ഞാൻ പറഞ്ഞത് എന്റെ മോളെ വേദനിപ്പിച്ചോ.. അമ്മ അമ്മയുടെ വിഷമം കൊണ്ട് പറഞ്ഞതല്ലേ..  എന്നാലും ഇതൊന്നും അറിയാൻ നമ്മുടെ അഭി കാത്തുനിന്നില്ലല്ലോ.."

ലക്ഷ്മി : അവൻ തിരിച്ചു വരും എനിക്ക് ഉറപ്പുണ്ട്..

രാമചന്ദ്രൻ : ആ ഇനി പറയാനുള്ളത് ഒക്കെ വീട്ടിൽ പോയി പറയാം... അവിടെ കുട്ടികൾ മാത്രമേ ഉള്ളൂ...

രാമചന്ദ്രൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും അത് ഓർത്തത്... എല്ലാവരും വണ്ടിയിൽ കയറി വീട്ടിലേക്ക് തിരിച്ചു...

***********************************

ഇതേ സമയം റയിൽവേ സ്റ്റേഷനിൽ......

തല കുനിച്ച് താഴേക്ക് നോക്കി ഇരിക്കുമ്പോൾ അവന്റെ തോളിൽ ആരോ സ്പർശിച്ചപ്പോൾ ആണ് അഭി തല ഉയർത്തി നോക്കിയത്...

" അക്ഷയ്...."

അഭി ഇരിപ്പിടത്തിൽ നിന്നും എണീറ്റു.

" അതേടാ... ഞാൻ തന്നെയാ.. നിന്നെ കണ്ട് പിടിക്കാൻ പറ്റില്ല എന്ന് നീ വിചാരിച്ചോ...? "

" അതല്ല... നീ എന്നെ തിരിച്ചു കൊണ്ടുപോവാൻ വന്നതാണെങ്കിൽ നീ വെറുതെ കാത്തു നിൽക്കേണ്ട..."

" നീ എന്തൊക്കെ പറഞ്ഞാലും നീ എന്റെ കൂടെ വന്നേ പറ്റൂ... എല്ലാവരും എത്ര വിഷമിക്കുന്നു എന്ന് നിനക്കറിയോ... "

" ഇല്ല എന്നെ നീ നിർബന്ധിക്കേണ്ട ഞാൻ പോവാൻ തന്നെ തീരുമാനിച്ചാണ് ഇങ്ങോട്ട് വന്നത്.."

" നീ ആരോടുള്ള വാശി തീർക്കാൻ ആണ് പോകുന്നത്..."

" ആരോടും എനിക്ക് ഒരു വാശിയും ഇല്ല... മനസ്സ് ഒന്ന് ശാന്തമാക്കാൻ ഇവിടുന്ന് പോകണം എന്ന് തോന്നി... "

" എന്തൊക്കെ ആണെങ്കിലും നിനക്ക് ഒന്ന് പറഞ്ഞിട്ട് പോയിക്കൂടെ ഒന്നും മിണ്ടാതെ ആണോ പോവുക.."

" എനിക്ക് അങ്ങനെ തോന്നി അറിഞ്ഞാൽ എന്നെ പോകുവാൻ സമ്മതിക്കുമോ..."

" നീ വാടാ... എന്ത് പ്രശ്നം ഉണ്ടായാലും നമ്മുക്ക് അത് പരിഹരിക്കാം... നീ വീട്ടിലേക്ക് വാ..."

" ഞാൻ ഇവിടുന്ന് നാട് വിട്ട് പോവുകയല്ല, കുറച്ചു ദിവസം ഒന്ന് മാറി നിൽക്കണം അത്രേ ഉദ്ദേശമുള്ളു... ഞാൻ തിരിച്ചു വരും..."

അപ്പോഴേക്കും ഒരു ട്രെയിൻ പ്ലാറ്റ്ഫോമിൽ വന്ന് നിന്നു.

അഭി അക്ഷയ് യുടെ കൈ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു....

" ഞാൻ വരും, അതുവരെ എന്റെ കുടുംബത്തെ നിന്നെ ഏൽപ്പിക്കുകയാണ്.. അവിടെ നീ ഉണ്ടാവണം എല്ലാ കാര്യത്തിനും... "

" ഡാ നിന്റെ തീരുമാനം മാറ്റിക്കൂടെ... "

" ഇല്ല.. "

എന്ന് പറഞ്ഞ് അഭി കൈയ്യിൽ ഉണ്ടായിരുന്ന ഫോൺ അഭിയുടെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു

" ഇത് നീ വീട്ടിൽ ഏൽപ്പിക്കണം..."

" അപ്പോ നിന്നെ വിളിക്കാനോ...? "

" നിന്നെ ഞാൻ വിളിച്ചോളാം...."

എന്ന് പറഞ്ഞു അഭി ട്രെയിനിൽ കയറി . നിമിഷനേരം കൊണ്ട് തന്നെ ട്രെയിൻ പ്ലാറ്റ്ഫോം വിട്ട് പോയി.

അക്ഷയ് ട്രെയിൻ പോകുന്നത് നോക്കി നിന്ന ശേഷം അഭിയുടെ വീട്ടിലേക്ക് തിരിച്ചു..

*********************************

ആശുപത്രിയിൽ നിന്നും അവർ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് ഉണ്ടായിരുന്ന അച്ചുവും അനുവും അപ്പുവും വണ്ടിയുടെ അരികിലേക്ക് എത്തി.

അച്ചു : ആശുപത്രിയിൽ പോയിട്ട് എന്താ പറഞ്ഞത് അമ്മേ...

അച്ചുവിന്റെ ചോദ്യം കേട്ടപ്പോൾ അമ്മുവിന്റെ മുഖത്ത് ചെറിയ നാണം ഒക്കെ വന്നു തുടങ്ങി..

ലക്ഷ്മി : അത്...  ഒന്നുമില്ല...

അച്ചു : ഡോക്ടർ ഒന്നും പറഞ്ഞില്ലേ..

ലക്ഷ്മി : ഒന്നുമില്ല എന്ന് പറഞ്ഞില്ലേ പിന്നെ എന്താ ഇപ്പോ ഇത്ര ചോദിക്കാൻ... അല്ല

അച്ചു : എന്ന ശരി..

അപ്പോഴും അച്ചുവിന്റെ സംശയം മാറിയിട്ടില്ലായിരുന്നു...

ലക്ഷ്മി അച്ചുവിനോട് അമ്മുവിനെ റൂമിൽ കൊണ്ടുപോയി കിടത്താൻ പറഞ്ഞു..

അമ്മുവും അനുവും കൂടി അമ്മുവിനെ റൂമിൽ എത്തിച്ച് അച്ചു വേഗം വാതിലിനു കുറ്റിയിട്ടു..

അച്ചു : എന്താ ചേച്ചി കുഴപ്പം എല്ലാരും എന്തോ മറച്ചു വെക്കുന്ന പോലെ ..

അമ്മു ഇവർ ഇനിയും ഇത് വിട്ടില്ലേ എന്ന മട്ടിൽ അവരെ നോക്കി..

അനു : പറ ചേച്ചി.. 

അമ്മു : അത് പിന്നെ പുതിയൊരു അതിഥി കൂടി വരുന്നുണ്ട് എന്ന് പറഞ്ഞു...

" പുതിയ അതിഥിയോ....? "

അവർ ഇരുവരും ഒരുമിച്ച് ചോദിച്ചു.
അവരുടെ മുഖഭാവം കണ്ടപ്പോൾ അമ്മുവിന് മനസ്സിലായി അവർക്ക് കാര്യം പിടികിട്ടിയില്ല എന്ന്..

അമ്മു അവരുടെ കൈകൾ എടുത്ത് അമ്മുവിന്റെ വയറ്റിൽ വച്ചുകൊണ്ട് പറഞ്ഞു...

" ഇവിടെ ഒരു കുഞ്ഞുവാവ വരുന്നുണ്ട് എന്നാ ഡോക്ടർ പറഞ്ഞത്..."

നെട്ടിത്തരിച്ച് നിൽക്കുകയാണ് രണ്ടു പേരും..

അപ്പോഴാണ് ഒരു ഹോൺ ശബ്ദം കേട്ടത്...

അമ്മു ജനലിലൂടെ നോക്കിയപ്പോൾ അക്ഷയ് യുടെ കാർ ആണ്..

അമ്മു വേഗത്തിൽ റൂമിൽ നിന്നും ഇറങ്ങി.

അക്ഷയ് കാറിൽ നിന്നും ഇറങ്ങിയതും എല്ലാവരും അവനെ പൊതിഞ്ഞു..

എല്ലാവരും കാറിന് അകത്തേക്ക് നോക്കി.

അഭിയെ കാണാഞ്ഞ് ലക്ഷ്മി  അക്ഷയ് നെ നോക്കി...

അക്ഷയ് : ഇല്ല അമ്മെ അവൻ വന്നില്ല

ലക്ഷ്മി : എന്താ അവൻ വരാഞ്ഞത്

അക്ഷയ് : അമ്മക്ക് അറിയാലോ അവന്റെ വാശി.. ഞാൻ അവനെ ഒരുപാട് നിർബന്ധിച്ചു പക്ഷേ അവൻ വന്നില്ല...

എല്ലാവരുടേയും കണ്ണുകൾ നിറയുന്നത് അക്ഷയ് കണ്ടു....

അപ്പോഴാണ് അമ്മു അങ്ങോട്ട് എത്തിയത്.
അമ്മുവിനെ കണ്ടതും അക്ഷയ് യുടെ മുഖം ആകെ മാറി.. 

" ഹാ... നിനക്ക് സമാധാനം ആയോ....? ഇവൾ... ഇവൾ ആണ് നമ്മുടെ അഭി പോകാൻ ഉള്ള കാരണം... അവൾക്കിപ്പോ സന്തോഷം ആയിട്ടുണ്ടാകും ഇനി ഇപ്പോൾ അവൾക്ക് ഇഷ്ടമുള്ള ജീവിതം ജീവിക്കാമല്ലോ... ഇവളെ ഒന്നും വീട്ടിൽ കയറ്റാൻ പാടില്ലായിരുന്നു അമ്മേ.. "

അമ്മു : അക്ഷയ് ഏട്ടാ... ഞാൻ...

അക്ഷയ് : നീ ഒന്നും പറയേണ്ട.. എന്നെ നീ ഇനി അങ്ങനെ വിളിക്കരുത്.. നീ ...

അക്ഷയ് പറയുന്നതിന് ഇടയ്ക്കു കയറി ലക്ഷ്മി പറഞ്ഞു..

ലക്ഷ്മി : അക്ഷയ് ഇനി അവളെ നീ ഒന്നും പറയരുത്..

അക്ഷയ് : അമ്മേ... എല്ലാം അറിയുന്ന അമ്മ തന്നെയാണോ ഇത് പറയുന്നത്...

ലക്ഷ്മി : ഒന്നിനും ഉത്തരവാദി അവൾ അല്ല ഞങ്ങൾ ആണ്...

അക്ഷയ് : അമ്മ എന്താ പറഞ്ഞു വരുന്നത്..

ലക്ഷ്മി : അഭിയുടേയും അമ്മുവിന്റേയും കല്ല്യാണ നിശ്ചയത്തിന്റെ തിയ്യതി നോക്കാൻ വേണ്ടി ഞങ്ങൾ പോയിരുന്നു. ഇവരുടെ ജാതകങ്ങൾ നോക്കിയ ജോത്സ്യൻ പറഞ്ഞത് ഇവരുടെ വിവാഹം നടക്കാൻ പാടില്ല എന്നാണ്. നടന്നാൽ അഭിയ്ക്ക് അത് ദോഷമാണ്മരണം വരെ സംഭവിക്കാം എന്നാണ് പറഞ്ഞത്... അത് കേട്ടപ്പോൾ ഞങ്ങൾക്ക് എന്താ ചെയ്യേണ്ടത് എന്ന് ഒരു പിടിയും ഇല്ലായിരുന്നു. അഭിയോടു പറഞ്ഞാൽ അവൻ ഇതൊന്നും വിശ്വസിക്കില്ല.. ബാലകൃഷ്ണനും കല്യാണിയും പറഞ്ഞത് അഭി അവരുടെയും മകൻ ആണ്.. ആഭിക്കു ഒരു ആപത്ത് വരാനും സമ്മതിക്കില്ല.. അമ്മുവിനെ അവര് പറഞ്ഞു മനസ്സിലാക്കാം എന്ന്... അത് പറഞ്ഞപ്പോൾ അമ്മുവിന്റെ തീരുമാനം ആണ് ഞങ്ങളെ നെട്ടിച്ചത്... അവളുടെ ആ തീരുമാനം ആണ് ഇത്രയും നാൾ കണ്ടത് "

അക്ഷയ് ആശ്ചര്യത്തോടെ അമ്മുവിനെ നോക്കി...

അക്ഷയ് : അമ്മേ നിങ്ങൾക്ക് ഇത് എന്താ പറ്റിയത്.. ഇൗ ചെറിയ കാര്യത്തിന് ആണോ... ഇന്ന് ഇതൊക്കെ ആരെങ്കിലും നോക്കുമോ...? ബാക്കി ഉള്ളവരൊക്കെ ജാതിയും മതവും ഒന്നും നോക്കാതെ ആണ് ഇന്ന് വിവാഹങ്ങൾ കഴിക്കുന്നത് അപ്പോഴാ ഇങ്ങനത്തെ കാര്യങ്ങള്... അമ്മു നീ പടിപ്പുള്ളവൾ അല്ലേ നിനക്ക് ബോധം ഇല്ലേ..."

അമ്മു : അക്ഷയ് ഏട്ടാ ഞാൻ എത്രത്തോളം എന്റെ അഭിയേട്ടനെ സ്നേഹിക്കുന്നുണ്ട് എന്ന് ഏട്ടന് അറിയാലോ... അങ്ങനെ ഉള്ള ഞാൻ എങ്ങനെ അഭിയെട്ടനു ആപത്ത് വരാൻ ആഗ്രഹിക്കോ... അഭിയേട്ടന് എന്തെങ്കിലും സംഭവിക്കും എന്നതിന് പകരം എനിക്ക് ആണ് എന്തങ്കിലും സംഭവിക്കുക എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ ഉറപ്പായും കല്യാണത്തിന് സമ്മതിച്ചേനെ അഭിയേട്ടന്റെ കൂടെ ഒരു ദിവസമെങ്കിൽ ഒരു ദിവസം ജീവിച്ചാൽ മതിയായിരുന്നു എനിക്ക്...

അക്ഷയ് : അമ്മു നിനക്ക് എന്നോടെങ്കിലും പറയാമായിരുന്നു...

അമ്മു : ഏട്ടൻ അറിഞ്ഞാൽ അഭിയേട്ടനോട് അത് പറയും എന്നുള്ളത് കൊണ്ടാ പറയാഞ്ഞത്.. അക്ഷയ് ഏട്ടാ അഭിയേട്ടൻ എവിടേക്കാണ് പോയത് ഞാൻ വരാം കൂടെ അഭിയേട്ടനോടു ഞാൻ പറയാം..

അക്ഷയ് : വേണ്ടാ അമ്മു ഞാൻ അന്വേഷിച്ച് വരാം, കൂടെ രാഹുലിനെയും കൂട്ടാം ഒരു പോലീസുകാരൻ ഉള്ളത് നല്ലതല്ലേ... നീ വിഷമിക്കേണ്ട... അവൻ ബാംഗ്ലൂർ ലേക്ക് ഉള്ള ട്രെയിനിൽ ആണ് കയറിയത് അവൻ ജോലി ചെയ്യുന്ന സ്ഥലത്ത് പോയി നോക്കാം..

അമ്മു : ശരി ഏട്ടാ ഞാൻ രാഹുലേട്ടനോട് പറയാം..

അക്ഷയ് അഭിയുടെ ഫോൺ അമ്മുവിനെ ഏൽപ്പിച്ച് എല്ലാരോടും യാത്ര പറഞ്ഞ് ഇറങ്ങി.

****************************

പിറ്റേന്ന് അക്ഷയും രാഹുലും ആഭിയെ അന്വേഷിച്ചു ഇറങ്ങി.

അവൻ ജോലി ചെയ്ത സ്ഥലത്ത് പോയപ്പോൾ അഭി ജോലി മതിയാക്കി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്

അവന്റെ അവിടെയുള്ള സുഹൃത്ത് ആയ ബിനീഷിനോടും അന്വേഷിച്ചപ്പോൾ അവനും അറിയില്ല എന്നാണ് പറഞ്ഞത്..

ഇതെല്ലാം അക്ഷയ് അഭിയുടെ വീട്ടിൽ അപ്പപ്പോൾ തന്നെ അറിയിക്കുന്നുണ്ടായിരുന്നു..

അമ്മുവിന്റെ സങ്കടം ഇരട്ടിക്കാൻ അത് കാരണമായി. ഉള്ളിൽ ഒരു ജീവൻ ഉണ്ട് എന്നുപോലും ഓർക്കാതെ ഭക്ഷണവും ഒന്നും വേണ്ടാതെ ആയി. പിന്നെ വഴക്ക് പറയുമ്പോൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തും.

***************************

മാസം രണ്ട് കഴിഞ്ഞു അഭി പോയിട്ട്...

അഭിയെ കുറിച്ച് ഒരു വിവരവും ഇല്ല..

അമ്മുവിനെ അഭിയുടെ ഭാര്യ ആയി വീട്ടിലേക്ക് കൊണ്ടുവരാൻ തീരുമാനിച്ചതിന്റെ ഭാഗമായി അടുത്തുള്ള ക്ഷേത്രത്തിൽ രണ്ടു കുടുംബങ്ങളുടെയും അക്ഷയ് യുടെയും സാന്നിധ്യത്തിൽ അഭിയുടെ പ്രതിനിധിയായി അച്ചു അഭി അമ്മുവിന് നൽകിയ താലിമാല അമ്മുവിനെ അണിയിച്ചു.

അമ്മു അഭിയുടെ പെണ്ണായി വലതുകാൽ വെച്ച് കയറി.

ഇരു വീട്ടുകാരും അമ്മുവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ മത്സരിക്കുകയാണ്...

മാസങ്ങൾ പിന്നെയും കൊഴിഞ്ഞുപോയി...

അമ്മു ഒരു പെൺ കുഞ്ഞിന് ജന്മം നൽകി....

എല്ലാവർക്കും അത് ഒരു സന്തോഷകരമായ വാർത്തയായിരുന്നെങ്കിലും അഭി ഇല്ലാത്തതു കൊണ്ട് അമ്മുവിന് മാത്രം നേരിയ വിഷമം ഉണ്ടായിരുന്നു.

കുഞ്ഞിന്റെ ഇരുപത്തിയെട്ടും ചോറൂണും കഴിഞ്ഞു.

പക്ഷേ അഭി മാത്രം വന്നില്ല..

മുമ്പ് അമ്മുവിനോട പറഞ്ഞ പോലെ പെൺകുട്ടി ഉണ്ടാവുമ്പോൾ " ആദിതി " എന്ന പേര് ഇടണം എന്ന അഭിയുടെ ആഗ്രഹപ്രകാരം ആ പേര് തന്നെ കുഞ്ഞിന് നൽകി.

 ******************************

ആക്ഷയ്യുടെ കല്യാണത്തിന് ആദ്യം ക്ഷണിക്കാൻ പോയത് അഭിയുടെ വീട്ടിലേക്ക് ആണ്..

" എന്റെ മോൻ ഉണ്ടായിരുന്നെങ്കിൽ അവനും ഇതേപോലെ കേമമായി നടത്തേണ്ടത് ആയിരുന്നു. " ലക്ഷ്മി കരഞ്ഞുകൊണ്ട് പറഞ്ഞു.

അക്ഷയ് അവരെ സമാധാനിപ്പിച്ചു.

" അവൻ വരും എനിക്ക് വിശ്വാസമുണ്ട്... അങ്ങിനെ എന്റെ മനസ്സ് പറയുന്നു. സോഷ്യൽ മീഡിയകളിലും ഞാൻ എന്റെ കല്ല്യാണത്തിന്റെ വിവരങ്ങൾ എല്ലാം പോസ്റ്റ് ചെയ്തിട്ടുണ്ട് അവൻ കാണും എന്ന വിശ്വാസത്തിൽ.... "

" എവിടെ ആണെങ്കിലും എന്റെ കുട്ടി ഇങ്ങോട്ട് വന്നാൽ മതി... ഈ പെണ്ണ് അവനു വേണ്ടിയാണ് കാത്തിരിക്കുന്നത്..."

" അവൻ വരും അമ്മേ... എന്നാൽ ഞാൻ ഇറങ്ങട്ടേ അമ്മേ ഇനിയും കല്യാണം പറയാൻ ഉണ്ട്.. ഒരു മാസം കൂടിയേ ഉള്ളൂ... എല്ലാവരും തലേ ദിവസം തന്നെ അവിടെ ഉണ്ടാകണം..."
എന്ന് പറഞ്ഞ് അക്ഷയ് ഇറങ്ങി.

*******************************

ഒരു മാസം കഴിഞ്ഞുള്ള അക്ഷയ്യുടെ കല്യാണ ദിവസത്തിലേക്ക്....

അമ്പലത്തിൽ വെച്ച് കെട്ട് നടക്കുന്നതു കൊണ്ട് അമ്മുവിന്റെ വീട്ടുകാരും അഭിയുടെ വീട്ടുകാരും ഒന്നിച്ച് അമ്പലത്തിൽ എത്തിച്ചേർന്നു...

കുറച്ച് കഴിഞ്ഞതും ഒരു കാർ അമ്പലത്തിന്റെ മുന്നിൽ വന്ന് നിർത്തി.

കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് ഒരാൾ പുറത്തിറങ്ങി.

കൂട്ടുകാരികളോട് സംസാരിച്ചു നിൽക്കുകയായിരുന്ന അച്ചു കാറിൽ നിന്ന് പുറത്ത് ഇറങ്ങിയ ആളെ കണ്ട് നോക്കിയതാണ്..

" അഭിയേട്ടൻ..."

അച്ചു വേഗം വീട്ടുകാരുടെ അടുത്തേക്ക് ഓടി പോയി വിവരം പറഞ്ഞു.

അവരെല്ലാവരും തിടുക്കത്തിൽ അമ്പലത്തിന് മുന്നിലേക്ക് വന്നു.

" അതേ അഭി തന്നെ ആണ്..."

അഭി ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..

അവൻ ഡോർ അടച്ച് അപ്പുറത്തെ സൈഡിൽ പോയി ഡോർ തുറന്ന് ഒരു ചെറിയ കുഞ്ഞിനെ പുറത്തേക്ക് എടുത്തു.

അതിനോടൊപ്പം തന്നെ ഒരു യുവതിയും ഇറങ്ങി വന്നു.

അഭി ആ കുഞ്ഞിനേയും എടുത്തു കൊണ്ട് ആ യുവതിയോടൊപ്പം അവർക്ക് നേരെ നടന്നു വരുന്നുണ്ടായിരുന്നു....

അപ്പോൾ അവരുടെ മനസ്സിൽ 

" ആരാണ് അവൾ....."

എന്ന ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.... 

തുടരും....


*അത്മാനുരാഗം*

 Part - 14*
-----------------


ഒരു മാസം കഴിഞ്ഞുള്ള അക്ഷയ്യുടെ കല്യാണ ദിവസത്തിലേക്ക്....

അമ്പലത്തിൽ വെച്ച് കെട്ട് നടക്കുന്നതു കൊണ്ട് അമ്മുവിന്റെ വീട്ടുകാരും അഭിയുടെ വീട്ടുകാരും ഒന്നിച്ച് അമ്പലത്തിൽ എത്തിച്ചേർന്നിരുന്നു...

കുറച്ച് കഴിഞ്ഞതും ഒരു കാർ അമ്പലത്തിന്റെ മുന്നിൽ വന്ന് നിർത്തി.
കാറിന്റെ ബാക്ക് സീറ്റിൽ നിന്ന് ഒരാൾ പുറത്തിറങ്ങി.

കൂട്ടുകാരികളോട് സംസാരിച്ചു നിൽക്കുകയായിരുന്ന അച്ചു കാറിൽ നിന്ന് പുറത്ത് ഇറങ്ങിയ ആളെ കണ്ട് നോക്കിയതാണ്..

" അഭിയേട്ടൻ..."

അച്ചു വേഗം വീട്ടുകാരുടെ അടുത്തേക്ക് ഓടി പോയി വിവരം പറഞ്ഞു.

അവരെല്ലാവരും തിടുക്കത്തിൽ അമ്പലത്തിന് മുന്നിലേക്ക് വന്നു.

" അതേ അഭി തന്നെ ആണ്..."

അഭി ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..

അവൻ ഡോർ അടച്ച് അപ്പുറത്തെ സൈഡിൽ പോയി ഡോർ തുറന്ന് ഒരു ചെറിയ കുഞ്ഞിനെ പുറത്തേക്ക് എടുത്തു.
അതിനോടൊപ്പം തന്നെ ഒരു യുവതിയും ഇറങ്ങി വന്നു.

അഭി ആ കുഞ്ഞിനേയും എടുത്തു കൊണ്ട് ആ യുവതിയോടൊപ്പം അവർക്ക് നേരെ നടന്നു വരുന്നുണ്ടായിരുന്നു....

അപ്പോൾ അവരുടെ മനസ്സിൽ 

" ആരാണ് അവൾ....."

എന്ന ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.... 

അവരുടെ അടുത്ത് എത്തിയപ്പോൾ അഭി ആ യുവതിയുടെ കൈയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച് അമ്പരന്നു നിൽക്കുന്ന ലക്ഷ്മിയെ ആലിംഗനം ചെയ്തു...

ലക്ഷ്മി അവനെ ആലിംഗനം ചെയ്ത് കരഞ്ഞു.

ലക്ഷ്മി : എവിടെ ആയിരുന്നു നീ ഇത്രയും നാളും..

അഭി : അതൊക്കെ ഞാൻ പറയാം അതിന് ഇനിയും സമയം ഉണ്ടല്ലോ... ഇപ്പൊ കല്യാണം കൂടാൻ വന്നിരിക്കുകയാണ് അത് നടക്കട്ടെ ആദ്യം..

ലക്ഷ്മി നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു..

ലക്ഷ്മി : നീ വാ ഉള്ളിലേക്ക് ഇരിക്കാം..

അഭി : അമ്മേ ഒരാളെ പരിചയപ്പെടുത്താൻ മറന്നു. ഇത് " രാധിക " ചെന്നൈയിൽ സ്വന്തമായി ഹോസ്പിറ്റൽ ഒക്കെ ഉണ്ട്.
അഭി അത് പറഞ്ഞു തീർന്നപ്പോഴേക്കും രാധിക ലക്ഷ്മിയുടെ കാൽ തൊട്ട് വന്ദിച്ചു. 

" അമ്മ എന്നെ അനുഗ്രഹിക്കണം "

ലക്ഷ്മി രാധികയെ എണീപ്പിച്ചു.

രാധിക ഓരോരുത്തരെ ആയി ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

" അഭി പറഞ്ഞ് എനിക്ക് എല്ലാവരെയും അറിയാം... അമ്മ, അച്ഛൻ, അമ്മായി, മാമൻ, അച്ചു, അനു, അപ്പു.. പിന്നെ അമ്മുവും..."

രാധിക അമ്മുവിന് അരികിൽ ചെന്നു..

" ഞാൻ ഏറ്റവും കൂടുതൽ കേട്ടിരിക്കുന്നത് അമ്മുവിനെ കുറിച്ചാണ്..."

അമ്മു അപ്പോൾ അഭിയെ നോക്കി. അഭി അമ്മുവിനെ നോക്കി ഒന്ന് മന്ദഹസിച്ചു...

രാധിക തുടരുകയാണ്...

" നിങ്ങൾ തമ്മിൽ പ്രണയിച്ചതും കല്യാണം വരെ കാര്യങ്ങൾ എത്തിയതും പിന്നെ എന്തോ കാരണത്താൽ നിങ്ങൾ പിരിഞ്ഞതും അമ്മുവിന്റെ കല്യാണം വേറെ ഒരാളുമായി നിശ്ചയിച്ചതും എല്ലാം അഭി പറഞ്ഞിട്ടുണ്ട്.."

അപ്പോഴാണ് കല്യാണി അമ്മുവിന്റെ കുഞ്ഞുമായി അങ്ങോട്ട് വന്നത്. 

കല്യാണി : അമ്മു ദാ ഇവൾ കുറച്ചു നേരമായി കരയുന്നു..

അമ്മു കുഞ്ഞിനെ കല്യാണിയുടെ അടുത്തുനിന്ന് എടുത്തു..

കല്യാണി അഭിയേ കണ്ടതും അഭിയുടെ അടുത്ത് പോയി അവനെ തലോടിക്കൊണ്ട് പറഞ്ഞു

" എവിടെ ആയിരുന്നു മോനെ നീ ഇത്രയും നാളും, നീ ഞങ്ങളെ ഒക്കെ എത്രമാത്രം വേദനിപ്പിച്ചു എന്ന് നിനക്ക് അറിയോ...? "

അഭി : അതിനെന്താ അമ്മായി ഞാൻ ഇനി രണ്ടു ദിവസം കഴിഞ്ഞേ പോവുകയുള്ളു..

അപ്പോഴേക്കും കല്യാണിയെ ആരോ വിളിച്ചത് കൊണ്ട് അങ്ങോട്ട് പോയി.

രാധിക : അമ്മു നിന്റെ കുഞ്ഞ് ആണോ ഇത്..

അമ്മു : അതെ..

രാധിക : അഭി കുഞ്ഞിനെ ഒന്ന് പിടിക്കൂ... ഞാൻ അമ്മുവിന്റെ കുഞ്ഞിനെ ഒന്ന്‌ എടുക്കട്ടെ...

അഭി രാധികയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി.

രാധിക : അമ്മു കുഞ്ഞിന് എന്താ പേരിട്ടത്...
അമ്മു : അദിതി...

അത് പറയുമ്പോൾ അമ്മു അഭിയെ നോക്കിയിരുന്നു. പക്ഷേ അഭി അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല..

അഭി കുഞ്ഞിനെ കളിപ്പിക്കുന്ന തിരക്കിലായിരുന്നു. അത് അമ്മുവിനെ സങ്കടപ്പെടുത്തി.

അമ്മു : രാധികയുടെ കുഞ്ഞിന്റെ പേര് എന്താ..?

രാധിക : അഭിനവ്..

ആ പേര് കേട്ടപ്പോൾ അമ്മു ഒന്ന് നെട്ടി.

 ആൺകുട്ടി ആണെങ്കിൽ ഈ പേര് ഇടണം എന്ന് അഭി അമ്മുവിനോട് പറഞ്ഞ അതേ പേര്.

രാധിക : അല്ല അമ്മുവിന്റെ ഭർത്താവ് എവിടെ...? പോലീസുകാരൻ ആയതുകൊണ്ട് ലീവ് ഒന്നും കിട്ടിയില്ലേ...?

ഉള്ളിൽ ഉണ്ടായ സങ്കടത്തെ അടക്കി വച്ചുകൊണ്ട് അമ്മു രാധികയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

അപ്പോഴേക്കും അക്ഷയും കുടുംബവും കൂടെ ഉള്ളവരും എത്തിയിരുന്നു.

കൂട്ടത്തിൽ ശരത്തും അൻവറും റിജോയും ഉണ്ട്... അവര് സംസാരിച്ചു നിൽക്കുന്ന സമയത്ത് ആണ് അക്ഷയ് കാറിൽ നിന്ന് ഇറങ്ങിയത്‌.  അക്ഷയ് ആഭിയെ വന്ന് ആലിംഗനം ചെയ്ത് പറഞ്ഞു..

" നിനക്ക് വീട്ടിലേക്ക് വന്നുകൂടായിരുന്നോ..? "

" സമയം വൈകി എന്ന് പറഞ്ഞിട്ട് രാധിക നേരെ ഇങ്ങോട്ട് വരാം എന്ന് പറഞ്ഞു.."

" രാധികേ... യാത്ര എങ്ങനെ ഉണ്ടായിരുന്നു. "

" സുഖമായിരുന്നു അക്ഷയ്... സംസാരിച്ചു ഇരിക്കാതെ മണ്ഡപത്തിലേക്ക് പോ പെണ്ണ് അവിടെ കാത്തിരിക്കുന്നുണ്ടാവും

" ഡാ സംസാരിച്ചു നിൽക്കാൻ സമയം ഇല്ല... ഇനി ഒക്കെ കെട്ട് കഴിഞ്ഞു കാണാം.."

അഭിയും രാധികയും അക്ഷയും പരിചയക്കാരെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ അമ്മുവിന് അതിശയമായി..

മുഹൂർത്തം ആയി അക്ഷയ് മായയുടെ കഴുത്തിൽ താലി കെട്ടി. ചടങ്ങുകൾ എല്ലാം കഴിഞ്ഞു.സദ്യയും കഴിഞ്ഞു. അക്ഷയുടെ വീട്ടിലേക്ക് ഇറങ്ങാനുള്ള സമയം ആയി.

ഇതുവരെയും അഭി തന്നെ ഒന്ന് നോക്കുകയോ ഒരു വാക്ക് സംസാരിക്കുകയോ ചെയ്യാത്തത് അമ്മുവിനെ ഒരുപാട് വിഷമത്തിലാക്കി.

വൈകീട്ട് റിസപ്ഷൻ കഴിഞ്ഞ് അഭി കുറച്ചു കഴിഞ്ഞു വരാം എന്ന് പറഞ്ഞതുകൊണ്ട് രാധിക കാറിൽ അമ്മുവിനെയും ലക്ഷ്മിയേയും കൊണ്ട് അഭിയുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.

അവിടുത്തെ പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം ഒരുപാട് ആയി. അഭിയും രാമചന്ദ്രനും ഓരോന്ന് സംസാരിച്ചു വീട്ടിലേക്ക് എത്തി.

അമ്മുവിനെ അവിടെ കണ്ടപ്പോൾ അഭി ലക്ഷ്മിയോട് ചോദിച്ചു..

" അമ്മേ അമ്മു എന്താ ഇവിടെ..? "

ലക്ഷ്മി മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും രാധിക പറഞ്ഞു..

" ഞാനാ അമ്മുവിനൊട് ഇവിടെ നിൽക്കാൻ പറഞ്ഞത്... എനിക്ക് ഒരു കൂട്ടിനായി.. പിന്നെ ഒരു കാര്യം അഭി ഇന്ന് കിടക്കാൻ വേറെ സ്ഥലം നോക്കിക്കോ ഇന്ന് ഞങ്ങൾ അഭിയുടെ റൂമിൽ ആണ് കിടക്കുന്നത് "

മനസ്സില്ലാ മനസ്സോടെ അഭിക്ക് അത് സമ്മതിക്കേണ്ടി വന്നു.

രാധിക : അഭി എനിക്ക് നാളെ അമ്പലത്തിൽ ഒന്ന് പോണം.. അഭി വരുമോ എന്റെ കൂടെ...

അഭി : ഞാൻ ഉണ്ടാകില്ല.. നാളെ ആക്ഷയുടെ വീട്ടിൽ പോണം.. അവൻ വിളിച്ചിട്ടുണ്ട്...

രാധിക : അപ്പോ പിന്നെ ആരാ എന്റെ കൂടെ വരുക..

അഭി : നീ അച്ചുവിനെ വിളിച്ചു പോ..

രാധിക : എന്നാൽ പിന്നെ അമ്മുവിനെ കൂടി വിളിക്കാം..

അഭി : ആഹ്‌... ഇപ്പൊ കിടക്കാൻ നോക്ക്. നേരത്തെ എണീക്കേണ്ടതല്ലെ...

രാധിക : ഉം ശരി, എന്നാൽ ഗുഡ് നൈറ്റ്..
അഭി : ഉം ഗുഡ് നൈറ്റ്..

**********************************

രാവിലെ രാധികയും അമ്മുവും അച്ചുവും അമ്പലത്തിൽ പോവാൻ ഇറങ്ങുമ്പോഴും അഭി എണീറ്റിരുന്നില്ല...

അവർ ലക്ഷ്മിയോട് പറഞ്ഞ് അമ്പലത്തിലേക്ക് ഇറങ്ങി.

അങ്ങനെ അവർ അമ്പലത്തിൽ എത്തി.
തൊഴുതു കഴിഞ്ഞ് പുറത്ത് ഇറങ്ങി.

രാധിക : എനിക്ക് അമ്മുവിനോട്‌ സംസാരിക്കണം.

അമ്മു : പറഞ്ഞോളൂ..

രാധിക : നമ്മുക്ക് ഒന്ന് മാറി നിന്ന് സംസാരിക്കാം..

എന്ന് പറഞ്ഞ് രാധിക ആലിന്റെ ചുവട്ടിലേക്ക് നടന്നു. അമ്മു രാധികയെ അനുഗമിച്ചു..

രാധിക : അമ്മു.. അമ്മുവിന് എന്നോട് ദേഷ്യം ഉണ്ടോ...?

അമ്മു : എന്തിന്...?

രാധിക : ആഭിയേ ഞാൻ തട്ടിയെടുത്തു എന്ന് തോന്നുന്നുണ്ടോ...

അമ്മു അതിന് മറുപടി ഒന്നും പറഞ്ഞില്ല...

രാധിക അമ്മുവിന്റെ തോളിൽ പിടിച്ച് രാധികക്ക് നേരെ നിർത്തി....

" അമ്മു.. അമ്മു എന്താണ് വിചാരിച്ചിരിക്കുന്നത്.. ഞാൻ അഭിയുടെ ഭാര്യയാണ് എന്നല്ലേ... എന്നാൽ അമ്മു വിചാരിക്കുന്നത് പോലെ ഞാൻ അഭിയുടെ ഭാര്യയല്ല...

അമ്മു ആശ്ചര്യത്തോടെ രാധികയെ നോക്കി..

രാധിക : അഭിയെ ഞാൻ മൂന്നു മാസം മുമ്പ് ആണ് വീണ്ടും കാണുന്നത്.. എന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിനു ശേഷം..

അമ്മു : അഭിയേട്ടനു എന്താ പറ്റിയത്...

രാധിക : ഹോസ്പിറ്റൽ കൂടാതെ എന്റെ ഭർത്താവ് ഹരി ഒരു എക്‌പോർട്ടിങ് ബിസിനസ് കൂടി നടത്തുന്നുണ്ട്... അഭി അവിടെ സ്റ്റാഫ് ആയി ജോലി നോക്കുന്നുണ്ടായിരുന്നു. അത് ഞാൻ അറിയുന്നത് അഭി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ ആയിരുന്നു. ഒരു മാസം മുമ്പ് കമ്പനിയിൽ ഒരു തീപിടുത്തം ഉണ്ടായി.. ഹരി ഇരിക്കുന്ന ക്യാബിനിൽ ആയിരുന്നു തീപിടിത്തം ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ട് ആയിരുന്നു.. അവിടുന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന ഹരിയെ രക്ഷിക്കാൻ വേണ്ടി അഭി ക്യാബിനുള്ളിൽ കയറി ഹരിയെ രക്ഷിക്കുന്നതിന് ഇടയിൽ അഭിക്കും പൊള്ളൽ ഏറ്റിരുന്നു.. അതോടൊപ്പം തന്നെ പുറത്ത് എത്തിയതും അകത്തെ പുക ശ്വസിച്ചത് കൊണ്ടാകാം അവനെ അബോധാവസ്ഥയിൽ ആണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ എത്തിച്ചത്... ക്രിട്ടിക്കൽ ആയിരുന്നു. അഭിയെ പ്രത്യേകം ഒന്ന് ശ്രദ്ധിക്കണം എന്ന് ഹരി പറഞ്ഞത് അനുസരിച്ചാണ് ഞാൻ അങ്ങോട്ട് ചെന്നത്... അവിടെ അഭിയെ കണ്ടപ്പോൾ  അഭിയാണെന്ന് ഉറപ്പ് വരുത്താൻ ആയി ഡീറ്റൈൽസ് നോക്കി... അഭി തന്നെ ആണ്.. കണ്ണ് തുറന്നപ്പോൾ എന്നെ കണ്ടും അവന് അതിശയമായിരുന്നു. ഞാൻ ഹരിയോട് എനിക്ക് അഭിയെ അറിയാം എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റൽ വിട്ടപ്പോൾ ഹരി തന്നെ ആണ് പറഞ്ഞത് കൂടെ ആരും ഇല്ലാത്തത് കൊണ്ട് അഭിയുടെ പൊള്ളൽ ഒക്കെ മാറുന്നത് വരെ നമ്മുടെ കൂടെ നിൽക്കട്ടെ എന്ന്.. എന്റെ പ്രസവത്തിന്റെ തിയ്യതിയും അടുത്തിരുന്നു. തിരക്കിനിടയിൽ ഹരിക്ക് ശ്രദ്ധിക്കാൻ കഴിയില്ല അപ്പോൾ കൂടെ അറിയുന്ന ഒരാൾ ഉണ്ടാവുന്നത് നല്ലതാണെന്ന് പറഞ്ഞതും ഹരി ആണ്.. അപ്പോൾ മുതൽ ഹരി ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്.. ഹരിയുടെ വിശ്വസ്തനായി... അതിനിടയിൽ നിങ്ങളുടെ കാര്യം ഒക്കെ അഭി പറഞ്ഞു.. അങ്ങിനെയിരിക്കെ ആണ് രണ്ടാഴ്ച മുമ്പ്  അക്ഷയ് കല്യാണത്തിന് വിളിച്ചത്... അപ്പോൾ ഞാൻ അഭിയുടെ കാര്യം അക്ഷയോട് പറഞ്ഞു.. അക്ഷയ് അങ്ങോട്ട് വന്ന് നടന്നത് എല്ലാം അഭിയോട് പറഞ്ഞു.. അഭി അപ്പോൾ തന്നെ വരാൻ നിന്നതാണ്.. അപ്പോൾ ഞാൻ ആണ് എനിക്കും അമ്മുവിനെ കാണണം എന്ന് പറഞ്ഞത് അക്ഷയുടേ കല്യാണത്തിന് ഒരുമിച്ച് പോകാം എന്ന് പറഞ്ഞത്... പിന്നെ ഇവിടെ നടന്നതൊക്കെ അഭി പറഞ്ഞത് അനുസരിച്ചാണ്...

അമ്മൂ.... ഇൗ ജന്മത്തിൽ അഭിയുടെ നല്ല പാതി നീ തന്നെ ആണ്. 

അഭി നിന്നെ മാത്രമേ സ്നേഹിക്കുന്നുള്ളൂ...

 അഭി നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്ന് ഇക്കഴിഞ്ഞ നാളുകളിൽ മറ്റാരേക്കാളും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്..

 കാത്തിരിക്കാൻ നിന്റെ കൂടെ അവന്റെ ചോരയിൽ പിറന്ന കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞതിൽ പിന്നെ അത് ഇരട്ടി മധുരമായി...

എല്ലാം അറിഞ്ഞപ്പൊഴേക്കും അമ്മു ചിണുങ്ങി കരയാൻ തുടങ്ങിയിരുന്നു..
രാധിക അവളുടെ കണ്ണുനീർ തുള്ളികൾ തുടച്ചുമാറ്റി.

" ഇത്രേം നല്ല ഒരു സന്തോഷ വാർത്ത കേട്ടിട്ട് അമ്മു കരയുകയാണോ.."

അമ്മു കണ്ണുനീർ തുടച്ചുമാറ്റി പുഞ്ചിരിച്ചു.

" അല്ല, അഭിയേട്ടനേയും അക്ഷയേട്ടനേയും മുമ്പ് എങ്ങനാ പരിചയം..."

" കോളേജിൽ ഒപ്പം പഠിച്ചതാണ് കുറച്ചു നാളുകൾ കൃത്യമായി പറഞ്ഞാൽ രണ്ടാം വർഷം കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ വേറെ കോളേജിൽ പോയി "

" ഞങ്ങളുടെ കോളേജിലോ...? "

" അതേ അമ്മു അന്ന് അഭിക്കും അക്ഷയ്ക്കും സസ്പെൻഷൻ കിട്ടിയത് ഓർമ്മയുണ്ടോ..? തല്ലു കൂടിയിട്ട്... അന്ന് ആ തല്ല് നടന്നത് എനിക്ക് വേണ്ടിയായിരുന്നു..

 അന്ന് എന്നോട് ഒരുത്തൻ മോശമായി പെരുമാറി.. അന്ന് കരയുന്നത് കണ്ട് അഭിയോടും അക്ഷയോടും ഞാൻ കാര്യങ്ങൾ പറഞ്ഞപ്പോൾ അവർ ചെന്ന് അവനെ തല്ലുകയായിരുന്നു.. പക്ഷേ ആ സംഭവത്തിന് ശേഷം ഞാൻ കോളേജ് വിട്ടു പോവുകയായിരുന്നു.."

" എനിക്ക് ഇപ്പോൾ തന്നെ അഭിയേട്ടനെ കാണണം...."

" എനിക്കറിയാം നിനക്കിനി അഭിയെ കാണാതെ ഇരിക്കാൻ കഴിയില്ലെന്ന്... വാ നമ്മുക്ക് പോവാം"

എന്ന് പറഞ്ഞു വണ്ടിക്കരുകിൽ പോകുമ്പോൾ അച്ചു അവിടെ നിൽക്കുന്നുണ്ടായിരുന്നു. അമ്മുവിന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് അച്ചു കണ്ടു..

" അമ്മു ചേച്ചിയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു എന്ത് പറ്റി... "

" ഇത് സന്തോഷത്തിന്റെ ആണ് അച്ചു ഒക്കെ വീട്ടിൽ ചെന്ന് പറയാം... നീ കാറിൽ കയറൂ..."

കാർ സ്റ്റാർട്ട് ചെയ്ത് വീട്ടിലേക്ക് തിരിച്ചു...

**************************************

കാർ വീട്ടിൽ എത്തിയതും അമ്മു കാറിൽ നിന്നും ഇറങ്ങി ഓടി വീട്ടിനുള്ളിലേക്ക് കയറി...

ലക്ഷ്മിയെ കണ്ടപ്പോൾ അമ്മു ഒന്ന് നിന്ന്
" അഭിയേട്ടൻ എവിടെ " എന്ന് ചോദിച്ചു.

" മുകളിൽ അവന്റെ റൂമിൽ ഉണ്ട്... എന്താ..? "

" ഞാൻ വന്നിട്ട് പറയാം അമ്മേ..."

അമ്മു മുകളിലെ അഭിയുടെ മുറിയിലേക്ക് പോവുന്നതിന് ഇടക്ക് വിളിച്ചു പറഞ്ഞു.

അപ്പോഴേക്കും രാധികയും അച്ചുവും അവിടെ എത്തിയിരുന്നു.

രാധിക എല്ലാ കാര്യവും അച്ചുവിനോടും ലക്ഷ്മിയോടും കാര്യങ്ങൾ എല്ലാം പറഞ്ഞു..
ലക്ഷ്മി " എന്റെ അമ്മുവിന്റെ പ്രാർഥന ദൈവം കേട്ടു " എന്ന് പറഞ്ഞ് ആനന്ദാശ്രു പൊഴിച്ചു.

അമ്മു അഭിയുടെ റൂമിന്റെ വാതിൽക്കൽ എത്തി.

അഭി അവിടെ എന്തോ എഴുതുന്ന തിരക്കിലാണ്..

അമ്മു റൂമിന് അകത്തു കയറി...

കാൽപ്പെരുമാറ്റം കേട്ടിട്ട് അഭി തിരിഞ്ഞു നോക്കുമ്പോൾ വാതിലിനു അടുത്ത് തല താഴ്ത്തി നിൽക്കുന്നത് അമ്മുവിനെ കണ്ടു..

അഭി എഴുതിക്കൊണ്ടിരുന്നത് നിർത്തി വച്ചിട്ട് എണീറ്റ് അമ്മുവിന് അഭിമുഖമായി നിന്ന്

" അമ്മൂ.... "

എന്ന് വിളിച്ചു.

ആ ഒരു വിളിക്കായി കാത്തിരുന്ന പോലെ അമ്മു ഓടി വന്ന് അഭിയെ വാരിപ്പുണർന്നു...

 അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

 അഭിയുടേയും  കണ്ണുകൾ നിറഞ്ഞിരുന്നു.

അഭിയുടെ കൈകൾ അവളെ അഭിയിലേക്ക് കൂടുതൽ അടുപ്പിച്ച്. അവളുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് നിറച്ചു...

" അഭിയേട്ടൻ എന്നോട് ക്ഷമിക്കണം.. അന്ന് അങ്ങനെ ഒക്കെ സംഭവിച്ചതിൽ... "

" എന്റെ നന്മക്ക് വേണ്ടിയല്ലേ നീ അന്ന് അങ്ങനെ ഒക്കെ ചെയ്തത്.., എല്ലാം അറിഞ്ഞു കഴിഞ്ഞിട്ട് ഞാനും നിന്നോട് ഒന്ന് മിണ്ടുവാൻ കൂട്ടാക്കിയില്ല എന്നോട് നീയും ക്ഷമിക്കണം.."

" അഭിയേട്ടൻ ഒരിക്കലും എന്നോട് ക്ഷമ ചോദിക്കരുത്..."

" ഉം, ആട്ടെ നമ്മുടെ മോൾ എവിടെ.."

" ഇതാ ഇപ്പൊ കൊണ്ടുവരാം അഭിയെട്ടാ..."

അമ്മു താഴേക്ക് ചെന്ന് അച്ചുവിന്റെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി വേഗം തന്നെ അഭിയുടെ അടുത്തെത്തി കുഞ്ഞിനെ അഭിക്കു നേരെ നീട്ടി.

അഭി കുഞ്ഞിനെ എടുത്ത് നെറ്റിയിൽ ഉമ്മ വച്ച് " അദിതി..." എന്ന് വിളിച്ച് അമ്മുവിനെയും ഒപ്പം ചേർത്ത് പിടിച്ചു..

അപ്പോൾ അഭിയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. അക്ഷയ് ആണ്.. അഭി ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു...

" ഡാ നീ ഹാപ്പി ആയില്ലേ.. അമ്മു നീയും ഹാപ്പി അല്ലേ... എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു... "

അഭിയും അമ്മുവും ഒരുമിച്ച് താങ്ക്സ് പറഞ്ഞു. അതിന് ശേഷം അഭി അക്ഷയ്‌നോട് 

" ഒരു സ്ഥലം വരെ പോകാൻ ഉണ്ട്.. ഞാൻ അങ്ങോട്ട് വരാം " എന്ന് പറഞ്ഞു.

അപ്പോഴേക്കും അച്ചുവും ലക്ഷ്മിയും രാധികയും കല്യാണിയും രാമചന്ദ്രനും ബാലകൃഷ്ണനും അങ്ങോട്ട് വന്നു.

അവരെ കണ്ടതും അഭി അമ്മുവിനെ ചേർത്തുപിടിച്ച കൈ എടുത്ത് ശേഷം കുഞ്ഞിനെ അമ്മുവിനെ ഏൽപ്പിച്ച് " ഞാൻ ഇപ്പൊ വരാം " എന്ന് പറഞ്ഞ് രാധികയുടെ കാർ എടുത്ത് ഇറങ്ങി.

പിന്നെ അഭി രാത്രിയാണ് ആണ് എത്തിയത്..

അമ്മുവിനോട്‌ രാവിലെ അമ്പലത്തിൽ പോകണം എന്ന് പറഞ്ഞു.

 ഉറക്കം ഉണ്ടാവില്ല എന്ന് അറിയാമായിരുന്നിട്ടും അഭി ഉറങ്ങാൻ കിടന്നു.

**********************************

രാവിലെ അമ്മുവിനയും കുഞ്ഞിനെയും കൂട്ടി അമ്പലത്തിൽ എത്തുമ്പോൾ അവിടെ അവരെ കാത്ത് അക്ഷയും മായയും നിൽക്കുന്നുണ്ടായിരുന്നു....

അവര് നാലുപേരും കൂടി അമ്പലത്തിന്റെ ഉള്ളിലേക്ക് കടന്ന് പ്രാർത്ഥിച്ചു.

" അമ്മൂ... "

അമ്മു നോക്കുമ്പോൾ കയ്യിൽ താലിയുമായി നിൽക്കുന്ന അഭിയെ ആണ് കണ്ടത്...

അഭി താലി അമ്മുവിന്റെ കഴുത്തിൽ അണിയിച്ചു.

" ഇനി എന്റെ പെണ്ണിന് ഞാൻ കെട്ടിയ താലി മാത്രം മതി ഇനി.. മറ്റേത് ഊരി വച്ചേക്ക്...."

അമ്മു ഉം എന്ന അർത്ഥത്തിൽ തലയാട്ടി...

അമ്പലത്തിലെ നിന്ന് പുറത്തിറങ്ങുമ്പോൾ ആരോ പറയുന്നത് കേട്ടു...

" അറിഞ്ഞോ നമ്മുടെ കണിയാൻ ( ജ്യോത്സ്യൻ ) ഇല്ലേ ഇന്നലെ വൈകീട്ട് മുതൽ അയാളെ കാണാനില്ല നാട് വിട്ട് പോയി എന്നാ പറയുന്നത് എന്താ കാരണം എന്ന് ആർക്കും അറിയില്ല..."

ഇത് കേട്ടപ്പോൾ അമ്മു അഭിയെ നോക്കി.

 അഭി അമ്മുവിനെ നോക്കി കണ്ണ് ഇറക്കിക്കൊണ്ട് പറഞ്ഞു

" ഇനിയും അയാള് ആരെയെങ്കിലും പിരിക്കുന്നതിന് മുമ്പ് അയാൾക്ക് കുറച്ചു സമ്മാനം ഒക്കെ കൊടുത്തു ഈ നാട്ടിൽ  നിന്നും പറഞ്ഞു വിടാം എന്ന് വിചാരിച്ചു. ഇത്ര പെട്ടെന്ന് പോകും എന്ന് വിചാരിച്ചില്ല....

ആക്ഷയോടും മായയോടും യാത്ര പറഞ്ഞ് ആഭിയും അമ്മുവും കാറിൽ കയറി. കാർ പച്ച വിരിച്ച പാടങ്ങളും തോടുകളും താണ്ടി മുന്നോട്ട് കുതിച്ചു പോയിക്കൊണ്ടിരുന്നു..

അഭിയുടെയും  അമ്മുവിന്റേയും ജീവിതയാത്ര ഇവിടെ അവസാനിക്കുന്നില്ല... ആരംഭിക്കുകയാണ്... 

എവിടെയൊക്കെയോ കേട്ടപോലെ ആദ്യം ദൈവം നമ്മളെ പരീക്ഷിക്കും... പിന്നെ ഒടുക്കത്തെ അനുഗ്രഹവും തരും..

നമ്മുക്ക് വിധിച്ചിട്ടുള്ളത് ആണെങ്കിൽ അത് ആരൊക്കെ തടുത്താലും നമ്മളിൽ തന്നെ വന്നു ചേരും..*(അവസാനിച്ചു)*


✍️ വിഷ്ണു പൊന്നു.




Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്