എനിക്കായ് നീ മാത്രം ഫുൾ പാർട്ട്

❤എനിക്കായ് നീ മാത്രം❤
ഫുൾ പാർട്ട് 


                                      പുറത്ത് ചെറുതായി മഴ  പെയ്യുന്നുണ്ടായിരുന്നു.... ഹോസ്പിറ്റൽ
വരാന്തയിലെ ബെഞ്ചിൽ ചാരി രാജഗോപാൽ ഇരുന്നു. ഇടയ്ക്കിടെയയാൾ
വാച്ചിലേക്ക് നോക്കിക്കൊണ്ടിരുന്നു. സമയം കടന്നു പോയി
ചില്ല് ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക്
വരുന്നത് കണ്ട് അയാൾ വേഗം എഴുന്നേറ്റു.
" ഡോക്ടർ..... സുചിത്രയ്ക്ക്....? " 
രാജഗോപാൽ  ടെൻഷനോടെ ചോദിച്ചു

" കൺഗ്രാച്ചുലേഷൻ.... പെൺകുട്ടിയാണ്"
ഡോക്ടർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

രാജഗോപാൽ കണ്ണ് തുടച്ച് കൈകൂപ്പി...
"താങ്ക്യൂ... ഡോക്ടർ.. എനിക്ക് കാണാൻ പറ്റ്വോ? അയാൾ ചോദിച്ചു.

" ഇപ്പോ  മയക്കത്തിലാണ്.... കുഞ്ഞിനെ
കുറച്ചു കഴിയുമ്പോൾ കൊണ്ടു വന്നു തരും
ഡോക്ടർ നടന്നു നീങ്ങിയപ്പോൾ  രാജഗോപാൽ വീണ്ടും ഇരുന്നു..

രാജഗോപാലിൻറഞ ഭാര്യയാണ് സുചിത്ര.
അവരുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷം....ആദ്യ പ്രസവം ആണ്.... 
അയാൾ ആലോചിച്ചിരിക്കെ ഡോർ തുറന്ന്
ഒരു നഴ്സ് പുറത്തേക്ക് വന്നു..
അവരുടെ കൈയിൽ ടവ്വലിൽ പൊതിഞ്ഞ
ഒരു കുഞ്ഞ്.....
രാജഗോപാൽ അത്ഭുതത്തോടെ നോക്കി

"ഒരു പൂവിതൾ പോലെ ഒരു കുഞ്ഞു രൂപം
ഇളം റോസ് നിറത്തിൽ..... കൈകൾ ചുരുട്ടി
പിടിച്ചിരിക്കുന്നു..... കുഞ്ഞിക്കണ്ണുകൾ അടച്ച് ഉറങ്ങുകയാണ്.....
അയാൾ ചൂണ്ടുവിരൽ കൊണ്ട് ആ കവിളിൽ മെല്ലെ തൊട്ടു.... അവളുടെ കുഞ്ഞു മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു....
നഴ്സ് കുഞ്ഞിനെ രാജഗോപാലിന്റെ കൈയിൽ കൊടുത്തു.....
അയാൾ കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചു.

ഏട്ടാ..... അപ്പോഴാണ് ആ വിളി...
രാജഗോപാൽ തിരിഞ്ഞു നോക്കി.........

" രാഗിണി...." തന്റെ സഹോദരി....
" രാഗീ....... രാജഗോപാൽ അവളുടെ അടുത്തേക്ക് ചെന്നു.....

രാഗിണിയുടെ നോട്ടം ആ കുഞ്ഞിലായി-
രുന്നു....
അവൾ വിറയ്ക്കുന്ന കൈയിൽ കുഞ്ഞിനെ വാങ്ങി......
രാജഗോപാൽ കണ്ണ് തുടച്ചു.

" സുചിത്രയ്ക്ക് എങ്ങനുണ്ട്.?

 രാഗിണിയുടെ    ഭർത്താവ് ദേവരാജൻ ചോദിച്ചു കൊണ്ട് അവിടേക്ക് വന്നു...

" മയക്കത്തിലാന്നാ ഡോക്ടർ പറഞ്ഞത്....
രാജഗോപാൽ പറഞ്ഞു.

ഊം..... ദേവരാജൻ ബെഞ്ചിലേക്ക് ഇരുന്നു.
അയാളുടെ കൈയിൽ രണ്ടു വയസുള്ള
മകൾ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

നിമിഷങ്ങൾ കടന്നു പോയി...
കുഞ്ഞിനെ കൈയിൽ വെച്ച് രാഗിണി പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുകയാണ്....
ദേവരാജൻ മകളെയും കൊണ്ട് അടുത്ത് തന്നെ ഇരിക്കുന്നു....
രാജഗോപാൽ ഐസിയുവിലേക്ക് തന്നെ
നോക്കി നിന്നു.... സുചിത്രയെ ഇനിയും കാണാൻ പറ്റിയിട്ടില്ല.....

അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്

" രാജഗോപാൽ...." ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു.

" ഡോക്ടർ....സുചിക്ക്....? " രാജഗോപാൽ
ഡോക്ടറെ നോക്കി.

" രാജഗോപാൽ..... ഞാൻ പറയുന്നത് കേട്ട്
നിങ്ങൾ ടെൻഷൻ ആകരുത്..... സുചിത്ര-
യുടെ ബ്ലീഡിംഗ് ഇതുവരെ നിന്നിട്ടില്ല....."

" ഡോക്ടർ..... രാഗിണി തെല്ലു ഭയത്തോടെ
അങ്ങോട്ട് വന്നു...

" പറയുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്.....
പക്ഷേ എന്തും നേരിടാനുള്ള കരുത്ത്
നിങ്ങൾക്ക് ഉണ്ടാകണം....."

ഡോക്ടർ അകത്തേക്ക് പോയിട്ടും രാജഗോപാൽ അവിടെ തന്നെ നിന്നു.......
ദേവരാജൻ അയാളെ പിടിച്ചിരുത്തി....

ഓരോ നിമിഷവും ഓരോ യുഗങ്ങൾ പോലെ
ആണ് അവർക്ക് തോന്നിയത്.....
മണിക്കൂറുകൾ കടന്നുപോയി....
കാത്തിരിപ്പിനൊടുവിൽ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക്  വന്നു....

രാജഗോപാൽ അദ്ദേഹത്തെ നോക്കി അനങ്ങാതെ ഇരുന്നു.....

" രാജഗോപാൽ......"
ഡോക്ടർ അയാളുടെ മുന്നിൽ വന്നു നിന്നു.

" ഐം സോറി..... ഞങ്ങളുടെ കഴിവിന്റെ
പരമാവധി ശ്രമിച്ചു.... പക്ഷേ....." അദ്ദേഹം
നിർത്തി.

രാജഗോപാൽ ഒന്നും മിണ്ടിയില്ല..... ബെഞ്ചിലേക്ക് ചാരി കണ്ണടച്ച് അയാളിരുന്നു

" ഏട്ടാ..." രാഗിണി അയാളുടെ തോളിൽ തട്ടി

 അയാൾ കുനിഞ്ഞിരുന്നു കണ്ണ് തുടച്ചു..
രാഗിണി കുഞ്ഞിനെ അയാളുടെ കൈയിൽ
കൊടുത്തു....
രാജഗോപാൽ കുഞ്ഞിനെ ചേർത്ത് പിടിച്ചു.

                      *****************

              ട്രെയിൻ ചൂളം വിളിച്ചപ്പോൾ കുഞ്ഞ്
ഉറക്കെ കരഞ്ഞു.... രാഗിണി കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിച്ചു.

" ഏട്ടാ...." രാഗിണി രാജഗോപാലിനെ നോക്കി...
രാജഗോപാൽ അവളെ ചേർത്തു പിടിച്ച്
ദേവരാജനെ നോക്കി..

" ദേവാ..... എന്റെ ജീവിതത്തിൽ ഇനി
എനിക്ക് ബാക്കിയുള്ളത് ഇവളും എന്റെ 
മോളുമാ....അവരെ ഞാൻ നിന്നെ ഏൽപ്പി
ക്കുവാ.... അയാൾ കുഞ്ഞിന്റെ നെറ്റിയിൽ ചുംബിച്ചിട്ട് ട്രെയിനിൽ കയറി....
ചൂളം വിളിച്ച് ട്രെയിൻ മുന്നോട്ട് നീങ്ങി...
രാജഗോപാൽ അവരെ നോക്കി കൈവീശി
രാഗിണി കണ്ണ് തുടച്ചപ്പോൾ കുഞ്ഞ് ഉറക്കെ കരഞ്ഞു.......

*              *              *            *           *        *      *

   "പോസ്റ്റ്........"
    ആരോ ഉറക്കെ വിളിക്കുന്നത് കേട്ടാണ്
രാഗിണി പുറത്തേക്കിറങ്ങി വന്നത്.

" പോസ്റ്റ് ഉണ്ട്...... രജിസ്റ്റർഡാ.." പുറത്ത് കാത്തു നിന്ന പോസ്റ്റ് മാൻ പറഞ്ഞു.

" ഓ....അതെയോ.....എവ്ടാ ഒപ്പിടേണ്ടത്? "
രാഗിണി ചോദിച്ചു..
 
"രാഗിണിയേച്ചിക്കല്ല...അശ്വതി കുഞ്ഞിനാ"
പോസ്റ്റ് മാൻ പറഞ്ഞു

" ഓ.... അപ്പോ ഏട്ടന്റെ ആയ്രിക്കും"
രാഗിണി സന്തോഷത്തോടെ പറഞ്ഞു

" അച്ചൂ.....മോളേ...... 
 രാഗിണി അകത്തേക്ക് നോക്കി വിളിച്ചു.

" എന്താമ്മാ....... അകത്ത് നിന്നും മറുപടി കേട്ടു.

" മോളേ .... അച്ഛന്റെ പാഴ്സൽ ഉണ്ട്....
രാഗിണി പറഞ്ഞു...

" വരണൂ"
രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കോലുസിൻറെ കിലുക്കം കേട്ട് രാഗിണി
തലയുയർത്തി നോക്കി.

" കറുപ്പ് ദാവണി ചുറ്റി നീണ്ട മുടി മെടഞ്ഞിട്ട് 
ഒരു പെൺകുട്ടി അവിടേക്ക് ഓടി വന്നു...
ചുവപ്പ് കുപ്പിവളകളണിഞ്ഞ കൈകൾ
അവൾ ദാവണിത്തുമ്പിൽ തുടച്ചു.
അവളുടെ മുഖത്ത് വിയർപ്പ് കണങ്ങൾ
പൊടിഞ്ഞിരുന്നു...എന്തോ ജോലിയിലായി
രുന്നു എന്ന് രാഗിണി മനസ്സിലോർത്തു.

" അശ്വതി കുഞ്ഞ് എന്തോ ജോലീലാരുന്നെന്ന് തോന്നുന്നല്ലോ....."
പോസ്റ്റ് മാൻ ചിരിയോടെ ചോദിച്ചു.

" ഊം... കുറച്ച് അലക്കാനുണ്ടേരുന്നൂ...."
അശ്വതി പറഞ്ഞു.
അവൾ ഒപ്പിട്ട് കൊടുത്തു.

" ദ്ദാ.... അച്ഛന്റെ പാഴ്സൽ ആണ്....."
പോസ്റ്റ് മാൻ നീട്ടിയ പാഴ്സൽ ബോക്സ് വാങ്ങിയിട്ട് അശ്വതി രാഗിണിയെ നോക്കി....
അവർ വാത്സല്യത്തോടെ അവളുടെ
മുടിയിൽ തലോടി....
പോസ്റ്റ് മാൻ പടി കടന്നു പോയപ്പോൾ അവർ അകത്തേക്ക് കയറി..

" അശ്വതീ....."

ആ വിളി കേട്ട് അവൾ അറിയാതെ നിന്നു.... അവളുടെ മുഖം ഭയത്തിൽ ചുവന്നു.....അവൾ രാഗിണിയെ 
ദയനീയമായി നോക്കി.... രാഗിണിയും ഭയത്തോടെ നിൽക്കുകയാണ്...

" അശ്വതീ..... വിളിച്ചത് കേട്ടില്ലേ നീ...."

അവൾ തിരിഞ്ഞു നോക്കി..
മുന്നിൽ ദേവരാജൻ.....

" എന്താ നിന്റെ കൈയിൽ....? 
ദേവരാജൻ അടുത്തേക്ക് വന്നപ്പോൾ 
അശ്വതി ബോക്സ് പിന്നിലേക്ക് മാറ്റിപ്പിടിച്ചു.
ദേവരാജൻ കൈ നീട്ടി ബോക്സ് പിടിച്ച് വാങ്ങി

" അതെന്റെ അച്ഛൻ അയച്ചതാ.....ഇളയച്ഛാ
അശ്വതിയുടെ സ്വരം ഇടറി...

" ദേവരാജൻ ഒരു ചിരിയോടെയത്  തുറന്നു...

അതിനുള്ളിൽ നിന്നും ലേറ്റസ്റ്റ് മോഡൽ ഡ്രസ് മെറ്റീരിയലുകൾ...പല തരത്തിലുള്ള
ജൂവൽസ്.... അതെല്ലാം അയാൾ പുറത്തെടുത്തു.....

" മോളേ....മാളൂ....
ഒരു ചിരിയോടെ അയാൾ അകത്തേക്ക് 
നോക്കി വിളിച്ചു.

" ഇളയച്ഛാ.... പ്ലീസ്...... അതെന്റെ അച്ഛൻ അയച്ചതാ..... അതെനിക്ക് താ...."

അശ്വതി അയാളുടെ നേർക്ക് നോക്കി കെഞ്ചി.....

" അത് അവൾക്ക് കൊടുക്കൂ....ഏട്ടൻ അവളുടെ പിറന്നാളിന് അയച്ചതല്ലേ...."
രാഗിണി തെല്ലു ഭയത്തോടെ ആണെങ്കിലും
പറഞ്ഞു.

" ദേവരാജൻ കൈ നീട്ടി രാഗിണിയുടെ
കഴുത്തിൽ കുത്തി പിടിച്ചു.

" ഇവളെ തീറ്റി പോറ്റുന്നില്ലേ.... അത് തന്നെ
ധാരാളം.... പിന്നെ ..എന്നെ ഉപദേശിക്കാൻ
ഇനി നോക്കിയാൽ നിന്നെ ഞാൻ ഇവളുടെ
തള്ളയുടെ അടുത്തേക്ക് അങ് പറഞ്ഞു
വിടും...കേട്ടോടീ....."

അയാൾ രാഗിണിയെ പിന്നിലേക്ക് തള്ളി....
അശ്വതി അവരെ താങ്ങി പിടിച്ചു.
രാഗിണി കണ്ണീരോടെ അവളെ നോക്കി.

അപ്പോഴാണ് അകത്ത് നിന്നും മാളവിക
ഇറങ്ങി വന്നത്....

" എന്താ അച്ഛാ....? 

" ആ....മോളേ.... നിനക്ക് പുതിയൊരു ഡ്രസ്
വേണമെന്ന് പറഞ്ഞില്ലാരുന്നോ....ദാ..."

അയാൾ നീട്ടിയ കവർ വാങ്ങി നോക്കിയിട്ട്
മാളവിക തുള്ളി ചാടി.

അത് നോക്കി അശ്വതി കണ്ണീരോടെ നിന്നു.

" എടീ.... ഇത് നന്നായി അയൺ ചെയ്തു
വെച്ചേക്കണം കേട്ടോ...."
മാളവിക അശ്വതിയെ നോക്കി പറഞ്ഞു.

അശ്വതി ഒന്നും മിണ്ടാതെ പുറത്തേക്ക്
പോയി....

 ആരും കാണാതെ തോടിന്റെ വക്കിൽ
പോയിരുന്ന് അശ്വതി പൊട്ടിക്കരഞ്ഞു....
അവൾ മിഴികളുയർത്തി ആകാശത്തേക്ക്
നോക്കി....

" അമ്മാ.....അമ്മയെന്തിനാ ന്നെ ഇട്ടിട്ട് പോയത്....? അതോണ്ടല്ലേ..... ഇതൊക്കെ?"
അവൾ കവിളിലൂടെ ഒഴുകിയിറങ്ങുന്ന
കണ്ണുനീർ തുടച്ചു.

"അച്ചൂ....."
തോളിൽ ഒരു കരം പതിച്ചപ്പോൾ അവൾ
തിരിഞ്ഞു നോക്കി.

"രാഗിണി"

"അമ്മേ....."
അശ്വതി അവരെ കെട്ടിപ്പിടിച്ചു.

" സാരമില്ല മോളേ....."

" എന്നാ ൻറെ അച്ഛൻ വരികാ......എത്ര 
വർഷമായി ഞാൻ കാത്തിരിക്കുന്നു....."

" വരും മോളേ.....എൻറേട്ടൻ വരും....
എന്റെ കുട്ട്യെ കൊണ്ടു പോകാൻ വരും
നിൻറച്ഛൻ...." 
രാഗിണി അവളുടെ മുടിയിൽ തലോടി.
അശ്വതി അവരുടെ തോളിൽ തലചായ്ച്ചു
രാഗിണി വാത്സല്യത്തോടെ അവളെ നോക്കി....

ഇരുപത് വർഷങ്ങൾക്ക് മുമ്പ് ഏട്ടൻ തന്റെ കൈയിൽ വെച്ച് തന്ന ആ കുഞ്ഞാണിത്....
മിലിട്ടറിയിൽ നിന്നും ഇത്രയും വർഷത്തിനി-
ടയിൽ ഒരു തവണ പോലും ഏട്ടൻ അവളെ
കാണാൻ വന്നിട്ടില്ല....
കൃത്യമായി പണം അയച്ചു കൊടുക്കുന്നു....
അവളുടെ പിറന്നാളിന് സമ്മാനങ്ങൾ അയച്ചു കൊടുക്കുന്നു......
അത് പക്ഷേ അവൾക്ക് ഒരിക്കലും
കിട്ടിയിട്ടില്ല..... ദേവരാജന് അവളൊരു
പൊൻമുട്ടയിടുന്ന താറാവാണ്..... അവളുടെ
അച്ഛന്റെ പണം കൊണ്ട് ജീവിക്കുന്ന തന്റെ
ഭർത്താവിനോട് രാഗിണിക്ക് പുച്ഛം തോന്നി.
എന്നെങ്കിലും ഏട്ടൻ വന്നാൽ അശ്വതിയെ
അയാളെ ഏൽപ്പിച്ച് മാപ്പ് പറയണം....
അവർ കണ്ണ് തുടച്ചു.

" വാ.... മോളേ..."
അശ്വതി രാഗിണിയുടെ കൂടെ വീട്ടിലേക്ക് നടന്നു.

                **********************

            ഇരു കൈയിലും കവറുകൾ തൂക്കി
പിടിച്ച് നടന്നു വരികയായിരുന്നു അശ്വതി.
പലചരക്ക് സാധനങ്ങളും പച്ചക്കറികളും
വാങ്ങി വരുന്ന വഴിയാണ്.....
വിയർപ്പ് ഒഴുകിയിറങ്ങുന്നത് അവൾ കൈ
മുട്ടുയർത്തി തുടച്ചു.
സൂര്യൻ ഉച്ചിയിലെത്തിയിരിക്കുന്നു.
അവൾ നടത്തത്തിന്റെ വേഗത കൂട്ടി.

വിശപ്പ് കൊണ്ട് കാലടികൾ തളരുന്നു.....
രാവിലെ എല്ലാ ജോലികളും ഒതുക്കിയിട്ട്
കടയിലേക്ക് ഓടിയതാണ്....
ഇനി ചെന്നാലും  ഉണ്ടാകും ജോലികൾ.....
അതിനിടയിൽ എന്തെങ്കിലും കഴിച്ചാലായി
ഇല്ലെങ്കിലായി.....

ഓരോന്ന് ആലോചിച്ച് നടക്കുമ്പോഴാണ്
എതിരെ പാഞ്ഞു വന്ന കാർ അവൾ കണ്ടില്ല....
അവൾക്ക് ഒഴിഞ്ഞു മാറാൻ കഴിയും
മുൻപേ കാർ അവളെ തട്ടിയിട്ടു....
അശ്വതി നിലത്തേക്ക് തെറിച്ചു വീണു...
അവളുടെ കൈയിൽ നിന്നും കവറുകൾ
തെറിച്ചു പോയി.....

" അമ്മേ...."
അശ്വതി എഴുന്നേൽക്കാൻ  ശ്രമിച്ചു......
കൈ മുട്ടിയും കാലിനും വേദനയെടുക്കുന്നു

അപ്പോഴേക്കും അൽപം മുന്നിലായി കാർ
നിർയിരുന്നു.
ഒരു ചെറുപ്പക്കാരൻ കാറിൽ നിന്നിറങ്ങി 
അവളുടെ അടുത്തേക്ക് ഓടി വന്നു.

" ഹേയ്.....യൂ ഓക്കേ..."
അശ്വതി അവനെ  നോക്കി

" ഏതോ ഹിന്ദി സിനിമയിലെ നായകനെ
പോലൊരാൾ..... ഗോതമ്പിന്റെ നിറവും
കുറ്റിത്താടിയും, നീലക്കണ്ണുകളുമായി...."

അവൾ നോക്കുന്നത് കണ്ട് അവൻ തെല്ലു ഭയത്തോടെ അവളുടെ കൈയിൽ പിടിച്ച്
എഴുന്നേൽപ്പിച്ചു....

" എന്തെങ്കിലും  പറ്റിയോ....?"

" ഇല്ല..... മുട്ട് പൊട്ടിയതേയുള്ളൂ...."
അശ്വതി പറഞ്ഞു.

" താങ്ക് ഗോഡ്...." 
അവൻ ചിരിച്ചു.

" വീട്....അടുത്താണോ...."
അവൻ ചോദിച്ചു..

" അതേ...."
അശ്വതി നിലത്ത് വീണ പച്ചക്കറികൾ  പെറുക്കിയെടുത്തു.

" ഐം സോറി..."
 അയാൾ പറഞ്ഞുകൊണ്ട്  പച്ചക്കറികൾ
പെറുക്കി അവൾക്ക് കൊടുത്തു.

" താങ്ക്സ്...." 
അശ്വതി കവറുകൾ എടുത്തു.

അരിയെല്ലാം പോയി......ഇനിയതിന് കേൾക്കേണ്ടി വരും ഇളയച്ഛൻറെ വായീന്ന്
അവളോർത്തു.

" വേണമെങ്കിൽ ഞാൻ വീട്ടിൽ വിടാം...."
അയാൾ പറഞ്ഞപ്പോൾ അശ്വതി ചിരിച്ചു.

" വേണ്ട..... ഞാൻ പൊയ്ക്കോളാം...."

അവൾ തിരിഞ്ഞു നടന്നപ്പോൾ അയാൾക്ക്
കാറിനു നേരെ നടന്നു.

" ഏയ്....നിൽക്കൂ...." 

അയാളുടെ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി

" ദാ.... എന്റെ കാർഡ് ആണ്..... ഹോസ്പിറ്റലിലോ മറ്റോ പോകേണ്ടി വന്നാൽ അറിയിക്കണം..... പേയ്മെന്റ്
ഞാൻ ചെയ്തോളാം.....'

അയാൾ നീട്ടിയ കാർഡ് വാങ്ങി അവൾ
നോക്കി.

" രോഹൻ വർമ്മ" 
അവളാ പേര് വായിച്ചു.

" ഓക്കേ ദെൻ...." 
അയാൾ കാറിൽ കയറിയപ്പോൾ അശ്വതി
വീട്ടിലേക്ക് നടന്നു.

" എന്ത് നല്ല മനുഷ്യൻ...." അവളോർത്തു

        വീട്ടിൽ എത്തിയപ്പോൾ രാഗിണി
അവളെ കാത്തു നിൽക്കുന്നുണ്ട്...

" എന്താ മോളേ താമസിച്ചത്.."

" ഒന്നൂല്ലമ്മാ..... കടയിൽ തിരക്കായിരുന്നു"
അവൾ അകത്തേക്ക് പോയി.

" ഊം....നീ ഒന്നും കഴിക്കാണ്ടല്ലേ പോയത്...
വല്ലതും കഴിക്ക് മോളേ..." 
രാഗിണി അവളുടെ പിന്നാലെ ചെന്നു.

 അശ്വതി കൈയും കാലും മുഖവും കഴുകി
കൈ മുട്ട് നീറുന്നുണ്ട്....അവൾ കുറച്ചു
തുളസിയില പിഴിഞ്ഞ് നീരെടുത്ത് പുരട്ടി.

" എന്താ പറ്റിയത്...?"
രാഗിണി അവളുടെ അടുത്തേക്ക് ചെന്നു.

" ഒന്നൂല്ലമ്മാ....മുട്ടിടിച്ചതാ...." അവൾ പുഞ്ചിരിച്ചു.

രാഗിണി ഒരു പാത്രത്തിൽ രണ്ട് ഇഡ്ഡലി
എടുത്ത് കുറച്ച് ചട്ണി ഒഴിച്ച് അവൾക്ക്
നീട്ടി.

അശ്വതി അത് കഴിച്ചു കൊണ്ടിരിക്കുമ്പോ-
ഴാണ്  മാളവിക അവിടേക്ക് വന്നത്.

" അച്ചൂ..... നിനക്ക് വൃത്തിയായി അലക്കാൻ
വയ്യെങ്കിൽ എന്റെ ഡ്രസ് തൊട്ടു പോകരുത്
കേട്ടല്ലോ..."

അവൾ അശ്വതിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു.

" എന്താ മാളുവേച്ചീ.... എന്ത് പറ്റി?"
അശ്വതി അവളെ നോക്കി.

"ഇത് കണ്ടില്ലേ..... ഒരു വൃത്തീമില്ലാണ്ട്...."

മാളവിക കൈയിലിരുന്ന ചുരിദാർ അവളുടെ നേർക്ക് എറിഞ്ഞു...

അശ്വതി അത് കൈയിൽ എടുത്ത് നോക്കി
" കഴിഞ്ഞ ഓണത്തിന് അച്ഛൻ അയച്ചു തന്ന ചുരിദാർ ആണ്..." 
അവളുടെ കണ്ണ് നിറഞ്ഞൊഴുകി.

" അത് നിന്റെ ഡ്രസ് അല്ലേ മാളൂ.... നിനക്ക്
കഴുകിക്കൂടെ? "

രാഗിണി ചോദിച്ചു.

"അമ്മ അമ്മേടെ കാര്യം നോക്കിയാൽ മതി"

മാളവിക അകത്തേക്ക് പോയി.
രാഗിണി അശ്വതിയുടെ തോളിൽ തട്ടി.

മാളവികയുടെ ഡ്രസ് അലക്കി വിരിച്ചിട്ട് 
വരുമ്പോഴാണ് രാഗിണി അവളുടെ അടുത്തേക്ക് വന്നത്.

" മോളേ.... പോയി കുളിച്ചു വാ.... വൈകുന്നേരം ക്ഷേത്രത്തിലേക്കെന്ന്
പോകാം...."

" ഊം.... "അശ്വതി തലയാട്ടി

കുളത്തിൽ ഒന്നു മുങ്ങി അവൾ വേഗം തിരിച്ചെത്തി.
ദാവണി ചുറ്റി മുടി തുമ്പുകെട്ടി ഒരു തുളസി കതിർ ചൂടിയിട്ടവൾ പുറത്തേക്ക് ഓടി ചെന്നു.

" നീയെങ്ങോട്ടാ ഈ ഒരുങ്ങി കെട്ടി?"
മാളവിക ചോദിച്ചു

" അമ്മേടെ കൂടെ ക്ഷേത്രത്തിൽ...."

" ഓ.... അങ്ങനെ നീ പ്രാർത്ഥിച്ചിട്ടിപ്പോ എന്ത് കിട്ടാനാ...." മാളു ചുണ്ടു കോട്ടി
അശ്വതി ഒന്നും മിണ്ടിയില്ല.

" തൽക്കാലം നീ ഇവിടിരിക്ക് .... അമ്മേടെ കൂടെ ഞാൻ പൊയ്ക്കോളാം..."
മാളവിക പറഞ്ഞു.

അശ്വതി ഒന്നും മിണ്ടാതെ നിന്നു.

രാഗിണി അവളെ നോക്കി....
" സാരല്യ....അമ്മ പോയ്ട്ട് വാ..." 
അവൾ പറഞ്ഞു.

രാഗിണി മനസ്സില്ലാമനസ്സോടെ മാളുവിന്റെ
കൂടെ നടന്നു.

അശ്വതി ഉമ്മറത്തെ കസേരയിൽ ഇരുന്നു.

"രാവിലെ തൊട്ട് ജോലി ആയിരുന്നു...
ഇപ്പോഴാണ് ഒന്നിരുന്നത്...."

അവൾ മുന്നിൽ കിടന്ന പത്രം എടുത്ത്
നിവർത്തി.
വല്ലപ്പോഴും ആണ് പത്രം കാണുന്നത് തന്നെ
അവൾ അതിലേക്ക് മിഴികൾ നട്ടു.
അപ്പോഴാണ് ഒരു വാർത്ത അവളെ
കണ്ണിലുടക്കിയത്.....

അശ്വതി വിശ്വാസം വരാതെ നോക്കി

" ഇതയാളല്ലേ....." 

"അതേ....അയാൾ തന്നെ...."
അവളാ വാർത്ത ഒന്നു കൂടി വായിച്ചു

" രോഹൻ വർമ്മ ഇന്ത്യൻ ടീമിലേക്ക്"
ഇത്തവണത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് 
മലയാളി താരം രോഹൻ വർമ്മയും
സിലെക്ട് ആയിരിക്കുന്നു"

അവളുടെ കണ്ണ് മിഴിഞ്ഞു...

" ഇത്രയും വലിയൊരു ആളായിരുന്നോ അത്.....ആ... പറഞ്ഞിട്ട് കാര്യമില്ല...
ക്രിക്കറ്റ് എന്താണെന്ന് പോലും അറിയാത്ത
താൻ എങ്ങനെ അറിയാനാണ് ഇയാളെ..?
ജോലി കഴിഞ്ഞ് ടിവിയോ പത്രമോ കാണാറുമില്ല....."

അവൾ ആ ഫോട്ടോയിലേക്ക് വീണ്ടും നോക്കി.....

                     (തുടരും) 

എനിക്കായ് നീ മാത്രം......2

                   കാർ  നിർത്തി ഇറങ്ങിയപ്പോഴേ
രോഹൻ കണ്ടു..... സിറ്റൗട്ടിൽ കാത്ത് നിൽക്കുന്ന ഭാരതിയമ്മ .
അവൻ ഒരു പുഞ്ചിരിയോടെ കീചെയ്ൻ
കറക്കി കൊണ്ട് അവരുടെ അടുത്തേക്ക്
ചെന്നു.

" എവിടാരുന്നു നീ....? അച്ഛൻ എത്ര തവണ
അന്വേഷിച്ചൂന്നോ...." 
ഭാരതിയമ്മ സ്വരം താഴ്ത്തി.

" ഓ..... അച്ഛൻ വന്നോ ഇത്ര വേഗം....."
രോഹൻ പിറുപിറുത്തു.
അവൻ അകത്തേക്ക് ചെന്നപ്പോൾ കണ്ടു
ഹാളിലെ സെറ്റിയിൽ ഇരുന്ന് ടിവി ചാനൽ
മാറ്റി മാറ്റി കാണുന്ന "എം ഡി എൻ  വർമ".
പഴയ കാല ക്രിക്കറ്റ് പ്ലെയർ....ഇപ്പോൾ
അദ്ദേഹം കേരള ടീമിന്റെ കോച്ചാണ്.....

" അച്ഛനെപ്പോ വന്നൂ...?"

രോഹൻ ചോദിച്ചു.
വർമ മുഖമുയർത്തി അവനെ നോക്കി.

" എവിടായിരുന്നു രോഹൻ ഇത് വരെ..?"

" അച്ഛൻ പറഞ്ഞിട്ടല്ലേ ഞാനാ ടിവി ചാനലിന്റെ ഓഫീസിൽ പോയത്...?"

" നിന്റെ ഇന്റർവ്യൂ എങ്ങനെ കഴിഞ്ഞു.?"

" അവരെന്തൊക്കെയോ ചോദിച്ചു...."
രോഹൻ ഒഴുക്കൻ മട്ടിൽ മറുപടി നൽകി.

" അത് പോരാ..... നീ അവിടേക്ക് ചെന്നല്ല
അവരിങ്ങോട്ട് വന്നു വേണം നിന്റെ ഇന്റർവ്യൂ എടുക്കാൻ...."

" അതിന് ഞാൻ അത്ര വലിയ സെലിബ്രിറ്റി
ഒന്നും ആയില്ലല്ലോ അച്ഛാ...."

രോഹൻ പറഞ്ഞപ്പോൾ വർമ എഴുന്നേറ്റ്
അവൻറെ അടുത്തേക്ക് വന്നു.

" ആരു പറഞ്ഞു നീ ആയിട്ടില്ല എന്ന്...നീ
ഇപ്പോ പ്രസിഡന്റ്സ് ഇലവനിലെ അംഗമാ
അതായത്.... ഇന്റർനാഷണൽ ടീമിലെ 
ഒരാൾ....ആ മര്യാദ നിനക്കവർ തരണം..."

രോഹൻ ഒന്നും മിണ്ടാതെ നിന്നു....അവന
റിയാം അച്ഛൻ ഇനിയിപ്പോ കഥ തുടങ്ങും
എന്ന്..

" യൂ നോ..... ഇറ്റ് വാസ് ഇൻ 1983.....അതാ
യത് നീ ജനിക്കുന്നതിനും ഏഴ് വർഷങ്ങ
ൾക്ക് മുൻപ്..... അന്നാണ് ഇന്ത്യയിലേക്ക്
ആദ്യമായി വേൾഡ് കപ്പ് വന്നു ചേർന്നത്....
മാസ്റ്റർ കപിൽ ദേവ്..... വാട്ട് ആൻ അമേ
സിങ് ക്യാപ്റ്റൻ.... അതിന് ശേഷം എം എസ്
ധോണി...... വാട്ട് ആൻ അമേസിങ്ങ് ബാറ്റ്സ്
മാൻ.....നാളെ നീയാകണം അവരുടെ 
സ്ഥാനത്ത്....."

വർമ ഓർമ്മയിൽ മുഴുകി പറഞ്ഞു കൊണ്ടിരുന്നു....രോഹൻ പതിയെ പിന്നി
ലേക്ക് നീങ്ങി....ഇതും കൂടി ചേർത്ത് ഇതി
പ്പോൾ ഒരു ആയിരം തവണ എങ്കിലും പറ
ഞ്ഞിട്ടുണ്ടാകും വർമ ഇതവനോട്.....
അവനറിയാം താൻ സച്ചിൻ തെണ്ടുൽക്ക
റെ പോലെയും, ധോണിയെ പോലെയുമൊ
ക്കെ ലോകം മുഴുവൻ അറിയുന്നൊരു
ക്രിക്കറ്റ് പ്ലെയർ ആകണമെന്നാണ് തന്റെ
അച്ഛന്റെ ആഗ്രഹം എന്ന്..... അതിന് വേണ്ടി
താൻ ആത്മാർഥമായി തന്നെ പരിശ്രമിക്കു-
ന്നുമുണ്ട്.... പക്ഷേ അച്ഛൻ തന്നെയൊന്ന്
അഭിനന്ദിക്കുക പോലുമില്ല എന്നതാണ്
സങ്കടം....
അവൻ പതിയെ മുകളിലേക്ക് പടികൾ കയറി.

" ഇതാരോടാ ഈ പറയണേ..."

ആ ചോദ്യം കേട്ട് വർമ തിരിഞ്ഞു നോക്കി
പിന്നിൽ നിൽക്കുന്ന ഭാരതിയമ്മ

" ഞാൻ നിന്റെ മകനൊരു ക്ലാസ് കൊടുക്കു
കയാരുന്നു...."

" അതിനവനെവിടേ....?"

" അവൻ....
പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കിയ
വർമ രോഹനെ അവിടെയെങ്ങും കണ്ടില്ല...

" ഇവന് തീരെ അനുസരണയില്ല....."
അദ്ദേഹം പറയുന്നത് കേട്ട് ഭാരതിയമ്മയ്ക്ക്
ചിരി വന്നു.

*********

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ്
ഡൈനിങ് ടേബിൾ തുടയ്ക്കുകയായിരുന്നു
അശ്വതി.... അവൾക്ക് കൈമുട്ടിന് വല്ലാതെ
വേദനയെടുക്കുന്നുണ്ടായിരുന്നു....ഇതെല്ലാം
തുടച്ചിട്ട് പാത്രങ്ങൾ കഴുകണം... അതും
കഴിഞ്ഞു വേണം എന്തെങ്കിലും കഴിക്കാൻ..
അവൾ തുടച്ച തുണി പിഴിഞ്ഞെടുത്ത് അടുക്കളയിലേക്ക് നടന്നു.
പാത്രങ്ങൾ കഴുകുമ്പോൾ അശ്വതിയുടെ
കാലിനും കൈക്കും നല്ല വേദന തോന്നി.
അവളൊരു നിമിഷം രണ്ട് എളിക്കും കൈ
കുത്തി കണ്ണടച്ചു നിന്നു.

" എന്താ അച്ചൂ.... എന്ത് പറ്റി നിനക്ക്...?"

അവിടേക്ക് വന്ന രാഗിണി ചോദിച്ചു.

" ഒന്നൂല്ലമ്മാ...."

" ഒന്നൂല്ലാണ്ട് നീയിങ്ങനെ നിക്കില്ലാന്ന് എനി
ക്കറിഞ്ഞൂടെ....?"

" അത്.... പിന്നെ... ഞാൻ രാവിലെ കടേൽ
പോയില്ലേ അമ്മാ...."

അശ്വതി പറഞ്ഞപ്പോൾ രാഗിണി മൂളി.

" അപ്പോ ഒരു കാർ എന്നെ ഇടിച്ചമ്മേ..."

" ങ്ഹേ...!! എൻറീശ്വരാ..... നീയെന്താ
അതന്നേരം പറയാഞ്ഞത്....?"

" അപ്പോ കുഴപ്പം ഒന്നൂല്ലായിരുന്നു.... പക്ഷേ
ഇപ്പോ നല്ല വേദന....."

അവൾ അസഹ്യമായ വേദനയോടെ പറഞ്ഞു.

" എൻറീശ്വരാ.... ഇനിയിപ്പോ ഈ രാത്രി
എന്താ ചെയ്യ്ക...."

രാഗിണി പരിഭ്രമത്തോടെ പറഞ്ഞു.
അപ്പോഴാണ് ദേവരാജൻ അവിടേക്ക് വന്നത്.

" ഊം... എന്താ ഇവിടെ...?"

" അത്......അച്ചൂനെ ഒരു വണ്ടി ഇടിച്ചു..."

" ങ്ഹേ... അതിന് അവളല്ലേ ഈ നിൽക്കു
ന്നത്? 
ദേവരാജൻ അശ്വതിയെ നോക്കി ചോദിച്ചു.

" ഇപ്പോഴല്ല.... രാവിലെയാ വണ്ടീടിച്ചത്..."

" എന്നിട്ടിപ്പഴാണോടീ ഇവള് പറയുന്നത്...?"

" അന്നേരം അവൾക് കുഴപ്പം ഒന്നും
ഇല്ലായിരുന്നത്രേ...."

" ഊം... ഇപ്പോ എന്താ ഇവൾക്കസുഖം"

" കൈക്കും കാലിനും നല്ല വേദനേണ്ട് ഇള
യച്ഛാ...."

"നാശം.... ഇനി നിന്നെ ആസ്പത്രീക്ക് കെട്ടി
യെടുക്കാൻ എത്ര ചെലവാകും....നേരത്തെ
പറഞ്ഞിരുന്നെങ്കിൽ ഇടിച്ചോനോട് തന്നെ
കാശ് വാങ്ങാരുന്നു....."

അയാൾ പറയുന്നത് കേട്ട് അശ്വതിക്ക്
കണ്ണ് നിറഞ്ഞു വന്നു. തന്റെ അച്ഛന്റെ
പണമാണ്..തന്നെ ചികിത്സിക്കാൻ ഇത്ര
മടികാണിച്ച് കൈയടക്കി വെച്ചിരിക്കുന്നത്.

" അയാളുടെ നമ്പർ തന്നിട്ടാ പോയത്..."

അവൾ ദേവരാജനെ നോക്കി

" എവിടെ...?"
അയാൾ നോക്കിയപ്പോൾ അശ്വതി അകത്തേക്ക് പോയി ഒരു വിസിറ്റിംഗ് കാർഡുമായി വന്നു.

അത് വാങ്ങി നോക്കിയിട്ട് ദേവരാജൻ
ചിരിയോടെ നിന്നു...

" വേഷം മാറി വാ....ആസ്പത്രീക്ക് കൊണ്ടു
പോയില്ലാന്ന് വേണ്ട...."

അയാളത് പറഞ്ഞപ്പോൾ അശ്വതിയും
രാഗിണിയും അമ്പരന്നു നിന്നു.
മരിച്ചു എന്ന് പറഞ്ഞാലും പൈസ മുടക്കില്ല
ദേവരാജൻ... ഇതിപ്പോ എന്താ പറ്റ്യത്...?
ഒരിക്കൽ പനി കൂടി വിറച്ചു കിടന്ന അശ്വതി യെ നേരം പുലരും വരെ ഹോസ്പിറ്റലിൽ
കൊണ്ടുപോകാതെ ഇട്ടയാളാണ്....
അവർ പരസ്പരം നോക്കി.

" വാ...." രാഗിണി അശ്വതിയെ കൂട്ടി കൊണ്ട് പോയി.

***************

         കിടക്കാൻ ഒരുങ്ങുകയായിരുന്നു രോഹൻ..... അവൻ ഫോൺ എടുത്ത്
അലാം വെച്ചു.. നാളെ മുതൽ പ്രാക്ടീസ്
തുടങ്ങുകയാണ്... രണ്ടാഴ്ച കഴിഞ്ഞ് 
മുംബൈയ്ക്ക് പോകണം... അവിടെ നിന്നും  ഓസ്ട്രേലിയയിലേക്കുള്ള ടീമിൽ.....
സന്തോഷ് ട്രോഫി ക്രിക്കറ്റിലെ തന്റെ പ്രകട
നമാണ് ഇന്ത്യൻ ടീമിലേക്ക് തനിക്ക് സിലെക്
ഷൻ കിട്ടാൻ കാരണം....കേരള ടീം ക്യാപ്റ്റൻ
ആണ് രോഹൻ.
അവൻ ടേബിളിൽ ഇരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിലേക്ക് നോക്കി.
അവനത് കൈയിലെടുത്തു...
തന്റെ എല്ലാ വിജയങ്ങൾക്കും കാരണം
അച്ഛനാണ്..... ക്രിക്കറ്റ് അച്ഛൻറെ പ്രാണവായു ആയിരുന്നു.... മറ്റെന്തിനെക്കാ
ളുമധികം ക്രിക്കറ്റ് അച്ഛന്റെ മനസിൽ നിറഞ്ഞു നിന്നു.
പക്ഷേ.... പരിക്ക് പറ്റി ക്രിക്കറ്റിൽ നിന്ന് വിരമിക്കേണ്ടി വന്നപ്പോൾ അദ്ദേഹത്തിനത്
വലിയൊരു ഷോക്ക് ആയിരുന്നു....ആ
നഷ്ടമാണ് തന്നിലൂടെ നികത്താൻ ശ്രമിക്കു
ന്നത്..... ക്രിക്കറ്റിൽ താൽപര്യം ഇല്ലാതിരുന്ന
തന്നെ ഇതിലേക്ക് കൊണ്ടുവന്നതും 
ഇന്നത്തെ ഈ നിലയിൽ എത്തിച്ചതും തന്റ
ച്ഛൻ ഒരാളാണ്....
ഓർത്തിരിക്കെയാണ് ഭാരതിയമ്മ അകത്തേക്ക് ഓടി കയറി വന്നത്..

" മോനേ....കണ്ണാ...."

" എന്താമ്മാ...." രോഹൻ അമ്പരപ്പോടെ
എഴുന്നേറ്റു.

" ഡാ.... നിന്റെ വണ്ടിയിന്ന് ആരെയെങ്കിലും
തട്ടിയോ...?"

" അത്...."
പെട്ടെന്ന് അശ്വതിയുടെ മുഖം അവന്റെ മനസ്സിൽ തെളിഞ്ഞു.

" ഉവ്വ്... പക്ഷേ..."

" നീയെന്താ അത് പറയാഞ്ഞത്...? "

" അതിനിപ്പോ എന്താ പറ്റിയത്...?"

രോഹൻ തെല്ലമ്പരന്നു.

" ആ പെൺകുട്ടി സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണത്രേ...."

" വാട്ട്...."
രോഹൻ ഞെട്ടിപ്പോയി

" അതിനവൾക്ക് ഒരു കുഴപ്പവും ഇല്ലായിരു
ന്നല്ലോ...."

" അതൊന്നും എനിക്കറിഞ്ഞൂടാ.... അച്ഛൻ
ആകെ ദേഷ്യത്തിലാ.... ഇത് പുറത്തായാൽ
പിന്നെ നിന്റെ ഭാവി..."

" ഈശ്വരാ...."
രോഹൻ അന്തംവിട്ടിരുന്നു.

" അല്ലാ....ഇതാരായിപ്പോ അച്ഛനോട് പറഞ്ഞത്...?"

" ആ പെൺകുട്ടീടെ വീട്ടിൽ നിന്നും വിളിച്ചിരു
ന്നത്രേ..... ഒരു ലക്ഷം രൂപയാ നഷ്ടപരി
ഹാരം അവര് ചോദിക്കണത്...."

" ഒരു ലക്ഷം രൂപയോ.....!!!"

രോഹൻറെ കണ്ണ് മിഴിഞ്ഞു.

എനിക്കായ് നീ മാത്രം  3

                ഹോസ്പിറ്റലിനു മുന്നിൽ നിന്ന് കാറിൽ കയറുമ്പോൾ അശ്വതിക്ക് കൈയും കാലും നന്നായി വേദനിച്ചു...മുറി
വ് ക്ലീൻ ചെയ്ത് ബാൻഡേജ് ഒട്ടിച്ചിരുന്നു.
രാഗിണി അവളുടെ കൈയിൽ പിടിച്ച്
കാറിലേക്ക് കയറ്റി ഇരുത്തി...
അരികിലായി അവരും ഇരുന്നു...

" വേദന കുറവ്ണ്ടോ മോളേ....?"

" ഊം.... അശ്വതി മൂളി.
അവൾ രാഗിണിയുടെ തോളിലേക്ക് ചാഞ്ഞു.

" എത്ര രൂപയാ ഒരു പ്ലാസ്റ്റർ ഒട്ടിക്കണേന് പോലും....ഹോ...."

ദേവരാജൻ മുന്നിലെ സീറ്റിലേക്ക് കയറി
ഇരുന്നു കൊണ്ട് പറഞ്ഞു.

അശ്വതിയും രാഗിണിയും പരസ്പരം നോക്കി....

" ൻറച്ഛൻറെ കാശല്ലേ.... സാരമില്ല..."
അശ്വതി പിറുപിറുത്തപ്പോൾ രാഗിണി
ചിരിയടക്കി അവളെ കെട്ടിപ്പിടിച്ചു.
അവരുടെ കാർ ഹോസ്പിറ്റൽ കോംപൗണ്ട്
കടന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ഒരു
കാർ അകത്തേക്ക് വന്നു.അതിൽ നിന്നും
രോഹൻ പുറത്തിറങ്ങി...അവൻ റിസപ്ഷ
നിലേക്ക് കയറിച്ചെന്നു.

" ഗുഡ് ഈവനിംഗ് സർ....ഹൗ കാൻ ഐ
ഹെൽപ് യൂ...."

" അത്.... ഇവിടെ അഡ്മിറ്റ് ആയിരിക്കുന്ന
ഒരു പേഷ്യന്റ്.... ഒരു പെൺകുട്ടി...."

" പേര് പറയാമോ സർ...."

"അത്..... ഒരു ആക്സിഡന്റ് ആയിട്ട് വന്ന
താണ്...."

" ആക്സിഡന്റ് ആയിട്ട് ആരും ഇന്നിവിടെ
അഡ്മിറ്റ് ആയിട്ടില്ല സർ...."

 റിസപ്ഷനിൽ ഇരുന്ന ചെറുപ്പക്കാരൻ പറഞ്ഞപ്പോൾ രോഹൻ ആലോചനയോടെ
നിന്നു...

" അല്ല.... ഒരു പത്തിരുപത് വയസുള്ള കുട്ടി
യാണ്.... ഇന്ന് രാവിലെയാണ് ആക്സിഡന്റ്
ആയത്...."

" ഓ...ആ കുട്ടിയോ..... അവര് ഡ്രസ് ചെയ്ത്
പോയല്ലോ...."

അവിടേക്ക് വന്ന ഡ്യൂട്ടി ഡോക്ടർ പറഞ്ഞു.

" അപ്പോ ആ കുട്ടിക്ക് സീരിയസ് ആണെന്ന്
പറഞ്ഞത്...."

രോഹൻ അമ്പരപ്പോടെ നോക്കി.

" ഏയ്...ആ കുട്ടിക്ക് ഒരു കുഴപ്പവുമില്ല....
ചെറിയൊരു മുറിവ് ഉണങ്ങാൻ മരുന്ന്
വെച്ച് വിട്ടു...പേടിക്കാനൊന്നുമില്ല..."

" അത് ശരി.... അപ്പോ ചെറിയൊരു ആക്
സിഡൻറിൻറെ പേരിൽ പൈസ തട്ടാനുള്ള
അടവാണല്ലേ....".
രോഹൻ മനസ്സിലോർത്തു

" എനിക്ക്....എനിക്കവരുടെ അഡ്രസ് ഒന്ന്
കിട്ടുമോ....?"

" സോറി സാർ.... പേഷ്യന്റ്സിൻറെ പേഴ്സ
ണൽ ഡീറ്റെയിൽസ് അങ്ങനെ തരാൻ
പറ്റില്ല...."

രോഹൻ എന്ത് ചെയ്യണം എന്നറിയാതെ നിന്നു....ഇവരെപ്പോലെയുള്ളവരെയൊന്നും
വെറുതെ വിടാൻ പാടില്ലായെന്ന് അവന്റെ മനസ് പറഞ്ഞു.ആയിരമോ പതിനായിരമോ
അല്ല ലക്ഷങ്ങളാണ് ചോദിച്ചതവർ....അതും
ഹോസ്പിറ്റൽ ചിലവ് താൻ ഏറ്റെടുക്കാം
എന്ന് പറഞ്ഞിട്ടും....

" രോഹൻ.....എന്തായിവിടെ....?"

ആ ചോദ്യം കേട്ട് അവൻ തിരിഞ്ഞു നോക്കി
മുന്നിൽ നിൽക്കുന്ന  അനൂപിനെ കണ്ട് അവൻ ആശ്വാസത്തോടെ അടുത്തേക്ക് ചെന്നു.... 

" താങ്ക് ഗോഡ് അനൂപ്...നീയെന്താ ഇവിടെ?

"ഞാനിവിടാ ഇപ്പോ വർക് ചെയ്യുന്നത്....
അല്ല നിന്റെ ആരെങ്കിലും ഇവിടെ അഡ്മിറ്റ്
ആണോ...."

" ഇല്ലടാ......"
രോഹൻ കാര്യങ്ങളെല്ലാം പറഞ്ഞു.

" കൊള്ളാലോ.... വന്നു വന്നു ആർക്കും ഒരു
സഹായം പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയല്ലോ...."

അനൂപ് പറഞ്ഞു...

" വെയ്റ്റ്.... ഞാനൊന്നു നോക്കട്ടെ..."
അനൂപ് പോയി റിസപ്ഷനിലെ ആളോട്
എന്തൊക്കെയോ സംസാരിച്ചു....

" ദ്ദാ... ഇതാണ് അവർ കൊടുത്ത അഡ്രസ്
ശരിയായിട്ടുള്ളതാണോന്നൊന്നും അറിയില്ല
അല്ലേലും ഇത്തരക്കാർ ശരിയായ അഡ്രസ്
ഒന്നും കൊടുക്കില്ലല്ലോ...."

" താങ്ക്സ് ഡാ...."
രോഹൻ അനൂപിന്റെ തോളിൽ പിടിച്ചു

" ഇറ്റ്സ് ഓക്കേ ഡാ.... പിന്നെ എന്റെ റിസ്കി
ലാട്ടോ അഡ്രസ് കിട്ടിയത്....അറിയാല്ലോ....
പുറത്ത് അറിയരുത്..."

" ഇല്ലടാ...."

രോഹൻ കാറിലേക്ക് കയറി.
കാർ പുറത്തേക്ക് പോകുന്നത് നോക്കി 
നിന്നിട്ട് അനൂപ് അകത്തേക്ക് പോയി.

************

 " ഇളയച്ഛൻ ചെയ്തത് തീരെ ശരിയായില്ല"

അശ്വതി പറഞ്ഞപ്പോൾ ദേവരാജൻ മുഖമു
യർത്തി അവളെ ഒന്ന് നോക്കി.
അശ്വതി ദേഷ്യത്തിൽ അയാളെ നോക്കി നിന്നു.

" ഞാൻ പറഞ്ഞത് കേട്ടില്ലേ ....ആ കാശ്
തിരിച്ച് കൊടുക്കണം....."

" ഒന്ന് പോടി പെണ്ണേ.... വെറുതെ ഒരു ലക്ഷം രൂപ കിട്ടിയത് തിരിച്ചു കൊടുക്കാൻ എനി-
ക്കെന്താ വട്ടാണോ...."

" ആ കാശ് വാങ്ങേണ്ട അവസ്ഥ ഒന്നും
എനിക്ക് വന്നില്ലല്ലോ...."

" വന്നാലും വന്നില്ലെങ്കിലും കുറച്ചു രൂപ വെറുതെ കിട്ട്യാ പുളിക്ക്വോ...."

അശ്വതി ഒന്നും മിണ്ടാതെ രാഗിണിയെ നോക്കി.
അവർ ഭയത്തോടെ നിൽക്കുകയാണ്.
അവൾ ദേഷ്യത്തിൽ ദേവരാജനെ നോക്കി
നിന്നു.

*******

       അശ്വതിയുടെ വീട്ടിലേക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു രോഹൻ. മൊബൈൽ റിങ് ചെയ്തപ്പോൾ അവൻ സൈഡ് മാറ്റി
വണ്ടി നിർത്തി.

" ഹലോ... എന്താ അമ്മേ..."

" നീയെവിടാ മോനേ..."

" ഞാൻ....ഞാനുടനെ വരാം ..എന്താമ്മാ..."

" ഊം... അച്ഛൻ ആകെ ദേഷ്യത്തിലാ..."

" എന്ത് പറ്റി ഇപ്പോ...?"

" ആ ആക്സിഡന്റ് ആയ പെൺകുട്ടി വിളി
ച്ചിരുന്നു.... അവർക്ക് രൂപ ഉടനെ കിട്ടിയില്ലെ
ങ്കിൽ കേസ് ആക്കുമെന്ന് പറഞ്ഞിട്ട്..."

" അവർക്ക് ഒരു രൂപ പോലും കൊടുക്കരുത്
... അവര് തട്ടിപ്പുകാരാ.... അച്ഛനോട് പറയ്.."

"ഈശ്വരാ.... അച്ഛൻ അവർക്ക് പൈസ
കൊടുത്തല്ലോ മോനേ...."

"ഡാമിറ്റ്...!!!

അവൻ കോൾ കട്ട് ചെയ്തിട്ട് വണ്ടിക്ക്
സ്പീഡ് കൂട്ടി.

" എന്നാലും ഒരു പെണ്ണിന് ഇത്രേം കള്ളത്തര
ങ്ങളറിയുമോ.....അവളെ കണ്ടാൽ പറയില്ല
ല്ലോ....."

രോഹൻ മനസ്സിലോർത്തു....
രാത്രി ആയതിനാൽ ഒന്നു രണ്ടു ആളുക-
ളോട് ചോദിച്ചാണ് അവൻ അശ്വതിയുടെ
വീട് കണ്ടെത്തിയത്.
ആ വീട് കണ്ട അവനൊന്ന് അമ്പരന്നു...

" ഇത്രേം വലിയ വീടോ....ഈ വീട്ടിൽ താമസി
ക്കണ ആൾക്ക് എന്തായാലും ഒരു തട്ടിപ്പ്
നടത്തേണ്ട  ഒരു കാര്യവുമില്ല..."

ഒരു നിമിഷം ആലോചിച്ചു നിന്നിട്ട് അവൻ
ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

" ചെന്നു നോക്കാം... എന്തെങ്കിലും അറിയാ-
ൻ പറ്റുമായിരിക്കും"

രോഹൻ വരാന്തയിലേക്ക് കയറിയപ്പോഴേ
അകത്ത് നിന്നും ഉയരുന്ന ശബ്ദങ്ങൾ കേട്ടു.. അവൻ ഒരു നിമിഷം ശങ്കിച്ചു നിന്നു.

" ഇളയച്ഛൻ എന്ത് പറഞ്ഞാലും ശരി...ഈ
പൈസ തിരിച്ചു കൊടുക്കണം..."

ഒരു പെൺകുട്ടിയുടെ സ്വരം...
അതിന് തൊട്ടു പിന്നാലെ ഒരു അടിയുടെ
ശബ്ദം അവൻ കേട്ടു.
അവൻ പതിയെ തുറന്നിട്ട ഒരു ജനലിലൂടെ
അകത്തേക്ക് നോക്കി.
പിന്തിരിഞ്ഞു നിൽക്കുന്ന ഒരു പെൺകുട്ടി...
അവൾക്ക് നേരെ കൈയുയർത്തി നിൽക്കു
ന്ന ഒരാൾ.....
പെൺകുട്ടി കവിൾ പൊത്തി പിടിച്ച് അയാ-
ളുടെ അടുത്തേക്ക് ചെന്നു.

" എന്റെ അച്ഛന്റെ പണം എന്റെ പേരിൽ നിങ്ങൾ ആവശ്യത്തിലധികം വാങ്ങി കൂട്ടു
ന്നുണ്ട് പക്ഷേ.... എന്റെ പേര് പറഞ്ഞു
നാട്ടുകാരുടെയെല്ലാം പണം തട്ടിയെടുക്കാൻ
ഞാൻ സമ്മതിക്കില്ല...."

രോഹൻ അമ്പരപ്പോടെ അകത്ത് നടക്കുന്ന
കാര്യങ്ങൾ നോക്കി നിന്നു.

" എന്താടീ നീ പറഞ്ഞത്.... നിന്റെ അച്ഛന്റെ
കാശോ......അതേടീ....ആ കാശ് കണ്ടിട്ട്
തന്നെയാ ഞാൻ നിന്നെ ഇവിടെ വളർത്തു
ന്നത്.... അയാളുടെ കാശ് വാങ്ങിയെങ്കിൽ
നിനക്ക് നാലു നേരം തീറ്റ തരുന്നില്ലേ...."

അശ്വതി കണ്ണ് തുടയ്ക്കുന്നത് രോഹൻ
കണ്ടു.

" നാട്ടുകാരുടെ കാശ് ഞാൻ തട്ടിയെടുത്തെ-
ങ്കിലേ... അതെന്റെ മിടുക്ക്.... അവരുടെ
കാര്യം ഓർത്തു സങ്കടപ്പെട്ടാരും കഷ്ടപ്പെട
ണ്ട......"

ദേവരാജൻ അശ്വതിയുടെ കൈയിൽ പിടിച്ചു വലിച്ച് കൊണ്ട് വന്നു പുറത്തേക്ക്
തള്ളി....

" എന്നെ അനുസരിക്കാത്തതിൻറെ ശിക്ഷ
നീ അനുഭവിക്കണം.... ഇന്ന് രാത്രി നീ
പുറത്ത് കിടന്നാ മതി...."

" അവൾക് വയ്യാത്തതാ... ഇങ്ങനെ ചെയ്യല്ലേ..."
രാഗിണി ദയനീയമായി പറഞ്ഞു.

" അവളെ സപ്പോർട്ട് ചെയ്യുന്നവർക്കൊക്കെ
പുറത്ത് പോകാം..."
ദേവരാജൻ പറഞ്ഞത് കേട്ട് രാഗിണി അശ്വതിയെ നോക്കി.

" അമ്മ കിടന്നോളൂ... ഇത് ആദ്യമൊന്നുമല്ല
ല്ലോ.... എനിക്ക് ശീലമായി..."

അവൾ പുറത്തേക്ക് നടന്നപ്പോൾ ദേവരാജൻ വാതിൽവലിച്ചടച്ച്അകത്തേക്ക് പോയി....!!
ഇതെല്ലാം കണ്ട് വിശ്വാസം വരാതെ നിൽ-
ക്കുകയായിരുന്നു രോഹൻ.

" ഇങ്ങനെയും മനുഷ്യരുണ്ടോ....?"
അവൻ അകത്തേക്ക് നോക്കി.

" ആ പെൺകുട്ടി എങ്ങോട്ടാണോ പോയത്"

അവൻ ചുറ്റും നോക്കി... അൽപം അകലെ
നടന്നു പോകുന്ന അശ്വതിയെ കണ്ട്
രോഹൻ അവിടേക്ക് നടന്നു.

തെക്കേ തൊടിയിലേക്കാണ് അശ്വതി പോയത്... അവിടെ കരിയിലകൾ മൂടിയ ഒരു അസ്ഥിത്തറയ്ക്കു മുന്നിൽ അവളി
രുന്നു.

" അമ്മേ...."
അവളുടെ സ്വരം ഇടറിയിരുന്നു
രോഹൻ അവളുടെ കുറച്ചു പിന്നിലായി ഒരു മരത്തിൽ ചാരി നിന്നു.

" ഇന്നും ഇളേച്ഛൻ ഇറക്കി വിട്ടു..."
അശ്വതി ചെറു ചിരിയോടെ അസ്ഥിത്തറയി
ൽ ചാരി ഇരുന്നു.

" അത് കൊണ്ട് എനിക്ക് സങ്കടോന്നൂല്ലാട്ടോ
..അങ്ങനെയല്ലേ ഇടയ്ക്കെങ്കിലും എനിക്ക്
അമ്മേടടുത്ത് ഒന്ന് വരാൻ പറ്റണത്.... എനി
ക്കിപ്പോ എന്റെ സങ്കടം പറയാനും സന്തോ
ഷങ്ങൾ പറയാനും അമ്മ മാത്രേള്ളൂ....
അച്ഛൻ വരുമെന്നുള്ള പ്രതീക്ഷ മാത്രേ-
ഉള്ളൂ അമ്മേ എനിക്കിപ്പോ...."

അശ്വതി കണ്ണ് തുടച്ചു ....
അവളെ തന്നെ നോക്കി നിൽക്കുന്ന രോ-
ഹൻ അവളുടെ അടുത്തേക്ക് പതിയെ
നടന്നു

" അമ്മയ്ക്കറിയോ.... ഇന്ന് എന്റെ പേരും
പറഞ്ഞ് ഇളയച്ഛൻ ഒരു ലക്ഷം രൂപയാ
വാങ്ങിയത്.... അത് ഞാൻ തിരിച്ചു കൊടു
ക്കും....ആരേം പറ്റിച്ച് ഒന്നും അമ്മേടെ
അച്ചൂന് വേണ്ട....."

അശ്വതി കണ്ണടച്ച് ഇരുന്നു.

" എനിക്ക് ആകെ പൈസ വേണ്ടാട്ടോ..."

ആ ശബ്ദം കേട്ട് അവൾ ഞെട്ടി തലയുയർത്തി... മുന്നിൽ നിൽക്കുന്ന രോ
ഹനെ കണ്ട് അശ്വതി ചാടിയെണീറ്റു.

" നിങ്ങളെന്താ ഇവിടെ...?"

" പേടിക്കേണ്ട... ഞാൻ ഒന്നും ചെയ്യില്ലടോ"

അശ്വതി അവനെ തുറിച്ചു നോക്കി.
രോഹൻ പുഞ്ചിരിച്ചു കൊണ്ട് അവളുടെ
മുന്നിൽ ഇരുന്നു.

" ഈ സമയത്ത്...?"

അശ്വതി അവനെ സംശയത്തോടെ നോക്കി
രോഹൻ നടന്നതെല്ലാം പറഞ്ഞു.

" താൻ ഒരു ഫ്രോഡ് ആണെന്ന് വിചാരിച്ച്
തന്നെ കൈയോടെ പിടികൂടാൻ വന്നതാ
ഞാൻ..പക്ഷേ ഇവിടെ വന്ന് തന്റെ അവസ്ഥ
നേരിട്ട് കണ്ടപ്പോ...."

അവനൊന്നു നിർത്തിയിട്ട് അവളെ നോക്കി
അശ്വതി നിറഞ്ഞ കണ്ണുകൾ തുടച്ചു.

" താങ്ക്സ്.... ഞാൻ തെറ്റുകാരിയല്ലാന്നു
മനസിലായല്ലോ.... പക്ഷേ ഈ പൈസ
എനിക്ക് വേണ്ടാട്ടോ.... അത് ഞാൻ തിരിച്ചു
തന്നോളാം"

" ഓക്കേ..." രോഹൻ പുഞ്ചിരിച്ചു

" ഇത് തന്റെ വീടല്ലേ...?"

" വീടൊക്കെ എന്റെ തന്നെയാ..."
അശ്വതി ചിരിച്ചു.

" തന്റെ പേരന്റ്സ് അല്ലേ അവര്...?"

അവൾ അല്ല എന്ന അർത്ഥത്തിൽ തലയാട്ടി. രോഹൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.

 " തന്റെ പേരന്റ്സ്..?"

" എന്റച്ഛൻറെ അനുജത്തീടെ കൂടെയാ
ഞാൻ വളർന്നത്...അമ്മ ഞാൻ ജനിച്ചപ്പോ
ഴേ എന്നെ വിട്ടു പോയി....ആ സങ്കടത്തിലാ
വും... അച്ഛനും എന്നെ ഒറ്റയ്ക്കാക്കി 
പോയത്....മിലിട്ടറീലാ.... എല്ലാ മാസവും
എനിക്കുള്ള പണം ഇവിടെത്തും.... എന്റെ
എല്ലാ പിറന്നാളിനും സമ്മാനങ്ങൾ മുടങ്ങാ
ണ്ട് വരും... പക്ഷേ.... പക്ഷേ അതൊന്നും
ഒരിക്കലും എനിക്ക് കിട്ടുന്നുണ്ടോയെന്ന്
മാത്രം ആരും അന്വേഷിച്ചിട്ടില്ല....."

അശ്വതിയുടെ സ്വരം ഇടറിപ്പോയി
രോഹൻ അവളെ അലിവോടെ നോക്കി.
അശ്വതിയും എല്ലാം മറന്ന് തന്റെ സങ്കടങ്ങ
ളെല്ലാം പറയുകയായിരുന്നു....രോഹൻ
ആരാണെന്നോ എന്താണെന്നോ ഒന്നും
അവൾ ആലോചിച്ചില്ല....തന്റെ മനസിലുള്ള
സങ്കടം മുഴുവൻ പുറത്തേക്ക് ഒഴുക്കുക
ആയിരുന്നു അവൾ....

" താൻ വിഷമിക്കണ്ടടോ.....ഈ കാണുന്നത്
ഒന്നുമല്ല ജീവിതം.... ഇതിലും കഷ്ടപ്പെടുന്ന
ഒരുപാട് ആളുകളുണ്ട്.... അവരെയൊക്കെ
കാണുമ്പോൾ തന്റെ വിഷമങ്ങൾ തീരെ
ചെറുതാണെന്ന് തനിക്ക് തോന്നും....."

അശ്വതി കണ്ണുനീർ തുടച്ച് പുഞ്ചിരിച്ചു.
രോഹൻ വീണ്ടും അവളോട് പറഞ്ഞു കൊണ്ടിരുന്നു....
പലതിനെയും പറ്റി....അവൾ കണ്ടിട്ടില്ലാത്ത
ഒരുപാട് കാര്യങ്ങളേപറ്റി.....
അതെല്ലാം അവളുടെ മനസിന് സന്തോഷം
പകരുന്നതായിരുന്നു.....
സമയം കടന്നു പോകുന്നത് രണ്ടു പേരും
അറിഞ്ഞില്ല....
പുലരിയുടെ ആദ്യ കിരണങ്ങൾപുറത്തേക്ക്
വന്നപ്പോൾ രോഹൻ എഴുന്നേറ്റു.

" സമയം പോയതറിഞ്ഞില്ല അല്ലേ...."
അവനവളെ നോക്കി ചോദിച്ചു.

"ഊം...."
അശ്വതി മൂളി.

" അല്ല.... ഇത്രേം നേരം ആയിട്ടും തന്റെ പേര് ചോദിച്ചില്ലല്ലോ...."

" അശ്വതി..."

" ഓക്കേ... അശ്വതീ.... ഇത്രേം നേരം
സംസാരിച്ചിട്ടും എന്നെ കുറിച്ച് ഒന്നും
ചോദിച്ചില്ലല്ലോ...."

" എനിക്കറിയാം...രോഹൻ വർമ്മ അല്ലേ..."

" അത് ശരി.... അപ്പോ എന്നെ അറിഞ്ഞിട്ടാ
ണല്ലേ...."

അശ്വതി പുഞ്ചിരിച്ചു....

" എനിവേ..... ഇറ്റ് വാസ് നൈസ് വിത് യൂ....
ഇനിയും മനസിന് എന്തെങ്കിലും സങ്കടം
വരുമ്പോ ഞാൻ പറഞ്ഞ കാര്യങ്ങൾ
ഓർത്താ മതി കേട്ടോ....."

" ഊം..." അശ്വതി തലകുലുക്കി.

" പോട്ടേ......"
അവൻ അശ്വതിയെ നോക്കി.
അവൾ വീണ്ടും തലകുലുക്കി.

" ഞാൻ രണ്ടു ദിവസം കഴിഞ്ഞ് മുംബൈയ്
ക്ക് പോകും.... അവിടുന്ന് ഓസ്ട്രേലിയ....
ആദ്യ മത്സരമാ നാഷണൽ ടീമിൽ.....
പ്രാർത്ഥിക്കണം കെട്ടോ....."

" നന്നായി പെർഫോം ചെയ്യാൻ പറ്റും..."
അശ്വതി അവനോട് പറഞ്ഞു.

"താങ്ക്സ്....."
അവൻ നടന്നു പോകുന്നത് നോക്കി അച്ചു
നിന്നു.....!

                 (തുടരും)

എനിക്കായ് നീ മാത്രം.........4

            രോഹന്റെ ഫോൺ നിർത്താതെ റിങ് ചെയ്യുന്നത് കേട്ടാണ് ഭാരതിയമ്മ അവന്റെ
റൂമിലേക്ക് ചെന്നത്.ബെഡ്ഡിൽ കിടന്നുറങ്ങു
ന്ന രോഹൻ ഒന്നും അറിയുന്നുണ്ടായിരുന്നി-
ല്ല.... ഭാരതിയമ്മ ചെന്നു ഫോണെടുത്തു.
നോക്കി....

" രോഹൻ..... എഴുന്നേറ്റേ.... ദ്ദേ ഫോൺ റിംഗ് ചെയ്യണൂ.."

അവരവനെ കുലുക്കി വിളിച്ചു.

" തിരിച്ച് വിളിച്ചോളാമ്മാ.... ഇപ്പോ ഉറങ്ങട്ടേ."
അവൻ തിരിഞ്ഞു കിടന്നു.

" ഇതെന്താ ഇച്ചെക്കന് പറ്റ്യത്....?"

ഭാരതിയമ്മ പിറുപിറുത്തു കൊണ്ട് പുറത്തേക്ക് പോയി.

" അവനെവിടേ....?"
 പുറത്ത് നിന്നിരുന്ന വർമ്മ ചോദിച്ചു

" അവൻ ഉറങ്ങ്വാ....ഇന്നെന്താ ഇവന് പറ്റ്യത്"
ഭാരതിയമ്മ വർമ്മയെ നോക്കി പറഞ്ഞു.

" ഇന്നലെ രാത്രി അവനെവിടെയായിരുന്നു"

" എനിക്കറിഞ്ഞൂട....ആ കാശിന്റെ കാര്യം
പറഞ്ഞപ്പോ പോയതാ..രാവിലെയാ വന്നത്"

" ഊം..... വെറുതെ കറങ്ങി നടക്കാതെ പ്രാക്ടീസ് മുടക്കരുതെന്ന് പറഞ്ഞു കൊടു
ക്കവനോട്...."

ഭാരതിയമ്മ തലകുലുക്കി .
രോഹൻ ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കു-
മ്പോൾ നാലു മണിയോടടുത്തു.
ബെഡ്ഡിൽ വെറുതെ കിടന്നവൻ ഓരോന്ന് ആലോചിച്ചു.
അശ്വതിയുടെ മുഖം അവന്റെ മനസ്സിൽ വന്നപ്പോൾ തലേന്ന് രാത്രിയിലെ കാര്യങ്ങൾ
അവന്റെ മനസ്സിൽ തെളിഞ്ഞു.

" പാവം കുട്ടി...."
അവൻ മനസ്സിലോർത്തു.
അപ്പോഴാണ് വീണ്ടും ഫോൺ റിംഗ് ചെയ്ത
ത്. രോഹൻ കോൾ അറ്റൻഡ് ചെയ്തിട്ട്
പുറത്തേക്ക് പോയി.

" അച്ഛാ...."
രോഹൻറെ വിളി കേട്ട് വർമ മുഖമുയർത്തി നോക്കി. പത്രത്തിൽ വന്ന രോഹനെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തവാർത്ത
വായിക്കുകയായിരുന്നു അദ്ദേഹം.

" ഊം.... എന്താ..."

" അച്ഛാ കോൾ വന്നിരുന്നു...എനിക്ക് നാളെ
പുറപ്പെടണം...."

" റിയലീ.... !! ഇറ്റ്സ് എ ഗ്രേറ്റ് ന്യൂസ്..."

" മുംബൈ ചെന്നിട്ട് നെക്സ്റ്റ് വീക്ക് ഓസ്ട്രേ
ലിയ...".

രോഹൻ പറഞ്ഞപ്പോൾ വർമ സന്തോഷ-
ത്തോടെ എഴുന്നേറ്റു. അവന്റെ അടുത്ത് വന്ന് തോളിൽ തട്ടി.
രോഹൻ സന്തോഷത്തിൽ പുഞ്ചിരിച്ചു.

******************

" അച്ചൂ...."
പുറത്ത് ആരോ വിളിക്കുന്നത് കേട്ട് രാഗിണി
ഉമ്മറത്തേക്ക് ചെന്നു.
മുറ്റത്ത് നിൽക്കുന്ന പെൺകുട്ടിയെ കണ്ട്
അവർ പുഞ്ചിരിച്ചു.

" അല്ലാ....ആരിത്  ഹേമയോ...."

" ഹായ് ആന്റീ.....അച്ചു ഇല്ലേ..."

" ഉണ്ട്...കയറി വാ..."

രാഗിണി പറഞ്ഞപ്പോൾ ആ പെൺകുട്ടി 
അകത്തേക്ക് കയറി ചെന്നു.

" അച്ചൂ....ആരാ വന്നേക്കണേന്ന് നോക്ക്..."

" ആരാ അമ്മേ...."

തിരിഞ്ഞു നോക്കിയ അശ്വതി ഹേമയെ കണ്ട് സന്തോഷത്തോടെ ചിരിച്ചു.

" ഡീ....നീയെപ്പഴാ വന്നത്..."?

" ഇന്നലെ..... രാവിലെ തന്നെ നിന്നെ കാണാനിങ്ങ് പോന്നു..."

" ഒരു മിനിറ്റ് ഞാനിതൊന്ന് അരച്ചെടുക്കട്ടേ"

അശ്വതി തേങ്ങ ചിരകിയത് എടുത്ത് അരയ്ക്കാനായി നീങ്ങിയപ്പോൾ രാഗിണി
അത് കൈയിൽ വാങ്ങി.

" നീ ചെല്ല് അച്ചൂ.... എത്ര നാൾ കൂടിയാ നീ
ഹേമയെ കാണുന്നത്...പോയി സംസാരിക്ക്.

" ഊം..."
അശ്വതി ഹേമയുടെ കൈയിൽ പിടിച്ച് പുറ-
ത്തേക്കിറങ്ങി.

" എവിടേടീ ഇവിടുത്തെ ഐശ്വര്യ റായ്...?"

" ആര്..."?
അശ്വതി ഹേമയെ നോക്കി.

" മാളവിക.."

" കോളേജിൽ പോയി"

"ഊം.... നിന്റെ ഇളയച്ഛനോ..?"

" ആ.... രാവിലെ പുറത്തേക്കെങ്ങാണ്ട് പോ-
കുന്നേ കണ്ടു"

" ഊം... വെറുതെയല്ല നിൻറമ്മ പേടിക്കാണ്ട്
പെർമിഷൻ തന്നത്..."
അശ്വതി ചിരിച്ചു കൊണ്ട് അവളെയും കൂട്ടി
പുറത്തേക്ക് നടന്നു.
 മുറ്റത്ത് നിന്ന് താഴേക്കിറങ്ങുന്ന പടവിൽ
അവരിരുവരും ചെന്നിരുന്നു..

" എന്താടീ നിന്റെ മുഖത്തൊരു വിഷമം...?"

ഹേമ അശ്വതിയുടെ മുഖത്തേക്ക് നോക്കി.
അശ്വതിയുടെ മിഴികൾ നിറഞ്ഞു.
ഹേമ അവളുടെ കൈയിൽ പിടിച്ചു.

"അച്ചൂ....അയാള്  പിന്നേം അടിച്ചോ നിന്നേ?"

അശ്വതിയുടെ മിഴികൾ നിറഞ്ഞൊഴുകി.
ഹേമ അവളുടെ തോളിൽ മെല്ലെ തട്ടി.
അവൾക്കറിയാം അശ്വതിക്ക് ആകെയുള്ള
കൂട്ട് അവളാണെന്ന്.പ്ലസ് ടൂ വരെ ഒരുമിച്ച്
പഠിച്ചവരാണ് അശ്വതിയും ഹേമയും..
അശ്വതിയുടെ എല്ലാ കാര്യങ്ങളും ഹേമയ്ക്ക് അറിയാം.. സ്കൂൾ കാലം കഴിയും വരെ അവൾക്ക് എന്തും പറയാൻ
ഹേമ ഉണ്ടായിരുന്നു.
അത് കഴിഞ്ഞ് ഹേമ ബാംഗ്ലൂരിൽ എന്ജിനീ
യറിംഗ് പഠിക്കാൻ പോയെങ്കിലും എല്ലാ 
വെക്കേഷനും അവൾ അശ്വതിയെ വന്ന് 
കണ്ടിരിക്കും.ഡോക്ടർ ആകണം എന്ന അശ്വതിയുടെ ആഗ്രഹം ദേവരാജൻ നിഷ്
കരുണം തള്ളിക്കളഞ്ഞതോടെ അവളുടെ
ജീവിതം ആ വീട്ടിൽ ഒതുങ്ങി....

" അച്ചൂ....."

ഹേമ സ്നേഹത്തോടെ വിളിച്ചു.
അശ്വതി മുഖമുയർത്തി കണ്ണ് തുടച്ചു.

" സാരമില്ല മോളേ...നിന്റെ സങ്കടം ഈശ്വരൻ
കാണണുണ്ടല്ലോ.... അയാളുടെ ഈ അതി
ക്രമം ഇനീം നീ സഹിക്കണ്ട കാര്യമില്ല...
നീയൊരു കംപ്ലൈന്റ് കൊടുത്താ മതി
ബാക്കിയൊക്കെ എന്റെ ഡാഡി നോക്കി-
ക്കോളും....ഈ നാട്ടിൽ നിയമമൊക്കെയു
ണ്ടെന്ന് നിന്റെ ഇളയച്ഛന് മനസിലാകട്ടെ..."

" വേണ്ട ഹേമാ....."
അശ്വതി അവളെ തടഞ്ഞു.

" എൻറമ്മയെ ഓർത്താ ഞാനെല്ലാം സഹി
ക്കണത്.... എന്റെ അച്ഛൻ വരും.... അത്
വരെ ഞാനിതെല്ലാം സഹിച്ചോളാം..."

" ഊം..... അല്ല... ഇതെന്താ നിന്റെ കൈയിൽ
ഈ പ്ലാസ്റ്റർ...."

ഹേമ അവളുടെ കൈ പിടിച്ചു നോക്കി.
അശ്വതി അവളോട്  തലേന്ന് നടന്ന കാര്യങ്ങൾ പറഞ്ഞു.
ഹേമ അമ്പരന്ന് ഇരുന്നു പോയി.

" ഇയാൾടെ അത്യാഗ്രഹം കൂടി അവസാനം
ഭ്രാന്താകണ ലക്ഷണമാ...."

അശ്വതി ചിരിയോടെ ഇരുന്നു.

" ആ.... ആക്സിഡന്റ് എന്ന് പറഞ്ഞിട്ട് 
പൈസ തട്ടിയത് ആരുടെ കൈയീന്നാന്ന്
അറിയ്യോ നിനക്ക്...?"

അവൾ ഹേമയെ നോക്കി ചോദിച്ചു.

" ആരുടെയാ...."

" രോഹൻ വർമ്മയുടെ...."

" ഏത് രോഹൻ വർമ്മ?"

" എടീ...ക്രിക്കറ്റ് പ്ലെയർ രോഹൻ വർമ്മേടെ"

" വാട്ട്....!!!! "

ഹേമ വിശ്വാസം വരാതെ നിന്നു.അശ്വതി
തലേന്ന് രാത്രിയിലെ സംഭവങ്ങൾ ഹേമയോ
ട് പറഞ്ഞു. ഹേമ അന്തംവിട്ടിരുന്നു.

" നീ നുണ പറയല്ലേ...."

" സത്യാ പെണ്ണേ...."

അവർ പതിയെ എഴുന്നേറ്റ് താഴേക്ക് പടിക
ളിറങ്ങി. താഴെ ചെന്നാൽ റോഡാണ്. അതി
നപ്പുറം കശുമാവിൻ തോട്ടം..
റോഡ് മുറിച്ച് കടന്ന് അവർ കശുമാവിൻ തോട്ടത്തിന് മുന്നിലെ കിണറിന്റെ ചുറ്റു-
മതിലിൽ ചാരി നിന്നു.
ഹേമ അശ്വതിയോട് കോളേജിലെ വിശേഷ
ങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
അശ്വതി കൗതുകത്തോടെ എല്ലാം കേട്ടിരു-ന്നു. അപ്പോഴാണ് ഒരു കാർ വളവ് തിരിഞ്ഞ്
വന്നത്.. അൽപം മുന്നോട്ട് പോയ കാർ 
നിന്നു. അശ്വതിയും ഹേമയും അവിടേക്ക്
നോക്കി. കാറിന്റെ ഡോർ തുറന്ന് ഇറങ്ങി
വന്ന ആളെ കണ്ട് അവർ അമ്പരന്നു.
അത് രോഹൻ ആയിരുന്നു. അവൻ ഒരു
പുഞ്ചിരിയോടെ അവർക്കരികിലേക്ക് വന്നു

" ഹലോ അശ്വതീ..."

" ഹ്... ഹായ്.."
അശ്വതി അമ്പരപ്പ് മാറാതെ നിന്നു.

" എന്താടോ ഇത്ര പെട്ടെന്ന് എന്നെ മറന്നു
പോയോ"

" അതല്ല... ഇപ്പോ ഇവിടെ കണ്ട കൊണ്ട്..."

" ഓ...അതോ ഞാൻ മുംബൈയ്ക്ക് പോകു
ന്ന വഴിയാ... ആഫ്റ്റർനൂൺ ആണ് ഫ്ലൈറ്റ്
വഴിയിൽ തന്നെ കണ്ടപ്പോ വണ്ടി നിർത്തിയ
താ...."

" ഓ...അതെയോ...."

" അല്ല ...ആരാ ഇത് കൂടേ...? "

രോഹൻ ഹേമയെ നോക്കി ചോദിച്ചു.
ഹേമയും അവരെ നോക്കി നിൽക്കുകയാ-
യിരുന്നു.

" ഇത് ഹേമ എന്റെ ഫ്രണ്ട് ആണ്..."

" ഹലോ..."
രോഹൻ ഹേമയെ നോക്കി പുഞ്ചിരിച്ചു.

" ഹായ്..."
ഹേമയും തിരിച്ചു പറഞ്ഞു. അവൾക്ക്
അശ്വതി പറഞ്ഞത്  സത്യമാണെന്ന് മനസി
ലായി. എങ്കിലും രോഹനെ പോലൊരാൾ
അശ്വതിയെ പോലെ ഒരു പെൺകുട്ടിയു
മായി ഫ്രെണ്ട്ഷിപ്പ് ആയി എന്നതവളെ 
അത്ഭുതപ്പെടുത്തി.

" വീട്ടിൽ പ്രോബ്ലം എല്ലാം ഓക്കേ ആണോ?"

രോഹൻ അശ്വതിയോട് ചോദിച്ചു.
അവൾ ചെറുതായി പുഞ്ചിരിച്ചു കൊണ്ട്
അവനെ നോക്കി.

" അതൊക്കെ വരും പോകും... എനിക്കത്
ശീലമായി".

" അശ്വതീ....ബി എ ബ്രേവ് ഗേൾ... ഞാൻ
പറഞ്ഞത് ഒന്നും മറക്കരുത്... എല്ലാം
ശരിയാകും കേട്ടോ... ഒറ്റയ്ക്കാണെന്ന് വിചാരിക്കരുത്.... ഞങ്ങളൊക്കെയുണ്ട് കൂടെ....."

" ഊം.... അതൊക്കെ പോട്ടെ...രോഹൻ
ഒരു വലിയ കാര്യത്തിന് പോകുമ്പോ ഇതോ
ന്നുമല്ല പറയേണ്ടത്...."

അശ്വതി അവന്റെ അടുത്തേക്ക് ചെന്നു.

" ആൾ ദി ബെസ്റ്റ്...!!!

" താങ്ക്സ്...."
രോഹൻ പുഞ്ചിരിച്ചു.

അവൻ തിരിച്ചു കാറിനരികിലേക്ക് നടന്നു.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ
തിരിഞ്ഞു നോക്കി.

" അശ്വതീ..."

" എന്താ രോഹൻ...?"

" തന്നെ കോൺടാക്ട് ചെയ്യാൻ നമ്പർ എ-
ന്തെങ്കിലും ഉണ്ടോ...?"

" അത്...."

അശ്വതി ഒരു നിമിഷം ശങ്കിച്ചു നിന്നു.

" ഉണ്ടല്ലോ..."
ഹേമ പെട്ടെന്ന് രോഹൻറെ അടുത്തേക്ക് ചെന്നു.
അവൾ പറഞ്ഞു കൊടുത്ത നമ്പർ രോഹൻ
മൊബൈലിൽ സേവ് ചെയ്തു.
അശ്വതി വേണ്ടായിരുന്നു എന്ന മട്ടിൽ നോ-
ക്കിയപ്പോൾ ഹേമ കണ്ണടച്ചു കാണിച്ചു.

" താങ്ക്സ് ഹേമ...."

രോഹൻ പറഞ്ഞിട്ട് അശ്വതിയെ നോക്കി.
അവൾ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.

" അശ്വതി പേടിക്കേണ്ടടോ.... ഞാൻ ഈ
നമ്പർ താനുമായി നല്ലൊരു ഫ്രെണ്ട്ഷിപ്പിന്
വേണ്ടി മാത്രം വാങ്ങിയതാ.... ട്രസ്റ്റ് മീ..."

അശ്വതി പുഞ്ചിരിച്ചു. രോഹൻ ഒന്ന് കൂടി
അവരെ രണ്ടു പേരെയും നോക്കിയിട്ട്
കാറിലേക്ക് കയറി. കാർ മുന്നോട്ടു നീങ്ങി
യതും അശ്വതി ഹേമയെ കണ്ണുരുട്ടി നോക്കി

"നീയെന്തിനാ നമ്പർ കൈടുക്കാൻ പോയേ"

" അച്ചൂ.... ഇങ്ങ് വന്നേ..."
ഹേമ അവളുടെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് പോയി കിണറിന്റെ ചുറ്റുമതിലിൽ
ചാരി നിർത്തി.

" അയാളൊരു ഫ്രോഡ് ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ അച്ചൂ.."?

" അത്....അതില്ല..."

" അപ്പോ പിന്നെ ഒരു കോൺടാക്ട് നമ്പർ
കൊടുത്തതിലെന്താ പ്രോബ്ലം...?"

" എന്നാലും... അത് വേണ്ടായിരുന്നു.."

" അച്ചൂ..... അയാളുടെ കണ്ണുകളിൽ ഞാൻ
കണ്ട ആ ഭാവങ്ങളും അയാൾ പറഞ്ഞതും ആത്മാർഥമാണ്"

" ഊം... വീട്ടിലേക്കെങ്ങാനും വിളിച്ചാൽ
എന്നെ കൊല്ലും...."

" അച്ചൂ..... നിന്റെ നല്ലൊരു ഫ്രണ്ട് ആകാൻ
അയാൾക്ക് പറ്റും.."

" നീയെന്നെ കൊല്ലും..."
അശ്വതി പറഞ്ഞപ്പോൾ ഹേമ ചിരിച്ചു.

" അച്ചൂ....നിന്നെ മനസിലാക്കുന്ന ഒരാളാണ്
നിന്റെ ജീവിതത്തിൽ വേണ്ടത്... നിന്റെ
വിഷമങ്ങൾ ഒരു മുള്ളെടുക്കും പോലെ
എടുത്ത് കളയുന്ന ഒരാൾ..... ഇയാളാണ്
അതെന്ന് എന്റെ മനസ്സ്  പറയുന്നു... അത് കൊണ്ടാ ഞാൻ നിന്നെ ഇതിലേക്ക് തള്ളി
വിടുന്നത്..."

ഹേമ മനസിൽ പറഞ്ഞു.അവൾ അശ്വതിയെ നോക്കി ഒരു നിമിഷം നിന്നു.
അശ്വതിയും എന്തോ ആലോചിച്ചു നിൽക്കു
കയാണ്....
കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ടവർ
വീട്ടിലേക്ക് തിരിച്ചു നടന്നു.
ഉച്ച കഴിഞ്ഞാണ് ഹേമ മടങ്ങിയത്.

" പോവാട്ടോ അച്ചൂ.... തിരിച്ച് പോകും മുമ്പ്
ഞാൻ ഒന്നൂടെ വരാട്ടോ..."

അശ്വതി തലകുലുക്കി.ഹേമ പുറത്തേക്ക് നടന്നു.

**************
 
        അലക്കിയ വസ്ത്രങ്ങൾ വിരിക്കുകയാ
യിരുന്നു അശ്വതി.അപ്പോഴാണ് മാളവിക
ഉമ്മറത്തേക്ക് വന്നത്. അവളുടെ കൈയിൽ
അന്നത്തെ പത്രം ഉണ്ടായിരുന്നു.
അവളത് മറിച്ച് നോക്കിയിട്ട് ടീപ്പോയിൽ
ഇട്ടിട്ട് അകത്തേക്ക് പോയി. അശ്വതി 
ചെന്നു പത്രം എടുത്ത്  പേജുകൾ മറിച്ച് നോക്കി.... സ്പോർട്സ് വാർത്തകളിൽ ഒരു നിമിഷം അവളുടെ മിഴികൾ ഒഴുകി നടന്നു.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർത്തകളായിരുന്നു അത്
അതിൽ ടീം അംഗങ്ങളുടെ ചിത്രങ്ങൾ കൊ
ടുത്തിരുന്നു. അവൾ രോഹൻറെ ചിത്രത്തി-
ലേക്ക് നോക്കി നിന്നു.

" നീയെന്താ പത്രമൊക്കെ വായിക്കുന്നത്"

ആ ചോദ്യം കേട്ട് അവൾ മുഖമുയർത്തി നോക്കി. മാളവിക അവളെ നോക്കി നിൽ-
ക്കുകയാണ്..

" ഒന്നൂല്ല...." 
അശ്വതി പത്രം മടക്കി വെച്ചിട്ട് അകത്തേക്ക് പോയി..

*********

          ജോലികളെല്ലാം ഒതുക്കി അശ്വതി
ഉമ്മറത്ത് വന്നിരുന്നു. രാഗിണി ഉച്ച മയക്ക
ത്തിലായിരുന്നു. അശ്വതി ആലോചനയോ
ടെ പുറത്തേക്ക് നോക്കി.... എന്താണ്
തന്റെ ജീവിതത്തിൽ ഭഗവാൻ കരുതി
വെച്ചിരിക്കുന്നതെന്നവൾ അമ്പരന്നു. ആർ
ക്കും വേണ്ടാത്ത ഒരു ജന്മം എന്നവൾ സ്വയം പറഞ്ഞു. അച്ഛൻ എന്നൊരാൾ ഇനി
വരും എന്ന് താൻ കരുതുന്നില്ല.... ഇവിടെ
ഈ വീട്ടിൽ തീരാനാകും ഈ ജീവിതം അ-
ല്ലെങ്കിൽ ദേവരാജൻ പറയുന്ന ഏതെങ്കിലും
ഒരാളുടെ കൂടെ..... അവളുടെ കണ്ണ് നിറഞ്ഞു.  അപ്പോഴാണ് അകത്ത് ഫോൺ റിംഗ് ചെയ്തത്... അശ്വതി എഴുന്നേറ്റ് അകത്തേക്ക് നടന്നു.

" ഹലോ...."

" ഹലോ അശ്വതീ...."

ഒരു ആൺ ശബ്ദം കേട്ട് അവൾ അമ്പരന്നു
ഇതാരാണ് തന്നെ വിളിക്കാൻ....?

" ആ...ആരാ...?"

" ഞാനാടോ രോഹൻ...."

അശ്വതിയുടെ മുഖം വിടർന്നു. എന്ത് പറയണം എന്നറിയാതെ അവൾ നിന്നു.

" സുഖാണോടോ തനിക്ക്....?"

ആ ചോദ്യം കേട്ടതും അച്ചുവിന്റെ കണ്ണ് നിറഞ്ഞു പോയി. ഹേമയെ ഒഴിച്ചാൽ ആദ്യമായാണ്  ഒരാൾ അവളുടെ ക്ഷേമം
അന്വേഷിക്കുന്നത്....അവളങ്ങനൊരു ആൾ
ആ വീട്ടിൽ ഉണ്ടെന്നു പോലും ആരും ചിന്തിക്കാറില്ല....

" എന്താടോ മിണ്ടാത്തത്...?"

" ഒന്നൂല്ല...."

"ഊം.... ഞാൻ പ്രാക്ടീസ് ഒക്കെ ആയത്
കൊണ്ട് ഇത്രേം ദിവസം ബിസിയായിരുന്നു.
ഇന്ന് ഫ്രീ ആയപ്പോഴാ തന്റെ കാര്യം
ഓർത്തത്...."

" ഞാൻ പത്രത്തിൽ കണ്ടിരുന്നു..."

" ഓ...അതെയോ.... പിന്നെ... ഞാൻ അടുത്ത ആഴ്ചയാ  ഓസ്ട്രേലിയയ്ക്ക് 
പോകുന്നത്  പ്രാർത്ഥിക്കണം കേട്ടോ..."

" ഊം....ആൾ ദി ബെസ്റ്റ്..."

" താങ്ക്സ് ഡോ..... പിന്നെ അവിടെ ഇയാൾ
ഹാപ്പി അല്ലേ...?"

അശ്വതിയുടെ മിഴികൾ വീണ്ടും നിറഞ്ഞു.

" ഊം...." അവൾ മൂളി.

" ഓ...താങ്ക് ഗോഡ്... അത് മതി.... ഓക്കേ
അശ്വതീ... ഞാൻ ഇടയ്ക്ക് വിളിക്കാം..."

" ഓക്കേ...."
രോഹൻ ഫോൺ വെച്ചിട്ടും അവളങ്ങനെ നിന്നു. 
ആദ്യമായി താൻ ഒറ്റയ്ക്കല്ല എന്ന് അവൾക്ക് തോന്നി......!

         ( തുടരും)

എനിക്കായ് നീ മാത്രം.....5

     
" അശ്വതീ.....എടീ അശ്വതീ...."
ദേവരാജൻറെ ശബ്ദം കേട്ട് രാഗിണി മുറി-
യിലേക്ക് ചെന്നു.

" വിളിച്ചോ...?"

" അവളെവിടെ അശ്വതി..?"

" അവള് കാലത്തേ ക്ഷേത്രത്തിൽ പോയി"

" ഇന്നെന്താ വിശേഷം..അവൾടെ തള്ളേടെ
ഓർമ്മ ദിവസമോ മറ്റോ ആണോ...?"
ദേവരാജൻ രാഗിണിയെ നോക്കി.

" അത്.... അല്ല...അവളൊന്നും പറയാണ്ടാ
പോയത്..."

" വെറുതെയിരുന്ന് തിന്നിട്ടാ അവൾക്കീ 
അഹങ്കാരം....ഇവിട്ത്തെ കാര്യങ്ങളെല്ലാം
ആർക്ക് വെച്ചിട്ടാ അവള് പോയേക്കുന്നത്"

രാഗിണി ഒന്നും മിണ്ടിയില്ല.... ഇന്നിനി അച്ചു
വരുമ്പോൾ ദേവരാജൻ അവളെ കൊല്ലും എന്നവർ ഭയത്തോടെ ഓർത്തു.

" എന്താണെന്ന് പറഞ്ഞാ ഞാൻ ചെയ്ത്
തരാം..."
രാഗിണി തെല്ലു ഭയത്തോടെയാണത് പറ-
ഞ്ഞത്. ദേവരാജൻ അവരെ തുറിച്ചു നോക്കി..എന്നിട്ടൊരു ഷർട്ട് എടുത്തവർക്ക്
നേരെ എറിഞ്ഞു.

" ഇത് തേച്ചു വെയ്ക്കണമെന്ന് ഞാനവളോ
ട് ഇന്നലെ പറഞ്ഞതാ....ആ അസുരവിത്ത്
ഇന്നിങ്ങ് വരട്ടെ..."

അശ്വതി ക്ഷേത്രത്തിൽ പോയി എന്ന്പറയാ
ൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട്
രാഗിണി പുറത്തേക്ക് നടന്നു.
അപ്പോഴാണ് അശ്വതി പുറത്ത് നിന്ന് കയറി
വന്നത്.അവളുടെ കൈയിൽ വാഴയിലയിൽ
അമ്പലത്തിലെ പ്രസാദം മടക്കിപിടിച്ചിട്ടുണ്ടാ
യിരുന്നു. കുളിപ്പിന്നലിട്ട മുടിയിൽ തുളസിക്ക
തിർ ചൂടിയിരുന്നു... നെറ്റിയിൽ ചന്ദനക്കുറി
വരച്ചിരുന്നു. അതിൽ കൂടുതൽ ഒരുക്കങ്ങ-
ളൊന്നും അശ്വതി ഒരിക്കലും ചെയ്യാറില്ല.

" അച്ചൂ.... നീ വേഗം അകത്തേക്ക് ചെല്ല്"

" എന്താമ്മാ എന്ത് പറ്റി?"

" ഒന്നൂല്ല ... നീ ക്ഷേത്രത്തിൽ പോയീന്ന് ഞാൻ അറിയാണ്ടൊന്ന് പറഞ്ഞു പോയി.
ഇനിയിപ്പോ നിന്നെ കാണണ്ട...കണ്ടാലത്
മതി പിന്നെ...."

" കണ്ടാലിപ്പോ എന്താമ്മേ....? ഞാൻ ക്ഷേത്ര
ത്തിലേക്കല്ലേ പോയത്..."

അശ്വതി അകത്തേക്ക് കയറി പോയി.
" ഇന്ന് ക്ഷേത്രത്തിൽ പോയതിന് എന്തെങ്കി
ലും പറഞ്ഞാലും താനത് സഹിക്കുമെന്ന്
അവൾ മനസ്സിലോർത്തു.... കാരണം തന്നെ
കുറിച്ച് ചിന്തിക്കുന്ന മൂന്നേ മൂന്ന് ആളുകൾ 
മാത്രമേയുള്ളൂ.... അതിലൊന്ന് തന്റെ അമ്മ
യാണ്... പിന്നെ തന്റെ ഹേമ....ഇവർ രണ്ടു പേർക്കും തന്നെ വളരെ നന്നായി അറിയാം
എന്നാല്  തന്നെക്കുറിച്ച് ഒന്നും അറിയാതെ
തന്നെ കെയർ ചെയ്ത ഒരാളുണ്ട്....ആ 
ആൾക്ക് വേണ്ടിയാണ് ഇന്ന് താൻ ക്ഷേത്ര
ത്തിൽ പോയത്.....രോഹന് വേണ്ടി....!!!
ഇന്നാണ് രോഹൻറെ ആദ്യ മാച്ച്."

" എന്താടീ സ്വപ്നം കാണുവാണോ...?"

മാളവിക അവളുടെ തോളിൽ ഒരടി അടിച്ചു
കൊണ്ട് ചോദിച്ചു.നന്നായിവേദനിച്ചെങ്കിലും
അശ്വതി ഒന്നും മിണ്ടാതെ അടുക്കളയിലേ
ക്ക് നടന്നു..

*****************

              പവലിയനിൽ ഇരുന്ന്  ഗ്രൗണ്ടിലേക്ക്
നോക്കിയപ്പോൾ രോഹന് വല്ലാത്തൊരു
ടെൻഷൻ തോന്നി.തനിക്കിത് പറ്റില്ല എന്ന്
അവന് തോന്നി.ഗ്രൗണ്ടിൽ ഇന്ത്യയുടെ
ബാറ്റിംഗ് ആണ് ...ആദ്യ ഇന്നിംഗ്സ് ബാറ്റ് ചെയ്ത ആസ്ട്രേലിയ 345 റൺസിന് ആൾ
ഔട്ട് ആകുകയായിരുന്നു.ഇന്ന് മറുപടി
ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്ക് ഇപ്പോ തന്നെ
രണ്ടു ബാറ്റ്സ്മാൻമാരെയാണ് 
നഷ്ടമായിരിക്കുന്നത്..... ഇപ്പോൾ ബാറ്റ്
ചെയ്യുന്ന ശിഖർ ധവാനും വിരാട് കോഹ്‌ലി യും.... അതിൽ നിന്നും ഒരാൾ ഔട്ടായാൽ 
അടുത്തതായി ഇറങ്ങേണ്ടത് രോഹൻ ആണ്... അവൻ വല്ലാത്തൊരു ടെൻഷനിൽ
കൈകൾ കൂട്ടി തിരുമ്മി...
അവനെ കാത്തിരുന്നത് പോലെ അടുത്ത
പന്തിൽ കോഹ്‌ലി ഔട്ട് ആയി....
രോഹൻ അമ്പരപ്പോടെ എഴുന്നേറ്റു....
ആദ്യമായി താൻ ക്രിക്കറ്റ് കളിക്കുകയാണെ
ന്നവന് തോന്നി... പതിയെ രോഹൻ ബാറ്റ്
കൈയിലെടുത്ത് ഗ്രൗണ്ടിലേക്ക് ഇറങ്ങി..
പവലിയനിലേക്ക് വന്ന കോഹ്‌ലി കൈ
ചുരുട്ടി അവന്റെ ചുരുട്ടിയ കൈയിൽ ഇടിച്ച്
വിജയം ആശംസിച്ചു.
പിച്ചിൽ ചെന്നു നിന്നിട്ട് രോഹൻ ചുറ്റും നോക്കി.....
ചുറ്റും നിറഞ്ഞു നിൽക്കുന്ന പുരുഷാരം....
ഇടയിൽപോങ്ങിനിൽക്കുന്ന ഇന്ത്യയുടെയും
ആസ്ട്രേലിയയുടെയും പതാകയും കാർഡു
കളും..... " ജി" എന്ന് അറിയപ്പെടുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് താനിപ്പോൾ നിൽക്കുന്നത്...... അവൻ അച്ഛ
നെ മനസിൽ ഓർത്തു.... അദ്ദേഹത്തിന്റെ
സ്വപ്നമാണ് താനിന്ന് നടത്തി കൊടുക്കേ-
ണ്ടത്.... അദ്ദേഹത്തിന്റെ മാത്രമല്ല... ഒരു
രാജ്യത്തിന്റെ മുഴുവനും.....
രോഹൻ പതിയെ ബാറ്റ് നിലത്തുറപ്പിച്ചു.
" ഒന്ന്..... രണ്ട്..... മൂന്ന്..... "അവന്റെ ഹൃദയം അതിവേഗം മിടിച്ചു....
പാഞ്ഞു വന്ന ബോൾ അടിച്ചിട്ട് ഓടുമ്പോൾ
അവൻ പ്രാർത്ഥിക്കുകയായിരുന്നു...

        ഇതേസമയം ടിവിയിൽ രോഹൻറെ കളി കണ്ടിരുന്ന വർമ വല്ലാത്തൊരു അവ
സ്ഥയിലായിരുന്നു.അദ്ദേഹം എഴുന്നേറ്റ് 
നടന്നു.... പിന്നെ വന്നിരുന്നു.... ഇടയ്ക്ക് ഭാര
തിയമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു.
രോഹൻറെ സ്കോർ പത്ത് ആയതേയുള്ളൂ
അദ്ദേഹം മുഖം അമർത്തി തുടച്ചു കൊണ്ട്
ടിവിയിൽ നോക്കി നിന്നു.
അടുത്ത ബോൾ പാഞ്ഞു വന്നതും രോഹൻ
അത് അടിച്ചു യർത്തി..... അത് താഴേക്ക്
വരുന്നത് നോക്കി വർമ്മ ആഹ്ലാദത്തോടെ
കൈകൾ കൂട്ടി തിരുമ്മി...

" യേസ്... ഇറ്റ്സ് എ സിക്സർ...."
അദ്ദേഹം പിറുപിറുത്തു കൊണ്ടിരുന്നു.
പക്ഷേ എല്ലാവരുടെയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ബോൾ ആസ്ട്രേലിയൻ ക്യാപ്റ്റൻ
ടിം പെയിൻ കൈയിൽ ഏറ്റുവാങ്ങിയപ്പോൾ
വർമ ഞെട്ടിപ്പോയി.....രോഹൻ ഔട്ട് ആയി-
രിക്കുന്നു..... അദ്ദേഹത്തിനത് ഉൾക്കൊള്ളാ
നായില്ല......

        അതേ അവസ്ഥ ആയിരുന്നു രോഹനും
തിരിച്ച് പവലിയനിലേക്ക് നടക്കുമ്പോൾ 
അവൻ വിശ്വാസം വരാതെ  ഒരു നിമിഷം നിന്നു... വെറും പത്തു റൺസിന് താൻ
ഔട്ട് ആയി എന്നതവനെ തളർത്തിക്കള-
ഞ്ഞു.അച്ഛൻറെ സ്വപ്നം..... അവൻ നിറഞ്ഞ കണ്ണുകൾ ആരും കാണാതിരിക്കാ
നായി വേഗം നടന്നു.രോഹനെ ഔട്ട് ആക്കി
യതിൻറെ സന്തോഷം പങ്കിടുന്ന ആസ്ട്രേലി
യക്കാരെ അവൻ കണ്ടു.

*******************

" നോ... നീ ശ്രദ്ധിക്കണമായിരുന്നു...."
വർമ പറഞ്ഞപ്പോൾ രോഹൻ ഫോൺ നീക്കിപ്പിടിച്ചു. അവനറിയാം അച്ഛൻ ഇനി
തന്റെ വിഷമം പോലും ചിന്തിക്കാതെ ഓരോന്ന് പറയുമെന്ന്....

" രോഹൻ നീ കേൾക്കുന്നുണ്ടോ... നിന്റെ 
ഈ മത്സരത്തിലെ പ്രകടനം അനുസരിച്ചാ
യിരിക്കും നിന്റെ ടീമിലെ നിലനിൽപ്പ്..."

" അറിയാം അച്ഛാ.... ഞാൻ ട്രൈ ചെയ്യാ-
ഞ്ഞിട്ടല്ല.."

" വാട്ടെവർ.....യൂ ഷുഡ് ബീ ഫിക്സ് ഇൻ ദി
ടീം...."

വർമ ഫോൺ വെച്ചിട്ടും അവനങ്ങനെ നിന്നു.ഹോട്ടൽ മുറിയിലെ ബാൽക്കണിയി
ൽ നിന്നവൻ പുറത്തേക്ക് നോക്കി.
വിളക്കുകൾ തെളിഞ്ഞു നിൽക്കുന്ന മെൽ
ബൺ നഗരം... അച്ഛൻ പറഞ്ഞത് ശരിയാണ്.. പക്ഷേ താൻ ശ്രമിക്കാഞ്ഞിട്ടല്ല
അമ്മയെ ഒന്ന് വിളിക്കണം എന്ന് അവന് തോന്നി... ഒരു സപ്പോർട്ട്.... അതാണിപ്പോൾ
വേണ്ടത്....
അവൻ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു....

***************

        ഉമ്മറത്തിരുന്ന് അശ്വതി പുറത്തേക്ക് നോക്കി.... ദേവരാജനും രാഗിണിയും മാളവി
കയും ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിട്ട് വന്നിട്ടില്ല ഇത് വരെ.
അവൾ ക്ലോക്കിലേക്ക് നോക്കി.
" സമയം പത്ത് ആകുന്നു..."                 അവൾ പതിയെ എഴുന്നേറ്റ് അകത്തേക്ക് കയറി വാതിലടച്ചു.ഇനിയിപ്പോ കാലത്തേ
വരൂന്ന് തോന്നുന്നത്...അവൾ റൂമിലേക്ക് നടന്നു.അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.അവൾ റിസീവർ എടുത്തു.

" ഹലോ.."

" ഹലോ...."
മറുവശത്ത് നിന്ന് കേട്ട രോഹൻറെ ശബ്ദം
അവളുടെ മനസിൽ ഒരു ആശ്വാസത്തിന്റെ
തണുപ്പ് പടർത്തി.

" ഹലോ....രോഹൻ..."

" അശ്വതീ..." അവന്റെ ശബ്ദത്തിൽ അമ്പര
പ്പ് നിറഞ്ഞു.അമ്മയെ വിളിച്ച താൻ എങ്ങനെ അശ്വതിയുടെ നമ്പർ ഡയൽ  ചെയ്തു എന്ന് രോഹൻ അമ്പരപ്പോടെ ഓർത്തു.

" ഹലോ...."
വീണ്ടും അവളുടെ സ്വരം...

" അത്.....എന്തോ ആലോചിച്ച് വിളിച്ചതാ..."

" എന്ത് പറ്റി...? " അവന്റെ ശബ്ദത്തിലെ
ഒരു നിരാശ തിരിച്ചറിഞ്ഞത് പോലെ അച്ചു
ചോദിച്ചു.അവനൊരു നിമിഷം നിശബ്ദ-
നായി.

" എനിക്കിത് പറ്റില്ല അശ്വതീ..."

" എന്ത് പറ്റില്ലാന്ന്..."

" ഈ.... ക്രിക്കറ്റ്... ഇത്രയും വലിയ ഒരു
ഗ്രൗണ്ടിൽ കളിച്ചപ്പോൾ ഞാൻ ആകെ
പതറിപ്പോകുന്നു..... എനിക്ക് പറ്റുന്നില്ല...."

" രോഹൻ എന്തിന് വേണ്ടിയാ ക്രിക്കറ്റ് ഇഷ്
ടപ്പെട്ടത്....?
അശ്വതി പെട്ടെന്ന് ചോദിച്ചു..

" അത്.... എന്റച്ഛൻറെ വല്യ ആഗ്രഹം ആയിരുന്നു.. അത് കൊണ്ടാ ആദ്യം കളിച്ച-
ത് പിന്നീട് അത് എൻറേം ഇഷ്ടമായി മാറി"

" ഊം.... അപ്പോ അത് നിറവേറ്റണ്ടതും ആരുടെ ജോലിയാ....?"

അവൻ ഒരു നിമിഷം ആലോചിച്ചു.

" പക്ഷേ അശ്വതീ...."

" ഒരു പക്ഷേയുമില്ല...... ഇന്ന് രോഹൻ ലോകം മുഴുവൻ അറിയുന്നൊരു വ്യക്തിയാ.
നാളെയും അതങ്ങനെ തന്നെ ആകണ്ടേ....
അച്ഛന് വേണ്ടി...ഈ രാജ്യത്തിന് വേണ്ടി.... അത് പറ്റും..... നാളെ ഇന്ത്യൻ ടീമിന്റെ
ക്യാപ്റ്റൻ ഒക്കെ ആകണ്ട ആളാ.... അന്ന് ഞാൻ കാണാൻ വരും.... ഒരു ഓട്ടോഗ്രാഫ്
വാങ്ങാൻ.... കേട്ടല്ലോ !!!"

അശ്വതി പറഞ്ഞത് കേട്ട് രോഹൻ പുഞ്ചിരിച്ചു.... തന്റെ മനസിൽ ഒരു ധൈര്യം
വന്നു നിറഞ്ഞതായവന് തോന്നി.ഇങ്ങനൊ-
രു സപ്പോർട്ട് ആകെ തരുന്നത് അമ്മയാണ്.

"മാച്ച് കഴിഞ്ഞിട്ടൊന്നുമില്ലല്ലോ..... നാളത്തെ
കളിയിൽ രോഹൻ നന്നായി കളിക്കും എനി
ക്കുറപ്പാ.... ജയവും തോൽവിയും എല്ലാം
ജീവിതത്തിൽ ഉണ്ടാവില്ലേ.... ഇന്ന്  പറ്റിയില്ല
എന്ന് വെച്ച് നാളെ പറ്റില്ല എന്ന് ഇല്ലല്ലോ..."

" താങ്ക്സ് അശ്വതീ...."
അവൻ ഒരു നിമിഷം  മിണ്ടാതെ നിന്നു.

" ഇനി ഞാൻ മാച്ച് കഴിഞ്ഞേ വിളിക്കൂ...."

" ഊം...."
അവൾ മൂളി.രോഹൻ ഫോൺ വെച്ചിട്ട് 
തന്റെ ബാറ്റ് കൈയിലെടുത്തു.

*****************

            വീടിന്റെ പടികൾ കയറി ഹേമ
വരുന്നത് കണ്ട് അശ്വതി ഓടിച്ചെന്നു.
അവളെ കണ്ട ഹേമ പുഞ്ചിരിയോടെ അടു
ത്തേക്ക് വന്നു.

" ഹേമാ..... ഞാൻ നിന്നെക്കുറിച്ച് ഇപ്പോ
ഓർത്തതേള്ളൂ...."

" ആഹാ....ആണോടീ..."

" നീ വാ..."
അശ്വതി അവളുടെ കൈയിൽ പിടിച്ച് അക
ത്തേക്ക് കൊണ്ടുപോയി.

" എന്താടീ വല്യ സന്തോഷം ...?

" നീ വാ പറയാം..."

അശ്വതി അവളെ അടുക്കളയിൽ കൊണ്ടു
പോയി ഒരു കസേരയിൽ ഇരുത്തി.
ചായ എടുക്കാനായി തിരിഞ്ഞു പോകുന്ന
അശ്വതിയുടെ സന്തോഷവും ഉത്സാഹവും
കണ്ട് ഹേമ തെല്ലമ്പരപ്പോടെ ഇരുന്നു..
ആദ്യമായാണ് അച്ചുവിനെ ഇങ്ങനൊരു
രീതിയിൽ അവൾ കാണുന്നത്...
അശ്വതി ചായയെടുത്ത് അവളുടെ കൈയി
ലേക്ക് കൊടുത്തു..

" നിനക്കെന്താടീ ലോട്ടറിയടിച്ചോ...."?

" ഊം.... ഉടനെ അടിക്കും..."

" ങ്ഹേ.... അതെന്താ...?"

" ഡീ..... ഞാനൊരു സന്തോഷവാർത്ത പറ
യട്ടേ....?"

" എന്താടീ.....?"

" ഡീ  എന്റച്ഛൻ വരുന്നൂ...."

" വാട്ട്..!!!?

" അതേടീ...... എന്റച്ഛൻ ഉടനെ വരും..എന്നെ
ക്കാണാൻ...."

അശ്വതി ഹേമയുടെ തോളിൽ പിടിച്ചു
സന്തോഷത്തോടെ പറഞ്ഞു.
ഹേമ നിറഞ്ഞു വന്ന മിഴികൾ തുടച്ച് അവ-
ളെ നോക്കി.അങ്ങനെ അവസാനം തന്റെ
അശ്വതിയുടെ ജീവിതം സുരക്ഷിതമാകാൻ
പോകുന്നു എന്നത് അവളെ ചെറുതായൊ
ന്നുമല്ല സന്തോഷിപ്പിച്ചത്...

" എനിക്ക് ഇക്കാര്യം രോഹനോട് പറയണം..
ഹേമാ....."

അശ്വതി പറഞ്ഞത് കേട്ട് ഹേമ മുഖം തിരിച്ച്
അവളെ നോക്കി.

"അതിന് അയാളുടെ വല്ല വിവരവും ഉണ്ടോ"
ഹേമ തെല്ലു നിരാശയോടെ പറഞ്ഞു.

" ഊം.... വിളിച്ചിരുന്നു..."
അശ്വതി തലകുലുക്കിയപ്പോൾ ഹേമ
അവളുടെ അടുത്തേക്ക് എഴുന്നേറ്റു ചെന്നു.

" എപ്പോ വിളിച്ചു.. എന്നിട്ട് നീയെന്താ പറയാ
ഞ്ഞത്...?"

" രണ്ടുതവണ വിളിച്ചു..പറയാനായിട്ട് നിന്നെ
വിളിച്ചതാ ഞാൻ.... കിട്ടിയില്ല..."

അശ്വതി രോഹൻ വിളിച്ചതെല്ലാം പറഞ്ഞു.
ഹേമ സന്തോഷത്തോടെ എഴുന്നേറ്റ്
ആലോചനയിൽ മുഴുകി നിന്നു.

" നീയെന്താ ആലോചിക്കുന്നത്..."

" ഒന്നൂല്ല അച്ചൂ.... എനിക്ക് തോന്നുന്നത് രോ
ഹന് നിന്നെ ഇഷ്ടമാണെന്നാ...."

" ഒന്ന് പോടീ.....എൻറവസ്ഥ കണ്ട് പാവം
തോന്നീട്ടാ രോഹൻ വിളിച്ചത്...അല്ലാണ്ട്
ഒന്നുമല്ല....."

" ഊം....." ഹേമ മൂളിയതേയുള്ളു. എങ്കിലും
അത് അങ്ങനെശാകരുതേ എന്നവൾ 
ആഗ്രഹിച്ചു.

" എന്തായാലും അച്ഛൻ വരുന്ന കാര്യം എനിക്ക് രോഹൻ വിളിക്കുമ്പോ പറയണം"

അശ്വതി ഉത്സാഹത്തോടെ പറഞ്ഞു.

****************

       ടിവിയിൽ നോക്കി ഇരിക്കുന്ന മാളവിക
യുടെ പിന്നിൽ ചെന്ന് അശ്വതി ഒരു നിമിഷം
നിന്നു.

 " മാളുവേച്ചീ...."

" എന്താടീ....."
മാളവിക മുഖം തിരിച്ച് അവളെ നോക്കി.

" അത്....ആ സ്പോർട്സ് ചാനൽ ഒന്നു
വെയ്ക്കോ....?"

" എന്താടീ നീ സ്പോർട്സ് ന്യൂസ് ഒക്കെ
കാണാൻ തുടങ്ങിയോ..."

മാളവിക അവളെ നോക്കി ചിരിച്ചു.
തന്നെ കളിയാക്കിയതാണെന്ന് മനസിലായി
ട്ടും അശ്വതി ഒന്നും പറഞ്ഞില്ല.

" അതല്ല..... ഇന്നത്തെ ക്രിക്കറ്റ് മാച്ച് കാണു
ന്നവർക്ക് ഒരു സമ്മാനം ഉണ്ടത്രേ...."

" ങ്ഹേ!!! സമ്മാനമോ...? എന്ത് സമ്മാനം?"

" ഒരു ഡയമണ്ട് നെക്ലേസ് !!!!"

" സത്യമാണോടീ.....നീയെങ്ങനെ അറിഞ്ഞൂ?

" ഇന്ന് ഹേമ വന്നപ്പോ പറഞ്ഞതാ...എന്തോ 
മത്സരം ആണത്രേ..."

" എങ്കിലിപ്പൊ തന്നെ വെയ്ക്കാലോ....."

മാളവിക ചാനൽ മാറ്റിയപ്പോൾ അശ്വതി
ഊറിച്ചിരിച്ചു. നെക്ലേസ് എന്ന് കേട്ടാൽ
മാളു ക്രിക്കറ്റ് വെയ്ക്കും എന്ന് അവൾക്ക്
ഉറപ്പായിരുന്നു.
മാറി വന്ന ചാനലിൽ തെളിഞ്ഞ രോഹൻറെ
മുഖം കണ്ട് അശ്വതി ഒരു നിമിഷം നോക്കി നിന്നു....

" എനിക്ക് തോന്നുന്നത് രോഹന് നിന്നോട്
ഇഷ്ടമാണെന്നാ..."
ഹേമയുടെ വാക്കുകൾ അവളുടെ മനസിൽ
മുഴങ്ങി..

" ശ്ശേ....!!! ഞാൻ എന്തൊക്കെയാ ആലൊചി
ക്കണത്..."
അവൾ വേഗം ഭിത്തിയിൽ ചാരി നിന്നു.

    ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷി
ക്കാത്ത ലീഡായിരുന്നു ലഭിച്ചത്......
രോഹന് ശേഷം ബാറ്റിങ്ങിന് ഇറങ്ങിയ
മുൻ ക്യാപ്റ്റൻ ധോണിയാണ് ഇന്ത്യയെ 345
എന്ന ഓസ്ട്രേലിയൻ സ്കോറിനെ മറികട-
ന്ന് 385ൽ എത്തിച്ചത്...
രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയ ഉയർ-
ത്തിയിരിക്കുന്ന 430 എന്ന സ്കോറാണ്
ഇന്ത്യയ്ക്ക് മുന്നിലെ ലക്ഷ്യം......
അച്ചു സ്വൽപം ടെൻഷനോടെ ടിവിയിലേക്ക്
നോക്കി...

***************

            പവലിയനിൽ ഇരുന്ന് കളി കാണു
കയാണ് രോഹൻ..അവന് ആദ്യ ദിവസം
തോന്നിയ ഭയം ഇപ്പോ തോന്നിയില്ല.
സ്കോർ 112ൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക്
രണ്ടു ബാറ്റ്സ്മാൻമാരെ നഷ്ടപ്പെട്ടു.
അടുത്തതായി ഇറങ്ങേണ്ടത് രോഹൻ ആണ്.
അവൻ ദീർഘമായി നിശ്വസിച്ചു കൊണ്ട്
എഴുന്നേറ്റു.

" ഇന്ന് പറ്റിയില്ല എന്ന് വെച്ച് നാളെ പറ്റില്ല എന്ന് ഇല്ലല്ലോ....നോക്കിക്കോ രോഹൻ
നാളെ നന്നായി കളിക്കും..."

അശ്വതിയുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി.... ഒരു പുഞ്ചിരിയോടെ
രോഹൻ ബാറ്റെടുത്ത് ഗ്രൗണ്ടിലേക്കിറങ്ങി..!

                    (തുടരും)

എനിക്കായ് നീ മാത്രം......6

" അച്ചൂ....."
രാഗിണി വിളിച്ചപ്പോൾ അശ്വതി അടുക്കള യിലേക്ക് ചെന്നു.

" എന്താമ്മാ....?"

" അത്....മോളേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..."

" എന്താമ്മേ....? പറ"

" അത്....മോളോടിത്  പറയുന്നത് ഒട്ടും
ശരിയല്ല എന്നമ്മയ്ക്കറിയാം പക്ഷേ..."

" അമ്മ ഇതെന്തൊക്കെയാ  പറയുന്നത്...?
എന്നോടെന്തെങ്കിലും പറയാൻ അമ്മയ്ക്കെ
ന്തിനാ ഈ മുഖവുര....?"

" അതൊക്കെ ശരിയാ മോളേ....?"

" അമ്മ കാര്യം പറയമ്മേ....?"

" മോളേ ഇവിടെ ആരും ഒരിക്കലും നിന്നോട്
ഒരു നല്ല വാക്ക് പോലും പറഞ്ഞിട്ടില്ലയെന്ന്
അമ്മയ്ക്കറിയാം... നിനക്ക് അർഹതപ്പെട്ട-
താണ് എന്റെ ഭർത്താവും മകളും തട്ടിയെടുത്ത് 
അനുഭവിക്കുന്നതെന്നും എനിക്കറിയാം....
പക്ഷേ.... അതൊന്നും നീ നിൻറച്ഛനോട് പറ
യരുത്.....ഈ അമ്മയെ കരുതി...."

അശ്വതി ഒന്നും മിണ്ടാതെ അവരെ നോക്കി നിന്നു.ആദ്യമായി തൻറമ്മ പോലും തനിക്ക്
അന്യയാണെന്നവൾക്ക് തോന്നി.

" നിന്നോട് ചെയ്യുന്നത് അന്യായമാണെന്ന് 
എനിക്കറിയാം മോളേ.... പക്ഷേ അമ്മ എ
ന്തു ചെയ്യും.... ഇതൊക്കെ ഏട്ടനറിഞ്ഞാൽ
പിന്നെ നിന്റെ ഇളയച്ഛനോ മാളുവോ...എന്തി
നധികം ഈ ഞാൻ പോലും പിന്നെ ഉണ്ടാവി
ല്ല.... അത് കൊണ്ടാ ഞാൻ നിന്നോടിത്
ആവശ്യപ്പെടുന്നത്....അമ്മേടെ സ്വാർത്ഥത
ആണെന്ന് മോൾക്ക് തോന്നാം.... എങ്കിലും
എനിക്ക് വേണ്ടി നീയിത് നിൻറച്ഛനോട് പറ
യരുത്....

അശ്വതി മൗനമായിനിന്നതേയുള്ളൂ.

"ഇത്രയുംവർഷങ്ങൾ താൻ ഓരോ വിഷമങ്ങൾ അനുഭവിക്കുമ്പോഴും അമ്മ ഒരിക്കൽ പോലുംഇളയച്ഛനെഎതിർത്തിട്ടില്ല അത് പേടിച്ചിട്ടാണെന്നുംതനിക്കറിയാമായി
രുന്നു.....പക്ഷേ ഇന്ന് അവർക്ക് വേണ്ടി തന്നോട് സംസാരിക്കുമ്പോൾ അത് അംഗീ
കരിക്കാൻ സാധിക്കുന്നില്ല......"

അവളുടെ മൗനം കണ്ട് രാഗിണി അവളുടെ അടുത്തേക്ക് വന്ന് കൈയിൽ പിടിച്ചു.

" മോളേ...."

" അമ്മ വിഷമിക്കണ്ട... ഞാൻ കാരണംഇവി
ടാരും വിഷമിക്കില്ല...ഒന്നുമല്ലെങ്കിലും എന്നെ
ഇത്രയും വർഷം വളർത്തിയതിൻറെ നന്ദി
ഞാൻ കാണിക്കും...."

രാഗിണിയുടെ കൈ വിടുവിച്ച് അവൾ 
തിരിഞ്ഞു നടന്നു....

*********************

           വർമ അക്ഷമയോടെ ടിവിയിൽ നോക്കി ഇരിക്കുകയാണ്....രോഹൻ ആണ്
ബാറ്റ് ചെയ്യുന്നത്.... സ്കോർ ഇന്ത്യക്കിപ്പോ
215 ആയിരിക്കുന്നു....രോഹൻറെ സ്കോർ
96ൽ എത്തി നിൽക്കുന്നു.... ഓസ്ട്രേലിയൻ
ടീം എങ്ങനെയും രോഹനെ ഔട്ടാക്കാൻ
ശ്രമിക്കുന്നുണ്ടെങ്കിലും ഭാഗ്യംഅവന്റെകൂടെ
ആയിരുന്നു..വർമ കൈകൾ കൂട്ടി തിരുമ്മി
കൊണ്ടിരുന്നു..
അടുത്ത ബോൾ പാഞ്ഞു വന്നതും വർമ 
ടെൻഷനോടെ നോക്കി ഇരുന്നു.
ആ പന്ത് രോഹൻ ബാറ്റ് വീശി അടിച്ചു....
അതിന് പിന്നാലെ ഓസ്ട്രേലിയൻ ഫീൽഡർ
ഓടുന്നത് നോക്കി വർമ ശ്വാസമടക്കി നിന്നു.
ബോളിന് തൊട്ടടുത്തെത്തിയ ഓസ്ട്രേലിയ
ൻ പ്ലെയർ അതിന്റെ മേലേക്ക് കൈനീട്ടി
വീണു.....ബോൾ കൈയിൽ തടഞ്ഞെങ്കിലും
വഴുതി വീണ്ടും നീങ്ങിപ്പോയി.....
നിലത്തേക്ക് വീണെങ്കിലും ബോൾ കൈയി
ൽ കിട്ടാത്ത നിരാശയോടെ ഫീൽഡർ അവി
ടെ തന്നെ ഒരു നിമിഷം കിടന്നു.
രോഹൻറെ സ്കോർ 96ൽ നിന്നും100എന്ന്
ടിവി സ്ക്രീനിൽ കാണിച്ചതും വർമ ആവേ
ശത്തോടെ ചാടിയെണീറ്റു കൈയടിച്ചു.

" ഭാരതീ....എന്റെ മോൻ സെഞ്ച്വറിയടിച്ചെടീ
...നോക്കെടീ...."
അയാൾ ടിവിയിലേക്ക് കൈ ചൂണ്ടി ഉറക്കെ വിളിച്ചു പറഞ്ഞു....
ഭാരതിയമ്മ അദ്ദേഹത്തിന്റെ സന്തോഷവും
നിറഞ്ഞ കണ്ണുകളും നോക്കി നിന്നു പോയി.
അദ്ദേഹത്തിന്റെ മനസ്സിൽ രോഹനോട് 
എന്തു മാത്രം സ്നേഹം ഉണ്ടെന്ന് അവർ
നേരിൽ കാണുകയായിരുന്നു......
വർമ കണ്ണുകൾ തുടച്ച് ടിവിയിൽ ബാറ്റ്
ഉയർത്തി കാണികളെ അഭിവാദ്യം ചെയ്യുന്ന
രോഹനെ നോക്കി അഭിമാനത്തോടെ നിന്നു

***************

         പത്രം വീശിയെറിഞ്ഞ് പത്രക്കാരൻ
പോയതും അശ്വതി ഓടിച്ചെന്ന് പത്രം കൈ
യിലെടുത്തു..അവളതിൻറെ പേജുകൾ വേ
ഗത്തിൽ മറിച്ച് സ്പോർട്സ് പേജ് തിരഞ്ഞു
അവളുടെ മുഖത്ത് വല്ലാത്തൊരു ടെൻഷൻ
നിറഞ്ഞു നിന്നു.ഇന്നലെ കളി കണ്ട് കൊണ്ട്
നിന്നപ്പോഴാണ് രാഗിണി വിളിച്ചതും സംസാ
രിച്ചതും... അത് കഴിഞ്ഞ് തനിക്കൊന്നിനും
മനസ് വന്നില്ല.... അത് കൊണ്ട് രോഹൻറെ
തലേന്നത്തെ പ്രകടനമെന്തായെന്ന് തനിക്ക്
കാണാൻ പറ്റിയില്ല.... മാളവികയോട് ചോദി
ച്ചപ്പോൾ ഇന്ത്യ ജയിച്ചുഎന്ന് മാത്രംപറഞ്ഞു
പക്ഷേ തനിക്കത് മാത്രം പോരല്ലോ....
അവൾ സ്പോർട്സ് പേജ് കണ്ടതും ഒരു
നിമിഷം നിന്നു പോയി..... അതിൽ നിറഞ്ഞു നിൽക്കുന്ന രോഹൻറെ ചിത്രം.... ഓസ്ട്രേലി
യയെ തകർത്ത് വിജയക്കൊടി പാറിച്ച 
ഇന്ത്യൻ താരങ്ങൾ..അവൾവാർത്തയിലൂടെ
കണ്ണോടിച്ചു....
ഓസ്ട്രേലിയ ഉയർത്തിയ 430 എന്ന സ്കോ
റിനെ മറികടക്കാൻ ഇന്ത്യയ്ക്ക് വേണ്ടി 
രോഹൻ 189 റൺസാണ് നേടിയത്....
കളിയിലെ മികച്ച പ്രകടനത്തിന് മാൻ ഓഫ് ദി മാച്ച് ആയ രോഹനെ കുറിച്ചാണ് പത്ര-
ത്തിലെ മുഴുവൻ വാർത്തയും...അച്ചുവിന്റെ
കണ്ണുകൾ നിറഞ്ഞു തുളുമ്പി....അത് തുടച്ചു
കൊണ്ടവൾ ആ വാർത്ത വായിച്ചു....

*******************
     
            രോഹന്  ഒന്നും വിശ്വസിക്കാൻ പറ്റു
ന്നില്ലായിരുന്നു... താൻ ഇന്ത്യയ്ക്ക് വേണ്ടി 
കളിച്ചെന്നും, താനാണ് സെഞ്ച്വറി നേടിയ-
തെന്നും അവനപ്പോഴും വിശ്വസിക്കാൻ
പറ്റിയില്ല..... ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും
കോച്ച് രവി ശാസ്ത്രിയും അവനെ അഭിന
ന്ദിച്ചപ്പോൾ പോലും അവനതൊരു സ്വപ്നം പോലെയാണ് തോന്നിയത്.

" നോക്കിക്കോ .. അടുത്ത ദിവസം രോഹൻ
നന്നായി കളിക്കും...."

അശ്വതിയുടെ വാക്കുകൾ അവന്റെ കാതി
ൽ വീണ്ടും കേട്ടു.
അവൻ ചെറുചിരിയോടെഅവളുടെവീട്ടിലെ
നമ്പർ ഡയൽ ചെയ്തു.

" ഹലോ..."

മുഴക്കമുള്ള ഒരു ആൺസ്വരം കേട്ടതും
അവൻ കോൾ കട്ട് ചെയ്തു.

" ഛേ...!!! അവളുടെ ആ ഇളയച്ഛൻ ആയിരി
ക്കും.... അവളോട് ഒരു താങ്ക്സ് പറയണം
ഇത്രയും തന്നെ സപ്പോർട്ട് ചെയ്തതിന്.....
ഇന്നത്തെ തന്റെ വിജയത്തിന് ഏറ്റവും
വലിയ കാരണം അവളാണ്...നാട്ടിൽചെന്നാ
ലാദ്യം അവളെ പോയി കാണണം...
അവൻ മനസിൽ ഉറപ്പിച്ചു.

*******************

   " രോഹൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ
എത്താനുണ്ട്.... ഐം റിയലി ഹാപ്പി ഫോർ
ദിസ് വിക്ടറി...."

മുന്നിലിരിക്കുന്ന ടിവി ചാനലിൽ നിന്നും
ഇന്റർവ്യൂ എടുക്കാൻ വന്നവരോടായി 
വർമ പറഞ്ഞു.

" ഹി ഹാസ് ജസ്റ്റ് സ്റ്റാർട്ടഡ് ഹിസ് കരീർ....
ഇനിയും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും...."

പറഞ്ഞവസാനിപ്പിച്ച് അദ്ദേഹം എഴുന്നേറ്റു.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്.

" ഹലോ.....എം ഡി എൻ വർമ ഹിയർ..."

" അച്ഛാ.... ഞാനാ...."
രോഹൻറെ ശബ്ദം കേട്ടതും വർമയുടെ
മുഖം സന്തോഷത്താൽ വിടർന്നു.എങ്കിലും
അത് പുറത്തു കാണിക്കാതെ അയാൾ
നിന്നു.

" ഊം.... പറയ്..."

" എന്റെ മാച്ച് കണ്ടില്ലേ അച്ഛൻ...?"

" കണ്ടിരുന്നു.... ഗുഡ്..."

" അച്ഛാ .... ഇപ്പോ ഞാൻ ടീമിൽ പെർമനന്റ്
ആയി...."

" എങ്കിലും നീ ഒരുപാട് ഇംപ്രൂവ് ആകാനുണ്ട്
..... കേട്ടല്ലോ.... ഫോക്കസ് ഓൺ യുവർ
പ്രാക്ടീസ്..."

" ശരിയച്ഛാ...."
അച്ഛന്റെ സന്തോഷം മനസിലാക്കിയ രോഹ
ൻ ചിരിയോടെ കോൾ കട്ട് ചെയ്തു.

രോഹൻ ഫോൺ വെച്ചു എന്ന് ഉറപ്പായപ്പോ
വർമയും സന്തോഷത്തോടെ ചിരിച്ചു കൊണ്ട് റിസീവർ വെച്ചു.

" എന്തിനാ അവനോട് ഇങ്ങനെസംസാരിക്ക
ണത്.....ഈ മനസിലുള്ളത് അവനറിഞ്ഞാല്
എന്താ...?"

അവിടേക്ക് വന്ന ഭാരതിയമ്മ ചോദിച്ചു.

" നോ.... വേണ്ട.... അവന്റെ കോൺസൺട്രേ
ഷൻ തെറ്റാൻ പാടില്ല.... ഞാനിങ്ങനെ സീരി
യസ് ആയിട്ട് നിന്നാലേ അവൻ ഇതെല്ലാം
സീരിയസ് ആയി കാണൂ....."

" ഊം..... ഇങ്ങനെ ഒരച്ഛനും മകനും.... അച്ഛ
ന് വേണ്ടി ക്രിക്കറ്റ് കളിക്കണ മകൻ....മകൻറെ ഭാവി നോക്കി സ്നേഹം മറച്ച് പിടിക്കു
ന്ന മകൻ.....ഇതിനിടേല് ഞാനൊരു പാവം
പെട്ടു പോകുന്ന കാര്യം ആരും മറക്കാണ്ടി
രുന്നാൽ കൊള്ളാം....."

ഭാരതിയമ്മ അകത്തേക്ക് പോയപ്പോൾ 
വർമ ഉറക്കെ ചിരിച്ചു.

" അവനെന്റെ മോനാടീ..... അടുത്ത വേൾഡ്
കപ്പ് ഇന്ത്യയിലേക്ക് കൊണ്ട് വരേണ്ടത് 
അവനാ...."

ഒന്ന് തിരിഞ്ഞു നോക്കിയിട്ട് ഭാരതിയമ്മ
ചിരിയോടെ അകത്തേക്ക് നടന്നു.

******************

 " അച്ഛാ....ദേ കണ്ടോ രോഹൻ വർമ്മ..."

മാളവിക ഉറക്കെ വിളിച്ചു പറയുന്നത് കേട്ട്
അശ്വതി മുഖമുയർത്തി ടിവിയിലേക്ക് നോക്കി. മുറികൾ വൃത്തിയാക്കുകയായിരു
ന്നു അവൾ... മുംബൈയിൽ എത്തിയ 
ഇന്ത്യൻ ടീമിന് നൽകിയ സ്വീകരണം ആണ്
ടിവിയിൽ കാണിക്കുന്നത്.

" സീ....എന്ത് സുന്ദരനാ ഈ രോഹൻ....ഐ
ലവ് ഹിം...."

മാളവിക പറയുന്നത് കേട്ട് അവൾക്ക് ചിരി
വന്നു... ഇത്രയും ആരാധനയോടെ മാളു
പറയുന്ന രോഹൻ തന്റെ ഫ്രണ്ട് ആണെന്ന്
അവൾ സ്വൽപം അഹങ്കാരത്തോടെ
ഓർത്തു..... ജീവിതത്തിൽ ആദ്യമായി
താൻ മാളുവിന്റെ മുന്നിൽ ജയിച്ചതായി
അവൾക്ക് തോന്നി....... മാളവിക അപ്പോഴും
രോഹനെ പറ്റി പറഞ്ഞു കൊണ്ടിരുന്നു.

********************

" ഗൂർമോഹർ പൂത്തു നിൽക്കുന്ന വഴിയിലൂ
ടെ ഓടി വരികയായിരുന്നു അശ്വതി.....
അപ്പോഴാണ് അവൾ കണ്ടത് ..... എതിരെ
നിന്നും വരുന്ന രോഹൻ.......അവൾ നോക്കി
നിൽക്കെ അവനവളുടെ അരികിലെത്തി....
അരയിലൂടെ വട്ടം ചുറ്റി അവനിലേക്ക്
അടുപ്പിച്ചു കൊണ്ട് അവളുടെ മിഴികളിലേ
ക്ക് ഉറ്റു നോക്കി..... അശ്വതി മിഴികൾ
താഴ്ത്തി നിന്നപ്പോൾ അവനവളുടെ കാതി
നരികിലേക്ക് കുനിഞ്ഞു...

" ഐ ലവ് യൂ അശ്വതീ...."

അശ്വതി ഞെട്ടിയുണർന്നു..... അവളുടെ
മുഖം വിയർപ്പിൽ കുളിച്ചിരുന്നു.
അച്ചു ക്ലോക്കിലേക്ക് നോക്കി.... സമയം
പുലർച്ചെ നാല് മണി....അവൾ വിയർപ്പ് കണങ്ങൾ മുഖത്ത് നിന്നും ഒപ്പി മാറ്റി.

" എന്താൻറെ കൃഷ്ണാ ഇങ്ങനൊരു സ്വപ്നം.....? അതും പുലർച്ചെ...."?

അവളുടെ മനസ് വല്ലാതെ ആർദ്രമായി
ജീവിതത്തിൽ ആദ്യമായി തന്നെ സ്നേഹി
ക്കാനും എന്നും ചേർത്ത് നിർത്താനും ആ
രെങ്കിലും വേണമെന്നവൾക്ക് തോന്നി.....

        ഇതേസമയം മുംബൈയിലെ തന്റെ
ഹോട്ടൽ റൂമിൽ ബെഡ്ഡിൽ എഴുന്നേറ്റിരുന്ന
രോഹൻ ഗ്ലാസിൽ നിന്നും വെള്ളം എടുത്തു
കുടിച്ചു.....

" എന്താ ഇങ്ങനെ ഒരു സ്വപ്നം...."

രോഹൻ അമ്പരപ്പോടെ ആലോചിച്ചു.
ആ സ്വപ്നം അവന്റെ മനസ്സിൽ വീണ്ടും
തെളിഞ്ഞു വന്നു...

" തന്റെ നെഞ്ചിലേക്ക് ചേർന്ന് നിൽക്കുന്ന
അശ്വതി...താനവളെ ചേർത്തു പിടിച്ചിരുന്നു
അവളോട് താൻ പറഞ്ഞത് എന്താണ്.....ആ
വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി"

           " ഐ ലവ് യൂ അശ്വതീ..."

  
എനിക്കായ് നീ മാത്രം............7

   
               അലക്കാനുള്ള വസ്ത്രങ്ങളെടുത്ത്
പുറത്തേക്ക് ഇട്ടിട്ട് അശ്വതി ചുറ്റും നോക്കി.
മുറ്റത്തിനരികിലായി ഇരിക്കുന്ന ചരുവം
എടുക്കാനായവൾ തിരിഞ്ഞു.

" അശ്വതീ....."
അവൾ തിരിഞ്ഞു നോക്കി. അടുക്കള വാതി
ൽക്കൽ നിൽക്കുന്ന ദേവരാജനെ കണ്ട്
അവളൊന്നു അമ്പരന്നു.. കാരണം അയാള
ങ്ങനെയൊന്നും അവിടേക്ക് വരാറെയില്ലാ...
ഇന്നിനിയിപ്പോ എന്താണാവോ....?

" എന്താ ഇളയച്ഛാ...?"

" നീയാ പണിയൊക്കെ നിർത്തീട്ടിങ്ങ് കയറി
വന്നേ...."

ആദ്യമായാണ് ഇത്രയും സ്നേഹത്തോടെ
ദേവരാജൻ അശ്വതിയോട് സംസാരിക്കുന്ന
ത്...അവൾ അയാളെ അന്തംവിട്ടു നോക്കി

" നീ പറഞ്ഞത് കേട്ടില്ലേ..?"

" ദാ വരുന്നു..."
അവൾ തുണിയെല്ലാം ഒരു മൂലയിലേക്ക്
എടുത്തിട്ടിട്ട് അയാളുടെ പിന്നാലെയകത്തേ
ക്ക് ചെന്നു. അവളുടെ മുറിയിലേക്കാണ് അ
വർ ചെന്നത്. അകത്ത് ബെഡ്ഡിൽ കുറേ
കവറുകൾ വെച്ചിരിക്കുന്നത് കണ്ട് അശ്വതി
ദേവരാജനെ വീണ്ടും നോക്കി.

" ഇതെല്ലാംനിനക്കുള്ളതാ..ഇതെല്ലാം ഇട്ടാൽ
മതി ഇനി..."

അശ്വതി ഒന്നും മനസിലാകാതെ നിന്നു.

"ഇതെന്താ പെട്ടെന്നെനിക്കീ ഡ്രസ് ഒക്കെ?"
അവൾ ചോദിച്ചപ്പോൾ ദേവരാജൻ അവളെ
നോക്കി ചിരിച്ചു കൊണ്ടടുത്തേക്ക് വന്നു.

" മോൾക്ക് ഞാനിത് വരെ ഒന്നും വാങ്ങി
തന്നിട്ടില്ലല്ലോ..അത് കൊണ്ട് ഞാൻ നിനക്ക്
വേണ്ടി പ്രത്യേകം വാങ്ങിയതാ...."

അശ്വതി അമ്പരന്നു പോയി. തനിക്ക് വേണ്ടി
ദേവരാജൻ എന്തെങ്കിലും വാങ്ങിയതായി 
അവളുടെ ഓർമ്മയിലില്ല..... അത് കൊണ്ട് തന്നെയവളാ കവറുകൾ വിശ്വാസംവരാതെ
നോക്കി. ദേവരാജൻ പുറത്തേക്ക് നടന്നു.
പെട്ടെന്ന് തിരിഞ്ഞു നിന്നിട്ടയാൾ എന്തോ ഓർത്തത് പോലെ അവളെ നോക്കി.

" ഇനി മുതൽ നീ ഇവിടുത്തെ പണികളൊ
ന്നും ചെയ്യണ്ട.... അതൊക്കെ രാഗിണീം മാ
ളൂം നോക്കിക്കോളും..."

അയാൾ പോയിക്കഴിഞ്ഞാണ് അശ്വതി ആ
കവറുകൾ തുറന്നു നോക്കിയത്.അതിനുള്
ളിൽ ഏറ്റവും ലേറ്റസ്റ്റ് മോഡൽ ഡ്രസുകളും
അതിന് മാച്ചിംഗ് ജൂവല്സും ആയിരുന്നു.
അവളതെല്ലാം കട്ടിലിലേക്ക് തന്നെ ഇട്ടു.
അച്ഛൻ വരുന്നു എന്നറിഞ്ഞപ്പോഴാണ് ഈ
മാറ്റം എന്നവൾ ഓർത്തു. അവൾ ആലോച
നയോടെ ജനലിനരികിലേക്ക് നീങ്ങി.
തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി
നിന്നപ്പോൾ അവൾക്ക് സങ്കടം വന്നു.
ഇന്ന് വരെ കണ്ടിട്ടില്ലാത്ത അച്ഛൻ വരുന്നു...
എങ്ങനെയാവും അച്ഛനെ കാണാൻ...? സു
ന്ദരനാണെന്ന് രാഗിണി പറഞ്ഞവൾ കേട്ടി-
ട്ടുണ്ട്.... എന്നാലും ഇപ്പോ പ്രായമായതിൻറെ 
കുറച്ചു വ്യത്യാസങ്ങൾ ഉണ്ടാകും....അവൾ
മനസിൽ അച്ഛന്റെ ഒരു ചിത്രം വരച്ചു...
അവളുടെ നോട്ടം തെക്കേത്തൊടിയിലേക്ക്
നീണ്ടു....അമ്മയും കൂടി വേണമായിരുന്നു....
അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ്
നീർ ഒഴുകി കവിളിലേക്ക് വീണു.
അപ്പോഴാണ് പുറത്തെ മുറിയിൽ ഫോൺ ബെല്ലടിച്ചത്...അവൾ കണ്ണ് തുടച്ച് പുറത്തേ
ക്ക് ചെന്നു...

" ഹലോ..."
രോഹൻറെ ശബ്ദം കേട്ട് അവൾ പെട്ടെന്ന്
ചുറ്റും നോക്കി ആരും ഇല്ലായെന്ന് ഉറപ്പ്
വരുത്തി...

" രോഹൻ....ഇതെവിടാ...?"

" അശ്വതീ.... ഞാൻ എയർപോർട്ടിൽ ആണ്
നാട്ടിലേക്ക് വരാൻ നിൽക്കുന്നു..."

"അതെയോ.... വീട്ടിൽ എല്ലാവരും ഒരുപാട്
സന്തോഷത്തിൽ ആയിരിക്കും അല്ലേ..?"

" ഊം... അച്ഛൻ വലിയ സന്തോഷത്തിലാന്ന്
അമ്മ പറഞ്ഞു.... "

" അച്ഛന്റെ വല്ല്യ ആഗ്രഹം അല്ലേ രോഹൻ
സാധിച്ചു കൊടുത്തത്... "

" യേസ്.... പക്ഷേ അതിന് എന്നെ ഏറ്റവും
കൂടുതൽ സഹായിച്ചത് താനാണ്..."

" ഞാനോ...?'
അവളമ്പരപ്പോടെ ചോദിച്ചു.

" അതേടോ....താനെനിക്ക് തന്ന സപ്പോർട്ട്....
തന്റെ ഓരോ വാക്കുകളും എനിക്ക് തന്ന
ഊർജം ചെറുതല്ല....."

" രോഹൻ..... ഞാൻ...."

" താങ്ക്സ് അശ്വതീ... വരുമ്പോൾ എനിക്ക്-
ആദ്യം കാണേണ്ടത് തന്നെയാണ്.... കേട്ടോ"

" എനിക്കും ഒരു കാര്യം പറയാനുണ്ട് രോഹ-
നോട്...."

" എന്താടോ....?"

" പറയാം.... നേരിൽ കാണുമ്പോ...."

" ഓക്കേ....സീ യൂ സൂൺ.."

അവൻ കോൾ കട്ട് ചെയ്തു. അശ്വതി ഒരു നിമിഷം നിന്നിട്ട് റിസീവർ വെച്ചു.
അച്ഛൻ വരുന്ന കാര്യം രോഹനോട് പറയണം.....അവൾ സന്തോഷത്തോടെ
പുഞ്ചിരിച്ചു.

***************

രോഹൻ പ്രതീക്ഷിച്ചതിലും വലിയ പാർട്ടിയാ
ണ് വർമ അറേഞ്ച് ചെയ്തത്.
സുഹൃത്തുക്കളും  ബന്ധുക്കളുമായി ഒരു
പാടാളുൾ അവിടെ നിറഞ്ഞു... അതിനിടയി
ലൂടെ വർമ അഭിമാനത്തോടെ ഓടി നടന്നു.

" എന്തിനാ അമ്മാ ഇത്രേം വല്യ പാർട്ടി...?"
രോഹൻ ഭാരതിയമ്മയോട് രഹസ്യം പോലെ
ചോദിച്ചു.

" അച്ഛൻ നടക്കണത് നീ കണ്ടോ...? നീയല്ല
അച്ഛനാണ് മാച്ച് കളിച്ചതെന്ന മട്ടിലാ....
ഒരുപാട് വർഷത്തെ ആഗ്രഹമാ നീ സാധിച്ചു
കൊടുത്തത് മോനേ...."

രോഹൻ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ.
അവൻ വാച്ചിലേക്ക് നോക്കി.... സമയം
എട്ട് മണി കഴിഞ്ഞിരുന്നു.... അശ്വതിയെ
കാണാൻ പോകണമെന്ന് അവനോർത്തു.
അത് കഴിഞ്ഞാൽ പിന്നെ ഒരുപാട് തിരക്കു-
കളാണ്.... ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി
യപ്പോൾ തന്നെ പല കമ്പനികളും രോഹനെ
തങ്ങളുടെ ബ്രാൻഡിൻറെ അംബാസഡർ
ആക്കാനുള്ള എഗ്രിമെന്റ് വാങ്ങിയിരുന്നു... അതിന്റെ കുറേ ഷൂട്ട് ഉണ്ട് .....പിന്നെ പ്രാക്ടീസ്... അത് കഴിഞ്ഞാലുടൻ അടുത്ത
മാച്ച് ആണ്.... ഇന്ത്യയും വെസ്റ്റ് ഇൻഡീസും
ശ്രീലങ്കയുമായുള്ള ത്രിരാഷ്ട്ര ഏകദിന
മാച്ച്.....അതിലെ ടീമംഗങ്ങളെ പ്രഖ്യാപിച്ചിട്ടി
ല്ലെങ്കിലും രോഹൻറെ സ്ഥാനം ഉറപ്പാണ്.

" അമ്മാ....എനിക്കൊരാളെ കാണാനുണ്ട്..
ഞാൻ പോയിട്ട് വരാം..."

" അച്ഛനോട് പറഞ്ഞിട്ട് പോടാ.... ഇല്ലെങ്കിൽ
പിന്നത് മതി...."

" അച്ഛനോട് പറയാൻനിന്നാൽഞാൻ പിന്നെ
ഇന്നെങ്ങും പോകില്ല.... അത് കൊണ്ട് അമ്മ
പറഞ്ഞാൽ മതി...."

രോഹൻ പിൻവാതിലിലൂടെ പുറത്തേക്കി-
റങ്ങി...

************************

         ലാന്ഡ് ഫോൺ റിംഗ് ചെയ്തപ്പോൾ 
അശ്വതി പതിയെ എഴുന്നേറ്റു.ലൈറ്റിടാതെ
അവൾ ചാരിയിട്ടിരുന്ന വാതിൽ തുറന്നു.
രണ്ടു വട്ടം റിംഗ് ചെയ്തിട്ട് കോൾ കട്ടായി.
അത് രോഹൻ ആണെന്ന് അവൾ ഉറപ്പിച്ചു.
അവൾ പതിയെ പിൻവശത്തെ വാതിൽ തുറന്ന് പുറത്തിറങ്ങി..... ചുറ്റും നോക്കി നിന്ന അവളുടെ കൈയിൽ ആരോ പിടിച്ച് വലിച്ചു കൊണ്ട് പോയി... അശ്വതി വാ തുറ
ക്കാനാഞ്ഞതും അവൻ അവളുടകൈയിൽ നിന്നും വിട്ടു....

" അശ്വതീ.... ഇത് ഞാനാ..."

രോഹൻ!!!!

" തന്റെ നോട്ടോം നിൽപ്പും കണ്ട് ഒന്ന് പേടി-
പ്പിക്കാൻ ചെയ്തതാടോ...." അവൻ ചിരിച്ചു.

" ഹോ..... എന്റെ ജീവനങ്ങ് പോയി..... ഇപ്പോ
അലറി വിളിച്ചേനേ ഞാൻ..."

" എനിക്ക് തോന്നി താൻ പ്രശ്നം ആ
ക്കുമെന്ന്.... അത് കൊണ്ടാ ഞാൻ കൈ 
വിട്ടത്..."

രോഹൻ പറഞ്ഞപ്പോൾ അശ്വതി ചിരിച്ചു.
അവർ പതിയെ മുന്നോട്ട് നടന്നു.
അശ്വതിയുടെ അമ്മയുടെ അസ്ഥിത്തറയുട
ടുത്തായി അവരിരുന്നു.

" അശ്വതീ....ആ കൈയിങ്ങു നീട്ടിക്കേ..."

" എന്തിനാ...?"

" താൻ നീട്ടടോ...."

അവൾ മടിച്ചു മടിച്ചു കൈ നീട്ടി. രോഹൻ
ഒരു കവർ അവളുടെ കൈയിൽ വെച്ച് കൊ
ടുത്തു..

" എന്തായിത്....?"
അശ്വതി അമ്പരപ്പോടെ ചോദിച്ചു.

" ഒരു ചെറിയ ഗിഫ്റ്റ്... തനിക്ക് വേണ്ടി 
വാങ്ങിയതാ...."

അവളതിലേക്ക് നോക്കി ഒരു നിമിഷം മൗന
മായിരുന്നു.പിന്നെ രോഹനെ നോക്കി പുഞ്ചിരിച്ചു.

" താങ്ക്സ്...."

" യൂ ആർ വെൽക്കം ....
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
അവൾ വലിയ സന്തോഷത്തിലാണെന്ന്
അവന് തോന്നി.

"അതിരിക്കട്ടെ എന്ത്കാര്യമാ തനിക്ക്    പറയണമെന്ന് പറഞ്ഞത് "

" യ്യോ....ഞാനത് മറന്നേ പോയി...രോഹൻ....
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു കാര്യം
നടക്കാൻ പോകുന്നു......"

" അതെന്ത് കാര്യാടോ....?"

" രോഹൻ.....എൻറച്ഛൻ വരുന്നൂ... ജീവിത-
ത്തിലാദ്യമായി ഞാനെന്റെ അച്ഛനെ കാണാ
ൻ പോകുന്നൂ...."

" Wow!!!! ഇറ്റ്സ് എ ഗ്രേറ്റ് ന്യൂസ്..."
രോഹൻ സന്തോഷത്തോടെ പറഞ്ഞു.

" ഊം... ഞാനാകെ ത്രില്ലിലാണ്  രോഹൻ...."

" അശ്വതീ...."

" ഊം... എന്താ രോഹൻ..."

" തൻറച്ഛൻ വരുമ്പോ ഞാനൊരു കാര്യം ചോദിച്ചോട്ടെ...?"

" എന്ത് കാര്യം...?"
അവൾ രോഹനെ നോക്കി.

" തന്നെ.... തന്നെ എനിക്ക് തരുമോന്ന്...."

രോഹൻ അവളുടെ മുഖത്തേക്ക് നോക്കി
ചോദിച്ചു...അശ്വതി അമ്പരപ്പോടെ അവനെ
നോക്കിയിരുന്നു.

" രോഹൻ....എന്തായീ പറയണേ...?"

" സത്യാടോ.... ഇത് ചോദിക്കാൻ മാത്രമുള്ള
അടുപ്പംനമ്മൾ തമ്മിലില്ലഎന്നെനിക്കറിയാം
പക്ഷേ.... തന്റെ ഈ ക്യാരക്ടർ.... ഇത്രയും
പ്രശ്നങ്ങൾക്കിടയിലും പിടിച്ചു നിൽക്കുന്ന
ധൈര്യം.... അതിനെല്ലാം അപ്പുറം.... താൻ
എനിക്ക് തന്ന സപ്പോർട്ട്....അതെല്ലാം ഇനി
യും  വേണമെന്നെനിക്ക് തോന്നുന്നു"

അശ്വതി എന്ത് പറയണം എന്നറിയാതെ നിന്നു.

" താൻ ആലോചിച്ചു പറഞ്ഞാൽ മതി.... ഞാനും ഒരുപാട് ആലോചിച്ചിട്ടൊന്നും ചോ
ദിച്ചതല്ല..മനസിൽ തോന്നി...അത് ചോദിച്ചു"

" രോഹൻ..... എനിക്ക് ആലോചിക്കാനുള്ള
തും ചോദിക്കാനുള്ളതുമായഒരേയൊരാൾ എന്റച്ഛനാ...."

" അച്ഛൻ സമ്മതിക്കുമെടോ...ജീവിതത്തിൽ
ആദ്യമായി ഒരു മകൾ സ്വന്തം അച്ഛനോട്
ആവശ്യപ്പെടുന്ന ആഗ്രഹം ഏതച്ഛനാ തള്ളി
ക്കളയുക..."

രോഹൻ പറഞ്ഞപ്പോൾ അശ്വതി ആലോച
നയോടെ ഇരുന്നു.

"എന്നാലും എനിക്ക് കുറച്ചു സമയം വേണം"

" ഓക്കേ...."

അവർ പിന്നെയും കുറെ നേരം കൂടി സംസാ
രിച്ചിരുന്നു. പലതിനെയും പറ്റി... അശ്വതി
തന്റെ വീട്ടിലെ കാര്യങ്ങളും...രോഹൻ താൻ
പോയ സ്ഥലങ്ങളെ കുറിച്ചും കണ്ട കാര്യങ്ങ
ളും അങ്ങനെയങ്ങനെ കുറെ കാര്യങ്ങൾ.
സംസാരത്തിനിടയിൽ അവരുടെ മിഴികൾ
ഇടയ്ക്കിടെ പരസ്പരം കൂട്ടിമുട്ടി...അപ്പോ
ഴെല്ലാം ഒരു വൈദ്യുതി തന്റെ ശരീരത്തി-
ലൂടെ കടന്നു പോകും പോലെയാണ് അശ്വ
തിക്ക് തോന്നിയത്..രോഹനെ താൻ ആഗ്ര
ഹിക്കുന്നുണ്ടെന്നവൾക്ക് തോന്നി.

" അശ്വതീ.... ഞാൻ പോവാട്ടോ..."

നേരം പുലരാറായപ്പോൾ രോഹൻ പറഞ്ഞു.
അവൻ എഴുന്നേറ്റ് നിന്നിട്ട് അവളെ നോക്കി.
അശ്വതി കൈ നീട്ടിയപ്പോൾ അവനവളെ
എഴുന്നേൽപ്പിച്ചു.

" ഇനി ഞാൻ തിരക്കിലാകും.... കേട്ടോ.."

" ഊം..."
അവൾ തലകുലുക്കി.

" തന്റെ മറുപടിക്ക് ഞാൻ വെയ്റ്റ് ചെയ്യും"

രോഹൻ പറഞ്ഞപ്പോൾ അശ്വതി തലകുനി
ച്ച് നിന്നു...

" പോട്ടേ...വിളിക്കാൻ പറ്റിയാൽ വിളിക്കണം
കേട്ടോ"

" ഊം..."

രോഹൻ നടന്നു പോകുന്നത് നോക്കി അച്ചു
അവിടെത്തന്നെ നിന്നു. തന്റെ ജീവിതം
മുഴുവനായി മാറുകയാണെന്നവൾ ഓർത്തു

**********************

" ഇല്ല ഗണേഷ്.... ജീവിതത്തിൽ ആദ്യമായി
ഒരച്ഛൻ തന്റെ മകളോട് ഒരു കാര്യം
ആവശ്യപ്പെടുകയാണ് അവളതൊരിക്കലും
നിഷേധിക്കില്ല..... എനിക്കുറപ്പുണ്ട്.."

രാജഗോപാൽ പറഞ്ഞത് കേട്ട് ഗണേഷ് 
പുഞ്ചിരിയോടെ ഇരുന്നു. മിലിട്ടറി സർജൻ
....അശ്വതിക്കായി രാജഗോപാൽ കണ്ടെ-
ത്തിയ വരൻ..

      എനിക്കായ് നീ മാത്രം.......8

       
           പാത്രങ്ങൾ കഴുകി കൊണ്ട് നിൽക്കു
കയായിരുന്നു അശ്വതി.അപ്പോഴാണ് പുറ-
ത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്.
അവൾ ഓടി ഉമ്മറവാതിലിലേക്ക് ചെന്നു.
വാതിൽപാളിക്ക് മറഞ്ഞു നിന്നവൾ പുറ-
ത്തേക്ക് പാളി നോക്കി. കാറിൽ നിന്നും
ഇറങ്ങുന്ന ഒരു മധ്യവയസ്കനെ കണ്ട അവ
ളുടെ മുഖം ചുവന്നു.... കണ്ണുകൾ നിറഞ്ഞു തുളുമ്പിപ്പോയി......

" അച്ഛൻ......!!! "

 വിറയാർന്ന ചുണ്ടുകൾഅവൾ കടിച്ചു പിടിച്ചു കൊണ്ട് നിന്നു.രാജഗോപാലിനെ അ
വൾ നോക്കി നിന്നു. അൻപതിനോടടുക്കാ
റായെങ്കിലും ഉറച്ച ശരീരവും നല്ല ഉയരവും
ഒക്കെയായി ഒരാൾ... ഒറ്റ നോട്ടത്തിൽ
സിനിമാനടൻ ദേവനെപ്പോലെ എന്നവളോർ
ത്തു.

" അച്ചൂ....ഇങ്ങ് വന്നേ മോളേ...നീയിതെവിട
യാ...."

ദേവരാജന്റെശബ്ദം കേട്ട്അവൾ വിശ്വാസം
വരാതെ നിന്നു... ഒരു മനുഷ്യന് ഇങ്ങനെ
മാറാൻ പറ്റ്വോ...?

" മോളേ.... അശ്വതീ..."
വീണ്ടും വിളിക്കുന്നത് കേട്ട് അവൾ
ഉമ്മറത്തേക്ക്  ഇറങ്ങിച്ചെന്നു. ദാവണി-
ത്തുമ്പിൽ കൈ തുടച്ചിട്ടവൾ മുഖത്തേ
ക്ക് വീണ് കിടന്ന മുടിയിഴകൾ ഒതുക്കി വച്ചു

" എന്തൊരു വേഷമാ കുട്ടീ ഇത്...ഈ ജോലി
കളൊന്നും ചെയ്യേണ്ടെന്ന് എത്ര തവണ
പറഞ്ഞാലും കേൾക്കില്ലല്ലേ നീ..."

ദേവരാജൻ ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ
രാഗിണി അവളുടെ അടുത്തേക്ക് ചെന്ന്
അവളെ ചേർത്ത് നിർത്തി.

 കാറിൽ നിന്നും ലഗേജുകൾ പുറത്തേക്കെ
ടുത്ത് വെയ്ക്കുകയായിരുന്ന രാജഗോപാ
ൽ  തിരിഞ്ഞ് അവളെ നോക്കി.. അശ്വതിയും കാണുകയായിരുന്നു സ്വന്തം അച്ഛനെ..... ജീവിതത്തിൽ ആദ്യമായി പരസ്പരം കാണുന്ന  ആ അച്ഛനും 
മകളും...അശ്വതി പതിയെ മുന്നോ
ട്ട് ചെന്നു... രാജഗോപാൽ അവളെത്തന്നെ
നോക്കി നിൽക്കുകയായിരുന്നു.... സുചിത്ര
യുടെ അതേ രൂപം...അതേ നോട്ടവും അതേ
നടപ്പും... എല്ലാം അത് തന്നെ....!
അയാൾ  അവളുടെ അടുത്തേക്ക് ചെന്നു.

" മോളേ.....അച്ചൂ...."
 ആ ഒരു വിളിക്ക് വേണ്ടി കാത്തു നിന്നതും
പോലെ അശ്വതി അയാളുടെ നെഞ്ചിലേക്ക്
വീണ് പൊട്ടിക്കരഞ്ഞു....

" അച്ഛാ..... എന്തിനാ എന്നെ ഒറ്റയ്ക്കാക്കി
പോയത്.... ഞാൻ എത്ര സങ്കടപ്പെട്ടൂന്നോ....
ഒന്ന് കാണാൻ പോലും വന്നില്ലല്ലോ അച്ഛൻ."

രാജഗോപാൽ നിറഞ്ഞ കണ്ണുകൾ തുടച്ച്
അവളുടെ നെറുകയിൽ തലോടി.
അശ്വതി അച്ഛനെ കെട്ടിപ്പിടിച്ച് തന്റെ
സങ്കടങ്ങളെല്ലാം കരഞ്ഞു തീർക്കുകയായി
രുന്നു.. കുറേ നേരം അവരങ്ങനെ തന്നെ നിന്നു.. പെട്ടെന്ന് എന്തോ ഓർത്തത് പോലെ
അശ്വതി രാജഗോപാലിന്റെ കൈയിൽ പിടി
ച്ച് തെക്കേ തൊടിയിലേക്ക് നടന്നു. അവിടെ
സുചിത്രയുടെ അസ്ഥിത്തറയുടെ മുന്നിൽ
അവർ നിന്നു. 

" അമ്മേ.... അച്ഛൻ വന്നമ്മേ.... എന്നെ
കാണാൻ അച്ഛൻ വന്നൂ...."

അശ്വതിയുടെ സ്വരം ഇടറിപ്പോയി.... രാജ
ഗോപാൽ മിഴികൾ അടച്ചു കൊണ്ടവിടെ
നിന്നു.... അശ്വതി വീണ്ടും വീണ്ടും തൻറച്ഛ
നെ നോക്കി.....അവൾ മനസാൽ ദൈവത്തി
ന് ഒരായിരം നന്ദി പറഞ്ഞു കൊണ്ടിരുന്നു.

********************

              പിന്നീടുള്ള ദിവസങ്ങൾ രോഹനും
അശ്വതിക്കും ഒരു പോലെ തിരക്കുകൾ
നിറഞ്ഞതായിരുന്നു.. തന്റെ ഷൂട്ടും, പ്രാക്ടീ
സുമായി രോഹൻ മുംബൈയിലും അച്ഛന്റെ
കൂടെയുള്ള ദിവസങ്ങളുടെ തിരക്കിൽ
അശ്വതിയും.. ഇത്രയും നാൾ കിട്ടാതിരുന്ന
സ്നേഹം മുഴുവൻ മകൾക്കു വാരിക്കോരി നൽകി രാജഗോപാൽതന്റെതെറ്റ് തിരുത്താ
ൻ ശ്രമിച്ചു... തന്റെ മകളുടെ വളർച്ചയുടെ
ഒരു ഘട്ടത്തിൽ പോലും താനവളുടെ കൂടെ
ഉണ്ടായിരുന്നില്ല... അവളുടെ ഇഷ്ടങ്ങളും
അനിഷ്ടങ്ങളും ഒന്നും തനിക്കറിയില്ല എന്ന
യാൾ വേദനയോടെ ഓർത്തു.

" അച്ചൂ....മോളേ .... വേഗം ഇറങ്ങ്...."

രാജഗോപാൽ വിളിച്ചു പറഞ്ഞപ്പോൾ അച്ചു
പുറത്തേക്ക് ഓടി ഇറങ്ങി വന്നു. ഏറ്റവും പുതിയ മോഡലിൽ ഒരു ചുരിദാർ ആണ്
അവൾ ധരിച്ചിരുന്നത്... അത് കണ്ട് മാളു
അസൂയയോടെ നോക്കി നിന്നു.. അശ്വതി
ചെറു ചിരിയോടെ ഓടിച്ചെന്ന് കാറിൽ കയറി. ആദ്യം ക്ഷേത്രത്തിലേക്കാണവർ
പോയത്... തനിക്ക് അച്ഛനെ തിരിച്ചുതന്ന
ഭഗവാനോടവൾ മനസ് നിറഞ്ഞ് നന്ദി പറഞ്ഞു. അവിടെ നിന്നും  തൊഴുതു മടങ്ങുമ്പോൾ അശ്വതി രോഹൻറെ വാക്കു
കൾ ഓർത്തു...തന്റെ മറുപടിക്കായാണവൻ
കാത്തിരിക്കുന്നതെന്നവൾക്ക് അറിയാമാ-
യിരുന്നു....അച്ഛനോട് അതിനെ പറ്റി സംസാ
രിക്കണമെന്നവൾ മനസിലുറച്ചു.
തിരിച്ച് വീട്ടിലെത്തിയതിന് ശേഷം വീണ്ടും
അവർ പുറത്തേക്ക് പോയി.... വലിയൊരു
ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ
രാത്രി ആയിരുന്നു.... അശ്വതി സന്തോഷ-
ത്തോടെ സ്വന്തം റൂമിലേക്ക് പോയപ്പോൾ
നാളെ അവളോട് ഗണേഷിനെ പറ്റി പറയണ
മെന്ന് രാജഗോപാലും തീരുമാനിച്ചിരുന്നു.

******************

       ഉമ്മറത്തിരുന്ന് പത്രം നോക്കുകയാണ്
രാജഗോപാൽ... അശ്വതി ഒരു ഗ്ലാസ് ചായ
കൊണ്ടുപോയി കൊടുത്തപ്പോൾ അയാൾ
മുഖമുയർത്തി നോക്കി..അവൾ പത്രത്തി
ലേക്ക് എത്തി നോക്കി.... രാഷ്ട്രീയത്തിലെ
എന്തൊക്കെയോ കാര്യങ്ങളാണ് രാജഗോ-
പാൽ വായിക്കുന്നത്...അവൾ പതിയെ 
കൈവിരലുകൾ കൊണ്ട് പേജുകൾ മറിച്ച്
സ്പോർട്സ് പേജിലേക്ക് നോക്കി.

" എന്താ മോള് നോക്കുന്നത്...?"

" ഒന്നൂല്ലച്ഛാ..... സ്പോർട്സ് പേജ് വെറുതെ."

"ഓ.....സ്പോർട്സ് ഒക്കെ ഇഷ്ടമാണോ
അച്ഛന്റെ കുട്ടിക്ക്....?"

" ഊം... ക്രിക്കറ്റ് ... ഭയങ്കര ഇഷ്ടാ... അച്ഛന്
ഇഷ്ടല്ലേ....?"

" ഓ.... എനിക്ക് അതൊന്നും വലിയ താല്പര്യം
ഇല്ലച്ചൂ...."

രാജഗോപാൽ പറഞ്ഞത് കേട്ട് അശ്വതി ഒന്നും മിണ്ടാതെ നിന്നു....രോഹൻറെ കാര്യം
പറഞ്ഞാൽ അച്ഛൻ സമ്മതിക്കുമോയെന്ന്
അവൾ ആലോചിച്ചു.

" എന്താ മോളാലോചിക്കുന്നത്...?"

" ഒന്നൂല്ല....അച്ഛനെന്താ ക്രിക്കറ്റ് ഇഷ്ടമല്ലാ
ത്തത്....?"

" യൂസ് ലെസ് ഗെയിം..അല്ലാണ്ടെന്താ..ഇ
തൊക്കെകാണുന്നവരെപറഞ്ഞാൽ പോരേ

" അവരും നമ്മുടെ രാജ്യത്തിന് വേണ്ടിയല്ലേ
കളിക്കുന്നേ അച്ഛാ...."

" രാജ്യത്തിന് വേണ്ടിയോ..... രാജ്യത്തിന് വേണ്ടി പോരാടുന്നവർ ധീര ജവാന്മാരാണ്..
സ്വന്തം ജീവൻ പോലും പണയം വെയ്ക്കാ
ൻ തയ്യാറായവർ..... അല്ലാണ്ട് സ്വന്തം ജീവ
ൻ സേഫ് ആക്കി വെയ്ക്കുന്ന ഇവരൊക്കെ
എന്താ രാജ്യത്തിന് വേണ്ടി ചെയ്യുന്നത്..."

അശ്വതി അമ്പരന്നു പോയി... എന്തൊരു
തെറ്റായ ധാരണയാണ് അച്ഛൻറെതെന്ന്
അവൾ ഓർത്തു.... പക്ഷേ അതെങ്ങനെ
തിരുത്തണമെന്ന്അവൾക്കറിയില്ലായിരുന്നു
തൽക്കാലം ഇപ്പോൾ രോഹനെ പറ്റി പറയേ
ണ്ടായെന്നവൾ തീരുമാനിച്ചു.അശ്വതി പതി
യെ തിരിഞ്ഞു നടന്നപ്പോഴാണ് ദേവരാജൻ
അവിടേക്ക് വന്നത്...

" മോളേ.... ഇളയച്ഛന് ഒരു ചായ കൊണ്ടു
വരാൻ രാഗിയോട് പറഞ്ഞേക്കൂ..."

" ഊം..."
തലയാട്ടി നടക്കുമ്പോൾ അശ്വതി ദേവരാജ
ൻറെ അഭിനയം ഓർത്ത് അത്ഭുതപ്പെട്ടു.
എന്നും രാവിലെ ചായ കിട്ടാൻ വൈകിയാ
ൽ തന്റെ തലയെടുക്കുന്ന ആളാണ്...
അവൾ അടുക്കളയിൽ ചെന്ന് രാഗിണിയെ
നോക്കി.

" ഇളയച്ഛന് ചായ വേണത്രേ..."

" ഇപ്പോ തരാം..."

രാഗിണി നീട്ടിയ ചായയും വാങ്ങി അശ്വതി
ഉമ്മറത്തേക്ക് ചെന്നു.

" അല്ലളിയാ.... ഇനിയിപ്പോ എന്താ അച്ചൂൻറ
കാര്യത്തിൽ തീരുമാനം...? അവൾക്ക്
ഇനി ഒത്തിരി പഠിക്കാനൊന്നും  താൽപര്യം
ഇല്ലാന്ന് പറഞ്ഞ കൊണ്ടാ ഞാൻ പിന്നെ
ഒന്നിനും വിടാഞ്ഞത്..."

ദേവരാജൻപറയുന്നത്കേട്ട് അശ്വതി അയാ
ളെ തുറിച്ചു നോക്കി. താൻ പഠിക്കണമെന്ന്
കെഞ്ചി പറഞ്ഞിട്ടും വിടാത്ത മനുഷ്യനാണ്
യാതൊരു കുറ്റബോധവും ഇല്ലാതെ ഇരുന്ന്
പറയുന്നത്... അവൾക്ക് ഓടി ചെന്ന് എല്ലാം
വിളിച്ചു പറയാൻ തോന്നി... പക്ഷേ പെട്ടെന്ന്
അതിന് ശേഷം ഉണ്ടാവുന്ന കാര്യങ്ങളോർ-
ത്തവൾ മൗനമായി നിന്നു. 

" ഊം... അത് പറയണമെന്ന് ഞാനും ആ-
ലോചിച്ച് ഇരിക്കുകയായിരുന്നു..."

രാജഗോപാൽ പറഞ്ഞത് കേട്ട് അശ്വതി
മനസിലാകാതെ നോക്കി.

" എന്ത് കാര്യം...? "

" അച്ചൂനൊരു പയ്യനെ കണ്ടു വെച്ചിട്ടാടോ
ഞാൻ വന്നിരിക്കുന്നത്..."

രാജഗോപാൽ അശ്വതിയെ നോക്കി പറഞ്ഞു. അവൾ എന്ത് പറയണം എന്നറി
യാതെ നിന്നു. അച്ഛൻ ഇങ്ങനൊരു കാര്യം
പറയുമെന്ന് അവളൊരിക്കലും വിചാരിച്ചില്ല
ഇനി എങ്ങനെ താൻ രോഹൻറെ കാര്യം
പറയും...

" ആഹാ.... അപ്പോ എല്ലാം തീരുമാനിച്ചിട്ടാ
അളിയൻ വന്നിരിക്കുന്നതല്ലേ...."

ദേവരാജൻ ഉറക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

" അതേ ദേവാ....പയ്യൻ മിലിട്ടറീൽ സർജനാ
ഗണേഷ്...!!! വീട് ഒറ്റപ്പാലത്ത്... അച്ഛനും അമ്മയും ഒരു അനുജനും ഉള്ള കുടുംബം."

ദേവരാജൻ അശ്വതിയെ നോക്കി.അവൾ
പകച്ചു നിൽക്കുന്നത് കണ്ടയാൾ രാജഗോ
പാലിനെ തോണ്ടി വിളിച്ചു.

" നോക്ക്....അച്ചു ആകെ അന്തം വിട്ടു
നിൽക്കുവാ...."

രാജഗോപാൽ അവളെ നോക്കി.

" മോള് ആലോചിച്ചിട്ട് പറഞ്ഞാൽ മതി...
കല്യാണം കഴിഞ്ഞ് നിന്നേം ശണേഷിനേം
മുംബൈയ്ക്ക് കൊണ്ട് പോകാനാ എന്റെ
പ്ലാൻ..."

അശ്വതി ഒന്നും മിണ്ടാതെ തിരിഞ്ഞ് അക
ത്തേക്ക് നടന്നു.
രാജഗോപാൽ ദേവരാജനെ നോക്കി.

" എന്താടോ അവള് ഒന്നും മിണ്ടാതെ പോയ
ത്...? ഇനിയവൾക്ക് ആരെങ്കിലുമായി വല്ല
അഫെയറും ഉണ്ടോ..."

" ഹേയ്.... അതോർത്ത് അളിയൻ പേടിക്കേ
ണ്ട... അത്രയ്ക്ക് നന്നായിട്ടാ ഞാനവളെ 
വളർത്തിയത്... പെട്ടെന്ന് കേട്ടപ്പോ അങ്ങ്
ടെൻഷനായി കാണും... കുട്ടിയല്ലേ... നമുക്ക്
കുറച്ചു സമയം കൊടുക്കാന്നേ...."

അത് പറയുമ്പോൾ ദേവരാജന്റെ മനസ്
മറ്റൊരു രീതിയിലാണ് ചിന്തിച്ചത്
"ഒരു പക്ഷേ അശ്വതിക്ക് ഗണേഷിനെ ഇഷ്ട
മല്ലാതെ വന്നാൽ...ആ പ്രപ്പോസൽ എങ്ങന
യും മാളവികയ്ക്ക് വേണ്ടി ആലോചിക്കണ
മെന്ന് അയാളുറച്ചു.
അയാൾ ആലോചനയോടെ ഇരുന്നു.

****************

ഫോണിനടുത്ത് നിന്ന്അശ്വതി ആലോചിച്ചു
എന്ത് പറയും താൻ രോഹനോട്.... അച്ഛൻ
തനിക്ക് വേണ്ടി മറ്റൊരാളെ കണ്ട് വെച്ചിട്ടാ
ണ് വന്നതെന്നോ....? അതവനെ എന്ത് മാത്രം വിഷമിപ്പിക്കും എന്നവൾക്ക് അറിയാ
മായിരുന്നു... അത് മാത്രമല്ല.... തന്നെപ്പറ്റി
ഒന്നും അറിയാത്ത ഒരാളുമായി വിവാഹം
എന്ന കാര്യം അവളും ഒരിക്കലും ആഗ്രഹി-
ച്ചിരുന്നില്ല.... തനിക്ക് രോഹൻ തന്ന പരിഗ
ണനയും സ്നേഹവും അവൾക്ക് ഓർമ്മ വന്നു... താനും ഈ ലോകത്തെ ഒരു മനുഷ്യ
ജീവിയാണെന്ന് തനിക്ക് ഒരു തോന്നൽ
ഉണ്ടാക്കി തന്നത് രോഹൻ ആണ്... അവൻ
പറഞ്ഞത് പോലെ ആ സപ്പോർട്ട് ഇനിയും
എന്നും കൂടെ വേണമെന്ന് അശ്വതിക്കും
തോന്നി. ഒരു നിമിഷം കൂടി നിന്നിട്ടവൾ
രോഹൻറെ നമ്പർ ഡയൽ ചെയ്തു.
മറുവശത്ത് ബെല്ലടിച്ചപ്പോൾ അവൾ തെല്ലു
ടെൻഷനോടെ നഖം കടിച്ചു.

" ഹലോ.... അശ്വതീ..."

രോഹൻറെ ശബ്ദം കേട്ടതും അവൾ ചുറ്റും നോക്കി...

" രോഹൻ.... എനിക്ക് ഒരു കാര്യം പറയാനു
ണ്ട്...."

" എന്താടോ....? അച്ഛൻ വന്ന ശേഷം താൻ
എന്നെ മറന്നൂന്നാ ഞാൻ കരുതിയത്..."

" രോഹൻ..... ഞാൻ അച്ഛനോട് പറയാൻ
പോകുവാ...."

" എന്ത്  പറയാൻ...?
രോഹൻ ചെറു ചിരിയോടെ ചോദിച്ചു.

" അത്....ആ കാര്യം..."
അശ്വതി പതറിപ്പതറി പറഞ്ഞു.

" ഏത് കാര്യം...?"

" രോഹൻ..... എന്നെക്കൊണ്ട് പറയിപ്പിക്കാ
നല്ലേ....? ഞാൻ പറയില്ലാട്ടോ..."

" എന്താടോ... പെട്ടെന്ന് അച്ഛനോട് പറയാ
നായിട്ട്.... താൻ ആലോചിക്കട്ടേന്നല്ലേ പറ
ഞ്ഞത്...?"

" അതേ രോഹൻ..... പക്ഷേ അതിനിടയിൽ
ഒരു പ്രശ്നമുണ്ടായി..."

" എന്ത് പ്രശ്നം...?"

അശ്വതി രാജഗോപാൽ കൊണ്ട് വന്ന
പ്രപ്പോസലിനെ പറ്റി അവനോട് പറഞ്ഞു.
രോഹൻ ഒന്നും മിണ്ടാതെ കേട്ടിരുന്നു.
അശ്വതിയുംതന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന്
അവന് മനസിലായി... അല്ലെങ്കിൽ ഇതൊന്നുംതന്നെ വിളിച്ചു പറയില്ലല്ലോ.

" ഞാൻ രോഹനെ പറ്റി അച്ഛനോട് പറയാൻ
പോകുവാ...."

" താൻ ശരിക്കും ആലോചിച്ചോ...?"

"ഊം....രോഹൻ പറഞ്ഞില്ലേ.... ഞാൻ തന്ന
സപ്പോർട്ട് എന്നൊക്കെ... അത് പോലെ
ഒന്നുമില്ലാതിരുന്ന എന്നോട് രോഹൻ കാണി
ച്ച ഈ സ്നേഹവും കെയറിങ്ങും ഒക്കെ
എനിക്ക് ഇനിയെന്നും വേണം..."

" അച്ചൂ...."
രോഹൻറെ സ്വരം ആർദ്രമായി.

" അതേ രോഹൻ..... സത്യാ പറഞ്ഞത്... ഞാൻ അച്ഛനോട് പറയാൻ പോവാ...."

" തൻറച്ഛൻ വേണ്ടാന്നു പറഞ്ഞാലോ..."

" പറയില്ല രോഹൻ.... എനിക്കുറപ്പുണ്ട്... ഞാൻ അച്ഛനോട് സംസാരിച്ചിട്ട് വിളിക്കാം"

" ഓക്കേ അച്ചൂ.... അവിടുത്തെ റിയാക്ഷൻ
അറിഞ്ഞിട്ട് വേണം എനിക്ക് അച്ഛനോട്
തന്നെക്കുറിച്ച് പറയാൻ..."

" ഊം... ഞാൻ വെച്ചോട്ടേ..."

" ഊം.... ശരി.."

രോഹൻ കോൾ കട്ട് ചെയ്തപ്പോൾ
അശ്വതി റിസീവർ വെച്ചിട്ട് തിരിഞ്ഞു.
അറിയാതെ അവളുടെ കാലുകൾ നിശ്ചല
മായി.... സംസാരിക്കാൻ ശ്രമിച്ചെങ്കിലും
ശബ്ദം പുറത്തേക്ക് വരാതെ അവൾ
ചുരിദാറിന്റെ ഷാളിൽ കൈ വിരൽ ചുറ്റി
പിടിച്ചു... 

" ആരോടാ നീ സംസാരിച്ചത്..."?

ആ ചോദ്യം കേട്ട് അശ്വതി മുഖമുയർത്തി
മുന്നിൽ നിൽക്കുന്ന രാജഗോപാലിനെ നോക്കി.... അയാളുടെ ചുവന്ന മുഖം കണ്ട്
അശ്വതി ഭയത്തോടെ വീണ്ടുംമുഖം കുനിച്ചു

 

         
        രാജഗോപാലിനോട് എല്ലാം പറഞ്ഞു
നിർത്തുമ്പോൾ അശ്വതിയുടെ മനസിൽ
അയാളെന്ത് തീരുമാനിക്കും എന്ന ഭയമായി
രുന്നു. അവൾ ടെൻഷനോടെ നോക്കി നിന്നു

" അപ്പോ ഇതാണല്ലേ നീയെന്നോട് ക്രിക്കറ്റി
നെ കുറിച്ചൊക്കെ ചോദിച്ചത്..?"

രാജഗോപാൽ അവളെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചപ്പോൾ അശ്വതി അമ്പര
പ്പോടെ എഴുന്നേറ്റു.

" അച്ഛന്...അച്ഛനെന്നോട് ദേഷ്യമില്ലേ...?"

" അച്ഛന് നിന്നോട് ദേഷ്യപ്പെടാൻ പറ്റ്വോ 
മോളേ...? നിന്റെ ഒരിഷ്ടം പോലും എനിക്ക
റിഞ്ഞൂട... നിന്റെ കുട്ടിക്കാലത്ത് ഞാൻ ഒരി
ക്കലും നിന്റെ ഒരിഷ്ടവും അറിഞ്ഞിട്ടുമില്ല
സാധിച്ചു തന്നിട്ടുമില്ല... ഇന്ന് ജീവിതത്തിൽ
ആദ്യമായി നീ എന്നോട് പറഞ്ഞില്ലെങ്കിലും
ഞാനറിഞ്ഞപ്പോ അത് തള്ളിക്കളയാൻ
അച്ഛന് പറ്റ്വോ മോളേ....?"

അശ്വതി കരഞ്ഞു കൊണ്ട് ചിരിച്ചു.. എന്നിട്ട്
രാജഗോപാലിനെ കെട്ടിപ്പിടിച്ചു.

" താങ്ക്സ് അച്ഛാ...."

അയാളവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

" ഞാനിന്ന് തന്നെ നിന്റെ ക്യാപ്റ്റന്റെ വീട്ടിൽ
പോകാം.... മകൾക്ക് വേണ്ടി അങ്ങോട്ട്
പോയി വിവാഹം ആലോചിക്കുന്നത് അത്ര
സുഖമുള്ള കാര്യമല്ല.... എന്നാലും എന്റെ
മോൾക്ക് വേണ്ടി ഞാൻ പോകാം....പോരെ
സന്തോഷമായോ മോൾക്ക്...?"

അശ്വതി കണ്ണീരോടെ തലകുലുക്കിയപ്പോൾ
രാജഗോപാൽ അവളുടെ മിഴികൾ തുടച്ചു.

*****************

" അച്ചൂ..... എന്ത് പറഞ്ഞു നിന്റെ അച്ഛൻ...?"

" രോഹൻ.... അച്ഛൻ സമ്മതിച്ചു...രോഹൻറ
വീട്ടിൽ വന്നച്ഛനോട് സംസാരിക്കാമെന്നും
സമ്മതിച്ചു."

" റിയലീ....... പക്ഷേ ഇത്ര  പെട്ടെന്നോ.... ഞാൻ അച്ഛനോട് ഇത് വരെ പറഞ്ഞിട്ടില്ല....
ഈ തിരക്കുകൾ കഴിയട്ടേന്ന് കരുതിയാ ഞാൻ പറയാഞ്ഞതും...ഇനിയിപ്പോ പറയാം
പക്ഷേ പറയാൻ എനിക്ക് കുറച്ചു സമയം
വേണം.... എന്നിട്ട് ഞാൻ അച്ഛനേം കൂട്ടി
അങ്ങോട്ട് വരും....അതല്ലേ വേണ്ടത്..."

" ഊം.... അത് ശരിയാ... ഞാൻ അച്ഛനോട്
പറയാം.... "

" ഊം.... ഇപ്പോ നീ ഫോൺ വെച്ചോ.... ഞാൻ
നെക്സ്റ്റ് വീക്ക് വരും... കേട്ടോ... എന്നിട്ട്
നമുക്ക് തീരുമാനിക്കാം..."

" ഊം..."
അശ്വതി ഫോൺ വെച്ചിട്ട് അകത്തേക്ക് നടന്നു. അതെല്ലാം കേട്ട് പുറത്ത് ദേവരാ-
ജൻ നിൽക്കുന്നുണ്ടായിരുന്നു.അയാളുടെ
ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

ഏത് വിധത്തിലും അശ്വതിയെ രോഹന്
കൊടുത്താൽ ഗണേഷിനെ മാളുവിന് കിട്ടും
എന്ന് അയാൾ കണക്ക് കൂട്ടി.

*****************

വർമയുടെ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ
രാജഗോപാലിന്റെ മനസിൽ ചെറിയൊരു
വൈക്ലബ്യം നിറഞ്ഞു നിന്നു. മകൾക്ക് വേണ്ടി അങ്ങോട്ട് ചെന്ന് വിവാഹം ആലോ
ചിക്കുന്നത് അത്ര ശരിയല്ല എന്നയാൾക്ക് തോന്നി. മിലിട്ടറി ഐ ഡി കാണിച്ചത് കൊണ്ട് അകത്തേക്ക് കടത്തി വിടാൻ വലിയ പ്രയാസം ഉണ്ടായില്ല.... തന്റെയീ വരവ് അശ്വതിക്ക് അറിയില്ല എന്നയാൾ ഓർത്തു. അവൾക്ക് ഒരു സർപ്രൈസ് ആകണം എല്ലാം..അയാൾ ചെറു ചിരിയോടെ കോളിംഗ് ബെൽ അടിച്ചു
വാതിൽ തുറന്നത് ഭാരതിയമ്മയാണ്.. അവ
ർപുഞ്ചിരിയോടെരാജഗോപാലിനെ നോക്കി

"കയറി വരൂ..."

രാജഗോപാൽ അകത്തേക്ക് കയറി..

" മിസ്റ്റർ വർമ്മ....?"

" അകത്തുണ്ട്.... വിളിക്കാം...ഇരിക്കൂട്ടോ..."

ഭാരതിയമ്മ അകത്തേക്ക് പോയപ്പോൾ 
രാജഗോപാൽ സെറ്റിയിലേക്ക് ഇരുന്നു.
രണ്ടു നിമിഷം കഴിഞ്ഞപ്പോൾ പടികളിറങ്ങി
വർമ അയാളുടെ അടുത്തേക്ക് വന്നു.
രാജഗോപാൽ എഴുന്നേറ്റ് വർമ്മയ്ക്ക് ഷേക്ക് ഹാൻഡ് കൊടുത്തു.

" ഹലോ...ഐം രാജഗോപാൽ വർമ്മ..ഇന്ത്യ
ൻ ആർമി...."

" ഇരിക്കൂ.... മിസ്റ്റർ രാജഗോപാൽ..."

അവർ പരസ്പരം അഭിമുഖമായി ഇരുന്നു.
എന്തിനാണ് രാജഗോപാൽ തന്നെ കാണാ
ൻ വന്നതെന്ന് വർമ ആലോചിച്ചു.

" ഞാൻ വന്നത് എന്തിനാണെന്നാകും മിസ്റ്റർ
വർമ ഇപ്പോൾ ചിന്തിക്കുന്നത് അല്ലേ....?"

വർമ ചിരിയോടെ തലയാട്ടി.

" ഓഫ് കോഴ്സ്.... എനിക്ക് കാര്യം ഇത് വരെ മനസിലായില്ല..."

" എനിക്ക് സംസാരിക്കാനുള്ളത് ഒരു വിവാ
ഹത്തിനെ കുറിച്ചാണ്...."

" വിവാഹത്തേക്കുറിച്ചോ...."
വർമ ഒന്ന് മുന്നിലേക്ക് ആഞ്ഞിരുന്നു.

" യേസ്.... ഇങ്ങനെ ഇവിടെ വന്ന് മകൾക്ക്
വേണ്ടി വിവാഹം ആലോചിക്കുന്നതത്ര
ശരിയല്ലാന്നറിയാം...... എങ്കിലും കുട്ടികൾ
തമ്മിൽ ഇത്രയുംഅടുപ്പമായത് ഞാൻ അറി
ഞ്ഞിട്ടും ഇവിടെ വന്ന്സംസാരിക്കാതിരുന്നാ
ലത് ശരിയല്ല എന്ന് തോന്നി..."

" കുട്ടികളോ.... ഏത് കുട്ടികൾ....?"

" വേറെയാര്....രോഹനും എന്റെ മകൾ
അശ്വതിയും തന്നിലുള്ള ഇഷ്ടത്തെക്കുറിച്ച്
സംസാരിക്കാനാ വന്നത്.."

വർമ അമ്പരപ്പോടെ എഴുന്നേറ്റു.

" ഏത് രോഹൻറെ കാര്യമാണ് ഈ പറയുന്ന
ത്....? നിങ്ങൾക്ക് ആള് മാറീട്ടൊന്നുമില്ലല്ലോ?

" ഹേയ്..... ഇല്ല.... ക്രിക്കറ്റ് പ്ലേയർ രോഹൻ
വർമ്മയെത്തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്

" നിങ്ങൾ ഉദ്ദേശിക്കുന്നത് ആരെയാണ് എന്നല്ല..... ആരാണ് നിങ്ങളെ ഇങ്ങോട്ടയച്ച
തെന്ന് പറയൂ...."

" അയയ്ക്കാനോ...? എന്റെ മകളും നിങ്ങ
ളുടെ മകനും തമ്മിലുള്ള റിലേഷൻ അറി-
ഞ്ഞ് വന്നതാണ് ഞാൻ...."

വർമ ഉറക്കെ ചിരിച്ചു.... രാജഗോപാൽ
പതിയെ എഴുന്നേറ്റ് നിന്ന് അയാളെ നോക്കി.

" പ്രശസ്തരായ പലരേയും ബ്ലാക്ക് മെയ്ൽ
ചെയ്യാൻ കുറേ ആളുകളുണ്ടെന്ന് കേട്ടിട്ടു
ണ്ട്..... പക്ഷേ എന്റെ മകൻ അത്ര പ്രശസ്ത
നാകും മുൻപേ വന്നല്ലോ ഓരോ തട്ടിപ്പുമായ്
ട്ട്...."

" മിസ്റ്റർ വർമ...മാന്യമായിട്ട് സംസാരിക്കണം
നിങ്ങളുടെ മകന്റെ പ്രശസ്തി കണ്ടൊന്നുമ
ല്ല..... എന്റെ മകൾക്ക് വേണ്ടി മാത്രമാണ്
ഞാനിങ്ങോട്ട് വന്നത്...."

" ഓ.... നല്ല പ്ലെയേഴ്സിനോട് ആരാധന
തോന്നുന്നത് സ്വാഭാവികം... പക്ഷേ അതിന്
വേണ്ടി അവരുടെ അടുത്തേക്ക് വിവാഹം
എന്നൊക്കെ പറഞ്ഞു ചെല്ലാൻ നാണമില്ലേ
നിങ്ങൾക്ക്...."

" ഹേയ് മിസ്റ്റർ.... ഐം എ മിലിട്ടറി ഓഫീസർ
അത് മറക്കരുത്...."

" അച്ഛൻറെ മിലിട്ടറി കെയറോഫ് അല്ലാതെ
വേറെന്തുണ്ട് മകൾക്ക്....?"

വർമ ചോദിച്ചപ്പോൾ രാജഗോപാൽ ഒരു നിമിഷം ഒന്നും മിണ്ടിയില്ല....വർമ പറഞ്ഞത്
ശരിയാണെന്ന് അയാൾക്ക് തോന്നി....
എന്ത് ക്വാളിറ്റി ആണ് താൻ അശ്വതിക്കുണ്ട്
എന്ന്പറയുന്നത്.....പഠിത്തമില്ല..ജോലിയില്ല
പക്ഷേ തന്റെ മകൾ പാവമാണ്.... നല്ലൊരു
മനസ് ഉണ്ടവൾക്ക്..... പക്ഷേ അതൊന്നും
തനിക്കിവിടെ പറയാൻ പറ്റില്ലല്ലോ....

" എന്താ നിങ്ങൾ ഒന്നും മിണ്ടാത്തത്....? കള്ളം പൊളിയും എന്ന് തോന്നിയോ....നോ
ക്ക് നിങ്ങളാരാണെന്ന് എനിക്കറിഞ്ഞൂട....
നിങ്ങൾക്ക് ആവശ്യം പണമാണെങ്കിൽ ഞാൻ തരാം..... പക്ഷേ അതിന് എന്റെ 
മകൻറെ പേര് ചീത്തയാക്കാൻ വന്നാൽ
പിടിച്ച് പോലീസിൽ ഏൽപ്പിക്കും....."

രാജഗോപാൽ വർമയെ നോക്കി പല്ലു കടിച്ചു...

" മിസ്റ്റർ വർമാ...... ഇനിയിപ്പോ നിങ്ങൾക്ക്
വേണം എന്നാണെങ്കിൽ പോലും..... എന്റെ
 മകളെ ഞാനിനി നിങ്ങളുടെ മകന് നൽകി
ല്ല....."

" വലിയ വലിയ ആളുകളെ വലവീശി പിടി-
ക്കുന്ന ഒരു മകള്...."
വർമ പറഞ്ഞപ്പോൾ രാജഗോപാൽ നിന്നു.
 വർമയെ ഒന്ന് നോക്കിയിട്ടയാൾപുറത്തേക്ക് നടന്നു.
വർമ കോപമടക്കി നിന്നു....അയാൾ
കൈയിൽ പിടിച്ചിരുന്ന ഫോണിലേക്ക് നോക്കി...... അതിൽ അപ്പോഴും രോഹൻറെ
കോൾ വന്നു കൊണ്ടിരുന്നു.....

" ഐം സോറി രോഹൻ..... നിന്റെ ഭാവിയാ
ണിപ്പോൾ എനിക്ക് വലുത്.... അതിനിടയിൽ
ഒരു റിലേഷൻ ഒരിക്കലും പാടില്ല..."

വർമ മനസിൽ പറഞ്ഞു. അൽപം മുമ്പ്
രോഹൻ തന്നെ വിളിച്ച് എല്ലാം പറഞ്ഞത്
കൊണ്ടാണ് വേണ്ടത് പോലെ എല്ലാം ചെയ്യാ
ൻ പറ്റ്യത്....

അയാൾ കോൾ അറ്റൻഡ് ചെയ്തു.

" പറയ് രോഹൻ.... ഒരു ഗസ്റ്റ് വന്നു...അതാ 
കോൾ കട്ട് ചെയ്തത്...."

" അച്ഛാ.... ഞാൻ വന്നിട്ട് നമുക്ക് അശ്വതിയു
ടെ വീട്ടിൽ പോകണം.... കേട്ടോ...അതൂടെ
പറയാനാ ഞാൻ വിളിച്ചത്."

" രോഹൻ..... ഇപ്പോ നിന്റെ പ്രാക്ടീസ് ആണ്
ഇംപോർട്ടെൻറ്..നീ വന്നിട്ട് നമുക്ക് പോകാം"

അയാൾ കോൾ കട്ട് ചെയ്തിട്ട് നോക്കിയ-
പ്പോഴാണ് ഭാരതിയമ്മ നോക്കി നിൽക്കുന്ന
ത് കണ്ടത്.....

" എല്ലാം അവന് വേണ്ടിയാ.... ഇനി നീയായി
ഒന്നും പറയാൻ നിൽക്കണ്ട...."

അയാൾഅകത്തേക്ക് പോകുന്നത് നോക്കി
ഭാരതിയമ്മ നിന്നു.

********************

" അച്ചൂ....."
രാജഗോപാൽ അകത്തേക്ക് കയറി വന്ന്
ഉറക്കെ വിളിച്ചു.

" എന്താച്ഛാ..."

രാജഗോപാലിന്റെ മുഖത്തെ ദേഷ്യം കണ്ട്
അശ്വതി അമ്പരന്നു പോയി.... കാലത്ത്
എവിടേക്കാണ് പോകുന്നതെന്ന് പോലും
പറയാതെ പോയതാണ് അച്ഛൻ.... ഇപ്പോ
ഇത്രയും ദേഷ്യത്തിൽ കയറി വരണമെങ്കി
ൽ......

" എന്ത് പറ്റി അച്ഛാ.....?"

" റെഡിയായിക്കോ..... നമ്മളുടനെ  പോകു
ന്നു.... മുംബൈയ്ക്ക്...."

" അച്ഛനെന്താ ഈ പറയുന്നത്...?"

" എന്താ നിനക്ക് മനസിലായില്ല എന്നുണ്ടോ..
നിന്റെ വിവാഹം നിശ്ചയിച്ചു.വരൻ ഗണേഷ്"

അശ്വതി ഞെട്ടലോടെ മുഖമുയർത്തി...

" അച്ഛാ രോഹൻ....."

" മിണ്ടരുത് അവനെക്കുറിച്ച് ഒരക്ഷരം..നിന
ക്ക് വിവാഹം ആലോചിച്ച് ഞാനവിടെ ചെ-
ന്നിരുന്നു.... എന്റെ മോൾക്ക് ഒരു സർപ്രൈ
സ് ആയിക്കോട്ടെ എന്ന് കരുതി.... പക്ഷേ
അവിടെ എന്താ സംഭവിച്ചതെന്ന് നിനക്കറി
യുമോ....? നീ ജീവനായി കരുതുന്ന നിന്റെ
യാ ക്രിക്കറ്റ് പ്ലെയർ..... അവന്റെ മാര്യേജ്
ആൾറെഡി തീരുമാനിച്ചതാണത്രേ....."

"അച്ഛാ...എന്തൊക്കെയാ ഈ പറയുന്നത്?"

അശ്വതി വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.

" സത്യമാ മോളേ....നീ കരുതുന്നത് പോലെ
രോഹൻ മുംബൈയിലൊന്നുമല്ല....അവൻ
അവന്റെ വീട്ടിലുണ്ട്... നിന്റെ കാര്യം ഞാൻ
പറഞ്ഞപ്പോഴവൻ പറഞ്ഞതെന്താന്നറിയോ
നിനക്ക്....? അവന് ഇതെല്ലാം ഒരു ടൈം പാസ് ആയിരുന്നത്രേ...."

" ഇല്ല..... ഞാനിത് വിശ്വസിക്കില്ല....രോഹൻ
ഒരിക്കലും അങ്ങനെ പറയില്ല..."

" അപ്പോ മോൾക്ക്ഞാൻ പറയുന്നത് വിശ്വാ
സമില്ലേ...."

അശ്വതി ഓടിച്ചെന്ന് ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു.മറുവശത്ത് റിംഗ് ചെയ്ത
ങ്കിലും അറ്റൻഡ് ചെയ്തില്ല..അവൾ വീണ്ടും
വിളിച്ചപ്പോഴും കോൾ എടുത്തില്ല.

" അവൻ അറ്റന്റ് ചെയ്യില്ല മോളേ....."

രാജഗോപാൽ അശ്വതിയെ നോക്കി പറഞ്ഞു... അവളോട് ചെയ്യുന്നത് തെറ്റാണ്
എന്നയാളുടെ മനസ് പറയുന്നുണ്ടായിരുന്നു
എങ്കിലും.... അവളുടെ ഭാവി ഗണേഷിന്റെ
കൂടെയാണ് കൂടുതൽ സുരക്ഷിതവും സ-
ന്തോഷകരവുമെന്ന് അയാൾ മനസിനെ 
പറഞ്ഞു പഠിപ്പിച്ചു...അവളെ ഒരു വിലയും
കൽപ്പിക്കാത്ത വർമയെ പോലൊരാളുടെ
വീട്ടിലല്ല അവൾ ജീവിക്കേണ്ടതെന്ന് അയാ
ൾ മനസിനെ ശാസിച്ചു.
അപ്പോഴും അശ്വതി നമ്പർ ഡയൽ ചെയ്യുക
യായിരുന്നു.... രാജഗോപാൽ അവളുടെ അടുത്തേക്ക് ചെന്ന് കൈയിൽ പിടിച്ചു....
റിസീവർ വാങ്ങി വെച്ചിട്ട് അയാൾ അവളെ
നോക്കി.....

" അച്ചൂ....നിനക്ക് അച്ഛനെ വിശ്വാസം ഇല്ലേ?
നീ റെഡിയികൂ.... ഇനി ഒരു നിമിഷം പോലും
നിന്നെ ഞാൻ ഒറ്റയ്ക്കാക്കില്ല....."

രാജഗോപാൽ അകത്തേക്ക് പോയിട്ടും
അശ്വതി അങ്ങനെ തന്നെ നിന്നു. രോഹൻ
തന്നെ പറ്റിച്ചു എന്നവൾക്ക് വിശ്വാസം വന്നില്ല....അവൾ ഹേമയുടെ നമ്പർ ഡയൽ ചെയ്തു.

" അച്ചൂ.....എന്താടീ പതിവില്ലാതെ....?"

അശ്വതി നടന്നതെല്ലാം പറഞ്ഞപ്പോൾ ഹേമ
മിണ്ടാതെ ഇരുന്നു..അച്ചുവിനെ ഇതിലേക്ക്
തള്ളി വിട്ടത് താനാണെന്നവൾ വിഷമത്തോ
ടെ ഓർത്തു... പക്ഷേ രോഹൻ ഒരിക്കലും
ഇങ്ങനെ ചെയ്യുമെന്ന് താൻ വിചാരിച്ചില്ല
എന്നവൾ സങ്കടപ്പെട്ടു.

" അച്ചൂ..... നിന്റെ അച്ഛൻ നിന്നോട് കാണി-
ക്കുന്ന സ്നേഹവും ആത്മാർഥതയും ഒരി
ക്കലും വേറെ ആരും കാണിക്കില്ല....നീ
അച്ഛൻ പറയുന്നത് കേൾക്കണമെന്നാ ഞാൻ പറയുന്നത്...."

" ഹേമാ.... നീയും ഇതാണോ പറയണത്"

" അതേ മോളേ....എന്റെ ക്ലാസ് കഴിഞ്ഞാലു
ടൻ ഞാനുംജോലിക്ക് മുംബൈയ്ക്ക് വരാം"

അശ്വതിയുടെ സ്വരം കേൾക്കാതായപ്പോൾ
ഹേമ വീണ്ടും പറഞ്ഞു

" അച്ചൂ.....നീ ഒരുപാട്  ആലോചിക്കണ്ട... ഇപ്പോ ഞാൻ പറയുന്നത് കേൾക്കൂ... നിന്റെ
നന്മ മാത്രമേ നിൻറച്ഛൻ കാണൂ...."

ഫോൺ വെച്ചിട്ട് അശ്വതി വീണ്ടും നിന്നു.
ഒരിക്കൽ കൂടി രോഹനെ വിളിച്ചാലോയെന്ന്
അവളാലോചിച്ചു.

" അച്ചൂ..... നീ എടുക്കാനുള്ളതൊക്കെ എടു
ത്ത് വെയ്ക്കൂ...."
രാജഗോപാൽ പറഞ്ഞത് കേട്ട് അവൾ
പതിയെ അകത്തേക്ക് നടന്നു.

******************

മീറ്റിംഗ് കഴിഞ്ഞിഴങ്ങിയപ്പോഴാണ് രോഹൻ
അശ്വതിയുടെ മിസ്ഡ് കോൾ കണ്ടത്.
പതിനാറ് കോളുകൾ....!!!!
അവൻ തെല്ലമ്പരന്നു... ഇത്രയും കോൾ
വിളിക്കണമെങ്കിൽ എന്തെങ്കിലും സീരിയസ്
മാറ്റർ ആയിരിക്കണമെന്നവൻ ഊഹിച്ചു.
അവൻ വേഗം തിരിച്ചു വിളിച്ചു.
മറുവശത്ത് റിംഗ് ചെയ്യുന്നുണ്ട്....

" ഹലോ....ആരാ"

ഒരു ആൺ ശബ്ദം കേട്ട് അവൻ ഒരു നിമിഷം ശങ്കിച്ചു നിന്നു.

" ഹലോ.... ആരാണ്....?"

" അശ്വതിയുണ്ടോ...?

"റോങ് നമ്പർ.."

അവനെന്തെങ്കിലും പറയും മുൻപേ കോൾ കട്ടായി..

            കോൾ കട്ട് ചെയ്തിട്ട് രാജഗോപാൽ
ഒരു നിമിഷം ആലോചിച്ചു.... എന്നിട്ട് റിസീ
വർ എടുത്ത് മാറ്റി വെച്ചു..."

രോഹൻ വീണ്ടും വിളിച്ചെങ്കിലും നമ്പർ
ബിസി എന്ന് പറഞ്ഞു കൊണ്ടിരുന്നു.
അവൻ തെല്ലമ്പപ്പോടെ നിന്നു.

******************

ലഗേജ് എടുത്ത് കാറിലേക്ക് വെച്ചിട്ട്
അശ്വതി തെക്കേ തൊടിയിലേക്ക് നടന്നു.

" അമ്മേ....അമ്മേടച്ചു പോകുവാ....അച്ഛൻറ
കൂടെ.... ഇത്രയും നാൾ ഞാൻ സത്യമാണെ
ന്ന് വിചാരിച്ച സ്നേഹം ഇന്നെനിക്ക് നഷ്ടമായി.... ഇനീം ഇവിടെ നിക്കാനെനിക്ക്
വയ്യമ്മേ....അമ്മയെ ഒറ്റയ്ക്കാക്കി പോകാ-
ണെന്നൊരു സങ്കടം മാത്രേള്ളൂ ഇപ്പോ...."

അവൾ കുറച്ചു നേരം കൂടി അവിടെ നിന്നു.
രാജഗോപാൽ അവളുടെ അടുത്തേക്ക് വന്ന് തോളിൽ ചേർത്തു പിടിച്ചു കൊണ്ട് പോയി.

" അമ്മേ..... പോയി വരാട്ടോ...."

രാഗിണി അവളുടെ മുടിയിൽ തലോടി.
നെറ്റിയിൽ ചുംബിച്ചു. അവളവരെ കെട്ടി
പ്പിടിച്ചു. അതിന് ശേഷം മാളവികയൊടും
ദേവരാജനോടും യാത്ര പറഞ്ഞ് അശ്വതി
കാറിൽ കയറി.... താൻ വിചാരിച്ചത് നടന്നി
ല്ലല്ലോഎന്നതായിരുന്നുദേവരാജന്റെവിഷമം
രാജഗോപാലും യാത്ര പറഞ്ഞ് വന്ന് കയറിയപ്പോൾ ഡ്രൈവർ
കാർ സ്റ്റാർട്ട് ചെയ്തു. വണ്ടി മുന്നോട്ടെടു
ത്തപ്പോൾ അശ്വതി ഒരു പിടച്ചിലോടെ തിരി
ഞ്ഞു നോക്കി.... താൻ ജനിച്ചു വളർന്ന വീട്
അവിടെനിന്നാണ് പോകുന്നത്....എത്ര
സങ്കടമുണ്ടായപ്പോഴും ഇവിടെ നിന്ന് പോക
ണമെന്നവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
നിറഞ്ഞ മിഴികൾ തുടച്ചവൾ അച്ഛന്റെ
തോളിലേക്ക് ചാരി കണ്ണടച്ചു. ഇനി എല്ലാം
ഓർമ്മകൾ മാത്രം.......!!!!

****************************************
 
 ഫോൺ റിംഗ് ചെയ്തപ്പോൾ രോഹൻ
കണ്ണ് തുറന്നു ....കൈ നീട്ടി അവൻ ഫോൺ
എടുത്തു നോക്കി. അമ്മയാണ്....

" ഹലോ....അമ്മാ...."

" മോനേ....എത്ര ദിവസമായി നീ വിളിച്ചിട്ട്.."

" ബിസി ആയിരുന്നമ്മേ...."

" ഊം.... നിനക്ക് എന്നുമൊരു ബിസി.....ഇവി
ടെ ഒരച്ഛനും അമ്മയും ഉണ്ടെന്ന് നിനക്ക്
ഓർമ്മയുണ്ടോ....?"

" സോറി....അമ്മാ...."

" ഊം.....മോനേ..... പിന്നെ ഒരു കാര്യം....
നിന്നോട് പറയാൻ അച്ഛൻ പറഞ്ഞു...."

" എന്ത് കാര്യം...?"

" അത്..... അച്ഛന്റെ ഒരു ഫ്രണ്ടിന്റെ മകള്
നാട്ടിൽ വരുന്നുണ്ട്....ഈ മാസം... നീ ഒന്ന്
വന്നു കാണാൻ അച്ഛൻ പറയുന്നു..."

" അമ്മാ.....വേറെ എന്തും പറഞ്ഞോളൂ.... പക്ഷേ എന്റെ ജീവിതത്തിൽ ഒരു വിവാഹം
ഉണ്ടായിരുന്നുള്ളൂ..... ഞാൻ മനസ്
കൊണ്ട് അശ്വതിയെ സ്വീകരിച്ചു കഴിഞ്ഞു.
ഇനിയൊരു വിവാഹം എനിക്കില്ല..."

അവൻ കോൾ കട്ട് ചെയ്തിട്ട് പിന്നിലേക്ക് ചാരി കണ്ണടച്ചിരുന്നു. അവന്റെ മനസ്സിൽ
അശ്വതിയുടെ മുഖം തെളിഞ്ഞു വന്നു.

" അച്ചൂ.....നീയെവിടാ.... നിന്നെ ഒന്ന് കാണാൻ വേണ്ടി
മാത്രമാണ് ഞാനിപ്പോ ജീവിക്കുന്നത് തന്നെ.
അഞ്ച് വർഷങ്ങൾ..... അഞ്ച് വർഷങ്ങൾ
കടന്നു പോയിരിക്കുന്നു..... നിന്റെ ഒരു
വിവരം പോലും ഇല്ലാതെ...."

അവൻ കണ്ണുകളടച്ചു.....

അന്ന്..... അശ്വതിയുടെ കോൾ വന്നതിനു ശേഷം താൻ ഒരുപാട് തവണ അവളെ
വിളിച്ചു... പക്ഷേ അന്വേഷിക്കുന്നത് അശ്വ
തിയെ ആണെങ്കിൽ കോൾ കട്ടാകും.....
ഒരാഴ്ച എങ്ങനെ കഴിച്ചു കൂട്ടി എന്ന്
തനിക്ക് മാത്രമേ അറിയൂ.... നാട്ടിലെത്തിയ
തും ആദ്യം പോയത് അശ്വതിയുടെ വീട്ടിലേ
ക്കാണ്.....എന്നാൽ അവിടെ താനറിഞ്ഞ
വാർത്ത..... അത് തന്നെ ഞെട്ടിച്ചു കളഞ്ഞു
അശ്വതി സ്വന്തം അച്ഛനോടൊപ്പം മുംബൈ
യ്ക്ക് പോയി എന്നും അവളുടെ വിവാഹം
കഴിഞ്ഞു എന്നുമാണ്..... ശരിക്കും
തകർന്നു പോയി താൻ.... അതിന് ശേഷം
ഒരുപാട് അന്വേഷിച്ചു അശ്വതിയെ പറ്റി....
പക്ഷേ അവളെവിടെയാണെന്നോ ഒന്ന്
കാണാനോ പോലും സാധിച്ചില്ല.... പതിയെ
അവളുടെ ജീവിതം നന്നായി പോകട്ടെ എന്ന്
വിചാരിച്ചു... പിന്നീടുള്ള ദിവസങ്ങളിൽ
ക്രിക്കറ്റ് മാത്രമായി തന്റെ ലോകം.... ഓരോ
രാജ്യങ്ങളിലൂടെയുള്ള മത്സരങ്ങൾ.....അതി
നിടയിൽ ഒരിക്കലും സ്വന്തം ജീവിതത്തെ 
കുറിച്ച് ചിന്തിച്ചില്ല.... ഇപ്പോ അഞ്ച് വർഷ
ങ്ങൾ കടന്നു പോയിരിക്കുന്നു.... ഇന്ത്യൻ
ടീമിലെ നമ്പർ വൺ താരമാണ് രോഹൻ
ഇപ്പോൾ.... കഴിഞ്ഞ കുറെ നാളുകളായി
തന്റെ വിവാഹമാണ് അച്ഛൻറെയും അമ്മ
യുടെയും ആവശ്യം.... അത് നടക്കില്ല എന്ന്
മറ്റാരെക്കാളും നന്നായി തനിക്ക് അറിയാം.

രോഹൻ പതിയെ എഴുന്നേറ്റു.ജനലിലൂടെ
പുറത്തേക്ക് നോക്കി....

" ഇനിയൊരു പെൺകുട്ടി തന്റെ ജീവിതത്തി
ലുണ്ടാകുമോ....?"

അപ്പോഴാണ് വാതിലിൽ ആരോ മുട്ടിയത്

" യേസ് കമ് ഇൻ...."

രോഹൻറെ മാനേജർ ആണ് അകത്തേക്ക്
വന്നത്.

" സർ.... നാളത്തെ ഷൂട്ട്...."

" ഓ....നാളെ ഷൂട്ട് ഉണ്ടല്ലോ...ഞാനത് മറന്നു
എവിടാണ് ഷൂട്ട്.....?"

" കാൻപൂർ സ്റ്റേഡിയത്തിലാണ് സർ..."

" ഓക്കേ..... ഇപ്പോ ആഡ് എന്തിന്റെ ആയാ
ലും അഭിനയിക്കുന്നത് ക്രിക്കറ്റ് സ്റ്റാർ
ആകണമെന്ന് നിർബന്ധമാ...."

" അത്  ശരിയാ സർ..... എനർജി ഡ്രിങ്ക്
തൊട്ട് മൊബൈൽ ഫോണും, ടൂത്ത് പേസ്റ്റും
ടൂത്ത് ബ്രഷും ,ഷാമ്പൂവും വരെ.... ക്രിക്കറ്റ് പ്ലെയർ വേണം..."

" ഊം.... അത് പോട്ടെ....ആരാ കോ - ആക്
ടർ....?"

" അറിയില്ല സർ..... ഒരു പുതിയ പെൺകുട്ടി
ആണെന്നാ കേട്ടത്...."

" പേര്.....?"

" അനുഷ്കയെന്നോ മറ്റോ...."

" ഊം.... ശരി....ഞാനൊന്ന് ഫ്രഷ് ആകട്ടേ"

" ഓക്കേ സർ...."

വാഷ് റൂമിലേക്ക് കയറി രോഹൻ കണ്ണാടി
ക്ക് മുന്നിൽ വന്നു നിന്നു.

" അനുഷ്ക.....!!!

ആരായിരിക്കും അത്...? അവന് ആദ്യ പേരി
നോട് വല്ലാത്തൊരു അടുപ്പം തോന്നി.അവ
ൻറെ ചുണ്ടിൽ നിന്നും വീണ്ടും ആ പേര്
ഉതിർന്നു വീണു.

 അനുഷ്ക....!!!!!

             എനിക്കായ് നീ മാത്രം............10

ആഡിൻറെ ഷൂട്ട് ലൊക്കേഷനിൽ ആയിരു
ന്നു രോഹൻ.... കൂടെ അഭിനയിക്കേണ്ട പെ
ൺകുട്ടി വന്നിട്ടില്ല എന്നത് കൊണ്ട് അവൻ
വെറുതെ ഒരു മാഗസിൻ മറിച്ച് നോക്കി
 കൊണ്ടിരുന്നു.... അൽപം കഴിഞ്ഞ് അവൻ
പിന്നിലേക്ക് ചാരി കണ്ണടച്ചിരുന്നു..... അറി
യാതെ അശ്വതിയുടെ മുഖം  അവന്റെ മനസ്സിലേക്ക് കടന്നുവന്നു..
" പിങ്ക് നിറത്തിലുള്ള ഒരു സാരിയുടുത്ത് തന്റെ അടുത്തേക്ക് നടന്നു വരുന്ന അശ്വതി
യെ അവൻ കണ്ടു.... അവളുടെ നീണ്ട മുടി
കാറ്റിൽ പറക്കുന്നുണ്ടായിരുന്നു. കൺമഷി
യിട്ട മിഴികളിലെ നക്ഷത്രത്തിളക്കം അവൻ
കണ്ടു.... നെറ്റിയിൽ വരച്ചിരുന്ന ചന്ദനക്കുറി
അപ്പോഴും നനവുണങ്ങിയിരുന്നില്ല...അവൾ
ചെറുപുഞ്ചിരിയോടെ അവന്റെ അടുത്തേ
ക്ക് നടന്നു വന്നു....രോഹൻ അമ്പരപ്പോടെ
എഴുന്നേറ്റ് അവളുടെ അടുത്തേക്ക് നടന്നു

" അച്ചൂ....!!!

അവളുടെ മുഖം കൈക്കുടന്നയിലെടുത്ത്
അവൻ വിളിച്ചു...

" എക്സ്ക്യൂസ് മീ...!!

രോഹൻ  ഞെട്ടി മുഖമുയർത്തി നോക്കി
മുന്നിൽ നിൽക്കുന്നത് സാരിയുടുത്ത് ചന്ദ
നക്കുറി തൊട്ട ഗ്രാമത്തിന്റെ നിഷ്കളങ്ക
സൗന്ദര്യമുള്ള അശ്വതിയല്ല..... പക്ഷേ.....
പക്ഷേ അതേ മുഖം... അതേ കണ്ണുകൾ..
അതേ ചിരി.....ആ നടത്തം പോലും അത്
തന്നെ.... പക്ഷേ... അവനവളെ നോക്കി നിന്നു.... സാരിക്ക് പകരം പ്ലാസോ പാൻറും പിങ്ക് നിറത്തിലുള്ള ടോപ്പുമാണ് വേഷം...
തോളൊപ്പമുള്ള മുടി ഷാംപൂ ചെയ്ത് പറ
ന്നു കിടക്കുന്നു.... ചുണ്ടിൽ വിരിയുന്ന
പുഞ്ചിരിക്ക്  ലിപ്സ്റ്റിക്കിൻറെ തിളക്കം.....
മുഖത്തേക്ക് വീഴുന്ന മുടിയിഴകൾ മാടിയൊ
തുക്കിക്കൊണ്ട് അവൾ രോഹനെ നോക്കി.

" അശ്വതി.....!!!

രോഹൻ അറിയാതെ പറഞ്ഞു. അവൾ വിടർന്ന കണ്ണുകളോടെ അവനെ നോക്കി.

" അനുഷ്ക.....!!!

         ഒരു ചിരിയോടെ പേര് തിരുത്തിയിട്ട്
അവൾ അവനെ കടന്ന് മുന്നോട്ട് നടന്നു.
രോഹൻ അപ്പോഴും അമ്പരപ്പിലായിരുന്നു.
ഇത് തന്റെ അശ്വതി തന്നെയാണെന്ന് അവ
ൻറെ മനസ് പറഞ്ഞു... പക്ഷേ ഈ മാറ്റം?
അഞ്ച് വർഷങ്ങൾക്ക് ശേഷം കാണുകയാ
ണ് തമ്മിൽ... പക്ഷേ ആ ഭാവം അവളുടെ
മുഖത്ത് കണ്ടതേയില്ല.... ഒരു അപരിചിത
നോട് സംസാരിക്കുന്ന ഭാവം..ഇനിയവൾക്ക്
തന്നെ മനസിലായി കാണില്ലേ....? അവളുടെ
വിവാഹം കഴിഞ്ഞു എന്ന് കേട്ടിരുന്നു..അങ്ങ
നെങ്കിൽ അവളുടെ ഭർത്താവ് എവിടേ....?
അങ്ങനെയൊരു നൂറായിരം ചോദ്യങ്ങൾ
അവളുടെ മനസിസൂടെ കടന്നു പോയി.

" സർ.... ഷോട്ട് റെഡിയാണ്...."

മാനേജർ പറഞ്ഞപ്പോൾ രോഹൻ അയാളു
ടെ കൂടെ ചെന്നു. ഒരു ഷാംപൂവിൻറെ പരസ്യ
മായിരുന്നു അത്..... അനുഷ്ക രോഹന്
നേർക്ക് നടന്നു വരുന്നു....അവനവളെ കറ
ക്കിയെടുത്ത് കൈകളിൽ താങ്ങി നിർത്തു
മ്പോൾ നീണ്ട മുടി പറന്ന് നിൽക്കുമ്പോൾ 
അത്ഭുതത്തോടെ നോക്കുന്ന ആളുകളോട്
ഞങ്ങളുടെ മുടിയഴകിൻറെ രഹസ്യം ആ
ഷാംപൂ ആണെന്ന് രോഹനും അനുഷ്കയും
പറയുന്നതാണ് പരസ്യം. രോഹൻ അനുഷ്
കയെ നോക്കി...അവൾ നടന്നു വരുന്നത് കണ്ട് അവൻ വിശ്വസിക്കാനാകാതെ നോക്കി നിന്നു.... സ്ലീവ് ലെസ് ആയ്ട്ടുള്ള ഒരു ഗൗൺ ആണ് ധരിച്ചിരിക്കുന്നത്..ഹൈ
ഹീൽ ചെരിപ്പിട്ട് റാംപ് വാക്കിൽ വരുന്നത്
അശ്വതി അല്ല എന്ന് അവനൊരു നിമിഷം
തോന്നി....അവൾ ചെറു ചിരിയോടെ അവ
ൻറടുത്തായി വന്ന് നിന്നു. 

" ഹായ് സർ..."
ഡയറക്ടറോട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്ന അവളെ രോഹൻ അമ്പരപ്പോ
ടെ വീണ്ടും നോക്കി. ഹിന്ദിയും ഇംഗ്ലീഷും
മിക്സ് ചെയ്താണവൾ സംസാരിക്കുന്നത്.

" ഹേയ്.... ഇത് തൻറച്ചു അല്ല...."
രോഹൻ സ്വയം പറഞ്ഞു.

" ഓക്കേ..സർ ഒന്ന് ചെയ്തു നോക്കിയാലോ

കൊറിയോഗ്രാഫർ പറഞ്ഞു കൊടുത്തത്
രോഹനും അനുഷ്കയും കേട്ടു നിന്നു.

" ഓക്കേ..."

രോഹൻ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു.
മ്യൂസിക് പ്ലേ ചെയ്യ്തപ്പോൾഅനുഷ്ക നടന്ന്
അവനടുത്തേക്ക് ചെന്നു....രോഹൻ അവളു
ടെ അരയിൽ കൈ ചുറ്റി വട്ടം കറക്കി എടു
ത്ത് തന്റെ കൈകളിൽ താങ്ങി നിർത്തി.
അനുഷ്ക അവന്റെ മുഖത്തേയ്ക്ക് നോക്കി....അവനവളുടെയും..... ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ ഇടം
ഞ്ഞു.... പെട്ടെന്ന് അനുഷ്ക നോട്ടം മാറ്റി.
എന്നിട്ട് പരസ്യവാചകം പറഞ്ഞു.

" എക്സലൻറ്....!!!

എല്ലാവരും കൈയടിച്ചപ്പോൾ അനുഷ്ക
പതിയെ അവന്റെ അടുത്ത് നിന്ന് അകന്നു
മാറി.. രോഹൻ അപ്പോഴും ഒരു മായയിലാ-
യിരുന്നു... ഇത്  തന്റെ അശ്വതി ആണ്
എന്ന് വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ...
മറുവശത്ത് അവളുടെ അതേ രൂപം...അതേ
ഭാവങ്ങൾ.... പക്ഷേ അശ്വതിക്ക് ഇങ്ങനെ
ഒരു മാറ്റം....? അത് മാത്രമല്ല തന്നെ അവൾ
ഒരു അപരിചിതനോടെന്ന വണ്ണമാണ്
പെരുമാറുന്നത്...ഒരുമിച്ച് നിന്നപ്പോഴും അഭി
നയമാണെങ്കിൽ പോലും തന്നിലേക്ക് അടു
പ്പിച്ചപ്പോഴും ഒരു അകലം അവൾ പാലിച്ചി
രുന്നു...അതിനർഥം അവൾ തന്റെ അശ്വതി
യല്ലെന്നാണോ.....?

രോഹൻ പതിയെ നടന്ന് പുറത്തേക്കിറങ്ങി
അവന്റെ മനസ് മറ്റെവിടെയോ ആയിരുന്നു.

" അച്ഛൻ പേടിക്കേണ്ട... ഞാൻ ഷൂട്ട് കഴി-
ഞ്ഞാലുടൻ അങ്ങെത്തിക്കോളാം.... ഇല്ല
ഇടയ്ക്ക് എവിടേം ലേറ്റ് ആകില്ല...."

ആ സ്വരം കേട്ട് രോഹൻ അമ്പരപ്പോടെ
അവിടേക്ക് നോക്കി....അവന്റെ മുഖം
സന്തോഷം കൊണ്ട് ചുവന്നു.... കണ്ണുകൾ നിറഞ്ഞു വന്നു.... അത് അനുഷ്ക ആയിരു
ന്നു..... ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട് നിൽക്കുകയാണ്.... ഇവൾക്കപ്പോ
മലയാളം അറിയാം.....അപ്പോ ഇത് തന്റെ
അച്ചു തന്നെയാണ്.....

" അനൂ...."

രോഹൻ അവളെ വിളിക്കാനാഞ്ഞതും ഒരു
ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് ചെന്നു..

" കഴിഞ്ഞോ നിന്റെ ഷൂട്ട്...?"

അയാൾ ഹിന്ദിയിലാണ് ചോദിച്ചത്....അനു
ഷ്ക അയാളുടെ കൈയിൽ പിടിച്ച് കൊണ്ട്
ഡയറക്ടറുടെ അടുത്തേക്ക് പോയി...
അവർ എന്തൊക്കെയോ സംസാരിക്കുന്നത്
രോഹൻ കണ്ടു...അതിന് ശേഷം അനുഷ്ക
ആ ചെറുപ്പക്കാരനോട് വെയ്റ്റ് ചെയ്യാൻ
പറയുന്നത് രോഹൻ കണ്ടു..... അത്
അശ്വതി ആണെന്ന് അവന് തോന്നിയില്ല....
മറ്റാരോ.....ഒരാളെ പോലെ ഏഴ് പേരുണ്ട്
എന്നല്ലേ പറയുന്നത്....ഇതങ്ങനെയാകണം..
അല്ലെങ്കിൽ അശ്വതിക്ക് ഇങ്ങനെ മാറാൻ
ഒരിക്കലും കഴിയില്ല....
ഡയറക്ടർ പറഞ്ഞപ്പോൾ അവർ ഒരു
ടേക് കൂടെ എടുത്തു.... അത് ഓക്കേ ആയി
എന്ന് പറഞ്ഞതും അനുഷ്ക ആ ചെറുപ്പ
ക്കാരൻറെ അടുത്തേക്ക് ഓടി ചെന്നു.

" ചലോ.....ലെറ്റ്സ് മൂവ്...."

അവളവന്റെ കൈയിൽ പിടിച്ചു കൊണ്ട്
കാറിനടുത്തേക്ക് നടന്നു. അത് നോക്കി
രോഹൻ നിന്നു.ആരാണ് ആ ചെറുപ്പക്കാര
നെന്ന് അവൻറെ മനസ്സ് അസ്വസ്ഥമായി.
അവൻ അവളുടെ അടുത്തേക്ക് ചെന്നു
അപ്പോഴാണ് അനുഷ്കയുടെ കുടെയുള്ള
ചെറുപ്പക്കാരൻ ആരോടോ ഫോണിൽ
സംസാരിച്ചു കൊണ്ട് കുറച്ചു നീങ്ങി നിന്നത്.
അനുഷ്ക ഫോൺ എടുത്ത് ആർക്കോ
മെസേജ് ടൈപ്പ് ചെയ്ത് കൊണ്ട് കാറിൽ
ചാരി നിന്നു. രോഹൻ അവളുടെ അടുത്ത്
ചെന്ന് കൈയിൽ പിടിച്ചു..

" അച്ചൂ...!!!

അവളവനെ തുറിച്ചു നോക്കി എന്നിട്ട് തന്റെ
കൈ വലിച്ചെടുത്തു.

" എന്താണ് സർ.."

" അച്ചൂ.....എൻറടുത്ത് നീ ഇങ്ങനെ കാണി
ക്കല്ലേ....നിനക്കെന്താ പറ്റ്യത്...? ഇത്രയും
വർഷങ്ങൾ നീയെവിടെ ആയിരുന്നു...?
ഇതൊക്കെ എന്താ മോളേ....? നിൻറെയീ
മാറ്റം....? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല"

" സർ....എന്തൊക്കെയാ ഈ പറയുന്നത്
ഞാൻ സാറിന്റെ വലിയൊരു ഫാൻ ആണെ
ങ്കിലും ആദ്യമായി കാണുന്നത് ഈ ഷൂട്ടിൽ
ആണ്..... ആരാണ് അശ്വതി....?

അനുഷ്ക ശുദ്ധമായ ഇംഗ്ലീഷിൽ പറഞ്ഞ
പ്പോൾ രോഹൻ അത്ഭുതത്തോടെ നോക്കി.
അവൾ കള്ളം പറയുകയാണെന്ന് രോഹന്
തോന്നി...തന്നിൽ നിന്നും എന്തൊക്കെയോ
മറയ്ക്കുന്നുണ്ടവൾ.....
തന്റെ അച്ചുവിന് ഒരുപാട് മാറ്റങ്ങൾ വന്നു
എന്നവന് തോന്നി..... അന്നത്തെ ആ
നാട്ടിൻപുറത്തുകാരി പെൺകുട്ടി അല്ല
അവളിന്ന്..... ഇളയച്ഛൻ പറഞ്ഞത് കേട്ട്
തന്റെ മുന്നിൽ കണ്ണീരോടെ ഇരുന്ന ആ
പെൺകുട്ടിയെ ആണ് താൻ സ്നേഹിച്ചത്
പക്ഷേ.....ഇതവളല്ല.....രോഹൻ പതിയെ
തിരിഞ്ഞു നടന്നു...

" എന്താ അനൂ....?"

" ഒന്നൂല്ല  ഗണേഷ്..... നമുക്ക് പോകാം"

അനുഷ്ക കാറിൽ കയറിയപ്പോൾ രോഹൻ
പോയ ഭാഗത്തേക്ക് നോക്കിയിട്ട് ഗണേഷ്
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.

" എന്താ സർ...."

രോഹൻ തിരിച്ചു ചെന്നപ്പോൾ മാനേജർ
അവനെ നോക്കി.

" ഐ വാണ്ട് ടൂ ഗെറ്റ് ആൾ ഡീറ്റെയിൽസ്
എബോട്ട് അനുഷ്ക....ഹേർ വേർ എബോ
ട്ട്സ്...ഈച്ച് ആന്ഡ് എവരിതിങ്ങ്..."

" ഓക്കേ സർ..."

രോഹൻ കാറിലേക്ക് കയറി. ഒരു നിമിഷം ആലോചിച്ചിട്ട് അവൻകാർ മുന്നോട്ടെടുത്തു

*******************

കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയിട്ട്
അനുഷ്ക പുഞ്ചിരിയോടെ ഗണേഷിനെ
നോക്കി....

" കയറീട്ട് പോകാട്ടോ..... അച്ഛൻ കാത്തിരി
ക്കണുണ്ടാവും...."

" ഓക്കേ...."

ഗണേഷ് ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി. അനുഷ്ക കോളിംഗ് ബെല്ലടിച്ചു.
വാതിൽ തുറന്നു പുറത്തേക്കു വന്ന ആളെ
നോക്കി ഗണേഷും അനുഷ്കയും ചിരിച്ചു.
അത് രാജഗോപാൽ ആയിരുന്നു...

" എന്താ മോളേ ഇത്രേം ലേറ്റ് ആയത്...?"

" സോറി അങ്കിൾ....അനൂൻറെ ഷൂട്ട് കുറച്ചു
വൈകിപ്പോയി.... ഞാനും കൂടെ ഉണ്ടായിരു
ന്നു...."

" ഗണേഷ് കൂടെയുള്ളതായിരുന്നു എന്റെ
ആശ്വാസം....."

രാജഗോപാൽ സെറ്റിയിൽ ഇരുന്നു.

" അല്ല .... ഇന്ന് ഷൂട്ട് എവിടായിരുന്നു മോളേ"

" അത്..... കുറച്ച് ലേറ്റായതിനാണോ അച്ഛാ
ഈ ചോദ്യം ചെയ്യുന്നത്....?"
 
അനുഷ്ക പുഞ്ചിരിയോടെ ചോദിച്ചു.

" എനിക്ക് ഒട്ടും താൽപര്യം ഉണ്ടായിട്ടല്ല
ഗണേഷ്..... ഇവളുടെ നിർബന്ധം കൊണ്ട്
മാത്രമാ ഈ മോഡലിംഗ് രംഗത്തേക്ക്
വിട്ടത് തന്നെ...."

" അതിനെന്താ അങ്കിൾ.... മോഡലിംഗ്
അത്ര ചീത്ത പ്രഫഷൻ ഒന്നുമല്ലല്ലോ..."

" ഊം.... അതിരിക്കട്ടെ.... ആരായിരുന്നു
നിന്റെ കോ - ആക്ടർ....?"

" അത്.... അച്ഛൻ ദേഷ്യപ്പെടല്ലേ...."

അനുഷ്ക തെല്ലു ഭയത്തോടെ പറഞ്ഞു.
രാജഗോപാൽ അവളെ നോക്കി.

" ആരായിരുന്നു....??

" രോഹൻ വർമ.....!!!!!!

അനുഷ്ക പറഞ്ഞത് കേട്ട് രാജഗോപാൽ
ഒരു ഞെട്ടലോടെ എഴുന്നേറ്റ് നിന്നു

                  എനിക്കായ് നീ മാത്രം........11

" സർ....!!!!

മാനേജർ ഹേമന്ത് വിളിച്ചപ്പോൾ രോഹൻ
ഗ്രൗണ്ടിൽ നിന്ന് കയറി വന്നു.

" എന്തായി ഞാൻ പറഞ്ഞ കാര്യം...?"

" കിട്ടി സർ....ഫുൾ ഡീറ്റെയിൽസ് കിട്ടി..."

അയാൾ പറഞ്ഞപ്പോൾ രോഹൻ ആകാം
ഷയോടെ നോക്കി.. അത് തന്റെ അച്ചു 
ആകണേ എന്നവൻ മനസ്സുരുകി പ്രാർത്ഥി
ച്ചു...

" ആ കുട്ടിയുടെ പേര് അനുഷ്ക.... അച്ഛൻ
മാത്രമേയുള്ളൂ.... മിലിട്ടറിയിൽ നിന്നും റിട്ട
യർ ആയ മിസ്റ്റർ രാജഗോപാൽ ആണ്
അനുഷ്കയുടെ അച്ഛൻ...

അയാൾ പറഞ്ഞപ്പോൾ രോഹൻ ആഹ്ളാദ
ത്തോടെ ചിരിച്ചു...

" അത് അനുഷ്ക അല്ല തന്റെ അച്ചു ആണ്
എന്ന് വിളിച്ചു പറയാൻ തോന്നി...

" അനുഷ്ക മോഡലിംഗ് രംഗത്തേക്ക് വന്നി
ട്ട് മൂന്ന് വർഷമായി... ഇപ്പോ ആദ്യ ചിത്രം
റിലീസിങ് അടുത്ത മാസം....!!!

മാനേജർ ഹേമന്ത് പറഞ്ഞപ്പോൾ രോഹൻ
അമ്പരപ്പോടെ നിന്നു..... തന്റെ അശ്വതി തന്നിൽ നിന്നും ഒരുപാട് അകന്നു പോയി എന്നവൻ വേദനയോടെ ഓർത്തു.... പക്ഷേ അങ്ങനെ അവളെ വിട്ടു കളയാനും മനസ് വരുന്നില്ല.... അറ്റ് ലീസ്റ്റ് എന്താണ് താൻ ചെ
യ്ത തെറ്റെന്നറിയണം...ഒരു വാക്ക് പോലും
പറയാതെ വിട്ടിട്ട് പോകാൻ മാത്രം എന്ത്
തെറ്റാണ് താൻ ചെയ്തതെന്ന് അറിഞ്ഞാ
ൽ മതി.....രോഹൻ മനസിൽ ഉറപ്പിച്ചു.
അവൾ എന്തൊക്കെയോ ഒളിക്കുന്നുണ്ട്....
അല്ലെങ്കിൽ ഒരിക്കലും തന്നെ കണ്ടിട്ടും ഇ
ങ്ങനെ അഭിനയിക്കാൻ അവൾക്ക് കഴിയി
ല്ല.... 
രോഹൻ തിരിച്ചു ഗ്രൗണ്ടിലേക്ക് ഇറങ്ങി.

***********************
 
റൂമിൽ നിന്നും പുറത്തേക്ക് തുറക്കുന്ന ബാ-
ൽക്കണിയിലെചൂരൽ കൊണ്ടുള്ള ഊഞ്ഞാ
ൽ കൊട്ടയിലിരിക്കുകയാണ്  അനുഷ്ക...
കൈയിൽ പിടിച്ചിരുന്നബുക്ക് നെഞ്ചിലേക്ക്
ഇട്ടിട്ടവൾ കണ്ണുകളടച്ചു.....

" അച്ചൂ....."
മനസിൽ തെളിയുന്നത് രോഹൻറെ മുഖം
ആണ്.... അവന്റെ കണ്ണുകളിൽ  കണ്ട 
സ്നേഹത്തിന്റെയാ ഭാവം അവളെ അസ്വ
സ്ഥയാക്കി..... താൻ ചെയ്യുന്നത് തെറ്റാണ്
എന്നവളുടെ മനസ് പറഞ്ഞു....
അനുഷ്ക മിഴികൾ തുറന്നു....പുസ്തകത്തി
ലേക്ക് നോക്കിയെങ്കിലും കണ്ണുനീർ മൂടി
അവളുടെ കാഴ്ച മറച്ചിരിക്കുന്നു....
ഫോൺ റിംഗ് ചെയ്തപ്പോൾ അവൾ കൈ നീട്ടി മൊബൈൽ കൈയിലെടുത്തു....
രോഹനുമായി ചെയ്ത ആഡിൻറെ ഡയറ
ക്ടർ ആണ്..

" ഹായ് സർ..."

" ഹലോ അനുഷ്ക...."

അയാൾ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ
അവളുടെ മുഖം വിവർണമായി..
ഒരിക്കൽ കൂടി രോഹൻറെ കൂടെ അഭിനയി
ക്കാൻ അവൾക്ക് പറ്റുമായിരുന്നില്ല....
തലേന്ന് ഷൂട്ട് ചെയ്തതിൽ എന്തോ മിസ്റ്റേക്
ഉണ്ടെന്നും ഒന്ന്കൂടിയത് റീഷൂട്ട് ചെയ്യണമെ
ന്നും രോഹൻറെ സമയം താൻ അഡ്ജസ്റ്റ്
ചെയ്തിട്ടുണ്ട് എന്നുമാണ് അയാൾ പറഞ്ഞ
ത്.... എന്ത് പറയണം എന്നറിയാതെ അവൾ
ഇരുന്നു..

" സോറി സർ.... ഒരിക്കൽ കൂടി രോഹൻറെ കൂടെ അഭിനയിക്കാൻ എനിക്ക് പറ്റില്ല..."

" അനുഷ്ക.... ഇതിന്റെ കോൺസീക്വൻസ്
എന്തായാലും നിങ്ങൾ നേരിടേണ്ടി വരും....
രോഹൻ വർമ ആരാണെന്ന് നന്നായി
അറിയാമല്ലോ അല്ലേ....?"

" അറിയാം സർ.... ബട്ട് ഐം സോറി..."

" ഈയൊരു വാക്കോടെ തുടക്കത്തിലേ
തന്റെ കരിയർ പോലും ഇല്ലാതാകും കുട്ടീ...
അത് കൊണ്ട് നന്നായി ആലോചിച്ച്
പറഞ്ഞാൽ മതി..."

ഡയറക്ടർ കോൾ കട്ട്ചെയ്ത് കഴിഞ്ഞിട്ടും
അനുഷ്ക ഫോണും കൈയിൽ പിടിച്ച്
ഇരുന്നു...അവൾ ഗണേഷിന്റെ നമ്പർ ഡയൽ ചെയ്തു.....

" എന്താ അനൂ...."

അവൾ അവനോട് കാര്യങ്ങളെല്ലാം പറഞ്ഞു...ഒരു നിമിഷം ആലോചിച്ചിട്ട് ഗണേ
ഷ് ഉറക്കെ ചിരിച്ചു...

" എന്തിനാ ചിരിക്കുന്നത്...?"

" നിനക്ക് പേടിയുണ്ടോ അനൂ....?"

" പേടിയോ....!! എന്തിന്....?

" ഒന്നു കൂടി രോഹൻ വർമയുടെ കൂടെ
അഭിനയിച്ചാൽ നിനക്കയാളോട് എന്തെങ്കി
ലും തോന്നിയാലോന്ന്...."

" ഗണേഷ്...!!! രോഹൻറെ കൂടെ ഒന്നല്ല
ഒരു നൂറു തവണ അഭിനയിച്ചാലും എനിക്ക്
അയാളോട് ഒന്നും തോന്നില്ല.... അല്ലെങ്കിൽ
തന്നെ അതിനുള്ള യോഗ്യതഎനിക്കില്ലല്ലോ"

അവൾ ചിരിയോടെ പറഞ്ഞിട്ട് കോൾ കട്ട് ചെയ്തു... എന്നിട്ട് ഡയറക്ടറുടെ നമ്പരിൽ
വിളിച്ചു...

" സർ... എനിക്ക് ഓക്കേ ആണ്..."
പറഞ്ഞിട്ടവൾ തിരിഞ്ഞു നോക്കിയത് രാജ
ഗോപാലിനെയാണ്.... ഒന്നും മിണ്ടാതെ
അദ്ദേഹം അകത്തേക്ക് പോയപ്പോൾ അനു
ഷ്ക ദീർഘമായി നിശ്വസിച്ചു.

******************

ഷൂട്ടിംഗ് ലോക്കേഷനിലേക്ക്  കാറിൽ വന്നി
റങ്ങിയപ്പോഴേ അനുഷ്ക  കണ്ടു.... ഡയറക്ടറോട് എന്തോ പറഞ്ഞു ചിരിക്കുന്ന രോഹൻ....
അവനെ ഒന്ന് കൂടി നോക്കിയിട്ടവൾ വേഗം
മുന്നോട്ട് നടന്നു...അവൾ പോകുന്നത് പാളി നോക്കിയിട്ട് രോഹൻ ഡയറക്ടറുടെ കൈയിൽ പിടിച്ചു....

" താങ്ക്സ് ബ്രോ....."

" താങ്ക്സ് നമുക്കിടയിൽ വേണോ രോഹൻ
ഭായ്...നിങ്ങൾക്ക് വേണ്ടി ഈ ആഡ് ഞാൻ
ഒന്നല്ല ഒരു പത്തു തവണ വേണമെങ്കിലും
ചെയ്യും...."

രോഹൻ ചിരിയോടെ തിരിഞ്ഞപ്പോഴാണ്
പിന്നിൽ നിൽക്കുന്ന അനുഷ്കയെ കണ്ടത്.
അവളുടെ മുഖം ചുവന്നിരുന്നു...

" അപ്പോ ഈ റീഷൂട്ട് മിസ്റ്റർ രോഹൻ വർമ
ആവശ്യപ്പെട്ടിട്ടാണോ....?"

രോഹൻ അവളെ നോക്കി ചിരിച്ചുകൊണ്ട്
അടുത്തേക്ക് ചെന്നു.

" അതേ.... ഞാൻ പറഞ്ഞിട്ടാണ് റീഷൂട്ട് 
ചെയ്യുന്നത്.... ഏത് കാര്യം ചെയ്താലും
പെർഫെക്ഷൻ.... അതെനിക്ക് നിർബന്ധമാ
നമ്മൾ ചെയ്തതിന് അത്ര പെർഫെക്ഷൻ
ഇല്ലാന്ന് തോന്നി.... അത് കൊണ്ടാണ് ഒന്നു കൂടി ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്...മിസ്....
അനുഷ്കാ....!!!

അനുഷ്ക എന്ന് ഊന്നി പറഞ്ഞിട്ട് രോഹൻ
തിരിച്ചു നടന്നു.അവൾ ഒന്നും മിണ്ടാതെ നിന്നു... തന്നെ രോഹൻ തിരിച്ചറിഞ്ഞോ
എന്നവൾ തെല്ലു സംശയത്തോടെ ആരോ
ചിച്ചു.... ഹേയ്... അങ്ങനെയാണെങ്കിൽ
തന്നോട് ഇങ്ങനെയാവില്ല പെരുമാറുക...
അവൾ ഓർത്തു നിന്നപ്പോൾ രോഹൻ
അവളുടെ തോളിൽ തട്ടി...

" ഷോട്ട് റെഡി മിസ്..... അനുഷ്ക..."

അവനവളെ നോക്കി കണ്ണിറുക്കിയിട്ട് പറഞ്ഞു... അനുഷ്ക വല്ലായ്മയോടെ അത് നോക്കി നിന്നിട്ട്  ക്യാമറയ്ക്ക് മുന്നിലേക്ക് വന്നു....

" അനുഷ്ക നടന്നു വരുന്നത് നോക്കി നിൽ
ക്കെ രോഹൻ ആദ്യമായി അവളെ കണ്ടത്
ഓർത്തു.... രണ്ടു കൈയിലും സാധനങ്ങൾ വാങ്ങി വരുന്ന ദാവണിയുടുത്ത പെൺകുട്ടി
ആ ഓർമ്മയിൽ അവൻ പുഞ്ചിരിയോടെ
അവളുടെ നേർക്ക് നടന്നു.... അവളുടെ
മുടിയിഴകൾ പിന്നിലേക്ക് പറക്കുന്നുണ്ടായിരുന്നു...... അവൻ
കൈ നീട്ടിയപ്പോൾ അനുഷ്ക തന്റെ കൈ
അവന്റെ കൈയിലേക്ക് വെച്ചു.... രോഹൻ
നിലത്ത് മുട്ട് കുത്തി ഇരുന്നിട്ട് അവളെ
കൈയിൽ ചുംബിച്ചു.... അനുഷ്ക വല്ലാതാ
യി....രോഹൻ എഴുന്നേറ്റ് അവളുടെ അരയി
ലൂടെ ചുറ്റിപ്പിടിച്ച് ചുവടുകൾവെച്ചു.അവളെ
കറക്കിയെടുത്തപ്പോൾ അനുഷ്കയുടെ
മുടി പിന്നിലേക്ക് ഒഴുകി വീണു..അവൾ
പരസ്യവാചകം പറഞ്ഞിട്ട് കൊറിയോഗ്രാഫ
ർ പറഞ്ഞു കൊടുത്ത ചുവടുകൾ വച്ചു.
രോഹൻ അവളുടെ വിരൽത്തുമ്പിൽ പിടിച്ച്
വട്ടം കറക്കിയപ്പോൾ അവളുടെ മുടി
പറന്നു കളിച്ചു... ഏറ്റവും അവസാനം ക്യാമ
റയെ ഫേസ് ചെയ്ത് രോഹനും അനുഷ്ക
യും കൈകൾ കോർത്ത് ഡയറക്ടർ പറ-
ഞ്ഞത് പോലെ നിന്നു...."
കൈയടി ഉയർന്നതും അനുഷ്ക അകന്നു മാറി...രോഹൻ പക്ഷേ അവളെത്തന്നെ
നോക്കി നിൽക്കുകയായിരുന്നു.. ഇത് തന്റെ
അശ്വതി അല്ല എന്നവന് തോന്നി...അവളാ
യിരുന്നുവെങ്കിൽ ...കൂടെ നിൽക്കുമ്പോൾ
തന്നോടവൾ കാണിക്കുന്ന അകൽച്ച...
അവളൊരുപാട്മാറിയിരിക്കുന്നു.ഒരുപക്ഷേ
ഈ പ്രശസ്തി ആയിരിക്കുമോ അവളെ
ഇങ്ങനെ മാറ്റിയത്...? എങ്കിലും കല്യാണം
കഴിഞ്ഞു എന്ന് കള്ളം പറയുന്നതെന്തിന്...?
അനുഷ്ക അവന്റെ അടുത്തേക്ക് വന്നു

" ഇപ്പോ കംപ്ലീറ്റ് പെർഫെക്ഷൻ കിട്ടിയോ
മിസ്റ്റർ രോഹൻ....വർമാ?"

അവനെന്തെങ്കിലും പറയും മുൻപേയവൾ
തിരിഞ്ഞു നടന്നു..രോഹൻ അവളുടെ
പിന്നാലെ ചെന്നു..കാറിനടുത്തേക്ക് നടന്ന
അനുഷ്കയുടെ കൈയിൽ പിടിച്ചു നിർത്തി

" രോഹൻ....എന്തായീ കാണിക്കുന്നത്...?"

അനുഷ്ക ചുറ്റും നോക്കി പരിഭ്രമത്തോടെ
ചോദിച്ചു.

" അത് തന്നെയാ അച്ചൂ ഞാനും ചോദിക്കും
ന്നത്.... നീ എന്തൊക്കെയാ കാണിക്കണത്"

" ഐം നോട്ട് അച്ചു.... ഐം അനുഷ്ക"

അവളവന്റെ മുഖത്തേക്ക് നോക്കാതെ
പറഞ്ഞു. രോഹൻ അവളുടെ കൈയിൽ
പിടി മുറുക്കി.. അനുഷ്ക അവനെ തുറിച്ചു നോക്കി...

" എനിക്കറിയാം നീ അശ്വതി ആണെന്ന്....
എന്തിനാ നിൻറെയീ അഭിനയം...? എന്താ
നീ മറച്ചു വെയ്ക്കുന്നത്...? പറയ് എനിക്ക്
അറിയണം..."

" രോഹൻ....ഹാവ് യൂ ഗോൺ മാഡ്....?"
അവിടേക്ക് വന്ന ഗണേഷ് ചോദിച്ചു.

" അതേ.... ഐം മാഡ്.... ഇവൾക്ക് വേണ്ടി
ഈ അഞ്ച് വർഷങ്ങളും ഇവള് മറ്റാരെയോ
വിവാഹം കഴിച്ചു എന്നാ ഞാൻ കരുതിയിരു
ന്നത്.... പക്ഷേ ആരെയും വിവാഹം കഴി
ക്കാതെ ഇവളെന്തിന് വേണ്ടി എന്നെ വിട്ടു പോയി....? എനിക്കറിയണം....? ആർക്ക്
വേണ്ടിയാ ഇവളെന്തൊക്കെയോ മറയ്ക്കു
ന്നത്....? എന്റെ അച്ചു ഒരിക്കലും ഇങ്ങനെ
ആയിരുന്നില്ല....എൻറച്ചു...അവള് മറ്റാരെ
ക്കാളും എന്നെ സ്നേഹിച്ചിരുന്നു..."

അനുഷ്ക ഉറക്കെ ചിരിച്ചു കൊണ്ടവൻറെ
അടുത്തേക്ക് വന്നു...

" നിങ്ങളുടെ അച്ചുവോ....? എപ്പോഴാ നിങ്ങ
ൾക്ക് അച്ചൂനെ ഓർമ വന്നത്...? സ്വന്തം
കരിയർ സേഫ് ആക്കി കഴിഞ്ഞോ....?
എവിടെയായിരുന്നു കഴിഞ്ഞ അഞ്ചു വർഷ
മായിട്ട് നിങ്ങൾ....? എന്നിട്ടിപ്പോൾ വന്നിരി
ക്കുന്നു അച്ചൂനെ അന്വേഷിച്ച്...."

" അച്ചൂ.... നിന്നെ അന്വേഷിച്ചു ഞാൻ
എത്ര അലഞ്ഞൂന്ന് എനിക്ക് മാത്രേ അറിയൂ
ഈ ലോകത്തിൻറെയേതു കോണിലായാലു
നിന്നെ ഞാൻ കണ്ടെത്തിയേനേ.... പക്ഷേ
നിന്റെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞ
പ്പോ ഞാൻ തകർന്നു പോയി...."

അനുഷ്ക ചിരിച്ചു കൊണ്ട് ഗണേഷിന്റെ
അടുത്തേക്ക് ചെന്നു.അവൻറെ കൈയിൽ പിടിച്ചു....

" ബട്ട് ഐം സോറി മിസ്റ്റർ രോഹൻ..നിങ്ങളീ
പറഞ്ഞ അശ്വതിയിപ്പോ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്... എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു പെൺകുട്ടിയാണ്... എല്ലാറ്റിനും ഉപരി
ഞാൻ സ്വന്തമാക്കാൻ പോകുന്ന എന്റെ
അഞ്ച് വർഷത്തെ പ്രണയമാണ്..."

ഗണേഷ് പറഞ്ഞത് കേട്ട് രോഹൻ അറിയാ
തെ ഒരടി പിന്നോട്ട് വേച്ചു പോയി...

" ഇല്ല...അച്ചൂ...നീ കാര്യം അറിയാതെയാണ്
സംസാരിക്കുന്നത്....മോളേ.... ഞാൻ നിന്നെ
എവിടെയെല്ലാം തിരഞ്ഞു... എന്നിട്ടിപ്പോ..
ഈ ഗണേഷിനെ വിവാഹം കഴിക്കാൻ അന്നും നിനക്ക് പ്രഷർ ഉണ്ടായിരുന്നു എന്ന്
എനിക്കറിയാം... എന്നോട് പറയ്...നീ
എന്താ മറച്ചു വെച്ചിരിക്കുന്നതെന്ന്....?"

" മറച്ചു പിടിക്കാൻ അവൾക്ക് ഒന്നുമില്ല
രോഹൻ.... ഉള്ളത് നിങ്ങൾക്കാണ്... പിന്നെ
നിങ്ങളുടെ അച്ഛനും..."
ഗണേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
അനുഷ്ക ഒരു കാർഡ് രോഹന് നീട്ടി...

" രണ്ടാഴ്ച കഴിഞ്ഞ് എന്റെ മാര്യേജ് ആണ്
ഗണേഷുമായിട്ട്.... ചെയ്ത തെറ്റിന്റെ
കുറ്റബോധം ഉണ്ടെങ്കിൽ ദയവ് ചെയ്ത്
ഇനിയെന്നെ ശല്യം ചെയ്യരുത്... വരട്ടെ..."

അവൾ നടന്നു നീങ്ങിയിട്ടും രോഹൻ
അവിടെത്തന്നെ നിന്നു... അവന്റെ കണ്ണുകൾ ചുവന്നിരുന്നു....ആ കാർഡിലേ
ക്ക് നോക്കി രോഹൻ കൈ ചുരുട്ടി....

" ആരാണ് നമ്മളെ പിരിച്ചതെന്ന് എനിക്കറി-
യില്ലച്ചൂ... പക്ഷെ ഞാൻ കണ്ടെത്തും... നിന്റെ മുന്നിൽ ഇനി ഞാൻ സത്യമറിഞ്ഞിട്ടേ
വരൂ.... അന്ന് എന്റെ മുന്നിൽ വെച്ച് നീ
മറ്റാരെയും സ്വീകരിക്കില്ല..എനിക്കുറപ്പുണ്ട് "

                    (തുടരും)

എനിക്കായ് നീ മാത്രം.......12

നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങുമ്പോൾ
രോഹൻറെ മനസിൽ ഒരേയൊരു ലക്ഷ്യം
മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അശ്വതിക്ക്
എന്താണ് സംഭവിച്ചതെന്നറിയണം....അതി
ന് അവളുടെ ഇളയച്ഛൻ തന്നെ ധാരാളം....
കുറച്ചു പൈസ കൊടുത്താൽ അയാളെന്തു
വേണമെങ്കിലും ചെയ്യും... അവൻ പുറത്തേ
ക്ക് നടക്കുന്നതിനിടയിൽ ചെയ്യേണ്ട കാര്യ-
ങ്ങളുടെ ഒരു ഏകദേശ രൂപം മനസിൽ ഉറപ്പിച്ചു... സത്യം അറിഞ്ഞിട്ട് അശ്വതിയുടെ
മുന്നിൽ ചെന്ന് വിളിച്ചു പറയണം....അവളെ
താൻ ചതിച്ചിട്ടില്ലായെന്ന്....എന്തൊക്കെയാ
ണ് അവളും ആ ഗണേഷും പറഞ്ഞത്...

"മറച്ചു പിടിക്കാൻ അവൾക്ക് ഒന്നുമില്ല
മിസ്റ്റർ രോഹൻ..... ഉള്ളത് നിങ്ങൾക്കാണ്
പിന്നെ നിങ്ങളുടെ അച്ഛനും....."

അറിയാതെ അവന്റെ കാലുകൾ നിശ്ചലമാ
യി.....അവർ പറഞ്ഞത്..... മറച്ചു പിടിക്കാൻ
ഉള്ളത് തനിക്കും തന്റെ അച്ഛനും ആണെന്ന്
അതിനർത്ഥം അച്ഛന് എന്തൊക്കെയോ കാര്യങ്ങൾ അറിയാം എന്നല്ലേ..... അതേ......
അശ്വതിയുടെ ഇളയച്ഛനെയല്ല....തൻറച്ഛനെ
യാണ് ആദ്യം കാണേണ്ടത്..അവൻ പുറത്ത്
കാത്തു കിടന്ന കാറിലേക്ക് കയറി.

*************

അനുഷ്കയുടെ ചോദ്യം നേരിടാനാകാത്ത-
ത് പോലെ രാജഗോപാൽ തിരിഞ്ഞു നിന്നു.
അവൾ നടന്ന് അയാളുടെ മുന്നിൽ വന്നു നിന്നു..

" അച്ഛാ.... എന്റെ ചോദ്യത്തിന് ഉത്തരം കിട്ട
ണം....കിട്ടിയേ പറ്റൂ...."

" എന്ത് ഉത്തരം...? അനൂ എനിക്ക് പറയാനു
ള്ളത് ഞാൻ പറഞ്ഞു...നീ വീണ്ടും ആ രോ
ഹൻറെ കാര്യം ഇവിടെ എടുത്തിടണ്ട...അത്
ഒരു ക്ലോസ്ഡ് ചാപ്റ്റർ ആണ്..."

" അച്ഛാ.... എന്റെ മുഖത്തേക്ക് നോക്കിക്കേ"

" അനുഷ്കാ..രോഹൻ വർമ്മയെ ഒരിക്കൽ
വിശ്വസിച്ചതിൻറെ ഫലമാണ് നീയും ഞാനും
ഇപ്പോൾ അനുഭവിക്കുന്നത്... എനിക്ക് അവ
ൻറെ വീട്ടിൽ നിന്ന് കിട്ടിയ ഇൻസൾട്ട് ഞാൻ
മറന്നിട്ടില്ല.അവൻറെ സ്നേഹം വെറുമൊരു
നേരംപോക്ക് മാത്രമായിരുന്നു അവന്...."

രാജഗോപാൽ അകത്തേക്ക് കയറി പോയി.
അനുഷ്ക ആലോചനയോടെ  അവിടെ നിന്നു...അയാൾ പറഞ്ഞത് സത്യമാണെന്ന്
അവൾക്ക് തോന്നിയില്ല കാരണം രോഹൻറ
കണ്ണുകളിൽ താൻ കണ്ട സ്നേഹം ഒരു നുണ അല്ലായിരുന്നു.... താൻ ഗണേഷിനെ
വിവാഹം കഴിക്കാൻ പോകുന്നു എന്ന് പറ
ഞ്ഞപ്പോൾ അവനുണ്ടായ വേദന താൻ
കണ്ടതാണ്.... അതൊന്നും ഒരു നുണ ആയി
രുന്നില്ല.... പക്ഷേ....

അനുഷ്കയ്ക്ക് ഒന്നും മനസിലായില്ല...
ആരോ കള്ളം പറയുന്നുണ്ട്... അത് തന്റെ
അച്ഛനാണോ അതോ രോഹൻ ആണോ
യെന്ന് അവൾക്ക് മനസിലായില്ല.ആരായാ
ലും സത്യം അറിയണം.........അവളുറപ്പിച്ചു.

*****************

" അച്ഛാ.... എനിക്ക് സത്യം അറിയണം..."

" രോഹൻ...എനിക്കൊന്നും മനസിലാകുന്നി
ല്ല.... എന്താണ് നീ ഉദ്ദേശിക്കുന്നത്...?"

വർമ അജ്ഞത നടിച്ചു... അദ്ദേഹത്തിന്റെ
അടുത്ത് നിന്ന ഭാരതിയമ്മ ഒന്നും മിണ്ടാതെ
നിലത്തേക്ക് നോക്കി നിന്നതേയുള്ളു.

" അച്ഛാ...  അശ്വതിയുടെ പെട്ടെന്നുണ്ടായ മാറ്റത്തിൻറെ കാരണം കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ അന്വേഷിച്ചു നടക്കുകയാണ്....
പക്ഷേ.... ഞാൻ അന്വേഷിച്ചലഞ്ഞ ആ ചോദ്യത്തിന് ഉത്തരം എന്റെ അച്ഛനറിയാം.."

" വാട്ട്....!!!!
    
        അശ്വതി നിന്നോട് ഒരു വാക്ക് പോലും പറയാതെ പോയി...അവൾ വേറെ വിവാഹം
ചെയ്തു.... അതിന് ഞാൻ എന്ത് പറയാൻ.."

" അല്ല... അതല്ല സംഭവിച്ചത്..എനിക്കറിയാം
അച്ഛൻ എന്തൊക്കെയോ മറയ്ക്കുന്നുണ്ട് 
എന്ന്.... ഞാൻ അശ്വതിയെ കണ്ടു...."

വർമ ഒരു ഞെട്ടലോടെ അവനെ നോക്കി
അപ്പോ.... താൻ ചെയ്തതെല്ലാം രോഹൻ
അറിഞ്ഞിട്ടുണ്ടാകുമോ..... ഹേയ്...ഉണ്ടാവി
ല്ല.... അറിഞ്ഞിരുന്നെങ്കിൽ  ഇങ്ങനെയാവി
ല്ല അവൻ പ്രതികരിക്കുന്നത്....അയാൾ
ഒരു ചിരിയോടെ രോഹൻറെ നേർക്ക് നിന്നു

" സീ....രോഹൻ... അശ്വതി നിന്റെ പാസ്റ്റ്
ആണ്... അടഞ്ഞ അധ്യായം... വീണ്ടും നീ
അവളെ കണ്ടത് എന്തിനാണെന്ന് എനിക്ക്
മനസിലാകുന്നില്ല...."

" അച്ഛാ....ഷീ ഇസ് നോട്ട് മൈ പാസ്റ്റ്....ഷീ
ഇസ് മൈ പാസ്റ്റ്,പ്രെസൻറ് ആന്റ് മൈ
ഫ്യൂച്ചർ....അവളെ ഒരിക്കലും വേണ്ടാന്നു
ഞാൻ വെച്ചതല്ല..പക്ഷേ അവള് പോയപ്പോ,
വേറെ വിവാഹം ചെയ്തു എന്ന് കേട്ടപ്പോ
അവള് സന്തോഷമായിരിക്കട്ടെയെന്ന് ആഗ്ര
ഹിച്ച് മാറി നിന്നു.... പക്ഷേ ഇപ്പോ...... അവളെന്നെ തെറ്റിദ്ധരിച്ചാണ് ഗണേഷിനെ വിവാഹം ചെയ്യാൻ പോകുന്നത്.....അതിന്റെ
കാരണം എനിക്കറിയണം....."

" എന്ത് കാരണം..."

വർമയുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നു.
അത് മറച്ചു കൊണ്ടയാൾ ചെറുതായി ചിരിച്ചു..രോഹൻ ഭാരതിയമ്മയുടെ അടു
ത്തേക്ക് ചെന്നു.

" അമ്മേ....അമ്മയെങ്കിലും പറയ്....ഞാനറി
യാതെ എന്താ അന്നിവിടെ നടന്നത്...."

നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട് ഭാരതിയമ്മ
അവന്റെ മുടിയിൽ തലോടി..

" അമ്മേടെ മോൻ അതെല്ലാം മറന്ന് കള....
 ആ കുട്ടിയെ തേടി ഇനി പോകരുത്  നീ..."

രോഹൻ മുഖമുയർത്തി അവരെ നോക്കി
അമ്മയുടെ നിറഞ്ഞ മിഴികളും അവർ
പറഞ്ഞ വാക്കുകളും കേട്ടപ്പോൾ രോഹന്
ഒരു കാര്യം ഉറപ്പായി.... താനറിയാതെ
ഇവിടെ എന്തൊക്കെയോ നടന്നിട്ടുണ്ട്....
അതിന് ശേഷമാണ് അശ്വതി അച്ഛനോടൊ
പ്പം മുംബൈയ്ക്ക് പോയത്.... അതിന് കാര
ണക്കാരൻതാനാണെന്ന് അശ്വതിയിപ്പോഴും
വിശ്വസിക്കുന്നു.... അത് കൊണ്ടാണവൾ
ഗണേഷിനെ വിവാഹം ചെയ്യാൻപോകുന്നത്

" ഓക്കേ.... ഞാൻ മറക്കാം...നിങ്ങൾ പറയു
ന്ന പെൺകുട്ടിയെ വിവാഹവും ചെയ്യാം...
പക്ഷേ സത്യം അറിഞ്ഞിട്ട്.... അതിന് ശേഷം
മാത്രം...."

" അങ്ങനെ ഒരു സത്യം ഇല്ല രോഹൻ.....
നീ വെറുതെ ഒരുപാട് ആലോചിക്കണ്ട...."

വർമ പറഞ്ഞു..രോഹൻ അയാളുടെ മുന്നിൽചെന്ന്നിന്നു.കണ്ണെടുക്കാതെയവൻ
അയാളെ നോക്കി...

" ഇപ്പോൾ നീ നിന്റെ  പ്രാക്ടീസിലാണ് ശ്രദ്ധ
കൊടുക്കേണ്ടത്...അല്ലാതെ ഇത് പോലെയു
ള്ള ചീപ്പ് സെൻറിമെൻറ്സിൻറെ പിന്നാലെ
അല്ല.... "

" അച്ഛന് ഇത് ചീപ്പ് സെൻറിമെൻറ്സ് ആയി
രിക്കാം.... പക്ഷെ എനിക്കിതെൻറെ ജീവി
തത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്
അവള് ഗണേഷിനെ വിവാഹം ചെയ്തോട്ടെ
പക്ഷേ ഞാൻ തെറ്റുകാരനല്ല എന്നെനിക്ക്
അവളോട് പറയണം.... അത് കൊണ്ട്....
അച്ഛൻ സത്യം പറയും വരെ ഞാനീ വീട്ടിൽ
നിൽക്കില്ല...."

" രോഹൻ....നിനക്കെന്താ ഭ്രാന്തായോ...
ഏതോ ഒരു പെണ്ണിന് വേണ്ടി സ്വന്തം വീട്
വിട്ട് പോകാൻ....? "

" അച്ഛനത് മനസിലാവില്ല... അവളെന്റെ
ആരായിരുന്നു എന്ന് അച്ഛനെന്നല്ല ആർക്കു
മറിയില്ല....."

പറഞ്ഞിട്ടവൻ പുറത്തേക്ക് പോയി...വർമ
ദേഷ്യത്തോടെ സെറ്റിയിലേക്കിരുന്നു.
ഭാരതിയമ്മ പതിയെ അയാളുടെ അടുത്ത്
വന്നിരുന്നു....

" എന്താ നിങ്ങളവൻറടുത്തൂന്ന് പ്രതീക്ഷിക്ക
ണത്....? "

" അതെന്താ നീ അങ്ങനെ ചോദിച്ചത്...?"

" നിങ്ങൾക്ക് നേടാൻ കഴിയാത്തതെല്ലാം 
അവനിലൂടെ നേടുക എന്നതിൽ കവിഞ്ഞ്
അവനൊരു ജീവിതം ഉണ്ടെന്ന് നിങ്ങൾ
ആലോചിക്കുന്നുണ്ടോ....? "

" ഭാരതീ.... അങ്ങനെ ഏതെങ്കിലും ഒരു
പെണ്ണിനെ കെട്ടി അവളേം അവളിലൂടെ
ജനിക്കുന്ന കുട്ടികളേയും സ്നേഹിച്ച് തീരേ
ണ്ടതല്ല അവന്റെ ജീവിതം.... ഇന്ത്യയിലേക്ക്
അടുത്ത വേൾഡ് കപ്പ് കൊണ്ടുവരേണ്ടത്
എന്റെ മകനാടീ...."

" പക്ഷേ... അവനും ഒരു മനസ്സുണ്ട്.... എല്ലാം
അറിയുമ്പോഴവൻ നിങ്ങളെ വെറുക്കും..."

വർമ ഉറക്കെ ചിരിച്ചു കൊണ്ട് ഭാരതിയമ്മ
യെ നോക്കി...

" എല്ലാ ഭാഗ്യങ്ങളും വന്ന് ചേരുമ്പോൾ അവ
ന് മനസിലാകും ഞാൻ പറഞ്ഞതും ചെയ്
തതുമായിരുന്നു ശരിയെന്ന്..."

വർമ എഴുന്നേറ്റ് അകത്തേക്ക് പോകുന്നത്
നോക്കി ഭാരതിയമ്മ അവിടെ ഇരുന്നു.
ആരുടെ കൂടെ നിൽക്കണമെന്ന് അവർക്ക്
മനസിലായില്ല.

****************

ഗണേഷിന്റെ കൺസൾട്ടിംഗ് റൂമിലിരിക്കുക
യായിരുന്നു അനുഷ്ക... അവളുടെ എതിർ
വശത്ത് ഗണേഷും. അവളുടെ മുഖത്ത്
ഒരു ടെൻഷൻ ഉണ്ടായിരുന്നു.അത് നോക്കി
ഇരുന്ന ഗണേഷ് പതിയെ പുഞ്ചിരിച്ചു.

" സോ...നീ കൺഫ്യൂസ്ഡ് ആണ്...അല്ലേ...?"

" ഊം.... ബട്ട് നോട്ട് റിയലീ...ആരൊക്കെയോ
എന്തൊക്കെയോ മറയ്ക്കുന്നുണ്ട് ഗണേഷ്"

" അതെന്താ നിനക്ക് അങ്ങനെ തോന്നാൻ.."

" നോ യാർ.....സം തിങ്ക് ഈസ് ഫിഷി ...."

" എന്താ നീ ഉദ്ദേശിക്കുന്നത്...?"

" എബോട്ട് രോഹൻ....ഐ തിങ്ക് ഹി ഈസ്
ഇന്നസെന്റ്...."

ഗണേഷ് അവളെനോക്കി ആലോചനയിൽ
കണ്ണടയൂരി ടേബിളിൽ വെച്ചു.അനുഷ്ക 
എഴുന്നേറ്റ് ജനലിലൂടെ പുറത്തേക്ക് നോക്കി

" ഐ ഫീൽ ലൈക് .... അച്ഛൻ എന്തൊക്ക
യോ മറയ്ക്കുന്നുണ്ട്...." 

" അതെന്താ തനിക്കങ്ങനെ തോന്നാൻ...?"
ഗണേഷിന്റെ ശബ്ദം തെല്ലു പതറിയിരുന്നു.
അനുഷ്ക തിരിച്ചു വന്നിരുന്നിട്ട് പേപ്പർ
വെയ്റ്റ് കയ്യിലെടുത്ത് കറക്കി.. ഗണേഷ് അവളെ നോക്കി...എന്താണവളുടെ മനസി
ലെന്നവന് മനസിലായില്ല.. അപ്പോഴാണ്
ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് കാണിച്ചത്....
ടിവിസ്ക്രീനിൽതെളിഞ്ഞ രോഹൻറെ മുഖം
കണ്ട് അനുഷ്കയും ഗണേഷും അവിടേക്ക്
നോക്കി..

" സിറ്റിംഗ് ക്യാപ്റ്റന് പരിക്ക് പറ്റി ക്രിക്കറ്റിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കേണ്ട
തിനെ കുറിച്ചാണ് വാർത്ത...ഈ അവസ്ഥ
യിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ രോഹൻ ആയി
രിക്കും അടുത്ത ക്യാപ്റ്റൻ എന്ന് റിപ്പോർട്ടർ
പറയുന്നത് കേട്ട് ഗണേഷ് അനുഷ്കയെ 
നോക്കി...അവൾ ടിവിയിലേക്ക് നോക്കിയി
രിക്കുകയാണ്....അവൻ ഒന്നും മിണ്ടാതെ
ഫോൺ കൈയിലെടുത്ത് പുറത്തേക്ക് പോയി... ഒരു നമ്പർ ഡയൽ ചെയ്തിട്ട് ഫോ
ൺ കാതോട് ചേർത്തു.... നമ്പർ ബിസി
ആണ്.... അവൻ അകത്തേക്ക് തിരിച്ചു നട
ക്കാൻ ഭാവിച്ചതും ഫോൺ റിംഗ് ചെയ്തു.
അനുഷ്കയെ തിരിഞ്ഞു നോക്കിയിട്ടവൻ
കോൾ അറ്റൻഡ് ചെയ്തു...

" ഗണേഷ്.... ന്യൂസ് കണ്ടോ....?"

മറുവശത്ത് നിന്ന് കേട്ട രാജഗോപാലിന്റെ
ചോദ്യം അവന്റെ മുഖത്തെ വിവർണമാക്കി

" കണ്ടു അങ്കിൾ.... അത് മാത്രമല്ല...അനു
വിനും ചില സംശയങ്ങൾ തോന്നി തുടങ്ങി
യിട്ടുണ്ട്.... ഇനി അധികം നാൾ ഈ രഹസ്യം
അവളോട് മറയ്ക്കാൻ പറ്റില്ല അങ്കിൾ...."

" എന്ത് രഹസ്യമാ ഗണേഷ് എന്നോട് മറയ്
ക്കുന്നത്....? ആരോടാ സംസാരം...?

പിന്നിൽ അനുഷ്കയുടെ ചോദ്യം കേട്ട്
ഗണേഷ് ഞെട്ടിപ്പോയി......!!!!

                        ( തുടരും)

എനിക്കായ് നീ മാത്രം.....13

പത്രത്തിന്റെ മുൻപേജിലെ രോഹൻറെ ചി-
ത്രത്തിലേക്ക് നോക്കി വർമ അഭിമാനത്തോ
ടെ നിന്നു... തന്റെ മകൻ ഇന്ന് ഇന്ത്യൻ ക്രി-
ക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ്.... അയാൾക്ക്
സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ഇന്നല
 പത്രക്കാരെയും ടിവി ചാനലുകാരും
കൊണ്ട് നിറഞ്ഞിരുന്നു വീട് മുഴുവൻ.
രോഹൻ വർമ....മുൻ കാല ക്രിക്കറ്റ് പ്ലെയർ
എം ഡി എൻ വർമയുടെ മകൻ..... അതും
ഒരു മലയാളി, ക്യാപ്റ്റൻ ആയിരിക്കുന്നത്
മീഡിയ വലിയൊരു ന്യൂസ് ആയിട്ട് ആഘോ
ഷിച്ചു കഴിഞ്ഞു..... അതിന്റെ ബാക്കിയാണ്
ഇന്നത്തെ പത്രത്തിലുള്ളത്....വർമ വീണ്ടും
ആ ചിത്രത്തിലേക്ക് നോക്കി....രോഹൻറെ
കാര്യത്തിൽ തന്റെ തീരുമാനം ഒട്ടും തെറ്റിയി
ട്ടില്ല എന്നയാൾക്ക് തോന്നി...

" ഭാരതീ....."
അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
ഭാരതിയമ്മ പുറത്തേക്ക് ഇറങ്ങി വന്നു...അ
യാളുടെ അടുത്ത് ചെന്നിട്ട് ഭാരതിയമ്മ പത്ര
ത്തിലേക്ക് നോക്കി....അതിലെ രോഹൻറെ
ചിത്രം അവർ കണ്ടു....

" നോക്കെടീ....കണ്ടോ എന്റെ മോനെ....നീ
പറഞ്ഞതെന്തായിരുന്നൂ.....ഞാനെന്റെ മോ
ൻറെ മനസ് കാണുന്നില്ലായെന്നല്ലേ...ഇപ്പോ
കണ്ടോ.... ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആണ്
അവൻ.... ഇനീം ഒരുപാട് ഉയരങ്ങളിൽ എ-
ത്തേണ്ടവനാ അവൻ...."

അയാൾ ഉറക്കെ ചിരിച്ചു കൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു പോയി... അത് നോക്കി നിന്നിട്ട് ഭാരതിയമ്മ ഫോൺ കൈയിലെടു-
ത്തു....വർമ എന്നും രോഹൻറെ കരിയർ
മാത്രമാണ് നോക്കിയത്.... ഒരിക്കലും അവ
ൻറെ മനസ് കണ്ടിട്ടില്ല.... പക്ഷേ തനിക്കത്
പറ്റില്ല....അവന്റെ സങ്കടം ഇനിയും കണ്ടില്ലാ
യെന്ന് വെച്ചാൽ താനവൻറെ അമ്മയല്ലാണ്ട്
ആയ്പോകും....അവർ രോഹൻറെ നമ്പർ
ഡയൽ ചെയ്തു..അപ്പോൾ അകത്ത് നിന്ന്
രോഹനുമായുള്ള ഇന്റർവ്യൂവിൻറെ ശബ്ദം
കേട്ടു....ഭാരതിയമ്മ രോഹൻ കോൾ അറ്റന്റ്
ചെയ്യാനായി കാത്തു നിന്നു.

********************

ടിവിയിൽ നോക്കി ഇരിക്കുന്ന രാജഗോപാ-
ലിന് പിന്നിലായി അനുഷ്ക വന്നു നിന്നു..
ടിവിയിൽ കാണുന്ന രോഹനെ അവൾ നോ-
ക്കി.... എന്താണ് അച്ഛന്റെ മനസിലെന്ന് അ-
വൾക്ക് മനസിലായില്ല...പക്ഷേ ഇപ്പോ തന്റെ
മനസ് ക്ലിയർ ആണെന്ന് അവളോർത്തു....
കാരണം രോഹൻ തെറ്റ് ചെയ്തിട്ടില്ല എന്ന്
തനിക്കറിയാം..... അവളുടെ മിഴികൾ കല-
ണ്ടറിലേക്ക് നീണ്ടു.... ഇന്നേക്ക് ഏഴ് ദിവസ
ങ്ങൾ..... ഏഴാം നാൾ തന്റെ വിവാഹമാണ്..
താൻ ആഗ്രഹിച്ച വിവാഹം.....
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു

*********************

ഫോൺ റിംഗ് ചെയ്തപ്പോൾ രോഹൻ അ-
തെടുത്ത് നോക്കി.. വീട്ടിലെ ലാൻഡ് ഫോൺ
നമ്പർ കണ്ടപ്പോൾ അവൻ എടുക്കണോ 
വേണ്ടയോ എന്ന് ആലോചിച്ചു... അച്ഛൻ
ആയിരിക്കും.... വീണ്ടും ഉപദേശിക്കാനായി..
ഒന്ന് റിംഗ് ചെയ്ത് നിന്നിട്ട് ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങി...അവൻ കോൾ
ബട്ടൺ അമർത്തി....

" മോനേ.....അമ്മയാ...."

ഭാരതിയമ്മയുടെ സ്വരം കേട്ട് അവന്റെ മന-
സ്  പെട്ടെന്ന് ആർദ്രമായി.. തന്റെയും അച്ഛ-
ൻറെയുമിടയിൽ കിടന്ന് ശ്വാസംമുട്ടുന്നത് 
അമ്മയാണെന്നവൻ ഓർത്തു...അമ്മയെ
ഒന്ന് വിളിക്കാമായിരുന്നു എന്നവൻ സ്വയം
ശകാരിച്ചു.....

" രോഹൻ..... നീ കേൾക്കുന്നുണ്ടോ...."?

ഭാരതിയമ്മയുടെ സ്വരം വീണ്ടും കേട്ടു...

" അമ്മാ....അമ്മയ്ക്ക് സുഖമാണോ..."

" ഊം.... നീ എവിടാ...."

" ഞാൻ ഫ്ലാറ്റിലുണ്ട്....."

പ്രാക്ടീസിനുംമറ്റുമായിരോഹൻ മിക്കവാറും
കേരളത്തിൽ വരുമ്പോൾ ഫ്ലാറ്റിലാണ് 
താമസം.....

" എന്താ അമ്മേ.... അച്ഛൻ പറഞ്ഞിട്ട് വിളിച്ച
താണോ.....? "

" നിനക്കിനിയും നിൻറെ അച്ഛനെ മനസിലാ
യിട്ടില്ലേ രോഹൻ.....? നീ ആവശ്യപ്പെട്ട കാര്യം
ഒരിക്കലും അദ്ദേഹം നിന്നോട് പറയില്ല...."

" അപ്പോ ആകാര്യംഅമ്മയ്ക്കറിയാം അല്ലേ

രോഹൻറെ ശബ്ദത്തിൽ ഉത്കണ്ഠ നിറ-
ഞ്ഞു.അമ്മയുടെമറുപടിക്കായവൻ കാതോ
ർത്തു....

" നിൻറെ.....നിന്റെ അശ്വതി പെട്ടെന്നൊരു ദിവസം നിന്നോട് ഒരു വാക്ക് പോലും പറയാതെ പോയതിൻറെ കാരണം നീ അന്വേഷിക്കുമ്പോൾ അതിന് കാരണമായ ആൾ നിനക്ക്മുന്നിൽ ഭംഗിയായി അഭിനയി
ക്കുകയായിരുന്നു....."

" ആരാ.....ആരാ അമ്മേ അത്....? "

" നിൻറച്ഛൻ....നിന്റെ കരിയറിനെ കുറിച്ച് മാത്രം എന്നും ചിന്തിക്കുന്ന നിൻറച്ഛൻ അവ
ളെ നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി
എന്ന് പറയുന്നതാവും കൂടുതൽ ശരി..."

ഭാരതിയമ്മ അവനോട് എല്ലാം പറഞ്ഞു.....
അഞ്ച് വർഷങ്ങൾക്ക് മുമ്പ് രാജഗോപാൽ
വീട്ടിൽ വന്നതും...വർമ അയാളെ നാണം
കെടുത്തി വിട്ടതും ... അതിന് ശേഷം അശ്വ
തി പോയതും എല്ലാം....

" ഒരിക്കലും ആ കുട്ടിയെ നിനക്ക് തരില്ലാ
യെന്ന് പറഞ്ഞിട്ടാ അന്നവളുടെ അച്ഛൻ
ഇവിടെ നിന്ന് പോയത്...."

രോഹൻ സ്തബ്ധനായി ഇരിക്കുകയാണ്
തന്റെ അച്ഛൻ.....അച്ഛനിങ്ങനെയൊക്കെ
ചെയ്യാൻ എങ്ങനെ കഴിഞ്ഞു... അശ്വതിയെ
വിവാഹം കഴിക്കണം എന്ന് താൻ അച്ഛനോ
ട് പറഞ്ഞതവൻ ഓർത്തു.....

" നീ വീട്ടിൽ വന്നാലുടൻ നമുക്ക് ആ കുട്ടിയു
ടെ വീട്ടിൽ പോകാം രോഹൻ..... നിന്റെ
ആഗ്രഹം നടത്തിത്തരും ഞാൻ....."

ആദ്യമായി അച്ഛൻ തന്നോട് അന്നത്ര സ്നേ
ഹത്തിൽ സംസാരിച്ചപ്പോൾ താൻ മറ്റോന്നും
ചിന്തിച്ചില്ല...അത്  പക്ഷേ തന്റെ സന്തോഷം
എന്നെന്നേക്കുമായി ഇല്ലാതാക്കിയിട്ടായിരു
ന്നു എന്ന് അറിഞ്ഞില്ല... അവൻ കണ്ണ് തുടച്ചു....

" ഞാൻ നിന്റെ അമ്മയല്ലേ മോനേ.....എത്ര
നാളാ നിന്റെ സങ്കടം കണ്ടില്ലാന്നു വെയ്ക്കു
ന്നത്....ആ കുട്ടി വേറെ വിവാഹം ചെയ്തു
എന്ന് കരുതിയാ ഞാൻ ഇത് വരെ ഒന്നും
പറയാതിരുന്നത്.... പക്ഷേ.... ഇനി വയ്യ.....
എന്റെ മോൻ പോയാ കുട്ടിയെ കാണണം...
അവളെ സത്യം അറിയിക്കണം.... അവളുടെ
തെറ്റിദ്ധാരണ മാറ്റി കൂടെ കൂട്ടണം....."

രോഹന് കരച്ചിൽ വന്നു.... അച്ഛൻ ഇങ്ങനെ
ചെയ്യ്തു എന്നതവനെ വല്ലാതെ തളർത്തി.
അവൻ കോൾ കട്ട് ചെയ്തിട്ട് കണ്ണുകളടച്ച്
പിന്നിലേക്ക് ചാരി ഇരുന്നു.

***********************

" ആർ യൂ സ്റ്റിൽ കൺഫ്യൂസ്ഡ് അനൂ....? "

ആ ചോദ്യം കേട്ട് അനുഷ്ക തിരിഞ്ഞു നോക്കി... പിന്നിൽ നിൽക്കുന്ന ഗണേഷിനെ
കണ്ട് അവൾ പുഞ്ചിരിച്ചു കൊണ്ട് അവന്റെ
അടുത്തേക്ക് ചെന്നു..

" നോ ഗണേഷ്.... ഇപ്പോ എന്റെ മനസ്സ് ക്ലിയ
റാണ്.... ഒരു മഴ പെയ്തു തോർന്ന പോലെ"

" ഊം.... അപ്പോ എന്ത് ഡിസൈഡ് ചെയ്തു?

അനുഷ്ക ഒരടി നടന്നു.... എന്നിട്ട് ഗണേഷി
നെ നോക്കി...

" രോഹൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ഗണേഷ്
എന്നോട് പറഞ്ഞത് എന്തിനാ....? എന്നെ
വിശ്വസിച്ചല്ലേ..എന്റച്ഛൻ പോലും പറയാത്ത
എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞത് എന്തി
നാ.....? എന്നോടുള്ള സ്നേഹം കൊണ്ടല്ലേ..?
വിശ്വാസം കൊണ്ടല്ലേ...? അപ്പോ ആ വിശ്വാ
സം കാത്തു സൂക്ഷിക്കേണ്ടതും ഞാനല്ലേ...?
രോഹനെ ഞാൻ പറഞ്ഞു മനസിലാക്കാം...
അതോർത്ത് എന്റെ ഡോക്ടറ് ടെൻഷൻ
ആകണ്ട....."

അവൾ ഗണേഷിന്റെ കഴുത്തിലൂടെ രണ്ടു
കൈകളുമിട്ട് വലിച്ചടുപ്പിച്ചു...

" രോഹൻ സ്നേഹിച്ച..രോഹനെ സ്നേഹിച്ച അശ്വതിയല്ല ഞാൻ... അത് രോഹന് മനസി
ലാകണമെങ്കിൽ  നമ്മുടെ  വിവാഹം നടക്കണം.....നമ്മുടെ വിവാഹം നടക്കും....
ഐ പ്രോമീസ്...."

ഗണേഷ് അവളെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു.... അനുഷ്ക നിറഞ്ഞ കണ്ണുകൾ
ഗണേഷ് കാണാതെ തുടച്ചു കൊണ്ട് പുഞ്ചി
രിച്ചു....

*********************

വർമയുടെ മുന്നിൽ നിൽക്കുമ്പോൾ രോഹ
ൻറെ മുഖം ചുവന്നിരുന്നു....അവൻ കണ്ണെ
ടുക്കാതെ വർമയെ നോക്കി....

" എന്താ നിന്റെ വാശിയൊക്കെ തീർന്നോ..? "

വർമ ഒരു ചിരിയോടെ ചോദിച്ചു....രോഹൻ
അയാളെ നോക്കി നിന്നിട്ട് പെട്ടെന്ന്  ചിരിച്ചു.

" വാശി.....!!!! ആരോടാ അച്ഛാ ഞാൻ വാശി
കാണിക്കേണ്ടത്...?എന്നെ ഈ അവസ്ഥയി
ൽ എത്തിച്ച അച്ഛനോടോ....? കൊള്ളാം..."

" രോഹൻ..!! എന്താ നീ പറയുന്നത്..?നിന്റെ
ഏതവസ്ഥയ്ക്കാണ് ഞാൻ കാരണക്കാരൻ

" അച്ഛൻ ഇനിയും അഭിനയിച്ചു ബുദ്ധിമുട്ട-
ണ്ട..... സത്യം അറിഞ്ഞിട്ടാണ് ഞാനിവിടെ
നിൽക്കുന്നത്...."

ഉള്ളിലെ ഞെട്ടൽ പുറത്ത് കാണിക്കാതെ
വർമ പുഞ്ചിരിയോടെ അവനെ നോക്കി നിന്നു....

" എന്റെ ഇന്നത്തെ അവസ്ഥയ്ക്ക് മാത്രമല്ല
ഇന്ന് ഞാൻ ആരാണോ... അതിന്റെ എല്ലാ
ക്രെഡിറ്റും അച്ഛന് മാത്രം ഉള്ളതാണ്....
പക്ഷേ വെറും ഒരു ക്രിക്കറ്റ് പ്ലെയർ ആയി
ആദ്യ നാഷണൽ മാച്ച് കളിക്കാൻ പോലും
ആകാതെ നിന്ന എന്നെ ഇന്ത്യൻ ക്യാപ്റ്റൻ
ആക്കിയത് എന്റെ അച്ചുവാണ്.....
അവളുടെ സപ്പോർട്ട് കൊണ്ടാണ്....അച്ഛൻ
കൂടെയുള്ള പോലെ അവളും കൂടെ വേണം എന്ന് ഞാൻ ആഗ്രഹിച്ചു.... പക്ഷേ എന്റെ
അച്ഛൻ തന്നെ അവളെ എന്നിൽ നിന്നും
അകറ്റി.... ഒരു പാവം പെൺകുട്ടിക്ക് ഞാൻ
കൊടുത്ത വിശ്വാസം... സ്നേഹം.... എല്ലാം
തകർത്തു.... അതിനൊപ്പം എന്റെ വിശ്വാസ
വും....."

അവൻ വർമയുടെ മുന്നിലേക്ക് ഒന്നുകൂടി
അടുത്ത് വന്നു...

" അച്ഛനോടുള്ള എന്റെ വിശ്വാസം....!!!!! "

വർമ ഇപ്പോഴും ഒരു പുഞ്ചിരിയോടെ നിന്ന
തേയുള്ളൂ.....

" താങ്ക്സ് അച്ഛാ.... താങ്ക്യൂ സോ മച്ച്...."

അവൻ പുറത്തേക്ക് നടന്നു....ഭാരതിയമ്മ
അത് നോക്കി നിന്നിട്ട് വർമയുടെ അടുത്തേ
ക്ക് ചെന്നു..

" ഞാൻ പറഞ്ഞപ്പോ നിങ്ങൾക്ക് മനസിലാ
യില്ല.... ഇപ്പോ കണ്ടല്ലോ....മകൻ അച്ഛനെ
വെറുക്കുന്നത്...."

" രോഹൻ.......!!!!
 
           വർമ ഉറക്കെ വിളിച്ചു... വാതിലിൽ
എത്തിയ രോഹൻ നിന്നു... അവൻ തിരി
ഞ്ഞു നോക്കിയില്ല....

" ഇത് ആലോചിച്ച് നിന്റെ പ്രാക്ടീസ് മുടക്ക
രുത്....ഓർത്തോളൂ.... വേൾഡ് കപ്പ് ഈസ്
എഹെഡ്.....കോൺസൺട്രേറ്റ് ഇൻ യുവർ
പ്രാക്ടീസ്..."

രോഹൻ തിരിഞ്ഞു നോക്കാതെ വാതിലിന
ടുത്ത് വെച്ചിരുന്ന ഫ്ലവർ വേസ് തട്ടിയെറി
ഞ്ഞിട്ട് പുറത്തേക്ക് നടന്നു.

" ഇനി അച്ചുവിനെ കാണണം.....സത്യങ്ങളെ
ല്ലാം പറയണം.... എല്ലാം അറിയുമ്പോൾ
അവൾ എല്ലാം വിട്ട് തന്റെയൊപ്പം വരും...."

രോഹൻ കാറിലേക്ക് കയറി.

*********************

മുംബൈയിൽ ജനിച്ചു വളർന്ന ഗണേഷിനും
കുടുംബത്തിനും വിവാഹം നോർത്ത്
ഇന്ത്യൻ രീതിയിൽ മതിയെന്ന അഭിപ്രായം
ആയിരുന്നു...അനുഷ്കയും രാജഗോപാലും
അത് അംഗീകരിച്ചു... അല്ലെങ്കിലും നാട്ടിൽ
ആരാണുള്ളത്.... വർഷങ്ങളായി നാട്ടിൽ
പോയിട്ട് തന്നെ.... രാഗിണിയും ദേവരാജനും
മാളവികയും മാത്രമേയുള്ളൂ അവിടെ....
അവർമുംബൈയ്ക്ക് വരാമെന്ന് സമ്മതിച്ചു

" അനൂ.....നീ ഇവിടെ നിൽക്കുവാണോ....? "

അനുഷ്കയുടെസുഹൃത്ത് നന്ദന അവളുടെ
അടുത്തേക്ക് വന്നു.... ഇന്ന് അനുഷ്കയുടെ
ഹൽദി സെറിമണിയാണ്....അവൾ മഞ്ഞ
ചുരിദാറിൽ ഒന്നു കൂടി സുന്ദരിയായി തോ
ന്നിച്ചു...... അവളുടെ കാതിലും കഴുത്തിലും ഒരു ആഭരണം പോലും ഇല്ലായിരുന്നു....

"വാ...എല്ലാവരും നിന്നെ കാത്തിരിക്കുകയാ"

നന്ദന അവളുടെ കൈയിൽ പിടിച്ച് കൊണ്ട്
താഴേക്ക് നടന്നു...
അവളെ ചെറിയൊരു പലകമേൽ ഇരുത്തി
യിട്ട് നന്ദന രാജഗോപാലിന്റെ അടുത്തേക്ക്
ചെന്നു..

" അങ്കിൾ....അനു വന്നു...."

രാജഗോപാൽ ചിരിയോടെ അനുഷ്കയുടെ
അടുത്തേക്ക് ചെന്നു..
അയാളുടെ പിന്നാലെ വന്ന ആളുകളെ
കണ്ട് അനുഷ്ക കണ്ണിമവെട്ടാതെ നോക്കി
ഇരുന്നു... അടുത്ത് വന്നപ്പോൾ അതിൽ
ഒരു സ്ത്രീഅവളുടെഅടുത്തേക്ക്കുനിഞ്ഞ്
കവിളിൽ തലോടി....

" രാഗിണി അപ്പച്ചി....!!!
അനുഷ്ക പതിയെ പറഞ്ഞു.... രാഗിണി
അവളെ നോക്കി പുഞ്ചിരിച്ചു....

" ഇനിയും ഞങ്ങളോടുള്ള പിണക്കം മാറിയി
യില്ലേ മോളേ .....? പഴയ പോലെ ഇനിയെങ്കി
ലും അമ്മേയെന്ന് വിളിച്ചൂടെ....? "

അനുഷ്ക പുഞ്ചിരിയോടെ അവരെ നോക്കി....

" അമ്മയായി കണ്ടത് കൊണ്ടാണ് നിങ്ങളെ
യൊക്കെ ഇവിടേക്ക് വിളിച്ചത് തന്നെ....
പക്ഷേ ഇപ്പോ എനിക്ക് അമ്മ അമ്മയും...
അച്ഛന്റെ സഹോദരി അപ്പച്ചിയും തന്നെയാ"

രാഗിണി ഒന്നും മിണ്ടാതെ എഴുന്നേറ്റ് രാജ
ഗോപാലിനെ നോക്കി.....അയാൾ അവരെ
നോക്കി ചിരിച്ചു....

" എന്റെ മകളോട് നിങ്ങൾ ചെയ്തതൊന്നും
മറന്നിട്ടല്ല രാഗീ.....അവള് പറഞ്ഞു... ഞാൻ
വിളിച്ചു.... അത്രേയുള്ളൂ..."

ഗണേഷിന്റെ വീട്ടിൽ നിന്ന് കൊടുത്തു വിട്ട
മഞ്ഞൾകുഴമ്പ് അനുഷ്കയുടെ മുഖത്തും
കഴുത്തിലും ഇരു കൈയിലും കാലുകളിലും
അവളുടെ അച്ഛനും ,അപ്പച്ചിയും , അടുത്ത
സുഹൃത്തുക്കളും തേച്ചു ....
അപ്പോഴാണ് അനുഷ്കയുടെ ഫോൺ റിംഗ് ചെയ്തത് .അവൾ അതെടുത്ത് നോക്കി

" രോഹൻ കോളിംഗ് എന്ന് കാണിക്കുന്നു..."
അവൾ രാജഗോപാലിനെ നോക്കി...

" ഐ തിങ്ക്....രോഹൻ സത്യം അറിഞ്ഞു 
കഴിഞ്ഞു...."
അവൾ ഗണേഷിന് മെസേജ് ചെയ്തു.
പക്ഷേ അവനെ എങ്ങനെ പറഞ്ഞു മനസി
ലാക്കും എന്നവൾക്ക് അറിയില്ലായിരുന്നു..
ജീവനേക്കാൾ സ്നേഹിച്ച പെൺകുട്ടി
മറ്റൊരാളെ വിവാഹം കഴിക്കാൻ സമ്മതം 
ചോദിക്കുന്നു.....അതവൻ എങ്ങനെ നേരിടു
മെന്നവൾ ആലോചിച്ചു.... പക്ഷേ പറയണം.
തനിക്കൊരിക്കലും അശ്വതി ആകാൻ കഴി
യില്ല....അവനെ സ്നേഹിക്കാൻ കഴിയില്ല....
അതവൻ മനസിലാക്കണം.... തന്റെ നാവി
ൽ നിന്ന് തന്നെ...........!!

                    ( തുടരും)

എനിക്കായ് നീ മാത്രം.........14

          മുംബൈയിൽ ഫ്ലൈറ്റ് ഇറങ്ങുമ്പോൾ
രോഹൻറെ മനസിൽ ഒരു ലക്ഷ്യം മാത്രമേ
ഉണ്ടായിരുന്നുള്ളൂ..അനുഷ്കയെ കാണണം
അവൻ പുറത്തേക്ക് നടക്കുമ്പോൾ ഫോൺ
റിംഗ് ചെയ്തു...അവൻ കോൾ അറ്റൻഡ് ചെയ്ത് സംസാരിച്ചു കൊണ്ട് കാറിലേക്ക് കയറി.... പെട്ടെന്ന് അവന്റെ മുഖം മങ്ങി...

" ഓക്കേ...."

അവൻ കോൾ കട്ട് ചെയ്തു. ആ കോൾ 
വരാൻ തോന്നിയ നേരത്തിനെ അവൻ ശപി
ച്ചു.... ബിസിസിഐ ബോർഡ് മീറ്റിംഗിനായി
ഉടനെ ചെല്ലണമെന്നാണ് മെസേജ്...ഒഴിവാ
ക്കാനാവില്ല.... വേൾഡ് കപ്പ് അടുത്തതിനാ
ലിനി എല്ലാ ഉത്തരവാദിത്വവും തന്റെ ആണ്
എന്നവനോർത്തു ..ഈ ടെൻഷൻ അതുമാ
യി കൂട്ടിക്കുഴയ്ക്കാൻ പറ്റില്ല..അത് കൊണ്ട്
തൽക്കാലം തനിക്ക് അശ്വതിയെ മറന്നേ
പറ്റൂ....അവൻ കണ്ണുകളടച്ച് ശാന്തനായി
ശ്വാസം വലിച്ചെടുത്തു....

**********************

"ഗണേഷ്... എനിക്കാകെ ടെൻഷൻ ആകും
ന്നൂ....എന്തോ അരുതാത്തത് സംഭവിക്കാൻ
പോകുന്നു എന്നൊരു തോന്നൽ...."

രാജഗോപാൽ ഗണേഷിന്റെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

" അങ്കിൾ വിഷമിക്കണ്ട.... ഇവിടെ ഒന്നും
സംഭവിക്കില്ല... അത് ഞാൻ ഉറപ്പു തരുന്നു. "

ഗണേഷ് അയാൾക്ക് ധൈര്യം പകർന്നു.
രാജഗോപാൽ തിരിഞ്ഞു മുകളിലേക്ക് ക-ണ്ണുകളുയർത്തി നോക്കി... അനുഷ്ക ഇനി
യും താഴേക്ക് ഇറങ്ങി വന്നിട്ടില്ല...ഇന്ന്
അവളുടെ മെഹന്തിയും സംഗീത് സെറിമണി
യുമാണ്...

" ഹലോ രാജ്ഗോപാൽ....."

പിന്നിൽ ഒരു വിളി കേട്ട് അവർ നോക്കി...

" അരേ.... മേജർ സർ...."
രാജഗോപാൽ അതിഥിയെ ആലിംഗനം ചെയ്തു... ഗണേഷിനെ പരിചയപ്പെടുത്തി
യിട്ടയാൾ സുഹൃത്തിനൊപ്പം നടന്നു....മുകളി
ലെ നിലയിൽ നിന്നും ശബ്ദം കേട്ട് ഗണേഷ്
അവിടേക്ക് നോക്കി....അവൻറെ മിഴികൾ
വിടർന്നു....കൂട്ടുകാരികൾക്കൊപ്പം പടികൾ
ഇറങ്ങി വരുന്ന അനുഷ്ക...പിങ്ക് നിറത്തിൽ
ഉള്ള ലെഹങ്ക യാണ് വേഷം....ആ ഡ്രസ്സിൽ
അവളുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചു.
അവൻ നോക്കി നിൽക്കുന്നത് കണ്ട അവ
ൾ ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു.

" എന്താണ് ഡോക്ടർ... ഒരു റൊമാൻറിക്
ലുക്കിൽ...."

" നിന്നെ ഈ വേഷത്തിൽ കണ്ടാൽ ആരും
റൊമാന്റിക് ആയ്പോകും അനൂ...."

ഗണേഷ് കുസൃതിയോടെ കണ്ണിറുക്കി ചിരിച്ചു..... അനുഷ്ക അവന്റെ കൈയിൽ
ഒരു നുള്ള് വെച്ചു കൊടുത്തു...

" വെൽക്കം ലേഡീസ് ആൻഡ് ജെൻറിൽ
മെൻ......"

സ്റ്റേജിൽ നിന്ന് രാജഗോപാൽ മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ട് അവർ അവിടേക്ക്
ചെന്നു....

" എന്റെ മകൾ അനുഷ്കയുടെയും...എന്റെ
സുഹൃത്തിന്റെ മകനും അതിലുപരി ആർമി
ഓഫീസറുമായ ഗണേഷിന്റെയും വിവാഹ
ത്തിൻറെ സംഗീത് സെറിമണിയിലേക്ക്
എല്ലാവരേയും സ്വാഗതം ചെയ്യുന്നു....."

രാജഗോപാൽ എല്ലാവരേയും നോക്കി പറഞ്ഞു...

" അനൂ....കം.... മെഹന്തി ഇടണ്ടേ....."
കൂട്ടൂകാരികൾ വിളിച്ചപ്പോൾ അനുഷ്ക
അവരുടെ കൂടെ ചെന്നു...

" ഊം.... ഇന്നറിയാം ഗണേഷിന്റെ സ്നേഹം."

എല്ലാവരും കളിയാക്കി ചിരിച്ചപ്പോൾ
അനുഷ്ക ഗണേഷിനെ നോക്കി....അവൾ
ക്കറിയാം വിവാഹത്തിന് ഇടുന്ന മെഹന്തിയു
ടെ നിറം നോക്കിയാണ് കല്യാണച്ചെറുക്കന്
പെണ്ണിനോടുള്ള സ്നേഹം പറയുക എന്ന്....

" ഓ....എന്റെ മെഹന്തി നല്ലോണം ചുവക്കും"

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...
അവളെ കൊണ്ട്പോയി ഇരുത്തിയിട്ട് ഫ്രണ്ട്
സ് ചുറ്റും ഇരുന്നൂ.. പെട്ടെന്ന് ലൈറ്റ് ഡിം ആയി..... അനുഷ്ക ചുറ്റും നോക്കി.....
സ്റ്റേജിൽ ആരൊക്കെയോ നിൽക്കുന്നുണ്ട്.
അരണ്ട വെളിച്ചത്തിൽ അവൾക്ക് ഒന്നും
കാണാൻ പറ്റിയില്ല.....
സ്റ്റേജിൽ പെട്ടെന്ന് മ്യൂസിക് പ്ലേ ചെയ്തു....
വെളിച്ചം പതിയെ സ്റ്റേജിലേക്ക് മാത്രം നിറ
ഞ്ഞു.... അവിടേക്ക് നോക്കിയ അനുഷ്ക
അമ്പരപ്പോടെ ചിരിച്ചു... സ്റ്റേജിൽ പിൻ തി
രിഞ്ഞു നിൽക്കുന്നത് ഗണേഷ് ആയിരുന്നു.

" തേരേ വർഗി നാ പിണ്ട് വിച്ച് ദൂജി
പഞ്ചാബി കോയി ചിക് മാഹിയാ....."

യേ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിലെ
"ക്യൂട്ടി പൈ " എന്ന ഗാനത്തിന് ചുവട് വെച്ച്
ഗണേഷ് മുന്നോട്ട് വന്നു.... അത് കണ്ട അനു
ഷ്ക അത്ഭുതത്തോടെ എഴുന്നേറ്റു...
അവളുടെ കൂട്ടുകാരികൾ അവളെ പിടിച്ച്
ഇരുത്തി....

" ആദ്യം മെഹന്തി...."
അവർ കണ്ണുരുട്ടിയപ്പോൾ അനുഷ്ക അവി
ടെ ഇരുന്നെങ്കിലും നോട്ടം സ്റ്റേജിലേക്കായി
രുന്നു.... എങ്കിലും മെഹന്തി ഇട്ട് കഴിഞ്ഞതും
അവൾ ഓടി ചെന്ന് ഗണേഷിനൊപ്പം നൃത്തം ചെയ്തു....അവസാനം...അവർ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കിഒരു നിമിഷം നിന്നു

" മതീട്ടോ.... ഇനി നോട്ടം ഒക്കെ നാളെ കഴി
ഞ്ഞിട്ട് മതി..... അത് വരെ നിങ്ങൾ രണ്ടു പേരും തമ്മിൽ കണ്ടു പോകരുത്...."

ഗണേഷിന്റെ സഹോദരി ഗായത്രി അവരുടെ
ഇടയിൽ കയറി നിന്നിട്ട് പറഞ്ഞപ്പോൾ
എല്ലാവരും ചിരിച്ചു.... എല്ലാം കഴിഞ്ഞ് എല്ലാ
വരും പിരിഞ്ഞു പോയപ്പോൾ അനുഷ്ക
ഓർത്തു....

" നാളെ തന്റെ വിവാഹമാണ്....."

***********************

മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ രോഹൻ
ഫോൺ എടുത്ത് നോക്കി.... സമയം രാത്രി
പന്ത്രണ്ടിനോട് അടുക്കുന്നു....ഈ സമയത്ത്
അശ്വതിയെ പോയി കാണുന്നത് ശരിയല്ല....
പക്ഷേ.... ഇനിയും വൈകിയാൽ.... നാളെ
അവളുടെ വിവാഹം ആണ്.....അവളെ
തനിക്ക് നഷ്ടപ്പെട്ടുമോ എന്നൊരു ഭയം രോ
ഹൻറെ മനസിൽ ഉറവെടുത്തു..... അതിന്
മുൻപ് അശ്വതിയെ കാണണം..സംസാരിക്ക
ണം....അവൻ കാർ സ്റ്റാർട്ട് ചെയ്തു കൊണ്ട്
തീരുമാനിച്ചു.

*******************

ഡെക്കറേഷൻ വർക്കുകൾ നോക്കി നിന്നിട്ട്
രാജഗോപാൽ തൃപ്തിയോടെ പുഞ്ചിരിച്ചു.
അനുഷ്കയുടെ വിവാഹം താൻ വിചാരിച്ച
ത് പോലെ തന്നെ ഭംഗിയായി നടക്കും എന്ന്
അയാൾ ഓർത്തു.... എല്ലാം താൻ വിചാരിച്ച
പോലെ തന്നെ..... രണ്ടു കുടുംബങ്ങൾ മാത്ര
മേ വിവാഹത്തിന് ഉണ്ടാകൂ.... പിന്നെ അനു
ഷ്കയുടെയും ഗണേഷിന്റെയും രണ്ടു മൂന്നു
സുഹൃത്തുക്കളും... അത് കഴിഞ്ഞു റിസെ
പ്ഷൻ നടത്തി എല്ലാവരേയും വിളിച്ചാൽ മതി എന്ന് പറഞ്ഞത് അവരാണ്.... അത്
മതിയെന്ന് അയാൾക്കും തോന്നി..വിവാഹം
ആദ്യം നടക്കട്ടെ....

" ഏട്ടാ.... ഇത് വരെ റെഡിയായില്ലേ..സമയ
മാകാറായി...."

അവിടേക്ക് വന്നരാഗിണി അയാളെ നോക്കി
പറഞ്ഞു...അയാൾ വാച്ചിലേക്ക് നോക്കി.

" ഓ....സമയം ആയി അല്ലേ...."

രാജഗോപാൽ അകത്തേക്ക് പോയപ്പോൾ
രാഗിണി അനുഷ്കയുടെ റൂമിലേക്ക് നടന്നു.
അവൾ റെഡിയായി നിൽക്കുകയാണ്.....
കൂട്ടുകാരികളുടെ ഇടയിൽ ഇരുന്ന് എന്തൊ
ക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്ന
അനുഷ്കയെ നോക്കി രാഗിണി ഒരു നിമിഷം നിന്നു..... തന്റെ വീട്ടിലെ ജോലികൾ ചെയ്ത് ഒരു വേലക്കാരിയുടെ വില പോലും
കൊടുക്കാതെ ദേവരാജനും മാളവികയും
പണിയെടുപ്പിച്ചിരുന്ന പഴയ അശ്വതിയെ അ
വർ ഓർത്തു....

" അനൂ...ഗണേഷും ഫാമിലിയും എത്തീട്ടോ"

നന്ദന അവളുടെ അടുത്തേക്ക് ഓടി വന്നു
അനുഷ്ക ഒന്ന് കൂടി കണ്ണാടിയിൽ നോക്കി
ലെഹങ്കയുടെ ദുപ്പട്ട അവൾ തലയിലൂടെ
ഒന്ന് കൂടി വലിച്ചിട്ടു....
അപ്പോഴേക്കും രാഗിണിയും വേറെ രണ്ട്
സ്ത്രീകളും അവിടേക്ക് വന്ന് അനുഷ്കയു
ടെ കൈയിൽ പിടിച്ചു...

" വാ മോളേ.... മുഹൂർത്തം ആയി...."

അനുഷ്ക അവരുടെ കൂടെ പുറത്തേക്ക് നടന്നു... അവിടെ അലങ്കരിച്ച മണ്ഡപത്തി
ൽ ഗണേഷ് ഇരിക്കുന്നുണ്ട്... അനുഷ്ക
തലകുനിച്ച് മണ്ഡപത്തിൽ കയറി..ഗണേഷ്
അവളെ പാളി നോക്കി. ചന്ദനവും പിങ്കും
 ഇടകലർന്ന ലെഹങ്കയിൽ അവൾ അതിസു
ന്ദരിയായിരുന്നു... അവന്റെ നോട്ടം കണ്ട്
അനുഷ്ക ചോദ്യഭാവത്തിൽ നോക്കി....
ഗണേഷ് ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു
അപ്പോഴേക്കും ഗണേഷിന്റെ സഹോദരി
തുണി വിരിച്ച പലകമേൽ പൂജിച്ച് വെച്ചിരു
ന്ന ഒരു ഷാൾ എടുത്ത് നിവർത്തി അതിന്റെ
ഒരറ്റം ഗണേഷിന്റെ ഇടതു തോളിലൂടെ മുന്നി
ലേക്കിട്ടു...മറുഅറ്റം അനുഷ്കയുടെ ദുപ്പട്ട യുടെ അറ്റത് കൂട്ടി കെട്ടാനായി കൈയിലെട്
ത്തു..... അനുഷ്ക കണ്ണടച്ച് കൈകൾ കൂപ്പി

" നിർത്ത്......ഈ വിവാഹം നടക്കില്ല...."

ആ ശബ്ദം കേട്ട് അവൾ ഞെട്ടി കണ്ണ് തുറന്നു... അകത്തേക്ക് കയറി വരുന്ന രോ
ഹൻ വർമ....അവന്റെ പിന്നാലെ അവന്റെ
സെക്യൂരിറ്റി ടീം....അവൾ ഗണേഷിനെ നോക്കി.... അവനും എന്ത് പറയണം എന്നറി
യാതെ ഇരിക്കുകയാണ്...

" രോഹൻ......!!!! "
രാജഗോപാൽ പതിയെ പറഞ്ഞു.അയാൾ
അവന്റെ അടുത്തേക്ക് നടന്നു... പെട്ടെന്ന്
അനുഷ്ക ചാടി എഴുന്നേറ്റ് ഓടി ചെന്നയാ
ളെ തടഞ്ഞു കൊണ്ട് നിന്നു.
രോഹൻ രാജഗോപാലിനെ നോക്കാതെ
അനുഷ്ചയുടെ അടുത്തേക്ക് വന്നു.

" അച്ചൂ.... ഞാൻ പറഞ്ഞത് പോലെ എല്ലാ
സത്യങ്ങളും അറിഞ്ഞിട്ട് വന്നിരിക്കുവാ....
നിന്നേം എന്നേം ചതിച്ചത് ആരാണെന്ന്
എനിക്കറിയാം.... നിന്റെ അച്ഛനും എന്റെ
അച്ഛനും....അവരാ....അവരാ നമ്മളെ പിരി
ച്ചത്..... നിന്റെ അച്ഛൻ വീട്ടിൽ വന്നതും എന്റ
ച്ഛനോട് സംസാരിച്ചതും എല്ലാം ഞാൻ അറി
ഞ്ഞത് ഇപ്പോഴാണ്... കഴിഞ്ഞ അഞ്ചു വർഷമായി നിന്നേം എന്നേം പറ്റിക്ക്യായിരു
ന്നു ഇവര്.... എല്ലാ കാര്യങ്ങളും നിൻറെയീ
അച്ഛന് അറിയാം...."

രോഹൻ രാജഗോപാലിന് നേർക്ക് കൈ ചൂണ്ടി പറഞ്ഞു...അയാൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.... ഇത്രയും നാൾ
ഒളിപ്പിച്ച രഹസ്യങ്ങളൊക്കെ പുറത്തേക്ക്
വന്നു കഴിഞ്ഞു....അയാൾ അനുഷ്കയെ
നോക്കി...അവൾ പക്ഷേ ഭാവഭേദമില്ലാതെ
നിൽക്കുകയാണ്....

" അച്ചൂ.... ഇനിയും വൈകിയിട്ടില്ല....വാ....
ഇനിയാരെയാ നിനക്ക് നോക്കാനുള്ളത്.....?
ഈ ഗണേഷിനെയോ....? "

രോഹൻ അനുഷ്കയുടെ കൈയിൽ പിടിച്ചു കൊണ്ട്പറഞ്ഞു.അവൾ രോഹനെ നോക്കി
വേദനയോടെ പുഞ്ചിരിച്ചു.. പിന്നെ പതിയെ
തന്റെ കൈ വലിച്ചെടുത്തു...

" എനിക്ക്.... എനിക്കെല്ലാം അറിയാം രോഹ
ൻ....."

അവൾ പതിയെ പറഞ്ഞു....
രോഹൻ അമ്പരപ്പോടെ അവളെ തുറിച്ചു നോക്കി നിന്നു.....

" എല്ലാം അറിയാമെന്നോ....? അതിനർഥം
എല്ലാം അറിഞ്ഞിട്ടും നീ ഈ വിവാഹം ആഗ്ര
ഹിക്കുന്നു അല്ലേ...."

അനുഷ്ക അതെയെന്ന് തലയാട്ടി....രോഹ
ൻ  വിശ്വാസം വരാതെ അവളെ നോക്കി.
ഇത് തന്റെ അശ്വതി അല്ല എന്ന് അവന് തോന്നി....അനുഷ്ക അവന്റെ അടുത്തേക്ക്
ചെന്നു.

" രോഹൻ..... എനിക്കറിയാം നിനക്കിത്
എത്ര മാത്രം ഹർട്ട് ആകുമെന്ന്.... പക്ഷേ
ചില സത്യങ്ങൾ നമ്മൾ അംഗീകരിക്കണം....
കാരണം അന്നത്തെ അശ്വതിയോ രോഹ-
നോ അല്ല നമ്മൾ....ഈ അഞ്ച് വർഷങ്ങൾ
നമ്മളെ ഒരുപാട് മാറ്റിക്കഴിഞ്ഞു....ആഗ്രഹി
ച്ചാൽ പോലും എനിക്കാ അശ്വതി ആകാൻ
കഴിയില്ല...."

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി...
ഗണേഷ് എഴുന്നേറ്റ് അവളുടെ അടുത്ത് വന്നു നിന്നു...

" അശ്വതിയും രോഹനും സ്നേഹിച്ചിരുന്നു
പക്ഷേ അവർ ഒരുമിക്കുന്നത് ഒരു പക്ഷേ
ദൈവം ആഗ്രഹിച്ചിട്ടുണ്ടാവില്ല..അല്ലെങ്കിൽ
ആരെങ്കിലും അതിന് അനുവദിച്ചില്ല...
ഇപ്പോ അശ്വതി ഇല്ല... അനുഷ്ക മാത്രമേ
യുള്ളൂ...."

രോഹൻ വിശ്വാസം വരാത്ത പോലെ നിൽ
ക്കുകയാണ്...ഈ ഒരു വാക്ക്... ഇത് കേൾ
ക്കാനാണോ താൻ അഞ്ച് വർഷങ്ങൾ കാ
ത്തിരുന്നത്....? അശ്വതിക്ക് എല്ലാം അറിയാ
മായിരുന്നു... കൂടെ അഭിനയിക്കുമ്പോഴും
കണ്ടപ്പോഴും എല്ലാം....എല്ലാം അറിഞ്ഞിട്ടും 
ഒന്ന് മിണ്ടാൻ പോലും അവൾ ശ്രമിച്ചില്ലല്ലോ

" രണ്ടാഴ്ച കഴിഞ്ഞ് എന്റെ മാര്യേജ് ആണ്
ഗണേഷുമായിട്ട്.... ചെയ്ത തെറ്റിന്റെ
കുറ്റബോധം ഉണ്ടെങ്കിൽ ദയവ് ചെയ്ത്
ഇനിയെന്നെ ശല്യം ചെയ്യരുത്... വരട്ടെ..."

അനുഷ്ക വെഡ്ഡിംഗ് കാർഡ് കൊടുത്തിട്ട്
പറഞ്ഞതവനോർത്തു... അറിയാതെ രോഹ
ൻറെ കണ്ണുകൾ നിറഞ്ഞു.അനുഷ്ക അവ
നെ നോക്കി നിന്നു.

" രോഹൻ..... ഇന്ന് സിറ്റുവേഷൻ മാറി.... ഞാ
നാ അശ്വതിയല്ല....നീ ആ രോഹനും... അത് കൊണ്ട്..."

അവളൊന്നു നിർത്തി..

" ഐ ഹോപ് യൂ കാൻ അണ്ടർ സ്റ്റാൻഡ്"

രോഹൻ ഒരുപുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു... അവൾ അവന്റെ മുഖ
ത്തേക്ക് ഉറ്റു നോക്കി നിന്നു.

" നീ എന്റെ അശ്വതിയല്ല.... അവളുടെ ഒരു
ഛായ പോലുമല്ല നീ.... ഞാൻ സ്നേഹിച്ചത്
ഈ ലോകത്ത് ഒരു ഉറുമ്പിനെപ്പോലും വിഷ
മിപ്പിക്കാൻ കഴിയാത്ത അച്ചുവിനെയാ....
അവളുടെ സ്വന്തം വീട്ടിൽ ഒരു വേലക്കാരി
യുടെ വില പോലും ഇല്ലാഞ്ഞിട്ടും എല്ലാം
സഹിച്ച എൻറച്ചു.... എന്ത് സങ്കടവും അമ്മ
യുടെ അസ്ഥിത്തറയ്ക്കു മുന്നിൽ കരഞ്ഞു
തീർത്ത അച്ചു....ഒരു സപ്പോർട്ട് തന്ന് എന്നെ
സ്നേഹിച്ച ... ഞാൻ സ്നേഹിച്ച ആ അശ്വ
തി നീയല്ല....നിനക്കിനി അവളാകാൻ കഴി
യില്ല...." 

അവന്റെ ശബ്ദം വിറച്ചു... അവൻ കണ്ണ് തുടച്ചു... എന്നിട്ട് അനുഷ്കയെ നോക്കി..

" നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല അശ്വതീ...
ആ വീട്ടിലെ സ്ഥാനത്ത് നിന്ന് ഇന്നത്തെ
നിന്റെ ഈ മാറ്റം വരുമ്പോൾ പലതും മറന്ന്
പോകും.... അത് സ്വാഭാവികം..."

അനുഷ്ക അവനെ നോക്കി പുഞ്ചിരിച്ചു.

" രോഹൻ.....എന്നെ കുറ്റപ്പെടുത്തിക്കോളൂ...
ഒരിക്കൽ നിങ്ങൾക്ക്  എന്നെ മനസിലാകും.

അവൾ ഗണേഷിന്റെ കൈയിൽ പിടിച്ചു.
ഗണേഷ് രോഹനെ നോക്കി നിന്നു..അവന്
രോഹനോട് സഹതാപം തോന്നി.

" നിന്റെ അച്ഛൻ ആഗ്രഹിക്കുന്ന പോലെ
നല്ലൊരു ക്രിക്കറ്റ് പ്ലെയർ ആകണം....
അന്ന് എന്നേക്കാൾ കൂടുതൽ സ്നേഹിക്കു
ന്ന നിങ്ങളുടെ സ്നേഹം നിങ്ങളെ തേടി വരും.... ഐം ഷുവർ.... ദിസ് ഈസ് നോട്ട്
ദി എൻഡ് രോഹൻ...."

രോഹൻ ഉറക്കെ ചിരിച്ചു കൊണ്ട് അവളെ
നോക്കി....അവന്റെ മുഖത്ത് പരിഹാസം നിറഞ്ഞു

" സ്നേഹം....! ഇനിയൊരു സ്നേഹം....
അല്ലേ....ഈ ലോകത്ത് ആരാ അശ്വതീ
യഥാർത്ഥ സ്നേഹം കാണിക്കുന്നത്....?
അത് പറഞ്ഞു തരാമോ നീയെനിക്ക്....? "

അനുഷ്ക പുഞ്ചിരിയോടെ രോഹൻറെ
അടുത്ത് നിന്ന് തിരിഞ്ഞു നടന്നു...
പിന്നെ തിരിഞ്ഞു നോക്കിയിട്ട് പറഞ്ഞു

" ഒരു ദിവസം നിനക്കെന്നെ മനസിലാകും
രോഹൻ....."

രോഹൻ അവളെ തുറിച്ചു നോക്കി നിന്നു
അനുഷ്ക തിരിച്ച് മണ്ഡപത്തിൽ കയറി
ഗണേഷും പിന്നാലെ ചെന്നു നിന്നു.
മന്ത്രോച്ചാരണം ഉയർന്നപ്പോൾ രോഹൻ
ആലംബമറ്റത് പോലെ നിന്നു പോയി.
ഗണേഷ് അനുഷ്കയുടെ കൈയിൽ അമർ
ത്തിപ്പിടിക്കുന്നത് അവൻ കണ്ടു.രോഹൻറെ
കൈ അവരുടെ അടുത്തേക്ക് തടയാനെന്ന
വണ്ണം  നീണ്ടു...
പിന്നെ എന്തോ ചിന്തിച്ചിട്ടവൻ കൈ പിന്നി
ലേക്ക് തിരിച്ചെടുത്തു.... ഇനി ഇത് തടയേ
ണ്ട എന്നവന് തോന്നി... കാരണം അശ്വതി
സ്വന്തം ഇഷ്ടപ്രകാരം ആണ് ഗണേഷിനെ വിവാഹം ചെയ്യുന്നത്....
രോഹൻ നോക്കി നിൽക്കെ ഗണേഷും
അനുഷ്കയും ഏഴ് തവണ അഗ്നിയെ വലം വെച്ചു.... അതിന് ശേഷം ഗണേഷ് താലി
കൈയിലെടുത്തു.....രോഹൻറെ കണ്ണ് 
വീണ്ടും നിറഞ്ഞു....അവനെ നോക്കിയിട്ട് ഗ
ണേഷ് ആ താലി അനുഷ്കയുടെ കഴുത്തി
ൽ ചാർത്തി.... ഒരു നാണയത്തുട്ടിൽ സിന്ദൂ
രമെടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു....
രോഹൻ കണ്ണുകൾ ഇറുക്കി അടച്ചു..
അനുഷ്ക അവനെ നോക്കി നിന്നപ്പോൾ
ഗണേഷ് അവളുടെ തോളിൽ ചേർത്തു പിടിച്ചു..

" ഐം സോറി രോഹൻ..... നീ ആഗ്രഹിച്ച
അശ്വതിയാകാൻ എനിക്ക് പറ്റില്ല.... ഒരിക്കലും....."

രോഹൻ അനുഷ്കയേയും ഗണേഷിനെയു
മാറി നോക്കി.. പിന്നെ ചെറുതായി പുഞ്ചിരിച്ചു...

" ഇതാവാം ഒരു പക്ഷേ എന്റെ ജീവിതത്തി
ലെ ടേണിങ്ങ് പോയിന്റ്.... ഇനിയൊരു
പുതിയ രോഹൻ വർമ ജനിക്കുകയാണ്....
ഒരു ബന്ധത്തിനും തോൽപിക്കാൻ കഴിയാ
ത്ത രോഹൻ വർമ..... ഐ പ്രോമിസ് ടൂ
മൈ സെൽഫ്....."

അവൻ കാറിൽ കയറി .... ഡ്രൈവർ അവ
നെ നോക്കി....രോഹൻ ശാന്തമായി പുഞ്ചി
രിച്ചു.

" രാം ദാസ്... ഒരു പാട്ട് വെയ്ക്കൂ...."
അവൻ ഡ്രൈവറെ നോക്കി പറഞ്ഞു.
അയാൾ മ്യൂസിക് പ്ലേ ചെയ്തപ്പോൾ രോഹ
ൻ സീറ്റിലേക്ക് ചാരി കണ്ണുകളടച്ചു...നിശബ്
ദമായകാറിനുള്ളിൽഅവന്റെ ഹൃദയമിടിപ്പും
 പാട്ടും മാത്രം നിറഞ്ഞു.

"തും മേരേ....ഹോ ഇസ് പൽ മേരെ ഹോ...
കൽ ശായദ് യേ ആലംനാ രഹേ....
കുഛ് ഐസാ ഹോ തും തും നാ രഹോ....
കുഛ് ഐസാ ഹോ ഹം ഹംനാരഹേ....
യേ സാത് അലഗ് ഹോ ജായേ.....ചൽകേ
ചൽകേ ഹം ഖോ ജായേ.......
മേ ഫിർ ഭി തും കോ ചാഹൂംഗാ....
മേ ഫിർ ഭി തും കോ ചാഹൂംഗാ........"

(  ഈ നിമിഷം നീ എൻറെയാണ്.... ഒരു പക്ഷേ നാളെ അതങ്ങനെ അല്ലാതാകാം....
നാളെ നീ നീയും ഞാൻ ഞാനും അല്ലാതാ
യേക്കാം....നമ്മുടെ വഴികൾ പോലു മാറി നമ്മൾ അകന്നു പോയേക്കാം.... പക്ഷേ
അന്നും ഞാൻ നിന്നെ സ്നേഹിക്കും......" )

                      (തുടരും)

എനിക്കായ് നീ മാത്രം..........15

സൗത്ത് ആഫ്രിക്കയെ സെമി ഫൈനലിൽ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെ സ്ഥാ
നമുറപ്പിച്ചത് ഇന്ത്യ മുഴുവൻ ആഘോഷിക്കു
കയായിരുന്നു.... എല്ലായിടത്തും ചെറുപ്പക്കാ
ർ ഇന്ത്യൻ ടീമിന്റെ ഫ്ലെക്സ് ബോർഡുകളും
ചിത്രങ്ങളും നിരത്തിയിരുന്നു..... ഇനി ഫൈ
നൽ മത്സരം....അത് വെയിൽസിലാണ്.....

" ഫൈനലിൽ എത്താൻ കഴിഞ്ഞത് നമ്മുട
ടീമിന്റെ മുഴുവൻ വിജയമാണ്.... ഇതിൽ 
നിങ്ങളെയൊക്കെ പോലെതന്നെ എനിക്കും
ഒരുപാട് സന്തോഷമുണ്ട്....ഈ വിജയം ഞാ
ൻ ഭാരതത്തിന്റെ ജനങ്ങൾക്കായി സമർപ്പി
ക്കുന്നു....."

രോഹൻ പത്രസമ്മേളനത്തിൽ പറഞ്ഞ കാ
ര്യങ്ങൾ വർമ വായിക്കുകയായിരുന്നു.....
അയാളുടെചുണ്ടിലൊരുപുഞ്ചിരി വിരിഞ്ഞു
തന്റെ മകൻ താനാഗ്രഹിച്ച സ്ഥാനത്ത് എ-
ത്തിയെന്നയാൾ സ്വൽപം അഹങ്കാരത്തോ
ടെ ഓർത്തു.... ഇനി ഒരേയൊരു കടമ്പ കൂടി
മാത്രം....ഫൈനൽ....!!! അതും അവൻ കടം
ക്കുമെന്നയാൾ ആത്മവിശ്വാസത്തോടെ ഓ
ർത്തു..

" എന്താ ഓർത്തിരിക്കണത്....? "

പിന്നിൽ ഭാരതിയമ്മയുടെ സ്വരം കേട്ട് വർമ
തിരിഞ്ഞു നോക്കി.... ചായയുമായി വാതിൽ
പടിയിൽ നിൽക്കുകയാണവർ. അദ്ദേഹം
പുഞ്ചിരിയോടെ പത്രം എടുത്തവരുടെ നേർ
ക്ക് നീട്ടി...അവരത് വാങ്ങി.

" എനിക്ക് പോകണം ഭാരതീ.....ഫൈനൽ 
കഴിഞ്ഞ് അവനെയെനിക്കൊന്ന് കെട്ടിപ്പിടി
ക്കണം....."

ഭാരതിയമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചിട്ട്
തലകുലുക്കി.. അന്നത്തെ പ്രശ്നങ്ങൾക്ക്
ശേഷം രോഹൻ ഇവിടേക്ക് വന്നിട്ടില്ല....വല്ല
പ്പോഴും തന്നെ മാത്രം വിളിക്കും.... ആറ്
മാസങ്ങൾ കഴിഞ്ഞിരിക്കുന്നു....
അവരൊരു നിശ്വാസത്തോടെ ചായ കൊടു
ത്തിട്ട് അകത്തേക്ക് പോയി.

******************

" കണ്ടോ ഗണേഷ്....."

അനുഷ്ക പത്രം ഗണേഷിന് നീട്ടി.. അത് വാ
ങ്ങി നോക്കിയിട്ട് ഗണേഷ് അവളെ നോക്കി
അനുഷ്ക ആലോചനയോടെ നിൽക്കുകയ
ണ്.അവൻ അവളുടെ തോളിൽ തട്ടി...അനു
ഷ്ക ഞെട്ടി മുഖമുയർത്തി.

" താൻ ഒരുപാട് ആലോചിക്കണ്ട..ഈ ഫൈ
നൽ രോഹൻ നേടിയിരിക്കും.... അത്രയ്ക്ക്
സ്ട്രോങ്ങാണ് അയാളിപ്പോ.... ആർക്കും
അവനെ പിടിച്ചു നിർത്താൻ ഇനി കഴിയില്ല."

" അതേ.... ഫൈനൽ കഴിഞ്ഞു നമുക്ക് പോ
യി കാണണം രോഹനെ...."

" ഊം.... കാണാം...."

ഗണേഷ് പറഞ്ഞപ്പോഴവൾ പുഞ്ചിരിയോടെ ഗണേഷിന്റെ കൈ പിടിച്ച് ചുംബിച്ചു.

**********************

ഇന്നാണ് ഫൈനൽ മത്സരം....രോഹൻ തെ
ല്ല് ടെൻഷനോടെ നിന്നു... അവൻ പേഴ്സിൽ
നിന്ന് വർമയുടെ ഫോട്ടോ എടുത്ത് നോക്കി.
അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു

" എന്നോട് തെറ്റ് ചെയ്താൽ പോലും അച്ഛ
ൻറെ അനുഗ്രഹം ഇല്ലാതെ എനിക്കിത്
നേടാൻ പറ്റില്ല..... അച്ഛന്റെ ആഗ്രഹം ഞാൻ
സാധിച്ചിരിക്കും...."

ഒരു തുള്ളി കണ്ണുനീർ ആ ഫോട്ടോയിൽ വീ
ണു.അത് തുടച്ച് നീക്കിയിട്ടവൻ ഒരു നിമിഷം
കണ്ണടച്ചു നിന്നു..

വെയിൽസിലെ  " SWALEC  STADIUM " അ
വിടെയാണ് ഫൈനൽ മത്സരം നടക്കുന്നത്.
ഇംഗ്ലണ്ടിനെ  സെമിയിൽ തോൽപ്പിച്ച് ഫൈ
നലിലെത്തിയ ഓസ്ട്രേലിയൻ ടീമിനെയാണ്
രോഹനും ടീമും നേരിടേണ്ടത്..ആദ്യം ടോസ്
നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലി
യ എട്ടു വിക്കറ്റിന് 385 റൺസ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പ
ണിംഗ് ബാറ്റ്സ്മാൻമാരായ മുരളി വിജയും
ശിഖർ ധവാനും ചേർന്ന് 150 റൺസ് നേടി
കൊടുത്തു.... നല്ലൊരു തുടക്കം സമ്മാനിച്ച്
വിജയ് ഔട്ട് ആകുമ്പോൾ ഇന്ത്യ സേഫ്
സോണിലേക്ക് നീങ്ങിയിരുന്നു...അടുത്തതാ
യി ഇറങ്ങിയത് രോഹിത് ശർമ ആയിരുന്നു.
എങ്ങനെയും ഇന്ത്യയെ തോൽപിക്കാനായി
നിന്നിരുന്ന ഓസ്ട്രേലിയൻ ടീമിന് ഒരു സമ്മാ
നം കിട്ടിയ പോലെയാണ് അടുത്ത ബോളി
ൽ ധവാൻ ഔട്ടായത്..... ധവാന് പകരമിറ
ങ്ങാനായി രോഹൻബാറ്റ് കൈയിലെടുത്തു.
ഒരു നിമിഷം നിന്നിട്ട് അവൻ പവലിയനിൽ
നിന്ന് ഗ്രൗണ്ടിലേക്ക് നടന്നു.... ഇടത് കൈയി
ൽ ബാറ്റ് പിടിച്ച് വലതു കൈയിൽ ഗ്ലൗസ്
ഇട്ടു കൊണ്ട് രോഹൻ ഗ്രൗണ്ടിൽ ഇറങ്ങിയ
പ്പോഴേ കാണികൾക്കിടയിൽ ആരവമുയർ
ന്നു.... എല്ലായിടത്തും ഇന്ത്യൻ പതാക ഉയർ
ന്നു വന്നു....രോഹൻ ചുറ്റും നോക്കിയിട്ട് നട
ന്നു..

രോഹൻ നടന്നു പോകുന്നത് കണ്ട് വർമ
കണ്ണുകളടച്ച് പ്രാർത്ഥനയോടെ ഇരുന്നു....
ഇന്ന് തന്റെ മകൻ ലോകത്തിന് മുന്നിൽ
ഇന്ത്യയുടെ പേര് ഉയർത്തി കാട്ടണം....അവ
നത് സാധിക്കും....അയാൾ ഉറപ്പോടെ ഇരു
ന്നു..

                 ടിവിക്ക് മുന്നിൽ ഇരിക്കുകയാണ്
ഗണേഷും അനുഷ്കയും.... അനുഷ്ക ടെൻ
ഷനോടെ ഗണേഷിന്റെ കൈയിൽ അമർ
ത്തിപ്പിടിച്ചു...ഗണേഷും അതേ ടെൻഷനിലാ
യിരുന്നു... അപ്പോഴാണ് കോളിംഗ് ബെൽ
അടിച്ചത്...ഗണേഷ് എഴുന്നേറ്റ് ചെന്ന് വാതി
ൽ തുറന്നു.... പുറത്ത് നിന്ന രാജഗോപാലിന
കണ്ട് അവൻ ചിരിച്ചു കൊണ്ട് കെട്ടിപ്പിടിച്ചു.

" വരൂ.... അങ്കിൾ.... എന്താ ഒരു മുന്നറിയിപ്പു
മില്ലാണ്ട്.... വിളിച്ചിരുന്നെങ്കിൽ ഞാൻ
വന്നു കൊണ്ടുവന്നേനേല്ലോ....."

" അവിടിരുന്നിട്ടൊരു സമാധാനം ഇല്ല ഗണേ
ഷ്.....അതാ അനുവിനെയൊന്ന് കാണാൻ
വന്നത്...."

ഗണേഷ് അയാളെ അനുഷ്കയുടെ അടു
ത്തേക്ക് കൊണ്ട് പോയി...അവൾ അയാളെ
ഒന്ന് നോക്കിയിട്ട് അടുത്തേക്കിരുത്തി.

" അച്ഛൻ ടെൻഷൻ ആകണ്ട.... എല്ലാം ശരി
യാകും..... ദൈവം നമ്മുടെ കൂടെയുണ്ട്..."

അയാളവളുടെ മുടിയിൽ തലോടിക്കൊണ്ട്
ടിവിയിലേക്ക് നോക്കി...

**********

സ്കോർ 250 ആയപ്പോൾ രോഹന് ചെറിയ
ആശ്വാസം തോന്നി.... താനും തന്റെ ടീമും
ഇത് നേടും എന്ന നേരിയ ഒരു വിശ്വാസം...
അവൻ പെട്ടെന്ന് മനസിനെ തിരുത്തി....
" നേടും എന്ന വിശ്വാസം അല്ല.... ഇത് നേടി
എന്ന് തന്നെ കരുതുക......ഇവിടെയെങ്കിലും
തനിക്ക് ജയിക്കണം.... ജയിച്ചിരിക്കും...!
ആ തീരുമാനം അവൻ ഊട്ടിയുറപ്പിച്ചത് അട്
ത്ത ബോളിലൊരു ബൗണ്ടറി പായിച്ചു കൊണ്ടാണ്.....!

           ഒരു കോൾ വന്നപ്പോൾ ഗണേഷ് എഴു
ന്നേറ്റ് പോയി... രണ്ടു മിനിറ്റ് സംസാരിച്ചിട്ട്
അവൻ തിരിച്ചു വന്നു... അനുഷ്ക അവനെ
നോക്കി...

" അനൂ.... ഹോസ്പിറ്റലിൽ നിന്നാ.... എന്നോ
ട് അത്യാവശ്യമായി ചെല്ലാൻ പറഞ്ഞിട്ട്....
അനുഷ്ക പെട്ടെന്ന് എഴുന്നേറ്റു...

" ഞാനും വരുന്നൂ.... എനിക്ക് ഒറ്റയ്ക്ക് പറ്റില്ല

" അച്ഛൻ ഒറ്റയ്ക്കാവില്ലേ അനൂ....? "

" സാരമില്ല..... നിങ്ങള് പോയി വാ...."
രാജഗോപാൽ പറഞ്ഞപ്പോൾ ഗണേഷ്
തലകുലുക്കി.അവർ പോകുന്നത് നോക്കി
ഇരുന്നിട്ട് രാജഗോപാൽ ടിവിയിലേക്ക് വീണ്ടും  നോക്കി...

               300 ൽ എത്തിയപ്പോഴാണ്  രോഹി
ത്  ശർമ ഔട്ടായത്....97ൽ ഔട്ടായപ്പോൾ വല്ലാത്തൊരു നിരാശ രോഹിത്തിന്റെ മുഖത്ത്പ്രകടമായിരുന്നു... വേൾഡ് കപ്പിൽ ഒരു സെഞ്ച്വറി നേടാൻ സാധിക്കാത്ത വിഷമത്തോടയാണ് രോഹിത് ശർമ തിരി-
കെ പോയത്.എങ്കിലും രോഹൻറെ കൂടെ
ചേർത്ത് ഇന്ത്യയുടെ ജയം രോഹിത് ശർമ
ഉറപ്പാക്കി തന്നിരുന്നു.
 അടുത്തതായി ഇറങ്ങിയത് ചേതേശ്വർ പൂജാര ആണ്.....രോഹൻ
പൂജാരയുടെ അടുത്തേക്ക് ചെന്ന് എന്തോ 
പറയുന്നത് വർമ കണ്ടു.... അപ്പോഴാണ്
അയാളുടെ ഫോൺ റിംഗ് ചെയ്തത്....

" ഹലോ....."

മറുവശത്ത് നിന്ന് കേട്ട വാർത്ത അയാളുടെ
മുഖത്ത് ഒരായിരം പൂത്തിരികൾ കത്തിച്ചു.
അയാൾ നിറഞ്ഞു വന്ന മിഴികൾ തുടച്ചു.

" ഓക്കേ.... മാച്ച് കഴിഞ്ഞാലുടൻ ഞങ്ങൾ
തിരിച്ചു പോരാം.... ഓക്കേ..."

അയാൾ കോൾ കട്ട് ചെയ്തിട്ട് ഭാരതിയമ്മ
യെ നോക്കി...അവരും അദ്ദേഹത്തെ നോ
ക്കി ഇരിക്കുകയായിരുന്നു...

" ആരാ വിളിച്ചത്....? "

" ദൈവം എന്റെ പ്രാർത്ഥന കേട്ടു ഭാരതീ...
ഇനിയെന്റെ മോൻ ഞാൻ ആഗ്രഹിച്ച പോ
ലെ ജീവിക്കും....."

ഒരു നിമിഷം ഓർത്തിട്ടയാൾ അവരുടെ കൈയിൽ പിടിച്ച് പറഞ്ഞു...

" അല്ലെടീ....നമ്മളാഗ്രഹിച്ചത് പോലെ..."

അത് കേട്ട് ഭാരതിയമ്മ ഒരു വിതുമ്പലോടെ
തലയാട്ടി...

**********

ഇന്ത്യയുടെ സ്കോർ 377 ൽ ആയപ്പോൾ
പൂജാര ഔട്ടായി.... അപ്പോഴേക്കും ഇന്ത്യയു
ടെ ജയം ഉറപ്പായിരുന്നു....
ഇനി എന്ത് ചെയ്യാൻ എന്നൊരു ഭാവം ഓസ്
ട്രേലിയൻ പ്ലെയഴ്സിൻറെമുഖത്ത് കണ്ടു.
ഗാലറിയിലെങ്ങും ഇന്ത്യൻ പതാക പാറിപ്പറ
ന്നു. അടുത്തതായിവന്ന ജഡേജ ആദ്യബോളിൽ തന്നെ ഒരുബൗണ്ടറി പായിച്ചു..... ഇനി ജയിക്കാൻവേണ്ടത് വെറും അഞ്ച് റൺസ് മാത്രം....അടുത്ത ബോളിൽ ഒരു റൺ മാത്രമേ എടുക്കാനായുള്ളൂ....
അടുത്ത ബോളിനായി എല്ലാവരും കാത്തു നിന്നു.രോഹൻ ബാറ്റ് നിലത്തേക്ക് കുത്തി.... പന്ത് പറന്ന് വന്നപ്പോഴവൻ ബാറ്റ് വീശി.....
എല്ലാവരുടെയും മിഴികൾ മേലോട്ട് ഉയർന്നു.
രോഹൻ ശ്വാസമടക്കി നിൽക്കുകയാണ്.....
ഒരു നിമിഷം സ്റ്റേഡിയം മുഴുവൻ നിശബ്ദത
നിറഞ്ഞു...

" സിക്സർ........!!!!!

ആരോ വിളിച്ചു പറയുന്നത് രോഹൻ കേട്ടു.
അവൻ വിശ്വാസം വരാതെ നോക്കി നിന്നു.
ആരോക്കെയോ ഗ്രൗണ്ടിലേക്ക് ഓടി വരുന്ന
ത് അവൻ കണ്ടു.....

" താങ്ക്സ് അച്ഛാ..... താങ്ക്സ് അശ്വതീ...ഈ
പുതിയ രോഹൻ വർമ്മയെ സൃഷ്ടിച്ചതിന്."

ടീം അംഗങ്ങൾ അവനെ എടുത്തുയർത്തി
കൊണ്ട്  സ്റ്റേഡിയത്തിലൂടെ വിജയാഹ്ലാദം
മുഴക്കി..... അതിന് ശേഷം ഓസ്ട്രേലിയൻ
പ്ലെയേർസ് ഇന്ത്യൻ താരങ്ങൾക്ക് അഭിനന്ദ
നം അറിയിച്ചു..... അവസാനം ഇന്ത്യയുടെ
ദേശീയ ഗാനം ആ സ്റ്റേഡിയത്തിൽ മുഴങ്ങി.

*************************

അനുഷ്ക ഒരു പൊട്ടിക്കരച്ചിലോടെ ഗണേ
ഷിനെ കെട്ടിപ്പിടിച്ചു....അവൾ ടിവിയിലേക്ക്
കൈ ചൂണ്ടി...

" ഗണേഷ്.....ഹി ഡിഡ് ഇറ്റ്...."

ഗണേഷും ആഹ്ലാദത്തോടെ തലയാട്ടി...

" എനിക്കറിയാമായിരുന്നു അവനത് നേടും
എന്ന്..... കാരണം പഴയ രോഹൻ അല്ല അ
വനിന്ന്..

അവർ രാജഗോപാലിനെ നോക്കി.അയാളും
വിശ്വാസം വരാതെ നിൽക്കുകയാണ്....
അനുഷ്കയും ഗണേഷും അയാളുടെ കൈയിൽ പിടിച്ചു. രാജഗോപാൽ കണ്ണുകള
ടച്ചു..... കൺപീലികൾക്കിടയിലൂടെ കണ്ണ്
നീർ ഊർന്നിറങ്ങിയതയാൾ തുടച്ചു.

************************

" ഞാനിന്ന് ആരാണോ അതിന് കാരണം 
എന്റെ അച്ഛൻ ആണ്.... അച്ഛന്റെ ട്രെയിനി
ങ്ങ് എനിക്കെപ്പോഴും ഒരു വാർ പോലെയാ
ണ് തോന്നിയത്.... ഒരിക്കലും ഒരു നല്ല വാക്ക് പോലും എന്നോട് പറഞ്ഞിട്ടില്ല....അ
തിന് എനിക്ക് അച്ഛനോട് ഒരുപാട് ദേഷ്യം
തോന്നിയിട്ടുണ്ട്.... പക്ഷേ.... അതെല്ലാം ഈ
യൊരു ദിവസത്തിന് വേണ്ടിയാണെന്ന്
ഇപ്പോ എനിക്ക് മനസിലാകുന്നുണ്ട്.....
താങ്ക്യൂ അച്ഛാ......"

മൈക്കിന് മുന്നിൽ നിന്ന രോഹൻറെ ശബ്ദ
മിടറി.....ഈ നിമിഷം അച്ഛൻ ഇവിടെയുണ്ടാ
യിരുന്നെങ്കിൽ എന്നവൻ ആഗ്രഹിച്ചു പോയി. അവൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്നു.... 

ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷം കിട്ടി
യ സ്വീകരണത്തിലായിരുന്നു രോഹൻറെ 
ഈ പ്രസംഗം..മുംബൈയിലാണ് സ്വീകരണം
അവൻ സ്വന്തം സീറ്റിൽ വന്നിരുന്നു.
പെട്ടന്നാണ് സ്റ്റേജിലെ ലൈറ്റ് ഡിം ആയത്.
എല്ലാവരും കാര്യം മനസിലാകാതെ അവിടേ
ക്ക് നോക്കി...

" താങ്ക്സ് രോഹൻ..... ഞാൻ ആഗ്രഹിച്ചത്
പോലെ എനിക്ക് വേണ്ടി നീ എല്ലാം ചെയ്തു.
നിന്റെ ലൈഫിലെ ഏറ്റവും വലിയ ജയം
പോലും നീ എനിക്ക് സമ്മാനിച്ചു...അങ്ങനെ
യുള്ളപ്പോൾ നിനക്ക് ഞാനും ഒരു ഗിഫ്റ്റ്
തരണ്ടേ....? 

വർമയുടെ ശബ്ദം കേട്ട് രോഹൻ ചുറ്റും നോക്കി....അവന് അച്ഛനെ കാണാൻ ആ
നിമിഷം വല്ലാത്ത ആഗ്രഹം തോന്നി.

" നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സമ്മാനം
അത് ഞാനിപ്പോ നിനക്ക് തരികയാണ്..."

രോഹൻ സ്റ്റേജിലേക്ക് നോക്കി.... പതിയെ
ലൈറ്റ് സ്റ്റേജിലേക്ക് ഫോക്കസ് ചെയ്തു.
അവിടേക്ക് വർമ പതിയെ നടന്നു വന്നു.
രോഹൻ പതിയെ എഴുന്നേറ്റു..... പെട്ടെന്ന്
അവന്റെ കണ്ണുകൾ എന്തിലോ തടഞ്ഞു
അവന്റെ മുഖത്ത് അവിശ്വസനീയത നിറ
ഞ്ഞു..... വർമ സ്റ്റേജിലേക്ക് തള്ളിക്കൊണ്ട്
വന്ന ഒരു വീൽ ചെയർ.....അതിലിരിക്കുന്ന
പെൺകുട്ടി....രോഹൻ വീണ്ടും വീണ്ടും
നോക്കി.... അത്.... അത് തന്റെ അച്ചുവല്ലേ?

" ഇതാ നിന്റെ അച്ചു..അഞ്ച് വർഷങ്ങൾക്ക്
മുൻപ് നിൻറടുത്ത് നിന്ന് ഞാൻ തട്ടിത്തെറി
പ്പിച്ച നിന്റെ സ്നേഹം...."

രോഹൻ പതിയെ നടന്ന് അവളുടെ അടു
ത്ത് വന്നു....നിലത്തായി മുട്ടുകുത്തി ഇരുന്നു
അവളുടെ കൈയിൽ പിടിച്ചു.

" അച്ചൂ..... എന്താ ഇതൊക്കെ...? നിന്റെ
വിവാഹം ഗണേഷുമായിട്ട് ....എന്താ നിനക്ക്
പറ്റ്യത്....? "

അവന്റെ സ്വരം ആർദ്രമായി.... അശ്വതി
അവന്റെ കൈയിൽ മുറുകെ പിടിച്ചു.

" രോഹൻ.....ഞാനാരെയും വിവാഹം ചെയ്
തിട്ടില്ല...ഞാനെന്നും സ്നേഹിച്ചത് നിന്നെയാ
നിന്നെ മാത്രം...."

രോഹൻ ഒന്നും മനസിലാകാതെ വർമയെ
നോക്കി... അശ്വതിയുടെ വിവാഹം തന്റെ
കൺമുന്നിലാണ് നടന്നത്.... പക്ഷേ ഇപ്പോൾ
അവൾ പറയുന്നു ആരെയും വിവാഹം ചെ
യ്തിട്ടില്ലായെന്ന്....അവന്റെ സംശയം മനസി
ലാക്കിയിട്ടെന്നവണ്ണം വർമ പുഞ്ചിരിച്ചു.

" ഐം സോറി രോഹൻ..... കഴിഞ്ഞ അഞ്ചു
വർഷമായി ഈയൊരു ദിവസത്തിനായിട്ടാ
ഞങ്ങൾ വെയ്റ്റ് ചെയ്തിരുന്നത്...."

രോഹൻ ഒന്നും മനസിലാകാതെ അവരെ
മാറി നോക്കി... അപ്പോഴാണ് പുറത്ത് നിന്ന്
അനുഷ്കയും ഗണേഷും രാജഗോപാലും
കയറി വന്നത്....രോഹൻ അന്തംവിട്ടു നോക്കി നിന്നു.... വീൽചെയറിൽ അശ്വതി...
നടന്നു വരുന്ന അനുഷ്ക.....ഒരേ മുഖം....
ഒരേ ചിരി..... സ്റ്റൈലിൽ മാത്രം വ്യത്യാസം.

" എന്താ ക്യാപ്റ്റൻ....?ഷോക്കായി പോയോ?"

അനുഷ്ക ചിരിയോടെ ചോദിച്ചപ്പോൾ
രോഹൻ അവളെ തുറിച്ചു നോക്കി.

" ഞാൻ ആദ്യം തൊട്ടേ പറഞ്ഞതല്ലേ ഞാൻ
നിങ്ങളുടെ അച്ചു അല്ലായെന്ന്..... ഞാൻ
അനുഷ്ക.... അശ്വതിയുടെ അനുജത്തി.."

" അനുജത്തിയോ....? "
രോഹൻ വീണ്ടും അമ്പരന്നു...

" അതേ..... മൊത്തത്തിൽ അല്ല.... പക്ഷേ
ഹാഫ് സിസ്റ്റർ.... സുചിത്രാമ്മ അച്ചുവേച്ചീടെ
അമ്മ രാധിക എന്റമ്മ..... പക്ഷേ ദൈവം
ഞങ്ങളെ ഒരേപോലെ സൃഷ്ടിച്ചു...
ലുക്ക് എലൈക്ക് സിബ്ലിങ്ങ്സ്......"

രോഹൻ അശ്വതിയെ നോക്കി...അവൾ
അതേയെന്ന് തലയാട്ടി....രോഹൻ അവളു
ടെ അടുത്തേക്ക് ചെന്ന് അവളുടെ മുഖം
കൈയിലെടുത്ത് ഇരു മിഴികളിലും ചുംബിച്ചു...

*********************

തിരികെ വീട്ടിൽ എത്തിയപ്പോൾ വർമയാ
ണ് രോഹനോട് എല്ലാ കാര്യങ്ങളും പറഞ്ഞ
ത്....... അഞ്ച് വർഷങ്ങൾക്ക് മുമ്പ്....

             മുംബൈയിൽ എത്തിയപ്പോഴാണ്
അശ്വതിയോട് രാജഗോപാൽ അനുഷ്ക
യെ പറ്റി പറയുന്നത്.... സുചിത്രയുടെ മരണ
വും അച്ചുവിനെ പിരിഞ്ഞതുമെല്ലാം ആകെ
തകർത്ത അയാളെ ജീവിതത്തിലേക്ക് തിരി
ച്ച് കൊണ്ട് വന്നത് രാധിക ആയിരുന്നു....
സുഹൃത്തായ ഹൈദരാബാദുകാരൻ ശ്രീനി
വാസിൻറെ പെങ്ങൾ.... ഒരു തീവ്രവാദി
അറ്റാക്കിൽ ആകെയുണ്ടായിരുന്ന ജ്യേഷ്ഠ
നെ നഷ്ടപ്പെട്ടപ്പോൾ അവളെ അയാൾ കൂ
ടെക്കൂട്ടി...... നാട്ടിൽ ആരും ഇതൊന്നും
അറിഞ്ഞതുമില്ല......
അവൾക്ക് ഒരു മകൾ ജനിച്ചു.അനുഷ്ക എന്ന കൊച്ചു സുന്ദരി.....
അവൾക്ക് നാല് വയസുള്ളപ്പോഴാണ് രാധി
ക  മരിച്ചത്.... ക്യാൻസർ ആയിരുന്നു.
അശ്വതിയെ അവൾക്കറിയാം..... ചേച്ചിക്കാ
യി കാത്തിരിക്കുകയായിരുന്നു അവൾ....
അശ്വതിയെ പോലെ തന്നെ അഞ്ചാം വയ
സു മുതൽ ഹോസ്റ്റൽ ജീവിതം ആയിരുന്നു
അവളുടെയും..... അത് കൊണ്ട് തന്നെ ഒരു
ചേച്ചിയെ കിട്ടിയപ്പോൾ ഏറ്റവും സന്തോഷി
ച്ചതും അവളാണ്... പതിയെ അശ്വതിയും
അവിടവുമായി ഇണങ്ങി.... അനുഷ്കയ്ക്ക്
രോഹനുമായുള്ള അവളുടെ ബന്ധം അറി
യാമായിരുന്നു..... അത് നടക്കില്ല എന്ന്
അവൾക്ക് അറിയാമായിരുന്നു എങ്കിലും
രോഹനെ മറക്കാൻ അശ്വതി തയ്യാറല്ലായി
രുന്നു അവൻ തന്റെ കോൾ എടുത്തില്ല എന്ന് വെച്ച് അത് തന്നെ വേണ്ടാന്നു വെച്ചതാണെന്ന് അവൾക്ക് വിശ്വസിക്കാൻ പറ്റിയില്ല... അനുഷ്കയ്ക്കും അതേ അഭി
പ്രായം ആയിരുന്നു....
രോഹനെ കോൺടാക്ട് ചെയ്യാൻ ഒരു വഴി
യും ഇല്ലായിരുന്നു അവൾക്ക്....അതിനിടയി
ലാണ് രാജഗോപാൽ ഗണേഷിന്റെ കാര്യം
വീണ്ടും കൊണ്ടുവന്നത്....... അവൾ മറു
പടിയൊന്നും കൊടുക്കാഞ്ഞപ്പോഴാണ്
ഗണേഷ് അതിന്റെ കാരണം രാജഗോപാലി
നോട് തിരക്കിയത്...... അന്ന് ആ രഹസ്യം
രാജഗോപാൽ അയാളോട് പറഞ്ഞു.....
തന്നെ അപമാനിച്ചു വിട്ട വർമയുടെ കുടും
ബത്തേക്കാൾ നല്ലത് ഗണേഷ് ആണെന്നു
ള്ള അയാളുടെ തീരുമാനം....ആ തീരുമാനം
അവിടേക്ക് വന്ന അശ്വതി കേട്ടു..... അന്ന്
ആ വീട്ടിൽ നിന്ന് അവളിറങ്ങി ഓടി....
രോഹൻറെ അരികിലേക്ക്.....
ആദ്യം കണ്ട ടാക്സിയിൽ കയറി റെയിൽ
വേ സ്റ്റേഷനിലേക്ക് പോയ അവളുടെ കാർ
ഒരു ആക്സിഡന്റിൽ പെട്ടു.....അന്നവളെ
ആശുപത്രിയിൽ എത്തിച്ചത് മുംബൈയിൽ
രോഹനെ കാണാനെത്തിയ വർമയാണ്.
അവളെ അറിയില്ലെങ്കിലും ഉപേക്ഷിച്ച്
പോകാതെ അദ്ദേഹം കൂടെ നിന്നു....അവള
യന്വേഷിച്ചു രാജഗോപാൽ അവിടെ എത്തി
യപ്പോഴാണ് .... അത് അശ്വതിയാണെന്ന്
അയാളറിഞ്ഞത്..അന്ന്വർമ അവിടെ നിന്ന്
പോന്നു.... പക്ഷേ ആ പെൺകുട്ടി....അവളു
ടെ  മുഖത്തെ നിഷ്കളങ്കത...... അതാവാം
വർമയെ വീണ്ടും അവിടേക്ക് എത്തിച്ചത്.
അന്നാണ് അയാൾ അവൾക്ക് ആക്സി
ഡൻറ് ആകാനുള്ള സിറ്റുവേഷൻ അറിഞ്ഞ
ത്....അതയാളെ പിടിച്ചുലച്ചു.... പതിയെ
അയാൾ അവളുടെ നിത്യ സന്ദർശകനായി.
രാജഗോപാലിന് പക്ഷേ ഇത് ഒട്ടും താൽപര്യ
മില്ലായിരുന്നു....എങ്കിലും ഗണേഷ് അയാളെ
വിലക്കി നിർത്തി.... അതിനിടയിൽ ആണ്
ഡോക്ടർ ആ വാർത്ത അവരെ അറിയിച്ച
ത്..... അശ്വതി ഇനിയൊരിക്കലും എഴുന്നേറ്റ്
നടക്കില്ല എന്ന്...... അത് വർമ്മയ്ക്ക് ഒരു
ഷോക്ക് ആയിരുന്നു..... എല്ലാം താൻ കാര
ണമാണെന്ന് അയാൾക്ക് തോന്നി.....
പക്ഷേ അശ്വതി അയാളെ ആശ്വസിപ്പിക്കു
കയാണ് ചെയ്തത്.....അവളെ ഗണേഷ്
ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലേക്ക്
മാറ്റി..... അന്ന് വർമ അശ്വതിക്ക് ഒരു വാക്ക് കൊടുത്തു.....അവളെ രോഹൻ വിവാഹം
ചെയ്യുമെന്ന്.... പക്ഷേ അത് അശ്വതി 
സമ്മതിച്ചില്ല..... ഒരിക്കലും രോഹൻ തന്നെ
ഈ അവസ്ഥയിൽ കാണരുതെന്ന് അവൾ
ശഠിച്ചു.... തന്നെ ഈ അവസ്ഥയിൽ കണ്ടാ
ലവൻ സ്വന്തം ലക്ഷ്യം പോലും മറന്ന് തന്റെ
അരികിലേക്ക് വരും എന്നവൾ സങ്കടപ്പെട്ടു.
അന്ന് വർമ ഉറപ്പിച്ചു.... താൻ കഴിഞ്ഞാൽ
രോഹനെ ഏറ്റവും സ്നേഹിക്കുന്ന അശ്വതി
യാണെന്ന്....

അശ്വതി അയാളോട് പറഞ്ഞു.... അവൾക്ക്
അവളുടെ സ്നേഹത്തിൽ പൂർണമായും
വിശ്വാസം ഉണ്ടെന്ന്.....എത്ര വർഷം കഴിഞ്ഞാലും രോഹൻ അവൾക്ക് വേണ്ടി
കാത്തിരിക്കുമെന്ന്...... എന്ന് താൻ എഴു
ന്നേറ്റ് നിൽക്കുന്നോ അന്നേ ഞാൻ രോഹ
നെ കാണൂ എന്ന്..... അന്ന് വർമ്മയ്ക്ക്
അവളോട് സ്നേഹം മാത്രമല്ല....ബഹുമാ
നവും തോന്നി...

***********

വർമ പറഞ്ഞു നിർത്തിയിട്ട് രോഹനെ നോക്കി... അവൻ അശ്വതിയെ ചേർത്ത് പിടിച്ചു കൊണ്ടിരിക്കുകയാണ്.....അവൻറെ
കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
ബാക്കി പറഞ്ഞത് രാജഗോപാലാണ്.

" നാല് വർഷത്തെ ട്രീറ്റ്മെന്റിന് ശേഷം
അശ്വതി എഴുന്നേറ്റ് ഇരിക്കും എന്നായി....
അപ്പോഴെങ്കിലും രോഹനോട് സത്യം
പറയാമെന്ന് എല്ലാവരും പറഞ്ഞെങ്കിലും
അശ്വതി സമ്മതിച്ചില്ല...
വേൾഡ് കപ്പ്....ആ ലക്ഷ്യം വരെ കാത്തിരി.
 ക്കണമെന്നവൾ പറഞ്ഞു പക്ഷേ ഇതിനിടയിൽ അനുഷ്ക ആരും വിചാരിക്കാത്ത ഒരു കാര്യം ചെയ്യ്തു.... അശ്വതിയുടെ അപകടം
നടക്കുമ്പോൾ ലണ്ടനിൽ ആയിരുന്ന അവ
ൾ ഇതിനെല്ലാം കാരണം രോഹൻ ആണ്
എന്ന് കരുതി അവനോടുള്ള പ്രതികാരത്തി
ന് വേണ്ടിയാണ് ആരും അറിയാതെ മോഡ
ലിംഗ് ചെയ്യാൻ തുടങ്ങിയത്.....ഈ നാലു
വർഷത്തിനിടയിൽ അശ്വതിയുടെ ഡോക്
ടർ എന്ന മട്ടിൽ തുടങ്ങിയ ഗണേഷുമായു
ള്ള റിലേഷൻ ഒരു ഇഷ്ടത്തിൽ എത്തിയി
രുന്നു.....അവൾ രോഹൻറെ കൂടെ ഒരു
ആഡ് ചെയ്യാൻ ഒരുപാട് പരിശ്രമിച്ചു..... താൻ അശ്വതിയാണെന്ന് അവൻ വിശ്വസി
ക്കും എന്നവൾക്ക് ഉറപ്പായിരുന്നു.....

രാജഗോപാൽ പറഞ്ഞു കൊണ്ട് അനുഷ്ക
യെ നോക്കി.....അവൾ ഒരു ചിരിയോടെ
എഴുന്നേറ്റ് അശ്വതിയുടെ അടുത്തേക്ക് വന്നു...
" രോഹന് ഒരു പണി കൊടുക്കാനാണ് 
വിചാരിച്ചത്.....
പക്ഷേ ആഡ് ചെയ്തു കഴിഞ്ഞപ്പോൾ
എനിക്ക് മനസിലായി രോഹൻ തെറ്റുകാ
രനല്ലയെന്ന്....... അങ്ങനെയാണ് ഞാൻ 
ഗണേഷിനോട് കാര്യങ്ങൾ പറഞ്ഞത്.....
അവസാനം അവൻ എന്നോട് എല്ലാം പറഞ്ഞു...... അപ്പോഴാണ് ഞാൻ എല്ലാം
അറിഞ്ഞത്........ അന്ന് ചേച്ചി എന്നോട്
പറഞ്ഞു ഈ വിവാഹം നടന്നാൽ മാത്രമേ
രോഹൻ കൂടുതൽ സ്ട്രോങ് ആകു എന്ന്.
അശ്വതി മറ്റൊരാളെ വിവാഹം കഴിച്ചു എന്ന് കാണുമ്പോൾ രോഹൻ കൂടുതൽ സ്ട്രോങ് ആകുമെന്ന്..... അത് കൊണ്ടാ ഞാൻ ഒന്നും
പറയാഞ്ഞത്....."

രോഹൻ അശ്വതിയുടെ മുഖത്തേക്ക് ഉറ്റു നോക്കി.... അവളുടെ മിഴികൾ നിറഞ്ഞിരു
ന്നു.....

"എന്തിനാ അച്ചൂ നീയെന്നെ ഇങ്ങനെ സ്നേ
ഹിക്കണത്..... വീണ്ടും നീ തന്നെ എന്റെ
ജയത്തിന് കാരണമായി...... എന്തിന്....?"

അശ്വതി മെല്ലെ ബന്ധപ്പെട്ട് എഴുന്നേറ്റ് നിന്നു
രോഹൻ അവളുടെ കൈയിൽ പിടിച്ചു.
അവളവൻറെ കണ്ണിലേക്ക് നോക്കി പുഞ്ചി
രിച്ചു....

" അതിന് ഒരു മറുപടിയേയുള്ളൂ രോഹൻ....
ഐ ലവ് യൂ...."

അശ്വതി മന്ത്രിച്ചു....രോഹൻ അവളെ കെട്ടി
പ്പിടിച്ച് അവളുടെ മുഖം ഉമ്മകൾ കൊണ്ട് മൂടി....അവർ രണ്ടു പേരും കരയുകയായി
രുന്നു....

വർമ കണ്ണ് തുടച്ചു കൊണ്ട് ചിരിച്ചു.

" ഇനി എത്രയും വേഗം അച്ചു മോളെ എനി
ക്ക് എന്റെ മോന്റെ ഭാര്യയായി വേണം..."

രോഹൻ അയാളുടെ അടുത്തേക്ക് ചെന്നു.

" സോറി അച്ഛാ..... ഞാൻ ഒന്നും അറിയാതെ
എന്തൊക്കെ പറഞ്ഞു...."
അവൻ വർമയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
വർമ ഭാരതിയമ്മയെ നോക്കി ചിരിച്ചു.

" കണ്ടോടീ..... എന്റെ മോൻ പറഞ്ഞത്...? ഞാൻ പറഞ്ഞില്ലേ നിന്നോട് അവനൊരിക്ക
ലും എന്നെ വെറുക്കാൻ പറ്റില്ലെന്ന്..."

ഭാരതിയമ്മ കരഞ്ഞു കൊണ്ട് തലകുലുക്കി
അത് കണ്ട് എല്ലാവരും സന്തോഷത്തോടെ ചിരിച്ചു.... ഗണേഷ് അനുഷ്കയെ ചേർത്ത് പിടിച്ചിരുന്നു.
രാജഗോപാൽ തന്റെ രണ്ടു മക്കളുടെയും
സ്നേഹം ഇങ്ങനെ തന്നെ നിൽക്കണേ
എന്ന് പ്രാർത്ഥിച്ചു കൊണ്ട് കണ്ണ് തുടച്ചു.
വർമയും ഭാരതിയമ്മയും രോഹനെയും
അശ്തിയെയും ചേർത്തു പിടിച്ചു.

****************************************

ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ട്
അശ്വതി പതിയെ നടന്നു വന്നു....കോൾ കട്ട് ചെയ്തിട്ട് അവൾ ചുറ്റും നോക്കി..

" ആദീ.....

അവളുടെ വിളി കേട്ട് ഭാരതിയമ്മ പുറത്തേ
ക്ക് വന്നു.

" എന്താ മോളേ....?

" അമ്മേ ആദിയെ കണ്ടോ...? "

" ഇല്ല.... ഞാൻ അകത്തു നോക്കട്ടെ....."

അശ്വതി മുറ്റത്തേക്ക് ഇറങ്ങി... പെട്ടെന്ന്
ആരോ അവളുടെ വായ പൊത്തി... അത്
രോഹൻ ആയിരുന്നു...അവൾ എന്താ
എന്ന് ആംഗ്യം കാണിച്ചു കൊണ്ട് ചോദിച്ചു
അവൻ കൈ ചൂണ്ടിയ ഇടത്തേക്ക് നോക്കി
യ അവൾ അന്തംവിട്ടു...
വർമയും നാല് വയസുകാരൻ ആദിയും
ക്രിക്കറ്റ് കളിക്കുകയാണ്.....
ആദി തെറ്റ് ചെയ്യുമ്പോൾ വർമ കണ്ണുരുട്ടു
ന്നുണ്ട്.....

" ആദീ.... അങ്ങനെയല്ല....ദാ ഇങ്ങനെ.... ഇനി നിന്റെ പേരിലാണ് ഈ വീട് അഭിമാ
നിക്കേണ്ടത്.....യൂ ഷുഡ് മേക് യുവർ ഫാ
ദർ ആന്ഡ് ഗ്രാൻഡ് പാ പ്രൗഡ്...."

ഇത് കേട്ട് രോഹന് ചിരിപൊട്ടി.... അവൻ
ചിരിയോടെ അശ്വതിയെ നോക്കി..

" പാവം.....ആദി ഈസ് ട്രാപ്ഡ്....!!!!!!! 

അത് കേട്ട് അശ്വതി ചിരിയോടെ അവന്റെ
തോളിൽ മുഖമണച്ചു.....രോഹൻ അവളെ
ചേർത്ത് നിർത്തിയപ്പോൾ ഇതിനെല്ലാം
കാരണമായ തന്റെ ഈശ്വരനോട് നന്ദി
പറയാൻ അശ്വതിമറന്നില്ല. ..........!

                    -അവസാനിച്ചു-

നീതുകൃഷ്ണ
  

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്