സ്വർഗം

സ്വർഗ്ഗം.... 

        " ഏട്ടാ ഞാൻ കുറച്ച് ദിവസം വീട്ടിൽ പോയി നിന്നോട്ടെ... "

         ഏട്ടന്റെ താടി രോമങ്ങളിൽ മെല്ലെ തടവികൊണ്ട് ഞാൻ ചോദിച്ചു..

       " നിന്റെ സ്നേഹം കണ്ടപ്പോഴേ തോന്നി എന്തേലും കാര്യം സാധിക്കാൻ ഉണ്ടാകുമെന്ന്... "

         " ഓ പിന്നെ അല്ലേലും എനിക്ക് സ്നേഹം ഉണ്ട്... "

        രോമത്തിൽ പിടിച്ചു വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു... 
 
        " ടി... ടി.... എനിക്ക് വേദനിക്കുന്നുണ്ട് കേട്ടോ.... "

       " എന്നാൽ പറ ഞാൻ പൊയ്ക്കോട്ടേ... പ്ലീസ്.... "

        " ആ പൊയ്ക്കോ പക്ഷേ ഒരാഴ്ച ഒന്നും നിലക്കാൻ പറ്റില്ല വേണേൽ രണ്ട് ദിവസം പോയി നിന്നോ... "

        " എന്നാൽ ഒരു അഞ്ചു ദിവസം പ്ലീസ്... പ്ലീസ്..... "

        ഞാൻ അദ്ദേഹത്തിന്റെ കൈകൾ തടവി കൊണ്ട് നെഞ്ചിലേക്ക് തല വെച്ചു.. 

        " എന്നാ ഞാനും വരും... സമ്മതമാണോ... "

       " അത്‌ വേണ്ട,, ഏട്ടൻ അവിടെ വന്ന് നിൽക്കണ്ട... "

       " അതെന്താ ഞാൻ അവിടെ വന്നു നിന്നാൽ, ഞാൻ എന്ന് വന്നാലും നീ പെട്ടെന്ന് തന്നെ എന്നെ അവിടെ നിന്ന് പറഞ്ഞുവിടും  അതെന്താ കാര്യം... "

          അദ്ദേഹത്തിന്റെ കൈകൾ എന്റെ മുടിയിൽ തഴുകി കൊണ്ടിരുന്നു... 
  
         " താൻ പറ എന്താ ഞാൻ കൂടി വന്നാൽ... "

        മിണ്ടാതെ കിടന്ന എന്റെ കവിളിൽ മെല്ലെ നുള്ളിക്കൊണ്ട് അദ്ദേഹം വീണ്ടും ചോദിച്ചു... 

        " അത്‌ പിന്നെ ഏട്ടാ... ഇവിടുത്തെ നാലിലൊന്ന് പോലും സൗകര്യങ്ങൾ അവിടെ ഇല്ല, ചെറിയ ഒരു വീടല്ലേ അത്‌, അവിടെ താമസിക്കാൻ ഒക്കെ ഏട്ടന് ബുദ്ധിമുട്ട് ആകും... "

        " എന്റെ പൊന്ന് കൊച്ചേ... ഞാൻ പറഞ്ഞോ എനിക്ക് അതൊക്കെ ബുദ്ധിമുട്ട് ആണെന്ന്.."

       " ഇല്ല എങ്കിലും എന്റെ കെട്ടിയോൻ അങ്ങനെ ബുദ്ധിമുട്ടുന്നത് എനിക്ക് ഇഷ്ട്ടമല്ല..  "

      " എന്റെ ഭാര്യേ മതി മതി പുകഴ്ത്തിയത്.. താൻ നാളെ തന്നെ പൊയ്ക്കോ... "

             അത്‌ കേട്ടത്തും കവിളിൽ ഒരു ചുംബനം നൽകി കൊണ്ട് പതിവ് പോലെ ഏട്ടനെ ചേർത്ത് പിടിച്ച് ഉറങ്ങാൻ കിടന്നു... 

          പിറ്റേന്ന് നേരത്തെ തന്നെ എഴുനേറ്റ് ജോലികളൊക്ക തീർത്ത് അത്യാവശ്യം വേണ്ട ഡ്രസ്സോക്കെ എടുത്ത് ബാഗിൽ വച്ചു.. ഏട്ടൻ എഴുനേറ്റ് വന്നപ്പോഴേക്കും ഞാൻ പോകാൻ റെഡിയായി... 

        " മനുഷ്യാ വേഗം റെഡിയാക് എന്നെ വീട്ടിൽ കൊണ്ടാക്കാൻ ഉള്ളതല്ലേ .. "

       " ഓഹ് കിടന്ന് ബഹളം വയ്ക്കാതെ, ഞാൻ ഒന്ന് കുളിച്ച് റെഡി ആകട്ടെ.."
 
            അദ്ദേഹം റെഡിയായി വന്നപ്പോൾ ഭക്ഷണം കഴിച്ച് പോകാനായി ഇറങ്ങി ഞങ്ങൾ.  വീട്‌ എത്തിയപ്പോൾ വണ്ടിയുടെ ശബ്ദം കേട്ടിട്ടാകും അമ്മയും അനിയത്തിയും ഉമ്മറത്തേക്ക് വന്നു. ഞങ്ങളെ കണ്ടപ്പോൾ ആ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു. കയ്യിലൊരു ബാഗുമായി ഞങ്ങൾ വീട്ടിലേക്ക് കയറിയപ്പോൾ അമ്മയുടെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മായുന്നത് ഞാൻ ശ്രദ്ധിച്ചു.. 

     " ന്താ മോളേ ബാഗുമൊക്കെ ആയിട്ട്... '

     " അതെന്താ ബാഗും ആയി വന്നൂടെ..."

     " അതല്ല, കെട്ടിച്ചിട്ട് വിട്ട മോള് ആറുമാസം കഴിയും മുൻപേ വീട്ടിലേക്ക് ബാഗുമായി വരുന്നത് കാണുമ്പോൾ ഏതൊരു അമ്മയുടെയും ഉള്ളിൽ ഒരുപാട് ചിന്തകൾ ഉണ്ടാകും... "

      " അമ്മ കാട് കയറി ചിന്തിക്കുക ഒന്നും വേണ്ട, ഇവൾക്ക് ഒരാഴ്ച്ച ഇവിടെ നിൽക്കാൻ ആഗ്രഹം,, ആയിക്കോട്ടെ എന്ന് ഞാനും കരുതി... "

        ഞാൻ എന്തേലും പറയും മുൻപേ ഏട്ടൻ കയറി പറഞ്ഞു... 

      " അപ്പൊ എന്താ മോൻ ഇവിടെ നിൽക്കുന്നില്ലേ... "

      " അയ്യോ അത്‌ പറ്റില്ല അമ്മേ.. എനിക്ക് ജോലിക്ക് പോകാൻ ഉള്ളത് അല്ലേ, അതിന് എവിടെയാ സൗകര്യം... "

       " കെട്ടിയ പെണ്ണിനെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ട് കെട്ടിയോൻ പോയാൽ നാട്ടുകാർക്ക് ഓരോ കഥകൾ ഉണ്ടാകാൻ അത് മതി..."

     " അയ്യോ ഈ അമ്മയുടെ കാര്യം ഇനി അമ്മ ആയിട്ട് ഓരോ കഥ ഉണ്ടാക്കേണ്ട... മോളെയും മരുമോനെയും വീടിന്റെ പുറത്ത് നിർത്തി ചോദ്യം ചെയ്യാതെ അകത്തോട്ട് ക്ഷണിക് എന്റെ പൊന്നമ്മേ.. "

         ഞാൻ അത് പറഞ്ഞപ്പോൾ എല്ലാവരിലും ചിരി പടർന്നെങ്കിലും അമ്മയുടെ മുഖത്ത് അപ്പോഴും എന്തൊക്കെയോ സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു. 

             ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഏട്ടൻ തിരികെ പോകാൻ ഇറങ്ങി... ഞാനും അദ്ദേഹത്തിന്റെ ഒപ്പം വണ്ടിയുടെ അടുത്തേക്ക് നടന്നു... 

          " ടി ഞാൻ ഇന്ന് പോണോ ?.."

         " നിന്ന് കറങ്ങാതെ പോകാൻ നോക്ക് മനുഷ്യ... "

        ഞാൻ അദ്ദേഹത്തെ തള്ളി വണ്ടിയിലേക് കയറ്റി... വണ്ടി കൺമുന്നിൽ നിന്ന് പോകുന്നത് വരെ അവിടെ തന്നെ നോക്കി നിന്നു..അദ്ദേഹം പോയി കഴിഞ്ഞപ്പോൾ എന്തോ മനസ്സിൽ ഒരു ദുഃഖം പോലെ.. 

        " ന്താ കിണവൻ പോയപ്പോൾ ഒരു ദുഃഖം മുഖത്ത്... "

        ഉമ്മറത്ത് ഇരുന്ന് അനിയത്തിയുടെ ആണ് കമെന്റ്.. 

       " നീ പോടീ..."

      ഞാൻ മുഖം വീർപ്പിച്ചു കൊണ്ട് മുറിയിലേക്ക് പോയി.. 

            രാത്രി എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല..കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മാറി നിന്നിട്ടില്ല അതിന്റെ ആകും ഉള്ളിൽ എന്തോ ഒരു വിഷമം. അല്ലേലും അകന്ന് ഇരിക്കുമ്പോൾ ആണല്ലോ സ്നേഹം കൂടുന്നത് .ഒന്ന് വിളിച്ചു നോക്കിയാലോ അല്ലെ വേണ്ട ചിലപ്പോൾ ഉറങ്ങിക്കാണും.. 

            എത്രയൊക്കെ പറഞ്ഞിട്ടും മനസ്സ് കേൾക്കുന്നില്ല. ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ഫോൺ എടുത്തതും ദേ വരുന്നു അദ്ദേഹത്തിന്റെ കാൾ... 

       " മം.. ന്താ... "

          ഞാൻ അൽപ്പം ദേഷ്യം നടിച്ചു കൊണ്ട് ചോദിച്ചു... 

       " ഓ ഒന്നുമില്ല വെറുതെ വിളിച്ചതാ.. "

       " ആണോ എന്നാ മോൻ പോയി ഉറങ്ങിക്കോ.. "

       " നീ എന്താ ഉറങ്ങാതെ... "

       " ഏട്ടൻ ന്താ ഉറങ്ങാതെ... "

       " എനിക്ക് ഉറക്കം വന്നില്ല... "

       " എനിക്കും ഉറക്കം വരുന്നില്ല... "

       " ടി... ഞാൻ അങ്ങോട്ട് വരട്ടെ... "

       " അയ്യടാ വേണ്ട മോൻ അവിടെ കിടന്ന് ഉറങ്ങിക്കോ ഞാൻ ഉറങ്ങാൻ പോകുവാ.. "

      അത് പറഞ്ഞ് കാൾ കട്ട് ആക്കാതെ ഞാൻ അൽപ്പനേരം മിണ്ടാതെ ഇരുന്നു.. 

       " ടി.... "

      ഏട്ടൻ വിളിച്ചിട്ടും ആദ്യം മിണ്ടിയില്ല... 

      " ടി.. പോത്തേ... "

       " എന്താടോ.... "

       " നീ ഉറങ്ങല്ലേ  ഞാൻ ഇപ്പൊൾ അങ്ങോട്ട് വരും... "

       ഞാൻ എന്തേലും പറയും മുൻപേ കാൾ കട്ട്‌ ആക്കി... എന്റെ ഉള്ളിലും ആഗ്രഹം ഉണ്ടല്ലോ ആ നെഞ്ചിലെ ചൂടും പറ്റി കിടക്കാൻ.. അതുകൊണ്ട് തന്നെ തിരിച്ചു വിളിക്കാനും പോയില്ല..

       " എന്താ മോളേ...."

        ഞാൻ മുറി തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ അമ്മ മുറിയിൽ നിന്ന് വിളിച്ചു ചോദിച്ചു.. 

       " ഒന്നുമില്ല അമ്മേ... ഏട്ടൻ വരുന്നുണ്ട് എന്ന് വിളിച്ചു... "

     ഞാൻ അൽപ്പം ചമ്മലോടെ പറഞ്ഞു... 

      " ഞാൻ വന്നപ്പോഴേ അവനോട് പറഞ്ഞതാ പോകണ്ടെന്ന്... "

        ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു... 

       " അവർക്ക് പരസ്പരം കാണാതെ ഉറക്കം വരുന്നുണ്ടാകില്ല അമ്മേ അതാകും... "

        അനിയത്തി അത് പറഞ്ഞതും ഒരു അടിയുടെ ശബ്ദം കേട്ടു .. 

        " മിണ്ടാതെ കിടന്നുറങ്ങ് പെണ്ണെ... മോളെ ഞാൻ എഴുനേറ്റ് വരണോ... "

       " വേണ്ട അമ്മ കിടന്നോളു... "

       " നമ്മൾ കട്ടുറുമ്പ് ആകാൻ വരുന്നില്ലേ..."

      വീണ്ടും അനിയത്തിയുടെ കമെന്റ്... 

      " നീയും കെട്ടിക്കഴിയുമ്പോൾ ഇതൊക്കെ തന്നെ അവസ്ഥ... ഇപ്പോൾ മിണ്ടാതെ കിടന്നുറങ്ങ്... "

         ഞാൻ ചമ്മിയ മുഖവും ആയി ഏട്ടനെയും നോക്കി ഉമ്മറത് തന്നെ ഇരുന്നു.. പെട്ടെന്ന് ശക്തമായ ഒരു മഴയും കാറ്റും പെയ്തു തുടങ്ങി ഒപ്പം നനഞ്ഞു കുളിച്ച്  ബൈക്കിൽ ഏട്ടനും വന്നു. ഓടി ഉമ്മറത്തേക്ക് കയറി തെറ്റ് ചെയ്ത കുട്ടികളെ പോലെ തലകുനിച്ചു നിന്നു, അത്‌ കണ്ടപ്പോൾ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല... 

          " നിന്ന് കിണിക്കാതെ പോയി തോർത്ത്‌ എടുത്ത് കൊണ്ട് വാടി... "

          ഞാൻ തോർത്ത്‌ എടുത്ത് കൊണ്ട് വന്ന് മുന്നിൽ തലകുനിച്ചു നിൽക്കുന്ന ഏട്ടന്റെ തല തോർത്തി കൊടുത്തു.. 

       " മതി വാ ഈ നനഞ്ഞ ഡ്രസ്സ്‌ ഒക്കെ മറ്റ്.. ഇനി അസുഖം വരുത്തി വയ്‌ക്കേണ്ട.., "

       ഞാൻ ഏട്ടനെയും കൂട്ടി മുറിയിലേക്ക് പോയി... 

        " അതെ ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഇവിടെ നിൽക്കാം എന്ന് അപ്പോൾ എന്ത് ജാഡ ആയിരുന്നു.. "

       ഏട്ടൻ എന്നെ ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു... 

      " അതെ ഇങ്ങനെ അൽപ്പനേരം മാറിനിന്നാലേ ഉള്ളിലെ സ്നേഹം തിരിച്ചറിയാൻ പറ്റുള്ളൂ അങ്ങനെ സ്നേഹം ഉണ്ടോ എന്ന് നോക്കാൻ ചെയ്തതാ... "

      " എന്നിട്ട് സ്നേഹം ഉണ്ടോ ?.."

      " ആ എന്റെ അത്ര സ്നേഹം ഇല്ല... "

        ഞാൻ ആ താടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. 
    
        " ടി... ദുഷ്ടേ.... ഇപ്പൊ അങ്ങനെ ആയോ... "

     ഏട്ടൻ ഒന്നുകൂടി എന്നെ ചേർത്ത് പിടിച്ചു... 

       " ദേ... പയ്യെ പറ അപ്പുറത്ത് അമ്മയും അനിയത്തിയും ഉണ്ട്... "

        ഞാൻ ആ ചുണ്ടിൽ വിരൽ അമർത്തി കൊണ്ട് പറഞ്ഞു.... 

        " എന്നാൽ വാ നമുക്ക് മിണ്ടാതെ കിടന്നുറങ്ങാം.... "

        അത്‌ പറഞ്ഞു കൊണ്ട് ഏട്ടൻ എന്നെയും കൊണ്ട് കാട്ടിലേക്ക് വീണു.. 

     പിറ്റേന്ന് രാവിലെ ഏട്ടൻ എഴുന്നേറ്റപ്പോഴേക്കും കുളിച്ചു റെഡിയായി നിൽക്കുന്ന എന്നെയാണ് കണ്ടത്... 

       " നീ ഇത് എവിടെക്കാ രാവിലെ തന്നെ.."
  
       " നമുക്ക് നമ്മുടെ വീട്ടിൽ പോകണ്ടേ, ഇങ്ങനെ കിടക്കാതെ വേഗം എഴുന്നേറ്റെ.. "

      "ങേ.. അപ്പൊ ഒരാഴ്ച്ച ഇവിടെ നിൽക്കാം എന്ന് പറഞ്ഞിട്ട്.. "

       " നാണമില്ലേ മനുഷ്യാ ഇങ്ങനെ അച്ചി വീട്ടിൽ കിടക്കാൻ,.. "

           ഞാൻ ഏട്ടന്റെ കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് പറഞ്ഞു... 

      " വന്ന് വന്ന് ഞാൻ ആയി കുറ്റക്കാരൻ.."

       ഏട്ടൻ പിറു പിറുത്ത് കൊണ്ട് എഴുനേറ്റ് പോയി....

        " ദേ അമ്മേ ഒരാഴ്ച്ച നിൽക്കാൻ വന്നവർ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ നിൽക്കുന്നു... "

        അനിയത്തിയുടെ ഉച്ചത്തിൽ ഉളള സംസാരം കേട്ട് കൊണ്ട് അമ്മ അടുക്കളയിൽ നിന്ന് വന്നു... 

       " അത്‌ എന്തായാലും നന്നായി വെറുതെ രാത്രി മഴ നനഞ്ഞ് അസുഖം ഒന്നും വരുത്തി വയ്ക്കണ്ടല്ലോ... "

        അമ്മ പറഞ്ഞത് കേട്ടപ്പോൾ ഒരു വളിച്ച ചിരിയും ആയി ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി.. ഇതൊക്കെ ഞാൻ എത്ര കണ്ടേക്കുന്നു എന്ന ഭാവത്തിൽ അമ്മ നമ്മളെ യാത്രയാക്കി... ഞാനും ഏട്ടനും ഉളള നമ്മുടെ കുഞ്ഞു സ്വർഗത്തിലേക്ക്...

ശ്യാം.

Comments

  1. നല്ല ഒരു കുഞ്ഞു കഥ.... ഒത്തിരി ഇഷ്ട്ടായി ട്ടോ 🤗🤗☺️☺️☺️☺️

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്