മിഴിയോരം ഫുൾ പാർട്ട്

മിഴിയോരം 
==========
ഭാഗം 1

നിവി.... മോളെ...... 
നിവി........ എഴുന്നേൽക്കുന്നുണ്ടോ നീ.... 
എല്ലാരും റെഡിയായി നിൽക്കുവാ...
പാറുവിന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു
അവർ എല്ലാവരും അവിടേ നിന്നു ഇറങ്ങി. 

അമ്മ പ്ലീസ്  5 മിനിറ്റ് കൂടി... 

ദേ നിവി.... ഇനി ഞാൻ  അങ്ങോട്ട് വന്നാൽ ഉണ്ടല്ലോ....... 
നീ നല്ല അടി മേടിക്കുവേ......
പോയി ഫ്രഷ് ആവാൻ നോക്കു പെണ്ണെ....

നിവി...........

എഴുന്നേറ്റ് അമ്മ....... ഞാൻ ദ പോകുന്നു.......

നിങ്ങളിപ്പോ ആലോചിക്കുന്ന ഉണ്ടാകും ഇവിടെ  എന്താ നടക്കുന്നെന്ന് അല്ലേ? 

ഞാൻ തന്നെ പറയാം.......

ഇപ്പോൾ നടന്നത് എന്റെ ഏട്ടന്റെ മാര്ജിന് ഡ്രസ്സ് എടുക്കാൻ പോകുന്ന ബഹളമാണ് 

അപ്പോൾ നിങ്ങൾ ചോദിക്കും ഈ പറയുന്ന ഞാൻ ആരാണെന്ന്? 

അതെ ഞാൻ ആണ് ഈ കഥയിലെ നായിക 

ശോ.. എനിക്ക് വയ്യ 🙈

നിങ്ങൾ ഇത് കണ്ടോ രോമാഞ്ചിഫിക്കേഷൻ.......

അപ്പോൾ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ചാൽ................ 
ദി ഗ്രേറ്റ് കല്യാണിമ്മയുടെ നാലുമക്കളിൽ മൂന്നാമൻ മിസ്റ്റർ കൃഷ്ണദാസ് മേനോനെയും മിസ്സിസ് ഇന്ദുജ കൃഷ്ണദാസ് മേനോനെയും രണ്ടു മക്കളിൽ ഇളയ സന്തതി നിവേദിതാ കൃഷ്ണദാസ് അതായത് ഈ ഞാൻ, ഒരു ചേട്ടൻ ഉണ്ട് നിർമൽ പുള്ളിക്ക് ഇപ്പോൾ ഒരു ചെറിയ ജോലിയൊക്കെ ഉണ്ട് കേട്ടോ. IPS ആണ് 

അത് തന്നെ മിസ്റ്റർ നിർമൽ കൃഷ്ണദാസ് IPS

ആള് ഇപ്പോൾ മുംബൈയിൽ ആണ്  ഉടനെ തന്നെ  ട്രാൻസ്ഫർ  കിട്ടും എങ്ങോട്ടെക്. 
അടുത്ത മാസം പത്തിന് ആണ് കല്യാണം, വധു എന്റെ സ്വന്തം ചങ്ക് തന്നെയാണ് പാറുക്കുട്ടി.....

പാർവ്വതി സത്യനാരായണൻ

പാറു മാത്രം അല്ല കേട്ടോ എന്റെ ചങ്കുകൾ ഞങ്ങൾ ആറുപേരാണ് ക്രൈം പാർട്ണേഴ്സ് ഇതിൽ പാറു കുറച്ച് പാവമാണ് അതുകൊണ്ടല്ലേ എന്റെ ഏട്ടൻ അവളെ തന്നെ അങ്ങ്  വളച്ചെടുത്തതു... 

നിവി..... 
നീ റെഡിയായോ.....? 
അയ്യോ അമ്മ കലിപ്പിലാണ്
ഞാൻ പോയി ഫ്രഷ് ആയി വന്നു ബാക്കി പറയാം 
വേഗം ഫ്രഷായി ഒരു ബ്ലൂ ജീൻസും റെഡ് ടോപ്പും ഇട്ടു, മുടി ponytail കെട്ടി എനിക്ക് ആണെങ്കിൽ കുറച്ചധികം മുടിയൊക്കെ ഉണ്ടായിരുന്നു MBA ക്ക് ജോയിൻ ചെയ്തു ആറുമാസം കഴിഞ്ഞപ്പോൾ കുറച്ച് വെട്ടി കളഞ്ഞു,  അതിന് ഒരു മാസം കല്യാണീമ്മ എന്നോട് മിണ്ടിയില്ല

ഹ്മ്മ് 😏

കാതിൽ ഒരു കുഞ്ഞു കമ്മൽ,  കണ്ണിൽ അല്പം കാജൽ, ഒരു കുഞ്ഞു ബ്ലാക്ക് പൊട്ടും

തീർന്നു നമ്മുടെ ഒരുക്കം......

നിവി..... 
ആാാ ദ വരുന്നു അമ്മേ....
അങ്ങനെ ഞങ്ങൾ ടെക്സ്റ്റൈൽസ് ലേക്ക് പുറപ്പെട്ടു 
കസിൻസ് ഒക്കെ ഉണ്ട് കേട്ടോ... 

ഇവിടുന്ന് ഏതാണ്ട് അരമണിക്കൂർ ട്രാവലിംഗ് ഉണ്ട് അപ്പോൾ നമുക്ക് എന്റെ  കസിൻസിനെ പരിചയപ്പെട്ടാലോ.....? 

കൃഷ്ണ മംഗലം 
അതാണ് അച്ഛന്റെ കുടുംബവീട്.

വിശ്വദാസിനും കല്യാണി അമ്മയ്ക്കും നാലു മക്കൾ.. 
 എന്റെ അച്ഛന് 12 വയസ്സുള്ളപ്പോഴാണ് അച്ചാച്ചൻ സ്വർഗ്ഗത്തിലേക്ക് താമസം മാറ്റുന്നത്........
എന്താണ് അല്ലേ.......

വലിയച്ഛൻ ദേവദാസ് വലിയൊരു കർഷകനാണ് ഭാര്യ പത്മ ഒരു പാവം വീട്ടമ്മ 
മക്കൾ അഭിജിത്തും ആദർശും, അഭിയേട്ടൻ എസ് ബി ഐ യിൽ മാനേജരാണ് ഭാര്യ പ്രിയ കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ആണ് ഒരു മോളുണ്ട് അലങ്കൃത ഞങ്ങളുടെ ഒക്കെ അല്ലി മോള്. 
ആദർശ് ഏട്ടനും നിർമ്മൽ ഏട്ടനും സമപ്രായക്കാർ ആണ് എങ്കിലും ആദർശ് ഏട്ടൻ ഇപ്പോൾ ഒരു കൊച്ചിന്റെ അച്ഛനാകാൻ പോവുകയാണ്... 
നോക്കണ്ട ഉണ്ണി ലവ് മാരേജ് തന്നെയാണ്😍
നീണ്ട 12 കൊല്ലത്തെ പ്രണയം ലാസ്റ്റ് വീട്ടിൽ പറഞ്ഞ് സെറ്റ് ആക്കി അങ്ങ് കെട്ടി ഗ്രീഷ്മ ഏട്ടത്തിയേ ഇപ്പൊ ആറാംമാസം ആണ് ആദർശ് ഏട്ടൻ MBA കഴിഞ്ഞു ബിസിനസ് ചെയ്യുവാണ്.

അടുത്തത് മോഹിനി അപ്പാ ഭർത്താവ് മാധവ് വർമ്മ പുള്ളിക് ബിസിനസ് ആണ് ഇപ്പോൾ ബിസിനസ് നോക്കി നടത്തുന്നത് ആദർശ് ഏട്ടനും അശ്വിൻ ഏട്ടനും ആണ്.
അശ്വിനും (അച്ചു എന്നാണ് വിളിപ്പേര് )അവിനാശും (അവി) ആണ് അപ്പയുടെ മക്കൾ, 
അശ്വിൻ ചേട്ടന്റെ കല്യാണം കഴിഞ്ഞതാ സ്വന്തം മുറപ്പെണ്ണ് ആയിട്ട് തന്നെയാണ്, 😍

ഇപ്പോൾ നിങ്ങൾ വിചാരിക്കും ഞാൻ ആയിരിക്കുമെന്ന് 🙉

അല്ലാട്ടോ.........

ഞാൻ ഇപ്പോഴും സിംഗിൾ ആണ്😪 (നമ്മളെ ഒന്നും നോക്കാൻ ആരുമില്ല...... പാവം ഞാൻ)
 ശോ എന്നെക്കൊണ്ട് തോറ്റ🤦‍♀️‍വീണ്ടും കഥയിൽ നിന്ന് വഴി മാറി സഞ്ചരിച്ചു.....

 പറഞ്ഞ് വന്നത് എന്തെന്നുവെച്ചാൽ......
എന്നെ കൂടാതെ ഒരു മുറപ്പെണ്ണ് കൂടിയുണ്ട് പൊന്നു എന്ന പുണ്യം ചേച്ചി അവർക്ക് ഒരു മകനുണ്ട് അശ്വജിത്ത് ഞങ്ങളുടെയൊക്കെ   ജിത്തുട്ടൻ
അവി എന്റെ പ്രായമാണ് അവൻ എഞ്ചിനീയറിംഗ് കഴിഞ്ഞു ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്നു.

മൂന്നാമൻ  ഞങ്ങളുടെ അച്ഛനാണ്.......
കൃഷ്ണദാസ് പുള്ളി ഒരു ex military  ആണ് ഇപ്പോൾ വല്യച്ഛന്റെ പാത പിന്തുടരുന്ന കൃഷി., 
അമ്മ ഇന്ദുജ(ഇന്ദു ) ഒരു പാവം അധ്യാപിക ആണ് കേട്ടോ...
പിന്നെയുള്ളത് കൊച്ചച്ചൻ ആണ് ശിവദാസ്.,  പുള്ളിക്ക് ഒരു കടയുണ്ട്.. ഭാര്യ രാധ എന്റെ സ്വന്തം രാധമ്മ പുള്ളിക്കാരിയും  ഒരു അധ്യാപികയാണ് നമ്മുടെ ഇന്ദു കൊച്ചിനെ പോലെ....
അവർ തമ്മിൽ വേറൊരു ബന്ധം കൂടി ഉണ്ട് കേട്ടോ.. 
അമ്മയുടെ ആത്മമിത്രമാണ് രാധമ്മ.....

പിന്നെ ഇതെങ്ങനെ സംഭവിച്ചു എന്നല്ലേ? 

അമ്മയുടെയും  അച്ഛന്റെയും  കല്യാണം കൂടാൻ വന്ന പാവം രാധമ്മെ കൊച്ചച്ചൻ കേറിയങ്ങ് പ്രേമിച്ചു... അങ്ങനെ അവരുടെ പ്രേമം പൂത്തുലഞ്ഞു നിന്നപ്പോൾ ഒരു ദിവസം നമ്മുടെ കല്യാണിയമ്മ കൊച്ചച്ചനെ അങ്ങ് പൊക്കി.......

പിന്നെ പെണ്ണുകാണലായി കല്യാണമായി...... ഹോ......... 
കൊച്ചച്ചനും രാധമ്മയ്ക്കും  2 മക്കളാ
പുണ്യയും(ponnu) വിഷ്ണുവും(വിച്ചു )
ഈ പുണ്യയെ പറ്റിയാണ് നമ്മൾ നേരത്തെ പറഞ്ഞത് പിന്നെ വിച്ചു ഇപ്പോൾ എൻട്രൻസ് കോച്ചിംഗ് പോകുന്നു ഭാവി ഡോക്ടറാണ്........

ഇതാണ് നമ്മുടെ ചിന്ന കുടുംബം

നിവി....(അമ്മ )

ആാാ...( നിവി )

നീ ഇതേത് സ്വപ്നലോകത്താണ്
ഇറങ്ങ് ഇങ്ങോട്ട് ടെക്സ്റ്റൈൽ എത്തി(അമ്മ )

ആഹാ ടെക്സ്റ്റൈൽ എത്തിയോ ഇത്ര പെട്ടെന്നോ(നിവി )
സ്വപ്നലോകത്ത് ഇരുന്നാൽ ഇതൊന്നും അറിയാൻ പറ്റത്തില്ല..(അമ്മ )

ഈൗൗൗൗ...... 
( ഞാൻ ഒന്ന് ഇളിച്ചതാ 😁)

ഞങ്ങൾ എങ്ങനെ ഷോപ്പിലേക്ക് കയറി..
പിന്നെ അച്ഛനും നിർമ്മൽ ഏട്ടനും അവിയും  വിച്ചുവും വന്നിട്ടില്ല വല്യച്ഛൻ വന്നാണ് ഞങ്ങളെ വീട്ടിനിന്ന് കൂട്ടിക്കൊണ്ട് വന്നത്, അച്ഛൻ പാലക്കാട്   പോയിരിക്കുവാ പണ്ട് കൂടെ ജോലി ചെയ്ത ഒരാൾ മരിച്ചു പോയി.......നിർമ്മൽ ഏട്ടന് ഇതുവരെ ലീവ് കിട്ടിയിട്ടില്ല, അവി ബാംഗ്ലൂര്, 
വിച്ചു പാലായിൽ എൻട്രൻസ് കൊച്ചിന് പോയേക്കുവാ, 
കയറി ചെന്നപ്പോൾ തന്നെ പാറും വീട്ടുകാരും അവിടെ ഉണ്ടായിരുന്നു
പാറു അല്പം മൂഡ് ഓഫിലാണ് കാര്യം നിങ്ങൾക്ക് അറിയാലോ.... നിർമ്മൽ ഏട്ടന് ഇതുവരെ ലീവ് കിട്ടിയിട്ടില്.........
സില്ലി ഗേൾ....

ഇതു ഇന്ത്യയിൽ തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മഹേശ്വരി ഗ്രൂപ്പിന്റെ ടെക്സ്റ്റൈൽസ് ആണ്
അത്യാവശ്യം നല്ല സെലക്ഷൻ തന്നെ  ഉണ്ട് ഇവിടെ , 
ഒരാഴ്ച മുമ്പ് ഇവരുടെ കമ്പനിയുടെ ഒരു ഇന്റർവ്യൂ... ഞാൻ അറ്റൻഡ് ചെയ്തായിരുന്നു
(നമ്മൾ എന്ന സുമ്മാവാ... )
പിന്നെ ഞാൻ ആയോണ്ട് പറയുവാ നിങ്ങളോട്...ആ ജോലി എനിക്ക്  കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല.......

ചുമ്മാ പോയി നോക്കി അത്രതന്നെ......

ഹ അതു പോട്ടെ നമുക്ക് ഇപ്പോൾ ഡ്രസ്സ് എടുക്കാം...

ആദ്യം പോയത് പുടവ എടുക്കാനാണ് എല്ലാവരും ഓരോന്ന് എടുത്തു നോക്കി ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല ലാസ്റ്റ് ആകെ കൺഫ്യൂഷനായി..... അങ്ങനെ അവസാനം അമ്മ നിർമ്മൽ ഏട്ടനെ വിളിച്ചു അപ്പോൾ നമ്മുടെ പാറുക്കുട്ടിയുടെ മൂഡ് ഓഫ് ഒക്കെ അങ്ങ് പമ്പ കടന്നു.. ഇപ്പോ പെണ്ണിന് ഒടുക്കത്തെ നാണം...

അവൾക്കുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു കഴിഞ്ഞപ്പോഴാണ് ബാക്കിയുള്ളവർക്ക് എടുക്കാൻ തുടങ്ങിയത്..

ഞാൻ ഗൗൺ എടുക്കാമെന്ന് കരുതി മുകളിലേക്ക് കയറാൻ പോയപ്പോൾ അമ്മ കയ്യിൽ പിടിച്ചു നിർത്തി.... 

എന്താണ് രീതിയിൽ പുരികമുയർത്തി ചോദിച്ചുകഴിഞ്ഞപ്പോഴാണ്...... അമ്മ പറയുന്നത്.....
സാരി വാങ്ങിയാൽ മതിയെന്ന്
കല്യാണി അമ്മയുടെ ഓർഡർ ആണെന്ന് പോലും

ഹ്മ്മ്..... 

അങ്ങനെ കുറെ തെരഞ്ഞു തെരഞ്ഞു ഒരു വയലറ്റ് , റെഡ്,  ഗ്രീൻ   കോമ്പിനേഷൻ ഉള്ള കാഞ്ചീപുരം പട്ട് സാരി സെലക്ട് ചെയ്തു..

പിന്നെ റിസപ്ഷൻ ഇടാൻ ഒരു വൈറ്റ് ആൻഡ് പിങ്ക്  കോമ്പിനേഷൻ ഉള്ള ഒരു അനാർക്കലി ടൈപ്പ് എടുത്തു. 

രാവിലെ കേറിയതാണ് ഇതിനകത്ത് ഇപ്പോൾ സമയം രണ്ടര ആയി വിശന്നിട്ട് കണ്ണ് കാണാൻ വയ്യ.....
ആർക്കും ഒരു മൈൻഡും ഇല്ല അവർക്കെല്ലാം എങ്ങനെ ഈ കടമുഴുവൻ വാങ്ങാം എന്നതിലാണ് ചിന്ത...

മൂന്നു മണി കഴിഞ്ഞപ്പോൾ അവർ എല്ലാം ഇറങ്ങി വന്നു അവിടെ അടുത്തുള്ള റസ്റ്റോറന്റ് കേറി ഫുഡ് തട്ടി.....

പിന്നെ ജ്വല്ലറിയിൽ ആണ് അതും മഹേശ്വരി ഗ്രൂപ്പിന്റെ തന്നെ
താലിക്ക് ഓർഡർ കൊടുത്തു.....
പാറുനു  2 വളയും എടുത്തു..

എനിക്ക് പണ്ടേ ഈ ഗോൾഡ് നോട് അലർജി ആയതുകൊണ്ട്  ഞാൻ  ആ പരിസരത്ത് പോയില്ല

അപ്പൊ ദാ വരുന്ന് നമ്മുടെ മാതാശ്രീ എന്നെ തിരക്കി,
അമ്മ എന്നെയും കൊണ്ട് മാല സെലക്ട് ചെയ്യാൻ ഇരുത്തി
( ഇതും നമ്മുടെ കല്യാണി അമ്മയുടെ ഓർഡർ തന്നെ.... പുള്ളിക്കാരിയുടെ  വാക്കാണ് ഇപ്പോഴും കൃഷ്ണ മംഗലത്തെ അവസാനവാക്ക്, പക്ഷേ ഇതൊന്നും എന്റെ അടുത്ത് ഏൽക്കില്ല)
ഇതും ഓർത്ത് ഇരുന്നപ്പോഴാണ് നമ്മുടെ മാതാശ്രീ എനിക്ക് വേണ്ടി ഒരു choker സെലക്ട് ചെയ്തത് അത് കണ്ട് എന്റെ കണ്ണുതള്ളിപ്പോയി..

ഞാൻ എതിർത്തിട്ടും കാര്യമില്ല എന്ന് അറിഞ്ഞുകൊണ്ട് അമ്മയുടെ ഇഷ്ടത്തിന് ആ choker  എടുത്തു പിന്നെ ഒരു ഹെവി ജിമിക്കി കമ്മലും, ഒരു വളയും....
ഷോപ്പിംഗ് എല്ലാം കഴിഞ്ഞു ഫുഡും കഴിച്ചാണ് വീട്ടിലേക്ക് പോയത്
അച്ഛൻ ഇല്ലാത്തതുകൊണ്ട് ഞങ്ങൾ നേരെ പോയത് തറവാട്ടിലേക്ക് ആണ്.

ചെന്ന് കേറി ഫ്രഷായി ബെഡിൽ സ്ഥലം പിടിച്ചു.......

തറവാട്ടിൽ ആയതുകൊണ്ട് 7 മണിയായപ്പോൾ എഴുന്നേറ്റു അച്ഛൻ എത്തിയിട്ടുണ്ട്  പ്രാതൽ കഴിച്ച് കഴിഞ്ഞു ഞങ്ങൾ ഞങ്ങളുടെ കൊച്ചു സ്വർഗ്ഗത്തിലേക്ക് പുറപ്പെട്ടു വൃന്ദാവനത്തിലേക്ക്( ഞങ്ങളുടെ വീട്ടുപേരാണ്) വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ലെറ്റർ കിട്ടി,  വായിച്ചപ്പോൾ ആകെ ഞെട്ടി( പകച്ചു പോയി എന്റെ ബാല്യം)

മിഴിയോരം 
ഭാഗം 2

വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ലെറ്റർ കിട്ടി,  വായിച്ചപ്പോൾ ആകെ ഞെട്ടി( പകച്ചു പോയി എന്റെ ബാല്യം)

അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് 
മഹേശ്വരി ഗ്രൂപ്പിൽ നിന്നാണ്
(ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ചതാണ്
ശോ..  എന്നാലും എനിക്ക് ഇത് എങ്ങനെ കിട്ടി..... ഇനി അവർക്ക് വല്ലതും മാറിപ്പോയതാണ്? )
കത്ത് പൊട്ടിച്ച് ആലോചിച്ചു നിൽക്കുന്ന എന്നെ കണ്ട് അച്ഛൻ ചോദിച്ചു

എന്താ മോളെ അതിൽ? (അച്ഛൻ )

അപ്പോയ്ന്റ്മെന്റ് ലെറ്റർ ആണ് അച്ഛാ.. (നിവി )

ഏതാ.. കഴിഞ്ഞാഴ്ച്ച  പോയതാണോ? (അമ്മ )

മ്മ്മ് അത് തന്നെ (നിവി )

എന്റെ ദേവി... (അമ്മ ദേവിക്ക് ഒരു നന്ദി പറഞ്ഞതാണ്) നീ വൈകിട്ട് അമ്പലത്തിൽ ഒന്ന് പോയിട്ട് വാ മോളെ... 

ശെരി അമ്മേ..... 

ഞാൻ എന്റെ മുറിയിലെക്ക് പോയി ആദ്യം തന്നെ ഫോണെടുത്ത് ഏട്ടനെ വിളിച്ചു പറഞ്ഞു.... ഏട്ടന് വലിയ സന്തോഷമായി (ഏട്ടൻ ജോലിത്തിരക്കിൽ ആയോണ്ട് അധികം ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല)

ഫ്രഷായി വന്നപ്പോഴാണ് എന്റെ ചങ്കുകളെ വിളിച്ച് പറഞ്ഞില്ലല്ലോ എന്ന് ഓർത്തത്
അപ്പൊ തന്നെ കോൺഫ്രൻസ് കോൾ ഇട്ടു അവറ്റകളെ വിളിച്ചു(ഹോ ഞാൻ ഇതുവരെ അവരെ പരിചയപ്പെടുത്തി  തന്നില്ല അല്ലേ)
മറന്നിട്ടില്ല കേട്ടോ വിട്ടുപോയി....
ഞങ്ങളുടെ അഞ്ചു കൊല്ലത്തെ സൗഹൃദമാണ് ഡിഗ്രി തൊട്ട് MBA  വരെ....
ആ അവര് ആരൊക്കെയാണെന്ന് അല്ലേ..? 
പറഞ്ഞുതരാം... 

ആദ്യം പാറുവിൽ  നിന്ന് തന്നെ തുടങ്ങും
പാർവ്വതി സത്യനാരായണൻ( എന്റെ മാത്രം എടത്തിയമ്മ

പ്രണവ് പ്രസാദ് (പി. പി ) ആള്   ഒരു ചെറിയ കോഴിയാ,  ഡോക്ടർ പ്രസാദിന്റെയും  ഭാര്യ  ഡോക്ടർ മീനാക്ഷിയുടെയും ഏക പുത്രൻ

ബിനോയി ഡി'ക്രൂസ് ( തടിയൻ) ആ പേര് കേൾക്കുമ്പോഴേ അറിയാല്ലോ ആൾക്ക് ഇത്തിരി തടി ഉണ്ട്,  collin dcruz യും shaly collin യും രണ്ട് മക്കളിൽ മൂത്തവൻ, ഒരു അനിയത്തി കൂടെയുണ്ട് സ്നേഹ.

ആൻ ഫെർണാണ്ടസ് ( അന്നാമ്മ) തോട്ടം മുതലാളിയായ  കുര്യാക്കോസ്-  ലില്ലി ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവൾ മൂത്തത് എബി രണ്ടാമത്തേത് സാന്ദ്ര.

അഹിദ ഹൈദർ (അഹി ) പ്രവാസി ബിസിനസ് കാരനായ ഹൈദർ ഇബ്രാഹിം- സൂഫിയ
ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവൾ, ഒരു അനിയൻ കൂടിയുണ്ട് അനസ് ഹൈദർ ഡിഗ്രി ഫസ്റ്റ് ഇയർ.
( ഇവരാണ് എന്റെ ചങ്കും കരളും എല്ലാം)

ഹെലോ... 

എന്താ മോളെ നിവി ഈ സമയത്ത്, പതിവില്ലാത്ത ഒരു വിളി ( അന്നാമ്മ)

എനിക്ക് നിങ്ങളെ വിളിക്കണമെങ്കിൽ സമയവും തീയതിയും രാഹുകാലവും എല്ലാം നോക്കണമല്ലോ,   ഹ്മ്മ് (നിവി)

ചുമ്മ  കളിക്കാതെ കാര്യം പറ പെണ്ണെ....(അഹി)

ഈൗ....
എനിക്ക് ജോലി കിട്ടി(നിവി )

പോടീ...... ഇന്ന് ഏപ്രിൽ ഫൂൾ ഒന്നുമല്ല(pp)

പോടാ പട്ടി...... ഞാൻ പറഞ്ഞിരുന്നു നിങ്ങളോട് മഹേശ്വരി ഗ്രൂപ്പിൽ ഇന്റർവ്യൂന് പോയ കാര്യം, അവിടുന്ന്   അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു ഇന്ന് രാവിലെ(നിവി )

അത് നല്ല രീതിയിൽ പോകുന്നു കമ്പനി അല്ലേ പൂട്ടിക്കാൻ അവർക്ക് ഇത്ര ദൃതിയോ? (പി.പി)

പോട അലവലാതി.....നിവി 

കോൺഗ്രസ്‌ മുത്തേ..... (അഹി)

കോൺഗ്രസ്‌ നിവു..... (അന്നാമ്മ)

എപ്പഴാ ജോയിൻ ചെയ്യേണ്ടേ? (അഹി)

അടുത്തമാസം 15ന്(നിവി )

ആഹാ......അപ്പോൾ ഏട്ടന്റെ കല്യാണം കഴിഞ്ഞിട്ട്  മതി അല്ലേ? (അന്നാമ്മ)

മ്മ്മ് അതേടാ അതാ ഇപ്പൊ ഒരു ആശ്വാസം കയറിയിട്ട് ഉടനെ ലീവ്  എടുക്കണ്ടല്ലോ(നിവി )

ട്രീറ്റ് എപ്പോഴാ (തടിയൻ )

ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ ആ തിരുവാ കഴിക്കുന്ന കാര്യം പറയാൻ വേണ്ടി മാത്രം തുറന്നോണം ( അന്നാമ്മ)

നിനക്ക് വേണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോണം ഞങ്ങൾക്കുവേണം ട്രീറ്റ്..  അപ്പോ എപ്പോഴാ
മോളെ നിവി ട്രീറ്റ്...(പി.പി)

അങ്ങനെ പറഞ്ഞു കൊടുക്ക് അളിയാ ( തടിയൻ )

ഹാ  പറ മോളെ എപ്പോഴാ...   ലുലു തന്നെയല്ലേ (പി.പി)

ഫസ്റ്റ് സാലറി കിട്ടിയിട്ട് പോരെടാ? (നിവി )

അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി..... ജോലികിട്ടിയതിന്റെ ഇപ്പോൾ,  സാലറി കിട്ടുമ്പോൾ ബാക്കി അപ്പോൾ(അഹി)

മ്മ് നാളെ പോകാം..... ലുലുൽ  മതി, ഡാ തടിയാ എന്നെ വിളിക്കാൻ വരുമല്ലോ (നിവി )

നീ ഒരു പത്ത് മണിയാകും റെഡിയായി നിക്ക് (തടിയൻ )

( അങ്ങനെ ഓരോന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല ഫോൺ വെച്ച് നേരെ അടുക്കളയിലേക്ക് പോയി വേറെ ഒന്നിനും അല്ല അമ്മ ചൊറിയാൻ )

അമ്മേ..... അച്ഛൻ എന്തേ? 

പറമ്പിലേക്ക് പോയി....

അതെന്താ ഈ സമയത്ത്? 

രാവിലെ പോയി ഇല്ലായിരുന്നല്ലോ അത ഇപ്പോൾ പോയത്..

മ്മ്.. അമ്മേ നാളെ ഒന്ന് പുറത്തു പോകണം

എവിടെ പോകാനാ? 

ആ അലവലാതികൾക്ക് ജോലി കിട്ടിയേനു  ട്രീറ്റ് കൊടുക്കണം

മ്മ്.... പോകുന്നേ  ഒക്കെ കൊള്ളാം നേരത്തും  കാലത്തും വീട്ടിൽ വന്നോണം..... 

മ്മ്....... . അച്ഛനെ നോക്കിയിട്ട് വരാം..

വീടിന്റെ തൊട്ട് പുറകിൽ ഒരു ചെറിയ അടുക്കള തോട്ടം ഉണ്ട് അമ്മയുടെ പണിയാണ് കേട്ടോ..
അതുകഴിഞ്ഞ് ഒരു ചെറിയ വയലുണ്ട് അച്ഛന്റെ കഷ്ടപ്പാടാണ് അതു കഴിഞ്ഞ വാഴത്തോപ്പ്... 

അച്ഛൻ ഇപ്പോൾ വാഴയ്ക്ക് തടം എടുക്കുവാണ് അച്ഛനെ കൂടാതെ രണ്ടുപേർ കൂടിയുണ്ട്  വാസു ചേട്ടനും രാഘവൻ ചേട്ടനും

വാസു ചേട്ടന്റെ ഭാര്യ മാലതി ചേച്ചി, ചേച്ചിക്ക് ക്യാൻസറാണ് രണ്ട് പെൺമക്കളുണ്ട് പ്രിയയും ദീപികയും പ്രിയ ഡിഗ്രി സെക്കൻഡ് ഇയർ,  ദീപിക +2ന്  ആണ്.
പ്രിയയുടെ കോളേജ് ചിലവ് എല്ലാം അമ്മാവനാണ് നോക്കുന്നേ പിന്നെ ചേച്ചിയുടെ ആശുപത്രി ചിലവ് അച്ഛനും സഹായിക്കാറുണ്ട്.

രാഘവൻ ചേട്ടനും ഭാര്യ സുധർമ ചേച്ചിയും രണ്ടു മക്കളുണ്ട് ,  ഒരു മോൻ ചെറുപ്പത്തിൽ നാടുവിട്ടുപോയി ( കാരണം ഒന്നും എനിക്കറിയില്ല) മകളുടെ വിവാഹം ഒക്കെ കഴിഞ്ഞു ഇപ്പോൾ ഭർത്താവിന്റെ വീട്ടിലാ.

നിവി  മോൾക്ക് ജോലി കിട്ടി എന്നൊക്കെ അറിഞ്ഞല്ലോ ( രാഘവൻ ചേട്ടൻ)  

ഞാനൊന്നു  ചിരിച്ചു
പിന്നെ ഞാൻ കുറെ നേരം അവരുമായി സംസാരിച്ചു..

(ഈ പൂത്തുനിൽക്കുന്ന പാടം  കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി നമ്മൾ നിറയും അതും ആസ്വദിച്ച് കുറേനേരം അവിടെ ഇരുന്നു )

  ഉച്ച ആയപ്പോൾ ഞാനും അച്ഛനും തിരികെ വീട്ടിലേക്ക് വന്നു

ആഹാരം കഴിച്ച് കഴിഞ്ഞ് ടീവിയുടെ മുന്നിലിരുന്നു വൈകുന്നേരം അമ്പലത്തിൽ പോകേണ്ടത് കൊണ്ട് ഉറങ്ങിയില്ല

ടിവി ഓൺ ചെയ്തു CN തന്നെ വെച്ചു...
( നോക്കണ്ട ഉണ്ണി CN കാർട്ടൂൺ നെറ്റ്‌വർക്ക് തന്നെയാണ്)
ഞാൻ ടോം ആൻഡ് ജെറിയുടെ ആളാ.. 

ചിരിച്ച് ചിരിച്ച് സമയം പോയതറിഞ്ഞില്ല അമ്മ നല്ല ചൂട് ചായയും ഉള്ളിവടയും ഉണ്ടാക്കി തന്നു
അതും കഴിച്ച് അമ്പലത്തിൽ പോകാൻ റെഡിയായി.......

ഞാനൊരു നീലയും ചുവപ്പും കോമ്പിനേഷൻ ഉള്ള ഒരു ദാവണി ആണ് ഉടുത്തത്, കണ്ണിൽ അല്പം കാജലും, ചെറിയ ഒരു ജിമിക്കി, ഇരുകൈകളിലും കുറച്ചു കുപ്പിവളയും, ഒരു കുഞ്ഞു പൊട്ടും, 
ഇന്ന് ഇത്തിരി നാടൻ ലുക്ക് ആവാം എന്ന് കരുതി... 
എനിക്ക് വലിയ തടി ഒന്നും ഇല്ലാത്തതുകൊണ്ടും ഇത്തിരി നിറം ഉള്ളതുകൊണ്ടും ഒരു ആനച്ചന്തം ഒക്കെയുണ്ട്(sp ഒന്നും അല്ല വേറെ ആരും പറയാത്തത് കൊണ്ട് ഞാൻ തന്നെ അങ്ങ് പറഞ്ഞെന്നേയുള്ളൂ)

അടുത്തു തന്നെ ഒരു കൃഷ്ണന്റെ അമ്പലമുണ്ട് അതും കഴിഞ്ഞ് കുറച്ചു കൂടെ മുന്നോട്ടു പോയ ഒരു ശിവ ക്ഷേത്രം ഉണ്ട് ഞാനൊരു കടുത്ത ശിവഭക്തയാണ്. 

അല്ലേലും പെൺപിള്ളേര് കൂടുതലും ശിവന്റെ ഫാൻ ആണല്ലോ

അപ്പുവിനെയും കൂട്ടി നേരെ അമ്പലത്തിലേക്ക് വച്ചു പിടിച്ചു(അപ്പു അടുത്ത വീട്ടിലെ വർഷ ചേച്ചിയുടെ മോനാ)

ഭഗവാന് മുന്നിൽ ചെന്നപ്പോൾ മനസ്സ് ശൂന്യം  പിന്നെ ഏട്ടന് വേണ്ടി പ്രാർത്ഥിച്ചു 🙏എനിക്ക്  ഏട്ടൻ എന്ന് പറഞ്ഞാൽ എന്റെ ജീവനാ..

പ്രസാദം വാങ്ങി തിരിച്ചിറങ്ങാൻ നിന്നപ്പോൾ ഒരു അമ്മ വീഴാൻ ആഞ്ഞു ഭാഗ്യത്തിന് ഞാൻ കണ്ടു അതുകൊണ്ട് ആ അമ്മ വീണില്ല... 

സ്നേഹത്തോടെയും  വാത്സല്യത്തോടെയും  എന്റെ തലയിൽ തഴുകി എന്നോടുള്ള നന്ദി സൂചിപ്പിച്ചു.. 

അമ്മ ഒറ്റയ്ക്കാണോ വന്നേ? 

( ചിരിച്ചുകൊണ്ട് ആണെന്ന് പറഞ്ഞു )

എങ്കിൽ   അമ്മേ ഞാൻ  കൊണ്ടാക്കാം  എവിടെയാ വീട്? അമ്മ ഒറ്റയ്ക്ക് പോകണ്ട ഇനിയും തല കറങ്ങിയാലോ.... 

എനിക്ക് കുഴപ്പം ഒന്നും ഇല്ല മോളെ ഡ്രൈവർ ഉണ്ട്.... മോള് ഇവിടെ അടുത്ത് ഉള്ളതാണോ... 

ഇവിടെ അടുത്തു തന്നെയാണ് അമ്മേ.. വീട്ടിൽ കേറിയിട്ട്  പോകാം അമ്മേ....  ഉപ്പിട്ട് ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ ക്ഷീണം ഒക്കെ മാറും. 

അയ്യോ അതൊന്നും വേണ്ട മോളെ.. മോള് വിളിച്ചല്ലോ അത് തന്നെ സന്തോഷം

അതൊന്നും പറഞ്ഞാൽ പറ്റില്ല വീട്ടിൽ കയറിയിട്ട് പോകാം......അതോ  ഇനി ഞങ്ങളുടെ വീട്ടിൽ വരാനുള്ള ബുദ്ധിമുട്ടാണോ? 

അങ്ങനെയൊന്നുമില്ല മോളെ..... ഇനിയെന്തായാലും മോളുടെ വീട്ടിൽ ഇറങ്ങാതെ പോകുന്നില്ല... 

അമ്മയുടെ കാറിൽ തന്നെ വീട്ടിലോട്ട് പോയത്. 

വീട്ടിൽ ചെന്നപ്പോൾ അമ്മയും അച്ഛനും ഇല്ലായിരുന്നു അവർ ആരുടെയോ മരണത്തിനു പോയേക്കുവാണന്നു പറഞ്ഞു വർഷ ചേച്ചി  താക്കോൽ എന്നെ ഏൽപ്പിച്ചു

വീട് തുറന്ന് ആ അമ്മയ്ക്ക് നാരങ്ങാ വെള്ളം പിഴിഞ്ഞു കൊടുത്തു

വാത്സല്യത്തോടെ എന്നെ തഴുകി നിറുകയിൽ ഒരു ചുംബനവും നൽകിയാണ്  ആ അമ്മ യാത്ര പറഞ്ഞിറങ്ങിയത്..... 

എട്ടുമണി ഒക്കെ കഴിഞ്ഞഴാണ്  അമ്മയും അച്ഛനും വന്നത്. പിന്നെ കുറച്ചു നേരം ഇരുന്ന് സംസാരിച്ചു,  അത്താഴവും ഉണ്ടിട്ടാണ് ഉറങ്ങാനായി മുകളിലേക്ക് പോയത്.

കട്ടിൽ കണ്ടാൽ  ഉറങ്ങിക്കോളൂം...... 

🎶🎶പവിഴ മഴയേ...നീ പെയ്യുമോഇന്നിവളേ...നീ മൂടുമോവെൻ പനിമതിയിവളിലെമലരൊളിയഴകിലെ നാളങ്ങളിൽഎൻ കനവുകൾ വിതറിയ താരകങ്ങളെകാണുവാൻ കാത്തു ഞാൻദൂരെ ഒരു മഴവില്ലിൻഏഴാം വർണം പോൽതൂവൽ കവിളിണയിൽനിൻ മായാലാവണ്യം🎶🎶(റിങ് ടോൺ ആണ് )

രാവിലെ ഫോണിന്റെ റിങ്ടോൺ കേട്ടാണ് ഉണർന്നത് കണ്ണു  തിരുമ്മി ഫോണിൽ നോക്കിയപ്പോൾ

അൺനോൺ നമ്പർ കാളിങ്........ 

മിഴിയോരം 3

രാവിലെ ഫോണിന്റെ റിങ്ടോൺ കേട്ടാണ് ഉണർന്നത് കണ്ണു  തിരുമ്മി ഫോണിൽ നോക്കി.. 

അൺനോൺ നമ്പർ കാളിങ്........ 

            ###################

ഹലോ....

മിസ്സ്‌  നിവേദിത കൃഷ്ണ ദാസിനോട് ഒന്നു  സംസാരിക്കാൻ കഴിയുമോ....

ഞാൻ നിവേദിതയാണ് ഇതാരാ സംസാരിക്കുന്നെ...

മാഡം ...  ഞാൻ മഹേശ്വരി ഗ്രൂപ്പിൽ നിന്ന് വിളിക്കുകയാണ്...., എന്റെ പേര് ദിവ്യ... മേടത്തിന്  മേഡത്തിന്  അപ്പോയിമെന്റ് ലെറ്റർ  കിട്ടിയിരുന്നോ....

ഹാ  കിട്ടിയല്ലോ... 

മാഡം  ജോയിൻ ചെയ്യുന്നുണ്ടല്ലോ...

തീർച്ചയായും...

ശരി മാഡം... ഞങ്ങൾക്ക് വേണ്ടി ഇത്രയും സമയം ചിലവഴിച്ചതിന് നന്ദി....

##########################

ഉറക്കപിച്ചിൽ ഞാൻ എന്തൊക്കെയോ പറഞ്ഞു..... ഫോൺ വെച്ച് വീണ്ടും തല വഴിയെ ഷീറ്റ് മൂടി കിടന്നു.....

പെട്ടെന്ന് ഞെട്ടി എണീറ്റ് ഫോണിൽ സമയം നോക്കി......

എന്റെ  ദേവി........ ഒമ്പതര യോ....

അയ്യോ ആ തടിയൻ ഇന്ന് എന്നെ കൊല്ലുവേ.....

കട്ടിലിൽനിന്ന് ചാടിയെഴുന്നേറ്റു ടോയ്‌ലറ്റിലേക്ക് ഒരു ഓട്ടമായിരുന്നു.....

ഫ്രഷായി ഒരു പിങ്ക് ലഗിൻസ്സും പിസ്ത ഗ്രീൻ കുറത്തിയും ഇട്ടു.... 

അപ്പോൾ തന്നെ പുറത്തു വണ്ടിയുടെ ഹോൺ കേട്ടു... 

ബിനോയ് വന്നു......

ശോ അവൻ എന്നെ കൊല്ലും ഇന്ന്.....

വേഗം റെഡിയായി താഴെ വന്നപ്പോൾ എന്റെ കണ്ണ് തള്ളി പോയി...... അവൻ അവിടിരുന്നു അപ്പവും മുട്ട റോസ്റ്റും തട്ടുന്നു....

നീ വീട്ടിൽ നിന്നും ഒന്നും കഴിക്കാതെയാണോ ഇറങ്ങിയത്? (നിവി )

വീടിന് കഴിച്ചതാടി.. ഇവിടെ വന്നപ്പോൾ ഇന്ദു അമ്മയ്ക്ക് ഒറ്റ നിർബന്ധം കഴിച്ചിട്ട്  പോയാ മതിയാന്ന്, പിന്നെ അമ്മയെ വിഷമിപ്പിക്കേണ്ടല്ലോ എന്ന് കരുതി കഴിച്ചതാ...(ബിനോയ്‌ )

അയ്യോഡാ പാവം.... 
ഇന്ദു അമ്മയ്ക്ക് വിഷമം വരാതിരിക്കാനാണോ എന്റെ മക്കള് കഴിച്ചേ....(നിവി )

പിന്നല്ലാതെ......(ബിനോയ്‌ )

ഇങ്ങനെ പോയാൽ നിന്നെ കാണുന്നതിനു മുൻപ് ആ പെണ്ണ് നിന്നെ വേണ്ടാന്ന് വയ്ക്കും.....
(നിവി )

എഡി ആ കരിനാക്ക് വളച്ച് വേണ്ടാത്തത് ഒന്നും പറയാതെ.....(ബിനോയ്‌ )

ഇല്ല... ഞാൻ ഒന്നും പറയുന്നില്ലേ......

( എന്താ സംഭവം എന്നല്ലേ......

നമ്മുടെ  അന്നാമ്മല്ലേ അവളുടെ വീട് കോട്ടയത്താണ് ഇവിടെ അവള് എബിച്ചായന്റെ (അന്നാമ്മയുടെ മൂത്ത ചേട്ടൻ )  കൂടെയാണ്
താമസിക്കുന്നത്, എബി ഇച്ചായനും ഭാര്യ നാൻസിയും ഇവിടെയാണ് ജോലി ചെയ്യുന്നത്

എല്ലാ പള്ളിപ്പെരുന്നാളിനും,   ക്രിസ്മസിനും,  ഈസ്റ്ററിനുമൊക്കെ കോട്ടയത്തേക്ക് വണ്ടി കേറും ഞങ്ങൾ , അങ്ങനെ കഴിഞ്ഞ പള്ളിപ്പെരുന്നാളിന് ബിനോയ്‌ കണ്ടതാണ്, ആാാ കൊച്ചിനെ  പേരോ വീടോ  എന്തിന് നാട് പോലും  അവനറിയില്ല....

* അവന്റെ ഭാക്ഷയിൽ പറഞ്ഞാൽ മനസ്സിലേക്ക് ഇടിച്ചു കീറിയ മാലാഖ കുഞ്ഞ്*

ഇനി ക്രിസ്മസിന് പോകുന്നുണ്ട് ഒന്ന് അന്വേഷിച്ച് നോക്കണം... ഞങ്ങൾ ഉറപ്പു കൊടുത്തിട്ടുണ്ട്  അവനു ആ കൊച്ചിനെ കണ്ടുപിടിച്ചു കൊടുക്കാമെന്ന്, )

നിവി നീ ഒന്നും കഴിക്കുന്നില്ലേ......(അമ്മ )

ഇല്ല... അതുടെ  അവനു കൊടുത്തേക്ക്....
(നിവി )

എനിക്ക് വേണ്ട മതിയായി... (ബിനോയ്‌ )

എങ്കിൽ വാ  ഇറങ്ങാം...( നിവി )

ശരി അമ്മേ പോയിട്ട് വരാം.....(നിവി )

ഹാ..  പിന്നെ ഇന്ദുകുട്ടി മുട്ട റോസ്റ്റ് സൂപ്പറയിരുന്നു...(ബിനോയ്‌ )

നീ ബുള്ളറ്റിൽ ആണോ വന്നത്.? അപ്പോ അന്നാമ്മ എങ്ങനെ പിക്ക്  ചെയ്യും..(നിവി )

അവള് നാൻസി ചേച്ചിയുടെ  സ്കൂട്ടറിൽ വരും...(ബിനോയ്‌ )

മ്മ്മ്..  ഡാ ആാാ സൺഗ്ലാസ് എനിക്ക്താ... (നിവി )

അയ്യടി മോളേ... എന്റെ കണ്ണിൽ പൊടി കയറും(ബിനോയ്‌ )

നിനക്ക് ഹെൽമറ്റ് ഉണ്ടല്ലോ.....  എന്റെ കണ്ണിൽ പൊടി കേറിക്കോട്ടെ എന്നല്ലേ  കൊള്ളാം ഡാ കൊള്ളാം..(നിവി )

സെന്റി അടിക്കേണ്ട...
ഇന്നാ.. കൊണ്ടുപോയി പുഴുങ്ങിതിന്ന്....(ബിനോയ്‌ )

അങ്ങനെ ഞങ്ങൾ ഒരു  പതിനൊന്നരയപ്പോൾ എത്തി..... (പി. പിയും , അഹിയും ഒരേ റൂട്ടാണ്.. അഹിയെ പി. പി കൊണ്ടുവരും)

ഞങ്ങൾ MBA ഇന്റേൺഷിപ്പ് ചെയ്തത് ലുലുവിലയിരുന്നു പ്രോജക്ട് ചെയ്തത് അങ്ങ്  മുംബൈയിലും... ( ഏട്ടൻ  അവിടെയാണ് വർക്ക് ചെയ്യുന്നത് അതുകൊണ്ടാണ് വീട്ടീന്ന് അമ്മ സമ്മതിച്ചത് )

ഞങ്ങൾ നേരെ പോയത് ഓഫീസ് ബ്ലോക്കിലെക്ക് ആയിരുന്നു ഒരു മാസം കൊണ്ടുതന്നെ എല്ലാരുമായി നല്ല കമ്പനി ആയിരുന്നു 

അങ്ങനെ കുറച്ചുനേരം അവിടെ കത്തിയാടിച്ചിരുന്നു പിന്നെ പോയത് ഫുഡ്‌ കോർട്ടിലേക്കനു

KFC ഇൽ  കയറിയിറങ്ങി...

പിന്നെ ഓരോ ജ്യൂസ് കുടി അകത്താക്കി....

മൂന്നുമണിക്കാണ് ഫിലിം... ഇപ്പോ ഒന്നര ആയതേയുള്ളൂ..

പിന്നെ ഞങ്ങളുടെ സ്ഥിരം പരിപാടി തുടങ്ങി...

വേറൊന്നുമല്ല വായിനോട്ടം തന്നെ,.. 

പി.പി ക്ക്  ഒരു ഷർട്ട്‌ വാങ്ങണമെന്ന് പറഞ്ഞു...

അങ്ങനെ ഞങ്ങൾ  ഷർട്ട് എടുക്കാൻ വേണ്ടി പോയി.. 

അവന്മാർ  രണ്ടുപേരും കൂടെ തകർത്തു ഷർട്ട് തിരയൽ ആയിരുന്നു,....... ഞങ്ങൾ മൂന്നു മാറിയിരുന്നു  ചേട്ടന്മാരെ വായിനോക്കി റേറ്റിംഗ് ഇടലായിരുന്നു.... 

രണ്ടേമുക്കാൽ ആയപ്പോൾ ഞങ്ങൾ PVRലോട്ട് 
പോയി ഓൺലൈൻ ടിക്കറ്റ് ബുക്ക്‌ ചെയ്താരുനു..

ഫിലിം കണ്ടു ആറരയ്ക്ക് ഇറങ്ങി.... വീട്ടിൽ ചെന്ന് കേറിയപ്പോൾ എട്ടു മണി ആകാറായി....

( എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ മാറിയാണ് ബിനോയുടെ വീട്)

ഫ്രഷായി വന്നു അത്താഴം കഴിക്കാൻ ഇരുന്നു)

ചപ്പാത്തിയും വെജിറ്റബിൾ കറിയുമായിരുന്നു

അച്ഛാ ഏട്ടൻ എന്ന വരുന്നേ.. (നിവി )

അതു നീ ഞങ്ങളോട് ആണോ നിവി  ചോദിക്കുന്നെ? (അച്ഛൻ )

ഏട്ടന് അനിയത്തി കഴിഞ്ഞല്ലേ വേറെയാരും ഉള്ളു(അമ്മ )

അതൊക്കെ പണ്ട്.. ഇപ്പോൾ പാറു  കഴിഞ്ഞേ ഉള്ളൂ ബാക്കി ആരും(നിവി )

ഇത് അവൻ കേൾക്കരുത് (അമ്മ )

നാളെ എപ്പോഴാണ് അച്ഛാ ഫ്ലൈറ്റ്? (നിവി )

വൈകുന്നേരം മൂന്നിനാണ്... (അച്ഛൻ)

അമ്മ വരുന്നില്ലേ ഏട്ടനെ  കൂട്ടാൻ? (നിവി )

അച്ഛനും മോളും കൂടി അങ്ങ് പോയാൽ മതി ഞാൻ ഇവിടെ വരുമ്പോൾ കണ്ടോളാം(അമ്മ )

കഴിച്ചു കഴിഞ്ഞു വേഗം പോയി കിടന്നുറങ്ങൻ പോയി ( ഞാൻ 10 മണിക്ക് മുമ്പ് ഉറങ്ങും എക്സാം ഒക്കെ ഉള്ളപ്പോഴും ഇത് തന്നെ ടൈം പക്ഷേ രാവിലെ നാല് മണിക്ക് എണീറ്റ് ഇരുന്നുപഠിക്കും എക്സാം ഉള്ളപ്പോൾ മാത്രം അല്ലെങ്കിൽ 9 മണിക്ക് കോളേജിൽ പോകാൻ എട്ടു മണിക്ക് എഴുന്നേൽക്കും പിന്നെ എനിക്ക് വണ്ടി ഇല്ലാത്തോണ്ട് ഈ അഞ്ച് വർഷത്തെ സാരഥി ബിനോയ്‌  തന്നെ)

രാവിലെ എന്നത്തെയും പോലെ അമ്മയുടെ മാതൃഭാഷയിലുള്ള സ്ലോകം കേട്ടാണ് ഉണർന്നത്..

എന്താണെന്നല്ലേ... 
നിങ്ങളുടെയൊക്കെ വീട്ടിൽ കേൾക്കുന്നത് തന്നെ....

മൂട്ടിൽ വെയിൽ തട്ടുന്ന വരെ  എഴുന്നേൽക്കരുത്...
10 -23ന്ന്  വയസ്സായി പെൺകൊച്ചാനു.. 

നാളെ ഒരു വീട്ടിൽ കെട്ടിച്ചയാക്കനുള്ള പെണ്ണാണ്
അവിടെ ചെന്ന് ഇങ്ങനെയൊക്കെ ചെയ്താൽ വളർത്തുദോഷം ആണെന്നല്ലേ പറയൂ.... 
  അവളെ ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല....
പെണ്ണിന് ഇതിനെല്ലാം വളം വെച്ചു കൊടുക്കാൻ ഒരു ഏട്ടനും അച്ഛനും ഉണ്ടല്ലോ.......

                               - അമ്മ റോക്കസ് 

ഇന്ന് എന്റെ ഏട്ടൻ വരുന്ന ദിവസമാണ്.....

( ആറുമാസമായി വീട്ടിൽ വന്നിട്ട് ഏതൊരു  കേസിന്റെ  പുറകിലായിരുന്നു)

ലീവ് കിട്ടിയപ്പോൾ തന്നെ ഇങ്ങോട്ട് വരാൻ ഫ്ലൈറ്റ്  പിടിച്ചു... ട്രാൻസ്ഫറിനു കൊടുത്തിട്ടാണ് വരുന്നത്. കല്യാണം കഴിഞ്ഞ് ഇവിടെത്തന്നെ നിൽക്കാമല്ലോ....

ഇപ്പോൾ നിങ്ങൾ ആലോചിക്കുന്നുണ്ടാവും 23 വയസ്സായ അനിയത്തിയെ കെട്ടിച്ചുവിടാതേ എന്താ ഏട്ടൻ  കല്യാണം കഴിക്കുനെയാന്നു?

ഞാനും ഏട്ടനും തമ്മിൽ ആറുവയസ്സിനു വ്യത്യാസമുണ്ട്... ഇനി കല്യാണം എന്താ ഇപ്പോൾ നടത്തുന്നെ  എന്ന് ചോദിച്ചാൽ.... പാറുനില്ലേ... ജാതകത്തിൽ ഒരു കുഴപ്പമുണ്ട്., 23 കഴിഞ്ഞാൽ പിന്നെ 36ൽ ഉള്ളൂ...  അതുകൊണ്ടാണ് ഏട്ടന്റെ  കല്യാണം നടത്തുന്നത് പിന്നെ എന്റെ ജാതകത്തിൽ 26 വരെ സമയം ഉണ്ട്....

ഏട്ടന്റെ കല്യാണത്തിനോപ്പം എന്റെയും നടത്താൻ അമ്മയും കല്യാണി അമ്മയും ആവുന്നത്ര നോക്കിയതാ പക്ഷേ നടന്നില്ല...... (അതിന്റെ പുറകിലെ കറുത്ത കൈകൾ എന്റെത് തന്നെയാണ്...)

ഏട്ടന് ഞാൻ എന്ന് പറഞ്ഞ ജീവനാണു... 

ഏട്ടന്റെ മുന്നിൽ പോയി രണ്ട് സെന്റ് ഡയലോഗ് അടിച്ചപ്പോൾ ഏട്ടൻ ഫ്ലാറ്റ്..... 

പിന്നെ ഏട്ടൻ തന്നെ അച്ഛനോട് പറഞ്ഞു എനിക്ക് ഇപ്പോൾ കല്യാണം നോക്കണ്ട ജോലി കൂടി കിട്ടിയിട്ട് മതിയെന്ന്....)

നിവി....... 

ഞാൻ  ചുല്  എടുക്കണോ.....
അതോ നീ എഴുന്നേൽക്കുന്നുണ്ടോ..

നിവി...... 

ആാാാ അമ്മേ എഴുന്നേറ്റു.....

( നിങ്ങളോട് സംസാരിച്ച് നിന്നാൽ സമയം   പോകുന്നത് അറിയില്ല..  ഡെയിലി അമ്മയുടെ വഴക്ക് കേൾക്കുന്നുണ്ട്... അമ്മയുടെ വിചാരം ഞാൻ ഏതോ സ്വപ്നലോകത്തണെന്നാണു...
.

 ഞാൻ പോണു... ഇനി ഇങ്ങോട്ട്  അമ്മ ചൂലുകൊണ്ട് വരുന്നതിനു മുമ്പേ)

( ഫ്രഷ് ആയി വന്നപ്പോൾ അച്ഛൻ എവിടെയോ പോകാൻ നിൽക്കുന്നു)

ഇന്ദു ഞാൻ പോയിട്ട് വരാം (അച്ഛൻ)

അച്ഛൻ  എവിടെ പോകുവാ...(നിവി )

വാസുന്റെ വീട് വരെ....
ഇന്ന് മാലതിയെ ഹോസ്പിറ്റൽ കൊണ്ടുപോകുന്നുണ്ട്(അച്ഛൻ)

ശരി അച്ഛാ വരുമ്പോൾ എനിക്ക് തേൻ മിഠായി വാങ്ങി കൊണ്ട് വരണേ(നിവി )

കെട്ടിച്ചുവിടാറായി..... തേൻ മിഠായി കഴിച്ചു നടക്കാൻ നാണമില്ലേ നിനക്ക്....(അമ്മ )

ആരെ കെട്ടിക്കറയെന്ന അമ്മ പറഞ്ഞേ...? 
എന്നെയോ..! 
ഞാൻ എന്റെ അച്ഛന്റെ കുഞ്ഞല്ലേ.....
അല്ലേ അച്ഛാ(നിവി )

ആഹാ പിന്നെ(അച്ഛൻ)

പിന്നെ നാണത്തിന്റെ കാര്യം അത് എനിക്കില്ലന്ന് അമ്മയ്ക്ക് അറിഞ്ഞുകൂടാ (നിവി )

ഈ പെണ്ണ്...(അമ്മ )

അമ്മയും മോളും ഇവിടെനിന്ന് അടികൂട്... ഞാൻ  പോയിട്ട് വരാം(അച്ഛൻ)

അച്ഛാ മറക്കല്ലേ തേൻ മിട്ടായി(നിവി )

( തേൻ മുട്ടായി എന്റെ ഒരു വീക്നെസ് ആണ്, എന്നെക്കൊണ്ട് എന്തേലും കാര്യം സാധിക്കണമെങ്കിൽ ഒരു പാക്കറ്റ് തേൻമിട്ടായി കൈക്കൂലി തന്നാൽ തന്നാമതി)

അച്ഛൻ വന്നു ..... ഒരു പാക്കറ്റ് തേൻ മുട്ടായി വാങ്ങി കൊണ്ടുതന്നു....

അതും കൊണ്ട് ടിവിയുടെ മുന്നിൽ ഇരുന്ന് ടോം ആൻഡ് ജെറി കണ്ടു ആസ്വദിച്ചു കഴിച്ചു...

ഉച്ചയ്ക്ക്  ഊണു കഴിഞ്ഞ്....
രണ്ടു മണിക്ക്‌  എയർപോർട്ടിലേക്ക് പോവാൻ തിരിച്ചു.... അവിടെ ചെന്നപ്പോൾ അരമണിക്കൂർ ഫ്ലൈറ്റ് ഡിലെയാണന്നു അറിഞ്ഞത്.

കാത്തിരുന്നു കാത്തിരുന്നു മടുത്തു......

ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്നറിഞ്ഞു..

ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി...

പെട്ടെന്ന് ആരോ വിളിച്ചു.....

ഭൂമി.........

മിഴിയോരം 4

കാത്തിരുന്നു കാത്തിരുന്നു മടുത്തു......

ഫ്ലൈറ്റ് ലാൻഡ് ചെയ്തു എന്നറിഞ്ഞു..

ആളുകൾ പുറത്തേക്കിറങ്ങാൻ തുടങ്ങി...

പെട്ടെന്ന് ആരോ വിളിച്ചു.....

ഭൂമി.........

വിധു ഏട്ടൻ.........

ഇവരൊക്കെ ആരാണെന്നല്ലേ?

പറയാം...

നിർമ്മൽ ഏട്ടന് ഞാൻ നിവിയല്ല ഭൂമിയാണ്.....
അതുപോലെ എനിക്ക്  നിർമ്മൽ ഏട്ടൻ വിധു ആണ്.... 

വീണ്ടും ഒന്നും മനസ്സിലായില്ല അല്ലേ....

#############################

       ഒരു ചിന്ന പാസ്ററ് പറഞ്ഞു തരാം......

പണ്ട് ഏട്ടന് അഞ്ചോ ആറോ വയസുള്ളപ്പോൾ...
 സ്കൂളിൽ ചന്ദ്രനെ കുറിച്ചും ഭൂമിയെ കുറിച്ചും ഒക്കെ വളരെ രസകരമായി  ടീച്ചർ പറഞ്ഞു കൊടുത്തു,... ഒരു കുട്ടിയെ ചന്ദ്രൻ (ഒരു ആണ്കുട്ടി ആണ് ) ആക്കിയും ഒരു കുട്ടിയെ ഭൂമിയാക്കിയും(പെണ്കുട്ടി)  ആ ടീച്ചർ കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ വ്യക്തമാക്കി.....

ഭൂമി ചന്ദ്രന്റെ ഒരേയൊരു ഉപഗ്രഹം ആണെന്നും  ചന്ദ്രൻ ഭൂമിയെ മാത്രം ഭ്രമണം ചെയ്യുകയുള്ളൂ എന്നും ഭൂമിയിൽ സൂര്യന്റെ വെളിച്ചം നഷ്ടപ്പെടുമ്പോൾ ചന്ദ്രന്റെ   പ്രകാശം   ഭൂമിക്ക് നൽകുമെന്നും ഒക്കെ പറഞ്ഞു കൊടുത്തു.
പിന്നെ ചന്ദ്രന്റെ പര്യായങ്ങളും ഭൂമിയുടെ പര്യായങ്ങളും ഒക്കെ പറഞ്ഞുകൊടുത്തു...

വൈകുന്നേരം ഏട്ടൻ വീട്ടിൽ വന്നിട്ട് അമ്മയെയും അച്ഛനെയും പിടിച്ചിരുത്തി... അനിയത്തി വാവയ്ക്ക് ഭൂമി എന്ന പേര് ഇടണം എന്നും അതിനോടൊപ്പം ഏട്ടന്റെ പേര് മാറ്റി വിധു ( ചന്ദ്രന്റെ പര്യായമാണ്)എന്നാക്കണം നിർബന്ധം പിടിച്ചു.

അമ്മ കാര്യമെന്താണെന്ന് ഏട്ടനോട് തിരക്കി...
ഏട്ടൻ പറയുന്ന കാര്യങ്ങൾ കേട്ട് അമ്മയും അച്ഛനും ഞെട്ടിപ്പോയി...

കാര്യമെന്താണെന്ന് അല്ലേ....കേട്ടുനോക്ക്... 

എനിക്ക് എന്റെ അനിയത്തി ഭൂമിയെ പോലെയാണ്...  അവളെ സംരക്ഷിച്ച് അവൾക്കു ചുറ്റും വലയം ചെയ്യുന്ന ചന്ദ്രനാകാനാണ് എനിക്കിഷ്ടം. അച്ഛനിന്നും അമ്മയിനിന്നും അവർക്ക് പ്രകാശം നഷ്ടപ്പെടുമ്പോൾ എന്നിലെ പ്രകാശം കൊണ്ടവളെ നേർവഴിക്ക്  നടത്തും ഞാൻ....

(അന്നും ഇന്നും ഏട്ടന് പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ട്..)

5 വയസ്സുകാരന്റെ ദൃഢതയും കാര്യപ്രാപ്തിയുള്ള വാക്കുകളിൽ ആ മാതാപിതാക്കളെ അക്ഷരാർത്ഥത്തിൽ ഞെട്ടിയെങ്കിലും പിന്നീട് അവർ അഭിമാനത്തോടെ തന്നെ മകനെ നെഞ്ചോട് ചേർത്തു....

(ഇതൊക്കെ നടക്കുമ്പോൾ ഞാൻ എന്റെ അമ്മയുടെ വൈറ്റിലായിരുന്നു.... ഇതൊക്കെ അമ്മ പറഞ്ഞുള്ള അറിവ് മാത്രമാണ് എനിക്ക്.)

അമ്മ ഇരിക്കുമ്പോഴും നിൽക്കുമ്പോഴും എല്ലാം ഏട്ടൻ പുറകിൽ നിന്ന്  മാറില്ലായിരുന്നു... ഉറങ്ങുമ്പോൾ അമ്മയുടെ വയറ്റിൽ മുഖം ചേർത്ത് കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്....

ഞാൻ ജനിച്ചപ്പോൾ ആദ്യം അച്ഛൻ ഏട്ടന്റെ കയ്യിലാണ് വെച്ചു കൊടുത്തത്. 

അന്നുതൊട്ട് ഇന്നുവരെയും താഴത്തും  നിലത്തും  വെക്കാതെയാണ് എന്നെ ഏട്ടൻ വളർത്തിയത്.

അമ്മയ്ക്ക് പോലും എന്നെ കൊടുക്കാറില്ല.... 

എന്നെ എടുത്തു കൊണ്ട് നടക്കുന്നതും കളിപ്പിക്കുന്നതും എല്ലാം ഏട്ടൻ തന്നെയായിരുന്നു... 

ഞാൻ പിച്ച വെച്ച് നടന്നതും ഏട്ടന്റെ കയ്യിൽ തൂങ്ങി തന്നെയാണ്.

പിന്നെ അങ്ങോട്ട് ഏട്ടൻ ആയിരുന്നു എനിക്ക് അച്ഛനും അമ്മയും എല്ലാം....
എന്തിനും ഏതിനും എനിക്ക് ഏട്ടൻ വേണമായിരുന്നു.....

അങ്ങനെ ഓരോ ഋതുക്കളും മാറി വന്നു കൊണ്ടിരുന്നു.....

അങ്ങനെയിരിക്കെ ഒരു ദിവസം.. അന്നെനിക്ക് 4-5 വയസ്സു കാണും ഞാനും ഏട്ടനും അച്ഛനും അമ്മയും കൂടി ഒരു കല്യാണം കൂടാൻ പോയി... കല്യാണം എല്ലാം കൂടി കഴിഞ്ഞു ഇറങ്ങാൻ നേരം ആ ചേച്ചി ഭയങ്കര കരച്ചിൽ.....
എന്തോ അത് എനിക്ക് വല്ലാതെ വിഷമമായി

എന്തിനാ ആ ചേച്ചി കരയുന്നേ..??? 

വീട്ടിൽ വന്ന അമ്മയോട് ഞാൻ അതിനെപ്പറ്റി ചോദിച്ചു....

അമ്മേ എന്തിനാ ആ  ചേച്ചി കരഞ്ഞേ.? (നിവി )

അതോ കല്യാണം കഴിഞ്ഞ് ആാാ ചേച്ചി അച്ഛനെയും  അമ്മയും ഒക്കെ വിട്ട്  വേറെ ഒരു വീട്ടിൽ പോകുവാ അല്ലേ... അതിന്റെ വിഷമാമ.. (അമ്മ )

ആ ചേച്ചി എന്തിനാ വേറെ വീട്ടിൽ പോകുന്നേ..(നിവി )

കല്യാണം കഴിഞ്ഞ എല്ലാ പെൺകുട്ടികളും സ്വന്തം വീട്ടിൽനിന്ന് ഭർത്താവിന്റെ വീട്ടിൽ പോണം പിന്നെ ഭർത്താവിന്റെ വീടാണ് അവരുടെ വീട്.... ഞങ്ങളുടെ നിവി  മോളെയും  ഒരു ദിവസം കല്യാണം കഴിപ്പിച്ചു  വിടുമല്ലോ....  (അമ്മ )

അമ്മേ എനിക്ക് കല്യാണം കഴിക്കേണ്ട ഞാൻ എന്റെ ഏട്ടനെ  വിട്ട് ഞാൻ എങ്ങോട്ടും പോകില്ല.... (നിവി )

  നീ ഇപ്പൊ ഇങ്ങനെയൊക്കെ പറയും  കല്യാണം കഴിഞ്ഞ് നിന്റെ ഭർത്താവ് നിന്റെ  ഏട്ടനെ അടിച്ചു പുറത്താക്കും പിന്നെ നിന്റെ ഏട്ടനെ കാണാൻ പോലും അവൻ നിന്നെ സമ്മതിക്കില്ല (അമ്മ തമാശ രൂപേണ പറഞ്ഞു)

എന്റെ കണ്ണ് നിറയുന്നതുകണ്ടു ഏട്ടൻ ഓടി വന്നു  എന്നെ കെട്ടിപ്പിടിച്ച് എന്നോടായി പറഞ്ഞു......

*ചന്ദ്രനെ തന്റെ ശിരസ്സിലെ ജഡയിൽ ചൂടിയ ശിവനേ കൊണ്ടുമാത്രമേ ഏട്ടന്റെ ഈ ഭൂമിയെ കല്യാണം കഴിപ്പിക്കും....*

ഞാൻ ഏട്ടനെ പുണർന്നു ആ നെഞ്ചോട് ചേർന്നു...

അച്ഛനും അമ്മയും ആ രംഗം കണ്ടു സന്തോഷത്തോടെ ഞങ്ങളെ നോക്കി കണ്ണു തുടച്ചു...

ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ എന്തുകൊണ്ട് ഞാൻ ശിവഭക്തയാകാൻ കാരണമെന്ന് 

പാസ്ററ്  കഴിഞ്ഞു ട്ടോ....

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഏട്ടന്റെ ഭൂമികൊച്ച് കുറച്ച് തടിച്ചല്ലോ?  വീട്ടിലിരുന്ന് ഫുഡ് തട്ടിൽ മാത്രം ആണല്ലേ പരിപാടി......(ഏട്ടൻ )

പോ.... ഏട്ടാ...... ഞാൻ മിണ്ടൂല....(നിവി )

ഏട്ടന്റെ കുറുമ്പിക്ക് വിഷമമായോ...? ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ......

ഏട്ടന്റെയും അനിയത്തിയുടെ സ്നേഹപ്രകടനം ഒക്കെ ഇനി കാറിൽ കയറിയിട്ട് രണ്ടും വേഗം കേറിയേ....(അച്ഛൻ )

ഏട്ടൻ പുറകിലെ ഡോർ തുറന്നു എന്നോടൊപ്പം കയറിയിരുന്നു...

അച്ഛൻ തിരിഞ്ഞു നോക്കി പറഞ്ഞു...
ഞാൻ എന്താ നിങ്ങളുടെ ഡ്രൈവറോ...? 

ഹാ..  ഇപ്പോൾ ഡ്രൈവർ തന്നെയാ വേഗം വണ്ടി എടുക്ക് കൃഷ്ണ.....(നിവി )

അച്ഛൻ കപട ദേഷ്യത്തോടെ വണ്ടിയെടുത്തു....

(അച്ഛന്റെ മനസ്സ് നിറഞ്ഞു...  മക്കളുടെ സ്നേഹം കണ്ടു..... മരണം വരെ ഇവർ ഇങ്ങനെ തന്നെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ)

ഞാനും ഏട്ടനും കൂടി അച്ഛന് സ്വൈര്യം കൊടുത്തില്ല ലാസ്റ്റ് വണ്ടിന്ന് ഇറക്കി വിടും എന്ന് പറഞ്ഞപ്പോഴാണ് ഞങ്ങളൊന്ന് അടങ്ങിയത്.

വീട്ടിൽ വന്ന് കയറി അമ്മ ഏട്ടനെ  കെട്ടിപ്പിടിച്ച്... ആറു മാസം കാണാതത്തിന്റെ പരിഭവം പറഞ്ഞു തീർത്തു....

പിന്നെ ഞങ്ങളുടെ ലോകം ആയിരുന്നു ഓരോന്ന് പറഞ്ഞു പറഞ്ഞിരുന്നു.. അത്താഴം കഴിക്കാൻ അമ്മ വന്നു വിളിച്ചപ്പോഴാണ് താഴേക്ക് പോയത്

ആഹാരം വിളമ്പി എല്ലാവരും കഴിക്കാൻ തുടങ്ങി... ഞാൻ ആഹാരത്തിൽ വിരലിട്ട് വട്ടം കറക്കുന്നത് കണ്ട് അമ്മ എന്നെ വഴക്കു പറഞ്ഞു..... 

നിവി നീ എന്താ ഒന്നും കഴിക്കാതെ ഇങ്ങനെ പ്ലേറ്റ് കറക്കുന്ന.... വേണ്ടെങ്കിൽ എഴുന്നേറ്റ് കൈ കഴുക്... (അമ്മ )

ഞാൻ എഴുന്നേൽക്കാൻ തുനിഞ്ഞപ്പോൾ ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു...

ഞാൻ ചിരിച്ചുകൊണ്ട് അവിടെ  തന്നെ ഇരുന്നു...

എനിക്ക് ആഹാരം വാരി തന്നു... അതു മുഴുവനും ഞാൻ സന്തോഷത്തോടെ ആസ്വദിച്ചു കഴിച്ചു...

ആഹാരം കഴിച്ച് കഴിഞ്ഞ് ഞങ്ങൾ ഞങ്ങളുടെ  മുറികളിലേക്ക് പോയി....

ഫ്രഷ് ആയി വന്നു കിടന്നിട്ടും ഉറക്കം വരുന്നില്ല... തലയണയും ഷീറ്റും എടുത്ത് ഏട്ടന്റെ മുറിയുടെ വാതിൽ കൊട്ടാൻ തുടങ്ങി...

വാതിൽ തുറന്ന് ഏട്ടനൊരു ചിരിയോടെ ചോദിച്ചു... എന്താ ഇത്രയും വൈകിയേ.....? 

ഞാൻ ചിരിച്ചു കൊണ്ട് ഏട്ടനെ കെട്ടിപിടിച്ചു... ഏട്ടന്റെ ചിറകിനടിയിൽ സുഖമായുറങ്ങി...

രാവിലെ എന്നെ കാണാതെ അമ്മ ഏട്ടന്റെ മുറിയിലേക്ക് വന്നു ' ഏട്ടൻ തന്റെ അനിയത്തിയെ നെഞ്ചോട് ചേർത്തു കിടക്കുന്ന ആ രംഗം കണ്ട് അമ്മയുടെ കണ്ണു നിറഞ്ഞു'

പിന്നെ ദിവസങ്ങൾ വേഗത്തിൽ കടന്നു പോയി....

ഇനി ഒരാഴ്ച കൂടി ഉള്ളു കല്യാണത്തിന്,... 

ഞാൻ ഇല്ലാത്തതുകൊണ്ട് പാറുവിന് വലിയ വിഷമമായി.... 

പാവം ഞങ്ങളുടെ ബാക്കിയുള്ള കൂട്ടുകാരാണ് പെട്ടത്... മാറി മാറി 2 വീട്ടിൽനിന്ന് മടുത്തു...

മെഹന്ദിക്ക് ഞങ്ങൾ കസിൻസ് എല്ലാരും കൂടി പാറുവിന്റെ വീട്ടിൽ പോയി അടിച്ചു പൊളിച്ചു.... അങ്ങനെ അവളുടെ വിഷമമെല്ലാം  ഞാൻ അങ്ങ് മാറ്റി കൊടുത്തു... 

നാളെയാണ് എന്റെ ഏട്ടന്റെ വിവാഹം...  പാറു എന്റെ ഏട്ടത്തിയമ്മയായി വരുന്ന ദിവസം......

ശോ.... ഇപ്പൊ തന്നെ സമയം പത്തര ആയി.. പോയി ഉറങ്ങട്ടെ....
രാവിലെ നേരത്തെ ഉണരണം.....

രാവിലെ ഒരു 7 മണി ഒക്കെ ആയപ്പോൾ ഉറക്കമുണർന്നു കുളിച്ച് ഏട്ടന്റെ കൂടെ അമ്പലത്തിൽ പോയി വന്നു...

എട്ടുമണി ആയപ്പോൾ സാരി ഉടുക്കാൻ കയറി.. അമ്മ അസാധ്യമായിട്ട് സാരി ഉടുപ്പിക്കും...

സാരി ഉടുപ്പിച്ചു  തന്ന അമ്മ പോയി......

  മുടി കെട്ടി ചുറ്റും മുല്ലപ്പൂ വെച്ചു, കണ്ണ് നന്നായി എഴുതി, ഒരു കുഞ്ഞി പൊട്ടു തൊട്ടു, അമ്മ വാങ്ങി തന്ന ജിമ്മിക്കിയും മാലയും ഇട്ടു...

കാണാനൊക്കെ കൊള്ളാം....
ഒരു ചന്തം ഒക്കെയുണ്ട്.....

ഞാൻ താഴേക്ക് വന്നപ്പോൾ എല്ലാരും എന്നെ ഏതോ വിചിത്ര ജീവിയെ കാണുന്ന പോലെ നോക്കി നിക്കുവാ......

കല്യാണി അമ്മ എന്നെ  കെട്ടിപ്പിടിച്ച് നെറുകയിൽ ഉമ്മ തന്നു....

അച്ഛൻ എന്നെ അഭിമാനത്തോടെ ചേർത്തുപിടിച്ചു, അമ്മ വാത്സല്യത്തോടെ തഴുകി....

പിന്നെ ഫോട്ടോയ്ക്ക് കുറേ പോസ്റ്റ് ചെയ്തു കൊടുത്തു... 
ഏട്ടന്റെ കൂടെ നിന്നും കുറേ ഫോട്ടോ എടുത്തു....
ദക്ഷണ ഒക്കെ കൊടുത്തു കഴിഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി...

അഭി ഏട്ടനാണ് കാർ എടുത്തത്.. ഏട്ടൻ കോഡ്രൈവർ  സീറ്റിലും, ഞാനും പൊന്നു ചേച്ചിയും ജിത്തുട്ടനും ബാക്ക്  സീറ്റും കേറി...

അങ്ങിനെ കല്യാണം നടക്കുന്ന ഓഡിറ്റോറിയത്തിൽ എത്തി......

ഡോർ തുറന്ന് പുറത്തിറങ്ങിയതും  എന്നെ വീക്ഷിക്കുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കണ്ടു........

എന്നിലെ  പക ആളിക്കത്തി...🔥

മിഴിയോരം 5

ഡോർ തുറന്ന് പുറത്തിറങ്ങിയതും  എന്നെ വീക്ഷിക്കുന്ന ആ രണ്ട് കണ്ണുകൾ ഞാൻ കണ്ടു........
എന്നിലെ  പക ആളിക്കത്തി...
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

വേറെയാരുമല്ല ബ്രോക്കർ അരവിന്ദാക്ഷൻ..
അയാളോടാണ് അമ്മ എനിക്ക്  ചെറുക്കനെ നോക്കാൻ ഏൽപ്പിച്ചത്..

 അയാളോട് എനിക്ക് ഇപ്പോൾ കല്യാണം നോക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും പുള്ളി ഇപ്പോഴും എനിക്ക് വേണ്ടി ചെറുക്കനെ തപ്പലാണ്  പ്രധാന ജോലി...

അയാളുടെ വെപ്രാളം കണ്ടാൽ തോന്നും എന്റെ കല്യാണം കഴിഞ്ഞാലെ അയാളുടെ മോളുടെ കല്യാണം നടത്താൻ പറ്റത്തൊള്ളൂ എന്ന പോലെയാണ്.....

ഏട്ടനോട് പറഞ്ഞു രണ്ട് ഇടി വാങ്ങിച്ചു കൊടുക്കാം......

ഹ്മ്മ്മ്മ്............... 

നിവി ഇന്ന് നിന്റെ ഏട്ടന്റെ കല്യാണമാണ്.. 
വേറെ ഒന്നിലും ശ്രദ്ധിക്കരുത്... 
കോൺസെൻട്രേറ്റ് നിവി കോൺസെൻട്രേറ്റ് .....

കാറിനിന്ന് ഇറങ്ങിയപ്പോൾ ഏട്ടൻ എന്നെ ചേർത്തു നിർത്തി കയ്യിൽ ഇറുക്കി പിടിച്ചു....

ഒന്ന് തിരിയാൻ പോലും ഏട്ടൻ സമ്മതിച്ചില്ല എന്നെയും കൊണ്ട് അങ്ങനെ നടന്നു...

എല്ലാരും പോയി പാറുവിനെ കണ്ടു..... എനിക്ക് മാത്രം കാണാൻ പറ്റിയില്ല....

ഏട്ടാ.... ഞാൻ പാറുവിനെ പോയി ഒന്ന് കണ്ടിട്ട് വരട്ടെ....(നിവി )

അവള് ഇങ്ങോട്ട് അല്ലേ വരുന്നത്....... നമുക്ക് ഒരുമിച്ച് കാണാം...(ഏട്ടൻ )

മുഹൂർത്തം  ആയപ്പോൾ അവർ ഏട്ടനും മണ്ഡപത്തിലേക്ക് ക്ഷണിച്ചു...
(ഇപ്പോഴും ഏട്ടന്റെ കൈ എന്റെ കയ്യിൽ തന്നെ)

ചില്ലി റെഡ് സാരിയിൽ  പാറു അതീവ സുന്ദരിയായിരുന്നു...

മണ്ഡപതേ വലംവെച്ച് അവൾ ഏട്ടന്റെ വാമഭാഗത്ത് ചേർന്നിരുന്നു.....

അച്ഛൻ ഏട്ടന് താലി എടുത്തു കൊടുത്തു.....

താലികെട്ടി ഏട്ടന്റെ പേരിലെ സിന്ദൂരം അവളുടെ നെറ്റിയിൽ  ചാർത്തി ഏട്ടൻ പാറുവിനെ സ്വന്തമാക്കി......

അവളുടെ അച്ഛൻ പാറുവിന്റെ കൈ പിടിച്ച് ഏട്ടൻ ഏൽപ്പിച്ചു... 
ഒരു കൈയിൽ പാറുവിനെയും മറുകൈയിൽ എന്നെയും ഏട്ടൻ ചേർത്തു പിടിച്ചു.....

പിന്നെ ഫോട്ടോ സെഷൻ ആയിരുന്നു........

സദ്യ കഴിക്കാൻ ഞങ്ങൾ മൂവരും വനിരുന്നു ഏട്ടന്റെ ഇടവും വലവുമായി......

ഫോട്ടോ എടുക്കുന്ന ചേട്ടൻ വന്നു  ഏട്ടനോട് പാറുവിന്ന്  വാരി കൊടുക്കാൻ  പറഞ്ഞു....

ഏട്ടൻ ചിരിച്ചുകൊണ്ട് ആദ്യ ഉരുള എനിക്ക് നേരെ നീട്ടി.....

ചുറ്റും നിന്നവർ എന്നെയും ഏട്ടനെയും പാറുവിനെയും  മാറിമാറി നോക്കി...

ഞാൻ പാറുവിനെ ഒന്നു നോക്കി ചിരിച്ചിട്ട് ഏട്ടനോട് പതിയെ പറഞ്ഞു....

ഏട്ടാ പാറുവിന് കൊടുക്ക്.....(നിവി )

ഏട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു... 

എന്റെ മരണം വരെ  ആദ്യ ഉരുളയ്ക്ക് അവകാശം എന്റെ ഭൂമിക്ക് മാത്രമാണ്.. അത് അവർക്കും അറിയാം...... ഏട്ടൻ പാറൂനെ നോക്കി ഒന്ന് ചിരിച്ചു....

കണ്ണുനിറഞ്ഞുപോയി.... ഞാൻ പാറുവിനെ നോക്കിയപ്പോൾ അവൾ ചിരിച്ചുകൊണ്ട് പറയുവാ...... 

ഡി നിവി എനിക്ക് നിന്നോട് കുശുമ്പഡി  എന്തിനാണെന്ന് അറിയുമോ നിങ്ങൾക്ക്......

ഞാൻ ഇല്ലെന്ന് കണ്ണുചിമ്മി കാണിച്ചു....

എന്റെ ഭർത്താവ് എന്നെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്നതില്ല മറിച്ച് ഇതുപോലൊരു ഏട്ടനെ എനിക്ക് കിട്ടിയില്ലല്ലോ എന്ന് ഓർത്തിട്ടാണ്....

നിന്റെ ഏട്ടനോട് ഞാൻ അടുക്കാൻ തന്നെ കാരണം നീയാണ് നിവി.... നീന്നോട് ഈ  മനുഷ്യൻ കാണിക്കുന്ന സ്നേഹമാണ്...

കല്യാണം കഴിഞ്ഞ് എല്ലാ ഭർത്താക്കന്മാരും പറയും അനിയത്തിയും ഭാര്യയും ഒരുപോലെയാണെന്ന് വേർതിരുവല്ല.. എന്നൊക്കെ. പക്ഷേ നിന്റെ ഏട്ടൻ എന്നോട് പറഞ്ഞത് എന്താണെന്ന് നിനക്കറിയുമോ? 

എനിക്ക് എന്റെ  ഭൂമ കഴിഞ്ഞെ
വേറെ ആരുമുള്ളൂ.....

അവൾക്ക് നീ ഒരു നല്ല  അമ്മയാകാൻ കഴിയുമെങ്കിൽ മാത്രം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നാമതി
ഞാൻ അവൾക്ക് ഏട്ടൻ മാത്രമല്ല അച്ഛനും കൂടിയാണ്...

നീ അവൾക്ക് ഒരു അമ്മയുടെ സ്നേഹം നൽകുമെങ്കിൽ എന്നും ഞാൻ നിനക്ക് ഒരു  നല്ല പാതിയായിരിക്കും...
നിനക്കിപ്പോൾ ഒരു സംശയം കാണും  എന്തുകൊണ്ട് ഞാൻ അവൾക് നീ ഒരു അമ്മയാകാൻ പറഞ്ഞതെന്ന്

വേറൊന്നും കൊണ്ടല്ല....

*ഒരു അമ്മ ഒരിക്കലും തന്റെ മക്കളെ അവരുടെ അച്ഛനിൽ നിന്ന് അകറ്റില്ല*

(ഞാൻ ഏട്ടനെ ഒന്ന് നോക്കി...  ആ കണ്ണിലൊരു നീർ തിളക്കമുണ്ട്....)

നിവി  ഞാൻ നിനക്ക് വാക്ക് തെരുവ് എന്റെ മരണം വരെ നീ എന്റെ മൂത്ത മകൾ ആയിരിക്കും.......(പാറു )

കണ്ണു നിറച്ച് അവളെ നോക്കി....

അവൾ കണ്ണു ചിമ്മി കാണിച്ചു......

അങ്ങനെ സദ്യ കഴിഞ്ഞ് ഇറങ്ങി....

പാറു ഇറങ്ങാൻ നേരം കരഞ്ഞു കുളമാക്കി,  അപ്പോൾ ഞാൻ തന്നെ അങ്ങ്  ഇടപെട്ടു..

ഞാൻ ഏട്ടനെ തോണ്ടി വിളിച്ചു.... പാറുവിന് കേൾക്കാൻ പാകത്തിന് ഏട്ടനോട് പറഞ്ഞു... 

ഏട്ടത്തിയമ്മയ്ക്ക് നമ്മുടെ വീട്ടിൽ വരാൻ താല്പര്യം ഇല്ലെന്നു തോന്നുന്നു ഏട്ടാ....(നിവി )

ആണോ?...( ഏട്ടൻ )

അതെ..... പാവം ഏട്ടത്തി കരയുന്ന കണ്ടില്ലേ.....വാ ഏട്ടാ നമുക്ക് പോകാം..(നിവി )

എങ്കിൽ ശരി പാറു നീ വീട്ടിൽ പൊയ്ക്കോ.....(ഏട്ടൻ )

കരിഞ്ഞു നിന്ന് പാറു അത് കേട്ടപ്പോൾ പെട്ടെന്ന് തന്നെ കരച്ചിൽ നിർത്തി.....

ഞാൻ ഏട്ടനെ നോക്കി ഒന്നു സൈറ്റ് അടിച്ചു കാണിച്ചു....

ഞാൻ മുന്നിലെ ഡോർ തുറക്കാൻ ആഞ്ഞാതും  പാറു എന്റെ കയ്യിൽ കയറി പിടിച്ചു തടഞ്ഞു...

എന്താണെന്ന് പുരികമുയർത്തി ചോദിച്ചു....

നീ ഞങ്ങളുടെ കൂടെ ഇരുന്നാൽ മതി.....

ഞാനും പാറുവും ഏട്ടന്റെ ഇടവും വലവും ഇരുന്നു

(പതിയെ ഞാൻ ഏട്ടനോട് ചെവിയിൽ പറഞ്ഞു.)

എനിക്ക് തെറ്റിയില്ല അല്ലേ ഏട്ടാ.....

പാറു നമ്മുടെ ഭാഗ്യമാണ്......

ഏട്ടൻ എന്നെ കപട ദേഷ്യത്തോടെ നോക്കി

ഞാൻ ഒന്നു ഇളിച്ചു കാണിച്ചു....

സോറി ഏട്ടത്തി......

അമ്മ പാറുവിനെ വിളക്കു കൊടുത്ത് അകത്തേക്ക് വിളിച്ചു

വലതുകാൽ വെച്ച് കേറി വാ മോളെ(അമ്മ)

പാറു നിലവിളക്ക് വാങ്ങി വലതുകാൽ വെച്ച് വൃന്ദാവനത്തിലേക്ക് കേറി

മധുരം കൊഴുപ്പ് കഴിഞ്ഞു.... ഞാൻ പാറൂനെ ഏട്ടന്റെ മുറിയിൽ കൊണ്ടുചെന്നാക്കി അവളുടെ പൂവും ഓർണമെൻസും  അഴിക്കാൻ സഹായിച്ചു പിന്നെ ഫ്രഷ് ആകാൻ പറഞ്ഞിട്ട് ഞാൻ എന്റെ മുറിയിലേക്ക് പോയി....

രാവിലെ തൊട്ട് ചുമന്നുകൊണ്ട് നടക്കുവാ  ഇത് ഒന്ന് അഴിച്ചു കളയട്ടെ ചൂടെടുത്തിട്ട്  വയ്യ.. ഇതെല്ലാം ചുറ്റി 24 മണിക്കുറും നടക്കുന്ന അമ്മയെ ഒക്കെ സമ്മതിക്കണം....

റിസപ്ഷന് വേണ്ടി എടുത്ത ഡ്രസ്സ് ഇട്ടു.......

റിസപ്ഷൻ ഒക്കെ കഴിഞ്ഞപ്പോൾ തന്നെ ഒൻപതു മണിയായി 
പാറൂനെ എന്റെ റൂമിലോട്ടു കൂട്ടിക്കൊണ്ടുവന്നു
അവളെ അവിടെ ഇരുത്തി അമ്മയെ വിളിക്കാൻ പോയി

(അല്ല ഇന്ന് അവളുടെ ഫസ്നൈറ്റ് അല്ലേ..സെറ്റ് സാരി ഉടുപ്പിക്കാൻ എനിക്ക് അറിയത്തില്ല അതുകൊണ്ട് അമ്മയെ വിളിക്കാൻ പോയത്)

അമ്മ വന്ന് അവൾക്ക് സാരി ഉടുപ്പിച്ചു കൊടുത്തു കയ്യിൽ ഒരു ഗ്ലാസ് പാലും കൊടുത്തു....... 

ഞാൻ അവളെ ഏട്ടന്റെ മുറിയിൽ കൊണ്ടാക്കി ഞാൻ എന്റെ മുറിയിൽ വന്നു.... ഫ്രഷ് ആയി വന്നപ്പോൾ വാതിൽ ആരോ മുട്ടുന്നു... 

ഞാൻ പോയി വാതിൽ തുറന്നപ്പോൾ ഏട്ടനും പാറുവും ദേ  നിൽക്കുന്നു  മുന്നിൽ.. ഞാൻ ഞെട്ടി കണ്ണും തള്ളി നോക്കുന്നത് കണ്ടപ്പോൾ പാറു എന്നോടായി പറഞ്ഞു... 

നിർമ്മൽ ഏട്ടൻ നാട്ടിലുള്ളപ്പോൾ നീ ഏട്ടനും കൂടിയല്ലേ കിടന്നു ഉറങ്ങുന്നേ....(പാറു )

അതിന്....???? (നിവി )

ഇന്ന് നമുക്ക് ഏട്ടന്റെ അപ്പുറത്തും ഇപ്പുറത്തും കടക്കാം...(പാറു )

നിനക്ക് വട്ടാണോ ടീ.. അത് ഇന്ന് തന്നെ വേണോ......(നിവി )

അതിനെന്താ ടി......(പാറു )

ഡീ പെണ്ണെ ഇന്ന്  നിങ്ങളുടെ ഫസ്നൈറ്റ് അല്ലയോ ടി പൊട്ടി...? ആരെങ്കിലും അറിഞ്ഞാൽ തന്നെ നാണക്കേട് പെണ്ണെ... നീ വേഗം ഏട്ടനെ കൊണ്ട് നിങ്ങളുടെ മുറിയിൽ പോയേ..... എനിക്ക് ഉറങ്ങണം....(നിവി)

നിവി.....ഞാനിപ്പോൾ നിന്റെ വെറും കൂട്ടുകാരി മാത്രമല്ല ഏട്ടത്തിയമ്മ കൂടിയാണ് ഞാൻ പറയുന്നത് കേട്ടാൽ മതി... മാറി നിൽക്കങ്ങോട്ട്....(പാറു )

(വാ ഏട്ടാ.... എന്നും പറഞ്ഞ് എന്നെ മാറ്റിനിർത്തി കൊണ്ട് അവൾ ഏട്ടനെയും കൊണ്ട് എന്റെ ബെഡിൽ  കയറി കിടന്നു)

ഇനി പറഞ്ഞിട്ടും കാര്യമില്ല എന്നതുകൊണ്ട് ഞാനും പോയി കിടന്നു ഇപ്പോൾ ഞങ്ങൾ രണ്ടും ഏട്ടന്റെ ചിറകിനടിയിൽ ആണ്......

🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

രാവിലെ അമ്മ വന്ന് വാതിലിൽ മുട്ടിയപ്പോഴാണ് ഉണർന്നത്....

ഞാൻ വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മ കരയാൻ പോകുന്നപോലെ നിൽക്കുന്നത....

എന്തുപറ്റി  അമ്മേ.? (നിവി )

മോളെ പാറൂയും  നിർമ്മലിനെയും കാണുന്നില്ല.... എനിക്കെന്തോ പേടി ആകുന്നു രണ്ടുംകൂടി എവിടെ പോയേക്കുവാ.... ആ കൊച്ചിന്റെ  അച്ഛനോടും അമ്മയോടും ഞാൻ ഇനി എന്തോ പറയും...(അമ്മ )

ഞാൻ അന്തം വിട്ട് നിൽക്കുവാ അമ്മയോട് എന്തോ പറയും...

കണ്ണു തള്ളി നിൽക്കുവാ ( ഇത്തവണ ഞാനല്ല അമ്മയാണ്))

എന്താ അമ്മേ രാവിലെ..(പാറു )

നിർമ്മൽ എന്തേ മോളെ...(അമ്മ )

അപ്പോൾ ദ  ഏട്ടനും വന്നു....

അമ്മ എന്നെ ഒന്നു കൂർപ്പിച്ചു നോക്കി...

ഇതിൽ എനിക്ക് ഒരു പങ്കുമില്ല അമ്മേ... ഞാൻ രണ്ടിനോടും ആവുന്നേ പറഞ്ഞതാ... രണ്ടും കൂടി ഇങ്ങോട്ട് വന്ന് കയറിയത....(നിവി )

ഇതുവരെ രണ്ടെണ്ണത്തിന്റെ കോപ്രായങ്ങൾ കണ്ടാൽ മതിയായിരുന്നു ഇനിയിപ്പോ ഒന്നിനെയും കൂടി  സഹിക്കണമല്ലോ....

എന്തായാലും കൊള്ളാം....

ദൈവം ചക്കിക്കൊത്ത ചങ്കരനെ  തന്നെയാണല്ലോ കൊടുത്തത്(അമ്മ പറഞ്ഞിട്ട് താഴേക്ക് പോയി)

വേഗം ഞാനും ഏട്ടനും പാറുവും ഫ്രഷ് ആയി താഴേക്കിറങ്ങി.....
ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു.....

ഏട്ടനാണ്  പോയി നോക്കിയത്

തിരികെ വന്ന് എന്നെ വിളിച്ചു കണ്ണുപൊത്തി പുറത്തേക്ക് കൊണ്ടുവന്നു.....

പുറത്തുകൊണ്ടുവന്ന് എന്റെ കണ്ണിൽ നിന്നും ഏട്ടൻ കൈമാറ്റി

കണ്ണുതുറന്ന് നോക്കിയതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി നിന്നുപോയി

എന്നെപ്പോലെ തന്നെ സെയിം എക്സ്പ്രഷൻ ആയിരുന്നു അച്ഛനും അമ്മക്കും......

മിഴിയോരം 6

ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ ആരോ കോളിംഗ് ബെൽ അടിച്ചു.....

ഏട്ടനാണ്  പോയി നോക്കിയത്

തിരികെ വന്ന് എന്നെ വിളിച്ചു കണ്ണുപൊത്തി പുറത്തേക്ക് കൊണ്ടുവന്നു.....

പുറത്തുകൊണ്ടുവന്ന് എന്റെ കണ്ണിൽ നിന്നും ഏട്ടൻ കൈമാറ്റി

കണ്ണുതുറന്ന് നോക്കിയതും ഞാൻ ഞെട്ടി പണ്ടാരമടങ്ങി നിന്നുപോയി

എന്നെപ്പോലെ തന്നെ സെയിം എക്സ്പ്രഷൻ ആയിരുന്നു അച്ഛനും അമ്മക്കും......

ഡിയോ....
( ഒരു വൈറ്റ് ആൻഡ് റെഡ് കോമ്പിനേഷൻ ഉള്ള ഹോണ്ട ഡിയോ )

എങ്ങനെയുണ്ട്.ഭൂമികുട്ടി ഏട്ടന്റെ സർപ്രൈസ്....

പൊളിച്ചു.. ലവ് യു  ഏട്ടാ... ഉമ്മ....

(ഞാൻ ഒരു റൗണ്ട് അടിച്ചിട്ട് വരാം)

  റൗണ്ടും ചതുരം  ഒക്കെ വൈകിട്ട് അമ്പലത്തിൽ പോയി പൂജിച്ചതിന് ശേഷം മാത്രം... (അമ്മ )

ഹ്മ്മ്മ്......

വൈകീട്ട് ഞാനും ഏട്ടനും ഏടത്തിയും അമ്പലത്തിൽ പോകാൻ ഇറങ്ങി.. 

ഏട്ടൻ കാറിന്റെ കീ  എടുത്തു കൊണ്ട് പോകുന്നത് കണ്ടു ഞാൻ അത് വേഗം തട്ടിപ്പറിച്ച് പകരം ബുള്ളറ്റിനെ കി എടുത്തുകൊടുത്തു.... 

ഏട്ടൻ എന്നെ കൂർപ്പിച്ചു നോക്കി.... 

ഏട്ടനും ഏട്ടത്തിയും ബുള്ളറ്റിൽ പോയാൽ മതി....

(ഏട്ടന്റെ ബുള്ളറ്റിന്റെ  പുറകിൽ ഞാൻ അല്ലാതെ വേറാരും കേറിയിട്ടില്ല.... ഏട്ടന്റെ ആദ്യ സമ്പാദ്യമാണ് ഈ ബുള്ളറ്റ്.... )

ഞങ്ങളാദ്യം പോയത് ശിവന്റെ അമ്പലത്തിൽ തന്നെയാണ് ഏട്ടത്തിയെയും എന്റെ പുതിയ ഡിയോയെയും ആ കൈലാസനാഥനെ കാണിക്കാൻ...

എന്നത്തെയും പോലെ ഏട്ടന് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു ഇത്തവണ ഏട്ടന്റെ കൂടെ ഏട്ടത്തിക്കുവേണ്ടിയും പ്രാർത്ഥിച്ചു...

തിരുമേനിയെ കൊണ്ട് വണ്ടി പൂജിച്ചു...

തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്യുന്നതിനുമുമ്പ് വന്ന് കണ്ടോളാം എന്ന് എന്റെ കാശിനാഥന് വാക്ക് കൊടുത്തു ഇറങ്ങി... 

പിന്നെ കൃഷ്ണന്റെ അമ്പലത്തിൽ കേറി തൊഴുതു....

വീട്ടിൽ തിരിച്ചെത്തി.....
നാളെ ഏട്ടനും പാറുവും പാറുവിന്റെ വീട്ടിൽ പോകുകയാണ്. എന്നെ വിളിച്ചു ഞാൻ പോയില്ല തിങ്കളാഴ്ച ഓഫീസിൽ ജോയിൻ ചെയ്യേണ്ടതാണ് കുറച്ച് സാധനങ്ങൾ വാങ്ങണമെന്ന് എന്ന് പറഞ്ഞു ഒഴിഞ്ഞു......

അവർക്കുവേണ്ടി പ്രൈവസി....
അവർക്ക് ആ ബോധമില്ല ഞാനെങ്കിലും അതനുസരിച്ച് നോക്കിയും കണ്ടും ചെയ്യേണ്ടേ....

വണ്ടി കിട്ടിയ കാര്യം അവറ്റകളെ വിളിച്ചു പറഞ്ഞു... അപ്പോൾ വീണ്ടും തുടങ്ങി  ട്രീറ്റ് വേണം പോലും 

അവസാനം എനിക്ക് സമ്മതിക്കേണ്ടിവന്നു......

പിന്നെ എനിക്കും നാളെ ഒന്ന് പുറത്തു പോകണമായിരുന്നു ഒന്ന് രണ്ട് ഡ്രസ്സും മേടിക്കാണമായിരുന്നു...

രാവിലെ എഴുന്നേറ്റ് കുളിച്ചു റെഡിയായി അന്നാമ്മെ  വിളിക്കാൻ പോയി....

ലുലു മാളിൽ തന്നെയാ പോയത് ഒരു ചെറിയ ട്രീറ്റ് നടത്തി... പി പി യും അഹിയും ബിനോയിയും അവിടുന്ന് തിരിച്ചു പോയി... 

അന്നാമ്മക്ക് ഒരു പ്രണയം ഓക്കേ ഉണ്ട്..
എബി ഇച്ചായന്റെ ഫ്രണ്ട് ആണ് പുള്ളി ആൽബിൻ (ആൽബി ഇച്ചായൻ ) അവള് ആൽബിച്ചന്റെ കൂടെ പോയി എന്റെ ഷോപ്പിംഗ്  കഴിഞ്ഞു വിളിച്ചാൽ മതി എന്നും പറഞ്ഞു.. 

പിന്നെ ഞാൻ നേരെ ലുലു ഫാഷൻ സ്റ്റോറിൽ കയറി ഒരു ജീൻസും രണ്ടു ടോപ്പും എടുത്തു...
ബില്ല് പേ  ചെയ്തു അവിടേ നിന്നും ഇറങ്ങി... 
നടക്കുമ്പോൾ ഏട്ടൻ വിളിച്ചു.. ഫോണിൽ സംസാരിച്ചു നടന്നു ഞാൻ ആരെയോ ചെന്നിടിച്ചു...

സോറി പറയാൻ മുഖം ഉയർത്തിയതും. അവൻ  ഇങ്ങോട്ട് കുറേ ചീത്ത... പിന്നെ നോക്കി ദഹിപ്പിക്കുവാ കാലമാടൻ... 

കാണാനൊക്കെ പൊളി ലുക്കാ.. നമ്മുടെ ഷാഹിദ് കപൂറിനെ പോലെയുണ്ട്.... താടി ട്രിം  ചെയ്തു വെച്ചിരിക്കുന്നു..... മുടിയിൽ ഒക്കെ ജെൽ തേച്ചുപിപ്പിച്ചിട്ടുണ്ട്.. ഹോ ആഡാർ ലുക്ക്‌... 

വാ തുറന്നാൽ എല്ലാം പോയി.. എന്തൊക്കെയാ  ഇവൻ ഈ പറഞ്ഞുകൂട്ടുന്നത്....,

എനിക്കങ്ങോട്ട് ദേഷ്യം ഇരച്ചു കയറി....

ഇവളൊക്കെ രാവിലെ കെട്ടിയോരുങ്ങി ഇറങ്ങുന്നത് തന്നെ വല്ല ആൺപിള്ളേരുടെ മെക്കിട്ടു കേറാൻ.. ഫോൺ കുത്തി ശൃംഗാരീച്ചു  നടന്നാൽ പിന്നെ ഒന്നും കാണില്ലല്ലോ..... നിന്നെയൊക്കെ വീട്ടിൽ അടക്കി ഒതുക്കി വളർത്താൻ ആരുമില്ലേ....? (അവൻ )

കഴിഞ്ഞോ....? (നിവി )

എന്ത് കഴിഞ്ഞോന്... (അവൻ )

തന്റെ പ്രസംഗം കഴിഞ്ഞോ എന്ന്... എങ്കിൽ എനിക്ക് തുടങ്ങാമായിരുന്നു......
തനിക്കും ഉണ്ടല്ലോ 2 ഉണ്ടട കണ്ണ്... എനിക്ക് മാത്രമല്ലല്ലോ.... അതോ ഇനി താൻ  വല്ലോ  കണ്ണുപൊട്ടൻ ആണോ....(നിവി )

എടി പുല്ലേ..... നിന്റെ അധികപ്രസംഗം എന്നോട് വേണ്ട......(അവൻ )

മര്യാദയ്ക്ക് സംസാരിക്കണം തനിക്ക് ഒരു പെൺകുട്ടിയോട്  സംസാരിക്കുന്ന എങ്ങനെ ആണെന്ന് അറിയില്ലേ... തന്റെ വീട്ടിൽ അമ്മയും പെങ്ങളും ഒന്നുമില്ലേ...അതോ  താൻ അവരോടും ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്...(നിവി )

ദി നീ കൂടുതൽ എന്നെ പഠിപ്പിക്കാൻ വരണ്ട(അവൻ )

ഡീ പൊടിനോക്കെ പോയി തന്നെ മറ്റവളെ വിളിക്കാട്ടോ....(നിവി )

(ഞങ്ങളുടെ അടി ആളുകൾ  ശ്രദ്ധിക്കുന്നുണ്ട്.... അവന്റെ കൂടെയുള്ളവൻ അവനെ പിടിച്ചു മാറ്റുന്നു)

ആളുകൾ നോക്കുന്നുണ്ട് നീ വാ ആദി... നമുക്ക് പോകാം...(കുടയൂള്ളവൻ )

( കൂടെയുള്ളവന്റെ കൈ തട്ടി മാറ്റി അവൻ ദേഷ്യത്തോടെ നടന്നു പോയി)

സോറി പെങ്ങളേ....(കുടയൂള്ളവൻ )

സോറി ഞാനല്ലേ പറയേണ്ടേ അറിയാതെയാണെങ്കിലും ആ പോകുന്ന മാന്യനെ ഞാൻ ഒന്ന് തട്ടി പോയില്ലേ... (നിവി )

അവന്റെ നേച്ചർ അങ്ങനെയാ സോറി... 
എനി.. വേ... അയാം സിദ്ധാർഥ് മേനോൻ.. (കുടയൂള്ളവൻ )

ഡാ നിന്നു കൊഞ്ചാതെ വരുന്നുണ്ടോ..... (അവൻ )

സിദ്ധാർഥ് ചെന്നോ.. അല്ലെങ്കിൽ ആ മാന്യൻ നിങ്ങളെ ഇട്ടേച്ചു പോകും...(നിവി)

അവൻ ഒന്ന് ചിരിച്ചു നടന്നുനീങ്ങി.... 

ഹോ എന്തൊരു സാധനമാ.... കണ്ടാൽ പറയുമോ ഇത്ര മാന്യൻ ആണെന്ന്...
അല്ലെങ്കിലും അങ്ങനെയാ..   കാണാൻ കൊള്ളാവുന്ന ചെക്കന്മാർക്ക് സ്വഭാവഗുണം കാണത്തില്ല... ഇതിനെയൊക്കെ കെട്ടുനോളേ സമ്മതിച്ചു കൊടുക്കണം....

യുദ്ധം എല്ലാം കഴിഞ്ഞ്  നിന്നപ്പോൾ ദാ വരുന്നു ആൽബിച്ചായനും അന്നമ്മയും ..

  ആൽബിച്ചായനോട് യാത്ര പറഞ്ഞു ഞാനും അന്നമ്മയും പാർക്കിംഗിലേക്ക് പോയി..  വേണ്ടി അടുത്തു നേരെ അന്നാമ്മയുടെ ഫ്ലാറ്റിലേക്ക് വെച്ചു പിടിച്ചു...
ഉച്ച ആയതുകൊണ്ട് നന്നായി വിശക്കുന്ന നാൻസി ചേച്ചിയുടെ   നല്ല ഒന്നാന്തരം ബീഫ് വരട്ടിയതും കുട്ടി ചോറുണ്ടു... 

പിന്നെ അന്നാമ്മയുമായി  കുറെ കത്തി അടിച്ചു ഇരുന്നു..  വൈകുന്നേരമാണ് അവിടെ നിന്നും ഇറങ്ങിയത്....

രാത്രി ഫുൾ എക്സൈറ്റഡ് ആയിരുന്നു നാളെ ജോയിൻ ചെയ്യുന്നത്തിൽ.. ഡ്രസ്സ് ഒക്കെ സെലക്ട് ചെയ്തു വെച്ചു നാളെ ഇടാൻ....

🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

രാവിലെ ആറുമണിക്ക് അമ്മ കുത്തിപ്പൊക്കി....
കുളിച്ച് ഒരു ദാവണിയും ചുറ്റി അമ്പലത്തിലേക്ക് പോയി...
അമ്പലത്തിൽ കയറി എന്റെ കൈലാസനാഥനെ കണ്ണ് നിറച്ച് കണ്ടു....
പ്രസാദം വാങ്ങി തിരിച്ചു ഇറങ്ങി......
വീട്ടിൽ വന്നപ്പോൾ അമ്മ ചൂട് ഇഡലിയും സാമ്പാറും എടുത്തു വച്ചു.....
അതും കഴിച്ച് ഡ്രസ്സ് മാറാൻ മുറിയിലേക്ക് പോയി....

ആദ്യ ദിവസമല്ലേ അത്യാവശ്യം നന്നായിട്ട് തന്നെ ഒരുങ്ങി...

ഞാൻ ഇറങ്ങി വന്നപ്പോൾ ദ.. നിൽക്കുന്നു ഏട്ടനും പാറുവും....
ഏട്ടനെയും പാറുവിനെയും കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു ഞാൻ വീട്ടിൽനിന്നിറങ്ങി...

ഞാൻ എന്റെ  ഡിയോയിൽ നേരെ വിട്ടു മഹേശ്വരി ഗ്രൂപ്പിലേക്ക്....

വണ്ടി പാർക്കിങ്ങിൽ വെച്ചു സെക്യൂരിറ്റി ചേട്ടനെ ഒന്ന് ചിരിച്ചു കാണിച്ചു  ഉള്ളിൽ കയറി....

റിസപ്ഷനിൽ നിന്ന കുട്ടിയെ ലെറ്റർ കാണിച്ചു .....

അപ്പോൾ ആ കുട്ടി എന്നെ നോക്കി  ദയനീയമായ ഒരു ചിരി ചിരിച്ചു... ഞാൻ തിരിച്ചു 32 പല്ലും കാണിച്ച് ഒരു ചിരി അങ്ങ് കൊടുത്തു..
ആ കുട്ടി പറഞ്ഞ അനുസരിച്ച് ആദ്യം സെക്കൻഡ് ഫ്ലോറിൽ പോയി ലീഗൽ  അഡ്വൈസറിനെ കണ്ടു...

അയാൾ കുറെ പേപ്പർ ഒക്കെ തന്നു വായിച്ചുനോക്കി സൈൻ ചെയ്യാൻ പറഞ്ഞു... 

നമ്മള് പണ്ടേ വായിക്കാൻ പുറകിലോട്ട്... അതുകൊണ്ട് ആദ്യത്തെ പേജ് മാത്രം വായിച്ച് ബാക്കിയെല്ലാം കണ്ണും പുട്ടി  സൈൻ ഇട്ടുകൊടുത്തു...

അവിടുന്ന് നേരെ പോയത് ഫോർത്ത് ഫ്ലോറിലെക്കകാണു.... 

അവിടെയുള്ള ഒരു പയ്യനോട് ചോദിച്ചപ്പോൾ ഒരു ക്യാബിൻ ചൂണ്ടിക്കാണിച്ചു തന്നു...

അവനോട് നന്ദി പറഞ്ഞ്.. ഞാൻ ആ ക്യാബിന്റെ  മുന്നിൽ ചെന്ന് നിന്ന് ഒരു ദീർഘനിശ്വാസം എടുത്തു....

പിന്നെ ഡോറിനു  2 മുട്ട കൊടുത്തു ചോദിച്ചു.. 

മെയ് ഐ കം ഇൻ സർ.. 

യെസ്  കം ഇൻ... 

അകത്തു കയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ സിസ്റ്റത്തിനു മുന്നിൽ നോക്കിയിരിക്കുന്നു മുഖം
കാണാൻ വയ്യ..

എസ്ക്യൂസ്‌ മി  സർ.... 

മുഖമുയർത്തി എന്നെ നോക്കിയതും ഞങ്ങൾ രണ്ടും ഞെട്ടി......

മിഴിയോരം 7

മെയ് ഐ കം ഇൻ സർ.. 

യെസ്  കം ഇൻ... 

അകത്തു കയറിയപ്പോൾ ഒരു ചെറുപ്പക്കാരൻ സിസ്റ്റത്തിനു മുന്നിൽ നോക്കിയിരിക്കുന്നു മുഖം
കാണാൻ വയ്യ..

എസ്ക്യൂസ്‌ മി  സർ.... 

മുഖമുയർത്തി എന്നെ നോക്കിയതും ഞങ്ങൾ രണ്ടും ഞെട്ടി......

സിദ്ധാർഥ് ..... ഓ സോറി.. സർ... 

ഏയ്‌..... നോ.. കാൾ മീ.. സിദ്ധാർഥ് ഓർ സിദ്ധു... 

എങ്കിൽ,  സിദ്ധു മതി.... 

അയാം നിവേദിത കൃഷ്ണദാസ്....
സിദ്ധു എന്നെ നിവി എന്ന് വിളിച്ചോ.....

ഓക്കേ നിവി ... 

(നിവി ഒന്നു ചിരിച്ചു )

അതൊക്കെ പോട്ടെ താൻ എന്താ ഇവിടെ.....(സിദ്ധു )

പുതിയ അപ്പോയ്ന്റ്മെന്റണ്.....(നിവി )

പുതിയ അപ്പ്യന്റ്മെന്റഓ.... ഏത്  PA പോസ്റ്റിലേകോ.....(സിദ്ധു )

യെസ്.. ഞാൻ സിദ്ധുവിന്റെ PA ആണോ??? 
(നിവി സന്തോഷത്തോടെ ചോദിച്ചു)

അയാം എക്സ്‌ട്രെമേലി  സോറി നിവി....  എന്റെ PA അല്ല താൻ.....(സിദ്ധു )

പിന്നെ..... (നിവി ) 

ആഹാ അതറിയില്ലെ ... കമ്പനിയുടെ CEOഡേ PA ആണ് താൻ....... (സിദ്ധു )

സിന്ധു അല്ലേ CEO.. താഴെ റിസപ്ഷനിൽ നിന്ന കുട്ടി ഇവിടെ വന്ന് ജോയിൻ  ചെയ്യാനാണല്ലോ പറഞ്ഞെ.... (നിവി )

അത്... ആദി ലീവാണ് ഇന്ന്...( സിദ്ധു )

ആദിയോ...? (നിവി )

സോറി.... ദ ഗ്രേറ്റ് അദ്വിക്  മഹേശ്വരി...
അന്ന് മാളിൽ വെച്ച് താൻ അറിയാതെ ഇടിച്ച ആ  ആൾ തന്നെ.....
(സിദ്ധു ചിരിച്ചുകൊണ്ട് പറഞ്ഞു.....)

ഓ... നോ....
ചുമ്മാ പറ്റിക്കല്ലേ സിദ്ദു... (നിവി )

നോക്ക് നിവി ഞാൻ തന്നെ എന്തിനാ പറ്റിക്കുന്നനെ... ആദിയാണ് ഇപ്പോഴത്തെ മഹേശ്വരി ഗ്രൂപ്പിന്റെ സേനാപതി....(സിദ്ധു )

ആണോ എങ്കിൽ ഇന്നുതന്നെ ഞാൻ രാജിവെക്കുക......(നിവി )

ആഗ്രഹമൊക്കെ  കൊള്ളാം.... 
പക്ഷേ നടക്കില്ലന്ന് മാത്രം.. (സിദ്ധു )

അതെന്താ....? (നിവി )

താൻ താഴെ ലീഗൽ അഡ്വൈസറിനെ കണ്ടിട്ടില്ലേ  ഇങ്ങോട്ട് വന്നേ....(സിദ്ധു )

അതേല്ലോ അതിനിപ്പോ എന്താ..? (നിവി )

ആഹാ ബെസ്റ്റ് താൻ ആ എഗ്രിമെന്റ് പേപ്പേഴ്സ് വായിച്ചിട്ടില്ലേ  സൈൻ ചെയ്ത്? (സിദ്ധു )

ഇല്ല ആദ്യത്തെ പേജ്  മാത്രമേ വായിച്ചിട്ടുള്ളൂ.... പിന്നെ വായിക്കാൻ തോന്നിയില്ല....(നിവി )

അത് മോശമായിപ്പോയി... വായിക്കാതെയാണോ ഒരാൾ തരുന്ന പേപ്പർ സൈൻ ചെയ്യുന്നേ..? (സിദ്ധു )

അതൊക്കെ അവിടെ നിൽക്കട്ടെ... അതും ഇതും തമ്മിൽ എന്താ ബന്ധം... പിന്നെ ഞാൻ അയാളുടെ മുന്നിൽ ജോയിൻ ചെയ്തിട്ടില്ലല്ലോ പിന്നെന്താ പ്രശ്നം... ഞാനിവിടെ വന്നിട്ടുമില്ല സിദ്ധു എന്നെ കണ്ടിട്ടുമില്ല.....(നിവി )

ആ എഗ്രിമെന്റ് പേപ്പറില് ഒന്ന് തനിക്കുള്ള ഒരു പണിയാ... ഒരു വർഷം തികയാതെ താൻ ഇവിടെ നിന്നും രാജി വെച്ചാൽ,  കമ്പനി ചോദിക്കുന്ന നഷ്ടപരിഹാരം തനിക്ക് കൊടുക്കേണ്ടിവരും.....(സിദ്ധു )

എന്റെ ദേവിയെ.... ഒരു വർഷമോ.... അതും ആ കാലമാടന്റെകൂടെയോ.....(നിവി )

സിദ്ധു എന്നെ കൂർപ്പിച്ച് ഒന്നു നോക്കി...

ഞാൻ ഒന്നു ഇളിച്ച്  കാണിച്ചു...

എനിക്ക് ഇത്തിരി വെള്ളം തരുവോ.....(നിവി )

സിദ്ധു എനിക്കുനേരെ വെള്ളം നീട്ടി...
ഞാനതു വാങ്ങി  കുടിച്ചു....

അല്ല സിദ്ധു എന്തിനെ കോൺട്രാക്ട് ഒക്കെ... (നിവി )

നല്ല ചോദ്യം... ആദിക്ക് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ച് പേരെയാണ് അവന്റെ പി എ പോസ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്...
അതിൽ ഒരാൾ പോലും ഒരു മാസം തികച്ചു ഇവിടെ നിന്നിട്ടില്ല.... അതുകൊണ്ടണ്  യദു അങ്കിൾ ഇങ്ങനെ ഒരു എഗ്രിമെന്റ് ഉണ്ടാക്കിയത്... (സിദ്ധു )

യദു അങ്കിൾ..? (നിവി )

ആദിയുടെ അച്ഛൻ... മിസ്റ്റർ യാദവ് വജ്രജിത് മഹേശ്വരി... 

മ്മ്മ്മ്... എന്തായാലും എന്റെ കാര്യത്തിന് ഒരു തീരുമാനമായി... എന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് ആ കാലമാടന്... അറിയാതെ ഒന്ന് തട്ടിയതിനാണ് ആക്കണ്ട ഷോ മൊത്തം അയാൾ കാണിച്ചത്.....

(എന്നാലും എന്റെ ശിവനെ....എന്നോട് ഇങ്ങനെ ഒരു ചതി വേണ്ടായിരുന്നു... ഇന്നുകൂടി നിന്നെ കണ്ടിട്ടില്ലേ.... ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത്..
നിനക്ക് ഒരു സൂചന തരാമായിരുന്നു..... ഈ കമ്പനിയുടെ അടുത്തൂടെ പോലും ഞാൻ വരില്ലായിരുന്നു)  
(നിവി മനസ്സിൽ സ്മരിച്ചതാ...)

താനെന്താടോ ആലോചിച്ചു നിക്കുന്നെ.....? (സിദ്ധു )

ഇനിയുള്ള കാര്യങ്ങൾ ഒന്ന് ആലോചിച്ചതാ..... ഇനി എന്നെ  ഈ കോലത്തിൽ നേരെ ചൊവ്വേ കാണാൻ പറ്റുമോന്ന് യാതൊരു പ്രതീക്ഷയുമില്ല....( നിവി വിഷമത്തോടെ സിദ്ധുനോട് പറഞ്ഞു)

എന്തായാലും ഇന്ന് താൻ രക്ഷപ്പെട്ടു..... അവനിന്ന് ലീവ് അല്ലേ ഓഫീസ് ഒക്കെ ഒന്ന് കാണ്.... നാളെ മുതൽ തിരക്കായിരിക്കും....(സിദ്ധു )

മ്മ്മ്.... ആ കാലമാടൻ എവിടെ പോയേക്കുവാ.....(നിവി )

ഇന്ന് രാവിലെ മുംബൈക്ക്‌ പോയി....(സിദ്ധു )

ആഹാ രണ്ടു മൂന്ന് ദിവസം കഴിഞ്ഞല്ലേ വരത്തുള്ളു.....(നിവി )

വൈകുന്നേരത്തെ ഫ്ലൈറ്റിന് അവൻ ഇങ്ങ്  തിരിച്ചുവരും......(സിദ്ധു )

അയാൾക്ക് അവിടെങ്ങാണം  നിന്നുകൂടെ....(നിവി )

( അവളുടെ പറച്ചിൽ കേട്ട് സിദ്ധു ഒന്നു ചിരിച്ചു)

പിന്നെ സിദ്ധു...  ഞാനൊരു കാര്യം ചോദിച്ചോട്ടെ..... (നിവി )

ഒന്നല്ല എത്ര വേണേലും  ചോദിച്ചു.... ( സിദ്ധു )

അതെ സിദ്ധു... എഗ്രിമെന്റ് ഉണ്ടല്ലോ....( നിവി )

(എന്തെന്ന് അർത്ഥത്തിൽ അവൻ അവളെ ഉയർത്തി നോക്കി)

ഞാനിപ്പോൾ സൈൻ ചെയ്തു കൊടുത്ത ആ എഗ്രിമെന്റ് ഇല്ലേ...(നിവി  )

അതിന്....??(സിദ്ധു  )

അത് ഉണ്ടല്ലോ..സിദ്ധു... (നിവി  )

നിവി.... നീ നിന്ന് ഉരുളാതെ കാര്യം പറ കൊച്ചേ....(സിദ്ധു  )

സിദ്ധു... പിന്നെ ആ എഗ്രിമെന്റ്  അങ്ങ് കീറികളഞ്ഞ പോരെ.. സിദ്ധു വിചാരിച്ച് ഈസിയായിട്ട് നടക്കുമല്ലോ...? (നിവി  )

സോറി ഡിയർ.... എഗ്രിമെന്റ് കിട്ടേണ്ട ആളുടെ കയ്യിൽ എപ്പോഴേ കിട്ടിക്കാണും....

അതെങ്ങനെ..? 

താൻ ലീഗൽ അഡ്വൈസറിന്റെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ തന്നെ അയാൾ ആ  എഗ്രിമെന്റ് ഒരു കോപ്പി എനിക്കും ആദികും യദു അങ്കിളിനും  മെയിൽ ചെയ്തിരുന്നു....

ചെയ്തല്ലേ... (നിവി അവനെ നോക്കി  വളിച്ച  ഒരു  ചിരി ചിരിച്ചു)

എന്റെ കുഴി ഞാൻ തന്നെ തോന്നി അല്ലേ...
ആ കാണ്ടാമൃഗം സിദ്ധുന്റെ ഫ്രണ്ട് ആണോ? ( നിവി )

ഫ്രണ്ടാണ്.. പക്ഷേ ഇപ്പോൾ വേറെ ചെറിയ ഒരു ബന്ധം കൂടിയുണ്ട്...( സിദ്ധു )

ആഹാ അതെന്താ ആ ചെറിയ ബന്ധം..? (നിവി )

അവന്റെ അനിയത്തിയ എന്റെ ഭാര്യ....(സിദ്ധു  )

ഓഹോ അങ്ങനെ പറ... അളിയനും അളിയനും ആണല്ലേ.... തനിക്ക് അങ്ങനെതന്നെ വേണം...( നിവി )

അതെന്താടോ താൻ അങ്ങനെ പറഞ്ഞെ..? 
ആദി........ അവൻ ഒരു പാവമാണ്.... പെട്ടെന്ന് ദേഷ്യം വരും... പിന്നെ പെൺകുട്ടികളെ അടുപ്പിക്കില്ല....(സിദ്ധു  )

പിന്നെ പാവം..... ഉറങ്ങുമ്പോൾ ആയിരിക്കും....
ഇന്നലെ ഞാൻ അറിയാതെ ഒന്നും തട്ടി പോയതാ.... അതിന്ന്  എന്തൊക്കെയാ പറഞ്ഞേ... ഞാൻ ഒരു പെൺകുട്ടിയാണെന്ന് പോലും നോക്കാതെ....(നിവി )

താൻ ഒരു പെൺകുട്ടി ആയതുകൊണ്ട് തന്നെയാ  അവൻ അത്രയും പറഞ്ഞത്..(സിദ്ധു )

ഹ്മ്മ്മ്.... കാട്ടുമാക്കാൻ....(നിവി)

നിവി തനിക്ക് ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം ഇന്ന് ഓഫീസ് സ്റ്റാഫുകളെ ഒന്നു പരിചയപ്പെട്...
(അതും പറഞ്ഞ് സിദ്ദു ഫോണെടുത്ത് ആരെയോ വിളിച്ചു വരുത്തി )

നിവി ഇത് ദീപക് HR ൽ വർക്ക്‌ ചെയ്യുന്നേയ... 

ദീപക് ഇത് നിവേദിത.... അദ്വികിന്റെ പുതിയ PA...(സിദ്ധു )

(നിവി അവനെ നോക്കി ഒന്ന് ചിരിച്ചു )

താൻ നിവേദിതയെ ഇവിടെല്ലാവരും ഒന്നു  പരിചയപ്പെടുത്തണം (സിദ്ധു )

ഓക്കേ സർ.. വരു മാഡം...  (ദീപക് )

എങ്കിൽ ഞാൻ പോയിട്ട് വരാം സിദ്ധു.. (നിവി )

ഒക്കെ ഉച്ചയ്ക്ക് കാണാം...(സിദ്ധു )

മാഡം നമ്മുക്ക് ആദ്യം HR ലേ സ്റ്റാഫിനെ പരിചയപ്പെടാം( ദീപക് )

ദീപക് എന്നെ പേര് വിളിച്ചാൽ മതി... നിവേദിത അല്ലെങ്കിൽ നിവി... (നിവി  )

ഓക്കേ നിവി... (ദീപക് )

(അങ്ങനെ ഒരു വിധം എല്ലാവരേയും പരിചയപ്പെട്ടു ഉച്ചയായപ്പോൾ സിദ്ധുവിന്റെ ക്യാബിനിലേക്ക് പോയി... ഡോറിനു  മുട്ടി അകത്തേക്ക് കേറി ചെന്നു...)

ഹ നിവി താൻ വന്നോ......എല്ലാവരേയും പരിചയപ്പെട്ടോ...? 

ഒരു വിധം... എല്ലാവരെയും പരിചയപ്പെടാൻ ഒരുവർഷം ഉണ്ടല്ലോ....

(അവൻ ഒന്നു ചിരിച്ചു...)

പിന്നെ നിവി ഞാൻ അവനോട് പറഞ്ഞിട്ടില്ല അവന്റെ പി എ നീയാണെന്ന്... 
നാളെ വരുമ്പോൾ അവൻ ഒരു സർപ്രൈസ് ആകട്ടെ.....( സിദ്ധു )

നാളെ എന്നെ ജീവനോടെ കുറച്ചെങ്കിലും  മിച്ചം  വെച്ചാൽ മതിയായിരുന്നു...(നിവി )

ഞങ്ങളുടെ സംസാരത്തിനിടയിൽ ആരോ വന്നു ഡോറിനു  മുട്ടി..
സിദ്ധു  അകത്തേക്ക് വരാൻ പറഞ്ഞു...

അകത്തേക്ക് കയറി വന്ന് രൂപം എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചു...

മിഴിയോരം 8

ഞങ്ങളുടെ സംസാരത്തിനിടയിൽ ആരോ വന്നു ഡോറിനു  മുട്ടി..
സിദ്ധു  അകത്തേക്ക് വരാൻ പറഞ്ഞു...

അകത്തേക്ക് കയറി വന്ന് രൂപം എന്നെ അടിമുടി നോക്കി ഒന്ന് പുച്ഛിച്ചു...

ചിരിച്ച് കൊണ്ട് സിദ്ദുന്റെ അടുത്തേക്ക് നടന്നു.. 

ഹായ് സിദ്ദു..... 

ഹലോ മനീഷ... താൻ എന്ന് തിരുച്ചു  വന്നു.... 

2 ദിവസമായി....അല്ല ഇതാരാ സിദ്ദു... 
(അവളെന്നെ ചൂണ്ടിക്കാണിച്ച് സിദ്ധുനോടയി ചോദിച്ചു...)

ഹാ മനീഷ.. ഇത് നിവേദിത നമ്മുടെ ആദിയുടെ പുതിയ PA ആണ്... 
(അവൾ വീണ്ടും എന്നെ നോക്കി പുച്ഛിച്ചു....)
ഇവൾ എന്തിനാ ഇത്ര മാത്രം പുച്ഛിക്കുന്നെ.. 
ഹോ അവളെ കണ്ടാലും മതി.... ഒരു സഞ്ചരിക്കുന്ന മേക്കപ്പ് ബോക്സ്... പുട്ടി ഏതാണോ എന്തോ? ഇനി അപ്പക്സ് അൾട്ടിമ ആണോ...... എന്തായാലും കൊള്ളാം ഒരു വിള്ളൽ പോലുമില്ല..... പിന്നെ അവളുടെ ഒരു കുട്ടി നിക്കറും സ്ലീവ്‌ലെസ് റ്റി ഷർട്ടും...ഹ്മ്മ്... 
എന്റെ ബലമായ സംശയം ആ നിക്കർ  അവളുടെ ചേച്ചിയുടെ മകളുടെയായിരിക്കും .... ഇവൾ അടിച്ചുമാറ്റി ഇട്ടതാക്കും... പാവം കൊച്ച് ....... ഇതൊക്കെ ആലോചിച്ചു നിന്നപ്പോഴാണ് സിദ്ദു എന്നെ  വിളിച്ചത്..)

നിവി... ഇതു മനീഷ ജയറാം... നമ്മുടെ കമ്പനിയുടെ മോഡലാണ്.... (സിദ്ദു )

കമ്പനിയുടെ മോഡൽ മാത്രം അല്ല ഞാൻ... 
ആദിയുടെയും സിദ്ദുവിന്റെ നല്ല ഫ്രണ്ട് കൂടിയാണ്.... അല്ലേ സിദ്ദു.... (മനീഷ)
(അവള്ടെ ഒരു ചിദ്ദു.... കണ്ടാലും മതി -നിവിയുടെ ആത്മഗതം )

യെസ്.. തീർച്ചയായും... സിദ്ദു ഒന്നു ചിരിച്ചു.... 

അല്ല സിദ്ദു  ഇവൾ ഇവിടെ എത്ര ദിവസത്തേക്ക് കാണും....? 
(വീണ്ടും പുച്ഛം....ഇവൾക്ക്  എവിടുന്നാണോ ഇത്രയും പുച്ഛം..അതോ ഇവൾക്ക് ഈയൊരു ഭാവം മാത്രമേ മുഖത്തു വരുത്തോള്ളോ....? )

അതോർത്ത് താൻ വിഷമിക്കേണ്ട... നിവി ഇവിടെ സ്ഥിരമായി കാണും.....(സിദ്ദു )

പോ സിദ്ധു.....  തമാശ പറയാതെ... ഇതിനുമുമ്പുള്ളവരുടെ അവസ്ഥ നമ്മൾ കണ്ടതല്ലേ..... ഒന്നുമറിയാത്ത പോലെ....(മനീഷ)

തമാശയല്ലഡോ... യദു അങ്കിൾ വിചാരിക്കാതെ നിവിക്കോ ആദിക്കോ ഒന്നും ചെയ്യാൻ പറ്റില്ല..... എഗ്രിമെന്റ് അങ്ങനെയാ.....(സിദ്ദു )
(ആ പറഞ്ഞത് അവൾക്കു അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലന്നു തോന്നുന്നു....)

സിദ്ധു... ക്യാൻ ഐ കാൾ ഹേർ മനീഷ...(നിവി )

യെസ് വൈ നോട്ട്..? 

ഓക്കേ സിദ്ധു ...
( നിവി മനീഷയുടെ  നേരെ തിരിഞ്ഞു അവളോടായി പറഞ്ഞു. )
ലുക്ക്‌ മനീഷ...ഞാൻ ഇന്നുമുതൽ ഈ കമ്പനിയുടെ CEO ടെ PA ആണ് അതായത്.... 
മിസ്റ്റർ അദ്വിക്  മഹേശ്വരിയുടെ പേർസണൽ  അസിസ്റ്റന്റ്....അതുകൊണ്ട് എന്നെ ഒന്നെങ്കിൽ നിവേദിത അല്ലെങ്കിൽ നിവി എന്ന് തനിക്ക് വിളിക്കാം.... അല്ലാതെ ഡീ പോടീ ഇവൾ.... എന്നൊന്നും വിളിക്കാൻ നിൽക്കണ്ട... മനസ്സിലായല്ലോ....? 
(കുറേ നേരമായിട്ട് സഹിക്കുവ..... ഇവിക്കും  ആ  കാട്ടാളന്റെ സ്വഭാവം തന്നെ...)

ഓ സോറി മിസ്സ്‌ നിവേദിത....(വീണ്ടും പുച്ഛം )
( നിനക്ക് ഞാൻ വെച്ചിട്ടുണ്ടഡി പുട്ടിക്കാരി...
അവളെ അടിമുടി ഒന്ന് നോക്കിയിട്ട് ഞാനും അസ്സലായി ഒന്നു പുച്ഛിച്ചു കൊടുത്തു.....)

സിദ്ധു ഞാൻ ഇറങ്ങുവാണ്.. നിങ്ങൾ സംസാരിക്ക്‌... (നിവി )

ഹാ നിവി... താൻ  എങ്ങനെയാ  പോകുന്നു...(സിദ്ധു )

വണ്ടി ഉണ്ട് സിദ്ദു..... (നിവി )

എങ്കിൽ ശരി.. നാളെ കാണാം കൃത്യം 9 മണിക്ക്.... ബൈ.... 

ഓക്കേ... ബൈ സിദ്ദു..... 

വണ്ടിയെടുത്ത് വീട്ടിലേക്ക് തിരിച്ചു.....

അമ്മേ.... അമ്മേ.....(നിവി )

നീയായിരുന്നോ ഞാൻ വിചാരിച്ചു വല്ലോ ഭിക്ഷക്കാർ ആയിരിക്കുമെന്ന്..(അമ്മ )

അമ്മയും തുടങ്ങിയോ ഈ സൈസ് അളിഞ്ഞ ചളി അടിക്കാൻ...(നിവി )

നിന്റെ ഒക്കെ കൂടെ പിടിച്ചുനിൽക്കണ്ടേ...(അമ്മ )

ചളി അടിച്ച് ഇവിടെ നിൽക്കാതെ എനിക്ക് വല്ലോം കഴിക്കാൻ എടുത്ത് താ ... വിശന്നിട്ടു വയ്യ....(നിവി )

നീ പോയി വേഷംമാറി വാ...(അമ്മ )

അതൊക്കെ പിന്നെ മാറാം.. ആദ്യം കഴിക്കാൻ താ.... (നിവി )

കുളിക്കാതെ പച്ചവെള്ളം ഞാൻ തരില്ല നിനക്ക്.... (അമ്മ )

ഈ അമ്മ.... ഇനി ഇവിടെ നിന്നിട്ടും കാര്യമില്ല ഫ്രഷായി വരാം...

ഫ്രഷായി താഴെ വന്നപ്പോൾ അമ്മ ചായ എടുത്തു വച്ചിരുന്നു..

അമ്മേ.... (നിവി )

എന്താടി......(അമ്മ )

ഏട്ടനും പാറും എവിടെ പോയി....? (നിവി )

തറവാട്ടിൽ പോയേക്കുവാ... ഇന്ന് തറവാട്ടിൽ അല്ലായിരുന്നോ വരുന്നത്....(അമ്മ )

മ്മ്മ്....(നിവി )

ചായ കുടിച്ച്.. ടോം ആൻഡ് ജെറിയും 
കണ്ട് ഞാൻ അവിടെയിരുന്നു.. സമയം പോയതറിഞ്ഞില്ല... ആറുമണിയായപ്പോൾ വിളക്ക് കത്തിക്കാൻ പോയി.... വിളക്ക് കത്തിച്ചു തുളസിത്തറയിൽ വെച്ച് കയറിയപ്പോൾ പാറുവും ഏട്ടനും വന്നു... അച്ഛനും പുറത്തു പോയിട്ട് തിരികെ വന്നിരുന്നു...

9 മണി ആയപ്പോൾ അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു......

അന്ന് നടന്ന എല്ലാം ഞാൻ അവരോട് പറഞ്ഞു.... എല്ലാരും ചിരിയോട് ചിരി...

ആ മോൻ നിന്നെ ശെരിയാക്കി എടുത്തോളൂം ....(അമ്മ )

ഏതു മോൻ.... അമ്മയ്ക്കൊരു മോനല്ലേ ഉള്ളൂ... ദാ ഈ ഇരിക്കുന്ന ഏട്ടൻ... വലിയ മോൻ വിളി ഒന്നും വേണ്ട...... ആ കാട്ടുമാക്കാൻ എന്റെ കാലൻ ആകാതിരിക്കാൻ പ്രാർത്ഥിക്ക് അമ്മേ.. (നിവി )

വേണമെങ്കിൽ നമുക്ക് നിന്റെ കാട്ടുമാക്കാനെ  അമ്മയ്ക്ക് മോനായി കൊടുക്കാം.... നീയൊന്നു മനസ്സിൽ വെച്ചാൽ മതി....(പാറു )

എന്തോന്നാ നീ പറഞ്ഞേ...? (നിവി )

അല്ല മോളെ നിവി... ആദി ഏട്ടനെ  കൊണ്ട് നിന്നെ കെട്ടിക്കാം...(പാറു )

ഏട്ടാ... ഏട്ടന്റെ ജാതകം ഒന്നുകൂടി ഒന്നു നോക്കികാണം...(നിവി )

അതെന്തിനാ മോളെ...( ഏട്ടൻ)

രണ്ട് കെട്ടാനുള്ള യോഗം ഉണ്ടോ എന്ന് നോക്കാനാ.... മിക്കവാറും ഇവളെ ഞാൻ കൊല്ലും.. അവളുടെ ഒരു കൊതി ഏട്ടൻ...
എന്റെ പട്ടി കഴിക്കും അവനെ കല്യാണം....(നിവി )

അതിന് നീ സമ്മതിച്ചാലും ആ കൊച്ചൻ സമ്മതിക്കേണ്ടേ... ആരെങ്കിലും ട്രെയിനിന് മനപ്പൂർവം തലയ്ക്കുവോ.... (അമ്മ )

ഇപ്പോ വന്നു വന്നു അമ്മ എന്നെ  നല്ലതുപോലെ ട്രോളുനുണ്ടല്ലോ....വേണ്ടട്ടോ..... (നിവി )

(ഇനി ഇവിടെ ഇരുന്നാൽ ശരിയാകത്തില്ല... എടി പാറു നിനക്കുള്ള പണി ഉടനെ വരുന്നുണ്ട്.... കൈകൾ കഴുകി നിവി  മുറിയിലേക്ക് പോയി)

രാവിലെ അലാറം കേട്ടാണ് നിവി ഉറക്കം ഉണർന്നത്.. സമയം  ആറര ആയതേയുള്ളൂ..... 
എട്ടു മണിക്ക് മുമ്പ്  വീട്ടിൽ നിന്ന് ഇറങ്ങണം... എന്നാലേ 9 മണിക്ക് ഓഫീസിൽ എത്താൻ കഴിയൂ....
ഒരു മണിക്കൂർ ട്രാവൽ ഉണ്ട്.. ആദ്യ ദിവസം തന്നെ താമസിച്ചാൽ കാട്ടുമാക്കാൻ എന്നെ നിർത്തി പൊരിക്കും.....

ഏഴുമണി കഴിഞ്ഞപ്പോൾ കുളിച്ച് ഫ്രഷായി ഡ്രസ്സ് ചെയ്തു താഴേക്ക് പോയി....

എല്ലാവരും വിചിത്ര ജീവിയെ കാണുന്ന പോലെ എന്നെ നോക്കുന്നുണ്ട്..... ഇനി എന്റെ ഡ്രസ്സിന് വല്ല കുഴപ്പമുണ്ടോ....? ഏയ് ഒന്നും ഇല്ലല്ലോ....

എന്നെ കണ്ട അമ്മയുടെ കൈയിൽ ഉണ്ടായിരുന്ന ഗ്ലാസ് തറയിൽ വീണുടഞ്ഞു... 
അച്ഛൻ ഇതെങ്ങനെ സംഭവിച്ചു എന്ന രീതിയിൽ എന്നെ നോക്കുന്നു..... ഏട്ടൻ പുറത്തേക്കോടി മേലോട്ട് നോക്കുന്നു... പാറു കണ്ണുതള്ളി നിൽപ്പുണ്ട്.....

എന്താ എല്ലാരും എന്നെ  ഇങ്ങനെ നോക്കുന്നേ....? (നിവി )

നിനക്കെന്തുപറ്റി നിവി മോളെ.....? (അച്ഛൻ )

എനിക്കെന്തു പറ്റാൻ.....(നിവി )

നീ എന്താ മോളെ ഇത്ര നേരത്തെ ഒരുങ്ങി നിൽക്കുന്നെ...? (അച്ഛൻ  )

മൂട്ടിൽ വെയിൽ തട്ടിയാലും എഴുന്നേൽക്കാത്തവളാ ഇപ്പോൾ ഇതെന്തുപറ്റി.... (അമ്മ )

(പാറു എന്നെ  തൊട്ടു നോക്കി...)

എനിക്ക് ഓഫീസിൽ പോകണ്ടേ അല്ലേ.....
 അതുകൊണ്ടാ നേരത്തെ എഴുന്നേറ്റെ.....(നിവി )

കാക്ക വല്ലോം മലർന്നു പറക്കുന്നുണ്ടോ ആവോ...( ഏട്ടൻ)

 ഏട്ടൻ നേരത്തെ പുറത്തു പോയി നോക്കിയിരുന്നുല്ലോ കണ്ടില്ലേ.....? (നിവി )

എന്റെ കുഞ്ഞു നന്നാവാനും നീ സമ്മതിക്കില്ലേ? (അമ്മ )

എത്രനാൾ കാണുവോ ആവോ...(പാറു )

ഞാൻ ഇനി മുതൽ ഡെയിലി ഈ ടൈമിൽ എഴുന്നേൽക്കും(നിവി )

ആ കൊച്ചനെ ഇവൾക്ക് ഇത്ര പേടിയാണോ...? .(അമ്മ )

ദേ അമ്മേ രാവിലെ തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്.... എനിക്ക് ആ കാട്ടുമാക്കാനെ  പേടിയൊന്നുമില്ല..... പിന്നെ അത് ഒരു ഓഫീസ് അല്ലേ കൃത്യനിഷ്ഠ ഒക്കെ വേണ്ടേ... പഞ്ചിങ് ടൈം ഒക്കെ ഉണ്ട്......ലേറ്റ് ആയ  ഹാഫ് ഡേ ലീവ് ആകും....(നിവി ) 

ഇനി എന്റെ മോളെ ആരും കളിയാക്കണ്ട....
(ഏട്ടൻ എന്നെ ചേർത്തു നിർത്തി പറഞ്ഞു)

കൂടുതൽ സ്നേഹം ഒന്നും വേണ്ട കുറച്ചുമുമ്പ് ഇവരുടെ എല്ലാരുടെയും കൂടെ നിന്ന് കളിയാക്കിയ  ആളല്ലേ...? മാറികെ  അങ്ങോട്ട്... ഇനി എന്നോട് മിണ്ടാൻ ഒന്നും വരണ്ട.... (നിവി )

(ഏട്ടന്റെ മുഖം വല്ലാതായി.....)
ഭൂമി ഏട്ടൻ ചുമ്മാ പറഞ്ഞതല്ലേ... എന്റെ മോൾക്ക് വിഷമമായോ....(ഏട്ടൻ )

ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ഏട്ടാ... ഇങ്ങോട്ട്  വാ വല്ലതും കഴിക്കാം.....(നിവി )

പുട്ടും കടലക്കറി ആയിരുന്നു കഴിക്കാൻ... 

(ഡി പാറു നീ ഇപ്പോൾ വലിയ ഏട്ടത്തിയമ്മ ചമയൽ അല്ലേ.... നിനക്കുള്ള പണി വരുന്നടി... നിവി മനസ്സിൽ കണക്കുട്ടി)

അല്ലേ ഏട്ടാ.. പാറുവിനെ ജോലിക്കൊന്നും അയക്കുന്നില്ലേ..? 
(അവൾ എന്നെ നോക്കി കണ്ണു കാണിക്കുന്നു ഞാനുണ്ടോ മൈൻഡ് ചെയ്തില്ല..)

അവൾ നോക്കുന്നുണ്ട്.... ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല പോലും...(ഏട്ടൻ )

ഞാൻ പൊട്ടിച്ചിരിച്ചു അതുകൊണ്ട് ഏട്ടൻ എന്നോട് ചോദിച്ചു....

നീ എന്തിനാ ചിരിച്ചേ...(ഏട്ടൻ )

ഇവൾ ഏട്ടനോട് ഒന്നും പറിഞ്ഞില്ലേ...? (നിവി )

എന്ത്...? (ഏട്ടൻ)

ഇവക്ക് ജോലിക്ക് പോകാൻ ഒന്നും താല്പര്യം ഇല്ല ഏട്ടാ.... ഉത്തമ കുടുംബിനിയായി ജീവിക്കുന്നയ  ഇഷ്ടം...(നിവി ) 

(ഏട്ടൻ ഒന്നും മിണ്ടാതെ പാറുവിനെ കൂർപ്പിച്ചു നോക്കി)

ആരു പറഞ്ഞു പാറു മോൾക്ക് അതാ  ഇഷ്ടം എന്ന്.....(അമ്മ )

ദേ ഈ നിൽക്കുന്ന നിങ്ങളുടെ പാറു  തന്നെ.. എന്നോട് മാത്രമല്ല ഞങ്ങൾ 5 പേരോടുകൂടിയ പറഞ്ഞത്..... വേണമെങ്കിൽ ഇപ്പൊ അന്നമ്മേ വിളിച്ചു ചോദിക്ക്...(നിവി )

എന്താ മോളെ കേൾക്കണേ ഇത്രയും പഠിച്ചിട്ട് ജോലിക്കൊന്നും പോകുന്നില്ല എന്നോ...? ആരെങ്കിലും കേട്ടാൽ തന്നെ പറയും ഇവനോ ഞങ്ങളോ പറഞ്ഞിട്ടാ മോള് പോകാതെന്ന്....(അമ്മ )

ഇന്നത്തെ കാലത്ത് സ്വന്തമായിട്ട് ഒരു വരുമാനം വേണം മോളേ(അച്ഛൻ )

ഞാൻ നോക്കാം അച്ഛാ...(പാറു )

ഇന്ദു... നമ്മുടെ മാധവേട്ടന്റെ  കമ്പനിയിൽ  മോളെ ട്രെയിനിയായി നിർത്താൻ പറഞ്ഞാലോ...? ഒരു എക്സ്പീരിയൻസ് ആകുമല്ലോ..... നീ എന്തു പറയുന്നു മോനേ....(അച്ഛൻ )

അവളോട് ചോദിക്ക്(പാറുനെ നോക്കി ഏട്ടൻ പറഞ്ഞു )... ഞാൻ അദുവിനോടും അച്ചുവേട്ടനോടും പറയാം അവരല്ലേ ഇപ്പോൾ അവിടുത്തെ കാര്യം നോക്കുന്നേ....(ഏട്ടൻ )

മോൾ എന്തുപറയുന്നു അച്ഛൻ സംസാരിക്കട്ടെ....(അച്ഛൻ )

അച്ഛന്റെ ഇഷ്ടം...(പാറു )

ഇതുകേട്ടാൽ തോന്നും അച്ഛനാണ് ജോലിക്ക് പോകുന്നതെന്ന്...(നിവി )
(അവൾ എന്നെ നോക്കി പേടിപ്പിക്കുന്നണ്ട്... ഞാനൊന്നു പുച്ഛിച്ചു...)

നിവി നിനക്ക് പോകാറിയില്ലേ...(പാറു )

അപ്പോഴാണ് ഞാൻ സമയം ശ്രദ്ധിച്ചത് എന്റെ ദേവിയെ.....7.50 ആയോ.... ശോ ലേറ്റ് ആയാ ഓർക്കാൻ കുടു വയ്യ... 

ഞാൻ പോകുവാ..... (നിവി )

മുഴുവനും കഴിച്ചിട്ട് പോ ഭൂമി.... (ഏട്ടൻ )

വേണ്ട ഏട്ടാ  മതി.....(നിവി )

അമ്മേ,  അച്ഛാ, ഏട്ടാ, പാറു ഞാൻ പോയിട്ട് വരാം...
(നിവി പാറുവിന്റെ ചെവിയിലായി പറഞ്ഞു.... നീ എന്നെ ഒന്നും ചൊറിഞ്ഞു... തിരിച്ച് ഞാൻ നിന്നെ അങ്ങ് മാന്തി..... ഇപ്പോൾ കണക്ക് സമാസമം.. ഇനി എന്നോട് കളിക്കാൻ  വരരുത്... കേട്ടോടി പാ....റു.... )

പോടീ.... പോയി ജോലി ചെയ്യാൻ നോക്ക്..... അല്ലെങ്കിൽ നിന്റെ കാലൻ നിന്നെ അങ്ങ് സ്വർഗ്ഗത്തിലേക്ക് കെട്ടുകെട്ടിക്കും....(പാറു )

ഇതിനുള്ള മറുപടി വൈകിട്ട് താരാഡി.... ഇപ്പോ സമയം ഇല്ലാതായിപ്പോയി..... (നിവി )

ആയിക്കോട്ടെ വേഗം ചെല്ല്......(പാറു )

വീട്ടിൽ നിന്ന് ഇറങ്ങി... വേഗത്തിൽ ഓഫീസിലേക്ക് വെച്ചു പിടിച്ചു.... വണ്ടി പാർക്കിൽ വെച്ച് ഓഫീസിലേക്ക് കയറി....

എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... ഇതെന്താ...?  ഇവർക്കൊക്കെ എന്തുപറ്റി...
സിദ്ധുവിനെ കാണുന്നില്ലല്ലോ...? ക്യാബിനിൽ കാണും....

ഡോറിൽ മുട്ടി ഞാൻ അകത്തേക്ക് കയറിച്ചെന്നു... അവിടെ സിദ്ദു ഉണ്ടായിരുന്നില്ല....
തിരിച്ചിറങ്ങാൻ ഡോർ തുറന്നതും.. പുറത്തുനിന്നാരോ കേറി വന്നതും ഒരുമിച്ചായിരുന്നു... ഞാനയാളെ ചെന്നിടിച്ചു... ബാലൻസ് കിട്ടാതെ ഞങ്ങൾ തറയിൽ വീണു....

നിവി........ 

മിഴിയോരം 9

ഡോറിൽ മുട്ടി ഞാൻ അകത്തേക്ക് കയറിച്ചെന്നു... അവിടെ സിദ്ദു ഉണ്ടായിരുന്നില്ല....
തിരിച്ചിറങ്ങാൻ ഡോർ തുറന്നതും.. പുറത്തുനിന്നാരോ കേറി വന്നതും ഒരുമിച്ചായിരുന്നു... ഞാനയാളെ ചെന്നിടിച്ചു ബാലൻസ് കിട്ടാതെ ഞങ്ങൾ തറയിൽ വീണു....

നിവി........
നീ എന്താ ഇരുട്ടത്തിരിക്കുനേ ...?  (മുറിയിലെ  ലൈറ്റ് ഇട്ടു അന്നമ്മ ചോദിച്ചു )

(നിവി  കണ്ണുകൾ തുടച്ചു  അവളോടായി പറഞ്ഞു...) 
ഏയ് ഒന്നും ഇല്ലെടി ഓരോന്നാലോചിച്ച് ഇരുന്നതാ.....(നിവി )

നീ ഇന്ന് നേരത്തെ വന്നോ.....(അന്നമ്മ )

മ്മ്മ്.. ഹാഫ് ഡേ ലീവക്കി....(നിവി )

എന്തുപറ്റി നിനക്ക്... വല്ലോ  അസുഖം ഉണ്ടോ? 
(അന്നാമ്മ അവളുടെ നെറുകയിൽ തൊട്ടുനോക്കി ചോദിച്ചു)

എനിക്ക് ഒന്നും ഇല്ലെടീ.... ആൽബിച്ചൻ എന്തേ.... വന്നില്ലേ..? (നിവി )

വരാൻ വൈകും... അവരുടെ കമ്പനിയുടെ പുതിയ ഏതോ ഇൻവെസ്റ്റേഴ്സ് മീറ്റിംഗ് ഉണ്ട്.. ഇച്ചായനെയാണ് ഏൽപ്പിച്ചിരിക്കുന്നെ... (അന്നമ്മ )

മ്മ്മ്.... (നിവി )

എന്താടി മുഖം വല്ലാതെ ഇരിക്കുന്നെ.... പഴയതൊക്കെ വീണ്ടും ആലോചിച്ചു കൂട്ടിയോ.... അതിനാണോ ലീവ് എടുത്തു വന്നത്....

ഓർത്തു എന്നത് ശരിയാ.... പക്ഷേ ലീവെടുത്തതിനു  കാരണം അതല്ല.... കുറച്ചു ദിവസമായിട്ട് മനസ്സിന് ഒരു അസ്വസ്ഥത.... എന്തേ വല്ലാതെ എന്നെ അലട്ടുന്നു......(നിവി )

നിനക്ക് വട്ടാ പെണ്ണേ..... എല്ലാരും ഉപേക്ഷിച്ച് ഈ നാട്ടിൽ എന്തിനാ ഇങ്ങനെ ജീവിക്കുന്നെ....
നിർത്തിക്കൂടെ നിന്റെ ഈ വനവാസം..... വർഷം  മൂന്നായി.....(അന്നമ്മ )

നിവി ഒന്നു നെടുവീർപ്പെട്ടു...
ഏട്ടനെ കാണാൻ  ഉളള് കൊതിക്കുന്നുണ്ട്..... നിനക്ക് അറിയാവുന്നതല്ലേ എല്ലാം.... എനിക്ക് ആരും നഷ്ടപ്പെടുത്താൻ വയ്യടാ... (നിവി )

നീ വെറുതെ ഇങ്ങനെ പേടിച്ച് മാറി നിൽക്കുന്നത അവർക്ക് കൂടുതൽ സൗകര്യമാകുന്നത്.......(അന്നമ്മ )

നീ കണ്ടതല്ലേ ഏട്ടന്റെ അവസ്ഥ... ഇനിയും അതേപോലൊരു അവസ്ഥ ഉണ്ടായാലോ....? 
വേണ്ടടാ ഞാൻ ഇങ്ങനെ അങ്ങ് ജീവിച്ചോളാം..(നിവി )

നിവി.. നിന്റെ ഏട്ടൻ ആ മനുഷ്യൻ നിനക്കുവേണ്ടി അലൈയുവാ... പലരും നീ  ജീവിച്ചിരിപ്പില്ല എന്ന് പറയുമ്പോഴും ഏട്ടൻ നിനക്ക് വേണ്ടി കാത്തിരിക്കുവാ..... പാറു  വിളിക്കുമ്പോൾ ഒക്കെ നിന്റെ കാര്യമാ പറയുന്നേ.... ഏട്ടന്റെ അവസ്ഥ അത്രയ്ക്ക് മോശമാടി... നീ ഇവിടെ ഉള്ള കാര്യം പറയാനായി പലപ്പോഴും എന്റെ നാവു പൊങ്ങിയത.....(അന്നമ്മ )

എനിക്ക് പേടിയാടാ...(നിവി )

നീ പോയില്ലെങ്കിൽ നിന്റെ ഏട്ടൻ ഉരുകി തീരും....(അന്നമ്മ )

മ്മാ.......
(വെളുത്ത ഒരു പാവക്കുട്ടി കണ്ണും തിരുമ്മി നിവിയുടേ അടുത്ത  വന്നു....)

മ്മാ.... ( ചുണ്ടോക്കെ പിളർത്തി.. കരയാൻ വെമ്പുന്ന കണ്ണുകളുമായി അവൾ വീണ്ടും നിവിയെ വിളിച്ചു...)

അമ്മയുടെ ചുന്ദരി വാവ ഉണർന്നോ... (നിവിയുടെ തോളിലേക്ക് ചാഞ്ഞു കണ്ണുകൾ പൂട്ടി... അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു..)

നിവി... മോള് വളർന്നുവേരുവല്ലെഡി.... ഇപ്പോൾ 2 വയസ്സ് കഴിഞ്ഞു.... അവള് അവളുടെ അച്ഛനെ പറ്റി ചോദിച്ചാൽ നീ എന്തു പറയും... നിനക്ക് വേണ്ടെങ്കിൽ വേണ്ട... പക്ഷേ മോൾക്ക് അച്ഛനെ വേണം അത് നീ മറക്കരുത്......(അന്നമ്മ )

അന്നമ്മെ..... നീ തന്നെ ഇതൊക്കെ പറയണം ഞാൻ വേണ്ടെന്നു വെച്ചയാണോ... എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാല്ലേ..... അവൾ വളരട്ടെ... മനസ്സിലാവുന്ന പ്രായമാകുമ്പോൾ എല്ലാം പറഞ്ഞു കൊടുക്കാം... എന്ത് തെറ്റാടി ഞാനും എന്റെ മോളും അവരോട്  ചെയ്തത്...? (നിവി )

നിവി.... (അന്നാമ്മ പറയാൻ തുടങ്ങിയപ്പോൾ 
മോള് കരയാൻ തുടങ്ങി)

മ്മാ..... മ്മാ....... 

നിവി ആധിയോടെ അവളെ ചേർത്തുപിടിച്ച് കരച്ചിലടക്കാൻ നോക്കി....

എന്താടാ വാവേ..... 
എന്തിനാ അമ്മയുടെ ആരുട്ടി..  കരയുന്നേ..? 

മ്മാ... മോക്ക് ഇബിജ ഉവ്വവു.. 
(അവൾ തലയിൽ തൊട്ടു കാണിച്ചു പറഞ്ഞു)

എങ്ങനെ വേദനിക്കാതെ ഇരിക്കും രാവിലെ തൊട്ട് രാത്രി വരെയും ടിവി കാണാലല്ലേ...
പിന്നെ ഉറങ്ങാൻ നേരം നിന്റെ ഫോണിലും...(അന്നമ്മ )

തോം ആൻ ചെരി കന്തതാ അമ്മാ.... (ആരുട്ടി )

അമ്മയുടെ മോള് തന്നെ...(അന്നമ്മ )
(ആരുട്ടി  വീണ്ടും നിവിയുടെ തോളിലേക്ക് ചാഞ്ഞു...)

അല്ല അന്നമ്മെ  ഇപ്പോൾ കുറേ നാളുകൊണ്ട് മോള് പറയുന്നുണ്ടല്ലോ തല വേദനിക്കുന്നുണ്ടന്ന് നമുക്ക് ഏതെങ്കിലും നല്ല ഹോസ്പിറ്റൽ കാണിച്ചാലോ..... ഈയിടെയായി മോൾക്ക് വല്ലാത്ത ക്ഷീണം മുഖത്ത് കാണുന്നുണ്ട്... (നിവി )

എങ്കിൽ നാളെ നമുക്ക് പോകാം.. ഇച്ചായൻ വരട്ടെ നല്ല ഹോസ്പിറ്റൽ ഏതാണെന്ന് തിരക്കാം.....(അന്നമ്മ )

മ്മ്മ്മ്.... (നിവി )

ഇവിടുത്തെ ട്രീറ്റ്മെന്റ് ഒന്നും അത്ര നല്ലതല്ല..... നമ്മുടെ നാട്ടിലുള്ളത് പോലൊന്നുമല്ല ഇവിടെ.....(അന്നമ്മ )

എന്തായാലും പോയി നോക്കാം.... (നിവി )

മ്മാ... 

എന്താ ആരുട്ടി... (നിവി )

എനിച്ചു പോനു താ..... 

അമ്മേടെ മോൾക്ക് തലേല് ഉവ്വവു  അല്ലെ..? ഫോണിൽ കളിച്ചാൽ ഉവ്വവു കുടില്ലെ.... ആരട്ടിക്ക്  ഉവ്വവു വന്ന അമ്മയ്ക്ക് സങ്കടം ആവില്ലേ...

മ്മാ..ആരട്ടിക്ക് പോനു ബേണ്ട.. മ്മാ ചങ്കടം പെടേന്ത....
(ആരുട്ടിക്ക്‌ ഫോൺ വേണ്ട അമ്മ സങ്കടപ്പെടാതെ)

ആരുട്ടി  അങ്ങനെ പറഞ്ഞപ്പോൾ നിവിക്ക്‌  സങ്കടം സഹിക്കാൻ പറ്റിയില്ല... ആ കുഞ്ഞ് അവിളുടെ അമ്മയെ   അത്രത്തോളം സ്നേഹിക്കുന്നുണ്ട്......നിവിയുടേ കണ്ണുകൾ നിറഞ്ഞൊഴുകി...

മ്മാ.. എചിനാ കയുന്നെ.. 
(അമ്മ എന്തിനാ കരയുന്നെ)

(ആ കുഞ്ഞി കൈകൾ കൊണ്ട് നിവിയുടെ കണ്ണുനീർ തുടച്ചു നീക്കി...)

നിവി ആ കുഞ്ഞിനെ  ചുടു ചുംബനങ്ങൾ കൊണ്ട് മൂടി.... അവൾ തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു....

മോൾക്ക് ആഹാരം കൊടുത്ത്... നിവി മോളെ  ഉറക്കാൻ കൊണ്ടുപോയി... അവളെ തോളിലിട്ട് തട്ടി ഉറക്കത്തിനിടയിൽ കഴിച്ച് ഭക്ഷണം മുഴുവൻ മോള് നിവിയുടെ ദേഹത്ത് ശർദ്ദിച്ചു വച്ചു.... 

അന്നാമ്മേ...... (നിവി വെപ്രാളത്തോടെ അന്നാമ്മെ  വിളിച്ചു.....)

ഇവിടെ വിളികേട്ട് അന്നമ്മയും ആൽബിച്ചയനും ഓടി വന്നു.... 

എന്താ നിവി...... (ആൽബിച്ചയൻ )

ഇച്ഛയാ... മോള്... (നിവി )
(നിവി  പരിഭ്രമത്തോടെയാണ് നിൽക്കുന്നേ.. കണ്ണുകൾ നിറഞ്ഞിരിക്കുന്നു..)

മോൾക്ക്‌  എന്താ...(അന്നാമ്മ )

ദേ.. നോക്കിക്കെ.. മോള്  ശർദ്ദിച്ചു....(നിവി )

ഡി മോൾക്ക്‌  മൈഗ്രൈൻ ആകാനാ  സാധ്യത നേരത്തെ തലവേദനയും  ഉണ്ടായിരുന്നല്ലോ,.. 
നിനക്കും അങ്ങനെ വരാറുണ്ടല്ലോ ഇടയ്ക്ക്.. ഒന്ന് ശർദ്ദിച്ചു കളയുമ്പോൾ തലവേദന അങ്ങ് മാറുകയും ചെയ്യും.....(അന്നമ്മ ).

ഡീ മോള് കുഞ്ഞല്ലേ... നമ്മുക്ക്  ഹോസ്പിറ്റലിൽ പോയാലോ..... (നിവി )

നാളെ പൊകുണ്ടല്ലോ...നീ ഇപ്പോൾ ചെന്ന്  ഡ്രസ്സ്‌ ഒക്കെ മാറിക്കെ ... മോൾടെ ദേഹത്തുമായിട്ടുണ്ട് .. (ആൽബിച്ചയൻ )

നിവിക്ക് എന്തോ വല്ലാത്ത ഒരു ഭയം ഉടലെടുത്തു... കുഞ്ഞിന്റെ മേൽ കഴുകി... വേറൊരു ഉടുപ്പിട്ടുകൊടുത്തു... മോളെ ഉറക്കി.... അവൾ ആഹാരം കഴിക്കാൻ വന്നിരുന്നു ഇരുന്നു.....

ആൽബി ഇച്ചായന്റെ  കൂട്ടുകാരൻ ജോലിചെയ്യുന്ന ഹോസ്പിറ്റലിലാണ് പോകാൻ തീരുമാനിച്ചത്......

നിവി  മുറിയിലേക്ക് വന്നു... ഉറങ്ങുന്ന കുഞ്ഞിന്റെ നെറുകയിൽ അവൾ ഒന്ന് തലോടി.. കുഞ്ഞിന്റെ അരികിലായി  കിടന്നു.. ആ കുഞ്ഞു മാലാഖയെ  നെഞ്ചോട് ചേർത്തു... അമ്മയുടെ ചൂടറിഞ്ഞ് ആ കുഞ്ഞ് ചെറു ചിരിയോടെ ആ മാറിലേക്ക് ചുരുണ്ടുകൂടി....

നിവിയുടെ  ഓർമ്മകൾ കാനഡയിൽ വന്നതിനുശേഷമുള്ള തന്റെ ജീവിതത്തിലേക്ക് ഊർന്നിറങ്ങി...

ആൽബി ഇച്ചായന്റെയും അന്നമ്മെയുടെയും കൂടെയാണ് ഈ നാട്ടിലേക്ക് ചേക്കേറിയത്.... അന്ന് എന്റെ ഉള്ളിൽ രണ്ടു മാസം പ്രായമുള്ള ആരുട്ടി മാത്രമുള്ളയിരുന്നു...

എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം...ആ  ഒളിച്ചോട്ടം എന്നെ സ്നേഹിക്കുന്നവരുടെ ജീവന്റെ വില ആയിരുന്നു

ആൽബിച്ചയാനെ ഞാൻ  ഇപ്പോൾ എന്റെ നിർമ്മലലെട്ടനെ പോലെയാ കാണുന്നേ..... ശരിക്കും ഈ മൂന്നു വർഷം എനിക്ക് താങ്ങായി ആൽബി ഇച്ചായനും  അന്നമ്മെയും എപ്പോഴും ഉണ്ടായിരുന്നു.... എല്ലാം നഷ്ടപ്പെട്ട് നിന്ന ആ രാത്രി  ഇവരാണ്  എന്നെ ചേർത്ത് നിർത്തിയത്... ഒരു മാസത്തോളം ആൽബിച്ചയാന്റെ  നാട്ടിലെ വീട്ടിൽ ആരും അറിയാതെ ഞാൻ കഴിഞ്ഞുകൂടിയത്... അവിടുന്ന് നേരെ ഇങ്ങോട്ട്.... വേറെ ആർക്കും അറിയില്ല ഞാൻ എവിടെയാണന്ന് പോലും.... 

ആൽബി ഇച്ചായനുയും അന്നമ്മെയും ആരുട്ടിക്ക്‌ പപ്പയും മമ്മയുമായി..... മോളെ തനിച്ചാക്കാത്തിരിക്കാൻ....ഞങ്ങളുടെ ജോലിയുടെ ഷിഫ്റ്റ് പോലും മോളെ നോക്കാൻ വേണ്ടി ക്രമീകരിച്ചു... ഈ രണ്ടു കൊല്ലവും ഞങ്ങൾ മൂന്നു പേരും മാറി മാറിയാ കുഞ്ഞിനെ നോക്കിയത്....

(നിവി  കുഞ്ഞിനെ നോക്കി.. നെറുകയിൽ ഒന്ന് ചുംബിച്ചു....)

നിന്നെ സ്നേഹിക്കാൻ ഒരുപാട് പേരുണ്ട് മോളെ..... പക്ഷേ അനുഭവിക്കാൻ നിനക്ക് യോഗം ഇല്ലാതായിപ്പോയി.... നിവി നിറകണ്ണുകളോടെ കുഞ്ഞിനെ ചേർത്തുപിടിച്ചു പറഞ്ഞു....

ഓരോന്നാലോചിച്ച് എപ്പോഴോ നിദ്ര അവളെ പുൽകി...
രാവിലെ നേരത്തെ ഉണർന്നു.....അടുക്കളയിലെ ജോലികളെല്ലാം ഒരു വിധം ഒതുക്കി... ഓഫീസിൽ ലീവ് പറഞ്ഞിട്ടുണ്ട്.... നിവി വേഗം മുറിയിലേക്ക് പോയി ആരുട്ടിയെ വിളിച്ചു..... നല്ല ഉറക്കത്തിലാണ്  പുള്ളിക്കാരി.... (ഇക്കാര്യത്തിലെങ്കിലും അമ്മയുടെ സ്വഭാവം ഉണ്ടല്ലോ ഭാഗ്യം...നിവി ചിരിച്ചുകൊണ്ട് ഓർത്തു... )
മ്മാ... എഞ്ചിന ചിക്കുനെ... 
(അമ്മ എന്തിനാ ചിരിക്കുന്നേ..)

ഒന്നുമില്ലെടാ വാവേ.. വേഗം എഴ എഴുന്നേറ്റു വായോ അമ്മടെ ആരുട്ടി.....  നമുക്ക് ഒരിടം വരെ  പോണം... (നിവി )

ഏവിച്ച പോനാ  മ്മാ... 
(എവിടെ പോകാനാ അമ്മേ)

നമ്മളൊരു അങ്കിളിനെ കാണാൻ പോവുവാ... 
വാ ആരുട്ടിയെ അമ്മ കുളിപ്പിക്കാം....(നിവി )
ആരുട്ടി വേഗം  നിവിയുടെ ഒക്കത്തു  കയറിയിരുന്നു..
മോളെ കുളിപ്പിച്ചു കൊണ്ടുവന്ന് ബെഡിൽ ഇരുത്തി... 

മ്മാ.... കറുപ് പോക്ക് മതി... 
കഴിഞ്ഞ ബർത്ത്ഡേക്ക് ആൽബിഇച്ചായൻ  വാങ്ങി കൊടുത്തതാ.... ഇപ്പൊ പറഞ്ഞ കറുത്ത ഫ്രോക്ക്...

മോളെ ഒരുക്കി ഞാനും ഫ്രഷായി  ഇറങ്ങി.....
നിവി മുടി കെട്ടി ഒരു കുഞ്ഞു പൊട്ടും തൊട്ടു... 

മ്മാ.. എനിച്ചും ബേണം.... 

(നിവി പൊട്ട് തൊട്ടതു കൊണ്ട് കുറുമ്പിക്കും  പൊട്ടു  വേണം അതിനാ ഈ ചിണുക്കം... 
നിവി ഒരു കുഞ്ഞു കറുത്ത പൊട്ട് ആരുട്ടിക്ക് തൊട്ടു കൊടുത്തു...)

മ്മാ... ആരുട്ടി ചുന്ദയി അയ്യോ.. 

അമ്മയുടെ ആരുട്ടി  സുന്ദരിയല്ലേ....
(അത് കേട്ട് ആരുട്ടി കൈകൊട്ടി ചിരിച്ചു...)
നിവി ആരുട്ടിയുടെ  കവിളിൽ ചേർത്ത് ഒരു ഉമ്മ കൊടുത്തു...

അമ്മയുടെയും മോൾടെയും സ്നേഹപ്രകടനം ഒക്കെ പോയിട്ട് വന്നിട്ട്.... വേഗം വണ്ടി കയറാൻ നോക്ക്......(ഇച്ചായൻ )

അന്നമ്മക്ക്‌  ഓഫീസിൽ പോകണമായിരുന്നു...
ഞാനും ആൽബി ഇച്ചായനും കൂടിയാണ് ഹോസ്പിറ്റലിൽ പോയത്..... 

ഹോസ്പിറ്റൽ പാർക്കിംഗിൽ വണ്ടി നിർത്തി... എന്റെ കയ്യിൽ നിന്നും ആൽബി ഇച്ചായൻ മോളെ എടുത്തു... ഞങ്ങൾ റിസപ്ഷനിൽ ചെന്നു നിന്നു .... മോൾക്ക് ഫയൽ  എടുക്കാൻ എന്നോട് പറഞ്ഞിട്ട് ഇച്ചായൻ മോളെയും കൊണ്ട് ആരെയോ കാണാൻ  പോയി....

(അവർ ഇംഗ്ലീഷിൽ  പറഞ്ഞത് ഞാൻ മഗ്ലീഷിൽ  പറയാം.....)

മോളുടെ പേര്          :       ആരോഹി.. 

വയസ്സ്                       :        2

ബ്ലഡ് ഗ്രൂപ്പ്                 :       AB  നെഗറ്റീവ് 
        
അമ്മയുടെ പേര്        :   നിവേദിത കൃഷ്ണ      ദാസ്

അച്ഛന്റെ പേര്           :..... 

തുടരും.......

നാളെ മിഴിയോരംകാണില്ലട്ടോ............
എനിക്ക് കുറച്ചു പഠിക്കാനുണ്ട് ഇന്റെർണൽ എക്സാം ഉണ്ട്.. പിന്നെ ഞങ്ങളുടെ ഇന്റേൺഷിപ് റിപ്പോർട്ട് കോളേജിൽ വെക്കാൻ ഡേറ്റ് വന്നു......ഒരു കുന്നുണ്ട് എഡിറ്റ്‌ ചെയ്യാൻ..... കൂടാതെ നല്ല തലവേദനയും... തെറ്റുകൾ ഒരുപാട് ഉണ്ടെന്ന് അറിയാം.. ക്ഷമിക്കുക..... 
അത്രമാത്രമേ പറയാനുള്ളൂ... 
 വായിച്ചു കഴിയുമ്പോൾ  എന്തെങ്കിലും രണ്ടു വരി കുടി കുറിക്കുമൊ? 

മിഴിയോരം 10

ഹോസ്പിറ്റൽ പാർക്കിംഗിൽ വണ്ടി നിർത്തി... എന്റെ കയ്യിൽ നിന്നും ആൽബി ഇച്ചായൻ മോളെ എടുത്തു... ഞങ്ങൾ റിസപ്ഷനിൽ ചെന്നു നിന്നു .... മോൾക്ക് ഫയൽ  എടുക്കാൻ എന്നോട് പറഞ്ഞിട്ട് ഇച്ചായൻ മോളെയും കൊണ്ട് ആരെയോ കാണാൻ  പോയി....

(അവർ ഇംഗ്ലീഷിൽ  പറഞ്ഞത് ഞാൻ മഗ്ലീഷിൽ  പറയാം.....)

മോളുടെ പേര്          :       ആരോഹി.. 

വയസ്സ്                       :        2

ബ്ലഡ് ഗ്രൂപ്പ്                 :       AB  നെഗറ്റീവ് 
        
അമ്മയുടെ പേര്       : നിവേദിത കൃഷ്ണ ദാസ് 

അച്ഛന്റെ പേര്           :..... 

നിവിയുടെ കണ്ണുകൾ നിറഞ്ഞു... 

മാഡം..... 

ആഹ്ഹ്..... 

പേര്..... 

അദ്വീക്...
അദ്വീക് മഹേശ്വരി..... 
(ഇടറിയ ശബ്ദത്തോടെ നിവി പറഞ്ഞു)

മാഡം അവിടെ  വെയിറ്റ് ചെയ്തോളൂ.....

നിറഞ്ഞുവന്ന കണ്ണുകൾ നിവി ആരും കാണാതെ തുടച്ചു നീക്കി... ആൽബിച്ചായന്റെ അടുത്തേക്ക് നടന്നു.....

എന്തുപറ്റി നിന്റെ മുഖം വല്ലാതെ ഇരിക്കുന്നല്ലോ ...,നീ കരഞ്ഞോ നിവി....  (ഇച്ചായൻ )

ഏയ്..  ഒന്നുല്ല ഇച്ചായ..... (നിവി )

മ്മാ.... വിചാമിക്കണ്ട ആരുട്ടിയെ ചുജി വെക്കില്ല....

(നിവിക്ക് ഇൻജെക്ഷൻ പേടിയാ.. ) 

അമ്മയ്ക്ക് അറിയാം.... അമ്മയുടെ ആരുട്ടിയെ  സൂചി എടുക്കില്ലന്നു......

നല്ല അമ്മയാ.... കൊച്ചിനേക്കാൾ ഇഞ്ചക്ഷൻ പേടി അമ്മക്കണ്... നിനക്കറിയോ എന്റെ ആരുട്ടി... നിനക്ക് വാക്സിൻ എടുക്കാൻ പോയപ്പോൾ കാറി പൊട്ടിച്ച് കരഞ്ഞവള ഈ വീരശൂര പരാക്രമി....(ഇച്ചായൻ )

പോ...ഇച്ചായ....(നിവി)
എന്റെ മോൾക്ക് വേദനിച്ച എനിക്കാ നോവുന്നു...

ഒന്നാം വയസ്സിൽ ആരുട്ടിക്ക് പനി പിടിച്ചപ്പോൾ കണ്ടായിരുന്നു..... ആരുട്ടി കൂളായി ഇൻജെക്ഷൻ എടുക്കാൻ ഇരുന്നു കൊടുത്തു....
നിയോ.... ആ നഴ്സിന്റെ  വായിരിക്കുന്ന മുഴുവനും കേട്ടില്ലേ...അവസാനം അവര്  നിന്നെ പേടിച്ചു പുറത്താക്കിയില്ലേ.....
(നിവി  മുഖം വീർപ്പിച്ച് ആൽബിയെ  നോക്കി)

ആരുട്ടി  എന്തായാലും നിന്നെ പോലെ ആകാത്തത് നന്നായി...അവൾ  അവളുടെ  അച്ഛനെ പോലെയാണ്...... (ആൽബി  പെട്ടന്ന്   പറഞ്ഞു)
നിവി ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നു.... 

മോളെ.... ഞാൻ ഓർക്കാതെ... പെട്ടന്ന്.. 
ആൽബി വാക്കുകൾക്ക് വേണ്ടി പരത്തി )

എനിക്കതിന് വിഷമമൊന്നുമില്ല ഇച്ചായ.... 
മറിച്ചു  സന്തോഷം മാത്രമേയുള്ളൂ.... (നിവി  കസേരയിലേക്ക് ചാഞ്ഞിരുന്നു... കണ്ണുകൾ മെല്ലെ അടച്ചു...)

നിവി... നമുക്ക് ആദ്യം ഒരു മോളെ മതി ...(ആദി )

മോനായാൽ എന്താ കുഴപ്പം? (നിവി )

കുഴപ്പമൊന്നുമില്ല....നീ കേട്ടില്ലല്ലോ  പെൺമക്കൾക്കണ്  അച്ഛമാരോട് കൂടുതൽ സ്നേഹം..... (ആദി )

ഓഹോ..... അങ്ങനെയാണല്ലേ,.. ഞാനും കേട്ടിട്ടുണ്ട്.... ആൺമക്കൾക്ക് അമ്മയോടാണ് കൂടുതൽ ഇഷ്ടം .....എനിക്ക് മോനെ മതി... (നിവി )

അങ്ങനെ ഇപ്പം മോൻ  കൂടുതൽ സ്നേഹിക്കേണ്ട.... നിന്നെ സ്നേഹിക്കാൻ ഞാനുണ്ട്.....(ആദി )

എടാ കുശുമ്പാാ..... (നിവി  )

ആാാ കുശുമ്പ് തന്നെയാ..... നിന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി  ആരും സ്നേഹിക്കണ്ട...(ആദി )

എനിക്ക് മോൻ മതി ആദിയേട്ട.. മൂത്തകുട്ടി മോനാകുന്നാത  നല്ലത്.. അനിയത്തികുട്ടിയെ പൊന്നുപോലെ നോക്കിക്കോളും എന്റെ ഏട്ടനെ പോലെ......(നിവി )

എന്നാലും മോളെ മതി..ഒരു ചേച്ചിപെണ്ണാണു  വേണ്ടത്....എന്റെ നിവിയെ  പോലൊരു ചുന്ദരി വാവേ......(ആദി )

ജനിക്കുന്നത്തു മോനാണെങ്കിലോ....? (നിവി )

നീ നോക്കിക്കോ...... 
ആദ്യം നമുക്ക് ഉണ്ടാകുന്നത് മോളായിരിക്കും...അവൾക്കു ആരോഹി എന്ന് പേരിടണം...വീട്ടിൽ ആരുട്ടി എന്നു വിളിച്ച മതി...(ആദി  )

ആരോഹിയോ........ 
എന്ത് പേരാ ഇത്...? (നിവി )

എന്താടി ആ പേരിന് കുഴപ്പം....
ആരോഹി... എന്ന, ഒരു സംഗീത രാഗമണ്..
താള ബോധമില്ലാത്ത നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം...എനിക്ക് എന്റെ മോള് സംഗീതം പോലെയാണ്... എന്നിൽ അലിഞ്ഞു ചേർന്ന എന്റെ സംഗീതം..... അതുകൊണ്ട് എന്റെ മോൾക്ക് ഈ പേര് മതി....
ആരോഹി അദ്വീക് മഹേശ്വരി...
നമ്മുടെ മാത്രം ആരുട്ടി.....( ആദി )

ആരോഹി അദ്വീക് മഹേശ്വരി...
( നേഴ്സ് വന്ന് മോളുടെ പേര് വിളിച്ചപ്പോഴാണ്  നിവി  ഓർമ്മകളിൽനിന്നും ഉണർന്നത്.)

ഡോക്ടറുടെ മുറിയിലേക്ക് കേറിയപ്പോൾ മുതൽ നിവിയുടെ ഉള്ളിൽ അഗാധമായ ഒരു ഭയം ഉടലെടുത്തു...

ആരുട്ടിക്ക് അങ്കിളിനെ അറിയുമോ.....? (ഡോക്ടർ)

ആരുട്ടി താടിക്ക് കൈ കൊടുത്ത് ആലോചിക്കൻ തുടങ്ങി... 

ആരുട്ടിക്ക് ചോക്ലേറ്റ് വേണോ..(ഡോക്ടർ)

ബേണം... കുയെ തോക്കെറ്റു ബേണം... 

കുറെ ചോക്ലേറ്റ് എന്തിനാ.... ആരുട്ടി  കഴിക്കൂവോ മുഴുവൻ... ..(ഡോക്ടർ)

എനിച്ചു അല്ല..   മ്മാക്ക് പപ്പാക്  മമ്മക്  പിച്ച ആരുട്ടിക്ക്....( ആരുട്ടി കൈകൾ മടക്കി പറഞ്ഞു)

അപ്പൊ അങ്കിളിനു  തരില്ലേ....(ഡോക്ടർ)

അങ്കിളിന്റെ  തോക്കെറ്റു തെയുനേ.... 

എടി മിടുക്കി നീ ആളു  കൊള്ളാല്ലോ..
(ആരുട്ടി  കുഞ്ഞികൈ  കൊണ്ട് വാപൊത്തി ചിരിച്ചു)

മോൾക്ക് ഞാൻ കുറച്ച് ടെസ്റ്റുകൾ ഒക്കെ എഴുതിയിട്ടുണ്ട് പിന്നെ സി റ്റി സ്കാൻ എടുക്കണം....

റിപ്പോർട്ട് വന്നിട്ട് പറയാം.... അതല്ലേ നല്ലത്....
ആരുട്ടി  ദേ ഈ ആന്റിയോടൊപ്പം പോകുവോ....? (ഡോക്ടർ)
(ആരുട്ടി  നിവിയെ നോക്കി..)
(നിവി ചിരിച്ചുകൊണ്ട് പൊക്കോളാൻ കണ്ണു കാണിച്ചു)

ഡാ മോൾക്ക് വേറെ കുഴപ്പം ഒന്നും കാണുന്നില്ലല്ലോ....(ഇച്ചായൻ )

റിസൾട്ട് വരട്ടെ ടാ പറയാം......
പിന്നെ നിവി... അങ്ങനെ വിളിക്കാല്ലേ അല്ലേ...? (ഡോക്ടർ)

അതിനെന്താ വിളിച്ചോളൂ.....(നിവി )

എന്തെങ്കിലും ട്രീറ്റ്മെന്റ് എടുക്കണമെങ്കിൽ  നാട്ടിൽ ആയിരിക്കും കൂടുതൽ നല്ലത്....(ഡോക്ടർ)

എന്നു പറഞ്ഞാൽ എന്റെ മോൾക്ക് എന്തെങ്കിലും... പറഞ്ഞു പൂർത്തീകരിക്കാൻ കഴിയാതെ നിവിയുടെ  സ്വരം ഇടറി..

ഒന്നും കാണില്ലഡോ..... എത് ട്രീറ്റ്മെന്റയാലും നമ്മുടെ നാട്ടിലായിരിക്കും   കുറച്ചുകുടി  നല്ലത്... അതുകൊണ്ട  പറഞ്ഞുന്ന് മാത്രം....
റിസൾട്ട് വരുമ്പോൾ ഞാൻ വിളിക്കാം.... നിങ്ങൾ പുറത്ത് വെയിറ്റ് ചെയ്...(ഡോക്ടർ)

സമയം നീങ്ങിക്കൊണ്ടിരുന്നു.......
നേഴ്സ് വന്ന് ഞങ്ങളെ അകത്തേക്ക് വിളിച്ചു....

ആൽബിച്ചയാന്റെ കൂട്ടുകാരൻ അല്ലാതെ വേറെ രണ്ട് ഡോക്ടർമാർ കൂടി ഉണ്ടായിരുന്നു..അവിടേ 

നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി....
ആൽബിച്ചയാന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു.....

അആഹ് ആൽബി നിവി ഇരിക്കു.....(ഡോക്ടർ)

എന്താടാ മോൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ....(ഇച്ചായൻ )

ഡാ അത് പിന്നെ......(ഡോക്ടർ)

നീ എന്താന്ന് വച്ച് തുറന്നു പറയ്....(ഇച്ചായൻ )

മോളെ ആദ്യമേ പരിശോധിച്ചപ്പോൾ എനിക്ക് ചെറിയ ഒരു ഡൗട്ട് തോന്നി... അത ഞാൻ  സിറ്റി സ്കാൻ എടുക്കാൻ പറഞ്ഞത്... (ഡോക്ടർ)

എന്താടാ കാര്യം പറ...(ഇച്ചായൻ )

ഡാ മോൾഡ് ബ്രെയിനിൽ ഒരു ചെറിയ ട്യൂമർ.. (നിവി ഒരു പ്രതിമ പോലെ ഇരുന്നു... കണ്ണുനീർ മാത്രം പുറത്തോട്ട് പ്രവഹിക്കുന്നു....)

ഞാൻ  നേരത്തെ പറഞ്ഞില്ലേ നാട്ടിൽ ട്രീറ്റ്മെന്റ് ചെയ്യാമെന്ന്... ഞാൻ നാട്ടിൽ പ്രാക്ടീസ് ചെയ്തിരുന്ന ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ആണ്  ഡോക്ടർ പ്രസാദ് അദ്ദേഹത്തിന്റെ ഭാര്യയും ഡോക്ടറാണ്....  ഇതുവരെ ചെയ്ത എല്ലാ സർജറിയും സെക്സ് ആണ്.... നമുക്ക് മോളെ പ്രസാദ് ഡോക്ടറെ കാണിക്കാം...

നീവി താൻ എന്തു പറയുന്നു....
(ഒന്നും മിണ്ടാതെ ഇരിക്കുന്നേ നിവിയോടായി  ഡോക്ടർ ചോദിച്ചു)

ഒന്നുമില്ലടാ നമ്മുടെ കുട്ടികുറുമ്പിക്ക്....
( ആൽബി നിവിയെ ചേർത്തുപിടിച്ച് പറഞ്ഞു)
നിവി  ഒരു തേങ്ങലോടെ ആൽബിഇച്ചയനേ  കെട്ടിപ്പിടിച്ചു കരഞ്ഞു... 

ഇച്ചായ.....  ആരുട്ടിക്ക്.... (നിവി )

ഒന്നും ഇല്ല്ലടാ... (ഇച്ചായൻ )

ഇച്ചായ...എന്റെ മോൾക്ക്‌ എന്തേലും പറ്റിയ ഞാൻ ജീവിച്ചിരിക്കില്ല..... അവൾക്കുവേണ്ടി അല്ലേ ഇച്ചായ ഞാൻ ജീവിക്കുന്നപോലും..... (നിവി )

നീ എന്തുവാ നിവി പറയുന്നേ.... നിന്റെ മോള് ഞങ്ങൾക്ക് ആരുമല്ലേയോ... (ഇച്ചായൻ )

ഇച്ചായ....(നിവി )

വേണ്ട നീ ഒന്നും പറയണ്ട.... (ഇച്ചായൻ )

നോക്ക് നിവി ഡോക്ടർ പ്രസാദ് നമ്പർ 1  ന്യൂറോളജിസ്റ്റ് ആണ് ഒന്നുകൊണ്ടും പേടിക്കേണ്ട  ആവശ്യമില്ല...... സാറിനെ ഞാൻ വിളിച്ചു പറയാം.....(ഡോക്ടർ)

വേണ്ട ഡോക്ടർ...(നിവി )

നിവി.... നീ എന്താ ഈ പറയുന്നേ....   ആരുട്ടിയെ നാട്ടിൽ കൊണ്ടു പോകുന്നത് അല്ലേ നല്ലത് റിസ്കെടുക്കണോ മോളെ .....(ഇച്ചായൻ )

ഇച്ചായാ... ഡോക്ടർ പറഞ്ഞ ആ ഡോക്ടറെ ഞാൻ വിളിച്ചോളാം എന്ന  പറഞ്ഞത്..... അല്ലാതെ മോളെ നാട്ടിൽ കൊണ്ടുപോകുന്നില്ല എന്നല്ല....
ഈ ലോകത്ത് മറ്റെന്തിനെക്കാളും വലുത്  എനിക്ക് എന്റെ മോള് തന്നെ...(നിവി )

ഡോക്ടർ  പ്രസാദിനെ തനിക്ക് എങ്ങനെ അറിയാം? (ഡോക്ടർ)

എന്റെ ഫ്രണ്ടിന്റെ അച്ഛനാണ്...(നിവി )

ഏതു ഫ്രണ്ടിന്റെ....(ഇച്ചായൻ )

ഇച്ചായാ അത്....പി പി ടെ  അച്ഛനാണ്..(നിവി )

ആരുടെ... പ്രണവിന്റെ ആണോ..? (ഇച്ചായൻ )

മ്മ്മ്..... (നിവി )

അപ്പൊ പിന്നെന്താ പേടിക്കാൻ ഉള്ളത്....
ഞാൻ മോളുടെ റിപ്പോർട്ട് എല്ലാം തരാം... നിവി തന്റെ  മെയിൽ ഐഡി ഒന്നു പറഞ്ഞേ....അതിൽ  കൂടി അയച്ചേക്കാം.. (ഡോക്ടർ)

ശരി ഡോക്ടർ...(നിവി )

ഡോ താൻ ഈ ഡോക്ടർ വിളി  ആദ്യം നിർത്ത്.. 
എന്നെ ഇവനേ  വിളിക്കുന്ന പോലെ ഏട്ടാനോ  അല്ലകിൽ മനുവേട്ടന്നൊ  വിളിക്ക്.. (ഡോക്ടർ)

( നിവി  മുഖത്ത് ഒരു ചിരി വരുത്തി തലയാട്ടി )

നിവി  മോളെ ആ നേഴ്സിന്റെ  കയ്യിൽ നിന്നും വാങ്ങി മാറോടുചേർത്ത് ചുംബനങ്ങൾ കൊണ്ട് മൂടി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയുന്നു... 

മ്മാ എഞ്ചിന കയ്യിനേ.... ആരുട്ടിയെ നേസ് അന്റി ചുജി വെച്ചത്  മോൾക്ക്‌ ബെനിച്ചില്ല... 

എന്റെ മോളെ ഞാൻ ഒരു വിധിക്കും  വിട്ടു  കൊടുക്കില്ല.... എന്റെ ജീവിതം നീയാണ് നീ മാത്രം..( നിവി  ഒരു ഭ്രാന്തിയെപ്പോലെ പുലമ്പികൊണ്ടിരുന്നു....)

ആൽബിയും നിവിയും വീട്ടിലേക്ക് തിരിച്ചു... അപ്പോഴും നിവി മോളെ മാറോട് ചേർത്ത് വെച്ചിരുന്നു.....  അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..... 
വീട്ടിലെത്തിയ നിവി ഉറങ്ങുന്ന ആരുട്ടിയെ 
എടുത്ത് മുറിയിൽ കൊണ്ടുപോയി കിടത്തി... കുളിക്കാൻ വേണ്ടി  ബാത്റൂമിൽ കയറി..
വസ്ത്രം പോലും മാറാതെ അവളാ ഷവരിന്റെ അടിയിൽ നിന്നു ആർത്തലയ്ക്കുന്ന കണ്ണുനീർ ആ  വെള്ളത്തോടൊപ്പം ഒഴുക്കി കളഞ്ഞു...

ബെഡിൽ ഉറങ്ങുന്ന കുഞ്ഞിനെ ഒന്ന്, തഴുകി.. മുറി വിട്ടിറങ്ങി...

ആൽബിച്ചായ എനിക്കും മോൾക്കും എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യണം....(നിവി )

നീ ഒറ്റയ്ക്കോ... അതൊന്നും പറ്റത്തില്ല.....(ഇച്ചായൻ )

കമ്പനിയുടെ പ്രോജക്റ്റ് ഇച്ചായല്ലേ നോക്കുന്നേ... ഇപ്പോൾ ലീവ് എന്തായാലും കിട്ടില്ല..... പിന്നെ എങ്ങനെയാ...(നിവി )

ശരിയാ എനിക്ക് ഇപ്പോൾ വരാൻ പറ്റില്ല....പക്ഷേ  നിന്നോടൊപ്പം  അന്നമ്മ വരും ഞാൻ എത്രയും വേഗം ഈ പ്രോജക്ട് തീർത്തിട്ടു  അങ്ങ് വന്നേക്കാം..(ഇച്ചായൻ )

അന്നമ്മ വന്നാൽ..... ഇച്ചായൻ ഇവിടെ ഒറ്റക്കോ... (നിവി )

ഇച്ചായൻ ഇവിടെ ഒറ്റയ്ക്ക് നിന്നോളം.. ഇച്ചായ  മൂന്ന് ടിക്കറ്റ് ബുക്ക് ചെയ്യ്.... (അന്നമ്മ )
(നിവി രണ്ടുപേരെയും കെട്ടിപ്പിടിച്ചു കരഞ്ഞു) (രക്തബന്ധത്തെക്കാൾ വലിയ ബന്ധം ആത്മബന്ധമാണ്....)

നിവി എന്നത്തേക്ക് വേണം... (ഇച്ചായൻ )

എത്രയും പെട്ടെന്ന്....(നിവി )

നാളെ കഴിഞ്ഞുള്ള ഏതെങ്കിലും ഫ്ലൈറ്റ്, നോക്കട്ടെ....(ഇച്ചായൻ )

മ്മ്മ്... (നിവി )

നിവി.... നമ്മുക്ക് അവരെ വിളിക്കേണ്ടേ...(അന്നമ്മ )

അന്നാമ്മെ...  അത് പിന്നെ.... അവർ എങ്ങനെ പ്രതികരിക്കും... എനിക്ക് നല്ല ടെൻഷൻ ഉണ്ട്...(നിവി )

നീ പേടിക്കണ്ട...  കൂടി പോയ നിന്റെ മോൾക്ക്‌  അമ്മ  ഇല്ലാതാകും..(അന്നമ്മ )

പോടീ പട്ടി... 
എനിക്ക് മാത്രമായിരിക്കില്ല നിനക്കും കിട്ടും... ഇത്രയും നാൾ എന്നെപ്പോലെ തന്നെ നിനക്കും എല്ലാം അറിയാമല്ലോ.... ആഴ്ചയിൽ വിളിയും ഉണ്ടായിരുന്നു... നീയും പറഞ്ഞില്ലല്ലോ..(നിവി )

എന്തായാലും വൈകിട്ട് വിളിക്കാം... എല്ലാവരും കോൺഫറൻസിൽ ഇടാം..
നിവി ഏട്ടൻ..... (അന്നമ്മ )

ഇപ്പോ എന്തായാലും അവരെ അറിയിക്കേണ്ട....
അറിഞ്ഞ ഓടി വരും..... ഞാൻ നാട്ടിലെത്തിയ
ഏറ്റവും കൂടുതൽ ദോഷം അവർക്കാണ്..
ഡീ അപ്പുസിനെ കാണാൻ കൊതിയാവുന്നു... 
ഞാൻ ഞാൻ ഇങ്ങോട്ട് പോരുമ്പോൾ അവനു ഒരു വയസ്സു കൂടി ആയിട്ടില്ല.. (നിർമ്മൽ ഏട്ടന്റെയും പാറുവിന്റെയും  മകനാണ് അർജുൻ എന്ന അപ്പു)(നിവി )

നിർമ്മൽ  ഏട്ടനോട് എല്ലാം പറഞ്ഞൂടെ നിനക്ക്..(അന്നമ്മ )

ഈ പറഞ്ഞത് പലപ്പോഴും ഞാൻ ആലോചിച്ചിട്ടുണ്ട്... പക്ഷേ ഏട്ടനോട് പറഞ്ഞാൽ മുന്നും പിന്നും നോക്കാതെ ഇറങ്ങിത്തിരിക്കും.... അച്ഛന്റെ അന്നത്തെ ആക്സിഡന്റ്... ഏട്ടന്റെ സസ്പെൻഷൻ..... എന്തിന് അപ്പൂനെ പോലും വെച്ച് അവർ വിലപേശില്ലേ,.... (നിവി )

എന്തായാലും നമ്മൾ നാട്ടിൽ പോകുവാല്ലേ.. അവിടെവച്ച് തീരുമാനിക്കാം..(അന്നമ്മ )

മ്മ്മ്.... (നിവി )

വൈകുന്നേരം കൂട്ടുകാരെ വിളിക്കാൻ അന്നമ്മയും നിവിയും കൂടി തീരുമാനിച്ചു...പാറുനേ ഒഴിച്ച് 

വീഡിയോ കോൺഫറൻസ് ആയിരുന്നു... 

അഹി, പി. പി, ബിനോയ്‌  എല്ലാരും ഉണ്ടായിരുന്നു.....
(അഹിക്ക് ഒരു മോളുണ്ട്  സന ഫാത്തിമ )

നിവി കുറച്ചു അങ്ങ് മാറിയിരുന്നു... 

ഹായ്....  (അന്നമ്മ )

പതിവില്ലാതെ എന്താടി ഈ സമയത്ത് ഒരു വിളി...(അഹി)

എന്താടി നിന്റെ മാവും പൂത്തോ..(പി പി )
(അന്നമ്മക്ക്‌ ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ട്രീറ്റ്മെന്റ് നടക്കുനുണ്ട് )

പോട അലവലാതി.... (അന്നമ്മ )

പിന്നെ എന്ന മോളെ കാര്യം.... (ബിനോയ്‌ )

പറയടാ... (അന്നമ്മ )

പറഞ്ഞു തുലക്കാഡി...  മനുഷ്യനേ വട്ടു കളിപ്പിക്കാതെ....(പി പി )

ഞങ്ങൾ നാട്ടിലേക്ക് വരുന്നുണ്ട്....(അന്നമ്മ )

ആഹാ പൊളിച്ചല്ലോ... (അഹി)

ഇച്ചായനും നീയും എന്നാടി വരുന്നേ ടിക്കറ്റ് ബുക്ക് ചെയ്തോ.... മൂന്നു കൊല്ലമായി കണ്ടിട്ട്.... നിനക്കൊന്നും ഞങ്ങളെ വേണ്ടല്ലോ.... ഒരുത്തി എവിടെയാണെന്ന് പോലും അറിയില്ല.......(പി പി )

നിർത്തി നിർത്തി ചോദിക്കെടാ.... ഇച്ചായനോരു
പ്രോജക്റ്റ് വർക്ക് ഉണ്ട്.. അതുകൊണ്ട് ഇച്ചായൻ വരുന്നില്ല.... പിന്നെ  രണ്ടു ദിവസത്തിനകം വരും..(അന്നമ്മ )

പിന്നെ നീ ഞങ്ങൾ എന്ന് പറഞ്ഞത് ആരെയാ....  നിന്റെ കൂടെ വേറെ കൂടെ ആരാ വരുന്നേ? (അഹി)

നിങ്ങൾക്ക് അറിയാവുന്ന ഒരാളാണ്.....
ഇപ്പോ ആ ആളെ കാണിച്ചു തരാനാ  നിങ്ങളെ വിളിച്ചത്....(അന്നമ്മ )

അതാരാ ടീ...(ബിനോയ്‌ )

കാണിച്ചുതരാം കണ്ടോ നിങ്ങള്.....(അന്നമ്മ )

(അന്നമ്മ  നിവിയുടെ  അടുത്ത് പോയിരുന്നു.. ക്യാമറ അവൾക്ക് നേരെ തിരിച്ചു വെച്ചു...)

നിവി..... (അഹി)
(നിവി കണ്ണുകൾ നിറച്ച് തലകുമ്പിട്ട് ഇരിക്കുകയായിരുന്നു)

ഇതാരാ ടി  അന്നമ്മോ.... നിന്റെ പുതിയ കൂട്ടുകാരി വല്ലോം ആണോ....(പി. പി )

ശരിയാടാ ആരാ ഇത്...? (ബിനോയ്‌ )
(നിവി പൊട്ടിക്കരഞ്ഞുപോയി )
(അന്നാമ്മ അവരോട് എല്ലാം തുറന്നു പറഞ്ഞു...).

എടി പുല്ലേ നിവി.... ഇത്രയോക്കെ  ഉണ്ടായിട്ട് ഒരു വാക്ക് നീ ഞങ്ങളോട് പറഞ്ഞോ.... ആര് ഇല്ലായിരുന്നെങ്കിലും ഞങ്ങൾ ഉണ്ടാവില്ലാരുനോഡി നിന്നോടൊപ്പം... (പി പി )

എവിടെയാടി ഞങ്ങളുടെ ആരുട്ടി  അവൾക്ക് ഈ മാമ്മൻമാരെ  അറിയാമോ...? (ബിനോയ്‌ )

ഉറക്കമാടാ.....
ഇപ്പോൾ നല്ല ക്ഷീണമാണ്... (നിവി )

നാട്ടിൽ വരുമ്പോൾ കണ്ടാ മതി...(അന്നമ്മ )

നീ മിണ്ടിപ്പോകരുത്......നീ  നാട്ടിലോട്ട് വാടി നിന്റെ കാല് ഞാൻ തല്ലിയൊടിക്കും....(പി. പി )

അതിന് ഞാനെന്തു ചെയ്തു...(അന്നമ്മ )

നീ ഒന്നും ചെയ്തില്ല... ചെയ്യാൻ പോകുന്നത്  എല്ലാം ഞങ്ങളാണ് ഈ മൂന്നു കൊല്ലം അവള് നിന്നോടൊപ്പം ഉണ്ടായിട്ട് ഒരക്ഷരം മിണ്ടിയോ നീ.... അവളെക്കുറിച്ച് ഞങ്ങൾ പറയുമ്പോൾ ഒക്കെ എന്താ അഭിനയമായിരുന്നു നിനക്ക്... നീ ഇങ്ങ് വാടി അന്നമ്മേ... (പി. പി )

അതു പിന്നെ അവൾ പറഞ്ഞട്ടാടാ... (അന്നമ്മ )

നീ ഒന്നും മിണ്ടണ്ട നിനക്കുള്ള നാട്ടിലെത്തുമ്പോൾ....(ബിനോയ്‌ )

നിവി ഞാൻ അച്ഛനോട് പറയാം... നീ എന്റെ മെയിലിലോട്ട്  മോൾടെ റിപ്പോർട്ട് അയച്ചേരെ..... (പി പി )

അയക്കെടാ... (നിവി )

ഫ്ലൈറ്റന്റെ ടൈം പറഞ്ഞാൽ മതി എയർപോർട്ടിൽ  ഞാൻ  വരാം വിളിക്കാൻ (ബിനോയ്‌ )

ഡാ... പാറു ഇത് ഒന്നും ഇപ്പോൾ അറിയേണ്ട...(നിവി )

നീ അവിടെ താമസിക്കാൻ പോകുന്നേ....(അഹി)

ആൽബിച്ചയാന്റെ കുടുംബവീട്ടിൽ...(നിവി )

നിവി.....  നിർമ്മൽ  ഏട്ടൻ..... പറയാണ്ടയോ..(അഹി)

മമ്മി ഇടയ്ക്ക്   ഇന്ദുമ്മെ കാണാറുണ്ട് ഏട്ടന്റെ അവസ്ഥ വളരെ മോശമാണ്.... ജോലിക്ക് പോലും നേരേ ചൊവ്വേ പോകാറില്ലന്ന  മമ്മി  പറഞ്ഞത്... (ബിനോയ്‌ )

പാറു വിളിച്ചപ്പോഴും ഇതൊക്കെ തന്നെ പറയുനേ  അവളോട് പോലും അതികം സംസാരിക്കാറില്ലന്ന്..(അഹി)

എന്തായാലും നാട്ടിൽ വരുവാല്ലേ അവൾ... നമുക്ക് എന്താണെന്ന് വെച്ചാൽ ആലോചിച്ച് ചെയ്യാം(പി. പി )

ശരിയെങ്കിൽ ടിക്കറ്റ് കൺഫോം ആയിട്ട് വിളിക്കാം...(അന്നമ്മ )
ഫോൺ വിളിച്ച് നിവി മോൾടെ അടുത്തേക്ക് പോയി.....
ആരുട്ടിയെ  നോക്കി അവരുടെ അടുത്തായി കിടന്നു... നെറുകയിൽ ഒരു ചെറു ചുംബനം നൽകി തന്നെ കുഞ്ഞിനെ ചേർത്തുപിടിച്ചു... 

ജീവിതത്തിൽ നടക്കാൻ പോകുന്നത് എന്താണെന്നറിയാതെ.. അവൾ  ഉറക്കത്തിലേക്ക് വഴുതി വീണു...

മിഴിയോരം 11

നിവി... നാളെ വൈകുന്നേരം 3 മണിക്കാണ് ഫ്ലൈറ്റ്...... നിങ്ങളുടെ പാക്കിംഗ് തുടങ്ങിക്കോ.....എന്തെങ്കിലും വാങ്ങാൻ ഉണ്ടോ നിനക്ക്...

ഒന്നുമില്ല ഇച്ചായ ഇനി എന്തെങ്കിലും വേണമെങ്കിൽ നാട്ടിൽ നിന്ന് വാങ്ങാം..

നിവി... മോളെ  നീ  സൂക്ഷിക്കണം....

മ്മ്മ്മ്.... (നിവി  ഒന്നു മൂളുക മാത്രം ചെയ്തു)

അലൻ കാണും അവിടെ.... എവിടെപ്പോയാലും അവനെയും കൂട്ടി പോയാൽ മതി.... അധികം പുറത്തിറങ്ങേണ്ട.....

ശരി ഇച്ചായാ..... 

നാളെ രാവിലെ ഹോസ്പിറ്റലിൽ ഒന്ന് പോണം... മനു വിളിച്ചിരുന്നു....
മ്മ്മ്... 

മ്മാ... എന്ത്യന് ഉടുപ്പ് ബാഗ് ബെക്‌നെ... 

നമ്മൾ നാളെ ടാറ്റാ പോകുവാ... 

അബിടായ... 

അപ്പുപ്പനെയും അമ്മുമ്മയെയും മാമൻ മാമ്മൻമാരെയും ഒക്കെ കാണാൻ പോകുവാ.... 

ആനോ...(ആരുട്ടി കൈകൊട്ടി ചിരിച്ചു )

വിടു മാമൻ ബാരിവോ... 

വിടു അല്ലഡാ ചക്കരെ  വിധു.... പിന്നെ വേരുവല്ലോ.. മാമന്റെ ആരുട്ടിയെ  കാണാൻ..

സമയം ഒരുപാടായി വായോ അമ്മേടെ ആരുട്ടി...അമ്മ വാവേ ഉറാക്കാം.... 

നാളെ ഇതേ സമയം നാട്ടിലാണ്... നിധി ഓരോന്നാലോചിച്ച് ആരുട്ടിയെയും കെട്ടിപ്പിടിച്ചു ഉറക്കത്തിലേക്ക് വീണു....

രാവിലെ മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി വന്നു.... ഉച്ചയ്ക്ക് ആഹാരം കഴിച്ച് വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് ഇറങ്ങി....

എയർപോർട്ടിൽ  ഇറക്കി ഇച്ചായൻ പോയി... ഓഫീസിൽ എന്തോ എമർജൻസി...
ചിക്കിംഗ് കഴിഞ്ഞ് വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുകയായിരുന്നു നിവിയും അന്നമ്മയും ആരുട്ടിയും......

നിവി കണ്ണുകളടച്ച് ഓർമ്മയിലേക്ക് ഒരു മടങ്ങിപ്പോക്ക് നടത്തി...

############################
ഇനി പറയാൻ പോകുന്നത് ഭാഗം 9ന്റെ  ബാക്കിയാണ്... 

എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു... ഇതെന്താ...?  ഇവർക്കൊക്കെ എന്തുപറ്റി...
സിദ്ധുവിനെ കാണുന്നില്ലല്ലോ...? ക്യാബിനിൽ കാണും....

ഡോറിൽ മുട്ടി ഞാൻ അകത്തേക്ക് കയറിച്ചെന്നു... അവിടെ സിദ്ദു ഉണ്ടായിരുന്നില്ല....
തിരിച്ചിറങ്ങാൻ ഡോർ തുറന്നതും.. പുറത്തുനിന്നാരോ കേറി വന്നതും ഒരുമിച്ചായിരുന്നു... ഞാനയാളെ ചെന്നിടിച്ചു ബാലൻസ് കിട്ടാതെ ഞങ്ങൾ തറയിൽ വീണു....

(സോറി... ഞാൻ തറയിൽ അല്ല വീണത്...
കാട്ടുമാക്കാന്റെ  സിക്സ്പാക്കിലോട്ട... (നോക്കണ്ട ഞാൻ കണ്ടിട്ടോന്നുമില്ല പിന്നെ ഒരു ഊഹം...)

നിന്നു സ്വപ്നം കാണാതെ എണീറ്റമാറാടി... (ഒരു അലാറക്കമായിരുന്നു)

സോറി.... 

നീയാ മാളിൽ വെച്ച് കണ്ടവാളല്ലേ... നീയെന്താടി ഇവിടെ.. നിനക്ക് നേരെ ചൊവ്വേ നടക്കാൻ അറിയോഡി.. 

അതു... സ..ർ...

നിനക്ക് എന്താടീ  വിക്ക് ഉണ്ടോ? 

ഇല്ല സർ..

എങ്കിൽ പറ നീ എന്താ ഇവിടെ? 

അതു പിന്നെ... ഞാൻ... സാർ ...

നിന്ന് താളം പിടിക്കാതെ കാര്യം പറയടി പുല്ലേ...

(ഞാൻ പറയാൻ തുടങ്ങിയപ്പോൾ സിദ്ധു  അങ്ങോട്ട് വന്നു എന്നെ ഒന്ന് ദയനീയമായി നോക്കി..)

ഡാ ആദി.. നിവിയാണ് നിന്റെ പുതിയ PA

നിവിയോ...? 

ദേ ഈ നിൽക്കുന്ന നിവേദിതയാണ്..

വാട്ട്‌??? 

(വാട്ട് തന്റെ അമ്മായിപ്പാനാണ്‌ അല്ലക്കിൽ തനിക്ക് അയാളുടെ മോളെ കെട്ടിച്ച് തരുവോ.. ...  നിവിടെ ആത്മ)

യദു അങ്കിളാണ്  നിവിയെ അപ്പോയ്ന്റ് ചെയ്തത്..

ആരോട് ചോദിച്ചിട്ട്.... എനിക്ക് ഒരു  PAയുടെ ആവശ്യമില്ല... ഇപ്പോൾ തന്നെ പറഞ്ഞു വിട്ടോണം ഇവളെ....
( അങ്ങനെ പറഞ്ഞു കൊടുക്ക് കാട്ടുമാക്കനേ... 
എന്റെ ദേവിയെ നീ പൊളിയാ...... ഇതിപ്പോൾ ഇവൻ തന്നെ എന്നെ പറഞ്ഞു വിടും... ഇപ്പോഴാ മനുഷ്യന് ആശ്വാസമായത്)

ആദി... അങ്കിൾ നിവിയെ കൊണ്ട് എഗ്രിമെന്റ് സൈൻ ചെയ്തിട്ടുണ്ട്...

എഗ്രിമെന്റഓ... എന്ത് എഗ്രിമെന്റ്...

ഒരു വർഷത്തെ കോൺട്രാക്ട് ആണ്.. നിനക്ക് നിവിയെ പിരിച്ചുവിടാനോ, നിവിക്ക്‌ രാജി വെക്കാനോ  പറ്റില്ല... ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ യദു അങ്കിൾ വിചാരിക്കണം..

അച്ഛനോട് ഞാൻ പറഞ്ഞോളാം .... ഇവളെ ഇനി എന്റെ മുന്നിൽ കണ്ടു പോകരുത്....

ഹോ... താങ്ക്യൂ മിസ്റ്റർ അദ്വീക്  മഹേശ്വരി..
എനിക്ക് തന്റെ കൂടെ വർക്ക് ചെയ്യാൻ  താല്പര്യമില്ല... പിന്നെ  തന്റെ ഈൗ അളിഞ്ഞ മുഖം ദിവസേനേ കണ്ടുകൊണ്ടിരിക്കാൻ ഒട്ടുമേ താല്പര്യമില്ല....
ഇവിടുന്ന് എങ്ങനെ പുറത്തു ചാടാൻ പറ്റുമെന്ന് ആലോചിക്കുകയായിരുന്നു ഞാൻ... ഇനി എന്തായാലും എനിക്ക് ഒന്നും ചെയ്യേണ്ടല്ലോ... താൻ തന്നെ ചെയ്തു തന്നല്ലോ... വളരെ ഉപകാരം... നിവി ആവേശത്തോടെ ആദിയോടയി  പറഞ്ഞു നിർത്തി 

നിർത്തഡി പുല്ലേ... നിന്റെ അധികപ്രസംഗം..
വേണ്ടാ വേണ്ടാന്ന് വെയ്ക്കുമ്പോൾ തലയിൽ കേറി നിരങ്ങുവാണല്ലോ നീ...

അവൻ തിരിഞ്ഞു നിന്ന് സിദ്ധുനോടായി പറഞ്ഞു...
ഡാ ഇവൾ  തന്നെ മതി എനിക്ക് PA യായി
പിന്നെ എന്റെ ക്യാബിന്റെ അടുത്ത് തന്നെ   ഇവളുടെയും ക്യാബിൻ സെറ്റ് ചെയ്യണം എന്റെ ഷെഡ്യൂൾ ഫുൾ ഇവൾക്ക് കൊടുത്തേക്കണം...

(എന്റെ ദേവിയെ പണി പാളിയോ.... നിനക്ക് ഇതിന്റെ  വല്ലോ കാര്യം ഉണ്ടായിരുന്നൊ  നിവി...  മിണ്ടാതിരുന്നാൽ പോരായിരുന്നോ... നിന്റെ ഈ  നാക്ക്...... നിവി ആത്മ)

പിന്നെ  മിസ്സ്‌ നിവേദിത... ഇന്നു മുതൽ ഈ അദ്വീക് ഇവിടെ പോകുന്നുണ്ടോ കൂടെ നീയും ഉണ്ടായിരിക്കും...

(പിന്നെ എന്റെ പട്ടി പോകും ഈ കാട്ടുമാക്കാന്റെ കൂടെ.. എവിടെ പോയാലും കൂടെ കാണണമെന്നുപോലും... അതിന് ഞാൻ ഇയാളുടെ ഭാര്യയാണോ....നിവി ആത്മ വീണ്ടും... പക്ഷേ ഇപ്രാവശ്യം ഇത്തിരി ഉറക്കെ ആയിപ്പോയി)
അവളുടെ പിറുപിറുപ്പ് കണ്ട ആദി നിവിയോടയി ചോദിച്ചു 

എന്താടി നിന്ന് പിറുപിറുക്കുന്നേ...

നത്തിംഗ് സാർ...(അവൻ എന്നെ ഒന്നു പുച്ഛിച്ചു നോക്കി സിദ്ധുവിനു നേരെ തിരിഞ്ഞു... )

സിദ്ധു ഇന്ന് എന്റെ പ്രോഗ്രാം എന്താടാ...

11 30 ക്ലൈന്റ് മീറ്റ് ഉണ്ട്.. നമ്മുടെ ഹോട്ടൽ  വെച്ച്.... 

മ്മ്മ് ഓക്കേ ഡാ... വീണ്ടും എന്നെ നോക്കി പുച്ഛിച്ചു...  (ഇതിനു മാത്രം പുച്ഛം ഇതെവിട ഇരിക്കുന്നു... )
മിസ്സ്‌ നിവേദിത ഒരു 11 മണിയാവുമ്പോൾ നമുക്ക് ഇവിടെനിന്ന് ഇറങ്ങണം....

നമുക്കോ....എങ്ങോട്ട്.......

ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട.. എന്റെ ക്യാബിനിലോട്ട് വേഗം വരണം... അഞ്ചുമിനിറ്റിനുള്ളിൽ..... അതും പറഞ്ഞ് കാറ്റ് പോവുന്ന പോലെ ആ കാട്ടുമാക്കാൻ അങ്ങ് പോയി...

( സിദ്ധുവിനെ നോക്കിയപ്പോൾ വേഗം ചെല്ലാൻ കണ്ണു കാണിച്ചു)

(ഞാൻ വേഗം കാട്ടുമാക്കാന്റെ  ക്യാമ്പിലേക്ക് പോകാൻ വേണ്ടി ലിഫ്റ്റിനാരികിൽ ചെന്ന്... 
ലിഫ്റ്റ് ഇറങ്ങി  ആ ഫ്ലോറിൽ കേറിയതും ഞാൻ വായും പിളർന്ന് നിന്നുപോയി.... )

എന്റെ ശിവനെ... എന്തു ഭംഗി ഇവിടൊക്കെ കാണാൻ....  ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷൻ..ഹോ.... ഇവിടെ വായ് നോക്കി നിന്ന് സമയം പോയതറിഞ്ഞില്ല...
പെട്ടെന്ന് ഒരു ഉൾവിളി വന്നു.....
ഓടി പോയി ഡോറിൽ  മുട്ടി..... അനുവാദം ചോദിച്ചു...

മെയ് ഐ കം ഇൻ സർ.. .

യെസ്  കം ഇൻ... 

സർ.... .

ഹാ മാഡം വന്നുവോ... ഇരുന്നാലും.... 
( ഇയാൾക്ക് എന്തുപറ്റി ഇത്ര പെട്ടെന്ന്... ഇനി തല എവിടെലും ഇടിച്ചോ....)
നിവി കണ്ണും മിഴിച്ചു നോക്കുന്ന കണ്ട്  ആദി (അവളെ നോക്കി ഒന്ന് പുച്ഛിച്ചു..... ഇതു എന്ത് ജന്മമാണ്... ഇയാൾക്കും ആ പുട്ടിക്കും  ഈ ഒരു ഭാവമേ ഉള്ളോ... ഇനി അവള്  അനിയത്തി വല്ലതുമാണോ.. ഏയ്....അങ്ങനെയാകാൻ വഴിയില്ല... അവള് എതോ...   ജയറാമോ... സുരേഷ് ഗോപിയോ...മറ്റോ..  അല്ലേ..? കാലമാടൻ മഹേശ്വരിയും ... 

ഡീീ.... ഒരു ഗർജനമായിരുന്നു....
സ്വപ്നമൊക്കെ അങ്ങ് വീട്ടിൽ പോയി കണ്ടാൽ മതി....സമയം എന്താ ഇപ്പോൾ...?

(കൈയിൽ വാച്ച് ഉണ്ടല്ലോ നോക്കിയാൽ പോരേ..നിവി  ആത്മ)

മിഴിച്ചു നോക്കാതെ നിന്നോട് തന്നെയാ  ചോദിച്ചത് സമയം എത്രയായി..

9. 57... .

യു ആർ  2 മിനിറ്റ് ലേറ്റ്... 

എന്തോന്ന്....? 

ഞാൻ അഞ്ചുമിനിറ്റിനുള്ളിൽ ക്യാബിനിൽ വരാനാണ് പറഞ്ഞത് ഇപ്പോൾ 7 മിനിറ്റായി.... സൊ  യുവർ 2 മിനിറ്റ്  ലൈറ്റ്....എവിട വായിനോക്കൻ പോയിരിക്കുവായിരുന്നു... 

(മിക്കവാറും ഇയാളുടെ അന്ത്യം എന്റെ കൈ കൊണ്ടായിരിക്കും.... കാലൻ....... ഹ്മ്മ്മ്.... 
ഒന്നും മിണ്ടാതെ നിൽക്കുന്നതാണ് നിവി നിനക്ക്  നല്ലത്.... വാ തുറന്നാൽ വീണ്ടും പണി കിട്ടും... എന്തിനാ വെറുതെ പണി വാങ്ങിക്കൂട്ടുന്ന..... സംസാരം ആരോഗ്യത്തിന് ഹാനികരം....അത് ദുൽഖറിന്റെ ഒരു സിനിമ അല്ലേ..)

എഡി ..  നിന്നോടാ ചോദിച്ചേ വാ തുറന്ന് വല്ലോം പറഞ്ഞു തുലക്കഡി ...

അത് പിന്നെ... സാർ ഞാൻ.....

നിന്നും ഉരുണ്ടു കളിക്കാതെ കാര്യം പറയുന്നുണ്ടോ നീ....

അത് പിന്നെ സാർ എനിക്ക് സാറിന്റെ ക്യാബിൻ ഏതാണെന്ന് അറിയില്ലായിരുന്നു നോക്കി നോക്കി വന്നേയാ.... അതാ  ലേറ്റയെ... .

ഇനിമേലിൽ ഓരോ എസ്ക്യൂസും പറഞ്ഞു ഇവിടെ വന്നു പോകരുത്.... പറയുന്ന ജോലി പറയുന്ന സമയത്ത് ചെയ്തോണം...

ഓക്കേ സർ.. .

ഇന്നത്തെ പ്രെസന്റ്റേഷൻ നീയാണ് ലീഡ് ചെയ്യാൻ പോകുന്നേ.... നിന്റെ മേയിലിലോട്ട് ഡീറ്റെയിൽസ്  വന്നു കാണും...

സർ ഞാൻ പ്രീപെയ്ഡ് അല്ല.... എനിക്ക് ചെയ്യാൻ പറ്റില്ല......

പറ്റുമോ എന്ന് ഞാൻ നിന്നോട് ചോദിച്ചില്ല.... ഇട്സ് മൈ ഓർഡർ .... പോയി പ്രിപ്പയർ ചെയ്യ്.... ഒരു മണിക്കൂർ സമയം  ഉണ്ട്...

സർ.... 

യു മെ ഗോ നൗ.... 

കാലമാടൻ മനപ്പൂർവ്വം പണി തരുവാ.... ഒരു മണ്ണാങ്കട്ടയും അറിയാത്ത ഞാനെന്തു ചെയ്യാനാ...
( നിവി അവളുടെ  ക്യാബിനിലേക്ക് പോയി)
എന്തോ വല്ലാത്ത ടെൻഷൻ... കാലൻ എന്നെ മനപൂർവം മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്താൻ ഉള്ള പരിപാടിയാ...

കമോൺ നിവി  കമോൺ.. നിന്നെക്കൊണ്ടു പറ്റും.. ഇതൊക്കെ നിസ്സാരമല്ലേ..? 
ലാപ്പിൽ മെയിൽ വന്നിട്ടുണ്ട്... ഓപ്പൺ ചെയ്തു നോക്കി..... ശോ ഈ കിളികൾ ഒക്കെ എവിടെ പോവാ..... ഇത്രയും കളികളൊക്കെ എന്റെ തലയിൽ ഉണ്ടായിരുനോ....? 
നിവി മോളെ കോൺസെൻട്രേറ്റ്....  നിന്നെക്കൊണ്ടു പറ്റും...
പറയാൻ എന്തൊരു എളുപ്പം ഇതൊക്കെ ഞാൻ എങ്ങനെ ചെയ്യും.... 
എന്റെ ദേവിയെ ഇതൊന്നും വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ലല്ലോ... ഇനിയിപ്പോ എന്താ ചെയ്യാ....
ഐഡിയ,... വാട്ട് ആൻ ഐഡിയ സർജി... ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ്....
സിദ്ധു മോനേ...നീ തന്നെ ശരണം.... 

നിവി വേഗം സിദ്ധുവിന്റെ കാബിനിലേക്ക് പോയി...

ഡോർ ഒന്നും മുട്ടാൻ നിന്നില്ല തള്ളി തുറന്ന് അകത്തേക്ക് കയറി...

സിദ്ധു... 

ആഹാ... എന്താ നിവി.... നീയെന്താ ഇവിടെ ഈ ലാപ്ടോപ്പും പിടിച്ച് ഒക്കെ...

ആ കാലൻ എനിക്കിട്ടു പണി തന്നു..

അത് പുതിയ കാര്യമല്ലല്ലോ ഇപ്പോ എന്താ അവൻ തന്ന പണി  അത് പറയ്....

ഇന്നത്തെ ക്ലൈന്റ്  മീറ്റിൽ പ്രെസന്റ്റേഷൻ ഞാൻ ചെയ്യണമെന്നു പറഞ്ഞു....

വാട്ട്‌???

എന്താ സിദ്ധു....? 

ഡി ഇത് 200 കോടിയുടെ ബിസിനസ് ഡിലാണ്.. ഒരു എക്സ്പീരിയൻസുമില്ലാത്ത നിന്നെക്കൊണ്ടോ... എന്റെ പൊന്നുമോളെ ഇത് വൻ പണിയാണല്ലോ..

എനിക്കറിയാം.... എന്നെ ഒന്ന് ഹെൽപ്പ് ചെയ്..
ഇതു  നോക്കിയിട്ട് ഒന്നും മനസ്സിലാകുന്നില്ല...

( സിദ്ധു  നിവിക്ക്‌ ഒരുവിധം എല്ലാം നന്നായി പറഞ്ഞു കൊടുത്തു...
ഇപ്പോൾ നിവിയുടെ  മുഖത്ത് കുറച്ചു ആത്മവിശ്വാസം ഒക്കെ  ഉണ്ട് കേട്ടോ..)

(അവൾ തിരിച്ച് ക്യാമ്പിലേക്ക് പോയി... എല്ലാം ഒന്നു കൂടി വായിച്ചു നോക്കി.. പെട്ടെന്ന് അവളുടെ മുമ്പിൽ ഇരുന്ന് ഫോൺ റിങ് ചെയ്തു...)

ഹലോ...

മിസ്സ്‌ നിവേദിത ക്യാബിനിലോട്ട് വരൂ.....

ഓക്കേ സർ... 

ഇനിയെന്താ പുതിയ കുരിശു.... ഈ കാലമാടൻ എന്നെ വെറുതെ വിടുന്ന ലക്ഷണം ഒന്നും ഇല്ല... ആദ്യ ദിവസം തന്നെ ഇങ്ങനെ... ഇയാളുടെ കൂടെ ഒരു വർഷം എങ്ങനെ നിക്കും... പറഞ്ഞുവിടാൻ നിന്നപ്പോൾ ഈ നാവ് എന്നെ ചതിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ സുഖമായി വീട്ടിൽ ഇരിക്കയിരുന്നു......ഹ്മ്മ്... 
എന്റെ ദേവിയെ സമയം പോയി... കാലമാടൻ എന്നെ വറുക്കും..

ഡോർ  മുട്ടി അകത്തേക്ക് ചെന്നു....

സർ.. എന്തിനാ വിളിച്ചേ...

ഒന്നും പറയാതെ നിവിക്ക്  നേരെ ഒരു പാക്കറ്റ് നീട്ടി....

എന്താണ് സാർ ഇത്.....

അയാൾ പറഞ്ഞത് കേട്ട് വായും പൊളിച്ചു നിന്നു പോയി.....

മിഴിയോരം 12

ഡോർ  മുട്ടി അകത്തേക്ക് ചെന്നു....

സർ.. എന്തിനാ വിളിച്ചേ...

ഒന്നും പറയാതെ നിവിക്ക്  നേരെ ഒരു പാക്കറ്റ് നീട്ടി....

എന്താണ് സാർ ഇത്.....

അയാൾ പറഞ്ഞത് കേട്ട് വായും പൊളിച്ചു നിന്നു പോയി.....

ഡ്രസ്സ്‌ ആണ്.... പോയി മാറിയിട്ട് വാ.... 

എന്തിന്.....? ഞാൻ ഇപ്പോൾ ഡ്രസ്സ് ഇട്ടിട്ടുണ്ടല്ലോ...? 

ഇത്തരം ഡ്രസ്സ് ഒന്നും മീറ്റിംഗിൽ പാടില്ല.... വേഗം പോയി മാറിയിട്ട് വാ... സമയമില്ല.... 

അത് താൻ അങ്ങ്  തീരുമാനിച്ചാൽ മതിയോ... എന്ത് ഡ്രസ്സ് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാ.... അല്ലാതെ താനല്ല.... ( നിവിയുടെ കണ്ണുകൾ കുറുകി അവൾക്ക് നന്നായി ദേഷ്യം വന്നു)

നിന്നോട് മര്യാദയ്ക്ക് പറയുവാ... പോയി ഡ്രസ്സ് മാറിയിട്ട് വരാൻ... ഇനി നീ ഇവിടെ നിന്ന് എന്തെങ്കിലും പ്രസംഗിച്ചാൽ ഞാൻ വലിച്ചു ഊരും എല്ലാകുടി.. 
(എന്റെ ശിവനെ.... ഇയാൾക്ക് ബോധം  ഒന്നും ഇല്ലാത്ത മനുഷ്യനാ പറഞ്ഞതുപോലെ ചെയ്താലോ...? നിവി  വേണ്ട... തൽക്കാലം ഈ കണ്ടാമൃഗം പറയുന്നത് അനുസരിക്കുന്നതാണ്  നിനക്ക് നല്ലത്.... )

എന്താഡി നിന്ന് ആലോചിക്കുനിനെ നിനക്ക് ഞാൻ ഇട്ട തരണോ...? 
(ഒരു വഷളൻ ചിരിയോടെ എന്നെ ഒന്ന്  ചൂഴ്ന്നു നോക്കി.. )

വൃത്തികെട്ടവൻ.... നോട്ടം കണ്ടില്ലേ... അലവലാതി..... അയ്യേ ഇയാള് എത്ര വൃത്തികെട്ടവനായിരുനോ.... 

എന്താ സഹായിക്കണോ.... ( അവൻ അതും പറഞ്ഞ് സീറ്റിൽ നിന്ന് എണീറ്റ് നിവിയുടെ അടുത്തേക്ക് ചെന്നു... )

വേ...ണ്ട ഞാ..ൻ ഇട്ടോളാം.... 

ആഹാ മിടുക്കി.... അപ്പോ അനുസരിക്കാൻ ഒക്കെ അറിയാം നിനക്ക്....

(നിവി ഒന്നും മിണ്ടാതെ തന്റെ ക്യാമ്പിലേക്ക് പോയി...)
അവന്റെ വിചാരം എന്തുവാ..  തെണ്ടീ... അവന്റെ നോട്ടം കണ്ടില്ലേ.... ഇത്രയ്ക്ക് വൃത്തികെട്ടവനാണോ അന്ന് അറിയാതൊന്നു തട്ടിയതിന് ഇക്കണ്ട ഷോ മൊത്തം കാണിച്ചത്...
നിനക്ക് ഞാൻ കാണിച്ചു തരാഡാ കൊതിമോനെ .....ഇനി ഈ നിവി  ആരാണെന്ന് നീ അറിയാൻ പോകുന്നതേയുള്ളൂ...
നിവി വേഗം പോയി ഡ്രസ്സ് ഒക്കെ മാറി... എക്സിക്യൂട്ടീവ് ഡ്രസ്സ് ആയിരുന്നു.... രണ്ടുകൊല്ലം MBA ക്ക്‌ കോളേജിൽ ഇട്ട യൂണിഫോം... കുറച്ചു മാറ്റങ്ങൾ ഒക്കെ ഉണ്ട് അത്രതന്നെ.... മുടി അഴിച്ചു ponytails കെട്ടി...
കൊള്ളാം നല്ല ലുക്ക്‌ ഒക്കെ ഉണ്ട്.... 

ആരോ ഡോറിനു  മുടി...... അകത്തേക്ക് വരാൻ പറഞ്ഞു...
മാഡം സാർ വിളിക്കുന്നുണ്ട്...
ആഹ് ഞാൻ ഇപ്പോൾ വരാം.. 
വേഗം ഫയലും ലാപ്ടോപ്പും എടുത്ത് അയാളുടെ പുറകെ ഓടി...

കാറിൽ ചാരി ഫോണിൽ കുത്തി കൊണ്ടിരിക്കുകയിരുന്നു ആ കാലമാടൻ...

എന്നെ വിളിക്കാൻ വന്ന  ആ പുള്ളിക്കാരൻ അയാളുടെ അടുത്തേക്ക് ചെന്നു..... കാണ്ടാമൃഗം എന്നെ നോക്കിയിട്ട് വണ്ടിയിൽ കയറാൻ പറഞ്ഞു... ഞാൻ ബാക്ക് ഡോർ  തുറക്കാൻ ആഞ്ഞതും... എന്റെ കയ്യിൽ പിടി വീണു..... ഞാൻ എന്താണെന്ന് അർത്ഥത്തിൽ പിരികം ഉയർത്തി ചോദിച്ചു...

ഞാൻ നിന്റെ  ഡ്രൈവർ അല്ല... മര്യാദക്ക് മുമ്പിൽ കയറിയിരിക്ക്.....
( നിവി ഒന്നും മിണ്ടാതെ മുൻപിൽ കയറിയിരുന്നു)
ഞാൻ ജീവിതത്തിൽ ആദ്യം ആയിട്ടാ ഇത്രയും വിലകൂടിയ കാറിൽ ഇരിക്കുന്നത്....

കണ്ടാമൃഗം വണ്ടിയിൽ കയറിയിരുന്നു... എന്നോട് സീറ്റ് ബെൽറ്റ് ഇടാൻ പറഞ്ഞു.....
( നിങ്ങളിപ്പോൾ വിചാരിക്കും എനിക്ക് സീറ്റ് ബെൽറ്റ് ഇടാൻ അറിയില്ല അപ്പോൾ കാട്ടുമാക്കാൻ എനിക്ക് സീറ്റ് ബെല്റ്റ് ഇട്ടു തരുന്നു കണ്ണും കണ്ണും നോക്കുന്നു...)
അതൊക്കെ അങ്ങ്  സിനിമയിൽ.... എത്ര വില കൂടി കാർ ആയാലും സീറ്റ് ബെൽറ്റ്...എല്ലാം  ഒരേ പോലെയല്ലേ.....ഹ്മ്മ്മ് 

ഞങ്ങൾ നേരെ പോയത് മഹേശ്വരി ഗ്രൂപ്പിന്റെ തന്നെ ഹോട്ടലിലേക്കയിരുന്നു...

അവിടെ എത്തിയപ്പോൾ മുതൽ കയ്യും കാലും വിറയ്ക്കാൻ തുടങ്ങി....... എന്റെ ടെൻഷൻ വെപ്രാളം കണ്ടു വീണ്ടും ആ കാട്ടുമാക്കാൻ എന്നെ നോക്കി പുച്ഛിക്കുന്നു..... 

ഇന്ന് ഇവിടെ നടക്കാൻ പോകുന്നത് 200 കോടിയുടെ ഡീലാണ്.. ഇതാണം  കമ്പനിക്ക് നഷ്ടമായ.. അറിയാലോ നിനക്ക് എന്നെ.....

(എന്നെക്കൊണ്ടൊന്നും വയ്യ നഷ്ടമായാൽ  കണക്കായിപ്പോയി.... ഒന്നുമറിയാത്ത എന്നെ കൊണ്ട് തന്നെ അയാൾക്ക് പ്രെസന്റ്റേഷൻ ചെയ്യണം... 
എന്റെ ദേവിയെ... നീ എന്നെ കാത്തോളണേ..... ഈ പ്രെസന്റ്റേഷൻ നന്നായിട്ട് ചെയ്യാൻ കഴിയണേ.... ഈ പ്രോജക്റ്റ് കമ്പനിക്ക് കിട്ടിയ ഏട്ടനേ കൊണ്ട് അല്ലെക്കിൽ വേണ്ട അച്ഛനെ കൊണ്ട് ഒരു ശയനപ്രദക്ഷിണം ചെയ്യിപ്പിക്കമേ..... )

കോൺഫ്രൻസ് ഹാളിൽ എല്ലാരും ഉണ്ടായിരുന്നു..... എന്റെ മുട്ടുകാൽ വിറക്കാൻ തുടങ്ങി..... വല്ലാത്ത ദാഹം തോന്നുന്നു.... മുമ്പിലിരുന്ന് ഗ്ലാസിലെ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീർത്തു.... അയാൾ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട് ... ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല... വേറൊന്നും കൊണ്ടല്ല.. അയാളെ നോക്കിയാൽ  ഉള്ള ആത്മവിശ്വാസം കൂടി ഇല്ലാതാകും....

കാണ്ടാമൃഗം എണീറ്റ് എന്തൊക്കെയോ കമ്പനിയെപ്പറ്റി പറഞ്ഞു... എനിക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റിയ അവസ്ഥ അല്ലായിരുന്നു...

അവസാനം പ്രെസന്റ്റേഷൻ ചെയ്യാൻ വേണ്ടി കാലമാടൻ എന്നെ വിളിച്ചു......

ഞാൻ പ്രെസന്റ്റേഷൻ തുടങ്ങാൻ പോയതും... പ്രായമുള്ള ഒരു മനുഷ്യൻ എന്നോടായി 5 മിനിറ്റ് വെയിറ്റ് ചെയ്യാൻ പറഞ്ഞു....

കുറച്ചുകഴിഞ്ഞ് ഒരു വെളുത്ത് മെലിഞ്ഞ് സുന്ദരനായ ചെറുപ്പക്കാരൻ കോൺഫ്രൻസ് ഹാളിന്റെ ഡോർ തുറന്ന് അകത്തേക്കു വന്നു....
എന്നെ കണ്ടതും ആൾ ഒന്ന് ഞെട്ടി...

നിവി.....
(എന്റെ പേര് എങ്ങനെ ഇയാൾക്ക് അറിയാം)

നിനക്കെന്നെ മനസ്സിലായില്ലെ നിവി... 
( അവിടെ ഇരുന്നവരെല്ലാം എന്നെയും ആ ചെറുപ്പക്കാരനും മാറിമാറി നോക്കുന്നുണ്ട്.... എനിക്കാണെങ്കിൽ അങ്ങോട്ട് ഓർമ്മയും കിട്ടുന്നില്ല... എവിടെയോ കണ്ടു മറക്കുന്നു... ശേ..  വന്നു വന്നു  ഓർമ്മക്കുറവും തുടങ്ങിയോ  ദൈവമേ...)

നിവി ഞാൻ അനുരാഗ്.... അശ്വിൻന്റെ  കൂട്ടുകാരനാണ് ഒരിക്കൽ ഞാൻ തന്റെ വീട്ടിൽ വന്നിട്ടുണ്ട്....

ഇപ്പോൾ ഓർമ്മയുണ്ട്... അനു ചേട്ടൻ.... കുറേ ആയില്ലേ കണ്ടിട്ട് അതാ.... 

നീ എന്താ  ഇവിടെ....? 

മഹേശ്വരി ഗ്രൂപ്പിന്റെ CEOടെ PA യാണ്...

അനു ഇത് മീറ്റിങ് ആണ്..( ആ പ്രായമുള്ള മനുഷ്യൻ അനു ചേട്ടനോട് പറഞ്ഞു)

അനു ചേട്ടൻ  എല്ലാവരോടുമായി സോറി പറഞ്ഞു... സീറ്റിൽ പോയിരുന്നു.....

ഞാൻ ഒരു വിധം തരക്കേടില്ലാതെ പ്രെസന്റ്റേഷൻ എടുത്തു....
ഡീൽ കമ്പനിക്ക്‌ തന്നെ കിട്ടി.... 
മീറ്റിംഗ് എല്ലാം കഴിഞ്ഞു ഇറങ്ങൻ തുടങ്ങിയോപ്പോൾ അനു ചേട്ടൻ എന്നെ വിളിച്ചു...... 
നിവി.... നീ പോകുവാണോ....ഞാൻ കൊണ്ടാക്കാം നിന്നെ... 

വേണ്ട ചേട്ടാ..... ഓഫീസ് ടൈം ആണ്....

ഞാൻ സംസാരിക്കാം നിന്റെ സറിനോട്‌.....  

വേണ്ട ചേട്ടാ..... 

ഓഫീസിൽ പോയിട്ട് കുറച്ചു പണി ഉണ്ട്...... 

എങ്കിൽ ശെരി ഞാൻ നിങ്ങടെ ഓഫീസിലോട്ട്  വരുന്നുണ്ട്.... 

അനു....( അനു ചേട്ടന്റെ  അച്ഛൻ അടുത്തേക്ക് വന്നു വിളിച്ചു )

ആ അച്ഛാ... അച്ഛാ ഇതു നിവി നമ്മുടെ അശ്വിന്റെ അനിയത്തിയാണ്.... 

ആണോ.... മോൾടെ പ്രസന്റേഷൻ നന്നായി കേട്ടോ..... 

താങ്ക് യു അങ്കിൾ..... 

നിവേദത.... ( ആ കാലമാടൻ വിളിക്കുന്നു)

ശെരി അങ്കിൾ.. സർ വിളിക്കുന്നു... ഞാൻ പൊയ്ക്കോട്ടേ... 
ഞാൻ വേഗം കാലമാടാന്റെ അടുത്തേക്ക് പോയി.... എന്നെ നോക്കി പുച്ഛിക്കുന്നു...

ഹ്മ്മ്മ്... ഞാനും ഒട്ടും കുറച്ചില്ല അന്തസ്സായി അയാളെ നോക്കി പുച്ഛിച്ചു......കാറിൽ കേറി ഇരുന്നു.... കാണ്ടാമൃഗം വണ്ടി എടുത്തു...

നീ ആളു കൊള്ളാലോ ഡീ.... 
(ഞാൻ എന്നുള്ള രീതിയിൽ അയാളെ നോക്കി....)
അല്ല വലിയ വലിയ ആൾക്കാർ ആണല്ലോ നിന്റെ ലിസ്റ്റിലുള്ളത്....

താൻ എന്താ ഉദ്ദേശിച്ചത്......? 

എങ്ങനെയാണ് നിന്റെ  റേറ്റ്.... (ഒരു വഷളൻ ചിരിയോടെ ആദി നിവിയോട്  ചോദിച്ചു..... )

നിവിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു പക്ഷേ അവൾ ആ മിഴിനീർത്തുള്ളികൾ പുറത്തേക്ക് വരാതിരിക്കാൻ നന്നായി  പാടുപെട്ടു... ജീവിതത്തിൽ ആദ്യമായിട്ടണ്  ഒരാൾ തന്റെ  അഭിമാനത്തെ ചോദ്യം ചെയ്യുന്നത്..... അവളുടെ ഉള്ളിൽ ഒരേ സമയം സങ്കടവും ദേഷ്യവും കടന്നുവന്നു.... തോറ്റു കൊടുക്കാൻ മനസ്സനുവദിച്ചില്ല.. നിവി ആദിക്ക് നേരെ ചീറി

അതെന്തിനാ താൻ അറിയുന്നത്.....?  തന്നെപ്പോലെ ആണും പെണ്ണും കെട്ടവനെ എന്റെ ലിസ്റ്റിൽ ഇടാറില്ല.....

ആദി വേഗം വണ്ടിയുടെ ബ്രേക്ക് ചവിട്ടി....
ഒരു അലർച്ചയോടെ നിവിടെ നേരെ ചെന്നു...

ആരാഡി ആണും പെണ്ണും കെട്ടവൻ.....

ഞാനത് പറഞ്ഞപ്പോൾ കൊണ്ടോ  തനിക്ക്....തന്റെ  ആണത്തത്തെ പറഞ്ഞപ്പോൾ വേദനിച്ചുല്ലേ.... കുറച്ചു മുമ്പ് എന്നോട് എന്തൊക്കെയോ പറഞ്ഞുവല്ലോ .... തന്റെ വീട്ടിലും ഇല്ലേ  അമ്മയും പെങ്ങളും.... ഏതെങ്കിലും ഒരുത്തൻ അവരോട് ഇങ്ങനെയൊക്കെ സംസാരിച്ചാ താൻ വെറുതെ നോക്കി നിക്കുവോ... ആണത്തമുള്ള ഒരാണും ഇങ്ങനൊന്ന് ഒരു പെൺകുട്ടിയുടെ മുഖത്തു നോക്കി പറയില്ല.... ഒരു പെണ്ണിന് തന്റെ  അഭിമാനവും സ്വഭാവശുദ്ധിയുമാണ് വലുത്...... തന്നെപ്പോലുള്ള ആണുങ്ങളാണ് ബാക്കിയുള്ള നല്ല ആൺ പിള്ളേർ കൂടി ചീത്തപ്പേര് ഉണ്ടാക്കുന്നത്... എനിക്കുമുണ്ടൊരു ഏട്ടൻ.... ഒരാണ് എങ്ങനെ ആയിരിക്കും എന്ന് എന്നെ പഠിപ്പിച്ചാത് എന്റെ ഏട്ടനാണ്..... 

ആദി ഒന്നും പറയാതെ വണ്ടിയെടുത്തു ഓഫീസിലെ പാർക്കിംഗിൽ നിർത്തി... നിവി വേഗം  ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി....

നിവി വരുന്നത് കണ്ടു സിദ്ധു ഓടി വന്നു... 
നിവി എങ്ങനെ ഉണ്ടാരുന്നു മീറ്റിംഗ്... നിവി  ഒന്നും മിണ്ടാതെ നിന്നു... ഇപ്പോഴും അവളുടെ ഉള്ളിൽ ആദി പറഞ്ഞ വാക്കുകളായിരുന്നു......

നിവി.... 

എന്താ സിദ്ധു എന്താ താൻ പറഞ്ഞേ...

നീ ഈ ലോകത്ത് ഒന്നും  അല്ലേ കൊച്ചേ....മീറ്റിംഗ് എങ്ങനെയുണ്ടായിരുന്നു...

നന്നായിരുന്നു നമുക്ക് തന്നെ കിട്ടി കോൺട്രാക്റ്റ്.... 

ആണോ.. കോൺഗ്രസ്‌ മോളെ... 
(അവൾ വെറുതെ ഒന്ന് ചിരിച്ചു.. )

നിനക്കെന്താ പറ്റിയേ നിവി... 
നിന്നെ  പരിചയപ്പെട്ടിട്ട് അധികം നാളുകൾ ഒന്നുമായില്ല രണ്ടുദിവസം അത്രയേ ഉള്ളൂ പക്ഷേ ഇങ്ങനെ ഒന്നും അല്ലല്ലോ നീ ... മീറ്റിങ്ങിന് പോകുന്ന സമയത്ത് ടെൻഷൻ ഉണ്ടായിട്ടുപോലും നീ  ഇങ്ങനെ ആയിരുന്നില്ലല്ലോ.... എന്തുപറ്റി...

ഏയ് ഒന്നുമില്ല സിദ്ധു.... ഒരു ചെറിയ തലവേദന... ഒരു കോഫി കുടിച്ചാൽ അങ്ങ് മാറും.... എങ്കിൽ ഞാൻ ക്യാബിനിലോട്ട്  പോട്ടെ...

മ്മ്മ് ശെരി.... നിനക്ക് വയ്യേങ്കിൽ   ലീവ് എടുത്തു വീട്ടിൽ പൊയ്ക്കോ...ഞാൻ ആദി പറയാം...

വേണ്ട സിദ്ധു... ഐ യാം ഒക്കെ... 

മ്മ്മ്.... പോയി റസ്റ്റ്‌ ചെയ്.. അതും പറഞ്ഞ് സിദ്ധു ഫോണിൽ തോണ്ടികൊണ്ടിരിക്കുന്ന ആദിയുടെ അടുത്തേക്ക് പോയി...

(നിവിക്ക് തലവേദന അല്ലേ... കുറച്ച് നേരം ഞാൻ കഥ പറയാം... ഈ ഞാൻ എന്നു പറയുന്നത് നിങ്ങളുടെ സ്വന്തം സിദ്ധു.... )

ആദി....... എങ്ങനെ ഉണ്ടായിരുന്നു മീറ്റിംഗ്

കുഴപ്പമില്ലായിരുന്നു....

നീ ഇതു  എങ്ങനെ ഒപ്പിച്ചു.... കിട്ടുമെന്ന് ഒട്ടും  പ്രതീക്ഷ ഇല്ലായിരുന്നല്ലോ....
അല്ലെങ്കിലും നീ  ചെയ്യുന്ന മീറ്റിംഗ് എല്ലാം സക്സ് അല്ലേ.....

ഡാ... സിദ്ധു.... ഞാൻ അല്ല പ്രസന്റ്റ് ചെയ്തത്...

പിന്നെ.... നിവിയാണോ...? 

മ്മ്മ്.. ആദി  ഒന്നു മൂളുക മാത്രം ചെയ്തു..

ഡാ ഞാൻ കരുതി.. നീ ചുമ്മാ അവളെ ടെൻഷൻ അടിപ്പിക്കാൻ പറഞ്ഞതാവുമേന്ന്....

ഡാ അത് പിന്നെ... നിന്നോട് പറഞ്ഞതല്ലേ  ഒരുറപ്പും ഇല്ലായിരുന്നു ഈ ഡീൽ കിട്ടുമേന്ന്... അതാ ഞാൻ അവളെ കൊണ്ട് ആ  പ്രസേന്റ്റേഷൻ ചെയ്യിപ്പിച്ചേ...... അവൾ അത്യാവശ്യം നല്ല രീതിയിൽ തന്നെയാണ് പ്രസിഡന്റ് ചെയ്തത്തും ...... പിന്നെ അവളുടെ ഏതോ റിലേറ്റീവിന്റെ കുട്ടുകാരാന്റെയാണ് ആ കമ്പനി....പക്ഷേ നിവേദിതയുടെ അവതരണം നന്നായതുകൊണ്ട് മാത്രമാണ് നമുക്ക് ഈ ഡീൽ കിട്ടിയത്....

ആഹാ അവൾ അല്ലേലും മിടുക്കിയാണ്.... പക്ഷേ ഇത് ഇതൊന്നും അവൾ  എന്നോട് പറഞ്ഞില്ലല്ലോ...? പാവം തലവേദന ആയതുകൊണ്ടായിരിക്കും...

തലവേദനയോ.....? 

എന്താ അവൾക്ക് തലവേദന വന്നുകൂടെ...? 

ഡാ അത്....

എന്താ ആദി.... 

അത് പിന്നെ ഈ ഡീൽ  അവൾ കാരണമല്ലേ കിട്ടിയത്... അത് സമ്മതിച്ചു കൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല....

അതിന്.... 
(നടന്നതെല്ലാം ആദി സിദ്ധുവിനോട്  പറഞ്ഞു)

ആദി വളരെ മോശമായിപ്പോയി.... ഒരു പെൺകുട്ടിയോട്..... ശേ.... നമ്മുടെ അപ്പുനോട്(അർപ്പിത ആദിയുടെ അനിയത്തി.. ബാക്കിയുള്ളവരെ വഴിയെ പരിചയപ്പെടുത്തി തരാം)  അരക്കിലും ഇങ്ങനെ പറഞ്ഞാൽ നീയോ ഞാനോ.. വെറുതെ കൈയും കെട്ടി നോക്കി  ഇരിക്കുവോ..... ഒരു പെൺകുട്ടിയോട് അങ്ങനെയൊന്നും പറയാൻ പാടില്ല ആദി...

ഡാ പറ്റിപ്പോയി ഇനി പറഞ്ഞിട്ടെന്താ.....

ഹ്മ്മ്മ്.... നീ നിവിയോട് മാപ്പ് പറയ്‌... 

ഈ അദ്വീക് ഇന്നുവരെ ആരോടും മാപ്പ് പറഞ്ഞിട്ടില്ല ഇനിയെങ്ങോട്ട് പറയാനും പോകുന്നില്ല.... നീ പോയേ സിദ്ധു.... 

ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി എല്ലാം നിന്റെ ഇഷ്ടം...

(നിവിയുടെ  മനസ്സിനെ ആദി  പറഞ്ഞത് വല്ലാതെ നോവിച്ചുകൊണ്ടിരുന്നു .....)

അവളുടെ മനസ്സിലൂടെ പലവക ചിന്തകൾ കടന്നു പോയ്ക്കൊണ്ടിരുന്നു......അയാൾക്ക് താൻ ഒരു മോശം പെണ്ണായി തോന്നിയോ... ഇനി അതാകുമോ അയാൾക്ക്‌ എന്നോട് ഇത്ര ദേഷ്യം... ഏട്ടന്റെ ഭൂമി ഒരിക്കലും ഒരു ചീത്ത പെണ്ണ് അല്ല.... അവളുടെ കവിളുകളെ മിഴിനീർ ചുംബിച്ചുകൊണ്ടിരുന്നു.... തലയ്ക്കു വല്ലാത്ത ഭാരം അനുഭവപ്പെട്ടു......)

മിഴിയോരം 13

ഓഫീസിൽ നിന്നും ഇറങ്ങി നിവി വീട്ടിലേക്ക് തിരിച്ചു.... 
അവൾക്ക് ഒന്നും തന്നെ  ശ്രദ്ധിക്കാൻ കഴിയുന്നില്ലയിരുന്നു.. അപ്പോഴും അവളുടെ മനസ്സിനെ കുത്തിനോവിച്ചു കൊണ്ടിരുന്നു... ആദി പറഞ്ഞ ആ വാക്കുകൾ... 
വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ ഏട്ടൻ ഉമ്മറത്ത് ഉണ്ടായിരുന്നു....
നിവിയുടെ മുഖത്തെ വാട്ടം പെട്ടെന്ന് നിർമ്മലിന്  മനസ്സിലാക്കാൻ കഴിഞ്ഞു... അവൾക്കെന്തോ വിഷമമുണ്ടെന്ന്...
നിവി ഏട്ടന് മുഖം കൊടുക്കാതെ ഉള്ളിലേക്ക് കടക്കാൻ ഒരുങ്ങിയതും... നിർമ്മൽ അവളെ വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു നിർത്തി....
നിവി ആ സമയത്ത് ഏട്ടന്റെ കരുതൽ ഒരുപാട് ആഗ്രഹിച്ചിരുന്നു....
പൊട്ടിക്കരഞ്ഞുകൊണ്ട് ഏട്ടനെ അവൾ ഇറുകെ പുണർന്നു....
വിധുവേട്ട...... 
( തന്നെ അവൾ ഒരുപാട് സന്തോഷം വരുമ്പോളോ  അല്ലെങ്കിൽ ഒരുപാട് സങ്കടം തോന്നുമ്പോളോ  അല്ലാതെ അങ്ങനെ വിളിക്കാറില്ല....)
നിവി ആ  പഴയ അഞ്ചുവയസ്സുകാരിയായി ഏട്ടന്റെ മാറിൽ ചുറ്റിപ്പിണഞ്ഞു തേങ്ങി കരഞ്ഞുകൊണ്ടിരുന്നു... അവളൊന്ന് സമാധാന പെട്ടപ്പോൾ നിർമ്മൽ അവളോട് കാര്യങ്ങൾ തിരക്കി... നിവി നടന്നതെല്ലാം അവനോട് പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി....

ഏട്ടാ....പറ ഏട്ടാ.... ഏട്ടന്റെ ഭൂമി ചീത്തയാണോ...?  പറ ഏട്ടാ.... അവൾ നിർമ്മലിന്റെ   നെഞ്ചത്ത് ഇടിച്ചു കൊണ്ട് ചോദിച്ചു....

നിർമ്മൽ മറുപടിയൊന്നും പറയാതെ അവളെ കുഞ്ഞു പിള്ളേരെ. കോരിയെടുക്കുന്ന പോലെ എടുത്ത് തോളിലിട്ടു... നിവി അവളുടെ കൈ രണ്ടും അവന്റെ കഴുത്തിൽ ചുറ്റി... തോളിൽ കിടന്ന നിവി പതിയെ കണ്ണുകൾ അടച്ചു.. നിർമ്മൽ അവളെ തഴുകിക്കൊണ്ടിരുന്നു...

നിവി കണ്ണുതുറന്നപ്പോൾ അവൾ ബെഡിലാണ് ....അടുത്തു തന്നെ നിർമ്മാലും ഉണ്ട് ... നിവി എഴുന്നേറ്റ് അവനെ കെട്ടിപ്പിടിച്ചു....

ഭൂമി......( നിർമ്മൽ ഉറച്ച ശബ്ദത്തിൽ നിവിയെ വിളിച്ചു )

ഏട്ടാ... 

(നിർമ്മൽ കൈ ഉയർത്തി അവളെ തടഞ്ഞു)
നീ ഒന്നും മിണ്ടണ്ട.....
മോളെ നിന്നെ ഞാൻ ഭൂമി എന്ന് വിളിക്കുമ്പോഴും...... നിന്നോട് ഞാൻ പറഞ്ഞു തരാറില്ലേ.. ഭൂമിയെപ്പോലെ എല്ലാം സഹിച്ചു ക്ഷമിച്ചും ജീവിച്ച  അയോധ്യയുടെ അധിപൻ രാമന്റെ  സഹധർമ്മിണി വൈദേഹി അല്ല പകരം കൈലാസത്തിൽ വാഴുന്ന സാക്ഷാൽ ശിവന്റെ പാതിയായ  പാർവതിയാവണം... സ്നേഹിക്കുന്നവരെ തിരിച്ച് സ്നേഹിക്കുന്ന പാർവ്വതിദേവി.... ദ്രോഹിച്ചാൽ സംഹാര രൂപിണിയാകുന്ന ഭദ്രകാളിയും....
ഏട്ടൻ  പറഞ്ഞത് മോൾക്ക് മനസ്സിലായോ...
പിന്നെ നീ തെറ്റ് ചെയ്യുമ്പോൾ അല്ലാതെ ആരുടെ മുന്നിലും തല കുനിക്കാൻ  പാടില്ല.... ഏട്ടന്റെ ഭൂമിയുടെ തല കുമ്പിട്ടിരിക്കാൻ പാടില്ല കേട്ടല്ലോ.....

മ്മ്മ്മ്... 

എന്ത് മ്മ്മ്.... 
ഏട്ടന്റെ ഭൂമി ഇങ്ങനെ അല്ലല്ലോ... എന്റെ ഭൂമി കൊച്ച്‌ ഇങ്ങനെ  ഇരുന്നൽ  ഈ വീട് ഉറങ്ങും... വാ എഴുന്നേറ്റേ..... സമയം ഒരുപാടായി ആഹാരം കഴിക്കാൻ വാ...

വേണ്ട ഏട്ടാ വിശപ്പില്ല...

ദേ ഭൂമി നിനക്ക് അടി കൊള്ളും.. മണി പത്തായി.. ഇതുവരെ ആരും ഒന്നും കഴിച്ചിട്ടില്ല നീ കഴിക്കാതെ ആരും ഒട്ടും കഴിക്കാനും പോകുന്നില്ല...
ഏട്ടന്റെ മോള് എഴുന്നേൽക്ക്....

ഐ ലവ് യു.... ഏട്ടാ.... 
(നിർമ്മൽ ചിരിച്ചുകൊണ്ട് അവളുടെ  നെറുകയിൽ ചുംബിച്ചു..)
ആഹാരം കഴിച്ചു നിവി മുറിയിലേക്ക് പോയി... ഓരോന്നാലോചിച്ച് അവൾ ഉറക്കത്തിലേക്ക് ആണ്ടു പോയി...

പിറ്റേന്ന് രാവിലെ നിവി  തയ്യാറായി ഓഫീസിലേക്ക് പോയി.....
ഓഫീസിൽ ആദിയോട്  ഒഴിച്ച് ബാക്കി എല്ലാവരോടും നിവി  പഴയതുപോലെ പെരുമാറി.... അവൻ കൊടുക്കുന്ന ജോലികൾ ഓരോന്നും അവൾ വൃത്തിയായി ചെയ്തു തീർത്തു.... ആദി എന്തെങ്കിലും പറഞ്ഞാലും നിവി  ഒന്നും തന്നെ അവനോട് സംസാരിക്കാറില്ലായിരുന്നു... അത് ആദിയിൽ വല്ലാണ്ട് വാശി കുട്ടി... 

മാസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു....

നിവി  ഓഫീസിൽ നിന്നും വീട്ടിലേക്ക് വന്നപ്പോൾ വീട്ടിൽ എല്ലാവർക്കും വലിയ സന്തോഷം.... കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല..

നിർമ്മൽ നിവിയെ ചേർത്തു നിർത്തി അവളോടയി  പറഞ്ഞു..
എന്റെ ഭൂമി ഒരു അപ്പ ആകാൻ പോകുന്നു...

കേട്ടതൊന്നും വിശ്വസിക്കാനാകാതെ അവൾ പാറുവിനെ നോക്കി... പാറു അവിടെ നാണത്താൽ പൂത്തുലഞ്ഞുനിക്കുവാരുന്നു... 
പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു... ദിവസങ്ങൾ അതിവേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു...

ഡിസംബർ മാസത്തെ വരവേറ്റ് ഭൂമി മഞ്ഞിൽ കുളിച്ചു നിൽക്കുന്നു.... ഈ ക്രിസ്മസിന് കോട്ടയത്ത് പോകുമ്പോഴാണ് ബിനോയുടെ കാര്യം ഒന്നും തീരുമാനിക്കാൻ... പക്ഷേ ആ കാലമാടൻ ലീവ് തരില്ലല്ലോ.. ഇനി എന്താ ഒരു വഴി....
ക്രിസ്മസിന്റെ അന്ന് ബിനോയുടെ വീട്ടിൽ ആഘോഷിക്കും വൈന്നേരം കോട്ടയത്തേക്ക് തിരിക്കും അങ്ങനെയാണ് പതിവ്.... അയാള് ക്രിസ്മസിന്റെ  അന്ന് ലീവ് തന്നാ  തന്നെ മഹാഭാഗ്യം.... ഇനി എന്താ ഒരു വഴി ലീവ് കിട്ടാൻ....
നിവി തലപുകഞ്ഞാലോചിച്ചു... അവസാനം അവളുടെ കുരുട്ടുബുദ്ധിയിൽ  ഒരു ഐഡിയ തെളിഞ്ഞു... ഇനി ക്രിസ്മസിന് ഒരാഴ്ച കൂടി ഉണ്ട്... അന്നാമ്മയുടെ വീട്ടിഇlൽ  അഞ്ചുദിവസം...
അപ്പൊ  രണ്ടാഴ്ച..... മ്മ്മ്മ്... 
നിവി  ഓരോന്ന് കണക്കുകൂട്ടി.... നിവി  പെട്ടെന്ന് ഫോൺ എടുത്തു സിദ്ധുവിനെ വിളിച്ചു...

ഹലോ സിദ്ധു.... 

ആ നിവി പറയൂ... നീ എന്താ ഈ സമയത്ത്..

അത് പിന്നെ സിദ്ധു  ഞാൻ ഒന്ന് ബാത്റൂമിൽ തെന്നി വീണു..

അയ്യോ എന്തുപറ്റി എന്നിട്ട്...

കാലൊന്ന് ഫ്രാക്ചറായി.. രണ്ടാഴ്ച്ച റസ്റ്റ് വേണം..

അതു കുഴപ്പമില്ല നിവി.... താൻ റെസ്റ്റ് എടുക്ക്....

സിദ്ധു... 

എന്താടാ..? 

അത് ആ കാലമാടനോട്  ഒന്ന് പറയുമോ...   എനിക്ക് വയ്യ അയാളെ വിളിക്കാൻ... 

അതു കുഴപ്പമില്ല...ഞാൻ പറയാം.. നീ നന്നായി റെസ്റ്റ് എടുക്ക്.. ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ..

അയ്യോ..

എന്തു പറ്റിയെടാ...

ഒന്നും ഇല്ല സിദ്ധു.. ഞാൻ തറവാട്ടിലാണ്..
രണ്ടാഴ്ച കഴിഞ്ഞ് ഞാൻ വരുമല്ലോ....ഇതു  വലിയ കുഴപ്പമൊന്നുമില്ല...

മ്മ്മ് നീ റസ്റ്റ്‌ എടുക്ക്... 

ശരി സിദ്ധു... ഗുഡ് നൈറ്റ്‌.. 

ഗുഡ് നൈറ്റ്‌... 

ഫോൺ വെച്ച് നിവി  തിരിഞ്ഞതും.. കാണുന്നത് കൈ മാറി പിണച്ച് നിൽക്കുന്ന ഏട്ടാനെയാണ്..
ഏട്ടാ.... 
പഴയ അടവ് വീണ്ടും എടുത്തുല്ലേ....
എന്നാലും കാല് ഓടിക്കണ്ടയിരുന്നു... 
വേറെ എന്തെങ്കിലും പറഞ്ഞാൽ മതിയായിരുന്നു..

പിന്നെ വേറെ ഏത് അസുഖം പറഞ്ഞാലും ലീവ് കിട്ടില്ല.... ഇതാകുമ്പോൾ ഒടിഞ്ഞ കാലും  തൂക്കിയിട്ട്  ചെല്ലാൻ പറയത്തില്ലല്ലോ ആ കാലമാടൻ... 

മ്മ്മ്മ്... നടക്കട്ടെ നടക്കട്ടെ..

ഇപ്രാവശ്യം പാറു ഇല്ലാട്ടോ അവൾക്ക് ഈ  അവസ്ഥയിൽ യാത്ര പാടില്ല....
ഒരാഴ്ച ലീവ് ആയതുകൊണ്ട് തന്നെ ഉറങ്ങി തീർക്കാം എന്ന് കരുതി നിവി ബെഡിലേക്ക് ചാഞ്ഞു........
പെട്ടന്നു പുറത്ത് ഒരു കാർ വന്ന ശബ്ദം കേട്ട് നിവി എഴുന്നേറ്റ് നോക്കാൻ പോയി...

നിവി  താഴെ വന്ന ആളെ കണ്ടു ഞെട്ടി...

അനു ചേട്ടൻ.... കുട ചേട്ടന്റെ അച്ഛനും അമ്മയും ചേച്ചിയും ഉണ്ടായിരുന്നു....
അച്ഛൻ എല്ലാരും സ്വീകരിച്ചിരുത്തി... അമ്മയും നിവിയും  അടുക്കളയിലേക്ക് പോയി അവർക്ക് കുടിക്കാൻ  ചായ ഉണ്ടാക്കാൻ...

ആരും ഒന്നും തന്നെ മിണ്ടുന്നില്ല... അച്ഛൻ അവർ  വന്നതിന്റെ കാരണം തിരക്കാനായി  സംസാരിച്ചുതുടങ്ങി..

എന്താ വിശേഷിച്ച് എല്ലാരും കൂടി.. എവിടെയെങ്കിലും പോയിട്ട് കേറിയതാനോ...? 

ചേട്ടന്റെ അച്ഛൻ പറഞ്ഞു തുടങ്ങി.....
ഞങ്ങൾ ഇങ്ങോട്ട് തന്നെ വന്നതാ... 

ആഹാ എന്താ വിശേഷിച്ച്...

വളച്ചുകെട്ടില്ലാതെ കാര്യം അങ്ങ് പറഞ്ഞേക്കാം
അനുവിനു ഇപ്പോൾ കല്യാണമൊക്കെ ആലോചിക്കുന്നുണ്ട്.... പണ്ടത്തെ കാലം ഒന്നും അല്ലല്ലോ ഇപ്പൊ കുട്ടികളോട് ആദ്യം 
ചോദിക്കണ്ടേ...? ചോദിച്ചപ്പോൾ 
ഇവന്  പ്രേമം ഒന്നുമില്ല.... പക്ഷേ ഇവിടുത്തെ കുട്ടി ആയാൽ കൊള്ളാം എന്ന് അവൻ പറഞ്ഞു...അന്ന് ആ മീറ്റിംഗിൽ മോളെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടായി.... നിങ്ങളുടെ  അഭിപ്രായം അറിഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു... 

മോളുടെ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മോനാണ്... ഇപ്പോൾ അവൻ ഡ്യൂട്ടിയിലായിരിക്കും...  അവനോട്‌ ചോദിച്ചിട്ട് പറഞ്ഞാൽ പോരെ.....

മതി ധാരാളം....

ചായ കുടിച്ച് അവർ ഇറങ്ങി...

നിവിയോടായി കൃഷ്ണദാസ് ചോദിച്ചു..
മോൾക്ക് ആരെയെങ്കിലും ഇഷ്ടാണോ....
കേട്ടെടുത്തോളം ഇത് നല്ല ബന്ധമാണ്.. അച്ചുവിനോട് വിളിച്ചു ചോദിച്ചപ്പോൾ അവനും  അതുതന്നെയ  പറഞ്ഞത്..

അച്ഛാ  എനിക്കങ്ങനെ ആരുമായിട്ടും ഇഷ്ടം ഒന്നുമില്ല... പിന്നെ ഏട്ടന് ഇഷ്ടം ആണെങ്കിൽ എനിക്ക് ഇഷ്ട്ടണ്.... 

മ്മ്മ്.... എങ്കിൽ  അവൻ വന്നിട്ട് ബാക്കി ആലോചിക്കാം....

നിവി മുറിയിലേക്ക് പോയി... എന്തോ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ട്...അനു ചേട്ടനെ അങ്ങനെ ഒന്നും കണ്ടിട്ടില്ല... അവൾക്ക് എന്താണന്ന്  എന്നറിയാത്ത ഒരു തരം പരവേശം അനുഭവപ്പെട്ടു...

നിർമ്മൽ വന്നപ്പോൾ തന്നെ കാര്യങ്ങളെല്ലാം അവതരിപ്പിച്ചു... അവൻ ഒന്നും തന്നെ പറയാതെ നിവിയുടെ മുറിയിലേക്ക് പോയി...
നിവി ബാൽക്കണിയിൽ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു... 

ഭൂമി..... 

എന്താ ഏട്ടാ....? 

മോൾക്ക് ഈ ബന്ധത്തിന്നോട് താല്പര്യം ഉണ്ടോ....? 

എല്ലാവർക്കും ഇഷ്ടമാണെങ്കിൽ....(നിവി പതിയിൽ വച്ച് നിർത്തി )

മോളെ നീ ആണ് ജീവിക്കേണ്ടത്..... അതുകൊണ്ട് തീരുമാനം നീയാണ് എടുക്കേണ്ടത്..

എനിക്ക് എതിർപ്പൊന്നുമില്ല ഏട്ടാ....

അനു നല്ല പയ്യനാ.... അച്ചുവിന്റെ കൂടെ ഇവിടെ വന്നപ്പോൾ ഉള്ള പരിചയമാണ്... അച്ചുവിനെ വിളിച്ചു ചോദിച്ചപ്പോൾ അവനും നല്ല അഭിപ്രായമാണ് പറഞ്ഞത്....

മ്മ്മ്... (നിവി ഒന്ന് മൂളി )

പിന്നെ എല്ലാം പെട്ടെന്നായിരുന്നു..... നിശ്ചയം നടത്താൻ തീരുമാനിച്ചു... അടുത്തുള്ള ബന്ധുക്കളെയും നിവിയുടെ  കൂട്ടുകാരെയും മാത്രം ക്ഷണിച്ചു കൊണ്ടുള്ള ഒരു ചെറിയ ചടങ്ങ്...... നിശ്ചയം പെട്ടെന്ന് ആയതുകൊണ്ട് കോട്ടയത്തേക്കുള്ള പോക്ക് ഈ പ്രാവശ്യത്തെക്ക് ഉപേക്ഷിച്ചു...

അങ്ങനെ ആ ദിവസം വന്നെത്തി... നിവിയുടെയും  അനുരാഗിനും നിശ്ചയം.....
ജാതകം കൈമാറി.... വിവാഹത്തിന് ഡേറ്റ് എടുത്തത്  ആറുമാസം കഴിഞ്ഞായിരുന്നു.... അപ്പോഴേക്കും നിവിയുടെ കോൺട്രാക്ട് തീരുമായിരുന്നു......

അനു  നിവിയുടെ  കൈയിൽ  അനുരാഗ്  എന്ന പേര് മുദ്രണം ചെയ്ത മോതിരം അണിയിച്ചു നിവിയിലെ പാതി അവകാശം അവൻ രേഖപ്പെടുത്തി...

മിഴിയോരം 14

വന്നവരെല്ലാം പോകാനിറങ്ങി... അനുവിന്റെ  അമ്മ നിവിയുടെ നിറുകയിൽ തലോടി.. അവളോടായി യാത്ര പറഞ്ഞു.... മറുപടിയായി നിവി  ഒന്നു ചിരിച്ചു... 

 അവരെ യാത്രയാക്കി നിവി  തന്റെ  മുറിയിലേക്ക് പോയി.. അവളുടെ കയ്യിൽ അനുരാഗ്  അണിയിച്ച മോതിരതിലേക്ക്  ഒന്ന് നോക്കി.. എന്തുകൊണ്ടോ ഉള്ളുകൊണ്ട് അവൾക്ക് സന്തോഷിക്കാൻ കഴിയുന്നില്ല...  എന്താണെന്ന് അറിയാത്ത ഒരു ഭയം അവളുടെ ഉള്ളിൽ കടന്നുകൂടി... എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന് മനസ്സ് മന്ത്രിക്കുന്നു...
ഓരോന്നാലോചിച്ച് നിവി കുറച്ചുനേരം അവിടെ തന്നെ ഇരുന്നു...

 നിവി ദാവണി മാറി.. കുളിച്ചു താഴേക്കു ചെന്നു.... എല്ലാവരും എന്തൊക്കെയോ ചർച്ചയിലാണ്... വാനര പടങ്ങളെല്ലാം താഴത്തെ മുറിയിലുണ്ടായിരുന്നു... നിവി അങ്ങോട്ടേക്ക് ചെന്നു... പിന്നെ അങ്ങോട്ട് കളിയാക്കലും മ പിന്നെ അങ്ങോട്ട് കളിയാക്കലും അടിയും ബഹളവുമായി സമയം പോയതറിഞ്ഞില്ല.... അത്താഴം കഴിഞ്ഞാൽ ആണ് അവരെല്ലാം പോയത്.... അവർ പോയതും നിവി മുറിയിലേക്ക് പോയി...
അവളുടെ ഫോൺ നിർത്താതെ ശബ്ദിച്ചു കൊണ്ടിരുന്നു....
അറിയാത്ത നമ്പറിൽ നിന്നാണ്  കോൾ... അവൾ ഫോൺ എടുത്തു...

 ഹലോ.....

 ഇത് നിവി  അല്ലേ...

 അതേലോ.....ഇതാരാ.....? 

ഇത്ര പെട്ടെന്ന് മറന്നോ...? ഇന്ന് നമ്മുടെ ജീവിതത്തിൽ പുതിയ അധ്യായത്തിന് ഒരു ചെറു തുടക്കമിട്ടിരുന്നു....

 ആഹാ... അനു ചേട്ടൻ...

എവിടെയായിരുന്നു ഇത്ര നേരം കുറെ നേരമായി ഞാൻ വിളിക്കാൻ തുടങ്ങിയിട്ട്.... 

 ഇവിടെ എല്ലാരും ഉണ്ടായിരുന്നു ചേട്ടാ...  ഇപ്പോഴാണ് പോയത്....

താൻ ഈ ചേട്ടൻ വിളി ഇനി നിർത്തി കൂടെ...

 അത് ചേട്ടാ....

 ദേ പിന്നേം....

 ഞാൻ കല്യാണം കഴിഞ്ഞ് മാറ്റിയ മതിയോ..?  എന്തോ പെട്ടെന്ന് ആ വിളി മാറ്റാൻ ഒരു ബുദ്ധിമുട്ട്....

 കുഴപ്പമില്ലഡോ.....  നമുക്ക് പതിയെ എല്ലാം ശരിയാക്കാം....
പിന്നെ കുറച്ച് നേരം ചേട്ടനോട് ഓരോന്ന് പറഞ്ഞിരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഫോണിൽ വേറൊരു കോൾ വന്നു ആരാണെന്നറിയില്ല നമ്പർ മാത്രമേ ഉള്ളൂ.. ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും വിളി തുടർന്നു കൊണ്ടിരുന്നപ്പോൾ നിവി അനുവിനോട് പറഞ്ഞു.... നാളെ വിളിക്കാം എന്ന് പറഞ്ഞു അവൻ ഫോൺ വെച്ചു..

 അനുവിന്റെ ഫോൺ കോൾ കട്ടായ ശേഷം.. നിവി ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി.
 ഏഴു മിസ്കോൾ.... ഇതാരാ ഈ നേരത്  തന്നെ വിളിക്കാൻ.....

നിവി ആ നമ്പറിലേക്ക് തിരിച്ചു വിളിച്ചു... മറുതലയ്ക്കൽ നിന്നും ഫോണെടുത്തതും ചീത്ത വിളി ആയിരുന്നു... നിവിക്ക് പെട്ടെന്നുതന്നെ ആളെ മനസ്സിലായി..

എവിടെപ്പോയി കിടക്കുവായിരുന്നഡി പുല്ലേ നീ...  ആരോടാഡി ഇത്രനേരം ശൃംഗാരിച്ചുകൊണ്ട് ഇരുന്നത്...   അതും ഈ പാതിരാത്രി...

(നിവിയുടെ ഉള്ളിൽ ദേഷ്യം ആളിക്കത്തി)
 അതൊന്നും തന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല...

 നീ ബോധിപ്പിക്കണം....  എന്റെ കാൾ വരുമ്പോൾ നീ എന്നോട് സംസാരിക്കണം കാരണം നീ എന്റെ PA ആണ്...

അതെ ഞാൻ തന്റെ  PA ആണ് അല്ലാതെ ഭാര്യ അല്ല... പിന്നെ ഒരു കാര്യം ഇപ്പോൾ വിളിച്ചത് എന്റെ ഭാവി വരൻ ആണ്.. അവിടെ ബോധിപ്പിച്ചത്തിനു  ശേഷം ബോസ്സിനെ  ബോധിപ്പിച്ച പോരെ...

 നീ എന്താ ഇപ്പോ പറഞ്ഞേ...? 

എന്തു പറയാൻ...

നീ ഇപ്പോ പറഞ്ഞത് തന്നെ എന്തോ ഭാവി വരനോ മറ്റോ....

അതിനിപ്പോ എന്താ...? 

 നിന്റെ കല്യാണം ഉറപ്പിച്ചത്താണോ... എന്നോട് നീ  പറഞ്ഞില്ലല്ലോ....

 അതുകൊള്ളാം തന്നോട് പറയാൻ താൻ എന്റെ ആരാ....?  എന്റെ പേഴ്സണൽ കാര്യം കണ്ടവരോട് പറഞ്ഞു നടക്കേണ്ട ആവശ്യം എനിക്കില്ല.... പിന്നെ നിശ്ചയം കഴിഞ്ഞത് ഇന്നാണ്....

(ആദി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല)

 ഹലോ....ഹലോ....

ഹാ  കൺഗ്രാറ്റ്സ്...

 ഹ്മ്മ്... താങ്ക്സ്... ഇപ്പോ എന്തിനാ വിളിച്ചേ...

 അത് നാളെ ഒരു  മീറ്റിംഗ് ഉണ്ട് ചെന്നൈയിൽ വച്ച്  മോർണിംഗ് തന്നെ പോകണം....

 അതിന് ഞാനെന്തു വേണം മീറ്റിംഗ് ഉണ്ടെങ്കിൽ തനിക്ക് പോയ്ക്കൂടെ... എന്നെ വിളിച്ചു പറയുന്നത് എന്തിനാ..

 നിന്നെ വിളിച്ച് അനുവാദം ചോദിച്ചതല്ല...... നാളെ എന്നോടൊപ്പം നീയും വരുന്നുണ്ട്.. കൃത്യം 6 മണിക്ക് ഓഫീസിൽ കാണണം..

 അതിന് എന്റെ ലീവ് തീർന്നില്ലല്ലോ..... ഞാനിപ്പോൾ ലീവിലാണ്.... അതും മെഡിക്കൽ ലീവ്.....

നിന്റെ ലീവ് ക്യാൻസൽ ചെയ്തു...ഇനി രണ്ടു ദിവസം കൂടിയല്ലേ ഉള്ളൂ....  നിന്റെ കാലിന്റെ ഒടുവ്  മാറി കാണുമല്ലോ.. അതല്ലേ നിശ്ചയം നടത്തിയത്... പിന്നെ വരുമ്പോൾ രണ്ടു ജോഡി ഡ്രസ്സ് എടുത്തു വെച്ചോളൂ.....

അതെന്തിനാ നമ്മൾ നാളെ തന്നെ തിരിച്ചു വരില്ലേ...? 

ചിലപ്പോൾ മീറ്റിംഗ് പോസ്‌പോൻഡ്  ചെയ്താലോ... അറിയാൻ പറ്റത്തില്ലല്ലോ എന്തായാലും എടുത്തു വച്ചേക്കു.... അപ്പോൾ ശരി നാളെ രാവിലെ ആറു മണിക്ക് ഓഫീസിൽ വച്ച് കാണാം...
 (അതും പറഞ്ഞു കാലമാടൻ ഫോൺ വെച്ചു)

♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️

 ഇനി നമുക്ക് കുറച്ചുനേരം ആദി പറയുന്നത് കേട്ടാലോ.... ആദിയെ  പറ്റി എന്തെങ്കിലും അറിയുമോ നമ്മുക്ക്... ഇല്ലല്ലോ.. അല്ലേ... വാ എങ്കിൽ ആദി  തന്നെ അവനെ പറ്റി പറഞ്ഞു തരും..

 മഹേശ്വരി ഗ്രൂപ്പിന്റെ അധിപനും സ്ഥാപകനുമായ വജ്രജിത് മഹേശ്വരി... അതായത് എന്റെ മുത്തശ്ശൻ.. മുംബൈയിലെ  ഒരു കൊച്ചു കുടുംബത്തിലായിരുന്നു ജനനം.. ഒരുപാട് അംഗങ്ങളുള്ള ആ  വീട്ടിൽ മിക്ക ദിവസങ്ങളിലും പട്ടിണിയായിരുന്നു... പതിനാറാം വയസ്സിൽ നാടുവിട്ടു കേരളത്തിലെത്തി...
 ഒരുപാട് കഷ്ടപ്പെട്ട് പല ജോലികളും ചെയ്തു...
 കൂട്ടി വെച്ച പണം കൊണ്ട് ഒരു കൊച്ചു കട ഇട്ടു.. 
അതിൽ തുടങ്ങിയ ആ  യാത്ര പിന്നീട് മഹേശ്വരി ഗ്രൂപ്പിന്റെ ഉദയമായിരുന്നു... ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യാണം കഴിച്ചു..... പേര് മഞ്ജുള... എന്റെ മുത്തശ്ശി ആണ് കേട്ടോ...
 അവർക്ക് ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ഉണ്ണി പിറന്നു യദു  എന്ന യാദവ്.. പക്ഷേ അധികകാലം അമ്മയുടെ സ്നേഹം അനുഭവിക്കാൻ യോഗം ഉണ്ടായില്ല,.. 
 അച്ഛനും ഒരു വയസ്സ് തികയുന്നതിനു മുൻപേ മുത്തശ്ശി മരണത്തിന് കീഴടങ്ങി...
 യാദവ് മഹേശ്വരി വിവാഹം ചെയ്തത് കവിത എന്നൊരു കോടീശ്വരിയെയാണ്.. പ അതിന്റെ അഹങ്കാരമൊന്നും എന്റെ അമ്മയ്ക്ക് ഇല്ലാട്ടോ... പാവാണ്..... പക്ഷേ എനിക്ക് അമ്മയേക്കാൾ അടുപ്പം അച്ഛനോടാണ്...
പിന്നെ എനിക്കൊരു കുഞ്ഞനുജത്തി ഉണ്ട്... അർപ്പിത.. ഞങ്ങളെയൊക്കെ അപ്പു.... അവളുടെ ഭർത്താവിനെ അറിയാലോ...സിദ്ധു..  സിദ്ധാർത്ഥ് മേനോൻ.. അവർക്കൊരു കുഞ്ഞുമാലാഖ ഉണ്ട്.. അങ്കിത  സിദ്ധാർത്ഥ.. 
 വീട്ടിൽ അക്കി എന്ന് വിളിക്കും....
 ഇതാണ് എന്റെ കുഞ്ഞു കുടുംബം.....

 പിന്നെ.. IIT കാൺപൂരിൽ  നിന്നും എൻജിനീയറിങ് കഴിഞ്ഞു.. നേരെ ലണ്ടനിലേക്ക്  പോയി അവിടെ ഇമ്പീരിയൽ കോളേജിൽ നിന്നും MBA, 
 ഇപ്പോൾ അച്ഛന്റെ ബിസിനസ് നോക്കി നടത്തുന്ന... സിദ്ധുവാണ് കളിക്കൂട്ടുകാരൻ...( അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്റെ മകൻ)
 എഞ്ചിനീയറിംഗിന് പഠിക്കുമ്പോൾ ഞങ്ങൾക്കിടയിലേക്ക് വന്നതാണ് അമൽ കശ്യപ്.... ഒരു മനസ്സും 3 ശരീരവും ആയിരുന്നു പിന്നെ അങ്ങോട്ട്.....
 അവൻ ഇപ്പോൾ എഴുന്നേറ്റ് നടക്കില്ല ഒരു ചെറിയ അബദ്ധം കാണിച്ചു.... ആത്മഹത്യാശ്രമം കാരണം പ്രേമം നൈരാശ്യം...
 അവനെ പറ്റി പറയുകയാണെങ്കിൽ വളരെ സൈലന്റ് ആയിരുന്നു.. സിദ്ദു മാത്രമായ എന്റെ ലോകത്തിലേക്ക് അവൻ കടന്നു വന്നത് സംഗീതത്തിലൂടെ ആണ്... കോളേജിൽ ഒരു മ്യൂസിക് ബാൻഡ് ഉണ്ടായിരുന്നു... സിദ്ദു കീബോർഡും...ഞാൻ അത്യാവശ്യം പാടുന്നത് കൊണ്ട് ഞാൻ തന്നെയായിരുന്നു പ്രധാന പാട്ടുകാരൻ... അമൽ അസാധ്യമായി ഗിത്താർ പ്ലേ ചെയ്യുമായിരുന്നു... പാട്ടും സൗഹൃദവും ആയിട്ട് ഒരു വർഷം കടന്നുപോയി.. ഞങ്ങളിപ്പോൾ സീനിയറാണ്... ഫസ്റ്റ് ഇയർ വന്ന പായയിൽ.... അവൾ നന്നായി പാടുമായിരുന്നു.... പെട്ടെന്നു തന്നെ അവൾ ഞങ്ങളുടെ ഗ്രൂപ്പിൽ ഇടിച്ചുകയറി..... അവക്ക്‌ അമൽ നോട് പ്രണയം.
 ഒരു വർഷം അവൾ അവന്റെ പുറകെ നടന്നു.....
 അവസാനം അവൻ യെസ് മൂളി.... പിന്നീടങ്ങോട്ട് ഒരു വർഷം ആരും കൊതിച്ചുപോകുന്ന പ്രണയ ജോഡികളായി അവർ കോളേജിൽ പാറി പറന്നു നടന്നു....
 അവസാനവർഷ പരീക്ഷയും കഴിഞ്ഞ്ംഅവസാനവർഷ പരീക്ഷയും  കഴിഞ്ഞു ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി.... 

ഞാനും സിദ്ധുവും ലണ്ടനിൽ പോകാൻ തീരുമാനിച്ചു..... അവൾ ഇവിടെ ആയതുകൊണ്ട് അവൻ വന്നില്ല.... അവളെ പിരിഞ്ഞ് ഒരു നിമിഷം അവന് ജീവിക്കാൻ കഴിയില്ലയിരുന്നു....

ഞങ്ങൾ ലണ്ടനിൽ ചെന്ന് ആറു മാസം കഴിഞ്ഞപ്പോഴാണ് അമൽ  സൂയിസൈഡിന്  ശ്രമിച്ചുവെന്ന് വാർത്ത ഞങ്ങൾ അറിയുന്നത്....
 ഒരിറ്റ് ജീവൻ മാത്രം ഉണ്ട് അവന്റെ ആ ശരീരത്തിൽ ഇപ്പോൾ ..... എല്ലാമാസവും മുംബൈയിൽ പോകും അവനെ കാണാൻ... അവൾ.. പായൽ... അമൽനേക്കാൾ പണമുള്ള ഒരുത്തൻ വന്നപ്പോൾ ഇവനെ തഴഞ്ഞ് അവനോടൊപ്പം പോയി....
അന്ന് വെറുത്തതാണ്  പെണ്ണെന്ന വർഗ്ഗത്തെ....
 അവനെ ഓരോ തവണ കാണുമ്പോഴും വീണ്ടും വീണ്ടും അവറ്റകളോടുള്ള അവജ്ഞ കൂടിക്കൂടി വരും....

 പക്ഷേ ഇപ്പോൾ എന്തോ...
 നിവി....  അവളെ കാണുമ്പോൾ  എന്നറിയാത്ത ഒരു വിങ്ങലാണ്....  എന്ന് തൊട്ട് തുടങ്ങി എന്ന്  ചോദിച്ചൽ... 
 ഞാൻ അവളെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ ആ ദിവസമല്ലേ.... എനിക്കു മുന്നിൽ തോൽക്കാതിരിക്കാൻ അവളുടെ കണ്ണുനീർ ഒളിപ്പിക്കുന്ന ആ കണ്ണുകളെ കണ്ടപ്പോൾ.... വിതുമ്പുന്ന ചുണ്ടുകൾ കണ്ടപ്പോൾ... എല്ലാവർക്കും നൽകുന്ന ആ പുഞ്ചിരി...... എനിക്ക് ഒത്തിരി ഇഷ്ടാ.... പക്ഷേ അത് പ്രണയമാണോ എന്ന് ചോദിച്ചാൽ എനിക്ക് ഉത്തരമില്ല.... പേരറിയാത്ത ഒരു തരം വികാരം..... 
ഇന്നവൾ മറ്റൊരാളുടെ ആണെന്ന് പറഞ്ഞപ്പോൾ ഉള്ളു  കൊളുത്തി വലിക്കുന്ന നോവ് അറിയുന്നുണ്ട് ഞാൻ.... പറ്റില്ല  ഈ ആദിക്ക്‌ അവൾ ഇല്ലാതെ... ആറുമാസംകൊണ്ട് അവൾ  എന്നിലുണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല.... ജീവിതകാലം മുഴുവൻ അവളെ എനിക്ക് വേണം...

ഇല്ല നിവി  നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല.....  ആദി ജീവനോടെ ഉള്ളപ്പോൾ നിന്റെ കഴുത്തിൽ എന്റെ  അല്ലാതെ വേറൊരു താലിയും  വീഴില്ല... നിന്റെ സീമന്തരേഖയിലെ ചുവപ്പിന് അവകാശി ഈ ആദി മാത്രമായിരിക്കും.... (അവൻ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടി.......)

മിഴിയോരം 15

രാത്രി എന്തോ സ്വപ്നം കണ്ടു ആദി  ഞെട്ടി എണീറ്റു.... അവൻ നന്നായി വിയർക്കുന്നുണ്ടായിരുന്നു....
പിന്നെയും കിടന്നിട്ട് അവനു  ഉറക്കം വരുന്നില്ല.....
ആദി എഴുന്നേറ്റ് താഴത്തെ മുറിയിലേക്ക് പോയി... ഡോറിൽ മുട്ടി കാത്തു നിന്നു....
ആദിയുടെ അമ്മ മുറിയുടെ വാതിൽ തുറന്നു...

എന്താ മോനെ.. എന്തുപറ്റി.... വല്ലാണ്ട് ഇരിക്കുന്നല്ലോ.....( അവൻ അമ്മയെ ഇറുകെ പുണർന്നു...)

എന്തു പറ്റിയെടാ എന്ത ഇങ്ങനെ വല്ലാണ്ട് ഇരിക്കുന്നെ... പറ മോനെ....(അവർ ആവലാതിയോടെ വീണ്ടും ആദിയോട്  ചോദിച്ചു)

അമ്മേ ഞാൻ ഇന്ന് നിങ്ങളുടെ കൂടെ കിടന്നോട്ടെ....

അതിനെന്താ വാ...

(അച്ഛൻ അവനെ തുറിച്ചു നോക്കുന്നുണ്ട്.... കപട ദേഷ്യത്തോടെ അച്ഛൻ അവനോടു ചോദിച്ചു)
നീ എന്താടാ ഇവിടെ... നിന്റെ റൂമിൽ എന്താ കുഴപ്പം....

ഞാൻ ഇന്ന് നിങ്ങളുടെ കുടയ കിടക്കുന്നേ....

നാണം ഉണ്ടോടാ നിനക്ക്... കെട്ട് പ്രായം കഴിഞ്ഞ്.....ഇപ്പോ വന്നേക്കുന്നു അച്ഛന്റെ അമ്മയുടെ നടുക്ക് കിടക്കാൻ.....

ഞാൻ എന്റെ അച്ഛന്റെ അമ്മയുടെ കൂടെയല്ലേ കിടക്കുന്നെ...... അതിന്  ഞാനെന്തിനാ നാണിക്കുന്നേ....

ഡാ എന്റെ ഭാര്യയെ എനിക്ക് നേരെ ചൊവ്വെ കാണാൻതന്നെ കിട്ടുന്നത് ഈ മുറിയില...
അതിനും  നീയൊനും  സമ്മതിക്കത്തില്ലയോ....

വയസ്സാൻ കാലത്താണ് കിളവന്റെയും കിളവിയുടെയും  ശൃംഗാരം...

നീ പോടാ ചെറുക്കാ... എനിക്കും ഇവൾക്കും അത്ര പ്രായമൊന്നും ആയിട്ടില്ല.... ഇതിനൊക്കെ നീ അനുഭവിക്കുമടാ...... നിയും കല്യാണം കഴിക്കുമല്ലോ....

ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ..... മോൻ വാ നമുക്ക് കിടക്കാം...

ആദി തന്റെ അച്ഛന്റെ അമ്മയുടെ നടുക്ക് അവരെ പുണർന്ന് കിടന്നു .... അവന്റെ ഓർമ്മ രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപേക്ക്‌  പോയി..

അമൽന്റെ സൂയിസൈഡ് ശ്രമം അറിഞ്ഞ്  നാട്ടിലെത്തിയ സമയം.... അവന്റെ ആ അവസ്ഥ എന്നെ വല്ലാതെ തളർത്തി.... കുടിച്ച് ബോധമില്ലാതെ വണ്ടിയോടിച്ചു ഒരു ആക്സിഡന്റ് സംഭവിച്ചു..... കാറിൽ നിന്ന് തെറിച്ച് വീണ എന്റെ വയറ്റിലേക്ക് ഒരു മരക്കൊമ്പ്  കുത്തി കയറി... രണ്ട് കിഡ്നിക്കും സാരമായ പരുക്കുകൾ സംഭവിച്ചു... 60 ശതമാനത്തോളം അപ്പോൾ തന്നെ ഡാമേജയി... ഒരു മാസത്തിനു ശേഷം വീണ്ടും ഇൻഫെക്ഷൻ കൂടി... കിഡ്നി പൂർണമായും പ്രവർത്തനരഹിതമായി..... ഡയാലിസിസ്കൾ ചെയ്തു കൊണ്ടിരുന്നു... കിഡ്നി ട്രാൻസ്പ്ലാന്റ്ഷൻ മാത്രമായിരുന്നു ഒരു പ്രതിവിധി.... ആരുടെയും തേടി പോകാൻ അച്ഛൻ അനുവദിച്ചില്ല എനിക്ക് വേണ്ടി പകുത്ത് തന്നത് അച്ഛന്റെ ഒരു കിഡ്നിയായിരുന്നു...
അതിനുശേഷമാണ് അച്ഛന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നത്......
(അപ്പോൾ നിങ്ങൾ ചോദിക്കും അതിനുമുമ്പ് അച്ഛനെ സ്നേഹിച്ചിരുന്നില്ലയിരുന്നൊ എന്ന്....)
അച്ഛന്റെ സ്നേഹം ഞാൻ കണ്ടിരുന്നില്ല.. എന്നതായിരുന്നു സത്യം.....
അച്ഛന്റെ സ്നേഹത്തിനു വേണ്ടി ഒരുപാട് കൊതിച്ചിരുന്നു ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു.....

മനസ്സിലായി കാണില്ല അല്ലേ....

എന്നെക്കാൾ നാലു വയസിന് ഇളയതാണ് അപ്പു....
അപ്പു ജനിക്കുന്നതിനു മുമ്പ് വരെയും  അച്ഛൻ എന്നെ താഴത്തു നിലത്തു നിൽക്കാതെയാണ് വളർത്തിയത്.....
അപ്പു ജനിച്ചതോടെ അച്ഛന്റെ സ്നേഹം അപ്പുവിന് കൂടുതൽ കിട്ടുന്നതായി എനിക്ക് തോന്നി....( അതിലൊരു പങ്ക് ബന്ധുക്കൾക്കും ഉണ്ട്.... അച്ഛന്മാർക്ക് പെൺകുട്ടികളെയാണ് കൂടുതലിഷ്ടം... എന്നാണല്ലോ.. അപ്പുനെ കാണാൻ വന്നവരെല്ലാം അച്ഛന് അപ്പനോടുള്ള കരുതൽ കണ്ട അത് പറയുന്നുണ്ടായിരുന്നു... അത് എന്റെ കുഞ്ഞു മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു)

പിന്നീടങ്ങോട്ട് അപ്പുവിന്റെ ആഗ്രഹങ്ങൾ ഓരോന്നും അച്ഛൻ വേഗം നടത്തി കൊടുക്കുമായിരുന്നു.... അതേ സമയം ഞാൻ എന്തെങ്കിലും പറഞ്ഞു ചെന്നാൽ... വലിയ താൽപര്യമൊന്നും കാണിക്കാറില്ല... എന്റെ  പേരൻസ് മീറ്റിങ്ങിന് അമ്മയാ വരുന്നെങ്കിൽ അപ്പുവിന്റെ മീറ്റിങ്ങിന് അച്ഛനായിരുന്നു വരുന്നത്..... അതിലൂടെ കൂട്ടുകാരും എന്നെ കളിയാക്കാൻ തുടങ്ങി.....
അതിൽ പിന്നെ എനിക്ക് ദേഷ്യമായിരുന്നു... അപ്പുവിനോട് അല്ലാട്ടോ.... അച്ഛനോട്.....
വളർന്നുവന്നപ്പോൾ അച്ഛനോടുള്ള ആ ദേഷ്യവും കൂടി വന്നു.... ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ലത്തായി.... ആവശ്യങ്ങൾ അമ്മ വഴി അച്ഛനെ അറിയിക്കും.... അങ്ങനെ വർഷങ്ങൾ കടന്നു പോയി.... ആ ആക്സിഡന്റ് ആണ് എന്നിൽ പല തിരിച്ചറിവുകളും ഉണ്ടാക്കിയത്.....
അച്ഛനാണ് എനിക്ക് കിഡ്നി തന്നത് എന്ന് അറിഞ്ഞിട്ടു പോലും എന്റെ മനസ്സ് അലിഞ്ഞില്ല....
അത് തിരിച്ചറിഞ്ഞ അമ്മ എന്നോട് ഒരു കഥ പറഞ്ഞു തന്നു.......

ആദി...... മോനേ.... നിങ്ങളുടെ അച്ഛന് നിങ്ങൾ രണ്ടു മക്കളും ഒരുപോലെ തന്നെയാണ്.... രണ്ട് കണ്ണുകൾ പോലെ..... അദ്ദേഹം നിന്നോട് കാണിച്ച അകൽച്ച വേറൊന്നും കൊണ്ടല്ല..... നീയൊരു ആൺകുട്ടിയാണ്... കൂടാതെ  കോടികളുടെ സാമ്പത്തിന്നു  നടുവിൽ ജനിച്ചവൻ... നിന്നെ ഒരുപാട് ലാളിച്ചാൽ ചിലപ്പോൾ നീ വഴിതെറ്റി പോയാലോ എന്ന് അദ്ദേഹം ഭയന്നു... നിനക്കു മുന്നിൽ കർക്കശക്കാരനായ ഒരു അച്ഛനായി അദ്ദേഹം മാറി... നിന്റെ മുന്നിൽ വെച്ച് നിന്റെ ആവശ്യങ്ങൾ നിരസിക്കുമ്പോളും  അദ്ദേഹം എന്നെ പറഞ്ഞു ഏൽപ്പിക്കുകയായിരുന്നു.... 

അപ്പുവിനോട്  കാണിച്ച സ്നേഹം വേറൊന്നും കൊണ്ടല്ല അവൾ ഒരു പെൺകുട്ടിയാണ്... 20തോ  25ഓ  കൊല്ലം മാത്രം അവൾ  നമ്മളോടൊപ്പം ഉണ്ടാകുള്ളൂ... അത് കഴിഞ്ഞാൽ വേറൊരു വീടിന്റെ അവകാശിയാണ്.... വേറെ ഒരാളുടെ ഭാര്യയാകും... പിന്നെ അവൾ വീട്ടിലേക്ക്  വിരുന്നുകാരിയെ പോലെയാണ് കടന്നുവരുന്നത്... അവൾ നമ്മുടെ വീട്ടിൽ ഉള്ളടത്തോളം കാലം നന്നായി സ്നേഹിച്ചു  വേണ്ടായേ  മറ്റൊരു വീട്ടിലേക്ക് പറഞ്ഞുവിടാൻ...

ഇനിയും മോൻ അച്ഛനെ വെറുക്കരുത്..... ഇന്നുവരെ മോന്റെ  എല്ലാ ആവശ്യങ്ങളും അച്ഛൻ തന്നെയാണ് നടത്തി തന്നുകൊണ്ടിരുന്നത്.... അപ്പുവിനേക്കാൾ ഒരുപടി നിന്നോടണ് അദ്ദേഹത്തിന് സ്നേഹം... കാരണം നീയാണ് അദ്ദേഹത്തിന് ആദ്യം ഉണ്ടായ കുഞ്ഞ്.. നീയാണ് അദ്ദേഹത്തെ ആദ്യം അച്ഛന് വിളിച്ചത്...നിന്റെ മുത്തശ്ശൻ പറഞ്ഞതുകൊണ്ട് മാത്രമാണ് നിന്നോട് അദ്ദേഹം അകലം പാലിച്ചത്. ഇനിയും എന്റെ മോനെ ആ മനുഷ്യനെ വേദനിപ്പിക്കരുത്..... അമ്മ മോന്റെ കാലു പിടിക്കാം...

അമ്മേ..... എന്തൊക്കെയാ ഈ പറയുന്നേ... എനിക്കൊന്നും അറിഞ്ഞുകൂടായിരുന്നല്ലോ... അല്ലേതെ  ഞാൻ എന്റെ അച്ഛനെ..... ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് അച്ഛന്റെ സ്നേഹം കിട്ടാൻ.... കുട്ടിക്കാലത്ത് തോന്നിയ ദേഷ്യം വലുതായപ്പോൾ ഇല്ലാതായെങ്കിലും എന്തോ സംസാരിക്കാൻ മടിയായിരുന്നു....

എനിക്ക് എന്റെ അച്ഛനെ  ഒത്തിരി ഇഷ്ടമാണ്.... ഇനി ഞാൻ ഒന്നും മനസ്സിൽ വെച്ച് പെരുമാറില്ല...
പിന്നെ കാവൂ.... എനിക്കിപ്പം അമ്മയെകൾ  ഇഷ്ടം അച്ഛനോടണ്......

പോടാ അവിടുന്ന്..... (അവർ ചിരിച്ചുകൊണ്ട് മുറി വിട്ടിറങ്ങി)

പിന്നെ അങ്ങോട്ട് അച്ഛനെ മത്സരിച്ച സ്നേഹിക്കുക ആയിരുന്നു ഇത്രയും വർഷങ്ങൾ മനസ്സിൽ കരുതി വെച്ച സ്നേഹം മുഴുവൻ കൊടുക്കുകയായിരുന്നു....
(ഓരോന്നാലോചിച്ച് ആദി എപ്പോഴോ ഉറങ്ങി... അതിരാവിലെ അമ്മയാണ്  അവനെ ഉണർത്തി....)

ഫ്രഷായി ഒരു കോഫിയും കുടിച്ച് ഓഫീസിലേക്ക് പോകാൻ ഇറങ്ങി.....

♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️♣️

ഇതേ  സമയം നിവി നല്ല ഉറക്കത്തിലായിരുന്നു...
നാലുമണിക്ക്  അലാറം അടിച്ചു... ഓഫ് ചെയ്തു 10 മിനിറ്റ് കൂടി ഉറങ്ങാം എന്ന് കരുതി.... പിന്നെ അമ്മ വിളിച്ചപ്പോഴാണ് എഴുന്നേറ്റത്...

നിവി  എഴുന്നേൽക്കുന്നുണ്ടോ...? 

ഒരു അഞ്ചു മിനിറ്റ് കൂടി അമ്മ....

മണി അഞ്ച് കഴിഞ്ഞ് നിനക്ക് പോവണ്ടേ..? 

നിവി ചാടിയെഴുന്നേറ്റു... അമ്മ എന്തു പണിയാ കാണിച്ചേ എന്നെ വിളിക്കാഞ്ഞേ എന്താ....

ദേ പെണ്ണേ എന്റെ വായിക്കുന്ന കേൾക്കരുത് നീ... എത്ര നേരം കൊണ്ട് വിളിക്കുവാ  നിന്നെ...

അമ്മ മാറിക്കെ അങ്ങോട്ടു.. ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ.... അമ്മയെ പിന്നെ ഏട്ടനോട് പറയ് എന്നെ ഒന്ന് കൊണ്ടാക്കാൻ.... 

അച്ഛൻ നിന്നെ കൊണ്ടക്കിയ പോരെ....? 

വേണ്ട ഏട്ടൻ മതി.. ബുള്ളറ്റ് പോവാം.....

മ്മ്മ്..... ശരി ഞാൻ അവനെ വിളിക്കട്ടെ......

നിവിയെ നിർമ്മൽ ഓഫീസിൽ കൊണ്ടാക്കി....

(കാലമാടൻ കാറിൽ ചാരിനിന്നു ഫോണിൽ കുത്തുവാ....)
നിവിയെ  കണ്ടതും ആദിയുടെ കണ്ണുകൾ വിടർന്നു... അവൻ അത് പുറത്തുകാണിക്കാതെ മുഖത്ത് ഗൗരവം വരുത്തി.....

നീ എന്താ ലേറ്റ് ആയത്.....

ഞാൻ ലേറ്റയതോന്നുമില്ല....
(ആദി  വാച്ചിലേക്ക് നോക്കി...)

സമയം 6. 02 

നീ ഒരു മിനിറ്റ് ലേറ്റണ്... ഞാൻ നിന്നോട് കൃത്യം ആറു മണിക്ക് എത്താനാണ് പറഞ്ഞത്. 
(നിവി അവനെ കൂർപ്പിച്ച് ഒന്നു നോക്കി....)

നിന്നു കണ്ണുരുട്ടി പേടിപ്പിക്കതെ  വേഗം വണ്ടിയിൽ  കയറാൻ നോക്കഡി..... 

(നിവി പിറുപിറുത്തു കൊണ്ട് ചവിട്ടി തള്ളി കാറിൽ കയറി.... )
അവളുടെ പോക്ക്  കണ്ട ആദി ഒന്ന് ചിരിച്ചു...

പരസ്പരം ഒന്നും തന്നെ മിണ്ടാതെ അവർ യാത്ര തുടർന്നു.... സമയം ഒരു ഒമ്പതര ഓക്കേ  ആയപ്പോൾ നിവിയിൽ വിശപ്പ് ഉണർന്നു.... അവളുടെ മുഖം ശ്രദ്ധിച്ചു കൊണ്ടിരുന്ന ആദിക്ക് കാര്യം മനസ്സിലായി.....ഒരു  ഹോട്ടലിനു മുന്നിൽ ആദി വണ്ടി നിർത്തി.... അത് കണ്ട് നിവി അവനെ ഒന്ന് നോക്കി....

നിനക്ക് വേണമെങ്കിൽ കൂടെ വരാം... എനിക്ക് വിശക്കുന്നുണ്ട്.....

ഹ്മ്മ്മ്.... (ഈ സമയത്ത് കൂടുതൽ മസിലു പിടിക്കുന്നത് നല്ലതല്ല നിവി... വിശന്നിട്ട് കണ്ണ് കാണാൻ വയ്യ...)

ആഹാരം കഴിക്കുമ്പോഴും ആദി ഇടകണ്ണിട്ട് നിവിയെ  തന്നെയായിരുന്നു ശ്രദ്ധിക്കുന്നത്.... അവളാകട്ടെ കഴിക്കുന്ന ആഹാരത്തിൽ നിന്ന് മുഖം പോലും ഉയർത്തുന്നില്ല.....

പെട്ടെന്നാണ് ആദി നിവിയുടെ കൈയിലെ മോതിരത്തിലേക്ക് ശ്രദ്ധിച്ചത്......

അനുരാഗ്..... അവനാണോ.... ഇനി ഇവൾക്ക്  അവനെ ആണോ ഇഷ്ടം....
(ആദിയുടെ തല പെരുക്കുന്നത് പോലെ തോന്നി)

അവൻ  ആഹാരം കഴിക്കുന്നത് മതിയാക്കി വേഗം എഴുന്നേറ്റു... നിവിയും എഴുന്നേറ്റ് കൈകഴുകി അവന്റെ അടുത്തേക്ക് ചെന്നു...

അവർ അവിടെ നിന്നിറങ്ങി പിന്നെയും യാത്ര തുടർന്നു........

പെട്ടെന്ന് നിവിയുടെ ഫോൺ റിങ് ചെയ്തു....
അനുരാഗ് ആയിരുന്നു അത്‌.....  നിവി  ഫോണെടുത്ത് അവനോട് സംസാരിക്കാൻ തുടങ്ങി....

ഇതൊന്നും ആദിക്ക് ഇഷ്ടപ്പെടുന്നില്ല ആയിരുന്നു.... കുറെ നേരം ആയിട്ടും ഫോൺ വെക്കുന്നില്ല എന്ന് കണ്ട ആദി അവളുടെ ഫോൺ പിടിച്ചു വാങ്ങി പുറത്തേക്കെറിഞ്ഞു....
(അവന്റെ മുഖം വലിഞ്ഞു മുറുകിരുന്നു)

താനെന്താടോ ഈ കാണിച്ചേ......

എനിക്ക് കുറച്ച് സ്വൈര്യം വേണം... പിന്നെ ഇത്  നിന്റെ ഡ്യൂട്ടി ടൈമാണ് അല്ലാതെ ശൃംഗാര സമയമല്ല.... ഇനി മേല ഡ്യൂട്ടി സമയത്ത് കണ്ടവൻമാരെ വിളിച്ചു പോകരുത്.....

ഞാൻ കണ്ടവൻമാരെ ഒന്നും അല്ല വിളിച്ചത്.... എന്നെ കെട്ടാൻ പോകുന്ന അളെയാ...
(അവള് ആ പറഞ്ഞത് ആദിയിൽ  നന്നായി ദേഷ്യം ഉണ്ടാക്കി.. പക്ഷേ അവൻ അത് പുറത്തു കാണിച്ചില്ല..)

ആദി മടിച്ചുമടിച്ച് അവളോട് ചോദിച്ചു.....

നിങ്ങൾ തമ്മിൽ പ്രണയത്തിലായിരുനോ... 

(നിവി ഒരു നിമിഷത്തേക്ക് ഒന്ന് ഞെട്ടി... ഇതാരാ ഈ സംസാരിക്കുന്നെ.... ഇത് ആ കാട്ടുമാക്കാൻ തന്നെയാണോ.....? )

നിന്നോട് ചോദിച്ചത് കേട്ടില്ലേ....

എന്ത്....? 

നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുന്നോ....? 

അല്ല... വീട്ടിൽ പ്രൊപോസലായി വന്നതാ.... അനു ചേട്ടൻ എന്റെ അപ്പയുടെ മോന്റെ ഫ്രണ്ടാണ്...

ഹ്മ്മ്മ്... അതൊക്കെ പോട്ടെ കെട്ടാൻ പോകുന്ന ആളെ  ചേട്ടൻ എന്നാണോ  വിളിക്കുന്നത്....

ഞാൻ അത് അങ്ങനെ വിളിച്ച് ശീലിച്ചത്.... പെട്ടെന്ന് മാറ്റാൻ ഒരു ബുദ്ധിമുട്ട്...

നീ ആ വിളി  മാറ്റണ്ട... ആദി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

താൻ എന്താ ഇപ്പോൾ പറഞ്ഞേ...? 

ഞാനോ.... ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...

ഹ്മ്മ്.... 
നിവി  ചെറുതായിട്ട് ഒന്ന് മയങ്ങി... ആദി അപ്പോഴും നിവിയെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു... നിന്നെ ഈ ആദി  ഒരുത്തനും വിട്ടുകൊടുക്കില്ല പെണ്ണെ.... ഉറങ്ങുമ്പോൾ അവളുടെ മുഖത്തെ ആ  നിഷ്കളങ്കത ആസ്വദിച്ച് അവൻ ഡ്രൈവ് ചെയ്തു..... പെട്ടെന്ന് ഒരു ലോറി അവർക്ക് നേരെ പാഞ്ഞു വന്നു.... ആദി പെട്ടെന്ന് വണ്ടി വെട്ടി  തിരിച്ചു...  ആ ആഘാതത്തിൽ സീറ്റ് ബെൽറ്റിടാതിരുന  നിവിയുടെ നെറ്റി ഇടിച്ചു.... അവളുടെ നെറ്റി മുട്ടിയത്തിൽ ആദിക്ക് ദേഷ്യം വന്നു..

നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് വണ്ടിയിൽ കയറിയ സീറ്റ് ബെൽറ്റ് ഇടണമെന്ന്... എവിടായിരുന്നഡി നിന്റെ ശ്രദ്ധ..

(ദൈവമേ ഇയാൾ എന്താ ഓന്തിന്റെ  സ്വഭാവമാണോ.....? നേരത്തെ എന്ത് സോഫ്റ്റായിട്ട സംസാരിച്ചേ... ഇപ്പൊ തനി കാട്ടുമാക്കാൻ.....)

എന്താടി ഇരുന്നു പിറുപിറുക്കുന്നേ.... മര്യാദയ്ക്ക് സീറ്റ് ബെൽറ്റ് ഇട്...

മ്മ്മ്മ്.... 

അവർ ചെന്നൈയിലെത്തി.... ഒരു ഹോട്ടലിൽ കയറി രണ്ട് മുറിയെടുത്തു.....

നിവി തന്റെ മുറിയിലേക്കും ആദി അവന്റ  മുറിയിലേക്ക് പോയി....

കുറച്ചുനേരം കഴിഞ്ഞ് ആദിയുടെ മുറിയുടെ ഡോറിൽ ആരോ മുട്ടി......

മുറിയുടെ ഡോർ തുറന്ന്.... ആളെ കണ്ട ആദി ഒന്നു കുർപ്പിച്ചു നോക്കി.....


മിഴിയോരം 16

നിവി തന്റെ മുറിയിലേക്കും ആദി അവന്റ  മുറിയിലേക്ക് പോയി....

കുറച്ചുനേരം കഴിഞ്ഞ് ആദിയുടെ മുറിയുടെ ഡോറിൽ ആരോ മുട്ടി......

മുറിയുടെ ഡോർ തുറന്ന്.... ആളെ കണ്ട ആദി ഒന്നു കുർപ്പിച്ചു നോക്കി.....

നീ എന്താ ഇവിടെ.... 

എന്റെ മുറിയിലെ ഫ്രഷ് വർക്കാവുന്നില്ല...

അതിനു ഞാനെന്തു വേണം....

താൻ ഒന്നും ചെയ്യണ്ട...  അങ്ങോട്ട് മാറി നിക്ക്...
(വാതിക്കൾ നിന്ന  ആദിയെ തള്ളി മാറ്റി നിവി  ആദിയുടെ മുറിയിലേക്ക് കയറി)

നീ ഇതെങ്ങോട്ടാ ഈ തള്ളി കേറുന്നേ..... ഇപ്പൊ ഇറങ്ങിക്കോണം.. എന്റെ മുറിയിൽ നിന്ന്....

എനിക്കൊന്ന്  ഫ്രഷവണം... അതിന് തന്റെ ബാത്റൂം ഒന്ന് യൂസ്  ചെയ്യണം.. അല്ലാതെ തന്റെ റൂമിൽ പെറ്റ് കിടക്കാൻ ഒന്നുമല്ല വന്നേ.....ഹ്മ്മ്മ് 

ഡീ നിന്നെ ഞാൻ..... (നിവി  വേഗം ഓടി ബാത്റൂമിൽ കയറി ഡോർ അടച്ചു)

കുളി കഴിഞ്ഞ് നിവി ഒരു ജീൻസും ടോപ്പും ഇട്ട് പുറത്തേക്ക് ഇറങ്ങി വന്നു....

നീയെന്താ ഈ  കോലത്തിൽ..... 

ഇതിന് എന്താ കുഴപ്പം...

കുഴപ്പമൊന്നും ഉണ്ടായിട്ടില്ല ഈ ഡ്രസ്സ് ഇന്നത്തെ മീറ്റിങ്ങിൽ പറ്റത്തില്ല...

കാരണം.....? 

നമ്മൾ ഇന്ന് പോകുന്നത് നെയ്ത്ത് ഗ്രാമത്തിലേക്കണ്..,.. 

അതും എന്റെ ഡ്രസ്സും തമ്മിൽ എന്താ ബന്ധം.....

നമ്മൾ പോകുന്ന ഒരു വനപ്രദേശത്ത്ലൂടെയാണ്.... അവിടെ ഒരുപാട് ഊരുകൾ ഉണ്ട്
അവിടെയുള്ളവരെല്ലാം പഴയ ചിന്താഗതിക്കാരാണ് വിദ്യാഭ്യാസം ഒന്നുമില്ലാത്തവർ..... നിന്റെ ഈ വസ്ത്രധാരണ ഒന്നും അവർക്ക് പിടിക്കില്ല... വെറുതെ എന്തിനാ ഒരു പ്രശ്നം ഉണ്ടാക്കുന്നത്... നമുക്കറിയാത്ത നാടാണ്...

പക്ഷേ എന്റെ കയ്യിൽ ചുരിദാർ ഒന്നുമില്ല.... 

നീ പോയി ഒരു സാരി എടുത്ത് ഉടുക്ക്...

ചുരിദാർ പോലും കൊണ്ടുവരാത്ത എന്നോടോ ബാല  സാരി.....കൊള്ളാം 

എങ്കിൽ വാ...

എങ്ങോട്ട്...

അടുത്തുള്ള ഏതെങ്കിലും കടയിൽ നിന്ന് ഒരു സാരി മേടിക്കാം...

എനിക്കൊന്നും വേണ്ട സാരി.... എനിക്ക് സാരി ഉടുക്കാൻ അറിയില്ല...

പിന്നെ എന്തോന്നാ അറിയാവുന്നത് മഹാദിക്ക്.... ഹ്മ്മ്... 
എന്തായാലും നീ സാരിയുടുത്തപറ്റൂ... ആരെങ്കിലും കൊണ്ട് ഉടുപ്പിക്കാം....

ഹ്മ്മ്..... (നിവി മനസ്സില്ലാമനസ്സോടെ ആദിയുടെ കൂടെ ചെന്നു..)

നിവിയും ആദിയും അടുത്തുള്ള ഒരു ടെക്സ്റ്റൈൽസിലേക്ക് പോയി..... നിവി  കുറേ നേരമായിട്ട് ഓരോന്ന് എടുത്തു  വച്ച് നോക്കുന്നുണ്ട് ഒന്നും ഇഷ്ടപ്പെടുന്നില്ല.... അവളുടെ ആ പെരുമാറ്റം കണ്ട് ആദിക്ക് നന്നായി ദേഷ്യം വന്നു...

ഇവിടെ വന്നിട്ട് ഇപ്പോൾ ഒരു മണിക്കൂർ ആയി.... നിനക്ക് ഏതെങ്കിലും ഒരു സാരി എടുത്തുകൂടെ....

ഈ സാരി സെലക്ട് ചെയ്യുന്ന അത്ര എളുപ്പമുള്ള പരിപാടിയല്ല 
നിങ്ങൾ ആണുങ്ങൾക്ക് എളുപ്പമല്ലേ...... ഏതെങ്കിലും ഒരു ഷർട്ട് എടുത്താൽ പോരെ അതേപോലെയാണോ ഞങ്ങൾ പെൺകുട്ടികൾ...

എന്താ നിങ്ങൾക്ക് കൊമ്പും വാലും ഉണ്ടോ.....
(നിവി അവനെ കൂർപ്പിച്ചു നോക്കി)

നീ അങ്ങോട്ട് മാറി നിൽക്ക്‌... 
(എന്റെ ദേവിയെ കാട്ടുമാക്കാൻ സാരി സെലക്ട് ചെയ്യാൻ  പോകുന്നോ....? ഇയാൾ സെലക്ട് ചെയ്യുന്നത് ഉടുക്കുന്നതിൽ  ഭേദം ഞാൻ സാരിയുടുക്കാതെ  നടക്കുന്നേയാ നല്ലത്... )

റെഡ് ആൻഡ് ബ്ലാക്ക് കോമ്പിനേഷൻ ഉള്ള ഒരു സാരി എടുത്തു തന്നു.... യെന്ന കിടു സാരി...ഇയാൾക്ക് ഇത്ര സെലെക്ഷൻ  സെൻസ് ഒക്കെ ഉണ്ടോ...?? നിവിയുടെ കണ്ണുകൾ പ്രൈസ് ടാഗൽ എത്തിയപ്പോൾ അവൾ ഒന്ന് നടുങ്ങി.... അതിന്റെ വില കണ്ട് അവളുടെ  രണ്ട് കണ്ണും പുറത്തേക്ക് വന്നു...

എന്താടി നോക്കി നിൽക്കുനെ പോയി ഇതു ഉടുത്തോണ്ട് വാ..... 

ബ്ലൗസ് ഇല്ലാതെ എങ്ങനെ സാരി ഉടുക്കും.... 

നാശം.... നിന്നെ ഇന്ന് ഞാൻ....

എനിക്ക് അല്ലല്ലോ തനിക്ക് അല്ലേ ഞാൻ   സാരി ഉടുക്കണമെന്ന്  നിർബന്ധം...

റെഡിമെയ്ഡ് ബ്ലൗസു വല്ലോം കിട്ടുമോ എന്ന് പോയി  നോക്ക് കൊച്ചേ...,...... (ആദിയുടെ ക്ഷേമ നശിച്ചിരിനു )

സെയിൽസ് ഗേളിന്റെ സഹായത്തോടെ നിവി പോയി സാരി ഉടുത്തു കൊണ്ട് വന്നു... ആദിക്ക് അവളിൽ നിന്ന് കണ്ണെടുക്കാൻ തോന്നില്ല അത്രയ്ക്ക് ഭംഗിയായിരുന്നു അവളെ ആ സാരിയിൽ കാണാൻ... 

നിവിയും ആദിയും അവിടെ നിന്നും യാത്ര തിരിച്ചു... ഒരു വനപ്രദേശത്തിനു നടുവിലൂടെയാണ് ആ ഗ്രാമത്തിലേക്ക് പോകേണ്ടത്...... നിവി പുറത്തെ കാഴ്ചകളിൽ കണ്ണും നട്ടിരുന്നു.....

അവർ ആ ഗ്രാമത്തിലെത്തി.... അവിടുത്തെ നെയ്ത്തുകാരെ കണ്ട് സംസാരിച്ചു...  അവിടെനിന്നും ആദി  3 സാരിയും  എടുത്തു.... അമ്മയ്ക്കും അപ്പുവിനും പിന്നെ.... ആദി  മനസ്സിൽ പറഞ്ഞ് ഒന്ന് ചിരിച്ചു...)

(ചിരിക്കുമ്പോൾ എന്തു ഭംഗിയാ കാണാൻ. ഇയാൾക്ക് ഇങ്ങനെ വീർപ്പിച്ചു വെച്ചോണ്ട് നടക്കാതെ... ചിരിച്ചുകൂടെ...നിവി ആദിയെ നോക്കി മനസ്സിൽ പറഞ്ഞു)

കുറച്ചു വൈകിയാണ് അവിടെ നിന്ന് ഇറങ്ങിയത്...... വരുന്ന വഴിയിൽ കാറിന്റെ ടയർ പഞ്ചറായി.... വണ്ടിയിൽ സ്റ്റെപ്പിനി നോക്കിയപ്പോൾ ഇല്ലായിരുന്നു.... ഫോണിനും റേഞ്ച് കിട്ടുന്നില്ല....ആദി കാറിന്റെ ബോണറ്റിൽ ആഞ്ഞടിച്ചു..... നേരം ഇരുട്ടി കൊണ്ടിരുന്നു... ഇനി എന്ത് ചെയ്യും എന്നാലോചിച്ചു ആദി കുറച്ചുനേരം അവിടെ തന്നെ നിന്നു.... വേറെ വണ്ടി വല്ലതും കിട്ടുമോ എന്ന് നോക്കാൻ..
ആദി നിവിയുടെ കൈയും പിടിച്ച് നടക്കാൻ തുടങ്ങി.... വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു  നിൽക്കുന്നതിനാൽ സൂര്യപ്രകാശം നന്നായി കുറഞ്ഞു തുടങ്ങി... നിവിക്ക് നല്ല ഭയം തോന്നി  അവൾ ആദിയുടെ കൈയ്യിൽ മുറുകെ
പിടിച്ചു നടന്നു... കുറച്ചുദൂരം ചെന്നപ്പോൾ കുറെ ആളുകൾ  അവരെ വളഞ്ഞു.... ഇപ്പോൾ ആദിക്കും  ചെറിയൊരു ഭയം തോന്നി ...

ആദിയെയും  നിവിയെയും അവരുടെ ഊരിലേക്ക് കൊണ്ടുപോയി.... അവിടെ ഒരു വൃദ്ധനായ മനുഷ്യൻ ഒരു വടിയും കുത്തി അവർക്കരികിലേക്ക് വന്നു..... രണ്ട് സ്ത്രീകൾ നിവിയെ ആദിയിൽ  നിന്നും പിടിച്ച് മാറ്റി നിർത്തി.... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....

ആദി പലതും പറഞ്ഞ് അവരെ മനസ്സിലാക്കാൻ നോക്കി..... അവസാനം ... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് വീട്ടുകാരെ പേടിച്ച് നാടുവിട്ടതാണ്..... ദൈവത്തെ ഓർത്ത് ഞങ്ങളെ ഒന്നും ചെയ്യരുത്... പോകാൻ അനുവദിക്കണം.... ആദി പറയുന്നത് കേട്ട് നിവി  ഒരു നിമിഷം ഞെട്ടി...  ആദി പറയുന്നത് സത്യമാണോ എന്ന് അതിൽ ഒരു  സ്ത്രീകൾ അവളോട് ചോദിച്ചു...ആദിയുടെ മുഖത്തെ നിസ്സഹായാവസ്ഥയും... അവിടെ നിന്ന് രക്ഷപെടാൻ വേറെ വഴിയില്ലാത്തതുകൊണ്ടും നിവി ആണെന്ന് അർത്ഥത്തിൽ തല അനക്കി .....

അവർ മാറിനിന്ന് എന്തൊക്കെയോ സംസാരിച്ചതിന് ശേഷം നിവിയെ അവരുടെ ഒരു  കുടിക്കാകത്തേക്ക് കൂട്ടിക്കൊണ്ടുപോയി...
അതു കണ്ട ആദി അവരുടെ പിടിയിൽ നിന്ന് കുതറുന്നത്  കണ്ടപ്പോൾ... അവരിൽ ഒരാൾ പറഞ്ഞു.... പേടിക്കണ്ട നിങ്ങൾ രണ്ടുപേരും വിശ്രമിക്കൂ... മംഗലം കഴിയാത്തതുകൊണ്ട് രണ്ടുപേരും രണ്ടിടത്ത് കിടന്നാ മതി.....

ആദിയുടെ മുഖത്ത് ആശ്വാസം നിഴലിച്ചു.....
ക്ഷീണം കാരണം നിവി  സ്വസ്ഥമായി ഉറങ്ങി... ആദിക്ക്‌  ഉറക്കം വന്നില്ലയിരുന്നു.. വേറൊന്നും കൊണ്ടല്ല.. നന്നായി കൊതുകുകൾ അവനെ സ്നേഹിക്കുന്നുണ്ടായിരുന്നു....

അതിരാവിലെ നിവിയെ അവർ വിളിച്ചുണർത്തി... കുളിക്കാൻ കൊണ്ടുപോയത്  അവിടെ അടുത്തുള്ള ഒരു അരുവിയിലായിരുന്നു... ശരീരത്തിലേക്ക് തണുപ്പ് അടിച്ചുകെറുന്നുണ്ടായിരുന്നു.. നിവി  വിറക്കാൻ തുടങ്ങി.... അവളുടെ  ശരീരമാകെ അവർ മഞ്ഞൾ തേച്ചു... നെറ്റിയിൽ കുങ്കുമം തോട്ടുകൊടുത്തു... ആരതി ഉഴിഞ്ഞു... അതിനു ശേഷം ആദ്യം മഞ്ഞള് കലക്കിയ വെള്ളം അവളുടെ  നെറുകയിലേക്ക് ഒഴിച്ചു ... പിന്നീട് കുങ്കുമം കലക്കിയത്തും... നിവിക്ക് ഒന്നും തന്നെ മനസ്സിലാകുനുണ്ടായിരുന്നില്ല ഭയം കൊണ്ട് അവൾ അവർ ചെയ്യുന്നതിന് ഒക്കെ ഇരുന്നു കൊടുത്തു.....

അവിടെനിന്നും നിവിയെ ആ സ്ത്രീകൾ  അമ്പലം എന്നു തോന്നിക്കുന്ന ഒരിടത്തേക്ക് കൊണ്ടുപോയി.... അവളോട് നന്നായി പ്രാർത്ഥിക്കാൻ പറഞ്ഞു.... അവളുടെ മനസ്സിൽ ഭയം നിറഞ്ഞു നിൽക്കുന്നത് കാരണം ഒന്നും തന്നെ പ്രാർത്ഥിക്കാൻ കഴിഞ്ഞില്ല...

പ്രാർത്ഥിച്ചു കഴിഞ്ഞ് തിരിഞ്ഞതും.. പത്ത് 16 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി അവളുടെ അടുത്തേക്ക് വന്നു.... കറുപ്പണെങ്കിലും  കാണാൻ സുന്ദരിയിരുന്നു....അവൾ നിവിയുടെ കയ്യിൽ പിടിച്ച് മുന്നോട്ട് നടന്നു....ഒരു പ്രതിമ കണക്ക് നിവി അവളെ അനുഗമിച്ചു...  ഒരു ഓല മേഞ്ഞ വീടിന് മുന്നിൽ ചെന്നുനിന്നു... അവൾ നിവിയെ  ആ വീടിന്റെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.... ഒരു മധ്യവയസ്കയായ സ്ത്രീ പുറത്തേക്ക് വന്നു.. നിവിയെ കണ്ടതും അവർ ഒന്ന് ചിരിച്ചു.. അവളുടെ അടുത്തേക്ക് വന്നു നറുകയിൽ ഒന്ന് തലോടി.... ആ സ്ത്രീ  ആ കുട്ടിയോട് എന്തോ പറഞ്ഞു..... അവളൊരു മറയ്ക്കുള്ളിലേക്ക് നിവിയെ കൂട്ടിക്കൊണ്ടുപോയി.... ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു ആ
കാട്ടുസുന്ദരി

ചേച്ചി.. ചേച്ചിയുടെ പേര് എന്തുവാ....
(നിവി ചിരിച്ചു കൊണ്ട് അവളോടായി പറഞ്ഞു)

നിവേദിത.... മോളുടെ പേരെന്താ...? 

കുറിഞ്ഞി.... അമ്മ കാത്തുന്ന് വിളിക്കും... ചേച്ചിയും കാത്തുന്ന്  വിളിച്ചാൽ മതി.....

(നിവി ചിരിച്ചുകൊണ്ട് തലയാട്ടി....)

ചേച്ചി... ചേച്ചിയുടെ ആൾന്റെ  പേര് എന്തുവാ...
(നിവി  മനസ്സിലാവാതെ അവളെ നോക്കി..)

ഇന്നലെ ചേച്ചിയുടെ കൂടെ ഉള്ള ആ ആള്... (അവൾ ആദിയെയാണ്  ഉദ്ദേശിച്ചതെന്ന് നിവിക്ക് മനസ്സിലായ)

അദ്വീക്..... 

നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാ...
(നിവി എന്തോ പറയാൻ തുടങ്ങിയതും കാത്തുവിനെ അവളുടെ അമ്മ വിളിച്ചു)
കാത്തു..... 

മോളെ സമയമായി ആ കുട്ടിയെ വേഗം ചമയിച്ച് ഇറക്ക്... 

ശരി അമ്മേ....
( നിവിക്ക് അപ്പോഴും ഒന്നും മനസ്സിലായില്ല)

നിവിയെ കാത്തു  ഒരു ചുവപ്പ് സാരി ഉടുപ്പിച്ചു.... കഴുത്തിൽ  ഒരു മാല ഇട്ടുകൊടുത്തു കാതിൽ  കമ്മലും  കൈകളിൽ നിറയെ ചുവപ്പ് കുപ്പിവളകളും അണിയിച്ചു.... കനകാംബരവും കാട്ടു മുല്ലപ്പൂവും ചേർത്തുകെട്ടിയത് അവളുടെ തലയിൽ ചൂടിച്ചു... ഒരു നവവധുവിനെ പോലെ നിവിയെ  അണിയിച്ചൊരുക്കി.....നിവിക്ക് എന്തോ പേടി കാരണം കാത്തുനോടും ഒന്നും ചോദിക്കാൻ തോന്നിയില്ല.... കാത്തുവിന്റെ അമ്മ നിവിയെ മുളക് വെച്ചു ഉഴിഞ്ഞ് അടുപ്പിലിട്ടു.... വാത്സല്യത്തോടെ അവളെ തഴുകി നെറുകയിൽ അമർത്തി ഒന്നു ചുംബിച്ചു.... നിവിക്ക്‌ പെട്ടെന്ന് തന്റെ അമ്മയെ ഓർമ്മ വന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അതു മനസ്സിലാക്കിയ കാത്തുന്റെ അമ്മ നിവിയെ ചേർത്തു നിർത്തി... മോൾക്ക് അമ്മയെ ഓർമ്മ വന്നോ.. നിവി ആണെന്ന രീതിയിൽ തലയാട്ടി. ഇപ്പോ എന്നെ മോളുടെ സ്വന്തം അമ്മയായി കണ്ടോ.... നിവി കാത്തുന്റെ  അമ്മയെ ഇറുകെ പുണർന്നു...

പുറത്ത് രണ്ട് സ്ത്രീകൾ വന്ന് വിളിച്ചു... കാത്തുവിന്റെ  അമ്മ നിവിയെ  ചേർത്ത് പിടിച്ച് നടന്നു... കാത്തുന്റെ   ഒരു കൈ നിവിയുടെ കയ്യിൽ ഉണ്ടായിരുന്നു.... നേരത്തെ തൊഴുത ആ അമ്പലത്തിലാണ് അവർ നിവിയെ വീണ്ടും കൊണ്ടുവന്നത്... ഇപ്പോൾ അവിടെ വേറെ കുറെപേരും ഉണ്ടായിരുന്നു.... അപ്പോഴാണ് നിവിക്ക് ആദിയെ  കുറിച്ച് ഓർമ്മ വന്നത്... അവൾ ചുറ്റും നോക്കി... ഇല്ല...  അവൻ ഇവിടെ എവിടെയും കാണുന്നില്ല.... നിവിയിൽ വീണ്ടും ഭയം ഉണർന്നു... കണ്ണുകൾ നിറയാൻ തുടങ്ങി,... നിറഞ്ഞ കണ്ണുകളുമായി നിന്നപ്പോൾ ദൂരെനിന്ന് രണ്ടുപേർ ആദിയെ കൊണ്ടുവരുന്നു... അവളുടെ ഉള്ളിൽ നേർത്തൊരു  ഒരാശ്വാസം വന്നുനിറഞ്ഞു.....

നിവിയെ കണ്ട ആദി ഒരു നിമിഷം ഒന്നു നിന്നു.... അവരുടെ തലവൻ എന്ന് തോന്നിക്കുന്ന വൃദ്ധനായ മനുഷ്യൻ ആദിയെയും നിവിയെയും അടുത്തേക്ക് വിളിച്ചു.... പൂജാരിയെ പോലെ തോന്നിക്കുന്ന ഒരാൾ എന്തൊക്കെയോ ഇലകൾ കൊണ്ട് കെട്ടിയ രണ്ടു ഹാരം  അവർക്ക് നേരെ നീട്ടി.... ഒന്നും മനസ്സിലാകാതെ നിവി ആദി ഒന്ന് നോക്കി... അവന്റെ മുഖത്ത് അപ്പോഴും നിസ്സഹായവസ്ഥ തന്നെ.... അടുത്ത് നിന്നവർ ആ ഹാരം എടുത്ത് പരസ്പരം അണിയിക്കാൻ   പറഞ്ഞു..... നിവിക്ക്  തന്റെ ചുറ്റിനും എന്താ സംഭവിക്കുന്നത് എന്ന് അപ്പോളാണ് മനസ്സിലായി തുടങ്ങിയത്..... നിവി എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു നിന്നു.... അവസാനം ഒരു  ദീർഘനിശ്വാസം എടുത്ത് നിവി ആദിയെ വരമാല അണിയിച്ചു.... തിരിച്ച് ആദിയും നിവിയെ അണിയിച്ചു..... ഒന്നും പ്രതികരിക്കാൻ പറ്റാത്ത നിസ്സഹായ അവസ്ഥയിൽ ആയിരുന്നു നിവിയും ആദിയും..... പൂജിച്ച താലി ആദിക്ക് നേരെ നീട്ടി.... മടിച്ചുമടിച്ച് അവനാ താലി വാങ്ങി...ചുറ്റുമുള്ളവരെ  നോക്കി.. പിന്നെ നിവിയെ  ഒന്നു നോക്കി... അവൾ അപ്പോഴും തല കുനിച്ച് നിൽക്കുകയായിരുന്നു.. (നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ മാത്രമായിരിക്കണമെന്ന് ആഗ്രഹിച്ചതാണ് ഇപ്പോൾ അത് യാഥാർത്ഥ്യമാകാൻ പോകുന്നു.... പക്ഷെ  ഇങ്ങനെ അല്ല പെണ്ണെ നിന്നെ ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചത്... എന്നെയും നിന്നെയും സ്നേഹിക്കുന്നവരുടെ സാന്നിധ്യത്തിലും അനുഗ്രഹത്തോടെയും വേണമെന്നായിരുന്നു.... എനിക്ക് മനസ്സിലാകുന്നുണ്ട് നിവി  നിന്റെ  ഇപ്പോഴത്തെ മാനസികാവസ്ഥ.... ദൈവം വിധിച്ച് ഇങ്ങനെയായിരിക്കും...പക്ഷേ നിനക്ക് ഈ ആദി വാക്ക് തരുവാ പെണ്ണേ ... ഈ നെഞ്ചിലെ  തുടിപ്പ്  അവസാനിക്കുന്നത് വരെ ഇവിടെ നീ മാത്രമെ  ഉണ്ടാകു.... (ആദി തന്റെ  ഹൃദയത്തിലേക്ക് കൈ ചേർത്ത് ആദി മനസ്സിലോർത്തു..)

മുഹൂർത്തം തെറ്റാതെ താലിചാർത്തികോളു.. വൃദ്ധൻ പറഞ്ഞു...
ആദി പിന്നെ ഒന്നും ആലോചിക്കാൻ നിൽക്കാതെ നിവിയുടെ കഴുത്തിൽ താലിചാർത്തി.. അവളുടെ സീമന്തരേഖ  അവന്റെ പേരിലെ സിന്ദൂരം കൊണ്ട് ചുവപ്പിച്ചു.... അവളെ അവന്റെത് മാത്രമാക്കി.... ഇനിയുള്ള ഏഴല്ല എഴുപതു ജന്മവും നീ എനിക്കുള്ളതാണ് പെണ്ണെ...
നിവി സ്തംഭിച്ച് അവസ്ഥയിലായിരുന്നു... ഒരു തരം മരവിപ്പ്... പക്ഷേ ഉള്ളിനുള്ളിൽ ഒരു  തണുപ്പ് അവൾക്ക് അനുഭവപ്പെട്ടു... അനു  ചേട്ടൻ മോതിരം അണിയിച്ചപോഴും തോന്നാത്ത ഒരു മനസ്സുഖം അവൾ ഇപ്പോൾ അറിയുന്നുണ്ടാരുന്നു... ആദി അവളുടെ കയ്യിൽ മുറുകെ പിടിച്ചു..... വല്ലാത്ത ഒരു താരം അനുഭൂതിയാണ് നിവിക്ക്, ഇപ്പോൾ  തോന്നിയത് ആരൊക്കെയോ തന്നെ എന്നെന്നും സംരക്ഷിക്കാനുണ്ടന്നരു  തോന്നൽ........
മറുകൈ കൊണ്ട് അവള് ആ താലിയിൽ  മുറുകെ പിടിച്ചു.... നിവി ആദിയെ നോക്കി... അവന്റെ മുഖത്ത് പേരറിയാത്ത ഒരു ഭാവമായിരുന്നു... നിവിയെയും ആദിയെയും നിലത്ത് പായയിൽ ഇരുത്തി.... അവർക്ക് മധുരം നൽകി...ആ വൃദ്ധനെയും കാത്തുവിന്റ അമ്മയുടെയും അനുഗ്രഹം  മേടിച്ചു....

അവർ അവരെ അവിടെനിന്നും യാത്രയാക്കി... 

ആദിയുടെ വണ്ടി ശരിയാക്കിയിരുന്നു... നിവിയും ആദിയും യാത്ര തുടർന്നു... യാത്രയിലുടനീളം അവർ പരസ്പരം ഒന്നും സംസാരിച്ചില്ല....പക്ഷെ ആദിയുടെ കണ്ണുകൾ നിവിയെ തേടി ചെന്നുകൊണ്ടിരുന്നു... നിവിയുടെ  മനസ്സ് അവിടെ ഒന്നും അല്ലായിരുന്നു.....പെട്ടെന്ന് ആദി വണ്ടിയുടെ  ബ്രേക്ക് പിടിച്ചു... നിവി  ഞെട്ടലോടെ ആദിയെ നോക്കി... കുറച്ചുനേരം അവൻ ഒന്നും സംസാരിച്ചില്ല... പിന്നെ പതിയെ സംസാരിക്കാൻ തുടങ്ങി....

ഇനി എന്താ നിന്റെ പ്ലാൻ...... (ആദി അവൾക്ക് മുഖം കൊടുക്കാതെ മുന്നോട്ട് നോക്കി ചോദിച്ചു....)
(അവൾ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു...)

നിനക്കിപ്പോൾ തീരുമാനിക്കാം...  ഒന്നെങ്കിൽ നിനക്ക് ആ  താലി അഴിച്ചു മാറ്റാം.... എന്നിട്ട് ഇതെല്ലാം മറന്ന്  പഴയതു പോലെ ജീവിക്കാം... അല്ലെങ്കിൽ...

നിവി ആ താലിയിൽ മുറുകെ പിടിച്ചു അവനെ നോക്കി....അല്ലങ്കിൽ...? 

ആ കയ്യിൽ കിടക്കുന്ന മോതിരവും ആ ബന്ധവും ഇപ്പോൾ ഇവിടെ വെച്ച് ഉപേക്ഷിക്കണം... ഇത് രണ്ടും കൂടി നിന്റെ ശരീരത്തിൽ വേണ്ട.... ഒന്നെങ്കിൽ എന്റെ താലി അല്ലെങ്കിൽ ആ മോതിരം.....
നിനക്ക് തീരുമാനിക്കാം ഇപ്പോൾതന്നെ...... അതു കഴിഞ്ഞേ ഉള്ളൂ ഇനി മുന്നോട്ടുള്ള യാത്ര....

നിവി ആകെ ആശയക്കുഴപ്പത്തിലായി.....

മിഴിയോരം 17

നിനക്കിപ്പോൾ തീരുമാനിക്കാം...  ഒന്നെങ്കിൽ നിനക്ക് ആ  താലി അഴിച്ചു മാറ്റാം.... എന്നിട്ട് ഇതെല്ലാം മറന്ന്  പഴയതു പോലെ ജീവിക്കാം... അല്ലെങ്കിൽ...

നിവി ആ താലിയിൽ മുറുകെ പിടിച്ചു അവനെ നോക്കി....അല്ലങ്കിൽ...? 

ആ കയ്യിൽ കിടക്കുന്ന മോതിരവും ആ ബന്ധവും ഇപ്പോൾ ഇവിടെ വെച്ച് ഉപേക്ഷിക്കണം... ഇത് രണ്ടും കൂടി നിന്റെ ശരീരത്തിൽ വേണ്ട.... ഒന്നെങ്കിൽ എന്റെ താലി അല്ലെങ്കിൽ ആ മോതിരം.....
നിനക്ക് തീരുമാനിക്കാം ഇപ്പോൾതന്നെ...... അതു കഴിഞ്ഞേ ഉള്ളൂ ഇനി മുന്നോട്ടുള്ള യാത്ര....

നിവി ആകെ ആശയക്കുഴപ്പത്തിലായി.....
(നിവി തന്റെ കൈയ്യിലെ മോതിരത്തിലേക്ക്  നോക്കി... ഏത് തള്ളണം ഏത് കൊള്ളണം എന്ന് അവൾക്ക് ഒരു ധാരണയും കിട്ടുന്നില്ലയിരുന്നു... അവളുടെ മനസ്സിലൂടെ അച്ഛന്റെയും അമ്മയുടെയും ഏട്ടന്റെയും ഒക്കെ മുഖം മിന്നി മറഞ്ഞു കൊണ്ടിരുന്നു.....)

എന്തിനാ എന്റെ ഈശ്വരാ എന്നെ ഇങ്ങനെയൊരു ചക്രവ്യൂഹത്തിൽ അകപ്പെടുത്തിയത്..... 
(നിവിടെ മനസ്സിൽ പലതരം ചിന്തകൾ കടന്നു കൂടി..)

താലിയിൽ മുറുകെ പിടിച്ച് മോതിരത്തിലേക്ക്  നോക്കിയിരിക്കുന്ന നിവിയെ  കണ്ടപ്പോൾ ആദിക്കും വിഷമം തോന്നി... പക്ഷേ വേറെ വഴിയില്ല അവൾ  അതിലൊന്ന് തിരഞ്ഞെടുത്ത മതിയാകൂ.....

നീ എന്താ ഒന്നും മിണ്ടാത്തെ.....
(നിവി ആദിയെ നിറകണ്ണുകളോടെ ഒന്നു നോക്കി...)
ആദി പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈ പിടിച്ചു വലിച്ച് അനുരാഗ് അണിയിച്ച മോതിരം ഊരി പുറത്തേക്കെറിഞ്ഞു....  വീണ്ടും നിവിയുടെ  കണ്ണുകൾ നിറഞ്ഞൊഴുകി.... അപ്പോഴും അവൾ താലിയിലെ പിടുത്തം വിട്ടുന്നില്ല....

എന്തിനാടീ കിടന്ന് മോങ്ങുന്നെ...  നിന്നെപ്പോലെ തന്നെ ഞാനും രക്ഷപ്പെടാൻ വേണ്ടി മാത്രമാണ് അങ്ങനെ ഓക്കേ  പറഞ്ഞത്.... ഇപ്പോൾ ഞാൻ ചെയ്തത് നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ  ആ താലി ഞാനങ്ങ് അഴിച്ച് എടുത്തേക്കാം.... അതും പറഞ്ഞ് ആദി നിവിയുടെ താലിയിൽ പിടുത്തമിട്ടു... അവൻ അത് അഴിക്കാൻ തുടങ്ങിയതും.. നിവി അവനെ തടഞ്ഞു....

എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും.. സ്ത്രീകൾ എത്ര ഉന്നതികൾ കീഴടക്കിയാലും.... ഒരിക്കൽ അണിഞ്ഞ താലിയും സിന്ദൂരവും തന്റെ ശരീരത്തിൽനിന്ന് വേർപെടുത്താൻ അവർ ആഗ്രഹിക്കില്ല....  പട്ടടയിൽ എരിഞ്ഞു അടങ്ങുന്നത് വരെ സുമംഗലിയായിത്തിന്റെ അടയാളം  തന്റെ ശരീരത്തിൽ ഉണ്ടാവണം എന്നാണ് 95 ശതമാനം സ്ത്രീകളും ആഗ്രഹിക്കുന്നത്.... ഞാനും ഒരു സാധാരണ പെൺകുട്ടിയാണ്...ഈ താലിക്കും  നെറുകയിലെ ഒരു നുള്ള് സിന്ദൂരത്തിനും ഒരുപാട് വില കൽപ്പിക്കുന്നുണ്ട്... ഈ താലി അഴിച്ചു മാറ്റാൻ ബുദ്ധി പറഞ്ഞാലും മനസ്സ് അനുവദിക്കില്ല... അത്രയും പറഞ്ഞ് നിവി കണ്ണുകളടച്ച് സീറ്റിലേക്ക് ചാരിയിരുന്നു....

അവൾ പറഞ്ഞതു കേട്ട് ആദിയുടെ ചുണ്ടിലൊരു ചിരി  തെളിഞ്ഞു..... എന്തൊക്കെയോ ആലോചിച്ച്  നിവിയൊന്ന് മയങ്ങി... കുറച്ചുനേരം കഴിഞ്ഞ് ആദി നിവിയെ വിളിച്ചുണർത്തി.... എന്താണ് അർത്ഥത്തിൽ നിവി  ആദിയെ നോക്കി....

നിന്നെ ഞാൻ എന്റെ വീട്ടിലോട്ട് കൊണ്ടുപോവുകയാണ്.... അവിടുത്തെ അവസ്ഥ എന്താകും എന്ന് എനിക്കറിയില്ല... പക്ഷേ നിന്നെ അവർ സ്വീകരിക്കും അത് എനിക്ക് ഉറപ്പുണ്ട്... ആദി നിവിയോടായി പറഞ്ഞു..

ആദ്യം എന്റെ വീട്ടിലേക്ക് പോകാം.... എനിക്ക് അവരോട് എല്ലാം തുറന്നു പറയണം...

അതിപ്പോൾ വേണോ...? എല്ലാം ഒന്ന്  തണുത്തിട്ട് പോരെ... ഇപ്പോ പറഞ്ഞാൽ അവർ എങ്ങനെ ഉൾക്കൊള്ളുമേന്ന് അറിയില്ല...

പോര.....മറ്റാരെങ്കിലും പറഞ്ഞു അറിയുന്നതിനു മുമ്പേ എനിക്ക് അവരോട് പറയണം.... വേറെ ആര് വിശ്വസിചില്ലേലും എന്റെ ഏട്ടൻ എന്നെ വിശ്വസിക്കും.... എനിക്കുറപ്പുണ്ട്.....

ആദിയും നിവിയും നിവിയുടെ വീട്ടിലേക്ക് തിരിച്ചു... വീട് അടുക്കും തോറും നിവിയുടെ  ഉള്ളിൽ ഭയം നിഴലിച്ചു.... കാർ വീടിന്റെ ഗേറ്റ് കടന്നതും അവൾ വിറയ്ക്കാൻ തുടങ്ങി..... ഉമ്മറത്ത് തന്നെ നിവിയുടെ അച്ഛനും ഏട്ടനും ഇരിപ്പുണ്ടായിരുന്നു....

ആദി ആദ്യം ഡോർ തുറന്നു പുറത്തിറങ്ങി.... അവർക്ക് പരിചയമില്ലാത്തതിനാൽ ചെറുപുഞ്ചിരിയോടെ അവർ ആദിയെ നോക്കി... നിവി പുറത്തോട്ട് ഇറങ്ങിയതും അവർ ഒന്ന് പകച്ചു.... വൈകാതെ തന്നെ അവരുടെ ദൃഷ്ടി അവളുടെ  താലിയും സിന്ദൂരത്തിലും എത്തി നിന്നു..... നിവിയുടെ അച്ഛന്റെ മുഖത്ത് കാർമേഘം വന്ന് മൂടിയത് പോലെയായി....
ഏട്ടൻ അവളുടെ അടുത്തേക്ക് വന്നു നിന്നു.... അവളോട് ചോദിക്കാൻ തുടങ്ങുന്നതിനു മുമ്പേതന്നെ.. നിവിയുടെ അമ്മയുടെ നിലവിളി ഉയർന്നു... നിവി അപ്പോഴും തലകുമ്പിട്ട് നിൽക്കുകയായിരുന്നു....

ഭൂമി നിനക്ക് എന്താ സംഭവിച്ചേ....? 
(അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു തന്നെ നിന്നു....)

ഏട്ടൻ നിന്നോട് പറഞ്ഞിട്ടുണ്ട് തെറ്റ് ചെയ്താൽ മാത്രമേ ഏട്ടന്റെ ഭൂമിയുടെ തല കുനിയൻ പാടുള്ളൂ എന്ന്..... 

പറയ്‌.. എന്റെ കുട്ടി എന്ത് തെറ്റാ ചെയ്തേ...
(ഒരു തേങ്ങലോടെ നിവി നടന്നതെല്ലാം അവളുടെ എട്ടനോട് പറഞ്ഞു.... ഒരു ഏട്ടൻ എന്ന രീതിയിൽ അവൾ പറഞ്ഞത് വിശ്വസിക്കാൻ ശ്രമിച്ചെങ്കിലും....
ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ  നിർമ്മലിന് അവൾ പറഞ്ഞത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല....

നിവി നിങ്ങൾ തമ്മിൽ ഇഷ്ടത്തിലായിരുനോ...? 
(നിവി ഞെട്ടലോടെ  ഏട്ടന്റെ നെഞ്ചിൽ നിന്ന് ഉയർന്ന ഏട്ടനെ ഒന്ന് നോക്കി....)

നിനക്ക് ഇഷ്ടമായിരുന്നെങ്കിൽ ഞാൻ നടത്തിത്തരില്ലായിരുനോ..? ഇങ്ങനെയൊരു അവിവേകം കാണിക്കണമായിരുനോ നിനക്ക്... കഴിഞ്ഞദിവസം അല്ലായിരുന്നോ നിന്റെയും അനുരാഗിനും നിശ്ചയം... അതിനുമുമ്പ് എത്ര പ്രാവശ്യം നിന്നോട് ഞാനും അച്ഛനും ചോദിച്ചത  നിനക്ക് പൂർണ സമ്മതമാണെന്ന്...? ഇതിപ്പോ  അനുരാഗിന്റെ വീട്ടുകാരോട് എന്തു പറയും....? 

ഏട്ടാ..... ഒന്നും നർത്തുന്നുണ്ടോ...
(നിവി  അവളുടെ രണ്ടു ചെവിയും പൊത്തി പിടിച്ച് ഉറക്കെ പറഞ്ഞു...)
ഏട്ടാ... ഏട്ടനു തോന്നുന്നുണ്ടോ ഏട്ടന്റെ ഭൂമി പറഞ്ഞത് കള്ളമാണെന്ന്....

നിവി... ഈ കാലത്ത് ഇങ്ങനെയൊക്കെ സംഭവിച്ചു എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.....
(നിവി നിർമ്മലിനെ  ദയനീയമായി ഒന്ന് നോക്കി..)

ഞാൻ പറഞ്ഞത് സത്യയിമാട്ടാ....

ശെരി.. എന്റെ മോളെ ഞാൻ വിശ്വസിക്കുന്നു.. 

(നിവിയുടെ  മുഖത്ത് ഒരു ആശ്വാസം നിഴലിച്ചു...)

പക്ഷേ....

പക്ഷേ.... ഏട്ടൻ എന്താ പറയാൻ വന്നേ...? 

എന്റെ മോള് ഈ താലി ഊരി ഏട്ടന്റെ  കയ്യിൽ താ... നിനക്ക് ഇഷ്ടമല്ലാത്തത് ഒന്നും നിന്നെ ആരും അടിച്ചേൽപ്പിക്കില്ല.....
(നിവി ഒരു ഞെട്ടലോടെ ഏട്ടനെ നോക്കി....) 

ഇതെല്ലാം കേട്ടു നിന്ന ആദി കോപം കൊണ്ട് ജ്വലിക്കുകായയിരുന്നു.... നിവിക്ക് അവളുടെ ഏട്ടനോടുള്ള ഇഷ്ടം ആദിക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ മനസ്സിലായ കാര്യമായിരുന്നു... ഇങ്ങോട്ട് കൊണ്ടുവരാൻ തോന്നിയ നിമിഷത്തെ അവൻ    ഒന്ന് ശപിച്ചു....അവന്റെ ഉള്ളൊന്ന് കാളി.... നിവി  ആ  താലി അഴിച്ചു കൊടുക്കുമോ...?  അവൾ  തന്നിൽ നിന്ന് അകന്നു പോകുമോ എന്നൊരു ഭയം ആദിയെ കീഴടക്കി... അവൻ കണ്ണുകൾ ഇറുക്കിയടച്ചു...

നിവി ആ താലിയിൽ മുറുകെ പിടിച്ചു... നിഷേധാർത്ഥത്തിൽ തലയാനക്കി...

ഇനി നിനക്ക് ഒന്നും പറയാനില്ലല്ലോ....

നിനക്കി താലി അഴിച്ചു മാറ്റി നിവേദിത  കൃഷ്ണദാസ് ആയി അകത്തേക്ക് കയറാം...അല്ലെക്കിൽ... 

അല്ലെക്കിൽ... പറയ ഏട്ടാ അല്ലെങ്കിൽ.... (അവൾ  നിർമ്മൽ കുലുക്കി ചോദിച്ചു)

നിർമ്മൽ അവളെ പിടിച്ചു മാറ്റി തിരിഞ്ഞു നിന്ന് അവളോടായി പറഞ്ഞു...

അല്ലെങ്കിൽ നിവേദിത അദ്വീക്കായി നിനക്ക് പുറത്തേക്കു പോകാം....
(നിവി  ഞെട്ടലോടെ നിർമ്മൽ പറഞ്ഞത് കേട്ടു നിന്നത്.....)

ആദി നിവിയുടെ അടുത്തേക് വന്നു അവളുടെ കൈകളിൽ ചേർത്തുപിടിച്ചു... അവിടെ നിന്നവരോടായി അവൻ പറഞ്ഞു.... ഇത്രയും നാളും നിങ്ങളുടെ കൺവെട്ടത്ത് വളർന്നവൾ അല്ലേ....  ഇത്രയും വർഷം നിങ്ങൾ വളർത്തിയതെല്ലേ ഇവളെ...... 
കുറ്റം പറയുമ്പോൾ നിങ്ങൾ ഒരു വട്ടം ഒന്നാലോചിച്ചുനോക്കൂ... നിങ്ങൾ വളർത്തിയത്തിന്റെ  ദോഷമല്ല.... ഗുണമാണ്  ഇപ്പോൾ ഇവൾ  കാണിക്കുന്നത്...... ആ സാഹചര്യത്തിൽ ഞാൻ അണിയിച്ച താലി അവൾക്ക് വേണമെങ്കിൽ പൊട്ടിച്ചെറിയാമായിരുന്നു.... ആരും ഒന്നും അറിയില്ലായിരുന്നു.... അതിന് നിവി  മുതിരാത്തത് ആ താലിയുടെ പവിത്രത അവൾ മനസ്സിലാകുന്നത് കൊണ്ടാണ്.... 
ഇത്രയും കരഞ്ഞ് പറഞ്ഞിട്ടും ഒന്നു വിശ്വസിച്ചു കൂടായിരുന്നോ.... നിങ്ങളുടെ സംശയം ഇനിയും  മാറിയില്ലെങ്കിൽ ആ ഊരിലേക്ക്  ഒന്ന് പോയി തിരക്കിയ മതി... എന്തായാലും ഞാൻ ഇവളെ എന്റെ വീട്ടിലേക്ക് കൊണ്ടു പോവുകയാണ്... നിങ്ങൾക്ക് ഇവളെ എന്ന്  കാണണമേന്ന് തോന്നുന്നുവോ അവിടേക്ക് വരാം... നിവി ഒന്നും തന്നെ മിണ്ടുന്നില്ലയിരുന്നു....
ആദി അവളെ കാറിലേക്ക്  ഇരുത്തി...

ആദി വണ്ടി മഹേശ്വരി നിവാസിലേക്ക് തിരിച്ചു.... ആദിക്കും ഒരു ടെൻഷൻ ഇല്ലാതില്ല..... അച്ഛനും അമ്മയും എങ്ങനെ പ്രതികരിക്കും എന്ന് ഓർത്ത്...... 

നിവിയുടെ ചിന്ത അപ്പോഴും ഏട്ടൻ പറഞ്ഞ വാക്കുകളിൽ  തന്നെയായിരുന്നു.... എന്തുകൊണ്ട്  ഏട്ടൻ തന്നെ വിശ്വസിച്ചില്ല...... ഏട്ടന്റെ ഭൂമിയെ ഏട്ടനല്ലേ നന്നായി അറിയാവുന്നെതല്ലേ ....... ഏട്ടന്റെ ഭൂമി ഏട്ടനോട് കള്ളം പറയുമോ.... ഇന്നുവരെയും ഏട്ടൻ അറിയാത്ത എന്തെങ്കിലും ഈ ഭൂമിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടോ..... പിന്നെ എന്താ ഇത് മാത്രം ഏട്ടൻ വിശ്വസിക്കാഞ്ഞത്ത്...... അമ്മയും അച്ഛനും തിരിഞ്ഞു പോലും നോക്കിയില്ലല്ലോ...... എന്തുകൊണ്ട് ഒരിക്കൽ പോലും താൻ  ആഗ്രഹിക്കാത്ത താലിയിട്ട് കൂടി പൊട്ടിച്ചെറിയാൻ കഴിഞ്ഞില്ല.... ഓർമ്മകൾ കുമിഞ്ഞുകൂടിയപ്പോൾ നിവിക്ക് 
തല പെരുക്കുന്നത് പോലെ തോന്നി..അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു....

ആദി തന്റെ വീടിന്റെ മുന്നിൽ എത്തിയിരുന്നു....വീടിന്റെ ഗേറ്റ് വിജയൻ ചേട്ടൻ വന്നു തുറന്നു ... അവൻ കാറിലിരുന്ന് തന്നെ രണ്ടു മൂന്നു ഹോനാടിച്ചു... ആദിയുടെ അച്ഛൻ യദു പുറത്തേക്കിറങ്ങി വന്നു....

നീ ആയിരുന്നോ..... നീ എന്താ അവിടെ തന്നെ നിൽക്കുന്നേ.... കേറി വന്നു കൂടായിരുന്നോ....? 

അത് അച്ഛാ.....

എന്താടാ.....

അച്ഛൻ ഇങ്ങ് വന്നേ.. ഒരു കാര്യം പറയണം...

ആദി തന്റെ അച്ഛനോട് നടന്നതെല്ലാം പറഞ്ഞു.... അവന് നിവിയോടുള്ള ഇഷ്ടവും അദ്ദേഹത്തോട് തുറന്നുപറഞ്ഞു.... ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇങ്ങനെയൊക്കെ നടന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മനസ്സിലും സംശയങ്ങൾ ബാക്കിയായി.... പക്ഷേ തന്റെ മകന് ആ കുട്ടിയെ ഇഷ്ടം ആയതിനാൽ അദ്ദേഹത്തിന്  മനസ്സില്ലാമനസ്സോടെ  വിശ്വസിക്കേണ്ടി വന്നു..... ആദി നിവിയെ പുറത്തിറക്കി... യദുവിനെ പരിചയപ്പെടുത്തി.... ഒറ്റ നോട്ടത്തിൽ തന്നെ നിവിയെ  ഒരുപാട് ഇഷ്ടമായി യദുവിന്.... 
അദ്ദേഹം നിവിയുടെ   നെറുകയിൽ തലോടി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും..... ആദിയുടെ അമ്മ ഓടിവന്നു നിവിയെ പുണർന്നു....

ആദിയും  യദുവും ഇതെന്താ സംഭവം എന്നർത്ഥത്തിൽ പകച്ചു നോക്കി നിന്നു.....

മിഴിയോരം 18

ആദി നിവിയെ പുറത്തിറക്കി... യദുവിനെ പരിചയപ്പെടുത്തി.... ഒറ്റ നോട്ടത്തിൽ തന്നെ നിവിയെ  ഒരുപാട് ഇഷ്ടമായി യദുവിന്.... 
അദ്ദേഹം നിവിയുടെ   നെറുകയിൽ തലോടി അവളോട് എന്തോ ചോദിക്കാൻ തുടങ്ങിയതും..... ആദിയുടെ അമ്മ ഓടിവന്നു നിവിയെ പുണർന്നു....

ആദിയും  യദുവും ഇതെന്താ സംഭവം എന്നർത്ഥത്തിൽ പകച്ചു നോക്കി നിന്നു.....

മോൾ എന്താ ഇവിടെ..... മോൾക്ക്‌  അമ്മയെ ഓർമ്മയുണ്ടോ...
(നിവി ഉണ്ടെന്ന അർഥത്തിൽ തലയാട്ടി...)

കാവൂ... നിനക്ക് എങ്ങനെ നിവിയെ അറിയാം.... 

ഏട്ടാ,.... ഞാൻ അന്ന് പറഞ്ഞില്ലേ അമ്പലത്തിൽ വച്ച് വീഴാൻ പോയപ്പോൾ ഒരു കുട്ടി എന്നെ വീഴാതെ പിടിച്ച കാര്യം... 

ആഹാ ആ കുട്ടിയും നിവിയും  തമ്മിൽ എന്തു ബന്ധം....
എന്റെ  യദുഏട്ടാ ആ കുട്ടിയാണ് ഈ നിൽക്കുന്ന കുട്ടി....
അതൊക്കെ പോട്ടെ മോൾ എന്താ  ഇവിടെ.... മോളുടെ വിവാഹം  ഒക്കെ കഴിഞ്ഞോ...? (ഒരു നിരാശയോടെ ആദിയുടെ അമ്മ നിവിയോട് ചോദിച്ചു..)

അത് ഞാൻ പറയാം കാവൂ...... 
നീ അന്ന് തൊട്ട് വാതോരാതെ പറയുന്നു ഉണ്ടായിരുന്നല്ലോ... ആ കുട്ടിയെ നമ്മുടെ  മോന് ആലോചിക്കാമെന്ന്..... അല്ലെങ്കിൽ ആ മോളെ പോലെ ഒരു കുട്ടിയെ മതി എന്നൊക്കെ. നീ മനസ്സിൽ കണ്ടത് ദാ ഇവൻ മാനത്ത് കണ്ട്... 
ആ മോളെ പോലെ ഉള്ള ഒരു കുട്ടിയെ അല്ല.. ആ മോളെ തന്നെ ഇങ്ങ് കൊണ്ടുവന്നു നമ്മുടെ മോൻ...
ഇന്നു മുതൽ ഈ നിക്കുന്ന നിവി  നിന്റെയും  എന്റെയും മരുമകളാണ്...അല്ല മകളാണ്... 

ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ എനിക്കൊന്നും മനസ്സിലാകുന്നില്ല....
(യദു ഒന്നുകൂടി വ്യക്തമായി നടന്നതെല്ലാം കവിതയോട് പറഞ്ഞുകൊടുത്തു....)

നിറ കണ്ണുകൾ തുടച്ച് അവർ അകത്തേക്ക് പോയി.... (ആദി നിരാശയോടെ അച്ഛനെ നോക്കി.... അച്ഛൻ അവനെ കണ്ണുചിമ്മി കാണിച്ചു....)
അകത്ത് പോയ അമ്മ ഉടനെ തന്നെ തിരികെ വന്നു കയ്യിൽ അഞ്ചു തിരിയിട്ട് കത്തിച്ച  നിലവിളക്കുമായി.... നിവിയെയും  ആദിയെയും കവിത അടുത്തേക്ക് വിളിച്ചു... നിവിടെ കവിളിൽ തട്ടിയിട്ട് കവിത അവളോട് പറഞ്ഞു..... മോളെ അന്ന് അമ്പലത്തിൽ വച്ച് കണ്ടപ്പോഴേ അമ്മയ്ക്ക് ഒത്തിരി ഇഷ്ടായി...... മോള്  ഈ  വീട്ടിലേക്ക് വലതുകാൽ വെച്ച് വരാൻ ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്... പക്ഷേ ഇങ്ങനെയൊരു വരവ് അല്ലാട്ടോ...
എന്റെ കാവൂ... ആ കുട്ടിനെ പടിക്കൽ നിർത്തി മുഷിപ്പിക്കാതെ ആ വിളക്ക് കൊടുക്ക്...
വാ.. മോളെ വലതുകാൽ വെച്ച് കേറി വാ..
എന്നാലും നിന്റെ ആഗ്രഹം ഇവൻ ഇത്ര പെട്ടെന്ന് നടത്തി തരും എന്ന് ഞാൻ സ്വപ്നത്തിൽ പോലും നിരീച്ചില്ല.... (ആദി ഒരു ചമ്മിയ ചിരി ചിരിച്ചു.. അച്ഛനെ കൂർപ്പിച്ചു നോക്കി..)

നിവിടെ മുഖം ശ്രദ്ധിച്ച കവിത അവളെ  ചേർത്തു നിർത്തി... സങ്കടപ്പെടരുത് എന്ന് അമ്മ പറയില്ല... നമുക്ക് പതിയെ അവരെ പറഞ്ഞു മനസ്സിലാക്കാം.... മോള് ഒന്നും ഓർത്ത് വിഷമിക്കേണ്ട... ഇന്നുമുതൽ ഞങ്ങളും മോളുടെ അമ്മയും അച്ഛനും തന്നെയാ.... അത് കേട്ടതും നിവി ആദിയുടെ അമ്മയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി....ആ രേഗം കണ്ടു  നിന്നവരുടെ  എല്ലാം കണ്ണ് നിറഞ്ഞു....

അമ്മയുടെ മോള് ഇങ്ങനെ കരയാതെ വല്ല അസുഖവും വരും... (എങ്ങി  കരയുന്ന നിവിയെ അവർ വാത്സല്യം താൽ മൂടപ്പെട്ട ശാസനയോടെ പറഞ്ഞു.... ) എഴുന്നേൽക്ക് പോയി കുളിച്ച് വേഷമൊക്കെ മാറി ഒന്ന് ഉറങ്ങ്..... വാ.. അമ്മ മോളെ മുറിയിൽ ഉണ്ടാക്കാം..... തൽക്കാലം മോൾക്ക് മാറി ഇടാൻ അപ്പുവിന്റെ ഒരുകൂട്ടം എടുത്തു തരാം.... മോൾക്ക് പാഗമായിരിക്കും..

കവിത  നിവിയെ ആദിയുടെ മുറിയിലാണ്  കൊണ്ടാക്കിയത്... വിശാലമായ ഒരു മുറിയായിരുന്നു അത്... അങ്ങും  ഇങ്ങുമായും ആദിയുടെ പലതരത്തിലുള്ള ഫോട്ടോകൾ ചുമരിൽ തൂക്കിയിട്ടുണ്ട്... നിവി ബാത്റൂമിൽ കയറി വാതിൽ അടച്ചു.....  ശരീരം ചുട്ടു പൊള്ളുന്ന പോലെ അവള്ക്ക് അനുഭവപെട്ടു.. വസ്ത്രം പോലും മാറാതെ ഷവറിന് കീഴിൽ അവൾ അങ്ങനെ തന്നെ നിന്നു.... ആ തണുത്ത വെള്ളത്തിന്ന്  അവളുടെ ശരീരത്തെ തണുപ്പിക്കാൻ കഴിഞ്ഞിരുന്നു.. പക്ഷേ മനസ്സ് എരിയുകയായിരുന്നു... നിമിഷങ്ങൾ മിനുട്ടുകളും മണിക്കൂറുകളുമായി കടന്നു നീങ്ങിക്കൊണ്ടിരുന്നു... 
സമയം ഒരുപാട് ആയിട്ടും നിവിയെ കാണാഞ്ഞിട്ട് ആദി മുറിയിലേക്ക്  വന്നു... മുറിയിൽ അവൾ ഉണ്ടായിരുന്നില്ല.... ബാൽക്കണിയിൽ നോക്കി അവിടെയും ശൂന്യം..
അപ്പോഴാണ് ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം അവൻ ശ്രദ്ധിച്ചത്... ആദി മടിച്ചുമടിച്ച് വാതിൽ മുട്ടി... എത്ര മുട്ടിട്ടും പ്രതികരണമൊന്നും ഇല്ലാതായപ്പോൾ ആദിക്ക് ചെറിയതോതിൽ ഭയം തോന്നി.... അവൻ ഉറക്കെ അവളെ വിളിക്കാൻ തുടങ്ങി... അവന്റെ ശബ്ദം കേട്ട് താഴെനിന്ന് അമ്മയും അച്ഛനും മുറിയിലേക്ക് ഓടി വന്നു....

എന്താടാ എന്തിനാ ഇങ്ങനെ ബഹളം വെക്കുന്നു.....
അച്ഛാ നിവി വാതിൽ തുറക്കുന്നില്ല.....
അമ്മയും അച്ഛനും മാറിയും തിരിഞ്ഞും വാതിൽ മുട്ടി..... മോനേ ഇനി  നോക്കണ്ട നീ വാതിൽ ചവിട്ടി പൊളിക്ക്... ആദി തന്റെ സർവ്വശക്തിയുമെടുത്ത് വാതിലിൽ ആഞ്ഞ് തള്ളി... കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിൽ വാതിൽ തുറന്നു..

ഡ്രസ്സ് പോലും മാറാതെ ഷവറിന് അടിയിൽ വെള്ളത്തിൽ കുതിർന്ന് നില്ക്കുവണ് നിവി... നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു... പക്ഷേ അതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല... മറ്റേതോ ലോകത്ത് എന്ന പോലെ നിൽക്കുവാണ്.... ആദി വേഗം ഷവർ ഓഫ് ചെയ്തു ടൗവ്വൽ കൊണ്ട് അവളെ പുതപ്പിച്ചു ബെഡിൽ കൊണ്ടിരുത്തി... ആദിയും അച്ഛനും ആ മുറി വിട്ട് പുറത്തേക്കിറങ്ങി.. അമ്മ അവൾക്ക് നനഞ്ഞ വസ്ത്രം മാറ്റി ഇട്ടുകൊടുത്തു... അവർ അവളെ വാത്സല്യത്തോടെ തഴുകി...  നിവി ആദിയുടെ അമ്മയുടെ മടിത്തട്ടിലേക്ക് തലവെച്ചു കിടന്നു.. കവിത അവളുടെ മുടിയിഴകൾ തഴുകി കൊണ്ടിരുന്നു... നിവി മയക്കത്തിലേക്ക് ആഴ്ന്നിറങ്ങി...

നിവിക്ക് ഒരു ബുദ്ധിമുട്ടും  ഉണ്ടാകാതിരിക്കാൻ രാത്രി ഒരുപാട് വൈകിയാണ് ആദി മുറിയിലേക്ക് പോയത്.... ബെഡിൽ ചുരുണ്ടുകൂടി  കിടക്കുന്ന നിവിയെ കണ്ടപ്പോൾ ആദിക്ക് അതിയായ വാത്സല്യം തോന്നി... അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി. വേഗം തന്നെ അവന്റെ കൈ പിൻവലിച്ചു.... തീ പോലെ പോള്ളുന്നു... ആദി പോയി അച്ഛനെ അമ്മയും വിളിച്ചുകൊണ്ടുവന്നു... അമ്മ അവളെ തൊട്ടു നോക്കി... ശരിയാണ് നല്ല ചൂടുണ്ട്... നന്നായി വിറക്കുന്നതുമുണ്ട്.... മോനേ മോളെ എത്രയും വേഗം ആശുപത്രിയിൽ കൊണ്ടു പോണം... ഇനിയും ചൂട് കൂടിയാൽ ഫിക്സ് വല്ലതും വരും.....

ആദി നിവിയെ തന്റെ  കൈകളിൽ കോരിയെടുത്തു.. അച്ഛൻ വേഗം കാറിന്റെ കീ എടുത്തുകൊണ്ടുപോയി കാർ സ്റ്റാർട്ട് ചെയ്തു.... ആദിയും  അച്ഛനും അമ്മയും കൂടി നിവിയെ ഹോസ്പിറ്റലിൽ എത്തിച്ചു... അബോധാവസ്ഥയിലും നിവി ഏട്ടൻ എന്ന് മാത്രമാണ് ഉച്ചരിച്ചത്.... അവളുടെ അവസ്ഥ കണ്ട് ആദിക്ക് സഹിക്കാൻ കഴിഞ്ഞില്ല... അവൻ അച്ഛന്റെ കയ്യിൽ നിന്നും കാറിന്റെ കീ മേടിച്ച്  പുറത്തേക്ക് പോകാൻ തിരിഞ്ഞതും അമ്മ അവന്റെ കയ്യിൽ പിടിച്ചു നിർത്തി.... ഈ രാത്രി നീ ഒറ്റയ്ക്ക് പോകണ്ട ഞാനും വരാം നിന്റെ കൂടെ.... അമ്മ ഇവിടെ നിക്ക് ഞാൻ പോയി കണ്ടിട്ട് വരാം.... ഇവിടെ ഞാൻ നിന്നോളാം നീ അവളെയും കൂട്ടിക്കോ... ആദിയുടെ അച്ഛൻ അവനോട് പറഞ്ഞു..

പാർക്കിൽ നിന്നും കാറെടുത്ത് ആദിയും അമ്മയും കൂടി നിവിയുടെ വീട്ടിലേക്കാണ് പോയത്..... 
മോനേ സമയം ഒരുപാട് ആയി ഇപ്പൊ അവിടെ പോണോ....
അമ്മ  കണ്ടതല്ലേ നിവിടെ അവസ്ഥ... നമുക്ക് അവരോട് ഒന്നുകൂടി സംസാരിച്ചു നോക്കാം....

നിവിയുടെ വീടിന്റെ മുന്നിൽ ആദി വണ്ടി കൊണ്ടുവന്നു നിർത്തി...  പുറത്ത് ഏതോ വണ്ടി വന്ന് ശബ്ദം കേട്ട്... നിവിയുടെ അച്ഛൻ വാതിൽ... .. അമ്മയുടെയും അച്ഛനെയും മുഖം കണ്ടാലറിയാം കരച്ചിലായിരുന്നു എന്ന്..... പുറത്ത് ആദിയെ  കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു പേടി അവരുടെ മുഖത്ത് നിഴലിക്കുന്നു ഉണ്ടായിരുന്നു...   നിവിയുടെ അച്ഛൻ പരിഭ്രാന്തിയോടെ ആദിയോടെ ചോദിച്ചു..

എന്താ... എന്താ നിങ്ങൾ ഈ സമയത്ത്...
(മറുപടി പറഞ്ഞത് ആദിയുടെ അമ്മയായിരുന്നു...)
നിവി മോള്  ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.....
എന്താ എന്റെ മോൾക്ക് പറ്റിയത്... നിവിയുടെ  അമ്മ ആവലാതിയോടെ ചോദിച്ചു...
പനി കൂടിയതാണ് ഇതുവരെ ബോധം തെളിഞ്ഞിട്ടില്ല......
ഈശ്വരാ എന്റെ കുഞ്ഞ്... നിവിയുടെ അമ്മ നെഞ്ചത്ത് കൈവെച്ച് കരയാൻ തുടങ്ങി.....
അമ്മയുടെ കരച്ചിൽ കേട്ട് നിർമ്മൽ  താഴേക്ക് വന്നു... ആദിയെ കണ്ടപ്പോൾ നിർമ്മലിന്റെ മുഖം ഒന്ന് മാറി എങ്കിലും ഈ സമയത്ത് അവനെ അവിടെ കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി... എന്താ അമ്മേ എന്താ പറ്റിയെ..... നിലത്തിരുന്ന് കരയുന്ന അമ്മയോട് അവൾ ചോദിച്ചു... ആദിയുടെ മുഖത്ത്  അവനോട് ഒരു പുച്ഛ ഉണ്ടായിരുന്നു... ചോദിച്ചത്  അമ്മയോട് ആണെങ്കിലും മറുപടി പറഞ്ഞതു ആദി ആയിരുന്നു 
ഈ നിൽക്കുന്ന ഏട്ടനെ കാണാഞ്ഞിട്ട് ഓരുത്തി  അവിടെ ഹോസ്പിറ്റൽ കിടപ്പുണ്ട്... ബോധം ഇല്ലെങ്കിലും ഏട്ടൻ എന്നു മാത്രം പറയുന്നുണ്ട്... ആദി പുച്ഛത്തോടെ പറഞ്ഞു നിർത്തി... 

അത് കേട്ട നിർമ്മൽ ഒന്ന് സ്തംഭിച്ചു നിന്നു....
ഭൂമി.... എന്റെ മോൾക്ക്‌ എന്ത് പറ്റിയഡാ..... ആദിയുടെ  ഷർട്ടിന്റെ കോളറിൽ പിടിച്ചു കൊണ്ട് നിർമ്മൽ ചോദിച്ചു.... നിവിടെ അച്ഛൻ വേഗം നിർമ്മലിനെ  പിടിച്ചു മാറ്റി....

അച്ഛാ എന്റെ ഭൂമി.... ഞാൻ കാരണമല്ലേ അച്ഛാ....  ഞാൻ ഒരുപാട് സ്വപ്നം കണ്ടതല്ലേ അവളുടെ കല്യാണം ഒക്കെ.. പെട്ടെന്ന്  അവളുടെ നെറുകയിൽ സിന്ദൂരവും  താലി ഒക്കെ കണ്ടപ്പോൾ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല... ആ മാനസികാവസ്ഥയിൽ അവളെ വിശ്വസിക്കാനും.... അത് എന്റെ കുഞ്ഞിനെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല....എന്തുണ്ടായാലും അവൾ എന്നോടല്ലേ ആദ്യം പറയുന്നെ... എന്നിട്ടും  ഞാൻ വിശ്വസിച്ചില്ല അച്ഛാ അവളെ.... നിർമ്മൽ പൊട്ടി കരഞ്ഞു കൊണ്ടിരുന്നു.... ആദി ആദ്യമായായിരുന്നു ഒരാൺ  ഇങ്ങനെ പൊട്ടി കരയുന്നത് കാണുന്നത്... ആ കണ്ണുനീരിൽ ഉണ്ടായിരുന്നു നിവിയോടുള്ള അവളുടെ ഏട്ടന്റെ സ്നേഹം... നിർമ്മൽ ആദിയുടെ മുന്നിൽ വന്ന നിന്ന്  കൈകൾ കൂപ്പി അവനോട് ക്ഷമ ചോദിച്ചു... അവന്റെ കൈകൾ പിടിച്ച് മാറ്റി ആദി നിർമ്മലിനെ പുണർന്നു...
എനിക്ക് എന്റെ മോളെ കാണണം.... അവളോട് മാപ്പ് ചോദിക്കണം.... എന്റെ കുഞ്ഞിന് കുഴപ്പം ഒന്നുമില്ലല്ലോ.... എന്റെ മോളാ അവള്..... ഈ കയ്യിലാണ് അവളെ ആദ്യമായി വാങ്ങിയത്... ഞാൻ ഒരു നിമിഷമെങ്കിലും എന്റെ കുഞ്ഞിനെ തള്ളി പറഞ്ഞില്ലേ,..... എനിക്ക് എന്റെ മോളെ കാണണം.... (അവൻ ഓരോ പാഴങ്ങാം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു)
അതിനെന്താ എട്ടാ.. നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനാ  ഞങ്ങൾ വന്നത്... 
അവർ നേരെ ഹോസ്പിറ്റലിലേക്ക് പോയി... കാഷ്വാലിറ്റി മുന്നിൽ ആദിയുടെ അച്ഛൻ നിൽപ്പുണ്ടായിരുന്നു... ആദി അപ്പോഴും നിർമ്മലൻ താങ്ങി പിടിച്ചിട്ടുണ്ടായിരുന്നു....
ആദി നിർമ്മലിനെ കാഷ്വാലിറ്റിയുടെ അകത്തേക്ക് കൊണ്ടുപോയി... കയ്യിൽ  ട്രിപ്പ് ഇട്ടു  വാടിയ ചേമ്പിൻതണ്ട് പോലെ ബെഡ്ഡിൽ കിടക്കുന്ന തന്റെ  കുഞ്ഞനിയത്തിയെ കണ്ടപ്പോൾ നിർമ്മലിന്റെ  ചങ്കു പൊടിഞ്ഞു...
നിർമ്മൽ അടുത്തേക്ക് ചെന്നിരുന്നു.. അവൻ പതിയെ അവളുടെ നെറുകയിൽ തലോടി... അവന്റെ കണ്ണുനീർ അവളുടെ കവിളിടത്തെ ചുംബിച്ചു... അബോധാവസ്ഥയിലും നിവിക്ക് തന്റെ  ഏട്ടന്റെ സാന്നിധ്യം അറിയുന്നത് പോലെ അവൾ ചുണ്ടുകൾ പതിയെ അനക്കി എന്തൊക്കെയോ പുലമ്പുന്നു ഉണ്ടായിരുന്നു.....നിർമ്മൽ അവൾ പറയുന്നത് കേൾക്കാൻ അവന്റെ ചെവി നിവിയുടെ ചുണ്ടോടടുപ്പിച്ചു.....

ഏട്ടാ.....ഏട്ടന്റെ ഭൂമി കള്ളമല്ല പറഞ്ഞേ.....എന്നെ വെറുക്കല്ലേ ഏട്ടാ.....

അത് കേട്ട നിർമ്മൽ അവളെ വാരിപുണർന്നു..... അടുത്ത് നിന്ന് നേഴ്സിനോട് ട്രിപ്പ്‌  മാറ്റാൻ നിർമ്മൽ ആവശ്യപ്പെട്ടു... അവൻ നിവിയെ  എടുത്ത് തന്റെ തോളിലേക്ക് ഇട്ടു അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ തുടങ്ങി... അപ്പോഴും അവൻ കരയുന്നുണ്ടായിരുന്നു...ആ രംഗം കണ്ടു നിന്നവർക്ക് എല്ലാം അതിശയവും കൗതുകം തോന്നി... ഒരു ഏട്ടന് അനിയതിയെ  ഇങ്ങനെയും സ്നേഹിക്കാൻ കഴിയുമോ.....

നിവി  നിർമ്മലിന്റെ പുറത്തോട്ട് ശർദ്ദിച്ചു... ഒരു അറപ്പും തോന്നാതെ അവൻ അവളെ പതിയെ കട്ടിലിൽ കിടത്തി... തന്റെ ഷർട്ടന്റെ മടക്കി വെച്ച് കൈ  കൊണ്ട് അവളുടെ ചുണ്ട് തുടച്ചു കൊടുത്തു...ആദി നിർമ്മലിനോട് ഡ്രസ്സ് മാറാൻ പറഞ്ഞെങ്കിലും  അവൻ അതൊന്നും ശ്രദ്ധിക്കാതെ നിവിയുടെ അരികിൽ തന്നെ ഇരുന്നു...

ഏട്ടാ..  ഞാൻ ഒരു ഷർട്ട് വാങ്ങി.... ഇത് മുഴുവൻ ശർദിൽ അല്ലെ ഇതൊന്നു മാറ്റി വാ.... അതുവരെ നിവിയെ  ഞാൻ നോക്കിക്കോളാം... നിർമ്മൽ ആദിയെ നിസ്സഹായതയോടെ നോക്കി.. അവൻ കണ്ണു ചിമ്മി കാണിച്ചു...
നിർമ്മൽ പോയി വേഷം മാറി വന്നു.... ആ രാത്രി ഒരു നിമിഷം പോലും ഉറങ്ങാതെ നിർമ്മൽ നിവിക്ക് കാവലിരുന്നു.....

മിഴിയോരം 19

രാവിലെ നിവി കണ്ണുകൾ വളരെ ആയാസപ്പെട്ട് തുറക്കാൻ ശ്രമിച്ചു... കണ്ണുകൾക്കു മുകളിൽ എന്തോ ഭാരം എടുത്ത് വെച്ചത് പോലെ നിവിക്ക്  അനുഭവപ്പെട്ടു.... കുറെ നേരത്തെ  പരിശ്രമത്തിന് ഒടുവിൽ നിവി കണ്ണുകൾ വലിച്ചു തുറന്നു...
അവൾ ചുറ്റും നോക്കി... അവളുടെ നോട്ടം  അടുത്തിരിക്കുന്ന നിർമ്മലിൽ  ഉടക്കി നിന്നു..നിവി കണ്ണുതിരുമ്മി വീണ്ടും നോക്കി... നിവിയെ  തന്നെ ഒറ്റി നോക്കികൊണ്ടിരിക്കുകയായിരുന്നു നിർമ്മൽ... അവന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു... വൈകാതെ തന്നെ ആ ചിരി നിവിയുടെ ചുണ്ടിലും എത്തിയിരുന്നു...
നിർമ്മലിന്റെ കണ്ണുകൾ കലങ്ങിയിരിക്കുന്നതു നിവി ശ്രദ്ധിച്ചു... ഇന്നലെ കരഞ്ഞതിന്റെയും ഉറങ്ങാതിരുന്നതിന്റയും  ക്ഷീണം അവന്റെ കണ്ണുകളിൽ കാണാമായിരുന്നു..... നിവി  പതിഞ്ഞസ്വരത്തിൽ നിർമ്മലിനോട് ചോദിച്ചു...
ഏട്ടൻ കരഞ്ഞോ....? 
ഞനോ... ഇല്ല്ലല്ലോ...
എന്നോട് കള്ളം പറയേണ്ട കണ്ണ് കലങ്ങിരിക്കുന്നല്ലോ....
അതു കുറച്ചു മുമ്പ് പൊടി വന്ന് വീണത...
രണ്ടു കണ്ണിലും....
മ്മ്മ്.... എന്തിനാ എന്റെ കുട്ടി  കരഞ്ഞു പനി പിടിച്ചേ....
ഏട്ടൻ എന്തിനാ എന്നോട് പോകാൻ പറഞ്ഞെ.... എന്നെ വിശ്വസിച്ച് ഇല്ലല്ലോ.....ഞാൻ തെറ്റൊന്നും ചെയ്തില്ല ഏട്ടാ ...
ഏട്ടൻ പോകാൻ പറഞ്ഞൽ അങ്ങ് പോകുവോ നീ.... 
(നിവി  വീണ്ടും കരയാൻ തുടങ്ങി.....)
മതി.. മതി...ഇനി വീണ്ടും കരഞ്ഞ് അസുഖം വരുത്തി വെക്കാനാനോ  പ്ലാൻ....
(അവൾ ഏട്ടനെ ഇറുകെ കെട്ടിപ്പുണർന്നു)

വാതിൽ തുറന്ന് 2 അച്ഛനമ്മമാരും ആദിയും അകത്തേക്ക് കേറി വന്നു.... ആദിയുടെ അമ്മ നിവിയുടെ അടുത്തേക്ക് ചെന്നു... അവളെ ഒന്ന് തലോടി... ഇന്നലെ രാത്രി മോള് ഞങ്ങൾ ഒത്തിരി പേടിപ്പിച്ചു കളഞ്ഞു... അവള് അമ്മയെ നോക്കി ഒന്നു ചിരിച്ചു...
എന്തായാലും കാര്യങ്ങൾ ഇവിടെ വരെ എത്തിയ സ്ഥിതിക്ക് ഇനി മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാം നിവിയുടെ അച്ഛൻ എല്ലാവരോടുമായി പറഞ്ഞു......
അത് ശരിയാ നമ്മൾ ഇന്നലെ പറഞ്ഞതുപോലെ ബാക്കി കാര്യങ്ങൾ തീരുമാനിക്കാം ആദിയുടെ അച്ഛൻ പിന്തുണച്ചു..

എന്തെന്നാ അർത്ഥത്തിൽ ബാക്കി എല്ലാരും അവരുടെ  മുഖത്തേക്ക് നോക്കി....

ആരോ എവിടെയോ വച്ച് ഇവരുടെ കല്യാണം നടത്തി എന്നൊക്കെയല്ലേ പറഞ്ഞത്... പക്ഷേ ഞങ്ങൾക്ക് അത് പോരാ... ഇവിടെ അടുത്തുള്ള ശിവ ക്ഷേത്രത്തിൽ വച്ച് അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിച്ചു ഒരു ചെറിയ താലികെട്ട്.... നിവിയുടെ അച്ഛൻ പറഞ്ഞു നിർത്തി..

അതുകഴിഞ്ഞ് നമുക്ക് ഒരു റിസപ്ഷൻ   നടത്താം എല്ലാവരെയും വിളിച്ച്.... ആകെയുള്ള ഒരു ആൺതരി അല്ലേ ആരോടും പറയാതെ കല്യാണം നടത്തിയാൽ പിന്നെ ഒരു പരാതി ആകും...

നിവിയെ ഞങ്ങൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ് കല്യാണം കഴിഞ്ഞ് അങ്ങോട്ട് അയക്കാം,.. അതല്ലേ മര്യാദ....ഏറ്റവും അടുത്തുള്ള ഒരു മുഹൂർത്തം കുറിപ്പിക്കാം...
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.. മുഹൂർത്തം കുറിച്ചു... അടുത്താഴ്ച കൃത്യമായി പറഞ്ഞാൽ ഇനി ആറ് ദിവസം... നിവി  പാറുനോപ്പം ഫുൾടൈം റസ്റ്റിലായിരുന്നു.... നിർമ്മൽ രണ്ടുപേരെയും കട്ടിലിൽനിന്ന് നിലത്ത് കാലുകുത്താൻ അനുവദിച്ചില്ല.... വേണ്ടതെല്ലാം അവൻ മുറിയിൽ എത്തിക്കുമായിരുന്നു... ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി... ഇനി കല്യാണത്തിന് വെറും 2 ദിവസം... വീട് മുഴുവൻ ആഘോഷമായി.... ബന്ധുക്കളെയും കൂട്ടുകാരെയും കൊണ്ട് നിറഞ്ഞു.... നിവിടെ രണ്ട് കൈയിലും മെഹന്ദി ഇട്ടു... അതിൽ ആദിയുടെ പേരും എഴുതി ചേർത്തു....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആദി തന്നോട് കാണിക്കുന്ന സ്നേഹം അവൾക്ക് ഉൾക്കൊള്ളാൻ കുറച്ചു പ്രയാസം തോന്നി... അയാൾക്ക് തന്നോട്  പ്രണയമാണോ...? ഏതുനേരവും തന്നോട് ചാടിക്കടക്കാൻ വരുന്ന അയാൾക്ക്  പ്രേമമോ ഏയ്‌  അതിനു സാധ്യത കുറവ...എന്തിനായിരിക്കും....? ഇനി വല്ലോം പകരം വീട്ടാൻ ആയിരിക്കുമോ...? എന്റെ ദേവിയെ സിനിമയിലൊക്കെ കാണുന്നതുപോലെ കല്യാണം കഴിഞ്ഞ് പകരം വീട്ടാൻ ആണോ ഇനി ആ കാലമാടന്റെ  പ്ലാൻ... നിവിക്ക് എല്ലാം കൂടി ആലോചിച്ചു കുറച്ചു ഭയം തോന്നി....

നിവി.... നിവി.... 

എന്താ അമ്മേ...

ദേ.. പെണ്ണേ എണീറ്റേ....

അമ്മ... അമ്മ പ്ലീസ് 5 മിനിറ്റ് കൂടി....

നിവി ഇന്ന് നിന്റെ കല്യാണമാ... കിടന്ന് കൊഞ്ചാതെ എഴുന്നേൽക്ക് പെണ്ണേ....
അത് കേട്ടതും നിവി കിടക്കയിൽ നിന്നും ചാടി എണീറ്റു.. അമ്മേ എനിക്ക് കല്യാണം കഴിക്കേണ്ട...
എന്തോന്ന പെണ്ണ് ഈ പറയുന്ന നീ... ഞങ്ങൾ ആരും നിർബന്ധിച്ച് വരുത്തിവെച്ചത് അല്ലല്ലോ... സ്വയം കണ്ടുപിടിച്ചതാല്ലേ...
നിവിടെ മുഖം വാടി... അവൾ വിതുമ്പാൻ തുടങ്ങി....
അയ്യേ എന്റെ കാന്താരി കരയുകയാണോ അമ്മ ചുമ്മാ പറഞ്ഞതല്ലേ.... ഇതാണം  നിന്റെ ഏട്ടൻ കണ്ടോണ്ട് വരണം എന്നെ കൊല്ലും അവൻ..

നിവി  വേഗം കുളിക്കാൻ കയറി... കുളികഴിഞ്ഞ് ഇറങ്ങിയപ്പോൾ തന്നെ ബ്യൂട്ടീഷൻ വന്നിരുന്നു... അമ്പലത്തിൽ വച്ച് താലികെട്ട് ആയതിനാൽ സെറ്റുമുണ്ടും ആയിരുന്നു വേഷം... അച്ഛമ്മ തന്നെ ലക്ഷ്മി മാലയും നാഗപടമാലയും മാത്രം  അണിഞ്ഞു... മുടി പിന്നീയിട് അതിൽ മുല്ലപ്പൂ ചൂടി... മിതമായ മേക്കപ്പ് മതിയെന്ന് നിവി ആദ്യമേ പറഞ്ഞിരുന്നു.... അതുകൊണ്ട് പുട്ടി അടിച്ചു കുളമാക്കില്ല... മുതിർന്നവർക്ക് എല്ലാം  ദക്ഷിണ കൊടുത്ത് അനുഗ്രഹം മേടിച്ച് അമ്പലത്തിലേക്ക് തിരിച്ചു.... 
ആദിയും  വീട്ടുകാരും നേരത്തെ തന്നെ അമ്പലത്തിൽ എത്തിയിരുന്നു... ആദി കണ്ണെടുക്കാതെ നീവിയെ നോക്കിക്കൊണ്ട് നിൽക്കുവായിരുന്നു.... സിദ്ധു അടുത്തുനിന്ന് ഒന്നു  തട്ടി.. അപ്രതീക്ഷിതമായി കിട്ടിയ തട്ടയതിനാൽ ആദി മുന്നേ ഒന്ന് ആഞ്ഞു... ആദി  തിരിഞ്ഞ് സിദ്ധുവിനെ കൂർപ്പിച്ചു നോക്കി... 

ഡാ സോറി...  നീ അങ്ങനെ നോക്കാതിരിക്കാൻ തട്ടിയത...  കുറച്ച് നേരം കഴിയുമ്പോൾ നിന്റെ കയ്യിൽ തന്നെ കിട്ടുകയും ചെയ്യും.... ഇങ്ങനെ നോക്കിയാൽ ആ കൊച്ച് അങ്ങ് ദേഹിച്ചു പോകും..... അതും പറഞ്ഞ് സിദ്ദു ആദിയെ നോക്കി ഒന്നാക്കി ചിരിച്ചു....
മുഹൂർത്തം ആയപ്പോൾ ആദം നിവിയുടെ കഴുത്തിൽ താലി ചാർത്തി.. നെറുകയിൽ സിന്ദൂരം തൊട്ടു... രണ്ടുപേരും മുതിർന്നവരുടെ അനുഗ്രഹം മേടിച്ച്... ഇറങ്ങാൻ സമയം ആയപ്പോൾ നിവി വീണ്ടും കരച്ചിൽ തുടങ്ങി... അച്ഛനെയും അമ്മയെയും അവൾ  കെട്ടിപ്പിടിച്ചു കരഞ്ഞു... നിർമ്മലിനെ  അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല... നിവി ചുറ്റും ഒന്ന് കണ്ണോടിച്ചു.. ആൽത്തറയിൽ തല കുമ്പിട്ട് ഇരിക്കുന്ന നിർമ്മലിനെ  ദൂരെ നിന്ന് തന്നെ നിവി കണ്ടു... അവൾ ഓടി നിർമ്മലിന്റെ അടുത്തേക്ക് ചെന്നു... നിവി തന്റെ രണ്ട് കൈകൾ കൊണ്ട് നിർമ്മലിന്റെ മുഖം പിടിച്ചുയർത്തി... നെറ്റിൽ ഒന്നും ചുംബിച്ചു.. നിർമ്മൽ അവളെ ഇറുകെ പുണർന്നു..... 
ഏട്ടന്റെ കുട്ടി പോയിട്ട് വാ.... മോൾക്ക് എപ്പോൾ ഏട്ടനെ കാണണമെന്നു തോന്നിയാലും മനസ്സിൽ ഒന്ന് ഓർത്താൽ മതി.. ഏട്ടൻ എന്റെ കുട്ടിയുടെ മുന്നിൽ ഉണ്ടാകും.... മതി കരഞ്ഞത് സന്തോഷത്തോടെ പോയിട്ട് വാ... കുറച്ചുകഴിയുമ്പോൾ ഏട്ടൻ വരുന്നുണ്ടല്ലോ അങ്ങോട്ട്,.... നിർമ്മൽ നിവിയെ  ആശ്വസിപ്പിച്ച് കാറിനടുത്തേക്ക് കൊണ്ടുപോയി... ആദിയെ ചേർത്തു നിർത്തി നിർമ്മൽ  നിവിയുടെ കൈ ആദിയുടെ കയ്യിൽ വെച്ചു കൊടുത്തു... പൊന്നുപോലെ നോക്കിക്കോണം... പിന്നെ എന്റെ കുട്ടിയുടെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായ അവളോട് ക്ഷമിക്കണം... ഇന്നുവരെയും തല്ലി നോവിച്ചിട്ടില്ല..... ആദി ഒന്നും തന്നെ മിണ്ടാതെ നിവിടെ കയ്യിൽ മുറുകെ പിടിച്ചു...
നിവി ആദിയുടെ വീട്ടിൽ വലതുകാൽ വച്ച് കയറി.... ബന്ധുക്കൾ പലരും പലതും പറഞ്ഞു നിവിയെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു... അപ്പു അവളെ വിളിച്ച് ആദിയുടെ മുറിയിലേക്ക് കൊണ്ടുപോയി...
ഏട്ടത്തി ഇതൊന്നും കേട്ട് വിഷമിക്കേണ്ട... അവരുടെ സ്വഭാവ അങ്ങനെയാ കുറച്ചുകഴിയുമ്പോൾ പൊയ്ക്കോളും.... നേരത്തെ കുളിച്ച് ഫ്രഷകാൻ നോക്ക് ബ്യൂട്ടീഷൻ ഇപ്പോൾ വരും... നിവി തലകുലുക്കി സമ്മതിച്ചു... ബ്യൂട്ടീഷൻ വന്നു അവളെ ഒരുക്കി... ഒരു ചുമന്ന ലഹങ്കയായിരുന്നു അവളുടെ വേഷം.... 

മഹേശ്വരി ഗ്രൂപ്പിന്റെ കൺവെൻഷൻ സെന്ററിൽ വെച്ചായിരുന്നു റിസപ്ഷൻ... ഓഫീസിലെ മറ്റ് സ്റ്റാഫുകളും, അവരുടെതന്നെ ബിസിനസ് പാർട്ണസ്കളും അങ്ങനെ ഒരുപാട് പേർ റിസപ്ഷനിൽ പങ്കെടുത്തു... നിവിയുടെ വീട്ടുകാർ വന്നപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹം തോന്നി.... റിസപ്ഷൻ എല്ലാം കഴിഞ്ഞ് എല്ലാവരും തിരികെ പോകാൻ തുടങ്ങിരുന്നു ... നിവിയുടെ വീട്ടുകാരും ഇറങ്ങാൻ തുടങ്ങി... നിവി ഏട്ടനെ കെട്ടിപ്പിടിച്ച് വീണ്ടും കരയാൻ ഒരുങ്ങി... പക്ഷേ ഇപ്രാവശ്യം ആദി അവളെ  തന്നോട് ചേർത്തുനിർത്തി... ആ രംഗം കണ്ടു നിവയുടെ അച്ഛനും ഏട്ടനും അമ്മയ്ക്കും ഒരുപാട് സന്തോഷം തോന്നി.. അതിനോടൊപ്പം തന്റെ മകൾ സുരക്ഷിതമായ കൈകളിൽ ആണെന്നുള്ള ആശ്വാസവും....

തിരിച്ച് എല്ലാവരും മഹേശ്വരി നിവാസിൽ എത്തി.... അപ്പു നിവിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.... കുളിച്ചിട്ട് വരാൻ നിവിയോട് അപ്പു പറഞ്ഞു... കുളി കഴിഞ്ഞു വന്ന നിവിയെ അപ്പു തന്നെ സെറ്റും മുണ്ടും ഉടുപ്പിച്ചു... തലയിൽ മുല്ലപ്പൂ വെച്ചു കൊടുത്തു... അപ്പു ഒരുപാട് നിർബന്ധിച്ചെങ്കിലും താലി അല്ലാതെ വേറെ മാല ഒന്നും  നിവി അണഞ്ഞില്ല.. 

അപ്പു നിവിയെ കൂട്ടി അടുക്കളയിലേക്ക് ചെന്നു... നിവിയെ കണ്ട കാവ്യാ.. കണ്ണിൽ നിന്ന് അല്പം കരിയെടുത്ത് അവളുടേ ചെവിയുടെ പിന്നിൽ തൊട്ടു കൊടുത്തു.. എന്റെ മോളെ ആരുടേയും കണ്ണ് തട്ടണ്ട.... പിന്നെ നെറുകയിൽ ഒന്നു ചുംബിച്ചു...   നിവിയുടെ  കയ്യിലേക്ക് ഒരു ഗ്ലാസ് പാൽ എടുത്തു വച്ചു കൊടുത്തു... ചടങ്ങുകൾ ഒന്നും തെറ്റികെണ്ട മോള് ചെല്ല്.., അപ്പു കൊണ്ടാകും മുറി വരെ.... നിവിയുടെ ഹൃദയം ഇപ്പം പൊട്ടി പോകും അത്ര വേഗത്തിൽ മിടിക്കാൻ തുടങ്ങി.... നിവിയുടെ വിറയലും വെപ്രാളം കണ്ടു അപ്പുവിന് ചിരിവന്നു... നിവി  അപ്പുവിനെ കൂർപ്പിച്ചു നോക്കി... ഏട്ടത്തി പേടിക്കുക ഒന്നും വേണ്ട എന്റെ ഏട്ടൻ ഏട്ടത്തിയെ പിടിച്ച് തിന്നത്തെ ഒന്നുമില്ല... അപ്പു വീണ്ടും കളിയാക്കി ചിരിച്ചു... 

നിവിയെ മുറിയിലാക്കി അപ്പു  തിരിഞ്ഞുനടന്നു.. മുറിയിൽ ആദി  ഉണ്ടായിരുന്നില്ല.... നിവി പാൽ ഗ്ലാസ് ടേബിളിൽ വെച്ച് അവിടെ തന്നെ നിന്നു... കുറച്ചു കഴിഞ്ഞ് ആദി മുറിയിലേക്ക് വന്നു വാതിൽ കുറ്റിയിട്ടു.... നിവി മിഴിച്ച് ആദിയെ നോക്കിനിന്നു... എന്താണ് ഭാര്യ ഇങ്ങനെ നോക്കുന്നെ... എന്നെ ഇതിനു മുമ്പ് കണ്ടിട്ടില്ലേ... നിവി ചമ്മലോടെ നോട്ടം പിൻവലിച്ചു തല കുമ്പിട്ടു നിന്നു....
ആദി നിവിക്ക് അരികിലേക്ക് നടന്നു വന്നു.. അവൾ എന്ത് ചെയ്യണമെന്നറിയാതെ അങ്ങനെതന്നെ നിന്നു.... ആദി നിവിയുടെ തൊട്ടടുത്തായി വന്നുനിന്നു അവളുടെ മുഖം പിടിച്ചുയർത്തി അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു..  ആദിയുടെ നിശ്വാസം   മുഖത്ത് തട്ടിയപ്പോൾ നിവി  കണ്ണുകൾ ഇറുക്കിയടച്ചു.. കുറച്ചു നേരം ആയിട്ടും ഒന്നും സംഭവിക്കാത്തത് കൊണ്ട്  നിവി  പതിയെ കണ്ണുകൾ തുറന്നു... ആദി കുറച്ച് മാറി നിന്ന്  നിവിയെ  നോക്കി ചിരിക്കുന്നുണ്ട്.... അവൾ നോക്കുന്നത് കണ്ടപ്പോൾ അവൻ ഉറക്കെ പൊട്ടിച്ചിരിക്കാൻ തുടങ്ങി....

നീ എന്താടി പുല്ലേ വിചാരിച്ചേ..... നിന്നെപ്പോലൊരു പിറ പെണ്ണിനെ നിന്റെ ഈ തൊലിവെളുപ്പ് കണ്ട്  ആദി  കേറി പ്രേമിക്കും എന്നോ..? എങ്കിൽ നിനക്ക് തെറ്റി.... നിന്നെ അല്ല നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുത്തികളയും വിശ്വസിക്കില്ല .... പിന്നെ നിന്നെ കാട്ടിയത്.... എനിക്ക് നിന്നെ എന്റെ കാൽച്ചുവട്ടിൽ കിട്ടണമായിരുന്നു...... അതിനായിരുന്നു അന്നത്തെ ആ ചെന്നൈ യാത്ര.... ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു.... നമ്മുടെ കല്യാണം അങ്ങ് കട്ടിൽ നടത്തിയില്ലേ.. അതൊക്കെ വെറും പ്രഹസനമായിരുന്നു... അവിടെ ഉണ്ടായിരുന്നവരെല്ലാം ഞാൻ കാശു കൊടുത്തു ഇറക്കിയ ആൾക്കാർ മാത്രമായിരുന്നു.... ശരിക്കും നിനക്ക് ബുദ്ധി ഇല്ലാത്തതാണോ.... കഷ്ടം തന്നെ....നീ പറഞ്ഞിട്ട് ഒരാളെങ്കിലും അത് വിശ്വസിച്ചോ... ആദി പുച്ഛത്തോടെ നിവിയെ നോക്കി.... അവൻ  വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി...

നിവി നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു....

മിഴിയോരം 20

നീ എന്താടി പുല്ലേ വിചാരിച്ചേ..... നിന്നെപ്പോലൊരു പിറ പെണ്ണിനെ നിന്റെ ഈ തൊലിവെളുപ്പ് കണ്ട്  ആദി  കേറി പ്രേമിക്കും എന്നോ..? എങ്കിൽ നിനക്ക് തെറ്റി.... നിന്നെ അല്ല നിന്റെ വർഗ്ഗത്തിൽപ്പെട്ട ഒരുത്തികളയും വിശ്വസിക്കില്ല .... പിന്നെ നിന്നെ കാട്ടിയത്.... എനിക്ക് നിന്നെ എന്റെ കാൽച്ചുവട്ടിൽ കിട്ടണമായിരുന്നു...... അതിനായിരുന്നു അന്നത്തെ ആ ചെന്നൈ യാത്ര.... ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നു.... നമ്മുടെ കല്യാണം അങ്ങ് കട്ടിൽ നടത്തിയില്ലേ.. അതൊക്കെ വെറും പ്രഹസനമായിരുന്നു... അവിടെ ഉണ്ടായിരുന്നവരെല്ലാം ഞാൻ കാശു കൊടുത്തു ഇറക്കിയ ആൾക്കാർ മാത്രമായിരുന്നു.... ശരിക്കും നിനക്ക് ബുദ്ധി ഇല്ലാത്തതാണോ.... കഷ്ടം തന്നെ....നീ പറഞ്ഞിട്ട് ഒരാളെങ്കിലും അത് വിശ്വസിച്ചോ... ആദി പുച്ഛത്തോടെ നിവിയെ നോക്കി.... അവൻ  വീണ്ടും പൊട്ടിച്ചിരിക്കാൻ തുടങ്ങി...

നിവി നിറ കണ്ണുകളോടെ അവനെ നോക്കി നിന്നു....
എന്തിനാടീ ഈ പൂ കണ്ണീര്  ഒലിപ്പിക്കുന്നേ..... 
നിവി രണ്ടു കൈകൊണ്ടും അവളുടെ മുഖത്തെ കണ്ണീരൊപ്പി... മറുപടിയൊന്നും പറയാതെ കട്ടിലിന്റെ ഒരു സൈഡ് ചേർന്നു കിടന്നു... കുറച്ചുനേരം കഴിഞ്ഞ് മറുഭാഗത്ത്  ആദിയും കിടന്നു...

എന്തിനാ എന്റെ  ദേവിയെ എന്നെ ഇങ്ങനെ ഒരു കാലന്റെ കയ്യിലിട്ടുകൊടുത്തത്... ഇതൊക്കെ പ്രതീക്ഷിച്ചതായതുകൊണ്ട് എനിക്ക് വലിയ സങ്കടം ഒന്നും വന്നില്ല..പക്ഷേ... എന്റെ ജീവിതം കോഞ്ഞാട്ടയായിപോയല്ലോ.... നിവി ഓരോന്ന് പിറുപിറുതു  ചെറുതായിട്ട് ഒന്ന് മയങ്ങി..

കുറച്ചുകഴിഞ്ഞ് ആരുടെയോ അടക്കിപിടിച്ചുള്ള  സംസാരം കേട്ടണ്  നിവി  ഉണർന്നത് .. അടുത്തു കിടന്ന ആദിയെ  നോക്കിയപ്പോൾ അവിടെ ശൂന്യം...  നിവിക്ക് ഒന്നും വ്യക്തമായി കേൾക്കാൻ  പറ്റുന്നില്ലയിരുന്നു...അവൾ  ബാൽക്കണിയിലേക്ക് നടന്നു... അവിടെ ആദി ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുന്നു....
ഇങ്ങേക്ക് ഉറക്കവുമില്ലേ... ഈ സമയത്ത് ഇത് ആരോടാ സംസാരിക്കുന്നത് ഇനി വല്ല കാമുകിയുമാണോ..

അവൾ ഉറങ്ങി നീ പുറത്തേക്ക് വാ...ആദി ഫോണിലൂടെ പറഞ്ഞു തിരയാൻ തുടങ്ങി....
നിവിയോടി കട്ടിലിൽ പോയി ഉറക്കം നടിച്ചു കിടന്നു... 
ആദി നിവിയെ ഒന്ന് നോക്കി പതുക്കെ മുറിയുടെ വാതിനാടുതെക്ക്  നടക്കുന്നു  ഒച്ച ഉണ്ടാക്കാതെ മുറി തുറന്നു പുറത്തിറങ്ങി...
ആദി പോയതും നിവി ചാടി എണീറ്റു... ഇത് അത് തന്നെ അവിഹിതം... ഇയാൾക്ക് വേറെ ആരെങ്കിലും ഇഷ്ടമായിരുന്നെങ്കിൽ അവളെ  പോയി കിട്ടിയാൽ പോരാരുന്നോ എന്തിനാ എന്റെ ജീവിതം കുടി നിശിപ്പിച്ചേ.... ഞാൻ ആ അനു ചേട്ടനെ കെട്ടി സുഖമായി ജീവിക്കില്ലാരുനോ...അങ്ങനെ എന്റെ ജീവിതം കുളമാക്കി താൻ അങ്ങ് സുഹിക്കണ്ട...  ഇയാളുടെ അവിഹിതം ഇന്ന്  ഞാൻ കയ്യോടെ പൊക്കും.. നിവി ഫോണെടുത്ത് ആദിയുടെ പുറകെ നടന്നു.... ശോ.. ഈ കാലമാടൻ എങ്ങോട്ടാ പോയേ കാണുന്നില്ലാലോ....

ഹോളിൽ ആരോടോ തിരിഞ്ഞു നിന്ന് സംസാരിക്കുന്നു മുഖം വ്യക്തമല്ല... എന്റെ ദേവിയെ അതൊരു ആൺല്ലേ... അപ്പോ ഇയാള് ഗേ ആണോ... അതാരായിരിക്കും... നിവി കുറച്ചു കൂടെ മുന്നോട്ടു നടന്നു....അയ്യേ അത് സിദ്ധു  അല്ലേ...ഇനി സിദ്ധുവും  ഗേ ആണോ... ഏയ് സിദ്ധു അങ്ങനെ ഒന്നും ആകില്ല ഒരു കൊച്ച് ഒക്കെ  ഉള്ളതല്ല.... അപ്പോൾ ഗേ അല്ല...ഹോ..  ആശ്വാസമായി... നിവി നെഞ്ചത്ത് കൈവെച്ച് നെടുവീർപ്പിട്ടു...അവർ എന്തുവായിരിക്കും ഈ നട്ടപ്പാതിരാക്ക് സംസാരിക്കുന്നെ.....

നിവി കുറച്ചു കൂടി മുന്നോട്ടേക്ക് നീങ്ങി നിന്നു..
ഇപ്പോൾ അവർ പറയുന്നത് നന്നായി കേൾക്കാമായിരുന്നു...

എന്നാലും നീ ഇത്രയൊന്നും ആ കൊച്ചിനെ പറയണ്ടായിരുന്നു ...... 

എനിക്ക് എന്തോ  ചമ്മലാഡാ.. അവളോട് പെട്ടെന്ന് കേറി ഇഷ്ടമാണെന്ന് പറയാൻ...

എന്നാലും നീ പറഞ്ഞത് ഇത്തിരി ഓവർ ആയിപ്പോയി ആദി.... എന്ത് കഷ്ടപ്പെട്ടണ് നിങ്ങളുടെ  കല്യാണം ഞാൻ  നടത്തിയത്..

കല്യാണം നടത്തിയ കാര്യം നീ കൂടുതൽ പറയേണ്ട... എല്ലാം കൂടി ഓവറാക്കി.... കുളമാകാത്തിരുന്നത്  ദൈവാധീനം... എവിടുന്ന് കിട്ടി അവരെയൊക്കെ... അച്ഛനും നിർമ്മലും ആരും വിശ്വസിച്ചില്ല... പിന്നെ  അവൾ പൊട്ടിയതുകൊണ്ട് നമ്മൾ രക്ഷപ്പെട്ടു...

(എന്റെ ഈശ്വരാ ഇവര്  രണ്ടും  കൂടി ഒത്തുകളിച്ചാതാണോ  ഈ കല്യാണം...
ഹ്മ്മ്മ്..... ഞാൻ പൊട്ടിയാന്നു പോലും...അതു  തന്റെ  അമ്മായിയപ്പൻ.. ശോ അതു വേണ്ട  അതന്റെ  അച്ഛനല്ലേ....തന്റെ കുഞ്ഞമ്മ... നിവി ആത്മ )

എന്തായാലെന്താ അവൾ  ഇന്ന് നിന്റെ  മുറിയിൽ കിടന്നു ഉറങ്ങുന്നില്ലേ ഞാൻ കാരണം..അതും എന്റെ ഈ കുരുട്ട് ബുദ്ധി കാരണം... നന്ദി വേണമെടാ നന്ദി...

(ഓഹോ.... അങ്ങനെയാണല്ലേ... ഈ തലേനാണല്ലേ ഈ  ബുദ്ധിയുടെ ഉറവിടം..... ചേട്ടനോട് ഉള്ള നന്ദി ഈ ഞാൻ കാണിക്കുന്നതായിരിക്കും... നിവി ആത്മ )

അതൊക്കെ പോട്ടെ... നീ ഒരു വഴി പറഞ്ഞുതാ  അവളോട് എന്റെ ഇഷ്ടം തുറന്നു പറയാൻ...

(ഇങ്ങോട്ട് വാ ഇഷ്ടവും  പറഞ്ഞുകൊണ്ട്...നിന്നെ ഞാൻ ശെരിയാക്കി തരാം കൊദി മോനെ ...  ദുഷ്ടൻ എന്റെ ആകപ്പടുള്ള ഒരു ആദ്യരാത്രി കുളമാക്കിയ തെണ്ടി.... എത്രയൊക്കെ ഹിന്ദി സീരിയൽ  കണ്ടു ആഗ്രഹിച്ചിട്ടുണ്ട് ഈയൊരു ദിവസത്തിനു വേണ്ടി...ഹ്മ്മ്.. എല്ലാം കുളമാക്കി തെണ്ടി......ഇനി താൻ ഈ നിവി ആരാന്നു കാണാൻ ഇരിക്കുന്നതെ ഉള്ളു.... നിവി ആത്മ  )

ഇപ്പം അങ്ങോട്ട് ചെല്ല് ഇഷ്ടവും പറഞ്ഞുകൊണ്ട്.... നീ എന്തൊക്കെയാ അവളോട് പറഞ്ഞ് പിടിപ്പിച്ചിട്ട ഇങ്ങോട്ട് കെട്ടി എടുത്തത്...

ഡാ അത് പിന്നെ അപ്പോഴത്തെ ഒരു ആവേശത്തിന് ഒരു ഫ്ലോയിൽ  അങ്ങ് പറഞ്ഞു പോയത....

ഹ്മ്മ്.... നാളെ അറിയാം.. അവള് പെട്ടിയും കിടക്കയും  മടക്കി അവളുടെ വീട്ടിൽ പോയില്ലെങ്കിൽ കൊള്ളാം...

എടാ സാമദ്രോഹി കരുനാക്ക് വളച്ചു ഒന്നും പറയാതെ...

ഞാൻ പറയുന്നതിന് കുറ്റം.. നീ  കാണിച്ചുകൂട്ടിയതോ.... എന്നാലും അവൾ എന്തായിരിക്കും ഒന്നും തിരിച്ചു പറയാഞ്ഞത്..

ഞാനും അത് ആലോചിക്കുനെ... അവളുടെ സ്വഭാവത്തിന് ഒരു അടി പ്രതീക്ഷിച്ചതാഡാ ... പക്ഷേ ഒന്നും തിരിച്ചു പറഞ്ഞതുകുടി ഇല്ല ...

അപ്പോ എന്റെ സംശയം ശരിയാണ് അവൾ നാളെ അവളുടെ വീട്ടിൽ പോകാനായിരിക്കും..

ഇനി അതായിരിക്കുമോ....? ഡാ ഒരു വഴി പറഞ്ഞുതാ..... 

ഒരു വഴിയേ ഉള്ളു... കുറച്ചു ചീപ്പണ്.... 

എന്തഡാ പറ...ആദി ആവേശത്തോടെ ചോദിച്ചു... 

അതു പിന്നെ...നീ ആ ചെവി ഇങ്ങ് കൊണ്ടവാ...

ചെറ്റത്തരം പറയുന്നോടാ പുല്ലേ....അതും  സ്വന്തം ഭാര്യയെ ഛ....ഇന്നാതോടെ നിന്നോട് ഉപദേശം ചോദിക്കുന്നത്‌ ഞാൻ നിർത്തി.... പോയികൊണം... 

ഇതു കൊള്ളാം.... നീ അല്ലേ എന്നോട് സഹായം ചോദിച്ചേ... കൂട്ടുകാരനാല്ലേ ഞാൻ നിന്നെ ഒന്ന് സഹായിക്കാമെന്നു കരുതിയപ്പോൾ എന്നെ പുച്ഛിക്കുനോ....,  നിനക്ക് വേണ്ടെങ്കിൽ വേണ്ട.....

നിന്റെ ഒലക്ക മേലെ ഒരു ഐഡിയ.... അവളുടെ കയ്യിൽ നിന്ന് എന്നെ തല്ലുകൊള്ളിക്കാനുള്ള വഴിയല്ല ചോദിച്ചതു... 

(ഞാൻ അടി കൊടുക്കാൻ പാകത്തിനുള്ള എന്ത് ബുദ്ധിയിരിക്കും സിദ്ധു  പറഞ്ഞു കൊടുത്തത്.. എന്തെങ്കിലും ഉടായിപ്പ് ആയിരിക്കും...)

ഹ്മ്മ്.... ഇനിയിപ്പോ നീ എന്തായാലും പോയി കിടക്ക് നാളെ അവളുടെ പ്രതികരണം അനുസരിച്ച് ബാക്കി തീരുമാനിക്കാം...

അത് കേട്ടതും നിവി  അവിടുന്ന് സ്ഥലം വിട്ടു..
ഫോണിൽ അലാറം വെച്ച് അവൾ ഉറങ്ങുന്നതായി നടിച്ചു...

ആദി മുറിയിൽ വന്ന് നിവിയുടെ അടുത്തയി  കിടന്നു... ആദി കണ്ണിമ ചിമ്മാതെ അവളെ നോക്കി... നിവിക്ക് നന്നായി ചിരി വരുന്നുണ്ടായിരുന്നു....
ഇയാൾ എന്താ ഇങ്ങനെ നോക്കുന്നെ.... ഇതിനുമുമ്പ് എന്നെ കണ്ടിട്ടില്ലേ.... നാശം ചിരിയും വരുന്നല്ലോ.... ദേവിയെ ചിരിപ്പിക്കല്ലേ.. നിവി ചിരി കടിച്ചു പിടിച്ചു കിടന്നു.. നിവി പതിയെ ഉറക്കത്തിൽ എന്നപോലെ കാലെടുത്ത് ആദിയുടെ ദേഹത്ത് ഇട്ടു... അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു.. പിന്നെ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു...

(ശോ ഇപ്പോൾ എന്താ നടന്നെ.... കൊദികുട്ടൻ ഉമ്മച്ചാനായോ... ഞാൻ ഉറക്കത്തിലയതു തന്റെ ഭാഗ്യം.. അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു..)

എന്റെ പെണ്ണേ നിന്നെ ഇങ്ങനെ കണ്ടിട്ട് എന്റെ കൺട്രോൾ പോകുന്നു.... നേരത്തെ അടുത്തോട്ടു വന്നപ്പോൾ നിന്റെ കൂമ്പി അടഞ്ഞ മിഴികൾ  കണ്ടപ്പോൾ പിടിച്ച് കടിച്ചു തിന്നാനാ തോന്നിയാതു.....ചമ്മൽ  മറക്കാൻ വേണ്ടിയാണ് നിന്നോട് ദേഷ്യപ്പെട്ടത്...ദേ ഇപ്പോൾ നിന്നെ ഇങ്ങനെ മുന്നിൽ കാണുമ്പോൾ വീണ്ടും... വേണ്ട ആദി തിരിഞ്ഞു കിടക്കുന്നതണ് നിനക്ക്  നല്ലത് അതും പറഞ്ഞു ആദി തിരിഞ്ഞു കിടന്നു....

( മിണ്ടിപ്പോകരുത് കാലമാടാ നീ.... കൺട്രോൾ പോകുന്നു പോലും... മര്യാദയ്ക്ക് ഇഷ്ടം തുറന്നു  പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഫസ്നൈറ്റ് ആഘോഷിച്ചുകൂടായിരുന്നോ.... എല്ലാം കുളമാക്കി  തെണ്ടി... ഇനി ഓരോന്ന് പറഞ്ഞു വന്നാൽ ഉണ്ടല്ലോ ഒരു തോഴി അങ്ങ് തരും.... നിവി ആത്മ  )

ഇയാളെ ഇങ്ങനെ വെറുതെ വിടാൻ പാടില്ല..എന്ത് പണി കൊടുക്കും.... പിന്നെ ഒന്നും ആലോചിച്ചു സമയം കളഞ്ഞില്ല....നിവി ഉറക്കത്തിൽ എന്നപോലെ ആദിയുടെ നടുവിന് നോക്കി തന്നെ ഒരു  ചവിട്ടു കൊടുത്തു.. പ്രതീക്ഷിക്കാതെ കിട്ടിയ ചവിട്ടിൽ  ആദി നിലംപതിച്ചു..... നടു ഉഴിഞ്ഞു പല്ലും കടിച്ച് എന്തോ പിറുപിറുത്തു ആദി നിവിയെ ഒന്നും നോക്കി വീണ്ടും കട്ടിലിലേക്ക് കിടന്നു.... നിവി  ഉള്ളിൽ പൊട്ടിച്ചിരിച്ചു... പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ ഇരിക്കുന്നതേയുള്ളൂ കൊദി മോനെ.......

ആദികിട്ട് എങ്ങനെ  ഒക്കെ പണി കൊടുക്കാം എന്ന് ആലോചിച്ച് നിവിയും ഉറക്കത്തിലേക്ക് ലയിച്ചു....

രാവിലെ അലാറം കേട്ട് നിവി എഴുന്നേറ്റു... നിങ്ങൾ ആരും തെറ്റിദ്ധരിക്കേണ്ട നിവി നന്നായിതോന്നുമല്ല....നിവിയുടെ ഈ ഉത്സാഹം എല്ലാം ആദികിട്ടു പണി കൊടുക്കാനാണ്....
കുളിച്ച് ഒരു ചുരിദാറു എടുത്തിട്ടു... നെറുകയിൽ ഒരു നുള്ള് സിന്ദൂരം തൊട്ടു... തിരിഞ്ഞു നോക്കിയപ്പോൾ ആദി  നല്ല ഉറക്കത്തിലാണ്.... നിവിയുടെ മുഖത്ത് ഒരു കള്ളചിരി ഉയർന്നു ...

താഴോട്ടിറങ്ങി ചെന്നപ്പോൾ സിദ്ധു ഹാളിൽ ഇരുന്ന് പത്രം വായിക്കുന്നു...
നിവിയെ കണ്ടയുടൻ അവൻ കൈ ഉയർത്തി ഗുഡ്മോണിംഗ് പറഞ്ഞു.... എന്താ പെങ്ങളെ വലിയ സന്തോഷത്തിലാണല്ലോ... നിവി മുഖത്ത് കുറച്ച് നാണം ഒക്കെ ഫിറ്റ് ചെയ്തു... എന്താ സിദ്ധുവേട്ടൻ ഒന്നുമറിയാത്തപോലെ.... നിവി അതും പറഞ്ഞ് നിലത്ത് കളം വരക്കാൻ തുടങ്ങി... നിവിയുടെ  ഭാവം കണ്ട സിദ്ദു ആകെ കിളി പോയ അവസ്ഥയിലായി.... ഞാൻ അടുക്കളയിലോട്ടു  ചെയ്യട്ടെ... ആദി ഏട്ടന് കോഫി കൊടുക്കാനുള്ളത... നിവി  ചിരിച്ചുകൊണ്ട് അടുക്കളയിലേക്കോടി.....

ആഹാ മോള് നേരത്തെ എഴുന്നേറ്റോ.... മോൾക്ക് കുടിക്കാൻ ചായ വേണോ കോഫി വേണോ...
കോഫി മതി അമ്മേ.... അമ്മ പറ ഞാൻ എന്ത ചെയ്യേണ്ടേ....
ഇപ്പം എന്റെ മോളുടെ സഹായം ഒന്നും വേണ്ട...

അപ്പു  എന്തെ  അമ്മേ.... എഴുന്നേറ്റില്ലയോ.. 

അവൾ എഴുന്നേൽക്കാൻ 7 കഴിയും....
ആദി എഴുന്നേറ്റില്ലേ മോളെ.. സാധാരണ ഈ സമയത്ത് ജോഗിങനു പോകുനെയാണല്ലോ.... അമ്മയതു  ചോദിച്ചപ്പോൾ സിദ്ധു  അടുക്കളയിലേക്ക് വന്നു... 
എന്താണ് അമ്മായിയമ്മയും മരുമോളും കൂടി ഒരു ഗൂഢാലോചന.....
ഒന്നുമില്ലെടാ ഞാൻ ആദി ഇതുവരെ എഴുന്നേറ്റില്ലേന്ന് മോളോട് ചോദിച്ചത.....
നിവി സിദ്ധുവിനെ നോക്കി കുറച്ചുകൂടി നാണം ഒക്കെ അഭിനയിച്ചു... ഇതെല്ലാം കാണുന്ന സിദ്ധുവിന്റെ  കിളികൾ ഇപ്പോൾ ദുഫായി  കഴിഞ്ഞു.. യാത്ര തുടങ്ങി സുഹൃത്തുക്കളെ,..

ആദി എഴുന്നേറ്റപ്പോൾ നിവി അടുത്ത ഉണ്ടായിരുന്നില്ല... ഇനി അവൾ സിദ്ധു പറഞ്ഞതുപോലെ വീട്ടിൽ പോയി കാണുമോ..ഏയ്  അതിനു സാധ്യത കുറവാ... സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ തന്നെ അടുക്കളയിൽ നിന്നും  നിവിയുടെയും അമ്മയുടെയും സംസാരം കേട്ടു... അവൻ ഒന്ന് ആശ്വാസത്തോടെ നെടുവീർപ്പിട്ടു...

അമ്മേ കോഫി..... ആദി അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട് ഹാളിലേക്ക് വന്നു... അടുക്കളയിൽ നിന്ന് ഇറങ്ങി ഹോളിലേക്ക് വന്ന സിദ്ധു ആദിയെ കണ്ട്  ഒന്ന്  ഞെട്ടി.....

മിഴിയോരം 21

അമ്മേ കോഫി..... ആദി അമ്മയോട് വിളിച്ചു പറഞ്ഞുകൊണ്ട് ഹാളിലേക്ക് വന്നു... അടുക്കളയിൽ നിന്ന് ഇറങ്ങി ഹോളിലേക്ക് വന്ന സിദ്ധു ആദിയെ കണ്ട്  ഒന്ന്  ഞെട്ടി.....
നീ എന്താടാ വായും പൊളിച്ചു നിൽക്കുന്ന.. എന്നെ ഇതിനു മുമ്പ് കണ്ടിട്ടില്ലേ... 

ഈ കോലത്തിൽ ആദ്യമായിട്ടാ കാണുന്നേ... 

എന്തോന്നാടാ രാവിലെ പിച്ചും പേയും പറയുന്നേ... 

നീയെന്താടാ ഇന്ന്  ജോഗിംഗ്നു പോയില്ലേ,... 

ഇല്ലടാ ഉറങ്ങിപ്പോയി.... നീയെന്താ നേരത്തെ അങ്ങനെ പറഞ്ഞേ... 
രാവിലെ എഴുന്നേറ്റ് മോൻ കണ്ണാടിയിൽ ഒന്നും നോക്കിയില്ല....
എന്തോന്നാടാ പുല്ലേ തെളിച്ചു പറ....
നിന്റെ കവിളിൽ എന്ത ഈ ഇരിക്കുന്നത്.... നീ എന്താ സിന്ദൂരത്തിൽ കുളിച്ചോ.... പിന്നെ നിനക്ക് വേറെ ഡ്രസ്സ് ഒന്നും കിട്ടാഞ്ഞിട്ടാണോ.. അടിപ്പാവാട ഉടുത്തോണ്ട് ഇറങ്ങി വന്നത്....
നീ എന്തൊക്കെയാ ഈ പറയുന്നേ.... അടിപ്പാവാടയോ... അത് ചോദിച്ച് ആദി താഴേക്ക് നോക്കി ശരിയാണ് അടിപാവാടയാണ്  ഉടുത്തിരിക്കുന്നത് .. മുഖത്ത് തൊട്ടുനോക്കിയപ്പോൾ  പൊട്ട്.... ഷട്ടിൽ അങ്ങുമിങ്ങും ഒക്കെ സിന്ദൂരത്തിന്റെ പാട്ട്.....
സിദ്ധു  ആദിയെ കൂർപ്പിച്ചു നോക്കുന്നുണ്ട്...

സത്യായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ... ഇന്നലെ കിടന്നപ്പോൾ കുറച്ചു ലേറ്റ് ആയി.... പക്ഷേ ഉറങ്ങുന്നതുവരെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നു.... പിന്നെ ഇത് എങ്ങനെ....

നീ ഒന്നും പറയണ്ട അളിയാ.... സിദ്ധു ആദിയെ നോക്കി ആക്കി  ചിരിച്ചു....
ഡാ നീ എന്നെ ഒന്ന് വിശ്വസിക്കു അങ്ങനെ ഒന്നും  നടന്നിട്ടില്ല....

ആദി ഏട്ടാ.... 
ആദി ഞെട്ടി തിരിഞ്ഞു നോക്കി... നിവിയെ കണ്ടതും അവൻ സ്തംഭിച്ചു നിന്നു...
ഏട്ടാ... ആദി ഏട്ടാ... നിവി ആദിയെ  കുലുക്കി വിളിച്ചു.... ഇതെന്തു കോലമായെട്ടാ.... അവൾ തന്റെ ചുരിദാറിന്റെ ഷാളുകൊണ്ട് ആദിയുടെ മുഖത്തെ സിന്ദൂരം തുടച്ചു കൊണ്ട് പറഞ്ഞു....കുളിച്ചിട്ട് വന്നു കൂടായിരുന്നോ..... ശോ ഇതന്റെ അടിപ്പാവാടയാല്ലേ ....ഈ ആദി ഏട്ടന്റെ ഒരു കാര്യം... ഇതിപ്പോൾ സിദ്ധു ഏട്ടൻ  മാത്രമേ കണ്ടുള്ളൂ... അമ്മ അടുക്കളയിൽ ഉണ്ട് ഇങ്ങോട്ട് വരും മുമ്പ് പോയി വേഗം മാറി വന്നേ... ഞാൻ ഏട്ടനുള്ള കോഫിയും  കൊണ്ട് മുറിയിലേക്ക് വരാം...

ഇതൊന്നും വിശ്വസിക്കാനാകാതെ ആദി  അതേ നിൽപ്പ് തന്നെ തുടർന്നു.... നിവി നാണത്തോടെ  ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയി...
ഡാ തെണ്ടീ ഇപ്പൊ എനിക്ക് എല്ലാം മനസ്സിലായി.... എന്നാലും നീ ഇത്ര പെട്ടെന്ന് ഇത് എങ്ങനെ.... നീ മാസല്ല അളിയാ കൊലമാസണ്... 

സിദ്ധു ഇതെന്താടാ ഇവിടെ ഇപ്പോൾ  നടന്നത്തു ....
നീ നിന്നു കൂടുതൽ അഭിനയിക്കേണ്ട... അവളുടെ അടിപ്പാവാട വേഗം പോയി മാറ്റിയിടാൻ നോക്കൂ....
അളിയാ സിദ്ധു  സത്യമായിട്ടും.. സിദ്ധു ആദിയെ  കൈയുയർത്തി തടഞ്ഞുകൊണ്ട് പറഞ്ഞു.... ഇനി നീ ഒന്നും പറയണ്ട എനിക്കെല്ലാം മനസ്സിലായി....

ആദിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു എന്തൊക്കെയാ ഇപ്പോൾ നടന്നതെന്ന്.... അവൻ മുറിയിലേക്ക് പോയി ഫ്രഷ് ആയി ബാത്റൂമിൽ നിന്ന് ഇറങ്ങി വന്നു....

നിവി  അവിടെ കോഫിയും കൊണ്ട് നിൽപ്പുണ്ടായിരുന്നു....
ഇന്നാ നിങ്ങളുടെ കോഫി.... കുടിച്ചിട്ട് വേഗം കപ്പ് താ.... എനിക്ക് വേറെ പണിയുണ്ട്,... 

നീ കുറച്ചു മുമ്പേ എന്നെ എന്തുവാ വിളിച്ചേ..... എന്തു വിളിച്ചുന്ന്...
അല്ല ഏട്ടാ എന്ന് നേരത്തെ വിളിച്ചായിരുന്നല്ലോ...
അത് മറ്റുള്ളവരുടെ മുമ്പിൽവെച്ച്.... ഈ മുറിക്കുള്ളിൽ താനും ഞാനും അപരിചിതർ  മാത്രമാണ്... 
പിന്നെ ഒരു വർഷം കഴിഞ്ഞ് എനിക്ക് ഡിവോസ് വേണം.... അനു ചേട്ടനെ വിളിച്ചു പറഞ്ഞിട്ടുണ്ട്.... ഞാൻ ഡിവോഴ്സ് വാങ്ങി ചെല്ലുന്ന അന്ന് അനു ചേട്ടൻ എന്നെ കല്യാണം കഴിക്കും.... അതുകൊണ്ടുതന്നെ തൊട്ടആക്ട് ഒന്നും പറ്റില്ല...കേട്ടാലോ.. 

തൊട്ടആക്ട്ഓ.... 

മ്മ്മ്... അതു തന്നെ എന്റെ ശരീരത്തിൽ തൊട്ടുള്ള അഭിനയമൊന്നും പാടില്ല.... മനസ്സിലായോ....

ആദി പല്ലു കടിച്ചു പൊട്ടിക്കുനുണ്ടായിരുന്നു... നിവിയുടെ ഉള്ളിൽ ചിരി പൊട്ടി നിൽക്കുകയായിരുന്നു..... നിവി അതും പറഞ്ഞ് മുറിയിൽ നിന്ന് പുറത്തിറങ്ങി...

നിനക്ക് ഡിവോഴ്സ് വേണം അല്ലേ,... അതുകഴിഞ്ഞ് അവൾക്ക് ആ കൊന്നു  ചേട്ടനെ കെട്ടണം പോലും.....തൊട്ടആക്ട് പറ്റില്ല അല്ലേ.... കാണിച്ചുതരാഡി... നീ നോക്കിക്കോ ഒരു വർഷത്തിനുള്ളിൽ എന്റെ കൊച്ചിനെ കൊണ്ട് നിന്നെ ഞാൻ അമ്മ എന്നു  വിളിപ്പിക്കും....

നിവി  അടുക്കളയിൽ അമ്മയെ സഹായിച്ചുകൊണ്ട് നിൽക്കുവായിരുന്നു... ആദിയുടെ  കുട്ടിക്കാല കഥകൾ ഒക്കെ അമ്മ  പറയുന്നുണ്ടായിരുന്നു.... പിന്നെ ആദിയുടെ  ഇഷ്ടങ്ങളും അനിഷ്ടങ്ങളും...
ആദിക്ക് എരിവ് ഒട്ടും ഇഷ്ടമല്ല അതുപോലെതന്നെ കൈപ്പും... അത് കേട്ടതും നിവിയുടെ ഉള്ളിൽ 500 വോൾട്ടിന്റെ ബൾബ് കത്തി.....
അമ്മ ആദിക്ക് ഉള്ള  കറി ഒരു കുഞ്ഞു ബോളിൽ  മാറ്റിവെച്ചു.... അമ്മ അച്ഛന് ചായ കൊടുക്കാൻ പോയ സമയത്ത്,... നിവി അതിൽ കുറച്ച് അധികം കുരുമുളകു പൊടിയും കലക്കി... മുളകുപൊടി ഇട്ടാൽ കളർ മാറും...
അമ്മ വന്നപ്പോൾ ഒന്നുമറിയാത്തപോലെ മാറിനിന്നു.... ഡൈനിങ് ടേബിൾ ആഹാരം കൊണ്ടു വയ്ക്കാൻ അമ്മയെ സഹായിച്ചു... ആദി താഴേക്ക് വന്നു.. കൈകഴുകി ടേബിളിൽ ഇരുന്നു... നിവിയെ നോക്കി ഒന്ന് കണ്ണിറുക്കി... അവൾ ശബ്ദം പുറത്തു വരാതെ  ചുണ്ടനക്കി പോടാ പട്ടി എന്നു വിളിച്ചു....

അമ്മ ആദിക്കുള്ള കറി കൊണ്ടുവച്ചു... ആദിക്ക് ഇഷ്ടമുള്ള കറിയായിരുന്നു കടലക്കറി.. അവൻ ആക്രാന്തത്തോടെ ആ കറി മുഴുവനും പാത്രത്തിലേക്ക് കമിഴ്ത്തി... പുട്ട് കടലകറിയിൽ കുഴച്ച് ഒരുപിടി വയൽ വെച്ചതും അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.... അമ്മ അവന്റെ അടുത്ത് പരിഭ്രാന്തിയോടെ ഓടിച്ചെന്നു... എന്തുപറ്റി മോനെ എന്താ.... എരിഞ്ഞിട്ട് അവന്ന് ഒന്നും സംസാരിക്കാൻ പോലും പറ്റുന്നില്ല... നിവി അടുക്കളയിലേക്ക് പോയി ഒരു ഗ്ലാസ് ജ്യൂസുമായി വന്നു... അവന്റെ കയ്യിൽ വെച്ചുകൊടുത്തു... എരിവ്  കാരണം എന്താണെന്ന് പോലും നോക്കാതെ ഒരു കവിൾ വലിച്ചു കുടിച്ചു... കുടിച്ചത് പോലെ തന്നെ അവനതു പുറത്തേക്കു തുപ്പി... ആ തുപ്പിയത് കറക്റ്റയി ഓപ്പോസിറ്റ് ഇരുന്ന് സിദ്ധുവിന്റെ മുഖത്ത് തന്നെ വീണു.... ഒരു വെടിക്ക് രണ്ടു പക്ഷി.... സിദ്ധു പതിയെ നാവ് പുറത്തിട്ട്  അതൊന്ന് രുചിച്ചു... അയ്യേ..പാവയ്ക്ക ജ്യൂസ്..... പിന്നെ ആദി  ഓട്ടമായിരുന്നു മധുരം കഴിക്കലും നാവ് വെള്ളത്തിൽ ഇടലും ഒക്കെയായി....
ആദി മുറിയിലിരുന്ന് ഐസ്ക്രീം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു... നിവി മിച്ചറിലെ കപ്പലണ്ടിയും കൊറിച്ചുകൊണ്ട് മുറിയിലേക്ക് വന്നു.... ആദി നിവിയെ കണ്ടതും  അവളെ ഒന്ന് കൂർപ്പിച്ച്  നോക്കി.... അവൾ ഒന്നുമറിയാത്ത പോലെ തന്റെ പണിയിൽ കോൺസെൻട്രേറ്റ് ചെയ്തു... എന്ത് പണിയാണനല്ലേ.. മിച്ചറിൽ നിന്ന്  കപ്പലണ്ടി തിരഞ്ഞു പെറുക്കി കഴിക്കൽ....

ഡി നീ ഇതു  മനപ്പൂർവ്വം ചെയ്തതല്ല....

ഞാൻ എന്തു ചെയ്തു എന്ന താൻ പറയുന്നേ....

എന്റെ കറിയിൽ എരുവ് ചേർത്തതും പിന്നെ പാവയ്ക്ക ജ്യൂസ് തന്നതും...
പിന്നെ തനിക്ക് കറിവെച്ച് തിരുനെയല്ലേ  എന്റെ പണി.... ഒന്നും പോഡോ .... നിവി ഒന്നുമറിയാത്ത  ഭാവത്തിൽ പറഞ്ഞൊപ്പിച്ചു....

എനിക്കറിയാഡി  ഇത് നീ തന്നെ ചെയ്തതാ....? 

എങ്കിൽ കാര്യമായി പോയി.....ഇനി എന്നോട് വലിയ ഡയലോഗ് അടിക്കാൻ വന്നാൽ എലി വിഷം കലക്കി തരും... നോക്കിക്കോ....

മിച്ചറിന്റെ പൊടി തന്റെ ഉടുപ്പിൽ തട്ടി കൊണ്ട് നിവി  എണീറ്റു....
പോയി കൈ കഴുകഡി വൃത്തികെട്ടവളെ....  പിന്നെ ആ ഡ്രസ്സും മാറ്റിക്കോ....

എനിക്ക് ഇത്രയൊക്കെയേ ഉള്ളു വൃത്തി.... താൻ തന്റെ  പണി നോക്കിയാൽ മതി... എന്റെ കാര്യത്തിൽ ഇടപെടാൻ വരണ്ട....

എന്റെ ഈശ്വരാ....  അറിഞ്ഞുകൊണ്ട് ഇത്രയും വലിയ കുരിശിനെയാണോ  ഞാൻ തലയിൽ എടുത്തു വെച്ചത്..... അല്ലേലും പെണ്ണിനെ കുറ്റം പറയാൻ പറ്റില്ലല്ലോ ഇന്നലെ അമ്മാതിരി പെർഫോമൻസ് അല്ലേ ഞാൻ കാണിച്ചത്..... ഇത്രയും കൊണ്ട് അവൾ നിർത്തിയാൽ മതിയായിരുന്നു...

സിദ്ധു ആദിയുടേ മുറിയിലേക്ക് വന്നു....
എന്റെ  അളിയാ നിവി പണി തുടങ്ങി അല്ലേ.... രാവിലെ അവളുടെ ആ പെർഫോമൻസ് കണ്ടപ്പോൾ ഞാൻ കരുതി നിങ്ങൾ  സെറ്റ് ആയെന്നു... അത നീ പറഞ്ഞിട്ട് ഞാൻ വിശ്വസിക്കാഞ്ഞത്.... ഇപ്പൊ മനസ്സിലായി ഇന്നലെ അവൾ ഒന്നും മിണ്ടാതെ കിടന്നതിന്റെ രഹസ്യം.... അവൾ ഇത്രയും കൊണ്ട് നിർത്തിയാൽ നിന്റെ ഭാഗ്യം...

ശവത്തിൽ കുത്താത്ത പോടാ പന്നി...

ഇനിയിപ്പോ അനുഭവിക്കുക തന്നെ....

അതല്ലടാ പ്രശ്നം രാവിലെ അവൾ എന്നോട് ഒരു കാര്യം പറഞ്ഞു...
അത് എന്തോന്ന്...? 

ഡാ അവൾക്ക്  ഒരു വർഷം കഴിഞ്ഞ് ഡിവോഴ്സ് വേണമെന്ന്.. പിന്നെ ആ അനു ഇല്ലേ ലാവൻ അനുരാഗ് അവനെ അവൾക്ക്  കല്യാണം കഴിക്കണം പോലും... 

ആഹാ ബെസ്റ്റ്... 

ഡാ... ഞാൻ ആലോചിക്കുവ  നീ ഇന്നലെ പറഞ്ഞ ആ  ഐഡിയ അങ്ങ്  നടപ്പിലാക്കിയാലോ  എന്ന്.... 

ഓഹോ.... ഡാ ഞാൻ ഇന്നലെ അതു  പറഞ്ഞപ്പോൾ എന്തായിരുന്നു നിന്റെ പ്രകടനം.... ഭാര്യ ചേന വൃത്തികെട്ടവൻ.... ഇപ്പോൾ എന്തായി എന്റെ ഐഡിയ തന്നെ വേണ്ടി വന്നില്ലേ..... 

എന്നാലും ചീപ്പ് അല്ലേഡാ.... അതും സ്വന്തം ഭാര്യയെ....

എനിക്കൊന്നും അറിഞ്ഞുകൂടാ നീ എന്താണെന്നുവെച്ചാ ചെയ്യ്....

എന്തായാലും കുറിച്ച് ദിവസം ഇങ്ങനെ പോട്ടെ അവൾ എവിടെ വരെ പോകും എന്ന് അറിയാലോ....

അവസാനം നീ ബാക്കി ഉണ്ടായാൽ അറിയാം... നിവി അല്ലേ ഐറ്റം.... ആറ്റം ബോംബിന് കയ്യും കാലും വെച്ച സാധനമാ... നിന്നെ അവൾ ബാക്കി വെച്ചാൽ നിന്റെ അച്ഛനും അമ്മയും ഏതോ ജന്മത്തിൽ ചെയ്ത പുണ്യം കൊണ്ടായിരിക്കും....

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ആദിയുടെ അമ്മ മുറിയിലേക്ക് വന്നു.... മോനേ വൈകുന്നേരം അമ്പലത്തിൽ പോണം.... അവിടുന്ന് അടുത്ത നിവിയുടെ വീട്... നാട്ടുനടപ്പ് പ്രകാരം രണ്ട് ദിവസം അവിടെ തങ്ങണം.... അമ്പലത്തിൽ പോകുമ്പോൾ നിങ്ങൾക്ക് രണ്ട് ദിവസം ഇടാനുള്ള ഡ്രസ്സും കൂടി പാക്ക് ചെയ്തോ....
അമ്മേ 2 ദിവസമോ... അവിടെ കേറിയിട്ട് ഇങ്ങ് പോന്ന പോരെ....
നീ കൂടുതൽ ഒന്നും പറയണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി....
ആദി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.... സിദ്ധു അടക്കിപ്പിടിച്ച് ചിരിക്കുകയായിരുന്നു... ഇവിടെ വെച്ച് തന്നെ ഈ അവസ്ഥയാണെങ്കിൽ അവളുടെ വീട്ടിൽ എന്തായിരിക്കും.... ഓർത്തിട്ട് ആദിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു....
വൈകുന്നേരം അവർ അമ്പലത്തിൽ പോകാൻ ഇറങ്ങി.... നിവിയുടെ വീടിനടുത്തുള്ള ശിവക്ഷേത്രത്തിലാണ് അവർ പോയത്... നിവി കണ്ണടച്ചു നിന്ന് നന്നായി  പ്രാർത്ഥിച്ചു.... അവിടെ നിന്നും നിവിക്ക്  ആദിക്കുള്ള അടുത്ത പണിയുടെ ഐഡിയ കിട്ടി....
അമ്പലത്തിൽ നിന്ന് ഇറങ്ങി നേരെ നിവിയുടെ  വീട്ടിലേക്ക് പോയി.... അവിടെ ആദിക്ക് ഉഗ്രൻ സ്വീകരണമായിരുന്നു... നിവിക്ക് അല്പസ്വല്പം കുശുമ്പ് ഒക്കെ തോന്നി.... പിന്നെ അത് കാര്യമാക്കിയില്ല.... അറുക്കാൻ  പോകുന്ന ബലിമൃഗത്തിന് വെള്ളം കൊടുക്കുന്നത് പുണ്യമാണ്.... നാളെ ആദിക്ക് കൊടുക്കാനുള്ള പണി ആലോചിച്ച് അവൾ മനസ്സിൽ പൊട്ടിച്ചിരിച്ചു.....
നിവിയും ആദിയും ആഹാരമൊക്കെ കഴിച്ച് നിവിയുടെ മുറിയിലേക്ക് പോയി.... നിവി മുറിയിൽ കയറിയതും ആദി വാതിലടച്ചു കുറ്റിയിട്ടു.... ആദിയുടെ ഭാവം കണ്ട് നിവിക്ക് കുറച്ച് പേടിയൊക്കെ തോന്നി തുടങ്ങി...
എന്താ ഭാര്യയെ ഇങ്ങനെ നോക്കുന്നെ... അതു പറഞ്ഞു ആദി നിവിയുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി.... നിവി പിന്നിലേക്ക് നടന്നു... സിനിമയിലും സീരിയലുകളിലും കാണുന്ന അതേ സെയിം രംഗം..
ശോ ഇയാൾ ഇതെന്തു ഭാവിച്ചാ... നിവിയുടെ  നെറ്റിതടത്തിൽ വിയർപ്പു പൊടിഞ്ഞു തുടങ്ങി...
എന്താണ് എന്റെ വീരശൂര പരാക്രമിയായ ഭാര്യ വിയർക്കുന്നുണ്ടല്ലോ...
അ...ത് ഫാനിന് സ്പീഡ് കുറവാണ് എന്നു തോന്നുന്നു വല്ലാത്ത ചൂട്.. നിവി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു...
ആണോ....? എങ്കിൽ ഫാനിന്റെ  സ്പീഡ് കുട്ടാം.... ഇനി ഞാൻ എന്റെ ഭാര്യക്ക് തരാൻ പോകുന്നത് കുറച്ച് ഹോട്ടണ്.... 
നിവി ആദിയെ പകച്ചു നോക്കി.... അവൻ നിവിയോട്  ചേർന്നുനിന്നു... അവന്റെ നിശ്വാസം മുഖത്ത് തട്ടിയപ്പോൾ നിവി പെട്ടെന്ന് തന്നെ കണ്ണുകളടച്ചു..... കുറച്ചു നേരം ആയിട്ടും അനക്കമൊന്നുമില്ലതത്തു കൊണ്ട് നിവി പതിയെ കണ്ണുകൾ  തുറന്നു.... ആ സമയത്ത് തന്നെ  ആദി നിവിയുടെ ചുണ്ടുകൾ സ്വന്തമാക്കി... നിവി അവനെ അടിക്കാനും പിച്ഛനും മാന്താനം ഒക്കെ തുടങ്ങി... അവൾക്ക് ശ്വാസം കിട്ടാതായപ്പോൾ എതിർപ്പുകൾ കുറഞ്ഞു... ഇരുമ്പിന്റെ ചവർപ്പ് അറിഞ്ഞപ്പോൾ ആദി നിവിയെ സ്വതന്ത്രമാക്കി... നിറകണ്ണുകളോടെ നിവി ആദിയെ നോക്കി.... അവളുടെ കണ്ണുകളിൽ കോപം കാത്തുന്നുണ്ടായിരുന്നു.. ഒട്ടും അമാന്തിക്കാതെ നിവിയുടെ കൈയുടെ ചൂട് ആദി അറിഞ്ഞു.... ഞാൻ കണ്ട സീരിയൽ സിനിമ നടി ഒന്നുമല്ല താൻ എന്നെ കേറി ഉമ്മ വെക്കുമ്പോൾ മിണ്ടാതെ കയ്യുംകെട്ടി നിന്ന് ആസ്വദിക്കാൻ...
ഇനിമേലിൽ എന്റെ അനുവാദമില്ലാതെ എന്റെ ശരീരത്തിൽ എങ്ങാനും തൊട്ടാൽ.... ഈ നിവിയുടെ തനിക്കൊണം താൻ അറിയും....

ഭർത്താവ് ഒക്കെ ശരി തന്നെ.... പെണ്ണിന്റെ അനുവാദമില്ലാതെ ശരീരത്തിൽ തൊടാൻ പാടില്ല.... മനസ്സിലായോഡോ...? ആദി കവിളിൽ കൈവെച്ചു കൊണ്ട് നിവിയെ നോക്കി തലയാട്ടി.... 

പിന്നെ ഇപ്പോൾ കിട്ടിയത് ഓർമ്മവേണം.... ഇനി എന്റെ ശരീരത്തിൽ തൊടാൻ തോന്നുമ്പോൾ ഈ അടി വേണം ആദ്യം ഓർക്കാൻ... അതും പറഞ്ഞ് നിവി കട്ടിലിന് ഒരു സൈഡ് ചേർന്ന് കിടന്നു...
മോനേ കൊദി കുട്ടാ... ഈ അടി ഇന്നലെ തരാൻ ഉള്ളതായിരുന്നു... പക്ഷേ നടന്നില്ല... ഇപ്പോൾ ഒരു ആശ്വാസം ഒക്കെ തോന്നുന്നുണ്ട്...  എന്നാലും ഇയാള് ഇത്ര പാവമായിരുന്നോ... എന്റെ കയ്യീന്ന് അടിയും മേടിച്ചു മിണ്ടാതെ കവിളത്ത് കയ്യും പിടിച്ചു നിന്നത് കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാനാണ് തോന്നിയത്.... കൺട്രോൾ നിവി  കണ്ട്രോൾ...ആദ്യം എന്നോട് കൊദി കുട്ടൻ ഇഷ്ടം പറയട്ടെ... അതുകഴിഞ്ഞ് മതി ബാക്കിയെല്ലാം.....എന്നാലും ഉമ്മച്ഛന്റെ ഉമ്മ കൊള്ളാം.... ചുണ്ട്  പൊട്ടിച്ച് കാലൻ....

നിവി രാവിലെ ഉറക്കം ഉണർന്നപ്പോൾ ആദി അടുത്ത്  ഉണ്ടായിരുന്നില്ല...അവൾ കുളിച്ച് അടുക്കളയിലേക്ക് പോയി.... നിവി ആദ്യം തന്നെ ആദിക്കുള്ള പണി കൊടുക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി.... ആദികുള്ള ചായയുമായി നിവി മുറിയിലേക്ക് പോയി... ആദി ചായയെയും നിവിയെയും  മാറി മാറി നോക്കി... പേടിക്കണ്ട ഞാൻ ഇതിൽ  ഒന്നും ചേർത്തിട്ടില്ല....ആദി  വിശ്വാസം വരാതെ പിന്നെയും നിവിയെ നോക്കി... അവൾ കുറച്ചു കുടിച്ചു കാണിച്ചുകൊടുത്തു.... അവൻ ആശ്വാസത്തോടെ അത് വാങ്ങി കുടിച്ചു.... 

(എന്നെ ഇത്രയും പേടിയുണ്ടോ പാവം....നിവി ആത്മ ) 
അമ്പലത്തിൽ പോണം വേഗം റെഡിയാകാൻ അമ്മ പറഞ്ഞു... ഇന്നലെ പോയതല്ലേ...? 
അവിടെയുള്ള ഇന്ന് പോകുന്നേ വേറെ അമ്പലത്തിലാണ് ഞങ്ങളുടെ കുടുംബത്തിൽ കുറച്ച് ചടങ്ങുകൾ ഒക്കെയുണ്ട്.... വേഗം ഇത് മാറിയിട്ട് വാ... നിവി ആദിക്ക് ഒരു മുണ്ടും ഷർട്ടും എടുത്തുകൊടുത്തു.....
നിവിയും ആദിയും നിവിയുടെ അച്ഛനും അമ്മയും നിർമ്മലവും പാറുവും എല്ലാവരുംകൂടി അമ്പലത്തിലേക്ക് തിരിച്ചു.... 
പത്തു നൂറു  പടികളുള്ള ഒരു അമ്പലത്തിന്റെ  മുന്നിൽ വണ്ടി നിർത്തി....പാറുവിന് ഈ അവസ്ഥയിൽ സ്റ്റെപ്പ് കേറാൻ പറ്റില്ലായിരുന്നു.. അതുകൊണ്ട് പാറുവും ഏട്ടനും താഴെ നിന്നു തൊഴുതു....
നിവി ആദിക്കു മാത്രം കേൾക്കാൻ പാകത്തിന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു... ഈ അമ്പലത്തിന്ന്  ഒരു പ്രത്യേകതയുണ്ട്.. ഇവിടെ നവ വധുവരന്മാർ വന്നാൽ.. ഭർത്താവ് ഭാര്യയെ തന്റെ കൈകളിൽ കോരിയെടുത്തു ഈ പടികൾ കയറണം.... അത് കേട്ടതും ആദിയുടെ രണ്ട് കണ്ണും പുറത്തേക്ക് തള്ളി... വേഗം എന്നെ എടുക്ക്... അച്ഛനും അമ്മയും ഏട്ടനും ഒക്കെ  നോക്കുന്നുണ്ട്.... എന്നെക്കൊണ്ടൊന്നും വയ്യ ഇത്ര പടികൾ നിന്നെക്കൊണ്ട് കേറാൻ.... അതിൽ കുറഞ്ഞ പുണ്യ ഒക്കെ മതി, എനിക്ക്...  അല്ലേലും അറിയാമായിരുന്നു... തനിക്ക് അതിനുള്ള കപ്പാസിറ്റി ഒന്നുമില്ല... ഏട്ടന്റെ കല്യാണം കഴിഞ്ഞ് ഇവിടെ വന്നപ്പോൾ എന്റെ ഏട്ടൻ പാറുവിനെ എത്ര സിമ്പിളായിട്ടാണ്  എടുത്തു കയറിയത്.... താൻ ഈ മസിലൊക്കെ മരുന്ന് കുത്തിവെച്ച് ഉണ്ടാക്കിയതല്ല.... എന്റെ ഏട്ടന്റെ കണ്ടോ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മസ്സിലാണ്..... ഇങ്ങനെ ഒരു പോഴൻ  കെട്ടാനായിരുന്നു   എന്റെ വിധി അല്ലാതെന്തു പറയാനാ.....
അത് കേട്ടതും ആദി  നിവിയെ എടുത്തുയർത്തി പടവുകൾ കയറാൻ തുടങ്ങി.... ഞാനും കഷ്ടപ്പെട്ടുണ്ടാക്കിയതാഡി ഈ മസിലൊക്കെ... പിന്നെ നീയെന്താ എന്നെ വിളിച്ചേ പോഴനെന്നോ  അതു നിന്റെ അച്ഛൻ...ഹ്മ്മ്... എന്റെ അച്ഛന് പറയുന്നോഡോ ...? മിണ്ടാതിരുന്നോ നീ  ഇല്ലെങ്കിൽ ഞാൻ നിന്നെ തൂക്കി തറയിൽ എറിയും.... കാണണോ നിനക്ക്... വേ....ണ്ട.. 
എങ്കിൽ മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരുന്നോ....
( നിവി മിണ്ടാതിരിക്കുന്നതാണ് ബുദ്ധി... ബുദ്ധിയില്ലാത്ത ചെറുക്കനാണ്  പറഞ്ഞതുപോലെ ചെയ്താലോ....നിവി ആത്മ )

മുകളിൽ എത്തി...ആദി നന്നായി അണക്കുന്നുണ്ടായിരുന്നു....
നിവി അമ്മയുടെ അടുത്തേക്ക് നീങ്ങി നിന്ന് അമ്മയെ പതിപ്പിക്കാൻ നോക്കി...
അമ്മേ.. അവിടുത്തെ അമ്മ വേറെ കുറച്ച് വഴിപാടും കൂടി പറഞ്ഞിട്ടുണ്ട്... അമ്മ ആദി  ഏട്ടനോട് ഒന്നു പറയ്....
അടുത്ത വഴിപാട് ശയനപ്രദക്ഷിണം ആണ്... നിവിടെ അമ്മ ആദിയെ  നോക്കിയാണ് പറഞ്ഞത്..... ആദി വലിയ മൈൻഡ് കൊടുക്കാതെ നീങ്ങി നിന്നു..... മോനെ ഈ വഴിപാട് ദാമ്പത്യബന്ധത്തിൽ വിഘ്നങ്ങളോന്നും ഉണ്ടാകാതിരിക്കാനുള്ളതാണ്...... ആദി നിവിയെ ദയനീയമായി ഒന്ന്  നോക്കി.... എന്താ മോനെ ചെയ്യില്ലേ.... നിവിയുടെ  അമ്മ ആദിയോടായി  വീണ്ടും ചോദിച്ചു.... ആദി തലയാട്ടി സമ്മതം മൂളി.... ആദിയുടെ ഭാവങ്ങൾ കണ്ടു നിവിയിൽ ചിരി പൊട്ടി....
ശയനപ്രദക്ഷിണം കൂടി കഴിഞ്ഞപ്പോൾ ആദി  ഒരു പരുവമായി.....

മിഴിയോരം 22

പൂജയും വഴിപാടും ഒക്കെ കഴിഞ്ഞ് ആദി  ഒരു വഴിയായിയാണ്  വീട്ടിലേക്ക് വന്നത്... 
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല... ക്ഷമിക്കും തോറും തലേ കേറി ഡാൻസ് കളിക്കുവാ.... ശരിയാക്കിത്തരാം മോളെ നിവി....ഇനി  ഈ ആദി  ആരാണെന്നും മോള് കാണാൻ പോകുന്നതേയുള്ളൂ....
അമ്മേ എനിക്ക്  നടുവിനു നല്ല വേദന.. എന്തേലും പെയിൻ റിലീഫ് ഓയിൽമെന്റ് വല്ലോം ഉണ്ടോ... ആദി നിവിയുടെ അമ്മയോടായി  ചോദിച്ചു... മോൻ പോയി കിടന്നോ അമ്മ തൈലം നിവിയുടെ കൈയിൽ  കൊടുതയാക്കാം.. അത് ഇട്ട് ഒന്ന് തടവി  ചൂടുപിടിച്ച ഈ വേദനയൊക്കെ അങ്ങ് മാറും....

ശരി അമ്മേ ഞാൻ റൂമിൽ കാണും... നിവിയെ ഒന്ന് നോക്കിട്ടു ആദി മുറിയിലേക്ക് പോയി....
നീ എന്താ പെണ്ണേ മിഴിച്ചു നോക്കി നിൽക്കുന്നേ  ഇന്ന ഈ തൈലം ഇട്ട് ആദി മോന്  നന്നായി നടു  ഉഴിഞ്ഞ് കൊടുക്ക് അപ്പോഴേക്കും  ഞാൻ ചൂടുവെള്ളം കൊണ്ട് അങ്ങോട്ട് വരാം... എനിക്കൊന്നും വയ്യ അമ്മ അങ്ങ് പോയി ചെയ്തു കൊടുത്താൽ മതി....

ദേ പെണ്ണേ അടി വാങ്ങിക്കും നീ....   അവൻ നിന്റെ ഭർത്താവ് അല്ലേ... മര്യാദയ്ക്ക് പോയി തടവി  കൊടുക്കഡി.... നിവിയെ നോക്കി അമ്മ കണ്ണുരുട്ടി....
മനസ്സില്ലാമനസ്സോടെ നിവി അമ്മയുടെ കൈയിൽ നിന്ന് തൈലം വാങ്ങി മുറിയിലേക്ക് നടന്നു...
ആദി ഒരു അവിഞ്ഞ ചിരിയോടെ നിൽക്കുന്നു... അമ്മ പറഞ്ഞതെല്ലാം കേട്ടന്ന് സാരം... എന്തിനാഡോ  വെറുതെ നിന്ന്  കിണിക്കുന്നേ...  അങ്ങോട്ട് മാറി നിൽക്ക്.. നിവി അകത്‌  കയറിയതും  ആദി മുറിയുടെ  വാതിലടച്ചു കുറ്റിയിട്ടു... താൻ എന്തിനാ വാതിൽ അടച്ചത്.... നീ എന്റെ നാടു ഉഴിയുന്നത് ആരെങ്കിലും കാണുന്നത് മോശമല്ലേ.... അതിന് ഞാൻ തന്റെ നടു ഉഴിയുമെന്ന് ആരാ പറഞ്ഞേ...

അതെന്തിനാ മോളെ പ്രത്യേകിച്ച് പറയുന്നെ ഏട്ടന്റെ മോള് നല്ല കുട്ടിയായിട്ട് ഏട്ടന് നടു ഉഴിഞ്ഞ് തരുമല്ലോ..അതോ ഏട്ടൻ അമ്മയെ വിളിക്കണോ.... വേണ്ട... ഞാൻ ഉഴിഞ്ഞു തരാം... അതാണ് എന്റെ കുട്ടി... അതും പറഞ്ഞ് ആദി ഷർട്ടിന്റെ ബട്ടൻ അഴിക്കാൻ തുടങ്ങി... നിവി വേഗം തിരിഞ്ഞു നിന്നു.. താൻ എന്തുവാ ഈ  കാണിക്കുന്നെ... ഷർട്ട് എന്തിനാ ഉരുന്നെ.... 
ഷർട്ട് ഉരാത്തെ എങ്ങനെയാ മോളെ തൈലം തേച്ചു പിടിപ്പിക്കുന്നേ.... 
ഇതു വലിയ കഷ്ടമയല്ലോ.... ആദി കട്ടിലിൽ കയറി കമന്ന്  കിടന്നു... നിവി തൈലം തേക്കാൻ തുടങ്ങി..... ആദി അത് ആസ്വദിച്ച് അവിടെ കിടന്നു കൊടുത്തു.... അമ്മ വന്ന് വാതിലിൽ മുട്ടി.... വാതിൽ തുറന്ന് നിവിയുടെ കൈയിൽ ചൂടുവെള്ളവും  തോർതും ഏൽപ്പിച്ചു... മോളെ വെള്ളത്തിന് അൽപ്പം  ചൂട് കൂടുതലാ നോക്കി ചൂടുപിടിക്കണേ..... നിവി  ഒന്നും നോക്കിയില്ല ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്  ആദിയുടെ പുറത്ത് വെച്ചു കൊടുത്തു... ആദി ചാടി എണീറ്റു.....
എന്താ ഏട്ടാ എന്തുപറ്റി പറ്റി...നിവി  ഒന്നുമറിയാത്ത മട്ടിൽ ചോദിച്ചു...

നീ ചൂടുപിടിച്ചത് മതി എന്റെ വേദനയൊക്കെ മാറി... അങ്ങനെ പറയല്ലേ ഏട്ടാ... ചൂട് പിടിച്ചിട്ട് പോകാം... ആണോ എങ്കിൽ വാ.. നമുക്ക് ഒരുമിച്ച് ചൂടു പിടിക്കാം....
അ..ത് വേ..ണ്ട..
അങ്ങനെ പറയല്ലേ എന്റെ മോള് ഇങ്ങു വാ....
അതും പറഞ്ഞ് ആദി  നിവിയെ ബെഡിലേക്ക് വലിച്ചിട്ടു... നിവിയുടെ മുകളിൽ ആദി കൈകൾ കുത്തി നിന്നു... ദേ അങ്ങോട്ട് മാറിക്കെ എനിക്ക് പോണം... എങ്ങോട്ട് പോകാന മോള് ഇവിടെ അടങ്ങി ഒതുങ്ങി  കിടക്ക്....
മര്യാദയ്ക്ക് എന്നെ വിടഡോ.....
ഇല്ലെങ്കില്ലോ .... 
ഞാൻ ഒച്ച വെച്ച്  ആളെ കൂട്ടും...
എങ്കിൽ അതൊന്നു കാണണമെല്ലോ....
ഇന്നലെ കിട്ടിയ അടി ഓർമ്മയുണ്ടല്ലോ മാറിക്കെ  അങ്ങോട്ട്...
നിന്നോട് ഞാൻ മലയാളത്തിലാണ് പറഞ്ഞത് അടങ്ങിയൊതുങ്ങി കിടക്കാൻ കൂടുതൽ ബലം പിടിച്ചാൽ അറിയാലോ എന്നെ....
നിവിയുടെ ഹൃദയമിടിപ്പ് ഉയർന്നു.. ആദിക്ക് അത് വ്യക്തമായി കേൾക്കാമായിരുന്നു..... 
ആദി ഒരു ചിരിയോടെ നിവിയുടെ മുഖത്തേക്ക്  മുഖം അടുപ്പിച്ചു... നിവിക്കാണെങ്കിൽ ശ്വാസം പോലും പുറത്തേക്ക് വരുന്നില്ല.... ആദി പതിയെ നെറുകയിൽ ഒന്നു ചുംബിച്ചു, പിന്നെ അവന്റെ അധരങ്ങൾ അവളുടെ മുഖമാകെ ഓടി നടന്നു.... അവസാനം ആദിയുടെ ദൃഷ്ടി അവളുടെ ചുണ്ടുകളിലെത്തി നിന്നു.... അതു മനസ്സിലായി നിവി അവനെ തള്ളി മാറ്റാൻ ആവുന്നതും ശ്രമിച്ചു... ആദി ഒരു കള്ളച്ചിരിയോടെ നിവിയുടെ അധരങ്ങൾ കവർന്നെടുത്തു... ദീർഘനേരത്തെ ചുംബനത്തിനോടുവിൽ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി.... നിവി അപ്പോഴും ആ ചുംബനത്തിന്റെ അലസത്തിലായിരുന്നു... അവൾ ആഞ്ഞ് ശ്വാസം എടുത്തു....

നീ ഇന്നലെ തല്ലിയപ്പോൾ നിന്ന് കൊണ്ടത് തിരിച്ചു തല്ലാൻ എനിക്ക് കഴിവില്ലാതത്തുകൊണ്ടല്ല... മറിച്ച് അന്ന് രാത്രി നിന്നോട് പറഞ്ഞത് ഇത്തിരി ഓവർ ആയിപ്പോയി എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്....
പിന്നെ മോള് ഇന്നലെ രാവിലെ കുറെ ഡയലോഗ് അടിച്ചല്ലോ ഡിവോഴ്സൊ  ആരെയോ കല്യാണം കഴിക്കണമെന്നോ എന്തൊക്കെയോ പറഞ്ഞുവല്ലോ...
ആദി നിവിയുടെ മുഖത്ത് പാറിപ്പറന്നു കിടന്ന  മുടികൾ പതുക്കെ ഒതുക്കിവെച്ച് അവളോട് പറഞ്ഞു.... നീ ഈ ആദിക്ക്  സ്വന്തമാണ്.... ഞാൻ ഇന്നുവരെ ആഗ്രഹിച്ചതും സ്വന്തമാക്കിയതും  ആർക്കും വിട്ടു കൊടുത്തിട്ടില്ല... അതുകൊണ്ട് എന്റെ മോൾക്ക് അങ്ങനെ വല്ല ആഗ്രഹവും ഉണ്ടെങ്കിൽ അതങ്ങ് മുളയിലെ നുള്ളിയെരെ..... ഇനി അങ്ങനെ വല്ലതും സംഭവിച്ചൽ  കൊല്ലും ഞാൻ... നിന്നെ അല്ല അവനെ......
മതിയാക്കഡി ഈ ടോം ആൻഡ് ജെറി കളി... എനിക്ക് നിന്നോടൊപ്പം ജീവിക്കണം... എന്റെ ഹൃദയത്തിൽ അവസാന തുടിപ്പ് നിൽക്കുന്നതുവരെ നീ മാത്രമായിരിക്കും എന്റെ ഹൃദയത്തിനും ജീവിതത്തിനും അവകാശി... 
നിന്റെ സുഖവിവരം അറിയാൻ അന്ന് സിദ്ധുവിനെ കൊണ്ട്  നിന്നെ വിളിച്ചപ്പോൾ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു എന്ന് നീ അവനോട് പറഞ്ഞ ആ  നിമിഷം എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയാണ്  തോന്നി... അത് കണ്ട് സിദ്ധുവാണ്  ചെന്നൈ യാത്രയും കല്യാണമൊക്കെ പ്ലാൻ ചെയ്തത്... നിന്റെ കൈയിൽ അനുരാഗ് അണിയിച്ച മോതിരം കണ്ട നിമിഷം എനിക്ക് അവനെ കൊല്ലാനുള്ള ദേഷ്യമാണ് തോന്നിയത്.... എന്റെ താലി നിന്റെ കഴുത്തിൽ വീഴുന്നത് വരെയും എനിക്ക് ഭയമായിരുന്നു.. നിന്നെ എനിക്ക് നഷ്ടപ്പെടുമോ എന്നോർത്ത്...
ഇത്രയും കഷ്ടപ്പെട്ട് നിന്നെ സ്വന്തമാക്കിയത് അവനു തന്നെ തിരിച്ചു കൊടുക്കാനല്ല..... കേട്ടോടി കാന്താരി.... ആദി നിവിയുടെ മൂക്കിൽ മൂക്കുകൊണ്ട് ഉരസി പറഞ്ഞു... നിവി ആദിയെ ഇറുകെ പുണർന്നു.... ഇത്രയും ഇഷ്ടം ഉണ്ടായിട്ടാണോ എന്നെ അന്ന് രാത്രി അങ്ങനെയൊക്കെ പറഞ്ഞത്.... ആദി നിവിയെ നോക്കി ഒന്ന് ഇളിച്ചു  കാണിച്ചു.... ചുമ്മാ ഒരു രസം...

രസം അല്ല സാമ്പാർ...എനിക്കും ഈ കാട്ടുമാക്കാനെ ഒത്തിരി  ഇഷ്ട്ട...

ആണോഡി  കുറുമ്പി... നിവിയുടെ മൂക്കിൽ പിടിച്ചു കൊണ്ട് ആദി വീണ്ടും ചോദിച്ചു...
നിവിയുടെ മുഖമാകെ നാണത്താൽ ചുമന്നു...
അതുകണ്ട് ആദി വീണ്ടും മുഖം അവളുടെ മുഖത്തേക്ക്  അടിപ്പിക്കാൻ തുടങ്ങിയതും വാതിലിൽ ആരോ മുട്ടി.... ആദി ദേഷ്യത്തോടെ പല്ലു കടിച്ചു.. നിവി  അവനെ തള്ളിമാറ്റി ചിരിച്ചു കൊണ്ട് വാതിൽ തുറക്കാനായി പോയി....
എന്താ ഏട്ടാ....
ആഹാരം കഴിക്കാൻ അമ്മവിളിക്കുന്നു മോളെ... നീ ആദിയെ വിളിച്ച് വേഗം താഴേക്ക് വാ.... നിർമ്മലിന്റെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം നിവി  ശ്രദ്ധിച്ചു... അതും പറഞ്ഞ് നിർമ്മൽ  നിവിയുടെ മുഖത്തേക്കു നോക്കാൻ നിക്കാതെ താഴേക്ക് പോയി.... 
ഈ ഏട്ടന് ഇതെന്തുപറ്റി....
നീ എന്താടി നിന്ന് പിറുപിറുക്കുന്നേ.... ആരാ ഇപ്പോൾ വന്നേ....

ഏട്ടനാണ് വന്നത്....  ഏട്ടൻ എന്താ എന്റെ മുഖത്തുനോക്കി സംസാരിക്കാഞ്ഞേ..... വല്ലാത്തൊരു പരിഭ്രമം ഏട്ടന്റെ മുഖത്തുണ്ട് ഞാൻ അത്  ശ്രദ്ധിച്ചത.... 
അളിയന്  എന്തെങ്കിലും തിരക്ക് കാണും... അതുകൊണ്ട് നിനക്ക് അങ്ങനെ തോന്നിയത് ആയിരിക്കും..
എന്നാലും അളിയന് നല്ല ടൈമിംഗ് ആണല്ലോ.... നിവി ചിരിച്ചു കൊണ്ട് ആദിയെ തള്ളിമാറ്റി പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആദി  അവളുടെ കയ്യിൽ പിടിച്ചു നിർത്തി... എന്താണ് എന്നുള്ള അർത്ഥത്തിൽ അവൾ പുരികമുയർത്തി ആദിയോട് ചോദിച്ചു... അവൻ അവളെ പിടിച്ച് ചുമരിനോട് ചേർത്തുനിർത്തി... അവളുടെ നെറുകയിൽ പടർന്നു കിടന്ന സിന്ദൂരം അവൻ തുടച്ചുനീക്കി കവിളിൽ ഒരു ചുംബനം നൽകി..... ഇനി പോകാം വാ..... നിവി ആദിയെ  തടഞ്ഞു... അയ്യോ ഞാനിനി ഏട്ടന്റെ മുഖത്ത് എങ്ങനെ നോക്കും.... 
നീ എന്തോന്ന ഈ പറഞ്ഞു കൂട്ടുന്നെ.... മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ പറയ്....  നെറുകയിലെ സിന്ദൂരം പടർന്നത് കണ്ടിട്ടായിരിക്കും ഏട്ടൻ.... 

ഓഹോ ഇന്നലെ സിദ്ധുവിന്റെ  മുന്നിലിട്ട് എന്നെ നാണം കെടുത്തിയതോ നീ.... ദൈവം ഉണ്ടെഡി... കണ്ടോ.... എന്നോട് ചെയ്തതിന് പകരം ഈശ്വരൻ നിന്നോട് ചോദിച്ചു..... 

നിവി.... 

നീ വാ..  ദേ അമ്മ നിന്നെ വിളിക്കുന്നുണ്ട്....

എന്നാലും....

ഒരു എന്നാലും ഇല്ല ഇങ്ങോട്ട് വാ.. അളിയൻ ഇപ്പോൾ നിന്നെ എങ്ങനെ ഫേസ് ചെയ്യും എന്ന് ആലോചിച്ചു നടക്കുമായിരിക്കും.... നീ ഒന്നുമറിയാത്ത പോലെ പെരുമാറിയാൽ മതി... 

എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് വേണ്ടാത്തതോക്കെ ചെയ്തു കൂട്ടിയിട്ട്... നിവി ആദിയെ കൂർപ്പിച്ച് നോക്കി

നിവി....ദ..  വരുന്ന അമ്മേ...

ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ നിവിയുടെ കൈ ആദിയുടെ കയ്യിലായിരുന്നു.....
ഊണുകഴിഞ്ഞ് എല്ലാരും കൂടി ഇരുന്നു നിവിയുടെ കുട്ടിക്കാലത്തുള്ള കുസൃതികളും അബദ്ധങ്ങളും  ഒക്കെ പറഞ്ഞു ചിരിയായി....
അതിലൂടെ ആദിക്ക് കൂടുതൽ വ്യക്തമാക്കുകയായിരുന്നു നിർമ്മലും നിവിയും തമ്മിലുള്ള ബന്ധം... കേൾക്കുന്തോറും ആദിയിൽ  അസൂയയും കൗതുകവും നിറഞ്ഞു നിന്നു.... ഇങ്ങനെ ഒരു ഏട്ടന് അനിയതിയെ  സ്നേഹിക്കാൻ കഴിയുമോ എന്നതിൽ അവന് അൽഭുതം തോന്നി.... ചെറിയ തോതിൽ നിരാശയും... അപ്പൂവിനെ ഇത്രയൊന്നും സ്നേഹിക്കാൻ തനിക്ക്  കഴിഞ്ഞില്ലല്ലോ... 

രാത്രി അത്താഴവും  കഴിച്ചാണ് എല്ലാരും അവിടെനിന്നും പിരിഞ്ഞത്... മുറിയിലെത്തിയ ആദി നിവിയെ ഇറുകെ പുണർന്നു.... അവന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു.... നിവി  പരിഭ്രാന്തിയോടെ അവനെ പിടിച്ചു മാറ്റി  കണ്ണുകൾ തുടച്ചു കൊടുത്തു... 

എനിക്ക് ഇത്രയും മനോഹരമായ ഒരു കുട്ടിക്കാലം കിട്ടിയിട്ടില്ല ശരിക്കും എനിക്ക് നിന്നോടും നിന്റെ ഏട്ടനോടും അസൂയ തോനുന്നു .... എനിക്ക് നിന്റെ ഏട്ടൻ നിന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കൻ കഴിയുമോ.... അതിനു കഴിഞ്ഞില്ലേ എന്നെ നീ വെറുക്കുമോ നിവി....

നിവി അവനെ പിടിച്ച് കട്ടിലിൽ ഇരുത്തി... അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു...  വിധുവേട്ടൻ എന്നെ സ്നേഹിക്കുന്നത് പോലെ സ്നേഹിക്കാൻ വിധുവേട്ടൻ മാത്രമേ കഴിയൂ.... ആദിയുടെ മുഖത്ത് നിരാശ പടർന്നു...
പക്ഷേ ഒരു ഭർത്താവ് എന്ന നിലയിൽ എന്നെ സ്നേഹിക്കാൻ  ഈ ലോകത്ത് ആദി ഏട്ടന് മാത്രമേ കഴിയൂ,.... കൂടാതെ അച്ഛന്റെയും ഒരേട്ടന്റെയും  സ്നേഹവും വാത്സല്യവും ഒക്കെ തരാൻ ആദി ഏട്ടന് കഴിയും എനിക്ക് അതിൽ ഉറപ്പുണ്ട്...... അതുകൊണ്ട് എന്റെ മോൻ അതോർത്തു വിഷമിക്കേണ്ട...വന്നേ കിടക്കാം നമ്മക്ക് സമയം ഒരുപാടായി എനിക്കുറക്കം വരുന്നു....
ഉറങ്ങാനോ...? നമ്മുടെ ഫസ്റ്റ് നൈറ്റ് എന്തായാലും നടന്നില്ല ഇനിയിപ്പോ തേർഡ് നൈറ്റ് ആഘോഷിക്കാം....
അയ്യടാ എന്റെ കുഴപ്പം കൊണ്ടാണോ ഫസ്റ്റ് നൈറ്റ് കുളമയത്.. നിങ്ങളുടെ ഒലക്കമ്മലെ ഒരു ഡയലോഗ് കാരണമല്ലേ... 
അതൊക്കെ കഴിഞ്ഞ് കാര്യമല്ലേ... ഇപ്പോൾ നമുക്ക് ആഘോഷിക്കാം...നി ഇങ്ങ് വന്നേ...
ഒന്ന് പോയെ ആദി ഏട്ടാ.... എനിക്ക് ആദി ഏട്ടന്റെ ഈ നെഞ്ചിൽ കിടന്നുറങ്ങണം... 
അതിനൊക്കെ ഇനി  ഒരുപാട് സമയമുണ്ടല്ലോ...
എനിക്കിന്നുറങ്ങണം നിവി ചുണ്ടു കൂർപ്പിച്ച് കൊണ്ട്  പറഞ്ഞു
ആദി ഒരു ചിരിയോടെ നിവിയെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി....
അവന്റെ ഹൃദയത്തിന്റെ താളം ആസ്വദിച്ച് നിവി  നിദ്രയെ പുൽകി....

നിവി ഉറക്കത്തിൽ നിന്നുണർന്നപ്പോൾ തന്റെ രണ്ട് കൈകളിലും ഇറക്കം അനുഭവപ്പെട്ടു... ആരോ അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നു... അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ചുറ്റും ഇരുട്ടായിരുന്നു.... വല്ലാത്ത ഒരു തരം നിശബ്ദതയായിരുന്നു അവിടെ മുഴുവനും....നിവിക്ക് വല്ലാത്ത ഭയം തോന്നി....

അവളുടെ ഓർമ്മകൾ  രാത്രിയിലേക്ക് നീങ്ങി... ആദിയുടെ നെഞ്ചിൽ തലവെച്ച് കിടന്നതാണ് അവളുടെ ഓർമയിൽ അവസാനം തെളിഞ്ഞത്.... പിന്നെ താൻ എങ്ങനെ ഇവിടെ എത്തി....

നിവിക്ക് ഓരോന്ന് ആലോചിച്ച് തല പെരുത്തു കയറി.... തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.... ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവൾ കൊതിച്ചു... അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.... ആ നിശബ്ദതയെ കീറിമുറിച്ച് ആരൊക്കെയോ അവളുടെ അടുത്തേക്ക് വരുന്നുണ്ട്.....പേടി കാരണം അവൾക്ക് ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയുന്നില്ല....  ആ ശബ്ദം അടുക്കുന്തോറും..നിവിയുടെ  കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി...

മിഴിയോരം 23

നിവി ഉറക്കത്തിൽ നിന്നുണർന്നപ്പോൾ തന്റെ രണ്ട് കൈകളിലും ഇറക്കം അനുഭവപ്പെട്ടു... ആരോ അവളുടെ കൈകൾ ബന്ധിച്ചിരിക്കുന്നു... അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ചുറ്റും ഇരുട്ടായിരുന്നു.... വല്ലാത്ത ഒരു തരം നിശബ്ദതയായിരുന്നു അവിടെ മുഴുവനും....നിവിക്ക് വല്ലാത്ത ഭയം തോന്നി....

അവളുടെ ഓർമ്മകൾ  രാത്രിയിലേക്ക് നീങ്ങി... ആദിയുടെ നെഞ്ചിൽ തലവെച്ച് കിടന്നതാണ് അവളുടെ ഓർമയിൽ അവസാനം തെളിഞ്ഞത്.... പിന്നെ താൻ എങ്ങനെ ഇവിടെ എത്തി....

നിവിക്ക് ഓരോന്ന് ആലോചിച്ച് തല പെരുത്തു കയറി.... തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.... ഒരു തുള്ളി വെള്ളത്തിന് വേണ്ടി അവൾ കൊതിച്ചു... അവളുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകാൻ തുടങ്ങി.... ആ നിശബ്ദതയെ കീറിമുറിച്ച് ആരൊക്കെയോ അവളുടെ അടുത്തേക്ക് വരുന്നുണ്ട്.....പേടി കാരണം അവൾക്ക് ഒന്നുറക്കെ നിലവിളിക്കാൻ പോലും കഴിയുന്നില്ല....  ആ ശബ്ദം അടുക്കുന്തോറും..നിവിയുടെ  കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി...

നിവി പേടിച്ച് അവളുടെ  ഇരുകണ്ണുകളും ഇറുക്കിയടച്ചു... പെട്ടെന്ന് തന്നെ ഒരു ശബ്ദത്തോടെ ശരീരത്തിൽ എന്തൊക്കെയോ വീഴുന്നത് അവൾ അറിഞ്ഞു.... നിവി  ഭയത്തോടെ കണ്ണുകൾ തുറന്നു.... പല വർണ്ണത്തിലുള്ള കടലാസ് കഷണങ്ങൾ.... പാർട്ടി പോപ്പ് പൊട്ടിച്ചതാണ്....... ചിരിച്ചുകൊണ്ട് ചുറ്റും നിൽക്കുന്നവരെ കണ്ടപ്പോൾ ചുണ്ടു കൂർപ്പിച്ച് പരിഭവത്തോടെ അവരെ നോക്കി...
നിവിയുടെ അച്ഛനും അമ്മയും നിർമ്മലും  പാറുവും  ആദിയുടെ അച്ഛനും അമ്മയും അപ്പുവും സിദ്ധുവും അക്കി  മോളും പിന്നെ നിവിയുടെ കസിൻസും കൂട്ടുകാരും എല്ലാവരും അവിടെ ഉണ്ടായിരുന്നു....
പക്ഷേ നിവിയുടെ മിഴികൾ ആരെയോ തിരയുകയായിരുന്നു.... അത് ശ്രദ്ധയിൽ പെട്ട നിർമ്മൽ ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു.... നീ നോക്കുന്ന ആള് ഇവിടെ തന്നെ ഉണ്ട്  ഇപ്പൊ  വരും... നിവി നിർമ്മൽ പറയുന്നത് കേട്ടെങ്കിലും ശ്രദ്ധിക്കാൻ നിന്നില്ല... അത് അവനിൽ സങ്കടം ഉണർത്തി...
ഭൂമി.... 
വേണ്ട എന്നെ വിളിക്കേണ്ട.... 
എന്റെ കുഞ്ഞിന് എന്തുപറ്റി.... 
കൂടുതൽ സോപ്പ് ഇടണ്ട...ഇതിൽ കൂടുതൽ എന്ത് പറ്റാനാ.....? 
നിന്റെ ബർത്ത് ഡേ ആണെന്ന് അറിഞ്ഞപ്പോൾ   മുതൽ നിനക്ക് സർപ്രൈസ് തരാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു ആദി ... അവന്റെ നിർബന്ധത്തിന് ഞങ്ങൾ കൂട്ട് നിന്നന്നേയുള്ളൂ... ഇതെല്ലാം അവന്റെ പ്ലാനിങണ്

പിന്നെ വലിയ സർപ്രൈസ് അല്ലേ....കുറച്ചു കൂടെ താമസിച്ചിരുന്നങ്കിൽ എന്റെ ബർത്ത് ഡേയും ഡെത്ത് ആനിവേഴ്സറിയും കുടി അടുത്ത വർഷം മുതൽ നിങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കമായിരുന്നു...

അങ്ങനെ ഒന്നും പറയല്ലേ മോളെ.... ഏട്ടന്റെ
ആയുസ്സ് കൂടി എന്റെ മോൾക്ക് കിട്ടട്ടെ... 

അച്ചോടാ..  എന്റെ ഏട്ടൻ കുട്ടൻ സെന്റി ആയോ.. ദേ എന്റെ കൈ നന്നായിട്ട് നോവുനുണ്ട് ഈ കെട്ടു ഒന്ന്  അഴിച്ചുവിട്ടെ... 

എന്നാലും എന്റെ നിവി.. ഇത്രയൊക്കെ നടന്നിട്ടും നീയൊന്ന് അറിഞ്ഞത് പോലുമില്ലല്ലോ എന്തൊരു ഉറക്കമാ... ആന്റി പറഞ്ഞെങ്കിലും ഞങ്ങൾ ആദ്യമൊന്നും വിശ്വസിച്ചില്ല ഇതിപ്പോ ആനകുത്തിയ പോലും നീ അറിയില്ലല്ലോ... സിദ്ധു നിവിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു..... അത് അവിടെ ഒരു കൂട്ടച്ചിരിയായി മാറി.... നേവി പരിഭവത്തോടെ കീഴ്ചുണ്ട് പുറത്തേക്ക് ഉന്തിച്ച് നിന്നു... അതുകണ്ട ആദിയുടെ അമ്മ സിദ്ധുന്റെ ചെവിയിൽ പിടിച്ചു വഴക്കു പറഞ്ഞു... നിവി  സന്തോഷത്തോടെ ഓടി ചെന്ന് അമ്മയെ പുണർന്നു.... പിന്നെ തിരിഞ്ഞു നിന്ന് നിവി അവളുടെ അമ്മയെ കൊഞ്ഞണം  കുത്തി കാണിച്ചു....

ആദി ഒരു റെഡ് വെൽവെറ്റ് കേക്കുമായി അവിടേക്ക് വന്നു.... നിവി അവന്റെ മുഖത്ത് നോക്കാതെ പരിഭവത്തോടെ മുഖവും വിർപ്പിച്ചു തിരിഞ്ഞു നിന്നു... അവളുടെ ആ പ്രവർത്തി ആദിയിൽ ചിരി ഉണർത്തി... അവൻ നിവിടെ അടുത്തേക്ക് ചെന്ന് അവളെ തിരിച്ചു നിർത്തി..... എന്തേ എന്റെ കാന്താരി പിണക്കത്തിലാണോ...? രണ്ട് ദിവസം നീ എന്നെ ഇട്ടു വട്ടം കറക്കില്ലേ.....ശയിന പ്രതിക്ഷണവും  പാവയ്ക്ക ജ്യൂസും എരിവുള്ള കറിയും പത്തു 100 സ്റ്റോപ്പുള്ള അമ്പലത്തിൽ നിന്നെയും  എടുത്തുള്ള നടത്തവും.... ഹോ എന്റെ അമ്മോ ഓർക്കാൻ കൂടി വയ്യ..... എന്നിട്ടും ഞാൻ ഇത്രയല്ലേ ചെയ്തുള്ളൂ   ഒരു മധുര പ്രതികാരം.... അല്ലാതെ എന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്ന ഈ പൂച്ചക്കുട്ടിയെ  ആരെങ്കിലും എന്നിൽ നിന്ന് അറുത്തു  മാറ്റി കൊണ്ടുപോകുമോ..? അതിന് ഞാൻ സമ്മതിക്കുമോ...?  എന്റെ പൊട്ടി... നിന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാണാമെങ്കിൽ ഈ  ആദി മരിക്കണം... അത്രയ്ക്ക് ജീവനാഡി പെണ്ണേ എനിക്ക് നിന്നെ... നീ എന്റെ ജീവിതത്തിലേക്ക് ഇടിച്ചുകയറി വന്നിട്ട് ആറേഴ് മാസമേ ആയിട്ടുള്ളൂ... പക്ഷേ ഒരു നൂറു കൊല്ലത്തെ അടുപ്പം നിന്നോട് എനിക്ക് തോന്നുന്നുണ്ട്...ആദി അവളോട് ആർദ്രമായി പറഞ്ഞു നിർത്തി.... അവന്റെ ആ വാക്കുകൾ നിവിയുടെ ഹൃദയം കവർന്നു... ചുണ്ടിന്റെ  ഒരു കോണിൽ ചിരി ഒളിപ്പിച്ചു നിവി  വീണ്ടും പരിഭവം നടിച്ചു...

നീ ഇങ്ങനെ മുഖം വീർപ്പിച്ച് ഇന്നത്തെ ദിവസം കുളമാക്കല്ലേ.. ബിനോയ് നിവിയെ കപട ദേഷ്യത്തോടെ ശകാരിച്ചു... നീ പോടാ തടിയാ... നിവി  പഴയ ഫോമിലേക്ക് തിരിച്ചു വന്നു എന്ന് എല്ലാവർക്കും മനസ്സിലായി.... എല്ലാരും കൂടി കേക്ക് കട്ട് ചെയ്യാൻ വന്നു നിന്നു... നിവി കേക്ക് കട്ട് ചെയ്ത്  ആദ്യ പീസ് കൈയിലെടുത്തു നിന്നു വലതു വശത്ത് നിൽക്കുന്ന ഏട്ടന് ആദ്യം കൊടുക്കാണോ അതോ ഇടതു വശത്ത് നിൽക്കുന്ന ആദിക്ക് കൊടുക്കണോ...?നിവി  ആകെ ധർമസങ്കടത്തിലായി.. 
എല്ലാവർഷവും അവൾ കേക്ക് കട്ട് ചെയ്യുമ്പോൾ ആദ്യം ഏട്ടനാണ് കൊടുക്കുന്നത്... ഏട്ടന്റെ കല്യാണം കഴിഞ്ഞും  ഏട്ടൻ ആദ്യം എനിക്ക് തന്നിട്ടെ പാറുവിനു  പോലും കൊടുക്കൂ... പാറു ഏട്ടനെ മനസ്സിലാക്കിയതുപോലെ ആദി ഏട്ടൻ എന്നെ മനസ്സിലാകുമോ.... പെട്ടെന്ന് അവളുടെ മനസ്സിൽ ഇന്നലെ നടന്ന സംഭവം കടന്നുവന്നു.... ആദി വളരെ സെൻസിറ്റീവാണ്... അവൾ ആകെ ആശയക്കുഴപ്പത്തിലായി...
നിവിയുടെ മനസ്സ് വായിച്ചതു പോലെ  ആദി  അവളുടെ കയ്യിൽ പിടുത്തമിട്ടു.... അവൾ അവനെ  ഒന്ന് നോക്കി... അവർ രണ്ടും കൂടി  കയ്യിലിരുന്ന കേക്ക് നിർമ്മലിനു നേരെ നീട്ടി.. നിവിയുടെയും  നിർമ്മലിന്റെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു... നിർമ്മൽ അതിയായ സന്തോഷത്തോടെ രണ്ടുപേരെയും ഇറുകെ പുണർന്നു... ഏട്ടന്റെ കുട്ടിക്ക് ഈ ചന്ദ്രനെകുടി തന്റെ ജഡയിൽ ചൂടുന്ന ശിവനെ തന്നെ കിട്ടി... ആദി ഒന്നും മനസ്സിലാകാതെ നിവിയെ നോക്കി... അവൾ നിറഞ്ഞ പുഞ്ചിരിയോടെ അവനെ കണ്ണു ചിമ്മി കാണിച്ചു.... കൂട്ടുകാർ അവൾക്ക് നൽകിയത് ഒരു ഫോട്ടോ ഫ്രെയിമായിരുന്നു.. റിസപ്ഷന് ആദിയും  നിവിയും അവരെല്ലാവരും ചേർന്ന് നിന്ന് എടുത്ത ഫോട്ടോ അതിൽ  മനോഹരമായ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു.... നിവിക്ക് ആ  സമ്മാനം ഒത്തിരി ഇഷ്ടായി... ആദിയുടെ അച്ഛനും അമ്മയും അവർക്ക് ഒരു ജുവലറി സെറ്റാണ് സമ്മാനമായി നൽകിയത്... നിർമ്മൽ എല്ലാ വർഷത്തെയും പോലെ അവൾക്ക് ടെഡി ബിയർ  തന്നെയാണ് നൽകിയത്... അങ്ങനെ അവർക്ക് ഓരോരുത്തരും  സമ്മാനം നൽകി.... ആദി അവൾക്കായി കരുതിവച്ചത് ഒരു റിങ്ങ് ആയിരുന്നു... എല്ലാവരുടെയും മുന്നിൽ വെച്ച് അവൻ അവളുടെ മോതിരവിരലിൽ അണിയിച്ചു കൊടുത്തു.... അതിനോടൊപ്പം അന്ന് അവൻ നിവിടെ ഫോൺ നശിപ്പിച്ചില്ലേ പകരം അവൾക്കയി ഒരു പുതിയ ഫോണും.... നിവി ആദിയെ കെട്ടിപ്പിടിച്ചു...

ബർത്ത്ഡേ പാർട്ടി എല്ലാം കഴിഞ്ഞപ്പോൾ സമയം ഒന്നായി... എല്ലാവരും പിരിഞ്ഞു പോവാനായി പുറത്തേക്കിറങ്ങി.... ആദിയും  സിദ്ദുവും നിർമ്മലും  മാറി നിന്ന് എന്തോ സംസാരിക്കുന്നു.....തിരികെ വന്ന ആദി നിവിയോടൊപ്പം നിന്നും..... നമുക്ക് തിരികെ വീട്ടിലേക്ക് പോകണ്ടേ ആദി ഏട്ടാ... 
നമ്മൾ അതിനെ ഇന്ന് ഇവിടെ നിന്നു പോകുന്നില്ല നാളെ രാവിലെ പോകാം,.... അതെന്തിനാ എല്ലാരും പോകുന്നുണ്ടല്ലോ..... അതൊക്കെ പറഞ്ഞു തരാം.. നീ ഒരു സമാധാനപെട്... സിദ്ധു പോകാൻ വണ്ടിയിൽ കേറുന്നതിനു മുൻപ് ആദിയെ നോക്കി ആക്കി ചിരിച്ചുകൊണ്ട് ഒരു ഓൾ ദ ബെസ്റ്റും  പറഞ്ഞു പോയി.....

ആദി ഏട്ടാ ഇത് ആരുടെ വീട...
നിന്റെ അമ്മാവന്റെ...
ദേ ആദി ഏട്ടാ  വെറുതെ എന്റെ അമ്മാവനു വിളിച്ചാൽ ഉണ്ടല്ലോ...
എടി പുല്ലേ സത്യായിട്ടും ഇതു നിന്റെ  അമ്മാവന്റെ വീടണ്... 
അമ്മാവൻ ഈ വീട് എപ്പോൾ മേടിച്ച്.... അച്ചുവേട്ടൻ എന്നോട് ഒന്നും പറഞ്ഞില്ലല്ലോ...
എനിക്കറിഞ്ഞുകൂടാ നീ വേണമെങ്കിൽ പോയി ചോദിച്ചിട്ട് വാ.... അല്ല പിന്നെ..
അല്ല.. ആദി ഏട്ടാ നമ്മൾ ഇവിടെ ഇന്ന് എന്തിനാ സ്റ്റേ ചെയ്യുന്നെ  അവരുടെ കൂടെ പോയാൽ പോരായിരുന്നോ.... എനിക്കാണേൽ ഉറക്കം വന്നിട്ട് മേല....
അതൊക്കെയുണ്ട് മോളേ..... ഒരു സർപ്രൈസണ്... പിന്നെ നിന്റെ ഉറക്കം അത് ഞാൻ ശരിയാക്കിത്തരാം...
സർപ്രൈസൊ  എന്ത്....
അതൊക്കെയുണ്ട് കാണിച്ചുതരാം.... അതും പറഞ്ഞ് ആദി  നിവിയുടെ കണ്ണുകൾ പൊത്തി..
മുകളിലോട്ടുള്ള പടികൾ ഓരോന്നും ശ്രദ്ധാപൂർവ്വം കേറാൻ തുടങ്ങി.... ഓപ്പൺ ടെറസിലായിരുന്നു ചെന്ന് നിന്നത്.... ആദി പതിയെ അവളുടെ കണ്ണുകളിൽ നിന്നും കൈകൾ മാറ്റി... കണ്ണുതുറന്ന് നിവി കണ്ട കാഴ്ച അവളിൽ കൗതുകവും അത്ഭുതവും നിറച്ചു... നിലാവുള്ള ആകാശത്തിന് താഴെ ഒരു ചെറിയ മെത്ത.. നിലത്തു മുഴുവനും ചുവന്ന റോസാപ്പൂ ദളങ്ങൾ അതിനുമുകളിലായി നറുമണം പരത്തുന്ന മെഴുകുതിരി വെളിച്ചം.....

ആ നിമിഷം ആകാശത്ത് തങ്ങളെ നോക്കി നിൽക്കുന്ന പൂർണ്ണ ചന്ദ്രനേക്കാൾ തെളിച്ചം നിവിയുടെ മുഖത്തണെന്ന് ആദിക്ക് തോന്നി..... 
ആദി നിവിക്ക് പിന്നിൽ വന്നു നിന്നു...

ഒരു കടമുണ്ട് !! തീർക്കട്ടെ ഞാൻ!!
ആദി അവളുടെ ചെവിയിൽ മെല്ലെ കടിച്ചു കൊണ്ട് ചോദിച്ചു..
നിവിക്ക്  ഒരു തരിപ്പ് അനുഭവപ്പെട്ടു അവളൊന്നു ഉയർന്നുപൊങ്ങി.. നിവി  നാണത്തോടെ ആദിയുടെ ഇടനെഞ്ചിലാക്ക് ചേർന്നുനിന്നു.... നിവിയെ ചേർത്ത് പിടിച്ച് ആദിയുടെ കൈകൾക്ക് ഇറക്കം കൂടി വന്നു...  ആ ആലിംഗനം അത്രത്തോളം ശക്തമായിരുന്നു.. അവന്റെ കൈകൾ അവളുടെ അരക്കെട്ടിൽ മുറുകി.. അവൻ അവളെ കോരിയെടുത്തു കിടക്കയിലേക്ക് കിടത്തി... അവൻ അവളിലേക്ക് പടർന്നു കയറാൻ തുടങ്ങിയിരുന്നു....
ആദി ഏട്ടാ!!
നിവിയുടെ വിളി കേട്ട് ആദി മുഖമുയർത്തി നോക്കി.. അവൾ വേണ്ടെന്ന് അർത്ഥത്തിൽ തലയാട്ടി..
ആദി അതിനൊന്നു പുഞ്ചിരിച്ചു...
നിവി അവളുടെ കണ്ണുകൾ മൂടി...
ആ കൂമ്പി അടഞ്ഞ കണ്ണുകളിൽ അവൻ ഒന്നു ചുംബിച്ചു... അവന്റെ അധരങ്ങൾ അവിളിൽ ഒഴുകി നടക്കാൻ തുടങ്ങി... നിവിയിലെ പേടിയും വിറയലും നാണത്തിന്  വഴിമാറി....
ആദി അവളുടെ കണങ്കാലിലെ പാദസരം ഒരു ചുംബനത്തിലൂടെ അഴിച്ചുമാറ്റി..... താലി ഒഴികെയുള്ള  അവളിലെ മഞ്ഞ ലോകത്തെ മുഴുവനും ആദി  അടർത്തിമാറ്റി... 

അവൻ താലിമാല അഴിക്കാൻ നോക്കിയെങ്കിലും അവൾ ശക്തമായി എതിർത്തു... എന്റെ ജീവന്റെ വിലയുണ്ട് ഈ മലയ്ക്ക്.. അത് എന്നിൽ  നിന്നും മാറ്റുന്നത് എന്റെ ജീവൻ പോകുന്നതിനു തുല്യമാണ്..... വേണ്ട ആദി ഏട്ടാ.... 

അവളിലെ ആ വാക്ക് അവനിൽ വല്ലാതെ സ്വാധീനം ചെലുത്തി.... അവളുടെ നെറുകയിൽ സിന്ദൂരം ചുവപ്പിൽ അവൻ ഒന്ന് അമർത്തി ചുംബിച്ചു...
ആദിയുടെ പിടി നിവിയുടെ ടോപ്പിൽ വിണു.. അവൾ വീണ്ടും അവനെ എതിർത്തപ്പോൾ അവനൊരു കുസൃതിചിരിയാൽ ആ  എതിർപ്പിനെ പാടെ മാറ്റി.. ചെറു നോവ് നിവിൽ  സമ്മാനിച്ചുകൊണ്ട് ആദി തന്റെ പ്രണയത്തെ എല്ലാ അർത്ഥത്തിലും അവന്റെതു മാത്രമാക്കി...
ആദി തളർന്നുകിടക്കുന്ന നിവിയുടെ നെഞ്ചിൽ തലചായ്ച്ചു അവളുടെ ഉയർന്നു പൊങ്ങുന്ന ഹൃദയമിടുപ്പ് ആസ്വദിക്കുകയായിരുന്നു.....

നിന്റെ ഹൃദയമിടിപ്പിന്  വല്ലാത്തൊരു ഈണമാണ് പെണ്ണെ..... അവളുടെ നെഞ്ചിലേക്ക് അവൻ ഒന്നുകൂടി തല ചേർത്ത് വെച്ച് പറഞ്ഞു... നിവി  ഒന്ന് ചിരിച്ചു..
ഉഫ്... ഇങ്ങനെ ചിരിക്കല്ലേ പെണ്ണെ.. എന്റെ ചങ്ക് തകർന്നു പോകുന്നു..... അത് കേട്ടതും നിവിയുടെ കവിൾത്തടത്തിൽ നാണത്തിന്റെ ചുവപ്പു രാശികൾ  പടർന്നു... ഒരിക്കൽ കൂടി ആദി അവളിലേക്ക് അലിഞ്ഞുചേർന്നു....

നേരം പുലരാറായി... നിവി ഉറക്കത്തിൽ നിന്നുണർന്നു... അവൾ അപ്പോഴും ആദിയുടെ നെഞ്ചിലായിരുന്നു..... അവൾ മെല്ലെ മുഖമുയർത്തി ആദിയെ നോക്കി... അവൻ അവളെ കണ്ണിമ ചിമ്മാതെ നോക്കി കിടക്കുകയാണ്... നിവി വീണ്ടും നാണത്തിൽ  പൂത്തുലഞ്ഞു.. അവൾ മുഖം ആദിയുടെ നെഞ്ചിൽ ഒളിപ്പിച്ചു... അവൻ മെല്ലെ അവളുടെ മുടിയിഴകളിൽ തലോടി...
നിവി... 
മ്മ്മ്മ്... 
നിവി....
എന്താ ഏട്ടാ...
നിവി... നമുക്ക് ആദ്യം ഒരു മോളെ മതി ...
മോനായാൽ എന്താ കുഴപ്പം? 
കുഴപ്പമൊന്നുമില്ല....നീ കേട്ടില്ലല്ലോ  പെൺമക്കൾക്കണ്  അച്ഛമാരോട് കൂടുതൽ സ്നേഹം..... 
ഓഹോ..... അങ്ങനെയാണല്ലേ,.. ഞാനും കേട്ടിട്ടുണ്ട്.... ആൺമക്കൾക്ക് അമ്മയോടാണ് കൂടുതൽ സ്നേഹം  .....എനിക്ക് മോനെ മതി... 
അങ്ങനെ ഇപ്പം മോൻ  കൂടുതൽ സ്നേഹിക്കേണ്ട.... നിന്നെ സ്നേഹിക്കാൻ ഞാനുണ്ട്.... നിന്റെ ആദ്യം മോൻ  ഞാനാണ്...
എടാ കുശുമ്പാാ..... 
ആാാ കുശുമ്പ് തന്നെയാ..... നിന്നെ ഞാൻ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി  ആരും സ്നേഹിക്കണ്ട...
എനിക്ക് മോൻ മതി ആദിയേട്ട.. മൂത്തകുട്ടി മോനാകുന്നാത  നല്ലത്.. അനിയത്തികുട്ടിയെ പൊന്നുപോലെ നോക്കിക്കോളും എന്റെ ഏട്ടനെ പോലെ......
എന്നാലും മോളെ മതി..ഒരു ചേച്ചിപെണ്ണാണു  വേണ്ടത്....എന്റെ നിവിയെ  പോലൊരു ചുന്ദരി വാവേ......
ജനിക്കുന്നത്തു മോനാണെങ്കിലോ....? 
നീ നോക്കിക്കോ...... 
ആദ്യം നമുക്ക് ഉണ്ടാകുന്നത് മോളായിരിക്കും...അവൾക്കു ആരോഹി എന്ന് പേരിടണം...വീട്ടിൽ ആരുട്ടി എന്നു വിളിച്ച മതി...
ആരോഹിയോ........ 
എന്ത് പേരാ ഇത്...? 
എന്താടി ആ പേരിന് കുഴപ്പം....
ആരോഹി... ആ പേരിന്റെ അർത്ഥം അറിയോ നിനക്ക്...., ഒരു സംഗീത രാഗമണ്..
താള ബോധമില്ലാത്ത നിന്നോട് പറഞ്ഞിട്ട് എന്താ കാര്യം...എനിക്ക് എന്റെ മോള് സംഗീതം പോലെയാണ്... എന്നിൽ അലിഞ്ഞു ചേർന്ന എന്റെ സംഗീതം..... അതുകൊണ്ട് എന്റെ മോൾക്ക് ഈ പേര് മതി....
ആരോഹി അദ്വീക് മഹേശ്വരി...
നമ്മുടെ മാത്രം ആരുട്ടി.....

നിവി  ഒന്ന് ചിരിച്ചു
അല്ല.. ആദി ഏട്ടൻ പാടുവോ...? നിവി അത്ഭുതത്തോടെ ആദിയോട്  ചോദിച്ചു....
പാടുമായിരുന്നു..... മൂനാല് വർഷത്തിനു മുമ്പ് നിർത്തി....
അതെന്താ..? 
അതിനൊക്കെ സമയം ഉണ്ടല്ലോ പതിയെ പറഞ്ഞു തരാം... ആദി നിവിയെ പുണർന്നുകൊണ്ട് വീണ്ടും ഉറങ്ങാൻ ഭാവിച്ചു...

മിഴിയോരം 24

മാസങ്ങൾ വീണ്ടും കടന്നു പോയി.... ഓരോ ഋതുക്കളും മാറി വന്നു... ഇതിനിടയിൽ പാറു ഒരു അമ്മയായി നിവിയൊരു അപ്പച്ചിയും... അവർക്കിടയിലേക്ക് കടന്നു വന്ന കുഞ്ഞ് അതിഥിയുടെ നൂലുകെട്ടണ് ഇന്ന് .... നിവി  മിക്കപ്പോഴും ആദിയെ  സോപ്പിട്ട് വീട്ടിൽ വന്നു നിൽക്കും കുഞ്ഞുവാവയുമായി കളിക്കാൻ... അതുകൊണ്ട് അവനിപ്പോൾ പാറുവിനെ വിശക്കുമ്പോൾ മാത്രം മതി എന്ന അവസ്ഥയിലായി...
നൂലു  കെട്ടി ഏട്ടൻ വാവയുടെ ചെവിയിൽ മൂന്നു തവണ പേര് ചൊല്ലി...
അർജുൻ....എല്ലാവരുടെയും അപ്പുണ്ണിയായി... നൂലുകെട്ട് വളരെ നന്നായി തന്നെ നടന്നു... ചടങ്ങിനു വന്ന നാട്ടുകാരും ചില ബന്ധുക്കളും നിവിയെ ഇടക്ക് ഓരോ കുത്തുവാക്കുകൾ പറയുന്നുണ്ടായിരുന്നു.... ഇതൊന്നും ആദിക്ക് അത്ര എങ്ങോട്ട് രസിക്കുനുണ്ടായിരുന്നില്ല... അവൻ അവരോടു എന്തെങ്കിലും പറയാൻ ഒരുങ്ങുമ്പോൾ നിവി കണ്ണുരുട്ടി പേടിപ്പിക്കും...
ആദിക്ക് നിവിയെ മാത്രം സ്നേഹിച്ചു കൊതി തീർന്നില്ല.. അവർക്കിടയിൽ കുറച്ചു  കഴിഞ്ഞ് മതി കുട്ടികൾ എന്നാണ് ആദിക്ക്.... 

വീണ്ടും മാസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു... പിന്നീട് എല്ലാവരും ഒത്തു കൂടിയത് ആദിയുടെ നിവിയുടെയും വിവാഹ വാർഷികത്തിനയിരുന്നു.. നിവിയുടെ ജീവിതത്തിൽ സന്തോഷങ്ങൾ മാത്രമായിരുന്നു... കുഞ്ഞു ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുമെങ്കിലും ആദിക്ക് അവളെ പിരിഞ്ഞിരിക്കാൻ ഒരു നിമിഷം പോലും പറ്റാത്ത അവസ്ഥയിലായി... ആർക്കും അസൂയ തോന്നിക്കുന്ന വിധമായിരുന്നു അവരുടെ ജീവിതം... ദിവസങ്ങൾ കഴിയുംതോറും ആദിക്ക് നിവിയോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും ആഴം കൂടി കൂടി വന്നു...
എത്രയൊക്കെ ബിസിനസിന്റെ  തിരക്കുകൾ ഉണ്ടായാലും നിവിക്കുള്ള സമയം അവൻ കണ്ടെത്തുമായിരുന്നു... അങ്ങനെ ഇരിക്കെ ഒരു ദിവസം ആദിക്ക് ബിസിനസ് സംബന്ധമായി മുംബൈ വരെ പോകേണ്ട ആവശ്യം വന്നു.. ഒരാഴ്ചത്തെ ബിസിനസ് ട്രിപ്പ്.. ഇതുപോലെ ഇടയ്ക്കിടയ്ക്ക് അവൻ  പോകാറുണ്ട്... പക്ഷേ ഒരു ആഴ്ച ഒന്നും  നീണ്ടു നിന്നിട്ടില്ല.. ആദി പോയതിൽ പിന്നെ നിവി  ദിവസങ്ങൾ എണ്ണി  ആദി വരുന്നതും  കാത്തിരിപ്പായി.... ഓരോ ദിവസങ്ങളും നിവി തള്ളിനീക്കി.. ഒരാഴ്ച അങ്ങനെ കടന്നുപോയി..നാളെ ആദി  വരുന്നത്തിന്റെ   സന്തോഷത്തിലാണ് നിവി പക്ഷേ എന്തെന്നില്ലാതെ ഹൃദയം വല്ലാതെ മിടിക്കുന്നു... ആഹാരം കഴിക്കാൻ ഇരുന്നെങ്കിലും അവൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല... നിവി ആഹാരം മതിയാക്കി കിടക്കാൻ മുറിയിലേക്ക് നടന്നു.. മുറിയിൽ ചെന്നതും അവളുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു.. ആദി ആകുമെന്ന് കരുതി ഓടിച്ചെന്ന് ഫോൺ എടുത്തു...
ഹലോ ആദി ഏട്ടാ.... അവിടെയ ... എത്ര നേരമായി കാത്തിരിക്കുന്നു.... അവൾ കിതപ്പോടെ ഒറ്റശ്വാസത്തിൽ ചോദിച്ചു നിർത്തി...

മറുപടിയായി മറു ഭാഗത്തു നിന്ന് ഒരു  പൊട്ടിച്ചിരിയായിരുന്നു..

നിവി  പെട്ടെന്ന് വല്ലാണ്ടായി.... ആരാ ഇത്...,? 

ആരാണെന്നു കൂടി നോക്കാതെയാണോ  നിവിക്കുട്ടി ഫോണെടുത്ത് സംസാരിച്ചത്...

അവൾ വേഗം ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി... പ്രൈവറ്റ് നമ്പർ...
നിങ്ങളാരാ.....? 
എന്തിനാ വെറുതെ നിവികുട്ടി ഇങ്ങനെ പേടിക്കുന്നേ...
നിങ്ങൾ എന്തിനാ എന്നെ ഫോൺ വിളിച്ചത് മര്യാദയ്ക്ക് ആരാണെന്നു പറ ഇല്ലെങ്കിൽ ഫോൺ വച്ചിട്ട് പോ...
എന്താ നിവികുട്ടി ഇത്... ദേഷ്യം വരുന്നോ...? 
ആരാഡോ  തന്റെ നിവിക്കുട്ടി....കുറെ നേരം കൊണ്ട് ഈ വിളി സഹിക്കുന്നു.. നിവി അവജ്ഞയോടെ അയാളോട് പറഞ്ഞു നിർത്തി..
അതിനും മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു...
നിവി ദേഷ്യത്തോടെ ആ ഫോൺ കോൾ കട്ട് ചെയ്തു...
വീണ്ടും വീണ്ടും ആ നമ്പറിൽ നിന്ന് കോൾ വന്നു...  നിവി കട്ട് ചെയ്തു കൊണ്ടിരുന്നു....
നിവിയുടെ  ഫോണിലേക്ക് ആ നമ്പറിൽ നിന്നും ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു...  "എടുക്കുന്നുണ്ടോ അതോ പ്രിയതമന്റെ കാലു കൂടി ഒടിക്കണോ"
നിവിയുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു ഹൃദയം അതി വേഗത്തിൽ മിടിക്കാൻ തുടങ്ങി...
ഉടൻ തന്നെ വീണ്ടും ഫോൺ ബെല്ലടിച്ചു വിറയാർന്ന കൈകളോടെ  കോൾ എടുത്തു..... വീരശൂര പരാക്രമിയായ നിവേദിത പിടിച്ചോ...ഇത്ര പെട്ടന്ന്..  ഒന്നുമില്ലേലും ഒരു  ഐപിഎസ് ഓഫീസർന്റെ അനിയത്തികുട്ടി ഇങ്ങനെ പിടിക്കാമോ...? അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു...
നിങ്ങൾക്ക് എന്താ വേണ്ടേ....? 
ആഹാ.. നല്ല ചോദ്യം.... എനിക്കെന്താ വേണ്ടേന്ന്... അതൊക്കെ ഞാൻ വഴിയെ പറഞ്ഞോളാം... ഇപ്പോൾ വിളിച്ചത് വേറൊരു കാര്യം പറയാനാ... നാളത്തേക്ക് കുറച്ച് തൈലം മേടിച്ചു വച്ചേര്...
തൈലമോ എന്തിന്...? 
ഞാൻ നിന്റെ ഭർത്താവിനെ ചെറുതായിട്ടൊന്ന് വണ്ടി ഇടിപ്പിച്ചു..
നോ.... നിവി അലറി..
പേടിക്കാൻ ഒന്നും ഇല്ലഡോ  ചെറുതായിട്ട് കൈ ഒന്ന്  ഫ്രാക്ചർ ആയി.. അത്രയേ ഉള്ളൂ....
താ..ൻ എ..ന്തി..നാ എ..ന്റെ ആ..ദി ഏ..ട്ടനെ
ഇനി വിക്കിവിക്കി ചോദിച്ചു...
ഇങ്ങനെ ധൃതി പിടിക്കാതെ എന്റെ  നിവി.. ഒക്കെ പറയാം.. സമയമാകട്ടെ... പിന്നെ ഞാൻ വിളിച്ചതോ പറഞ്ഞതോ നമ്മൾ രണ്ടും അല്ലാതെ മൂന്നാമതൊരാൾ അറിയാൻ പാടില്ല ഇനി അറിഞ്ഞാൽ.. എനിക്ക് ഒന്നും സംഭവിക്കില്ല നഷ്ടം നിനക്ക് മാത്രം.. അപ്പുണ്ണിയെ  ഒത്തിരി ഇഷ്ടമല്ലേ നിവിക്ക്... അല്ലേ..? 

വേണ്ട ഞാൻ ആരോടും ഒന്നും പറയില്ല അപ്പുനെ ഒന്നും ചെയ്യല്ലേ...
എന്താ നിവി ഇങ്ങനെ..ഞാൻ ഒന്നും  ചെയ്യുമെന്ന് പറഞ്ഞില്ലല്ലോ... നിവി നല്ല കുട്ടിയാണ് ആരോടും ഒന്നും പറയില്ല..എനിക്ക് അറിയാം... എങ്കിൽ  ശരി നിവി ഗുഡ് നൈറ്റ്... ആ കോൾ കട്ടായി...
നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി... ആരായിരിക്കും അത്...? എന്തിനാ അയാൾ ഇങ്ങനെയൊക്കെ ചെയ്യുന്നത്....?അയാൾ പറഞ്ഞതുപോലെ ആദിഏട്ടനു  എന്തെങ്കിലും സംഭവിച്ചു കാണുമോ... നിവി  ഫോണെടുത്തു ആദിയെ വിളിച്ചു... എടുക്കുന്നില്ല.. നിവിയെ  വീണ്ടും ഭയം കീഴ്പ്പെടുത്തി... അവൾ വീണ്ടും വീണ്ടും അവനെ  വിളിച്ചു കൊണ്ടിരുന്നു.. അവസാനം ആരോ ഫോൺ എടുത്തു...
ഫോണിലൂടെ കേട്ട കാര്യം നിവിയിൽ ഒരു വിറയൽ സൃഷ്ടിച്ചു.... അവളുടെ ഇരു കണ്ണുകളുടെയും കണ്ണീർ ചാലിട്ടൊഴുകി....
അപ്പോൾ അയാൾ പറഞ്ഞതൊക്കെ സത്യമാണ്.... നിവി തന്റെ താലിയിൽ മുറുകെ പിടിച്ചു... കുറച്ചുകഴിഞ്ഞ് ആദിയുടെ നമ്പറിൽ നിന്നും തിരികെ കോൾ വന്നു... ആദി തന്നെയായിരുന്നു ഈ പ്രാവശ്യം.... ആദിക്ക്  നിവിയുടെ   ശബ്ദത്തിൽ നിന്ന് തന്നെ മനസ്സിലായി അവൾ കരയുകയായിരുന്നു എന്ന്... എന്റെ പൊട്ടി പേടിക്കാൻ ഒന്നും ഇല്ല...   എനിക്ക് ഒരു കുഴപ്പവുമില്ല ചെറുതായിട്ടൊന്നു കൈ  ഒന്ന് ഫ്രാക്ചർ ആയി... അത്ര തന്നെ..... നാളെ ഞാൻ അങ്ങ് വരുത്തില്ലേ...
ഇത് എങ്ങനെ സംഭവിച്ചത ഏട്ടാ....? 
അതൊന്നും പറയണ്ട എന്റെ ഭാഗത്ത് തെറ്റൊന്നുമില്ല ഒരു വണ്ടി റോങ്ങ്‌ സൈഡ് കേറി വന്നതാ... ദൈവാധീനം കൊണ്ട് വേറെ ഒന്നും സംഭവിച്ചില്ല....
മ്മ്... നിവി  ഒന്ന് മൂളുക മാത്രം ചെയ്തു...
മരുന്നിന്റെ ക്ഷീണം ആണെന്ന് തോന്നുന്നു വല്ലാത്ത ഒരു മരവിപ്പ് ഞാൻ നാളെ ഇവിടെ നിന്ന്  ഇറങ്ങുന്നതിനു മുൻപ് നിന്നെ വിളിക്കാം... ഇപ്പോൾ വീട്ടിൽ ആരോടും ഒന്നും പറയണ്ട...  പിന്നെ എനിക്ക് തരാനുള്ളത് വേഗം താ....നിവി... നിവി.. കേൾക്കുന്നുണ്ടോ നീ...നിവി... 
ആ ഏട്ടാ... 
എങ്കിൽ വേഗം താ..
എന്ത്...? 
നിനക്ക് എന്താ പറ്റിയത്... എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞില്ലേ നിന്നോട്....
മ്മ്മ്... മൂളാതെ എനിക്കുള്ള പതിവ് താ കൊച്ചേ...
എന്റെ ഏട്ടനെ കെട്ടിപിടിച്ചു...ഉ..മ്മ... നിവിയുടെ ശബ്ദം ഇടറി..
ഇന്നത്തെത്തിനു  പവർ ഇല്ലല്ലോ.... കുഴപ്പമില്ല ഞാൻ നാളെ അങ്ങ് വരുമല്ലോ എല്ലാം ശരിയാക്കി തരാം... ഇപ്പൊ എന്റെ മോൾ എന്നയും  സ്വപ്നം കണ്ടു കിടന്നുറങ്ങിക്കെ... 
ഗുഡ്നൈറ്റ്...
ഗുഡ്നൈറ്റ്...
ആദി ഫോൺ കട്ട് ചെയ്തു,... നിവിയിൽ അഗാധമായ ഭയം കടന്നുകൂടി....

ആരായിരിക്കും ഇങ്ങനെയൊക്കെ ചെയ്തത്....?  എന്തിനു വേണ്ടി ആയിരിക്കും....? ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ നിവിടെ ഉള്ളിൽ കടന്നുകൂടി..നിവിക്ക് ഉറങ്ങാൻ പറ്റുന്നില്ലയിരുന്നു

പിറ്റേദിവസം ആദി  വന്നു... അവനെ പരിചരിച്ചും അവന്റെ കാര്യങ്ങൾ നോക്കിയും ദിവസങ്ങൾ വീണ്ടും നീങ്ങി.. പിന്നെ ആ ഫോൺ കോൾ വന്നില്ല.. നിവിയിൽ അതൊരു ആശ്വാസമായിരുന്നു അവൾ പതിയെ അത് മറക്കാൻ തുടങ്ങി....

ഒരു ദിവസം ആദി ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് വീട്ടിൽ എത്തി മുഖത്ത് വല്ലാത്ത ഒരു തരം പരിഭ്രമം ഉള്ളത് നിവി ശ്രദ്ധിച്ചു... അവൻ അവളോട് വേഗം റെഡി ആക്കാൻ പറഞ്ഞു... അവൾ എത്ര ചോദിച്ചിട്ടും ഒന്നും മിണ്ടിയില്ല... അവർ നേരെ പോയത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു.... നിവിക്കു വീണ്ടും ഭയം ഉള്ളിൽ കടന്നു കൂടി... ആദിയുടെ കയ്യിൽ അവൾ മുറുകെ പിടിച്ചു... ഐസിസി വിനു മുന്നിൽ കരഞ്ഞുകലങ്ങിയ കണ്ണുമായി അമ്മ ഇരിക്കുന്നു... തൊട്ടടുത്തായി പാറുവും അപ്പു ഉണ്ട്...
ഏട്ടൻ ഐസി വിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങി....
അച്ഛൻ..... 
നിവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ ഓടിച്ചെന്ന് ഏട്ടനെ കെട്ടിപിടിച്ചു...ഏട്ടാ  അച്ഛന്...
ഒന്നും പറയാറായിട്ടില്ല.... തലയിൽ നല്ല മുറിവുണ്ട്... 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് അവർ പറഞ്ഞത്....
എന്താ ഏട്ടാ സംഭവിച്ചത്....
കണ്ടുനിന്നവർ പറഞ്ഞത് ആരോ കരുതിക്കൂട്ടി ചെയ്തതാണെന്ന്.... പക്ഷേ അച്ഛനെ... അതാ എനിക്കു മനസ്സിലാകാതെ.. ഇനി ആർക്കെങ്കിലും ആളു മാറിയതാണോ എന്നും അറിയില്ല....
നിവിയിൽ പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായി... അവൾക്ക് ഇന്നല  വന്ന ഫോൺ കോളുകൾ ഓർമ്മയിൽ തെളിഞ്ഞു...... ആ കോളുകൾ ഇന്നലെ വന്നായിരുന്നു... മനപ്പൂർവം എടുക്കാതിരുന്നത് അല്ല കുളിക്കുകയായിരുന്നു.... വന്നപ്പോൾ 6 മിസ്കോൾ കണ്ടു... പക്ഷേ പ്രൈവറ്റ് നമ്പർ ആയതുകൊണ്ട് തിരിച്ചു വിളിക്കാനും  പറ്റില്ലല്ലോ...ഇനി അതാകുമോ  കാരണം.. അവൾക്ക് വീണ്ടും ഭയം തോന്നി...
കുറച്ചുനേരം കഴിഞ്ഞ് ആ നമ്പറിൽ നിന്ന് തന്നെ വീണ്ടും അവൾക്ക് കോൾ വന്നു... രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ അടുതു... 
താനാണോ എന്റെ അച്ഛനെ.... വാക്കുകൾ ഇടറി നിവിക്ക്  പൂർത്തീകരിക്കാൻ കഴിഞ്ഞില്ല... 

ഐപിഎസ് കാരന്റെ പെങ്ങള്   തന്നെ... നിവിക്കുട്ടി എന്താ ഇന്നലെ ഞാൻ വിളിച്ചപ്പോൾ ഫോൺ എടുക്കാഞ്ഞേ... അതല്ലേ ചേട്ടൻ  ഓരോന്ന് ചെയ്തുകൂട്ടിയത്... വെറുതെ അച്ഛന്റെ ശരീരം നോവിച്ചു...
തനിക്ക് എന്താ വേണ്ടേ....
ഞാൻ പറഞ്ഞല്ലോ അതൊക്കെ പറയാം പക്ഷേ ഞാൻ വിളിക്കുമ്പോൾ ഇനി ഫോൺ എടുക്കണം.. അല്ലെങ്കിൽ ഞാൻ വെറുതെ ഓരോരുത്തരെ  നോവിക്കും... മനസ്സിലായോ...

നിവിയൊന്നു മോളി.... നിവിക്ക് തന്റെ ശരീരം തളരുന്നത് പോലെ തോന്നി അവൾ അടുത്ത ചുമരിനോട് ചാരി നിന്നു...
എങ്കിൽ മോള് ഇപ്പോൾ അച്ഛന്റെ അടുത്തു പോയി  ഇരിക്കു... ഞാൻ വിളിച്ചോളാം... എല്ലാം പറഞ്ഞതുപോലെ ആരോടും ഒന്നും പറയാൻ നിൽക്കരുത്... കേട്ടല്ലോ...
നിവി വീണ്ടുമൊന്ന് മുളി... ഫോൺ കട്ടായി...

മിഴിയോരം 25

നിവിയും കുടുംബവും പ്രാർത്ഥനയോടെ ഐസിയു വിന്റെ മുന്നിൽ കാത്തിരുന്നു.... കാത്തിരിപ്പിന്റെ  ഓരോ നിമിഷങ്ങളും ഒച്ചിന്റെ  വേഗതയിൽ കടന്നു പോയി... ആദിയും കുടുംബവും അവരെ ആഹാരം കഴിക്കാൻ നിർബന്ധിച്ചെങ്കിലും അവരാരും കഴിക്കാൻ കൂട്ടാക്കിയില്ല.... കാത്തിരിപ്പിനൊടുവിൽ ഐസിയു വിന്റെ  വാതിൽ തുറന്ന് ഡോക്ടർ പുറത്തിറങ്ങി... അപകടനില തരണം ചെയ്തു എന്ന് അദ്ദേഹത്തിന്റെ വാക്കുകൾ അവരിൽ ആശ്വാസത്തിന്റെ  കുഞ്ഞു ദീപം തെളിഞ്ഞു... 

രണ്ടാഴ്ചത്തെ ആശുപത്രിവാസം കഴിഞ്ഞ് നിവിയുടെ അച്ഛനെ  ഇന്ന് ഡിസ്ചാർജ് ചെയ്യുകയാണ്... നിവി വിട്ടിലേക്ക് വരാൻ ഒരുങ്ങിയെങ്കിലും അച്ഛനും അമ്മയും അവളെ തടഞ്ഞു.... നിർബന്ധിച്ച് ആദിയുടെ കൂടെ അവന്റെ വീട്ടിലേക്ക് പറഞ്ഞയച്ചു.....

വീട്ടിൽ വന്ന് കേറിയ ഉടൻ കുളിച്ച് കിടക്കയിലേക്ക് ചാഞ്ഞു... അവൾക്ക്  രണ്ടാഴ്ചത്തെ ഉറക്കത്തിന്റെ  ക്ഷീണമുണ്ടായിരുന്നു.... എല്ലാവരും മാറിയും തിരിഞ്ഞും വീട്ടിൽ പോയിട്ട് വന്നപ്പോഴും.. അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറാതെ നിവി അച്ഛനു കൂട്ടിരുന്നതാണ്.... അതിനാൽ ആദിയും അവളെ വിളിച്ചുണർത്താൻ നിന്നില്ല... നീണ്ട നിദ്രയിൽ നിന്നും അവളെ വിളിച്ചുണർത്തിയത് ഫോൺ കോൾ ആയിരുന്നു.... നിവി ഉറക്കത്തിനന്റെ  ആലസ്യത്തോടെ ഫോണെടുത്തു തന്റെ ചെവിയോട് ചേർത്തു... 
എന്തുപറ്റി നിവി  കുട്ടി ഉറക്കക്ഷീണം ഒക്കെ മാറിയോ.. 
നിവി ഞെട്ടലോടെ കട്ടിലിൽ നിന്ന് ചാടി എണീറ്റു... നിങ്ങൾ... നിങ്ങൾക്ക് ഇനിയും എന്താ വേണ്ടേ... നിവി വെപ്രാളത്തോടെ ചോദിച്ചു...
എനിക്ക് വേണ്ടതൊക്കെ ഞാൻ തനിയെ വാങ്ങിച്ചോളാം പക്ഷേ നിവിയുടെ സഹായം വേണം കേട്ടോ... 
താൻ എന്താ ഉദ്ദേശിച്ചേ...? 
നാളെ ആദി അറ്റൻഡ് ചെയ്യാൻ പോകുന്ന മീറ്റിങ്ങിന്  അവൻ  ചെയ്തു വെച്ചിരിക്കുന്ന  പ്രെസന്റ്റേഷൻ എനിക്ക് വേണം.... ഇന്ന് രാത്രി തന്നെ നീ അത് എടുത്  എനിക്ക്  മെയിൽ ചെയ്യണം... മെയിൽ ഐഡി ഞാൻ മെസ്സേജ് ചെയ്യാം...
ഇല്ല ഞാൻ ചെയ്യില്ല.... ആദി ഏട്ടൻ  ഒരുപാട് കഷ്ടപ്പെട്ടതാണ് ആ പ്രോജക്റ്റിന്റെ  പേരിൽ...
നിവി  ചെയ്യും ഇല്ലെങ്കിൽ ചെയ്യിപ്പിക്കാൻ
എനിക്കറിയാം... അത് വേണോ നിവി... 
താൻ എന്തൊക്കെ പറഞ്ഞാലും ഇത് ഞാൻ ചെയ്യില്ല....
അങ്ങനെയുള്ള തീരുമാനമൊന്നും ഇപ്പോഴേ എടുക്കേണ്ട... ഞാനൊരു വീഡിയോ മെയിൽ ചെയ്യാം... അത് കണ്ടിട്ട് ചെയ്യുമോ ഇല്ലയോ എന്ന് പറഞ്ഞാൽ മതി.....
ഫോൺ കട്ടായിതും നിവി മെയിൽ ഓപ്പൺ ചെയ്തു.... ആ വീഡിയോ കണ്ടതും അവളുടെ കയ്യിൽ നിന്നും ഫോൺ തറയിൽ വീണു....
വീണ്ടും ഫോൺ കോൾ വന്നു നിവി വെപ്രാളത്തോടെ തറയിൽ നിന്നും ഫോൺ എടുത്തു... ഇതൊന്നും സത്യമല്ല എന്റെ ഏട്ടൻ അങ്ങനെ  ഒന്നും ചെയ്യില്ല...ആരയും വെറുതെ കൊല്ലൻ എന്റെ ഏട്ടനെ കൊണ്ട് പറ്റില്ല...  
മറുതലക്കൽ നിന്നും മറുപടിയായി ഒരു പൊട്ടിച്ചിരിയായിരുന്നു.. ശരിയാണ് നിവിയുടെ ഏട്ടൻ അങ്ങനെയൊന്നും ചെയ്യില്ല... പക്ഷേ താൽക്കാലികമെങ്കിലും ഈ വീഡിയോ കൊണ്ട് ഒരു സസ്പെൻഷൻ ഉറപ്പാണ്... കരിയറിലെ ആദ്യ സസ്പെൻഷനും ബ്ലാക്ക് മാർക്കും എന്റെ വക ഇരിക്കട്ടെ...
നോ.... വേണ്ട.... 
ഒക്കെ ഞാൻ ചെയ്യുന്നില്ല... പക്ഷേ എനിക്ക് ഇന്ന് രാത്രി എട്ടരയ്ക്ക് മുമ്പ് ആ പ്രെസന്റ്റേഷൻ കിട്ടിയേ പറ്റൂ...
പ്ലീസ്... അങ്ങനെയൊന്നും പറയരുത്... എന്നെക്കൊണ്ട് പറ്റില്ല...
പറ്റണമെല്ലോ...
പ്ലീസ് കാല് പിടിക്കാം ഞാൻ.... 
ആ ഫോൺ കോൾ കട്ടായി... 
നിവി വീണ്ടും വീഡിയോ കണ്ടു നോക്കി... ഏട്ടന്റെ കുഞ്ഞിലെ  തൊട്ടുള്ള ആഗ്രഹമായിരുന്നു IPS.... ഡിഗ്രിക്ക് പഠിക്കുമ്പോളും രാപകലില്ലാതെയാണ്  UPSC എക്സാം പ്രേഷൻ  നടത്തിയത്... അതുകൊണ്ടുതന്നെ ഒരു കോച്ചിങ്ങിനു പോകാതെ 57ാം റാങ്ക് മേടിച്ചു...IAS വേണ്ടാന്നു വെച്ച IPS തിരഞ്ഞെടുത്തു.... ഒരു കൊല്ലത്തെ ട്രെയിനിങ്ങിന് ഇടയിൽ പല പല അംഗീകാരങ്ങളും ഏട്ടന്റെ കഴിവുകൊണ്ട് നേടിയെടുത്തു.... അതുകഴിഞ്ഞ് ജോലിക്ക് കയറിയപ്പോഴും എല്ലാവിധ ഡെഡിക്കേഷനോടുകുടി  ജോലി ചെയ്യുന്ന ഏട്ടൻ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് പേർക്ക് മാതൃകയായി ... ഇതിൽ സത്യം ഒന്നുമില്ലെങ്കിലും... സത്യം തെളിയുന്നതുവരെ  സസ്പെൻഷൻ കിട്ടും അത് ഏട്ടന്റെ സർവീസ്  റെക്കോർഡിൽ ഒരു ബ്ലാക്ക് മാർക്ക് തന്നെയാക്കും.... പക്ഷേ അറിഞ്ഞു കൊണ്ട് ആദി ഏട്ടനെ ചതിക്കാൻ വയ്യല്ലോ ദേവിയെ....

ഇത് ആരോട് പറയും.. ആദി  എന്നോട് പറഞ്ഞാലോ....വേണ്ട ഏട്ടനോട് പറയാം ഇനിയും വൈകിയാൽ നഷ്ടങ്ങൾ ഒരുപാടുണ്ടാകും... നിവി രണ്ടും കൽപ്പിച്ച് ഫോണെടുത്ത് ഏട്ടനെ വിളിക്കാൻ തുടങ്ങിയതും  ഒരു മെസ്സേജ് ഫോണിൽ വന്നു.... മെസ്സേജ് കണ്ടു നിവി ഒന്ന് പകച്ചു പോയി... നിവി  ഞെട്ടലോടെ ആ മെസ്സേജ് വീണ്ടും വായിച്ചു.....
"ആദിയെയാണോ അതോ നിർമ്മലിനെയാണോ എല്ലാം  അറിയിക്കാൻ  പോകുന്നത്....."

ആരായിരിക്കും അയാൾ...? ഇത്രയൊക്കെ തന്നെ പറ്റി അറിയാവുന്ന ആൾ ആരായിരിക്കും......? ആരെ സംശയിക്കും....? നിവിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ലയിരുന്നു ഇനി ഏട്ടനെ  വിളിച്ചാൽ...? വേണ്ട.... ഞാൻ കാരണം അപ്പുണ്ണിക്കോ വേറെ ആർക്കെങ്കിലുമോ  എന്തെങ്കിലും ആപത്ത് ഉണ്ടായാലോ.... 
നിവി ആകെ ധർമ്മസങ്കടത്തിലായി.... ആരുടെ നേരെ കണ്ണടയ്ക്കും രണ്ടുപേരും എനിക്കേറ്റവും പ്രിയപ്പെട്ടവർ... എന്നോട് ക്ഷമിക്ക് ആദി ഏട്ടാ  വരെ  നിവൃത്തിയില്ല... നിവി അയാൾ പറഞ്ഞ പ്രസേന്റ്റേഷൻ ആദിയുടെ ലാപ്ടോപ്പിൽ നിന്നും കോപ്പി ചെയ്തു അയാൾക്ക് മെയിൽ അയച്ചു... 
ആ ഡീൽ  നഷ്ടമായതിൽ ആദിക്ക് വിഷമം ഉണ്ടായിരുന്നു പക്ഷേ അത് പുറത്തു കാണിച്ചില്ല... നിവിക്ക് അത് മനസ്സിലായെങ്കിലും ചോദിക്കാൻ നിന്നില്ല...
പിന്നീട് ഇതുപോലെ ആദിയുടെ പല പ്രസേന്റ്റേഷനും നിവി അയാക്ക് അയച്ചു  കൊടുക്കേണ്ടി വന്നു... ബിസിനസിൽ കോടികളുടെ നഷ്ടവും...ഓരോ തോൽവിയും ആദിയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു....  ജോലിയിൽ കുറച്ചുകൂടി ശ്രദ്ധിക്കാൻ തുടങ്ങി... ഓരോ ദിവസം കൂടും തോറും നിവിക്ക് അവൻ കൊടുക്കാറുള്ള സമയം കുറഞ്ഞു വന്നു... പിന്നീട് അങ്ങോട്ട് നിവിക്ക് ആദിയെ കാണാൻകൂടി കിട്ടിയില്ല.... അങ്ങനെയിരിക്കെ അവന്റെ ഒരു പ്രെസന്റ്റേഷൻ അപ്പ്രൂവായി... ആദിയിൽ വീണ്ടും ആത്മവിശ്വാസം മുളപൊട്ടി...
ആ ഡീൽ അപ്പ്രൂവയതിന്റെ ഒരു  പാർട്ടി നടത്തി...
നിവിയും കുടുംബവും എല്ലാവരും ഉണ്ടായിരുന്നു ആ പാർട്ടിയെ..നിവിയെ കണ്ടപ്പോൾ അവനിൽ സങ്കടം ഉണർത്തി.....അവൾ ആകെ ക്ഷീണിച്ചിരുന്നു ... കണ്ണ് ഒക്കെ കുഴിഞ്ഞു  വല്ലാത്തൊരു രൂപം...  തനിക്ക് അവളെ ശരിക്കും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല എന്നതിൽ അവനിൽ കുറ്റബോധം ഉണർന്നു... പാർട്ടി ഒക്കെ കഴിഞ്ഞ് നിവിയും ആദിയും ഒരുമിച്ച് വീട്ടിലേക്ക് തിരിച്ചു... റൂമിലെത്തി രണ്ടുപേരും ഫ്രഷായി ഇറങ്ങിവന്നു... ആദി നിവിയെ ഇറുകെ പുണർന്നു... അവളുടെ മുഖമാകെ ചുടുചുംബനങ്ങൾ കൊണ്ട് മൂടി... ആദിയുടെയും നിവിയുടെയും കണ്ണുകൾ ഒരു പോലെ നിറഞ്ഞു.... പരിഭവങ്ങളും പരാതികളും രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞുതീർത്തു... അവസാനം ആദി  അവളിലേക്ക് ലയിച്ചുചേർന്നു.... വിയർതോട്ടി നിവി ആദിയുടെ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു...
പിന്നീട് ദിവസങ്ങൾ കടന്നു പോയി... അതിനിടയിൽ  അന്നമ്മയുടെയും ആൽബി ഇച്ചായന്റെയും  കല്യാണം കഴിഞ്ഞു....നിവി കൂട്ടുകാർക്ക്മൊത്ത് അടിച്ചുപൊളിച്ചു.... ആദിയും  നിവിയും പഴയതുപോലെയായി.. അവരുടെ ജീവിതത്തിലേക്ക് സന്തോഷങ്ങൾ പിന്നെയും കടന്നു വന്നു... 
രണ്ടുമൂന്നു ദിവസമായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാത്ത ഒരു അസ്വസ്ഥത... നിവി അത് കാര്യമായി  എടുത്തില്ല... കുളികഴിഞ്ഞ്  ഇറങ്ങി ടൗവ്വൽ  വെക്കാൻ ഷെൽഫ് തുറന്നപ്പോളാണ് പാഡ് കണ്ണിൽ പെട്ടത്... തന്റെ ഡേറ്റ് തെറ്റിയാന്നുള്ള ഓർമ്മ അപ്പോഴാണ് നിവിയിൽ ഉണർന്നത്... അവളിൽ ഉണ്ടായ മാറ്റങ്ങൾ ഓരോന്നും ചിന്തിച്ച് തുടങ്ങി... അതിയായ സന്തോഷത്തോടെ നിവി  തന്റെ  വലതുകൈകൊണ്ട്  വയറിൽ  ഒന്ന് തഴുകി..... 
ആദി ഏട്ടനോട് പറഞ്ഞാലോ...? അല്ലെങ്കിൽ വേണ്ട... കൺഫോം ചെയ്തിട്ട് ഒരു സർപ്രൈസ് കൊടുക്കാം.... അവളിൽ  സന്തോഷം അണപൊട്ടി  ഒഴുകാൻ തുടങ്ങി...
നിവി വേഗം ഡ്രസ്സ് ചെയ്തു ഹോസ്പിറ്റലിലേക്ക് പോകാൻ റെഡിയായി..... ആദിയുടെ അമ്മ അവിടേക്ക് വന്നു..
മോളു ഇത് എവിടെ പോവാ...
(അമ്മയോട് പറഞ്ഞാലോ..? വേണ്ട.. ആദി  ഏട്ടനാണ് ആദ്യം അറിയേണ്ടേ....)
അത് അമ്മേ വീട്ടിലോട്ട് ഒന്ന് പോകാൻ ഇറങ്ങിയതാ അപ്പുവിനെ ഒന്ന് കാണണം...
എങ്കിൽ വൈകണ്ട മോള് ചെല്ല്....
ശരി അമ്മേ  പോയിട്ട് വരാം...
നിവി ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കാണാൻ അപ്പോണ്മെന്റ് എടുത്തു പുറത്തിരുന്നു.... ടെസ്റ്റ് റിസൾട്ട് എല്ലാം വന്നിട്ടുണ്ട് ഡോക്ടറെ കേറി കാണാൻ നേഴ്സ് വന്ന് പറഞ്ഞു.... റിസൾട്ട് പോസിറ്റീവാണ് അതിനർത്ഥം നിവി  അമ്മയാകാൻ പോകുന്നു... അവിളിൽ സന്തോഷവും അതിനോടൊപ്പം അതിയായ ആഹ്ലാദവും നിറഞ്ഞു...
അവൾ  നേരെ വീട്ടിലേക്കാണ് പോയത് അപ്പുവിനെ കണ്ടു.. കുറച്ചുനേരം അവനോടൊപ്പം കളിച്ചു... പിന്നെ തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി... നിവിയുടെ ഉള്ളിൽ മുഴുവൻ  ആദിയോടെ പറയുമ്പോൾ അവനിക്ക്  ഉണ്ടാകുന്ന സന്തോഷത്തെക്കുറിച്ചയിരുന്നു... അത് അവളിൽ കുസൃതി നിറച്ചു.... ഈ വാർത്ത അറിഞ്ഞപ്പോൾ തൊട്ടിൽ നിവി നടക്കുമ്പോഴും ഇരിക്കുമ്പോഴും ഒക്കെ ഒരു കൈകൊണ്ട് തന്റെ വയറു താങ്ങി.. അത് അവളിൽ തന്നെ അത്ഭുതം സൃഷ്ടിച്ചു... താൻ അമ്മയാകാൻ പോകുന്നു എന്ന വാർത്ത തന്നെ ഒരു സ്ത്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ... തന്റെ ജീവന്റെ ജീവനോടുള്ള കരുതൽ....
നിവി വീട്ടിലെത്തി കണ്ണാടിയുടെ മുന്നിൽ നിന്ന് ആദിയോടെ എങ്ങനെ പറയും എന്നുള്ളത് പ്രാക്ടീസ് ചെയ്തു.... ഓരോ രീതിയിലും അവൾ പറഞ്ഞു നോക്കി പക്ഷേ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല.... ആദിയെ  കാത്തിരുന്ന് നിവി  ചെറുതായിട്ടൊന്നു മയങ്ങി... ഫോണിന്റെ നിർത്താനുള്ള ശബ്ദം കേട്ടാണ് നിവി  ഉറക്കമുണർന്നത്.... മുറി ആകമാനം ഒന്ന് നോക്കി  ഇല്ല...ആദി ഇപ്പോഴും വന്നിട്ടില്ല...
വീണ്ടും ഫോണിന്റെ ശബ്ദം ആണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..
കുറെ നാളിന് ശേഷം വീണ്ടും ആ നമ്പറിൽ നിന്ന് കോൾ.... അത്രയും നേരം നിവിയിൽ ഉണ്ടായിരുന്ന സന്തോഷം ഒരു ഞൊടിയിടയിൽ അങ്ങോട്ട്‌  മാഞ്ഞുപോയി..... അവളിൽ ഭയം വന്നു നിറഞ്ഞു.... വിറയ്ക്കുന്ന കൈകളോടെ അവൾ ഫോൺ ചെവിയോടു ചേർത്തു....
നിവേദിത ആദ്വിക്  മഹേശ്വരി....
എന്താ...? എന്താ ഇനി വേണ്ടേ...
ഇന്ന് നിവികുട്ടിക്കുള്ള അവസാന ടാസ്ക്കാണ് .... അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു...എന്താണെന്ന് അറിയേണ്ടേ....? 
നേരം വെളുക്കുന്നത് വരെ സമയമുണ്ട്.... അപ്പോൾ എന്താണ് ടാസ്ക്  എന്ന് പറയട്ടെയോ..? 
അല്ലെങ്കിൽ വേണ്ട... അതിനുമുമ്പ് നിവികുട്ടി വീട്ടിലേക്ക് ഒന്നു വിളിക്കണം...
വീട്ടിലേക്കോ അതെന്തിന്...
വിളിക്കുമ്പോൾ നീ അറിയും വിളിച്ചു നോക്ക്... അതും പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്തു...
ഇനി അച്ഛൻ എന്തെങ്കിലും....? നിവി വെപ്രാളത്തോടെ ഏട്ടന്റെ നമ്പറിലേക്ക്  ഫോൺ വിളിച്ചു.... ആദ്യം വിളിച്ചപ്പോൾ നമ്പർ ബിസിയാണ്... നിവി വീണ്ടും വീണ്ടും ട്രൈ ചെയ്തു... ബിസി തന്നെ... നിവിക്കെന്തോ ദേഷ്യവും ഭയവും ഒക്കെ തോന്നി.... ഏട്ടൻ അവളെ  തിരിച്ചു വിളിച്ചു.... നിർമ്മലിന്റെ  സ്വരം വല്ലാതെ നിർത്തിയിരുന്നു.... ഏട്ടാ എന്താ സ്വരം വല്ലാതെ ഇരിക്കുന്നെ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ... ഇനി അച്ഛൻ എന്തെങ്കിലും... അച്ഛന് കുഴപ്പമൊന്നുമില്ല മോളെ... പിന്നെ എന്താ ഏട്ടാ കാര്യം പറയ്യ്.... അത് പിന്നെ മോളെ.. അപ്പൂനെ കാണുന്നില്ല... എന്താ ഈ പറയുനെ... അവൻ അവിടെ തന്നെ കാണും നന്നായി നോക്ക്... നീ ഇവിടെ നിന്നും പോയി ഒരു മണിക്കൂർ ആയി കാണും... അവന് ചോറ് എടുക്കാൻ പാറു അടുക്കളയിലേക്ക് പോയി.... തിരികെ വന്നപ്പോൾ അവൻ ഇവിടെ ഇല്ല.... നിവി  ഒരു തളർച്ചയോടെ കട്ടിലിൽ ഇരുന്നു.... ആ നമ്പറിൽ നിന്ന് കോൾ വരുന്നുണ്ടായിരുന്നു.... ഏട്ടാ ഞാൻ തിരികെ വിളിക്കാം... നിർമ്മന്റെ കോൾ  കട്ട് ചെയ്തു നിവി  ആ ഫോൺ കോൾ എടുത്തു...
ഇപ്പോൾ മനസ്സിലായോ എന്താ കാര്യമെന്ന്....
അപ്പുനെ  ഒന്നും ചെയ്യരുത് ഞാൻ എന്തുവേണമെങ്കിലും ചെയ്യാം....
ആഹാ മിടുക്കി...
നിവി ഈ നാട് വിടണം... 
എന്ത്... എന്താ നിങ്ങൾ ഈ പറയുന്നേ എന്ന ബോധം ഉണ്ടോ...? 
ബോധം ഉണ്ടായതുകൊണ്ടണ് ഇത് പറയുന്നത്.... ഈ നാടും എല്ലാവരെയും ഉപേക്ഷിച്ച് നീ പോണം... 
ഞാൻ പോകുന്നത് കൊണ്ട് നിങ്ങൾക്ക്
എന്താണ് ലാഭം...? 
അത് നീ അറിയേണ്ട ആവശ്യമില്ല...
Do what I said... ok...
നിന്നെ കൊന്നു കളയാനാണ് ഞാൻ ആദ്യം തീരുമാനിച്ചത്.. പക്ഷേ ഒന്നും ചെയ്യാത്ത നിന്നെ കൊല്ലാൻ എനിക്ക് തോന്നിയില്ല... പക്ഷേ ഞാൻ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കൊല്ലും  നിന്നെയല്ല നിന്റെ അപ്പുവിനെ....
വേണ്ട ഞാൻ നിങ്ങൾ പറയുന്നത് അനുസരിക്കാം .... അപ്പുവിനെ  ഒന്നും ചെയ്യരുത്...പ്ലീസ്... 
പോകുന്നതിനു മുമ്പ് കുറച്ചു കാര്യങ്ങൾ നീ ചെയ്തു തീർക്കണം....
നീ അവിടുന്ന് പടിയിറങ്ങുമ്പോൾ നിന്റെ മനസ്സിൽ എല്ലാവരും മരിക്കണം അതുപോലെ തന്നെ അവർക്ക് നീ മരിച്ചു എന്നായിരിക്കും ഇനിയുള്ള അറിവ്...
എന്നെ എന്തിനാ എങ്ങനെ  ഇഞ്ചിഞ്ചായി കൊല്ലുന്നേ... താൻ ആദ്യം തീരുമാനിച്ചതുപോലെ എന്നെ കൊന്നു കളഞ്ഞു കൂടെ....
വെറുതെ സംസാരിച്ചു നിൽക്കാൻ സമയമില്ല വേഗം ഞാൻ പറയുന്നത് ചെയ്യ്... നീ ഇപ്പോൾ ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ ഷാളിനോപ്പം നിന്റെ ഫോണും മഹേശ്വരി നിവാസിന്റെ ലെറ്റർ ബോക്സിൽ വെച്ചേക്കണം... നീ ഈ  നാട്ടിൽ നിന്ന് പോയെന്ന് എനിക്ക് ഉറപ്പു വരുമ്പോൾ അപ്പു  നിന്റെ വീട്ടിൽ എത്തിയിരിക്കും...വീണ്ടും ഞാൻ പറയുവാ  അദിബുദ്ധി കാണിക്കാൻ നോക്കരുത് നിവി.... അപ്പു ജീവൻ നിന്റെ കയ്യിലാണ്.. എത്ര ദൂരം പോയി ഒളിക്കാമോ അവിടെ പോയി ഒളിച്ചോളൂ നിന്നെ ഇനി ഒരിക്കലും നിന്നെ അറിയാവുന്നവർ കാണാൻ പാടില്ല... നിവിക്ക് ഞാൻ പറയുന്നത് മനസ്സിലായിക്കാണും എന്ന് കരുതുന്നു... നേരം പുലരുന്നതുവരെ ആദി അങ്ങോട്ട് വരില്ല... അതിനുമുമ്പ് നിനക്ക് തീരുമാനിക്കാം അപ്പുവിന്റെ ജീവനാണോ നിന്റെ ജീവിതമാണോ  നിനക്ക് വേണ്ടത് എന്ന്.... അപ്പോൾ ഗുഡ് ബൈ നിവി ഇനി ഈ കോൾ നിന്നെ തേടി വരില്ല....
ആ കോൾ കട്ടായി....
നിവി ഒരു പ്രതിമ കണക്കക്കിന്  കുറേനേരം അവിടെ നിന്നു.... അപ്പുവിന്റെ  കളി ചിരികൾ  ഓർമ്മയിൽ തെളിഞ്ഞപ്പോൾ നിവി സ്വയം മറന്നു.... എന്തു വിലകൊടുത്ത് അപ്പുവിനെ രക്ഷിക്കണം നിവി  ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു... എല്ലാവരും ഉറങ്ങിയതിനു ശേഷം നിവി പുറത്തേക്കിറങ്ങി.. ഷാൾ ഊരി ഫോണിനൊപ്പം ലെറ്റർ ബോക്സിൽ  വെച്ചു....
എങ്ങോട്ടെന്നില്ലാതെ നിവി നടക്കാൻ തുടങ്ങി... അവൾ  ചെന്നുപെട്ടത് ആൽബിയുടെ കാറിന്റെ ഫ്രണ്ടിലായിരുന്നു... കാറിന്റെ ഡിം ലൈറ്റിൽ ആൽബി നിവിയെ വ്യക്തമായി കണ്ടു... പക്ഷേ അവളിലെ ആ ഭാവം അവൻ ആദ്യമായി കാണുകയായിരുന്നു... ആൽബി കാറിൽനിന്നിറങ്ങി നിവിയെ ചേർത്തുപിടിച്ചു... അവൾക്ക് വെള്ളം കൊടുത്  അവന്റെ കാലിലേക്ക് ഇരുത്താൻ ശ്രമിച്ചെങ്കിലും നിവി  അതിന് വിസമ്മതിക്കുകയാണ് ചെയ്തത്... ആൽബി ബലം പിടിച്ച് അവളെ കാറിലേക്ക്  കയറ്റി... ആൽബി നിവിയെ കൊണ്ടു പോയത് അവരുടെ ഫ്ലാറ്റിലേക്ക് ആയിരുന്നു... ആൽബിക്ക് ഒപ്പം  നിവിയെ കണ്ട അന്നാമ്മ ഒന്ന് ഞെട്ടി... അന്നമ്മ അവളെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.... നിവി ഒന്ന് സമാധാനപെട്ടു എന്ന് തോന്നിയപ്പോൾ ആൽബി കാര്യങ്ങൾ തിരക്കി.... നിവി ആദ്യം ഒന്നും പറഞ്ഞില്ലെങ്കിലും ആൽബി നിർബന്ധിച്ച് അവളെ കൊണ്ട് പറയിപ്പിച്ചു... അവനും അന്നമ്മയും ഒരു ഞെട്ടലോടെ അത് കേട്ടിരുന്നു.... പെട്ടെന്ന് ആൽബിയുടെ ഫോണിൽ വന്ന കോൾ ആണ് അവരെ ആ ഞെട്ടലിൽ നിന്ന് ഉണർത്തിയത്... ആൽബി  ഫോണെടുതുനോക്കി.. പ്രൈവറ്റ് നമ്പർ.... ആൽബി മാറിനിന്നു സംസാരിക്കാൻ തുടങ്ങി.. കുറച്ചു കഴിഞ്ഞു ഫോൺ നിവിയെ ഏല്പിച്ചു..... 
നിവികുട്ടി നമ്മുടെ കോൺടാക്റ്റ് നീ  തെറ്റിച്ചല്ലോ... 
ഞാ..ൻ ഞാ..ൻ അതു പി..ന്നെ അറിയാതെ... പ്ലീസ് അപ്പുനെ ഒന്നും ചെയ്യരുത്..
നിവികുട്ടി കാരണം ദേ നമ്മടെ രഹസ്യം 2 പേര് കുടി അറിഞ്ഞു അതു പോട്ടെ ഞാൻ ക്ഷമിക്കാം... പക്ഷേ നിവി നിന്റെ  ഉത്തരവാദിത്വമാണ് ആൽബിയും നിന്റെ കൂട്ടുകാരിയും വാ തുറക്കാതെ ഇരിക്കേണ്ടത്...
പിന്നെ അപ്പുന്റെ  കാര്യത്തിൽ ഞാൻ  ചെറിയൊരു മാറ്റം വരുത്തി ഇനി അപ്പു വീട്ടിൽ എത്തണമെങ്കിൽ നിന്റെ മരണവാർത്ത ലോകം അറിയണം... അതു വരെ അപ്പു സേഫാണ്...ഇനി ഒരു തെറ്റ് നിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ അതു ഞാൻ ക്ഷമിക്കില്ല കേട്ടല്ലോ...

ആൽബിയും  അന്നമ്മയും നിവിയെ ഒരുപാട് നിർബന്ധിച്ചു  കാര്യങ്ങൾ നിർമ്മലനോടും ആദിയോടും തുറന്നുപറയാൻ.... പക്ഷേ നിവി അവരോട് തീർത്തു പറഞ്ഞു... അവർ എന്തെങ്കിലും അറിഞ്ഞാൽ  നിവി  പിന്നെ ജീവനോടെ ഉണ്ടാകില്ല എന്ന് ...നിവിയെ പേടിച്ച് ആൽബിയും  അന്നമ്മയും ഒന്നും തന്നെ പുറത്ത് പറഞ്ഞില്ല ആ രാത്രി തൊട്ടാണ് നിവി ഈ  അജ്ഞാതവാസം തുടങ്ങിയത്.... പിറ്റേന്ന് ആൽബി നിവിയെ കോട്ടയത്തുള്ള അവന്റെ  തറവാട്ടിലേക്ക് മാറ്റി... ഇതൊന്നുമറിയാതെ ആദിയും നിർമ്മലും സിദ്ധുവും കുടി നിവിയെയും അപ്പുനെയും തിരക്കി നടന്നു... ആറ്റിൽ നിന്ന് നിവിയുടെ ഷോൾ കിട്ടി ഒപ്പം അവളുടെ ഫോണും... അതോടെ പോലീസ് എൻക്വയറിയിൽ നിവി  മരിച്ചു എന്ന് വിധി എഴുതപ്പെട്ടു...
പിറ്റേദിവസത്തെ പത്രമാധ്യമങ്ങളിൽ നിവിയുടെ  ചിരിക്കുന്ന ചിത്രത്തിന്  ഒപ്പം ആ വാർത്തയും എഴുതിച്ചേർത്തു.... അന്നു തന്നെ അപ്പുനെ കിട്ടി... ഒരു മാസത്തിന് ശേഷം ആൽബിക്കും അന്നാമ്മക്കും ഒപ്പം നിവി  കാനഡയിലേക്ക് ചേക്കേറി...

ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ് നിവി ഓർമയിൽ നിന്നും ഉണർന്നത്... ആരുട്ടി  അപ്പോഴും അവളുടെ മാറിനോട് ചേർന്ന് കിടപ്പുണ്ടായിരുന്നു.... അവരെ എയർപോർട്ടിൽ നിന്നു വിളിക്കാൻ വന്നത് ആൽബി ഇച്ചായന്റെ  അനിയൻ ആൽവിൻ ആയിരുന്നു... ബിനോയ് വിളിക്കാൻ വരാമെന്ന് പറഞ്ഞെങ്കിലും നിവി  സമ്മതിച്ചില്ല....
അന്നമ്മയും ആരുട്ടിയും നിവിയും കുടി ആൽബി  ഇച്ചായന്റെ  തറവാട്ടിലേക്കണ് പോയത്.... 

മിഴിയോരം 26

ഫ്ലൈറ്റ് ലാൻഡ് ചെയ്യാനുള്ള അനൗൺസ്മെന്റ് കേട്ടപ്പോഴാണ് നിവി ഓർമയിൽ നിന്നും ഉണർന്നത്... ആരുട്ടി  അപ്പോഴും അവളുടെ മാറിനോട് ചേർന്ന് കിടപ്പുണ്ടായിരുന്നു.... അവരെ എയർപോർട്ടിൽ നിന്നു വിളിക്കാൻ വന്നത് ആൽബി ഇച്ചായന്റെ  അനിയൻ ആൽവിൻ ആയിരുന്നു... ബിനോയ് വിളിക്കാൻ വരാമെന്ന് പറഞ്ഞെങ്കിലും നിവി  സമ്മതിച്ചില്ല....
അന്നമ്മയും ആരുട്ടിയും നിവിയും കുടി ആൽബി  ഇച്ചായന്റെ  തറവാട്ടിലേക്കണ് പോയത്.... 

ഇക്കഴിഞ്ഞ മൂന്നു വർഷം കൊണ്ട് ഒരുപാട് പേരുടെ ജീവിതങ്ങൾ മാറി മറിഞ്ഞു.... നിർമ്മൽ ഒരുതരം ഏകാന്ത വാസത്തിലാണ്... ആരോടും പ്രത്യേകിച്ച്  ഒന്നും  സംസാരിക്കാതായി..  ലീവെടുത്ത് മുറിയിൽ അടച്ചു പൂട്ടി ഇരിപ്പാണ്....  നിവിയെ കാണാതായത് മുതൽ നിർമ്മൽ വല്ലാതെ തളർന്നിരുന്നു.....നിവിയെ  കാണാതായതിൽ നിർമ്മലിനു  പല സംശയങ്ങളും ഉണ്ടായിരുന്നു.... അവളുടെ കേസിന്റെ  ചുമതലയിൽ നിന്നും അവനെ ഒഴിവാക്കിയതും അവളെ കണ്ടു പിടിക്കുന്നതിനു പകരം അവളുടെ മരണം ഉറപ്പാക്കുന്നത് പോലെയുള്ള അന്വേഷണമാണ് നടത്തിയത്... ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യുന്നത് പോലെ തോന്നി....ആർക്കുവേണ്ടി... എന്തിനുവേണ്ടി... അവളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം നിർമ്മലിനെ വല്ലാതെ തളർത്തി....അവൻ ആഗ്രഹിച്ചു നേടിയ ജോലിയോട് അന്നാദ്യമായി അവന് വെറുപ്പ് തോന്നി... രാഷ്ട്രീയക്കാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ നിൽക്കേണ്ട വരുന്ന  അവസ്ഥ... അവന്  ഈ നിയമ വ്യവസ്ഥിതിയോട് പുച്ഛം തോന്നി.... തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ച പെങ്ങൾ... ജീവനോടെയുണ്ടോ  എന്നു പോലും അറിയാത്ത അവസ്ഥ...  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവന്  ഉറപ്പായിരുന്നു തന്റെ കുഞ്ഞിപെങ്ങൾ എവിടെയോ ജീവനോടെ ഉണ്ടെന്ന്... അതിനാൽ അവൻ അലഞ്ഞുതിരിഞ്ഞ്  അവൾക്ക് വേണ്ടി  നടന്നു.... ജീവിതത്തിൽ നിർമ്മൽ അവന്റെ   ഭൂമിയോളം സ്നേഹിച്ചത് മറ്റൊന്നിനെയുമില്ല..... നിർമ്മൽ പലപ്പോഴും ഒരു ഭ്രാന്തനെപ്പോലെ അലറി വിളിച്ച് പൊട്ടി കരയുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞിട്ടുള്ളൂ പാറുവിനും അച്ഛനും അമ്മയ്ക്കും ഒക്കെ... പണ്ടത്തെ നിർമ്മൽ അല്ല ഇപ്പോൾ.. അപ്പുണ്ണിയുടെ കുസൃതികൾ  പലപ്പോഴും പാറും അച്ഛനും അമ്മയും ചിരിക്കുമെങ്കിലും.... നിർമ്മൽ ചിരിക്കാൻ മറന്നിട്ട് 3 കൊല്ലം കഴിഞ്ഞ്... നേരെ ചൊവ്വേ ആഹാരം പോലും അവൻ കഴിക്കാറില്ല... ആഹാരത്തിനു മുന്നിൽ കുറച്ചു നേരം ഇരിക്കും ഒരുപിടി വായിൽ വെച്ച് നിറകണ്ണുകളോടെ എണീറ്റ് പോകുന്നത് കാണാം.... ഇതിനോടകം ആ 35 കാരൻ 60 കാരനിലേക്ക് രൂപാന്തരപെട്ടിരുന്നു....

ഇതിനേക്കാൾ മോശമായ അവസ്ഥയിൽ വേറെ ഒരാൾ കൂടി ഉണ്ടായിരുന്നു....ആദി.... 
മുഴുക്കുടിയനായി ജീവിതം തള്ളിനീക്കുകയാണ്... തൊട്ടതിനും പിടിച്ചതിനുമെല്ലാം ദേഷ്യം.... ബിസിനസ് എല്ലാം ഇപ്പോൾ നോക്കി നടത്തുന്നത് സിദ്ധു ആണ്..... മാസങ്ങളോളം നീണ്ടുനിൽക്കുന്ന യാത്രകളിൽ നിവിയുടെ ഫോട്ടോയും കൊണ്ട്  പകൽ മുഴുവനും അവളെ  തിരക്കി അലഞ്ഞുതിരിഞ്ഞ് നടക്കും രാത്രികളിൽ നിവിയുടെ ഓർമ്മകൾ അലട്ടുമ്പോൾ മദ്യത്തിന് അടിമപ്പെടും... ബോധം മറയുന്നതുവരെ കുടിക്കും...

നിവിയെ കാണാതായതിൽ എന്തൊക്കെയോ ദുരൂഹതകൾ ആദിക്കും നിർമ്മലിന്നും തോന്നിരുന്നു.... അവർ പല വഴിയിലൂടെയും  അന്വേഷണങ്ങൾ നടത്തി... ഒന്നിനും ഒരു തുമ്പ കിട്ടിയില്ല... അതെല്ലാം അവരിൽ വീണ്ടും സംശയങ്ങളും നിറച്ചു.... ഇപ്പോഴും ആദി നിവിക്കുള്ള തിരച്ചിലിലാണ്..... രണ്ടുമാസത്തെ നീണ്ട യാത്രയ്ക്കൊടുവിൽ ആദി മഹേശ്വരി നിവാസിൽ  തിരിച്ചെത്തി.. അവന്റെ ഇപ്പോഴത്തെ കോലത്തിൽ കണ്ടാൽ ആരും തിരിച്ചറിയില്ല അത് ആദിയാണെന്ന്... താടിയൊക്കെ നീട്ടിവളർത്തി വല്ലാത്തൊരു രൂപം...

നിവി നാട്ടിൽ വന്നിട്ട് ഇപ്പോൾ രണ്ടു ദിവസം കഴിഞ്ഞു... ഇന്ന് അവൾ ആരുട്ടിയെ  ഹോസ്പിറ്റലിൽ കാണിക്കാൻ കൊണ്ടുപോവുകയാണ്.... ഒപ്പം അന്നമ്മയും ആൽവിനും ഉണ്ട്.... ഡോക്ടറെ കണ്ടു.. കുറച്ച്  ടെസ്റ്റുകൾ ഒക്കെ നടത്താൻ എഴുതിക്കൊടുത്തു... ആരുട്ടിയെ  ഒരു നഴ്സിന്റെ  കയ്യിൽ ഏൽപ്പിച്ചു.. നിവി പി പി യുടെ അച്ഛന്റെ മുറിയിൽ തന്നെ ഇരുന്നു...

ഇതേസമയം മഹേശ്വരി നിവാസിൽ ആദിയുടെ അമ്മ ചെറുതായിട്ടൊന്നു വീണു... അച്ഛനും ആദിയും കുടി അമ്മേ  അടുത്തുള്ള ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.... അമ്മയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല കൈക്ക് ചെറുതായിട്ട് ഒരു ചതവ് അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.... ആദി മരുന്ന് മേടിക്കാൻ ഫാർമസിയിലേക്ക് നടന്നു.... വഴിയിൽ വെച്ച് ഒരു കൊച്ചു കുട്ടി കരയുന്നതു അവന്റെ ശ്രദ്ധയിൽപ്പെട്ടു... അവൻ ആ കുഞ്ഞിന്റെ അരികിൽ ചെന്ന് മുട്ടുകുത്തി ഇരുന്നു... ചുണ്ടു പിളർത്തി കണ്ണുകൾ തിരുമ്മി കരയുന്ന കുഞ്ഞിനോട് ആദിക്ക് അതിയായ വാത്സല്യം തോന്നി.. പഞ്ഞികേട്ട് പോലത്തെ ഒരു കുഞ്ഞു മാലാഖ...
എന്തിനാ മോളെ ഇങ്ങനെ കരയുന്നേ.. മുഖമുയർത്തി ആരുട്ടി ആദിയെ നോക്കി വിതുമ്പിക്കൊണ്ട് ചോദിച്ചു....
അക്കിലെ ന്റെ മ്മേ കാന്തോ....? 
മോളുടെ അമ്മ എവിടെ പോയി...? 
നെസഅറ്റി മോൾടെ ഉവാവു നോചാൻ കൊന്തുവന്നതാ...
ആ വാവയുടെ സംസാരം ആദിയിൽ വല്ലാത്ത കൗതുകം ഉണർത്തി.....
ആണോ.. മോളുടെ അമ്മേ  അങ്കിൾ കാണിച്ച് തരാട്ടോ...
ചതിയും... (ആ കുഞ്ഞു കൈ ആദിക്ക് നേരെ നീട്ടി..)
ആദി ചിരിച്ചുകൊണ്ട് അവന്റെ കൈ ആ കുഞ്ഞു കയ്യോട് ചേർത്തു പിടിച്ചു സത്യം ചെയ്തു...
വാവയുടെ പേരെന്തുവാ...
ആരുട്ടി..... അത് കേട്ടതും ആദിയിൽ ഒരു വിങ്ങൽ സൃഷ്ടിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....
എഞ്ചിന അക്കില് കയ്യിന്നേ... അവൾ ചുണ്ടു പിളർത്തി ആദിയോടെ ചോദിച്ചു...
അയ്യോ അങ്കിൾ കരഞ്ഞത് അല്ലല്ലോ കണ്ണിൽ പൊടി വീണാത 
അനോ... ആരുട്ടി ഊതി താരമേ... 
അതും പറഞ്ഞ് ആ കുഞ്ഞ് ആദിയുടെ കണ്ണിൽ ഊതാൻ   തുടങ്ങി.. ശ്വാസത്തെകൾ  കൂടുതൽ ഉമിനീര് ആയിരുന്നു  മുഖത്തേക്ക് വീണത്.... വർഷങ്ങൾക്കുശേഷം ആദിയുടെ മുഖത്ത് ചിരി വിരിഞ്ഞു...ആദിക്ക്  ആ കുഞ്ഞ് അവന്റെ ആരൊക്കെയോ ആയി തോന്നി... കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ അവന്റെ മനസ്സ് ആ കുഞ്ഞു മാലാഖ കീഴടക്കി....

നേഴ്സിന്റെ  കയ്യിൽ നിന്ന് പിടിവിട്ട് ആരുട്ടി  എങ്ങോട്ട് ഓടി പോയി എന്നാണ് ആ നേഴ്സ് നിവിയോട് പറഞ്ഞത്... നിവി ആ നഴ്സിനെ ഒരുപാട് വഴക്കുപറഞ്ഞു....നിവിയും  അന്നമ്മയും ആൽവിനും  പരിഭ്രാന്തിയോടെ ആരുട്ടിയെ  തിരക്കി നടക്കുകയായിരുന്നു... നിവിടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു.... എല്ലാം നഷ്ടപ്പെട്ട നിവിക്ക് ജീവിക്കാൻ ആകെയുള്ള പ്രതീക്ഷയായിരുന്നു ആരുട്ടി.....

എല്ലാം നഷ്ടപ്പെട്ടു ഞാൻ ജീവിക്കുന്നത് പോലും എന്റെ കുഞ്ഞിനു വേണ്ടിയാണ്... അന്നമ്മേ ആരൂട്ടി ഇത് എവിടെ പോയതാ...നിവി  നീയൊന്ന് സമാധാനപ്പെട്  അവൾ ഇവിടെ എവിടെയെങ്കിലും കാണും...

ആരുട്ടിയും ആദിയോട്  വേഗം തന്നെ അടുത്തു... മരുന്ന് വാങ്ങിക്കാൻ പോയ ആദിയെ  കാണാഞ്ഞിട്ട് അച്ഛനും അമ്മയും തിരക്കി ഇറങ്ങി.. ഒരു കുട്ടിയെ എടുത്ത് ചിരിച്ചുകൊണ്ടു നിൽക്കുന്ന അവനെ കണ്ടപ്പോൾ ആ മാതാപിതാക്കളുടെ  മനസ്സുനിറഞ്ഞു... വർഷങ്ങളായി അവർക്ക് നഷ്ടമായ അവരുടെ  മകന്റെ പ്രസന്നമായ മുഖം അവരിൽ ആശ്വാസം നിറച്ചു... അച്ഛനും അമ്മയും ആദിയുടെ അടുത്തേക്ക് ചെന്നു...
ഇത് ആരുടെ കുഞ്ഞാ മോനെ... ആദിയുടെ കൈകളിൽ ഇരുന്ന കുഞ്ഞിനെ ചൂണ്ടി അച്ഛൻ ചോദിച്ചു...
അറിയില്ല അച്ഛാ... ഇവിടെനിന്ന് കരയുകയായിരുന്നു അമ്മയെ കാണാതെ.... 
എന്ത് ഐശ്വര്യമുള്ള കുഞ്ഞാ .. ആദിയുടെ അമ്മ ആരുട്ടിയുടെ കവിളിൽ വാൽസല്യത്തോടെ തലോടി പറഞ്ഞു....

ഒറ്റനോട്ടത്തിൽ കണ്ടാൽ ആദി മോന്റെ കുഞ്ഞ് ആണെന്ന് തോന്നു അല്ലേ ഏട്ടാ... കുഞ്ഞിലെ ഇവനെ കാണാനും ഇങ്ങനെ തന്നെ അല്ലായിരുന്നോ....അമ്മ ആ പറഞ്ഞത്  ആദിയിൽ വല്ലാത്ത വിഷമം ഉളവാക്കി.... അവൻ ആ കുഞ്ഞിനെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു.... ആദിയിൽ പേരറിയാത്തൊരു വികാരം വന്നു  നിറഞ്ഞു... 
മോളുടെ അമ്മയുടെ പേര് എന്താ...
അമ്മ...! അമ്പടി കേമി നീ ആളു കൊള്ളാല്ലോ... ആദിയുടെ അച്ഛൻ ആ കുഞ്ഞു വയറിൽ ഇക്കിളി ഇട്ട് കൊണ്ട് പറഞ്ഞു 
അക്കിലിന്റെ പേയ് എന്തുവാ...? 
ആഹാ നീ ആള് കൊള്ളാലോ അച്ഛനെയും മോനെയും അങ്കിൾ ആക്കിയോ....
മോള് ഇനി എന്നെ അപ്പുപ്പൻ എന്ന് വിളിച്ച മതി..
അപ്പുപ്പൻ എന്നു വെച്ചാൽ ആയ..? 
മോളുടെ അച്ഛന്റെ അച്ഛൻ... 
അനോ....അപ്പൊ ആരുട്ടിന്റെ അച്ഛന്റ അച്ഛ അനോ..? 
അവരുടെ എല്ലാം മുഖം വാടി... മോളുടെ അച്ഛൻ എവിടെയാ...
ആരുട്ടിക്ക് അച്ഛാ ഇല്ല പപ്പ യാ.. 
ആഹാ മോള് അച്ഛനെ പപ്പാ എന്നാനോ  വിളിക്കുന്നെ...
അച്ഛാ അല്ല പപ്പ... 
പെട്ടെന്ന് ആരോ ആരുട്ടിയെ  വിളിച്ചു...

ആരുട്ടി...... 

അവർ എല്ലാരും ഒന്നിച്ചു തന്നെ തിരിഞ്ഞു നോക്കി..... ആരുട്ടിയെ വിളിച്ച ആളെ  കണ്ട്  ആദി  ഒന്നു ഞെട്ടി...

മിഴിയോരം 27

പെട്ടെന്ന് ആരോ ആരുട്ടിയെ  വിളിച്ചു...

ആരുട്ടി...... 

അവർ എല്ലാരും ഒന്നിച്ചു തന്നെ തിരിഞ്ഞു നോക്കി..... ആരുട്ടിയെ വിളിച്ച ആളെ  കണ്ട്  ആദി  ഒന്നു ഞെട്ടി...

അന്നാമ്മ ആയിരുന്നു അത്... 
ആരുട്ടയെ എടുത്തു നിൽക്കുന്ന ആദിയെ  കണ്ടപ്പോൾ അന്നാമ്മ ഒന്ന് നടുങ്ങി.... ആദി ആരുട്ടിയോടൊപ്പം  അന്നാമ്മയുടെ അടുത്തേക്ക് ചെന്നു... 
ആൻ അല്ലേ... നിവിയുടെ ഇടർച്ച യോടെ പറഞ്ഞു മുഴുമിപ്പിക്കാതെ ആദി നിർത്തി.. 
അതേ.... 
കണ്ടിട്ട് ഒത്തിരി ആയില്ലേ... ഇത് തന്റെ മോളാണോ... ആരുട്ടിയെ ചൂണ്ടി ആദി ചോദിച്ചു... അന്നാമ്മ എന്ത് പറയണമെന്നറിയാതെ നിന്നു... 
എന്താടോ താൻ ഒന്നും മിണ്ടാത്തെ...
അന്നാമ്മ മുഖത്തെ പരിഭ്രമം ആവുന്നതും മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് അതേ എന്നു പറഞ്ഞു...
മോള്  നല്ല മിടുക്കിക്കുട്ടിയാ.... മോൾക്ക് എന്താ അസുഖം..
പ്രത്യേകിച്ച് അസുഖം ഒന്നുമില്ല ചെറിയൊരു പനി..
മ്മ്മ്... ഹസ്ബൻഡ് എന്തെ  കണ്ടില്ലല്ലോ... അന്ന് നിങ്ങളുടെ കല്യാണത്തിന് കണ്ടതാ...
ഇച്ചായൻ നാട്ടിലില്ല... ഉടനെ വരും... എങ്കിൽ ഞങ്ങൾ പോട്ടെ ഇച്ചായന്റെഅനിയൻ ഉണ്ട് കൂടെ...ഇവളെ കാണാതെ ആകെ വിഷമിച്ച് നടക്കുവ...
മ്മ്മ് ശെരി... ആയിക്കോട്ടെ..
ആദി ആരുട്ടിയെ  ചേർത്ത് പിടിച്ച് കവിളിൽ അമർത്തി ഒന്ന് ചുംബിച്ചു... ആദിക്ക്  അവളെ വിട്ടുകൊടുക്കാൻ തോന്നുന്നില്ല...
ഇനിയെന്നാ ആരുട്ടിയെ അങ്കിളിന് കാണാൻ പറ്റുന്നെ... 
അക്കിലും ബാ... പപ്പദേ ബിട്ടിൽ... 
ആഹാ വരാലോ... ഇപ്പഴല്ല പിന്നോരിക്കൽ.. 
ചതിയം.... 
സത്യം... ആരുട്ടി വാപൊത്തി ചിരിച്ചു...
ദേ അമ്മ കാത്തുനിക്കുവാ ഇപ്പോൾ വാവ പോയിക്കോ... 
അമ്മ അല്ല മമ്മ... ആരുട്ടിയുടെ അമ്മ... ആരുട്ടി എന്തോ പറയാൻ തുടങ്ങിയതും അന്നമ്മ  അവളെ  വേഗം ആദിയിൽ നിന്നു എടുത്തു പിടിച്ചു..... 
ശരി ആദി  ഏട്ടാ പിന്നെ കാണാം... ആരുട്ടി  അങ്കിളിന് ടാറ്റാ കൊടുത്തേ....
ടാറ്റാ അക്കിലെ... 
ആ കുഞ്ഞ് അവനിൽനിന്ന് അകന്നു പോകുന്തോറും അവന്റെ ഹൃദയം വിങ്ങാൻ തുടങ്ങി... അവന് ഓടിച്ചെന്ന് ആ കുഞ്ഞിനെ നെഞ്ചോട് ചേർക്കാൻ തോന്നി... തനിക്കെന്താ ഈ  സംഭവിക്കുന്നതെന്ന്  ആദിക്ക്  മനസ്സിലാകുന്നില്ല.... ആ കുഞ്ഞ് തന്റെ ആരാ... എന്തോ ഒന്ന് ആ കുഞ്ഞിലേക്ക് വലിച്ചടുപ്പിക്കുന്നതായി അവനു തോന്നി.... 

ആരുട്ടിയെ  എടുത്തുകൊണ്ട് അന്നാമ്മ നിവിയുടെ  അടുത്തേക്ക് ചെന്നു.... നിവി ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടി.... ആരുട്ടിയിൽ  പരിചിതമായ ഒരു സുഗന്ധം മൂടിയത് നിവി  ശ്രദ്ധിച്ചു....
അമ്മേ... ആരുട്ടി  ഒരു അക്കിലനെ  കാന്തല്ലോ... 
ഏത് അങ്കിള്.... നിവി ആശ്ചര്യത്തോടെ ആരുട്ടിനോട്  ചോദിച്ചു..
താത്തി ബെച്ച അക്കില്... 
താടി വെച്ച അങ്കിളോ  അതാരാ....ഇവളിതാരുടെ കാര്യമാ ഈ പറയുന്നേ.... നിവി അന്നമ്മയോട് ചോദിച്ചു...
അവളുടെ അച്ഛന്റെ കാര്യമാ.... നിവി ഒന്ന് ഞെട്ടി...
നീ എന്താ പറഞ്ഞേ...
നീ കേട്ട് തന്നെ... അവൾ ഇത്രയും നേരം അവളുടെ അച്ഛന്റെ കയ്യിലായിരുന്നു എന്ന് ... 
ആദി ഏട്ടന്റെയോ... 
അതല്ലാതെ അവൾക്ക് വേറെ അച്ഛൻ ഉണ്ടോ....

അന്നമ്മേ.... 
(ആൽവിൻ നിവിയുടെ കയ്യിൽ നിന്നും കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടന്നു)

നീ വെറുതെ കിടന്നു തൊണ്ട കാറി പൊളിക്കണ്ട.... ആ പാവം മനുഷ്യനെ കണ്ടപ്പോൾ എന്റെ ചങ്ക് പൊടിഞ്ഞു പോയി... ഇപ്പോഴത്തെ കോലം ഒന്ന് കാണണം... സഹിക്കില്ലഡി.... ആരുട്ടിയെ  നെഞ്ചോട് ചേർത്ത് വെച്ച് ആദി ഏട്ടൻ നിൽക്കുന്നത് കണ്ടപ്പോൾ ഒരു നിമിഷം എനിക്ക് തോന്നി പോയി.... എല്ലാം തുറന്നുപറയാൻ.... ആ മനുഷ്യനെ ആരൂട്ടി  ഓരോ പ്രാവശ്യവും അങ്കിൾ എന്ന് വിളിക്കുമ്പോൾ... അങ്കിൾ അല്ല അച്ഛനാണെന്ന് പറഞ്ഞുകൊടുത്തു അവളെ തിരുത്താൻ തോന്നിയഡി... 
അന്നാമ്മേ ഞാൻ......
നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ലഡി... ഇനിയും വൈകിയിട്ടില്ല നീ എല്ലാം ആദി  ഏട്ടനോട് തുറന്ന് പറയ്.....
ഇനിയും നമുക്കുമുന്നിൽ ഉള്ള   ആ ശത്രു ആരാണെന്നറിയാതെ എങ്ങനെയാഡി... 
എന്റെ അഭിപ്രായത്തിൽ എല്ലാ നമുക്ക് തുറന്നു പറയാം എന്നിട്ട്  ഒരുമിച്ച് കണ്ടുപിടിക്കാം...
മ്മ്മ്... എന്തായാലും ആൽബി ഇച്ചായൻ  കൂടി വരട്ടെ........

ദിവസങ്ങൾ വീണ്ടും കടന്നു പോയി... ആദി പതിയെ ആ കുഞ്ഞിനെ മറന്നു തുടങ്ങി... നിവിടെ ഓർമ്മകൾ മായിച്ചു എന്ന് പറയാം... ഇതിനിടയിൽ ആൽബി നാട്ടിലെത്തി...

അന്നാമ്മയുടെയും ആൽബിയുടെയും  കല്യാണം കഴിഞ്ഞിട്ട് നാലു വർഷത്തോളം ആകുന്നു... ഇതുവരെ കുട്ടികളൊന്നും ആകാത്തത്തിൽ ഇച്ചായന്റെ  അമ്മച്ചിക്ക് നല്ല വിഷമം ഉണ്ട്...
ആൽബി ഇപ്പോൾ  നിങ്ങൾ രണ്ടുപേരും നാട്ടിലുണ്ട് ഞാൻ പറഞ്ഞ ആശുപത്രിയിൽ ഒന്നു കൊണ്ട് കാണിക്ക്...
അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ ഞങ്ങൾക്ക് രണ്ടുപേർക്കും  ഒരു കുഴപ്പവുമില്ല....
പിന്ന എന്നാത്തിനാ ആശുപത്രിയിൽ കാണിക്കുന്നേ...
നീ ഡോക്ടർ ഒന്നുമല്ലല്ലോ... കുഴപ്പം ഒന്നും കാണത്തില്ല എന്ന്  ഈ അമ്മച്ചിക്കും  അറിയാം.. എന്നാലും നിങ്ങൾ ഒന്ന് കാണിക്കുന്നതിൽ എന്താ കുഴപ്പം

നിവി കൊച്ചേ നീ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്  ഇവിനെ... കണ്ണ് അടയ്ക്കുന്നതിനു മുമ്പ് ഇവന്റെ കൊച്ചിനെ ഒന്ന് കണ്ടിട്ട് പോണം... അതും പറഞ്ഞ് ആൽബിയുടെ  അമ്മച്ചി കണ്ണുതുടച്ച് അവിടെ നിന്നും പോയി...
ഇച്ചായാ അമ്മച്ചിയുടെ ഒരു ആശ്വാസത്തിന് ഒന്നു പോയി കാണിച്ചിട്ട് വാ.. 
നീയും തുടങ്ങിയോ നിവി..... ഞങ്ങളുടെ പ്രണയത്തിന്റെ അടയാളമാകണം ഞങ്ങളുടെ കുഞ്ഞ്... അല്ലാതെ കുഞ്ഞിനുവേണ്ടി മാത്രം ശരീരം പങ്കിടുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്....
അതല്ലേ ഇച്ചായാ... ഒന്ന് കാണിക്കുന്നതിൽ  എന്താ കുഴപ്പം... നമ്മുടെ ശരീരത്തിൽ എന്തെങ്കിലും ചെറിയ കുഴപ്പങ്ങൾ ഉണ്ടെങ്കിൽ ചികിത്സിച്ചാൽ  അത് അങ്ങ് മാറില്ലേ..നിങ്ങൾ രണ്ടുപേരും അമ്മച്ചി പറഞ്ഞ ആ  ആശുപത്രിയിൽ ഒന്ന് പോയിട്ട് വാ....

ശരിയാ... നീ പറഞ്ഞതുപോലെ ശരീരത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ മാറുമായിരിക്കും...പക്ഷേ ഞങ്ങളിൽ മാറാത്ത എന്തെങ്കിലും കുഴപ്പമുണ്ടെങ്കിലോ...?   ഇതുകൊണ്ട് ഞങ്ങളുടെ രണ്ടുപേരുടെയും മനസ്സമാധാനം ഇല്ലാതാകും...

ഇച്ചായ....... ഞാൻ അതൊന്നു ഉദ്ദേശിച്ച് പറഞ്ഞതല്ല.... 

മ്മ്മ്...വേണ്ട നിവി.... ഇനി ഞങ്ങൾ പോയില്ലെന്ന് വേണ്ട... നാളെയാവട്ടെ......

പിറ്റേദിവസം രാവിലെ തന്നെ ആൽബിയും അന്നമ്മയും ഹോസ്പിറ്റലിലേക്ക് പോകാൻ തിരിച്ചു....

ഹോസ്പിറ്റലിൽ എത്തി ഡോക്ടറെ കണ്ടു... ഡോക്ടർ അവർക്ക് കുറേ ടെസ്റ്റുകൾക്ക് എഴുതിക്കൊടുത്തു...
ഈ സമയത്ത് ആദി തന്റെ ഒരു ഫ്രണ്ടിനെ കാണാൻ ഹോസ്പിറ്റൽ എത്തിയിരുന്നു... അന്നാമ്മ ആൽബിയോട്  എന്തോ സംസാരിച്ചു നിൽക്കുമ്പോഴാണ് ആദി അവരെ കാണുന്നത്... അവൻ അവർക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു.... ആരുട്ടിയെ അവരോടൊപ്പം  കാണാഞ്ഞപ്പോൾ അവന്റെ മുഖം വാടി....
ആദി അവരുടെ അടുത്തേക്ക് ചെന്നു...
ആദിയെ  കണ്ടതും അന്നമ്മ ഒന്ന് പതറി...
നിങ്ങളെന്താ ഇവിടെ.... മോളെ കൊണ്ടു വന്നില്ലേ....
ഇവൾക്ക് ചെറിയ ഒരു  തലകറക്കം അതൊന്നു കാണിക്കാൻ വന്നതാ... മോള് വീട്ടിൽ അമ്മച്ചിയോടൊപ്പം ആണ് ആദിയുടെ ചോദ്യത്തിന് ആൽബിയാണ് ഉത്തരം പറഞ്ഞത്...
ആദി തെളിച്ചമില്ലാത്ത ഒരു ചിരി അവർക്ക് നൽകി...
താനെന്താടോ ഈ കോലത്തില്.... അന്ന് കണ്ട ആളണന്ന് പറയിതില്ല...
ആദിയുടെ മുഖം മങ്ങി... ശരിയെങ്കിൽ കുറച്ച് തിരക്കുണ്ട് പിന്നെ കാണാം ആദി അതും പറഞ്ഞ്  അവിടെനിന്ന് പോയി.... 
ഇച്ചായാ.... നമുക്കെല്ലാം ആദി ഏട്ടനോട് പറഞ്ഞാലോ... ആ കോലം കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല.... അന്ന് പലവട്ടം പറയാൻ തുനിഞ്ഞതാ.... പറയണം എന്ന് എനിക്കും ആഗ്രഹമുണ്ട്... പക്ഷേ ഒളിഞ്ഞിരിക്കുന്ന ശത്രു ആരാണെന്നു കൂടി നമുക്കറിയില്ല... നിവി മാത്രമല്ല ഇപ്പോൾ ആരുട്ടികുടിയുണ്ട്... എന്ത് ചെയ്യുമ്പോഴും ആലോചിച്ചിട്ട് വേണം ചെയ്യാൻ...
മ്മ്മ്മ്... നീ വാ റിസൾട്ട് ഡോക്ടറെ കാണിച്ച് നമുക്ക് പോകാം.....

ആദി വന്നത് സൈക്യാട്രിസ്റ്റ് കൂടിയായ അവന്റെ ഫ്രണ്ട് ഗണേഷിനെ കാണാനാണ്... ഈ മൂന്നു വർഷത്തിനിടയിൽ ഡോക്ടറായിയും ഫ്രണ്ടായിയും ആദിയെ ഒരുപാട് സഹായിച്ചത് ഗണേഷായിരുന്നു..
ഗണേഷിന്റെ  ഭാര്യ മീര അവിടെ തന്നെ ഗൈനക്കോളജിസ്റ്റണ് ... 
നീ കുറേ ആയില്ലേ വീട്ടിലേക്ക് വന്നിട്ട് നമുക്ക് വീട്ടിലേക്ക് പോകാം... മീരയുടെ ഡ്യൂട്ടി ഇപ്പോൾ തീരും അവളെയും കൂട്ടാം....
അവർ സംസാരിച്ച് മീരയുടെ ക്യാബിനിലേക്ക് നടന്നു... അവിടെനിന്നും ഇറങ്ങി പോവുന്ന ആൽബിയേയും  അന്നമ്മയെയും ആദി ശ്രദ്ധിച്ചു....
അപ്പൊ ഈ തലകറക്കം രണ്ടാമത്തെ ആളുടെ വരവറിയിച്ചു കൊണ്ടായിരിക്കും.... ആദി മനസ്സിൽ പറഞ്ഞ്  ചിരിച്ചു... എന്താടാ ഇപ്പോൾ ചിരിയൊക്കെ ഉണ്ടല്ലോ....ഈ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ നിന്നെ ഇങ്ങനെ കാണാൻ കഴിഞ്ഞത് ഇപ്പോഴാ.. എന്താടാ കാര്യം... അതൊക്കെ പറയാം നീ വാ... അവർ മീരയുടെ ക്യാമ്പിലേക്ക് കയറി... മീര അവിടെ അന്നാമ്മയുടെ ഫയൽ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു.... എന്തുപറ്റി മേഡം വല്ലാതെ ഇരിക്കുന്നല്ലോ.... ഇപ്പം പോയ പേഷ്യന്റെ ഫയലാണ്...... പ്രഗ്നന്റ് ആവാനുള്ള ചാൻസ് 30% ഉള്ളു... കുറച്ചു കോമ്പ്ലിക്കേറ്റഡണ്... ഇപ്പൊ പോയത് എന്ന് പറയുമ്പോൾ ആൻന്റെ കാര്യമാണോ നീ പറയുന്നേ....
അതെ നിനക്ക് അറിയുമോ ആ കുട്ടിയെ ..... നിവിയുടെ കൂട്ടുകാരിയാണ്... അവർക്ക് ഒരു കുട്ടി ഉണ്ടല്ലോ..
നീ എന്താ ആദി ഈ പറയുന്നെ.... 
അവരുടെ  മാരേജ് കഴിഞ്ഞിട്ട് ഏതാണ്ട് നാലു വർഷമായി... ഇതുവരെ ആ കുട്ടി പ്രഗ്നന്റ് ആയിട്ടില്ല... പിന്നെങ്ങനെ അവർക്കൊരു കുട്ടി..
വാട്ട്‌...ഞാൻ അന്ന് കണ്ടതാണ്.... എന്റെ മാറ്റത്തിന്  കാരണം ആ കുട്ടിയാണ്....
എന്തായാലും അത് അവിരുടെ സ്വന്തം  കുട്ടി ആകാൻ ചാൻസ് ഇല്ല ചിലപ്പോൾ adopt വലുതും ചെയ്തതായിരിക്കും....
ആദിയിൽ എന്തൊക്കെയോ സംശയങ്ങൾ ഉടലെടുത്തു....
ഡാ നീ ഇതെന്ത് ആലോചിച്ച് ഇരിക്കുവാ...
വാ നമുക്ക് വീട്ടിലേക്ക് പോകാം...
ഇല്ലടാ ഞാൻ പിന്നെ ഒരിക്കൽ വരാം... എനിക്ക് കുറച്ച് അത്യാവശ്യമുണ്ട്...
ഇത്രയും നേരം ഇല്ലാത്ത എന്ത് അത്യാവശ്യമാണ് ഇത്ര പെട്ടെന്ന് നിനക്ക്..
അതല്ലടാ ഇപ്പോഴാ ഞാനത് ഓർത്തത്.... നാളെയോ  മറ്റന്നളോ ഞാൻ അങ്ങോട്ട് ഇറങ്ങാം....
ആദി അവിടെനിന്നും നേരെ പോയത് നിർമ്മലിനെ  കാണാനാണ്.... അവന്റെ സംശയങ്ങൾ നിർമ്മലിനോട് പങ്കുവെച്ചു....
ഞാനിപ്പോൾ നിവിയുടെ കൂട്ടുകാരുമായി അത്രയൊന്നും അടുപ്പമില്ല... പാറുവിനോട് ചോദിക്കാം...
നീ ഇവിടെ ഇരിക്ക്  ഞാൻ അവളോട് ചോദിച്ചിട്ട് വരാം.... ഏട്ടാ  അറിയാലോ... സംശയമാണ്.. ആൻന്റെ ഫാമിലിയെ  പറ്റി ജസ്റ്റ് ഒന്ന് ചോദിച്ചാൽ മതി...
മ്മ്മ്മ്.... 
പാറു.... (നിർമ്മൽ വിളിച്ചതും പാറു ഞെട്ടി തിരിഞ്ഞു നോക്കി.... അവൾ അവനെ അതിശയത്തോടെ നോക്കിനിന്നു.. . ഈ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ അങ്ങോട്ടു ചോദിച്ചാൽ എന്തെങ്കിലും പറയുന്നതല്ലാതെ  അന്ന് ആദ്യമായാണ് നിർമ്മൽ അവളോട് ഇങ്ങോട്ട് വന്ന് സംസാരിക്കുന്നത്..)
പാറു... നിർമ്മൽ വീണ്ടും അവളെ വിളിച്ചു
എന്താ ഏട്ടാ....
നിങ്ങളുടെ കൂട്ടുകാരി ആൻ  ഇപ്പോൾ എവിടെയാണ്....?  അവള് കാനഡയിൽ ആയിരുന്നു ഇപ്പോൾ നാട്ടിലുണ്ട്...
അവൾക്ക് കുട്ടികൾ ഒന്നും ഇല്ലേ... ഇതു വരെ ഒന്നും ആയിട്ടില്ല.... അവർ കുഞ്ഞുങ്ങളെ വല്ലോം adopt ചെയ്തിട്ടുണ്ടോ...? 
എന്റെ അറിവിൽ ഇല്ല.. കഴിഞ്ഞദിവസവും അവളോട് സംസാരിച്ചതല്ലേ... എന്താ ഏട്ടാ..  എന്താ പെട്ടെന്ന് അങ്ങനെ ചോദിച്ചേ....
ഏയ് ഒന്നുമില്ല... നീ ഒന്നൂടെ ഒന്ന് തിരക്കിട്ട്  എന്നോടൊന്നു പറയണേ...
മ്മ്മ്മ്... ശെരി ഏട്ടാ.... 
പാറു പറഞ്ഞതെല്ലാം ആദിയോട്  നിർമ്മൽ പറഞ്ഞു... ഏട്ടന്  എന്ത് തോന്നുന്നു.... നിനക്ക് ഉറപ്പുണ്ടോ ആദി... വെറുതെ ഓരോന്ന് ആശിച്ചിട്ട് അവസാനം നിരാശപ്പെടാൻ ഇനിയും വയ്യ.... ഉറപ്പാണോ എന്ന് ചോദിച്ചാൽ അറിയില്ല ഏട്ടാ.... പക്ഷേ ആരുട്ടി... അവൾ എനിക്ക് ആരോ ആണെന്ന് മനസ്സ് പറയുന്നു... അവളെ  ചേർത്ത് പിടിച്ചപ്പോൾ ഒക്കെ എനിക്ക് എന്റെ നിവിയെ ചേർത്തു പിടിച്ചതുപോലൊരു ഫീൽ ആയിരുന്നു.... എന്തിന് ആ കുഞ്ഞിൽ നമ്മുടെ നിവിയുടെ  ആ മണം പോലും ഉണ്ടായിരുന്നു.... ഇന്ന് ഹോസ്പിറ്റലിൽ വെച്ച് ആൻ അവളുടെ അമ്മ അല്ല എന്ന് അറിഞ്ഞപ്പോൾ തോട്ട് വല്ലാത്തൊരു വെപ്രാളമായിരുന്നു.....എന്നു കരുതി ആ കുട്ടി നിന്റെയാകുമോ ആദി..... എനിക്ക് അറിയില്ല ഏട്ടാ... പക്ഷേ ആ കുഞ്ഞ് എന്റെ ആരോ ആണെന്ന് മനസ്‌ പറയുന്നു....

ഏട്ടാ അവരുടെ അഡ്രസ്സ് കിട്ടാൻ വഴിയുണ്ടോ.... നമുക്ക് അവിടം വരെ ഒന്ന് 
പോയാലോ ഏട്ടാ....
മ്മ്മ്... പോകാം... 

ആരുട്ടി.... ആരുട്ടി.....  ഓടാതെ അവിടെ നിൽക്ക് മോളെ... ഇങ്ങനെ ഓടല്ലേ കുട്ടാ...
അമ്മേ..... എനിച്ചു  ബേണ്ട...ആ മൈയിന്  കൈയിപ്പാ...
അങ്ങനെ പറയല്ലേ ആരുട്ടി... അമ്മേടെ ചക്കര കുഞ്ഞല്ലേ ഈ  മരുന്ന്  കുടിച്ചാല്ലലെ വാവേടെ ഉവാവു മറു... വേഗം കുടിച്ചേ... 
ബേണ്ട അമ്മേ... മൈയിന്... കൈപ്പ.... 
(അച്ഛന്റെ മോള് തന്നെയ... കയർപ്പും എരുവും അടുത്തു കൂടെ പോകാൻ പറ്റില്ല പെണ്ണിന്...നിവി ചിരിച്ചുകൊണ്ട് ഓർത്തു)
അമ്മേ എഞ്ചിന ചിയികുനെ...
ഒന്നുമില്ല എന്റെ ആരുട്ടി... മോൾ ഇങ്ങ് വന്നേ അമ്മ ഒരു സൂത്രം കാണിച്ച് തരാം...  ആരുട്ടിയെ  മടിയിൽ പിടിച്ചിരുത്തി  നിവി ആരുട്ടിയെ മാറോട്ട്  ചായ്ച്ചു കിടത്തി... നിവി ആരുട്ടിയുടെ മൂക്കിൽ ചെറുതായിട്ടൊന്നു പിടിച്ച് അപ്പോൾ ആരുട്ടി വാ തുറന്നു ആ തക്കത്തിന് നിവി മരുന്ന്  ഒഴിച്ചു കൊടുത്തു.... ആരുട്ടി  അത് കുടിച്ചിറക്കിയ ശേഷം ചുണ്ടു പിളർത്തി മുഖം വീർപ്പിച്ച് നിവിയെ നോക്കി...
അച്ചോടാ... അമ്മയുടെ പൊന്നൂട്ടി പിണങ്ങിയോ  അമ്മയോട്...ദേ നോക്കിക്കേ ആരുട്ടി.... അമ്മയുടെ  കയ്യിൽ എന്താ ഉള്ളത് എന്ന്...
ആരുട്ടി  ഒളികണ്ണിട്ട് നിവിയുടെ കയ്യിലേക്ക് നോക്കി...
ബേണ്ട.... 
ആരുട്ടിക്ക്  വേണ്ടയോ ചോക്ലേറ്റ്... വേണ്ടെങ്കിൽ വേണ്ട ഇത് ആർക്കു കൊടുക്കും ഇനി....
വേഗം തന്നെ ആരുട്ടി നിവിയുടെ  കയ്യിൽ നിന്ന് ആ ചോക്ലേറ്റ് തട്ടിപ്പറിച്ചു...
നിവി ചിരിയോടെ ആരുട്ടിയെ എടുത്തു മാറോടു ചേർത്തു......

മിഴിയോരം 28

തിരികെ വന്ന അന്നാമ്മയുടെ കണ്ണുകൾ കലങ്ങിയിരുന്നു.....അവൾ ആരോടും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി..... ഇച്ചായനും മുറിയിലേക്ക് പോകാൻ തുനിയവേ.. നിവി കൈയിൽ പിടിച്ചു തടഞ്ഞുനിർത്തി...
എന്താ  ഇച്ചായ എന്നത  ഡോക്ടർ പറഞ്ഞേ...? 
ഞാൻ എല്ലാരോടും പറഞ്ഞതല്ലേ ഹോസ്പിറ്റൽ ഒന്നും പോകണ്ട എന്ന്....
അതിനിപ്പോൾ എന്നതാടാ ഉണ്ടായേ... തെളിച്ച് പറ ആൽബി നീ... അമ്മച്ചി ആൽബി ഇച്ചായനോട് ചോദിച്ചു...

അമ്മച്ചി എനിക്കും അവൾക്കും  ജീവിക്കാൻ ഒരു കുഞ്ഞു വേണമെന്നില്ല... ഇനി ഹോസ്പിറ്റലിൽ പോവാൻ പറഞ്ഞ് ആരും എന്റെ അടുത്തേക്ക് വരണ്ട..... പറഞ്ഞില്ലെന്ന് വേണ്ട....

ആൽബി നീ എന്റെ കയ്യിന്ന് മേടിക്കും... മനുഷ്യനു മനസ്സിലാകുന്ന രീതിയിൽ കാര്യം പറയുന്നുണ്ടോ ചെക്കാ നീ... അമ്മച്ചി കുറച്ചുകൂടി കടുപ്പത്തിൽ ആൽബി ഇച്ചായനോട് ചോദിച്ചു....

അമ്മച്ചി ഞങ്ങൾക്ക് ചെറിയ കുഴപ്പമുണ്ട് അതുകൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകില്ല.... അതും പറഞ്ഞു ആൽബി  ഇച്ചായൻ മുറിയിലേക്ക് പോയി...
അമ്മച്ചി ഒന്നും മിണ്ടാതെ കുറച്ചുനേരം അവിടെ നിന്നു..... നിവി അമ്മച്ചിയുടെ അടുത്തേക്ക് ചെന്നു...
ഇച്ചായൻ പറഞ്ഞത് ഒന്നും കേട്ട് അമ്മച്ചി വിഷമിക്കേണ്ട... നമ്മുക്ക് അവരോട് എല്ലാം പതിയെ പറഞ്ഞു മനസ്സിലാക്കാം...

രാത്രി അത്താഴം കഴിക്കാൻ വിളിച്ചെങ്കിലും ഇച്ചായനയും  അന്നമ്മയും വന്നില്ല... നിവിയും അമ്മച്ചിയും രണ്ടു പ്ലേറ്റിൽ ചോറും കറിയും എടുത്തു ഇച്ചായന്റെ  മുറിയിലേക്ക് നടന്നു...
നിവി വാതിൽ മുട്ടി.... 
ഇച്ചായനാണ് മുറിയുടെ വാതിൽ തുറന്നത്... ഇച്ചായനെ മറികടന്ന് അമ്മച്ചി മുറിക്കകത്തേക്ക് കയറി... തലകുനിച്ച് കരഞ്ഞുകലങ്ങിയ കണ്ണുമായി അന്നാമ്മ അവിടെ ഇരിക്കുന്നു....

നീ എന്തിനാഡി കൊച്ചേ ഇങ്ങനെ കിടന്നു കരയുന്നന്നേ...? അന്നമ്മ ഒന്ന് എങ്ങി...
ദേ അന്ന കൊച്ചേ നീ എന്റെ കയ്യിന്ന് മേടിക്കും പറഞ്ഞേക്കാം...
ഡാ ആൽബി നിന്നോട് ഞാൻ എന്തോന്നാ ഇന്നലെ പറഞ്ഞേ.... എനിക്ക് നിന്റെ കുഞ്ഞിനെ കണ്ടിട്ട് കണ്ണ് അടയ്ക്കണം എന്നല്ലേ പറഞ്ഞത്....
അത് കേട്ടതും അന്നാമ്മ വീണ്ടും കരയാൻ തുടങ്ങി....
എന്റെ കൊച്ചേ ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ... ഞാൻ പറഞ്ഞുവന്നത് എന്തെന്ന് വെച്ചൽ..... എനിക്ക് നിങ്ങളുടെ  കുഞ്ഞിനെ കാണണം... പക്ഷേ അത് നിങ്ങളുടെ രക്തത്തിൽ തന്നെ പിറക്കണം എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല...

ആൽബി ഇച്ചായനും അന്നമ്മയും എന്തെന്ന് രീതിയിൽ അമ്മച്ചിയെ നോക്കി...

എടാ ചെക്കാ നമ്മുടെ പള്ളിയുടെ  അനാഥാലയത്തിൽ രണ്ടോ മൂന്നോ മാസം പ്രായമുള്ള ഒരു കുഞ്ഞിനെ കിട്ടിയിട്ടുണ്ട്... പെൺ കുഞ്ഞാണ് അതിനേ നമ്മുക്ക് ഇങ്ങ് കൊണ്ടുവന്നാലോ..? ഞാൻ അച്ഛനോട് സംസാരിച്ചിട്ടുണ്ട്.... നിങ്ങള് ചെന്ന് ആ കൊച്ചിനെ ഒന്ന് കണ്ടേച്ച് ബാക്കി എന്നതാന്നുവച്ചാ തീരുമാനിക്കാം...  അവളെ ഇങ്ങ് കൂട്ടി  കൊണ്ടുവന്നാൽ ഇവിടെ ഈ പാലക്കൽ തറവാട്ടിലെ ആൽബിയുടെ കുഞ്ഞു മാലാഖയായി അവള് വളരും...

ആൽബി ഇച്ചായൻ ഓടിവന്ന് താഴെയിരുന്ന് അമ്മച്ചിയുടെ വയറിൽ മുഖം പൂഴ്ത്തി കരഞ്ഞു... അമ്മച്ചി ഇച്ചായന്റെ മുടിയിഴകളിൽ വിരൽ കടത്തി ഇച്ചായനോടായി  പറഞ്ഞു
നീ എന്നതാഡാ ഈ  അമ്മച്ചിയെ കുറിച്ച് കരുതിയത്.... നിനക്ക് മാത്രമല്ല ദേ ഇവൾക്കും ഞാൻ അമ്മച്ചി തന്നെയാണ്... അതിന് ചോര ഒന്നാവണമെന്നില്ല....

അപ്പോൾ ഞാനോ...? നിവി പരിഭവത്തോടെ ചോദിച്ചു.... 

എനിക്ക് പെൺകൊച്ചുങ്ങള് ഇല്ലാതെന്റെ വേദന മാറിയത് നിങ്ങള് രണ്ടും വന്ന് കയറിയാൽ പിന്നെയ.... 

അമ്മച്ചി ഒന്നു മനസ്സുവെച്ചാൽ ഒരു മോളെ കൂടി കൊണ്ടുവരാം.... ആൽവിൻ അങ്ങോട്ട് കേറി വന്നു പറഞ്ഞു...

പൊക്കോണം... എനിക്ക്  തൽക്കാലം രണ്ടുമക്കള് മതി....

അല്ലേലും ഈ അമ്മച്ചിക്ക് എന്നോട് തീരെ സ്നേഹമില്ല....
നിന്നെ സ്നേഹിക്കാൻ ഒന്നും  രണ്ടും  പേരല്ലല്ലോ ഉള്ളത് ആദ്യം നീ ഏതെലും ഒന്നിനെ ഉറപ്പിക്ക്.....ആൽബി ഇച്ചായൻ ആൽവിനെ  കളിയാക്കി....
ഇച്ചായോ വേണ്ടായേ ഞാനും പഴയ കഥകളോരോന്നും പുറത്തിറക്കും.... പണ്ട്  പള്ളിയിൽ കോയർ പാടാൻ നിന്ന  ട്രീസ  ചേച്ചിയെ വളക്കുന്നതിനൊപ്പം അനിയത്തി ടീനയെ വളക്കാൻ എന്റെ കയ്യിൽ ലെറ്റർ തന്ന ഇച്ചായൻ ആണോ എന്നെ ഉപദേശിക്കാൻ വരുന്നേ...

ഡാ ഡാ വേണ്ട...

അതുതന്നെയ ഇച്ചായ എനിക്കും പറയാനുള്ളത്... അല്ല അന്ന ചേച്ചി ട്രീസ ചേച്ചിയുടെ കാര്യം ഇച്ചായൻ പറഞ്ഞിട്ടുണ്ടോ....? 
നീ കൂടുതൽ  ഇളക്കാൻ നിൽക്കേണ്ട ചെക്കാ..  അവൾക്ക്  എല്ലാം അറിയാം....

പിന്നെ അങ്ങോട്ട് അടിയും പഴയ കാര്യങ്ങളൊക്കെ പറഞ്ഞു കളിയും ചിരിയുമൊക്കെയായി.....അമ്മച്ചി തന്നെ ഇച്ചായനും അന്നാമ്മക്കും ആഹാരം വാരി കൊടുത്തെ... അതുകണ്ട് നിന്ന് നിവിയും ആരുട്ടിയും അൽവിനും വാ തുറന്നു....
ആഹാരമെല്ലാം കഴിച്ചു എല്ലാവരും അവരവരുടെ മുറിയിലേക്ക്  പോയി...
നിവി ആരുട്ടിയുടെ മേല് കഴുകി കിടത്തി.... 
നാളെ വീട്ടിൽ പുതിയ വാവ വരുന്നത്തിൽ ആരുട്ടിക്ക്  വലിയ സന്തോഷമായിരുന്നു...

മ്മാ.. വാവ ആരുട്ടിയുടെ കുത കയിക്കുമോ...? 
വാവ കുഞ്ഞല്ലേ... കുറച്ചുകൂടി വലുതാകുമ്പോൾ ആരുട്ടിയുടെ കൂടെ കളിക്കുമല്ലോ...
ചതിയം....
ചതിയം അല്ലാഡി കുറുമ്പി സത്യം....
ചത്യം...
മ്മ്മ് സത്യം...  ഇനി അമ്മയുടെ പൊന്നൂട്ടി ഉറങ്ങിയേ.... നാളെ വാവ കൊണ്ടുവരാൻ പോകേണ്ടതല്ലേ നമുക്ക്.....
മ്മേ... തോയെ കിടത്തു.....
അതിനെന്താ അമ്മയുടെ വാവേ  അമ്മ തോളിൽ കിടത്തി ഉറക്കാം വായോ....
നിവി ആരുട്ടിയെ പതിയ തട്ടി ഉറക്കി... കുഞ്ഞിനെ കട്ടിലിൽ കിടത്തി നിവിയും അവൾക്കൊപ്പം കിടന്നു....

രാവിലെ പാലക്കൽ തറവാട്ടിൽ ഒരു ബഹളം ആയിരുന്നു.... പുതിയ അതിഥിക്ക് വേണ്ടിയുള്ള ഒരുക്കതിലും..... അമ്മച്ചി ഒഴുകെ ബാക്കി എല്ലാവരും അനാഥാലയത്തിലേക്ക് പോകാൻ റെഡിയായി.... ആരുട്ടി അവളുടെ  ഒരു കളിപ്പാട്ടം കയ്യിൽ എടുത്തു വച്ചിട്ടുണ്ട് വാവക്ക് കൊടുക്കാൻ....

കുഞ്ഞിനെ നിയമപരമായി ഏറ്റെടുക്കാൻ ഇച്ചായനും അന്നമ്മയും എല്ലാം ശെരിയാക്കി കൊടുത്തു.... ആരുട്ടിയെ ഹോസ്പിറ്റലിൽ നിന്നു  ഏറ്റുവാങ്ങിയത് അന്നമ്മയും ആൽബി ഇച്ചായനും  കൂടിയായിരുന്നു... അതുകൊണ്ട് അവരുടെ കുഞ്ഞിനെ നിവിയാണ് ഏറ്റുവാങ്ങിയത്... അമ്മച്ചി പറഞ്ഞതുപോലെ കുഞ്ഞുമാലാഖ തന്നെയായിരുന്നു.... നിവി ആ കുഞ്ഞിനെ നെറുകയിൽ ഒന്ന് ചുംബിച്ചു അന്നാമ്മയുടെ കയ്യിൽ വെച്ചുകൊടുത്തു... അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.....

ഇച്ചായൻ അവളെ  സാറ അഡ്രിയൽ എന്ന്  പേരുചൊല്ലി വിളിച്ചു.... 
സാറ അഡ്രിയൽ ആൽബിൻ.... 

ഇതേസമയം പാലക്കൽ തറവാട്ടിന്റെ മുറ്റത്ത് ഒരു കാർ വന്നുനിന്നു.... അതിൽ നിന്നും ആദിയും നിർമ്മലും ഇറങ്ങി... കാറിന്റെ ശബ്ദം കേട്ട് അമ്മച്ചി പുറത്തേക്കിറങ്ങി വന്നു...
ആരാ മനസ്സിലായില്ലല്ലോ....? 
ആൽബിയുടെ വീട് അല്ലേ...
അതെയല്ലോ....
ആൽബി ഇവിട ഇല്ലയോ.. 
ഇല്ല.... നിങ്ങൾ ആരാ മക്കളെ... 
നിർമ്മൽ പറഞ്ഞയാൻ തുടങ്ങിയതും ആദി വേഗം കേറി പറഞ്ഞു... ഞങ്ങൾ ആൽബിയുടെ  കൂട്ടുകാരാണ് അവനെ ഒന്ന് കാണാൻ വന്നതാ..

ആണോ... എവിടെ ഉള്ളതാ മക്കളേ നിങ്ങള്.. ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ...
ഞങ്ങൾ  ആൽബിയുടെ കൂടെ കാനഡയിൽ ജോലി ചെയ്യുന്നത അമ്മച്ചി.....
വാ മക്കളെ കേറി ഇരിക്ക് അവൻ ഇപ്പോ വരും...
അകത്തേക്ക് കയറിയതും ആദിയും നിർമ്മലും  കാണുന്നത് വെള്ളയും പിങ്കും നിറത്തിലുള്ള ബലൂൺ കൊണ്ട് അലങ്കരിചേക്കുന്നതാണ്.... 

അല്ല അമ്മച്ചി ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ....ആദി അമ്മച്ചിയോട് ചോദിച്ചു..

ചെറിയ ഒരുവിശേഷം ഉണ്ട്.... ആൽബി ഇന്ന് മുതൽ ഒരു ചാച്ചൻ ആകാൻ പോകുന്നു... 
ഇത്ര പെട്ടെന്നോ.... ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ....നിർമ്മൽ ചോദിച്ചു.. 

അത് മക്കളെ പെട്ടെന്ന് തീരുമാനിച്ചയാ... നമ്മുടെ പള്ളി വക അനാഥാലയത്തിലെ ഒരു കുഞ്ഞിനേ ഞങ്ങൾ അങ്ങ് ഏറ്റെടുക്കാൻ തീരുമാനിച്ചു.....

ആദി ഒരു ഞെട്ടലോടെ നിർമ്മലിനെ  നോക്കി...
മക്കള് ഇരിക്ക്..അമ്മച്ചി എന്തേലും കുടിക്കാൻ എടുക്കാം.. 

നീ പറഞ്ഞ ആ കുട്ടിയെ അവർ ഇന്ന് നിയമപരമായി adopt ചെയ്യുമായിരിക്കും....

കുറച്ചു കൂടെ നേരത്തെ ആയിരുന്നെങ്കിൽ ആ കുഞ്ഞിനെ ഞാൻ ഏറ്റെടുതെനെ... ആദി നിരാശയോടെ പറഞ്ഞു....
ആദി നമുക്ക് തിരികെ പോകാം....
എന്തായാലും വന്നതല്ലേ ഏട്ടാ ആരുട്ടിയെ ഒന്നു 
കണ്ടിട്ട് പോകാം....
മ്മ്മ്.....നിന്റെ ഇഷ്ടം... 

അമ്മച്ചി അവർക്ക് കുടിക്കാൻ നാരങ്ങ വെള്ളം കൊണ്ടുവന്നു.... അവർ ഓരോന്ന് സംസാരിച്ച്  ഇരിക്കെ പുറത്ത് കാർ വന്നുനിന്ന് ശബ്ദം കേട്ടു...
നിർമ്മലും ആദിയും എണീറ്റുനിന്നു.... ആദിയുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടി.... ആൽബിയുടെ കൂടെ ആരുട്ടി  ഇങ്ങു പോരുന്നു... നിവിയും അന്നമ്മയും ആൽവിന്നും കൂടി കുഞ്ഞിന് വേണ്ടി ഉള്ള ഡ്രസ്സ് എടുക്കാൻ കയറിയതാണ്... 

ആൽബി ആരുട്ടിയെയും എടുത്തുകൊണ്ട് അവിടേക്ക് വന്നു...
ആരുട്ടിയെ കണ്ട നിർമ്മൽ ഒന്ന് സ്തംഭിച്ചു... ഒറ്റനോട്ടത്തിൽ അവൾ കുഞ്ഞ് നിവി തന്നെ.... അവന് ആ കുഞ്ഞിനോട് അതിയായ വാത്സല്യം തോന്നി.... നിർമ്മൽ ഓടിച്ചെന്ന് കുഞ്ഞിനെ ആൽബിയുടെ കയ്യിൽ നിന്നും മേടിച്ചു നെഞ്ചോട് ചേർത്തു മുഖമാകെ ചുംബിച്ചു... നിർമ്മലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവൻ ആ കുഞ്ഞിൽ അവന്റെ കുഞ്ഞുപെങ്ങളെ കാണുകയായിരുന്നു....
ആൽബി ആദിയെയും നിർമ്മലിനേയും അവിടെ കണ്ടതിൽ ഞെട്ടി നിൽക്കുകയായിരുന്നു....
പരിചയമില്ലാത്ത ആൾ ചുംബിച്ചതിന്റെ  നീരസം ആരുട്ടി  പ്രകടിപ്പിച്ചു.....ആരുട്ടി നിർമ്മലിനെ തുറിച്ചു നോക്കി ചുണ്ടു കൂർപ്പിച്ചു നിൽക്കുകയായിരുന്നു... അത് കണ്ട്  നിർമ്മലിൽ  ചിരി ഉണർന്നു.... കണ്ടോ ആദി ഇവള് പണ്ടേ ഇങ്ങനെയാ എന്നോട് പിണങ്ങി ചുണ്ട് കുർപ്പിനെ... അവനത് പറഞ്ഞു  കഴിഞ്ഞിട്ടാണ്  താൻ  എന്താണ് പറഞ്ഞതെന്ന് ആലോചിച്ചത്....
നിർമ്മന്റെ മുഖം വാടി ഒപ്പം ആദിയുടെയും...
ഇതൊക്കെ എന്താണെന്ന് മട്ടിൽ അമ്മച്ചിയും... ഇവർ ഇവിടെ എങ്ങനെ എത്തി എന്ന് ചിന്തിച്ച് ആൽബിയും നിന്നു.... 
ആരുട്ടി  അപ്പോഴാണ് നിർമ്മലിന്റെ പുറകിൽ നിൽക്കുന്ന ആദിയെ കണ്ടത്..
ആക്കിൾ..... 
ആരുട്ടി.... ആദി ചിരിച്ചുകൊണ്ട് അവളെ നിർമ്മലിൽ നിന്നും എടുത്തു.....
അവൾ കൊഞ്ചി കൊണ്ട് ആദിയോടെ എന്തൊക്കെയോ സംസാരിച്ചു.... 
ആക്കിലിനു വാവേദേ മുയി കാനണോ... അതും ചോദിച്ച് ആദിയെ ആരുട്ടി പുതിയ വാവക്ക് വേണ്ടി ഒരുക്കിയ മുറിയിലേക്ക് കൊണ്ടുപോയി....
വീണ്ടും പുറത്ത് അടുത്ത  ഒരു വണ്ടി കൂടി വന്നു നിന്നു.... അപ്പോഴാണ് ആൽബി സ്വബോധത്തിലെക്ക തിരികെ വന്നത്.... അവന് എന്ത് ചെയ്യണമെന്നറിയാതെ വെറുതെ നിന്നു പോയി....
ആൽബിയെ  വിളിച്ചു കൊണ്ട് അകത്തേക്ക്  കേറിവന്ന നിവിയെ ആദ്യം കണ്ടത് നിർമ്മലയിരുന്നു....
നിർമ്മലിനെ കണ്ട നിവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... നിർമ്മൽ അപ്പോഴും തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ നിൽക്കുവായിരുന്നു.....
നിവി കരഞ്ഞുകൊണ്ട് ഏട്ടന്റെ അടുത്തേക്ക് ഓടി വന്നു..... അവള് ആ മാറിലേക്ക് വീണു കരയാൻ തുടങ്ങി.... നിർമ്മൽ ഒരു പ്രതിമ പോലെ നിൽക്കുകയായിരുന്നു.... ആദിയും അവിടേക്ക് വന്നു.... ആദി നിവിയെ കണ്ടതും എന്തുചെയ്യണമെന്നറിയാതെ നിന്നു പോയി.... 
അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി...
സ്വബോധത്തിലേക്ക്  തിരിച്ചുവന്ന നിർമ്മൽ അന്നാദ്യമായി നിവിയെ തല്ലി... നിവിയുടെ ഇരുകൈകളിലും മാറി മാറി അടിച്ചു...അവന്റെ ഇത്രയും വർഷത്തെ സങ്കടവും ദേഷ്യവും എല്ലാം അവളെ തല്ലി തീർത്തു കൊണ്ടിരുന്നു...

അതു കണ്ടു നിന്ന ആരൂട്ടി  വലിയ വായിൽ കരയാൻ തുടങ്ങി...
എന്തേ അമ്മേ അക്കല്ലേ.... അമ്മേ.... അത് കേട്ടതും ആദി ഒന്ന് ഞെട്ടി.... കൂടെ നിർമ്മലും.... നിവി തലകുനിച്ച് നില്കുവരുന്നു.... ആദിയുടെ കയ്യിൽനിന്നും താഴേക്ക് ഇറങ്ങിയ ആരുട്ടി  പെട്ടെന്ന് തന്നെ മയങ്ങി വീണു....

മോളെ.. എന്ന് വിളിച്ച് നിവി ഓടി ചെന്ന്   ആരുട്ടിയെ എടുത്തു മടിയിൽ കിടത്തി....നിവി ആരുട്ടിയെ കരഞ്ഞുകൊണ്ട് വിളിച്ചുണർത്താൻ നോക്കി...
ആരുവേ.... നിവി ആ കുഞ്ഞികവിളിൽ പതിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു....
ആരു..... ആരുട്ടി... അമ്മയഡാ വിളിക്കുനെ... എഴുന്നേറ്റേ അമ്മയുടെ പൊന്നൂട്ടി..... അമ്മേനെ കളിപ്പിക്കാതെ വേഗം എഴുന്നേറ്റേ......ദേ എന്റെ വാവേ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നേന്ന്  നോക്കിക്കെ... നിവി  ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു...
ആദിയും നിർമ്മലും  കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു...

മിഴിയോരം 29

എന്തേ അമ്മേ അക്കല്ലേ.... അമ്മേ.... അത്
കേട്ടതും ആദി ഒന്ന് ഞെട്ടി.... കൂടെ നിർമ്മലും.... നിവി തലകുനിച്ച് നില്കുവരുന്നു.... ആദിയുടെ കയ്യിൽനിന്നും താഴേക്ക് ഇറങ്ങിയ ആരുട്ടി  പെട്ടെന്ന് തന്നെ മയങ്ങി വീണു....

മോളെ.. എന്ന് വിളിച്ച് നിവി ഓടി ചെന്ന്   ആരുട്ടിയെ എടുത്തു മടിയിൽ കിടത്തി....നിവി ആരുട്ടിയെ കരഞ്ഞുകൊണ്ട് വിളിച്ചുണർത്താൻ നോക്കി...
ആരുവേ.... നിവി ആ കുഞ്ഞികവിളിൽ പതിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു....
ആരു..... ആരുട്ടി... അമ്മയഡാ വിളിക്കുനെ... എഴുന്നേറ്റേ അമ്മയുടെ പൊന്നൂട്ടി..... അമ്മേനെ കളിപ്പിക്കാതെ വേഗം എഴുന്നേറ്റേ......ദേ എന്റെ വാവേ കാണാൻ ആരൊക്കെയാ വന്നിരിക്കുന്നേന്ന്  നോക്കിക്കെ... നിവി  ഒരു ഭ്രാന്തിയെ പോലെ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു...
ആദിയും നിർമ്മലും  കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു...

ആൽബി ഇച്ചായ....വേഗം മോളെ ഹോസ്പിറ്റലിൽ എത്തിക്കണം... അന്നാമ്മ ഇച്ചായനോട്‌  പറഞ്ഞു... 

ആദിയും നിർമ്മലും ആരുട്ടിയുടെ  അടുത്തേക്ക് വന്നു.... നിവിയുടെ കൈയിൽനിന്ന് ആദി കുഞ്ഞിനെ എടുത്തു... തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ആദി പുറത്തേക്കോടി.... കൂടെ നിവിയും ആൽബിയും നിർമ്മലും ഉണ്ടായിരുന്നു... 
അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കുഞ്ഞിനെ എത്തിച്ചു.... പെട്ടെന്നുണ്ടായ ഷോക്കിൽ ബോധം പോയതാണ്.... കുഞ്ഞിന് വേറെ എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് ആദിയോട്  ഡോക്ടർ ചോദിച്ചു... അവൻ നിവി ഒന്ന് നോക്കി... ആൽബി കുഞ്ഞിന്റെ റിപ്പോർട്ട്  ഒക്കെ ഡോക്ടറെ കാണിച്ചു കൊടുത്തു...
ഡോക്ടർ ഫയൽ മേടിച്ചു നോക്കി...
സർജറി ഫിക്സ് ചെയ്തോ.... അത് കേട്ടതും ആദിയും  നിർമ്മലും ഒരു പോലെ ഞെട്ടി....
ഡേറ്റ് ഫിക്സ് ചെയ്തിട്ടില്ല.... ആൽബി പറഞ്ഞു.....
ട്രിപ്പ്‌ ഇട്ടിട്ടുണ്ട്...എന്തായാലും വേറെ മെഡിസിൻസ്  ഒന്നും കൊടുക്കുന്നില്ല.... ഇത് കഴിഞ്ഞ് മോളെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ ഒന്ന് കാണിക്കണം.... അതും പറഞ്ഞ് ഡോക്ടർ അവിടെ നിന്നും പോയി....

എന്താ എന്റെ മോൾക്ക് പറ്റിയത്... ആരുടേയും മുഖതെക്ക്  നോക്കാതെ ആദി ചോദിച്ചു....
അൽബി പറയാൻ തുടങ്ങിയതും ആദി അവനെ തടഞ്ഞു.... ആദി നിവിയുടെ നേരെ തിരിഞ്ഞു...
നിന്നോട ചോദിച്ചേ എന്റെ കുഞ്ഞിന്ന് എന്താ പറ്റിയെന്ന്....? 
നിവി കരഞ്ഞുകൊണ്ട് തലകുനിച്ചു നിന്നു...
നിന്റെ വായിൽ എന്തെങ്കിലും കേറി ഇരിക്കുന്നുണ്ടോ.... ഞാൻ മര്യാദയ്ക്കണ് നിന്നോട് ചോദിച്ചത് എന്റെ കൊച്ചിന് എന്താ പറ്റിയെന്ന്.....
നിവി വിറച്ച് നിറകണ്ണുകളോടെ ആദിയെ നോക്കി...
നിന്റെ പൂവ് കണ്ണീര് കാണാനല്ല ഞാനിവിടെ നിൽക്കുന്നേ..... വാ തുറന്ന് എന്താണെന്ന് വെച്ച പറ..
മോൾടെ  ബ്രെയിനിൽ ഒരു ട്യൂമർ ഉണ്ട്.... അതിന്റെ സർജറിയാണ് അടുത്തമാസം... ഡേറ്റ് എടുത്തിട്ടില്ല.....
അതുകേട്ടതും ആദിയുടെ രണ്ട് കണ്ണും നിറഞ്ഞൊഴുകി.... അവൻ സംയമനം പാലിച്ച് നിവിക്ക് നേരെ ചെന്നു...

നീയൊരു സ്ത്രീയാണോ ഡി....? സ്വന്തം കുഞ്ഞിനെ അതിന്റെ അച്ഛനിൽനിന്ന് അകറ്റിയ   നീയൊരു അമ്മയാണോ...? നീ ഈ  ചെയ്തുകൂട്ടിയതിന് ഇനി എന്തൊക്കെ ന്യായം നിരത്തിയാലും അതൊന്നും വിലപ്പോകില്ല....

അ..ത് ഞാ...ൻ... നിവി പറയാൻ തുടങ്ങിയതും ആദിയുടെ കൈ അവളുടെ മുഖത്ത് പതിഞ്ഞു...
മിണ്ടിപ്പോകരുത് നീ....
നിവി തലകുനിച്ചു നിന്നു....
മുഖത്തേക്ക് നോക്കഡി.... ആദി നിവിയുടെ കവിളിൽ കുത്തി പിടിച്ചു....
ഇത് ഹോസ്പിറ്റലായിപ്പോയി അല്ലെങ്കിൽ ഇതൊന്നുമല്ല നിന്നെ ചെയ്യേണ്ട.... ആദി ദേഷ്യത്തോടെ പറഞ്ഞു നിർത്തി..
ഒരു നേഴ്സ് പുറത്തേക്ക് വന്നു... ആരോഹിക്ക് ബോധം വന്നിട്ടുണ്ട്...
ആദി ഓടി അകത്തേക്ക് കയറി.... കൂടെ നിർമ്മലും കേറി.... അവരെ കണ്ട് ആരുട്ടി കരയാൻ തുടങ്ങി.... ആദി കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു... നിറകണ്ണുകളോടെ അവൻ ആ കുഞ്ഞിനെ നോക്കിയിരുന്നു....തനിക്ക് ഒരു കുഞ്ഞ് ഉണ്ടന്ന് പോലും അറിയാതെ ജീവിക്കേണ്ടി വന്ന നിർഭാഗ്യവനായ അച്ഛൻ.... സ്വന്തം  കുഞ്ഞിനെ adopt ചെയ്യണമെന്ന്  പോലും ആഗ്രഹിച്ച ലോകത്തെ ആദ്യ അച്ഛനായിരിക്കും ഞാൻ...അവന്ന്  അവനോട് തന്നെ പുച്ഛം തോന്നി..... നിവി... നീ ഈ  ചെയ്തതിന് മാപ്പില്ല... എന്റെ അവകാശങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച നിന്നോട്  ഞാൻ ക്ഷമിക്കില്ല..... ആദി മനസ്സിൽ പറഞ്ഞു..
ആക്കിലെ മ്മേ.... 
നിവി ആരുട്ടിയുടെ  അടുത്തേക്ക് ചെന്നു... ആദി നിവിയെ ഒന്ന് കടുപ്പിച്ച് നോക്കി...
നിർമ്മൽ അവിടെ നിൽക്കുന്നത് കണ്ട ആരുട്ടി ചുണ്ടു കൂർപ്പിച്ച് അവളുടെ അമ്മയെ ഇറുകെ പിടിച്ചു.... 

നിർമ്മൽ അടുത്തേക്ക് വന്നതും.... ആരുട്ടി വീണ്ടും കരയാൻ തുടങ്ങി...
അമ്മയുടെ പൊന്ന് എന്തിനാ കരയുന്നു....? 
ആ ആക്കിൽ ചീത്തയാ...അമ്മേ അച്ചില്ലേ... 
ആരുട്ടി  അത് വെറും അങ്കിൾ അല്ല...വിധു മാമ്മനാണ്... 
ആരുട്ടി നിർമ്മലിനെ ഒന്നുകൂടി നോക്കി... അവൻ ആ കുഞ്ഞിനെ നോക്കി ഒന്നു പുഞ്ചിരിച്ചു... അവൾ വീണ്ടും ചുണ്ടു കൂർപ്പിച്ചു...
ബിടു മാമ്മൻ എൻചിന അമ്മേ അച്ചേ.... ബിടു മാമ്മൻ ചിത്തയാ... 
അത് അമ്മ തെറ്റ് ചെയ്തോണ്ടല്ലേ മാമ്മൻ അമ്മേ അടിച്ചേ....
അനോ.... നിർമ്മലിനെ  നോക്കി അവൾ ചോദിച്ചു... അവൻ ആരുട്ടിയുടെ അരികിലേക്ക് വന്നു നെറുകിൽ തലോടി ഒന്നു ചുംബിച്ചു...

അമ്മേ.. ഇച്ചാ ആരുട്ടി പഞ്ഞ ആക്കിൾ 
ആരുട്ടി ആദിയെ നിവിക്ക് പരിചയപ്പെടുത്തിക്കൊടുത്തു..
ആദി നിവിയെ ഒന്ന് സൂക്ഷിച്ചു നോക്കി... ഒന്ന് പുച്ഛിച്ചു... 
നീ എന്താടി മിഴിച്ചുനോക്കി ഇരിക്കുന്നെ....
പറഞ്ഞു കൊടുക്കഡി  എന്റെ കൊച്ചിന്  ഞാൻ ആരാണെന്ന്.... ഇനി എന്റെ കുഞ്ഞ് എന്നെ അങ്കിൾ എന്ന് വല്ലോം വിളിച്ച... നേരത്തെ കിട്ടിയതിന്റെ ബാക്കി ആയിരിക്കും ഇനി കിട്ടാൻ പോകുന്നത്....
അരുട്ടി ഇതു മോൾടെ അങ്കിൾ അല്ല... 
അന്ന് അമ്മേ...ഇടു തന്നയ മ്മേ.... 
ആരുട്ടി ഇ...തു...
എന്താടി നിനക്ക് വിക്കൽ ഉണ്ടോ...,? 
നിവിയെ വഴക്കു പറയുന്നത് കേട്ട ആരുട്ടി അവളുടെ കൈയ്യിൽ നിന്നു  ആദിയുടെ കൈതട്ടി മാറ്റി.....
ആക്കിൽ അമ്മേ ബാക്ക് പഞ്ഞണ്ട.. 

നിവി എനിക്ക് ഇതുകേട്ട് നിൽക്കാൻ വയ്യ.... മര്യാദയ്ക്ക് കുഞ്ഞിന്ന്  തിരുത്തി കൊടുക്ക്.. 

ആരുട്ടി ഇതു വാവേടെ അച്ഛായാണ്... ആരുട്ടി  നിവിയെയും ആദിയേയും മാറി മാറി നോക്കി...

അമ്മേ എനിച്ചു ചാച്ചന്നം.... ആരുട്ടി നിവിക്ക് നേരെ കൈ ഉയർത്തി.... ആരുട്ടിയുടെ ആ പ്രവൃത്തി ആദിയിൽ സങ്കടം ഉണർത്തി... നിവിയോട്  അവന് വല്ലാത്ത ദേഷ്യം തോന്നി..
തന്റെ സ്വന്തം കുഞ്ഞ് അച്ഛാ എന്ന് വിളിച്ചു കൂടി ഇല്ല... ആ വിളി കേക്കാൻ അവന്റെ കാതുകൾ കൊതിച്ചു....

നിവി  ആരുട്ടിയെ  ഉറക്കി ബെഡ്ഡിൽ കിടത്തി തിരിഞ്ഞതും വാതിക്കൽ തന്നെ രൂക്ഷമായി നോക്കി നിൽക്കുന്ന ആദിയെ നിവി കണ്ടു.... 

നിവി മുഖം താഴ്ത്തി നിന്നു.... നിവേദിത കൃഷ്ണദാസ് എന്താ അങ്ങനെ നിൽക്കുന്നെ...
ആദിയുടെ ആ വിളി നിവിയിൽ ഞെട്ടലുണ്ടാക്കി അവൾ മുഖമുയർത്തി ആദിയെ നോക്കി.... മൂന്നുകൊല്ലം മുമ്പ് എല്ലാം വേണ്ടെന്നുവച്ചു നീ ഇറങ്ങി പോയതല്ലേ ഇനിയും അങ്ങനെതന്നെ മതി.....

ആ സമയത്ത് ആൽബി അകത്തേക്ക് കേറി വന്നു...

ആദി...
നിങ്ങൾക്കിടയിൽ സംസാരിക്കാമോ എന്നെനിക്കറിയില്ല..... പക്ഷേ നീ വാക്കുകൊണ്ട്  നിവിയെ കുത്തിനോവിക്കരുത്...  മൂന്നുകൊല്ലം  സ്വന്തം അനിയത്തിയായിട്ട് കൊണ്ടു നടന്നവനാണ് ഞാൻ ... നിവിയെ അടുത്  അറിയാവുന്നത് കൊണ്ട് പറയുവ നിനക്ക് വേണ്ടി കരയാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല അവളുടെ ഈ മൂന്നു വർഷത്തെ വനവാസത്തിൽ.... അവളെ നിനക്ക് ശിക്ഷിക്കാം.. അവൾ  തെറ്റ് ചെയ്തില്ല എന്ന് ഞാൻ പറയില്ല... പക്ഷേ അവളുടെ ഭാഗതും  ന്യായമുണ്ട്... അത് അവളെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കും......സമാധാനത്തോടെ അവളെ ഒന്ന് കേൾക്കാൻ ആദ്യം മനസ്സു കാണിക്ക്.... 

അവൾ ഇത്രയും കാലം മരിക്കാതെ ജീവിച്ചത് നിന്റെ കുഞ്ഞിനു വേണ്ടി മാത്രമാ..... അവളെ കേട്ടുകഴിഞ്ഞു നിനക്ക് തീരുമാനിക്കാം.... 

എനിക്കറിയാം ആദി.... നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ.... നീ ഇപ്പോൾ ചിന്തിച്ചു കൂട്ടുന്നത് എല്ലാം ഒരു അച്ഛനായി മാത്രമാണ്... അതുകൊണ്ട് ആ ഹൃദയം നീറുന്നത് എനിക്ക് കാണാം... നീ  നിവിയോട് പറഞ്ഞതെല്ലാം മനസ്സിൽ തട്ടി ആണെന്ന് ഞാൻ കരുതുന്നില്ല.... സമയമെടുതെങ്കിലും അവളെ അറിയാൻ ഒന്ന്  ശ്രമിക്ക്..... അത്രയും പറഞ്ഞ് ആൽബി മുറി വിട്ടിറങ്ങി.... കുറച്ചുനേരം അവിടെ നിന്നതിനു ശേഷം ആദിയും  പുറത്തേക്കിറങ്ങി....
പിറ്റേന്ന് ആരുട്ടിയെ ഡിസ്ചാർജ് ചെയ്തു അവർ നേരെ പോയത് ആൽബിയുടെ വീട്ടിലെക്കാണ്..... 

വീട്ടിൽ ചെന്ന് കയറിയതും അന്നാമ്മ ആരുട്ടിയെ  നിവിടെ കയ്യിൽ നിന്ന് മേടിച്ച്  മുറിയിലേക്ക് കൊണ്ടുപോയി.... നിർമ്മൽ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു..... നിവി നിർമ്മലിന്റെ  കാൽക്കൽ വീണു പൊട്ടിക്കരഞ്ഞു..... അവളുടെ കണ്ണീർ തുള്ളികൾ അവന്റെ കാലിനെ പൊളിച്ചു.... നിർമ്മൽ അവളെ  പിടിച്ച് തന്റെ നെഞ്ചോട് ചേർത്ത്.....
എന്തിനാഡി ഇത്രയും വർഷം നീ  എന്നെ ഇങ്ങനെ തീ  തീറ്റിച്ചേ.... നിനക്ക് എല്ലാം പറയാനുള്ള സ്വാതന്ത്ര്യം ഞാൻ തന്നിട്ടില്ലേ ... നിന്നെ ഞാൻ അനിയത്തി മാത്രമായിട്ടാണോ  കണ്ടത്... ആർക്കുവേണ്ടി...? എന്തിനുവേണ്ടിയായിരുന്നു നിന്റെ ഈ ഒളിച്ചോട്ടം....? പറ ഭൂമി എനിക്കറിയണം എന്തിനുവേണ്ടിയായിരുന്നു എന്ന്....? 
നിവിൻ അൽപനേരം മൗനത്തെ കൂട്ടുപിടിച്ചു... ഒരു ദീർഘനിശ്വാസം എടുത്തു അവൾ പറഞ്ഞു.....അപ്പുണ്ണിക്ക് വേണ്ടി...

നിവി പറഞ്ഞത് കേട്ട് ആദിയും നിർമ്മലും  ഒരുപോലെ ഞെട്ടി...
അപ്പുന് വേണ്ടിയോ...? 
നിവി  നടന്നതെല്ലാം അവരോട് പറഞ്ഞു.... നിനക്ക് ഇത്രയുമൊക്കെ നടന്നിട്ടും ഒരു പ്രാവശ്യമെങ്കിലും  എന്നോട് പറയാൻ തോന്നിയില്ലല്ലോ നിവി....? 
പറയാൻ ഒരുപാട് വെട്ടം ശ്രമിച്ചതാണ്.. ഓരോ വട്ടം ശ്രമിക്കുമ്പോഴും അയാൾ ഓരോന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി......
ഒരു ഫോൺ കോളിന്റെ  പുറത്ത് നീ ഇത്രയും വലിയ ഒരു തീരുമാനമെടുത്തത് മണ്ടത്തരമായി പോയി...
ഈ ചോദ്യം അന്ന് രാത്രി ഇവളെ കണ്ടു കിട്ടിയപ്പോൾ ഞാനും ചോദിച്ചതാ.... പക്ഷേ നിവി എന്റെ വീട്ടിലെത്തി മിനിറ്റുകൾക്കകം അതേ കോൾ എന്റെ ഫോണിലേക്കും വന്നു.... 

ആദിയും നിർമ്മലും  ആൽബിയിലേക്ക് ശ്രദ്ധ തിരിച്ചു.... നിവി ഒരുമാസത്തോളം ഇവിടെ ഉണ്ടായിരുന്നു..... നിവിക്കൊപ്പം ഞങ്ങളെ രണ്ടുപേരെയും കൂടി അയാൾ നാടുകടത്തി... നിവിക്കുള്ള പുതിയ പാസ്പോർട്ടും ഞങ്ങൾക്കുള്ള ടിക്കറ്റും വിസയും എല്ലാം അയാളായിരുന്നു എത്തിച്ചു തന്നത്.... പക്ഷേ അയാൾ പറഞ്ഞ സ്ഥലത്തേക്ക് അല്ല  പോയത് മറിച്ച്  കാനഡയിലേക്കണ് പോയത്... എന്റെ അങ്കിൾ അവിടെയുണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് ഞങ്ങൾ കാനഡയിൽ എത്തുന്നത്....

അവിടെ എത്തിയത്തിൽ പിന്നെയാണ് നിവി പ്രഗ്നന്റ് ആണ് എന്നുള്ള കാര്യം ഞങ്ങൾ അറിയുന്നത് പോലും.....ആദി നിവിയെ ഒന്ന് നോക്കി... അവൾ അപ്പോഴും നിർമ്മലിന്റെ നെഞ്ചോട് ചേർന്ന് നിൽക്കുവായിരുന്നു....

ആരുട്ടിയുടെ പ്രഗ്നൻസി ടൈമിൽ നിവി ശരിക്കും ഡിപ്രെസ്സ്  ആയിരുന്നു.... സമയത്ത് ആഹാരം കഴിക്കില്ല...  ആരോടും സംസാരിക്കില്ല എന്തിന് ഒന്ന് ചിരിക്കുക കൂടിയില്ലയിരുന്നു.. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.... 

അതെല്ലാം കുറച്ചെങ്കിലും മാറിയത് ആരുട്ടി  ജനിച്ചതിനുശേഷം ആണ്.... അവളുടെ കളിചിരികളും കുസൃതികളും ഒക്കെയാണ് നിവിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് പോലും.....  

ആദി... നിനക്കറിയുമോ... നിന്റെ ചെറിയ ചെറിയ ഇഷ്ടങ്ങളും അനിഷ്ടങ്ങളും  ആരുട്ടിയിൽ കണ്ടു തുടങ്ങിപ്പോൾ...അവൾക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു ..... ആരുട്ടിയിലൂടെ  ആദിയുടെ പ്രസൻസാണ്  നിവിക്ക് അനുഭവപ്പെട്ടുതുടങ്ങി.. അത് അവളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു....പക്ഷേ അപ്പോഴും അവളുടെ ഏട്ടനെ വല്ലാതെ മിസ് ചെയ്യുന്നതായി എനിക്ക് അനുഭവപ്പെട്ടു... അതിനുശേഷം  നിർമ്മലിനെ പോലെ നിവിക്കൊരു ഏട്ടനായി കൂടെ നിന്നു.... എന്റെ മരണംവരെ ഇവൾ എന്റെ അനിയത്തി കുട്ടി ആയിരിക്കും.... നിവി നിർമ്മലിന്റെ  നെഞ്ചിൽ നിന്ന് തല പൊക്കി  ഒരു കൈ ആൽബിക്ക് നേരെ നീട്ടി.... ഇപ്പോൾ നിവിടെ ഇടവും വലവും രണ്ടു ഏട്ടന്മാരാണ്....

അവരെ കെട്ടിപ്പിടിച്ചു നിന്നു.... നിവി ഒന്ന്  മുഖമുയർത്തി ആദിയെ നോക്കി.. തന്നെ  കൂർപ്പിച്ചു നോക്കിനിൽക്കുന്ന ആദിയെ  കണ്ടപ്പോൾ നിവിയിൽ ചിരി ഉണർന്നു.... കുശുമ്പിനു ഇപ്പോഴും ഒരു കുറവുമില്ല.. അവളുടെ മുഖത്തെ ആ ചിരി കണ്ടതും ആദി  ചവിട്ടി തുള്ളി ആരുട്ടിയുടെ അടുത്തേക്ക് പോയി...

ആദിയുടെ ആ പോക്ക് കണ്ട് നിർമ്മലിലും ആൽബിയിയും ചിരി പൊട്ടി...
എന്റെ മോള് ആ പോയാ മദയാനെയെ എങ്ങനെ മെരുക്കാന.... നിവി ആൽബിയെ  കൂർപ്പിച്ചു നോക്കി...

നീ അവന്റെ അടുത്തേക്ക് ചെല്ല്... നിനക്ക് വേണ്ടി  അലഞ്ഞുതിരിഞ്ഞു നടന്നവനാ..
ഇങ്ങോട്ട് വരാനും എന്നെ നിർബന്ധിച്ചത് അവൻ തന്നെയാണ്... അവന് ആരുട്ടിയോട്  തോന്നിയ ഒരു സ്പാർക്ക്  ആണ് ഞങ്ങളെ ഇവിട വരെ എത്തിച്ചത്.... പോയി അവന്റെ പിണക്കം മാറ്റ്... നിർമ്മൽ നിവിയോട് പറഞ്ഞു....

നിവി ആദിയുടെ അടുത്തേക്ക് ചെന്നു... മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ നിവി  ഒന്നു നിന്നു... അവളുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകി.... ഉറങ്ങുന്ന ആരുട്ടിയോട് എന്തൊക്കെയോ പറയുന്ന ആദി.... ഇടയ്ക്കിടയ്ക്ക് അവളെ ചുംബിക്കുന്നുമുണ്ട്...
നിവി തന്റെ കണ്ണുകൾ തുടച്ച് അകത്തേക്ക് കയറി...

നീ എന്താ ഇവിടെ.... നിവിയെ  കണ്ടയുടൻ ആദി  ചോദിച്ചു..
ഇത് എന്റെ മുറി  എന്റെ കുഞ്ഞ് എന്റെ ഭർത്താവ്.... പിന്നെ ഞാൻ ഇവിടെ വരാതെ എവിടെ പോണം...

നിന്റെ മുറി അത് ശരിയാ... നിന്റെ കുഞ്ഞ് അതും ശരിയാ... പക്ഷേ നിന്റെ ഭർത്താവ് അതാരാ ഇവിടെ കണ്ടില്ലല്ലോ..... നിവിയുടെ മുഖം വാടി...പിന്നെ നിവി ആദിയെ മൈൻഡ് ചെയ്യാതെ ആരുട്ടിയുടെ  അടുത്തേക്ക് നീങ്ങി...
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ വിളിച്ചുണർത്താൻ നോക്കി...

നീ എന്താ ഈ കാണിക്കുന്നേ അവൾ ഉറങ്ങുന്ന കണ്ടില്ലേ... നിവി ആടിയെ മൈൻഡ് ചെയ്യാൻ പോയില്ല വീണ്ടും അവൾ ആരുട്ടിയെ വിളിക്കാൻ തുടങ്ങി...
ഡീ ഇത് നിന്റെ മാത്രമല്ല എന്റെ കൂടെ കൊച്ചാണ്  മര്യാദയ്ക്ക് മാറിനിൽക്കഡി.... 

തനിക്ക് ഇപ്പൊ എന്താ വേണ്ടേ....

താനോ....? 

ആ താൻ തന്നെ... കുറച്ചുമുമ്പ് അല്ലേ പറഞ്ഞെ താൻ എന്റെ ഭർത്താവ് അല്ലെന്ന്... ഭർത്താവല്ലാത്ത ഒരാളെ എന്നെക്കൊണ്ട് താൻ എന്നൊക്കെ വിളിക്കാൻ പറ്റൂ... ആദി നിവിയെ നോക്കി പല്ല് ഇറുമ്പി...

നിവി വീണ്ടും ആരുട്ടിയെ വിളിക്കാൻ തുടങ്ങിയതും ആദി നിവിയുടെ കൈ പിടിച്ചു തിരിച്ചു...
ആാാാ വിട് നോവുന്നു.. ആാാ.. കൈവിടാൻ....

എന്റെ കൊച്ച് ഉറങ്ങുന്നത് നീ കണ്ടില്ലേ എന്തിനാണ് ഇപ്പോൾ വിളിച്ചുണർത്തുന്നത്.... 

ഈ പറയുന്ന കൊച്ച് തന്റെതു മാത്രമല്ല എന്റെതു  കൂടിയ... പിന്നെ ഇപ്പൊ വിളിച്ചുവരുത്തുന്നത് അവൾക്ക് മരുന്നു കൊടുക്കാൻ സമയമായി.... മാറി നിൽക്ക് അങ്ങോട്ട്.... ആദി നിവിയുടെ കൈയിലെ പിടി വിട്ടു....
ആരുട്ടി... അമ്മേടെ പൊന്നൂട്ടി എഴുന്നേറ്റേ.... ആരുട്ടി വീണ്ടും ഒന്നുകൂടി ചുരുണ്ടുകൂടി കിടന്നു.. അത് കണ്ടുനിന്ന ആദി പൊട്ടിച്ചിരിച്ചു... നിവി എന്തെന്ന ഭാവത്തിൽ ആദിയെ ഒന്ന് നോക്കി..

എന്തായാലും അമ്മയുടെ ഈ സ്വഭാവം അതുപോലെ കിട്ടിയിട്ടുണ്ടല്ലോ....
നിവി ആദി ഒന്നുകൂടി കൂർപ്പിച്ചു നോക്കി... നീ കണ്ണുരുട്ടണ്ട ഞാൻ ഉള്ളത് തന്നെയല്ലേ പറഞ്ഞത്,.. 
ഹ്മ്മ്മ്... താൻ പോടോ....
ഡീ...നീ  എന്റെ കയ്യിൽ നിന്ന് മേടിക്കും...
നിവി ആദിയെ ഒന്നു പുച്ഛിച്ചിട്ട്  വീണ്ടും ആരുട്ടിയെ വിളിക്കാൻ തുടങ്ങി....

ആരുട്ടി എഴുന്നേറ്റേ മരുന്ന് കഴിക്കാൻ സമയമായി... ഇത് മരുന്ന് കഴിക്കാതിരിക്കാനുള്ള   അടവാണന്ന്  എനിക്കറിയാം.... മര്യാദയ്ക്ക് എഴുന്നേൽക്കുന്നുണ്ടോ അല്ലെങ്കിൽ എന്റെ കയ്യിന്ന് അടി മേടിക്കും.....

ഡി നീ എന്റെ കൊച്ചിനെ തല്ലുമോ...? 
(നല്ല ബെസ്റ്റ് തന്തപ്പടി.... നിവി പിറുപിറുത്തു..)

നീ എന്താടി നിന്ന് പിറുപിറുക്കുന്നേ...? 

ഒന്നുമില്ലേ..... ആളെ വിട് സാമി... നിവി ആദിയെ  നോക്കി തൊഴുതു പറഞ്ഞു....
അവളുടെ ആ പറച്ചിൽ ആദിയിൽ ചിരി ഉളവാക്കി.... ആദിയുടെ ആ ചിരിയിൽ നിവി മതിമറന്ന് നിന്നു....
വായ് നോക്കി ഇരിക്കാതെ എണീറ്റ് പോടീ... നിവി  ഒരു ചമ്മിയ ചിരി ചിരിച്ചു...
അവൾ ബാത്റൂമിൽ പോയി കുറച്ചു വെള്ളം എടുത്തോണ്ട് വന്ന് ആരുട്ടിയുടെ മുഖത്ത് ഒന്നു തടവി....
അവൾ ഉറക്കം മുറിഞ്ഞതിന്റെ നീരസത്തോടെ എണീറ്റു..,.. അമ്മ എന്ന് വിളിച്ച്  ചിണിങ്ങികൊണ്ട്  നിവിയുടെ മാറിലേക്ക്  ചാഞ്ഞു....
ആരുട്ടി  എഴുന്നേറ്റേ മരുന്ന് കഴിക്കേണ്ടേ..? 
മാന്ന് ബേണ്ട....കപ്പാ.... 
കപ്പയോ...? 
കപ്പ അല്ല മരച്ചീനി.... മരുന്ന് കയർപ്പ് ആയതുകൊണ്ട് അവൾക്ക്  വേണ്ടാന്ന പറഞ്ഞേ..... അതും പറഞ്ഞ് നിവി ആദിയെ  നോക്കി ആക്കി ഒന്നു ചിരിച്ചു....
നീ ചിരിക്കണ്ട ആ മരുന്ന് ഇങ്ങ് താ.. ഞാൻ കൊടുത്തോളാം.... പിന്നെ... പോയി കുറച്ചു പഞ്ചസാരയോ തേനോ എന്തെങ്കിലും എടുത്തിട്ട് വാ.... 
നിവി പഞ്ചസാരയുമായി വന്നു...സ്പൂണിൽ മരുന്ന് പകർന്ന് ആദിയുടെ കയ്യിൽ കൊടുത്തു.... ആദി ആരുട്ടിയെ മടിയിലിരുത്തി എന്തൊക്കെയോ പറഞ്ഞു സ്പൂൺ അവളുടെ മുഖത്തിനു ചുറ്റും കാറക്കാൻ തുടങ്ങി... അതുകണ്ട് ആരുട്ടി  വാ മെല്ലെ തുറന്നു... ആ തക്കത്തിന് അവൻ  മരുന്ന് അവളുടെ വായിലേക്കൊഴിച്ചു,..... നിവിയുടെ കൈയിൽനിന്നും ഒരു നുള്ള് പഞ്ചസാര അവളുടെ വായിലേക്ക് വെച്ചു കൊടുത്തു.... ആരുട്ടി  ആദിയെ  നോക്കി ചിരിച്ചു....
അച്ഛാ..... 
ആ വിളി കേട്ടതും ആദി ഒന്നു സ്തംഭിച്ചു.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി... അവൻ ആരുട്ടിയുടെ  മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...
എന്താ മോള്  വിളിച്ചേ.....ഒന്നുകൂടി വിളിച്ചേ...
അച്ഛാ... 
ആദി ആരുട്ടിയെ ചേർത്തുപിടിച്ചു....
ആ കാഴ്ച കണ്ട് നിവിയുടെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു.....

മിഴിയോരം 30

അറിഞ്ഞു..... 
നിവേദിത എത്തി അല്ലേ....
ഞാൻ വിളിക്കാം.... 
അവൻ ഫോൺ വെച്ചു... മദ്യത്തിന്റെ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു..

നിവികുട്ടി വീണ്ടും എത്തിയിരിക്കുന്നു.... എന്ത് ചെയ്യാനാ ആയുസ്സ് കുറവ..... വെറുതെ എന്നെ കൊണ്ട് ഒരു പാപം കൂടി ചെയ്യിപ്പിക്കാൻ...
അതും പറഞ്ഞു ആ രൂപം ഉറക്കെ ചിരിച്ചു.....

ബലി  മൃഗത്തിന് അല്പം വെള്ളം നൽകുന്നത് പുണ്യമാണ്... നീ ഇപ്പോൾ ഭാര്യയോടൊപ്പം സന്തോഷിക്കു...അദ്വിക്  മഹേശ്വരി നിന്നിലെ ചിരി ഇനി  അധികമുണ്ടാകില്ല... നിന്റെ തകർച്ചയിൽ വേദനിക്കുന്നവരെ എനിക്ക് കാണണം.... 

അവന്റെ ആ തീക്ഷ്ണമായ  കണ്ണുകളിൽ ഉണ്ടായിരുന്നു സർവതും എരിച്ചു കളയാനുള്ള തീ....
                     
                       *******************

നിർമ്മലും  ആദിയും അന്ന് ആൽബിയുടെ വീട്ടിലാണ് തങ്ങിയത്...... രാത്രി കിടക്കാൻ ആദി നിവിയുടെ മുറിയിൽ ഇടംപിടിച്ചിരുന്നു... സമയം ഒരുപാട് ആയിട്ടും നിവിയും ആരുട്ടിയും മുറിൽ വന്നില്ല....ആദി മുറിക്ക് പുറത്തിറങ്ങി നോക്കി... അവിടെയെങ്ങും അവരെ ആരെയും കണ്ടില്ല... അവൻ ഹോളിലേക്ക് നടന്നു... 

ഹോളിൽ നിർമ്മലിന്റെ മടിയിൽ കിടക്കുകയായിരുന്നു നിവി.. ആരുട്ടി ആണെങ്കിൽ സാറയുടെ കൂടെ കളിക്കുന്നു..... ആദിയും അവരോടൊപ്പം അവിടെ ഇരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ആരുട്ടിക്ക് ഉറക്കം വന്നു തുടങ്ങി.... ആദി  അവളെ എടുത്തു തോളിൽ ഇട്ടു.... 
അച്ഛാ... പത്തു പതിതരുവോ......

അച്ഛൻ അതിനു പാട്ട് പാടില്ലല്ലോ വാവേ...

അമ്മ പഞ്ഞല്ലോ അച്ഛ പാത്ത്‌ പാത്തുന്നു.... 

ആദി നിവിയെ ഒന്ന് കൂർപ്പിച്ച് നോക്കി.... 
അവൾ ആ നാട്ടുകാരിയെ  അല്ലേ എന്ന മട്ടിൽ നിർമ്മലിന്റെ മടിയിൽ കിടക്കുന്നു....

ആരുട്ടിയുടെ നിർബന്ധം സഹിക്കവയ്യാതെ ആദി പാടാൻ ഒരുങ്ങി...
ആദി പാടും എന്നറിയാം പക്ഷേ  ഇതുവരെ നിവിക്ക് അവൻ പാടി കേൾക്കാൻ പറ്റിയിട്ടില്ല....

🎶
🎵പൂമുത്തോളേ നീയെരിഞ്ഞ
വഴിയിൽ ഞാൻ മഴയായി പെയ്തെടി

ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ 
മാനത്തോളം മഴവില്ലായ
വളരേണം എൻമണീ

ആഴിത്തിരമാല പോലെ
കാത്തു നിന്നെയേൽക്കാം പീലിച്ചെറു 
തൂവൽ വീശി കാറ്റിലാടി നീങ്ങാം 
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ

പൂമുത്തോളേ നീയെരിഞ്ഞവഴിയിൽ 
ഞാൻ മഴയായി പെയ്തെടി 
ആരീരാരം ഇടറല്ലെ മണിമുത്തേ കണ്മണീ 

ആരും കാണാ മേട്ടിലേ തിങ്കൾ നെയ്യും കൂട്ടിലേ ഇണക്കുയിൽ പാടും പാട്ടിൻതാളം പകരാം 

പേർമണിപ്പൂവിലെതേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി
മാറത്തൊതുക്കാം

സ്നേഹക്കളിയോടമേറിനിൻ 
തീരത്തെന്നും കാവലായ് മോഹക്കൊതി വാക്കു തൂകി നിൻചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ്.....🎵🎶

ആദി പാടി നിർത്തി...
അവിടെ കൂടിയിരുന്നവരെല്ലാം അവന്റെ ശബ്ദത്തിൽ ലഭിച്ചിരിക്കുകയാണ്... നിവിടെ കണ്ണുകൾ നിറഞ്ഞൊഴുകി.....
ഓരോ വരിയിലും അവനിലെ അച്ഛന്റെ  വേദന നിവിക്ക്  മനസ്സിലാക്കി കൊടുത്തു...

ആദി കുഞ്ഞിനെയും കൊണ്ട് മുറിയിലേക്ക് നടന്നു.... ആരുട്ടിയെ പതിയെ കട്ടിലിലേക്ക് കിടത്തി... അടുത്തുതന്നെ അവന്നും  കിടന്നു.... കുറച്ചു കഴിഞ്ഞ് നിവി മുറിയിലെത്തി.... ആദി ഉറങ്ങിയിട്ടില്ല എങ്കിലും കണ്ണുകളടച്ച് ഉറങ്ങിയതായി നടിച്ചു.....

നിവി ഷീറ്റ് എടുത്തു ആരുട്ടിയെയും ആദിയെയും പുതപ്പിച്ചു.... ആരുട്ടിയുടെ  നെറുകയിൽ ഒന്ന് ചുംബിച്ചു...
മുഖത്തോട്ട് വീണുകിടന്ന ആദിയുടെ മുടിയിഴകൾ അവൾ പതുക്കെ ഒതുക്കി വെച്ചു... കവിളിൽ ഒന്ന് ചുംബിച്ചു....

(ഇവൾ എന്റെ കൺട്രോൾ ഇന്ന് കളയും... ആദി മനസ്സിൽ പറഞ്ഞു)

നിവി എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി...
ടീ ഷർട്ടും പലാസോ പാന്റുമായിരുന്നു  നിവിയുടെ വേഷം മുടി പൊക്കി കിട്ടി....
നിവി  ആരുട്ടിയുടെ അടുത്തായി കിടന്നു.... 

അവളുടെ മനസ്സിൽ വല്ലാത്തൊരു ഭയം അലട്ടുന്നു ഉണ്ടെങ്കിലും പ്രിയപ്പെട്ടവരുടെ സാന്നിധ്യം അവിൽ ആത്മവിശ്വാസം പകർന്നു....
നിവി ഉറക്കത്തിലേക്ക് ആണ്ടു....

വല്ലാത്ത ദാഹം തോന്നി ആദി ഉറക്കത്തിൽ നിന്നെഴുന്നേറ്റു.... ജഗ്ഗിൽ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞതും അവന്റെ രണ്ട് കണ്ണും തള്ളി പുറത്തേക്കു വന്നു...
നിവിയുടെ ടീ ഷർട്ടിന്റെ സ്ഥാനം മാറി കിടക്കുന്നു.. അവളുടെ അണിവയർ അനാവൃതമായിരുന്നു....

എന്റെ കൃഷ്ണാ.... വേണ്ട  അങ്ങേര് റൊമാൻസിന്റെ ആളാ... ഈ സമയത്ത് കൃഷ്ണന്റെ സഹായം ഒട്ടും ശരിയാവില്ല.... ഇപ്പോ പറ്റിയ ആള് ആഞ്ജനേയാണ് എന്റെ ആഞ്ജനേയ സ്വാമി... കൺട്രോൾ തരണേ ആദി മുകളിലോട്ട് നോക്കി പ്രാർത്ഥിച്ചു.... ആദി നിവിയുടെ  ടീ ഷർട്ട് പതിയെ താഴ്ത്തിയിട്ടു.....
ഹോ... ആദി  ഒരു ദീർഘനിശ്വാസം എടുത്ത് വീണ്ടും കിടന്നു...

നേരം ഒരുപാട് വൈകിയാണ് ആദി ഉണർന്നത്... അടുത് നോക്കിയപ്പോൾ ആരുട്ടിയും നിവിയും അവിടെ  ഇല്ല.... അവനിൽ ഒരു ഭയം ഉണർന്നു... വെപ്രാളത്തോടെ ചാടിയെഴുന്നേറ്റു... പുറത്തേക്കിറങ്ങൻ തുടങ്ങിയതും നിവി അകത്തേക്ക് കയറി വന്നു.... അവളെ കണ്ടപ്പോൾ അവന്ന്  ഒരു ആശ്വാസം തോന്നി... അത് അവൾക്ക് മനസ്സിലാവുകയും ചെയ്തു....

എന്താ മാഷേ ഞാൻ വീണ്ടും നാടുവിട്ടു എന്ന് തോന്നിയോ....? 
ഹ്മ്മ്.... നീ പോയാലും പോയില്ലേലും എനിക്കൊന്നുമില്ല പക്ഷേ എനിക്ക് എന്റെ മോളെ ഇനി പിരിഞ്ഞിരിക്കാൻ പറ്റില്ല....
നിവിയുടെ മുഖം വാടി....
വേഗം എടുക്കാനുള്ളതൊക്കെ  എടുത്തോ... നമ്മൾ തിരികെ പോകുവാ....

പെട്ടെന്ന് ഞാൻ അങ്ങോട്ട് വരുന്നത് എങ്ങനെയാ....? 

നീ വരുന്നില്ലെങ്കിൽ വേണ്ട പക്ഷേ ഞാൻ എന്റെ മോളെ കൊണ്ടുപോകും.. അതും പറഞ്ഞ് ആദി ബാത്റൂമിലേക്ക് കയറി....

ആദി ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ കാണുന്നത് നിവി ബാഗ് പാക്ക് ചെയ്യുന്നതാണ്... അവന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞെങ്കിലും സമർത്ഥമായി അവൻ അതു മറച്ചു....

          #######################

സാർ....
ആ കൊച്ച് അവരുടെ  തന്നെയാണ്.... പക്ഷേ നമ്മൾ ആ കൊച്ചിനെ ഒന്നും ചെയ്യണമെന്നില്ല... അത് ഉടനെ തീർന്നോളും..
നീ എന്താ പറഞ്ഞു വരുന്നേ....
ആ കൊച്ചിന് തലയ്ക്കകത്ത് ഒരു ട്യൂമർ വളരുന്നുണ്ട്.... രക്ഷപ്പെടാൻ ഒക്കെ ചാൻസ് കുറവാണ് എന്നാ കേട്ടത്...

നീ പൊയ്ക്കോ ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം...
സാർ....
എന്താടാ....
അത് സാർ... സാറിന്റെ അമ്മ വിളിച്ചിരുന്നു.....
മ്മ്മ്... ഞാൻ വിളിച്ചോളാം നീ ചെല്ല്....
ഹോ... അവന് ഒരു കൊച്ചും ഉണ്ടോ...? 

ഈ ഒളിച്ചുകളി എനിക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല ആദി......ഞാൻ വരുന്നുണ്ട് നിന്നെ കാണാൻ....
c u soon.....
                
         *******************************

ആദി ഇപ്പോൾ ഇവരെ കൊണ്ടു പോകണോ....? ആൽബി ആദിയോടായി ചോദിച്ചു....

ആൽബിക്ക്  തോന്നുന്നുണ്ടോ... നിങ്ങൾ നാട്ടിൽ വന്നത് അവർ അറിഞ്ഞു കാണില്ല എന്ന്....

സൂക്ഷിക്കണം... പിന്നെ ആരുട്ടിയുടെ സർജറി ലേറ്റ് ആക്കരുത്...
ആദി എല്ലാം ഒരു പുഞ്ചിരിയിലൊതുക്കി... നിവി ആൽബി ഇച്ചായനെയും അന്നമ്മയെയും  കെട്ടിപ്പിടിച്ചു കരഞ്ഞു... സാറ കൊച്ചിന്റെ നെറുകയിൽ നിവി ഒന്ന് ചുംബിച്ചു.... അമ്മച്ചിയോടും ആൽവിനോടും  യാത്ര പറഞ്ഞിറങ്ങി....

നിർമ്മലാണ് കാറ് എടുത്തത്....
അവർ ആദ്യം പോയത് നിവിയുടെ വീട്ടിലേക്കാണ്.... കാർ ഗേറ്റ് കഴിഞ്ഞ് അകത്തേക്ക് കയറി.... അമ്മയും അച്ഛനും പാറുവും പുറത്തേക്കിറങ്ങി.... ആദി കാറിന്റെ ബാക് ഡോർ തുറന്നു.... ഉറങ്ങിയ ആരുട്ടിയെ ആദി എടുത്തു...പുറത്തേക്ക് ഇറങ്ങി വന്ന നിവിയെ കണ്ട അവരെല്ലാം ഞെട്ടി... ആദിയുടെ കയ്യിലെ കുഞ്ഞിനെയും നിവിയെയും അവർ മാറി മാറി നോക്കി....

പാറു ഓടി വന്ന് നിവിയെ കെട്ടിപ്പുണർന്നു.... അവളുടെ മുഖം ആകെ ചുംബിച്ചു.... നിവി അമ്മയുടെയും അച്ഛന്റെയും അടുത്തേക്ക് ചെന്നു... കാലിൽ വീണു പൊട്ടി കരഞ്ഞു....
അച്ഛൻ അവളെ പിടിച്ചുയർത്തി തന്റെ നെഞ്ചോട് ചേർത്തു.... 
എവിടായിരുന്നു എന്റെ കുഞ്ഞ് ഇതുവരെ....
അച്ഛനും അമ്മയും മകളും കൂടി കുറെ നേരം പരിഭവങ്ങളും പരാതികളും പറഞ്ഞു.... 

അച്ഛന്റെ കണ്ണുകൾ വീണ്ടും ആദിയുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേക്ക് നീണ്ടു....
നിന്റെ കുഞ്ഞ് ആണോ എന്ന് അർത്ഥത്തിൽ അച്ഛൻ നിവിയെ ഒന്നു നോക്കി... അവൾ ആണെന്ന്  തലയാട്ടി...
ആ മുത്തശ്ശൻ അതിയായ സന്തോഷത്തോടെ തന്റെ പേരകുട്ടിയെ എടുക്കാൻ ഓടി...

അവരെല്ലാം അകത്തോട്ട് കയറാൻ ഒരുങ്ങിയപ്പോൾ.... കണ്ണുതിരുമ്മി അപ്പുണ്ണി അവിടേക്ക് വന്നു..... നിവിയെ കണ്ടതും അവന്റെ കണ്ണുകൾ തിളങ്ങി....
ഭൂമിപ്പു....( ഭൂമി അപ്പച്ചി അവന്റെ മാത്രം ഭൂമിപ്പു)
നിവി അവനെ ഓടിച്ചെന്ന് എടുത്തു... ചുടു ചുംബനങ്ങൾ കൊണ്ട് മൂടി.. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ ആരുട്ടി കാണുന്നത്... വേറെ ഒരു കൊച്ചിനെ എടുത്തു നിൽക്കുന്ന നിവിയെയാണ്...

കുശുമ്പ് ഒട്ടുമില്ലാത്ത അച്ഛന്റെ മോൾ ആയതുകൊണ്ട്.... അവൾ കരയാൻ തുടങ്ങി... ആദിയുടെ കയ്യിൽ നിന്നും ഇറങ്ങി നിവിയുടെ അടുത്തേക്ക് ഓടി... രണ്ട് കൈകൾ നിവിയുടെ നേരെ ഉയർത്തി...
നിവി അപ്പു നൊപ്പം ആരുട്ടിയെയും എടുത്തു... അത് ആരുട്ടിക്ക് അങ്ങോട്ട് ഇഷ്ടമായില്ല... മുഖം  വീർപ്പിച്ചു വെച്ച്.....

എങ്ങ് എന്ത അമ്മയാ...... അതും പറഞ്ഞ് ആരുടെ അപ്പുവിനെ അടിക്കാൻ തുടങ്ങി...

ആരുട്ടി..... അടിക്കല്ലേ....
ഇത് മോൾടെ അപ്പുവേട്ടൻ അല്ലേ....
ആരൂട്ടി അപ്പുവിനെ സൂക്ഷിച്ചുനോക്കി.....
അപ്പു അവളെ നോക്കി ചിരിച്ചു... ആരൂട്ടി  നിവിയുടെ കഴുത്തിൽ കൈയിട്ട് മുഖം തോളിൽ  പൂഴ്ത്തി... 
ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് കുറച്ചു നേരം അവിടെ ഇരുന്നു... വൈകുന്നേരം ആദിയും നിവിയും ആരുട്ടിയും ആദിയുടെ വീട്ടിലേക്ക് പോകാൻ ഇറങ്ങി....

മോനേ ഇന്ന് തന്നെ  പോകണോ.... നിവിയുടെ അച്ഛൻ ആദിയോട് ചോദിച്ചു...
അച്ഛാ അവിടെയും  ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്.... ഇതുവരെ ഒന്നും ഞാൻ പറഞ്ഞിട്ടില്ല...
ശരി മോനെ പോയിട്ട് വാ..... ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട്....
ശരി അച്ഛാ...

അവർ അവിടെ നിന്നും ആദിയുടെ വീട്ടിലേക്ക് തിരിച്ചു.... മുറ്റത്ത് വണ്ടി നിർത്തി... മൂന്നുവർഷംമുമ്പ് ആരോടും പറയാതെ ഒരു രാത്രി ഇറങ്ങിപ്പോയ വീടാണ്.... നിവിയുടെ കണ്ണുകൾ നിറഞ്ഞു....
വാ ഇറങ്ങ്.... ആദി അവളെ വിളിച്ചു...
വണ്ടിയുടെ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി വന്ന അമ്മ നിവിയെ കണ്ട് ഞെട്ടി നിന്നു... 

നിറകണ്ണുകളോടെ ഓടിവന്ന് നിവിയെ കെട്ടിപ്പിടിച്ചു.... ആദിയുടെ അച്ഛൻ പുറത്തേക്ക് വന്നു.... ആരുട്ടി യദുവിനെ കണ്ടയുടൻ അപ്പുപ്പാ എന്ന് വിളിച്ചു.... 

അപ്പോഴാണ് ആദിയുടെ അമ്മ ആരുട്ടിയെ  ശ്രദ്ധിച്ചത്.... അവർ നിവിയേയും ആദിയെയും മാറിമാറി നോക്കി... ആദി അമ്മയെ നോക്കി ചിരിച്ചു.... അവർ കുഞ്ഞിനെ എടുത്ത് മുഖമാകെ ചുംബിച്ചു....

ഏട്ടാ ഞാൻ അന്ന് പറഞ്ഞില്ലേ നമ്മുടെ ആദിയെ പോലെ ഉണ്ടെന്ന്.... ഇവരെ കണ്ടാൽ അച്ഛനും മകളും ആണെന്നേ  പറയുന്നു എന്ന്... ഞാനിപ്പോ വരാം നിങ്ങൾ ഇവിടെ നിൽക്ക്...
അതും പറഞ്ഞ് ആദിയുടെ അമ്മ അകത്തേക്ക് ഓടി.. ഒരു താലവുമായി തിരികെ വന്നു... അവരെ മൂവരെയും ചേർത്തുനിർത്തി ആരതി ഉഴിഞ്ഞ് അകത്തേക്ക് കേറ്റി...

രാത്രി എല്ലാവരും അത്താഴം കഴിക്കാനിരുന്നു.... നിവി ആരുട്ടിക്ക്  ആഹാരം കൊടുക്കാൻ എടുത്തു...
മോള് കഴിക്കുന്നില്ലേ... ആദിയുടെ അച്ഛൻ ചോദിച്ചു...
മോൾക്ക് കൊടുത്തിട്ട് ഞാൻ കഴിച്ചോളാം.. എങ്കിൽ മോള് കൊടുത്തിട്ട് വാ.. നമ്മുക്ക് ഒരുമിച്ച് കഴിക്കാം...
ഇവിള്  ആഹാരം കഴിക്കാൻ വലിയ പാട സമയമെടുക്കും അച്ഛൻ കഴിച്ചോളൂ... മരുന്ന് കഴിക്കാൻ ഉള്ളതല്ലേ....

ചോറിൽ അല്പം തൈരും ഒരുനുള്ള് ഉപ്പും ചേർത്താണ്  ആരുട്ടിക്ക് കൊടുക്കാറ്....

തൈരും ചോറും നന്നായി ഉടച്ച്  ഉരുളയാക്കി ആരുട്ടിക്ക്  നേരെ നീട്ടി....ആരുട്ടി വാ തുറന്നേ..... ഇത് കഴിക്ക്....
അമ്മേ... പൊതു പോം....
രാത്രി ആയില്ലേ ഇപ്പോ പുറത്തിറങ്ങിയ മാക്കാൻ വന്ന പിടിച്ചു കൊണ്ടുപോകും....

അതു കുഴപ്പമില്ല മാക്കാൻ അല്ലേ.... നിവി തിരിഞ്ഞുനോക്കിയപ്പോൾ ആദി പുറകിൽ നിൽക്കുന്നു.... അവനാണ് അത് പറഞ്ഞത്...
നിവി ഒരു ചമ്മിയ ചിരി ചിരിച്ചു.... (അവൾ പണ്ട് ആദിയെ കാട്ടുമാക്കാൻ എന്നൊക്കെയല്ലേ വിളിച്ചിരുന്നേ.. )
ഒരു പിടി ചോറ് ആരുട്ടിക്ക് നേരെ നീട്ടി... അവൾ മുഖം വെട്ടിച്ചു...
അമ്മ....പൊതു...  പോ.. 

ആരുട്ടിടെ വാശി അറിയാവുന്ന നിവി അവളെ എടുത്ത് ഏണിൽ  വെച്ച് പുറത്തേക്ക് നടന്നു.... ഒപ്പം ആദിയും ഉണ്ടായിരുന്നു....

നിവി ഓരോന്ന് പറഞ്ഞ് ആരുട്ടിക്ക് ചോറു കൊടുക്കാൻ തുടങ്ങി.... കുറച്ചു കഴിഞ്ഞപ്പോൾ നിവിയുടെ  കൈ വേദനിക്കാൻ  തുടങ്ങി..... അതു മനസ്സിലാക്കിയ ആദി ആരുട്ടിയെ എടുത്തു പിടിച്ചു....
അച്ഛാ... തൊറു  ബെനോ.... 
അച്ഛന് വേണ്ട മോളെ കഴിച്ചോ.....
അമ്മ... അച്ഛനും കൊക്ക്....
നിവി  ആദിയെ ഒന്നു നോക്കി
കൊക്ക് അമ്മേ...
ആദി വാ തുറന്നു കൊടുത്തു... നിവി ഒരുരുള ചോറ് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു....
അതു കണ്ട ആരുട്ടി  കൈ കൊട്ടിച്ചിരിക്കാൻ തുടങ്ങി....

##############################

കണ്ണാ നീ ഒരുപാട് ക്ഷീണിച്ചല്ലോ....
ജോലിയുടെ തിരക്കല്ലേ അമ്മ....
ആർക്കുവേണ്ടിയ മോനെ ഇത്രയൊക്കെ സമ്പാദിച്ചു കൂട്ടുന്നേ......
അമ്മയ്ക്ക് വേണ്ടി.....ഒരു കാലത്ത് ഇതൊന്നുമില്ലാതെ ഒട്ടിയ വയറുമായി നമ്മൾ ജീവിച്ചിട്ടില്ലേ....
മ്മ്മ്... അവർ ഒരു ദീർഘനിശ്വാസം എടുത്തു...
കണ്ണാ....
മ്മ്മ്മ്മ്..... 
നിന്റെ ചില കാര്യങ്ങളൊക്കെ അമ്മ അറിഞ്ഞു..... ആ ബിസിനസ് ഇനി വേണ്ട കണ്ണാ... അതുകൊണ്ടുണ്ടാകുന്ന പണം നമുക്ക് വേണ്ട മോനെ....

എന്നെ സംബന്ധിച്ചിടത്തോളം പണം ആണ് ഏറ്റവും വലുത്.... അതുണ്ടാക്കുന്ന വഴി ഞാൻ ശ്രദ്ധിക്കാറില്ല.... നല്ലതായാലും ചീത്തയായാലും എനിക്കൊരു കുഴപ്പവുമില്ല.....

അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു....
അമ്മക്കിളി വേഗം പോയി ആഹാരം എടുത്തു വെക്ക് ഞാനിപ്പോ വരാം...

സർ അവർ മഹേശ്വരി നിവാസിൽ എത്തി....
മ്മ്മ്....ഇനി നിന്റെ ആവശ്യം അവിടെയില്ല തിരികെ പൊയ്ക്കോളൂ.....
ശരി സാർ....

ആദ്വിക്..... ഞാൻ വരുന്നു നിന്റെ മുന്നിലേക്ക്...
പക്ഷേ അതിനു മുമ്പ് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്...
അതുകഴിഞ്ഞാൽ കളി മുഖാമുഖം.... 

THE GAME IS ON....
അതും പറഞ്ഞ് അവൻ പൊട്ടിച്ചിരിച്ചു...

മിഴിയോരം 31

ആദിയും നിവിയും കൂടി ആരുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാൻ ഇറങ്ങി... 
പ്രസാദ് ഡോക്ടറെ കാണിച്ചു.. എത്രയും വേഗം സർജറി നടത്താനുള്ള തീരുമാനത്തിൽ എത്തി.....

ഓരോ ദിവസം ചെല്ലും തോറും ആരുട്ടി  നന്നായി  ക്ഷീണിച്ചു കൊണ്ടിരുന്നു... ആരുട്ടിയുടെ  സർജറി അടുക്കുന്തോറും നിവിയിലും ആദിയിലും ഭയം കൂടി വന്നു....

നാളെയാണ് ആരുട്ടിയെ  ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ട ദിവസം... നിവിയും ആദിയും  അവളെ ചേർത്തുപിടിച്ചു കിടന്നു... നിവിയുടെ മിഴികൾ നിറയുന്നുണ്ടായിരുന്നു....

അതിരാവിലെ നിവി എഴുന്നേറ്റു... കുളിച്ച് ഒരു സാരി എടുത്തുടുത്തു  നെറുകയിൽ ഒരു നുള്ള് സിന്ദൂരം തൊട്ടു... 
ആദിയുടെ നെഞ്ചിലാണ് ആരുട്ടി  കിടക്കുന്നത്... ആ കാഴ്ച നിവിയുടെ മനസ്സു നിറച്ചു... അവൾ അമ്പലത്തിൽ പോകാൻ ഇറങ്ങി...

മോള് ഇത് എങ്ങോട്ടാ രാവിലേ തന്നെ...? ആദിയുടെ അമ്മ ചോദിച്ചു...
അമ്പലത്തിലേക്കാണ്.. അമ്മ വരുന്നുണ്ടോ...? 
ഒരു അഞ്ചുമിനിറ്റ് അമ്മ ഇപ്പൊ വരാം....
ശരി അമ്മേ....
ആ സമയംകൊണ്ട് നിവി പുറത്തേക്കിറങ്ങി മുറ്റത്തു നിന്ന കുറച്ച് കൂവളതിന്റെ  ഇല പൊട്ടിച്ചെടുത്തു..
ആദിയുടെ അമ്മയും നിവിയും  കൂടി ശിവക്ഷേത്രത്തിൽ തന്നെയാണ് പോയത്....
നിവി മിഴികൾ അടിച്ച് ആരുട്ടിക്ക് വേണ്ടി മനമുരുകി  പ്രാർത്ഥിച്ചു.... ആദിയുടെ  അമ്മ കുറേ വഴിപാടുകൾ ഒക്കെ ആരുട്ടിയുടെ  പേരിൽ നടത്തി.....

അമ്മേ...അച്ഛാ... 
എന്തിനാഡാ രാവിലെ  ഇങ്ങനെ കുവി  വിളിക്കുന്നെ...
അച്ഛൻ നിവിയെ കണ്ടോ...? 
മോള് അമ്പലത്തിൽ പോയേക്കുവാ....
ആരോട് ചോദിച്ചിട്ടാണ് അവൾ ഒറ്റയ്ക്ക് അമ്പലത്തിൽ പോയത്..? 
ഒറ്റയ്ക്ക് ഒന്നും അല്ലടാ നിന്റെ അമ്മ ഉണ്ട് കൂടെ...
അമ്മ..... ആരുട്ടി കണ്ണും തിരുമ്മി കരഞ്ഞുകൊണ്ട് അവിടേക്ക് വന്നു.... അച്ഛന്റെ സുന്ദരി വാവ എന്തിനാ കരയുന്നേ.. എന്ന് ചോദിച്ച്  ആദി ആരുട്ടിയെ  എടുത്തു

എനിച് അമ്മേ കന്നനം.... 

ആരുട്ടിക്ക്  രാവിലെ ഉണർന്നാൽ നിവി അടുത്ത് വേണം.... ആദി ഓരോന്നും പറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കാൻ ആവുന്നതും നോക്കി....
നേരം വൈകിട്ടും അവരെ കാണാത്തതിൽ  ആദിക്ക് നേരിയ ഭയം തോന്നിത്തുടങ്ങി...

ആരുട്ടി കരഞ്ഞ് ക്ഷീണിച്ച്‌ വീണ്ടും ഉറങ്ങി.... സമയം വീണ്ടും പിന്നിട്ടു കൊണ്ടിരുന്നു.... അവസാനം ആദി അവരെ നോക്കാൻ അമ്പലത്തിൽ പോകാൻ തീരുമാനിച്ചു....

നീ പേടിക്കിയൊന്നും വേണ്ടടാ... വല്ലോ വഴിപാടും കഴിപ്പിച്ച് രണ്ടുംകൂടി അവിടെ നിൽക്കുന്നുണ്ടാവും.... ആദിയുടെ അച്ഛൻ പറഞ്ഞു...
വണ്ടിയുടെ താക്കോൽ എടുത്ത്  പുറത്തേക്കിറങ്ങാൻ തുടങ്ങിയതും യദുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.....ആദി ഒന്ന് നിന്നു...  ഫോണിലൂടെ കേട്ട വാർത്ത അദ്ദേഹത്തെ തളർത്തി....
ആദി......
അവൻ വേഗം അകത്തേക്ക് കേറി വന്നു അച്ഛനെ താങ്ങിനിർത്തി...
എന്താ അച്ഛാ എന്തുപറ്റി...
മോനെ വിളിച്ചത് ഹോസ്പിറ്റലിൽ നിന്നാണ്.. അവർക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി...
ആദി ആരുട്ടിയെ എടുത്തു കൊണ്ടുവന്നു അച്ഛന്റെ കയ്യിൽ കൊടുത്തു കാർ എടുത്തു.. അവർ ഹോസ്പിറ്റലിലേക്ക് തിരിച്ചു...

ഡോക്ടർ അവർക്ക് എങ്ങനെയുണ്ട്.....
രണ്ടുപേർക്കും കുഴപ്പമൊന്നുമില്ല....
ഡോക്ടർ ഞങ്ങൾക്ക് അവരെ ഒന്ന് കാണാൻ കഴിയുമോ....
അതിനെന്താ കാണാമല്ലോ.... അമ്മയ്ക്ക് വലിയ കുഴപ്പമൊന്നുമില്ല പക്ഷേ നിങ്ങളുടെ ഡ്രൈവർ അയാൾക്ക് തലയ്ക്ക് ചെറുതായിട്ട് മുറിവുണ്ട്.. ഒബ്സർവേഷനിൽ ആണ് അത് കഴിഞ്ഞിട്ട് കാണാം....
അപ്പോൾ നിവിക്കോ..
നിവി....
ഓ സോറി നിവേദിത എന്റെ വൈഫ്..
ആദി ഇവിടെ കൊണ്ടുവന്നത് നിങ്ങളുടെ അമ്മയും ഡ്രൈവറെയും മാത്രമാണ്....
ഡോക്ടർ എന്താ പറഞ്ഞത്... 
അതെ ആദി  അവർ രണ്ടുപേരും മാത്രമേ ഉള്ളായിരുന്നുള്ളൂ... 
ഇനി എന്തെങ്കിലും പറയാൻ പറ്റുമെങ്കിൽ അമ്മയ്ക്ക് ബോധം തെളിയണം... ഇപ്പോൾ മരുന്നിന്റെ മയക്കത്തിലാണ്....

ആദിയുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി എന്ത് സംഭവിച്ചു കാണും ..... എന്റെ നിവി അവൾക്ക് എന്തുപറ്റി കാണും....

വിവരമറിഞ്ഞ് നിവിയുടെ അച്ഛനും അമ്മയും നിർമ്മലും ഹോസ്പിറ്റലിൽ എത്തിയിരുന്നു...
കുറച്ചുകഴിഞ്ഞ് ഒരു നേഴ്സ് പുറത്തേക്ക് വന്നു... അമ്മയ്ക്ക് ബോധം തെളിഞ്ഞു എന്ന് പറയാനായിരുന്നു....
നിർമ്മലും ആദിയും അകത്തേക്ക് കയറി...
ആദിയെ കണ്ട ഉടൻ അമ്മ കരയാൻ തുടങ്ങി...
മോനെ നിവി  മോള്......
അമ്മേ എന്താ സംഭവിച്ചേ...? 
ഞങ്ങൾ അമ്പലത്തിൽ നിന്ന് ഇറങ്ങി മുതൽ ഒരു വണ്ടി ഞങ്ങളുടെ പുറകിൽ ഉണ്ടായിരുന്നു....
രവിയേട്ടൻ ആവുന്നതും വേഗത്തിൽ വണ്ടിയോടിച്ച് താ.. പക്ഷേ കുറച്ചു ദൂരം ചെന്നപ്പോൾ വേറൊരു കറുപ്പ് വണ്ടി മുന്നിൽ കൊണ്ട് നിർത്തി... പുറകിൽ നിന്ന് വന്ന വണ്ടി നമ്മുടെ വണ്ടിയിൽ ഇടിച്ചു...  അവർ നിവി മോളെ വണ്ടിയിൽ നിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ തടയാൻ ചെന്ന രവിയേട്ടനെ അവർ എന്താ  കൊണ്ട് തലയ്ക്കടിച്ചു.... ഞാൻ ചെന്നപ്പോഴേക്കും അതിലൊരുത്തൻ എന്നെ പിടിച്ചു തള്ളി...തല പാറക്കല്ലിൽ ഇടിച്ചു പിന്നെ ഇവിടെ വന്നിട്ടണ് ബോധം തെളിഞ്ഞെ.... 

മോനേ നിവി മോൾക്ക് എന്തേലും പറ്റുമോഡാ....
അമ്മ വിഷമിക്കാതെ ഇരിക്ക്  അമ്മേടെ മോൻ ജീവനോടെ ഉള്ളപ്പോൾ അവൾക്കൊന്നും സംഭവിക്കില്ല....
ആദിയും നിർമ്മലും പുറത്തേക്കിറങ്ങി....
ആദി നമ്മളെവിടെ തുടങ്ങും....? എവിടെ പോയി അന്വേഷിക്കും.... പിന്നെ ഇന്ന് അല്ലേ  ആരുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടത്... നാളത്തെ സർജറി മാറ്റിവെക്കാൻ പറ്റില്ലലോ....
അതാ ഞാനും ആലോചിക്കുനെ... 

ഞാനൊരു കാര്യം പറയാം നീ ആരുട്ടിക്ക് ഒപ്പം  ഹോസ്പിറ്റലിലേക്ക് പൊയ്ക്കോ.. നിവിയെ  ഞാൻ അന്വേഷിക്കാം നിർമ്മൽ പറഞ്ഞു...

പറ്റില്ല ഏട്ടാ ഞാനും വരാം... സർജറി നാളെയല്ലേ അതിനുമുമ്പ് എനിക്ക് എന്റെ നിവിയെ കിട്ടണം.....
ഇപ്പോൾ ഹോസ്പിറ്റലിൽ നിൽക്കാൻ ഏട്ടൻ അച്ഛനോടും അമ്മയോടും പറയ്യ്... 
ആദി.. ആരുട്ടി നീയോ നിവിയോ ഇല്ലാതെ നിൽക്കുമോ...? 
ഉച്ചകഴിയുമ്പോൾ ആൽബിയും ആൻനും വരും..... അതുവരെയുള്ള ഒരു പ്രോബ്ലമേ  ഉള്ളൂ...

ഏട്ടാ നമുക്ക് ആദ്യം ആ ഏരിയയിൽ വല്ലോ  സിസിടിവി ക്യാമറ ഉണ്ടോ എന്ന് ചെക്ക് ചെയ്യാം...
അവർ ആ സ്പോട്ടിലേക്ക് പോയി... അതൊരു ഇടുങ്ങിയ റോഡ് ആയിരുന്നു ചുറ്റും ആൾതാമസം ഒന്നുമില്ല.....
ഇവിടെ അങ്ങനെ ഒന്നും ഇല്ലല്ലോ ആദി.... ഈറോഡ് ജനിക്കുന്ന മെയിൻ റോഡിൽ അല്ലേ  അവിടെ  കൂടി നോക്കാം.... 
അവിടെ ഒരു കടയിലെ സിസിടിവി ക്യാമറയിൽ നോക്കി... ഒരു തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബ്ലാക്ക് സ്കോർപിയോ ആയിരുന്നു അത്...

ഏട്ടാ എന്റെ നിവി...
ഒന്നുമില്ലടാ നമ്മുക്ക്  അന്വേഷിക്കാം... ഉള്ള്  നീറി കൊണ്ട് നിർമ്മൽ ആദി ആശ്വസിപ്പിച്ചു... 

നിങ്ങൾക്കെന്താ വേണ്ടേ എന്റെ കയ്യിൽ കെട്ടഴിച്ചു വിട്... ഡോ തടിയാ തന്നോടാ പറഞ്ഞേ.... എന്നെ അഴിച്ചുവിടാൻ..

ഡാ സെൽവം ആ പെണ്ണിന്റെ അണ്ണാക്കിൽ എന്തെങ്കിലും തിരുകി വെക്ക്... ചീവീട് കണക്ക് ചിലച്ചു കൊണ്ട് ഇരിക്കുവാ....നാശം.... 

ഡോ മര്യാദയ്ക്ക് അഴിച്ചു വിടഡോ... ചീവീട് തന്റെ  അമ്മായിയമ്മയടോ ....

അതിലൊരുത്തൻ നിവിയെ അടിച്ചു.... അടിയുടെ  ഊക്കിൽ അവളുടെ ബോധം നഷ്ടപ്പെട്ടു...

ആരോ നിവിടെ മുഖത്തേക്ക് വെള്ളം തെളിച്ചു.. വെള്ളം വീണപ്പോൾ അടി കിട്ടിയ കവിളിൽ വല്ലാത്ത വേദന അനുഭവപ്പെട്ടു.... അതിന്റെ കൂടെ നന്നായി വിശക്കുന്നുണ്ട്...
പുറത്ത് ആരൊക്കെയോ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.... നിവി ചെവികൂർപ്പിച്ചു....

നിന്നോടൊക്കെ പറഞ്ഞിട്ടില്ലേ അവളുടെ ശരീരത്തിൽ  ഒരു പോറൽ പോലും ഉണ്ടാകാൻ പാടില്ല എന്ന്....
സാർ വരുമ്പോൾ കിട്ടിക്കോളും നിനക്കൊക്കെ...

അതുപിന്നെ അണ്ണാ... വിളിച്ചുകൂവി പ്രശ്നമുണ്ടാക്കിയപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് ഒന്ന് പൊട്ടിച്ചതാണ്....  എനിക്കൊന്നും പറയാനില്ല.... സാർ വരുമ്പോൾ നീ നേരിട്ട് തന്നെ അങ്ങ്  പറഞ്ഞോ എന്നിട്ട് കിട്ടാനുള്ളത് എല്ലാം കയ്യോടെ കൈപ്പറ്റികോ....

നേരം ഇത്ര ആയില്ലേ അവൾക്ക് എന്തെങ്കിലും കഴിക്കാൻ വാങ്ങി കൊടുത്തോ...
ഇല്ല അണ്ണാ..  ഇപ്പൊ വാങ്ങിക്കൊടുക്കാം...

ആരോ മുറിയുടെ വാതിൽ തുറക്കുന്നത് നിവി കേട്ടു... നിവി ഉറങ്ങുന്നതായി നടിച്ചു...
ഡാ മുഖത്ത് നല്ല കല്ലിച്ച പാടുണ്ട്... ഐസ് ബാഗ് എടുത്തു മുഖത്ത് വച്ചു കൊടുക്ക്.... മറ്റെന്നാലാണ് സേട്ട്  വരുന്നത്.... അതിനുമുമ്പ് നീ എന്താണെന്ന് വച്ച ചെയ്ത് ഈ പാട് മാറ്റിയേക്കണം...
ശരി അണ്ണാ.....

നിവിയുടെ സ്ഥാനം തെറ്റി കിടക്കുന്ന സാരിയുടെ ഇടയിലൂടെ അവളുടെ വയർ അനാവൃതമായിരുന്നു...അവൻ അവളുടെ വയറിലേക്ക് നോക്കി ആണ് ഉത്തരം പറഞ്ഞത്..
മതിയെടാ വെള്ളമിറക്കി നിൽക്കുന്നത്.... 
ആ സേട്ടിന്റെ  ഒക്കെ  ഒരു യോഗം.... നിവിയെ  ഒന്ന് ചൂഴ്ന്ന് നോക്കി അവൻ പറഞ്ഞു...
ഹ്മ്മ്.... 
അല്ല അണ്ണാ..... ഇവിടെ വരുന്ന പെൺകുട്ടികളെ കേറ്റി അയയ്ക്കുന്നതിന് മുമ്പ്  സാറിന്റെ ഗസ്റ്റ് ഹൗസിലേക്ക് അല്ലേ കൊണ്ടു പോകാറ്.....ഈ കൊച്ചിന്റെ  കൂടെ കൊണ്ടുവന്ന ആറിനെയും അങ്ങോട്ട് കൊണ്ടു പോയല്ലോ.... ആ കൂട്ടത്തിൽ ഈ കൊച്ച് അല്ലേ അവരെക്കാളും കാണാൻ കൊള്ളാവുന്നത് ... പിന്നെന്താ സാറിന് ഇതിനെ വേണ്ടാതെ....  
അറിയില്ലെടാ എന്തോ പേഴ്സണൽ കാര്യമുണ്ട്...
നീ അതൊന്നും തിരക്കാൻ നിൽക്കേണ്ട നിന്നെ ഏൽപ്പിച്ച കാര്യം ചെയ്യ്....

ഇതെല്ലാം കേട്ട് നിവിക്ക് എന്തോ വല്ലാത്ത ഭയം തോന്നി....
                   #################

ആദി ആ നമ്പർ പ്ലേറ്റ് ഫേക്കണ്... പിന്നെ ആ വണ്ടി ഡ്രൈവ് ചെയ്തവനെ ഇതുവരെയും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല....ഇനി നമ്മൾ എന്താ ചെയ്യേണ്ടേ.... സിറ്റി ഫുള്ളും നിവിക്കുവേണ്ടി പൊലീസ് തിരയുന്നുണ്ട്.... ഫോൺ ഉണ്ടായിരുന്നെങ്കിൽ ലൊക്കേഷൻ എങ്കിലും ട്രൈസ് ചെയ്യാമായിരുന്നു....

അകത്തേക്ക് SI കേറി വന്ന്  
സർ ആ ഗുണ്ടേയെ  identify  ചെയ്തിട്ടുണ്ട്....
ആരാണ് അവൻ... നിർമ്മൽ ചോദിച്ചു

പൊള്ളാച്ചി വാസു... ആറ് കൊലക്കേസിലെ പ്രതിയാണ്... ഇപ്പോൾ ഒരു വർഷമായിട്ട് അവന്റെ പേരിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല..

അവനെ എങ്ങനെ ഒന്ന് കിട്ടും....
സർ അത് പിന്നെ അങ്ങോട്ടേക്ക് പോകാൻ പാടാണ് അതൊരു വല്ലാത്ത ഏരിയയാണ്.... കള്ളും കഞ്ചാവും  ഒക്കെയായി ഗുണ്ടകളുടെ താവളം... അവിടെ കേറി അവനെ പോകാൻ പറ്റില്ല സർ...

നിങ്ങള്  പോലീസിനല്ലേ പറ്റാത്ത ഉള്ളൂ ഞാൻ ചെയ്തോളാം.... ആദി അവരോടായി പറഞ്ഞു...
ആദി നീ അവിവേകം ഒന്നും കാണിക്കരുത്.... അത് നിവിക്ക് ആപത്താണ് പിന്നെ ഒരു പോലീസുകാരൻ ആയിട്ടല്ല ഏട്ടൻ ആയിട്ട് മാത്രം നിന്റെ കൂടെ ഞാനും  വരാം.... 

നിവിയെ പൂട്ടിയിട്ടിരിക്കുന്ന മുറിയിലേക്ക് വീണ്ടും ആരോ വരുന്ന ശബ്ദം അവൾ കേട്ടു...

ഒരു ഇരുണ്ട രൂപം അവളുടെ മുന്നിലേക്ക് വന്നു... ഇരുട്ട് കാരണം മുഖം വ്യക്തമാകുന്നില്ല... ആ രൂപം കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി... 
വെട്ടം അവന്റെ  മുഖത്തേക്ക് വീണതും നിവി ഒന്ന് ഞെട്ടി...
സിദ്ധു ഏട്ടൻ.....
നിവി സന്തോഷത്തോടെ അവനെ നോക്കി....
എനിക്കറിയായിരുന്നു എന്നെ രക്ഷിക്കാൻ നിങ്ങൾ വരുമെന്ന്.... ആദി ഏട്ടൻ എന്തേ സിദ്ധു  ഏട്ടാ.... ഈ കെട്ട് ഒന്ന് അഴിച്ചു വിട് എനിക്ക് കൈ നന്നാവുന്നുണ്ട് ഏട്ടാ.... 
എന്താ ഏട്ടാ നോക്കി നിൽക്കുന്നേ... അവർ ഇപ്പോൾ വരും വേഗമാകട്ടെ  നമുക്ക് പോകാം...

സിദ്ധു ഒന്ന് ചിരിച്ചു...
ഇപ്പോൾ നിന്നെ രക്ഷിക്കാൻ വന്നതല്ല നിവി  ഞാൻ.....നിനക്ക് പണ്ട് ഒരവസരം തന്നെയല്ലേ നിവി.....ഇനി എനിക്ക് നിന്നെ രക്ഷിക്കാൻ കഴിയില്ല...അന്ന് ഒരുപാട് പറഞ്ഞിട്ടാണ് നിന്നെ രക്ഷിച്ചത്...

ഇനി അതിന് എനിക്ക് കഴിയില്ല.... നീ തന്നെ നിന്റെ കുഴി തോണ്ടി... അല്ലാതെ ഞാനെന്തു പറയാനാ....

അപ്പൊ സിദ്ധു ഏട്ടാ നിങ്ങളാണോ എന്നെ അന്ന് വിളിച്ചത്.... അത് കേട്ടതും സിദ്ധു പൊട്ടിച്ചിരിച്ചു... 

ആ വിളിച്ച ശബ്ദം എന്റെതായി നിനക്ക് തോന്നിയോ....
നിന്നെ വിളിച്ചതും സംസാരിച്ചതും ഒന്നും ഞാനല്ല.... ഞാൻ ഇതിൽ വെറും ഒരു ഭാഗം മാത്രമാണ്.... പ്രത്യേകിച്ച് റോൾ ഒന്നുമില്ല.. ചെറിയ ചെറിയ സഹായങ്ങൾ ചെയ്തുകൊടുക്കും അത്രതന്നെ.... പക്ഷേ ലാഭം എനിക്ക് ഒരുപാടുണ്ട്.... അതിലൊന്നാണ് ഇപ്പോഴത്തെ സിഇഒ പദവി പോലും.... 

നിങ്ങൾ ഇത്രയും ദുഷ്ടനായിരുന്നോ... സ്വന്തം കൂടപ്പിറപ്പിനെ പോലെ അല്ലേ ആദി ഏട്ടൻ നിങ്ങളെ കൂടെ കൊണ്ടുനടക്കുന്നത്....

കൂടപ്പിറപ്പ് പോലും...ഹ്മ്മ്മ്... ആർക്കുവേണം അവന്റെ കൂടപ്പിറപ്പ് സ്ഥാനം.... അവൻ കാരണം ഒരുപാട് നഷ്ടപ്പെട്ടവനാണ് ഞാൻ... കുട്ടിക്കാലം മുതലേ അവനോട് എനിക്ക് പക മാത്രമാണ്....

എന്റെ സ്വന്തം വീട്ടുകാർക്കും എന്നും പ്രിയം അവനോടാണ്... പിന്നീട്  കൂട്ടുകാർക്കും ടീച്ചേഴ്സും അവനെ മതി... വളർന്നപ്പോൾ അവന്റെ ഇഷ്ടങ്ങൾ എന്നിലേക്ക് അടിച്ചേൽപ്പിച്ചു... എനിക്ക് ആദ്യമായി പ്രണയം തോന്നിയ പെണ്ണിനും അവനെ മതി,.... 

എംബിഎ കഴിഞ്ഞ് നാട്ടിൽ വന്ന്  സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ തീരുമാനിച്ചപ്പോഴും അവൻ എന്നെ തടഞ്ഞു... അവന്റെ കീഴിൽ ജോലി ചെയ്യാൻ നിർബന്ധിതനായി... 

അവന്റെ അനിയത്തിക്ക് എന്നോടുള്ള പ്രണയം കാരണം അവളെ എനിക്ക് കെട്ടേണ്ടി വന്നു... എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ കല്യാണം വരെ അവൻ ഫിക്സ് ചെയ്തു.. അതും അവന്റെ ഇഷ്ടത്തിന്..... 

ജീവിതത്തിൽ ഇന്നുവരെ എന്റെ ഇഷ്ടത്തിന് ഒന്നും എനിക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല.... എന്റെ ഉള്ളിൽ അവനോടു പകയും ദേഷ്യവും കുമിഞ്ഞുകൂടി... അവനെ തകർക്കാൻ എന്റെ മനസ്സ് കൊതിച്ചു,.... അതിനു വേണ്ടിയായിരുന്നു നിന്നെ അവനെക്കൊണ്ട് കല്യാണം കഴിപ്പിക്കാൻ കൂട്ടുനിന്നത്.... പക്ഷേ അവിടെയും ഞാൻ തോറ്റു....

അങ്ങനെയിരിക്കെ എന്നെ സഹായിക്കാൻ ഒരാൾ വന്നു...ഞാൻ ആഗ്രഹിച്ചതൊക്കെ അയാൾ എനിക്കായി നേടിതന്നു.....
നിവി  കേട്ടിട്ടില്ലേ ശത്രുവിന്റെ ശത്രു മിത്രം എന്ന്...

പിന്നെ ഞാൻ ഇപ്പോൾ വന്നത് നിവിയെ അവസാനമായി ഒന്നു കാണാനാ.... നിവി  സിദ്ധുവിന്റെ  മുഖത്തേക്ക് നോക്കി...

നോക്കണ്ട കൊല്ലില്ല... പക്ഷേ ഇനി ഒരിക്കലും നിവിയെ ആർക്കും കാണാൻ കഴിയില്ല.... പിന്നെ കാണണമെങ്കിൽ ഏതെങ്കിലും ചുവന്ന തെരുവ് തേടി വരേണ്ടിവരും... മറ്റെന്നാൾ വരുന്ന സേട്ട് തന്നെ അങ്ങോട്ട് കൊണ്ടു പോകുവാ.... പറയാതിരിക്കാൻ വയ്യ നിവി... ഒന്ന് പെറ്റത് ആണേലും നിനക്ക് നല്ല ഡിമാൻഡാണ്.... നിന്റെ ഫോട്ടോ കണ്ടതും അയാൾ ഡീൽ ഉറപ്പിച്ചു... നല്ലൊരു എമൗണ്ട് അഡ്വാൻസായി കൊടുത്തിട്ടുമുണ്ട്.....അവന്റെ മോളെയും കൂടി നിന്നോടൊപ്പം വിടാനായിരുന്നു പ്ലാൻ... പക്ഷേ അതിന് ആയുസ്സ് കുറവാണെന്ന് അറിഞ്ഞപ്പോൾ വേണ്ടാന്ന് വെച്ചു...

ഛേ..... നിവി സിദ്ധുവിൽ  നിന്നും മുഖം തിരിച്ചു...

ഒരിക്കൽ നിന്നെ നഷ്ടപ്പെട്ടപ്പോൾ അവൻ ഭ്രാന്തനെപ്പോലെ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഒരു തരം ഹരമാണ് തോന്നിയത്  നിന്നെ വീണ്ടും നഷ്ടപ്പെടുമ്പോൾ അവൻ തിരും പിന്നെ ആ കൊച്ച് അങ്ങ് ചത് തുലയുമ്പോൾ അവൻ എല്ലാ അർത്ഥത്തിലും തകരും... അത് കണ്ട് എനിക്ക് സന്തോഷിക്കണം...

noooo..... എന്റെ ആരുട്ടിക്ക് ഒന്നും സംഭവിക്കില്ല.....

സംഭവിച്ചില്ലെങ്കിൽ അതിനും വിലയിടും... ഇപ്പോൾ കൊച്ചുങ്ങൾക്കണ് ഡിമാൻഡ് കൂടുതൽ സിദ്ധു  ചിരിച്ചുകൊണ്ട് പറഞ്ഞു..

ഒരു പൊടി കുഞ്ഞിന്റെ മാനത്തിനു വില ഇട്ട  നീ വെറും ശവമാഡാ..... പെണ്ണിനെ വിറ്റ് ആ കാശും വാങ്ങി ജീവിക്കുന്ന നീയൊരു മനുഷ്യനാണോ......? 
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.. നിന്നെ പോലെ ഒരുത്തനെ ആണല്ലോ  ഞാൻ ഇത്രയും കാലം ഏട്ടാ എന്ന് വിളിച്ചത്...

ഇത്രയും കേട്ടപ്പോൾ തന്നെ നീ തകർന്നു പോയോ നിവി... നീ പോകുന്നതിനു മുമ്പേ ഇനിയും കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ ഉണ്ട് പക്ഷേ അത് ഞാൻ പറയില്ല... പറയേണ്ട ആൾ സമയമാകുമ്പോൾ നിന്റെ അടുത്തേക്ക് വരും....

നിവി അവനെ നോക്കി പുച്ഛിച്ചു.... അവൾക്ക് അവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ തോന്നി....

മിഴിയോരം 32

പറയഡാ  നിവി എവിടെ..? ആർക്കുവേണ്ടിയ നീ അവളെ തട്ടിക്കൊണ്ടു പോയേ.... എങ്ങോട്ടണ്  അവളെ കൊണ്ടുപോയെ... പറയടാ പുല്ലേ....
നിർമ്മൽ വാസുവിനെ അടിച്ചു കൊണ്ട് ചോദിച്ചു...
ഏട്ടൻ അങ്ങോട്ട് മാറിക്കേ ഇങ്ങനെ ഒന്നും ചോദിച്ചാൽ അവൻ പറയില്ല..
ആദി അവിടെ കിടന്ന വയറിന്റെ ഒരറ്റം എടുത്ത്  പ്ലഗ്ഗിൽ കുത്തി സ്വിച്ച് ഓൺ ചെയ്തു... മറു അറ്റം അവന്റെ കയ്യിൽ വെച്ച് കൊടുത്തു...
ആാാാാ....... 
ഷോക്ക് ഏറ്റ അവൻ അലറി വിളിച്ചു....
പറയടാ നിവിയെ നീ എങ്ങോട്ട കൊണ്ടുപോയെ... അതും ചോദിച്ച് ആദി വീണ്ടും  അവന്റെ കയ്യിലേക്ക് വയർ  അടുപ്പിച്ചു...
അയ്യോ എന്നെ ഒന്നും ചെയ്യല്ലേ സാറേ...ഞാൻ പറയാം...
ശരി മര്യാദയ്ക്ക് പറ...
ആ പെണ്ണിനെയും കാറിനെയും വഴിയിൽ ഉപേക്ഷിക്കാനായിരുന്നു ഓർഡർ...
ആരുടെ ഓർഡർ...,? 
ശിവ അണ്ണാന്റെ... 
അവൻ ഇപ്പോൾ എവിടെയാ.... 
അതൊന്നും എനിക്കറിയത്തില്ല.... ഇങ്ങനെ എന്തെങ്കിലും കൊട്ടേഷൻ വരുമ്പോൾ... ശിവ അണ്ണൻ വിളിക്കും... വാട്സാപ്പിൽ എത്തിക്കേണ്ട പെണ്ണിന്റെ ഫോട്ടോയും ഡീറ്റെയിൽസും അയച്ചു തരും...കൊട്ടേഷൻ ഏറ്റാൽ  പിന്നെ അങ്ങോട്ടൊന്നും ചോദ്യവും പറച്ചിലും ഒന്നുമില്ല 
അവർ പറയുന്ന പെണ്ണിനെ പൊക്കി പറയുന്ന സ്ഥലത്ത് എത്തിച്ചാൽ പണം അക്കൗണ്ടിൽ വരും... അല്ലാതെ വേറൊന്നും അറിയത്തില്ല സാറെ എനിക്ക്....

നിന്റെ സ്ഥിരം പരിപാടിയാണോ ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്..

അതെ... ഒരു വർഷമായിട്ട് ഇതാണ് തൊഴിൽ...
പോലീസ് കേസ് വന്നാലും ശിവ അണ്ണൻ നോക്കിക്കോളും

ഈ ശിവൻ ആരാ....? 
എനിക്ക് കൂടുതലൊന്നും അറിയില്ല.... ജയിലിൽ വെച്ച് പരിചയപ്പെട്ടയ... 
നീ എവിടെ വെച്ചാണ് നിവിയെ  അവർക്ക് കൈമാറിയത്...
സാർ ഈ  പറയുന്ന നിവി ആരാണെന്ന് എനിക്കറിയില്ല...
നീ ഇന്ന് രാവിലെ വഴിയിൽ വച്ച് കാർ തടഞ്ഞ് കൊണ്ട് പോയത് തന്നെ....
അതല്ല സാർ ഞാൻ ഇന്ന് മൂന്നു പേരെ കൊണ്ടുപോയിരുന്നു... അതിൽ സാർ അന്വേഷിക്കുന്ന ആരാണെന്ന് ചോദിച്ചേ..? 
മൂന്ന് പേരെയോ....? ആദിയും  നിർമ്മലും  ഒരുമിച്ച് ചോദിച്ചു
അതേ സാർ ഇന്നലെ മൂന്ന് പേരുടെ ഫോട്ടോ ആണ് ശിവ അണ്ണൻ അയച്ചു തന്നത്...
ആദി തന്റെ ഫോൺ എടുത്ത് അതിലുള്ള  നിവിയുടെ ഫോട്ടോ അവന് നേരെ നീട്ടി....

സർ ഈ കുട്ടിയെ ഞങ്ങൾ വേറൊരിടത്ത് വെച്ചായിരുന്നു കൈമാറിയത്... ബാക്കി രണ്ടു പേരെയും സ്ഥിരം മാറാന്ന സ്ഥലത്തും...

നീ ആ 2 സ്ഥലവും പറയ്യ്.... അവൻ പറഞ്ഞ സ്ഥലത്ത് അവർ പോയി നോക്കി... അവിടെ നിന്നും നിവിയെ പറ്റി ഒന്നും തന്നെ അവർക്ക് ലഭിച്ചില്ല...നിവിയെ കൈമാറിയത് ടൗണിലുള്ള ഒരു സ്ഥലത്തായിരുന്നു പക്ഷേ മറ്റ് രണ്ടു കുട്ടികളും കുറച്ച് ഉൾപ്രദേശങ്ങളിൽ ആയിരുന്നു

നിർമ്മൽ മറ്റേ പെൺകുട്ടികളെ കൈമാറിയ  സ്ഥലത്തിനു ചുറ്റുപാടുമുള്ള പ്രദേശത്തെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങി...

സാർ അവളിതുവരെ ആഹാരം ഒന്നും കഴിച്ചിട്ടില്ല....
മ്മ്മ്.... 
വണ്ടിയിൽ ഒരു ബോഡിയുണ്ട്... ഇന്ന് കൊണ്ടുവന്നത്തിൽ  ഒരുത്തി അങ്ങ് തീർന്നു....
ആ MLA കുടിച്ച് ഫിറ്റായി കാണിച്ചുകൂട്ടിയ പരാക്രമണതിലാണ് തീർന്നത്..... പിന്നെ ബാക്കി അഞ്ചും ശീതളിന്റെ  ഫ്ലാറ്റിൽ ഉണ്ട്... അവിടുന്ന് അവരെ ഗോഡൗണിലേക്ക് മാറ്റണം... സിദ്ധാർത്ഥ അവിടെ കാണും അവരെ അവനെ ഏൽപ്പിച്ചിട്ട് നിങ്ങൾക്ക് മടങ്ങാം...  നാളെ ഈവനിംഗ് ഫ്ലൈറ്റിൽ പോകേണ്ടതാണ്... 

സാർ പിന്നെ  സ്റ്റീഫൻ വിളിച്ചിരുന്നു....

മ്മ്മ്.... എന്താ കാര്യം...

കഴിഞ്ഞ പ്രാവശ്യം നമ്മൾ അയച്ച സാധനത്തിന്റെ കോളിറ്റി കുറവാണെന്ന് പറഞ്ഞു... ഇനി ഇങ്ങനെ ആണെങ്കിൽ അവർ എടുക്കില്ല എന്നാണ് പറയുന്നത്....

അവൻ എടുത്തില്ലെങ്കിൽ എന്റെ ലോഡ് ഗോഡൗണിൽ ഇരുന്നുപോകും എന്നല്ലേ അവന്റെ വിചാരം... ഇനി അവന് എന്നെ കണ്ടിട്ട് ലോഡ് കൊടുത്താൽ മതി....

ശരി സാർ...

നീ പൊക്കോ... ആ കാറിൽ കിടക്കുന്നതിനെ  നന്നായി ഒന്ന് വാഷ് ചെയ്തേരെ  ബോഡിയിൽ ഫിംഗർ പ്രിന്റ് ഒന്നും കാണരുത്... നമ്മുടെ രാജീവന്റെ  സ്റ്റേഷൻ പരിധിയിൽ ബോഡി ഡംബ് ചെയ്താൽ മതി.....ഞാൻ അകത്തു കിടക്കുന്നവളെ  ഒന്ന് കണ്ടിട്ട് വരാം....

ശരി സാർ...

നിവിയെ പൂട്ടിയിട്ടിരിക്കുന്ന മുറിയുടെ വാതിൽ തുറന്നു...

ആദി ഇവിടുന്ന് ഒരു 20 കിലോമീറ്റർ മാറി ഒരു ഗോഡൗൺ ഉണ്ട്.... പക്ഷേ അത് സിദ്ധുവിന്റെ  പേരിലാണ്....
അവിടെ നോക്കേണ്ട ആവശ്യമുണ്ടോ ഏട്ടാ.....
ആ ഗോഡ് അവൻ വാങ്ങിയത് പണ്ട് ഒരു ബിസിനസ് തുടങ്ങാനായിരുന്നു... പക്ഷേ ഞാൻ അവനെ അതിനു തടഞ്ഞു... എന്റെ കൂടെ കൂട്ടി...

സിദ്ധു അവിടെ പോകാറുണ്ടോ...? 
ഇല്ലെന്നാണ് തോന്നുന്നെ അത് പുട്ടി ഇട്ടേക്കുവ.. 

സിദ്ധു അറിയാതെ ചിലപ്പോൾ അവിടെ എന്തെങ്കിലും നടക്കുന്നുണ്ടെങ്കിലോ.....
എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോയി നോക്കാം....
ശരിയെട്ടാ ഞാൻ ഇപ്പോൾ തന്നെ സിദ്ധുവിനെ വിളിക്കാം...
വേണ്ട ആദി സിദ്ധുവിനെ ബുദ്ധിമുട്ടിക്കേണ്ട നമുക്ക് പോയി നോക്കാം....
ശെരി ഏട്ടാ... 

ആദിയും നിർമ്മലും അങ്ങോട്ടേക്ക് തിരിച്ചു....
ഗോഡൗണിന്റെ കുറച്ചു ദൂരെ മാറ്റി നിമ്മൽ  വണ്ടി നിർത്തി...

എന്താ ഏട്ടാ വണ്ടി നിർത്തിയെ....

ഇനിയങ്ങോട്ട് നമുക്ക് നടന്നു പോകാം....

കാടുപിടിച്ച് ആ വഴിയിലൂടെ ആദിയും  നിർമ്മലും നടക്കാൻ തുടങ്ങി...

കുറച്ചു ദൂരം എത്തിയപ്പോൾ തന്നെ ഗോഡൗണിലെ  വെട്ടം അവർക്ക്  കാണാമായിരുന്നു...

ആദി അവിടെ ആരൊക്കെ ഉണ്ട്... 
ശരിയ ഏട്ടാ ഇതൊന്നും സിദ്ധു
അറിയുന്നുണ്ടായിരിക്കില്ല... 
നിർമ്മൽ തന്റെ ഗൺ കൈയിലെടുത്തു.... ആദി നമ്മൾ ഇനി സൂക്ഷിക്കണം... അവിടെ ആരൊക്കെയുണ്ട്....എത്രപേരുണ്ട് എന്നൊന്നും നമുക്ക് അറിയില്ല.....so be careful.. 

അവർ സസൂക്ഷ്മം ഓരോ ചുവടും മുന്നോട്ട് വെച്ചു.... ഗോഡൗണിന്റെ മുന്നിലെ ഒരു മരത്തിന്റെ  പുറകിലായി അവർ മറഞ്ഞു നിന്നു...
വണ്ടിയിൽ നിന്നും കുറെ പെൺകുട്ടികളെ ഇറക്കുന്നു.... അവർ മയക്കത്തിൽ ആണെന്ന് തോന്നുന്നു എടുത്തുകൊണ്ടാണ് പോകുന്നത്....

ആദിയുടെ ദൃഷ്ടി അവിടെ കിടന്നിരുന്ന  കാറിലേക്ക് പതിഞ്ഞു... ആദി ഒരു ഞെട്ടലോടെ  താങ്ങിനായി  നിർമ്മലിനെ പിടിച്ചു. അവന്റെ കണ്ണുകളെ അവന് വിശ്വസിക്കാനായില്ല....

എന്തുപറ്റി ആദി നിനക്ക്... 
ഏട്ടാ ആ കാർ സിദ്ധുവിന്റെയാണ്.... 
നീ എന്താ ആദി പറയുന്നേ അപ്പോൾ സിദ്ധാർഥ്...? 
എനിക്കറിയില്ല ഏട്ടാ... എനിക്ക് അവൻ വെറും ഒരു  സുഹൃത്ത് മാത്രമല്ല കൂടെപ്പിറപ്പാണ്.... ഞാൻ ഇപ്പോഴും എന്റെ കണ്ണുകളെയാണ് അവിശ്വസിക്കുന്നത്.... കുട്ടിക്കാലം മുതലേ ഉള്ള കൂട്ടാണ്... അവൻ എന്നെ ചതിക്കില്ല.... ചിലപ്പോൾ അവന്റെ കാർ മോഷണം പോയതായിരിക്കുമോ....? അല്ലെങ്കിൽ അവൻ ഇവിടെ എന്തെങ്കിലും ആവശ്യത്തിന് വന്നതാകും അപ്പോൾ അവനെ അവർ ചതിയിൽ പെടുത്തി അതായിരിക്കും... ഞാൻ അവനെ ഒന്ന് വിളിക്കട്ടെ ഏട്ടാ...

വേണ്ട ആദി ഇത് സിദ്ധാർതിന്റെ  ഗോഡൗൺ... അതിന്റെ മുന്നിൽ അവന്റെ  കാർ.... ഈ സമയത്ത് സിദ്ധാർഥ്  ഇവിടെ വരണമെങ്കിൽ എന്തെങ്കിലും കാര്യമായിട്ട് കാണും... എനിക്ക് തോന്നുന്നില്ല ഇതൊന്നും സിദ്ധാർഥ്  അറിയാതെ നടക്കുന്നതാണെന്ന്... നീ ആ കൊണ്ടുപോയി പെൺകുട്ടികളെ കണ്ടില്ലേ... അവരും സിദ്ധാർതും  തമ്മിൽ എന്ത് ബന്ധം...
ഏട്ടാ അവന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല ആരെങ്കിലും ചതിച്ചതാകും..

ശരി നിന്റെ സംശയം  തീർക്കാം അവനെ വിളിക്ക് ഇതൊന്നും പറയേണ്ട... എവിടെ ആണെന്ന് ചോദിക്ക്... കൂടാതെ അവന്റെ കാർ ഒന്ന് വേണമെന്നും പറ....

ആദി സിദ്ധുവിനെ  വിളിച്ചു...

ഹലോ ആദി.. നിവിയെ കുറിച്ച് വല്ലതും അറിഞ്ഞോ..നീ 
ഇല്ലെടാ ഇതുവരെയും ഒരു വിവരവും കിട്ടിയില്ല...നീ  ഇപ്പോൾ എവിടെയാ...? എനിക്ക് നിന്റെ കാർ ഒന്ന് വേണമായിരുന്നു...

ഡാ ഞാൻ ഇപ്പോൾ കുറച്ചു ദൂരെയാണ്.... ഞാൻ എന്റെ കാറുമായിട്ടാണ് വന്നത്.... നിന്റെ കാർ എവിടെപ്പോയി...? 

ഞാൻ ഏട്ടന്റെ കൂടെ ഇറങ്ങിയതാണ് പെട്ടെന്ന് ഏട്ടന്ന്  എന്തോ ആവശ്യം വന്നു...

ശരി നീ അവിടെ നിൽക്ക് ഞാൻ ഓഫീസിൽ വിളിച്ച് കാർ അറേഞ്ച് ചെയ്യാം....

വേണ്ടടാ ഞാൻ വിളിച്ചോളാം ശരിയാണെങ്കിൽ നീ പോയിട്ട് വാ...

ഡാ നിവിയെ  പറ്റി എന്തെങ്കിലും വിവരം കിട്ടുകയാണെങ്കിൽ അറിയിക്കണേ...

പറയടാ....
ഫോൺ വെച്ചതും ആദി ഒരു തളർച്ചയോടെ തറയിലേക്ക് ഇരുന്നു....

ആദി ഈ സമയത്ത് നീ തളർന്നു പോകരുത്....

എന്നാലും ഏട്ടാ അവൻ എന്നോട്.... വാക്കുകൾ ഇടറി ആദി നിർത്തി...
നിർമ്മൽ അവനെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്ന് അറിയാതെ നിന്നു...

എനിക്കറിയണം ഏട്ടാ അവൻ എന്തിനാ 
എന്നോട് ഈ ചതി ചെയ്തുവെന്ന്...? 
ഞാനുണ്ട് നിന്റെ കൂടെ എന്തിനുമേതിനും...

ആ ഗോഡൗണിന് ചുറ്റിനും അവരുടെ ആളുകളായിരുന്നു... ആദിയും നിർമ്മലും പതിയെ മുന്നോട്ടു നീങ്ങി... ശബ്ദമുണ്ടാക്കാതെ പുറത്ത് നിന്ന ഓരോരുത്തരെയായി അടിച്ചുവീഴ്ത്തി...
അതിലൊരുത്തൻ നിർമ്മലിനു  നേരെ കത്തി വീശി.. തക്ക സമയത്തിന് ആദി അതിൽ കേറി പിടിച്ചു തടഞ്ഞു.... ആദിയുടെ കൈ നന്നായി മുറിഞ്ഞു....
ആദി നിനക്ക് എന്തെങ്കിലും പറ്റിയോ...
ഇല്ല ഏട്ടാ ഇതൊരു ചെറിയ മുറിവാണ്...
അവിടെ പൊട്ടിയ ജനൽ പാളിയിലൂടെ അവർ അകത്തേക്ക് കടന്നു.... അവർ അകത്തേക്ക് കേറിയ  ശബ്ദം കേട്ട് രണ്ടുപേർ ആ മുറിയിലേക്ക് വന്നു... നിർമ്മലും  ആദിയും ഇരുട്ടിന്റെ മറവിൽ മറഞ്ഞു നിന്നു.. വന്നവരെ അടിച്ചൊതുക്കി ഒരു മൂലയിൽ ഇട്ടു... സിദ്ധുവിന്റെ ശബ്ദം അവിടെ മുഴങ്ങി... ആ ശബ്ദം ആദിയിൽ വല്ലാത്ത വേദന ഉളവാക്കി... അതു മനസ്സിലാക്കിയ നിർമ്മൽ അവനെ ചേർത്തുപിടിച്ചു.... ആദി നിറഞ്ഞു വന്ന അവന്റെ കണ്ണുകൾ തുടച്ചു....

അവർ പതിയെ അവിടെനിന്നും നീങ്ങി.. ഒരു മുറിയുടെ വാതിൽ തുറന്നു.. അതിനകത്ത് 18 നും 25 നും ഇടയ്ക്ക് പ്രായം തോന്നിക്കുന്ന പത്തിരുപത് ഓളം പെൺകുട്ടികൾ കിടക്കുന്നു...
നിർമ്മൽ അവരെ ഓരോരുത്തരെയും വിളിക്കാൻ ശ്രമിച്ചു... പക്ഷേ ഒരു കാര്യവും ഉണ്ടായില്ല... അവരുടെ  ശരീരത്തിൽ എന്തൊക്കെയോ മരുന്നുകൾ കുത്തി വെച്ചിട്ടുണ്ട് എന്ന് അവർക്ക് മനസ്സിലായി... നിർമ്മൽ ഫോണെടുത്ത് അവന്റെ അടുത്ത സുഹൃതും വിശ്വസ്തനുമായ  എ സി പി  അഖിലിനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു...

അവർ ആ മുറിയിൽ നിന്നിറങ്ങി അടുത്ത മുറിയിലേക്ക് പോകാനൊരുങ്ങിയതും ഒരു പെൺകുട്ടി നിർമ്മലിന്റെ കയ്യിൽ കയറി പിടിച്ചു... അവൻ തിരിഞ്ഞു നോക്കി..
ഏട്ടാ ഇത്തിരി വെള്ളം തരുവോ... രണ്ട് ദിവസമായി എന്തെങ്കിലും കഴിച്ചിട്ട്... ബോധം തെളിയുമ്പോൾ അവർ എന്തോ മരുന്ന് കുത്തി വയ്ക്കും... എനിക്ക് ഇത്തിരി വെള്ളം തരുമോ ഏട്ടാ.... ദാഹിചിട്ട്  തൊണ്ട പൊട്ടുന്നു... ആ കുട്ടിയുടെ സ്വരം വളരെ നേർത്തതായിരുന്നു സംസാരിക്കാൻ പോലും അതിന് കഴിയുന്നില്ല...

നിർമ്മൽ ആ കുട്ടിയിൽ തന്റെ അനിയത്തിയെ കണ്ടു... അവളുടെ അവസ്ഥ കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.... അവൻ തിരിഞ്ഞ് ആദിയെ  നോക്കി.. മനസ്സിലായി എന്നവണം  ആദി പോയി വെള്ളം സംഘടിപ്പിച്ചു കൊണ്ടുവന്നു... ആ കുട്ടി അത് ആർത്തിയോടെ കുടിക്കുന്നത് അവർ നിറകണ്ണുകളോടെ നോക്കി നിന്നു....  അവൾ നന്ദിയോടെ അവരെ നോക്കി ചിരിച്ചു...അന്നാദ്യമായി കുടിവെള്ളത്തിന്റെ വില അവർക്ക് മനസ്സിലായി...

മോള് പേടിക്കേണ്ട കേട്ടോ  ഏട്ടന്മാർ  ഇവിടെ നിന്ന് രക്ഷിക്കാം നിങ്ങളെ എല്ലാവരെയും... അവളുടെ കവിളിൽ ഒന്ന് തട്ടി നിർമ്മൽ പറഞ്ഞു... അവൾ അവർക്ക് നിറഞ്ഞ ഒരു പുഞ്ചിരി നൽകി.. ആ ചിരി അവരിൽ വല്ലാത്ത ഒരു ആത്മവിശ്വാസം നിറച്ചു.....

അടുത്ത മുറിയുടെ വാതിൽ തുറന്നു... രണ്ടുമൂന്ന് ഗുണ്ടകളോടൊപ്പം ഇരുന്ന് മദ്യപിക്കുകയായിരുന്നു സിദ്ധു...  ആദി വാതിൽ തുറന്ന് ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി.. 
ആദിയെ കണ്ട് അവൻ ഒന്ന് ഞെട്ടി....

ആദി നീ എന്താ ഇവിടെ സിദ്ധു ചോദിച്ചു...

എന്നെ നീ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ... ആദി അത് പിന്നെ ഞാൻ ഇവിടെ... ഒരു മീറ്റിങ്ങിന് വന്നേയ.. 
ഈ തെരുവ് ഗുണ്ടകളോടൊപ്പം ഇരുന്ന് മദ്യപിച്ച്
ഏത് മീറ്റിംഗണ് നീ നടത്തുന്നേ.... 
അത് പിന്നെ ആദി ഞാൻ...
നീ ഇനി ഒന്നും പറയാൻ നിൽക്കണ്ട എനിക്ക് എല്ലാം മനസ്സിലായി എനിക്ക് ഇപ്പോൾ  ഒന്ന് മാത്രം അറിഞ്ഞാൽ മതി... എന്റെ നിവി എവിടെ...
ഡാ എനിക്ക് നിവിയെ  പറ്റി അറിയില്ല... സിദ്ധു അത് പറഞ്ഞു നിർത്തിയതും ആദി  അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി... നിനക്കൊന്നും അറിയില്ല അല്ലേടാ.... ആദി ദേഷ്യം കൊണ്ട് വിറച്ചിരുന്നു.....
പുറകിൽ നിന്ന് രണ്ടു ഗുണ്ടകൾ വന്ന ആദിയെ  പിടിച്ചു... സിദ്ധു തറയിൽ നിന്നും എണീറ്റു...

അതേടാ എല്ലാം ചെയ്തത് ഞാൻ തന്നെയാണ് നീ എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ ഒന്നും ഒളിക്കുന്നില്ല... നിന്റെ നിവി.... അവനൊന്നു പൊട്ടിച്ചിരിച്ചു.... അവളെ ഇനി ഏതേലും ചുവന്നതെരുവിൽ പ്രതീക്ഷിച്ചാൽ മതി നീ.... അവളെ വിറ്റ പണത്തിന്റെ ഓഹരി എന്റെ കയ്യിലുമുണ്ട്....

അത് കേട്ടതും ആദിയുടെ രക്തം തിളയ്ക്കാൻ തുടങ്ങി... കണ്ണുകളിലൂടെ തീ പാറി... ഡാ..... ഒരലർച്ചയോടെ സർവ്വ ശക്തിയിൽ  ആ രണ്ടു ഗുണ്ടകളെയും അവൻ തെറിപ്പിച്ചു.... ആദി പാഞ്ഞ് സിദ്ധുവിന് നേരെ ചെന്നു... ആ ഗുണ്ടകൾ വീണ്ടും ആദിയെ പിടിക്കാൻ ഒതുങ്ങിയതും  നിർമ്മൽ  വരെ അടിച്ചു വീഴ്ത്തി...
ആദി സിദ്ധുവിനെ തലങ്ങും വിലങ്ങും അടിച്ച് അവശനാക്കി... നിർമ്മൽ അവനെ തടഞ്ഞു... ഇനി തല്ലിയാൽ അവൻ ചത്തുപോകും മതി നിർത്ത്... ഇവൻ  ചാവട്ടെ ഏട്ടാ... ഇവൻ പറഞ്ഞത് കേട്ടില്ലേ ഏട്ടൻ... ഈ പരനാറിയെ ആണല്ലോ ഇത്രയും നാൾ ഞാൻ വിശ്വസിച്ചേ....
ആദി നീയൊന്ന് സമാധാനപ്പെട് ഇവനെ നമ്മക്ക് ആവശ്യമുണ്ട്.... സിദ്ധുവിനെ അവിടെ ഒരു കസേരയിൽ കിട്ടിയിട്ടു... അവന്റെ മുഖത്തേക്ക് വെള്ളമൊഴിച്ചു...

പറയടാ എന്തിനായിരുന്നു നീ ഇതൊക്കെ ചെയ്തു കൂട്ടിയത്.... എന്റെ നിവി എവിടെ....
ആദി അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു... 

ഞാനല്ല നിവിയെ കൊണ്ട് പോയേ...
ഇനിയും എന്തിനാഡാ  കള്ളം പറയുന്നേ....
സ..ത്യം ഞാൻ അ..ല്ല...
ഡാ....... വീണ്ടും തല്ലാൻ ആദി കൈ ഒങ്ങിയതും നിർമ്മൽ അവനെ തടഞ്ഞു....
അവൻ പറയുന്നത് കേൾക്ക് നീ ഒന്ന്.... 
ഇവൻ പറയുന്നത് എന്ത് കേൾക്കാനാ... ഇത്രയും വലിയ വിശ്വാസവഞ്ചന കാണിച്ച ഇവൻ ഇനിയും കള്ളമല്ലേ പറയൂ....
ആദി എനിക്ക് തോന്നുന്നില്ല സിദ്ധാർഥ്  ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്യുന്നതെന്ന്... നീ മാറി നിൽക്ക് ഞാൻ ചോദിക്കാം...

പറ സിദ്ധാർഥ്  ആരാണ് ഇതിനു പുറകിൽ...

മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ആരോ കയറിവന്നു...
ആ  ഇരുട്ടിലും ആളുടെ അവ്യക്തമായ രൂപം ... നിവിയിൽ സന്തോഷം ഉണർന്നു.....

മിഴിയോരം 33

മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് ആരോ കയറിവന്നു...
ആ  ഇരുട്ടിലും ആളുടെ അവ്യക്തമായ രൂപം ... നിവിയിൽ സന്തോഷം ഉണർന്നു.....

ആദി ഏട്ടാൻ... 
നിവി അതിയായ സന്തോഷത്തോടെ വിളിച്ചു...
എന്താ നിവികുട്ടി ഇത്..... 
ആ ശബ്ദം നിവിലെ സന്തോഷത്തെ  ഒരു ഞൊടിയൽ ഇല്ലാതാക്കി..
ആദി അല്ലട്ടോ ഞാൻ... അതും പറഞ്ഞ്
കുറച്ചുകൂടി മുന്നിലേക്ക് നീങ്ങി നിന്നു... ഇപ്പോൾ മുഖം വ്യക്തമാണ്..

ശരിയാണ് ആദി ഏട്ടൻ അല്ല.. 
പക്ഷേ ഒരുപാട് സാദൃശ്യമുണ്ട് അയാൾക്ക് ആദി ഏട്ടന്റെ.. ഇതാരായിരിക്കും... നിവി അവനെ തുറിച്ചുനോക്കി നിന്നു... 

ഇങ്ങനെ ആലോചിച്ച് ആ കൊച്ചു തല ചൂട് ആക്കണ്ട നിവികുട്ടി.... ഞാൻ ആരാണെന്നല്ലേ ഇപ്പോൾ നീ ആലോചിച്ചു കൂട്ടുന്നത്... ഞാൻ തന്നെ പറഞ്ഞു തരാം....

ഞാൻ കാശി...
കാശിനാഥൻ.... അമ്മയുടെ മാത്രം കണ്ണൻ...
എന്റെ അമ്മയെ നിനക്ക് അറിയാൻ വഴിയില്ല പക്ഷേ അച്ഛനെ നിനക്ക് നന്നായി അറിയാം...
നിവി  പകച്ച് അവനെ നോക്കി നിന്നു...
ആരാണെന്നല്ലേ...

യാദവ് മഹേശ്വരി.... നിന്റെ അമ്മായിഅപ്പൻ...
നിവി കാശിയെ തറപ്പിച്ചു നോക്കി...
എന്താ നിവികുട്ടി വിശ്വാസമായില്ലേ... നിവി  വിശ്വസിച്ചു എന്ന് എനിക്കറിയാം... അതല്ലേ ഞാൻ വന്നപ്പോൾ തന്നെ ആദി എന്ന് നീ എന്നെ വിളിച്ചത്... 
അവന്റെയും എന്റെയും ശരീരത്തിൽ ഓടുന്നത് ഒരേ ചോരയ... പക്ഷേ അതിന്റെ ഗുണം വേറെയാണ്... ഞാൻ അസുരനും അവൻ ദേവനും അല്ലേ...
ഇല്ല നിങ്ങൾ കള്ളം പറയുവ.... അച്ഛന് ഇങ്ങനെ ഒരു മകൻ ഉണ്ടെങ്കിൽ ഒരിക്കലും അച്ഛൻ നിഷേധിക്കില്ല....

അതിനു നീ ഈ പറയുന്ന അച്ഛന് ഞാൻ ഉള്ള കാര്യം അറിയില്ലല്ലോ.... ഞാൻ അയാളുടെ ചോര ആണെന്നു കൂടി അറിയില്ല...

താൻ എന്തൊക്കെയാണ് ഈ പറയുന്നേ...? 

എനിക്കൊന്നും മനസ്സിലാവുന്നില്ല.....

മനസ്സിലാക്കി തരാലോ... അതിന്
നമുക്ക് കുറച്ചു കാലം പിന്നോട്ട് പോയാലോ.... എന്തു പറയുന്നു നിവികുട്ടി... നിവി അവനെ കേൾക്കാൻ ഒരുങ്ങി....
സ്കൂളിൽ തുടങ്ങിയ പ്രണയമായിരുന്നു.... നീണ്ട പത്തു  വർഷത്തെ പ്രണയം... കോളേജിൽ എത്തിയപ്പോഴും അവരുടെ പ്രണയം അതീവ തീവ്രതയോടെ നിലനിന്നു....മനസ്സുകൊണ്ടു ശരീരം കൊണ്ടും അവർ മത്സരിച്ചു പ്രണയിച്ചു....
കുഞ്ഞു മോളു ജാതിയിൽ താഴ്ന്നയിരുന്നു... വിവാഹ സമയമായപ്പോൾ  യാദവ് കുഞ്ഞി  മാളുവിനെ തഴഞ്ഞു... അച്ഛന്റെ ഇഷ്ടപ്രകാരം സ്വജാതിയിലും സർവ്വോപരി പേരുകേട്ട കുടുംബത്തിൽ നിന്നും യാദവ് വിവാഹം കഴിച്ചു...
യാദവ്  മഹേശ്വരി പ്രണയം അവസാനിപ്പിച്ച് പൊടിയും തട്ടി പോയപ്പോൾ കുഞ്ഞിമാളുവിന്റെ ഉള്ളിൽ ഒരു കുരുന്നു ജീവൻ മുളപൊട്ടിരുന്നു.... കുഞ്ഞിമാളുവിനെ നാട്ടുകാർ പിഴച്ചവൾ എന്ന് മുദ്രകുത്തി... അവളുടെ അച്ഛൻ അപമാനിതനായി ആത്മഹത്യ ചെയ്തു... അച്ഛന്റെ വിയോഗം താങ്ങാനാവാതെ ഹൃദയാഘാതത്തിൽ അമ്മയും അവളെ വിട്ടു പിരിഞ്ഞു... ഒറ്റപ്പെടുത്തലും നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും പരിഹാസവും സഹിച്ച് അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു...
അവൻ ജനിച്ചതുമുതൽ അവനും ഒരു പേര് കിട്ടി തന്തയില്ലാത്തവൻ.... സ്കൂളിലും കോളേജിലും അവന്റെ പേര് അങ്ങനെ ആയി മാറി.. അവന്റെ സ്വന്തം പേര് പതിയെ അവനും  മറന്നു തുടങ്ങി...

വാശിയോടെ പഠിച്ചു... കോളേജിൽ ടോപ്പറായി.. പക്ഷേ എന്ത് കാര്യം... ഒരു ജോലിക്ക് വേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നു... അവസാനം വന്നുപെട്ടത് കള്ളിനും കഞ്ചാവിനും പെണ്ണിനും നടുക്ക്.... അവിടുന്ന് തുടങ്ങി തന്തയില്ലാത്തവനിൽ നിന്ന് കാശിനാഥനിലേക്കുള്ള തിരിച്ചുവരവ്...
ഇന്ന് മഹേശ്വരി ഗ്രൂപ്പിനെ വിലക്ക് വാങ്ങാൻ ഉള്ളത് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്... കള്ളും കഞ്ചാവും പെണ്ണും ഒക്കെ വിറ്റ് ഉണ്ടാക്കിയത.... 
നിന്റെ വിലയും ഇട്ടു കഴിഞ്ഞു....

ഛെ.... നിവി മുഖം ചരിച്ചു...

നിന്നെ ഞാൻ ഒരു വട്ടം വെറുതെ വിട്ടതാ... പക്ഷേ വീണ്ടും നീ അവന്റെ ജീവിതത്തിലേക്ക് വന്നു.... നീ അവന്റെ ജീവിതത്തിൽ വരുമ്പോഴൊക്കെ അവന്  സന്തോഷമാണ് ആ സന്തോഷം എനിക്ക് സഹിക്കില്ല നിവികുട്ടി.....
എനിക്ക് കിട്ടാത്ത  സന്തോഷവും സമാധാനവും അവനും കിട്ടാൻ പാടില്ല... നിന്നെ അവനിക്ക് നഷ്ടപ്പെടുമ്പോൾ അവൻ തകരും അത് കണ്ട് അയാൾ വേദനിച്ച് ഇല്ലാതാകണം....
എന്റെ അമ്മ അനുഭവിച്ച വേദനയോള്ളം  വരില്ല എന്നാലും ഇത്രയെങ്കിലും അയാൾ അനുഭവിച്ച് തന്നെ തീരണം.... 

അച്ഛന് നിങ്ങള് ഉള്ള കാര്യം പോലും അറിയില്ല അച്ഛന്റെ ഭാഗം കൂടി കേട്ടിട്ട് പോരേ ഇതൊക്കെ.... നിവി അവനോട് സമാധാനത്തിൽ പറഞ്ഞു

എനിക്ക് ഇനി ആരും പറയുന്നത് കേൾക്കണ്ട.... പിന്നെ നിന്നോട് ഇതൊക്കെ പറഞ്ഞത് എന്തിനാണെന്ന് ആയിരിക്കും..... കാര്യമറിയാതെ നീ ശിക്ഷിക്കപ്പെടാൻ പാടില്ല.... എന്തിനാ നിവികുട്ടി നീ തിരിച്ചു വന്നത് അതുകൊണ്ടല്ലേ എനിക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ടിവന്നേ.... എനിക്ക് നിന്നോട് ഒരു ചെറിയ ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു... നിന്നെ ആദ്യമായി കാണുന്നത് ഒരു മാളിൽ വച്ചാണ്... അന്ന് ആദിക്ക്  നേരെ വിരൽ ചൂണ്ടി സംസാരിച്ചപ്പോൾ നിന്നെ എനിക്ക് ആദ്യകാഴ്ചയിൽ ഇഷ്ടപ്പെട്ടു.... പിന്നെ നീ മഹേശ്വരി ഗ്രൂപ്പിൽ ആദിയുടെ PA ആയി കേറി... നിനക്ക് അവനോടുള്ള ഓരോ പെരുമാറ്റവും എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടി വന്നു... എന്തു ചെയ്യാനാ ആദി നിന്റെ കഴുത്തിൽ താലി കെട്ടിയതോടെ ആ ഇഷ്ടം എന്നിൽ ഇല്ലാതായി.. നീ എന്റെ ശത്രു പക്ഷത്ത് ആയാലും നിന്നെ നോവിക്കാൻ എനിക്ക് തോന്നിയില്ല... അതാ ഒരുപാട് കഷ്ടപ്പെട്ട് നിന്നെ ഞാൻ ഈ നാടുകടത്തിയത്... ഇനി പറഞ്ഞിട്ട് കാര്യമില്ല.. നിന്റെ വിധി നീ തന്നെ തിരഞ്ഞെടുത്തു....

അപ്പോൾ ശരി നിവികുട്ടി... ആ ഇരിക്കുന്നത്  എടുത്ത് കഴിച്ചോളൂ നാളെ കഴിഞ്ഞ് പോകണ്ടേതല്ലേ... ശരീരം തളരാൻ പാടില്ല... അത് എനിക്കാണ് മോശം.... വിൽക്കുന്ന സാധനത്തിന്റെ  കോളിറ്റി നല്ലതകണമെന്ന് എനിക്ക്  നിർബന്ധമുണ്ട് അത് കള്ളയാലും പെണ്ണായാലും

താനൊരു മനുഷ്യനാണോ....? നിവി ദേഷ്യത്തോടെ ചോദിച്ചു....

അതിനൊരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി.... നിവികുട്ടി ഭാരിച്ച കാര്യം ഒന്നും തിരക്കാൻ നിൽക്കണ്ട നല്ല കുട്ടിയായിട്ട് ആഹാരം എടുത്ത് കഴിക്കാൻ നോക്ക്...
അതും പറഞ്ഞ് കാശി അവിടെ നിന്നും പോയി...

സിദ്ധുവിൽ നിന്ന് അറിഞ്ഞ കാര്യം അക്ഷരാർത്ഥത്തിൽ ആദിയെ ഞെട്ടിച്ചു....

അച്ഛൻ.... ഇല്ല.... ഞാൻ വിശ്വസിക്കില്ല....
ഇവൻ.... ഇവൻ കള്ളം പറയുവ ഏട്ടാ... 
ആദി സിദ്ധു  നമ്മുടെ കസ്റ്റഡിയിൽ ആണെന്ന് അവർ അറിയാത്തിടത്തോളം നിവി സേഫ് ആണ്... നാളെ ഒരു ദിവസം നമ്മുടെ മുമ്പിലുണ്ട്...ഇപ്പോൾ നമുക്ക് അങ്കിളിനെ കാണാം... സത്യാവസ്ഥ എന്താണെന്ന് അങ്കിളിനോട് തന്നെ ചോദിക്കാം...

ആദി സിദ്ധുവിനെ ചവിട്ടികൂട്ടി വണ്ടിയിൽ എടുത്തിട്ടു... അവർ ഹോസ്പിറ്റലിലേക്ക് ആണ് പോയത്... ആദി ആരുട്ടിയെ  കാണാൻ മുറിയിലേക്ക് കയറി... ആദിയെ കണ്ടതും ആരുട്ടിയുടെ കണ്ണുകൾ തിളങ്ങി എന്നാലും അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞു കിടന്നു...
അച്ഛേടെ ആരുട്ടി പിണക്കണോ....? 
അവൾ ചുണ്ടു പിളർത്തി വിതുമ്പി കൊണ്ട് ആദിയെ നോക്കി  അമ്മ.... എന്നു പറഞ്ഞു... അവൾ നിവിയെ  തിരക്കിയതണ്....
അമ്മയ്ക്ക് ചെറിയൊരു ഉവ്വാവു ഡോക്ടർ അങ്കിൾ അമ്മയെ നോക്കി കൊണ്ടിരിക്കുവാ...
ആരൂട്ടി പിന്നെയും ചുണ്ടു പിളർത്തി കരയാൻ തുടങ്ങി....
എന്തിനാ അച്ഛേടെ ആരുട്ടി  കരയുന്നേ...
അമ്മേ ദോതർ ആക്കിൽ ചുജി ബെകുവോ....? 
ഇല്ലാലോ... ആരുട്ടിയുടെ അമ്മേനെ ഡോക്ടർ അങ്കിൾ സൂചി വെക്കാൻ അച്ഛാ സമ്മതിക്കുമോ...? 
ചത്യം... 
സത്യം.... അച്ഛാ ഇപ്പോൾ അമ്മേനെ നോക്കിട്ട് വരാമേ.. ആരുട്ടി നല്ല കുട്ടിയായി ഇവിടെ കിടക്കണം... അവൻ അതും പറഞ്ഞ് പുറത്തേക്കിറങ്ങി...
ആദി മറ്റേന്നാ 11 മണിക്കാണ് സർജറി ഫിക്സ് ചെയ്തേക്കുന്നത്... ആൽബി ആദിയോടായി  പറഞ്ഞു..
മ്മ്മ്.. അതിനുമുമ്പ് ഞാനും നിവിയും ഇവിടെ കാണും... ഞാൻ ഒന്ന്  അമ്മയെ കണ്ടിട്ട് ഇറങ്ങും...
നീ ചെല്ല്  എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി...
എന്റെ കൂടെ ഏട്ടൻ ഉണ്ട് ... ഇവിടെയാണ് ആൽബിയുടെ  ആവശ്യം എന്റെ ആരുട്ടിയെ  നന്നായി നോക്കിയാൽ മതി...
അത് പറയേണ്ട ആവശ്യം ഉണ്ടോ ആദി... നീ പോയി നിവിയെ കൂട്ടിക്കൊണ്ട്  വേഗം ഇങ്ങു പോര്...
ആദി ഒന്ന് പുഞ്ചിരിച്ചു...
ആദി അമ്മേ കിടത്തിയിരിക്കുന്ന മുറിയിലേക്ക് പോയി... അമ്മയുടെ കൂടെ കുറച്ചു നേരം ഇരുന്ന് അച്ഛനെയും കൂട്ടി അവൻ പുറത്തേക്കിറങ്ങി....
അച്ഛാ... 
എന്താ മോനെ എന്താ നിനക്ക് ചോദിക്കാനുള്ളത്...
അച്ഛൻ എങ്ങനെ മനസ്സിലായി എനിക്ക് അച്ഛനോട്‌ ചോദിക്കാനുണ്ടന്ന്... 
യദു ഒന്ന് ചിരിച്ചു... ഞാൻ നിന്റെ അച്ഛനാണ് ആദി... എനിക്ക് മനസ്സിലാകും....
അച്ഛാ ഞാൻ വളച്ചുകെട്ടി ചോദിക്കുന്നില്ല.. അതിനുള്ള സമയവുമില്ല...
എന്താ മോനെ കാര്യം....
അത് അച്ഛാ... അച്ഛൻ ഒരു കുഞ്ഞിമാളുന്നെ അറിയുമോ..? 
ആ പേര് കേട്ടതും യദു ഒന്നു ഞെട്ടി... നീ.... നീ എങ്ങനെ അറിഞ്ഞു..
അതൊക്കെ പിന്നെ പറയാം അച്ഛൻ എങ്ങനെ അറിയാം എന്ന് പറ ആദ്യം...
ഏതു കുറച്ചുനേരം മൗനത്തെ കൂട്ടുപിടിച്ചു... തന്റെ ഭൂതകാലത്തെ മകനു മുന്നിൽ തുറന്നു കാട്ടാൻ അയാൾ തീരുമാനിച്ചു....

കുഞ്ഞിമാളു.... എന്റെ മാളൂട്ടി...എന്റെ പ്രണയം... എന്റെ ആദ്യത്തെ പ്രണയം... ഇന്നും മായാതെ എന്റെ ഹൃദയത്തിന്റെ ഒരു കോണിൽ വിങ്ങലായി അവശേഷിക്കുന്ന പ്രണയം.... 

അച്ഛാ.... 

നിന്റെ അമ്മയ്ക്കും അറിയാം.... എനിക്ക് കുഞ്ഞിമാളു ആരായിരുന്നു എന്ന്....

പിന്നെ എന്തിനാ അച്ഛൻ അവരെ ഉപേക്ഷിച്ചേ...

ഉപേക്ഷിച്ച് എന്നോ ആര് ആരെ ഉപേക്ഷിച്ചു എന്ന്....
അവളുടെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ടായതിനു ശേഷമാണ്  ഞാൻ നിന്റെ അമ്മയെ കല്യാണം കഴിക്കുന്നത് പോലും ....

എങ്കിൽ അച്ഛന് തെറ്റി.... കുഞ്ഞിമാളു ഇന്നും കല്യാണം കഴിച്ചിട്ടില്ല... അവരുടെ കുഞ്ഞ് അച്ഛന്റെയും കൂടിയാണ്...

ആദി..... യദു ഉറക്കെ വിളിച്ചു..

അതെ അച്ഛാ.... അച്ഛന്റെ ചോരയെ അവർ പ്രസവിച്ചു.... ഇന്ന് അവൻ ആണ് എനിക്ക് നേരെ വെല്ലുവിളി ഉയർത്തുന്നത്....

യദു ഒരു തളർച്ചയോടെ നിലത്തേക്ക് ഇരുന്നു...
അയാളുടെ ഓർമ്മകൾ വീണ്ടും ഭൂതകാലത്തിലേക്ക് നീങ്ങി...
അന്ന് കോളേജിൽ നിന്ന് ഇറങ്ങിയതിനു ശേഷം അച്ഛൻ എനിക്കുവേണ്ടി അച്ഛന്റെ കൂട്ടുകാരന്റെ മകളായ കാവ്യയെ  കണ്ടെത്തിയിരുന്നു.... പക്ഷേ ആ ബന്ധത്തെ ഞാൻ  ശക്തമായി എതിർത്തു കുഞ്ഞിമാളുവുമായുള്ള ഇഷ്ടം അച്ഛനോട് തുറന്നു പറയുകയും ചെയ്തു..., അച്ഛൻ ആദ്യം എതിർത്തെങ്കിലും എന്റെ നിർബന്ധം കാരണം അതിന്ന്  സമ്മതിക്കുകയും ചെയ്തു....

അങ്ങനെ ഞാൻ  അച്ഛനെയും കൂട്ടി അവളുടെ വീട്ടിൽ ചെന്നപ്പോഴാണ് അവളുടെ കല്യാണം കഴിഞ്ഞ കാര്യം അവളുടെ അച്ഛൻ പറയുന്നത്.... എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ വേറൊരു ജീവിതത്തിലേക്ക് കടന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത ദേഷ്യം തോന്നി... എല്ലാം മറക്കാൻ മദ്യപാനം തുടങ്ങി... ആ സമയത്തെല്ലാം ഒരു താങ്ങായി നിന്നത് കാവു  ആയിരുന്നു.... ഞങ്ങൾ രണ്ടും കൂടി പിന്നീട് ഒരു ദിവസം അവളുടെ വീട്ടിൽ പോയിരുന്നു... പക്ഷേ അപ്പോഴേക്കും അവർ അവിടമൊക്കെ വിറ്റുപെറുക്കി പോയിരുന്നു.... ഒരു വർഷം കഴിഞ്ഞു കാണും.. ടൗണിൽ ഒരു കൈക്കുഞ്ഞുമായി അവൾ നിൽക്കുന്നതാണ് അവസാനം ഞാൻ കാണുന്നത്....

അച്ഛാ എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഇതിനിടയ്ക്ക് നടന്നിട്ടുണ്ട്... കുഞ്ഞിമാളു അവർ ഇന്നും അവിവാഹിതയാണ്... അവർക്കൊരു മോൻ ഉണ്ട്.. അവരുടെ മാത്രമല്ല അച്ഛന്റെതുകൂടിയാണ്.... 
ആദി മോനേ നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു...
കാശി...കാശി നാഥൻ...
ഹ്മ്മ്... എന്റെ ഏട്ടൻ... പ്രതികാരത്തിന് ഇറങ്ങിയിട്ടുണ്ട്...
മൂന്നാല് വർഷം കൊണ്ട് എന്റെ ജീവിതം ഇങ്ങനെ ആക്കിയത് ആ മഹത് വ്യക്തിയാണ്...
അച്ഛനോടുള്ള അടങ്ങാത്ത പ്രതികാരം എന്നിലൂടെ തീർക്കുകയാണ്... എന്റെ തകർച്ചയിലൂടെ അച്ഛന്റെ തകർച്ച അതാണ് ലക്ഷ്യം...
മോനേ അച്ഛൻ... അയാൽ വാക്കുകൾക്ക് വേണ്ടി പരതി....
അച്ഛൻ ഇപ്പോൾ അമ്മയുടെ അടുത്തേക്ക് ചെല്ല്...
നാളെ രാവിലെ ഞാൻ വരാം നമുക്ക് ഒരിടം വരെ പോകണം...
ആദി കാവു....
അമ്മയോട് ഇപ്പോ ഒന്നും പറയണ്ട...
മ്മ്മ്.... 
സിദ്ധുവിൽ നിന്നു നിവിയെ പൂട്ടിയിട്ടിരിക്കുന്ന വീട് എവിടെയാണെന്ന് അറിഞ്ഞു...

എങ്ങനെയ ആദി അങ്ങോട്ട് പോകുവല്ലേ... നിർമ്മൽ ചോദിച്ചു
അങ്ങോട്ട് പോകുന്നതിനുമുമ്പ് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്....
എന്ത്....? 
നാളെ നമ്മൾ ആദ്യം പോകുന്നത് നിവിയുടെ  അടുത്തേക്ക് അല്ല മറിച്ച് കൈലാസത്തിലേക്കണ്.... 
കൈലാസത്തിലെക്കോ.. നീ എന്തുവാ ആദി പറയുന്നേ....
അതേ ഏട്ടാ..  കൈലാസത്തിലേക്ക് തന്നെ.... പക്ഷേ അത് സാക്ഷാൽ  ശിവ ഭഗവാന്റെ കൈലാസമല്ല മറിച്ച് അസുരനായ കാശിനാഥന്റെ  കൈലാസമാണ്... കുഞ്ഞി മാളുവിനെ കാണാൻ... 
ആദി അത് വേണോ...? 
കാശി നാഥനുമായി ഏറ്റുമുട്ടുനന്നതിന്  മുമ്പ് കുഞ്ഞിമാളുന്നെ ഒന്ന്  കണ്ടിരിക്കണം...
അപ്പോൾ നാളെ നമ്മൾ മൂന്നുപേരും കൈലാസത്തിലേക്ക് പോകുന്നു...

മൂന്ന്പേരോ...? നിർമ്മൽ സംശയത്തോടെ ആദിയോടെ ചോദിച്ചു...
നമ്മുടെ കൂടെ അച്ഛനും ഉണ്ട് അവിടേക്ക്....

മിഴിയോരം 34 
(അവസാനഭാഗം)

പുലർച്ചെ തന്നെ അവർ കൈലാസത്തിലേക്ക് തിരിച്ചു.... യദു വല്ലാത്തൊരു അവസ്ഥയിലായിരുന്നു.... വർഷങ്ങളോളം നെഞ്ചിൽ തന്റെ പ്രാണനായി കരുതിയവളെ... ഒരിക്കലും തന്നിൽ  നിന്ന് പിരിയരുതേ എന്ന് ആഗ്രഹിച്ചവളെ വീണ്ടും കാണാൻ പോകുന്നു... ഓരോ തവണ കാണുമ്പോഴും അവളോട് അടങ്ങാത്ത പ്രണയമായിരുന്നു..... 
നാലു മണിക്കൂറാതെ യാത്ര അവസാനിച്ചത് ഒരു കൊട്ടാര സാദൃശ്യമുള്ള വീടിനുമുന്നിലായിരുന്നു... വാച്ച്മാൻ വന്ന് ഗേറ്റ് തുറന്ന് തന്നു... നിർമ്മലും  ആദിയും വണ്ടിയിൽ നിന്നിറങ്ങി... യദു അപ്പോഴും ഇറങ്ങാൻ മടിച്ചു വണ്ടിയിൽ തന്നെ ഇരുന്നു.. 

അച്ഛൻ ഇറങ്ങുന്നില്ലേ..? ആദ ചോദിച്ചു.. 
അത് പിന്നെ മോനെ....
എങ്കിൽ അച്ഛൻ ഇവിടെ ഇരിക്ക് ഞങ്ങൾ പറയുമ്പോൾ വന്നാൽമതി..യദുവിന്റെ  അവസ്ഥ മനസ്സിലാക്കി ആദി പറഞ്ഞു...

ആദിയും കോളിംഗ് ബെൽ അമർത്തി... കുറച്ചു കഴിഞ്ഞ് 10-30വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വന്നു വാതിൽ തുറന്നു...
ആരാ...?  എന്ത് വേണം... ആ സ്ത്രീ ചോദിച്ചു...

കുഞ്ഞിമാളു.... അമ്മേ ഒന്ന് കാണാൻ വന്നതാ...

കുഞ്ഞിയമ്മ പൂജാമുറിയിലാണ്... കയറി ഇരിക്കൂ ഞാൻ വിളിക്കാം....

കുറച്ചുകഴിഞ്ഞ് കാണാൻ നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ അവർക്കു മുന്നിലേക്ക് വന്നു..
മുണ്ടും നേരിയതുമാണ് വേഷം നെറ്റിയിൽ  ഭസ്മം തൊട്ടിട്ടുണ്ട്.. ഇരുകൈകളിലും ചെറിയ രണ്ട് വളകൾ കഴുത്തിൽ നൂല് പോലെ ഉള്ളൊരു മാല... പേരിനുപോലും ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു പാവം സ്ത്രീ....

ആരാ മനസ്സിലായില്ലല്ലോ...? 

കുഞ്ഞിമാളു..? നിർമ്മൽ ചോദിച്ചു... 

അതെ ഞാൻ തന്നെയാ.... കുട്ടിയെ കണ്ടു നല്ല പരിചയം... ആദിയെ  നോക്കി അവൾ അതു  പറഞ്ഞു....
അമ്മേ ഞാൻ അദ്വീക്... ആദി എന്ന് വിളിക്കും... 
ഞാൻ...യാദവ് മഹേശ്വരിയുടെ മകനാണ്...

അവരുടെ കണ്ണുകൾ നിറഞ്ഞു ...ഓടിവന്ന് ആദിയെ കെട്ടിപ്പുണർന്നു....യദു.. യദു ഏട്ടന്റെ മോൻ ആണോ... അവർ ആദിയുടെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി.... അവരുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ വീണതും ആ  ചങ്ക് ഒന്ന് പൊളി...
അമ്മേ.... 
എന്താ...എന്താ എന്റെ കുഞ്ഞ് എന്നെ വിളിച്ചേ... ഒന്നൂടി വിളിക്കുമോ.... അവർ അതിയായ സന്തോഷത്തോടെ ഇരു കൈകൾ കൊണ്ട് ആദിയുടെ മുഖമുയർത്തി അവനോടായി  ചോദിച്ചു...

അമ്മേ എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാനുണ്ട്....

കുഞ്ഞിയമ്മ അവനെ കസേരയിലിരുത്തി... എന്താ എന്റെ കുഞ്ഞിന്ന്  അറിയേണ്ടേ...? 

എന്റെ അച്ഛൻ അമ്മേ ചതിച്ചതാണ്..? 

മോന് തോന്നുന്നുണ്ടോ മോന്റെ അച്ഛൻ ആരെങ്കിലും ചതിക്കുമേന്ന്.... യദു ഏട്ടന്  എന്നെയല്ല ആരെയും ചതിക്കാൻ കഴിയില്ല...

പിന്നെ നിങ്ങൾ എങ്ങനെ പിരിഞ്ഞു...
കുഞ്ഞേ വിധിച്ചതല്ല നടക്കൂ എനിക്ക് യദു ഏട്ടനെ വിധിച്ചില്ല...അത്ര തന്നെ.... 

പിന്നെ എന്തിനാ കാശി ഏട്ടനെ പ്രതികാരത്തിന് അയച്ചത്...
കാശി എന്ന് കേട്ടതും അവരൊന്നു ഞെട്ടി... കാശിയോ....നിങ്ങൾക്ക് കണ്ണനെ എങ്ങനെ അറിയാം....
കാശി എന്റെ ഏട്ടൻ ആണെന്നും അമ്മ ഇതുവരെ വേറെ ഒരു  വിവാഹം കഴിച്ചിട്ടില്ല എന്നതും  എനിക്കറിയാം..
അവർ നിറകണ്ണുകളോടെ ആദിയെ നോക്കി....
അന്ന് എന്താ ഉണ്ടായത് അത് പറയ്..... അച്ഛന്  അറിയാവുന്നത് അച്ഛനിൽ നിന്നു അറിഞ്ഞു ഇനി അറിയേണ്ടത് അമ്മയ്ക്ക്  പറയാനുള്ളതാണ്...

അതു മോനെ....

അമ്മയ്ക്ക് ധൈര്യായിട്ട് എന്നോട് തുറന്നു പറയാം...

ഏയ് അങ്ങനെയൊന്നുമില്ല കുട്ടിയെ.... ഞാൻ പറയാം...
എനിക്ക് എന്റെ ജീവനായിരുന്നു യദു ഏട്ടൻ... ആദ്യം സൗഹൃദമായിരുന്നു... പിന്നീട് എപ്പോഴോ അത് പ്രണയത്തിലേക്ക് വഴിമാറി... അന്നത്തെ കാലത്ത് താഴ്ന്ന ജാതിയിലെ ഒരു പെൺകുട്ടി പഠിക്കാൻ പോകുന്നത് തന്നെ അപൂർവമാണ്....നന്നായി പഠിക്കുന്നതുകൊണ്ട് എന്റെ അച്ഛൻ എന്നെ കോളേജിൽ വിട്ട് പഠിപ്പിച്ചു... കോളേജിലെത്തിയപ്പോൾ ഞങ്ങളുടെ ബന്ധം ഒന്നുകൂടി ദൃഢത ഉള്ളതായി.... അന്ന് കോളേജിൽ നിന്നും ഇറങ്ങുമ്പോൾ എനിക്ക് വാക്ക് തന്നിട്ടാണ് പോകുന്നത് അദ്ദേഹം പോയത്,.. അച്ഛനെയും കൂട്ടി വീട്ടിൽ വന്നു പെണ്ണ് ചോദികാമെന് ...

യദു ഏട്ടൻ വാക്കുപാലിച്ചു...അച്ഛനെയും കൂട്ടി വീട്ടിൽ വന്നു പക്ഷേ ഏട്ടൻ വരുന്നതിന്റെ തലേദിവസം  യദു ഏട്ടന്റെ  അച്ഛൻ വീട്ടിൽ വന്നിരുന്നു.... ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ കുറേ നിർബന്ധിച്ചു... ഞാൻ പിന്മാറില്ല എന്ന് തറപ്പിച്ചു പറഞ്ഞു... ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം നിറകണ്ണുകളോടെ എന്നോട് പറഞ്ഞു... അമ്മയില്ലാതെ വളർത്തിയ കുഞ്ഞിന്റെ പിണ്ഡ ദാനം എന്നെ കൊണ്ട്  ചെയ്യിപ്പിക്കുന്നത് എന്ന്.... ആ വാക്ക് എന്നെ ഒരുപാട് തളർത്തി..... പിറ്റേദിവസം യദു  ഏട്ടൻ വീട്ടിൽ വന്നപ്പോൾ എന്റെ കല്യാണം കഴിഞ്ഞു എന്ന് അവരോട് പറയാൻ ഞാനാണ് എന്റെ അച്ഛനെ ഏൽപ്പിച്ചത്....

തകർന്ന മനസ്സോടെ പടിയിറങ്ങിപ്പോകുന്ന യദു ഏട്ടന്റെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്... രണ്ടാഴ്ച കഴിഞ്ഞാണ് യദു ഏട്ടന്റെ ജീവൻ എന്റെ ഉള്ളി തുടിക്കുന്ന വിവരം ഞാൻ അറിയുന്നത്.... എന്നിൽ അതിയായ സന്തോഷവും അതിനോടൊപ്പം വല്ലാത്ത ഒരു  നിരാശയും പടർന്നു...

ഞാൻ രണ്ടും കൽപ്പിച്ചു ഈ വിവരം യദു ഏട്ടനെ അറിയിക്കാൻ തീരുമാനിച്ചു... അങ്ങനെ യദു ഏട്ടന്റെ  വീട്ടിലേക്ക് ഞാൻ ചെന്നു.... അവിടെ ചെന്നപ്പോഴാണ് അദ്ദേഹത്തിന്റെ അച്ഛൻ എന്നോട് പറയുന്നത് അദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചു എന്ന്.... അവർ ഇപ്പോൾ സന്തോഷത്തിൽ ആണെന്നും പറഞ്ഞു,.... അതൊന്നും വിശ്വസിച്ചില്ല ഞാൻ... അദ്ദേഹത്തിന്റെ അച്ഛൻ എന്നെയും കൂട്ടി ഒരു മുറിയിലേക്ക് കൊണ്ടുപോയി... അവിടെ കണ്ട കാഴ്ച എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.. ഒരു പെൺകുട്ടിയുടെ മടിയിൽ കിടക്കുന്ന 
യദു ഏട്ടൻ.... 

അവിടുന്ന് തകർന്ന മനസ്സോടെ ഞാനിറങ്ങി.. യദു ഏട്ടന്  നല്ലത് മാത്രം വരണമെന്ന പ്രാർത്ഥനയോടെ... ഇന്നും ആ പ്രാർത്ഥനക്ക്  മുടക്കം വരുത്തിയിട്ടില്ല...
അമ്മേ... മുത്തശ്ശൻ അന്ന് അമ്മയോട് കള്ളം പറഞ്ഞതാണ്... അന്ന് അമ്മ പറഞ്ഞ കള്ളം അച്ഛനെ ഒരു മുഴു കുടിയൻ ആക്കിയിരുന്നു....അച്ഛൻ അമ്മയെ തിരക്കി നിങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വന്നിരുന്നു.... അവിടെനിന്നും നിങ്ങൾ താമസം മാറി എന്നുള്ള വിവരമാണ് അച്ഛന് കിട്ടിയത്.... പിന്നീട് ഒരിക്കൽ കൈക്കുഞ്ഞുമായി അമ്മേ കണ്ടതിൽ പിന്നെയാണ് അച്ഛൻ എന്റെ അമ്മയെ കല്യാണം കഴിക്കുന്നത് പോലും....

നാണക്കേട് കാരണമാണ് അവിടെനിന്ന് താമസം മാറിയത്....എന്റെ ഗർഭം അധികാലം ഒന്നും മറച്ചുവെക്കാൻ എന്നെക്കൊണ്ട് കഴിഞ്ഞില്ല... ഞാൻ പിഴച്ചു എന്ന് പറഞ്ഞു നാട്ടുകാരും കുടുംബക്കാരും അച്ഛനെ കുറ്റപ്പെടുത്തിയപ്പോൾ മനംനൊന്ത് ഒരു തുണ്ട് കയറിൽ അച്ഛൻ ജീവനൊടുക്കി... അച്ഛന്റെ വിയോഗം അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു പിറകെ നെഞ്ചുപൊട്ടി അമ്മയും പോയി...

ആ നാട്ടിൽ ഉള്ളത് വിറ്റുപെറുക്കി ഞാനും ഏട്ടനും ഏട്ടത്തിയും നാടുവിട്ടു... ദിവസം ചെല്ലുന്തോറും ഏട്ടത്തിയുടെ മുഖം കറുത്തു തുടങ്ങി.. ഏട്ടൻ എന്നെ അബോഷന് വേണ്ടി നിർബന്ധിച്ചുകൊണ്ടിരുന്നു... അതിന് ഞാൻ തയ്യാർ അല്ലായിരുന്നു... അങ്ങനെ അവിടെ നിന്നും ഇറങ്ങേണ്ടി വന്നു... നാട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ കേട്ട് ഞാൻ ഒരു ആൺകുഞ്ഞിന് ജന്മം നൽകി....

കാശി......
കാശി നാഥൻ... ഞാൻ കണ്ണൻ എന്ന് വിളിച്ചു...
കൊച്ചുകൊച്ചു ജോലികൾ ചെയ്തു അവനെ വളർത്തി...
കാണാൻ നിന്നെപ്പോലെ കേട്ടോ... അവർ ആദിയുടെ മുഖത്ത് തലോടി പറഞ്ഞു... അവൻ എന്റെ സാഹചര്യം മനസ്സിലാക്കി വാശിയോടെ പഠിച്ചു... ഈ കാണുന്നതൊക്കെ അവൻ ഉണ്ടാക്കിയതാണ്......

ആദി ആ  അമ്മയെ ഇമചിമ്മാതെ നോക്കിയിരുന്നു... 
അമ്മേ ഞങ്ങളുടെ കൂടെ ഒരാളുകൂടി വന്നിട്ടുണ്ട്....
അവർ ആരാണെന്ന് അർത്ഥത്തിൽ അവനെ ഒന്ന് നോക്കി...
ആദി പുറത്തേക്ക് ഇറങ്ങി അച്ഛനെയും കൂട്ടി വന്നു... യദുവിനെ  കണ്ടതും കുഞ്ഞിമാളുവിന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി....
ആദിയും നിർമ്മലും പുറത്തേക്ക് ഇറങ്ങി നിന്നു...
കുറച്ചുകഴിഞ്ഞ് അവർ അകത്തേക്ക് കയറി ചെന്നു.. യദുവിന്റെ  തോളിൽ ചാഞ്ഞ് കിടക്കുന്ന കുഞ്ഞിമാളു....
അച്ഛാ.... ആദിയുടെ ആ വിളിയിൽ രണ്ടുപേരും പിടഞ്ഞു മാറിയിരുന്നു....
നടന്നതെല്ലാം ആദി ആ അമ്മയോട് പറഞ്ഞു ..
ഇല്ല..... എന്റെ കണ്ണന് അങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ല മോനെ......

അമ്മേ എനിക്ക് എന്റെ നിവിയെ വേണം... അവളെ ഒന്നും ചെയ്യരുത് എന്ന് ഏട്ടനോട് പറയുമോ...? പകരം എന്റെ ജീവൻ എടുത്തോളൂ....

ആദി....യദു ഉറക്കെ വിളിച്ചു.....
ഞാൻ ചെയ്ത തെറ്റിന് നിങ്ങളാരും അല്ല ശിക്ഷ അനുഭവിക്കേണ്ടത് അത് ഞാൻ തന്നെയാണ്....
അച്ഛാ.....
വേണ്ട നീ ഒന്നും പറയണ്ട.... നിന്നെ പോലെ അവനും എന്റെ ചോരയാണ്.... നമുക്ക് അവനെ പറഞ്ഞു മനസ്സിലാക്കാം....
നമ്മുടെ മുന്നിൽ സമയം കുറവ.... പതിനൊന്നു മണിക്ക് ആരുട്ടിയുടെ  സർജറിയാണ്...

ഞാൻ കണ്ണനെ വിളിക്കാം....
കുഞ്ഞി മാളു കണ്ണിനെ വിളിക്കാൻ ഫോൺ എടുത്തു...

സാർ... ശിവൻ കാശിയെ വിളിച്ചു...
മ്മ്മ് .. എന്താ.
സാറിന്റെ അമ്മയാണ് കുറെ നേരം കൊണ്ട് വിളിക്കുന്നുണ്ട്...
കാശി എഴുന്നേറ്റ് ശിവന്റെ കർണ്ണം  പുകച്ച് ഒന്നു കൊടുത്തു.... നിന്നോട് പലതവണ ഞാൻ പറഞ്ഞിട്ടുണ്ട് അമ്മ വിളിച്ചാൽ അപ്പോൾതന്നെ ഫോൺ എനിക്ക് തരണം എന്ന്....
അത് പിന്നെ....സാർ മീറ്റിങ്ങില്ലായിരുന്നോ...
ഇനി എത്ര വലിയ മീറ്റിംഗ് ആയാലും അമ്മയുടെ ഫോൺ വരുമ്പോൾ എന്റെ കയ്യിൽ എത്തിയിരിക്കണം... നീ ഇപ്പോൾ ചെല്ല്... നീ ആ ജൂലിയെ വിളിച്ച് അവളെ ഒന്ന് ഫ്രഷ് ആകാൻ പറ....

ശെരി സാർ.......

കാശി ഫോണെടുത്ത് അമ്മേ തിരിച്ചുവിളിച്ചു...
അമ്മേ... എന്താ അമ്മേ വിളിച്ചേ...?
കാശി എനിക്ക് നിന്നെ ഇപ്പോൾ കാണണം... (അമ്മയുടെ കാശിയെന്ന് വിളിയിൽ അവൻ വല്ലാതെയായി ഓർമ്മ വെച്ചതിൽ പിന്നെ ഇന്നുവരെയും അമ്മ അവനെ കണ്ണൻ എന്നല്ലാതെ വേറെ ഒന്നും വിളിച്ചിട്ടില്ല....)

അമ്മേ... അമ്മയ്ക്ക് എന്താ പറ്റിയേ... അവൻ ആവലാതിയോടെ ചോദിച്ചു....

എനിക്ക് എന്തേലും പറ്റെണ്ടെങ്കിൽ നീ  ഇപ്പോൾ ഇവിടെ എത്തിയിരിക്കണം...
അമ്മേ ഞാൻ ഒരു അർജന്റ  മീറ്റിങ്ങിലാണ് അതു കഴിഞ്ഞ് വന്നാൽ പോരെ..
പറ്റില്ല കാശി ഇപ്പോൾ  തന്നെ വരണം...
ശരി ഞാൻ ഇപ്പോൾ തന്നെ വരാം....
വരുമ്പോൾ നിവേദിതയെ കൂടെ കൂട്ടണം..

അമ്മേ....

വേണ്ട ...ഒന്നും ഇങ്ങോട്ട് പറയേണ്ട ഞാൻ പറഞ്ഞത് അനുസരിച്ചാൽ മാത്രം മതി...
അരമണിക്കൂറിനുള്ളിൽ നീ ആ കുട്ടിയെയും കൂട്ടി ഇവിടെ എത്തിയിരിക്കണം ഇല്ലെങ്കിൽ ഈ അമ്മ പിന്നെ നീ കാണില്ല...
അമ്മേ.....
അവൻ ഇങ്ങോട്ട് എന്തെങ്കിലും  പറയുന്നതിനു മുമ്പേ അവർ ഫോൺ കട്ട് ചെയ്തു....

ഫോൺ വെച്ച് അവരൊരു തളർച്ചയോടെ
കസേരയിലിരുന്നു... ആദി കുറച്ചു വെള്ളം എടുത്തു കൊടുത്തു...
യദു ഏട്ടാ .... ഞാൻ നമ്മുടെ മോനെ വളർത്തിയത് ശരിയായില്ല അല്ലേ.... അവർ അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു.....

അരമണിക്കൂർ ആകുന്നതിനു മുൻപേ തന്നെ കാശി അവിടെ എത്തിയിരുന്നു... കൂടെ നിവിയും ഉണ്ടായിരുന്നു...
അകത്തേക്ക് കേറി വന്ന കാശി ആദിയെ കണ്ടു.. ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് വന്നു... നിനക്കെന്താടാ ഇവിടെ കാര്യം  എന്ന് ചോദിച്ച് കാശി ആദിയുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു....

അതുകണ്ട് നിന്ന യദു  അവനെ തടഞ്ഞു... ആദിയുടെ ഷർട്ടിൽ നിന്നും പിടിവിട്ട് യദുവിനെ നേരെ കാശി തിരിഞ്ഞു.... നിവി ഓടി വന്ന്  ആദിയെ കെട്ടിപ്പിടിച്ചു....

ആഹാ ഇതാര് യാദവ് മഹേശ്വരിയൊ... തമ്പുരാൻ എന്താ ഈ പാവങ്ങളുടെ വീട്ടിൽ കാര്യം.. കാശി പുച്ഛത്തോടെ അയാളെ നോക്കി ചോദിച്ചു...
മോനെ.....
വിളിച്ചു പോകരുത് താൻ എന്നെ അങ്ങനെ.... കാശി യദുവിനു  നേരെ വിരൽ ചൂണ്ടി.... അതു കണ്ടുനിന്ന കുഞ്ഞിമാളു കാശിയുടെ മുഖത്ത് ആഞ്ഞടിച്ചു....
അമ്മേ.......
മിണ്ടിപ്പോകരുത് ....ആരുടെ നേരെയടാ നീ  വിരൽചൂണ്ടുന്നേ......

ഇയാള് കാരണം നമ്മൾ അനുഭവിച്ചു മാനക്കേട് എല്ലാം അമ്മ മറന്നോ....? ഇനി 
അമ്മ എല്ലാം മറന്ന് ഇയാളോട് ക്ഷമിച്ചാലും എനിക്കതിന് കഴിയില്ല.... തന്തയില്ലാത്തവൻ എന്ന് മുദ്രകുത്തിയ എനിക്ക് ഇനിയും അങ്ങനെ തന്നെ മതി.... ഇയാളുടെ മകനാണെന്ന്  പറയുന്നതിലും ഭേദം തന്തയില്ലാത്തവൻ എന്ന് പറയുന്നതാ....

കണ്ണാ........ നിന്നോട് ഇതൊക്കെ ആരാ പറഞ്ഞേ.....?
ആര് പറഞ്ഞാലെന്താ ഇയാള് അമ്മേ  ചതിച്ചില്ലേ...? ഒരു പെണ്ണിന് ഗർഭം ഉണ്ടാക്കി കൊടുതിട്ട്  മുങ്ങുന്നവൻ  നട്ടെല്ലുള്ളവനല്ല... അമ്മ അനുഭവിച്ച മാനക്കേടിന്ന് ഉത്തരവാദി ഇയാള് അല്ലേ.... നമ്മൾ അനുഭവിക്കാത്ത സുഖവും സന്തോഷവും ഇയാളും ഇയാളുടെ കുടുംബം അനുഭവിക്കരുത്...
കണ്ണാ....നീ എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നേ...
അമ്മ ഇനി ഒന്നും പറഞ്ഞു ഇയാളെ  ന്യായീകരിക്കേണ്ട എന്നോട് വേലു മാമ്മൻ  എല്ലാം പറഞ്ഞിട്ടുണ്ട്...

ഓഹോ ... ഏട്ടൻ പറഞ്ഞതു കേട്ടിട്ടണോ എന്റെ മോൻ പ്രതികാരത്തിന് ഇറങ്ങിയത്....
ഇദ്ദേഹത്തിന്റെ അച്ഛന്റെ കണ്ണീരിൽ കുതിർന്ന വാക്ക് കേട്ട് ഞാനാണ്  ഇദ്ദേഹത്തെ തെള്ളി പറഞ്ഞത്... ഞാൻ ഇന്നും ഇദ്ദേഹത്തിന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയാണ്  പ്രാർത്ഥിക്കുന്നത്... എന്നിട്ടും സ്വന്തം മകനായ നീ എന്തൊക്കെയാണ് ചെയ്തുകൂട്ടിയത്....
എന്റെ ഏട്ടൻ ഒക്കെ ശരി തന്നെ പക്ഷേ നിന്റെ മാമ്മന് എന്നുമുതലാണ് എന്നോടും നിന്നോടും ഇത്രയൊക്കെ സ്നേഹം തുടങ്ങിയത്....

അമ്മേ ഞാൻ......

വേണ്ട കണ്ണാ.... അവർ കൈ ഉയർത്തി അവനെ തടഞ്ഞു... എന്റെ വളർത്തുദോഷം ആയിരിക്കും നിന്നെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്....

അമ്മേ......

നീ എന്റെ മോൻ ആണെങ്കിൽ ആ കുട്ടിയെ ആദി മോന്  ഒപ്പം പറഞ്ഞു വിട്.... നീയും അവനും എനിക്ക് ഒരുപോലെ തന്നെയാണ്... 

നീ എന്റെ ഉദരത്തിൽ പിറന്നെങ്കിൽ അവൻ എന്റെ ഹൃദയത്തിലാണ്.... അത്രമാത്രം ഉള്ളൂ എനിക്ക് നിങ്ങൾ തമ്മിലുള്ള വ്യത്യാസം.... അച്ഛന് വേറൊരു സ്ത്രീ ഉണ്ടായ മകനായിട്ട് കൂടി അവൻ ഇത്രയും നേരം നിന്നെ ഏട്ടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ... അതാണ് അവന്റെ അമ്മയുടെ വളർത്തു ഗുണം.... പക്ഷേ നീയോ... നിന്നെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല എന്റെ തെറ്റാണ്...

അമ്മേ അങ്ങനെയൊന്നും പറയല്ലേ.... എനിക്ക് അമ്മയെ ഉള്ളൂ... ഞാൻ ഇനി ഒന്നിനും പോകില്ല.... കാശി അവന്റെ അമ്മയുടെ കാലിൽ വീണു പൊട്ടി കരഞ്ഞു... ഞാൻ നിന്നോട് ക്ഷമിക്കണമെങ്കിൽ ആദ്യം നിന്നോട് ശ്രമിക്കേണ്ടത് ആ നിൽക്കുന്ന കുട്ടിയാണ്... ഒരു സ്ത്രീയോട് നീ ഇത്രയും മോശമായി രീതിയിൽ പെരുമാറുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും നിരീച്ചില്ല.....

അവൻ നിവിയുടെ കാലിൽ വീണു പൊട്ടി കരഞ്ഞു.... അവൾ അവനെ പിടിച്ചുയർത്തി...
ഏട്ടാ.... കാശി നിറകണ്ണുകളോടെ നിവിയെ നോക്കി....
ഏട്ടൻ ഞങ്ങളോട് അല്ല ക്ഷമ ചോദിക്കേണ്ടത് ഞങ്ങൾ ഏട്ടാനോടാണ്...... ഏട്ടന്റെ സ്ഥാനത്ത് ഞാനായാലും ഇങ്ങനെയൊക്കെ ചെയ്തു പോകും... നിവിയുടെ വാക്കുകൾ കേട്ട് അവൻ അവളെ കെട്ടിപ്പുണർന്നു....
എന്നോട് ക്ഷമിക്ക്  മോളെ...

ആൽബിയുടെ കോളുകൾ ആദിയുടെയും നിർമ്മലിന്റെയും  ഫോണിലേക്ക് മാറിമാറി വന്നുകൊണ്ടിരുന്നു...
അവർ എല്ലാവരും കൂടി ഹോസ്പിറ്റലിലേക്ക് തിരിച്ചു...

അവർ ചെന്നപ്പോഴേക്കും ആരുട്ടിയെ  സർജറിക്ക് കയറ്റിയിട്ട്  മണിക്കൂറുകളായി... ആദിക്ക് താങ്ങായി കാശി അവനോടൊപ്പം തന്നെ ഉണ്ടായിരുന്നു....
മണിക്കൂറുകൾ നീണ്ടുനിന്ന സർജറിക്ക് ഒടുവിൽ ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു... സർജറി വിജയം കണ്ടു എന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ അവിടെനിന്ന ഓരോരുത്തരിലും ആശ്വാസം പകർന്നു....

നിവിയുടെ നിർബന്ധം കാരണം ആദി
സിദ്ധുവിനോട് ക്ഷമിക്കാൻ തയ്യാറായി... അവന്റെ ജീവിതത്തിൽ അധികമായി ഇടപെട്ടതിലാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.... ഇന്നും അവർ അപ്പുവിനോട് ഇതൊന്നും പറഞ്ഞിട്ടില്ല...
       
          #######################

മൂന്ന് വർഷങ്ങൾക്ക് ശേഷം....

ആദി ഏട്ടാ അങ്ങോട്ടൊന്നും മാറിക്കോ... എനിക്ക് ഒരുങ്ങിയിട്ട് വേണം കുഞ്ഞുങ്ങളെ ഒരുക്കാൻ...
ആദി വീണ്ടും കുസൃതികൾ കാണിച്ചു കൊണ്ടിരുന്നു.... നിനക്കിപ്പോൾ എന്നോട്  പണ്ടത്തെ സ്നേഹം ഒന്നുമില്ല...
ഇല്ല സ്നേഹമില്ല സ്നേഹിച്ചതിന്റെ അടയാളമാണ്  മൂന്നെണ്ണം പുറത്തുകടന്നു ഒരുപോലെ ഓടുന്നത്.... പാവം എന്റെ ആരുട്ടി,.. മൂന്നിന്റെയും പുറകിൽ ഓടി അവൾ ഒരു പരുവമായി...

ഡീ കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹമാണ്.... നീ ഒന്നു മനസ്സുവെച്ചാൽ നമുക്ക് അനുഗ്രഹങ്ങൾ ഹോൾസെയിലായിട്ട് ഇങ്ങ്  മേടിക്കാം...
ഒന്ന് പൊക്കോണം അവിടുന്ന്....
നിവി....
ആ അമ്മേ... ദാ വരുന്നു...
മറങ്ങോട്ട് ഞാൻ പോട്ടെ.... അമ്മ വിളിക്കുന്നു.... മൂന്നു കുരുട്ടുകളെ കുളിപ്പിക്കാൻ അമ്മയെ എപ്പിച്ചിട്ട ഞാൻ ഇങ്ങോട്ട് പോന്നേ...... 

ഇപ്പൊ ഇവിടെ നടന്നത് എന്താണെന്നല്ലേ...
ആദിയുടെ സ്നേഹക്കൂടുതൽ കാരണം നിവി  വീണ്ടും പ്രഗ്നന്റയി... അതു ഒന്നും രണ്ടുമല്ല മൂന്ന് ആയിരുന്നു...
3 ആൺകുട്ടികൾ.... ഇപ്പോൾ രണ്ടു വയസ്സായി.....

അഭിരാം മഹേശ്വരി എന്ന കിച്ചു 
അഭിനവ് മഹേശ്വരി എന്ന  നച്ചു 
അഭിമന്യു മഹേശ്വരി എന്ന അച്ചു

എന്താ അമ്മ....എന്താ വിളിച്ചേ....
മോളെ നീ ആ മുറ്റത്തിറങ്ങി നോക്കിയേ.. കുളിപ്പിച്ചു നിർത്തിയത...ഇപ്പോൾ   മൂന്നെണ്ണത്തിന്റെയും കോലം ഒന്ന് നോക്കിക്കേ...

എന്റെ ദേവിയെ..... മൂന്നും ദേഹത്തു മുഴുവനും ചെറാക്കി നിൽക്കുവാ ഇവറ്റകളെ കൊണ്ട് ഞാൻ ഇനി എപ്പോ അങ്ങ് എത്താന...

എവിടെ പോവുകയാണെന്ന് അല്ലേ നിങ്ങൾ ആലോചിക്കുനെ.....?

ഒരു കല്യാണം കൂടാൻ പോവാ.. വേറെ ആരുടെയും അല്ല നമ്മുടെ ബിനോയുടെ തന്നെ...
അവന്റെ മാലാഖ കുഞ്ഞിനെ ഞങ്ങൾ കണ്ടെത്തി കൊടുത്തു... ഇന്ന് അവനെയും സാന്ദ്രയുടെയും കെട്ടുകല്യാണമാണ്...

ഒരുവിധത്തിൽ മൂന്നിനെയും നിവി കുളിപ്പിച്ചോരുക്കി...

നിവി നീ ഇങ്ങനെ നിന്നാൽ മതിയോ അവിടെ കെട്ടിന് സമയമായി...

ദേ മനുഷ്യയ  എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്... നിങ്ങളുടെ ഈ മൂന്ന് സന്തതികളെ കൊണ്ട് എനിക്ക് വയ്യ... ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകും...
അത് നിന്റെ സ്വഭാവമല്ലേ...? അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല....

ദേ ആദി ഏട്ടാ ....

മതി....ബാക്കി നമുക്ക് വൈകുന്നേരം അടി കൂടാം ഇപ്പൊ പിള്ളേരെ പറക്ക് നമുക്ക് പോകാൻ സമയമായി ...
ഹ്മ്മ്മ്......

പിന്നെ  കാശി ഏട്ടനും അമ്മയും ഇപ്പോൾ ദുബായിൽ ആണ് മഹേശ്വരി ഗ്രൂപ്പിന്റെ അവിടെ ഉള്ള ബിസിനസ്‌ കുടി കാശി ഏട്ടനാണ് നോക്കുനെ..... പിന്നെ കാശി ഏട്ടന്റെ കല്യണം കഴിഞ്ഞു ഒരു മോൻ ഉണ്ട് വിഷ്ണു മഹേശ്വരി...
നീ ഇറങ്ങുന്നില്ലേ നിവി...... ആദി ചോദിച്ചപ്പോളാണ് നിവി ഓർമയിൽ നിന്നും ഉണർന്നേ.... 

അങ്ങനെ അവർ പള്ളിയിലെത്തി.... കെട്ട് കല്യാണം കഴിഞ്ഞു... ഒരു ഇത്തിരി സമയം പോലും  നിവിയെ ഒന്നിരിക്കാൻ മൂന്നും കൂടി സമ്മതിക്കില്ല ഓടി കളിയാണ്.... ആരുട്ടിയും നിവിയും മൂന്നിനന്റെ  പിറകിൽ ഓട്ടമാണ് ...

കുഞ്ഞുങ്ങളുടെ പുറകെ ഓടുന്ന സമയത്ത് നിവി ഒന്ന് തലകറങ്ങി വീണു....
അതുകണ്ട് നിന്ന നാല് മക്കളും കരയാൻ തുടങ്ങി.... കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട്  ആദി ഓടിവന്ന് നിവിയെ എടുത്തു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി...
നിവിയെ നോക്കിയശേഷം ഡോക്ടർ പുറത്തേക്ക് ഇറങ്ങി വന്നു...
ഡോക്ടർ നിവിക്ക് ഇപ്പോൾ.....

പേടിക്കാനൊന്നുമില്ല....she is pregnant.....

ആദി ചിരിച്ചുകൊണ്ട് ചുറ്റും നിന്നവരെ ഒന്ന് നോക്കി....
സിദ്ധു അവന്റെ അടുത്തേക്ക് വന്നു.... ഇനിയും നിർത്താറായില്ലേ അളിയാ..... 
ആദി ഒന്ന് ഇളിച്ചു കാണിച്ചു.....

ശുഭം 

അൻസില അൻസി 
 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്