ഭദ്ര I P S ഫുൾ പാർട്ട്

ഭദ്ര IPS
   ☆☆☆☆☆

 പള്ളീലച്ചനും വനിതാ ഡോക്ടറും ഒളിച്ചോടി....!!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തെന്മല ഗ്രാമത്തിലേക്ക് തുറന്നു വെച്ച ക്യാമറക്കണ്ണുകളുമായി രാപകലില്ലാതെ കാത്തിരുന്ന  പത്രക്കാർ തങ്ങൾക്ക് കിട്ടിയ ചൂടുള്ള വാർത്തകൾ എരിവും പുളിയും ചേർത്ത് നാടാകെ വിതറിയപ്പോൾ ഞെട്ടിക്കുന്ന ആ വാർത്തയുടെ നടുക്കവും നെഞ്ചിലേറ്റിയാണ് തെന്മല ഗ്രാമവാസികളന്നത്തെ പ്രഭാതത്തെ വരവേറ്റത്....

 തെന്മല ഗ്രാമത്തിലെ ഏക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാണ് 'മേരിമാതാ' ഹോസ്പിറ്റൽ. ...

തേക്കിൻതോട്ടംക്കാരുടെ സ്വന്തമായ ആ ഹോസ്പിറ്റലിലെ തന്നെ ഡോക്ടർമാരാണ് ജോസപ്പൻ എന്നറിയപ്പെടുന്ന ജോസ് ഡോക്ടറും മകൻ  പീറ്ററും , പീറ്ററിന്റ്റെഭാര്യ ലീനയും.... 

പീറ്ററിന്റ്റെ അനിയൻ ഫിലിപ്പ്   വിദേശത്തുളള പഠനമവസാനിപ്പിച്ച് നാട്ടിലെ ഹോസ്പിറ്റലിൽ ഡോക്ടറായ് ചാർജ്ജെടുക്കാൻ നാട്ടിലെത്തിയ അന്നു രാത്രി തന്നെയാണ്  സഹോദര ഭാര്യയായ ലീനയെ കാണാവുന്നത്... !!

  സമ്പത്തിന്റ്റെ എടുത്തുകാട്ടലുകളില്ലാത്തെ എന്നും പാവങ്ങൾക്കൊരു തണലാണ് തേക്കിൻതോട്ടം തറവാട്ടിലെ ജോസപ്പൻ മുതലാളിയും മക്കൾ പീറ്ററും   ഫിലിപ്പും...

തെന്മല ഗ്രാമത്തിലെ ഏതൊരു കാര്യത്തിനും എന്നും മുന്നിൽ തന്നെ നിൽക്കുക തേക്കിൻ തോട്ടംക്കാരാണ്....
തെന്മലയിലിന്ന് കാണുന്ന പുരോഗമനങ്ങളുടെയെല്ലാം പുറകിൽ ജോസപ്പൻ ഡോക്ടറുടെ കുടുംബത്തിന്റെ പങ്ക് ഏറെ വലുതാണ്. ..

 തെന്മല ഗ്രാമത്തിലെ  പളളിയിലെ വികാരിയായിരുന്ന ജേക്കബ് അച്ചനെ അഞ്ച് ദിവസങ്ങൾക്കു മുമ്പൊരു രാത്രി മുതൽ പെട്ടെന്ന് കാണാതാവുകയായിരുന്നു...!!

നാടിനും നാട്ടുക്കാർക്കുമേറെ പ്രിയങ്കരനായ അച്ഛന്റെ തിരോധാനം നാടിനെയാകെ ഞെട്ടിച്ച സമയത്തുതന്നെയാണ് തേക്കിൻ തോട്ടം തറവാട്ടിലെ  ജോസപ്പൻ മുതലാളിയുടെ രണ്ടാമത്തെ മകനായ  പീറ്ററിന്റ്റെ ഭാര്യ ലീനയെയും  അന്ന് മുതൽ കാണാനില്ലെന്ന വാർത്ത നാടാകെ പരന്നത്....!!

 രണ്ടു പേരുടെ ഒരേസമയത്തുളള അപ്രത്യക്ഷമാക്കൽ നാട്ടുക്കാരെയും വീട്ടുക്കാരെയും ഒരേപോലെ ആശങ്കയിലാക്കിയപ്പോൾ  പുതിയ വാർത്തകൾ  തേടി പത്രമാധ്യമങ്ങളും തെന്മലയിലെത്തി....!! 
അവരുടെ പുതിയ വെളിപ്പെടുത്തലിൻ ഉലഞ്ഞുപോയതൊരു നാടാണ്. 

"അതേ. ..,നമ്മൾ ഇവിടെയിങ്ങനെ കൂട്ടം കൂടി നിന്ന് പലതും പറഞ്ഞിട്ട് കാര്യമില്ല. ..,
നമ്മുക്ക് തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് ചെല്ലാം. ..
ജോസപ്പൻ ഡോക്ടറോട് ചോദിച്ചാൽ അറിയാലോ സത്യാവസ്ഥ...?

 കഴിഞ്ഞ ദിവസങ്ങളിൽ അച്ചനും ലീന ഡോക്ടർക്കും എന്താണ് സംഭവിച്ചത് എന്നറിയാതെ പരക്കംപാഞ്ഞു നടന്നിരുന്ന പീറ്ററെയും ഫിലിപ്പിനെയും നമ്മൾ നേരിട്ട് കണ്ടതല്ലേ..?
 അപ്പോഴൊന്നും നമ്മളെപോലെ അവർക്കും അച്ചന്റ്റെയും ലീനഡോക്ടറുടെയും കാര്യത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല, പിന്നെ പെട്ടെന്നെങ്ങനെ ഇങ്ങനെയൊരു വാർത്ത വന്നൂവെന്ന് അവരോട് നേരിട്ട് ചോദിച്ചാലറിയാമല്ലോ.....?

ഗ്രാമത്തിലെ  സ്കൂൾ  അദ്ധ്യാപകനായ  ഗോവിന്ദൻ മാഷിന്റെ വാക്കുകൾ എല്ലാവരും ശരിവെച്ചു.... അവരൊന്നായി  ബംഗ്ളാവിലേക്ക് നടന്നു. ..

 അച്ചന്റ്റെയും ലീന ഡോക്ടറുടെയും തിരോധാനത്തിനുപിന്നിലെ കാരണമെന്തെന്ന് തേടിയലയുകയായിരുന്നു കഴിഞ്ഞ നാലഞ്ച് ദിവസം തെന്മല ഗ്രാമവാസികൾ....

 നാടിനും നാട്ടുക്കാർക്കും നന്മകൾ മാത്രം ചെയ്തിട്ടുളള രണ്ട് പേർ ...,അവരെ കാണാതായതിനു പിന്നിലെ കാരണം....,അതന്വേഷിച്ചവർ പലവഴിതിരയുമ്പോഴാണ് അവരുടേതൊരു ഒളിച്ചോട്ടമാണെന്ന് പത്രങ്ങൾ വിളിച്ചു കൂവിയിരിക്കുന്നത്....!!

കേട്ടവർ കേട്ടവർ കേട്ടതുവിശ്വസിക്കാൻ കഴിയാതെ മുഖത്തോടു മുഖം നോക്കി...

 അറുപത്തഞ്ചു വയസ്സിനു മുകളിൽ പ്രായമുള്ള ജേക്കബച്ചൻ മുപ്പത്തഞ്ചു വയസ്സ് പോലും  തികയാത്ത ലീന ഡോക്ടറുമായി ഒളിച്ചോടുക...!!

ഛെ...!!

 ഗ്രാമവാസികളൊന്നാകെ ഇളകി ഇരമ്പിയാർത്തു ആ വാർത്ത കണ്ടിട്ട്..അവർ ബംഗ്ളാവിലേക്ക് നടന്നു. ....

" ഇതെന്താ രാവിലെ എല്ലാവരും കൂടി ഇങ്ങോട്ട്...?
 മുതലാളിമാരിവിടെയില്ല....!

 ബംഗ്ളാവിലെ  ജോലിക്കാരനായ ആന്റ്റണിയുടെ വാക്കുകൾ കേട്ട് ഗോവിന്ദൻമാഷ് ഒപ്പമുണ്ടായിരുന്നവരെ നോക്കി. ..

ജോസപ്പൻ ഡോക്ടറും മക്കളും എവിടെ പോയതാ ആന്റ്റണി ചേട്ടാ ....?

''രാവിലെത്തെ പത്രവാർത്ത കണ്ടു വെറിപിടിച്ച് അപ്പനും മക്കളും കൂടി ഇവിടെന്ന് പോയതാ മാഷെ....,
അങ്ങനെയൊരു വാർത്ത അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ല മാഷെ...''

നമുക്ക് അറിയാവുന്നതല്ലേ ജേക്കബ് അച്ചനെയും ലീന കൊച്ചിനെയും...!!
പോക്കു കണ്ടിട്ടവർ പോയത് പോലീസ് സ്റ്റേഷനിലേക്കാണെന്നാണ് മാഷെ തോന്നുന്നെ.....

●●●●●●●●●●●●●

"ഞങ്ങൾക്കാർക്കുമില്ലാത്തൊരു സംശയം ഞങ്ങളുടെ കൊച്ചിനെ പറ്റിയും അച്ചനെപറ്റിയും നിങ്ങൾക്കെങ്ങനെ തോന്നി ഇൻസ്പെക്ടർ...?

നിങ്ങളിൽ നിന്നു കിട്ടിയ വിവരമനുസരിച്ചായിരിക്കുമല്ലോ പത്രക്കാർ ഈ വാർത്ത കൊടുത്തത്...അങ്ങനെയൊരു വാർത്ത അവർക്ക് നൽകുന്നതിനു മുമ്പ് വിവരങ്ങൾ ഞങ്ങളെ വിളിച്ചൊന്ന് പറയാനുള്ള സാമാന്യ മര്യാദപോലും നിങ്ങൾ കാണിച്ചില്ല....ഇതിനു നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളൂ ഇൻസ്പെക്ടർ. .!!

വർഷം പത്തിരുപതായി അച്ചൻ ഞങ്ങളുടെ ഇടവകയിലെത്തിയിട്ട്....അന്നുമുതൽ ഞങ്ങൾക്കദ്ദേഹത്തെ അറിയാം. ...പിന്നെ ദേ എന്റെ ഈ മകന്റെ ഭാര്യയാണ് ലീന...കുട്ടിക്കാലം മുതൽ ഞങ്ങൾക്ക് നേരിട്ടറിയാവുന്നവളാണവൾ.!

ഇവന്റ്റെ ഭാര്യയായി തേക്കിൻതോട്ടത്തിലേക്ക് വരുന്നതിനുമുമ്പേ അവളെന്റ്റെ മകളായതാണ്...എന്റെ  പ്രിയ കൂട്ടുകാരൻ സാമുവൽ ഡോക്ടറുടെ മകളാണവൾ... ആ അവളാണോ  ദൈവസ്ഥാനീയനായ ഒരുവികാരിയുടെ കൂടെ ഒളിച്ചോടിയെന്ന് നിങ്ങൾ പറയുന്നത്. ..?

നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളു എസ് ഐ ഷാനവാസ്. ...കാരണം ഒരു കുടുംബത്തെ മാത്രമല്ല ഒരു നാടിനെ തന്നെയാണ് ഈ ഒരു വാർത്തയിലൂടെ നിങ്ങൾ അപമാനിച്ചിരിക്കുന്നത്...!!
പറയൂ നിങ്ങൾ എങ്ങനെ അങ്ങനെയൊരു നിഗമനത്തിലെത്തിയെന്ന്.....?

ദേഷ്യത്താൽ ചുവന്ന മുഖവുമായ് തൊട്ടു മുന്നിലിരിക്കുന്ന ജോസപ്പൻ ഡോക്ടറെയും  മക്കളെയും നോക്കി ഉത്തരങ്ങൾ നഷ്ടപ്പെട്ടവനായി ഒരു നിമിഷമിരുന്നു എസ് ഐ ഷാനവാസ്. ...

 "ഡോക്ടർ. ..നിങ്ങൾ  ഞങ്ങളോട് ദേഷ്യപ്പെട്ടതുകൊണ്ട് കാര്യമില്ല. ..ഞങ്ങൾ ഞങ്ങളുടെ ജോലിയാണ് ചെയ്തത്. .പിന്നെ  ആ വാർത്ത ഞങ്ങൾ നിങ്ങളെ അറിയിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് തന്നെ പത്രക്കാർ മണത്തറിഞ്ഞതാണ്...ഡോക്ടർക്കറിയാലോ തൊഴിൽ പത്ര ലേഖകർ ആണെങ്കിലും നമ്മുടെ ലേഖകൻമാരിൽ പലരും പോലീസിനെക്കാൾ കൂർമ്മ ബുദ്ധിയുളളവരാണ്..

ഇനി  ഞങ്ങൾ എങ്ങനെ അച്ചനും ഡോക്ടർ  ലീനയും ഒളിച്ചോടിയെന്ന നിഗമനത്തിലെത്തിയെന്നാണെങ്കിൽ ദാ ഇതാണതിനുളള ഉത്തരം. ..

ഡോക്ടറുടെ മുമ്പിലേക്കൊരു  ഫയൽ നീട്ടി  ഷാനവാസതു പറഞ്ഞപ്പോൾ  വിറയാർന്ന കൈകളോടെ ആ ഫയൽ തുറന്നു  പീറ്റർ. ..അതിനുളളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അച്ചനും ലീനയും നിരന്തരം ഫോണിൽ സംസാരിച്ചതിന്റ്റെ വിശദാംശങ്ങളും  കാണാതെയാവുന്നതിനു തൊട്ട് മുമ്പ് രണ്ടു പേരും ഒരുമ്മിച്ചൊരു ടവറിനു കീഴിൽ ഉണ്ടായിരുന്നു എന്നതിന്റെ തെളിവുകളുമായിരുന്നു....!!

***********************

 പഴംതമിഴ് പാട്ടിഴയും...... ശ്രുതിയിൽ, പഴയൊരു തംമ്പുരു തേങ്ങീ...
മണിച്ചിത്ര താഴിനുളളിൽ.....

 സ്റ്റീരിയോയിൽനിന്നുയരുന്ന ഗാനമാസ്വദിച്ച് മെല്ലെ വളവുകൾ ശ്രദ്ധിച്ച് ബസ് ഓടിക്കുന്നതിനിടയിലാണ് ബസ്സിനുനേരെ കൈ നീട്ടി കൊണ്ടൊരു പെൺകുട്ടി പെട്ടെന്ന്  റോഡിനുനടുവിലേക്ക് കയറി നിന്നത് ബസ്ഡ്രൈവർ  ഗോപി കണ്ടത്....

 സഡൻ ബ്രേക്ക് ഇട്ട് ബസ് നിർത്തി അവളെ നാലുചീത്ത വിളിക്കാനായി ഗോപി വാ തുറന്നപ്പോഴേക്കും മനോഹരമായ ഒരു ചിരി അവനുസമ്മാനിച്ചുകൊണ്ടവൾ ബസ്സിനുളളിലേക്ക് കയറി നിന്നു. ..

"ഹ..എന്നെയിങ്ങനെ നോക്കി പേടിപ്പിക്കാതെ വണ്ടി വിട് ചേട്ടാ. .
ദാ കണ്ടില്ലേ എല്ലാവരും നമ്മളെതന്നെ നോക്കുന്നു....!!

 കൂസാതെയുളള അവളുടെ മറുപടികേട്ടൊരു ഇളിഭ്യ ചിരിയോടെ ബസ് മുമ്പോട്ടെടുക്കുമ്പോഴും ഗോപിയുടെ കണ്ണ് ഇടയ്ക്കിടെ ആ പെൺകുട്ടിയിൽ പതിച്ചു. ..

തന്റെ മാത്രമല്ല ബസ്സിനുളളിലെ ഒട്ടുമിക്ക ആളുകളും അവളെ തന്നെയാണ് ശ്രദ്ധിക്കുന്നത് എന്ന് ഗോപിക്ക് മനസ്സിലായീ.... ശരീര വടിവുകൾ കാണിക്കുന്ന വിധംദേഹത്തോടൊട്ടി കിടക്കുന്ന ബനിയനും ജീൻസും ധരിച്ച് തനിക്ക് ചുറ്റും നടക്കുന്നതൊന്നുംമറിയാത്തതുപോലെ ആ പെൺകുട്ടിയപ്പോൾ പുറം കാഴ്ചകൾ നോക്കി നിൽക്കുകയായിരുന്നു....

ആളെറങ്ങാനുണ്ടേ..!!.

എന്ന ശബ്ദം കേട്ട് ഗോപി ബസ് നിർത്തിയതുംതെന്മല ഗ്രാമത്തിലെ   റൗഡിയായറിയപ്പെട്ടുന്ന സുനി ഇറങ്ങാനായ് മുൻ വാതിലിനരികിലെത്തി...ഇറങ്ങി പോവാൻ ശ്രമിക്കുന്നതിനിടയിലവൻ പുറത്തെ കാഴ്ചകൾ കണ്ടു നിൽക്കുന്ന ആ പെൺകുട്ടിയുടെ ശരീരത്തിന്റെ പിൻഭാഗത്തൊരു വഷള ചിരിയോടെ കയ്യമർത്തി....!!

പ്ടേ....!!

 കാതടപ്പിക്കുന്നൊരൊച്ച ബസ്സിനുളളിൽ മുഴങ്ങവേ  കവിൾ പൊത്തികൊണ്ട് സുനി റോഡിലേക്ക്  തെറിച്ച് വീണു. ....!!


ഭദ്ര.....2
♢♢♢♢♢♢

തനിക്ക് സംഭവിച്ചതെന്താണെന്നൊരു നിമിഷം കഴിഞ്ഞാണ് സുനി തിരിച്ചറിയുന്നത്. അടിക്കൊണ്ട് പുകയുന്ന  വലതുകവിളിൽ  കയ്യമർത്തികൊണ്ടവൻ ആ പെൺകുട്ടിയുടെ നേരെ നോക്കി, അവളും അവനെതന്നെ നോക്കി നിൽക്കുകയായിരുന്നു...

സംഭവിച്ചതെന്തെന്ന് മനസ്സിലാവാതെ ബസ്സിനുളളിലുളളവർ സുനിയെ പകച്ചുനോക്കി....

''കളള ---------മോളെ .... തെന്മല സുനിയുടെ മേൽ കൈ വെക്കാൻ മാത്രം  നീ വളർന്നെങ്കിൽ നിന്റ്റെ  ആ വളർച്ച ഇന്നിവിടെ തീർന്നെടീ...!!

പല്ലുഞെരിച്ചതു പറഞ്ഞു കൊണ്ട് സുനി റോഡിൽ നിന്നെഴുന്നേറ്റാ പെൺകുട്ടിയുടെ  നേരെ പാഞ്ഞതും അവന്റെ  ഇടനെഞ്ചിലൊരു കാലൂക്കോടെ പതിച്ചു...!!

 മലർന്നടിച്ച് റോഡിലേക്ക്  തെറിച്ചു വീഴുമ്പോൾ സുനി കണ്ടു, താൻ പിടിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ പുറകിൽ നിന്നും റോഡിലേക്ക് ചാടിയിറങ്ങുന്നൊരു പെൺകരുത്തിനെ...!!!

 കടഞ്ഞെടുത്തതുപോലെയുളള  ശരീരവും  തീക്ഷ്ണമായ കണ്ണുകളുമുളള അവളുടെ മുഖത്തെ ക്രൗര്യം ഒരു നിമിഷംകൊണ്ടുതന്നെ സുനിയുടെ ധൈര്യത്തെ ചോർത്തി .. ...

ഇവൾ ..,ഇവളേതാ...? 

''ടാ .....തെന്മല സുനീ, അവളല്ല ഞാനാണ് നിന്നെ അടിച്ചതും ചവിട്ടിയതും. ..തെണ്ടിത്തരം കാട്ടിയതുംപോരാഞ്ഞ് പിന്നെയും കിടന്ന് കുരച്ചാൽ നിന്റ്റെ അണപ്പല്ലടിച്ചിവിടെ വീഴ്ത്തും ഞാൻ. ...,എന്താ കാണണോ നിനക്കത്...?

മൂർച്ചയേറിയ ശബ്ദത്തിലതുപറഞ്ഞുകൊണ്ടവൾ സുനിയുടെ മുമ്പിലായ് നിന്നു അവന്റെ മുഖത്തുനിന്നു മിഴികൾ മാറ്റാതെ.....

''അവളായാലും, നീയായാലും ഈ സുനിയുടെ മേൽ കൈവെച്ചിട്ടൊരു ........മോളും ഇവിടെ നിന്ന് ജീവനോടെ പോവില്ലെടീ...!!"
പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ അവൻ അരയിൽ തിരുകിയിരുന്ന കത്തിയെടുത്താ പെണ്ണിനുനേരെ വീശവേ ഭയംകൊണ്ട് ബസ്സിലുളളവർ വിറച്ചു പോയി...

 ദേഷ്യവും പകയും വർദ്ധിച്ചാൽ പിന്നെ സുനിയൊരു പിശാച്ചായ് മാറുമെന്ന്അവർക്കെല്ലാവർക്കുമറിയാമായിരുന്നു...

തന്റെ നേരെ വീശിയടുത്ത കത്തിയിലേക്കവളൊന്നു നോക്കിയതും    
കണ്ണടച്ചു തുറക്കുന്നതിന്റ്റെ നാലിലൊന്നു സമയം കൊണ്ട്  കത്തിവീശിയ കയ്യോടുകൂടിതന്നെ സുനിയെ റോഡിൽനിന്ന് വലിച്ചുയർത്തി അവന്റെ മുഖം ശക്തമായി റോഡിലേക്ക് തന്നെ ഇടിച്ചമർത്തി അവൾ...ഒപ്പമവന്റ്റെ പുറത്തവളുടെ മുട്ടുകാൽ ശക്തിയാലൊന്നുകൂടിയമർത്തി....!!

അമ്മേ.......!!

അമർത്തിയ ഒരു നിലവിളി സുനിയിൽ നിന്നുയർന്നപ്പോൾ ബസ്സിലിരുന്നവർ   ഞെട്ടി പകച്ചാ യുവതിയെ വീണ്ടും വീണ്ടും നോക്കി...

  ചോര ചാലിട്ടൊഴുക്കുന്ന മുഖവുമായി കിടക്കുന്നസുനിയെ നോക്കിയവർ ,കണ്ടു  അവന്റെ മുൻനിരയിലെ രണ്ട് പല്ലുകൾ റോഡിൽ കിടക്കുന്നത്....!!

ഒരു വിഴുപ്പുഭാണ്ഡം പോലെ സുനിയെ വലിച്ചെടുത്തവൾ ബസ്സിനുളളിലേക്കിട്ടു. .....

പോവാം...!!!

 അവളുടെ ആജ്ഞകേട്ട് ബസ് മുന്നോട്ടെടുക്കുമ്പോൾ  ഡ്രൈവർ ഗോപിയുടെ കൈ ഭയത്താൽ വിറക്കുന്നുണ്ടായിരുന്നു....

*******************

"ഡോക്ടർ ഇപ്പോൾ താങ്കൾക്ക് മനസ്സിലായില്ലേ, പത്രക്കാർ ഏതുതെളിവിന്റ്റെ അടിസ്ഥാനത്തിലാണ് അങ്ങനെയൊരു വാർത്ത കൊടുത്തതെന്ന്...?

കയ്യിലിരിക്കുന്ന ഫയലിലേക്ക് അവിശ്വാസത്തോടെ നോക്കുന്ന ജോസപ്പൻ ഡോക്ടറെയും മക്കളെയും  നോക്കി എസ് ഐ ഷാനവാസതു ചോദിച്ചപ്പോൾ  പീറ്റർ അദ്ദേഹത്തെ പകയോടെ നോക്കി. .

"ഷാനവാസ് സാറെ, ജേക്കബച്ചനും ലീനയും ചേർന്ന് ഇവിടെ ധാരാളം  ചാരിറ്റിക്കാര്യങ്ങൾ ചെയ്തിട്ടുണ്ട്. .പള്ളിയ്ക്കും നാലിനും വേണ്ടി, സാറൊന്നന്വേഷിച്ച് നോക്കൂ പുറത്തിറങ്ങി....അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങൾ സംസാരിക്കുന്നതിനായ് അവർ ഫോണിലും അല്ലാതെയും ധാരാളം സംസാരിച്ചിട്ടുണ്ടാവാം.... പക്ഷേ അതുകൊണ്ട് മാത്രം അവർ തമ്മിലൊരു മോശംബന്ധമായിരുന്നെന്ന് സ്ഥാപിച്ചെടുത്ത നിങ്ങളുടെ ഈ ബുദ്ധി ഉണ്ടല്ലോ അപാരമാണത്.... !!

 അച്ചനുമായി സംസാരിച്ചതിന്റ്റെ പേരിലാണ് ലീനയും അച്ചനുമായുളള ബന്ധം തെറ്റായിരുന്നെന്ന കണ്ടെത്തലിൽ നിങ്ങൾ എത്തിയതെങ്കിൽ ഇനി നിങ്ങളോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല. ..!!

 വാങ്ങുന്ന ശബളത്തിനുളള പണി നേരാവണ്ണം ചെയ്യാനറിയില്ലെങ്കിലതു പറയണം..അല്ലാതെ ഇമ്മാതിരി കെട്ടുകഥകൾ ചമച്ചുണ്ടാക്കാൻ നിൽക്കരുത്..!!

ദേഷ്യത്തിലതുംപറഞ്ഞുകൊണ്ട്  പീറ്റർ  അവിടെ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു  ...പുറകെ ജോസപ്പൻ ഡോക്ടറും ഫിലിപ്പുംകൂടി പോയപ്പോൾ ഇനിയെന്ത് പറയണമവരോടെന്ന്  ഷാനവാസൊരു നിമിഷം ചിന്തിക്കവേ  നിറയെ ആളുകളുമായൊരു ബസ് സ്റ്റേഷൻമുറ്റത്തക്ക് സ്പീഡിൽ   കയറി  വന്നു നിന്നു.....!!

സംശയ ദൃഷ്ടിയോടെ ഷാനവാസ് കൂടെയുള്ള പോലീസുകാരെ നോക്കി... 
അപ്പോൾ ബസ്സിനുളളിൽ നിന്ന് സുനിയെ താങ്ങിപിടിച്ച് ഡ്രൈവർ ഗോപിയും  കണ്ടക്ടർ  ബിജുവും എസ് ഐയുടെ മുന്നിലെത്തി...

 സുനിയെ കണ്ടപ്പോൾ അവിടെ നിന്നിരുന്ന  ജോസപ്പൻ   ഡോക്ടർ  മകൻ  പീറ്ററെയൊന്നു നോക്കി. ..  ഡാഡിയുടെ  മുഖത്ത് വിവിധ ഭാവങ്ങൾ ക്ഷണനേരം കൊണ്ട്  മിന്നിമറയുന്നത്  പീറ്റർ കണ്ടു, അവനും സുനിയെ ഒന്നു നോക്കി. ..ആ നോട്ടത്തിലൊരായിരം അർത്ഥങ്ങളുണ്ടായിരുന്നു....! !

എന്താടാ എന്തു പറ്റി...?
 ഇവനെന്താടാ ബസിൽ നിന്നും തെറിച്ച് വീണോ...?

 വല്ല ആശുപത്രിയിലും കൊണ്ട് പോവാനുളളതിനു പകരം എന്തിനാ ഇവനെ ഇങ്ങോട്ടു കൊണ്ട് വന്നത്...? 

ഷാനവാസ്  ഗോപിയുടെ നേർക്ക് ദേഷ്യപ്പെട്ടു...

''അത് സാർ സുനി ബസിൽ നിന്ന് വീണതല്ല......!

പിന്നെ. ...?
പിന്നെ എന്തു പറ്റീതാടാ ഇവന്.. ...?

അതു. ..സാർ ഇവൻ ബസിൽ വെച്ചൊരു പെൺകുട്ടിയെ കയറി പിടിച്ചു. ...!!

എന്നിട്ട്. ..ആ പെൺകുട്ടി ആണോ ഇവനെ ഇങ്ങനെ കൈകാര്യം ചെയ്തത്....?

അതുചോദിക്കുമ്പോൾ ഷാനവാസിന്റ്റെ നെറ്റിയിൽ സംശയത്തിന്റ്റെ ചുളിവുകൾ വീണിരുന്നു. ..

''അയ്യോ അല്ല  സാർ ... ആ പെൺകുട്ടിയല്ല ഇവനെ ഇങ്ങനെയാക്കിയത്...,ബസ്സിലുണ്ടായിരുന്ന വേറെ ഒരു പെണ്ണാണ്....!!

ഗോപിയുടെ വാക്കുകൾ കേട്ട ഷാനവാസിന്റ്റെ മുഖത്തേക്ക് കോപമിരച്ചു കയറി,,അയാൾ ഗോപിയുടെ ഷർട്ടിൽ കുത്തിപിടിച്ചയാളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു...

""ച്ച്ഛീ ...കളളം പറയുന്നോടാ റാസ്ക്കൽ. ..!
ഇതേ ഒരു പോലീസ് സ്റ്റേഷൻ ആണെടാ...ഇവിടെ വന്നു നുണപറയുന്നോടാ...?

നുണയല്ല സാറെ..സത്യമാണ് ഞങ്ങൾ പറഞ്ഞത്. .

പിന്നെ. .സത്യം. ..ഇവനാ പെൺകുട്ടിയെ കയറി പിടിച്ചപ്പോൾ നിങ്ങളെല്ലാവരും കൂടി ഇവനെ തല്ലി ഈ പരുവത്തിലാക്കി അതല്ലേടാ സത്യം. ..ഒടുക്കം പുലിവാലാക്കുമെന്ന് കണ്ടപ്പോൾ കഥകൾ ഉണ്ടാക്കുന്നോ...?

അല്ല സാറെ അല്ല...കഥകളല്ല...!!
 
ഷാനവാസിന്റ്റെ ഉരുക്ക് മുഷ്ഠിയിൽ ഗോപി ഞെരിഞ്ഞു. ..

''ഒരു പെണ്ണിവനെ പോലൊരു ഗുണ്ടയെ ഈ പരുവത്തിലാക്കിയെന്ന് നിങ്ങൾ പറഞ്ഞാൽ ഞങ്ങളത് തൊണ്ട തൊടാതെ വിഴുങ്ങുമെന്ന് കരുതിയോടാ നിങ്ങൾ...?

 ഷാനവാസ് ഗോപിയിലുളള പിടി ഒന്നുകൂടി മുറുകി. 

സുനി ഈ സമയം നിൽക്കാൻ ശേഷിയില്ലാതെ സ്റ്റേഷൻ മുറ്റത്തെ ജീപ്പിൽ ചാരിയിരുന്നു...

സാറെ അവരു പറയുന്നത് സത്യം ആണ്. ..സുനിയെ തല്ലിയ പെണ്ണ് ഇതാ ഈ ബസ്സിലുണ്ട്...!!

 ബസിനുളളിൽ നിന്നാരോ വിളിച്ച് പറയുന്നത് കേട്ട ഷാനവാസ് ഗോപിയിൽ നിന്ന് പിടിവിട്ട് സുനിയെ നിലത്ത് നിന്ന് വലിച്ചുയർത്തി  ബസിനുനേരെ ചെന്നൂ.....

"ആരാടീ ,ഇവനെ ഈ പരുവത്തിലാക്കിയ കേമി. ..?

ഇവൻ തെറ്റ് ചെയ്തെങ്കിൽ ഇവനെ ശിക്ഷിക്കാൻ ഇവിടെ ഞങ്ങളൊക്കെയുണ്ട്,പോലീസിന്റ്റെ പണിയാരും ഏറ്റെടുക്കണ്ട. ... !!

"പോലീസിന്റ്റെ പണി ഏറ്റെടുത്തതല്ല ഷാനവാസേ.....പോലീസായതുകൊണ്ട് സ്വന്തം ജോലി ചെയ്തതാ. ....!!

മൂർച്ചയുളള ശബ്ദത്തിലതുപറഞ്ഞുകൊണ്ടാ യുവതി  ബസിൽ നിന്നിറവേ ഞെട്ടി പകച്ചു പോയ ഷാനവാസ് നൊടിയിടയിൽ കൈനീട്ടി വലിച്ചൊരു സല്യൂട്ട്  ആ യുവതിക്ക്  നൽകുമ്പോൾ അവന്റെ വിറയാർന്ന ചുണ്ടുകൾക്കിടയിലൂടെ തെറിച്ചു വീണ പേര് അവിടെയാകെ പ്രതിധ്വനിച്ചു....

''ഭദ്ര. ...!!
ഭദ്ര ഐപി എസ്...!!


ഭദ്ര Ips....3
¤¤¤¤¤¤¤¤¤¤

ഭദ്ര ഐ പി എസ് എന്ന  ഷാനവാസിന്റ്റെ  വാക്കുകൾ കേട്ടതും സ്റ്റേഷനിലെ മറ്റുപോലീസുക്കാർ  വേഗം  ഭദ്രയ്ക്ക് മുമ്പിൽ അറ്റൻഷനായി...!!

ഭദ്ര ഐ പി എസിനെ, നോക്കുന്ന പോലീസുക്കാരുടെ മുഖത്ത് തെളിഞ്ഞു കണ്ട ബഹുമാനവും ആരാധനയും  ജോസപ്പൻ ഡോക്ടറുടെ  മുഖത്ത് കൗതുകമുണർത്തി..

 ഇരുപത്തഞ്ചോ ഇരൂപത്താറോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു യുവതി. ..ആരെയും  ആഘർഷിക്കുന്ന അവളുടെ മുഖത്ത് ഇപ്പോൾ  നിറഞ്ഞു നിൽക്കുന്നത് ശാന്തതയാണ്..പക്ഷേ കണ്ണുകൾ  തീക്ഷ്ണമാണ്...!!ഒരാളുടെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങി ചെല്ലാൻ മാത്രം തീഷ്ണത അവളുടെ കണ്ണുകൾക്കുണ്ടെന്ന് ഡോക്ടർക്ക് തോന്നി. ..
 
"മാഡം. മാഡമെന്താണൊരു മുന്നറിയിപ്പുമില്ലാതെ ഈ വഴി. ..?

എസ് ഐ ഷാനവാസിന്റ്റെ  ചോദ്യത്തിനൊരു പുഞ്ചിരി മറുപടിയായി നൽകി ഭദ്ര സ്റ്റേഷനുളളിലേക്ക് നടക്കവേ, പെട്ടന്നവളുടെ കണ്ണുകൾ  ജോസപ്പൻ ഡോക്ടറിലും മക്കളിലും ഉടക്കി...,അവൾ ചോദ്യഭാവത്തിൽ ഷാനവാസിനെ നോക്കി. ..

"മാഡം ...,ഇത്  ഡോക്ടർ ജോസും  മക്കളും. .. ഇപ്പോഴത്തെ സെൻസേഷൻ ന്യൂസായ ജേക്കബച്ചൻ ലീന മിസ്സിംഗ് കേസിലെ ലീനയുടെ, ഭർത്താവാണ് ജോസ് ഡോക്ടറുടെ  മകൻ പീറ്റർ. ...
  
ഷാനവാസിന്റ്റെ  മറുപടി  കേട്ട ഭദ്ര ജോസപ്പൻ ഡോക്ടറെ ഒന്ന് സൂക്ഷിച്ച് നോക്കി. .. അപ്പോൾ  ആ  മുഖത്ത് ശാന്തത മാറി ഗൗരവ്വം നിറയുന്നത് ഡോക്ടർ കണ്ടു...

ഓകെ..ഓകെ. മനസ്സിലായ് ഷാനവാസ്.., എന്താണ് ആ കേസിന്റെ  പുരോഗതി. ..?
വല്ല തുമ്പും കിട്ടിയോടോ....?

അത് മാഡം.....,,ഷാനവാസ് മറുപടി പകുതിയിൽ നിർത്തവേ  ജോസപ്പൻ ഡോക്ടർ  വേഗം ഭദ്രയ്ക്കരികിലെത്തി...

ഇല്ല മാഡം...,,
 ഇവരിപ്പോഴും പത്രങ്ങൾ പാടുന്ന കഥയ്ക്ക്  പുറകിലാണ്.., ഞങ്ങളുടെ ലീനയൊരിക്കലും അച്ചനുമൊത്ത് ഒളിച്ചോടില്ല...!! ഞങ്ങൾക്കുറപ്പാണ് മാഡം. ..!!

   ഡോക്ടറുടെ  സംസാരം കേട്ടു നിന്ന  ഭദ്ര അദ്ദേഹത്തിന്റെ  കണ്ണുകളിലേക്ക്  സൂക്ഷിച്ച്  നോക്കി  ....പിന്നെ  മെല്ലെ പറഞ്ഞു,  നമ്മുക്ക്  കണ്ടു പിടിക്കാം  ഡോക്ടർ.., ഞാൻ കുറച്ചു ദിവസം ഇവിടെ തന്നെയുണ്ടാവും. ..കാണാം നമുക്ക്..!!

 അത്രയും പറഞ്ഞു കൊണ്ട് ഡോക്ടറുടെ പ്രതികരണത്തിനു കാത്തുനിൽക്കാതെ ഭദ്ര അകത്തേക്ക് നടന്നു. ...

മാഡം ആ ബസ്..? ഷാനവാസ്  പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു. ..

അവരെ പറഞ്ഞു വിട്ടേക്കടോ.... പിന്നെ ആ തെന്മല സുനി,അവനെയും വിട്ടേരെ..., അവനുളളത് ഞാൻ ബസിൽ വെച്ച് കൊടുത്തിട്ടുണ്ട്..!!
 
അതും പറഞ്ഞുകൊണ്ടവൾ സ്റ്റേഷനുളളിലേക്ക്  കയറി പോയി

' ഷാനവാസ് സാറെ....!!

ജോസപ്പൻ ഡോക്ടർ  ഷാനവാസിനരികിലെത്തി....

എന്താണ്  ഡോക്ടർ ..? 

 "ഈ ഭദ്ര ഐപിഎസ് ഒരു മിടുക്കിയാണോ..?

'അതെന്താ ഡോക്ടർ അങ്ങനെയൊരു ചോദ്യം. ..?
കഴിവും മിടുക്കും ഉളളവർതന്നെയാണ് കേരള പോലീസിലെ ഓരോ പോലീസുക്കാരനും.!!

"ഞാനങ്ങനെയൊരർത്ഥത്തിൽ ചോദിച്ചതല്ല ഷാനവാസ് സാറെ, അവരെ കണ്ടപ്പോൾ സാറിന്റ്റെ മുഖത്തവരോടുകണ്ട ബഹുമാനവും പേടിയും കണ്ടതുകൊണ്ട് ചോദിച്ചതാണ്...

ബഹുമാനിക്കണം ഡോക്ടരെ അവരെ..., പേടിക്കുകയും വേണം ...!!
അതെന്റ്റെ സീനിയർ ഓഫീസറായതുകൊണ്ടല്ല  .., മറിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് എന്താണ് പോലീസെന്ന് ചൂണ്ടിക്കാട്ടി കൊടുക്കാൻ തക്ക മാതൃകയാണ് ഭദ്ര മാഡം. ..!!
ആരെയും കൂസാത്ത, ഒരു വമ്പനെയും പേടിക്കാത്ത, ഏറ്റെടുത്ത കേസുകളെല്ലാം വേഗത്തിൽ തെളിയിച്ച  അവരോട് ഞങ്ങൾക്കെല്ലാം ബഹുമാനവും ആദരവും തന്നെയാണ് ...!!
മാഡം  സർവ്വീസിൽ കയറിയിട്ട് രണ്ട് വർഷം തികഞ്ഞിട്ടില്ല , പക്ഷേ തെളിയിച്ചത് വർഷങ്ങളായി തുമ്പുകിട്ടാതെ  
കിടന്ന അനേകം കേസുകളാണ്. ..!!

അപ്പോൾ ഞങ്ങളുടെ ലീന മോളെവിടെയെന്ന് മാഡം കണ്ടെത്തി തരും ല്ലേ സാറെ....?
ജോസപ്പൻ  ഡോക്ടറുടെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു ഷാനവാസിന്റ്റെ മറുപടി. ..

 ബസുക്കാരെയും സുനിയെയും പറഞ്ഞു വിടാനായ് ഷാനവാസ് അവർക്കരികിലേക്ക് പോയപ്പോൾ ഡോക്ടറും മക്കളും  തങ്ങളുടെ കാറിൽ കയറി പുറത്തേക്ക്  പോയി.... ഡോക്ടറുടെ  കാർ സ്റ്റേഷൻ വിട്ട് പോവുന്നതും നോക്കി  അകത്ത് ജനലിനരികെ നിന്നിരുന്ന ഭദ്ര  കയ്യിലിരുന്ന ഫോണെടുത്താർക്കോ ഒരു നിർദ്ദേശം  നൽക്കി , ആ സമയം  അവളുടെ  കണ്ണുകളിലൊരു തീപ്പൊരി വീണു എരിഞ്ഞു തുടങ്ങിയിരുന്നു...!

*********************

മുഖത്തും കൈയിലും പറ്റിയ മുറിവുകൾക്ക്  മരുന്നുംമേടിച്ച് ആശുപത്രിയിൽ നിന്നിറങ്ങി വരുന്ന സുനിയെ  ജോസപ്പൻ ഡോക്ടറാകെയൊന്ന് നോക്കി...

 നടക്കുമ്പോൾ നല്ല  വേദനയുണ്ടെന്നവന്റ്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു,കൂടാതെ റോഡിലേക്ക് തല ശക്തിയായി ചേർത്ത്  ഭദ്ര ഇടിച്ചതുകൊണ്ടവന്റ്റെ ഇടതുകണ്ണ് നീരുവെച്ച് വീർക്കുകയും ചുണ്ടുകൾ തടിച്ചുപൊന്തുകയും ചെയ്തിരുന്നു. ...

"ടാ. ..പീറ്ററേ  ഈ ഭദ്ര ഐ പി എസ് അത്ര ചെറിയ പുളളിയല്ലാന്ന് നിനക്ക് ഇപ്പോൾ തോന്നുന്നില്ലേ..?

 ആരെയും കൂസാതെ ,ഈ തെന്മലയിലൊരു രാജാവിനെ പോലെനടന്നിരുന്ന സുനിയെയാണവൾ ഒരു ബസിലെ ആളുകൾ മുഴുവൻ നോക്കി നിൽക്കെ മിനിട്ടുകൾക്കൊണ്ട് അടിച്ചു വീഴ്ത്തി ഈ കോലത്തിലാക്കിയത്""

 അവർ മിടുക്കിയോ, സാമർത്ഥ്യക്കാരിയോ ആരു വേണമെങ്കിലും ആയിക്കോട്ടെ ഡാഡീ....,അവരൊരു പക്ഷേ എന്റെ ലീനയെ കണ്ടത്തിതരുമായിരിക്കാം എന്നെങ്കിലും.. ,അതുമതിയോ ഡാഡീ നമ്മുക്ക്...?

 അവൾക്കെന്തു പറ്റീയെന്നറിയാതെ പിടക്കുകയാണെന്റ്റെ നെഞ്ച് കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട്...!!ഇനിയും പോലീസുക്കാരെ വിശ്വസിച്ചിരിക്കാനെനിക്ക് പറ്റില്ല..,നമ്മുടെ ആളുകൾക്കും സാധിച്ചിട്ടില്ലിതുവരെ ലീനയെവിടെ എന്ന് കണ്ടെത്താൻ,  അതുകൊണ്ട് നമ്മുക്ക് ഇപ്പോൾ സുനിയെ കൂട്ട് പിടിച്ചേ മതിയാവുകയുളളൂ ഡാഡീ....

''നീ പറഞ്ഞത് ശരിയാണ് മോനെ ,ഇനിയും  നമ്മൾ കാത്തിരുന്നാലൊരു പക്ഷേ.....,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ജോസപ്പൻ ഡോക്ടർ  വേഗം കാറിൽ നിന്നിറങ്ങി സുനിയ്ക്കരികിലേക്ക് നടന്നു. .

സുനീ. .....,,,

ആ ജോസപ്പൻ ഡോക്ടറോ ....?
എന്താ ഡോക്ടറെ....?

'നീ വന്നേ.., നിന്നോടു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്....,,

എന്തു കാര്യങ്ങൾ..?
സുനിയുടെ നെറ്റിചുളിഞ്ഞു..

'ഡോക്ടറെ ഞാൻ കുറച്ചു മുമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നല്ലോ....?

ആ...അതുതന്നെയാണ് എനിക്ക് നിന്നോടു  പറയാനും ചോദിക്കാനുമുളളത്,നീ വന്നേ...ഞാൻ പറയാം കാര്യങ്ങൾ. ..

 അവനെയും കൂട്ടി  ഡോക്ടർ  കാറിൽ കയറിയതും പീറ്റർ  കാർ മുന്നോട്ടെടുത്തു...

********************

പോലീസ് സ്റ്റേഷനുളളിലാകെയൊന്ന് കണ്ണോടിച്ചു കൊണ്ട് ഭദ്ര തന്റെ മുന്നിൽ നിൽക്കുന്ന  എസ് ഐ ഷാനവാസിനെ നോക്കി. ....

ഭദ്രയുടെ നോട്ടത്തെ നേരിടാനെന്നവണ്ണം ഷാനവാസവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി,ഒട്ടും പതർച്ചയില്ലാതെ. ..!!

"ലുക്ക്  മിസ്റ്റർ ഷാനവാസ്,, ഞാനിപ്പോൾ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങളുടെ മേലധിക്കാരിയായിട്ടല്ല ..,എവിടെയും ഞാനൊരിക്കലും ഒരു മേലധിക്കാരിയുടെ അധികാരം കാണിക്കാറുമില്ല,, സഹജോലിക്കാർ അത്രയേ ഞാൻ ചിന്തിക്കാറുളളു...

അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ഇപ്പോൾ മുതൽ  കാണുന്നതെന്റ്റെ  സുഹൃത്തായിട്ടാണ്.,,

മാഡം ..,മാഡം പറഞ്ഞു വരുന്നത്. ...?

'ഞാൻ പറഞ്ഞു വരുന്നത് വേറൊന്നുമല്ല ഷാനവാസ്, വ്യക്തമായ ലക്ഷ്യത്തോടെ, കൃത്യമായ പ്ളാനോടെ ഒരു കേസന്വേഷണത്തിനു തന്നെയാണ് ഞാനിവിടെ ഈ തെന്മലയിൽ എത്തിയത്...!!

മാഡം ..,ജേക്കബച്ചൻ മിസ്സിംഗ് കേസാണോ..?

അല്ല ഷാനവാസ്..,,
 പക്ഷേ ഇപ്പോൾ മുതലെന്റ്റെ അന്വേഷണപരിധിയിലച്ചനും ലീനാ ഡോക്ടറുമുണ്ട്.. പക്ഷേ  എന്റെ അന്വേഷണമാരംഭിക്കുന്നത് അവിടെ നിന്നല്ല. ..
അതു ഞാൻ പിന്നീട്  പറയാം,പക്ഷേ അതിനുമുൻപ്  ഷാനവാസ് ഒരു വിശ്വസ്തനായ പോലീസുക്കാരനാണോ എന്നെനിക്കറിയണം..!!
 പറയൂ ഷാനവാസ്, എനിക്ക് തന്നെ നൂറു ശതമാനം വിശ്വസിക്കാൻ പറ്റുമോ....?

പറ്റും മേഡം...!! 

ഇട്ടിരിക്കുന്ന യൂണിഫോമിനോട് നൂറു ശതമാനം നീതിപുലർത്താൻ നോക്കിയിട്ടുണ്ടിതുവരെ....!!

ആത്മവിശ്വാസത്തോടെ ഷാനവാസതു പറയുമ്പോൾ ഭദ്രയുടെ ചുണ്ടിലൊരു ചിരി  തെളിഞ്ഞു...,, ഒരുപാടർത്ഥങ്ങളൊളിഞ്ഞിരിക്കുന്നൊരു ചിരി. .

ഭദ്ര IPS __4
¤¤¤¤¤¤¤

 'മാഡം മാഡത്തിനെന്നെ പറ്റി എന്തെങ്കിലും ധാരണകളോ മുൻവിധികളോ ഉണ്ടോ...?
വിശ്വസിച്ചു കൂടെ നിർത്താൻ പറ്റാത്തൊരാളാണ് ഞാനെന്ന് എപ്പോഴെങ്കിലും മാഡത്തിന് തോന്നിയോ എന്നാണ്  എന്റെ ചോദ്യം ..?

 ഭദ്രയുടെ മുഖത്തുകണ്ട ചിരിയുടെ പൊരുൾ തേടിയൊരു നിമിഷം മനസ്സൊന്നുലഞ്ഞെങ്കിലും ഒട്ടും പതറാതെ അവരുടെ മുഖത്ത് നോക്കിയത് ഷാനവാസ് ചോദിച്ചപ്പോൾ ഭദ്ര അയാളെ ഒന്നിരുത്തി നോക്കി. ..

'സോറി മാഡം ചോദിച്ചത് തെറ്റാണെങ്കിൽ,ഒരു സുഹൃത്തിനെപോലെ എന്നെ കാണുന്നുവെന്ന് മാഡം പറഞ്ഞത് അല്പം മുമ്പാണ്, ആ ധൈര്യത്തിലാണ് ഞാൻ ഇങ്ങനെയൊരു മറുചോദ്യം ചോദിച്ചത്....

പ്രായം കൊണ്ട്  മാഡമെന്നെക്കാൾ ചെറുപ്പമാണെങ്കിലും  ഞാൻ  ഭദ്ര ഐ പി എസിനെ  മാഡമെന്ന് ഈ നിമിഷംവരെ വിളിച്ചത് ,ആർക്കും അനുകരിക്കാനും മാതൃകയാക്കാനും തക്ക വ്യക്തിത്വമാണ്  നിങ്ങളെന്നെനിക്ക് പൂർണ ബോധ്യമുളളതു കൊണ്ടു തന്നെയാണ്..!!

ഞാൻ ധരിച്ചിരിക്കുന്ന ഈ കാക്കിവസ്ത്രത്തോട് ചെറുപ്പത്തിലെനിക്ക് തോന്നിയ ബഹുമാനംകൊണ്ടു തന്നെയാണ് മുതിർന്നപ്പോൾ ഞാനിതെന്റ്റെ ദേഹത്തണിഞ്ഞത്,അന്നുമുതലിന്നോളം ഞാനതിനോട് നീതി പുലർത്തിയെന്നുതന്നെയാണ് മാഡം എന്റെ വിശ്വാസം. ..

 നെഞ്ചിൽതട്ടി ഷാനവാസതു പറഞ്ഞു നിർത്തിയ സമയത്ത് തന്നെയാണ് അയാളുടെ കണ്ണുകളിലേക്ക്  നോക്കിക്കൊണ്ട് ഭദ്രയാ ചോദ്യം ചോദിച്ചത്. ..

ജേക്കബച്ചന്റ്റെ തിരോധാനമൊരു   ഒളിച്ചോട്ടമല്ലെന്ന് നൂറ് ശതമാനം വിശ്വാസമുണ്ടായിട്ടും താനെതിനാ ഷാനവാസേ അതൊരു ഒളിച്ചോട്ടമാണെന്ന് വരുത്തി തീർത്തത്..?

ഭദ്രയുടെ പെട്ടെന്നുള്ള ചോദ്യത്തിനെന്ത് മറുപടി പറയണമെന്നറിയാതൊരു നിമിഷം ഷാനവാസവരുടെ കണ്ണുകളിലേക്ക് നോക്കി..

'മാഡം വൺ മിനിറ്റ്.'.

 ഭദ്രയോടനുവാദം വാങ്ങി ഷാനവാസ്  തന്റെ  ഓഫീസ് മുറിയിലേക്ക് നടന്നതും ഭദ്ര അയാളെ അനുഗമിച്ചു. ..

 തന്റെ ഓഫീസ്  മുറിയിലെ സേഫിനുളളിൽ രഹസ്യമായി സൂക്ഷിച്ചിരുന്നൊരു ഫയലെടുത്തയാൾ ഭദ്രയ്ക്ക് നേരെ നീട്ടി..!!

 ആ ഫയലിലൂടെ കണ്ണോടിക്കവേ ഭദ്രയുടെ മുഖം തേടിനടന്നതെന്തോ കണ്ടു കിട്ടിയതുപോലെ പ്രകാശിച്ചു..

 &&&&&&&&&&&&

ഡോക്ടർ..., നിങ്ങൾക്കെന്താണെന്നോട് പറയാനും ചോദിക്കാനും ഉളളതെന്നുവെച്ചാൽ വേഗം  ചോദിക്ക്. .

 എനിക്ക് ഇവിടെ  ഈ കാറിനുള്ളിലിങ്ങനെ അധികനേരം ഇരിക്കാൻ വയ്യ.. ദേഹമാസകലം വേദനയാണ് ..!!

അതു നീ തോന്ന്യാസം കാണിച്ചതുകൊണ്ട് ഭദ്ര മാഡം പെരുമാറിയതല്ലേടാസുനീ...

ജോസപ്പൻ ഡോക്ടറുടെ ശബ്ദത്തിലെ പരിഹാസം തിരിച്ചറിഞ്ഞ  സുനിയുടെ കണ്ണുകളിൽ പകയെരിഞ്ഞു.

 തോന്ന്യാസമെന്തെന്നവളെ  ഈ സുനി  പഠിപ്പിച്ചു കൊടുക്കും ഡോക്ടറെ....!!!
ആ പാഠം പഠിപ്പിച്ചിട്ടേ  ഭദ്ര ഐ പി എസിനെ ഈ സുനി തെന്മല യിൽ നിന്നിനി മടക്കി വിടുകയുളളു...!!

 അവന്റെ ശബ്ദത്തിലെ പകയുടെ ചൂടറിഞ്ഞ  ജോസപ്പൻ ഡോക്ടർ പീറ്ററെ ഒന്നു നോക്കി. .

അതെല്ലാം  നിങ്ങളുടെ കാര്യം സുനീ.., അതിലൊന്നും അഭിപ്രായം പറയാനല്ല ഞങ്ങൾ നിന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്, ഞങ്ങൾക്കറിയേണ്ടത്  ലീനയെ കുറിച്ചാണ്...!!

 ലീന ഡോക്ടറെ കുറിച്ച് നിങ്ങളെന്താണെന്നോട് ചോദിക്കുന്നത്..?

 നിങ്ങളുടെ വീട്ടിൽ നിന്ന് കാണാതായ ലീനഡോക്ടറെ പറ്റി എനിക്കൊന്നും അറിയില്ല. ...!!

സുനീ ...

 മുരളിച്ചപോലെ പീറ്ററിന്റ്റെ  വിളി കേട്ടപ്പോൾ സുനി  വേഗം  കാറിൽ നിന്നിറങ്ങാൻ നോക്കിയെങ്കിലും  പീറ്ററിന്റ്റെ കൈകരുത്തിലവനൊരു നിമിഷം അനങ്ങാൻ പറ്റാതെ നിന്നു. ..

'നീ എങ്ങോട്ടാണെടാ ഇത്ര തിരക്കിട്ടിറങ്ങി പോവുന്നത്..? ഞങ്ങൾ ചോദിച്ചതിനുത്തരം പറഞ്ഞിട്ട് നീ പോയാൽ മതി. ..!!

ദേ .., പീറ്റർ ഡോക്ടറെ കാര്യം സുനി ഗുണ്ടയൊക്കെ തന്നെയാണ്, പക്ഷേ ഇന്നേവരെ  തേക്കിൻ തോട്ടം തറവാട്ടിലേക്ക് സുനിയുടെ ഒരു നോട്ടം പോലും വെറുതെ പതിഞ്ഞിട്ടില്ല. ..!!
ലീന ഡോക്ടർ എവിടെയാണെന്ന് എനിക്ക് അറിയില്ല.. 

ഡോക്ടറും പളളീലച്ചനും ഒളിച്ചോടിയതാണെന്ന് ഈ നാടുമുഴുവൻ വാർത്ത  പരന്നത് നിങ്ങളും കേട്ടതല്ലേ....?

ആദ്യമെല്ലാം കേട്ടതൊരു കെട്ടുക്കഥയാണെന്ന് വിശ്വസിച്ച നമ്മുടെ നാട്ടുക്കാരിൽ ചിലർ തന്നെയിപ്പോൾ അതാണ് സത്യമെന്ന് വിശ്വസിച്ചു തുടങ്ങിയിട്ടുണ്ട്.., അപ്പോൾ പിന്നെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെ നിങ്ങളെന്തിനാണ് ആ പേരും പറഞ്ഞ് തടഞ്ഞു വെച്ചിരിക്കുന്നത്....?

നാട്ടുകാർ എന്തൊക്കെ വിശ്വസിച്ചു, എന്തൊക്കെ പറയുന്നു എന്നതൊന്നും ഞങ്ങൾക്കറിയണ്ട സുനീ. ..ഈ തെന്മലയിലൊരീച്ച പോലും നീയും നിന്റ്റെ കൂട്ടാളികളുമറിയാതെ പറക്കില്ല..!!

അതുകൊണ്ട്..? ഞങ്ങളാണ് ലീന ഡോക്ടറെ തട്ടിക്കൊണ്ടുപോയതെന്നാണോ പീറ്റർ സാറുപറയുന്നത്...?
ഞങ്ങൾക്കെന്താ ഡോക്ടറെ അതിന്റെ ആവശ്യം. ..?

നിങ്ങൾ ലീനയെ തട്ടിക്കൊണ്ടു പോയെന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ സുനീ. ..?

പിന്നെ. ..!!

ഞങ്ങൾക്ക് വേണ്ടതു നിന്റ്റെ സഹായമാണ് സുനീ...!!

എന്റെ സഹായമോ.? എങ്ങനെ..? എന്തിന്..? 

സുനീ., പത്രങ്ങളും നാട്ടുക്കാരും പറയുന്നതൂപോലെ ഞങ്ങളുടെ ലീന അച്ചനൊപ്പം ഒളിച്ചോടിയിട്ടില്ല അതു ഞങ്ങൾക്കുറപ്പാണ്..!!

അതെന്തുറപ്പാണ് ഡോക്ടറെ....?
ലീന ഡോക്ടറും  അച്ചനും തമ്മിൽ അരുത്താത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് തെളിവുസഹിതം  പത്രക്കാരു പറഞ്ഞിട്ടുണ്ടല്ലോ..?.മാത്രമല്ല നിങ്ങൾ അന്വേഷിക്കുന്നത് ലീന ഡോക്ടറെ മാത്രമാണ്, ജേക്കബച്ചനെ കണ്ടെത്തിയാലും ലീന ഡോക്ടറെ കിട്ടുമല്ലോ....?

ജേക്കബച്ചനെ കിട്ടിയാൽ ലീനയെ കിട്ടുമെന്ന വിശ്വാസം ഞങ്ങൾക്കില്ല സുനീ..
 ലീന ജേക്കബച്ചന്റ്റെ കൂടെയില്ല അതു ഞങ്ങൾക്കുറപ്പാണ്....!!

അതു പിന്നെ ഡോക്ടറെ......

സുനീ  ...നീ കൂടുതൽ ഒന്നും അന്വേഷിക്കാൻ നിൽക്കണ്ട നീ ചെയ്യേണ്ടത് ഇത്ര മാത്രമാണ്, നിന്റ്റെയും നിന്റ്റെ കൂട്ടുക്കാരുടെയും സ്വാധീനമുപയോഗിച്ച്  ലീനയെവിടെ എന്ന് കണ്ടെത്തി തരുകയെന്നത് മാത്രം...അവളീ തെന്മല വിട്ടു പോയിട്ടില്ല ..അതു ഞങ്ങളുടെ ഉറപ്പ്...!!

 അവളെ നീ കണ്ടെത്തി തന്നാൽ  നീ ചോദിക്കുന്നതെന്തും നിനക്ക് ഞങ്ങൾ തന്നിരിക്കും. ...ഉറപ്പ്. .!!

അല്ല അപ്പോൾ ജേക്കബച്ചൻ.....!!

ഛീ. ..നിർത്തെടാ ...!!
നിന്നോടു പറഞ്ഞത് മാത്രം നീ ചെയ്യുക. ..അച്ചനെ വേണമെങ്കിൽ പോലീസുക്കാരു കണ്ടെത്തിക്കൊളളും...!!

പെട്ടെന്ന്  ജോസപ്പൻ ഡോക്ടറുടെ ശബ്ദം ഉയർന്നപ്പോൾ സുനി അമ്പരപ്പോടെ  ഡോക്ടറെ നോക്കി. 

"പിന്നെ വേറെ ഒരു കാര്യം നമ്മൾ തമ്മിലീ കൂടിക്കാഴ്ച ഉണ്ടായത് പുറത്തു വേറൊരാളറിയരുത്    പ്രത്യേകിച്ച് 
എന്റെ മകൻ ഫിലിപ്പ്  അറിഞ്ഞാൽ.....!!

പാതിയിൽ പറഞ്ഞു നിർത്തിയ ജോസ് ഡോക്ടറെ പകച്ചു നോക്കിയ തെന്മല സുനി ഞെട്ടിപ്പോയി ,കാരണം തെന്മലക്കാർക്ക് പരിചിതനായിരുന്ന ഡോക്ടർ ജോസപ്പന്റ്റെ  പുതിയ ഒരു മുഖമായിരുന്നു അവനവിടെ കണ്ടത്. ..!!

വെറിപൂണ്ട ചെന്നായുടെ മുഖമായിരുന്നു ജോസപ്പൻ ഡോക്ടർക്കും മകൻ പീറ്ററിനുമപ്പോൾ..!!

~~~~~~~~~~~~~~~

 ആരെയോ കാത്തെന്നെ പോലെ ഭദ്ര മാഡം  നിൽക്കാൻ തുടങ്ങിയിട്ടിപ്പോഴേറെ നേരമായിരിക്കുന്നു....
താൻ  നീട്ടിയ ഫയൽ നോക്കിയ ഭദ്രമാഡം കൂടുതൽ ഒന്നും പറയാതെ തന്നെയും കൂട്ടി സ്റ്റേഷനിൽ നിന്നീ മലചെരുവിലേക്ക് പോന്നപ്പോൾ ആദ്യം മനസ്സിലാകാംഷയായിരുന്നു..

പക്ഷെ ഒന്നും മിണ്ടാതെയുളള ഈ കാത്തിരിപ്പ് അതാർക്കു വേണ്ടിയാണ്. ..?

താൻ നൽകിയ ഫയലിൽ മാഡം തിരഞ്ഞു വന്നതെന്തോ ഉണ്ട് അതു തീർച്ച....പക്ഷെ  അതെന്താണ്...?

ഉത്തരംകിട്ടാത്തനേകം ചോദ്യങ്ങൾ ഷാനവാസിന്റ്റെ മനസ്സിലുയരവേ പെട്ടെന്ന് മലചെരുവിലൂടൊരു  കാർ അവർക്കരികിലായ് വന്നു നിന്നു..

ഡി ജി പി.....ദേവദാസ്. .

കാറിൽ നിന്നിറങ്ങി വന്ന  ഡി ജി പി ദേവദാസിനെ കണ്ടപ്പോൾ ഒരു നിമിഷം അമ്പരന്നു നിന്ന ഷാനവാസ് വേഗം തന്നെ  അദ്ദേഹത്തിന് സല്യൂട്ട് നൽകി ഒപ്പം  ഭദ്രയും. ..

ഡി ജി പിയുടെ കൂടെ  കാറിൽ നിന്നിറങ്ങിയ വേറെ രണ്ടു  പേർ ആരെല്ലാമാണെന്ന് ഷാനവാസ് വേഗം തിരിച്ചറിഞ്ഞു. ...സിഐ രാജീവനും ടൗൺ സ്റ്റേഷൻ എസ് ഐ  ഗിരീഷും   
 ഇവരെല്ലാവരുമെന്താണിവിടെ...?

എന്താ ഷാനവാസേ താൻ പേടിച്ചു പോയോ ഞങ്ങളെ കണ്ടിട്ട്. ..?
താൻ ഭയക്കുകയയൊന്നും വേണ്ടെടോ..ഷാനവാസിന്റ്റെ മുഖത്തെ പരിഭ്രമം കണ്ടു ദേവദാസ് ചിരിച്ചു. .

അതു സാർ ഞാൻ ....

എന്താ ഭദ്രേ താൻ ഷാനവാസിനോട് കൂടുതൽ വിവരങ്ങൾ ഒന്നും പറഞ്ഞിട്ടില്ലേ..? 

ഇല്ല സാർ, സാറുവരട്ടെയെന്ന് കരുതി. ..

ലുക്ക് ,ഷാനവാസ്  ഇതു നാളെ നമ്മുടെ സംസ്ഥാനത്തെ തന്നെ പിടിച്ചു കുലുക്കിയേക്കാവുന്നൊരു പ്രമാദമായ കേസ് അന്വേഷിക്കുന്ന   സംഘമാണ് .. ഇതിന്റെ ചുമതല ഭദ്രയ്ക്കാണ്  രാജീവനും   ഗിരീഷുമാണ് ഭദ്രയെ അസിസ്റ്റ് ചെയ്യുന്നത്..!!

 ഈ കേസിന്റ്റെ തുടരന്വേഷണത്തിന് ഏറ്റവും വിശ്വസ്തനായൊരാളെ ഈ തെന്മലയിൽ നിന്നു തന്നെ ഞങ്ങൾക്ക് വേണമായിരുന്നു...ഒരു വ്യക്തിയോടും  കൂറുപുലർത്താത്ത ,ഇട്ട യൂണിഫോംമിനോട് നൂറു ശതമാനം നീതി പുലർത്തുന്ന ഒരാളെ...!!

  ഷാനവാസെത്രത്തോളം വിശ്വസ്തനാണെന്ന് ആദ്യം ഭദ്രയ്ക്കൊരു സംശയം ഉണ്ടായിരുന്നു  അതാണ് ഭദ്ര തന്നെ ഒന്ന്  കുഴക്കിയത്..പക്ഷേ  ജേക്കബച്ചന്റ്റേതൊരു ഒളിച്ചോട്ടമല്ലെന്ന് മനസ്സിലാക്കിയിട്ടും ആ വിഷയം  പുറത്ത് വിടാതെ താൻ പത്രമാധ്യമങ്ങളുടെ ശ്രദ്ധ  മാറ്റി വിട്ട രീതി കണ്ടപ്പോൾ ഭദ്ര ഉറപ്പിച്ചു താൻ ഞങ്ങൾക്ക് വിശ്വസ്തനാണെന്..!!

ജേക്കബച്ചനെ പറ്റി താൻ മറിച്ചൊരു വിവരണമാണ് പത്രങ്ങൾക്ക് നൽകിയെങ്കിൽ ഈ കേസിന്റെ  ഗതി ആകെ മാറിയേനെ ഒരു പക്ഷേ നമ്മൾ ലക്ഷ്യ സ്ഥാനത്ത് എത്തുകയുമില്ല...പക്ഷേ  ഷാനവാസ് താൻ അറിഞ്ഞോ അറിയാതെയോ ഞങളെ സഹായിച്ചു, അതുകൊണ്ട്    ഇപ്പോൾ മുതൽ താനും ചേരുകയാണിവരുടെ കൂടെ ഒരു വലിയ കേസ് തെളിയിക്കാൻ...!!

ഡിജിപിയുടെ വാക്കുകൾ  കേട്ടു  നിൽക്കുമ്പോഴും അവരന്വേഷിക്കുന്ന കേസെന്താണെന്ന്  ഷാനവാസിനു  പൂർണമായും  മനസ്സിലായില്ല,
ഒന്നറിയാം അവരുടെ അന്വേഷണം അതു  ജേക്കബച്ചനെ ചുറ്റിപ്പറ്റിയാണ്. ..!!

 കാണാതാവുന്നതിന്റ്റെ തലേ ദിവസം  ജേക്കബച്ചൻ സ്റ്റേഷനിൽ വന്നു തന്നെ  കണ്ടിരുന്നു. . പള്ളിയോട് ചേർന്ന് അച്ചനും സഭയും നടത്തിക്കൊണ്ടു പോവുന്ന അനാഥാലയത്തിന്റ്റെ കാര്യം പറയാൻ,ആരുമില്ലാത്ത അവിടത്തെ അന്തേവാസികൾക്കൊരു തുണയായ് സാറുവേണമെന്നച്ചൻ പറഞ്ഞപ്പോൾ ആ മുഖം ആകെ പരിഭ്രാന്തമായിരുന്നു...!!

അച്ചനാരെയോ ഭയപ്പെടുന്ന പോലെ...!!

കൂടുതൽ ചോദ്യങ്ങൾക്കുത്തരം തരാതെ ഒരുപാടു ചോദ്യങ്ങളവശേഷിപ്പിച്ചു  മടങ്ങി പോയ അച്ചനെ  നേരം പുലർന്നപ്പോൾ മുതൽ കാണാനില്ലായെന്നെ വാർത്ത തന്നെ അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു  കാരണം അച്ചനൊപ്പം കാണാതായത് സ്ഥലത്തെ ഒരു വനിതാ ഡോക്ടറെ കൂടിയായിരുന്നു...!!

 അച്ചൻ എന്തൊക്കെയോ രഹസ്യങ്ങൾ മറയ്ക്കുന്നതുപോലെ തനിക്ക് തോന്നിയിരുന്നു ..അവയെന്തെന്ന് അച്ചനെ കണ്ട് ചോദിക്കാനിരുന്നപ്പോഴാണ്  ആ കാണാതാവൽ...അതൊരു  വെറും കാണാതാവല്ലല്ലാന്നും അതിന്റെ പുറകിലെന്തോ രഹസ്യം ഉണ്ടെന്നും തോന്നിയത് കൊണ്ടാണ് വിവരങ്ങൾ എല്ലാവരിൽ നിന്നും മറച്ചു വെച്ചതും ഭദ്ര മാഡം ചോദിച്ചപ്പോൾ എല്ലാം തുറന്നു പറഞ്ഞതും.

  ഒരു  കാര്യമുറപ്പാണ് കണ്ടു പിടിക്കാനുളളതെന്തായാലും അതീ  നാടിനെ ഞെട്ടിക്കും  തീർച്ച.. . ....!!

 എന്നാലും എന്തായിരിക്കും  ഭദ്ര മാഡം അന്വേഷിക്കുന്നത്...?
അതൊരിക്കലും അച്ഛന്റെ മിസ്സിംഗ്  മാത്രമല്ല. ..

 
ഷാനവാസ് ....

 ഭദ്ര മാഡത്തിന്റ്റെ ശബ്ദം കേട്ട് ഷാനവാസ്  ചിന്തയിൽ നിന്നുണർന്ന്  അവരെ നോക്കി. 

    ഷാനവാസ്  തന്റെ മനസ്സിലിപ്പോൾ അനേകം  സംശയങ്ങൾ ഉണ്ട്. .ഞങ്ങളുടെ മനസ്സിലുളളതു പോലെ.... അല്ലേ...?

അത് മാഡം,എനിക്ക് ഇപ്പോഴും മനസ്സിലാക്കാൻ പറ്റിയിട്ടില്ല  മാഡമന്വേഷിക്കുന്ന  കേസെന്താണെന്ന്...?

"ഷാനവാസ് 
ഞാനീ തെന്മലയിലെത്തിയത് ജേക്കബച്ചൻ നൽകിയൊരു പരാതിയുടെ അടിസ്ഥാനത്തിലാണ്...അതൊരു വെറും പരാതിയല്ല  ഒന്നിനോടൊന്ന്  ബന്ധപ്പെട്ട് കിടക്കുന്ന അനേകം  രഹസ്യങ്ങളുടെ ചുരുളഴിക്കാൻ  പോന്നൊരു  പരാതി. ...!!

 പെട്ടെന്നൊരുനാൾ വന്നന്വേഷിക്കാൻ പറ്റിയൊരു പരാതിയല്ലായിരുന്നു അദ്ദേഹം എനിക്ക് നൽകിയത്...അതുകൊണ്ട് തന്നെ  എനിക്ക് ഡി ജി പി സാറിൽ നിന്നും അനുവാദം വാങ്ങേണ്ടതുണ്ടായിരുന്നു അതാണ് ഞാനല്പം  താമസിച്ചത്...!!

മാഡം ,മാഡമിനിയും പറഞ്ഞില്ല അച്ചൻ തന്ന പരാതിയെന്താണെന്ന്..?

ഷാനവാസിന്റ്റെ ആകാംക്ഷയോടെുളള  ചോദ്യം  കേട്ട് ഭദ്രയൊരു നിമിഷം ചിന്തയിലാണ്ടൂ.

 ഷാനവാസ്  അച്ചൻ നൽകിയ  പരാതി  എന്താണെന്ന് വെച്ചാൽ...

ഭദ്ര ഷാനവാസിനൊരു  മറുപടി നൽകാൻ തുടങ്ങുമ്പോഴായിരുന്നു  മലച്ചെരിവിലൂടൊരു ബുള്ളറ്റ് അവരെ ലക്ഷ്യമാക്കി വരുന്നവരുടെ അടുത്ത് നിർത്തിയത്..

 ബുള്ളറ്റിൻ നിന്നിറങ്ങിയ ആളെ ഷാനവാസ് തിരിച്ചറിഞ്ഞു. ..ഭദ്ര മാഡത്തിനൊപ്പം ഏതു കേസ് തെളിയിക്കാനും കൂടെയുണ്ടാവാറുളള  പ്രശസ്ത പത്ര റിപ്പോർട്ടർ  ഹരികുമാർ. .. !!
 

എന്തായി ഹരികുമാർ  പോയ കാര്യം ...?
കൂടുതൽ വിവരങ്ങളെന്തെങ്കിലും...?
ദേവദാസൻ ചോദിച്ചു 

"മാഡത്തിന്റ്റെ ഊഹങ്ങൾ ശരിയാണെന്നു തോന്നുന്നു  സാർ....,
ജേക്കബച്ചന്റ്റെ നീക്കങ്ങൾ മണത്തറിഞ്ഞാരോ അച്ചനെ അപായപ്പെടുത്തിയിരിക്കുന്നുവെന്ന്  വിശ്വസിക്കേണ്ടിയിരിക്കുന്നു..!!

 മാഡം ഇവർ പറയുന്നത്. ..?

യെസ് , ഷാനവാസ്. ..ജേക്കബച്ചൻ ഇപ്പോൾ  ജീവനോടെയുണ്ടെന്ന് പോലും കരുതാൻ നമ്മുക്ക്  പറ്റില്ല ..ശത്രുക്കൾ അദ്ദേഹത്തെ ഇല്ലാതാക്കിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു...!!

മാഡം....
 മാഡമെന്താണീ പറയുന്നത്. ..?

ഞാൻ പറയുന്നത് തന്നെയാണ്  ഷാനവാസേ സത്യം...! പക്ഷേ അതുതെളിയിക്കണമെങ്കിൽ നമ്മളാദ്യം കണ്ടെത്തേണ്ടത് ഡോക്ടർ  ലീനയെ ആണ്,കാരണം  ജേക്കബച്ചൻ തന്ന  പരാതിയിലെ  വില്ലൻ കഥാപാത്രങ്ങളിലൊരാളാണ് തേക്കിൻ തോട്ടത്തിലെ ഡോക്ടർ  ലീന....!!

 ജോസപ്പൻ ഡോക്ടറുടെ മരുമകൾ ലീനാപീറ്റർ...!!

ലീനയുടെ  പേര് പറയുമ്പോൾ ഭദ്രയുടെ കണ്ണുകൾ  വൈരപ്പൊടി വീണതുപോലെ പക കൊണ്ട് ചുവന്നിരുന്നു...!!

ഭദ്ര Ips-5
¤¤¤¤¤¤¤¤¤

 ''ഭദ്ര മാഡം മാഡമെന്താണ് പറഞ്ഞത് , ജേക്കബച്ചൻ തന്ന പരാതിയിലെ വില്ലന്മാരിലൊരാൾ ലീന ഡോക്ടർ ആണെന്നോ....?

ഒരിക്കലും അങ്ങനെ വരില്ല മാഡം,ഒന്നുകിൽ അച്ചനു തെറ്റുപറ്റി,, അല്ലെങ്കിൽ അച്ചൻ മാഡത്തെ  തെറ്റിദ്ധരിപ്പിച്ചു. ..

ഫോർ  വാട്ട്  ഷാനവാസ്...!!
 
ഞാനിന്നേവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളെ പറ്റി അച്ചനെന്തിനെന്നെ തെറ്റിദ്ധരിപ്പിക്കണം...?

പിന്നെ ഒരാൾ വന്നു മറ്റൊരാളെ പറ്റി എന്തെങ്കിലും പറയുന്നതു കേട്ട് അതിന്റെ പുറകെ ഇടവും വലവും നോക്കാതെ ഇറങ്ങി  തിരിക്കുന്നവരാണോ ഷാനവാസേ നമ്മൾ പോലീസുകാർ....?

ഭദ്രയുടെ ചോദ്യങ്ങൾക്ക്  മുമ്പിൽ നിശബ്ദനായ് നിൽക്കുമ്പോഴും ലീന ഡോക്ടറെ പ്രതിസ്ഥാനത്ത് സങ്കൽപിക്കാൻ ഷാനവാസിനായില്ല. .. പക്ഷേ അച്ഛന്റെ പരാതി. ...?

ഷാനവാസ്. ....,,,

സിഐ രാജീവ് ഷാനവാസിനരികിലെത്തി...

''തന്നെ പോലെ തന്നെ ലീന ഡോക്ടറുടെ കാര്യം ആദ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കു പറ്റിയിരുന്നില്ല, പക്ഷേ സത്യമിതാണ് ഷാനവാസ്. ..!!

രാജീവ് സാർ,  ഈ തെന്മലയിൽ ഞാനെത്തിയിട്ട്  ഏതാനുംവർഷങ്ങളേ ആയുളളു  പക്ഷേ എനിക്കറിയാം ഈ തെന്മലയെ ഇന്നത്തെ   പുരോഗതയിലെത്തിച്ചതിൽ തേക്കിൻ തോട്ടംക്കാരുടെ പങ്കെത്രെ വലുതാണെന്ന്...!! 
നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവൻവരെ കൊടുക്കുന്നവരാണ് ജോസപ്പൻ ഡോക്ടറും മക്കളും.!!
എന്നിട്ടാ വീട്ടിലൊരാളിങ്ങനെ എന്ന് പറഞ്ഞാൽ. ...?

ഷാനവാസ്...!!

 ഷാനവാസിന്റ്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ  ഭദ്രയുടെ ശബ്ദം അവന്റെ വാക്കുകളെ കീറിമുറിച്ചുയർന്നു..

  " ഷാനവാസ് ..,തന്റ്റെ ഈ തേക്കിൻ തോട്ടംക്കാര് നാട്ടുകാർക്ക് വേണ്ടി ജീവൻ കൊടുക്കുമോ അതോ നാട്ടുകാരുടെ ജീവനെടുക്കുമോ എന്നെല്ലാം നമ്മളിനി കണ്ടു പിടിക്കണം അറിയുമോ തനിക്ക്..? 

മാഡം....!!

അതേടോ ..,, ജേക്കബച്ചന്റ്റെ പരാതിയിൽ ഡോക്ടർ  ലീനയുടെ പേരിനൊപ്പം തന്നെ  എഴുതി ചേർക്കപ്പെട്ട പേരുകൾ തന്നെയാണ് ജോസപ്പൻ ഡോക്ടറുടെയും മക്കളുടെയും. ..! !

ഭദ്രയുടെ വാക്കുകൾ കേട്ട്  ഷാനവാസ് അവരെയെല്ലാം മാറി മാറി നോക്കി. ..

"വിശ്വസിക്കാൻ പ്രയാസമുണ്ടല്ലേ ഷാനവാസ്..? 
പക്ഷേ സത്യം അതാണ്,അതു ബോധ്യപ്പെട്ടത്തിനു ശേഷമാണ് ഈ കേസിന്റെ ചുമതല ഞാൻ  ഭദ്രയ്ക്ക് നൽകിയത്. ..

ഒരു എസ് ഐ ആയ തനിക്ക് പോലും ഡോക്ടറുടെ കുടുംബത്തെ മോശക്കാരായി കാണാൻ വയ്യെങ്കിൽ ഈ നാട്ടുകാരുടെ കാര്യമോ....?
അവർക്കറിയില്ല ഷാനവാസ്, നന്മയുടെ മുഖംമൂടിയണിഞ്ഞ്  അവരെ ചതിക്കുകയാണീ ഡോക്ടറെന്ന്...!!

പെട്ടെന്നൊരുനാൾ നമ്മളത് പറഞ്ഞാൽ  നമ്മുടെ വാക്കുകൾ ഇവരാരും തന്നെ  മുഖവിലക്കെടുക്കില്ല,നമുക്ക് നമ്മുടെ അന്വേഷണം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായുംവരും, അതുകൊണ്ട് ബീ കെയർ ഫുൾ....!!

എല്ലാ തെളിവും നമ്മുടെ കയ്യിൽ കിട്ടിയതിന് ശേഷം മാത്രമേ  നമ്മുടെ ഭാഗത്ത് നിന്നൊരു നീക്കം തേക്കിൻ തോട്ടംക്കാർക്കെതിരെ ഉണ്ടാവാൻ പാടുകയുളളു...അതുവരെ ജേക്കബച്ചന്റ്റെ മിസ്സിംഗ് അന്വേഷിക്കുന്ന സംഘം മാത്രമാണ് നിങ്ങളിവിടെ.... !!

ആർ യൂ ഗോഡിറ്റ്  വാട്ട് ഐയാം സെഡ്...? 

യെസ്  സാർ...

 എല്ലാവർക്കും ഒപ്പം  ഡി ജി പിയുടെ ഓർഡറിനനുസരിച്ച് നിൽക്കുമ്പോഴും ഷാനവാസിന്റ്റെ  മനസ്സിൽ ഒരു ചോദ്യം ബാക്കിയായിരുന്നു..,എന്തു ചെയ്തിട്ടാണ് ഡോക്ടറുടെ കുടുംബത്തിനെതിരെ ജേക്കബച്ചൻ പരാതി  നൽകിയത്. ..?

രാജീവ് സാർ. ...,,

എന്താണ്  ഷാനവാസേ....?

എനിക്കൊരു കാര്യം അറിഞ്ഞാൽ. .....

 "ഡോക്ടർ  ജോസപ്പനും കുടുംബവും എങ്ങനെ  അച്ചന്റെ പരാതിയിൽ വന്നുവെന്നല്ലേ....?
അച്ചൻ തന്ന പരാതി എന്താണെന്നല്ലേ...?  ഭദ്ര ചോദിച്ചു 

അതെ മാഡം..,,

  "അച്ചന്റെ കീഴിൽ സഭനടത്തി കൊണ്ട് പോവുന്ന അനാഥാലയത്തെ പറ്റി ഷാനവാസിനറിയാമല്ലോ..?

അറിയാം  മാഡം...  '

 ആ അനാഥാലയത്തിലെ പ്രായപൂർത്തിയായ പെൺകുട്ടികളെ  ലീന ഡോക്ടർ  വിദേശത്തുളള  അവരുടെ ഹോസ്പിറ്റലിൽ  ജോലിയ്ക്കായ് തിരഞ്ഞെടുത്തയച്ചിരുന്നു ,യാതൊരു  ഉപാധികളുമില്ലാതെ എല്ലാ ചിലവും ഏറ്റെടുത്ത് കൊണ്ടൊരു സഹായമെന്ന നിലയിൽ. ..!!

"അതുംഅറിയാം മാഡം...,,അവരുടെ  ജോലിക്കാവശ്യമായ  പേപ്പറുകൾ പലതും ശരിയാക്കി നൽകിയത് സ്റ്റേഷനിൽ നിന്ന് ഞാനാണ്, അതിനെന്താണ് മാഡം ..?

ഷാനവാസ്  വെയ്റ്റ്...!! 

ഭദ്രയുടെ ശബ്ദം ഉയർന്നു. ..

"അങ്ങനെ നിങ്ങളെല്ലാവരും കൂടി ചേർന്ന് ഇവിടെ നിന്ന് വിദേശത്തേക്ക് ജോലിക്കയച്ച എത്ര പെൺകുട്ടികൾ തിരിച്ചു നാട്ടിലെത്തിയെന്ന് നിങ്ങളാരെങ്കിലും എപ്പോഴെങ്കിലും  അന്വേഷിച്ചിട്ടുണ്ടോ ഷാനവാസ്. ..? 
ഭദ്രയുടെ ശബ്ദം കനത്തിരുന്നു അതു ചോദിക്കുമ്പോൾ...

മാഡം. അത്..

ഇല്ല  ഷാനവാസ്...!! നിങ്ങളെന്നല്ല ,ആരും അവരെ പറ്റി  അന്വേഷിച്ചിട്ടില്ല...!!

"ഇവിടെ നിന്ന് അതായത് ജേക്കബച്ചന്റ്റെ മാത്രം അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് ജോലിക്കെന്നും പറഞ്ഞു കയറ്റി വിട്ടത് കഴിഞ്ഞ നാലുകൊല്ലത്തിനുളളിൽ പതിനൊന്ന് പേരെയാണ്, അറിയാമോ...?

പക്ഷേ അവരിൽ തിരിച്ചിങ്ങോട്ടു തന്നെ വന്നിരിക്കുന്നത് ആകെ നാലുപേർ  ആണ് ഷാനവാസേ...,, ആ വന്നവരാകട്ടെ ഇപ്പോൾ ജീവിച്ചിരിപ്പില്ല ...! !

ഭദ്ര മാഡം...!!

അതെ ഷാനവാസേ... അതുതന്നെയാണ് സത്യം. ..ആ പെൺകുട്ടികളെല്ലാം ഇവിടെ  നാട്ടിലെത്തി  ഒന്നോരണ്ടോമാസങ്ങൾക്കുള്ളിൽ  മരണപ്പെട്ടു. ..രണ്ട് പേർ മരണപ്പെട്ടത്  പനി മൂർച്ഛിച്ചതിനെതുടർന്നാണെങ്കിൽ മറ്റു രണ്ട് പേർ മരിച്ചത് വാഹനാപകടത്തിലാണ്...!!

ഇതുകൊണ്ടും തീർന്നില്ല ഷാനവാസ്,   തിരിച്ചു  നാട്ടിലേക്ക് വരാതെ വിദേശത്ത് തന്നെ ജോലിയിൽ തുടരുകയാണെന്ന്  ജേക്കബച്ചനെ വിളിച്ചു പറഞ്ഞ ആ ബാക്കി ഏഴു  പെൺകുട്ടികളും നാട്ടിലേക്ക് അവിടെ നിന്ന് വിമാനം കയറിയിട്ടുണ്ട്...!!

 അവരിവിടെ എയർപോർട്ടിൽ വന്നിറങ്ങിയതിന് തെളിവുകളും ഉണ്ട്...!!
പക്ഷേ, പിന്നീടവരെവിടെ പോയെന്ന് കണ്ടെത്താൻ അച്ചനോ നമ്മുക്കോ പറ്റിയിട്ടില്ല..!!

 കണ്ടെത്തണം നമ്മളിനി  അവരെവിടെയെന്നത്..!!

പിന്നെയും വേണം നമ്മുക്ക്  തെളിവുകൾ  ഓരോന്നായി.. .

മാഡം ഇതിന്റെ എല്ലാം പുറകിൽ തേക്കിൻ തോട്ടംക്കാരാണെന്ന് അച്ചൻ വിശ്വസിക്കാൻ കാരണം എന്താണ്. ..?അതു മാത്രമല്ല ഇങ്ങനെ ഒരു സംശയമുളളതായോ, അല്ലെങ്കിൽ  ആ കുട്ടികളെ കാണാതായതിനെ  പറ്റിയോ ഒരു പരാതിയും അച്ചനിതുവരെ  എവിടെയും നൽകിയിട്ടില്ല...,, പിന്നെ പെട്ടെന്ന് എങ്ങനെ ഇങ്ങനെ ഒരു സംശയം അച്ചനുണ്ടായ്  മാഡം....?

"ഷാനവാസ്. ..യുവർ ക്വസ്റ്റ്യൻ  ഈസ്  കറക്ട്,,ഈ ഒരു സംശയം  ഞങ്ങൾക്കും  തോന്നിയിരുന്നു.പക്ഷേ ആരെയോ അച്ചൻ ഭയപ്പെടുന്നു എന്ന് തോന്നിയതുകൊണ്ടുതന്നെ അന്നച്ചനെ കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു ബുദ്ധിമുട്ടിച്ചില്ല...

അച്ചൻ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞിട്ട് മതി  ബാക്കി  ചോദ്യങ്ങൾ  എല്ലാമെന്ന് ദേവദാസ് സാറു പറഞ്ഞപ്പോൾ  അച്ചനെ ഞങ്ങൾ ഒഴിവാക്കി. .. 

 ഒന്നു ഞങ്ങൾക്കുറപ്പായ് ഷാനവാസ്  ജേക്കബച്ചൻ പറഞ്ഞതെല്ലാം  സത്യമാണെന്ന്. ..!! കൂടുതൽ എന്തെങ്കിലും ചോദിക്കാൻ അച്ചനും ഇല്ല ഇവിടെ ഇപ്പോൾ. ..!!
ഇനി അച്ചനെ ജീവനോടെ കാണാമെന്ന പ്രതീക്ഷയുമില്ല,, കാരണം അച്ചൻ തിരികൊളുത്തിയിരിക്കുന്നതൊരു വലിയ കേസിനാണ്., ഏതെല്ലാം ഉന്നതരുടെ ശിരസാണ്  ഇതിന്റെ പിന്നിലെന്നറിയാവുന്ന അച്ചനെ  അവരാരുംജീവനോടെ വെയ്ക്കില്ല..!!

ഭദ്രപറഞ്ഞു നിർത്തുപ്പോഴും കേട്ട  കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ഷാനവാസവരെ  പകച്ചു നോക്കി. ..

ഈ തെന്മലയിൽ ഇങ്ങനെ എല്ലാം നടന്നിരുന്നോ താനറിയാതെ..?
അയാളുടെ  കണ്ണുകളിൽ അവിശ്വാസം തെളിഞ്ഞു നിന്നു 

എന്താണ് ഷാനവാസേ ,തന്റ്റെ മനസ്സിലിനിയും സംശയങ്ങൾ ബാക്കി ഉണ്ടോ...?

 ഷാനവാസിന്റ്റെ മുഖഭാവം ശ്രദ്ധിച്ച  ടൗൺ എസ് ഐ ഗിരീഷ് ചോദിച്ചു. ..

അത് ഗിരീഷ്  എനിക്ക് ഒരു  സംശയം കൂടി  ബാക്കിയുണ്ട്. ..

എന്താണ് ഷാനവാസേ തന്റ്റെ മനസ്സിൽ ഇനിയും അവശേഷിക്കുന്ന സംശയം...?

തനിക്ക് ഇനിയും  തേക്കിൻ തോട്ടംക്കാരുടെ മേലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല അല്ലേ..?

അതു ചോദിക്കുമ്പോൾ ഭദ്രയുടെ കണ്ണുകൾ  കുറുകിയിരുന്നു...

''വിശ്വാസത്തിന്റ്റെ അല്ല മാഡം  ഇത്തരമൊരു കേസിന്റെ അന്വേഷണവുമായ് മുന്നോട്ട്  പോവുമ്പോൾ മനസ്സിൽ സംശയങ്ങൾ ഒന്നും തന്നെ അവശേഷിക്കാൻ പാടില്ല എന്ന് എനിക്ക് നിർബന്ധം ഉണ്ട്   അതുകൊണ്ടാണ്.

ഷാനവാസ് പറയുമ്പോൾ ഭദ്രയുടെ മുഖത്തൊരു  പുഞ്ചിരി തെളിഞ്ഞു. 

ശരി ചോദിക്ക്  എന്താണ് തന്റെ  സംശയം. ..?

ലീന ഡോക്ടർ ഇവിടെ നിന്ന്  പെൺകുട്ടികളെ അവരുടെ ഹോസ്പിറ്റലിലേക്ക് ജോലിക്ക് പറഞ്ഞയച്ചതു കൊണ്ട് മാത്രം ആ പെൺകുട്ടികളെ കാണാതായതിന്റ്റെ പുറകിൽ അവരാണെന്ന് സംശയിക്കുന്നത് ശരിയാണോ മാഡം...?
ഒരു പക്ഷേ വേറെ ഏതെങ്കിലും ഇടപെടൽ ഉണ്ടായിക്കൂടെ..?

 ജേക്കബച്ചന് തെറ്റ് പറ്റിയതായ് കൂടെ...?

വണ്ടർഫുൾ ക്വസ്റ്റ്യൻ  ഷാനവാസ്... കേൾക്കുന്ന ഏതു കാര്യവും അതുപോലെ വിശ്വസിക്കാതെ അതിലെന്തെങ്കിലും പിഴവുകൾ വന്നിട്ടുണ്ടോയെന്ന് ചിന്തിക്കുന്ന തന്റെ ഈ കുശാഗ്ര ബുദ്ധി നമ്മുടെ മുന്നോട്ടുളള അന്വേഷണത്തിൽ ഏറെ പ്രയോജനപ്പെടും ,, പിന്നെ  താൻ ചോദിച്ചതുപോലെ വെറുതെ നമ്മുക്കൊരാളെ സംശയിക്കാൻ പറ്റില്ലല്ലോ ..?

പക്ഷേ ഇവിടെ  സംശയം വേണ്ട, കാരണം  ലീന  ഡോക്ടറുടെ  കുടുംബം വിദേശത്ത്  നടത്തുന്ന  ഹോസ്പിറ്റലിലേക്കാണെന്ന്  പറഞ്ഞാണ് ഇവിടെ നിന്ന്  പെൺകുട്ടികളെ റിക്രൂട്ട് ചെയ്ത് കൊണ്ട് പോയത്, അവിടെ  ഡോക്ടർ പറഞ്ഞതുപോലൊരു  ഹോസ്പിറ്റലും ഉണ്ട്.. പക്ഷേ ഇവിടെ നിന്ന് കൊണ്ടു പോയ ഒരു  പെൺകുട്ടിയും അവിടെ ജോലിചെയ്തിട്ടില്ല...!!

 അവിടെ എന്നല്ല എവിടെയും..!!
 
അവരെ ആരെയും അവിടെ ഒരാൾ പോലും  കണ്ടിട്ടു പോലും ഇല്ല. . !!
അതു ഞങ്ങൾ അന്വേഷിച്ചുറപ്പു  വരുത്തി ഷാനവാസ്. .

മാഡം   അച്ചനെ മാത്രമല്ലല്ലോ ലീനയെയും ഇപ്പോൾ  കാണാതായില്ലേ.. .? അതെങ്ങനെ. ..?

അതെ അതെങ്ങനെ..?
 കണ്ടു പിടിക്കണം ഷാനവാസ് അതെല്ലാം. ..

മുന്നോട്ട് പോവും തോറും മാത്രമേ  ശരിക്കും യഥാർത്ഥ വില്ലനെ നമ്മുക്ക് തീർച്ചപ്പെടുത്താൻ പറ്റു.... അതുവരെ നമ്മൾ അന്വേഷണം തുടരുകയാണ്...

ഇപ്പോൾ തന്റെ  സംശയങ്ങൾ എല്ലാം ക്ളിയർ ആയോ ഷാനവാസ്. ..?

യെസ് മാഡം. ഇപ്പോൾ അവശേഷിച്ചിരിക്കുന്നത് ഒരു ചോദ്യം മാത്രമാണ്. .

എന്തു ചോദ്യം ഷാനവാസ്. ...?

കണക്കറ്റ കോടികളുടെ സമ്പാദ്യമുളള തേക്കിൻ തോട്ടംക്കാരെത്തിനാണിവിടെ നിന്ന്  പെൺകുട്ടികളെ വിദേശത്തേക്ക് കൊണ്ടു പോയി...? 

"ഒന്നുറപ്പാണ്  മാഡംഅവരെ വ്യഭിചരിപ്പിച്ച് പണം സമ്പാദിക്കേണ്ട അവസ്ഥ ജോസപ്പൻ ഡോക്ടർക്കും കുടുംബത്തിനും ഇല്ല,അപ്പോൾ  എന്തിന്. .?എന്തിനു വേണ്ടിയാണവർ ഇവിടെ നിന്ന് പെൺകുട്ടികളെ കൊണ്ട് പോയത്....?

അതെ ഷാനവാസ്  അതാണ് നമ്മളിനി കണ്ടെത്തേണ്ടത്....എന്തിനാണവരാ പെൺകുട്ടികളെ  കൊണ്ടു പോയത്...?അവർക്ക് ഇപ്പോൾ എന്ത് സംഭവിച്ചു. ..?
അവരിപ്പോൾ  ജീവനോടെയുണ്ടോ..?
എല്ലാം നമ്മളിനി കണ്ടെത്തണം...

 ഇപ്പോൾ കാര്യങ്ങളെല്ലാം എല്ലാവർക്കും വ്യക്തമായല്ലോ? 
ഡി ജി പി ദേവദാസ് ചോദിച്ചു. .

യെസ് സാർ...

അപ്പോൾ ഓകെ തൽക്കാലം നമ്മൾ പിരിയുകയാണ്...കേസിന്റെ പുരോഗതി ഓരോ പ്രാവശ്യവും എന്നെ വിളിച്ചറിയിക്കുക നിങ്ങൾ...

 അതുപോലെ ഈ കേസന്വേഷണം കഴിയുന്നതുവരെ നിങ്ങളൊരുമ്മിച്ച് മാത്രമേ എവിടെയും ഉണ്ടാവാൻ പാടുകയുളളു....അറിയാലോ ശത്രുക്കൾ പ്രബലരാണ്. 

ഓകെ  സാർ...

യാത്ര പറഞ്ഞു ദേവദാസ് മടങ്ങി പോയിട്ടും ഭദ്രയുൾപ്പെടെയുളളവരാ മലചെരുവിൽ തന്നെ നിന്നു..

 അവരുടെ എല്ലാം മനസ്സിൽ അപ്പോഴൊരൊറ്റ ചോദ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ ,
എന്തിനാണ്  ഡോക്ടർ ലീന ഇവിടെ നിന്ന്  പെൺകുട്ടികളെ  വിദേശത്തേക്ക്  കൊണ്ടു പോയത്....?

&&&&&&&&&&&&&&

"ഡാഡിയും പീറ്ററച്ഛായനും ഇത് എവിടെയായിരുന്നു ഇത്ര നേരം. ..?

ഞാൻ കുറെ വിളിച്ചല്ലോ നിങ്ങളെ...

തെന്മല സുനിയെ കണ്ട് ബംഗ്ലാവിൽ തിരികെ എത്തിയ ജോസപ്പൻ ഡോക്ടറെയും പീറ്ററിനേയും കണ്ടപ്പോൾ ഫിലിപ്പ് ദേഷ്യപ്പെട്ടു....!!

നീ ദേഷ്യപ്പെടാതെടാ ഫിലിപ്പേ...,നമ്മുക്കങ്ങനെ വീട്ടിൽ ഒതുങ്ങി ഇരിക്കാൻ പറ്റുമോടാ..? കാണാതയായത് നമ്മുടെ ലീന കൊച്ചിനെ അല്ലിയോ....?

അതുതന്നെയാണ് ഞാനും ചോദിച്ചത്  എന്നെ കൂട്ടാതെ നിങ്ങൾ എങ്ങോട്ടാ പോയതെന്ന്..?

 ചേച്ചിയെ തിരയാൻ ഞാനും കൂടെ വരില്ലേ ഇച്ഛായാ....?

അറിയാടാ...നീ യുഎസിൽ നിന്നു വന്നതിൽ പിന്നെ ഈ പരക്കം പാച്ചിൽ തന്നെയല്ലേടാ അവളെയും അന്വേഷിച്ച്..., അതാണ് നീയിത്തിരി വിശ്രമിച്ചോട്ടേന്ന് കരുതി ഞങ്ങൾ നിന്നെ ഒഴിവാക്കി പോയത്...

ജോസപ്പൻ ഡോക്ടറെ അർത്ഥഗർഭമായൊന്ന് നോക്കിയിട്ട്  പീറ്റർ പറഞ്ഞു 

"എന്നിട്ട് ചേച്ചിയെ പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിച്ചോ ഡാഡി. .?

"എവിടെ  ലഭിക്കാനാണെടാ.., പോലീസുക്കാരും നാട്ടുക്കാരും ഇപ്പോൾ പത്രങ്ങൾ പറഞ്ഞത് ശരിയാണെന്ന വിശ്വാസത്തിലാണ്...!

""എന്ത് ...,ജേക്കബ്ബച്ചനും ചേച്ചിയും ഒളിച്ചോടി എന്ന വിശ്വാസത്തിലോ..?
ഛെ. ...!!

ഫിലിപ്പ്  തുടർന്നെന്തോ  പറയാൻ തുടങ്ങിയതും  വീടിനകത്തു നിന്ന്  ഒരലറിക്കരച്ചിലുയർന്നു...ഒപ്പം  എന്തെല്ലാമോ പൊട്ടിതകരുന്ന ഒച്ചയും ...  

'വലിയ മുതലാളീ ഓടിവായോ.....!!

വീടിനകത്ത് നിന്ന് ജോലിക്കാരൻ ആന്റ്റണിയുടെ ശബ്ദം ഉയർന്നതും  ജോസപ്പനും മക്കളും വീടിനകത്തേക്ക് കുതിച്ചു. ..!!

ഭദ്ര Ips ...6

 ബംഗ്ളാവിനുളളിലേക്ക്  കുതിച്ചു ചെന്ന ജോസപ്പൻ ഡോക്ടർ കൺമുന്നിലെ ദൃശ്യം കണ്ടു പകച്ചുപോയ്...!!

ചോരയൊഴുക്കുന്ന മുഖവുമായ് ആണ്റ്റണി നിൽക്കുന്നു,തൊട്ടുപുറകിൽ തന്നെ പേടിച്ച് വിറച്ച് അടുക്കളക്കാരി  രമണിയും. ..!!

"എന്താ ആന്റ്റണി ചേട്ടാ,എന്തു പറ്റി...? 

ഇതെങ്ങനെയാ മുറിഞ്ഞത്..? 

ആന്റണിയോട് ചോദിക്കുന്നതിനൊപ്പംതന്നെ  ഫിലിപ്പിന്റ്റെ കണ്ണുകൾ ആ ഹാളിലാകെ  പരതി.

 പെട്ടെന്നവന്റ്റെ നെഞ്ചിലൊരു കൊള്ളിയാൻ മിന്നി..!! 

മമ്മീ. ... !!

ഹാളിലെ  വാതിലിനു മറവിലേക്ക് നോക്കി ഫിലിപ്പ് പതർച്ചയോടെ വിളിക്കുന്നത് കേട്ട് അങ്ങോട്ടു നോക്കിയ ജോസപ്പനും പീറ്ററും ഞെട്ടി പോയി..., കയ്യിലൊരു  പൊട്ടിയ  കസേരയും പിടിച്ച് വാതിൽ മറവിൽ അവൾ, ജോസപ്പൻ ഡോക്ടറുടെ ഭാര്യ  'ഗ്രേസി.' ...!!

"ആന്റണി ചേട്ടാ ഇതെങ്ങനെ സംഭവിച്ചു..?

 ആരാണ് മമ്മിയുടെ മുറി തുറന്നത്...?

പീറ്റർ ദേഷ്യത്തോടെ ആന്റ്റണിയുടെ  നേരെ തിരിഞ്ഞു..

 "അതു പീറ്റർ മോനെ, മമ്മിയ്ക്ക് ഭക്ഷണം കൊടുക്കാൻ വേണ്ടി  രമണികൊച്ച് തുറന്നതാ...,അവൾക്ക് ഒറ്റയ്ക്ക് കൊടുക്കാൻ ഭയമാണെന്ന് പറഞ്ഞത് കൊണ്ടാ ഞാനും കൂടി ചെന്നത് ,പക്ഷേ വാതിൽ തുറന്നകത്തു കേറീപ്പോ  ഗ്രേസിയമ്മഅവളെ ആക്രമിച്ചു ...!!
തടയാൻ ചെന്ന എന്നെ  മുറിയിലെ കസേരയെടുത്തടിക്കുകയും ചെയ്തു...!!

"ഇതെല്ലാം സംഭവിക്കും എന്നറിയാവുന്നതുകൊണ്ടു തന്നെയാണ് ഞാനോ, ഡാഡിയോ അല്ലാതെ ആരും മമ്മിയുടെ അടുത്തേക്ക് ചെല്ലരുതെന്ന് നിങ്ങളോടൊക്കെ ആദ്യമേ പറഞ്ഞത്. ..?
അറിയില്ലേ അത്...?
 അതോ  മറന്നോ...? 

"പീറ്റർ മോനെ ..,മമ്മിക്ക് വിശക്കുന്നൂന്ന് തോന്നിയത് കൊണ്ടാണ് ഞാൻ. ...,,

എങ്ങനെ തോന്നി ..?   സംസാരിക്കാൻ  വയ്യാത്ത  മമ്മി പറഞ്ഞോ വിശക്കുന്നെന്ന്..?
ഓരോന്നും  ചെയ്തു വെച്ചിട്ട് ന്യായം പറയരുത്....!!

പീറ്റർ  ആന്റണിയുടെ  നേരെ ദേഷ്യപ്പെട്ടു

"എന്താണച്ഛായ ഇത്  അവരു മമ്മിക്ക് ആഹാരം നൽകാൻ ശ്രമിച്ചതിനാണോ ഇങ്ങനെ വഴക്ക് പറയുന്നത് ..?

"ആന്റണി ചേട്ടാ ഞാനിവിടെ ഉണ്ടായിരുന്നില്ലേ ഇത്രയും നേരം.? 
എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ...?

"അത് ഫിലിപ്പ് കുഞ്ഞേ..,മോനെ മമ്മിയുടെ അടുത്തേക്ക് ചെല്ലാൻ സമ്മതിക്കരുതെന്ന് വലിയ മുതലാളി പറഞ്ഞിട്ടുണ്ട് അതാണ്  ഞാൻ... ...

ആന്റണിയുടെ  മറുപടി കേട്ടതും ഫിലിപ്പ് അവിശ്വാസത്തോടെ ജോസപ്പൻ ഡോക്ടറെ നോക്കി .. 

"ഫിലിപ്പേ മമ്മിയുടെ സ്വഭാവം ഓരോ നേരത്തും ഓരോന്നാണ്...ഇപ്പോൾ തന്നെ കണ്ടില്ലേ. ...? പീറ്ററിനെയും എന്നെയും പോലും  അവൾ ഉപദ്രവിക്കും, അതാണ് നിന്നോടൊറ്റയ്ക്ക് അവളുടെ അരികിലേക്ക് ചെല്ലരുതെന്ന് ഞാൻ പറഞ്ഞത്. .!!

ജോസപ്പൻ ഡോക്ടർ പറഞ്ഞു നിർത്തിയപ്പോഴും ഫിലിപ്പിന്റ്റെ കണ്ണുകൾ ഡാഡിയുടെ മുഖത്ത് തന്നെയായിരുന്നു .., ആ കണ്ണുകളിൽ എന്തോ സംശയം അവശേഷിച്ചിരുന്നു അപ്പോഴും. ..!!

"ഹ ...നിങ്ങളിങ്ങനെ  സംസാരിച്ചു  നിൽക്കാതെ  മമ്മിയെ തിരികെ റൂമിൽ  എത്തിക്കാൻ  നോക്ക് ഡാഡി..."!!

ഫിലിപ്പേ ..,നീ ചെന്ന് ആണ്റ്റണി ചേട്ടന്റ്റെ മുറിവിൽ മരുന്ന്  വെച്ചേ. ..

"ഓ മരുന്നൊന്നും വേണ്ട  മോനെ ഇതൊരു ചെറിയ മുറിവാ... നിങ്ങളാദ്യം  ഗ്രേസിയമ്മയെ   അനുനയിപ്പിക്കാൻ നോക്ക് .."

 പീറ്റർ മമ്മിയുടെ നേരെ ചെന്നതും അവർ അവിടെ ഉണ്ടായിരുന്ന സാധനങ്ങളെടുത്തവനെ എറിയാൻ തുടങ്ങി. ..

പീറ്ററിന്റ്റെ ശ്രദ്ധ ഒന്ന് മാറിയതും ഉറക്കെ വികൃത ശബ്ദം ഉണ്ടാക്കി കൊണ്ട് അവർ അകത്തെ  പ്രാർഥനാ മുറിയിലേക്ക്  പാഞ്ഞു ചെന്ന്  അവിടെ ചുമരിലുളള യേശദേവന്റ്റെ  ചിത്രത്തിൽ തലയിട്ടുരുട്ടാൻ തുടങ്ങി. ..!!

മമ്മിയുടെ പരാക്രമങ്ങൾ കണ്ടു നിന്ന ഫിലിപ്പിണ്റ്റെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ ജോസപ്പൻ ഡോക്ടറും പീറ്ററും ബലംപ്രയോഗിച്ചവരെ അവിടെ നിന്ന് പിടിച്ചിറക്കി  മുറിയിൽ കൊണ്ടു പോയി വാതിൽ പുറത്തേക്ക് വലിച്ചടച്ചു...!!

"ആന്റണി  ഇനി മേലാൽ ഞങ്ങളില്ലാതെ  നിങ്ങളാരും ഗ്രേസിയുടെ  അടുത്തേക്ക് ചെല്ലരുത് മനസ്സിലായോ ...?

ആ ശബ്ദത്തിലെ ആജ്ഞസ്വരം തിരിച്ചറിഞ്ഞ ആണ്റ്റണിയും രമണിയും  അനുസരണയോടെ തലയാട്ടുപ്പോൾ ഫിലിപ്പ്  നടന്നു പോവുന്ന ഡാഡിയെ നിസ്സഹയതയോടെ നോക്കി നിന്നു. ..!!

"ആന്റണി ചേട്ടാ. .."

"എന്താ ഫിലിപ്പ് കുഞ്ഞേ..."

മമ്മിക്കെന്താണ് ശരിക്കും പറ്റിയത്..?
 ഞാൻ കഴിഞ്ഞ ലീവിന് ഇവിടെ നിന്ന് പോയപ്പോൾ മമ്മിക്കൊരു കുഴപ്പവുമില്ലായിരുന്നല്ലോ..?
പിന്നെ പെട്ടെന്നെങ്ങനെ ഈ മൂന്നാലു മാസം കൊണ്ട് മമ്മിയ്ക് ബുദ്ധിശക്തി നഷ്ടപ്പെട്ടു..? സംസാരശേഷി നഷ്ടപ്പെട്ടു. ..?

അതുകുഞ്ഞേ ഞാനെന്താ കുഞ്ഞിനോട് പറയുക. ..?
ഡാഡി പറഞ്ഞതല്ലേ കുഞ്ഞിനോട്  കാര്യങ്ങളെല്ലാം..?

"അതു സാരമില്ല  ആന്റണി ചേട്ടൻ പറയൂ..."

"മൂന്നാലു മാസം മുമ്പ് ഒരു ദിവസം രാവിലെ രമണികൊച്ച് ജോലിക്ക് വരുമ്പോൾ  ഗ്രേസിയമ്മ ഗോവണി ചുവട്ടിൽ വീണു കിടക്കുന്നു.., തലയെല്ലാം പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട്. ..!!
അവളുടെ  നിലവിളി കേട്ടാണ് വലിയ മുതലാളിം ,പീറ്ററും, ലീന കൊച്ചുമെല്ലാം എണീറ്റുവരുന്നത്....,അവരൊക്കെ പേടിച്ച് പോയി  മമ്മിയുടെ കിടപ്പ് കണ്ടിട്ട്...!!

എളുപ്പം ആശുപത്രിയിൽ കൊണ്ടു പോയി പക്ഷെ  മമ്മി തിരിച്ചു  വന്നത് ഈ അവസ്ഥയിലാണ് മോനെ... !!

ബിപി കൂടി ഗോവണിയുടെ മുകളിൽ   നിന്ന് താഴേക്ക് തലയടിച്ച് വീണതുകൊണ്ട് പറ്റീതാണെന്നാ വലിയ മുതലാളി പറഞ്ഞത്. ..!!

 ബി പിയോ മമ്മിക്കോ..?ഏയ്...!!

ആന്റണി പറഞ്ഞത് വിശ്വസിക്കാൻ കഴിയാത്ത പോലെ ഫിലിപ്പ് തലയാട്ടി കൊണ്ടിരുന്നു. ..!!

&&&&&&&&&&&&&

    "ദൈവം പ്രകൃതിയുടെ  വശീകരണ ശക്തി മുഴുവൻ നൽകി  സുന്ദരിയാക്കിയതാണീ തേന്മലയെ  എന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്. ..?

 രാവിലെ തന്നെ    ഗസ്റ്റ് ഹൗസിലൊത്തു കൂടി  കേസിന്റെ  കാര്യങ്ങൾ ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഭദ്രമാഡം തെന്മലയെ പറ്റി വർണ്ണിക്കുന്നതു കേട്ടപ്പോൾ  ഷാനവാസും  രാജീവനും അമ്പരപ്പോടെ  ഭദ്രയെ നോക്കി. ..

പ്രകൃതിയിൽ ലയിച്ചെന്നപോലെ ഭദ്ര നിൽക്കുന്നതവരൊരു നിമിഷം നോക്കി നിന്നു. ..!!

ഇപ്പോൾ മാഡത്തിന്റ്റെ മുഖമൊരു  കൊച്ചു കുട്ടിയുടെ മുഖത്തിനു സമാനമാണെന്നവർക്കു തോന്നി, കാരണം ആ മുഖത്തിപ്പോൾ യാതൊരു ടെൻഷനുമില്ലാത്തപോലെ...!!

 "ഷാനവാസേ...."

യെസ്  മാഡം...

"ഈ തെന്മല പോലെയാണിപ്പോൾ  നമ്മുടെ കേസ്, പുറത്തു നിന്ന് നോക്കുന്നൊരാൾക്ക് ഇവിടെ സൗന്ദര്യവും ശാന്തതയും മാത്രമേ  കാണാൻ കഴിയൂ..പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ ചെന്നു പതിക്കുന്ന വലിയ ഗർത്തങ്ങൾ ആരും കാണുന്നില്ല.. അതുപോലെയാണീ  ഈ കേസ്, ഓരോ കാലടിയിലും ഇരട്ടിയിലധികം ശ്രദ്ധ വേണം നമ്മുക്കോരോരുത്തർക്കും...അല്ലെങ്കിൽ നമ്മൾ വീണുപോവും. .."

 "ഡു യൂ അണ്ടർസ്റ്റാൻഡ്. .?

യെസ്  മാഡം...

"മാഡം,  ഗിരീഷിനെയും ഹരികുമാറിനെയും കാണുന്നില്ലല്ലോ. .? രാജീവ് ചോദിച്ചു

രാജീവ്  ,അവരെ ഞാനൊരു ജോലിയേൽപ്പിച്ച് പറഞ്ഞു വിട്ടതാ.. ഇപ്പോൾ എത്തും..!!

 ഭദ്ര പറഞ്ഞു നിർത്തിയതും  പെട്ടെന്ന് ദൂരെ നിന്നൊരു ബുളളറ്റിന്റ്റെ ശബ്ദം കേട്ടു.

 "ഹരിയാണെന്ന് തോന്നുന്നു" ഷാനവാസ് പറഞ്ഞു 

മുഖത്ത്  പറ്റിയ മഞ്ഞിൻ കണങ്ങളെ കൈകൊണ്ട് തുടച്ചു മാറ്റി കൊണ്ട്  ഹരികുമാർ  അവരുടെ  മുന്നിലെത്തി ...

എന്തായി ഹരി പോയകാര്യങ്ങൾ. .?

മാഡത്തിന്റ്റെ ഊഹംശരിയായിരുന്നു . .
ജോസപ്പനും പീറ്ററും ഇന്നലെ സ്റ്റേഷനിൽ നിന്ന് മടങ്ങും വഴി തെന്മല സുനിയെ കണ്ടിട്ടുണ്ട്...,പക്ഷേ അവരുടെ സംസാരമെന്തായിരുന്നു എന്ന് കണ്ടെത്താൻ പറ്റിയില്ല..., അതുപോലെതന്നെ ഇന്നലെ വൈകുന്നേരം മുതൽ  സുനിയും കൂട്ടരും  ഇവിടെയാകെ അന്വേഷണം ആയിരുന്നു. ..!!

എന്തന്വേഷണം  ഹരി ..?

അവർ ഈ തെന്മലയുടെ മുക്കിലും മൂലയിലും ഇന്നലെ മുതൽ തിരഞ്ഞത് ഡോക്ടർ ലീനയെ ആയിരുന്നു മാഡം  ..! !

ഹരിയുടെ വാക്കുകൾ കേട്ട ഭദ്രയുടെ കണ്ണുകൾ വികസിച്ചു. ..

"ഓ...അപ്പോൾ അതിനുവേണ്ടി തന്നെയായിരിക്കും  ഇന്നലെ  ജോസപ്പൻ സുനിയെ കണ്ടത്, അതായത്  ലീനയുടെ മിസ്സിംഗ് അവരുടെ അറിവോടെ അല്ല എന്ന് വേണം  കരുതാൻ....!!

ഭദ്രയുടെ നെറ്റിയിൽ ചുളിവുകൾ വീണു അവൾ വീണ്ടും വീണ്ടും എന്തോ ചിന്തയാൽ തലക്കുടഞ്ഞു. ..

"എന്താണ്  മാഡം..?
രാജീവ്  ചോദിച്ചു. ..

നത്തിംഗ്   രാജീവ് ..
കേസുകൾ കൂടുതൽ കൂടുതൽ മുറുകുകയാണല്ലോ...എന്റെ ഇതുവരെയുള്ള  ഒരു കണക്കുകൂട്ടൽ ലീനയുടെ മിസ്സിംഗ് തേക്കിൻതോട്ടംക്കാർ മനപ്പൂർവം സൃഷ്ടിച്ചെടുത്ത ഒന്നായിട്ടായിരുന്നു... പക്ഷേ  ...

എന്തിനു വേണ്ടി അവരത്  ചെയ്യണം മാഡം...?

ജേക്കബച്ചനിലേക്ക് നമ്മൾ എളുപ്പത്തിൽ എത്താതിരിക്കാൻ വേണ്ടിയായിരിക്കാം ഒരു പക്ഷേ. ...,,
സാരമില്ല ,,നമ്മുക്ക് കണ്ടു പിടിക്കാം അല്ലേ രാജീവ്, ഷാനവാസിനെ പോലെയുളളവർ നമ്മുടെ കൂടെ ഉള്ളപ്പോൾ  നമ്മളിത് ഈസിയായ് കണ്ടെത്തുമെന്നേ..!!

മാഡം ഞാൻ  അതിന് ....,,

ഭദ്രയുടെ സംസാരംകേട്ട ഷാനവാസിലൊരു ചമ്മലുടലെടുത്തു , ഭദ്ര മാഡം തന്നെ കളിയാക്കിയതാണോ ..?
അയാൾ ഭദ്രയെ നോക്കി ..

ഹാ....ഷാനവാസേ താനതിനിങ്ങനെ ചമ്മണ്ടെടോ....,
ഞാനൊരു സത്യം പറഞ്ഞതാണ് ,തന്റെ ഉളളിലൊരു കുശാഗ്ര ബുദ്ധിക്കാരനുണ്ട്...അതു നമുക്ക് ഉപകാരപ്പെടും... അതുകൊണ്ട് പറഞ്ഞതാണെടോ....അല്ലാതെ തന്നെ കളിയാക്കിയതല്ല..!!

ഭദ്ര പറഞ്ഞു നിർത്തിയതും അവരുടെയെല്ലാംമുഖത്തൊരു ചിരി തെളിഞ്ഞു

 അതേസമയം  സമയം തന്നെയാണ് ഭദ്രയുടെ മൊബൈൽ ബെല്ലടിച്ചത്.. ഫോൺ കാതോടു ചേർക്കവേ 
ഭദ്രയുടെ മുഖം വലിഞ്ഞു മുറുക്കി.....

""ഗിരീഷ് ,താനവിടെ തന്നെ നിൽക്ക് ഞങ്ങളിതാ വരുന്നു... 
പറഞ്ഞു  കൊണ്ട്  ഭദ്ര വേഗം  ചെന്ന് വണ്ടി സ്റ്റാർട്ടു ചെയ്യവേ കാര്യംഎന്തെന്ന് മനസ്സിലാവാതെ മറ്റുളളവരുമവളെ അനുഗമിച്ചു... 

വെടിയുണ്ടപോലെയാ  വണ്ടി  റോഡിലൂടെ ചീറി പായവേ ചുറ്റും പൊടിയുയർന്നു...!

******************

 കത്തി പടരുന്ന ഭാവത്തിലുളള ഭദ്രയുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ പളളിയിലെ കപ്യാര്  നോട്ടം മാറ്റികൊണ്ടിരുന്നു. ..

ടോ ഇവിടെ  നോക്കടോ...!!
താനെന്താ കളളൻമാരെപോലെ നാലുപാടും നോക്കി നിൽക്കുന്നത്...!!

 ഭദ്രയുടെ ശബ്ദം ഉയർന്നതും വറീത് പേടിയോടെ ഭദ്രയെ നോക്കി. ..

ജേക്കബച്ചൻ വികാരിയായിരുന്ന സെന്റ് ജോൺസ് പളളിയിലായിരുന്നു ഭദ്രയും ടീംമും അപ്പോൾ.. ,ഭദ്ര നിർദ്ദേശിച്ചതനുസരിച്ചായിരുന്നു ടൗൺ എസ് ഐ ഗിരീഷ് പളളിയിലെത്തിയത്..!!

 അച്ചനെപറ്റി കൂടുതൽ വിവരങ്ങൾ  എന്തെങ്കിലും ലഭിക്കുമോയെന്നറിയാൻ ....!!

 "എന്താടോ തണ്റ്റെ പേര്. ..?
ഷാനവാസ്  കപ്യാരെ നോക്കി. .

വറീത്. ..

അച്ചനെ കാണാതാവുന്നതിന്റ്റെ രണ്ടു  നാൾ മുന്നേ  അല്ലെടോ ശവകുഴി  തൊമ്മിയെ കാണാതായത്....?എന്നിട്ടെന്താടോ നിങ്ങളാരും ഒരു പരാതിയും നൽകാത്തത്...?
ഭദ്ര ശബ്ദമുയർത്തി...

"ഷാനവാസ്. ..!!

യെസ് മാഡം. ..

"ഇവിടെ തന്റെ സ്റ്റേഷനിലങ്ങനെ എന്തെങ്കിലും പരാതി ജേക്കബച്ചൻ തന്നിരുന്നോടോ....?

ഇല്ല  മാഡം...

ഭദ്ര പിന്നെയും വറീതിനു നേരെ തിരിയവെ അയാൾ ഭദ്രയ്ക്ക് നേരെ കൈകൂപ്പി. ..

 "എന്റെ പൊന്നു സാറെ , തൊമ്മിയെ  കാണാതായത് ഞങ്ങളാരും വലിയ ഗൗരവ്വത്തിലെടുത്തിരുന്നില്ല ..
അതുകൊണ്ട് തന്നെ അക്കാര്യം അച്ചനോട് പറഞ്ഞതും ഇല്ല..!! 
അല്ലെങ്കിലേ അച്ചൻ  കുറെ ദിവസങ്ങളായി ഭയങ്കര ടെൻഷനിലായിരുന്നു...

എന്തു ടെൻഷൻ ..?

അതറിയില്ല മാഡം .

ഓകെ  ....പക്ഷേ തൊമ്മിച്ചനെ കാണാതായത് നിങ്ങളെന്തുകൊണ്ടാണ് ഗൗരവ്വത്തിലെടുക്കാത്തത്....?
അയാൾക്ക് വീടും കുടുംബവുമൊന്നുമില്ലോടോ..?
രാജീവ്  ചോദിച്ചു...

അത് സാറെ തൊമ്മിയ്ക്ക് തലയ്ക്ക് നല്ല സുഖമില്ല കുറച്ചായിട്ട്,
പിന്നെ വീടും കുടുംബവുമൊന്നുമില്ല ഇവിടെ  പള്ളി വരാന്തയിലാണ് കിടപ്പ് പോലും. ..
ആരെങ്കിലും മരിച്ചാൽ കുഴിവെട്ടുന്നത് അവന്റെ ജോലിയാണ്,അതാണവന്റ്റെ പേര്  ശവകുഴി തൊമ്മീന്നായത്....!!

അയാൾക്ക് പണ്ടു മുതലേ  ബുദ്ധിസ്ഥിരത കുറവ്  ഉണ്ടോടോ...? 

ഇല്ല മാഡം. ..
കുറച്ചു കാലം മുമ്പ് വരെ നല്ല ഉഷാറായിരുന്നു...പക്ഷേ ...?

എന്താടോ ഒരു  പക്ഷേ ...?

അത് സാറെ ഒരുദിവസം രാത്രി  സെമിത്തേരിയിലെന്തോ കണ്ടു നിലവിളിച്ചവൻ  പളളിമേടയിലേക്കോടി കയറി, ആരൊക്കെ ശ്രമിച്ചിട്ടും  അവൻ മേടേന്ന് ഇറങ്ങീല..!!
 പിന്നെ കുറച്ചു ദിവസം അവനു നല്ല പനിയായിരുന്നു...ആ പനി മാറിയെണീറ്റ അവൻ പിന്നെ പഴയത് പോലെ ആയില്ല..!!

 എന്തൊക്കെയോ ഒറ്റയ്ക്ക് പിറുപിറുക്കും.. ചിലപ്പോൾ എങ്ങോട്ടെങ്കിലും പോവും... ..രണ്ട് ദിവസം കഴിഞ്ഞാൽ അതുപോലെ തിരിച്ചും വരും, പക്ഷേ  ഈ പ്രാവശ്യം അങ്ങനെ പോയ അവൻ തിരികെ  വന്നില്ല  മാഡം...!!
പിന്നെ ജേക്കബച്ചനെ കൂടി കാണാതായപ്പോൾ തൊമ്മിയുടെ കാര്യം മറന്നു പോയി സാറെ...ഇന്ന് രാവിലെ ദേ  ഈ സാറ് ഓരോന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞതാണ് തൊമ്മിയുടെ കാര്യം. ..

ഗിരീഷിനെ നോക്കി വറീത് വിറയലോടെ പറഞ്ഞു  നിർത്തിയപ്പോൾ  ഭദ്രയുടെ നോട്ടം സെമിത്തേരിയിലേക്കായിരുന്നു.....!!

അവിടെ ..., അവിടെയെന്തോ തെളിവുകൾ അവശേഷിക്കുന്നതു പോലെ തോന്നിയ  ഭദ്ര സെമിത്തേരിക്ക് നേരെ നടന്നു എന്തോ തിരഞ്ഞെന്ന പോലെ...!!

പക്ഷേ അവിടെ  ഒന്നും കണ്ടെത്താൻ സാധിക്കാതെ ഭദ്ര പിൻതിരിയവേ പെട്ടെന്ന് പുറകിൽ നിന്ന്  ഷാനവാസിന്റ്റെ  ശബ്ദം  ഉയർന്നു. .

"മാഡം ദാ  അവിടെ.... .. !!

 ഭദ്ര Ips
¤¤¤¤¤¤¤

ഷാനവാസ്  കൈചൂണ്ടി കാണിച്ചിടത്തേക്ക് ഭദ്ര തിരിഞ്ഞു നോക്കി...

 പുതിയ  പളളിയുടെ കുറച്ചു  പുറകിലായ് ഇടിഞ്ഞു പൊളിഞ്ഞു വീണൊരു കെട്ടിടം  ..!!

"ഷാനവാസ്  എന്താണത് ...?

"മാഡം അതൊരു  പഴയ പളളിയുടെ അവശിഷ്ടങ്ങൾ ആണ് , അവിടെയും ഒരു  സെമിത്തേരി ഉണ്ട് ... ഒരു പക്ഷേ തൊമ്മിച്ചൻ പേടിച്ച് നിലവിളിച്ചു എന്ന് പറയുന്നത് അവിടെ നിന്നായ്ക്കൂടെ...?

ഷാനവാസിന്റ്റെ  വാക്കുകൾക്ക് കാതോർത്ത് നിന്നിരുന്ന ഭദ്ര  എന്തോ ഓർത്തിട്ടെന്നവണ്ണം പെട്ടെന്ന് കപ്യാരെ തനിക്കരികിലേക്ക് വിളിച്ചു ...

വറീതേ ...!!

എന്താണ് സാറെ...?

"ഈ പള്ളി ഇവിടെ  പണിയുന്നതിന് മുമ്പ് ആ പഴയ  പള്ളിയിൽ  ആയിരുന്നോ കുർബാനയും മറ്റും നടത്തീയിരുന്നത്..?

"അതേ സാറെ, ആദ്യം അവിടെ  ആയിരുന്നു ... പിന്നീട്  സഭകൾ തമ്മിൽ പ്രശ്നം വന്നു ,അങ്ങനെ പള്ളി കേസിൽ പെട്ടു.  കുർബാന മുടങ്ങി. .. അന്നേരമാണ് തേക്കിൻ തോട്ടംക്കാര് അവരുടെ ഈ സ്ഥലം പളളിയ്ക്കായ് വിട്ടു തന്നതും ഇവിടെ ഈ പളളി പണിതതും. ..!!

അപ്പോൾ  ആ പള്ളി  ആരും  ഉപയോഗിക്കാതെ , ആർക്കും  വേണ്ടാതെ നശിച്ചു അല്ലേടോ...?

"അതെ സാറെ..."

  വറീതിന്റ്റെ വാക്കുകൾക്കുളളിൽ എന്തോ ചികഞ്ഞെന്ന പോലെ  ഭദ്ര ഒരുനിമിഷം കണ്ണടച്ചു നിന്നു  പിന്നെ തനിക്കൊപ്പം വന്നവരോടൊരാഗ്യം കാണിച്ചവൾ മെല്ലെ  ആ പഴയ പളളിയുടെ നേരെ നടന്നു, ഷാനവാസും കൂട്ടരും അവളെ പിൻതുടർന്നു ...

 ആൾപെരുമാറ്റമില്ലാതെ ആകെ നശിച്ച അവസ്ഥയിലായിരുന്നു ആ പഴയ  പള്ളി. ..എങ്ങും പൊടിയും  വളർന്ന  കാടും മാത്രം. ..

ഭദ്ര  സിഐ  രാജീവിനെ ഒന്ന് നോക്കി,  അയാൾ ഗിരീഷിനെയും കൂട്ടി ആ പളളിയുടെ ഉൾവശമാകെ അരിച്ചുപെറുക്കി. ..

"സംശയിക്കതക്ക യാതൊന്നും ഇവിടെ ഇല്ല മാഡം ...!!

രാജീവ് വന്ന്  ഭദ്രയോടത് പറയുമ്പോൾ ഭദ്രയുടെ നോട്ടം ആ പഴയ  പളളിയുടെ സെമിത്തേരിയിലേക്കായിരുന്നു..

"ഷാനവാസ്  കമോൺ...!!

 പറഞ്ഞു കൊണ്ട് ഭദ്ര ധൃതിയിൽ സെമിത്തേരിയുടെ നേരെ നടക്കുമ്പോൾ,  പള്ളിയിൽ  ആരോ പറഞ്ഞേൽപ്പിച്ചതു പോലെ മാധ്യമ പടകളും വിശ്വാസികളും  തിങ്ങി കൂടി...!!

 
 "ഷാനവാസ്  , ഗിരീഷ് , രാജീവ്  നിങ്ങൾക്കാർക്കെങ്കിലും ഇവിടെ അസ്വഭാവികമായിട്ടെന്തെങ്കിലും തോന്നുന്നു എങ്കിൽ അത് നോട്ട് ചെയ്യുക.., എന്നോടത് ഇപ്പോൾ പറയണ്ട ആരും..!!
അതുപോലെതന്നെ ഹരി ഒരു കാര്യം  ചെയ്യണം ഇവിടെ ഉള്ള കല്ലറകൾക്കെന്തെങ്കിലും പ്രത്യേകത തോന്നുന്നു എങ്കിൽ അവയുടെ എല്ലാം വീഡിയോ  എടുക്കണം,ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക  നിങ്ങളുടെ ഒരു പ്രവർത്തിയും  പുറത്തു നിന്നു നോക്കുന്നവർക്ക് മനസ്സിലാവരുത്,ഓകെ  ...!!

യെസ  മാഡം...

"ദെൻ കമോൺ... ക്വിക് ...!!

 ആ സെമിത്തേരിയുടെ ഉൾവശമാകെ നടന്നു നോക്കവേ ഭദ്രയുടെയും കൂട്ടരുടെയും മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു...!!

പുറത്തക്ഷമരായ് കാത്തുനിന്ന മാധ്യമ പട ഒടുവിൽ സെമിത്തേരിയിലേക്ക് കടന്നു കയറാൻ തുടങ്ങും എന്നു തോന്നിയപ്പോൾ ഭദ്ര തന്റെ ടീമിനെയും കൂട്ടി വേഗം  പഴയ പള്ളിയിൽ നിന്നും കപ്യാരുടെ  അരികിലേക്കെത്തി  ....!!

അവളുടെ അരികിലേക്ക്  ആകാംക്ഷയോടെ കുതിച്ചെത്തിയ  ആളുകളെ ഞെട്ടിച്ചു കൊണ്ടവൾ പെട്ടെന്ന് കപ്യാരു വറീതിനെ ഷർട്ടിൽ കുത്തി പിടിച്ച് തന്നോട് വലിച്ചു ചേർത്ത് നിർത്തുമ്പോൾ കാര്യമെന്തെന്നറിയാതെ ജനങ്ങൾ പകച്ചു പരസ്പരം നോക്കി. ..

ഭദ്ര മാഡത്തിന്റ്റെ നീക്കം എന്തിനെന്നറിയാതെ  സിഐ രാജീവ് തനിക്കൊപ്പമുളളവരെ അമ്പരപ്പോടെ നോക്കി ,അവർക്കും ഭദ്രയുടെ നീക്കം മനസ്സിലാക്കാൻ സാധിച്ചില്ല. ...!!

"എടോ വറീതെ, താനെന്താടോ കരുതീത്  താനെന്തു പറഞ്ഞാലും ഞങ്ങളതൊക്ക തൊണ്ട തൊടാതെ വിഴുങ്ങി ഈ തെന്മല വിട്ട് പോവുമെന്നോ..?

ഭദ്രയുടെ മുഖത്തെ ആളുന്ന കോപംകണ്ടൊരു നിമിഷം പോലീസുകാർ പോലും പകച്ചു പോയി ...!!

സാറെ , ഞാനെന്താ  പറഞ്ഞത്..? ഞാൻ ... ഞാനൊന്നും പറഞ്ഞു പറ്റിച്ചില്ലല്ലോ...?

"നീ പറ്റിച്ചില്ല എന്നോ...? നുണപറയുന്നോ റാസ്കൽ ...!!
 നീ അല്ലേടാ ഞങ്ങളോട് അല്പം മുമ്പ് പറഞ്ഞത്  കാണാതാവുന്നതിനു മുമ്പ് ശവകുഴി തൊമ്മിച്ചൻ  സെമിത്തേരിയിൽ നിന്നെന്തോ കണ്ടു പേടിച്ചെന്ന്, എന്നിട്ട് ഞങ്ങൾ ചെന്നു അരിച്ചുപെറുക്കി നോക്കീട്ടും  അവിടെ ഒന്നും കണ്ടില്ലല്ലോടാ. ..?

സാറെ  അത്...,, വാക്കുകൾക്കായ് വറീത് തപ്പി തടയുമ്പോൾ പെട്ടെന്നാണ് ആൾക്കൂട്ടം  ഭദ്രയെയും കൂട്ടരെയും വളഞ്ഞത് ...!!

ഭദ്ര സാറെ ...
സാർ വറീതേട്ടനെ  അങ്ങ് വിട്ടേരെ....!!

 നിങ്ങൾക്ക്  ജേക്കബ് അച്ചനെവിടെ എന്ന് കണ്ടു പിടിക്കാൻ സാധിക്കാത്ത ദേഷ്യമീ പാവത്തിനോട് തീർക്കണ്ട... പിന്നെ  സാറുമാര് വലിയ കേമന്മാരായ് പള്ളിയും പളളിപറമ്പും അരിച്ചുപെറുക്കി പരിശോധിക്കുന്നത് കണ്ടപ്പോൾ ഇപ്പോൾ ഒണ്ടാക്കും എന്തെങ്കിലും  എന്നു കരുതി  ഓടിവന്നതാണ് ഞങ്ങൾ.. .!!

 ഇപ്പോൾ 
ഞങ്ങൾക്കറിയാം നിങ്ങളെക്കൊണ്ടൊന്നും ഒന്നും സാധിക്കില്ല എന്ന്...!!

 വെറുതെ ഷോ കാണിക്കാനായിട്ടൊരോന്നും ചെയ്തു കൂട്ടല്ലേ സാറെ  തടി കേടാവുമേ...!!
ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചു പറയുന്നത് കേട്ട ഭദ്ര അതാരെന്ന് നോക്കിയെങ്കിലും   കണ്ടെത്താൻ  കഴിഞ്ഞില്ല ..

ചുറ്റും നിന്ന് ആളുകൾ  ഓരോന്നും പറഞ്ഞു തുടങ്ങുമ്പോൾ  ഭദ്രയും കൂട്ടരും  വേഗം അവിടെ നിന്ന്  പിൻവാങ്ങി വണ്ടിയിൽ കയറി, കൂടുതൽ ചോദ്യങ്ങളുമായ് വന്ന മാധ്യമ പടയെ അവഗണിച്ചാ  ജീപ്പ്  പളളിമുറ്റം  കടന്നു റോഡിലേക്ക് ഇറങ്ങുമ്പോഴും ഭദ്രയുടെ കണ്ണുകൾ ആ പഴയ പളളിയുടെ സെമിത്തേരിയിലായിരുന്നു...!!

ഭദ്രയും കൂട്ടരും  കയറിയ ജീപ്പ്   കണ്ണിൽ നിന്ന്  മറഞ്ഞതും  പളളിമുറ്റത്ത് കൂടി നിന്നവർക്കിടയിൽ നിന്നൊരാൾ ആർക്കോ ഫോൺ ചെയ്തറിയിക്കുന്നുണ്ടായിരുന്നു ഭദ്ര നിരാശയായ് നാണം കെട്ട്  മടങ്ങി എന്ന്. .!!

&&&&&&&&&&&&&

 തിരക്കൊഴിഞ്ഞു വിജനമായൊരിടത്ത് ജീപ്പ് നിർത്തി അതിൽ ചാരി നിന്നു കൊണ്ട് ഭദ്രം തന്റെ കൂടെയുള്ളവരോരുത്തരെയായ് നോക്കി...

 
രാജീവ്  എന്താണ്  തന്റെ കണ്ടെത്തൽ ആ സെമിത്തേരിയെ പറ്റി. ..?

"മാഡം  ആ പഴയ പളളിയുടെ സെമിത്തേരി, അവിടെ എന്തോ ഒരു  രഹസ്യം മറഞ്ഞിരിക്കുന്നതുപോലൊരു  തോന്നൽ...!! രാജിവ് പറഞ്ഞു 

ഓകെ,
ഗിരീഷ്തനിക്കെന്തു തോന്നി ..?

മാഡം രാജീവ് സാറു പറഞ്ഞത് തന്നെ. ..കുറച്ചു കൂടി സമയം അവിടെ നിന്നിരുന്നെങ്കിൽ നമ്മുക്ക് കൂടുതൽ എന്തെങ്കിലും തെളിവ് കിട്ടിയേനെ എന്നൊരു തോന്നൽ. ..,

"പക്ഷേ നമ്മുക്ക് അങ്ങനെ അവിടെ അധികസമയം നിൽക്കാൻ പറ്റില്ലല്ലോ ഗിരീഷ് ...,
കാരണം അവിടെ തടിച്ചു കൂടിയ ജനങ്ങളും  മാധ്യമങ്ങളും എല്ലാം വെറുതെ അവിടെ എത്തിയവരല്ല..!!.നമ്മളെ തടയുന്നതിനായ് ആരോ മനപ്പൂർവം പറഞ്ഞു വിട്ടതാണവരെ വിശ്വാസത്തിന്റ്റെ പേരിൽ എന്തും  ചെയ്യുന്ന  ആളുകൾ ആണവർ..

  അതുപോട്ടെ, ഷാനവാസ് താൻ പറയൂ തനിക്കെന്തെങ്കിലും അവിടെ നിന്ന് കണ്ടെത്താൻ സാധിച്ചോ...?

ഭദ്ര ഷാനവാസിന്റ്റെ മുഖത്തേക്ക് ആകാംഷയോടെ നോക്കി ..

"മാഡം അത് ആ പഴയ സെമിത്തേരിയിൽ ഇപ്പോഴും ആൾസഞ്ചാരമുണ്ട്. ..!!
ആരും അവിടേക്ക് പോവാറില്ല എന്നാണ് കപ്യാർ പറഞ്ഞത് ,പക്ഷേ ഈ അടുത്ത ദിവസം കൂടി അവിടെ ആരെല്ലാമോ ഉണ്ടായിരുന്നു. .. അവിടെ ആരോ നടന്നതിന്റ്റെ പാടുകൾ ഉണ്ട്. ..!

ഷാനവാസിന്റ്റെ വാക്കുകൾ  കേട്ടതും
ഭദ്രയുടെ കണ്ണുകൾ  തിളങ്ങി ...

"യു ആർ റൈറ്റ് ഷാനവാസ് .., അവിടെ ആൾ സഞ്ചാരം ഉണ്ട് ..!!

 രാജീവ് നിങ്ങളത് ഒരു പക്ഷേ  ശ്രദ്ധിച്ചിട്ടുണ്ടാവില്ല ...,

ഹരി .,താനെടുത്ത ആ  വിഡീയോ ഒന്ന് പ്ളേ ചെയ്തേ അതിൽ ഉണ്ടാവും ,എല്ലാവരും ശ്രദ്ധിച്ചു  നോക്കൂ 

ഹരിയുടെ കയ്യിലെ  വിഡിയോ റെക്കോർഡറിലേക്ക് സൂക്ഷിച്ച് നോക്കുമ്പോൾ ഗിരീഷിനും രാജീവിനും ഒരു കാര്യം ബോധ്യപ്പെട്ടു  ഷാനവാസ് പറഞ്ഞത് ശരിയാണെന്ന് അവിടെ  ആൾസഞ്ചാരമുണ്ട്. ..!!

 
വിഡിയോ ശ്രദ്ധയോടെ നോക്കികൊണ്ടിരുന്ന ഭദ്രയുടെ കണ്ണുകൾ പെട്ടെന്ന് ഒന്ന് തിളങ്ങി. .

"ഹരി  സ്റ്റോപ്പ് ...!!

മാഡം..,

യെസ് ദാ ഇവിടെ , ഇവിടെ നോക്കൂ എല്ലാവരും ... ഇവിടെ എന്തെങ്കിലും പ്രത്യേകത കാണാൻ കഴിയുന്നുണ്ടോ നിങ്ങൾക്ക് ..?

ഭദ്ര ചൂണ്ടി കാണിച്ചു കൊടുത്ത വിഡിയോ ഭാഗത്തേക്ക് നോക്കിയതും രാജീവ് പെട്ടെന്ന് പറഞ്ഞു 

യെസ് മാഡം ഇവിടെ പ്രത്യേകത ഉണ്ട് 

എന്താണ് രാജീവ് ..?

മാഡം ഇവിടെ ഉള്ള  ഈ ശവക്കല്ലറകളെല്ലാം തന്നെ  കുടുംബം കല്ലറകളാണ്..., അതും  തേക്കിൻ തോട്ടംകാരുടെ ..!! ദാ അതിന്റെ മുകളിൽ എഴുതി വെച്ചിട്ടുണ്ട്. ..!!

യെസ് രാജീവ്  ശരിയാണ് താൻ പറഞ്ഞത്. ..ഇനി വേറെ എന്തെങ്കിലും ..?

മാഡം..,ഷാനവാസ് വിളിച്ചു. ... 

ഷാനവാസ് പറ വേറെന്തെങ്കിലും  തനിക്ക് കണ്ടെത്താൻ പറ്റിയോ..?

യെസ് മാഡം.., വർഷങ്ങളായി ആരും ഉപയോഗിക്കാതെ അനാഥമാക്കപ്പെട്ട ആ സെമിത്തേരിയിലെ ഈ ശവ കല്ലറക്കളുടെ ചുറ്റും മാത്രം അധികം  കാടുകൾ വളർന്നിട്ടില്ല, അഥവാ ഉള്ള ചെടികൾ തന്നെ ആരുടെയോ ചവിട്ടേറ്റ്  കരിഞ്ഞു പോയിരിക്കുന്നു, അതായത് കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ അവിടെ ആരോ ചെന്നിട്ടുണ്ട് ..!!

 അതെ ഷാനവാസ് , താൻ പറഞ്ഞത്  ശരിയാണ്.., അവിടെ  എന്തോ ഒരു രഹസ്യം നമ്മളെ കാത്തിരിപ്പുണ്ട്.!! നമ്മുടെ അന്വേഷണത്തെ ഏറെ സഹായിക്കുന്ന എന്തോ ഒന്ന് ...!!

മാഡം അങ്ങനെ ഉറച്ചു വിശ്വസിക്കാൻ  പറ്റുമോ..? ഒരുപക്ഷെ ആരെങ്കിലും പ്രാർത്ഥിക്കാനോ മറ്റോ കല്ലറയിൽ ചെന്നതായ്കൂടെ..? ഹരികുമാർ ചോദിച്ചു 

അങ്ങനെ ഒരു ചാൻസില്ല ഹരി, കാരണം പുതിയ പള്ളിയുടെ സെമിത്തേരിയിൽ തേക്കിൻതോട്ടകാരുടെ പുതിയ  കുടുംബ കല്ലറ ഞാൻ കണ്ടിരുന്നു, അതായത് ഇപ്പോൾ ഉള്ള തലമുറയ്ക്കുംഒരുപാട് മുമ്പ് ഉള്ളതാണ്  പഴയ കല്ലറ അവിടെ പോയി പ്രാർത്ഥിക്കാനിപ്പോൾ ആരാണ്  തേക്കിൻ തോട്ടത്തിൽ ..? 

ഇനിയിപ്പോൾ അങ്ങനെ തന്നെയാണെങ്കിലും ലീന ഡോക്ടറെ കാണാതായ ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും തേക്കിൻ തോട്ടത്തിൽ നിന്ന് ഒരാളും  പളളിയിലേക്ക് പോലും വന്നിട്ടില്ല.പിന്നെ അവരെന്തിനാ പഴയ കല്ലറയ്ക്ക് അടുത്ത് പോയി..? അതുകൊണ്ട്  അവിടെ  ,
ആ കല്ലറ,, അവിടെ ഉണ്ട് നമുക്ക് വേണ്ടതെന്തോ.? ഐയാം ഷുവർ.!! 

മാഡം, വെറുമൊരു ഊഹത്തിന്റ്റെ പേരിൽ പള്ളി സെമിത്തേരിയിൽ കയറി കല്ലറ പൊളിച്ചാൽ ..,,? പറഞ്ഞു വന്നത് ഗിരീഷ് പാതിവഴിയിൽ നിർത്തി ..

"പൊളിച്ചാൽ വിശ്വാസികളിളക്കും അറിയാം ഗിരീഷ്  ..,പക്ഷേ നമ്മുടെ ആ ഭയമാണ് ശത്രുക്കൾ മുതലെടുക്കുന്നതെങ്കിലോ..?

ഭദ്രയുടെ മറുചോദ്യത്തിന് ഗിരീഷിന് മറുപടി ഉണ്ടായിരുന്നില്ല..

 അപ്പോൾ  ഇന്ന്, ഇന്ന് രാത്രി നമ്മൾ ആ കല്ലറകൾ പൊളിക്കുന്നു ..!!

ഭദ്രയുടെ തീരുമാനം കേട്ടൊരു നിമിഷം ഷാനവാസുൾപ്പെടെയുളളവർ പകച്ചുപോയി  വരാനിരിക്കുന്ന ഭവിഷ്യത്ത് അവരുടെ കൺമുന്നിൽ തെളിഞ്ഞൊരു നിമിഷം..!!

"എന്താണ് എല്ലാവരും ഭയന്ന് പോയതുപോലെ.? 
 നമ്മൾ ഇനിയും താമസിച്ചാലൊരു പക്ഷേ അത്  ശത്രുകൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കും. .!!

ഇപ്പോൾ തന്നെ നമ്മൾ സെമിത്തേരിയിൽ കാലെടുത്ത് വെച്ചപ്പോൾ അവിടെ ചേർന്ന ആ ആൾക്കൂട്ടം അതാരുടെയോ  കൃത്യമായ  പ്ളാൻ ആണെന്ന് നമുക്ക് ഉറപ്പല്ലേ.?
 അതുകൊണ്ടാണ് നമുക്ക് അവിടെ നിന്നൊന്നും  കിട്ടിയില്ല എന്ന് അവരെ ബോധ്യപ്പെടുത്താൻ ഞാൻ കപ്യാരു വറീതിനെ വെറുതെ ഒന്ന് പേടിപ്പിച്ചത്..!!

ഇന്നീ രാത്രി അവരാരും തന്നെ ആ സെമിത്തേരിയിലേക്ക് നമ്മൾ ചെല്ലും എന്ന് പ്രതീക്ഷിക്കില്ല , അതുകൊണ്ട് ഇന്ന് ഈ രാത്രി  നമ്മൾ  ചെല്ലുന്നു  സെമിത്തേരിയിലേക്ക്..!! ഓകെ. ..,അതൊരു ഓർഡറായിരുന്നു...

 വിവരങ്ങൾ വിളിച്ചു പറഞ്ഞു ഡിജിപി സാറിൽ നിന്നും  അനുവാദം വാങ്ങണം ആദ്യം, പിന്നെ നമ്മുടെ ഫോഴ്സിനെയും  കൂട്ടണം ഒരു ആക്രമണം ഉണ്ടായാൽ ചെറുകാൻ...!!

&&&&&&&&&&&&

 രാത്രി  പ്രകൃതി പോലും  നിശ്ചല ധ്യാനത്തിൽ മുഴുകിയ സമയത്ത്  പഴയ പളളിയുടെ സെമിത്തേരി ലക്ഷ്യമാക്കി ഭദ്രയും ടീംമും മുന്നോട്ടു നീങ്ങി... ..!!
 തേക്കിൻതോട്ടംക്കാരുടെ പഴയ കുടുംബകല്ലറയ്ക്കരികിലെത്തിയതും ഭദ്ര കൂടെയുളളവരെ നോക്കി , ആ നോട്ടത്തിന്റ്റെ  അർത്ഥം മനസ്സിലാക്കി രാജീവ് കൂടെ വന്നിരിക്കുന്നവർക്ക്  ശ്രദ്ധയോടെ കല്ലറ പൊളിക്കാനുള്ള നിർദ്ദേശം നൽകി...!!

 വർഷങ്ങൾ പഴക്കമുള്ള ആ  കല്ലറയിലെ  ആദ്യത്തെ കല്ലറയുടെ മുകളിലെ സിമന്റ്  പാളികൾ  പണിക്കാർ ശ്രദ്ധയോടെ അടർത്തി മാറ്റാൻ നോക്കിയതും പെട്ടെന്നൊരു ശബ്ദത്തോടെയാ  സിമന്റ് പാളി ഒരു സൈഡിലേക്ക് തെന്നി മാറി  ...!!

ഒരു സെക്കന്റ് നേരത്തേ നിശബ്ദത.., അതിനെ കീറിമുറിച്ച്  പെട്ടെന്നാണ് അന്തരീക്ഷത്തിത്തെ നടുക്കി കൊണ്ടൊരു നിലവിളി  പണിക്കാരിൽ നിന്നുയർന്നത് ...!!

 ഞെട്ടലോടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ ഭദ്രയുടെ ശരീരത്തിലൂടൊരു വിറയൽ പാഞ്ഞു കയറി..!!!


ഭദ്ര lps _8
¤¤¤¤¤¤¤

 "ജേക്കബച്ചൻ....!!

  ഭദ്രയുടെ പുറകിലൂടെ കല്ലറയ്ക്കുളളിലേക്ക് നോക്കിയ രാജീവ്  മന്ത്രണംപോലെ ആ പേര് പറയുമ്പോഴും ഭദ്രയിലെ  ഞെട്ടൽ വിട്ടു മാറിയിരുന്നില്ല..!

"മാഡം.!!
 
രാജീവ് ഭദ്രയെ നോക്കി....

"  മാഡം ഓകെ അല്ലേ...?
അയാൾ ചോദിച്ചു 

"യെസ് ....ബട്ട്, ഐയാം...

വാക്കുകൾ പാതിവഴിയിൽ ഭദ്ര മാഡം നിർത്തുമ്പോൾ കൂടെയുളളവർക്ക് മനസ്സിലാവുന്നുണ്ടായിരുന്നു ഭദ്രയുടെ അവസ്ഥ..!!

 ജേക്കബച്ചൻ ജീവനോടെ ഉണ്ടോ എന്ന സംശയം മനസ്സിൽ ബാക്കി നിന്നിരുന്നുവെങ്കിലും ഇവിടെ, ഈ കല്ലറയിൽ മാഡം ഒരിക്കലും അച്ചനെ പ്രതീക്ഷിച്ചിരുന്നില്ല  ...!!
മാഡം മാത്രമല്ല തങ്ങളോരുത്തരും....!!

മാഡം ...,,

ഹരി  ധൃതിയിൽ   ഭദ്രയ്ക്ക് അരികിലെത്തി

"മാഡം, അച്ചന്റ്റെ ശരീരത്തിനടിയിലായ് ഒരു ബോഡി കൂടിയുണ്ട് ..!!

ഹരിയുടെ വാക്കുകൾ കേട്ട ഭദ്ര  വീണ്ടും ആ കല്ലറയ്ക്കുളളിലേക്ക് സൂക്ഷിച്ച്  നോക്കി , ശരിയാണ്  ഒരു  കൈ കാണുന്നുണ്ട്  അച്ചന്റ്റെ  ശരീരത്തിനടിയിൽ...!! 

ആരുടേതാണ് ..? ഭദ്രയുടെ മനസ്സിൽ  ലീന  ഡോക്ടറുടെ മുഖം  തെളിഞ്ഞു...

വേഗം .., വേഗം  അച്ചന്റ്റെ ശരീരം പുറത്തേക്ക് എടുക്കൂ  ശ്രദ്ധയോടെ  വേണം...

"ഹരി താൻ എല്ലാംവളരെ കൃത്യമായി തന്നെ വീഡിയോയിൽ പകർത്തൂ.. ഒന്നും വിട്ടു പോവരുത്...!!

കമോൺ എവരിബഡി...!!
എല്ലാവരും   വേഗം അവരവരുടെ ജോലികൾ ചെയ്യൂ ..!!

ഭദ്ര വേഗം തന്നെ ഷോക്കിൽ നിന്നു മുക്തയായി തന്റ്റെ  ജോലിയിലേക്ക്  തിരിഞ്ഞു 

പക്ഷേ  കല്ലറ തുറന്നപ്പോഴുളള അസഹ്യമായ ദുർഗന്ധം  പണിക്കാരെ ജോലിയിൽ നിന്നും പിന്നോട്ടു വലിച്ചു  ,അഴുകി തുടങ്ങിയ ശരീരങ്ങളുടെ ദുർ ഗന്ധം അവരുടെ മാസ്കിനെയും തുളച്ചു കയറുന്നതായിരുന്നു...!!

എസ് ഐ ഗിരീഷും ,രണ്ട് പണിക്കാരും  ദുർഗന്ധം സഹിക്കാൻ കഴിയാതെ ശർദ്ദിക്കാൻ തുടങ്ങിയതും , പെട്ടെന്ന്  പള്ളിപരിസരമാകെ ലൈറ്റുകൾ തെളിഞ്ഞു  ഒപ്പം ആരുടെയോ ടോർച്ചിന്റ്റെ വെട്ടം  സെമിത്തേരിയിൽ പതിച്ചു ...!!

 പെട്ടെന്നു തന്നെ അപായസൂചന നൽകികൊണ്ടാ അർദ്ധ രാത്രിയിൽ  പളളിമണികൂട്ടത്തോടെ മുഴങ്ങി..!!

ഒരു നിമിഷത്തെ സ്തംഭനാവസ്ഥ..!! ഭദ്ര പെട്ടെന്ന്  സമചിത്തത വീണ്ടെടുത്ത് കൂടെയുള്ള പോലീസുകാർക്ക് മുൻകരുതൽ നിർദേശം നൽകി,  ഭദ്രയിൽ ഒട്ടും തന്നെ പേടിയിപ്പോൾ അവശേഷിച്ചിരുന്നില്ല ,കാരണം  തടയാനും ചോദ്യം ചെയ്യാനും വരുന്നവർക്കുളള മറുപടിപോലെ ജേക്കബച്ചന്റ്റെ ശവശരീരമപ്പോൾ പണിക്കാർ  കല്ലറയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നുണ്ടായിരുന്നു...!!

 രാത്രി അപായ മണി പള്ളിയിൽ മുഴങ്ങിയതും ആളുകളോരോത്തരും പരിഭ്രാന്തിയോടെ കൂട്ടം  കൂടി പളളിയിലേക്ക് എത്തി....,,

 കാര്യം തിരക്കിയവർ പളളിയിലും പിന്നെ സെമിത്തേരിക്കടുത്തും എത്തി,
   പകൽ നാണംകെട്ട് വെറും കൈയ്യോടെ ഇവിടെ മടങ്ങി പോയി പോലീസുകാരെ   സെമിത്തേരിയിൽ അർദ്ധരാത്രിയിൽ  കണ്ടതും അവരിൽ ചിലർ  സെമിത്തേരിക്കുളളിലേക്ക് കുതിക്കാനൊരുങ്ങി ,പക്ഷേ അവരുടെ  കാലുകൾക്ക് ചങ്ങലകൊളുത്തെന്നപോലെ  ജേക്കബ്ബച്ചന്റ്റെ ശവശരീരം അപ്പോൾ  കല്ലറയിൽ നിന്നും പുറത്തേക്ക്  എത്തിയിരുന്നു..!! 

കണ്ണുകൾക്ക് മുമ്പിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ ആളുകൾ  പരിഭ്രാന്തരായ് , ലീന ഡോക്ടർക്കൊപ്പം നാടുവിട്ടുവെന്ന്  പത്രങ്ങൾ വിളിച്ചു പറഞ്ഞ അച്ചന്റ്റെ ജീവനില്ലാത്ത ശരീരമിതാ കൺമുന്നിൽ...!!

 കാണുന്നത് വിശ്വസിക്കാൻ പറ്റാതെയവർ പകച്ചു നിൽക്കുമ്പോൾ  ഷാനവാസും ടീംമും അതേ കുഴിയിൽ നിന്ന് വേറൊരു ശരീരം കൂടി  പുറത്തേക്കെടുത്തു ..!!

അതാരാണെന്നറിയാൻ അങ്ങോട്ടു നോക്കിയ കപ്യാരു വറീതു ഞെട്ടിപോയി ..., അതു 'ശവകുഴി തൊമ്മി'യുടെ അഴുകി തുടങ്ങിയ ശവശരീരമായിരുന്നു..!!

കുറഞ്ഞ സമയം കൊണ്ട് തന്നെ വാർത്ത നാടാകെ പരന്നു....,സെമിത്തേരിയിൽ ജനങ്ങളും മാധ്യമ പ്രവർത്തകരും  തടിച്ചു കൂടി. ..!!

 അവരെ നിയന്ത്രിക്കാൻ  രാജീവ്  കൂടുതൽ പോലീസുകാരെ സ്റ്റേഷനിൽ നിന്ന്  വരുത്തി .. സംഭവസ്ഥലത്തേക്ക് ഉന്നതാധികാരികൾ പുറപ്പെട്ടു..

" മാഡം ഇനിയീ  കല്ലറയിൽ പഴകി ദ്രവിച്ചു പൊടിഞ്ഞു തുടങ്ങിയ  ഏതാനും അസ്ഥികൾ മാത്രമേയുള്ളൂ,ഷാനവാസ് ഭദ്രയോട് പറഞ്ഞു 

അതിനു മറുപടിയൊരു മൂളലിൽ ഒതുക്കി നിർത്തി ഭദ്ര തനിക്ക് മുന്നിൽ നിലത്ത്  കിടത്തിയിരിക്കുന്ന  ആ ശവ ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി. .

 അച്ചന്റ്റെ ശരീരത്തിലെവിടെയും  പുറമെ നിന്നു നോക്കുമ്പോൾ മുറിവുകൾ കാണാനില്ല ...!! അതുപോലെതന്നെ അച്ചന്റ്റെ സഭാവസ്ത്രത്തിനൊരു  പോറൽ  പോലും പറ്റിയിട്ടില്ല ..!!

 തൊമ്മിയുടെ  ശരീരത്തിന് എട്ട് പത്ത് ദിവസത്തെ പഴക്കം വന്നതൊഴിച്ചാൽ ബാക്കി എല്ലാം അച്ചന്റ്റെ ശരീരം പോലെ തന്നെ എവിടെയും മുറിവുകൾ കാണാനില്ല. ..!!

"ജേക്കബ്ബച്ചന്റ്റെ ശരീരത്തിന്   കാണാതായ നാളുമുതലുളള പഴക്കം തോന്നുന്നില്ലേ മാഡം...?

"ഉണ്ട് രാജീവ്, അതായത്  കാണാതായി എന്ന് നമ്മൾ കരുതുന്ന അന്നു തന്നെ  അച്ചൻ കൊല്ലപ്പെട്ടിട്ടുണ്ട്,
 പക്ഷേ എങ്ങനെ..? .
 എവിടെ വെച്ച് .?
കണ്ടു പിടിക്കണം രാജീവേ.. കണ്ടു പിടിച്ചിരിക്കും നമ്മൾ .. !!

 ഭദ്രയുടെ ശബ്ദത്തിലെ ദൃഡത രാജീവ് തിരിച്ചറിയുന്നുണ്ടായിരുന്നു അപ്പോൾ ...

"മാഡം ..,,

 ഷാനവാസ്   ഭദ്രയ്ക്ക് അരികിലെത്തി ...

പറയൂ ഷാനവാസ് ..,

"മാഡം  ജേക്കബച്ചനെയും  ലീന ഡോക്ടറെയും ഒരുമിച്ചാണ്  കാണാതായത്, ഇപ്പോൾ അച്ചന്റ്റെ ശവശരീരം ദാ ഇവിടെ നിന്ന് ലഭിച്ചു , അപ്പോൾ  ലീന ഡോക്ടർ...?

 ഷാനവാസ്  മറ്റുള്ള ശവകല്ലറയിലേക്ക് നോക്കിയതു ചോദിച്ചപ്പോൾ ഭദ്രയും  അതേ ചിന്തയിലായിരുന്നു ...ലീന  ഡോക്ടർ എവിടെ. .?

ഷാനവാസ്  ഡോക്ടർ ലീന ഇപ്പോൾ ഉണ്ടോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല  ,മേ ബീ  അവരു കൊല്ലപ്പെട്ടിട്ടില്ല എന്നു കരുതാം നമുക്ക്. .. !!

മാഡം മാഡമങ്ങനെ പറയാനുളള കാരണം ..?

കാരണം, സിംപിൾ ആണ് ഗിരീഷേ കൊല്ലപ്പെട്ടുവെങ്കിൽ ആ ശരീരവും ഈ കല്ലറയ്ക്കുളളിൽ കണ്ടേനെ  കാരണം നമ്മൾ ഇവരെ തേടി ഇവിടെ എത്തും എന്ന് ശത്രുക്കൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, അതുകൊണ്ട് തന്നെ    ഒരു കാര്യം ഉറപ്പിക്കാം ഡോക്ടർ ലീന എവിടെയോ ജീവനോടെ ഇരിപ്പുണ്ട്...!!

 ഭദ്രയുടെ നിഗമനം ശരിയാണെന്ന് കൂടെയുളളവർക്ക് തോന്നി കാരണം ഡോക്ടർ കൊല്ലപ്പെട്ടിരുന്നുവെങ്കിലാ ശരീരവും ഇപ്പോൾ ഇവിടെ കണ്ടേനെ തീർച്ച..!!

 അപ്പോൾ ഇത് തേക്കിൻ തോട്ടംക്കാരുടെ നാടകം ആയിരുന്നോ...? 

അച്ചനെ വകവരുത്തിയിട്ടവർ എന്തിന് ലീന ഡോക്ടറെ കൂടി  കാണാനില്ല  എന്നു പറഞ്ഞു  മാഡം. .. ?

അറിയില്ല ഹരി.., ചോദ്യങ്ങൾ ഒരുപാടുണ്ട് നമ്മുക്ക് ചുറ്റും, ഇല്ലാത്തത് ഉത്തരങ്ങൾ മാത്രം. .!!
 നമ്മൾ  കണ്ടതേണ്ടതാ ഉത്തരങ്ങളാണ് ..!!

 "മാഡം  ഇനി  എന്താണ് അടുത്ത നടപടി  ..?
നമ്മൾ മടങ്ങുകയാണോ..?
 ഹരിയുടെ ചോദ്യം കേട്ട ഭദ്ര അയാളെ  ഒന്നു ഇരുത്തി നോക്കി.. ..

ഹരി നമ്മൾ ഇവിടെ ഈ സെമിത്തേരിയിൽ എത്തി ചേരാനുളള കാരണംനിങ്ങൾ മറ്റോ..?

 തൊമ്മി., ഇവിടെ എന്തോ കണ്ടയാൾ ഭയന്നുവെന്ന കപ്യാരുടെ മൊഴിയാണ് നമ്മളെ ഇവിടെ എത്തിച്ചത്  ..,ആ ചോദ്യം ഇപ്പോഴും ബാക്കിയുണ്ട് ഹരികുമാർ .., എന്തുകണ്ടിട്ടാണ് ശവകുഴി തൊമ്മി ഭയന്നത് എന്ന ചോദ്യം ..,
 കാരണം അയാൾ കണ്ടതെന്താണെങ്കിലും അതാണയാളെ ഈ കല്ലറയിൽ ജീവനില്ലാതെ  കിടത്താൻ കാരണമായി തീർന്നത് ..!!

 അതുകൊണ്ട്  തുറക്കുകയാണ് നമ്മൾ ഇവിടെ അവശേഷിക്കുന്ന ഈ കല്ലറകൾ മുഴുവൻ. .

മാഡം....!!

"അതേ ..,ആ കാര്യത്തിൽ ഇനിയൊരു സംശയമില്ല ..!! ഉന്നതാധികാരികൾ ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ നമ്മൾ അത് ചെയ്തിരിക്കണം കാരണം ,ഇവിടെ നിന്ന് ഒരു പിൻവാങ്ങൽ ഇപ്പോൾ ഉണ്ടായാൽ മടങ്ങി വരുമ്പോൾ നമ്മൾ തേടുന്നതൊന്നും ഇവിടെ അവശേഷിക്കില്ല  ..!!
 സോ  , വേഗം  ബാക്കിയുള്ള രണ്ട്  കല്ലറകൾ കൂടി  തുറക്കൂ. ..!!

ഭദ്രയുടെ നിർദ്ദേശം അനുസരിച്ച്  പണിക്കാർ മറ്റുള്ള കല്ലറയ്ക്കരികിലേക്ക് നീങ്ങുന്നത് നാട്ടുകാർ  എല്ലാവരും ചങ്കിടിപ്പോടെ നോക്കി നിന്നു ..

 എന്തിനാണവർ അവയെല്ലാം തുറക്കുന്നതെന്നോ, ഇനിയാരെയാണവർ തിരയുന്നതെന്നോ
അവർക്ക് മനസ്സിലായില്ല...!!

 ഒരു പക്ഷേ ലീന ഡോക്ടറെ...അതെ ഡോക്ടറെ തന്നെ അവർ ഉറപ്പിച്ചു. .

രണ്ടാമത്തെ കല്ലറ പകുതി തുറന്നതും അവിടെ ആകെ അസഹ്യമായ ദുർഗന്ധം പരന്നു ആളുകൾ പലരും അവിടെ നിന്ന് പിൻവാങ്ങി  പളളിമുറ്റത്തേക്ക് നീങ്ങി. .

 ഷാനവാസും , രാജീവും ആദ്യം തന്നെ  മാറിനിൽക്കുന്ന ഗിരീഷിനടുത്തേക്ക് മാറിനിന്നു ..

 ഭദ്ര  പക്ഷേ അപ്പോഴും  മിഴികൾ ചിമ്മാതെ ആ കല്ലറയ്ക്കുളളിലേക്ക് തന്നെ നോക്കി നിന്നു. .!!

"സാറെ....!!

പെട്ടെന്ന് പണിക്കാർ പരിഭ്രമത്തോടെ വിളിച്ചപ്പോൾ ഭദ്ര കണ്ടു രണ്ടാമത്തെ കല്ലറയിലെ കുഴിയിൽ മൂന്ന് പെൺശരീരങ്ങൾ ..!!
 പൂർണമായും നഗ്നമായ നിലയിൽ . ...!!

"മാഡം ..,, ഇത് ..? ഇവർ ...? ഷാനവാസ് ഭദ്രയുടെ അടുത്തേക്ക് വന്നു കൊണ്ട്  സംശയത്തോടെ ചോദിച്ചു 

"തിരിച്ചറിയാൻ പറ്റുന്നില്ല അല്ലേ ഷാനവാസ് ..?

"മുഖം അഴുകിയത് കൊണ്ട് പറ്റുന്നില്ല മാഡം...!!

"പക്ഷേ എനിക്ക് ഉറപ്പുണ്ട് ഷാനവാസ്, ഇത് അനാഥാലയത്തിൽ നിന്ന് വിദേശത്തേക്ക് പോയി തിരിച്ചു വന്നു കാണാതായ  ആ ഏഴുപെൺകുട്ടികളിലെ മൂന്നു പേരാണെന്ന്....!!

മാഡം ...!!

അതെ ഷാനവാസ്..!!

 ഭദ്രയുടെ  വാക്കുകൾ കേട്ട ഷാനവാസ്  വിശ്വസിക്കാൻ കഴിയാതെ  രാജീവിനെയും ഗിരീഷിനെയും നോക്കി. ..

കുഴിയിൽ നിന്ന് ഓരോ ശരീരങ്ങൾ പുറത്തേക്ക് എടുക്കുമ്പോഴും അതാരാണെന്ന് തിരിച്ചറിയാൻ പറ്റാതെ   ആളുകൾ പരസ്പരംനോക്കി. ..
ആ നഗ്ന ശരീരങ്ങൾ  മറയ്ക്കാനുളള തുണിക്ക് വേണ്ടി 
 കപ്യാരു വറീത് പെട്ടെന്ന് തന്നെ  പളളികകത്തുപോയി..

 മുണ്ടുകൾ കൊണ്ടു വന്നു ഭദ്രയെ ഏൽപ്പിക്കവേ അയാളുടെ കണ്ണുകൾ ഒരു നിമിഷം ആ പെൺകുട്ടികളുടെ ശരീരത്തിൽ പതിഞ്ഞു , ഞെട്ടലോടെ മുഖമുയർത്തിയ വറീതിന്റ്റെ കണ്ണുകൾ  ഭദ്രയുടെ കണ്ണുകളുമായ് ഉടക്കി ..!!

വറീതിന്റ്റെ  മുഖത്തെ  ഞെട്ടൽ തിരിച്ചറിഞ്ഞ  ഭദ്ര അയാളെ  സൂക്ഷിച്ച് നോക്കി 

മാഡം ഇത് അവരല്ലേ...?
അയാൾ ഉറക്കെ  ചോദിച്ചു,
 അയാളുടെ ശബ്ദത്തിൽ വിറയൽ  കടന്നു കൂടിയിരുന്നു അപ്പോൾ ..

ആരാണ് വറീതേട്ടാ അത്. .? ആളുകൾ  പരിഭ്രാന്തിയോടെ അയാൾക്ക് ചുറ്റും കൂടി. .

അത് അത് നമ്മുടെ അനാഥാലയത്തിലെ കുട്ടികൾ ആണ്   ...!!

അയാളുടെ വിറയ്ക്കുന്ന ശബ്ദം  ഭദ്ര ശ്രദ്ധിച്ചു 

ആര്, വറീതേട്ടാ, അവരെല്ലാം ഇവിടെ തന്നെഇല്ലേ...? ബാക്കി ഉളളവർ വിദേശത്തല്ലേ...?

അവരുടെ  ചോദ്യങ്ങൾക്കൊന്നിനും അയാളിൽ ഉത്തരമുണ്ടാവാതിരുന്നതും അയാൾ  തളർച്ചയോടെ  മണ്ണിൽ  ഇരുന്നതും ഭദ്ര ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. .

 മൂന്നാമത്തെ  കല്ലറ തുറന്നപ്പോൾ അതിനുളളിൽ   ശവശരീരങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നു കണ്ടതും ഭദ്രയിൽനിന്നൊരു ദീർഘ നിശ്വാസം ഉയർന്നു. ..

മാഡം ബാക്കി കുട്ടികളുടെ ശരീരങ്ങൾ ഇവിടെ ഇല്ലാത്ത സ്ഥിതിക്ക് അവർ ഇപ്പോഴും ജീവനോടെ ശേഷിക്കുന്നു എന്ന് കരുതാം ല്ലേ... .?
ഷാനവാസ് ചോദിച്ചു. .

"അങ്ങനെ പ്രാർത്ഥിക്കാം ഷാനവാസേ..,പ്രതീക്ഷിക്കാം. ..ഭദ്ര പറഞ്ഞു. ..

ഷാനവാസ്,   തൊമ്മിയുടെ മരണത്തിനു കാരണമായി തീർന്നത് ചിലപ്പോൾ ഈ പെൺകുട്ടികളാവാം. ..കണ്ടെത്താം നമുക്ക് അത്..അതുപോലെ ആ കപ്യാരു വറീതിനെ ഒന്ന് ശ്രദ്ധിക്കണം, നമ്മുടെ നീരീക്ഷണത്തിൽ വേണം അയാൾ. ..

അതെന്തിനാ മാഡം..?

മുഖംപോലും വ്യക്തമായി തിരിച്ചറിയാൻ പറ്റാതെ അഴുകിയ ഈ ശരീരങ്ങൾ വിദേശത്ത് പോയ പെൺകുട്ടികളുടേത് ആണെന്ന് അയാൾ എങ്ങനെ തിരിച്ചറിഞ്ഞു. ..

മനസ്സിലായി മാഡം, അയാളിനി നമ്മുടെ നിരീക്ഷണത്തിലാവും ....

തുടർനടപടികളെ കുറിച്ച് അവർ സംസാരിക്കുന്നതിനിടയിലേക്ക് ഡിജിപി ദേവദാസും സംഘവും കടന്നു വന്നതോടെ അന്തരീക്ഷത്തിൽ ആകെ ഒരു മാറ്റം ഉണ്ടായി. ..

 ദേവദാസ്  ഭദ്രയുമായ് മാറിനിന്നു സംസാരിക്കുന്നതെന്താണെന്നറിയാതെ മാധ്യമ പടകളുൾപ്പെടെ അവരെ സസൂക്ഷ്മം വീക്ഷിച്ചു. ...

കുറച്ചു സമയയത്തെ കൂട്ടം കൂടിയുളള ചർച്ചകൾക്ക് ശേഷം  ശവശരീരങ്ങളുമായി ആംബുലൻസ്  ആ സെമിത്തേരി കടന്നു പുറത്തേക്ക് പോയതും സംഭവിച്ചതെന്താണെന്ന് പൂർണമായും തിരിച്ചറിയാൻ കഴിയാതെ ആളുകൾ അവിടെ തന്നെ തടിച്ചുകൂടി ..., അവർക്കിടയിലൂടെ ഭദ്രയും സംഘവും കൂടി സെമിത്തേരി വിട്ടു പോയതും കുറെ ചോദ്യങ്ങൾ മാത്രം അവിടെ അവശേഷിച്ചു...!!

°°°°°°°°°°°°°°°°°°°°

 ഭദ്ര എന്താണ് നിങ്ങളുടെ ഒരു  വിലയിരുത്തൽ  കഴിഞ്ഞുപോയ മണിക്കൂറുകളെ പറ്റി. ...?

ദേവദാസ് ഭദ്രയോടത് ചോദിച്ചപ്പോൾ നിർവികാരമായൊരു നോട്ടമായിരുന്നു അവളുടെ മറുപടി. ..

ഓകെ ഗൈസ്, നിങ്ങളെല്ലാം ആകെ ക്ഷീണിതരാണ് ഭദ്രയുൾപ്പെടെ, അതുകൊണ്ട് തന്നെ നിങ്ങൾ അല്പസമയം വിശ്രമിക്കൂ... കാരണം, ഇനിയങ്ങോട്ടവശേഷിക്കുന്നത് വിശ്രമമില്ലാത്ത പകലിരവുകളാണ്. .. .!!

ദേവദാസ് പറഞ്ഞു നിർത്തിയതും  ഭദ്ര സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് നടന്നു. ..

ഭദ്ര താനിതെങ്ങോട്ടാണ്  ഈ രാത്രിയിൽ. .?

ദേവദാസ് പിന്നിൽ നിന്ന്  വിളിച്ചു ചോദിച്ചു. ..

 "സാർ ഞാൻ കുറച്ചു നേരം ഒന്ന് തനിയെ  ഇരുന്നിട്ട് വരാം.., മനസ്സാകെ  കലങ്ങി മറിഞ്ഞതുപോലെ. .,
ഒരു തരം ശൂന്യത. ..!!

"ഓകെ ഭദ്രാ.., പക്ഷേ തനിച്ച് ദൂരെയെങ്ങും  പോവരുത്, കാരണം ശത്രുക്കൾ നിൽക്കകള്ളിയില്ലാതെ പരക്കം പായുകയാവും ഇപ്പോൾ..., സൂക്ഷിക്കണം..!!

അറിയാം സാർ...,
ഞാനൊന്ന് ഗസ്റ്റ് ഹൗസിൽ പോയി ഫ്രഷായി വരാം.., അത്രമാത്രം... പറഞ്ഞു കൊണ്ട്  ഭദ്ര ഷാനവാസിണ്റ്റെ കയ്യിൽ  നിന്ന് ബുളറ്റിന്റ്റെ കീ  വാങ്ങി  വണ്ടി സ്റ്റാർട്ടാക്കി  സ്റ്റേഷൻ വിട്ടു പോയതും  ഒരപകട സൂചന പോലെ  ദേവദാസിന്റ്റെ മനസാകെ അസ്വസ്ഥമായി...

&&&&&&&&&&&&

""നേരം പുലരാനിനിയും സമയമേറെ ഉളളതുപോലെ...,, തനിക്ക് ചുറ്റും പരന്നുകിടക്കുന്ന ഇരുട്ടിനെകീറിമുറിച്ച്  ബുള്ളറ്റ് പായിക്കവേ ഭദ്ര സ്വയം പിറുപിറുത്തു..

മനസാകെ അസ്വസ്ഥതകൾ നിറഞ്ഞു നിൽക്കുന്നതിനാൽ അമിത സ്പീഡിലാണ് അവൾ ബുള്ളറ്റ് പായിച്ചത്...

ഗസ്റ്റ് ഹൗസിനടുത്തെത്തിയതും പെട്ടെന്ന് ഭദ്ര  ഞെട്ടി..., മുമ്പിലാരോ നിൽക്കുന്നതുപോലെ...!!
അവളുടെ  മനസ്സൊന്നു  പിടച്ചതും   ബുളറ്റൊന്ന്  വെട്ടി,
വലിയ  ശബ്ദത്തോടെ  റോഡിലേക്ക്   മറിഞ്ഞു. ..  !!

അമ്മേ...,,,
അമർത്തിയ നിലവിളിയോടെ ഭദ്ര റോഡിലേക്ക് തെറിച്ചു വീഴുമ്പോൾ അവളുടെ ചുറ്റും ശത്രുക്കൾ നിരന്നു നിന്നു


ഭദ്ര   Ips-9

റോഡിൽ വീണുകിടന്നുകൊണ്ടു തന്നെ  ഭദ്ര ബുളളറ്റിന്റ്റെ  വെളിച്ചത്തിൽ തനിക്ക് ചുറ്റും നിരന്നു നിൽക്കുന്നവരെ ഒന്ന് നോക്കി ...

 അഞ്ചു പേരുണ്ടവർ, എന്തിനും പോന്നവർ....!!

 ഒറ്റനോട്ടത്തിൽ തന്നെ ഭദ്ര  മനസ്സിലാക്കി  തനിക്കവരെ എതിർത്തു തോൽപ്പിക്കുക അസാധ്യമാണ്.., കാരണം  ബുള്ളറ്റിൻ നിന്നുള്ള വീഴ്ചയിൽ ശരീരത്തിന്റെ പലഭാഗങ്ങളിലും വേദന പടരുന്നുണ്ട് ..!!

"വീരശൂരപരാക്രമിയായ ഭദ്ര ഐപി എസ് എന്താണിങ്ങനെ വീണുകിടന്നാലോചിക്കുന്നത് .?

 കൂട്ടത്തിൽ നേതാവെന്നു തോന്നിക്കുന്നയാളതു ചോദിച്ചു കൊണ്ട്  ഭദ്രയുടെ അടുത്തേക്ക് നീങ്ങി നിന്നതും മിന്നൽ പോലെ ഭദ്രയുടെ വലതുകൈ അയാളുടെ  മുഖത്ത് പതിച്ചു..!! 
 അപ്രതീക്ഷിതമായ ഭദ്രയുടെ ആക്രമണത്തിൽ ശത്രു നിരയൊരു നിമിഷം പതറിയെങ്കിലും പെട്ടെന്ന് തന്നെ അവർ കൂട്ടത്തോടെ ഭദ്രയുടെ നേരെ ആക്രമണം തുടങ്ങി  ..

 വീണു കിടക്കുന്നിടത്തു നിന്നെഴുക്കാൻ സാധിക്കാത്ത വിധത്തിൽ അവർ ചുറ്റും നിന്ന് ആക്രമിക്കാൻ തുടങ്ങിയപ്പോൾ ഭദ്ര അവരെ അവിടെ കിടന്നു കൊണ്ട് തന്നെ  തിരിച്ചാക്രമിച്ചെങ്കിലും  കരുത്തരായ അവരുടെ മുമ്പിൽ തനിക്ക് അധികനേരമിങ്ങനെ ചെറുത്ത് നിൽക്കാൻ കഴിയില്ലെന്ന് ഭദ്രയ്ക്ക് പൂർണ ബോധ്യമുണ്ടായിരുന്നു, മാത്രമല്ല വീഴ്ചയിൽ  മുറിവുപറ്റിയ നെറ്റിയിൽ നിന്ന് രക്തം  ഒഴുകാൻ തുടങ്ങിയിരിക്കുന്നു ...!!

ചെറുത്തു നിൽപ്പുകൾക്കൊടുവിൽ ഭദ്രയുടെ പ്രതിരോധം കുറഞ്ഞതും  അവർ ഭദ്രയുടെ കൈകൾ ചേർത്ത്  ബന്ധിച്ചു....! !

"എടാ എത്രയും പെട്ടെന്ന്  ഏൽപ്പിച്ച ജോലി തീർക്കാൻ നോക്കടാ ....,
എന്ന്  നേതാവലറിയതും  കൂട്ടത്തിലൊരുത്തൻ   കയ്യിലെ കത്തി ഭദ്രയുടെ കഴുത്തിനു നേരെ വീശി..!!

 താൻ ഇവിടെ അവസാനിച്ചു എന്ന് ഭദ്രയ്ക്ക് തോന്നിയതും  അവളിലൊരാവേശം പടർന്നു കയറി  ...കത്തി വീശിയവനു നേരെ നിലത്തുനിന്ന് പൊങ്ങിയവൾ കാലുകൾ  വീശിയതും മുന്നിൽ നിന്നവൻ വലിയ ശബ്ദത്തോടെ മുഖം പൊത്തി നിലത്തേക്കിരുന്നു ..!!

 ഭദ്രയുടെ കാലുവീശിയുളള അടിയിലവന്റ്റെ കയ്യിൽ നിന്ന് കത്തി ദൂരേക്ക് തെറിച്ചു വീണിരുന്നു. ..

"കളള &&&&&&&& മോളെ  ..,കൈ രണ്ടും ചേർത്ത് കെട്ടി ഒരു അറവുമാടിനെ പോലെ നിർത്തിയിട്ടും നിന്റ്റെ പരാക്രമം അവസാനിച്ചില്ലേടീ എന്ന് ചോദിച്ചു കൊണ്ട്  ഗുണ്ടകളിലൊരുത്തൻ ഭദ്രയുടെ മുടികെട്ടിൽ ചേർത്ത് വലിച്ചവളുടെ മുഖത്ത് തല്ലാനോങ്ങിയതും പെട്ടെന്ന് ഇരുട്ടിൽ നിന്നാരക്കയോ  അവരുടെ  ദേഹത്തേക്ക്  ചാടിവീണു ...!!
 നിമിഷനേരംകൊണ്ട്  അപ്പോൾ വന്നവർ  ആ ഗുണ്ടകളെ കൈപിടിയിലൊത്തുക്കി നിർത്തി  ഇരുട്ടിൽ നിന്ന് ബുളളറ്റിന്റ്റെ  വെളിച്ചത്തിലേക്ക് വന്നതും  ഭദ്ര അമ്പരന്നു പോയി ..!!

തെന്മല സുനി..!!
 കൂടെ  അവന്റെ 
നാലു  കൂട്ടാളികളും ..!!

 സുനി തന്റെ രക്ഷകനോ..?

 ഭദ്ര അമ്പരപ്പുമാറാതെ സുനിയെ പകച്ചു നോക്കി ..

" എന്താ  സാറെ , പകച്ചു നോക്കുന്നത് ..?
 വിശ്വാസം വരുന്നില്ല അല്ലേ..? 

 ഞാൻ തന്നെയാണ് ഭദ്ര സാറെ  തെന്മല സുനി  ..!!

നീരു വന്നു വീർത്ത മുഖവുമായി മുടന്തി സുനി ഭദ്രയുടെ അടുത്തേക്ക് വന്നവളുടെ കയ്യിലെ കെട്ടുകൾ അഴിച്ചു മാറ്റി , പിന്നെ അവനുംകൂട്ടാളികളും   ഭദ്രയെ ആക്രമിച്ചവരെ അവരുടെ തന്നെ  ഉടുമുണ്ടഴിച്ച്   ബന്ധിച്ചു..!!

 കൺമുന്നിൽ  കാണുന്നത്  വിശ്വസിക്കാൻ  കഴിയാതെ ഭദ്ര തെന്മല സുനിയെ വീണ്ടും വീണ്ടും നോക്കി

അപ്പോൾ കുറച്ചു ദൂരെനിന്നൊരു വാഹനം അവരുടെ  അടുത്തേക്ക് വരുന്നുണ്ടായിരുന്നു ..

 
"ഷാനവാസ് സാറായിരിക്കും ഭദ്ര സാറെ.., ഞാൻ വിളിച്ചു പറഞ്ഞായിരുന്നു ഭദ്ര സാർ അപകടത്തിൽ ആണെന്ന്. .!!

സുനി പറയുന്നതിന്റെ പൊരുൾ മനസ്സിലാവാതെ ഭദ്ര നിൽക്കുമ്പോൾ  ദേവദാസ് ഉൾപ്പെടെ എല്ലാവരും  ജീപ്പിൽ നിന്നിറങ്ങി ഭദ്രയുടെ അടുത്തെത്തി..

ഭദ്ര   ആർ യു ഓകെ ...?

ദേവദാസ് ചോദിച്ചു കൊണ്ട് ഭദ്രയുടെ കയ്യിൽ പിടിച്ചതും വേദനയാൽ ഭദ്രയുടെ മുഖം  ചുളിഞ്ഞു  

"സാറെ  വണ്ടിയിൽ നിന്ന്  കൈക്കുത്തി വീണതുകൊണ്ട് ഭദ്ര സാറിന്റ്റെ കൈക് പരിക്കുപറ്റീന്ന് തോന്നുന്നു  സുനി  പറഞ്ഞു 

ഭദ്ര വീണ്ടും സുനിയെ നോക്കി 
സുനീ  .....അവൾ വിളിച്ചു 

"ഭദ്ര സാറെ സാറെന്താണ് ചോദിക്കാൻ പോവുന്നതെന്നെനിക്ക് മനസ്സിലായി , സാറിനെ ലക്ഷ്യം വച്ചൊരു  ടീം ടൗണിൽ നിന്ന് തെന്മലയിലെത്തിയെന്ന് എനിക്ക് ആദ്യം വിവരംതന്നതിവൻമാരാണ്  തന്റെ കൂടെ വന്നവരെ നോക്കി സുനി പറഞ്ഞു  ..

ഭദ്ര സാറെന്നെ ഈ പരുവത്തിലാക്കിയതിന്റ്റെ പക എനിക്കും ഇവർക്കും സാറിനോടുണ്ടേ.., അപ്പോൾ ആണ്  പുറത്തു നിന്നൊരു ടീം കൂടി ..,എന്നാൽ പിന്നെ ആദ്യം അവരുടെ  പങ്കായിക്കോട്ടെ എന്ന് കരുതി ഞങ്ങൾ സാറിനും ഇവന്മാർക്കും പുറകിൽ തന്നെ ഉണ്ടായിരുന്നു  ഇന്ന് രാവിലെ മുതൽ ..!!

പിന്നെ  നീ ഇപ്പോൾ എന്തിനെന്റ്റെ രക്ഷകനായ് ..?
 ഞാൻ അപകടത്തിൽ ആണെന്ന് സ്റ്റേഷനിൽ എന്തിനു വിളിച്ചു പറഞ്ഞു .?

 ഭദ്ര തന്റെ മനസ്സിലെ സംശയങ്ങൾ തുറന്നു ചോദിച്ചു 
"അത് സാറെ , കുറച്ചു സമയം മുമ്പ് വരെ നിങ്ങളുടെ കൂടെ സെമിത്തേരിയിൽ ഞങ്ങളുമു
ണ്ടായിരുന്നു  കാഴ്ചക്കാരായി   .., പക്ഷേ അവിടെ നിന്ന്   നാടുവിട്ടുപോയെന്നെല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ കുഴിമാന്തിയെടുത്തപ്പോൾ  എനിക്ക് മനസ്സിലായി സാറെ ,നിങ്ങളല്ല എന്റ്റെ ശരിക്കുമുളള ശത്രു എന്ന്..!!
 അതുപറയുമ്പോൾ സുനിയുടെ കണ്ണുകൾക്ക് ചോരചുവപ്പായിരുന്നു...

എനിക്ക് മനസ്സിലായില്ല സുനി..!!
 ഭദ്ര സുനിയെ നോക്കി പറഞ്ഞു 

"സാറിനെന്നല്ല ആർക്കും മനസ്സിലാവില്ല സാറെ, സുനിയുടെ ഈ മനസ്സ് ,കാരണം എല്ലാവർക്കുംഅറിയുന്നത് ഗുണ്ടയായ തെന്മല സുനിയെ ആണ്  ..പക്ഷേ അതിനുമുൻപ് ഒരു സുനി ഈ തെന്മലയിൽ ഉണ്ടായിരുന്നു , അല്ല ജേക്കബ് അച്ഛന്റെ അനാഥാലയത്തിലുണ്ടായിരുന്നു ..

 മനസ്സിലായില്ലേ സാറിന് ..?
ഈ അനാഥനായ  സുനിയുടെ രക്ഷകനായിരുന്നു ഒരിക്കൽ ജേക്കബ് അച്ചൻ..!!

 എന്റെ ഈ തലതിരിഞ്ഞ സ്വഭാവം കാരണം ആണ് ഞാനും അച്ചനും വഴിപിരിഞ്ഞത്  പക്ഷേ ഉളളിന്റ്റെ ഉളളിൽ ഈ സുനിയുടെ അപ്പനിപ്പോഴും ആ ജേക്കബ് അച്ചൻ തന്നെയാണ് , അപ്പോൾ പിന്നെ ആ അച്ചനെ ഇല്ലാത്താക്കിയവർക്കെതിരെ  പടനയിക്കുന്ന സാറിനെ ഞാനെങ്ങനെ ഉപദ്രവിക്കാനാണ് സാറെ .?

 ഞങ്ങൾ പിന്മാറി  സാറിനെ തല്ലാനുളള പരിപാടിയിൽ നിന്ന്  ,പക്ഷേ  ഇവരുടെ  കയ്യിൽ സാർ ഈ രാത്രി  വീഴുമെന്ന് ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല സാറെ , അതാണ് സാറു പെട്ടു എന്ന് തോന്നിയപ്പോൾ  ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതും  ഒടുവിൽ  സാറു വീഴും എന്ന് തോന്നിയപ്പോൾ കളത്തിലിറങ്ങിയതും  .!!

ഇനി സാറിനു മുമ്പിൽ ഒരു വില്ലനായി ഈ സുനി വരില്ല  ഉറപ്പ്  ..,മാത്രമല്ല  ഒരടിപിന്നിലെപ്പോഴുമുണ്ടാവും ഒരു കാവലായിട്ട്, എന്തിനാണെന്നല്ലേ ജേക്കബ് അച്ചനെ കൊന്നവരെ പിടികൂടാൻ സാറിനു കഴിയുമെന്ന വിശ്വാസം എനിക്ക് ഉണ്ട് അപ്പോൾ സാറിനൊന്നും പറ്റാതെ നോക്കേണ്ടതെന്റ്റെ കൂടി കടമയാണ്.!!

 പറഞ്ഞു കൊണ്ട് സുനിയും കൂട്ടരും  തിരികെ നടന്നു 

സുനീ  ....,പെട്ടെന്ന് ഭദ്ര വിളിച്ചു 

എന്താ  സാറെ..?

എന്റെ ഒരു ചോദ്യത്തിനുകൂടി സുനി ഉത്തരം പറയാമോ..?

സാറു ചോദിക്ക് സാറെ..

"കഴിഞ്ഞ ദിവസം  സുനിയെ തേടി വന്ന  ജോസപ്പൻ ഡോക്ടറും പീറ്ററും സുനിയോടെന്താണ് സംസാരിച്ചത്.? 

സുനി ഒരു നിമിഷം ഭദ്രയുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി 

"ലീന ഡോക്ടർ എവിടെ ആണെന്ന് കണ്ടു പിടിച്ചു കൊടുക്കാനാണ് സാറെ അവരെന്നോട് പറഞ്ഞത് , ഞാനും എന്റെ കൂട്ടുകാരും അറിയാതൊരീച്ച പോലും ഈ തെന്മലയിൽ കയറില്ലാന്ന് ഡോക്ടർ വിശ്വസിക്കുന്നു ..
മാത്രമല്ല ലീന ഡോക്ടർ ഈ തെന്മല വിട്ട് പോയിട്ടില്ല എന്ന് കൂടി പറഞ്ഞു ജോസപ്പൻ ഡോക്ടർ ..!!

സുനിയുടെ മറുപടി കേട്ടതും ഭദ്ര ദേവദാസിനെ നോക്കി ,

ഓകെ സുനി സുനി പൊയ്ക്കോളൂ, ചെയ്ത ഉപകാരം ഒരിക്കലും മറക്കില്ല ഞാൻ...!!

 ഒരു  പുഞ്ചിരി ഭദ്രയ്ക്ക് നൽകി സുനിയും കൂട്ടരും ഇരുളിൽ  മറഞ്ഞു. ..

&&&&&&&&&&

 രാവിലെ   തെന്മല ഗ്രാമത്തെ വരവേറ്റത് ജേക്കബ് അച്ചന് റ്റെയും മറ്റും കൊലപാതക വാർത്തകൾ ആണ്...!!

 കല്ലറയിൽ നിന്നു കിട്ടിയ  ശവശരീരങ്ങൾ അനാഥാലയത്തിലെ പെൺകുട്ടികളുടേതോ ...?
എന്ന തലക്കെട്ടിൽ ഇറങ്ങിയ പത്രങ്ങൾ അവരവരുടെ  സങ്കല്പത്തിനനുസരിച്ച് പലതരം വാർത്തകൾ എഴുതി പിടിപ്പിച്ചിരുന്നു പലതിലും. ..

രാവിലെ പത്രതാളുകളിലൂടൊന്ന് കണ്ണോടിച്ചുകൊണ്ട്  ആശുപത്രി   ബെഡിൽ ചാരികിടക്കുകയായിരുന്നു  ഭദ്ര .., അവളുടെ നെറ്റിയിലൊരു വലിയ  ചുറ്റികെട്ടുണ്ടായിരുന്നു 

"മാഡം  ഡോക്ടർ പറഞ്ഞത് മാഡത്തിന് രണ്ടാഴ്ച വിശ്രമം  വേണമെന്നാണ്. ., അങ്ങോട്ടു കയറി വന്ന ഗിരീഷിന്റെ വാക്കുകൾ കേട്ട ഭദ്രയൊന്ന് ചിരിച്ചു  ,ആ ചിരി ഗിരീഷിലേക്കും പടർന്നു ..

അപ്പോൾ എങ്ങനെ ഗിരീഷേ റെസ്റ്റ് എടുക്കുകയല്ലേ..? 
 ഭദ്ര ചിരിയോടെ ചോദിച്ചു  ആ ചിരിയ്ക്ക് പിന്നിലെ വേദന എത്രയാണെന്ന് തിരിച്ചറിഞ്ഞിട്ടും  ഗിരീഷ് ഒന്നും മിണ്ടാതെ ഭദ്രയ്ക്കൊപ്പം ആശുപത്രിയിൽ നിന്നിറങ്ങി..,

 ജീവൻ തന്നെ കൊടുക്കേണ്ടി വന്നാലും  തേക്കിൻ തോട്ടംക്കാരെ  നിയമത്തിനു മുന്നിൽ കൊണ്ടു വരാതെ ഭദ്രമാഡത്തിനൊരു വിശ്രമം ഇല്ലെന്ന് ഈ കഴിഞ്ഞു പോയ മണിക്കൂറുകൾ കൊണ്ട് ഗിരീഷ് മനസ്സിലാക്കിയിരുന്നു  ...!!

 നെറ്റിയിലെ മുറിവും ദേഹത്തേറ്റ പരിക്കുകളും കാര്യമാകാതെ ഭദ്ര , സുനി യാത്ര പറഞ്ഞു  പോയതിനു പിന്നാലെ പോയത്  കപ്യാരു വറീതിനെ കാണാൻ ആയിരുന്നു ...!!

 മുഖം കൊണ്ടോ, രൂപം കൊണ്ടോ പോലും തിരിച്ചറിയാൻ സാധിക്കാതെ അഴുകിയ പെൺകുട്ടികളെ അയാളെങ്ങനെ തിരിച്ചറിഞ്ഞുവെന്ന് ചോദിക്കാൻ. ...!!


ഭദ്ര Ips _10
¤¤¤¤¤¤¤¤¤¤

 ഭദ്രയുടെ  ശാന്തമായ മുഖത്തേക്ക് നോക്കിയിരുന്നപ്പോൾ മനസ്സിലെ ഭയവും പേടിയും ഒഴിഞ്ഞു പോവുന്നത് കപ്യാരു വറീതറിയുന്നുണ്ടാരുന്നു, എങ്കിലും എവിടെ തുടങ്ങണം എങ്ങനെ, പറയണം എന്നൊന്നും അറിയാതയാൾ പളളിയിലെ അൾത്താരയിലേക്ക് നോക്കി കുറച്ചു നേരം ...

"വറീതേട്ടാ....,,,

സ്നേഹത്തോടെയുളള ഭദ്രയുടെ വിളിയൊച്ച കേട്ടയാൾ അവരെ അത്ഭുതത്തോടെ നോക്കി ...

"ഞാനിപ്പോൾ ഈ അൾത്താരയ്ക്ക് മുമ്പിൽ വറീതേട്ടനൊപ്പം ഇരിക്കുന്നതൊരു പോലീസ് ഓഫീസർ ആയിട്ടല്ല ,മറിച്ച് നിങ്ങളെയൊക്കെ ഒരുപാടു സ്നേഹിച്ചൊരു പാവം മനുഷ്യന്റെ മരണത്തിണ്റ്റെ കാരണം തിരക്കിവന്നൊരു സാധാരണക്കാരിയായിട്ടാണ്...!!

"എനിക്ക് അറിയാം വറീതേട്ടാ ജേക്കബച്ചൻ നിങ്ങൾക്ക് ആരായിരുന്നെന്ന്,  പലവഴി ചിന്നിതെറിച്ചു പോവേണ്ടിയിരുന്ന നിങ്ങളുടെ കുടുംബത്തെയൊരിക്കൽ താങ്ങി നിർത്തിയതാ പാവം മനുഷ്യനല്ലേ. ..?

" നിങ്ങളുടെ മാത്രം അല്ല  അച്ചന്റ്റെ സാന്നിദ്ധ്യം ഉണ്ടായിരുന്ന ഓരോസ്ഥലത്തും അദ്ദേഹം, ഒരു ദൈവദൂതനെപോലെയായിരുന്നു ഓരോ മനുഷ്യർക്കും ..!!

 "ഒരു ജീവിയെപോലും വേദനിപ്പിക്കാത്തൊരാൾ , എങ്ങനെയെന്നുപോലും അറിയാതെ, ആരുടെയോ കൈകളാൽ ജീവൻനഷ്ടപ്പെട്ടു മണ്ണിനടിയിലാവുക...,
ഹോ ..,ചിന്തിക്കാൻ വയ്യ വറീതേട്ടാ അതൊന്നും. ..!!

 വറീതിന്റ്റെ കണ്ണുകളിലേക്ക് നോക്കിയതു പറഞ്ഞു ഭദ്ര നിർത്തിയതും വറീതൊരു പൊട്ടികരച്ചിലോടെ ഭദ്രയുടെ കൈകൾ കൂട്ടിപിടിച്ചു കരയാൻ തുടങ്ങി..!! 

"പറയൂ  വറീതേട്ടാ  നിങ്ങളുടെ മനസ്സിൽ ഉളളതെല്ലാം ,അതിന്റെ പേരിൽ വറീതേട്ടനോ കുടുംബത്തിനോ ഒന്നും സംഭവിക്കാതെ നോക്കാൻ ഞാനുണ്ടാവും...!!

സാറെ അത് ഞാൻ  എനിക്ക്...

വറീത് വാക്കുകൾ കിട്ടാതെ  ഭദ്രയുടെ കൈകളിൽ പിടി മുറുക്കി

ആ കൈ മുറുക്കത്തിൽ നിന്ന് ഭദ്ര അറിയുന്നുണ്ടായിരുന്നു വറീതെന്ന പാവം കപ്യാരുടെ മനസ്സിലെ  ഭയവും പേടിയും..!!

"വറീതേട്ടാ .., ചേട്ടനെങ്ങനെയാണാ പെൺകുട്ടികളുടെ അഴുകിയ  ശരീരം കണ്ടപ്പോൾ അത് അനാഥാലയത്തിലെ കുട്ടികൾ ആണെന്ന് മനസ്സിലായത്..?

അവരങ്ങ് യുഎസിലല്ലേ...?

 ലീന ഡോക്ടറുടെ  കുടുംബത്തിലെ ആശുപത്രിയിൽ..?

 പിന്നെ എങ്ങനെ ഇവിടെ വരും , അതും മരിച്ചു അഴുകിയ നിലയിൽ...?
 പറയൂ വറീതേട്ടാ...

"സാറെ , ഞാനവരുടെ ശരീരമോ, മുഖമോ നോക്കിയല്ല അതവരാണെന്ന് പറഞ്ഞത് ...!!

പിന്നെ എങ്ങനെ അങ്ങനെ ഒരു ചോദ്യവും സംശയവും  വറീതേട്ടനുണ്ടായി. ..?

ഇവിടെ എല്ലാവർക്കും അറിയാലോ ആ കുട്ടികൾ വിദേശത്താണെന്ന്..!! അങ്ങനെ അല്ലാന്ന് പിന്നെ  വറീതേട്ടനെങ്ങനെ തോന്നി. ..?

"അതു സാറെ, മരിച്ചു പോയ ശവകുഴി തൊമ്മി പറഞ്ഞത് ഓർത്തപ്പോൾ ഞാൻ അറിയാതെ പറഞ്ഞതാണ്...!!

'ശവകുഴി തൊമ്മി 'എന്ന് കേട്ടതും ഭദ്രയിലെ പോലീസുകാരിയുണർന്നു, അവൾ  വറീതിന്റ്റെ മുഖത്തേക്ക് തന്നെ നോക്കി ..!!

തൊമ്മിയോ....?  തൊമ്മി എന്തു പറഞ്ഞു. ..?

"സെമിത്തേരിയിൽ നിന്നെന്തോ കണ്ടു ഭയന്നു വന്നതിൽ പിന്നെ  തൊമ്മി ആരോടും  കാര്യമായി മിണ്ടാറില്ല  വല്ലാത്തൊരു  പേടി കിട്ടിയതുപോലെയായിരുന്നവൻ,ഒരു തരം പിച്ചുംപേയും പറയുന്നത് പോലെ എന്തെങ്കിലും ഒക്കെ തനിയെ പറയും ..,

പക്ഷേ  കാണാതാവുന്നതിന് തലേദിവസം  പള്ളിയിൽ അച്ചനെകാണാൻ വന്ന  ജോസപ്പൻ ഡോക്ടറെയും  കുടുംബത്തെയും  പെട്ടെന്ന് കണ്ട തൊമ്മി ആകെ പേടിച്ചൊരു തരം ഒച്ചപ്പാടുണ്ടാക്കി,
 അച്ചനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവനച്ചനോട് പറയുന്നുണ്ടായിരുന്നു  നമ്മുടെ  അനാഥാലയത്തിലെ കുട്ടികളെ ഇവർ പള്ളി സെമിത്തേരിയിലിട്ടച്ചോന്ന് ...!! അവൻ കണ്ടൂന്ന്. .!!

 അവന്റെ  മട്ടും മാതിരിയും അറിയാവുന്നതുകൊണ്ട് ഞങ്ങൾ ആരും അത് കാര്യമാക്കിയില്ല , പക്ഷേ  അന്ന് തന്നെ പള്ളിയിൽ ആരും ഇല്ലാത്ത നേരത്ത് അച്ചനവനെകൂട്ടി പള്ളി സെമിത്തേരി മുഴുവൻ നടക്കുന്നുണ്ടായിരുന്നു ..!!

പിന്നീട് പിറ്റേ ദിവസം  അവനെയും അതുകഴിഞ്ഞ്  അച്ചനെയും  കാണാതെയായി...,
 ഇപ്പോഴിതാ അവരുടെ ശവശരീരം നിങ്ങൾ സെമിത്തേരീന്ന് കണ്ടെടുത്തു, തൊമ്മി  പറഞ്ഞത് പോലെ പെൺകുട്ടികളെയും അവിടെ നിന്ന് കിട്ടിയപ്പോൾ  ഞാനാ വെപ്രാളത്തിൽ വിളിച്ചു പറഞ്ഞു പോയതാ സാറെ അതാ കുട്ടികൾ ആണെന്ന് ..!!
 
വറീതിന്റ്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു ഭദ്ര അയാളെന്തെങ്കിലും കളളത്തരം പറയുന്നുണ്ടോന്ന്  ശ്രദ്ധിച്ചു കൊണ്ട്, ഇപ്പോൾ ഭദ്രയ്ക്ക് ഒരു കാര്യം ഉറപ്പായി  ജേക്കബച്ചന്റ്റെ  മരണംഇത്ര വേഗമെത്തിയതെങ്ങനെയെന്ന്...., തൊമ്മിയിലൂടച്ചൻ ആ പെൺകുട്ടികളിലേക്കെത്താതിരിക്കാൻ അതുവഴി ജോസപ്പനിലേക്കും മക്കളിലേക്കും എത്താതിരിക്കാൻ ഏറ്റവും എളുപ്പം അച്ചനെ ഇല്ലാതാക്കുക തന്നെയായിരുന്നു.., പക്ഷേ മരണത്തിനും എത്രയോ മുമ്പ് അച്ചൻ തനിക്കരികിലെത്തിയെന്ന് ശത്രുക്കൾ അറിയാതെപോയി....!!  അതാണവരുടെ പരാജയമിനി....ഭദ്ര ദേഷ്യത്താൽ പല്ലിറുമ്മി....

ഓകെ വറീതേട്ടാ..., ഒരു കാര്യം കൂടി  അച്ചനന്ന് തൊമ്മിയെക്കൂട്ടിപോയി തിരഞ്ഞത് ഏതു സെമിത്തേരിയിലാണ് .?
 ഇവിടെയോ അതോ ...?

ഈ സെമിത്തേരിയിലാണ് സാർ പഴയതിൽ അല്ല. ..!!

ഓകെ ,ഇതൊന്നും  പോലീസിനോട് എന്തുകൊണ്ട് അന്ന് പറഞ്ഞില്ല വറീതേട്ടാ..?

സാറെ   ഇതൊന്നും അപ്പോൾ മനസ്സിൽ ഉണ്ടായിരുന്നില്ല  ഇപ്പോഴാണ്  ഓരോന്നും .....

 ഓകെ,പിന്നീട് അച്ചനെകാണാതായ ശേഷം ഡോക്ടർമാർ ആരെങ്കിലും ഇവിടെ വന്നിരുന്നോ..?

 ഇല്ല  സാർ, പക്ഷേ  ജോസപ്പൻ ഡോക്ടർ ഒരു പ്രാവശ്യം  വിളിച്ചിരുന്നു അച്ചന്റ്റെ വിവരം വല്ലതും ഉണ്ടോന്നറിയാൻ,ലീന കൊച്ചിനെയും കാണാതെ പോയതുകൊണ്ട് അവരാകെ പരിഭ്രമത്തിലല്ലേ..?
വറീതു പറഞ്ഞു നിർത്തി. ..

"ജേക്കബച്ചനെപ്പോഴെങ്കിലും  ലീന ഡോക്ടറോട് സംസാരിക്കുന്നത്  വറീതേട്ടൻ കേട്ടിട്ടുണ്ടോ ..?
 ഭദ്ര ചോദിച്ചു 

"ധാരാളം കേട്ടിട്ടുണ്ട് സാറെ ലീന ഡോക്ടർ ഒരു പാവം ആണ് സാറെ , ഇവിടെ ഈ പളളിക്കും നാട്ടുകാർക്കും വേണ്ടി ഒരുപാട് സഹായങ്ങൾ ചെയ്തിട്ടുണ്ട് 

"ലീന ഡോക്ടറോട് അച്ചനെന്താണ് സംസാരിച്ചിരുന്നത് വറീതേട്ടാ ..?

അതറിയില്ല സാറെ പക്ഷേ  ലീന ഡോക്ടറുടെ  വിദേശത്തുളള ആശുപത്രിയിലെ കാര്യങ്ങൾ ഒക്കെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. .

"അച്ചനും ലീന ഡോക്ടറും തമ്മിൽ വേറെ മോശം ബന്‌ധം വല്ലതും ഉണ്ടായിരുന്നോ വറീതേട്ടാ. ..അല്ല അങ്ങനെ ആണെങ്കിൽ  അച്ചനെ കൊന്നത്  ഡോക്ടർ ആവുമേ ....,
ഭദ്രയൊരു  ചൂണ്ടയെറിഞ്ഞു വറീതിനു നേരെ

ദൈവദോഷം പറയരുത് സാറെ ജേക്കബ്ബച്ചൻ പാവമാണ് 

അപ്പോൾ ലീന ഡോക്ടർ പാവമല്ലേ...?

ഡോക്ടറും പാവമാണ് എല്ലാവരും പാവമാണ്. ..!!

ആണോ...എങ്കിലായിക്കോട്ടേ വറീതേട്ടാ,
 അപ്പോൾ തൽക്കാലം  ഞാൻ  പോവുകയാണ്, എന്തെങ്കിലും പുതിയ വിവരങ്ങൾ കിട്ടിയാൽ എന്നെ അറിയിക്കണം..!!
 അതുപോലെതന്നെ എത്ര അടുപ്പമുളളവർ വന്നു വിളിച്ചാലും ഒറ്റയ്ക്ക് ആരുടെയും അടുത്തേക്ക് ചെല്ലരുത്..!!

ഭദ്രയുടെ സംസാരം കേട്ട വറീതിലൊരു പേടിയുടലെടുത്തു.....

അതെന്താ സാറെ എന്നെ ആരെങ്കിലും ഉപദ്രവിക്കുമോ .. .? 
ആരാ സാറേ..?

"അങ്ങനെ ഒന്നും ഇല്ല വറീതേട്ടാ.. എന്നാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ, ഇപ്പോൾ തന്നെ കണ്ടില്ലേ ചെറിയ ഒരു ശ്രദ്ധ കുറവ് എനിക്ക് വന്നതുകൊണ്ടാ എന്റ്റെ തലയിലീ  വലിയ ചുറ്റിക്കെട്ട് വന്നത്. ...!!

 ചിരിയോടെ പറഞ്ഞു കൊണ്ട് നെറ്റിയിൽ തടവുമ്പോഴും ഭദ്രയുടെ കണ്ണിലാരോടോ ഉള്ള പകയെരിയുന്നത് വറീത് പേടിയോടെ കണ്ടു നിന്നു ...!!

 അയാളുടെ ഉള്ളിൽ അകാരണമായൊരു ഭയം ഉടലെടുത്തു. ..!!

&&&&&&&&&&&&&

ലുക്ക് ,ഭദ്രാ താൻ പറയുന്നതെല്ലാം ശരിയാണ്  ഈ കേസ് നമുക്ക് എത്രയും വേഗത്തിൽ തന്നെ കണ്ടു പിടിക്കേണ്ടതാണ,പക്ഷേ അതിനുവേണ്ടി സ്വന്തം ആരോഗ്യംപോലും ശ്രദ്ധിക്കാതെ ഇങ്ങനെ അലയരുത് താൻ കുറച്ചു ദിവസം റെസ്റ്റെടുക്കൂ..., ഞങ്ങൾ നോക്കിക്കോളാം തൽക്കാലം കാര്യങ്ങൾ ...

 ദേവദാസ്  കസേരയിൽ ക്ഷീണിതയായ് ഇരിക്കുന്ന ഭദ്രയോട് പറഞ്ഞു 

"ക്ഷമിക്കണം സാർ  ,ഈ കാര്യത്തിൽ സാറെന്നെ നിർബന്ധിക്കരുത്..!!

  ആ കൊലപാതകങ്ങൾ ആരാണ് നടത്തിയതെന്ന് നമ്മുക്ക് കൃത്യമായി അറിയാം ,പക്ഷേ വ്യക്തമായ തെളിവുകൾ ഇല്ല.., ..വ്യക്തമായ തെളിവോടെ അവരെ നിയമത്തിനു മുന്നിൽ എത്തിച്ചിട്ടേ ഞാൻ വിശ്രമിക്കൂ.!!

"ഭദ്ര താനിങ്ങനെ ഇതിന്റെ പുറകിൽ. .....

"സോറി  സാർ.., എന്നെ നിർബന്ധിക്കരുത്...!!
  ഞാൻ അനുസരിക്കില്ല..!
 അതു സാറിനോടുളള ബഹുമാനകുറവുകൊണ്ടല്ല, മറിച്ച് ഇപ്പോൾ മരിച്ചു തലയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു പാവം മനുഷ്യന് ഞാൻ കൊടുത്ത വാക്ക് കാരണം ആണ് ..!!

ആർക്ക് ഭദ്രാ. ..?

ജേക്കബ്ബച്ചന് സാർ...!!
എനിക്ക് താഴെയും മുകളിലുമായ് ഒരുപാട് പോലീസുകാരുണ്ടായിട്ടും ആ പാവം തേടി വന്നതെന്നെ മാത്രമാണ്.., എന്നിലുളള വിശ്വാസം കൊണ്ട് ..!!
അതും സ്വന്തം ജീവൻ രക്ഷിക്കാനല്ല, ആരും ഇല്ലാത്ത അനാഥരായ കുറച്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി. ..!!

അതിൽ മൂന്നു പേരെ ഇപ്പോൾ നമ്മുക്ക് നഷ്ടപ്പെട്ടു സാർ, ഇനിയവശേഷിക്കുന്ന നാലുപേരെ എങ്കിലും എനിക്ക് രക്ഷിക്കണം..!! അവർ ജീവനോടെ ശേഷിക്കുന്നുവെങ്കിൽ...!! 

ഭദ്രയുടെ ഉറപ്പുള്ള വാക്കുകൾക്ക് മുമ്പിൽ  ഡിജിപി ദേവദാസ് നിശബ്ദനായ് ഒരു നിമിഷം.....

" ഓകെ ഭദ്ര  തന്റെ ഇഷ്ടം പോലെയാവട്ടെ.., ഒടുവിലദ്ദേഹം പറഞ്ഞു ..

അതുകേട്ട ഭദ്രയുടെ ക്ഷീണിച്ച മുഖത്തൊരു  പുഞ്ചിരി തെളിഞ്ഞു, 
"
താങ്ക്യൂ  സാർ"

ഉം.....ശരി, ദേവദാസൊരു ചിരിയോടെ മൂളി

" അല്ലെങ്കിലും ഡിപ്പാർട്ട്മെന്റ് മുഴുവൻ ഒരു സംസാരമുണ്ട്, ഭദ്ര ഐപി എസിനെ കയ്യറൂരി വിട്ടത് ദേവദാസ് സാറാണെന്ന്..., അതു ശരിയാണല്ലേ സാർ ..?

അതുവരെ ഭദ്രയുടെയും ദേവദാസിന്റ്റെയും സംസാരം കേട്ടിരുന്ന ഷാനവാസ്  ഒരു ചിരിയോടെ ചോദിച്ചപ്പോൾ അവിടെ അന്തരീക്ഷത്തിനൊരയവു വന്നു 

അതുപിന്നെ ഞാൻ പറഞ്ഞാൽ ഭദ്ര അനുസരിക്കില്ല എന്ന് എനിക്കാരോടും പറയാൻ പറ്റില്ലല്ലോ  ഷാനവാസ് .? നാണക്കേടല്ലേ, അതാണ് ...

ഒരു ചെറുചിരിയോടെ ദേവദാസ് അതു പറഞ്ഞപ്പോൾ ആണ്  ഗിരീഷും രാജീവനും അങ്ങോട്ട് കയറി വന്നതും അറ്റൻഷനായതും 

ആ എത്തിയോ  രണ്ടാളും.., എന്തായി ഞാൻ ഏല്പിച്ച കാര്യങ്ങൾ. ..?

എല്ലാം ഓകെ സാർ..!!

"വിദേശത്തുളള  ലീന ഡോക്ടറുടെ മാതാപിതാക്കൾ മകളെ കാണാനില്ല എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതുവരെ ഇവിടേക്ക് വരാത്തതെന്ന് അന്വേഷിച്ചോ ഗിരീഷേ ..?

യെസ്  സാർ, കുറച്ചു മാസങ്ങൾക്ക് മുമ്പ് അവിടെ ആശുപത്രി ലാബിൽ  ഒരപകടമുണ്ടായി  ,ലാബിൽ  ആ സമയം  ഉണ്ടായിരുന്ന ലീന ഡോക്ടരുടെ  മാതാപിതാകൾക്ക് സാരമായി പൊളളലേറ്റിരുന്നു ഇപ്പോഴുമവർ അതിന്റെ ചികിൽസ തുടരുകയാണ്...

 ഗിരീഷ് പറഞ്ഞതും  ഭദ്രയുയുടെയും  ദേവദാസിന്റ്റെയും കണ്ണുകൾ കൂട്ടിമുട്ടി. ..

"അതൊരു വെറും ലാബ് ആക്സിഡണ്റ്റ് ആയിരുന്നോ ഭദ്രാ ...?
ദേവദാസ് ചോദിച്ചു 

"കണ്ടുപിടിക്കാം സാർ .., ഷാനവാസ്  അവിടെ ആക്സിഡണ്റ്റ് ഉണ്ടായ സമയത്ത് തന്നെയാണോ ഇവിടെ ആ പെൺകുട്ടികൾ നാട്ടിൽ എത്തിയത്  എന്ന് അന്വേഷിക്കണം, എല്ലാം രഹസ്യമായി വേണം ..!!

നമ്മുക്ക് ചുറ്റും മണത്തു നടക്കുകയാണ് പത്രക്കാരും  ശത്രുക്കളും..

ഇപ്പോൾ തന്നെ അവരാ പെൺകുട്ടികളുടെ പുറകെയാണ്, അതപകടമാണ്

കൂടാതെ അവർ അനാഥാലയത്തിലേക്കെത്തരുത്  കാരണം  ആദ്യം  അപകടത്തിലും  പനിയിലും മരണപ്പെട്ട  ആ കുട്ടികളുടെ  മരണം ഒരു കൊലപാതകമായിരുന്നോന്ന് നമ്മളെ പോലെ അവരും  സംശയിച്ചാലൊരു പക്ഷേ നമ്മുടെ അന്വേഷണത്തെ അതു ബാധിക്കും പ്രത്യേകിച്ചാ പെൺകുട്ടികൾ നാട്ടിലെത്തിയതിനു ശേഷം അവരെ കുറിച്ച് അച്ചനല്ലാതെ ആർക്കും തന്നെ കൂടുതൽ വിവരങ്ങൾ ഇല്ലാത്ത സ്ഥിതിക്ക്. ...,

മാത്രമല്ല  ഞാൻ ഇന്ന് രാവിലെ  കപ്യാരെ കണ്ടു മടങ്ങുമ്പോൾ അവരെന്റ്റെ പുറകെ ഉണ്ടായിരുന്നു കൂടുതൽ എന്തെങ്കിലും വാർത്തകൾ  പ്രതീക്ഷിച്ചു  കൊണ്ട്. .!!

മാഡം കപ്യാരെ കണ്ടതുകൊണ്ട് കൂടുതൽ എന്തെങ്കിലും..? 
രാജീവ് ചോദിച്ചു 

ഉണ്ട് രാജീവ്  മരണത്തിനുമുമ്പ് തൊമ്മി അച്ചനോട് പറഞ്ഞിരുന്നു  ജോസപ്പൻ ഡോക്ടർ കുട്ടികളെ സെമിത്തേരിയിലടക്കി എന്ന് .., മറ്റുളളവർ അതു തൊമ്മിയുടെ ഭ്രാന്തായി കണ്ടപ്പോൾ ജേക്കബച്ചൻ മാത്രം അതു തള്ളി കളഞ്ഞില്ല കാരണം അദ്ദേഹത്തിനറിയാമല്ലോ ആ കുട്ടികൾക്ക് അപകടം പറ്റിയെന്ന് , അവരെ കാണാനില്ലെന്ന്..!!
 
അച്ചൻ തൊമ്മിയെകൂട്ടി പുതിയ സെമിത്തേരി മുഴുവൻ തിരഞ്ഞു പാവം അച്ചനറിയില്ലല്ലോ തൊമ്മിക്ക് സെമിത്തേരി മാറിപോയെന്ന്. .!!

മാഡം  അപ്പോൾ നമ്മൾ ജോസപ്പനിലേക്ക് കൂടുതൽ എത്തി അല്ലേ. ..?

യെസ് രാജീവ് , പക്ഷേ ഇതുപോര അവരെ കുടുക്കാൻ ..., കൂടുതൽ തെളിവുകൾ വേണം..!!

 അല്ലെങ്കിൽ അവർ രക്ഷപ്പെട്ടു പോകും...!!

ഇതൊന്നും പുറത്താരും ഇപ്പോൾ അറിയരുത്  ബീ കെയർ ഫുൾ....!!

യെസ് മാഡം .., ശ്രദ്ധിച്ചോളാം...
 ഷാനവാസ് പറഞ്ഞു 

"അല്ല ഭദ്ര നമ്മുടെ കൂടെ ഒരു  പത്രക്കാരനുണ്ടായിരുന്നല്ലോ..? എവിടെ ആൾ..?

"ഹരികുമാർ അല്ലേ സാർ , അയാളെ ഞാനൊരു ജോലിയേൽപ്പിച്ച് വിട്ടതാണ്  ഇപ്പോൾ  എത്തും ....

ഭദ്ര പറഞ്ഞു നിർത്തിയതും ഹരികുമാർ  അവിടേക്ക് എത്തി 

"വളരെ കൃത്യ സമയം ആണല്ലോ ഹരി  ..,രാജീവ് ഒരു ചിരിയോടെ  ഹരിയെ നോക്കിയെങ്കിലും  അയാളുടെ മുഖമാകെ ടെൻഷനായിരുന്നു ..

"എന്താണ് ഹരി , തന്റെ മുഖമെന്താണ് വല്ലാത്തിരിക്കുന്നത് .?

 താൻ തേക്കിൻ തോട്ടംക്കാരുടെ വിവരങ്ങൾ ശേഖരിച്ചില്ലേ...?

"ശേഖരിച്ചൂ മാഡം പക്ഷേ ...

എന്താണൊരു പക്ഷേ ..?
ഹരി  പറയൂ..

"മാഡം ലീന ഡോക്ടറും  പീറ്ററും ശരിക്കും അപകടകാരികളാണ്...!!നമ്മൾ കരുതിയതിലേറെ...!!

വാട്ട് യൂ മീൻ ഹരികുമാർ ...? വ്യക്തമായി പറയൂ ..

ദേവദാസ് പറഞ്ഞു 

"സാർ ലീനയും പീറ്ററും  ഒരേ മെഡിക്കൽ കോളേജിൽ നിന്നാണ്   പഠനം പൂർത്തിയാക്കിയത് , പീറ്ററിന്റ്റെ ജൂനിയർ ആണ്  ലീന  ..
ഗൈനക്കോളജിയിലാണ്  രണ്ടു പേരുടെയും  സ്പാഷ്യാലിറ്റി..!!

അതുകൊണ്ട്  ..?
ഭദ്ര  തിരക്ക് കൂട്ടി 

 "മാഡം അവരന്നു മുതൽ തന്നെ  പഠനത്തെക്കാൾ പരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിപോന്നവരായിരുന്നു ..!!

ഭദ്രയുടെ നെറ്റിയിൽ സംശയത്തിന്റ്റെ ചുളിവുകൾ വീണു

"എന്താണ്  ഹരി ഉദ്ദേശിക്കുന്നത്. .?

"ആ കുട്ടികളെ ഇവരെന്തോ പരീക്ഷണങ്ങൾക്കാണ് മാഡം ഉപയോഗിക്കുന്നത് ..!!
ഐയാം ഷുവർ.., പക്ഷേ അതെന്താണെന്ന്..

കണ്ടു പിടിക്കാം ഹരി...,എന്തായാലും,
അതൊരു അപൂർവ പരീക്ഷണം തന്നെയാവും ...!!

 പക്ഷേ അതിനുമുൻപ്  നമ്മുക്ക് ഒന്ന്  തേക്കിൻ തോട്ടംവരെ പോയി  വന്നാലോ  സാർ..?

"ഷുവർ ഭദ്രാ ... കാണാതെയായത് അവിടത്തെ മരുമകളെകൂടിയല്ലേ  

അതെ അവളെവിടെ എന്ന് കണ്ടെത്തണം ആദ്യം. ..,
നമ്മൾ കുറച്ചു കൂടി നേരത്തെ അങ്ങോട്ട് പോവേണ്ടതായിരുന്നു ...

 ശരിയാണ്  സാർ ..,

അപ്പോൾ ശരി നമ്മുക്ക് ഒന്ന്  പോയി വരാം ...

 "നിങ്ങൾ പോയി 
വരുമ്പോക്കും  എല്ലാവരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടും  അതുകൂടി കിട്ടിയിട്ടാവാം ഫൈനൽ ജഡ്ജ്മെന്റ്റ്  ഓകെ  ..!!

യെസ്  സാർ..,

ഡിജിപിക്ക്  സല്യൂട്ട് നൽകി ഭദ്രയും ടീംമും തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക് തിരിച്ചു ..

പുതിയ  കണ്ടെത്തലുകൾക്കായ്...!!
തെളിവുകൾക്കായ്...!!

&&&&&&&&&&&

തേക്കിൻ തോട്ടം എന്നെഴുതിയ വലിയ  ഒരു  ഗേറ്റിനു മുമ്പിലെത്തിയപ്പോൾ ഭദ്ര വണ്ടിയിൽ നിന്നിറങ്ങി ..,

"മാഡം ഇവിടെനിന്ന് കുറച്ചു കൂടി ഉളളിലായിട്ടാണ് ഡോക്ടറുടെ ബംഗ്ളാവ്.., ഷാനവാസ് പറഞ്ഞു 

"ആയിക്കോട്ടെ ഷാനവാസ് .., നമ്മുക്ക് ഇവിടെ മുതൽ നടന്നു പോവാം. .ഇതു കാണാൻ മാത്രം ഉണ്ടല്ലോ...?

 ചുറ്റുപാടും ശ്രദ്ധിച്ചു കൊണ്ട് ഭദ്ര പറഞ്ഞു, ഒപ്പം മെല്ലെ മുന്നോട്ട് നടന്നു  കൂടെ മറ്റുളളവരും. ..

 ബംഗ്ളാവിനടുത്തെത്തിയതും ഭദ്ര ഒന്നു നിന്നു , അവളുടെ നോട്ടം    അവിടെ  പറമ്പിലൂടെ മേഞ്ഞുനടക്കുന്ന പശുക്കളിൽ പതിഞ്ഞ സമയത്തുതന്നെയാണ്  ബംഗ്ളാവിനകത്തുനിന്ന്  ജോസപ്പനും പീറ്ററും പുറത്തേക്ക് വന്നത്., 

 ഭദ്രയെ നോക്കിയതും ജോസപ്പനും പീറ്ററും ഒരുനിമിഷം സ്തംഭിച്ചു പോയി,  അവരുടെ മുഖത്തെ രക്തം വാർന്നതുപോലെ അവരാകെ വിളറി...!!

 കാരണം ഭദ്രയുടെ തീക്ഷ്ണമായ നോട്ടം അപ്പോഴും ആ പശുക്കളിൽ തന്നെയായിരുന്നു..!! എന്തോ തിരഞ്ഞെന്ന പോലെ...!!

ഭദ്ര Ips--11

 ഭദ്ര മാഡം.....,,,

പെട്ടെന്ന്  ജോസപ്പൻ ഡോക്ടർ വിളിച്ചപ്പോൾ  ഭദ്ര തിരിഞ്ഞയാളെ നോക്കി , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും വിളറി രക്തം വാർന്ന മുഖം ഒറ്റനോട്ടത്തിൽ തന്നെ ഭദ്രയുടെ കണ്ണിലുടക്കി.

"എന്താ ഡോക്ടർ മുഖമാകെ വിളറിയതുപോലെ ..?
 ഞങ്ങളെ ഇവിടെ പ്രതീക്ഷിച്ചില്ലേ താങ്കൾ...?
 ഭദ്ര ഒരു ചിരിയോടെ ചോദിച്ചു ...

"മാഡത്തെയും, ടീംമിനെയും ഞങ്ങൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കുറച്ചു ദിവസങ്ങളായിട്ട്.., പിന്നെ എന്തിനാണ് മാഡം നിങ്ങളെ കണ്ടിട്ട് ഞങ്ങൾ പരിഭ്രമിക്കുന്നത്...?

ജോസപ്പൻ ഡോക്ടർ മറുചോദ്യമെറിഞ്ഞു....

"ഓകെ ഡോക്ടർ , ഞങ്ങൾ ഇവിടേക്ക് വരാനല്പം താമസിച്ചു...., താങ്കൾക്കറിയാലോ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നടന്നതെന്തൊക്കെയാണെന്ന്...?"

"അറിയാംമാഡം, കാണാനില്ലാന്നെല്ലാവരും പറഞ്ഞ ജേക്കബ്ബച്ചനെ നിങ്ങൾ   സെമിത്തേരിയിൽ നിന്നു കണ്ടെടുത്തൂന്നറിഞ്ഞ നിമിഷം മുതൽ പേടിച്ച് ഇരിക്കുകയാണ് ഞങ്ങൾ ,പീറ്ററിനെ നോക്കി ജോസപ്പൻ പറഞ്ഞു ...

''നിങ്ങൾ എന്തിനാണ് ഡോക്ടർ പേടിക്കുന്നത്..? 

അച്ചന്റ്റെ മരണത്തിൽ നിങ്ങൾക്ക് വല്ല പങ്കും ഉണ്ടോ..?

 തുറന്നടിച്ചതു പോലെയുള്ള ഭദ്രയുടെ ചോദ്യം കേട്ടതും പീറ്ററിലൊരു ഞെട്ടലുണ്ടായതു അവനരികിൽ നിന്നിരുന്ന  ജോസപ്പൻ ഡോക്ടർ തിരിച്ചറിഞ്ഞു .

ഞങ്ങൾക്ക് പങ്കോ. ..?

അതും അച്ചന്റ്റെ മരണത്തിൽ..?
 മാഡമെന്താണിങ്ങനെയൊക്കെ പറയുന്നത് ...?

 ഞങ്ങൾ
ഭയന്നതും പേടിച്ചതും ഞങ്ങളുടെ ലീന മോളെ ഓർത്താണ്..., അവളെയും അച്ചനൊപ്പം കാണാതായതല്ലേ..,ഇനിയവളെയും തിരിച്ചു കിട്ടുന്നത് ശവശരീരമായിട്ടാവുമോ എന്ന ഭയത്തിലാണ് ഞങ്ങൾ .

"മിസ്റ്റർ ജോസപ്പൻ "!!!

 ജോസപ്പൻ ഡോക്ടർ പറഞ്ഞു പൂർത്തിയാക്കുന്നതിനുമുമ്പേ അയാളുടെ ശബ്ദത്തെ മറികടന്നു ഭദ്രയുടെ ശബ്ദമുയർന്നു ..

 ആ വിളിയിലൊരുമാത്ര ഭദ്രയ്ക്കൊപ്പം ഉണ്ടായിരുന്നവർ കൂടി  ഞെട്ടി ...

"സീ  മിസ്റ്റർ ജോസ്, നിങ്ങൾ  ലീനയെ കാണാതായിയെന്ന് പറഞ്ഞത് മുതൽ തന്നെ പോലീസും പത്രങ്ങളും നാട്ടുകാരും നിങ്ങളോട് ചോദിച്ചൊരു ചോദ്യമുണ്ട്, ലീന അച്ചനൊപ്പം നാടുവിട്ടതാണോന്ന് ...?
 അതുകേട്ടപ്പോഴെല്ലാം നിങ്ങളുടെ കൊച്ചിനെ നിങ്ങൾക്കറിയാമെന്നു പറഞ്ഞിരുന്ന നിങ്ങളെങ്ങനെ ഇപ്പോൾ പറയും ലീനയെ കാണാതായത് അച്ചനൊപ്പം ആണെന്ന്...?"
 ഇതുവരെയില്ലാത്തൊരു വെളിപാടെങ്ങനെ പെട്ടെന്ന് നിങ്ങൾക്കുണ്ടായി..?

ഭദ്രയുടെ പെട്ടെന്നുയർന്ന ശബ്ദവും ചോദ്യങ്ങളും ജോസപ്പനെ ശബ്ദമില്ലാത്തവനാക്കി.

പറയൂ ഡോക്ടർ, നിങ്ങളെങ്ങനെ ഇപ്പോൾ വിശ്വസിക്കാൻ കാരണമെന്താണ് ..?

"മാഡം അത്  ഡാഡി എന്റ്റെ പേടിയും ഭയവും കണ്ടറിയാതെ പറഞ്ഞു പോയതാണ്."

പീറ്റർ വേഗം ജോസിന്റെ രക്ഷക്കെത്തി .

"പീറ്ററിനെന്താണ് ഇത്രയധികം പേടി...?

"മാഡം എന്റെ പ്രാണനെക്കാൾ ഞാൻ സ്നേഹിക്കുന്നതാണ് ലീനയെ , അവളെ കാണാതായ അന്നുമുതൽ ഞാൻ  അനുഭവിക്കുന്ന വേദനയെത്രയാണെന്ന് നിങ്ങൾക്കാർക്കും ഊഹിക്കാൻ പോലും പറ്റില്ല. അപ്പോഴാണ് കാണാനില്ല എന്ന് എല്ലാവരും പറഞ്ഞ ജേക്കബ് അച്ചനെ നിങ്ങൾ ശവമായി കണ്ടെത്തുന്നത്..,
ചിന്തകൾ  ആധികൊണ്ട് കാടുകയറിയ ഞാൻ തന്നെയാണ് അല്പം മുമ്പ് കൂടി ഡാഡിയോട് ചോദിച്ചത് നമ്മുക്ക് നമ്മുടെ ലീനയെ ജീവനോടെ തിരികെ കിട്ടില്ലേന്ന്, അതാവും ഡാഡി ഇങ്ങനെ..

"ഓകെ ..,ഓകെ പീറ്റർ ... ഡാഡിയ്ക് പറ്റിയ അബദ്ധം മറയ്ക്കാൻ നിങ്ങളിനിയും കഥകൾ മെനയണമെന്നില്ല..  ഭദ്ര പറഞ്ഞു .

"മാഡം കഥയല്ല ഞാൻ പറഞ്ഞത് , അവളെ കാണാനില്ല എന്ന് ഞങ്ങൾ പരാതി തന്നിട്ടെത്ര നാളായി പക്ഷേ നിങ്ങൾ ഒന്ന് തിരക്കിയതുപോലും ഇല്ലല്ലോ...?

ഇവിടേക്ക് നിങ്ങൾ വരുന്നതുപോലും ഇപ്പോൾ ആണ് .
പീറ്റർ ഭദ്രയുടെ നേരെ തിരിഞ്ഞതും ഭദ്ര അയാളെ ഒന്നു നോക്കി. 

"പീറ്റർ ലീനയെ കാണാതായി എന്ന് നിങ്ങൾ പറയുമ്പോഴും, ഞങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾ അവരെ ഒളിപ്പിച്ചു എന്നാണ് .

എന്തിന് ..? എന്തിനുവേണ്ടി ഞങ്ങളത് ചെയ്യണം മാഡം..?
 മാഡം വെറുതെ ഭ്രാന്തു വിളിച്ചു പറയരുത് .

 പീറ്റർ ഭദ്രയ്ക്ക് നേരെ ശബ്ദം ഉയർത്തി .

അയാളെ തന്നെ സസൂക്ഷ്മം നോക്കി നിന്നിരുന്ന ഭദ്ര  പെട്ടെന്ന് ജോസപ്പൻ ഡോക്ടരുടെ നേരെ തിരിഞ്ഞു.  

"ഡോക്ടർ ശരി , ലീനയെ കാണാതെ പോയതു തന്നെയാണ് ഞങ്ങൾ വിശ്വസിക്കുന്നു .., പക്ഷേ എന്റെ ഒരു ചോദ്യത്തിന് നിങ്ങൾ ഉത്തരം തരണം , തെന്മല സുനി എന്ന റൗഡിയോട് ലീനയെ കണ്ടെത്തി തരാൻ നിങ്ങൾ ആവശ്യപ്പെട്ടിരുന്നോ...?

"ആവശ്യപ്പെട്ടായിരുന്നു .., പോലീസിന് കഴിയാത്തത് അവർക്ക് കഴിഞ്ഞാലോ എന്ന വിശ്വാസം കൊണ്ടാണ് അങ്ങനെ പറഞ്ഞത് ..!!
ഒട്ടും പതറാതെ ആ ചോദ്യം പ്രതീക്ഷിച്ചിരുന്നതു പോലെ ജോസപ്പൻ പറഞ്ഞു. 

"അതെ ലീനയെ ഞങ്ങൾ തിരഞ്ഞാൽ കിട്ടില്ല എന്ന വിശ്വാസം നിങ്ങൾക്ക് ഉണ്ട്,  അതുപോലെതന്നെ അച്ചന്റ്റെ ശവശരീരം ഞങ്ങൾ കണ്ടെത്തില്ല എന്ന വിശ്വാസവും നിങ്ങൾക്കുണ്ടായിരുന്നു അല്ലേ  മിസ്റ്റർ. ..?

കാരിരുമ്പിന്റ്റെ മൂർച്ചയുളള ശബ്ദത്തിൽ ഭദ്രയതു ചോദിച്ചപ്പോൾ ഡോക്ടറും മകനും ഒരുപോലെ ഞെട്ടുന്നത് ഷാനവാസുൾപ്പെടെ എല്ലാവരും കണ്ടു .

"നിങ്ങൾ എന്തൊക്കെയാണ് ഈ വിളിച്ചു പറയുന്നത്...?

 നിങ്ങൾ മനപ്പൂർവം ഞങ്ങളെ കരിവാരിതേക്കുകയാണ് മിസ്  ഭദ്ര ഐ പിഎസ്.

ജോസപ്പൻ പകയോടെ മുരണ്ടു.

"ഞാൻ നിങ്ങളെ മനപ്പൂർവം ഒന്നും ചെയ്യുന്നില്ല ഡോക്ടർ , കപ്യാരു വറീതു തന്ന മൊഴിയനുസരിച്ച്  സെമിത്തേരിയിൽ നിന്നു കിട്ടിയ പെൺകുട്ടികളുടെ മരണത്തിൽ നിങ്ങൾക്ക് പങ്കുണ്ട്.

മാഡം വാട്ട് യൂ  മീൻ ...?

"യൂ നോ  വാട്ട് ഐയാം സെഡ്  ഡോക്ടർ. ..!! ഭദ്രയും ശബ്ദമുയർത്തി

"വറീതു കണ്ടിരുന്നോ ഞങ്ങൾ ആ പെൺകുട്ടികളെ കൊണ്ടു  പോയി കൊല്ലുന്നത്...?

"വറീതു കണ്ടില്ല, പക്ഷേ ശവക്കുഴി തൊമ്മി കണ്ടിരുന്നു  ഷാനവാസ് പറഞ്ഞു .

"ഷാനവാസ്..., നിങ്ങളുടെ ബുദ്ധിയും മരവിച്ചു പോയോ ഇവരുടെ കൂടെ കൂട്ടിയിട്ട് ..?
 ഒരു ഭ്രാന്തന്റ്റെ വാക്കുകൾ കേട്ട് എന്നെ സംശയിക്കുന്നു,  കഷ്ടം."

  "തൊമ്മിയൊരു ഭ്രാന്തനൊന്നുമല്ല ഡോക്ടർ ,അവൻ പറഞ്ഞത് മുഴുവൻ സത്യം ആണെന്നും  ഞങ്ങൾക്കറിയാം.., ഞങ്ങൾക്കു മാത്രമല്ല ജേക്കബ് അച്ചനും അറിയാമായിരുന്നു..
 ആ അറിവാണ് അവരുടെ മരണത്തിനു കാരണമായതും.

അതുപോട്ടെ , ലാസ്റ്റൊരു ചോദ്യം കൂടി , ലീന ഡോക്ടർ യു എസിലേക്ക് കൊണ്ടു പോയ ആ കുട്ടികളെങ്ങനെ ഇവിടെ നാട്ടിലെത്തി ..?

 ബാക്കി കുട്ടികൾ എവിടെ..?

 നിങ്ങൾ ഉത്തരം പറഞ്ഞേ മതിയാവുകയുളളു ഡോക്ടർ .

"എനിക്ക് ഇതിനൊന്നും ഉത്തരം പറയേണ്ട ആവശ്യമില്ല മിസ് ഭദ്ര ഐ പി എസ്, കാരണം ആ കുട്ടികളെ ഇവിടെ നിന്ന് വിദേശത്തേക്ക് പറഞ്ഞയച്ചത് ഞങ്ങൾ അല്ല.., ലീനയും അച്ചനും ചേർന്നാണ്
 അതുകൊണ്ട് തന്നെ വിവരങ്ങൾ അവരോട് ചോദിച്ചു നോക്കണം.

ഒട്ടും പതർച്ചയില്ലാതെ  ഉറച്ച ശബ്ദത്തിൽ ഡോക്ടർ ജോസതു ഭദ്രയുടെ മുഖത്ത് നോക്കി പറഞ്ഞപ്പോൾ പകച്ചു പോയത് ഷാനവാസും കൂട്ടരുമാണ് .

"അച്ചനോട് ചോദിക്കാൻ പറ്റില്ലല്ലോ ജോസപ്പാ.., അച്ചൻ മരിച്ചു പോയില്ലേ ..?
അല്ല, കൊല്ലപ്പെട്ടില്ലേ..? 

പിന്നെ ഇനിയവശേഷിക്കുന്നത് ഡോക്ടർ ലീനയാണ്, അവളെ കാണാനും ഇല്ല,
 ഇനി ജീവനോടെ കണ്ടെത്തുമോയെന്ന ഉറപ്പും ആർക്കും ഇല്ല .

 പക്ഷേ ജോസപ്പാ, ഇവരൊക്കെ മരിച്ചു പോയാലും ഞാൻ ഈ ഭൂമിയിൽ ബാക്കിയുണ്ടെങ്കിൽ  കണ്ടെത്തും നിനക്കെതിരെയുളള തെളിവുകൾ , നീയെത്ര വിദഗ്ധനായ കൊലയാളിയാണെങ്കിലും..!! കാരണം വഴിതെറ്റി ഈ തെന്മലയിൽ വന്നു ചേർന്നവളല്ല ഭദ്ര, വ്യക്തമായ പരാതി നിനക്കെതിരെ ജേക്കബച്ചൻ മരണത്തിനു മുമ്പ് തന്നെ എനിക്ക് തന്നിരുന്നു അതുവെച്ച് വേണമെങ്കിൽ എനിക്ക് ഈ നിമിഷം നിന്നെയും മക്കളെയും അറസ്റ്റ് ചെയ്യാം പക്ഷേ ചെയ്യുന്നില്ല ഞാൻ , കാരണം നിന്നെ പോലൊരു  വിഷത്തെ വേരോടെ പിഴുത്തെറിയാനീ തെളിവുകൾ ഒന്നും പോരാ എന്നെനിക്കറിയാം ,ആ തെളിവുകൾ നേടി ഞാൻ വരും നിന്നെ ആഘോഷമായിട്ട് കൊണ്ടു പോവാൻ  അതിനുവേണ്ടി ആ സെമിത്തേരിയിലെ മുഴുവൻ കല്ലറകളും ചിലപ്പോൾ ഞാൻ തുറന്നെന്നിരിക്കും ...!!

തീ തുപ്പുന്ന ഭദ്രയുടെ വാക്കുകൾക്ക് മുന്നിൽ ജോസപ്പനും പീറ്ററും  പകച്ചു നിന്നപ്പോഴാണ്   ഫിലിപ്പ്  അകത്തു നിന്ന് അങ്ങോട്ടു വന്നത് .

മുന്നിൽ പോലീസിനെ കണ്ടവനൊന്ന് ഞെട്ടി. 

"ഫിലിപ്പ് അല്ലേ..?
 ഭദ്രയുടെ നോട്ടം അവനിൽ പതിഞ്ഞതും ജോസപ്പനിലൊരു  വിറയൽ പടർന്നു. 

"അതെ മാഡം.
 മാഡവും കൂട്ടരുമെന്താണ് മുറ്റത്ത് തന്നെ നിൽക്കുന്നത്..?
 കയറി വന്നാട്ടെ  അകത്തേക്ക്, ഇരുന്ന് സംസാരിക്കാമല്ലോ.?

ഫിലിപ്പിന്റ്റെ ചോദ്യം കേട്ടപ്പോഴാണ് ഇത്രയും നേരം തങ്ങൾ ഭദ്രയെ ഒന്നകത്തേക്ക് പോലും ക്ഷണിച്ചില്ലല്ലോയെന്ന ചിന്ത  ജോസപ്പനുണ്ടായത് ,പെട്ടെന്ന് പോലീസിനെ കണ്ട പരിഭ്രമത്തിലെല്ലാം മറന്നു .

ഇറ്റ്സോക്കെ ഫിലിപ്പ്  , ഞങ്ങൾ വന്ന കാര്യം കഴിഞ്ഞു    ഗിരീഷ്  പറഞ്ഞു .

"സാർ ലീന ചേച്ചിയെകുറിച്ച് വിവരമെന്തെങ്കിലും.?

"അപ്പോൾ ഇതുവരെ ഇവിടെ നടന്ന സംഭാഷണങ്ങളൊന്നും ഫിലിപ്പ് കേട്ടില്ലേ ..?

ഭദ്ര ഫിലിപ്പിനെ ചുഴിഞ്ഞു നോക്കി .

"ഇല്ല മാഡം, ഞാൻ മമ്മിയുടെ അരികിലായിരുന്നു.

 മമ്മിക്കെന്തു പറ്റി..?

മാഡം ജോസപ്പൻ ഡോക്ടറുടെ ഭാര്യ സുഖമില്ലാത്ത സ്ത്രീ ആണ് , ഷാനവാസ്  ഇടയിൽ കയറി പറഞ്ഞു .

എന്താണസുഖം ഷാനവാസ്  ?

"മാഡം,രണ്ട് മൂന്ന് മാസം മുമ്പ്  മമ്മി  ബിപികൂടി അപ്സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു  വീഴ്ചയുടെ ആഘാതത്തിൽ മമ്മി അബ്നോർമലായി ".

 നിറയുന്ന കണ്ണുകൾ തുടയ്ക്കാൻ ശ്രമിക്കാതെ വേദനയോടെ ഫിലിപ്പ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ നോട്ടം ബംഗ്ളാവിനകത്തേക്കു നീണ്ടു. 

എനിക്ക് ഡോക്ടറുടെ ഭാര്യയെ ഒന്ന് കാണാൻ പറ്റുമോ ..?
അവൾ ജോസപ്പനു നേരെ തിരിഞ്ഞതും  ഫിലിപ്പ് ഇടപ്പെട്ടു.

"മാഡം വന്നോളൂ, മമ്മി അകത്തെ മുറിയിലാണ്.."

 പറഞ്ഞു കൊണ്ട് ഫിലിപ്പ് മുന്നിൽ നടക്കവേ  ഭദ്രയും ടീംമും അവനെ പിൻതുടർന്നു  , അകത്തേക്ക് നടക്കുമ്പോൾ  ഭദ്രയുടെ കണ്ണുകൾ ആ വീടിനുളളിലാകെ  സഞ്ചരിച്ചു. 

 അവരുടെ  പോക്ക് നോക്കി നിന്ന പീറ്റർ പകയെരിയുന്ന കണ്ണുകളോടെ അകത്തേക്ക് നടക്കുന്ന  ഫിലിപ്പിനെ നോക്കി ,പിന്നെ മെല്ലെ അവൻ ഡാഡിയുടെ അടുത്തേക്ക് നീങ്ങി നിന്നു .

"ഡാഡീ , എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ ..?

ഏയ് ഇല്ലെടാ  , കുറച്ചു മുമ്പ് അല്ലേ അവൾക്ക് മരുന്നുകൾ നൽകീത് ഇപ്പോൾ അവളുറങ്ങിയിട്ടുണ്ടാവും.

ജോസപ്പന്റ്റെ വാക്കുകൾ കേട്ട് പീറ്ററൊന്ന് ദീർഘനിശ്വാസം വിട്ടു.  

"ഡാഡി, ഡാഡിയെന്തിനാ എല്ലാ കുറ്റവും ലീനയുടെ മുകളിലാക്കിയത് ?
 ഇനിയവൾ തിരിച്ചു വരുമ്പോൾ  വിനയാകില്ലേ അത് ?

"അതല്ലാതെ അപ്പോൾ  വേറെ വഴിയില്ലായിരുന്നു പീറ്റർ  ,നീ കേട്ടില്ലേ അവൾ പറഞ്ഞത് ?

 "മരിക്കുന്നതിനു മുമ്പ് തന്നെ  ആ കിഴവൻ അവളെ കണ്ടു നമ്മുക്കെതിരെ പരാതി നൽകിയിരുന്നെന്ന്, എന്തൊക്കെയാണയാൾ പറഞ്ഞു കൊടുത്തതെന്ന് നമ്മുക്കറിയില്ല, അതുപോലെ ഇനിയവൾ ആ സെമിത്തേരിയിൽ ഒന്നുകൂടി ചെന്നാൽ അന്ന് നമ്മൾ ഇല്ലാതെയാക്കിയ ആ നാലു പെൺകുട്ടികളെ കൂടി മാന്തി പുറത്തെടുത്താൽ..,
പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ജോസപ്പൻ ഡോക്ടർ  ഞെട്ടലോടെ നിർത്തിയപ്പോൾ പീറ്റർ  കണ്ടു  വാതിലിനരികെ  എല്ലാം കേട്ടു  നിൽക്കുന്ന  ഫിലിപ്പിനെ.!!

 ഒരുനിമിഷം പീറ്ററിന്റ്റെയും ഫിലിപ്പിന്റ്റെയും കണ്ണുകൾ തമ്മിൽ കൊരുത്തു, ഫിലിപ്പിന്റ്റെ കണ്ണിൽ എരിയുന്ന പകകണ്ട് പീറ്റർ  ഭയന്നു, അവനെന്തോ പറയാനായ് ശ്രമിച്ചപ്പോഴാണ് അകത്തു നിന്ന് ഭദ്രയിറങ്ങി വരുന്നത് കണ്ടത്. 

"മാഡം, ഗ്രേസിയെ കണ്ടോ ?

 ജോസപ്പൻ പെട്ടെന്ന് ചോദിച്ചു. 
"കണ്ടു ,പക്ഷേ അവർ മയങ്ങുകയാണ്, ഇനി പിന്നീടൊരിക്കലാവാം അല്ലേ ഷാനവാസ് കാഴ്ച ?

 ഭദ്ര ഷാനവാസിനോടു ചോദിച്ചു ,
ആ ചോദ്യത്തിനു പിന്നിലൊരായിരം അർത്ഥങ്ങൾ മറഞ്ഞു നിൽപ്പുണ്ടെന്ന് ജോസപ്പനും മക്കൾക്കും തോന്നി.

"അപ്പോൾ ശരി, വീണ്ടും കാണാം  തൽക്കാലം ഞങ്ങൾ
 ഇറങ്ങുന്നു.

 പറഞ്ഞു കൊണ്ട് ഭദ്രയും കൂട്ടരും പുറത്തേക്ക് ഇറങ്ങാൻ നേരമാണ് അവർക്ക് കുടിക്കാനുളള ജ്യൂസുമായി ജോലിക്കാരൻ ആന്റണി വന്നത് ,
"മാഡം ഇത് കുടിച്ചിട്ടു പോവൂ 

 ആന്റണിയുടെ കയ്യിൽ നിന്ന് ട്രേ വാങ്ങി കൊണ്ട് ഫിലിപ്പ് പറഞ്ഞു .

"സോറി ഫിലിപ്പ് , 
പറഞ്ഞു കൊണ്ട് ഭദ്ര മുറ്റത്തേക്ക് നടന്നതും വീണ്ടും അവളുടെ കണ്ണുകളാ പശുക്കളിൽ ഉടക്കി.

 അവയ്ക്കെന്തോ പ്രത്യേകയില്ലേ രാജീവ് ? ചോദിച്ചുകൊണ്ട് ഭദ്ര  അവയുടെ അരികിലേക്ക് നടന്നു .

രാജീവനും കൂട്ടരും ശ്രദ്ധിച്ചു ശരിയാണ് മാഡം പറഞ്ഞത് , ആ പശുകൾക്കെന്തോ ഒരു വ്യത്യസ്തതയുണ്ട് മറ്റുളളവയിൽ നിന്ന്.

"ഇതെല്ലാം ലീന കൊച്ച് വളർത്തികൊണ്ടു വന്നതാ സാറെ,  പറഞ്ഞു കൊണ്ട് ആന്റണി അവർക്കരികിലേക്ക് നീങ്ങിയതും പെട്ടെന്നാണ് ബംഗ്ലാവിനു കുറച്ചു മാറി പറമ്പിലൂടൊരു ജോലിക്കാരൻ കരഞ്ഞുവിളിച്ചു കൊണ്ടങ്ങോട്ടു വന്നത്

"പീറ്റർ സാറേ. ..,ജോസപ്പൻ സാറെ.....,അവിടെ  അവിടെ. ...

 കിതപ്പും വിറയലും കൂടി  സംസാരിക്കാൻ സാധിക്കാതെയയാൾ അവിടെ തളർന്നിരുന്നപ്പോൾ അയാൾ ചൂണ്ടിക്കാട്ടിയ ദിക്കിലേക്ക് ഭദ്രയും കൂട്ടരും  പാഞ്ഞു കഴിഞ്ഞിരുന്നു...

 അവിടെ  റബ്ബർ ഷീറ്റ് പുകയ്ക്കുന്ന പുകപെരയിൽ അവരെ കാത്തെന്നപോലെ ഡോക്ടർ ലീനയുടെ അഴുകി തുടങ്ങിയ ശവ ശരീരം  കിടപ്പുണ്ടായിരുന്നു. .......!!

 ഭദ്ര Ips--12

തേക്കിൻതോട്ടം ബംഗ്ളാവിനു  കുറച്ചു മാറിയായിരുന്നു  റബ്ബർ പുരയും , പുകപുരയും  ഉണ്ടായിരുന്നത്,അവിടെ  പുകപുരയ്ക്കുളളിൽ  ഷീറ്റുകൾ പുകയ്ക്കാനായി ചകിരിതൊണ്ടുകൾ  നിറയ്ക്കുന്ന വലിയ  കുഴിയ്ക്കുളളിൽ  അഴുകിതുടങ്ങിയ നിലയിൽ ഡോക്ടർ ലീനയുടെ മൃതശരീരം  കിടക്കുന്നതൊരു ഞെട്ടലോടെയാണ്  ഭദ്ര  കണ്ടത്. ..!!

 ലീനയുടെ  കൈകാലുകൾ കൂട്ടി കെട്ടിയ നിലയിലും, വായ തുണികുത്തിനിറച്ച രീതിയിലുമായിരുന്നു...!!

 തലയിലൂടെ  രക്തമൊഴുകി കട്ടപിടിച്ചതിലൂടെ ഉറുമ്പുകളരിച്ചു നടക്കുന്നത് ഭദ്ര നോക്കി നിന്നു. ..

അഴുകിയ  ശവത്തിന്റ്റെ ദുർഗന്ധം അവിടെ പരന്നിരുന്നപ്പോൾ...

പുകപുരയിലെ  കുഴിയിൽ ചകിരി നിറയ്ക്കാനായി  കുഴിയിലെ വേസ്റ്റ് നീക്കിയപ്പോഴാണ്  അതിനടിയിലെ ജഡം പണിക്കാരൻ കണ്ടതും ഭയന്നോടിയതും....!!

ഒറ്റനോട്ടത്തിൽ തന്നെ ലീനയുടേതൊരു കൊലപാതകമാണെന്ന് വ്യക്തം,ഒരുപാടു ചോദ്യങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ലീനയും കൊല്ലപ്പെട്ടിരിക്കുന്നു...!! 

ഭദ്രയ്ക്കു പുറകെ പുകപുരയിലേക്കോടിയെത്തിയ പീറ്റർ ലീനയുടെ മൃതദേഹം കണ്ടു പരിസരംമറന്നു പൊട്ടികരഞ്ഞു , കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാത്ത പോലെ ജോസപ്പൻ ഡോക്ടർ ലീനയുടെ ശവശരീരത്തിലേക്ക് പിന്നെയും പിന്നെയും നോക്കികൊണ്ടിരുന്നു...!!

ഫിലിപ്പ് തീരെ പ്രതീക്ഷിക്കാത്തതെന്തോ മുന്നിൽ കണ്ടതുപോലെ ഞെട്ടി പകച്ചു പോയിരുന്നു... !!

തേക്കിൻ തോട്ടം ബംഗ്ളാവിലെ  ലീനഡോക്ടർ കൊല്ലപ്പെട്ട നിലയിൽ ബംഗ്ളാവിനടുത്തു തന്നെ ഉണ്ടായിരുന്നു എന്ന വാർത്ത തീ പോലെ തെന്മല ആകെ പടർന്നത് വളരെ പെട്ടെന്നായിരുന്നു..!!

 ജേക്കബ്ബച്ചനൊപ്പം കാണാതായെന്ന് എല്ലാവരും വിശ്വസിച്ചിരുന്ന ലീന ബംഗ്ളാവിനടുത്തു തന്നെ കൊല്ലപ്പെട്ടു കിടന്നത് നാട്ടുകാരിൽ പല സംശയങ്ങളും ഉണ്ടാകി. ..!!

കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കഥകൾ ലീനയെയും അച്ചനെയും ചേർത്ത് നാട്ടിൽ പ്രചരിച്ചു..., അതിലേറ്റവും പ്രചാരം നേടിയത് ജേക്കബ്  അച്ചനുമായവിഹിത ബന്ധം പുലർത്തിയതിന്  ലീനയേയും  അച്ചനെയും ജോസപ്പൻ ഡോക്ടറും കുടുംബവും വകവരുതീയെന്നതായിരുന്നു.!!

അപ്പോഴും അവർ ചിന്തിക്കാൻ മറന്നുപോയൊരു കാര്യമുണ്ടായിരുന്നു, അച്ചനൊപ്പം തന്നെ പോലീസുകാർ കണ്ടെടുത്ത ആ നാലു ശവശരീരങ്ങളെങ്ങനാ സെമിത്തേരിയിൽവന്നുവെന്ന്,അതിനു പുറകിലുള്ള  ഇനിയും പുറത്തു വരാത്ത  രഹസ്യം എന്തെന്ന്. ..!!

&&&&&&&&&&&&&&&&&&&

രാത്രി  ഗസ്റ്റ് ഹൗസിലെ   പുൽത്തകിടിയിലുത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾക്കുളള ഉത്തരം തേടി ഭദ്രയിരിക്കുമ്പോഴാണ്  സിഐ രാജീവും കൂട്ടരും അവളുടെ അരികിലെത്തിയത്..

"ഇരിക്കൂ
എല്ലാവരും ..."

 ഇരിപ്പിടങ്ങൾ ചൂണ്ടിക്കാട്ടി ഭദ്ര പറയുമ്പോൾ  ഷാനവാസ് ശ്രദ്ധിച്ചിരുന്നു ഭദ്രയുടെ ശബ്ദത്തിലെ  തളർച്ച ...

"മാഡം ,എന്തുപറ്റി ..?
 മാഡം ആകെ തളർന്നതുപോലെ ..., നെറ്റിയിലെ മുറിവ് വേദനിക്കുന്നുണ്ടോ മാഡം ..?

 അയാൾ ചോദിച്ചു 

"ഇല്ല ഷാനവാസ്, ഇപ്പോൾ വേദന എന്റെ ശരീരത്തിനല്ല മനസ്സിനാണ്,ഓരോ കുരുക്കുകൾ നമ്മൾ അഴിക്കും തോറും കൂടുതൽ കൂടുതൽ അതുനമ്മളെ വരിഞ്ഞു മുറുക്കുകയാണല്ലോ.'..?

"മനസ്സിലായി മാഡം, ഡോക്ടർ ലീനയുടെ മരണം നമ്മൾ തീരെ പ്രതീക്ഷിക്കാത്ത ഒന്നുതന്നെയാണ്, ഒന്നുകിൽ ലീന സ്വയം മാറിനിൽക്കുന്നു അല്ലെങ്കിൽ ജോസപ്പനും മക്കളും  മാറ്റിനിർത്തിയിരിക്കുന്നു അതായിരുന്നു നമ്മുടെ ഇതുവരെയുള്ള കണക്കുകൂട്ടൽ, പക്ഷേ അതെല്ലാം പാടെ കാറ്റിൽ പറത്തിയാണ് ഇന്ന് ലീനയുടെ ശവശരീരം കിടന്നിരുന്നത്. .."

"ഇനി .., ഇനിയെന്താണ് മാഡം.?
ഷാനവാസ് ചോദിച്ചു 

"കണ്ടു പിടിക്കണം ഷാനവാസ് നമ്മുക്ക്, ഒന്നിനോടൊന്ന് ബന്ധപ്പെട്ടുകിടക്കുന്ന ഈ കേസിന്റെ ഒരു തുമ്പ് നമ്മൾ തേടികണ്ടെത്തിയാൽ നമ്മൾ വിജയിച്ചു,അതുപോട്ടെ എന്തായി തേക്കിൻ തോട്ടത്തിലെ  ബാക്കി കാര്യങ്ങൾ. ..?

"ലീനയുടെ ശവശരീരം പോസ്റ്റ് മോർട്ടം കഴിഞ്ഞു  നാളെ രാവിലെ മാത്രമേ കിട്ടുകയുളളു,ഒരു കാര്യം ഉറപ്പാണ് മാഡം ലീനയുടെ മരണം അത്  ജോസപ്പനും കൂട്ടരും തീരെ പ്രതീക്ഷിക്കാത്ത ഒന്നു തന്നെയാണ് " എസ് ഐ ഗിരീഷ് പറഞ്ഞു 

"എങ്ങനെ അങ്ങനെയൊരു നിഗമനത്തിലെത്താൻ സാധിക്കും ഗിരീഷ്..? ഭദ്ര പെട്ടെന്ന്  ചോദിച്ചു 

"മാഡം അത് അവരുടെ ആ സമയത്തുളള പ്രതികരണം നമ്മൾ കണ്ടതല്ലേ ..?
ഗിരീഷ്  പറഞ്ഞു 

"ഗിരീഷ്, താനൊരു ഉത്തരവാദിത്വപ്പെട്ട പോലീസ് ഓഫീസർ ആണ്. ..ഇത്തരം കാര്യങ്ങൾ പെട്ടെന്ന് വിലയിരുത്താൻ പാടില്ല. .!!

മാഡം അത്.. ..,

ഗിരീഷ്  പതർച്ചയോടെ  ഭദ്രയെ നോക്കി ..

"കുറ്റപ്പെടുത്തിയതല്ല ഗിരീഷ് , ഇപ്പോൾ ഈയൊരവസരത്തിൽ നമ്മുടെ മുന്നിൽ നില്ക്കുന്ന ഏതൊരാളെയും നമ്മൾ സംശയത്തിന്റ്റെ നിഴലിൽ കൂടിമാത്രമേ നോക്കാൻ പാടുകയുളളു.."

"ശരിയാണ് മാഡം പറഞ്ഞത് , രാജീവ് ഭദ്രയെ പിൻതാങ്ങി...

"ഇപ്പോൾ തന്നെ നോക്കൂ , നമ്മൾ രാവിലെ ചെന്നപ്പോൾ ജോസപ്പൻ ഡോക്ടർ നമ്മളെ നേരിട്ടത് വളരെ തന്റ്റേടത്തോടെയാണ്  സംശയങ്ങൾ ഉണ്ടെങ്കിലത് ജേക്കബ് അച്ചനോടോ, ലീനയോടോ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ നമ്മളോടയാൾ പറഞ്ഞത്, അതായത് അച്ചൻ മരിച്ചു കഴിഞ്ഞു  പിന്നെ ലീന, അവൾ എവിടെ എന്ന് പോലും ഉറപ്പില്ലാത്തൊരവസ്ഥയിൽ ഒരാൾക്കങ്ങനെ പറയാൻ കഴിയില്ല ., ഷുവറായിട്ടും ജോസപ്പനറിയാമായിരുന്നു ലീന ജീവനോടെ തിരിച്ചു വരില്ലായെന്ന്...!!

"ആ ഉറപ്പ് അയാൾക്കെങ്ങനെ കിട്ടി. ..?
ഭദ്ര പറഞ്ഞു നിർത്തി 

"മാഡം ജോസപ്പനെ അറസ്റ്റ് ചെയ്താലോ  ഇപ്പോൾ തന്നെ.? നാട്ടിൽ പലവിധ സംസാരങ്ങളാണ് ബംഗ്ളാവിലുളളവരെ പറ്റി, ഷാനവാസ് പറഞ്ഞു .

"നോ ,ഷാനവാസ് ആളുകൾ പറയുന്നത് കേട്ടല്ല നമ്മൾ ഒരാളെ  പറ്റി തീരുമാനിക്കേണ്ടത് നമ്മുടെ കണ്ടെത്തലുകളിലൂടെ ആവണം...,നാടൊട്ടുക്കും തേക്കിൻ തോട്ടംക്കാരും നമ്മൾ പോലീസും  ലീനയെ തിരഞ്ഞപ്പോൾ അവളാ ബംഗ്ളാവിന്റ്റെ അടുത്ത് തന്നെയുണ്ടായിരുന്നു, മാത്രമല്ല ജേക്കബ്ബച്ചനെയും ലീനയേയും കാണാതായത് ഒരേ രാത്രിയാണ് പക്ഷേ അച്ചന്റ്റെ മൃത  ശരീരത്തിനുളളത്ര പഴക്കംലീനയുടെ മൃതദേഹത്തിനില്ല, അതായത്  കാണാതായ അന്നു ലീന കൊല്ലപ്പെട്ടിട്ടില്ല പിന്നീടാണവൾ മരണപ്പെട്ടത്  ആം ഐ കറക്ട് ."

"യെസ്  മാഡം.."

"അതുപോലെതന്നെ , അവളുടെ തലയുടെ പിൻഭാഗം ശക്തമായ അടിയേറ്റ് തകർന്നിരുന്നു  അതിൽ നിന്നൊഴുകിയ രക്തം ആ പുകപുരയുടെ ഉളളിലും അവൾ കിടന്ന കുഴിയിലും ഉണങ്ങി പിടിച്ചിട്ടുണ്ട് ,പക്ഷേ വേറെ പറമ്പിലെവിടെയും രക്തം വീണപാടുകൾ ഇല്ല , അതായത് 
അവൾ കൊല്ലപ്പെട്ടതാ പുകപുരയുടെ ഉളളിൽ വെച്ചു തന്നെയാവണം അല്ലേ രാജീവ്..? 

"അതെ മാഡം..,,

"ഇന്ന് ആരാണത് ആദ്യം കണ്ടത്, ആ ജോലികാരൻ തന്നെയല്ലേ. ?
ഭദ്ര ഷാനവാസിനെ നോക്കി ...

അതെ മാഡം, ലീനയെ കാണാതായതിൽ പിന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി   ബംഗ്ളാവിലെ പറമ്പിൽ ടാപ്പിംഗോ   മറ്റുപണികളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല , ഇന്നാണ് വീണ്ടും പണികൾ പുനരാരംഭിച്ചത് അതും ജോസപ്പൻ പറഞ്ഞിട്ട്...,
അങ്ങനെ പുകപുര വൃത്തിയാക്കാൻ ചെന്നപ്പോഴാണ് ലീനയുടെ ശവശരീരം കാണുന്നത്  പക്ഷേ മാഡം...,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ പെട്ടെന്ന് നിർത്തി ഷാനവാസ് ഭദ്രയെ നോക്കി  അവളും അവനെതന്നെ സൂക്ഷിച്ച് നോക്കിയിരിക്കുകയായിരുന്നു

ഉം ...പറയൂ എന്തു പറ്റി ഷാനവാസ് ..?

"അതു മാഡം .., ജോസപ്പനാണ് ലീനയെ കൊന്നു അവിടെ ഒളിപ്പിച്ചതെങ്കിൽ  പണിക്കാരോടെങ്ങനെ പണികൾ വീണ്ടും ആരംഭിക്കാൻ പറയും....അപ്പോൾ ...?

"യെസ്  ഷാനവാസ്, ഈ ചോദ്യമാണ് കുറെ നേരമായെന്നെ കൺഫ്യൂഷനാക്കികൊണ്ടിരിക്കുന്നത്... കാരണം നമ്മൾ ഇന്നവിടെ ചെല്ലും എന്ന് മുൻധാരണ അയാൾക്ക് ഇല്ലെങ്കിലും നമ്മുടെ വരവയാൾ ഏതുനിമിഷവും പ്രതീക്ഷിച്ചിരുന്നു ,ആ നിലയ്ക്ക് ഈ കൊല നടത്തിയതയാൾ ആണെങ്കിൽ ഇന്ന് അവിടെ ജോലികൾ പുനരാരംഭിക്കാനൊരിക്കലും അയാൾ പറയില്ല. ..!!
അപ്പോൾ പിന്നെ ആര് കൊന്നു ഡോക്ടർ  ലീനയെ...? 
ഭദ്ര ചോദിച്ചു 

മാഡം ..,പീറ്റർ ..? രാജീവ്  സംശയത്തോടെ  ഭദ്രയെ നോക്കി  

"യെസ് ,ഇനി അങ്ങനെ ഒന്നു ചിന്തിച്ചു നോക്കാം, പക്ഷേ എന്തിന് എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്..., കാരണം ലീനയുടെ നേർക്ക് നമ്മൾ ചൂണ്ടുന്ന ഏതു കുറ്റത്തിലും പീറ്ററിനും പങ്കുണ്ടാവും ,അപ്പോൾ ലീനയെ ഇല്ലാത്താക്കിയതു കൊണ്ടു മാത്രം അവൻ രക്ഷപ്പെടില്ല അതുകൊണ്ട് തന്നെ അവനല്ല ലീനയെ കൊന്നത് ...!!

"പിന്നെ ഉള്ളത് ഫിലിപ്പാണ്, പക്ഷേ അവനെ ഒട്ടും സംശയിക്കാൻ പറ്റുന്നില്ല, കാരണം ലീനയെ കാണാതായ രാത്രിയിൽ തന്നെ യാണ് ഫിലിപ്പ് ഇവിടെ ഫ്ളൈറ്റ് ഇറങ്ങിയത് പക്ഷേ അവൻ ബംഗ്ളാവിൽ എത്തുന്നതിനു മുമ്പ് തന്നെ അച്ചനും ലീനയും അപ്രത്യക്ഷരായിരുന്നു  ..!!

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങളുടെയിടയിൽ പെട്ടുഴറി സിഐ രാജീവനും സംഘവും  ..

"മാഡം അപ്പോൾ ഇവരൊന്നും അല്ലാതെയിനിയും പുറത്തൊരാൾ ഉണ്ടോ ...?
നമ്മുക്കും ജോസപ്പനും ഇടയിൽ...?
 ഷാനവാസ് ചോദിച്ചു 

"അന്വേഷിച്ചു കണ്ടു പിടിക്കണം ഷാനവാസേ നമ്മൾ അതെല്ലാം ..,പക്ഷേ എവിടെ നിന്ന് തുടങ്ങും എന്നാണ് " പാതി തളർന്നശബ്ദത്തിൽ  ഭദ്ര പറഞ്ഞപ്പോൾ തങ്ങളുടെ എല്ലാം  ഊർജ്ജം നഷ്ടപ്പെടുന്നതുപോലെ ഷാനവാസിനു തോന്നി..., ഭദ്രമാഡത്തിന്റ്റെ ധൈര്യവും തന്റ്റേടവുമാണ് തങ്ങളെ ഇപ്പോൾ മുന്നോട്ട് നയിക്കുന്നതെന്ന് ഷാനവാസും കൂട്ടരും തിരിച്ചറിയുകയായിരുന്നപ്പോൾ...!!

 ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കിയൊരു  വാഹനം വരുന്നതുകണ്ട ഭഭ്ര അങ്ങോട്ടു നോക്കി  ..

ഡിജിപി ദേവദാസും  ഹരികുമാറുമായിരുന്നു വന്നത് ..

ഭദ്രയുൾപ്പെടെ എല്ലാവരും ദേവദാസിനു  സല്യൂട്ട് നൽകിയപ്പോൾ അയാളവരുടെ മുഖത്തേക്ക്  സൂക്ഷിച്ച് നോക്കി ...,

 എപ്പോഴും ആത്മവിശ്വാസം നിറഞ്ഞുനിന്നിരുന്ന ആ മുഖങ്ങളിലെല്ലാം തന്നെയിപ്പോൾ മങ്ങലേറ്റതയാൾ ശ്രദ്ധിച്ചു ..

"എന്തു പറ്റി ഭദ്ര. .?

"നത്തിംഗ് സാർ..
 എവിടെ തുടങ്ങണമെന്നൊരു കൺഫ്യൂഷൻ. .."

ഭദ്ര തലതാഴ്ത്തികൊണ്ടു പറഞ്ഞു 

ഭദ്ര കമോൺ.. തനിക്ക് എന്തു പറ്റി. ..? ഇതിനെകാൾ വലിയ കേസുകൾ കണ്ടു പിടിച്ചു തെളിയിച്ചവളല്ലേ താൻ, എന്നിട്ടിപ്പോഴെത്തു പറ്റി  ..?

ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചു കുലുക്കി ...

"സാർ അത് ഇപ്പോൾ ലീനയും കൊല്ലപ്പെട്ടപ്പോൾ മനസ്സിലാകെയൊരു ഭയം...!!

"എന്തു ഭയം ഭദ്ര..  ..?

"അവശേഷിക്കുന്ന ആ നാലു പെൺകുട്ടികളെ കൂടി നമ്മുക്ക് നഷ്‌ടപ്പെടുമോയെന്ന്..!!
ഭദ്രയുടെ  ആ ചോദ്യം ചെന്നുതറച്ചതവിടെ കൂടിയ എല്ലാവരുടെയും  നെഞ്ചിലായിരുന്നു ..!!

"ഭദ്ര ..,വാട്ട് യൂ  മീൻ ..?

"സാർ നമ്മൾ അടുത്ത് ചെല്ലുംതോറും ഓരോ ജീവനുകൾ നഷ്ടപ്പെട്ടു പോയാൽ... ..,,

"ഭദ്ര. ....,,,,,"

പെട്ടെന്ന് ദേവദാസിന്റ്റെ ശബ്ദം ഉയർന്നതും ഭദ്ര അമ്പരപ്പോടെ അയാളെ നോക്കി ..

"ലുക്ക് ഭദ്ര..., താനൊരു ധൈര്യമുളള പെണ്ണാണ് എന്നാണ് ഞാനിതുവരെ കരുതീത് ..!!
പക്ഷേ തന്റെ ഇപ്പോഴത്തെ ഈ ആക്ടിഡ്യൂട് അത് ഒരു സാധാരണ പെണ്ണിന്റെയാണ്.., പ്രതിസന്ധികളിൽ തളരുന്ന സാധാരണ പെണ്ണിന്റെ...!!

 ദേവദാസ് കനത്ത ശബ്ദത്തിൽ പറഞ്ഞു നിർത്തി ...

"സോറി സാർ ..,  പറഞ്ഞു കൊണ്ട് ഭദ്ര  അയാളെ നോക്കി..

"ഓകെ .., ഇപ്പോൾ  ഞാൻ വന്നത്  ഇതാ, ഇതു തരാനാണ്..,,

ഭദ്രയുടെ കണ്ണുകളിലേക്ക് നോക്കി 
 പറഞ്ഞു കൊണ്ട് ദേവദാസ്  കയ്യിലിരുന്ന ഫയൽ ഭദ്രയുടെ നേരെ നീട്ടി ..

"പോസ്റ്റ് മോർട്ടം റിപ്പോർട്ട്  ..!!

ഭദ്ര വേഗം അതു തുറന്നു നോക്കി ,, അവളുടെ മുഖത്ത് പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു  ..

ആ പെൺകുട്ടികളുടെ റിപ്പോർട്ട് നോക്കിയതും ഭദ്ര അവിശ്വസനീയതയോടെ ദേവദാസിനെ നോക്കി ...!!

 ആ റിപ്പോർട്ടിലൂടെ കണ്ണോടിച്ച ഓരോരുത്തരും ഞെട്ടലോടെ ദേവദാസിനെയും ഭദ്രയെയും  പകച്ചു നോക്കി..!! 

"സാർ .....,
ഇത്. ..?
ഇത് ...,,

 ഭദ്രയുടെ ശബ്ദം പതറുന്നുണ്ടായിരുന്നു അപ്പോൾ ...!!

"യെസ്  ഭദ്ര ..., ജേക്കബ്ബച്ചന്റെയും ശവകുഴിതൊമ്മിയുടെയും മരണം അവരിൽ ഹൃദയസ്തംഭനം ഉണ്ടാവാനുളള മരുന്ന് ഇഞ്ചക്ട് ചെയ്തതു കൊണ്ടാണ്  ...!!

"പക്ഷേ ,ആ പെൺകുട്ടികൾ.....,

 അദ്ദേഹം പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ഭദ്രയുടെ മുഖത്തേക്ക് നോക്കി 

സാർ ഇങ്ങനെ ഒക്കെ. .?
അതെങ്ങനെ സംഭവിക്കും  സാർ..?

അവൾ പകച്ച മിഴികളോടെ ദേവദാസിനെ നോക്കി..

   സംഭവിക്കും എന്നല്ല ഭദ്ര.., സംഭവിച്ചു കഴിഞ്ഞു അത് ...!!
 മരിച്ച ആ മൂന്നു പെൺകുട്ടികളിലോരോരുത്തരുടെയും ഉളളിൽ അഞ്ചു മാസത്തോളം പ്രായമുള്ള ആറു ജീവനുകൾ ഉണ്ടായിരുന്നു .., മൊത്തം പതിനെട്ടു ജീവനുകൾ ...!!

 അവയുടെ അനിയന്ത്രിതമായ വളർച്ചയെ തുടർന്ന് 
 വയറു പിളർന്നാണവരുടെ മരണം സംഭവിച്ചിരിക്കുന്നത്..!! 

ഡി ജി പി ദേവദാസ് പറഞ്ഞു നിർത്തിയപ്പോൾ ആ വാക്കുകൾ ഉൾക്കൊള്ളാൻ കഴിയാത്തവിധം ഭദ്രയുടെ  കാതുകൾ കൊട്ടിയടക്കപ്പെട്ടിരുന്നു....!!


ഭദ്ര Ips--13


മനസ്സിലൊരായിരം ചോദ്യങ്ങളുമായ് ഭദ്രയാ പുൽത്തകിടിയിലിരുന്നുപോയപ്പോൾ  ദേവദാസുൾപ്പെടെ  എല്ലാവരും  അവളെ തന്നെ നോക്കി നിന്നു. .

ചിന്തകൾ  കടന്നൽകൂടുകൂട്ടി മൂളിപായുന്നൊരവസ്ഥയിലകപ്പെട്ടതുപോലെയായിരുന്നു ഭദ്ര....

"ഭദ്രാ .."...

 ദേവദാസവളുടെ അരികിലിരുന്നു

"എന്തുപറ്റീടോ താനിത്രയും അപ്സെറ്റാവാൻ... ..?
ആ പെൺകുട്ടികളുടെ മിസ്സിംഗിനും മർഡറിലുമെല്ലാം അസാധാരണമായതെന്തോ ഉണ്ടെന്ന് നമ്മൾ ആദ്യം തന്നെ  കണക്കുകൂട്ടിയതല്ലേ, പിന്നെ താനിങ്ങനെ...

"യെസ് സാർ, അവരുടെ മരണത്തിൽ ദുരൂഹത ഞാൻ  പ്രതീക്ഷിച്ചിരുന്നു ,പക്ഷേ ഇത്രത്തോളം കരുതിയില്ല ...!!

"കരുതണം ഭദ്രാ.., കാരണംഇതിനു പിന്നിലുളള ശത്രുക്കൾ നിസാരകാരല്ല. ഒപ്പം തന്നെ അവരിൽ മനഃസാക്ഷി എന്നൊന്ന് ഇല്ല..."

" അറിയാം സാർ, എന്നാലും.., ഇതെങ്ങനെ ആണ് സാർ ..?

 "ഒരാളിൽ ചിലപ്പോൾ ഇതുപോലെ അപൂർവ്വമായി  ആറും ഏഴും കുട്ടികളൊക്കെ ഉണ്ടാവാറുണ്ട്,സമ്മതിച്ചു,  പക്ഷേ ഇത് ഒരേസമയം മൂന്നു പേരിൽ...? ഭദ്ര  തന്റെ മനസ്സിലെ സംശയങ്ങൾ ദേവദാസിനു മുമ്പിൽ  കുടഞ്ഞിട്ടു...!!

"ഈ പോസ്റ്റ് മോർട്ടം റിപ്പോർട്ട് തന്നിലിത്തരം ധാരാളം സംശയങ്ങൾ ഉണ്ടാകും എന്നെനിക്കറിയാമായിരുന്നു ഭദ്രാ , അതുകൊണ്ട് തന്നെയാണ് തനിക്ക് തന്റ  മനസ്സിലുളള സംശയങ്ങൾ മുഴുവൻ ചോദിക്കാനും ക്ളിയർ ചെയ്യാനുമൊരാളെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത്...,,

അതാരാണെന്ന  ഭാവത്തിൽ ഭദ്ര ദേവദാസിനെ നോക്കി ...

"ഹരികുമാർ, അദ്ദേഹം  എവിടെയെത്തി എന്നൊന്ന് വിളിച്ചു നോക്കിക്കേ...!!"

 ദേവദാസ് ഹരിയോട് നിർദ്ദേശിച്ചു 

 ഹരികുമാർ ഫോണിൽ ആരെയോ വിളിക്കാൻ ശ്രമിക്കുന്നതിനിടയിൽ വളവുതിരിഞ്ഞൊരു  വെളിച്ചം ഗസ്റ്റ് ഹൗസിന്റ്റെ മുറ്റത്തേക്ക് കയറി വന്നു 

"ദേ അദ്ദേഹം എത്തി സാർ...," ഹരികുമാർ പറഞ്ഞു 

കാറിൽ നിന്നിറങ്ങിയ ആളെ ഭദ്ര തിരിച്ചറിഞ്ഞു , 'റിട്ടയേർഡ്  പോലീസ് സർജൻ  ഇക്ബാൽ മുഹമ്മദ് '....!!

"ഹലോ  ഇക്ബാൽ മുഹമ്മദ്...,
ദേവദാസ് 
വിളിച്ചു

  ഇക്ബാൽ 
ദേവദാസിനരികിലെത്തി , തുടർന്നവിടെ നിൽക്കുന്ന ഓരോരുത്തരിലും അയാളുടെ കണ്ണുകൾ പതിഞ്ഞു. 

ഭദ്രയെ നോക്കിയതും അയാളുടെ കണ്ണിൽ ആശ്ചര്യം തെളിഞ്ഞത് ദേവദാസ്  ശ്രദ്ധിച്ചു 

"എന്തുപറ്റി ഇക്ബാൽ തനിക്ക്, എന്റെ കുട്ടിയെ കണ്ടപ്പോൾ ഒരു ആശ്ചര്യം പോലെ...,"അദ്ദേഹം ചോദിച്ചു... ..

"നത്തിംഗ് ദേവദാസ് ,
ഭദ്ര ഐപിഎസ് എന്ന് എല്ലാവരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ,പക്ഷേ കാണുന്നത് ആദ്യം ആണ് , ഇത്രയും ചെറിയ ഒരു പെൺകുട്ടി ആണോ ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നോർത്തപ്പോൾ ഒരു ആശ്ചര്യം അതാണ് ..."

"സാർ, ഞാനൊറ്റയ്ക്കല്ല, എന്റ്റെ കൂടെ ഇവരെപോലെ കാക്കിയെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന  കുറച്ചു പേർ കൂടിയുണ്ട്. .."
ഭദ്ര പറഞ്ഞു 

"ഓ....യെസ് , യെസ്  സമ്മതിക്കുന്നു , പക്ഷേ ഇവൻ പത്രകാരനല്ലേ ഇവനെന്താ ഇവിടെ ..?
 പാതികളിയായും കാര്യമായും ഇക്ബാൽ ചോദിച്ചു 

"സാർ ,ഹരി സാധാരണ പത്രകാരനല്ല, ഓരോ കേസിന്റ്റെയും പുറകെ പോലീസുകാരോടൊപ്പം  ജോലിചെയ്ത് ശേഖരിക്കുന്ന വിവരങ്ങൾ ചേർത്ത്   വിശദമായി സത്യസന്ധമായി വാർത്തകൾ നൽകുന്ന ഒരാളാണ്  ഹരി. ., എന്റെ ആത്മ മിത്രം കൂടിയാണ്. .."
ഭദ്ര പറഞ്ഞു 

"ഓകെ  ഭദ്ര .., ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം ,
തനിക്ക് ഒരു പാട് സംശയങ്ങൾ ഉണ്ടാകും ഇന്നത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലെന്ന് അറിയാവുന്നതുകൊണ്ടാണ് ദേവദാസ് അതുമായി ആദ്യം എന്റെ അരികിലെത്തിയത് ..,
തനിക്കെന്നല്ല ആർക്കും ഉണ്ടാവും ധാരാളം സംശയങ്ങൾ കാരണം  ഈവക കാര്യങ്ങൾ നമ്മൾ സാധാരണക്കാരുടെ ചിന്താശേഷിക്കും അപ്പുറമാണ്..., അതുകൊണ്ട് കൂടിയാണ് ഞാൻ എനിക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞു തരാനായ് ഇങ്ങോട്ടു വന്നത്...,,

 ഇക്ബാൽ ഭദ്രയുടെ കയ്യിൽ നിന്ന് ആ റിപ്പോർട്ടുകൾ വാങ്ങി 

"ഭദ്രാ .., ഇതിലച്ചന്റ്റെയും  തൊമ്മിയുടെയും മരണത്തെ പറ്റി തനിക്ക് എന്തെങ്കിലും കൂടുതൽ സംശയങ്ങൾ ഉണ്ടോ.. ..?

"ഇല്ല സാർ കാരണം, അവരുടെ ദേഹത്ത് പുറമെ പരിക്കുകൾ കാണാതിരുന്നപ്പോൾ തന്നെ ഞാനിങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു , പക്ഷേ ആ പെൺകുട്ടികൾ...., അവരുടെ മരണമാണെന്നെ ആശയകുഴപ്പത്തിലാക്കിയിരിക്കുന്നത്...!!

" ഓകെ  ഭദ്രാ ..,  ഇനി ഞാൻ പറയുന്നത് താനും തന്റെ സഹപ്രവർത്തകരും ശ്രദ്ധയോടെ കേൾക്കണം, കാരണം നിങ്ങളുടെ സംശയങ്ങൾക്കുളള ഉത്തരങ്ങളും നിങ്ങളുടെ മുന്നോട്ടുളള അന്വേഷണത്തെ സഹായിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ആണ് ഞാനിനി പറയാൻ പോവുന്നത് ...!!

"യെസ് സാർ..."

"സാധാരണ ഒരു പരീക്ഷണം അല്ല ഈ കേസിലെ പ്രതികൾ ഈ പെൺകുട്ടികളിൽ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്, കാരണം ഈ മരിച്ച പെൺകുട്ടികളെല്ലാം തന്നെ  പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുളളവരാണ്  അല്ലേ..?

"അതെ സാർ..., ഷാനവാസ് പറഞ്ഞു 

"അതായത്  ഇത്ര ചെറുപ്രായത്തിൽ അതും  ശരിയായ പോഷകാഹാരമോ മറ്റു വളർച്ചാഘടകങ്ങളോ കൃത്യമായി ലഭിക്കാത്ത ഈ കുട്ടികളെ ഇങ്ങനെ ഒരു പരീക്ഷണത്തിനായ് സജ്ജമാക്കിയിരിക്കുന്നത് ധാരാളം പരീക്ഷണങ്ങൾ ഇവരിൽ  നടത്തിതന്നെയാണ്,, 

"പലവിധ മരുന്നുകൾ പലപ്പോഴായി ഇവരിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അവയിൽ പലതും നമ്മുടെ ഈ രാജ്യത്ത് നിരോധിച്ചതും മറ്റു പലതും നിർമ്മിക്കാൻ  പോലും അനുവാദം  ഇല്ലാത്തവയും ആണ് ...,
 അതായത് ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലീ മരുന്നുകൾ എല്ലാം തന്നെ മനുഷ്യ ജീവന് ആപത്താണ് ....
ഇക്ബാൽ മുഹമ്മദ്  തുടർന്നു.

"എക്സ്ക്യൂസ്മി സാർ..., അദ്ദേഹത്തിന്റെ സംഭാഷണത്തിനിടയിലേക്ക് പെട്ടെന്ന് ഭദ്ര  കയറി  ...

"സാർ ഒരു സംശയം ഇവിടെ  നിരോധിച്ച ആ മരുന്നുകൾവിദേശ രാജ്യങ്ങളിൽ ലഭ്യമല്ലേ..? അതായത് യുഎസ് പോലുള്ള  രാജ്യങ്ങളിൽ...?

"ഷുവർ ഭദ്രാ, അവിടെ ലഭ്യമാണ് എന്ന് മാത്രമല്ല  പലതരം പരീക്ഷണങ്ങൾ നിയമവിധേയമല്ലാതെ തന്നെ അവിടെ എല്ലാം നടക്കുന്നുമുണ്ട് ...., ഇതിന്റെ ഒരു  പ്രത്യകത എന്തെന്ന് വെച്ചാൽ ആദ്യഘട്ട പരീക്ഷണങ്ങൾ ഈ പെൺകുട്ടികൾ അതിജീവിച്ചാൽഅവരിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താം ആ പരീക്ഷണങ്ങളിൽ പരാജയപ്പെടുന്നവരാണ് ഈ പെൺകുട്ടികളെ പോലെ ദാരുണമായി കൊല്ലപ്പെടുന്നത്. 

"സാർ ഒന്നുകൂടി വ്യക്തമായി പറയാമോ..?

 ഭദ്ര ഇക്ബാലിനോട് ആവശ്യപ്പെട്ടു 

"അതായത്  ആദ്യ ഘട്ട പരീക്ഷണങ്ങൾ എല്ലാം തന്നെ നടന്നിട്ടുണ്ടാവുക പുറം രാജ്യങ്ങളിൽ എവിടെയെങ്കിലും വെച്ചിട്ടാവും, രണ്ടാം ഘട്ട പരീക്ഷണങ്ങൾ ഈ കുട്ടികൾ നേരിട്ടത് ഇവരുടെ  കൃത്യമായ  സുരക്ഷപോലുംഉറപ്പാക്കാത്തൊരവസ്ഥയിലാവും... !!
രണ്ടാം ഘട്ട പരീക്ഷണമെന്ന് പറഞ്ഞാൽ  ശാരീരികമായുളള പരീക്ഷണംആണ്, അതായത് ഒന്നോ രണ്ടോ കുട്ടികൾ കിടന്നു വളരേണ്ട ഇവരുടെ ഗർഭപാത്രത്തെ  പരീക്ഷണമരുന്നുകൾ നൽകി വികസിപ്പിക്കുന്നു അതിനുശേഷം പുറത്തു വെച്ച് സങ്കലനം നടത്തിയ അഞ്ചും ആറും ഭ്രൂണങ്ങളെ ഇവരിൽ ഒരുമിച്ച്  നിക്ഷേപിക്കുന്നു. ..!!

സാർ....., കേൾക്കുന്നത് വിശ്വസിക്കാൻ കഴിയാതെ ഭദ്രയും സംഘവും ഇക്ബാൽ മുഹമ്മദിനെയും പകച്ചു നോക്കി ...

"യെസ് ഭദ്രാ, അതാണിവിടെ സംഭവിച്ചത് പക്ഷേ അതുകൊണ്ടും തീർന്നിട്ടില്ല ഇവരുടെ പരീക്ഷണങ്ങൾ ..!!

"സാർ വാട്ട് യൂ മീൻ ...?
ഭദ്ര ചോദിച്ചു 

"അതായത്  ഇവരിൽ നിക്ഷേപിച്ച ഓരോ ഭ്രൂണവും പ്രത്യേക പരീക്ഷണങ്ങൾക്ക് വിധേയമായതാവണം എന്നുവേണം നമുക്ക് അനുമാനിക്കാൻ, കാരണം ആ അഴുകിയ അവസ്ഥയിലും അവയുടെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ...,
 അതായത് പല ജീനുകൾ ചേർന്നതാണ് അവയോരോന്നും..!!

 അതുകൊണ്ടാണാ പെൺകുട്ടികൾ  വയറുപിളർന്ന് മരിക്കേണ്ടി വന്നത് ,കാരണം  പരീക്ഷണാർത്ഥം ഇവരിലുപയോഗിച്ച പലവിധ മരുന്നുകൾ ഇവരുടെ ശരീരത്തെ തീരെ നേർത്ത ബലമില്ലാത്ത രീതിയിലാക്കി എന്ന് വേണം അനുമാനിക്കാൻ, അല്ലെങ്കിൽ   ഒരുപരിധിക്കപ്പുറം  ആ കുഞ്ഞുങ്ങൾ ഗർഭപാത്രത്തിൽ കിടക്കാൻ പറ്റാത്ത വിധം വളർന്നു എന്നും കരുതണം...,എങ്ങനെയാണെങ്കിലും
ഇതിന്റെ കൂടുതൽ വിവരങ്ങൾ കൃത്യമായി  നമുക്ക് ലഭിക്കണമെങ്കിൽ ഉടനെ തന്നെ നിങ്ങൾ യഥാർത്ഥ പ്രതിയെ പിടികൂടിയേ പറ്റുകയുളളു....!!

 "മാത്രമല്ല  ഇനിയും അവശേഷിക്കുന്ന ആ പെൺകുട്ടികൾ ഇപ്പോൾ ഏതവസ്ഥയിലാവുമെന്ന് നമ്മുക്ക്  ഒരാൾക്കും അനുമാനിക്കാൻ കൂടി സാധിക്കില്ല.., 
 മാത്രമല്ല ഇത്തരം പരീക്ഷണം വിജയിച്ചാൽ അതിലൂടെ ജനിക്കുന്ന കുട്ടികൾ ഒരു പക്ഷേ നാളെ  ഈ നാടിനു പോലും അപകടമായി തീരും...!!

"സർ ഒരു സംശയം കൂടി ".. ഭദ്ര ഇക്ബാലിനെ നോക്കി 

"ഇങ്ങനെ പലതരംജീനുകൾ ചേർത്ത ഒരു കുട്ടിയാണവരുടെ ലക്ഷ്യം എങ്കിൽ എന്തിനവർ  ഒരാളിൽ തന്നെ ആറു കുട്ടികളെ നിക്ഷേപിക്കണം..,ഒന്നും പോരെ..?

"നല്ല ചോദ്യം ഭദ്രാ  ,കുറഞ്ഞ ചിലവിൽ കൂടുതൽ വിത്തുല്പാദനം എന്ന് പറയുന്നത് പോലെ ഇതിന്റെ പുറകിൽ അവർക്കെന്തെങ്കിലും ലക്ഷ്യം കാണും തീർച്ച.., പിന്നെ ഒരുകാര്യം കൂടി ഇത്തരം പരീക്ഷണങ്ങൾ മനുഷ്യരിൽ നടത്തുന്നതിനു മുമ്പേ അവരാദ്യം പരീക്ഷിച്ചിട്ടുണ്ടാവുക എതെങ്കിലും മൃഗങ്ങളിൽ ആയിരിക്കും മിക്കവാറും അതു പശുക്കളാവാനാണ് സാധ്യത കൂടുതൽ ..!!

ഇക്ബാൽ മുഹമ്മദ് പറഞ്ഞു നിർത്തിയതും ഭദ്രയുടെ മനസ്സിൽ തേക്കിൻ തോട്ടം ബംഗ്ളാവിൽ വെച്ചു കണ്ട പശുകളോടിയെത്തി..

അതെ സാർ,താങ്കൾ പറഞ്ഞത് ശരിയാണ്  അവരുടെ  പരീക്ഷണം അതു പശുക്കളിൽ ആയിരുന്നു. ...!!

ഭദ്രാ നിങ്ങൾ കണ്ടിരുന്നോ അത്തരം  പശുക്കളെ..? ദേവദാസ്  ചോദിച്ചു

 "യെസ് സാർ...തേക്കിൻ തോട്ടം ബംഗ്ളാവിലുണ്ട്  കുറച്ചു പശുകൾ, മറ്റുളളവയിൽ നിന്ന് അവയ്ക്കെന്തോ പ്രത്യേകതയുളളതായെനിക്ക്  തോന്നിയിരുന്നു,
ഇപ്പോൾ  മനസ്സിലായ്  അവയുടെ പ്രത്യേകത എന്തെന്ന്. ..!!

എന്താണ്  പ്രത്യേകത...?

 വലിയ തരം വയറുകളായിരുന്നു സാർ അവയ്ക്കോരോന്നിനും, കൂടാതെ പ്രത്യേക തരം വളർച്ചയും  ..."

ഭദ്ര പറഞ്ഞു. ...

"അതേ  മാഡം, ആ പശുകളെല്ലാം ലീനയുടെതാണെന്ന്  അവിടത്തെ ജോലികാരൻ  രാവിലെ പറഞ്ഞിരുന്നു " ഷാനവാസ് പറഞ്ഞു ..

ഓകെ ദേവദാസ്  അപ്പോൾ വേണ്ടത്ര തെളിവുകൾ നിങ്ങളുടെ കയ്യിലുണ്ട് പ്രതികളെ പിടിക്കാൻ, അപ്പോൾ എത്രയും പെട്ടെന്ന് അവരെ അറസ്റ്റു ചെയ്യാൻ നോക്കൂ. ..,കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ്. ..എന്റെ സഹായം എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി .."

ഓകെ ഇക്ബാൽ. ..., ദേവദാസ് പറഞ്ഞതും
യാത്ര പറഞ്ഞു ഇക്ബാൽ മുഹമ്മദ് പോയി....

 
അദ്ദേഹം പോയതിനു ശേഷം   ഭദ്രയും സംഘവും  കാര്യങ്ങൾ കൃത്യമായ രീതിയിൽ ഒരേകോപനം നടത്തി ....

"അനാഥാലയത്തിൽ നിന്നു കൊണ്ടു പോയ പതിനൊന്ന് കുട്ടികളിൽ ആദ്യ പരീക്ഷണം നേരിട്ട നാലു പെൺകുട്ടികൾ  പരീക്ഷണം പരാജയപ്പെട്ടതിനെ തുടർന്ന്  നാട്ടിലെത്തിയെങ്കിലും  ആരുടെയോ ഭീഷണിക്ക് വഴങ്ങി കാര്യങ്ങൾ എല്ലാം അച്ചനിൽ നിന്നുപോലും മറച്ചു വെച്ചു.., ഒരുപക്ഷെ മറ്റുള്ള കുട്ടികൾ തേക്കിൻ തോട്ടംകാരുടെ കയ്യിൽ തന്നെയായതിനാലാവാം അത്, പിന്നീടവർ കൊല്ലപ്പെട്ടുവെങ്കിലും അതൊരു സാധാരണ അപകടം മാത്രമായി തീർന്നു. ..

അതിനുശേഷം ബാക്കിയുള്ള ഏഴുകുട്ടികൾ വിദേശത്തുളള പരീക്ഷണങ്ങൾ വിജയിച്ചതിനെതുടർന്ന് ഇവിടെ എത്തിയെങ്കിലുംതുടർ പരീക്ഷണങ്ങളിൽ അവരിൽ മൂന്നു പേർ  ദാരുണമായി കൊല്ലപ്പെട്ടു.., ഇനിയവശേഷിക്കുന്ന നാലുകുട്ടികളേതവസ്ഥയിലാണെന്ന് പോലും  അറിയില്ല ..,
  ഇത്രയും ആണ് സാർ നമ്മുടെ ഇപ്പോഴത്തെ  നിഗമനങ്ങൾ.., ഇനി മുമ്പോട്ടു നീങ്ങണമെങ്കിൽ തേക്കിൻതോട്ടംക്കാർ നമ്മുടെ കസ്റ്റഡിയിലാവണം  സാർ...

"ഓകെ ഭദ്രാ, ഇനി കൂടുതൽ തെളിവുകൾ കിട്ടാനായ് കാത്തിരിക്കേണ്ട കാര്യമില്ല കാരണം ആ വീട്ടിൽ കണ്ട പശുകളിലൂടെ തന്നെ നമ്മുക്ക് ജോസപ്പനിലേക്ക് വിരൽ ചൂണ്ടാം.. ഇനി ബാക്കി അവിടെനിന്ന് കണ്ടെത്താം നമുക്ക്  ഓകെ ...

"യെസ് സാർ, ബംഗ്ളാവും അവിടെയുളള ഓരോരുത്തരും നമ്മുടെ നിരീക്ഷണത്തിലാണ് സാർ , ഇപ്പോൾ തന്നെ ഞങ്ങൾ അങ്ങോട്ട് തിരിക്കുകയാണ്.., അതുപോലെ  ആദ്യം കൊല്ലപ്പെട്ട ആ കുട്ടികളുടെ  ശരീരംകൂടി നമ്മുക്ക് സെമിത്തേരിയിൽ നിന്നെടുക്കണം...!!

"ഓകെ ഭദ്രാ നിങ്ങൾ ബംഗ്ളാവിലേക്ക് പൊയ്ക്കോ വേണ്ടത്ര ഫോഴ്സിനെയും കൂട്ടുക , ഇവിടെ ബാക്കി എല്ലാം ഞാൻ റെഡിയാക്കിക്കോളാം ...

"യെസ് സാർ.., ഡിജിപി  ദേവദാസിന് സല്യൂട്ട് നൽകി ഭദ്രയും സംഘവും തേക്കിൻ തോട്ടത്തിലേക്ക് പുറപ്പെട്ടു....

 തേക്കിൻ തോട്ടം ബംഗ്ളാവിൽ ഈ സമയം ജോസപ്പൻ ഡോക്ടറും മകൻ പീറ്ററും തമ്മിൽ ഗംഭീര വാക്കേറ്റം നടക്കുകയായിരുന്നു ...!!

  ലീനയുടെ മരണമറിഞ്ഞ് ബംഗ്ളാവിലെത്തിയ  ആളുകൾക്കിടയിൽ നിന്നു മാറി അകത്തെ ഓഫീസുമുറിയിലായിരുന്നു അവരപ്പോൾ. ..,

"ഡാഡി എന്തൊക്കെ  പറഞ്ഞാലും ശരി,  ലീനയുടെ മരണത്തിൽ ഡാഡിക്ക് പങ്കില്ലെന്ന് ഡാഡിയെത്ര പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..!! 

 പീറ്റർ  ജോസപ്പനുനേരെ പതുക്കെ ശബ്ദം ഉയർത്തി ...

"പീറ്റർ നീ വെറുതെ ഓരോന്നും വിളിച്ചു പറയുകയാണ്, ഞാനെന്തിന് അവളെ ഇല്ലാത്താകണം..?

 ജോസപ്പൻ ചോദിച്ചു

"എന്തിനെന്ന് ചോദിച്ചാൽ  അത് ഡാഡിക്ക് മാത്രമേ അറിയൂ , രാവിലെ പോലീസു വന്നപ്പോൾ  എല്ലാകാര്യങ്ങളും ഡാഡി ലീനയുടെ തലയിൽ ബുദ്ധി പൂർവ്വം കെട്ടിവെച്ചപ്പോഴേ എനിക്ക് സംശയം തോന്നിയതാണ്..,,

"പീറ്റർ, അതന്നേരം അങ്ങനെ ഒരു ബുദ്ധിയാണ് എനിക്ക് തോന്നിയത്, അല്ലാതെ ഞാനൊരു വഴിയും അപ്പോൾ കണ്ടില്ല , പക്ഷേ അതിനു നീയെന്നെ ഇങ്ങനെ സംശയിക്കുന്നതാണ് എനിക്ക് വിഷമം മോനെ..

"എങ്ങനെ സംശയിക്കാത്തിരിക്കും ഡാഡി, എനിക്കും, ഡാഡിക്കും ലീനയ്ക്കും, മാത്രമേ  നമ്മുടെ  കാര്യങ്ങൾ ഇവിടെ അറിയുകയുളളു,  പിന്നെ ഉള്ളത് ലീനയുടെ പാരന്റ്റ്സ് ആണ്  അവർ യുഎസിലാണ് .., ലീനയുടെ മിസ്സിംഗ് പോലും നമ്മൾ അവരെ അറിയിച്ചിട്ടില്ല...!!

അതുകൊണ്ട് നീയെന്താണ് ഉദ്ദേശിക്കുന്നത്, ഞാൻ ലീനയെ ഇല്ലാതാക്കി എന്നോ...?

"അതെ ഡാഡി അങ്ങനെ സംശയിക്കാൻ ധാരാളം കാരണങ്ങൾ ഉണ്ട്  ,നമ്മുടെ രഹസ്യങ്ങൾ മമ്മി കണ്ടു പിടിച്ചപ്പോൾ യാതൊരു ദയയും കാണിക്കാതെയാണ് മമ്മിയെ ഈ അവസ്ഥയിൽ ഡാഡി ആക്കിയത് അറിയാലോ..?

ഡാഡിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടയിലാണ് അപ്സ്റ്റെയറിൽ നിന്ന് മമ്മി വീണത് ..!!

 അതുപോലെ നമ്മളിലേക്കെത്തിയ ശവകുഴി തൊമ്മിയേയും ജേക്കബ് അച്ചനെയും ഇല്ലാത്താക്കിയത് ഡാഡി തന്നെയാണ്..,
ഇപ്പോൾ അവസാനം  നമ്മുടെ പരീക്ഷണങ്ങൾ പരാജയത്തിലേക്ക് നീങ്ങുകയും പോലീസ് നമ്മളെ നിരീക്ഷിക്കുകയും ചെയ്തു തുടങ്ങിയപ്പോൾ ഡാഡി എല്ലാ കുറ്റവും ലീനയിലേക്കെത്തിച്ചവളെ ഇല്ലാതാക്കി .., ഇതല്ലേ സത്യം..? 

 പീറ്റർ കിതച്ചു കൊണ്ട്  ചോദിച്ചു

"ഒരിക്കലും ഞാൻ ലീനയെ ഒന്നും ചെയ്തിട്ടില്ല മോനെ , ലീനയെ ഉപയോഗിച്ച് അച്ചനെ ഇവിടെ ബംഗ്ളാവിൽ നമ്മൾ  വിളിച്ചു വരുത്തി, അതിനുശേഷം മരുന്ന് കുത്തിവെച്ച്  അച്ചനെ ഞാനുംനീയ്യും ചേർന്നാണ് കൊന്നതും പിന്നീട് നമ്മൾ  ഒരുമ്മിച്ചാണ് സെമിത്തേരിയിലേക്ക് കൊണ്ടു  പോയതും.. ..,,
നമ്മൾ പോവുമ്പോൾ ഇവിടെ ഉണ്ടായിരുന്നു ലീന മോൾ, അപ്പോഴാണ് ഞാനവളെ അവസാനം കാണുന്നത് നിന്നെ പോലെ തന്നെ ...,പിന്നീട് അവൾക്ക് സംഭവിച്ചതെന്താണെന്ന് എനിക്ക് അറിയില്ല , നമ്മുക്കിടയിൽ നമ്മൾ അറിയാത്ത ആരോ ഉണ്ട് മോനെ,  നീയാണേ സത്യം...!!

 പീറ്ററിന്റ്റെ തലയിൽ കൈവെച്ച്  സത്യം ചെയ്യാൻ പോയ ജോസപ്പൻ   പെട്ടെന്ന്  ഞെട്ടിതരിച്ചു നിന്നു പോയി..!!

 കയ്യിലെ  ഫോണിൽ  അവരെയും അവരുടെ സംഭാഷണങ്ങളെയും പകർത്തികൊണ്ട്  ഓഫീസു റൂമിനുളളിലെ ഷെൽഫിനു പുറകിൽ ഫിലിപ്പ് നിൽക്കുന്നുണ്ടായിരുന്നു ..,
 കത്തികാളുന്ന മുഖവുമായ്....!!

എടാ..., തങ്ങൾ സംസാരിച്ചതെല്ലാം ഫിലിപ്പ് കേട്ടുവെന്ന് മനസ്സിലാക്കിയ ജോസപ്പൻ അലറിക്കൊണ്ട് ഫിലിപ്പിനുനേരെ ചെന്നതും തനിക്ക് നേരെ പാഞ്ഞു വരുന്ന ഡാഡിയെ പീറ്ററിന്റ്റെ നേരെ ഊക്കോടെ തളളിയിട്ട്  ഫിലിപ്പ്  വാതിൽ തുറന്നു പുറത്തേക്ക്  ഓടി..... 

ഭദ്ര Ips---14
***********

ഓഫീസ് റൂമിന്റ്റെ വാതിൽ തുറന്നു പുറത്തേക്ക് കുതിക്കുന്ന ഫിലിപ്പിനു പുറകെ അവനെപിടിക്കാനായ് പീറ്ററും ഓടി  ....

 "പീറ്ററേ..., വിടരുതവനെ പുറത്തോട്ട് ....,, വേഗം പിടിക്ക്...!!
 വീണുകിടന്നിടത്തു നിന്ന് എഴുന്നേഴുന്നേൽക്കുന്നതിനിടയിൽ ജോസപ്പൻ പീറ്ററിനെ നോക്കി വിളിച്ചു പറഞ്ഞു .

 ഓഫീസ് റൂമും ഹാളും പിന്നിട്ട്  ഫിലിപ്പ് മുറ്റത്തേക്ക് ചാടി പരിഭ്രമത്തോടെ ഓടുന്നതും അവനുപിന്നാലെ പിടിക്കാനെന്നവണ്ണം പീറ്ററോടുന്നതും കണ്ടു അവിടെ കൂടിയിരുന്നവർ കാരണം അറിയാതെ പരസ്പരം  പകച്ചുനോക്കി. ..

തേക്കിൻ തോട്ടം ബംഗ്ളാവിനു പുറത്തുകടക്കുകയാണ് ഫിലിപ്പിന്റ്റെ ലക്ഷ്യമെന്ന് മനസ്സിലാക്കിയതും പീറ്റർ ഓട്ടം നിർത്തി ,

"അൻവറേ..., തങ്കച്ചാ ... പിടിയവനെ..".,,,,

ഓട്ടം നിർത്തി ബംഗ്ളാവിനു നേരെ തിരിഞ്ഞു പീറ്ററലറിയതും ബംഗ്ളാവിനവിടെവിടെ അലസമായി നിന്നിരുന്ന  ഒരുകൂട്ടം ചെറുപ്പക്കാർ ഫിലിപ്പിനു നേരെ കുതിക്കുന്നതു കണ്ട് ബംഗ്ളാവിലുളളവർ  ചോദ്യ ഭാവത്തിൽ, അവിടേക്ക്  വന്ന  ജോസപ്പനെ നോക്കിയെങ്കിലും അയാളുടെ നോട്ടം  ഫിലിപ്പിലായിരുന്നു. ..! !

തനിക്ക് പിന്നാലെ പാഞ്ഞടുക്കുന്നവരെ ഫിലിപ്പൊരുവട്ടം തിരിഞ്ഞു  നോക്കിയതും മുമ്പിലുണ്ടായിരുന്ന ചെടിച്ചട്ടിയിൽ തട്ടിമറിഞ്ഞവൻ പുൽത്തകിടിയിലേക്ക്  വീണു... 

'അൻവറേ...., പിടിയവനെ...പീറ്റർ അലറി..."

ഓടിയടുത്തവർ ഫിലിപ്പിനുചുറ്റും നിരന്നുനിന്നപ്പോൾ പല്ലിറുമ്മി കൊണ്ട്  പീറ്റർ അവനുനേരെ ചെന്നതും കൈവീശിയവന്റ്റെ മുഖത്തൊന്ന് പൊട്ടിച്ചതുംക്ഷണനേരത്തിനുളളിലായിരുന്നു...!!

അടികൊണ്ട ഫിലിപ്പ് പുറകിലേക്ക് വേച്ചു പോയി ..

"കളള നായേ .., വായിൽ വന്നൊരു  തെറിയോടെ പീറ്റർ ഫിലിപ്പിനെ വീണ്ടും ആക്രമിക്കാൻ ഒരുങ്ങിയതും അതിനെ തടഞ്ഞു കൊണ്ട് ജോസപ്പൻ സിറ്റൗട്ടിൽ നിന്നവർക്കരികിലേക്ക് വന്നു .

"എടാ പീറ്ററേ.., അവന്റെ കയ്യിൽ നിന്നാ ഫോൺ ഇങ്ങെടുക്ക്, എന്നിട്ടവനെ അവന്റെ തളളയുടെ മുറിയിൽ കൊണ്ടു പോയി പൂട്ടിയിട്ട്..."!!

ജോസപ്പൻ പറഞ്ഞതും പീറ്റർ ഫിലിപ്പിന്റ്റെ  ജീൻസിലിരിക്കുന്ന ഫോണെടുക്കാനായി കൈനീട്ടി, സർവ്വ ശക്തിയും ഉപയോഗിച്ചപ്പോൾ ഫിലിപ്പ് പീറ്ററിനെ  പുറകിലേക്കാഞ്ഞുതളളി...,,

 വലിയൊരു ശബ്ദത്തോടെ പീറ്റർ പുറക്കോട്ടു വീണതും അവനുചുറ്റും നിന്നവരുടെ ശ്രദ്ധയൊന്ന് പാളി ...ആ സമയം ഫിലിപ്പ് വീണ്ടും മുന്നോട്ടു കുതിച്ചു ,പുറകെ  പീറ്ററിന്റ്റെ അനുയായികളും..

ഗേറ്റ് കടന്നു പുറത്തേക്ക് പാഞ്ഞ  ഫിലിപ്പ് പെട്ടെന്ന്   മുന്നിൽ വന്നു  ബ്രേക്കമർത്തിയൊരു വാഹനത്തിൽ തട്ടി  താഴേക്ക് വീണു ..

 അപ്രതീക്ഷിതമായി  പോലീസ്  വാഹനം  ബ്രേക്കമർത്തിയപ്പോൾ  ഭദ്രയുടെ തല  വണ്ടിയുടെ മുന്നിൽ ഇടിച്ചു  അവളുടെ നെറ്റിയിലെ മുറിവിൽ ചോര കിനിഞ്ഞു ..

"മാഡം , മാഡത്തിനെന്തെങ്കിലും പറ്റിയോ" എന്ന ഷാനവാസിണ്റ്റെ ചോദ്യത്തെ അവഗണിച്ചവൾ വേഗം വണ്ടിയിൽ നിന്നിറങ്ങി. ..

 വണ്ടിയുടെ ബോണറ്റിൽ പിടിച്ചെഴുന്നേൽക്കാൻ ശ്രമിക്കുന്ന ഫിലിപ്പിനെ കണ്ടതും അവളുടെ കണ്ണുകൾ തിളങ്ങി..
 പെട്ടെന്നാണവനെ പിടിക്കാനോടി വന്ന് മുന്നിൽ പോലീസിനെ കണ്ടു പതറിപോയ പീറ്ററിന്റ്റെ ആളുകളെ ഭദ്ര കണ്ടത്. .

"ഷാനവാസ്..., പിടിക്കവരെ...!!

ഭദ്ര പറഞ്ഞതും ഗുണ്ടകൾ നാലുപാടും ചിതറിയോടി  അവരുടെ  കൂടെ ഇരുളിൽ മറയുന്ന പീറ്ററിന്റ്റെയും  ജോസപ്പന്റ്റെയുംഅവ്യക്ത രൂപം കണ്ടതും ഷാനവാസും രാജീവും അവർക്ക് നേരെ കുതിച്ചു. .. 

"രാജീവ്...,ഷാനവാസ്  വിടരുതൊരാളെയും ..., പീറ്ററിനെയും ജോസപ്പനെയും നമ്മുക്ക് വേണം..."
ഭദ്ര  അലറി കൊണ്ട് മുന്നോട്ട് കുതിക്കാനൊരുങ്ങിയതും പെട്ടെന്ന്  ഫിലിപ്പ് അവളുടെ കയ്യിൽ കയറി  പിടിച്ചു. .

വെട്ടിതിരിഞ്ഞ ഭദ്ര കണ്ടു  തന്റെ നേരെ മൊബൈൽ ഫോൺ നീട്ടി നിൽക്കുന്ന ഫിലിപ്പിനെ  ...!!

"ഇതിലുണ്ട് മാഡം,  നിങ്ങളന്വേഷിക്കുന്ന കാര്യങ്ങളൊക്കെയും. .."
അവൻ പറഞ്ഞു 

ഫിലിപ്പ് സംസാരിക്കുന്നത് എന്തിനെക്കുറിച്ചാണെന്നൊരു സംശയത്തോടെ  ഭദ്ര അവന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി

 ഭദ്രാ...... മാഡം.......,,,

 പെട്ടെന്ന് പോലീസുകാരിലൊരാൾ ഭദ്രയെ വിളിച്ചലറിയതും ഭദ്ര വെട്ടിതിരിഞ്ഞു..

 പെട്ടന്നവളുടെ ചെവികരികിലൂടൊരു  വടിവാൾ മൂളിപോയി ...!!

ഫിലിപ്പ് ഞെട്ടി  ഭദ്രയ്ക്ക് നേരെ വടിവാൾ വീശിയടുത്ത രണ്ടാളുകളെ കണ്ട്...,,,

തനിക്ക് നേരെ വടിവാൾ വീശിയവനെ ഭദ്രയൊന്നു നോക്കിയതും മിന്നൽ വേഗത്തിലവളുടെ കാലുകൾ വായുവിൽ ഉയർന്നു താണൂ...

"അമ്മേ...,, അമർത്തിയ നിലവിളിയോടെ അടിവയർ പൊത്തിയയാൾ നിലത്തേക്കൂർന്നു വീഴുന്നതുകണ്ട ഫിലിപ്പയാളെ പകച്ചുനോക്കിയപ്പോൾ കണ്ടു, അയാളുടെ വസ്ത്രം നനച്ചുകൊണ്ട് മൂത്രം നിലത്തേക്കൊഴുകി പരക്കുന്നത്...!!

 ദ്രുതഗതിയിൽ ഭദ്രയുടെ കൈകാലുകൾ വായുവിലൂടെ പലവട്ടം ഉയർന്നു താണതും രണ്ടാമനും അടിപതറി നിലത്തുവീണു ...

"ഇവരെയെടുത്ത് വണ്ടിയിലിട്ടേക്കെടോ .."

ഓടിയടുത്ത കോൺസ്റ്റബിളിനോട് ഭദ്ര പറഞ്ഞതു കേട്ട് ഫിലിപ്പ് ആരാധനയോടെ അവളെ നോക്കി.., തന്നെക്കാൾ പ്രായം കുറഞ്ഞൊരു പെണ്ണാണ് മിന്നൽ വേഗത്തിൽ ശക്തരായ രണ്ട് പേരെ അടിച്ചിട്ടത്...,
താനോ ഓടുകയായിരുന്നു അല്പം മുമ്പ്, ഇവരുടെ  കയ്യിൽ നിന്ന് പ്രാണരക്ഷാർത്ഥം...,, അവനോർത്തു..

"മാഡം , ജോസപ്പനെവിടെ പോയെന്ന് കണ്ടെത്താൻ പറ്റിയില്ല .., പീറ്ററിനെ നിലത്തൂടെ വലിച്ചിഴച്ച് കൊണ്ട് വന്ന് ഗിരീഷ് പറഞ്ഞു 

പീറ്റനിന്റ്റെ മുഖം അടി കൊണ്ട് ചുവന്നിരുന്നു.

 കയ്യിൽ കിട്ടിയ പാടെ ഗിരീഷ് രണ്ടെണ്ണം അവനിട്ട് പൊട്ടിച്ചെന്ന്  ഭദ്രയ്ക്ക് മനസ്സിലായി ...

"ഏക്കറകണക്കിന് പരന്നുകിടക്കുന്ന ഈ പറമ്പിനുളളിൽ തന്നെ അവനുണ്ടാകും  ഗിരീഷേ...,
ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ  തന്നെ  ഷാനവാസും ഗിരീഷും  മടങ്ങി വന്നു ,അവരുടെ  മുഖത്ത് നിരാശ നിറഞ്ഞിരുന്നു. ...,,,

"സോറി മാഡം, അവനെ കണ്ടെത്താൻ  പറ്റിയില്ല...!!

 ഇവിടെ മുഴുവൻ തിരഞ്ഞു  ഞങ്ങൾ ,പക്ഷെ എവിടെ മറഞ്ഞെന്നീ രാത്രിയിൽ കണ്ടുപിടിക്കാൻ പറ്റുന്നില്ല..!! 

"ഇറ്റ്സോകെ  രാജീവ് , തൽക്കാലം നമ്മുടെ കയ്യിലിവനുണ്ടല്ലോ..? ഇവനെകൊണ്ടു പറയിപ്പിക്കാം നമ്മുക്ക് കാര്യങ്ങളെല്ലാം.,, പീറ്ററിനിട്ടൊന്ന് പൊട്ടിച്ചു കൊണ്ട് ഭദ്ര പറഞ്ഞു. ..

"ഇന്ന്  കുറച്ചധികം പോലീസുകാർ ഇവിടെ നിൽക്കട്ടേ. ..,ഈ പരിസരം വിട്ടു പോവാൻ ജോസപ്പനു പറ്റരുത്.
ഗിരീഷ് , ഷാനവാസ് നിങ്ങളും ഈ രാത്രി ഇവിടെ ഉണ്ടാവണം, ഭദ്ര പറഞ്ഞു 

"യെസ് മാഡം...,,

"ഹരിയെവിടെ  ഷാനവാസ് ..? പെട്ടെന്ന് ഭദ്ര ചോദിച്ചു. ..

" മാഡം ഹരി  ഇവിടെ ഉണ്ടായിരുന്നല്ലോ ...പറഞ്ഞു കൊണ്ട് രാജീവൻ ചുറ്റും നോക്കിയതും  പെട്ടെന്ന് കുറച്ചു ദൂരെനിന്നൊരു  അലറികരച്ചിൽ  അവിടെ മുഴങ്ങി..!!

 പ്രാണൻ ശരീരത്തിൽ നിന്ന് വേർപ്പെടുന്ന പോലെയുള്ള ആ അലർച്ചയിൽ ഭദ്രയും കൂട്ടരും നടുങ്ങി...
 ബംഗ്ളാവിലുണ്ടായിരുന്നവരെല്ലാം ഞെട്ടി വിറച്ചുപോയി ആ അലർച്ച കേട്ട് ....

 "ഷാനവാസ് ...,,, വിളിച്ചു കൊണ്ട്  ഭദ്രയും ഗിരീഷുംശബ്ദം കേട്ടിടത്തേക്ക് കുതിച്ചപ്പോൾ  പീറ്ററിന്റ്റെയും  അനുയായികളുടെയും കയ്യിൽ വിലങ്ങിട്ടു മുറുകി അവർക്കരികിൽ കാവലിനാളെയാക്കി  രാജീവനും കുതിച്ചു ശബ്ദം കേട്ടിടത്തേക്ക് ...!!

 "ബംഗ്ളാവിൽ നിന്നു കുറച്ചു മാറിയൊരിടത്തു നിന്നാണ് ശബ്ദം കേട്ടത്." ..,ആരോ പറയുന്നത് കേട്ട ഭദ്രയും കൂട്ടരും നാലും പാടും നോക്കി മുന്നോട്ട് കുതിച്ചു. .

"ഭദ്രാ മാഡം ,ദാ ഇവിടെ..., ഇവിടെ യാണ്...,,
പെട്ടെന്ന്  ഹരികുമാറിന്റ്റെ ശബ്ദം കേട്ട്  ഭദ്ര നിന്നു. ..

കുറച്ചു ദൂരെയൊരിടത്തേക്ക് കൈചൂണ്ടി ഹരിനിൽക്കുന്നതു കണ്ട ഭദ്ര അങ്ങോട്ട് ചെന്നു.. ..

 അവിടെ ചോരയിൽ കുളിച്ചു നിലത്തു കിടന്നു പിടയുന്ന രൂപം കണ്ടതും ഭദ്ര ഞെട്ടി 

ജോസപ്പൻ....!!

ഡോക്ടർ ജോസപ്പന്റ്റെ  ശരീരമാകെ വെട്ടി പരിക്കേൽപ്പിച്ചിരിക്കുന്നു....!!

 അയാളുടെ രണ്ടു കൈവിരലുകൾ  വെട്ടേറ്റ് നിലത്തു കിടക്കുന്നുണ്ടായിരുന്നു. ....!

  ഭദ്രയുടെ കണ്ണുകൾ നാലുപാടും സഞ്ചരിച്ചു .., കഥയിലില്ലത്തൊരാ പുതിയ  ആളെ തേടി ..!!

 ആരാണ്  ജോസപ്പനെ വെട്ടി പരിക്കേൽപ്പിച്ചു കൊല്ലാറാക്കിയ ആൾ...?

ചുറ്റും കൂടി നിന്ന ഓരോ മുഖങ്ങളിലും ഭദ്രയുടെ മിഴികൾ ആഴ്ന്നിറങ്ങി...

അല്പ പ്രാണൻ ബാക്കിയുള്ള ജോസപ്പനെയും വഹിച്ചു കൊണ്ട് പോലീസ് ജീപ്പ്  ആശുപത്രി ലക്ഷ്യമാക്കി നീങ്ങുമ്പോഴും ഭദ്രയുടെ മനസ്സിലാ ചോദ്യം ബാക്കി നിന്നു...,

 "ആരാണത് ..? ഇതുവരെ  രംഗത്ത് വരാത്തൊരു ശത്രു കൂടിയുണ്ടപ്പോഴീ കഥയിൽ തീർച്ച..."
 അവളുടെ ചുണ്ടുകൾ പിറുപിറുത്തു....

&&&&&&&&&&

ഭദ്രയും ഷാനവാസും മാറി മാറി ചോദിച്ചിട്ടും പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാൻ പീറ്റർ കൂട്ടാക്കിയില്ല. 

ഷാനവാസിന്റ്റെ അടിയേറ്റ്  പീറ്ററിന്റ്റെ ശരീരംചുവന്നു തടിച്ചിരുന്നു പലയിടത്തും. ..

മാഡം, ജോസപ്പനും ഇവനും തമ്മിൽ നടന്ന സംഭാഷണങ്ങളിൽ നമ്മൾ കേട്ട ആ കാര്യങ്ങൾ മാത്രമാണ് ഇത്രനേരമായിട്ടും ഇവൻ  സമ്മതിച്ചത്. ., കൂടുതൽ ഒന്നും തന്നെ ഇവനിങ്ങനെ ചോദിച്ചാൽ പറയുമെന്ന് എനിക്ക് തോന്നുന്നില്ല .., ഷാനവാസ് പീറ്ററെ നോക്കി  പല്ലുകടിച്ചുകൊണ്ട് പറഞ്ഞു. ..

 "വെയിറ്റ് ഷാനവാസ്, ഇവനെകൊണ്ട് എങ്ങനെ പറയിപ്പിക്കാമെന്ന് നമ്മുക്കറിയാലോ.., തൽക്കാലം ഇവനിവിടെ കിടക്കട്ടെ  ,പച്ച വെള്ളം കൊടുക്കണ്ട ...!!

ശരി മാഡം...

പിറ്റേന്ന് പുലർച്ചെ  ഡിജിപി ദേവദാസിനു  മുമ്പിൽ നിൽക്കുമ്പോൾ ഭദ്രയുടെ മുഖത്ത് നിറയെ ആശങ്കകൾ മാത്രമായിരുന്നു.

"എന്താണ് ഭദ്രാ  മൊത്തത്തിലുള്ള അവസ്ഥ. ..?
ജോസപ്പന്റ്റെ കാര്യം എങ്ങനെ.. രക്ഷപ്പെടുമോ അവൻ..?

"സാർ അയാളുടെ കാര്യത്തിൽ ഡോക്ടർമാർ ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല , പന്ത്രണ്ട് വെട്ടാണ് അയാളുടെ ശരീരത്തിൽ... ,അതിൽ തന്നെ കഴുത്തിനേറ്റ മുറിവ് മാരകമാണ്...,ജോസപ്പനെ ഇല്ലാതാക്കാൻ  വേണ്ടി തന്നെ  വെട്ടിയതാണ് ശത്രു .., ഭദ്ര പറഞ്ഞു 

"ആരാണ് ഭദ്ര അത്. .?
നിങ്ങളെല്ലാം അവിടെ ഉള്ളപ്പോൾ തന്നെ ഇങ്ങനെ ചെയ്യണമെങ്കിൽ അവൻ നിസ്സാരക്കാരനല്ല...!! 
ദേവദാസ് പറഞ്ഞു 

നമ്മൾ ഓരോന്നും കണ്ടു പിടിച്ച് വരുമ്പോഴും വേറൊന്ന് രൂപം കൊളളുകയാണല്ലോ  ഭദ്രാ...,
പീറ്റർ പറഞ്ഞോ മറഞ്ഞിരിക്കുന്ന ആ ശത്രു ആരെന്ന് ..?
 ദേവദാസ് ഭദ്രയോട് ചോദിച്ചു 

"ഇല്ല സാർ.., അവനുമറിയില്ല  മറഞ്ഞിരിക്കുന്നതാരാണെന്ന്,
 അതു സത്യമാണെന്നാണ് സാർ തോന്നുന്നത് ,കാരണം ഫിലിപ്പ് പിടിച്ച ആ വീഡിയോ സംഭാഷണത്തിലും ലീനയെ കൊന്നത് ആരാണെന്ന ചോദ്യം ജോസപ്പനും പീറ്ററും പരസ്പരം ചോദിക്കുന്നുണ്ട് ..,

"ജോസപ്പനെ ആരോ അക്രമിച്ചത് അറിയുന്നതുവരെ പീറ്റർ കരുതിയത് ഡാഡിയാണ് തെളിവുകൾ ഇല്ലാതാക്കാൻ ലീനയെ കൊന്നതെന്നായിരുന്നു ...!!

"ആകെ കൺഫ്യൂഷൻ ആണല്ലോ ഭദ്രേ , ഫിലിപ്പും പീറ്ററും നിങ്ങളുടെ അരികെ നിൽക്കേ  ഓടിപോയ ജോസപ്പൻ ആക്രമിക്കപ്പെടുക, അപ്പോൾ പ്രബലനായൊരു ശത്രു പുറത്തു തന്നെയുണ്ട് ഭദ്രാ.., ദേവദാസ് പറഞ്ഞു 

"ഇല്ല സാർ, അങ്ങനെ ഒരാൾ ഇല്ല എന്നാണ്  പീറ്റർ പറയുന്നത് .., എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ജോസപ്പനും ലീനയും പീറ്ററും ചേർന്നാണ് ...,,

അവൻ സമ്മതിച്ചോ എല്ലാം.., ബാക്കി പെൺകുട്ടികൾ എവിടെ എന്ന് അവൻ പറഞ്ഞോ..? 

"ഇല്ല സാർ എത്ര തല്ലിയിട്ടും, എങ്ങനെ എല്ലാം ചോദിച്ചിട്ടും അവൻ അതു മാത്രം പറഞ്ഞു തരുന്നില്ല  ...,ഒരു പക്ഷേ കുറ്റങ്ങൾ എല്ലാം ഡാഡിയുടെയും  ലീനയുടെയും തലയിൽ കെട്ടി വെച്ചവനു രക്ഷപ്പെടാൻ വേണ്ടി ആവും അവനത് പറയാത്തത്. .!!

 "ഫിലിപ്പ് എടുത്ത  വീഡിയോയിലുളളതല്ലാം അവൻ സമ്മതിച്ചു  , തൊമ്മിയുടെയും അച്ചന്റ്റെ കൊലപാതകങ്ങൾ ഉൾപ്പെടെ, പക്ഷേ  ആ പെൺകുട്ടികളെകുറിച്ച്, അവരെവിടെ എന്നതിനെ കുറിച്ച് അവനൊന്നും തന്നെ   പറയുന്നില്ല സാർ....!!

ഭദ്ര നിരാശയോടെ പറഞ്ഞു നിർത്തിയതും പെട്ടെന്നവളുടെ ഫോൺ ബെല്ലടിച്ചു....

 "ഭദ്രാ ഹിയർ...
ഫോൺ കാതോടു ചേർത്തവൾ പറഞ്ഞു 

"മാഡം  ഞാൻ തെന്മല  സുനിയാണ് .., മറുവശത്തു നിന്ന്  സുനി പറഞ്ഞു 

"പറ സുനീ എന്താണ് കാര്യം?

"മാഡം , മാഡത്തെ  രാത്രിയിൽ ആക്രമിച്ച ആ ആളുകൾ ജോസപ്പൻ ഡോക്ടർ പറഞ്ഞയച്ചവരാണ്. ..
സുനി പറഞ്ഞതും ഭദ്രയുടെ മുഖത്തെ തെളിച്ചം നഷ്ടപ്പെട്ടു

"അത് അപ്പോൾ തന്നെ എനിക്ക് ബോധ്യമായകാര്യം ആണ് സുനി.,, 

"അതല്ല മാഡം ഞാൻ  പറയാൻ വന്ന കാര്യം...,

പിന്നെ ...?

"അനാഥാലയത്തിലെ, കാണാതായീന്ന് എല്ലാവരും പറയുന്ന ആ പെൺകുട്ടികളെ  തേക്കിൻ തോട്ടം ബംഗ്ളാവിലെത്തിച്ചത് അവരു തന്നെയാണ് മാഡം...,,,

എവിടെ നിന്ന് സുനീ...? 

എയർപോർട്ടിൽ വന്നിറങ്ങിയ ആ പെൺകുട്ടികളെ  രഹസ്യമായി അവിടെ നിന്ന്  അവർ കൂട്ടി കൊണ്ടു വന്നു വിട്ടത്  തേക്കിൻ തോട്ടം ബംഗ്ളാവിൽ തന്നെയാണ് മാഡം...,മാത്രമല്ല 
ആ കുട്ടികൾ, അവരവിടെ തന്നെയുണ്ട്  ആ ബംഗ്ളാവിൽ...,, ഇതു സത്യമാണ് മാഡം...!!

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയുടെ കണ്ണുകൾ തിളങ്ങി  ...!!

കലാശക്കൊട്ടിലേക്കുളള  കാലടികളുമായ് ഭദ്രയും സംഘവും വീണ്ടും യാത്ര തിരിച്ചൊരിക്കൽ കൂടി ,ആ ബംഗ്ളാവിലേക്ക്

ബാക്കിയുള്ള  പെൺകുട്ടികളെ തേടിയൊരു  യാത്ര കൂടി....!!

രഹസ്യങ്ങൾ പരസ്യമാക്കാനുളള സത്യങ്ങൾ തേടിയൊരു യാത്ര. ....!!

ഭദ്ര Ips--15
¤¤¤¤¤¤¤¤¤

 
 തേക്കിൻ തോട്ടം ബംഗ്ളാവിലേക്ക്    ഭദ്രയെത്തുമ്പോൾ അവിടെയാകെ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു...

ജേക്കബ് അച്ചന്റ്റെയും, ശവകുഴിതൊമ്മിയുടെയും , അനാഥാലയകുട്ടികളുടെയും മരണത്തിനുപിന്നിൽ ജോസപ്പൻ ഡോക്ടറും പീറ്ററുമാണെന്ന വാർത്ത കേട്ടതുമുതൽ തെന്മലയിൽ ആകെയൊരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ്  ഫിലിപ്പുമൊത്ത് ഭദ്ര ബംഗ്ളാവിലേക്കെത്തിയത്...!!

 'ഷാനവാസ് .., നമ്മുടെ കൂടെ ആവശ്യമായ പോലീസുകാർ ഉണ്ടല്ലോ അല്ലേ.'.?

 തിങ്ങി നിറഞ്ഞു നിൽക്കുന്ന  ജനങ്ങളെ നോക്കി ഒട്ടൊരു ആശങ്കയോടെ ഭദ്ര ചോദിച്ചു 

"ഉണ്ട് മാഡം...,

"പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം, ഫിലിപ്പിനെ വണ്ടിയിൽ നിന്ന് ഇറക്കിയാൽ മതി  ,കാരണം  ബംഗ്ളാവിലുള്ള എല്ലാവരോടും പകയോടെയായിരിക്കും ജനങ്ങളുടെ നിൽപ്പ്. "..!!

"ശരി മാഡം. ..,,,

  ആശങ്കയോടെ  ഭദ്ര വണ്ടിയിൽ നിന്നിറങ്ങിയതും  തെന്മല സുനി ഭദ്രയ്ക്ക് അരികിലെത്തി. .

"ഭദ്ര മാഡം, ഇവിടെ നിങ്ങൾക്ക്  യാതൊരു വിധ പ്രശ്നങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ല..,,, മാഡം വേഗം അന്വേഷണം തുടങ്ങിക്കോ.."

സുനിയുടെ വാക്കുകൾ കേട്ട് ഭദ്രയവനെയൊന്ന് നന്ദിയോടെ നോക്കി, തുടർന്നവളും സംഘവും  ഫിലിപ്പിനൊപ്പം ബംഗ്ളാവിലേക്ക് കയറി ....

വിശാലമായി പരന്നു കിടക്കുന്ന ബംഗ്ളാവിന്റ്റെ മുക്കും മൂലയുംവരെ ഭദ്രയും കൂട്ടരും അരിച്ചുപെറുക്കി. ..

"മാഡം , ഇതൊരു കൂറ്റൻ ബംഗ്ളാവാണ്.., ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പോവണമെങ്കിൽ വണ്ടി വിളിക്കേണ്ട അവസ്ഥ...!! ഇവിടെ എവിടെയാവും അവരാ കുട്ടികളെ ഒളിപ്പിച്ചിരിക്കുന്നത് ആവോ..? 

തിരഞ്ഞു മടുത്തതുപോലെ നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഭദ്രയ്ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അയാൾ പറഞ്ഞത് സത്യം തന്നെയാണെന്ന്..! 

 പുറമെ നിന്ന് നോക്കിയാൽ കാണുന്നൊരിടത്തും ആ പെൺ കുട്ടികൾ  ഇല്ല , ഒരുവേള സുനിയുടെ വാക്കുകൾ കേട്ട് ഇറങ്ങി തിരിച്ചത് വെറുതെയായെന്നു പോലും ഭദ്രയ്ക്ക് തോന്നി ,

"ഫിലിപ്പേ..,നിങ്ങൾ നാലഞ്ചുപേർക്ക് താമസിക്കാനെന്തിനാടോ ഇത്രയും വലിയ ബംഗ്ളാവ്...?
കഷ്ടം , ഓരോ മനുഷ്യ ജീവനും  പൂപറിക്കുന്ന ലാഘവത്തോടെ പറിച്ചെടുത്ത പണംകൊണ്ടാണ് തന്റെ അപ്പനീ കൊട്ടാരം കെട്ടി പൊക്കിയത് അറിയുമോ തനിക്ക് ...?

ഭദ്ര വെറുപ്പോടെ പറഞ്ഞതും കുറ്റമൊന്നും ചെയ്യാതെ തന്നെ ഫിലിപ്പിന്റ്റെ തലതാണുപ്പോയി ,തന്റെ ഡാഡിയുടെയും സഹോദരന്റ്റെയും ചെയ്തികളോർത്തിട്ട്...!!

"മാഡം"..,അവൻ മെല്ലെ ഭദ്രയെ വിളിച്ചു ...

"ഞാൻ അഞ്ചു കൊല്ലം മുമ്പ് പഠനാവശ്യത്തിനായ് വിദേശത്തേക്ക് പോവുംമുമ്പ് ഇവിടെ ഉണ്ടായിരുന്നത് പഴയ തറവാട് വീടായിരുന്നു ..,

അവൻ പറഞ്ഞതും ഭദ്രയവനെ നോക്കി. ..

"ലീവിനൊരിക്കൽ ഞാൻ വന്നപ്പോൾ ഡാഡിയോട് ചോദിച്ചതാണ് ഇത്രയും വലിയ കൊട്ടാരം എന്തിനാണ് നമുക്കെന്ന്.., അന്നവരെന്നെ കളിയാക്കി മമ്മിയെപോലെതന്നെ  ജീവിതം ആഘോഷിക്കാൻ അറിയാത്തവനെന്നും പറഞ്ഞ്. ..."

"അതെന്താണ് ഫിലിപ്പ് ജോസപ്പൻ അങ്ങനെ പറഞ്ഞത് .., ഫിലിപ്പിന്റ്റെ മമ്മിയെ ജോസപ്പന് ഇഷ്ടം ആയിരുന്നില്ലേ...?

"അറിയില്ല മാഡം, എന്റെ മമ്മിയൊരു പാവപ്പെട്ട വീട്ടിലെ ആളാണ്,മമ്മിയെ കണ്ടിഷ്ടപ്പെട്ടാണ് ഡാഡി വിവാഹം കഴിച്ചത് ...

പക്ഷേ മമ്മിയുടെ ജീവിതം എന്നും  സാധാരണകാരിയുടേതായിരുന്നു.ഒരിക്കലും ആർഭാടങ്ങൾ മമ്മിയെ സ്വാധീനിച്ചിട്ടില്ല ദൈവഭയമുളളവളായിരുന്നു മമ്മി ,എപ്പോഴും പ്രാർത്ഥനയും പളളിയും ആയിരുന്നു മമ്മിയുടെ ജീവിതത്തിൽ,  ഞാനും വളർന്നത് മമ്മിയുടെ അരികുപറ്റിയായിരുന്നു, അതുകൊണ്ട് തന്നെ ഞാനെപ്പോഴും മമ്മിയുടെ മോനായിരുന്നു,, പീറ്റർ ഡാഡിയുടെയും" അവൻ പറഞ്ഞു നിർത്തി 

"അപ്പോൾ ഈ വീട്ടിൽ മമ്മിക്ക് അധികാരങ്ങളില്ലായിരുന്നോ ഫിലിപ്പ് ...?
 ഭദ്ര ചോദിച്ചു. ..

"ഇല്ല മാഡം, എന്നോടും മമ്മിയോടും ഒരു തരം പുച്ഛമായിരുന്നു ഡാഡിക്കും പീറ്ററിനും, എനിക്ക് മമ്മിയെ വിട്ട് ദൂരെപോയി പഠിക്കേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടും അവരെന്നെ വിദേശത്തേക്കയച്ചത് ഇവിടെ നിന്ന് എന്നെ മാറ്റാൻ വേണ്ടി തന്നെയാണെന്നെനിക്കിപ്പോൾ ഉറപ്പായി മാഡം.., പഠനംകഴിഞ്ഞിവിടെ ഹോസ്പിറ്റലിൽ ഞാൻ ഇനിമുതൽ  ജോലിചെയ്തോളാം എന്ന് പറഞ്ഞപ്പോഴും അവരെന്നെ എതിർത്തിരുന്നു .

"അതായത് ഈ വീട്ടിൽ വേറെ ഒരാൾ താമസിക്കുന്നത് അവർക്ക് പ്രശ്നം ആയിരുന്നു ,അത് സ്വന്തം മകനാണെങ്കിലും അതായത് ഈ വീട്ടിൽ എന്തൊക്കെയോ നിഗൂഡതകൾ ഉണ്ട്  ഫിലിപ്പേ പക്ഷേ അതെങ്ങനെ കണ്ടെത്തും .."?

"ഈ വീട്ടിൽ വെച്ച് നടന്ന എന്തോ കാര്യം നേരിട്ട് കണ്ടത്തിനു ശേഷമാണ്  ഫിലിപ്പിന്റ്റെ മമ്മിയുടെ സ്ഥിതി ഇങ്ങനെ ആയത്, അതായത് ഈ വീട്ടിലെവിടെയോ എന്തോ മറഞ്ഞിരിക്കുന്നുണ്ട് ഫിലിപ്പ് ,
ഭദ്ര ആലോചനയോടെ അയാളെ നോക്കി ..

" മാഡം, എന്നെക്കാൾ കൂടുതൽ ഈ വീടിനെപറ്റിയറിയുക ആന്റ്റണി ചേട്ടനും രമണി  ചേടത്തിക്കും ആയിരിക്കും.., ഫിലിപ്പ് പെട്ടെന്ന് പറഞ്ഞു 

ആരാണ്  ആന്റണിയും രമണിയും.....?

"ഇവിടുത്തെ ജോലികാരാണ് മാഡം, ഒരുപാടുവർഷമായ് അവരിവിടെ ഉണ്ട്. .."

ഫിലിപ്പ് പറഞ്ഞതും ഭദ്ര അവരെ വിളിപ്പിച്ചു..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ടും കേട്ടും പരിഭ്രമിച്ചു നിന്നിരുന്ന ആണ്റ്റണിയും രമണിയും പേടിയോടെ  ഭദ്രയ്ക്ക് മുമ്പിലെത്തി. ..

"നിങ്ങൾ പേടിക്കുകയൊന്നും വേണ്ട..., കുറച്ചു കാര്യങ്ങൾ ഈ വീടിനെ പറ്റി ഞങ്ങൾക്കറിയണം ,അപ്പോൾ ഫിലിപ്പ് 
പറഞ്ഞു നിങ്ങളോട് ചോദിച്ചാൽ മതിയെന്ന് അതാണ് ട്ടോ.."
ഭദ്ര അവരുടെ ഭയംകണ്ടു പറഞ്ഞു 

"സാറേ ... ,ഞാൻ രാവിലെ വന്നാലിവിടുത്തെ ജോലികൾ തീർത്ത് എന്റെ വീട്ടിൽ പോവും  എനിക്ക് ഒന്നും അറിയില്ല   രമണിവിറച്ചു കൊണ്ട് പറഞ്ഞു. ..

"ഇവിടെ അടുത്താണോ രമണിയുടെ വീട് .?

"അതേ സാറെ, കുറച്ചു പോയാൽ മതി..

"ഓകെ ആന്റണിയുടെ വീടും ഇവിടെ അടുത്താണോ..? ഭദ്ര ആന്റണിയെ നോക്കി 

"മാഡം, ആന്റണി ചേട്ടന് വീടും കുടുംബവും ഒന്നും ഇല്ല "... ഫിലിപ്പ് പറഞ്ഞു 

"ശരിയാ സാറെ, എനിക്ക്  വേറെ കിടപ്പാടമോ കുടുംബമോ ഒന്നും ഇല്ല . ഇവിടെ തന്നെയാണെന്റ്റെ  ജീവിതം...

ആന്റണി പറഞ്ഞു നിർത്തിയതും ഭദ്ര അയാളെ സൂക്ഷിച്ച് നോക്കി ..,,

 "അപ്പോൾ രാത്രിയും പകലും ആന്റണി ഈ വീട്ടിൽ തന്നെ ഉണ്ടാവും അല്ലേ..?
 ഭദ്ര അയാളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു 

"ഇല്ല സാറെ, രാത്രി ഇപ്പോൾ ഞാനിവിടെ ഉണ്ടാവില്ല  ...
ഈ വീട് പുതുക്കി പണിയുന്നത് വരെ പഴയ വീടിന്റെ ചായ്പ്പിലായിരുന്നു എന്റ്റെ കിടത്തം  പിന്നെ ഇതുണ്ടാക്കിയപ്പോൾ, ജോസപ്പൻ സാറുപറഞ്ഞു  പറമ്പിന്റ്റെ അതിർത്തിയിലൊരു കാവൽ പുരയുണ്ട് അവിടെ കിടന്നോളാൻ അതുകൊണ്ട് അന്ന് മുതൽ രാത്രി ഞാനവിടെയാ കിടക്കുക" അയാൾ പറഞ്ഞു 

"അതായത് ആന്റണിയെയും ഇവിടെ നിന്ന്  ജോസപ്പൻ മാറ്റിയെങ്കിൽ ഈ വീടിനെന്തോ പറയാനുണ്ട് ഷാനവാസേ നമ്മളോട് ...,"
ഭദ്ര പ്രതീക്ഷയോടെ പറഞ്ഞതും ഷാനവാസ് കൂടെയുളളവരെ നോക്കി ...

 ബംഗ്ളാവ് മുഴുവൻ നടന്നു നോക്കിയിട്ടും ഒന്നും കണ്ടെത്താൻ കഴിയാതെ നിരാശരായ് ഇരിക്കുകയാണോരോരുത്തരും...!!

"ആന്റണിക്ക് ഈ വീടിനെകുറിച്ചെന്തെങ്കിലും കൂടുതൽ അറിയുമോ ..? ഭദ്ര അയാളോട് ചോദിച്ചു ..

"കൂടുതൽ എന്നു വെച്ചാൽ എന്താണ് സാറെ, ഇതിന്റെ പണികളെല്ലൊം ചെയ്തത് പുറത്തു നിന്ന് പീറ്റർ കുഞ്ഞു വരുത്തിയ ആളുകളാണ് .., പിന്നെ പഴയ തറവാട് മുഴുവൻ പൊളിച്ചു കളയാതെ പുതിയതുമായ് ചേർത്തും കുറെയൊക്കെ ചെയ്തിട്ടുണ്ട് .."

അയാൾ പറഞ്ഞതും വീടിനകത്തുനിന്ന്  ഗ്രേസിയമ്മ ഉറക്കെ ശബ്ദമുണ്ടാക്കാൻ തുടങ്ങി ...

"സാറെ , ഗ്രേസികൊച്ചിന് ഇന്നലെ മുതൽ മരുന്നുകൾ ഒന്നും കൊടുക്കാത്തതുകൊണ്ട് ആകെ ഒച്ചപാടാ" രമണിപറഞ്ഞു

അതെന്താ നിങ്ങൾ മരുന്ന് നൽകാത്തത്. ..?

"അത് ,മരുന്നുകൾ എല്ലാം വലിയ സാറാണ് കൊടുക്കുക..., ഏതാണത് എന്ന് ഞങ്ങൾകാർക്കും അറിയില്ല .."

 രമണിവീണ്ടും പറഞ്ഞതും  ഫിലിപ്പ് വേഗം മമ്മിയുടെ മുറിയിലേക്ക് നടന്നു  കൂടെ മറ്റുളളവരും. .

ഗ്രേസിയുടെ മുറിയിലാകെ സാധനങ്ങൾ  കീറിപറിച്ചിട്ടിരിക്കുകയായിരുന്നു,തലയിണയിലെ പഞ്ഞി മുറിയാകെ പാറിനടക്കുന്നതു കണ്ട ഫിലിപ്പ് വേദനയോടെ മമ്മിയെ നോക്കി..,,
 
"മാഡം ഞാൻ മമ്മിയുടെ മുറിയൊന്ന് തുറന്നോട്ടെ .?

 ഫിലിപ്പ് ഭദ്രയോട് ചോദിച്ചു 

ഫിലിപ്പിനെ നോക്കിയ ഗ്രേസിയുടെ കണ്ണിൽ നിറഞ്ഞു നിൽക്കുന്നത് ഭയവുംദേഷ്യവുംമാണെന്ന് കണ്ട ഭദ്ര ഫിലിപ്പിനെ  പിൻതിരിപ്പിക്കാൻ നോക്കിയെങ്കിലും അവനാ മുറിക്കുളളിലേക്ക് കയറി. ..

ഫിലിപ്പിനെ പേടിയോടെ നോക്കി കൊണ്ട് ഗ്രേസി ഓരോ ചുവടുകൾ പിന്നോട്ടു വെച്ച് ചുമരിൽ തലയടിച്ച് നിൽക്കുന്നത് ഭദ്രയും കൂട്ടരും നെഞ്ചിടിപ്പോടെ നോക്കി നിന്നു ...

പെട്ടന്നാണ് വികൃത ശബ്‌ദം ഉണ്ടാക്കികൊണ്ട്  ഗ്രേസി ഫിലിപ്പിനെ അക്രമിച്ചത്..., തടയാനായ് ഷാനവാസ് മുറിക്കുള്ളിലേക്ക് ഓടികയറവേ അയാളെ പിന്നോക്കം തള്ളിയിട്ട് ഗ്രേസി മുറിയിൽ നിന്ന് പുറത്തേക്ക് കുതിച്ചു. ..!!

 ഗ്രേസിയുടെ പുറകെ ഭദ്ര കുതിച്ചെങ്കിലും ഓഫീസുമുറിയോട് ചേർന്ന പ്രാർഥനാമുറിയിൽ  ഗ്രേസിയുടെ ഓട്ടം നിലച്ചു , അവൾ ചുമരിലെ യേശുദേവന്റ്റെ ഫോട്ടോയിൽ നോക്കി വികൃത ശബ്ദം ഉണ്ടാകി തലയിട്ടുരുട്ടാൻ തുടങ്ങി ...

"സാറെ..., ആണ്റ്റണി പെട്ടെന്ന് വിളിച്ചു 

എന്താ ആണ്റ്റണി..?  

"സാറെ..,എപ്പോൾ മുറിയിൽ നിന്നിറങ്ങി ഓടിയാലും ഗ്രേസിയമ്മ വന്നു നിൽക്കുക ഈ പ്രാർത്ഥനാ മുറിയിലാണ്, 
അയാൾ പറഞ്ഞതും ഭദ്ര ആ മുറിയിലാകെ കണ്ണോടിച്ചു. ..

"ആന്റണി ഇത് പഴയ തറവാടിന്റ്റെ ഭാഗമാണോ.? അവൾ പെട്ടെന്ന് അയാളോട് ചോദിച്ചു ..

"അതേ സാറെ, ഈ പ്രാർഥന മുറി പഴയ വീടിന്റെ ആണ് , ഇത് പൊളിക്കാതെ വെച്ചതാ.., പക്ഷേ ഇവിടെ ആരും പ്രാർത്ഥന ചൊല്ലാറില്ല.., അധികം ആരും വരുകയും ഇല്ല ഇവിടെ ..

അതെന്താ ആണ്റ്റണി ..?

 ഇവിടെയുംപിന്നെ  ആ ഓഫീസു മുറിയിലും ഞങ്ങളോട്  ആരോടും കയറരുതെന്ന് ജോസപ്പൻ ഡോക്ടർ പറഞ്ഞിട്ടുണ്ട് സാറെ, ഇവിടെ  പീറ്ററും ലീനകൊച്ചും  വലിയ ഡോക്ടറും മാത്രമാണ് വരുക..!!

അയാൾ പറഞ്ഞു നിർത്തിയതും ഭദ്ര ആ പ്രാർത്ഥനാ മുറിയിലേക്ക് കയറി..

 "രാജീവ്..,,

 അവളുടെ വിളിയുടെ  അർത്ഥം മനസ്സിലാക്കിയ  രാജീവും സംഘവും  ആ മുറിയുടെ ഓരോ ഭാഗവും സൂക്ഷ്മതയോടെ നോക്കാൻ തുടങ്ങി . ..

ഭദ്ര ഗ്രേസിയുടെ അരികിലേക്ക് നീങ്ങിയതും അവൾ പുറത്തേക്ക് ഓടാനൊരുങ്ങിയത് ഭദ്ര തടഞ്ഞു .

ഫിലിപ്പിനോടൊപ്പം രണ്ടാളുകൾ ചേർന്ന് ബലമായി ഗ്രേസിയെ അവിടെ നിന്ന് മുറിയിലേക്ക് കൊണ്ടു പോയി. 

ചുമരിലെ യേശുദേവന്റ്റെ  ഫോട്ടോയിലേക്ക് സൂക്ഷിച്ച് നോക്കിയ ഭദ്ര പെട്ടന്നൊരാവേശത്തിൽ  ആ  ചുമരിലിടിച്ചതും  ആ  ചുമരൊന്ന് കുലുങ്ങിയതുപോലെ ഭദ്രയ്ക്ക് തോന്നി ..

"ഷാനവാസ്.., ഇവിടെ,  ഇവിടെ പരിശോദിക്കൂ ..

ഭദ്രയുടെ നിർദ്ദേശാനുസരണം  ചുമരിലെ വലിയ ഫോട്ടോ  ഷാനവാസും കൂട്ടരും എടുക്കാൻ ശ്രമിക്കവേ ചെറിയൊരു ശബ്ദത്തോടെ ആ ചുമരുള്ളിലേക്ക് നീങ്ങി പോയി ..!!

"മാഡം ,ദാ ഇവിടെ ഒരു  വാതിൽ..!!

 ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അവിടേക്കായ്...
 
 അവിടെചെന്നു നോക്കിയ ഭദ്രയുടെ കണ്ണുകൾ തിളങ്ങി  

"ഷാനവാസ് വേഗം  ലൈറ്റ് കൊണ്ടു വരൂ..,,

" ഹരീ താൻ ഒപ്പം തന്നെ വേണം , അറിയാലോ ഓരോ മുക്കും മൂലയുംവരെ ക്യാമറയിൽ പതിഞ്ഞിരിക്കണം "അവൾ ഹരിയോട് പറഞ്ഞു 

"ശരി മാഡം,,, ക്യാമറ സെറ്റുചെയ്തുകൊണ്ട്  ഹരിപറഞ്ഞു 

ഭദ്ര ആ രഹസ്യ വാതിലിനു നേരെ നീങ്ങിയതും ഷാനവാസ് അവളുടെ  മുന്നിൽ കയറി 

"മാഡം ഞാൻ മുമ്പിൽ പോകാം, അവിടെ എന്തെങ്കിലും അപകടം ഉണ്ടോയെന്നറിയില്ലല്ലോ ..?

ഷാനവാസ് മുമ്പിലും മറ്റുള്ളവർ  പുറകിലുമായാ രഹസ്യ വാതിലിനടുത്തെത്തി ..

ഷാനവാസാ വാതിൽ  ശക്തിയോടെ ഉളളിലേക്ക് തള്ളിയതും മുകളിൽ നിന്നൊരു താക്കോൽ കൂട്ടം അവന്റെ മുന്നിലേക്ക് വീണു ...

"ഓ.., ഇതൊക്കെ ഇവിടെ തന്നെ വെച്ചിരുന്നോ" എന്ന ചോദ്യത്തോടെ ഷാനവാസ്  ആ താക്കോൽ എടുത്ത് വാതിൽ തുറന്നതും താഴേക്ക് നീണ്ടു പോവുന്ന കുറെ പടികൾ അവർ കണ്ടു..

"ഷാനവാസ്, ഇതേതോ ഭൂഗർഭ അറയാണെന്ന് തോന്നുന്നു  സൂക്ഷിച്ച്  പോണം"
 ഭദ്ര അയാൾക്ക് മുന്നറിയിപ്പ് നൽകുമ്പോഴും അവളുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിച്ചിരുന്നു  മുന്നിൽ തങ്ങളെ കാത്തിരിക്കുന്നതെന്തെന്ന ചിന്തയിൽ. ..!!

ശ്രദ്ധയോടെ  പടികളിറങ്ങിയവരൊരു  ചെറിയ വാതിലിനടുത്തെത്തിയതും ഷാനവാസ് ആ വാതിൽ മെല്ലെ ഒന്ന് തള്ളി..

ഉളളിലേക്ക് തുറന്ന വാതിലിനകത്തേക്ക് ടോർച്ചടിച്ച് നോക്കിയതും ഒരു ഞെട്ടലോടെ ഷാനവാസ് പിന്നോട്ടു വേച്ചു പോയി ..

"യാ അല്ലാഹ്....."അവനിൽ നിന്നൊരു ശബ്ദമുയർന്നു....!!

ഭദ്ര Ips--16
********

"ഷാനവാസ് ,വാട്ട് ഹാപ്പെൻഡ്..? 

ഷാനവാസിന്റ്റെ പെട്ടെന്നുള്ള  ഭാവമാറ്റംകണ്ട ഭദ്ര അവന്റെ കയ്യിൽ നിന്ന് ടോർച്ച് വാങ്ങി  തുറന്ന വാതിലിനുളളിലേക്ക് അടിച്ചു ...,,

പെട്ടന്നവളുടെ  ശരീരത്തിലൊരു ഞെട്ടലുണ്ടായത് കൂടെയുളളവരെല്ലാം കണ്ടു ...!!

"ഭദ്രാ മാഡം..," 

വിളിച്ചു കൊണ്ട് ഹരി മുറിയിയ്ക്കുളളിലേക്ക് നോക്കി, കൂടെ ബാക്കിയുളളവരും...

അവിടെ ,അകത്ത്  വാതിലിനടുത്തു തന്നെ  പുറത്തേക്ക് നോക്കിയെന്ന പോലെ നാലു പെൺകുട്ടികളുടെ ശവശരീരം സ്റ്റെഫ് ചെയ്തുവെച്ചിരിക്കുന്നതുകണ്ട അവരിലും ഒരു ഞെട്ടൽ ഉണ്ടായി..!! 

പെട്ടന്നൊരു ശൂന്യത ചുറ്റും നിറയുന്നതുപോലവർകു തോന്നി. ..

"മാഡം, നമ്മൾ വൈകിപോയല്ലോ  ..?

ജേക്കബ് അച്ചൻ വളർത്തിയ ആ പതിനൊന്ന് കുട്ടികളും മരണപ്പെട്ടല്ലോ മാഡം..?

 "നാലുപേരെ എങ്കിലും രക്ഷിക്കാൻ സാധിക്കും എന്നൊരു ചിന്ത മനസ്സിൽ ബാക്കിയുണ്ടായിരുന്നു ,പക്ഷേ ഇപ്പോൾ അതും അവസാനിച്ചല്ലോ മാഡം.."

നിരാശയോടെ രാജീവ് പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ ശ്രദ്ധയോടെ ഭദ്ര ആ  മുറിയിലേക്ക് കയറി ..

"ഇവിടെ എവിടെഎങ്കിലും സ്വിച്ച് ബോർഡ് ഉണ്ടാവും നോക്കിക്കേ" എന്നവൾ പറയുമ്പോഴേക്കും ഗിരീഷ്  ലൈറ്റ് ഇട്ടു കഴിഞ്ഞിരുന്നു. ..

പ്രകാശം മുറിയിൽ പരന്നപ്പോൾ ഭദ്രയുൾപ്പെടെ എല്ലാവരും അത്ഭുതപ്പെട്ടു ..., ഒരു ചെറിയ വലിയ പരീക്ഷണശാലയായിരുന്നു ആ മുറി ...!!

അത്യാധുനികമായ പല സർജിക്കൽ ഉപകരണങ്ങളും അവിടെ സെറ്റ് ചെയ്തു വെച്ചിരുന്നു, കൂടാതെ വേറെയും ധാരാളം പരീക്ഷണഉപകരണങ്ങളവിടെ ഉണ്ടായിരുന്നു. .. പലതരം  ലായനികളും ഊഷ്മാവനുസരിച്ച് അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരിക്കുന്നത് ഭദ്രയുടെ കണ്ണിലുടക്കി...

"മാഡം.., ഇത് ഇവിടെ....,,,

 എന്താണ് പറയേണ്ടത് എന്നറിയാതെ രാജീവ് നാലുചുറ്റും നോക്കുമ്പോഴും ഭദ്രയുടെ കണ്ണുകൾ സ്റ്റെഫ് ചെയ്തുവെച്ച ആ പെൺകുട്ടികളിലായിരുന്നു. ..!!

യാതൊരു വിധ കേടുപാടുകളും വരാതെ പ്രത്യേക രീതിയിൽ  ക്രമീകരിച്ചിരിക്കുന്ന അവയുടെ  മുഖം മാത്രം  വ്യക്തമായിരുന്നില്ല  ...!!

"മാഡം, മാഡമെന്താണ്  ഇങ്ങനെ നോക്കുന്നത് ...?
 ഷാനവാസ് ഭദ്രയുടെ അടുത്തെത്തി 

"ഹരി  ....,,

പെട്ടെന്ന് ഭദ്ര ആവേശത്തോടെ ഹരിയെ വിളിച്ചു 

"എന്താ മാഡം..?

"ഹരികുമാർ സൂക്ഷിച്ച് നോക്ക്, ഇത്  ഇനി കണ്ടെത്താനുള്ള ആ പെൺകുട്ടികളുടെ ശരീരമല്ലല്ലോ..?

ആവേശത്തോടെ ഭദ്ര പറഞ്ഞപ്പോൾ അതുകേട്ടുനിന്നവരിലൊരു പുത്തൻ ഉണർവുണ്ടായി, അവരെല്ലാം  ആ  ശരീരങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി ...,,,

"ശരിയാണ് ഭദ്രമാഡം പറഞ്ഞത് , ഇത് അവരല്ല എന്ന് തോന്നുന്നു ...!!

 ഗിരീഷ് സംശയഭാവത്തിൽ പറയുമ്പോൾ  ഹരികുമാർ തന്റ്റെ കയ്യിലെ ക്യാമറയിലെന്തോ തിരയുന്ന തിരക്കിലായിരുന്നു  ...,,,

"ഭദ്രാ മാഡം...,
ഹരി വിളിച്ചതും ഭദ്ര അയാളെ നോക്കി  ..

"ഹരി  ഇതവരല്ലേ..?
  അനാഥാലയത്തിലെ  ആദ്യം മരിച്ച ആ കുട്ടികൾ...?

 ഭദ്ര പെട്ടെന്ന് ചോദിച്ചു 

"യെസ് മാഡം , ദാ നോക്കൂ"പറഞ്ഞു കൊണ്ട് ഹരി ക്യാമറ അവർക്ക് നേരെ തിരിച്ചപ്പോൾ  എല്ലാവരും കണ്ടു ,ആദ്യം മരിച്ച ആ നാല് പെൺകുട്ടികളുടെ  ഫോട്ടോ. .!!

 യുഎസിൽ നിന്ന് തിരിച്ച് നാട്ടിലെ അനാഥായത്തിലേക്കെത്തുകയും, പിന്നീട്  പനി ബാധിച്ചും,വാഹന  അപകടംമൂലവും മരിച്ച ആ നാല് പെൺകുട്ടികൾ തന്നെയാണ് തങ്ങളുടെ മുന്നിൽ ഇപ്പോൾ സ്റ്റെഫ് ചെയ്ത രീതിയിൽ ഈ നിൽക്കുന്നതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു ..!!

"മാഡം ഇതെങ്ങനെ..?

 ഇവരുടെ  ബോഡി  അവിടെ പള്ളി സെമിത്തേരിയിലടക്കിയതല്ലേ.?

 പിന്നെ എങ്ങനെ ഇവിടെ ..?

 ഗിരീഷ്  ചോദിച്ചു

"ഗിരീഷ്, ജീവനോടെ ഇരിക്കുന്നവരെ സെമിത്തേരിയിലെത്തിക്കാൻ കഴിവുള്ള  ജോസപ്പനും മകനും , മരിച്ചു മണ്ണിനടിയിലാക്കിയവരെ ഇവിടെ എത്തിക്കാനാണോ പാട് .., സെമിത്തേരിയിൽ  ജേക്കബ് അച്ചനും പളളിക്കാരും  ശവം മറവുചെയ്ത അന്നു രാത്രി  തന്നെ ഒരുപക്ഷേ  മാന്തിയെടുത്ത് ഇവിടെ കൊണ്ടു വന്നിട്ടുണ്ടാവും അവർ ...!!

"മാഡം....,,

"അതെ ഗിരീഷ് , ഞാൻ ഈ കേസിന്റെ  ആദ്യം തന്നെ പറഞ്ഞിരുന്നില്ലേ , ആദ്യം മരിച്ച പെൺകുട്ടികളുടേതൊരു കൊലപാതകം ആയിരിക്കാമെന്ന്. ..!!

 "എന്തിനിവരെ മാന്തിയെടുത്തിവിടെ എത്തിച്ചെന്ന് നമുക്ക്   പീറ്ററോടു തന്നെ ചോദിക്കാം , പക്ഷെ അതിനുമുൻപ് നമുക്ക് അവരെ കണ്ടെത്തണം..,, ജീവനോടെ അവശേഷിക്കുന്നു എന്ന് നമ്മൾ  കരുതുന്ന ആ നാലു  കുട്ടികളെ,,,,പറഞ്ഞു കൊണ്ട് ഭദ്ര   ആ മുറിയിലാകെ കണ്ണോടിച്ചു,അവളുടെ  കണ്ണുകൾ  മുറിക്കുളളിലാകെ വട്ടം കറങ്ങി.. 

 "ഇവിടെ എവിടെയും അവരുളളതിന്റ്റെ ലക്ഷണങ്ങൾ ഇല്ല,  അവരെവിടെയാവും,,, "രാജീവ്  ആലോചനയോടെ നാലു പാടും നോക്കവേ ഭദ്ര ആ മുറിയുടെ  ചുമരുകളും മറ്റും സൂക്ഷിച്ച് നോക്കാൻ തുടങ്ങി. .

"മാഡം, ഇവിടെ  വാതിലുകൾ ഒന്നും  കാണുന്നില്ലല്ലോ.?
 നിരാശയോടെഷാനവാസ് പറഞ്ഞു 

"നോക്കാം ഷാനവാസ് ..,, അവരിവിടെ തന്നെ ഉണ്ടെന്നെന്റ്റെ മനസ്സു പറയുന്നു , പറഞ്ഞതും  ഭദ്ര ആ തറയിലേക്ക് കിടന്നു കൊണ്ട്  ചെവി തറയോട് ചേർത്തുവെച്ചു എന്തെങ്കിലും ശബ്ദം കേൾക്കുന്നുണ്ടോ എന്ന് അറിയാൻ....!!

"ഷാനവാസ് ...!! 
ഭദ്ര വിളിച്ചതും ഷാനവാസ്  തന്റെ കാതുകളാ തറയോട് ചേർത്ത് വെച്ചു. .

"മാഡം..., അയാൾ ആവേശപൂർവ്വം വിളിച്ചപ്പോൾ  രാജീവനു മനസ്സിലായ്  തങ്ങൾ നിൽക്കുന്ന തറയ്ക്ക് താഴെ തങ്ങളെ കാത്തെന്തോ ഉണ്ടെന്ന്..!! 

"രാജീവ് സാർ ,ഇതിനിടയിൽ ആരോ ഉളളതുപോലെ .., ആരുടെയോ കാൽപെരുമാറ്റം കേട്ടതുപോലെ.., ഷാനവാസ് ആവേശത്തോടെ വിളിച്ചു പറഞ്ഞു. 

തങ്ങൾ നിൽക്കുന്ന  മാർബിൾ പാളികളിലോരോന്നിലും ഭദ്രയും കൂട്ടരും അമർത്തി ചവിട്ടി നോക്കി , എവിടെ നിന്നെങ്കിലും ശബ്ദവ്യത്യാസം കേൾക്കുന്നുണ്ടോയെന്നറിയാൻ....!!

" ദാ.., ഇവിടെ  ,ഇവിടെ ഒരു ശബ്ദവ്യത്യാസം" ഹരി വിളിച്ചു പറഞ്ഞതും  ഭദ്ര അങ്ങോട്ടു ചെന്നു 

"ശരിയാണ് ഹരി പറഞ്ഞത്.., ഇവിടെ  ആണ് താഴേക്ക് ഉള്ള വാതിൽ ..,, പക്ഷേ എങ്ങനെ , എങ്ങനെ  അതു തുറക്കും. .?

"മാഡം.,, പൊളിച്ചെടുക്കാൻ പറ്റുമോന്ന്...,,
ഗിരീഷ്  ചോദ്യം പാതിയിൽ അവസാനിപ്പിച്ച് ഭദ്രയെ നോക്കിയതും ഭദ്ര തീഷ്ണതയോടെ അയാളെ നോക്കി. 

"ഗിരീഷ്..,,, ആവേശം നല്ലതാണ്, പക്ഷേ ഇതൊരു പരീക്ഷണശാലയാണ് ...,,
മനുഷ്യ ജീവനുയാതൊരു വിലയും കൽപ്പിക്കാത്ത ചെകുത്താന്മാരുടെ പരീക്ഷണശാല.., ഒരുപക്ഷേ നമ്മുടെ ആവേശം മൂലം നഷ്ടപ്പെടുക നമ്മുടെ ജീവൻ തന്നെയാവും .., അതുകൊണ്ട് ശ്രദ്ധിച്ചു മാത്രമേ ഇവിടെ ഓരോന്നും കൈകാര്യം ചെയ്യാൻ പറ്റുകയുളളു മനസ്സിലായോ..?

"യെസ് മാഡം,, കുറ്റബോധത്തോടെ ഗിരീഷ് തലയാട്ടി .

"മാഡം  ഇവിടെ ഈ തറ ഓപ്പൺ ചെയ്യാൻ  നമ്മുക്കാരെയെങ്കിലും കൊണ്ടു വന്നാലോ..?

"യെസ് ഷാനവാസ് അതേയുളളു മാർഗം ,കാരണം  ഈ പരീക്ഷണശാലയുടെ നിർമ്മാണം നമ്മൾ കണ്ടു ശീലിച്ച രീതിയിൽ അല്ല.., കൂടുതൽ ശക്തി  പ്രയോഗിക്കുന്നത് അപകടമാവുമൊരുപക്ഷേ ,,,"..

 ഭദ്ര പറഞ്ഞു നിർത്തിയതും ഫിലിപ്പ്  ഭദ്രയ്ക്ക് മുമ്പിലെത്തി. .

"മാഡം, ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ ..? ഫിലിപ്പ് പെട്ടെന്ന് ഭദ്രയോട് ചോദിച്ചപ്പോൾ, ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി ...

"തനിക്ക് ഇത് ഓപ്പൺ ചെയ്യാൻ അറിയുമോ
ഫിലിപ്പ് ..?
 ഭദ്ര ചോദിച്ചു 

"മാഡം യുഎസിലെല്ലാം ഇതുപോലെ   ധാരാളം  അണ്ടർഗ്രൗണ്ടോരോ ഹോസ്പിറ്റലിനും ഉണ്ടാകും, പക്ഷേ അതെല്ലാം നല്ല ഉദ്ദേശം വെച്ചാണെന്നുമാത്രം.."പറഞ്ഞു കൊണ്ട് ഫിലിപ്പ്  ആ മുറിയിലാകെ കണ്ണോടിച്ചു 

 പെട്ടെന്നവൻ ചുമരിലെ സ്വിച്ച് ബോർഡിനടുത്തേക്ക് നീങ്ങി , ഒരുനിമിഷം അവയിലോരോന്നിലും അവന്റെ കണ്ണുകൾ ദ്രുതഗതിയിൽ സഞ്ചരിച്ചു..

 കൂട്ടത്തിൽ നിന്ന് മാറിയൊരു സ്വിച്ചിലവന്റ്റെ കണ്ണുകളുടക്കിയതും അവന്റെ മുഖത്തൊരു വിഷാദ ചിരി വിടർന്നു ..

 അവൻ ഭദ്രയും സംഘവും നിൽക്കുന്ന തറയിലേക്കൊന്നു നോക്കി. .,

"മാഡം ,അവിടെ നിന്ന് മാറി നിൽക്കൂ എല്ലാവരും, ഇവിടെ  ഇങ്ങോട്ടു പോരൂ...."

ഫിലിപ്പ് പറഞ്ഞതും ഭദ്രയും കൂട്ടരും ഫിലിപ്പിനടുത്തേക്ക് നീങ്ങി. ..

 ഫിലിപ്പ് കൈനീട്ടി  ഒറ്റപ്പെട്ട ആ സ്വിച്ചിൽ വിരലമർത്തിയതും  ചെറിയൊരു മൂളലോടെ ഭദ്രയും കൂട്ടരും ആദ്യം നിന്നിരുന്ന ആ തറ, ഇരുവശത്തേക്കും തെന്നി മാറി, പകരം അവിടെനിന്ന് താഴേക്ക്  ഏതാനും പടികൾ പ്രത്യക്ഷപ്പെട്ടു..

അത്ഭുതത്തോടെ  ഭദ്രയും കൂട്ടരും അങ്ങോട്ടു നോക്കി , പെട്ടന്നവിടെയെല്ലാം വെളിച്ചം വീണു   ഫിലിപ്പ് സ്വിച്ചിൽ നിന്ന് കൈ മാറ്റി. ..

" കമോൺ എവരിബഡി.., പറഞ്ഞു കൊണ്ട് ഭദ്രയാ  പടികളിലൂടെ താഴേക്ക് വേഗത്തിൽ  ഇറങ്ങി മുന്നിൽ കണ്ട വാതിൽ ആവേശപൂർവ്വം തുറന്ന ഭദ്ര തൊട്ടു മുന്നിൽ കണ്ട കാഴ്ചയിൽ  വിറങ്ങലിച്ചു.. ...!!

 അവളുടെ തൊണ്ടയിലൊരു കരച്ചിൽ പിടഞ്ഞമർന്നു ...!!

" ഷാനവാസ് ...,,,,

 വിളിച്ചു  കൊണ്ട് ഭദ്ര ആ മുറിയിലേക്ക് ഓടി കയറി ...

പുറകെ കയറിയ  ഷാനവാസും രാജീവുമെല്ലാം തൊട്ടു മുമ്പിലെ  ദൃശ്യങ്ങൾ കണ്ടു വിറച്ചുപോയി..!!

"യാ ..അളളാഹ് ,,, പറഞ്ഞു കൊണ്ട്  ഷാനവാസ് തന്റ്റെ കണ്ണുകളൊരു നിമിഷം ഇറുകെയടച്ചു, കൂടെ മറ്റുളളവരും...!!

ആ നാലു പെൺകുട്ടികൾ ,,, ജീവനോടെ  അവർക്ക് മുമ്പിൽ...!!

 പക്ഷേ...,
അർദ്ധനഗ്നരായിരുന്ന അവരുടെ   കൈകാലുകൾ  ചങ്ങലകൊണ്ടു ബന്ധിച്ചൊരു തൂണുമായ്  ചേർത്ത് കെട്ടിയിരുന്നു. . , വായിൽ പ്ളാസ്റ്ററൊട്ടിച്ചിരുന്നവരുടെ   കണ്ണുകൾ   ഗർത്തതിലെന്നെപോലെ കുഴിഞ്ഞു പോയിരുന്നു...!!

അനങ്ങാൻ പോലും സാധിക്കാതെ നീരുവന്നു പൊട്ടിയൊലിക്കുന്ന അവരുടെ കാലുകളിലൂടെ ചെറിയ രീതിയിൽ  രക്തം ഒഴുക്കിയിറങ്ങുന്നുണ്ടായിരുന്നപ്പോൾ...,  മുറിയിലാകെ  മൂത്ര വിസർജ്യങ്ങളുടെ  മണം നിറഞ്ഞു നിന്നിരുന്നു. ...!!

 നിറകണ്ണുകളോടെ അവരെ നോക്കിയ ഭദ്ര ഞെട്ടലോടെ കണ്ടു , അവരുടെ  വീർത്തുന്തിയ വയറിന്റ്റെ അസാമാന്യമായ ഇളക്കം. ..!!

"ഭദ്ര മാഡം..,, വിളിച്ചു കൊണ്ടങ്ങോട്ടു വന്ന  ഫിലിപ്പ്  ഞെട്ടലോടെയാ പെൺകുട്ടികളെ നോക്കി ..., അവന്റെ മുഖം ഭീതിയിൽ മുങ്ങി. ..,,

 "ഭദ്രാ..മാഡം.., അവനുച്ചത്തിൽ വിളിച്ചു. ..

ഭദ്ര ഞെട്ടലോടെ അവനെ നോക്കി.. 

"മാഡം ഇവരുടെ വയറ്റിലുമുണ്ട് മൂന്നോ അധിലധികമോ ജീവനുകൾ , ഏതുനിമിഷവും ഇവരുടെ വയർകീറിയവ പുറത്തേക്ക്  വരും ..,എത്രയും പെട്ടന്നിവരെ ഹോസ്പിറ്റലിൽ എത്തിച്ചേ മതിയാകൂ..,, ബ്ളീഡിംഗ് കൂടുതൽ ആയാൽ ഒരു പക്ഷേ... ....,,,

ഫിലിപ്പ് പറഞ്ഞു നിർത്തുമ്പോൾ  ഒരുസെക്കന്റ്റ് ഭദ്രയുടെ കൺമുന്നിൽ  കല്ലറയിൽ നിന്നും കിട്ടിയ ആ പെൺകുട്ടികളുടെ ശവ ശരീരം തെളിഞ്ഞു...!!

 വയർ പിളർന്നാണവരുടെ മരണം സംഭവിച്ചതെന്ന ഡോക്ടർ  ഇക്ബാൽ മുഹമദ്ദിന്റ്റെ വാക്കുകൾ  തെളിഞ്ഞു. ..!!

ഭദ്രയാ പെൺകുട്ടികളുടെ വീർത്ത വയറിലേക്ക് നോക്കി  ഏതുനിമിഷവും ആ വയർ പൊട്ടുംഎന്ന ചിന്തയാലവളുടെ ഉടൽ വെട്ടി വിറച്ചു...

"കമോൺ ക്വിക്..,, പറഞ്ഞു കൊണ്ട് ഭദ്രയുൾപ്പെടെ എല്ലാവരും  ശ്രദ്ധയോടെ ആ പെൺകുട്ടികളുടെ വായമൂടിയിരുന്ന പ്ളാസ്റ്റർ നീക്കം ചെയ്യവേ  വേദനയാലവരുടെ മുഖം ചുളുങ്ങി .., 

മിണ്ടാപ്രാണികൾ കണ്ണീനീർ വാർക്കുംപോലെ അവരുടെ  കണ്ണിൽ നിന്നിറ്റുവീണ തുളളികൾ ഭദ്രയുടെയും കൂട്ടരുടെയും കൈകളിൽ വീണു ചിതറി തെറിച്ചു. ..!!

"  ഇവരെ ഇവിടെ കൊണ്ടു വന്നതിനുശേഷം ആ ദുഷ്ടൻമാർ ഈ പ്ളാസ്റ്റർ നീക്കിയിട്ടില്ലേ ആവോ ..., രാജീവ് ആത്മഗതം പറയുമ്പോൾ  ഫിലിപ്പ് ശ്രദ്ധയോടെ അവരുടെ  പ്ളാസ്റ്റർ നീക്കം ചെയ്തുകൊണ്ടിരുന്നു ..!!

 "മാഡം ഈ ചങ്ങലകൾ എങ്ങനെ റിമൂവ് ചെയ്യും ..? ഷാനവാസ് ആശങ്കയോടെ ചോദിച്ചു.

 ഭദ്രയുടെ കണ്ണുകൾ  ആ മുറിയിലാകെ പരതവേ  പെൺകുട്ടികളിലൊരാൾ  കുറച്ചപ്പുറത്തുളള ഓപ്പറേഷൻ ടേബിൾ പോലുള്ള  വസ്തുവിനു നേരെ മുഖം  നീട്ടി  ..

മേശയ്ക്കരികിലെത്തിയ ഭദ്ര ശ്രദ്ധയോടെ ആ ടേബിൾ പരിശോധിച്ചു പെട്ടന്നവളുടെ കണ്ണുകൾ  വികസിച്ചു ..  

ചങ്ങലകൾ ബന്ധിച്ച താക്കോൽ കൂട്ടം അവിടെ ആ ടേബിളിൽ ഉണ്ടായിരുന്നു.., അതെടുക്കാൻ കൈനീട്ടിയ ഭദ്ര വേഗം കൈകൾ പിൻവലിച്ചു...

 "രാജീവ്  ....,,

ഭദ്രയുടെ വിളികേട്ടങ്ങോട്ടു ചെന്ന രാജീവ് കണ്ടു ചെറിയ  ബൗളുകളിലായ്  ലായനികളിൽ മുക്കിവെച്ചിരിക്കുന്ന ഒന്നോരണ്ടോ മാസം  പ്രായമുള്ള   ഭ്രൂണങ്ങൾ ...!!

മാഡം ഇത്...? 

രാജീവ് ഭദ്രയെ നോക്കിയപ്പോൾ ഭദ്രം വേഗം താക്കോലുമായ് ആ പെൺകുട്ടികളുടെ അരികിലെത്തി  ശ്രദ്ധയോടെ അവരുടെ  കൈകാലുകൾ  സ്വതന്ത്രമാക്കവേ അവരോരുത്തരും  തളർന്ന്  ഷാനവാസിന്റ്റെയും ഭദ്രയുടെയും കൈകളിൽ വീണു ...!!

   അതീവ ജാഗ്രതയോടെ അവരെ കൈകളിൽ കോരിയെടുത്ത് മുകളിലേക്കുളള പടികളോരോന്നായ് കയറുമ്പോൾ  ആ നാലുജീവനുകൾക്കൊന്നും വരരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു ഭദ്രയുടെയും കൂട്ടരുടെയും ഉളളിൽ ...!!

ആ പ്രാർഥന നിഷ്ഫലമാക്കാനെന്നവണ്ണം അപ്പോഴാ പെൺകുട്ടികളുടെ വയർ വല്ലാതെ ഇളകി തുടിക്കുന്നുണ്ടായിരുന്നു.....!! 

 പിളരാനെന്നപോലെ....!!

IPS.... 17
***********

"രാജിവ്,,,
 പെൺകുട്ടികളുമായ് പുറത്തേയ്ക്കു ഓടുന്നതിനിടയിൽ ഭദ്ര പെട്ടെന്ന് രാജീവിനെ വിളിച്ചു...

"യെസ് മാഡം...,,,,

"രാജീവ് ഹോസ്പിറ്റലിൽ വിളിച്ച് വിവരം പറയണം, കൂടാതെ താനും പോലീസുകാരും ഇവിടെ തന്നെ വേണം, ഒരാളും ഈ വീടിനുള്ളിൽ കയറരുത് ,ബീ കെയർ ഫുൾ ..,, ഓകെ... "

"യെസ് മാഡം...

കുട്ടികളുമായ് ബംഗ്ലാവിന് പുറത്തെത്തിയ ഭദ്ര ഒരു നിമിഷം പകച്ചുപോയി, ഇരമ്പിയാർക്കുന്ന ജനക്കൂട്ടത്തെ കണ്ട്....!!

തെന്മലസുനിയുടെ വിലക്കിനെ മറിക്കടന്നവർ അവൾക്കരികിലേക്കെത്തിയതും ആ പെൺകുട്ടികളുടെ അവസ്ഥ കണ്ടു പേടിയോടെ പുറക്കോട്ടു മാറി,അവൾക്ക്  പോവാൻ  വഴി ഒരുക്കി കൊടുത്തു. ....,,

 "ഷാനവാസ്,
കമോൺ... ഫാസ്റ്റ്..,,,

 ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  ഭദ്ര വേഗം പുറത്ത് തയ്യാറാക്കി നിർത്തിയിരുന്ന ആംബുലൻസിന കത്തേക്ക് ശ്രദ്ധയോടെ കയറി, അവളുടെ കൈകളിൽ ജീവനറ്റതു പോലെ കിടന്നിരുന്ന പെൺകുട്ടിയുടെ വയർ അസാമാന്യ വിധത്തിലപ്പോഴും ഇളകി തുടിക്കുന്നുണ്ടായിരുന്നു...!!
 അതുകാണുവാൻ ശക്തിയില്ലാതെ ഭദ്ര തന്റെ കണ്ണുകൾ  പിൻവലിച്ചു. ..

ആംബുലൻസ് തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് പുറത്തേക്ക് കുതിക്കുമ്പോൾ കൺമുന്നിൽ കണ്ട ദൃശ്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ തെന്മല നിവാസികൾ അവിടെ സ്തംഭിച്ചു നിന്നു..!! 
&&&&&&&&&&&&

 നിമിഷങ്ങൾക്ക്  മണിക്കുറുകളുടെ ദൈർഘ്യമുള്ളതുപോലെ തോന്നി  ഭദ്രയ്ക്ക്, ഡോക്ടറുടെ മുറിയിൽ ഇരിക്കുമ്പോൾ..

 ഡി ജി പി ദേവദാസും ആകെ  അസ്വസ്തനായിരുന്നു. ..,,

ചാനലുക്കാരും പത്രമാധ്യമങ്ങളും ആശുപത്രി മുറ്റത്ത് തങ്ങൾക്ക് കിട്ടിയ ഞെട്ടിക്കുന്ന വാർത്തകൾ  അവരുടേതായ രീതിയിൽ  നാടെങ്ങും വാരിവിതറികൊണ്ടിരുന്നപ്പോൾ  അതുകേട്ടുവന്ന ആളുകളെ കൊണ്ട്  ആശുപത്രി  നിറഞ്ഞു കവിഞ്ഞിരുന്നു...

" ഡോക്ടർ. ...,,,

ഡോക്ടറുടെ മൗനം  അധികമായപ്പോൾ ക്ഷമ നഷ്ടപ്പെട്ടവളെ പോലെ ഭദ്ര വിളിച്ചു. ..

"ഭദ്ര മാഡം.., നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റും പക്ഷേ, നിങ്ങളോടെന്തു പറയണമെന്നെനിക്കറിയില്ല സത്യം...

"ഇതുപോലൊരു കേസിനെപറ്റി  മുമ്പ് കേട്ടു പരിചയംപോലും ഇല്ലാത്ത  എന്റെയും സഹപ്രവർത്തകരുടെയും അവസ്ഥ കൂടി മാഡമൊന്ന് ചിന്തിച്ചു നോക്കൂ. ...ആ കുട്ടികളുടെ അവസ്ഥ ഓർക്കുമ്പോൾ പോലും എനിക്ക് ഉൾകിടിലമാണ്...അവരിൽ  ഓരോരുത്തരിലും ഉള്ളത് നാല്  കുഞ്ഞുങ്ങൾ  വീതമാണ്. ...അവയുടെ വളർച്ച ദ്രുതഗതിയിൽ ആയതിനാൽ  എത്രമാസമായെന്ന് ഈ അവസ്ഥയിൽ സ്ഥിതീകരിക്കാൻ പറ്റിയിട്ടില്ല.....
 
 നിസ്സഹായത നിറഞ്ഞ ശബ്ദത്തിൽ ഡോക്ടർ പറയുമ്പോൾ  ഭദ്രയുടെ മിഴികൾ ഈറനണിഞ്ഞു... 

"അവരെ രക്ഷിക്കാൻ  കഴിയില്ല എന്നാണോ ഡോക്ടർ ഉദ്ദേശിക്കുന്നത്. .?

ദേവദാസ് ചോദിച്ചു. .

"ഈ ഒരു ചോദ്യത്തിന് ഉത്തരം തരാൻ എനിക്ക് പറ്റില്ല സാർ ,കാരണം  ആ കുട്ടികൾ ഇപ്പോഴും അബോധാവസ്ഥയിലാണ്,,,

 കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളിൽ അവർക്ക് ഭക്ഷണമോ,  വെളളമോ , മരുന്നുകളോ ലഭിച്ചിട്ടില്ല ..,, മാത്രമല്ല അവരുടെ ജീവനു യാതൊരു വിധ പ്രാധാന്യവും കൽപ്പികാതെയാണ്  ജോസപ്പനും കൂട്ടരും അവരിൽ മരുന്ന് പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്നത്  അതുകൊണ്ട് തന്നെ  അവരെ രക്ഷിക്കാൻ ഉപയോഗിക്കേണ്ടത് ഏതുമരുന്നാണെന്നു പോലും ഞാനുൾപ്പെടെ പലർക്കും ധാരണയായിട്ടില്ല..

വിദഗ്ധ മെഡിക്കൽ സംഘം പുറപ്പെട്ടിട്ടുണ്ടല്ലോ തലസ്ഥാനത്തു നിന്നും,,അവർ വരട്ടെ എന്നിട്ട് തീരുമാനിക്കാം എന്തു വേണമെന്ന്..!!

 ഡോക്ടർ  പറഞ്ഞവസാനിപ്പിച്ചു 

 "അവരിൽ  ഉപയോഗിച്ച മരുന്നുകൾ ഏതെല്ലാമാണെന്ന്  കണ്ടെത്താൻ , തേക്കിൻ തോട്ടം ബംഗ്ലാവിൽ നിന്ന് ലഭിച്ച രേഖകളും തെളിവുകളും പോരെ ഡോക്ടർ..? 

ഭദ്ര പ്രതീക്ഷയോടെ ചോദിച്ചു 

"മാഡം നിങ്ങൾ  ജോസപ്പന്റ്റെ വീട്ടിൽ നിന്നും കൊണ്ടു വന്നിരിക്കുന്നത് വളരെയേറെ  ഉപയോഗപ്രദമായ തെളിവുകൾ തന്നെയാണ് , ഒരുപക്ഷേ  അവയുടെ സഹായത്തോടെ നമ്മുക്ക്  അവരെ രക്ഷിക്കാൻ പറ്റുമോന്ന് നോക്കാം...,,,  അമിത പ്രതീക്ഷ വേണ്ട എന്തെന്നാൽ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവരൊരുകൂട്ടം പിശാച്ചുകളുടെ കയ്യിൽ ആയിരുന്നു എന്നതു തന്നെ...!! 

"ആ  പെൺകു ട്ടികളുടെ ജീവൻ  രക്ഷിക്കാൻ അവരുടെ  വയറ്റിലെ ജീവനുകൾ  വേണ്ടായെന്നു വെച്ചാൽ. ..,,,"

ഭദ്ര അർദ്ധോഗതിയിൽ നിർത്തി  ..

"ഒരു തീരുമാനവും ഇപ്പോൾ എടുക്കാൻ പറ്റില്ല മാഡം ,കാരണം അവരുടെ ശരീരത്തിനൽപ്പം പോലും  പ്രതിരോധശേഷിയില്ല ഇപ്പോൾ. .., കൂടാതെ വേറെയും ധാരാളം  പ്രോബ്ളംസ് ഉണ്ട്. ..!!

"ഓകെ ഡോക്ടർ , അവരെ കണ്ടെത്തി ഇവിടെ എത്തിച്ചതോടെ എന്റ്റെ ഡ്യൂട്ടി തീർന്നു എന്ന് കരുതി മടങ്ങി പോവുന്നവളല്ല ഞാൻ, അതുകൊണ്ട് തന്നെ അവരുടെ ജീവൻ ശരീരം വിട്ടു പോവാതെ  ഇത്രയും നാൾ ഈശ്വരൻ കാത്തത് ഒരു മരണത്തിലൂടവരെ ഇല്ലാതാക്കാനല്ല എന്ന വിശ്വാസത്തിൽ ഞാനിപ്പോൾ  പോവുന്നു ....!!

 ഡോക്ടറുടെ മുറിയിൽ നിന്ന് ഭദ്ര പുറത്തേക്കിറങ്ങുമ്പോൾ അവളെ കാത്ത് ഷാനവാസ് നിൽക്കുന്നുണ്ടായിരുന്നു. ..,,

"ഭദ്രാമാഡം, ആ കുട്ടികളുടെ കാര്യം. .?

അയാൾ  ആശങ്കയോടെ ഭദ്രയെ നോക്കി 

"അവരുടെ കാര്യമിനി തീരുമാനിക്കുന്നത്  ദൈവങ്ങളാണ് ഷാനവാസ്,, നിരാശയോടെ ഭദ്ര പറഞ്ഞു. ..

"അവരിലേതെല്ലാം മരുന്നുകൾ ആണ്  പരീക്ഷിച്ചതെന്നറിഞ്ഞാൽ അവരെ രക്ഷിക്കാൻ സാധിക്കില്ലേ മാഡം...?

"ഒരുപക്ഷേ പറ്റുമായിരിക്കു,പക്ഷേ അതിനു നമ്മൾ  ബംഗ്ലാവിൽ നിന്ന് ശേഖരിച്ച തെളിവുകൾ മാത്രം പോരാ..,,  പലമരുന്നുകൾ കൂട്ടി ചേർത്താണവരീ പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്..അവയേതെല്ലാമെന്ന്  കണ്ടെത്തി രക്ഷിക്കാൻ ശ്രമിക്കുമ്പോഴേക്കും അവരുടെ ജീവനപകടത്തിലാവും..,, അതുകൊണ്ട്  മരുന്നുകൾ ഏതെല്ലാമാണെന്ന്  എളുപ്പത്തിൽ കണ്ടെത്താൻ ഒരു വഴി മാത്രം.., 'പീറ്റർ ' അവൻ വാ തുറക്കണം...!!

അതുപറയുമ്പോൾ ഭദ്രയുടെ കണ്ണുകളിൽ ജ്വലിക്കുന്ന പക കണ്ട് ഷാനവാസൊന്ന് പകച്ചു...

"മാഡം അവനീ നിമിഷംവരെ വാ തുറന്നിട്ടില്ല  ...!!

"അതു നിങ്ങൾ ചോദിച്ചപ്പോൾ , ഇനി ചോദ്യങ്ങൾ ചോദിക്കുന്നത് ഈ ഞാനാണ്..., ഉത്തരങ്ങൾ പറയുന്നതവനും,അതിനവൻ വാ തുറന്നില്ലെങ്കിൽ  പിന്നീടീ ആയുസ്സിലവൻ വാ തുറക്കില്ല..,, ഷുവർ...

 പറഞ്ഞു കൊണ്ട് ഭദ്ര പുറത്തേക്ക് നടന്നു. .. 

"ഭദ്രാ ....ഒരു ന്യൂസുണ്ട്  അവരുടെ അടുത്തേക്ക് വന്നു കൊണ്ട് ദേവദാസ് പറഞ്ഞു. .

"എന്താണ്  സാർ...?

"ഡോക്ടർ ജോസപ്പനു ബോധം വീണുവെന്ന്, അയാൾ സംസാരിക്കുന്നുവെന്ന്  ഇപ്പോൾ ഡോക്ടർ വിളിച്ചു പറഞ്ഞു. ..

"ചത്തില്ലേ അവൻ...."ഷാനവാസ്  പിറുപിറുത്തു. ..

"നോ ,ഷാനവാസ് അവനങ്ങനെ ചാവേണ്ടവനല്ല.., അവനെ നമ്മുക്ക് ആവശ്യമുണ്ട് ഇപ്പോൾ... നിങ്ങൾ  വാ.. പറഞ്ഞു കൊണ്ട്  ദേവദാസ് ജോസപ്പനരികിലേക്ക് നടന്നു 

"സാർ ജോസപ്പനെക്കാൾ  വിവരങ്ങൾ ചോദിച്ചറിയാൻ നല്ലത്  പീറ്ററല്ലേ..? 
ഭദ്ര ചോദിച്ചു 

"ഒരിക്കലും അല്ല ഭദ്രാ. ..കാരണം കഴിഞ്ഞ ഒരു രാത്രി മുഴുവൻ ഷാനവാസുൾപ്പെടെയുളളവർ അത്രയെല്ലാം ശ്രമിച്ചിട്ടും വാ തുറക്കാത്ത അവൻ ഇപ്പോൾ സംസാരിക്കും എന്ന് ചിന്തിക്കുന്നത് തന്നെ വിഡ്ഢിത്തം ആണ്.. ., പ്രത്യേകിച്ച് ആ പെൺകുട്ടികളെ നമ്മൾ കണ്ടെത്തിയ സാഹചര്യത്തിൽ...
ദേവദാസ് പറഞ്ഞത് ഉൾക്കൊള്ളാൻ സാധിക്കാത്തതുപോലെ ഭദ്ര ശിരസ്സ് ചലിപ്പിച്ചു കൊണ്ട് അയാളെ അനുഗമിച്ചു.. അവളുടെ മനസ്സപ്പോഴും പീറ്ററിനോടുളള ദേഷ്യത്താൽ തിളക്കുകയായിരുന്നു....!!

&&&&&&&&&&&&
 
കഴുത്തിൽ  വെട്ടേറ്റിട്ടും ജോസപ്പന്റ്റെ  സംസാരശേഷി  നഷ്ടപ്പെട്ടില്ല എന്നത് ഡോക്ടർമാരെ സംബന്ധിച്ചിപ്പോൾ ഏറെ ആഹ്ളാദകരമായ വാർത്തയായിരുന്നു.... പരീക്ഷണ മരുന്നുകളുടെ യഥാർത്ഥ വിവരങ്ങൾ ലഭിച്ചാൽ  പെൺകുട്ടികളെ രക്ഷിക്കാൻ സാധിക്കും എന്ന വിശ്വാസത്തോടെ  മെഡിക്കൽ സംഘം  ദേവദാസിനൊപ്പം  ജോസപ്പനെ നോക്കി നിന്നു. ...

"ജോസ്...., ഞങ്ങളുടെ ചോദ്യങ്ങൾക്കുത്തരം പറ നിങ്ങൾ. ... ദേവദാസ്  പറഞ്ഞു കൊണ്ടിരുന്നു...

ദേവദാസിന്റ്റെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരമില്ലാത്തവനായ് ജോസപ്പൻ അവരെ നോക്കി നിശബ്ദതനായ് കിടന്നു. ..

"സീ മിസ്റ്റർ ജോസ്,  ഇപ്പോൾ ഞങ്ങൾ നിങ്ങളോട് കാണിക്കുന്നത് നിങ്ങളൊരു മനുഷ്യ ജീവി ആണല്ലോ  എന്ന പരിഗണനയാണ് നിങ്ങളതിനർഹനല്ലെങ്കിലും. ..,,

നിങ്ങൾ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തന്നേ മതിയാവുക ഉളളൂ ,കാരണം നിങ്ങളുടെ മാത്രമല്ല  നിങ്ങളുടെ  രണ്ടു മക്കളുടെ കൂടി ജീവൻ ഇപ്പോൾ ഞങ്ങളുടെ കയ്യിലാണ്....,,

 "ഫിലിപ്പും പീറ്ററും..., 
ഫിലിപ്പ് നിരപരാധിയാണെന്ന പരിഗണനയോ ചിന്തയോ ഞങ്ങൾക്കില്ല.., മനസ്സിലായോ ജോസപ്പന് ഞാൻ  പറഞ്ഞത്. ..? ഭദ്രയുടെ ശബ്ദം കനത്തു തുടങ്ങിയതും  ജോസപ്പൻ അവളെ നോക്കി..

ദേഷ്യത്താൽ കനൽപോലെ എരിയുന്ന അവളുടെ മുഖത്തേക്കയാൾ ഒരു നിമിഷം നോക്കി. ....

ആ പെൺകുട്ടികളിൽ പരീക്ഷിച്ച മരുന്നുകളുടെ വിവരങ്ങൾ അടങ്ങിയ ഡയറി തന്റ്റെ ഓഫീസുമുറിയിലെ  ഷെൽഫിനകത്ത് ഭദ്രമായുണ്ടെന്ന് ജോസപ്പൻ പറഞ്ഞതും ഭദ്രയിൽ ആ പെൺകുട്ടികളുടെ കാര്യത്തിൽ നേരിയ പ്രതീക്ഷയുണർന്നു..

അവൾ ഡോക്ടർമാരുടെ സംഘത്തെ നോക്കി, അവരിലും പ്രതീക്ഷകൾ തിളങ്ങി. ..

ജോസപ്പൻ പറഞ്ഞതുപോലൊരു ഡയറി അയാളുടെ ഷെൽഫിന്റ്റെ ഉളളറയിൽ നിന്ന് കിട്ടിയെന്ന വാർത്ത രാജീവനിൽ നിന്നും കേട്ടതും മെഡിക്കൽ സംഘം  അവിടെ നിന്ന് വേഗം ആ പെൺകുട്ടികൾക്കരികിലേക്ക് പോയി. ...കൂടെ ഭദ്രയെ ഒന്ന് നോക്കി ദേവദാസും....

 എല്ലാവരും  പോയപ്പോൾ ഭദ്രയും ഷാനവാസും  ജോസപ്പനരികിലവശേഷിച്ചു...

ഭദ്ര ജോസപ്പന്റ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ..

"നിങ്ങളെ ആക്രമിച്ചതാരാണ്  ജോസപ്പൻ...?

ഭദ്രയുടെ ചോദ്യം  കാതിൽ വീണതും ആ ഓർമ്മയിൽ  ജോസപ്പനിലൊരു ഞെട്ടലുണ്ടായി. ..

"എനിക്ക് അറിയില്ല മാഡം.., ആളാരാണെന്ന് ഞാൻ കണ്ടില്ല. ..!!

 ജോസപ്പൻ മുറിഞ്ഞുവീണ ശബ്ദത്തിൽ പറഞ്ഞു 

"ജോസപ്പൻ....,ഈ അവസ്ഥയിൽ കിടന്നുകൊണ്ട് നിങ്ങൾ നുണപറയരുത്  കാരണം  ഞങ്ങൾക്കുറപ്പുണ്ട് നിങ്ങൾക്ക് അതാരാണെന്നറിയാമെന്ന്...!!

 നിങ്ങളുടെ രഹസ്യങ്ങൾ അറിയാവുന്ന ആരോ ഒരാൾ കൂടി പുറത്തുണ്ട്, ഒരു പക്ഷേ നിങ്ങളുടെ കൂട്ടു പ്രതി....,,,ഭദ്ര പറഞ്ഞു. ..

"ഇല്ല...അങ്ങനെ ഒരാളില്ല. .. ഞങ്ങൾ മൂന്നു പേർ മാത്രമേ ഉള്ളൂ. ..., കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും ബോധം മറഞ്ഞയാൾ കണ്ണുകളടച്ചു... &&&&&&&&&

"ഭദ്രാ....,ഇതിപ്പോൾ ആകെ കൂടി  കുഴഞ്ഞു മറിഞ്ഞിരിക്കുകയാണല്ലോ കേസ്... ലീനയുടെ കൊലയാളിയെ കണ്ടെത്താൻ ഇതുവരെ പറ്റിയിട്ടില്ല നമുക്ക്. ...

 ദേവദാസ്  ഭദ്രയോടു പറഞ്ഞതും അവിടെ കൂടിയിരുന്നവരെല്ലാം ഭദ്രയെ നോക്കി..

 കഴിഞ്ഞു പോയ ദിവസങ്ങളിൽ രാപ്പകൽ ഇല്ലാതെ  ഓടിനടന്നതിന്റ്റെ ക്ഷീണം ഭദ്രയുൾപ്പെടെ എല്ലാവരിലും പ്രത്യക്ഷത്തിൽ കാണാമായിരുന്നു....

ഉറക്കം കനംതൂങ്ങുന്ന, കണ്ണുകളുമായ് ഭദ്ര തലതാഴ്ത്തിയിരിക്കുന്നതുകണ്ട ദേവദാസ് അലിവോടെ അവളെയും,  അവിടെ കൂടിയിരിക്കുന്നവരെയും നോക്കി. ...

"ഭദ്രാ  ,ഇനി ഭയക്കാനൊന്നും ഇല്ലാന്ന് ആശുപത്രിയിൽ നിന്ന്  വിവരം ലഭിച്ചല്ലോ, തൽക്കാലം ആ പെൺകുട്ടികൾ സേഫാണ് ഇപ്പോൾ...

 "അവരുടെ  വയറ്റിൽ വളരുന്ന  കുട്ടികളുടെ കാര്യത്തിൽ തീരുമാനം എടുക്കുന്നത് നമ്മുടെ അന്വേഷണ പരിധിയിൽ വരുന്ന കാര്യമല്ല, അതിനവർക്ക് മെഡിക്കൽ ബോർഡ് ഉണ്ട്, അവരെടുത്തോളും തീരുമാനങ്ങൾ...

 ഒരു കാര്യം ഉറപ്പ്  തന്നിട്ടുണ്ട് മെഡിക്കൽ സംഘം. ..

"എന്തു കാര്യം സാർ ...?

"ഏഴുപെൺകുട്ടികളുടെ ജീവനെടുത്ത, ഇനിയും അവശേഷിക്കുന്ന ജീവനുകൾ എടുക്കുമോ എന്ന് ഉറപ്പില്ലാത്ത ആ  കുഞ്ഞുങ്ങൾ ഈ ഭൂമിയിൽ  ജനിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യാമെന്ന്...,,

കാരണം പലജീനുകൾ ചേർന്ന അപൂർവ്വ പരീക്ഷണഫലമാണാ കുഞ്ഞുങ്ങൾ..,, അവയുടെ അനിയന്ത്രിതമായ വളർച്ച നാളെ അവശേഷിക്കുന്ന ആ പെൺകുട്ടികളെ ഇല്ലാതാക്കുമോയെന്ന ഭയം ഡോക്ടർമാർക്ക് ഉണ്ട്,അതുകൊണ്ട്  അവരൊരു നല്ല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കാം. .."

ദേവദാസ് പറഞ്ഞു  നിർത്തിയതും ഭദ്ര ഒന്നും പറയാതെ പുറത്തേക്ക് നടന്നു...

"ഭദ്ര... താനെവിടെ പോവുന്നു..?

 ദേവദാസ്  ചോദിച്ചു....

"പീറ്ററിനെ കാണാൻ സാർ..,
 കാരണം  ഈ കഥയിലിനിയും വെളിപ്പെടാത്തൊരുപാട് കാര്യങ്ങൾ അവന്റെ നാവിൻ തുമ്പിലുണ്ട് , അതറിയാൻ .., ഇനിയും നമ്മുക്ക് പിടിതരാതെ  മറഞ്ഞു നിൽക്കുന്ന ആ കൊലയാളി ആരെന്നറിയാൻ അവനെ, പീറ്ററിനെ കാണണം. ..!!

ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കനത്ത കാലടികളോടെ ഭദ്ര പീറ്ററിന്റ്റെ സെല്ലിനുനേരെ നടന്നു..

 അവളുടെ മനസ്സിലപ്പോൾ  ആ പെൺകുട്ടികളെ രഹസ്യ അറയിൽ കണ്ട നിമിഷംതെളിഞ്ഞുവന്നതും മനസ്സിൽ പീറ്ററിനോടുളള  ദേഷ്യം ആളികത്തി....!!


ഭദ്ര Ips--18

 തനിക്ക് ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന ഭാവത്തിരിക്കുന്ന പീറ്ററെ  വീണ്ടും, വീണ്ടും നോക്കിയതുംഎസ് ഐ ഗിരീഷിൽ ദേഷ്യം പതഞ്ഞു പൊന്തി...!!

അയാൾ ദേഷ്യം നിയന്ത്രിക്കാൻ എന്നവണ്ണം കൈകൾ കൂട്ടി തിരുമ്മി.....

ഭദ്രാ മാഡം വരുന്നതുവരെ ആരും  പീറ്ററിനെ  ഉപദ്രവിക്കരുതെന്ന ഓർഡർ സിഐ രാജീവ് നൽകിയതുമുതൽ, ദേഷ്യം നിയന്തിച്ചവനു കാവലിരിക്കുകയാണ് എസ് ഐ ഗിരീഷ്. ..,,

മാധ്യമപടകളും  ടിവിക്കാരും പീറ്ററെ കാണാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും  ഗിരീഷിന്റെ ആജ്ഞയെ മറികടക്കാൻ അവർക്ക് സാധിച്ചിരുന്നില്ല..!!

പോലീസുകാർ, പെൺകുട്ടികളെ കണ്ടെത്തിയ വിവരം  പീറ്റർ അറിയരുതെന്ന കർശന നിയന്ത്രണം ഉണ്ട്,അല്ലെങ്കിൽ അതു ചോദിച്ചിവനു രണ്ടെണ്ണം കൂടുതൽ കൊടുക്കാമായിരുന്നു. ...,,

ഗിരീഷ് ചിന്തിച്ചുകൊണ്ട്  പീറ്ററെ നോക്കിയപ്പോൾ ഒരു പരിഹാസ ചിരിയായിരുന്നു പീറ്ററിന്റ്റെ മുഖത്ത് നിറയെ...,, 

"സാറെ.., സാറിനു വേണമെങ്കിലെന്നെ തല്ലിക്കോ..,, വെറുതെ ബി പി കൂട്ടാതെ...."

അവൻ പരിഹാസത്തോടെ പറഞ്ഞതും ഗിരീഷവനിട്ടൊന്ന് പൊട്ടിച്ചു. ..!!

"നീ ചോദിച്ച സ്ഥിതിക്ക് തരാതെ എങ്ങനെയാടാ... "കൈ കുടഞ്ഞുകൊണ്ട് ഗിരീഷ്  പറഞ്ഞു.

 അപ്രതീക്ഷിത അടിയിൽ പതറിയ പീറ്റർ ഗിരിഷിനെ  നോക്കി ...,,,

"നീയെന്താടാ കരുതിയത്, ഞങ്ങളൊന്നും നിന്നെ തല്ലില്ലാന്നോ...?
എങ്കിൽ നിനക്ക് തെറ്റിയെടാ പീറ്ററേ..,നിന്നെ ഞങ്ങൾ മാറ്റിവെച്ചേക്കുവാണ്  ഭദ്രാ മാഡത്തിനു വേണ്ടി...,, 

മനസ്സിലായില്ല അല്ലേ ...? വരുന്നുണ്ട്  നിന്നെ  കാണാൻ ഭദ്രാ മാഡം..!!

ഗിരീഷ് പറഞ്ഞതും പീറ്ററിന്റ്റെ മുഖത്തെ പുച്ഛ ഭാവം തിരിച്ചു വന്നു. ..

"ഗിരീഷ് സാറെന്താ എന്നെ പേടിപ്പിക്കുകയാണോ ഭദ്രാ മാഡമെന്ന് പറഞ്ഞ്. ..,,

അവൻ കൂസലില്ലാതെ ചോദിച്ചു. ..

"പേടിക്കണമെടാ അവരെ...,,അവരൊരു പെണ്ണല്ലേ എന്നാണ് നിന്റ്റെ ചിന്തയെങ്കിൽ നിനക്ക് തെറ്റി പീറ്ററേ, രൂപത്തിൽ മാത്രമാണവർ സ്ത്രീ...!!

 "ദേഷ്യംവന്നാൽ തൊട്ടു മുമ്പിൽ നിൽക്കുന്ന ശത്രുവിന്റ്റെ മരണം ഉറപ്പാക്കിയേ അവർ മടങ്ങൂ....,അതുപോലെതന്നെ ഏറ്റെടുത്ത കേസുകൾ  ശത്രുക്കളെ ഇല്ലായ്മ ചെയ്തു വിജയത്തിലെത്തിച്ച റെക്കോർഡും അവരുടെ പേരിൽ തന്നെയാണ്. ..!!

ഗിരീഷ് പറഞ്ഞു നിർത്തിയതും പീറ്ററിലൊരു ഉൾഭയം ഉടലെടുത്തു. ..

 "നിന്നെ ഇവിടെ കൊണ്ടുവന്നതിനു ശേഷം പുറത്തു സംഭവിച്ചതെന്താല്ലാമാണെന്ന് നിനക്ക് ഊഹിക്കാൻ പോലും പറ്റില്ല പീറ്ററേ...,,

ഗിരീഷവനിലേക്ക് കൂടുതൽ  ഭയംനിറച്ചു കൊണ്ട് തുടർന്നതും  കനത്ത കാലടിശബ്ദം അവിടെ മുഴങ്ങി..
 
"ദാ.., വരുന്നുണ്ട് ഭദ്ര മാഡം നിന്നെ കാണാൻ.., ഗിരീഷ്  ക്രൂരമായ ചിരിയോടെ പറഞ്ഞതും തന്റ്റെ ശരീരത്തിലൊരു വിറയൽ പാഞ്ഞു കയറിയത്  പീറ്റർ ഞെട്ടലോടെ തിരിച്ചറിഞ്ഞു..,,

 ഭയത്തോടെ  സെല്ലിനു പുറത്തേക്ക് നോക്കിയ പീറ്റർ കണ്ടു ,മുഖം നിറയെ ചിരിയോടെ തന്നെ തന്നെ നോക്കുന്ന ഭദ്രാ ഐപിഎസിനെ...!!

"എന്താണ് ഗിരീഷേ ,ഇവിടെ ഒരു  രഹസ്യം പറച്ചിൽ..?

 ചോദിച്ചു കൊണ്ട് ഭദ്ര അകത്തേക്ക് കയറി. .

"ഏയ് ഒന്നുമില്ല മാഡം ,ഞാൻ പീറ്റർ ഡോക്ടറെ ഒന്ന് റെഡിയാക്കി എടുക്കുവായിരുന്നു  മാഡത്തെ നേരിടാൻ...,,,

 ഗിരീഷ് ചിരിയോടെ പറഞ്ഞതും ഭദ്രയുടെ മുഖത്തെ ചിരി മായുന്നത്  പീറ്റർ ഭയത്തോടെ കണ്ടു  നിന്നു. ..

"എന്താണ് പീറ്റർ തന്റെ മുഖം വല്ലാതെ നീരുവച്ചതുപോലെ..? 

"ഓ.. സോറി, തന്നെ ഇന്നലെ ഷാനവാസും ഗിരീഷും തല്ലിയതു ഞാൻ മറന്നുപോയി.. ..,,,

 പീറ്ററിനു ചുറ്റും നടന്നു കൊണ്ട് ഭദ്ര പറയുമ്പോൾ അവരുടെ നീക്കമെന്തിനെന്നറിയാതെ പീറ്റർ പരിഭ്രമിച്ചു...!!

പെട്ടന്നാണ് ഭദ്ര , ഇരിക്കുന്ന കസേരയോടെ പീറ്ററിനെ പുറക്കിൽ നിന്ന് ചവിട്ടിയത്.,,

അപ്രതീക്ഷിത  ചവിട്ടിൽ പീറ്റർ കസേരയോടെ മുഖമടിച്ച് നിലത്തേക്ക് വീണു....!!

"അമ്മേ.....,,,അമർത്തിയ നിലവിളി അവനിൽ നിന്നുയരവേ, ഭദ്ര ഷൂസിട്ട കാലുകൊണ്ടവന്റ്റെ മുഖം കൂടുതൽ നിലത്തേക്ക് ചവിട്ടി അമർത്തി...!!

 പീറ്റർ  കൈകൾ നീട്ടി  ഭദ്രയുടെ കാലുകൾ പിടിക്കാൻ ശ്രമിച്ചതും  ഇടംകാലു കൊണ്ടവൾ അവന്റെ  കൈ ചവിട്ടി അരച്ചു...,,

ഒരു പുഴുവിനെപോലെ, പീറ്റർ അവളുടെ കാലുകൾക്കടിയിൽ കിടന്നു പിടയ്ക്കാൻ തുടങ്ങി. .

"നിന്നെ ഞാൻ ചവിട്ടി വീഴ്ത്തിയപ്പോൾ നീ കരഞ്ഞു വിളിച്ചത് ആരെയാടാ പീറ്ററെ...?

 "നിന്റ്റെ അമ്മയെ അല്ലേടാ...,ആ അമ്മയെ  യാതൊരു ദയയുമില്ലാതെ  മരണത്തിന്റ്റെ വക്കിലെത്തിച്ചതെന്തിനാടാ നീ..? 

ചോദിച്ചതും ഭദ്ര കാലുകൾ ഒന്നുകൂടി അമർത്തി...

 പീറ്റർ ശ്വാസം എടുക്കാൻ കഴിയാതെ പ്രാണനു വേണ്ടി  പിടയുന്നതു കണ്ട ഗിരീഷ് പേടിയോടെ ഭദ്രയെ നോക്കി. .,,

കോപംകൊണ്ടു ചുവന്ന മുഖവുമായ് നിൽക്കുന്ന ഭദ്രയെ കണ്ടതും ഇനിയെന്തു ചെയ്യണമെന്നറിയാതൊരവസ്ഥ ഗിരീഷിലുണ്ടായ്.... ,,
 ഭദ്രയെ തടയാൻ മാത്രം അധികാരം  തനിക്കില്ലന്നവൻ ചിന്തിച്ച സമയത്ത്,  പെട്ടന്നവിടേക്ക്  ഡിജിപി ദേവദാസും, ഷാനവാസും കടന്നു വന്നു ..,,

കൺമുന്നിലെ ദൃശ്യം കണ്ടവരൊന്ന് ഞെട്ടി. ..!!

"ഭദ്രാ.....,,, സ്റ്റോപിറ്റ്...!!

പറഞ്ഞു കൊണ്ട്  ദേവദാസ് അവളെ പിടിച്ചു മാറ്റാൻ നോക്കിയെങ്കിലും അവൾ കൂടുതൽ ശക്തിയോടെ കാലുകൾ അമർത്തി. ...!!

"ഭദ്രാ..,,ഐ സേ യൂ സ്റ്റോപിറ്റ്....!!

ദേവദാസ്  ഉച്ചത്തിൽ പറഞ്ഞു കൊണ്ട് ഭദ്രയെ ബലമായി പിടിച്ചു മാറ്റിയതും  പീറ്റർ വേഗം അവിടെ നിന്ന്  തെന്നി മാറി  ചുമയ്ക്കാൻ തുടങ്ങി. ..

"വെള്ളം...,, വെള്ളം. ..
അവൻ ഗിരീഷിനെ നോക്കി  യാചിച്ചു...

ഷാനവാസ്  ഒരു കുപ്പി വെളളമവന്റ്റെ നേരെ നീട്ടിയതും അവനതു വാങ്ങി ആർത്തിയോടെ വായിലേക്ക് കമിഴ്ത്തി. ..

പ്ടേ. ..!!

വെള്ളം അവന്റെ  വായിലെത്തുന്നതിനു മുമ്പേ ഭദ്ര കാലുകൾ നീട്ടിയാ  കുപ്പി ദൂരേക്ക് തട്ടി തെറിപ്പിച്ചു. ..!!

"നിനക്ക് വെള്ളം വേണമല്ലേടാ നായെ. ...,,നിനക്ക് ദാഹിക്കുന്നുണ്ടല്ലേ...?
 ചോദിച്ചുകൊണ്ടവൾ അവനെ നിലത്തുനിന്ന് വലിച്ചുയർത്തി
 അവന് മുഖമടച്ചൊന്ന് പൊട്ടിച്ചു. ..!!

"ഭദ്രാ. ....,,,,

വീണ്ടും അവനെ തല്ലാൻ കൈ ഉയർത്തിയ ഭദ്രയുടെ കയ്യിൽ കയറി പിടിച്ചു കൊണ്ട്  കനത്ത ശബ്ദത്തിൽ ദേവദാസ് വിളിച്ചതും പീറ്ററിന്റ്റെ മേലുള്ള പിടിവിട്ട് ഭദ്ര ദേവദാസിനു നേരെ തിരിഞ്ഞു... ..!!

ആ സമയത്ത അവളുടെ മുഖഭാവം കണ്ട ദേവദാസിലൊരുൾകിടിലം ഉണ്ടായി ...!!

"എന്തിനാണ്  സാർ,  എന്നെ നിങ്ങൾ തടയുന്നത്..? ഞാനിവനു ദാഹിച്ച വെള്ളം കൊടുക്കാത്തതിനോ ..?

 "ആണോ...,,
ആണെങ്കിൽ കേട്ടോളൂ ശരിക്കും, സാറെന്നല്ല ആരുപറഞ്ഞാലും എന്റ്റെ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ ഇവൻ  പറയുന്നതുവരെ ഒരു തുള്ളി വെള്ളം ഞാനിവനു കൊടുക്കില്ല..!!

കൊടുക്കാൻ സമ്മതിക്കുകയും ഇല്ല. ..!!

"ഇവനും അറിയണം,വേദനയും ദാഹവും വിശപ്പുംഎല്ലാം..,,അറിയിക്കും ഞാനതിവനെ...!!

 "അടച്ചിട്ട മുറിയിൽ കൈകാലുകളൊന്നനക്കാൻ പോലും പറ്റാതെ, വിശപ്പും ദാഹവും സഹിച്ച് പ്രാണനെപ്പോൾ, എങ്ങനെ നഷ്ടപ്പെടും എന്നറിയാതെ, പകച്ചുനിന്ന ആ പെൺകുട്ടികളെ സാറ് കണ്ടില്ലല്ലോ അവിടെ വെച്ച്..,, ഞാൻ  കണ്ടതാണ്..., അതുകൊണ്ട്  ഈ കാര്യത്തിൽ തീരുമാനം എന്റ്റേതാണ്....,,  ഈ ഭദ്രാ ഐ പിഎസിന്റ്റെ....!!

"ഇതിന്റെ പേരിൽ, സാറിനെന്നെ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാം..,, പക്ഷേ ഇപ്പോൾ ഇവിടെ ഞാനും എന്റെ തീരുമാനങ്ങളും ആണ്  ശരി,അതേ നടക്കുകയും ഉള്ളു.,, 

പറഞ്ഞതും ഭദ്ര നിലത്തൂടെ ഒഴുകിപരന്ന വെള്ളം, നാവുനീട്ടി കുടിയ്ക്കാൻ ശ്രമിക്കുന്ന പീറ്ററിനെ വലിച്ചുയർത്തി മറുഭാഗത്തേക്ക്  ഊക്കോടെ തളളിയിട്ടു...!!

"കുടിക്കില്ല പീറ്ററേ നീ വെള്ളം, നനയില്ല നിന്റ്റെ തൊണ്ട.....!

 ഭദ്രയുടെ വാക്കുകൾ കേട്ടൊരു നിമിഷം ദേവദാസ് അവളുടെ  മുഖത്തേക്കു തന്നെ നോക്കി നിന്നു. ..,,

അവൾ പറഞ്ഞതൊരു ഉറച്ച തീരുമാനം ആണെന്ന് മനസ്സിലായതും അയാൾ  ഒന്നു പറയാതെ അവി ടെ നിന്ന് പിൻതിരിഞ്ഞുപോവുന്നത് പീറ്റർ ഭയത്തോടെ  കണ്ടു...!!

ഭദ്രയുടെ മുഖത്തൊരു ക്രൂരമായ ചിരിവിടരുന്നതു കണ്ടതും  പീറ്റർ ഞെട്ടലോടെ മനസ്സിലാക്കി, തന്റ്റെ അവസാനം അതിനിടെ വെച്ച്  ഭദ്രയുടെ കൈകൾ കൊണ്ടാണെന്ന്..!!

"ഷാനവാസ്..,,,  ഭദ്ര വിളിച്ചതും ഷാനവാസ് ഞെട്ടി.

  ഡിജിപിയുടെ മുഖത്ത് നോക്കി ഇത്രയും പരുഷമായവൾ സംസാരിക്കുന്നത് കേട്ടവനും ഗിരീഷും പകച്ചു പോയിരുന്നു. ..!!

"ഷാനവാസ് , ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിക്കോ ഇവനോട്..,, 

"ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരാനിവൻ താമസിച്ചാൽ പിന്നെ രണ്ടാമതൊരു ചോദ്യം ഇവനോട് ആരും ചോദിക്കേണ്ടി വരില്ല..., കൊല്ലും ഞാനിവനെ ആ നിമിഷം ഈ സെല്ലിൽ വെച്ച് തന്നെ. .!!

"ഇവനെപോലൊരുത്തന്റ്റെ മരണം ആത്മഹത്യ ആക്കിതീർത്താൽ ചോദിക്കാനൊരു പട്ടിയും വരില്ല..!! 
പറഞ്ഞു കൊണ്ട് ഭദ്ര  ജീൻസിന്റ്റെ പുറകിൽ നിന്ന്  റിവോൾവർ എടുത്ത് കയ്യിൽ പിടിക്കവേ പീറ്ററിനൊപ്പം തന്നെ  ഷാനവാസിലും ഗിരീഷിലും ഒരു വിറയലുണ്ടായി, കാരണം ഭദ്രയുടെ മുഖഭാവം കണ്ടാൽ അവളത് ചെയ്തിരിക്കും എന്ന് ഉറപ്പായിരുന്നു..!!

"ആ...,പീറ്ററേ പറയാൻ മറന്നു, ഞങ്ങൾ നേരത്തെ സംസാരിച്ചത് നീ ശ്രദ്ധിച്ചിട്ടുണ്ടാവില്ല, നിന്റ്റെ തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ അടിയിൽ  പുറം ലോകം കാണാതെ നീ ഉണ്ടാകിയെടുത്ത ആ രഹസ്യ അറ  ഞങ്ങൾ  കണ്ടു പിടിച്ചു .., ആ പെൺകുട്ടികളെയും രക്ഷിച്ചു..!!

ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ പീറ്റർ അവളെ തന്നെ നോക്കി. ..!!

"അവരെ അവിടെ  കണ്ടപ്പോൾ മുതൽ  നിന്നോടെനിക്ക് തോന്നിയ പക ഞാനിപ്പോൾ തീർത്താൽ ,നീ തീർന്നു പീറ്ററേ... പക്ഷേ..,

അവളൊന്ന് നിർത്തിയവനെ നോക്കി. ..

"എനിക്ക് കുറച്ചു കാര്യങ്ങൾ അറിയാനുണ്ട്  നിന്നിൽ നിന്ന്.., അതുകഴിഞ്ഞ് ഞാൻ തീരുമാനിക്കും എന്തു വേണമെന്ന്..,,

 "നിന്റ്റെ തന്ത ജോസപ്പനു ബോധം വീണപ്പോൾ അയാൾ പറഞ്ഞു തന്നു ആ പെൺകുട്ടികളിൽ നിങ്ങൾ നടത്തിയ പരീക്ഷണമരുന്നുകളുടെ വിവരങ്ങൾ, ഇനിയെനിക്കറിയേണ്ടത് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നിങ്ങൾ എത്തിയതിനെ കുറിച്ചാണ്...,, 

ആരുടെ തലയിലാണ് ഇത്രയും നീചമായൊരാശയം ആദ്യം ഉടലെടുത്തത്  പറ...?
 ചോദിച്ചുകൊണ്ട് ഭദ്ര അവനെ തറപ്പിച്ചു നോക്കി. ..

"പീറ്റർ ഒരു ചോദ്യം ഒരിക്കൽ മാത്രം.., രണ്ടാമതൊരു ചോദ്യമില്ല...!!

 പറഞ്ഞു കൊണ്ട് ഭദ്ര റിവോൾവർ  കയ്യിലിട്ടു കറക്കി...,,

"മാഡം , അത് അങ്ങനെ ഒരാശയം ആദ്യം തോന്നിയത് ലീനയ്ക്കാണ്..,, പേടിയോടെ പീറ്റർ പറഞ്ഞു. .

" ഓകെ  ബാക്കി മുഴുവൻ നിർത്താതെ പറ...,,
അവൾ പറഞ്ഞു 

"ഞങ്ങൾക്ക് കുട്ടികൾ ഉണ്ടാവാതിരുന്നപ്പോൾ നടത്തി നോക്കിയ പരിശോധനയിലാണ് ലീനയുടെ ഗർഭപാത്രത്തിനൊരു കുഞ്ഞിനെ ഉൾക്കൊള്ളാൻ മാത്രം ശക്തിയോ, വികാസമോ ഇല്ല എന്ന് ആദ്യം മനസ്സിലായത്...,
അതിനുവേണ്ടി ട്രീറ്റുമെന്റ്റുകൾ ഞങ്ങൾ തന്നെ നടത്തി..,,,

"ഓ...നിങ്ങൾ രണ്ടാളും ഗൈനക്കോളജി സ്പെഷ്യലിസ്റ്റുകളാണല്ലോ. .,,,
ഭദ്ര  പകയോടെ അവനെ നോക്കി.. 

"അങ്ങനെ നടത്തിയ ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിലെപ്പോഴോ ലീനയിൽ ഇത്തരം ഒരു ചിന്താഗതി കടന്നു വന്നു..,, 

"എത്തരം ചിന്താഗതി..?
 ഷാനവാസ് ഇടയ്ക്ക് ചോദിച്ചു. .

"ഗർഭപാത്രം കൂടുതൽ വികസിപ്പിക്കാൻ സാധിച്ചാൽ അതിലൂടെ കൂടുതൽ  കുട്ടികൾക്ക്  ജന്മം നൽകാൻ സാധിക്കുമല്ലോന്ന്. ..,,

"അതിനു ഗർഭപാത്രമൊരുപാടൊന്നും  വികസിപ്പിക്കേണ്ടതില്ല പീറ്റർ , കാരണം നമ്മുടെ നാട്ടിൽ തന്നെ   സാധാരണ സ്ത്രീകൾ ഇപ്പോൾ മൂന്നും നാലും, അപൂർവ്വമായി അതിലധികവും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാറുണ്ട്..,,
 ഇവിടെ പക്ഷേ അതല്ലായിരുന്നു നിങ്ങളുടെ ലക്ഷ്യം..!!

"നിങ്ങൾ നടത്തിയത് വെറും ഒരു കുഞ്ഞിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ അല്ല...,,, ജീനുകളിൽ പരീക്ഷണങ്ങൾ നടത്തി പുതിയ എന്തോ ഒന്ന് കണ്ടെത്താനല്ലേടാ നിങ്ങളാ കുട്ടികളെ കൊലയ്ക്ക് കൊടുത്ത് പരീക്ഷണങ്ങൾ നടത്തിയത്...!!

ചോദിച്ചു കൊണ്ട്  ഭദ്ര  പീറ്ററിനു നേരെ റിവോൾവർ ചൂണ്ടിയതും വിറച്ചു പോയി എല്ലാവരും. ...!!

കാരണം  സത്യങ്ങൾ എല്ലാം തിരിച്ചറിഞ്ഞവളെ പോലെ ഭദ്രയുടെ മുഖം  വലിഞ്ഞു മുറുകിയിരുന്നു..,,,

ഏതുനിമിഷവും അവളാ തോക്കിൽ നിന്ന് വെടിയുതിർക്കും എന്ന്  കണ്ടതും പീറ്റർ  ഭയത്തോടെ നിലത്തേക്ക്  വീണ് ഭദ്രയുടെ കാലിൽ  കെട്ടി പിടിച്ചു.......!!


ഭദ്ര lps--19
¤¤¤¤¤¤¤

തന്റെ കാലിൽ ഇരുകൈകളും ചേർത്ത് പിടിച്ച് യാചനയോടെ കിടക്കുന്ന പീറ്ററിനെ നോക്കിയപ്പോഴും ഭദ്രയിൽ നിറഞ്ഞു നിന്നതവനെ കൊല്ലാനുളള കലിയായിരുന്നു.

"ഷാനവാസ് , പിടിച്ചു മാറ്റൂ ഇവനെ..,, ഇല്ലെങ്കിൽ ഇപ്പോൾ തീരും ഇവനിവിടെ. . !!

ഷാനവാസിനോട് ഭദ്ര പറഞ്ഞതും പീറ്റർ വേഗം എഴുന്നേറ്റു

"മാഡം, പൊറുക്കണം എന്നോട് ...,ഞാൻ എല്ലാം പറയാം..."

 യാചനയോടെ പീറ്റർ ഭദ്രയ്ക്ക് മുമ്പിൽ കൈകൾ കൂപ്പുമ്പോൾ ഗിരീഷും, ഷാനവാസും കണ്ടറിയുകയായിരുന്നു ,നീതി നടപ്പാക്കാൻ ഒരു നീതിപാലകൻ തുനിഞ്ഞിറങ്ങിയാൽ, അതൊരാണായാലും പെണ്ണായാലും സ്വന്തം ജീവനിൽ കൊതിയുളള ശത്രുക്കൾ, ഭയന്നുവിറയ്ക്കും...,ഇപ്പോൾ പീറ്റർ ഭയന്ന് വിറക്കുന്നതുപോലെ.... !!

"പറ പീറ്ററേ, വെറുതെ  സമയം മെനക്കെടുത്താതെ. ..,,
നിങ്ങൾ ഇങ്ങനെ ഒരു പരീക്ഷണത്തിലേക്ക്  എങ്ങനെ എത്തിപ്പെട്ടു എന്നതുമുതൽ എല്ലാം പറ. ...,,,

ഭദ്ര ആവശ്യപ്പെട്ടതും പീറ്റർ പറഞ്ഞു തുടങ്ങി ,തേക്കിൻ തോട്ടംക്കാരെങ്ങനെ ഇത്തരമൊരു പരീക്ഷണത്തിൽ എത്തിയെന്ന്...,, അതിനുവേണ്ടി അവർ കുരുതി കഴിച്ചതാരൊക്കെയാണെന്ന്...,,,എങ്ങനെയൊക്കെ ആണെന്ന്...!! 

&&&&&&&&&&&&

ഡിജിപി ദേവദാസിന്റ്റെ മുറിയിൽ അദ്ദേഹത്തെയും കാത്തിരിക്കുമ്പോൾ  ഭദ്ര ആകെ അസ്വസ്തയായിരുന്നു .

"താൻ കുറെ നേരമായോടോ കാത്തിരിക്കാൻ തുടങ്ങിയിട്ട്..? 

മുറിയിലേക്ക് കടന്നു വന്ന ദേവദാസ് ചോദിച്ചതും ഭദ്ര പെട്ടെന്ന് എഴുന്നേറ്റു നിന്നു...,
 അവൾക്കയാളുടെ മുഖത്ത് നോക്കാൻ ധൈര്യമില്ലാത്തതുപോലെ കണ്ണുകൾ അങ്ങിങ്ങ് പതറി സഞ്ചരിച്ചു. ..,,

"ഭദ്രാ...,,, ദേവദാസ് വിളിച്ചതും അവളയാളുടെ മുഖത്തേക്ക് നോക്കി, ഇപ്പോൾ അവളുടെ  കണ്ണുകൾ നിറഞ്ഞിരുന്നു. .., 

"സോറി  സാർ...,,
 പറഞ്ഞതും ഭദ്രയുടെ കണ്ണുകൾ തുളുമ്പി. ..,,

"ഭദ്രാ. ..,,,മോളെ എന്തായിത്...?
 
"കേരള പോലീസിലെ ചുണക്കുട്ടിയായ ഭദ്രാ ഐപിഎസ് കരയുകയോ..? കഷ്ടം. ..!!

ചിരിയോടെ പറഞ്ഞു കൊണ്ട് ദേവദാസ് ഭദ്രയുടെ ചുമലിൽ പിടിച്ചവളെ തന്നോട് ചേർത്ത് നിർത്തി. ..

"സാർ ഞാൻ സാറിനോടങ്ങനെ പെരുമാറാനോ, സംസാരിക്കാനോ പാടില്ലായിരുന്നു..,
പക്ഷേ, അപ്പോൾ എനിക്കെന്നെ തന്നെ നഷ്ടപ്പെടുന്നതുപോലെ തോന്നി.., പീറ്റർ എന്ന ചെകുത്താനെ കാണുന്ന സമയത്തെല്ലാം എന്റെ മനസ്സിൽ ആ പെൺകുട്ടികളുടെ മുഖവും അവരുടെ അവസ്ഥയും കടന്നു വരും...അങ്ങനെ പറ്റിയതാണ് സാർ...,,,,

"ഇറ്റ്സോകെ ഭദ്രാ....,താനെന്നോട് കയർത്തപ്പോൾ തന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു ..,അവിടെ നീയാണ് ശരിയെന്ന്...

 "ചിലനേരത്ത് നമ്മൾ എല്ലാം വെറും മനുഷ്യർ മാത്രമായി തീരാറില്ലേ. .. ?

"എന്തായാലും താൻ അവിടെ വെച്ച് എന്നോട് അത്തരത്തിൽ ശബ്ദമുയർത്തി സംസാരിച്ചുകൊണ്ട് ഫലമുണ്ടായല്ലോ,മേലുദ്യോഗസ്ഥനെവരെ അനുസരിക്കാത്ത ഭദ്ര ഐപിഎസ് തന്നെ കൊല്ലാനും മടിക്കില്ല എന്ന പീറ്ററിന്റ്റെ ഭയമാണ് അവനെകൊണ്ട് സത്യങ്ങൾ മുഴുവൻ പറയിച്ചത്...!!

ദേവദാസ് പറഞ്ഞപ്പോൾ ഭദ്ര അയാളുടെ മുഖത്തേക്ക് നോക്കി നിന്നു..

" ഹാ ,താനൊന്ന് ഉഷാറാവടോ...,,

ദേവദാസ് ചിരിയോടെ പറഞ്ഞിട്ടും ഭദ്രയിൽ പിന്നെയും അപരാധബോധം നിഴലിച്ചു നിന്നു.. 

"ഭദ്രേ...,സർവ്വീസിൽ കയറി കഴിഞ്ഞൊരു നാളിൽ ആദ്യമായി, ഞാനും നീയും കണ്ടപ്പോൾ തെറ്റിനെതിരെ ധൈര്യത്തോടെ പൊരുത്താനിറങ്ങിയാൽ സാറെന്നും എന്റ്റെ കൂടെയുണ്ടാവുമോ എന്റ്റെ അച്ഛന്റെ സ്ഥാനത്തെന്ന് നീയെന്നോട് ചോദിച്ചത് നിനക്ക് ഓർമ്മ ഉണ്ടോ..? 

ദേവദാസ് ചോദിച്ചപ്പോൾ ഭദ്ര തലയിളക്കി ..

"എങ്കിൽ അന്ന് ആ നിമിഷംമുതൽ ഞാൻ നിന്നെ കണ്ടിരിക്കുന്നതെന്റ്റെ മകളായിട്ടു തന്നെയാണ്..,, അതുകൊണ്ട് അപ്പോഴത്തെ ആ സംസാരവും ഞാൻ എടുത്തിരിക്കുന്നത് ഒരു മകൾക്ക് അച്ഛനോടുളള സ്വാതന്ത്ര്യം ആയിട്ടുമാത്രമാണ്  മനസ്സിലായോ...?
 അതുപറഞ്ഞപ്പോൾ ദേവദാസിന്റ്റെ ശബ്ദവും ഇടറിയിരുന്നു...! !

" ഓകെ  സാർ,, താങ്ക്യൂ. ."

ഭദ്ര ചിരിയോടെ അദ്ദേഹത്തെ നോക്കി. ..

"എങ്കിൽ ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം...,,ഇപ്പോൾ നമ്മൾ  ആ പെൺകുട്ടികളുടെ കേസിന്റെ അവസാന ഭാഗത്താണ്.., അല്ലേ ഭദ്രാ. .?

"അതെ സാർ...,,

"എങ്കിൽ താൻ റെഡിയായ്ക്കോളൂ ,കൃത്യം    പത്ത് മണിക്കാണ്  മിനിസ്റ്റേർസ് കോൺഫ്രൻസ്..,, താനേറ്റെടുത്തിരിക്കുന്ന ഈ ഒരു കേസ് ഇപ്പോൾ നമ്മുടെ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരിക്കുന്ന ഒന്നാണ്. .,,

"അറിയാം സാർ..,,

എങ്കിൽ  കരുതിയിരിക്കുക,
 അറിയാലോ  അവിടെ ധാരാളം ചോദ്യങ്ങൾ തനിക്ക് നേരെ ഉണ്ടാവും, കുറ്റപ്പെടുത്തലുകൾ ഉണ്ടാവാം.., എവിടെയും ക്ഷമ കൈവിടരുത് കാരണം , ഭരിക്കുന്നവനധികാരം കാണിക്കാൻ മാത്രമുള്ള ഒരു  ശിലയായ് ചിലപ്പോൾ നമ്മൾ മാറേണ്ടതുണ്ട്..,, മനസ്സിലായോ...?

"യെസ്  സാർ..,,

"ദെൻ  ഗെറ്റ്  റെഡി. ..,,,

ദേവദാസ്  പറഞ്ഞു നിർത്തുപ്പോൾ ഭദ്ര തയ്യാറെടുക്കുകയായിരുന്നു , മന്ത്രിസഭായോഗത്തെ നേരിടാൻ..!! 

&&&&&&&&&&&&

ചുറ്റും നിരന്നിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വകുപ്പ് തല മേധാവിമാർക്കും ഒപ്പം  ഇരിക്കുമ്പോൾ ഭദ്ര തിരിച്ചറിയുന്നുണ്ടായിരുന്നു , തനിക്ക് നേരെ ചോദ്യങ്ങളുടെ  ശരവർഷമൊരുങ്ങുന്നത്. ..,,

അവൾ മുഖമുയർത്തി തനിക്ക് മുമ്പിലായ്    ദൂരെ മാറിയിരിക്കുന്ന ഷാനവാസിനെയും ഗിരീഷിനെയും നോക്കി , അവരുടെ മുഖത്തും ടെൻഷൻ പ്രകടമായിരുന്നു,

മുഖ്യമന്ത്രി കൂടി   കോൺഫറൻസ് ഹാളിലേയ്ക്ക്   എത്തിചേർന്നതും അവർ മീറ്റീംഗ് ആരംഭിച്ചു. .

" ദേവദാസ്, ആരംഭിച്ചോളൂ,," 

 മുഖ്യമന്ത്രി  അനുവാദം നൽകിയതും  ദേവദാസ് ഇതുവരെയുള്ള കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ...,,

"ദേവദാസ് സാറെ, അപ്പോൾ  ഇത്രയും വലിയ ഒരു പരീക്ഷണം നടത്തിയത്  ജോസപ്പനും, മകനും, മരുമകളും മാത്രമാണെന്നാണോ നിങ്ങളുടെ കണ്ടെത്തൽ. ..?

 "അതുവിശ്വസിക്കാൻ പ്രയാസം ആണല്ലോ ദേവദാസേ..., കാരണം ഈ കേസ് കാരണം ഭരണം തന്നെ താഴെ പോവുന്നൊരവസ്ഥയിൽ നിൽക്കുമ്പോൾ, ലോകത്തെ ആകെ ഞെട്ടിച്ച ഒരു പരീക്ഷണം നടത്തിയത് ഇവിടെ കേരളത്തിലെ ,ഓണം കേറാമൂലയിലെ ഒരു  നരുന്ത് ഡോക്ടറും കുടുംബവും ആണെന്നു പറഞ്ഞാൽ ആരാടോ അത് വിശ്വസിക്കുക...?

പറയുന്നതിലൊരു ലോജിക് വേണ്ടേടോ ...?

   റവന്യൂ  മന്ത്രി സജി തോമസ്  പരിഹാസരൂപേണ ചോദിച്ചതും  ഹാളിലൊരു  ചിരി മുഴങ്ങി. ..

"ദേവദാസ് സാർ പറഞ്ഞത് സത്യം തന്നെയാണ് സാർ...,,"

ഭദ്ര പറഞ്ഞതും ഹാളിലാകെ നിശബ്ദത നിറഞ്ഞു. ..,,

"അങ്ങനെ ഉറപ്പ് പറയാൻ ഭദ്രയ്ക്കെങ്ങനെ കഴിയും ..?

 സജിതോമസ് പരിഹാസചിരിയോടെ ചോദിച്ചതും ഭദ്രയുടെ മുഖത്തും തെളിഞ്ഞു ഒരു ചിരി...,,

 ആത്മവിശ്വാസം ഉള്ള , ജീവൻ പോയാലും സത്യത്തെ മുറുകെ പിടിക്കുന്ന ഒരാൾക്ക് മാത്രം സാധിക്കുന്നൊരു ചിരി ...,,,

 "അങ്ങനെ ഒരുറപ്പ് പറയാൻ എനിക്കും, എന്റെ സഹപ്രവർത്തകർക്കും മാത്രമേ കഴിയുകയുള്ളു സാർ ..,,കാരണം ഞങ്ങളാണീ കേസ് അന്വേഷിച്ചത്...,,
 ഷാനവാസിനെയും ഗിരീഷിനെയും നോക്കി അഭിമാനത്തോടേ ഭദ്രയത് പറഞ്ഞപ്പോൾ സജി തോമസ് നിശബ്ദനായ്. .

"ഭദ്രാ...,പറയൂ  ആദ്യം മുതലുള്ള  ഈ കേസിന്റെ കാര്യങ്ങൾ. ...!!

മുഖ്യമന്ത്രി  ആവശ്യപ്പെട്ടതും ഭദ്ര തുടർന്നു...

"സാർ , ജേക്കബച്ചൻ നടത്തിവന്നിരുന്ന അനാഥാലയത്തിലെ പതിനൊന്ന് പെൺ കുട്ടികളെ തേക്കിൻ തോട്ടത്തിലെ ലീന ഡോക്ടറുടെ സഹായത്തോടെ യുഎസിലുളള അവരുടെ തന്നെ ആശുപത്രിയിലേയ്ക്ക് ജോലിക്ക് അയച്ചുവെങ്കിലും, പിന്നീട്  പതിനൊന്ന് പേരിൽ നാലുപെൺകുട്ടികൾ  നാട്ടിൽ തിരിച്ചെത്തുകയും പല വിധത്തിൽ മരിക്കുകയും ചെയ്തു...,,,

"പലവിധത്തിലെന്ന് പറഞ്ഞാൽ...?

 സജി തോമസ്  ചോദിച്ചു

"പലവിധത്തിലെന്നു പറഞ്ഞാൽ  രണ്ടു പെൺകുട്ടികൾ പനി മൂർച്ഛിച്ചതിനെ തുടർന്നും, മറ്റു രണ്ടുപേർ  ഒരു  ജീപ്പ് ആക്സിഡണ്റ്റിലും മരിച്ചു..., 

"ജീപ്പ് ആക്സിഡണ്റ്റ് എന്നു പറഞ്ഞാൽ നിയന്ത്രണം വിട്ട ജീപ്പ് ഇവരുടെ  ദേഹത്ത് വന്നിടിക്കുകയായിരുന്നു  ...,ആ ഡ്രൈവർ അപ്പോൾ തന്നെ പോലീസിൽ കീഴടങ്ങുകയും പിന്നീട് ജാമ്യത്തിൽ പോവുകയും ചെയ്തു...!!

ഭദ്ര തുടർന്നതും ഹാളിൽ നിശബ്ദത നിറഞ്ഞു നിന്നു. .

"ആ കുട്ടികളുടെ മരണം കഴിഞ്ഞു പിന്നെയും  കുറച്ചു  കഴിഞ്ഞാണ്  ജേക്കബ് അച്ചൻ എനിക്ക് അരികിലെത്തുന്നത്,  അനാഥാലയത്തിലെ  ബാക്കികു ട്ടികൾക്ക് എന്തോ അപകടംസംഭവിച്ചിട്ടുണ്ട് അവരെ പറ്റി അന്വേഷിക്കണമെന്ന് പറഞ്ഞു കൊണ്ട്. ..!!

"അന്ന് അച്ചൻ എനിക്ക് തന്ന പരാതിയുടെ അടിസ്ഥാനത്തിൽ, ദേവദാസ് സാറിന്റ്റെ നിർദ്ദേശപ്രകാരം ഞാൻ അന്വേഷണം തുടങ്ങി സിഐ രാജീവിനെയും കൂടെ കൂട്ടി ...,,

ജേക്കബ് അച്ചൻ പറഞ്ഞതു നൂറു ശതമാനം ശരിതന്നെയായിരുന്നു ..,,

" പതിനൊന്ന് പേരിൽ നാലുപേർ മരിച്ചുവെങ്കിലും ബാക്കിയുള്ള ഏഴുപെൺകുട്ടികളെ കാണാനില്ല..!!
 "യുഎസിലെവിടെയും ഇവരില്ല , അപ്പോഴാണ് ഇവർ തിരികെ നാട്ടിലേക്ക് വന്നു വെന്ന് ഞങ്ങൾക്ക് വിവരം കിട്ടുന്നത് പക്ഷേ, ഇവിടെ എയർപോർട്ടിൽ വന്നിറങ്ങിയ ആ ഏഴുപേർ പിന്നീട് എവിടെ പോയെന്ന് ഒരു വിവരവുമില്ല..,, 

"അതന്വേഷിച്ചാണ് ഞാൻ തെന്മലയിലെത്തിയത്, പക്ഷേ ഞാനവിടെ ചെന്നപ്പോൾ എനിക്ക് പരാതി തന്ന ജേക്കബ് അച്ചനെ കാണാനില്ലായിരുന്നു..,, അതുപോലെ അച്ചൻ പ്രതിപട്ടികയിൽ പറഞ്ഞ ലീന ഡോക്ടറെയും..,,

"തുടർന്നുള്ള അന്വേഷണത്തിലാണ് ജേക്കബ് അച്ചന്റ്റെയും  മൂന്ന് പെൺകുട്ടികളുടെയും, പിന്നെ ശവകുഴി തൊമ്മി എന്ന ആളുടെയും ശവശരീരങ്ങൾഞങ്ങൾക്ക് കിട്ടുന്നത്...!!

അവിടെ നിന്ന് കണ്ടെടുത്ത ആ പെൺകുട്ടികളുടെ  ശവശരീരത്തിന്റ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഞങ്ങളെ കൊണ്ടെത്തിച്ചത് ഞെട്ടിക്കുന്ന  ഒരു പരീക്ഷണങ്ങളുടെ ഇരയായിരുന്നു അവരെന്നതിലേക്കായിരുന്നു ...,,

ഭദ്ര ഒന്ന്  നിർത്തിയപ്പോൾ എല്ലാവരും അവളെതന്നെ നോക്കി  ഇരിക്കുകയായിരുന്നു, കേൾക്കുന്നതൊരു കെട്ടുക്കഥയാണോയെന്ന ഭാവത്തിൽ...!!

"ഭദ്ര ഒരു സംശയം ," ഡിഐജി   രഘു നന്ദൻ  ഭദ്രയ്ക്ക് നേരെ തിരിഞ്ഞു.. 
"ആദ്യംനാട്ടിലേക്ക് വന്ന ആ നാലു പെൺകുട്ടികളെയും ഇത്തരത്തിൽ ഇവർ  പരീക്ഷണവസ്തുവാക്കിയിരുന്നോ..?

"ഷുവർ സാർ..,,,ഭദ്ര തുടർന്നു
 
"ഇത്തരമൊരു പരീക്ഷണം ഇവർ  തുടങ്ങിയതിപ്പോൾ മുതലല്ലായിരുന്നു സാർ...,,,,

"പിന്നെ...,,,
 ആകാംക്ഷയോടെ  എല്ലാവരും ചോദിച്ചു 

"ജോസപ്പൻ ഡോക്ടറും, സുഹൃത്തായ  സാമുവൽ ഡോക്ടറും,  അതായത് കൊല്ലപ്പെട്ട ലീനയുടെ ഫാദർ , ഇവർ രണ്ടു പേരും ഏറെ കാലമായി ഇത്തരമൊരു ചിന്തയുമായ് നടക്കുന്നവരായിരുന്നു. ..അവരുടേതായൊരു കണ്ടു പിടുത്തം അവരുടെ ലക്ഷ്യവും സ്വപ്നവും ആയിരുന്നു. ..,,

" ആയിടയ്ക്കാണ് പീറ്ററും  ലീനയും വിവാഹിതരാവുന്നതും, തന്തമാരുടെ ചിന്തകളോടുംആഗ്രഹങ്ങളോടും, പരീക്ഷണങ്ങളോടും സഹകരിക്കുന്നതും. ..!!

"യുഎസിലിതുപോലെ ധാരാളം പരീക്ഷണങ്ങൾ നിയമാനുസൃതമായ് നടക്കുന്നുണ്ട്.., എന്നാലിവർ ചെയ്തത് നിയമ നിരോധിതമായ പരീക്ഷണങ്ങൾ ആയിരുന്നു. .,, പലരിൽ നിന്നും ശേഖരിച്ച വ്യത്യസ്ത ജീനുകളടങ്ങിയ അണ്ഡത്തെയും ബീജത്തെയും സങ്കലനം നടത്തിയൊരു അത്ഭുത ശിശുവിനെ സൃഷ്ടിക്കാനായിരുന്നു ഇവരുടെ ലക്ഷ്യം. ..!!

"അത്ഭുത ശിശുവോ..?

 അതെന്തു ശിശു..?

സജി തോമസ് ചോദിച്ചു ...

"അത്ഭുത ശിശു എന്നു വെച്ചാൽ   പത്തുമാസമൊരു സ്ത്രീയുടെഗർഭപാത്രത്തിൽ വളരാതെ, അഞ്ചോ ആറോ മാസങ്ങൾ കൊണ്ടു തന്നെ  പൂർണ വളർച്ചയെത്തുന്ന ശിശുവെന്നാണ് സാർ..."

ഭദ്ര പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവിടെ കൂടിയിരുന്നവരെല്ലാം  മുഖത്തോടു മുഖം നോക്കി 

"പറഞ്ഞത് സത്യം തന്നെയാണ് സാർ, അത്തരം പരീക്ഷണങ്ങൾ ഇവർ പശുക്കളിൽ നടത്തി വിജയംകൈവരിച്ചിരുന്നു....അതിനു ശേഷമാണ് പെൺകുട്ടികളിൽ നടത്തി നോക്കിയത്..,, എന്നാൽ ഇവരുടെ പ്രതീക്ഷകൾക്ക് വിപരീതമായി  ആദ്യത്തെ ആ നാലു പെൺകുട്ടികളിൽ പരീക്ഷണം പരാജയപ്പെടുകയും അവരെ നാട്ടിലേക്ക് മടക്കി അയക്കുകയും ചെയ്തു ..

"അല്ല ഭദ്രേ..., ഇത്തരമൊരവസ്ഥയിൽ കൂടി കടന്നു പോയിട്ടും അവരെന്തുകൊണ്ട് ഈ വിവരം പുറത്തു പറഞ്ഞില്ല...?

 അല്ലെങ്കിൽ ജേക്കബ് അച്ചനോട് പോലും സൂചിപ്പിച്ചില്ല..?

 സജി തോമസ് ചോദിച്ചു ...

"ജോസപ്പന്റ്റെയും കൂട്ടരുടെയും ഭീഷണി പേടിച്ച്..,  കാരണം ബാക്കി കുട്ടികളെ കൊല്ലും എന്ന ഇവരുടെ ഭീഷണിയെ മറികടക്കാൻ മാത്രം തന്റ്റേടം ആ പാവങ്ങൾക്കില്ലായിരുന്നു ...,,, മാത്രമല്ല വിദേശത്ത് വെച്ച് ഇതെല്ലാം ചെയ്തിരുന്നത് ലീനയുടെ മാതാപിതാക്കൾ ആയിരുന്നു..

 ഇവിടെ നാട്ടിൽ  തേക്കിൻതോട്ടംക്കാർക്കെതിരെ അത്തരം ഒരു പരാതി പറഞ്ഞാൽ പോലും  കേട്ടു കേൾവി പോലും ഇല്ലാത്ത ഒരു കാര്യം ആരു വിശ്വസിക്കും...?
കൂടാതെ  ജോസപ്പന്റ്റെയും മറ്റും  സ്വാധീനം അത്രയ്ക്ക് വലുതായിരുന്നു..

 "വിദേശത്ത് വെച്ച് നടന്ന പരീക്ഷണങ്ങളുടെ ഫലമായി ആ നാലുകുട്ടികൾക്ക് പലവിധ അസുഖങ്ങൾ ബാധിച്ച് തുടങ്ങിയപ്പോഴാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പീറ്ററും, സംഘവും അവരെ കൊന്നത്..,,

" പനി ബാധിച്ചാശുപത്രിയിലായ രണ്ട് കുട്ടികളെ ആരുമറിയാതെ ഇൻഞ്ചക്ഷൻ നൽകി കൊന്നതിനോടൊപ്പം തന്നെ ഒരു ജീപ്പ് ആക്സിഡണ്റ്റിലൂടെ മറ്റു രണ്ടു പേരെയും ഇല്ലാതാക്കി..!!

 എന്നിട്ടും ഒരാൾ പോലും ഒരു സംശയവും അതിനെപ്പറ്റി പറയാതിരുന്നത് ആ കുട്ടികൾ അനാഥരായതുമൂലവും തേക്കിൻ തോട്ട കാർ ക്ക് ജനങ്ങളുടെ ഇടയിലുള്ള വിശ്വാസവും മൂലമാണ്. ..!!

"പിന്നെ  ..,പിന്നെ എങ്ങനെ ജേക്കബ് അച്ചന് ഇങ്ങനെ ഒരു സംശയം പെട്ടന്നുണ്ടായ്..?

 റവന്യൂ മന്ത്രി  സജി തോമസ്  ചോദിച്ചപ്പോൾ  ഹാളിലെ എല്ലാവരുടെയും ഉള്ളിൽ ആ ചോദ്യം മാത്രമായിരുന്നു

 "ഇനി കണ്ടെത്താനുളളത് അതാണ് സാർ, അതുകണ്ടെത്തിയാൽ മാത്രമേ ലീനയുടെ കൊലയാളി ആരെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂ"... ഭദ്ര പറഞ്ഞു 

"പീറ്റർ പറഞ്ഞില്ലേ ഭദ്രേ അതാരാണെന്ന്..?

  രഘു നന്ദൻ ചോദിച്ചു...

"ഇല്ല സാർ, ഈ കേസിൽ ഇനി കണ്ടെത്തണം അങ്ങനെ ഒരാളെ..!!

 കാരണം ഇനി പുറത്തുള്ള ആൾ,അതാരായാലും അയാളൊരിക്കലും ഒരിക്കലും ജോസപ്പന്റ്റെ സംഘത്തിലുളള ആളല്ല  ...!!

 ഭദ്ര അങ്ങനെ ഒരു നിഗമനത്തിൽ എത്താനുള്ള കാരണം...?

രഘുനന്ദൻ ചോദിച്ചു...

"സാർ ഇവർ നടത്തിയ ഈ പരീക്ഷണങ്ങളിൽ  ഇവിടെ ഉണ്ടായിരുന്നത്  ജോസപ്പനും  പീറ്ററും ലീനയും മാത്രമാണ്..,, പിന്നെ യുഎസിൽ ലീനയുടെ മാതാപിതാക്കളും ...!!

"കഴിഞ്ഞ ദിവസങ്ങളിലെ നമ്മുടെ ആവശ്യ പ്രകാരം യുഎസ് ഭരണാധികാരികൾ അവിടെ ആശുപത്രിയിൽ നടത്തിയ  പരിശോധന പ്രകാരം, ലീനയുടെ മാതാപിതാകളെ അറസ്റ്റു ചെയ്തു കഴിഞ്ഞു..,, മാത്രമല്ല  ഇത്തരമൊരു പരീക്ഷണം അവിടെ ആശുപത്രിയിൽ നടന്നിരുന്നു എന്നത് പുറത്താരും അറിയാത്തിരിക്കാൻ ബാക്കി ഏഴുപെൺകുട്ടികളെ നാട്ടിലേക്ക് കയറ്റിവിട്ടതിനു ശേഷം  അവരവിടെ ലാബിലൊരു ചെറിയ അഗ്നി ബാധയുണ്ടാക്കി തെളിവുകൾ നശിപ്പിച്ചിരുന്നു..,ഒപ്പം   അതിലവർക്കും പൊളളലേറ്റുവെന്ന് വരുത്തി തീർക്കുകയും ചെയ്തിരുന്നു.., പക്ഷേ എല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ അധികൃതർ യുഎസിലുളള ഹോസ്പിറ്റൽ അടച്ചു പൂട്ടി കഴിഞ്ഞ ദിവസം..!!

 "അതായത്  ഈ കൂട്ടത്തിലൊരാൾ ഇനി പുറത്തില്ല..!!  
അതുറപ്പ്....,,പീറ്ററും ജോസപ്പനും സമ്മതിച്ച കാര്യമാണത്..,കൂടാതെ  ആശുപത്രിയിലുളള  കുട്ടികളിലൊരാൾക്ക് ബോധം വീണപ്പോൾ നമ്മൾ ചോദിച്ചിരുന്നു വേറെ ആരെയെങ്കിലും അവർ ആ രഹസ്യ അറയിൽ കണ്ടിരുന്നോ എന്ന്. ...അവരുടെ ഉത്തരവും  ജോസപ്പനും പീറ്ററും ലീനയും മാത്രമാണ് ഇവിടെ ഇതിനുപിന്നിലെന്നാണ്....,,

 "അപ്പോൾ പിന്നെ ലീനയെ കൊന്നതാരാണ്..?

 ജോസപ്പനെ വെട്ടിയതാരാണ്..

 എല്ലാവരും പരസ്പരം ചോദിച്ചു 

"അതുകണ്ടെത്തണം സാർ..,എങ്കിലേ ഈ കേസ് പൂർത്തിയാവുകയുളളു..."

ഭദ്ര പറഞ്ഞു തുടങ്ങിയപ്പോൾ ആണ്  സിഐ രാജീവ്  പീറ്ററെയും കൂട്ടി അവിടേക്ക് വന്നത്...!!

 തിരിച്ചറിയാൻ പറ്റാത്ത വിധം പീറ്ററിന്റ്റെ  മുഖം നീരുവന്ന് നീലിച്ചിരുന്നു..,, ചുണ്ടുകൾ പൊട്ടി ചോരയൊലിക്കുകയും, നടക്കുമ്പോൾ കാലുകൾ  നിലത്ത് വലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ..

പീറ്ററിന്റ്റെ രൂപം കണ്ടതും എല്ലാവരും കുറ്റപെടുത്തലോടെ ഭദ്രയെ നോക്കി. .,,,

"സോറി..,

അവരുടെ മുഖത്ത് നോക്കി യാതൊരു പേടിയുമില്ലാതെ ഭദ്ര പറഞ്ഞു ...

"ഭദ്രേ..., എന്തായിത്...?

 മാധ്യമങ്ങൾ ഇതു കണ്ടാലുളള അവസ്ഥ അറിയാമോ...? 

മുഖ്യമന്ത്രി കുറ്റപ്പെടുത്തലോടെ അവളെ നോക്കി ...

"സോറി സാർ ,ആ പെൺകുട്ടികളോട് ഇവർ ചെയ്ത ക്രൂരത നേരിട്ട് കണ്ട ഇവന്റ്റെ അമ്മ ഗ്രേസിയെ ഇവനും, ഭാര്യയും ജോസപ്പനുംകൂടി  ആക്രമിച്ചു. ..!!

"ആ ആക്രമണത്തിനിടയിൽ ഇവരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു ഓടിയ ഗ്രേസി അപ്പ് സ്റ്റെയറിൽ നിന്ന് താഴേക്ക് വീണു ബോധംപോയപ്പോൾ ഇവരെല്ലാം കൂടി മരുന്നുകൾ കുത്തിവെച്ചവരെ ഭ്രാന്തിയാക്കിയെന്നറിഞ്ഞപ്പോൾ എന്റ്റെ നിയന്ത്രണം വിട്ടു പോയി ..,, മാത്രമല്ല പരീക്ഷണ ഫലമായി  അഞ്ചു മാസത്തോളം  വളർച്ചയെത്തിയ ശിശുകൾ   പെൺകുട്ടികളുടെ വയർപിളർന്ന് പുറത്തുവന്നാ പെൺകുട്ടികൾ മരിച്ചപ്പോൾ ഇവർ  അവരെ പളളിയിലെ കല്ലറയിലടക്കി...,, അതു കണ്ട ശവക്കുഴിതൊമ്മിയെയും പിന്നീടിവർ ക്രൂരമായി  കൊന്നു.. .!!

 "ഇതെല്ലാം ഇവനിൽ നിന്ന് നേരിട്ട്  കേട്ടപ്പോൾ  അറിയാതെ നിയന്ത്രണം പോയി. ..,,ഭദ്ര ആരെയും നോക്കാതെ പറഞ്ഞു. ..

"ഓകെ ഭദ്ര  ..,, ഒരു കാര്യം കൂടി വ്യക്തതവരുത്താനുണ്ട് ...,,

എന്താണ്  സാർ...?

"ഇവർ പെൺകുട്ടികളിൽ നിക്ഷേപിച്ചത് ഓരോ ഭ്രൂണം വെച്ചാണല്ലോ..?
 "പിന്നീടവയെങ്ങിനെ നാലും അഞ്ചു ആറും കുഞ്ഞുങ്ങൾ ആയി  മാറി...?

ഡി ഐ ജി രഘു നന്ദൻ ചോദിച്ചു

"അറിയില്ല സാർ, അതിനുത്തരം ഇവരുടെ കയ്യിലും ഇല്ല ..,

" ഇവർക്കും അറിയില്ല ആ ഭ്രൂണങ്ങളെങ്ങനെ വിഘടിച്ചിരട്ടിയായെന്ന്..!!

"  ആ സംശയങ്ങൾ തീർക്കാൻ വേണ്ടി ആണിവർ ആദ്യം മരിച്ച ആ നാലു പെൺകുട്ടികളുടെ ശരീരം മാന്തിയെടുത്ത് പരീക്ഷണങ്ങൾ നടത്തിയത്...,, പീറ്ററിന്റ്റെ അനിയൻ ഫിലിപ്പിന്റ്റെ നാട്ടിലേക്കുളള വരവ് ഇവരുടെ പദ്ധതികൾ തകർത്തു..

" കൂടാതെ  ശവക്കുഴിതൊമ്മിയുടെ വാക്കുകൾ കേട്ട് ജേക്കബ് അച്ചൻ തിരിഞ്ഞപ്പോൾ ഇവർ അച്ചനെ പെട്ടെന്ന് ഇല്ലാതാക്കാൻ ശ്രമം തുടങ്ങി, അതോടെ ബാക്കി പരീക്ഷണങ്ങൾ നടന്നില്ല. ..!!

"പക്ഷേ ജേക്കബ് അച്ചൻ ആദ്യം തന്നെ തനിക്കരികിലെത്തിയിരുന്നല്ലോ..,
തേക്കിൻ തോട്ടംക്കാർക്കെതിരെ പരാതിയുമായി,അതെങ്ങനെ ഭദ്രാ...? അച്ചനെങ്ങനെ അങ്ങനെ ഒരു സംശയം വന്നു...?

കൂടാതെ  പുറത്തുള്ള ആ കൊലയാളി ആരാ.. .?

 എന്തിനയാൾ ലീനയെ കൊന്നു..? 

 ജോസപ്പനെ ആക്രമിച്ചു ..?

" ഇത്രയും ചോദ്യങ്ങൾക്ക് കൂടി ഇനി ഉത്തരം വേണം , അതും കൂടി കിട്ടിയാൽ മാത്രമേ നമ്മുക്ക് ഈ കേസ് അവസാനിപ്പിക്കുവാൻ പറ്റുകയുളളു. ..,,

"കണ്ടെത്തും സാർ ഞങ്ങളത് , കൂടെയുളളവരെ നോക്കി ആത്മവിശ്വാസത്തോടെ ഭദ്ര പറഞ്ഞപ്പോൾ എല്ലാവരും അവളെ നോക്കി .

" ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു സാർ, പുറത്തു നിൽക്കുന്ന കൊലയാളി ആരാണെങ്കിലും അയാൾക്ക് ഇവരുടെ പരീക്ഷണങ്ങളുമായ് യാതൊരു ബന്ധവും ഇല്ല..,, അതു നൂറു ശതമാനം ഉറപ്പ്..,, ഞാനത് കണ്ടെത്തി തെളിയിച്ചിരിക്കും അടുത്ത പന്ത്രണ്ട് മണിക്കൂറിനുളളിൽ ..,,

എല്ലാവരും  ആത്മവിശ്വാസം തുളുമ്പിനിൽക്കുന്ന അവളുടെ വാക്കുകൾ കേട്ടവളെ നോക്കവേ, അനുവാദം വാങ്ങിയവൾ
ഷാനവാസിനെയും ടീമിനെയും കൂട്ടി  പുറത്തിറങ്ങി..,,

അവിടെ  കോൺഫ്രൻസ് ഹാളിനു പുറത്തു നിന്നിരുന്ന ഹരികുമാറിനെ കണ്ടതും അവളുടെ   കണ്ണുകൾ  അവനിൽഉടക്കി നിന്നു.....!!


ഭദ്ര  lps--20

 "ഹരീ. ..,,,

വിളിച്ചു കൊണ്ട് ഭദ്ര അവനരികിലേക്ക് ചെന്നു...

"എന്തായി ഹരീ ഞാൻ പറഞ്ഞ കാര്യങ്ങൾ, താൻ അന്വേഷിച്ചോ...?

"അന്വേഷിച്ചു...,,,

കൂടുതൽ വിവരങ്ങൾ ഹരി പറയാൻ തുടങ്ങിയതും  പത്രലേഖകർ അവർക്ക് ചുറ്റും കൂടി ....

ജേക്കബ് അച്ചൻ ലീനാ കൊലകേസിന്റ്റെ പൂർണ വിവരങ്ങൾ അവർ തിരക്കിയെങ്കിലും അവർക്കുത്തരം നൽക്കാതെ ഭദ്രയും ടീംമും വേഗം അവിടെ നിന്ന് മടങ്ങി . ..., ,,

&&&&&&&&&&&

 വൈകുന്നേരം  ഗസ്റ്റ് ഹൗസിലെ പുൽത്തകിടിയിലെല്ലാവരും ഒത്തു കൂടിയിരുന്നപ്പോൾ  ഭദ്ര, ഉത്തരം കിട്ടാത്തനേകം ചോദ്യങ്ങൾക്കിടയിൽപ്പെട്ടുഴലുകയായിരുന്നു... ,,

"എത്രയെല്ലാം ചേർത്ത് വെക്കാൻ ശ്രമിച്ചാലും ചിലകണ്ണികൾ കൂടിചേരാതെ മാറിനിൽക്കുന്നതുപോലെ...,,

 അവൾ ഷാനവാസിനെ നോക്കി പറഞ്ഞു.. ..

"മാഡം, മാഡമിങ്ങനെ ടെൻഷനായതുകൊണ്ട് കാര്യമില്ലല്ലോ...?

 നമ്മുക്കെല്ലാവർക്കും ഒന്നുകൂടി ഈ കേസ് ആദ്യം മുതൽ വിശകലനം ചെയ്തു നോക്കാം..., പുറത്തുനിന്നൊരാളാണീ കൊലനടത്തിയതെങ്കിൽ തീർച്ചയായും അയാൾക്ക് തേക്കിൻ തോട്ടംക്കാരുമായോ, ജേക്കബ് അച്ചനുമായോ, അതുമല്ലെങ്കിൽ കൊല്ലപ്പെട്ട ആ കുട്ടികളുമായോ എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരിക്കുമല്ലോ...?

നമ്മുക്ക് ശ്രമിച്ചു നോക്കാം മാഡം..,, "

ആത്മവിശ്വാസത്തോടെ ഷാനവാസ് പറയുമ്പോൾ ഭദ്രയിലൊരു പുഞ്ചിരി തെളിഞ്ഞു....

" അങ്ങനെ ഒരു ബന്ധംഅതായത്  മരിച്ച ആ ഏഴുപെൺകുട്ടികൾക്കോ, അല്ലെങ്കിൽ ഇപ്പോൾ ആശുപത്രിയിൽ ഉള്ള ആ നാലുപെൺകുട്ടികൾക്കോ, പുറത്തുള്ള ആരെങ്കിലും ആയി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കാനാണ് ഞാൻ രാവിലെ ഹരിയെ പറഞ്ഞയച്ചത്..,,"

" നമ്മൾ പോലീസുകാർക്ക് കിട്ടുന്നതിനെക്കാൾ കൂടുതൽ ഇത്തരം  വിവരങ്ങൾ കളക്ട് ചെയ്യാൻ സാധിക്കുക ഹരിയെ പോലുള്ള പത്രകാർക്കാണ്".

"ഹരികുമാർ പോയിട്ട് പുതിയ വല്ല വിവരവും കിട്ടിയോ ഹരീ.. ..?

രാജീവ് പ്രതീക്ഷയോടെ  ഹരികുമാറിനെ നോക്കി ..

"ഇല്ല രാജീവ് സാർ ,ആ കുട്ടികൾക്ക് അനാഥാലയവും അവിടത്തെ അന്തേവാസികളും, പിന്നെ ജേക്കബ് അച്ചനും അതുമാത്രമായിരുന്നു ലോകം..,,"

 "പുറത്തൊരു ബന്ധം അവരാരും സ്ഥാപിച്ചിരുന്നില്ല, അതിനി സൗഹൃദം ആയാലും പ്രണയമായാലും അവർക്കില്ലായിരുന്നു..."

ഹരികുമാർ പറഞ്ഞതും അവിടെ ഒരു നിശബ്ദത നിറഞ്ഞു ...

"ലീനയുടെ കൊലപാതകവും,, ജോസപ്പനു നേരെയുള്ള ആക്രമണവും നടത്തിയത് ഈ പെൺകുട്ടികളുമായ് ബന്ധമുള്ള ആരെങ്കിലും ആവുമെന്ന എന്റ്റെ കണക്കു കൂട്ടലാകെ തെറ്റി..,,ഇനി കണ്ടെത്തണം നമ്മൾ അയാളാരാണെന്ന് അയാളും ജേക്കബ് അച്ചനും തമ്മിലുള്ള ബന്ധം എന്തെന്ന്...!!

"ഇതിലേതെങ്കിലും ഒന്ന് നമ്മൾ കണ്ടെത്തിയാൽ പിന്നെ നമ്മൾ വിജയിച്ചു ,, പക്ഷേ ആര്..? എന്തിന് ...?
ഇതു രണ്ടും ഇപ്പോഴും ചോദ്യങ്ങൾ മാത്രമാണ്. ..!!

 നിരാശയോടെ ഭദ്ര മുഖം കുടഞ്ഞതും ഹരികുമാർ ഭദ്രയുടെ അടുത്തെത്തി. .

"ഭദ്രാ മാഡം , ഞാൻ എന്റെ ഒരു  സംശയം അല്ലെങ്കിൽ ഒരു തോന്നൽ  പറഞ്ഞോട്ടെ..?

 അയാൾ മടിയോടെ ചോദിച്ചു 
"ഹ...,,എന്തിനാണ് ഹരി ഇങ്ങനെ ഒരു മുഖവുര..?

" ഇവിടെ ആർക്കും എന്തും ചോദിക്കാം..,, പറയാം അതിനൊരനുവാദത്തിന്റ്റെ ആവശ്യമില്ല. .,,

"എന്താണ് ഹരിക്ക് പറയാനുള്ളത് ..?

"അത് മാഡം , നമ്മൾ  കഴിഞ്ഞ ദിവസം രാത്രി ജോസപ്പനെയും പീറ്ററിനെയും  അന്വേഷിച്ചവരുടെ വീട്ടിൽ പോയില്ലേ, അതായത് ജോസപ്പനു വെട്ടുകിട്ടിയ രാത്രി. ..,,,

അയാൾ  സംശയത്തോടെ പാതിയിൽ നിർത്തി ...

"പറ ഹരി  അന്ന് അവിടെ എന്തെങ്കിലും അസ്വഭാവികമായതു ഹരി കണ്ടോ...?
ഭദ്ര ചോദിച്ചു 

"കണ്ടോയെന്നതല്ല മാഡം , പോലീസിനെ കണ്ട പീറ്ററും ജോസപ്പനും ഗുണ്ടകൾക്കൊപ്പം ഇരുളിലേക്ക് മറഞ്ഞപ്പോൾ ഞാൻ ജോസപ്പനു പിന്നാലെ ഉണ്ടായിരുന്നു ..,,

എന്നിട്ട് ..?

ഭദ്ര ആകാംക്ഷയോടെ അയാളെ നോക്കി ...

"എനിക്ക് മുമ്പിലുണ്ടായിരുന്ന ജോസപ്പനെ പെട്ടെന്നാണ് കാണാതായത്.,,അയാൾ എവിടെ എന്ന് ഞാൻ ആ ഇരുട്ടിൽ പരതുപ്പോഴാണ് അയാളുടെ അലറികരച്ചിൽ മുഴങ്ങിയത് .., ഞാൻ ഓടിചെന്നപ്പോൾ ഇരുട്ടിലാരോ മറഞ്ഞതുപോലെ എനിക്ക് തോന്നിയിരുന്നു, പക്ഷേ പോലീസവിടെ മുഴുവൻ തിരഞ്ഞിട്ടും അങ്ങനെ ഒരാളെ അവിടെ നിന്ന് കിട്ടിയില്ല അപ്പോൾ. ..,,,

"അപ്പോൾ. ..,,പറ ഹരികുമാർ.... .....

"എനിക്ക് തോന്നുന്നു, അന്ന് ആ വീട്ടിൽ ഉണ്ടായിരുന്ന ആരോ ഒരാൾ തന്നെയല്ലേ ജോസപ്പനെ വെട്ടിയതെന്ന്. ..!!

ഹരികുമാർ പറഞ്ഞപ്പോൾ  ഭദ്ര  ആ വഴി ചിന്തിക്കാൻ തുടങ്ങി. ., ,,

ശരിയാണ് ഹരി പറഞ്ഞത്, ജോസപ്പന്റ്റെ കരച്ചിൽ കേട്ട് തങ്ങളോടി ചെല്ലുമ്പോൾ ഹരി അവിടെ ഉണ്ടായിരുന്നു..,, അതായത് ആക്രമണം നടത്തിയ ആൾക്ക് പോലീസിന്റ്റെയും മറ്റുള്ള ആളുകളുടെയും ഇടയിലൂടെ ബംഗ്ളാവിന് പുറത്തു പോവുക എന്നത് അസാധ്യം തന്നെയാണ്,അതായത് അന്നവിടെ ലീനയുടെ മരണവാർത്ത കേട്ടെത്തിയവരിലൊരാൾ  ലീനയുടെ കൊലയാളി തന്നെയാണ്...,, ഭദ്ര പറഞ്ഞു നിർത്തിയതും ഒരു  ഊർജ്ജം എല്ലാവരിലും വന്നു നിറഞ്ഞു...

" മാഡം, അന്നവിടെ ഉണ്ടായിരുന്നവരാരെല്ലാമാണെന്ന്  ഫിലിപ്പിനോട് ചോദിച്ചാൽ നമ്മുക്ക് അറിയാൻ സാധിക്കില്ലേ..?

ഗിരീഷ് ചോദിച്ചു 

"അറിയാം പക്ഷേ  അതിനു മുമ്പ് വേറെ ഒരു വഴിയുണ്ട് , അവൾ ആലോചനയോടെ പറഞ്ഞു ..

"എന്തുവഴി മാഡം..?

"ഹരീ താൻ അവിടെ നടന്ന എല്ലാ കാര്യങ്ങളും തന്റെ ക്യാമറയിൽ പകർത്തിയിരുന്നില്ലേ..?

"യെസ് മാഡം. ..,,

" എങ്കിൽ ആ ക്യാമറ  നമ്മുക്ക് വീണ്ടും  പരിശോധിച്ച് നോക്കാം..,, എന്തെങ്കിലും തെളിവതിൽ മറഞ്ഞിരിപ്പുണ്ടങ്കിലോ...,, നമ്മുക്കായി...,,

ഷുവർ മാഡം. ..,,

ഹരികുമാറിന്റ്റെ കയ്യിലെ ക്യാമറയിലെ ഫോട്ടോകളും, വീഡിയോകളും ഓരോന്നായി ശ്രദ്ധാപൂർവ്വം നോക്കുന്നതിനിടയിൽ പെട്ടെന്ന് ഭദ്രയുടെ കണ്ണുകളൊന്ന് തിളങ്ങി. ..!!

"ഹരി സ്റ്റോപ്പ് ദെയർ...,,,

ഭദ്ര പറഞ്ഞതും എല്ലാവരും  ആ ഫോട്ടോയിലേക്ക് നോക്കി

വെട്ടുകൊണ്ട് കിടക്കുന്ന  ജോസപ്പനെ പോലീസുകാർ ശ്രദ്ധയോടെ  ജീപ്പിലേക്ക് കയറ്റുന്ന ഫോട്ടോ ആയിരുന്നു അത്..,,
 
"മാഡം  ഇതിൽ  ഇതിലെന്താ..?
ഷാനവാസ് ആകാംക്ഷയോടെ ചോദിച്ചു ..

"വെയിറ്റ് ഷാനവാസ്.., ഹരി പുറക്കോട്ടൊന്നു കൂടി പോയേ..,, അതായത് നമ്മൾ  ബംഗ്ലാവിൽ ചെല്ലുന്ന ആ രംഗങ്ങളിലേക്ക്.,, 
ഭദ്രയുടെ നിർദ്ദേശാനുസരണം ഹരികുമാർ പുറക്കോട്ടു സഞ്ചരിക്കും തോറും ഭദ്രയുടെ കണ്ണുകൾ തേടിനടന്നതെന്തോ കണ്ടെത്തിയതും പോലെ തിളങ്ങി..,,

"ഇവിടെ മുതൽ നിങ്ങൾ ഈ ഫോട്ടോ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിച്ചു നോക്കൂ..,, എന്തെങ്കിലും കാണാൻ സാധിക്കുന്നുണ്ടോ നിങ്ങൾക്ക്..?

 ഭദ്ര മറ്റുള്ളവരോട് ചോദിച്ചു. ..

അവരിൽ നിന്ന് ഉത്തരം ഒന്നും ലഭിക്കാതെ വന്നതും  ഭദ്ര ഹരിയോട് ലീനയുടെ ശവശരീരം കണ്ടപ്പോൾ എടുത്ത ഫോട്ടോ ആവശ്യപ്പെട്ടു. ..

 തേടി നടന്നതു കണ്ടെത്തിയ സന്തോഷം ഭദ്രയുടെ മിഴികളിൽ തെളിയുമ്പോഴും  മറ്റുളളവർക്ക് ഭദ്ര കണ്ടെത്തിയത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. ...!!

"ഷാനവാസ്. ...,,,

"യെസ്  മാഡം..,, 

"ജേക്കബ് അച്ചനെ കാണാതായതിനു ശേഷം  താൻ അച്ചനെ കുറിച്ച് അന്വേഷിച്ച് പള്ളിയിൽ പോയിരുന്നില്ലേ ?

"പോയിരുന്നു മാഡം. ..,,

"അന്ന് അവിടെ നിന്നെന്തെങ്കിലും വസ്തുക്കൾ സംശയത്തിന്റ്റെ പേരിൽ  താൻ പരിശോധനയ്ക്കായ് എടുത്തിരുന്നോ.?

"എടുത്തു മാഡം, ജേക്കബ് അച്ചന്റ്റെ ഡയറി ഉൾപ്പെടെ കുറച്ചു സാധനങ്ങൾ സ്റ്റേഷനിലെ സെൽഫിലുണ്ട് , പക്ഷേ മാഡം അതിലങ്ങനെ സംശയിക്കത്തക്ക യാതൊന്നും ഇല്ലായിരുന്നു..,, 

"അച്ചന്റ്റെ ഡയറിയിൽ നിറയെ കണക്കുകളാണ്.., വരവ് ചിലവിന്റ്റെ...,,

ഷാനവാസ് സംശയത്തോടെ പറഞ്ഞു ..

"ആയ്ക്കോട്ടെ , നമ്മുക്ക് അതുവീണ്ടുമൊന്നുകൂടി നോക്കാം..,

അവൾ പറഞ്ഞു 

 
&&&&&&&&&&&&&

ജേക്കബ് അച്ചന്റ്റെ  ഡയറി ഉൾപ്പെടെ ഉള്ള സാധനങ്ങൾ നിരത്തി വെച്ച് പരിശോധിക്കുന്നതിനിടയിലാണ്  ഏതാനും പഴയ ഫോട്ടോകൾ  ഭദ്രയുടെ കണ്ണിലുടക്കിയത്,
 പലസ്ഥലങ്ങളിലെ പള്ളികളിൽ   ജേക്കബ് അച്ചൻ വികാരിയായിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ ആയിരുന്നു അതിൽ മിക്കതും

അവ ഓരോന്നും സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഭദ്രയുടെ കണ്ണുകൾ ഒരു ഫോട്ടോയിലുടക്കി, അവളുടെ നെറ്റിയിൽ സംശയത്തിന്റ്റെ  വരകൾ വീഴുന്നത് ഷാനവാസുൾപ്പെടെ ഉളളവർ  നോക്കി നിന്നു. .,,

"മാഡം. ..,,

രാജീവ് വിളിച്ചപ്പോൾ ഭദ്ര തന്റെ കയ്യിലിരുന്ന ഫോട്ടോകൾ അവർക്ക് നേരെ നീട്ടി. ..

 അതിലേക്ക് വീണ്ടും വീണ്ടും സൂക്ഷിച്ച് നോക്കവേ ഷാനവാസിന്റ്റെ  നെറ്റിയിലും സംശയത്തിന്റ്റെ  ചുളിവുകൾ പ്രത്യക്ഷപ്പെട്ടു. ..,,

"ഹരീ ..,തന്റ്റെ ക്യാമറ ഒന്ന് തന്നേ. ."പറഞ്ഞു കൊണ്ട് ഷാനവാസ്  ഹരിയുടെ കയ്യിൽ നിന്ന് ക്യാമറ വാങ്ങി  നേരത്തെ അവർ നോക്കിയിരുന്ന  ലീനയുടെ  ശവശരീരത്തിന്റ്റെയും മറ്റും ഫോട്ടോകളിലേക്ക് സൂക്ഷിച്ച് നോക്കി. .,,

കയ്യിലെ ഫോട്ടോയിലേക്കും  ക്യാമറയിലേക്കും മാറി മാറി നോക്കിയവ അവൻ വിശ്വാസം വരാതെ ഭദ്രയെ നോക്കിയപ്പോൾ അവളും അവനെ തന്നെ സസൂക്ഷ്മം നോക്കി നിൽക്കുക ആയിരുന്നു. ..,,

"മാഡം, ഇത് .., ഇത് ... വിശ്വസിക്കാൻ കഴിയാതെ  അവനവളെ നോക്കിയപ്പോൾ  ഗിരീഷും രാജീവും ഹരിയുമൊന്നിച്ചാ ഫോട്ടോയിലേക്ക് നോക്കി. ..,,

അവരുടെ മുഖത്തെ സംശയഭാവം കണ്ട ഭദ്ര  അച്ചന്റ്റെ പഴയ ഫോട്ടോയിൽ അച്ചനൊപ്പംനിൽക്കുന്ന ഒരാളെ  ചൂണ്ടി കാട്ടി കൊടുത്തതും  വിശ്വസിക്കാൻ കഴിയാതെയവർ പരസ്പരം നോക്കി. .! !

"മാഡം ഇത് ...,, ഇതെങ്ങനെ...?

 രാജീവും ഭദ്രയോട് ചോദിച്ചു. 

"പറയാം രാജീവ്, അതിനുമുൻപ്  നമ്മുക്ക് ജേക്കബ് അച്ചന്റ്റെ  ബാല്യത്തിലേക്കും, കൗമാരത്തിലേക്കുമെല്ലാം ഒന്ന് പോയി വരാം .. അവിടെ ഉണ്ടാവും നമ്മൾ തേടുന്ന പലചോദ്യങ്ങൾക്കുമുളള ഉത്തരങ്ങൾ...!
 ഓകെ. ..,,

"യെസ്  മാഡം...,,

&&&&&&&&&&&&

പിറ്റേദിവസം  വൈകുന്നേരം  ഭദ്രയും ടീംമും സഞ്ചരിച്ച ജീപ്പ്  തേക്കിൻ തോട്ടം ബംഗ്ളാവിന്റ്റെ മുറ്റത്ത് ചെന്ന് നിന്നപ്പോൾ  ഫിലിപ്പ് ആദ്യമൊന്നമ്പരന്നു. .

"എന്താണ് ഫിലിപ്പ്  ഞങ്ങളെ തീരെ പ്രതീക്ഷിക്കാത്ത പോലെ..?

 ഭദ്രയുടെ ചോദ്യത്തിനൊരു വിഷാദ ചിരിയായിരുന്നു ഫിലിപ്പിന്റ്റെ മറുപടി. ...,,

തേക്കിൻ തോട്ടംക്കാർക്കെതിരെ തെന്മലയിലാകെ ഉയർന്ന പ്രക്ഷോഭങ്ങൾഫിലിപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട് എന്ന് ഭദ്ര ഊഹിച്ചു. ...

സ്വന്തം അച്ഛനും കൂടപ്പിറപ്പും കാട്ടി കൂട്ടിയ ദുഷ്ടത്തരത്തിനീ നിരപരാധികൂടി  ശിക്ഷിക്കപ്പെടുകയാണല്ലോ എന്ന് ഭദ്ര ചിന്തിച്ച സമയം തന്നെയാണ് വീടിനകത്തുനിന്ന് ജോലികാരൻ ആണ്റ്റണി അങ്ങോട്ട് വന്നത്..,,

 മുമ്പിൽ പോലീസിനെ കണ്ട ആന്റണി ആദ്യം ഒന്ന് പരുങ്ങി. ..,,

ഭദ്രയുടെ കണ്ണുകൾ ആണ്റ്റണിയുടെ മുഖത്ത് തന്നെയായിരുന്നു,അവരുടെ കണ്ണുകളിടഞ്ഞതും ആന്റ്റണിയിലൊരു ഞെട്ടലുണ്ടായ്...!!

"അപ്പോൾ എങ്ങനെ ആണ് ആന്റണി ചേട്ടാ പോവുകയല്ലേ നമ്മൾ സ്റ്റേഷനിലേക്ക്. .?

ഭദ്ര ചോദിച്ചതും  ഫിലിപ്പ്  ഞെട്ടിപോയ്..,, പക്ഷേ ആന്റണിയുടെ മുഖത്ത് ശാന്തതയായിരുന്നപ്പോൾ. ..,,

എന്തിനാ മാഡം ആന്റണി ചേട്ടനെ കൊണ്ടു പോവുന്നത്..?

 ഫിലിപ്പ് അമ്പരപ്പോടെ ചോദിച്ചു. ..

 എന്തിനാണെന്ന് പറഞ്ഞു കൊടുക്ക് ആണ്റ്റണി ചേട്ടാ, 
ഷാനവാസ്  പറഞ്ഞു 

" അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ  പറയാം അല്ലേ...?

"ഫിലിപ്പേ  ,ഈ നിൽക്കുന്ന ആണ്റ്റണി ആണ് ലീനയെ കൊന്നത്..!!

 തന്റെ ഡാഡി ജോസപ്പനെ വെട്ടി കഷ്ണമാക്കിയത്..!!

ഷാനവാസ് പറഞ്ഞപ്പോൾ കേട്ടത് വിശ്വസിക്കാൻ കഴിയാതെ  ഫിലിപ്പ് ആന്റണിയെ പകച്ചു നോക്കി..,, 


ഭദ്ര lps--21
**********

കസേരയിൽ 
 തലയും താഴ്ത്തി ഇരിക്കുന്ന ആന്റ്റണിയെ വീണ്ടും ,വീണ്ടും ദേവദാസ് സൂക്ഷിച്ച് നോക്കി...

 അയാളുടെ മുഖത്ത് നിഴലിക്കുന്ന സംശയഭാവം കണ്ട ഭദ്ര അയാൾക്കരികിലെത്തി...

"എന്താണ്  സാർ, അങ്ങേക്ക് വിശ്വസിക്കാൻ കഴിയുന്നില്ലേ ആന്റണി ആണ് ലീനയെ കൊന്നതെന്ന്....?

 ജോസപ്പനെ വെട്ടിയതെന്ന്....?

"ഇല്ല ഭദ്രാ.. ഇല്ല ,, എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലത്..,,

" നിങ്ങളെങ്ങനെ കണ്ടെത്തി ഇയാളാണ് പ്രതിയെന്ന്..?

 ദേവദാസ് ചോദിച്ചു കൊണ്ട് ഭദ്രയെ നോക്കി ..

"സാർ ഹരിയെടുത്ത, ഇതുവരെയുള്ള ഈ കേസുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഒന്നുകൂടി നോക്കുന്നതിനിടയിലാണ് ആന്റണി ഞങ്ങളുടെ കണ്ണിൽ പെടുന്നത്..,,

"ഏത് ഫോട്ടോ ..?

 ദേവദാസ് ചോദിച്ചു 

"ദാ ,സാർ ഈ ഫോട്ടോ കണ്ടോ..?

" ഇത് ജോസപ്പന് വെട്ടുകിട്ടികിടക്കുന്ന സമയത്തെടുത്തതാണ് , ഈ ഫോട്ടോയിലെവിടെയും ആന്റണി ഇല്ല ..,എന്നാൽ ജോസപ്പനെ പോലീസ് ആശുപത്രിയിൽ കൊണ്ടു പോവുന്ന ഈ ഫോട്ടോയിൽ ആണ്റ്റണി ഉണ്ട്  ദാ ഇത് നോക്കൂ ..

വേറൊരു ഫോട്ടോ  കാണിച്ചു കൊണ്ട് ഭദ്ര പറഞ്ഞപ്പോൾ ദേവദാസ് അതിലേക്കു നോക്കി ...

പോലീസുകാർ ശ്രദ്ധയോടെ വണ്ടിയിൽ കയറ്റുന്ന ജോസപ്പനെ  നോക്കി നിൽക്കുന്ന ആന്റണി , അയാളുടെ മുഖത്ത് തെളിഞ്ഞു നിൽക്കുന്നത് നിറഞ്ഞ സംതൃപ്തിയുടെ ചിരിയാണെന്ന് ആർക്കും വേഗം മനസ്സിലാവുമായിരുന്നു..!!

"ഭദ്രേ ..,ഈ ഫോട്ടോ യുടെ മാത്രം അടിസ്ഥാനത്തിൽ ആണോ നീ...,,

"അല്ല സാർ ,ദേ ഈ ഫോട്ടോ കൂടി  നോക്കൂ. ..,, ജോസപ്പന് വെട്ടുകിട്ടുന്നതിനൽപ്പം മുമ്പ്  ഹരി എടുത്തതാണ് , ഈ ഫോട്ടോയിൽ ആണ്റ്റണി ഉണ്ട് അതും നല്ല നീലവരയൻ ഷർട്ട് ധരിച്ച് .., പക്ഷെ  ജോസപ്പന് വെട്ടുകിട്ടിയതിനു ശേഷമുള്ള  ഫോട്ടോയിൽ ആണ്റ്റി ധരിച്ചിരിക്കുന്നത്  ഒരു കറുപ്പ് ഷർട്ടാണ് അതായത് ജോസപ്പനെ വെട്ടിയതിനു ശേഷം വേഷം മാറിയാണ് ആന്റണി രണ്ടാമതു രംഗത്ത് വന്നിരിക്കുന്നത്, അതും അയാൾ മരിച്ചോ എന്നറിയാൻ. ..!!

"അടുപ്പിച്ചെടുത്ത ഈ രണ്ടു ഫോട്ടോകൾ തമ്മിലുള്ള ഈ വ്യത്യാസം കണ്ടത് കൊണ്ടാണ് ഞങ്ങൾ ലീനയുടെ ശവശരീരം കണ്ടു കിട്ടിയപ്പോഴുളള ഫോട്ടോകൾ നോക്കിയത്, അവിടെയും ആണ്റ്റണി ഉണ്ട് നിറഞ്ഞ ചിരിയുമായ്..,

 മാത്രമല്ല ചോദ്യം ചെയ്തപ്പോൾ അയാൾ സമ്മതിക്കുകയും ചെയ്തു ഞങ്ങൾ അന്നവിടെ ചെന്നതിനുശേഷം അയാൾ തന്നെയാണ് ലീനയുടെ ശവശരീരം പെട്ടെന്ന് കാണുവാൻ വേണ്ടി തോട്ടത്തിലെ പണിക്കാരനോട് പുകപുര വൃത്തിയാക്കാൻ ജോസപ്പൻ പറഞ്ഞുവെന്ന് പറഞ്ഞതും..,, ചെയ്യിപ്പിച്ചതും.!!

"എന്തിന് വേണ്ടിയാണ് ഭദ്രാ ഇയാൾ അവരെ ഇല്ലാതാക്കാൻ നോക്കിയത് ..?

 ദേവദാസ് ആകാംക്ഷയോടെ ചോദിച്ചു. ..

"ആ ഒരു ചോദ്യത്തിന് ഉത്തരം കിട്ടാൻ ഞങ്ങൾ  ജേക്കബ് അച്ചന്റ്റെ പഴയ വസ്തുക്കൾ പരിശോധിച്ചു നോക്കി  അതിൽ നിന്ന് കിട്ടിയതാണ് സാർ ദേ ഈ ഫോട്ടോ. .,,

ഭദ്ര ചൂണ്ടി കാണിച്ച ഫോട്ടോയിലേക്ക് നോക്കിയ ദേവദാസ് കണ്ടു ചെറുപ്പക്കാരായ  രണ്ട് പേരെ.,,

 ജേക്കബ് അച്ചനും,, ആന്റ്റണിയും...!!
 ദേവദാസ് ചോദിച്ചു ...

"അതെ സാർ ,  അവർ സുഹൃത്തുകളായിരുന്നു വെറും സുഹൃത്തുക്കൾ മാത്രമല്ല ഒന്നിച്ചൊരനാഥാലയത്തിൽ ഒരുമിച്ച്  വളർന്ന രണ്ട് പേർ ..ഒരാൾക്ക് മറ്റൊരാളാണ് പ്രാണൻ ..,പക്ഷേ ഇവരുടെ സൗഹൃദം ഒരാളും ഒരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല..,ഇവർ അറിയിച്ചില്ല...

 "വലുതായപ്പോൾ  ജേക്കബ് വികാരിയായി മാറി ,ആണ്റ്റണി  പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാതെ ജേക്കബ് അച്ചനുളള നാടുകളിൽ ഓരോന്നിലും അലഞ്ഞു നടന്നു  ഒടുവിൽ ഇവിടെ എത്തി. ..,,

"ഓകെ ..,ഓകെ ഭദ്രാ ..,എല്ലാം ശരിയാണ്  പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി ആണല്ലോ..?
 ദേവദാസ് പറഞ്ഞു 

"ഏതു സംശയം സാർ...?

"ജേക്കബ് ജേക്കബ് അച്ചനെങ്ങനെ ആണ്   കുട്ടികളെ പറ്റിയുള്ള വിവരങ്ങൾ അറിഞ്ഞത് , അതിന്റെ അടിസ്ഥാനത്തിൽ ആണല്ലോ നമ്മളീ കേസ്  ഏറ്റെടുത്തതും താനീ തെന്മലയിൽ എത്തിയതും.., അതെങ്ങനെ അറിഞ്ഞു. ..?

ദേവദാസ് ചോദിച്ചപ്പോൾ ഭദ്ര  ആന്റണിയെ ഒന്ന് നോക്കി. ..,,

" അതിനും വ്യക്തമായ ഉത്തരം ഉണ്ട് സാർ , ജോസപ്പന്റ്റെയും പീറ്ററിന്റ്റെയും പെരുമാറ്റത്തിൽ സംശയം തോന്നിയ ഗ്രേസിയമ്മ തന്നെയാണ്  അക്കാര്യം ജേക്കബ് അച്ചനോട് പറഞ്ഞത് ഒരു കുമ്പസാര രഹസ്യം പോലെ..,,

 അച്ചന്റ്റെ നിർദ്ദേശം അനുസരിച്ച് ജോസപ്പനെയും മകനെയും നിരീക്ഷിച്ചു കൊണ്ടിരുന്ന ഗ്രേസി ഒടുവിലാ രഹസ്യ അറ കണ്ടു പിടിച്ചെങ്കിലും അപ്പോൾ തന്നെ ജോസപ്പന്റ്റെ കയ്യിൽ അകപ്പെട്ടതുകൊണ്ട് രഹസ്യ അറയുടെ വിവരങ്ങൾ ആരും അറിഞ്ഞില്ല.., പക്ഷേ ഗ്രേസിക്ക് സംഭവിച്ചതൊരു സാധാരണ അപകടം അല്ലെന്ന് തിരിച്ചറിഞ്ഞ ജേക്കബ് അച്ചൻ പരാതിയുമായ് എനിക്ക് അരിക്കിലെത്തി.,,

"കൂടാതെ  കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അച്ചൻ ഇറങ്ങി തിരിച്ചത് തിരിച്ചറിഞ്ഞ ജോസപ്പൻ ലീനയെ ഉപയോഗിച്ച് അച്ചനെ ബംഗ്ളാവിലേക്ക് വിളിച്ചു വരുത്തി,  ഞെട്ടിക്കുന്ന കുറച്ചു കാര്യങ്ങൾ അറിയിക്കാനുണ്ടെന്ന് പറഞ്ഞാണ് വിളിച്ചത്...!!

" ഒരുപക്ഷേ  അതിലൊരു ചതി തിരിച്ചറിഞ്ഞതുകൊണ്ടാവാം അവസാന നിമിഷം ജേക്കബ് അച്ചൻ എല്ലാവിവരവും ആന്റ്റണിയെ അറിയിച്ചത്, ഒപ്പം തനിക്ക് എന്തെങ്കിലും പറ്റിയാലും സത്യങ്ങൾ എല്ലാമറിയുന്ന ഒരാൾ വേണം എന്ന് അച്ചൻ നിർദ്ദേശിച്ചതനുസരിച്ച്  ആന്റണി  രഹസ്യമായി ലീനയുടെയും അച്ചന്റ്റയും മീറ്റിംഗ് മറഞ്ഞു നിന്ന് വീക്ഷിച്ചു.., 

"അപ്പോൾ  ആന്റണി കണ്ടിരുന്നോ അച്ചനെ അവർ കൊല്ലുന്നത്..?

 ദേവദാസ് ഉദ്യോഗത്തോടെ ചോദിച്ചു. ..

"യെസ് സാർ ആന്റണി കണ്ടിരുന്നു..,, അവർ അച്ചനെ ബലമായി  ഇൻഞ്ചക്ഷൻ ചെയ്യുന്നത്..!

 "പക്ഷേ , ഒന്നും ചെയ്യാൻ കഴിയാതെ നിശബ്ദനാവാൻ മാത്രമേ ആന്റ്റണിക്ക് പറ്റിയുളളു, കാരണം ദൃക്സാക്ഷിയായി ആണ്റ്റണി ഉണ്ടെന്നറിഞ്ഞിരുന്നെങ്കിൽ അവർ അപ്പോൾ തന്നെ  ആന്റണിയെകൂടി ഇല്ലായ്മ ചെയ്യുമായിരുന്നു. ..!!

അപ്പോൾ ലീന. ..?

"അച്ചന്റ്റെ ശരീരവുമായ്  ജോസപ്പനും മകനും പോയപ്പോൾ വീട്ടിൽ ഒറ്റയ്ക്കായ ലീനയെ  ആന്റണി ആണ്  പുകപുരയിലെന്തോ ബഹളം എന്ന് പറഞ്ഞ് പുറത്തേക്ക് കൂട്ടി കൊണ്ട് പോയതും തലയ്ക്കടിച്ചു വീഴ്ത്തിയതും..!!

 "പിന്നീട് കൈകാലുകൾ ബന്ധിച്ച് വാ മൂടികെട്ടി പുകപുരയിലെ  ഷീറ്റുകൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു ലീന കുറച്ചു ദിവസം ,
ഒടുവിൽ രക്തം വാർന്നാണവൾ മരിക്കുന്നത്..!!

" അപ്പോൾ അവളെ പുകപുരയിലെ  വേസ്റ്റ് കത്തിക്കുന്ന കുഴിയിലിട്ട് മൂടി അവസാനം നമ്മൾ പിന്നെയും ലീനയെ തിരഞ്ഞുനടക്കുമെന്ന് തോന്നിയപ്പോഴാണ്  ആന്റണി  ലീനയുടെ ശരീരം കുഴിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ടതും പണികാരൻ കണ്ടതും..,, 

"അതിനുശേഷം ഒരുതരം പകയോടെ ജോസപ്പനെ നോക്കി ഇരുന്ന ആന്റ്റണിയുടെ കയ്യിലേക്ക് തന്നെയാണ് ജോസപ്പൻ രാത്രി ഞങ്ങളെ കണ്ടു ഭയന്നോടിയെത്തിയത്...,

 "ഇരുട്ടിൽ അയാളെ ആക്രമിച്ച ആണ്റ്റണി ഹരിയെ കണ്ടപ്പോൾ ഓടുകയായിരുന്നു. ..,,

ഭദ്ര പറഞ്ഞു നിർത്തിയപ്പോൾ  ദേവദാസൊന്ന് ശ്വാസം വലിച്ചു വിട്ടു  ...

"ഇപ്പോൾ ജേക്കബ് അച്ചൻ തന്ന പരാതിയും തന്റ്റെ അന്വേഷണവും പൂർത്തിയായി അല്ലേ ഭദ്രാ..?

 യെസ് സാർ..., ഇനിയീ കേസ്  ക്ളോസ് ചെയ്യാം എല്ലാ തെളിവുകളും നമ്മുടെ കയ്യിൽ ഉണ്ട്. .

"ഓകെ ഭദ്രാ...,,
പറഞ്ഞു കൊണ്ട് ദേവദാസ് എഴുന്നേറ്റു

സാർ.....,,

"യെസ് ഭദ്രാ....,,

"സാർ ആ പെൺകുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്. .?
ഭദ്ര ചോദിച്ചു 

"അവരെ ഇവിടെ നിന്ന്  തിരുവന്തപുരത്തേക്ക് മാറ്റുകയാണ്.., അവരുടെ വയറ്റിലെ കുഞ്ഞുങ്ങൾക്ക് ഏകദേശം മൂന്ന് മാസം ആവാറായെങ്കിലും പെൺകു ട്ടികളുടെ ജീവൻകണക്കിലെടുത്ത് അവരുടെ കൂടി സമ്മതത്തോടെ  ആ ഭ്രൂണങ്ങളെ  ഓപ്പറേഷനിലൂടെ നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്..,,

" അവരുടെ ആരോഗ്യ നില ഓകെ ആയാലുടനെ അതുണ്ടാകും...!!

"ഓകെ  സാർ , അപ്പോഴിനി രണ്ട് ദിവസത്തിനുളളിൽ എനിക്ക് ഈ തെന്മലയിൽ നിന്ന് മടങ്ങി പോകാമല്ലോല്ലേ സാർ..?

"തീർച്ചയായും ഭദ്രാ. .,,

ദേവദാസ് പറഞ്ഞതും ഭദ്രയിലൊരു ചിരി തെളിഞ്ഞു..

രണ്ട് ദിവസങ്ങൾക്കു ശേഷം  ഭദ്ര തെന്മലയിൽ നിന്ന്  പോവാനൊരുങ്ങിയപ്പോൾ  ആ ഗ്രാമം ആകെ എത്തിയിരുന്നു അവളെ യാത്ര അയക്കാൻ. ...,,,

ഷാനവാസുൾപ്പെടെ എല്ലാവരും ഭദ്രയെ കാത്തുനിൽക്കുകയാണ്  സ്റ്റേഷൻ മുറ്റത്ത്. ..

"ഷാനവാസ് ഭദ്ര മാഡം എവിടെ?

രാജീവ് ചോദിച്ചു. 

"മാഡം സെല്ലിനുളളിൽ ആന്റ്റണി ചേട്ടനോടെന്തോ സംസാരിക്കുകയാണ്...,,

ഷാനവാസ് പറഞ്ഞു 

ഈ സമയം  ഭദ്ര ആന്റണിയുടെ അടുത്തായിരുന്നു

"ആന്റണി ചേട്ടാ  ഞാൻ പോവുകയാണ് , ജേക്കബ് അച്ചൻ എന്നെ ഏൽപ്പിച്ച കേസ് കഴിഞ്ഞു..,, പോട്ടെ ഞാൻ ..,,

അവൾ യാത്ര ചോദിച്ചതും അയാൾ വിറയലോടെ അവളുടെ കൈകളിൽ പിടിച്ചു ...

"ഒരുപാട് നന്ദി ഉണ്ട് മോളെ...,, അയാൾ പൊട്ടികരഞ്ഞു. ..

"സാരമില്ല ആന്റണി ചേട്ടാ എല്ലാം കഴിഞ്ഞില്ലേ..,, മരണം അർഹിക്കുന്ന തെറ്റ് തന്നെയാണ് ജോസപ്പനും മകനും ലീനയും ചെയ്തത്. .

" ആന്റണി ചേട്ടന് അധികകാലം അകത്തു കിടക്കേണ്ടി വരില്ല ട്ടോ..,ഇറങ്ങുമ്പോൾ ഞാൻ വരും ചേട്ടനെ തേടി  എന്തിനാണന്നല്ലേ ദാ ഇതുതരാൻ....,,

പറഞ്ഞു കൊണ്ട് ഭദ്ര കയ്യിലെ ഫോട്ടോ അയാൾക്ക് നേരെ നീട്ടിയതും വിശ്വസിക്കാൻ കഴിയാതെ ആന്റണി ഭദ്രയെ തുറിച്ചു നോക്കി.....,,

ആ ഫോട്ടോയിൽ ആന്റ്റണിയും ഗ്രേസിയുമായിരുന്നു ഉണ്ടായിരുന്നത്..!

"എനിക്ക് ഇത് കിട്ടിയത് ജേക്കബ് അച്ചന്റ്റെ ഡയറിയിൽ നിന്നാണ് ആന്റ്റണി ചേട്ടാ ,
ഒരിക്കൽ പരസ്പരം ജീവനുതുല്യം സ്നേഹിച്ചവരാണ്  ആന്റണി ചേട്ടനും ഗ്രേസിയുമെന്ന് എനിക്ക് മനസ്സിലാക്കി തന്നത്  ജേക്കബ് അച്ചന്റ്റെ പഴയ ഡയറി താളുകൾ ആണ്. ..,,

"സമ്പത്തിന്റ്റെ ബലത്തിൽ ജോസപ്പൻ ഗ്രേസിയെ സ്വന്തമാക്കിയപ്പോൾ ആ  പഴയ ഓർമ്മകളിൽ ഒരു ജന്മം പാഴാക്കിയ ചേട്ടനോട് എനിക്ക് ഒന്നും പറയാനില്ല..,, പിന്നെ  ലീനയെ കൊന്നതിലൂടെ, ജോസപ്പനെ വെട്ടിയത്തിലൂടെ  ആന്റണി ചേട്ടൻ തീർത്തത് ജേക്കബ് അച്ചനെ കൊന്നവരോടുളള പക മാത്രമല്ലാന്നും ഗ്രേസിയെ ഇപ്പോഴത്തെ അവസ്ഥയിൽ ആക്കിയവരോടുളള പ്രതികാരം കൂടിയാണെന്ന് എനിക്ക് അറിയാം..,, 

പക്ഷേ അതും ഈ കേസും തമ്മിൽ കൂട്ടി ചേർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല..,, ആന്റണി ചേട്ടന്റ്റെ പ്രണയം എന്നും ചേട്ടന്റ്റെ ഉളളിൽ തന്നെ ഇരിക്കട്ടെ ട്ടോ...,, പിന്നെ വേറെ ഒരു കാര്യം കൂടി ഉണ്ട് ആന്റണി ചേട്ടാ  ,ജേക്കബ് അച്ചൻ സ്വന്തം പ്രാണൻ ബലികൊടുത്ത ആ അനാഥാലയും അവിടത്തെ കുട്ടികളും ഇനി കൂടുതൽ സുരക്ഷിതരായിരിക്കും കാരണം ഇനി അവിടെ അവർക്ക് കാവലായി തെന്മല സുനി ഉണ്ടാകും എന്നും... പഴയ ഗുണ്ട ആയിട്ടല്ല മറിച്ച് ജേക്കബ് അച്ചന്റ്റെ മകനായി. ..

അപ്പോൾ പറഞ്ഞത് മറക്കണ്ട  ഇവിടെ നിന്നിറങ്ങുമ്പോൾ വരണം എന്റ്റെ അടുത്തേക്ക്..,,

പറഞ്ഞു കൊണ്ട് ഭദ്ര നടന്നു നീങ്ങവേ നിറമിഴികളുമായ്  ആന്റണി അവളെ നോക്കി നിന്നു. ..

എല്ലാവരോടും യാത്ര പറഞ്ഞ് തന്നെ കാത്തിരിക്കുന്ന പുതിയ കേസുകളുടെ  ലോകത്തേക്ക് ഭദ്ര ജൈത്ര യാത്ര തുടരുമ്പോൾ അവൾക്കായുളള ഹൃദയം നിറഞ്ഞ  പ്രാർത്ഥനയോടെ തെന്മലഗ്രാമമവളെ അനുഗ്രഹിച്ച് യാത്രയയച്ചു. ....
(അവസാനിച്ചു)

രജിത ജയൻ

Comments

  1. Oh...very thrilling interesting horrible fabulous and a meaningful stort...i dont know who write this...bt one i kno the writer were a great petson.......

    ReplyDelete
  2. It was a wonderful experience to read this story... Truly amazing!!!!!!

    ReplyDelete
  3. It was a wonderful experience to read this story! Truly amazing!!!!!!

    ReplyDelete
  4. It was a wonderful experience to read this story! Truly amazing!!!!!!

    ReplyDelete
  5. Awesome no words to explain...

    ReplyDelete
  6. എനിയും ഒരുപാട് ഒരുപാട് എഴുതാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... കഥ ഒത്തിരി ഇഷ്ട്ടപെട്ടു.. ഭദ്ര എന്ന ഐ പി എസ്‌ കാരിയെയും...

    ReplyDelete
  7. Nte ponno... kidu stry... vaayicha mothalaavum makkale... oru crime thriller film kanda feel aanuttoo🌀🌀

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്