പ്രണയിനി ഫുൾ പാർട്ട്

പ്രണയിനി ഫുൾ പാർട്ട്

"നന്ദ ടീച്ചറെ...അപ്പോ നമ്മൾ പ്ലാൻ ചെയ്തപോലെ എല്ലാം നടപ്പാക്കാം അല്ലേ"

"sir പറഞ്ഞപോലെ തന്നെ ചെയ്യാം...ആദ്യം കളക്ടർ sir അന്ന് ഫ്രീ ആണോ എന്ന് അറിയണം...ആരെങ്കിലും രണ്ടോ മൂന്നോ പേര് ക്ഷണികണം.നമ്മുടെ ആവശ്യം പറയുകയും വേണം.നമ്മൾ ഉദ്ദേശിക്കുന്ന date collector free അല്ല എന്നുണ്ടെങ്കിൽ വേറെ ചോദിച്ചു നോക്കാം.വേഗം തന്നെ കലക്ട്രേറ്റ് ഓഫീസ് പോകണം"

"ശ്രീനാഥ് sir പിന്നെ ഭദ്ര ടീച്ചറും നന്ദ ടീച്ചറും കൂടി പോയാൽ മതിയല്ലോ.നിങ്ങൾ രണ്ടു ടീച്ചേഴ്സ് കളക്ടർ ആയിട്ട് ഏറ്റവും അടുത്ത ബന്ധം ഉള്ളത് അല്ലേ"....അതും പറഞ്ഞു നാരായണൻ മാസ്റ്റർ ഗൂഢമായി ഒന്ന് പുഞ്ചിരിച്ചു... നന്ദയെ ചൂഴ്ന്നു നോക്കി.

നാരായൺ മാസ്റ്ററുടെ പെട്ടന്നുള്ള ചോദ്യത്തിൽ നന്ദയും ഭദ്രയും ഒന്ന് പൊള്ളി പിടഞ്ഞപോലെ തമ്മിൽ നോക്കി.

നാരായണൻ സർനോട് തങ്ങളെ ഒന്ന് ഒഴിവാക്കി തരുമോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷേ അത് സമ്മധികില്ല എന്ന് ചോദ്യത്തിൽ നിന്നും തന്നെ മനസ്സിലായി.മറുത്തൊന്നും പറയാതെ ഭദ്രയും നന്ദയും അവിടെ നിന്നും ഇറങ്ങി പരസ്പരം ഒന്ന് നോക്കുക കൂടെ ചെയ്യാതെ...

staffroomil മറ്റു ടീച്ചേഴ്സ് കാത്തു നിൽക്കുന്നുണ്ടായിരുന്നു.കലക്ട്രേറ്റ് പോകേണ്ട ജോലി ഭദ്രക്കും നന്ദ ടീച്ചർക്കും ആണെന്ന് കേട്ടപ്പോൾ മറ്റുള്ളവരും സന്തോഷിച്ചു.
"അപ്പോ ഇനിയുള്ള പ്ലാനിംഗ് കളക്ടർ കണ്ടതിനു ശേഷം തീരുമാനിക്കാം അല്ലേ ശ്രീനാഥ് sir". ഹേമ ടീച്ചറുടെ ആയിരുന്നു ചോദ്യം.

രഞ്ജൻ സാറും ബീന ടീച്ചറും പിന്നെ നോൺ ടീച്ചിംഗ് staff രണ്ടുമൂന്നു പേരും ഉണ്ടായിരുന്നു.ചെറിയ മീറ്റിങ് ആയതുകൊണ്ട് തൊട്ടടുത്ത് വീടുള്ള ടീച്ചേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നെ എല്ലാവരും പോയിരുന്നു.

ഹേമ ടീച്ചറുടെ ചോദ്യത്തിന് ശ്രീനാഥ് സാർ മറുപടി നൽകി." ആദ്യം ഞങ്ങള് ഒന്ന് കളക്ടറെ കാണട്ടെ എന്റെ ടീച്ചറെ.ബാക്കി പിന്നീട് തീരുമാനിക്കാമെന്ന്".

"ഭദ്ര ടീച്ചറെ നിങ്ങൾക്ക് സൗകര്യമുള്ള ഒരു ദിവസം പറയണം കേട്ടോ നമുക്ക് പോകാം.പറ്റുമെങ്കിൽ ഈ ആഴ്ച തന്നെ അധികം വൈകികണ്ട" ശ്രീനാഥ് ഭദ്ര ടീച്ചറോട് പറഞ്ഞു ബാഗ് എടുത്തു നടന്നു.

നിങ്ങളും പോകുകയല്ലെ. ഞങ്ങളും ഇറങ്ങുകയാണ്.മറ്റു ടീച്ചേഴ്സ് എല്ലാരും ഇറങ്ങി. 

"നന്ദ എന്താ നമ്മൾ ചെയ്യാ" ഭദ്ര മുഖത്തേക്ക് നോക്കാതെ ആരോടെന്നില്ലാതെ ചോദിക്കും പോലെ ചോദിച്ചു.

"ഏട്ടത്തി എന്നായാലും ഒരിക്കൽ കാണണം തമ്മിൽ...സമയം ആയെന്നു കരുതിയാൽ മതി"

"കാണണം" ഭദ്രയുടെ ആത്മഗതം.പിന്നെ ഒന്നു നെടുവീർപ്പിട്ടു.

"നമുക്ക് ഇറങ്ങാം ഏട്ടത്തി"

ഭദ്ര നന്ദയുടെ ബാഗ് കൂടെ എടുത്തു രണ്ടു പേരും റോഡിലേക്ക് ഇറങ്ങി നടന്നു

കല പില പറഞ്ഞു വരുന്ന അവർക്കിടയിൽ വലിയ ഒരു മൗനം തളം കെട്ടി നിന്ന്.പരസ്പരം ഒന്നും സംസാരിക്കാൻ ആകാതെ.

പോകുന്ന വഴിയിലെ മാവും കുറ്റി ചെടികളും പേരക്ക മരവും സ്ഥിരം വഴിയിൽ കാണുന്ന പതിവുകാരും എല്ലാം അവരെ ഉറ്റു നോക്കി അത്രക്കും നിശ്ശബ്ദത ആയിരുന്നു അവർക്കിടയിൽ.

ഇൗ കുട്ടികൾക്ക് ഇത് എന്ത് പറ്റിയെന്നു അവരെ അറിയുന്നവർ പരസ്പരം ചോദിക്കുന്നു.

അവരുടെ നിശബ്ദതയെ ഭേദിച്ച് കൊണ്ട് ഒരു ബുള്ളറ്റ് സൗണ്ട് അവരുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. ആ ശബ്ദം അടുത്തേക്ക് വരുംതോറും നന്ദ തലക് കൈ കൊടുത്തു നിന്നു്.ഭദ്ര വാച്ച്ചിലേക് നോക്കി."നന്ദ മോളെ കൃത്യം സമയം 4.45 "

നന്ദ ഭദ്രയെ ഉഴപ്പിച്ച് നോക്കി...ചുണ്ട് കൂർപിച്ച് നിന്നു.

"എന്നെ നോക്കി കണ്ണ് ഉരുട്ടി പേടിപികണ്ട.അവനെ പേടിപ്പിച്ച് നോക്ക്"

അതും പറഞ്ഞു ഒരു കുസൃതി ചിരിയും നൽകി ഭദ്ര

നന്ദ ഭദ്രയുടെ കൈയും പിടിച്ച് നടത്തത്തിന്റെ വേഗത കൂട്ടി.അപ്പോളേക്കും ബുള്ളറ്റ് അവർക് അടുത്ത് എത്തിയിരുന്നു.

"സയാമീസ് ഇരട്ടകൾ ഇന്ന് നേരം വൈകിയോ"

ഒരു ആറര അടി പൊക്കത്തിൽ ഒരു മനുഷ്യൻ ഇറങ്ങി അവരുടെ അടുത്തേക്ക് നിന്നു.

ആറര അടി പൊക്കത്തിൽ ഒരു ഒത്ത മനുഷ്യൻ. ഇരു നിറത്തിൽ 6 പാക്ക് ബോഡിയും നല്ല ബ്രൗൺ കളർ കൃഷ്ണമണി,പട്ടാളക്കാരുടെ പോലുള്ള ഹെയർ കട്ടിംഗ്.കാണാനും സുമുഗൻ ആയ ഒരു ചെറുപ്പക്കാരൻ.

"ഞങ്ങൾ നേരം വൈകിയാലും ശിവൻ കൃത്യ സമയം ആണ്".മറുപടി പറഞ്ഞത് ഭദ്ര ആയിരുന്നു.

ശിവന്റെ നോട്ടം നന്ദയിലും

നന്ദ നിന്ന് ശ്വാസം വലിച്ച് വിട്ട് ദൂരെ എവിടേക്കോ കണ്ണ് നട്ട് നിന്നു.

"അല്ല ഭദ്രേ നിന്റെ അനിയത്തി കുട്ടി ഇന്ന് മൗന വ്രതത്തിൽ ആണോ..??"

അതും പറഞ്ഞു ശിവൻ ഇടം കണ്ണ് ഇട്ടു നന്ദയെ നോക്കി.

നന്ദ തല ചെരിച്ചു ശിവന്റെ നേരെ കൂർപിച്ചു ഒരു നോട്ടം

ആ നിമിഷം ശിവന്റെ കൈ അറിയാതെ അവന്റെ ഇട നെഞ്ചില് വച്ചു.വല്ലാത്തൊരു സുഖമുള്ള വേദന.അവളുടെ നോട്ടത്തിന്റെ കൂരമ്പുകൾ കൊണ്ട വേദന.പതിയെ ഇട നെഞ്ചില് തടവി അവളെ നോക്കി മന്ദഹസിച്ചു.

ഇതെല്ലാം കണ്ട് ഭദ്ര തല കുമ്പിട്ടു ശബ്ദമില്ലാതെ ചിരിച്ചു നിന്നു.

"ഏട്ടത്തി വരുന്നുണ്ടോ..???അല്ലെങ്കി കൂട്ടുകാരനോട് വിശേഷം പറഞ്ഞു അങ്ങ് നിന്നോ ഞാൻ വീട്ടിൽ പോവാ "

നന്ദ വേഗം നടക്കാൻ തുടങ്ങി.

"എന്താ ഭദ്രേ ഗൗരി ഇന്ന് നല്ല ഗൗരവത്തിൽ ആണല്ലോ"

ശിവന്റെ ഗൗരി എന്നുള്ള വിളി അവളുടെ കണ്ണുകൾ ചുവപ്പിച്ചു ദേഷ്യതാൽ..മൂക്കിൻ അഗ്രം നിന്ന് വിറച്ചു .

"ഡോ തന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുത് എന്ന്.തനിക്ക് പറഞ്ഞാൽ മനസിലാകില്ല അല്ലേ.ഇനിയും താൻ ഗൗരി എന്നും വിളിച്ചു വന്നാൽ വിവരം അറിയും.പറഞ്ഞേക്കാം മോകുള്ള രാമ"

അതും പറഞ്ഞു ഭദ്രയുടെ കയും വലിച്ച് പിടിച്ച് നന്ദ നടന്നു

അവരുടെ നടത്തം നോക്കി ശിവനും.കൺമുന്നിൽ നിന്നും മറയും വരെ ശിവൻ അവിടെ തന്നെ നിന്നു.

ഗൗരി....ഗൗരി നന്ദ...നീ എല്ലാവർക്കും നന്ദ ആണ്...മറ്റുള്ളവരുടെ നന്ദ ടീച്ചർ... ഇൗ ശിവന് മാത്രം നീ ഗൗരി ആണ്...ശിവന്റെ മാത്രം ഗൗരി

മനസ്സിൽ പറഞ്ഞു ഒരു തൂമന്ധഹസത്തോടെ ശിവൻ വണ്ടിയും എടുത്തു തിരികെ പോയി.


പ്രണയിനി  02

നന്ദയും ഭദ്രയും നടന്നു നടന്നു ഒരു വലിയ പാടവരമ്പിലൂടെ നടന്നു ഒരു വലിയ പടികെട്ടിന് മുൻപിൽ എത്തി. മുത്തേഴ്ത്ത് തറവാട് എന്ന് വലിയ ഒരു വീതിയുള്ള മരത്തിൽ സ്വർണ ലിപികളിൽ എഴുതിയ വീടിന് മുൻപിൽ എത്തി.
പണ്ടത്തെ തറവാടിന്റെ മഹിമ വിളിച്ചോതുന്ന തരത്തിലുള്ള ഒരു നാലുകെട്ട് ആയിരുന്നു അത്.

പടികെട്ട് കഴിഞ്ഞു അവർ നടന്നു.

"ചേച്ചിയും അനിയത്തി കുട്ടിയും ഇന്ന് ഒരിത്തിരി നേരം വൈകിയോ എന്നൊരു സംശയം"

ചോദ്യത്തിന്റെ ഉടമ ഒരു തോർത്ത് തലയിൽ വട്ടത്തിൽ ചുറ്റി കെട്ടി മുണ്ട് മടക്കി കുത്തി ഉടുത്ത് പൂമുറ്റത്ത് എത്തി.

"അച്ഛൻ"...ഭദ്രയുടെ ചുണ്ടുകൾ മന്ത്രിച്ചു.

ഭദ്ര മറുപടി ആയി ഒന്ന് പുഞ്ചിരിച്ചു .അകത്തേക്ക് നടന്നു.

ഗൗരി എന്തോ ഗഹനമായ ചിന്തയിൽ മുഴുകി പൂമുറ്റത്തെ ഇറയത്ത് ഇരുന്നു.

"അച്ഛന്റെ നന്ദുസ്‌ എന്താ ആലോചികുന്നെ...?? കാര്യമായ എന്തോ ഒന്നാണ്."

നന്ദ പെട്ടന്ന് ഞെട്ടി അച്ഛനെ നോക്കി.പതുക്കെ പുഞ്ചിരി വരുത്തി.

"കഷ്ടപ്പെട്ടു ചിരികണ്ട നന്ദു.സ്കൂളിലെ പൂർവ വിദ്യാർഥി സംഗമം എവിടെ വരെ ആയി പ്രോഗ്രാം സെറ്റിങ്.അതാണോ ചിന്തയുടെ കാര്യം "

അവള് അച്ഛന്റെ മുഖത്തേക്ക് ഉറ്റു നോക്കി.

"ഒന്നുമില്ല എന്ന് പറഞ്ഞാല് നുണ ആകും മുത്തെഴത് കൃഷ്ണൻ വാര്യരെ.കാര്യമുണ്ട്.പറയാം.കിച്ചൻ വരട്ടെ കിച്ചനോട് പറയാം"

"അവൻ വിളക്ക് വയ്ക്കും മുമ്പെ വരും മോള് പോയി കുളിച്ചു വല്ലതും കഴിക്ക് കേട്ടോ"

മറുപടി ആയി ഒരു മൂളൽ മാത്രം നൽകി നന്ദ പതുക്കെ അകത്തേക്ക് നടന്നു.

നന്ദ പോകുന്നതും നോക്കി അയാള് നിന്ന്...കാര്യമായി എന്തോ ഒന്ന് ഉണ്ടല്ലോ ..പറയും അവള്.അയാള് ഒരു തൂമ്പയും എടുത്തു വയലിലേക്ക് തിരിച്ചു.

@@@@@@@@@@@@@@@@@@@@@@

തുളസിത്തറയിൽ ഭദ്ര വിളക്ക് വെക്കുന്നതും നോക്കി നന്ദ ഇറയത്ത് നിലവിളക്കിന് മുൻപിൽ ഇരുന്നു.തുളസി തറയിൽ വിളക്ക് വച്ച് ഭദ്ര നന്ദക്ക് അരികിൽ ഇരുന്നു രണ്ടാളും ഗണപതി സ്തുതിയിൽ തുടങ്ങി നാമം ജപിച്ചു.

അത് കേട്ട് കൊണ്ട് കൃഷ്ണൻ വാര്യരും സീത അമ്മയും പൂമുഗത്തേക്ക് വന്നു നിന്നു തൊഴുതു.നാമം ജപിച്ചു കഴിഞ്ഞു രണ്ടാളും തൊഴുതു എണീറ്റു.

"അമ്മേ കിച്ചനെ കണ്ടില്ലല്ലോ ഇതുവരെ"

നന്ദ അമ്മയെ നോക്കി ചോദിച്ചു.

"അവൻ ചിലപ്പോ ക്ളബിൽ ഉണ്ടാകും"

അച്ഛൻ ആയിരുന്നു മറുപടി പറഞ്ഞത്.

"എന്തെങ്കിലും പണി ഉണ്ടോ അമ്മെ ചെയ്യാൻ.ഇല്ലെങ്കിൽ ഞാൻ ഒന്ന് കിടനോട്ടെ"

"നീ കിടന്നോ പെണ്ണേ..പ്രത്യേകിച്ചും ഒന്നുമില്ല ചെയ്യാൻ...കഞ്ഞിയും പുഴുക്കും അമ്മ ഉണ്ടാക്കി കഴിഞ്ഞു. പാത്രങ്ങൾ കുറച്ചു കഴുകണം.അത് ഞാൻ ചെയ്തോളാം"

ഭദ്ര ആയിരുന്നു അത് പറഞ്ഞത്.

അവളെ നോക്കി ഒരു വിഷാദ ചിരി സമ്മാനിച്ചു നന്ദ മുറിയിലേക്ക് നടന്നു.ഭദ്രക്ക് അറിയാം എന്നെ.

നന്ദ പോകുന്നതും നോക്കി ഭദ്ര നിന്നു."ഒന്നു മറന്നു തുടങ്ങിയത് ആയിരുന്നു എല്ലാം.വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ ...."

ഭദ്ര കണ്ണു മടച്ച് നെഞ്ചില് കൈ വച്ചു ഒരു നിമിഷം നിന്നു.പതിയെ അടുക്കളയിലേക്ക് നടന്നു.

"നന്ദക്ക് എന്താ മോളെ...മുഖം വല്ലാതെ..എന്റെ കുട്ടിയുടെ മനസ്സ് പിടയുന്നു..."

"അനിവാര്യമായ ഒരു കൂടി കാഴ്ചക്ക് സമയമായി അമ്മേ.ഇതോടു കൂടി എല്ലാ വിഷമങ്ങളും അവസാനിച്ചു ഒരു പുതിയ ജീവിതം തുടങ്ങും നന്ദ...അമ്മ വിഷമികാതെ ഇരിക്കു.എന്ത് ഉണ്ടായാലും അവള് പറയും. കിച്ചേട്ടൻ വരട്ടെ"

"ഇൗ ചെക്കന് ഇത് എന്താ കുറച്ചു നാളുകൾ ആയി കുറച്ചേറെ വൈകി വീട്ടിലേക്ക് വരൂ...ക്ലബും കൂട്ടുകാരും എന്നും പറഞ്ഞുള്ള അവന്റെ പോക്ക്...ഇന്ന് എന്തായാലും നല്ലത് പറയണം.ഇങ്ങ് വരട്ടെ"

ഭദ്ര മനസ്സിൽ പറഞ്ഞു..."ഞാൻ കാരണം ആണ് എന്റെ കിച്ചേട്ടൻ ഇങ്ങനെ...വഴക്ക് പറയല്ലേ അമ്മേ"

കണ്ണിൽ കണ്ണീർ തുളുമ്പി വെമ്പാൻ നിന്നു...കാഴ്ചയെ മറച്ചു...മുഖം തുടച്ചു പതിയെ ജോലി തുടങ്ങി.
നന്ദ തന്റെ മുറിയിലെ ജനലിനോട് ചേർന്ന് ഇട്ടിരിക്കുന്ന കട്ടിലിൽ ഇരുന്നു മുട്ടുകാലിൽ മുഖം അമർത്തി പുറത്തേക്ക് നോക്കി ഇരുന്നു.നല്ല തണുത്ത കാറ്റ് ജനലിൽ കൂടി വരുന്നുണ്ടായിരുന്നു.കാറ്റിൽ അഴിച്ചിട്ട അവളുടെ നീളൻ മുടി ഇഴകൾ പാറി പറന്നു.

ജീവിതത്തിൽ എന്താണ് ഏറ്റവും അധികം മറക്കാൻ ശ്രമിക്കുന്നത് അത് ഓരോ നിമിഷവും ഓർമിച്ചുകൊണ്ട് സൂജി കുത്തും വേദന മനസ്സിന് ഏൽപ്പിക്കുന്നു

മറക്കരുത് എന്ന് ആഗ്രഹിക്കുന്നത് മറവിയുടെ പട് കുഴിയിലേക്ക് വീണു പോകുകയും ചെയ്യുന്നു.

പെട്ടന്ന് ശിവന്റെ മുഖം മനസ്സിൽ തെളിഞ്ഞു.ആട്ടി പായ്ച്ചിട്ടും ഒരു നോട്ടം കൊണ്ട് പോലും പ്രതീക്ഷ കൊടുകതിരുന്നിട്ടും ജീവനേക്കാൾ ഏറെ സ്നേഹിക്കുന്നത് ...

എനിക്ക് മറക്കണം എല്ലാം...ജീവിക്കണം...അച്ഛനും അമ്മക്കും ചേട്ടനും വേണ്ടി മാത്രമല്ല എനിക്ക് വേണ്ടി കൂടിയും

അതിനു ഇനി ഒരു കൂടിക്കാഴ്ച കൂടി വേണം.

"ഏട്ടന്റെ നന്ദു എവിടെയാ...ഞാൻ വന്നു "

"കിച്ചെട്ടൻ എത്തി"....

"ഏട്ടാ ഞാൻ ദാ വരുന്നു"

പഠികെട്ടുകൾ ചാടി ചാടി അവൽ ഏട്ടന്റെ അടുത്തേക്ക് കുതിച്ചു

"എന്റെ നന്ദു ഒന്ന് പതുക്കെ വാ...ഞാൻ എവിടേക്കും പോകുന്നില്ല ...നീ ഇങ്ങനെ ചാടി ചാടി വരുമ്പോൾ ഭൂമി കുലുങ്ങും പോലുണ്ട്"

"കിച്ചാ വെറുതെ എന്നെക്കൊണ്ട് ചീത്ത പറയിപിക്കല്ലെ...ഒരു ചളി ആയി വന്നേക്കുവാ"

"എന്താ മോളെ ...മുഖം വല്ലാതെ ...നടുകളതിൽ ഇരുന്നു സംസാരിക്കാം വായോ "

നന്ദു വിന്റെ കൈയും പിടിച്ച് അവളെ ചേർത്ത് പിടിച്ചു കൊണ്ട് കിച്ചു നടുകളത്തിലേക്ക് നടന്നു

അച്ഛനും അമ്മയും ഭദ്രയും അവർക്ക് മുന്നേ അവിടെ സ്ഥാനം പിടിച്ചിരുന്നു.

ഇവിടുത്തെ എന്നുമുള്ള പതിവുകൾ ഒന്നാണ് ഇത്.എത്ര വൈകിയാലും രാത്രിയിൽ നടുകളത്തില് എല്ലാരും കൂടും.അന്നത്തെ വിശേഷങ്ങൾ എല്ലാരും പരസ്പരം പങ്കു വച്ചിട്ട് ആണ് രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത്.

അപ്പോ ഇന്നത്തെ വിശേഷം പറച്ചിൽ തുടങ്ങാമല്ലോ...അച്ഛൻ പറഞ്ഞു തുടങ്ങി

എല്ലാ കണ്ണുകളും നന്ദയിൽ തങ്ങി നിന്നു.കാരണം എന്നും അവിടുത്തെ സംസാരം തുടങ്ങുന്നതും അവസാനിപ്പിക്കുന്നത് അവളാണ്.

നന്ദ ഒരു നിമിഷം ഒന്ന് പകച്ചു നിന്ന പോലെ.

"മോളെ" 

ഏട്ടന്റെ ആ വിളി അവളെ ഉണർത്തി.

അവളൊന്നു പുഞ്ചിരിച്ചു.

"പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന് ആ മൂക്കുള്ള രാമൻ അവനെ ഇനി എന്റെ മുൻപിൽ ഗൗരി എന്നും പറഞ്ഞു വന്നാൽ....എത്ര പറഞ്ഞാലും മനസിലാകില്ല ...തെമ്മാടി"

അതും പറഞ്ഞു അവൾ ദേഷ്യത്താൽ മൂക്ക് വിറപ്പിച്ച്...കവിൾ തടവും ചുവന്നു തുടുത്തു.

" മൂക്കുള്ള രാമൻ...ശിവനെ ആണോ നീ ഉദേശിച്ചെ"

പൊട്ടി ചിരിക്കാൻ വന്ന കിച്ചു കടിച്ചമർത്തി ചോദിച്ചു.

"അതേ"

"ശിവൻ....ശിവൻ അവൻ നമ്മുടെ മണി മംഗലത്തെ കുട്ടി അല്ലേ ഡാ മോനെ"

"അതേ അച്ഛാ"

കിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.

"അവൻ കുട്ടി അല്ല വട്ടി ആണ്...മുഴുത്ത വട്ടണ് അവന്"

അതും പറഞ്ഞു നന്ദ ചുണ്ട് കൂർപിച്‌ നിന്നു.

"ആ വട്ടനെ പെരുമാറാൻ എന്റെ ഉണ്ണിയാർച്ച അനിയത്തി തന്നെ മതി...പിന്നെ അതല്ല നിന്റെ മുഖം ഇങ്ങനെ ആകാനുള്ള കാരണം.നീ അത് പറ"

"പറയാട ചേട്ടാ... നിനക്കു അറിയാലോ സ്കൂളിൽ ആർട്സ് കോളേജ് ബിൽഡിംഗ് പണിയുന്നതിന് ഫണ്ട് വേണ്ടി നടത്താൻ ഉദ്ദേശിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമം.ഞാൻ ആണ് അങ്ങനെ ഒരു നിർദേശം വച്ചത്"

"ഇത് കഴിഞ്ഞ ആഴ്ച നമ്മൾ ഡിസ്കസ് ചെയ്തത് അല്ലേ.മാത്രവുമല്ല എന്റെ പല ഫ്രണ്ട്സ് ആയിട്ട് ഞാൻ അതിനെ പറ്റി സംസാരിക്കുകയും ചെയ്തു.വർഷങ്ങൾ ആയി പ്രവാസികളായി നടക്കുന്ന പലരും വരാമെന്ന് ഏറ്റിട്ടുണ്ട്."

"ഉം"

"ഇതിൽ എന്താ ഇത്രക്കും ടെൻഷൻ"

"നമ്മുടെ ഇപ്പോളത്തെ ഡിസ്ട്രിക്ട് കളക്ടർ നമ്മുടെ സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർഥി ആണ്. അയാളെ ക്ഷണിക്കാൻ പോകണം. മാസ്റ്റർ എന്നെയും ഭദ്രയേയും ശ്രീനാഥ് സാറിനെയും ആണ് ഏൽപിച്ചത്."

കിച്ചുവിന്റെ മുഖം മങ്ങുന്ന കാഴ്ച അവള് ശ്രദ്ധിച്ചു.

"ഡിസ്ട്രിക്ട് കളക്ടർ ദേവ ദത്തൻ".

ആ പേര് കേട്ടതും എല്ലാവരുടെയും മുഖം വലിഞ്ഞു മുറുകി.


പ്രണയിനി   03


സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.

അത് നന്ദക്കും കുറച്ചു അരോചകമായി തോന്നി.

ആരും പരസ്പരം ഒന്ന് നോക്കുന്നു കൂടി ഇല്ല.

നന്ദ തന്നെ നിശബ്ദതയെ ഭേദിച്ച് തുടങ്ങി.

"ഏട്ടാ നീ എന്തെങ്കിലും പറയൂ.ഇതുപോലെ മിണ്ടാതെ ഇരിക്കല്ലെ.നിന്റെ വാക്കുകൾ ആണ് എന്റെ മനോബലം എന്ന് നിനക്കു അറിയില്ലേ "

ഒരു നിമിഷം കിച്ചു നന്ദയെ ഇമ വെട്ടാതെ നോക്കി നിന്നു.

അവന്റെ മനസ്സിലും ഒരു സംഘർഷം നടക്കുന്നത് നന്ദ അവന്റെ മുഖത്ത് നിന്നു വായിച്ചു.

അവന്റെ വാക്കുകൾക്ക് ആയി അവള് കാതോർത്തു.

"നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ നടന്നത്.ആഗ്രഹിക്കുന്നത് എന്തോ ദൈവം നിശ്ചയിച്ചത് വേറെ എന്തോ.അതെല്ലാം എന്റെ മോള് മറന്നു തുടങ്ങി എന്ന് തന്നെയാണ് ഞാൻ കരുതിയത്.പക്ഷേ നിന്റെ ഇപ്പോളത്തെ ഇൗ വിഷമം ഒന്നും നിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലായി"

"അതൊക്കെ പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ ഏട്ടാ"

അവളുടെ ശബ്ദം ഇടറിയിരുന്നു.

"മറന്നെ പറ്റൂ മോളെ...5 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അവന് എല്ലാം മറന്നു ജീവിക്കാം എങ്കില് നിനക്കും ആകാം മോളെ..എനിക്ക് അറിയാം കഴിഞ്ഞ ഒന്നൊന്നര വർഷങ്ങൾ ആയി നീ അവനെ പൂർണ്ണമായും മറന്നു കഴിഞ്ഞു എന്ന്.അവന്റെ ഓർമകൾ നിന്നെ വേട്ട ആടുനില്ല എന്ന്. ഇപ്പൊളുള്ള നിന്റെ പ്രശ്നം അവനെ അഭിമുഖീകരിക്കുന്നത് ഓർത്താണ്.നീ അവനെ ആലോചിച്ചു ജീവിതം കളയുന്ന ഒരു വിഡ്ഢി ആണെന്ന് അവനെ കാണിക്കാൻ നിനകുള്ള വിഷമം."

"ഏട്ടാ ഞാൻ...."

"ഞാൻ പറയട്ടെ നന്ദു....... മോള് ഇതുവരെ ഒളിച്ചോടുകയയിരുന്നു.അവന്റെ പേര് കേൾക്കുന്ന ഇടത്തു നിന്ന്...അവന്റെ സാനിദ്ധ്യം ഉണ്ടായിരുന്ന ഇടത്തു നിന്നു..അവന്റെ ഓർമകൾ വരാത്ത സ്ഥലങ്ങളിൽ മാത്രമേ നീ പോകൂ...എന്തിനേറെ നമ്മുടെ അമ്പലത്തിൽ നീ പോയിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു നന്ദു. ഇനിയും നീ ഒളിച്ചോടുന്നു...മതി മോളെ ഇനിയും നിനക്ക് ഓടാൻ കഴിയില്ല...മനസ്സ് കൊണ്ട് തീരുമാനം അതും ശക്തമായ തീരുമാനം എടുക്കേണ്ട സമയമായി.ഇത്രെയും നാളുകൾ ഞാനും അച്ഛനും അമ്മയും എല്ലാം നിന്നെ ആലോചിച്ചു കൊണ്ടാണ് ഒന്നിനും നിർബന്ധം പറയാതെ നിന്റെ മനസ്സ് ശരിയകുന്നത് വരെ കാത്തിരിക്കുന്നത്....നിന്നെ എനിക്കും അച്ഛനും അമ്മക്കും മനസ്സിലാകുന്നത് പോലെ ആർക്കും കഴിയില്ല.നിന്റെ ഒരു ഇഷ്ടത്തിനും ഞങ്ങള് എതിരും പറഞ്ഞിട്ടില്ല...നന്ദു ഇനിയും നീ നിന്റെ സമയം ആർക്ക് വേണ്ടി കളയണം...അച്ഛനും അമ്മക്കും ഒരുപാട് ആഗ്രഹം കാണില്ലേ മോളെ നിനക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ...ഇനി ഞങ്ങളെ കുറിച്ച് ആലോചിക്കാൻ സമയം ആയി മോളെ"

ഇത്രെയും പറയുമ്പോൾ കിച്ചുവിൻെറ കണ്ണ് നിറഞ്ഞു വന്നിരുന്നു....ശബ്ദം ഇടറി തുടങ്ങിയിരുന്നു

നന്ദു കിച്ചുവിനെ സ്നേഹപൂർവം നോക്കി.പതുക്കെ എണീറ്റു അച്ഛന് മുമ്പിൽ മുട്ട് കുത്തി ഇരുന്നു.അച്ഛന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു അവള് പറഞ്ഞു തുടങ്ങി....

"അച്ഛാ ഞാൻ ഒരുപാട് വിഷമിപ്പിച്ചല്ലേ...ഇനി ഉണ്ടാകില്ല...അച്ഛന്റെ നന്ദു നല്ല കുട്ടി ആകും.ഒരു മാറ്റം വേണം എന്ന് ഞാനും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചു ആയി...ഇനി വിഷമിപികില്ല എന്റെ അച്ഛനെയും അമ്മയെയും"

അവസാനത്തെ വാചകങ്ങൾ പറയുമ്പോൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഭദ്ര ചുമരും ചാരി കണ്ണടച്ച് നിൽക്കുകയായിരുന്നു.അവളുടെ കണ്ണുനീർ മിഴികളും നനച്ചു കരി മഷിയുടെ അകമ്പടിയോടെ ഒരു മിഴിനീർ ചാലു തീർത്തിരുന്നു.

നന്ദു എണീറ്റു കിചുവിന്റെ അടുത്ത് വന്നു ഇരുന്നു.

"ഏട്ടാ...നിന്നെയും ഞാൻ ഒരുപാട് വേദനിപിച്ചല്ലെ"

"ഇല്ല മോളെ...നിന്നെ ഞങ്ങൾക് ഞങ്ങളുടെ പഴയ നന്ദു ആയി വേണം.നിന്റെ കളിച്ചിരികൾ വേണം...എന്നോട് പഴയ നന്ദു ആയി വഴകിടണം...തല്ല് പിടിക്കണം...നിന്റെ കാലിൽ ചിലങ്ക കെട്ടണം...ഞാൻ വീണ മീട്ടിയിട്ടും നീ കാലിൽ ചിലങ്ക കെട്ടിയ ആടിയിട്ടും വർഷങ്ങൾ ആയി...നിന്റെ ചിലങ്കയുടെ അലയൊലികൾ നമ്മുടെ വീട്ടിൽ ഇനിയും നിറയണം മോളെ"

നന്ദു അവളുടെ കണ്ണുകൾ പെയ്തൊഴികുക ആയിരുന്നു...കരഞ്ഞു കൊണ്ട് കിച്ചുവിന്റേ നെഞ്ചില് തല ചായ്ച്ചു.പിന്നെയും പിന്നെയും കരഞ്ഞു...അവനും പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല...എല്ലാം പെയ്തൊഴിയൻ കാത്തു നിന്നു...കരച്ചിൽ നേർത്തു വന്നപ്പോൾ അവൻ വീണ്ടും തുടർന്നു....

"മോളു എല്ലാം ഇന്നത്തെ രാത്രിയിൽ കഴിയണം.നാളെ എനിക്ക് എന്റെ പഴയ നന്ദുവിനെ തിരിച്ചു തരണം..."

അവൻ അവളെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു...കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നന്ദു തല ഉയർത്തി കിച്ചുവിനേ നോക്കി.അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.പതുക്കെ കവിളിൽ തലോടി.രണ്ടു പേരും ചിരിച്ചു... നന്ദുവിൻെറ പുഞ്ചിരിയിൽ കണ്ണ് നീരിന്റെ അകമ്പടി ഉണ്ടായിരുന്നു.

ഭദ്ര ഇതെല്ലാം കണ്ട് സന്തോഷത്തോടെ ചിരിച്ചു.അവളുടെ മിഴികളും ഈറൻ ആയി.സീതമ്മ എല്ലാവരോടും ആയി പറഞ്ഞു...

"എന്റെ മോള് നല്ല കുട്ടി തന്നെയാ...അതെ എല്ലാരും വന്നെ എനിക്കും അച്ഛനും വിശപ്പിന്റെ വിളി വന്നു തുടങ്ങി കേട്ടോ"

"അയ്യോ...മോളെ അപ്പോ ഇനി നാളെ...കഴിക്കാം നമ്മുക്ക്..."

കിച്ചു എണീക്കാൻ തുടങ്ങിയതും നന്ദു അവന്റെ കൈ തണ്ടയിൽ പിടിച്ചു ഇരുത്തി

"ഇനി എന്താ"

"ഇനി ഉണ്ടല്ലോ"

"എന്താ മാക്രി കുഞ്ഞേ...വിശക്കുന്നു എനിക്ക്"

"കഴിക്കാം....ഏട്ടത്തി ഇവിടെ വാ ചോദിക്കട്ടെ"

ഭദ്ര കിച്ചുവിന്റ മുഖത്തേക്ക് പരിഭ്രമിച്ചു നോക്കി.

നന്ദു അത് ശ്രദ്ധിച്ചിരുന്നു.

"ഏട്ടനെ നോക്കണ്ട...എന്നോട് ഒന്നും പറഞ്ഞിട്ടില്ല...പക്ഷേ എനിക്ക് മനസ്സിലാകും"

അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി...അവർക്ക് ഒന്നും മനസിലായില്ല.

"എന്താ നന്ദു...നീ എന്താ പറയാൻ വരുന്നേ "

"അച്ഛാ ...അച്ഛനും അമ്മയും ശ്രദ്ധിച്ചോ..ഏട്ടനും ഏട്ടത്തിയും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉണ്ട്."

"നിനക്കു എന്താ നന്ദു... ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല...അല്ലേ ഭദ്രേ"

അതിനു ഭദ്ര ഉത്തരം പറഞ്ഞില്ല...മുഖം കുനിച്ചു.

"നന്ദു അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരു തന്നെ തീർത്തോളും മോളെ ...അവസാനം നമ്മൾ പുറത്താകും.."

അമ്മ ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്.

"ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.അത് കൊണ്ട് തന്നെ ഇത്ര നാളും ഞാൻ നോക്കി ഇരുന്നു..ഇന്ന് തീരും നാളെ തീരും എന്ന് കരുതി.പക്ഷേ അങ്ങനെ അല്ല."

കിച്ചുവിനും മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു.

നന്ദു തുടർന്നു....

"ഏട്ടാ എന്താ ഏട്ടാ...എന്നോട് പറയാൻ പറ്റാത്തത് ആയിട്ട് എന്താ ഏട്ടാ...നമുക്കിടയിൽ എല്ലാ പ്രോബ്ലം പറഞാൽ തീരും എന്ന് നീ തന്നെയല്ലേ പറയാറ്"

ഭദ്ര  അടുത്ത ചുമരിനോട് ചേർന്ന് കണ്ണുകൾ അടച്ചു നിന്നു.മിഴികൾ നിറഞ്ഞു ...നിശബ്ദമായി കരഞ്ഞു.

കിച്ചു പതിയെ ഭദ്രയേ തല ഉയർത്തി നോക്കി.അവനും അവളുടെ നിൽപ്പ് കണ്ട് നെഞ്ച് പിടഞ്ഞു.

"ഏട്ടാ...പറയൂ... നിങ്ങളു തമ്മിൽ സംസാരം തന്നെ വളരെ കുറവാണ്. പരസ്പരം ഉണ്ടായിരുന്ന കളി ചിരികൾ വരെ കാണാൻ ഇല്ല. പറഞാൽ...പരസ്പരം തുറന്നു സംസാരിച്ചാൽ തീരാത്ത ഒന്നുമില്ല ഏട്ടാ"

കിച്ചു നന്ദു പറയുന്നത് കേട്ടപ്പോൾ അവള് വളരെ machuyed ആയപോലെ തോന്നി.

അച്ഛന്റെയും അമ്മയുടെയും നന്ദുവിന്റെയും കണ്ണുകൾ എന്നിൽ ആണെന്ന് കിച്ചുവിന് മനസ്സിലായി.അവൻ ഒന്ന് ദീർഗശ്വാസം എടുത്തു വിട്ടു. ഭദ്രയുടെ കണ്ണുകളും അവന്റെ മുഖത്ത് ആണെന്ന് അവൻ കണ്ടൂ.ഭദ്രയുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു തുടങ്ങി.

"ഭദ്ര...അവള് പറയുന്നു ..അവളെ ഉപേക്ഷിക്കാൻ...എന്നോട് വേറെ കല്യാണം കഴിക്കാൻ...mutual divorce... "

"ഏട്ടാ...എന്താ പറയണേ"

"നീ നിന്റെ എട്ടത്തിയോട് ചോദിക്ക് എന്താ കാരണം എന്ന്"

ഭദ്ര നിന്നു കരയുകയാണ്..ഇപ്പൊ അവളുടെ കരച്ചിൽ പുറത്തേക്ക് വീണു.

ബാക്കി മൂന്നു പേരും പരസ്പരം നോക്കി.

"എന്താ ഭദ്രേ...ഇപ്പൊ ചോദിക്കുന്നത് എന്റെ കളികൂട്ടുകാരി ഭദ്രയോട് ആണ്"

നന്ദുവിൻെറ ശബ്ദം ദൃഢ മായിരുന്നു.

ഭദ്ര ഭിത്തിയോട് ചാരി മുട്ടുകാലിൽ മുഖം ചേർത്ത് കരഞ്ഞു.

"നന്ദു..അവൾക് ഒരു അമ്മ ആകാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം.അടുത്ത തലമുറ നില നിർത്താൻ വേണ്ടി ആണ് അവളെ ഉപേക്ഷിക്കാൻ പറയുന്നത്."

"ഏട്ടാ ഇനി ഒന്നും പറയണ്ട.എനിക്ക് മനസ്സിലായി"

നന്ദു അമ്മയുടെ മുഖത്തേക്ക് നോക്കി. അവിടെയും കണ്ണുനീർ തളം കെട്ടി നിൽക്കുന്നു.
അമ്മ ഭദ്രയുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി.

"മോളെ....നിന്നെ ഞാൻ എന്റെ നന്ദുവിനെ പോലെ തന്നെയാ നിന്നെയും കാണുന്നെ...ചിലപ്പോ അവളോട് ഉള്ളതിനേക്കാൾ സ്നേഹം നിന്നോട് തോന്നും.ഇതുവരെയും അച്ഛനോ ഞാനോ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നിന്നെ സങ്കട പെടുത്തിയിട്ടില്ല.ഞങ്ങൾക്ക് അതിനു കഴിയില്ല മോളെ.കുട്ടികൾ ഉണ്ടാകുന്നത് അത് ഒരു ദൈവനുഗ്രഹം ആണ്..അത് ദൈവം നിശ്ചയിച്ച സമയത്ത് നടക്കും"

ഇത്രെയും പറഞ്ഞപ്പോൾ അമ്മയും കരഞ്ഞിരുന്നു.

അച്ഛനും അവൾക് അരികിലേക്ക് വന്നു.

"മോളെ.ഏത് സാഹചര്യത്തിൽ ആണ് മോള് ഇവന്റെ കൈയും പിടിച്ചു വന്നത് എന്ന് അറിയാമല്ലോ.. അന്ന് മുതൽ ഈ വീടിന്റെ വിളക്ക് നീ മാത്രം ആണ്...എന്റെ മോള് വിഷമിക്കരുത്.അതുപോലെ വിഷമിപ്പക്കരുത്..കേട്ടോ"

ഭദ്ര എണീറ്റു അച്ഛന്റെ നെഞ്ചില് വീണു കരഞ്ഞു.അയാള് അവളെ ചേർത്ത് നെറുകയിൽ തലോടി.ഇത് നോക്കി നിൽക്കെ കിച്ചുവിന്റ് കണ്ണും നിറഞ്ഞു.

"ഇനി ഇതിനെ കുറിച്ച് ഇവിടെ ഒരു സംസാരം വേണ്ട. കേട്ടല്ലോ"

അവള് ചിരിച്ചു കൊണ്ട് തല ആട്ടി...മുഖം തുടച്ചു.

"അപ്പോ ഏട്ടത്തി അമ്മെ ഒരു കാര്യം...എന്റെ കിചുവിനെ ഇനിയും വിഷമിപിചാൽ ഉണ്ടല്ലോ....ഇതുവരെ എടുക്കാത്ത നാത്തൂൻ പോര് ഞാൻ എടുക്കും കേട്ടോ "

എല്ലാവരുടെയും മുഖത്ത് ഒരു ചിരി വന്നു പെട്ടന്ന്
അമ്മ നന്ദുവിൻെറ തലയിൽ കൊട്ടി പറഞ്ഞു

"എങ്കിൽ മോള് ചൂരൽ കഷായം കുടിക്കാൻ ready ആക്"

"നല്ല അടി കിട്ടും നന്ദു മോളെ "

അച്ഛന്റെ വക

"ആഹാ... ഇപോ നിങ്ങള് എല്ലാവരും ഒന്നായി...ഞാൻ പുറത്തും"

"ഡി പെണ്ണേ മതി ഇനി നാളെ ..ഇന്നത്തെ കോട്ട കഴിഞ്ഞു...പോയി കഞ്ഞി വിളമ്പി വെക്ക്"

അച്ഛനും അമ്മയും നന്ദുവും ഊണ് മേശയിൽ എത്തി.

ഭദ്ര അവിടെ തന്നെ നിൽക്കുക ആയിരുന്നു.കിച്ചുവും.

ഭദ്രക്കു കിച്ചുവിൻറ മുഖത്ത് നോക്കുവാൻ ശക്തി ഇല്ലായിരുന്നു.തല കുമ്പിട്ടു നിൽക്കുന്ന ഭദ്ര യെ നോക്കി കിച്ചു ഭക്ഷണം കഴിക്കാൻ പോയി.പുറകെ ഭദ്ര എത്തി.

എല്ലാവരും വളരെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു എണീറ്റു.പാത്രങ്ങൾ ആയി നന്ദുവും അമ്മയും അടുക്കളയിൽ എത്തി.ഭദ്ര ടേബിൾ എല്ലാം വൃത്തിയാക്കി അടുക്കളയിലേക്ക് എത്തുമ്പോളേക്കും എല്ലാ പണികളും കഴിഞ്ഞിരുന്നു.അന്നത്തെ രാത്രി വിടപറയാൻ ആയി.എല്ലാവരോടും കിടക്കാൻ പറഞ്ഞു അച്ഛനും അമ്മയും മുറിയിലേക്ക് പോയി.കിച്ചുവിനു കുടിക്കാനുള്ള വെള്ളം പകർത്തുമ്പോൾ നന്ദു വന്നു ഭദ്രയോടു പറഞ്ഞു

"എന്റെ കിച്ച്‌വിന്റെ എല്ലാ സന്തോഷവും നിന്നിൽ ആണ് ഭദ്രേ.....ഞാൻ ഒത്തിരി വിഷമിപ്പിക്കുന്നു...നിന്റെ അടുത്ത് ആണ് കുറച്ചെങ്കിലും സന്തോഷം ലഭിക്കുന്നത്...നീ അത് കളയല്ലേ മോളെ....എനിക്ക് നീ വാക്ക് താ ഒരിക്കലും ഏട്ടനെ വിട്ടു പോകില്ലഎന്ന്."

"ഒരിക്കലും ഇല്ല നന്ദു...ഏട്ടനെ വിട്ടു ഇൗ വീട് വിട്ടു അച്ഛനെയും അമ്മയെയും എന്റെ മോളെയും വിട്ടു ഞാൻ പോകില്ല എവിടേക്കും"

നന്ദു ഭദ്രയുടെ മുഖം കൈകളിൽ കോരി എടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു.ഒരു തുള്ളി കണ്ണ് നീർ അവളുടെ സിന്ദൂരതിൽ വീണു ചിതറി.

"ഏട്ടൻ പറഞ്ഞത് ഓർമയില്ലേ മോളെ...ഇന്ന് രാത്രിയോടെ എല്ലാം മറക്കണം".

അതും പറഞ്ഞു ഭദ്ര പതുക്കെ നന്ദുവിൻെറ കവിളിൽ തലോടി മുറിയിലേക്ക് നടന്നു.

നന്ദു ഭദ്ര പോകുന്നത് നോക്കി ഒരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു...പൊട്ടി പെണ്ണ്...ആത്മഗതം പറഞ്ഞു സ്വന്തം മുറിയിലേക്ക് നടന്നു.

@@@@@@@@@@@@@@@@@@@@@@

ഭദ്ര റൂം തുറന്നു അകത്തേക്ക് നോക്കി.വിശാലമായ മുറിയാണ് അത്.അവരുടെ മുറിയോട് ചേർന്ന് തന്നെ ഒരു ചെറിയ മുറി കൂടിയുണ്ട്.പിന്നെ ഒരു ചെറിയ മേശ.അവരുടെ മുറിയോടു ചേർന്നുള്ള ബാൽക്കണി...ചെറിയ മുറി കിച്ചുവീന്റെ പണി പുരയാ.അതിനുള്ളിൽ ഒരു ചെറിയ ടേബിൾ അതിൽ ഒരു കമ്പ്യൂട്ടർ.പിന്നെ ഒരു സോഫ സെറ്റ്.അത്യാവശ്യം വലുപ്പം ഉള്ള ബുക്ക് ഷെൽഫ്.അവന്റെ ജോലികൾ എല്ലാം അവിടെയാണ് നടക്കുന്നത്.ആളൊരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്.പക്ഷേ അവന് കൂടുതൽ ഇഷ്ടം കൃഷി ആണ്.അച്ഛന്റെ കൂടെ പാടത്തും വരമ്പിലും അവനും കൂടും.അവന്റെ പണി പുരയിൽ അധികം ഭദ്ര കയറിയിട്ടില്ല. അവന് ആരും തന്നെ അധിൽ കയറുന്നത് ഇഷ്ടവുമല്ല.ഭദ്ര ഓർത്തു നിന്നു.ഇപ്പൊ അധികം സമയവും കിച്ചു അവിടെ ആയിരിക്കും.താൻ തന്നെയാണ് കാരണവും. അത്രമാത്രം അകലാൻ ശ്രമിച്ചു കിച്ചുവിൽ നിന്നും.കുടിക്കാൻ ഉള്ള വെള്ളം ടേബിൾ വച്ചു ബെഡ് കുടഞ്ഞു വിരിച്ചു.നല്ല കാറ്റ് വന്നു അവളെ പൊതിഞ്ഞു.ബാൽക്കണി വാതിൽ അടച്ചിട്ടില്ല.അവള് പതിയെ അങ്ങോട്ട് നടന്നു.അപ്പോളേക്കും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.അവള് എത്ര നേരം മഴയെ നോക്കി നിന്നു എന്നറിയില്ല.

അവളുടെ വയറിനെ രണ്ടു കൈകൾ പൊതിഞ്ഞു.ഒരു കൈകൊണ്ട് പിന്നി ഇട്ടു വച്ചിരുന്ന മുട്ടോളം ഉള്ള അവളുടെ മുടി മുന്നിലേക്ക് ഇട്ടു കൊണ്ട് അവളുടെ പിൻ കഴുത്തിൽ താടി കുത്തി നിന്നു കിച്ചു.ഭദ്ര പതിയെ തല അവന്റെ നെഞ്ചില് ചയ്ച്ച് നിന്നു.രണ്ടുപേരും മഴയെ നോക്കി നിന്നു.

"നന്ദേട്ട...."

ഭദ്ര വിളിച്ചപ്പോൾ അവളുടെ ചുട് നിശ്വാസം അവന്റെ കവിളിൽ തട്ടി നിന്നു.

വയറിൽ ചേർത്ത് പിടിച്ച അവന്റെ കൈകൾ ഒന്നുകൂടി മുറുകി. ആ കൈകളിൽ അവളുടെ കൈകളും ചേർത്ത് അവളും പിടിച്ചു.

"എത്ര നാളുകൾ ആയി എന്റെ ശ്രീമോൾ എന്നെ ഇങ്ങനെ വിളിച്ചിട്ട് എന്ന് അറിയുമോ "

അവൻ കിച്ചു...കിച്ചു എന്ന നന്ദ കിഷോർ.....എല്ലാവർക്കും അവൻ കിച്ചു ആണ്..പക്ഷേ ഭദ്രയുടെ മാത്രം നന്ദേട്ടൻ. ഭദ്ര....ശ്രീഭദ്ര എല്ലാവരും ഭദ്ര എന്ന് വിളിക്കുമ്പോൾ അവന്റെ മാത്രം ശ്രീമോൾ.

ഭദ്ര ഒന്നും മിണ്ടിയില്ല.പകരം രണ്ടു തുള്ളി കണ്ണുനീർ അവന്റെ കയിൽ തട്ടി ചിതറി.

അവള് കരയുക ആണെന്ന് അവന് മനസ്സിലായി.അവളെ തിരിച്ചു നിർത്തി അവളുടെ മുഖം കൈകളിൽ കോരി എടുത്തു.അവളുടെ മിഴികൾ അവനെ നേരിടാൻ കഴിയാതെ ഇറുക്കി അടച്ചിരുന്നു.അവളുടെ കൺപോളകളിൽ പതിയെ ചുംബിച്ചു അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു പതിയെ വിളിച്ചു

"ശ്രീ എന്നെയൊന്നു നോക്ക് മോളെ"

അവള് പതിയെ കണ്ണ് തുറന്നു നോക്കി.അവരുടെ മിഴികൾ പരസ്പരം കോർത്ത് നിന്നു.കുറെ നിമിഷങ്ങൾ അവരുടെ കണ്ണുകൾ പരിഭവങ്ങൾ പറഞ്ഞു തീർത്തു നിന്നു.അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു.അവന് മനസിലായി അവള് ക്ഷമാപണം നടത്തുക ആണെന്ന്.പതിയെ അവളുടെ കണ്ണ് നീരിനെ അവന്റെ അധരങ്ങൾ സ്വന്തമാക്കി....അവള് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

അവനിലേക്ക് അവളെ ചേർത്ത് നിർത്തി.മുഖം താഴ്ത്തി വെളുത്ത കഴുത്തിലെ കറുത്ത മറുകിലേക്ക് അവന്റെ ചുണ്ടുകൾ കൊരുത്ത് നിന്നു.അവന്റെ ചുടു നിശ്വാസം അവളിൽ മിന്നൽ പിണർ ഉണ്ടാക്കി.അവന്റെ മൂക്ക് കൊണ്ട് കഴുത്തിൽ ഉരസി മുകളിലേക്ക് നീങ്ങി .

പരിഭവം പോലെ അവള് പറഞ്ഞു.

"എത്ര നാളുകൾ ആയി നന്ദേട്ട എന്റെ മറുകിൽ ഉമ്മ വച്ചിട്ട്....എന്നിൽ ഏറ്റവും ഇഷ്ടം ഈ മറുക് ആണെന്ന് എപോളും പറയാറുണ്ടല്ലോ"

അവൻ വശ്യമായ ഒരു ചിരി സമ്മാനിച്ചു.

"എന്റെ പെണ്ണേ...നീയെന്റെ സ്വന്തമായി 5 വർഷങ്ങൾ ആകുന്നു.ഒരു രാത്രി പോലും ഇൗ മറുകില്‌ ഉമ്മ വെക്കാതെ ഞാൻ ഉറങ്ങിയിട്ടില്ല.പല ദിവസങ്ങളിലും നീ ഉറങ്ങുന്നത് വരെ കാത്തിരിക്കും...തമ്പുരാട്ടി എന്നെ അകറ്റി നിർത്തുക അല്ലയിരുന്നോ"

"എന്നോട് ക്ഷമിക്കൂ നന്ദേട്ട....ഇനി ഒരിക്കലും ഞാൻ അകന്നു പോകില്ല.അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു

പ്രേമ ആർദ്രമായി അവൻ അവളെ നോക്കി.അവന്റെ കൈകളിൽ അവളെ കോരി എടുത്തു മുറിയിലേക്ക് നടന്നു. അപ്പോളും അവന്റെ മിഴികൾ അവളുടെ മിഴികളും ആയി കോർത്ത് തന്നെ ഇരുന്നു.ബെടിലേക്ക് കിടത്തി. 

അവൻ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.അവളുടെ മിഴികൾ താമര മൊട്ടുപോലെ കൂമ്പി അടഞ്ഞു.പതിയെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമയി കോർത്ത് നിന്നു.അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ചൂട് അവളിലേക്കും പകർന്നു കൊടുത്തു. അവർ മത്സരിച്ചു സ്നേഹിച്ചു...മതി വരുവോളം... ആ രാത്രി മുഴുവൻ...സങ്കടങ്ങളും പരിഭവങ്ങളും എല്ലാം രണ്ടു പേരുടെയും വിയർപ്പിൽ ഒരുമിച്ച് അലിഞ്ഞു ചേർന്നു.

ഒടുവിൽ നഞ്ഞൊട്ടിയ അവന്റെ നെഞ്ചില് തല ചേർത്ത് വച്ചു അവള് കിടന്നു.അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു മറു കൈകൊണ്ട് അവളുടെ വിരലിൽ കൈകോർത്ത് കിടന്നു അവൻ.

"ശ്രീ...മോളെ "

അവളൊന്നു മൂളി

"നന്ദുവിൻെറ കൂടെ നീയും പോകുന്നില്ലേ അവനെ കാണാൻ"

"പോകണം..."

"ഇത്ര നാളുകൾ ആയിട്ടും അവനെ കാണാൻ നിനക്കു തോന്നിയില്ലേ "

"ഏട്ടൻ ഒരു ഭർത്താവിന്റെ സ്നേഹം മാത്രമല്ല ഒരു സഹോദരന്റെ സ്നേഹം കൂടി അല്ലേ എനിക്ക് തന്നത്.എനിക്ക് അച്ചന്റെയോ അമ്മയുടെയോ അനിയത്തിയുടെയോ സഹോദരന്റെ ഒക്കെ സ്നേഹം നഷ്ടമയെന്ന് ഇതുവരെ തോന്നിയില്ല. അങ്ങനെ ചിന്തിക്കാൻ പോലും ഉള്ള അവസരം ഇവിടെ എനിക്ക് ഇല്ല അങ്ങനെ അല്ലേ ഇവിടെ ഉള്ളവർ എന്നെ സ്നേഹിച്ചു കൊല്ലുന്നത്"

"ഞങ്ങളെ ഫെയ്സ് ചെയ്യാനുള്ള മടി കൊണ്ട് ആയിരിക്കും നിന്നെ അവൻ അനേഷികതത്"

"ആയിരിക്കും"

അവള് അലസമായി മറുപടി പറഞ്ഞു.

"നിനക്കു ഇപ്പോളും ദേഷ്യം ആണോ  അവനോടു "

"എനിക്ക് ...എനിക്ക് അറിയില്ല എന്റെ സഹോദരനോട് എനിക്ക് ഇപ്പൊ ദേഷ്യം ആണോ വെറുപ്പ് ആണോ എന്ന്...ദേവ ദത്തൻ ...എന്നെ എത്ര മാത്രം സ്നേഹിച്ചത് ആണ് ..ഒരിക്കൽ പോലും അന്വേഷിച്ചില്ല എന്നെ കുറിച്ച്...എനിക്ക് സുഖമാണോ സന്തോഷമാണോ എന്നൊന്നും....അയാളെ കുറിച്ച് സംസാരിക്കാൻ എനിക്ക് ഇഷ്ടമില്ല"

പതിയെ അവളുടെ നെറുകയിൽ ചുംബിച്ചു.

"എന്നെ ഇനി വിഷമിപിക്കല്ലെ മോളെ...കുട്ടികൾ ഇല്ലെങ്കിൽ വേണ്ട... തറവാട്ട് അമ്മ അനുഗ്രഹിക്കും നമ്മളെ...സമയം ആയിട്ടില്ല എന്ന് കരുതിയാൽ മതി"

"ഇല്ല ഏട്ടാ...ഇനി ഒരിക്കലും ഞാൻ വീഷമിപികില്ല.സത്യം"

അവന്റെ സ്നേഹം നിറച്ച നെഞ്ചില് ഉമ്മ വച്ചു പറഞ്ഞു.

"എന്റെ നെഞ്ചിലെ താളം നില്കുന്നത് വരെ അത് കേട്ട് ഉറങ്ങാൻ എനിക്ക് നീ വേണം മോളെ"

അവളെ അവനിലേക്ക് വലിഞ്ഞു മുറുക്കി...അവള് വീണ്ടും വീണ്ടും ഒരു പേമാരി ആയി ആ രാത്രിയിൽ അവനിൽ പെയ്തു


പ്രണയിനി 04


നന്ദു കുടിക്കാനുള്ള വെള്ളവുമായി മുറിയിലേക്ക് വന്നു.അവള് ആകെ അസ്വസ്ഥത നിറഞ്ഞ മനസ്സുമായി നിന്നു.ഇന്നത്തെ രാത്രി കൊണ്ട് എല്ലാം മറക്കണം.ഇന്നത്തെ രാത്രി പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നടന്നു.

കട്ടിലിൽ ജനലിനോട് ചേർന്ന് ഇരുന്നു.പുറത്തെ മഴയിലെ ശീത കാറ്റ് അവളുടെ കവിളിനെ നനച്ചു. കാറ്റിൽ അവളുടെ മുടി ഇഴകൾ അനുസരണ ഇല്ലാതെ പാറുന്നുണ്ടായിരുന്ന്.

ഓർമകൾ കുറെ പുറകിലേക്ക്......

@@@@@@@@@@@@@@@@@@@@@@

മുത്തെഴത്‌ കൃഷ്ണൻ വാര്യര്...ആളൊരു ജന്മി കൂടി ആയിരുന്നു. ആ നാട്ടിലെ തന്നെ ഒരു പ്രമാണി...എല്ലാവരുടെയും ഇഷ്ട തോഴൻ...ജാതി മതം വേർതിരിച്ചു ഇന്നുവരെ ഒരാളെ പോലും കണ്ടിട്ടില്ലാത്ത അസാധാരണമായ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു. പൂർവിക സമ്പാദ്യം തന്നെ പത്ത് തലമുറക്ക് കഴിയാൻ ഉള്ളത് ഉണ്ടായിരുന്നു. എങ്കിലും പണത്തിന്റെ അഹങ്കാരം തൊട്ടു തീണ്ടിയിയില്ലത്ത സാധാരണക്കാരിൽ സാധാരണ  ജീവിതം നയിക്കുന്ന മനുഷ്യൻ..ഭാര്യ സീത...പേരുപോലെ തന്നെ ഒരു ദേവി തന്നെ ആയിരുന്നു അവർ. ഭർത്താവിന്റെ ഇഷ്ടത്തിനും മക്കളുടെ സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്ന അവർക്ക് വേണ്ടി പ്രാർത്ഥനയും വ്രതവും നോറ്റു കഴിയുന്ന പാവം ഒരു വീട്ടമ്മ.നന്നായി പാടുമായിരുന്നു... ഇപ്പോളും തറവാട്ട് അമ്പലത്തിൽ ഉത്സവത്തിന് അവരുടെ കച്ചേരി ഉണ്ടാകും.ഭർത്താവും മക്കളും അവരെ അത്ര കണ്ട് കൂടെ നിൽക്കും.അവരുടെ രണ്ടു മക്കൾ നന്ദ കിഷോർ എന്ന കിച്ചു...പിന്നെ ഗൗരി നന്ദ എന്ന നന്ദു.

കിച്ചു ഒരു പാവം ആയിരുന്നു. അനിയത്തിയുടെ കുറുമ്പിന് കൂട്ട് നിൽക്കുക എന്നതായിരുന്നു അവന് എറ്റവും ഇഷ്ടം. അനിയത്തിയെ അത്ര കണ്ട് സ്നേഹിക്കുന്ന ഒരു ഏട്ടൻ. നന്നായി പാടും സംഗീത ഉപകരണങ്ങൾ ഒരു വിധം എല്ലാം തന്നെ വായിക്കും...അമ്മ കച്ചേരി നടത്തുമ്പോൾ മകൻ ആണ് വയലിൻ വായിക്കുക. എല്ലാത്തിലും മുൻപന്തിയിൽ ആയിരുന്നു. പഠിക്കാനും മിടുക്കൻ. എല്ലാവരോടും വിനയത്തോടെ മാത്രേ സംസാരിക്കു. അച്ഛന്റെ തനി പകർപ്പ് ആയിരുന്നു അവൻ.

ഗൗരി നന്ദ...സുന്ദരി ആയിരുന്നു അവൾ‌. അച്ഛന്റെയും ഏട്ടന്റെയും സുന്ദരി കുട്ടി.അച്ഛനും ഏട്ടനും മത്സരിച്ചു അവളെ സ്നേഹിച്ചു. അവളും കിചുവും 3 വയസ്സ് വ്യത്യാസം ഉണ്ട്.കിച്ചു സംഗീത ഉപകരണങ്ങൾ പഠിച്ചപ്പോൾ അവൾ‌ ചിലങ്കയെ സ്നേഹിച്ചു.5 വയസ്സ് മുതൽ നൃത്തം പഠിച്ച് തുടങ്ങി.അവളുടെ കൈകൾ വെറുതെ ചലിപിച്ചാൽ മാത്രം മതി ആയിരുന്നു...അത് കാണാൻ തന്നെ ഒരു മനോഹാരിത ഉണ്ടായിരുന്നു. മുട്ടോളം മുടിയും കരി മഷി നിറഞ്ഞ കറുത്ത കണ്ണുകളും...എല്ലാവരോടും ഒരു പോലെ ഇടപഴകുന്ന ഒരു കൊച്ചു കാന്താരി.

കൃഷ്ണൻ വാര്യരുടെ അടുത്ത സുഹൃത്ത് ആയിരുന്നു ബാല കൃഷ്ണൻ...ഭാര്യ സുമിത്ര ...അവർക്ക് 3 മക്കൾ ആയിരുന്നു. ദേവ ദത്തൻ...എല്ലാവരും ദത്തൻ എന്നു വിളിക്കും...പിന്നെ ശ്രീ ഭദ്ര ...ശ്രീ ദുർഗ...അവർ ഇരുവരും ഇരട്ട കുട്ടികൾ ആയിരുന്നു.

ബാല മാമ എന്നാണ് കിച്ചുവും നന്ദുവും വിളിച്ചിരുന്നത്.കൃഷ്ണൻ വാര്യരെ വാര്യര് മാമ എന്നും ദത്തനും മറ്റുള്ളവരും വിളിച്ചു.

ബാലനും കൃഷ്ണനും ചെറുപ്പം മുതൽ ഉള്ള കൂട്ടുകാർ ആണ്..ഒരു ക്ലാസ്സിൽ ഒരുമിച്ച് കുറെ അധികം വർഷങ്ങൾ പഠിച്ച ഉറ്റ കൂട്ടുകാരൻ.

അവരുടെ സൗഹൃദം മക്കളിലേക്കും തുടർന്നു. ദത്തനും കിച്ചുവും ആത്മാർത്ഥ മിത്രങ്ങൾ ആയിരുന്നു. ഒരേ മനസ്സും ഇരു ശരീരവും.ഇവർക്കിടയിൽ മൂന്നാമത് ഒരാള് കൂടിയുണ്ട് ...ശിവൻ.... ദത്തന്റെ അപ്പചിയുടെ മകൻ.....അവർ മൂന്നുപേരും ആ നാട്ടുകാരുടെ തന്നെ കണ്ണിലുണ്ണി ആയിരുന്നു ..കൂട്ടത്തിൽ ശിവൻ മാത്രം ഒരു കലിപൻ ആയിരുന്നു.നന്ദു അവനെ തെമ്മാടി എന്ന വിളിച്ചിരുന്നത്. ഭദ്രയും ദുർഗ്ഗയും അതുപോലെ തന്നെ നന്ദുവും കളികൂട്ടുകാർ ആയിരുന്നു. കൂട്ടത്തിൽ ദുർഗ കുറച്ചു അധികം വായാടിത്തരം ഉള്ള കൂട്ടത്തിൽ ആയിരുന്നു. ഭദ്ര ആണെങ്കിലോ കുറച്ചു ഉൾവലിഞ്ഞു സ്വപ്ന ലോകത്ത് ജീവിക്കുന്ന ഒരു പാവം.

മൂന്ന് പെൺകുട്ടികളും നൃത്തം പഠിക്കുന്നത് ഒരുമിച്ച്...പഠിക്കുന്നതും ഒരു സ്കൂളിൽ ഒരു ക്ലാസ്സിൽ ...സ്കൂളിലെ എല്ലാ മത്സരങ്ങളിലും എല്ലാം ഒന്നാമത് ഇവർ തന്നെ ആയിരുന്നു . ഈ മൂന്ന് സുന്ദരികൾ.

സ്കൂളിൽ അവർ അവരുടെ കൊച്ചു കൊച്ചു കുറുമ്പുകളും കുസൃതികളും ആയി പൂമ്പാറ്റകളെ പോലെ പാറി പറന്നു നടന്നിരുന്നു.

അവിടെ അവരെ വായി നോക്കുവാൻ ആരും തന്നെ ധൈര്യ പെട്ടിരുനില്ല.കാരണം ദത്തൻ കിച്ചു അവിടെ തന്നെ ആയിരുന്നു...പിന്നെ അവർ എല്ലാരോടും ഇടപെട്ടിരുന്നത് ഒരുപോലെ ആയിരുന്നു...എല്ലാർക്കും അവർ നല്ല കൂട്ടുകാരികൾ ആയിരുന്നു. എല്ലാവർക്കും അവരെ അത്രക്കും ഇഷ്ടമായിരുന്നു.

ദുർഗ്ഗയും നന്ദുവും സ്കൂളിൽ പാറി പറക്കുമ്പോൾ ഭദ്ര മിക്കാപോളും ലൈബ്രറിയിൽ ആയിരിക്കും. പുസ്തകങ്ങളുടെ ലോകത്ത്. ഒരാള് അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 

ദത്തൻ നന്ദു രണ്ടു പേരും കൺമുന്നിൽ കണ്ടാൽ തല്ല് കൂടും. നന്ദു എന്തെങ്കിലും കുസൃതി ഒപ്പിച്ചുകൊണ്ട് അവന്റെ അടുത്ത് ചെല്ലും അവന് ആണെങ്കിൽ അത് ഇഷ്ടമല്ല. രണ്ടും തമ്മിൽ കണ്ടാൽ വഴക്ക് തന്നെ....അവസാനം കിച്ചു ആണ് അവരുടെ ഇടയിലെ പിണക്കം തീർക്കുന്നത്.

ഒഴിവ് ദിവസങ്ങളിലും അവർ രണ്ടു വീടുകളിലും ഒത്തു കൂടും.പിന്നെ പാട്ടും നൃത്തവും ഒക്കെ ആയി അവർ ജീവിച്ചു പോന്നിരുന്നു.

നന്ദുവും കൂട്ടരും +2 കഴിഞ്ഞപ്പോൾ ദത്തനും കിച്ചുവും ശിവനും എൻജിനീയറിങ് പഠിക്കുക ആയിരുന്നു.എൻട്രൻസ് നല്ല റാങ്ക് ഉണ്ടായിരുന്നത് കൊണ്ട് മൂവർ സംഘത്തിന് ചേട്ടന്മാരുടെ കോളജിൽ തന്നെ അഡ്മിഷൻ കിട്ടി.

അത് ആഘോഷിക്കാൻ മുതെഴത്ത് വീട്ടിൽ എല്ലാവരും ഒത്തു കൂടി. അച്ഛന്മാർ അവരുടെ കലാപരിപാടി ആയ കത്തി അടി തുടങ്ങിയപ്പോൾ അമ്മമാർ രണ്ടാളും അടുക്കളയിൽ പാചക പരീക്ഷണത്തിൽ ഏർപ്പെട്ടു.

പാചകത്തിൽ ഒന്നും താൽപര്യം ഇല്ലാത്ത മൂവരും കഴിക്കുന്നതിൽ അതി താൽപര്യം കാണിച്ചിരുന്നു. ദുർഗയും നന്ദുവും ചേട്ടന്മാർക്ക് എന്ത് പണി കൊടുക്കും എന്ന് തല പുകഞ്ഞു നടന്നു.ഭദ്ര ഇതിലൊന്നും പെടാതെ കയ്യിൽ ഒരു ബുക്ക് ആയി പൂമുഖത്ത് ഇരുന്നു.

ശിവനും ദത്തനും കിച്ചുവും ഒരു പുതിയ പാട്ട് എഴുതി compose ചെയ്യാൻ തുടങ്ങുക ആയിരുന്നു.പറ്റിയാൽ രാത്രി ഭക്ഷണത്തിന് ശേഷം അച്ചൻമരെ കേൾപ്പിക്കാൻ തീരുമാനിച്ചു.music ചെയ്യുന്നത് ശിവൻ ആണ്. music അനുസരിച്ച് പാട്ട് എഴുതുന്നത് കിച്ചുവും.പാടുന്നത് ദത്തനും.അവരുടെ പ്രവർത്തികൾ തകൃതി ആയി നോക്കി കൊണ്ട് നിൽക്കുകയായിരുന്നു ദുർഗ്ഗയും നന്ദുവും. ഒടുവിൽ നല്ലൊരു ഗാനത്തിന് പിറവിയായി. കിച്ചു അത് വൃത്തിയുള്ള ഒരു കടലാസിൽ നല്ല ഭംഗിയിൽ പകർത്തി വീണയുടെ മുകളിൽ തന്നെ വെച്ചു.പിന്നീട് അവർ മൂന്നുപേരും അവരുടെ ലോകത്ത് ആയിരുന്നു.കുറച്ചു കഴിഞ്ഞു അടുത്ത മൂവർ സംഘം വീണയ്ക്ക് അരികിലേക്ക് എത്തി ആ ഗാനം എടുത്തു വായിച്ചു നോക്കി...ദുർഗ നോക്കി നിൽക്കെ

"നന്ദു ഒരു പണി കൊടുത്താലോ"

"ആലോചന ഇല്ലയ്ക ഇല്ല മോളെ "

അതും പറഞ്ഞു ഗൂഢമായി അവർ ഇരുവരും ചിരിച്ചു.ഭദ്ര മനസ്സിലാക്കി ഇത് ചേട്ടന്മാർക്ക് ഉള്ള പണി ആണെന്ന്...

"പിള്ളേരെ വേണ്ടാട്ടോ... ദത്തെട്ടൻ നല്ല വഴക്ക് പറയും"

എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു.കളിയും ചിരിയും മേളവുമയി അവർ എല്ലാവരും ഒപ്പം ഇരുന്നു കഴിച്ചു. നല്ലൊരു സദ്യ തന്നെ അമ്മമാർ ഒരുക്കിയിരുന്നു. അതിൽ എല്ലാവരുടെയും ഓരോ ഇഷ്ട വിഭവങ്ങൾ വച്ച് ഉണ്ടായിരുന്നു. 12 തരത്തിൽ കറികളും 4 തരം പായസവും. എല്ലാവരുടെയും വയറും മനസ്സും നിറഞ്ഞു. സദ്യ കഴിഞ്ഞു ബാല മാമ തുടങ്ങി.

"അല്ല പിള്ളേരെ നിങ്ങളുടെ പാട്ടും അവരുടെ നൃത്തവും ഇല്ലാതെ ഈ കമ്മറ്റി എങ്ങനെ പൂർത്തീകരിക്കും"

"അതൊക്കെ റെഡി ആക്കിയിട്ടുണ്ട് മാമെ. ഇന്ന് പുതിയ ഒരു പാട്ട് ആണ് compose ചെയ്തത് ഞങ്ങൾ മൂവരും"

ശിവൻ വളരെ സന്തോഷത്തിൽ ആണ് അത് പറഞ്ഞത്.

"കാന്താരികൾക്ക് റോളില്ലെ"

വാര്യരുടെ ആയിരുന്നു സംശയം.

"ഞങ്ങൾ മൂന്ന് പെൺകുട്ടികൾ ഇല്ലാതെ ഇവരുടെ ജീവിതത്തിൽ എന്തു ആഘോഷം"

ദുർഗ്ഗ അർഥഗർഭമയി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ട നന്ദുവും ഊറി ചിരിച്ചു.

ഭദ്ര മാത്രം കണ്ണ് മിഴിച്ചു നിന്നു.

കിച്ചുവും ശിവനും ദത്തനും പരസ്പരം നോക്കി എന്ത് എന്ന അർത്ഥത്തിൽ.

ദത്തൻ നന്ദുവിനെ ഉഴപ്പിച്ചു ഒന്ന് നോക്കി.

ഈ ശൂന്യം മുളക് എന്തോ ഒപ്പിച്ചിടുണ്ടല്ലോ. എപ്പോ ഇവിടെ കൂടിയാലും എന്തെങ്കിലും പണി അവള് തരാറുണ്ട്. ഇന്നും എന്തൊക്കെയോ ഒപ്പിച്ചിടുണ്ട്. അതുറപ്പ്.

"ദേ ഞങ്ങളും എത്തി. ഇനി തുടങ്ങാം മക്കളെ"

സീതമ്മയും സുമിത്രാമ്മയും പണികൾ ഒതുക്കി എത്തി.

അപ്പോ തുടങ്ങാം അല്ലേ കിച്ചു.നീ പോയി അത് എടുത്തിട്ട് വായോ.

"ഭദ്രേ നീ കൂടെ വായോ"

കിച്ചു ഭദ്രയെ കൂടെ വിളിച്ചു.

അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.ശേഷം അവന്റെ പുറകെ പോയി.

കിച്ചു വീണയും പാട്ട് എഴുതിവച്ച കടലാസും എടുക്കാൻ ആവശ്യപെട്ടു.

ഭദ്ര അത് വളരെ ഭദ്രമായി കൈകളിൽ എടുത്തു. പോകാൻ തുടങ്ങിയ ഭദ്രയുടെ കൈ തണ്ടയില് ഒരു പിടി വീണു.

ഭദ്ര മുഖം ഉയർത്തി നോക്കി . 

"എന്താ നന്ദേട്ട ..."

ചോദ്യത്തോട് ഒപ്പം അവളുടെ പുരികങ്ങൾ ഉയർന്നു. എന്താ എന്നുള്ള അർത്ഥത്തിൽ.

കിച്ചു ഒരു നിമിഷം അവളുടെ മിഴികളിൽ തങ്ങി നിന്നു."നന്ദേട്ടാ..."

കേൾക്കാൻ ഒരു സുഖമുണ്ട്.കിച്ചു ചിന്തിച്ചു.

"സത്യം പറ ഭദ്രേ.... നിങ്ങള് മൂന്നാളും എന്തെങ്കിലും തരികിട ഒപ്പിച്ചോ... നീ ചെയ്യില്ലെന്ന് അറിയാം.. അവരോ "

ഭദ്ര ഒന്ന് പകച്ചു. മിഴികളിൽ പരിഭ്രമത്തിന്റെ നിഴൽ തങ്ങി നിന്നു.

കിച്ചു കൂർപ്പിച്ചു നോക്കി.അവന്റെ നോട്ടം നേരിടാനുള്ള ശക്തി ഇല്ലാതെ മിഴികൾ താഴ്ത്തി നിന്നു ഭദ്ര.

"എനിക്കൊന്നും അറിയില്ല നന്ദേട്ടാ...."

"ഹും.....നടക്കു"

അവർ ഇരുവരും നടുകളത്തിലേക്കു എത്തി.അവിടെ എല്ലാവരും അവരവരുടെ സ്ഥാനം പിടിച്ചു ഇരിപ്പുണ്ടായിരുന്നു. കിച്ചു വീണ ഭദ്രയിൽ നിന്നും വാങ്ങി. ശിവൻ വയലിൻ കയിൽ എടുത്തു. പാട്ട് എഴുതിയ മടക്കി വച്ചിരുന്ന കടലാസ് കിച്ചു ദത്തന് നേരെ നീട്ടി. ഒരു സുന്ദര വിടർന്ന ചിരിയോടെ അവൻ അത് വേടിചൂ...

ഇതേ സമയം ഭദ്രയുടെ കണ്ണുകൾ നന്ദുവിലും ദുർഗയിലും ആയിരുന്നു. അവർ പരസ്പരം കണ്ണുകൾ കൊണ്ട് കഥകളി നടത്തുന്നു.... ചുണ്ടിൽ ആരെയോ പറ്റികുമ്പോൾ ഉണ്ടാകുന്ന ചിരിയും. 

ഭദ്ര ഒരു നിമിഷം കണ്ണടച്ച് "കണ്ണാ..ഗുരുവായൂരപ്പാ....എന്തോ  പണി അവർ ഒപ്പിച്ചിട്ടുണ്ട്.... ഏട്ടൻ ദേഷ്യം വന്നാൽ എന്തും ചെയ്യും...അവരെ കാത്തോളണേ...ഒപ്പം എന്നെയും...എന്തു പണിഷ്മേണ്ടും share ചെയ്യല് ആണല്ലോ...മൂന്ന് പേർക്കും ഭാഗിച്ചു തരും. അവളുമാരുടെ കൂടി ഞാനും ചെയ്യേണ്ടി വരും...എനിക്ക് വയ്യ... പ്ലീസ് കണ്ണാ.... ഏട്ടന് ചിരി വരുന്ന എന്തെങ്കിലും ഒപ്പിച്ചാൽ മതിയായിരുന്നു"

ദത്തൻ പാട്ട് എഴുതിയ കടലാസു നിവർത്തി ഒന്ന് നോക്കി. പതുക്കെ അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് എല്ലാവരും ശ്രദ്ധിച്ചു. കവിൾ ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.. വിറ കൊണ്ടു..നെറ്റിയിൽ വിയർപ്പ് മണികൾ മൊട്ടിട്ടു....കാന്തത്തേക്കൾ ശക്തിയുള്ള അവന്റെ കണ്ണുകളിൽ ചുവപ്പ് പടർന്നപോലെ....

നന്ദുവും ദുർഗയും ആദ്യം ചിരിച്ചു കളിച്ചു നിന്നെങ്കിലും ദത്തന്റെ നിൽപ് കണ്ട് ചെറിയ ഭയം മുളപൊട്ടി. കിചുവിനും ശിവനും മറ്റുള്ളവർക്കും സംഗതി എന്താണെന്ന് ഒട്ടും മനസ്സിലായില്ല താനും. 

പതിയെ ദത്തൻ എഴുതിയ കടലാസു കിച്ചുവിന്‌ നേരെ നീട്ടി....അവൻ വായിച്ചു നോക്കെ ശിവനും അടുത്തേക്ക് വന്നു. രണ്ടെണ്ണവും കണ്ണും തള്ളി നില്കുന്നത് കണ്ട് നന്ദുവും ദുർഗയും ചിരി കടിച്ചമർത്തി നിന്നു. ദത്തന്റെ മുഖം കണ്ടപ്പോൾ തന്നെ നന്ദുവും ദുർഗയും ഞാൻ ഒന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൈ മലർത്തി.

മക്കളുടെ നിൽപ്പ് അച്ചൻമർക്കും അമ്മമാർക്കും ഒന്നും മനസിലായില്ല. ബാല മാമ വന്നു കടലാസു വേടിച്ചു വായിച്ചു നോക്കി. അത് വായിക്കെ അയാൾക്ക് ചിരി പൊട്ടി.

"എന്താടാ ബാല ഇത്രക്കും ചിരിക്കാൻ...നോക്കട്ടെ"

വാര്യരും അത് വായിക്കേ ചിരിക്കുന്നുണ്ടായിരുന്നു. അമ്മമാർക്ക് ഒന്നും മനസ്സിലാവാതെ തമ്മിൽ തമ്മിൽ നോക്കി നിന്ന്.

ഇൗ സമയം ദത്തൻ നന്ദുവിനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ദേഷ്യത്തോടെ അവൻ പല്ല് കടിച്ചു നിന്നു. ഇവള് തന്നെയാ ഇത് ചെയ്തേ...കാണിച്ചു തരാടി.

"ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല . എന്താണെന്ന് നിങ്ങളിൽ ആരെങ്കിലും ഒന്ന് പറയുന്നുണ്ടോ"

സീതമ്മയുടെ ക്ഷമ നശിച്ചിരുന്നു.

"നീ ഇത് നോക്കിയേ സീതെ.."

വാര്യര് കടലാസു സീതക്ക് കൈമാറി.

അത് വായ്ക്കേ സീതമ്മായും സുമിത്രാമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.

"ഇതാണോ കിച്ചു നീ കഷ്ടപ്പെട്ട് എഴുതിയത്. "

ചിരി അടക്കി സുമിത്ര അമ്മ ചോദിച്ചു.

"കാക്കേ കാക്കേ കൂടെവിടെ

സാറേ സാറേ സാബാറേ

കുക്കു കുക്കു കുകൂ തീവണ്ടി

നാരങ്ങ പാല്

"
എല്ലാ പാട്ടിന്റെയും ആദ്യ വരികൾ മാത്രം. കൊള്ളാം...പിന്നെയോക്കെ മറന്ന് പോയോ"

"ഇപ്പൊ ഇതല്ലേ ട്രെൻഡ് പണ്ടത്തെ പാട്ടുകൾ എടുത്തിട്ട് cover song create ചെയ്യുന്നത്"

നന്ദു ഒരു കളിയാക്കലോടെ പറഞ്ഞു നിർത്തിയതും ദത്തൻ കാരണം പുകഞ്ഞുള്ള ഒരു അടിയാണ്.


പ്രണയിനി  05


ദത്തന്റെ പ്രതികരണത്തിൽ എല്ലാവരും ഒന്നു പകച്ചു. നന്ദുവിൻെറ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. കിച്ചുവും ശിവനും മറ്റുള്ള എല്ലാവരും ചെറുതായൊന്നു പകച്ചു. ഇന്നുവരെ അവരുടെ എല്ലാ കുസൃതികളും കുറുമ്പുകളും എല്ലാവരും ആസ്വദ്ധിച്ചിട്ടെ ഉള്ളൂ. ദത്തൻ ഇത്രക്കും ദേഷ്യപ്പെട്ടു ആരും കണ്ടിട്ടില്ല.

നന്ദു പതുക്കെ മുഖം ഉയർത്തി നോക്കി. ദത്തൻ ദേഷ്യത്തോടെ തന്നെ നോക്കി നിൽക്കുകയാണ്. 

"ഒരുപാട് കവിതകളും പാട്ടുകളും കിച്ചു എഴുതിയിരുന്നു. അതിൽ നിന്നും എല്ലാം വളരെ വ്യത്യസ്തമായി എഴുതിയതായിരുന്നു ഇന്ന് എഴുതിയ പാട്ട്. അതുപോലെ തന്നെ ശിവന്റെ സംഗീതവും. നന്ദു നിന്റെ കുറുംബുകളും കുസൃതികളും ഒരുപാട് കൂടുന്നുണ്ട്. ഇതും കൊണ്ടു ആണോ നീ കോളജിൽ വരുന്നത്."

ദത്തൻ അടി മുതൽ മുടി വരെ നിന്നു വിറക്കുകായിരുന്നു ദേഷ്യത്തിൽ. അവനെ നേരിടാൻ ആകാതെ നന്ദു മുഖം കുനിച്ചു. 

ദത്തൻ ദേഷ്യത്താൽ തന്നെ പുറത്തേക്ക് ഇറങ്ങി. 

ബാല മാമ്മക്ക് വാര്യരെ നേരിടാൻ വിഷമം തോന്നി. കാരണം വാര്യര് പോലും അവളെ ഒരു ഈർക്കിൽ കൊണ്ടുപോലും വേദനിപ്പിച്ചിട്ടില്ല. ദത്തൻ ചെയ്തത്... അതു മനസ്സിലാക്കിയ പോലെ വാര്യര് ബാലന്റെ തോളിൽ കൈ വച്ചു .

"നീ വിഷമിക്കണ്ട. അവർ ചെറുപ്പം മുതലേ ഇങ്ങനെ തന്നെ ആയിരുന്നില്ലേ. വലുതായി എന്നിട്ടും അവരുടെ കുസൃതികൾ കുറുമ്പുകൾ കുറഞ്ഞിട്ടില്ല. അതിന്റെ ഭാഗമായി കൂട്ടിയാൽ മതി."

ബാലന് സന്തോഷം തോന്നി. മനസ്സറിഞ്ഞ കൂട്ടുകാരൻ. അമ്മമാരു അവരെ കൂട്ടി അകത്തേക്ക് പോയി. കിച്ചുവിനും ശിവനും അറിയാം ദത്തൻ എവിടെ ഉണ്ടാകുമെന്ന്. അവർ രണ്ടുപേരും പുറത്തേക്ക് ഇറങ്ങി. തെക്കേ തൊടിയിൽ ഒരു വലിയ അയിനി മരം ഉണ്ട്...വലുത് എന്ന് പറഞ്ഞാല് പോര അത്രയും വലുത്.അതിനു മുകളിൽ ഒരു ഏറുമാടം കെട്ടിയിട്ടുണ്ട്.അവരുടെ സ്വപ്നങ്ങളും സന്തോഷങ്ങളും ഒരുമിച്ചുള്ള പഠനങ്ങളും നടക്കുന്നതും മറ്റും അവിടെ ഇരുന്നാണ്.

കിച്ചുവും ശിവനും ഏറുമാടത്തിലേക്ക് കയറി. അവരുടെ ഊഹം തെറ്റിയില്ല. ദത്തൻ അവിടെ ഉണ്ടായിരുന്നു. 

ഏറുമാടത്തിന് താഴെ ചെറിയ ഒരു തോട് ഒഴുകുന്നുണ്ട്. ദത്തൻ താഴേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.കിച്ചു ദത്തന്റെ തോളിൽ കൈ വച്ചു.ദത്തൻ തിരിഞ്ഞു നോക്കി.അവന്റെ കണ്ണിൽ മിഴിനീർ കണങ്ങൾ.

"കിച്ചു"

"എനിക് തോന്നി നീ ഇവിടേക്ക് തന്നെ വന്നിട്ടുണ്ടാകും എന്ന്"

ശിവൻ ദത്തനോട് ചേർന്ന് തോളോട് തോൾ ചേർന്ന് ഇരുന്നു.

"കിച്ചു...എന്നോട് ക്ഷമിക്കൂ...എനിക് അറിയാം ഈ കാലമത്രയും ഒരു ഈർക്കിൽ കൊണ്ടുപോലും നീ അവളെ വേദനിപ്പിച്ചിട്ടില്ല. നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.പെട്ടെന്ന് എന്തോ എനിക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല. കുസൃതി കുറച്ചു കൂടുന്നുണ്ട്  നന്ദുട്ടന്"

കിച്ചു ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ശിവനെ ഒന്ന് നോക്കി.

"സാരമില്ല ഡാ...അവള് നമുടെ കുസൃതി കുടുക്ക അല്ലേ"

ദത്തന്റെ തോളിൽ കുലുക്കി ശിവൻ സമാധാനിപ്പിച്ചു.

കിച്ചു ഒരു ചിരിയോടെ ദത്തന്റെ അടുത്തേക്ക് ഇരുന്നു. കിചുവിൻെറ മിഴികൾ  ദത്തനെ നോക്കാതെ ദൂരത്തേക്ക് പായിച്ചു.

"അവളെ തല്ലിയപ്പോൾ എനിക്ക് വിഷമം ആയതു സത്യം തന്നെയാ. എനിക്ക് അറിയാമായിരുന്നു അവരു രണ്ടാളും എന്തെങ്കിലും ഒപ്പിക്കുമെന്ന്. അത് തന്നെയല്ലേ നമ്മളും ആഗ്രഹിക്കുന്നതും. "

ദത്തൻ തല കുമ്പിട്ടു ഇരുന്നു.കിച്ചു തുടർന്നു.

"അവരുടെ കുസൃതികളും കുറുമ്പുകളും വായാടിത്തരവും എല്ലാം. അതിനും കൂടി വേണ്ടിയല്ലേ ഇടക്ക് ഇടക്ക് ഉള്ള നമ്മുടെ വീട്ടുകാരുടെ കൂടി ചേരൽ പോലും. 

പിന്നീട്..."

കിച്ചു ഒന്ന് നിർത്തി.

ദത്തന്റെ മുഖത്തേക്ക് നോക്കി അവൻ തുടർന്നു.

"പിന്നീട്...അവളുടെ കുസൃതികളും വായാടിതരവും എല്ലാം എന്റെ ഉറ്റ ചങ്ങാതി യുടെ ഹൃദയ താളം തെറ്റിക്കാൻ തുടങ്ങി അല്ലേ ഡാ"

പെട്ടന്ന് ദത്തൻ കിചുവിന്റ് മുഖത്തേക്ക് നോക്കി. എന്തോ കള്ളം പിടിക്കപ്പെട്ട പോലെ അവന്റെ ചങ്ക് പിടഞ്ഞത് മിഴികളിൽ വായിച്ചു കിച്ചു.ശിവൻ മിഴികൾ ദൂരേക്ക് പായിച്ചു.

"അതല്ലേട കാരണം. നീ തുറന്നു പറയൂ അവളോട്. നിന്റെ ദേഷ്യം കുറയും. നിന്റെ ഉള്ളിൽ ഉള്ള...അവളോടുള്ള അടങ്ങാത്ത പ്രണയം ആണ് നിന്റെ ദേഷ്യത്തിന് കാരണം."

"കിച്ചു...ഞാൻ...എനിക്ക്...!!"

"നീ കിടന്നു ബബബ അടികണ്ട.നമ്മൾ ഒന്ന് അല്ലെട...നിന്റെ ചങ്കിന്റെ താളം ഒന്ന് തെറ്റിയാൽ എനിക്ക് മനസ്സിലാകും. നീ ചെല്ല് അവളുടെ അടുത്തേക്ക്. പോയാൽ മാത്രം പോര. സംസാരിക്കണം. എനിക്ക് സമ്മതം ആണ്.അച്ഛനും സമ്മധിക്കും എനിക്ക് ഉറപ്പുണ്ട്.നീ അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട.നീ ചെല്ല്...അവളോട് സംസാരിക്കൻ"

ദത്തൻ കിചുവിനെ ഇറുകെ പുണർന്നു.

"ഡാ...ഇങ്ങനെ പിടിച്ചു ഇറുക്കാതെട അളിയാ"

"ങ്ഹേ...എന്താ വിളിചെ.. അളിയാന്നോ...നിനക്ക് അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ലല്ലോ"

"പിന്നെ സഹോദരിയെ കെട്ടുന്ന ആളെ വേറെ എന്താടാ വിളിക്ക"

ദത്തൻ  ഒന്നുകൂടി കിച്ചുവിനേ ഇറുകെ പുണർന്നു ഏനീട്ടു.

"ഞാൻ എന്റെ നന്ദൂട്ടനെ കണ്ടിട്ട് വരാം"

ശിവന്റെ കണ്ണിൽ വെള്ളം നിറഞ്ഞു കാഴ്ച മങ്ങി.

കിച്ചു ശിവന്റെ തോളിൽ പിടിച്ചു ഇരുന്നു. പിന്നെ ഒരു നിമിഷം ചിന്തിച്ചു .തുടർന്ന്.

"ദത്തന്റെ മാത്രമല്ല നിന്റെ ഹൃദയ താളവും എനിക്ക് അറിയാം.ഒരു നിശബ്ദ പ്രണയം. നീ മറക്കണം ശിവ.കാരണം അവളും ആഗ്രഹിക്കുന്നു ദത്തനേ. അവളുടെ കണ്ണുകളിൽ ഞാൻ പലപ്പോളും കണ്ടിട്ടുണ്ട്.
മറക്കാൻ ശ്രമിക്കണം.നമുക്ക് അവരുടെ സന്തോഷം അല്ലേ വലുത്."

"ഹേയ്...കിച്ചു..നീ എന്തൊക്കെയാ ഈ പറയുന്നെ"

"എവിടെയും ചങ്കുറപ്പോടെ സംസാരിക്കുന്ന എന്റെ ചങ്ക് ഇപ്പൊ ഒന്ന് പതറുന്നു

എനിക്ക് മനസ്സിലാകും. നീ വിഷമിക്കണ്ട.

പിന്നീട് അവരുടെ ഇടയിൽ മൗനം മാത്രം ആയി. ശിവന് തൊണ്ടയിൽ വലിയ കല്ല് കയറ്റി വച്ച പോലെ...ശ്വാസം നിലയ്ക്കും പോലെ തോന്നി. അപ്പോളും ശിവന്റെ മനസ്സിൽ ഓടി എത്തിയത് കിച്ചുവിന്റ്റ്‌ വാക്കുകൾ ആയിരുന്നു.

"അവൾക്കും ഇഷ്ടമാണ് അവനെ. അവളുടെ കണ്ണുകളിൽ അത് കണ്ടിട്ടുണ്ട്"

ദത്തന് അറിയാം സങ്കടം വന്നാൽ നന്ദു എവിടെ ആണ് ഇരിക്ക എന്ന്. മുറ്റത്തിന്റെ വടക്കേ ഭാഗത്ത് നിൽക്കുന്ന ചെമ്പക മരത്തിന്റെ അടുത്തായി ഉണ്ടാകും അവള്. ഒറ്റക്ക് ആകില്ല കൂടെ മറ്റു രണ്ടു വാലുകളും കാണും അവളെ സമാധാനിപ്പിക്കാൻ.

ചെറുപ്പം മുതലേ ആ ചെമ്പകമരം അവളുടെ അടുത്ത കൂട്ടുകാരിയെ പോലെയാണ്. അവളുടെ സന്തോഷം സങ്കടം അവളൊപ്പിക്കുന്ന കുസൃതികൾ വഴിയോര കാഴ്ചകൾ എല്ലാം കിച്ചുവിനോട് പറയുന്ന പോലെ തന്നെ ആ ചെമ്പക മരത്തോടും പറയും. നീണ്ട ഇടതൂർന്ന അവളുടെ മുടിയിൽ എന്നും ചെമ്പക പൂവു കാണും. അവളുടെ മുടിക്ക് എന്നും ചെമ്പകതിൻെറ മണമായിരിക്കും. അതിനോട് ചേർന്ന് ഒരു ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്. അവിടെ ആണ് മൂവർ സംഘത്തിന്റെ ഒത്തു ചേരുന്ന സ്ഥലം. ഞങ്ങൾ ഏറുമാടം കെട്ടിയപ്പോ അവരും വാശി പിടിച്ചു ഊഞ്ഞാലിനായി. ശിവൻ ആയിരുന്നു അന്ന് അത് അവർക്ക് കെട്ടി കൊടുത്തത്. 

പ്രതീക്ഷിച്ച പോലെ തന്നെ മുഖവും വീർപ്പിച്ചു അവിടെ ഇരുപ്പുണ്ട് അവളും പരിവാരങ്ങളും.

"നന്ദു നിന്നോട് ഞാൻ പറഞ്ഞതല്ലേ ഒന്നും ഒപ്പിക്കരുത് എന്ന്. പണ്ടത്തെ പോലെ അല്ല ചേട്ടൻ ...പെട്ടന്ന് ദേഷ്യം വരും ..നമ്മൾ വലുതായില്ലെ..കുറച്ചു കുസൃതിയും മറ്റും കുറയ്ക്കേണ്ട സമയമായി...പിന്നെ..."

"എന്റെ ഭദ്രേ ഒന്ന് നിർത്തുമോ നിന്റെ പാരായണം...വലുതായി പോലും..."

ഭദ്ര പറയാൻ വന്നത് മുഴുവിപ്പിക്കൻ സമ്മധികാതെ ദുർഗ ഇടയിൽ കയറി.

"എത്ര വലുതായാലും നമ്മുടെ കുട്ടിത്തവും കുസൃതികളും ഒന്നും തന്നെ നമ്മളെ വിട്ട് പോകാൻ പാടില്ല. പ്രായത്തിന്റെ പക്വത അത് ആ സമയത്ത് ആവശ്യം വേണ്ട സാഹചര്യത്തിൽ കാണിച്ചാൽ പോരെ..പ്രായം കൂടി എന്നും പറഞ്ഞു നമ്മുടെ സന്തോഷങ്ങൾ എന്തിനാ നശിപ്പിക്കുന്നു..."

ദുർഗ പറഞ്ഞു നിർത്തി.

"അല്ല നിങ്ങള് തമ്മിൽ തല്ല് പിടിക്കാതെ നിങ്ങളുടെ ഏട്ടന് എങ്ങനെ പണി കൊടുക്കാം എന്ന് ആലോചിക്കൂ..."

ദുർഗ്ഗയും ഭദ്രയും നന്ദുവിനെ മിഴിച്ചു നോക്കി.

"അപ്പോ നിനക്കു കിട്ടിയത് പോരെ മോളെ നന്ദു."

"എനിക് കിട്ടിയത് ഇരട്ടിയായി ഞാൻ കൊടുക്കും മോളെ ഭദ്രേ"

"എങ്കിൽ അത് നേരിട്ട് തന്നെ തന്നോളു. ഇനി അതിനുവേണ്ടി പണി എന്ത് തരാം എന്ന് ആലോചിച്ചു തല പുകൈകണ്ട"

മൂന്ന് പേരും ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

  "ഈശ്വരാ ഏട്ടൻ..."

ദുർഗ പറഞ്ഞു കൊണ്ട് ഭദ്രയുടെ കൈയും പിടിച്ചു നന്ദുവിനെ ഓടികൊള്ളാൻ കണ്ണ് കൊണ്ട് കാണിച്ചു ഓടാൻ തുടങ്ങി. നന്ദു പുറകിൽ നിൽക്കുകയായിരുന്നു. ദുർഗ്ഗയും ഭദ്രയും ഓടി. നന്ദു ഓടി വരുമ്പോളേക്കും നന്ദുവിൻെറ മുൻപിൽ കൈയും കെട്ടി ദത്തൻ നിന്നു.

നന്ദു മിഴികൾ നിലത്തൂന്നി നിന്നു.ചെറുതായി ഒന്ന് വിറക്കുന്നു..പേടി കൊണ്ടോ എന്തോ അറിയില്ല ദാവണി പാവാടയിൽ കൈകൾ മുറുക്കി പിടിച്ചു നിൽക്കുകയാണ്.

ദത്തൻ തിരിഞ്ഞു നോക്കി. ദുർഗ്ഗയും ഭദ്രയും അവരെ നോക്കി നിൽക്കുന്നത് കണ്ടു.

"നിങ്ങളു ഇങ്ങ് വന്നെ ഒരു കാര്യം ചോദിക്കട്ടെ ചേട്ടന്മാർ"

ദുർഗ നോക്കിയപ്പോ ശിവനും കിച്ചുവും. അവർ നാല് പേരും കൂടി ഉമ്മറത്തേക്ക് നടന്നു. അവർ പോയെന്ന് ദത്തന് മനസ്സിലായി.

അപ്പോഴും മിഴികൾ നിലത്തൂന്നി തന്നെ നിൽക്കുകയായിരുന്നു നന്ദു.

"ഇനി എനിക് എന്ത് പണിയാ നീ തരാൻ ഉദ്ദേശിക്കുന്നെ...പറ"

"ദേവേട്ടാ...നീങ്ങി നില്ക്കു..എനിക്ക് പോണം."

ദത്തന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.കാരണം അവന്റെ പേര് ദേവ ദത്തൻ എന്നാണെങ്കിലും എല്ലാവരും ദത്തൻ എന്ന വിളിക്കുന്നത് ഒരാൾ ഒഴികെ...എന്റെ നന്ദുട്ടൻ...അവൾക്ക് മാത്രം ഞാൻ ദേവേട്ടൻ ആണ്...തിരിച്ചു എല്ലാവർക്കും അവള് നന്ദു ആയപ്പോ എനിക് മാത്രം നന്ദുട്ടൻ ആണ്. ഓർമ വച്ചത് മുതൽ അങ്ങനെയാണ് വിളിക്കുന്നത്. 

നന്ദു ഇപ്പോഴും മുഖം കുനിച്ചു നിൽക്കുകയാണ്. ദത്തനെ നോക്കാനുള്ള ശക്തി ഇല്ലാത്തപോലെ.
"നന്ദുട്ടാ .."

വളരെ ആർദ്രമായി അവൻ വിളിച്ചു.

ആ വിളിയിൽ അവൾക്ക് മിഴികൾ ഉയർത്താതെ ഇരിക്കാൻ ആയില്ല. മെല്ലെ മിഴികൾ ഉയർന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം. ദേവേട്ടനും ഞാനും മാത്രമേ ഇൗ ലോകത്ത് ഉള്ളതെന്ന് തോന്നിപ്പോയി. എന്തോ ഒരു കാന്തിക ശക്തിയുണ്ട് ഈ കണ്ണുകൾക്ക്. ആ കണ്ണുകളിലെ ആഴങ്ങളിൽ എന്നെത്തന്നെ പലപ്പോഴും ഞാൻ കാണാറുണ്ട്. ഇതുവരെ എനിക് അങ്ങനെ തോന്നിയത് ആണെന്ന് കരുതി. പക്ഷേ ഇൗ നിമിഷം...ഇല്ല ഇതെന്റെ തോന്നൽ അല്ല. ആ കണ്ണുകളിലെ ആഴങ്ങളിൽ ഞാൻ തന്നെയാണ്. ദേവേട്ടന്റെ കണ്ണുകളിൽ ഉറ്റു നോക്കി നിൽക്കുമ്പോൾ സ്വയം മറന്നു പോകുന്ന പോലെ...മുൻപ് ഇതുപോലെ നിന്നു പോയത് ഭഗവതി കാവിലെ തേവരുടെ മുൻപിൽ മാത്രമാണ്. വിശേഷ പൂജയിൽ തേവരെ ഒരുക്കി നിർത്തുന്നത് കാണാൻ എന്തു ചേല് ആണെന്നോ...കസവു മുണ്ടും ചുറ്റി തലയിൽ കിരീടവും വെച്ച് മുത്ത് മാലകൾ ഇട്ടു ദീപാലങ്കൃതമായ നടയിൽ തേവരെ കാണുമ്പോൾ ഏതോ ദേവ കുമാരനെ കാണുമ്പോലെ തോന്നും. അതേ പോലെ ഒരു ഫീലിംഗ് ദേവെട്ടന്റെ കണ്ണുകളിൽ ഉറ്റു നോക്കുമ്പോൾ...

"നന്ദുട്ടാ ..."

ദത്തൻ പിന്നെയും വിളിച്ചു...അവന്റെ ആ വിളിയിൽ നന്ദു സ്വബോധത്തിലേക്ക് വന്നു.

"എന്താ ദേവേട്ടാ...."

ദത്തൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവളുടെ കണ്ണുകളിൽ തന്നെ ദൃഷ്ടി ഊന്നി ചോദിച്ചു.

"തിരിച്ചു എന്ത് പണിയാ എനിക് തരാൻ ഉദേശികുന്നേ...പറയൂ"

"അത്...പിന്നെ...ഞാൻ...അത്"

ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ഒന്നും പറയാൻ കിട്ടുനില്ലാലോ...ഇനി പേടിച്ചിട്ടാണോ എന്റെ തേവരെ.

ഇല്ല നന്ദു പേടികില്ല....

"ഞാൻ ആലോചിച്ചു വഴിയേ തന്നോളാം"

അതും പറഞ്ഞു ചുണ്ടുകൾ കോട്ടി നിന്നു നന്ദു.

ദത്തൻ ചിരിച്ചു കൊണ്ട് നെഞ്ചിൽ കൈ കെട്ടി തലയാട്ടി നിന്നു.

തന്നെ കളിയാക്കി നിൽക്കുവാണല്ലെ...നന്ദു കണ്ണുകൾ കൂർപ്പിച്ചു നോക്കി.

അത് കണ്ട ദത്തൻ പിന്നെയും ചിരിച്ചു. പിന്നെ പതിയെ അവളുടെ അടുത്തേക്ക് നടന്നു. അവൻ  നടന്നു അടുക്കുംതോറും അവള് പുറകോട്ടു നീങ്ങുമെന്ന് അവൻ കരുതി. എവിടെ...അവള് അവന്റെ കണ്ണിൽ തന്നെ നോക്കി നിൽക്കുകയാണ്. 

ഈശ്വര ... ഇൗ പെണ്ണിന്റെ കണ്ണിൽ നോക്കിയാൽ പറയാനുള്ളത് ഞാൻ വിഴുങ്ങുന്ന പോലെ...ഇത്രക്കും ധൈര്യമുണ്ടോ ഇവൾക്ക്.നടന്നു നടന്നു ഇപ്പൊ അവളുടെ അടുത്തേക്ക് എത്തുമല്ലോ. എത്തുമല്ലോ അല്ല എത്തിപോയി.

എന്താ പറയാ...പറയണം.....ഞാൻ ദേവ ദത്തൻ ആണ്..എനിക്കും ധൈര്യത്തിന് ഒട്ടും കുറവില്ല...

"നന്ദുട്ടാ... വേദനിച്ചോ പെണ്ണേ"

അവന്റെ കൈ അവളുടെ കവിളിൽ ചേർത്തുകൊണ്ട് ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു.

പെട്ടന്ന് നന്ദുവിൻെറ കണ്ണിൽ മിഴിനീർ നിറഞ്ഞു. അവന്റെ കണ്ണിൽ നോക്കി പെയ്യാൻ വെമ്പുന്ന മിഴിനീരോടെ അവള് ഇല്ല എന്ന് തലയാട്ടി. കൂട്ടത്തിൽ ഒരു പുഞ്ചിരി അവനുസമ്മാനിക്കാനും അവളുമറന്നില്ല.

ദത്തന്‌  എന്തുകൊണ്ടോ മനസ്സിൽ സന്തോഷം നിറഞ്ഞു. വാക്കുകൾ കൊണ്ട് പറഞ്ഞില്ലെങ്കിലും അവളുടെ മിഴികളിൽ തന്നോടുള്ള പ്രണയം കണ്ടു. തനിക്കായി നിറഞ്ഞ മിഴികൾ.

അവന്റെ കൈ അവളുടെ കവിളിൽ നിന്നും എടുക്കാതെ അവൻ പറഞ്ഞു തുടങ്ങി.

"എന്നോട്...എന്നോട് ക്ഷമി...."

പറയാൻ മുഴുവിപ്പിക്കാതെ അവളവന്റെ വായ പൊത്തി പിടിച്ചുകൊണ്ട് അരുതെന്ന് തലയാട്ടി.

അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് കാഴ്ചയെ മിഴിനീർകൊണ്ട് മറച്ചു.

അവളുടെ മുഖം കൈകളിൽ കോരി എടുത്തു തന്റെ നെഞ്ചോടു ചേർത്തു.

"നീ എന്‍റെയാ... ഇൗ ദേവന്റെ... ആ അധികാരത്തിൽ തല്ലി പോയതാ എന്റെ കാന്താരിപെണ്ണിനെ... കുസൃതി കൂടിയപ്പോൾ ഇഷ്ടവും കൂടി...അതുകൊണ്ടാ"

അവളെ അടർത്തി മാറ്റി മുഖത്തോട് ചേർത്ത് പിടിച്ചു ചോദിച്ചു...
"പറയൂ പെണ്ണേ...നീ ഇൗ ദേവന്റെ അല്ലേ...ദേവന്റെ മാത്രം..."

നന്ദു വശ്യമായ പുഞ്ചിരി സമ്മാനിച്ചു. അതേ എന്ന് തലയാട്ടി.

"ഇതെന്താ ...തലയാട്ടി ഡാൻസ് കളിക്കാൻ അല്ല ചോദിച്ചതിന് ഉത്തരം പറയൂ പെണ്ണേ... അല്ലെങ്കിൽ നൂറു നാവു ആണല്ലോ പെണ്ണിന്"

നന്ദു അവന്റെ പിടിയിൽ നിന്നും അടർന്നു മാറി. അവളുടെ ആ പുഞ്ചിരി അപ്പോഴും മാഞ്ഞിരുനില്ല...

നന്ദു ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.

ദേവന് ഒരു നിമിഷം തല താഴ്ന്നു പോയി.

പെട്ടന്ന് കവിളിൽ ഒരു വേദന.....നന്ദു...അവള് ഓടി വന്നു ഒരു കടി അവന്റെ കവിളിൽ...

ചിരിച്ചുകൊണ്ട് അവന്റെ അടുക്കൽ നിന്നും ഓടി....

അവളുടെ ഓട്ടം കണ്ടു ദേവനും കവിൾ തടവി നിന്നു ചിരിച്ചു ......


പ്രണയിനി 06


നന്ദു ചിരിച്ചുകൊണ്ട് ഓടി പൂമുഖത്തേക്ക് വന്നു. പെട്ടന്ന് ബ്രേക്ക് ഇട്ടപോലെ നിന്നു. ശിവൻ മുന്നിൽ നിൽക്കുന്നു. ശിവനോട് മാത്രം നന്ദു അധികം വഴക്കിന് പോകില്ല ...എന്തുകൊണ്ടോ അവനോട് എപ്പോളും ഒരു കൈ അകലത്തിൽ മാത്രമേ നില്ക്കു. എങ്കിലും ശിവൻ അതൊന്നും കാര്യമാക്കാരെയില്ല. ശിവൻ ദേഷ്യം പിടിപ്പിക്കും നന്ദുവിനെ...ഗൗരി നന്ദ എന്ന അവളുടെ പേരിൽ ഗൗരി എന്ന് വിലിക്കുനതവൾക്ക് ഇഷ്ടമല്ല. ശിവൻ ആണെങ്കിലോ നന്ദു എന്ന് വിളിക്കില്ല... എപ്പോഴും ഗൗരി എന്നെ വിളിക്കൂ.

"എന്താ ഗൗരി നല്ല സന്തോഷത്തിൽ ആണല്ലോ... ദത്തനു നല്ല ഭേഷായി കൊടുത്തുന്ന് തോന്നുന്നല്ലോ...?"

നന്ദു ആദ്യം ഒന്ന് അവനെ ദേഷ്യത്തിൽ നോക്കി. പിന്നെ എന്തോ ആലോചിച്ചെന്ന പോലെ ചിരിച്ചു.

"അതേ ഇന്ന് ഇൗ നിമിഷത്തിൽ ഞാൻ ആണ് ഏറ്റവും സന്തോഷിക്കുന്നത്...അതുകൊണ്ട് മാത്രം ഗൗരി എന്ന വിളിക്ക് ഞാൻ ഒന്നും പറയുന്നില്ല... കെട്ടോട മൂക്കുള്ള രാമ"

നന്ദു പറഞ്ഞു ചിറി കോട്ടി അവനെ കടന്നു നടന്നു.

"ഇന്ന് ഇൗ നിമിഷത്തിൽ ഏറ്റവും വേധനിക്കുനതും ഞാൻ മാത്രം ആയിരിക്കും ഗൗരി .." അവന്റെ ആത്മഗതം...അതിനോടൊപ്പം കണ്ണിലെ മിഴിനീരും പൊടിഞ്ഞു. അവളുടെ പോക്കു നോക്കിക്കൊണ്ട് നിൽക്കെ അവന്റെ തോളിൽ ഒരു കരസ്പർശം.."കിച്ചു"

ശിവൻ അറിഞ്ഞിരുന്നു കിച്ചുവിന്റെ സാനിദ്ധ്യം.

അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല... പലപ്പോഴും രണ്ടുപേരുടെയും മൗനം പോലും നമുക്ക് സമാധാനം തരാറുണ്ട്.

"ദത്തൻ എന്തെ മോളെ... ഞങ്ങൾക്ക് ഇന്ന് പോകണ്ടെണ്ടതല്ലെ...എന്തായി രണ്ടുപേരുടെയും തല്ലുപിടുത്തവും വഴക്കിടലുമൊക്കെ.... അവനുള്ള ശിക്ഷ കൊടുത്തോ മോളെ...?"

"നിങ്ങളെ എല്ലാവരും അവൾക്ക് സപ്പോർട്ട് ആണല്ലോ..."

ദത്തൻ പുറകിൽ എത്തിയിരുന്നു.

"ഇത് എന്താ ദത്ത നിന്റെ കവിൾ ചുവന്നിരിക്കുന്നെ...." കിചുവിൻെറ ആയിരുന്നു ചോദ്യം അതും ഒരു ആക്കിയമട്ടിൽ.. എന്നിട്ടൊരു ചിരിയും

"നിന്റെ പുന്നാര പെങ്ങളുടെ ശിക്ഷ തന്നെ... അവളുടെ കവിളത്ത് അടിച്ചു ചുവപ്പിച്ചതിനു പകരം എന്റെ കവിളത്ത് അവള് ചെയ്തു വച്ചതാ...പിശാശിന്റെ പല്ല്....നാളെ ഒരു TT എടുക്കണം.. എന്നാലേ ഇനി കോളജിൽ ചെല്ലാൻ പറ്റൂ"

നന്ദു ദത്തൻ പറയുന്നത് കേട്ടു കൂർപ്പിച്ചു നോക്കി.

സീതമ്മ വന്നു നന്ദുവിന്റെ ചെവി പിടിച്ചു പതുക്കെ തിരുമ്മി.

"പെണ്ണിന് കുറുമ്പ് കുറച്ചു കൂടുതൽ ഉണ്ട് കേട്ടോ...."

"അയ്യോ...അമ്മെ വിടു...വിടു അമ്മ"

"അവളെ വിട്ടേക്ക് അമ്മെ...കൊടുക്കുമ്പോൾ ദേ ബാക്കി രണ്ടെന്നത്തിനും കൂടെ കൊടുക്കണം."

കിച്ചു ദുർഗയെയും ഭദ്രയെയും നോക്കി പറഞ്ഞു. 

"ഞാൻ ഒന്നും ചെയ്തില്ല...ഞാൻ ഇവരോട് പറഞ്ഞതാ ഒന്നും ഒപ്പിക്കരുതെന്ന്..."

"മോള് അല്ലെങ്കിലും ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം...ചെയ്യുന്നവര് ഇവിടെ ഉണ്ടല്ലോ"

ദുർഗ വേഗം നന്ദുവിൻെറ അടുത്തേക്ക് നീങ്ങി. 

എല്ലാവരും അവരെ ഉഴപ്പിച്ച്‌ നോക്കി....രണ്ടുപേരും ഒരു മനോഹരമായ പുഞ്ചിരി അതിൽ 32 പല്ലും കാണിച്ചു കൊടുത്തു. പിറ്റെ ദിവസം ഭഗവതി കാവിൽ കാണാം എന്നും പറഞ്ഞു അവർ അന്നതേക്ക് പിരിഞ്ഞു പോയി.

പോകാൻ ഇറങ്ങും നേരം ദത്തൻ കണ്ണുകൾ കൊണ്ട് നന്ദുവിനോട് യാത്ര പറയാനും മറന്നില്ല. 
തിരിച്ച് നന്ദു നാണം കലർന്ന ചിരിയിൽ നിന്നു.

ദത്തനും ശിവനും കിച്ചുവും കോളജിന് അടുത്ത് വീട് എടുത്തു ആണ് താമസം. അടുപ്പിച്ചു കിട്ടുന്ന എല്ലാ ഒഴിവ് ദിനങ്ങളിലും അവർ വീടുകളിലേക്ക് വരും അതാണ് പതിവ്. താമസവും പാചകവും പഠനവും എല്ലാം അവർ ഒരുമിച്ച് തന്നെ. മൂവർ സംഘത്തിനു തങ്ങൾ പഠിക്കുന്ന കോളജിൽ തന്നെ admittion കിട്ടിയപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി. എങ്കിലും അവരെ കൂടെ താമസിപ്പിക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവരെ ഹോസ്റ്റലിൽ തന്നെയാണ് നിർത്തിയത്. നാളെ ഭഗവതി കാവിൽ വിളക്ക് കൊളുത്തി അവർ കോളേജ് ഹോസ്റ്റലിലേക്ക് മാറും. 

രാത്രി കിച്ചു കോളജിലേക്ക് കൊണ്ടുപോകാനുള്ള ഡ്രസ്സ് ബുക്സ് എല്ലാം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു. പുറകിലെ ആളനക്കം.... നോക്കിയപ്പോ നന്ദു പമ്മി പമ്മി നിൽക്കുന്നു.

"എന്താണ് പതിവില്ലാത്ത ഒരു നിൽപ്പ്...നിന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞോ...?"

"എന്റെ കഴിഞ്ഞല്ലോ...ഞാൻ ഏട്ടനെ സഹായിക്കാൻ വന്നതാ"

കിച്ചു കണ്ണ് മിഴിച്ചു.

"ഏട്ടാ... ഡാ ഇങ്ങനെ നോക്കിയാൽ നിന്റെ കണ്ണു താഴെ വീഴും"

"പതിവില്ലാത്ത നിന്റെ സ്നേഹം കണ്ട് കണ്ണുപോലും മിഴിച്ചുപോയത മോളെ"

"കളിയാകാതെ ഏട്ടാ...ഞാൻ ...പിന്നെ...എനിക്കൊരു..."

"ഏട്ടന്റെ മോളു ഇങ്ങനെ കിടന്നു പറയാൻ വിഷമിക്കണ്ട"

ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു ബാൽക്കണി വാതിലിലേക്ക് നടന്നു. അവിടെ നിന്നും അവൻ പറഞ്ഞു തുടങ്ങി.

"മോളു പറയാൻ വന്നത് എന്താണെന്ന് ഇൗ ഏട്ടന് അറിയാം. എന്നിൽ നിന്നും ഒളിക്കാൻ നിൽക്കാതെ അത് പറയാൻ വന്നില്ലേ..എനിക്ക് സന്തോഷമായി. ദത്തൻ...അവന് കുറച്ചു ദേഷ്യം കൂടുതൽ ആണെന്നെയുള്ളു പാവമാണ്. നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്. ഏട്ടനും സമ്മതമാണ്. പിന്നെ അച്ഛനും അമ്മയും നമ്മുടെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കുമെന്ന് തോന്നുന്നില്ല. അതോർത്ത് പേടിക്കണ്ട. അച്ഛനോട് ഞാൻ തന്നെ പറഞ്ഞൊളാം. ഇപ്പൊ സമാധാനം ആയോ എന്റെ കാന്താരി കുട്ടിക്ക്."

നന്ദുവിൻെറ കണ്ണുകൾ നിറഞ്ഞിരുന്നു. അവള് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. മിഴികളിൽ നിന്നും കണ്ണുനീർ ഒലിച്ചു കൊണ്ടിരുന്നു. കിച്ചു അവളെ ചേർത്തുപിടിച്ച് കണ്ണുനീർ തുടച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു. കവിളിൽ തലോടി നിന്നു.

"ഇത് സന്തോഷ കണ്ണുനീർ അല്ലേ...സാരമില്ല...കരയാതെ മോളെ...പോയി കിടന്നോ...നാളെ അമ്പലത്തിൽ പോകണം...ചെല്ല്"

കണ്ണെല്ലാം തുടച്ചു കിചുവിന് നേരെ ചിരിച്ചു അവനെ ഒന്നുകൂടി കെട്ടിപിടിച്ചു കൊണ്ട് തിരിച്ച് തന്റെ റൂമിലേക്ക് വന്നു. സമാധാനം ആയി...ഒരു വലിയ ഭാരം ഇറക്കി വചപോലെ...പിന്നെ ദേവനെ മനസ്സിൽ താലോലിച്ചു കിടന്നു.

പിറ്റേന്ന് ഭഗവതി കാവിലേക്ക് കിച്ചുവും നന്ദുവും കൂടി പോയി. കിച്ചു നല്ല വെള്ളി കസവു മുണ്ടും സ്കൈ ബ്ലൂ കളറ് ഷർട്ടും ആയിരുന്നു... നന്ദു ആകട്ടെ നല്ല പഴ മാങ്ങ കളർ ദാവണി പാവാടയും അതിൽ മെറൂൺ ബ്ലൗസ്....നീണ്ട മുടി കുളി പിന്നൽ ഇട്ടു അറ്റം മടക്കി കെട്ടി വച്ച് ഒരു ചെമ്പകപൂ ചൂടി..ഒരു കുഞ്ഞു പൊട്ടും...കരിമഷി കണ്ണിൽ അൽപം കരിമഷി...

പണ്ടും നന്ദു ഇത്രക്കും മാത്രേ ഒരുങ്ങി നടക്കു. അത്രയും മതി... ഭഗവതി കാവിലെ ദേവി ആണെന്ന് തോന്നി പോകും...അത്രയും ഐശ്വര്യം ആയിരുന്നു നന്ദു.

കിച്ചുവും നന്ദുവും ഒരുമിച്ച് നടന്നാണ് പോയത്. വയൽ വരമ്പിലൂടെ ചേട്ടനും അനിയത്തിയും പലതരം കല പിലകൾ പറഞ്ഞു നടന്നിരുന്നു. വഴിയിൽ കണ്ട എല്ലാ പുൽകൊടിയോട് പോലും സംസാരിചാണ് രണ്ടിന്റെയും നടപ്പ്.

കാവിലെത്തിയപ്പോൾ ദത്തനും ദുർഗ്ഗയും ഭദ്രയും ശിവനും എത്തിയിരുന്നു. ദത്തൻ റെഡ് കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു. അവന്റെ വെട്ടി ഒതുക്കിയ കുറ്റി താടി കുറച്ചു കൂടി ഭംഗി കൂട്ടി. കാന്തതേക്കാൾ ശക്തിയുള്ള അവന്റെ കണ്ണുകളിലെ തിളക്കം നന്ദുവിനെ കണ്ടപ്പോൾ ഒന്നുകൂടി കൂടി. ശിവൻ മെറൂൺ കളറ് ഷർട്ടും കസവു മുണ്ടും തന്നെ ആയിരുന്നു. ദുർഗ്ഗയും ഭദ്രയും ആകട്ടെ പച്ച കളറ് പട്ട് പാവാടയും ഓറഞ്ച് കളറ് ബ്ലൗസ് ആയിരുന്നു. രണ്ടുപേരും ഒരുപോലെ ഒരുങ്ങി നല്ല സുന്ദരീ മണികളായിരുന്നു. ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു വേർതിരിക്കാൻ കഴിയില്ല. 

എല്ലാവരും തൊഴുതു... ഇറങ്ങി... ആലിഞ്ചുവട്ടിലേക്ക് കൂടി നിന്ന് വർത്തമാനം തുടങ്ങി. ഇല ചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനം എടുത്തു നന്ദു ദേവന് ചാർത്തി കൊടുത്തു. കിചുവിനു നേരെ വിരൽ നീട്ടുമ്പോളേക്കും ദുർഗ അവന്റെ നെറ്റിയിൽ കുറി വരച്ചു കഴിഞ്ഞിരുന്നു. കിച്ചു അവളുടെ മിഴിയിൽ നോക്കി... ആ കണ്ണിലെ തിളക്കം... നന്ദുവിൻെറ ചുണ്ടിൽ ഒരു ചിരി വന്നു ചേർന്നു...അവള് നോക്കേ ശിവന്റെ നെറ്റിയിൽ കുറി ഉണ്ടായിരുന്നില്ല. അത് കണ്ട് തന്നെ ശിവന്റെ നെറ്റിയിൽ വരച്ചു. 

നന്ദു പെട്ടന്ന് ചെയ്തത് കൊണ്ട് തന്നെ അവനു ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പറ്റിയില്ല... ഒരു സ്വപ്നം പോലെ തോന്നി...അവന്റെ ശരീരത്തിൽ ആകെ ഒരു തണുപ്പ് വ്യാപിക്കുന്നത് അവൻ അറിഞ്ഞു. അവളുടെ വിരൽ തുമ്പിന് ഇത്രക്കും തണവുണ്ടോ. കിച്ചുവിന്റെ കൈ തോളിൽ അമർന്നപ്പൊഴാണ് അവൻ സ്വബോധത്തിലേക്ക്‌ വന്നത്.

ആ സന്ദർഭത്തിൽ തന്നെ ....ഇഷ്ടപെട്ട ആൾക്ക് വളരെ നാളുകൾ ആയി ഒരു നുള്ള് ചന്ദനം തൊടുവാൻ ആഗ്രഹിചിരുന്നു...വിരൽ തുമ്പിൽ എടുത്ത ചന്ദനം തിരിച്ച് അതിലേക്ക് തന്നെ വച്ചത് മറ്റാരും ശ്രദ്ധിക്കാതെ പോയി. ആ കണ്ണുകളിലെ പിടച്ചിൽ ആരും കാണാതെ പോയി.

ശിവനാണ് സംസാരത്തിന് തുടക്കം ഇട്ടത്.

"നാളെ കോളജിലേക്ക് വരുമ്പോൾ എട്ടൻമാരുണ്ട് അതുകൊണ്ടുതന്നെ എന്ത് വേലത്തരം വേണമെങ്കിലും ഒപ്പിക്കാം എന്ന ചിന്തയും കൊണ്ട് മൂന്നും ആ വഴിക്ക് വന്നു പോകരുത്. കോളേജ് ആണ് വന്നാൽ പഠിക്കുക ...അത്യാവശ്യം enjoyment ആകാം..അതിനപ്പുറത്തേക്ക് വരുന്ന കുസൃതികൾ അനുവദിച്ചു തരില്ല കേട്ടോ..."

അതുകേട്ടു ദുർഗ്ഗയും നന്ദുവും ചിറി കോട്ടി.

ഇതുകണ്ട കിച്ചു ദുർഗ്ഗയുടെ ചെവിയിൽ പിടിച്ചു. "ഞങ്ങൾക്കും ഇത് തന്നെ പറയാനുള്ളൂ. ഇതുവരെ നിങ്ങളെ ഞാൻ ആണ് കൂടുതൽ support ചെയ്തത് ഇൗ ഒരു കാര്യത്തിന് എന്നെ പ്രതീക്ഷിക്കണ്ട കേട്ടോ"

"അയ്യോ...പിടി വിടു നന്ദേട്ടാ...വേദനിക്കുന്നു"

അവളുടെ നന്ദേട്ടാ എന്ന വിളിയിൽ  കിച്ചുവിന്റ്റ് ഉള്ളിൽ ഒരു കുളിരു വന്നു നിറഞ്ഞു... അവിടെ നിന്ന വേറെ ഒരാളുടെ മനസ്സിൽ തീ കോറിയിട്ടത് ആരും അറിഞ്ഞില്ല....!

അച്ചൻമാരുടെയും ചേട്ടന്മാരുടെയും കൂടെ അവർ മൂന്നുപേരും കോളേജ് ഹോസ്റ്റലിൽ എത്തി. പിറ്റെ ദിവസം ആണ് കോളേജ് തുറക്കുന്നതെങ്കിലും തലേ ദിവസം തന്നെ അവർ ഹോസ്റ്റലിൽ എത്തിച്ചേരാൻ തീരുമാനിച്ചിരുന്നു. വീട്ടിൽ നിന്നും അത്യാവശ്യം നല്ല ദൂരമുണ്ട് കോളജിലേക്ക്. അതുകൊണ്ട് തന്നെ ദത്തൻ ആണ് പറഞ്ഞത് തലേന്ന് തന്നെ ഹോസ്റ്റലിൽ എത്തിച്ചേരാം എന്ന്. അവർക്ക് മൂന്നുപേർക്കും ഒരു റൂം തന്നെ കിട്ടി.

അവരെ കോളജിൽ ചേർക്കാൻ വന്നപ്പോൾ തന്നെ ടീച്ചേഴ്സ് എല്ലാവരുടെയും ഭാഗത്ത് നിന്നും വളരെ വലിയ സ്നേഹം ആണ് കിട്ടിയത്. അന്നേ മൂവർ സംഘത്തിനു മനസ്സിലായി ചെട്ടന്മരോടുള്ള സ്നേഹമാണ് അവരോട് കാണിക്കുന്നത്. കാരണം പഠനത്തിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും കഴിവ് തെളിയിച്ച മുതലുകൾ ആണ് അവർ. കോളജിലെ കുറച്ചു സുന്ദരീ മണികളും അന്നെ അവരെ നോട്ടം ഇട്ടുവച്ചിരുന്നു. ആരെയെങ്കിലും മണിയടിച്ച് ഏതെങ്കിലും മുതലിന്റെ മനസ്സിൽ കയറിപ്പറ്റാൻ സഹോദരികളെ കയിൽ എടുക്കണം. 

ഹോസ്റ്റലിൽ വാർഡനും ചെട്ടൻമരോടുള്ള സ്നേഹമാണ് അവരോടും കാണിക്കുന്നത്. ഇതൊക്കെ കണ്ട് മൂവർസംഘത്തിന്റെ കിളി പോയി. അവരെ റൂമിൽ ആക്കി അവരെല്ലാം തിരിച്ചുപോയി.

റൂമിൽ അവരുടെ സാധനങ്ങളെല്ലാം സെറ്റ് ചെയ്യുകയായിരുന്നു അവർ മൂവരും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേൾക്കുന്നു. ഭദ്ര ചെന്ന് വാതിൽ തുറന്നു. ഒരു കൂട്ടം ചേച്ചിമാർ കേറി വന്നു. പരിചയപ്പെടാൻ ആണെന്നും പറഞ്ഞു. എല്ലാവരും വളരെ ആവേശത്തോടെയാണ് അവരോട് സംസാരിക്കുന്നത്. തങ്ങളുടെ എട്ടന്മാരോട് ഇത്രക്കും ആരാധനയോ... ഒഹ്ഹ്‌

"ദത്തനും കിച്ചുവും ശിവനും ഇവർക്ക് ഇവര് മൂന്ന് പേര് കഴിഞ്ഞിട്ടേ വേറെ കൂട്ട് ഉള്ളൂ. മറ്റുള്ളവരോട് ഫ്രണ്ട്ഷിപ്പ് ഉണ്ടെങ്കിലും എല്ലാം ഒരു കൈ അകലത്തിൽ എന്നപോലെയാണ്. എങ്കിലും പഠിത്തത്തിൽ കാര്യത്തിലോ പ്രോജക്ടിന്റെ കാര്യത്തിലോ ഏതു കാര്യത്തിലായാലും എപ്പോ വേണമെങ്കിലും ഹെൽപ് ചോദിക്കാം...ഞങ്ങളുടെയെല്ലാം ഹീറോ ആണ് അവരു മൂന്നാളും."

കൂട്ടത്തിലെ ഒരു സുന്ദരി വക ആയിരുന്നു അങ്ങനെയൊരു കമൻറ്.

എല്ലാവരും പറയുന്നത് നല്ലൊരു ചിരിയോടെ മൂവരും വരവേറ്റു.

"ദേവന്റെ...സഹോദരിമാർ നിങ്ങളിൽ ആരൊക്കെയാ"

വേറെ ഒരു സുന്ദരിയുടെ സംശയം. 

ദേവൻ എന്ന വിളി നന്ദുവിനെ ദേഷ്യം പിടിപ്പിച്ചു. കാരണം തന്റെ മാത്രം ദേവെട്ടൻ ആണ്..ഞാൻ മാത്രം അങ്ങനെ വിളിച്ച മതി. നന്ദു ചിറി കോട്ടി നിന്നു.

"കീർത്തി ദത്തൻ ഇവിടെ ഇല്ലതെപോയത് നിന്റെ ഭാഗ്യം കേട്ടോ. ഇപ്പൊ വിളിച്ചത് അവന്റെ മുൻപിൽ ആണെങ്കിൽ നല്ലത് കേട്ടിട്ടുണ്ടാകും"

"സത്യം ദീപ്തി...ഞാൻ എന്റെ മനസ്സിൽ വിളിക്കുന്നത് അങ്ങ് പുറത്തേക്ക് വന്നുപോയതാ... ദത്തൻ ഒരുപാട് തവണ warning തന്നിട്ടുണ്ട് ദേവൻ എന്ന് വിളികരുതെന്ന്.അവന് ഇഷ്ടമല്ല അങ്ങനെ വിളിക്കുന്നത്"

അതു കേട്ടപ്പോൾ നന്ദുവിന് സന്തോഷം അടക്കാനായില്ല.

"ഞാനും ദേ ഇവളുമാണ് ദത്തെട്ടന്റെ സഹോദരിമാർ"

ഭദ്ര പരിചയപെടുത്തി.

"അപ്പോ ഇൗ കുട്ടി...നമ്മുടെ നന്ദ കിഷോറിന്റെ സഹോദരിയാന്നോ"

"അതേ"

ആഹാ..

"വന്നപ്പോൾ തന്നെ നിങ്ങളെ കുപ്പിയിലാക്കാം എന്ന് കരുതി വന്നതുതന്നേയ ഞങ്ങള്"

"ദേ ഇൗ കീർത്തി ഒരുപാട് ആയന്നെ ദത്തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്...ഒരു തരത്തിലും വഴങ്ങുന്നില്ല...എന്നെ ഒന്ന് സഹായിക്കണേ സഹോദരിമാരെ"

അത് കേട്ട് മൂന്നുപേരുടെയും കണ്ണ് തള്ളി വന്നു.

"ദീപ്തി നീയും മോശമല്ല...നന്ദന്റെ പുറകെ ഇവളും കുറെ ആയന്നേ..നന്ദു ഒന്ന് സഹായിക്കണം"

ഇവരിത് എന്തൊക്കെയാ ഇൗ പറയുന്നെ..ഏട്ടനും ദേവെട്ടനും എല്ലാം ആരാധിക കൂട്ടങ്ങളുടെ നടുവിൽ ആണല്ലോ ദൈവമേ... ദേവേട്ടാ നിങ്ങളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ... നന്ദു നിന്നു ആത്മഗതം പറഞ്ഞു.

എന്റെ അടുത്ത് തന്നെ കൈകൂലി കൊണ്ട് വന്നേക്കുന്നു...വച്ചിട്ടുണ്ട് ചേച്ചിമാരെ...

"ഞങ്ങൾ ഇവിടെയൊക്കെ ഉണ്ടല്ലോ ചേച്ചിമാരെ നമുക്ക് നോക്കാമെന്ന്"

ദുർഗ പറഞ്ഞു നിർത്തി. നന്ദു അവളെ രൂക്ഷമായി നോക്കി. 

"ഓ സമാധാനമായി...അത്രയും പറഞ്ഞല്ലോ thanks മുത്തെ..."അതും പറഞ്ഞു കെട്ടിപിടിച്ചു .

നന്ദു കൂൾ...നന്ദു കൂൾ...അവള് സ്വയം പറഞ്ഞു കൊണ്ടിരുന്നു.

"ഇനി കോളജിൽ വച്ച് കാണാം...എന്ത് സഹായത്തിനും ഞങ്ങളെ വിളിച്ചാൽ മതി...good night sisters "

അവർ അതും പറഞ്ഞു ഇറങ്ങി.

നന്ദു പുറകെ ചെന്ന് വാതിലടച്ചു. 

"ദേവേട്ടൻ കേൾക്കണ്ടാട്ടോ... നീ സ്വന്തം ഏട്ടന് ലൗ സെറ്റ് ആക്കാൻ വന്നതാണോ "

"അതിനു നിനക്കെന്ത്. എന്നായാലും ചേട്ടന് ഒരു കൂട്ട് വേണം... ആ കീർത്തി ചേച്ചി കുഴപ്പമില്ല അല്ലേ ഭദ്രേ... ഏട്ടന് ചേരും... നല്ല ഭംഗിയുണ്ട്..പിന്നെ ..."

"പിന്നെ കുന്തം..."

നന്ദു അടിമുടി ദേഷ്യം കൊണ്ട് നിന്നു വിറച്ചു. കണ്ണുരുട്ടി..

അതുകണ്ടു ദുർഗ അവളുടെ അടുത്ത് ചെന്ന് മൂക്ക് പിടിച്ചു വലിച്ചു... തുടർന്നു

"പക്ഷേ എന്തു പറയാനാ ഞങ്ങളുടെ ഏട്ടന്റെ ഹൃദയത്തിന്റെ ഭൂരിഭാഗത്തിനും ഒരു കാന്താരി മാത്രം ആണത്രെ അവകാശി... ആണോടി കാന്താരി "

നന്ദു നാണം കൊണ്ട് ചുവന്നു തുടുത്തു.

"നിങ്ങൾക്ക് അറിയാമല്ലോ അല്ലേ ..എന്നിട്ടാണോ "

"അതുകൊണ്ട് അല്ലേ നിന്റെ മുഖം ഇങ്ങനെ ചുവന്നു തുടുത്തു കാണാൻ പറ്റിയത്"

ഭദ്ര ആയിരുന്നു.

"ഞങ്ങൾ രണ്ടാളുടെയും മുന്നിൽ പിടിച്ചു നിൽക്കാനേ നിനക്കു മാത്രേ കഴിയൂ പെണ്ണേ...പിന്നെ ചേച്ചിമാരെ ഒന്ന് സന്തോഷിപ്പിച്ചു വിട്ടതാ...ഇവിടുത്തെ റാഗിംഗ് രക്ഷ ഇവരേകൊണ്ടെ നടക്കു"

ദുർഗ പറഞ്ഞു നിർത്തി. അവർ മൂന്നാളും പരസ്പരം പുണർന്നു.
  

പിറ്റേന്ന് സാധാരണ പോലെ തന്നെ മൂവരും നേരത്തെ എണീറ്റ് കുളിച്ചു പ്രാർത്ഥനയും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ മെസ്സിൽ എത്തി.  അവിടുത്തെ ഭക്ഷണം വായിൽ വെച്ചപ്പോൾ തന്നെ സീതമ്മയുടേ ഇഡ്ഡിലിയും സാമ്പാറും മിസ്സ് ചെയ്തു നന്ദു. മെസ്സിലെ ഭക്ഷണം അത്രക്ക് taste ഉണ്ടായിരുന്നു...ഈശ്വര ഇനി അടുത്ത കുറെ വർഷം ഇത് തന്നെ കഴികണമല്ലോ എന്നാലോചിച്ചു ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി നന്ദു. മറ്റു രണ്ടുപേരുടെയും അവസ്ഥയും അതു തന്നെയായിരുന്നു. ഒരു കണക്കിന് ഫുഡ് കഴിച്ചു ബാഗ് എടുത്ത് മൂവരും കോളേജിലേക്ക് ഇറങ്ങി. ഹോസ്റ്റലിൽ നിന്നും ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമേഉള്ളൂ. 

റാഗിംഗ് പേടി ഉണ്ടായിരുന്നു എങ്കിലും ചേട്ടന്മാർ ഉണ്ടല്ലോ എന്ന ഒരു ധൈര്യം കൂടി അവർക്കുണ്ടായിരുന്നു.

അവർ കോളജിന്റെ ഗേറ്റ് കടന്നു മുന്നോട്ട് പോയി. അവിടെ ഇവിടെയൊക്കെ ആയി കുറച്ചു കൂട്ടം കൂടി സീനിയർ ചേട്ടന്മാർ റാഗ് ചെയ്യാൻ ഇരയെ നോക്കി നിൽക്കുന്നു. അവരുടെ മുന്നിൽ കിട്ടിയവരെ ഡാൻസ് ചെയ്യിപ്പിക്കുന്നു പിന്നെ ഓരോന്ന് പറഞ്ഞു അഭിനയിക്കാൻ പറയുന്നു. ഭദ്ര ഉള്ള ധൈര്യം ചോർന്നു പോയപോലെ. നന്നായി വിയർക്കുന്നുടായിരുന്നു. ഒരു ധൈര്യത്തിന് ദുർഗ്ഗയുടെ കയിൽ മുറുകെ പിടിച്ചു. ദുർഗ തിരിച്ചും അവളുടെ കൈ കോർത്ത് തന്നെ പിടിച്ചു. 

"ഹേയ് പച്ച കിളികൾ ..ഇവിടെ ...ഇവിടെ"

മൂവരും തിരിഞ്ഞു നോക്കി.

സിമെന്റ് ബഞ്ചിന് അടുത്തായി ഒരു ഗ്യാങ്ങ് നിൽക്കുന്നു.

അവരോട് ചെല്ലാൻ കൈ കാട്ടി വിളിച്ചു.

"ഡാ...കാശി നോക്കിയെട മൂന്ന് നാടൻ പച്ച കിളികൾ"

തിരിഞ്ഞു ആരോടോ സംസാരിക്കുകയായിരുന്ന കാശി വിളി കേട്ട ഭാഗത്തേക്ക് നോക്കി. അവന്റെ കണ്ണിൽ ഉടക്കിയത് പേടിച്ച പേട മാനിനെ പോലെ മിഴികൾ പിടയ്ക്കുന്ന രണ്ടു കണ്ണുകളിലേക്ക് ആയിരുന്നു.

അവൻ കാശിനാഥൻ .....ഒറ്റവാക്കിൽ പറയുകയാണെങ്കിൽ കോളജിലെ ചോക്ലേറ്റ് ഹീറോ. ദേവ ദത്തനും കിച്ചുവും ശിവനും ഇതുവരെ ആർക്കും പിടികൊടുക്കാത്തതുകൊണ്ട് ഒട്ടു മിക്ക സുന്ദരികളും ഇവന്റെ പുറകെയാണ്. ഇവനാണെങ്കിലോ നല്ല ഒന്നാം തരം കോഴിയും. സ്നേഹിക്കാൻ വന്നവരെ സ്നേഹിച്ചു തന്നെ വിടും. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പെണ്ണിനെയും ശരീരം കൊണ്ട് അവൻ ഉപയോഗിച്ചിട്ടില്ല.

അവൻ മൂവരും വരുന്നതും നോക്കി നിന്നു. അവന്റെ കണ്ണുകൾ അപ്പോളും പേടിച്ചരണ്ട ആ മിഴികളിൽ തന്നെ തങ്ങി നിന്നു.


പ്രണയിനി  07


"നിങ്ങളു മൂന്നാളും Freshers അല്ലേ.. ഏതാ subject"

"അതെ ചേട്ടാ... കമ്പ്യൂട്ടറാണ്"

"ആഹാ... പച്ച കിളികളുടെ പേര് പറ കേൾക്കട്ടെ"

"എൻറെ പേര് ഗൗരി നന്ദ... അവൾ ദുർഗ്ഗാ മറ്റെ കുട്ടി ഭദ്ര"

മൂവരും ചിരിച്ചു നിന്നു.

കാശിയുടെ കണ്ണ് അപ്പോഴും ഭദ്രയിൽ തങ്ങിനിന്നു.

"കാശി ഇവർക്ക് എന്തുപണിയാണെട കൊടുക്കാ"

"നീ തുടങ്ങിവയ്ക്ക് മച്ചാനെ"

"എങ്കിലേ ഈ ഗൗരിക്കുട്ടി ചേട്ടനെ ഒന്ന് propose ചെയ്തേ... എന്തായാലും ഇത്രയും സുന്ദരിയായ കുട്ടി എന്നെ പ്രൊപ്പോസ് ചെയ്യാൻ പോകുന്നില്ല റാഗിങ്ങിന് പേരിലെങ്കിലും ഒരു ഐലവ് യൂ കേൾക്കാമല്ലോ"

ഗൗരി എന്ന് കേട്ടതും നന്ദുവിൻെറ  മുഖം ചുവന്നു. എങ്കിലും സീനിയേഴ്സ് ആയതുകൊണ്ട് അവൾ വേറെ ഒന്നും പറഞ്ഞില്ല.

"ദത്ത... അവർ കൃത്യമായി കാശിയുടെയും ഗ്യങിന്റെയും കയ്യിൽ പെട്ടല്ലോ. ആ ആസ്ഥാന കോഴിയും കൂടെയുണ്ട്"

"നീ പേടിക്കണ്ട ശിവ... കിച്ചുവിൻറെ ഉണ്ണിയാർച്ച പെങ്ങൾ അവനെ ഇപ്പോൾ ക്ലീൻ ബൗൾഡാക്കി മാറ്റും"

അവരെ വീക്ഷിച്ചുകൊണ്ട് ലൈബ്രറി ബിൽഡിംഗിൽ ദത്തനും ശിവനും കിച്ചുവും നിൽപ്പുണ്ടായിരുന്നു.

"നമുക്ക് ഇടപെടാൻ സമയമായിട്ടില്ല"

കിച്ചു പറഞ്ഞു.

"ഡി എന്തിന് ഉണ്ട കണ്ണുരുട്ടി പേടിപ്പിക്കുന്ന... പൊന്നു മോൾ ചേട്ടനെ ഒന്ന് propose ചെയ്തേ"

നന്ദു കൈയിൽ റോസ്പൂവ് ഉണ്ടെന്ന് സങ്കൽപ്പിച്ച് ആസ്ഥാന കോഴിയുടെ നേരെ നീട്ടി

"എനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്.... ഐ ലവ് യു"

"അയ്യേ... ഇത് എന്തോന്ന് iloveyou... മോള് ദേ ഇങ്ങനെ ചേട്ടന് കെട്ടിപിടിച്ച് ഒരു ഐലവ് യു പറഞ്ഞേ"

അതും പറഞ്ഞ് അടുത്തുനിൽക്കുന്ന കൂട്ടുകാരനെ കെട്ടിപിടിച്ചു demo കാണിച്ചുകൊടുത്തു.

"ചേട്ടൻ എന്താ ലാലേട്ടന് പഠിക്കണോ"

നന്ദു ചിരിച്ചുകൊണ്ട് ചോദിച്ചു.

"പച്ചക്കിളി ...നാടൻ കിളി ...കൊള്ളാലോ. അപ്പോ മോൾ ഇത് ചെയ്തിട്ട് പോയാൽ മതി"

അവൻറെ മുഖ ഭാവം മാറുന്നത് അവർ ശ്രദ്ധിച്ചു.

ഭദ്ര പേടിച്ചു തന്നെ നിന്നു. ദുർഗ ഭദ്രയുടെ കയ്യിൽ കോർത്തു തന്നെ പിടിച്ചു നിന്നു. അവൾക്കറിയാം ഭദ്ര അത്രയും പേടിത്തൊണ്ടി ആണെന്നും.

കാശി അപ്പോഴും ഭദ്ര യിൽ തന്നെ തങ്ങിനിന്നു.

"അതിനു വേറെ ആളെ നോക്ക് ചേട്ടാ". നന്ദു മറുപടി നൽകി മുന്നോട്ടു നടന്നു.

"അങ്ങനെ ഇപ്പൊ നീ പോകണ്ട... ഇത് ചെയ്തിട്ട് തന്നെ പോയാൽ മതി"
അതും പറഞ്ഞ് നന്ദുവിന്റെ കവിളിൽ പിടിക്കാൻ കൈനീട്ടി അതുമാത്രം അവന് ഓർമയുണ്ട്....

പിന്നെ കണ്ണുതുറന്നു നോക്കുമ്പോൾ എല്ലാവരും അവനെ തന്നെ നോക്കി നിൽക്കുന്നു. അവനാണെങ്കിൽ  കവിളിൽ ഒരുതരം പുകച്ചിൽ മാത്രം. എന്ത് സംഭവിച്ചതെന്ന് ഒരു നിമിഷം ചിന്തിച്ചു.

വേറെ എന്താ... കവിളിൽ പിടിക്കാൻ വന്ന അവൻറെ കവിളിൽ കരണം പുകഞ്ഞ ഒരു അടി കിട്ടി... നന്ദുവിന്റെ വക.

ദുർഗ നന്ദുവിനെ കയ്യിൽ പിടിച്ച് അമർത്തി. നന്നായി ഉള്ളൂ നന്നായി മോളെ. അവൾ പറയാതെ പറഞ്ഞു.

"ഇപ്പോ എന്തായി ശിവ... ഞാൻ പറഞ്ഞില്ലേ അവനെ ഔട്ട് ആകുമെന്ന്".

"കിച്ചു വന്നേ ഇത് അവരുടെ കയ്യിൽ ഒതുങ്ങില്ല" അതും പറഞ്ഞ് ശിവൻ മുന്നോട്ട് നടന്നു.

അത്രയും നേരം കാശി വായിനോക്കി നിന്നെങ്കിലും കൂട്ടുകാരന് കിട്ടിയ അടി അവനൊരു ക്ഷീണമായി.

"നീ സീനിയേഴ്സിനെ തല്ലാൻ ആയോ ടി"

ദേഷ്യത്തോടെ കാശി മുന്നോട്ടുവന്നു.

"ചേട്ടന്മാരെ ക്ഷമിക്കണം... അവൾ പെട്ടെന്ന് ഒരു ആവേശത്തിൽ ചെയ്തുപോയതാണ്"

ഭദ്ര കാശിയുടെ മുമ്പിൽ കൈകൂപ്പി നിന്നു പറഞ്ഞു.

"ആഹാ അപ്പൊ ഈ പച്ച കിളിയുടെ വായിൽ നാക്കും ഉണ്ടായിരുന്നുവോ"

അതും പറഞ്ഞ് തല്ലുകിട്ടിയ ആസ്ഥാന കോഴി ഭദ്രയുടെ കവിളിൽ പിടിക്കാൻ കൈനീട്ടി.

പെട്ടെന്ന് ഭദ്രയുടെ മുന്നിൽ ശിവൻ വന്നുനിന്നു.

ശിവനെ കണ്ടതും കോഴിയുടെ മനസ്സിലെ പേടി അവൻറെ കണ്ണുകളിൽ തെളിഞ്ഞു നിന്നു. അവൻ നീട്ടിയ കൈകൾ അവൻ പോലുമറിയാതെ പിൻവലിഞ്ഞു.

ശിവൻറെ ഒപ്പം മറ്റു രണ്ടുപേരുംകൂടി നടന്ന എത്തിയിരുന്നു.

"ഈശ്വരാ ചേട്ടന്മാർ എല്ലാവരും ഹാജർ  ഉണ്ടല്ലോ. ഇതിൻറെ ബാക്കി ഇനി വീട്ടിൽ ചെന്നാൽ കിട്ടും" നന്ദുവിന്റെ ആത്മഗതം ശരി എന്നോണം ദുർഗയും തലയാട്ടി. ചേട്ടന്മാരെ കണ്ടതും ഭദ്രയുടെ കൈകാൽ വിറയ്ക്കാൻ തുടങ്ങി.

"ശിവ ഇവർ ഫ്രഷേഴ്സ് ആണ്. സീനിയേഴ്സിനെ കൈ നീട്ടി അടിക്കാൻ പാടുണ്ടോ."

"കാശി നീ കാര്യങ്ങൾ വിവരിച്ചു ബുദ്ധിമുട്ടാൻ നിൽക്കണ്ട. ഞങ്ങളെല്ലാവരും എല്ലാംതന്നെ കാണുന്നുണ്ടായിരുന്നു.പിന്നെ ഇവിടെ ഗൗരി നന്ദ തെറ്റ് ചെയ്തു എന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങൾ പറഞ്ഞതുപോലെ അവർ ചെയ്തതാണല്ലോ പിന്നെയും പിന്നെയും ഹരാസ് ചെയ്യാൻ നോക്കിയത് നിങ്ങൾ തന്നെയല്ലേ. ഇവർ ഒരു കംപ്ലൈന്റ് കൊടുത്താൽ ഉണ്ടല്ലോ... പിന്നെ നിനക്കറിയാലോ കാര്യങ്ങൾ".. ശിവൻ പറഞ്ഞവസാനിപ്പിച്ചു.

കാശി ദേഷ്യത്തോടെ മൂവരെയും നോക്കിനിന്നു.

പെട്ടെന്ന് ഭദ്രയ്ക്ക് തലകറങ്ങുന്നതുപോലെ തോന്നി. അവൾ അടുത്തുനിന്നശിവയുടെ കൈകളിൽ മുറുകെ പിടിച്ചു.

"എന്താ മോളെ എന്തുപറ്റി"

"ഏട്ടാ എനിക്ക്... എനിക്ക്... തല കറങ്ങും പോലെ..."പെട്ടെന്ന് മുൻപോട്ട് വീഴാൻ ആഞ്ഞ ഭദ്രയെ ശിവൻ കൈകളിൽ കോരിയെടുത്ത് അടുത്തുകണ്ട ക്ലാസ് റൂമിലേക്ക് നടന്നു. അവനെ അനുഗമിച്ചു ബാക്കിയുള്ളവരും.

കാശിയും കൂട്ടരും അവരുടെ പോക്ക് കണ്ട് അവിടെ തന്നെ തറഞ്ഞു നിന്നു. എങ്കിലും ഭദ്രയുടെ കിടപ്പ് അവൻറെ നെഞ്ചിൽ ഒരു സൂചി കുത്തുന്ന വേദനയുണ്ടാക്കി. അവൻ പതിയെ നെഞ്ചിൽ കൈവച്ച് തടവി. പെട്ടെന്ന് അവൻറെ മനസ്സിൽ ഭദ്രയുടെ മുഖം തെളിഞ്ഞു നിന്നു. ഒരു ചെറു മന്ദഹാസം അവൻറെ ചുണ്ടിൽ വിടർന്നു.

ആസ്ഥാന കോഴി ഇതെല്ലാം ശ്രദ്ധിച്ചു തന്നെ നില്ക്കുന്നുണ്ടായിരുന്നു.

"എന്താടാ കാശി... നീയെന്താ അവരെ എതിർത്ത് ഒന്നും പറയാതിരുന്നത്..."

"അത് ഞാൻ പറയാം പക്ഷേ അതിനുമുമ്പ് ഇപ്പൊ 3 പെൺകുട്ടികളുടെയും ഡീറ്റെയിൽസ് എനിക്ക് കിട്ടണം. ഇവർക്ക് വേണ്ടപ്പെട്ടവരാണ് ആ കുട്ടികൾ. അതെനിക്ക് മനസ്സിലായി അത് എന്താണ് കാരണമെന്ന് എനിക്കറിയണം."

"അത് അറിയാൻ ഒന്നുമില്ല കാശി. ദുർഗ്ഗയും ഭദ്രയും ദേവദത്തന്റെ സഹോദരിമാരാണ്. ഗൗരി നന്ദ നന്ദകിഷോറിന്റെയും"

കാശി ഞെട്ടിത്തിരിഞ്ഞു നോക്കി. കീർത്തിയും ദീപ്തിയും... അവരായിരുന്നു മറുപടി തന്നത്.

ഭദ്ര ദേവദത്തന്റെസഹോദരിയാണെന്ന് കേട്ടതോടു കൂടി.. കാശിയുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദസ്മിതം തൂകി നിന്നു.

മുഖത്ത് ശക്തമായി വെള്ളം പതിച്ചപ്പൊള്ളാണ് ഭദ്ര കണ്ണ് തുറന്നത്. അവള് ചുറ്റും നോക്കി. വീഴാൻ തുടങ്ങും മുമ്പെ ശിവേട്ടന്റെ കൈകളിൽ പിടിച്ചത് മാത്രം ഓർമ്മയുണ്ട്. പിന്നെ എന്താ നടന്നതെന്ന് ഒരു ഓർമയുമില്ല. അവള് പതുക്കെ തല കുനിച്ചു നിന്നു. ദത്തെട്ടന്റെ മുഖത്തേക്ക് നോക്കാൻ പേടി തോന്നി അവൾക്ക്. പതുക്കെ തല തിരിച്ചു നോക്കിയപ്പോൾ കത്തി ജ്വലിക്കുന്ന സൂര്യനെ പോലെ തോന്നിച്ചു ദത്തന്റെ അപോളത്തേ മുഖം.

"എന്നെ ചീത്ത പറയല്ലേ ഏട്ടാ"...അവളുടെ കണ്ണിൽ നീർമണികൾ തുളുമ്പി നിന്നു.

ശിവൻ അവളെ ചേർത്ത് പിടിച്ച് ദത്തനെ ശ്വസനയോടെ കണ്ണ് കൊണ്ട് അരുതെന്ന് കാണിച്ചു.

അതുകണ്ടു ദത്തൻ പെട്ടന്ന് ശാന്തനായി. 
അവളെ കൈകാട്ടി അരികിലേക്ക് വിളിച്ചു. ഒരു ചെറു പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു ഭദ്ര.

ഭദ്ര ദേവദത്തന്റെ നെഞ്ചിൽ തലചായ്ച്ചു നിന്നു. അവൻ മെല്ലെ അവളെ തലോടി. "മോളുട്ടി പേടിച്ചു പോയോ"

"ഉം"

"സാരമില്ല പോട്ടെ...കിച്ചു നീ ഇവർക്ക് ക്ലാസ്സ് കാണിച്ചു കൊടുക്കണം"

കിച്ചൻ തലയാട്ടി. അവരോട് നടക്കാൻ കണ്ണുകൊണ്ട് പറഞ്ഞു.

കിച്ചൻ മുന്നിലേക്ക് നടക്കാൻ തുടങ്ങിയതും കാശിയും കൂട്ടരും അവിടേക്കെത്തി.

"കാശി ഇനി ഒരു പ്രശ്നം ഉണ്ടാവരുത്"

"ഇല്ല ശിവ പ്രശ്നമുണ്ടാക്കാൻ അല്ല ഞാൻ ഇപ്പോൾ വന്നത്. ഈ കോഴി ചെയ്ത തെറ്റിന് ക്ഷമ ചോദിക്കാൻ വേണ്ടി കൂടിയാണ്"

ക്ഷമ പറയാൻ അവൻ തല കൊണ്ട് ആംഗ്യം കാണിച്ചു.

നന്ദുവിനെ റാഗ് ചെയ്ത കോഴി മുന്നിലേക്ക് വന്നു.

"ഗൗരി ക്ഷമിക്കണം. ഇനി ഇതുപോലെ ആവർത്തിക്കില്ല"

നന്ദു മുഖം വീർപ്പിച്ച് തന്നെ നിന്നു.

"ഗൗരി അല്ല നന്ദു...എന്നെ അങ്ങനെ വിളിച്ചാൽ മതി.."

അതും പറഞ്ഞു ശിവന് നേരെ ഒരു ഏറ് കണ്ണ് ഇട്ടു നോക്കി നന്ദു. അതു മനസ്സിലാക്കിയ ശിവൻ ചെറുതായി മന്ദഹസിച്ചു.

കാശി ദത്തന്റെ അടുത്ത് നിന്നിരുന്ന ഭദ്രയുടെ അടുത്ത് വന്നു നിന്നു..

"സോറി...ഇയാള് കുറച്ചു സെൻസിറ്റീവ് ആണോ ദത്താ..ഇപ്പൊ എങ്ങനെയുണ്ട് "

ഭദ്ര ഒന്നും മിണ്ടാതെ താഴേക്ക് തന്നെ ദൃഷ്ടി ഊന്നി നിന്നു.

"അവളു ഒകെ ആണ് കാശി."

"ഇതിന്റെ പേരിൽ ഞങ്ങൾ വഴക്കിന്‌ ഒന്നും വരില്ല കേട്ടോ. ഇതോടെ തീർന്നു എല്ലാം "

അതും പറഞ്ഞു കാശി ദത്തന്റെ നേരെ കൈ നീട്ടി. ദത്തൻ ഒന്ന് അമർത്തി മൂളി കാശിയുടെ കരം ഗ്രഹിച്ചു. കാശി ഒന്ന് ചിരിച്ചു തിരിച്ചു നടന്നു പോയി...ഒരിക്കൽ കൂടി ഭദ്രയെ തിരിഞ്ഞു നോക്കാൻ മറന്നില്ല.

കിച്ചു അവരെ മൂന്നുപേരെയും കൊണ്ട് ക്ലാസ്സിലേക്ക് നടന്നു. 
"നന്ദുട്ട...വീട്ടിലേക്ക് വായോ കേട്ടോ"
ദത്തൻ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു. നന്ദു പെട്ടന്ന് നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി...എന്നിട്ട് പറയാൻ അറിയാത്ത ഏതോ ഒരു ഭാവം മുഖത്ത് വരുത്തി തിരിഞ്ഞു നടന്നു. അതുകണ്ടു ദത്തൻ അടക്കി ചിരിച്ചു "കാന്താരി" മനസ്സിൽ പറഞ്ഞത് വെളിയിൽ വന്നു. ശിവൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻറെ മുഖത്ത് വേദന കലർന്ന ഒരു പുഞ്ചിരി വിടർന്നു.

പിന്നീട് എല്ലാം സാധാരണ പോലെയായി. പതുക്കെപ്പതുക്കെ ക്ലാസിലെ പുതിയ കൂട്ടുകാരുമായി അവർ വേഗം അടുത്തു. ഭദ്ര പണ്ടത്തെ പോലെ തന്നെ ലൈബ്രറിയും പുസ്തകമായ അവളുടെ ലോകത്തെത്തി. ഏട്ടന്മാർ ഉള്ളതുകൊണ്ട് സീനിയർ ചേട്ടന്മാരുടെ റാഗിങ്ങിൽ നിന്ന് അവർ രക്ഷപ്പെട്ടു. അധികം വൈകാതെ തന്നെ നന്ദുവും ദുർഗയും ആ കോളേജിൽ പാറിപ്പറന്നു നടന്നു. ചെറിയ ചെറിയ കുസൃതികളും കുട്ടി കുറുമ്പുകളും അപ്പോഴും അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു.

കാശിയും പിന്നീട് ഒരു പ്രശ്നത്തിനും ഇട വരുത്തിയില്ല. അവന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഭദ്ര യുമായി കൂട്ടുകൂടാൻ. അവളാണെങ്കില് മിക്കപ്പോഴും ലൈബ്രറിയിൽ തന്നെയായിരുന്നു. ദുർഗ്ഗയ്ക്കും നന്ദുവിനും ലൈബ്രറി എന്ന് കേൾക്കുന്നതേ അലർജിയാണ്. ആ സമയം ഭദ്രയ്ക്ക് കൂട്ട് ശിവൻ മാത്രമായിരുന്നു.

ദേവദത്തന് നന്ദുവും പരസ്പരം ഇഷ്ടപ്പെടുന്നു ഉണ്ട് എങ്കിലും അവർ കോളേജിൽ അവരുടെ പ്രണയം ആരെയും അറിയിച്ചിരുന്നില്ല.മറ്റു കമിതാക്കളെ പോലെ പ്രണയിച്ചു നടക്കുവാൻ ഒന്നും അവർ മുന്നിട്ട് ഇരുന്നില്ല. മറ്റുള്ളവരെ കാൺകെ ഒരു പ്രണയ സല്ലാപത്തിനും  അവർ നിന്നിരുന്നില്ല.

അവർ പ്രണയിച്ചിരുന്നു ജീവനുതുല്യം സ്നേഹിച്ചിരുന്നു. കിച്ചുവിനും ശിവനും അവരുടെ പ്രണയം എന്നും ഒരു അത്ഭുതമായിരുന്നു കാരണം ഒരു നോട്ടം മാത്രമായിരിക്കും നന്ദുവും ദേവനും പരസ്പരം കൈമാറുന്നത്. ആ ഒരു നോട്ടത്തിൽ തന്നെ 100 കഥകൾ അവർ കൈ മാറിയിട്ടുണ്ടാകും അങ്ങനെയൊരു പ്രണയം.

കാശിയുടെ ക്ലാസ്സ് കഴിയാറായി ഇരിക്കുന്നു അതുപോലെതന്നെ കിച്ചുവിൻറെയും ദേവന്റെയും ശിവന്റെയും."ഇന്നെങ്കിലും ഭദ്രയോടുള്ള തൻറെ ഇഷ്ടം പറയണം" അങ്ങനെതന്നെ ഉറപ്പിച്ചു അവളെ തേടി നടന്നു.

അവനറിയാമായിരുന്നു അവളെ ലൈബ്രറിയിൽ നോക്കിയാൽ കാണാം എന്ന് അവൻ അവിടേക്ക് ചെന്നു. ആ സമയം ഭദ്ര അവളുടെ പുതിയ കവിതയുടെ പണിപ്പുരയിലായിരുന്നു. അവളുടെ അടുത്തായി തന്നെ ശിവനെയും കണ്ടു. "ഓ ശിവൻ ഇതെന്താ വേറെ പണിയൊന്നുമില്ലേ എപ്പോ നോക്കിയാലും ഇവളുടെ പുറകെ കാണുമല്ലോ ഒരു നിഴലുപോലെ." അവർ പരസ്പരം എന്തോ സംസാരിക്കുകയാണ് എന്തായാലും ഇഷ്ടം പറയുന്ന കാര്യം നടക്കില്ല അപ്പോ അതെങ്കിലും കേൾക്കാം.

"നീ ഇത് എന്തൊക്കെയാ എഴുതുന്നെ എന്റെ ഭദ്ര കുട്ടി...??"

"ഇപ്പൊ എഴുതുന്നത് ദേവി സ്തുതിയാണ്. അടുത്ത ആഴ്ചയല്ലെ കാവിലെ തോറ്റം. ഇത്തവണ പാടാൻ വേണ്ടി"

"അപ്പോ നൃത്തമോ...അതുണ്ടാകില്ലെ"

"പിന്നെ ഇല്ലാതെ ഇരിക്കുമോ...പുതിയത് ഒന്ന് ഞങ്ങൾ മൂന്നാളും കൂടി ചിട്ടപ്പെടുത്തിയിട്ടുണ്ട്."

"ഉം"

"ഏട്ടൻ പാട്ടാണോ പാടുന്നത്"

"അല്ല. ഇത്തവണ ഒരു ചെറിയ വ്യത്യാസം. ഞാൻ വയലിൻ വായിക്കും കിച്ചു പാടും ഒപ്പം ദത്തനും "

ഭദ്ര അതീവ സന്തോഷത്തോടെ ചോദിച്ചു.

"നന്ദേട്ടൻ ...അല്ല ... കിച്ചുവേട്ടൻ പാടുന്നുണ്ടോ"

ശിവൻ അവളെ ഉഴപ്പിച്‌ ഒന്ന് നോക്കി.

"ദുർഗ എപ്പോളും നന്ദേട്ടൻ എന്ന് വിളിച്ചു നടക്കുന്നത് കൊണ്ട് വായിൽ അതാ വരുന്നേ"

"നമ്മുടെ മനസ്സ് പറഞ്ഞു ശീലിക്കുന്നത് മാത്രമേ നാവിൽ വഴങ്ങു ഭദ്രേ"

ഭദ്ര മറുപടി പറയാൻ ബുദ്ധിമുട്ടി...തലകുനിച്ചു നിന്നു. ശിവൻ പെട്ടന്ന് വിഷയം മാറ്റി.

"അല്ല നീ ഇതിൽ എന്തൊക്കെയാ എഴുതി കൂട്ടുന്നെ ഞാൻ ഒന്ന് നോക്കട്ടെ"

ഇതുവരെ ഭദ്രയുടെ ഡയറി ആർക്കും വായിക്കാനായി അവള് കൊടുത്തിട്ടില്ല. ശിവനോട് എന്തു കൊണ്ടോ ഒരു പ്രത്യേക അടുപ്പം കൂടുതലാണ് അതുകൊണ്ട് മാത്രം അവൾ തടഞ്ഞില്ല സന്തോഷത്തോടെ തന്നെ അവൾ ഡയറി അവന് നൽകി. അവൻ കുറെ താളുകൾ അതിലെ മറിച്ചുനോക്കി. തുടർന്നു ഒരു പുഞ്ചിരിയോടെ ഭദ്രയെ നോക്കി.

"ഇതിൽ മുഴുവൻ കൃഷ്ണനോടുള്ള അടങ്ങാത്ത പ്രണയം ആണല്ലോ... കാത്തിരിക്കുന്നു അല്ലേ."

ഭദ്ര മറുപടി ഒരു പുഞ്ചിരിയിലൊതുക്കി.

ശിവൻ എന്തൊക്കെയോ മനസ്സിലായ പോലെ അവളെ നോക്കി അപ്പോഴും അവൾ എഴുത്ത് തുടരുകയായിരുന്നു. അവൻ ചെറുതായി ഒന്ന് മന്ദഹസിച്ചു ആ നിമിഷം അവൻറെ മനസ്സിൽ കിച്ചുവിൻറെ മുഖം മാത്രമായിരുന്നു.

പിന്നെയും അവർ എന്തൊക്കെയോ സംസാരിച്ചിരുന്നു. കാശിക്കു മനസ്സിലായി പെട്ടെന്നൊന്നും അവൻ അവളുടെ അടുത്ത് നിന്നും മാറില്ല എന്ന് എങ്കിലും ഒരു കാര്യത്തിൽ അവനെ സമാധാനമായി ശിവന് ഭദ്ര ഒരു അനിയത്തി കുട്ടിയെ പോലെയാണ്. സമാധാനമായി അവന് എങ്കിലും ഒരു കാരണമില്ലാത്ത സംശയം അവനെ അലട്ടിക്കൊണ്ടിരുന്നു ആരായിരിക്കും അവളുടെ കൃഷ്ണൻ ...ആരോടാണ് അവളുടെ അടങ്ങാത്ത പ്രണയം. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവിടെനിന്നും തിരികെ പോയി.

കാവിലെ ഉത്സവം ആയതുകൊണ്ട് തന്നെ അവർ മൂവരും വീട്ടിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. ഇത്തവണ അവരുടെ പോക്കിൽ ചെറിയൊരു വ്യത്യാസം ചേട്ടന്മാരുടെ കൂടെയാണ് അവർ പോകുന്നത് അത് അവരെ കൂടുതൽ സന്തോഷത്തിൽ ആക്കി.

കിച്ചുവിൻറെ എല്ലാം കോളേജ് അവസാനവർഷം ആണെങ്കിൽ കൂടിയും കിച്ചു പുറത്തേക്കുള്ള പല കമ്പനികളിലും പ്രോഗ്രാം പിന്നെ പ്രൊജക്റ്റ് എല്ലാം ചെയ്തുകൊടുത്തിരുന്നു. അത്യാവശ്യം പോക്കറ്റ് മണി അതിന്ന് തന്നെ അവൻ സമ്പാദിച്ചിരുന്നു. ഇത്തവണ പോയപ്പോൾ കിച്ചുവിന് ഒരു ആഗ്രഹം കാവിലെ ഉത്സവത്തിന് പിറ്റേന്നുതന്നെ അച്ഛൻറെയും അമ്മയുടെയും വിവാഹവാർഷികമാണ് അവർക്ക് ഒരു സമ്മാനം കൂടി കരുതണമെന്ന് അവൻ ആഗ്രഹിച്ചിരുന്നു. അവൻറെ ആഗ്രഹം കേട്ടപ്പോൾ മറ്റുള്ളവർക്കും സന്തോഷമായി അവരും സപ്പോർട്ട് ചെയ്തു.

പോകുന്ന വഴിയിൽ തന്നെ കണ്ട ഒരു ജ്വല്ലറി ഷോപ്പിൽ അവർ കയറി അച്ഛന് വേണ്ടി അവൻ നവരത്നങ്ങൾ കൊണ്ടു തീർത്ത ഒരു മോതിരമാണ് സമ്മാനമായി കരുതിയത് അമ്മയ്ക്ക് എന്തു വാങ്ങും എന്ന ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അതിന് കൂടെയുണ്ടായിരുന്ന പെൺകുട്ടികൾ തന്നെ ഒരു ഉത്തരം കണ്ടെത്തി. ലക്ഷ്മി മുഖത്തോടു കൂടിയ ഒരു വള.ബിൽ അടിക്കാൻ പോകുന്ന സമയത്ത് നന്ദു വെറുതെ അവിടെയെല്ലാം ചുറ്റിക്കറങ്ങി കണ്ടു.അവളുടെ കണ്ണുകൾ അവിടെ കണ്ട ഒരു നീലക്കൽ മൂക്കുത്തിയിൽ ഉടക്കി. കണ്ടമാത്രയിൽ തന്നെ അത് അവൾക്ക് ഒരുപാട് ഇഷ്ടമായി. അവളുടെ നോട്ടം ദത്തൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

"എന്താ നന്ദുട്ടാ ... എന്താ നിനക്ക് എന്തെങ്കിലും വേണോ "

"ദേവേട്ടാ ആ കാണുന്ന മൂക്കുത്തി"
ദേവൻറെ കണ്ണിൽ ഉടക്കിയത് ചുവന്ന കല്ലുള്ള മൂക്കുത്തി ആയിരുന്നു. അത് അവന് ഒരുപാട് ഇഷ്ടമായി.

"ചുവന്ന കല്ലിൽ മൂക്കുത്തി അല്ലേ ഒരുപാട് ഇഷ്ടമായി എനിക്ക് . നിനക്ക് നല്ല ചേർച്ച യുണ്ടാകും അതും കൂടി വേടിക്കാം"

നന്ദുവിന് മനസ്സിലായി ദേവന് ഇഷ്ടപ്പെട്ടത് ആ ചുവന്ന മൂക്കുത്തി ആണ് നന്ദു അത് തിരുത്താനും പോയില്ല . എങ്കിലും ഒരു നിരാശയോടെ നീലക്കൽ മൂക്കുത്തിയിലേക്ക് അവളുടെ നോട്ടം ചെന്നെത്തി. പിന്നെ പതുക്കെ ഒന്നു പുഞ്ചിരിച്ചു എന്നിട്ട് മനസ്സിൽ പറഞ്ഞു.

"ദേവേട്ടനെ ഇഷ്ടം തന്നെയാണ് എൻറെയും".

ബിൽ പേ ചെയ്തു അവരെല്ലാവരും പുറത്തേക്കിറങ്ങി. ശിവൻ അവൻറെ  ബുള്ളറ്റ് ലും ബാക്കിയുള്ളവർ ഒരു കാറിലും ആയിട്ടായിരുന്നു യാത്രപുറപ്പെട്ടത്. പുറത്തേക്കിറങ്ങിയ ശിവൻ നേരെ കിച്ചുവിൻറെ അടുത്തുചെന്നു പറഞ്ഞു
"നിങ്ങൾ വിട്ടോ എൻറെ പേഴ്സ് ഞാൻ അവിടെ വച്ച് മറന്നു... ഞാൻ ബുള്ളറ്റിൽ അല്ലേ അങ്ങ് എത്തിയേക്കാം."

കിച്ചു തലയാട്ടി സമ്മതിച്ചു.

"ശിവേട്ട പതുക്കെ വന്നാ മതി കേട്ടോ. അല്ലെങ്കിൽ ഞാനും ചേട്ടൻറെ കൂടെ ബുള്ളറ്റിൽ വരട്ടെ"

ദുർഗയായിരുന്നു അത്.

"വേണ്ട വേണ്ട ചേട്ടൻറെ മോള് പതുക്കെ ഏസിയുടെ തണുപ്പ് കൊണ്ട് കാറിൽ  എത്തിയാൽ മതി. മോള് പേടിക്കണ്ട ഏട്ടൻ പതുക്കെ ഓടിക്കു."

ദുർഗ മറുപടി ഒരു ചിരിയിൽ ഒതുക്കി. ശിവൻ ജ്വല്ലറി യിലേക്ക് തിരികെ കേറി പോയി കിച്ചു അവരെയും കൊണ്ട് വീട്ടിലേക്കും.

അവർ എത്തിയതിനു രണ്ടു ദിവസം കഴിഞ്ഞായിരുന്നു കാവിലെ പരിപാടി. വീട്ടിലെത്തിയ ദിവസം തന്നെ അമ്മയുടെ ഭക്ഷണവും ഉറക്കവും ഒക്കെയായി കഴിഞ്ഞുകൂടി. പിറ്റേദിവസം തന്നെ അവർ ചിട്ടപ്പെടുത്തിയ നൃത്തം ഒരുപാട് തവണ പ്രാക്ടീസ് ചെയ്തു. ഈ ദിവസങ്ങളിലെല്ലാം ദേവനും കുടുംബവും നന്ദുവിൻെറ വീട്ടിൽ തന്നെയായിരുന്നു.

നന്ദുവിന്റെയും കൂട്ടരുടെയും നൃത്തത്തിനും മുൻപായിരുന്നു സീതമ്മയുടെ കച്ചേരി. സീത മ്മയും കിച്ചുവും നന്നായി പാടി. ഒപ്പം ശിവനും ദേവദത്തനും ഒട്ടും മോശമായിരുന്നില്ല.

കച്ചേരി കഴിഞ്ഞിറങ്ങിയ കിച്ചുവിൻറെ അടുത്തേക്ക് നന്ദു ചിലങ്കയും ആയി എത്തി. ഇത് പതിവുള്ളതാണ് എവിടെ പരിപാടി അവതരിപ്പിച്ചാലും നന്ദുവിന്റെ കാലിൽ ചിലങ്ക കെട്ടുന്നത് കിച്ചു ആയിരിക്കും. കിച്ചു ഒരു ചെറിയ ചിരിയോടെ ചിലങ്ക വാങ്ങി.

പതിവ് തെറ്റിച്ചുകൊണ്ട് ഇത്തവണ കിച്ചുവിൻറെ കയ്യിൽനിന്നും ചിലങ്ക ദേവദത്തൻ കൈനീട്ടി വാങ്ങി. കിച്ചു സന്തോഷത്തോടെ തന്നെ അത് ദേവദത്തന് ഏൽപ്പിക്കുകയും ചെയ്തു.

നന്ദുവിന്റെ മുൻപിൽ ഒരു കാൽ കുത്തി നിന്നു നന്ദുവിന്റെ കാല് ദേവദത്തൻ തുടയിൽ വെച്ച് ചിലങ്ക അണിയിച്ചു. ചിലങ്കയണിയിച്ച അവളുടെ കാലുകൾ കയ്യിലെടുത്ത് അവളുടെ കാൽപ്പാദങ്ങളിൽ അമർത്തി ചുംബിച്ചു.

എവിടെനിന്നോ ഒരു മിന്നൽ അവളുടെ ശരീരത്തിലാകമാനം പ്രവഹിച്ചതുപോലെ തോന്നി നന്ദുവിന്. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുതൂവി.


പ്രണയിനി  08


നന്ദുവിന്റെ മുൻപിൽ ഒരു കാൽ കുത്തി നിന്നു നന്ദുവിന്റെ കാല് ദേവദത്തൻ തുടയിൽ വെച്ച് ചിലങ്ക അണിയിച്ചു. ചിലങ്കയണിയിച്ച അവളുടെ കാലുകൾ കയ്യിലെടുത്ത് അവളുടെ കാൽപ്പാദങ്ങളിൽ അമർത്തി ചുംബിച്ചു.

എവിടെനിന്നോ ഒരു മിന്നൽ അവളുടെ ശരീരത്തിലാകമാനം പ്രവഹിച്ചതുപോലെ തോന്നി നന്ദുവിന്. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞുതൂവി.

നന്ദു കണ്ണ് തുടച്ചു നോക്കുമ്പോൾ ദുർഗ്ഗയും ഭദ്രയും തങ്ങളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു. അവരുടെ കൈകളിലും ചിലങ്ക ഉണ്ടായിരുന്നു. അവർ അത് ശിവന് നേരെ നീട്ടി. ശിവൻ സന്തോഷത്തോടെ അവരുടെ കൈകളിൽ നിന്ന് അത് വാങ്ങി അവരുടെ കാലുകളിൽ കെട്ടി കൊടുത്തു. എന്നിട്ട് രണ്ടു പേരെയും ചേർത്ത് പിടിച്ചു അവരുടെ മൂർദ്ധാവിൽ ചുംബിച്ചു . അവൻറെ കണ്ണുകളിൽ നിന്നും കണ്ണുനീർ അവരുടെ മൂർധാവിൽ പതിച്ചു. അവരെ തന്നിൽനിന്നും മാറ്റി നിർത്തി.അപ്പോഴാണ് നീട്ടിപിടിച്ച കൈകളുമായി നിൽക്കുന്ന നന്ദുവിനെ കാണുന്നത്. ശിവൻ നന്ദുവിന്റെ കൈകളിൽ മുറുകെ പിടിച്ചു. അവർ പരസ്പരം ചിരിച്ചു.

ഇവരുടെ ഈ സ്നേഹപ്രകടനം കണ്ടുകൊണ്ടാണ് അച്ഛന്മാരും അമ്മമാരും അങ്ങോട്ട് വന്നത്. അവരുടെ മനസ്സും കണ്ണും സന്തോഷത്താൽ നിറഞ്ഞു. കൃഷ്ണവാരിയർ കിച്ചുവിന്റെയും ശിവന്റെയും തലയിൽ കൈ വെച്ച് പറഞ്ഞു "നിങ്ങൾ എന്നും ഇതുപോലെ ഒന്നായിരിക്കണം . എന്നും ഞങ്ങൾക്ക് ഇതുപോലെ കാണണം നിങ്ങളെ അതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം".

അച്ഛന്മാരുടെയും അമ്മമാരുടെയും അനുഗ്രഹവും മേടിച്ചു അവർ സ്റ്റേജിലേക്കു കയറി. മനോഹരമായ ഗണപതി സ്തുതിയിൽ തുടങ്ങിയ നൃത്താവിഷ്കാരം. അവരുടെ നൃത്തം കാണാൻ ആ നാട് തന്നെ എത്തിയിരുന്നു. വർഷത്തിലുള്ള ഈ നൃത്താവിഷ്കാരം പതിവ് തന്നെയാണ്.

ചുവടുകൾ പിഴയ്ക്കാതെ മനവും ശരീരവും നൃത്തത്തിൽ മാത്രം ലയിച്ചു അവർ പരസ്പരം മത്സരിചു നടനമാടി.

ഇടയ്ക്കെപ്പോഴോ ദുർഗ്ഗയുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ ഒരാളുടെ മുഖത്ത് തങ്ങിനിന്നു.

"കാശി"

അവൾക്ക് അത്ഭുതമായി. അവൾ അവനെ തന്നെ നോക്കി. പക്ഷേ അവൾ ഒരു കാര്യം ശ്രദ്ധിച്ചു അവൻറെ കണ്ണുകൾ ഒരാളിൽ മാത്രം തങ്ങിനിൽക്കുന്നു. "അതെ ഭദ്രയിൽ തന്നെ"

ദുർഗ്ഗയുടെ മനസ്സിലെ ചിന്ത നൃത്തച്ചുവടുകളിൽ കാണാൻ തുടങ്ങി. പല ചുവടുകളിലും അവൾ പതറി പോയിരുന്നു. അവളുടെ ഈ മാറ്റം കിച്ചു ശ്രദ്ധിച്ചിരുന്നു. അവളുടെ കണ്ണുകൾ തങ്ങിനിൽക്കുന്ന ഭാഗത്തേക്ക് അവനും കണ്ണുകൾ അയച്ചു.

"കാശി"

അവനും മനസ്സിൽ മന്ത്രിച്ചു. അവൻ എന്താ ഇവിടെ. ദുർഗ്ഗയുടെ നോട്ടവും കാശിയുടെ നിൽപ്പും അവനെ അസ്വസ്ഥമാക്കി.

ഇതിലൊന്നും ശ്രദ്ധിക്കാതെ ഭദ്രയും നന്ദുവും മനമറിയാതെ നൃത്തത്തിൽ ആറാടി.

പതിവുപോലെ നൃത്തത്തിന്റെ അവസാനം എല്ലാവരും കൂടി അവരെ പൊതിഞ്ഞു. കിച്ചു ദുർഗയെ സാകൂതം നോക്കി. അവളുടെ മുഖത്ത് പതർച്ച വ്യക്തമായി കാണാമായിരുന്നു. കിച്ചു പതുക്കെ പുറത്തേക്കിറങ്ങി ആൾക്കൂട്ടത്തിനിടയിൽ കാശിയെ തിരഞ്ഞു. പക്ഷേ എവിടെയും അവനെ കാണാൻ കഴിഞ്ഞില്ല.

"നീ ഇവിടെ നിൽക്കുകയായിരുന്നോ നന്ദു അവിടെ നിന്നെ അന്വേഷിക്കുന്നു... അവിടേക്ക് ചെല്ലു"

ശിവൻ വന്നു കിച്ചുവിനെ കൂട്ടികൊണ്ടുപോയി.

പിറ്റേന്ന് മുത്തേഴത്ത്  തറവാട്ടിൽ ഒരു ആഘോഷം തന്നെയായിരുന്നു. കൃഷ്ണൻ വാര്യരുടെയും സീതയുടെയും വിവാഹ വാർഷികം വളരെ ഭംഗിയായി അവർ ആഘോഷിച്ചു. നന്ദുവിന്റെയും ഭദ്രയുടെയും  നൃത്തവും ദേവദത്തന്റെയും ശിവന്റെയും സംഗീതവും. കിച്ചുവും ദുർഗ്ഗയും കുറച്ചു മൂകമായി കാണപ്പെട്ടു.ചോദിച്ചപ്പോൾ ദുർഗ തലേദിവസത്തെ  കളിച്ചത് ക്ഷീണം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു.

കളിചിരികൾക്ക് ഒടുവിലാണ് കൃഷ്ണവാര്യർ പ്രധാനപ്പെട്ട ഒരു വിഷയം അവതരിപ്പിക്കാൻ ഉണ്ടെന്ന് അവരോട് പറയുന്നത്.

"കിച്ച 2 ദിവസം മുമ്പ് ഞങ്ങൾ നന്ദുവിന്റെ ജാതകം ഒന്ന് പരിശോധിച്ചു അവൾക്ക് ഇപ്പോൾ വിവാഹ സമയമാണ് ഇപ്പോൾ നടന്നില്ലെങ്കിൽ പിന്നെ 30 ന് ഓട് അടുക്കും അതുകൊണ്ട് നമുക്ക് അവിടെ വിവാഹകാര്യത്തിൽ ഒരു തീരുമാനമെടുക്കണം".

ഒരു ഞെട്ടലോടെയാണ് ദേവദത്തനും നന്ദുവും അച്ഛൻ പറയുന്നത് കേട്ടത്. എന്തു പറയും എന്നറിയാതെ കിചുവും നിന്നു.  

നന്ദു ദയനീയമായി കിച്ചുവിനെ നോക്കി "അച്ഛനോട് പറഞ്ഞു എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞിട്ട് "അവളുടെ നോട്ടത്തിലൂടെ കിച്ചുവിനോട് പറഞ്ഞു.

"നല്ല കാര്യം .നമുക്ക് ആ ബ്രോക്കർ ദാമോദരനോട് ഒന്ന് പറഞ്ഞു വയ്ക്കാം. നല്ല ആലോചനകൾ നോക്കി വയ്ക്കാൻ പറയാം" ബാലമ്മാമയും അത് അംഗീകരിച്ചു.

മക്കളുടെ പ്രതികരണം അറിയാനായി അവർ അവരുടെ മുഖത്തേക്ക് നോക്കി.

"നിങ്ങളെല്ലാവരും എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത് എന്തെങ്കിലും ഒന്നു പറയൂ അല്ലെങ്കിൽ നിങ്ങൾക്കും സമ്മതമാണോ"

"എന്താ ദത്ത നിൻറെ അഭിപ്രായം"  കൃഷ്ണൻ വാരിയർ ദേവദത്തന്റെ മുഖത്തേക്ക് നോക്കി.

അവൻ നന്ദുവിന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞുതുടങ്ങി.

"കൃഷ്ണ മാമ ഞങ്ങളോട് ക്ഷമിക്കണം എനിക്ക് നന്ദുട്ടനേ ഭയങ്കര ഇഷ്ടമാണ്. അവൾക്കും എന്നോട് ഇഷ്ടം കുറവില്ല. ഞാനിത് പറയാതിരുന്നത് എനിക്കൊരു ലക്ഷ്യമുണ്ട് മാമ അത് പൂർത്തീകരിച്ചു പറയാം എന്നു കരുതി"

പറഞ്ഞു തീർന്നതും ദേവദത്തൻ കൃഷ്ണൻ വാരിയരുടെ മുഖത്തേക്കും സ്വന്തം അച്ഛന്റെ മുഖത്തേക്കും നോക്കി. പേടിച്ചതുപോലെ ഒന്നും തോന്നിയില്ല.രണ്ടുപേരുടെയും മുഖത്ത് ഒരു നറു പുഞ്ചിരി തന്നെ ഉണ്ടായിരുന്നു.

"ബാല നിൻറെ മോനെ എനിക് ഒത്തിരി ഇഷ്ടമായി കേട്ടോ. അവൻ ഒരു ആണ് ആണെന്ന് തെളിയിച്ചു. തന്റേടത്തോടെ അവൻ പറഞ്ഞില്ലേ. എനിക് അത് ഒത്തിരി ഇഷ്ടപ്പെട്ടു."

"പിന്നെ എന്‍റെയല്ലെട മോൻ.."

ബാലന് അഭിമാനം കൊണ്ടു കണ്ണ് നിറഞ്ഞു.

കൃഷ്ണൻ വാരിയർ തുടർന്നു.

"നന്ദുവിന്റെ മാത്രമല്ല ദേവദത്തന്റെ ജാതകവും ഞങ്ങൾ നോക്കി നല്ല ചേർച്ചയുണ്ട് പൊരുത്തവും.ഞങ്ങൾ ഇത് മുന്നേ ആലോചിച്ചിരുന്നത് ആയിരുന്നു പിന്നെ നിങ്ങളുടെ ഇഷ്ടം കൂടി അറിഞ്ഞിട്ടു മതി എന്ന് കരുതി. കിച്ചുവിനോടു ചോദിച്ചപ്പോൾ ആണ് അവൻ നിങ്ങളുടെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. ഞങ്ങളുടെ സമ്മതം കിട്ടിയ സ്ഥിതിക്ക് വേണമെങ്കിൽ നിശ്ചയം കഴിച്ചു വയ്ക്കാം"

"മാമ എനിക്കൊരു ലക്ഷ്യമുണ്ട് സിവിൽ സർവീസ് .അത് പൂർത്തീകരിക്കുന്നത് വരെ നന്ദു കാത്തിരിക്കുമെന്ന് എനിക്കറിയാം. അതിനുശേഷം മതി ഞങ്ങളുടെ വിവാഹം. പിന്നെ നിശ്ചയം അതിനോടും എനിക്ക് താല്പര്യമില്ല, വേറൊന്നും കൊണ്ടല്ല മാമാ അവളിപ്പോൾ പഠിക്കുകയല്ലെ.... പഠിക്കട്ടെ എല്ലാ സ്വാതന്ത്ര്യതോടും കൂടി  അവൾ കോളേജിൽ പാറിപ്പറക്കട്ടെ . എൻറെ ഒരു നിശ്ചയം മോതിരം അവളുടെ സ്വാതന്ത്ര്യത്തിനുമേൽ കൂച്ചുവിലങ്ങ് ആകാൻ എനിക്ക് താല്പര്യമില്ല. നന്ദു എന്നും ഈ ദേവൻറെ മാത്രമാണ്".

അവൻറെ ആ അഭിപ്രായത്തോട് എല്ലാവരും ശരിവെച്ചു. നന്ദുവിനെ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞുപോയി. അവളുടെ മനസ്സിൽ ദേവൻറെ സ്ഥാനം ദൈവത്തോളം എത്തി. തന്നെ ഒന്നിലും തളച്ചിടാതെ എല്ലാ സ്വാതന്ത്ര്യത്തോടും കൂടി പാറിപ്പറക്കാൻ അനുവദിച്ച ദേവനോടുള്ള ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു അവളുടെ മനസ്സിൽ.

ഭദ്രയും ദുർഗയും ഓടിവന്ന് നന്ദവിനെയും കെട്ടിപ്പിടിച്ചു. സന്തോഷംകൊണ്ട് അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു അവർ പരസ്പരം പുണർന്നു. പിന്നീട് അവരെല്ലാവരും തൊടിയിലേക്കിറങ്ങി. അച്ഛന്മാർ മാത്രമായി അവർ പിന്നെയും ഓരോ വിഷയങ്ങൾ ആയി സംസാരിച്ചു തുടങ്ങി.

"കൃഷ്ണാ എൻറെ മോനെ നിനക്ക് തരുമ്പോൾ  നിൻറെ മോനേ ഞാനും  എടുക്കും കേട്ടോ".

"എനിക്ക് സന്തോഷമേയുള്ളൂ ബാല നമ്മുടെ ബന്ധം അടുത്ത തലമുറയിലേക്ക് കൂടി പകർന്നു നൽകുന്നതിന്. പക്ഷേ നിൻറെ രണ്ടു മക്കളില്ലേ എനിക്ക് അവർ രണ്ടുപേരും മകളെ പോലെ തന്നെയാണ്."

"ഇപ്പോളത്തെ കുട്ടികളല്ലേ കൃഷ്ണ ദേവനും നന്ദുവും ഒരുമിച്ചതുപോലെ അവർക്കിടയിലും ഉണ്ടാകും പരസ്പരം അവരുടേതായ ഇഷ്ടങ്ങൾ. സമയമാകുമ്പോൾ കിച്ചു തുറന്നു സമ്മതിക്കും".

"അവർ പറയും വരെ നമുക്ക് കാത്തിരിക്കാം" 

കൃഷ്ണൻ പറഞ്ഞത് അമ്മമാരും ശരിവച്ചു.

ദിവസങ്ങൾ പിന്നെയും ഒഴുകി നീങ്ങി. അവസാന പരീക്ഷയും കഴിഞ്ഞ് എട്ടൻമാർ കോളേജ് ജീവിതം അവസാനിപ്പിച്ചു ഇറങ്ങി. ദുർ ഗ്ഗക്കും നന്ദുവിനും അതു വലിയ ഒരു ആശ്വാസമായിരുന്നു. അവർക്ക് കുറച്ചു കൂടി അടിച്ചുപൊളിക്കാൻ കഴിയുമല്ലോ ചേട്ടന്മാരെ പേടിക്കാതെ. ഭദ്ര അപ്പോഴും പുസ്തകവും ലൈബ്രറിയും എഴുത്തും പഠനവുമായി നടന്നു. അടിച്ചുപൊളിച്ചു നടക്കുമെങ്കിലും നന്ദുവും ദുർഗ്ഗയും ഭദ്രയും നന്നായി പഠിക്കുമായിരുന്നു. എല്ലാവരുടെയും കണ്ണിലുണ്ണികൾ ആയിരുന്നു അവർ. നന്നായി തന്നെ പഠിക്കും.എല്ലാകാര്യങ്ങളിലും ഒന്നാമത്. ചേട്ടന്മാരെ പോലെ തന്നെ സഹോദരിമാരും. 

ഫൈനൽ ഇയർ റിസൾട്ട് വന്നു. കോളേജിന് തന്നെ അഭിമാനകരമായ വിജയം ആയിരുന്നു ഇത്തവണ. കാരണം യൂണിവേഴ്സിറ്റി ആദ്യത്തെ പത്ത് റാങ്കുകൾ അവരുടെ കോളേജിന് തന്നെ ആയിരുന്നു. ശിവൻ ആയിരുന്നു ഒന്നാം റാങ്ക്. ദേവദത്തൻ മൂന്നാം റാങ്ക് കിട്ടിയപ്പോൾ കിച്ചുവിന് അഞ്ചാം റാങ്ക് ഉണ്ടായിരുന്നു. ബാക്കിയുള്ള റാങ്കുകളും അവരുടെ തന്നെ പല സുഹൃത്തുക്കൾക്കും കിട്ടി.  അതുകൂടാതെ തന്നെ അവരുടെ ക്ലാസ്സിലെ എല്ലാ കുട്ടികളും മികച്ച മാർക്കൊടുകൂടി ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. അതിനു എല്ലാവരും പ്രിൻസിപ്പാളും ടീച്ചേഴ്സ് എല്ലാവരും ശിവനും ദേവദത്തനും കിച്ചുവിനും പ്രത്യേകം നന്ദി പറഞ്ഞു. കാരണം ഇവരുടെ കൂടി പരിശ്രമം ആയിരുന്നു എല്ലാവരെയും ഒരുപോലെ കൂടെ ഇരുത്തി പഠിപ്പിച്ചു കൂടെ ഉള്ളവരെ കൂടി കൈ പിടിച്ചു ഉയർത്തി കൊണ്ട് വരിക എന്നുള്ളത്.

റാങ്ക് കിട്ടിയതിന്റെ ഭാഗമായി കോളജിൽ നല്ലൊരു അനുമോദന ചടങ്ങും കൂടി ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം സന്തോഷം പ്രകടിപ്പിച്ചു.

സ്വന്തം നാടിന്റെ വകയും ഒരു ചെറിയ രീതിയിൽ അനുമോദന ചടങ്ങും ഉണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ് ഭാവി ഇനി എന്താണ് ചെയ്യേണ്ടത് എന്ന തീരുമാനത്തിൽ എത്താൻ വേണ്ടി എല്ലാവരും ഒത്തുകൂടി. 

ആ സമയത്ത് ദേവദത്തൻ വല്ലാതെ ദേഷ്യപ്പെട്ടു കണ്ടൂ. ദുർഗ്ഗക്കും ഭദ്രക്കും ഒരുപാട് ചീത്ത കേട്ടു. എന്തിനാ ഇത്രക്ക് ദേഷ്യം എന്ന് ആർക്കും മനസിലായില്ല. ഒരുവേള ദുർഗ്ഗയുടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ശിവൻ ദേവദത്തന്റെ അടുത്തെത്തി.

"എന്താടാ നിന്റെ പ്രശ്നം...എന്തോ വലിയ ടെൻഷൻ ഉണ്ടല്ലോ നിനക്ക് അല്ലാതെ നീയിത്ര ദേഷ്യപ്പെട്ടു കണ്ടിട്ടില്ല".

പകരം മറുപടി പോലെ ദേവദത്തൻ തീ പാറുന്ന നോട്ടവും ശിവനുമേൽ നോക്കി.

"നമ്മൾ എന്തിനാ ഈ നിമിഷം ഇവിടെ കൂടി ഇരിക്കുന്നത്"

"അത്...നമ്മൾ അടുത്തത് ഇനി എന്ത് ചെയ്യുമെന്ന് കൂടി ആലോചിക്കാൻ.. മുൻപും അങ്ങനെ തന്നെ ആയിരുന്നില്ലേ"

"ആരുടെ ഭാവി "

"നീ എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നെ...നമ്മുടെ തന്നെ അല്ലാതെ വേറെ ആരുടെ"

"നമ്മുടെ അല്ല...എന്റെയും കിച്ചുവിന്‍റെയും...നിൻറെ ഭാവി ഇതല്ലേ"

അതും പറഞ്ഞു ദേവദത്തൻ ഒരു envelop എടുത്തു ശിവന് നേരെ നീട്ടി.

അത് നോക്കിയ ശിവന്റെ മുഖം വിളറി...

ശിവൻ വാക്കുകൾക്ക് വേണ്ടി  മനസ്സിൽ തപ്പി നടന്നു.

"നീയെന്താ ഒന്നും മിണ്ടാത്ത ശിവ... എന്നുമുതൽ ആണ് നമുക്കിടയിൽ രഹസ്യങ്ങൾ വന്നു തുടങ്ങിയത്. ഊണിലും ഉറക്കത്തിലും എവിടെയും നിൻറെ മനസ്സിനൊപ്പം ഞാനും ഉണ്ടായിരുന്നില്ലേ. എന്നിട്ടും... എന്നിട്ടും ഇതുമാത്രം നിയന്താ എന്നിൽ നിന്നും മറച്ചു വെച്ചത്. ഇതല്ലല്ലോ ഡാ നീ കണ്ട സ്വപ്നം"

"ദത്ത ഞാൻ നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു."

"ഇത് കിട്ടി കഴിഞ്ഞിട്ടാണോ ടാ നീ എന്നോട് പറയേണ്ടത്. ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാനും ഉണ്ടാകുമായിരുന്നില്ലെ നിൻറെ കൂടെ"

ഇവരുടെ ബഹളം കേട്ടു കൊണ്ടാണ് കിച്ചുവും മറ്റുള്ളവരും അവരുടെ അടുത്തേക്ക് എത്തിയത്.

"എന്ത  ശിവ..ദത്തൻ എന്ത ഇത്രയ്ക്ക് ദേഷ്യപ്പെടുന്നത്".

"നീ ഇത് കണ്ടോ കിച്ചു ".

ശിവൻറെ കൈയിലിരിക്കുന്ന എൻവലപ്പ് ലേക്ക് കിച്ചുവിൻറെ നോട്ടം വീണു. കിച്ചു ഒരു പകപ്പോടെ ശിവനെ നോക്കി. പിന്നെ ദത്തനെയും.

കിച്ചുവിൻറെയും ശിവന്റെയും തമ്മിലുള്ള നോട്ടം കണ്ടപ്പോൾ തന്നെ ദേവദത്തനു മനസ്സിലായി കിച്ചുവും അറിഞ്ഞുകൊണ്ടാണ് ഇത്.

"എന്താ ഇവിടെ നടക്കുന്ന എന്തിനാ നിങ്ങൾ ഇങ്ങനെ ബഹളം വയ്ക്കുന്നത്".

അവരുടെ സംസാരം കേട്ട് ബാല മാമയും മറ്റുള്ളവരും അവർക്കരികിലേക്ക് എത്തി.
ദേവദത്തൻ തന്നെ പറഞ്ഞുതുടങ്ങി ശിവൻ ഒരു കുറ്റവാളിയെ പോലെ തലകുനിച്ചു നിന്നു.

"ഹയർ സ്റ്റഡീസിന് ശിവന് ഡൽഹിയിൽ പോകണം പോലും അവിടെ തന്നെ ഉള്ള ഒരു കോച്ചിംഗ് സെൻറർ തപ്പിപ്പിടിച്ചു വച്ചിട്ടുണ്ട് സിവിൽ സർവീസ് കോച്ചിങ്ങിനു വേണ്ടി".

എല്ലാവർക്കും അതിശയമായി കാരണം അങ്ങനെയൊരു മോഹം ആയിരുന്നില്ല ശിവൻറെ.

"എൻറെ ഉള്ളിൽ സിവിൽ സർവീസ് എന്ന ഒരു ലക്ഷ്യവും ആഗ്രഹവും കുത്തി നിറച്ചത് നീയാണ് ശിവ . പിന്നെ നിൻറെ തീരുമാനമായിരുന്നില്ലെ ഹയർ സ്റ്റഡീസ് നമ്മുടെ നാട്ടിൽ തന്നെ ചെയ്യണം എന്നുള്ളത്. ഒപ്പംതന്നെ ഒരു കോച്ചിംഗ് സെൻറർ പോലും പോകാതെതന്നെ ഒരുമിച്ചുള്ള പരിശീലനം അതായിരുന്നല്ലോ നമ്മുടെ തീരുമാനം. നമ്മുടെ നാട്ടിലെ തന്നെ മറ്റ് സുഹൃത്തുക്കൾക്കുവേണ്ടി വായനശാലയിൽ ഒരു പി എസ് സി ക്കോച്ചിങ് ക്ലാസ് അത് നമ്മൾ തന്നെ എടുത്തു കൊടുക്കും അതിലൂടെ നമ്മൾ പഠിക്കും നമ്മുടെ കൂട്ടുകാരെയും നമ്മുടെ തന്നെ ഉയരങ്ങളിലേക്ക് എത്തിക്കണമെന്ന് നീ തന്നെയല്ലേ പറയാറ് അതായിരുന്നു നമ്മുടെ സ്വപ്നം".

"എന്നും ഒരേ ചിന്തയും ഒരേ സ്വപ്നവുമായി നടന്ന നമുക്കിടയിൽ എന്നുമുതലാണ് നീ മാറി ചിന്തിച്ചു തുടങ്ങിയത് എന്നുമുതലാണ് നിനക്ക് വേറെ സ്വപ്നങ്ങൾ ഉണ്ടായത്"

ശിവൻ മറുപടിയില്ലാതെ നിന്നു.ഒരു സഹായത്തിനു എന്ന പോലെ അവൻ കിച്ചുവിനേ നോക്കി.കിച്ചു അവനെ കണ്ണുകൾ കൊണ്ട് സമാധാനിപ്പിച്ചു.

"ദത്ത അവൻ പോകുന്നെങ്കിൽ പോകട്ടെ...വരുമല്ലോ...നമ്മൾ ഇല്ലെ ഇവിടെ..."

കിച്ചുവിനെ പറയാൻ സമ്മതിക്കാതെ ദേവദത്തൻ കൈ ഉയർത്തി തടഞ്ഞു.

"ഇതുവരെ നമ്മൾ എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളു.പക്ഷേ ഇപ്പോ ഈ നിമിഷം ഞാൻ മനസ്സിലാക്കി എനിക്കു മാത്രമേ അങ്ങനെ ഒരു ചിന്തയുള്ളു.നമുക്കിടയിൽ നിങ്ങളും ഞാനും ഒക്കെയായി മാറി അതുകൊണ്ടാണല്ലോ നീ അറിഞ്ഞിട്ടും എന്നോട് ഒന്നും പറയാതിരുന്നത് ഇനിയുമുണ്ടോ ഞാൻ അറിയാത്ത രഹസ്യങ്ങൾ"

അത് കേട്ടതും ശിവൻ ഒരു പകപ്പോടെ ദത്തന്റെ മുഖത്ത് നോക്കി.

ശിവൻറെ മുന്നിലൂടെ പുറത്തേക്ക് പോകാൻ ആഞ്ഞ ദേവദത്തന്റെ കൈകളിൽ അവൻ മുറുകെ പിടിച്ചു ശിവൻറെ കൈതട്ടിമാറ്റി കൊണ്ട് ദേവദത്തൻ ദേഷ്യത്തിൽ പുറത്തേക്കിറങ്ങി. ഇതൊക്കെ കണ്ടു നന്ദുവും ദുർഗയും ഭദ്രയും കണ്ണുനീർ നിറചു നിന്നു. ആരും പരസ്പരം ഒന്നും സംസാരിച്ചില്ല ഒന്നും ചോദിച്ചതുമില്ല.

ദിവസങ്ങൾ വേഗത്തിൽ പോയിക്കൊണ്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ശിവന് ഡൽഹിയിൽ പോകണം. ദേവദത്തൻ ഇതുവരെയും അവനോടു മിണ്ടാൻ പോലും കൂട്ടാക്കിയില്ല. കിച്ചുവിനോടും പിണങ്ങി നടക്കുകയാണ്. നന്ദുവും കൂട്ടരും പരമാവധി ശ്രമിച്ചു നോക്കി അവർക്കിടയിലെ പരിഭവം തീർക്കാൻ. ദേവദത്തൻ ദേഷ്യപ്പെട്ടു ഓടിച്ചു വിട്ടത് അല്ലാതെ ഒന്നും നടന്നില്ല. അച്ഛന്മാർ ആണെങ്കിലോ അവർ തമ്മിലുള്ള പ്രശ്നം അവരായി തന്നെ തീർക്കുമെന്ന് പറഞ്ഞു ഒഴിഞ്ഞു.

അവർക്ക് കോളജിൽ നിന്നും കുറച്ചു certificates വാങ്ങി കേണ്ട ദിവസം കിച്ചുവും ശിവനും ഒരുമിച്ചാണ് എത്തിയത്. അവർ എത്തും മുന്നേ ദേവദത്തൻ ഒറ്റക്ക് വന്നിരുന്നു. അവൻറെ മുഖത്ത് ദേഷ്യം പ്രകടമായിരുന്നു. അതുകൊണ്ട് തന്നെ കൂട്ടുകാരെല്ലാം ഒരു ചിരിയിൽ ഒതുക്കി. അവനു ദേഷ്യം ഉള്ളപ്പോൾ എന്തെങ്കിലും ചോദിച്ചാൽ നല്ലത് കേൾക്കും മെന്ന് അവർക്കെല്ലാം നന്നായി അറിയാം. 
കാശിയും കൂട്ടരും കൂടി ഉണ്ടായിരുന്നു അവിടെ. കാശിയും അവൻറെ ശിങ്കിടികളും അതിശയിച്ചുപോയി ത്രിമൂർത്തികൾ വേറെ വേറെ നിൽക്കുന്നത് കണ്ടു. 

കാശിക്കു അതിന്റെ കാരണം അറിയാൻ തിടുക്കമായി. അവൻ അവന്റെ കൂട്ടത്തിലെ ഒരു ശിങ്കിടിയെ തന്നെ പറഞ്ഞു വിട്ടു കാരണം അറിയാൻ. അവൻ ആണെങ്കിലോ നേരെ ദേവദത്തന്റെ അടുത്ത് ചെന്ന് ചോദിച്ചു.

"അല്ല ദത്ത നിങ്ങളു മൂന്നാളും തല്ലി പിരിഞ്ഞോ... ഇങ്ങനെ ഒരു നിൽപ് ഇതുവരെ കണ്ടിട്ടില്ലാത്ത...."

ചോദ്യം പൂർത്തീകരിക്കും മുന്നേ അവൻറെ മൂക്കിൽ നിന്നും ചോര വന്നിരുന്നു. നോക്കുമ്പോൾ ദേവദത്തൻ അവൻറെ ഇടതു മുഷ്ടി ചുരുട്ടി പിടിച്ചു കത്തുന്ന കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്നു.

ഇനിയും ഇടപെട്ടില്ലെങ്കിൽ രംഗം പന്തിയല്ല എന്ന് മനസ്സിലാക്കി ശിവൻ കിച്ചുവിന്റെ തോളിൽ കൈ അമർത്തി. കിച്ചു വേഗം ചെന്ന് ദേവദത്തനെ പിടിച്ചു മാറ്റി.

"അവൻറെ കയ്യിൽ നിന്നും തല്ല് കിട്ടി ചാകണ്ട എങ്കിൽ മോൻ ചെല്ല്"...കിച്ചു ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവനെ പിടിച്ച് മാറ്റി കൊണ്ട് പോയി.

ശിവൻ മനപൂർവ്വം പോയില്ല കാരണം അത് ചിലപ്പോ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ... ശരിയാകില്ല എന്ന് തോന്നി.

ഇടി കിട്ടിയവൻ മൂക്കും പൊത്തി പിടിച്ചു നടന്നു നീങ്ങവേ അവൻറെ മുന്നിലൂടെ ശിവൻ അവൻറെ നേർക്ക് വന്നു നിന്നു.

"ഈശ്വര.. ഇനി ഈ കാലമാടൻ വക എന്താണോ എന്തോ..."അവൻ ആത്മഗതം പറഞ്ഞു.

"ഞാൻ എന്ന കാലമാടൻ തൽക്കാലം ഒന്നും തരുന്നില്ല... ഞാൻ തരാൻ ഇരുന്നത് കൂടി ദത്തൻ തന്നല്ലോ... പിന്നെ ഇത്..."

അവൻറെ ഇടതു കൈ തിരിച്ചു പിടിച്ചു കൊണ്ട് കല്ല് കടിച്ചു പിടിച്ചു ശിവൻ അവനോടു പറഞ്ഞു

"ഞങ്ങൾ മൂന്നാളും പിരിഞ്ഞൊ എന്നല്ലേ നീ ചോദിച്ചത്... അത് ചോദിക്കും മുന്നേ അങ്ങനെ ഒരു ചോദ്യം നിൻറെ മനസ്സിൽ തെളിഞ്ഞതിനു വേണ്ടി...ഇനി ഒരിക്കൽ കൂടി നിൻറെ വായിൽ ഇതുപോലെ ഒന്ന് വന്നാൽ..."

അവനു നേരെ ചൂണ്ടു വിരൽ ചൂണ്ടി വേണ്ട എന്ന് കാണിച്ച് ശിവൻ മുന്നോട്ട് നടന്നു.

കൂട്ടുകാരന്റെ വരവ് അക്ഷമയോടെ കാത്തു നിൽക്കുകയായിരുന്നു കാശി. മൂക്കില് ചോര ഒലിപ്പിച്ച് ഒരു കൈ അനക്കാൻ പറ്റാതെ വരുന്ന അവൻറെ വരവ് കണ്ടപ്പോൾ തന്നെ കാശിക്കു മനസ്സിലായി ഭേഷായി കിട്ടിയെന്നു.

"എന്തായി"

"ഇനി എന്താകാൻ... അവന്മാർക്കു ഭ്രാന്ത് ആണ്.. "

കാശി സങ്കടത്തോടെ കൈകൾ താടിയിൽ ഊന്നി നിന്നു.
"നീ വിഷമിക്കണ്ട.... എനിക് ഒന്നുമില്ല "

"പോടാ... ഞാൻ കാര്യം അറിയാതെ നിന്നത "

"ഓഹോ... അങ്ങനെയാണല്ലെ ...തെണ്ടി"

അതേസമയം ദത്തനെയും കൊണ്ട് കിച്ചു ആളൊഴിഞ്ഞ ഒരു ക്ലാസ്സ് റൂമിലേക്ക് പോയി. അവനെ അവിടെ ഇരുത്തി. കിച്ചുവും ഒപ്പം ഇരുന്നു. 
"നീ എന്താ ഇങ്ങനെ ദേഷ്യപെടുന്നത്... "

"കിച്ചു നീ മിണ്ടരുത് എന്നോട്. "

ദത്തൻ കിച്ചുവിൻെറ മുഖത്ത് നോക്കാതെ പറഞ്ഞു.

കിച്ചു ഒരു നിമിഷം ദത്തനെ നോക്കി. പിന്നെ മനസ്സിൽ ഒന്ന് ഉറപ്പിച്ചു. ദത്തനോട് പറഞ്ഞു.

"ശിവൻ ഒറ്റക്ക് പോകുന്നത് അവൻറെ ഭാവി secure ആക്കുവാൻ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ"

"കിച്ചു... ഒരിക്കലും എന്റെ മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായിട്ടില്ല. എനിക് അറിയാം അവനിപ്പോൾ നടത്തുന്നത് ഒരു ഒളിച്ചോട്ടം ആണെന്ന്... എനിക് അതിന്റെ കാരണം ആണ് അറിയേണ്ടത്.. എന്റെ ശിവൻറെ മനസ്സ് ഉലക്കാൻ മാത്രം എന്താണ് അവൻറെ വിഷമം എന്ന് എനിക്കറിയണം."

"കാരണം അറിഞ്ഞാൽ ..??"

"അ കാരണം എന്താണെന്ന് അറിഞ്ഞാൽ അത് എത്ര തന്നെ വലുതാണ് എങ്കിലും ഞാൻ ഉണ്ടാകും അവൻറെ കൂടെ... വിഷമം എനിക് മാറ്റാൻ സാധിക്കും "

"അതിനു കഴിഞ്ഞില്ലെങ്കിൽ.."

"കഴിഞ്ഞില്ലെങ്കിൽ...അത്രക്കും വലിയ എന്തു പ്രശ്നം ആണെട"

"അതിനു കഴിഞ്ഞില്ലെങ്കിൽ ...നീ അവനെ പോകാൻ അനുവദിക്കണം.. ആ ഒരു ഉറപ്പ് തരുകയാണെങ്കിൽ ഞാൻ പറയാം "

"ഉറപ്പ്"

"നീ തന്നെയാണ് കാരണം"

"ഞാനോ... ഞാൻ എങ്ങനെയാ... എനിക്കൊന്നും മനസ്സിലാകുന്നില്ല കിച്ചു... എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ ഒന്ന് പറയുന്നുണ്ടോ "

"ദേവനും അവൻറെ നന്ദുട്ടനും"

ഒരു നിമിഷം ദേവദത്തൻ ചലിക്കാൻ ആകാതെ നിന്നു പോയി.എന്തു പറയും. തൊണ്ടയിൽ വെള്ളമില്ലാതെ ഒരുതരം വരൾച്ച അവനു തോന്നി. അതിലൂടെ വാക്കുകൾ അവിടെ തന്നെ കുരുങ്ങി കിടന്നു ശ്വാസം മുട്ടിക്കുന്ന പോലെ... അ ശ്വാസം മുട്ടൽ കണ്ണുനീർ മണികൾ ആയി അവൻറെ മിഴികളിൽ തങ്ങി നിന്നു.

കുറച്ചു നേരം അങ്ങനെ തന്നെ ഇരുന്നു അവർ മൗനമായി. ദേവദത്തൻ പിന്നീട് ഒന്നും ചോദിച്ചില്ല. കിച്ചു തന്നെ മൗനം ഭേദിച്ചു.

"നമുക്ക് പോകാം...അവൻ അന്വേഷിക്കും. നീ ഇത് അറിഞ്ഞതായി ഭാവിക്കരുത്. അവനു അത് ചിലപ്പോ നിങ്ങളെ...അറിയാലോ നിനക് അവനെ "

ദേവദത്തൻ ഒന്ന് മൂളി.

കിച്ചുവിനെയും ദത്തനെയും നോക്കി ശിവൻ അവിടേക്ക് വന്നു. 

"നിങ്ങള് രണ്ടാളും ഇവിടെ ഉണ്ടായിരുന്നോ... നിങ്ങളുടെ കൂടി ഞാൻ വേടിച്ചു കേട്ടോ... പോകാം കിച്ചു"

ചോദ്യം കിച്ചുവിനോട്‌ ആണെങ്കിലും നോക്കിയത് ദത്തനെ ആയിരുന്നു.

ദേവദത്തൻ എഴുനേറ്റു ശിവനെ നോക്കി മുൻപോട്ടു നടന്നു. 

"സാരമില്ല..."

കിച്ചു ശിവൻറെ തോളിൽ തട്ടി സമാധാനിപ്പിച്ചു.

ശിവൻ കിച്ചുവിനു നേരെ ഒരു ചിരി കൊടുത്തു. കിച്ചു ശിവൻറെ തോളിൽ കൈ ഇട്ടു തന്നെ പോകാൻ നടന്നു.

അവരുടെ മൂന്നുപേരുടെയും പോക്കും നോക്കി ഒരാൾ കൂടി തൊട്ടടുത്ത ക്ലാസ്സ് റൂമിന്റെ മറവിൽ നിൽക്കുന്നുണ്ടായിരുന്നു. ചുണ്ടിൽ ഒരു മന്ദഹാസവുമായി.

കാശി


പ്രണയിനി 09

പിന്നീടുള്ള ദിവസങ്ങളിൽ ദേവദത്തൻ ശിവന് മുഖം കൊടുക്കാതെ നടന്നു. ശിവനെ അത് ഒത്തിരി വേദനിപ്പിച്ചു. "സാരമില്ല...ഇപ്പൊ കുറച്ചു വേദനിച്ചാലും കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും. എൻറെ മനസ്സിനെ പാകപ്പെടുത്തണം എങ്കിൽ എനിക്ക് ഇവിടെ നിന്നും  മാറിയേ പറ്റൂ. അത്രമേൽ സ്നേഹിച്ചു പോയി ഗൗരി നിന്നെ." അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവന് പോകേണ്ട ദിവസം വന്നെത്തി. ട്രെയിനിൽ ആയിരുന്നു അവൻ പോകാൻ ഉദ്ദേശിച്ചിരുന്നത്. ഫ്ലൈറ്റിലെ യാത്രയേക്കളും അവനു ഏറെ ഇഷ്ടം ട്രെയിനിൽ പോകുന്നതായിരുന്നു. കാഴ്ചകൾ കാണാനും ഒരുപാട് സംസ്കാരങ്ങൾ നേരിട്ട് കണ്ടു പഠിക്കാനും .... ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.

അച്ഛൻമാരുടെ അനുഗ്രഹത്തിനായി അവൻ അവരുടെ അടുത്തേക്ക് എത്തി.

"പോകണമെന്ന് തന്നെ തീരുമാനിച്ചു അല്ലേ.എൻറെ സഹോദരിയുടെ മകൻ ആയിട്ടല്ല സ്വന്തം മകനെ പോലെ തന്നെയാണ് ഞാൻ നിന്നെ വളർത്തിയത്.എന്തോ ഒരു വിഷമം നിന്നെ അലട്ടുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി അത് മാറ്റുവാൻ വേണ്ടിയാണ് നിൻറെ ഈ ഒളിച്ചോട്ടം തന്നെ. ഞാൻ തടയുന്നില്ല മോനേ അത്രയുമധികം വിഷമം ഉള്ളതുകൊണ്ടാണ് നിന്റെ മാറ്റമെന്നും എനിക്ക് തോന്നുന്നു. എന്താ കാരണം എന്നും ഞാൻ ചോദിക്കുന്നില്ല. കാരണം  ദത്തനോട് പറയാൻ പറ്റാത്തത് നീ എന്തായാലും എന്നോട് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പോയിട്ട് വായോ നന്നായി പഠിക്കണം എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ ഞാൻ ഇവിടെ ഉണ്ടാകും. ഇത് കൈയിൽ വച്ചോളൂ"

ശിവൻറെ കയ്യിൽ ഒരു എടിഎം കാർഡ് കൊടുത്ത് അവൻറെ തലയിൽ തലോടി ബാല മാമ പറഞ്ഞു.

കൃഷ്ണവാര്യർ ഒരു അഡ്രസ് എഴുതിയ കടലാസ് അവൻറെ കയ്യിൽ ഏൽപ്പിച്ചു. എന്നിട്ട് ശിവനോട് ആയി പറഞ്ഞു.

"ഇത് എൻറെ ഒരു കൂട്ടുകാരൻ ഹരികുമാർ  അവൻറെ അഡ്രസ് ആണ്. അവൻ നിനക്ക് അവിടെ താമസസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.  ഒരു ഫ്ലാറ്റ് അവൻറെ അടുത്ത് അല്ല കേട്ടോ. നീ പോകുന്ന വഴിയിൽ അവനെ കോണ്ടാക്ട് ചെയ്യണം റെയിൽവേസ്റ്റേഷനിൽ അവൻ വന്നു നിന്നെ പിക് ചെയ്യും. പഠിത്തത്തിൽ എപ്പോഴും ശ്രദ്ധിക്കണം. പഠിത്തത്തിൽ മാത്രമായിരിക്കണം ശ്രദ്ധ.പാർടൈം ജോബ് അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിക്കരുത്. അത്യാവശ്യം പ്രോജക്റ്റും കാര്യങ്ങളും നിങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട് അറിയാം. അതു മാത്രം നോക്കിയാൽ മതി പിന്നെ ലക്ഷ്യത്തിലേക്കുള്ള പഠനവും ആയിരിക്കണം മുന്നിൽ. കേട്ടല്ലോ "

കൃഷ്ണവാരിയർ ഒരു ശാസനയോടെ ശിവനോട് പറഞ്ഞു.അവനെ പുണർന്നു. അമ്മമാർ രണ്ടുപേരും ഒരു വലിയ ബാഗുമായി വന്നു. അത്യാവശ്യം വേണ്ടുന്ന തലയിൽ തേക്കുന്ന എണ്ണ, പലതരം അച്ചാറുകൾ, വറ്റലുകൾ, ചമ്മന്തി, ചമ്മന്തി പൊടികൾ എല്ലാം തന്നെ ഭദ്രമായി പാക് ചെയ്തു ആ ബാഗിലാക്കി വച്ചിരുന്നു. ശിവൻ അവരുടെയും അനുഗ്രഹം വാങ്ങി. രണ്ടുപേരും അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവന്റെ കണ്ണിലും ഒപ്പം അമ്മമാരുടെ കണ്ണിലും നനവൂർന്നു. പിന്നെ അവന് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം  കാറിലേക്ക് നടന്നു.

പടി ഇറങ്ങും മുമ്പേ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി... കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയിരുന്നു.

"അതേ എൻറെ ചേട്ടൻ നാട് വിട്ടു പോകൊന്നുമല്ലാലോ. ഇതൊരുമാതിരി സിനിമയിൽ കാണുന്നപോലെ സെന്റി അടിച്ചു കരഞ്ഞു മൂക്കു പിഴിഞ്ഞു... ഇരുപതാം നൂറ്റാണ്ടിലും ഇതിനൊന്നും ഒരു മാറ്റവുമില്ല...കഷ്ടം തന്നെ" ദുർഗ ഒരു നെടുവീർപ്പോടെ പറഞ്ഞു.

പലപ്പോഴും അസ്ഥനത്തുള്ള അവളുടെ ചളി വർത്തമാനം എന്നത്തേയും പോലെ ഇന്നും നേരിയ ഒരു ചിരി പടർത്തി.

"ഇന്നും ഏറ്റില്ല"... ദുർഗ അത്മാഗതം പറഞ്ഞു.

കിച്ചു ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ കയറിയത്. പുറകിൽ ആയി നന്ദുവും ദുർഗ്ഗയും ഭദ്രയും ഇരിക്കാമെന്ന് കിച്ചു പറഞ്ഞു.

"നന്ദേട്ട(കിച്ചു)... അതുവേണ്ട ശിവേട്ടൻ ഇന്ന് എൻറെ അടുത്ത് ഇരുന്നോട്ടെ...കുറച്ചു നേരം കൂടിയല്ലേ"

ഭദ്രയുടെ കണ്ണിൽ മിഴിനീർ കണങ്ങൾ...ഭദ്ര പറഞ്ഞതുകൊണ്ട് കിച്ചു മറുത്തൊന്നും പറഞ്ഞില്ല. "നന്ദു നീ മുന്നിലേക്ക് വാ". നന്ദു തലയാട്ടി മുൻ സീറ്റിലേക്ക് വന്നു. ശിവൻ മറ്റു രണ്ടുപേരുടെയും നടുക്കായി ഇരുന്നു. ഭദ്രയും ദുർഗയും ശിവൻറെ കൈകളിൽ സ്വന്തം കൈകൾ വച്ച് അവന്റെ ഇരു തോളിലും അവർ ചാഞ്ഞു ഇരുന്നു. കിച്ചു അത് കണ്ണാടിയിലൂടെ കണ്ടു ചിരിച്ചു.

ദേവദത്തനോടുള്ളതിനേക്കാൾ അടുപ്പം അവർക്ക് ശിവനോട് ആയിരുന്നു. ഭദ്ര ആയിരുന്നു എപ്പോഴും ശിവൻറെ കൂടെ. ദേവദത്തൻ പെട്ടന്ന് ദേഷ്യം വരുന്നതുകൊണ്ട് ഒരു ചെറു പേടിയോടെ മാത്രമേ അവർ ചെന്നിരുന്നുള്ളൂ. ദുർഗ്ഗയുടെ കുറുംബിനും വാശിക്കും എന്നും മുന്നിൽ ശിവൻ ആയിരിക്കും കൂട്ട് നിൽക്കുക. അതുപോലെ ഭദ്ര ഒറ്റക്ക് ആണെന്നുള്ള തോന്നൽ പോലും ഇടവരുതത്തെ എന്നും അവളുടെ നിഴലായി അവനൊപ്പം തന്നെ ഉണ്ടാകുമായിരുന്നു. ഓരോന്ന് ആലോചിച്ചു സ്റ്റേഷൻ എത്തിയത് അവർ അറിഞ്ഞില്ല. സ്റ്റേഷനിൽ ഇറങ്ങിയിട്ടും ശിവൻ ചുറ്റും കണ്ണോടിച്ചു. ദത്തൻ അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചു. കണ്ടില്ല.

കാർ പാർക്ക് ചെയ്ത് ബാഗും സാധനങ്ങളും ആയി അവർ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഒരു 15 മിനിറ്റ് കൂടിയേ ഉണ്ടായിരുന്നുള്ളൂ പുറപ്പെടാൻ. എല്ലാവരുടെ മുഖത്തും ഒരു മൂകത തളം കെട്ടി നിന്നിരുന്നു. ആരും ആരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. അപ്പോഴും ശിവൻറെ കണ്ണുകളും ചുറ്റിലും പരതി കൊണ്ടിരിക്കുകയായിരുന്നു. അവൻറെ ആ നിൽപ്പ് കണ്ടപ്പോൾ കിചുവിനും സങ്കടമായി. ആ സമയം കിച്ചുവിന് ദേവദത്തനോട് ഒരു ചെറിയ ദേഷ്യം പോലെ തോന്നി. "ഒന്നു വരായിരുന്നു അവന്".

"അവൻ വരും കിച്ചു. എനിക്ക് ഉറപ്പുണ്ട്"

കിച്ചു ശിവന് നേരെ ചിരിച്ചു. അവർ ഒന്നുകൂടി ചുറ്റിലും കണ്ണോടിച്ചു. അപ്പോഴാണ് ശിവൻ ഒരു സൈഡിലേക്ക് മാത്രം നോക്കി നിൽക്കുന്നത് കണ്ടത്. കിച്ചുവും അങ്ങോട്ട് നോക്കി ആ രൂപം അവരുടെ അടുത്തേക്ക് എത്തി.

ഒരു കൈയിൽ വാട്ടർബോട്ടിലും മറുകൈയ്യിൽ ഒരു വലിയ കവറുമായി ദേവദത്തൻ.

വാട്ടർബോട്ടിൽ ശിവന് നേരെ നീട്ടി. ഒരു ചെറുചിരിയോടെ ശിവനത് വാങ്ങി. ട്രെയിനിനുള്ളിൽ കയറി തൻറെ സീറ്റിൽ അതുവച്ച് അവൻ പുറത്തേക്കിറങ്ങി.

ദേവദത്തൻ എന്തുകൊണ്ടോ ശിവൻറെ മുഖത്തേക്ക് നോക്കാൻ മടിച്ചു. എങ്കിലും കയ്യിൽ കരുതിയ കവർ ശിവൻറെ കയ്യിൽ ഏൽപ്പിച്ചു.

"ഇതു കുറച്ചു റഫറൻസ് നോട്ടുകളാണ് പിന്നെ റഫറൻസ് ചെയ്യാൻ പറ്റിയ കുറച്ചു പുസ്തകങ്ങളും" ശിവൻ അത് വേടിക്കുനില്ല എന്ന് കണ്ടപ്പോൾ ദേവദത്തൻ മുഖം ഉയർത്തി ശിവനെ നോക്കി. ശിവൻ ആ സമയം അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. മറ്റുള്ളവരും അവരെ ഉറ്റു നോക്കി നിന്നു. ദേവദത്തന്റെ കണ്ണുകളിൽ നീർക്കണങ്ങൾ.. ഒരു വേള ശിവനും അതു കണ്ട് സഹിച്ചില്ല. ദേവദത്തൻ അവനെ ഇറുകെ പുണർന്നു. ശിവൻറെ തോളിൽ മുഖം അമർത്തി. ഷർട്ടിലെ നനവിൽ നിന്നും മനസ്സിലായി ദേവദത്തൻ കരയുകയാണെന്ന്. 

പെട്ടന്ന് ട്രെയിൻ പുറപ്പെടാൻ സൈറൺ മുഴങ്ങി. ദേവദത്തനെ അടർത്തി മാറ്റി. ദുർഗ്ഗയേയും ഭദ്രയെയും അവൻ ചേർത്തുപിടിച്ചു മൂർധാവിൽ ചുംബിച്ചു.അവൻ നോക്കുമ്പോൾ നന്ദുവും കണ്ണിൽ ഈറനോടെ നിൽക്കുന്നു.ഒരു പുഞ്ചിരി നൽകി ശിവൻ ചോദിച്ചു "എന്താ ഗൗരി കൊച്ചെ... എന്റെ അനിയത്തി കുട്ടികളെ വഴിതെറ്റിക്കാതേ നോക്കണം കേട്ടോ"
"പോണ പോക്കിലും എന്റെ വായിലിരിക്കുന്നത് കേട്ടാലേ ഒരു സുഖമുള്ളൂ. മൂക്കുള രാമ..പിന്നെ അനിയത്തി കുട്ടികളെ വഴിതെറ്റിക്കുന്ന കാര്യം ഞാൻ ഏറ്റു.." അതും പറഞ്ഞു അവള് ഒരു കുസൃതി ചിരിയും നൽകി. തിരിച്ചു അവനും ഒരു പുഞ്ചിരി നൽകി. അവന്റെയാ ചിരിയിൽ വേദന കൂടിയുണ്ടെന്ന് കിച്ചുവിനും ദേവദത്തനും തോന്നി. കിച്ചുവിനോടും കെട്ടിപിടിച്ചു യാത്ര ചോദിച്ചു. തിരിഞ്ഞ് ദേവദത്തനെ നോക്കി. പെയ്യാൻ വെമ്പി നിൽക്കുന്ന മഴ മേഘം പോലെ തോന്നിപ്പിച്ചു അവന്റെ മുഖം കണ്ടപ്പോൾ. ശിവൻ അവനടുത്തേക്ക് ചെന്ന് തോളിൽ കൈ വച്ചു " ദത്ത ഞാൻ..." പൂർത്തിയാക്കും മുന്നേ അവനെ ഇറുകെ പുണർന്നു. ഒരേ മനസ്സും ഒരേ ആത്മാവും ആയിരുന്നു അവർ മൂവരും.കിച്ചുവിന്റെ കണ്ണും നിറഞ്ഞു അവൻ അവിടെ നിന്നും മാറി. 
ശിവൻറെ കാതിൽ അവൻ കേൾക്കാൻ മാത്രം ദേവദത്തൻ മന്ത്രിച്ചു.
"നന്ദുട്ടൻ... അവള് എന്റെ ജീവനായി പോയെട... എനിക് കഴിയില്ല അവളെ വിട്ടു നൽകാൻ... എന്നെക്കാൾ ഒരായിരം മടങ്ങ് നീയവളെ സ്നേഹിച്ചത് കൊണ്ടല്ലേ നിന്റെ ഈ ഒളിച്ചോട്ടം. ഇതിനൊരു പരിഹാരം എന്റെ കയ്യിൽ ഇല്ല. എന്നോട് ക്ഷമിക്കണം നീ" ശിവൻ പകപ്പോടെ ദേവദത്തനെ നോക്കി. അവനെ തന്നിൽ നിന്നും അടർത്തി മാറ്റി. അപ്പോഴേക്കും ട്രെയിൻ ഓടി തുടങ്ങിയിരുന്നു. ശിവൻ വേഗം കേറി നിന്നു. എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല ദത്തൻ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്ന്. കൺമുന്നിൽ കാഴ്ച്ച മറയും മുന്നേ ദത്തൻ തന്നെ അതിനുള്ള ഉത്തരം നൽകി. "എന്റെ ഡയറി.."

ശിവന്റെ ഡയറി ദത്തൻ മാറോടു അടക്കി പിടിച്ചിരുന്നു. കൺമുന്നിൽ ശിവൻ മറയും വരെ ദേവദത്തൻ അവിടെ നിന്നു മനസ്സിൽ ആയിരം വട്ടം ഒരു വാക്ക് മന്ത്രം പോലെ ഉരുവിട്ടുകൊണ്ട് 

                "മാപ്പ്"

ദിവസങ്ങൾ പിന്നെയും ഓടി കൊണ്ടിരുന്നു. കിച്ചുവും ദത്തനും പിജി കോഴ്സ് ചെയ്യാൻ നാട്ടിലെ തന്നെ കോളേജ് തിരഞ്ഞെടുത്തു.ഒപ്പം തന്നെ വായനശാലയിലെ പരിശീലനവും തുടർന്ന് പോന്നു. അവർക്കൊപ്പം സ്കൂളിൽ പഠിച്ചിരുന്ന സുഹൃത്തുക്കളെയും ആ നാട്ടിലെ തന്നെ മറ്റു കുട്ടികളെയും ചേർത്ത് അവർ ഒരു പി എസ് സി പരിശീലന ക്ലാസ്സ് തുടങ്ങി. രാത്രി എട്ടുമണി വരെയോക്കെ ക്ലാസ്സ് എടുത്തു പോന്നിരുന്നു. തുടക്കത്തിൽ താൽപര്യം ഇല്ലാതിരുന്നവർ ദത്തന്റെ ക്ലാസ്സ് എടുക്കുന്നത് കൂടി കഴിഞ്ഞപ്പോൾ ഒരു ഗവൺമെന്റ് ജോലി വേടിക്കുന്നത് സ്വപ്നം കാണാൻ തുടങ്ങി. സത്യത്തിൽ ദേവദത്തൻ ചെയ്തത് അങ്ങനെ ഒരു സ്വപ്നം അവരിൽ കുത്തി നിറക്കുകയും പ്രേരിപ്പിക്കുകയും ആണ് ചെയ്തത്. അതിലേക്ക് ആയി ചെറിയ പ്രോത്സാഹനം കൂടി ആയപ്പോൾ എല്ലാവർക്കും ഉത്സാഹം ആയി. ശിവൻ വീഡിയോ ചാറ്റിംഗ് കൂടി ക്ലാസ്സ് എടുക്കാൻ തുടങ്ങി. പരിശീലനം കഴിഞ്ഞു ശിവനും ദേവദത്തനും കൂടി കമ്പൈൻ സ്റ്റഡി തുടങ്ങും. കിച്ചു സിവിൽ സർവീസ് ലക്ഷ്യത്തിൽ ഇല്ല. അവന്റെ തലയിൽ പ്രോഗ്രാം മാത്രേ ഉള്ളൂ. ആ സമയം അവൻ അവന്റെ ജോലിയുമായി ഒരു ലാപ് ടോപ് വച്ചു ദേവദത്തന് കൂട്ടിരിക്കും.

നന്ദുവും കൂട്ടരും ഇപ്പോ സൂപ്പർ സീനിയേഴ്സ് ആയി. അവരും പഠിത്തത്തിൽ തന്നെ കൂടുതലും ശ്രദ്ധ കൊടുത്തു. ചേട്ടന്മാർ ഇല്ലെങ്കിലും വല്ലാതെ തല്ലിപൊളികൾ ആകാൻ അവർക്ക് താൽപര്യം ഇല്ലായിരുന്നു. ഒന്നുമില്ലെങ്കിലും ചേട്ടന്മാരുടെ പേര് കാത്തു സൂക്ഷിക്കണം അല്ലോ.

ഹോസ്റ്റലിൽ പഠനം കഴിഞ്ഞു മൂവരും കിടക്കാൻ പോവുകയായിരുന്നു. പഠിക്കാൻ അധികം ഉണ്ടായതിനാൽ കിടക്കാൻ കുറച്ചു നേരം വൈകി. നന്ദുവും ദുർഗ്ഗയും കിടന്നു. ഭദ്ര തന്റെ ഡയറി എടുത്തു എഴുതുവാൻ തുടങ്ങി.

"മതി എന്റെ ഭദ്ര കുട്ടി. നീ ഇതിനും മാത്രം എന്താ അതിൽ എഴുതുന്നെ. വന്നു കിടക്കാൻ നോക്കൂ." നന്ദു ഉറക്ക ചടവോടെ പറഞ്ഞു കിടക്കയിൽ കിടന്നു.

ഭദ്ര നന്ദുവിനെ നോക്കി ചിരിച്ചു. പെട്ടന്ന് ദുർഗ ഡയറി കൈക്കലാക്കി. "ഞാൻ ഒന്ന് നോക്കട്ടെ എന്താ ഇതിലെന്ന്"

അതുകണ്ടു ഭദ്രക്ക് ദേഷ്യം ഇരച്ചു കയറി. "ദുർഗ വേണ്ട..നീ അത് ഇങ്ങ് തന്നേക്ക്.ഒരാളുടെ ഡയറി അയാളുടെ സമ്മതം ഇല്ലാതെ വായിക്കുന്നത് തെറ്റാ"അതും പറഞ്ഞു ഭദ്ര ഡയറി അവളുടെ കൈയിൽ നിന്നും പിടിച്ചു പറിക്കാൻ ശ്രമിച്ചു. അത് തിരികെ വേടിക്കാനുള്ള ഭദ്രയുടെ ആവേശം നോക്കി കാണുകയായിരുന്നു ദുർഗ. അവളുടെ കൈകൾ പതുക്കെ അഴഞ്ഞു. ഭദ്ര ഡയറി വാങ്ങി വെച്ച് തിരിഞ്ഞു."എനിക്ക് ഇഷ്ടമല്ല വേറെ ഒരാൾ അത് വായിക്കുന്നത്..sorry" അതും പറഞ്ഞു ഭദ്ര ദുർഗ്ഗയുടെ താടി പിടിച്ചു കൊഞ്ചിചു. "കിന്നാരം കഴിഞ്ഞെങ്കിൽ രണ്ടും വന്നു കിടക്ക്"
നന്ദു ദേഷ്യപ്പെട്ടു പറഞ്ഞു.
"ഇങ്ങനെ ഒരു ഉറക്ക ഭ്രാന്തി"ഭദ്ര പറഞ്ഞു കിടന്നു. ദുർഗ്ഗയുടെ മനസ്സ് അപ്പോ മുതൽ അസ്വസ്ഥമാകുവാൻ തുടങ്ങി. അവള് തിരിഞ്ഞു ഭദ്രയെ നോക്കി. ശാന്തമായി ഉറങ്ങുകയാണ്.

"ഒരു ദിവസം അതിലെ രഹസ്യം ഞാൻ കണ്ടൂ പിടിക്കും കേട്ടോ" അവള് മനസ്സിൽ പറഞ്ഞു കണ്ണുകൾ അടച്ചു.

പ്രോജക്ട് സബ്മിറ്റ് ചെയ്തു ദുർഗ ഭദ്രയേ അന്വേഷിച്ചു നടന്നു. ലൈബ്രറിയിൽ കാണുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവള് അവിടേക്ക് വച്ച് പിടിച്ചു. നന്ദുവിനെ കമ്പ്യൂട്ടർ ലാബിലേക്ക് ടീച്ചർ വിളിച്ചു കൊണ്ടുപോയി. ദുർഗ നന്ദുവിനോട് പറഞ്ഞു ഭദ്രയുടെ അടുത്തേക്ക് നടന്നു. ലൈബ്രറിയിൽ എത്തിയപ്പോൾ ആണ് ജനലിൽ കൂടി അവള് കാശിയെ കാണുന്നത്. "ഇവൻ എന്താ ഇവിടെ". കുറച്ചു കൂടി നീങ്ങി നിന്നപ്പോൾ ഭദ്രയുടെ അടുത്താണ് കാശി ഇരിക്കുന്നത് എന്ന് മനസ്സിലായി. അവള് അവനെ ശ്രദ്ധിക്കാതെ അവൻ ചോദിക്കുന്നതിനു മറുപടി മാത്രം പറയുന്നു. പക്ഷേ അവന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ദുർഗ്ഗക്ക് എന്തോ പോലെ തോന്നി. അവള് കുറച്ചു നേരം കൂടി അവരെ നോക്കി വീക്ഷിച്ചു. എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു."കാശിയെട്ടൻ എന്താ ഇവിടെ. കോളേജ് വിട്ടിട്ടും പോകാൻ തോന്നുന്നില്ലേ"

അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു. ശേഷം ഭദ്രയെ കൂട്ടി ദുർഗ നടന്നു. ദുർഗ തിരിഞ്ഞു നോക്കുമ്പോൾ കാശി ഭദ്രയെ മതി മറന്ന് നോക്കുന്നപോലെ.

ഭദ്രയോട് ഓരോന്ന് ചോദിച്ച കൂട്ടത്തിൽ കാശിയേ കുറിച്ച് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു ഭദ്രയെ കാണാൻ അവൻ ഇടക്ക് ഇടക്ക് വരുന്നുണ്ട്. അതും കുഞ്ഞി കുഞ്ഞി കാരണങ്ങൾ ഉണ്ടാക്കി. പക്ഷേ ഇതൊന്നും തന്നെ ഭാധകം അല്ല എന്ന രീതിയിൽ ആണ് ഭദ്ര പറഞ്ഞത്.

ശിവനും ദേവദത്തനും സിവിൽ സർവീസ് മികച്ച റാങ്കൊട് കൂടി തന്നെ പാസ് ആയി. ട്രെയിനിംഗ് പോകുന്നതിന്റെ തലേ ദിവസം അവർ ഭഗവതി കാവിൽ വിളക്ക് വയ്ക്കാൻ വന്നിരുന്നു. ശിവൻ മാത്രം അന്ന് പോയതിൽ പിന്നെ മടങ്ങി വന്നില്ല. ദുർഗ്ഗയും ഭദ്രയും കിച്ചുവും നന്ദുവും ദേവദത്തനും വിളക്ക് വച്ചു തൊഴുതു. ദേവദത്തന്റെ പ്രാർത്ഥന ശിവനും കൂടി വേണ്ടി ആയിരുന്നു. വിളക്ക് വച്ച് ആലിഞ്ചുവട്ടിൽ വന്നിരുന്നപ്പോൾ എല്ലാവരും ഒന്ന് മൂകമായി. കാരണം ശിവൻ തന്നെ. ആരും ഒന്നും മിണ്ടിയില്ല. ദുർഗ തന്നെ പതിവ് ചളികളും ആയി അവരെ ചിരിപ്പിക്കാൻ തുടങ്ങി.

അന്ന് ദുർഗ പതിവില്ലാതെ കിച്ചുവിനോട് കൂടുതൽ അടുത്തു ഇട പഴകുന്നത് ഒരാൾ ശ്രദ്ധിച്ചു. കാരണം നന്ദുവും ദേവനും പരസ്പരം സംസാരിച്ചുകൊണ്ട് അവരുടെ ലോകത്ത് ആയിരുന്നു. മറ്റു മൂന്നുപേരും ഒരുമിച്ച് ആയിരുന്നു. ഭദ്രയുടെ കണ്ണിൽ വേദന നിറഞ്ഞു വന്നു. ദുർഗ്ഗയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.  അത് തന്നെയാണ് അവൾക്ക് വേണ്ടിയിരുന്നത്. 

ട്രെയിനിംഗ് കഴിഞ്ഞു ദേവദത്തൻ തിരിച്ചെത്തി. അവന്റെ ആദ്യ പോസ്റ്റിംഗ് പത്തനതിട്ടയിലെ സബ് കളക്ടർ ആയിട്ട് ആയിരുന്നു. ദിവസങ്ങൾ ചെല്ലും തോറും ദേവദത്തൻ അറിയപ്പെടാൻ തുടങ്ങി. നൂതന മായ പല പദ്ധതികളും നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയ പ്രമുഖരുടെ കണ്ണിലെ കരടു ആയപ്പോൾ ജനങ്ങളുടെ കണ്ണിലുണ്ണി ആയി മാറി. സോഷ്യൽ മീഡിയകളിൽ ഇത്രയധികം സപ്പോർട്ട്... ജന പിന്തുണയുള്ള ഭരണാധികാരി ആയി മാറി അവൻ. ശിവൻ ഡൽഹിയിൽ തന്നെ പോസ്റ്റിംഗ് ലഭിച്ചു. അവൻ ഐ പി എസ് ആയിരുന്നു തിരഞ്ഞെടുത്തത്.

എത്ര തിരക്കുകൾ ഉണ്ടെങ്കിലും അവൻ ദിവസവും നന്ദുവിനെ വിളിക്കും. അവന്റെ തിരക്കും ജോലിയുടെ പ്രാധാന്യവും നന്ദുവിന് അറിയുന്നത് കൊണ്ട് അതിനു അനുസരിച്ച് തന്നെ അവളും നിൽക്കും. അവന്റെ ഒരു ദിവസത്തെ ഭാരം മുഴുവൻ വാക്കുകളിലൂടെ അവളിലേക്ക് പകരും അവൻ.ക്ഷമയോടെ അവള് കേൾക്കുകയും ചെയ്യും. ദിവസങ്ങൾ പിന്നെയും നീങ്ങി.

കിച്ചു ടിവി കാണുകയായിരുന്നു. വാർത്ത ചാനൽ ആയിരുന്നു. അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നു. നന്ദു മുകളിൽ നിന്നും ഇറങ്ങി കിച്ചുവിന്റെ അടുത്ത് ഇരുന്നു. പതുക്കെ അവന്റെ തോളിൽ തല വച്ചു.പിന്നീട് അവന്റെ മടിയിലേക്ക് കിടന്നു. കിച്ചു പതുക്കെ അവളുടെ  മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു. അവൻറെ കാലുകളിൽ നനവ് പടരുന്നത് അവൻ അറിഞ്ഞു."മോളെ നീ കരയുകയാണോ"അവൻ നന്ദുവിനെ മുഖംതിരിച്ച് നോക്കി. "എന്താടാ ഇത്രയ്ക്ക് വിഷമം."

"ഏട്ടാ ഒരു മാസത്തിനു അടുത്തായി ദേവേട്ടൻ ശരിക്കൊന്നു വിളിച്ചിട്ടും മിണ്ടിയിട്ടും കണ്ടിട്ടും."

"നിനക്കറിയില്ലേ മോളെ അവൻറെ ജോലിത്തിരക്ക്"അച്ഛനായിരുന്നു മറുപടി കൊടുത്തു സമാധാനിപ്പിച്ചത്.

"അതല്ല ഏട്ടാ എത്ര തിരക്കുണ്ടെങ്കിലും ഒരു പ്രാവശ്യമെങ്കിലും വിളിക്കാതെ ഇരുന്നിട്ടില്ല ഇതുവരെ. അതുമാത്രമല്ല ഏട്ടാ ദുർഗ്ഗയേയും ഭദ്രയും വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ദുർഗ കുറച്ചുനാളുകളായി എന്തോ മാറ്റമുണ്ട് അവൾക്ക്. നേരാംവണ്ണം ഒന്നും സംസാരിക്കുന്നു കൂടിയില്ല. എന്തോ വല്ലാത്ത ഒരു അകൽച്ച ഫീൽ ചെയ്യുന്നു എനിക്ക്. അരുതാത്തതെന്തോ നടക്കാൻ പോകുന്ന പോലെ."

"നീ ഇതുതന്നെ മനസ്സിലിട്ട് ആലോചിച്ചിട്ടാണ് അല്ലാതെ ഒരു കുഴപ്പവുമില്ല. അവൻറെ ജോലിത്തിരക്ക് കൊണ്ടാകും മോളെ."കിച്ചു സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.

"അച്ഛാ വൈകാതെ തന്നെ ഇവളെ ഇവിടുന്നു പറഞ്ഞു അയക്കണം അവൻറെ അടുത്തേക്ക്. അച്ഛൻ സമയം വൈകാതെ ബാലൻ മാമയെ വിളിച്ച് കാര്യങ്ങൾ വേഗം നീക്കണം." കിച്ചു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു നന്ദുവിനെ മുഖത്ത് നുള്ളി.

"ഏട്ടാ "....എന്ന് ചിണുങ്ങി കൊണ്ട് നന്ദു കിച്ചുവിൻറെ കവിളിൽ പിടിച്ചു.

പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ബ്രേക്കിങ് ന്യൂസിലേക്ക് പോയി.

"യുവ കളക്ടർ ദേവദത്തൻ ഐഎഎസ് യും കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാരുടെയും കല്യാണം അടുത്തമാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു "


പ്രണയിനി  10

"യുവ കളക്ടർ ദേവദത്തൻ ഐഎഎസ് യും കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാരുടെയും കല്യാണം അടുത്തമാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു "

നന്ദു തറഞ്ഞു നിന്നു. പിന്നീട് പതുക്കെ പുഞ്ചിരിക്കാൻ ശ്രമിച്ചു.കിച്ചുവിന് നേർക്ക് തിരിഞ്ഞു. അവളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു."കിച്ചു ഏട്ടാ എങ്കിലും ... ഇങ്ങനെ .... ഇങ്ങനെയൊക്കെ ഗോസിപ്പ് ഉണ്ടാകുമോ. ഇത് വാർത്തയ്ക്ക്.... വേണ്ടി... ഉണ്ടാക്കി  .. ...പറയുന്നത് ആയിരിക്കില്ലേ"

വാക്കുകൾ അവളുടെ തൊണ്ടയിൽ കുരുങ്ങി കൊണ്ടേയിരുന്നു. ഒരു നിമിഷം കിച്ചുവും എന്താ പറയേണ്ടത് എന്നറിയാതെ നിന്നു. നന്ദു കിച്ചുവിൻറെ കയ്യിൽ പിടിച്ചു.
"ഏട്ടാ എനിക്ക്.... എനിക്ക് ...ദേവേട്ടനെ കാണണം ...ഇപ്പൊ..  ഇപ്പോ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകുമോ"

"പോകാം മോളെ.... പോകാം നമുക്ക്"

അവരെല്ലാവരും തന്നെ ദേവദത്തന്റെ അടുത്തേക്ക് പുറപ്പെട്ടു.
വഴിയിലുടനീളം അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു. കിച്ചു ആവുന്നതും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അകാരണമായ ഒരു ഭയം അവനെ പൊതിഞ്ഞു. അവൻറെ ഉള്ളിലെ പിരിമുറുക്കം ഡ്രൈവിങ്ങിൽ കാണാൻ തുടങ്ങി. കൃഷ്ണവാരിയർ മെല്ലെ മകൻറെ തോളിൽ കൈ വച്ചു. പിന്നീട് ആരും പരസ്പരം ഒന്നും മിണ്ടിയില്ല. കാർ കളക്ടറുടെ വസതിയിലേക്ക് കടക്കും മുന്നേ സെക്യൂരിറ്റി തടഞ്ഞു. തങ്ങൾ ഒരു ഫാമിലി ആണെന്നും ദേവദത്തനെ അറിയിച്ചാൽ മതിയെന്നു പറഞ്ഞു.
"ഓ സാറിൻറെ വിവാഹനിശ്ചയം കൂടാൻ വന്നതായിരിക്കും ഇല്ലേ കാർ മറ്റേ സൈഡിലേക്ക് പാർക്ക് ചെയ്തിട്ടു അകത്തേക്ക് കടന്നൊള്ളു."

നന്ദുവിന്റെ ഉള്ളിൽ ഒരു ഇടിമുഴക്കം ആയിരുന്നു ആ വാക്കുകൾ സൃഷ്ടിച്ചത്. കാറിൽ നിന്നിറങ്ങാൻ അവളുടെ കാലുകൾക്ക് ശക്തി ഇല്ല എന്ന് തോന്നിപ്പോയി. "എങ്കിലും അറിയണം എനിക്ക് " അവൾ മനസ്സിൽ ഉറപ്പിച്ചു.

അവരെല്ലാവരും ഉള്ളിലേക്ക് നടന്നു നീങ്ങി. ആ നിമിഷം അവിടെ കണ്ട കാഴ്ച. കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ കൈപിടിച്ച് ബാല മാമാ വാക്ക് ഉറപ്പിക്കുന്നു. തറഞ്ഞു നിന്നതല്ലാതെ ഒരടി മുന്നോട്ടു വയ്ക്കാൻ ആർക്കുമായില്ല. വളരെ കുറച്ചുപേർ മാത്രം ഒതുങ്ങിയ ചടങ്ങ്. അവർ എന്തൊക്കെയോ തമ്മിൽ പറയുന്നു കൈ കൊടുക്കുന്നു. കണ്ണുനീരാൽ കാഴ്ച മങ്ങിയത് കൊണ്ട് അവ്യക്തമായ ചിത്രങ്ങൾ പോലെ എല്ലാം.

വാക്കുറപിച്ച് അതിഥികൾ പുറത്തേക്കിറങ്ങി കൂട്ടത്തിൽ പരിചിതമായ ഒരു മുഖം കണ്ടു.

            "കാശി"

അവൻറെ മുഖത്തും എന്താണെന്ന് പറയാൻ കഴിയാത്ത വികാര ഭാവം. പിരിഞ്ഞുപോകുമ്പോൾ കിച്ചുവിനെയും നന്ദുവിനെയും നോക്കി നിന്നു ഒരു നിമിഷം. നന്ദുവിനെ നോക്കിയ അവൻറെ കണ്ണുകളിൽ അവൻ അവളോട് ക്ഷമാപണം പറയുന്നുണ്ടായിരുന്നു. വന്ന അതിഥികൾ എല്ലാവരും തന്നെ പിരിഞ്ഞു പോയതിനു ശേഷമാണ് ഇവർ അകത്തേക്ക് കടന്നത്.

നന്ദുവിന്റെ കണ്ണുകൾ അവളുടെ ദേവേട്ടനെ തേടി കൊണ്ടിരുന്നു. കൃഷ്ണൻ വാരിയറെ കണ്ടപ്പോൾ ബാലൻ ഒന്നും മിണ്ടാൻ ആകാതെ തല കുനിച്ച് നിന്നു. അടുത്ത് നിന്ന സുമിത്രാമ്മയുടെ കണ്ണും പെയ്യാൻ തുടങ്ങി. ആരുമാരും പരസ്പരം ഒന്നും മിണ്ടാൻ ആകാതെ കുറെ നിമിഷങ്ങൾ. ആ നിമിഷത്തെ എല്ലാവരുടെയും മൗനം സൃഷ്ടിച്ചത് വലിയ ഒരു വേദന തന്നെ ആയിരുന്നു. അവർക്ക് ആർക്കും ഇങ്ങനെയൊരു അന്തരീക്ഷം പരിചയം പോലുമില്ല. അപ്പോഴും നന്ദു ദേവനെ തേടുകയായിരുന്നു. ദുർഗ്ഗയുടെ കൈ പിടിച്ചു സ്റ്റയർ ഇറങ്ങി വരുന്ന ദേവദത്തൻ മുന്നിൽ നിൽക്കുന്നവരെ കണ്ടു പകച്ചു നിന്നു.

നന്ദുവിന്റെ മുഖത്തേക്ക് ഒരു നിമിഷം തങ്ങി നിന്നു. കരഞ്ഞു കരഞ്ഞു കൺപോളകൾ വീർത്തിരിക്കുന്നു. വാർത്ത അറിഞ്ഞപ്പോൾ മുതൽ ഒരു തുള്ളി വെള്ളം പോലും അവളുടെ തൊണ്ടയിൽ നിന്നും ഇറങ്ങിയിട്ടില്ല എന്ന് അവളുടെ കണ്ണുകൾ അവനോടു പരിഭവം പറയുംപോലെ.

നന്ദു ദേവദത്തനെ തന്നെ നോക്കി നിന്നു. കുറ്റിതാടികൾ നന്നായി വളർന്ന് നിൽക്കുന്നു. കണ്ണുകൾ കണ്ടാൽ അറിയാം ഉറക്കം നഷ്ടമായി ദിവസങ്ങൾ ആയെന്നു. ഷേവ് ചെയ്യാത്ത മുഖം. ദേവേട്ടൻ ഒരിക്കലും ഇങ്ങനെ നടക്കാറില്ല. കുറച്ചു ക്ഷീണവും ഉണ്ട്.
ദേവദത്തന്റെ കൈ പിടിച്ചു ദുർഗ്ഗയും കൂടെയുണ്ടായിരുന്നു. അവള് നല്ല ചുവപ്പ് പട്ട് സാരി ചുറ്റി നല്ല ഭംഗിയുണ്ട് കാണാൻ. എങ്കിലും കണ്ണുകളിൽ പഴയ തിളക്കം ഇല്ല.അവിടെയും കണ്ണുനീരിന്റെ തിളക്കം ആണ് മുന്നിട്ട് നിൽക്കുന്നത്.

ദേവദത്തൻ സ്റ്റെപ് ഇറങ്ങി വന്നു. നന്ദു പുഞ്ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി. അപ്പോഴും എല്ലാവരും മൗനത്തെ തന്നെ കൂട്ട് പിടിച്ചു കുറച്ചു നിമിഷങ്ങൾ.

"എന്താ ദത്ത ഞങ്ങൾ കേൾക്കുന്നത്." കിച്ചു തന്നെ മൗനത്തെ സ്വതന്ത്രമാക്കി തുടങ്ങി.

ദത്തന് കിച്ചുവിനെ നേരിടാനാകാതെ മിഴികൾ പലവഴിക്കും നീങ്ങി വേറെ കാഴ്ചകളെ തിരഞ്ഞു.

"നീ ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ കാര്യം പറയു ദത്ത"

"കിച്ചു...കേട്ടതൊക്കെ ശരിയാണ് എൻറെ കല്യാണം ഉറപ്പിച്ചു അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാർ"

"ദേവേട്ടാ..."

നന്ദുവിന്റെ  ദയനീയമായ ആ വിളി അവൻറെ ഹൃദയത്തിൻറെ ആഴത്തിൽ വരെ എത്തുന്നത് ദേവദത്തൻ അറിഞ്ഞു.

കണ്ണുകൾ നിറഞ്ഞു തൂവി... നെഞ്ചിനുള്ളില്ലെ ശ്വാസം മുട്ടലും വിങ്ങലുകളും കൊണ്ട് ശബ്ദം തൊണ്ടയിൽ തന്നെ നിൽക്കുന്നതായി തോന്നി. അവള് പതിയെ ദേവദത്തന് അരികിലേക്ക് ചെന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി.

പണ്ടും അവളെ അവനിലേക്ക് ആകർഷിച്ച ആ കാന്തികത ഇപ്പൊ അവന്റെ കണ്ണുകൾക്ക് ഇല്ല എന്ന് തോന്നി അവൾക്ക്. പകരം ഓരോ നോട്ടവും അവളോട് മാപ്പിരക്കുന്നത് പോലെ.

"എന്നെ ഒരിക്കലും വേദനിപികില്ല എന്ന് പറഞ്ഞതല്ലേ... എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞതല്ലേ.... എനിക് ഒരുപാട് സ്വപ്നങ്ങൾ തന്നത് അല്ലേ.... എന്നെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞതല്ലേ... എന്നിട്ടിപ്പോൾ എന്നെ വിട്ടു പോവാണോ" നന്ദു പതം പറഞ്ഞു കരഞ്ഞു തുടങ്ങി. വാക്കുകൾ പലപ്പോഴും വിതുംബലിൽ വിറകൊള്ളുന്നുടായിരുന്നു. ദേവദത്തൻ അവളെ നേരിടാൻ ആകാതെ കുമ്പിട്ടു നിന്നു. 

"എന്താ ദേവേട്ടാ ഒന്നും മിണ്ടാതെ നിൽക്കുന്ന... പറയൂ .... ഇതൊക്കെ വെറുതെ ആണെന്ന്... എനിക്...എനിക് വട്ട് പിടിക്കുന്ന പോലെ... എന്റെ തലയിലോക്കെ ഒരു പെരുപ്പ് വരുന്നു... "
നന്ദു ദേവദത്തന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

അവൻ ആ കൈകളെ തന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവന് കഴിയുന്നില്ല അത്രയും മുറുകെ എന്നെ കൈവിടല്ലെ എന്ന് പറയുമ്പോലെ നന്ദു പിടിച്ചു വച്ചിരിക്കുന്നു.അവളുടെ കൈ വിടുവിക്കനുള്ള ശക്തി അവനില്ല എന്ന് അവന് തോന്നിപ്പോയി. അപ്പോഴാണ് പുറകെ ഭദ്രയും വരുന്നത് കണ്ടത്. നന്ദു അവരുടെ അടുത്തേക്ക് നീങ്ങി. രണ്ടു പേരുടെയും കയ്യിൽ പിടിച്ചു കൊണ്ട് അവള് പറഞ്ഞു തുടങ്ങി.
"ദേവേട്ടനു എന്നെ വേണ്ടന്നു പറയുന്നു. നിങ്ങളും കൂടി support ആണോ. നിങ്ങളുടെ ഒപ്പം നിൽക്കാൻ എന്നെ കൊണ്ട് മാത്രേ പറ്റൂ എന്ന് പറഞ്ഞിട്ട്.... ഒന്ന് പറയോ ദേവേട്ടനോട് എന്നെ ഉപേക്ഷിക്കല്ലെന്ന്." നന്ദു തേങ്ങി തേങ്ങി കരയാൻ തുടങ്ങി കൊച്ചു കുട്ടികളെ പോലെ. കിച്ചുവിന് അവള് പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് സങ്കടം സഹിക്കാൻ ആകുന്നില്ല. ഭദ്രയും അവൾക്കൊപ്പം കരയാൻ തുടങ്ങി. ഒരു നിമിഷം അവരെ നോക്കി നിന്നു. അവള് പിനെയും പിന്നെയും കരയാൻ തുടങ്ങി. കരച്ചിൽ അടക്കി പിടിക്കാൻ ശ്രമിക്കുംതോറും തൊണ്ടയിൽ കനത്ത ഭാരം തോന്നി അവൾക്ക്.

നന്ദു നേരെ സുമിത്രമ്മയുടെ അടുത്തേക്ക് ചെന്നു. അവരുടെ കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി "ഞാൻ ഇപ്പൊ നല്ല കുട്ടിയ സുമിത്രമ്മേ. ദേവേട്ടന് ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഞാൻ കുസൃതിയും കുറുമ്പും ഒന്നും എടുക്കാതെ നല്ല കുട്ടിയായി ഇവിടുത്തെ അടുക്കളയിൽ ഒരു മൂലയിൽ എങ്കിലും ഞാൻ കഴിഞ്ഞൊള്ളാം. എന്നെ മോളെ പോലെ തന്നെയാണെന്ന് പറയാറില്ലേ... എന്നോട്...എന്നോട്"

സങ്കടനിറഞ്ഞ് വാക്കുകൾ ചിലമ്പിച്ചു തുടങ്ങി. സീതമ്മ പൊട്ടി കരഞ്ഞു താഴെ ഇരുന്നു പോയി. കിച്ചു അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു അവിടെ കണ്ട കസേരയിൽ ഒന്നിൽ ഇരുത്തി. അവർക്ക് തന്റെ മകളുടെ വാക്കുകൾ അസഹനീയമായി. 

നന്ദു നേരെ ബാല മാമ്മയുടെ അടുത്ത് ചെന്ന് അയാളുടെ കൈകൾ പിടിച്ചു." മാമ്മെ ... ദേവെട്ടനോട് ഒന്ന് പറയോ..മാമ്മ പറഞ്ഞാൽ കേൾക്കും എന്നെ വേണ്ടാന്നു പറയല്ലേ... എനിക് .... ഞാൻ...ഞാൻ..എന്ത് തെറ്റാ ചെയ്തേ എതെങ്കിലും ഒന്ന് പറയൂ മാമ്മേ..." അതും പറഞ്ഞു അവരുടെ കാലിൽ പിടിച്ചു നന്ദു കരയാൻ തുടങ്ങി. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളെ സമാധാനിപ്പിക്കാൻ അയാൾക്ക് വാക്കുകൾ കിട്ടുന്നില്ല. മനസ്സ് പോലും വാക്കുകൾ കൊടുക്കാതെ മൗനം കൊണ്ട് പ്രതിഷേധിക്കുന്ന പോലെ തോന്നി.

അയാള് അവളുടെ തലയിൽ തലോടി നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നിമിഷം അവൾക്കും തോന്നി അയാളുടെ കണ്ണുകളും ക്ഷമ ചോദിക്കുന്നപോലെ.

അവള് തിരിച്ചു കിച്ചുവിന്റെ അടുത്തേക്ക് ചെന്നു. "ഏട്ടാ ഒന്ന് ദേവെട്ടനോടു പറയൂ... ഞാൻ ഒരു കുസൃതിയും ഒപ്പിക്കില്ല എന്ന്... " കിച്ചുവിൻെറ നെഞ്ചില് കിടന്നു പൊട്ടി കരയാൻ തുടങ്ങി അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു. ആ നിമിഷം കിചുവിന്റെ കണ്ണിൽ കണ്ട കോപത്തിന് തന്നെ വെണ്ണീർ ആക്കാനുള്ള ശക്തിയുണ്ടെന്ന് തോന്നിപ്പോയി ദേവന്. പെട്ടന്ന് എന്തോ ഓർത്ത പോലെ നന്ദു കിച്ചുവിന്റ നെഞ്ചില് നിന്നും പിടഞ്ഞു എണീറ്റു. ദേവന്റെ അരികിലേക്ക് ചെന്നു. അവന്റെ നെഞ്ചില് ഷർട്ടിൽ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു തുടങ്ങി."എന്താ കാരണം .... പറയൂ... എനിക് അറിയണം... എന്താ കാരണം എന്ന്.... എന്നെ ഇത്രക്കും പറഞ്ഞു പറ്റിക്കാൻ എന്താ കാരണം...ഞാൻ എന്ത് തെറ്റാ ചെയ്തേ... നിങ്ങളെ ജീവനപ്പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്....പറ എനിക് അറിയണം...പറയാൻ..." നന്ദു അലറുകയായിരുന്നു. ഒപ്പം അവന്റെ ഷർട്ട് പിടിച്ചു വലിച്ച് ബട്ടൺ എല്ലാം പൊട്ടി. 
ദേവദത്തൻ മൗനത്തെ കൂട്ടി നിന്നു. അവന്റെ മൗനം ആണ് നന്ദുവിന് ഭ്രാന്ത് പിടിപ്പിച്ചതും. "ദേവേട്ടാ നിങ്ങളോട് ആണ് ചോദിച്ചത്." നന്ദു പിന്നെയും അലറി വിളിച്ചു. കിച്ചുവിനു സഹനത്തിന്റെ പരിധി വിട്ടു. അവൻ നന്ദുവിനെ പിടിച്ചു വലിച്ച് കരണം പുകച്ചു ഒരടി കൊടുത്തു. ആ അടിയിൽ നന്ദു നിലത്തേക്ക് വീണുപോയി.

ദേവദത്തൻ അറിയാതെ തന്നെ....അവന്റെ മനസ്സ് അറിയാതെ അവന്റെ കൈകൾ നീണ്ടുപോയി കിച്ചുവിനെ തടയാൻ. പെട്ടന്ന് സ്വയം നിയന്ത്രിച്ചു നിന്നു. ദേവദത്തന്റെ ഉള്ളിൽ അവൻ അലറുകയായിരുന്നു. "എന്റെ നന്ദുട്ടനെ ഒന്നും ചെയ്യല്ലേ...അവളെ വേദനിപ്പിക്കല്ലെ.." മൗനമായി...നിശബ്ദമായി...അലറി വിളിച്ചു കൊണ്ടിരുന്നു ദേവദത്തൻ.

നന്ദു പിന്നെയും കരഞ്ഞു കൊണ്ട് എണീറ്റു നിന്നു. അവള് കൃഷ്ണൻ വാരിയരുടെ അടുത്തേക്ക് ചെന്നു പറഞ്ഞു" അച്ഛ... അച്ചനൊന്ന് പറയൂ ദേവെട്ടനൊട്...എനിക് ദേവേട്ടൻ ഇല്ലാതെ പറ്റില്ല ... ഒന്ന് പറയോ"

കൃഷ്ണൻ വാരിയർ മോളുടെ പതം പറഞ്ഞുള്ള നിലവിളിയിൽ ചങ്ക് തകർന്നു നിൽക്കുകയായിരുന്നു. അയാള് അവളുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു നിന്നു. "ഞാൻ പറയാം ദേവനോടു"

അയാള് ദേവന്റെ അടുത്തേക്ക് തിരിഞ്ഞു. "ദത്ത...മോനെ... എന്റെ മോള് ഇത്രയധികം ഒന്നിന് വേണ്ടിയും ആഗ്രഹിച്ചിട്ടില്ല. നിന്നേയല്ലാതെ. അവളെ കൈവിടല്ലേ മോനെ...ഞാൻ...ഞാൻ വേണമെങ്കിൽ മോന്റെ കാലു..." വാക്കുകൾ പൂർത്തിയാക്കും മുന്നേ കൃഷ്ണവാരിയർ ദേവദത്തന്റെ കാലു പിടിക്കാൻ തുനിഞ്ഞു. ഇതുകണ്ട ദേവദത്തൻ സ്തംഭിച്ചു അവൻ നിലത്തേക്ക് ഇരുന്നു പോയി. നന്ദു ഓടി വന്നു അച്ഛനെ പിടിച്ചു വലിച്ച് നേർക്ക് നിർത്തി."അച്ഛൻ എന്താ ഈ കാണിക്കുന്നെ. "

"അച്ഛന് ഇതെയുള്ളു ഒരു വഴി. അവൻ നിന്നെ വേണ്ടാന്നു പറയുമ്പോ..."

"എന്നെ വേണ്ടാന്നു പറയുമ്പോ എനിക്കും....എനിക്കും വേണ്ട" നന്ദുവിന്റെ ഉറച്ച വാക്കുകൾ. ദേവദത്തൻ പെട്ടന്ന് മുഖം ഉയർത്തി നോക്കി. 

കിച്ചു നന്ദുവിനെ ചേർത്ത് പിടിച്ചു. നന്ദു ദേവന് അടുത്തേക്ക് ചെന്നു. താഴെ ഇരുന്ന ദേവന്റെ അടുത്ത് മുട്ട് കുത്തി അവള് നിന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി. "ഞാൻ അറിയുന്ന ദേവെട്ടൻ ഒരു വാക്ക് കൊണ്ടുപോലും എന്നെ വേദനിപ്പിക്കില്ലായിരുന്നു. ഇപ്പൊ ഇരിക്കുന്ന ദേവദത്തനെ എനിക് പരിചയം ഇല്ല. ഈ ദേവനേയല്ല ഞാൻ സ്നേഹിച്ചത്. ഞാൻ പോകുകയണ്... ദേവെട്ടന് വേണ്ടി ഞാനും പ്രാർത്ഥിക്കും." അവള് എഴുനേറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങി. പെട്ടന്ന് അവന്റെ അടുത്ത് വീണ്ടും ഇരുന്നു. "ഒരു കാരണം ഇല്ലാതെ എന്നെ ഉപേക്ഷിക്കാൻ തയ്യാറാകില്ല എന്ന് എനിക്കറിയാം. ആ കാരണം ഞാൻ അറിയരുത് എന്ന് നിങ്ങളും ആഗ്രഹിക്കുന്നു. അത് എന്ത് തന്നെ ആയാലും ഈ വിവാഹത്തോടെ അതിനു ഒരു പരിഹാരം കാണാൻ കഴിയൂ എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ദേവേട്ടാ..." അവളുടെ കൈകളിൽ അവന്റെ മുഖം കോരി എടുത്തു നെറുകയിൽ കണ്ണീരാൽ കുതിർന്ന ഒരു ചുംബനം നൽകി. ആ നിമിഷം... ആ ഒരൊറ്റ നിമിഷം ദേവന് പിടിച്ചു നിർത്തിയ സങ്കടം ഒരു വിതുമ്പലിൽ പുറത്തേക്ക് വന്നു. രണ്ടു കൈകളും കൂപ്പി നിന്നു അവളുടെ മുൻപിൽ. ആ കൈകളെ പിടിച്ചു താഴ്ത്തി ഒരു ചെറു ചിരിയോടെ അവള് എഴുനേറ്റു കിച്ചുവിന്റേ അടുത്തേക്ക് ചെന്നു നിന്നു. കിച്ചു അവളുടെ മുഖവും കണ്ണുകളും തുടച്ചു കൊണ്ടിരുന്നു. കണ്ണുനീർ കുതിർന്ന മുഖം വിങ്ങി തുടങ്ങിയിരുന്നു. പതിയെ അവള് കിച്ചുവിനേ നോക്കി ചിരിച്ചു. "നമുക്ക് പോകാം ഡാ ഏട്ടാ... എനിക് വല്ലാതെ വിശക്കുന്നു. ഇപ്പൊ തന്നെ ഇറങ്ങാം"
അച്ഛനെ നോക്കി പറഞ്ഞു"പോകാം അച്ഛ...എനിക് നല്ല വിശപ്പ്...ഒന്നും കഴിച്ചില്ല വരും വഴിയൊക്കെ..വാ പോകാം"
ഒരു നിമിഷം കിചുവിനെ ഭയം വന്നു മൂടി അവളുടെ abnormal ആയുള്ള പെരുമാറ്റത്തിൽ. 

അത് മനസ്സിലാക്കിയ പോലെ നന്ദു പറഞ്ഞു. "ഞാൻ ഭ്രാന്ത് പറഞ്ഞത് അല്ല. നല്ല വിശപ്പും ദാഹവും. നമുക്ക് ഇവിടന്ന് പോകാം ഇവിടെ...ഇവിടെ നിൽക്കണ്ട" നന്ദു കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് പറഞ്ഞു. കൃഷ്ണൻ വാരിയർ ബാലന്റെ അരികിലേക്ക് ചെന്നു"ബാല ഞങ്ങൾ പോകുന്നു. പിണക്കം ഒന്നുമില്ല കേട്ടോ."

അത്ര മാത്രം പറഞ്ഞു കൊണ്ട് വേറെ ആരോടും യാത്ര പറയാൻ തോന്നിയില്ല. അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഭദ്രയുടെ ഉള്ളിൽ എന്തോ വലിയ ഭാരം പോലെ തോന്നി. തന്നിൽ നിന്നും എന്തോ ഒന്ന് നഷ്ടപ്പെടുന്ന പോലെ..തന്റെ ആത്മാവ് തന്നെ. ആ നഷ്ടം ആലോചിക്കുമ്പോൾ ജീവൻ പോകുന്ന വേദന തോന്നി. അവളുടെ ഉൾമനസ്സു പെട്ടന്ന് പ്രവർത്തിച്ചു. തിരിഞ്ഞു നടന്ന കിച്ചുവിന്റെ കൈകളിൽ ഒരു പിടുത്തം വീണു. അവൻ തിരിഞ്ഞു നോക്കി. "ഭദ്ര"

"എന്നെ കൂടെ കൊണ്ടുപോകുമോ നന്ദേട്ട(കിച്ചു)...ഞാനും വന്നോട്ടെ "

എല്ലാവരും സ്തംഭിച്ചു നിന്നു പോയി. ദുർഗ്ഗയും ദേവദത്തനും മുഖത്തോട് മുഖം നോക്കി. തങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത് എന്തോ കേട്ടത് പോലെ.

കുറച്ചു നിമിഷങ്ങൾ ഭദ്രയുടെ കണ്ണുകളിൽ നോക്കിയ കിച്ചു ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.ഭദ്ര തല കുമ്പിട്ടു പോയി. ദുർഗ്ഗയും എന്ത് ചെയ്യുമെന്ന് ആലോചിച്ച്. പെട്ടന്ന് അവള് ഭദ്രയുടെ നേരെ ചീറി കൊണ്ട് പറഞ്ഞു." നീയെന്തു ഭ്രാന്ത് ആണ് പറയുന്നത് ഭദ്രേ...കിച്ചുവെട്ടൻ നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ...അങ്ങനെ സ്വീകരിച്ചാൽ അത്  ഏട്ടനോടുള്ള പ്രതികാരം തീർക്കാൻ ആകും. നിന്നെ ആ വീടിലെ വെറും വേലക്കരിയെക്കൾ കൊടുക്കുന്ന വിലപോലും നൽകില്ല." പറഞ്ഞു തീർന്നതും ദുർഗ്ഗയുടെ ചെവി കല്ല് പൊട്ടും പോലുള്ള അടിയായിരുന്നു. കിച്ചു കൈ കുടഞ്ഞു. ചൂണ്ടു വിരൽ കൊണ്ട് വേണ്ട എന്ന് അവളുടെ മുഖത്തേക്ക് നോക്കി നിശബ്ദമായി പറഞ്ഞു. കിച്ചുവിനെ ഇത്രക്കും ദേഷ്യത്തിൽ ആദ്യമായി കാണുകയാണ്.

കിച്ചു കൃഷ്ണൻ വാരിയറെയും സീതമ്മയേയും നോക്കി. അവർ സമ്മതം എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു. അവൻ ഭദ്രയുടെ നേരെ തന്റെ വലതു കൈ നീട്ടി. "ഇൗ നിമിഷം മുതൽ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിക്കാൻ തയ്യാർ ആണെങ്കിൽ എന്റെ കൈ പിടിക്കാം".

ഭദ്ര ഒരു അനുഗ്രഹത്തിനായി സ്വന്തം അച്ഛനെയും അമ്മയെയും നോക്കി. കണ്ണുകൾ കൊണ്ട് അവർ അവൾക്ക് അനുമതി നൽകി. എന്തുകൊണ്ടോ ദത്തനെയും ദുർഗയെയും അവള് നോക്കിയില്ല. അവരെ തിരിഞ്ഞു പോലും നോക്കാതെ ആ പടികൾ ഇറങ്ങി. കിച്ചുവിൻെറ കൈ പിടിച്ചു..... കിച്ചുവിന് ഒപ്പം.

ദത്തനും ദുർഗ്ഗയും തങ്ങൾ കാണാൻ ആഗ്രഹിച്ചത് എന്തോ കണ്ടപോലെ മിഴിനീരോടെ അവർ പോകുന്നത് നോക്കി നിന്നു.


പ്രണയിനി 11


ജനലിൻ ഉള്ളിലൂടെ വന്ന ഉദയന്റെ പൊൻ കിരണം നന്ദുവിന്റെ മുഖത്തേക്ക് പതിച്ചപ്പോൾ അവൾ പതിയെ മിഴികൾ തുറന്നു. എല്ലാം കഴിഞ്ഞ് ഇപ്പൊൾ അഞ്ചു വർഷം ആകുന്നു. അന്ന് അവിടെനിന്നും പോന്നതിന് ശേഷം പത്രത്തിലും ടിവിയിലും കണ്ടിരുന്നു ദേവെട്ടന്റെ കല്യാണം. ഒപ്പം കാശിയുടെയും ദുർഗ്ഗയുടെയും. കാശിയുടെ സഹോദരി ആയിരുന്നു ദേവിക.ദേവിക ദേവദത്തൻ. നന്ദു പുഞ്ചിരിച്ചു. ശീതൻ അടിച്ചു അവളുടെ കഴുത്തും കണ്ണീരാൽ കവിളും നനഞ്ഞു കുതിർന്നിരുന്നു. കവിളും കഴുത്തും കൈകളാൽ അമർത്തി തുടച്ച് മുടി വാരികെട്ടി എന്തോ തീരുമാനിച്ചതുപോലെ അവൾ ബാത്ത്റൂമിലേക്ക് നടന്നു.

വാതിലിൽ തുടരെ തുടരെയുള്ള മുട്ട് കേട്ടുകൊണ്ടാണ് കിച്ചു കണ്ണ് തുറന്നത്. തന്റെ നെഞ്ചോടു ചേർന്നൊട്ടി കിടക്കുകയാണ് ഭദ്ര. ഇന്നലത്തെ പരിഭവം പറച്ചിലും മത്സരിച്ചുള്ള സ്നേഹ പ്രകടനവും കഴിഞ്ഞു എപോളോ രണ്ടുപേരും മയക്കത്തിൽ വീണു പോയിരുന്നു. അവൻ പതിയെ ഭദ്രയുടെ കവിളിൽ തലോടി വിളിച്ചു"ശ്രീ...ശ്രീ മോളെ എഴുന്നേൽക്കുനില്ലെ" 
ഭദ്ര പതുക്കെ കണ്ണ് തുറന്നു. കിച്ചുവിനെ നോക്കി ചിരിച്ചു. കിച്ചു അവളുടെ നെറ്റിയിൽ ചുംബിച്ചു.
"എഴുനേറ്റില്ലെ രണ്ടാളും....ഏട്ടാ ... കിച്ചുവേട്ട... ഭദ്രേ.."നന്ദു വിളിച്ചു കൊണ്ടിരുന്നു.

"നന്ദു ആണല്ലോ..." അവൻ വാതിൽ തുറക്കാൻ എഴുന്നേറ്റതും ഭദ്ര കിച്ചുവിന്റെ കയിൽ പിടിച്ചു നിർത്തി.എന്താ കാര്യമെന്ന് അവൻ പുരികം ഉയർത്തി ചോദിച്ചു.അവന്റെ മുഖത്ത് പടർന്ന തന്റെ സിന്ദൂരം ഭദ്ര ഒരു നാണത്തോടെ തുടച്ചു. അവൻ ഒന്നുകൂടി അവളുടെ മുഖം തന്നിലേക്ക് ചേർത്ത് നെറുകയിൽ ചുംബിച്ചു. ഭദ്ര വേഗം അവനെ വിട്ടുമാറി ബാത്റൂമിലെക്കു പോയി.

വാതിൽ തുറന്ന കിച്ചു നന്ദുവിനെ ഇമ വെട്ടാതെ നോക്കി നിന്നു. അവന്റെ അന്തം വിട്ടുള്ള നിൽപ്പ് കണ്ട് കിച്ചുവിന് ഒരു പിച്ച് കൊടുത്തു.
"ഹാ... വേദനിചു കാന്താരി.."

"സ്വപ്നം അല്ല എന്ന് മനസ്സിലായില്ലേ"

"ആയെ..!" കിച്ചു അവളെ തൊഴുതുകൊണ്ട് പറഞ്ഞു. 
"അരമണിക്കൂറിനുള്ളിൽ ഭദ്രയേയും കൂട്ടി റെഡി ആയി വായോ. നമുക്ക് ഭഗവതി കാവിൽ തൊഴാൻ പോകണം. കുറെ ആയില്ലെ നമ്മൾ പോയിട്ട് "

കിച്ചുവിൻെറ കണ്ണ് നിറഞ്ഞു വന്നു. അവൾ പറ്റിക്കാൻ പറഞ്ഞതല്ല കാരണം നല്ല വീതിയുള്ള കസവിന്റെ സെറ്റുമുണ്ടും മെറൂൺ കളറിലുള്ള ഡിസൈനർ ബ്ലൗസും ഉടുത്ത് കഴുത്തിൽ പാലക്ക മാല... കാതിൽ ജിമിക്കി കമ്മൽ ഇവയെല്ലാം അണിഞ്ഞു മുടി കുളി പിന്നൽ ഇട്ടു... കണ്ണിൽ കരിമഷിയും ഒരു ചെറിയ വട്ടപൊട്ടും.....ഇത്രയും ഒരുങ്ങി കിച്ചു അവളെ കാണുന്നത് കുറെ നാളുകൾക്ക് ശേഷം ആണ്.

നാളുകൾക്ക് ശേഷം കരിമഷി എഴുതിയത് കൊണ്ടാണോ അല്ലെങ്കിൽ ഇന്നലെ പെയ്ത അവളുടെ സങ്കട മഴയുടെ അവശേഷിപ്പു ആണോ അവളുടെ കണ്ണിലെ ചുവപ്പ് എന്ന് അവന് വേർതിരിക്കാൻ കഴിഞ്ഞില്ല. 

"ഞങ്ങൾ വേഗം വരാം". നന്ദു പോകാതെ അവിടെ തന്നെ നിന്നു. അവളുടെ നിൽപ്പ് കണ്ട് അവൻ ചോദിച്ചു."എന്തെങ്കിലും പറയാനുണ്ടോ".ഒന്നുമില്ലെന്ന് അവൾ‌ ചുമൽ കൂചികൊണ്ട് പറഞ്ഞു. പിന്നെ പൂമുഖത്തെക്കു നടന്നു. നന്ദു പറയാൻ വന്നത് എന്താണെന്ന് മനസ്സിലായപ്പോലെ കിച്ചു ഫോൺ എടുത്തു.

കിച്ചുവും ഭദ്രയും റെഡി ആയി വരുമ്പോൾ നന്ദു അവളുടെ ചെമ്പക മരത്തിന്റെ അടുത്ത് ഊഞ്ഞാലിൽ പിടിച്ചു നിൽക്കുകയായിരുന്നു. ഒരു ചെമ്പകം കയിൽ എടുത്തു കിച്ചു അവളുടെ മുടിയിൽ ചൂടി കൊടുത്തു. നന്ദു ചിരിയോടെ അവരെ നോക്കി നിന്നു കുറച്ചു നിമിഷം. "പോകാം"
"നമുക്ക് നടന്നു പോകാം കിച്ചു ഏട്ടാ"
അവർ നടന്നു തുടങ്ങി. കുറെ നാളുകൾക്കു ശേഷം പതിവില്ലാതെ ആ വഴിയിൽ അവരെ കണ്ടപ്പോൾ പലർക്കും അതിശയമായി. എല്ലാവരോടും ഒരു ചിരിയോടെ കുശലം പറഞ്ഞ് നന്ദുവും കിച്ചുവും ഭദ്രയും ഭഗവതി കാവിലേക്ക് നടന്നു. അകലെനിന്നും തന്നെ കണ്ടു ആലിൻചുവട്ടിൽ അവരെയും കാത്തിരിക്കുന്ന ശിവനെ."ഈ മൂക്കള രാമനെ ആരാ വിളിച്ചുവരുത്തിയത് കിച്ചു ഏട്ടാ"നന്ദു ചുണ്ടു കൂർപ്പിച്ചു ചോദിച്ചു.
"നീ എന്നോട് പറയാതെ പറഞ്ഞത് ഞാൻ അവനൊരു മെസ്സേജ് അയച്ചു പറഞ്ഞു"കിച്ചു നോക്കിയപ്പോൾ നന്ദുവിന്റെ ചുണ്ടിലൊരു കുസൃതി നിറഞ്ഞ ചിരി വിടർന്നു. പിന്നീട് അവൾ ഒന്നും പറഞ്ഞില്ല. അവർ നാലുപേരും അമ്പലത്തിൽ കയറി ദേവിയുടെ മുന്നിൽ തൊഴുതു. നന്ദു കണ്ണീരോടെ തൊഴുതു പ്രാർത്ഥിച്ചു.ഇനി ഒരു മുടക്കവുമില്ലാതെ ഈ തിരുനടയിൽ എത്തിക്കോളാം എന്നു ദേവിക്ക് വാക്കുകൊടുത്തു അവൾ.

പ്രസാദവും വാങ്ങി അവർ തിരിച്ച് ആലിൻചുവട്ടിൽ തന്നെ എത്തി. പതിവുപോലെ തന്നെ ഭദ്ര ശിവൻറെ നെറ്റിയിൽ ചന്ദനം ചാർത്തി. അതുപോലെതന്നെ കിച്ചുവിനും. നാലുപേർക്കും ഇടയിൽ വല്ലാത്തൊരു ശൂന്യത അനുഭവപ്പെട്ടു. നാലുപേരുടെയും മനസ്സിൽ പഴയകാല സ്മരണകൾ കളിയാടി നിന്നു. എല്ലാവരും ഒന്നിച്ചുള്ളപ്പോൾ എന്തൊരു വർത്താനം ആയിരിക്കും കളിയാക്കി ചിരിച്ചും കളിച്ചും വഴക്കിട്ടും സമയം പോകുന്നതേ അറിയില്ലായിരുന്നു.

നന്ദു തന്നെ മൗനത്തെ വേർപ്പെടുത്തി."കിച്ചു ഏട്ടാ നമ്മുടെ ഒരുപാട് പഴയ ഫ്രണ്ട്സ് ഇല്ലേ. അതിൽ കോൺടാക്ട് ഉള്ളവരെ ഇന്ന് തന്നെ കോൺടാക്ട് ചെയ്തു വൈകിട്ട് സ്കൂളിൽ ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പറയണം. നമ്മുടെ പൂർവ വിദ്യാർത്ഥി സംഗമം അതിനെക്കുറിച്ച് പറയാൻ ആയിട്ടാണ്. നമ്മൾ എല്ലാവരും കൂടി ഒന്ന് ഒത്തു പിടിച്ചാൽ സംഭവം വിജയകരമാക്കാം."

"ശരി വിളിക്കാം സ്കൂൾ വിട്ടതിനു ശേഷം അല്ലേ മീറ്റിങ് ഉണ്ടാകുക ആ സമയത്ത് എത്താൻ കഴിയുന്നവരോട് പരമാവധി എത്താൻ തന്നെ പറയാം"

"നമുക്ക് പോയാലോ വീട്ടിൽ ചെന്ന് ഭക്ഷണം കഴിച്ചതിനു ശേഷമാണ് സ്കൂളിൽ പോകേണ്ടത് ലേറ്റ് ആകും"ഭദ്ര ഓർമിപ്പിച്ചു.

സ്കൂളിൽ എത്തി സ്റ്റാഫ് റൂമിൽ ചെന്നപ്പോൾ ശ്രീനാഥ് സാർ എത്തിയിരുന്നു.
"സാർ പറ്റുമെങ്കിൽ കലക്ട്രേറ്റ് നമുക്ക് ഈ ആഴ്ച തന്നെ പോയാലോ. സാറിന്റെ പരിചയത്തിൽ ആരൊക്കെയോ ഉണ്ടെന്ന് പറഞ്ഞിരുന്നില്ലേ. ഒരു അപ്പോയിന്റ്മെന്റ് കിട്ടുമൊന്ന് നോക്ക്"നന്ദു ശ്രീനാഥിനെ ഓർമിപ്പിച്ചു.

"ശരി ടീച്ചറെ ഞാൻ നോക്കിയിട്ട് പറയാം".

അന്നത്തെ ക്ലാസ്സ് കഴിഞ്ഞു നന്ദുവും ഭദ്രയും ഒരു ക്ലാസ്സ് റൂമിൽ ഒത്തു കൂടി ഇരുന്നു. അവരുടെ കൂടെ ശ്രീനാഥിനെ കൂടാതെ വേറെയും ഒന്ന് രണ്ടു ടീച്ചേഴ്സ് കൂടി ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ശിവനും കിച്ചുവും കൂടെ കുറച്ച് പേരും കൂടി ഉണ്ടായിരുന്നു. അവരെല്ലാം തന്നെ മുൻപ് അവിടെ പഠിച്ചിരുന്നവർ ആയിരുന്നു. കുറെ നാളുകൾക്കു ശേഷം എല്ലാവരെയും കൂടി കണ്ടപ്പോൾ കുറച്ചു നേരം പരസ്പരം വിശേഷം പറഞ്ഞിരുന്നു. നന്ദു തന്നെ മീറ്റിങ് തുടക്കം കുറിച്ചു സംസാരിച്ചു തുടങ്ങി. ഇനി ആരും വരാൻ ഇല്ലാലോ... അപ്പോ നമുക്ക് തുടങ്ങിയാലോ...?? അപ്പോഴാണ് പുറത്ത് ഒരു പോലീസ് ജീപ്പ് വന്നു നിന്നത്. എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് തിരിഞ്ഞു. ഡോർ തുറന്നു മനോഹരമായ പുഞ്ചിരിയുമായി പോലീസ് വേഷത്തിൽ തന്നെ സ്ഥലം എസ് ഐ. 
"ഹബീബ്" പുഞ്ചിരിയോടെ നന്ദു പറഞ്ഞു.
"ഇച്ചിരി നേരം വൈകി പോയെടി കാന്താരി... sorry..." വന്നയാൾ നന്ദുവിനോടു ക്ഷമാപണം പോലെ പറഞ്ഞു അവർക്കിടയിൽ ഇരുന്നു.
"ലേറ്റ് കമിങ് നിനക്ക് പണ്ടെ ഉള്ളതല്ലെടാ...വേട്ട വളിയ..."
"എന്റെ പൊന്നു നന്ദു... ഞാൻ ഒരു പോലീസ് ഓഫീസർ ആണ്... അതും SI ..."
"നിന്നൊക്കെ ആരാടാ പോലീസിൽ എടുത്തേ"
"നിന്നെ ഞാൻ ഇന്ന്...."
"അതേ ഒന്ന് നിർത്തിക്കെ നിർത്തിക്കേ... നിങ്ങൾക്ക് തല്ല് കൂടാൻ അല്ല ഇപ്പൊ ഇവിടെ വിളിച്ചു കൂട്ടിയത്" എന്നത്തേയും പോലെ ഭദ്ര ഇടപെട്ടു പ്രശ്നം പരിഹരിച്ചു.
പിന്നീട് നന്ദു പറഞ്ഞു തുടങ്ങി പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ചെയ്യേണ്ട കാര്യങ്ങളെ എല്ലാവരും ഒത്തൊരുമയോടെ അത് വിജയിപികേണ്ട ആവശ്യകതയെ കുറിച്ച്. ഓരോരുത്തർക്കും ഓരോ ചുമതലകൾ നൽകി. കിചുവും ശിവനും നന്ദുവിനെയും ഭദ്രയേയും തന്നെ നോക്കി കാണുകയായിരുന്നു. എത്രയോ നാളുകൾക്കു ശേഷം ആണ് വളരെ ചുറ്‌ ചുറുക്കൊടെ കാര്യങ്ങൾ പറയുകയും ചെയ്യുകയും ചെയ്യുന്നത്. അവരെ തന്നെ നോക്കി കണ്ണുകളിൽ മിഴിനീർ നിറഞ്ഞത് അറിഞ്ഞില്ല. 
"നമ്മുടെ സ്കൂളിന്റെ പരിപാടി നമ്മൾ എല്ലാവരും കൂടി അടിപൊളിയായി ആഘോഷിക്കും"

"ഡാ.. കോഴി സതീഷേ ....നിന്റെ ഈ ആവേശം കെട്ട് കഴിഞ്ഞു പോയ മീരയെ കാണാൻ അല്ലേട"നന്ദു കളിയാക്കി.

"അങ്ങനെയും പറയാം....എന്റെ ആദ്യ പ്രണയം അല്ലായിരുന്നോ" സതീഷ് നെടുവീർപ്പിട്ടു പറഞ്ഞു.

"എന്തോ...എങ്ങിനെ ...ആദ്യ പ്രണയമോ... ഒഞ്ഞു പോയെട... എന്റെ ശഹർബാന വിട്ടു പോകാൻ കാരണം നീയല്ലേട... എന്റെ ഓർമയിൽ അന്ന് മീര നിന്റെ മൂന്നാമത്തെ പ്രണയം ആയിരുന്നു" ഹബീബ് വിട്ടു കൊടുത്തില്ല.

"അയ്യോട മുത്തെ...ശഹർബാൻ പോയാൽ എന്താ നല്ല മലബാർ മൊഞ്ചത്തിസൈനബയെ കിട്ടിയില്ലേ..എന്നിട്ടും എന്നോ വിട്ടുപോയ ശഹർബാണെ നോക്കി ഇരിക്കുന്നു...നീയൊക്കെ ഒരു പോലീസ് ആണോട" വരുണിന്റെ വക ആയിരുന്നു.

"നന്ദു നീയെന്റെ ശഹർബന് ഒരു പ്രത്യേക ക്ഷണം കൊടുക്കണം കേട്ടോ"

"ശരി ഹബീ ...അതേപോലെ പ്രത്യേക ക്ഷണം നിന്റെ മലബാർ മൊഞ്ചത്തി സൈനബയുടെ അടുത്തും കൊടുത്തേക്കാം ... എന്തേ"

"എന്റെ പൊന്നോ...കുടുംബം കലക്കരുത്.."

അവർ പിന്നെയും പഴയ കുറെ കാര്യങ്ങളും കൂടി സംസാരിച്ചു ഇരുന്നു ചിരിച്ചു.

"അല്ല നന്ദു നമുക്കിടയിൽ നിന്നാണ് ചീഫ് ഗസ്റ്റ് എന്ന് പറഞ്ഞു....ആരേയ ഉദ്ദേശിക്കുന്നെ.. നമുക്കിടയിൽ തന്നെ ഒരുപാട് ആളുകൾ നല്ല പൊസിഷനിൽ ഉള്ളവരുണ്ടല്ലോ"...

"രമേശാ...ഇപ്പോളത്തെ സോഷ്യൽ മീഡിയ താരം നമ്മുടെ പുതിയ കളക്ടർ അല്ലേ... മൂപ്പിലാനെ തന്നെ കൊണ്ടുവരാനുള്ള ഉദ്ദേശം ആണ്"

"കളക്ടർ,...ആരു ദത്തൻ...ദേവദത്തൻ "

"അതേ"...നന്ദു ഒരു ചിരിയോടെ പറഞ്ഞു.

പരസ്പരം എല്ലാവരും പെട്ടന്ന് മൗനം ആയതുപോലെ. അത് മനസിലാക്കി നന്ദു തന്നെ പറഞ്ഞു തുടങ്ങി.

"ദേവേട്ടൻ കളക്ടർ ആയി ചെയ്യുന്ന പല കാര്യങ്ങളും ജനങ്ങൾക്ക് എത്ര സഹായകരമാണ്. നൂതനമായ പല ആവിഷ്കാരങ്ങളും ചെയ്യുന്നുണ്ട്."

"അത് നീ പറഞ്ഞത് ശരിയാ നന്ദു. അവൻ കളക്ടർ ആകും മുന്നേ ചെയ്തു തുടങ്ങിയില്ലെ. അതിൽ ഒന്ന് അല്ലേ ഇപ്പോളും നമ്മുടെ വായന ശാലയിൽ നടക്കുന്ന പി എസ് സി പരിശീലന ക്ലാസ്സ്."വരുൺ ആയിരുന്നു പറഞ്ഞത്.

"അല്ലെങ്കിൽ പിന്നെ വേറെ ഏതു നാട്ടിൽ കാണും ഇത്രയധികം ഗവൺമെന്റ് ജോലിയിൽ കേറിയ ആളുകൾ...ഞങ്ങളൊക്കെ ഇന്ന് ഈ അവസ്ഥയിൽ എത്തിയത് അവരുടെ മോട്ടിവേഷൻ ക്ലാസ്സ് കൊണ്ട് മാത്രം ആണ്." ഹബീബ് കിച്ചുവിനെയും ശിവനെയും നോക്കി പറഞ്ഞു.

"അങ്ങനെ ഒരു ബുദ്ധി ഉദിച്ചത് കളക്ടർ അദ്ദേഹത്തിന്റെ തലയിൽ അല്ല കേട്ടോ" ഭദ്ര ചിരിച്ചു കൊണ്ട് പറഞ്ഞു.

"പിന്നെ ആരുടെയ"

"ഇങ്ങനെ ഒരു ആശയം ഏട്ടനു മുന്നിൽ അവതരിപ്പിച്ച ആൾ ദ ഇരിക്കുന്നു."ഭദ്ര ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി. ശിവൻ അവരെ നോക്കി പല്ലിളിച്ചു കാണിച്ചു.

അതുകണ്ട് നന്ദുവും ചിരിച്ചു. പിന്നെയും അവർ ഓരോ കളിതമാശകൾ പറഞ്ഞിരുന്നു. കളക്ടറെ കണ്ടതിനുശേഷം തീയതി നിശ്ചയിക്കാം എന്ന് ഉറപ്പിച്ചു അവർ അന്നത്തേക്ക് പിരിയാൻ തീരുമാനിച്ചു.
"ശ്രീ മോളെ നീ നന്ദുവിനെയും കൂട്ടി പൊയ്ക്കോ.. ഞാൻ ഇത്തിരി കഴിഞ്ഞ് എത്തിക്കോളാം"കിച്ചു ഭദ്രയോട് പറഞ്ഞു.

ഭദ്ര തലയാട്ടി . എങ്കിലും കിച്ചുവിനെ നന്നായി നോക്കി അവൾ. കിച്ചുവും അവളുടെ നോട്ടത്തിൽ അങ്ങനെ തങ്ങിനിന്നു. കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചു. അവൾ പതിയെ അടുത്തേക്ക് ചെന്ന് പറഞ്ഞു.
"അവിടെയും എവിടെയും തങ്ങിനിൽക്കാതെ വേഗം വീട്ടിലേക്ക് എത്തണം"നാണത്താൽ ഒരു പുഞ്ചിരി നൽകി അവൾ തിരിഞ്ഞു നടന്നു.

മറ്റുള്ളവർ പല ക്ലാസുകളിലായി നടന്നു.അവർ ഓർമ്മകൾ പുതുക്കി കൊണ്ടേയിരുന്നു. അവർ നാലു പേർ മാത്രമായപ്പോൾ നന്ദു കിച്ചുവിന് അടുത്തേക്ക് ചെന്നു. ശിവൻ ഫോണിൽ നോക്കിയിരിപ്പുണ്ട് ആയിരുന്നു. "എന്താ നന്ദു എന്തോ ചോദിക്കാൻ ഉണ്ടല്ലോ"

അത് കേട്ട് ശിവനും മുഖമുയർത്തി നോക്കി.

"ഏട്ടാ എനിക്കൊരു കാര്യം അറിയണം. ദേവേട്ടൻ...ദേവേട്ടൻ എന്തിനാണ് എന്നെ വേണ്ട എന്ന് പറഞ്ഞത്"

"അത് ...മോളെ... ഞാൻ ...ഞാനെന്തു പറയാനാ.." കിച്ചുവിന് വാക്കുകൾ തടയുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നന്ദുവിനെ നോക്കാൻ അവൻ മടിച്ചു.

"ഏട്ടന് അറിയില്ലായിരുന്നു. അതു മുൻപ് ഏകദേശം ഒരു ഒന്നര രണ്ടു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ ശിവേട്ടൻ നാട്ടിൽ വരുന്നതിനു മുമ്പ്. പക്ഷേ ഇപ്പോ ഏട്ടൻ എല്ലാം അറിയാം എന്തുകൊണ്ടാണെന്ന് അറിയാം"

കിച്ചുവും ശിവനും അതിശയത്തോടെ നന്ദുവിനെ നോക്കി. കാരണം അവൾ പറഞ്ഞതത്രയും ശരിയായിരുന്നു.

"ഞാൻ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ മുഖഭാവം പറയുന്നുണ്ട്. നിങ്ങൾ പറയണ്ട. പറയേണ്ട ആൾ തന്നെ പറയും ദേവേട്ടൻ ...ഞാൻ കാത്തിരിക്കുകയാണ്."


പ്രണയിനി  12


"ഞാൻ പറഞ്ഞത് ശരിയാണെന്ന് നിങ്ങളുടെ മുഖഭാവം പറയുന്നുണ്ട്. നിങ്ങൾ പറയണ്ട. പറയേണ്ട ആൾ തന്നെ പറയും ദേവേട്ടൻ ...ഞാൻ കാത്തിരിക്കുകയാണ്."

നന്ദുവും ഭദ്രയും സ്കൂളിൽ നിന്ന് ഇറങ്ങി.അവർ ഒരുമിച്ച് എന്നും നടന്നു തന്നെയാണ് പോവുക. സ്കൂളിലെ ഒരു ദിവസത്തെ മുഴുവൻ വിശേഷവും പങ്കുവെച്ച്,വഴിയിൽ ഉള്ളവരുടെ കുശലം അന്വേഷിച്ചു. "നന്ദു നീ ഇന്ന് കിച്ചു ഏട്ടനോട് ചോദിച്ചത് എൻറെ മനസ്സിൽ ഞാൻ നൂറായിരം വട്ടം ചോദിച്ചു കൊണ്ടിരുന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു"
"നിനക്ക് എന്തുകൊണ്ട ഭദ്രേ അങ്ങനെ തോന്നിയത്"

"അങ്ങനെ ചോദിച്ചാൽ... നിനക്കറിയാലോ  ഞാൻ നന്ദേട്ടന്റെ(കിച്ചു) കൈപിടിച്ചു നമ്മുടെ വീട്ടിലേക്ക് കയറി വന്ന സാഹചര്യം. അതു കഴിഞ്ഞു ഒരുപാട് നാളുകൾ നന്ദേട്ടനു  ദേവദത്തൻ എന്ന പേര് കേൾക്കുന്നത് തന്നെ വെറുപ്പായിരുന്നു.അച്ഛനെയും അമ്മയെയും കാണാൻ തോന്നാറുണ്ടോ എന്ന് പലപ്പോഴും ചോദിച്ചിട്ടുണ്ട്. അപ്പോഴും ദേവദത്തൻ,ദുർഗ്ഗ എന്നീ രണ്ടു പേരുകൾ നന്ദേട്ടൻ മറന്നുപോയി എന്നു പോലും എനിക്ക് തോന്നിപ്പോയിട്ടുണ്ട്"

ഭദ്രയുടെ ഉള്ളിലെ വിഷമം വാക്കുകളിലൂടെ നന്ദു തിരിച്ചറിയുകയായിരുന്നു.

"പിന്നീട് കുറെ നാളുകൾക്കു ശേഷം ഇടയ്ക്കെപ്പോഴോ ചേട്ടൻ ചോദിച്ചു തുടങ്ങി. നിനക്ക് ദത്തനെ കാണാൻ തോന്നുന്നുണ്ടോ.... ദുർഗയെ കാണാൻ തോനുന്നുണ്ടോ അവരുടെ വിശേഷം അറിയാൻ ആഗ്രഹമുണ്ടോ എന്നൊക്കെ.അതൊരു മാറ്റത്തിൻറെ ലക്ഷണമായിരുന്നു മോളെ.എൻറെ ഏട്ടനോട് ഉള്ള ദേഷ്യം പതിയെ പതിയെ മാറിത്തുടങ്ങി എന്ന് എനിക്ക് തോന്നി പോയി. അപ്പോഴും അതിനുള്ള കാരണം എനിക്ക് അജ്ഞാതമാണ്. നീ പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് ശിവേട്ടൻ നാട്ടിലേക്ക് വന്നതിനുശേഷമാണ് ഈ മാറ്റം."

"നിനക്ക് അവരെ കാണാനും വിശേഷങ്ങൾ അറിയാനും ഒക്കെ ആഗ്രഹമുണ്ട് അല്ലേ"

"ഇല്ല എന്ന് ഞാൻ പറയുന്നില്ല.എങ്കിലും അതിനേക്കാൾ ഞാൻ ആഗ്രഹിക്കുന്നത് നമ്മുടെ പഴയ ജീവിതം നമുക്ക് തിരിച്ചു കിട്ടാൻ വേണ്ടിയാണ്.എത്ര സന്തോഷമായിരുന്നു"

ഭദ്ര ദേഷ്യത്തിൻറെ മുഖംമൂടിയണിഞ്ഞ് ഇരിക്കുകയാണെന്ന് നന്ദുവിന് മുന്നേ അറിയാമായിരുന്നു. അവൾക്കൊരിക്കലും ദേവേട്ടനെയോ ദുർഗയെയോ വെറുക്കാൻ കഴിയില്ല. അവൾ അത്രമാത്രം അവളുടെ സഹോദരങ്ങളെ സ്നേഹിച്ചിരുന്നു.

"എനിക്കുറപ്പുണ്ട് ഭദ്രേ എല്ലാം പഴയതുപോലെയാവും.നമ്മുടെ രണ്ടു വീട്ടുകാരും ഒന്നിക്കും പഴയതുപോലെതന്നെ. താൻ വിഷമിക്കാതെ എൻറെ നാത്തൂനെ"

"വിഷമിക്കുന്നില്ല എൻറെ നാത്തൂനെ പോരെ"
ഭദ്ര ചിരിച്ചുകൊണ്ട് മറുപടി നന്ദു പറഞ്ഞപോലെ താളത്തിൽ പറഞ്ഞു.

പെട്ടന്ന് ഒരു കറുത്ത കളർ ജിപ്സി നല്ല സ്പീഡിൽ അവരെ കടന്നു പോയി. 
"നന്ദു ഈ വണ്ടി കുറച്ചു ദിവസങ്ങളായി നമ്മുടെ ഇവിടെയൊക്കെ കിടന്നു ചുറ്റി കറങ്ങുന്നു."

"ഞാനും ശ്രദ്ധിച്ചിരുന്നു. ഇതാരുടെയ ആണോ ആവോ...ഇവിടെയൊന്നും കണ്ടിട്ടില്ല."

"ഒരിക്കൽ അമ്മുവിനെ ഇതേ ജിപ്‌സിയിൽ ഞാൻ കണ്ടിരുന്നു. മേലെ പാടത്ത് പോകുന്ന വഴിയിൽ"

"അമ്മുവോ...ഏതു നമ്മുടെ പീടികയിലെ രാമേട്ടന്റെ മോൾ അമ്മുവിനെയാണോ നീ ഉദ്ദേശിച്ചത്"

"അതേ ഭദ്രേ...ചിലപ്പോ അവളുടെ കോളേജിലെ ഫ്രണ്ട്സ് ആയിരിക്കും...എനിക്ക് സംശയം തോന്നാൻ കാരണം കൂടെ വേറെ പെൺകുട്ടികളെയൊന്നും കണ്ടില്ല...അവളെ മാത്രമേ കണ്ടുള്ളൂ അതാ..."

"ഉം"

"ഇപ്പോഴത്തെ പിള്ളേരല്ലെ....പറഞ്ഞിട്ട് കാര്യമില്ല"

"ഉം...അതേ വേഗം നടന്നോ.....നമ്മുടെ പതിവ് സമയം കഴിഞ്ഞു"

അവർ വേഗം മുന്നോട്ട് നടന്നു. അവർ പോകുന്ന വഴിയിൽ ഒരു ആളൊഴിഞ്ഞ വലിയ പറമ്പ് ഉണ്ട്. അതിന്റെ ഒരറ്റത്ത് ആയി ഒരു ഒറ്റമുറി വീടും. ആ പറമ്പും കഴിഞ്ഞു വേണം അവർക്ക് പോകാൻ. സന്ധ്യാ സമയം ആയതിനാൽ ആരും ആ വഴി ഉണ്ടായിരുന്നില്ല. പെട്ടെന്ന് നന്ദുവിൻ്റെ കണ്ണിൽ ആ കറുത്ത ജിപ്സി കണ്ടു, ആരും കാണാതെരിക്കാൻ ഉള്ളിലേക്ക് കേറ്റി ഇട്ടിരിക്കുകയായിരുന്നു വണ്ടി. നന്ദുവിനും ഭദ്രക്കും എന്തോ പന്തികേടു തോന്നി. 

അവർ ആ വീടിനു അടുത്തേക്കു ശബ്ദമുണ്ടാക്കാതെ ചെന്നു. ഒരു പെൺകുട്ടിയുടെ അടക്കിപിടിച്ചുള്ള തേങ്ങലുകൾ കേൾക്കുന്നു." അമ്മു"
നന്ദു നിശബ്ദം മന്ത്രിച്ചു. രംഗം പന്തിയല്ല എന്ന് അമ്മുവിൻ്റെ പതം പറഞ്ഞുള്ള കരച്ചിലിൽ മനസ്സിലായി.

ഭദ്രയ്ക്കും നന്ദുവിനും കാര്യങ്ങളുടെ ഒരു ഏകദേശ രൂപം കിട്ടി. നന്ദു വേഗം ഭദ്രയെ മാറ്റി നിർത്തി പറഞ്ഞു. "ഹബി പോയിട്ടുണ്ടാകില്ല. നീ വേഗം അവനെ വിളിച്ചു കാര്യം പറയണം...ഒപ്പം തന്നെ വഴിയിൽ ഇറങ്ങി ആരെയെങ്കിലും കൂടി വിളിച്ചു കൂട്ടണം. നീ വരും വരെ ഞാൻ അവനെ ബ്ലോക്ക് ചെയ്ത് നിർത്തിക്കോളാം"
"നന്ദു...സൂക്ഷിച്ചു". ഭദ്ര നന്ദുവിന്റെ കയ്യിൽ പിടി മുറുക്കി പറഞ്ഞു. അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു. 
നന്ദു വേഗം വീടിന്റെ വാതിലിൽ തട്ടി. പെട്ടന്ന് അതിനുള്ളിലെ ആളനക്കം നിലച്ച പോലെ. നന്ദു തുടരെ തുടരെ മുട്ടി കൊണ്ടിരുന്നു.

പണ്ടത്തെ കഥകളുടെ അവശേഷിപ്പുകളുമായി ഇരിക്കുകയായിരുന്നു ശിവനും കൂട്ടുകാരും. അപ്പോഴാണ് ഹബീബിന്റെ ഫോൺ അടിച്ചത്. "നിന്റെ മലബാറി മൊഞ്ചത്തി ആണോട"

"ഹേയ് അല്ലടാ...ഭദ്ര ആണ്.... ഹെല്ലോ...പറയട... എവിടെ...ok... ഞങ്ങൾ ഇപ്പൊ എത്താം...സൂക്ഷിക്കണം...നീ വേഗം നന്ദുവിന് അടുത്തേക്ക് ചെല്ലു"

"എന്താടാ ഹബി..."

"ടെൻഷൻ ആകണ്ട കിച്ചു...വായോ കാര്യം ഉണ്ട്"

അവർ അപ്പോൾ തന്നെ അവിടന്ന് ഇറങ്ങി.

വാതിൽ തള്ളി പൊളിച്ചു വരും എന്ന അവസ്ഥ ആയപ്പോൾ അകത്തു നിന്നു വാതിൽ തുറന്നു. ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി വന്നു. കണ്ടാൽ തന്നെ അറിയാം കാശുകാരൻ വീട്ടിലെ പയ്യൻ ആണെന്ന്. ഒരു കൂസലുമില്ലതെയുള്ള അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ നന്ദുവിനു ദേഷ്യം ഇരച്ചു കയറി.

"അമ്മു" നന്ദു ഉറക്കെ വിളിച്ചു. അവന്റെ പുറകിൽ നിന്നിരുന്ന അമ്മു നന്ദുവിൻെറ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു."നന്ദു ചേച്ചി..."

ജീവൻ തിരികെ കിട്ടിയപോലെ അമ്മു നന്ദുവിനെ കെട്ടിപിടിച്ചു കരഞ്ഞു. നന്ദു അവളെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. അപ്പോഴും അവളുടെ കണ്ണുകൾ ആ ചെറുപ്പക്കാരനിൽ തറഞ്ഞു നിന്നു. അവളുടെ കണ്ണുകൾ എരിയുന്ന തുപോലെ തോന്നിപ്പോയി അവനു.

"എന്താ നിന്റെ പേര്... പറയട" നന്ദുവിന്റെ അധികാരത്തോടെയുള്ള ചോദ്യം അവനെ ചൊടിപ്പിച്ചു.

"അത് ചോദിക്കാൻ നീയാരാ ഇവളുടെ"

നന്ദു ഉത്തരം പറയാതെ അവന്റെ മുഖത്തേക്ക് നോക്കി ഒരു പരിഹാസ ചിരി നൽകി. അവനു അത് കണ്ട് ദേഷ്യം പിന്നെയും കൂടി.

"അമ്മു ....പറ... ആരാ ഇവൻ "

"ചേച്ചി...ഇവൻ ...ഇവൻ രാഹുൽ മാധവ്..ഇവന്റെ ..."

"ഓഹോ... അപ്പോ നീയാണ് അല്ലേ രാഹുൽ മാധവ്...രാഷ്ട്രീയ ശകുനി മാധവന്റെ സൽപുത്രൻ"

"എന്റെ അച്ഛനെ അറിയാമല്ലോ...അപ്പോ വഴിമാറൂ...അല്ലെങ്കി....നിന്നേം.."

പറഞ്ഞു തീരും മുന്നേ അവന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു അവൾ. ദേഷ്യം അടങ്ങാതെ കണ്ട് മറു കരണതും ഒന്നു കൂടി കൊടുത്തു.

"നിന്റെ അച്ഛൻ ഏതു കൊലകൊമ്പൻ ആണെങ്കിലും അതിന്റെ അധികാരത്തിൽ ഞങ്ങളുടെ നാട്ടിൽ വന്ന് ഞങ്ങളുടെ പെൺകുട്ടിയെ പിഴപ്പിച്ച് അങ്ങ് സുഖമായി പോകാമെന്ന് കരുതിയോ നീ. നീയെന്താ കരുതിയത് ഇവൾക്ക് ചോദിക്കാനും പറയാനും ആരുമില്ലത്തവൾ ആണെന്നോ. ഒരു നാട് തന്നെയുണ്ട് അവളുടെ കൂടെ നീ നോക്കൂ"

രാഹുൽ പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് ഒരു കൂട്ടം ജനങ്ങളെ ആയിരുന്നു. കൂട്ടത്തിൽ രാമേട്ടനും ഉണ്ടായിരുന്നു. അച്ഛനെ കണ്ട അമ്മു ഓടിച്ചെന്നു കെട്ടിപിടിച്ചു കരഞ്ഞു.

അവൻ വേഗം നടന്നു തന്റെ വണ്ടിയിൽ കയറാൻ തുടങ്ങിയതും ഹബിയും കൂട്ടരും അവിടെയെത്തി. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹബി അവരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടെ നന്ദുവും ഭദ്രയും കിച്ചുവും ശിവനും .അമ്മുവിനെയും രാമേട്ടനെയും ശിവന്റെ കാറിൽ കൊണ്ടുപോയി.

ഹബി വിളിച്ചു പറഞ്ഞത് അനുസരിച്ചു മാധവൻ രാഹുലിന്റെ അച്ഛനോട് സ്റ്റേഷനിൽ എത്താൻ പറഞ്ഞു.

മാധവൻ വരുമ്പോൾ രാഹുൽ ഒരു മൂലയിൽ മുഖം കുനിച്ചു നിൽക്കുന്നത് ആണ് കണ്ടത്.

"മോനെ...എന്താടാ കാര്യം...എന്താ ഉണ്ടായത്"

മാധവൻ രാഹുലിന്റെ താടി ഉയർത്തി ചോദിച്ചു. അപ്പൊൾ കണ്ടൂ അവന്റെ രണ്ടു കരണത്തും തിണർത്‌ കിടന്ന വിരല്പാടുകൾ. മാധവൻ പതുകെ കവിളിൽ തലോടി..രാഹുലിന് നീറുന്നുടായിരുന്നു. അവൻ ശബ്ദം ഉണ്ടാക്കി. അവന്റെ മുഖം പുകയുന്നുടായിരുന്നു. കിട്ടിയ അടിയിലും അവന്റെ ദേഷ്യതിലും അവൻ അടിമുതൽ തല വരെ പുകഞ്ഞു നിന്നു.

ഒരു കോൺസ്റ്റബിൾ വന്നു SI റൂമിലേക്ക് കൂട്ടി കൊണ്ടുപോയി. നേരെ കേറിച്ചെന്ന മാധവൻ ശിവനെ കണ്ടൂ നിശ്ചലമായി നിന്നുപോയി. പെട്ടന്ന് ഒരടിപോലും മുന്നോട്ട് വയ്ക്കാൻ പറ്റത്തത്തുപോലെ. "വരൂ സർ... ഇരിക്കു"

ഹബീബ് ഒരു കസേര ചൂണ്ടി പറഞ്ഞു.

"സർ..എന്താ പ്രശ്നം....അവൻ എന്തെങ്കിലും"

"പ്രശ്നം കുറച്ചു complicated ആണ്."

ഹബീബ് രാഹുലിനെയും അമ്മുവിനേയും കൂടി റൂമിലേക്ക് വിളിപ്പിച്ചു.

" സാറിന്റെ മകൻ പഠിക്കുന്ന കോളജിൽ തന്നെ പഠിക്കുന്ന കുട്ടിയാണ് ഇത്. അമ്മു. രാഹുലിന്റെ ജൂനിയർ. രണ്ടുപേരും നല്ല അടുപത്തിലും ആയിരുന്നു. അടുപ്പം എന്ന് പറഞ്ഞാല് പ്രണയ നാടകം. ഒടുവിൽ ജ്യൂസിൽ മയക്കു പൊടി കലക്കി അവൻ കാര്യം സാധിച്ചു. അത് കുറെ വീഡിയോ ആക്കുകയും ചെയ്തു. ഇപ്പൊ അതും പറഞ്ഞു അവളുടെ നാട്ടിൽ ചെന്ന് ഭീഷണിയാണ്. കൂടെ വിളിക്കുന്നിടത് ചെല്ലാൻ. നാട്ടുകാർ പിടിച്ചു."

"സാർ...ഇതിന് പരിഹാരം"

"എന്ത് പരിഹാരം കാണാൻ ആണ് അച്ഛാ....കുറച്ചു കാശു കൊടുത്തു.."

രാഹുൽ പറഞ്ഞു തീരും മുൻപേ ശിവന്റെ കൈ അവന്റെ കരണത്‌ പതിഞ്ഞു. പിന്നെ കുനിച്ചു നിർത്തി കൂമ്പിനും കൊടുത്തു ഒന്നു.

മാധവൻ അത് കണ്ടൂ വായിൽ വെള്ളം വറ്റി ...ഉമിനീർ പോലുമില്ല ഒന്നിറക്കാൻ...അതായി അവസ്ഥ.

"വലിച്ചു കൂട്ടി എഴുനേൽക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആക്കാൻ അറിയാം"

ശിവൻ നിന്നു ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു .

കിച്ചു വന്നു സമാധാനപെടുത്തി ഇരുത്തി.

മാധവനും ശിവനെ കണ്ടൂ പേടിച്ച മട്ടാണ്.

"സാർ ... ഇതിനുള്ള ഒരു പരിഹാരം ഇവൻ അമ്മുവിനെ കല്യാണം കഴിക്കുക എന്ന് മാത്രം ആണ്. പുറത്തേക്ക് അറിഞ്ഞാൽ സാറിന്റെ ഇപ്പോഴുള്ള പ്രതിച്ഛായ പോകും..അറിയാലോ"

ഹബീബ് ഉള്ള കാര്യം പറഞ്ഞു അവസാനിപ്പിച്ചു മാധവനെ നോക്കി.

"ഏറ്റവും അടുത്ത മുഹൂർത്തത്തിൽ എന്റെ മകൻ അവളുടെ കഴുത്തിൽ താലികെട്ടും. ഇത് എന്റെ വാക്കു ആണ്"

"ആ ഒരു വാക്ക് മാത്രം പോര...അവൾക്കൊരു തുമ്മൽ പനി പോലും വരാതെ നോക്കണം. ഗ്യാസ് സിലിണ്ടർ പൊട്ടിതെറിക്കുക, കൊന്നു കെട്ടി തൂക്കുക... ഇതുപോലുള്ള പഴയ നമ്പറുകളുമായ് വന്നാൽ മോനെ നീ പിന്നെ ഭൂലോകോം പരലോകോം കാണില്ല. " ശിവൻ ദേഷ്യം കൊണ്ട് പുലമ്പി.

"ഇല്ല. സ്വന്തം മോളെ പോലെ തന്നെ ഞാൻ നോക്കിക്കോളാം" മാധവൻ അമ്മുവിൻ്റെ കവിളിൽ തട്ടി പറഞ്ഞു . 

"ഒരു പോലീസ് അല്ലാത്ത ഇയാളെന്നെ കൈ വച്ചിട്ടും സാറെന്താ ഒന്നും പറയാത്തത്. അത് നിയമ വിരുദ്ധം അല്ലേ" രാഹുൽ തൻ്റെ അമർഷം മറച്ചു വച്ചില്ല.

" എന്താ കാരണമെന്ന് മോൻ തന്നെ അച്ഛനോട് ചോദിച്ചു മനസ്സിലാക്കൂ" ശിവൻ മറുപടി നൽകി.

അത് കേട്ട് നന്ദുവിനു ചിരി പൊട്ടി. രാഹുൽ അവളെ നോക്കി കവിളുകൾ തലോടി. പകയെരിയുന്ന കണ്ണുകളുമായി അവളെ നോക്കി പേടിപ്പിച്ചു. അവൾ പകരം പുച്ഛത്തോടെ ഒരു ചിരിയും സമ്മാനിച്ചു.

പോലീസ് സ്റ്റേഷനിൽ നിന്നും അവർ രാമേട്ടനെയും അമ്മുവിനെയും വീട്ടിൽ ആക്കി അവർ പോയി.

കാറിൽ ഇരുന്ന അത്രയും സമയം രാഹുലും മാധവും മൗനത്തിൽ ആയിരുന്നു. വീട്ടിൽ ചെന്ന് കയറിയ ഉടൻതന്നെ കയ്യിൽ കിട്ടിയ ഫ്ളവർവെയ്സ് എറിഞ്ഞു പൊട്ടിച്ചു രാഹുൽ ദേഷ്യം തീർക്കാൻ തുടങ്ങി. രാഹുലിന്റെ അമ്മയും സഹോദരിയും ശബ്ദം കേട്ട് ഓടി വന്നു. മാധവൻ അപ്പോഴും മൗനം പാലിച്ചു. മാധവന്റെ മൗനം രാഹുലിന്റെ ദേഷ്യം ഇരട്ടിയാക്കി. അവൻ അവിടെ ഇരുന്ന ടിവിയും അടിച്ചു പൊട്ടിച്ചു. അതിനിടയിൽ അവൻ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.

"ഇതാണോ അച്ഛന്റെ അധികാരം...പവർ...ഇതുകൊണ്ട് എന്ത് കാര്യം...ഒരു പോലീസ് പോലും അല്ലത്തവൻ വന്നു കേറി അടിച്ചിട്ട് പോയി...എന്നിട്ട് പോലും..." രാഹുൽ പുലമ്പി കൊണ്ടേയിരുന്നു.

ഒടുവിൽ ദേഷ്യം ഒന്ന് ശമിച്ചപ്പോൾ അവൻ മാധവന്റെ അരികിൽ താഴേ വന്നു ഇരുന്നു. മാധവൻ അവന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു തുടങ്ങി.

"മോനെ നിന്നെ കൈ വച്ചവന്റെ തല അറുക്കാൻ എനിക്ക് അറിയാം. പക്ഷേ ശിവൻ... അവൻ നീ വിചാരിക്കും പോലെ ഒരാൾ അല്ല"

"പിന്നെ...അവനെ കണ്ടാൽ അറിയാമല്ലോ ഒരു സാധാരണക്കാരൻ ആണെന്ന്....അവന് അച്ചനേക്കളും പവർ ഉണ്ടോ...influence ഉണ്ടോ "
"ഉണ്ട് മോനെ...അവൻ...അവൻ ഒരു പോലീസ് ഓഫീസർ ആണ്...വെറും പോലീസ് ഓഫീസർ അല്ല...ഇന്ത്യൻ പോലീസ് സേനയിലെ ഏറ്റവും മികച്ച ഐപിഎസ് ഉദ്യോഗസ്ഥൻ... ബ്രില്ലയൻറ്... ഹൈലി ടാലെന്‍റെഡ് ഓഫീസർ... ഒരിക്കൽ ഡൽഹിയിൽ നടന്ന ഒരു പാർട്ടിയിൽ ഒരു മന്ത്രിയെ എടുത്തിട്ട് ചളുക്കി കൂട്ടിയവൻ ആണ്... കേന്ദ്രത്തിൽ പോലും പിടിപാടുണ്ട് അവന്... ഒരുപാട് മന്ത്രിമാർ അവന്റെ കൈ പിടിയിൽ ഉണ്ട്...അവനെ എവിടെയും കാണാൻ കഴിയും. സർവ്വീസിൽ അവന് ഏതു പോസ്റ്റ് ആണെന്ന് അധികം ആർക്കും അറിയില്ല. എനിക്ക് നിന്നെ ഇതിൽ നിന്നും രക്ഷിക്കാൻ കഴിയില്ല മോനെ... അമ്മുവിനെ കണ്ടിട്ട് നല്ല കുട്ടിയാണെന്ന് തോനുന്നു...നീ എടുത്തു ചാടി ഒന്നും ചെയ്യരുത്"

"ഇല്ല...അല്ലെങ്കിലും എനിക്ക് അവനേയല്ല കാണേണ്ടത്...എന്റെ കരണത്‌ ജീവിതത്തിൽ ഒരു പെണ്ണിന്റെ കൈ പടം പതിഞ്ഞു...അവളെ... അവളെയാണ് എനിക്ക് വേണ്ടത്"

"ആരാ അവൾ"

"നന്ദു....ഗൗരി നന്ദ...നന്ദ ടീച്ചർ"രാഹുൽ കുടിലമായി ചിരിച്ചുകൊണ്ട് തന്റെ കവിളിൽ തലോടി നിന്നു.


പ്രണയിനി  13


"ഇല്ല...അല്ലെങ്കിലും എനിക്ക് അവനേയല്ല കാണേണ്ടത്...എന്റെ കരണത്‌ ജീവിതത്തിൽ ഒരു പെണ്ണിന്റെ കൈ പടം പതിഞ്ഞു...അവളെ... അവളെയാണ് എനിക്ക് വേണ്ടത്"

"ആരാ അവൾ"

"നന്ദു....ഗൗരി നന്ദ...നന്ദ ടീച്ചർ"രാഹുൽ കുടിലമായി ചിരിച്ചുകൊണ്ട് തന്റെ കവിളിൽ തലോടി നിന്നു.

പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞു ഭദ്രയും നന്ദുവും വീട്ടിൽ വരുമ്പോൾ രാമേട്ടൻ നിൽക്കുന്നു. അവർ അയാളെ കണ്ട്‌ ചിരിച്ചു കൊണ്ട് ചെന്നു."എന്താ രാമേട്ട...പിന്നേം എന്തെങ്കിലും പ്രശ്നം ഉണ്ടായോ " ഭദ്ര ചെറിയ ഭയപാടോടെ ചോദിച്ചു.

"ഇല്ല മക്കളെ...ഒരു സന്തോഷ വാർത്ത പറയാൻ വന്നത് ആണ്. ആ ചെറുക്കന്റെ അച്ഛനും അമ്മയും സഹോദരിയും പിന്നെ ഒന്ന് രണ്ടു ബന്ധുക്കളും കൂടി വന്നിരുന്നു. കല്യാണം പെട്ടന്ന് നടത്താൻ ആണ് അവർ പറയുന്നത്. ചെറിയ രീതിയിൽ ബുധനാഴ്ച നല്ല മുഹൂർത്തം ഉണ്ടെന്ന്  പറഞ്ഞു. അന്ന് ഭഗവതി കാവിൽ വച്ച് ഒരു താലി കെട്ട്. നമ്മൾ വേണ്ടപെട്ടവർ മാത്രേ വിളിക്കുന്നുള്ളു. ഇങ്ങനെ നടക്കാൻ ആയിരിക്കും യോഗം". അയാള് പറഞ്ഞു നെടുവീർപ്പിട്ടു.

നന്ദു അയാളുടെ സങ്കടം മനസ്സിലാക്കി അടുത്ത് ചെന്ന് അയാളുടെ തോളിൽ കൈ വച്ചു പറഞ്ഞു. 

"രാമേട്ടൻ ഒന്നുകൊണ്ടും പേടിക്കണ്ട. അവള് അവിടെ സുരക്ഷിതയായിരിക്കും. അതിനുള്ള ഉറപ്പ് ഞങ്ങൾ വെടിച്ചിട്ടുണ്ട്. അവൾക്ക് അവനെ ഇഷ്ടം ആണ് അതുകൊണ്ട് പറ്റിയ ഒരു തെറ്റ്. അവളെ ചീത്ത പറയുകയോ ഒന്നും ചെയ്യരുത്. ഒരു പാവം പൊട്ടി പെണ്ണ് ആണ് അവള്"

"ഞാൻ ഒന്നും പറഞ്ഞില്ല മോളെ. അമ്മയില്ലാത്ത കുട്ടിയല്ലേ... എന്നോട് പറയുന്നതിനും പർമിധികൾ ഉണ്ടല്ലോ... അമ്മ അമ്മ തന്നെയാണ് .... പെട്ടന്ന് കല്യാണം ആയതുകൊണ്ട് ഉള്ള ..." അയാള് വിഷമതയോടെ നിന്നു.

"കല്യാണത്തിന്റെ കാര്യം ആലോചിച്ചു വിഷമിക്കണ്ട. ഞങ്ങളൊക്കെ ഇല്ലെ രാമേട്ട... അവളെ ഞങ്ങളുടെ കുഞ്ഞനുജത്തി അല്ലേ.. നമ്മുടെ നാട്ടിലെ തന്നെ കിലുക്കാം പെട്ടി" ഭദ്ര സന്തോഷത്തോടെ പറഞ്ഞു.

"ഒരുപാട് നന്ദിയുണ്ട് മക്കളെ... നിങ്ങളാണ് എന്റെ മോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്... ആ സമയം ...എനിക് ഓർക്കാൻ കൂടി വയ്യ...ജീവനൊടുക്കാൻ തീരുമാനിച്ചതാണ് എന്റെ കുട്ടി..." അയാളുടെ കണ്ഠം ഇടറി... വാക്കുകൾ മുറിഞ്ഞു.

അപ്പോഴേക്കും കൃഷ്ണൻവാരിയർ കയ്യിൽ ഒരു പൊതിയുമായി അവിടേക്ക് വന്നു. കൂടെ കിച്ചുവും ഉണ്ടായിരുന്നു. കയ്യിലെ പൊതി രാമേട്ടന്റെ കയ്യിൽ പിടിപ്പിച്ചു.

"അമ്മുക്കുട്ടി ഇവിടുത്തെ കുട്ടികളെ പോലെ തന്നെയാ...ഈ പറമ്പിൽ കളിച്ചു വളർന്നത് അല്ലേ അവൾ. ഒന്നിനും ഒരു കുറവും വേണ്ട രാമ ഇത് വച്ചോ."

രാമേട്ടൻ തൊഴുകയ്യോടെ നിൽക്കാൻ തുനിഞ്ഞതും വാരിയർ അയാളെ കെട്ടിപിടിച്ചു. നീയെന്റെ കൂട്ടുകാരൻ അല്ലേട.. എന്തിനാ ഇങ്ങനെയൊക്കെ. അത് കണ്ട് നന്ദുവിനും ഭദ്രക്കും ഒരുപാട് സന്തോഷം ആയി. കണ്ണ് നിറഞ്ഞു.

"കിച്ചു...നീ കൂടി പോണം ഇവന്റെ കൂടെ. എന്നിട്ട് ആവശ്യം ഉള്ളതെല്ലാം ചെയ്തു കൊടുക്കണം. "

"ശരി...വാ രാമേട്ട... ഇനി അധികം സമയം ഇല്ലാലോ... നമുക്ക് ഇറങ്ങാം." കിച്ചു രാമേട്ടന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

"മോനെ...ഇവരെ കൂടെ വേണമെങ്കിൽ കൊണ്ട് പൊയ്ക്കോ... അമ്മുവിനെ കൂട്ടി പോയി വേടിക്കാലോ അത്യാവശ്യം ഡ്രെസ്സും ആഭരണങ്ങളും എല്ലാം "

അത് കേൾക്കേണ്ട താമസം നന്ദു ഭദ്രയുടെ കൈ പിടിച്ചു അകത്തേക്ക് ഓടി. പോകുന്നതിനിടയിൽ അവൾ‌ വിളിച്ചു പറയുന്നുണ്ടായിരുന്നു "ഡാ ഏട്ടാ...അഞ്ച് മിനുട്ട് ഇപ്പോ വരാം"

അവരുടെ പോക്ക് ഒരു ചിരിയോടെ മൂവരും നോക്കി.

കല്യാണത്തിനു വേണ്ട സാധനങ്ങളും വാങ്ങി പിന്നെ പുറത്ത് നിന്ന് ഭക്ഷണവും കഴിച്ചിട്ട അവർ വീട്ടിലേക്ക് തിരിച്ചത്. വിഷമിച്ചിരുന്ന അമ്മു അതോടെ ഏറെ സന്തോഷവതിയായി. 

പിറ്റേന്ന് ക്ലാസ്സിലേക്ക് ചെന്ന നന്ദുവിനെ കാത്തിരുന്നത് കളക്ടറെ കാണാനുള്ള അപ്പോയിന്റ്മെന്റ് കിട്ടി എന്നുള്ള വാർത്തയാണ്. ശനിയാഴ്ച ആണ് പോകേണ്ടത്. ഉച്ചക്ക് 12 മണിക്ക്. കൃത്യ സമയത്ത് തന്നെ എത്തണം എന്നും പറഞ്ഞു. അയാൾക്ക് ഭയങ്കര കൃത്യ നിഷ്ടയാണെന്ന് പറഞ്ഞു ശ്രീനാഥ് സാർ പോയി. "ശരിയാണ് ദേവേട്ടൻ പണ്ടും അങ്ങനെ തന്നെ ആയിരുന്നു" അവൾ അത് മനസ്സിൽ പറഞ്ഞു ചിരിച്ചു നിന്ന് കുറച്ചു നിമിഷം. പെട്ടന്ന് ഉണ്ടായ എന്തോ ഉൾവിളിയിൽ അവളുണർന്നു. 

അന്ന് അമ്മുവിന്റെ കല്യാണം ആയതിനാൽ ഭദ്ര ലീവ് എടുത്തു. കിചുവും ഭദ്രയും ആയിരുന്നു പോയത്. വളരെ ചെറിയ രീതിയിൽ ആയിരുന്നു ചടങ്ങുകൾ. നന്ദവും ഭദ്രയും ഒരുമിച്ച് ലീവ് എടുക്കേണ്ട എന്ന് കരുതി. നന്ദുവിന്റെ കയ്യിന്റെ ചൂട് അവൻ കല്യാണ ചെക്കൻ അറിഞ്ഞതുമല്ലെ... അപ്പോ ഇനി നന്ദുവിനെ കാണുമ്പോൾ ഒരു ചളിപ്പ്‌ വേണ്ട എന്ന് കരുതി അവള് മനപൂർവ്വം ചടങ്ങിൽ നിന്നും ഒഴിവായി. 

ഉച്ചയോടെ ഭദ്രയും തിരിച്ചെത്തി. പിന്നെ കുറച്ചു നേരം കല്യാണ വിശേഷം പറഞ്ഞു ഇരുന്നു. ശനിയാഴ്ച ദേവെട്ടനെ കാണാൻ പോകണം എന്ന് പറഞ്ഞപ്പോൾ ഭദ്രയുടെ മുഖം ഒന്ന് മങ്ങി. അത് കണ്ട നന്ദു അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. "അഞ്ച് വർഷത്തെ പിരിമുറുക്കം ഇതോടെ അഴയുമെങ്കിൽ അതാണ് നല്ലത്. മനസ്സ് ഈയിടെ ആയി വല്ലാതെ തുടികൊട്ടുന്ന് എന്തിനെന്ന് അറിയില്ല... " നന്ദു പറഞ്ഞു നിർത്തി ഭദ്രയെ നോക്കി.

ഭദ്ര തിരിച്ചു നന്ദുവിൻ്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. അന്ന് ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോൾ കിച്ചു കാറുമായി നിൽക്കുന്നു. "എവിടേക്കാണ് കിച്ചപ്പ... കറങ്ങാൻ പോകുകയാണോ രണ്ടും"നന്ദു കളിയാക്കി ചോദിച്ചു.

"നമുക്കൊന്ന് ബീച്ച് വരെ പോയിട്ട് വരാം." സന്തോഷത്തോടെ പറഞ്ഞു.

"അതേ ഭാര്യയും ഭർത്താവും തമ്മിൽ പിണക്കം കഴിഞ്ഞാൽ ഇത് പതിവ് ആണല്ലോ...ഞാൻ ഓർത്തിരിക്കുകയായിരുന്നു ഇത്തവണ കണ്ടില്ലാലോ എന്ന്... രണ്ടും കൂടി പോയാൽ മതി എന്നെ വിട്ടേക്ക്..." നന്ദു കളിയാക്കി ഒരു ചിരിയോടെ പറഞ്ഞു.

"നിന്ന് വർത്താനം പറയാതെ കേറു നന്ദു " കിച്ചു അവളെ ശാസനയോടെ പറഞ്ഞു.

"ഞാൻ വരുന്നില്ല ഏട്ടാ...അതുകൊണ്ടാ... നിങ്ങള് ചെല്ലു... വരുമ്പോൾ നല്ല ചൂടു മുളക് ബജി ആയി വന്നാൽ മതി "

നന്ദു വരില്ല എന്ന് അവനു മനസ്സിലായി. "വേഗം പോയികൊള്ളു..ഒറ്റക്ക് അല്ലേ... ഞങ്ങളും പെട്ടന്ന് വരാം "

ഭദ്ര തലയാട്ടി പോകുന്നു എന്ന് പറഞ്ഞു കിച്ചുവിനൊപ്പം പോയി. നന്ദു അവർ പോകുന്നത് നോക്കി ഒരു നിമിഷം നിന്നു. പിന്നെ പതുക്കെ നടക്കാൻ തുടങ്ങി. പോകുന്ന വഴിയിൽ അവള് ആലോചിക്കുകയായിരുന്നു. പാവം ഏട്ടൻ...തന്നെ ഒരുപാട് ഇഷ്ടമുണ്ട്. ഒരിക്കലും ഒറ്റക്ക് ആണെന്ന് ഒരു ചിന്ത പോലും എനിക്ക് തോന്നാതിരിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നു... ചിലപ്പോഴൊക്കെ അവരുടെ സന്തോഷം പോലും എനിക്ക് വേണ്ടി മാറ്റി വയ്ക്കാറുണ്ട്...പെട്ടന്ന് അകലെ നിന്നും ഒരു ബുള്ളറ്റിൻ്റെ ശബ്ദം അവളുടെ അടുത്തേക്ക് വരുന്നതുപോലെ തോന്നി. അത് അടുത്തേക്ക് വരുംതോറും അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു തുടങ്ങി...കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം...ആരെയോ പ്രതീക്ഷിച്ചപോലെ ഹൃദയം മിടിക്കുന്നു. അവള് ഓർത്തെടുത്തു കഴിഞ്ഞുപോയ ഒരു ദിനം. 

ഇതുപോലെ ഒരു സന്ധ്യയിൽ തന്നെ പിടിച്ചു നിർത്തി തന്റെ കണ്ണുകളിൽ നോക്കി ഇഷ്ടം ആണെന്ന് പറഞ്ഞ ശിവനെ.... അൽഭുതം ആയിരുന്നു തനിക്ക് അപ്പോൾ... കൂട്ടുകാരൻ സ്നേഹിച്ചു കൊണ്ടുനടന്നത് ആണെന്ന് നന്നായി അറിയാം...ചെറുപ്പം മുതൽ എപ്പോഴും വഴക്കടിച്ചിട്ടെയുള്ളു .... പെട്ടന്ന് കേട്ടപ്പോൾ ദേഷ്യമോ വെറുപ്പോ എന്തോക്കെയോ തോന്നിപ്പോയി. കൂടെ ഉണ്ടായപ്പോൾ ഞാൻ ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ടിട്ടില്ല. ശിവന്റെ മൂന്നാം തൃക്കണ്ണിൽ അതൊളിപ്പിച്ച് വെച്ചിരിക്കുകയായിരുന്നു. ആരുമറിയാതെ... ജീവിതവഴിയിൽ ഞാൻ ഒറ്റക്ക് ആകുമെന്ന് കരുതിയാണ് പാവം...എനിക്ക് കൂട്ടായി... ഇടക്കു എപ്പോഴോ മനസ്സ് ശിവേട്ടനെ തേടുന്നത് അറിയുന്നുണ്ട്... കൂച് വിലങ്ങു ഇട്ടു അപ്പോഴേ തളച്ചിടുകയ എന്റെ മനസ്സിനെ...കാരണം അറിയണം എനിക്ക്...സത്യങ്ങൾ അറിയാതെ എനിക്ക് ഒന്നിനും ആകില്ല. ഒരു ദീർഗശ്വാസം വിട്ടു നന്ദു മുന്നോട്ട് നടന്നു. 

ബുള്ളറ്റ് അടുത്ത് വരുംതോറും തന്റെ ഹൃദയമിടിപ്പിന്റെ വേഗത അതിനേക്കാൾ വേഗത്തിൽ മിടിക്കുന്നത് നന്ദു അറിഞ്ഞു. പെട്ടന്ന് ആ ബുള്ളറ്റ് അവളെ കടന്നു പോയി... ചേ... ശിവേട്ടൻ അല്ല... എവിടെ പോയോ ആവോ... അന്ന് പോലീസ് സ്റ്റേഷനിൽ വച്ച് കണ്ടതിൽ പിന്നെ കണ്ടിട്ടില്ല...ഒരു രാത്രിയും രണ്ടു പകലും ആയി തമ്മിൽ കണ്ടിട്ട്...ഈശ്വരാ ഞാൻ എന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ അവൾ സ്വയം തലയിൽ ഒരു കൊട്ട് കൊട്ടി ചിരിയോടെ മുന്നോട്ട് നടന്നു. ശിവെട്ടനെ കണ്ടിട്ട് കുറെ നാളുകൾ ആയപോലെ ആണ് പറയുന്നത്... എങ്കിലും ഇത്രയും സമയം ആളും കാണാതെ ഇരിക്കാറില്ല. ഇനി ചിലപ്പോ ഡൽഹി പോയിട്ടുണ്ടാകും...അത് പതിവ് ആണ്... പറയാതെ ഒരു പോക്കു...പിന്നെ കുറെ ദിവസങ്ങൾ കഴിയും വരാൻ... എങ്കിലും എന്നോട് പറയാതെ പോകാറില്ല... ഇനി കാണുമ്പോ മൈൻഡ് വയ്ക്കില്ല...ഇത്തിരി ജാഡ ഇട്ടു നടക്കാം...മനസ്സിൽ ഒരുപാട് കണക്ക് കൂട്ടലുകളുമായി നന്ദു നടന്നു.

"ഇന്ന് കുറച്ചു നേരം വൈകിയോ...ഇരുട്ട് ആയി തുടങ്ങി.." നന്ദു സ്വയം പറഞ്ഞുകൊണ്ട് നടന്നു. 
നടന്നു നടന്നു ആളൊഴിഞ്ഞ പറമ്പിന്റെ അടുത്ത് എത്തി. ഒറ്റക്ക് ഉള്ളപ്പോൾ ഇതുവഴി പോകരുത് എന്ന് ഏട്ടൻ പലവട്ടം പറഞ്ഞിട്ടുണ്ട്...സാരമില്ല ഇന്നിപ്പോ ഇതിലെ പോകാതെ നിവർത്തിയില്ല നേരം വൈകിയാൽ പിന്നെ എന്തു ചെയ്യും. നന്ദു പറമ്പിന്റെ ഉള്ളിലേക്ക് കടന്നു...ആളൊഴിഞ്ഞ വിജനമായ പറമ്പ് ആണ് അത്...അതുമാത്രമല്ല അവിടെയും ഇവിടെയും ഒക്കെയായി കുറച്ചു കുറ്റികാടുകൾ നിറഞ്ഞു നിൽപുണ്ട്...പെട്ടന്ന് നന്ദുവിന് ഒരു ഉൾഭയം...എങ്കിലും ധൈര്യം സംഭരിച്ച് ഉള്ളിലേക്ക് നടന്നു.

ഉള്ളിലേക്ക് നടന്നു കുറച്ചു കഴിഞ്ഞു തന്റെ പുറകിൽ ആരോ ഉള്ളത് പോലെ തോന്നി അവൾക്ക്. തോന്നൽ അല്ല തന്റെ പുറകിൽ ആരൊക്കെയോ ഉണ്ട്... കാൽപേരുമാറ്റം കേൾക്കാം...തന്നെ പരിചയം ഉള്ളവർ ആണെങ്കി ഇപ്പൊ തനിക്ക് അരികിൽ എത്തുമായിരുന്നു...ഇതിപ്പോ...അല്ല പരിചയം ഉളളവർ ആരുമല്ല...എങ്കിലും ധൈര്യം സംഭരിച്ച് പെട്ടന്ന് അവൾ‌ തിരിഞ്ഞു നോക്കി... ആജാനുഭാഹു ആയ രണ്ടുപേർ തന്റെ മുമ്പിൽ. ഇവിടെയൊന്നും മുൻപ് കണ്ടിട്ടില്ല... നന്ദുവിനു ഒരു പന്തികേട് തോന്നി. അവളു തിരിഞ്ഞു ഓടാൻ തുടങ്ങിയതും മുമ്പിൽ ഒരാളെ തട്ടി നിന്നു പോയി...അയാളെ കണ്ട് ഭയന്ന് അവള് പുറകോട്ടു ചലിച്ചതും പുറകിൽ മറ്റു രണ്ടുപേർ... നന്ദു നിന്നു വിയർത്തു... ആ നിമിഷം നന്ദുവിനു ശബ്ദം പോലും പുറത്തു വരാതെ തടഞ്ഞു തൊണ്ടക്കുഴിയിൽ നിന്നുപോയി...

പ്രണയിനി 14


ഡൽഹിയിലെ ഓഫീസിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്യണം എന്നും പറഞ്ഞു കോൾ വന്നിരുന്നു ശിവന്. വെള്ളിയാഴ്ച ടിക്കറ്റ് ബുക്ക് ചെയ്തു പോകാമെന്ന് കരുതിയത് ആണ്. അപ്പോഴാണ് റിട്ടയേഡ് ഓഫീസർ രാം ഗോപാൽ സാർ തന്നെ കാണണം എന്ന് പറഞ്ഞത്. അതുകൊണ്ട് പോക്കു കുറച്ചു നേരത്തെ ആക്കിയത്. ഗൗരിയെ(നന്ദു) ഒന്നു കാണമെന്ന് ഉണ്ടായിരുന്നു അവളോട് പറയാനും പറ്റിയില്ല...നേരിട്ടല്ലെങ്കിലും ഭദ്രയോട് പറയുമ്പോൾ അവളുടെ ചെവിയും എന്റെ വാക്കുകൾക്ക് ആയി കാതോർക്കുന്നതു പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയിപ്പോ പറയാനും സമയമില്ല.

എയർപോർട്ടിലേക്ക് പോയികൊണ്ടിരിക്കുകയായിരുന്നു ശിവൻ... പെട്ടന്ന് തന്റെ ഇട നെഞ്ച് എന്തിനോ വേണ്ടി തുടിക്കുന്നു...വല്ലാതെ വേദനിക്കുന്നു.... മനസ്സിലാകുന്നില്ല.... എന്തിനു വേണ്ടിയാണ്... അവൻ കാറിൽ ഇരുന്ന ഒരു ബോട്ടിൽ വെള്ളം കുടിച്ചു...പകുതി എത്തിയപ്പോഴേക്കും അറിയാതെ വെള്ളം തെരുപ്പിൽ കയറി...ചുമച്ചു...ശ്വാസം കിട്ടാതെ...നിർത്താതെ ചുമച്ചു കൊണ്ടിരുന്നു.... കുറച്ചൊന്നു ആശ്വാസം ആയപ്പോൾ അവൻ റിലാക്സ് ചെയ്തു ഇരുന്നു. എന്താ തനിക്ക് പറ്റിയത്.... അവൻ ഇടത്തെ നെഞ്ചില് പിന്നെയും കൈ വെച്ച് ഇരുന്നു... പെട്ടന്ന് അവന്റെ മനസ്സ് മന്ത്രിച്ചു..."ഗൗരി"... അവൻ വേഗം ഫോൺ എടുത്തു ഭദ്രയെ വിളിച്ചു... കുറച്ചു റിംഗ് ചെയ്തതിനു ശേഷം കിച്ചുവാണ് ഫോൺ എടുത്തത്.... "എന്താ ശിവ. നീ എയർപോർട്ട് പോകുന്നു എന്ന് പറഞ്ഞിട്ട്.. എത്തിയോ" കിചു ചോദിച്ചു.
"ഗൗരി എന്തെട..."

"നന്ദു വീട്ടിലേക്ക് പോയി... ഇപ്പൊ എത്തിയിട്ടുണ്ടാകും"

"അപോ നിങ്ങളുടെ കൂടെയില്ലേ"

"ഇല്ല...ഞങ്ങൾ ബീച്ചിൽ വന്നു..."

അപ്പോഴേക്കും ഫോൺ ശിവൻ കട്ട് ചെയ്തിരുന്നു.

ശിവൻ കാർ റിവേഴ്സ് എടുത്തു തിരികെ പോയി. ആക്‌സിലാരെട്ടറിൽ കാൽ അമർന്നു കൊണ്ടിരുന്നു. അവന്റെ മനസ്സിൽ അപ്പോൾ അമ്മുവിന്റെ കഴുത്തിൽ താലികെട്ടുമ്പോഴും നന്ദുവിനെ തേടിയ രാഹുലിന്റെ കണ്ണുകൾ ആയിരുന്നു നിറഞ്ഞു നിന്നിരുന്നത്. അവന്റെ കണ്ണിലെ തീ ഇപ്പൊ ശിവനെ ചുട്ടുപോള്ളിക്കുന്ന പോലെ.... 

************************************

താൻ അകപെട്ടു പോയെന്ന് നന്ദുവിന് മനസ്സിലായി. ഇനി എന്തു ചെയ്യും. പെട്ടന്ന് വന്ന ധൈര്യത്തിൽ അവൾ ചോദിച്ചു. 

" ആരാ നിങ്ങളൊക്കെ ... എന്താ വേണ്ടത്... വഴിയിൽ നിന്നും മാറി നില്ക്കു "

മുൻപിൽ നിന്നയാൾ വക്രിച്ച ഒരു ചിരിയോടെ നന്ദുവിനു അടുത്തേക്ക് ഒന്നു കൂടി വന്നു. അയാളുടെ കണ്ണുകളിൽ ചുവപ്പ് പടർന്നിരുന്നു...  അടി മുതൽ മുടിവരെ നന്ദുവിനെ അയാൽ ഉഴിഞ്ഞു നോക്കി. "ഛേ" അയാളുടെ നോട്ടം നേരിടാൻ ആകാതെ നന്ദു മുഖം കുനിച്ചു. കാമം പൂണ്ട അയാളുടെ നോട്ടം തന്റെ ശരീരത്തെ ചുട്ടു പൊള്ളിക്കുമ്പോലെ തോന്നി. മുറുക്കി ചുവപ്പിച്ച അയാളുടെ ചുണ്ടുകളിൽ മുറുക്കാൻ തുപ്പൽ മുഖത്ത് ബാക്കി ആക്കിയിരുന്നു. ഇതൊക്കെ കണ്ട് നന്ദുവിനു ഓക്കാനം വന്നു. 

" ഇതൊരു കൊട്ടേഷൻ ആണ് മോളെ.... ഒന്നു സഹകരിക്കണം.... സഹകരിച്ചാൽ ജീവൻ എങ്കിലും തിരിച്ചു കിട്ടും." അയാൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ നന്ദു അയാളെ നോക്കി നിന്നു. തിരിഞ്ഞ് നിന്ന് അയാളുടെ ശിങ്കിടികളേയും. ഒരു പരിഹാസ ചിരിയോടെ നന്ദു പറഞ്ഞു " എന്നെ എന്തെങ്കിലും ചെയ്തു ഇവിടെ നിന്നും ജീവനോടെ പോകാമെന്ന് തോന്നുന്നുണ്ടോ... നിങ്ങള് എനിക്ക് തരുന്ന വേദനയുടെ ആയിരം ഇരട്ടി വേദന നിങ്ങളുടെ ഓരോ രോമകൂപങ്ങളും അനുഭവിച്ചേ നിങ്ങൾ മരിക്കു " 

നന്ദുവിന്റെ തീ പാറുന്ന നോട്ടവും അസാമാന്യമായ ധൈര്യവും കണ്ടു അയാൾക്ക് ദേഷ്യം കൂടി . പെട്ടെന്ന് അയാൾ നന്ദുവിൻ്റെ കരണം പുകച്ച് ഒരടി കൊടുത്തു, ആ ഒരൊറ്റ അടിയിൽ തന്നെ നന്ദു പുറകോട്ട് വേച്ചുപോയി. 

" ഇത്രയും ഉള്ളൂ നീ ,പെണ്ണ് ആണു വെറും പെണ്ണ്. " പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു. അയാള് അതു കണക്ട് ചെയ്തു ലൗഡ് സ്പീക്കർ ഓൺ ചെയ്തു.

" നന്ദ ടീച്ചറെ എന്തൊക്കെയുണ്ട് വിശേഷം" ഫോണിലൂടെ ഒരു പരിഹാസം കലർന്ന സംസാരം

"രാഹുൽ" നന്ദു പതിയെ മന്ത്രിച്ചു.

" അതേ രാഹുൽ മാധവ് തന്നെ... നീയെന്താ ടി പുല്ലേ കരുതിയത്.... ഇത് നിനക്ക് ഞാൻ ഒരുക്കിയ വിരുന്നു ആണ്.... എന്റെ മുഖത്ത് കൈ വച്ചതിനു .... പകരം അവർ മൂന്നു പേരും കൂടി നിന്നെയിപ്പോ ഒന്നു സ്നേഹിക്കും.... സഹകരിച്ചാൽ നിനക്കു ജീവൻ എങ്കിലും കിട്ടും ഇല്ലെങ്കി...."അവൻ ചിരിക്കാൻ തുടങ്ങി... ഒരു പ്രതികാരം നടത്തിയ നിർവൃതിയിൽ. നിന്റെ വിരുന്നു കഴിഞ്ഞു വേണം എനിക്കൊന്നു എന്റെ ആദ്യ രാത്രി ആഘോഷിക്കാൻ...

" അവളെ ശരിക്കും സ്നേഹിക്കണം മൂന്നാളും "

അതും പറഞ്ഞു അവൻ ഫോൺ കട്ട് ചെയ്തു. 

ആദ്യത്തെ അടിയുടെ വിരൽ പാടുകൾ തെളിഞ്ഞു കാണാമായിരുന്നു. അവള് മുന്നിൽ നിന്നവനെ തള്ളി ഓടാൻ ശ്രമിച്ചു. 

" പോയി പിടിക്കട അവളെ " കൂടെ നിന്ന വാലുകളോട് അയാൾ ഗർജിചു. അവർ അവളുടെ പുറകെ പോയി... അധികം ദൂരം എത്തും മുന്നേ അവളെ കടന്നു പിടിച്ചു. രണ്ടു കൈകളിലും പിടിച്ചു നേതാവിന്റെ മുമ്പിൽ നിർത്തി. അവളുടെ മറു കരണത്ത് അയാൾ തല്ലി. പിന്നെയും പിന്നെയും തല്ലി കൊണ്ടിരുന്നു. പെട്ടന്ന് അവൾ താഴേക്ക് വീണു പോയി.

അപ്പോഴാണ് അവളുടെ ശരീരം ശരിക്കും ആസ്വദിക്കുന്നത്. " നീ ഉടയാത്ത നല്ലചരക്ക് തന്നെ മോളെ.... നിന്നെ അനുഭവിക്കാൻ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും നല്ല ഭാഗ്യം എന്നു തോന്നുന്നു ഈ നിമിഷത്തിൽ... നിന്റെയ മുടിയും മുടിയിൽ നിന്നും വരുന്ന ചെമ്പക മണവും എന്നെ മത്തു പിടിപ്പിക്കുന്നു. " അയാൾ നന്ദുവിന്റെ മുടി മണപ്പിച്ചു കൊണ്ടു പറഞ്ഞു.

നന്ദു നോക്കിയപ്പോൾ അയാളുടെ മുഖം അവളിലേക്ക് അടുപ്പിച്ചു വരുന്നത് കണ്ട് അവൾ‌ മുഖത്തേക്ക് തുപ്പി. പെട്ടന്ന് ദേഷ്യം മൂത്ത അയാൾ അവളെ മുടിയിൽ കുത്തി പിടിച്ചു എണീപ്പിച്ചു. നന്ദു വേദന കൊണ്ടു പുളഞ്ഞു.
"വിട് എന്നെ " അയാളുടെ കൈ തട്ടിമാറ്റാൻ ഒരു പാഴ് ശ്രമം നടത്തി. കാരണം അത്രയും മുറുകെ പിടിച്ചിരുന്നു അയാൾ.

ഒരു കൈ കൊണ്ട് മുടിയിൽ പിടിച്ചു മറു കൈകൊണ്ട് അവളുടെ തോളിൽ കുത്തി വച്ചിരുന്ന സാരി ഫ്ലീറ്റിൽ കൈ വച്ചു. ഒരു ഗൂഢമായ ചിരി നൽകി അയാൾ ഫ്ലീറ്റില് പിടിച്ചു വലിച്ചു. സാരി മുഴുവൻ ആയി വലിച്ചെടുത്തു. 

നന്ദു കരഞ്ഞു പോയി. തന്റെ കൈകൾ കൊണ്ട് മാറിടങ്ങൾ മറച്ചു പിടിച്ചു താഴേക്ക് ഇരുന്നുപോയി. മറ്റു രണ്ടുപേരും അവളുടെ ഇരുപ്പ് കണ്ട് ഉറക്കെ ചിരിച്ചു. നേതാവ് അവരോട് കണ്ണുകൊണ്ട് കാണിച്ചു. മറ്റു രണ്ടുപേർ കൂടി വന്നു അവളുടെ കൈകൾ പിടിച്ചു മാറ്റി... ഓരോരുത്തരും ഓരോ കൈകളിൽ പിടിച്ചു നിന്നു. അയാൾ അടുത്ത് വന്നു നന്ദുവിന്റെ കവിളിൽ തലോടി. നന്ദുവിനു അസഹ്യമായിരുന്നു. കണ്ണുനീർ ഒലിച്ചു കൊണ്ടിരുന്നു. അവളുടെ കവിളിൽ കുത്തി പിടിച്ചു അയാൾ ചോദിച്ചു. " ഇപ്പൊ ഉണ്ണിയാർച്ചയുടെ ധൈര്യമെല്ലാം എവിടെ പോയി.. ഇത്രേയുള്ളൂ നീ .. പെണ്ണ് ആണ് വെറും പെണ്ണ് " അതും പറഞ്ഞു അയാൾ അട്ടഹസിച്ചു. കൂട്ടത്തിലെ ഒരുത്തൻ ചോദിച്ചു " സമയം കളയണോ.... എനിക്ക് സഹിക്കാൻ പറ്റുന്നില്ല " 
അവന്റെ കാമ വെറി മൂത്ത് നിൽക്കുകയായിരുന്നു.

പിന്നീട് ഒരു പിടി വലി തന്നെ നടന്നു. നന്ദു പരമാവധി പൊരുതി നിന്നു. അവരുടെ മുന്നിൽ കിടന്നു പോകരുത് എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചു പൊരുതി. പക്ഷേ അവളുടെ ശക്തി ആ മൂന്ന് കാട്ടാളന്മാർക്ക് മുന്നിൽ ഒന്നുമല്ലയിരുന്നു. ഒരു നിമിഷത്തിൽ അവൾക്ക് അവളെ തന്നെ നഷ്ടപ്പെടുമെന്ന് തോന്നി. രക്ഷയ്ക്ക് ആയി ആരെങ്കിലും വന്നിരുന്നെങ്കിൽ.... ആരുടെ മുഖവും മനസ്സിലേക്ക് വരുന്നില്ല ... ഒരു വേള മനസ്സ് ഒന്ന് പേടിയാൽ പതറിയപ്പോൾ നന്ദു വീണുപോയി. അവളു വീണതും രണ്ടുപേർ ചേർന്ന് കൈകൾ നിവർത്തി പിടിച്ചു. നേതാവ് അവളുടെ മേലേക്ക് അമരാൻ തുടങ്ങും മുൻപേ കാലുകൊണ്ട് പ്രതിരോധിക്കാൻ തുടങ്ങി നന്ദു... പക്ഷേ വീണുപോയ അവളുടെ ആ പ്രതിരോധവും വിലപോയില്ല.... അയാൾ അവളുടെ അടിവയറിൽ തൊഴിച്ചു... വേദന കൊണ്ട് നന്ദു പുളഞ്ഞു ബോധം മറയും പോലെ തോന്നി.... ഓർമ പോകും മുന്നേ ആരുടെയോ പരിചിതമായ ഒരു അലർച്ച വ്യക്തമായി നന്ദു കേട്ടു . പെട്ടെന്ന് ബോധം പോയി.

************************************

ശിവൻ വന്നപ്പോൾ കണ്ട കാഴ്ച അസഹ്യമായിരുന്നു. അവൻ അലറി വിളിച്ചു കൊണ്ട് അവർക്ക് അരികിലേക്ക് പാഞ്ഞെത്തി. 
അവളുടെ കിടപ്പിൽ തന്നെ ശിവന് മനസ്സിലായി അവളുടെ ബോധം പോയെന്ന്. അവനെ നോക്കിയ മൂന്ന് പേരുടെ കണ്ണുകളിലും ഇരയെ നഷ്ടപ്പെടുത്തിയ വേദന കണ്ടൂ. കലിപൂണ്ട ശിവൻ രൗദ്രം ഭാവം പൂണ്ടുനിന്നു. വന്ന ദേഷ്യത്തിൽ ശിവന് നേതാവിന്റെ നെഞ്ചില് ആഞ്ഞ് ചവിട്ടി വീഴ്ത്തി. ശേഷം മറ്റു രണ്ടുപേരെ കൂടി ചവിട്ടി വീഴ്ത്തി. ആദ്യം അടികിട്ടിയവന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ എണീറ്റ് വന്നു... ഓടി വന്ന അവന്റെ സ്ഥാനത്ത് തന്നെ ആഞ്ഞ് ചവിട്ടി... അവൻ എഴുനേൽക്കാൻ ആകാതെ ഇരുന്നു പോയി .... പിന്നെ ബോധവും ഇതുകണ്ട കൂടെയുള്ളവർ രംഗം പന്തിയല്ല എന്ന് മനസ്സിലായി തിരികെ ഓടി...അവൻ അവരുടെ പുറകെ പോയില്ല... "കിട്ടുമെടാ നിങ്ങളെയൊക്കെ "എന്ന് അലറി വിളിച്ചു പറഞ്ഞു ശിവൻ നന്ദുവിന്റെ അരികിലേക്ക് ഓടി എത്തി. "ഗൗരി...മോളെ...കണ്ണ് തുറക്കൂ...കണ്ണ് തുറക്കെട..." ശിവൻ നന്ദുവിനെ കവിളിൽ തട്ടി കൊണ്ട് വിളിച്ചു. എഴുന്നേൽക്കുനില്ല എന്ന് കണ്ടപ്പോൾ അവൻ കാറിന്റെ അടുത്തേക്ക് ഓടി ചെന്ന് കുപ്പി വെള്ളം എടുത്ത് കൊണ്ട് വന്നു. അവൻ വെള്ളം കൈകളിൽ എടുത്ത് അവളുടെ മുഖത്തേക്ക് കുടഞ്ഞു. നന്ദു കണ്ണുകൾ ആയാസപെട്ട് തുറന്നു. കിട്ടിയ അടിയുടെ പുകച്ചിലും നീറ്റലും ഒരുപാട് ഉണ്ടായിരുന്നു അവൾക്ക്. ശിവനെ കണ്ട മാത്രയിൽ നന്ദു കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു... കരഞ്ഞു...ഉറക്കെ ഉറക്കെ കരഞ്ഞു... നില വിളിച്ചു കരഞ്ഞു... അവൻ അവളെ സമാധനപെടുത്തി കൊണ്ടിരുന്നു. "ഒന്നുമില്ലാ ഞാൻ വന്നില്ലേ...ഒന്നും സംഭവിച്ചില്ല...പേടിക്കണ്ട കൂടെയുണ്ട് ഞാൻ..."അവന്റെ നെഞ്ചില് അവളെ ചേർത്ത് വച്ച് തന്നെ ഇരുന്നു...പെട്ടന്ന് എന്തോ ഓർമ വന്നപോലെ നന്ദു അകന്നു മാറി... അപ്പോഴാണ് അവനും ശ്രദ്ധിച്ചത് സാരി ഉണ്ടായിരുന്നില്ല ... മാറിടങ്ങൾ കൈകൾ പിണച്ചു വച്ച് മറച്ചു മുട്ട് കാലിൽ തല കുമ്പിട്ടു ഇരുന്നു കരഞ്ഞു. അവൻ നന്ദുവിനെ അലിവോടെ നോക്കി ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവൻ ഇട്ടിരുന്ന ജാക്കറ്റ് ഊരി അവൾക്ക് ഇട്ടു കൊടുത്തു. പതുക്കെ അവളെ എഴുന്നേൽപ്പിച്ചു...ഈ സമയമെല്ലാം ശബ്ദമില്ലാതെ കരയുകയായിരുന്നു അവൾ. കണ്ണുനീർ ഒലിച്ചു കൊണ്ടേ ഇരുന്നു. ശിവൻ അവളെ ചേർത്ത് നിർത്തി.... നന്ദു നടക്കാൻ നന്നേ ബുദ്ധിമുട്ടി. വേച്ച് വേച്ച് അവൾ‌ നടക്കുന്നത് കണ്ട് ശിവൻ അവന്റെ ഇരു കൈകളിലും കോരി എടുത്തു നടന്നു.

ശിവന്റെ നെഞ്ചില് കാതോരം ചേർത്ത് കിടന്നപ്പോൾ എന്തോ ഒരു മിന്നൽ പിണർ അവളുടെ ഉള്ളിലൂടെ പാഞ്ഞു പോയി. ഏറ്റവും സുരക്ഷിതമായ കൈകളിൽ ആണ് താൻ എന്നു അവൾക്ക് തോന്നി. അവന്റെ ഹൃദയ താളം അവളുടെ കണ്ണിൽ നീർക്കണതിന്റെ തിളക്കം കൂട്ടി... ഇത് സന്തോഷത്തിന്റെ കണ്ണു നീരാണെന്ന് അവൾക്ക് തോന്നിപ്പോയി.... നന്ദു ശിവന്റെ കണ്ണിൽ ഉറ്റു നോക്കി.... അവിടെയും മിഴിനീർക്കണങ്ങൾ... ഏതോ നിമിഷത്തിൽ രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു അവളുടെ നോട്ടത്തെ പിൻവലിക്കാൻ അവൾക്കായില്ല... അവന്റെ മിഴിയിൽ താൻ നിറഞ്ഞു നിൽക്കാൻ അവൾ ഒരു നിമിഷം കൊതിച്ചു പോയി.... എന്തോ ഓർത്തപോലെ പെട്ടന്ന് അവൾ‌ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു. 

അവളെ കാറിന്റെ സീറ്റിൽ ഇരുത്തി. അവൻ ഡ്രൈവിംഗ് സീറ്റിലിരുന്ന്. ഒരു നിമിഷം ആലോചിച്ചു. ശേഷം ഫോൺ എടുത്തു...ഡയൽ ചെയ്തു...

"കിച്ചു എവിടെ എത്തി....ok... നീ വേഗം കല്യാണിയുടെ ക്ലിനിക്കിൽ പോയി അവളെയും കൂട്ടി എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരണം..... ok."

അവൻ വേഗം കാർ എടുത്ത് മുത്തേഴത്ത് വീട്ടിൽ എത്തി. അപ്പോഴും അവൻ തന്നെ നന്ദുവിനെ എടുത്തു മുറിയിലേക്ക് നടന്നു. അവൻ നന്ദുവിനെ എടുത്തു കൊണ്ട് വരുന്നത് കണ്ടു കൃഷ്ണൻ വാരിയർ പേടിച്ചു. അവൻ അവളെ മുറിയിൽ ബെഡിൽ കിടത്തി. "അയ്യോ.... എന്തായെൻ്റെ മോൾക്ക് പറ്റിയത്"  സീതമ്മ കരഞ്ഞു തുടങ്ങിയിരുന്നു. 
"അമ്മ കരയാതെ... ഗൗരിയുടെ ഡ്രസ്സ് മാറ്റി കൊടുക്കൂ"

അപ്പോഴേക്കുo കിച്ചു കല്യാണി ഡോക്ടർ ആയിട്ടു വീട്ടിലേക്ക് എത്തി.
"എന്താ ശിവ.... എന്നാ പറ്റിയത്,"

" ഭദ്രേ നീ കല്യാണിയെയും കൂട്ടി നന്ദുവിൻ്റെ റൂമില്ലേക്ക് ചെല്ലൂ" ശിവൻ അവരെ പറഞ്ഞു വിട്ടു. കിച്ചുവിൻ്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു " വാ..... പറയാം"

കുറച്ചു സമയത്തിന് ശേഷം കിച്ചുവും ശിവനും നന്ദുവിന്റെ റൂമിൽ എത്തി. അപ്പോഴേക്കും അവളുടെ മുറിവിൽ മരുന്നോക്കെ വച്ച് കുറച്ചു മെഡിസിൻ കൊടുത്തിരുന്നു. 

"രണ്ടു ദിവസം എന്തായാലും റെസ്റ്റ് എടുക്കണം. ഇൗ പാടൊക്കെ ഒന്ന് പോകണം...നന്ദു എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ വിളിക്കണം... ഇപ്പൊ ഞാൻ പോകുന്നു"

കല്യാണി അതു പറയുമ്പോൾ നന്ദു ചിരിച്ചു കൊണ്ട് തലയാട്ടി നിന്നു. "ഞാൻ കൊണ്ടുവിടാം കല്ലു.... താഴെ waite ചെയ്യൂ" ശിവൻ കല്യണിയോട് പറഞ്ഞു. 

തിരികെ നന്ദുവിന്റെ അടുത്ത് ഇരുന്നു. അവളുടെ കവിളിൽ മെല്ലെ തലോടി... നീര് വന്നിരുന്നു കവിളിൽ... അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ജ്വലിച്ചു. ഇത് കണ്ട നന്ദു അവന്റെ കൈകളിൽ മുറുകെ പിടിച്ചു. 

അവളെ നോക്കി ആ കൈകൾ മാറ്റി അവൻ എഴുന്നേറ്റു. "ഭദ്രേ നീ ഇന്ന് നന്ദുവിൻെറ കൂടെ കിടന്നാൽ മതി... ഞാൻ വരുമ്പോൾ നേരം വൈകും" കിച്ചു ഭദ്രയോട് പറഞ്ഞു ശിവനൊപ്പം നടന്നു.

" ഏട്ടാ...."അവളുടെ വിളിയിൽ രണ്ടുപേരും ഒരുപോലെ തിരിഞ്ഞു നിന്നു.

"അമ്മു...അവൾക്കൊരു ജീവിതം നമ്മൾ ആയി കൊടുത്തത് ആണ്... തിരിച്ചെടുക്കരുത്..." അമ്മുവിനോടുള്ള കരുതൽ ആയിരുന്നു അവളുടെ വാക്കുകളിൽ...

"പക്ഷേ അവൻ അറിയണം പെണ്ണെന്നു പറഞ്ഞാൽ പുരുഷന്റെ കാമം തീർക്കാനുള്ള ഒരു ഉപകരണം മാത്രമല്ല എന്ന് "... അത് പറയുമ്പോ അവളുടെ കണ്ണുകളും ജ്വലിച്ചു.

ഒരു ചെറു ചിരിയോടെ രണ്ടുപേരും പുറത്തേക്ക് നടന്നു.

കല്യാണിയെ ക്ലിനിക്കിൽ ആക്കിയതിന് ശേഷം അവർ പോകാൻ വേണ്ടി കാർ തിരിച്ചപ്പോൾ ശിവന്റെ ഫോണിൽ ഒരു കോൾ വന്നു" പറയട...ok"

"എവിടേക്ക് ആണ് ശിവ പോകുന്നേ..."

"കിച്ചു അവന്മാരെ കിട്ടി..."

വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ ശിവൻ വണ്ടി നിർത്തി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പരിചിതമായ ഒരു നിഴൽ അവർക്ക് അരികിലേക്ക് വരുന്നത് കിച്ചു കണ്ടൂ. അവന്റെ മനസ്സ് മന്ത്രിചതു പുറത്തേക്ക് വന്നു

"ദത്തൻ"


പ്രണയിനി   15

"എവിടേക്ക് ആണ് ശിവ പോകുന്നേ..."

"കിച്ചു അവന്മാരെ കിട്ടി..."

വിജനമായ ഒരു സ്ഥലത്ത് പണി പൂർത്തിയാക്കാത്ത പഴയ ഒരു ബിൽഡിംഗ് മുൻപിൽ ശിവൻ വണ്ടി നിർത്തി. കാറിന്റെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിൽ പരിചിതമായ ഒരു നിഴൽ അവർക്ക് അരികിലേക്ക് വരുന്നത് കിച്ചു കണ്ടൂ. അവന്റെ മനസ്സ് മന്ത്രിചതു പുറത്തേക്ക് വന്നു

"ദത്തൻ"

ശിവൻ ആദ്യം ഇറങ്ങി. കിച്ചു ഒരു പകപ്പോടെ പതുക്കെ ഡോർ തുറന്നു. ദത്തൻ നടന്നു കിച്ചുവിന് അരികിൽ എത്തി. കുറച്ചു നിമിഷങ്ങൾ പരസ്പരം ഒന്നും സംസാരിക്കാൻ കഴിയാതെ മൂവരും നിന്നു. ദത്തന്റെ കണ്ണു നിറഞ്ഞു വന്നു. കിച്ചു ദത്തന്റെ തോളിൽ കൈ വച്ചു. പെട്ടന്ന് രണ്ടുപേരും പുണർന്നു. ഒരുപാട് നാളത്തെ പരാതികളും പരിഭവങ്ങളും കണ്ണീരാൽ ഒലിച്ചു തുടങ്ങി. കുറച്ചു നിമിഷം ശിവൻ അവരെ നോക്കി നിന്നു പുഞ്ചിരിച്ചു. അവന്റെ കണ്ണും നിറഞ്ഞത് കവിളിലൂടെ കണ്ണുനീർ ഒലിച്ചപ്പോൾ ആണ് അവൻ അറിഞ്ഞത്. അവനും അവർക്കൊപ്പം കൂടി പുണർന്നു കുറച്ചു നിമിഷങ്ങൾ. പിന്നീട് മൂന്നുപേരും കൂടി ബിൽഡിംഗ് ഉള്ളിലേക്ക് നടന്നു.

"നീയെന്താ കരുതിയത് ഇൗ രാഹുൽ മാധവനെ കല്യാണവും കഴിച്ചു ഇവിടുത്തെ കെട്ടിലമ്മ ആയി വാഴാമെന്നോ... നടക്കില്ല അമ്മു... ഞാൻ നിന്നെ മോഹിച്ചു... അത് നിന്റെയി ശരീരമാണ്"

അമ്മുവിന്റെ ശരീരത്തിൽ കൈകൾ ഇഴച്ച് കൊണ്ട് രാഹുൽ പറഞ്ഞു.

"ഒരു തവണയിൽ കൂടുതൽ ഒരു പെണ്ണിനെയും ഞാൻ ഉപയോഗിച്ചിട്ടില്ല.... പക്ഷേ നീ... നീ ഒരു ചരക്ക് തന്നെയാ... അതുകൊണ്ടാ നിന്റെ പുറകെ തന്നെ ഞാൻ ഉണ്ടായിരുന്നത്."

അമ്മു നിസ്സംഗതയോടെ നിന്നു അവൻ പറയുന്നത് എല്ലാം കേട്ടു. 

"കാൽ കാശിനു ഗതിയില്ലാതെ ഒരു ചായകടക്കരന്റെ മോൾക്ക് വന്നു കയറാനുള്ള വീട് ആണോ ഇത്....നീയെന്നും ഇവിടുത്തെ വേലക്കാരി ആയിരിക്കും " കയ്യിൽ ഇരുന്ന ഗ്ലാസിലെ ഡ്രിങ്ക്സ് ഒറ്റ വലിക്കു കുടിച്ചു... എന്നിട്ട് കാർക്കിച്ചു തുപ്പി... അപ്പോഴും അമ്മു ഒന്നും പറയാതെ ക്ഷമയോടെ കണ്ണുകൾ അടച്ചു നിന്നു.

"നിന്റെ ഇൗ പേടിച്ച പേട മാൻ മിഴികൾ...എന്നെ കാണുമ്പോൾ ഉള്ള നിന്റെ കണ്ണുകളിലെ പിടപ്പു അതാണ്...അതാണ് എനിക്കിഷ്ടം..."അതും പറഞ്ഞു അവളെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു. അപ്പോഴും അമ്മു കണ്ണുകൾ അടച്ച് തന്നെ ഇരുന്നു.

" എന്നെ എല്ലാവരും കൂടി തോൽപ്പിച്ചതല്ലെ... എന്റെ അച്ഛന് പോലും പേടി... തൂ.... അതും ഒരു പീറ പെണ്ണിനെ... അവൾക്കുള്ള വിരുന്ന് ഞാൻ ഒരുക്കിയിട്ടുണ്ട്.... അവളോരുത്തി ... ആ നന്ദ ടീച്ചർ... അവരാണ് എന്നെ കുരുക്കിയത്" രാഹുൽ പറഞ്ഞു നിർത്തി. കേട്ടത് വിശ്വസിക്കാൻ കഴിയാതെ അമ്മു കണ്ണുകൾ വലിച്ചു തുറന്നു അവനെ മിഴിച്ചു നോക്കി.

"നീയെന്നെ മിഴിച്ചു നോക്കണ്ട. നന്ദ ടീച്ചറുടെ വിരുന്ന് ഇപ്പോ കഴിഞ്ഞു കാണും. ഞാൻ ഒന്നു വിളിച്ചു നോക്കട്ടെ" രാഹുൽ ഫോൺ എടുത്ത് വിളിക്കാൻ തുടങ്ങി. എത്ര വട്ടം വിളിച്ചിട്ടും ഫോൺ കണക്ട് ആകുന്നില്ല.
" ഛേ"  ദേഷ്യം കൊണ്ടു ഫോൺ വലിച്ചെറിഞ്ഞു,

"അവർക്കുള്ളത് ഇപ്പൊ കിട്ടി കാണും " അമ്മു രൂക്ഷ നോട്ടത്തോടെ പറഞ്ഞു നിർത്തി. 

"നീയെന്താ പറഞ്ഞത്..." രാഹുൽ അമ്മുവിന്റെ കവിളിൽ കുത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

"ഡാ...അവളെ വിടാടാ നായേ"

അലർച്ച കേട്ട് രാഹുൽ നോക്കുമ്പോൾ മുന്നിൽ നിൽക്കുന്ന ശിവനെയും കിച്ചുവിനെയും കണ്ടൂ. അവരുടെ നോട്ടത്തിലെ അഗ്നിയിൽ അവൻ വെന്തു പോയെന്ന് അവന് തന്നെ തോന്നിപ്പോയി. അപ്പോഴാണ് കയ്യിൽ വലിയ ഒരു ഇരുമ്പിന്റെ ദണ്ഡ് മായി ഒരുവൻ അവർക്ക് അരികിലേക്ക് വന്നത്... ആ ദണ്ഡിൽ കൂടി ചോര ഒഴുകുന്നുണ്ടായിരുന്നു. 

"ദത്തെട്ടൻ" അമ്മു മന്ത്രിച്ചത് രാഹുൽ കേട്ടു.

അപ്പോഴേക്കും മാധവനും ഭാര്യയും അവിടേക്ക് എത്തി.

ശിവൻ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു നിൽക്കുകയായിരുന്നു.

"മാധവാ...നിനക്ക് അറിയാലോ എന്നെ .... ശരിക്കും.... എന്നിട്ടാണ് ഈ പന്ന ചെറുക്കൻ എന്റെ പെണ്ണിന്റെ നേരെ..."

"ശിവാ...സത്യം ആയിട്ടും എനിക്കൊന്നും അറിയില്ലായിരുന്നു. നീ പൊറുത്തു തരണം. ഈ ഒരു തവണ" മാധവൻ ശിവനോട് കെഞ്ചി.

"ഇവന് ഈ തെറ്റിന് മാപ്പില്ല..."

"അല്ലെങ്കിലും തെറ്റ് ചെയ്തു എന്നൊരു ഭാവവും അവനില്ല...അതിനുള്ള ശിക്ഷ അവൻ അനുഭവിക്കണം " കിച്ചുവും രോക്ഷത്തോടെ പറഞ്ഞു നിർത്തി.

"സാർ...സാർ ഒരു reputed പൊസിഷനിൽ ഇരിക്കുന്ന വ്യക്തി അല്ലേ...സാർ പ്ലീസ് എന്റെ മകനെ ഈ ഒരു തവണ വെറുതെ വിടണം"

മാധവൻ ദത്തന് അരികിൽ ചെന്ന് കൈപിടിച്ച് പറഞ്ഞു.

ദേവദത്തൻ മാധവന്റെ കയ്യിൽ മുറുകെ പിടിച്ചു. മാധവന് ഒരു സമാധാനം തോന്നി ആ നിമിഷം.

"ശരിയാണ് ഞാൻ ഒരു reputed പൊസിഷനിൽ ഇരിക്കുന്ന വ്യക്തി ആണ്. ഞാൻ ഈ പൊസിഷനിൽ എത്തും മുന്നെയും ഇപ്പോഴും എന്റെ എല്ലാം ആണ് നന്ദുട്ടൻ... അവളെ ആണ് ഈ പുന്നാര മോൻ....പേടിക്കണ്ട മാധവാ ഞങ്ങൾ കൊല്ലില്ല...കാലോ കയ്യോ...ആവശ്യം വേണ്ടത് ഞങ്ങൾ എടുത്തോളാം"

ദേവദത്തൻ പറഞ്ഞു നിർത്തിയതും തന്റെ എല്ലാ പ്രതീക്ഷയും കഴിഞ്ഞു എന്ന് അയാൾക്ക് മനസ്സിലായി. ഇവരിൽ നിന്നും ഒരിക്കലും തന്റെ മകനെ രക്ഷിക്കാൻ കഴിയില്ല എന്ന് അയാൾ ഉറപ്പിച്ചു. എങ്കിലും ഒരു അവസാന പ്രതീക്ഷ എന്നോണം അമ്മുവിന്റെ കയ്യിൽ പിടിച്ചു മാധവൻ പറഞ്ഞു " മോളെ ഇനി നീ പറഞ്ഞാൽ മാത്രമേ ഇവർ കേൾക്കൂ...."

അമ്മു ഒഴുകി വന്ന കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് മാധവനെ നോക്കി. എന്നിട്ട് ശിവന്റെ അരികിലേക്ക് ചെന്ന് പറഞ്ഞു.

"എന്റെ താലി മാത്രം അറുക്കരുത് ശിവേട്ട... ജീവന്റെ ഒരു കണിക മാത്രം ബാക്കി വച്ചാലും മതി " ശിവൻ പതുക്കെ അമ്മുവിന്റെ തലയിൽ തലോടി. 

"മോളെ ...ഒരു പെണ്ണ് എന്നാൽ കാമിക്കാൻ മാത്രം ഉള്ള ഒരു ഉപകരണം അല്ലയെന്ന് ഇവന് മനസ്സിലാക്കി കൊടുക്കണം. ഇത് നന്ദുവേച്ചി തന്നെയാണ് പറഞ്ഞത്"

അവൾ തലയാട്ടി. എങ്കിലും അവളുടെ കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു. ഇതൊക്കെ കണ്ടു രാഹുലിൻ്റെ മദ്യത്തിൻ്റെ കെട്ട് വിട്ടു പോയിരുന്നു. അവൻ്റെ കണ്ണിൽ ഭയം ഉടലെടുത്തു

ശിവനും കിച്ചുവും അവനെ വലിചിട്ടു അടിച്ചു, മാറി മാറി രണ്ടു പേരും കണക്കിന് കൊടുത്തു. രാഹുലിന് ഒന്ന് അലറി കരയാൻ പോലും ആകാത്ത വിധം. അമ്മു കണ്ണുകൾ അടച്ചു ഒരു മൂലയിൽ നിന്നു. മാധവനെ ദേവദത്തൻ പിടിച്ചു വെച്ചു.രാഹുലിൻ്റെ അമ്മയും നിന്നു ഒരുപാട് കരഞ്ഞുപറഞ്ഞു നോക്കി.

"ശിവാ...എന്റെ പങ്കു ഞാൻ കൊടുത്തില്ല..."

ശിവൻ ഒരു ചിരിയോടെ രാഹുലിന്റെ നെഞ്ചില് മുഷ്ടി ചുരുട്ടി ഒന്ന് കൂടി കൊടുത്തു. കിചും ശിവനും ദത്തന് വേണ്ടി മാറി കൊടുത്തു. അടി നിന്ന ഗ്യാപ്പിൽ രാഹുൽ നിവർന്നു നിന്ന് ദേവദത്തൻ അടുത്ത് വന്നതും അവന്റെ നെഞ്ചില് ആഞ്ഞ് തള്ളി ദേവദത്തൻ അടുത്തിരുന്ന ഫർണീച്ചറിൽ തട്ടി വീണു നെട്ടിയൽപ്പം പൊട്ടി ചോര വന്നു.

"ഒൗഹ്‌" ദേവദത്തൻ ചാടി എണീറ്റു... ചെക്കന് കിട്ടിയത് മതിയായില്ല...ഉം...അല്ലേ ശിവ

ദേവദത്തൻ കണ്ണ് ചിമ്മി തുറക്കും വേഗത്തിൽ കാലുമടക്കി അവന്റെ നെഞ്ചില് നോക്കി തന്നെ തൊഴിച്ചു. പിന്നീട് കയ്യിൽ ഇരുന്ന ഇരുമ്പ് ദണ്ഡ് എടുത്തു അവന്റെ അരികിലേക്ക് ചെന്നു നിന്നു.

"എന്റെ നന്ദുട്ടന്റ അടുത്ത് ചെയ്തത് ഇനി നീ ലോകത്തിലെ ഒരു പെണ്ണിനോടും ചെയ്യാതിരിക്കാൻ മോനെ നിന്റെ കൈ ഞാൻ എടുക്കുവ.." അതും പറഞ്ഞു അവന്റെ വലതു കൈ നോക്കി ആഞ്ഞ് വീശി. രാഹുലിന്റെ അലർച്ചയിൽ വീട് തന്നെ കുലുങ്ങി പോയെന്ന് തോന്നി പോയി...വലതു കയ്യിലെ മാംസത്തിൽ നിന്നും എല്ലു പുറത്തേക്ക് തള്ളി നിന്നു...

കിച്ചു ദേവദത്തന്റെ കയ്യിൽ നിന്നും ദണ്ഡ് വാങ്ങി..." ഇത് എന്റെ വക...അല്ലെങ്കിൽ പിന്നെ ഞാൻ ഒരു സഹോദരൻ ആണെന്ന് പറഞ്ഞിട്ട് എന്തിനാ" രാഹുലിന്റെ ഇടതു കാലിലെ തുടയിലേക്ക് ദണ്ഡ് പാഞ്ഞു ചെന്നു. മാധവൻ തലക്ക് കൈ കൊടുത്ത് നിലത്ത് ഇരുന്നു പോയി. അമ്മു അപ്പോഴും കണ്ണുകൾ തുറന്നില്ല. ശിവൻ മാധവന് അരികിലേക്ക് ചെന്നു പറഞ്ഞു. 
"എല്ലാ സുഖ സൗകര്യങ്ങളും കൊടുത്ത് മക്കളെ വളർത്തിയാൽ മാത്രം പോര...സ്ത്രീകളെ ബഹുമാനിക്കാൻ കൂടി പഠിപ്പിക്കണം... നല്ല സംസ്കാരം പഠിപ്പിക്കണം...ഇത് തനിക്കുള്ള ശിക്ഷ ആണ്... തന്റെ മോൻ അനുഭവിക്കുന്നത് താൻ കാണണം...അതാണ് തനിക്ക് തരുന്ന ശിക്ഷ"

" ഡാ...നീ പറഞ്ഞ വെറും ചായക്കടക്കാരന്റെ മകൾ കാരണം ആണ് നിന്നെ ജീവനോടെ വിടുന്നത്. ഇനി നീ അറിയണം... പരസഹായം ഇല്ലാതെ കിടക്കുമ്പോൾ നീ അറിയും ഇവളെ...സ്വന്തം ഭാര്യയെ... മനസ്സിലായോട "

അതും പറഞ്ഞു മൂവരും തിരിഞ്ഞു...എന്തോ ഓർത്ത പോലെ ശിവൻ വീണ്ടും വന്നു പറഞ്ഞു. " നീ കൊട്ടേഷൻ കൊടുത്ത മൂന്ന് പേരുണ്ടല്ലോ... പരലോകത്തു വിട്ടിട്ടുണ്ട്.." അവൻ പറഞ്ഞത് കേട്ട് രാഹുൽ ആ വേദനയിലും ഞെട്ടി വിറച്ചു.

"ദത്ത നീ വരുന്നില്ലേ" കിച്ചു ദേവദത്തനോട് ചോദിച്ചു.

"ഞാൻ വരും...അധികം വൈകാതെ...ഇപ്പൊ പോകട്ടെ" ദേവദത്തൻ ചിരിച്ചുകൊണ്ട് പറഞ്ഞു. 

പിറ്റേന്ന് തന്നെ ശിവന് ഡൽഹിയിൽ പോകണം ആയിരുന്നു. അവൻ ഗൗരി(നന്ദു) യെ കാണാൻ ചെന്നു. കിച്ചു ആ സമയം അവന്റെ പണിപ്പുരയിൽ ആണെന്ന് ഭദ്ര ഒരു ചായ ശിവന് കൊടുത്ത് കൊണ്ട് പറഞ്ഞു. അവൻ ചായ കുടിച്ചു ഗൗരി(നന്ദു)യുടെ മുറിയിലേക്ക് നടന്നു.
അവൻ വാതിലിൽ മുട്ടി...വാതിൽ ഒന്ന് ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ.

നന്ദു ജനലിൽ പുറത്തേക്ക് തന്റെ ചെമ്പക മരത്തെ നോക്കി നിൽക്കുകയായിരുന്നു. ശബ്ദം കേട്ടു തിരിഞ്ഞു ശിവൻ വരുന്നത് കണ്ട് അവൾ ഹൃദ്യമായി പുഞ്ചിരിച്ചു.

"ആഹാ... ആളു നല്ല ഉഷാറയല്ലോ..."

നന്ദു ജനലിൻ അടുത്ത് തന്നെ നിന്നു. അവൻ അവളുടെ അടുത്ത് ചെന്ന് കവിളിൽ മെല്ലെ തലോടി..."നീര് കുറഞ്ഞിട്ടുണ്ട്... മെഡിസിൻ മറക്കാതെ കഴിക്കണം...പിന്നെ സീതമ്മക്ക് അറിയാം കുറെ പൊടി കൈകൾ നീര് കുറയ്ക്കാൻ...അതൊക്കെ ചെയ്യുന്നുണ്ട് അല്ലേ" ശിവൻ പറഞ്ഞു നിർത്തി അവളെ നോക്കി. 
നന്ദു ചിരിച്ചുകൊണ്ട് തലയാട്ടി. ഒന്നും മറുപടി പറഞ്ഞില്ല. കുറച്ചു നേരം അവർക്കിടയിൽ മൗനം...

"ഞാൻ...ഞാൻ ഇന്ന് ഡൽഹിയിൽ പോകും കുറച്ചു കഴിഞ്ഞ് വരൂ...സ്കൂൾ പ്രോഗ്രംസ് കാര്യങ്ങൾ എല്ലാം കൃത്യമായി അറിയിക്കണം. ഫംഗ്ഷൻ മുൻപ് ഞാൻ വരും"

നന്ദു മറുപടി ഒന്നും പറഞ്ഞില്ല. തലയാട്ടി സമ്മതിച്ചു.

പിന്നെയും മൗനം. നന്ദു തല കുമ്പിട്ടു നിന്നു. 

"എങ്കിൽ ഞാൻ പോട്ടെ ഗൌ... അല്ല...നന്ദു"

അതും പറഞ്ഞു ശിവൻ തിരിഞ്ഞതും അവന്റെ കയ്യിൽ ഒരു പിടി വീണു. അവൻ തിരിഞ്ഞു നോക്കി. നന്ദു അവനെ തന്നെ നോക്കി നിൽക്കുന്നു.

"നന്ദു അല്ല ഗൗരി...ഗൗരി മതി...പോയിട്ട് വരാം എന്ന് പറയൂ"

പ്രണയിനി   16


എയർപോർട്ടിലേക്ക് ഉള്ള ഡ്രൈവിങ്ങിൽ ശിവൻ വളരെ സന്തോഷവാനായിരുന്നു. മങ്ങിയ പ്രതീക്ഷകൾക്ക് ഒരു ജീവൻ വന്നപോലെ പ്രകാശം ജ്വലിക്കുന്നു മനസ്സിൽ. ഇത്രയും നാളുകൾ.... വർഷങ്ങൾ ആയി മനസ്സിൽ ആളികത്തിയിരുന്ന തീ... ആ തീ അണയ്ക്കാൻ ഗൗരിയുടെ ഒരു ചെറു പുഞ്ചിരി മതിയായിരുന്നു എന്ന് തോന്നി പോയി.... അവനു അറിയാം അവളുടെ മനസ്സിന്റെ ഏതോ ഒരു കോണിൽ തനിക്കായി ഒരു സ്ഥലം ഉണ്ടെന്ന്... തന്നോടുള്ള സ്നേഹം ഒരു വിത്ത് ആയി പാകാൻ അവളുടെ മനസ്സിനെ പാകപ്പെടുത്തി എടുക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ തടസം എന്താണെന്ന് കഴിഞ്ഞ കുറച്ചു നാളുകൾ ആയി എനിക്ക് മനസ്സിലായിരുന്നില്ല...ഒടുവിൽ ഞാൻ അറിഞ്ഞു അതിനു കാരണം അവളുടെ ദേവേട്ടൻ ആയിരുന്നു. അവൻ വേണ്ട എന്ന് പറഞ്ഞതിന്റെ കാരണം ആയിരുന്നു. എല്ലാം തിരിച്ചറിയുന്ന നിമിഷം ആ സ്നേഹ വിത്ത് അവളുടെ മനസ്സിൽ പാകുമെന്ന് എനിക്ക് ഉറപ്പുണ്ട്...അത് കിളിർത്തു അതിൽ ഒരു സ്നേഹ വസന്തം തന്നെ തളിർക്കും എന്നുറപ്പുണ്ട്... ഇത്രയും വർഷങ്ങൾ കാത്തിരുനില്ലെ...ഇനി കുറച്ചു കൂടി എന്ന് മനസ്സ് പറയുന്നു...

മുഖത്തെ നീരും പാടുകളും കാരണം രണ്ടു ദിവസം ലീവ് എടുത്തു സ്കൂളിൽ നിന്നും. ശനിയാഴ്ച കളക്ടറെ കാണാൻ നേരിട്ട് കളക്ടറേറ്റിൽ എത്തികൊള്ളം എന്ന് ശ്രീനാഥ് സാറിനോട് പറഞ്ഞിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഭദ്രയ്ക്ക് ഒരു പരിഭ്രമം കാണുന്നുണ്ട്.. എത്രയൊക്കെ ശ്രമിച്ചാലും ഭദ്രയുടെ കണ്ണിൽ അവളുടെ ഏട്ടനെ കാണാനുള്ള സന്തോഷം തിളക്കം കൂട്ടുന്നു.... അവളാണെങ്കിലോ ദേഷ്യത്തിന്റെ മൂടു പടം അണിഞ്ഞു അത് മറയ്ക്കാൻ ശ്രമിക്കുന്നു. അത് കാണുമ്പോൾ ഞാനും കിച്ചുവെട്ടനും അവളെ കളിയാക്കി കളിയാക്കി ഒരു വഴിയാക്കി.  എനിക്കും ചെറുതല്ലാത്ത ഒരു പരിഭ്രമം ഉണ്ട്. അത് എന്തുകൊണ്ടാണ് എന്നറിയില്ല.... ഞാൻ ഇപ്പൊ ദേവെട്ടനെ സ്നേഹിക്കുന്നുണ്ടോ... അറിയില്ല എന്നാണോ... അല്ല..ഇല്ല.. ദേവേട്ടൻ മറ്റൊരാളുടെ സ്വന്തം ആണെന്ന് ഊട്ടി ഉറപ്പിച്ചു കഴിഞ്ഞു മനസ്സിനെ...ഇപ്പോഴുള്ള പരിഭ്രമം ... അത് സ്വാഭാവികം ആയിരിക്കും... അങ്ങനെ ആശ്വസിച്ചു . 

ശനിയാഴ്ച പതിനൊന്നരയോടെ തന്നെ കലക്ട്രേറ്റ് എത്തി. ശ്രീനാഥ് സാറും എത്തിയിരുന്നു. ഞങ്ങൾ വന്നതിനു ശേഷം ഒരുമിച്ച് കയറാം എന്ന് പറഞ്ഞു ഞങ്ങളെ കാത്തു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഓഫീസിൽ ചെന്നപ്പോൾ വിസിറ്റിംഗ് ഏരിയയിൽ കാത്തിരിക്കാൻ പറഞ്ഞു. നന്ദു പതുക്കെ എഴുനേറ്റു ഓഫീസ് റൂമിനടുതെക്ക്‌ ചെന്നു. "ദേവദത്തൻ IAS" പേരെഴുതിയ ബോർഡ് കണ്ണിലുടക്കി.

"ദേവേട്ടാ...എന്റെ ഒരു ആഗ്രഹം ആണ് "

"നിനക്ക് ഒരു ആഗ്രഹമെയുള്ളോ നന്ദുട്ട"

"ഇപ്പൊ തോന്നിയ ആഗ്രഹം പറയട്ടെ .... കേൾക്കുന്നുണ്ടോ" ദേവദത്തൻ അവളുടെ മുടി ഇഴകളിൽ ചെമ്പകം ഒളിപ്പിക്കുനതിൽ ആയിരുന്നു ശ്രദ്ധ. 

"എന്റെ ദേവേട്ടാ...നിങ്ങൾക്ക് ഈ ചെമ്പക പൂവിന്റെ മണം ഇത്ര ഇഷ്ടമാണോ"

"ഇൗ ചെമ്പകതിനു സൗരഭ്യം കൂടുന്നത് നിന്റെ മുടി ഇഴകളിൽ ഇത് ഇങ്ങനെ ഇരിക്കുമ്പോൾ ആണ്... അ സൗരഭ്യം എനിക്ക് ഇങ്ങനെ നുകരണം " അവളുടെ മുടി ഇഴകളിൾ അവന്റെ മുഖം പൊത്തി..

"ഛെ...അയ്യേ... വിടു ദേവേട്ടാ..."

"ശരി വിട്ടു...ഇനി പറ..."നന്ദുവിന്റെ പിൻ കഴുത്തിൽ താടി ഊന്നി കൊണ്ടു ദേവദത്തൻ ചോദിച്ചു

"എനിക്കീ കളക്ടർ ദേവദത്തൻ IAS എന്നു പേരെഴുതിയ കാറിൽ ഏട്ടന്റെ ചുമലിൽ ചാരി കുറെ ദൂരം യാത്ര ചെയ്യണം "

"കൊള്ളാലോ...പക്ഷേ ഒരു പ്രശ്നം ഉണ്ടല്ലോ...കളക്ടറുടെ വാഹനം അനൗദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല... ഇപ്പൊ നാല് പാടും ക്യാമറ കണ്ണുകൾ ആണ് മോളെ.. "

നന്ദു ചുണ്ട് കൂർപ്പിച്ചു ചിണുങ്ങി.

"കൊണ്ടുപോകാം എന്റെ നന്ദുട്ടനെ...പോരെ പിണങ്ങല്ലെ മാഷേ..."ദേവദത്തൻ നന്ദുവിന്റെ താടിയിൽ പിടിച്ചു പറഞ്ഞു.

"നേര്യമംഗലം സ്കൂളിൽ നിന്നും വന്നിട്ടുള്ള ടീച്ചേഴ്സ് അകത്തേക്ക് കേറികൊള്ളു " പെട്ടന്ന് ഉച്ചത്തിലുള്ള ശബ്ദം കേട്ട് നന്ദു ഞെട്ടി. 

ഭദ്ര കണ്ണ് മിഴിച്ചു നന്ദുവിനെ നോക്കി. നന്ദുവിനും ഒരു പരിഭ്രമം ഉണ്ടായിരുന്നു. ദേവേട്ടന്റെ ഓർമകൾ...

ഓഫീസ് റൂമിലേക്ക് നടക്കുംതോറും എന്തോ കാലുകൾക്ക് വല്ലാത്ത ബല കുറവ് തോന്നുന്നു നന്ദുവിന്. ഒരു ധൈര്യത്തിന് എന്നോണം ഭദ്രയുടെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ കൈകൾ ഫ്രിഡ്ജിൽ വച്ചപോലെ തണുത്തു ഇരിക്കുന്നു. നന്ദുവിന്റെ മിഴികളിൽ നീർകണങ്ങൾ ഒത്തു ചേരാൻ വെമ്പും പോലെ... തന്റെ മിഴിനീരിനെ ശാസനയോടെ പിടിച്ചു നിർത്താൻ ശീലിച്ചത് എത്ര നന്നായെന്ന് നന്ദുവിനു തോന്നി. തന്റെ ഹൃദയം അതിന്റെ ഇഷ്ടത്തിന് പെരുമ്പറ കൊട്ടുന്നത് നന്ദു അറിഞ്ഞു... ഭദ്രയുടെ കാര്യവും മറിച്ചല്ല... 

ശ്രീനാഥ് സാർ ആണ് ആദ്യം കേറിയത്. പുറകെ ഭദ്രയും നന്ദുവും. ആദ്യ കാഴ്ചയിൽ തന്നെ തന്റെ പരിഭ്രമം എവിടെയോ ഓടി ഒളിച്ചെന്ന് തോന്നി പോയി നന്ദുവിനു. ഒരു മാറ്റവുമില്ല ദേവേട്ടന്. ഷേവ് ചെയ്ത താടിയും തിളക്കമാർന്ന കണ്ണുകളും ഒരിത്തിരി തടിച്ചു. പിന്നെയെല്ലാം പഴയത് പോലെ. എല്ലാവരെയും പിടിച്ചു ഇരുത്താൻ കഴിവുള്ള ആ പതിവ് പുഞ്ചിരിഞങ്ങളെ കണ്ടപ്പോൾ ആ മുഖത്ത് ഉണ്ടായിരുന്നു. നെറ്റിയിൽ ഒരു ബാൻഡേജ് ഒട്ടിച്ചിട്ടുണ്ട്. എങ്കിലും ആ കണ്ണിലെ കാന്തികത അതില്ലെന്ന് തോന്നിപോയി. ഇനി തന്റേത് അല്ലതത്തുകൊണ്ട് തനിക് തോന്നുനതാണോ അറിയില്ല. നന്ദു ആലോചിച്ചു നിന്നു. ദേവേട്ടന്റെ ടേബിൾ മുന്നിലും ഉണ്ടായിരുന്നു ഒരു ദേവദത്തൻ IAS എന്നൊരു ബോർഡ്. എന്തുകൊണ്ടോ അതുകണ്ടപ്പോൾ ഉള്ളിൽ ഭയങ്കര സന്തോഷം. എത്ര ആശിച്ചു കഷ്ടപ്പെട്ട് നേടിയത് ആണ്. 

"വരൂ...വരൂ... ഇരിക്കു ഒരുപാട് നേരം ആയോ കാത്തിരിക്കുന്നത്...അത്യാവശ്യം ഒരു മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ്... സോറി"

ദേവദത്തന്റെ വാക്കുകൾ ചിന്തയിൽ നിന്നു ഉണർത്തി. ഭദ്ര അപ്പോഴാണ് അവന്റെ നെറ്റിയിലെ ബാൻഡേജ് കാണുന്നത്. 

"അയ്യോ...ഇത് എന്താ പറ്റിയത് ഏട്ടാ...??" ഒരു സഹോദരിയുടെ എല്ലാ ആകുലതകളോടെയും ആയിരുന്നു ഭദ്ര അത് ചോദിച്ചത്.

അത് കേട്ട് ഒരുനിമിഷം ദേവദത്തൻ ഭദ്രയെ തന്നെ നോക്കി...അവന്റെ കണ്ണ് നിറഞ്ഞു. അപ്പോഴാണ് ഭദ്രക്ക് താൻ എന്താ ചോദിച്ചത് എന്നതിനെ പറ്റി ഒരു സ്വഭോധം ഉണ്ടായത്. "ഞാൻ ഏട്ടനോട് പിണക്കത്തിൽ ആയിരുന്നല്ലോ... ചേ...നാണക്കേട് ആയല്ലോ" അവൾ ആത്മഗതം പറഞ്ഞു.

മറുപടി പറയാതെ അവൻ ചിരിച്ചു കൊണ്ട് അവരോട് ഇരിക്കാൻ പറഞ്ഞു. ശ്രീനാഥ് സാർ വന്ന കാര്യം വിശദമായി പറഞ്ഞു കൊടുത്തു. നന്ദുവിന്റെ കണ്ണുകൾ ചുറ്റും പരതി നടന്നു എങ്കിലും ഇടക്ക് ദേവദത്തന്റെ കണ്ണുകളും ആയി കൊരുക്കും. അപ്പോഴും അവൾ‌ തന്നെ തന്റെ മിഴികളെ പിൻവലിക്കും. സംസാരത്തിൽ തന്നെ നല്ല വ്യത്യാസം ഉണ്ട്. പഴയ ദേവദത്തൻ ആണോ എന്നുപോലും തോന്നി. ഒരു കളക്ടറുടെ പവർ ആണ് ആ സംസാരത്തിൽ. ഭദ്ര തന്റെ സാരിയുടെ മുന്താണി എടുത്തു തെരു പിടിപ്പിച്ചു ഇരിക്കുന്നത് നന്ദു ശ്രദ്ധിച്ചു. അവളുടെ വീർപ്പുമുട്ടൽ അവളുടെ മുഖത്തും പ്രകടം ആയിരുന്നു.

"അപ്പോ ശ്രീനാഥ് സാർ പറഞ്ഞതുപോലെ അടുത്ത മാസം പത്താം തീയതി തന്നെ ഫങ്ഷൻ അറ്റൻഡ് ചെയ്യാൻ ഞാൻ എത്തും. എനിക്ക് യാതൊരു വിധ ബുദ്ധിമുട്ടും ഇല്ല. നിങ്ങളുടെ ആരുടെയെങ്കിലും കോൺടാക്ട് ഡീട്ടെയിൽ ഇവിടെ കൊടുക്കണം. ഞാൻ പഠിച്ചു വളർന്ന സ്കൂൾ അല്ലേ...ഒരുപാട് ഓർമ്മകൾ ഉണ്ട്... അതു മാത്രവുമല്ല എന്റെ സ്വന്തം നാടും .. കുറെ ആയി വന്നിട്ട്... ഞാൻ വരും " അതും പറഞ്ഞു ശ്രീനാഥ് സാറിന് ഹസ്തദാനം നൽകി ഞങ്ങളുടെ രണ്ടുപേരുടെയും മുഖത്തേക്ക് നോക്കി.

"thank you sir" അതും പറഞ്ഞു ശ്രീനാഥ് സാർ എഴുനേറ്റു. ഒപ്പം ഞങ്ങളും. "സാറിന്റെ കൂടെ വന്നിട്ട് നിങ്ങളൊന്നും മിണ്ടിയില്ല.."

ദേവദത്തൻ തന്റെ കസേരയിൽ നിവർന്നു ഇരുന്നു കൊണ്ട് പറഞ്ഞു. ഞങ്ങൾ അവിടെ തന്നെ തറഞ്ഞു നിന്നു. ശരിയാണ് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. ശ്രീനാഥ് സാർ എന്തൊക്കെയോ വിശദീകരിക്കുന്നത് കേട്ടു. മനസ്സ് ഇവിടെ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വെറുതെ പേരിനു കൂടെ വന്നു അത്രതന്നെ ഞങ്ങൾ മുഖത്ത് ഒരു ചിരി വരുത്തി നിന്നു. ഭദ്ര ദേവെട്ടനെ നോക്കുന്നു കൂടിയില്ല.

"സാർ അൽപസമയം പുറത്ത് കാത്തിരിക്കൂ. എനിക് ഇവരോട് സംസാരിക്കണം" ശ്രീനാഥ് ചിരിച്ചു കൊണ്ട് തലയാട്ടി പുറത്തേക്ക് ഇറങ്ങി.

ദേവദത്തൻ കുറച്ചു സമയം അവരെ തന്നെ നോക്കി. രണ്ടുപേർക്കും കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല. ഭദ്രയുടെ മുഖത്ത് ഒരു വിഷാദം നിഴലിച്ചിരുന്നു...കാരണവും ദേവദത്തൻ ഊഹിച്ചു...കുട്ടികൾ ആയില്ലല്ലോ... നന്ദുട്ടൻ പഴയതുപോലെ...എങ്കിലും ആ പ്രസരിപ്പ് നഷ്ടപ്പെട്ടതുപോലെ... ഒരു മൗനം അവിടെ തളം കെട്ടി നിന്നു... 
"ഭദ്രേ..." അവന്റെ വിളിയിൽ ഭദ്ര മുഖം ഉയർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. ചുണ്ടുകൾ വിതുമ്പി... അവളുടെ ഉള്ളിലെ സങ്കടത്തിന്റെ തേങ്ങലുകൾ അവളറിയാതെ പുറത്തേയ്ക്ക് വന്നു. എത്ര വർഷമായി ഏട്ടൻ്റെ ഭദ്രേയെന്ന വിളി കേട്ടിട്ടു. അവളുടെ സങ്കടത്തിൻ്റെ അലകൾ കൂടിയപ്പോൾ താൻ ഇനിയും നിന്നാൽ അതൊരു പൊട്ടി കരച്ചിൽ ആയാലോയെന്ന് പേടിച്ചു അവൾ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.

" ഭദ്രേ...." അവളുടെ പോക്കു കണ്ടു ദേവദത്തൻ വിളിച്ചു അലിവോടെ.... ദയനീയമായി. 

" ഇത്രയും നാളുകളായി അന്വേഷിക്കാത്തതിൻ്റെ ചെറിയ പരിഭവവും പിണക്കവും ആണ്." ദേവൻ്റെ കണ്ണിലെ സങ്കടം കണ്ട് നന്ദു പറഞ്ഞു. 

" നന്ദൂട്ടാ... അവൾക്ക്..."

ദേവദത്തൻ്റെ വിളിയിൽ നന്ദുവിൻ്റെ കണ്ണുകൾ വിടർന്നു പ്രകാശിച്ചു.
"അവൾക്ക് സുഖം തന്നെയാണ്. ഒരു കുഞ്ഞില്ലാ എന്നൊരു വിഷമം ഒഴിച്ചാൽ.. അവൾ..."

നന്ദു പൂർത്തിയാക്കും മുന്നേ ദേവദത്തൻ പറഞ്ഞു...."അവൾക്ക് അവിടെ ഒരു കുറവും ഉണ്ടാകില്ല എന്നെനിക്ക് അറിയാം. മറ്റെവിടെയും ഉള്ളതിനേക്കാൾ സുരക്ഷിതമായി എന്റെ കിച്ചുവിന്റെ അരികിൽ ഉണ്ടാകുമെന്ന് എനിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ അവളെ കുറിച്ച് ഞങ്ങൾക്ക് ഒരു വേവലാതി ഉണ്ടായിരുന്നില്ല... കാണാൻ കഴിയാതിരുന്ന വിഷമം ഉണ്ടായിരുന്നു. " 

നന്ദു ചിരിച്ചു നിന്നു.

"സ്കൂളിൽ വരുമ്പോൾ കാണാം... കഴിയുമെങ്കിൽ കുടുംബമായി തന്നെ വരണം. എല്ലാവരെയും ഒന്നു കാണാമല്ലോ... എല്ലാവരെയും.." നന്ദു പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ ആയതു കൊണ്ട് ദേവദത്തൻ ചിരിച്ചു കൊണ്ട് തലയാട്ടി. നന്ദു പോകാൻ തിരിഞ്ഞു.

"നന്ദുട്ട...എന്നോട്...എന്നോട് അന്നത്തെ ദേഷ്യം ഇപ്പോഴും ഉണ്ടോ " അവന്റെ വാക്കുകൾ കുരുങ്ങി കിടന്നു...

"ദേഷ്യം.... അന്നുമില്ല....ഇന്നും ഇല്ല" അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. പോകാനായി നടന്നു. അവളെ ഒന്നുകൂടി അവൻ നോക്കി...അവൻ തന്നെ ഉറ്റു നോക്കുന്നത് കണ്ട് ഒരു ചിരിയോടെ അവൾ‌ പറഞ്ഞു.
"മുഖത്തെ നീരും പാടുകളും മാഞ്ഞു... വേദനയും ഇല്ല... മനസ്സിന്റെ വേദനയോളം ശരീരത്തിന് ഒരിക്കലും ഉണ്ടാകില്ല...."

താൻ മനസ്സിൽ ആലോചിച്ചത് നന്ദു പറഞ്ഞതിലെ അൽഭുതം ആയിരുന്നു ദേവദത്തന്റെ മുഖത്ത്. കിച്ചുവും ശിവനും ഒന്നും പറഞ്ഞിട്ടില്ല...പിന്നെ....

"അൽഭുത പെടുന്നത് എന്തിനാ...എനിക്ക് അറിയാമല്ലോ നിങ്ങളെ...ഈ ബാൻഡേജ്... രാഹുലിന്റെ കയ്യാണോ കാലാണോ ദേവേട്ടൻ എടുത്തത് അത് മാത്രം പറഞ്ഞാൽ മതി" നന്ദു ഒരു കുസൃതി ചിരിയോടെ ചോദിചപ്പോ ദേവദത്തൻ ആകെ ചമ്മി നിന്നു. ഒരു ചിരിയോടെ തന്നെ നന്ദു യാത്ര പറഞ്ഞു ഇറങ്ങി. 

പിന്നീട് അവിടന്ന് തിരക്ക് പിടിച്ച ദിവസങ്ങൾ ആയിരുന്നു. ഫംഗ്ഷൻ ഏറ്റവും മനോഹരം ആക്കുവാനുള്ള തയ്യാറെടുപ്പ്. ടീച്ചേഴ്സ് സ്റ്റാഫ് കുട്ടികൾ നാട്ടുകാർ എല്ലാവരും ഒത്തൊരുമയോടെ പങ്കെടുത്തു വിജയിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എല്ലാവരും പറഞ്ഞിരുന്നത് ഭഗവതി കാവിലെ ഉത്സവം പോലെ കൊണ്ടാടും എന്നായിരുന്നു.

സോഷ്യൽ മീഡിയയിൽ കൂടി ഫംഗ്ഷനെ കുറിച്ചുള്ള അറിയിപ്പുകൾ കിച്ചു പലരെയും അറിയിച്ചിരുന്നു. കമ്പ്യൂട്ടർ യുഗം അല്ലേ... അത് അതിന്റെ പരമാവധി ഉപയോഗിക്കാൻ കിച്ചുവിനെ ആണ് ഏൽപ്പിച്ചത്. ഫേസ്ബുക്കിൽ ഗ്രൂപ്പ് ഉണ്ടാക്കുകയും പലരെയും കൂട്ടി ചേർക്കുകയും ഒരു ഇവെന്റ് സെറ്റ് ചെയ്യുകയും അങ്ങനെ അങ്ങനെ അവന്റെ ജോലി ഭംഗിയായി ചെയ്തു പോന്നു. ഹബീബ് കൂട്ടരും നിയമാനുസൃത മായ കാര്യങ്ങളിൽ ഇടപെട്ടു. മറ്റു പല കൂട്ടുകാരും കൂടി സ്കൂൾ പെയിന്റിംഗ് പോലുള്ള പണികൾ ചെയ്തു സഹകരിച്ചു. ഇതിനെല്ലാം ക്രമീകരിച്ചു കൊണ്ട് നടന്നത് നന്ദുവും ഭദ്രയും കൂടി ആയിരുന്നു.

ഇടക്കു ശിവനും അവരുടെ കൂട്ടത്തിൽ കൂടി. പരിപാടിക്കും രണ്ടു ദിവസം മുൻപേ അവൻ എത്തിയുള്ളു അതും പറഞ്ഞു കൂട്ടുകാരെല്ലാം അവനെ ഒരു വഴിയാക്കി. പല രാജ്യത്തും ജോലി നോക്കിയിരുന്ന പല പല കൂട്ടുകാരും എത്തിയിരുന്നു. പകൽ മുഴുവൻ ജോലിയും വൈകീട്ട് ഒരുമിച്ച് കുറെ നേരം സൊറ പറഞ്ഞിരിക്കും...അവർ അവരുടെ പോയ കാലത്തെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചു. അല്ലെങ്കിലും ഒരിക്കലും തിരിച്ചു കിട്ടാത്ത ഒന്നാണല്ലോ നമ്മുടെ സ്കൂൾ ജീവിതം. കരഞ്ഞു കൊണ്ട് പടി കയറുകയും അതെ കരചിലോടെ പടി ഇറങ്ങുന്നതും നമ്മുടെ സ്കൂൾ ജീവിതത്തിൽ നിന്നും മാത്രം ആയിരിക്കും.

പരിപാടിയുടെ തലേ ദിവസം എല്ലാം ക്രമീകരിച്ചു അവർ എല്ലാവരും ഒത്തു കൂടി ഇരുന്നു.

"ഭദ്രേ...എല്ലാം ok അല്ലേ...ഞാൻ ഇനി എന്തെങ്കിലും സഹായികണോ " ഭദ്രയോട് വശ്യമായി ചിരിച്ചുകൊണ്ട് രഘു ചോദിച്ചു.

"എന്റെ പൊന്നു രഘു നിന്റെ ഒലിപ്പീരിന് ഇപ്പോഴും ഒരു കുറവുമില്ല അല്ലേ...കിച്ചുവെ...നീ ഇതൊന്നും കാണുന്നില്ലേ" ശിവൻ ആണ് മറുപടി നൽകിയത്.

"അവൻ എന്നെ സ്കൂളിൽ പഠിക്കുമ്പോൾ ശരിക്കൊന്ന് കണ്ടത്തിന്റെയ ഒരു അണപല്ല് പോയത്...സ്മരണ നന്നായി ഉണ്ടെ" രഘു കവിളിൽ കൈ തലം വച്ചു പറഞ്ഞു. അത് കണ്ട് കിച്ചു പൊട്ടി ചിരിച്ചു.

"അങ്ങനെ ഒരു സംഭവം ഉണ്ടായോ"ഹബീബിന്റെ സംശയം

"ഇല്ലാതെ പിന്നെ... അന്നും ഈ ഭദ്രയുടെ വായ നോക്കി നടന്നതിനു കിട്ടിയത് ആണ്...ഇപ്പൊ പിന്നേം കണ്ടപ്പോ...കണ്ടപ്പോ"

"കണ്ടപ്പോ...എന്തുവാട നിന്റെ മറ്റെ അണപല്ല് കൂടി എടുകണോ " ഹബീബിന്റെ മറുപടിയിൽ രഘു പിന്നെ ഒന്നും പറഞ്ഞില്ല.

"എല്ലാം തയ്യാർ ആണല്ലോ...ഗൗരി...അപ്പോ ഇനി നമുക്ക് നാളെ കൂടാം അല്ലോ...ദത്തൻ എപ്പോൾ എത്തുമെന്ന് പറഞ്ഞോ" ശിവൻ നന്ദുവിനോടു ചോദിച്ചു.

"നമുക്ക് ഇനി നാളെ നേരത്തെ എത്താം...ഇതുവരെ എല്ലാം സെറ്റ് ചെയ്തു. ദേവെട്ടൻ പത്ത് മണിയോടെ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്" ശിവനോടായ് പറഞ്ഞു നന്ദു. കുറച്ചു നിമിഷം ശിവൻ അവളെ നോക്കി. അവളുടെ ദേവേട്ടാ എന്ന വിളി...അതാണ് നോട്ടത്തിന്റെ കാരണം എന്ന് അവൾക്കു മനസ്സിലായി.

നമുക്ക് എന്നാൽ ഇന്നത്തേക്ക് പിരിയാം.... നാളെ നേരത്തെ തന്നെ എത്തണം എല്ലാവരും.

രാവിലെ ഒമ്പതര മണി ആയപ്പോളേക്കും ബാൻഡ് സെറ്റും ശിങ്കാരി മേളവും എല്ലാം റെഡി ആയി നിന്നു. എല്ലാം സ്കൂളിലെ കുട്ടികൾ തന്നെ ആയിരുന്നു. ചെറിയ കുട്ടികൾ പട്ടു പാവടയൊക്കെ ഉടുത്ത് താലം പിടിക്കാൻ നിന്നു. അതെല്ലാം ക്രമീകരിക്കാൻ ഭദ്രയും.. ഭദ്രയുടെ വാലുപോലെ രഘുവിനെ കണ്ട കിച്ചു അവനെ നോട്ടം കൊണ്ട് ഓടിച്ചു വിട്ടു. വല്ല കാര്യോം ഉണ്ടായിരുന്നോ എന്ന് ഹബീബ് കൈ മലർത്തി ചിരിച്ചു.

നന്ദു സ്റ്റേജിന്റെ ഭാഗത്ത് നിൽക്കുകയായിരുന്നു. സ്വാഗതം പറയുമ്പോൾ കൊടുക്കുവാനുള്ള പൂ ചെണ്ടും അതിനു വേണ്ടി കുട്ടികളെയും സെറ്റ് ചെയ്തു. ശിവനും അവളുടെ കൂടെത്തന്നെ ഉണ്ടായിരുന്നു.  അവളുടെ കൂടെ  നടക്കാൻ ഒരു കാരണം ആയല്ലോ... എന്തെങ്കിലും ആവശ്യത്തിന് വേണ്ടി അവളുടെ വിളികൾ ഉണ്ടാകുമല്ലോ..... സംസാരിക്കുമല്ലോ.... അതിനായി അവളുടെ നിഴലുപോലെ അവൻ കൂടെ തന്നെ ഉണ്ടായിരുന്നു.

പെട്ടന്ന് ബാൻഡ് സെറ്റിന്റെയും ശിങ്കാരി മേളതിന്റെയും ശബ്ദം കേട്ടു... "ദത്തൻ എത്തിയെന്ന് തോനുന്നു...."ശിവൻ അതും പറഞ്ഞു മുന്നിലേക്ക് എത്തി നോക്കി. ഗസ്റ്റിനേ സ്വാഗതം ചെയ്തു കൊണ്ടുവരാനും മറ്റും വേറെ ടീച്ചേഴ്സ് നേ ആയിരുന്നു ഏൽപ്പിച്ചിരുന്നതു. പരിപാടി തുടങ്ങി. സ്വാഗത പ്രസംഗം തുടങ്ങി...ഓരോ ഗസ്റ്റ്നും സ്വാഗതം പറയുമ്പോൾ പൂച്ചെണ്ട് ആയി കുട്ടികളെ സ്റ്റേജിലേക്ക് വിട്ടു കൊണ്ടിരുന്നു... പിന്നീട് അധ്യക്ഷ പ്രസംഗം ഒക്കെയായി പ്രോഗ്രാം തകർക്കുന്നുടായിരുന്നു. 
ഇടയിൽ ശിവനെ ദത്തൻ വിളിക്കുന്നു എന്നും പറഞ്ഞു ആരോ വിളിച്ചു കൊണ്ട് പോയി.

നന്ദു ബാക്ക് സ്റ്റേജിൽ ഇട്ടിരുന്ന ഒരു ടേബിളിൽ ബാക്കി വന്ന പൂവുകൾ അറേഞ്ച് ചെയ്യുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് ഒരു കുസൃതി കുടുക്ക ചിരിച്ചു കൊണ്ട് ഓടി വന്നതു. നന്ദുവിന്റെ കയ്യിൽ പൂ ഇരിക്കുന്നത് കണ്ടൂ ആ കുട്ടി അവിടെ നിന്നു. നന്ദു ആ കുട്ടിയെ നോക്കി ചിരിച്ചു. ആ കുട്ടിയും കുസൃതി ചിരിയോടെ നിന്നു. ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞു വന്നു. പച്ച കളർ പട്ടുപാവാട ഇട്ട് മുടി രണ്ടു ഭാഗത്തും മുടഞ്ഞു കെട്ടി മുല്ലപ്പൂ ചൂടി ചന്ദന കുറിയും തൊട്ട് ഒരു സുന്ദരി വാവ. നന്ദുവിന് ഒരുപാട് വാത്സല്യം തോന്നി ആ കുട്ടിയോട്. നല്ല വെളുത്ത സുന്ദരി കുസൃതി. 

" ആൻറീ ....എനിച്ച് ....എനിച്ചും കൂടി ഒരു പൂതരോ??"

കൊഞ്ചി കൊഞ്ചി കുണുങ്ങി കൊണ്ട് ചോദിച്ചു.

" തരാലോ.... എത്ര പൂവ് വേണം"

"എനിച്ച് ഒന്ന് വേണം..... പിന്നില്ലെ ൻ്റെ ഉണ്ണിച്ചും വേണം"

"ആൻ്റി തരാലോ...." രണ്ടു പൂചെണ്ട് ആ കുട്ടിക്ക് നേരെ നീട്ടി. കുഞ്ഞുവേടിക്കാൻ പോയപ്പോൾ നന്ദു ഒരു കുസൃതി ഒപ്പിച്ചു കൈ പിൻവലിച്ചു 

അത് കണ്ട് ആ കുഞ്ഞു മുഖം വാടി. 

"ആൻ്റിക്ക് പകരം എന്താ തരാ... ഒരു ചക്കരയുമ്മ തരുമോ" നന്ദു ചിരിച്ചു കൊണ്ട് ചോദിച്ചു.
" തരാലോ"

നന്ദു കുട്ടിയുടെ മുമ്പിൽ മുട്ടുകുത്തി നിന്നു രണ്ട് പൂചെണ്ട് കയ്യിൽ കൊടുത്തു. നന്ദുവിൻ്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ആ കുരുന്നു രണ്ട്‌ കവിളിലും ഉമ്മ വച്ചു.

"ആൻ്റി രണ്ടു പൂതന്നില്ലേ.... അതോണ്ട് രണ്ട് ചക്കരയുമ്മ"അതും പറഞ്ഞു ആ സുന്ദരി വാവ കുണുങ്ങി ചിരിക്കാൻ തുടങ്ങി."അമ്പടി കള്ളി...നീ ആളു കൊള്ളാമല്ലോ" നന്ദുവിനേ നോക്കി കണ്ണിറുക്കി ആ കുറുംബി.

"മോളെ.. എന്തെടുക്കുവാ നീയവിടെ" ശബ്ദം കേട്ട ഭാഗത്തേക്ക് നന്ദു നോക്കി. നല്ല ആഢ്യത്വം ഉള്ള ഒരു പെൺകുട്ടി.... എന്ത് ഭംഗിയാണ് കാണാൻ തന്നെ. ഇത്രയും ഭംഗിയുള്ള കുട്ടി നമ്മുടെ നാട്ടിൽ തന്നെയില്ല എന്ന് തോന്നി. അത്രയും ഉണ്ട് ഐശ്വര്യം. മുൻപ് ഇവിടെ പഠിച്ചിരുന്ന ആരുടെയെങ്കിലും ഭാര്യ ആയിരിക്കും ചിലപ്പോ...ഈ കുട്ടിയുടെ നല്ല മുഖ ചായ ...അമ്മ ആയിരിക്കും കുട്ടിയുടെ...

"മോളു...അമ്മ എവിടെയൊക്കെ നോക്കി എന്നറിയുമോ...കുറുമ്പ് കുറച്ചു കൂടുന്നു.."

ആ കുട്ടിയെ നോക്കി പറഞ്ഞു. പിന്നെ നന്ദുവിനെ നോക്കി ചിരിച്ചു മനോഹരമായി. നന്ദുവിനും ആ ചിരി കണ്ട് തിരിച്ചു ചിരികാതിരിക്കൻ ആയില്ല...എവിടെയോ കണ്ട പോലെ...

"സോറി...ഇവൾ ബുദ്ധിമുട്ടിച്ചോ ... കുറുംബ കുറച്ചു..."

"ഹേയ് ...ഇല്ല... പൂ വെടിക്കൻ വന്നതാ"

"മാഡം ഇവിടെ നിൽക്കുകയാണോ അവിടെ അന്വേഷിക്കുന്നു"...ശ്രീനാഥ് സാർ അവരോട് പറഞ്ഞപ്പോൾ അവർ നന്ദുവിനെ ഒന്നു കൂടി നോക്കി ചിരിച്ചു കൊണ്ട് കുട്ടിയെ എടുത്തു കൊണ്ട് പോയി 

പോകും മുന്നേ നന്ദുവിന് ടാറ്റ കൊടുക്കാനും ആ കുറുംബി മറന്നില്ല...നന്ദു ചിരിച്ചു കൊണ്ട് തിരിച്ചും കൊടുത്തു.

"ശ്രീനാഥ് സാറേ അത് ആരാ"... അവർ പോകുന്നത് നോക്കി നന്ദു ചോദിച്ചു. കാരണം അവർ നന്ദുവിനെ തിരിഞ്ഞു നോക്കി പോകുന്നുണ്ടായിരുന്നു.

"അതറിയില്ലെ നന്ദ ടീച്ചർക്ക്...അത കളക്ടർ ദേവദത്തൻ സാറിന്റെ ഭാര്യ ദേവിക...ദേവിക ദേവദത്തൻ"

"ദേവിക..." നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു.


പ്രണയിനി 17

"ദേവിക..." നന്ദു പറഞ്ഞു അവർ പോയ വഴിയേ നോക്കി നിന്നു.

പെട്ടന്ന് എന്തോ മനസ്സിൽ ഉൾകൊള്ളാൻ കഴിയാത്തതുപോലെ... അടുത്ത് കണ്ട ടേബിളിൽ കൈവച്ചു ചാരി നിന്നു പോയി നന്ദു. ഒരു തളർച്ച....ഇല്ല ഞാൻ തളരാൻ പാടില്ല... ഇതൊക്കെ പ്രതീക്ഷിച്ചത് തന്നെയല്ലേ... നല്ല കുട്ടി... എന്തു ഓമനത്തം ആണ് ആ മുഖത്ത്... കൊതിയാകുന്നു... സന്തോഷിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... മനസ്സിനെ ശാന്തമാക്കാൻ താൻ ശീലിച്ചത് അല്ലേ... എന്തിന്റെ പേരിൽ ആണ് തനിക്ക് ഈ തളർച്ച... ദേവേട്ടൻ ഒരു കാലത്ത് ആരൊക്കെയോ ആയിരുന്നു... ഇന്ന് ആരുമല്ല... ആരുമല്ല...ആരും...നന്ദു മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു.

നന്ദുവിനെ ശ്രദ്ധിച്ചു കൊണ്ടു തന്നെ എതിർവശത്ത് ശിവൻ നിൽപ്പുണ്ടായിരുന്നു. പെട്ടന്ന് ശിവന്റെ ഫോൺ ശബ്ദിച്ചു. അവൻ കയ്യിൽ എടുത്തു ഒരു ചിരിയോടെ കാതിൽ വച്ചു. 
"ദത്ത...പറയൂ....
     ഉം...
     ഗൗരി കണ്ടൂ ദേവുനേം മോളെയും..ആദ്യം മനസ്സിലായില്ല...പിന്നെ ശ്രീനാഥ് പറഞ്ഞു.
ഉം..
ശരി...വീട്ടിലേക്ക് അല്ലേ...കാണാം"

അവൻ ചിരിയോടെ ഫോൺ വെച്ചു. നന്ദു ഇപ്പോഴും അതേ നിൽപ്പ് തന്നെ. മൈക്കിൽ കൂടിയുള്ള അന്നൗൺസ്മെന്റ് കേട്ടു അടുത്തതായി വിളിക്കുന്നത് കളക്ടർ ദേവദത്തൻ IAS നെയാണെന്ന്.  

"വേദിയിൽ ഇരിക്കുന്ന എല്ലാ വിശിഷ്ട വ്യക്തികൾക്കും പ്രിയപ്പെട്ട അധ്യാപിക അധ്യാപകർക്കും എന്റെ എല്ലാ നല്ലവരായ നാട്ടുകാർക്കും സുഹൃത്തുകൾക്കും എന്റെ വിനീതമായ നമസ്ക്കാരം.....

നന്ദു ഒരു നിമിഷം ശ്രദ്ധിച്ചു. പണ്ടത്തെ പോലെ തന്നെ ദേവെട്ടൻ വാക്കുകൾ കൊണ്ട് എല്ലാവരെയും പിടിച്ചു ഇരുത്തുന്നുണ്ട്. പ്രസംഗം കസറുന്നുണ്ട്...കൂട്ടത്തിൽ പറയുന്നത് കേൾക്കാം ഒരു കളക്ടർ ആയി വേദിയിൽ ഇരിക്കുനതിനേക്കൾ നിങ്ങൾക്കിടയിൽ നിങ്ങളിൽ ഒരാളായി എന്റെ സുഹൃത്തുക്കൾക്കും ഇടയിൽ ഇരിക്കുന്നതാണ് സുഖമെന്ന് ...ഇയാൾക്ക് രാഷ്ട്രീയത്തിലും നല്ല ഭാവിയുണ്ട്... നന്ദു ചിരിയോടെ ആത്മഗതം പറഞ്ഞു. പിന്നെയും നന്ദുവിന്റെ മനസ്സ് ദേവികയുടെയും മോളുടെയും അടുത്തേക്ക് പോയി... എന്തോ അവൾക്ക് വേഗം വീട്ടിലേക്ക് പോയാൽ മതിയെന്ന് തോന്നി. എത്രയും വേഗം വീട്ടിൽ എത്താൻ...തന്റെ ചെമ്പക മരത്തിന്റെ അടുത്തേക്ക് പോകാൻ... ചെമ്പകതിനോട് വിശേഷം പറയാൻ മനസ്സ് വെമ്പി. 

പിന്നെയും കുറച്ചു കുറച്ചു തിരക്കുകളിൽ മുഴുകി. പെട്ടന്ന് തന്നെ ദേവെട്ടൻ പോയെന്ന് അറിഞ്ഞു. ദേവികയെ കണ്ടില്ലെങ്കിലും മോളെ ഒന്നു കാണണം എന്നുണ്ടായിരുന്നു. എന്തോ ആലോചിച്ചെന്ന പോലെ ഇരിക്കുകയായിരുന്നു. പെട്ടന്ന് ആണ് ഭദ്രയെ ഓർമ വന്നത്. തിരക്കിൽ കിച്ചുവെട്ടനെയും പിന്നെ കണ്ടില്ല. അവളെ അന്വേഷിച്ചു നടകുമ്പോൾ കണ്ട് സ്റ്റാഫ് റൂമിൽ ഒരു ടേബിളിൽ തല ചായ്ച്ചു കിടക്കുന്ന ഭദ്രയേ.

പതിയെ ചെന്നു അടുത്ത് നിന്നെങ്കിലും ഭദ്ര ഈ ലോകത്ത് ഒന്നുമല്ലെന്ന് മനസ്സിലായി. ഞാൻ വന്നു നിന്നതു പോലും അറിഞ്ഞിട്ടില്ല കക്ഷി. നന്ദു അവളുടെ തലയിൽ പതുക്കെ തലോടി. ഭദ്ര പെട്ടന്ന് മുഖം ഉയർത്തി നോക്കി

"നന്ദു"... അവളുടെ കണ്ണുകൾ നിറഞ്ഞു തൂകി നിൽപ്പായിരുന്നു. പതുക്കെ നന്ദുവിന് ഒരു പുഞ്ചിരി നൽകാൻ ശ്രമിച്ചെങ്കിലും കരച്ചിൽ ആയിരുന്നു പുറത്തേക്ക് വന്നത്. നന്ദു ഭദ്രയുടെ അരികിൽ ചെന്നു നിന്നു. ഭദ്ര അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു വയറിൽ മുഖം അമർത്തി കരഞ്ഞു. നന്ദു അവളുടെ തലയിൽ തലോടി നിന്നു.

"ദുർഗ്ഗ... അവളെ ഓർത്തു അല്ലേ..."

"ഉം"

"ഞാനും പ്രതീക്ഷിച്ചു"

"എനിക്ക് കാണണം അവളെ..." ഭദ്ര വിതുമ്പി കരഞ്ഞു പോയി....

"എന്താണ് ഇവിടെ കരച്ചിൽ ആണോ " കിച്ചു ആയിരുന്നു അതു.

"ഏട്ടാ... ഞങ്ങളെ വീട്ടിൽ കൊണ്ടു വിടുമോ... പ്ലീസ്...പരിപാടി ഏകദേശം കഴിഞ്ഞല്ലോ" നന്ദു കിച്ചുവിനോട് ചോദിച്ചു

"വാ..പോകാം"നന്ദു ചിരിച്ചു കൊണ്ടു മുൻപിൽ നടന്നു. ഭദ്ര കണ്ണുകൾ തുടച്ചു കിച്ചുവിന് അരികിൽ എത്തി. അവനോടു ഒന്നു ചിരിച്ചു.

"പോകാം നന്ദേട്ടാ" നടക്കാൻ തുടങ്ങിയ ഭദ്രയെ അവൻ പിടിച്ചു നിർത്തി. എന്താണെന്ന് മുഖം ഉയർത്തി കണ്ണുകളിലൂടെ ചോദിച്ചു. കിച്ചു മറുപടി ഒന്നും പറഞ്ഞില്ല. അവൻ അവളെ കുറച്ചു നിമിഷം നോക്കി നിന്നു. അവന്റെ മുണ്ടിന്റെ തലപ്പ് ഉയർത്തി അവളുടെ മുഖം നന്നായി തുടച്ചു കൊടുത്തു.കരഞ്ഞു കരിമഷി പടർന്ന കണ്ണുകളും അമർത്തി തുടച്ചു ഒരു ചിരിയോടെ അവളെ തോളോട് ചേർത്തു പിടിച്ചു നടന്നു കാറിന്റെ അരികിലെത്തി. നന്ദു കാറിൽ ചാരി നിൽപ്പുണ്ടായിരുന്നു.

തിരിച്ചു വീടു എത്തും വരെ ആരുമാരും ഒന്നും സംസാരിച്ചില്ല. അപ്പോഴത്തെ മൗനത്തെ ഭേദിക്കാൻ ആർക്കും തോന്നിയില്ല... മൂവരും അടച്ചു വച്ച തങ്ങളുടെ ഭൂതകാലത്തിൽ ആയിരുന്നു.

വീടിന്റെ പുറത്ത് ഒരു വെളുത്ത ഇന്നോവ കിടപ്പുണ്ടായിരുന്നു. ഇവിടെ ഇപ്പൊ ആരാ... നന്ദുവും ഭദ്രയും ഒരുമിച്ച് ആണ് ഉള്ളിലേക്ക് കടന്നത്. ഭദ്ര പെട്ടന്ന് നിന്നു. വാരിയരുടെ കൂടെ ബാല മാമ. സങ്കടം കൊണ്ടാണോ അല്ലെങ്കി അച്ഛനെ കണ്ട സന്തോഷം കൊണ്ടാണോ എന്നറിയില്ല... മിഴിനീർ അനുസരണ ഇല്ലാതെ ഒഴുകി...നന്ദു ഒരു ചിരിയോടെ മാമ എന്ന് വിളിച്ചു ഭദ്രക്ക് അച്ഛന് അരികിലേക്ക് ചെല്ലാൻ കഴിയുന്നില്ല... കാലുകൾ പിടിച്ചു നിർത്തിയത് പോലെ... ബാല മാമ ഭദ്രയെ നോക്കി കൈ നീട്ടി നിന്നപ്പോൾ തന്റെ പഴയ അച്ഛനെ കിട്ടിയതുപോലെ തോന്നി അവൾക്ക്. ഓടി ചെന്ന് ആ നെഞ്ചില് വീണു പൊട്ടിക്കരഞ്ഞു. അത് കണ്ട് കൊണ്ടാണ് കിച്ചു കേറി വന്നതു. അവനും നിന്നു ചിരിച്ചു. 

ഒരു പ്ലേറ്റിൽ ഉണ്ണിയപ്പം ആയി സീതമ്മയുടെ ഒപ്പം സുമിത്രമ്മയും എത്തി. അമ്മയെ കണ്ട ഭദ്ര അവരുടെ മാറിൽ വീണു. എല്ലാവരും ഒരു ചിരിയോടെ അവരുടെ സ്നേഹ പ്രകടനം നോക്കി കണ്ടൂ... അവരുടെ കണ്ണുകളും ഈറൻ അണിഞ്ഞു. 

കുറച്ചു നിമിഷം അവർ സംസാരിച്ചു ഇരുന്നു. അപ്പോഴാണ് ആ സുന്ദരി കുട്ടി കുറുംബി ഒരു ഉണ്ണിയപ്പം കയ്യിൽ വച്ചു കൊണ്ട് മുകളിൽ നിന്നും വരുന്നത് കണ്ടത്. നന്ദുവിനെ കണ്ടപ്പോൾ തന്നെ ഓടി വന്നു അവളുടെ കൈകളിൽ പിടിച്ചു വലിച്ചു സുന്ദരി.

നന്ദു പതുക്കെ അവളുടെ തലയിൽ തലോടി കൊണ്ടു ഒരു ചിരിയോടെ സുന്ദരി കുട്ടിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു.

"ആന്റിക്ക് തരുമോ ഉണ്ണിയപ്പം"

"ആന്റിക്ക് തരാലോ..." കയ്യിലിരുന്ന ഉണ്ണിയപ്പം നന്ദുവിന് നേരെ നീട്ടി അവൾ കിണുങ്ങി ചിരിച്ചു.

"എന്താ മോളൂട്ടിയുടെ പേര്"

"ദേവ നന്ദ ന്നാ എൻറെ പേര് " അവൾ പറഞ്ഞു കൊണ്ട് ചിരിച്ചു. നന്ദു ഒരുനിമിഷം വല്ലാതായി.

"ദേവേട്ടാ..ദേവേട്ടാ.... ഇങ്ങോട്ട് നോക്കൂ..."

"എന്താടി പെണ്ണേ കിടന്നു ചിണുങ്ങുന്നെ കുഞ്ഞു കുട്ടികളുടെ പോലെ"

"നമുക്ക് എത്ര കുട്ടികൾ വേണം ദേവേട്ടാ..."

"അയ്യോ എന്റെ നന്ദുട്ട...നീ ഒരു മാതിരി പൈങ്കിളി കാമുകി ആകല്ലെ"

"അതെന്താ ദേവേട്ടാ....ദേ ഒരു കാര്യം പറഞ്ഞേക്കാം പ്രണയം എന്ന് പറയുന്നത് തന്നെ ഒരു പൈങ്കിളി ആണ്...ആരോട് പറയാൻ ഈ unromantic മൂരാചിക്ക് ഇത് വല്ലോം അറിയോ" നന്ദു ചുണ്ടുകൾ കോട്ടി പറഞ്ഞു.

"ഞാനോ...എനിക്കാണോ റൊമാന്റിക് അറിയാത്തതു....മൂരാച്ചിയാണോ" കലിപ്പിച്ചു നോക്കി മീശ പിരിച്ചു നന്ദുവിനു അരികിലേക്ക് ദത്തൻ നടന്നു അടുത്തു.

"ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ദേവേട്ടാ..."നന്ദു ദേവന്റെ താടിയിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

"നമുക്കെ എത്ര കുട്ടികൾ വേണം" 

"മൂന്നു കുട്ടികൾ വേണം...അതിൽ നിന്നെ പോലെ ഒരു കാന്താരി...ഒരു സുന്ദരി വാവ...കൊച്ചു നന്ദുട്ടനെ വേണം"

നന്ദു നാണിച്ചു തല താഴ്ത്തി...നന്ദു ദേവദത്തന്റെ തോളിൽ ചാരി ഇരുന്നു പറഞ്ഞു. 

"മോളു ആണെങ്കിൽ എന്തു പേരാ ഇടാ ദേവേട്ടാ"

"നീ പറഞ്ഞോ..."

"എന്തു പേരാ ഇടാ...ആ പേരിൽ നമ്മൾ രണ്ടാളും വേണം... അങ്ങനെ ഒരു പേര് വേണം ഇടുവാൻ"

"അതെന്താ...നമ്മൾ രണ്ടാളും"

"നമ്മൾ എപ്പോളും ഒന്നല്ലേ...അതുകൊണ്ടു"
"ശരി... നീ പറയു എന്തു പേരിടും"
നന്ദു ഒരു ആലോചനയോടെ..ശരിക്കും തല പുകച്ചു...

"ദേവ ദത്തൻ ....ഗൗരി നന്ദ...അതു നമുക്ക് ദേവ നന്ദ എന്നാക്കിയാലോ"

ദത്തൻ അവളുടെ മൂക്കു പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു" ഈ തലയിൽ ആൾ താമസം ഉണ്ടല്ലേ"
"ആന്റി...ആന്റിയുടെ പേര് എന്താ"

ആ ചോദ്യമാണ് നന്ദുവിനെ ഉണർത്തിയത്.

"ഗൗരി....ഗൗരി നന്ദ" നന്ദു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

"അയ്യോ...അച്ഛാ വന്നേ...അച്ഛാ വന്നേ..." രണ്ടു കൈകൾ കൊട്ടികൊണ്ടു നന്ദുവിനെ കടന്നു ഓടി പോകുന്ന മോളെ നന്ദു നോക്കി നിന്നു. ദേവദത്തൻ വരുന്നുണ്ടായിരുന്നു. നന്ദു നോക്കുമ്പോൾ ആ കുട്ടി അവന്റെ മേലേക്ക് ചാടി. അവൻ അവളെ കോരി എടുത്തു കവിളിൽ ഉമ്മ വയ്ക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ നന്ദുവിന്റെ കണ്ണിൽ കണ്ണുനീർ വന്നു മൂടി....ആരും കാണാതെ കണ്ണു തുടച്ചു നോക്കുമ്പോൾ തന്നെ തന്നെ ഉറ്റു നോക്കുന്ന ദേവികയെ ആണ് നന്ദു കണ്ടത്.

ദേവികയ്ക്കു മുഖം കൊടുക്കാതെ നന്ദു ഒഴിഞ്ഞു നിന്നു. "ചേട്ടച്ച ...എനിച്ചു ചോക്ലേറ്റ് വേണം...ചേട്ടച്ച" എല്ലാവരും ചേട്ടച്ച എന്ന വിളി കേട്ടു നോക്കി....മോളു ശിവനെ ആണ് ചേട്ടച്ച എന്നു വിളിക്കുന്നത്...ശിവനും അവളെ വാരിയെടുത്തു മാളൂട്ടി എന്നും വിളിച്ചുകൊണ്ടു പോക്കറ്റിൽ നിന്നും ചോക്ലേറ്റിന്റെ ഒരു പാക്കറ്റ് കയ്യിൽ വച്ചു കൊടുത്തു.അതുകണ്ട് ദേവദത്തൻ ശിവനെ ശാസനയോടെ നോക്കി. 

നന്ദു പതുക്കെ മുകളിലേക്ക് പോയി. തന്റെ മുറിയിൽ പോകാതെ ടെറസിൽ നിന്നു. അവിടെ നിന്നാലും ചെമ്പകം മരം കാണാൻ കഴിയും... എത്ര സമയം ആ നിൽപ്പു നിന്നു എന്നറിയില്ല... പുറകിൽ ഒരു ആളനക്കം തോന്നിയപ്പോൾ തിരിഞ്ഞു നോക്കി. "ദേവേട്ടൻ "

" എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നത് "

"കുറെ നാളുകൾ ആയി ഞാൻ ഒറ്റക്ക് ആണ് ദേവേട്ടാ" നന്ദു നിർവികാരയായി പറഞ്ഞു നിന്നു. 
"എനിക്കു മനസ്സിലാകും....എന്തുകൊണ്ട നീയൊന്നും മറക്കാതിരുന്നത് "
"മറക്കാൻ ശ്രമിക്കുന്നത് എല്ലാം ഓർത്തുകൊണ്ടേ ഇരിക്കുന്നു....ഓരോ നിമിഷത്തിലും...എന്തൊക്കെയാ ഞാൻ മറക്കേണ്ടത്..." നന്ദു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.

"എല്ലാം " ഒറ്റവാക്കിൽ ദേവദത്തൻ അവസാനിപ്പിച്ചു.

"മറക്കാം...എനിക് അറിയണം...എന്നെ ...എന്നെ... വേണ്ട എന്നു വച്ചതിന്റെ കാരണം...പറയു.." ദേവദത്തനെ തെല്ലു ഈർഷ്യയോടെ തന്നെ നോക്കി നന്ദു ചോദിച്ചു.

"ഞങ്ങൾ പറയാം നന്ദു " ശബ്ദം കേട്ട ഭാഗത്തേക്ക് നന്ദു നോക്കെ കണ്ണുകൾ വിടർന്നു. കണ്മുന്നിൽ നിൽക്കുന്ന കാഴ്ച കണ്ടു നന്ദു പുറകിലേക്കു വേച്ചു പോയി....!!

"കാശിയേട്ടൻ... " നന്ദുവിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. 

"ഞാൻ തന്നെയാ നന്ദു...കാശി...കാശിനാഥ്‌ " ക്ഷീണിച്ച ശബ്ദത്തിൽ കാശി പറഞ്ഞു.

"ഇതു...ഇതെന്താ പറ്റിയത്...ദുർഗ...അവൾ എവിടെ..." നന്ദുവിന്റെ കണ്ണുകൾ ദുർഗയെ തേടി.

"ഞാൻ കൂടി വരാതെ കഥ എങ്ങനെ പറയും... ഞാൻ ഇവിടെ തന്നെയുണ്ട്" ദുർഗ ഭദ്രയുടെ കൈ പിടിച്ചു വാതിൽ കടന്നു വന്നു... പുറകെ കിച്ചുവും ശിവനും ഉണ്ടായിരുന്നു.

"എന്താ സംഭവിച്ചത് കാശിയേട്ടന്... എന്തു കോലം ആണ് ഇത്...തിരിച്ചറിയാത്ത വിധം മാറി പോയിരിക്കുന്നു."

ഒരു വീൽ ചെയറിൽ ആയിരുന്നു കാശി. മുടി പറ്റെ വെട്ടി.... കൺ തടങ്ങളിൽ കറുപ്പു പടർന്നിരുന്നു. കവിളുകൾ എല്ലാം ഒട്ടി...പഴയ ഓജസ്സും തേജസ്സും നഷ്ടപെട്ട കാശി... കാശിയാണ് ഇതെന്ന് ഓർമ്മിപ്പിക്കാൻ ആ കണ്ണുകളിലെ മങ്ങിയ തിളക്കം മാത്രം. ഒരു കാലത്തു കോളേജിലെ ചോക്ലേറ്റ് ഹീറോ ആണോ ഇതെന്ന് തോന്നിപ്പോയി... അത്രയും മാറ്റം.... നന്ദു ദുർഗയെ നോക്കെ..... കണ്ണുനീർ പൊഴിച്ചു കൊണ്ടേ ഇരിക്കുന്നു. നന്ദു ഓടി ചെന്നു അവളെ കെട്ടി പിടിച്ചു....കുറച്ചു നേരം അങ്ങനെ തന്നെ നിന്നു കരഞ്ഞു ... ഭദ്രയും അവരുടെ ഒപ്പം ചേർന്നു... പണ്ടത്തെ പോലെ മൂവരും പരസ്പരം ഒരുപോലെ പുണർന്നു കരഞ്ഞു... അതു കണ്ടു കൊണ്ടു നിന്നവരുടെ കണ്ണിലും നീറ്റലുണ്ടാക്കി... എത്ര നാളുകൾക്കു ശേഷമാണ് മൂവരെയും ഇതുപോലെ കാണുന്നത്.... ഒപ്പം എല്ലാവരുടെ ചുണ്ടിലും ചിരിയും പടർന്നു.

കരച്ചിലുകൾ കുറച്ചു കഴിഞ്ഞു തേങ്ങലുകൾ ആയി മാറി...അവരുടെ പരിഭവം കണ്ണീരാൽ ഒഴുക്കി കളയട്ടെന്നു മറ്റുള്ളവരും കരുതി അതുവരെ കാത്തു നിന്നു.

നന്ദുവിൽ നിന്നും അടർന്നു മാറിയ ദുർഗ രണ്ടു കൈകളും കൂപ്പി പിടിച്ചു മാപ്പപേക്ഷിച്ചു കൊണ്ടു പറഞ്ഞു..."എന്നോട് ക്ഷമിക്കണം നന്ദു... അതു ചോദിക്കാനുള്ള അർഹത പോലും ഇല്ലെന്നു അറിയാം...എനിക്ക് ഇപ്പൊ ഇതിനെ കഴിയൂ... ഏട്ടൻ ...ഏട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല... അന്നും ഇന്നും ഏട്ടൻ നിന്നെ സ്നേഹിച്ചിട്ടേയുള്ളൂ... എനിക്ക് വേണ്ടിയാണ്... എന്റെ ജീവിതത്തെ കരുതിയാണ് നിന്നെ ഉപേക്ഷിക്കേണ്ടി വന്നത്.."കരഞ്ഞുകൊണ്ട് ദുർഗ അത്രയും പറഞ്ഞു ഒപ്പിച്ചു. 

"എനിക്ക് ഒന്നും മനസ്സിലാകുന്നില്ല...നിന്നെ കരുതിയോ... ഒന്നു തെളിച്ചു പറയുന്നുണ്ടോ ആരെങ്കിലും " നന്ദു കുറച്ചു ഒച്ചയിൽ തന്നെ ചോദിച്ചു.

"പറയാം എല്ലാം...ഞങ്ങൾ രണ്ടുപേർക്കും മാത്രേ പറയാൻ കഴിയൂ" കാശി നന്ദുവിന്റെ കൈകളിൽ പിടിച്ചു പറഞ്ഞു.

ദുർഗ പറഞ്ഞു തുടങ്ങി "നമ്മൾ കോളേജിൽ ചേർന്ന വർഷം ഭഗവതി കാവിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള ഡാൻസ് പ്രോഗ്രാമിന് കാശിയേട്ടനെ ഞാൻ കണ്ടിരുന്നു. അന്ന് കാശിയേട്ടന്റെ കണ്ണിൽ തങ്ങി നിന്ന രൂപം ആരുടെ നേർക്കു ആയിരുനെന്നു എനിക് പൂർണ്ണമായും മനസ്സിലായിരുന്നില്ല. പക്ഷെ എനിക് ഒരു കാര്യം ഉറപ്പുണ്ടായിരുന്നു. നമ്മളിൽ ആരെയോ ആ മനസ്സു ആഗ്രഹിക്കുന്നുവെന്നു. പിന്നീട് ഞാൻ അതു അത്രകണ്ട് കാര്യമാക്കിയില്ല... കാശിയേട്ടൻ നമ്മളെ ശല്യം ചെയ്യാനോ പുറകെ നടക്കാനോ വന്നിരുന്നില്ലല്ലോ... പിന്നെയും കുറെ കഴിഞ്ഞു ഇവരെല്ലാം പാസ് ഔട്ട് ആയി പോയിട്ടും കാശിയേട്ടൻ ഇടക്ക് ഇടക്ക് കോളേജിലേക്ക് വീണ്ടും വരാൻ തുടങ്ങിയപ്പോൾ ഞാൻ പിന്നെയും ശ്രദ്ധിച്ചു. ലൈബ്രറിയിൽ ഭദ്രയെ ഇടക്ക് കാണാൻ വരുന്നത് ആണെന്ന് മനസ്സിലായി... അവളെ കാണുമ്പോൾ ഉള്ള ആ കണ്ണുകളിലെ തിളക്കം ഞാൻ അറിഞ്ഞു." ദുർഗ അതു പറഞ്ഞു കാശിയെ നോക്കുമ്പോൾ അവന്റെ തല കുമ്പിട്ടു പോയി... ഭദ്രക്കും നന്ദുവിനും ഇതൊരു പുതിയ അറിവായിരുന്നു. അതു അവരുടെ കണ്ണുകളിലെ ആകാംഷയിൽ മനസിലായി.

ദുർഗ തുടർന്നു..."പിന്നെ എനിക്കു അറിയേണ്ടിയിരുന്നത് ഭദ്രക്കും അതേ ഇഷ്ടം ഉണ്ടോ എന്നായിരുന്നു...നിനക്കു ഓർമയുണ്ടോ നന്ദു ഒരിക്കൽ ഹോസ്റ്റലിൽ വച്ചു ഭദ്രയുടെ ഡയറി ഞാൻ വായിക്കാൻ ശ്രമിച്ചത്...അതിനു അവളെന്നോട് ദേഷ്യപെട്ടത്...ആദ്യമായാണ് അവളെന്നോട് ദേഷ്യപ്പെടുന്നത്...അന്നെനിക്ക് ഒരു കാര്യം കൂടി മനസ്സിലായി നമ്മൾ അറിയാത്ത ...അല്ലെങ്കിൽ നമ്മളോട് പറയാൻ താല്പര്യമില്ലാത്ത ഒന്നു അതിലുടെന്നു... ഒരിക്കൽ ഞാൻ അതു അവളറിയാതെ തുറന്നു വായിക്കും എന്നുറപ്പിച്ചു തന്നെയാ അന്ന് ഉറങ്ങിയത് പോലും. നിങ്ങൾ രണ്ടുപേരും ഇല്ലാതിരുന്ന ഒരു ദിവസം ഞാൻ ഭദ്രയുടെ ഡയറി തപ്പി എടുത്തു വായിച്ചു... ശരിക്കും വേറെ ഒരു ലോകം ആയിരുന്നു അതു... മുഴുവൻ പ്രണയം ആയിരുന്നു അതിൽ... അവളുടെ മനസ്സിലെ പ്രണയം ആയിരുന്നു ഓരോ വരിയിലും... ഓരോ വാക്കിലും... അതിശയിച്ചുപോയി... ഇത്രയും ഒരാളെ സ്നേഹിക്കാൻ കഴിയുമോയെന്ന്... രാധ മാധവ പ്രണയം.....ആദ്യമൊന്നും എനിക്ക് മനസ്സിലായിരുന്നില്ല അവൾ വരികളിലൂടെ ഒളിപ്പിച്ചു വച്ച അവളുടെ പ്രണയം ആർക്കു വേണ്ടിയാണെന്നു. പിന്നെയും പിന്നെയും വായിച്ചു.... ഒടുവിൽ ഒരാളിലേക്കു എന്റെ സംശയം നീണ്ടു... അതു ഉറപ്പിക്കുവാൻ വേണ്ടി തന്നെ അയാളോട് മനപൂർവ്വമായ ഒരു അടുപ്പം അവളുടെ മുൻപിൽ ഞാൻ അഭിനയിച്ചു. എനിക്ക് ഉറപ്പുണ്ടായിരുന്നു അടുത്ത ദിവസം തന്നെ അത് അവളുടെ ഡയറിയിൽ കുറിക്കുമെന്നു.... എനിക്ക് തെറ്റിയില്ല... അവൾ കുറിച്ചു വെച്ചിരുന്നു...രാധ മാധവന്റെ പ്രണയം പോലെ തന്റെ പ്രണയവും വെറും പ്രണയം മാത്രം ആയി പോകുമോ എന്നവൾ വ്യാകുലപെട്ടു. ദുർഗയ്ക്കു വേണ്ടി തന്റെ പ്രണയം തന്നോട് കൂടി മാത്രം അലിയട്ടെ എന്നവൾ കുറിച്ചപ്പോൾ... ഭദ്രയുടെ കണ്ണുനീർ പോലും ആ വരികളിലൂടെ അവളെ സമാധാനിപ്പിച്ചു വെന്നു എനിക് തോന്നിപ്പോയി. ആ നിമിഷം തിരിച്ചറിഞ്ഞു അവളുടെ പ്രണയം അവളുടെ നന്ദേട്ടൻ ആണെന്നു. വർഷങ്ങളായി അവൾ മനസ്സിൽ ഒളിപ്പിച്ചത് കിച്ചുവെട്ടനെ(നന്ദേട്ടൻ) ആയിരുന്നു."ദുർഗ പറഞ്ഞു നിർത്തിയ നിമിഷം കിച്ചുവിന്റെ കൈകൾ ഭദ്രയിൽ അമർന്നു... അവളുടെ കൈകൾ കോർത്തു മുറുകെ പിടിച്ചു.
ദുർഗ അവരെ നോക്കി പിന്നെയും തുടർന്നു... "പിന്നെ എന്റെ മനസ്സിൽ സംശയം ആയി അതേ ഇഷ്ടം കിച്ചുവെട്ടനു അവളോടും ഉണ്ടാകുമോയെന്നു. കാരണം അതിരു വിട്ടു ഒരു അടുപ്പവും കിച്ചുവെട്ടൻ അവളോട്‌ കാണിച്ചിരുന്നില്ല. എന്നൊടുള്ളതുപോലുള്ള അത്രയും പോലും അടുപ്പമോ സംസാരമോ ഒന്നും ഞാൻ കണ്ടിരുന്നില്ല...അതു കൂടുതൽ ചിന്തയിൽ ആഴ്ത്തി എന്നെ...ഇനി എന്നോട് ആയിരിക്കുമോ കിച്ചുവെട്ടന് ഇഷ്ടം...കാരണം ആ സമയത്തു പതിവിലുംഅടുപ്പവും എന്നോട് കാണിച്ചിരുന്നു.

ശരിക്കും ഞാൻ വിഷമിച്ചുപോയിരുന്നു ആ സമയങ്ങളിൽ... എന്തു ചെയ്യുമെന്നു ഒരു രൂപവും ഉണ്ടായില്ല...എന്തു വിലകൊടുത്തും ഭദ്രയെ കിച്ചുവെട്ടനെ തന്നെ ഏൽപ്പിക്കണം എന്നു ഞാൻ തീരുമാനിച്ചിരുന്നു. ചെറുപ്പം മുതലേ എനിക്ക് വേണ്ടി എന്നും ഒഴിഞ്ഞു തന്നിട്ടേയുള്ളൂ ഇവൾ... ഇവൾ ആദ്യമായി മനസ്സുകൊണ്ട് ആഗ്രഹിച്ചത് അവൾക്കു തന്നെ നേടി കൊടുക്കണം...അതു ഞാൻ തന്നെ ചെയ്യണം എന്നെനിക്കു തോന്നി. നന്ദുവിനോട് എന്തുകൊണ്ടോ ഒന്നും പറയാൻ തോന്നിയില്ല.

ആയിടക്കു ആയിരുന്നു കാശിയേട്ടൻ എന്നെ കാണാൻ വരുന്നത്".

കാശി ദുർഗയെ നോക്കി ചിരിച്ചു. ഈ സമയങ്ങളിൽ എല്ലാം കിച്ചു ഭദ്രയുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. 

"ഇനി ഞാൻ പറയാം". എല്ലാവരുടെ കണ്ണുകളും കാശിയുടെ നേർക്കു തിരിഞ്ഞു.

"ദുർഗയെ ഞാൻ സമീപിച്ചത് ഭദ്രയെ എന്റെ ഇഷ്ടം അറിയിക്കാൻ ഒരു സഹായത്തിനു വേണ്ടി ആയിരുന്നു". ഭദ്ര അതിശയത്തോടെ കാശിയെയും ദുർഗയെയും മാറി മാറി നോക്കി. നന്ദുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. മറ്റുള്ളവരും ഒരു നിസ്സംഗഭാവത്തിൽ നിൽക്കുകയായിരുന്നു. കാശി തുടർന്നു...

"ആദ്യമൊക്കെ ദുർഗ എതിർത്തു വളരെ ശക്തമായി...പക്ഷെ അപ്പോഴൊന്നും അവൾ പറഞ്ഞില്ല ഭദ്രയുടെ ഉള്ളിൽ അവളുടെ നന്ദേട്ടനു മാത്രമേ സ്ഥാനമുള്ളുവെന്നു..... ഞാൻ പിന്നെയും സ്നേഹിച്ചു കൊണ്ടേയിരുന്നു. കോളേജിൽ വച്ചു കണ്ട അന്നുമുതൽ എന്റെ മനസ്സിൽ കേറിയത് ആയിരുന്നു ഭദ്രയുടെ പേടിച്ച പേടമാൻ മിഴികൾ..."കാശിയുടെ വാക്കുകളിൽ വിഷാദം കലർന്നിരുന്നപോലെ തോന്നി. 

"കാശിയേട്ടനെ ഇതിൽ നിന്നും പിന്തിരിപ്പിക്കാനായിരുന്നു എന്റെ ആദ്യ ശ്രമം.. പലതും പറഞ്ഞു നോക്കി... അപ്പോഴൊക്കെയും എന്തുകൊണ്ടോ കിച്ചുവെട്ടന്റെ കാര്യം പറയാൻ തോന്നിയില്ല... മനപൂർവ്വം പറഞ്ഞില്ല... പിന്നെയും പിന്നെയും എന്നെ സമീപിച്ചു കൊണ്ടേയിരുന്നു കാശിയേട്ടൻ... ഞാൻ നിരുത്സാഹപ്പെടുത്തി കൊണ്ടേയിരുന്നു. പിന്നീട് സ്ഥിരമായി എന്നെ കാണുവാനും വിളിക്കുവാനും തുടങ്ങി ഭദ്രയുടെ കാര്യങ്ങൾ ആയിരുന്നു ചോദിക്കുന്നത് മുഴുവനും.... ഇടക്കിടക്കുള്ള വിളികളും പരസ്പരം ഉള്ള കണ്ടുമുട്ടലുകളും എന്റെയുള്ളിൽ കാശിയേട്ടനോടുള്ള സ്നേഹത്തിന്റ് ഉറവ പിറവിയെടുത്തു. ഭദ്രയോടുള്ള സ്നേഹവും ശ്രദ്ധയും എല്ലാം ഒരു അസൂയയോടെ ആയിരുന്നു ഞാൻ നോക്കി കണ്ടിരുന്നത്...ഭദ്രയോട് കാശിയേട്ടനെ കുറിച്ചു എല്ലാം പറയുന്നുണ്ട് എന്നും അവളെ പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്നും കാശിയേട്ടനോട് കള്ളം പറഞ്ഞു... അവിടന്നു ഞാൻ തന്നെ ആകെ മാറി പോകുകയായിരുന്നു... പിന്നീട് അവിടന്നു നിങ്ങളോടുള്ള എന്റെ സമീപനത്തിലും മാറ്റം വരുത്തി...നിങ്ങളിൽ നിന്നും അകലാൻ ഞാൻ ശ്രമിച്ചു... മനസ്സുകൊണ്ട് എനിക്ക് ഒരിക്കലും നിങ്ങളിൽ നിന്നും അകലാൻ ആകില്ലയിരുന്നു... ഒരിക്കൽ കാശിയേട്ടൻ സംസാരിച്ചപ്പോൾ അറിയാതെ ഏട്ടന്റെ വായിൽ നിന്നും വീണ വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിച്ചു.... ഭദ്രയെ എല്ലാത്തരത്തിലും സ്വന്തമാക്കിയാൽ അവൾ കാശിയേട്ടനെ വിട്ടു ഒരിക്കലും പോകില്ലെന്ന്...ഒരു ഞെട്ടലോടെയാണ് ഞാൻ അതു ശ്രവിച്ചത്. പതിയെ പതിയെ കാശിയേട്ടൻ അവളെ ഏട്ടന്റെ അടുത്തെത്തിക്കാൻ നിർബന്ധിച്ചു തുടങ്ങി... ഇനിയും പറയാതെ ഇരുന്നിട്ട് കാര്യമില്ല എന്നു തോന്നിയ ഞാൻ കാശിയേട്ടനോട് എല്ലാം തുറന്നു പറയാൻ തീരുമാനിച്ചു ഉറപ്പിച്ചു. കാശിയേട്ടൻ പറഞ്ഞ സ്ഥലത്തേക്ക് ചെന്നു."

@@@@@@@@@@@@@@@@@@@@@@

കാശിയേട്ടന്റെ കൂട്ടുകാരി കീർത്തനയുടെ വീട്ടിൽ ആയിരുന്നു ചെല്ലാൻ പറഞ്ഞതു. ഞാൻ ചെല്ലുമ്പോൾ കാശിയേട്ടനും കീർത്തനയും മാത്രേ അവിടെ ഉണ്ടായിരുന്നുള്ളു.ഞാൻ ചെന്നതിനു ശേഷം കീർത്തന അത്യാവശ്യമായി പുറത്തേക്കു പോകുകയും ചെയ്തു. എങ്കിലും എനിക്ക് ഒരു പേടിയും തോന്നിയില്ല... ഉള്ളിൽ കാശിയേട്ടനോടുള്ള സ്നേഹം കൊണ്ടുതന്നെ ആയിരുന്നു.

എന്റെ പുറകിൽ ഭദ്രയെ നോക്കിയ കാശിയേട്ടന് നിരാശ ആയിരുന്നു... ഞാൻ പറഞ്ഞു

"കാശിയേട്ട.. ഞാൻ പറഞ്ഞിരുന്നില്ലേ അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഏട്ടനോട് ഇല്ല"

"എങ്കിലും അവളെ എങ്ങനെയെങ്കിലും ഇവിടേക്കു കൊണ്ടുവരാമായിരുന്നില്ലേ... നീയെനിക്ക് വാക്കു തന്നതല്ലേ ദുർഗാ"

"അവൾ വരില്ല ഏട്ടാ... അവളുടെ ഉള്ളിലുള്ള പ്രണയം അത്രയും തീവ്രം ആയിരുന്നു. ആയിരുന്നു എന്നല്ല ഇപ്പോഴും ആണു. ഒരാളെ മാത്രമേ അവൾക്കു സ്നേഹിക്കാൻ കഴിയൂ.. കാശിയേട്ടൻ എത്രയൊക്കെ പറഞ്ഞാലും അവളുടെ മനസ്സ് മാറില്ല"

"ഭദ്രക്കു പ്രണയമോ...ആരോട് ....ആരോടു ആണ് ..." ദുർഗയുടെ ഇരു തോളും ഉലച്ചു കൊണ്ടു അവൻ അലറി.

"അവളുടെ മാത്രം നന്ദേട്ടനോട്..." കാശിയുടെ കണ്ണുകളിൽ നോക്കി ദൃഢമായി പറഞ്ഞു. 

"നന്ദേട്ടൻ....ആരാ ഈ നന്ദൻ " ദുർഗയെ സംശയത്തോടെ നോക്കി ചോദിച്ചു.... ഒരു വേള അവൾ കള്ളം പറയുകയാണെങ്കിലോ എന്നു സംശയിച്ചു.

"നന്ദ കിഷോർ" ദുർഗ അവന്റെ കണ്ണുകളിൽ നോക്കി തന്നെ മടി കൂടാതെ പറഞ്ഞു...

"നന്ദ കിഷോർ... കിച്ചുവോ." കാശിയിൽ ഒരു അത്ഭുതം ആയിരുന്നു ആ വാക്കുകൾ. ഒരു നിമിഷം സ്തംഭിച്ചു പോയി അവൻ. ഒന്നും മിണ്ടാൻ ആകാതെ നിശബ്ദം നിന്നു. കുറെ നേരം മൗനം ആയിരുന്നു. കുറച്ചു നേരം കാശിയെ തന്നെ നോക്കി തിരിച്ചു പോകാൻ ആഞ്ഞ ദുർഗയെ കൈകളിൽ പിടിച്ചു നിർത്തി. അവന്റെ അന്നേരത്തെ മുഖ ഭാവം ഒരു വന്യ മൃഗത്തെ പോലെ തോന്നിച്ചു. പെട്ടന്ന് അവൻ ദുർഗയുടെ കഴുത്തിൽ കുത്തി പിടിച്ചു ചോദിച്ചു
"നിനക്കു അറിയാമായിരുന്നു എങ്കിൽ എന്തുകൊണ്ട എന്നോട് മുൻപേ പറയാതെ ഇരുന്നത്.... അവൾക്കു ഇങ്ങനെയൊരു ഇഷ്ടത്തെ കുറിച്ചു എനിക് ഒരു സൂചന പോലും നീ തന്നില്ലലോ...എത്രയൊക്കെ ഞാൻ ചോദിച്ചു നിന്നോട്"

ദുർഗ ശ്വാസം എടുക്കാൻ തന്നെ നന്നേ ബുദ്ധിമുട്ടി... കണ്ണുകൾ പുറത്തേക്കു വരുമെന്നു തോന്നിപ്പോയി...പെട്ടന്നു കാശി പിടി അയച്ചു. അവൾ ചുമച്ചു...ചുമച്ചു...ശ്വാസം കിട്ടാതെ പിടഞ്ഞു...

അതുകണ്ട് കാശിയും ആകെ പേടിച്ചു പോയി. അവൻ വേഗം ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ട് വന്നു കൊടുത്തു. അതു നേരാം വണ്ണം പിടിക്കാൻ പോലും അവൾക്കു ആകുമായിരുന്നില്ല...അവൻ തന്നെ ചുണ്ടോട് അടുപ്പിച്ചു കൊടുത്തു...പതുക്കെ അവളുടെ നെഞ്ചു ഉഴിഞ്ഞു കൊടുത്തു...കുറച്ചു സമയത്തിൽ അവൾ സാധാരണ പോലെ ആയി... 

"എന്തിനാ നീയെന്നോട് പറയാതെ ഇരുന്നത്... മുൻപേ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇത്രയും സ്വപ്നം കാണില്ലായിരുന്നല്ലോ... അവളെ മോഹിക്കില്ലായിരുന്നല്ലോ..." കാശി പറഞ്ഞു തീരും മുന്നേ ദുർഗ കാശിയെ ഇറുകെ പുണർന്നു...

അവൻ പിടി വിടുവിക്കാൻ ശ്രമിച്ചു...അവളിൽ നിന്നും അടർന്നു മാറുവാൻ ശ്രമിച്ചു കൊണ്ടേയിരുന്നു...അവളുടെ ഹൃദയ താളം അവന്റേതുമായി ഒരുമിച്ചു ചേർന്നു...അത്രയും അവനെ അവളിലേക്ക് ചേർത്തു നിന്നു. പതുക്കെ അവളുടെ ശബ്ദം കേട്ടു

"എനിക് നിങ്ങളെ വേണം...നിങ്ങളുടെ സ്നേഹം വേണം... നിങ്ങളുടെ കരുതൽ വേണം... അതു നഷ്ടപ്പെടുത്തുവാൻ എനിക്ക് ആകുമായിരുന്നില്ല... ഭദ്രയുടെ കാര്യങ്ങൾ അറിയാൻ കൂടി ആണെങ്കിലും നിങ്ങളുടെ സമീപനം ഞാൻ ഏറെ ആഗ്രഹിച്ചു... നിങ്ങൾ അറിയാതെ എന്തിനെറെ ഞാൻ പോലും അറിയാതെ ഒരുപാട് സ്നേഹിച്ചുപോയി... അവളുടെ പ്രണയത്തെ കുറിച്ചു പറഞ്ഞാൽ എന്നിൽ നിന്നും അകന്നു പോയാലോ എന്നു ഞാൻ പേടിച്ചു അതുകൊണ്ടാ...അതുകൊണ്ടാ കാശിയേട്ട ഞാൻ പറയാതെ ഇരുന്നത്... പിന്നീട് ഒരിക്കലും നിങ്ങളുടെ സാമിപ്യം എനിക്ക് കിട്ടിയില്ലെങ്കിലോ എന്നു പേടിച്ചു പോയി... നിങ്ങളെ നഷ്ടപ്പെടുത്താൻ എനിക് ആകുമായിരുന്നില്ല... അത്രയും അധികം ഞാൻ കാശിയേട്ടനെ സ്നേഹിക്കുന്നു..." അവനെ പുണർന്നു തന്നെ അവൾ പറഞ്ഞു. അവളുടെ വാക്കുകൾ കേട്ട് ഒരുതരം മരവിപ്പ് ആയിരുന്നു അവനു. പതുക്കെ അവളെ തന്നിൽ നിന്നും അടർത്തി മാറ്റി. ദുർഗ അവനെ തന്നെ നോക്കി  പെട്ടന്ന് അവന്റെ നെറ്റിയിൽ ചുംബിച്ചു... എന്താ സംഭവിക്കുന്നത് എന്നു മനസ്സിലാകും മുന്നേ അവന്റെ മുഖം കൈകളിൽ എടുത്തു ചുംബനങ്ങൾ കൊണ്ടു മൂടി...ഗാഢമായി അവന്റെ അധരങ്ങളിൽ അവൾ ചുംബിച്ചു...പെട്ടന്ന് ശക്തിയായി അവളെ പിടിച്ചു മാറ്റി കരണം പുകച്ചു ഒരു അടി കൊടുത്തു. അവൾ വെച്ചു വീണു പോയി... അവൻ തന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു അവളെ...പക്ഷെ അവൾ പിന്നെയും ഇറുകെ പുണർന്നു..."എന്നെ വിട്ടു പോകല്ലേ കാശിയേട്ട...എനിക് നിങ്ങളെ വേണം...എന്റെയ...എന്റെ മാത്രം..."പെട്ടന്നു ഉച്ചത്തിൽ ഒരു ഇടി മുഴക്കം കേട്ടു ...അവൾ ഒന്നുകൂടി അവനിൽ ചേർന്നു...പേടിച്ചു പോയി... പണ്ടേ മിന്നലും ഇടിയും അവൾക്കു പേടിയാണ്... തന്നോട് ചേർന്നു നിന്ന ദുർഗ കാശിയുടെ സിരകളിൽ രക്തത്തെ ചൂട് പിടിപ്പിച്ചു തുടങ്ങി... അവന്റെ രോമകൂപങ്ങൾ എഴുന്നേൽക്കുന്നത് അവൻ അറിഞ്ഞു... അവളുടെ ഗന്ധം അവനിൽ മിന്നാൽപിണർ ഉണ്ടാക്കുന്നതും അവൻ അറിഞ്ഞു...അവൻ അറിയാതെ അവന്റെ കൈകളും അവളെ വലിഞ്ഞു മുറുകുന്നതും അവൻ അറിഞ്ഞു. ദുർഗയുടെ മനസ്സു കാശിയെ സ്നേഹിക്കാൻ വെമ്പി കൊണ്ടിരുന്നു... അവനെ തടുക്കാൻ അവൾക്കുമായില്ല...
ഉറക്കത്തിന്റെ ആലസ്യത്തിൽ നിന്നും എഴുന്നേറ്റപ്പോൾ കാശി ദുർഗയെ നോക്കി... ജനലിൽ കൂടി പുറത്തേക്കു മഴയെ നോക്കി നിൽക്കുകയായിരുന്നു അവൾ.

അവൻ എഴുനേറ്റു അവളുടെ അരികിൽ എത്തി... അവന്റെ സാമിപ്യം അവളും തിരിച്ചറിഞ്ഞു... തിരിഞ്ഞു നോക്കിയില്ല... ദൂരേക്ക്‌ കണ്ണും നട്ട് ഇരുന്നു...

"ദേഷ്യം ഉണ്ടോ എന്നോട്" കാശി പതിയെ ചോദിച്ചു...
ഇല്ല എന്നര്ഥത്തിൽ അവൾ തല ചലിപ്പിച്ചു. 

തിരികെ പോകാൻ തുടങ്ങിയ അവളുടെ കൈകളിൽ അവൻ പിടിച്ചു നിർത്തി.
"തെറ്റു പറ്റി പോയി...പക്ഷെ ഈ തെറ്റിനെ ഒരു താലി നിന്റെ കഴുത്തിൽ ചാർത്തി ശരിയാക്കി മാറ്റും...മനസ്സു പെട്ടന്ന് കൈ വിട്ടു പോയി... നിന്നെ ഉൾക്കൊള്ളാനും സ്നേഹിക്കാനും എനിക്ക് കഴിയും... പക്ഷെ കുറച്ചു സമയം എനിക് തരണം...നിന്നെ പൂർണ്ണമായും ഉൾകൊള്ളാൻ കഴിയുമ്പോൾ ഞാൻ എന്റെ വീട്ടുകാരുമായി വരും...കാശിക്കു വാക്കു ഒന്നേയുള്ളൂ..." അവൻ ശാന്തമായി പറഞ്ഞു.

അവളുടെ കണ്ണുകൾ നിറഞ്ഞു... അവൻ പതിയെ കണ്ണുനീർ തുടച്ചു കൊടുത്തു.

"എനിക്ക് ഏട്ടനോടുള്ള പ്രണയം ഇതിൽ കൂടുതൽ കാണിച്ചു തരാൻ കഴിയില്ല... മറ്റുള്ളവർക്ക് ഇതൊരു തെറ്റ് ആയി തോന്നാം... പക്ഷെ.. എനിക് ഏട്ടനോടുള്ള ഭ്രാന്തമായ സ്നേഹമാണ് ഞാൻ കാണിച്ചത്." ദുർഗ ചെറുതായി മന്ദഹസിച്ചു. കാശി അവളുടെ മുഖം കൈകളിൽ എടുത്തു നെറ്റിയിൽ ചുംബിച്ചു. ദുർഗ അവിടെ നിന്നും ഇറങ്ങി.

@@@@@@@@@@@@@@@@@@@@@@

"പിന്നീട് കാശിയേട്ടൻ വീട്ടുകാരുമായി വരുന്നത് നോക്കി ഇരിക്കുകയായിരുന്നു ഞാൻ... കാശിയേട്ടന്റെ വീട്ടുകാർ ബന്ധത്തെ ഉൾകൊള്ളുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും കാശിയേട്ടൻ വരും ....മനസ്സിൽ ഉറപ്പിച്ചിരുന്നു"

രണ്ടാഴച്ചക്കു ശേഷം ഒരു ഞായറാഴ്ച കാശിയേട്ടൻ കാശിയേട്ടന്റെ അച്ഛനെയും അമ്മയെയും കൂട്ടി വന്നു. അന്ന് ഭദ്ര അമ്മയുടെ കൂടെ ഗുരുവായൂർ തൊഴാൻ പോയതായിരുന്നു. ദത്തെട്ടനും അച്ഛനും ഞാനും മാത്രേ ഉണ്ടായിരുന്നുള്ളു... അവരെ കണ്ടതും എനിക് അതിയായ സന്തോഷം ആയിരുന്നു... കാശിയേട്ടൻ വാക്കു പാലിച്ചു...

ഞാൻ വർധിച്ച സന്തോഷത്തോടെ ഏട്ടനെ നോക്കിയെങ്കിലും അവിടെ ....ആ മുഖത്തു കണ്ടത് ഒരു മൂകത ആയിരുന്നു...കാശിയേട്ടന്റെ മുഖഭാവം എന്നിൽ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു....!! 
വീട്ടിലേക്കു വന്നവരെ അച്ഛൻ തന്നെ അകത്തേക്ക് ക്ഷണിച്ചു ഇരുത്തി. 

"എന്നെ മനസ്സിലായോ "കാശിയേട്ടന്റെ അച്ഛൻ തന്നെ തുടക്കം ഇട്ടു കൊണ്ടു സംസാരം തുടങ്ങി.

"അശോക് സാറിനെ അറിയാത്തവർ ഉണ്ടാകില്ലല്ലോ...മോൻ ഇടക്ക് പറയാറുണ്ട് സാറിനെ കുറിച്ചു " ബാലൻ മറുപടി കൊടുത്തു.

"മോളെ ദത്തൻ ഓഫീസിൽ റൂമിൽ കാണും നീ ചെന്നു വിളിക്കു " ഞാൻ തലയാട്ടി കൊണ്ടു കാശിയേട്ടന് നേരെ ഒന്നു പാളി നോക്കി.... പുള്ളി ഈ ലോകത്തു ഒന്നുമല്ല എന്ന മട്ടിലാണ് ഇരുപ്പ്. ഇതു എന്തു പറ്റിയാവോ... മനസ്സിൽ പറഞ്ഞു കൊണ്ടാണ് ഞാൻ ഏട്ടനെ വിളിക്കാൻ പോയത്.  ഏട്ടൻ വന്നു സാറിനു നേരെ വിഷ് ചെയ്തു.

"താൻ ഇരിക്കെടോ... കേന്ദ്ര മന്ത്രി അശോക് നമ്പ്യാർ ആയിട്ടുള്ള വരവല്ല ഇതു." അശോക് പറഞ്ഞപ്പോൾ ദേവ ദത്തൻ സെറ്റിയിലേക്കു ഇരുന്നു.
"മോളെ കുടിക്കാൻ എന്തെങ്കിലും എടുക്കു." അച്ഛൻ പറഞ്ഞപ്പോൾ ആണ് ദുർഗ അതിനെ കുറിച്ചു ചിന്തിച്ചത്...അതിനു കാരണം കാശിയുടെ മുഖത്തെ തെളിച്ചയില്ലായ്മ ആയിരുന്നു. 
അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞ ദുർഗയെ അശോക് തിരിച്ചു വിളിച്ചു.
"മോളിവിടെ നില്ക്കു...കുറച്ചു കാര്യങ്ങൾ തീരുമാനിക്കാൻ കൂടിയാണ് ഞങ്ങൾ വന്നതു. അതിനുശേഷം ആകാം " ദുർഗ ചിരിച്ചു കൊണ്ട് അവിടെ തന്നെ നിന്നു.

"ഞാൻ വന്നതു... അതിനു മുന്നേ ഞാൻ പരിചയപ്പെടുത്തിയില്ല...ഇതെന്റെ ഭാര്യ രേണുക...മകൻ കാശിനാഥ്‌... കാശിയെ ദത്തനു പരിചയമുണ്ടല്ലോ അവർ ഒരു ബാച് ആയിരുന്നു അല്ലെ ദത്ത"

ദേവ ദത്തൻ തലയാട്ടി.

"പിന്നെ ഒരു മകൾ കൂടിയുണ്ട് ദേവിക"

അശോക് പരിചയപ്പെടുത്തി ചിരിച്ചു.

"ഇവനെ അറിയാമല്ലോ ഇതു ഒരു മകൾ ദുർഗ...ഇനി ഒരു മകൾ കൂടിയുണ്ട് ഭദ്ര... ഭാര്യ സുമിത്ര... ഭദ്രയും സുമിത്രയും കൂടി ഗുരുവായൂർ തൊഴാൻ പോയതാ" ബാലനും പരിചയപ്പെടുത്തി...

അശോക് കാര്യത്തിലേക്ക് വന്നു.

"ഞാൻ പറഞ്ഞല്ലോ വരവിൽ ഒരു ഉദ്ദേശം ഉണ്ടെന്നു....ഒരു പ്രൊപ്പോസൽ... എന്റെ മകൻ കാശിനാഥിനും ഈ നിൽക്കുന്ന ദുർഗയ്ക്കും... അവർ തമ്മിൽ ചെറിയ ലോഹ്യം കൂടിയുണ്ട്" അശോക് പറഞ്ഞതു കേട്ടു ദേവ ദത്തൻ ഞെട്ടി തിരിഞ്ഞു ദുർഗയെ നോക്കി. ഏട്ടന്റെ നോട്ടം നേരിടാൻ ആകാതെ അവൾ മിഴികൾ തറയിൽ ഊന്നി. ദേവ ദത്തൻ മൗനം പാലിച്ചു.

"ദത്ത... നീ അവളെ നോക്കി പേടിപികണ്ട...ഇപ്പോഴത്തെ കുട്ടികൾ അല്ലെ... " അശോക് അതു പറഞ്ഞപ്പോൾ കാശി അച്ഛന് നേരെ രൂക്ഷമായ നോട്ടം എറിഞ്ഞു.
അവന്റെ നോട്ടത്തെ അവഗണിച്ചു അയാൾ പറഞ്ഞു തുടങ്ങി.

"ഒരാൾക്ക് മാത്രം അല്ല ഞങ്ങൾ ഈ പ്രൊപ്പോസൽ കൊണ്ടുവന്നത്... ഞങ്ങളുടെ മകനെ ഇവിടേക്കു തരുമ്പോൾ ഇവിടുത്തെ മകനെ ഞങ്ങൾക്കും വേണം" അശോക് ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു...

"നിങ്ങൾ പറഞ്ഞു വരുന്നത്..." ബാലന്റെ ശബ്ദം ഉറച്ചു..

"ബാല...എന്റെ മകൾ ദേവികയും ദത്തനും..."

"അതു നടക്കില്ല സാർ"അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ബാലൻ തടഞ്ഞു.


പ്രണയിനി  18

നിങ്ങൾ പറഞ്ഞു വരുന്നത്..." ബാലന്റെ ശബ്ദം ഉറച്ചു..

"ബാല...എന്റെ മകൾ ദേവികയും ദത്തനും..."

"അതു നടക്കില്ല സാർ"അശോകിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ബാലൻ തടഞ്ഞു.

"അങ്ങനെ ഉറപ്പിച്ചു ഒരു തീരുമാനം പറയാൻ വരട്ടെ ബാല"

"കാശിയും ദുർഗയും തമ്മിലുള്ള കാര്യത്തിൽ വേണമെങ്കിൽ നമുക്ക് ഒരു തീരുമാനം ആക്കാം. ദത്തന്റെ കാര്യം മറന്നേക്കൂ" ബാലൻ തറപ്പിച്ചു തന്നെ പറഞ്ഞു.

"നമ്മൾ വിചാരിക്കുന്നതുപോലെ അല്ല കുട്ടികളുടെ സ്നേഹബന്ധം.... പലപ്പോഴും അവർ അതിരു കടന്നു കഴിഞ്ഞിരിക്കുന്നു.... അതുകൊണ്ടു ബാലൻ കുറച്ചു ഒന്നു അഴയുന്നതാ നല്ലതു... നിങ്ങളുടെ മകളുടെ ഭാവി" അശോകിന്റെ വാക്കുകളിൽ ഒരു ചെറിയ ഭീഷണിയുടെ സ്വരമുതിർന്നു.

ദേവ ദത്തൻ ദേഷ്യം കൊണ്ടു കണ്ണൊക്കെ ചുവന്നു... ദുർഗ പേടിച്ചു...എങ്കിലും ഒരു പ്രതീക്ഷ എന്നോണം കാശിയെ നോക്കി... അവന്റെ നിസ്സംഗമായ ഇരുപ്പ് അവളിൽ അമ്പരപ്പ് ഉണ്ടാക്കി..

"അവരുടെ സ്നേഹ ബന്ധം ഒരു തെറ്റവാതെ ഇരിക്കണമെങ്കിൽ കാശി ദുർഗയുടെ കഴുത്തിൽ താലി കെട്ടുക തന്നെ വേണം...ബാലന് ഞാൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിൽ ആയല്ലോ" ബാലനെ രൂക്ഷമായി നോക്കിയിട്ട് അശോക് എണീറ്റു...

"തീരുമാനം അറിയിച്ചാൽ മതി..."

"സാർ..." ആ വിളി കേട്ടു പോകാൻ നിന്ന അശോക് തിരിഞ്ഞു നിന്നു...എല്ലാവരുടെയും കണ്ണുകൾ ദുർഗയിൽ നീണ്ടു.

"ഞാൻ കാശിയേട്ടനെ സ്നേഹിച്ചിരുന്നു...ഇപ്പോഴും സ്നേഹിക്കുന്നു... അതിനു എന്റെ ഏട്ടനെ കാശിയേട്ടന്റെ സഹോദരിയെ കൊണ്ടു കല്യാണം കഴിപ്പിക്കാം എന്നൊരു ഉടമ്പടി ഇല്ലായിരുന്നു ഞങ്ങൾ തമ്മിൽ. എന്റെ ഏട്ടനു ഒരു ഇഷ്ടമുണ്ട്... വളരെ നാളുകൾ മുന്നേ വീട്ടുകാരെല്ലാം അതു സമ്മദിച്ചതും ആണ്... കാശിയേട്ടനും അതിനെ കുറിച്ചു അറിയാം എന്നാണ് എന്റെ വിശ്വാസം... അതുകൊണ്ടു എന്റെ പേരിൽ ഒരു വിലപേശൽ വേണ്ട സാർ... " ദുർഗ കൈ കൂപ്പി കൊണ്ട് വിതുമ്പലിൽ അത്രയും പറഞ്ഞൊപ്പിച്ചു...

കാശിയുടെ നേർക്കു തിരിഞ്ഞു ദുർഗ പറഞ്ഞു... "ഏട്ടൻ പറഞ്ഞിരുന്നു കാശിനാഥ്‌നു വാക്കു ഒന്നേയുള്ളൂ എന്നു... ഞാൻ ഇപ്പോഴും ആ വാക്കിൽ വിശ്വസിക്കുന്നു...എന്റെ കഴുത്തിൽ താലി കെട്ടുമെന്നു" 

കാശി അവളെ തന്നെ നോക്കി...അവന്റെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടു...
"കാശി...നീ...വാ"അശോക് മകന്റെ കൈ പിടിച്ചു പുറത്തേക്കു നടന്നു.

അടക്കിപ്പിടിച്ച തേങ്ങലോടെ ദുർഗ തന്റെ മുറിയിലേക്ക് ഓടി... ദേവ ദത്തനും ബാലനും അവിടെ തന്നെ തറഞ്ഞു നിന്നുപോയി.... അശോക് പറഞ്ഞതിന്റെ പൊരുൾ മനസ്സിലായെന്ന വണ്ണം... കുറച്ചു സമയം കഴിഞ്ഞു ദേവ ദത്തൻ ദുർഗയുടെ അടുത്തേക്ക് ചെന്നു... അവൾ കട്ടിലിന്റെ താഴെ മുട്ടുകാലിൽ മുഖം അമർത്തി അപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. 

"ദുർഗാ..." അവന്റെ തറപ്പിച്ചുള്ള വിളിയിൽ അവൾ ഞെട്ടി എഴുനേറ്റു... ഏട്ടനെ നേരിടാൻ കഴിയാതെ അവൾ മുഖം കുനിച്ചു നിന്നു..

"ഇത്രയൊക്കെ ചെയ്തു വച്ചതും പോരാ.... അവളുടെ ഒരു നിൽപ്പ്... അവളുടെ മുഖത്തേക്ക് ആഞ്ഞടിക്കാൻ കൈ ഓങ്ങിയ അവൻ അവളുടെ കരഞ്ഞു കലങ്ങിയ മിഴികൾ കണ്ടു കൈകൾ താഴ്ത്തി....ഒരു നിമിഷം അവന്റെ മനസ്സിൽ കഴിഞ്ഞുപോയ നിമിഷങ്ങൾ ഓടി വന്നു..... തന്റെ ഇഷ്ടത്തെക്കാൾ ഏട്ടന്റെ ഇഷ്ടത്തിന് വേണ്ടിയാണ് അവൾ സംസാരിച്ചത്.  
"എന്നോട് ക്ഷമിക്കണം.... വാക്കുകൾ തൊണ്ടയിൽ കുടുങ്ങി അവൾ പറഞ്ഞു...വിമ്മി പൊട്ടി കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ വീണു...എന്തു പറഞ്ഞു അവളെ അശ്വസിപ്പിക്കും എന്നറിയാതെ... അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു...

"കാശി നെറികേട് കാണിക്കില്ല മോളെ... എനിക്ക് ഉറപ്പുണ്ട്.... ഞാൻ അറിയുന്ന കാശി അങ്ങനെ ഒരാള് അല്ല... പക്ഷെ അവന്റെ അച്ഛന് എന്തൊക്കെയോ കണക്കു കൂട്ടലുകൾ ഉണ്ട്" ദേവ ദത്തന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു..

"എനിക്കും അറിയാം ഏട്ടാ... എനിക്കും വിശ്വാസം ആണ് കാശിയേട്ടനെ..." 

ദേവ ദത്തൻ അവളെ സമാധാനിപ്പിച്ചു തിരിഞ്ഞു നടന്നു..."ഏട്ടാ.." അവളുടെ പിൻവിളി അവനെ നിർത്തി... തിരിഞ്ഞു ദുർഗയെ നോക്കി.

"അമ്മയും ഭദ്രയും ഒന്നുമറിയില്ല..പേടിക്കേണ്ട"  ദുർഗയെ നോക്കി ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു അവൻ പുറത്തേക്കു നടന്നു... ഒരു സഹോദരന്റെ എല്ലാ വ്യാകുലതകളും നെഞ്ചിൽ ഒളിപ്പിച്ചുകൊണ്ടു.

ദുർഗയെ പിന്നെ എല്ലാവരും മൂടി കെട്ടിയ മുഖ ഭാവത്തോടെ മാത്രേ കാണാൻ സാധിച്ചുള്ളൂ... അമ്മയും ഭദ്രയും പലവട്ടം ചോദിച്ചിട്ടും അവൾ ഒന്നും തന്നെ പറഞ്ഞില്ല... ദേവ ദത്തനും ഇരുണ്ടു മൂടിയതുപോലെ ... അവന്റെ ദേഷ്യം കണ്ടു ആരും ഒന്നും ചോദിക്കാൻ പോയില്ല... ബാലനും സങ്കടപ്പെട്ടു കണ്ടു.. മൂവരും തുറന്നു സംസാരിക്കാതെ... ഇരുൾ വന്നു മൂടി കെട്ടിയ ഒരു അവസ്ഥ...

കാശി ഇന്നും ഫോൺ എടുക്കുന്നില്ല... ദുർഗ ആലോചിച്ചു.. അവസാനം വിളിച്ചപ്പോഴും പറഞ്ഞതു ദത്തൻ ദേവികയെ കല്യാണം കഴിക്കാൻ തയ്യാറാകണം എന്നു മാത്രം ആയിരുന്നു. കാശിയേട്ടനും...

പിന്നെയും ദിവസങ്ങൾ കൊഴിഞ്ഞു... പിന്നീട് കാശിയെ വിളിക്കാൻ ദുർഗ ശ്രമിച്ചില്ല.... അവളുടെ മൂകത എല്ലാവരെയും ഒരുപോലെ വിഷമിപ്പിച്ചു...

ഒരു ദിവസം ജോലി കഴിഞ്ഞു വന്ന ദത്തൻ കാണുന്നത് ചിരിച്ച മുഖത്തോടെ നിൽക്കുന്ന ദുർഗയെ ആയിരുന്നു... ഒരു വേള അവനും അതിശയിച്ചുപോയി... ചിലപ്പോ കാശി വന്നു വിവാഹത്തിന് സമ്മദിച്ചിരികണം.. അതായിരിക്കാം ഈ സന്തോഷത്തിനു കാരണമെന്ന് അവൻ ഊഹിച്ചു.

അന്ന് മുഴുവൻ ദുർഗ വളരെ സന്തോഷവതിയാണെന്നു അമ്മയും പറഞ്ഞു അറിഞ്ഞു. രാത്രിയിൽ അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു...പഴയതു പോലെ ചിരിച്ചു കളിച്ചു...കളിയാക്കി...

ഉറങ്ങാൻ കിടന്നിട്ടും ദേവ ദത്തനു മനസിന്റെ ഒരു കോണിൽ വല്ലാത്ത ഭാരം പോലെ...ദുർഗയുടെ ഈ മാറ്റത്തിന് പിന്നിലുള്ള കാരണം അവൾ പറഞ്ഞില്ല...കല്യാണത്തിന് സമ്മദിച്ചിരുനെങ്കിൽ അതു ആദ്യം പറയുമായിരുന്നു അവൾ..പിന്നെ... കിടന്നാൽ ഉറക്കം വരില്ലെന്ന് തോന്നി... അവൻ എഴുനേറ്റു ദുർഗയുടെ അടുത്തേക്ക് ചെന്നു.

വാതിലിൽ കൊട്ടി... പല വട്ടം കൊട്ടി... അതിനു ശേഷം ആയിരുന്നു വാതിൽ തുറന്നത്. അപ്പോകണ്ട അവളുടെ ഭാവം അവനെ പേടി പെടുത്തി. തൊട്ടു മുൻപ് വരെ കണ്ട സന്തോഷം എവിടേക്കോ പോയി മറഞ്ഞിരുന്നു. മുടിയെല്ലാം അഴിച്ചു...കരഞ്ഞു കലങ്ങിയ മിഴികളും... എന്തോ മനസ്സിൽ തീരുമാനിച്ച ഒരു ഭാവം... അതു മാത്രം അവനു മനസിലായി. അവൻ അവളെ വക വയ്ക്കാതെ അകത്തേക്ക് കടന്നു. ചുറ്റും കണ്ണോടിച്ചപ്പോൾ കണ്ടത് ടേബിളിൽ ഒരു കടലാസിൽ കുന്നു കൂട്ടി വച്ചിരിക്കുന്ന ടാബ്ലറ്റ്‌സ്... അവനു കാര്യം മനസ്സിലായി. വാതിൽ കുറ്റിയിട്ടു. അരിശത്തോടെ ഇതുവരെയുള്ള അടക്കി വച്ചിരുന്ന എല്ലാ ദേഷ്യവും സങ്കടവും അവനുള്ളിൽ നിന്നും പുറത്തേക്ക് വന്നു. 

അവളുടെ ഒരുകവിളിൽ ആഞ്ഞു തല്ലി. ആദ്യ അടിയിൽ തന്നെ അവൾ വീണു പോയിരുന്നു. പിന്നെയും എഴുന്നേൽപ്പിച്ചു രണ്ടു കവിളിലും മാറി മാറി തല്ലി... ദേഷ്യം തീരും വരെ... അവൾ കൊണ്ടു നിന്നത് അല്ലാതെ ഒരു തുള്ളി കണ്ണുനീർ വന്നില്ല... അവളൊന്നു വേദനിച്ചു പോലും കരഞ്ഞില്ല...അതവനെ കൂടുതൽ ദേഷ്യപ്പെടുത്തി.... പിന്നെയും പിന്നെയും തല്ലുകയും... തള്ളി ഇടുകയുമൊക്കെ ചെയ്തു... ഒടുവിൽ...അവൻ കരച്ചിലിന്റെ വക്കിൽ എത്തി... അവളുടെ മുടിയിൽ ശക്തമായി കുത്തി പിടിച്ചു കൊണ്ട് ചോദിച്ചു... "എന്തിനാ മോളെ... ഇതിനു വേണ്ടിയാണോ ഇന്ന് മുഴുവൻ സന്തോഷം അഭിനയിച്ചത്..." ചോദിച്ചു കഴിയുമ്പോൾക്കും അവനും കരഞ്ഞു പോയിരുന്നു.

ദുർഗ അവന്റെ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു... ഷർട്ട് കൂട്ടി പിടിച്ചു നിലവിളിക്കുകയായിരുന്നു അവൾ... വാക്കുകൾ മുറിഞ്ഞു പോകുന്നു അവളുടെ കരച്ചിലിന്റെ ആധിക്യത്തിൽ.. പതം പറഞ്ഞുള്ള അവളുടെ കരച്ചിലിൽ ഒന്നും മനസ്സിലായില്ല അവൾ പറയുന്നത്...അവൻ അവളുടെ മുടി ഇഴകൾ തലോടി കൊണ്ടിരുന്നു... തേങ്ങലുകൾ മാത്രമായ അവസ്ഥയിൽ അവൻ ഒന്നുകൂടി ചേർത്തു കൊണ്ടു പറഞ്ഞു...

"ഏട്ടൻ ഉണ്ട് മോൾക്ക്‌.... എന്താണെങ്കിലും പറഞ്ഞോ... അവനെ പെട്ടന്ന് മറക്കാൻ കഴിയില്ല എന്നറിയാം...മറക്കണം ...കുറച്ചു താമസം എടുക്കും...എത്ര സമയം വേണമെങ്കിലും മോളെടുത്തോ... അതുവരെ ..മോളുടെ മനസ്സു ശാന്തമാകുന്ന വരെ ഏട്ടൻ മോളെ മറ്റൊന്നിനും വേണ്ടിയും നിർബന്ധിക്കില്ല..."

അവൾ അവന്റെ നെഞ്ചിൽ പിടിച്ചു താഴേക്കു ഊർന്നു കൊണ്ടു കാലുകളിൽ വീണു .... ഇരു കാലുകളിലും പിടിച്ചു ഇരുന്നു... "ഒരിക്കലും മറക്കാൻ കഴിയാത്തതു പോലെ... ഒരു വലിയ തെറ്റു ആയി എന്റെ ജീവന്റെ ഭാഗമായി മാറി... ഏട്ടാ....ഞാൻ...ഞാൻ..''

എന്തു ചെയ്യണം എന്നറിയാതെ അവൻ തറഞ്ഞു നിന്നു പോയി... ഇനി തന്റെ സഹോദരിക്ക് ഒരു ജീവിതമില്ല.... ആളുകളുടെ മുഖത്തേക്ക് എങ്ങനെ നോക്കും... എങ്ങനെ ഇതിനൊരു പരിഹാരം കാണും.. ഭൂമി പിളർന്നു പോയെങ്കിൽ എന്നു വരെ തോന്നിച്ചു ദേവ ദത്തനു.

"ഒരു നിമിഷം...ഒരു നിമിഷം ഞാൻ സ്വാർത്ഥയായി പോയി... എനിക്ക് വേണ്ടി.... എനിക്ക് വേണ്ടി ഏട്ടന്റെ ജീവിതം ആണ് ഞാൻ ചോദിക്കുന്നത്... " അവൾ കരച്ചിലോടെ തന്നെ പറഞ്ഞു...അവളുടെ കണ്ണുനീർ അവന്റെ പാദം മുതൽ ശരീരം മുഴുവൻ ചുട്ടു പൊള്ളിക്കും പോലെ തോന്നിപ്പിച്ചു. 

"മോളെ നീ..." അവനും കരഞ്ഞു പോയിരുന്നു. അവൾ തൊഴുകയ്യോടെ നിന്നു അവന്റെ മുന്നിൽ കരഞ്ഞു... അവനു വാക്കുകൾ കിട്ടുന്നില്ല.. എങ്കിലും കണ്ണുനീർ ഒഴുകുന്നു... അവന്റെ മനസ്സിൽ ഒരു നാമം മാത്രം അവൻ മന്ത്രിച്ചു കൊണ്ടിരുന്നു..."എന്റെ നന്ദുട്ടൻ"

എന്റെ ജീവിതം ആണ് അവൾ ചോദിക്കുന്നത്... ചങ്കു പറയും പോലെ വേദന... തൊണ്ട കുഴിയിൽ ശ്വാസം മുട്ടിച്ചു...ആ വേദന പുറത്തേക്കു വരുന്നത് കണ്ണീർ തുള്ളികൾ ആയാണ്.... ഒരാൾക്കും വിട്ടു കൊടുക്കാതെ ഞാൻ സൂക്ഷിച്ച എന്റെ സ്വകാര്യ അഹങ്കാരം ആണ് എന്റെ നന്ദുട്ടൻ...അവളെ...അവളെ മറന്നൊരിക്കലും എനിക്ക് ജീവിക്കാൻ കഴിയില്ല. എന്നെ മാത്രം വിശ്വസിച്ചു എന്നെ കാത്തിരിക്കുന്ന അവളോട്‌ ഞാൻ എന്താ പറയ..

ദുർഗയോട് ഒന്നും പറയാൻ ആകാതെ നെഞ്ചു വിമ്മി നിന്നു... അവളെ ദയനീയമായി കുറച്ചു സമയം നോക്കി നിന്നു അവളുടെ മുറിയിൽ നിന്നു ഇറങ്ങി...

"ഏട്ടന്റെ നെഞ്ചു പൊടിയുന്നത് ഞാൻ അറിയുന്നുണ്ട്... എന്നോട് ക്ഷമിക്കണം ഏട്ടാ... ഇപ്പൊ ഞാൻ അതു കണ്ടില്ല എന്നു വയ്ക്കുകയാണ്...സ്വാർത്ഥ യാണ് ഞാൻ.. അവൾ പതുകെ അവളുടെ വയറിൽ തലോടി നിന്നു.

ദേവ ദത്തൻ മുറിയിൽ ചെന്നു കട്ടിലിൽ ഇരുന്നു. എന്ത്‌ ചെയ്യും... എന്താണ് ഇതിനൊരു പരിഹാരം. പല വഴിയിലും അവൻ ആലോചിച്ചു. അവനും ഒരു നിമിഷം സ്വർഥൻ ആയി തന്നെ ചിന്തിച്ചു... പക്ഷെ സഹോദരോടുള്ള സ്നേഹം അവന്റെ കണ്ണുകളെ ഈറൻ അണിയിച്ചു.

വാതിലിൽ ആളനക്കം കേട്ടു കൊണ്ടാണ്  ദേവ ദത്തൻ തിരിഞ്ഞു നോക്കിയത്. "അച്ഛൻ ഉറങ്ങിയില്ലേ "

"ഉറങ്ങാതെ ഇരുന്നത് കൊണ്ടു പലതും കണ്ടു... കേട്ടു " അച്ഛന്റെ മിഴികളും കലങ്ങി ഇരിക്കുന്നു.

അച്ഛൻ എല്ലാം അറിഞ്ഞിരിക്കുന്നു. ദത്തൻ മുഖം താഴ്ത്തി.

അച്ഛൻ അവന്റെ അടുത്തു ചെന്നു നിന്നു ... കൈകൾ കൂപ്പി കൊണ്ടു പറഞ്ഞു.

"അവളെ എനിക്ക് വേണം മോനെ.... അച്ഛൻ മോന്റെ കാലു പിടിച്ചു പറയുകയ... മോൻ... മോൻ കല്യാണത്തിന് സമ്മതിക്കണം..."ആ വൃദ്ധന്റെ വാക്കുകൾ മുറിഞ്ഞു പോയിരുന്നു. മകനോട് പറയാനുള്ള ത്രാണി ഇല്ലായിരുന്നു. 

"സ്വന്തം അല്ലാത്ത സഹോദരിക്ക് വേണ്ടി ത്യാഗം ചെയ്യാൻ മോന്റെ മനസ്സു അനുവദിക്കില്ല എന്നുണ്ടോ...അവൾ..."

"അച്ഛാ..."ദേവ ദത്തന്റെ ശബ്ദം വല്ലാതെ ഉച്ചത്തിൽ ഉയർന്നു.

"അവൾ നമ്മുടെ സ്വന്തം അല്ല എന്നൊരു വാക്കു ഒരിക്കൽ കൂടി അച്ഛന്റെ വായിൽ നിന്നും വീഴരുത്" ഒരു താക്കീതോടെ അവൻ പറയുമ്പോഴും ശബ്ദം സങ്കടത്താൽ വിറങ്ങലിച്ചു...

"അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകൾ ആണ്... ജനിച്ചു കുറച്ചു കഴിഞ്ഞപ്പോൾ അനാഥ ആയവൾ... പക്ഷെ അവളെ നമ്മുടെ വീടിന്റെ പടി കടന്നു കൊണ്ടു വന്നതിനു ശേഷം അവൾ അനാഥയല്ല...എന്റെ ഭദ്രയെ പോലെ...ചിലപ്പോൾ അതിനേക്കാൾ അധികം ആണ് ഞാൻ അവളെ സ്നേഹിച്ചിരുന്നത്... ഇപ്പോഴും സ്നേഹിക്കുന്നതും... ഇതിനെ കുറിച്ചു അച്ഛൻ ഇനി സംസാരിക്കരുത്... ഞാൻ ചെയ്യുന്നത് ത്യാഗം ഒന്നുമല്ല... ഒരനിയതിയുടെ ജീവിതത്തിനു വേണ്ടി ഏതൊരു സഹോദരനും ചെയുന്ന കാര്യം...എനിക്ക് സമ്മതം ആണ് കല്യാണത്തിന്.... അശോക് നമ്പ്യാരെ ഞാൻ നേരിട്ടു അറിയിച്ചു കൊള്ളാം.... നാളെ തന്നെ ഞാൻ ഡൽഹിയിൽ പോകും...അതിനു മുന്നേ ശിവനെ ഒന്നു കാണണം" അവന്റെ വാക്കുകൾ ദൃഢമായിരുന്നു.

അടക്കി പിടിച്ച തേങ്ങലുകൾ കേട്ടു ദേവ ദത്തൻ തിരിഞ്ഞു നോക്കുമ്പോൾ ദുർഗ... എല്ലാം കേട്ടു കൊണ്ടു...

അവൾ ഓടി വന്നു അവരുടെ കാൽക്കൽ വീണു കരഞ്ഞു

"മോളെ...എന്താ കാണിക്കുന്നത്" അച്ഛനും അവനും അവളെ വളരെ പണി പെട്ടു എഴുനേല്പിക്കാൻ ശ്രമിച്ചു...

"ഞാൻ നിങ്ങളുടെ ആരുമല്ലേ... അങ്ങനെ പറയല്ലേ ഏട്ടാ..എനിക്...എനിക് സഹിക്കാൻ പറ്റുന്നില്ല...എനിക്ക് ഒന്നും വേണ്ട..കല്യാണോം ജീവിതോം ഒന്നും വേണ്ട... എനിക് ഇവിടെ ഈ ഏട്ടന്റെ അനിയത്തി ആയി ഇരുന്നാൽ മതി.. അച്ഛന്റെ മോളായി ഇരുന്നാൽ മതി..." അവൾ പൊട്ടി കരഞ്ഞുകൊണ്ട് ദേവ ദത്തന്റെ നെഞ്ചിൽ വീണു കരഞ്ഞു...

"എന്നെ ഇത്രയും സ്നേഹിച്ചിട്ടു ഞാൻ തിരിച്ചു തന്നത് എത്ര വലിയ അപമാനം ആണ് ... എന്തൊരു പാപിയ ഞാൻ...സ്വന്തം രക്തത്തോടുള്ള സ്നേഹത്തെക്കാൾ എന്നെ സ്നേഹിച്ച ഈ ഏട്ടന്റെ ജീവിതം ആണല്ലോ ഞാൻ ചോദിച്ചത്... എന്നോട് പൊറുക്കണേ ഏട്ടാ... ഏട്ടാ ... ഏട്ടൻ എന്തു തീരുമാനിച്ചാലും ഞാൻ അനുസരിക്കും...എനിക്ക് എന്നും ഏട്ടന്റെ അനിയത്തി ആയി ഇരുന്നാൽ മതി...വേറൊന്നും വേണ്ട...എന്റെ ജന്മ രഹസ്യം പോലും...ഞാൻ നിങ്ങളുടെ സ്വന്തം അല്ലെന്നു മാത്രം പറയല്ലേ ഏട്ടാ... അതു മാത്രം എനിക്ക് സഹിക്കില്ല.." കരച്ചിലിനിടയിലും അവൾ പറഞ്ഞൊപ്പിച്ചു.. ദേവ ദത്തൻ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു... "നീ ഈ ഏട്ടന്റെ കുസൃതി തന്നെയാ... എന്നും ... ഇനി ഒരിക്കലും സ്വന്തം അല്ല എന്നൊരു വാക്കു പുറത്തേക്കു വരരുത്... മനസ്സിൽ പോലും ചിന്തിക്കരുത്... സമാധാനമായി ഇരിക്ക്.. എനിക് എല്ലാത്തിലും വലുത് എന്റെ മോളുടെ ജീവിതം തന്നെയാ... മോളു വാ... എനിക്കറിയാം എന്തിനാ നീ പിന്നെയും വന്നതെന്ന്... അച്ഛൻ പോയി കിടന്നോളൂ... " ബാലൻ ചിരിച്ചുകൊണ്ട് മുറി വിട്ടു ഇറങ്ങി...ആ ചിരിയിലും സ്വന്തം മകന്റെ സ്വപ്നങ്ങൾ എരിഞ്ഞടങ്ങിയ ഒരു അച്ഛന്റെ എല്ലാ വ്യാധിയും ഉണ്ടായിരുന്നു...

ദുർഗ ദത്തന്റെ മടിയിൽ കിടന്നു... കുറെ കരഞ്ഞു... പെട്ടന്ന് മിഴികൾ ഉയർത്തി അവനെ നോക്കി..."എന്താ മോളെ" ദത്തൻ അലിവോടെ ചോദിച്ചു..."എനിക്ക് മാത്രമാണോ ഈ രഹസ്യം അറിയാതെ പോയത്" വിതുമ്പി കൊണ്ടിരുന്നു അവൾ

"നിനക്കൊഴികെ പിന്നെ എല്ലാവർക്കും അറിയാം...എല്ലാവർക്കും" ദത്തൻ പറയുന്നത് കേട്ടു കണ്ണുനീർ ഈറനോടെ തല ചായ്ച്ചു കിടന്നു...അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു...എപ്പോഴോ അവൾ മയക്കത്തിൽ വീണു പോയി... അവളെ നോക്കി ഉറച്ച ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു അവൻ...."എന്നോട് ക്ഷമിക്കണം നന്ദുട്ട"

പിന്നീട് എല്ലാം വേഗത്തിൽ ആയിരുന്നു.... ദുർഗയുടെ വാക്കുകൾ ഭൂതകാലത്തിൽ നിന്നും അവരെ എല്ലാവരെയും കൊണ്ടു വന്നു. ഡൽഹിയിൽ വച്ചു ആയിരുന്നു കല്യാണം ഉറപ്പിച്ചത്... ആ സമയം ഏട്ടൻ ദേവു ഏടത്തിയെ ഒന്നു കണ്ടതുപോലും ഇല്ലായിരുന്നു. 

"അന്ന് അവസാനമായി നിങ്ങളെ ഞാൻ കണ്ടത് കല്യാണം ഉറപ്പിച്ചു മടങ്ങുമ്പോൾ ആയിരുന്നു. അന്ന് ഒരായിരം തവണ നിന്റെ കാലുകളിൽ വീണു മാപ്പിരന്നിരുന്നു ഞാൻ എന്റെ മനസ്സിൽ" കാശി നന്ദുവിന്റെ കൈകളില് പിടിച്ചു കൊണ്ട് പറഞ്ഞു...രണ്ടു തുള്ളി കണ്ണുനീർ അവളുടെ കൈകളിൽ വീണു.

കിച്ചു ദുർഗയുടെ തോളിൽ പിടിച്ചു "മോളെ നിന്നോട് ഞാൻ അന്ന് അടുപ്പം കൂടുതൽ കാണിച്ചു എന്നുള്ളത് നേരാണ്... പക്ഷെ നിന്നിൽ ഞാൻ കണ്ടത് എന്റെ നന്ദുവിനെ തന്നെ ആയിരുന്നു. അവളുടെ കുസൃതികളും കുറുമ്പുകളും അതേപടി നിനക്കും ഉണ്ടായിരുന്നല്ലോ... ഭദ്രയെ എനിക് ഓർമ വച്ചപ്പോൾ മുതൽ എന്റെ നെഞ്ചിൽ കൊണ്ടു നടന്ന ഒരു മോഹം ആയിരുന്നു... വെറും മോഹം മാത്രം അല്ല.എന്റെ കുഞ്ഞു ജീവൻ... എപ്പോഴും പുസ്തക പുഴുവായി നടന്നിരുന്ന അവളുടെ മനസ്സ് അറിയാൻ നിന്നെ കൊണ്ടു കഴിയുമെന്ന് എനിക് തോന്നിയത് കൊണ്ടു ആയിരുന്നു... അവളുടെ ഉള്ളിൽ ഞാൻ ഉണ്ടോയെന്ന് എനിക്കറിയാൻ ..എനിക്ക് വേണ്ടി അവളോട്‌ സംസാരിക്കാൻ വേണ്ടി ആയിരുന്നു നിന്നോട് അടുപ്പം കാണിച്ചത്..." ദുർഗയുടെ മിഴികൾ ഈറൻ ആയി..." ഒരു തുറന്നു പറച്ചിൽ നമുക്കിടയിൽ ഉണ്ടായിരുന്നു എങ്കിൽ കാര്യങ്ങൾ ഇത്രക്കും ആകില്ലയിരുന്നു..."കിച്ചു പറഞ്ഞു "അന്ന് അവിടെ നിന്നും എല്ലാം അവസാനിപ്പിച്ചു തിരിക്കുമ്പോഴും ഭദ്ര ഒരു വിങ്ങൽ ആയി മനസ്സിൽ ഉണ്ടായിരുന്നു"

ദുർഗ ചിരിച്ചു കൊണ്ട് പറഞ്ഞു "ഇവൾ ഒന്നും അറിഞ്ഞിരുന്നില്ല...കല്യാണം കാശിയേട്ടൻ ആയിട്ടാണെന്നും...ദേവു ഏടത്തിയെ ഏട്ടൻ കെട്ടുമെന്നും പറഞ്ഞപ്പോൾ ആദ്യമായി ഇവൾ പ്രതികരിച്ചു. അപ്പോഴും ഇവളുടെ മനസ്സിൽ ഉള്ളത് പറഞ്ഞില്ല...പക്ഷെ അന്ന് മുതൽ ഒരു പേടി ഇവളെ വലയം ചെയ്തു...ജീവന്റെ പാതി നഷ്ടപ്പെടുമോ എന്നു...അവളുടെ നന്ദേട്ടനെ... അതു പൂര്ണമായത് അന്ന് നിങ്ങൾ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ ആയിരുന്നു... അല്ലെങ്കിലും നഷ്ടപ്പെടുമെന്ന് തോന്നുമ്പോൾ ആണല്ലോ വെട്ടി പിടിക്കാൻ വെമ്പുന്നത്.. ഞങ്ങൾ ആഗ്രഹിച്ചത് തന്നെ അപ്രതീക്ഷിതമായി അന്നവിടെ നടന്നു..." ദുർഗ അത്രയും പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു.

"കാശിയേട്ടന് ഇതു എന്താ പറ്റിയത്..അതു പറഞ്ഞില്ല ആരും " നന്ദു പിന്നെയും ചോദിച്ചു.

"രണ്ടു വർഷം മുൻപ് നടന്ന ഒരു അക്‌സിഡന്റ... മുഴുവൻ ആയി തളർന്നു പോയ എനിക്ക് താങ്ങും തണലുമായി ദേ ഈ എന്റെ പെണ്ണിന്റെ സ്നേഹവും പരിചരണവും കൂടെ ഉണ്ടായത് കൊണ്ടു വീൽ ചെയർ വരെ എത്തി... എനിക്ക് ഉറപ്പുണ്ട് നന്ദു... ഞാൻ എന്റെ പെണ്ണിന്റെ കൈ പിടിച്ചു നടക്കും...അല്ലെടി പെണ്ണേ.." അവൻ ദുർഗയെ നോക്കി കണ്ണിറുക്കി കൊണ്ടു ചോദിച്ചു.... ദുർഗ മിഴിനീരോടെ ചിരിച്ചുകൊണ്ട് തലയാട്ടി...

"ഈ ആക്‌സിഡന്റ എനിക് ഒരു അനുഗ്രഹം ആയിട്ട തോന്നിയത്....അതുകൊണ്ടു മാത്രമാണ് ഇവളുടെ പ്രണയം ഞാൻ തിരിച്ചറിഞ്ഞത്...ആദ്യമൊക്കെ ഇവളുടെ ജീവിതം ഞാൻ കാരണം നശിച്ചല്ലോ എന്ന നിരാശ ആയിരുന്നു...പക്ഷെ... അവളുടെ ജീവനും ജീവിതവും ഞാൻ മാത്രം ആണെന്ന തിരിച്ചറിവ്..." കാശി പറഞ്ഞതു മുഴുവിപ്പിക്കാതെ ദുർഗയുടെ കൈ പിടിച്ചു ചുംബിച്ചു....

എല്ലാവരും അവരുടെ പ്രണയ നിമിഷങ്ങൾ കണ്ടു സന്തോഷത്തോടെ മിഴിനീർ തുടച്ചു.

ദേവ ദത്തൻ നന്ദുവിനു അരികിലെത്തി..."നന്ദുട്ട...എന്നോട് ക്ഷമിക്കില്ലേ നീ..."അവളെ നോക്കി ചോദിച്ചു...

"ദേവേട്ടാ... അന്നും ഇന്നും എനിക്ക് ദേവേട്ടനോട് ദേഷ്യം ഉണ്ടായിരുന്നില്ല...എനിക്ക് അറിയുന്ന ദേവേട്ടന് എന്നെ വെറുക്കാൻ കഴിയില്ല...ദേവേട്ടാ..." 

"ശരിയാ നന്ദുട്ട...ദേവേട്ടന്  ഒരിക്കലും നന്ദുട്ടനെ ഉപേക്ഷിക്കാൻ കഴിയില്ല...വെറുക്കാനും... അദ്ദേഹത്തിന്റെ മനസ്സിന്റെ ഓരോ കോണിലും ഇപ്പോഴും നന്ദുട്ടൻ മാത്രേ ഉള്ളു" നന്ദു പറഞ്ഞു തീരും മുന്നേ വേറെ ഒരാളുടെ ശബ്ദം അവിടെ നിറഞ്ഞു...എല്ലാവരുടെയും കണ്ണുകൾ അവിടേക്ക് നീണ്ടു.

"ദേവിക" നന്ദുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

"ഇനി പറയാനുള്ളത് എനിക്ക് ആണ്.. " ദേവിക ചിരിച്ചു കൊണ്ട് അവിടേക്ക് വന്നു...

അതേ ഭാവത്തോടെ നന്ദുവിന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു...

"ദേവേട്ടനു ഒരിക്കലും നിന്റെ സ്ഥാനത്തു വേറെ ഒരാളെ പ്രതിഷ്ഠിക്കാൻ കഴിയില്ല... അദ്ദേഹത്തിന്റെ ഹൃദയത്തിൽ അത്രയും ആഴത്തിൽ പതിഞ്ഞു പോയ മുഖം ആണ് നന്ദുവിന്റെ... അല്ല നന്ദുട്ടന്റെ..."ദേവിക വിഷാദം കലർന്ന ഒരു പുഞ്ചിരി നൽകി പിന്നെയും തുടർന്നു...

"അദ്ദേഹത്തിന്റെ ജീവനും ജീവിതവും സ്വപ്നങ്ങളും ഒന്നും...ഒന്നും തന്നെ മറ്റൊരാളോടും പങ്കു വച്ചിട്ടില്ല... അതിനു നിനക്കു പകരം ആകുവാൻ ആർക്കും ആകില്ല...എനിക്കും" അവസാനത്തെ വാക്കുകൾ ദേവിക പറഞ്ഞപ്പോൾ നന്ദുവിൽ സംശയം ജനിപ്പിച്ചു...അതു മനസ്സിലാക്കിയ പോലെ ദേവിക തുടർന്നു...

"നിന്റെ സംശയം മോളെ കുറിച്ചു അല്ലെ... ദേവ നന്ദ എന്റെ മാത്രം മകൾ ആണ്...!!!" 


പ്രണയിനി  19


നിന്റെ സംശയം മോളെ കുറിച്ചു അല്ലെ... ദേവ നന്ദ എന്റെ മാത്രം മകൾ ആണ്...!!!" 

ദേവിക പറഞ്ഞു തുടങ്ങി.... "വിവാഹത്തിന് മുന്നേ ഉണ്ടായിരുന്ന ആത്മാർത്ഥ പ്രണയം... അച്ഛൻ നീട്ടിയ നോട്ടു കെട്ടുകളിലും ആറക്ക ശമ്പളം കിട്ടുന്ന ജോലിയിലും കഴിഞ്ഞിരുന്നു അവന്റെ ആത്മാർത്ഥത. " ദേവികയുടെ വാക്കുകളിൽ തന്നോട് തന്നെ തോനുന്ന ഒരു തരം പുച്ഛം നിറഞ്ഞു നിന്നു.

"ചതിക്കപെട്ടു എന്നു തിരിച്ചറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി പോയി... " ദേവികയുടെ വാക്കുകളിൽ തേങ്ങലിന്റെ അകമ്പടി ഉണ്ടായിരുന്നു.

"സ്വന്തം സഹോദരിക്കുവേണ്ടി എനിക്കും കൂട്ടു നിൽക്കേണ്ടി വന്നു... ദത്തൻ സമ്മതിക്കുമെന്നു എനിക്ക് ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല" കാശി അപേക്ഷയെന്നോണം പറഞ്ഞു.

"കല്യാണതിനു മുൻപ് ദത്തേട്ടനെ കണ്ടു സംസാരിക്കാൻ ശ്രമിച്ചു... കഴിഞ്ഞില്ല... എല്ലാം പറയണമെന്നു കരുതിയത് ആയിരുന്നു... പിന്നെ അതിനുള്ള അവസരം ലഭിച്ചത് വിവാഹ രാത്രിയിൽ ആയിരുന്നു... ഞാൻ സത്യങ്ങളെല്ലാം പറയുമ്പോൾ പൊട്ടിത്തെറിക്കുമെന്നു പ്രതീക്ഷിച്ചു നിന്നു... ദത്തേട്ടന്റെ നിസ്സംഗ ഭാവം എന്നെ കൂടുതൽ വിഷമിപ്പിക്കുകയാണ് ചെയ്തത്...പിന്നീട് കാശിയും ദുർഗയും പറഞ്ഞു തന്നു... നന്ദുട്ടനെ കുറിച്ചു...ദത്തേട്ടന്റെ പ്രണയത്തെ കുറിച്ചു... ദേവേട്ടന്റെ മാത്രം നന്ദുട്ടനെ.....കണ്ടതുപോലെ എനിക്ക് എല്ലാവരേയും അറിയാമായിരുന്നു" ദേവിക ഒരു ചിരിയോടെ പറഞ്ഞു നിർത്തി....

"നന്ദു...എനിക് ഒരു കാര്യം പറയാൻ ഉണ്ട്..."ദേവിക അതു പറഞ്ഞപ്പോൾ ദേവ ദത്തന്റെ മിഴികൾ ദേവികയിൽ തറച്ചു നിന്നു... നന്ദു അതു നോക്കി കാണുകയായിരുന്നു.

"ഒരിക്കൽ ഞാനും കാശിയും കാരണം നഷ്ടപെട്ടതു ആയിരുന്നു നിങ്ങളുടെ പ്രണയം. അന്നെനിക്ക് അച്ഛനെ എതിർക്കാൻ കഴിയുമായിരുന്നില്ല... പക്ഷെ ഇന്നു ...ഇന്നെനിക്കു അതിനുള്ള ധൈര്യമുണ്ട്‌... നിങ്ങൾക്കിടയിൽ ഞാൻ ആണ് വില്ലത്തി... ഞാൻ ഒഴിഞ്ഞു തരുവാൻ തയ്യാർ ആണ്... അദ്ദേഹത്തിന് നഷ്ടപെട്ട ജീവിതം നിനക്കു മാത്രമേ തിരിച്ചു നേടി കൊടുക്കാൻ ആകൂ... അതുകൊണ്ടു..." അത്രയും പറഞ്ഞു ഒപ്പിച്ചപ്പോൾ തന്നെ ദേവിക കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു... തന്റെ ജീവൻ പറിയുന്ന വേദന അറിയുന്നു... വാക്കുകൾ പുറത്തു വരാൻ ആകാതെ നെഞ്ചിൽ വല്ലാത്ത പിരിമുറുക്കവും.... നന്ദു ദേവികയെയും ദേവ ദത്തനെയും മാറി മാറി നോക്കി... പണ്ട് ദേവാദത്തന്റെ കണ്ണുകളിൽ കാണാറുള്ള ആ കാന്തികത... ആ നോട്ടം അതെല്ലാം വീണ്ടും ആ കണ്ണുകളിൽ മിന്നി മായുന്നത് നന്ദു അറിഞ്ഞു. പക്ഷെ ഒരു കാര്യം കൂടി മനസ്സിലായി...ആ നോട്ടം തനിക്കു നേരെയല്ല... ചെന്ന് നിൽക്കുന്നത് ദേവികയുടെ മിഴികളിലാണ്. അതുകണ്ട് നന്ദു ഹൃദ്യമായി പുഞ്ചിരിച്ചു. ദേവ ദത്തന്റെ മിഴികൾ തന്നിൽ ഊന്നി നിൽക്കുന്നത് ദേവിക അറിയുന്നേയില്ല...അവളുടെ മിഴിനീരിനെ ഒഴുക്കി വിടാനുള്ള തിരക്കിലായിരുന്നു അവൾ.

"ദേവിക പറഞ്ഞതു ശരിയാണ്.... എനിക്ക് ഒരിക്കലും നന്ദുട്ടന്റെ സ്ഥാനത്തു ദേവികയെ സങ്കൽപ്പിക്കാൻ പോലും ആകില്ല...ആരുമാരും ആർക്കും ഈ ലോകത്തു പകരമാകില്ല. അതുപോലെ തന്നെ ദേവികയ്ക്കു പകരമാകാൻ നന്ദുട്ടനും കഴിയില്ല..." ദേവ ദത്തൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ ദേവിക ഞെട്ടി തിരിഞ്ഞു അവനെ നോക്കി... അവളെ നോക്കുന്ന എല്ലാവരുടെയും ചുണ്ടുകളിൽ പുഞ്ചിരി ആയിരുന്നു.... ദേവ ദത്തൻ എന്താ പറയുന്നത് എന്നറിയാൻ അവനെ തന്നെ ദേവിക നോക്കി നിന്നു.

ദേവികയുടെ കണ്ണുകളിൽ തന്നെ തന്റെ മിഴികൾ ആർപ്പിച്ചുകൊണ്ടു അവളിലേക്ക് ചേർന്നു നിന്നു കൊണ്ടു ദേവ ദത്തൻ പറഞ്ഞു തുടങ്ങി..."എന്നിൽ നിന്നും ഒരു നോട്ടം പോലും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കാതെ കഴിഞ്ഞ അഞ്ചു വർഷങ്ങളായി നീയെന്നെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് പെണ്ണേ..... എത്ര മാത്രം എന്നെ പ്രണയിക്കുന്നുണ്ട്... എന്നോടുള്ള സ്നേഹത്താൽ നീ സ്വയം ഉരുകിയല്ലേ നന്ദുവിനെ എന്നെ ഏൽപ്പിക്കാൻ നീ ഒരുങ്ങുന്നത്....ഇതൊന്നും ഞാൻ തിരിച്ചറിയില്ല എന്നു കരുതിയോ.... എന്നിലേക്ക്‌ നീളുന്ന നിന്റെ നോട്ടങ്ങളെ അവഗണിക്കുമ്പോഴും നിന്റെ ചുണ്ടുകളിൽ വിടരുന്ന പുഞ്ചിരി എപ്പോഴൊക്കെയോ എന്റെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു. എനിക്ക് നിന്നെ ഉൾകൊള്ളാൻ സമയം വേണമായിരുന്നു. നീയിപ്പോ നന്ദുട്ടനോട് പറഞ്ഞത് നീ കാരണം എന്റെ സ്വപ്നങ്ങളും ജീവിതവും നശിച്ചുവെന്നു തോന്നിയതുകൊണ്ടല്ലേ... ഒരിക്കലുമില്ല... നിനക്കു ഇപ്പോൾ സംശയം തോന്നാം ഒരു നോട്ടം കൊണ്ടുപോലും നിന്നെ ഇഷ്ടപ്പെടുന്നുവെന്നു ഒരു പ്രതീക്ഷയും തന്നില്ലലോ എന്നു... മനപൂർവ്വം ആയിരുന്നു തരാതിരുന്നത്..." അവളുടെ കണ്ണിൽ നോക്കി അവളുടെ വലതു കൈപത്തി തന്റെ കൈകളിൽ കൂട്ടി പിടിച്ചു കൊണ്ടു പിന്നെയും പറഞ്ഞു"എനിക്ക് ഇഷ്ടമാണ് നിന്നെ.. ഒരുപാട്... നന്ദുട്ടന്റെ മുൻപിൽ വച്ചുതന്നെ പറയണം എന്നു തോന്നി... എന്റെ മനസ്സിന്റെ ഉള്ളിൽ നീ മാത്രേ ഉള്ളു എന്നു തെളിയിക്കാൻ ഇതിൽ കൂടുതൽ എനിക്ക് കഴിയില്ല" ദേവിക ഇപ്പോൾ പൊട്ടി കരായനാണ് തോന്നിയത്....അവന്റെ നെഞ്ചിൽ ചേർന്നു അണയാൻ കൊതിച്ചു വിതുമ്പി പൊട്ടി നിന്നു.

പെട്ടന്നു തന്നെ അവന്റെ മുഖ ഭാവം മാറി... ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ ചെവിയിൽ പിടിച്ചു നോവിക്കാതെ തിരിച്ചു കൊണ്ട് അവൻ പറഞ്ഞു..."ഇനി ഒരിക്കൽ കൂടി മാളു എന്റെ മോളല്ല എന്നു നിന്റെ നാവിൽ നിന്നു വന്നാൽ...അന്ന് തന്നെ നിന്നെ ഡിവോഴ്സ് ചെയ്തു ഞാൻ എന്റെ മോളേയും കൊണ്ട് പോകും..കേട്ടോടി ഉണ്ടക്കണ്ണി" അതും പറഞ്ഞു അവളെ കണ്ണുരുട്ടി പേടിപ്പിച്ചു. അവൾ വർധിച്ചു വന്ന എങ്ങലോടെ അവന്റെ നെഞ്ചിൽ വീണു കരഞ്ഞു...മുറുകെ പുണർന്നു കൊണ്ടു... "എന്റെ മോളു അല്ല അവളെന്നു പറയല്ലേ... അതു കേൾക്കുമ്പോൾ എന്നെ ഒരുപാട് വേദനിപ്പിക്കുന്നു.... എന്റെ നെഞ്ചിലെ ചൂട് തട്ടിയ അവൾ വളരുന്നത്... എന്റെ മോളാ... എന്നിൽ നിന്നും അകറ്റി നിർത്തല്ലേ പെണ്ണേ..."അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അവളുടെ തോളിൽ പതിച്ചു...

"എന്നോട് ക്ഷമിക്കൂ ഏട്ടാ... ഞാൻ...ഞാൻ അറിഞ്ഞില്ല ഈ നെഞ്ചിൽ എനിക്കായി ഒരു സ്ഥാനം ഉണ്ടാകുമെന്നു..."അതും പറഞ്ഞു ദേവിക മുഖം ഉയർത്തി അവനെ നോക്കിയപ്പോൾ അവളുടെ നെറ്റിയിൽ അവൻ അധരങ്ങൾ അർപ്പിച്ചു... പെട്ടെന്ന് ആയിരുന്നു ഒരു കയ്യടി... നോക്കിയപ്പോൾ നന്ദു ആയിരുന്നു... ചിരിച്ചുകൊണ്ട് ...എങ്കിലും അവളുടെ കണ്ണുകളിൽ മിഴിനീർ തിളക്കവും ഉണ്ടായിരുന്നു.... സന്തോഷത്തിന്റെ മിഴിനീർ... മറ്റുള്ളവരും ചിരിയോടെ സന്തോഷത്തോടെ കയ്യടിച്ചു.

ദേവികയെ അടർത്തി മാറ്റിക്കൊണ്ട് കണ്ണുകൾ ഒന്നമർത്തി തുടച്ചു കൊണ്ടു നന്ദുവിന്റെ അരികിലേക്ക് ദേവ ദത്തൻ ചെന്നു. അവളുടെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി. "നിന്നെ എനിക്ക് ഒറ്റക്ക് വിടുവാൻ കഴിയുമായിരുന്നില്ല...ഡൽഹിയിൽ ചെന്നു ശിവനോട് എല്ലാം സംസാരിച്ചിരുന്നു. നിന്നെ ജീവിതത്തിൽ ഒരിക്കലും ഒറ്റക്കു വിടില്ല എന്നവൻ എനിക്കു ഉറപ്പു തന്നിരുന്നു. എനിക് ദേവികയുമായി മനസ്സറിഞ്ഞു ജീവിക്കണം എങ്കിൽ ഞാൻ കാരണം നീറുന്ന നിനക്കു ഒരു കൂട്ടു വേണമെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇത്രയും നാളുകൾ അതിനായി ആയിരുന്നു കാത്തിരുന്നത്. എനിക്കിപ്പോൾ അറിയാം...നിന്റെയുള്ളിൽ ശിവനായി ഒരു സ്ഥാനം ഉണ്ടെന്നു..." ദേവ ദത്തൻ പറഞ്ഞു നിർത്തിയപ്പോൾ നന്ദുവിന്റെ മുഖത്തു മിന്നി മറിഞ്ഞത് ദേഷ്യം ആയിരുന്നു.

"ദേവേട്ടന് നൽകാൻ കഴിയാത്ത ജീവിതം കൂട്ടുകാരനെ കൊണ്ടു വച്ചു നീട്ടിക്കുകയാണോ" 

നന്ദു കുറച്ചു ദേഷ്യത്തോടെ വാക്കുകൾ കട്ടിയായി തന്നെ ചോദിച്ചു.

"ഒരിക്കലുമല്ല... അവൻ എന്നെ ഏൽപിച്ച അവന്റെ ജീവനെ തന്നെ ഞാൻ അവനു തിരികെ ഏൽപ്പിക്കുകയായിരുന്നു. അവന്റെ പാതിയെ അവനു മാത്രമേ സംരക്ഷിക്കാൻ കഴിയു എന്ന തിരിച്ചറിവ്... അതു നിനക്കു കുറെയൊക്കെ മനസ്സിലായത് ആണെന്ന് നിന്റെ മുഖം പറയുന്നുണ്ട്" ദേവ ദത്തൻ ഒരു ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ നന്ദു പെട്ടന്ന് കണ്ണുകൾ ദൂരേക്ക്‌ പായിച്ചു...തന്റെ കണ്ണു പറയുന്നത് ആരും പിടിക്കപ്പെടാതെ ഇരിക്കാൻ.

ദേവ ദത്തൻ അവളുടെ മുഖം പിടിച്ചു നേരെ നിർത്തി.."ഇതു വായിക്കുമ്പോൾ നിനക്കു മനസ്സിലാകും"അതും പറഞ്ഞു ഒരു ഡയറി അവളുടെ കൈകളിൽ പിടിപ്പിച്ചു.

"ദത്ത.... കല്യാണത്തിന് മുന്നേ നിനക്കു ഞങ്ങളോട് എല്ലാം പറയാമായിരുന്നില്ലേ.. എന്തിനായിരുന്നു ഈ ഒളിച്ചു കളിയുടെ ആവശ്യം" കിച്ചു ആയിരുന്നു ചോദിച്ചത്...

"ശരിയാ കിച്ചു... ഞാനും ആദ്യം അങ്ങനെ തന്നെയാ കരുതിയത്... പക്ഷെ പിന്നെ തോന്നി സത്യങ്ങൾ അറിഞ്ഞാലും നന്ദുട്ടൻ ഒഴിഞ്ഞു തരുമായിരുന്നു... പക്ഷെ അതൊരു ത്യാഗം ആകുമായിരുന്നു... പിന്നീട് ചിലപ്പോ ഇവൾ വേറെ ഒരു ജീവിതം തിരഞ്ഞെടുത്തില്ലെങ്കിലോ എന്നു പേടിച്ചു ഞാൻ...അതുകൊണ്ടാ കിച്ചു... 3 വർഷം ശിവന് ഡൽഹിയിൽ നിന്നെ മതിയാകു എന്ന അവസ്ഥ ആയിരുന്നു... അതിനു ശേഷം ആണ് അവൻ വന്നത്... അതുകൊണ്ടാ കാര്യങ്ങൾ ഇത്ര താമസിച്ചത്..ആദ്യം തന്നെ ഇവളുടെ മനസ്സു ആയിരുന്നു മാറ്റിയെടുക്കേണ്ടത് എന്നു തോന്നി...എങ്കിൽ മാത്രേ സത്യങ്ങൾ ഉൾക്കൊള്ളാനും ഒരു ജീവിതം തുടങ്ങുവാനും ഇവൾക്ക് കഴിയൂ എന്ന് തോന്നി"

ദേവ ദത്തൻ നന്ദുവിനു അരികിൽ എത്തി. "ഇപ്പോ ശിവനെ സ്നേഹിക്കാൻ നിന്റെ മനസ്സു പറഞ്ഞു തുടങ്ങിയെന്ന് ശിവനെ കാണുമ്പോൾ നിന്റെ കണ്ണുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്.." ദേവ ദത്തൻ അതു പറഞ്ഞപ്പോൾ നന്ദു ശിവനെ ഒന്നു പാളി നോക്കി. തന്നെ തന്നെ നോക്കി നിൽക്കുന്ന ശിവൻ അവളിൽ ഒരു തരിപ്പ് ഉണ്ടാക്കി.

"നിന്റെ വാശി എനിക്ക് അറിയാലോ... നീയത് പെട്ടന്ന് സമ്മതിക്കില്ല എന്നു... നന്ദുട്ട..."
അവന്റെ ആ വിളി പഴയ കാലത്തിലേക്ക് പോയി.

"ഈ ജന്മം നമുക്ക് ഇങ്ങനെയ വിധിച്ചത്.. എനിക് ദേവികയെയും നിനക്കു ശിവനെയും. ഇടയ്ക്കെപ്പോഴോ നമുക്ക് പരസ്പരം സ്നേഹിക്കാൻ കഴിഞ്ഞെന്നു മാത്രം... നമ്മുടെ ഏറ്റവും വലിയ ഭാഗ്യം നമ്മളെ മനസ്സിലാക്കുന്നവർ ആണ് കൂടെയുള്ളത് എന്നു തന്നെയാണ്... ദേവികയ്ക്കു എന്നെയും ശിവന് നിന്നെയും മനസ്സിലാക്കാൻ സാധിക്കും. അടുത്ത ജന്മം നിന്നെ തിരികെ തരണമെന്ന് ഞാൻ അവനോടു പറഞ്ഞിട്ടുണ്ട്...ഈ ജന്മത്തിൽ എല്ലാ സ്നേഹവും നിന്നിൽ പെയ്തു തീർത്ത്‌അടുത്ത ജന്മം എനിക്ക് തിരികെ തരാൻ" ദത്തൻ അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾക്കും നഷ്ടപ്രണയത്തിന്റെ മിഴിനീർ അവന്റെ കവിളിലൂടെ പെയ്തു ഇറങ്ങി. നന്ദു ആകട്ടെ തന്റെ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി. അവളെ ചേർത്തു പിടിച്ചു മൂർധവിൽ ചുംബിച്ചു. ശേഷം അവളുടെ കൈ പിടിച്ചു ശിവന്റെ മുൻപിൽ നിർത്തി അവൻ തുടർന്നു. "ഇനിയെങ്കിലും നിന്റെ മനസ്സിൽ ഉള്ളത് തുറന്നു പറയണം...അവളെ കാണുമ്പോൾ ഉള്ള മുട്ടിടി നിർത്തി മര്യാദക്ക് കാര്യം പറയട ചെക്കാ... വലിയ IPS ആണ്...ഒരു പെണ്ണിന്റെ മുന്നിൽ നിന്നു ഇഷ്ടം പറയാൻ അവൻ ഇപ്പോഴും നിന്നു വിറയ്ക്കും" ദേവ ദത്തൻ പറഞ്ഞപ്പോഴേക്കും അവിടെ കൂട്ട ചിരി നിറഞ്ഞു... നന്ദുവും ചിരിച്ചു. ശിവൻ ദത്തനെ തല്ലാൻ കൈ ഓങ്ങി.

"അയ്യോ ചേട്ടച്ഛൻ അച്ഛയെ തല്ലുന്നേ" അവിടേക്ക് ഓടി വന്ന ദേവ നന്ദ പറഞ്ഞു...

"ഡി... ഡി... കാന്താരി... "ശിവൻ അവളെ കോരി എടുത്തു... കവിളിൽ കടിച്ചു.

"ചേട്ടച്ഛ അവളുടെ മറ്റേ കവിളിലും കൊടുക്ക് കടി...എനിക്ക് ചോക്ലേറ്റ് തന്നില്ല"ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാവരും നോക്കെ കയ്യിൽ ഒരു കവറും പിടിച്ചു ഒരു കുസൃതി കുറുമ്പൻ"ആണൊടി കുറുമ്പി" 

"ഇല്ല... ഉണ്ണി നുണയനാ...നുണ പറയാ"

"ഉണ്ണിക്കുട്ട"...കാശി വിളിച്ചപ്പോൾ അവൻ "അച്ഛേ" എന്നു വിളിച്ചുകൊണ്ടു കാശിയുടെ മടിയിൽ കയറി ഇരുന്നു. കാശിയുടെയും ദുർഗയുടെയും മകൻ ഉണ്ണിക്കുട്ടൻ...

ഭദ്ര അവരുടെ അടുത്തു ചെന്നു ഉണ്ണികുട്ടന്റെ താടിയിൽ പിടിച്ചു..."ചെറിയമ്മ തരലോ ചോക്ലേറ്സ് എത്ര വേണമെങ്കിലും...എന്താ പേര്" അവൾ കൊഞ്ചിക്കുന്നത് കിച്ചു ചിരിയോടെ സാകൂതം നോക്കി കണ്ടു.

"ആദിത്യൻ...ഉണ്ണി ന്നു വിളിക്കും.."

"അതേ നിങ്ങളൊക്കെ ഇനി പോയേ ...നമുക്കും പോകാം...അച്ചയുടെ കുറുമ്പി വന്നേ..."ദേവ ദത്തൻ ശിവന്റെ കയ്യിൽ നിന്നും മോളെ വാങ്ങി. ശിവന്റെ തോളിൽ ഒന്നു തട്ടിക്കൊണ്ടു ദേവികയെയും ചേർത്തു പിടിച്ചു നടന്നു. പുറകെ മറ്റുള്ളവരും...അവർ പോകുന്നത് നോക്കി നന്ദു നിന്നു.

"ഗൗരി..."

ശിവൻ വിളിച്ചു...നന്ദു പക്ഷെ അവന്റെ മുഖത്തു നോക്കാതെ മുന്നോട്ടു കുറച്ചു നടന്നു താഴെ ചെമ്പക മരത്തെ നോക്കി നിന്നു. എങ്കിലും അവളുടെ കയ്യിലുള്ള ഡയറി അവൾ മുറുകെ പിടിച്ചിരുന്നു.

ഒരു നിമിഷം അവൻ അവളെ തന്നെ നോക്കി നിന്നു. തൊട്ടു പുറകിൽ ശ്വാസം തട്ടിയപ്പോൾ ശിവൻ അരികിൽ തന്നെയുണ്ടെന്നു അവൾക്കു മനസിലായി..

അവൾ പെട്ടന്നു തിരിഞ്ഞു നിന്നു. അവരുടെ മിഴികൾ തമ്മിൽ മൗനമായി പ്രണയിച്ചു. ആ നിമിഷം ഒരു ചെറുകാറ്റു വന്നവരെ തഴുകി തലോടി...കാറ്റിൽ അവരുടെ പ്രിയപ്പെട്ട ചെമ്പകത്തിന്റെ മണം അലതല്ലിയിരുന്നു. ചെമ്പക മണം വല്ലാത്തൊരു വശ്യതയിൽ അവനെ എത്തിച്ചിരുന്നു...കാറ്റിൽ അവളുടെ മുടിയിഴകൾ കവിളിനെ പൊതിഞ്ഞു... അവൻ കൈ നീട്ടി മുടി ഇഴകളെ ചെവിക്കു പിറകിലേക്കു തള്ളി വച്ചു കൊടുത്തു..

"ഗൗരി...."

"ഉം"

"ഇനി ഒരു തുറന്നു പറച്ചിലിന്റെ ആവശ്യമുണ്ടോ നമുക്കിടയിൽ... എനിക്കു... എനിക്ക് നിന്നെ ഇഷ്ടം എന്നു പറയുന്നതിനേക്കാൾ... പ്രണയിക്കുന്നു എന്നു പറയുന്നതിനേക്കാൾ... എന്റെ ജീവൻ നീ മാത്രം ആണ്.....ഒരുമിച്ചു കളിച്ചു വളർന്നപ്പോൾ എന്റെ ഹൃദയത്തിലും കൂടിയാണ് നീയെന്ന മോഹം വളർന്നത്... എന്റെ ഇഷ്ടം നിന്നോട് വഴക്കിട്ടും നിന്നെ ദേഷ്യം പിടിപ്പിച്ചും ആയിരുന്നു അറിയിച്ചത്... ആദ്യമായി നിന്റെ കണ്ണിൽ കണ്ട പ്രണയാതുരമായ നോട്ടം...അതു...അതു എന്റെ നേർക്കല്ല എന്നു എനിക്ക് ബോധ്യപ്പെട്ടപ്പോൾ... " ശിവന്റെ വാക്കുകൾ ഇടറിയിരുന്നു...
നെഞ്ചിനുള്ളിലെ ചൂടു ജല കണങ്ങൾ ആയി അവന്റെ കണ്ണിൽ മുത്തുപോലെ തിളങ്ങി നിന്നു.
അവൻ കണ്ണുകൾ അമർത്തി തുടച്ചു.

പിന്നെയും തുടർന്നു...

"എനിക്ക് എവിടേക്കെങ്കിലും പോകുവാൻ ആയിരുന്നു തോന്നിയത്...അതിന്റെ ഭാഗമായുള്ള ഒളിച്ചോട്ടം ആയിരുന്നു ഡൽഹിയിലേക്ക്... എവിടെപ്പോയാലും...എവിടെയൊക്കെ പോയി ഒളിച്ചാലും നീയെന്റെ നെഞ്ചിൽ ആഴത്തിൽ പതിഞ്ഞുപോയ എന്റെ ദേവി രൂപമാണ്...ഓരോ ദിവസത്തിലും കൂടുതൽ തെളിമയോടെ എന്റെ നെഞ്ചിൽ കുടികൊള്ളുന്ന ദേവി ശിൽപം.. നിന്നെ കണ്ടിരുന്നില്ല എങ്കിലും നിന്നോട് വഴകിടുമായിരുന്നു...പരിഭവിക്കുമായിരുന്നു... എന്റെ എല്ലാ രഹസ്യങ്ങളും പറയുമായിരുന്നു... 

വാക്കുകൾക്കായി അവൻ ബുദ്ധിമുട്ടി... നന്ദു ആലോചിക്കുകയായിരുന്നു... ഇത്രയും വാചാലനായി സംസാരിക്കാൻ ശിവേട്ടന് അറിയുമോ എന്നു...ഈ മനുഷ്യൻ തിരിച്ചു കിട്ടില്ല എന്നു അറിഞ്ഞിട്ടും എത്രയാ സ്നേഹിക്കുന്നത്...ഒരു വേള അവളുടെ കണ്ണുകളിലും നീർക്കണം ഉരുണ്ടുകൂടി.

"ദത്തൻ കാര്യങ്ങൾ വന്നു പറയുമ്പോൾ ഞാൻ കരഞ്ഞത് അത്രയും നിന്റെ മനസിന്റെ വിങ്ങൽ ആലോചിച്ചു കൊണ്ടായിരുന്നു... നിനക്കു ഒരിക്കലും അതു സഹിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു...പക്ഷെ...നീ വളരെ സ്‌ട്രോങ് ആണ് ഗൗരി...വളരെ ബോൾഡ്... ഞാൻ പോലും ഇത്രയും പ്രതീക്ഷിച്ചില്ല...."

അവൻ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെപ്പ് എടുത്തു നന്ദുവിന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു..." നിന്റെ മനസ്സു എന്നെ സ്വീകരിക്കാൻ ഇനിയും പാകപ്പെട്ടിട്ടില്ല എന്നെനിക്കു മനസ്സിലായി.... അതുകൊണ്ടാണല്ലോ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും മറുപടി ഒന്നും തരാതെ ഇരുന്നത്." ശിവന്റെ വാക്കുകളിൽ നിരാശ നിറഞ്ഞു നിന്നിരുന്നു. 

"തുറന്നു നോക്കു "...നന്ദു ഒരു ആകാംഷയോടെ അതു തുറന്നു നോക്കി.... മഞ്ഞ ചരടിൽ കോർത്ത ഒരു ആലിലതാലി. 
"ഇതു വെറുമൊരു മഞ്ഞ ലോഹം മാത്രമല്ല ഗൗരി...എന്റെ ഹൃദയത്തിന്റെ തീ ചൂളയിൽ നിന്നോടുള്ള പ്രണയം ചേർത്തു ഉരുക്കി നിനക്കു മാത്രമായി നിന്റെ ഇടനെഞ്ചിൽ ചേർത്തു വയ്ക്കാൻ എന്റെ ഹൃദയം തന്നെയാണ് ഇതു. എന്നു നീയിതു പൂർണ്ണ മനസോടെ എന്നെ തിരികെ ഏല്പിക്കുന്നുവോ അന്നു ഞാൻ ഇത് എന്റെ പ്രണയം കൊണ്ടു തന്നെ നിന്റെ കഴുത്തിൽ ചാർത്തും...അതുവരെ...അതുവരെ ഇനി എന്റെ പ്രണയത്തിന്റെ പേരും പറഞ്ഞു നിന്റെ മുന്നിൽ വരില്ല..." അത്രയും പറഞ്ഞു ശിവൻ നടന്നകന്നു.

നന്ദു അവൻ പോകുന്നതും നോക്കി അവിടെ തന്നെ നിന്നു...കണ്ണിൽ നിന്നും അവൻ മറഞ്ഞിട്ടും എത്ര നേരം അതേ നിൽപ്പു നിന്നുവെന്നു അവൾ അറിഞ്ഞില്ല...

കുറെ നാളുകൾ കൂടി എല്ലാവരും ഒത്തു കൂടിയത് ആയിരുന്നു. അതുകൊണ്ടു തന്നെ രണ്ടു അമ്മമാരും വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു.... ഇന്ന് ഇവിടെ കൂടിയിട്ടു പിറ്റേന്ന് തിരിക്കാൻ ആയിരുന്നു അവരുടെ പ്ലാൻ.. ഇനി കുറച്ചു നാളുകൾ ശിവന്റെ കൂടെ നിൽക്കാൻ ആയിരുന്നു ബാലന്റെ തീരുമാനം.

ഇതിനിടയിൽ ഉണ്ണിയും മാളുവുമായി നന്ദു വല്ലാതെ കൂട്ടായി...ചെമ്പകമരത്തിന്റെ ഊഞ്ഞാലിൽ കേറ്റി ആടിക്കാനും... പറമ്പിലും തോട്ടിലുമൊക്കെ ചുറ്റി നടത്തി കൊണ്ടു നടക്കുവാനും...കുളത്തിൽ കുളിപ്പിക്കുവാനും... അങ്ങനെ അങ്ങനെ അവരുടെ കുറുമ്പുകൾക്കു നന്ദു കൂട്ടായി.ഭദ്രയും ദുർഗയും ദേവികയും അടുക്കളയിൽ അമ്മമാരോടൊപ്പം കൂടി.. കാശിയും ഇതിനോടകം തൃമൂർത്തികളുടെ മനസ്സിൽ ഇടം നേടിയിരുന്നു.

ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ആയിരുന്നു കിച്ചു കാശിയുടെ മുൻപോട്ടുള്ള ട്രീട്മെന്റിനെ കുറിച്ചു ചോദിച്ചത്.
"അമേരിക്കയിൽ പ്രശസ്തൻ ആയ ഒരു ഡോക്ടർ ഉണ്ട്...dr. ഫ്രാൻസിസ്... അപ്പോയിന്റിമെന്റ് കിട്ടാൻ വളരെ ബുദ്ധിമുട്ടു ആണ്...അച്ഛൻ പലവഴിക്കും ശ്രമിച്ചു നോക്കിയതാ... അദ്ദേഹത്തിന്റെ ട്രീട്മെന്റിൽ ഒരു വിശ്വാസം ഉണ്ട്...നമ്മുടെ ആയുർവേദവും അലോപതിയും കൂടാതെ വേറെയും പാരമ്പര്യ ട്രീട്മെന്റ് കൂടിയുണ്ട്... യൂട്യൂബിൽ എല്ലാം വീഡിയോ കാണാറുണ്ട്... ശ്രമിക്കുന്നുണ്ട് ഒരു അപ്പോയിന്റിമെന്റിന് ആയി... അദ്ദേഹത്തിന്റെ ട്രീട്മെന്റിൽ എനിക്ക് ഉറപ്പായും നടക്കാൻ കഴിയും.." കാശി പ്രതീക്ഷയോടെ പറഞ്ഞു.

"അച്ചായെ...അച്ഛാ...കേൾക്കുന്നുണ്ടോ മാളു വിളിക്കുന്നത്" ഉറക്കെ തന്നെ മാളു സംസാരിച്ചത് എല്ലാവരും ശ്രദ്ധിച്ചു...

"എന്താണ് അച്ഛന്റെ കാന്താരിക്കു വേണ്ടത്... പായസം വേണോ "

"അതല്ല അച്ഛാ...ഞാനും ഉണ്ണിയുമില്ലേ...നന്ദു ആന്റിയെ ചേച്ചിയമ്മന്നു വിച്ചോട്ടെ..."മാളു കൊഞ്ചി കൊണ്ടു ചോദിച്ചതും ശിവന്റെ തെരുപ്പിൽ കയറി ചുമച്ചു.. സുമിത്ര അമ്മ വേഗം വെള്ളം എടുത്തു കൊടുത്തു അവന്റെ തലയിൽ പതുക്കെ തട്ടി കൊടുത്തു...പിന്നെയുള്ളവർ എല്ലാവരും അടക്കി ചിരിച്ചു... നന്ദു ശിവനെ രൂക്ഷമായി നോക്കി...

"അതെന്താ മോളു അങ്ങനെ ചോദിച്ചേ" ദത്തൻ വിടാൻ ഉദ്ദേശം ഇല്ല...ശിവൻ അവനു നേരെ കണ്ണുരുട്ടി...

"അതില്ലേ...ആന്റി അല്ല...ചേച്ചിയമ്മ ഒരുപാട് കഥകളും പാട്ടും പാടി തന്നു... ചേട്ടച്ഛനെ പോലെ. കുറുമ്പ് എടുത്തപ്പോഴും ഞാനും ഉണ്ണിയും വഴക്കിട്ടപ്പോഴും ഞങ്ങളെ വഴക്കു പറഞ്ഞില്ല... അല്ലെ ഉണ്ണി "അവൾ കൊഞ്ചി കൊണ്ടു പറഞ്ഞു....അതു കേട്ടു എല്ലാവരും ചിരിച്ചു.

നന്ദു പെട്ടന്ന് എഴുനേറ്റു പോയി... അവളുടെ ചുണ്ടിൽ ഒളിപ്പിച്ചുവച്ച ചിരി ആരും കാണാതെ ഇരിക്കാൻ...അതുകണ്ട് ശിവൻ മാളുവിനെ തോണ്ടി പറഞ്ഞു.
"ഡി... കാന്താരി നീയെന്റെ കഞ്ഞിയിൽ പാറ്റ ഇടുമോ"

"ചേട്ടച്ഛൻ ചോറു അല്ലെ കഴിക്കുന്നെ...എനിച്ചു പാറ്റയെ പേടിയാ...ഞാൻ വേണേ മണ്ണ് വാരി ഇടാവേ" 
അതുകേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു... ശിവൻ വീണ്ടും അവളെ കണ്ണുരുട്ടി ....

പിറ്റേന്ന് എല്ലാവരും പ്രഭാത ഭക്ഷണം കഴിച്ചാണ് ഇറങ്ങാൻ നിന്നതു...അപ്പോൾ കിച്ചു അവിടേക്ക് ഒരു കടലാസ് കൊണ്ടു വന്നു... എല്ലാവരോടും യാത്ര പറയും നേരം കിച്ചു കാശിയുടെ അടുത്തു ചെന്നു നിന്നു പറഞ്ഞു..."എഴുനേറ്റു നടക്കാൻ റെഡി ആയിക്കൊള്ളു...ഇതു താൻ പറഞ്ഞ dr. കാണാനുള്ള അപ്പോയിന്റിമെന്റ് ആണ്...അച്ഛനോട് പറഞ്ഞു വിസ പ്രോസസ്സിംഗ് സ്പീഡ് അപ് ആക്കിക്കൊള്ളു.." കാശിയും ദുർഗയും അത്ഭുതപ്പെട്ടു കിച്ചുവിനെ നോക്കി...

ദേവ ദത്തൻ ഉണ്ണിയെ എടുത്തും ശിവന്റെ കയ്യിൽ മാളുവുമായി അവർ അവരുടെ അരികിൽ എത്തി... ശിവൻ തന്നെ പറഞ്ഞു തുടങ്ങി..."കാശി നിന്റെ ഞെട്ടൽ ഞങ്ങൾക്ക് മനസ്സിലാകും...ഇവനുണ്ടല്ലോ ഈ കിച്ചു...നിസാരക്കാരൻ അല്ല കേട്ടോ. പാടത്തും പറമ്പിലും മാത്രമല്ല പണിയെടുക്കുന്നത്... മണിക്കൂറുകൾക്കു ലക്ഷങ്ങൾ വിലയുള്ള നല്ല ഒന്നാംതരം ഹാക്കറും പ്രോഗ്രാമേറും ഒക്കെയാണ്... പല അമേരിക്കൻ കമ്പനികളും യൂറോപ്യൻ കമ്പനികളും ഇവന്റെ പുറകെയാണ്. ആ ഇവന് ഒരു dr.അപ്പോയിന്റിമെന്റ് എളുപ്പത്തിൽ കിട്ടും" കാശിയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു...അവൻ എന്തോ പറയാൻ തുടങ്ങിയതും കിച്ചു അവനെ തടഞ്ഞു. 

"എന്നോട് നന്ദിയൊന്നും പറയരുത് കാശി... നിങ്ങൾ ചെല്ലു" എല്ലാവരും ഇറങ്ങി...ശിവന്റെ കണ്ണുകൾ അവിടെ എല്ലായിടത്തും തിരഞ്ഞെങ്കിലും ഒരു മുഖം അവിടെ അന്യമായിരുന്നു...അവനു ചെറിയ നിരാശ തോന്നി...

ഇതേ സമയം നന്ദു ശിവന്റെ ഡയറിയുമായി സംവാദത്തിൽ ആയിരുന്നു...നന്ദുട്ടനിൽ നിന്നും ഗൗരിയായി മാറുവാൻ മനസ്സു കൊണ്ടു തയ്യാറായി....

വൈകീട്ട് ചായ കുടിച്ചു കൊണ്ടിരിക്കുന്ന സമയത്തു ശിവനും ദത്തനും കൂടി വന്നു. നന്ദു അവർക്കും കൂടി ചായ എടുത്തു കൊണ്ട് വന്നു. 
"ദേവേട്ടൻ ലീവിൽ ആണോ... എന്ന തിരിച്ചു ജോയിൻ ചെയ്യുന്നത്..." ചായ കൊടുക്കുന്നതിനു ഇടയിൽ നന്ദു ചോദിച്ചു.

"രണ്ടു ദിവസം കൂടിയുണ്ട് ലീവ്...അതുകഴിഞ്ഞാൽ ഞാൻ മാത്രം പോകും. അല്ല കഴിക്കാൻ ഒന്നുമില്ലേ" ചായ എടുക്കുന്നതിനു ഇടയിൽ ദേവ ദത്തൻ പറഞ്ഞു. 

"ചൂടോടെ ചക്ക അട കഴിക്കു...ഇതു മതിയില്ലേ" ഭദ്ര ഒരു പ്ലേറ്റിൽ അട കൊണ്ടു വന്നു വെച്ചു.

നന്ദു ശിവനെ വെറുതെയൊന്നു നോക്കി...അവിടെ മ്ലാനം ആയിരുന്നു... എന്താണാവോ..

"എന്തു പറ്റി ശിവാ...മുഖം വല്ലാതെ...ചക്ക അട കിട്ടിയാൽ നിങ്ങൾ മൂന്നും യുദ്ധം ഉണ്ടാകാറുണ്ടല്ലോ... ഇന്നെന്തു പറ്റി" കൃഷ്ണൻ വാരിയർ ചോദിച്ചു...

"അച്ഛാ... എനിക് അത്യാവശ്യം ആയി മുംബൈ വരെ പോകണം..... നാളെ ഉച്ചയോടെ തിരിക്കണം... പെട്ടന്ന് വിളിച്ചു ജോയിൻ ചെയ്യാൻ പറഞ്ഞു" ശിവൻ പറഞ്ഞു നന്ദുവിനെ നോക്കി...നന്ദു അവനെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറയാതെ പോയി.

"പോയിട്ടു വായോ...ഒരു കുഴപ്പവും വരില്ല..."

"നാളെ ഞങ്ങൾ അവിടേക്ക് വരാം "കിച്ചു പറഞ്ഞു..

രാത്രിയിൽ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴും നന്ദു വേണ്ട എന്നു പറഞ്ഞു ഒഴിഞ്ഞു...അവളെ വല്ലാതെ ശല്യപ്പെടുത്തണ്ട എന്നു കിച്ചുവും പറഞ്ഞു...മനസ്സു അസ്വസ്ഥമാണ്...

അർദ്ധ രാത്രിയിൽ വാതിലിൽ തുടരെയുള്ള മുട്ടു കെട്ടുകൊണ്ടാണ് ഭദ്ര കിച്ചുവിന്റെ നെഞ്ചിൽ നിന്നും എഴുന്നേറ്റത്. "കിച്ചുവെട്ട...എഴുന്നേൽക്കു...നന്ദു ആണെന്ന് തോന്നുന്നു" ഭദ്ര കിച്ചുവിനെ വിളിച്ചുകൊണ്ടു അഴിഞ്ഞു കിടന്ന മുടി വാരി കെട്ടി കൈകൾ കൊണ്ട് മുഖവും കഴുതുമൊക്കെ തുടച്ചു എഴുനേറ്റു..

വാതിൽ തുറന്നു നന്ദുവിനെ കണ്ടു ഭദ്ര അവളുടെ കവിളിൽ തലോടി "എന്തു പറ്റി നന്ദു കുട്ടിയെ"

"സോറി ഡി..."അതും പറഞ്ഞു അവൾ അകത്തേക്ക് കടന്നു...കിച്ചു ബെഡിൽ എഴുനേറ്റു ഇരുന്നു ബനിയൻ വിടുകയായിരുന്നു. നന്ദു കിച്ചുവിന്റെ താഴെ കാട്ടിലിനോട് ചേർന്നു ഇരുന്നു അവന്റെ മടിയിൽ തല വച്ചു....അവൻ അവളുടെ തലയിൽ തലോടി കൊണ്ടിരുന്നു.

"ഏട്ടാ...ഏട്ടൻ എന്റെ കൂടെ നിൽക്കുമോ.."

"ഏട്ടൻ എന്നും മോളുടെ കൂടെ നില്ക്കു"

"ഞാൻ എന്ത് തീരുമാനിച്ചാലും..."

"മോളെന്തു തീരുമാനിച്ചാലും അച്ഛനും ഏട്ടനും അമ്മയും ഭദ്രയും...എല്ലാവരും മോളുടെ കൂടെയുണ്ടാകും"

അവൻ അവളുടെ നെറ്റിയിൽ തലോടി കൊണ്ടിരുന്നു...കുറച്ചു കഴിഞ്ഞു ഭദ്ര അവന്റെ തോളിൽ കൈ വച്ചു. മുഖം ഉയർത്തി നോക്കിയപ്പോൾ നന്ദു ഉറങ്ങിയെന്നു അവൾ ആഗ്യം കാണിച്ചു...അവൻ ചിരിച്ചു കൊണ്ട് നന്ദുവിനെ എടുത്തു കട്ടിലിൽ കിടത്തി...ഭദ്രയോട് അവിടെ അവളുടെ കൂടെ കിടന്നോളാൻ പറഞ്ഞു അവൻ അവിടെ കിടന്ന സെറ്റിയിൽ ചുരുണ്ടു കൂടി.

പിറ്റേന്ന് രാവിലെ തന്നെ എല്ലാവരും ശിവന്റെ വീട്ടിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നു. റെഡി ആയി വന്നപ്പോൾ നന്ദു മാത്രം ഇല്ല.....
"നമ്മളോട് പോയിക്കൊള്ളാൻ പറഞ്ഞു നന്ദേട്ട...അവൾ അമ്പലത്തിൽ നിന്നും നേരിട്ടു അവിടേക്ക് വരാമെന്നു പറഞ്ഞു"ഭദ്ര വന്നു പറഞ്ഞു.

കിച്ചുവിന്റെ കാർ പടിപ്പുര കടന്നു വീട്ടിലേക്കു കടക്കുമ്പോൾ തന്നെ നന്ദു അവിടെ എത്തിയിരുന്നു.....എല്ലാവരും കൂടി ഒരുമിച്ചു വീട്ടിലേക്കു കടന്നു. ശിവൻ പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു... 

ശിവന്റെ മുറിയിൽ ചെല്ലുമ്പോൾ അവൻ ബാഗ് പാക്ക് ചെയ്യുകയായിരുന്നു....എല്ലാവരെയും കണ്ടു അവൻ ഒന്നു ചിരിച്ചു... 

"നീയൊറ്റക്കു ആണോ മോനെ പോകുന്നത്"

"അല്ല അച്ഛാ എയർപോർട്ട്‌ വരെ ദത്തനും കിച്ചുവും വരും" 

"എനിക്കൊരു കാര്യം ശിവേട്ടനോട് പറയാനുണ്ട്" നന്ദു പെട്ടന്ന് അതു പറഞ്ഞപ്പോൾ ശിവൻ ഒന്നു ഞെട്ടി...മറ്റെല്ലാവരും പുറത്തേക്കു ഇറങ്ങി... ശിവൻ നന്ദുവിനെ ഒന്നു നോക്കി... പിന്നെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി..

"എന്താണ് ഗൗരി കൊച്ചേ...മൂക്കുള രാമനോട് പറയാൻ ഉള്ളത്" അവൻ ചിരിച്ചു കൊണ്ട് അവളോട്‌ ചോദിച്ചു...

"ഇതെനിക്കു കെട്ടി തരണം...ശിവേട്ടന്റെ പ്രണയം ആകുന്ന ഈ കുഞ്ഞു ഹൃദയം എന്റെ നെഞ്ചോടു ചേർത്തു വയ്ക്കണം...എന്റെ സീമന്ത രേഖയിൽ ചുംബിച്ചുകൊണ്ടു ചുവപ്പു നിറം പടർതണം..." തന്റെ കയ്യിലെ ഇല ചീന്തിലെ പൂജിച്ച താലിയും സിന്ദൂരവും നീട്ടി കൊണ്ടു നന്ദു പറഞ്ഞു...

അവളെ തന്നെ ഉറ്റു നോക്കി അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു...

"എനിക്ക് കഴിയില്ല ഗൗരി... നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല...എന്നോടു... എന്നോട് ക്ഷമിക്കണം"


പ്രണയിനി  20


"എനിക്ക് കഴിയില്ല ഗൗരി... നിന്റെ കഴുത്തിൽ താലി ചാർത്താൻ എനിക്ക് ആകില്ല...എന്നോടു... എന്നോട് ക്ഷമിക്കണം"

നന്ദു ശിവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ കണ്ട ദയനീയത.. അവളെ നേരിടാൻ ആകാതെ അവൻ അവന്റെ മിഴികളെ തിരിച്ചു....

"ശിവേട്ട...ഒരിക്കൽ കൂടി പറയു...എന്തുകൊണ്ടെന്ന്.."നന്ദുവിന്റെ വാക്കുകൾ ദൃഢമായിരുന്നു.

ശിവൻ രണ്ടടി മുന്നോട്ടു വെച്ചു അവളുടെ അരികിൽ ആയി നിന്നു...

"ഞാൻ ഇപ്പൊ പോകുന്നത് ഒരു സർജിക്കൽ ഓപ്പറേഷന് ഭാഗം ആകുവാൻ ആണ്.എന്നു തിരിച്ചു വരുമെന്നു പോലും പറയുവാൻ ആകില്ല. ഇനി തിരിച്ചു വരുന്നത്...."അവൻ പറയുന്നത് മുഴുവിപ്പിക്കാതെ അവന്റെ വായ നന്ദുവിന്റെ കൈകൾ പൊതിഞ്ഞു പിടിച്ചു. കുറച്ചു നിമിഷങ്ങൾ അവർ അതേ നിൽപ്പു തുടർന്നു. അവന്റെ നോട്ടത്തെ നേരിട്ടു കൊണ്ടു അവളുടെ മിഴികളുമായി കൊമ്പു കോർത്തു നിന്നു.

നന്ദുവിന്റെ ചുണ്ടുകളിൽ വശ്യമായ ഒരു പുഞ്ചിരി തത്തി കളിച്ചു..."ലോകത്തിന്റെ ഏതു കോണിൽ പോയാലും എനിക്കു വേണ്ടി തിരിച്ചു വരണം...."പതിയെ കൈകൾ എടുത്തു കൊണ്ട് അവന്റെ ഇടനെഞ്ചിൽ വിരൽ കുത്തി നിർത്തി അവൾ പിന്നെയും പറഞ്ഞു തുടങ്ങി..

"ജീവന്റെ ഒരു അംശം എങ്കിലും ഈ ശരീരത്തിൽ ബാക്കിയുണ്ടെങ്കിൽ എനിക്കു വേണ്ടി തിരികെ വരും...അതിനു എനിക്ക് ഈ താലിയുടെ ബലം കൂടി വേണം... ഞാൻ കാത്തിരിക്കും.. ഈ മൂക്കുള രാമന്റെ മാത്രം ഗൗരിയായി..... എന്റെ നെഞ്ചിൽ ഏട്ടന്റെ ഹൃദയത്തെ ചേർത്തു വയ്ക്കാതെ ഇവിടന്നു ഞാൻ എവിടേക്കും വിടില്ല" അവളുടെ കണ്ണുകളിൽ ഉറ്റു നോക്കിയ അവനു കാണാൻ കഴിഞ്ഞു ഇപ്പൊ അവളുടെ ഹൃദയമിടിക്കുന്നത് തനിക്കു വേണ്ടിയാണെന്നു.... 

അവൻ അവളിലേക്ക് കുറച്ചു കൂടി ചേർന്നു നിന്നു..."എന്നെ അത്രക്കും വിശ്വാസം ഉണ്ടോ " 

നന്ദു മറുപടിയൊന്നും പറഞ്ഞില്ല...പകരം അവളുടെ നോട്ടത്തിൽ തന്നെയുണ്ടായിരുന്നു അവൻ ആഗ്രഹിച്ചത്. കുറച്ചു നിമിഷങ്ങൾകൂടി അവർ കണ്ണുകൾ കൊണ്ടു പിന്നെയും പറഞ്ഞു മൗനമായി...അവർക്ക് മാത്രം മനസ്സിലാകുന്ന ഭാഷ...പ്രണയത്തിന്റെ ഭാഷയിൽ... പതിയെ അവളുടെ ചുമലിൽ അവൻ കൈകൾ വച്ചു. അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു.
അവന്റെ തോളിൽ മുഖം ചേർത്തു നിന്നു...അവൻ പതിയെ അവളുടെ തലയിൽ തലോടി നിന്നു..."ഗൗരി"

"ഉം"

"ഗൗരി കൊച്ചേ"

"എന്താടാ.."

അവൻ പെട്ടന്നു അവളുടെ ചെവിക്കു പിടിച്ചു... നിനക്കു എന്നെ ഒരു ബഹുമാനവും ഇല്ലാലോടി. സ്വന്തം കെട്ടിയോനെ എടാ പോടാ എന്നൊക്കെയാണോ വിളിക്കുന്നെ... പറയുന്നതിന് ഒപ്പം അവനിൽ ചിരി പൊട്ടുന്നുണ്ടായിരുന്നു.... അവളും നിന്നു ചിരിച്ചു. 

"ഞാൻ ഇങ്ങനെ തന്നെ ഇരിക്കുന്നത് അല്ലെ ശിവേട്ടന് ഇഷ്ടം...എപ്പോളും കുറുമ്പ് കാണിച്ചും തല്ലു കൂടിയും വഴക്കിട്ടും...എന്നോട് പരിഭവിച്ചും അങ്ങനെയല്ലേ എന്നെ സ്നേഹിക്കുന്നത്... എന്റെ സ്നേഹവും അങ്ങനെയല്ലേ തിരികെ ആഗ്രഹിക്കുന്നതും..." നന്ദു കുസൃതിയോടെ ചോദിച്ചു...

"നിനക്ക് അപ്പൊ എന്നെ മനസ്സിലായി തുടങ്ങി അല്ലെ... നീയെപ്പോഴും ഇങ്ങനെ തന്നെ ഇരിക്കണം... നിന്റെ കണ്ണിലെ കുസൃതിയും  ചുണ്ടിലെ പരിഭവിച്ചുള്ള ചിരികളും... ചീത്ത പറയാൻ വേണ്ടിയുള്ള നിന്റെ വാക്കുകളും...എല്ലാത്തിനോടും എനിക്ക് പ്രണയം ആണ്... അതെന്നിൽ നിറക്കുന്ന അനുഭൂതി എത്രയാണെന്ന് നിനക്കു മനസ്സിലാകില്ല ഗൗരി...'' അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു. ശേഷം തന്നിൽ നിന്നും അകറ്റി അവളെ നോക്കി... കസവിന്റെ സെറ്റു മുണ്ടും ആകാശ നീല കളറിലുള്ള സ്റ്റോനെസ് ബീഡ്‌സ് വർക് ഡിസൈൻ ഉള്ള ബ്ലൗസ്...ഒരു പാലക്ക മാല...അഷ്ടലക്ഷ്മി വളകൾ ഇരു കൈകളിലും.. കുറച്ചു വലിയ ജിമിക്കി കമ്മൽ.. നീല കളറിൽ വട്ട പൊട്ടു...കണ്ണിൽ കണ്മഷി പടർത്തിയിട്ടുണ്ട്... നെറ്റിയിൽ ചന്ദനത്തിനു ഒപ്പം നാഗതറയിലെ മഞ്ഞൾ പൊടിയും കാണുന്നുണ്ട്. കണ്ണുകൾ അവളുടെ മൂക്കിന് തുമ്പിലെ ചുവന്ന കല്ലു മൂക്കുത്തിയിലേക്കു നീണ്ടപ്പോൾ അവന്റെ കണ്ണുകളിലെ തിളക്കത്തിനു മങ്ങലേറ്റു.ശരിക്കും ഒരു കല്യാണപെണ്ണിനെ പോലെയുണ്ട്. "നീയപ്പോ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചു  ഇറങ്ങിയത് ആണല്ലേ"

"അതേലോ"നാണത്തോടെ ചിരിച്ചുകൊണ്ട് നന്ദു പറഞ്ഞു.

അവളെ തന്നെ ഉറ്റു നോക്കി ശേഷം അവളെ ഇറുകെ പുണർന്നു . അവളുടെ സിന്ദൂര രേഖയിൽ ചുംബിച്ചു....ആ നിമിഷം അവന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണുനീർ അവിടെ തങ്ങി നിന്നു. ഇലച്ചീന്തിൽ നിന്നും താലി കയ്യിലെടുത്തു ഒരു നിമിഷം കണ്ണടച്ചു...പിന്നെ അവളുടെ കണ്ണുകളിൽ നോക്കി അവളുടെ കഴുത്തിൽ ചാർത്തി...ഭഗവതി കാവിലെ ദേവിയുടെ സിന്ദൂരം ചാർത്തി...നേരത്തെ വീണ അവന്റെ കണ്ണീരിനാൽ സിന്ദൂരം പടർന്നു.

തന്നിൽ എന്തോ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നു നിറഞ്ഞു നിൽക്കുന്നത് പോലെ... അവനെ തന്നെ കണ്ണിമ ചിമ്മാതെ ഉറ്റു നോക്കി നിന്നു നന്ദു. അവനെ എത്ര കണ്ടു നോക്കി നിന്നിട്ടും മതിയാകാതെ...അവളുടെ കണ്ണിൽ മുത്തുകൾ പോലെ തിളങ്ങിയപ്പോൾ ശിവൻ അവന്റെ അധരങ്ങൾ കൊണ്ടു ഒപ്പിയെടുത്തു. "ഇനി ഈ കണ്ണുകൾ നിറയരുത്. എന്തിനു വേണ്ടിയും"കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കി പറഞ്ഞു. അവന്റെ സിന്ദൂരത്തിൽ അവൾ ഒരു ദേവി ശിൽപ്പം പോലെ തോന്നിപ്പിച്ചു...അത്രയും മനോഹരിയായിരിക്കുന്നു. "ഞാൻ റെഡി ആയി വരാം ഒരുമിച്ചു പോകാം..." ശിവൻ പറഞ്ഞപ്പോൾ അവൾ തലയാട്ടി സമ്മതിച്ചു. നന്ദു ആ മുറിയാകെ നോക്കി കണ്ടു. ഇതിക്കു മുൻപും ഇവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായി വന്നതുപോലെ... അവന്റെ മുറിയോട് ചേർന്നു തന്നെ മറ്റൊരു മുറിയും കണ്ടു... "കിച്ചുവേട്ടന്റെ പണിപുര പോലെ ഒന്നു...നിറയെ ബുക്ക്സ് ആയിരിക്കും ഇതിൽ "അവൾ ആത്മഗതം പറഞ്ഞു. 

"ഗൗരി" ശിവന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കെ...സ്കൈ ബ്ലൂ പ്ലൈൻ കോളർ ടീഷർട് .....ഡാർക്ക് ബ്ലൂ ജീൻസ്....ഷേവ് ചെയ്ത കവിളുകൾ...കട്ടി മീശ നന്നായി സെറ്റ് ചെയ്തിട്ടുണ്ട്.....കയ്യിൽ ഷൂ...അവൻ അതു കാലിൽ ഇട്ടു കൊണ്ടു ബെഡിൽ ഇരിക്കുകയായിരുന്നു. അവൾ അവനു അരികിൽ ചെന്നു ഷൂ കെട്ടി കൊടുത്തു. അവൻ കൈ കൊണ്ട് തടഞ്ഞിട്ടും അവൾ അത് സ്നേഹപൂർവ്വം നിരസിച്ചു... ഒരു ഭാര്യയുടെ അവകാശം.

ആവൻ എഴുനേറ്റു നിന്നു. ആ വിരിഞ്ഞ നെഞ്ചിൽ ചേർന്നു നിൽക്കാൻ അവളുടെ മനസ്സ് വെമ്പി..."ഇപ്പൊ ശരിക്കും ആ തെമ്മാടി ലുക്ക് വിട്ടു തനി പോലീസ്കാരൻ ആയിരിക്കുന്നു.."

നന്ദു അതു പറഞ്ഞതും അവൻ മീശ പിരിച്ചു പുരികം ഉയർത്തി കാണിച്ചു...അവന്റെ നോട്ടം അവളുടെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി.

നാണത്തോടെ തന്നെ അവനെ നോക്കി നിന്നു.

"ഞങ്ങളുടെ ഗ്രൂപ്പിൽ ഒരു ലേഡി ഓഫീസർ ഉണ്ട്. അവൾക്കു ഞാൻ ഇങ്ങനെ മീശ പിരിക്കുന്നത് എന്തിഷ്ടമാണെന്നോ"അതും പറഞ്ഞു നന്ദുവിനെ ഇടം കണ്ണിട്ടു നോക്കി.

"മോനെ മൂക്കുള രാമ...ഇവിടുന്നു ക്ലീൻ ഷേവ് ചെയ്തു പോകണോ.."ഒരു കുറുമ്പോടെ നന്ദു പറഞ്ഞപ്പോൾ"ചതികല്ലേ എന്റെ ഗൗരി കൊച്ചേ.. ഞാൻ വെറുതെ പറഞ്ഞതാ" ശിവൻ വെറും എലി കുട്ടിയായി ആ നിമിഷം. അവന്റെ നെഞ്ചിൽ കടിക്കാൻ ആഞ്ഞ അവളെ തടഞ്ഞു. 
"ഇവിടെ കടിച്ചാൽ നോവുന്നത് ദാ ഇവിടെയാണ്" നന്ദുവിൻറെ നെഞ്ചിൽ കൈ ചേർത്തുകൊണ്ടു അവൻ പറഞ്ഞു."എന്റെ നെഞ്ചിൽ മുഴുവൻ നീ നിറഞ്ഞു നില്കുവാ പെണ്ണേ". അതു കേട്ടതും നന്ദു അവനെ ഇറുകെ പുണർന്നു.

"ഞാൻ ഒരു കാര്യം പറയട്ടെ ഗൗരി...ഞാൻ വരുന്നത് വരെ നീ ഇവിടെ ഉണ്ടാകണം.. എന്റെ മുറിയിൽ...ഇനിയും എന്നെ അറിയാൻ ഒരുപാട് ഉണ്ട്...എന്റെ പ്രെസെൻസ് ഇല്ലാതെ നീയറിയണം എന്നെ...ഇതു ദാ ആ മുറിയുടെ താക്കോലാണ്. നിനക്കു മനസിലാകും എന്നെ " നന്ദുവിൻറെ കയ്യിൽ ഒരു താക്കോൽ വച്ചു കൊടുത്തു പറഞ്ഞു.

ശിവനൊപ്പം മുറിയിൽ നിന്നും ഇറങ്ങി വന്ന നന്ദുവിനെ കണ്ടു എല്ലാവരും അത്ഭുതപ്പെട്ടു നോക്കി...കിച്ചുവിനും ഭദ്രക്കും...കൃഷ്ണ വാരിയർക്കും സീതമ്മയ്ക്കും കണ്ണുകളിൽ മിഴിനീർ തിളക്കവും.വർഷങ്ങളായി മകളെ സിന്ദൂരവും താലിയും ചാർത്തി കാണുവാൻ ആഗ്രഹിക്കുന്നു...

ശിവനും നന്ദുവും അച്ഛന്മാരുടെയും അമ്മമാരുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി.

"ധൈര്യമായി പോയി വായോ...ഞങ്ങൾ മാത്രമല്ല ഒരു നാടും നാട്ടുകാരും...എന്തിനേറെ ഒരു രാജ്യം തന്നെയുണ്ട് പ്രാർത്ഥനയോടെ" ശിവനെ ചേർത്തു പിടിച്ചു ബാലൻ പറഞ്ഞു.

അവൻ ഇറങ്ങാൻ നേരം ദുർഗയെയും ഭദ്രയെയും ചേർത്തു പിടിച്ചിരുന്നു.മാളുവും ഉണ്ണിയും ഓടി വന്നു ചേട്ടച്ഛന്റെ കൂടെ പോണം എന്നു പറഞ്ഞു വാശി പിടിച്ചു. എയർപോർട്ട് വരെ കൊണ്ടുപോയാലും പിന്നെയും ശിവൻ പോകുന്നത് കാണുമ്പോൾ വാശി കൂടും...കാരണം അത്രക്കും അവർക്ക് പ്രിയപ്പെട്ടതാണ്‌ അവരുടെ ചേട്ടച്ഛൻ...ദുർഗ്ഗയാണ് അവരെ അങ്ങനെ വിളിക്കാൻ പഠിപ്പിച്ചത്.

ശിവൻ അവരുടെ അടുത്തു ചെന്നു മുട്ടു കുത്തി നിന്നു.രണ്ടുപേരെയും ചേർത്തു നിർത്തി തലോടി."ചേട്ടച്ഛൻ കഥ പറഞ്ഞു തരുന്ന പോലെ കഥ പറയാനും പാട്ടു പാടി തരാനും കൂടെ കളിക്കാനും ദേ ഈ ആന്റിയെ തരാട്ടോ" അതും പറഞ്ഞു അവരെ ഉമ്മ വച്ചു. അവന്റെ കണ്ണും നിറഞ്ഞിരുന്നു. നന്ദു അവരുടെ അടുത്തു ചെന്നിരുന്നു. കുട്ടികളെ തലോടി കൊണ്ടു ശിവനെ നോക്കി പറഞ്ഞു.

"ആന്റിയല്ല ചേച്ചിയമ്മ"


പ്രണയിനി  21

ശിവൻ പോയിട്ടു ഇപ്പൊ ഒരാഴ്ച പിന്നിട്ടു... അവിടെ ചെന്നതിനു ശേഷം ഓഫീസിൽ റിപ്പോർട്ട് ചെയ്തു എന്തൊക്കെയോ ട്രെയിനിങ് ഭാഗമായി വേറെ സ്ഥലത്തേക്ക് ഷിഫ്റ്റിംഗ് ആയിരുന്നു. എങ്കിലും രാത്രികളിൽ അവന്റെ ശബ്ദം അവളെ തേടി എത്തിയിരുന്നു. മണിക്കൂറുകൾ പിന്നിടുന്നത് അവർ അറിയാറില്ലയിരുന്നു. നന്ദു മതിയെന്ന് പറഞ്ഞു വിലക്കിയാലും ശിവൻ നിർത്തില്ല. നന്ദുവിനു അതിശയം ആയിരുന്നു.കാരണം ഫോൺ വിളിക്കാൻ തനിക്കു ഭയങ്കര മടിയാണ്...വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പറഞ്ഞു അവസാനിപ്പിക്കുക... അതായിരുന്നു നന്ദുവിനു ഇഷ്ടം. പക്ഷെ ആ നന്ദുവാണ് മണിക്കൂറുകൾ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നത്. പണ്ട് ദേവേട്ടനോട് പോലും ഫോണിൽ സംസാരിച്ചിരുന്നില്ല...അവൾ ഓർത്തു. തന്റെ മൂക്കുള രാമൻ ഇത്രക്കും വാചലൻ...സംസാര പ്രിയൻ ആയിരുന്നോ...പ്രണയ സല്ലാപം മാത്രം അല്ല...നല്ല മാനസിക പിന്തുണയും നൽകിയിരുന്നു അവൾ.ഒരു തരത്തിലും അവന്റെ ആത്മ വിശ്വാസം കുറയ്ക്കാതെ... പൊരുതുവാൻ ഉള്ള ഊർജം അവൾ വാക്കുകളിലൂടെ നൽകിയിരുന്നു. തന്നെ അവൾ എത്രത്തോളം മനസിലാക്കുന്നു എന്നതിൽ അവനും ഒരുപാട് സന്തോഷം നൽകി...

ഇപ്പോൾ തന്റെ ജീവന്റെ പാതിയാണ് അവൾ. ഒരിക്കലും അവളുടെ സ്നേഹം തിരികെ കിട്ടുമെന്ന് കരുതിയില്ല...അവൾ കുടി കൊണ്ടിരുന്നത് തന്റെ ഹൃദയത്തിൽ ആയിരുന്നു....താൻ എന്നും പൂജിക്കുന്ന ദേവി രൂപം... എന്തുകൊണ്ട താൻ ഇത്രയധികം സ്നേഹിക്കുന്നതെന്നു അറിയില്ല. കൃത്യമായ ഒരു ഉത്തരമില്ല.... ഇപ്പൊ അവളുടെ വാക്കുകൾ ആണ് തന്റെ മുന്നോട്ടുള്ള ഊർജം... തന്നെക്കാൾ ഏറെ അവൾ ആഗ്രഹിക്കുന്നു ഒരുമിച്ചൊരു ജീവിതത്തിനു വേണ്ടി... എനിക്ക് വേണ്ടി എന്റെ പെണ്ണ് കാത്തിരിക്കുന്നു... അതു ആലോചിക്കുമ്പോൾ തന്നെ ഒരു തരം രോമാഞ്ചം ആണ്.. ശിവൻ ഓർത്തു കൊണ്ടിരുന്നു..

ദുർഗയും കാശിയേട്ടനും അമേരിക്കയിലേക്ക് പോയി ട്രീട്മെന്റിന് വേണ്ടി. ഉണ്ണിയെ കൂടെ കൊണ്ടുപോയില്ല. അവനു ഇപ്പൊ ഭദ്ര ചെറിയമ്മ മതി എന്തിനും ഏതിനും ചെറിയമ്മ തന്നെ വേണം. സ്കൂളില് നിന്നും നന്ദുവും ഭദ്രയും ലോങ് ലീവിന് കൊടുത്തു.ദേവ ദത്തന്റെ ലീവു തീർന്നു ജോയിൻ ചെയ്യാൻ പോകുന്ന ദിവസമെത്തി. കാലത്തെ ഭക്ഷണം കഴിക്കാൻ എല്ലാവരും എത്തി..അച്ഛൻ നേരത്തെ കഴിച്ചിരുന്നു. ഉണ്ണിക്ക് ഭദ്രയും മാളുവിന് നന്ദുവും കൊടുത്തു കൊണ്ടിരുന്നു. ദേവിക ദത്തനും വിളമ്പി കൊടുത്തു..ദത്തൻ അവളെ നോക്കി ചിരിച്ചു...തിരിച്ചു അവളും...ഇപ്പൊ അവളുടെ ചുണ്ടിൽ വിരിയുന്ന ചിരികൾക്കു ഒരു ചെറു നാണത്തിന്റെ മേമ്പൊടി കൂടിയുണ്ട്. 

"നിങ്ങൾ എല്ലാവരും കഴിച്ചില്ലായിരുന്നോ"

"ഇല്ല ദേവേട്ടാ...പിള്ളേർക്ക് കൊടുത്തിട്ട് കഴിക്കാമെന്ന് കരുതി" നന്ദുവിന്റെ ദേവേട്ടാ എന്ന വിളി മാത്രം മാറിയില്ല...നാവു ചൊല്ലിയതെ വഴങ്ങു...പക്ഷെ ഇപ്പൊ ദേവേട്ടാ എന്നുള്ള വിളിയിൽ പ്രണയത്തിന്റെ ഒരംശം പോലും കലർപ്പില്ലാത്ത പേരു മാത്രമാണെന്ന് ഇരുവർക്കും അറിയാം.

ദേവിക ഇടക്ക് പാളി ദത്തനെ നോക്കും.തിരിച്ചു അവനും....അവരുടെ നോട്ടം കൊണ്ടുള്ള പ്രണയ കേളികൾ ഭദ്രയുടെയും നന്ദുവിന്റെയും ചുണ്ടിലും ചിരി പടർത്തി.

"ഏട്ടൻ ദിവസവും പോയി വരുമോ" ഭദ്ര ചോദിച്ചു.

"ഇല്ല....ഞാൻ കോട്ടേഴ്സിൽ നിൽക്കുന്നൊള്ളു.. വേഗം കുറച്ചു ജോലികൾ ചെയ്തു തീർക്കണം. എന്നിട്ടു വേണം ഒരു മാസം ലീവു എടുക്കാൻ"

"ഹേ...ഒരു മാസമോ...എന്തിനു" ഭദ്രയ്ക്കു സംശയം.

"പോയ ആളിങ്ങു വരട്ടെ....ഇവിടെ ഒരു കല്യാണം ഉത്സവം പോലെ നടത്താനുണ്ട്" നന്ദുവിനെ നോക്കി ദേവ ദത്തൻ പറഞ്ഞപ്പോൾ അവളുടെ മുഖം നാണം കൊണ്ടു പൂത്തു.

"ദേവേട്ടാ..എങ്കിൽ പിന്നെ ദേവികയെ കൂടെ കൊണ്ടുപോയികൂടെ....ഒരു കൂട്ടു ആകുമല്ലോ"

ദേവ ദത്തൻ അവളെ നോക്കി ചോദിച്ചു... "കൂടെ വരുന്നുണ്ടോ". കേൾക്കാൻ കൊതിച്ച ചോദ്യമാണ് അതെന്നു അവൻ ഓർത്തു... താൻ ഇതുവരെയും ഒന്നും ചോദിച്ചിട്ടില്ല. പക്ഷെ അവളുടെ മുഖത്തു ഒരു ചെറു ചിരിയല്ലാതെ അമിത സന്തോഷമില്ല.

"ഞാൻ വരുന്നില്ല ദേവേട്ടാ...ഏട്ടാൻ ഡ്യൂട്ടിക്ക് പോയാലും ഞാൻ ഒറ്റക്കു ആകുമല്ലോ" ആ മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അവൻ ഒന്നു മൂളുക മാത്രം ചെയ്തു എണീറ്റു.

പാക്ക് ചെയ്തു വച്ച ബാഗ് ഒന്നുകൂടി ചെക്ക് ചെയ്തു പോകാനായി ഇറങ്ങിയപ്പോൾ ദേവിക കേറി വന്നു. അവൾ കരുതി അവനു ദേഷ്യമായി കാണുമെന്നു. പക്ഷെ അവന്റെ മുഖം ശാന്തമായിരുന്നു. 

"എന്നോട് ദേഷ്യമുണ്ടോ " ദേവിക തുടക്കമിട്ടു സംസാരത്തിനു.

"എന്തിനു"

"ഞാൻ വരില്ല പറഞ്ഞില്ലേ..."ദേവിക മുഴുവിപ്പിക്കാതെ നിന്നു.

ദേവ ദത്തൻ അവളുടെ അടുത്തു ചെന്നു ഒരു കൈ അവളുടെ കവിളിൽ വെച്ചു...

"എനിക്കറിയാം ഇഷ്ടക്കുറവ് കൊണ്ടല്ല വരാത്തതെന്നു. അവരുടെ കൂടെ തന്നെ നിന്നോളൂ.... പക്ഷെ നിന്നെ നീയായി തന്നെയാണ് ഞാൻ സ്നേഹിച്ചത്...നിന്നിലെ നിന്നെ...മറ്റുള്ളവരെപ്പോലെ ആകാൻ ശ്രമിക്കേണ്ട ആവശ്യമില്ല.." ചിരിച്ചു കൊണ്ട് തന്നെ പ്രണയാർദ്രമായി അവൻ പറഞ്ഞു.

അപ്പോളേക്കും അവളുടെ കണ്ണുകളിൽ മിഴിനീര് ഉരുണ്ടു കൂടി താഴേക്കു തട്ടി തടഞ്ഞു വീഴാൻ നിന്നു.

ദേവ ദത്തൻ വിരൽ കൊണ്ട് അവയെ തട്ടി തെറിപ്പിച്ചു. ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു.ചിരിച്ചു കൊണ്ട് കവിളിൽ തട്ടി "പോയിട്ടു വരാം ". അവൻ ബാഗെടുത്തു ഇറങ്ങി.

"കിച്ചു വരില്ലേ മോളെ"ഭദ്രയോട് യാത്ര പറയുനിടക്കു ചോദിച്ചു...

"നന്ദേട്ടനു എന്തോ പ്രോഗ്രാം ചെയ്യാനുണ്ടെന്നു പറയുന്നുണ്ടായിരുന്നു.വൈകീട്ട് വരും പിള്ളേരേം കൊണ്ടു പുറത്തു പോകാമെന്ന് പറഞ്ഞിരുന്നു"

"പോകുന്നതൊക്കെ കൊള്ളാം.. കണ്ണിൽ കണ്ടതൊക്കെ വെടിച്ചു കൊടുത്തേക്കരുത്. ആ കാര്യത്തിൽ നിങ്ങൾ രണ്ടെന്നതിനും കണ്ണും മൂക്കുമില്ല" ദേഷ്യം നടിച്ചു പറഞ്ഞു.

ഭദ്ര ഒരു ചിരിയോടെ നിന്നു.

"നന്ദുട്ടനോട് പറഞ്ഞേക്കു" ദേവികയെ നോക്കി തലയാട്ടി അവൻ ഇറങ്ങി. പിള്ളേരെയും കൊണ്ട് നന്ദു മാറി നിന്നു.. കാരണം അവൻ ഇറങ്ങുന്നത് കണ്ടാൽ ചിലപ്പോ കരയും ബഹളം വയ്ക്കും.

പകൽ മുഴുവനും കുട്ടികളുടെ കൂടെ സമയം പോകും...വൈകീട്ട് സന്ധ്യാ നാമം ചൊല്ലി കുറച്ചു കഴിയുമ്പോൾ തന്നെ ശിവൻ വിളിക്കും. കുട്ടികളുമായി വീഡിയോ കാൾ വിളിക്കും. കൂട്ടത്തിൽ എല്ലാവരോടും സംസാരിക്കും. പിന്നെ ഭക്ഷണം കഴിച്ചു കുട്ടികൾ ഉറങ്ങി കഴിയുമ്പോൾ പിന്നെയും അവന്റെ വിളി വരും...പിന്നെ രാത്രിയെ പകൽ ആക്കി മാറ്റുമവർ... തമ്മിൽ അറിയുകയായിരുന്നു. ഇതുവരെ അറിയാത്ത അവരെ ...പരസ്പരം. 

മുംബൈയിലെ തിരക്കുള്ള പ്രദേശങ്ങളിലെ ഒരു കോളനിയിൽ ആയുധങ്ങളുമായി കുറച്ചുപേർ...ഒളിച്ചിരിക്കുന്നുണ്ടെന്നു രഹസ്യ റിപ്പോർട്ട് കിട്ടിയിരുന്നു. അതിന്റെ ഭാഗമായുള്ള ചില കാര്യങ്ങൾക്ക് വേണ്ടിയാണ് ആദ്യം ഡൽഹിയിലേക്ക് അവനെ വിളിപ്പിച്ചത്. ഓപ്പറേഷന് വേണ്ടി വ്യക്തമായ പ്ലാൻ ഉണ്ടാക്കുവാൻ വേണ്ടി...എപ്പോൾ വേണമെങ്കിലും അവർ ഓപ്പറേഷൻ തുടങ്ങും. പെട്ടന്ന് കേറി ചെന്നു അറ്റാക്ക് ചെയ്യാൻ കഴിയില്ല അവിടെ.ജനവാസമുള്ള സ്ഥലങ്ങൾ ആണ്. വ്യക്തമായ പ്ലാൻ വേണം...ഇതൊക്കെ ശിവൻ വിളിക്കുമ്പോൾ പറയുന്നതാണ്...

രാത്രിയിൽ ശിവന്റെ ബെഡിൽ അവൻ മാറിയിട്ട് പോയ ബനിയനും ചേർത്തു പിടിച്ചു കിടക്കുകയായിരുന്നു. അവൻ വിളിക്കേണ്ട സമയം ആയിട്ടും വിളി കാണുന്നില്ല... അവളുടെ ഉള്ളിൽ ഒരു ഭയം നിഴലിച്ചു... പെട്ടന്ന് ഒരു msg വന്നു... ഓപ്പറേഷൻ സ്റ്റാർട്ട് ചെയ്യാൻ പോകുന്നുവെന്നും ഫോൺ ഓഫ് ആയിരിക്കുമെന്നും ആയിരുന്നു മെസ്സേജ്... പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു നിമിഷം രണ്ടു കൈകളും നെഞ്ചിൽ ചേർത്തു വച്ചു കണ്ണടച്ചു ഭഗവതി കാവിലെ ദേവി രൂപത്തെ മനസ്സിൽ തൊഴുതു. അവളുടെ കൈകൾ അവൾ പോലുമറിയാതെ താലിയിലേക്കു നീണ്ടു.

പിന്നീട് അവൾക്കു ഉറക്കം വന്നില്ല...എഴുനേറ്റു... ജനലിൽ പിടിച്ചു പുറത്തേക്കു നോക്കി നിന്നു . പൂർണ്ണ ചന്ദ്രൻ നിലാവ് പൊഴിച്ചു നിന്നിരുന്നു. അവളെ നോക്കി കൺ ചിമ്മിയതുപോലെ... ഒരു ചിരിയോടെ ചന്ദ്രനെ തന്നെ നോക്കി നിന്നു. ആ പൂർണ്ണ ചന്ദ്രനിൽ ശിവന്റെ മുഖം തെളിഞ്ഞു വന്നതുപോലെ... അവൾ അവനെ തന്നെ നോക്കി നിന്നു...പെട്ടന്ന് ഒരു കാർമേഘം വന്നു ചന്ദ്രനെ മൂടി... "ഏത് കാർമേഘം വന്നു മൂടിയാലും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ പതിഞ്ഞുപോയ ശിവേട്ടന്റെ മുഖം എന്നിൽ നിന്നും ഒരിക്കലും മായില്ല...."നന്ദു മനസ്സിൽ ഉരുവിട്ട് കൊണ്ടിരുന്നു.

ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് വന്ന നന്ദു അടഞ്ഞു കിടക്കുന്ന റൂമിലേക്ക് കണ്ണുകൾ പായിച്ചു.... ശിവേട്ടന്റെ ലോകം അവിടെയാണല്ലോ...ഇത്രയും ദിവസം കുട്ടികളുടെ പുറകെ നടന്നും രാത്രിയിലെ വിളികൾ കൊണ്ടും ഇങ്ങനെയൊരു കാര്യം മറന്നു പോയിരുന്നു. അലമാരയിൽ വച്ചിരുന്നു താക്കോൽ കയ്യിലെടുത്തു റൂം തുറന്നു അകത്തേക്ക് കയറി.

എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.....ഒരു ചുമരിൽ വലിയ ഒരു ഭാഗം എനിക്കു വേണ്ടി മാറ്റി വച്ചിരിക്കുന്നു... എന്റെ കുഞ്ഞുനാൾ മുതൽ ഇപ്പൊ അടുത്തു കഴിഞ്ഞ സ്കൂളിലെ പ്രോഗ്രാമിന് ഇടയിൽ വച്ചു എടുത്ത ഫോട്ടോസ് വരെയുണ്ട്....ഞാൻ നിറഞ്ഞു നിൽക്കുന്നു....പിന്നെ മുറിയുടെ ഒരു ഭാഗത്തു പെയിന്റിങ് സ്റ്റാൻഡ് വച്ചിട്ടുണ്ട്..."ശിവേട്ടൻ വരക്കുമോ...എനിക്കതു പുതിയ അറിവായിരുന്നു"  നന്ദു ഒന്നു നേടുവീർപെട്ടുകൊണ്ടു ഓരോ ഡ്രോയിങ് എടുത്തു നോക്കി. പെന്സില് ഡ്രോയിങ് ആണ് എല്ലാം...എന്നെ നേരിട്ടു കാണുന്നതിലും ഭംഗി ശിവേട്ടന്റെ ചിത്രങ്ങളിൽ ആണെന് തോന്നി പോയി...ഓരോ ചിത്രങ്ങളിലും ഓരോ വരികൾ വീതം....നീയാണെന്റെ ലോകം...നീയാണെന്റെ ജീവൻ...നീയാണെന്റെ സ്വപ്നം...എല്ലാത്തിലും ഞാൻ തന്നെ.....അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്...ചിത്രങ്ങളിൽ എല്ലാം അതു തെളിഞ്ഞു കാണുന്നു.. കണ്ണു നിറഞ്ഞു തൂകുന്നത് ഞാൻ അറിഞ്ഞില്ല എന്നു വേണം പറയാൻ...ഒരുപാട് സമയം അവിടെ ഇട്ടിരുന്ന ടേബിളിൽ തല ചായ്ച്ചു ഞാൻ ഇരുന്നു. ഈ മനുഷ്യനെ ഞാൻ അറിയാതെ പോയല്ലോ എന്ന കുറ്റബോധം...പകരം തിരിച്ചു സ്നേഹിക്കണം എനിക്ക്...അദ്ദേഹത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞു...എങ്കിലും അദ്ദേഹം പകർന്നുതന്നതിന്റെ നൂറിൽ ഒരംശം പോലും തിരികെ കൊടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു. ഇപ്പൊ താൻ കരയുന്നത് സങ്കടവും സന്തോഷവും നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ്...എന്റെ ഹൃദയമിടിപ്പും മനസ്സിന്റെ നൊമ്പരവും ശിവേട്ടനോളം അറിഞ്ഞത് ആരുമുണ്ടാകില്ല...അതുകൊണ്ടല്ലേ അന്ന് കൃത്യസമയത്തു അവിടെ എത്തിയത്...അല്ലെങ്കിൽ ഇന്ന് എന്റെ ജീവിതം... ഓർക്കാൻ കൂടി വയ്യ...

ഇങ്ങു വരട്ടെ ശിവേട്ടൻ സ്നേഹിച്ചും പരിഭവിച്ചും കുസൃതി കാട്ടിയും എനിക്ക് ശിവന്റെ മാത്രം ഗൗരി ആകണം..മുഴുവനും തന്റെ ശിവനു മാത്രം...തന്റെ മാത്രം മഹാ ദേവന്. നന്ദുവിന്റെ ചുണ്ടിൽ നാണം തുളുമ്പിയ ചിരി മിന്നി മറിഞ്ഞു. അവിടെ തന്നെ ഇരുന്നു എപ്പോഴോ നന്ദു ഉറങ്ങി പോയി.
പിന്നീടുള്ള  ദിവസങ്ങളിൽ ശിവന്റെ ഒരു വിവരവും ഉണ്ടായില്ല. പക്ഷെ നന്ദു അവളുടെ മനസാനിധ്യം കൈ വിടാതെ പ്രാർത്ഥനയോടെ ഇരുന്നു. മറ്റുള്ളവരും അങ്ങനെ തന്നെ...ഏകദേശം രണ്ടാഴ്ചയോളം പിന്നിട്ടു...ശിവന്റെ അറിവ് ഒന്നും തന്നെ കിട്ടിയില്ല. ഇപ്പൊ പകലും രാത്രിയിലും നന്ദു ആ മുറിയിൽ തന്നെ കഴിച്ചു കൂട്ടും....ശിവൻ കൂടുതൽ സമയം ചിലവഴിച്ചത് ആ മുറിയിൽ ആണ്. അവന്റെ ചുടു നിശ്വാസങ്ങൾ അവിടെ തങ്ങി നിൽക്കുന്നുണ്ട്...അവന്റെ സുഗന്ധം അവളെ മത്തു പിടിപ്പിക്കുന്നുണ്ട്...ആ ടേബിളിൽ തല ചായ്ച്ചു കിടക്കുമ്പോൾ അവനിലെ ചുടു നിശ്വാസം അവളെ തലോടുന്നപോലെ തോന്നും.

പിന്നെയും ഒരാഴ്ച കഴിഞ്ഞപ്പോൾ ദേവ ദത്തനെ നന്ദു വിളിച്ചു. "ദേവേട്ടാ ശിവേട്ടന് ഇപ്പോ 3 ആഴ്ചയോളം ആയി contact ചെയ്തിട്ടു...എനിക്കെന്തോ വല്ലാത്ത വിഷമം" 

"നന്ദുട്ടൻ പേടിക്കാതെ...ഞാൻ ഒന്നു അന്വേഷിക്കട്ടെ...വിളിക്കാം " അത്രമാത്രം പറഞ്ഞുകൊണ്ട് ദേവ ദത്തൻ ഫോൺ വച്ചു.

പിന്നീട് എന്തോ ആലോചിച്ചു ഉറപ്പിച്ചു ഫോൺ എടുത്തു വിളിക്കാൻ തുടങ്ങി.

"കിച്ചു"

.........

"നന്ദുട്ടൻ വിളിച്ചു. ശിവനെ കുറിച്ചു അറിയാൻ.. ഇനി പറയാതെ ഇരിക്കേണ്ട..... ഇത്രയും നാൾ അവൾ ചോദിക്കട്ടെ എന്നു കരുതി കാത്തിരുന്നു. ഇനി പറയാം"

...............

"ഞാൻ പറയാം ....ഇന്നു വരാം...ok"
രാത്രിയിൽ ഏറെ വൈകിയും നന്ദു ദേവ ദത്തനെയും ശിവനെയും മാറി മാറി വിളിച്ചു നോക്കി. ശിവന്റെ ഫോൺ സ്വിച്ച്‌ഓഫ് തന്നെ... ദേവ ദത്തന്റെ ഫോൺ റേജിൽ അല്ല താനും. നന്ദുവിനു കിടന്നിട്ടു ഉറക്കവും വരുന്നില്ല... നെഞ്ചു വല്ലാതെ മിടിക്കുന്നു.. ആപത്തു വല്ലതും ആണോ...അല്ല...ഒരിക്കലും അല്ല...മനസ്സിനെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ പരാജയപ്പെടുന്നു...ഇനിയും കിടന്നാൽ ഉറക്കം വരില്ല...അവൾ പതിയെ എഴുനേറ്റു ശിവന്റെ ചുടു നിശ്വാസം തങ്ങി നിൽക്കുന്ന മുറിയിലേക്ക് നടന്നു...അവിടെ അവൾക്കു വല്ലാത്ത സുരക്ഷിതത്വംമാണ് കിട്ടുന്നത്...ശിവൻ തന്റെ തൊട്ടരുകിൽ ഉള്ളതുപോലെ...അവന്റെ നിശ്വാസവും ചൂടും തന്നെ പൊതിയുന്ന പോലെ അവൾ കണ്ണടച്ചു നിന്നു ആസ്വദിച്ചു...അവളറിയാതെ മിഴിനീർ ചാലുകൾ തീർത്തിരുന്നു.....അവൻ വരച്ചു വച്ച തന്റെ ചിത്രത്തിലേക്ക് നോക്കി നിന്നു...തന്നെ നേരിൽ കാണുന്നതിലും ഭംഗി ശിവേട്ടന്റെ മനസ്സിലെ തന്റെ രൂപത്തിന് ആണെന്നു അവൾ ചിരിയോടെ ഓർത്തു... പിന്നെയും കുറച്ചു സമയങ്ങൾ അവൾ അവിടെ തന്നെ കഴിച്ചു കൂട്ടി. പിന്നെ ഫോണും എടുത്തുകൊണ്ടു താഴേക്കു ഇറങ്ങി.

സംശയിച്ചു കൊണ്ടാണ് ദേവികയുടെ മുറിയുടെ മുന്നിൽ നന്ദു നിന്നത്...വിളിക്കണോ വേണ്ടയോ എന്നൊരു ആശയ കുഴപ്പം. റൂമിന്റെ വാതിൽ തട്ടുവാൻ വേണ്ടി കൈ ഉയർത്തിയതും വാതിൽ പെട്ടന്ന് തുറന്നു ദേവിക വന്നു. ദേവികയെ പെട്ടന്ന് കണ്ടപ്പോൾ നന്ദു ഒന്നു പകച്ചു. നന്ദുവിന്റെ കണ്ണൊക്കെ കരഞ്ഞു വീർത്തിട്ടുണ്ട്. ഇത്രയും സമയം കരച്ചിൽ തന്നെ ആയിരുന്നെന്ന് ദേവിക ഊഹിച്ചു.

"ഞാൻ നന്ദുവിനെ കാണാൻ മുറിയിലേക്ക് ഇറങ്ങിയത് ആണ്...വൈകീട്ട് ഒത്തിരി സങ്കടപ്പെട്ടു ഇരിക്കുന്നതായിരുന്നില്ലേ.. എനിക്ക് തോന്നി ഉറങ്ങി കാണില്ലെന്നു..." നന്ദുവിന്റെ തോളിൽ കൈ വച്ചു കൊണ്ടു ദേവിക പറഞ്ഞു.

സങ്കടത്തിന്റെ ആധിക്യത്താൽ നന്ദുവിന്റെ കണ്ണു നിറഞ്ഞു തുളുമ്പി കൊണ്ടേയിരുന്നു. 

"ഭദ്രയോ ദുർഗ്ഗയോ ആയിരുന്നെങ്കിൽ ഇപ്പോ കെട്ടിപിടിച്ചു കരഞ്ഞേനെ അല്ലെ..." ദേവിക പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ തോളിൽ മുഖമമർത്തി നന്ദു കരഞ്ഞു കൊണ്ടേയിരുന്നു. അവളെ മുടിയിൽ തലോടി ആശ്വസിപ്പിച്ചു ദേവികയും. അവളുടെ കണ്ണും നിറയുന്നുണ്ടായിരുന്നു. 

കുറച്ചു സമയം അങ്ങനെ നിന്നു കരഞ്ഞപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നി നന്ദുവിനു. തന്റെ നെഞ്ചു ഓരോ നിമിഷവും മുറിയുന്ന വേദന നന്ദുവിനു സഹിക്കാൻ ആകുന്നില്ല. കുറച്ചു സമയം അവർ ഹാളിൽ വന്നിരുന്നു. ദേവികയുടെ മടിയിൽ തല വച്ചു സോഫയിൽ കിടന്നു നന്ദു. ദേവിക മെല്ലെ തലയിൽ തലോടി കൊണ്ടിരുന്നു. നന്ദു പതിയെ മയക്കത്തിലേക്കു വീണു. "എവിടെയാ ശിവേട്ട...എന്റെ മൂക്കുള രാമൻ...എവിടെ പോയാലും എനിക്കായി തിരിച്ചു വരും" അവളുടെ ഹൃദയം മന്ത്രിച്ചു കൊണ്ടിരുന്നു.

സുമിത്ര അമ്മയും എഴുനേറ്റു വന്നു. കുറച്ചു ദിവസമായുള്ള നന്ദുവിന്റെ മൂഡ് ഓഫ് കാരണം കുട്ടികളെ ഭദ്ര കൊണ്ടുപോയിരുന്നു. പുറത്തെ കാർ നിർത്തുന്ന ശബ്ദം കേട്ടപ്പോൾ തന്നെ മനസ്സിലായി ദേവ ദത്തൻ എത്തിയെന്ന്. സുമിത്ര  വാതിൽ തുറന്നു കൊടുത്തു.

"'അമ്മ ഉറങ്ങിയില്ലേ..."ദേവ ദത്തൻ ചോദിച്ചുകൊണ്ട് അകത്തേക്ക് നടന്നു....പുറകിൽ കിച്ചുവും ഉണ്ടായിരുന്നു. സോഫയിൽ ദേവികയുടെ മടിയിൽ കിടക്കുന്ന നന്ദുവിനെ കണ്ടപ്പോൾ ദത്തന്റെ നെഞ്ചിലും ഒരു തീപ്പൊരി വീണു. ആരുടെയോ സാമിപ്യം തോന്നിയ നന്ദു പിടഞ്ഞുഎഴുനേറ്റു. ദേവനെയും കിച്ചുവിനെയും കണ്ടപ്പോൾ ഒരു സമാധാനം തോന്നിയെങ്കിലും അവരുടെ മുഖ ഭാവം അവളിൽ ആകുലതകൾ സൃഷ്ടിച്ചു.

"എത്ര പ്രാവശ്യം വിളിച്ചു ദേവേട്ടാ...എന്തെങ്കിലും വിവരം അറിഞ്ഞോ" നന്ദു കരഞ്ഞു കൊണ്ടാണ് ചോദിച്ചത്.

"അതു നന്ദുട്ടാ..."ദേവ ദത്തൻ വാക്കുകൾ കടം കൊള്ളാൻ കിച്ചുവിനെ നോക്കി.

കിച്ചു അവളുടെ അടുത്തു ചെന്നിരുന്നു...."ഞാൻ പറയുന്നത് ശ്രദ്ധിച്ചു ക്ഷമയോടെ കേൾക്കണം"അതു പറയുമ്പോളും അവളെ തോളിലൂടെ ചേർത്തു പിടിച്ചിരുന്നു. നന്ദു മെല്ലെ അവന്റെ നെഞ്ചിൽ തല താഴ്ത്തി.

"ഏട്ടൻ പറഞ്ഞോ"എന്തും കേൾക്കാം എന്നപോലെ നന്ദു പറഞ്ഞു.

"അതൊരു വളരെ രഹസ്യമായി നടന്ന സർജിക്കൽ ഓപ്പറേഷൻ ആയിരുന്നു. മുംബയിലെ ജന വാസ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വച്ചിരുന്ന ആയുധങ്ങളും കുറച്ചു ഭീകരരെയും പിടിച്ചു... പോലീസ് സേനയുടെ ഭാഗത്തു നിന്നും ഒന്നു രണ്ടുപേർ മരിച്ചിട്ടുണ്ട്...ഒന്നു രണ്ടുപേർ ഗുരുതരാവസ്ഥയിലും ആണു. പക്ഷെ അവർ ആരൊക്കെയാണെന്നോ എന്നുള്ള വിവരങ്ങൾ ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ല...ദത്തനും ദേവികയുടെ അച്ഛനും അറിയാവുന്ന രീതിയിൽ എല്ലാം അന്വേഷിച്ചു നോക്കി...ഒരു വിവരവും അറിയാൻ കഴിഞ്ഞിട്ടില്ല...അത്രയ്ക്കും രഹസ്യ സ്വഭാവമുള്ള ജോലിയാണ് ശിവന്റെ " എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നന്ദു അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി നോക്കി...പതുക്കെ അവരെ നോക്കി ഒന്നുചിരിക്കാൻ ശ്രമിച്ചു. 

"എന്റെ നെഞ്ചു പിടച്ചാൽ ആ നെഞ്ചും പിടയും... എന്റെ ഹൃദയം അധികം മിടിച്ചാൽ പോലും എന്നെക്കാൾ മുന്നേ അറിയുന്നത് ശിവന്റെ ഹൃദയം കൊണ്ടാണ്‌....ഒന്നും വരില്ല എന്റെ മൂക്കുള രാമന്..വരും ...അവന്റെ ഗൗരിയുടെ അടുത്തേക്ക്...കാരണം ആത്മാവ് കൊണ്ടാണ് ഞങ്ങളെ ബന്ധിച്ചിരിക്കുന്നത്.." നന്ദു പറഞ്ഞു കൊണ്ട് കണ്ണുകൾ തുടച്ചു...ഇപ്പൊ ഒരു ധൈര്യം കൈ വന്നപോലെ അവൾക്കു തോന്നി.

അവളുടെ വാക്കുകൾ അവർക്കും ഒരു പുതു ജീവൻ നൽകി. രാത്രിയിൽ ഒത്തിരി വൈകി കിടന്നതുകൊണ്ടു എല്ലാവരും എഴുന്നേൽക്കാൻ വൈകി...പക്ഷെ നന്ദു എഴുനേറ്റു കുളിച്ചു ഒരു സെറ്റു സാരിയും ചുറ്റി ഭഗവതി കാവിലേക്കു പുറപ്പെട്ടു.... പോകും മുന്നേ ദേവികയോട് പറയാൻ മറന്നില്ല... അവൾ കൂടെ വരാം എന്ന് പറഞ്ഞെങ്കിലും നന്ദു വിലക്കി...ദേവിക ഇപ്പൊ തനിക്കു തന്റെ ദുർഗയുടെയും ഭദ്രയുടെയും പോലെ തന്നെ ആണെന്ന് മനസ്സിൽ ഓർത്തു. 

നിത്യ പൂജയുള്ള അമ്പലം ആണ് ഭഗവതി കാവ്. അമ്പലത്തിനു ചുറ്റും വലിയ കാവ് ആണ്. കാവിന്റെ ഒരു ഭാഗത്തു വലിയ ഒരു അമ്പല കുളം ഉണ്ട്... കാവിന്റെയുള്ളിൽ നാഗ പ്രതിഷ്ഠയും... നാഗതറയും... ഭഗവതിയുടെ അടുത്തായി തേവരുടെ പ്രതിഷ്ഠയും.

അവൾ ദേവിയുടെ മുൻപിൽ ചെന്നു നിന്നു. പക്ഷെ രണ്ടു കൈകൾ കൂപ്പി തൊഴുതില്ല. ആ തിരു മുൻപിൽ നിന്നു ദേവിയെ കുറച്ചു നേരം ഉറ്റു നോക്കി കൊണ്ടു നിന്നു. പിന്നെ മനസ്സിൽ മന്ത്രിച്ചു.

"എന്നും ഈ തിരുമുന്പിൽ വന്നു കൈ കൂപ്പി നിന്നിട്ടേയുള്ളൂ ഞാൻ. ഇതുവരെയുള്ള ജീവിതത്തിൽ ആഗ്രഹിച്ചതും എന്നെ മോഹിപ്പിച്ചതും എനിക്ക് നീ തന്നില്ല. ഒരു പരാതിയും പരിഭവവും ആയി ഞാൻ വന്നിട്ടില്ല. അന്നും ഞാൻ പ്രാർഥിച്ചത് എനിക്കോ എന്നെ സ്നേഹിക്കുന്നവർക്കോ ഒരു ആപതും ഇല്ലാതെ കാത്തുരക്ഷിക്കണമെന്നു മാത്രമാണ്. ഇന്ന് ഇവിടെ ഈ നിമിഷം ഞാൻ നിൽക്കുന്നത് എന്റെ താലിയുടെ അവകാശിയെ ഒരു ആപതും വരാതെ എനിക്ക് തിരികെ തരുവാൻ വേണ്ടിയാണ്.... ഞാൻ അപേക്ഷിക്കുകയല്ല മറിച്ചു ആവശ്യപ്പെടുകയാണ്....എന്റെ ശിവേട്ടനെ എനിക്ക് വേണം...ജീവന്റെ ഒരു കാണികയെങ്കിലും നിലനിർത്തി എനിക്ക് തന്നാൽ മതി..." അത്രയും ഉരുവിട്ടപ്പോൾക്കും കണ്ണീർ ചാലുകൾ കുലം കുത്തി ഒഴുകാൻ തുടങ്ങിയിരുന്നു.

പെട്ടന്ന് അവളുടെ നെഞ്ചിൽ ഒരു ഉൾവിളി പോലെ...ഹൃദയമിടിപ്പ് കൂടുന്നു... എന്തെന്നില്ലാതെ വിയർക്കുന്നു... ശ്വാസം പോലും തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നപോലെ... ഭഗവതി...ഇതു ആപത്തിന്റെ സൂചനയാണോ...!!!!


പ്രണയിനി  22

അല്ല...ഇതു ആപത്തിന്റെ സൂചനയല്ല... തന്റെ പ്രിയപ്പെട്ടവന്റെ...ശിവേട്ടന്റെ സാന്നിധ്യം തിരിച്ചറിയുന്നു....എത്ര അകലത്തിൽ ആണെങ്കിലും എവിടെയൊക്കെ മറഞ്ഞിരുന്നാലും ശിവേട്ടൻ അടുത്തുണ്ടെങ്കി തന്റെ ഹൃദയം ഇതുപോലെ തന്നെ മിടിക്കാറുണ്ട്. ഒരു കിതപ്പോടെ നന്ദു തന്റെ താലിയിൽ മുറുകെ പിടിച്ചു മുന്നിലെ ഭഗവതിയെ കണ്ണീരോടെ നോക്കി. അവളെ തഴുകി ഒരു ചെറു കാറ്റു വന്നു...അപ്പോഴും അവളുടെ കണ്ണുകൾ ദേവി വിഗ്രഹത്തിൽ ആയിരുന്നു... കാറ്റിന്റെ കൈ പിടിച്ചു ചെറു ചാറ്റൽ മഴയും ചേർന്നു...അപ്പോഴും അവൾ താലിയിൽ മുറുകെ പിടിച്ചു വിഗ്രഹത്തിൽ നോക്കി തന്റെ നല്ല പാതിയെ തിരികെ തരാൻ ആവശ്യപ്പെട്ടു കൊണ്ടേ ഇരുന്നു. പെട്ടന്ന് ഒരു മിന്നൽ.. ആ മിന്നലിൽ ദേവി വിഗ്രഹം പ്രകാശിച്ചപോലെ.. ആ പ്രകാശത്തെ നേരിടാൻ ആകാതെ നന്ദു മുഖം തിരിച്ചു. അപ്പോൾ കണ്ട കാഴ്ച.....

അവളുടെ കണ്ണുകൾ ചെറു ചാറ്റൽ മഴയ്ക്കു ഒപ്പം ഒരു പേമാരിയായി പെയ്തു. ആ നടയിൽ നന്ദു മുട്ടു കുത്തി ഇരുന്നു രണ്ടു കൈകൾ കൊണ്ട് കൈ കൂപ്പി ദേവിയെ നോക്കി നമിച്ചു..

അവളുടെ തോളിൽ പതിഞ്ഞ കര സ്പർശം... അവളെ എണീപ്പിച്ചു. മുഖത്തേക്ക് നോക്കാതെ ആ നെഞ്ചിൽ മുഖം പൂഴ്ത്തി നിന്നു.തന്റെ താലിയുടെ ഉടമയുടെ ഹൃദയത്തോട് ചേർന്നു നിന്നു. അവളുടെ കരച്ചിൽ തേങ്ങലുകൾ ആയി മാറുവാൻ അവനും കാത്തിരുന്നു. ഒടുവിൽ സങ്കടപെയ്തു ചാറ്റൽ മഴയിലേക്കു നീങ്ങിയപ്പോൾ അവൾ നെഞ്ചിൽ നിന്നും മുഖം ഉയർത്തി ശിവനെ നോക്കി. അവൻ ഒരു കുസൃതി ചിരിയോടെ അവളെയും നോക്കി മൂക്കിന് തുമ്പിൽ പിടിച്ചു വലിച്ചു. പെട്ടന്ന് നന്ദുവിനു ദേവി നടയാണെന്നു ഓർമ വന്നു. അവനിൽ നിന്നും മാറി. ശേഷം രണ്ടുപേരും ഒരുമിച്ചു നിന്നു തൊഴുതു പ്രാർത്ഥിച്ചു. തന്റെ നല്ല പാതിയെ അതുപോലെ തന്നെ തിരികെ തന്ന ദേവിയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാതെ.

നാഗതറയിലേക്കു തൊഴുവാൻ രണ്ടുപേരും കൈ കോർത്തു പിടിച്ചുകൊണ്ടു പോയി. തറയിൽ ഇട്ടിരുന്ന മഞ്ഞൾ നന്ദു ശിവനും ശിവൻ നന്ദുവിനും തൊട്ടുകൊടുത്തു. തിരിച്ചു തേവരെയും തൊഴുതു മടങ്ങും വരെ രണ്ടുപേരും തമ്മിൽ ഒന്നും സംസാരിച്ചില്ല. ശിവൻ ബുള്ളെറ്റ്‌ കൊണ്ടായിരുന്നു വന്നത്. ഒട്ടും അമാന്തിക്കാതെ അവൾ അവന്റെ തോളിൽ പിടിച്ചു ഇരുന്നു. അവളെയും കൊണ്ടു സ്പീഡിൽ തന്നെ ശിവൻ വീട്ടിലേക്കു വിട്ടു.

വീടുഎത്തും വരെ അവർ പരസ്പരം ഒന്നും സംസാരിച്ചില്ല...പക്ഷെ അവളുടെ പരിഭവങ്ങൾ തോളിൽ മുറുകിയ നന്ദുവിന്റെ കൈകൾ പറയുന്നുണ്ടായിരുന്നു. പോകുന്ന വഴിയിൽ ശിവൻ ഒരിക്കൽ പറഞ്ഞതു നന്ദു ഓർത്തു. വ്യഥ പൂണ്ടു കിടക്കുന്ന മനസ്സിനെ നിയന്ത്രിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. കാണാതെ ഇരിക്കുമ്പോൾ സംസാരിക്കാതെ ഇരിക്കുമ്പോൾ എല്ലാം ഉണ്ടാകുന്ന മനസ്സിന്റെ വേവലാതി പിന്നീട് കാണുന്ന ആദ്യ കാഴ്ചയിൽ ഒരു ആവേശത്തോടെ തീർക്കരുത്... ആ ആവേശത്തെ നിയന്ത്രിക്കാൻ പഠിക്കണം..... കുറച്ചു സെക്കന്റുകൾ .... ആ ഒരു ആത്മ നിയന്ത്രണം തന്നെയാണ് ഇപ്പൊ ശിവൻ കാണിക്കുന്നതും.... അതാലോചിച്ചപ്പോൾ നന്ദുവിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു... മിററിൽ കൂടി ശിവൻ ആ ചിരിയെ അതിന്റെ അർത്ഥം മനസ്സിലാക്കിയപ്പോലെ നോക്കി കണ്ടു.

അവർ വീട്ടിലേക്കു എത്തുമ്പോൾ അവരെ കാതെന്നോണം എല്ലാവരും മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞു ശിവൻ അവരുടെ കൂടെ കൂടി. നന്ദു അമ്പലത്തിലേക്കു ഇറങ്ങിയത്തിനു ശേഷം ആയിരുന്നു ശിവൻ എത്തിയത്. വളരെ രഹസ്യമായി നടന്ന ഓപ്പറേഷൻ ആയിരുന്നുവെന്നും കുറെ ആയുധങ്ങൾ പിടികൂടിയതും... അവനു ഒരു പോറൽ പോലും ഏറ്റിരുന്നില്ല... അതിനിടക്ക് ഫോൺ നഷ്ടപ്പെടുകയും...പിന്നെ അത് ഉപയോഗിക്കാൻ റീസ്‌ട്രീക്ഷൻ ഉള്ളതും വിളിക്കാതിരുന്നതിനു ഒരു കാരണം ആയെന്നും പറഞ്ഞു. അതു കഴിഞ്ഞു മുംബൈയിൽ നിന്നും ഡൽഹിയിലേക്ക് പോകേണ്ടതായും വന്നു. ഓപ്പറേഷൻ മുന്നിൽ നിന്നും നയിച്ച ടീം ലീഡേഴ്സിനെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നേരിട്ടു വിളിപ്പിച്ചിരുന്നു. ഒരു മീറ്റിംഗ് കൂടി ഉണ്ടായിരുന്നു. അതും തിരികെ എത്താൻ വൈകിയതിന് ഒരു കാരണമായി. ഒരു വിധം എല്ലാം വിശദീകരിച്ചു ശിവൻ ഇരുന്നു. കിച്ചുവും ദേവ ദത്തനും ബാലനും കൃഷ്ണ വാര്യരും കൂടെ ഉണ്ടായിരുന്നു. ശിവൻ വന്നത് അറിഞ്ഞു കൃഷ്ണൻ വാര്യരെ കിച്ചു വിളിച്ചു വരുത്തിയത് ആയിരുന്നു.

പ്രഭാത ഭക്ഷണം കഴിക്കാൻ എല്ലാവരെയും വിളിച്ചിരുത്തി. ശിവൻ നന്ദുവിനെ കണ്ണു കൊണ്ടു മുറിയിലേക്ക് വരുവാൻ ആഗ്യം കാണിച്ചു.. ശിവനു നേരെ ഒരു കുസൃതി ചിരി ചിരിച്ച ദത്തന്റെ തോളിൽ തട്ടി ശിവൻ ഒരു നാണിച്ച ചിരിയോടെ അവന്റെ റൂമിലേക്ക് നടന്നു. ദത്തന്റെ കുസൃതി ചിരി ദേവികയുടെ മുഖത്തേക്ക് നീണ്ടപ്പോൾ കണ്ണുകൾ കൊണ്ടു ശാസനയോടെ ആ ചിരിയെ പിടിച്ചു നിർത്തി അവൾ.

കതകു തുറന്നു അകത്തേക്ക് കടന്ന നന്ദു അവിടെയൊക്കെ അവനെ നോക്കി... ഒരു ഇളം തെന്നൽ അവളെ തഴുകി പോയപ്പോൾ അവൾക്കു മനസ്സിലായി ബാൽക്കണിയിൽ ശിവൻ നിൽക്കുന്നുണ്ടെന്നു. 

പുറം തിരിഞ്ഞു നിൽക്കുന്ന ശിവന്റെ തോളിൽ അവൾ കൈ അമർത്തി. അവൻ തിരിഞ്ഞു നോക്കിയപ്പോൾ നന്ദു കണ്ടു ആ കണ്ണുകളിൽ മിഴിനീർ തിളക്കവും. നന്ദുവിനെ തന്നെ നോക്കി നിന്നു ... കുറച്ചു നിമിഷങ്ങൾ.... അവളുടെ കണ്ണുകൾ ചിരിക്കുന്നു... അവൻ പെട്ടന്ന് അവളെ ഇറുകെ പുണർന്നു. ഭ്രാന്തമായ ആവേശത്തോടെ... അതുവരെ അവനെ നിയന്ത്രിച്ച മനസ്സിലെ വ്യഥകൾ ആ പുണരലിൽ അവൾ അറിഞ്ഞു. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അവളെ പുണർന്ന കൈകൾ അഴഞ്ഞു. നെഞ്ചോട്‌ചേർത്തു പിടിച്ചു അവൻ ചോദിച്ചു... "പേടിച്ചോ എന്റെ ഗൗരി കൊച്ചു"

"ഒരുപാട്"അവൾ ചെറു വിതുമ്പലോടെ പറഞ്ഞു.

"ദാ...ഈ താലി ... എന്റെ ഹൃദയം നിന്നോട് ചേർത്തതു കൊണ്ടു തന്നെയാ ഞാൻ ഇപ്പോഴും ഇവിടെ ഇങ്ങനെ നിൽക്കുന്നത്... ഈ കുഞ്ഞു താലിയിൽ ആണ് എന്റെ ലോകം" അവളെ ചേർത്തണച്ചു കൊണ്ടു ശിവൻ പറഞ്ഞു.

"ഈ കുഞ്ഞു താലിയിൽ മാത്രമാണ് ഇന്നെന്റെ ജീവനും ജീവിതവും "നന്ദു പറഞ്ഞുകൊണ്ട് അവനെ ഒന്നുകൂടി ചേർത്തണച്ചു.

ശിവാ...കിച്ചുവിന്റെ വിളിയാണ് ഇരുവരെയും ഉണർത്തിയത്. അവർ താഴേക്കു കൈ പിടിച്ചു ചെന്നു. എല്ലാവരും അവിടെ ഉണ്ടായിരുന്നു. മാളുവും ഉണ്ണിയും ശിവനെ കണ്ടതും ചേട്ടച്ച എന്നും വിളിച്ചു കൈകളിലേക്ക് ചാടി. അവരെ രണ്ടു കൈകളിലും എടുത്തുകൊണ്ടു അവൻ നിന്നു.

"അപ്പൊ കാര്യങ്ങൾ എല്ലാം എങ്ങനെയാ ബാലാ"കൃഷ്ണൻ വാരിയർ തുടക്കം ഇട്ടു... 

"ഇന്ന് തിങ്കൾ ....ഈ വരുന്ന ഞായറാഴ്ച നമുക്ക് അതങ്ങു നടത്താം...ഒരാഴ്ചയെ ഉള്ളു... എങ്കിലും എല്ലാവരും കൂടി ഒത്തുപിടിച്ചാൽ ഒരു ബുദ്ധിമുട്ടും ഇല്ല....കലക്ടർ സാർ ലീവു എടുത്തോളൂ...മുൻകൂട്ടി നിശ്ചയിച്ചത് കൊണ്ടു പ്രശ്നം ഒന്നുമില്ലലോ" ബാലൻ പറഞ്ഞു നിർത്തി ദേവ ദത്തനു നേരെ നോക്കി.

"ഇല്ല അച്ഛാ..ഞാൻ ഇന്ന് പോയി ഒഫീഷ്യൽ ആയി ലീവു കൊടുത്തിട്ട് വരാം...അത്യാവശ്യമായി ഒന്നു രണ്ടു ഫയൽ എത്തിക്കാൻ ഉണ്ട്"

ശിവൻ കാര്യമാറിയൻ ദേവികയെ തോണ്ടി. 

"പോലീസ് ഏമാന്റെ കല്യാണം ആണ്‌... ഒരു വട്ടം കഴിഞ്ഞത് ആണ്... പക്ഷെ ഞങ്ങൾക്ക് സദ്യ തരാതെ പെണ്ണിനെ ഞങ്ങൾ തരില്ല കേട്ടോ" അവൾ കളിയായി പറഞ്ഞു. അതു കേട്ടു നന്ദുവും ചിരി കടിച്ചു പിടിച്ചു നിന്നു.

"ശിവാ...നിന്റെ കൈ പിടിച്ചേ അവൾ വീട്ടിലേക്കു വരു എന്നു വാശി പിടിച്ചിരുന്നു. അന്ന് നിങ്ങളുടെ ഇഷ്ടം നടക്കട്ടെ എന്നു ഞങ്ങൾ കരുതി...എനിക്കും ഒരു ആഗ്രഹം കാണില്ലേ മോനെ.... നാലാൾ കാണ്കെ നിന്റെ കൈ പിടിച്ചു തന്നെ ഞങ്ങൾ അവളെ തരാം.... ഇപ്പൊ അവളെ വീട്ടിലേക്കു കൊണ്ടു പോവുകയാണ്. നീ വേണം ഞങ്ങളെ കൊണ്ടു വിടാൻ... ഞാറാഴച്ച നിന്റെ കയ്യിൽ തന്നെ തിരിച്ചേല്പിക്കാം " കൃഷ്ണൻ വാരിയർ പറഞ്ഞു നിർത്തുമ്പോൾ മിഴിനീർ പൊടിഞ്ഞിരുന്നു. അതു കണ്ടു കിച്ചു അച്ഛന്റെ വലതു കൈയിൽ അമർത്തി പിടിച്ചു. ശിവൻ വാര്യരുടെ അടുത്തു ചെന്നു പറഞ്ഞു

"അച്ഛന്റെ ഇഷ്ടംപോലെ ..." അയാൾ ശിവനെ വാത്സല്യത്തോടെ തലോടി. കിച്ചു ശിവനെ ആശ്ലേഷിച്ചു....കുറച്ചു നിമിഷത്തിന്‌ശേഷം ദേവ ദത്തനും ഒപ്പം കൂടി... അവരുടെ ആ നിൽപ്പു മറ്റുള്ളവരുടെ കണ്ണുകളിൽ മിഴിനീർ തിളക്കം കൂട്ടി.

ശിവൻ തന്നെ കാറിൽ അവരെ മുത്തേഴത്തു എത്തിച്ചു. അവനും അകത്തേക്ക് കേറി... കുറച്ചു സമയം ചിലവിട്ടു യാത്ര പറഞ്ഞു ഇറങ്ങി. നന്ദുവിനോട് പതിവുപോലെ ചിരിച്ചു. അവൻ ഇറങ്ങുന്നതും നോക്കി അവൾ നിന്നു...പിന്നീട് അവളുടെ ചെമ്പക മരത്തിന്റെ അടുത്തേക്ക് നടന്നു. വിശേഷങ്ങൾ പങ്കു വയ്ക്കാൻ....

പിന്നീടുള്ള ദിവസങ്ങൾ വളരെ തിരക്ക് പിടിച്ചതായിരുന്നു. കല്യാണം വിളിയും സദ്യ ഏല്പിക്കലും ഡ്രസ് എടുക്കലും ആഭരണം എടുക്കലുമൊക്കെയായി തിരക്കോട് തിരക്ക് തന്നെ.

പഴയ ഫ്രണ്ട്സ്‌നേ ഫേസ്ബുക്കിൽ ഇവന്റ് ക്രീയേറ്റു ചെയ്തു ക്ഷണിച്ചു. അറിയുന്നവരെ ഫോണിൽ വിളിച്ചും മറ്റും പറഞ്ഞിരുന്നു. ആ നാട് മുഴുവൻ കാത്തിരുന്ന കല്യാണം ആയിരുന്നു. അതുകൊണ്ടു തന്നെ എല്ലാവരും ഉണ്ടായിരുന്നു സഹായത്തിനു.എല്ലാവരും എല്ല കാര്യത്തിനും ഓടി നടന്നു.

ഒരു വ്യാഴാഴ്ച ഉച്ചയോടെ ഒരു കാറ് പടിപ്പുര കടന്നു വന്നു. വിരുന്നുകാർ ആരെങ്കിലും ആയിരിക്കുമെന്ന് കരുതി. നന്ദു ചെമ്പകമരത്തിന്റെ ചോട്ടിൽ നിന്നും നടന്നു വന്നു. കാർ തുറന്നു ഇറങ്ങിയ ആളെ കണ്ടു എല്ലാവരും ഞെട്ടി പോയി.

"കാശിയേട്ടൻ.."നന്ദു ഞെട്ടലോടെ മന്ത്രിച്ചു..

പോകുമ്പോൾ വീൽ ചെയറിൽ ആയിരുന്നു. ഇപ്പോൾ ഒരു വാക്കിങ് സ്റ്റിക് സഹായത്തോടെ എഴുനേറ്റു നിൽക്കുന്നു...സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. ദുർഗയും ഇറങ്ങി. അവൾക്കു വലിയ മാറ്റമൊന്നുമില്ല. കുറച്ചു കളർ വച്ചിട്ടുണ്ട്.

നന്ദു ഓടിച്ചെന്നു കാശിയുടെ കൈകളിൽ പിടിച്ചു. "കല്യാണ പെണ്ണേ"കാശി നന്ദുവിന്റെ കവിളിൽ തലോടി വിളിച്ചു.

"ഒരുപാട് സന്തോഷമായി കാശിയേട്ട...നിങ്ങൾ വന്നല്ലോ...എനിക്കു ഭയങ്കര സങ്കടമായിരുന്നു നിങ്ങൾക്ക് കല്യാണത്തിന് വരാൻ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി. "നന്ദു കൈ പിടിച്ചു അകത്തേക്ക് നടക്കുന്നതിനു ഇടയിൽ പറഞ്ഞു.

"കല്യാണ ദിവസം അറിഞ്ഞതുമുതൽ ആ ഡോക്ടറോട് തല്ലിട്ട ഇപ്പൊ വന്നത്...ഇനി പോകേണ്ട...നാട്ടിലുള്ള ഡോക്ടറുമായി സംസാരിച്ചു ബാക്കി ട്രീട്മെന്റ് ഇവിടെ ചെയ്യാം " ദുർഗ പറഞ്ഞു.

"എന്റെ ഇടവും വലവും നിങ്ങൾ വേണം.... എപ്പോഴോ നമ്മൾ തീരുമാനിച്ചത് ആണ്" നന്ദു പറയുമ്പോൾ കണ്ണീരിന്റെ നനവുണ്ടായിരുന്നു.

"നീ വന്നേ...എനിക്ക് സാരിയും ആഭരണവുമൊക്കെ കാണിച്ചു തായോ" കണ്ണീരിനെ മറയ്ക്കാൻ എന്നോണം ദുർഗ വിഷയം മാറ്റി.

കാത്തിരുന്നു കല്യാണത്തിന്റെ തലേ ദിവസം വന്നെത്തി. മുത്തേഴത്തു വലിയ പന്തൽ ഒരുക്കിയിരുന്നു..... ഒരുപാട് സ്ഥലം ഉള്ളതുകൊണ്ട് തന്നെ ഹാൾ ഒന്നും വേണ്ട വീട്ടിൽ തന്നെ മതി എന്നു തീരുമാനിച്ചിരുന്നു. കിച്ചുവിന്റെ കല്യാണം നടത്താൻ പറ്റാത്ത ക്ഷീണം കൂടി നന്ദുവിന്റെ കല്യാണത്തിന് തീർക്കാം എന്നു കരുതിയിരുന്നു.

വൈകീട്ടോടെ ആളും അനക്കവും വച്ചു തുടങ്ങിയിരുന്നു. നന്ദു ഒരു മഞ്ഞ കളർ ധാവണി ആയിരുന്നു ഉടുത്തത്... അതേ കളറിൽ സാരിയിൽ ദുർഗയും ഭദ്രയും ദേവികയും തിളങ്ങി. വൈകീട്ട് വന്ന ദേവ ദത്തനും ദേവികയും ഒപ്പം ഒരു ജ്വല്ലറി ബോക്സ് കൂടി കൊണ്ടു വന്നു. ദേവ ദത്തൻ തന്നെ ആ ബോക്സ് അവളുടെ കൈകളിൽ വച്ചു കൊടുത്തു...അവളുടെ കവിളിൽ തലോടി അവളെ ചേർത്തു പിടിച്ചു. അറിയാതെ രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു.

ദേവിക അവളെയും കൊണ്ടു ഒരുക്കാൻ പോയി. ദേവ ദത്തൻ കൊടുത്ത നെക്ലേസ് കമ്മലും വളയും മോതിരവും ആയിരുന്നു നന്ദു ഇട്ടതു. വേറെ ഒന്നും ഇടാൻ അവൾ കൂട്ടാക്കിയില്ല. മുടിയിൽ മുല്ല പൂ വച്ചു.... സുന്ദരി ആയി ഒരുക്കി... പന്തലിലേക്കു പോകും മുന്നേ എല്ലാവരുടെയും അനുഗ്രഹം വാങ്ങി... കിച്ചു അവളുടെ അടുത്തേക്ക് വന്നു... കുറച്ചു ദിവസമായി ഓട്ടത്തിൽ ആയതുകൊണ്ട് കിച്ചുവിനെ അടുത്തു കണ്ടു കുറെ ആയി.. അവനും മഞ്ഞ കളർ കുർത്ത ആയിരുന്നു.. പിന്നെ വെള്ളി കസവു മുണ്ടും.

അവൾ കിച്ചുവിന്റെ അനുഗ്രഹത്തിനായി കുമ്പിടുമ്പോഴേക്കും അവളെ തടഞ്ഞു കെട്ടി പിടിച്ചു. അവളെ അടർത്തി മാറ്റി തിരിച്ചു നിർത്തി. അവൻ കയ്യിൽ കരുതിയ ചെമ്പക പൂ അവളുടെ മുടിയിൽ തിരുകി. പിന്നെയും നെഞ്ചോടു ചേർത്തു പന്തലിൽ ഒരുക്കിയിരുന്ന സ്റ്റേജിലേക്ക് കൊണ്ടുപോയി. 

കൂട്ടുകാരൻ ഹബീബും അവന്റെ മൊഞ്ചത്തിയും ഹാജർ ആയിരുന്നു.  സൈനബ എല്ലാവർക്കും മൈലാഞ്ചി അണിയിച്ചു. നന്ദുവിനു ഒപ്പം തന്നെ ദേവികയും ഭദ്രയും ദുർഗയും കൂടി മൈലാഞ്ചി ഇട്ടു. ഹബീബിന്റെ പഴയ തമാശകളൊക്കെ പറഞ്ഞു അവർ പൊട്ടി ചിരിച്ചു...

പിന്നെയും കുറെ കഴിഞ്ഞപ്പോഴേക്കും ആളുകളുടെ വരവ് കൂടി തുടങ്ങി. നന്ദുവിന്റെ കയ്യിലെ മൈലാഞ്ചി നന്നായി ചുവന്നു വന്നു. ഇപ്പൊ ഉണ്ണിക്കും മാളുവിനും ഇട്ടു കൊടുക്കുകയായിരുന്നു.

ഭഗവതി കാവിലെ കാരണവർ പറഞ്ഞു...."എത്ര നാളുകൾ ആയി ഇവർ മൂവരും ചുവടു വച്ചിട്ട്... നിങ്ങളുടെ സ്വര മാധുര്യം കേട്ടിട്ടു... ഇന്ന് ഞങ്ങൾ അതും കൂടി പ്രതീക്ഷിച്ച ഇവിടെ വന്നത്"

"അതൊക്കെ നമുക്ക് ശരിയാക്കാം"കിച്ചു സമാധാനപ്പെടുത്തി പറഞ്ഞു. സ്റ്റേജിൽ ഒരു ഭാഗത്തു പാടുവാൻ ഉള്ള തയ്യാറെടുപ്പ് തുടങ്ങി...

സീതമ്മ തന്നെ തുടങ്ങി....ഗണപതി സ്തുതിയും ദേവി സ്തുതിയും.... ദേവ ദത്തനും ഏറ്റു പിടിച്ചു. കിച്ചു വയലിനും വായിച്ചു. ഭദ്ര വീണ മീട്ടി...

കുറച്ചു സമയത്തേക്ക് വർഷങ്ങൾക്കു മുൻപ്‌ ഉണ്ടായ അതേ അവസ്ഥയിലേക്ക് അവരെത്തിയത് പോലെ... എല്ലാവർക്കും വളരെ സന്തോഷമായി... ദേവ ദത്തൻ പാടുമെങ്കിലും ഇത്ര നന്നായി പാടുമെന്നു ദേവികയ്ക്കു അറിയില്ലായിരുന്നു. അവൾ അത്ഭുതം വിടർന്ന കണ്ണുകളോടെ ദേവ ദത്തനെതന്നെ നോക്കി നിന്നു.

ശിവൻ തോളിൽ തട്ടിയപ്പോൾ ദേവിക തിരിഞ്ഞു നോക്കി "സ്വന്തം കെട്ടിയോനെ തന്നെ ഇങ്ങനെ വായിനോക്കി ചോര ഊറ്റുന്നോ..."അവൻ കളിയാക്കി ചോദിച്ചു. ദേവിക അവന്റെ വയറിൽ മുഷ്ടി ചുരുട്ടി ഇടിച്ചു...നാണത്തോടെ ചിരിച്ചു.

അടുത്തത് പാട്ടു പാടുവാൻ കിച്ചു ശിവനെ വിളിച്ചു... രണ്ടു മൈക്ക് കയ്യിൽ എടുത്തു... ശിവൻ അതിലൊന്ന് ദേവികയ്ക്കു നേരെ നീട്ടി.. അവൾക്കു അതിശയം തോന്നി... താൻ പാടുമെന് ആർക്കും അറിയില്ല...പിന്നെ ശിവേട്ടന് എങ്ങനെ അറിഞ്ഞു...

ശിവൻ ശ്രുതിയിട്ടു... പാടുവാൻ തുടങ്ങി... നന്ദുവിനെ നോക്കി തന്നെ

നിന്റെ നൂപുരമര്മരം
ഒന്ന് കേള്ക്കാനായ്
വന്നു ഞാന്

നിന്റെ
സ്വാന്തനവേണുവില്
രാഗലോലമായ് ജീവിതം.... (ദേവികയുടെ മിഴികൾ ദേവ ദത്തനെയും തേടി)

ഇനിയും ചിലമ്പണിയൂ
എന്തിനു വേറൊരു
മധുവസന്തം

ശ്യാമാഗോപികേ ഈ
മിഴിപൂക്കളിന്നെന്റെ
ജീവനായ്
താവകാങ്കുലി
ലാളനങ്ങളില്
ആദ്രമായ് മാനസം

പൂ കൊണ്ട് മൂടുന്നു
വൃന്ദാവനം
സിന്ദൂരമണിയുന്നു
രാഗാംബരം
പാടൂ സ്വരയമുനേ

എന്തിനു വേറൊരു
സൂര്യോദയം
നീയെന്
പൊന്നുഷസന്ധ്യയല്ലേ

നീയെന്റെ
ആനന്ദനീലാംബാരി
നീയെന്നുമണയാത്ത
ദീപാഞ്ജലി

എന്തിനു വേറൊരു
മധുവസന്തം
ഇന്ന്
നീയെന്നരികിലില്ലേ

മലര്വനിയില് വെറുത
എന്തിനു വേറൊരു
മധുവസന്തം

ദേവിക പാടി അവസാനിപ്പിച്ചു കണ്ണു തുറന്നു നോക്കിയപ്പോൾ നിറഞ്ഞ മിഴികളോടെ കയ്യടിക്കുന്ന ദേവ ദത്തനെ കണ്ടു.... ഒരു നിമിഷം അവനോടു ചേർന്നു നിൽക്കാൻ അവൾ കൊതിച്ചു പോയി....അതു മനസിലാക്കിയെന്നോണം ദേവ ദത്തൻ ഇരു കരങ്ങളും വിടർത്തി...അവൾ ഓടി അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.... അതു കണ്ട എല്ലാവരും ഒരുപോലെ കയ്യടിച്ചു.... ശിവനു നേരെ നന്ദു തംസ് അപ്പ്‌ കാണിച്ചു ചിരിച്ചു.

പിന്നെ ഭദ്രയും കിച്ചുവും ഓരോ പാട്ടു പാടി... ധത്തനും ഒരുപാട് കൂടി പാടി... രാത്രി ഏറെ വൈകുന്നുവെന്നു അച്ഛൻ പറഞ്ഞപ്പോൾ ആണ് എല്ലാവരും സമയം പോലും നോക്കുന്നത്... അതുവരെയും ആരും തന്നെ പോയിരുന്നില്ല. അവസാനം ഇവരുടെ നൃത്തം കൂടി വേണം... എങ്കിലേ ഒരു പൂർണ്ണത വരൂയെന്ന് എല്ലാവരും പറഞ്ഞു.

കിച്ചു കയ്യിൽ കുറെ ചിലങ്കകളും ആയി വന്നു. ഇത്തവണ കിച്ചു തന്നെ നന്ദുവിന്റെ കാലിൽ ചിലങ്ക കെട്ടി... സന്തോഷത്തിന്റെ മിഴിനീർ അവളുടെ കാലിൽ പതിച്ചു...ചേർത്തു നിർത്തി നെറ്റിയിൽ ചുണ്ടമർത്തി... ദേവ ദത്തൻ ഭദ്രക്കും ശിവൻ ദുർഗയ്ക്കും കെട്ടി കൊടുത്തു... കാശിയുടെ കയ്യിലും ഉണ്ടായിരുന്നു ചിലങ്ക. അവൻ ദേവികയുടെ തോളിൽ കൈ വച്ചു... കുറച്ചു പ്രയാസപ്പെട്ടു നിലത്തിരിക്കാൻ...എങ്കിലും ആരും പറഞ്ഞിട്ടു കൂട്ടാക്കിയില്ല അവൻ...ചിലങ്ക ദേവികയുടെ കാലിൽ കെട്ടി കൊടുത്തു.... തന്റെ കണ്മുന്നിൽ പഴയ കാശിയേട്ടനെ കിട്ടിയ സന്തോഷം ആയിരുന്നു അവളുടെ മുഖത്തു...അവളെ നെഞ്ചോടു ചേർത്തു പിടിച്ചു...കുറെ നാളുകൾക്കു ശേഷം....രണ്ടു പേരുടെയും കണ്ണുകൾ ഈറനായി....

പാട്ടു പ്ലെ ചെയ്തു ശിവൻ....

എന്തേ കണ്ണാ വന്നേയില്ല.. 
മുരളികയോതും ഗാനം കേട്ടേയില്ലാ.. 
എന്തേ കണ്ണാ വന്നേയില്ല...
മഴമുകിലോമൽ രൂപം കണ്ടേയില്ലാ...
വിരഹാർദ്രയായ് ഏകയായ് 
മധുവനിയിൽ നിൽപ്പൂ ഞാൻ...

എന്തേ കണ്ണാ വന്നേയില്ല.. 
മുരളികയോതും ഗാനം കേട്ടേയില്ലാ.. 

നീ എൻ കനവിലേ ഓരോ നിനവിലും...
മയിൽപ്പീലി തൻ തുമ്പാൽ തൊട്ടൂ മെല്ലേ...
ഞാനോ യമുനതൻ ഒരോ വനികളും 
നിലയ്‌ക്കാതെ തവ പാദം തേടീ ദേവാ..
യദുനാഥൻ്റെ ഇരുകരമതിലിവളുടെ 
നീറുന്ന മനമൊരുനവനിയിതൾ
പോൽ... തരാം... വരൂ... ചടുലമരികേ... 
ഒരു രാക്കടമ്പായിവൾ മലരിടുമവനണയാനായ്...

എന്തേ കണ്ണാ വന്നേയില്ല.. 
മുരളികയോതും ഗാനം കേട്ടേയില്ലാ.. 
വിരഹാർദ്രയായ് ഏകയായ് 
മധുവനിയിൽ നിൽപ്പൂ ഞാൻ...

പാട്ടിൽ ലയിച്ചു നാലു പേരും നൃത്തത്തിൽ അലിഞ്ഞു ചേർന്നു... എല്ലാവരുടെയും കണ്ണിനു കുളിര്മയേകി ആ കാഴ്ച...ഒരേ സമയം കണ്ണു നിറയുകയും പുഞ്ചിരി വിടരുകയും ചെയ്തു... നിറഞ്ഞ കയ്യടി ആയിരുന്നു... ഓരോരുത്തരും അവരുടെ സ്വന്തം പെണ്ണിനെ നോക്കി കാണുകയായിരുന്നു...ഒരുപാട് നാളുകൾക്കു ശേഷമുള്ള അവരുടെ ഒത്തു ചേരൽ ശരിക്കും ഒരു ഉത്സവം പോലെ ആഘോഷിച്ചു....

ഭക്ഷണം കഴിച്ചു എല്ലാവരും പിരിഞ്ഞു പോകുവാൻ തുടങ്ങി... എല്ലാവരും മുത്തേഴത്തു തന്നെയാണ് തങ്ങിയത്...ഡ്രസ് മാറ്റി നന്ദു ഒന്നു ഫ്രഷ് ആയി വന്നു. പതിയെ അവളുടെ മുറിയിൽ നിന്നും ഇറങ്ങി ടെറസിലേക്ക് കയറി... ആകാശത്തു പൂർണ ശോഭയോടെ ചന്ദ്രൻ നിൽക്കുന്ന കാഴ്ച അവൾ കണ്ടു...

പിന്നിലൂടെ രണ്ടു കൈകൾ അവളെ ചുറ്റി വരിഞ്ഞു. അവൾ അനങ്ങാതെ നിന്നു...പതിയെ ആ നെഞ്ചിൽ തല ചായ്ച്ചു... "നിനക്കു എങ്ങനെയാ കൃത്യമായി ഞാൻ ആണെന് മനസ്സിലായത്..." ശിവൻ അതിശയത്തോടെ ചോദിച്ചു...

"ശിവേട്ടൻ അടുത്തു എത്തും മുന്നേ എന്റെ ഹൃദയം എനിക്ക് warning തരും..." നന്ദു പറഞ്ഞു ചിരിച്ചു...

"പഴയ ഓർമകൾ അയവിറക്കുകയാണോ എന്റെ ഗൗരി കൊച്ചു" ശിവൻ ചോദിച്ചു...

"ഓർക്കാൻ മാത്രം ഓർമകളുടെ ഒരു അവശേഷിപ്പും എന്നിൽ ഇല്ല" നന്ദു മറുപടി പറഞ്ഞു.

ശിവൻ പതുക്കെ അവളെ ചുറ്റിയ കൈകൾ എടുത്തു ....അവളെ തിരിച്ചു നിർത്തി..

"ഉണ്ട്...ഇപ്പോഴും ആ ഓർമകൾ നിന്നിലുണ്ട്" ഗൗരവത്തോടെയുള്ള അവന്റെ മുഖം അവളിൽ ഭാവ ചലനം ഉണ്ടാക്കി.

"എന്താ ശിവേട്ട ഇങ്ങനെ പറയുന്നത്..എന്റെ സ്നേഹത്തിൽ സംശയം ആണോ"നന്ദു ഒരു ആധിയോടെ അവനോടു ചോദിച്ചു...

മറുപടി പറയാതെ അവൻ തിരിഞ്ഞു പോകുവാൻ നടന്നു... അവന്റെ കൈകളിൽ പിടി മുറുക്കി...അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പിയ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി...വിതുമ്പി കൊണ്ടവൾ ചോദിച്ചു...

"എന്റെ സ്നേഹത്തിൽ സംശയം ഉണ്ടോ.... എന്നെ സംശയം ഉണ്ടോ"


പ്രണയിനി  23

മറുപടി പറയാതെ അവൻ തിരിഞ്ഞു പോകുവാൻ നടന്നു... അവന്റെ കൈകളിൽ പിടി മുറുക്കി...അവളുടെ കണ്ണുകളിൽ പെയ്യാൻ വിതുമ്പിയ കണ്ണുനീരിനെ ശാസനയോടെ പിടിച്ചു നിർത്തി...വിതുമ്പി കൊണ്ടവൾ ചോദിച്ചു...

"എന്റെ സ്നേഹത്തിൽ സംശയം ഉണ്ടോ.... എന്നെ സംശയം ഉണ്ടോ"

ശിവൻ രൂക്ഷമായി അവളെ നോക്കി. അവന്റെ കയ്യിലെ പിടി നന്ദു വിട്ടിട്ടുണ്ടായിരുന്നില്ല. അവന്റെ നോട്ടത്തെ പതറാതെ... വാക്കുകളിൽ പോലും ഒരു ഇടർച്ച വരാതിരിക്കാൻ ശ്രമിച്ചു കൊണ്ടു അവൾ പിന്നെയും തുടർന്നു. "അഗ്നി ശുദ്ധി വരുത്തണോ ഞാൻ...എന്റെ മനസ്സും ശരീരവും പവിത്രമാണെന്നു..." പറഞ്ഞു മുഴുവിപ്പിക്കും മുന്നേ അവളുടെ കൈ പിടിച്ചു വലിച്ചു. നന്ദു അവന്റെ നെഞ്ചിലേക്ക് ഇടിച്ചു നിന്നു. രണ്ടുപേരുടെയും കണ്ണുകൾ കൊമ്പു കോർക്കും പോലെ...കണ്ണുകൾ കൊണ്ടു അവർ മൗനമായി വാക് പോര് നടത്തി... 

അവളുടെ പതറാതെയുള്ള രൂക്ഷമായ നോട്ടത്തിൽ ഒരു വേള ശിവന്റെ മനസ്സൊന്നു ഇടറി പോയി. "ഓർമകളുടെ അവശേഷിപ്പു ഉണ്ടെന്നു പറഞ്ഞു എന്നു കരുതി നിന്നെ സംശയം ആണെന്ന് ഞാൻ പറഞ്ഞോ.." ശിവൻ ദേഷ്യത്തോടെ ചോദിച്ചു.

നന്ദു മറുപടി പറയാതെ അവനെ തന്നെ നോക്കി നിന്നു.

"പറഞ്ഞോ ഗൗരി" കുറച്ചുറക്കെ ദേഷ്യത്തിൽ അവൻ വീണ്ടും ചോദിച്ചു.

"ഇ... ഇ...ഇല്ല..."അവന്റെ ദേഷ്യം അവളിൽ ചെറുതായി ഒരു പേടി വരുത്തി.

അപ്പോഴും അവളുടെ മേലുള്ള പിടി അവൻ വിട്ടിട്ടുണ്ടായിരുന്നില്ല. 

"നിന്റെ ഹൃദയത്തിന്റെ ഓരോ നിമിഷത്തിലും മിടിക്കുന്നതു എനിക്ക് കൂടി വേണ്ടിയാണ്. 

എന്റെ ഹൃദയം നിന്നിലേക്ക്‌ ഞാൻ എന്നെ ചേർത്തു വച്ചു കഴിഞ്ഞു... നിന്റെ മനസ്സു നിറയെ മന്ത്രിക്കുന്നത് ശിവൻ എന്നാണ്... നീ ഈ നിമിഷം ഇവിടെ വന്നു നിൽക്കുന്നത് പൂർണ്ണ ചന്ദ്രനെ കാണാൻ അല്ല...ആ ചന്ദ്രന്റെ ശോഭയിൽ തെളിയുന്ന എന്റെ മുഖം കാണുവാൻ ആണെന്ന് എനിക്കറിയാം... ആ നിന്നെ എനിക്കു സംശയം ആണെന്ന് നിനക്കു എങ്ങനെ ചോദിക്കാൻ കഴിഞ്ഞു..." ഇത്രയും പറഞ്ഞു കൊണ്ട് അവളെയും ഇടുപ്പിൽ ചേർത്തു പിടിച്ചു മുന്നോട്ടു നടന്നു... അവളുടെ കണ്ണുകൾ അപ്പോളും ശിവനിൽ തന്നെ ആയിരുന്നു.

നന്ദുവിനേയും ചേർത്തു മുന്നോട്ടു നടന്നു അവർ ടെറസിൽ ഭിത്തിയുടെ തിണ്ടിൽ തട്ടി നിന്നു. 

"എങ്കിൽ പറയു ...നേരത്തെ എന്തുകൊണ്ട അങ്ങനെയൊക്കെ ചോദിച്ചത്...എന്ത് അവശേഷിപ്പു ആണ് എന്നിൽ ഉള്ളത്" അവളുടെ ചോദ്യത്തിലെ കുറുമ്പും ദേഷ്യവും കലർന്ന ഭാവം കണ്ടു ശിവനു ചിരി വരുന്നുണ്ടായിരുന്നു.

"അറിയണോ..."ശിവൻ മുഖം അടുപ്പിച്ചുകൊണ്ടു പ്രനയാർദ്രമായി ചോദിച്ചു.

മുഖം തിരിക്കാതെ അവന്റെ കണ്ണുകളിൽ നോക്കി തന്നെ ഒട്ടും പ്രണയം ഇല്ലാതെ അവൾ പറഞ്ഞു "അറിയണം"

അവളുടെ പറച്ചിലിലെ വികാരമില്ലായ്മ ശിവനിൽ ചിരി പൊട്ടി.

അവൻ പതുക്കെ ഒരു കൈ എടുത്തു അവളുടെ നെറ്റി തടത്തിൽ വീണ കുറു നിരകൾ ഒതുക്കി വച്ചു. ചൂണ്ടു വിരൽകൊണ്ട് നെറ്റിയിൽ നിന്നും പതുക്കെ താഴേക്കു വിരൽ ഓടിച്ചു...അവന്റെ നോട്ടവും വിരലിലെ സ്പര്ശവും നന്ദുവിന്റെ കവിൾ ചുമന്നു തുടുക്കാൻ കാരണമായി...എന്തെന്നാൽ നന്ദു തിരിച്ചറിഞ്ഞു എന്തുകൊണ്ടാണ് ശിവൻ പറഞ്ഞതെന്ന്.

ചൂണ്ടുവിരൽ മൂക്കിന് തുമ്പിലൂടെ വന്നു അധരങ്ങളിൽ തട്ടി നിന്നു...ശിവൻ ഒന്നു കൂടി അവളെ നോക്കി... അവൾ അരുതെന്ന് തലയാട്ടി. വിരൽ പിന്നെയും മൂക്കിന് തുമ്പിൽ എത്തി നിന്നു. കൈ പിന് വലിച്ചു..രണ്ടു കൈകൊണ്ടും അവളെ ചുറ്റി വരിഞ്ഞു പിടിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു...മുഖം അമരുന്നതിനു ഒപ്പം അവന്റെ ശരീരവും അവളിൽ അമർന്നു കൊണ്ടേയിരുന്നു ശിവന്റെ ചുടു നിശ്വാസം അടിക്കുംതോറും തന്നിലെ പെണ്ണ് ഉണരുന്നത് അവൾ അറിഞ്ഞു. അവനെ ചേർത്തു പിടിച്ച വിരലുകൾ അവനിൽ അമർന്നു കഴിഞ്ഞിരുന്നു... നന്ദുവിന്റെ മൂക്കിലെ ചുവന്ന കൽ മൂക്കുത്തിയിലേക്കു അവന്റെ ചുണ്ടുകൾ ചേർത്തു... ആ ചുവന്ന കല്ലു അവൻ കടിചെടുത്തു...നേർത്ത ഒരു നൊമ്പരം അവളിൽ ഉണ്ടായി...ആ നൊമ്പരത്തിൽ കല്ലു കടിച്ചെടുത്ത വേദന ഒന്നുമല്ല എന്നു തോന്നി. 

"ഇതാ ഞാൻ പറഞ്ഞ അവശേഷിപ്പു... "ശിവൻ പറഞ്ഞപ്പോൾ നന്ദു ദൃഷ്ട്ടി വേറെ എവിടേക്കോ പായിച്ചു...

ശിവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു അവളുടെ കണ്ണുകളിൽ നോക്കി തുടർന്നു"ഇതെന്റെ സ്വാർത്ഥത ആയി നിനക്കു തോന്നാം...ഞാൻ സ്വർഥൻ ആണ് നിന്റെ കാര്യത്തിൽ.... നീയെന്നാൽ എനിക്ക് ഭ്രാന്തു ആണ് പെണ്ണേ...നിന്നെ വേണം...നിന്റെ സ്നേഹം വേണം... അത്രമേൽ നിന്നെ സ്നേഹിച്ചുപോയി ഞാൻ " അത്രയും പറഞ്ഞൊപ്പിക്കുമ്പോൾക്കും അവന്റെ മിഴികൾ നിറഞ്ഞു....നന്ദു ഒരു ചെറു പുഞ്ചിരി നൽകി.

"അപ്പൊ എല്ല സംശയവും തീർന്നോ" നന്ദു ചോദിച്ചതും അവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു...

"നീയെന്റെ സ്വന്തം ആണ്...എന്റെ മാത്രം... നിനക്കുപോലും നിന്നെ എന്തെങ്കിലും പറയാൻ ഉള്ള അധികാരമില്ല... അങ്ങനെ മനസ്സിൽ ചിന്ത വരും മുന്നേ തൃകണ്ണു തുറക്കുന്ന ഈ ശിവന്റെ മുഖം ഓർമ വരണം...കേട്ടോടി" അവൻ പതുക്കെ കൈ അഴച്ചു....

സന്തോഷം കൊണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... അവൻ കണ്ണുകൾ തുടച്ചു കൊടുത്തു..കവിളും കഴുത്തും തുടച്ചു കൊടുത്തു ...പോയി കിടന്നുറങ്ങാൻ പറഞ്ഞു.

അവൾ മുറിയിലേക്ക് പോകാൻ തിരിഞ്ഞു നടന്നു..."പിന്നെ ..."ശിവന്റെ വിളിയിൽ അവൻ സംശയത്തോടെ തിരിഞ്ഞു നോക്കി

"പിന്നെ...ഗൗരി കൊച്ചിന്റെ നഖം മുഴുവൻ ഒന്നു വെട്ടി വെക്കു...അല്ലെങ്കി നാളത്തെ രാത്രി കഴിഞ്ഞാൽ ഞാൻ ഇഞ്ചക്ഷൻ അടിക്കേണ്ടി വരും"
അവന്റെ പറച്ചിൽ അവളിൽ നാണം വിടർത്തി...

"പോടാ ..തെമ്മാടി..." നന്ദു അവനെ വിളിച്ചു കൊണ്ടു മുറിയിലേക്ക് ഓടി...

"നിന്നെ ഞാൻ...നിൽകടി അവിടെ..." ശിവൻ കൈ നീട്ടുമ്പോഴേക്കും അവൾ ഓടിയിരുന്നു.

തിരികെ റൂമിൽ എത്തിയ നന്ദു ഒരു കിതപ്പോടെ നിന്നു. കുറച്ചു നിമിഷങ്ങൾ നെഞ്ചിൽ കൈ വച്ചു നിന്നുകൊണ്ടു കിതപ്പ് മാറ്റി. വെള്ളം കുടിക്കാൻ ജഗ് എടുത്തപ്പോൾ ആണ് ടേബിളിൽ ഇരിക്കുന്ന മടക്കി വെച്ച ഒരു കടലാസും കൂടെ ഒരു ചെപ്പും കണ്ടത്.

നന്ദു കടലാസ് എടുത്തു നിവർത്തി നോക്കി... തന്റെ തന്നെ പെന്സില് ഡ്രോയിങ്... ശിവേട്ടനൻ വരച്ചത്....മൂക്കിൽ മൂക്കുത്തി മാത്രം നീല കല്ലിൽ...

നന്ദു ചെപ്പു തുറന്നു നോക്കി....അതേ

"നീലകല്ലു മൂക്കുത്തി"


പ്രണയിനി  24

രാവിലെ 10.30 നും 11 നും ഇടയിലായിരുന്നു താലികെട്ടു. ഒരിക്കൽ താലി കെട്ടിയത് ആണെങ്കിലും ഭഗവതി കാവിൽ ദേവിയുടെ തിരുനടയിൽ വച്ചു തന്നെയായിരുന്നു വീണ്ടും താലി കെട്ടാൻ തീരുമാനിച്ചത്. എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ. 

നന്ദു എഴുന്നേറ്റപ്പോൾ കുറച്ചു വൈകിയിരുന്നു. തലേ ദിവസം നേരം വൈകി തന്നെയാണല്ലോ കിടന്നതും. പിന്നെ പെട്ടന്ന് തന്നെ കുളിച്ചു ഭക്ഷണം കഴിച്ചു എഴുനേറ്റു. 

"നന്ദുട്ടൻ റൂമിലേക്ക് പോയിക്കൊള്ളു...ഞങ്ങൾ കൂടി ഭക്ഷണം കഴിച്ചു വരാം ഒരുക്കാൻ." ദേവിക ഒരു ചെറു ചിരിയോടെ പറഞ്ഞു. നന്ദു ചിരിയോടെ തന്നെ തലയാട്ടി റൂമിലേക്ക് പോയി. 

നന്ദു റൂമിലെത്തി ആകമാനം ഒന്നു കണ്ണോടിച്ചു. ഏതൊരു പെണ്കുട്ടിയെ പോലെ തന്നെ ഞാനും സ്വന്തം വീടിന്റെ പടികൾ ഇറങ്ങുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നു. അവൾ പതിയെ തന്റെ ബെഡിനോട് ചേർന്ന ജനലാഴികളിൽ പിടിച്ചു താഴോട്ടു നോക്കി. ഉറക്കമില്ലാത്ത ഒരുപാട് രാത്രികളിൽ ഇവിടെ ഇരുന്നുകൊണ്ട് നക്ഷത്രങ്ങളെ ഒരുപാട് എണ്ണി തീർത്തിട്ടുണ്ട്. ഇടക്കിടക്ക് മിന്നായം പോലെ വരുന്ന തന്റെ അതിഥികൾ  മിന്നാമിനുങ്ങുകളും രാത്രിയുടെ ഏകാന്തതയിൽ തനിക്കു കൂട്ടായി വരുന്ന ചീവിടുകളുടെ പാട്ടുകളും... എല്ലാം താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന തന്റെ നേരം കൊല്ലികൾ... ഇനി ഈ ഓർമകൾ പോലും തനിക്കു വേണ്ട... ഇനി വേണ്ടത് ശിവേട്ടൻ... തന്റെ മൂക്കുള രാമനും അവന്റെ സ്നേഹവും... ശിവേട്ടനൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും ആയിരിക്കണം... ശിവേട്ടന്റെ ഒപ്പമുള്ള നിമിഷങ്ങൾ മനസ്സിൽ കുത്തി നിറയ്ക്കാൻ വെമ്പുന്നുണ്ട്...

നന്ദു ഒരു ദീര്ഘനിശ്വാസം വിട്ടു കൊണ്ടു തന്റെ കണ്ണാടിയുടെ മുൻപിലുള്ള കസേരയിൽ ഇരുന്നു. തന്നെ തന്നെ സൂക്ഷിച്ചു നോക്കി... കഴുത്തിൽ താലി കെട്ടിയെങ്കിലും ഞാനും ശിവേട്ടനും മനസ്സുകൊണ്ട് ഭാര്യ ഭർത്താവ് ആയിട്ടുണ്ടായില്ല. സമയം വേണമായിരുന്നു പരസ്പരം അറിയാൻ. ആ ഇടവേളയിൽ ഒരു കാര്യം മനസ്സിലായി എന്നെ ശിവേട്ടൻ അറിഞ്ഞപ്പോലെ വേറെ ആർക്കും അറിയാൻ കഴിയില്ല എന്നു. എനിക്കായിരുന്നു ശിവേട്ടനെ അറിയാനുണ്ടായിരുന്നത്. അറിഞ്ഞു... അറിഞ്ഞു വരുംതോറും ഇനിയും മനസിലാക്കാൻ ഏറെയുണ്ടെന്നു തോന്നും.... നന്ദുവിന്റെ മനസ്സിൽ ശിവൻ കടന്നു വന്നപ്പോൾ അറിയതെ തന്നെ നാണത്താൽ ഒരു പുഞ്ചിരി വിടർന്നു. കാലിലെ പെരുവിരലുകൾ പോലും ബലം പിടിച്ചു നിന്നു. രോമകൂപങ്ങൾ എണീറ്റു നിന്നു അവളെ കളിയാക്കി. ഒരു ചമ്മൽ അവൾക്കു ആകെ അനുഭവപ്പെട്ടു.

പിന്നെയും കണ്ണാടിയിൽ തന്നെ നോക്കി ഇരിക്കെ അവളുടെ കൈ വിരലുകൾ അറിയാതെ തന്നെ ചുവന്നു കിടക്കുന്ന മൂക്കിന് തുമ്പിലേക്കു നീണ്ടു. ഇന്നലെ രാത്രി കഴിഞ്ഞതെല്ലാം ഓർമ വന്നു... ചുവന്ന കല്ലു കടിച്ചു എടുത്തപ്പോൾ മനസ്സിൽ അറിയാതെ നിറഞ്ഞ നൊമ്പരം എന്തിനായിരുന്നു... അതൊരിക്കലും ദേവേട്ടനെ ഓർത്തുകൊണ്ടല്ല.. മറിച്ചു തനിക്കു അതു ഊരി മാറ്റാൻ തോന്നതിരുന്ന തന്റെ പൊട്ട ബുദ്ധിയെ ഓർത്തായിരുന്നു. ആ ചുവന്ന കല്ലു മൂക്കുത്തി ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്... ദേവേട്ടന്റെ ഇഷ്ടം മാത്രം നോക്കുകയായിരുന്നു അന്ന്‌. പക്ഷെ അന്ന് ഞാൻ ആഗ്രഹിച്ച അതേ നീല കല്ലു മൂക്കുത്തി...ശിവേട്ടൻ എന്റെ ഒരു നോട്ടം കൊണ്ടുപോലും ഇഷ്ടങ്ങളെ മനസ്സിലാക്കി എന്ന തിരിച്ചറിവ്... തളർത്തി കളഞ്ഞു.. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഒരാൾക്ക് ഇത്രയുമധികം സ്നേഹിക്കാൻ കഴിയുന്നത് എങ്ങനെയാ....

ശിവേട്ടൻ പറഞ്ഞതുപോലെ ഓർമകളുടെ അവസാന ശേഷിപ്പും കളഞ്ഞു പൂർണ്ണമായും ശിവേട്ടന്റെ ഭാര്യയായി മാറാൻ താൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഇനി എന്റെ മൂക്കുള രാമന്റെ മാത്രം ഗൗരി ആയിരിക്കണം എനിക്ക്..എന്നും...!!

നന്ദു കണ്ണും മുഖവുമെല്ലാം അമർത്തി തുടച്ചു ഒന്നുകൂടി മുഖം നന്നായി കഴുകി തുടച്ചു വരുമ്പോൾക്കും ദേവികയും ഭദ്രയും ദുർഗയും സാരിയും ആഭരണങ്ങളും മുല്ലപ്പൂവുമായി എത്തിയിരുന്നു.

അവർ മൂവരും നന്ദുവിനെ പിടിച്ചു ഇരുത്തി. " ആദ്യമേ പറഞ്ഞേക്കാം...എന്റെ മുഖത്തു..." നന്ദുവിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ദുർഗ ഇടയിൽ കയറി...

"നിന്റെ മുഖത്തു കോസ്മെറ്റിക് അധികം ഇടാൻ പാടില്ല... മഞ്ഞളും പാൽപാടയും ചേർത്തു മുഖത്തു ഇട്ടു വെളുപ്പിച്ചതാണ്...നിങ്ങളുടെ വക പുട്ടിയൊന്നും വേണ്ട...ഇതൊക്കെയല്ലേ... എന്റെ നന്ദു നീ പറയാതെ തന്നെ ഞങ്ങൾക്ക് ഇതൊക്കെ അറിയാവുന്നതല്ലേ... അതു മാത്രമോ നിന്നെ വല്ലതും ഇട്ടു ഉള്ള കോലം കളഞ്ഞാൽ ശിവേട്ടന്റെ മൂന്നാം തൃകണ്ണു തുറന്നു ഞങ്ങളെ ഭസ്മം ആക്കും..... അതുകൊണ്ടു നല്ല കുട്ടിയായി അനങ്ങാതെ അങ്ങു ഇരിക്ക് അവിടെ " ദുർഗ പറഞ്ഞു നിർത്തി. ഇനി തനിക്കൊരു വോയ്സ് ഇല്ലെന്ന് മനസ്സിലാക്കി നന്ദു പിന്നെ ഒന്നും പറയാൻ പോയില്ല.

ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ദുർഗയും ഭദ്രയും തന്റെ മുന്നിലുള്ള കണ്ണാടിയിൽ നിന്നും മാറിയത്. കണ്ണാടിയിൽ തന്റെ രൂപം കണ്ടു നന്ദു പോലും അതിശയിച്ചുപോയി.

"ഭദ്ര....ഏടത്തി....എന്നെ കാണാൻ ഇത്രയും ചേലുണ്ടായിരുന്നോ" നന്ദു ഒരു നാണത്തോടെ ഭദ്രയെ നോക്കി ചോദിച്ചു.

"ചേലുണ്ടോ എന്നോ...ചുന്ദരി കുട്ടിയല്ലേ എന്റെ മോളു..." ഭദ്ര കൈകൾ കൊണ്ട് ആരതി ഉഴിഞ്ഞു കവിളിൽ ഞൊട്ടയിട്ടു. അതുകണ്ട് എല്ലാവരും ചിരിച്ചു.

"ഞാൻ കുറെ അന്വേഷിച്ചു നടന്നത് ആയിരുന്നു ഈ നീലകല്ലു മൂക്കുത്തി...നന്ദുട്ടന് അതു നന്നായി ചേരുന്നുണ്ട്.... ഒരു പ്രത്യേക തിളക്കമുണ്ട് മുഖത്തിനു " ദേവിക പറയുമ്പോൾ നന്ദു നാണം കൊണ്ടു വിടർന്നു.

"അതേ ഇനി ഞങ്ങൾ ഒന്നു ഒരുങ്ങട്ടെ.." ദുർഗ ദൃതി കൂട്ടി.

"കഴിഞ്ഞില്ലേ മക്കളെ... അനുഗ്രഹം വെടിക്കാറായി... ഇറങ്ങു" സീതമ്മ വന്നു അക്ഷമയോടെ പറഞ്ഞു.

അപ്പോഴേക്കും എല്ലാവരും ഒരുങ്ങിയിരുന്നു. "ദേ കഴിഞ്ഞു അമ്മേ" ഭദ്ര പറഞ്ഞുകൊണ്ട് വാതിൽ തുറന്നു. സീതമ്മയുടെ കണ്ണുകൾ അക്ഷമയോടെ കണ്ണുകൾകൊണ്ടു നന്ദുവിനെ തേടി. ഒരുക്കങ്ങളെല്ലാം കഴിഞ്ഞു ഒരു കസേരയിൽ ഇരിക്കുന്ന നന്ദുവിനെ അവർ കണ്ടു. 

സർവ്വാഭരണ വിഭൂഷിതയായി നിൽക്കുന്ന അവളെ കണ്ടു അവരുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അത്രയും സുന്ദരി ആയിരുന്നു. നല്ല ചുവന്ന പട്ടായിരുന്നു അതും കാഞ്ചിപുരം സിൽക്ക് സാരി.... ചുവപ്പിൽ ഗോൾഡൻ ത്രെഡ് വർക്ക് ചെയ്ത സാരി. ഇടയിൽ സ്റ്റോനെസ് ബീഡ്‌സ് എല്ലാം ഡിസൈൻ ചെയ്ത നല്ല ചന്ദന സുഗന്ധമുള്ള സാരി ആയിരുന്നു. ശിവൻ തന്നെയായിരുന്നു അതു സെലക്ട് ചെയ്തത്. പുതിയ ഫാഷൻ ആഭരണങ്ങൾക്കു ഒപ്പം തന്നെ സീതമ്മയുടെ പഴയമോഡൽ കാശിമാലയും പാലക്ക മാലയും...ലക്ഷ്മി മാലയും ഉണ്ടായിരുന്നു.

സീതമ്മ തന്നെ കൈ പിടിച്ചു അവളെ താഴേക്കു കൊണ്ടുപോയി. നടക്കുന്നതിനിടയിൽ മാളുവിനെയും ഉണ്ണിയേയും അന്വേഷിക്കാൻ മറന്നില്ല നന്ദു. "എന്റെ നന്ദു അവർ രണ്ടും സുമിത്രമ്മയുടെ പുറകെയുണ്ട്‌...നീ ഇങ്ങു വന്നേ" ദുർഗ അവളെ പിടിച്ചു വലിച്ചു. 

താഴെ അച്ഛനും അവളെ കാത്തെന്നോണം നിന്നിരുന്നു. അച്ഛന്റെ കണ്ണുകളും ഒരു നിമിഷം കൊണ്ട് നിറഞ്ഞു നന്ദുവിനെ ആ വേഷത്തിൽ കണ്ടു. ഏതൊരു അച്ഛന്റെയും മനസ്സിലെ വർഷങ്ങളായുള്ള നെരിപോട്... അതുവരെ അതിന്റെ താപം ഒളിപ്പിക്കുന്ന അച്ഛന്മാർക്കു ഈ വേഷത്തിൽ മകളെ കാണുമ്പോൾ സന്തോഷത്താൽ തന്നെ കണ്ണുകൾ ചുട്ടു പൊള്ളിക്കും...വർഷങ്ങൾ ആയി ഒളിപ്പിക്കുന്ന ആധി... പൂർണ്ണ മനസോടെ മകളെ ഒരാളുടെ കൈകളിൽ പിടിച്ചേല്പിക്കുമ്പോൾ സമാധാനത്തിൽ കണ്ണു നിറയും.

നന്ദു എല്ലാവരുടെയും കാലുകളിൽ വീണു അനുഗ്രഹം വാങ്ങി. കിച്ചുവിനെ അവിടെയെങ്ങും കണ്ടില്ല... കലവറയിൽ ആയിരിക്കും. നന്ദുവിന്റെ കണ്ണുകൾ തേടുന്നത് മനസ്സിലാക്കിയ ഭദ്ര കിച്ചുവിനെ കൂട്ടി വന്നു. 

നന്ദുവിനെ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ കണ്ണുകളും അറിയാതെ നിറഞ്ഞു പോയി. അവൻ ഒരു മെറൂണ് കളർ കുർത്തയും സ്വർണ്ണ കസവ് മുണ്ടും.. അന്ന് ഒരു പ്രത്യേക ഭംഗി തോന്നി കിച്ചുവിനെ കാണാൻ...കിച്ചു ഓടി വന്നു...

"സുന്ദരി കുട്ടി ആയല്ലോ ഏട്ടന്റെ മോളു...അയ്യോ ആരും കണ്ണു വയ്‌ക്കേണ്ട" അതും പറഞ്ഞു അവളുടെ കണ്ണുകളിലെ കട കണ്ണിൽ നിന്നും കണ്മഷി തോണ്ടി എടുത്തു ചെവിക്കു പുറകിൽ തൊട്ടു. എല്ലാവരുടെ കണ്ണുകളിലും സന്തോഷത്താൽ കണ്ണുനീർ തുളുമ്പി.

"ഏട്ടനും നല്ല ചുള്ളൻ ആയിട്ടുണ്ട്...സൂപ്പർ "അവളും കണ്മഷി എടുത്തു കിച്ചുവിന്റെ ചെവിക്കു പുറകിൽ തൊട്ടു. കിചു തന്റെ കുർത്തയുടെ പോക്കറ്റിൽ വച്ചിരുന്ന രണ്ടു ചെമ്പകം എടുത്തു അവളുടെ മുടിയിൽ തിരുകുന്നതിനിടയിൽ പറഞ്ഞു"നല്ല സുന്ദരീമണികൾ കുറെ വന്നിട്ടുണ്ട്... " പറഞ്ഞു മുഴുവിപ്പിക്കും മുന്നേ നന്ദു ഇടയിൽ കയറി പറഞ്ഞു "നന്ദേട്ടന്റെ ശ്രീമോളു ഇപ്പൊ ശരിക്കും ഭദ്രകാളി ആകും കേട്ടോ...നോക്കിയും കണ്ടും വായി നോക്കണേ" നന്ദു അതു പറഞ്ഞു തീർന്നതും കിച്ചു ഭദ്രയെ ഇടം കണ്ണിട്ടു നോക്കി. നല്ല മെറൂണ് കളർ സിൽക്ക് സാരിയിൽ അവൾ ദേവിയെ പോലെ തന്നെയുണ്ട്...പക്ഷെ ഇപ്പോളത്തെ ഭാവം ശരിക്കും ഭദ്ര കാളിയുടേത് ആയിരുന്നു."വേഗം വന്നേ നന്ദു " അതും പറഞ്ഞു അവൻ നന്ദുവിന്റെ കൈ പിടിച്ചു അതുവരെ ഇല്ലാതിരുന്ന ദൃതി കൂട്ടി.

നന്ദുവും മറ്റുള്ളവരും അതു കണ്ടു ഊറി ചിരിച്ചു. 

കിച്ചുവിന്റെ കാറിൽ ആയിരുന്നു അമ്പലത്തിലേക്ക് പുറപ്പെട്ടത്. അവിടെ എല്ലാം തന്നെ ഒരുക്കിയിരുന്നു. ദേവ ദത്തന്റെ കൂടെ ശിവനും വന്നു. കാശിയും കാർ എടുത്തിരുന്നു. അത്യാവശ്യം അടുത്തൊക്കെ പോകാൻ ഇപ്പോ അവനു കഴിയുമായിരുന്നു.

എല്ലാവരും അമ്പല നടയിൽ എത്തി. വഴി നീളെ തന്നെ പൂക്കൾ മലകൾ കൊണ്ട് അലങ്കരിച്ചിരുന്നു. ചെറിയ ചെറിയ കുട്ടികൾ താലം പിടിച്ചു അവർക്ക് അകമ്പടിയായി കൂടെ ഉണ്ടായിരുന്നു. ദേവി നടയിൽ എത്തിയപ്പോൾ അവിടെ പൂജ നടക്കുകയായിരുന്നു. എല്ലാവരും കണ്ണുകൾ അടച്ചു തൊഴുതു പ്രാർത്ഥിച്ചു. നന്ദുവും കൈകൂപ്പി തല കുമ്പിട്ടു നന്നായി പ്രാർത്ഥിച്ചു. ശിവനെ എന്നും തന്റെ കൂടെ വേണം എന്നവൾ അപേക്ഷിച്ചു. ശിവനും അതുപോലെ തന്നെ ഒരിക്കലും തന്റെ ഗൗരിയെ തന്നിൽ നിന്നും പിരിക്കരുതെന്നു കണ്ണു നിറഞ്ഞു പറഞ്ഞു.

പൂജ കഴിഞ്ഞു നട തുറന്നു. അപ്പോഴത്തെ ദേവിയുടെ ചൈതന്യം കണ്ടപ്പോൾ ദേവി നിറഞ്ഞ മനസ്സോടെ അവരെ അനുഗ്രഹിച്ചതായി എല്ലാവർക്കും തോന്നി. അത്ര ഭംഗിയിൽ ആയിരുന്നു ദേവി ചൈതന്യം.

ഒരിക്കൽ മഞ്ഞ ചെരടിൽ കെട്ടിയ താലി ഇപ്പൊ താലി മാലയിൽ കൊരുത്തു അതാണ് നന്ദുവിനു കെട്ടി കൊടുത്തത്. ദുർഗ സഹോദരിയുടെ സ്ഥാനത്തു നിന്നു നന്ദുവിന്റെ മുടി മാറ്റി കൊടുത്തു... ശിവൻ ചാർത്തിയ മാല നേരെ വച്ചു. സിന്ദൂരം ചാർത്താൻ നെറ്റി ചുട്ടി മാറ്റി കൊടുത്തു. ഒരു നുള്ളു സിന്ദൂരം അവളുടെ മൂക്കിൽപതിഞ്ഞു നിന്നു. ശിവൻ തന്നെ പതുക്കെ അതു തുടച്ചു കൊടുത്തു. സന്തോഷത്താൽ നന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു തന്നെ നിന്നിരുന്നു. ശേഷം കൃഷ്ണൻ വാരിയർ നന്ദുവിന്റെ കൈ പിടിച്ചു മകളെ ശിവന്റെ കൈകളിൽ ചേർത്തു വച്ചു കൊടുത്തു. അവർ ഒന്നുകൂടി ദേവി നടയിൽ നിന്നും തൊഴുതു. പിന്നെ ശിവൻ നന്ദുവിന്റെ അവന്റെ മാത്രം ഗൗരിയുടെ കൈ പിടിച്ചു കൊണ്ട് തന്നെ അമ്പലം വലം വച്ചു. 

നന്ദു തിരികെ വീട്ടിലേക്കു പുറപ്പെട്ടത് ശിവന്റെ കാറിൽ ആയിരുന്നു. അവർക്കൊപ്പം ദുർഗയും കുട്ടികളും ഉണ്ടായിരുന്നു. വീട്ടിലെ സൽക്കാരവും സദ്യയും എല്ലാം തകർത്തു നടന്നു. റിസപ്ഷൻ ഒഴിവാക്കിയിരുന്നു. ഒറ്റ സൽക്കാരം മതിയെന്ന് തീരുമാനിച്ചിരുന്നു. തിരിച്ചു ശിവന്റെ വീട്ടിലേക്കു പുറപ്പെടാൻ സമയം ആയി. 

ആ നിമിഷം മുതൽ ഒരു ഉൽകിടിലം നന്ദു തിരിച്ചറിഞ്ഞു. അതു മനസ്സിലാക്കിയ പോലെ ഭദ്ര നന്ദുവിന്റെ കൈകൾ മുറുകെ പിടിച്ചു. അച്ഛന്റെയും അമ്മയുടെയും കാലിൽ വീണു അനുഗ്രഹം വാങ്ങി. കിച്ചുവിന്റെ കാലിൽ വീഴാൻ തുടങ്ങിയതും അവൻ തടഞ്ഞു. നന്ദു നിറ കണ്ണുകളോടെ അവനെ നോക്കി പറഞ്ഞു "ഞാൻ ഒന്നു ഏട്ടന്റെ കാലിൽ വീണൊട്ടെ..." നന്ദു കിച്ചുവിന്റെ കാലിൽ തൊട്ടു നെറുകയിൽ വച്ചു. അവളെ എഴുന്നേൽപ്പിച്ചു "ഏട്ടന്റെ അനുഗ്രഹം മോൾക്ക്‌ എന്നുമുണ്ടാകും " അവളെ നെഞ്ചിൽ ചേർത്തു അവൻ പറഞ്ഞു. അവർ കരഞ്ഞില്ല...പക്ഷെ കുറച്ചു സമയം നെഞ്ചിൽ ചേർന്നു രണ്ടുപേരും നിന്നു. ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളിലും ആനന്ദ കണ്ണീർ നിറഞ്ഞു.

ശിവന്റെ കൈകളിൽ നന്ദുവിനെ ഏൽപ്പിച്ചു കിച്ചു. "വിടാതെ പിടിക്കണേ ശിവാ..." ശിവൻ കിച്ചുവിനെ പുണർന്നു. "ഏട്ടനും ഭദ്രയും കൂടി വരാം കുറച്ചു കഴിഞ്ഞു"നന്ദുവിന്റെ കവിളിൽ തട്ടി കിച്ചു പറഞ്ഞു. ഒരു നറു ചിരിയോടെ നന്ദു തലയാട്ടി ശിവന്റെയൊപ്പം പുറപ്പെട്ടു.

ദേവ ദത്തനും ദേവികയും നേരത്തെ തന്നെ പോയിരുന്നു.വിളക്ക് ഒരുക്കുവാനും മറ്റുമായി. ശിവൻ അവളെ ചേർത്തു പിടിച്ചു. "ഗൗരി കൊച്ചിന് പേടിയുണ്ടോ... എന്തിനാ ഇത്ര വിഷമിക്കണേ... അടുത്തു തന്നെയല്ലേ വീട് എപ്പോ വേണമെങ്കിലും പോകാലോ"ശിവൻ അവളെ സമാധാനിപ്പിച്ചു. 

"എനിക്കറിയാം ശിവേട്ട...എങ്കിലും വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഒരു വിഷമം...അതുകൊണ്ടാ"നന്ദു അവന്റെ തോളിൽ തല ചായ്ച്ചു കൊണ്ടു പറഞ്ഞു. അവർ ശിവന്റെ വീട്ടിൽ എത്തി. സുമിത്രമ്മ ആരതി ഉഴിഞ്ഞു ദേവികയുടെ കയ്യിൽ നിന്നും വിളക്ക് വാങ്ങി നന്ദുവിന്റെ കയ്യിൽ കൊടുത്തു. സുമിത്രാമ്മയുടെ കണ്ണും നിറഞ്ഞിരുന്നു. ഒരിക്കൽ മനസ്സുകൊണ്ട് ഏറെ ആഗ്രഹിച്ചിരുന്നു  ഇന്നത്തെ ദിവസം... അത്‌ ശിവൻ ആയാലും ദേവ ദത്തൻ ആയാലും അവർക്ക് ഒരുപോലെ തന്നെ ആയിരുന്നു.

നന്ദു വലതു കാൽ വച്ചു അകത്തേക്ക് കടന്നു. പൂജാ മുറിയിൽ വിളക്ക് വച്ചുകൊണ്ട് രണ്ടുപേരും ഒരുമിച്ചു പ്രാർത്ഥിച്ചു. തിരികെ ഹാളിൽ വന്ന അവരെ പിടിച്ചിരുത്തി മധുരം കൊടുക്കൽ ചടങ്ങു നടത്തി. ദേവ ദത്തൻ ആവശ്യം പോലെ രണ്ടുപേരെയും കളിയാക്കി കൊണ്ടിരുന്നു. പാലും പഴവും പരസ്പരം കൊടുത്തു.

മോളു മുകളിലേക്ക് ചെല്ലു..ആകെ വയ്യാതായി കാണും കുളിച്ചു ഒന്നു ഫ്രഷ് ആയി വായോ. സുമിത്രമ്മ അവളെ മുകളിലേക്ക് പറഞ്ഞു വിട്ടു.

"ഇതൊക്കെ ഒന്നു അഴിക്കാൻ സഹായിക്കാൻ ഒന്നു വരോ എന്റെ കൂടെ " ദേവികയുടെ കൈ പിടിച്ചുകൊണ്ടു അവൾ ചോദിച്ചു. "അതിനെന്താ... വായോ"ദേവിക കൈ പിടിച്ചു അവളെ കൊണ്ട് പോയി. 

ആഭരണങ്ങൾ എല്ലാം അഴിച്ചു മുല്ലപ്പൂവും അഴിച്ചെടുത്തു മുടി അഴിച്ചിട്ടു..കുറെയധികം പൂ വച്ചതുകൊണ്ടു നല്ല മണം ആ മുറിയിൽ തങ്ങി നിന്നു. ദേവിക ഫ്രഷ് ആയി വരാൻ പറഞ്ഞു താഴേക്കു പോയി. നന്ദു മാറുവനുള്ള ഡ്രസ് എടുത്തു കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ ശിവന്റെ ഡ്രസ് കട്ടിൽ മടക്കി ഇട്ടിരിക്കുന്നു. അപ്പൊ ഡ്രസ് മാറി പോയി. നന്ദു മുടി കോന്തി ഇടുന്നതിനിടയിൽ മേശ പുറത്തു ശിവന്റെ ഫോൺ വൈബ്രേറ്റ ചെയ്തു..

"കല്ലു കോളിങ്"കല്ലു...നന്ദു സംശയത്തോടെ കാൾ എടുത്തു.

മറുവശത്ത്‌ നിന്നു പറയുന്നത് കേട്ടു നന്ദു സ്തംഭിച്ചു നിന്നു. അവളുടേ കണ്ണിൽ മിഴിനീർ ഉരുണ്ടുകൂടി പെയ്തു...!


പ്രണയിനി  25

കയ്യിൽ ഫോണും പിടിച്ചു സ്തംഭിച്ചുള്ള നന്ദുവിന്റെ നിൽപ്പു കണ്ടു കൊണ്ടാണ് ശിവൻ ബാൽക്കണിയിൽ നിന്നും മുറിയിലേക്ക് കയറിയത്. "ആരാ ഗൗരി..."അവൾ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. ഫോൺ ശിവൻ വാങ്ങി നോക്കി..."കല്ലു ആയിരുന്നോ... ഹലോ ഡോക്ടർ മാഡം.."

.......

"നീയോ.നീയെന്താ അവിടെ...??"

.......

"ആണോ...വല്ലതും പറ്റിയോ...??"

........

"ആഹാ...ഹാപ്പി ന്യൂസ് ആണല്ലോ...ശരി വേഗം വാ...ഇവിടെ ഒരാൾ കണ്ണീരും പൊഴിച്ചു നിൽപ്പ"

"ഗൗരി...നീയെന്താ ഇങ്ങനെ കരയുന്നെ.."ശിവൻ നന്ദുവിന്റെ തോളിൽ കൈ വച്ചു ചോദിച്ചു. ചോദ്യം തീരും മുന്നേ അവനെ ഇറുകെ പുണർന്നു അവൾ നിന്നു. അവനും പിടി മുറുക്കി... "നമ്മൾ അമ്മാവനും അമ്മായിയും ആകാൻ പോകുവാ...നമ്മുടെ കിച്ചു...നിന്റെ കിച്ചേട്ടൻ അച്ഛൻ ആകാൻ പോകുന്നു...സന്തോഷമായോ പെണ്ണേ... അവർ അറിയാതെ അവർക്ക് വേണ്ടി നീ ചെയ്തിരുന്ന പൂജക്കും വ്രതത്തിനും എല്ലാം ഫലം കിട്ടിയല്ലോ"ശിവൻ അതു പറഞ്ഞു നിർത്തിയപ്പോൾ നന്ദു അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി നോക്കി..."ശിവേട്ടന് എങ്ങനെ...ഇതൊക്കെ ..."

"ഞാനെ നിന്റെ പുറകെ തന്നെയല്ലേ... നിന്റെ മുഖമൊന്നു വാടിയാൽ എനിക്കറിയാം" നന്ദുവിനെ പ്രേമപൂർവ്വം നോക്കി പറഞ്ഞു... അവരുടെ കണ്ണുകൾ പരസ്പരം ചിരിച്ചു നിന്നു.

"എനിക്ക് ഇപ്പൊ സന്തോഷം അടക്കാൻ കഴിയുന്നില്ല ശിവേട്ടാ... എന്റെ കിച്ചേട്ടൻ എത്ര ആഗ്രഹിച്ചിരുന്നത് ആണെന്നോ... ഭദ്രയെ വിഷമിപ്പികണ്ടെന്നു കരുതി ഒരു അച്ഛൻ ആകാനുള്ള ആഗ്രഹം പുറമെ കാണിക്കാതെ ഉള്ളിൽ ഒതുക്കി നടന്നു. ശരിക്കും അത്ഭുതം എന്നുവേണമെങ്കിൽ പറയാം അവരുടെ പ്രണയത്തെ. ഭദ്ര എന്നും ഏട്ടനു വിധേയപ്പെട്ടു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതാണ് അവളുടെ പ്രണയവും. പുറത്തേക്കു പോയുള്ള ജീവിതം ഏട്ടന് ഒരുപാട് ഇഷ്ടമാണ്. പക്ഷെ ഭദ്രക്കു വേണ്ടിയാണ് പോകാത്തത്. അവളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി. അവർക്ക് തമ്മിൽ ഒരു രാത്രി പോലും കാണാതിരിക്കാൻ ആകില്ല. മറ്റുള്ളവരുടെ മുൻപിൽ ഒരു പ്രണയ ചേഷ്ടയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. എങ്കിലോ കണ്ണുകൾ കൊണ്ടു പ്രണയിക്കുന്ന... സംസാരിക്കുന്ന... ഒരാൾ മറ്റൊരാളെ ശാസിക്കുന്നത് പോലും കണ്ണുകൾ കൊണ്ടു."

ശിവൻ പ്രണയതോടെ അവളുടെ തോളിൽ ചേർത്തു പിടിച്ചു അവളെ കേട്ടു കൊണ്ടിരുന്നു.

"അവർ തമ്മിൽ പ്രണയിക്കുന്നുവെന്നു പരസ്പരം പറയാതെയാണ് അവർ ഒന്നായത്. അവരുടെ മനസ്സുകൾ എന്നെ കൂട്ടി ഇണക്കിയത് ആയിരുന്നു. അന്ന് ആ വീട്ടിൽ നിന്നും എല്ലാം അവസാനിപ്പിച്ചു ഇറങ്ങിയതായിരുന്നു. ഇനി ഒരു കൂടിച്ചേരൽ ഉണ്ടാക്കില്ലായിരുന്നു... പക്ഷെ കിച്ചുവേട്ടനും ഭദ്രയും തന്നെ അതിനൊരു കാരണം ആയി. കിച്ചുവെട്ടനെ പോലെ ഒരു ഏട്ടനെ കിട്ടിയത് എന്റെ ഭാഗ്യം ആണ് ശിവേട്ട. ഒരേസമയം ഏട്ടനായും കൂട്ടുകാരൻ ആയും ചിലപ്പോഴൊക്കെ ഒരു അച്ഛന്റെ സ്ഥാനത്തുനിന്ന് പോലും ശാസിക്കും... ഞാൻ എന്നും പ്രാർത്ഥിക്കുന്നത് എന്റെ ഏട്ടന്റെ സന്തോഷം എന്നും നിലനിൽക്കാൻ മാത്രമാണ്." നന്ദു പറഞ്ഞു നിർത്തിയിടത്തു ശിവൻ തുടങ്ങി. 

" എനിക്കും കിച്ചു ഒരു കളി കൂട്ടുകാരൻ മാത്രമല്ല ഗൗരി.... ഒരിക്കൽ നിന്നെ കൈ വിട്ടു പോകുമെന്നായപ്പോൾ ... ഒരു കൈ കൊണ്ട് ദത്തനെ ചേർത്തു പിടിക്കുമ്പോൾ മറു കൈ കൊണ്ട് എന്നെ സമാധാനിപ്പിക്കാനും മറന്നില്ല. അന്ന് ഞാൻ ഡൽഹിയിലേക്ക് പോകാൻ കാരണം കിച്ചുവാണ്. അവന്റെ നിർബന്ധം ആയിരുന്നു... കണ്ണിൽ നിന്നും മറഞ്ഞാൽ മനസ്സിൽ നിന്നും മറയുമെന്നു പറഞ്ഞു...."

ശിവൻ അതു പറയുമ്പോൾ ഒരു നിസംഗതയോടെ നന്ദു കേട്ടു നിന്നു. അവൾക്കു മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു. 

അവളുടെ നോട്ടത്തെ മനസ്സിലാക്കി ശിവൻ തുടർന്നു.."പിന്നീട് ആയിരുന്നു എന്റെ ഗൗരി കൊച്ചിനെ ഞാൻ ശരിക്കും സ്നേഹിച്ചത്... അതൊരു തിരിച്ചറിവ് ആയിരുന്നു എനിക്ക് . ഇതുവരെ ഞാൻ സ്നേഹിച്ചു എന്നു പറഞ്ഞതോന്നുമല്ല ... കാണാതെ ഇരിക്കുമ്പോൾ ....നീയെന്റെ ഹൃദയത്തിൽ കിടന്നു വിങ്ങുകയായിരുന്നു. മുൻപ് സ്നേഹിച്ചതിനെക്കാൾ ഇരട്ടിയായി നിന്നെ പ്രണയിച്ചു...നീയറിയാതെ..." ശിവൻ നന്ദുവിനെ ഇടുപ്പിൽ ചേർത്തു പിടിച്ചു...

നന്ദു അവന്റെ കണ്ണുകളിൽ തന്നെ നോക്കി കൊണ്ടിരുന്നു ....മൗനമായി... അവളുടെ നോട്ടത്തിൽ താൻ പതറുന്നത് ശിവൻ അറിഞ്ഞു. ശരീരത്തിൽ ആകമാനം ഒരു തരിപ്പ് അവനു അനുഭവപ്പെട്ടു. നന്ദുവിന്റെ ഇടുപ്പിൽ പിടിച്ചിരുന്ന കൈ അഴച്ചു .... ആ നിമിഷത്തിൽ നന്ദു അവനെ ഇറുകെ പുണർന്നു... പരസ്പരം ഗാഢമായി ആശ്ലേഷിച്ചു നിന്നു... ശിവന്റെ കൈകൾ വികൃതി കാണിക്കാൻ തുടങ്ങിയിരുന്നു പെട്ടന്ന് നന്ദു അവന്റെ മുഖത്തെ രണ്ടു കൈകളിൽ കോരി എടുത്തു.... നെറ്റിയിൽ ചുംബിക്കാൻ മുതിർന്ന അവളെ തടഞ്ഞു കൊണ്ടു അവളുടെ നെറ്റിയിൽ ശിവൻ ചുംബിച്ചു. അപ്പോഴും അവളുടെ കൈക്കുള്ളിൽ തന്നെയായിരുന്നു അവന്റെ മുഖവും. 

ശിവൻ തന്റെ നാക്കിൻ തുമ്പു കൊണ്ടു അവളുടെ നെറ്റിയിൽ നിന്നും താഴേക്ക് വന്നു പതിയെ....നന്ദുവിന്റെയുള്ളിലെ പെണ്ണ് ഉണരുന്നത് അവളറിഞ്ഞു....അവളുടെ കീഴ്ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു... ചുംബിച്ചു...ഇരുവരും..... പരസ്പരം ലയിച്ചു നിൽക്കുനിടെ അവന്റെ ചുണ്ടുകൾ നന്ദുവിന്റെ നാവിൽ സ്പർശിച്ച നിമിഷം നന്ദുവിന്റെ ഉള്ളിൽ ഒരേ സമയം ഒരു തരിപ്പും മിന്നലും പടർന്നു... അതിന്റെ ബാക്കി എന്നോണം ശിവന്റെ മുടിയിഴകളിൽ ശക്തമായി കോർത്തു വലിച്ചു, അവൾ പെരു വിരലിൽ ഊന്നി ഉയർന്നു നിന്നു. 

പെട്ടന്നാണ് വാതിലിൽ മുട്ടു കേൾക്കുന്നത്... അവർ ഒരു ഞെട്ടലോടെ അടർന്നു മാറി.... രണ്ടുപേർക്കും മുഖത്തോടു മുഖം നോക്കാൻ ഒരു മടി തോന്നി. നന്ദു ശിവനെ ഇടം കണ്ണാലെ നോക്കി വാതിൽ തുറക്കാൻ വേണ്ടി തിരിഞ്ഞു. ശിവൻ പെട്ടന്ന് അവളുടെ കൈകൾ പിടിച്ചു നെഞ്ചിലേക്ക് വലിച്ചിട്ടു...അവളുടെ മുഖം നാണം കൊണ്ടു തുടുക്കുന്നുണ്ടായിരുന്നു....
"വിട് ശിവേട്ട....പ്ളീസ്"
അവൻ മറുപടി ഒന്നും പറഞ്ഞില്ല....വശ്യമായ ഒരു നോട്ടതോടെ ഒരു കൈകൊണ്ട് ഇടുപ്പിൽ ചുറ്റി മറു കൈ വിരലുകൾ അവളുടെ ചുണ്ടിനടുത്തേക്ക് കൊണ്ടുവന്നു തുടച്ചു കൊടുത്തു... ചുംബനത്തിന്റെ അവശേഷിപ്പു...

മുഴുവൻ തുടച്ചു കൊണ്ടു അവളുടെ മേൽ ചുറ്റിയ കൈകൾ വിടുവിച്ചു ഒരു ചിരിയോടെ വാഷ് റൂമിലേക്ക് പോയി. നന്ദുവിനു ചിരിയും നാണവും സന്തോഷവും എല്ലാം ഇടകലർത്തി ഒരു മുഖഭാവമായിരുന്നു ആ നിമിഷത്തിൽ. 

ദുർഗയായിരുന്നു... ഭദ്രയുടെ വിശേഷം അറിഞ്ഞു സന്തോഷം കൊണ്ട് ഓടിപിടിച്ചു വന്നതായിരുന്നു. നന്ദുവിനെ കണ്ടു അവൾ കെട്ടിപിടിച്ചു. സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു രണ്ടുപേർക്കും.

പിന്നീട് ഭദ്രയും കിച്ചുവും വരാനുള്ള കാത്തിരിപ്പു ആയിരുന്നു. വൈകീട്ടോടെ അവർ ശിവന്റെ വീട്ടിലേക്കെത്തി. ആ കുറച്ചു സമയം കൊണ്ട് തന്നെ ഭദ്രക്കു ഇഷ്ടപെട്ട പലഹാരങ്ങൾ കുറച്ചു സുമിത്ര അമ്മയും ദേവുവും നന്ദുവും ദുർഗയും കൂടി ഉണ്ടാക്കിയിരുന്നു. ഭദ്ര വന്നു കയറിയതും സുമിത്ര 'അമ്മ കെട്ടിപിടിച്ചു കരഞ്ഞു. സന്തോഷ കണ്ണീർ ആണ്... "എന്റെ മക്കളുടെ പ്രാർത്ഥനയുടെ ഫലം...ദേവി കനിഞ്ഞു"
എന്നത്തേയും പോലെ ദുർഗയും നന്ദുവും ഭദ്രയും മൂന്നും കൂടി ഇറുകെ കെട്ടിപിടിച്ചു നിന്നു. ഭദ്രയെ ഇറുക്കി ഇറുക്കി സ്നേഹം പ്രകടിപ്പിച്ചു. അവരുടെ സ്നേഹം നോക്കി നിന്ന ദേവുവിനെ നന്ദു തന്നെ അവർക്കിടയിലേക്കു പിടിച്ചു നിർത്തി. അതുകണ്ട് ഏറ്റവും സന്തോഷിച്ചത് കാശിയും ദേവ ദത്തനും ആയിരുന്നു.

രാത്രിയിൽ എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിച്ചു. കളിയും തമാശകളും ഒക്കെയായി. എങ്കിലും നാലു മുഖങ്ങളിൽ നാണവും വശ്യമായ ചിരിയും മാത്രം മുന്നിട്ടു നിന്നു. ശിവൻ നന്ദുവിനെ ഇടക്ക് ഇടക്ക് പാളി നോക്കുമ്പോൾ ദേവ ദത്തൻ ദേവികയുമായി കണ്ണുകൾ കൊണ്ടു പരിഭവം തീർക്കുകയായിരുന്നു.

ദേവ ദത്തനും ദേവികയും വേഗം കഴിച്ചു എണീറ്റു... അവർ പറയാതെ മുകളിലേക്ക് ആരും കയറരുതുവെന്നു ചട്ടം കെട്ടി.

ശിവന്റെ മണിയറ ഒരുക്കുന്ന തിരക്കിലായിരുന്നു ദേവ ദത്തനും ദേവികയും. തുടങ്ങിയിട്ട് മണിക്കൂർ ഒന്നാകാറായി. അവസാന മുല്ല മാലയും തൂക്കി ഇട്ടു ദേവിക നോക്കുമ്പോൾ ദേവ ദത്തൻ ചിന്തയിൽ ആയിരുന്നു. ദേവിക കൈ നീട്ടി അവനെ കുലുക്കി വിളിച്ചു.

"ദേവേട്ടൻ എന്താ ആലോചിച്ചു ഇരിക്കുന്നെ... കാര്യമായി എന്തോ ഒന്നാണ് "

അവൻ അവളെ തല ചെരിച്ചു നോക്കി.
"എന്നാലും എനിക്ക് മനസ്സിലാകുന്നില്ല"

"എന്തു മനസ്സിലാകുന്നില്ല"

"രണ്ടു മണിയറ അലങ്കരിക്കാനുള്ള പൂവ് ഞാൻ വാങ്ങിയത് ആയിരുന്നു.... ഇതൊന്നു അലങ്കരിച്ചപ്പോഴേക്കും തീർന്നു... ബാക്കി പൂവ് കാണുന്നില്ല"

"അല്ല...എന്തിനാ രണ്ടു മണിയറ"ദേവിക ചിരിയോടെ കവിൾ തുടുത്തു ചുവപ്പിച്ചു ചോദിച്ചു.

"അതു എന്തിനാണെന്ന് നിന്റെ തുടുത്ത കവിളും ചുവന്ന മൂക്കിന് തുമ്പും പറയുന്നുണ്ട്" അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്ന നോട്ടതോടെ അവൻ പറഞ്ഞു...

ദേവ ദത്തൻ അവളുടെ അടുത്തേക്ക് നടന്നു അടുത്തു. അവൾ അവനെ നോക്കി കൊണ്ടു തന്നെ പുറകിലേക്കും. ഒടുവിൽ ഭിത്തിയിൽ തട്ടി നിന്നു. അവന്റെ ഇരു കരങ്ങളും അവളുടെ മുഖത്തിന്റെ രണ്ടു ഭാഗങ്ങളിലും വച്ചു മുഖം അവളിലേക്ക് അടുപ്പിച്ചു.

അവന്റെ നിശ്വാസം അവളിൽ പതിച്ചു കൊണ്ടിരുന്നു. ദേവികയുടെ രോമങ്ങൾ എല്ലാം ആദ്യമേ എഴുനേറ്റു ദേവ ദത്തനെ വരവേറ്റു നിന്നു. അവൾ കണ്ണുകൾ ഇറുകെ അടച്ചു. അവളുടെ കണ്പോളകളിൽ പതിയെ ഒരു ഇളം തെന്നൽ അടിക്കും പോലെ ദേവ ദത്തൻ ഊതി. മെല്ലെ അവൾ കണ്ണുകൾ തുറന്നു.

"ഈ മണിയറ നമുക്ക് എടുത്താലോ... ഒരു ഗ്ലാസ് പാലിന്റെ കുറവ് അല്ലേയുള്ളൂ... അതു നമുക്ക് അഡ്ജസ്റ് ചെയ്യാമെന്നെ"

"അയ്യോടെ... അതൊരു ബുദ്ധിമുട്ടകില്ലേ.."

"എന്തു ബുദ്ധിമുട്ടു...അതിലൊന്നും ഒരു കാര്യവുമില്ലന്നെ" ഉത്തരം പറഞ്ഞു കഴിഞ്ഞാണ് ദേവ ദത്തൻ ചോദ്യ കർത്താവിനെ നോക്കുന്നത്. 

"ശിവാ...." ശിവനും നന്ദുവും കളിയാക്കി ചിരിയോടെ നിൽക്കുന്നു.

ദേവിക ഒരു ചമ്മലോടെ ദേവ ദത്തന്റെ പുറകിൽ ഒളിച്ചു. ഇതു കണ്ട ദേവ ദത്തൻ പറഞ്ഞു.

"നീയെന്തിന ഒളിച്ചു കളിക്കണേ.."അതും പറഞ്ഞു അവളെ മുന്നിലേക്ക് ചേർത്തു പിടിച്ചു.

"എന്റെ ദേവേട്ടാ...നിങ്ങൾക്ക് ഇല്ലെങ്കിലും അവൾക്കു കുറച്ചു നാണമൊക്കെയുണ്ടെ"

ദുർഗയുടെ തോളിൽ പിടിച്ചു കാശിയും ഭദ്രയുടെ കൈ പിടിച്ചു കിച്ചുവും കൂടി അവർക്ക് അരികിലേക്ക് എത്തി. ഇപ്പൊ കോളം തികഞ്ഞു.

"എന്താടാ ഉറങ്ങാറായില്ലേ..."കിച്ചു തുടങ്ങി.

"ഇവരുടെ മണിയറ ഒരുക്കുവായിരുന്നു. കൂട്ടത്തിൽ ഒരു മണിയറയ്ക്ക് കൂടി പൂക്കൾ വാങ്ങിയത് ആയിരുന്നു. ഇപ്പൊ കാണാനില്ല കിച്ചു. അപ്പൊ പിന്നെ ഇതങ്ങു... അതായത് ഈ മുറിയിൽ ഞാനും ദേവും കൂടിയാലോ എന്നൊരു ആലോചന" ദേവ ദത്തൻ ചമ്മലോടെ കൊഞ്ചി പറഞ്ഞു.

"അയ്യട" കാശിയും കിച്ചുവും ശിവനും ഒരുമിച്ചു പറഞ്ഞു. പെണ്ണുങ്ങൾ എല്ലാം ചിരിച്ചു നിന്നു.

ദേവ ദത്തൻ പെട്ടന്നു മുഖത്തു ഗൗരവം വരുത്തി പറഞ്ഞു. 
" അല്ലെങ്കിലും കിച്ചു അളിയന് അതു പറഞ്ഞാൽ മനസ്സിലാകില്ല.unromantic മൂരാച്ചി" 

"ഉവ്വെ...ഞാൻ unromantic മൂരാച്ചി ആണൊന്നു നിന്റെ പെങ്ങളോട് ചോദിക്കു..." കിച്ചുവും തുറന്നടിച്ചു പറഞ്ഞു. ഭദ്ര ഒരു ചമ്മലോടെ കിച്ചുവിനെ നുള്ളി.
"അയ്യോ" ... കിച്ചു ഒച്ച വച്ചു വേദന കൊണ്ട്.
എല്ലാവരും ചിരിച്ചു.

"ദേ... നിങ്ങൾ രണ്ടെണ്ണതിന്റെയും ആദ്യരാത്രി മുന്നേ കഴിഞ്ഞത് ആണ്... ഞങ്ങളുടെ സമയം കളായല്ലേ...request" ശിവൻ ദയനീയമായി പറഞ്ഞു.

"ഞങ്ങൾക്ക് എന്നും ആദ്യ രാത്രികൾ തന്നെയാ.. അല്ലെടി പെണ്ണേ..." കാശി ദുർഗയെ പതിയെ തോളിൽ ഉന്തി കൊണ്ട് പറഞ്ഞു. ദുർഗയും നാണം പൂണ്ടു മിഴികൾ അടച്ചു.

"എന്താടാ ഇതു...നിങ്ങളൊക്കെ ഒന്നു പോയേ" ശിവൻ അക്ഷമനായി പറഞ്ഞു.

"എന്നാലും എന്റെ ബാക്കി പൂവ്..." ദേവ ദത്തൻ സംശയത്തോടെ ചൂണ്ടു വിരൽ താടിയിൽ ഊന്നി നിന്നു പറഞ്ഞു.

"ദത്താ... നിന്റെ റൂമിൽ പോയി നോക്കു ബാക്കി പൂവുകൾ മുഴുവൻ അലങ്കാരമായി അവിടെ കിടക്കുന്നുണ്ട്...വിഷമിക്കണ്ട കൂടെ ഒരു ഗ്ലാസ് പാലും വച്ചിട്ടുണ്ട്...ഇനി അതിനായി താഴെ പോയി സമയം കളയണ്ട" ശിവൻ പറഞ്ഞു നിർത്തി.

ദേവദത്തൻ വർധിച്ചു വന്ന സന്തോഷത്തിൽ ശിവനെ കെട്ടി പിടിച്ചു. എന്നിട്ടു മുഖം ഉയർത്തി ഒരു പ്രത്യേക ഈണത്തിൽ ശിവനോട് പറഞ്ഞു.

"ഞങ്ങൾ പാലില്ലേലും അഡ്ജസ്റ് ചെയ്‌തോള്ളാം... ഇനിയിപ്പോ അവിടെ വരെ നടക്കണ്ടേ... നിങ്ങൾ അവിടെ കിടന്നോ..."

"എന്റെ പൊന്നു ദേവു നീയി സാധനത്തിനെ വിളിച്ചു കൊണ്ടു പോകുന്നുണ്ടോ...അല്ലെങ്കി..." ബാക്കി പറയും മുൻപേ ദേവു ദേവ ദത്തന്റെ കൈ പിടിച്ചു വലിച്ചു അവരുടെ റൂമിലേക്ക് പോയി... മറ്റുള്ളവരും അവരുടെ പോക്ക് കണ്ടു ചിരിച്ചു അവരവരുടെ മുറിയിലേക്കുപോയി.

ദേവ ദത്തൻ മുറിയിലേക്ക് കയറിയപ്പോൾ തന്നെ അവിടെ ചെമ്പകത്തിന്റെ മണം നിറഞ്ഞു നിന്നിരുന്നു. കട്ടിലിൽ റോസ പൂവുകളും മുല്ല പൂവുകളും കൊണ്ടു അലങ്കാരിച്ചിരുന്നു. നിറയെ മുല്ല മാലകൾ തോരണം പോലെ ഇട്ടിരുന്നു. അവിടെ ഒരു ടേബിളിൽ ഒരു ഗ്ലാസ് പാലും ഒരു കൊട്ടയിൽ നിറയെ ചെമ്പകവും. മുല്ല മണത്തിനെക്കാൾ ഈ ചെമ്പകമണം ആണ് മുന്നിട്ടു നിൽക്കുന്നത്. ദേവൻ ചെമ്പക പൂ കൊട്ട കയ്യിൽ എടുത്തു...ദേവിക അവനെ സാകൂതം നോക്കി നിന്നു. മുഖത്തു യാതൊരു ഭാവ വ്യത്യസവും ഇല്ലാതെ ദേവ ദത്തൻ ആ പൂ കൊട്ട അവളെ ഏല്പിച്ചു.

"ഇതു താഴെ ഹാളിൽ കൊണ്ടു പോയി വച്ചിട്ട് വായോ" ദേവ ദത്തൻ പറയുന്നത് കേട്ടു അവൾക്കു സന്തോഷം അടക്കാൻ ആയില്ല. അവൾ അത് വാങ്ങി. ഹാളിലേക്ക് നടന്നു.

ശിവനും നന്ദുവും പരസ്പരം കണ്ണിൽ നോക്കി നിൽക്കുവായിരുന്നു. എത്ര സമയം നിന്നുവെന്നു രണ്ടുപേർക്കും അറിയില്ല. ഒരു തണുത്ത കാറ്റ് രണ്ടുപേരെയും വന്നു പൊതിഞ്ഞു. മഴ പെയ്യാൻ സാധ്യതയുണ്ട്... നന്ദു ശിവനെ വട്ടം ചേർത്തു പിടിച്ചുകൊണ്ടു ബാലകണിയിലേക്കു നടന്നു. അവരുടെ വരവ് പ്രതീക്ഷിച്ച പോലെ ഒരു ചെറു ചാറ്റൽ മഴ അവർക്ക് വേണ്ടി പൂക്കൾ പോലെ പെയ്യാൻ തുടങ്ങി. ചിണുങ്ങി പെയ്യുന്ന ചാറ്റൽ മഴയെ രണ്ടുപേരും നോക്കി നിന്നു. മഴയുടെ കാമുകൻ കാറ്റും ഒരുമിച്ചെത്തി. മഴയും കാറ്റും തമ്മിൽ പ്രണയിച്ചു കൊണ്ടിരുന്നു... അവരുടെ പ്രണയത്തിന്റെ ചൂട് പ്രവഹിച്ചത് ശിവന്റെയും നന്ദുവിന്റെയും മേലെയാണ്. 

നന്ദു രണ്ടു കൈകൾ നിവർത്തി കാറ്റിനെയും മഴയെയും പുണർന്നു നിന്നു. കുറച്ചു നേരം ശിവൻ നന്ദുവിന്റെ നിൽപ്പു ആസ്വദിച്ചു കൈ കെട്ടി നോക്കി നിന്നു. അപ്പോഴും നന്ദു കൈകൾ വിടർത്തി മഴയെ ആസ്വദിക്കുകയായിരുന്നു.

കൈകൾ വിടർത്തി നിന്ന നന്ദുവിന്റെ ഇടുപ്പിൽ ഒരു കൈ കൊണ്ട് വരിഞ്ഞു മുറുക്കി...മറു കൈകൊണ്ടു നന്ദുവിന്റെ മുടി വലതു ഭാഗത്തേക്ക് ഒതുക്കി...നഗ്നമായ പുറത്തു ശിവൻ ചുണ്ടുകൾ ചേർത്തു...നന്ദു ഒന്നു കുതറി നിന്നു. അവളുടെ തോളിൽ താടി ഊന്നി അവനും മഴയെ ആസ്വദിക്കാൻ തുടങ്ങി. അവന്റെ മൂക്കിന് തുമ്പിലൂടെ ഒഴുകി എത്തിയ മഴത്തുള്ളികൾ അവളുടെ നെഞ്ചിലെ ചാലിലൂടെ  തുള്ളികളായി വീണു ഒഴുകി.... ആ നിമിഷത്തിൽ  നന്ദുവിന്റെ ശരീരം പൊള്ളി പിടഞ്ഞു... അവൾ തല ചെരിച്ചു അവനെ നോക്കി...അവന്റെ കണ്ണുകളും നന്ദുവിൽ ആയിരുന്നു. മിഴികൾ കോർത്തു നിന്നപ്പോൾ അവരുടെ ചുണ്ടുകളും പരസ്പരം കോർത്തു...

"ഞാനൊരു പ്രണയമഴയാണ് ഗൗരി... എന്റെ പ്രണയം നിന്നിൽ ഒരു പേമാരിയായി എനിക്ക് പെയ്യണം..." ശിവൻ നന്ദുവിന്റെ കാതോരം മന്ത്രിച്ചു...അതൊരു അനുവാദം ചോദിക്കൽ ആയിരുന്നു... നന്ദു തിരിഞ്ഞു നിന്നു അവനെ ഇറുകെ പുണർന്നു... ചാറ്റൽ മഴയായി തുടങ്ങിയ അവരുടെ പ്രണയമഴ ഒരു പേമാരിയായി അവളിൽ പെയ്യാൻ തുടങ്ങി....

ദേവികയുടെ നഗ്നമായ വയറിൽ തല വെച്ചു അവളുടെ കൈ വിരലുകൾ കോർത്തു പിടിച്ചു ദേവ ദത്തൻ ചുംബിച്ചു... തന്നെ എല്ല അർത്ഥത്തിലും പൂര്ണനാക്കിയ സന്തോഷം ചുംബനങ്ങൾ ആയി അവളിൽ അർപ്പിച്ചു.

വിയർത്തൊട്ടിയ അവളുടെ നഗ്ന ശരീരത്തെ അവൻ മുല്ല പൂവുകൾ കൊണ്ട് പൊതിഞ്ഞു... അവളിലെ സുഗന്ധം നുകരാൻ ഒരു വണ്ടായി വീണ്ടും വീണ്ടും അവളിലേക്ക് പടർന്നു ....

പിറ്റേന്ന് കുറച്ചു നേരം വൈകിയാണ് സുമിത്ര 'അമ്മ എഴുന്നേറ്റത്..."മക്കളും മരുമക്കളും ഉണ്ടല്ലോ...നീ കുറച്ചു നേരം കൂടി കിടക്കു" ബാലൻ അവരുടെ കൈകളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു.

"വിട് മനുഷ്യാ...വയസാം കാലത്തു ആണ് ഇപ്പൊ ഒരു പ്രണയം..." സുമിത്ര നാണത്തോടെ പറഞ്ഞു...

"എന്റെ ഭാര്യയെ...പ്രണയത്തിന് വയസ്സു ഒന്നുമില്ല ...ഏത് പ്രായത്തിലും പ്രണയിക്കാം... നമ്മുടെ ശരീരത്തിന് ആണ് വയസ്സു ആകുന്നത് മനസ്സിന് അല്ല ..കേട്ടോടി"ബാലൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

സുമിത്ര മൂളികൊണ്ടു കുളിക്കാൻ കയറി. പൂജ മുറിയിലേക്ക് ആണ് ആദ്യം പോയത്. സുമിത്രയുടെ കണ്ണു നിറഞ്ഞു...പൂജ മുറി ഭംഗിയായി അലങ്കരിച്ചു തിരി കത്തിച്ചിട്ടുണ്ട്... കർപൂരത്തിന്റെയും ചന്ദന തിരിയുടെയും വാസന നിറഞ്ഞു നിൽക്കുന്നു. അവർ നിറ കണ്ണുകളോടെ തൊഴുതു നിന്നു.

ഒരു ചന്ദന കുറിയും വരച്ചു അടുക്കളായിലേക്കു കയറിയ അവർ ഞെട്ടി തരിച്ചു നിന്നു.


പ്രണയിനി (last part)

മക്കളെയും മരുമക്കളെയും പ്രതീക്ഷിച്ച അടുക്കളയിൽ മുഴുവൻ പുരുഷകേസരികൾ..
ഒരുഭാഗത്തു കസേരയിൽ കാശി ഇരിക്കുന്നു. അവനോടു ചേർന്നു സ്‌ലാബിൽ കിച്ചു ഇരിപ്പുണ്ട്. അവന്റെ കയ്യിൽ പ്ലേറ്റിൽ കുറെ ഉപ്പേരിയും കൊറിച്ചു കൊണ്ടാണ് രണ്ടും ഇരിക്കുന്നത്... അടുപ്പിന് അരികിൽ ഒരു അരിപ്പയും പാത്രവും പിടിചു ശിവനും പാത്രത്തിൽ എന്തോ ഇളക്കി കൊണ്ടു ദേവ ദത്തനും..ചായ ഉണ്ടാക്കുവാ...

"നിങ്ങളുടെ ഭാര്യമാർ എവിടെ മക്കളെ..." സുമിത്ര കളിയാക്കി കൊണ്ടു ചോദിച്ചു. അപ്പോഴേക്കും ശിവൻ ചായ അരിച്ചു ഒരു കപ്പിലാക്കി സുമിത്രാമ്മയുടെ അരികിലെത്തി.

"എങ്ങനെയുണ്ടെന്നു പറഞ്ഞേ...ഉണ്ടാക്കിയത് ദത്തൻ ആണെങ്കിലും അരിച്ചത് ഞാൻ ആണ്" ശിവൻ ചിരിയോടെ പറഞ്ഞു ചായ സുമിത്രക്കു നേരെ നീട്ടി.
"ഉം...കൊള്ളാം" ചായ ചുണ്ടോട് അടുപ്പിച്ചു ഊതി കൊണ്ടു സുമിത്ര പറഞ്ഞു.
"അതാണ് എന്റെ അമ്മ"ശിവൻ പറഞ്ഞു കൊണ്ട് അവരെ കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു.

പുറകെ ദേവ ദത്തൻ ഒരുകപ്പു ചായ ശിവന്റെ കയ്യിൽ കൊടുത്തു വന്നു. ശിവൻ അതും വാങ്ങി എല്ലാവരോടും ഒന്നു ഇളിച്ചു കാണിചു റൂമിലേക്ക് പോയി. 

പുറകെ തന്നെ മറ്റുള്ളവരും ഓരോ കപ്പ് ചായയും കൊണ്ടു പുറത്തേക്കു ഇറങ്ങി.സുമിത്രക്കു ഉമ്മ കൊടുത്തുകൊണ്ട് അവരവരുടെ മുറിയിലേക്ക് പോയി.

ശിവൻ ചായയും ആയി മുറിയിലെത്തി. നന്ദു അപ്പോഴും എണീറ്റുണ്ടായില്ല. പുതപ്പ് പകുതിയും പുതച്ചു വലത്തെ കയ്യിൽ തല വെച്ചു ഇടതു കൈ ശിവൻ കിടന്ന ഭാഗത്തു വച്ചു ചുരുണ്ടു കൂടി ഒരു പൂച്ച കുഞ്ഞിനെ പോലെ കിടന്നു ഉറങ്ങുന്നത് നോക്കി നിന്നു കുറച്ചു നേരം... അവന്റെ ചുണ്ടിൽ ഒരു കുഞ്ഞു ചിരി തത്തി കളിക്കുന്നുണ്ടായി. അവൻ ചായ ടേബിളിൽ വച്ചു കൊണ്ടു പതിയെ അവളുടെ അടുത്തു മുഖ മുഖം ചെരിഞ്ഞു കുറച്ചു നേരം കിടന്നു. അവളെ നോക്കി ചിരിച്ചു... നന്ദു ആണെങ്കിൽ ഒരു ലോകവും പരലോകവും അറിയാത്ത പോലെ അന്തം വിട്ടു ഉറങ്ങുകയാണ്. 

"ഇവൾ ഇത്രക്കും ഉറക്ക പിശാശ് ആയിരുന്നോ..  ഈശ്വരാ.. ഇത്ര രാവിലെ റൊമാന്റിക് ആയി ഒരുത്തൻ ഇവിടെ കിടക്കുമ്പോൾ... " അവന്റെ ആത്മഗതം കുറച്ചു ഉറക്കനെ ആയി...

നന്ദു ഒരു കണ്ണു അടച്ചു മറു കണ്ണുതുറന്നു നോക്കി... അവളുടെ ഇടം കണ്ണുകൊണ്ടുള്ള നോട്ടം കണ്ടു ശിവൻ അവളെ ഇക്കിളി ഇട്ടു കൊണ്ടേ ഇരുന്നു...

"നിന്നെ ഞാൻ ഇന്ന്... പറ്റിക്കുന്നോ മനുഷ്യനെ.. എണീക്കടി ഉറക്ക പിശാശ്ശേ..." ശിവൻ ചിരിച്ചു കൊണ്ട് അവളുടെ ശരീരത്തിൽ ഇക്കിളി ഇട്ടുകൊണ്ടിരുന്നു.

"ഹേയ്...വിട് ശിവേട്ട...വിടുനെ..ആഹ്.." നന്ദു കിടന്നു കുതറി കൊണ്ടേയിരുന്നു.

"എന്ന എന്റെ ഗൗരി കൊച്ചു എണീറ്റു ചായ കുടിക്കു... ഉം" ശിവൻ ഒരു കൈ നീട്ടി കൊണ്ടു പറഞ്ഞു.

"ഇതു എന്താ ശിവേട്ട ... സാധാരണ പെണ്ണുങ്ങൾ അല്ലെ കാലത്തും തന്നെ എഴുനേറ്റു കുളിയൊക്കെ കഴിഞ്ഞു സെറ്റു മുണ്ടും ഉടുത്തു ഈറനോടെ വിടർത്തിയിട്ട മുടിയിഴകളിൽ തുളസി കതിരും ചൂടി നിറഞ്ഞ പുഞ്ചിരിയോടെ ഒരു ഗ്ലാസ് ചായയും ആയി നിൽക്കേണ്ടത്. ഈ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന ഭാര്യയെ..." നന്ദു ഒരു ഈണത്തിൽ കളിയാക്കി കൊണ്ടു ശിവനോട് ചോദിച്ചു.

"എന്റെ ചുന്ദരി ഭാര്യ പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്നവൾ തന്നെയാ... ഇപ്പൊ തൽക്കാലം മോളു ഫ്രഷ് ആയി വാ... നമുക്ക് ഒരുമിച്ചു ചായ കുടിക്കാമെന്നെ..." അവളെ ഇടുപ്പിൽ ചേർത്തുപിടിച്ചു മുഖം അവളിലേക്ക് അടുപ്പിച്ചുകൊണ്ടു ശിവൻ പറഞ്ഞു. അവനെ നെഞ്ചിൽ കൈ വച്ചു തടഞ്ഞു കൊണ്ടു നന്ദു നിന്നു കുതറി.
"അയ്യട...പോടാ മൂക്കുള രാമ" അതും പറഞ്ഞു ചിരിച്ചുകൊണ്ട് ശിവനെ ബെഡിൽ തള്ളിയിട്ടു നന്ദു ബാത്റൂമിലേക്കു ഓടി കയറി. 
നന്ദു ഫ്രഷ് ആയി വരുന്ന സമയം കൊണ്ട് ശിവൻ ഇന്നലത്തെ ആദ്യരാത്രിയുടെ അവശേഷിപ്പുകൾ ആയ വാടിയ മുല്ലപ്പൂവുകൾ എല്ലാം തന്നെ വാരി എടുത്തു കളഞ്ഞു ബെഡ് എല്ലാം പുതിയ ബെഡ് ഷീറ്റ് വിരിച്ചു കുടഞ്ഞു റൂം വൃത്തിയാക്കി വച്ചു.
ഫ്രഷ് ആയി ഇറങ്ങിയ നന്ദു തലയിൽ ഒരു തോർത്തു ചുറ്റിയിരുന്നു.അവളുടെ കുരുനിരകൾ നെറ്റിയിൽ അങ്ങിങ്ങു ആയി വീണു കിടന്നിരുന്നു. അവളുടെ മൂക്കിന് തുമ്പിലെ പറ്റി പിടിച്ചിരുന്ന വെള്ളതുള്ളികളും ആ നീല കല്ലു മൂക്കുത്തിയും ഒരുപോലെ തിളങ്ങി നിന്നു. ഒരു നീല കളറിലുള്ള ടോപ്പും ലെഗ്ഗിൻസും ആയിരുന്നു വേഷം.

"ഏട്ടനിതു മുഴുവൻ ക്ലീൻ ചെയ്‌തോ ഞാൻ ചെയ്യുമായിരുന്നല്ലോ..."അതും പറഞ്ഞു അവൾ കണ്ണാടിയുടെ മുൻപിൽ നിന്നും നോക്കി. മുഖം ഒന്നു അമർത്തി തുടച്ചു. കണ്ണിൽ കരി മഷി എഴുതി...നെറ്റിയിൽ ഒരു ചെറിയ വട്ട പൊട്ടും വച്ചു...സിന്ദൂരം ഒരു നുള്ളു ചാർത്തി...കഴിഞ്ഞു അവളുടെ ഒരുക്കം..."സുന്ദരി ആയിരിക്കുന്നു എന്റെ പെണ്ണേ" ശിവൻ അവളെ തന്നെ നോക്കി കൊണ്ടു പറഞ്ഞു. അവൾ കണ്ണാടിയിലൂടെ തന്നെ അവനെ നോക്കി ചിരിച്ചു നിന്നു. അവൻ എണീറ്റു അവളുടെ അടുത്തു ചെന്നു ഒരു കൈ കൊണ്ട് ഇടുപ്പിൽ ചുറ്റി പിടിച്ചു നീർത്തുള്ളികൾ ഒഴുകി പടർന്ന പിൻ കഴുത്തിൽ ചുണ്ട് ചേർത്തു. നന്ദുവിന്റെ കണ്ണുകൾ കൂമ്പിയടയുന്നത് കണ്ണാടിയിലൂടെ അവൻ നോക്കി കണ്ടു. കാതോരം ചുണ്ട് ചേർത്തു ചുംബിച്ചു കൊണ്ടു ചോദിച്ചു"വേദനിച്ചോ പെണ്ണേ..." നാണത്തോടെ ഇല്ലന്ന് അവൾ തലയാട്ടി.... അവളുടെ മുഖത്തു മിഴികൾ ഊന്നി വീണ്ടും ചോദിച്ചു...."ഒട്ടും".. അവളുടെ കവിളെല്ലാം ചുവന്നു തുടുത്തുവന്നു. പിന്നെയും ഇല്ലെന്നു അവൾ തലയാട്ടി... പെട്ടന്ന് തന്നെ അവളെ തിരിച്ചു നിർത്തി അവളെ ചൂഴ്ന്നു നോക്കി. അവന്റെ നോട്ടത്തെ നേരിടാനാകാതെ അവന്റെ കണ്ണുകൾ അവൾ പൊത്തി..."ഇങ്ങനെ നോക്കല്ലേ...." അവൾ കൊഞ്ചി പറഞ്ഞു. അവളെയും ചേർത്തു പിടിച്ചു ബെഡിൽ അവളെ തന്റെ മടിയിൽ ഇരുത്തി ഇരുന്നു. നന്ദു ശിവന്റെ കഴുത്തിൽ കൈ കോർത്തു പിടിച്ചിരുന്നു.
"അല്ല മാഷേ...ഈ ഓഫർ ഇന്നത്തേക്ക് മാത്രം ആണോ...അല്ലെങ്കിൽ എന്നും ഉണ്ടാകുമോ"ഒരു കളിയോടെ നന്ദു ചോദിച്ചു.
"മനസ്സിൽ ആയില്ല..."ശിവൻ സംശയ രൂപേണ ചോദിച്ചു.
"അല്ല...കാലത്തും തന്നെ എഴുനേറ്റു...ഇതുപോലെ...ചായ "അവൾ വാക്കുകൾ പൂർത്തിയാക്കാതെ അവനെ നോക്കി കണ്ണിറുക്കി...

"അയ്യട...മോളെ...ഇതു ഇന്നലെ രാത്രി മുഴുവൻ നിന്നെ ഉറക്കാതെ ഇരുന്നതുകൊണ്ടു പാവം തോന്നി തന്നത് അല്ലെ..."ശിവൻ അവളുടെ കണ്ണിൽ നോക്കി പറയുമ്പോൾ അവളുടെ രോമങ്ങൾ എല്ലാം കളിയാക്കാൻ വേണ്ടി എഴുനേറ്റു കഴിഞ്ഞിരുന്നു. അവളുടെ ഉള്ളിലെ തരിപ്പ് അവന്റെ കഴുത്തിൽ ചേർത്ത പിടിയിൽ മുറുക്കി... "ഞെക്കി കൊല്ലാതെ പെണ്ണേ.."ശിവൻ പറഞ്ഞു.

"എന്നും വേണ്ട...ഉറക്കാത്ത രാത്രികളിൽ...ഇതുപോലെ ചായയും ആയി രാവിലെ എത്തിയാൽ മതി..."അവൾ പ്രേമപൂർവ്വം മറുപടി പറഞ്ഞു നാണത്തോടെ മുഖം താഴ്ത്തി.

അവളുടെ താടിയിൽ പിടിച്ചു കൊണ്ട് മുഖം ഉയർത്തി അവളുടെ കണ്ണുകളിൽ നോക്കി "അതു ഇച്ചിരി ബുദ്ധിമുട്ടാകുമല്ലോ പെണ്ണേ" അതു പറയുമ്പോൾ എന്താ കാര്യമെന്ന് അവൾ കണ്ണുകൾ കൊണ്ടു ചോദിച്ചു
"എല്ല ദിവസവും ഞാൻ തന്നെ നിനക്കു ചായ കൊണ്ടു വരേണ്ടി വരും..." 
"പോടാ..."വിളിച്ചു എഴുന്നേൽക്കാൻ ആഞ്ഞ അവളെയും കൊണ്ടു കട്ടിലിലേക്ക് കെട്ടി മറിഞ്ഞു വീണു...അവരുടെ പ്രണയ നിമിഷങ്ങളെ സ്വന്തമാക്കി.

ചായ കുടിക്കാൻ അച്ഛനെയും അമ്മയെയും വിളിക്കാൻ റൂമിലേക്ക് മാളു വരെ ദേവ ദത്തനെ ബാത്‌റൂമിൽ നിന്നും ഉന്തി തള്ളി വിടുകയായിരുന്നു ദേവിക. മാളു സംശയ രൂപേണ നോക്കുന്നത് കണ്ടു ദേവിക ദത്തനെ കണ്ണുരുട്ടി..."ഞാൻ അപ്പോഴേ പറഞ്ഞതാ" പതുക്കെ ദത്തനോട് പറഞ്ഞു. 

"അയ്യേ..അച്ചക്കു തനിയെ കുളിക്കാൻ അറിയില്ലേ.." മാളു ചോദിച്ചു...

ദത്തൻ അവളുടെ മുന്നിൽ മുട്ടു കുത്തി ഇരുന്നു. "മോളുന് ഉവ്വാവ് വരുമ്പോ അമ്മയല്ലേ കുളിപ്പിക്ക...അപ്പൊ അച്ഛന് ഉവ്വാവുവന്നപ്പോ 'അമ്മ കുളിപ്പിച്ചു തന്നതാണ്"അപ്പോൾ തോന്നിയ കള്ളം പറഞ്ഞു ദത്തൻ തടി തപ്പി. അച്ഛമ്മ ചായ കുടിക്കാൻ ചെല്ലാൻ പറഞ്ഞു എന്നും പറഞ്ഞു മാളു മുറിയിൽ നിന്നും ഓടി പോയി.
ദത്തൻ തിരിഞ്ഞു നിന്നു ദേവികയെ നോക്കി മീശ പിരിച്ചു പുരികമുയർത്തി...ഇപ്പൊ എന്തായി എന്നര്ഥത്തിൽ ചോദിച്ചു.

"പുന്നാര മോളു ഇതും ചെന്നു പറയാതെ ഇരുന്നാൽ മതി..."അതും പറഞ്ഞു ദത്തൻ പിരിച്ച മീശ താഴ്ത്തി വച്ചു ഒരു ചിരിയോടെ ദേവിക മുറിവിട്ടു പോയി....

"അവളെങ്ങാനും പറയുമോ..ഹേയ്..ഇല്ല" ദത്താൻ ആത്മഗതം പറഞ്ഞു റെഡി ആകാൻ പോയി.

എല്ലാവരും ഒരുമിച്ചിരുന്നു പ്രഭാത ഭക്ഷണം കഴിക്കാനായി. ദോശയും ഇഡിലിയും സാമ്പാറും  തേങ്ങ ചമ്മന്തിയും... തക്കാളി ചമ്മന്തിയും ഒക്കെ ആയി വിഭവങ്ങൾ ഒരുപാട് ഉണ്ടായിരുന്നു സുമിത്രമ്മ പിന്നെ ദേവികയും വിളമ്പാൻ നിന്നു. ദത്തന്റെ പ്ലേറ്റിൽ ദോശ വയ്ക്കുന്നത് നോക്കി മാളു ഇരുന്നു. പെട്ടന്ന് എന്തോ ഓർത്തപ്പോലെ മാളു ഉറക്കെ വിളിച്ചു പറഞ്ഞു....

"അച്ചമ്മേ... അച്ചക്കു കഞ്ഞി കൊടുത്താൽ മതി " എല്ലാവരുടെ കണ്ണുകളും നിശബ്ദം മാളുവിലേക്കു നീണ്ടു.

"അതെന്താ കഞ്ഞി" സുമിത്ര സംശയത്തോടെ ചോദിച്ചു.

"അന്നൊരിക്കൽ മാളുന്നു ഉവ്വാവ് വന്നപ്പോ കഞ്ഞി കുടിക്കണം പറഞ്ഞില്ലേ... അച്ഛനും ഉവ്വവാ"മാളു പറയുന്നത് കേട്ടു ദത്തൻ വായിൽ വെക്കാൻ കീറിയ ദോശ കയ്യിൽ നിന്നും വീണു. ദേവികയെ പകപ്പോടെ നോക്കുമ്പോൾ മാളു ഇനി അടുത്തത് എന്താ പറയാൻ പോകുന്നേ എന്നു ഉറ്റു നോക്കുവായിരുന്നു.

"അതിനു ഇവന് കുഴപ്പം ഒന്നുമില്ലലോ മോളൂട്ടി"

ദത്തൻ മാളുവിനെ തടഞ്ഞു ഇടയിൽ കയറി എന്തെങ്കിലും പറയും മുന്നേ മാളു വായ തുറന്നു കഴിഞ്ഞു....

"അച്ഛന് വയ്യ ...ശരിക്കും വയ്യ അച്ചമ്മേ... അതുകൊണ്ടു അമ്മയാണ് അച്ഛനെ കുളിപ്പിച്ചത്"

മാളു പറഞ്ഞു തീരും മുന്നേ ദേവിക അടുക്കളയിൽ എത്തി... ദത്തൻ ആണെങ്കിലോ രണ്ടു കയ്യും മുഖത്തു പൊത്തി പിടിച്ചു അവിടെ തന്നെ ഇരുന്നു. മറ്റുള്ളവർ ചിരി അടക്കാൻ പാട് പെട്ടു... കിച്ചുവും ശിവനും ചിരി തുടങ്ങി കഴിഞ്ഞു. സുമിത്ര 'അമ്മ മുഖത്തു ദേഷ്യം വരുത്തിയെങ്കിലും ഒരു ചിരി ചുണ്ടിൽ വിരിയിക്കാൻ മറന്നില്ല... ദത്തന്റെ ചെവി പിടിച്ചു തിരിചു കൊണ്ടു പറഞ്ഞു..."മോളൂട്ടി ഉള്ളതാണ് നിങ്ങളുടെ കളി ചിരികൾ എല്ലാം നോക്കിയും കണ്ടും വേണം...കേട്ടോടാ" ദത്തൻ തിരിച്ചു പല്ലിളിച്ചു കാണിച്ചു. മാളു ഇതൊക്കെ കണ്ടു ഒന്നും മനസ്സിലാവാതെ കണ്ണു മിഴിച്ചു നിന്നു.

ഉച്ചക്ക് ശേഷം എല്ലാവരും കൂടി ബീച്ചിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു. മക്കളെ ആരും കൊണ്ടു പോയില്ല... അവരെ അമ്മമാരെ ഏൽപ്പിച്ചു കൊണ്ടായിരുന്നു അവരുടെ യാത്ര. രണ്ടു കാറുകളിൽ ആയാണ് അവർ പുറപ്പെട്ടത്. കാറുകൾ പാർക്ക് ചെയ്തു അവർ എല്ലാവരും ബീച്ചിലേക്ക് ഇറങ്ങാൻ തുടങ്ങി.
"കിച്ചുവേട്ട.. ഐസ് ക്രീം..."നന്ദു കൊഞ്ചി ചോദിച്ചു. കിച്ചു ചിരിച്ചു കൊണ്ട് ഐസ് വാങ്ങുവാൻ പോയി. അൽപ്പം കഴിഞ്ഞു കിച്ചു വന്നത് 4 ഐസ് ആയിട്ടായിരുന്നു. ചോക്ലേറ്റ് ഐസ് ദത്തൻ കയ്യിലെടുത്തു നന്ദുവിനു നേരെ നീട്ടി.."ദാ... പിടിച്ചോ നന്ദുട്ടന്റെ ഫേവറിറ്റ് ചോക്ലേറ്റ്... ഇനി ഇതിന്റെ പേരിൽ വഴക്കിടല്ലേ" നന്ദു ഒരു ചിരിയോടെ ദത്തനെ നോക്കി.. അവന്റെ കണ്ണിൽ നോക്കി പറഞ്ഞു.."ഇപ്പൊ എനിക്ക് വാനില മതി...അതാ ഇഷ്ടം" പറഞ്ഞുകൊണ്ട് നന്ദു ശിവനെ നോക്കി... ശിവൻ അവളെ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നു... "എപ്പോ മുതൽ..." ഒരു കുസൃതിയോടെ ദത്തൻ ചോദിച്ചു... അതിനു മറുപടി പറയാതെ വാനില ഐസ് വാങ്ങി കൊണ്ടു ശിവന്റെ കൈ പിടിച്ചു കടൽ വെള്ളത്തിലേക്ക് ഇറങ്ങി... അവരുടെ പോക്ക് നിറഞ്ഞ സന്തോഷത്തോടെ ദത്തൻ നോക്കി നിന്നു കണ്ടു.
"ഈ ചോക്ലേറ്റ് ഐസ് എനിക്ക് ഇഷ്ടമാണ് " ദേവിക അതും പറഞ്ഞു കൊണ്ട് ദത്തന്റെ കയ്യിൽ നിന്നും ഐസ് വാങ്ങിക്കൊണ്ടു അടുത്തു കണ്ട സിമന്റ് ബഞ്ചിൽ ഇരുന്നു. ദത്തനും അവളുടെ പുറകെ പോയി. കയ്യിൽ ഉണ്ടായിരുന്ന ഒരു ഐസ് പാക്കറ്റ് ദുർഗയ്ക്കും നീട്ടി ... ഭദ്രയുടെ കൈ പിടിച്ചു തിരക്കൊഴിഞ്ഞ മണൽ തീരത്തേക്ക് ഇരുന്നു കിച്ചു. ദുർഗ കാശിയുടെ കൈ പിടിച്ചുകൊണ്ടു തണലായ സ്ഥലത്തു ഇരുന്നു...

സൂര്യൻ തന്റെ ചുവപ്പു നിറം പടർത്താൻ തുടങ്ങിയിരുന്നു.... അധികം തിരക്ക് ഉണ്ടായിരുന്നില്ല... അതുകൊണ്ടു തന്നെ ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നു.കടലമ്മയും ശാന്തതയിൽ ആയിരുന്നു... ദൂരെ ഒരു കപ്പൽ പൊട്ടു പോലെ കാണുന്നുണ്ടായിരുന്നു... സൂര്യന്റെ ആ ചുവന്നു നിറഞ്ഞ വട്ടത്തിന്റെയുള്ളിൽ കപ്പലിനെ കാണുമ്പോൾ ഒരു ചിത്രത്തെ ഓർമിപ്പിച്ചു.
അതുപോലെ തന്നെ ദുർഗയുടെ മനസ്സിലും കഴിഞ്ഞുപോയ തന്റെ ജീവിതം ഒരു ചിത്രങ്ങൾ കണക്കെ തെളിഞ്ഞു...അവൾ പതിയെ കാശിയുടെ തോളിലേക്കു തല ചായ്ച്ചു... കാശി അവളുടെ കൈകളിൽ മുറുകെ പിടിച്ചു... ആ നിമിഷത്തിൽ ദുർഗയുടെ മനസ്സിൽ പല ചിന്തകളും ഓടി നടന്നു... കാശിയുടെ മനസ്സിലും ജീവിതത്തിലും ഇടിച്ചു കയറി ചെന്നതാണ് താൻ തന്നെ ആയിരുന്നില്ല സ്നേഹിച്ചതും പ്രണയിച്ചതും... പക്ഷെ തന്റെ എല്ലാമായിരുന്നു . ഇതുവരെയും കാശിയോട് തുറന്നു ചോദിച്ചിട്ടില്ല എന്നെ സ്നേഹിക്കാൻ കഴിഞ്ഞത് എങ്ങനെയെന്ന്... അവളുടെ മനസിലെ വ്യാകുലതകൾ കൂടിയപ്പോൾ തല ഉയർത്തി കാശിയെ നോക്കി... അവനും അവളെ ഉറ്റു നോക്കി ഇരുന്നു...കുറച്ചു നിമിഷങ്ങൾ നോട്ടത്തിലൂടെ അവളുടെ പരിഭവങ്ങൾ അവൻ നിശബ്ദമായി കേട്ടു.

"നിന്റെ മനസ്സിലെ ആകുലതകൾ എന്താണെന്ന് എനിക്ക് നന്നായി അറിയാം..നീയെന്റെ മനസ്സിലും ജീവിതത്തിലും ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ഇടിച്ചു കയറി വന്നത് ആണ്. അന്നും ഞാൻ ആലോചിച്ചിരുന്നു നിന്നെയെനിക്കു സ്നേഹിക്കാൻ ആകുമോയെന്നു.... ഭദ്രയോട് എനിക്ക് തോന്നിയത്... ഒന്നു അന്നത്തെ എന്റെ പ്രായത്തിന്റെ പ്രണയം... പിന്നെ അവളുടെ വ്യക്തിത്വം... അതിനോട് തോന്നിയ ഒരു അട്രക്ഷൻ... അതൊരിക്കലും ഉള്ളിൽ തറഞ്ഞ പ്രണയം ആയിരുന്നില്ല...ആയിരുന്നെങ്കിൽ നിന്നെ എനിക്ക് പെട്ടന്ന് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല... നിന്നെ ഞാൻ ഇപ്പൊ അത്രയാധികം സ്നേഹിക്കുന്നു പെണ്ണേ... നീയെന്റെ ലോകം..ജീവിതം...എല്ലാം... നിന്റെ പുഞ്ചിരിയിൽ... ഇപ്പൊ ഇതാണെന്റെ ലോകം... ഈ ജന്മത്തിലും വരും ജന്മത്തിലും... ഇനി എത്ര ജന്മം എടുത്താലും നിന്നെ മാത്രം മതി എനിക്ക്.. നിന്നിലൂടെ എനിക്ക് എല്ലാം നേടാം..."

കാശി പറഞ്ഞു നിർത്തുമ്പോൾ ദുർഗയ്ക്കു തന്റെ മനസിലെ എല്ലാ വ്യാധികൾക്കും ഉള്ള മരുന്നു കിട്ടിയതുപോലെ ആയിരുന്നു. അവൾ കാശിയുടെ കൈകളിൽ മുറുകെ പിടിച്ചു ചുണ്ടോട് ചേർത്തു അവന്റെ തോളിൽ ചാരി ഇരുന്നു അസ്തമയ സൂര്യനെ കണ്ണുകളിൽ ആവാഹിക്കാൻ തുടങ്ങി.... അവളുടെ മൂർധാവിൽ ചുംബിച്ചുകൊണ്ടു കാശിയും....

പൊടി മണലിൽ എന്തൊക്കെയോ കുറിച്ചു കൊണ്ടു അസ്തമയ സൂര്യനെ കാണുകയായിരുന്നു ഭദ്ര... കിച്ചുവും അവൾ മണലിൽ കുറിക്കുന്നതിനെ മനസിലേക്കു പകർത്തുവാൻ തുടങ്ങി.കിച്ചുവിനു പെട്ടന്ന് ഒരു കുസൃതി തോന്നി അവളോട്‌ ചോദിച്ചു... "അല്ല ...ശ്രീ...മോളെ..നിനക്കു ഡിവോഴ്സ് വേണ്ടേ..."കിച്ചുവിന്റെ ചോദ്യം കേട്ടു ഭദ്ര അവനെക്കൂർപ്പിച്ചു നോക്കി...
"ഇങ്ങനെ നോക്കല്ലേ പെണ്ണേ..!!"അവന്റെ വാക്കുകളിൽ ഭദ്ര നാണത്താൽ പൂത്തു വിരിഞ്ഞു...

അടുത്തടുത്തു തന്നെ രണ്ടു പേരും ഇരുന്നു ശാന്തമായ തിരകൾ എണ്ണിക്കൊണ്ടിരുന്നു. ഭദ്രയുടെ കൈകൾ അവളുടെ നന്ദേട്ടന്റെ കൈകൾക്കുള്ളിൽ ഭദ്രമായിരുന്നു.... അപ്പോഴാണ് കിച്ചുവിന്റെ കൈകളിലെ കവർ ഭദ്ര ശ്രെദ്ധിച്ചത്..."ഇതു...ഇതെന്താ നന്ദേട്ടാ." 
"ഇതോ...ഇതു എന്റെ ഭാര്യ...എന്റെ ശ്രീ മോൾക്കുള്ള ഒരു പ്രണയകാവ്യം...പുതിയ എഴുത്തുകാരിയുടെയാണ്...പബ്ലിഷിംഗ് അടുത്തയാഴ്ചയാ...നോക്കുന്നോ" കിച്ചു പറഞ്ഞു നിർത്തിയപ്പോൾ ഭദ്രയുടെ കണ്ണുകൾ വിടർന്നു...ഇതിൽ..അവൾ വേഗത്തിൽ തന്നെ കവർ തുറന്നു നോക്കി....

രാധ മാധവ പ്രണയം...ഭദ്ര നന്ദ കിഷോർ... ഭദ്രയുടെ കണ്ണുകൾ നീർമണികൾ കൊണ്ടു തിളങ്ങി... "നിന്റെ സമ്മതം വാങ്ങിയില്ല...പക്ഷെ എനിക്കൊരു കുഞ്ഞു ജീവൻ തരുമ്പോൾ നിനക്കും എന്തെങ്കിലും പ്രിയപ്പെട്ട സമ്മാനം തരണമെന്ന് തോന്നി..... ഇഷ്ടപ്പെട്ടോ നിനക്കു... അടുത്താഴ്ച പ്രസിദ്ധീകരിക്കും... നിന്റെ ഇഷ്ട എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് ആണ് ആദ്യ പ്രതി സ്വീകരിക്കുന്നത്... അദ്ദേഹത്തിന് ഒത്തിരി ഇഷ്ടമായി നിന്റെ എന്നോടുള്ള പ്രണയം". കിച്ചു പറഞ്ഞു നിർത്തുമ്പോൾ ഭദ്ര എന്തു മറുപടി പറയുമെന്ന് ആലോചിച്ചു... അവർക്കിടത്തിൽ പലപ്പോഴും സംസാരിക്കുന്നത് കണ്ണുകൾ ആയിരുന്നു. ആ നിമിഷവും കണ്ണുകൾ തമ്മിൽ സംസാരിച്ചു... അവളുടെ കണ്ണുകൾ അവനോടു നന്ദി പറയുമ്പോൾ അവന്റെ കണ്ണുകൾ തിരിച്ചു ഒരു ചിരി സമ്മാനിക്കാൻ മറന്നില്ല.
അസ്തമയ സൂര്യനെ നോക്കി കിച്ചുവിന്റെ കൈ പിടിച്ചു ശാന്തമായ തിരകൾ നോക്കി അവർ പിന്നെയും ഇരുന്നു. അവർക്കിടയിൽ പ്രാർത്ഥനകൾ ഉണ്ടായിരുന്നില്ല വരും ജന്മത്തിലേക്കു. കാരണം അവർക്കറിയാം വരും ജന്മങ്ങളിലും അവർ അവരെ തന്നെ സ്വയം കണ്ടെത്തുമെന്നു.... ആത്മാവിനാൽ ബന്ധിക്കപെട്ടവർ ആണവർ. ജന്മ ജന്മാന്തരങ്ങളായി....

ദത്തന്റെ തോളിൽ ചാരി ഐസ് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു ദേവിക. ഒരു കൈകൊണ്ട് ദത്തനെ ചുറ്റി പിടിച്ചിരുന്നു. ഇടക്ക് അവനു നേരെ ഐസ് നീട്ടിയപ്പോൾ അവനും അവളോടൊപ്പം ചേർന്നു. അവന്റെ നെഞ്ചോരം കാതു ചേർത്തിരുന്നു. അവന്റെ ഹൃദയതാളം ഒരു സംഗീതപോലെ അവൾ ആസ്വദിച്ചു....
കഴിഞ്ഞുപോയ 5 വർഷങ്ങൾ അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു....കല്യാണത്തിന് മുന്നേ പറ്റിയ തന്റെ തെറ്റിനെ കുറിച്ചു പറയുമ്പോൾ ഒരു നിസ്സംഗഭാവം ആയിരുന്നു ആ മുഖത്തു... ഒന്നു ക്ഷോഭിച്ചിരുനെങ്കിൽ.... ദേഷ്യപെട്ടെങ്കിലും ഒരു വാക്ക് സംസാരിച്ചിരുന്നുവെങ്കിൽ തന്നോടെന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു താൻ... വയറ്റിൽ ഒരു ജീവൻ വളർന്നു വരുന്നുണ്ടെന്ന് വളരെ വൈകിയാണ് അറിഞ്ഞത്.... അതിനെ നശിപ്പിക്കാൻ തയ്യാറാണെന്ന് പറഞ്ഞ നിമിഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ ദേഷ്യം ആദ്യമായി കണ്ടത്...ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് ഈ ജീവിതം തിരഞ്ഞെടുത്തത് എന്നു അദ്ദേഹം പറയുമ്പോൾ... ഇതെല്ലാം സ്വയം താൻ തനിക്കു തന്നെ വിധിച്ച ശിക്ഷയാണെന്നു പറയുമ്പോൾ അതിന്റെ കാരണം അവ്യക്തമായിരുന്നു... പിന്നീട് കാശിയുടെയും ദുർഗയുടെയും കാര്യങ്ങൾ അറിഞ്ഞപ്പോൾ സ്വന്തം സഹോദരനെ ആദ്യമായി വെറുപ്പ് തോന്നി.. തനിക്കു വേണ്ടി ഒരു പെണ്ണിനെ വച്ചു വിലപേശിയതിനോട്... അതിനുള്ളത് എല്ലാം അസിസിഡന്റ വഴി ഏട്ടൻ അനുഭവിച്ചു കഴിഞ്ഞു പിന്നീടെല്ലാം ഏട്ടനെ അറിയുവാൻ ശ്രമിക്കുകയായിരുന്നു.... ദുർഗ വഴി ദേവ ദത്തനെ അറിഞ്ഞു... നന്ദുട്ടനെ അറിഞ്ഞു... അവളുടെ ദേവേട്ടനെ അറിഞ്ഞു... ഒരുവേള നന്ദുവിനോട് അസൂയ തോന്നിയിരുന്നു അദ്ദേഹത്തിന്റെ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞത് ഓർത്തു... മാളു വന്നതിനു ശേഷം ആയിരുന്നു തന്നെ ഒരു നോട്ടം കൊണ്ടെങ്കിലും പരിഗണിക്കാൻ തുടങ്ങിയത്... എനിക്കും മനസ്സിലായിരുന്നു ദേവേട്ടനും ആവശ്യം എന്നെ അംഗീകരിക്കാൻ ഉള്ള സമയം ആയിരുന്നു.... കാത്തിരിക്കാൻ ഞാനും തയ്യാറായി...കാരണം എനിക്ക് അത്രയേറെ വിലപ്പെട്ടത് ആയിരുന്നു ആ സ്നേഹവും പ്രണയവുമെല്ലാം.... നെഞ്ചു പൊടിയുന്ന വേദനയോടെയാണ് അന്ന് നന്ദുവിനോട് ഏട്ടനെ തന്നെ സ്വീകരിക്കണമെന്നു പറഞ്ഞതു... നന്ദുവിനെ കാണണം നാട്ടിലേക്ക് പോകണം എന്നൊക്കെ പറഞ്ഞപ്പോൾ തന്റെ എല്ല പ്രതീക്ഷയും കൈ വിട്ടിരുന്നു... അതുവരെ ഒരു വാക്കുകൊണ്ടോ നോട്ടംകൊണ്ടോ പോലും തനിക്കു ഒരു പ്രതീക്ഷയും തന്നിരുന്നില്ല...  സ്വന്തമല്ലാത്ത ജീവനെ ഇത്രകണ്ട് സ്നേഹിക്കാൻ കഴിയുമോ എന്നറിയില്ല... മാളൂട്ടി ഒന്നു ചിണുങ്ങിയാൽ പോലും ദേവേട്ടന് അതിന്റെ കാരണം അറിയാൻ കഴിയും... അത്ര ആത്മബന്ധം രണ്ടുപേർക്കുമിടയിൽ ഉടലെടുത്തിരുന്നു....പെട്ടന്നാണ് ഒരു അശരീരി പോലെ ദേവ ദത്തന്റെ വാക്കുകൾ അവളുടെ ഹൃദയത്തിൽ ഇടി മുഴക്കം പോലെ പതിച്ചതു. 
"ഈ ജന്മം നമുക്കു ഇങ്ങനെയ വിധിച്ചത്... അടുത്ത ജന്മം തിരികെ തന്നെക്കാൻ " ശിവനോട്  ദേവ ദത്തൻ പറഞ്ഞ വാക്കുകൾ.. തന്റെ ഹൃദയം ഇറങ്ങി ഒടുന്നപോലെ... വല്ലാതെ മിടിക്കുന്ന പോലെ... "ഇല്ല ഒരിക്കലും ആകില്ല. ഈ ജന്മത്തിൽ എന്നല്ല ഇനി എത്ര ജന്മം തനിക്കുണ്ടായാലും ദേവേട്ടനെ തന്നെ എനിക്ക് വേണം...ഒരാൾക്കും...ഒരു നന്ദുട്ടനും വിട്ടു കൊടുക്കില്ല.... വിട്ടു കൊടുക്കില്ല.." മനസിൽ ഒരു മന്ത്രം പോലെ ഉരുവിട്ടു കൊണ്ടു അവനെ ചുറ്റിയിരുന്ന പിടി മുറുക്കി. അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തു പിടിച്ചു സന്ധ്യയുടെ അരുണിമ ശോഭയെ നോക്കി ദേവനും തിരികെ മന്ത്രിച്ചു..."വിട്ടു കൊടുക്കേണ്ട ദേവു.... എനിക്ക് നിന്നെ മാത്രം മതി ഇനി എന്നും ഈ ജന്മത്തിലും വരും ജന്മത്തിലും. എത്രയധികം അവഗണിച്ചു നിന്നെ...എന്നിട്ടും ഒരു നോട്ടത്തിനു വേണ്ടി പോലും എത്ര വർഷങ്ങൾ വേണമെങ്കിലും നീ കാത്തിരിക്കുമെന്നു എനിക്ക് മനസ്സിലായി. നിന്നെ ഞാൻ താലി കെട്ടുമ്പോൾ ഒരിക്കലും ഒരു നീതി കേടു നിന്നോട് കാണിക്കില്ല എന്നുറപ്പിച്ചിരുന്നു. ഒരിക്കൽ നിന്റെ കഴുത്തിൽ താലി കെട്ടിയ എനിക്ക് പിന്നെ നന്ദുട്ടനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരു യോഗ്യതയും ഇല്ല... നിന്നെ അംഗീകരിക്കാനും സ്നേഹിക്കാനും സമയം വേണമായിരുന്നു..." അവൻ പറയുന്നത് കേട്ടു തന്റെ മനസിന്റെ വ്യഗ്രത അറിഞ്ഞപോലെയുള്ള അവന്റെ മറുപടി കേട്ട് കണ്ണീരോടെ തന്റെ മുഖം അവന്റെ നെഞ്ചിലേക്ക് പൂഴ്ത്തി ദേവിക വരും ദിനങ്ങളിലേക്കുള്ള തന്റെ ജീവിത ചിത്രങ്ങൾക്ക് നിറം പകരാൻ സദ്യയുടെ ഈ ചെഞ്ചുവപ്പിനെ തന്നെ ആദ്യ ചായ കൂട്ടാക്കമെന്നു കരുതി കടലിന്റെ മാറിൽ സൂര്യൻ അണയുന്നപോലെ ദേവ ദത്തന്റെ നെഞ്ചിൽ അവളും അണഞ്ഞു.

ഗൗരിയുടെ കൈ പിടിച്ചു കരയുടെ തീരത്തേക്ക് അടിക്കുന്ന കടലിന്റെ ഓളങ്ങളെ കാൽ പാദങ്ങൾ കൊണ്ടു പുൽകി ശിവൻ  അസ്തമയ സൂര്യനെ നോക്കി കണ്ടു... ഗൗരിയെ ഇടുപ്പിൽ ചുറ്റി തന്നോട് ചേർത്തു നിർത്തിയിരുന്നു... അവൻ കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു... അവൾ ആണെങ്കിലോ ഒരു കൊച്ചു കുട്ടി ആദ്യമായി അസ്തമയം കാണും പോലെ അതിശയത്തോടെ കടലിനെ നോക്കി നിന്നു... ഒരിക്കലും തനിക്കു കിട്ടുമെന്ന് കരുതിയതല്ല തന്റെ ഗൗരിയെ...എല്ലാവരും പേരിലെ നന്ദുവിനെ സ്നേഹിച്ചപ്പോൾ താൻ സ്നേഹിച്ചത് ഗൗരിയെന്ന പേരിനെ ആയിരുന്നു... പിന്നീട് അതെപ്പോഴാണ് അവളോടുള്ള സ്നേഹമായി മാറിയതെന്നു അവനു അറിയില്ല... ശിവന്റെ ഗൗരിയായി തന്നെ കണ്ടു... അവളെ കാണുമ്പോൾ ഉള്ള വെപ്രാളം.. അവളുടെ നോട്ടത്തിനു വേണ്ടിയും സാമിപ്യത്തിനു വേണ്ടിയുമൊക്കെയായിരുന്നു അവളോട്‌ വഴക്കിട്ടത് അത്രയും. ദത്തന്റെ മനസ്സിൽ അവൾ ആണെന്ന് അറിഞ്ഞപ്പോൾ അറിയില്ല മനസ്സിൽ എന്താ തോന്നിയതെന്നു... അവളുടെ കണ്ണുകളിലും അവനോടുള്ള തിളക്കം കണ്ടപ്പോൾ ചങ്കു പൊടിയും പോലെ... ആ കണ്ണുകളിലെ തിളക്കവും പുഞ്ചിരിയും എല്ലാം മറ്റൊരാൾക്ക് വേണ്ടിയാണെന്നു... എങ്ങനെ തനിക്കതു സഹിച്ചുവെന്നു ഇന്നും അറിയില്ല. പിന്നീട് സംഭവിച്ചതോന്നും ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നത്പോലും അല്ല... അവളുടെ സന്തോഷം തന്നെയായിരുന്നു എല്ലാത്തിലും എനിക്ക് വലുത്...പക്ഷെ ദൈവം ഒന്നു തീരുമാനിച്ചിട്ടുണ്ടല്ലോ... അതേ നടക്കു... എന്റെ സ്നേഹവും പ്രണയവും ഒന്നും ഈ ജന്മം കൊണ്ട് എനിക്ക് പൂർത്തീകരിക്കാൻ ആകില്ല എന്റെ ഗൗരി കൊച്ചേ...ഒരു ദേവനും നിന്നെ വിട്ടു കൊടുക്കില്ല... ഈ ശിവന്റെ ഗൗരിയാണ് നീ... ഈ ജന്മവും വരും ജന്മവും..."അവളെ തന്നോട് ചേർത്തു ഇറുക്കി മനസ്സിൽ മന്ത്രിച്ചു...

"വിട്ടു കൊടുക്കല്ലേ മൂക്കുള രാമ.... ഒരു പ്രതിസന്ധി ഘട്ടത്തിലും എന്നെ കൈവിടാതെ കാത്തു രക്ഷിക്കുന്ന ഈ ശിവന്റെ ഗൗരിയായാൽ മാത്രം മതിയെനിക്കു...ഇനി എന്നും... ഈ ജന്മവും വരും ജന്മങ്ങളിലും.. അസ്തമയ സൂര്യനെ സാക്ഷിയാക്കി...കടലിനെ സാക്ഷിയാക്കി അവന്റെ നെഞ്ചോടു ചേർന്നു കാതോരം മന്ത്രിച്ചു... അവളെ ഇറുകെ പുണർന്നു അവനും.....!!

ഈ കഥ അവസാനിച്ചു എന്നോ ശുഭം എന്നു പറയുവാനോ കഴിയില്ല...ഇവിടെ തുടങ്ങുകയാണ് അവരുടെ പ്രണയം ....പ്രണയ ജീവിതം....!!!

സേശ്മ ധനീഷ്

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്