കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട് "കിച്ചൂനെക്കുറിച് എല്ലാം അറിഞ്ഞു വെച്ചോണ്ട് മോളെന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ...?? " "ഇതിനേക്കാൾ ഒരുപാട് വേദന ഞാൻ സഹിച്ചിട്ടുണ്ട് അമ്മേ,,ഈ ജീവിതം അങ്ങ് അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചതാ..പിന്നെ,,കിച്ചുവേട്ടനിൽ ഞാനൊരു കുറവും കാണുന്നില്ല.. എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാൻ കിച്ചുവേട്ടനെ നോക്കിക്കൊള്ളാം...അതിനു മുൻപ് കിച്ചുവേട്ടനിങ്ങനൊരു അവസ്ഥയിലെങ്ങനെയെത്തിന്നു എനിക്കറിയണം അമ്മേ...." അല്പനേരം ആലോചിച്ചതിനു ശേഷം അമ്മ പറഞ്ഞു തുടങ്ങി... "ആറു മാസങ്ങൾക്ക് മുൻപ് വരെ എന്റെ മോൻ ഇങ്ങനെ അല്ലാരുന്നു...എല്ലാകാര്യത്തിനും എവിടെയും ഓടിയെത്തും...എല്ലാര്ക്കും അവനെന്നുവെച്ചാൽ ജീവനാണ്...ഇത്രയും സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചിട്ടും എന്റെ മോൻ ഒന്നിനെ ചൊല്ലിയും വാശിപിടിച്ചിട്ടില്ല...എനിക്കും ദേവേട്ടനും അവൻ ഒരുത്തൻ മാത്രവാ...MBA പാസായിക്കൊണ്ട് അവൻ കമ്പിനി ജോലികൾ സ്വയം ഏറ്റെടുത്തു...എല്ലാവര്ക്കും അവനെ വല്യ കാര്യവായിരുന്നു...അവൻ ജോയിൻ ചെയ്തേപിന്നെ കമ്പനിക്ക് വെച്ചടി വെച്ചടി കയറ്റവെ ഒണ്ടായിരുന്നൊള്ളു...ഒരു ദിവസം അവൻ ഒരു പെൺകുട്ടിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തി....
പൊളിച്ചു..
ReplyDelete