കാശ്മീര ഫുൾ പാർട്ട്

കാശ്മീര. .....ഫുൾ പാർട്ട് 

 എന്റെ മകളുടെ വിവാഹത്തിന് നല്ല  ഒരു   ദിവസം കുറിച്ച്  തരാൻ പറഞ്ഞതല്ലേയുളളു   ഞങ്ങൾ  തന്നോട്....?

 അതിന്  താൻ  എന്താടോ എന്നോട്   മറുപടി  പറഞ്ഞത്   എന്റെ   മകളുടെ ശാന്തിമൂഹൂർത്തം  ഇപ്പോൾ നടത്തണമെന്നോ ??

എങ്ങനെ, നിങ്ങൾക്കെങ്ങനെ പറയാൻ  തോന്നി പണിക്കരേ....?

നിങ്ങളിത്രയും വിവരമില്ലാത്തൊരുത്തനാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല...!!
അറിഞ്ഞിരുന്നേൽ  നിശ്ചയത്തിന് ക്ഷണിച്ചു വരുത്തിയ ഇത്രയും ആളുകളുടെ ഇടയിൽ വെച്ച് നിങ്ങളുടെ ഈ വർത്തമാനം ഞങ്ങൾ കേൾക്കേണ്ടി വരില്ലായിരുന്നു..!!

 വിവാഹ നിശ്ചയ പന്തലിനുളളിൽവെച്ച് വേണുമാഷിന്റ്റെ ശബ്ദം വല്ലാതെ ഉയർന്നപ്പോൾ  നിശ്ചയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെല്ലാം അങ്ങോട്ടേക്ക്  ശ്രദ്ധിക്കാൻ തുടങ്ങി. ..

എന്താ അച്ഛാ ..?
എന്താണ്  പ്രശ്നം ..?
അച്ഛൻ എന്തിനാണ് പണിക്കരോട് ദേഷ്യപ്പെടുന്നത്..? 

അദ്ദേഹത്തെ പറ്റി അച്ഛനറിയില്ലേ....പ്രശസ്തനാണദ്ദേഹം.
എത്ര പാടുപ്പെട്ടിട്ടാണ് ഈ വിവാഹ നിശ്ചയത്തിന് നമ്മൾ അദ്ദേഹത്തെ വരുത്തീത്....എന്നിട്ടച്ഛൻ...?

ഓ...ഒരു പ്രശസ്തൻ...!!പണ്ഡിതൻ..! നിനക്ക് വേറെ ആരെയും കിട്ടീലേ ശിവാ നിന്റ്റെ അനിയത്തിയുടെ  വിവാഹ തിയ്യതി കുറിപ്പിക്കാൻ....?

അടങ്ങാത്ത ദേഷ്യത്തോടെ വേണുമാഷ് ഓരോന്ന് വിളിച്ച് പറയുമ്പോഴും തനിക്ക് മുന്നിലെ  രാശിപലകയിലേക്ക് തളർച്ചയോടെ നോക്കി ഇരിക്കുകയായിരുന്നു    ദേവദാസ്  പണിക്കർ. ..

''പണിക്കരേ... അങ്ങ് പൊറുക്കണം...
 അച്ഛൻ പറയണതൊന്നും ഞങൾക് മനസ്സിലാക്കാൻ പറ്റുന്നില്ല. ...
എന്താണ് അങ്ങ് അച്ഛനോട് പറഞ്ഞത്...?

ശിവൻ പണിക്കരുടെ അടുത്തേക്ക് നീങ്ങവേ പെട്ടെന്ന് വേണുമാഷിന്റ്റെ ഒച്ച ഉയർന്നവിടെ..!!

ശിവാ നിനക്ക്  ഞാൻ  പറഞ്ഞു തരാടാ അയാൾ  പറഞ്ഞത് .!!

 നിന്റ്റെ അനിയത്തി  ശിവാനിയുടെ വിവാഹം നടക്കുന്നതിന് മുമ്പ് തന്നെ അവളുടെ ശാന്തിമൂഹൂർത്തം നടത്തണമെന്ന്..!!

 വേണുമാഷിന്റ്റെ സംസാരം കേട്ട ശിവനുൾപ്പെടെ എല്ലാവരും അയാളെ തുറിച്ച് നോക്കി ..

   എന്താടാ മനസ്സിലായില്ലേ നിനക്ക് ഞാൻ പറഞ്ഞത്...?? എന്നാൽ വ്യക്തമായി കേട്ടോളൂ... ഇന്ന്, ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് നിന്റ്റെ അനിയത്തി  കന്യകയല്ലാതായി തീരണമെന്ന്....!!
വിവാഹത്തിനുമുമ്പ്തന്നെ  അവളൊരുത്തനൊപ്പം കിടക്കണമെന്ന്...!!
മനസ്സിലായോ നിനക്ക്..??

 അച്ഛൻ കലിപൂണ്ടോരോന്ന് വിളിച്ച് പറയവേ ശിവൻ   പണിക്കരുടെ മുഖത്തേക്ക്  പകച്ചു നോക്കി നിന്നു...

 പന്തലിൽ   ഉണ്ടായിരുന്നവരെല്ലാം പണിക്കർക്ക് ചുറ്റും കൂടവേ രാശിപലകയിലെ വിധിവിളയാട്ടത്തിനെതിരെ ഇനിയെന്ത് എന്നറിയാതെ   പണിക്കർ പകച്ചിരുന്നു..!!

പണിക്കരേ......
ശിവന്റെ ശബ്ദം  അരികിൽ നിന്നുയർന്നപ്പോൾ പണിക്കർ തലയുയർത്തി അവനെ നോക്കി. ...
ശിവനരിക്കിൽ അവളുണ്ടായിരുന്നു, അവന്റെ അനിയത്തി  ''ശിവാനി.""...!!

പട്ടിലും പൊന്നിലും പൊതിഞ്ഞൊരു അപ്സരകന്യക മുന്നിൽ വന്നു നിന്നതുപോലെയാണ്  പണിക്കർക്ക് തോന്നിയത്. .

പണിക്കരേ ...
ദേ ഇവളാണെന്റ്റെ അനിയത്തി ...ശിവാനി.... ആ നിൽക്കുന്ന വിഷ്ണുവുമായ് ഞങ്ങൾ വിവാഹം നടത്താൻ തീരുമാനിച്ച ഞങ്ങളുടെ കുട്ടി..

  ഇവരുടെ വിവാഹംഅതെന്നാണ് നടത്തേണ്ടത് എന്നറിയാനാണ് ഞങ്ങൾ താങ്കളെ ക്ഷണിച്ചു വരുത്തീത്....പക്ഷേ താങ്കൾ പറയുന്നു ഇവളിലെ  ........

ശിവാ ഞാൻ പറഞ്ഞതെല്ലാം സത്യമാണ്. ...!
കഴിഞ്ഞ അമ്പതുവർഷത്തോളമായ്  ഞാനീ കവടി നിരത്തി പലതും പറഞ്ഞിട്ടുണ്ട്. ..എത്രയോ മംഗളകരമായ കാര്യങ്ങൾക്ക്  സാക്ഷിയായിട്ടുമുണ്ട്...പക്ഷേ ഇത് ...ഇങ്ങനൊന്നാദ്യമാണ് കുട്ടീ.....ഞാൻ പറഞ്ഞത് സത്യം ആണ്. ...!

എന്ത് സത്യം പണിക്കരേ....!!
വിവാഹത്തിന് മുമ്പ് തന്നെ  എന്റെ മകൾ ആണൊരുത്തനൊപ്പം അന്തിയുറങ്ങണമെന്നതാണോ നിങ്ങളുടെ സത്യം. ..?
ശിവാ നീയ്യീ ഭ്രാന്തന്റ്റെ  വാക്കുകൾക്ക് ചെവികൊടുക്കാതെ വലിച്ചു പുറത്തേക്കെറിയെടാ ഇയാളെ....!!

അടങ്ങാത്ത ദേഷ്യത്തോടെ  പണിക്കരെ തല്ലാനായി പാഞ്ഞടുത്ത വേണുമാഷിനെ  തടഞ്ഞു നിർത്തി  ശിവൻ പണിക്കരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നു, ആ സമയം അവന്റെ കണ്ണുകളിൽ   നിറഞ്ഞു നിന്നിരുന്നത് പകയോ ദേഷ്യമോ അല്ലായിരുന്നു...!!
ഭയം മാത്രമായിരുന്നു. ...!! പ്രതീക്ഷിച്ചതെന്തോ സംഭവിക്കാൻ  പോവുന്നു എന്ന ഭയം....!!

 പണിക്കരേ ....അങ്ങ് പറയുന്നത്. ..?

സത്യം മാത്രമാണ് ശിവാ....
ഇന്ന് ഈ ദിവസം ,ഇപ്പോൾമാത്രമേ  ഇത് നമ്മളെല്ലാവരും അറിയാൻ പാടുള്ളൂ എന്ന് വിധി നേരത്തെ തീരുമാനിച്ചുറപ്പിച്ച സത്യം..!! അതാണിത്...... !!

ഇതിനെ പറ്റി  ശിവന് നേരത്തെ  എന്തെങ്കിലും മുന്നറിയിപ്പ്  ലഭിച്ചിരുന്നോ ശിവാ....? 
തന്റ്റെ  മുഖത്തും കണ്ണുകളിലും ഒരു വല്ലാത്ത ഭയം കാണാൻ കഴിയണുണ്ടെനിക്ക്...അതുകൊണ്ട് ചോദിക്കുകയാണ്...?

ശിവാനിയുടെ ജന്മരഹസ്യം   ശിവനറിയാമോ....??

ജന്മരഹസ്യമോ....?

എന്ത് ജന്മരഹസ്യം....?
ശിവാ മോനെ എന്താടാ ഇവിടെ നടക്കുന്നത്. ..?
നീ എന്തെങ്കിലും ഞങ്ങളിൽ നിന്ന്  ഒളിക്കുന്നുണ്ടോ...?
എന്താണ്  ശിവാനിയുടെ ജന്മരഹസ്യം....??

വേണുമാഷ് പതർച്ചയോടെ ശിവനെ നോക്കവേ തനിക്ക് ചുറ്റിലും നിറഞ്ഞ  ശൂന്യതയിൽ ശിവന്റെ  ശബ്ദം  അമർന്നുപോയി...

വേണുമാഷെ....നിങ്ങളെല്ലാം കരുതിയത് പോലെ ഉത്രം നക്ഷത്രക്കാരിയല്ല നിങ്ങളുടെ മകൾ ശിവാനി,

പിന്നെ. ...?

അവൾ മകം നക്ഷത്രക്കാരിയാണ് ...!!
വെറും മകമല്ല നാഗപഞ്ചമി നാളുകളിലെ വെളുത്ത പക്ഷക്കാരിയായ മകം  ജന്മരാശിക്കാരി.....!!

ഉത്രമോ മകമോ  അതെന്തെങ്കിലും ആയിക്കോട്ടെ അതിലെന്താണിത്ര വലിയ  ജന്മരഹസ്യം....??

ജന്മരഹസ്യമുണ്ടച്ഛാ ....എന്റെ  ഈ ശിവാനിക്ക്  ഒരു വിവാഹ  ജീവിതം വിധിച്ചിട്ടില്ല അല്ലേ    പണിക്കരേ....?അവളൊരു   കാമിനിയായ കന്യക മാത്രമാണ് അല്ലേ പണിക്കരേ...??

ഒരു പൊട്ടികരച്ചിലോടെ ശിവനത് പറയുമ്പോൾ  കാര്യമെന്തെന്നറിയാതെ അവിടെ കൂടിയിരുന്നവർ പണിക്കരെയും ശിവനെയും പകച്ചു നോക്കി. ..

അപ്പോൾ അങ്ങ് ദൂരെ  വാമദേവപുരത്തിനകത്തെ മന്ദാരക്കാവിൽ നിന്നൊരു കാറ്റ്  ശിവനരിക്കിൽ നിൽക്കുന്ന  ശിവാനിയെ ലക്ഷ്യം വെച്ച് വീശിയടുക്കുന്നുണ്ടായിരുന്നു...!!!

   " മോനേ ശിവാ നീ എന്തൊക്കെയാണീ പറയണത്.....?

വിവാഹതിയ്യതി കുറിച്ച് തരേണ്ട പണിക്കർ പറയുന്നു ഇന്ന് ഈ പകൽ അവസാനിക്കുന്നതിനു മുമ്പ് എന്റെ മകൾ ശിവാനിയൊരു കന്യകയല്ലാതായി തീരണമെന്ന്....!!

അവളെ നെഞ്ചിലിട്ടു താലോലിച്ച് വളർത്തിയ അവളുടെ ഏട്ടൻ പറയുന്നു അവളുടെ കല്ല്യാണം നടക്കില്ലാന്ന്....!!!
അവളൊരു കന്യകയായ കാമിനി മാത്രമാണെന്ന്..!!
 എന്താണിത്....?
ശിവാ......മോനേ...

 അച്ഛാ.എനിക്കൊന്നുമറിയില്ല. ...ഒന്നും..!!

 വേണുമാഷെ കെട്ടിപിടിച്ചൊരു  പിഞ്ചു കുഞ്ഞിനെപോലെ ശിവൻ  പൊട്ടിക്കരയുമ്പോൾ  തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്നറിയാതെ ശിവാനി  എല്ലാവരെയും പകച്ചു നോക്കി,
 ഒടുവിലവളുടെ നോട്ടം  കുറച്ചപ്പുറത്തായ്  മാറി നിൽക്കുന്ന വിഷ്ണുവിൽ പതിഞ്ഞു.....

 അവളുടെ നോട്ടം പതിഞ്ഞ ഓരോ മുഖത്തും അപ്പോൾ തെളിഞ്ഞു നിന്നത് അമ്പരപ്പും അത്ഭുവും അവിശ്വാസവു  മാത്രമായിരുന്നു. ..... 

 മിഴികൾ വിഷ്ണുവിൽ പതിയവേ  അവനും അവളെ നോക്കി നിൽക്കുകയായിരുന്നു അവിശ്വസനീയതോടെ. ....!!

"" ശിവാ ....,,
തനിക്കൊന്നും അറിയില്ല എന്ന് മാത്രം താൻ പറയരുത്. ...അത് ഞാൻ വിശ്വസിക്കില്ല.., കാരണം ശിവന്റെ കണ്ണുകളിൽ തെളിഞ്ഞുകാണുന്നയീ ഭയം അതിപ്പോൾ ഉണ്ടായ ഒന്നല്ല...!

 പറയൂ തനിക്കിത് നേരത്തെ അറിയാമായിരുന്നോ....?
എങ്കിൽ താനെന്തിനതീ നിമിഷംവരെ മറച്ച് വെച്ചീ കുട്ടിയുടെ ജീവിതം തകർത്തു...?

 പണിക്കരുടെ വാക്കുകൾ  തീഅമ്പുകളായ് ചെവിയിൽ പതിക്കവേ ശിവൻ ഞെട്ടി പണിക്കരെ നോക്കി. ...

ഇല്ല ...പണിക്കരേ ഒരിക്കലും ഇല്ല. ..
ഞാനെന്റ്റെ കുട്ടിയുടെ ജീവിതം തകർക്കുകയോ...?
അരുത് അങ്ങനൊന്നും പറയരുതേ....!

എങ്കിൽ ശിവൻ പറയൂ ഇവളൊരു കാമിനിയായ കന്യക മാത്രമാണെന്ന് ശിവൻ പറഞ്ഞത് എന്തർത്ഥത്തിലാണ്....?
ഏതറിവിന്റ്റെ ബലത്തിലാണ്....?

രാശിപലകയിൽ ഈ സത്യം വെളിവായതിപ്പോൾ മാത്രമാണ് ഇതിനുമുമ്പ് ഒരാൾക്കും ഇങ്ങനെയൊന്ന്   കണ്ടെത്തി പറയാൻ പറ്റുകയുമില്ല....കാരണം വിധി ആ സത്യം വിളിച്ചു പറയാൻ കരുതി വെച്ച സമയം ഇതാണ്... ...അപ്പോൾ പിന്നെ എനിക്കും മുമ്പേ ശിവനെങ്ങനെ അറിഞ്ഞു അത് പറയൂ..?

 ശിവാ പറയെടാ......എന്താണ് മോനെ നിങ്ങൾ പറയുന്നത്. ....

അച്ഛാ ശിവാനിയും വിഷ്ണുവും തമ്മിലുള്ള പ്രണയം മനസ്സിലാക്കിയ അന്നു ഞാൻ  വിഷ്ണുവിനെ കാണാൻ അവന്റെ  വീട്ടിലേക്ക് പോവുമ്പോൾ എവിടെനിന്നെന്നറിയില്ല എനിക്ക് മുമ്പിലേക്കൊരു  കൈനോട്ടക്കാരി വന്നു നിന്നു... ആ സ്ത്രീയാണെന്നോടാദ്യം പറയുന്നത് ഒരിക്കലും നടക്കാത്തൊരു കാര്യത്തിനാണ് ഞാനപ്പോൾ ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്ന്.....!!

അവരുടെ വാക്കുകൾ പരിഹാസത്തോടെ തള്ളി കളഞ്ഞു ഞാൻ ,കാരണം നമ്മുക്കാർക്കും തന്നെ അത്തരം ആളുകളെ വിശ്വാസമില്ല..അവരുടെ വാക്കുകളെയും..

 പക്ഷേ  കഴിഞ്ഞ ദിവസം ഈ വിവാഹ നിശ്ചയത്തിന്  ഞാനീ പണിക്കരെ ക്ഷണിക്കാൻ പോയപ്പോൾ വീണ്ടും എവിടെനിന്നെന്നറിയാതെ ആ സ്ത്രീ എന്റെ മുമ്പിലേക്ക്  വന്നു. ...അവരാണ്... ...അപ്പാഴാണ് എന്നോട് പറയുന്നത് എന്റ്റെ  ഈ ശിവാനിക്കൊരു വിവാഹ ജീവിതം ഇല്ലാന്നും അവളൊരു കാമിനിയായ കന്യക മാത്രമായിരിക്കുമെന്നും......!!

മോനെ.....നീയെന്താടാ അതൊന്നും ഇവിടെ വന്നു ഞങ്ങളോടു പറയാതിരുന്നത്.....പറഞ്ഞിരുന്നേൽ .......!!

പറഞ്ഞാൽ എന്ത് സംഭവിക്കാനാണച്ഛാ....ഇത്തരം വിശ്വാസങ്ങളെ പുച്ഛത്തോടെ കാണുന്ന നമ്മൾ എന്തു ചെയ്യും. ....ഒരു പക്ഷേ നിങ്ങളെന്നെ അതിന്റെ പേരിൽ കുറെ കളിയാക്കും ഞാനത് ഇവിടെ വന്നു പറഞ്ഞാൽ. ...അല്ലാതെ. ...

ശിവാ ....
കഴിഞ്ഞു പോയ കാര്യങ്ങൾ  സംസാരിച്ചു സമയം കളയാതെ ശിവൻ ബാക്കി പറയൂ....അന്നാ കൈനോട്ടക്കാരി വേറെ എന്തെങ്കിലും ശിവനോട് പറഞ്ഞിരുന്നോ....??

ഏയ് ഇല്ല പണിക്കരേ.....!

ശിവന്റെ വാക്കുകളിൽ വിശ്വാസം വരാതെ ദേവദാസ് പണിക്കർ വീണ്ടും വീണ്ടും അവനെ സൂക്ഷിച്ച് നോക്കി. .....

ആ പണിക്കരെ... എനിക്കരിക്കിൽ നിന്ന് തിരിഞ്ഞു നടക്കുമ്പോൾ അവർഎന്തൊക്കയോ  പറയുന്നുണ്ടായിരുന്നു   ശിവാനി നൂറാമത്തെ  പെൺകുട്ടിയാണന്നോ മറ്റോ........!!

ശിവാ....!!!
ശിവന്റെ വാക്കുകൾ കേട്ട് ഞെട്ടി രാശിപലകയുടെ മുമ്പിൽ നിന്ന്  ദേവദാസ് പണിക്കർ ചാടിയെഴുന്നേറ്റൂ..!!

ശിവനെന്താണ് പറഞ്ഞത്  നൂറാമത്തെ പെണ്ണാണെന്നോ....??

പരിഭ്രമത്തോടത് ചോദിക്കുമ്പോൾ  പണിക്കരുടെ ശബ്ദം വല്ലാതെ  വിറച്ചിരുന്നു ...നെറ്റിയിലൂടെ വിയർപ്പുചാലുകൾ കുതിച്ചു പായും പോലെ ഒഴുകിയിരുന്നു....

എന്താണ് പണിക്കരേ....?

എന്താണ്. ..?

പണിക്കരിൽ വന്ന മാറ്റം അവിടെ ഉളളവരിൽ പരിഭ്രാന്തി സൃഷ്ടിച്ചു. .

ശിവാ ...അന്നവർ  എവിടെത്തെ നൂറാമത്തെ പെൺകുട്ടി ആണ്  ശിവാനിയെന്ന് പറഞ്ഞിരുന്നോ...?

വിറയലോടെ ശിവനോടത് ചോദിക്കുമ്പോൾ  പണിക്കരുടെ കണ്ണുകൾ ശിവാനിയുടെ മുഖത്തായിരുന്നു...

അവരേതോ  കാവിന്റ്റെ പേര് പറഞ്ഞതുപോലൊരോർമ്മയുണ്ട്....പക്ഷേ  അതേതാണെന്ന് എനിക്കിപ്പോൾ ഓർമ്മ കിട്ടണില്ല ...!!

ഓർത്തു നോക്കൂ ശിവാ.....ഇത് നിന്റ്റെ അനിയത്തിയുടെ ജീവിതം വച്ചുളള കളിയാണ്. ......ഓർത്ത് നോക്കൂ. ...

  മാ....മാ....അങ്ങനെ എന്തോ ആയിരുന്നല്ലോ ഈശ്വരൻമാരെ...

മന്ദാരക്കാവാണോ ശിവാ...?......
ശബ്ദത്തിലെ വിറയൽ പുറത്ത്  കാണിക്കാതെ പതിഞ്ഞ ശബ്ദത്തിലത് ചോദിക്കുമ്പോൾ  പണിക്കർ  ആകെ  പരിഭ്രാന്തനായിരുന്നു..

അതെ ...പണിക്കരേ.... അതേ.. ഈ പേര് തന്നെയാണവർ അന്ന് പറഞ്ഞത്. ..

മന്ദാരക്കാവ്..!!
അതേ... മന്ദാരക്കാവ്...!!

ശിവനിൽ നിന്നാ വാക്ക് പുറത്തേക്ക് വീണതും  ഹുങ്കാര ശബ്ദത്തോടൊരു കാറ്റാ  വീടിനെ വലയം ചെയ്തൂ...


കാശ്മീര. .ഭാഗം 2

"മന്ദാരക്കാവെ""ന്ന പേര് ശിവന്റെ നാവിൽ നിന്ന് കേട്ട മാത്രയിൽ ദേവദാസ് പണിക്കർ  സകലതും നഷ്ടപ്പെട്ടവനെപോലെ ആ വിവാഹനിശ്ചയ പന്തലിലെ നിലത്തേക്കൂർന്നിരുന്നു പോയി. ...!!!

'മന്ദാരക്കാവ്...,,,,,,

ചുറ്റും നിന്നാരൊക്കയോ വീണ്ടും വീണ്ടും ഉച്ചത്തിലാ പേര്  ആർത്തട്ടഹസിച്ച് പറയുന്നതുപോലെ പണിക്കർക്ക് തോന്നി. ..,,,,

 "മന്ദാരക്കാവെന്ന  പേരുകേട്ട മാത്രയിൽ പണിക്കരിലുണ്ടായ മാറ്റവും അദ്ദേഹത്തിന്റെ ശരീരത്തിലൂടെ അണപൊട്ടിയെന്നവിധമൊഴുക്കുന്ന വിയർപ്പുചാലുകളും നോക്കി  പകച്ചു നിൽക്കുകയായിരുന്നപ്പോൾ അവിടെ കൂടിയിരുന്നെല്ലാവരും....!!!!

ചോദ്യങ്ങൾ ഒരു പാട് ചോദിക്കാനുണ്ടായിരുന്നവിടെ കൂടിയിരിക്കുന്നെല്ലാവർക്കും...പക്ഷേ ശബ്ദം അടഞ്ഞു പോയതു പോലെ....,  
പ്രകൃതി പോലുംഒരു നിമിഷം നിശ്ചലമായത്പോലെ.......!!!!

 ശിവേട്ടാ......  !!

വിവാഹനിശ്ചയ  പന്തലിലെ സ്തംഭനാവസ്ഥയിൽ എവിടെ നിന്നോ പരിഭ്രാന്തമായൊരു നിലവിളി  ശിവന്റെ  കാതിൽ  തുളച്ചു കയറി. ..
ഞെട്ടി പകച്ചു ചുറ്റും നോക്കുമ്പോൾ കണ്ടു   സുഹൃത്തുക്കളിൽ പ്രധാനിയായ അനീഷ് ആകെ  പരിഭ്രാന്തിയോടെ ........!

എന്താടാ  അനീഷേ....?
എന്താണ്. .... ?
എന്തുപറ്റീ....?

''ശിവേട്ടാ ...നമ്മുടെ വീടിന് ചുറ്റും ചുഴലിക്കാറ്റ് രൂപം കൊണ്ടതുപോലെ.... !!
ഈ വീടിന് ചുറ്റും മാത്രമൊരു വല്ലാത്ത കാറ്റ്....ശിവേട്ടനൊന്ന് വന്നു നോക്കിയേ.''...!!

അനീഷിന്റ്റെ വാക്കുകൾ  ഈയ്യമുരുകിയൊഴിച്ചതുപോലെ പണിക്കരുടെ ചെവിയെ പൊള്ളിച്ചൂ....!! അദ്ദേഹത്തിന്റെ ശരീരമാകെയൊരു വിറയൽ പടർന്നു കയറി. ...

 ശിവാ..... വേണ്ട ....!!

അനീഷിനൊപ്പം പുറത്തേക്ക്  കുതിക്കാനൊരുങ്ങിയ ശിവനെ ഒരു വിളിയിലൂടെ പണിക്കർ തടഞ്ഞു. ...

അരുതെന്ന ഭാവം പണിക്കാരുടെ മുഖത്ത് നിന്ന്  വായിച്ചെടുത്ത ശിവൻ വീണ്ടും അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലവേ തങ്ങൾക്ക് ചുറ്റും നടക്കുന്ന സമസ്യയുടെ പൊരുളറിയാതെ പകച്ചു നിൽക്കുകയായിരുന്നു  വേണുമാഷും ശിവാനിയും വിഷ്ണുവുമുൾപ്പെടെ  അവിടെ ഒത്തുകൂടിയ ഓരോരുത്തരും....

പണിക്കരേ....എന്താണിത്...?
 പുറത്തു വീശുന്നയാ കാറ്റ് ഈ വീടിനെ മാത്രം ലക്ഷ്യം വെച്ചാണ് എന്ന് അങ്ങയുടെ മുഖം നോക്കിയാൽ എനിക്ക് മനസ്സിലാക്കാം .. .അങ്ങയുടെ മുഖത്ത് കാണുന്ന ഈ പരവേശം കണ്ടിട്ട് ഭയമാവുന്നു ..
ഇനിയെങ്കിലും ഒന്ന് പറഞ്ഞു തരൂ ....,,,

എന്താണിവിടെ ഞങ്ങൾക്ക് ചുറ്റും നടക്കുന്നത്...? 

ആരാണ്  ഞങ്ങളുടെ ശിവാനിമോള്.....??

ആരുടെ നൂറാമത്തെ പെൺകുട്ടി ആണവൾ....?

മന്ദാരക്കാവും എന്റ്റെ ശിവാനിയും തമ്മിലുള്ള ബന്ധം എന്താണ്. ...??

ശിവനിൽ നിന്ന് ചോദ്യങ്ങളോരോന്നായ് പുറത്തേക്ക് വരുമ്പോഴും പണിക്കർ സൂക്ഷമ ദൃഷ്ട്ടിയോടെ പുറത്തേക്ക് നോക്കി  ഇരിക്കുകയായിരുന്നു....!!!

തോട്ടശ്ശേരി തറവാടിനെ വലയംചെയ്തു വീശുന്നയാ കാറ്റിൽ അസാമാന്യമായതെന്തോ തിരയുന്നതു പോലെ അദ്ദേഹത്തിന്റെ കണ്ണുകൾ  അവിടെയാകെ എന്തോ പരതി നടന്നു...

 തിരഞ്ഞതെന്തോ കണ്ടെത്തിയ പോലെ പെട്ടെന്നദ്ദേഹത്തിന്റെകണ്ണുകൾ ഒന്ന് പ്രകാശിച്ചു.....!!
 
നിലത്തുനിന്നെണീറ്റ് പെട്ടെന്ന് അദ്ദേഹം തന്റെ  കവടികൾ നിരത്തിവെച്ച ആവണിപലകയിലേക്കിരിക്കവേ ഹുങ്കാര ശബ്ദത്തോടൊരുകാറ്റാ പന്തലിനുളളിലേക്കിരച്ചെത്തി അവിടെ  കത്തിച്ചുവച്ചിരുന്ന നിലവിളക്കുകൾ  ഒന്നിച്ചണച്ചൂ..... ,,,,

ഒരു നിമിഷത്തിന്റെ നൂറിലൊന്ന് സമയംകൊണ്ട് നടന്നാ പ്രവർത്തിയിൽ പണിക്കർ വീണ്ടും പതറി..., അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ കവടിയിൽ വീണു ചിതറി. ....,,,

വീശിയടിച്ച കാറ്റിലൊരു പരിഹാസ ചിരി മുഴങ്ങിയോ...??

 കാറ്റിനു ജീവൻ വെച്ചതുപോലെ അതാ പന്തലിനുളളിൽ വട്ടം കറങ്ങി,
 ഒരു വല്ലാത്ത ശക്തിയോടെ അകത്തേക്ക് വീശിയെത്തിയ കാറ്റൊരു നിമിഷംകൊണ്ടു തന്നെ  ആ പന്തലിനുളളിൽ നിന്ന് അപ്രത്യക്ഷമാകവെ പണിക്കർ ശിവാനിയുടെ ഭയന്നുവിറച്ച മുഖത്തേക്കൊരു നിമിഷം നോക്കി നിന്നു...

 ഒരുപാടുനാൾ നെഞ്ചിൽ കൊണ്ട് നടന്ന പ്രണയത്തിന്റ്റെ ആദ്യ സാക്ഷാത്കാരമായ് തീരേണ്ട വിവാഹനിശ്ചയപന്തലിലെ അപ്രതീക്ഷിതമായി സംഭവങ്ങൾ അവളുടെ മനസ്സിനെ വല്ലാതെ  മുറിവേൽപ്പിച്ചിരുന്നു....

ആശ്വാസം തേടിയവൾ പലപ്പോഴും വിഷ്ണുവിനെ നോക്കിയെങ്കിലും പൊരുളറിയാത്ത വിധിയുടെ കുത്തൊഴുക്കിലകപ്പെട്ട വിഷ്ണു ഒരു മാത്ര ശിവാനിയെ പോലും  മറന്നപോലെ  അവിടെ നിന്നിരുന്നു .....!!

 ശിവാനീ.......,,,,

പന്തലിലെ നിശബ്ദതയെ ഭേദിച്ച് പണിക്കരുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. ...

ശിവാനിയുടെ കൈപിടിച്ച് വിഷ്ണുവിനരികിലേക്ക് നടക്കവേ  മനസ്സിലെ സംഘർഷം പുറത്തറിയിക്കാതിരിക്കാനെന്നവണ്ണം ദേവദാസ് പണിക്കർ മുഖം താഴ്ത്തി പിടിച്ചിരുന്നു... 

വിഷ്ണൂ......,,

പണിക്കരുടെ വിളിയിലെ പൊരുളറിയാതെ പകച്ചു നിന്ന വിഷ്ണുവിന്റ്റെ കൈകളിലേക്ക് അദ്ദേഹം ശിവാനിയുടെ കൈകൾ ചേർത്തു വെച്ചൂ .....

''വിഷ്ണൂ വിവാഹത്തിനുമുമ്പ് തന്നെ മനസ്സുകൾ തമ്മിലൊന്നായവരാണ് നിങ്ങൾ. ...., അതു കൊണ്ട് 
ഇപ്പോൾ... ,ഇപ്പോൾ  ഇനിയവശേഷിക്കുന്ന കുറച്ചു  സമയത്തിനുള്ളിൽ മനസ്സുകളൊന്നായ് തീർന്നതുപോലെ തന്നെ നിങ്ങളുടെ ശരീരവുമിപ്പോൾ ഒന്നായിതീരണം....!!

പണിക്കരുടെ വാക്കുകൾ കേട്ടവിടെ കൂടിയിരിന്നവരെല്ലാം പകച്ച് അദ്ദേഹത്തെ നോക്കി ,

ചിന്തിച്ചു നിൽക്കാൻ സമയമില്ല കുട്ടീ....എത്രയും വേഗം ശിവാനിയെ കൂട്ടി അറയിലേക്ക് പോവൂ....!!

വിഷ്ണുവിന്റ്റെ മുഖത്തുനോക്കാതെ  പണിക്കരതു പറയുമ്പോൾ പകച്ചു പോയിരുന്നു ശിവനാ വാക്കുകൾ കേട്ട്...!!

 ശിവനോടെത്തോ  ചോദിക്കാനായ് വേണുമാഷ് ഒരുങ്ങവേ പണിക്കർ വീണ്ടും  വിഷ്ണുവിനെ നോക്കി...

 വിഷ്ണൂ.....!!

മുരൾച്ചപോലൊരു വിളി പണിക്കരിൽ നിന്നുയരവേ വിഷ്ണുവും ചുറ്റും കൂടിയിരുന്നവരും വിറച്ചുപോയ്...
കാരണം ശബ്ദത്തെക്കാൾ തീഷ്ണതയോടെ കണ്ണിൽ കനലുമായാണ് പണിക്കരപ്പോൾ അവിടെ നിന്നിരുന്നത്....!!

"നിന്റ്റെ ഹൃദയം നൽകി നീ സ്നേഹിച്ച പെണ്ണൊരുത്തി നിന്റ്റെ മുമ്പിൽ വെച്ച് തന്നെ അന്യന്റ്റേതായ് മാറുന്നത് കണേണ്ടയെങ്കിൽ ഞാൻ പറഞ്ഞത് നീ അനുസരിക്കുക  ശീഘ്രം തന്നെ ...!!!

അവനിവിടെത്താറായ് ശിവാനിയെ കൊണ്ട് പോവാൻ. ...,
മന്ദാരക്കാവിലെ നൂറാമത്തെ പെണ്ണായിവളെ കൊണ്ട് പോവാനിവിടെ വരുന്ന  വാമദേവപുരത്തെ  'വാമദേവൻ ''ഈ തോട്ടശ്ശേരി വീട്ടിൽ കാലു കുത്തുമ്പോൾ ഇവിടെ അവശേഷിക്കേണ്ടത് കന്യകാത്വം നഷ്ടപ്പെട്ട ശിവാനിയായവണം......!!!

കൊണ്ട് പോവൂ ഇവളെ അറയിലേക്ക്.....ഒന്നിച്ചു ചേർന്നൊന്നാവട്ടെ നിങ്ങളുടെ ശരീരങ്ങൾ. ......!!
 വിഷ്ണൂവിനോടാഞ്ജാപിക്കുന്നതിനോടൊപ്പം തന്നെ ദേവദാസ് പണിക്കർ അവരിരുവരെയും അടുത്തുള്ള അറയിലേക്ക് തള്ളിയിട്ടാ അറയുടെ വാതിൽ പുറത്തേക്ക് വലിച്ചടച്ചൂ....!!!!!!!

പണിക്കരുടെ പ്രവർത്തിയെ ചോദ്യം ചെയ്യാനെന്ന മട്ടിൽ  ആരൊക്കെയോ ആ പന്തലിൽ നിന്ന് പരസ്പരം പിറുപിറുക്കുന്നത് കേട്ടിട്ടും ശിവനൊന്നും മിണ്ടാതെയാ അറയുടെ അടഞ്ഞവാതിലിനുനേരെ നോക്കികൊണ്ടിരുന്നു....

താഴത്തും തലയിലും വെക്കാതെ കൊഞ്ചിച്ചു താൻ വളർത്തിയ തന്റെ പുന്നാര അനിയത്തി ശിവാനിയുടെ  വിവാഹ നിശ്ചയം നടക്കേണ്ട വീടും  പന്തലുമാണിത്....!!

എന്നാൽ സംഭവിച്ചതോ ഈ ആധുനിക യുഗത്തിലൊരാളും വിശ്വസിക്കാൻ പോലും തയ്യാറാവാത്ത കുറെ കാര്യങ്ങൾ. ...!!

ഇന്നിന്റ്റെ തലമുറ അന്ധവിശ്വാസമെന്ന്  പരിഹസിച്ച് വിളിക്കുമെന്ന് നൂറു ശതമാനം ഉറപ്പുള്ള കാര്യങ്ങൾ. ..!

പക്ഷേ വയ്യ ...!!
പണിക്കരുടെ ചെയ്തികളെ തടയാൻ തനിക്കാവില്ല കാരണം, അന്ധവിശ്വാസങ്ങൾ മൂടിക്കെട്ടിയ കപട ജ്യോതിഷനല്ല അദ്ദേഹം... ഈശ്വരചിന്തയിൽ നല്ലതുമാത്രമെല്ലാവർക്കും പകർന്നു കൊടുക്കുന്ന ഒരാൾ... ...അങ്ങനെ ഒരാളെ അവിശ്വസിക്ക വയ്യ. ..!

പക്ഷേ. ...!!

അടഞ്ഞ അറയുടെ വാതിൽക്കലേക്ക്  നോട്ടം പാളിവീഴവേ  ശിവന്റെ കണ്ണുകൾ പെയ്തൊഴിയാൻ  തുടങ്ങി. ...

ശിവാ.......തോളിൽ കനത്ത കൈത്തലമമർത്തി പണിക്കർ വിളിക്കവേ ശിവൻ  പ്രതീക്ഷയോടെ അദ്ദേഹത്തെ നോക്കി. ...

''ശിവാ ,,,എന്റെ ഈ പ്രവർത്തിയെ പുച്ഛത്തോടെയും പരിഹാസത്തോടെയും കാണുന്നവരാണിവിടെ കൂടിയിരിക്കുന്നവരിലേറെയും,....പക്ഷേ എന്റെ മുമ്പിൽ ഇപ്പോഴിതല്ലാതെ വേറെ വഴിയില്ല കുട്ടീ....!!
കാരണം സാധാരണ കണ്ണുകൾ കൊണ്ട് ദർശിക്കാൻ കഴിയാത്ത പലതും ഇപ്പോൾ ഇവിടെ നമ്മുക്ക് ചുറ്റും ഉണ്ട്..,,,അവയെല്ലാം തന്നെ   വാമദേവന്റ്റെ പ്രവർത്തികളാണ്.....!!

 വാമദേവൻ. .....??

അതെ വാമദേവപുരത്തെ  വാമദേവൻ. ... !!

കുറച്ചു വർഷങ്ങൾക്ക് മുമ്പ് അമ്പലപുരം എന്നറിയപ്പെട്ടിരുന്ന  ആ ദേശമിന്നറിയപ്പെടുന്നത് വാമദേവനെന്ന  അവന്റെ പേരിലാണ്. ....!

ആരാണ് പണിക്കരേ ഈ വാമദേവൻ. ...??
അയാളും ഞങ്ങളും തമ്മിലുള്ള  ......

പറയാം ശിവാ...
എനിക്കറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഞാൻ ഇപ്പോഴിവിടെ പറഞ്ഞു തരാം. ......കാരണം ഇനിയും കുറച്ചു സമയം കഴിഞ്ഞാലവനിവിടെ വരും ശിവാനിയെ കൊണ്ട് പോവാൻ. ..!
അതുകൊണ്ട് അവനാരാണെന്ന്, മന്ദാരക്കാവും ശിവാനിയും തമ്മിലുള്ള ബന്ധം എന്താണെന്ന് എല്ലാം നിങ്ങളറിയണം...!!

"നൂറു ഉത്തമ  ജനന ജാതകക്കാരായ കന്യകമാരായ പെൺകൊടികളെ  പഞ്ച പൗർണമി നാളുകളിൽ പ്രാപിച്ചാൽ, അങ്ങനെ ചെയ്യുന്ന  പുരുഷന്മാർ നിത്യ യൗവ്വന ജന്മമായ് തീരുമെന്നൊരു  വിശ്വാസം നമ്മുടെ ചില വേദഗ്രന്ഥങ്ങൾ  നൽക്കുന്നുണ്ട്. ...,,ശിവൻ കണ്ടിട്ടുണ്ടാവും അത്തരം വിഷയങ്ങൾ  പ്രമേയമാക്കിയ പല സിനിമകളും.

ഇവിടെ  വാമദേവൻ അതിനുമപ്പുറം ചിന്തിക്കുന്ന ഒരാളാണ്...!!
 മന്ത്രങ്ങളും മായാജാലങ്ങളും ഒടിവിദ്യയുമെന്നുവേണ്ട എല്ലാ കലകളിലും കേമനാണയാൾ......!!

ശ്വാസം വിടാൻ പോലും മറന്നുളള ശിവന്റെ  ഇരിപ്പ് ഒരു നിമിഷം ശ്രദ്ധിച്ചിട്ട് പണിക്കർ തുടർന്നു. ....

 അഷ്ടനാഗങ്ങളും  ദേവീ സ്വരൂപവും ജനങ്ങൾക്ക്  നന്മവിതറിയിരുന്ന അമ്പലപുരത്തെ നാഗ കാവായിരുന്നു മന്ദാരക്കാവ്.....,
ഇഷ്ടകാര്യപ്രാപ്തിക്കായ് ധാരാളം ഭക്തർ എന്നും വന്നു പൊയ്ക്കൊണ്ടിരുന്ന നിറയെ മഞ്ഞമന്ദാരങ്ങൾ  നിറഞ്ഞു നിന്നിരുന്ന മന്ദാരകാവ്......!!

അവിടെ നിറയെ നാഗങ്ങളുണ്ടായിരുന്നു....
ദേവീസ്വരൂപത്തെ തൊഴാനെത്തുന്ന ഭക്തർക്ക് അത്ഭുതമായിരുന്നു അവിടത്തെ ഓരോ നാഗവും കാരണം ഭക്തരെ വണങ്ങാൻ മാത്രം വിനയംനിറഞ്ഞ നാഗങ്ങൾ ആരുടെയും ശ്രദ്ധ നേടുമല്ലോ....?
പക്ഷെ പെട്ടെന്നൊരുനാൾ മന്ദാരക്കാവിൽ നിന്ന് നാഗങ്ങളപ്രത്യക്ഷരായ്.....!!
ഉഗ്രസ്വരൂപിണിയായിരുന്ന ദേവീ വിഗ്രഹം ചൈതന്യം നശിച്ച് വെറുമൊരു  ശിലമാത്രമായ് തീർന്നു...,,

 അമ്പലപുരംദേശം സമൃദ്ധിയിൽ നിന്ന് നാശത്തിലേക്ക്  വഴുതിവീണ നാളുകളിലാണ് ഞാൻ അവിടെ   പ്രശ്നംവെപ്പിനായ് എത്തുന്നത്.....അന്ന്, അവിടെ മുതലാണ്  ഞാനും വാമദേവനും നേർക്ക് നേർ വരുന്നത്. ..
കാരണം മന്ദാരക്കാവിനെയും അവിടത്തെ നാഗങ്ങളെയും സ്വന്തം അധീനതയിലാക്കി ദേവീചൈതന്യം നശിപ്പിച്ചാ ദേശം സ്വന്തം കൈപിടിയിലമർത്തിയതവനായിരുന്നു....വാമദേവൻ. ...!!

എന്തിന് പണിക്കരേ....?
നിത്യ യൗവ്വനം നേടാനോ.....?

അല്ല ശിവാ....അതിലും വലുതായിരുന്നു അവന്റെ ലക്ഷ്യങ്ങൾ. ...!

മനസ്സിലായില്ല പണിക്കരേ.....?

ഉത്തമ  ജനന ജാതകക്കാരായ പെൺക്കുട്ടികളെ പ്രാപിച്ച് നിത്യയൗവ്വനം നേടുക മാത്രമല്ല അവന്റെ ലക്ഷ്യം. ....!

പിന്നെ. ...?

നൂറ് കന്യകൾക്കപ്പുറം നൂറ്റിഒന്നാമതായ് സ്വന്തം   രക്തത്തിൽ പിറന്ന  കന്യകയെ കൂടി   പ്രാപിച്ച്  ആ ഗർഭപാത്രത്തിൽ സ്വന്തം അനന്തരാവകാശിയെ ജനിപ്പിക്കുകയാണ്....!!!

പണിക്കരേ........എന്തസംബദ്ധമാണ് താങ്കളീ പറയുന്നത്. .......സ്വന്തം രക്തത്ത ..........

വിശ്വസിക്കാൻ  കഴിയുന്നില്ല അല്ലേ  ശിവാ.....എങ്കിൽ സത്യം അതാണ്. ........അഥർവ്വ വേദത്തിലെ ആരും  എത്തി പോലും നോക്കാത്ത മന്ത്രങ്ങളിലൂടെ ആണ് അവന്റെ പ്രവർത്തികളോരോന്നും.......!! 

പണിക്കരുടെ വാക്കുകളോട് യോജിക്കാൻ കഴിയാതെ ശിവൻ നിഷേധാർത്ഥത്തിൽ തലയാട്ടി ...

ബാക്കി  കൂടി കേൾക്കൂ ശിവാ,
ജനിച്ചു വീഴുമ്പോൾ തന്നെ പിച്ചവെച്ചു നടക്കാൻ കഴിയുന്ന ആ അത്ഭുത ശിശുവിലേക്ക് പരകായ പ്രവേശമന്ത്രത്തിലൂടെ പ്രവേശിക്കാനും വാമദേവൻ എന്ന സ്വന്തം  ദേഹം ഉപേക്ഷിച്ച് പിന്നീടുള്ള കാലം ആ ബാലകനിലൂടെ വളർന്ന് ഈ ലോകം കീഴടക്കാനുമുളള  ശ്രമമാണ്   അവന്റെ  ...!!

 പണിക്കരുടെ വാക്കുകൾ കേട്ടൊരു ശിലപോലെ അവിടെ ഇരിക്കുമ്പോഴും പണിക്കരിൽ നിന്നു കേട്ട കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാതെ ശിവനദ്ദേഹത്തെ  തുറിച്ചുനോക്കി....!!

വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ ശിവാ...?
പക്ഷെ സത്യം ഇതാണ്...!!
 ഇതുമാത്രമാണ്.....!!

പല സ്ഥലത്ത് നിന്നും പലപ്പോഴായി ഓരോ പെൺകുട്ടികളെയായ് കാണാതെ പോവുമ്പോൾ എനിക്കറിയാമായിരുന്നു എല്ലാറ്റിനും പുറകിൽ വാമദേവനാണെന്ന്...
അത്തരത്തിലവനിപ്പോൾ  തൊണ്ണൂറ്റിഒമ്പതു പെൺകുട്ടികളെ നേടിയെടുത്തിരിക്കുന്നു...
നൂറാമത്തവളാണ് നമ്മുടെ ശിവാനി.... !!

പണിക്കരുടെ വാക്കുകൾ കേട്ട് ശിവൻ ഞെട്ടി അദ്ദേഹത്തെ നോക്കി ...

ഈ കമ്പ്യൂട്ടർ യുഗത്തിലിത്തരം കാര്യങ്ങൾ ആരെങ്കിലും വിശ്വസിക്കുമോ പണിക്കരേ....?
അങ്ങനെ ഒരാളത്തിന് തുനിഞ്ഞിറങ്ങിയാൽ അവനെ ജയിലിലടക്കാനാണോ ഇന്ന് ഇത്ര പ്രയാസം. ..??
പണിക്കരുടെ  വാക്കുകളെ പുച്ഛിച്ച് വേണുമാഷത് ചോദിക്കുമ്പോൾ  പണിക്കർ അദ്ദേഹത്തെ അനുകമ്പയോടെ നോക്കി. ..

എന്തു കുറ്റം  ചാർത്തിയാണ് പോലീസ് അയാളെ കീഴടക്കുന്നത് വേണുമാഷെ.....??

നിങ്ങളെന്താണ് പണിക്കരേ പൊട്ടനാണോ....?അയാൾ തട്ടിയെടുത്ത ആ പെൺക്കുട്ടികളുടെ വീട്ടുക്കാരുടെ പരാതി മാത്രം പോരെ.....??

അതിനാരാണ് മാഷെ പരാതി പറയണത്....??

അതെന്താ ഈ കുട്ടികൾക്കൊന്നും  ബന്ധുക്കൾ ഇല്ലേ....?? 

വേദനയും
പരിഹാസമായിരുന്നു അത് ചോദിക്കുമ്പോൾ വേണുമാഷുടെ  സ്വരത്തിൽ. ..!

ബന്ധുക്കൾ ഉണ്ട് ഇഷ്ടംപ്പോലെ...
പക്ഷേ  വാമദേവൻ   തന്റെ  ദുർമന്ത്രവാദത്തിനായ്  കൊണ്ട് പോവുന്ന ഓരോ പെൺക്കുട്ടിയുടെ വീട്ടുകാരും  ആ പെൺകുട്ടിയെ, അവിടെ നിന്ന് വാമദേവൻ കൊണ്ട് പോവുന്ന നിമിഷം തന്നെ അവളെ മറക്കുന്നു. ..!!
അങ്ങനെ ഒരുവൾ അവിടെ ആ വീട്ടിൽ അല്ല നാട്ടിൽ തന്നെ ആരുടെയും ഓർമ്മകളിൽ ഉണ്ടാവില്ല. ..!!
നിങ്ങളുടെ ശിവാനിയെ അവനീ വീടിന്റെ പടികടത്തികൊണ്ടുപോവുന്ന ആ നിമിഷംതന്നെ അവളെ നിങ്ങളോരുത്തരും മറക്കും...!!
അല്ല നിങ്ങളെ അങ്ങനെയാക്കി തീർക്കും വാമദേവൻ. ..!!

പണിക്കരുടെ വാക്കുകൾ കേട്ട് ഞെട്ടി പകച്ച് വേണുമാഷദ്ദേഹത്തെ നോക്കവേ പണിക്കർ തുടർന്നു. ...

പിന്നെ  അവന്റെ വിഹാര കേന്ദ്രമായ മന്ദാരക്കാവ് , ആ കാവിനിപ്പോൾ രണ്ട് മുഖമാണ്... ..പകൽവെളിച്ചത്തിൽ നമ്മൾ കാണുന്ന  മന്ദാരപൂക്കൾ പരിമളം ചാർത്തുന്ന മന്ദാരക്കാവും രാത്രിയിൽ     ഉഗ്രമാന്ത്രികനായ  വാമദേവൻ്റ്റെ  കേളീ വിഹാരകേന്ദ്രവും ആ കാവ് തന്നെയാണ്. ..!!
പകലിലെ ശാന്തത രാത്രിയിൽ  പൈശ്ചാതീകത ആണ്. ...!!

പണിക്കരേ. ......

ശിവാ ....ചോദ്യങ്ങൾ ഏറെയുണ്ട് നിങ്ങളിലോരോരുത്തർക്കുമെന്നെനിക്കറിയാം....പക്ഷേ അവയെല്ലാം  പിന്നീട്.... ....ഇപ്പോൾ  അവൻ വരാറായിരിക്കുന്നു അവന്റെ നൂറാമത്തെ കന്യകയെ അന്വേഷിച്ച്. ...!!

വരട്ടെ അവൻ.....
വരുമ്പോൾ  കാണണം അവൻ തേടി വന്നവളൊരു കന്യകയല്ലാതെയിവിടെ നിൽക്കണത്......!!

അവൻ  ചെയ്തുകൂട്ടിയ ഇതുവരെ ഉള്ള പ്രവർത്തികളെല്ലാം വൃഥാവിലായെന്നറിയുമ്പോഴുളള  അവന്റെ  മുഖം അതെനിക്കൊന്ന് കാണണം...!!

വല്ലാത്തൊരാവേശത്തോടെ പണിക്കർ  വിഷ്ണുവിനെയും  ശിവാനിയെയും അടച്ചിട്ട  അറയുടെ വാതിൽക്കലെത്തീ...

വിഷ്ണൂ ...,, ശിവാനീ....പുറത്തേക്ക് വരുക........ !!

വർദ്ധിച്ച സന്തോഷത്തോടെ അവരെ വിളിച്ചു കൊണ്ട് ആ അറയുടെ വാതിലുകൾ മലർക്കെ തുറന്നകത്തേക്ക് നോക്കിയ ദേവദാസ്പണിക്കർ തൊട്ടുമുന്നിലൊരു വിഷസർപ്പത്തെ കണ്ടതുപോലെ ഞെട്ടി  പുറക്കോട്ട് വീണുപോയ്.......


കാശ്മീര - 3

വളരെ ആവേശത്തോടെ വിഷ്ണുവിനെയും ശിവാനിയെയും അടച്ചിട്ട വാതിൽ തള്ളി തുറന്ന ദേവദാസ് പണിക്കരൊരു അദൃശ്യ ഭിത്തിയിൽ തട്ടിയെന്നപോലെ അറയുടെ  മുന്നിൽ വീണുപോയതുകണ്ട ശിവൻ  അദ്ദേഹത്തിനരികിലേക്കോടിയെത്തി..,,

പണിക്കരേ....
 എന്തുപറ്റി. ..?

പരിഭ്രമത്തോടെ പണിക്കരോടത് ചോദിച്ചു കൊണ്ട് അറയുടെ ഉള്ളിലേക്ക് നോക്കിയ ശിവൻ  ഞെട്ടിപകച്ചുപോയി......!!

അകത്ത്   വിഷ്ണുവിനെ കാണാൻ ഇല്ല പകരം ശിവാനിക്കരിക്കിൽ വേറൊരാൾ......!!

 ശിവാനിയെ ഒരു പൂച്ചകുഞ്ഞിനെ എന്നപോലെ തോളത്തെടുത്തുകിടത്തികൊണ്ടാ മനുഷ്യൻ അറയുടെ പുറത്തേക്ക് ഇറങ്ങവെ  ശിവൻ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ കഴിയാതെ പണിക്കരെ നോക്കി,
 
 ആറടിയിലേറെ ഉയരവും  കാന്തികദർശനമുളള  കണ്ണുകളുമുള്ളൊരു ആജാനബാഹു.....!!

അയാളുടെ തോളിൽ കിടക്കുന്ന ശിവാനിയുടെ കൈകൾ വായുവിൽ തൂങ്ങിയാടുന്നതുകണ്ട ശിവൻ  ഞെട്ടിവിറച്ചുപോയ്.!!

 ഭയന്നുപകച്ചു പോയ മിഴികളുമായ് ശിവൻ പണിക്കരെ നോക്കവേ ചതച്ചരച്ചെന്നപോലെ പണിക്കരുടെ വായിൽ നിന്നാ പേര് പുറത്തേക്ക് വീണു. ...

 വാമദേവൻ. ..... !!

ആ പേര് കേട്ടതും ഞെട്ടി വിറച്ചുപോയ് അവിടെ കൂടിയിരുന്നോരോരുത്തരും....

വാമദേവൻ. ......!!! ഇതായിരുന്നോ പണിക്കർ പറഞ്ഞ ആ മാന്ത്രികൻ. .....

ഇയാളെങ്ങനെ ഈ അറയിലെത്തി..?

 മനസ്സിൽ വരച്ചിട്ട അതിക്രൂരനായ വാമദേവന്റ്റെ ചിത്രത്തിനു പകരം  മുന്നിൽ നിൽക്കുന്ന  ആ രൂപത്തിലേക്ക് ശിവൻ പിന്നെയും  നോക്കികൊണ്ടിരുന്നു....കഴുത്തിലെ സ്വർണ്ണ രുദ്രാക്ഷവും  മുഖത്തെ ശാന്തതയും വാമദേവന്റ്റെ ചതിയുടെ അടയാളങ്ങൾ ആണോ.......??
 
പണിക്കരേ, അപ്പോൾ തനിക്കെന്നെ ഓർമ്മയുണ്ടല്ലേ.......?
ഞാൻ കരുതി കാലങ്ങൾ കഴിഞ്ഞെന്ന കണ്ടാൽ താൻ തിരിച്ചറിയില്ലാന്ന്.....!

അന്ന് മന്ദാരക്കാവിന്റ്റെ നാശത്തിനുകാരണം ഞാനാണെന്ന് നീ കവടിനിരത്തി പറഞ്ഞ അന്നു ഞാൻ നിന്നോടു പറഞ്ഞിരുന്നു എന്റ്റെ വഴിയിൽ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ട് നീ ഉണ്ടാവരുതെന്ന്. ....!!!

എന്നും അവസാന ജയമീ വാമദേവനാണെന്ന്......!!

ഇപ്പോൾ എന്തായീ  എന്റെ നൂറാമത്തെകന്യകയായ ശിവാനിയിലേക്ക് ഞാൻ എത്തരുതെന്ന് കരുതി നീ അവളെ വിഷ്ണുവിനൊപ്പമീ അറയിലാക്കി,പക്ഷേ അതേ ശിവാനിയിപ്പോഴിതാ എന്റ്റെ തോളിൽ കന്യകയായ് തന്നെ കിടക്കുന്നു. ...!!  വാമദേവന്റ്റെ പെണ്ണിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച വിഷ്ണുവിന്റ്റെ അവസ്ഥ  കണ്ടോ നീ..?

വാമദേവനിൽ നിന്ന് വിഷ്ണൂ എന്ന പേര് കേട്ടതും ശിവൻ അറയുടെ അകത്തേക്ക് പാഞ്ഞു കയറി. ...അവിടെ അറയുടെ ഉളളിൽ ബോധംനശിച്ചൊരു ശവംകണക്കേ അവൻ കിടപ്പുണ്ടായിരുന്നു വിഷ്ണൂ......!!

വിഷ്ണൂ.....വിഷ്ണൂ....ശിവൻ  പലപ്രാവശ്യം അവനെ കുലുക്കി വിളിച്ചെങ്കിലും വിഷ്ണുവിനനകമുണ്ടായില്ല....!!

"ശിവാ.....നീയെത്ര വിളിച്ചാലും ഞാൻ ശിവാനിയെയുംകൊണ്ടീ പടികടന്നല്ലാത്ത അവനൊരു ഉണർവ്വുണ്ടാക്കില്ല....,ബോധമുണ്ടാവില്ല....., പണിക്കരുടെ വാക്കുകൾ  കേട്ട് എന്റെ കന്യകയെ പ്രാപിക്കാനൊരുങ്ങിയ അവനു ഞാൻ കൊടുത്ത ചെറിയ ശിക്ഷയാണത്.......!!

ഒരു പൊട്ടിച്ചിരിയോടെ വാമദേവനതുപറഞ്ഞപ്പോൾ  ശിവൻ  അയാളെ ആക്രമിക്കാനായ്  അയാൾക്കരികിലേക്ക് കുതിച്ചെത്തിയെങ്കിലും പെട്ടെന്ന് നിന്നിടത്തുനിന്നനങ്ങാൻ സാധിക്കാതെയവനാ നിലത്ത് തറഞ്ഞു നിന്നുപോയ് ...!!

 "എന്റെ  അനുവാദമില്ലാതെ നിന്നിടത്തുനിന്നൊന്നനങ്ങാൻ പോലും സാധിക്കില്ല ശിവാ, നിനക്കും പിന്നെ   ഇവിടെ കൂടിയ  ആർക്കും. ...! 

എനിക്ക് പറ്റും വാമദേവാ.....!!

വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റുപണിക്കരതു പറയവേ വാമദേവൻ കനലെരിയുന്ന കണ്ണുകളോടെ പണിക്കരെ നോക്കി. ...

"""ഈശ്വരനെ മാത്രം വിശ്വസിച്ച് ഈശ്വരപാതയിലൂടെ നടക്കുന്ന എന്നെ നിന്റ്റെ നിയന്ത്രണത്തിലാക്കാൻ നിനക്ക് പറ്റില്ല വാമദേവാ......!!

"ശരിയാണ് ദേവദാസാ.....എന്റെ ശക്തിയിലൂടെനിക്കൊരു പക്ഷേ നിന്നെ നിയന്ത്രിക്കാൻ പറ്റിയെന്നു വരില്ല. ...പക്ഷേ നിനക്കൊറ്റയ്ക്കെന്നെ എന്തു ചെയ്യാൻ സാധിക്കും..??

 നിങ്ങളിത്രപേർ നിരന്നിവിടെ നിൽക്കുമ്പോൾ  തന്നെ  നിങ്ങൾ ശിവാനിയെയും വിഷ്ണുവിനെയും അടച്ച മുറിയിലെത്തിയവനാണീ ഞാൻ ...

വാമ ദേവനത് പറഞ്ഞപ്പോൾ ശിവനുൾപ്പെടെ എല്ലാവരുടെയും മുഖത്ത് അതെങ്ങനെ ,എപ്പോൾ എന്ന ചോദ്യം നിറഞ്ഞു നിന്നിരുന്നു ..

ആ മുഖങ്ങളിലേക്കൊരു പരിഹാസചിരിയെറിഞ്ഞു വാമദേവൻ ..

ദേവദാസാ ... ചെറിയൊരു കൺക്കെട്ട് വിദ്യയിലൂടെ ഒരു കാറ്റിലേക്ക് നിങ്ങളുടെ ശ്രദ്ധ മാറ്റി ഞാനാ അറയിൽ കയറിയത് തടയാൻ നിങ്ങൾക്കായോ....??

"എന്റെ സാന്നിദ്ധ്യവും എന്റെ സഹായിയുടെ സാന്നിദ്ധ്യവും കഴിഞ്ഞ കുറെ മണിക്കൂറുകളായ് ഇവിടെ ഉണ്ട്. ...അതു തിരിച്ചറിയാൻ പോലും ദേവദാസാ നിനക്ക് പറ്റീലല്ലോ....???

പരിഹാസത്തോടെ  പണിക്കരെ നോക്കിയ വാമദേവൻ  ആൾക്കൂട്ടത്തിനിടയിലേക്കൊന്ന് സൂക്ഷിച്ച് നോക്കി. ..പിന്നെ മെല്ലെ വിളിച്ചൂ....

സൈരന്ധ്രീ..........!!!

പെട്ടന്നാണാ ആൾക്കൂട്ടത്തിനുളളിൽ നിന്ന്   ചുവന്ന പട്ടുചുറ്റി തലനിറയെ മുല്ലപ്പൂക്കൾ ചൂടിയ അപൂർവ്വ സൗന്ദര്യത്തിനുടമയായ ഒരു സ്ത്രീ  മുമ്പോട്ടു വന്നത്. ....

ശിവാ....നിനക്ക് മുൻപരിച്ചയമുണ്ടോയിവളെ ?
ഈ സൈരന്ധ്രിയെ..?

 വാമദേവനത് ശിവനോട് ചോദിക്കവേ ശിവന്റെ മനസ്സിലേക്കൊരു കൈനോട്ടക്കാരിയുടെ  ചിത്രം  ഓടിയെത്തി....."".ശിവാ നിന്റ്റെ പെങ്ങൾ ശിവാനിയൊരു കാമിനിയായ കന്യക മാത്രമാണ്. .."""
ചുറ്റും നിന്നാരൊക്കയോ അങ്ങനെ വിളിച്ചു പറയുന്നതായ് ശിവനു തോന്നി ...

"ശിവാ.....നിനക്ക് മുന്നറിയിപ്പുമായ് വന്ന ആ കൈനോട്ടക്കാരിയിവൾ തന്നെയാണ്....,
മാന്ത്രിക വിശ്വാസമനുസരിച്ച്  മുന്നറിയിപ്പ് നൽക്കാതെയും അനുവാദം  വാങ്ങാതെയും ഒരു കർമ്മവും  ചെയ്തുകൂടായെന്നാണ്....!!

ശിവനു ഞങ്ങൾ മുന്നറിയിപ്പ് തന്നു. ...,
ഇനി ശിവന്റെ അച്ഛൻ  എനിക്ക് അനുവാദം തരണം ശിവന്റെ ഈ അനിയത്തിയെ എന്റെ നൂറാമത്തെ കന്യകയായെനിക്ക് മന്ദാരക്കാവിലേക്ക് കൊണ്ടു പോവാനുള്ള അനുവാദം. ....!!

"ഇതുചതിയാണ്.....,,
എന്റെ  അനുവാദം കിട്ടിയിട്ട് നിങ്ങളൊരിക്കലും എന്റെ മകളെ എനിക്കരിക്കിൽ നിന്ന് കൊണ്ടു പോവില്ല വാമദേവാ.....!!
എന്റെ മരണം ഇപ്പോൾ ഇവിടെ സംഭവിച്ചാൽ പോലും  എന്റെ അനുവാദം നിനക്ക് കിട്ടില്ലെടാ... !!!

വേണുമാഷിന്റ്റെ  വാക്കുകൾ പരിഹാസത്തോടെ  കേട്ടുനിന്ന  വാമദേവൻ  തോളിൽ കിടന്ന  ശിവാനിയെ ഒരു പഴംതുണിക്കെട്ടുപോലെ  താഴേക്കിട്ടു......

"വേണുമാഷെ....എനിക്ക് നിങ്ങളുടെ അനുവാദം കൂടിയേ തീരൂയിവളെ ഇവിടെ നിന്ന് കൊണ്ടു പോവാൻ...!!

ഇവളുടെ  കന്യാകാത്വം കവരുക മാത്രമായിരുന്നെന്റെ ലക്ഷ്യമെങ്കിലത് ആ അറയിൽ വെച്ചനിക്കാവാമായിരുന്നു.....,

പക്ഷേ എന്റെ  ചിന്തകൾ പ്രവർത്തികൾ അതീ പണിക്കരിൽ നിന്ന് നിങ്ങൾ കേട്ടതുമാത്രമല്ല....എനിക്ക് ഇവളെ കൊണ്ടു പോവണം എന്റ്റെ മന്ദാരക്കാവിലേക്ക്......!!
 എന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനെന്റ നൂറാമത്തെകന്യകയായ്....!!
അതിനുനിങ്ങളിപ്പോൾ എനിക്ക് അനുവാദം തന്നില്ലെങ്കിൽ ഒരച്ഛനും ഒരു സഹോദരനും കാണാൻ പാടില്ലാത്ത പലകാഴ്ചകളും നിങ്ങൾക്കിപ്പോഴിവിടെ കാണേണ്ടിവരും...
എന്താ അതുകാണണോ നിങ്ങൾക്ക്. ..??

അതുകണ്ടാലേ നിങ്ങളെനിക്ക് അനുവാദം തരുകയുളളൂവെങ്കിൽ ......

മൂർച്ചയുളള ശബ്ദത്തിലതു പറഞ്ഞു കൊണ്ട്  വാമദേവൻ  നിലത്തുകിടക്കുന്ന  ശിവാനിയെ ഒരു നിമിഷം നോക്കി നിന്നു. ..

ശിവാനീ......!!

ഒരു മുരളിച്ചപോലെ ശിവാനിയെ നോക്കി വാമദേവൻ വിളിക്കവെ ഉറക്കത്തിലെന്നപോലെ ശിവാനി ഉണർന്ന്  വാമദേവനെ നോക്കി ചിരപരിചിതയെ പോലെ  പുഞ്ചിരിച്ചൂ.....! !!

വാമദേവന്റ്റെ നീക്കമെന്തിനെന്നറിയാതെ ശിവനും പണിക്കരുമുൾപ്പെടെ അവിടെ കൂടിയവരൊക്ക വാമദേവനെ പകച്ചു നോക്കി. .....!!!
      
വാമദേവൻ്റ്റെ ആജ്ഞകൾക്ക് കാതോർത്തൊരാജ്ഞാനുവർത്തിയായ് നിൽക്കുന്ന ശിവാനിയെ കണ്ടപ്പോൾ പണിക്കരുടെ മനസ്സിലൂടൊരു മിന്നൽ പിണർ പാഞ്ഞു പോയി. .....
കാരണം  ശിവാനിയുടെ മുഖത്തപ്പോൾ തെളിഞ്ഞുനിന്നത് വാമദേവനോടുളള വിധേയത്വം ആണെങ്കിൽ അവളുടെ കണ്ണുകളിൽ തെളിഞ്ഞത് അടങ്ങാത്ത കാമാവേശമായിരുന്നു....!!!

തന്റെ മാന്ത്രീക ശക്തി കൊണ്ട് വാമദേവൻ  ശിവാനിയുടെ മനസ്സിനെ കീഴടക്കിയിരിക്കുന്നു എന്ന ചിന്ത പണിക്കരെ ഭീതിയിലാഴ്ത്തി...

 ഒരിക്കലും നല്ലതൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല വാമദേവനിൽ നിന്ന്,അതുകൊണ്ട് ഇപ്പോൾ ഇവിടെ നടക്കുന്നത്  എന്താണെങ്കിലുമത് ഒരിക്കലും സംഭവിക്കാൻ  പാടില്ലാത്ത ഒന്നായിരിക്കുമല്ലോ ഭഗവാനേ...??

പണിക്കരുടെ ചിന്തകൾ പലവഴി മാറവേ പെട്ടന്നവിടെ വാമദേവന്റ്റെ ശബ്ദം ഉയർന്നു..

ശിവാനീ.........!!!

ഉം.......,,,

കാമംതുടിക്കുന്ന ശബ്ദവും നോട്ടവും ശിവാനിയിൽ നിന്നുയരവേ  പതറി പോയി പണിക്കർ. ...

""ശിവാനീ....ശിവാനിക്കെന്റെകൂടെ മന്ദാരക്കാവിലേക്ക് വരണ്ടേ .....എന്റെ കന്യകയായ്...??

"വരണം....വരണം...,,ശിവാനിയുടെ ശബ്ദം വികാരത്താൽ കിതച്ചു തുടങ്ങിയിരുന്നപ്പോൾ...,,

 ""ശിവാനിയെ എനിക്കൊപ്പംകൊണ്ടു പോവാനെനിക്ക് ശിവാനിയുടെ അച്ഛന്റെ  സമ്മതം വേണം,പക്ഷേ  ശിവാനിയുടെ അച്ഛനെനിക്കാ സമ്മതം തരുന്നില്ല.ശിവാനിയൊന്ന് ചോദിച്ചു നോക്കൂ അദ്ദേഹത്തോട് സമ്മതം... """
 
ശിവാനിയുടെ വികാരംതുടിക്കുന്ന കണ്ണുകളിലേക്ക് ആഴത്തിലൊന്ന് നോക്കി വാമദേവനത് പറഞ്ഞപ്പോൾ  പെട്ടെന്ന് അവളിൽ നിന്നൊരു സീൽക്കാര ശബ്ദമുയർന്നു,ഒപ്പം തന്നെയവൾ തലമുടിയിൽ വിവാഹ  നിശ്ചയത്തിനായ് ചൂടിയിരുന്ന മുല്ലപൂ മാലയും  ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും  വലിച്ചൂരിയെറിഞ്ഞു....!!

ശിവാനിയുടെ മാറ്റങ്ങൾ കണ്ടു പകച്ചു നിന്ന വേണുമാഷെയും ശിവനെയും പരിഹാസത്തിലൊന്ന് നോക്കി വാമദേവൻ ശിവനിക്കരിക്കിലേക്ക് നീങ്ങവേ പണിക്കർ തന്റ്റെ കണ്ണുകൾ അടച്ചു. ....

പണിക്കരേ.....!!
താൻ തന്റെ കണ്ണുകൾ അടച്ചോളൂ...പക്ഷേ ഇവിടെ നടക്കാൻ പോവുന്നതെന്താണെങ്കിലും അത് കാണാതെ സ്വയം കണ്ണൊന്നടക്കാൻ പോലും സാധിക്കില്ല ഇവിടെ കൂടിയ ഒറ്റൊരാൾക്കും കാരണം അവരുടെ നിയന്ത്രണമിപ്പോൾ എന്റ്റെ കയ്യിലാണ്....!!

 ശിവാനീ....ഉം....വേഗമാവട്ടെ ...!!

വാമദേവനിൽ നിന്നാ ആജ്ഞാശബ്ദമുയർന്ന നിമിഷംതന്നെ ശിവാനി താൻ ധരിച്ചിരുന്ന  പട്ടുസാരി ശരീരത്തിൽ നിന്നഴിച്ചുമാറ്റികൊണ്ട് ശിവനുനേരെ കാമാവേശത്തോടെ നടന്നടുക്കവേ സംഭവിക്കാൻ പോണതെന്തെന്ന് തിരിച്ചറിഞ്ഞ  വേണു മാഷ് ഞെട്ടി വിറച്ചു പോയി .... 

വികാരം തുടിക്കുന്ന ചേഷ്ട്ടകളുമായ് തനിക്കരികിലേക്ക് നടന്നു വരുന്ന ശിവാനിയെ കണ്ടു ശിവൻ ഒരാശ്രയ ത്തിനെന്നെ പോലെ പണിക്കരെ നോക്കവേ ,പെട്ടെന്ന് വേണുമാഷുടെ ശബ്ദം ഉയർന്നവിടെ...,,

''വാമദേവാ.... ...അരുത്...മഹാപാപം ചെയ്യിക്കരുതെന്റെ കുട്ടിയെ കൊണ്ട്..........അരുത്..... ചെയ്യരുത് വാമദേവാ."""....

"പാപമേത് പുണ്യമേത് എന്ന് നിശ്ചയിക്കണതിവിടെയിപ്പോൾ ഞാനാണ് മാഷേ....,
ശിവാനിയെ പൂർണ സമ്മതത്തോടെ നിങ്ങളിപ്പോൾ എന്റ്റെ കൂടെ അയച്ചില്ലെങ്കിൽ  ശിവനും ശിവാനിയുമിവിടെ ഒന്നായ് ചേരും നിങ്ങളുടെ കൺമുന്നിൽ. ...,
കാരണം തിരിച്ചറിവ് നഷ്ടപ്പെടുത്തീയിരിക്കുന്നു ഞാൻ ശിവാനിയുടെ...., അതുകൊണ്ട് തന്നെ അവൾക്കിപ്പോൾ മറ്റുബന്ധങ്ങളില്ല...!!

എന്റെ വാക്കുകൾ അനുസരിക്കുന്നൊരടിമ മാത്രമാണവളിപ്പോ,
ചിന്തിച്ചു നിൽക്കാൻ സമയമില്ല മാഷേ....എനിക്കിവളുമായ് പോവാൻ സമയമായ്....അനുവാദം തരിക......, 

ജ്വലിക്കുന്ന മിഴികളോടെ വാമദേവനിൽ നിന്നാ വാക്കുകൾ പുറത്തേക്ക് തെറിച്ചു വീഴവേ ശിവന്റെ കണ്ണുകളിലേക്ക് വികാരത്തോടെ ഉറ്റുനോക്കി നിൽക്കുന്ന ശിവാനിയെ വേണുമാഷൊന്ന് നോക്കി, പിന്നെയാ നോട്ടം പണിക്കരിലേക്ക് നീളവേ ദേവദാസ് പണിക്കർ തന്റ്റെ മുഖം വേണുമാഷ് കാണാതെ തിരിച്ചു പിടിച്ചു. ..
ആ സമയം പണിക്കരുടെ കണ്ണുനീർ നിലത്ത് വീണ് ചിതറുന്നുണ്ടായിരുന്നു...,,

നിസ്സഹായരായ   മനുഷ്യർ മാത്രമാണ് തങ്ങളെന്നെ ചിന്ത  വേണുമാഷെ തളർത്തി........മാഷ് ദയനീയമായ് വാമദേവനെ നോക്കി. ...... അയാളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട അക്ഷമ മാഷിലൊരു വിറയൽ സൃഷ്ടിച്ചു. ......

   '''കൊണ്ട് പൊയ്ക്കൊളളൂ വാമദേവാ.......കൊണ്ട് പൊയ്ക്കൊളളൂ"""...,,,

വേണുമാഷൊരു പൊട്ടികരച്ചിലോടത് പറഞ്ഞ നിമിഷം തന്നെ  ശിവാനി ബോധം മറഞ്ഞു തറയിൽ വീണൂ.....

''ശിവാനീ. ..മോളെ...,,ശിവനിൽ നിന്നൊരു വിലാപമുയർന്നൂവെങ്കിലും നിന്നിടത്തുനിന്ന് അനങ്ങാൻ പോലും സാധിക്കാതെയവൻ പൊട്ടികരഞ്ഞു...

""സൈരന്ധ്രീ........,

വാമദേവന്റ്റെ വിളി കേട്ടയുടനെ തന്നെ സൈരന്ധ്രീ  ശിവനരികിൽ  വീണുകിടക്കുന്ന ശിവാനിയെ ഒരു പൂവെടുക്കുന്ന ലാഘവത്തോടെ എടുത്തുയർത്തി  തോളിലേക്കിട്ട് പിൻതിരിയവെ പെട്ടെന്ന്  മുരളിച്ച പോലെ ശിവനിൽ നിന്നും ചോദ്യങ്ങൾ  ചിതറി വന്നു. ..,

"സൈരന്ധ്രീ....,കൈനോട്ടക്കാരിയായി എനിക്കരികിലെത്തിയപ്പോൾ നീയെന്നോട് പറഞ്ഞത് എന്റ്റെ പെങ്ങളൊരു  കാമിനിയായ കന്യക മാത്രമായിരിക്കുമെന്നാണ്....എന്നാലിപ്പോഴവളെ കൊണ്ട് പോവുന്ന വാമദേവൻ പറയുന്നത് .......???

 ശിവന്റെ  ചോദ്യം കേട്ട സൈരന്ധ്രി  വാമദേവനെ നോക്കവേ അയാളിലൊരു വിജയിയുടെ ഭാവം ഉണർന്നു...

"ശിവാ.....നിന്റ്റെ ചോദ്യം നല്ലത് തന്നെ ..,
പറഞ്ഞു തരാം ഞാൻ നിനക്കതിനുളള ഉത്തരം.
 കാരണം ഞങ്ങളിവിടെ നിന്നിറങ്ങുപ്പോൾ തന്നെ ഇവിടെ സംഭവിച്ചതെല്ലാം മറന്നു പോവുന്ന നിങ്ങളോട് ഞാനെന്തിനത് മറച്ചു വെക്കണം....
പിന്നെ എന്റെ ലക്ഷ്യമെന്തെന്ന് പണിക്കർ അറിഞ്ഞാലും ഇനിയെനിക്ക് ഭയമില്ല ,കാരണം അവനെന്നെ ഒന്നും തന്നെ ചെയ്യാൻ സാധ്യമല്ല. ...

എന്റെ  ലക്ഷ്യത്തിലേക്കുളള യാത്രയുടെ ഭാഗമായി 
  ശിവാനിക്ക് മുമ്പ് ഞാൻ  കൊണ്ട് വന്ന തൊളളൂറ്റിയൊമ്പത്  കന്യകമാരുടെ  ശക്തിയും ഊർജ്ജവും ഞാൻ നേടിയെടുത്തത് അവരുമായുളള സംഭോഗത്തിലൂടെ അവരെ തളർത്തിയെന്റെ അടിമകളാക്കി മാറ്റിയായിരുന്നു...!!

 പക്ഷേ ഇവൾ ,ശിവാനിയെന്ന ,നിന്റെഈ അനിയത്തിയുടെ ഊർജ്ജവും ശക്തിയും ഞാൻ സ്വീകരിക്കുന്നതൊരിക്കലും അവളുടെ ശരീരത്തിൽ സ്പർശിച്ചവളെ സ്വന്തമാക്കികൊണ്ടല്ല...., 
അഘോരമന്ത്രത്തിലൂടെ അഘോരനൃത്തത്തിലൂടവളിൽ നിന്ന് ശേഖരിക്കും ഞാനവളുടെ ഓജസ്സും, തേജസും,ഊർജ്ജവുമെല്ലാം...,
പുരുഷന് സ്ത്രീയെ  ഭോഗിക്കാതെ തന്നെ അവളുടെ  ഊർജ്ജത്തെ സ്വീകരിക്കാൻ  കഴിയും അഘോരരീതിയിലൂടൊരിക്കൽ മാത്രം....,
അതെനിക്കിവളുടെ ഈ സുന്ദര ശരീരത്തെ ഭോഗിക്കാനുളള ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല ,ഇവളുടെ കന്യകാത്വം നശിക്കാതെ തന്നെയെനിക്കിവളെ അവനെ ഏൽപ്പിക്കണം....!!  അതു പറയുമ്പോൾ പകയെരിയുന്നുണ്ടായിരുന്നു വാമദേവന്റ്റെ ശബ്ദത്തിൽ. .

ആരെ ..... .???

ആരെയാണ് നീ ഇവളെ  ഏൽപ്പിക്കണത്.....?

നിന്റെ പരകായപ്രവേശനത്തിനുളള  ഒരു  ഉപകരണം മാത്രമല്ലേ നിനക്കിവൾ......??

പണിക്കരും ശിവനുമൊരുമ്മിച്ചാ ചോദ്യം  ചോദിക്കവേ വാമദേവന്റെ കണ്ണിലും മുഖത്തും വല്ലാത്തൊരു പക എരിഞ്ഞു ..

"അതെ എന്റെ ലക്ഷ്യം പൂർത്തീകരിക്കാനിവളെ എനിക്ക് ആവശ്യമാണ്. .......പക്ഷേ  ഇവളിൽ ആധിപത്യം സ്ഥാപിക്കാൻ  എനിക്ക് കഴിയില്ല. .......കാരണം  ഇവൾ അവനുളളതാണ്......
ആദിശേഷന്....!!!

 കോപം ജ്വലിക്കുന്ന മുഖവുമായ്  നിന്ന വാമദേവനിൽ നിന്നാ പേര് അവിടെ ചിതറി വീഴവേ പ്രകൃതിയൊരു നിമിഷം നിശ്ചലമായ്...

 ആദിശേഷന് നൽക്കാനോ ...??

ഇവളെയോ....??

ഈ ശിവാനിയെയോ.....?? പണിക്കർ  അന്ധാളിച്ചു പോയി വാമദേവന്റെ വാക്കുകൾ  കേട്ട്. ....!!

"വാമദേവാ......മഹാപാപം ചെയ്യരുത്. ...നിന്റെ ആവശ്യം നേടിയെടുത്ത് കഴിഞ്ഞാൽ കൊന്നു കളഞ്ഞോളൂ നീയിവളെ അല്ലാതെ ആദിശേഷനിവളെ നീ സമർപ്പിക്കരുതേ......
അരുതേ വാമദേവാ....!!

വാമദേവന്റെ കാലുകളിൽ കെട്ടിപിടിച്ചൊരു കുഞ്ഞിനെപോലെ പണിക്കർ യാചിക്കവേ വാമദേവന്റെ വാക്കുകളുടെ പൊരുളറിയാതെ ശിവൻ  പകച്ചു നിന്നു. ..... ആദിശേഷനോ ..? അതാരാണ് ...?

""പണിക്കരേ.... എന്റെ ലക്ഷ്യം നിറവേറണമെങ്കിൽ ഇവളെ ,ഈ ശിവാനിയെ ഞാൻ ആദിശേഷന് നൽകുക തന്നെ ചെയ്യും ...,,

എണീറ്റ് മാറുക സമയം കടന്നു പോവുന്നു"" എന്റെ പ്രവർത്തികളെ നിയന്തിക്കാൻ നിങ്ങളായിട്ടില്ല...,,
മാറിനിൽക്കൂ....,,

അവഞ്ജയോടത് പറഞ്ഞു കൊണ്ട്  വാമദേവൻ   ഗൂഢസ്മിതത്തോടെ അവിടെ കൂടിയിരുന്നോരുത്തരെയുടെയും കണ്ണുകളിലേക്ക്  തന്റെ  ദൃഷ്ടി പായിക്കവേ ദേവദാസ് പണിക്കർ പെട്ടെന്ന്  നിലത്തുനിന്നെഴുന്നേറ്റ് ശിവനരികിലേക്കോടിയെത്തി വാമദേവന്റെ ദൃഷ്ടി ശിവനിൽ പതിയാതെ അവനൊരു മറയായ് നിലക്കൊണ്ടു.

പണിക്കരേ......, മാറി നിൽക്കൂ ശിവന് മുന്നിൽ നിന്ന്...,,

"""ഇല്ല വാമദേവാ നീ ശിവാനിയെ കൊണ്ട് പോവുമ്പോൾ  ഇവിടെ കൂടിയ എല്ലാവരും അവളെ മറക്കാനുളള മന്ത്രമാണ് നീയിപ്പോൾ ഓതിയത്....,
പക്ഷേ നിന്റെ ദൃഷ്ടി ഇവനിൽ ,ഈ ശിവനിൽ  പതിപ്പിക്കാൻ  ഞാൻ സമ്മതിക്കില്ല വാമദേവാ. ...,
കാരണം മറവിയുടെ കയത്തിൽ മുങ്ങി പോവാനുളളതല്ല ശിവന് ശിവാനിയെന്ന അവന്റെ പെങ്ങളൂട്ടി....,,എനിക്കെതിരെ തിരിഞ്ഞ് വെറുതെ സമയം കളയാൻ നിൽക്കണ്ട വാമദേവാ...കാരണം  സമയം ഇപ്പോൾ തന്നെ ഒരു പാട് വൈകി......,,

പതറാത്ത പണിക്കരുടെ വാക്കുകൾക്ക് മുമ്പിലൊരു നിമിഷം വാമദേവൻ പതറിനിന്നു....പിന്നെ  മെല്ലെ  സൈരന്ധ്രരിക്കൊപ്പം  ശിവാനിയുമായവിടെ നിന്ന് പിൻതിരിഞ്ഞ് നടക്കവേ ശിവന്റെയും, പണിക്കരുടെയും, അല്ലാത്തവരുടെ മനസ്സിൽ നിന്ന് ശിവാനിയെന്ന പെൺകുട്ടിയെ പറ്റിയുള്ള ഓർമ്മകളും മാഞ്ഞുതുടങ്ങുകയായിരുന്നു..,,

അപ്പോൾ  അങ്ങ് ദൂരെ, മഞ്ഞമന്ദാരങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്ന വാമദേവപുരത്ത മന്ദാരക്കാവിനുളളിൽ അവർ, വാമദേവൻ പ്രാപിച്ചൊഴുവാക്കിയ ആ തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികൾ  വാമദേവനെയും ശിവാനിയെയും പ്രതീക്ഷിച്ചുകൊണ്ടാ മന്ദാരക്കാവിൽ  കാത്തുനിൽപ്പുണ്ടായിരുന്നു..!!

നഗ്നത വസ്ത്രമായും നാഗങ്ങളെ ആഭരണമായുമണിഞ്ഞുകൊണ്ട്....!!

    
കാശ്മീര - 4


   മന്ദാരക്കാവിലേക്ക് ശിവാനിയുമൊത്ത് വാമദേവൻ എത്തുമ്പോൾ സമയമേറെ വൈകിയിരുന്നു.....
സൈരന്ധ്രിയ്ക്കൊപ്പം മന്ദാരക്കാവിനുളളിലേക്ക് നടക്കുമ്പോഴും ശിവാനിയുടെ മനസ്സിന്റെ കടിഞ്ഞാൺ വാമദേവനിൽ ഭദ്രമായിരുന്നു...!

"" സ്വാമീ......

സൈരന്ധ്രിയുടെ  വിളികേട്ട് അവളെ നോക്കുമ്പോഴും വാമദേവൻ്റ്റെ മുഖം ചിന്താഭരിതമായിരുന്നു......

'എന്തു പറ്റി അങ്ങേക്ക് .?

നമ്മുടെ മുന്നിലുള്ള പ്രതിബന്ധങ്ങളോരോന്നായ് തരണം ചെയ്ത് നാം ലക്ഷ്യത്തിലേക്ക് അടുക്കാറായ ഈ സമയത്ത് അങ്ങയുടെ മുഖത്ത് യാതൊരു സന്തോഷവും കാണുന്നില്ലല്ലോ..?
 എന്തെങ്കിലും തടസ്സങ്ങളുണ്ടോ  സ്വാമി. ...?

സൈരന്ധ്രീ. ...!!

വാമദേവൻ്റ്റെ ഒച്ചയിലാ മന്ദാരക്കാവൊന്ന്    കിടുങ്ങിയോ...?

ഞെട്ടി ഭയന്ന് വാമദേവനെ നോക്കിയ സൈരന്ധ്രീ ഭയന്നിട്ടെന്നവണ്ണം രണ്ടടി പിന്നോട്ടു വെച്ചു.

 ''സൈരന്ധ്രീ....നീയൊരു പെണ്ണായിട്ടുകൂടി നിന്നെ ഞാൻ എന്റെ സഹായിയായ് കൂടെ കൂട്ടിയത് നിന്റ്റെയീ ഭ്രമിപ്പിക്കുന്ന സൗന്ദര്യമോ, മോഹിപ്പിക്കുന്ന ശരീരഭംഗിയോ കണ്ടിട്ടല്ല.!! മറിച്ച് നിനക്ക് മന്ത്രതന്ത്ര കലയോടുളള ഇഷ്ടവും ആത്മാർപ്പണവും കണ്ടിട്ടാണ്...
ആ നീ ഒരു വിഡ്ഡിയെ പോലെഇത്തരം ചോദ്യങ്ങൾ ചോദിക്കരുത്....

എന്ത് പ്രതിബന്ധമാണ്നമ്മൾ അതിജീവിച്ചത്..?

 തോട്ടശ്ശേരി തറവാട്ടിൽ നിന്ന്   ശിവാനിയെ കടത്തികൊണ്ട് വരുകയെന്നതോ....??

അതൊന്നുമീ വാമദേവനെ സംബന്ധിച്ച് പ്രയാസകരമല്ലാന്ന് നിനക്കറിയാലോ...?
ശിവാനിക്ക് മുമ്പ് ഇവിടെയെത്തിചേർന്ന  തൊണ്ണൂറ്റിയൊമ്പത് പെൺകുട്ടികളുംഅതിനുദാഹരണമാണ്....!

പക്ഷേ അന്നൊന്നും കാണാത്തൊരു ഉത്കണ്ഠ ഇപ്പോൾ അങ്ങയുടെ മുഖത്തു ദർശിച്ചതുകൊണ്ടാണ് സ്വാമി ഞാൻ ചോദിച്ചത്...?

""എങ്ങനെ ഉത്കണ്ഠ വരാതിരിക്കും സൈരന്ധ്രീ....,
ഇതുവരെ നാം കരുതീതുപോലെയല്ല ഇപ്പോൾ കാര്യങ്ങൾ. ...
നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കാറായപ്പോൾ   നമ്മളെ അതിൽ നിന്നും  പിൻതിരിപ്പിക്കാനുളള ആളുകളുടെ  എണ്ണം ഇപ്പോൾ ഏറെയായിരിക്കുന്നു...
 നമ്മുക്ക് ചുറ്റുമുള്ള ശത്രുക്കളുടെ  വർദ്ധനവ് നീ ശ്രദ്ധിച്ചില്ലേ സൈരന്ധ്രീ..??

വാമദേവന്റ്റെ ശബ്ദമൊരു തീക്കാറ്റായ് ചെവിയിൽ പതികവേ സൈരന്ധ്രിയുടെ മനസ്സിലേക്ക് ആദിശേഷന്റ്റെ രൂപം മിന്നൽ പോലെ തെളിഞ്ഞു. ...

ആദിശേഷൻ......!!

അവളുടെ  ചുണ്ടുകൾ വിറക്കൊണ്ടു....

ആദിശേഷനെ മാത്രമാണോ നീ കാണുന്നത്. ...?
അതിനപ്പുറം ആരെയും നീ കാണുന്നില്ലേ സൈരന്ധ്രീ....?

ദേവദാസപണിക്കരെ നീ കാണുന്നില്ലേ ....?

എന്റെ മാന്ത്രിക ദൃഷ്ടിയിൽ നിന്ന് പണിക്കർ രക്ഷിച്ചെടുത്ത ശിവനെ നീ കാണുന്നില്ലേ....??

ഇതിനെല്ലാമപ്പുറം അവിടെ ഞാൻ മറന്നു പോന്നൊരാൾ കൂടിയുണ്ട്. ...!

വിഷ്ണൂ. ..
സൈരന്ധ്രിയുടെ ചുണ്ടുകൾ ചലിച്ചു. ...

അതേ വിഷ്ണു,അവനെ ഞാനെന്റ്റെ മാന്ത്രിക ബന്ധനത്തിലാക്കാൻ മറന്നു പോയി. ..അറയിൽ ബോധം മറഞ്ഞു കിടക്കുന്ന അവനിലേക്കെന്റ്റെ ദൃഷ്ടിയെത്തിയിട്ടില്ല അതുകൊണ്ട് തന്നെ  അവർ മൂവരും പിന്നെ ആദിശേഷനുമൊന്നിച്ചാൽ പരകായ പ്രവേശനത്തിലൂടെ പുതുജന്മമെന്ന  എന്റെ ഇതുവരെയുള്ള ആ സ്വപ്നം നടക്കാതെ പോവും... അറിയില്ലേ നിനക്കത് സൈരന്ധ്രീ.....??

ഇതിനെല്ലാം പുറമെ എനിക്കിപ്പോഴും ദൃശ്യമാവാതെ  ദൂരെ എവിടെയോ മറഞ്ഞിരിക്കുകയാണ് അവൾ, എന്റെ രക്തത്തിൽ പിറന്ന, എന്റെ രക്തത്തെ ഗർഭത്തിൽ ചുമക്കേണ്ട എന്റ്റെ മകൾ...,,

അവളാരാണെന്ന് പോലും ഇതുവരെ കണ്ടെത്താനെനിക്ക് സാധിച്ചിട്ടില്ല. ....,
ചെറുപ്പംമുതലീ കാലംവരെ  ഞാൻ പ്രാപിച്ചിട്ടുളളത് അനേകം സ്ത്രീകളെയാണ് അവരറിഞ്ഞും അറിയാതെയും.....,അതിലേത് ഗർഭപാത്രത്തിലാണെന്റ്റെ  വിത്തുവീണൊരു മുളപൊട്ടി വളർന്നതെനെനിക്കിതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല...!!

എനിക്കും എന്റെ ആ മകൾക്കും ഇടയിലാരോ ഒരു മതിൽ തീർത്തപോലെ........!!
എന്റെ ശത്രുക്കളാരും എനിക്ക് മുമ്പേ അവളെ കണ്ടെത്താത്തിരിക്കാനാണെന്റ്റെ ശ്രമവും  പ്രാർഥനയും. ..!!!

അറിയാം സ്വാമി, അറിയാം.., ഞാനതൊന്നും  പെട്ടെന്ന്  ചിന്തിച്ചില്ല പൊറുക്കണമെന്നോട്.....!

ഉം.....തൽക്കാലം  കാവിനുളളിലേക്ക് പൊയ്ക്കൊളളുക ഇവളുമായ്,
എന്നിട്ടണിയിച്ചൊരുക്കി കൊണ്ടു വരികയിവളെ എന്റ്റെ ഉപാസനാ മൂർത്തികളുടെ അരികിലേക്ക്..,,
ഞാൻ അപ്പോഴേക്കും  കാവിനുളളിലെന്നെ കാത്തിരിക്കുന്നവരെയൊന്ന് കണ്ടിട്ടു വരാം..!!!

അതുപറയുമ്പോൾ  വാമദേവന്റ്റെ കണ്ണുകളിലെ കത്തുന്ന കാമത്തിന്റ്റെ ജ്വാലകണ്ട് സൈരന്ധ്രീ പോലും വിറച്ചുപോയ്..!!

 ചലിക്കുന്ന ഒരു പാവയെപോലെ സൈരന്ധ്രിക്കൊപ്പം നടന്നു നീങ്ങുന്ന ശിവാനിയുടെ ശരീരവടിവുകളിലേക്ക് നോക്കി നിൽക്കവേ വാമദേവന്റ്റെ ശരീരം തൃഷ്ണകൊണ്ട് ജ്വലിച്ചു..!!
അയാൾ വേഗം മന്ദാരക്കാവിലെ    യക്ഷിത്തറയിലേക്ക് നടന്നു. ....

 സന്ധ്യയ്ക്കാരോ കത്തിച്ചു വെച്ചൊരു അത്തിത്തിരിയപ്പോൾ ദേവീ വിഗ്രഹത്തിനുമുമ്പിൽ കരിത്തിരികത്തി നിന്നിരുന്നത് കണ്ടപ്പോൾ വാമദേവന്റ്റെ നടത്തത്തിന് വേഗം കൂടി.. 

മണ്ണിൽ പതിയുന്ന വാമദേവന്റ്റെ കാലടികൾക്കനുസരിച്ച് മന്ദാരക്കാവിനുളളിലെവിടെ നിന്നൊക്കയോ പെൺകുട്ടികളുടെ  ഭീതിപൂണ്ട കരച്ചിലയാളുടെ കാതിൽവന്നലക്കവേ അയാളുടെ കണ്ണുകൾ കാമാഗ്നിയിൽ കൂടുതൽ ജ്വലിച്ചൂ...

മറ്റാരുടെയും ശ്രദ്ധപതിയാതെ  മന്ത്രത്താൽ  മറതീർത്ത  വലിയൊരു ഒറ്റമന്ദാരചോട്ടിലെത്തിയ വാമദേവൻ   ഒരു നിമിഷം ശ്വാസം നിലച്ചെന്ന മട്ടിലൊന്നു നിന്നു പിന്നെ വർദ്ധിച്ച സന്തോഷത്തോടെ ചുറ്റും നോക്കി. ....അപ്പോൾ അയാൾക്ക് മുമ്പിൽ അവരുണ്ടായിരുന്നു ,ആ തൊണ്ണൂറ്റിയൊമ്പത്  പെൺകുട്ടികൾ. ..!!

പരിപൂർണ്ണ നഗ്നരായ അവരുടെ ശരീരത്തിലപ്പോൾ  മന്ദാരക്കാവിലെ ദേവിയുടെ സംരക്ഷകരായ് കഴിഞ്ഞിരുന്ന  നാഗങ്ങൾ ചുറ്റിപിണഞ്ഞുകിടന്നിരുന്നു.....!!

വാമദേവന്റ്റെ കാമം തുടിക്കുന്ന ദൃഷ്ടികളിലവരിലോരുത്തരിലായ് പതികവെ ആ നാഗങ്ങൾ കൂടുതൽ ശക്തിയോടെയാ പെൺകുട്ടികളെ ചുറ്റിവരിഞ്ഞു...., വേദനയെടുത്തിട്ടെന്നവണ്ണം  ഏങ്ങിയേങ്ങിയാ പെൺകുട്ടികൾ കരയവേ അവരുടെ കണ്ണിൽ നിന്ന് വരുന്ന  കണ്ണുനീർ തുളളികൾ  നാഗങ്ങൾ  നാവുനീട്ടി ആർത്തിയോടെ കുടിക്കുന്നതുകണ്ട വാമദേവൻ ഒരു ഭ്രാന്തനെ പോലെ അട്ടഹസിച്ചൂ...,,,

ആദിശേഷാ......,നാഗരാജാവേ....,,നീ കാണുന്നില്ലെ നിന്റ്റെ വംശത്തിൽ പിറന്ന നിന്റ്റെയീ നാഗങ്ങളുടെ ദുരവസ്ഥ...??

 ദേവിയുടെ  കാവൽക്കാരായിവിടെ  വാണിരുന്ന ഈ നാഗങ്ങൾക്കിന്നീ  മണ്ണൊന്ന് സ്പർശിക്കാൻ പോലും സാധ്യമല്ല. ..!!

എന്തിനേറെ ഈ പെൺകുട്ടികളുടെ ദേഹമുപേക്ഷിച്ചീ മണ്ണവർ സ്പർശിച്ചാലവരുടെ അന്ത്യം സുനിശ്ചിതം....!!
പാവമീ പെൺകൊടികൾ  നിന്റ്റെ അനുയായികളുടെ ജീവൻ പിടിച്ചു നിർത്താൻ എപ്പോഴും കരയുന്നു 
അവർ കരയുമ്പോൾ ഒഴുകുന്ന കണ്ണുനീർ ഭക്ഷിച്ചെത്രകാലം ജീവിക്കുമവർ.....?
നിന്നിലാണാദിശേഷാ അവരുടെ പ്രതീക്ഷകൾ. എന്റെ ലക്ഷ്യത്തെ തകർത്തൊരു വിജയിയായി നീ വരുന്നതും കാത്തിരിപ്പാണിവർ.....

പക്ഷേ നിനക്കതിനാവില്ല ആദിശേഷാ എന്നെ പരാജയപ്പെടുത്താൻ ..
കാരണം അവൾ ശിവാനി , അവൾ നിനക്കുളളതാണ്....!!

 എന്റെ ആവശ്യങ്ങൾ കഴിഞ്ഞവളെ ഞാനിവിടെ ഈ ഒറ്റമന്ദാരചോട്ടിൽ കൊണ്ട് വന്നിരുത്തു,,,.മനസ്സിൽ നിറയെ നിന്നോടുളള പ്രണയവും ജ്വലിപ്പിച്ച്....!!
നിന്നോടുളള പ്രണയത്താൽ കരയുന്ന അവളുടെ കണ്ണുനീരിനെ അവഗണിക്കാൻ നിനക്കാവില്ല ആദിശേഷാ....!!
കാരണം അവൾ ശിവാനിയാണ്...!!
നാഗപഞ്ചമി ദിനത്തിൽ മകം നക്ഷത്രത്തിൽ പിറന്നവൾ...!! .

അവളുടെ കണ്ണുനീരിവിടെ പതിച്ചാലത് നിനക്ക് ശാപമാണ്....!!പാപമാണ്...!!
അതുകൊണ്ട് നീ തയ്യാറായിരിക്കുക. ...എനിക്ക് മുന്നിൽ അപ്രത്യക്ഷനായി മറഞ്ഞിരിക്കാനുളള നിന്റ്റെ സമയം അൽപസമയംകൂടി മാത്രം. ...

അട്ടഹാസങ്ങൾ മുഴകി വാമദേവൻ പറഞ്ഞു നിർത്തിയപ്പോഴൊരു  തേങ്ങലടി അവിടെ അവശേഷിക്കവേ അയാൾ  കാമംകത്തുന്ന കണ്ണുംമായ്, തനിക്ക് ചുറ്റും നിൽക്കുന്ന ഓരോ പെൺകുട്ടിയെയും  ചൂഴ്ന്ന്  നോക്കി. ..ഒടുവിൽ  കൂട്ടത്തിലൊരുവളെ  കൈനീട്ടിപിടിച്ച് നിലത്തേക്കമർത്തവേ   അവളുടെ ദേഹത്ത് ചുറ്റിനിന്നിരുന്ന നാഗം  അവൾക്കരികിൽ നിന്നവളുടെ ദേഹത്തെ ചുറ്റാൻ തുടങ്ങി. ...!!

 ഇണചേരുന്ന സർപ്പത്തിന്റ്റെ  ശീൽകാരംപോലൊരു ശബ്ദമവിടെയാകെ നിറയവെ ആ മന്ദാരകാവൊരു  ശവപറമ്പുപോലെ നിശ്ചലമായ്. ..!!

അപ്പോൾ  കുറച്ചു ദൂരെ ആ മന്ദാരക്കാവിനുളളിൽ തന്നെ  അവൻ "ആദിശേഷൻ", മറഞ്ഞു കിടന്നിരുന്നു വാമദേവൻ കാണാതെ. ...വാമദേവന്റ്റെ രക്തത്തിൽ പിറന്ന മകളെയും പ്രതീക്ഷിച്ചെന്ന പോലെ..!!

********************

 മന്ദാരക്കാവിലെ യക്ഷിത്തറയുടെ പുറക്കിലുളള വാമദേവന്റ്റെ മാന്ത്രിക കളത്തിലെ ഉപാസന മൂർത്തികളുടെ മുമ്പിൽ  ശിവാനിയെ ഒരു ദേവതയെ എന്നവണ്ണം സൈരന്ധ്രി അണിയിച്ചൊരുക്കി ഇരുത്തി. ....

ശിവാനിയുടെ ശരീരത്തിൽ പുരട്ടിയിരുന്ന സുഗന്ധദ്രവ്യത്തിന്റ്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം  കാറ്റിൽ  ആ മന്ദാരക്കാവിലൊന്നാകെ  പരക്കവേ വാമദേവന്റ്റെ ദൃഷ്ടിയിൽ പെടാതൊളിച്ചിരുന്ന ആദിശേഷനൊന്ന് ഞെട്ടി !!

ശിവാനിയിൽ നിന്നുയരുന്ന ആ ഗന്ധം ,അതവനെ അവളിലേക്ക് ആഘർഷിക്കാനുളളതാണെന്ന തിരിച്ചറിവ് അവന്റെ കണ്ണുകളിൽ ഭയം നിറച്ചു.....!!!

വാമദേവന്റ്റെ കയ്യിൽ ആദിശേഷനെതിരെ പ്രയോഗിക്കാനുളള അവസാന ആയുധമാണ് ശിവാനി..,,

 അതുകൊണ്ട് തന്നെ അയാൾ ഏതു തന്ത്രവും അവനെതിരെ  ഉപയോഗിച്ച് അവനെ ശിവാനിയുടെ അടുക്കലെത്തിക്കും...!!

ആദിശേഷനെന്ന നാഗരാജാവായ തനിക്ക്  വാമദേവനിൽ നിന്നീ അമ്പലപുരം ഗ്രാമവും ഇവിടുത്തെയീ മന്ദാര കാവുംഈ  ദേവിയെയുമെല്ലാം സംരക്ഷിച്ചേ മതിയാവൂ....പക്ഷേ അതെങ്ങനെയാണെന്റ്റെ ദേവീ....... നീയെനിക്കൊരു വഴികാണിച്ചു തരണേ....മൂകമായ് ആദിശേഷന്റ്റെ മനസ്സ് തേങ്ങി

സൈരന്ധ്രീ. .. തയ്യാറായിരിക്കുക....!!

യക്ഷിത്തറയിൽ നിന്ന് വാമദേവന്റ്റെ ശബ്ദമുയർന്നപ്പോൾ ആദിശേഷനങ്ങോട്ട് നോക്കി... അവിടെ പൂർണ നഗ്നനായ് അയാൾ ,വാമദേവൻ...!
 
അഘോരമന്ത്രങ്ങളുരുവിട്ടയാൾ ആസുരശക്തിയിലെന്നവണ്ണം അഘോരനൃത്തം ചവിട്ടാൻ തുടങ്ങിയപ്പോൾ ഒരു നിമിഷമയാളെ തന്നെ നോക്കിനിന്നതിനുശേഷം ശിവാനിയും വാമദേവനൊപ്പം അഘോരനൃത്ത ചുവടുകൾ വെക്കുന്നതുകണ്ട ആദിശേഷൻ തന്റ്റെ കണ്ണുകൾ ഇറുക്കിയടച്ചൂ....!!

നൃത്തത്തിൽ മതിമറന്നാടിയിരുന്ന ശിവാനി പെട്ടെന്ന് ഉന്മാദാവസ്ഥയിലെന്ന പോലെ തന്റ്റെ ശരീരത്തെ ചുറ്റിയിരുന്ന വസ്ത്രങ്ങളോരോന്നായ് അഴിച്ചെറിയാൻ തുടങ്ങി..

ശിവാനിയുടെ അഘോരനൃത്തമതിന്റ്റെ പാരമ്യത്തിലെത്തവേ സൈരന്ധ്രീ ഉപാസനാമൂർത്തികളുടെ മുന്നിലാളികത്തുന്ന ഹോമകുണ്ഠത്തിനരികെ ചെന്നിരുന്ന് മന്ത്രങ്ങൾ ജപിക്കുവാൻ തുടങ്ങി ....

 ഒടുവിലാ ഹോമകുണ്ഠത്തിനരികിലേക്ക് ശിവാനി വാടികുഴഞ്ഞൊരു താമരത്തണ്ടുപോലെ വീഴവേ അവളിൽനിന്ന് ഊർജ്ജമാവാഹിച്ചെടുത്ത വാമദേവൻ  അട്ടഹസിക്കാൻ തുടങ്ങി. .....!!

ആദിശേഷാ  ഞാൻ ജന്മംകൊടുക്കാൻ  പോവുന്ന  എന്റ്റെ  പുത്രന് ആസുരശക്തികൾ ലഭിക്കാനാവശ്യമായ ഊർജ്ജം ഞാനിതാ നിന്റ്റെ ശിവാനിയിൽ നിന്ന് എന്റെ നൂറാമത്തെ കന്യകയിൽ നിന്ന് നേടിയിരിക്കുന്നു....!!!

ഇനിയിവളെ നീ കൊണ്ട് പൊയ്ക്കൊളളുക.... .....!!

ഇതാ നിനക്കായ് ഞാൻ  കണ്ടെത്തികൊണ്ടുവന്ന നിന്റ്റെ പെൺകുട്ടി. ...
ഇവളെ ഇനി നീ
സ്വീകരിച്ചോളുക. ..!!

എന്റെ  ലക്ഷ്യങ്ങൾക്ക് തടസ്സം സൃഷ്ടിച്ചൊരുവിജയിയായ് തീരാൻ നിന്നെ ഞാൻ അനുവദിക്കില്ല ആദിശേഷാ....!!
ദാ വന്നു സ്വീകരിച്ചോളുക  നിന്റ്റെ കന്യകയെ....

മയക്കത്തിൽ നിന്നുണരുന്ന ശിവാനിയുടെ മനസ്സിൽ നീയായിരിക്കും ആദിശേഷാ അവശേഷിക്കുക,നിന്നെയോർത്തവൾ  പൊഴിക്കുന്ന കണ്ണുനീർ തുളളികൾ നിനക്ക് ശാപമായി തീരും ..!!

  
അവളുടെ കണ്ണുനീർ കണ്ടില്ലെന്ന്  നടിച്ചാൽ
ഒടുവിലീ ഭൂമി ഉപേക്ഷിച്ച്നിന്റ്റെ പ്രിയ മന്ദാരക്കാവ് ഉപേക്ഷിച്ച്  നിനക്ക് പോകേണ്ടി വരും ആദിശേഷാ...!!
അതുകൊണ്ട്  വരിക വന്നിവളിൽ ചുറ്റിപിണഞ്ഞാലും....

ഒരു  വിജയിയായി  വാമദേവൻ ആർത്തട്ടഹസിക്കവേ  ശിവാനി മയക്കം വിട്ടുണർന്ന് ചുറ്റും നോക്കി. ...ഒടുവിലവളുടെ മിഴികൾ നിറയാൻ തുടങ്ങവേ ആദിശേഷൻ ദേഹമാസകലം പൊളളിയതുപോലൊന്ന് പിടഞ്ഞു....

 പിടിച്ചു നിൽക്കാൻ  പറ്റാതായപ്പോൾ  അവൻ തന്റെ രക്ഷാകവചമുപേക്ഷിച്ച് ശിവാനിയിലേക്ക് നിസഹായനായ് ചെന്നടുക്കാൻ തുടങ്ങി. ..

ദേവീ പൊറുക്കുക  ഈ ദാസനോട്....!!

ആദിശേഷന്റ്റെ മിഴികൾ  നിറഞ്ഞു കണ്ണുനീർ ഭൂമിയിൽ  സ്പർശിച്ച  നിമിഷം പെട്ടന്നൊരു കൊടുംങ്കാറ്റാ മന്ദാരക്കാവിനെയൊന്നാകെ ഉലച്ചു. ...!!

വർഷങ്ങളായി ചലിക്കാതെയിരുന്ന അമ്പലമണികളൊന്നിച്ച് മുഴങ്ങി...!!!

 പെട്ടെന്നാകാവൊരു  പ്രകാശത്താൽ നിറയവെ പകച്ചു ചുറ്റും നോക്കിയ വാമദേവനൊരു കാഴ്ച കണ്ടു ഞെട്ടി...!!

മന്ദാരക്കാവിനുളളിലപ്സ്സരസ്സിനെ പോലൊരു പെൺകുട്ടി.!!

 അവളുടെ നിലംതട്ടുന്ന മുടിയിഴകൾ കാറ്റിൽ പറക്കവേ കഴുത്തിൽ തൂക്കിയിട്ട ക്യാമറയിലാ യക്ഷിത്തറയിലെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നവൾ....!!

അതവളായിരുന്നു ,,വാമദേവന്റ്റെ രക്തത്തിൽ പിറന്ന ,വാമദേവന്റ്റെ രക്തത്തെ ഗർഭത്തിൽ ചുമക്കാൻ പോവുന്ന, വാമദേവന്റ്റെ മകൾ

 കാശ്മീര..!!!
        
കാശ്മീര _5


കാറ്റിൽ പറക്കുന്ന  നീണ്ട മുടിയിഴകളെ അലസമായി  ഇടംകൈകൊണ്ട് മാടിയൊതുക്കി കഴുത്തിൽ തൂക്കിയ ക്യാമറയിലാ കാവിലെ ദൃശ്യങ്ങളോരോന്നായ് പകർത്തിയെടുക്കുന്ന കാശ്മീരയെ ഇമയനക്കാതെ നോക്കി നിൽക്കുമ്പോൾ വാമദേവന്റ്റെ നെറ്റിയിൽ വിയർപ്പ് തുളളികൾ ഉരുണ്ട്കൂടി ......

ഏയ് .......നീയേതാണ് കുട്ടീ....?
നീയെങ്ങനീ മന്ദാരക്കാവിനുളളിൽ കയറി.....?

ആരോടു ചോദിച്ചിട്ടാണ് നീയീ കാവിന്റ്റെ ദൃശ്യങ്ങൾ ക്യാമറയിൽ  പകർത്തുന്നത്.....?

ഒന്നിനുപുറകെ ഒന്നായി ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് സൈരന്ധ്രീ  കാശ്മീരയെ തടയാൻ ശ്രമിക്കുന്നത്  നോക്കി നിന്നപ്പോഴും വാമദേവന്റ്റെ നോട്ടം കാശ്മീരയുടെ  മുഖത്ത് തന്നെയായിരുന്നു,
എവിടെയോ  കണ്ടു മറന്നതുപോലൊരു മുഖം. ...!!

നേർത്ത പെൻസിൽ കൊണ്ട്  വരച്ചുചേർത്തതുപോലുളള അവളുടെ ചുണ്ടുകളിലെ പുഞ്ചിരിയും സൈരന്ധ്രിയുടെ ചോദ്യങ്ങളെ അവഗണിച്ച് കൊണ്ടുളള അവളുടെ  നിൽപ്പും  വാമദേവനിൽ സംശയത്തിന്റെ വിത്തുകൾ പാകി ..., അയാൾ പെട്ടെന്ന്  ഞെട്ടിതിരിഞ്ഞ് ആദിശേഷനെ നോക്കി. ..

ആദിശേഷൻ മറഞ്ഞിരിക്കുന്നു ...!!

വാമദേവൻ  തിരഞ്ഞ ഒരു സ്ഥലത്തും  ആദിശേഷനില്ലായിരുന്നു..... !!

 ശിവാനിയിലേക്കെത്താതവൻ  വീണ്ടും തന്റെ രക്ഷാകവചം ചാർത്തി മറഞ്ഞിരിക്കുന്നു....!

'' നിന്നോടാണ് ഞാനീ ചോദ്യങ്ങൾ ചോദിക്കുന്നത്,
 നീയാരാണെടീ... ??

കാശ്മീരയെ ശക്തമായി പിടിച്ചു കുലുക്കി കൊണ്ട്  സൈരന്ധ്രി അതുചോദിച്ച നിമിഷം തന്നെ  കാശ്മീരയുടെ വലം കൈ സൈരന്ധ്രിയുടെ ഇടംകവിളത്താഞ്ഞു പതിച്ചു. .

 പ്ഠേ. ...!!

കവിൾ പൊത്തി പകച്ചു സൈരന്ധ്രീ കാശ്മീരയെ നോക്കി, കണ്ണിൽ  കനലിന്റ്റെ തിളക്കവും ദേഷ്യയത്താൽ ചുവന്ന  മുഖവുമായ് കാശ്മീര സൈരന്ധ്രിയുടെ തൊട്ടുമുമ്പിലെത്തി നിന്നു..
അവളുടെ  കണ്ണുകൾ അപ്പോൾ വൈരപ്പൊടി വീണതുപോലെ ജ്വലിക്കുന്നതുകണ്ട സൈരന്ധ്രീ  ഭയന്ന്  വാമദേവനെ നോക്കുമ്പോഴും വാമദേവന്റ്റെ ദൃഷ്ടി കാശ്മീരയിൽ തന്നെയായിരുന്നു...

സൈരന്ധ്രീ......!!

കാശ്മീരയുടെ വിളിയിലാ മന്ദാരക്കാവൊന്നുലഞ്ഞപ്പോൾ   മന്ദാരക്കാവിനുളളിലെ ഒറ്റമന്ദാരചോട്ടിലെ പെൺകുട്ടികളുടെ ദേഹത്തെ ചുറ്റിവരിഞ്ഞു നിന്നിരുന്ന നാഗങ്ങൾ  വിദൂരതയിലെന്തോ ദർശിച്ചെന്നപോലെ    നിശ്ചലരായ് ..

സൈരന്ധ്രീ ....നിന്നെപോലൊരു ദുഷ്ടജന്മത്തിനെന്നെ ഒന്ന് സ്പർശിക്കാൻ പോലും യോഗ്യതയില്ല. ....
അപ്പോൾ നീയെന്നിൽ അധികാരം കാണിക്കുന്നത്  ഞാൻ എങ്ങനെ സഹിക്കും..?

പിന്നെ ഞാൻ ആരാണ്, എന്താണ് ,എന്നൊന്നും നീ തിരക്കിയറിയേണ്ട കാര്യമില്ല. അങ്ങനെ എന്തെങ്കിലും എന്നിൽ നിന്നറിയണമെങ്കിൽ അതവൻ ,വാമദേവൻ ചോദിച്ചു കൊളളും എന്നോട്.. അല്ലേ വാമദേവാ.....?

വാമദേവനോടത് ചോദിച്ചു കൊണ്ട്  കാശ്മീര  അയാൾക്കരിക്കിലേക്ക് ചുവടുകൾ വെച്ചതും ശക്തമായൊരു കാറ്റ് കാവിനെയൊന്നാകെ പിടിച്ചു കുലുക്കി. ...,,
ഭ്രാന്തുപിടിച്ചതുപോലെയാ കാറ്റ് മന്ദാരക്കാവിനെ വട്ടംചുറ്റിയതും അമ്പലമണികൾ  വീണ്ടും നിർത്താതെ  കൂട്ടിയടിക്കാൻ തുടങ്ങി. ...

കാശ്മീരയുടെ ചോദ്യവും  കാവിലെ മാറ്റങ്ങളുംകണ്ട് സൈരന്ധ്രീ  പേടിച്ചെന്ന പോലെ വാമദേവനെ  വീണ്ടും വീണ്ടും  നോക്കി. ....

""എന്താണ്  വാമദേവാ  എന്നെകണ്ടപ്പോൾ മുതൽ  താൻ ചിന്തിക്കാൻ തുടങ്ങിയതാണല്ലോ ഞാനാരാണെന്ന്....?

എന്നെ എവിടെ വച്ചാണ് കണ്ടതെന്ന്. ..?

ഉത്തരം കിട്ടിയോ തനിക്ക്..? ഇല്ല ല്ലേ...,,,എനിക്കറിയാം കാരണം എനിക്കും നിനക്കുമിടയിലൊരു മതിലുണ്ട്.....ഞാൻ ആരാണെന്ന് ഞാൻ പറഞ്ഞല്ലാതെ നീയറിയരുതെന്ന് ഞാൻ തീരുമാനിച്ചെടുത്ത എന്റ്റെ തീരുമാനത്തിന്റ്റെ  മതിൽ..!!

 അതുകൊണ്ട് ഞാൻ തന്നെ നിനക്ക് പറഞ്ഞു തരാം നിന്റെ മനസ്സിൽ ഇപ്പോൾ തോന്നുന്ന എല്ലാ ചോദ്യങ്ങളുടെയും ഉത്തരം..., ഞാൻ  കാശ്മീര. ..,
കർമ്മം കൊണ്ടല്ലെങ്കിലും ജന്മം കൊണ്ട്  നിന്റ്റെ മകളായവൾ....!!

നിന്റ്റെ രക്തത്തിൽ പിറന്നവൾ. ..!!

നാളെ നിന്റ്റെ രക്തത്തെ ഗർഭത്തിൽ ചുമന്ന്  നിനക്ക്  പുനർജന്മമൊരുക്കേണ്ട നിന്റ്റെ മകൾ കാശ്മീര....!!

ഒരു ഗുഹയിൽ നിന്നെന്നപോലെ കാശ്മീരയുടെ ശബ്ദം  ചെവിയിൽ പതിച്ചപ്പോൾ കൺമുന്നിൽ കാണുന്നത് വിശ്വസിക്കാൻ  കഴിയാത്തതുപോലെ വാമദേവൻ  കാശ്മീരയെ പകച്ചു നോക്കി. ...

 ഇവൾ....,ഇവൾ തന്റെ  ചോരയോ....??
താനിത്രയും കാലം തേടിയ തന്റെ  മകളിവളാണോ....?

വാമദേവാ നീ  സംശയിക്കേണ്ട ഞാൻ തന്നെയാണ് നിന്റെ മകൾ....

പിന്നെ  ഞാൻ  നിന്റ്റെ  മകളാണെന്ന അറിവ് നിനക്ക് നൽക്കുന്നയാ സന്തോഷം എത്രയാണെന്ന് എനിക്ക് ഇപ്പോൾ നിന്റ്റെ മുഖത്ത് നോക്കിയാൽ അറിയാം  വാമദേവാ...., എന്നിട്ടും ഞാൻ തന്നെയോ നിന്റെ മകളെന്ന് നീ സംശയിക്കുന്നോ വാമദേവാ ..?

നീ പറഞ്ഞത് സത്യം തന്നെയാണ്  കാശ്മീരാ... ..നീയാണെന്റ്റെ മകളെന്നറിവ് എനിക്ക് നൽകുന്ന സന്തോഷം എത്രയാണെന്നെനിക്ക് പറഞ്ഞറിയിക്കാൻ വയ്യ... കാരണം നിന്നെ ഞാൻ തിരയാൻ തുടങ്ങീട്ട് നാളുകളേറെയായ്, പക്ഷേ ഒരിക്കൽ പോലും നിന്നെ കണ്ടെത്താൻ എനിക്ക് സാധിച്ചില്ല, അതിനു കാരണം എനിക്കും നിനക്കും ഇടയിൽ നീ തീർത്തെന്ന് പറയുന്ന ആ മതിൽ തന്നെയാവും, പക്ഷെ
എന്റെ അനുവാദമില്ലാത്തൊരും പെൺകുട്ടി ഈ അർദ്ധരാത്രി ഇവിടെ ഈ വാമദേവന്റെ മന്ദാരക്കാവിനുള്ളിലെത്തിയിട്ടുണ്ടെങ്കിൽ അതെന്റെ രക്തത്തിൽ പിറന്ന എന്റെ മകൾ തന്നെയായിരിക്കുമെന്ന് എനിക്ക് തീർച്ചയാണ് ,അതിനെനിക്കൊരു തെളിവിന്റെയും ആവശ്യമില്ല ... കാരണം ഇത് മന്ദാരക്കാവാണ് ,ഞാൻ വാമദേവനും ...,

എന്റെ  ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനിനി രണ്ട് നാൾ കൂടിയവശേഷിക്കുന്ന ഈ സമയത്ത് നീയെനിക്ക് മുന്നിലെത്തിയപ്പോൾ  ഞാൻ എങ്ങനെ സന്തോഷിക്കാതിരിക്കുംകാശ്മീരേ..?
 നിന്നെ എനിക്കേറെയിഷ്ടപ്പെട്ടു,
നിന്റ്റെയീ അപൂർവമായേ പേര് എന്റെ ഈ കാതിന് നൽക്കുന്ന  സന്തോഷം നിനക്കറിയില്ല...

 നീ പറഞ്ഞതെല്ലാം  ഞാൻ സമ്മതിക്കുന്നു വാമദേവാ...പക്ഷേ ഇപ്പോഴും നീ ചിന്തിക്കാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്  നിനക്ക് ചുറ്റും. ...,
ശിവാനിയെ പോലെയോ ഇവിടുത്തെ മറ്റുപെൺകുട്ടികളെ പോലയോ അറിയാതെ നിനക്കരിക്കിലെത്തിയവളല്ല ഞാനെന്ന് നീ മറന്നു പോയി വാമദേവാ...., നിന്റെ ലക്ഷ്യങ്ങൾ പൂർത്തിയാവനിനി രണ്ടു നാളുകൾ മാത്രം ശേഷികേ എനിക്ക് ഇവിടെ വരാതെ മറഞ്ഞിരിക്കാൻ കഴിയില്ല..,

നീയാരാണെന്ന് , നിന്റ്റെ ലക്ഷ്യം എന്താണെന്ന് അറിഞ്ഞു കൊണ്ട് നിനക്ക് മുമ്പിലേക്ക് വന്നവളാണ് ഞാൻ,
ശിവാനിയിലേക്ക് ആദിശേഷനെത്തി ചേർന്നാൽ പിന്നെയീ മന്ദാരക്കാവിനൊരു മോക്ഷമില്ലെന്നറിഞ്ഞു വന്നവളാണ്
ഞാനെന്ന് നീ മറന്നോ വാമദേവാ....?

കാശ്മീരയുടെ വാക്കുകൾക്കുളളിലെ ഓർമ്മപെടുത്തൽ തിരിച്ചറിഞ്ഞ വാമദേവൻ ഞെട്ടിയവളെ  തുറിച്ച് നോക്കി.

 നിന്റ്റെ ലക്ഷ്യം പൂർത്തിയാക്കാൻ നിന്നെ ഞാനൊരിക്കലും സമ്മതിക്കില്ല വാമദേവാ.....,,എന്നെ തടയണമെങ്കിൽ നീയാദ്യം ഞാനാരെന്ന് കണ്ടു പിടിച്ച് വാ...അതായത് എനിക്ക് ജന്മം തന്നവൾ ആരാണെന്ന്  കണ്ടു പിടിക്കൂ.... 

നിനക്ക് മുന്നിൽ മാനവും ജീവനും കൊഴിഞ്ഞു പോയ ഒരുപാട് സ്ത്രീകൾ ഇല്ലേ.... അവരിലാരാണെന്റ്റെ അമ്മ എന്ന് കണ്ടുപിടിക്കാതെ നിനക്ക് നിന്റ്റെ ലക്ഷ്യം നേടാൻ ആവില്ല വാമദേവാ.....,,,

ഒരു വെല്ലുവിളിയെന്നപോലെ വാമദേവനോടതു പറഞ്ഞു കൊണ്ട്  കാശ്മീര ഹോമകുണ്ഠത്തിനരികെ  ചുറ്റും നടക്കുന്നത് ഒന്നും തിരിച്ചറിയാൻ  സാധിക്കാതെ  വിദൂരതയിങ്ങോ നോക്കി  വിതുമ്പി കരയുന്ന  ശിവാനിയുടെ അരികിലേക്ക് പോയപ്പോൾ  വാമദേവൻ മനസ്സിൽ അവനിലൂടെ കടന്നു പോയ  അനേകംസ്ത്രീകളുടെ മുഖങ്ങൾ മാത്രമായിരുന്നു .. കാരണം കാശ്മീരയെ ജയിക്കണമെങ്കിൽ തന്റെ ലക്ഷ്യം പൂർത്തിയാക്കണമെങ്കിൽ   അതുകണ്ടെത്തിയേ  മതിയാവുകയുളളൂ....

ശിവാനീ...ശിവാനീ..... നഗ്നമായ ശിവാനിയുടെ ഉടലിനെ  അവിടെ കിടന്ന ചുവന്ന പട്ടുടുത്ത്
മറച്ചു കൊണ്ട്  കാശ്മീര അവളെ കുലുക്കി വിളിച്ചു.

 യാതൊരു ഭാവഭേദവുമില്ലാതെയിരിക്കുന്ന ശിവാനിയെ താങ്ങിയെണീപ്പിച്ച്  തോൾചേർത്ത് പിടിച്ച്  കാശ്മീര  മന്ദാരക്കാവിനു പുറത്തേക്ക് കൊണ്ട് പോവാൻ ശ്രമിച്ചതും വാമദേവൻ  ഓടിച്ചെന്ന് കാശ്മീരയുടെ കൈകളിൽ പിടിച്ചു...

ഒരു വൈദ്യുത ലൈനിൽ തട്ടി ഷോക്കടിച്ചെന്നപോലെ അയാൾ പുറക്കോട്ടു മറിഞ്ഞു വീണതും കാശ്മീരയുടെ മുഖത്തൊരു പരിഹാസ ചിരി വിരിഞ്ഞു ...

ഞെട്ടി  പകച്ച് വാമദേവൻ  കാശ്മീരയെ നോക്കവേ  അതേ പരിഹാസ് ചിരിയോടെ വാമദേവനെ നോക്കി കൊണ്ട്  ശിവാനിയെ ചേർത്ത് പിടിച്ചവളാ മന്ദാരക്കാവിനു പുറത്തേക്ക് നടന്നു. ...

***************

പണിക്കരേ...നമ്മളിതെങ്ങോട്ടാണീ പോവുന്നത്. ..?
കുറെ നേരമായല്ലോ നമ്മൾ സഞ്ചരിക്കാൻ തുടങ്ങീട്ട്...?

ഇനിയെങ്കിലും പറയൂ നമ്മുടെ ഈ യാത്ര  അത് വാമദേവപുരത്തേക്കുതന്നെയല്ലേ...?

ശിവന്റെ ചോദ്യം കാതിൽ വീണുവെങ്കിലും  പണിക്കരതിന് മറുപടി പറയാതെ മിഴികൾ പുറത്തേക്ക് പായിച്ചു......

ചിന്താഭാരത്താൽ കനംവെച്ചിരുന്ന പണിക്കാരുടെ മുഖത്തേക്ക് നോക്കുംതോറും  ശിവനൊരു കാര്യം ഉറപ്പായി പണിക്കരെന്തോ  ഭയക്കുന്നുണ്ട്....!!
അരുതാത്തത് പലതും സംഭവിച്ച ഭാവമാ മുഖത്ത് കാണാം. ....,,

അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലാന്ന് മനസ്സിലാക്കിയ ശിവൻ തിരിഞ്ഞവനരുകിൽ ഇരിക്കുന്ന വിഷ്ണുവിനെ നോക്കി. ....

ശിവാനിയുമായ് വാമദേവൻ  വീടിന്റെ പടിയിറങ്ങി പോയ നിമിഷം സ്വബോധം തിരിച്ചു കിട്ടിയ വിഷ്ണു അപ്പോൾ മുതൽ ശിവാനിയെ ഓർത്ത് കണ്ണുനീർ വാർക്കാൻ തുടങ്ങിയതാണ്.....!

തൊട്ടുമുൻമ്പിൽ സംഭവിച്ച ദുരന്തങ്ങളെന്തെല്ലാമാണെന്ന്  ഓർത്ത് താനും വിഷ്ണുവും പൊട്ടിക്കരയുമ്പോഴും വീട്ടിലുളള അച്ഛനുൾപ്പെടെയുളളവർ തങ്ങൾ കരയുന്നതിന്റ്റെ കാരണം തിരക്കുകയായിരുന്നു....!!

അലങ്കരിച്ച പന്തലും ആളുകളുമെല്ലാം അവരെ അത്ഭുതത്തിലാഴ്ത്തിയെങ്കിലും താഴത്തും തറയിലും വെക്കാതെ വളർത്തികൊണ്ടുവന്ന ശിവാനിയെ അവരിലാരും ഓർത്തതേയില്ല....!!

അങ്ങനെയൊരാൾ അവിടെ ഉണ്ടായിരുന്നു എന്ന് പോലും  ഓർമ്മയില്ലാത്ത അച്ഛനും ബന്ധുക്കളും. ...!!

ഹോ ...ഓർക്കാൻ വയ്യ അവരുടെ  അവസ്ഥ...,

പതംപറഞ്ഞുകരയുന്ന വിഷ്ണുവിനെ ചേർത്ത് പിടിച്ചിനിയെന്തെന്ന് ചിന്തിക്കാൻ തുടങ്ങിയ സമയത്താണ്  പരിഭ്രാന്തനായ് പണിക്കർ തങ്ങൾക്കരികിലേക്ക് വന്നതും ഈ യാത്ര തുടങ്ങീതും..... ഒരു പക്ഷേ എങ്ങോട്ടെന്നറിയാത്ത ഈ യാത്രയുടെ അവസാനം തങ്ങൾക്ക് തങ്ങളുടെ ശിവാനിയെ തിരിച്ചു കിട്ടിയാലോ.....???

ചിന്തകൾ മനസ്സിനെ ഞെരിഞ്ഞമർത്താൻ തുടങ്ങിയപ്പോൾ ശിവൻ കാറിന് പുറത്തേക്ക് നോക്കിയിരുന്നു...ചിന്തകൾ പോലെ കാഴ്ചകളും പുറക്കോട്ടു തന്നെ സഞ്ചരിക്കുന്നതവൻ ഒരു മാത്ര നോക്കി നിന്നു..
 ^^^^^^^^^^^^^^^^^

""സ്വാമി. ...."
ആരാണാ പെൺകുട്ടി..??
അവൾക്കെങ്ങനെ  അങ്ങയെ എതിർത്ത് ശിവാനിയെ ഇവിടെ നിന്ന് കൊണ്ട് പോവാൻ കഴിഞ്ഞു... ...ആരാണവൾ....... ??

വാമദേവനരികിലെത്തി സൈരന്ധ്രി അതു ചോദിക്കുമ്പോഴും അവളുടെ കവിളത്ത് കാശ്മീരയുടെ വിരൽ പാടുകൾ തെളിഞ്ഞു നിന്നിരുന്നു ..

അതവളാണ് എന്റ്റെ മകൾ കാശ്മീര. ..!!

വാമദേവനിൽ നിന്നാ വാക്കുകൾ കേട്ടതും സൈരന്ധ്രീ ഒരു മാത്ര സ്തംഭിച്ചു പോയി...
 പെട്ടെന്ന് തന്നെ അവൾ നിലത്ത് വീണുകിടക്കുന്ന വാമദേവനെ പിടിച്ചെഴുന്നേൽപ്പിക്കാൻ  ശ്രമിക്കവേയാണത് കണ്ടത്,  കാശ്മീരയെ തടയാൻ ശ്രമിച്ചപ്പോൾ പൊളളിയടർന്നുപോയ വാമദേവന്റ്റെ  ഉളളംകൈ....!!

സ്വാമി  ഇത്.......?

ഇതെനിക്കെന്റ്റെ മകൾ തന്ന ആദ്യത്തെ സമ്മാനവും  മുന്നറിയിപ്പുമാണ് സൈരന്ധീ...,

പല്ലുകൾ കടിച്ചു പിടിച്ചത് പറയുമ്പോൾ വാമദേവൻ്റ്റെ ശബ്ദം തീച്ചൂളയിലെന്നപോലെ പഴുത്തിരുന്നു....

""അങ്ങേക്കവളെ തടയാമായിരുന്നില്ലേ സ്വാമി...?
 ശിവാനിയുമായവളീ മന്ദാരക്കാവ് കടന്നു പോയാൽ പിന്നെ ഒരിക്കലും നമുക്ക് നമ്മുടെ ലക്ഷ്യത്തിലെത്തിചേരാൻ പറ്റില്ലല്ലോ. ....?

ശിവാനിയെ അവൾ കൊണ്ട് പൊയ്ക്കൊളളട്ടെ സൈരന്ധ്രീ....
കാരണം  ഇനി ശിവാനിയെത്രതന്നെ കണ്ണുനീരുപൊഴിച്ചാലും  ആദിശേഷനവളുടെ ശരീരത്തിലേക്ക് വന്നണയുകയില്ല....,

കാരണം അവൻ കാത്തിരുന്നതിവളെയാണ് ഈ കാശ്മീരയെ....!!

എന്റെ മകളെ.....!!

അവനുമുമ്പേ എനിക്കവളെ കണ്ടെത്താൻ സാധിക്കാത്തതുമാത്രമാണിപ്പോൾ എന്നെ ഭയത്തിലാക്കുന്നത്..,

ആദിശേഷൻ,അവൻ ദൈവീകാംശമാണ്...,ഇപ്പോൾ എന്നെ തേടി എനിക്കരിക്കിലെത്തിയ കാശ്മീരയും ഒരു  സത് വേദ മന്ത്രധാരിണിയാണ്..,
അവളെ സ്പർശിച്ചെന്റ്റെ  കൈ പൊളളിയപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു അവളുടെ ശരീരത്തിലെ  രക്ഷാകവചത്തിന്റ്റെ ശക്തി.!!

 അഥർവ്വ മന്ത്രങ്ങൾ പിൻതുടരുന്ന, അഘോരക്രിയകൾ ചെയ്യുന്ന എനിക്ക് അവളെ  ഇപ്പോൾ ഒന്നും ചെയ്യാൻ സാധിക്കില്ല...!!

 അപ്പോൾ അങ്ങേക്കങ്ങയുടെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയില്ലേ സ്വാമി. ..??

എന്റെ ലക്ഷ്യങ്ങൾ എനിക്ക് പൂർത്തീക്കരിച്ചേമതിയാവുകയുളളു സൈരന്ധ്രീ....
അതിനെനിക്കാദ്യമാവശ്യം അവളെ പറ്റി അറിയുക എന്നതാണ്. ...!!

ആരെപറ്റി....? 
കാശ്മീരയെ .....?

അതെ ....!!
അവൾക്ക്  ജന്മം നൽക്കാനായ്  എന്റെ രേതസ്സിനെ ഗർഭത്തിൽ ചുമന്നവളെ കണ്ടെത്തിയാൽ മാത്രമേ  എനിക്ക് കാശ്മീരയെ എന്റ്റെ നിയന്ത്രണത്തിലാക്കാൻ പറ്റുകയുളളു....!!

പെറ്റ അമ്മയോളം വലുതാലില്ല ഇവൾക്കിവളുടെ  ജീവിതം.....അവളെ, കാശ്മീരയുടെ അമ്മയെ കണ്ടെത്തണമാദ്യമെനിക്ക്....!!

""സ്വാമി  അങ്ങൊന്ന്  ആലോചിച്ച് നോക്കൂ  അങ്ങ് ഉപയോഗിച്ചു വലിച്ചെറിഞ്ഞ........

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ സൈരന്ധ്രിയത് പാതിയിൽ നിർത്തവേ വാമദേവനൊരു പൊട്ടിച്ചിരിയോടവളെ നോക്കി. ..

""എന്താ സൈരന്ധീ നിന്റ്റെ ചോദ്യം നീ പാതിവഴി നിർത്തിയത്.....?

അത് സ്വാമീ...ഞാൻ. ...

നിനക്കെന്നല്ല സൈരന്ധീ ഈ എനിക്ക് പോലും  നിശ്ചയമില്ല ഞാൻ ഉപയോഗിച്ച് ഉപേക്ഷിച്ചവരെത്ര പേരെന്ന്......!!!

എന്റെ ശരീരം സ്ത്രീയെ ആവശ്യപ്പെടുമ്പോഴെല്ലാം ഞാൻ  എനിക്ക്  മുമ്പിലെത്തുന്ന ഏതൊരു സ്ത്രീയെയും എന്റെ കാമപൂർത്തീകരണത്തിനുപയോഗിച്ചിരുന്നു.....അതിലെ്റ്റെ ഗുരുപത്നിമുതൽ പലരും ഉണ്ടായിരുന്നു...!!

 അവരിലാരെല്ലാം കന്യകകളാണെന്നോ, കാമിനിമാരാണെന്നോ, ഭർതൃമതികളാണെന്നോ ഞാൻ തിരക്കിയിട്ടില്ല..... അവരെയൊന്നും തന്നെ ഞാൻ  എന്റെ  കാര്യസാധ്യത്തിനപ്പുറം  ഓർത്തിരിക്കാറുമില്ല...!!!

പിന്നെ, പിന്നെ,എങ്ങനെ നാം  കണ്ടെത്തും സ്വാമീ.......?
അങ്ങയുടെ ദൃഷ്ടിയിലവളെ പറ്റി ഒന്നും  തെളിഞ്ഞുവരുന്നില്ലേ സ്വാമി...? 

ഇല്ല. ...എനിക്കും അവൾക്കുമിടയിലൊരു മതിലവൾ തീർത്തിട്ടുണ്ട്.., അതുകൊണ്ട് തന്നെ അവളോ അവളുടെ വേണ്ടപ്പെട്ടവരോ പറഞ്ഞു തരാതൊന്നും അവളെ പറ്റി അറിയുക സാധ്യമല്ല. ..!!!

"""ഇനി  വരുന്ന രണ്ട്  നാളുകൾക്കുളളിൽ അങ്ങാർജ്ജിച്ചെടുത്ത നൂറു കന്യകമാരുടെ ഊർജ്ജവും ഓജസ്സുംപിന്നെ അങ്ങയുടെ രേതസ്സും അവളിൽ പ്രവേശിപ്പിക്കാൻ അങ്ങേക്ക് കഴിയും സ്വാമി..എനിക്കുറപ്പുണ്ട്...!! അങ്ങവളെയീ മന്ദാരക്കാവിനു വെളിയിൽ പോവാതെ തടയൂ... ചെല്ലൂ സ്വാമി. .

 ഉറപ്പുള്ള  സൈരന്ധ്രിയുടെ  ശബ്ദമൊരു കുളിർമഴയായ്  കാതിൽ വീഴവേ വാമദേവൻ  പെട്ടെന്ന് കാശ്മീര പോയവഴിയെ  അവളെ തിരഞ്ഞു പോയി.....

_________________________

 ശിവാ.....വിഷ്ണു..ഇറങ്ങിവരുക..... 

 പണിക്കരുടെ  ശബ്ദം  ചെവിക്കരിക്കിൽ  മുഴങ്ങിയപ്പോൾ ശിവനും വിഷ്ണുവും  ഓർമ്മകളിൽ നിന്ന് ഞെട്ടിയെന്നവണ്ണം പണിക്കരെ നോക്കി. ... 

തങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിന്നതോ  പണിക്കർ  വണ്ടിയിൽ നിന്നിറങ്ങിയതോ അവരറിഞ്ഞിട്ടില്ലായിരുന്നു.....

പണിക്കരേ ഇതേതാണീ സ്ഥലം..?

ചുറ്റും  കണ്ണോടിച്ചുകൊണ്ടതു ചോദിക്കുമ്പോൾ  തന്നെ  ദൂരയൊരു കാഴ്ച കണ്ട ശിവനൊരുമാത്ര  മണ്ണിൽ  തറഞ്ഞു നിന്നൂ....!!!

 വാമദേവപുരത്തെ മന്ദാരക്കാവിനുളളിൽ നിന്ന് ശിവാനിയെയും താങ്ങിപിടിച്ചുകൊണ്ടാ സമയം അവിടേക്ക് കാശ്മീര വരുന്നുണ്ടായിരുന്നു.....!!

പണിക്കരേ ദേ  നോക്കൂ..

ശിവൻ വിരൽചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ  പണിക്കരുടെ മുഖം അരുതാത്തതെന്തോ ദർശിച്ചതുപോലെ  വിറളി വെളുത്തൂ....

ശിവാനീ.......ശിവനും വിഷ്ണുവുമൊന്നിച്ചലറി വിളിച്ചു കൊണ്ട് ശിവാനിക്കരിക്കിലേക്കോടുമ്പോഴും കാലുകൾ മണ്ണിൽ  ഉറച്ചുപോയതുപോലെ പണിക്കർ അവിടെ തന്നെ  തറഞ്ഞു നിന്നുപോയ്..
 ....കാശ്മീരയിൽ നിന്ന് ദൃഷ്ടി മാറ്റാതെ....

ശിവാനീ. ..മോളെ..... ശിവനും വിഷ്ണുവും  മാറിമാറി വിളിച്ചിട്ടും യാതൊരു ഭാവവ്യത്യാസവുമില്ലാതെ ശിവാനി അവരെ അപരിചിതരെ പോലെ  നോക്കി നിന്നു. ....

കുട്ടീ കുട്ടിയാരാണ്...?
എന്റെ ഈ അനിയത്തിയെ കുട്ടിക്കെവിടെ  നിന്ന് ലഭിച്ചു..?

 ചോദ്യങ്ങളോരാന്നായ് ശിവൻ ചോദിക്കുമ്പോഴും  കാശ്മീരയുടെ നോട്ടം പണിക്കരുടെ മുഖത്തായിരുന്നു....ആ നാലുകണ്ണുകൾ കൂട്ടിമുട്ടുമ്പോഴൊരു  അഗ്നിയവിടെ  ഉടലെടുക്കുന്നതുപോലെ......!!

കാശ്മീരേ.....!!
പെട്ടന്നാണ്  അന്തരീക്ഷത്തെ നടുക്കികൊണ്ടൊരു അലർച്ചയോടെ വാമദേവൻ അങ്ങോട്ട് വന്നത്. ...!!

 തൊട്ടുമുന്നിൽ  കാശ്മീരയ്ക്കൊപ്പം നിൽക്കുന്ന  പണിക്കരെയും മറ്റുളളവരെയും തീരെ പ്രതീക്ഷിക്കാതവിടെ  കണ്ട  വാമദേവനൊന്ന്  പതറി ....

"""ഓ....അപ്പോൾ  ഇവളുടെ ഈ വരവിനു പിന്നിലും താനായിരുന്നോടാ ദേവദാസാ.....??
താൻ ചെയ്തതെന്തായാലും  നന്നായി. ..ഞാൻ തിരക്കി നടന്ന  എന്റെ രക്തത്തെ എനിക്കരിക്കിൽ തന്നെ  എത്തിച്ചല്ലോ മിടുക്കൻ....!!!

ഒരു  വിജയിയായ് വാമദേവൻ  പൊട്ടിച്ചിരിക്കവേ കാര്യം മനസ്സിലാവാതെ  വിഷ്ണുവും ശിവനും പണിക്കരെയും വാമദേവനെയും മാറി മാറി നോക്കി. ...

അതേടാ ...,,,ഞാൻ തന്നെ ആണിവളെ നിനക്കരിക്കിലേക്കയച്ചത്.....!!

എന്തിനെന്നറിയാമോ ..??
നിന്നെ നശിപ്പിക്കാൻ....!!! ....നിന്റ്റെ നാശം കാണാൻ...!! ....കഴിഞ്ഞ കുറെ വർഷങ്ങളായെന്റ്റെ  ശ്രമം അതിനുവേണ്ടിമാത്രമാണ് വാമദേവാ.......!!

ദേവദാസാ.....!!!
നിനക്കെതിരെ നിന്റ്റെ മാർഗ്ഗങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ട് ഞാനൊരിക്കലും വന്നിട്ടില്ല....പക്ഷേ. ..നീ.......

നീ വന്നില്ലെന്നോ....?
തടസ്സങ്ങൾ സൃഷ്ടിച്ചില്ലെന്നോ...?

 തീപാറുന്ന ശബ്ദത്തിലതുചോദിച്ചുകൊണ്ട് ദേവദാസ് പണിക്കർ വാമദേവനരികിലെത്തിയതും  അയാളുടെ ഇരുക്കവിളത്തും  മാറിമാറി  അടിച്ചതും ഒരുമ്മിച്ചായിരുന്നു....

""നീയെന്റ്റെ  മാർഗത്തിലൂടെ വന്നിട്ടില്ലെന്നോ വാമദേവാ....???

തടസങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നോ....??

നിനക്കറിയാമോ  വാമദേവാ ഇവൾ, ഈ കാശ്മീര ആരാണെന്ന്....???

എന്റെ മകളാണിവൾ.....!!!!


കാശ്മീര _ അവ സാനഭാഗം


ദേവദാസാ........,,,

പണിക്കരിൽ നിന്നുകേട്ട വാക്കുകളുടെ പൊരുളറിയാതെ ശിവനും വിഷ്ണുവും പകച്ചുനിൽക്കുമ്പോൾ  വാമദേവന്റ്റെ വിളിയിലാ വാമദേവപുരം നടുങ്ങി.....!!

""അലറിവിളിക്കണ്ട വാമദേവാ..., അച്ഛൻ പറഞ്ഞത് സത്യം തന്നെയാണ്"" ..

കാശ്മീരയുടെ ശബ്ദം വാമദേവന്റ്റെ ശബ്ദത്തെമറികടന്നുയർന്നുപ്പോൾ ശിവൻ കാശ്മീരയെ നോക്കി നിന്നു, അവളുടെ കണ്ണുകളിലെ എരിയുന്ന അഗ്നി കുണ്ഠം വാമദേവനെ കത്തിച്ചു ചാമ്പലാക്കാൻ പോന്ന ഒന്നാണെന്ന തിരിച്ചറിവ് അവനിലൊരു ആശ്വാസകുളിർപാകി....

''' നീ....,നീഎന്റെ മകൾ അല്ലെന്നോ.....?
ആരും
വിശ്വസിക്കുമിനിയിത് കാശ്മീരേ....?
എന്റെ മാന്ത്രിക ബന്ധനത്തെ നിഷ്പ്രഭമാക്കി നീയാ മന്ദാരക്കാവിനുളളിൽ കടന്നുവെങ്കിൽ നീയ്യീ വാമദേവൻ്റ്റെ രക്തം തന്നെയാണ്....!!
വേറെ ആർക്കും അതിന് കഴിയില്ല എന്റ്റെ സമ്മതമില്ലാതെ....!!

എന്റെ കയ്യിൽ നിന്ന് നിന്നെ രക്ഷിക്കാൻ  ഇയാളും നീയ്യും ഇനിയെത്ര ശ്രമിച്ചിട്ടും  കാര്യമില്ല കാശ്മീരേ.....!

പകയോടത് കാശ്മീരയോടു പറയുമ്പോഴും വാമദേവന്റ്റെ കത്തുന്ന കണ്ണുകൾ പണിക്കരുടെ മുഖത്തായിരുന്നു...

''ആരു ശ്രമിക്കുന്നു വാമദേവാ നിന്നിൽനിന്ന് രക്ഷനേടാൻ....?

നിന്റ്റെ ലക്ഷ്യങ്ങൾ പൂർത്തീക്കരിക്കാനുളള വെറുമൊരുസ്ത്രീ ശരീരം മാത്രമായിരിക്കും നിനക്ക് ഞാൻ,പക്ഷേ എനിക്കോ എന്റ്റെ അച്ഛനോ നീ അങ്ങനെയല്ല,,ജന്മ ശത്രുവാണ് നീ വാമദേവാ ..... ,ജന്മ ശത്രു.....!!

ആരാടീ നിന്റ്റെ  അച്ഛൻ...? ഇവനോ ...?
ഈ ദേവദാസനോ.....?
നിന്റ്റെ അച്ഛനീ ഞാനാണ്....!!വാമദേവപുരത്തെ വാമദേവൻ. ...!!

അച്ഛൻ.....!! ...ത്ഫൂ.....വാമദേവന്റ്റെ മുഖത്തേക്ക് കാർക്കിച്ച് തുപ്പിയത് പണിക്കർ പറയുമ്പോൾ  ആ കണ്ണുകളിൽ കണ്ണുനീരിന്റ്റെ നനവ് പടരുന്നത് ശിവൻ കണ്ടു....

''നീ പറഞ്ഞത് ശരിയാണ് വാമദേവാ....ജന്മം കൊണ്ടിവൾ നിന്റ്റെ ചോരയാണ്... പക്ഷെ. ..,,പക്ഷെ ഇവളുടെ അച്ഛനീ ഞാനാണ്...ദേവദാസ് പണിക്കരെന്ന ഞാൻ ..,
കാരണം ഇവളെ പത്തുമാസം വയറ്റിൽ ചുമന്നതെന്റ്റെ  ""സാവിത്രിക്കുട്ടി""യായിരുന്നു.......!!
അറിയുമോടാ വാമദേവാ നിനക്കെന്റ്റെ സാവിത്രിക്കുട്ടിയെ.......??

എവിടെ അറിയാനല്ലേ....?

കാമംമൂത്ത് ശരീരം, സ്ത്രീയെ ആഗ്രഹിക്കുമ്പോൾ നീ കണ്ടെത്തി നിന്റ്റെ വിശപ്പടക്കിയിരുന്ന ഒരു പെണ്ണിന്റെയും പേര് നിനക്കറിയില്ലല്ലോ ല്ലേ...?
നിനക്കവരെല്ലാം വെറും ശരീരങ്ങൾ മാത്രം. .

 സാവിത്രിക്കുട്ടി......!!

പണിക്കരിൽ നിന്നാ പേര് കേട്ട മാത്രയിൽ വാമദേവന്റ്റെ ശരീരത്തിലൂടൊരു മിന്നലൊളി പാഞ്ഞു കയറി. ...
കയ്യിൽ സന്ധ്യാദീവുമായ്  സർപ്പക്കാവിനുളളിലേക്ക് തിരി വെക്കാൻ വരുന്നൊരു സുന്ദരിയുടെ മുഖവും ഒപ്പം സാവിത്രിക്കുട്ടീയേന്നൊരു വിളിയുംമൊരുനിമിഷം കാതിനരികിൽ കേട്ട പോലെ....!!
കണ്ണിനുമുമ്പിൽ തെളിഞ്ഞ പോലെ.....!!

സാവിത്രിക്കുട്ടി....,,
വാമദേവന്റ്റെ ചുണ്ടുകൾ ആ പേര്  പിന്നെയും പിന്നെയും ഉച്ചരിച്ചു. ...

അതേടാ സാവിത്രിക്കുട്ടി.....നിനക്കോർമ്മയുണ്ടോ അങ്ങനെ ഒരു പേര്......?
എന്റെ പ്രാണനായിരുന്നെടാ അവൾ...ഒരുപാട് കാലം മനസ്സിൽ കൊണ്ട് നടന്നൊടുവിൽ ഞാൻ സ്വന്തമാക്കിയതായിരുന്നു എന്റ്റെ സാവിത്രിക്കുട്ടിയെ,
ആഗ്രഹിച്ചതെല്ലാം ഈശ്വരൻമാർ സാധിപ്പിച്ചു തരില്ലല്ലോ.....?ഞങ്ങളുടെ പ്രണയ സാക്ഷാത്ക്കാരമായൊരു കുഞ്ഞിനെ ഞങ്ങൾക്ക് തരാൻ ഈശ്വരൻമാർ മടികാണിച്ചു തുടങ്ങിയ സമയത്താണ് ഞങ്ങൾ  അമ്പലങ്ങൾ തോറും പ്രാർത്ഥനയുമായ് നടന്നത്...

അങ്ങനെ ഒരിക്കലീ മന്ദാരക്കാവിലും ഞങ്ങൾ വന്നിരുന്നു,അന്നിവിടം നിന്റ്റെ അധീനതയിലായിട്ടില്ല.ഈ കാവിലെ നാഗങ്ങൾക്ക് സന്ധ്യാവിളക് തെളിയിക്കാനായ് പോയ എന്റെ  സാവിത്രിക്കുട്ടി പിന്നെ മടങ്ങി വന്നില്ല..!! അന്വേഷിച്ച് പോയ ഞാൻ  കണ്ടത്  ആരോ പിച്ചി ചീന്തിയെറിഞ്ഞ് ഒരിത്തിരി ജീവൻ മാത്രം ബാക്കിയായ് കിടക്കുന്ന അവളെയാണ്.....!

ദേവദാസ് പണിക്കരുടെ  വാക്കുകൾ തീ അമ്പുകൾ പോലെ വാമദേവനിൽ തറഞ്ഞുകയറിപ്പോൾ അവന്റെ മനസ്സിൽ  പണ്ട് അവൻ സാവിത്രിക്കുട്ടിയെ കണ്ട  കാഴ്ച ആയിരുന്നു..!

കയ്യിൽ ദീപവുമായന്നവൾ നടന്നു കയറിയത് തന്നിലേക്കുതന്നെയായിരുന്നില്ലേ.....?
അനുനയങ്ങളൊന്നും അവളുടെ കാതിൽ ഏശാതിരുന്നപ്പോൾ പിന്നെ കീഴടക്കുകമാത്രമായിരുന്നു വഴി. ..അല്ലെങ്കിലും ശീലമതാണല്ലോ....?ഒടുവിലവളെ തിരഞ്ഞാരോ സാവിത്രിക്കുട്ടീയെന്ന് വിളിച്ചു വരുന്നത് കണ്ടപ്പോൾ താനവിടെ നിന്ന്  പോന്നു. ...അത് ഇയാളായിരുന്നോ ..?
ഈ ദേവദാസ് പണിക്കർ...?

 അന്ന്  താൻ കീഴ്പ്പെടുത്തിയ സാവിത്രിക്കുട്ടിയുടെ മകളാണിവളെന്നതുറപ്പാണ് കാരണം രണ്ടു മുഖങ്ങൾ തമ്മിലുള്ള സാമ്യമിപ്പോഴത് മനസ്സിലാക്കി തരുന്നുണ്ട്....പക്ഷേ തന്റെ മകൾ ആരെന്ന് താൻ എത്രയെല്ലാം തിരഞ്ഞിട്ടും ഒരിക്കൽ പോലും ഇവളുടെയോ സാവിത്രിയുടെയോ മുഖം തന്നിലേക്കെത്തിയില്ലല്ലോ....അതെങ്ങനെ ...?

എന്താടോ വാമദേവാ ഓർമ്മ വന്നുവോ നിനക്ക് സാവിത്രി ക്കുട്ടിയെ.....?അന്നാ  സർപ്പക്കാവിനുളളിൽ നിന്ന് അല്പ പ്രാണനുളള എന്റ്റെ സാവിത്രിക്കുട്ടിയെ ഈ നെഞ്ചോടു ചേർത്ത് പിടിച്ച് ആശുപത്രിയിലേക്കോടുമ്പോൾ എനിക്കറിയില്ലായിരുന്നു വാമദേവാ നിന്റ്റെ ആക്രമണം അവളുടെ മാനസീകനില തെറ്റിച്ച കാര്യം...

കഴിഞ്ഞുപോയതൊന്നും ഓർമ്മയില്ലാതൊരു പാവയെപോലെയുളള എന്റ്റെ സാവിത്രിക്കുട്ടിയെ പരിപാലിച്ചിരിക്കുമ്പോഴും അവളെ ആ നിലയിൽ ആക്കിയവനെ ഞാൻ കുറെ തിരഞ്ഞു പക്ഷെ നിന്നിലേക്കെത്താൻ എനിക്ക് കഴിഞ്ഞില്ല വാമദേവാ......നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ ഇടംകൈകൊണ്ട് തുടച്ചുനീക്കി വാമദേവനെ നോക്കുമ്പോൾ  പണിക്കരുടെ മുഖത്ത് തെളിഞ്ഞു കണ്ട പക ശിവനിൽ ഉൾഭയം നിറച്ചു...
 ചുറ്റും നടക്കുന്നതൊന്നും മന
സ്സിലാവാതെ നിൽക്കുന്ന ശിവാനിയെ അവൻ തന്നോടു കൂടുതൽ ചേർത്ത് നിർത്തിയപ്പോൾ ..

 എന്റെ സാവിത്രിക്കുട്ടിയുടെ വയറ്റിലൊരു  ജീവൻ വളരുന്നുണ്ടന്നറിഞ്ഞ നിമിഷം എന്റ്റെ മനസ്സിൽ തോന്നിയ വികാരമെന്തായിരുന്നെന്ന് എനിക്ക് ഇപ്പോഴുംഅറിയില്ല...,

പക്ഷേ  ഇവളെ ഈ കാശ്മീരയെ എന്റ്റെ കയ്യിലേൽപ്പിച്ച് ഇവൾക്ക് ജന്മം കൊടുതത്തിന്റ്റെ മൂന്നാം നാൾ ഈ ലോകം വിട്ടു പോവുമ്പോൾ അവളെനിക്ക് വേറെ ഒന്നുകൂടി നൽകിയിരുന്നു വാമദേവാ,ബോധത്തിന്റെ നേർത്തയൊരു കണിക മരണത്തിണ്റ്റെ തൊട്ടു മുമ്പവളെ തലോടിപോയപ്പോൾ അവൾ വരച്ച നിന്റ്റെയൊരു ചിത്രം... അതായിരുന്നു വാമദേവാ എനിക്കാദ്യമായ് നിന്നെ കാണിച്ചു തന്നത്....!!

അപ്പോൾ. ..അപ്പോൾ. ..സാവിത്രിക്കുട്ടി......??

അവൾ ജീവിച്ചിരിപ്പില്ല വാമദേവാ....!!
അവളെ കീഴ്പ്പെടുത്തി കാശ്മീരയെ നിന്റ്റെ പാതയിൽ കൊണ്ട് വരാമെന്ന നിന്റ്റെ കണക്കുകൂട്ടലുകൾ പിഴച്ചിരിക്കുന്നു വാമദേവാ...., കാശ്മീരക്കിന്ന് ഭൂമിയിൽ രക്തബന്ധത്താൽ സ്വന്തമാക്കപ്പെട്ടവൻ നീ മാത്രമാണ് ,ആ നിന്റെ മരണം കുറിക്കാൻ നിനക്ക് മുമ്പിലെത്തിയതാണെന്റെ മോൾ ...

 പണിക്കരുടെ വാക്കുകൾ കേട്ടൊരു ഭ്രാന്തനെപോലെ പണിക്കരുടെ നേരെ നടന്നടുത്ത വാമദേവന്റ്റെ മുമ്പിലേക്കൊരു കവച്ചമായ് കാശ്മീര കയറി നിന്നപ്പോൾ  തനിലേക്കേതോ വൈദ്യുത പ്രവാഹം ഉണ്ടായതുപോലെ  വാമദേവൻ  തരിച്ചു നിന്നു.

വാമദേവാ...,കാശ്മീര നിന്റ്റെ മകളല്ലേ...അപ്പോൾ അവൾക്കും കാണില്ലേ മന്ത്രശക്തി....?
ഒരു പൊട്ടിച്ചിരിയോടെ പണിക്കരുത് ചോദിച്ചപ്പോൾ കാശ്മീര പണിക്കരെ നോക്കി ചിരിച്ചു. ..ആ ചിരിയിലൊരായിരം അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നതായ് വാമദേവന് തോന്നി. ..

സാവിത്രിക്കുട്ടി വരച്ചു നൽകിയ നിന്റ്റെ രൂപവും കയ്യിൽ പിടിച്ച് ഇനിയെന്ത് എന്നറിയാതെ ഞാനിവളുമായ് നിൽക്കുമ്പോഴാണ് എനിക്കരിക്കിലേക്ക് അദ്ദേഹം വന്നത്, ബ്രഹ്മമഠത്തിലെ "ബ്രഹ്മദത്തൻ നമ്പൂതിരി... .,,,നി്ന്റെ ഗുരു .... !!

 പണിക്കരുടെ വാക്കുകൾ കേട്ടൊരു നിമിഷം വാമദേവൻ സ്ഥലകാലബോധം മറഞ്ഞവനെ പോലെയാ മണ്ണിൽ തറഞ്ഞു നിന്നു. ...!!

ബ്രഹ്മദത്തൻ തിരുമേനിയോ ...?

അതേടാ വാമദേവാ ...,നിനക്ക് മന്ത്രങ്ങൾ ഓതി തന്നു നിന്നെയൊരു മകനായ് കരുതിയിരുന്ന അതേ ബ്രഹ്മദത്തൻ നമ്പൂതിരി തന്നെയാണ് എന്റ്റെയും ഗുരു..!! കാശ്മീരയുടെ വാക്കുകൾ ദൂരെ ഏതോ ഗുഹയിൽ നിന്നെന്നപോലെ വാമദേവൻ കേട്ടൂ.....

പഠിച്ച മന്ത്രങ്ങളെ അരുതാത്തമാർഗ്ഗത്തിനുവേണ്ടി ഉപയോഗിക്കരുതെന്ന് പഠിപ്പിച്ച ഗുരുവിന്റെ പത്നിയെ തന്നെ ആദ്യം പ്രാപിച്ചായിരുന്നില്ലേ വാമദേവാ നീ അദ്ദേഹത്തിനുളള  ഗുരു ദക്ഷിണ നൽകിയത്...?

 അവിടംമുതൽ നിന്റ്റെ പാത അഥർവ്വ മന്ത്രങ്ങളുടെ ആരും കാണാത്ത പുതിയ ഇടങ്ങളിലൂടെയായപ്പോൾ  നിന്നിലൂടെയീ ലോകം  നശിക്കുന്നത് മുൻക്കൂട്ടി കണ്ട ആ  മനുഷ്യൻ  ഇവിടെ വന്നു എന്നെ തേടി. ..,അല്ല നിന്റ്റെ മകൾ കാശ്മീരയെ തേടി...!! 

 സത് വേദ മന്ത്രങ്ങളും ,ലോകരക്ഷയെ സഹായിക്കുന്ന അറിവുകളും വിദ്യകളും അവൾക്ക് അദ്ദേഹം പകർന്നു നൽകി. ..!!
നിന്റ്റെ ദൃഷ്ടി അവളിൽ പതിയാതിരിക്കാനുളള മുൻകരുതൽ നൽകി. ...!!

നിനക്ക് പുറകിൽ നീയറിയാതെ നിന്നെ പിൻതുടരാനെന്നെ ഏൽപ്പിച്ചു.
നിന്റ്റെ ഓരോ നീക്കങ്ങൾ തടയാൻ നീ അറിയാതെ പലവട്ടം ഞങ്ങൾ ശ്രമിച്ചു. ..പക്ഷേ ഓരോ തവണയും നീ രക്ഷപ്പെട്ടു. ...

നിന്റെ ലക്ഷ്യപൂർത്തീകരണത്തിനുള്ള നൂറാമത്തെ കന്യക ശിവാനിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞ അതേ നിമിഷത്തിൽ തന്നെ അക്കാര്യം തിരിച്ചറിഞ്ഞി മന്ദാരക്കാവിലേക്ക് നിന്നെ തേടിയെത്തിയ ഇവൾ നിന്റെ നാശം കുറിച്ചിരിക്കും വാമദേവാ ....കാരണം
ഇവിടെ  ഈ  മന്ദാരക്കാവിനുളളിൽ വെച്ച്  നിന്റെ നാശത്തിനായ് നീ വിത്തുപാകി ഞാൻ വളർത്തിയതല്ലേ വാമദേവാ ഇവളെ ....

ഒരിക്കലും ഇല്ല പണിക്കരേ, നിങ്ങൾക്ക് തെറ്റി
എന്റെ  ലക്ഷ്യങ്ങൾ പൂർത്തിയാക്കാതൊരു മടക്കമെനിക്കില്ല ,എന്റെ ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ
ഇപ്പോൾ  ഇവിടെ വെച്ച് ,  ഞാനിന്നു വരെ സ്വരൂപിച്ച എന്റെ എല്ലാ ശക്തിയും  ഉപയോഗിച്ച് ഞാനിവളെ കീഴ്പ്പെടുത്തുന്നത്  കണ്ടു നിന്നുക്കൊളളുക നിങ്ങളോരോരുത്തരും...

അഥർവ്വ വേദ മന്ത്രങ്ങളിലൂടെ ഞാൻ നേടിയ എന്റെ ശക്‌തികളെ  തടയാനൊരു സത് വേദ മന്ത്രത്തിനും കഴിയില്ല. .. കാണിച്ചു തരാം ഞാൻ നിനക്കത് ....

 നിന്റ്റെ സാവിത്രിക്കുട്ടി എന്നിലലിഞ്ഞു ചേർന്നതുപോലെ ഇവളെയും  ഞാൻ നേടുന്നത്,
ഇവളെന്റ്റെ പുനർജന്മത്തിന് വഴിയൊരുക്കുന്നത് കണ്ട് നിന്നോളുക നീ..

കോപത്താൽ അലറി പറഞ്ഞു കൊണ്ട് വാ മദേവൻ വീണ്ടും 
കാശ്മീരയ്ക്ക് നേരെ തിരിഞ്ഞതും പെട്ടന്നൊരു  ശീൽക്കാര ശബ്ദമവിടെ മുഴങ്ങി. ...,

ആദിശേഷൻ....,,

വാമദേവനാ പേര് മുഴുവനാക്കുന്നതിന് മുമ്പ് തന്നെ ആദിശേഷൻ കാശ്മീരയെ കൂട്ടിയവിടെ നിന്ന് മന്ദാരക്കാവിനുളളിലെ ഇരുളിലേക്ക് മടങ്ങിയിരുന്നു. ....,,,

ആദിശേഷാ........,,,

വാമദേവന്റെ അലർച്ച അവിടെയാകെ പ്രതിധ്വനിച്ചൂ ....

***************

കാശ്മീരേ. ......,,,,,

ചുറ്റും  കനംവെച്ച ഇരുട്ടിലെവിടെ നിന്നോ തന്നെ തേടി വരുന്ന ശബ്ദത്തിന്റ്റെ ഉറവിടമറിയാനായ് കാശ്മീര  നാലുംപാടും നോക്കിയെങ്കിലും കനത്ത അന്ധക്കാരംമാത്രമാണവൾക്ക് ദർശിക്കാനായത്....

 ആദിശേഷാ.......

അതെ ,,ആദിശേഷനാണ് ഞാൻ, കാശ്മീരേ,
നിനക്കെന്നെ ഇപ്പോൾ ദർശിക്കാൻ സാധിക്കുകയില്ല .. അതുകൊണ്ട് നീ കണ്ണുകൾ അടച്ചാലും. ...നിന്റെ അകകണ്ണിൽ നിനക്കെന്നെ കാണാൻ സാധിക്കും. ....

ആദിശേഷന്റ്റെ വാക്കുകളനുസരിച്ച് കാശ്മീര മിഴികളടക്കവേ അവളുടെ ഉൾക്കണ്ണിൽ  സുസ്മേരവദനനായൊരു സുന്ദരരൂപം തെളിഞ്ഞു.
 ആദിശേഷൻ....!!
കാശ്മീരയുടെ ചുണ്ടുകൾ മന്ത്രിച്ചു. ..   

"അതെ ആദിശേഷൻ,
കർമ്മബന്ധങ്ങളാൽ പരസ്പരം ബന്ധിക്കപ്പെട്ടവരാണ് നമ്മൾ കാശ്മീരേ ,അതു കൊണ്ടു തന്നെ എനിക്ക് നിന്നോടു പറയാനുള്ള കാര്യങ്ങൾ ഏറെയാണ്  പലതും  നിനക്ക് അറിവുളളതുമാണ്....

എനിക്കറിയാം ആദിശേഷാ എന്നിൽ അടങ്ങിയിരിക്കുന്ന നിയോഗമെന്തെന്ന്,
എന്നെ പോലെ തന്നെയത് എന്റ്റെ   പിതൃസ്ഥാനീയനായ ദേവദാസ് പണിക്കർക്കുമതറിയാം,
എല്ലാം അറിഞ്ഞുകൊണ്ടിവിടേക്ക് വന്നതാണ് ഞാൻ. ....!!

എന്റ്റെ ജന്മത്തിന് കാരണക്കാരനായ വാമദേവന്റ്റെ മന്ത്രശക്തിയാൽ  ദേവീ ചൈതന്യം നഷ്ടപ്പെട്ട ഈ മന്ദാരക്കാവിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ട് വരാനും ഇത് പഴയ അമ്പലപുരമാക്കാനും എന്നാൽ സാധിക്കുന്ന എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് ആദിശേഷാ...!!

നിന്നെ കാത്തിരിക്കുന്ന നിയോഗമതുമാത്രമല്ല കാശ്മീരേ ,വാമദേവന്റ്റെ മരണത്തിലൂടെ മാത്രം മോചനംകിട്ടുന്ന കുറെ പെൺകുട്ടികൾ ഇവിടെ ഉണ്ട്,അവരുടെ ദേഹത്ത് ചുറ്റിവരിഞ്ഞവരുടെ കണ്ണുനീർ  മാത്രം ഭക്ഷിച്ച് ജീവൻ നിലനിർത്തുന്ന കുറെ നാഗവംശജരുണ്ട്, എന്റെ പ്രജകളായവർ.....!!

എനിക്കറിയാം ആദിശേഷാ....ബ്രഹ്മ മഠത്തിലെ ഗുരു ബ്രഹ്മദത്തൻ  എല്ലാം എനിക്ക് പറഞ്ഞു തന്നിരുന്നു....പക്ഷേ വാമദേവനെ എങ്ങനെയാണ് ഞാൻ ഇല്ലാതാക്കേണ്ടതെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടില്ല....!!
എന്റെ മന്ത്രശക്തികളയാൾക്ക് നേരെ ഉപയോഗിക്കരുതെന്ന് ഉപദേശിച്ചെന്നെ ഈ മന്ദാരക്കാവിലേക്ക് അയക്കുമ്പോൾ ഗുരു പറഞ്ഞത് ഒന്നു മാത്രമാണ്,, അശുഭമായതൊന്നും സംഭവിക്കില്ല ആദിശേഷൻ എന്നെയും കാത്ത് ഈ മന്ദാരക്കാവിലുണ്ടാവുമെന്ന്....!!

അതെ....കഴിഞ്ഞ കുറെ വർഷങ്ങളായി ഞാനും എന്റെ വംശവും നിന്റ്റെ വരവുംകാത്തിരിക്കുകയായിരുന്നു.....നിന്നിലൂടെ മാത്രം സാധ്യമാവുന്ന ഈ കാവിന്റ്റെ മോചനത്തിനായ്....!!!

അതെങ്ങനെ എന്ന് പറയൂ ആദിശേഷാ....??
കാരണം സമയം കടന്നു പോവുകയാണ്.....ശിവാനിയിൽ നിന്നുള്ള ഊർജ്ജവുംകൂടി സ്വീകരിച്ച വാമദേവന് അവന്റെ ലക്ഷ്യ പൂർത്തീകരണത്തിനെന്നെ ഇപ്പോൾ മുതൽ ഉപയോഗിക്കാം... ...നീയെന്നെ കൊണ്ട് വന്ന നിമിഷംമുതലവൻ എന്നെ തിരയുകയാവും ഈ മന്ദാരക്കാവു മുഴുവൻ. ..ഒരു പക്ഷേ എന്റെ അച്ഛനെ അവൻ ഉപദ്രവിക്കാൻ കൂടി  സാധ്യതയുണ്ട്....!!!

"ഇല്ല കാശ്മീരേ നിന്റ്റെ അച്ഛനും കൂട്ടരും സുരക്ഷിതരായ്  ഇപ്പോഴീ മന്ദാരക്കാവിനുളളിലുണ്ട്....വാമദേവന്റ്റെ സഞ്ചാരദിശമാറ്റി ഞാനവനെ ഈ കാവിന്റ്റെ പലയിടത്തേക്കും നിന്നെ തേടിയലയാൻ വിട്ടിരിക്കുകയാണ്,എന്റെ ശക്തികൾ എനിക്ക് തിരിച്ചു കിട്ടിക്കൊണ്ടിരിക്കുകയാണ് നിന്റ്റെ സാന്നിദ്ധ്യത്തിൽ  ......!!

എങ്കിൽ പറയൂ ആദിശേഷാ വാമദേവന്റ്റെ മരണം നടപ്പിലാക്കിയീ കാവും ഇതിനകത്തകപ്പെട്ട പെൺകുട്ടികളെയും ഞാൻ എങ്ങനെ ആണ് രക്ഷിക്കേണ്ടത്....??
എന്റെ മന്ത്ര ശക്തി. .......?

അരുത് ..കാശ്മീരേ ,,,നീ പഠിച്ച നിന്റ്റെ അറിവുകളൊന്നും വാമദേവനെതിരെ നീ പ്രയോഗിക്കരുത് കാരണം അയാൾ നിനക്ക് ജന്മം തരാൻ കാരണക്കാരനായവനാണ്....!!

അപ്പോൾ  പിന്നെ  എങ്ങനെ...? ..എങ്ങനെയാണ് ആദിശേഷാ ഞാൻ  അയാളെ.....?

"നീ എന്നെ സ്വീകരിക്കണം അല്പ നേരത്തേക്ക് നിന്റ്റെ ,ഇണയായ് , പതിയായി....!!!

ഉൾക്കണ്ണിൽ  ആദിശേഷന്റ്റെയാ വാക്കുകൾ കേട്ടതും കാശ്മീര  ഞെട്ടിയെന്നവണ്ണം കണ്ണുകൾ  തുറന്നു. .

ചുറ്റും  അന്ധക്കാരം മാത്രം. ...

എന്തുപറ്റീ കാശ്മീരേ.... ഭയന്നുവോ നീ നിന്നിലടങ്ങിയ നിയോഗമെന്തെന്ന് നീ തിരിച്ചറിഞ്ഞപ്പോൾ ..?

ആദിശേഷാ...... നീ പറയുന്നത്. ...?

"ഞാൻ പറഞ്ഞത് മാത്രമാണ് വാമദേവനെ ഇല്ലാതാക്കാനുളള  മാർഗം. ..,
ഇത്  നിന്നോടു വെളിപ്പെടുത്താൻ നിന്റ്റെ ഗുരുവിനായില്ലെങ്കിലും പണിക്കരോടദ്ദേഹമിത്  പറഞ്ഞിട്ടുണ്ട്. ..അതാണാ മുഖത്തെ  പരിഭ്രമത്തിന്റ്റെ കാരണവും ...,,

ഈ കാവിൽ വെച്ചാണ്  ഞങ്ങളുടെ മുന്നിൽ വെച്ചാണ് നിന്റ്റെ അമ്മ സാവിത്രിക്കുട്ടിയിൽ വാമദേവൻ നിന്നെ ഉരുവാക്കിയത്....അതേ നീ തന്നെയാണ് അവന്റെ മരണത്തിനും കാരണക്കാരിയായ് തീരേണ്ടത്,എന്നെ നിന്നിലേക്ക് സ്വീകരിച്ചു കൊണ്ട്. ...നിയോഗമതാണ് എന്റ്റെയും നിന്റ്റെയും....!!!

ആദിശേഷന്റെ ഓരോ വാക്കും കാശ്മീരയുടെ മനസ്സിൽ ചിന്തകളുടെ വേലിയേറ്റങ്ങൾ സൃഷ്ട്ടിച്ചു കൊണ്ടിരുന്നു ..

"സമയം കടന്നുപോവുന്നു  കാശ്മീരേ ,നിന്റ്റെ മറുപടി  വേഗമാവട്ടെ....,,,പുലർച്ചക്കപ്പുറമൊരു പക്ഷേ വാമദേവനെ ജയിക്കാൻ നമ്മുക്കായില്ലാന്നു വരും. ...അതുകൊണ്ട്. .....

എനിക്ക് സമ്മതമാണ് ആദിശേഷാ......!!!!

കാശ്മീരയുടെ ഉറച്ച ശബ്ദം ഒരു നിമിഷം ആദിശേഷനെപോലും അമ്പരപ്പിച്ചുവോ...?

കാശ്മീരേ......

എനിക്ക് സമ്മതമാണ് ആദിശേഷാ ....വാമദേവന്റ്റെ അന്ത്യം കുറിക്കാനായ് നിന്നെ എന്നിലേക്ക് സ്വീകരിക്കാൻ. ....!!

നീയറിയേണ്ട കാര്യങ്ങളിനിയുമുണ്ട് 
കാശ്മീരേ ,നാഗമാണ് ഞാൻ...,ഞാൻ നിന്നിലേക്ക് വരുന്നതും നാഗമായാണ്...!!

നമ്മുടെ കൂടിച്ചേരലിനപ്പുറം  എന്നിലടങ്ങിയിരിക്കുന്ന ദൈവാശംവും എന്റ്റെ ആയുധമായ വിഷാശംവും നിന്നിൽ കൂടികലരുന്നതാണ്, നിന്റെ ശരീരത്തിലെ ഓരോ രോമരാജികളിലും  കുറച്ചു നേരമാ ഉഗ്രവിഷം നിറഞ്ഞു നിൽക്കും  ,

ഞാനും നീയും കണ്ടുമുട്ടിയാൽ അതു സ്വന്തം ജീവന് ഭീഷണിയാണെന്ന് മാത്രമേ വാമദേവനറിയൂ , അതെങ്ങനെയെന്ന് അവനറിയില്ല ,അതു കൊണ്ടു തന്നെനമ്മുടെ  സംയോഗത്തിന് ശേഷം അതു തിരിച്ചറിയാതെ  നിന്നിൽ കാമത്താൽ ലക്ഷ്യ പൂർത്തീകരണത്തിന് വരുന്ന വാമദേവൻ നിന്നെയൊന്ന് സ്പർശിച്ചാൽ മാത്രം മതി അവന്റെ മരണം സുനിശ്ചിതം. ..!!!

എനിക്ക് സമ്മതമാണ് ആദിശേഷാ.....!!

കഴിഞ്ഞില്ല കാശ്മീരേ ,,,,നീ അറിയേണ്ട ഒന്നുകൂടി ഉണ്ട് നമ്മുടെ സംയോഗത്തിനപ്പുറമൊരുപക്ഷേ നിന്നിലൊരു പുതുജീവൻ ഉടലെടുത്തിടാം....!!!

ആദിശേഷാ......!!!

"അതെ കാശ്മീരേ എനിക്കുംമുൻക്കൂട്ടി ദർശിക്കാൻ കഴിയില്ല  അത്തരം കാര്യങ്ങൾ, പക്ഷേ സാധ്യതകൾ നിന്നെ ബോധ്യപ്പെടുത്തേണ്ടതെന്റ്റെ കടമയാണ്. ..,
എന്നിൽ നിന്നൊരു ജീവൻ നിന്നിലുടലെടുക്കുകയാണെങ്കിൽ അത് മനുഷ്യവംശമോ നാഗവംശമോയെന്ന് പോലും നിശ്ചയിക്കപ്പെടുന്നത് ജനനത്തിന് ശേഷമായിരിക്കും.., ചിലപ്പോഴൊരു പുതിയ നിയോഗം പോലും നിന്നിലൂടെയിനി വിടെ ഉടലെടുത്തുവെന്നും വരാം ..,
ഇനി പറയുക സമ്മതമാണോ നിനക്ക് എന്നെ നിന്നിലേക്ക് സ്വീകരിക്കാൻ..??

ആദിശേഷന്റെ ചോദ്യത്തിനു മറുപടി പറയാനൊരു നിമിഷം ചിന്തിച്ചു കാശ്മീര ...

സമയം കടന്നു പോവുന്നു കാശ്മീരേ ....

"സമ്മതമാണെനിക്ക് വാമദേവന്റ്റെ മരണത്തിന് നമ്മളൊന്നിക്കുന്നതിന്.....!!
ചുറ്റും കനത്തു നിന്ന അന്ധക്കാരത്തിലേക്ക് മിഴികൾ പായിച്ചതു പറയുമ്പോൾ കാശ്മീരയുടെ ശബ്ദത്തിന് കാരിരുമ്പിന്റ്റെ കാഠിന്യമായിരുന്നു.....!!

 ഒരു നിമിഷംപ്രകൃതിപോലും നിശ്ചലമായ്നിന്നു പോയാ മറുപടിയിൽ ..

കാശ്മീരയുടെ അനുവാദം ലഭിച്ച മാത്രയിൽ വാമദേവന്റെ നാശം കുറിക്കാൻ, ആദിശേഷൻ  കാശ്മീരയെ മെല്ലെ പുണരാൻ തുടങ്ങി ,
 തന്റ്റെ ശരീരത്തിലൂടൊരു തണുപ്പ് അരിച്ചുകയറുന്നതും കാതിനരികെ നേർത്ത ശീൽക്കാരശബ്ദവും കാശ്മീര അറിഞ്ഞു. ..പെട്ടന്നവിടെ അന്തരീക്ഷത്തെ പ്രകബനം കൊളളിച്ചുകൊണ്ടൊരു മിന്നൽ പിണർ ഭൂമിയിലേക്കാഴ്ന്ന് ഇറങ്ങി. ..ആ വെളിച്ചത്തിൽ കാശ്മീരകണ്ടു, തന്നിലേക്ക് പടർന്നിറങ്ങുന്ന ആദിശേഷനെന്നെ നാഗരാജാവിനെ ,,ഒപ്പം തങ്ങൾക്ക്കുറച്ചപ്പുറത്ത് ഇരുട്ടിൽ മൂടിയിരിക്കുന്ന മന്ദാരക്കാവിലെ ദേവിയുടെ കൽവിഗ്രഹത്തെയും ...

#######$##############

"കാശ്മീരേ....,,,,എന്റെ ദൃഷ്ടിയെ മറകെട്ടിയൊതുക്കി നിനക്ക് രക്ഷപ്പെടാൻ സാധിക്കുകയില്ലെടീ..
കണ്ടെത്തിയിരിക്കുന്നു  ഞാൻ നിന്നെ. ... !!

തൊട്ടുമുമ്പിലായ് വാമദേവൻ്റ്റെ അലർച്ച കേട്ട കാശ്മീര ഞെട്ടികണ്ണുകൾ തുറക്കവേ ഒന്നറിഞ്ഞു ആദിശേഷൻ തന്നിൽ നിന്ന് പോയ്മറഞ്ഞിരിക്കുന്നു....!!

രാത്രി പകലിന് വഴിമാറാനിനി അധികസമയമില്ല....

എവിടെപോയെടീ എന്റ്റെ അരികിൽ നിന്ന് നിന്നെ രക്ഷിച്ചു കൊണ്ടു പോന്ന ആ ആദിശേഷൻ.....? എന്നെ ഭയന്നൊളിച്ചുവോ അവൻ ... ?
എന്റെ നാശത്തിനായവൻ എന്തു മന്ത്രമാണവൻ നിനക്ക് ഓതി തന്നത് ..? പ്രയോഗിക്കൂ നീയത്..?

വാമദേവന്റെ ആക്രോശത്താൽ ആ കാവൊന്നായ് വിറക്കുമ്പോഴും കാശ്മീര വാമദേവനെ നിസ്സംഗതയോടെ നോക്കി ...

ആദിശേഷാ... നാഗരാജാവേ ..വരുക വന്നു കണ്ടോളുക  നീ  എന്നിൽ നിന്നും  രക്ഷിച്ചു കൊണ്ട് വന്നവളെ ഞാൻ എന്റെ ലക്ഷ്യത്തിനായ് ഉപയോഗിക്കുന്നത്...., കണ്ണുതുറന്നു കണ്ടുക്കൊളളുക...! വാമദേവന്റ്റെ ശബ്ദമാ മന്ദാരക്കാവിൽ വീണ്ടും വീണ്ടും മുഴങ്ങി ...

കണ്ണുകളിലെരിയുന്ന പകയും അതിലുമേറെയെരിയുന്ന കാമവുമായ് വാമദേവൻ  കാശ്മീരയെ സ്പർശിച്ച നിമിഷമവളിൽ നിന്നൊരഗ്നി അയാളുടെ ശരീരത്തിലാകെ വ്യാപിച്ചു.....,
അയാളുടെ ശരീരമാകെ ആദിശേഷൻ കാശ്മീരയിലേക്ക് പകർന്നു നൽകിയ വിഷം പടർന്നു കയറി ..

സംഭവിക്കുന്നതെന്താണെന്ന് വാമദേവൻ മനസ്സിലാക്കി വന്നപ്പോഴേക്കും ആ ശരീരത്തിൽ നിന്ന് പ്രാണൻ വേർപ്പെട്ടു പോയിരുന്നു...!!!

 കരിനീലിച്ച ശരീരമായ് വാമദേവൻ കാശ്മീരയുടെ കാൽചുവട്ടിൽ വീഴവേ  ഒറ്റമന്ദാരചുവട്ടിലെ പെൺകുട്ടികളുടെ ശരീരത്തിൽ നിന്ന് നാഗങ്ങൾ നിലത്തേക്കൂർന്നിറങ്ങി സൈരന്ധ്രിയെ ലക്ഷ്യം വെച്ചിഴഞ്ഞു നീങ്ങി. ..,,

 മോളെ  കാശ്മീരേ....ദൂരെനിന്നൊരു നിലവിളിയോടെ ദേവദാസനുംകൂട്ടരും കാശ്മീരയ്ക്കരികിലേക്ക്  പാഞ്ഞടുക്കവേ കാശ്മീര വേഗം മന്ദാരക്കാവിലെ ദേവിയുടെ  കൽവിഗ്രഹത്തിനരികിലേക്കോടി,,അവിടെ ദേവിയുടെ മുമ്പിൽ  നിലത്ത്  തറച്ചിരുന്ന ശൂലം വലിച്ചൂരിയെടുത്തതും സ്വന്തം അടിവയറ്റിലേക്ക് സർവ്വശക്തിയുപയോഗിച്ച്  കുത്തിയിറക്കിയതും ഒരുമ്മിച്ചായിരുന്നു....!

ദേവീ.....

ചുറ്റും ചീറ്റിതെറിച്ച ചോരതുളളികൾക്കിടയിലൂടവൾ കണ്ടു മന്ദാരക്കാവിലെ ദേവിയുടെ മുഖത്തെ പുഞ്ചിരി. ..!!

__________ _____

കാശ്മീരേ....മോളെ. .കണ്ണുതുറക്കൂ.....

ചുറ്റും നിന്നാരൊക്കയോ വിളിക്കുന്നത് കേട്ട് ആയാസപ്പെട്ട് കണ്ണുതുറന്ന കാശ്മീര തനിക്കരിക്കിൽ നിൽക്കുന്ന ദേവദാസ് പണിക്കരെ കണ്ടു പുഞ്ചിരിച്ചൂ....

കഴിഞ്ഞുപോയ രംഗങ്ങളവളുടെ മനസ്സിൽ തെളിയവേ അവൾ ചുറ്റും കണ്ണോടിച്ചു. ...താനൊരാശുപത്രിയിലാണ്...തനിക്ക് ചുറ്റും തന്നെ, തന്നെ നോക്കി ശിവനും വിഷ്ണുവും....
 
അച്ഛാ മന്ദാരക്കാവിലെ ആ പെൺകുട്ടികൾ. ...??ശിവാനി..? ..അവരെല്ലാം എവിടെ. ..?

അവരെല്ലാം ഇവിടെ തന്നെയുണ്ട്, വാമദേവന്റെ മരണത്തോടെ അയാളുടെ മന്ത്രശക്തികളും ഈ ഭൂമി വിട്ടൊഴിഞ്ഞു പോയിരിക്കുന്നു ,അതിനാൽ തന്നെ അവരോരുത്തർക്കും അവരുടെ കുടുംബങ്ങൾക്കും അവരാരാണ് എന്ന തിരിച്ചറിവും ഓർമ്മ ശക്തിയും മടക്കി കിട്ടിയിരിക്കുന്നു ...

 നഷ്ടപ്പെട്ടവയെ ഓർത്തിരിക്കാതെ തിരിച്ചു കിട്ടിയ ജീവനുമായ് അവരെല്ലാം അവരുടെ ഉറ്റവർക്ക് അരികിലേക്ക് പോവാനായ് തയ്യാറെടുക്കുകയാണിപ്പോൾ..

 പണിക്കരുടെ വാക്കുകൾ കാശ്മീരയിലൊരു  പുതുജീവൻ പകർന്നു ..

 പക്ഷേ മോളെ...മോളെന്ത് പണിയാണ് കാണിച്ചത്. ..?
എല്ലാം ശുഭമായ് തീർന്ന അവസാന നിമിഷത്തിൽ സ്വന്തം പ്രാണൻ കളയുകയോ....??
നിനക്ക് എന്തുപറ്റീ കുട്ടീ....??

നിന്റ്റെ പ്രവർത്തിയുടെ ഫലമായി നിന്നിലെ സ്ത്രീക്ക് പൂർണ്ണത നൽക്കുന്ന നിന്റ്റെ ശരീരത്തിലെ ഒരവയവം ,നിന്റ്റെ ഗർഭപാത്രം നിനക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ..അറിയുമോ നിനക്കത്.....??

അറിയാം അച്ഛാ. ..,ഞാൻ അറിഞ്ഞുകൊണ്ട് തന്നെ ചെയ്തതാണ്....ഒരു നിയോഗവുമായ് മന്ദാരക്കാവിലെത്തിയ ഞാൻ മൂലം വേറൊരു നിയോഗം കൂടി അവിടെ ഉടലെടുക്കരുതെന്ന് കരുതി തന്നെ ചെയ്തതാണ്...!!

ആദിശേഷനെന്നിലൊരു ജീവൻ നിക്ഷേപിച്ചൂവെങ്കിൽ അതിനെ ഇല്ലായ്മ ചെയ്യാൻ ഇതുമാത്രമായിരുന്നു വഴി. കാരണം ,എന്നിലത് പറ്റിപിടിച്ചാൽ പിന്നെ അതടർത്തി മാറ്റുക പ്രയാസമാണ്.....ചില തീരുമാനങ്ങൾ ദൈവത്തിനു മുന്നേ നമ്മളെടുക്കേണ്ട കാലമാണിതച്ഛാ...,,,കാരണം എനിക്ക് നാളെ ഒരു  ദൈവമായ് മാറേണ്ട. .....എന്റെ കഴിവുകൾ മന്ദാരക്കാവിന്റ്റെ നന്മകൾക്കായ് മാത്രം. ..

അപ്പോൾ നീ ആദിശേഷന് നൽകിയ വാക്ക്. ...??

 ആദിശേഷന് ഞാൻ നൽകിയ വാക്ക് വാമദേവന്റ്റെ മരണത്തിന് വേണ്ടി  ആദിശേഷനെ ഞാൻ സ്വീകരിക്കാമെന്ന് മാത്രമാണ്..., എന്നിലൂടെയിനിയിവിടെയൊരു പുതുജീവൻ ഉടലെടുക്കില്ലാ എന്ന വാക്ക് ഞാനപ്പോൾ തന്നെ മന്ദാരക്കാവിലെ ദേവിക്കും നൽകിയിരുന്നു. ..!!
ഞാൻ നൽകിയ വാക്കുകൾ കൊണ്ട് എവിടെയും ആർക്കും  കടക്കാരിയല്ല ഞാൻ അച്ഛാ ....!!

കാശ്മീരയിൽ നിന്ന് മനസ്സുറപ്പുളള പെണ്ണിന്റെ  ആത്മവിശ്വാസമുളള വാക്കുകൾ പുറത്തേക്ക് വീഴവേ  അങ്ങ് ദൂരെ മന്ദാരക്കാവിൽ   നന്മയുടെ മന്ത്രമോതിയൊരു കാറ്റ് കാശ്മീരക്കരികിലേക്ക് വീശിയണയുകയായിരുന്നു....അവളാണ് ശരിയെന്ന് വിളിച്ചു പറഞ്ഞു കൊണ്ട്. ...

 ആ സമയം മന്ദാരക്കാവിനുള്ളിൽ നാഗങ്ങളുടെ കൂട്ടത്തോടെയുള്ള ദംശനത്താൽ മരണം സംഭവിച്ച സൈരന്ധ്രിയുടെ മൃതദേഹം ആരാലും ശ്രദ്ധിക്കപ്പെടാതെയവിടെ നീലിച്ചു കിടന്നിരുന്നു... കുറച്ചപ്പുറത്ത് മാറി വാമദേവന്റെയും ......

അവസാനിച്ചു. ...

 രജിത ജയൻ

Comments

  1. ഒറ്റ ഇരുപ്പിൽ വായിച്ച് തീർത്തു... പറയാന് വാക്കുകളില്ല.. വ്യത്യസ്തമായൊരു story. Super...

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്