Skip to main content

അനുപമ ഫുൾ പാർട്ട്

സഹോദരനെ പോലെ കണ്ട ഹരിയേട്ടന്റെ താലി എന്റെ കഴുത്തിൽ കിടന്നു പൊളളുന്നു... 

കുറച്ചു മണിക്കൂറുകൾ കൊണ്ട് എന്റെ ജീവിതം തന്നെ മാറി മറിഞ്ഞിരിക്കുന്നു..

ഏതൊരു പെൺകുട്ടിയുടെയും ഏറ്റവും വലിയ സ്വപ്നമാണ് അവളുടെ വിവാഹം.. എന്റെ സ്വപ്നങ്ങൾ എല്ലാം തകർന്നിരിക്കുന്നു..

 *****************
"ഒാ... വലിയ കൂട്ടാ എന്നൊക്കെ പറഞ്ഞു പുറകെ നടന്നപ്പോളെ ഞാൻ ഒാർത്തതാ ഈ പെണ്ണു ഹരിയേം കൊണ്ടേ പോകൂന്ന്..ഒാ ഇതിപ്പോൾ സൗന്ദര്യവുമില്ല, ഇതിപ്പോൾ ഇങ്ങനെ ഒരു കല്ല്യാണം ആയോണ്ട് ഒന്നും കിട്ടതുമില്ല... അവന്റെ ജീവിതം കൊഞ്ഞാട്ട ആയെങ്കിലെന്താ? ഇവൾക്കും വീട്ടുകാർക്കും ലോട്ടറിയടിച്ച പോലായി... "
വലതു കാൽ വെച്ച് ഹരിയേട്ടന്റെ വീട്ടിലേക്ക് കേറുമ്പോൾ മനസ്സിൽ തീയായിരുന്നു..
ഹരിയേട്ടന്റെ അമ്മായി എന്നു തോന്നിക്കുന്ന ആ സ്ത്രീയുടെ വാക്കുകൾ എന്നെ തകർത്തു..

കണ്ണു നിറഞ്ഞിട്ട് എനിക്ക് മുമ്പോട്ട് നടക്കാൻ പറ്റാതായി, ഇതിനിടയിൽ സാരിയിൽ തട്ടി വിഴാൻ പോയി, കയ്യിലിരുന്ന വിളക്കിലെ എണ്ണ തുളുമ്പി വിളക്ക് കെടുകയും ചെയ്യതു..

"കേറി വന്നപ്പോളെ ദുഃശകുനമാണല്ലോ..."

"അതെങ്ങനെയാ ജാതകം ഒന്നും നോക്കാതെ അല്ലേ കെട്ടിതു..."

"ഹരിക്ക് അപകടം ഒന്നും വരാതിരുന്നാൽ മതിയാരുന്നു.."

ചുറ്റും നിന്നവരുടെ വാക്കുകൾ എന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചതു പോലെയായി..

എന്നെ ഒന്നു ആശ്വസിപ്പിക്കാനോ ഒരു വാക്ക് മിണ്ടാനോ ആരും തയ്യാറായില്ല...

അല്പം മുമ്പ് ഞങ്ങൾ നാണം കെടാതിരിക്കാൻ മോൾ സഹായിക്കണം എന്നു പറഞ്ഞു എന്റെ കാലിൽ വീണ ബന്ധുക്കൾ പോലും നിശ്ശബധരായി നിൽക്കുന്നത് എന്റെ സങ്കടം കൂട്ടി..

എനിക്ക് എങ്ങോട്ടെങ്കിലും ഇറങ്ങി ഒാടുവാൻ തോന്നിയെങ്കിലും ഹരിയേട്ടൻ കെട്ടിയ താലി എന്നെ തടഞ്ഞു...

ഇന്നലെ രാത്രിയിൽ പരിചയപ്പെട്ട ഹരിയേട്ടന്റെ വല്യച്ചന്റെ മകളായ അമ്മു ചേച്ചി എന്റെ രക്ഷക്കെത്തി..
ചേച്ചി എന്നെയും കൊണ്ടു ഏതോ മുറിയിലേക്ക് കൊണ്ടു പോയി.. ഹരിയേട്ടന്റെ മുറിയല്ല എന്നു ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.. അതെന്നിൽ അല്പം  ആശ്വാസം ഉണ്ടാക്കി..കാരണം ഹരിയേട്ടന്റെ അടുത്തു നിൽക്കാൻ പോലും ഞാൻ ആഗ്രഹിച്ചില്ല..

"അനു ഒന്നു റെസ്റ്റ് എടുക്ക്, ഞാൻ അപ്പോളെക്കും അനുന് വേണ്ട വസ്ത്രങ്ങളുമായി വരാം..
" ചേച്ചി...? …
എന്താ മോളെ എന്നു ചോദിച്ചു ചേച്ചി അടുത്തേക്ക് വന്നതും ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി...

എത്ര നേരം ഞാൻ കരഞ്ഞുവെന്നറിയില്ല ഹരിയേട്ടന്റെ അമ്മ വന്നെന്നെ വിളിച്ചപ്പോളാണ് ഞാൻ കരച്ചിൽ നിർത്തിയത്.. 

"അയ്യേ അമ്മേടെ കൊച്ച് ഇത്ര പാവമാണോ...? 
ഹരി പറഞ്ഞിട്ടുളള നല്ല മിടുക്കിയാണെന്നാണാലോ.."

ഞാൻ ഒരു വിധത്തിൽ കരച്ചിൽ നിർത്തി ഒന്നു പുഞ്ചിരിച്ചു...

"അമ്മ ഇവളെ വീളിക്കാൻ വന്നതാ..
മോള് കുറച്ചു നേരം കിടന്നോളു, അമ്മ ഇപ്പോൾ വരാം കേട്ടോ..."
ഇത്രയും പറഞ്ഞു അമ്മ ചേച്ചിയേം കൊണ്ടു പുറത്തേക്ക് പോയി..

ഞാൻ വാതിൽ അടച്ചു വന്നു കട്ടിലിൽ ഇരുന്നു..
എത്ര പെട്ടെന്നാണ് എന്റെ ജീവിതം മാറിയത്..?
സഹോദരാനായി കണ്ട ഒരാളുടെ ഭാര്യയായി മാറിയിരിക്കുന്നു..

ഇന്നലെ വരെ വെറെ ഒരു വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞ ഞാൻ ഇപ്പോൾ അവിടെ ഒരു അന്യയായിരിക്കുന്നു..
എനിക്ക് വീണ്ടും കരച്ചിൽ വന്നു...

**************

+2 കഴിഞ്ഞു resultനു wait ചെയ്യ്തിരിക്കുമ്പോളാണ് ഞാനും കൂട്ടുകാരും കൂടി ഒരു computer course ന് ചേരുന്നത്.. അവിടെ വെച്ചാണ് ആദ്യമായി ഹരികൃഷ്ണൻ എന്ന എന്റെ ഹരിയേട്ടനെ കാണുന്നത്.. 
വെളുത്ത അല്പം വണ്ണമൊക്കയുളള പൊക്കം കുറഞ്ഞ ഒരു സുന്ദരൻ ചേട്ടൻ... ഹരിയേട്ടനും
ഞാനും മാത്രം PRO എന്നുളള ഒരു rare course ആയിരുന്നു select ചെയ്യതത്, അതുകൊണ്ടു തന്നെ നോട്ട് എഴൂതുമ്പോളും system ചെയ്യുമ്പോളും ഞാനും ചേട്ടനുമായിരുന്നു കൂട്ട്..

ചേട്ടൻ degree കഴിഞ്ഞതായോണ്ട് ആദ്യമോരു പേടി തോന്നിയെങ്കിലും ഞാൻ പെട്ടെന്ന് ഹരിയേട്ടനുമായി company ആയി...

ഒരു പെങ്ങളില്ലാത്ത ചേട്ടായിക്ക് ഞാൻ സ്വന്തം പെങ്ങളായി, കിലുക്കാം പെട്ടി പോലെ സംസാരിക്കുന്ന എന്നെ ചേട്ടായിക്ക് വലിയ കാര്യയായിരുന്നു..
എന്നും സംസാരിച്ചു സംസാരിച്ചു ഒരു ദിവസം പോലും ഞങ്ങൾക്ക് സംസാരിക്കാതിരിക്കാൻ പറ്റാതായി...
ചേട്ടായീ ഇടയ്ക്ക് വീട്ടിൽ വരുകയും വിളിക്കുകയും ചെയ്യുമാരുന്നു, അതുകൊണ്ടു വീട്ടുകാർക്കും ചേട്ടായിയെ വലിയ കാര്യയാരുന്നു...

ക്ലാസ് കഴിഞ്ഞെങ്കിലും എന്റെ degree admission ഒക്കെ ശരിയാക്കാൻ ചേട്ടായി വന്നു.. എന്റെ അനിയത്തി പൊന്നുവിന്റെയും പുന്നാര ചേട്ടനായിരുന്നു ഹരിയേട്ടൻ...

ഹരിയേട്ടന് ആദ്യമായി ശമ്പളം കിട്ടിയപ്പോൾ എടുത്തു തന്ന ചുരിദാർ ഇപ്പോളും ഞാൻ സൂക്ഷിച്ചു വെച്ചീട്ടുണ്ടായിരുന്നു ..

ഞങ്ങളുടെ ബന്ധത്തെ പലരും സംശയത്തോടെ നോക്കിയെങ്കിലും ഞങ്ങൾ പൂർവ്വാധികം ശക്തിയോടെ ഞങ്ങളുടെ ബന്ധം മുന്നോട്ട് കൊണ്ടു പോയി..

തലയിലേക്ക് ഒരു പല്ലി വീണപ്പോളാണ് ഞാൻ ഒാർമ്മകളിൽ നിന്നും ഉണർന്നത്..

ഞാൻ ഏഴുന്നേറ്റ് കണ്ണാടിക്ക് മുമ്പിലായി നിന്ന്..
എനിക്ക് എന്നോട് തന്നെ സഹതാപം തോന്നി..

കല്യാണത്തിനുടുക്കാൻ ഹരിയേട്ടൻ വാങ്ങി തന്നതാണി ചുവന്ന പട്ടു സാരി.. അത് ഉടുത്ത് ഹരിയേട്ടന്റെ തന്നെ ഭാര്യയാകേണ്ടി വന്നല്ലോ ഈശ്വരാ...

സാരിക്ക് ചേരുന്ന ഒരു മാലയും കമ്മലും എന്റെ മുത്തശ്ശിയോട് ഹരിയേട്ടന്റെ കല്യാണത്തീനിടാനായി കെഞ്ചി വാങ്ങിയ 2 കാശി രൂപമുളള 
വളകളും മാത്രമാണ് എന്റെ ആഭരണങ്ങൾ...

നീണ്ടു സമൃദ്ധമായി കിടക്കുന്ന മുടിയിൽ ആരോക്കെയോ കുറച്ചു മുല്ല പൂ വെച്ചിരിക്കുന്നു..
പൂ അഴിച്ചു വെച്ചു മുടിയിലേക്ക് നോക്കിയതും എനിക്ക് ഹരിയേട്ടനെ ഒാർമ്മ വന്നു.. ഹരിയേട്ടന്റെ നിർബന്ധം കൊണ്ടാണ് ഞാൻ മുടി വളർത്താൻ തുടങ്ങിയത്..
എന്റെ മുടി കാണുന്നതേ ഹരിയേട്ടനോരു അഹങ്കാരമായിരുന്നു..
എപ്പോളും പറയും നിന്റെ അത്രേം മുടിയുളള ഒരു പെണ്ണിനെ ഞാൻ കെട്ടൂ എന്ന്..അവസാനം എന്നെ തന്നെ കെട്ടേണ്ടി വന്നല്ലോ ഈശ്വരാ....

അമ്മയേം പപ്പയേം പൊന്നുവിനേം കാണണമെന്നു എനിക്ക് തോന്നി... ഒന്നു വിളിക്കാൻ ഫോൺ പോലുമില്ലലോ എന്നോർത്ത് ഞാൻ സങ്കടപ്പെട്ടു...

കതകിൽ ആരോ മുട്ടുന്നത് കേട്ടു ഞാൻ വാതിൽ തുറന്നു...

മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി...

"ഹരിയേട്ടൻ...



(തുടരും)
_______________________________________


അനുപമ 2
____________________

ഹരിയേട്ടൻ.....

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
ഞാൻ അറിയാതെ ഹരിയേട്ടന്റെ അടുത്തേക്ക് ചെന്നു..

എന്നാൽ ഹരിയേട്ടൻ എന്റെ മുഖത്ത് പോലും നോക്കാതെ എന്നെ മറികടന്നു പോയി കയ്യിലിരുന്ന കവറുകൾ മേശയിൽ വെച്ചു..

 ഒരു ദിവസം പോലും എന്നോട് മിണ്ടാതെ ഇരിക്കാൻ കഴിയില്ലെന്നു പറഞ്ഞ ഹരിയേട്ടനാണ് എന്നോട് ഈ അവഗണന കാണിക്കുന്നത്..

വെറെ ആരു എന്തു പറഞ്ഞാലും എനിക്ക് സങ്കടമില്ലായിരുന്നു.. പക്ഷെ ഹരിയേട്ടൻ.....

"ഹരിയേട്ടാ...?"

"വെെകീട്ട് reception ന് ഇടാനുളള dress ഉം ornamentsഉം ആണിത്.. "

ഇത്രയും പറഞ്ഞു പുറത്തേക്ക് പോകാനോരുങ്ങിയ ഹരിയേട്ടന്റെ കയ്യിൽ ഞാൻ പിടിച്ചു,

"എന്നെ 2 വഴക്കെലും പറ ഹരിയേട്ടാ...
എന്നോട് മിണ്ടാതിരിക്കല്ലേ..plz ..എനിക്ക് താങ്ങാൻ പറ്റില്ല...
ഹരിയേട്ടാ...??"

എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ എന്റെ കെെ മാറ്റിയിട്ട് ഹരിയേട്ടൻ പുറത്തേക്ക് പോയി...

എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിലത്തേക്ക് തളർന്നിരുന്നു..

ഹരിയേട്ടൻ തന്നെ വെറുത്തിരിക്കുന്നു...
തന്റെ ഹരിയേട്ടൻ...

കരയാൻ പോലും ഞാൻ അശക്തയായി..

ഒന്നെനിക്ക് വ്യക്തമായി..
ഇന്ന് ഞാൻ ചെയ്യതതെല്ലാം തെറ്റായിരുന്നു..
ആരു പറഞ്ഞാലും സഹോദരനെ പോലെ കണ്ട ഒരാൾക്ക് മുന്നിൽ തല കുനിക്കാൻ പാടില്ലായിരുന്നു..

ചുറ്റും നിന്നും ഉപദേശിക്കുന്നവരാരും പീന്നിട് കാണില്ല..ജീവിക്കേണ്ടതു ഒറ്റക്കാണ്..

 എന്റെ
മുന്നിലുളള ജീവിതം ഒരു ചോദ്യ ചിച്നമായിരിക്കുന്നു...
 ആരോ മുറിയിലേക്ക് വരുന്നുണ്ടെന്നു മനസ്സിലായപ്പോൾ ഞാൻ മുഖം തുടച്ചു മെല്ലെ ഏറ്റു നിന്നു..

അമ്മു ചേച്ചിടെ കൂടെ കുറച്ചു modern ആയ ഒരു സ്ത്രീ അകത്തേക്ക് വന്നു..

"ഇതാണോ കുട്ടി? "

"സുന്ദരി ആണല്ലോ??…"

"ഈ കുട്ടിക്ക് makeup ന്റെ ഒന്നും ആവശ്യമില്ല.."

അവരുടെ സംസാരത്തിൽ നിന്നും അവർ ഒരു ബ്യൂട്ടീഷനാണെന്നു മനസ്സിലായി..
അവളെ ഒരുക്കാൻ വന്നതായിരിക്കും... പക്ഷെ ഇവിടെ ഞാൻ ആയി പോയി...

അവരും അമ്മു ചേച്ചിയും കൂടി അടുത്തേക്ക് വന്നപ്പോൾ ഞാൻ ആകെ അസ്വസ്ഥയായി.. 

"എനിക്കൊന്ന് മേലു കഴുകണം." ഞാൻ പുറകിലേക്ക് മാറി നിന്ന് കൊണ്ടു പറഞ്ഞു..പക്ഷെ എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ച് അവർ പറഞ്ഞു..

"മോളെ, ചേച്ചിയ്ക്ക് മനസ്സിലാകും മോളുടെ അവസ്ഥ..
ഹരി പാവമാണ്..
അവന് മോളെ മനസ്സിലാകും.."

"ഇങ്ങനെയുളള ദിവസങ്ങളോക്കെ ജീവിതത്തിൽ ഒരിക്കലേ വരൂ.. ഇപ്പോൾ സന്തോഷമായിരിക്കുകയാ വേണ്ടത്.."

"ഇനി ഒന്നു അടങ്ങി നിൽക്ക് ഞാൻ മോളെ ഒന്നു ready ആക്കട്ടെ കേട്ടോ..."

പിന്നീട് ഞാൻ ഒന്നും മിണ്ടിയില്ല..
അമ്മു ചേച്ചീ കവറുകളിൽ നിന്നും dress ഉം ornamentsഉം പുറത്തേടുത്തു,
ബ്രൗൺ കളറിൽ ഹെവി ഗോൾഡൻ കളർ വർക്കും ബീഡ്സും സ്റ്റോണും പതിപ്പിച്ച അതി മനോഹരമായ ഒരു ലെഹങ്കയായിരുന്നു അത്.. അതിനു ചേരുന്ന രീതിയിലുളള ഹെവി വർക്കൂളള ഒരു നെക്ലേസും അതിന് മാച്ചായ കമ്മലും വളകളും നെറ്റിച്ചുട്ടിയും പിന്നെ ലെഹങ്കയിലെ ബീഡ്സ് വർക്കിലേതിനു സമാനമായ ഒരു സെറ്റ് വട്ട പൊട്ടും ഉണ്ടായിരുന്നു...

 "ഒാഹ്.. അനൂ.. നിനക്ക് വേണ്ടി ഹരി ഈ സമയമില്ലാത്ത സമയത്ത് സംഘടിപ്പിച്ചതാണീ dressഉം ornamentsഉം ഒക്കെ..ഞാൻ ഒരാഴ്ച്ച തപ്പിയാലും ഇതു പോലോരേണ്ണം കിട്ടില്ല...."

അമ്മു ചേച്ചി പറഞ്ഞത് സത്യമാണ്, ഹരിയേട്ടൻ എനിക്ക് വേണ്ടീ എന്തെടുത്താലും അത് മനോഹരമായിരിക്കും..

"ഇങ്ങനെ ആലോചിച്ചു നിൽക്കാതെ പോയി ഇട്ടോണ്ടു വാ കൊച്ചേ.. 
സമയമായി..."

ഞാൻ പോയി dress ഇട്ടോണ്ടു വന്നു..
എന്നെ കാണാൻ നല്ല ഭംഗിയുളളതു പോലെ തോന്നി..

എനിക്ക് വെച്ചടിച്ചതു പോലെ ആ ഡ്രസ്സ് പാകമായിരുന്നു..

ഇത്ര വെറുപ്പിൽ പോലും ഹരിയേട്ടന്റെ careing എന്റെ മനസ്സിൽ കൊണ്ടു...

*************
അണിഞ്ഞൊരുങ്ങി കണ്ണാടിയിക്ക് മുമ്പിലിരുന്നപ്പോളാണ് ഹരിയേട്ടന്റെ അമ്മ മുറിയിലേക്ക് വന്നത്..

"എന്റെ മോളെ കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല.. കണ്ണു കിട്ടേണ്ട..."

"ആ അമ്മ വന്ന കാര്യം മറന്നു, മോൾ ഈ ജ്യൂസ് കുടിക്ക്.. രാവീലെ തോട്ട് നീ മര്യാദയ്ക്ക് ഒന്നും കഴിച്ചിട്ടില്ല... ഇന്നാ ഇതു കുടിക്ക്.."

എനിക്കൊന്നും കുടിക്കാൻ തോന്നിയില്ലെങ്കിലും അമ്മയ്ക്ക് വേണ്ടി ഞാൻ ആ ജൃൂസ് വാങ്ങി..

അത് ചൂണ്ടോടു അടുപ്പിച്ചപ്പോൾ എനിക്ക് ഹരിയേട്ടനെ ഒാർമ്മ വന്നു.. പീന്നിട് അത് കുടിക്കാൻ എനിക്ക് തോന്നീയില്ല..

ഗ്ലാസ് വെച്ച് കണ്ണാടിയിലേക്ക് നോക്കിയപ്പോൾ എനിക്ക് എന്നെ തന്നെ നഷ്ടമായതു പോലെ തോന്നി... 

ഒരു രാജകുമാരിയെ പോലെ അവർ എന്നെ ഒരുക്കിയിരിക്കുന്നു...

ആർക്കു വേണ്ടി..?

ആർക്കോ രചിച്ച നാടകത്തിലെ ചേരാത്ത വേഷം കെട്ടിയിരിക്കുന്ന ഒരു കോമാളിയെ പോലെ തോന്നി എന്റെ രൂപം...

********************

എത്ര പെട്ടെന്നാണ് വീടിന്റെ മുമ്പിൽ ഒരു സ്റ്റേജ് ഉയർന്നതെന്നു ഞാൻ അമ്പരന്നു.. 

അതോ ഇങ്ങോട്ട് വന്നപ്പോൾ എന്റെ കണ്ണിൽ പെടാഞ്ഞതാണോ??

ഒരുപാട് പേർ function വന്നിട്ടുണ്ടായീരുന്നു..
വെളളയും ചുവന്നതുമായ പൂക്കൾ കോണ്ട് അംലങ്കരിച്ച ഒരു സ്റ്റേജിലായിരുന്നു ഞാനും ഹരിയേട്ടനും..

എനിക്ക് മുഖം തരാതെ നിൽക്കുന്ന ഹരിയേട്ടൻ പൊതുവെ പതിവിൽ കവിഞ്ഞ ഗൗരവ്വത്തിലായിരുന്നു.. 

ആളുകൾ കൂടി നിൽക്കുന്നതിനാൽ എനിക്ക് ഹരിയേട്ടനോട് ഒന്നും സംസാരിക്കാൻ പറ്റിയില്ല... 

"എടാ ഹരി ഇങ്ങനെ മസിൽ പിടിച്ചു നിൽക്കാതെ ഒന്നു ചിരിക്കടോ... നാളെ നമ്മുക്ക് love scene പിടിക്കാൻ പോകേണ്ടേടാ..??…"

ആ ക്യാമറമാൻ പെട്ടെന്ന് അവിടെ നിന്നും പോകുന്ന കണ്ടപ്പോളെ എനിക്ക് മനസ്സിലായി ഹരിയേട്ടൻ നോട്ടം കൊണ്ടു അയാളെ ഒാടിച്ചതാണെന്ന്...

"അനൂ..."

ഹരിയേട്ടന്റെ പെട്ടെന്നുളള വിളിയിൽ ഞാൻ മുഖമുയർത്തി നോക്കി.. അപ്പോളാണ് അമ്മേയേം പപ്പേം പൊന്നുനേം കണ്ടത്...

അതു വരെ അടക്കിവെച്ച സങ്കടം മുഴുവൻ അണപൊട്ടിയൊഴുകി..
പപ്പ അടുത്തു വന്നതും ഞാൻ പപ്പയെ കെട്ടിപിടിച്ചു കരഞ്ഞു..

"എന്നെ പിരിഞ്ഞിതു വരെ ഇവൾ നിന്നിട്ടില്ല..അതിന്റെ വിഷമാ.." പപ്പ എന്നെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു..അമ്മയും കരയുകയാരുന്നു...

ഇങ്ങനെ ഒരു കല്യാണമായതു കൊണ്ടു ആളുകൾ ഞങ്ങളെ ശ്രദ്ധിച്ച് മുറുമുറുപ്പ് തുടങ്ങിയതിനാൽ പൊന്നു എന്നേം കൊണ്ടു സ്റ്റേജിന്റെ പുറകിലുളള മുറിയിലേക്ക് പോയി..

പൊന്നു എന്നെ ചേർത്തു പിടിച്ചു കൊണ്ടു ചോദിച്ചു..

"ഇതൊക്കെ എന്താടീ?..

നീ എങ്ങനെ ഈ കല്ലൃാണത്തിന് സമ്മതിച്ചു? 

ഹരിയേട്ടനെ നിനക്ക് എങ്ങനെ...? "

ഞാൻ ഒന്നും മിണ്ടാതെ അവളെ ദയനീയമായി നോക്കി,...

"പൊന്നു നീ എങ്ങനെ ഇവിടെ..?" 

"നിന്റെ കല്യാണം കഴിഞ്ഞെന്നറിഞ്ഞ ഉടനെ കൊച്ചിന്നു വണ്ടിൽ കേറിതാ ഞാൻ.."

പൊന്നു എറാണകുളത്ത് photography പഠിക്കുകയാണ്.. Exams ആയോണ്ടാണ് അവൾ ഹരിയേട്ടന്റെ കല്യാണത്തിനു പോലും വരാഞ്ഞത്..

"പൊന്നു നിന്റെ exam?…"
  
"ഉണ്ട്, പക്ഷെ ഇനി ഇതിനോരു തീരുമാനമായിട്ടെ ഞാൻ ഇനി പോകുന്നുളളൂ..
നീ കാര്യം പറ ചേച്ചി.. എന്താ പറ്റിത്..?"

"പൊന്നു.. 

ഞാൻ വെണ്ടാന്നു പറഞ്ഞതാ..

ആരും...."

ഞാൻ എന്തെങ്കിലും പറയുന്നതിനിപ്പുറം പപ്പ ഹരിയേട്ടന്റെ കയ്യും പിടിച്ചു കൊണ്ടു അങ്ങോട്ടു വന്നു.. പപ്പ വളരെ സന്തോഷത്തിലായിരുന്നു...

"മോളെ ഞങ്ങൾ ഇറങ്ങുവാ.. നിങ്ങളുടെ കാര്യം പറഞ്ഞ ഉടനെ ഈ വിവരമില്ലാത്തവൾ exam ഉം ഇട്ടേച്ച് ഇങ്ങു പോന്നു.. നാളെ രാവിലെ തന്നെ ഇവളെ അവിടെ എത്തിക്കണം... ഞങ്ങൾ ഇറങ്ങുവാ.."

"പപ്പാ..." 
ഞാൻ വീണ്ടും കരഞ്ഞു തുടങ്ങി...

അമ്മയും പപ്പയും അടുത്തേക്ക് വന്ന് എന്നെ ആശ്വസിപ്പിച്ചു.. 
പോകാൻ നേരം അവരും കരഞ്ഞപ്പോൾ ഹരിയേട്ടൻ തന്നെ അവരെ നിർബന്ധിച്ചു പറഞ്ഞയച്ചു...

അപ്പോൾ ഹരിയേട്ടന് എന്നോട് മാത്രമാണ് വെറുപ്പ്...

മനസ്സിൽ ഒരു കടലോളം സങ്കടം ഒളിപ്പിച്ച് മറ്റുളളവരുടെ മുന്നിൽ ചിരിക്കാൻ ഞാൻ പാടുപെട്ടു..

വിവാഹസൽക്കാരം മുന്നോട്ട് പോകുംന്തോറും ഞാൻ ക്ഷീണിതയായി കൊണ്ടിരുന്നു..

തല കറങ്ങുന്നുന്നതു പോലെ ആയപ്പോൾ വധുവരന്മാർക്ക് ഇരിക്കാനുളള കസേരകളിൽ ഒന്നിൽ ഞാൻ ചെന്നീരുന്നു.. ഹരിയേട്ടനും  അടുത്ത കസേരയിൽ വന്നിരുന്നെങ്കിലും എന്നോട് ഒന്നും മിണ്ടിയില്ല..

പണ്ടായിരുന്നെങ്കിൽ.......


"മിസ്സിസ് അനുപമ ഹരികൃഷ്ണൻ ..."

ആരോ എന്റെ പേരു വിളിച്ചതും ഞാൻ മുഖമുയർത്തി...

ആ ശബ്ദത്തിന്റെ ഉടമസ്ഥനെ കണ്ടതും ഞാൻ ഞെട്ടിപോയി..

"കിരൺ സാർ.."

ഞാൻ അറിയാതെ ഏറ്റു പോയി..

(തുടരും)

_______________________________________


അനുപമ 3
_______________________


"കിരൺ സാർ"

ഞാൻ അറിയാതെ ഏറ്റു പോയി..

കിരൺ സാർ അടുത്തേക്ക് വന്നതും മദ്യത്തിന്റെ രൂക്ഷമായ ഗന്ധം എനിക്ക് അനുഭവപ്പെട്ടു..

2 വർഷത്തിമായി എനിക്ക് കിരൺ സാറിനെ അറിയാം..
മദ്യം കെെ കൊണ്ടു തൊടാത്ത മദ്യപിക്കുന്നവരെ പോലും വെറുപ്പമായ കിരൺ സാറാണോ ഇത്? 

ഞാൻ കാരണം കിരൺ സാറും...

"എന്തോരു ജന്മമാണ് എന്റേത്..?"

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

കിരൺ സാറിന്റെ കയ്യിൽ ഒരു വലിയ ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു..
അത് എനിക്ക് നേരേ നീട്ടി... 

എനിക്ക് കണ്ണുകൾ നിറഞ്ഞോഴുകുമെന്നായപ്പോൾ ഞാൻ തല കുനിച്ചു നിന്നു..

എനിക്ക് എങ്ങനേ ആ സമ്മാനം വാങ്ങാൻ കഴിയും??

"അനു.. പേടിക്കണ്ടടോ..
ഇത് ബോംബോന്നുമല്ല,
തനിക്ക് തരാൻ പലപ്പോഴായി വാങ്ങിയതാണിതെല്ലാം...വാങ്ങിക്കടോ..."

കിരൺ സാറിന്റെ വാക്കുകൾ എന്നിൽ തീമഴ പോലെ പെയ്യതീറങ്ങി..

എനിക്ക് മുഖമുയർത്താനോ അതു വാങ്ങാനോ കഴിഞ്ഞില്ല..

ഹരിയേട്ടൻ ആ ഗിഫ്റ്റ് വാങ്ങി ഗിഫ്റ്റ്സെല്ലാം വെക്കുന്ന മേശയിലേക്ക് വെച്ചു.. 

അപ്പോളേക്കും കിരൺ സാർ മുന്നോട്ട് വന്നു ഹരിയേട്ടനേ കെട്ടിപ്പിടിച്ചു..

"ഹരീ..നിനക്കേല്ലും ഒന്നു പറഞ്ഞൂടാരുന്നോ?

എന്തിനാരുന്നു എന്നെ വെറുതേ....

ചോദിച്ചപ്പോളോക്കെയും ഒന്നുമില്ല എന്നു പറഞ്ഞു എന്നെ എന്തിനാ ഇങ്ങനെ ചതിച്ചേ..?

ആ വാക്കുകൾ എന്റെ ഹൃദയത്തെ കീറി മുറിച്ചു..

ഹരിയേട്ടൻ ബലമായി കിരൺ സാറിനെ പിടിച്ചു നേരെ നിർത്തി..
സാറിന്റെ നിറഞ്ഞ കണ്ണുകൾ എന്നെ ഭ്രാന്തിയാക്കി..

ഞാൻ അറിയാതെ വിളിച്ചു പോയി..

" കിരണേട്ടാ..?

സാറും ഹരിയേട്ടനും ഒരുപോലെ എന്നെ നോക്കി..

സാർ എന്റെ നോക്കി ഒന്നു ചിരിച്ചു..

"ഒരുപാട് ആഗ്രഹിച്ചതണ് ഈ വിളി ഒന്നു കേൾക്കാൻ..
പക്ഷെ..
എന്റെ വിധി ഇങ്ങനായി പോയി...".

എന്നെ നോക്കി ചിരിച്ചിട്ട് ഹരിയേട്ടനോടായി സാർ പറഞ്ഞു..

" ഇങ്ങനെ കരയിക്കല്ലേ ഹരി..
പാവമാ..
നോക്കിക്കോണേ...."

എന്നെ ഒന്നു നോക്കിയിട്ട് സാർ ഇറങ്ങി പോയി..
അത് കണ്ടേനിക്ക് പിടിച്ചു നിൽക്കാനായില്ല..
ഞാനും കിരൺ സാറിന്റെ പുറകെ പോകാൻ തുനിഞ്ഞതും ഹരിയേട്ടൻ ബലമായി എന്നെ പിടിച്ചു കൊണ്ടു സ്റ്റേജിന്റെ പുറകിലെ മുറിയിലേക്ക് പോയി..

അവിടെയുളള ഒരു കസേരയിൽ എന്നെ ഇരുത്തി..
ഹരിയേട്ടൻ എന്നെ നോക്കിയതും ഞാൻ പൊട്ടികരഞ്ഞു..

ഞാൻ കരച്ചിൽ ഒന്നടക്കുന്നതു വരെ ഹരിയേട്ടൻ എന്റെ അടുത്തു നിന്നു..എന്നിട്ട് എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു സ്റ്റേജിലേക്ക് പോയി...

******************* 

ഹരിയേട്ടന്റെ നിർബന്ധ പ്രകാരമാണ് ഞാൻ PSC ക്ക് prepare ചെയ്യതത്.. ദെെവാനുഗ്രഹം കൊണ്ടു വളരെ പെട്ടെന്ന് എനിക്ക് ജോലിയായി..

കടുംന്തറ എന്ന സ്ഥലത്തെ വില്ലേജ് ഒാഫീസിലെ clerk ആയിട്ടായിരുന്നു എന്റെ ആദ്യ പോസ്റ്റിംങ്..

ഞാൻ ചെന്നു 6 മാസത്തിനുളളിൽ അവിടുത്തെ വില്ലേജ് ഒാഫീസർ റിട്ടേയർഡായി...
ഞാൻ അടക്കമുളള 5 സ്റ്റാഫിനും ആ പുളളിയെ പേടിയിരുന്നു..
അതിനാൽ അദ്ദേഹം പോയത് ഞങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു...

ആ ഒഴിവിലേക്കാണ് കിരൺ സാർ വന്നത്..
സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരൻ..
സൗമ്യമായ പെരുമാറ്റം..
പ്യൂണായ കുമാരനേട്ടനോട് പോലും കൂട്ടായി അദ്ദേഹം..

വന്നപ്പോൾ മുതൽ എന്നോട് വല്യ മിണ്ടാട്ടം ഇല്ലായിരുന്നു.. 
സുമ ചേച്ചീയോടും
വീണ ചേച്ചീയോടും നാൻസിയോടും എന്തിന് ഗൗരവ്വക്കാരനായിരുന്ന വേണു ചേട്ടനോടും പോലും അദ്ദേഹം കേറി മിണ്ടി സ്റ്റാറായിരുന്നു...

അതുകൊണ്ടു എനിക്ക് പുളളിയോട് ഇത്തിരി ദേഷ്യമുണ്ടായിരുന്നു..
കാരണം എല്ലാരോടും മിണ്ടിയും പറഞ്ഞും ആ വില്ലേജ് ഒാഫീസിന്റെ അന്തരീക്ഷം തന്നെ ഞാൻ മാറ്റിയിരുന്നു..

അവരവരുടെ ഡെസ്കിൽ ഇരുന്നു തന്നത്താൻ ഭക്ഷണം കഴിച്ചിരുന്നത് കണ്ടു ഇഷ്ടപ്പെടാത്ത ഞാൻ ഒാഫീസിനോട് ചേർന്നുളള പൊടിപിടിച്ചു കിടന്ന മുറി എല്ലാരേം കുത്തിപ്പൊക്കി വ്യത്തിയാക്കി ഡെെനിംങ് റൂമാക്കി..
ഇപ്പോൾ ഉച്ചയ്ക്ക് ചോറുണ്ണുന്നത് ഒരു ഉത്സവമാണ്...

ആ എന്റെ സ്ഥാനമാണ് അയാൾ തട്ടിയെടുത്തത്...

ദിവസങ്ങൾ വേഗം പൊയ്യ്കൊണ്ടിരുന്നു...
ഹരിയേട്ടൻ SBI ൽ Assistant Manager ആയതിനാൽ ഇടയ്ക്ക് auditingന് bank ൽ നിന്നും main office ലേക്ക് പോകണമായിരുന്നു..
എന്റെ ഒാഫീസീന്റെ മുന്നിലുളള road ൽ കൂടി short cut അടിച്ചാണ് ഹരിയേട്ടൻ പൊയ്യ്കൊണ്ടിരുന്നത്...
അപ്പോളൊക്കെ ഞാൻ ഹരിയേട്ടന്റെ കാറിലായിരിക്കും ഒാഫീസൽ വരുന്നത്..

3 മാസങ്ങൾക്ക് മുമ്പ് ഇങ്ങനെ ഹരിയേട്ടന്റെ കൂടെ ഞാൻ കാറിൽ വന്നിറങ്ങിയതും കിരൺ സാർ വന്നതും ഒരുമ്മിച്ചായിരുന്നു...

ഒന്നാം തീയ്യതി ആയതിനാൽ ഞങ്ങൾ അമ്പലത്തിൽ കേറിയിട്ടായിരുന്നു വന്നത്..
ഹരിയേട്ടൻ നിർബന്ധിച്ചത് കൊണ്ടു ഞാൻ അന്ന് സെറ്റും മുണ്ടുമാണ് ധരിച്ചിരുന്നത്..

എന്നെ നോക്കി ഒന്നു ചിരിക്കുക പോലും ചെയ്യാതെ സാർ അകത്തേക്ക് പോയി..

"എന്തോരു മനുഷ്യനാണ് ഇയാളെ"ന്നു ഞാൻ പറഞ്ഞതും ഹരിയേട്ടൻ എന്നെ വഴക്ക് പറഞ്ഞു..

ഹരിയേട്ടനോട് യാത്ര പറഞ്ഞു ഞാൻ ഒാഫീസൽ ചെന്നപ്പോൾ ആരും വന്നിട്ടില്ലായിരുന്നു..

ഞാൻ എന്റെ ചെയറിലിരുന്നു ഫയലെടുത്തതും കിരൺ സാർ എന്റെ അടുത്തേക്ക് വന്നു...

Protocol അനുസരിച്ച് ഞാൻ ഒരു gud morning കൊടുത്തെങ്കിലും അയാൾ ഒന്നും പറഞ്ഞില്ല..

അല്പ നേരത്തെ മൗനത്തിനു ശേഷം സാർ എന്നോട് ഹരിയേട്ടൻ എന്റെ ആരാണെന്നു ചോദിച്ചു..

ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

" എന്റെ ഫ്രണ്ടാണ്..
എന്റെ സഹോദരനാണ്.. സർവ്വോപരി ഈ ലോകത്ത് എന്നെ ഏറ്റവും നന്നായി മനസ്സിലാക്കിയ ആളാണ്....

എന്താണ് സാർ..?

സാർ എന്നെ നോക്കി ഒന്നു ചിരിച്ചു... 

എന്തു ഭംഗിയാണ് ആ ചിരി കാണാൻ......?

"ഞാൻ ഒരു കാര്യം ചോദിച്ചാൽ അനു സത്യം പറയുമോ..?"

ഇതു വരെ വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ "അനുപമ രാമചന്ദ്രൻ" എന്നുളള എന്റെ പേരു നീട്ടി വിളിക്കുന്ന സാർ എന്നെ "അനു" എന്നു ചുരുക്കി വിളിച്ചത് ഞാൻ ശ്രദ്ധിച്ചു...

"ഇല്ല.. എന്താ സാർ കാര്യം..?"

"അനു ആരേയെങ്കിലും സ്നേഹിക്കുന്നുണ്ടോ?"

ചോദ്യം കേട്ടിട്ട് ഞാൻ പൊട്ടി ചിരിച്ചു..

"പ്രേമമോ..? എനിക്കോ?? നല്ല കാര്യമായി....
ഇതു വരെ അങ്ങനെ ഒരു സാധനം ആരോടും തോന്നിട്ടില്ല സാർ...
എന്തേ...??."

"ഒന്നുമില്ല....
എങ്കിൽ ഞാൻ ഒരു proposal ആയി വീട്ടിലേക്ക് വരട്ടേ..?"

ആ ചോദ്യം കേട്ട് ഞാൻ എന്റെ കിളി പോയി.. 
അപ്പോളാണ് നാൻസിയുടെ വരവ്..
എന്നെ നോക്കി ഒന്നു കണ്ണീറുക്കി കാണിച്ചീട്ട് സാർ കാബിനിലേക്ക് കേറി പോയി...

നാൻസി എന്റെ ഇരുപ്പ് കണ്ടിട് കാര്യം ചോദിച്ചു...
എല്ലാം കേട്ടിട് അവൾ പറഞ്ഞു കണ്ണും അടച്ചു okay പറയാൻ ...

കല്ല്യാണം കഴിഞ്ഞ് 3 വർഷമായീട്ടും നാൻസിക്ക് കുട്ടികൾ ഇല്ല...
അതിന്റെ വിഷമമുണ്ടെങ്കിലും അവൾ എല്ലാരോടും എപ്പോഴും ചിരിച്ചു കൊണ്ടേ സംസാരിക്കൂ...

ഞാൻ ഒന്നു രൂക്ഷമായി നോക്കിയപ്പോൾ അവൾ ചിരിയടക്കി പോയി ഇരുന്നു..

എനിക്ക് എന്താ ചെയ്യേണ്ടേന്നു അറില്ലിയിരുന്നു.. 
അപ്പോൾ തന്നെ ഹരിയേട്ടനെ വിളിച്ച് വെെകീട്ട് എനിക്ക് ഒന്നു കാണാണമെന്നു പറഞ്ഞു..

വെെകീട്ട് ഹരിയേട്ടനോട് എല്ലാം പറഞ്ഞപ്പോൾ ഹരിയേട്ടനും ഒന്നും മിണ്ടില്ല..
പിന്നീട് ഞാൻ അയാളെ പറ്റി അന്വേക്ഷിക്കാന്നു ഹരിയേട്ടൻ പറഞ്ഞു..

പിന്നീട് ഞാൻ അറിയുന്നത് ഹരിയേട്ടനും സാറും ഫ്രണ്ടസ് ആയെന്നാണ്..

ഹരിയേട്ടൻ തന്നെയാണ് എന്റെ വീട്ടിൽ കാര്യങ്ങളോക്കെ പറഞ്ഞതും പപ്പ എന്തോ പറഞ്ഞു എതിർക്കാൻ വന്നപ്പോളേക്കും ഹരിയേട്ടൻ പപ്പയെ തടഞ്ഞു..

ഹരിയേട്ടന്റെ കല്ല്യാണം കഴിഞ്ഞേ ഞാൻ സാറിനോട് സമ്മതം പറയൂ എന്നു വാശി പിടിച്ചതിനാലാണ് ഹരിയേട്ടൻ ഇത്രയും പെട്ടെന്ന് കല്ല്യാണത്തിന് സമ്മതിച്ചത് തന്നെ..
കല്ല്യാണ കാര്യം കേൾക്കുന്ന തന്നെ ഹരിയേട്ടനു കലിയായിരുന്നു ..
ഇത്രയും അടുപ്പമുണ്ടായിട്ടും ഹരിയേട്ടൻ അതുമാത്രം എന്നിൽ നിന്നും ഒളിപ്പിച്ചു...

ഹരിയേട്ടനു വേണ്ടി പെണ്ണ് തെരഞ്ഞതെല്ലാം ഞാൻ ആയിരുന്നു..
എന്നാൽ ഹരിയേട്ടന്റെ സങ്കല്പങ്ങൾക്ക് അനുസരിച്ചുളള ഒരു കുട്ടുയെ എനിക്ക് കണ്ടെത്താനായില്ല...

അപ്പോളേക്കും ഹരിയേട്ടന്റെ വീട്ടുകാർ ദിയയുമായുളള ബന്ധം ഉറപ്പിച്ചിരുന്നു...

ഒറ്റ നോട്ടത്തിൽ തന്നെ അവളെ എനിക്ക് അവളെ പിടിച്ചില്ല..
ഹരിയേട്ടന്റെ സങ്കല്പങ്ങൾക്ക് നേർ വീപരിതമായിരുന്നു അവൾ..
തികച്ചും മോഡേണായ ഒരു പെൺകുട്ടി...

പിന്നെ ഹരിയേട്ടന് ദിയയെ ഇഷ്ടപ്പെട്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നും പറയാനും പോയില്ല...

ആ ബന്ധമാണ് ഇന്ന് എന്നെ ഹരിയേട്ടന്റെ ഭാര്യയാക്കിയത്...

ഞാൻ മെല്ലേ ഏഴുന്നേറ്റ് മുഖം തുടച്ചു ഹരിയേട്ടന്റെ അടുത്തേക്ക് ചെന്നു...

ഞാൻ എത്തിയതും ഹരിയേട്ടൻ ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു കൊണ്ടു പോയി...

വിശപ്പ് കെട്ടു പോയതിനാൽ എനിക്ക് ഒന്നും കഴിക്കാൻ പറ്റുന്നില്ലായിരുന്നു..
ഹരിയേട്ടന്റേയും അവസ്ഥ അതാണെന്ന് എനിക്ക് മനസ്സിലായി...

ഞങ്ങൾ ഒരു വിധം കഴിച്ചേണീറ്റു...

Function പിന്നെയും ഒരു മണിക്കൂർ കൂടി നീണ്ടൂ....

******************** എന്നെ ഹരിയേട്ടന്റെ റൂമിലാക്കി അമ്മു ചേച്ചി പോകാൻ തുടങ്ങിയതും ഞാൻ കരഞ്ഞു പറഞ്ഞു ഞാൻ ഇവിടെ കിടക്കില്ലെന്ന്..

പക്ഷെ അമ്മ വന്നു പറഞ്ഞപ്പോൾ എനിക്ക് അനുസരിക്കേണ്ടീ വന്നു...

റൂം നന്നായി അലംങ്കരിച്ചിട്ടുണ്ടായിരുന്നു..
എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി..
ഹരിയേട്ടന്റെ കൂടെ താൻ ഈ റൂമിൽ...ഛെ....

അപ്പോളാണ് റൂമിന്റെ സെെഡിലായി ഒരു സ്യുട്ട്കേസ് ഇരിക്കുന്നത് കണ്ടത്..അതിനടുത്തായി ഞാൻ ഡെയ്ലി കൊണ്ടു പോകുന്ന ഹാൻഡ് ബാഗും കൂടി കണ്ടപ്പോൾ അത് എന്റേതാണെന്ന് മനസ്സിലായി..

ഞാൻ ഉപയോഗിക്കുന്ന അത്യാവശം എല്ലാ സാധനങ്ങളും അതിലുണ്ടായിരുന്നു..പപ്പയും അമ്മയും വന്നപ്പോൾ കൊണ്ടു വന്നതായിരിക്കും...

ഞാൻ എന്റെ ഒരു ചുരിദാർ എടുത്തു കുളിമുറിയിൽ കേറി വാതിൽ അടച്ചു..

കണ്ണീർ തണുത്ത വെളളത്തിൽ അലിഞ്ഞില്ലാതായി...

കുളി കഴിഞ്ഞിറങ്ങിയപ്പോൾ ആദ്യം കണ്ടത് നിലത്ത് ഷീറ്റ് വിരിച്ചു കിടക്കുന്ന ഹരിയേട്ടനേയാണ്..

എന്റെ ചങ്ക് പിടഞ്ഞു..
ഞാൻ ഒാടി പോയി ഹരിയേട്ടന്റെ അടുത്ത് പോയിരുന്നു കരഞ്ഞു കൊണ്ടു പറഞ്ഞു ഏറ്റു ബെഡിൽ കിടക്കാൻ..
കാലു പിടിച്ചു ഞാൻ പറഞ്ഞീട്ടും ഹരിയേട്ടൻ കണ്ണു തുറക്കുകയോ എന്നോട് ഒന്നു മിണ്ടുകയോ ചെയ്യതില്ല..

"എന്നോട് ക്ഷമിക്ക് ഹരിയേട്ടാ...
ഞാൻ നിലത്ത് കിടന്നോളാം...
എന്നെ ഒന്നു നോക്ക് ഹരിയേട്ടാ...."

കരഞ്ഞു ഞാൻ തളർന്നപ്പോൾ അവസാനം ഞാൻ കണ്ടു ഹരിയേട്ടന്റെ പൂട്ടിയ കണ്ണിനിടയിലൂടെ ഒഴുകി ഇറങ്ങുന്ന കണ്ണീർ...

മരിച്ച മനസ്സുമായി ഞാൻ മുറിയുടെ ഒരു അറ്റത്തിരുന്നു...

****************** 

രാവിലെ കണ്ണു തുറന്നപ്പോൾ ഞാൻ ബെഡിൽ കിടക്കുകയായിരുന്നു..
ഹരിയേട്ടൻ മുറിയിൽ ഇല്ലായിരുന്നു...
ഞാൻ വേഗം ഏഴുന്നേറ്റു ഫ്രഷായി..

സമയമെന്തായി എന്നറിയാൻ ക്ലോക്ക് തപ്പിയപ്പോളാണ് ഹരിയേട്ടന്റെ ഫോൺ കണ്ടത്..

ഫോൺ ഒാൺ ആക്കിയതും 6:10 എന്നുളള സമയത്തോടൊപ്പം ദിയയുടെ ചിരിച്ചു കൊണ്ടുളള ചിത്രവും തെളിഞ്ഞു...

കൊത്തി വലിക്കുന്ന വേദനയോടെ ഞാൻ ഫോൺ തിരികെ വെച്ചു...


അടുക്കളയിലേക്ക് ചെല്ലുമ്പോൾ അമ്മ കാപ്പി ഇടുകയായിരുന്നു..
വന്നവരെല്ലാം മടങ്ങി പോയേന്നു അവിടുത്തെ നിശ്ബദത എനിക്ക് മനസ്സിലാക്കി തന്നു..

"അമ്മേ...?"

അമ്മ ഒരു നിമിഷം പണി നിർത്തി എന്നിട്ട് പണി തുടർന്നു..
എന്നിട്ട് ഒരു വാക്ക് പോലും മിണ്ടാതെ ഒരു ഗ്ലാസ് കാപ്പി അവിടെ വെച്ചിട്ട് അകത്തേക്ക് പോയി..

അമ്മയുടെ പ്രവൃത്തി എന്നെ വല്ലാതെ വേദനിപ്പിച്ചു...
ഈ അമ്മയുടെ കണ്ണീരിണ് എന്നെ ഈ അവസ്ഥയിലെത്തിച്ചത്...
എന്നിട്ടും..
..

എന്റെ കണ്ണുകൾ നിറഞ്ഞോഴുകി.....

(തുടരും)
_______________________________________


അനുപമ 4
________________________

 അമ്മയുടെ ആ പ്രവൃത്തി എന്നെ വല്ലാണ്ട് വേദനിപ്പിച്ചു..

ഞാൻ അവിടെയുളള ഒരു ബെഞ്ചിലിരുന്നു...
ഇനി കരയാൻ കണ്ണീർ ഇല്ലാത്തതിനാൽ ആയിരിക്കും എനിക്ക് കരച്ചിൽ വന്നില്ല...കണ്ണീർ ഒക്കെ ഇന്നലെ ഒറ്റ ദിവസം കൊണ്ട് വറ്റി കാണും....

ഇന്നലെ... August 8...

എന്റെ ജീവിതം മാറ്റി ഏഴുതിയ ദിവസം...

സഹോദരനെ ഭർത്താവാക്കിയ ദിനം....

********************

ഹരിയേട്ടന്റെ കല്ല്യാണം fix ചെയ്യ്തു കഴിഞ്ഞപ്പോഴാണ് അതിന്റെ തലേന്നാണ് അമ്മയുടെ അനിയന്റെ കല്ല്യാണവുമെന്ന് ഒാർത്തത്..
രവിയേട്ടന്റെ കല്ല്യാണത്തിന് ഒാടി തളർന്ന് വീട്ടിൽ എത്തിയതും ഞാനും അമ്മയും പപ്പയും കൂടി ഹരിയേട്ടന്റെ വീട്ടിലേക്ക് പോയി..
പൊന്നുന് exam ആയോണ്ട് അവൾ രവിയേട്ടന്റെ കല്ല്യാണത്തിന് പോലും വന്നില്ലായിരുന്നു..

ഹരിയേട്ടന്റെ വീട്ടിൽ നിന്നും രാവിലെ 3 മണിയോടെയാണ് ഞങ്ങൾ തിരിച്ചു വീട്ടിലെത്തിയത്..

2 മണിക്കൂർ ഉറങ്ങികാണും അതിനിപ്പുറം അഞ്ജുവും രേഷ്മയും മരിയയും വന്നു..
കുട്ടിക്കാലം മുതലുളള എന്റെ കൂട്ടുകാരാണ് ഇവർ..

3 ഉം കൂടെ എന്നെ കുത്തിപ്പൊക്കി ഒരുക്കി..

ഞങ്ങൾ 3 പേരും സാരിയായിരുന്നു ഉടുത്തിരുന്നത്...
നല്ല അടിപ്പൊളിയായി  ഞങ്ങൾ ഒരുങ്ങിയിറങ്ങി...
മരിയേടെ കാറിലായിരുന്നു ഞങ്ങളുടെ യാത്ര..
അമ്മയും പപ്പയും മുഹൂർത്തത്തിന് മുമ്പായി auditorium ത്തിലേക്ക് എത്തിക്കൊളാമെന്നു പറഞ്ഞു..
വഴിക്ക് വെച്ചു ചന്ദനേടെ വീട്ടിൽ കേറി അവിടുന്ന് break fast ഉം കഴിച്ച് അവളേം കൂട്ടി ഹരിയേട്ടന്റെ വീട്ടിൽ എത്തി..

ഞങ്ങൾ ചെന്നപ്പോൾ ഹരിയേട്ടൻ അമ്പലത്തിലേക്ക് പോകാൻ കുളിക്കുകയായിരുന്നു..
ഹരിയേട്ടന്റെ അടുത്ത സുഹ്യത്തുക്കളായ വിനുവേട്ടനും അരവിന്ദേട്ടനുമേ റൂമിൽ ഉണ്ടായിരുന്നുളളൂ...

ഞങ്ങൾ ചെന്ന് പരസ്പരം കുറച്ചു കളിയാക്കുകയും കത്തി വെച്ചോണ്ടിരിക്കുന്നതിനുമിടയ്ക്ക് ഹരിയേട്ടൻ കുളി കഴിഞ്ഞ് ഇറങ്ങി..
എന്നെ കണ്ട് കണ്ണിമ ചിമ്മാതെ നോക്കീട്ട് അടിപൊളിയായിട്ടുണ്ടെന്ന് പറഞ്ഞു.. 

ആദ്യം അമ്പലത്തിലേക്ക് ഹരിയേട്ടനും വിനുവേട്ടനും കൂടി പോകാനാണ് പ്ലാൻ ചെയ്യതത്..
പിന്നീട് എന്നോട് കൊണ്ടു പോകാൻ പറഞ്ഞു..
ആദ്യം ഞാൻ വേണ്ടേന്നു പറഞ്ഞപ്പോൾ വിനുവേട്ടൻ കളിയാക്കി പറഞ്ഞു

"ഇന്നും കൂടി മാത്രേ നിനക്ക് ഇവന്റെ കൂടെ ഫ്രണ്ട് സീറ്റിലോക്കെ ഇരുന്നു കത്തിയടിക്കാൻ പറ്റൂ..പിന്നെ ദിയ നിന്നെ ശരിയാക്കും.."

കളിക്കാണ് വിനുവേട്ടൻ അങ്ങനെ പറഞ്ഞതെങ്കിലും അത് എന്റെ മനസ്സിനെ വേദനിപ്പിച്ചു..
പറഞ്ഞത് സത്യമാണെന്ന് എനിക്ക് മനസ്സിലായി..
കാരണം ദിയക്ക് എന്നെ കാണുന്നതേ ഇഷ്ടമല്ലേന്ന് മുമ്പത്തെ കൂടി കാഴ്ച്ചകളിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു..

ഞാൻ ഹരിയേട്ടനേം കൊണ്ടു അമ്പലത്തിലേക്ക് പോകുന്നതു കണ്ടു പലരും പിറുപിറുക്കുന്നത് കേട്ടേങ്കിലും ഞാൻ അത് മെെൻഡ് ചെയ്യതില്ല..

പതിവിനു വീപരിതമായി ഞാൻ ആയിരുന്നു കാർ ഒാടിച്ചത്..
കല്ല്യാണ ചെക്കനേ കൊണ്ടു വണ്ടി ഒാടിപ്പിക്കുന്നത് മോശമല്ലേ..

വണ്ടീൽ കേറിട്ടും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല..
എന്തോ ഒരു വിഷമം എന്നെ പിടികൂടിയിരുന്നു..
ഹരിയേട്ടന്റെ മുഖത്തും ഒരു തെളിച്ചമില്ലായിരുന്നു...

അമ്പലത്തിൽ നിന്നും ഇറങ്ങി നടന്നപ്പോൾ ഹരിയേട്ടന്റെ നെറ്റിയിൽ ഞാൻ ചന്ദനം തൊട്ടു കൊടുത്തു...
നാളെ മുതൽ പറ്റില്ലലോ...

ഇങ്ങോട്ട് ഡ്രെെവ് ചെയ്യതത് ഹരിയേട്ടനായിരുന്നു.ഞാൻ മിണ്ടാതെ ഇരിക്കുന്ന കണ്ടിട്ടാവാം ഹരിയേട്ടൻ പറഞ്ഞു

"എന്തെലും മിണ്ട് അനു...നീ ഇങ്ങനെ ഇരിക്കുന്ന കണ്ടിട്ട് എന്തോ പോലെ.."

"എനിക്കും എന്തോ പോലെ.. ഇനി തൊട്ട് ഹരിയേട്ടന്റെ കാര്യങ്ങളിലൊന്നും എനിക്ക് പഴയ സ്വാതന്ത്രത്തോടെ ഇടപെടാൻ പറ്റില്ലെന്നോർക്കുമ്പോൾ ഒരു വിഷമം..."

അത് കേട്ടു ഹരിയേട്ടന്റെ മുഖം വാടുന്നതു കണ്ടപ്പോൾ ഞാൻ പറഞ്ഞു...

"ഇനി എനിക്ക് free  ആയിട്ട് നടക്കാലോ...
ഹരിയേട്ടന്റെ എല്ലാ കാര്യവും നോക്കാൻ ആളായല്ലോ....?"

ഒന്നു ചിരിക്കുകയല്ലാതെ ഹരിയേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല...

വീട്ടിൽ തിരിച്ചെത്തി കഴിഞ്ഞ ഉടനെ ഞാൻ അവളുമാരുടെ കൂടെ നടന്ന് ഒരുക്കത്തിനുളള പരുപാടികൾ എല്ലാം ചെയ്യതു..
ചായ കൊടുക്കലും പരുപാടിയും ഒക്കെ കഴിഞ്ഞു ചെറുക്കൻ ഇറങ്ങുന്നേന് തൊട്ട് മുമ്പ് ഞങ്ങൾ auditorium ത്തിലേക്ക് തിരിച്ചു..
അവിടെ അമ്മയും പപ്പയും വന്നിട്ടുണ്ടായിരുന്നു..

ഞങ്ങൾ ചെറുക്കൻ വരുമ്പോൾ എടുക്കാനുളള താലം ഒരുക്കുന്നതിന്റെ ഇടയിലാണ് വിനുവേട്ടനും അരവിന്ദേട്ടനും വന്നു വിളിച്ചത്..
അവരുടെ മുഖത്തെ പരിഭ്രമം കണ്ടു കാര്യം ചോദിച്ചെങ്കിലും അവർ ഒന്നും പറഞ്ഞില്ല..

ഞങ്ങൾ dressing room ൽ എത്തിയപ്പോൾ ഹരിയേട്ടന്റെ അമ്മ ഒരു കസേരയിൽ ഇരുന്നു കരയുകയും എന്റെ അമ്മ ആശ്വസിപ്പിക്കുന്നതുമാണ് കണ്ടത്..

എന്നെ കണ്ടതും ഹരിയേട്ടന്റെ അമ്മ എന്നെ കെട്ടിപിടിച്ചു കരഞ്ഞു..

"അവൾ നമ്മളെ ചതിച്ചു..
പാവം എന്റെ മോൻ...
"

ഞാൻ ഒരുവിധം അമ്മയെ സമാധാനിപ്പിച്ചു കസേരയിൽ ഇരുത്തി...

അപ്പോൾ എന്റെ അമ്മ എന്നെ മാറ്റി നിർത്തി കൊണ്ടു പറഞ്ഞു

"ആ പെണ്ണിനു പണ്ട് ഒരു പ്രേമം ഉണ്ടായിരുന്നു..
അവൾ അതെല്ലാം നിർത്തിയിട്ടാ ഹരിയുമായുളള വിവാഹത്തിന് സമ്മതിച്ചത്, 
ഇപ്പോൾ അവൻ വീണ്ടും വന്നപ്പോൾ അവൾക്ക് അവനേ മതിന്നു..ഈ വിവാഹത്തിന് ഇപ്പോൾ അവൾക്ക് സമ്മതമല്ലെന്ന്.."

എല്ലാം കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്..
പാവം ഒരു മനുഷ്യനേയും വീട്ടുകാരെയും പറ്റിച്ച അവളെ കൊല്ലാൻ തോന്നി എനിക്ക്..

ഞാൻ മുമ്പോട്ട് ചെന്നപ്പോൾ എന്റെ പപ്പയും ഹരിയേട്ടന്റെ അച്ഛനും വെറേ 2 പേരും കൂടി അവളെ ഉപദേശിക്കുകയായിരുന്നു..അവളുടെ തോട്ടടുത്തായി ഒരു ചെറുപ്പക്കാരനും ഉണ്ടിയിരുന്നു..
അവളുടെ അച്ഛൻ തൊട്ടടുത്തായി അപമാന ഭാരത്താൽ തലകുനിച്ച് ദയനീയമായി നിൽപ്പുണ്ട്..
എനിക്ക് ആ മനുഷ്യനോട് സഹതാപം തോന്നി..

എത്ര അന്തസ്സിൽ ജീവിച്ച മനുഷ്യനാണ്?
മകൾ കാരണം ഇപ്പോൾ നാണം കെട്ടു നിൽക്കുന്നു..
എനിക്ക് അവളോട് കലശലായ വെറുപ്പ് തോന്നി..

അവൾക്ക് ആരെയെങ്കിലും ഇഷ്ടമായിരുന്നെങ്കിൽ അത് നേരത്തെ പറയണമായിരുന്നു..അല്ലാതെ പടിക്കൽ കൊണ്ടു വന്നു കലമുടയ്ക്കുകയല്ല ചെയ്യേണ്ടീയിരുന്നത്..

ഞാൻ ഹരിയേട്ടനേ തിരഞ്ഞു..
കുറച്ചു മാറി ഭിത്തിയിൽ ചാരി പുറത്തേക്ക് നോക്കി നിൽക്കുകയാണ്..
ആ നില്പ് കണ്ടു എന്റെ നെഞ്ചു തകർന്നു...

ഞാൻ ഹരിയേട്ടന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയതും ദിയ ശബ്ദമുയർത്തി ഹരിയേട്ടന്റെ അച്ഛനോട് സംസാരിക്കുന്നതും ആ ചെറുപ്പക്കാരന്റെ കെെ പിടിച്ചു പുറത്തേക്ക് പോകാനും തുടങ്ങി..
എന്നിട്ട് ഒന്നു ആലോചിച്ചതിനു ശേഷം ഹരിയേട്ടൻ നിശ്ചയത്തിനിട്ട മോതീരം അവൾ ഊരിയെറിഞ്ഞു..
അത് ഉരുണ്ടു വന്നു നിന്നത് എന്റെ കാൽ ചുവട്ടിലായിരുന്നു..
ഞാനാ മോതീരം കെെയ്യിലെടുത്തു..

അവൾ വളരെയധികം ചൂടാകുന്നുണ്ടായിരുന്നു..
അപ്പോളാണ് ഞാനാ ചെറുപ്പക്കാരനെ ശ്രദ്ധിച്ചത്..

വളരെ ഡീസന്റായി വസ്ത്രം ധരിച്ചിരിക്കുന്നു, കൂടാതെ ഷർട്ട് ഇൻസർട്ട് ചെയ്യതിരിക്കുന്നു,
താടി ക്ലീൻ ഷേവ് ചെയ്യത് ഭംഗിയിൽ മീശ വെച്ചിരിക്കുന്നു, 

കാമുകിയുടെ കല്ല്യാണത്തിനു വരുന്ന ഒരു കാമുകന്റെ രൂപമല്ലെന്നു എനിക്ക് മനസ്സിലായി,
അവളുടെ ഒാവർ ദേഷ്യം അഭിനയമാണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി, 
അവളുടെ അച്ഛന്റെ അവസ്ഥ കണ്ടപ്പോൾ അവർ അറിഞ്ഞിട്ടില്ല എന്ന് എനിക്ക് തോന്നി..

കാശിനു വേണ്ടിമുളള നാടകമാണോ എന്നറിയാൻ ഞാൻ അവളെ നോക്കി,
കല്ല്യാണ വേഷത്തിലാണെങ്കിലും അവൾ വളരെ കുറച്ചു ആഭരണങ്ങളെ ധരിച്ചിട്ടുളളു,

പിന്നെ എന്തിനാണീ നാടകം?

ഇടയ്ക്ക് അവൾ ഹരിയേട്ടനേ വെറുപ്പോടെ നോക്കുന്നതു കണ്ടപ്പോൾ എനിക്ക് വ്യക്തമായി അവൾ ഹരിയേട്ടനോടുളള പകയാണ് ഈ തീർക്കുന്നത്, പക്ഷെ അവൾ എന്തിനാണ് സ്വന്തം വീട്ടുകാരെ നാണം കെടുത്തുന്നു? 

എന്റെ മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞു...

അതിനിടയ്ക്ക് അവളുടെ അമ്മ അകത്തേക്ക് വരുകയും അവളെ രൂക്ഷമായി നോക്കിയിട്ട് അച്ഛനെയും വിളിച്ചു കൊണ്ടു പുറത്തേക്ക് പോയി..

എന്തോരു വീട്ടുകാരാണ് ഇവർ? 

പെട്ടെന്ന് തന്നെ ദിയ വയലന്റായി..

അവൾ മുഴുവൻ കുറ്റവും ഹരിയേട്ടന്റെ മുകളിലേക്ക് വെച്ച് ഉറക്കെ എന്തോക്കെയോ പറഞ്ഞു കൊണ്ടിരുന്നു..

ഹരിയേട്ടൻ വേദനയോടെ അവളെ നോക്കുന്നത് കണ്ടെന്റെ ഹൃദയം നീറി..

ഹരിയേട്ടനും ഇവളും  തമ്മിൽ ഞാനറിയതെ വല്ല ബന്ധവും ഉണ്ടോ?
 
പെട്ടെന്ന് അവൾ പോകാൻ തുടങ്ങിയതും ഞാൻ അവളെ തടഞ്ഞു,

അവൾ എനിക്ക് നേരെ അലറി..

"എന്താ നിനക്ക്,വഴി മാറ്..."

" എന്താ നിന്റെ പ്രശ്നം? ഈ നിൽക്കുന്ന ആൾ നിന്റെ കാമുകനല്ലെന്ന് എനിക്ക് അറിയാം..
ഹരിയേട്ടനേ നാണം കെടുത്താനല്ലേ നീ ഈ ഡ്രാമ കളിക്കുന്നേ?"

അവൾ ഒന്നു പതറി..

പിന്നെ അവളുടെ ലക്ഷ്യം എന്നെ provoke ചെയ്യ്ത് അവിടുന്ന് പുറത്തേക്ക് പോകുക എന്നതായിരുന്നു..

അവൾ പലതരത്തിലും എന്നെ പ്രകോപിപ്പിച്ചെങ്കിലും ഞാൻ ക്ഷമയോടെയും യുക്തിപരമായും അവൾക്ക് മറുപടി നൽകി,
ഹരിയേട്ടനേ പറ്റി മോശമായി പറഞ്ഞു തുടങ്ങിയപ്പോൾ മുതൽ എനിക്ക് എന്നെ നഷ്ടമായി..

"ആ ആണ്ണും പെണ്ണും കേട്ട സാധനത്തെ എനിക്ക് വേണ്ടാ, സ്വന്തം പ്രേമം മറന്ന് എന്നെ സ്വന്തമാക്കാൻ നോക്കുന്ന അയാളെ എനിക്ക് വെറുപ്പാണ്"

അവൾ പറഞ്ഞു തീർത്തതും എന്റെ കെെ അവളുടെ മുഖത്ത് പതിച്ചതും ഒരുമ്മിച്ചായിരുന്നു..
അവൾ പുറകിലേക്ക് വീഴാൻ തുടങ്ങിയതും അയാൾ അവളെ താങ്ങി

"എന്റെ ഹരിയേട്ടനേ പറ്റി ഇനി ഒരക്ഷരം മിണ്ടിയാൽ ഉണ്ടല്ലോ? കൊന്നു കളയും നിന്നെ ഞാൻ.."

"Sorry"

ഇതു വരെ ഒന്നും മിണ്ടാതിരുന്ന ആ ചെറുപ്പക്കാരൻ അത്രയും പറഞ്ഞ് അവളെയും കൊണ്ടു പുറത്തേക്ക് പോയി..

ചെയ്യതത് തെറ്റായെന്ന് എനിക്ക് മനസ്സിലായി, 
തളർന്നു നിന്ന എന്നെ ഹരിയേട്ടന്റെ അച്ഛനാണ് ആശ്വസിപ്പിച്ചത്..

പെട്ടെന്നാണ് എന്റെ മീതേയ്ക്ക് ആ വാൾ ഉയർന്നത്..

"ഹരിക്ക് നമ്മൾ എന്തിനാ വെറേ പെണ്ണീനെ നോക്കുന്നേ..? 
നിൽക്കുവല്ലേ ദേവിയേ പോലെ ഇവൾ"

ഞാൻ ഞെട്ടി പോയി..
ഞാൻ പലതും പറഞ്ഞു..ആർക്കും ഞങ്ങളുടെ ബന്ധം മനസ്സിലായില്ല..

ഹരിയേട്ടന്റെ അച്ഛൻ പപ്പയുടെ മുമ്പിൽ കെെ കൂപ്പി അപേക്ഷിക്കുന്നത് കണ്ടു ഞാനും ഹരിയേട്ടനും ഒരു പോലെ തളർന്നു..

അവസാനം എന്റെ പപ്പ വരെ...

"മോളെ നീയും ഹരിയുമായുളള ബന്ധം ആരേക്കാളും നന്നായി എനിക്ക് അറിയാം..
പക്ഷെ മോൾ ഒന്നു സമ്മതിച്ചാൽ ഹരിയും വീട്ടുകാരും ഒരു വലിയ നാണക്കേടിൽ നിന്നും രക്ഷപ്പെടും..
മോൾക്ക് ഒരുപാട് ഉപകാരം ചെയ്യതിട്ടുളള ആളല്ലേ ഹരി?"
 പപ്പ അത്രയും പറഞ്ഞപ്പോളേക്കും ഞാൻ പൊട്ടി കരഞ്ഞു പോയി..

"എനിക്ക് കഴിയില്ല ഹരിയേട്ടനേ അങ്ങനേ കാണാൻ..." 

ഞാൻ കരഞ്ഞു കൊണ്ടിരുന്നു,
അപ്പോളാണ് കരഞ്ഞു തളർന്ന് ഹരിയേട്ടന്റെ അമ്മ അങ്ങോട്ടു വന്നത്

"എന്റെ മോൾ ഇതിനു സമ്മതിക്കണം,
ഈ അമ്മ മോളുടെ കാലിൽ വീണു അപേക്ഷിക്കുവാ..
ഇത് മുടങ്ങിയാൽ അവനിനി ഈ ജന്മം ഒരു കല്ല്യാണത്തിന് സമ്മതിക്കില്ല..."

എന്നും പറഞ്ഞു ആ അമ്മ എന്റെ കാലിലേക്ക് വീണു..

എന്റെ ദേഹം പൊളളി പോയി..
ഞാൻ അമ്മയോടൊപ്പം നിലത്തിരുന്നു കരഞ്ഞു..

പിന്നെ എല്ലാം പെട്ടെന്നായാരുന്നു..

ആരോക്കെയോ ചേർന്ന് എന്നെ ഒരുക്കി..

മരവിച്ച മനസ്സുമായി നിന്ന എന്നെ ആരോക്കെയോ മണ്ഡപത്തിൽ ഹരിയേട്ടന്റെ അടുത്തിരുത്തി..

നാദ മേളങ്ങൾ കേട്ടപ്പോളാണ് ഞാൻ ഉണർന്നത് അപ്പോളേക്കും ഹരിയേട്ടന്റെ താലി എന്റെ കഴുത്തിൽ വീണിരുന്നു...

***************
എന്റെ കണ്ണിൽ നിന്നും രണ്ട് തുളളി കണ്ണീർ താഴേക്കിറ്റു വീണു..

പെട്ടെന്ന് എന്റെ മനസ്സ് ജാഗരൂഗമായി..

ഹരിയേട്ടനും ദിയയും തമ്മിൽ എന്തായിരുന്നു പ്രശ്നം? 

എല്ലാം രഹസ്യങ്ങളും എന്നോട് പറഞ്ഞിരുന്ന ഹരിയേട്ടൻ എന്തിന് ഈ കാര്യം മാത്രം മറച്ചു?

അവൾ പറഞ്ഞ ഹരിയേട്ടന്റെ പ്രണയം ആരായിരുന്നു?

മറ്റൊരു പ്രണയം ഉണ്ടെങ്കിൽ ഹരിയേട്ടൻ എന്തിനാണ് ദിയയുടെ ഫോട്ടോ 
വാൾപേപ്പറാക്കി ഇട്ടിരിക്കുന്നത്?

പെട്ടെന്ന് മാളു എന്ന പേര് എന്റെ മനസ്സിലേക്ക് വന്നു..

അവളെ ആയിരിക്കുമോ ഹരിയേട്ടൻ സ്നേഹിക്കുന്നത്?

(തുടരും)
_______________________________________

അനുപമ 5
____________________________

മാളു...

മാളവിക എന്ന ആ പേരു കേട്ടതും എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി..

ഹരിയേട്ടന്റെ അമ്മാവന്റെ മകളാണ് അവൾ..

മുംബെെയിൽ പഠിക്കുന്ന അവളെ ഹരിയേട്ടൻ തന്നെയാണ് എന്നെ പരിചയപ്പെടുത്തിയത്..

ഹരിയേട്ടനോടുളള അവളുടെ അമിതമായ സ്വാതന്ത്രം അന്നേ എന്നെ ദേഷ്യം പിടിപ്പിച്ചിരുന്നു...

അതു കഴിഞ്ഞു 3-4 ദിവസം കഴിഞ്ഞപ്പോൾ ഹരിയേട്ടൻ എന്നോട് പറഞ്ഞു..
ഹരിയേട്ടനേ അവൾക്ക് ഇഷ്ടമാണെന്ന്..

ഹരിയേട്ടന്റെ അപ്പോളത്തെ മുഖ ഭാവത്തിൽ നിന്നും ഹരിയേട്ടനും അവളോട് ഒരു താൽപര്യം ഉണ്ടെന്ന് എനിക്ക് തോന്നി..

പക്ഷെ, ഞാൻ എനിക്ക് അവളെ അത്ര പിടിച്ചില്ലെന്നും ഹരിയേട്ടന് അവൾ ചേരില്ലേന്നും ഒക്കെ പറഞ്ഞപ്പോൾ ഹരിയേട്ടനും അത് സമ്മതീക്കുകയാണ് ചെയ്യതത്...

ഇനി അവളാണോ ഹരിയേട്ടന്റെ പ്രേമം?

ഛെ.. ആയിരിക്കില്ല..

അവൾ നാട്ടിൽ വന്നിട്ട് തന്നെ മാസങ്ങളായി...
അവൾ ആയിരിക്കില്ല...

എങ്ങനെയെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം..
അതിന് എന്താണ് ഒരു പോംവഴി? 

ഹരിയേട്ടന്റെ കൂട്ടുകാരോട് ചോദിച്ചാലോ?

ഛെ.. വേണ്ടാ..
അവർക്ക് അറിയാൻ സാധ്യതയില്ല..
അഥവാ അറിയാമെങ്കിൽ തന്നെ അവരുടെ വായിൽ നിന്നും അത് അറിയാൻ ഇടയില്ല..

പിന്നെ എന്താണ് ഒരു വഴി?

ഉണ്ട്...

ഹരിയേട്ടന്റെ ഫോൺ...

അതിൽ നിന്നും എനിക്ക് എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല..

ഫോൺ എടുക്കാനായി ഞാൻ മുറിയിലേക്ക് ഒാടിയതും തല ചുറ്റുന്നത് പോലെ തോന്നി,
പെട്ടെന്ന് എനിക്ക് എവിടെയും പിടി കിട്ടിയില്ല,  
ഞാൻ താഴെക്ക് പതിച്ചതും ഒരുമ്മിച്ചായിരുന്നു..

******************

ബോധം തെളിഞ്ഞപ്പോൾ ഞാൻ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു..

അമ്മയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി..

"എനിക്ക് ഒന്നുമില്ല അമ്മേ..
എന്തോ പെട്ടെന്ന് ..."

"ഏയ് ഒന്നുമില്ല..
പോക്കോണം...
Bp 60-100 ൽ നിൽക്കുവാ..
വീണിലെലേ അദ്ഭൂതം ഉളളൂ.."

ശബ്ദത്തിന്റെ ഉടമയെ നോക്കിയപ്പോളാണ് 
യദുനേ ഞാൻ കണ്ടത്..

ഹരിയേട്ടന്റെ അനിയനാണ്..
ബാംഗൂരിൽ MD ചെയ്യുന്നു..

ഞാൻ ഒരു ചമ്മലോടെ ഏറ്റിരുന്നു..

"നീ പോയില്ലേ..?"

"പോയാൽ ഞാൻ ഇവിടെ കാണുമോ ബുദ്ദുസേ..?
ഒാ.. Sorry ഏടത്തിയമ്മേ..."

അവന്റെ വിളി കേട്ടു ഞാൻ കണ്ണുമിഴിച്ചു..

"ഓ നോക്കി പേടിപ്പിക്കണ്ടാ..
പ്രായത്തിൽ ഞാനാണ് മൂത്തതെങ്കിലും ഇപ്പോൾ സ്ഥാനത്തിൽ നീ അല്ലേ മൂത്തത്...????"

"മതി മതി..ഇനി ഇതും പറഞ്ഞു പഴയ പോലെ വഴക്ക് കൂടേണ്ട 2ഉം..."

ഇങ്ങനെ പറഞ്ഞു കൊണ്ടു ഹരിയേട്ടന്റെ അച്ഛൻ അങ്ങോട്ട് വന്നു,
എന്റെ പപ്പയെ പോലെ ഒരു പാവമാണ് ഹരിയേട്ടന്റെ അച്ഛനും..

"ആഹ്.. മോളേ..ഇന്ന് ഇവൾ കാണിച്ചതോന്നും മോൾ മനസ്സിൽ വെക്കേണ്ടാട്ടോ..
ഇവൾക്ക് ഇടയ്ക്ക് ഇങ്ങനെ ഹാലിളകും..."

അതു കേട്ടു അമ്മ എന്നോട് പറഞ്ഞു..

"ഇയാൾക്കാ മോളേ ഭ്രാന്ത്...
രാവിലെ മോളേ വിളിക്കാൻ ഞാൻ ചെന്നപ്പോൾ അവൻ നിലത്താ കിടന്നേന്നു എനിക്ക് മനസ്സിലായി.."

അപ്പോളേക്കും എന്റെ കണ്ണു നിറഞ്ഞു..

"അമ്മേ ഞാൻ..
ഞാൻ ഹരിയേട്ടനോട് പറഞ്ഞതാ മുകളിൽ കിടക്കാൻ..
ഞാൻ നിലത്ത് കിടക്കാന്ന് കാലു പിടിച്ചു പറഞ്ഞതാ അമ്മേ..ഹരിയേട്ടൻ കേട്ടീല്ല.."

അത്രയും പറഞ്ഞപ്പോളേക്കും ഞാൻ കരഞ്ഞു പോയി..

"കൊളളാം..എന്റെ മോൾക്ക് നല്ല വിവരാ കേട്ടോ...

അമ്മ കണ്ണു തുടച്ചു കൊണ്ടു പറഞ്ഞു

" മോളേ.. അവൻ നിലത്ത് കിടന്നതല്ല എന്റെ സങ്കടം..
നിങ്ങൾ ഇങ്ങനെ അകന്നു നിൽക്കുന്നതാ..."

അമ്മ അതു പറഞ്ഞപ്പോളേക്കും ഞാനും അമ്മയും കരഞ്ഞു തുടങ്ങി..

"എടീ.. അവനെ ഇന്നലെ തന്നെ നിലത്തു കിടത്തിയ നീ നാളെ എന്നെ ഈ വീട്ടിൽ പോലും കേറ്റത്തില്ലലോ...?"

അവൻ അതു പറഞ്ഞപ്പോളേക്കും ഞങ്ങൾ എല്ലാം ചിരിച്ചു പോയി..

*****************

ഹരിയേട്ടന്റെ ഫോൺ എടുക്കാനായി ഞാൻ കുളിക്കാൻ പോകുവാന്ന് പറഞ്ഞു മുറിയിലേക്ക് പോയി.. പക്ഷെ നിരാശയായിരുന്നു ഫലം..

ഹരിയേട്ടനോ ഫോണോ അവിടെ ഇല്ലായിരുന്നു..
ഹരിയേട്ടൻ ഈ വീട്ടിൽ ഇല്ലേന്നും എനിക്ക് മനസ്സിലായി..

ഞാൻ പെട്ടെന്ന് ഹരിയേട്ടന്റെ അലമാരയും ബാഗും എല്ലാം പരിശോധിക്കാൻ തുടങ്ങി..

പക്ഷെ അധികം തിരയുന്നതിനിപ്പുറം എനിക്ക് ഒരു കാര്യം ബോധ്യമായി..

ഹരിയേട്ടൻ ഈ റൂം clear ആക്കിയിരിക്കുന്നു..കാരണം ഇന്നലെ എനിക്ക് പകരം ഈ റൂമിൽ എത്തേണ്ടിയിരുന്നത് ദിയയായിരുന്നു..
ദിയക്ക് വേണ്ട സാധനങ്ങൾ എല്ലാം റൂമിൽ കാണേണ്ടതാണ് പക്ഷെ ഇവിടെ അങ്ങനെ ഒരു സാധനവും ഇല്ല..

എന്തിനേറെ പറയണം ഹരിയേട്ടനെ സംബന്ധിച്ച ഒരു രേഖകൾ പോലും അവിടെ ഇല്ലായിരുന്നു..

ഇനി അതോക്കെ വെറേ എവിടെയെങ്കിലുമാണോ സൂക്ഷിച്ചിരിക്കുന്നത്?

അമ്മയോട് ഇതിനെ പറ്റി അന്വേഷിക്കണം എന്നോർത്ത് ഞാൻ കുളിക്കാൻ കേറി..

കുളിച്ചിറങ്ങി വന്നപ്പോൾ പെട്ടെന്ന് ഒരു കാർ സ്റ്റാർട്ട് ചെയ്യുന്ന ഒച്ച കേട്ടു, ഒാടി ചെന്നു നോക്കുമ്പോളേക്കും കാർ പോയിരുന്നു..

അടുത്തേങ്ങും വെറേ വീട് ഇല്ലാത്തതിനാൽ ഒന്നെങ്കിൽ ആ കാർ ഇവിടെയ്ക്ക് വന്നതാരിക്കണം അല്ലെങ്കിൽ ഇവിടുന്ന് ആരെങ്കിലും പുറത്തേക്ക് പോയതാരിക്കണം...

ഞാൻ വേഗം തന്നെ താഴെക്ക് ചെന്നു,
അവിടെ ഹരിയേട്ടൻ ഒഴിച്ച് ബാക്കി എല്ലാരും ഡെെനിംങ് ടേബിളിൽ ഉണ്ടായിരുന്നു..

"വാ മോളേ.. ഇരിക്ക്..
നമ്മുക്ക് കഴിക്കാം...
മോൾ വരാൻ നോക്കിയിരിക്കുകയായിരുന്നു..."

"അമ്മേ ഹരിയേട്ടൻ??"

"ഒാ ഒന്നും പറയണ്ട മോളേ..
എന്തൊക്കയോ കളയാൻ ഉണ്ടെന്നു പറഞ്ഞു 2 ബാഗും എടുത്തോണ്ട് അവൻ പുറത്തേക്ക് പോയി...
ഒരു വക കഴിച്ചിട്ടില്ല..
അവന്റെ ഒരു കാര്യം..."

ഹരിയേട്ടൻ ഇത്രയും നേരം ഈ വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന സത്യം എന്നെ അത്ഭൂതപ്പെടുത്തി..കൂടാതെ,ഞാൻ അന്വേഷിച്ചതെല്ലാം ഹരിയേട്ടൻ കൊണ്ടു പോയി എന്നും എനിക്ക് മനസ്സിലായി...

ഇനി അതൊരിക്കലും എന്റെ കെെയിൽ കിട്ടില്ല...

അതിനൊപ്പം ഒരു കാര്യം കൂടി എനിക്ക് മനസ്സിലായി..
എനിക്ക് അറിയാവുന്ന ഹരിയേട്ടനിൽ നിന്നും ഹരികൃഷ്ണനിലേക്ക് ഒരുപാട് ദൂരമുണ്ടെന്ന്...

പക്ഷെ എത്രയോക്കെ ഒളിപ്പിച്ചാലും ഹരിയേട്ടൻ മനസ്സിലുളളതോക്കെ ഞാൻ കണ്ടുപിടിച്ചിരിക്കും...

(തുടരും)


അനുപമ 6
______________

ഹരിയേട്ടനേ പറ്റി എന്തെങ്കിലും വിവരം കിട്ടാൻ ഞാൻ വീട്ടിലെ സ്റ്റോർ റൂം വരെ സൂക്ഷമമായി തിരഞ്ഞു..
പക്ഷേ നിരാശയായിരുന്നു ഫലം...

മുറ്റത്ത് ഒരു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോൾ അത് ഹരിയേട്ടൻ ആയിരിക്കുമെന്ന് ഒാർത്തു ഞാൻ ഹാളിലേക്ക് ചെന്നില്ല..

അമ്മയുടെ
 "മോളേ.."
എന്നുളള ഒറ്റ വിളിയിൽ എന്റെ അമ്മയും പപ്പയുമാണ് വന്നതെന്ന് എനിക്ക് മനസ്സിലായി..

ഞാൻ പറന്ന് ഹാളിലെത്തി..

അമ്മയേ കണ്ടതും എന്റെ ഹൃദയം പഴയ അനു കുട്ടിയായി..

ഞാൻ അമ്മയെ കെട്ടിപിടിച്ചു..

സന്തോഷവും സങ്കടവും മൂലം ഞാൻ കരഞ്ഞു കൊണ്ടിരുന്നു..
അമ്മയുടെ കണ്ണുകളും നിറഞ്ഞു..

"ഒാഹ് അമ്മയും മോളും കൂടി കണ്ണീരിന്റെ അണക്കെട്ടു തുറന്നു..."

അങ്ങനെ പറഞ്ഞു പപ്പയും ഞങ്ങളുടെ അടുത്തേക്ക് വന്നു..

പപ്പയെ നോക്കി ഞങ്ങൾ ഒന്നു ചിരിച്ചു..

പെട്ടെന്നാണ് സോഫയിൽ ഹരിയേട്ടൻ ഇരിക്കുന്നത് കണ്ടത്..

"ഹരിയേട്ടൻ വീട്ടിൽ ഉണ്ടായിരുന്നോ?"

എന്നെ കാണാതെ ഹരിയേട്ടൻ ഒഴിഞ്ഞു മാറി നടക്കുകയാണെന്നു എനിക്ക് മനസ്സിലായി..

എന്റെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് 
ഹരിയേട്ടൻ എന്നോട് ചായ എടുക്കാൻ പറഞ്ഞു..

എന്നോട് അവിടെ ഇരിക്കാൻ പറഞ്ഞു യദു ചായ എടുക്കാൻ പോയി..

എല്ലാവരും ചിരിച്ചു കളിച്ചു കുറച്ചു സമയം പോയി..
അപ്പോഴോക്കെയും ഞാൻ ഹരിയേട്ടനേ സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരുന്നു..

വളരെ നോർമലായ ബീഹിവിയർ....

പപ്പയും അമ്മയും പോകാനിറങ്ങിയതോടെ എനിക്ക് പിന്നെയും കരച്ചിൽ വന്നു..

പോകാൻ നേരം ആയപ്പോൾ പപ്പ പോയി കാറിന്നു കുറെ കവറുകളും എന്റെ ഒരു ബാഗും എടുത്തോണ്ട് വന്നു..

കവറുകൾ കണ്ടപ്പോളേ എനിക്ക് അത് ജ്വൂലറി ബോക്സുകളാണെന്ന് മനസ്സിലായി..

"ഇത് മോൾക്കുളളതാ.."

ഇത്രയും പറഞ്ഞു പപ്പ അതെന്റെ കെെയ്യിലേക്ക് തന്നു..

ഒരു അച്ഛൻ താൻ വളർത്തി വലുതാക്കിയ മകളേ പണം കൊടുത്തു മറ്റൊരു വീട്ടിലേക്ക് വിടുന്ന ചടങ്ങാണല്ലോ വിവാഹം...?

പപ്പ എന്റെ കല്ല്യാണത്തിനായി സ്വരുകൂട്ടിയതെല്ലാം ഇന്നു ഈ കവറുകളിലാക്കി എനിക്ക് തന്നീട്ടുണ്ടെന്നു ആ കവറുകളിലേ ഭാരം എനിക്ക് മനസ്സിലാക്കി തന്നു..

എന്റെ നെഞ്ചു പൊടിഞ്ഞു.. 
എന്റെ അച്ഛന്റെ ഒരു ആയുസ്സിന്റെ വിയർപ്പുണ്ട് ഈ ആഭരണങ്ങൾക്ക്...

ഞാൻ കരയുമെന്നായപ്പോൾ പപ്പ പറഞ്ഞു..

"ആ മോളേ, നമ്മുക്ക് ഉടനെ ഒരു പാർട്ടി നടത്തണം, നമ്മുടെ ബന്ധുക്കളെയും കൂട്ടുകാരേ ഒക്കെ വിളിക്കണം..."

"എന്തിനാ അച്ഛാ വെറുതേ കുറെ പണം കളയുന്നേ..
നമ്മുക്ക് ആ പണം ആകാശപറവയിലെ കുഞ്ഞുങ്ങൾക്കായി ഉപയോഗിക്കാം..."

എന്റെ അഭിപ്രായം എല്ലാവരും അനുകൂലിച്ചു..

*******************

വെെകീട്ട് ഭക്ഷണം കഴിക്കാൻ ഞാൻ ഇരുന്നപ്പോൾ ഹരിയേട്ടന്റെ അസ്വസ്ഥത കണ്ട്
 ഞാൻ പയ്യെ ഒഴിഞ്ഞു മാറി..
ആ സമയത്ത് നാൻസി വിളിച്ചു
ഒരു വിധത്തിൽ ഞാൻ ഫോണുമായി റൂമിലേക്ക് പോയി,
അവളോട് എല്ലാം നാളെ പറയാമെന്ന് പറഞ്ഞു ഞാൻ ഫോൺ വെച്ചു,

അവർ എല്ലാം കഴിച്ചു കഴിഞ്ഞെന്ന ധാരണയിൽ ഒരു അര മണിക്കുറിനു ശേഷം ഞാൻ താഴെക്ക് ചെന്നു..

എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചു അവരെല്ലാം  ഭക്ഷണം കഴിക്കാതെ എന്നെ കാത്തിരിക്കുകയായിരുന്നു...

"നിങ്ങൾ കഴിച്ചില്ലേ?"

എന്ന എന്റെ ചോദ്യം അമ്മ ഒരു പുഞ്ചിരിയോടെ നേരിട്ടു..

അമ്മ എന്നെ അടുത്തു പിടിച്ചിരുത്തി..

മുഖമുയർത്തി നോക്കാനുളള ധെെര്യം പോലും എനിക്ക് ഇല്ലാതായി..
അത് അറിഞ്ഞെന്ന പോലെ അമ്മ അന്നത്തെ ആഹാരം എനിക്ക് വാരി തന്നു.........

*******************

അടുക്കളയിലെ പണി ഒതുക്കി ഞാൻ ചെന്നപ്പോൾ ഹരിയേട്ടൻ റൂമിൽ ഇല്ലായിരുന്നു..

ഞാൻ ഒരു ബെഡ്ഷീറ്റും തലയണയുമെടുത്ത് നിലത്തു വിരിച്ചു കിടന്നു...

*******************

നാളുകൾ പോക്കോണ്ടിരുന്നു...

ഹരിയേട്ടൻ എന്നെ പൂർണ്ണമായി അവഗണിച്ചു കൊണ്ടിരുന്നു..

എന്റെ ഹൃദയത്തിൽ അത് ആഴത്തിൽ മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു...

ഹരിയേട്ടന്റെ ഫോൺ ചെക്ക് ചെയ്യുക എന്ന എന്റെ ഉദ്യമം പരാജയപ്പെട്ടു കൊണ്ടിരുന്നു...

ഹരിയേട്ടൻ കുളിക്കാൻ കേറുമ്പോൾ പോലും ഫോൺ കൂടെ കൊണ്ടു പോകും,
ഒരിക്കൽ ഫോൺ കെെയ്യിൽ കിട്ടിയെങ്കിലും ഫോൺ Lock ആയതിനാൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല...
Lock അഴിക്കാൻ ഞാൻ പല കോഡുകളും അടിച്ചു നോക്കിയെങ്കിലും അതെല്ലാം wrong ആയിരുന്നു.. 

ഇനി ഹരിയേട്ടനേ പറ്റിയുളള രഹസ്യം അറിയാനുളള ഒരേ ഒരു വഴി ദിയയാണെന്ന് എനിക്ക് മനസ്സിലായി..

ഒാഫീസിൽ ഒരാഴ്ച്ച ലീവ് പറഞ്ഞതിനാൽ കൂട്ടുകാരിയെ കാണാൻ പോകുവാന്ന് പറഞ്ഞ് യദുന്റെ സ്കൂട്ടിയിലാണ് ഞാൻ ദിയയുടെ വീട്ടിലേക്ക് തിരിച്ചത്, മുമ്പ് പോയിട്ടുളളതിനാൽ എനിക്ക് അധികം തപ്പി നടക്കേണ്ടി വന്നില്ല..

എന്നെ നിരാശയിലാഴ്ത്തി അവരെല്ലാം വീടു പൂട്ടി ദൂരെ എങ്ങോട്ടോ പോയെന്നുളള വിവരമാണ് ലഭിച്ചത്..
അടുത്ത വീട്ടുകാർ തന്ന 2 ഫോൺ നമ്പറുകളും switched off ആയിരുന്നു...

********************

ഹരിയേട്ടൻ ഒന്നും ആവശ്യപ്പെട്ടില്ലെങ്കിലും പണ്ട് ഹരിയേട്ടനു വേണ്ടി അമ്മ ചെയ്യതു കൊടുത്തിരുന്നതെല്ലാം ഞാൻ ചെയ്യതു കൊടുത്തിരുന്നു..

ഞാൻ അലക്കി തേച്ചു വച്ചിരിക്കുന്ന വസ്ത്രങ്ങൾ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ഹരിയേട്ടൻ ഇട്ടോണ്ട് പോകുമ്പോൾ പണ്ട് സിനിമകളിലും കഥകളിലും കാണുന്ന പോലുളള സ്നേഹമില്ലാത്ത ഭർത്താക്കന്മാരെ ഞാൻ ഒാർക്കും...

******************

രാവിലെ അടുക്കള പണി ഒക്കെ തീർത്തു  ഞാൻ വേഗം കുളിച്ചോരുങ്ങി..
 ലീവ് തീർന്നതിനാൽ
ഇന്നു മുതൽ ഒാഫീസിൽ പോകണമായിരുന്നു,
കല്ല്യാണം കഴിഞ്ഞു 3ന്റെ അന്നു മുതൽ ഹരിയേട്ടൻ ജോലിക്ക് പോകുന്നുണ്ടായിരുന്നു..

സമയം പോയതിനാൽ ഞാൻ പുറത്തേക്ക് ഒാടിയതും അമ്മ ഒാടി വന്നു എനിക്ക് ടിഫിൻ ബോക്സ് കൊണ്ടു വന്നു,
അപ്പോളേക്കും ഹരിയേട്ടനും ഒരുങ്ങി ഇറങ്ങി..

"മോനേ..അനു മോളേം കൂടി കൊണ്ടു പോ..
നിന്റെ ഒാഫീസിൽ നിന്നും 5 min ദൂരം അല്ലേ ഉളളൂ..
ഇവളേം കുടെ കൊണ്ടു പോകൂ.."

"എനിക്ക് എങ്ങും വയ്യ.."

ഹരിയേട്ടന്റെ ആ മറുപടി എന്നെ വല്ലാണ്ട് വേദനിപ്പിച്ചു..

"ഞാൻ നടന്നു പോക്കോളാം അമ്മേ..
ഇവിടെ അടുത്തല്ലേ
ബസ് സ്റ്റോപ്പ്?

" ഇവിടെ ഇവന്റെ ഇത്രയും വലിയ വണ്ടി ഉളളപ്പോൾ മോൾ നടന്നു പോകേണ്ട കാര്യമില്ല.."

അവസാനം അമ്മയുടെ വാശിക്ക് മുമ്പിൽ ഹരിയേട്ടൻ മുട്ടു മടക്കി..
ഹരിയേട്ടൻ എന്നെ കാറിൽ കേറ്റി...

പണ്ടോക്കെ ഞങ്ങളുടെ യാത്രകൾ വളരെ ആഘോഷപൂർണ്ണമായിരുന്നു..
ചിരിയും കളിയുമോക്കെയായി...

പക്ഷേ ഇന്നു മൗനം ഞങ്ങളുടെ ഇടയിൽ തളം കെട്ടി കിടക്കുന്നു..

ഞാൻ ഹരിയേട്ടനേ നോക്കി,
മുഖം
ദേഷ്യം കൊണ്ടു വലിഞ്ഞു മുറുകി ഇരിക്കുകയാണ്.. 

കാർ അമിത വേഗത്തിലായിരുന്നു,
എനിക്ക് ഹരിയേട്ടന്റേ നേർക്ക് നോക്കാൻ പോലും പേടിയായി..

ഇടയ്ക്ക് "നാശം..നാശം.."
എന്നു പിറുപിറുക്കുന്നതും കൂടി കേട്ടതോടെ എനിക്ക് കരച്ചിൽ വന്നു..

കാർ പെട്ടെന്ന് വണ്ടി നിർത്തിയപ്പോൾ ഞാൻ ആ ആഘാതത്തിൽ മുമ്പോട്ട് ആഞ്ഞു.
.

"സീറ്റ് ബെൽറ്റ് ഇട്ടിരിക്കണം, പഠിപ്പിച്ചു തരണ്ട കാര്യം ഒന്നുമില്ലലോ.. 
അല്ലേൽ ഇങ്ങനോക്കെ പറ്റും..
ഇവിടെ ഇറങ്ങിക്കോ,
ഇവിടുന്ന് ബസ് കിട്ടും,
ഇനി മേലാൽ ഇത് ആവർത്തിക്കല്ലു..
എന്റെ കൂടെ നീ വരുന്നത് എനിക്ക് ഇഷ്ടമല്ല...ഇറങ്ങ് അങ്ങോട്ട്..."

ഹരിയേട്ടന്റെ വാക്കുകൾ എന്നെ ഞെട്ടിച്ചു..
എന്നോട് മിണ്ടാതെ ഒരു ദിവസം പോലും ഇരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ ആളാണ്..
എന്റെ കണ്ണു നിറഞ്ഞൊഴുകി..

"എന്നോട് എന്തിനാ ഹരിയേട്ടാ ഇങ്ങനെ..?"

"ഒന്നും അറില്ലേ നിനക്ക്?"

ഹരിയേട്ടൻ ദേഷ്യം കൊണ്ടു വിറച്ചു..

"ഇറങ്ങെടി അങ്ങോട്,.."

ഞാൻ പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി,ഡോർ അടച്ച ഉടനെ കാർ ശരവേഗത്തിൽ മുന്നോട്ട് പോയി..

ആളോഴിഞ്ഞ ഒരു ബസ് സ്റ്റോപ്പിൽ എന്നെ ഇറക്കി വിട്ട് ഹരിയേട്ടൻ പോയി,
പണ്ട് എന്റെ സുരക്ഷയെ ഒാർത്ത് തനിച്ച് എന്നെ എവിടെയും വിടാത്ത ഒരാളാണ്..

ഹരിയേട്ടനേ കുറ്റം പറയാൻ പറ്റില്ല,കാരണം തെറ്റുകാരി ഞാൻ മാത്രമാണ്...

ഞാൻ ആ ബസ് സ്റ്റോപ്പീലെ തൂണിൽ ചാരി നിന്നു..

എത്ര നേരം അങ്ങനേ നിന്നെന്ന് എനിക്ക് ഒാർമ്മയില്ല..
എനിക്ക് എന്റെ ചിന്താശേഷി നഷ്ടമായിരുന്നു..

അപ്പോളാണ് ഒരു കാർ എന്റെ മുമ്പിൽ വന്നു നിന്നത്..

നാൻസിയും ഭർത്താവും ആയിരുന്നു അത്..
അവൾ ഡോർ തുറന്നു എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി..
കാര്യം അറിയാതെ സച്ചിനും കാർ ഒതുക്കി ഇറങ്ങി,
ഒരു വിധത്തിൽ അവർ എന്നെ ആശ്വസിപ്പിച്ചു വണ്ടിയിൽ കേറ്റി..

നാൻസി തന്റെ എല്ലാ പ്രശ്നങ്ങളും തുറന്നു പറയുന്നത് എന്നോട് മാത്രമാണ്,ഞാനാണ് അവൾക്ക് വേണ്ട ധെെര്യം നൽകുന്നതും..
സച്ചിനും ഒരു പാവമാണ്..
അതുകൊണ്ടു തന്നെ ഞാൻ എന്റെ എല്ലാ വിഷമങ്ങളും അവരോട് തുറന്നു പറഞ്ഞു..

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ നാൻസി സച്ചിനോട് പറഞ്ഞു

"ഇനി ഒന്നും മറക്കേണ്ടാ, എല്ലാം നമ്മുക്കിവളോട് പറയാം.."

ഞാൻ കാര്യം അറിയാൻ അവരെ നോക്കി..

സച്ചിനാണ് പറഞ്ഞു തുടങ്ങിയത്..

"അനുപമ, ഹരികൃഷ്ണൻ നമ്മളിൽ നിന്നും എന്തോക്കെയോ മറയ്ക്കുന്നുണ്ട്,
ഇന്നലെ ഞാൻ ഹരികൃഷ്ണൻ ഒരു പെൺകുട്ടിയോടൊപ്പം കോഫീ ഷോപ്പിൽ 1 മണിക്കൂറോളം സംസാരിക്കുന്നതും എന്നിട്ട് കാറിൽ കേറി പോകുന്നതും കണ്ടു.."

എനിക്ക് വല്ലാത്ത വേദന തോന്നി..

എന്റെ വിഷമം കണ്ടിട്ടായിരിക്കണം അവർ എന്നെ സമാധാനിപ്പിച്ചു,

"ചിലപ്പോൾ അത് ഹരികൃഷ്ണന്റെ വല്ല പരിചയക്കാരുമായരിക്കും..."

ഞാൻ ഒന്നു ചിരിച്ചു..

എനിക്ക് അറിയാം..
അത് ഹരിയേട്ടന്റെ ഞാൻ അറിയാത്തതും അറിയാൻ ശ്രമിക്കുന്നതുമായ രഹസ്യമാണെന്ന്..

******************

വെെകീട്ട് വീട്ടിൽ എത്തിയപ്പോൾ ഹരിയേട്ടൻ എത്തിയിട്ടില്ലായിരുന്നു..
എന്റെ മുഖം കണ്ടിട്ട് അമ്മ എന്താന്നു ചോദിച്ചപ്പോൾ തലവേദനയാണെന്നു പറഞ്ഞു..
അമ്മ അപ്പോളേ എന്നെ കിടക്കാൻ പറഞ്ഞു മുറിയിലേക്ക് വിട്ടു..

മുറിയിലെത്തിയതും എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി..

എന്റെ മനസ്സിൽ ഹരിയേട്ടൻ തെളീഞ്ഞു നിന്നു..

ഹരിയേട്ടന് മറ്റൊരു ബന്ധമുണ്ടെന്ന് എനിക്ക് ബോധ്യമായി..

ഹരിയേട്ടന് അതാണ് ഇഷ്ടമെങ്കിൽ ഞാൻ ആ ജീവിതത്തിൽ പിടിച്ചു നിൽക്കരുത് എന്ന് മനസ്സ് വിലക്കി..

പക്ഷെ,,ഹരിയേട്ടനേ വീട്ടു കൊടുക്ക്ൻ എനിക്ക് കഴിയുമോ?

ഛെ...എന്തോക്കെയാണ് ചിന്തിച്ചു കൂട്ടുന്നത്?
ഹരിയേട്ടന് താൻ അന്നും ഇന്നുമ എന്നും ഒരു സഹോദരി മാത്രമാണ്..

താനാണ് തെറ്റുകാരി..

താനാണ് അദ്ദേഹത്തെ ചതിച്ചത്..

പക്ഷേ, ഹരിയേട്ടൻ എന്തിനാണ് എന്നോട് ഹരിയേട്ടന്റെ പ്രണയത്തെ പറ്റി മറച്ചു വെച്ചത്?

എന്റെ മനസ്സ് കുഴങ്ങി..

അപ്പോളാണ് മുറ്റത്ത് കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടത്,
ജനലീലുടെ നോക്കിയപ്പോൾ ഹരിയേട്ടനാണ്..

രാവിലെ ഹരിയേട്ടൻ പറഞ്ഞ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി...

ഞാൻ അപ്പോൾ തന്നെ അടുക്കളയിലേക്ക് പോയി..

പീന്നിട് ഹരിയേട്ടനോടുളള എല്ലാ കൂടി കാഴ്ച്ചകളും ഞാൻ ഒഴിവാക്കി..

പക്ഷേ ഹരിയേട്ടന് വേണ്ട എല്ലാം ഞാൻ ഒരു വീഴ്ച്ചയും വരുത്താതെ ചെയ്യതു കൊടുത്തീരുന്നു...

*******************

ഒരു സ്ഥലത്തിന്റെ സർവ്വെ എടുക്കാൻ സ്ഥലം കാണാൻ പോയിട്ട് തിരിച്ചു വില്ലേജ് ഒാഫീസിലേക്ക് വരുമ്പോളാണ് പഴയ ഒരു കൂട്ടുകാരിയെ കണ്ടത്,

അവൾ ഒത്തിരി സന്തോഷത്തോടെ പഴയ കാര്യങ്ങൾ പറയുകയും എന്നെ നിർബന്ധിച്ച് ചായ കുടിക്കാനും കൊണ്ടു പോയി..

ഞാൻ വർക്കിലാണ്,പിന്നെ കാണാം എന്നോക്കെ പറഞ്ഞു ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോളൊക്കെ അവളേന്നെ പിടിച്ചിരുത്തി..

നെറ്റിയിൽ കുങ്കുമം ഇല്ലാത്തൊണ്ടാരിക്കും അവൾ എന്റെ വീട്ടുകാരെ പറ്റി മാത്രമേ ചോദിച്ചോളളൂ..
അത് എനിക്ക്ആശ്വാസമായി..

അവളുടെ ഭാവി വരൻ വന്നത് കൊണ്ടു അവളുടെ കത്തിയ്ക്ക് സലാം പറഞ്ഞു ഞാൻ ഇറങ്ങി..

റെസ്റ്റോറന്റീന്റെ നടകൾ ഇറങ്ങുമ്പോളാണ് കെെയ്യിൽ ഒരു കുഞ്ഞുമായി വന്ന ഒരു സ്ത്രി നടകൾക്ക് താഴെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്,
അവർ വെട്ടി തിരിഞ്ഞതും വീഴാൻ പോയതും ഒരു ചെറുപ്പക്കാരൻ അവളെ വീഴാതെ പിടിക്കുന്നത് കണ്ടു,
നേരേ നിന്നതും ആ സ്ത്രീ എനിക്ക് അഭിമുഖമായി തിരിഞ്ഞു..

ആ മുഖം കണ്ടു ഞാൻ ഞെട്ടി.....

ദിയ.........

(തുടരും)
_______________________________________

അനുപമ 7
___________________

ദിയ....

ഞാൻ തിരക്കി നടന്നവൾ ഇതാ എന്റെ തൊട്ടു മുമ്പിൽ...

കൂടെ നിന്ന ചെറുപ്പക്കാരൻ ആരാണെന്നുളള ആകാംഷയിൽ ഞാൻ വേഗം പടികളിറങ്ങി..

അത് അന്ന് കല്യാണത്തിനു കണ്ട അതേ ചെറുപ്പക്കാരനാണെന്ന് എനിക്ക് മനസ്സിലായി..

ഞാൻ മെല്ലെ അവരുടെ അടുത്തെത്തി..

"ദിയ...?"

തിരിഞ്ഞു നോക്കിയ അവൾ എന്നെ കണ്ട് ഒന്നു പകച്ചെങ്കിലും പെട്ടെന്ന് എനിക്ക് മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു...

ഞാൻ അവളെ ഒരു സംശയത്തോടെ നോക്കിക്കൊണ്ടിരുന്നു..

"ഈ കുഞ്ഞ്....?"

"ഇവളോ..?

എന്റെ മോളാ..."""

ഇത്രയും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു...

******************

"ഒരു ട്രെയിൻ യാത്രയിലാണ് ഞാൻ നിഖിലിനെ ആദ്യമായി കാണുന്നത്..
സംസാരിച്ചു തുടങ്ങിയപ്പോളെ പണ്ടു മുതൽക്കേ പരിചയമുളള ഒരാളേ പോലെ തോന്നി..
കാലം കുറെ ആയെങ്കിലും ഞങ്ങളുടെ സൗഹൃദത്തിന് ഒരു കോട്ടവും സംഭവിച്ചില്ല..
അതിനിടയ്ക്കാണ് നിഖിലിന്റെ സഹോദരീയും ഭർത്താവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്,സംഭവസ്ഥലത്ത് വെച്ചു തന്നെ സഹോദരിയും ഭർത്താവും മരിച്ചു, ആരൂഷി മോൾ ആ സമയത്ത് നിഖിലിന്റെ അമ്മയോടൊപ്പം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു..
ബന്ധുക്കളാരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്ന ആരൂഷി മോളെ നിഖിൽ വീട്ടിലേക്ക് കൊണ്ടു വന്നു..
സ്വന്തം മോളെ പോലെ വളർത്തുന്നു..
നിഖിലിന്റെ ഈ തീരുമാനത്തോട് എനിക്ക് വളരെ യോജിപ്പായിരുന്നു..
ഞാൻ ഇടയ്ക്ക് മോളെ എന്റെ കൂടെ വീട്ടിൽ കൊണ്ടു വന്നു നിർത്തുവാരുന്നു..
ഇതിനിടയ്ക്കാണ് ഹരികൃഷ്ണന്റെ ആലോചന വന്നത്..
ആദ്യം ഞാൻ കുറെ എതിർത്തെങ്കിലും ഹരികൃഷ്ണൻ എന്റെ അവസ്ഥ അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാൻ തയ്യാറായപ്പോൾ ഞാനും സമ്മതം മൂളി.."

"എന്ത് അവസ്ഥ?"

ദിയ ഒന്നു ചിരിച്ചു..

എന്നിട്ട് വേദനയോടെ പറഞ്ഞു..

"I can't be a mother.."

ഞാൻ ഞെട്ടി പോയി..

"എന്താ പറഞ്ഞേ?"

വിശ്വസിക്കാനാകാതെ ഞാൻ വീണ്ടും ചോദിച്ചു..

"അതെ അനു,..
എനിക്ക് ഒരമ്മയാകാനുളള കഴിവ് ദെെവം തന്നിട്ടില്ല,
സിംപിളായി പറഞ്ഞാൽ മാസാമാസം പെണ്ണുങ്ങളിലുണ്ടാകുന്ന പെണ്മയുടെ അടയാളമായ ആ ചുവപ്പ് എന്നിൽ ഇതു വരെ പടർന്നിട്ടില്ല...."

എന്റെ കണ്ണുകൾ നിറഞ്ഞു..
പാവം എന്തോരം വേദന സഹിക്കുന്നുണ്ടാകും..?

"ഏയ് അനു അപ്സെറ്റാകേണ്ട കാര്യമില്ല..
ഇതു ഞാൻ അംഗീകരിച്ച കാര്യമാണ്..
അതിനാൽ ഈ കാര്യത്തിൽ എനിക്ക് ഒരു സങ്കടവും ഇപ്പോളില്ല..."

ഞാൻ ഒന്നും മിണ്ടനാകാതെ തല കുനിച്ചിരുന്നു..

ഈ ലോകത്ത് ഞാൻ വെറുത്ത ഒരേ ഒരു വ്യക്തിയാണ് ദിയ..
പക്ഷേ, ...

ദിയയുടെ അവസ്ഥ എന്റെ മനസ്സിനേ വല്ലാണ്ട് വേദനിപ്പിച്ചിരിക്കുന്നു...

ഞാൻ മിണ്ടാതിരിക്കുന്ന കണ്ടിട്ടാവും ദിയ എന്നോട് വീണ്ടും ചോദിച്ചു..

"ഹരികൃഷ്ണൻ എന്തു പറയുന്നു അനു...?
ഹാപ്പിയായിട്ട് ഇരിക്കുന്നോ..?"

"അല്ല,ദിയ...
അന്നെന്താ നീ ഹരിയേട്ടനോട് സ്നേഹിച്ച പെണ്ണിനേ വിട്ടീട്ട് മറ്റൊരു പെണ്ണിനേ കെട്ടുന്ന കാര്യമൊക്കേ പറഞ്ഞേ? 
ഹരിയേട്ടനു വല്ല പ്രേമവും ഉണ്ടായിരുന്നോ?"

എന്റെ ശ്വാസം വിടാതെയുളള ചോദ്യം കേട്ടു ദിയ ചിരിച്ചു പോയി..

"ഹരികൃഷ്ണന്റെ പ്രേമമല്ലേ നീ?"

"ഞാനോ..?"

ഈ തവണ ഞാൻ ശരിക്കും ഞെട്ടി പോയി..

"പെണ്ണു കാണാൻ വന്നപ്പോൾ ഞാൻ എല്ലാം തുറന്നു പറഞ്ഞീട്ടും എന്നെ സ്വീകരിക്കാൻ മനസ്സ് കാട്ടിയ ഹരികൃഷ്ണനോട് എനിക്ക് ബഹുമാനമായിരുന്നു..
കല്ല്യാണം fix ചെയ്യ്തതിനു ശേഷം ഞാൻ പലവട്ടം ഹരിയേ കാണാനും മിണ്ടാനും ശ്രമിച്ചപ്പോളൊക്കെ ഹരികൃഷ്ണൻ ഒഴിഞ്ഞു മാറി..
നിശ്ചയത്തിനു ഡ്രസ്സെടുക്കാൻ വന്നപ്പോളുളള നിങ്ങളുടെ അടുപ്പം കണ്ട് എനിക്ക് ചെറുതായി സംശയം തോന്നി..
നിശ്ചയം കഴിഞ്ഞപ്പോൾ ഞാൻ ഹരിയേ പോയി കണ്ടു,
എന്നോടെന്തിനാ ഈ അകൽച്ച ഹരികൃഷ്ണന് ഇഷ്ടമല്ലെങ്കിൽ നമ്മുക്ക് ഇത് ഇവിടെ വെച്ചു നിർത്താം എന്നു പറഞ്ഞപ്പോൾ
ഹരി പറഞ്ഞു..
ഹരിക്ക് കുറച്ചു സമയം വേണം, ഹരി ഒരു പെൺകുട്ടിയേ സ്നേഹിച്ചിരുന്നെന്നും ഒരിക്കലും അവളെ സ്വന്തമാക്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാം മറക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു..
പലവട്ടം ഞാൻ ആ പെൺകുട്ടിയോട് ഇതേ സംസാരിക്കാൻ പറഞ്ഞിട്ടും ഹരികൃഷ്ണൻ വഴങ്ങിയില്ല..

ഇതിനിടയ്ക്കാണ് ഞാൻ അനുവിന്റെ വിവാഹം ഒാഫീസിലുളള ആരുമായോ ഉറപ്പിച്ചിരിക്കുന്നുവെന്ന് ഞാൻ അറിഞ്ഞത്..
അതോടെ എന്റെ എല്ലാ ചോദ്യങ്ങൾക്കുമുളള ഉത്തരം കിട്ടി..

ഹരി ഒരു പാവമാണെന്നെനിക്കറിയാം അനുനേ പറ്റിം ഞാൻ അന്വേഷിച്ചിരുന്നു..
ഹരിക്കുളള അതേ ഇഷ്ടം അനുനു ഹരിയോട് ഉണ്ടോ എന്നറിയാൻ അനുന്റേ മുന്നിൽ വെച്ചു ചില നാടകങ്ങൾ കളിച്ചു,
അതിൽ നിന്നുളള അനുവിന്റെ പെരുമാറ്റത്തിൽ നിന്നും അനുനും ഹരിയെ ഇഷ്ടാമാന്നു എനിക്ക് മനസ്സിലായി..

ഇത് നിങ്ങളെ മനസ്സിലാക്കി തരുവാനുളള ഞങ്ങളുടെ ആ ഡ്രാമയായിരുന്നു അന്ന് അവിടെ നടന്നത്.."

അല്ലേ എന്നുളള അർത്ഥത്തിൽ ദിയ നിഖിലിനേ നോക്കിയതും നിഖിലും തലയാട്ടി..

കുറച്ചു നേരത്തേക്ക് എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല...

നടന്ന ഒാരോ സംഭവങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോയി..

ദിയ പറഞ്ഞതു ശരിയാണെന്ന് എനിക്കും തോന്നി..

"പക്ഷേ ദിയ, നിനക്ക് അത് മനസ്സിലായെങ്കിൽ നീ എന്തിനാ ഇത് കല്യാണം വരെ നീട്ടി കൊണ്ടു പോയത്?
നിന്റെ മാതാപിതാക്കളെ എന്തിനാ നാണം കെടുത്തിയത്?"

"അനു, ഈ കാര്യം ഞാൻ പലവട്ടം എന്റെ വീട്ടിൽ പറഞ്ഞതാ,പക്ഷേ അവർ കേട്ട ഭാവം പോലും നടിച്ചില്ല...
അല്ലേലും എന്നെ ഒഴിവാക്കൽ ആയിരുന്നല്ലോ അവരുടെ ലക്ഷ്യം..."

ഒന്നും മനസ്സിലാകാതെ ഞാൻ അവളെ നോക്കിയപ്പോൾ അവൾ തുടർന്നു..

"ഞാൻ എന്റെ പപ്പയുടെ ആദ്യ ഭാര്യയിലെ മകളാണ്,
ഇപ്പോളുളള അമ്മയ്ക്ക് എന്നോട് സ്നേഹമോക്കെ തന്നെയാ..
പക്ഷേ അമ്മയുടെ മകളുടെ സ്ഥാനം ഞാൻ തട്ടി പറിക്കുമോ എന്ന ഭയമാണ് അമ്മയേ കൊണ്ടു ഇങ്ങനോക്കെ ചെയ്യിക്കുന്നത്.."

അവൾ ചിരിച്ചു കൊണ്ടു അത്രയും പറഞ്ഞപ്പോൾ തകർന്നു പോയത് ഞാനായിരുന്നു.....

*******************

ആരൂഷി മോളുടെ കളി ചിരികൾക്കിടയിൽ സമയം പോയത് ഞാൻ അറിഞ്ഞില്ല..
അത്രയും നേരം കൊണ്ടു ഞാനും ദിയയും തമ്മിൽ ഒരു ജന്മത്തിന്റെ അടുപ്പമായി...

ഇറങ്ങാൻ നേരം ദിയ പറഞ്ഞു

"അനു, ഈ സാഹോദര്യത്തിന്റെ മൂടുപടമോക്കെ മാറ്റി രണ്ടാളും ജീവിക്കാൻ നോക്ക് കേട്ടോ...
എന്നിട്ട് നിങ്ങൾ ഒരുമ്മിച്ച് എന്നെ കാണാൻ വന്ന് ബ്രോക്കർ ഫീ തരണം...."

"അതിനേന്താ വന്നേക്കാം...
ആ പിന്നെ എന്റെ പ്രണയം എനിക്ക് മനസ്സിലായില്ലായിരുന്നു..
അതാണ് എനിക്ക് പറ്റിയ തെറ്റ്...
പക്ഷേ, ദെെവം ഒരു താലിയുടെ രൂപത്തിൽ എനിക്ക് എന്റെ പ്രണയം തിരിച്ചു തന്നു..
പക്ഷേ, പരസ്പരം ഇഷ്ടമാണെന്ന് അറിയാഞ്ഞിട്ടും സൗഹൃദത്തിന്റെ മറവിൽ നിൽക്കുന്ന നിങ്ങളെ രണ്ടു പേരോടും ഞാൻ എന്താണ് പറയേണ്ടത്?"

എന്റെ ചോദ്യം കേട്ടു രണ്ടു പേരും ഞെട്ടി..

"ദിയാ നിനക്ക് നിഖിലിനേ ഇഷ്ടമാണേന്ന് എനിക്ക് മനസ്സിലായത് അന്നു നീ അത്രയും പ്രശ്നങ്ങൾക്കിടയിലും നിഖിലിന്റെ കെെ പിടിച്ചാണ് നിന്നത്..
ഇന്നും നീ വീണാൽ ആദ്യം പിടിക്കുന്നതും നിഖിലിന്റെ കെെകളായിരിക്കും...

രണ്ടു പേരും ഈഗോ ഒക്കെ മാറ്റി വെച്ചിട്ട് ഉളള കാര്യം തുറന്ന് പറഞ്ഞു ജീവിക്കാൻ നോക്ക്..."

എന്റെ മോഹൻലാൽ style ലുളള സംസാരം കേട്ടു അവർ രണ്ടു പേരും ചിരിച്ചു..

എന്നിട്ട് പരസ്പരം മുഖത്തേക്ക് നോക്കി..

ഇനിയും അവിടെ നിൽക്കണ്ട കാര്യമില്ലെന്നു മനസ്സിലായ ഞാൻ പയ്യെ അവിടുന്ന് സ്കൂട്ടായി....

********************

വീട്ടിലെത്തിയിട്ടും എന്റെ മനസ്സ് എനിക്ക് പിടി കിട്ടിയില്ല...

ഹരിയേട്ടനേ കണ്ടുമുട്ടിയത് മുതലുളള എല്ലാ കാര്യങ്ങളും എന്റെ മനസ്സിലൂടെ മിന്നി മറഞ്ഞു...

ഞാൻ അറിയാതെ എന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു...

മുറിയിലിരിക്കുന്ന ഹരിയേട്ടന്റെ ഫോട്ടോയുടെ കവിളിൾ നുളളി തിരിഞ്ഞപ്പോളാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്..

ഞാൻ ഹരിയേട്ടനേ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു...

*******************

പതിവില്ലാതെ എന്റെ മുഖത്തെ തിളക്കം കണ്ടിട് അമ്മ എന്താന്നു ചോദിച്ചെങ്കിലും ഞാൻ ഉത്തരം പറയാതെ അമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു..

വെെകീട്ട് ഹരിയേട്ടൻ വന്നപ്പോൾ ഞാൻ ഹരിയേട്ടൻ കാണാതെ ഹരിയേട്ടനേ വാച്ച് ചെയ്യ്തു,
ഹരിയേട്ടന്റെ കണ്ണുകൾ ആരേയോ തിരയുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി...

എന്നെയാണെന്ന് മനസ്സിലായെങ്കിലും ഞാൻ എന്റെ ഒളിച്ചു കളി തുടർന്നു...

വെെകീട്ട് അച്ഛൻ പറമ്പിൽ പോയിട്ട് കേറി വരുമ്പോൾ എല്ലാരും കൂടി ഒരു ചായ കുടി പതിവാണ്..
ഇന്ന് ചായ കുടിക്കാൻ എല്ലാരും സിറ്റ് ഔട്ടിൽ വന്നിരുന്നപ്പോൾ അമ്മ ഏത്തയ്ക്കാ ബോളിയും ഉണ്ടാക്കി അങ്ങോട്ട് വന്നു..
ആ കൊതിയൻ യദു ഒറ്റ ഇരുപ്പിൽ 4-5 ബോളി ഒരുമ്മിച്ച് അകത്താക്കി..
അമ്മയും അച്ഛനും നേരത്തെ ഒാരോന്നെടുത്തപ്പോൾ പ്ലേറ്റിൽ അവസാനം 1 എണ്ണം മാത്രമെ ഉണ്ടാരുന്നുളളൂ..
എന്റെയും ഹരിയേട്ടന്റെയും favorite ആണീത്..
ഹരിയേട്ടൻ കഴിക്കട്ടെ എന്നോർത്ത് ഞാൻ അതിൽ തൊട്ടില്ല..
ഹരിയേട്ടനും അതെടുത്തില്ല..
അവസാനം എനിക്ക് വേണ്ടാ എന്നു ഞാൻ പറഞ്ഞു,
അപ്പോൾ ഹരിയേട്ടനും പറഞ്ഞു വേണ്ടാന്നു..

അവസാനം ഹരിയേട്ടൻ അതെടുത്ത് മുറിച്ച് പകുതിയെനിക്ക് തന്നു..

അതോടെ എന്റെ മനസ്സു പറഞ്ഞു ഹരിയേട്ടനും എന്നെ ഇഷ്ടമാണെന്ന്..

പക്ഷേ, ഞാൻ എല്ലാം മനസ്സിൽ തന്നെ ഒളിപ്പിച്ചു..
ഹരിയേട്ടൻ തന്നെ അതെന്നോട് വന്നു പറയട്ടെ എന്നു ഞാൻ തീരുമാനിച്ചു..

വെെകീട്ട് അത്താഴത്തിനിരിക്കുന്നത് വരെ ഞാൻ ഹരിയേട്ടന്റെ മുമ്പിൽ പെടാതെ നടന്നു..
ചോറുണ്ണുമ്പോളും ഞാൻ ഹരിയേട്ടനേ മെെന്റ് ചെയ്യതില്ല..

******************

പിറ്റേ ദിവസം ചായ അമ്മയുടെ അടുത്ത് കൊടുത്തു വിട്ടു..

ഇന്ന് തഹസിൽദാറുമായി ഒരു മീറ്റീംങ് ഉളളതിനാൽ ഞാൻ 8 മണിക്ക് തന്നെ വീട്ടിൽ നിന്നിറങ്ങി ഇതിനിടയ്ക്ക് ഒരു തവണ പോലും ഞാൻ ഹരിയേട്ടന്റെ മുമ്പിൽ ചെല്ലാതെ ഒഴിഞ്ഞു മാറി നടന്നു..

*******************
 
കൊരിച്ചോഴിയുന്ന മഴയത്താണ് ഞാൻ വീട്ടിൽ കേറി ചെന്നത് എന്നെ നോക്കിയാണോ എന്നറിയില്ല ഹരിയേട്ടൻ ഇറയത്ത് നിൽപ്പുണ്ടായിരുന്നു..
ഞാൻ ആകെ നനഞ്ഞതിനാൽ ഒാടി പോയി കുളിച്ചു..

കുളിച്ചിറങ്ങിയപ്പോൾ മുറിയിൽ നല്ല ചൂടു കാപ്പി ഇരുപ്പുണ്ടായിരുന്നു..
ഞാൻ കാപ്പി കുടിച്ചോണ്ടു താഴെക്ക് വന്നിട്ട് അമ്മയേ നോക്കി..

ഞാനും ഹരിയേട്ടനും ഒഴിച്ച് വീട്ടിൽ വേറെ ആരുമില്ലായിരുന്നു,
അവരെന്തിയേ എന്ന് ഹരിയേട്ടനോട് ചോദിക്കാനുളള മടി കൊണ്ടു ഞാൻ യദുനേ വിളിച്ചു,

അവരെല്ലാം അമ്മയുടെ ഒരു ബന്ധുന് വയ്യാത്തതിനാൽ അങ്ങോട് പോയിരിക്കുകയാണെന്നും വെെകീയെ വരുളളൂന്നും,
ഞാൻ ഒറ്റയ്ക്ക് ഉളേളാണ്ട് ഹരിയേട്ടനോട് നേരത്തെ വരാൻ പറഞ്ഞിട്ടുണ്ടെന്നും അവൻ പറഞ്ഞു..

********************

ഞാനും ഹരിയേട്ടനും മാത്രം ഉളളതു കൊണ്ടും നല്ല മഴ ആയതു കൊണ്ടും ഞാൻ വെെകീട്ട് കഴിക്കാൻ കഞ്ഞിയും പയറും പിന്നെ ഹരിയേട്ടന് ഇഷ്ടപ്പെട്ട ഉളളി ചമ്മന്തിയും ഉണ്ടാക്കി..

ഹരിയേട്ടനേ എങ്ങനേ വിളിക്കും എന്നു കരുതി ഇരുന്നപ്പോൾ ഹരിയേട്ടൻ തന്നെ ഇറങ്ങി വന്നു..

ഞങ്ങൾ പരസ്പരം മിണ്ടാതെ ഭക്ഷണം കഴിച്ചെണീറ്റു..

അടുക്കളയിലെ പണി ഒക്കെ ഒതുക്കി വന്നപ്പോളേക്കും എനിക്ക് തലവേദന തുടങ്ങി..
മഴ നനഞ്ഞ കൊണ്ടതിനാലാരിക്കും...

മുറിയിൽ ചെന്നപ്പോൾ ഹരിയേട്ടൻ എന്തോ വായിക്കുവായിരുന്നു..
ഞാൻ ഒന്നും മിണ്ടാതേ തറയിൽ ഷീറ്റ് വിരിച്ചു കിടന്നു,..

നല്ല തണുപ്പുണ്ടായിരുന്നു ..

കുറച്ചു കഴിഞ്ഞപ്പോൾ ഇടിയും മിന്നലും തുടങ്ങി...

എനിക്ക് പണ്ടേ ഇടി ഭയങ്കര പേടിയാണ്..
എന്നിട്ടും ഞാൻ കണ്ണുമടച്ചു കിടന്നു..

2-3  തവണ ഹരിയേട്ടൻ എന്നോട് കട്ടിലിൽ കേറി കിടക്കാൻ പറഞ്ഞെങ്കിലും ഞാൻ കേൾക്കാത്ത പോലെ കിടന്നു..

പണ്ടു ഞാൻ പറഞ്ഞപ്പോൾ ഹരിയേട്ടനും ഇങ്ങനെയല്ലേ കിടന്നേ?

അപ്പോളാണ് ഭയങ്കര ശബ്ദത്തിൽ ഒരു ഇടി മുഴങ്ങിയത് ഞാൻ അലറി കൊണ്ടു ചാടി ഏറ്റു..

ഹരിയേട്ടൻ എന്റെ അടുത്തു തന്നെ ഉണ്ടായിരുന്നു..

ഹരിയേട്ടൻ എന്നെ മെല്ലേ കോരിയെടുത്തു ബെഡിൽ കിടത്തി..

ഹരിയേട്ടൻ പോകാൻ തുടങ്ങിയപ്പോൾ ഞാൻ ഹരിയേട്ടന്റെ കെെയ്യിൽ പിടിച്ചു,
അപ്പോൾ ഹരിയേട്ടനും എന്റെ അടുത്തായി കിടന്നു,
എന്നിട്ട് ഒരു കൊച്ചു കുഞ്ഞിനേ പോലെ എന്നെ നെഞ്ചോട് ചേർത്തു കിടത്തി...

*******************
 
രാവിലെ ഉണർന്നപ്പോൾ ഞാൻ ഹരിയേട്ടന്റെ നെഞ്ചിൽ മുഖം വെച്ചു കിടക്കുവാരുന്നു..
എനിക്ക് ചെറുതായി നാണം വന്നു..

ഉറങ്ങുന്ന ഹരിയേട്ടന്റെ മുഖത്തേക്ക് നോക്കി കുറെ നേരം ഇരുന്നു...
എന്നിട്ട് മെല്ലെ ഏറ്റു അടുക്കളയിലേക്ക് പോയി......

******************
എന്തോ ട്രെയിനിംങിനായി ഹരിയേട്ടൻ തിരുവനന്തപുരത്ത് പോയി...

2 ദിവസത്തേനാണ് പോയത്...

പക്ഷേ, ആ 2 ദിവസങ്ങൾ എനിക്ക് 2 യുഗങ്ങൾ പോലെയാണ് തോന്നിയത്...

ഹരിയേട്ടൻ പോയ അന്നാണ് ആദ്യമായി ഞാൻ എന്റെ കെെ കൊണ്ടു നെറ്റിയിൽ സിന്ദൂരം അണിഞ്ഞത്...

അമ്മയും യദുവും എന്നെ നോക്കി കളിയാക്കി ചിരിച്ചെങ്കിലും ഞാൻ കണ്ടില്ലെന്നു നടിച്ചു...

ഹരിയേട്ടന് ഇഷ്ടം സാരി ധരിക്കുന്നതായിരുന്നു..
പിന്നെ പറയണ്ടല്ലോ?
എന്റെ വേഷം സാരിയായി..

*****************

ഞാനും അമ്മയും കൂടി ഞായാറാഴ്ച്ച വെെകീട്ട് അമ്പലത്തിൽ പോയി..

ഹരിയേട്ടൻ എന്നെ ഇഷ്ടമാണെന്ന് പറയണേ ഈശ്വരാ എന്ന് മനമുരുകീ പ്രാർത്ഥിച്ചു..

ഹരിയേട്ടൻ വാങ്ങി തന്ന ഒരു മഞ്ഞ ചുരിദാർ ആണ് ഞാൻ ഇട്ടിരുന്നത്..

വെെകീട്ട് വിളക്ക് കത്തിച്ചിട്ട് വിളക്ക് ഒരു 5 മിനിറ്റ് നേരം ഇറയത്ത് കൊണ്ടു വെക്കുന്ന ശീലം ഇവിടുണ്ട്...

അങ്ങനെ ഞാൻ വിളക്ക് വെച്ചിട്ട് ഏൽക്കുമ്പോളാണ് ഹരിയേട്ടൻ വന്നത് ഞാൻ കാണുന്നേ..

എന്നെ കണ്ണിമ ചിമ്മാതെ നോക്കുന്ന കണ്ടപ്പോൾ ഞാൻ എന്താ എന്ന് ആഗ്യം കാണിച്ചു..

എന്നെ ഒന്നുടെ നോക്കിട്ട് ഹരിയേട്ടൻ അകത്തേക്ക് കേറി പോയി...

********************

തലവേദന ആണെന്നും പറഞ്ഞു രാത്രിയിൽ അത്താഴം കഴിക്കാനും ഹരിയേട്ടൻ വന്നില്ല...

ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ ഞാൻ അവിടാ കിടക്കൂന്നതെന്നു പറഞ്ഞു ഹരിയേട്ടൻ അപ്പുറത്തേ റൂമിലേക്ക് പോയി..

മുകളിൽ 3 റൂമാണ് ഉളളത്,
ഒരെണ്ണം ഞങ്ങളുടെതും ബാക്കി 2ഉം ഉപയോഗിക്കാതെ കിടക്കൂവാണ്..
എങ്കിലും അമ്മ അത് വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്...

ഹരിയേട്ടൻ പോയപ്പോൾ എനിക്ക് ശരിക്കും സങ്കടായി..

എങ്കിലും പുറകെ പോയി വീളിക്കാൻ എനിക്ക് തോന്നിയില്ല...

*****************

പിറ്റേന്ന് ഹരിയേട്ടൻ വെളുപ്പിനേ തന്നെ എന്തോ ആത്യാവശ്യം ഉണ്ടെന്നു പറഞ്ഞു പുറത്തേക്ക് പോയി..

അന്ന് എനിക്ക് തിരക്കു പിടിച്ച ദിവസമായിരുന്നു..
2 സ്ഥലത്തിന്റെ സർവ്വെ എടുക്കാനുണ്ടായിരുന്നു..

ഉച്ചയായപ്പോളേക്കും പരുപാടി എല്ലാം തീർത്തു ഞാൻ ഒാഫീസിലേക്ക് നടക്കുമ്പോളാണ്
വഴി നിറയെ വസന്തം വിതറി നിൽക്കുന്ന വാക മരങ്ങൾ കണ്ടത്..

പണ്ടെ എനിക്ക് വാക മരങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ്..

നിരയായി നിൽക്കുന്ന വാക മരങ്ങൾക്ക് താഴെ ഇരിക്കാനായി ചെറിയ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്..
ചില ബെഞ്ചുകളിലോക്കെ  പ്രണയിതാക്കളും ഉണ്ട്...

ആ സ്ഥലം എനിക്ക് വല്ലാതെ ഇഷ്ടമായി..

പിണക്കം തീർന്നീട്ടു വേണം മൂപ്പരേയും കൂട്ടി ഒന്നു വരാൻ...

ഹരിയേട്ടനേ പറ്റി ഒാർത്തതും എന്നിൽ സന്തോഷം നിറഞ്ഞു..

എന്തോക്കെയോ ആലോചിച്ചു മുമ്പോട്ട് നടക്കുന്നതിനിടയിലാണ് ഞാൻ ആ ഹൃദയം പിളർക്കുന്ന കാഴ്ച്ച കണ്ടത്...

ഹരിയേട്ടൻ......

ഹരിയേട്ടൻ ഒരു ബെഞ്ചിലിരിക്കുന്നു..

ഹരിയേട്ടന്റെ തോളിൽ ചാരി ഒരു പെൺക്കുട്ടി..

ഹരിയേട്ടൻ അവളുടെ തലയിൽ തലോടുന്നു...

ഭൂമി പിളർന്നു താഴെ പോയെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു...

എനിക്ക് പൊട്ടി കരയാൻ തോന്നി...
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

ഞാൻ നോക്കി നിൽക്കെ ഹരിയേട്ടൻ ഏറ്റു,എന്നിട്ട് പയ്യെ അവളെ പിടിച്ചെൽപ്പിച്ചു..
എന്നിട്ട് കെെ കൊണ്ടു ചേർത്തു പിടിച്ചു..

എന്റെ ചങ്ക് പൊടിഞ്ഞു..

പെട്ടെന്നാണ് ഞാൻ ശ്രദ്ധിച്ചത്
പെൺക്കുട്ടിയെ എവിടെയോ കണ്ടീട്ടുളള പോലെ..

പെട്ടെന്നെനിക്ക് മനസ്സിലായി..

ഇത് മാളവികയാണ്....

ഹരിയേട്ടന്റെ മാളൂ...

മുമ്പോട്ട് നടക്കാൻ അവർ ഒരു വശത്തേക്ക് തിരിഞ്ഞതും എന്നെ കണ്ടതും ഒരുമ്മിച്ചായിരുന്നു.......

(തുടരും)

_______________________________________

അനുപമ 8
__________________

അവർ എന്നെ കണ്ടതും ഒന്നു ഞെട്ടി..

പക്ഷേ, അതിലും എന്നെ വേദനിപ്പിച്ചത് എന്നെ കണ്ടിട്ടും ഹരിയേട്ടൻ അവളുടെ കെെ വിട്ടില്ല എന്നുളളതാണ്...

എന്റെ കണ്ണിൽ നിന്നും കണ്ണീരിനും പകരം ചോരയായിരുന്നു വന്നത്...

ലോകത്ത് ഒരു പെണ്ണീനും സഹിക്കാൻ കഴിയാത്ത ഒരവസ്ഥയാണ് സ്വന്തം ഭർത്താവിനെ മറ്റോരു പെണ്ണിന്റെ കൂടെ കാണുന്ന അവസ്ഥ..

"അനൂ..."

ഹരിയേട്ടന്റെ ആ വിളി എന്റെ കാതുകളിൽ തീ കൊരിയിട്ടു...

ഞാൻ പിന്തിരിഞ്ഞോടി,

 കല്ലിൽ കാൽ തട്ടി റോഡിലേക്ക് തെറിച്ചു പോയി
എതിരെ വന്ന  ഏതോ ഒരു വാഹനം എന്നെ ഇടിച്ചു തെറിപ്പിച്ചു...

"അനൂ...."

എന്നുളള ഒരു കരച്ചിൽ മാത്രമാണ് ഞാൻ കേട്ടത്....

********************

ബോധം വന്നപ്പോൾ ഞാൻ ഒരു റൂമിലായിരുന്നു..

ചാടിയെണിക്കാൻ തുടങ്ങിയ എന്നെ യദുവും പൊന്നുവും കൂടി ബലമായി  പിടിച്ചു കിടത്തി...

പതിയെ പതിയെ എനിക്ക് പഴയതെല്ലാം ഒാർമ്മ വന്നു...

എന്റെ ഉളള് നീറി പുകഞ്ഞു..

ആരോടെങ്കിലും ഒന്നു മനസ്സ് തുറക്കാൻ ഞാൻ ആഗ്രഹിച്ചു..

ഇതിനിടയിൽ എന്നെ ഏറ്റവും അദ്ഭൂതപ്പെടുത്തിയത് ഹരിയേട്ടന്റെ പെരുമാറ്റമായിരുന്നു...

തികച്ചും സ്വഭാവികമായ പെരുമാറ്റം...

അതെന്നിൽ സങ്കടവും ദേഷ്യവും നിറച്ചു...

ഹരിയേട്ടന്റെ പെരുമാറ്റം കണ്ട് ഇടയ്ക്ക് എനിക്ക് പോലും തോന്നി ഞാൻ കണ്ടതൊക്കെ ഒരു സ്വപ്നമാണെന്ന്...

അങ്ങനെ വിശ്വസിക്കാനായിരുന്നു എനിക്കും ഇഷ്ടം...

തലയുടെ പരിക്ക് അല്പം സാരമുളളതിനാൽ എനിക്ക് 3 ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു..

മറ്റൊരദ്ഭുതം തലയിലെ പരിക്ക് ഒഴിച്ചാൽ എനിക്ക് ദേഹത്ത് എവിടെയും ഒരു പോറലു പോലും ഇല്ലെന്നുളളതായിരുന്നു..

എന്റെ അമ്മയും പപ്പയും പൊന്നുവും ആയിരുന്നു രാത്രിയിൽ എനിക്ക് കൂട്ടു കിടന്നത്..

ഹരിയേട്ടന്റെ അമ്മയും എന്റെ അടുത്ത് നിൽക്കാൻ വാശി പിടിച്ചതാണ്..

എന്റെ വീട്ടുകാരുടെ പിടി വാശിക്ക് മുമ്പിൽ അമ്മ മുട്ടു മടക്കി..

പക്ഷെ, പകൽ മുഴുവൻ എന്റെ അടുത്ത് എന്റെ വീട്ടുകാരും ഹരിയേട്ടന്റെ അമ്മയും അച്ഛനും യദുവും ഉണ്ടായിരുന്നു...

പിന്നെ...

ഹരിയേട്ടനും...

ഹരിയേട്ടൻ ഈ ദിവസങ്ങളിൽ എവിടെയും പോകാതെ ആശൂപത്രിയിൽ ഉണ്ടായിരുന്നു...

ചിലപ്പോൾ കുറ്റബോധം കൊണ്ടായിരിക്കും...

********************

ആശുപത്രിയിൽ നിന്നും ഡിസ്ചാർജാകുന്ന ദിവസം..

രാവിലെ പോകാൻ റെഡിയായിരിക്കുമ്പോളാണ് ഡോക്ടർ പറഞ്ഞത് ഒരു ടെസ്റ്റും കൂടി ഉണ്ട്,
അതിന്റെ റിസൽട്ട് വെെകീട്ട് കിട്ടുമെന്നു..

3 ദിവസം കൊണ്ടു ഞാൻ ആശുപത്രി ശരിക്കും മടുത്തിരുന്നു..

വെെകുട്ട് ഞാൻ വീട്ടിൽ പോകുമെന്ന് വാശി പിടിച്ചു കൊണ്ടിരുന്നു..
അവസാനം ഡോക്ടർ സമ്മതിച്ചു...

ആദ്യം എന്റെ വീട്ടിലേക്ക് പോകാനായിരുന്നു തീരുമാനം..
പക്ഷേ, എന്റെ കണ്ടീഷൻ കൊണ്ട് ഹരിയേട്ടന്റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു, കാരണം അവിടെ നോക്കാൻ യദു ഉണ്ടല്ലോ...

ആ തീരുമാനത്തിന്റെ പുറത്ത് പപ്പയും അമ്മയും പൊന്നുവും വീട്ടിലേക്ക് പോയി..

ഉച്ചയ്ക്ക് പെട്ടെന്ന് റിസൽട്ട് വാങ്ങാൻ യദുവും അച്ഛനും കൂടി പുറത്തേക്ക് പോയി..

അമ്മ എനിക്കും ഹരിയേട്ടനും ചോറ് വിളമ്പി..
അപ്പോളേക്കും നേഴ്സ് എന്തോ മരുന്നു മേടിക്കാൻ കൊണ്ട തന്നു,
ഫാർമസിയിൽ ഇല്ല പോലും,
ചോറുണ്ടിട്ട് പോയാൽ മതിന്നു ഞാൻ അമ്മയോട് പറയുന്നതിനിപ്പുറം ഹരിയേട്ടൻ പുറപ്പെട്ടു കഴിഞ്ഞിരുന്നു...

കുറ്റബോധം കൊണ്ടാണ്  ആ പോക്കെന്ന് എന്റെ മനസ്സ് പറഞ്ഞു...

അമ്മ എനിക്ക് ആഹാരം തന്നിട്ട് അമ്മയും കഴിച്ചു.

അപ്പോളേക്കും ഒരു നേഴ്സ് വന്നു അമ്മയോട് മരുന്ന് വന്നില്ലേ എന്നു ചോദിച്ചു വഴക്ക് പറഞ്ഞു..

അമ്മയെ വഴക്ക് പറഞ്ഞത് എനിക്ക് പിടിച്ചില്ല, ഞാൻ അവരോട് മറുപടി പറയാൻ തുടങ്ങിയതും അമ്മ കണ്ണു കൊണ്ടു വേണ്ടാ എന്നു കാണിച്ചു..

അവർ പോയപ്പോൾ അമ്മ ഹരിയേട്ടനേ നോക്കീട്ട് വരാം എന്ന് പറഞ്ഞു പുറത്തേക്ക് ഇറങ്ങി...

ചോറുണ്ടതിന്റേ ക്ഷീണം മൂലമാകാം ഞാൻ ചെറുതായി ഒന്നു മയങ്ങി..

ഇടയ്ക്ക് കണ്ണു ഒന്നു വെട്ടിയപ്പോളാണ് മുറിയിൽ ആരോ ഉണ്ടെന്ന് എനിക്ക് മനസ്സിലായത്...

കണ്ണുകൾ അല്പം തുറന്ന് നോക്കിയപ്പോൾ എന്റെ അടുത്തായി കസേരയിൽ ഇരിക്കുന്ന ആ ഭീകര രൂപം ഞാൻ കണ്ടത്...

അതോരു പുരുഷനായിരുന്നു..

ഞാൻ ഇന്ന് വരെ കാണാത്ത ഒരാൾ...
 
ആത്യാവശ്യം പൊക്കമുണ്ടെന്ന് തോന്നിക്കുന്ന വെളുത്ത ആജാനുബാഹുവായ ഒരാൾ...

അയാളുടെ നീണ്ട മൂക്കും, ക്രൗര്യം നിറഞ്ഞ കണ്ണുകളും ക്ലീൻ ഷേവ് ചെയ്യ്ത മുഖത്ത് വെച്ചിരിക്കുന്ന അസാധരണമായി നീണ്ട കൃതാവും,
കോട്ടും ജാക്കറ്റുമിട്ട അയാളുടെ രൂപം പണ്ടെങ്ങോ വായിച്ച ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെ അനുസ്മരിപ്പിക്കുന്ന രീതിയിലുളളതായിരുന്നു...

എന്റെ ഉള്ളിൽ ഭീതി നിറഞ്ഞു..

ആരെങ്കീലും ഒന്നു വന്നെങ്കീലെന്ന് ഞാൻ പ്രാർത്ഥിച്ചു..

എന്റെ അനക്കം ശ്രദ്ധിച്ച അയാൾ മെല്ലെ ഏറ്റു..

അയാൾക്ക് ഏകദ്ദേശം 8 അടിയെങ്കിലും പൊക്കമുണ്ടായിരുന്നു...

ഞാൻ പേടി കൊണ്ടു വിറച്ചു..

അയാൾ രണ്ട് കെെകളും എന്റെ കഴുത്തിന് നേരെ നീണ്ടു.......

(തുടരും)


_______________________________________

അനുപമ 9
______________________

അയാളുടെ കെെകൾ  എന്റെ നേരെ വന്നതും ഞാൻ അലറി കരഞ്ഞു..

അയാളെ തളളി മാറ്റി പുറത്തേക്ക് ഒാടിയ ഞാൻ കുഴഞ്ഞു വീണു...

ബോധം മറയുന്നതിന് മുമ്പ് അയാൾ എന്നെ താങ്ങി പിടിക്കുന്നതാണ് ഞാൻ കണ്ടത്......


********************

കണ്ണു തുറന്നപ്പോൾ ഞാൻ ബെഡിൽ കിടക്കുകയായിരുന്നു..

എന്റെ അടുത്തായി ഹരിയേട്ടനും അമ്മയും അച്ഛനും യദുവും ഉണ്ടായിരുന്നു..

അമ്മ എന്റെ മുടിയിൽ തഴുകുന്നുണ്ടായിരുന്നു...

നടന്നതെല്ലാം എന്റെ മനസ്സിലൂടെ പാഞ്ഞു പോയി..

ഞാൻ ഭീതി കൊണ്ടു അടിമുടി വിറച്ചു പോയി...

"എന്താ മോളേ ഉണ്ടായത്..?"

അച്ഛൻ എന്നോട് ചോദിച്ചു...

"അച്ഛാ..ആരോ എന്നെ.. ന്നെ..കൊല്ലാൻ നോക്കി...
എന്റെ.. എന്റെ കഴുത്തീൽ പിടിച്ചു.."

പേടി കൊണ്ടു എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ലായിരുന്നു...

"മോൾ വല്ല സ്വപ്നവും കണ്ടതായിരിക്കും..

ഞങ്ങൾ വന്നപ്പോൾ മോൾ ബെഡിൽ കിടക്കുകയായിരുന്നു..."

"അല്ല അച്ഛാ,
ഞാൻ അയാളെ കണ്ടു പേടിച്ചു ഡോർ വരെ ഒാടിയതാ.."

"എന്തോക്കെയാ മോൾ ഈ പറയുന്നത്...

എന്റെ കണ്ണാ..
എന്റെ കുട്ടിക്ക് എന്താ പറ്റിത്.."

അമ്മ കരഞ്ഞു തുടങ്ങിയിരുന്നു..
ഞാൻ പറഞ്ഞത് ആർക്കും വിശ്വാസമായില്ലെന്ന് എനിക്ക് തോന്നി..

അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്ന് എനിക്ക് അറില്ലായിരുന്നു..

എന്റെ മനസ്സിലുടെ ആ രംഗങ്ങൾ വീണ്ടും കടന്നു പോയി..

പെട്ടെന്നാണ് എന്റെ കെെയിൽ അയാളുടെ ജാക്കറ്റിന്റെ ഒരു കഷ്ണം കണ്ടത്..

പെട്ടെന്ന് എനിക്ക് ഒാർമ്മ വന്നു..

അയാളെ തളളി മാറ്റി ഒാടുന്നതിന്റെ ഇടയിൽ അയാളുടെ ജാക്കറ്റിന്റെ ഒരു കഷ്ണം കെെയ്യിൽ കിട്ടിയതാണ്...

"ഇത് അയാളെ തളളി മാറ്റി ഒാടുമ്പോൾ എന്റെ കെെയ്യിൽ കീട്ടിതാണ്..".

ഞാനാ തുണി കഷ്ണം എല്ലാവരെയും കാണിച്ചു..

എല്ലാവരും അമ്പരന്നു...

വിശ്വവസിക്കാനാകാതെ അവർ പരസ്പരം നോക്കി..

യദു മുമ്പോട്ട് വന്നു അത് മേടിച്ചു..

" അയാൾ പുറത്തേക്ക് പോകാനുളള സമയമായില്ല..വാ ചേട്ടാ നമ്മുക്ക് ഒന്നു നോക്കാം.."

പക്ഷേ, ഹരിയേട്ടൻ നിർവികാരനായി നിന്നീട്ട് തല കുനിച്ച് പുറത്തേക്ക് യദുന്റേ കൂടെ പോയി..

ഹരിയേട്ടന്റെ പ്രവൃത്തി എന്നിൽ സംശയമുണ്ടാക്കി.. 

ഇനി ഒരു പക്ഷേ ആ വന്ന ആൾ ഹരിയേട്ടൻ പറഞ്ഞിട്ട് വന്നതാരിക്കുമോ?

എന്റെ മനസ്സിൽ സംശയങ്ങൾ നാമ്പിട്ടു...

****************

ഡിസ്ചാർജായി വീട്ടിലെത്തിയപ്പോൾ മുതലുളള എന്റെ എല്ലാ കാര്യങ്ങളും നോക്കിയത് ഹരിയേട്ടൻ ആയിരുന്നു..

ഹരിയേട്ടൻ ലീവ് എടുത്ത് എന്റെ കാര്യങ്ങൾ നോക്കി..

എനിക്ക് ഫൂഡ് തരുന്നതും എനിക്ക് പുസ്തകങ്ങൾ വായിച്ചു തന്നുമൊക്കെ എപ്പോളും എന്റെ കൂടെ ഉണ്ടായിരുന്നു..

എന്റെ വീട്ടിൽ നിന്നും പപ്പയും അമ്മയും എന്നും വരുന്നുണ്ടായിരുന്നു..

യദുവായിരുന്നു എന്റെ മുറിവ് ഡ്രസ്സ് ചെയ്യതതും എനിക്ക് മരുന്ന് തന്നതും ..
അവൻ നല്ല കെെ പുണ്യം ഉളള ഡോക്ടറായിരുന്നു,

ഞാൻ വേഗം സുഖം പ്രാപിച്ചു...

എപ്പോളും ഹരിയേട്ടൻ എന്റെ അടുത്തുണ്ടായിരുന്നെങ്കിലും ഞാൻ ഹരിയേട്ടനോട് ഒരു അടുപ്പവും കാണിച്ചില്ല...

ഹരിയേട്ടൻ എന്നോട് സംസാരിക്കാൻ ശ്രമിച്ചില്ല എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി...

********************

ഞാൻ അത്യാവശ്യം ഏറ്റു നടക്കാനും കാര്യങ്ങൾ സ്വയം ചെയ്യാനും തുടങ്ങി..

ഹരിയേട്ടനോട് ജോലിക്ക് പോകാൻ ഞാൻ അമ്മയെ കൊണ്ടു പറയിപ്പിച്ചു..

ഹരിയേട്ടൻ ജോലിക്ക് പോയി തുടങ്ങി...

എന്നെ കാണാൻ നാൻസി ഒന്നിടവിട്ട ദിവസങ്ങൾ വന്നു കൊണ്ടിരുന്നു,
അങ്ങനേ ഒരു ദിവസം നാൻസിയുമായി സംസാരിച്ചു കൊണ്ടു ഇരിക്കുമ്പോളാണ് മാളവികയുടെ അച്ഛനും അമ്മയും വരുന്നത് കണ്ടത്,
എന്റെ മുഖം വലിഞ്ഞു മുറുകി...

അവരുടെ വരവ് കണ്ടതോടെ നാൻസി യാത്ര പറഞ്ഞിറങ്ങി...

അവർക്കൊപ്പം മാളവിക ഇല്ലാത്തത് എനിക്ക് ആശ്വാസമായി...

അമ്മയുടെ സ്വന്തം ആങ്ങളയും ഭാര്യയും ആണെങ്കിലും ഇവരുടെ സ്വഭാവം മൂലം അത്ര അടുപ്പത്തിലായിരുന്നില്ല ഞങ്ങൾ..

അവരെ ആർക്കും ഇഷ്ടമില്ലായിരുന്നു..
മറ്റുളളവരുടെ കുറ്റങ്ങൾ നാടു നീളെ പരത്തുന്നതായിരുന്നു അമ്മായിയുടെ പ്രധാന തൊഴിൽ ,
അമ്മാവൻ വളരെ കർക്കശക്കാരനായിരുന്നു,
വെട്ടൊന്ന് മുറി രണ്ട് എന്നുളള പ്രകൃതമാണ് ,
അതുകൊണ്ടു തന്നെ ആരുമായും വലിയ രസത്തിലായിരുന്നില്ല പുളളി...

അവർ വരുന്നത് കണ്ട് ഞാൻ അമ്മയെ ഉറക്കെ വിളിച്ചു,

എന്നിട്ട് മുഖത്ത് ഒരു ചിരി വരുത്തി ഏണീറ്റു,

"ഒാഹ്..ഇത്രയ്ക്കെ ഉണ്ടാരുന്നുളേളാ..
ഞാൻ ഒാരോരുത്തരുടെ പറച്ചിൽ കേട്ടപ്പോൾ ഏണിക്കാൻ മേലാതെ കിടക്കുകയായിരിക്കും എന്നോർത്തു.."

ആ സ്ത്രീ എന്നെ നോക്കി ഇത്രയും പറഞ്ഞപ്പോളേക്കും അമ്മയും അച്ഛനും യദുവും കൂടി അങ്ങോട്ട് വന്നു,
ഈ പറച്ചിൽ കേട്ട് അമ്മ പറഞ്ഞു

"ഇങ്ങനെ ബുദ്ധിമുട്ടി വരാൻ ഞങ്ങൾ ആരേയും അങ്ങോട്ട് വന്ന് ക്ഷണിച്ചൊന്നുമില്ലലോ ശാരദ ചേച്ചി...
സ്വന്തം ഇഷ്ടത്തിന് വന്നതല്ലേ...?"

ഇങ്ങനെ പറഞ്ഞു അമ്മ എന്നെ പിടിച്ചു അകത്തേക്ക് കേറ്റീ..

അവർ എന്തോ പറയാൻ വരുന്നതും ആ മനുഷ്യൻ കണ്ണുകൾ കൊണ്ടു വിലക്കുന്നതും ഞാൻ കണ്ടു..

*******************

ഈ രാത്രി എനിക്ക് ഉറങ്ങാൻ കഴിയില്ല,
എന്റെ അടുത്തായി കിടക്കുന്ന ഹരിയേട്ടനോട് എനിക്ക് ആദ്യമായി വെറുപ്പ് തോന്നി...

അയാളോരു കളളനാണെന്ന് എനിക്ക് തോന്നി..

വെെകീട്ട് മാളവികയുടെ വീട്ടുകാർ വന്നപ്പോളാണ് ഞാനാ സത്യം അറിയുന്നത്..

മാളവിക 6 മാസം ആയത്രേ നാട്ടിൽ വന്നിട്ട്..

വിളിച്ചാൽ ഫോൺ എടുക്കുകയില്ല,
സ്വന്തം ഇഷ്ട പ്രകാരം ആരുടെ ഒപ്പമോ ജീവിക്കുകയാണ് എന്ന്...

ഇവർക്ക് ഇനി അങ്ങനേ ഒരു മോൾ ഇല്ലെന്നു..

ഇതെല്ലാം കേട്ട് തകർന്ന് പോയത് ഞാനാണ്...

ഹരിയേട്ടന് അങ്ങനേ ഒരു ഇഷ്ടമുണ്ടായിരുന്നെങ്കിൽ ആദ്യം പറയണ്ടേത് എന്നോട് ആയിരുന്നില്ലേ?

അത്രയ്ക്ക് കൂട്ടായിരുന്നീല്ലേ ഞങ്ങൾ?

അവളേ ഇഷ്ടമായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ദിയയുമായുളള കല്യാണത്തിന് സമ്മതിച്ചത്?

അവളെ എവിടെ? എന്തിനാണ് ഇങ്ങനെ ഒളിപ്പിച്ചു താമസിപ്പിക്കുന്നത്?

എന്റെ മനസ്സ് ചോദ്യങ്ങൾ കൊണ്ടു നിറഞ്ഞു...

*******************

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ദിവസങ്ങൾ കടന്നു പോയി...

ഞാൻ പരിക്കോക്കെ ഭേദമായി ജോലിക്ക് പോയി തുടങ്ങി...

ഇത്രയൊക്കെ നടന്നിട്ടും ഇപ്പോളും എന്റെ മനസ്സ് ഹരിയേട്ടനിലേക്ക് ചായുന്നത് ഞാൻ അറിയുന്നുണ്ടിയിരുന്നു...

ആരോടും ഒന്നും പറയാൻ കഴിയാതെ ഒരു മരപാവ കണക്കെ ഞാൻ ജീവിച്ചു കൊണ്ടിരുന്നു...

ഇതിനിടയ്ക്ക് ഒരു ദിവസം ഞാൻ വീട്ടിലെത്തിയപ്പോൾ ഹരിയേട്ടന്റെ കാർ മുറ്റത്ത് കിടക്കുന്നത് കണ്ടു..

സാധരണ ഞാൻ വീട്ടിലെത്തിയതിനു ശേഷമാണ് ഹരിയേട്ടൻ വീട്ടിൽ എത്താറുളളത്..

ഇന്നെന്താ നേരത്തെ എന്നോർത്ത് ഞാൻ  ഹാളിലേക്ക് കേറിയതും സോഫയിലിരിക്കുന്ന മാളവികയെ കണ്ടതും ഒരുമ്മിച്ചായിരുന്നു......


(തുടരും)
_______________________________________

അനുപമ 10
____________________


മാളവിക...

എന്റെ മനസ്സിലേക്ക് ദേഷ്യം ഇരച്ചു കേറുന്നത് ഞാൻ അറിഞ്ഞു...

ഞാൻ അകത്തേക്ക് കേറിയതും അവൾ എന്നെ കണ്ടു കൊണ്ടു ഏറ്റു...

അവൾ എന്നെ നോക്കി ഒന്നു ചിരിച്ചു..

മനസ്സിൽ അവളോട് ദേഷ്യം വെച്ചു കൊണ്ടു ഞാൻ എങ്ങനെ അവളേ നോക്കി ചിരിക്കും?

ഞാൻ ഒന്നു ചിരിച്ചെന്നു വരുത്തി..

അപ്പോളേക്കും സന്തോഷം നിറഞ്ഞ ചിരിയുയായി ഹരിയേട്ടൻ അവളുടെ അടുത്തേക്ക് വന്നു..

അവർ എന്തോക്കെയോ സംസാരിക്കുകയും ചിരിക്കുകയും ചെയ്യതു കൊണ്ടിരുന്നു..

ഞാൻ എന്ന ഒരു മനുഷ്യ ജീവി അവിടെ നിൽക്കുന്നതായി അവർ ശ്രദ്ധിച്ചു പോലുമില്ല...

ഞാൻ മെല്ലെ അടുക്കളയിലേക്ക് പോയി..

അമ്മ ചായ ഇടുകയായിരുന്നു..

എന്റെ മുഖം കണ്ടിട്ട് അമ്മ അടുത്തേക്ക് വന്നു..

"എന്തു പറ്റി എന്റെ മോൾക്ക്??"

ഞാൻ ഒന്നും മിണ്ടാതെ അമ്മയുടെ തോളിലേക്ക് ചാരി...

അമ്മ എന്റെ തോളീൽ തലോടി കൊണ്ടിരുന്നു..

പയ്യെ പയ്യെ എന്റെ കണ്ണുകൾ പെയ്യതു തുടങ്ങി..

ചാറൽ മാറി അതോരു പേമാരിയാകാൻ അധിക സമയം വേണ്ടി വന്നില്ല...

ഞാൻ പെയ്യ്തു തോരുന്നതു വരെ അമ്മ എന്നെ താങ്ങി പിടിച്ചു.....

********************
"മോൾ ഒന്നും പറഞ്ഞില്ലെങ്കിലും അമ്മയ്ക്കെല്ലാം മനസ്സിലാകും..

മോളേ, ഹരിയും മാളുവും തമ്മിൽ മോൾ കരുതുന്ന രീതിയിലുളള ഒരു ബന്ധമുണ്ടെന്നു എനിക്ക് തോന്നുന്നില്ല,
കുട്ടിക്കാലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിച്ചു നടക്കുന്ന ഒരു കുട്ടിയായിരുന്നില്ല ഹരി,എപ്പോളും അവന്റേതായ ലോകത്ത് ജീവിക്കും പഠിക്കും, മുതിർന്നവരെ സഹായിക്കും,പണ്ടെ പ്രായത്തിൽ കവിഞ്ഞ പക്വത അവനുണ്ടായിരുന്നു... പിന്നെ മാളു അവളും ഒരുപാട് സഹിച്ച കുട്ടിയാ,അവളുടെ അച്ഛനമ്മമാരുടെ സ്വഭാവം മോൾക്കറില്ലേ?
നാണക്കേടു കൊണ്ടു അവൾ എപ്പോളും ഒതുങ്ങി കൂടി നടക്കും..ഇവർ തമ്മിൽ ഒരു കൂട്ട് ഉണ്ടായിട്ട് തന്നെ അധിക കാലമായിട്ടില്ലേടാ..
എന്റെ മോൾ ഇതോർത്ത് മനസ്സ് വിഷമിപ്പിക്കണ്ടാ..

ആഹാ് മോളേ..താലി കെട്ടിയ പുരുഷൻ അത് നമ്മുക്ക് മാത്രം അവകാശപ്പെട്ടതാ..
അത് ആർക്കും പങ്കു വെക്കണ്ടാ..
അഥവാ ആരേലും വന്നാൽ ആർക്കും കൊടുക്കാതെ ഇങ്ങനെ ചേർത്ത് പിടിച്ചോണം..."

 അങ്ങനേ പറഞ്ഞ്
അമ്മ എന്നെ കെട്ടിപിടിച്ചു...

********************

മാളുന്റെ പാസ്റ്റിനേ പറ്റി ആർക്കും ഒരു പിടിയുമില്ലായിരുന്നു..

അവളേ വീട്ടിൽ കേറ്റാതിരുന്ന അമ്മായിയെ ബലം പ്രയോഗിച്ച് മാറ്റി അവൾ അവിടെ തന്നെ കൂടി..

പഴയ മാളവികയിൽ നിന്നും അവൾ ഒരുപാട് മാറി എന്നു എല്ലാരും പറഞ്ഞു...

അവൾ എപ്പോളും ഞങ്ങളുടെ വീട്ടിൽ ഉണ്ടായിട്ട് കൂടി അമ്മയ്ക്ക് പോലും അവളെ പറ്റിയുളള വിവരങ്ങൾ അറിയില്ലാരുന്നു...

അവൾക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്യ്തു കൊടുക്കുന്നത് ഹരിയേട്ടൻ ആയിരുന്നു...

എപ്പോളും അവളും ഹരിയേട്ടനും ഒരുമ്മിച്ചായിരുന്നു..

അതെന്നെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിൽ വരെ എത്തിച്ചു...

ഹരിയേട്ടനേ എന്റേത് മാത്രമായി കിട്ടാൻ ഞാൻ എന്തും ചെയ്യുന്ന ഒരവസ്ഥയിലെത്തി...

അതിലൊന്നായിരുന്നു എന്റെ ഒരുക്കം,
ഒരിക്കലും സൗന്ദര്യ കാര്യങ്ങളിൽ ഞാൻ തൽപരയായിരുന്നില്ല,
ഒരു പൊട്ട് തൊടലിലും കണ്ണെഴുത്തീലും എന്റെ ഒരുക്കം അവസാനിച്ചിരുന്നു..

ബ്യൂട്ടിപാർലറിൽ പോകുന്നതു പോലും പുരികം ഷെയിപ്പ് ചെയ്യാൻ മാത്രമായിരുന്നു...

അതും ഹരിയേട്ടന്റെ നിർബന്ധം മൂലം..

എന്റെ കണ്ണുകളും പുരികങ്ങളും ഹരിയേട്ടന്റേ ഇഷ്ടങ്ങളായിരുന്നു....

ഞാൻ വീണ്ടും പുരികം ഷെയിപ്പ് ചെയ്യതു..

ഹരിയേട്ട് ഇഷ്ടമുളള രീതിയിൽ ഞാൻ ഒരുങ്ങി തുടങ്ങി...

എനിക്ക് അറിയാമായിരുന്നു സ്വയം ഒരു കോമാളിയാകുകയാണെന്ന് എങ്കിലും....

ഞാൻ സാരിയുടുത്ത് ഒരുങ്ങി ഇറങ്ങുമ്പോൾ ഈ ലോകം മുഴുവൻ എന്നെ കണ്ണിമ ചിമ്മാതെ നോക്കുമയായിരുന്നു,ഒരാൾ ഒഴിച്ച്...

ഹരിയേട്ടൻ...

ഹരിയേട്ടൻ അപ്പോൾ മാളുവുമായി എന്തെങ്കിലും തമാശ പറയുകയായിരിക്കും...

പക്ഷേ, ഇടയ്ക്ക് എപ്പോളേങ്കിലും ലഭിക്കുന്ന ഹരിയേട്ടന്റെ ഒരു ചിരി, നോട്ടം, വാക്ക്...

ഇത്രയൊക്കെ മതിയായിരുന്നു
എന്നിൽ വർണ്ണങ്ങൾ വിരിയാൻ...

പുഞ്ചിരി ഉണരാൻ...

എനിക്ക് അറിയാം കാര്യങ്ങൾ അത്ര എളുപ്പമല്ലേന്ന്..
പക്ഷേ, ഹരിയേട്ടൻ എന്നീലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു...

ഒരിക്കൽ, ഹരിയേട്ടനും മാളുവും എങ്ങോട്ടോ പോകാനിറങ്ങുന്ന അതെ സമയത്ത് ഞാൻ ഒാഫീസിലേക്ക് പോകാനും ഇറങ്ങി...

പണ്ടൊരു അനുഭവം ഉളളതിനാൽ ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങി നിന്നു,

ഇതിനിടയ്ക്ക് ഞാൻ മാളുനേ ശ്രദ്ധിച്ചു, ജീൻസും ടോപ്പുമിട്ട്, തൊളൊപ്പം മുടി വെട്ടിയിരീക്കുന്നു,മുടി കാറ്റിൽ പറക്കുന്നു...
കടും ചുവപ്പാർന്ന ലിപ്സ്റ്റിക് ചുണ്ടിൽ അണിഞ്ഞിരിക്കുന്നു...
അവളുടെ മോഡേൺ സ്റ്റെൽ കണ്ട് എനിക്ക് സ്വയം അവജ്ഞ തോന്നി...

എണ്ണയും തേച്ചു അരയൊപ്പം കിടക്കുന്ന മുടി പിന്നിയിട്ട്, സാരിയുമുടുത്തു നിൽക്കുന്നു...

പെട്ടെന്ന് എനിക്ക് തോന്നി ഹരിയേട്ടന് ചേർച്ച മാളു തന്നെയാണ്..

എന്റെ അത്രേം വെളുപ്പോ രൂപ ഭംഗീയോ ആകാരവടിവോ അവൾക്കില്ല പക്ഷേ
...

അവളും ഹരിയേട്ടനൂം തന്നെയാണ് ചേരുന്നത്,
അവരുടെ പൊക്കവും വണ്ണവുമൊക്കെയാണ് ചേരുംപടി...

ആദ്യമായി എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി...

ഞാൻ നോക്കി നിൽക്കെ തന്നെ അവർ രണ്ടും പേരും കാറിൽ കേറി ദൂരെയ്ക്ക് പോയി...

*******************

അമ്മയുടെ ആങ്ങളയ്ക്ക് അപകടം പറ്റിയെന്നറിഞ്ഞപ്പോൾ ഞാനും അമ്മയും യദുവും കൂടി തൊടുപുഴയ്ക്ക് പോയി,
ഹരിയേട്ടൻ ജോലി സംബന്ധമായി എങ്ങോട്ടോ പോയിരിക്കുകയായിരുന്നു,ഞങ്ങൾ വിവരം വിളിച്ചു പറഞ്ഞപ്പോൾ എത്താൻ പറ്റുന്ന സാഹചര്യമല്ല എന്നു മാത്രം പറഞ്ഞു...

ആ അച്ഛന് വലിയ കുഴപ്പമൊന്നുമില്ലാത്തതിനാൽ ഞങ്ങൾ വേഗം തന്നെ തിരിച്ചു പുറപ്പെട്ടു,ഏകദ്ദേശം 2 മണിയോടെ ഞങ്ങൾ വീടെത്താറായി,
യദുവിന് വേറെ എവിടേയോ കൂടി പോകാൻ ഉളളതിനാൽ വഴിയിൽ തന്നെ കാർ പാർക്ക് ചെയ്യത് അകത്തെക്ക് നടന്നു..

പെട്ടേന്നോരു ഹോൺ അടി കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഗ്രേ കളറിൽ ഉളള ഒരു കാർ വേഗം ഒാടിച്ചു പോകുന്നത് കണ്ടു,
പെട്ടെന്ന് എന്റെ ഒാർമ്മയിൽ ഒരു കൊളളിയാൻ മിന്നി,

എന്നെ അന്ന് ഇടിച്ചു തെറിപ്പിച്ച ആ കാർ തന്നെയാണോ ഇതെന്ന് എനിക്ക് സംശയം തോന്നി...

എന്റെ ചിന്തകൾ ആകെ കുഴഞ്ഞു മറിഞ്ഞു, യാത്രാ ക്ഷീണം കൂടിയായിരിക്കാം എവിടെയെങ്കിലും ഒന്നു കിടക്കാൻ മനസ്സ് വെമ്പി..

ഞങ്ങൾ വാതിൽ തുറന്ന് അകത്തു കേറി,
ഞാൻ മുകളിലേക്കുളള കോണി പടി കേറാൻ തുടങ്ങിയതും, വിട് ഹരിയെന്നുളള ഒരു സംസാരവും ഉറക്കെയുളള ഒരു പൊട്ടിച്ചിരിയും കേട്ടു..

അമ്മയും അച്ഛനും യദുവും കാര്യം അറിയാതെ പരസ്പരം മുഖത്തോട് മുഖം നോക്കി,

എനിക്ക് എല്ലാം മനസ്സിലായിരുന്നു...

യദുവും അമ്മയും അച്ഛനും ശര വേഗത്തിൽ മുകളിലെത്തി,

മുകളിൽ നിന്നും അടിയും ബഹളവും കരച്ചിലുമൊക്കേ കേട്ടേങ്കിലും ഞാൻ അനങ്ങീയില്ല,

അല്പ സമയത്തിനുളളിൽ യദു മാളവികയെ വലിച്ചിറക്കി കൊണ്ടു താഴെ വന്നു,
അവളുടെ ഇരു ചെകിട്ടീലും അടിച്ച യദുവിന്റെ കെെ ഹരിയേട്ടൻ തടഞ്ഞു

"ഇനി അവളെ തൊടല്ലെന്നു" പറഞ്ഞ ഹരിയേട്ടന്റെ മുഖത്ത് അച്ഛന്റെ കെെ വിരലുകൾ പതിഞ്ഞു..

യദു അവളെ പുറത്തേക്ക് വലിച്ചിറക്കി അകത്ത് കയറി വാതിലടച്ചു,

ഹൃദയം തകർന്ന് ഹരിയേട്ടന്റെ അച്ഛൻ സോഫയിലേക്ക് ഇരുന്നു,
അപ്പോളും അനങ്ങാതെ നിൽക്കുന്ന  എന്റെ കെെയ്യിൽ പിടിച്ചു നിലത്തിരുന്നു കരയുകയാരുന്നു അമ്മ,

ഹരിയേട്ടൻ അപ്പോളും തല കുനിച്ചു നിൽക്കുകയായിരുന്നു..

എന്റെ നിൽപ്പു കണ്ട് മനസ്സ് തകർന്ന് യദു എന്റെ അടുത്ത് വന്നു എന്നെ പിടിച്ചു കുലുക്കുകയും എന്തൊക്കെയോ പറയുകയും ചെയ്യതിട്ട്  പ്രതികരണം ഇല്ലെന്നു കണ്ടപ്പോൾ പൊട്ടി കരഞ്ഞു കൊണ്ടു നിലത്തിരുന്നു..

അനക്കമറ്റു ശില പോലെ നിന്ന  എന്നെ അമ്മ ഏറ്റു  നിന്നു പിടിച്ചതും ഞാൻ കുഴഞ്ഞു നിലത്തേക്ക് വീണു.....

(തുടരും)

അനുപമ 11
_______________

കണ്ണുകൾ തുറക്കുമ്പോൾ ഞാൻ അമ്മയുടെ മടിയിലായിരുന്നു...

മെല്ലേ ഞാൻ ഏറ്റിരുന്നു...

അമ്മ അപ്പോളും കരയുകയാരുന്നു,
അച്ഛനും യദുവും എന്നെ ഒരു കുറ്റബോധത്തോടെ നോക്കുകയായിരുന്നു..

എനിക്ക് കുഴപ്പമൊന്നുമില്ലെന്നു കണ്ടപ്പോൾ ഹരിയേട്ടന്റെ മുഖം ആശ്വാസമായത് കണ്ടു..

ഞാൻ ഹരിയേട്ടനേ നോക്കി ഒന്നു പുഞ്ചിരിച്ചു...

 അത്കണ്ട് എല്ലാരും എന്നെ പകച്ചു നോക്കി..

"എന്റെ മോൾക്ക് എന്തു പറ്റി ""
എന്നു ചോദിച്ച് അമ്മ കരച്ചിൽ തുടങ്ങി..

അമ്മ ഞാൻ പറയുന്നതൊന്നും കേൾക്കാതേ അമ്മ നിലവിളിച്ചു കൊണ്ടിരുന്നു..

ഇടയ്ക്ക് അമ്മ പറഞ്ഞ 2 വാക്കുകൾ എന്നെ ഞെട്ടിച്ചു...

"എല്ലാം എന്റെ തെറ്റാ..
ഞാൻ പറഞ്ഞൊണ്ട് മാത്രമാ എന്റെ മോൾ ഇതിന് നിന്നു തന്നത്..
അന്നു തൊട്ടെന്റെ മോൾ സമാധാനം എന്തെന്ന് അറിഞ്ഞീട്ടില്ല..
എന്റെ യദുന്റെ മുഖം ഒാർക്കാതെ മനസ്സ് കല്ലാക്കിയ നിനക്ക് ഒരു ജീവിതം ഉണ്ടാകാൻ ഞാൻ അന്ന് അങ്ങനെ ചെയ്യതത്....."

*******************

എനിക്ക് ഹരിയേട്ടനോടൊ മാളുവിനോടോ ഒരു ദേഷ്യവും തോന്നിയില്ല...

എനിക്ക് എന്റെ തെറ്റ് മനസ്സിലായിരുന്നു...

ഒരിക്കൽ എന്റെ പിടിവാശി കൊണ്ടു ഹരിയേട്ടൻ ഉപേക്ഷിച്ച ഒരു മോഹമാണ് മാളു...

ഒരു മോഹം, അതും ഇഷ്ടപ്പെട്ട ആളെ വേണ്ടേന്നു വെക്കുന്നതിനേക്കാൾ വേദന മറ്റൊന്നിനുമില്ലെന്നു ഇന്നെനിക്ക് നന്നായി അറിയാം...

പെങ്ങളായി നിന്നവൾ ഭാര്യയായി വന്നാൽ ഹരിയേട്ടന് എന്നല്ല ഒരു മനുഷ്യനും അത് അംഗീകരിക്കാൻ പറ്റില്ല...

പിറന്ന വീണ കുഞ്ഞുങ്ങളിൽ പോലും കാമം തീർക്കുന്ന ഈ കാലത്ത് സഹോദരിയെന്നു കണ്ടതിനാൽ താലി കെട്ടിയിട്ട് പോലും തെറ്റായ ഒരു സ്പർശനമോ നോട്ടമോ ഹരിയേട്ടനിൽ നിന്നും ഉണ്ടായിട്ടില്ല...

ഹരിയേട്ടനേ പൂവിട്ട് പൂജിക്കണം...

ഹരിയേട്ടന്റെ പ്രണയവും ജീവിതവും ഞാൻ കാരണം നശിക്കാൻ പാടില്ല...

അവരെ ഒന്നിപ്പിക്കണം...

ഞാൻ തീരുമാനിച്ചു...

********************

സന്ധ്യയായിട്ടും അമ്മയോ അച്ഛനോ മുറിയിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല...

ഹരിയേട്ടൻ അപ്പോൾ തന്നെ കാറുമായി പുറത്തേക്ക് പോയിരുന്നു...

ഇത് തന്നെയാണ് പറ്റിയ സമയം യദുവിനോട് കാര്യമെന്താന്ന് ചോദിക്കാൻ ഞാൻ തീരുമാനിച്ചു..

ഞാൻ അവനെ വീടു മുഴുവനും നോക്കി അവസാനം മുറ്റത്തിന്റെ കിഴക്ക് ഭാഗത്തു നിൽക്കുന്ന മാവിന്റെ ചുവട്ടിലായി ഇരിക്കുന്ന കണ്ടു ഞാൻ അങ്ങോട്ട് ചെന്നു..

എന്തോ ചിന്തയിലാണ്ടിരിക്കുന്ന അവനെ ഞാൻ തട്ടി വിളിച്ചു..

അവൻ എന്നെ നോക്കി..

അതിൽ ഒരു വേദന ഒളിഞ്ഞിരീക്കുന്നതു ഞാൻ കണ്ടു..

അവൻ കുറെ നേരം മിണ്ടാതെ ഇരുന്നു..

ഞാനും ഒന്നും ചോദിച്ചുമില്ല..

എനിക്ക് അറിയാം അവൻ പറയാൻ തയ്യാറെടുക്കുകയാണെന്ന്...

"ഹരിയേട്ടന്റെ ഒപ്പം നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ മറ്റാരോടും തോന്നാത്ത ഒരിഷ്ടം എനിക്ക് നിന്നോട് തോന്നിയിരുന്നു..

പക്ഷേ, നിങ്ങളുടെ അടുപ്പവും സ്നേഹവും എന്നെ എന്റെ സ്നേഹത്തിൽ നിന്നും വിലക്കി..

എനിക്ക് ഉറപ്പായിരുന്നു നിങ്ങൾ ഒന്നിക്കുമെന്നു..

അതു പോലെ നടക്കുകയും ചെയ്യതു...

ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചെന്നറിഞ്ഞപ്പോൾ ഞാൻ എന്റെ ഇഷ്ടം അമ്മയോട് പറഞ്ഞു..

അമ്മയ്ക്ക് നിന്നെ ജീവനായിരുന്നു..
നിന്നെ ഹരിയേട്ടന്റെ ഭാര്യയായി കാണാൻ അമ്മ ഒരുപാട് കൊതിച്ചതാ,
ഹരിയേട്ടന്റെ കല്യാണം ഉറപ്പിച്ചപ്പോൾ ആ ഇഷ്ടം പാവം മറന്നു,
ഞാൻ എന്റെ ഇഷ്ടം പറഞ്ഞപ്പോൾ അമ്മ അന്നു സമ്മതിച്ചതാ..
അതാ ആ പാവം ഇന്നിങ്ങനേ ഒക്കെ പറഞ്ഞത്.."

ഞാൻ എല്ലാം കേട്ടിരുന്നു..

ഒരിക്കൽ പോലും യദുന് ഇങ്ങനെ ഒരു ഇഷ്ടം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല..

"ഇത് ഹരിയേട്ടന് അറിയാമോ?"

"ഇല്ലെടി, ഈ കാര്യം എനിക്കും അമ്മയ്ക്കും മാത്രമേ അറിയൂ...നീ ഇനി എന്നെ തെറ്റിദ്ധരിക്കണ്ടാ, ഹരിയേട്ടന്റെ താലി നിന്റെ കഴുത്തിൽ വീണതു മുതൽ നീ എനിക്ക് എന്റെ അമ്മയ്ക്ക് തുല്യമാ..
മരണം വരെ അത് അങ്ങനേ തന്നെ ആയിരിക്കും..."

ഞാൻ ഒന്നു ചിരിച്ചു...

"അങ്ങനേ തന്നെ വേണം,പിന്നെ നീ എത്രയും വേഗം ഒരു കല്യാണം കഴിക്കണം.."

അവൻ ഒരു ഞെട്ടലോടെ എന്നെ നോക്കി..

ഞാൻ തുടർന്നു..

"ഹരിയേട്ടന് മാളുനേ കൊടുക്കണം..

അതാണ് അതിന്റെ ശരി..

ഞങ്ങൾ ഒരിക്കലും ചേരില്ല...,പക്ഷേ,ഞങ്ങളുടെ വിവാഹം 2 വീട്ടുകാരും ആഘോഷിക്കുകയാണ്,ഈ തീരുമാനം അവർക്ക് താഞ്ഞാൻ കഴിയില്ല,അതിന് പറ്റണമെങ്കിൽ 2 വീട്ടിലും ഒാരോ മംഗളകർമ്മങ്ങൾ നടക്കണം..ഇവീടെ നിന്റേതൂം അവിടെ പൊന്നുന്റെ കല്യാണവും.."

അവൻ ഞെട്ടി ചാടി ഏണിറ്റു...

"എടി പൊന്നു എനിക്ക് എന്റെ കുഞ്ഞു പെങ്ങളാ.."

"അയ്യോ അവൾക്ക് വേറെ ലെെൻ ഉണ്ട് നീ വേറെ ഒരു മാസത്തിനുളളിൽ സെറ്റാക്കണം..., അടുത്ത മാസം മാര്യേജാ..."

അവൻ ആദ്യം സമ്മതിച്ചില്ലെങ്കിലും ഞാൻ അവനേ ഒരു വിധത്തിൽ സമ്മതിപ്പിച്ചു...

*****************

ഞാനും യദുവും കൂടി ഭക്ഷണം ഉണ്ടാക്കി, അമ്മേയേയും അച്ഛനേയും നിർബന്ധിപ്പീച്ചു കഴിപ്പിച്ചു...

അതിന് ശേഷം ഞാൻ അവരോട് എന്റെ തീരുമാനം പറഞ്ഞു,
അവർക്ക് അതൊരു ഷോക്ക് ആയെങ്കിലും എന്നെ ഞെട്ടിച്ചു കൊണ്ടു അവർ എന്റെ തീരുമാനത്തോട് യോജിച്ചു..

മാളുനേ അംഗീകരിക്കാനും അവർ തയ്യറായി....

*****************

ഹരിയേട്ടൻ ഒളിച്ചു കിടക്കുന്ന ആ മുറി ഞാൻ എന്റേതാക്കി..

എന്റെ എല്ലാ സാധനങ്ങളും അങ്ങോട്ട് മാറ്റി...

പൊന്നുവിനേ വീളിച്ചു എല്ലാം പറഞ്ഞു പൊട്ടി കരഞ്ഞപ്പോൾ എനിക്ക് പകുതി സമാധാനമായി..

അവൾ എന്റെ തീരുമാനത്തോട് പൂർണ്ണമായി യോജിച്ചു...

അവളെനിക്ക് ധെെര്യം തന്നു..

10 മണിയായിട്ടും ഹരിയേട്ടനേ കാണാത്തതിനാൽ കാലങ്ങൾക്ക് ശേഷം ഞാൻ ഹരിയേട്ടനേ ഫോണിൽ വിളിച്ചു...

ഒന്നും മിണ്ടാതെയുളള ഹരിയേട്ടനോട് ചിരിച്ചു കൊണ്ടു മിണ്ടി വീട്ടിലേക്ക് വരാൻ പറഞ്ഞു..

ഫോൺ വെച്ചതിന് ശേഷം കട്ടിലിലേക്ക് വീണു ഞാൻ പൊട്ടി കരഞ്ഞു...

ഇത്രയും നേരം ആടിതിമിർത്ത എന്റെ സത്യം ആ കരച്ചിൽ മാത്രമാണെന്ന് ആരും അറിയാതിരിക്കട്ടെ...

******************

രാവിലെ ഞാൻ വെെകിയാണ് ഉണർന്നത്..

ഞാൻ ചെന്നപ്പോളേക്കും അമ്മ അടുക്കളയിലെ പണിയെല്ലാം തീർത്തിരുന്നു..

അമ്മയോടും അച്ഛനോടും തമാശ പറഞ്ഞു അവരെ ചിരിപ്പിച്ചു..

യദു എവിടെ എന്നു ചോദിച്ചതിന്റെ ഉത്തരമായി എനിക്ക് കിട്ടിയത്

"നീ ഇന്നലെ ആവശ്യപ്പെട്ടത് കൊണ്ടു വരാൻ പോയിരിക്കുകയാണെന്ന്"
ഞാൻ അതെന്താണെന്ന് ആലോചിച്ചു മുറിയിലേക്ക് പോയി..

കുളിച്ചിറങ്ങിയപ്പോളാണ് ഹരിയേട്ടനുമായി ബന്ധമുളളതൊന്നും ഇനി ഉപയോഗിക്കേണ്ടാ എന്നു തോന്നിയത്,

പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തി കൊണ്ട് ഹരിയേട്ടനുമായി ബന്ധമില്ലാത്ത ഒന്നും എനിക്ക് ഇല്ലെന്ന് എനിക്ക് മനസ്സിലായി..

അവസാനം നാൻസി പിറന്നാളിന് മേടിച്ചു തന്ന സാരി ഞാൻ ഉടുക്കാനെടുത്തു,
റോസ് കളർ സാരിയിൽ ബ്ലാക്ക് കളർ ബോഡറുളള ഒരു മനോഹരമായ ഷീഫോൺ സാരിയായിരുന്നു അത്..

അത് ഭംഗീയിൽ ഞാൻ ഞൊറിഞ്ഞുടുത്തു..

 കണ്ണാടിയിൽ കണ്ട എന്റെ രൂപത്തെ നോക്കി ഞാൻ ഒന്നു ചിരിച്ചു...

അതി മനോഹരിയായ ഒരു പെൺക്കുട്ടി...

കഴിഞ്ഞ ദിവസം മാളുവിനേ തോൽപ്പിക്കാനായി എനിക്ക് ഏറ്റവും ചേരുന്ന സാരി ഉപേക്ഷിച്ച് ചുരിദാർ ഇട്ട എന്നെ ഒാർത്തു എനിക്ക് ചിരി അടക്കാനായില്ല....

പാവം ഞാൻ...

ഹരിയേട്ടന്റെ ഒാർമ്മകളുളള ആഭരണങ്ങളും മാറ്റി ഇടാമെന്നു ഞാൻ ഒാർത്തു,
പപ്പ വാങ്ങി തന്ന ആഭരണങ്ങൾ എല്ലാം ഞാനും അമ്മയും കൂടി ലോക്കറിൽ വെച്ചത് അന്നു അമ്മ നിർബന്ധിച്ചു ഒരു സെറ്റ് ഉണ്ടായിരുന്നു...

മാച്ചായ കമ്മലും വളകളും എടുത്തിട്ടു, മാലയിൽ തൊട്ടപ്പോൾ ഒന്നു പൊളളി...

അത് ഊരാൻ എനിക്ക് ആകുമോ?

ആകണം ചങ്കു പറിക്കുന്ന വേദനയോടെ ഞാനാ മാല ഊരി കൂടെ ഹരിയേട്ടന്റെ പേരു കൊത്തിയ ആ മോതിരവും ...

എന്നിട്ട് എന്റെ മാല എടുത്തണിഞ്ഞു..

നല്ല ഭംഗിയുണ്ടായീട്ടും എന്തോ കുറവെനിക്ക് അനുഭവപ്പെട്ടു,

വാതിലടച്ചു തിരിച്ചെറങ്ങിയ ഞാൻ ഒാടി പോയി ആ താലീ ഈരി എന്റെ മാലയിൽ കൊളുത്തി..

ഇതു മാത്രം വിട്ടു കളയാൻ പറ്റില്ല.....

വേദനയോടെ ഞാൻ ആ താലി സാരിക്കുളളിൽ ഒളിപ്പിച്ചു..

ഞാൻ ഹാളിലേക്ക് വന്നപ്പോൾ ഹരിയേട്ടനും അമ്മയും ഉണ്ടായിരുന്നു..

ഹരിയേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

ഹരിയേട്ടനേ നോക്കി ഒന്നു ചിരിച്ചിട്ട് അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു ഞാൻ പുറത്തേക്ക് നടന്നു.....

******************

ഒാഫീസിൽ നല്ല തിരക്കുളള ദിവസമായിരുന്നു..

ഞാൻ നാൻസി കൊടുത്ത സാരി ഉടുത്തു നന്നായി ഒരുങ്ങി ചെന്നത് കൊണ്ടു അവൾ വന്നപ്പോൾ മുതൽ എന്നെ ഏറു കണ്ണീട്ട് നോക്കുന്നുണ്ടായിരുന്നു..
എല്ലാം അവളോട് പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനുളള സാവകാശം ലഭിച്ചില്ല..

ഉച്ചയ്ക്ക് മുമ്പേ ചേച്ചിമാർ 2 പേരും ഒാഡിറ്റ് സബ്മിറ്റ് ചെയ്യാൻ തഹസിൽദാറൂടെ അടുത്തേക്ക് പോയി,രവി സാർ ലീവ് ആയതിനാൽ ഒാഫീസിൽ ഞാനും നാൻസിയും ഉളളായിരുന്നു, ഉച്ചയായപ്പോൾ എതോ കല്ല്യാണത്തിന് പോകാൻ സച്ചിൻ വന്നവളേ കൂട്ടി കൊണ്ടു പോയി..

പാവം...

എന്റെ ഒരുക്കം കണ്ടു ഞാൻ ഹാപ്പിയാന്ന് ഒാർത്തു കാണും...

ഉച്ചയ്ക്ക് ഉണ്ണാൻ ഞാൻ മാത്രം ഉളളതിനാൽ കഴിക്കാൻ എനിക്ക് തോന്നിയില്ല, കുമാരേട്ടന്റെ വീട് അടുത്തായാതിനാൽ പോയി കഴിക്കുകയാണ് ശീലം,
പറഞ്ഞാൽ ഉണ്ണാൻ പോകാതെ എനിക്ക് കൂട്ടിരിക്കും,,അത് വേണ്ടേന്നോർത്ത് ഞാൻ പോക്കോളാൻ പറഞ്ഞു, വരുമ്പോൾ ചായ ഇടാൻ ഒരു കവർ പാൽ മേടിക്കാനും പറഞ്ഞു..

കുമാരേട്ടൻ പോയ ഉടനെ ആകാശം ഇരുണ്ടൂ തുടങ്ങീ...

പെട്ടെന്നാണ് മഴയും ഇടിയും തുടങ്ങിയത് ചെറിയ പേടി തോന്നിയിട്ട്  ഞാൻ  ജനലുകളെല്ലാം പോയി അടച്ചു സീറ്റീൽ വന്നിരുന്നു...

കെെയ്യിൽ തലയൂന്നി എന്തോ ആലോചിച്ചിരിക്കുമ്പോളണ് മുമ്പിൽ ആരോ നിൽക്കുന്ന പോലെ എനിക്ക് തോന്നിയത്..

തലയുയർത്തി നോക്കിയതും മുമ്പിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടി....

"കിരൺ സാർ..."

ഞാൻ അറിയാതെ ഏറ്റു പോയി..

താടിയും മുടിയും വളർത്തി അലസമായി വസ്ത്രം ധരിച്ചിരിക്കുന്ന കിരൺ സാറിനേ കണ്ടെന്റേ ഉളളു പിടഞ്ഞു...

ആ ചുവന്ന കണ്ണുകളും ആടിയാടിയുളള നിൽപ്പും കണ്ടപ്പോൾ സാർ മദ്യപിച്ചുട്ടുണ്ടെന്നു എനിക്ക് മനസ്സിലായി..

കുറ്റബോധം കൊണ്ടും സങ്കടം കൊണ്ടും എന്റെ കണ്ണു നിറഞ്ഞു...

"അനൂ....."

സാറിന്റെ ആ വിളി എന്നെ കൂടുതൽ സങ്കടത്തിലാഴ്ത്തി..

ഞാൻ ഒന്നും മിണ്ടിയില്ല..

സാർ മെല്ലെ സാറിന്റെ മുറിയിലേക്ക് പോയി...

ആ പോക്കു കണ്ടു ഞാൻ ഹൃദയം പൊട്ടി കരഞ്ഞു...

പെട്ടെന്നാണ് സാറിന്റെ മുറിയിൽ നിന്നും ഒരു കരച്ചിൽ കേട്ടത്...

ഞാൻ ഒാടി സാറിന്റെ മുറിയിൽ കയറി..

പക്ഷേ, സാർ മുറിയിൽ ഇല്ലായിരുന്നു..

ഞാൻ മുമ്പോട്ട് നടന്നതും എന്റെ പിന്നിൽ കതകുകൾ അടഞ്ഞതും ഒരുമ്മിച്ചായിരുന്നു...

ഞാൻ ഞെട്ടി പീന്തിരിഞ്ഞു നോക്കിയതും
സാർ ഒരു വല്ലാത്ത ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു കൊണ്ടിരുന്നു.....

(തുടരും)
_______________________________________

അനുപമ 12
____________________

അയാൾ എന്റെ അടുത്തേക്ക് വന്നു...

എന്റെ മനസ്സിൽ അപകട മണി മുഴങ്ങി....

"എന്താ സാർ?
വാതിൽ തുറക്ക് എനിക്ക് പോകണം..."

മറുപടി പറയാതെയുളള അയാളുടെ നോട്ടം എന്റെ ധെെര്യത്തെ ചോർത്തി കളഞ്ഞു...

എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ..

അയാൾ എന്റെ നേരെ നടന്നടുത്തതും ഞാൻ അയാളെ ശക്തിയായി പുറകിലേക്ക് തളളി...

പണ്ടു ഹരിയേട്ടന്റെ നിർബന്ധ പ്രകാരം self defense class നു പഠിച്ച അടവുകൾ ഒാരോന്നായി ഞാൻ ഒാർത്തെടുത്തു..

മദ്യപിച്ചതു കൊണ്ടും ഞാൻ തളളിയിട്ടപ്പോൾ അയാളുടെ തല പുറകിലുണ്ടായിരുന്ന കബോർഡിലും പീന്നിട് തെറിച്ച് ഭിത്തിയിലും ഇടിച്ചതു കൊണ്ടും അയാൾ ഏഴുന്നേൽക്കാൻ ബുദ്ധിമുട്ടുകയായിരുന്നു..

ഈ സമയം കൊണ്ടു ഞാൻ വാതിലിനടുത്തേക്ക് ഒാടി പക്ഷേ, അതിന്റെ കൊളുത്ത് എനിക്ക് അഴിക്കാൻ പറ്റുന്നില്ലായിരുന്നു,

ഈ സമയം കൊണ്ടു അയാൾ എന്റെ അടുത്തേക്ക് വന്നു..

"എന്റെ ദേഹത്ത് തൊട്ടാൽ ഉണ്ടല്ലോ
പിന്നെ തന്നെ കൊന്നിട്ടേ ഞാൻ ജീവിക്കണോ വേണ്ടയെന്നോ തീരുമാനിക്കു.."

ഞാൻ ദേഷ്യം കൊണ്ടു വിറക്കുകയായിരുന്നു..

അയാൾ എന്നെ നോക്കി കൊണ്ടിരുന്നിട്ട് പറഞ്ഞു

"അനു,എനിക്ക് നിന്നെ വേണം, നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.."

"ഇങ്ങനെ ആണോ എന്നെ സ്വന്തമാക്കാൻ നോക്കുന്നത്?

എനിക്ക് താങ്കളോട് പുച്ഛം തോന്നുന്നു..

ഒരു പെണ്ണിനെ ശാരീരികമായി കീഴടക്കുന്നവനോടൊപ്പം അവൾ ജീവിക്കുമെന്ന് കരുതുന്നുണ്ടോ? 

ഒരിക്കലും അവൾ കൂടെ ജീവിക്കില്ലെന്നു മാത്രമല്ല, അവൾ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് അയാളെ ആയിരിക്കും.."

"എന്നോട് ക്ഷമിക്ക്..
പക്ഷേ, നിന്നെ എനിക്ക് വിട്ടു കളയാൻ പറ്റില്ല,നീ ഹരിക്ക് divorce കൊടുത്ത് എന്നെ സ്വീകരിക്കണം..."

ഞാൻ അയാളെ സഹതാപത്തോടെ നോക്കി..

"സാർ , താങ്കൾക്ക് എന്നോട് തോന്നിയത് വെറും ആകർഷണം മാത്രമാണ്, യഥാർത്ഥ സ്നേഹമായിരുന്നെങ്കിൽ ഒരിക്കലും എന്നെ ഉപദ്രവിക്കാൻ ശ്രമിക്കില്ല..
പിന്നെ ഒരിക്കല്ലെങ്കിലും സാറിനോട് ഞാൻ ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ടോ?

ഇല്ലലോ? 

പിന്നെ എന്തു സ്വാതന്ത്രത്തിലാണ് എന്നോട് ഹരിയേട്ടനേ ഉപേക്ഷിച്ച് സാറിനെ കെട്ടാൻ പറയുന്നത്?"

അയാൾ എന്നെ നോക്കി ഒന്നു ചിരിച്ചു..

"അല്ല അനു നീ ആർക്കു വേണ്ടിയാണ് എന്നെ ഉപേക്ഷികുന്നേ?

ഹരിക്ക് വേണ്ടിയാണോ നീ നിന്റെ ജീവിതം sacrifice ചെയ്യുന്നത്?

എന്നീട്ടെന്താ അനു പ്രയോജനം? 

ഹരിയുടെ മനസ്സിൽ നീ ഇല്ലലോ??

ഹരി മാളൂവിന്റേതാണ് അനൂ..

മാളുവിന്റേ മാത്രം..

ഇനിയും നീ അവർക്കിടയിൽ കിടന്നു തിരിഞ്ഞാൽ അവർ തന്നെ നിന്നെ ഒഴിവാക്കും..."

അയാളുടെ വാക്കുകൾക്ക് എന്റെ പക്കൽ മറുപടി ഇല്ലായിരുന്നു..

ഞാൻ തളർന്നു പോയി..

എന്റെ കണ്ണുകൾ നിറഞ്ഞു..

ഈ സമയം അയാൾ എന്നെ അയാളുടെ കെെക്കുളളിലാക്കി

"നീ വിഷമിക്കണ്ടാ അനു..
നിനക്ക് ഞാൻ ഉണ്ട്.."

അയാളുടെ കെെക്കുളളിൽ നിന്നും ഞാൻ കുതറി മാറാൻ ശ്രമിച്ചെങ്കിലും അയാളുടെ കരുത്തിനു മുമ്പിൽ ഞാൻ തളർന്നു..

ഇപ്പോൾ തളർന്നാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ ഞാൻ അയാളെ തളളി മാറ്റി..

അയാളുടെ കരണത്ത് എന്റെ കെെ പതിഞ്ഞു..

എന്റെ ഉളളുനീറി..

ഞാൻ പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞു..

"ഹരിയേട്ടന് എന്നെ വേണ്ടെങ്കിൽ വേണ്ടാ പക്ഷേ,
എന്റെ മനസ്സിൽ ഹരിയേട്ടൻ മാത്രമെയുളളൂ മരണം വരെ അത് അങ്ങനെ തന്നെയായിരിക്കും..."

സാരിക്കുളളിൽ ഒളിപ്പിച്ച താലി എടുത്തു കൊണ്ടു ഞാൻ പറഞ്ഞു

"ഈ താലി ഊരുന്ന നിമിഷം എന്റെ മരണം ആയിരിക്കും..

എന്നെ ഒന്നും ചെയ്യരുത്...

എന്തെലും സംഭവിച്ചാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.."

എന്നും പറഞ്ഞു കെെകൂപ്പി കൊണ്ടു ഞാൻ നിലത്തിരുന്നു കരഞ്ഞു..

അയാളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

പെട്ടെന്ന് വാതിലീൽ ശക്തിയായി മുട്ടുന്നത് കേട്ടു..

അയാൾ വാതിൽ തുറന്നു..

കുമാരേട്ടേനായിരുന്നു അത്...

കുമാരേട്ടൻ
അയാളെ രൂക്ഷമായി നോക്കി..

അയാൾ ഒന്നും മിണ്ടാതെ പുറത്തേക്ക് പോയി..

കുമാരേട്ടൻ എന്നെ പിടിച്ചെഴുന്നേൽപ്പിച്ചുകസേരയിൽ ഇരുത്തി..
  
ഞാൻ കരഞ്ഞു കൊണ്ടിരുന്നു..

കുമാരേട്ടൻ എന്റെ അടുത്തു നിന്നും മാറാതെ എന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു..

ഞാൻ കരച്ചിൽ ഒന്നു നിർത്തിയപ്പോൾ എനിക്ക് കാപ്പി ഇട്ടു കൊണ്ടു വന്നു..

അപ്പോളും എന്റെ കണ്ണുകൾ പെയ്യുകയായിരുന്നു...
"ഇനി മോൾ കരയരുത്, ഒന്നും സംഭവിക്കുന്നെനു മുമ്പ് കുമാരൻ വന്നില്ലേ..
മോൾ എന്നെ എങ്ങനേയാ കാണുന്നെന്ന് എനിക്ക് അറില്ല,പക്ഷെ
എനിക്ക് മോൾ എന്റെ സ്വന്തം മോളേ പോലെയാ,ഒരു അച്ഛന്റെ അധികാരത്തോടെയാ പറയുന്നത് ആ കാപ്പി കുടിക്ക്..."

ഞാൻ കണ്ണുകൾ തുടച്ചു..

ആ കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോളാണ് പരിഭ്രാന്താനായി ഹരിയേട്ടൻ കേറി വന്നത്..

എനിക്ക് അപ്പോൾ ഹരിയേട്ടനോട് ദേഷ്യം തോന്നി..

ഹരിയേട്ടൻ എന്റെ അടുത്തേക്ക് വന്നതും ഞാൻ കുമാരേട്ടനോട് പറഞ്ഞു

"കുമാരേട്ടനാണോ ഇയാളെ വിഹിച്ചു വരുത്തിയത്?"

"അതെ മോളേ,
മോൾക്ക് ഒരാപത്തു വരുമ്പോൾ ഹരിയേ അല്ലാതെ വേറെ ആരെയാ ഞാൻ വിളിക്കേണ്ടത്?"

"ഈ മനുഷ്യനെ വിളിക്കലു കുമാരേട്ടാ..
ഇയാൾ ഒരാൾ കാരണമാ ഞാൻ ഈ അനുഭവീക്കുന്നത്,
താലി കെട്ടിയ പുരുഷന്റെ കെെകൾക്ക് ഉറപ്പുണ്ടെങ്കീൽ ഒരുത്തനും എന്റെ മാനത്തീനു വില പറയില്ലായിരുന്നു..."

അത്രയും പറഞ്ഞു ഞാൻ വീണ്ടും കരഞ്ഞു...

കരച്ചിൽ ഒന്നടങ്ങുന്ന വരെ ആരും ഒന്നും മിണ്ടിയില്ല,

ഞാൻ കണ്ണുകൾ തുടച്ച് ഏറ്റപ്പോൾ ഹരിയേട്ടൻ കുമാരേട്ടന്റെ കെെകൾ കൂട്ടി പിടിക്കുന്നത് കണ്ടു..

എന്നോട് ഹരിയേട്ടൻ വരാൻ പറഞ്ഞെങ്കീലും ഞാൻ അനങ്ങിയില്ല,

അവസാനം ഹരിയേട്ടൻ തന്നെ എന്റെ ബാഗെടുത്തു എന്നിട്ട് എന്നെ ബലമായി പിടിച്ചു പുറത്തേക്ക് കൊണ്ടു പോയി..

ഹരിയേട്ടൻ എന്നെ കാറിലിരുത്തി...

വണ്ടി വീടിനു മുമ്പിലെത്തിയിട്ടും ഞാൻ അനങ്ങിയില്ല,
ഹരിയേട്ടൻ ചെന്നു വാതിൽ തുറന്നു എന്നിട്ട് വന്നു ഡോർ തുറന്നു എന്നെ പിടിച്ചെറക്കാൻ തുടങ്ങിയതും ഞാൻ കെെ തട്ടീ മാറ്റി അകത്തേക്ക് ഒാടി എന്റെ മുറിയിൽ കേറി വാതിൽ അടച്ചു...

********************
ആരോ വാതിലിൽ തട്ടുന്നത് കേട്ടാണ് ഞാൻ
കണ്ണുകൾ തുറന്നത്,
മുറിയിൽ കേറി വാതിൽ അടച്ചു കഴിഞ്ഞ് കരഞ്ഞു കരഞ്ഞു ഞാൻ എപ്പോളോ ഉറങ്ങി പോയിരുന്നു...

വേഷം പോലും മാറിയിരുന്നീല്ല..

വാതിൽ തുറന്നപ്പോൾ ഹരിയേട്ടനായിരുന്നു..

"വാ കഴിക്കാം.."

ഞാൻ ഒന്നും മിണ്ടാതെ നിന്നപ്പോൾ ഹരിയേട്ടൻ തന്നെ എന്നെ താഴെക്ക് കൊണ്ടു പോയി..

ഹാളിൽ വേറെ ആരുമില്ലായിരുന്നു...

അവർ എവിടെ എന്നർത്ഥത്തിൽ ഞാൻ നോക്കിയപ്പോൾ ഹരിയേട്ടൻ പറഞ്ഞു

"അന്ന് ആശുപത്രിയിൽ ചെന്നു കണ്ടില്ലേ?
ആ അമ്മാവൻ മരിച്ചു, അവർ 2ഉം അവിടെ പോയിരിക്കുവാ,2 ദിവസം കഴിഞ്ഞേ വരൂ.."

ഞാൻ ഒന്നും മിണ്ടിയില്ല..

ഹരിയേട്ടൻ തന്ന ആഹാരം എനിക്ക് കഴിക്കാൻ തോന്നിയില്ല..

അത് മനസ്സിലാക്കിയ പോലെ ഹരിയേട്ടൻ ചോറും കറിയും കുഴച്ചുരുട്ടി ഒരു ഉരുള എന്റെ നേർക്ക് നീട്ടി..

അറിയാതെ ഞാൻ വാ തുറന്നു..

*******************

ഞാൻ എന്തിനാണ് ഹരിയേട്ടനോട് ദേഷ്യപ്പെട്ടത്?

ഹരിയേട്ടന്റെ ജീവിതം തകർത്തവളായിട്ട് കൂടി എനിക്ക് ഒരു അപകടം പറ്റിയെന്നറിഞ്ഞപ്പോൾ ആ മനുഷ്യൻ ഒാടി വന്നില്ലേ?

പാവം...

ഇനിയും ആ മനുഷ്യനെ വിഷമിപ്പിക്കാൻ പാടില്ല...

ഒഴിഞ്ഞു പോകണം ആ ജീവിതത്തിൽ നിന്ന്...

എനിക്ക് പിന്നെയും കരച്ചിൽ വന്നു..

എന്ത് പാപം ചെയ്യതീട്ടാണ് ഞാൻ ഈ അനുഭവിക്കുന്നത് ? 

ആർക്കും ഇന്നു വരെ  ഒരു ദ്രോഹവും ചെയ്യതിട്ടില്ല,എല്ലാരേയും സഹായിച്ചിട്ടേ ഉളളൂ...

എന്നിട്ടും എനിക്ക് മാത്രം??

കിരൺ സാറിൽ നിന്നും ഉണ്ടായ അനുഭവം എന്നെ ആകെ തളർത്തി..

ഈ ലോകത്ത് തികച്ചും ഒറ്റപ്പെട്ടവളായി എനിക്ക് തോന്നി...

********************

രാവിലെ ഏറ്റപ്പോൾ ഒരുപാട് താമസിച്ചിരുന്നു..

ഒാഫീസ് എന്നോർത്തതും എന്റെ മനസ്സിൽ ഭീതി നിറഞ്ഞു..

ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോളാണ് ഹരിയേട്ടൻ മുറിയുടെ പുറത്തു സോഫയിൽ കിടക്കുന്നത് കണ്ടത്..

പാവം ഞാൻ എന്തെങ്കിലും ചെയ്യുമെന്നോർത്ത് ഇന്നലെ ഇവിടെ കിടന്നതായിരിക്കും...

ഞാൻ അടുക്കളയിൽ പോയി ചായയ്ക്ക് വെളളം വെച്ചു...

*******************

പണിയെല്ലാം തീർത്തു ഞാൻ മുറിയിൽ പോയി എന്റെ അത്യാവശ്യം വേണ്ട സാധനങ്ങൾ ഒരു ചെറിയ ബാഗിലാക്കി..

കുളിച്ചിട്ട് താഴെക്ക് വന്നപ്പോൾ ഹരിയേട്ടൻ കഴിക്കാൻ എടുത്തു വെക്കുകയായിരുന്നു...

ഞങ്ങൾ ഒരുമ്മിച്ചിരുന്നു ആഹാരം കഴിച്ചു..

അത് ഈ കുടുംബത്തിലെ നിയമമാണ് എത്ര വഴക്ക് ഉണ്ടാക്കിയാലും പിണക്കമാണെങ്കീലും അതെല്ലാം മറന്ന് ഒരുമ്മിച്ചിരുന്നു ആഹാരം കഴിക്കണമെന്നു..

ഞങ്ങൾ ആഹാരം കഴിച്ചു തീർന്നതും ഞാൻ ഹരിയേട്ടനോട് പറഞ്ഞു

"ഹരിയേട്ടാ ഞാൻ എന്റെ വീട്ടിലേക്ക് പോകുവാ..

അമ്മയും അച്ഛനും വരുമ്പോൾ വരാം.."

ഹരിയേട്ടൻ ഒന്നും മിണ്ടിയില്ല...

ഞാൻ ഉച്ചയ്ക്ക് കഴിക്കാനുളളതും ഉണ്ടാക്കി വെച്ചിട്ട് പോകാനിറങ്ങി..

ഹരിയേട്ടൻ കൊണ്ടു വിടാമെന്ന് പറഞ്ഞീട്ടും ഞാൻ കേൾക്കാതെ ഇറങ്ങി നടന്നു....

********************

വീട്ടിലെത്തി പൊന്നുവിനോട് എല്ലാം തുറന്നു പറഞ്ഞു കരഞ്ഞു കഴിഞ്ഞപ്പോളാണ് എനിക്ക് കുറച്ചു ആശ്വാസം തോന്നിയത്...

അവൾ എന്നെ സമാധാനിപ്പിച്ചു..

ധെെര്യം പകർന്നു...

ഹരിയേട്ടന് divorce  കൊടുക്കണമെന്ന് അവൾ പറഞ്ഞപ്പോൾ ഞാനും അംഗീകരിച്ചു..

പക്ഷേ, അതിന് മുമ്പ് നിന്റെ കല്യാണം നടക്കണമെന്ന് ഞാൻ വാശി പിടിച്ചപ്പോൾ അവൾ സമ്മതം മൂളി...

അവളുടെ അധ്യാപകന് അവളെ ഇഷ്ടമാണ്..
അവൾക്ക് തിരിച്ചും..

വിപിൻ നല്ല ഒരു മനുഷ്യനാണ്...

നല്ല കഴിവുളള മനുഷ്യ സ്നേഹിയായ ഒരാൾ...

വിപിനോട് ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ എത്രയും വേഗം വീട്ടീൽ വന്നു ആലോചിക്കാം എന്ന് എനിക്ക് വാക്ക് തന്നു...

********************

പപ്പയും അമ്മയും രാവിലെ ഒരു കല്യാണത്തിന് പോയതിനാൽ ഞാൻ വന്നത് അവർ അറിഞ്ഞില്ലായിരുന്നു..

അവർ ഇല്ലാതിരുന്നത് നന്നായി..

അവർ തിരിച്ചു വന്നപ്പോളേക്കും ഞാൻ പഴയ അനുക്കുട്ടിയായി മാറിയിരുന്നു..

കളിച്ചും ചിരിച്ചും കുറെ നേരം പോയി..

ഹരിയേട്ടൻ വരാത്തതിനാൽ അവർക്ക് നല്ല സങ്കടമുണ്ടായിരുന്നു..

എങ്കിലും പുറമെ അത് കാട്ടിയില്ല..

എനിക്ക് ഇഷ്ട്ടപ്പെട്ടതൊക്കെ തന്നു എന്നെ അവർ സന്തോഷിപ്പിച്ചു...

വെെകീട്ട് ഒന്നു അമ്പലത്തിൽ പോയി തൊഴാൻ എനിക്ക് തോന്നി..

ഞാനും പൊന്നുവും പോകാൻ ഒരുങ്ങി..

അവളുടെ നിർബന്ധ പ്രകാരം അവൾ എനിക്കായി മേടിച്ചു തന്ന ഒരു സെറ്റും മുണ്ടുമാണ് ഞാൻ ധരിച്ചത്..

ഭംഗിയായി സെറ്റും മുണ്ടും ഞൊറിഞ്ഞുടുത്തു അരയ്ക്ക് താഴേ വരെ കിടക്കുന്ന മുടി കുളി പിന്നലിട്ട് പൊട്ടും തൊട്ട് കണ്ണുമെഴുതി ഞാൻ നിന്നപ്പോൾ എനിക്കും തോന്നി ഞാൻ പഴയ അനു ആയെന്ന്...

ഞങ്ങൾ അമ്പലത്തിൽ പോയി മനസ്സുരുകി പ്രാർത്ഥിച്ചു..

ഹരിയേട്ടനും മാളുനും വേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം എനിക്ക് ധെെര്യം തരാനും പ്രാർത്ഥിച്ചു...

ഞാനും അവളും കൂടി പണ്ടെത്തെ പോലെ കളിങ്ങും ചിരിച്ചും വീട്ടിലെത്തിയപ്പോളാണ് മുറ്റത്ത് ഒരു ബുളറ്റ് ഇരിക്കുന്നത് കണ്ടത്...

ആരായിരിക്കും വന്നതെന്ന ആകാംഷയിൽ ഞങ്ങൾ അകത്തേക്ക് കേറി..
 
വന്നിരിക്കുന്ന ആളെ കണ്ടതും ഞങ്ങൾ ഞെട്ടീ പോയി....

(തുടരും)

_______________________________________

അനുപമ 13
____________________


"ഹരിയേട്ടൻ"

ഹരിയേട്ടൻ ചിരിച്ചു വളരെ സന്തോഷത്തോടെ പപ്പയോട് സംസാരിക്കുകയായിരുന്നു....

ഞങ്ങളെ കണ്ടതും പപ്പ ചിരിച്ചു കൊണ്ടു പറഞ്ഞു..

"രാവീലെ നിന്നെ കണ്ടപ്പോളേ എനിക്ക് തോന്നിയതാ ഹരിയുമായി വഴക്കിട്ട് വന്നതാണെന്ന്..

എന്നാലും എന്റെ മോളേ..ബുളളറ്റ് വാങ്ങിയില്ലെന്നും പറഞ്ഞു പിണങ്ങി സ്വന്തം വീട്ടിൽ വന്നു നിൽക്കുന്ന ആദ്യ ഭാര്യ നീ ആയിരിക്കും കേട്ടോ..."

പപ്പ പറഞ്ഞതൊക്കെ കേട്ടു അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി ഹരിയേട്ടൻ ഒന്നു കണ്ണീറുക്കി കാണിച്ചു...

ചായ കുടി കഴിഞ്ഞ ഉടനെ ഹരിയേട്ടൻ പോകാനിറങ്ങി..

പപ്പയും അമ്മയും നിർബന്ധിച്ച് എന്നെയും ഇറക്കി..

പൊന്നു പോയി രാവിലെ ഞാൻ കൊണ്ടു വന്ന ബാഗും എന്റെ ഫോണുമായി വന്നു..

ബെെക്കിൽ കേറീ പരിചയമില്ലാത്തതിനാൽ ഞാൻ ഒരു തരത്തിലാണ് ഇരുന്നത് ഞാൻ ബാഗ് വാങ്ങിയപ്പോളേക്കും ഹരിയേട്ടൻ ഫോൺ വാങ്ങി പോക്കറ്റിലിട്ടു..

അപ്രതീക്ഷീതമായി വണ്ടി മുന്നോട്ട് എടുത്തപ്പോൾ പേടിച്ചു ഞാൻ ഹരിയേട്ടന്റെ തോളീൽ പിടിച്ചു..

അതുകണ്ടു അവർ ചിരിച്ചു...

********************

ഹരിയേട്ടന്റെ കൂടെ ബുളളറ്റിൽ മുന്നോട്ട് പോകുമ്പോൾ എന്റെ ഒാർമ്മകൾ പിന്നോട് സഞ്ചരീച്ചു..

ബുളളറ്റ് ഉളള ആളെ കെട്ടുക എന്നുളളത് എതോരു പെൺക്കുട്ടിയെ പോലെ എന്റെ യും സ്വപ്നമായിരുന്നു...

പക്ഷേ......

ഹരിയേട്ടനോട് ചേർന്ന് ഈ സന്ധ്യാസമയത്തുളള യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിലെന്നു ഞാൻ അറിയാതെ ആഗ്രഹീച്ചു പോയി..

ഹരിയേട്ടൻ മറ്റൊരാളേ സ്നേഹിക്കുന്നുണ്ടെന്നറിഞ്ഞിട്ടു കൂടി ഞാൻ എന്തിനാണ് ഹരിയേട്ടനേ ഇത്രയേറെ സ്നേഹിക്കുന്നതെന്നോർത്തു ഞാൻ അത്ഭുതപ്പെട്ടു..

ഹരിയേട്ടനോടുളള പ്രണയം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല..

ഒരു പക്ഷേ ഈ പ്രണയം തിരിച്ചറിയാതെ മറ്റൊരാളൊടൊപ്പം ജീവിക്കേണ്ടി വന്നിരുന്നെങ്കിൽ ജീവിതം ഇതിലും വിരസമായി തീർന്നേനേ...

എന്നും ഹരിയേട്ടനേ കണ്ടാലും ഇടയ്ക്ക് വിളിച്ച് ആ ശബ്ദം കേൾക്കുന്നതും 
മറ്റ് പെണ്ണുങ്ങൾ ഹരിയേട്ടനോട് മിണ്ടുമ്പോൾ നെഞ്ചിനുളളീൽ കുശുമ്പ് വിടരുന്നതും..

ഹരിയേട്ടന് ഇഷ്ടമുളള രീതിയിൽ അണിഞ്ഞോരുങ്ങി നടക്കുന്നതും 

ഹരിയേട്ടന് ഇഷ്ടമില്ലാത്തത് അത് തനിക്ക് എത്ര പ്രിയപ്പെട്ടതാണെങ്കിലും ഉപേക്ഷിക്കുന്നതും ഹരിയേട്ടനോടുളള എന്റെ പ്രണയമായിരുന്നുവെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു..

ആ പ്രണയം സഹോദരസ്നേഹത്തിന്റെ മുടുപടം മാറ്റി പുറത്തെത്തിയപ്പോളേക്കും സമയം ഒത്തിരി വെെകീയിരിക്കുന്നു...

എന്റെ കണ്ണിൽ നീർ പൊടിഞ്ഞു..

ഹരിയേട്ടനേ എന്റെ മാത്രമായി കിട്ടിയിരുന്നെങ്കിൽ...

അങ്ങനേ ആലോചിച്ചു തീർന്നതും വീടെത്തിയതും ഒരുമ്മിച്ചായിരുന്നു...

എന്റെ ആഗ്രഹങ്ങളേ വേണ്ടെന്നു വെക്കാനുളള മരുന്ന് വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു...

മാളൂ....

ഒരു സാധരണ ചുരിദാർ ധരിച്ച് പതിവിനു വിപരീതമായി നെറ്റിയിൽ ചന്ദനമൊക്കേ തോട്ടയായിരുന്നു മാളു നിന്നത്..

മാളു ആ വേഷത്തിൽ കൂടുതൽ സുന്ദരിയായതു പോലെ എനിക്ക് തോന്നി...

"ആഹ്...അനുനെ കാണാൻ ഇന്ന് നല്ല രസമുണ്ടല്ലോ..."

അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു..

ഞാൻ മറുപടി ഒന്നും പറയാതെ അവളേ നോക്കി ഒന്നു ചിരിച്ചു...

"അല്ലെങ്കിലും എന്റെ അനു എന്നും സുന്ദരിയല്ലേ.."

എന്നു മാളുവിനോട് ചോദിച്ചു കൊണ്ടു ഹരിയേട്ടൻ എന്നെ ചേർത്തു പിടിച്ചു..

പെട്ടെന്നുളള ഹരിയേട്ടന്റേ പ്രവൃത്തിയിൽ ഞാൻ ഒന്നു പകച്ചു...

മാളൂ എന്തു വിചാരിക്കുമെന്നോർത്തു ഞാനാ പിടി ബലമായി വിടുവീച്ച് അകത്തേക്ക് പോയി..

എന്റെ പോക്ക് കണ്ടിട്ടാവണം പുറകിൽ നിന്നും ഹരിയേട്ടന്റെ ഉച്ചത്തിലുളള ചിരി കേൾക്കാമായിരുന്നു..

ഞാൻ നേരേ അടുക്കളയുടെ പിന്നാമ്പുറത്തേക്ക് പോയി..

അമ്മയുടെ കൃഷീയും ആടു വളർത്തലുമൊക്കെ അവിടെയാണ്..

എന്നെ കണ്ടതും അതുങ്ങൾ ചിണുങ്ങാൻ തുടങ്ങി..

ഞാൻ അതുങ്ങൾക്ക് പുല്ലിട്ട് കൊടുത്തു...

വെളളം കൊടുത്തിട്ടുണ്ട് ഹരിയേട്ടൻ ആയിരിക്കണം...

ഞാൻ എന്തോക്കേയോ ആലോചിച്ചു അവിടെ നിന്നപ്പോൾ എന്നെ തിരക്കി മാളു അങ്ങോട്ട് വന്നു...

അവൾ എന്തോക്കെയോ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു..

എത്രയോക്കെ വിരോധം ഇല്ലെന്നു പറഞ്ഞാലും എനിക്ക് അവളോട്  മനസ്സ് തുറന്നു സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു..


മാത്രമല്ല ഹരിയേട്ടന്റെയും അവളുടെയും പെട്ടെന്നുളള ഈ സ്നേഹത്തിൽ എനിക്ക് എന്തോക്കെയോ സംശയങ്ങളും ഉണ്ടായിരുന്നു..

"2 പേരും ഇവിടെ വന്നു നിൽക്കുവാണോ?

കൊളളാം...

ഇങ്ങനേ നിൽക്കാതെ വല്ലോം കഴിക്കാൻ ഉണ്ടാക്ക്...

വെെകീട്ട് കഴിക്കാൻ ഒരാളും കൂടി ഉണ്ടായിരിക്കും...

എനിക്ക് ഇത്തിരി പണിയുണ്ട് അല്ലേൽ ഞാനും കൂടിയേനേ...

എന്താ അനു ബുദ്ധിമുട്ട് ഉണ്ടോ?"


എന്നോടാണ് ഹരിയേട്ടൻ ചോദിച്ചതെങ്കിലും അവളാണ് ഒരു കുഴപ്പവുമില്ലെന്ന് ഉത്തരം പറഞ്ഞത്...

ഹരിയേട്ടൻ എന്നെ നോക്കുന്നത് കണ്ടിട്ട് ഇല്ലെന്ന അർത്ഥത്തിൽ ഞാനും തലയാട്ടി..

പുതിയ സെറ്റും മുണ്ടുമായതിനാൽ അത് മാറിയിടാൻ ഞാൻ പോയെങ്കീലും അതുടുത്തു നിൽക്കുന്ന കാണാൻ നല്ല ഭംഗിയുണ്ടെന്നു പറഞ്ഞു മാളു അതൂരാൻ സമ്മതിച്ചില്ല..

അവസാനം ഞാൻ അതുടുത്തു തന്നെ അടുക്കളയിൽ കേറീ..

മാളുവും നന്നായി പാചകം ചെയ്യും ഞാനും മാളുവും കൂടി ചേർന്ന് 2 മണിക്കുർ കൊണ്ടു ഒരു അടിപൊളി നാടൻ സദ്യ തന്നെ ഉണ്ടാക്കി...

എന്റെ കറികളുടെ ഒക്കെ രുചി നോക്കി മാളു എന്നെ ഒരുപാട് പ്രശംസിച്ചു...

അത്യാവശ്യം മണത്തിനും രുചിക്കുമുളള പൊടി കെെകൾ ഞാൻ അവൾക്ക് പറഞ്ഞും കൊടുത്തു...

പണിയൊക്കെ തീർത്ത് ഉമ്മറത്തേക്ക് ഞങ്ങൾ എത്തിയതും ഒരു ഗ്രേ കളർ breeza മുറ്റത്തേക്ക് വന്നു...

പെട്ടെനിക്ക് എന്നെ ഇടിച്ചിട്ട വണ്ടിയാണെന്ന് തോന്നി...

അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട ഞാൻ ഞെട്ടി പോയി...

അന്ന് എന്നെ ആശുപത്രിയിൽ വെച്ച് ആക്രമിക്കാൻ വന്ന ആ ആൾ....

അപ്പോൾ ഇയാളാണോ എന്നെ ഇടിച്ചിട്ടത്?


അയാളേ കണ്ടതും ഞാൻ ഒന്നു ഭയന്നു...

അയാൾ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു...

ആ ചിരിയിൽ പോലും ക്രൗര്യം നിറഞ്ഞിരുന്നു..

ഞാൻ ഭീതി കൊണ്ടു വിറച്ചു..

ഞാൻ പെട്ടെന്ന് മാളുവിന്റെ കെെയ്യിൽ പിടിച്ചു..

അപ്പോളേക്കും ഹരിയേട്ടൻ ഇറങ്ങി ചെന്ന് അയാളെ ആലിംഗനം ചെയ്യതു...

ഒരു കാര്യം എനിക്ക് വ്യക്തമായി അയാൾക്ക് ഹരിയേട്ടൻ നല്ല പരിചയമാണെന്ന് എന്റെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ നാമ്പിട്ടു..

"ആഹ് ഇതാണല്ലേ ഹരിയുടെ മിസ്സിസ് അനു?

എന്നെ മനസ്സിലായോ ഞാൻ ഹരിയുടെ ഒരു പഴയ സുഹൃത്താണ്..."

ഞാൻ ചിരിച്ചുവെന്ന് വരുത്തി...

അയാൾ അകത്തേക്ക് കേറിയതും ഹരിയേട്ടൻ എന്നോട് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറഞ്ഞു..

ഞാൻ അടുക്കളയിലേക്ക് നടന്നു...

എന്റെ മനസ്സിൽ ഭീതി നിറഞ്ഞു..

ഹരിയേട്ടന്റെ പതിവില്ലാത്ത സ്നേഹപ്രകടനം..

മാളുവിന്റെ പെരുമാറ്റം..

ഒരിക്കൽ എന്നെ കൊല്ലാൻ ശ്രമിച്ച ആളുടെ വരവ്...

ആരെയെങ്കിലും ഒന്നു വിളിക്കാനാണെങ്കിൽ  ഫോൺ പോലും ഹരിയേട്ടന്റെ കെെയ്യിലാണ്..

ഞാൻ തികച്ചും നിസ്സഹായയാണെന്ന് എനിക്ക് മനസ്സിലായി..

ഞാൻ അയാൾക്ക് കുടിക്കാൻ ഒരു ഗ്ലാസ് ലെസിയുമായി ഹാളിലേക്ക് ചെന്നപ്പോളാണ് ആ സംസാരം കേട്ടത്..

"ഇന്ന് രാത്രി തന്നെ എല്ലാം നടത്തണം, ആർക്കും ഇതു വരെ ഒരു സംശയം ഉണ്ടായിട്ടില്ല, ഇനി ഇതു പോലൊരു അവസരം കിട്ടില്ല..."

എന്റെ അന്ത്യം അടുത്തതു പോലെ എനിക്ക് തോന്നി..

ഭീതിക്ക് പകരം അപ്പോൾ എന്നിൽ നിറഞ്ഞത് ഒരു തരം നിർവികാരതയായിരുന്നു...

ഞാൻ ഒന്നു ചുമച്ചു..

അവർ സംസാരം നിർത്തിയെന്നുറപ്പായപ്പോൾ അകത്തേക്ക് ചെന്നു ലെസി അയാൾക്ക് കുടിക്കാൻ കൊടുത്തു..

മാളുവും അയാളെ പരിചയമുളളതു പോലെ സംസാരിക്കുന്നുണ്ടായിരുന്നു...

ഞാൻ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് ചെന്ന് എല്ലാർക്കുമുളള ഭക്ഷണം എടുത്തു വെച്ചു..

എന്നിട്ട് എല്ലാരെയും കഴിക്കാൻ വിളിച്ചു..

അവർ എല്ലാരും വന്നപ്പോളും അയാളുടെ കണ്ണുകൾ എന്റെ മുഖത്താണെന്ന് എനിക്ക് മനസ്സിലായി..

എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി...

എല്ലാവരും ഒരുമ്മിച്ചിരുന്നു ഭക്ഷണം കഴിച്ചു..

അതെന്റെ അവസാന അത്താഴം ആണെന്നു ഒാർത്തിട്ടായിരീക്കും എനിക്ക് കഴിക്കാൻ പറ്റുന്നില്ലായിരുന്നു..

പക്ഷേ,മരിക്കാൻ പോകുകയാണെന്നറിഞ്ഞിട്ടും ഞാൻ എന്തു കൊണ്ടാണ് രക്ഷപ്പെടാൻ ശ്രമിക്കാത്തതെന്നു ഞാൻ അത്ഭുതപ്പെട്ടു..

എല്ലാവരും കഴിച്ചു കഴിഞ്ഞിട്ട് ഞാൻ പാത്രങ്ങളെല്ലാം കഴുകി അടുക്കള വ്യത്തിയാക്കി വന്നപ്പോൾ ഹാളിൽ ഹരിയേട്ടൻ മാത്രമേ ഉണ്ടായിരുന്നുളളു..

"അവർ എന്തീയേ?"

"അവരെല്ലാം പോയല്ലോ അനു..
എന്താ?"

എന്റെ മനസ്സ് ചോദ്യങ്ങൾ കൊണ്ടു നിറഞ്ഞു...

"എന്റെ ഫോൺ?"

"എന്റെ മുറിയിലുണ്ട്..
പോയി എടുത്തോ"

ഞാൻ മെല്ലെ കോണിപടികൾ കേറി..

മാളു അയാളുടെ കൂടെ പോയോ?

എന്താണ് ഇവിടെ സംഭവിക്കുന്നത്..

ഒന്നും മനസ്സിലാകാതെ ഞാൻ ഹരിയേട്ടന്റെ മുറി തുറന്നപ്പോൾ

മുറി ഒരു മണിയറ പോലെ ഒരുക്കിയിരുന്നു..

മുറിയിലാകെ മുല്ല പൂവിന്റെ ഗന്ധം നിറഞ്ഞു നിൽക്കുന്നു..

ഞാൻ അകത്തേക്ക് കടന്നതും കെെയ്യിൽ ഒരു ഗ്ലാസ് പാലുമായി ഹരിയേട്ടൻ മുറിയിലേക്ക് വന്നു..

ഒന്നും മനസ്സിലാകാതെ നിന്ന എന്നെ നോക്കി ഹരിയേട്ടൻ മനോഹരമായി ഒന്നു ചിരിച്ചു..

എന്നിട്ട് മുറിയുടെ വാതിലടച്ചു കുറ്റിയിട്ടു..

"എന്താ ഹരിയേട്ടാ ഇത്?
വാതിൽ തുറക്ക് എനിക്ക് പോണം..."

"അതെന്താ അനൂ..ഇതു നമ്മുടെ മുറി അല്ലേ?
അനുന്റെ സാധനങ്ങളെല്ലാം ഞാൻ ഇവിടെയുണ്ട്..
അനു ഇവിടെയാണ് താമസിക്കേണ്ടത്.."

എന്നിട്ട് ഹരിയേട്ടൻ കെെയ്യിലിരുന്ന പാൽ ഗ്ലാസ് എന്റെ നേർക്ക് നീട്ടി..

അതിൽ വിഷമുണ്ടെന്ന് എനിക്ക് തോന്നി..

ഏതു നിമിഷവും മാളുവും ആ മനുഷ്യനും എന്റെ നേർക്ക് ചാടീ വീഴുമെന്ന് എനിക്ക് തോന്നി...

ഞാൻ അടിമുടി വിറച്ചു..

പുറകിലേക്ക് നടന്നു ഭിത്തിയിൽ തട്ടി നിന്നു...

ഹരിയേട്ടൻ ഒരു ചിരിയോടെ ആ ഗ്ലാസ് മേശയിലേക്ക് വെച്ചു..

ഞാൻ മരിക്കാൻ പോകുവാണെന്നെനിക്ക് തോന്നി..

ഹരിയേട്ടൻ എന്നെ കൊല്ലുമെന്ന് എനിക്ക് തോന്നി..

എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ഒരു മാർഗം നോക്കി..

എത്ര ഉച്ചത്തിൽ കരഞ്ഞാലും അടുത്തേങ്ങും വീടുകൾ ഇല്ലാത്തതിനാൽ ആരും സഹായിക്കാൻ വരില്ലെന്നെനിക്കറിയാരുന്നു..

പെട്ടെന്നാണ് മേശപുറത്ത് എന്റെ ഫോൺ ഇരിക്കുന്നത് കണ്ടത് അതെടുക്കാനായി ഞാൻ ഹരിയേട്ടനേ നോക്കിയതും ഞാൻ ഞെട്ടി പോയി...


മൂർച്ചയുളള ഒരു കത്തിയുമായി ഹരിയേട്ടൻ എന്നെ നോക്കി നിൽക്കുന്നു....


താൻ ജീവനു തുല്യം സ്നേഹിക്കുന്ന ഹരിയേട്ടന്റെ കെെ കൊണ്ടു തന്നെയാണ് എന്റെ മരണമെന്നും എനിക്ക് മനസ്സിലായി..

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..

ഹരിയേട്ടൻ എന്റെ അടുത്തേക്ക് നടന്നടുത്തു..

ആ കാഴ്ച കാണാനാകാതെ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു....


(തുടരും)

_______________________________________

അനുപമ 14
____________________

ഹരിയേട്ടൻ എന്റെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു...

സ്നേഹിക്കുന്ന പുരുഷൻ കൊല്ലാൻ വരുന്ന അവസ്ഥ...
അത്രയും ഭീതിദത്തമായ ഒരു നിമിഷം ലോകത്ത് ഒരു പെണ്ണിനും ഉണ്ടാകാതിരിക്കട്ടെ...

വാക്കുകൾ പുറത്തേക്ക് വരാതെ നീർ കുമിളകളായി പൊടിഞ്ഞു...

ഹരിയേട്ടൻ എന്റെ അടുത്തേക്ക് വന്നതും ഒന്നും കാണാൻ വയ്യാത്ത അവസ്ഥയിൽ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു..

ഭിത്തിയോട് ചേർന്ന് നിന്ന എന്നെ ബലമായി അടർത്തി മാറ്റി..

കെെകൾ 2ഉം പുറകോട്ട് പിണച്ചു ഹരിയേട്ടൻ എന്നെ ചേർത്തു പിടിച്ചു മുന്നോട്ട് പിടിച്ചു..

ഹരിയേട്ടൻ എന്താ ചെയ്യുന്നതെന്നുളള ആകാംഷയിൽ ഞാൻ കണ്ണു തുറന്നതും ഹരിയേട്ടന്റെ കെെയ്യിലുളള കത്തി വായുവിൽ ഉയർന്നു പൊങ്ങുന്നത് ഞാൻ കണ്ടു...

ഞാൻ അലറി വിളിച്ചു...

എന്റെ മേലേക്ക് പൂവുകൾ വിഴുന്നതു പോലെ തോന്നീയപ്പോൾ ഞാൻ കണ്ണുകൾ മെല്ലെ തുറന്നു...


മുകളിൽ നിന്നും എന്റെ മേലേക്ക് പൂക്കൾ വീഴുന്നു....

മുറിയിലാകെ ചെമ്പക പൂവിന്റെ മണം...

ഒന്നും മനസ്സിലാകാതെ ഞാൻ ഹരിയേട്ടനേ നോക്കി...

എന്നെ തന്നെ നോക്കി നിൽക്കുന്നു..

വളരെ പതിയെ എന്റെ ചെവിയിൽ പറഞ്ഞു...

"എന്നെ പേടിയാണോ അനു നിനക്ക്...?"

ഞാൻ ഞെട്ടി അകന്നു...

"എന്താ ഹരിയേട്ടാ?
എന്തോക്കെ ഇത്?"

ഹരിയേട്ടൻ എന്നെ തൊടാൻ വന്നതും ആ കെെ തട്ടി മാറ്റി ഞാൻ അലറി..

ഹരിയേട്ടൻ പറയുന്നതൊന്നും കേൾക്കാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല..

ഇത്രയും നാൾ അടക്കി വെച്ച എന്റെ സങ്കടങ്ങളെല്ലാം പേമാരിയായ് പെയ്യ്തു...

ഞാൻ എന്തോക്കെയോ കാണിച്ചു കൂട്ടുന്നുണ്ടായിരുന്നു..

എന്റെ മാനസിക നില അത്രയെറെ ബാധിച്ചിട്ടുണ്ടെന്നു മനസ്സിലായതിനാൽ ഹരിയേട്ടൻ ശാന്തമായി അതൊക്കെ ക്ഷമിച്ചു...

ഒരു പക്ഷേ, അപ്പോൾ ഞാൻ പൊട്ടിതെറിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരു ഭ്രാന്തിയായി തീർന്നേനേ...

ഞാൻ ശാന്തയായെന്നു കണ്ടപ്പോൾ ഹരിയേട്ടൻ എന്നെ ചേർത്തു പിടിച്ചു...

വാക്കുകളെക്കാൾ തീവ്രമാണല്ലോ ചില നേരത്തെ മൗനം?

അതിന് ഒന്നും പറയാതെ തന്നെ പലതും മനസ്സിലാക്കി തരാൻ കഴിയും...

********************

ഹരിയേട്ടൻ എന്നെ മെല്ലെ കട്ടിലിൽ ഇരുത്തി...

ഹരിയേട്ടനും അടുത്തായി ഇരുന്നു...

"അനു,നിനക്ക് ഒരുപാട് സംശയങ്ങൾ ഉണ്ടെന്നറിയാം ..
എല്ലാം നീ അറിയേണ്ട സമയമായിരിക്കുന്നു...."

"നീ സംശയിച്ചതു പോലെ എനിക്ക് ഒരു പ്രണയമുണ്ട്...

അത് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല..

അവളെ കണ്ട നിമിഷം മുതൽ ഞങ്ങൾ അടുപ്പത്തിലായി..

ആർക്കും സംശയവും അസൂയയും ജനിപ്പിക്കുന്ന ബന്ധം...

പ്രണയമെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞെങ്കിലും ഞങ്ങൾ അതീനെ എല്ലാം ചിരിച്ചു കൊണ്ടു തളളി...

അവൾ വന്നതിൽ പിന്നെ എന്റെ സ്വഭാവം പാടെ മാറി...

എല്ലാവരിൽ നിന്നും ഒതുങ്ങി നടന്ന ഞാൻ ചിരിച്ചു കളിച്ചു തുടങ്ങി...

അവൾ എന്തു വിചാരിക്കുമെന്നോർത്തു മാത്രം പഠിച്ചൊരു ജോലി മേടിച്ചു...

അവളുടെ കാര്യത്തിൽ അവളേക്കാൾ താൽപര്യം എനിക്കായിരുന്നു...

അവളുടെ എല്ലാ സംശയത്തിന്റെയും ഉത്തരം ഞാൻ ആയിരുന്നു..

കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങൾ തമ്മിൽ കാണാതെയും മിണ്ടാതെയും ഇരുന്ന ദിനങ്ങൾ വളരെ കുറച്ചെ ഉളളൂ.. 

പരസ്പരം കാണാതെയും മിണ്ടാതെയും ഇരിക്കാൻ ഞങ്ങൾക്ക് കഴിയില്ലായിരുന്നു...

അല്ല, എനിക്ക് കഴിയില്ലായിരുന്നു...

അവളോട് എനിക്ക് പ്രേമമാണെന്ന് ആദ്യം ഞാൻ തിരിച്ചറിഞ്ഞത്...

അവളെ കോളേജീൽ വെച്ച് ഒരുത്തൻ ഇഷ്ടമാണെന്നു പറഞ്ഞു അപമാനിച്ച ദിവസം അവൾ എന്റെ മുന്നിൽ വന്നു കരഞ്ഞു...

അന്നു ഒരു ഉറുമ്പിനേ പോലും ഉപദ്രവിക്കാൻ കഴിയില്ലെന്നു വിചാരിച്ച ഞാൻ ഒരു പാവം ചെറുക്കനെ സിനിമ സ്റ്റെയിലിൽ തല്ലി...

അന്നെനിക്ക് എന്തിനായിരുന്നു ഇത്ര ദേഷ്യം?

സ്വയം ഞാൻ ചോദിച്ചു...

പക്ഷേ, അന്നു അതറിഞ്ഞു അവൾ എന്നെ നോക്കി ഒന്നു ചിരിച്ചപ്പോൾ എനിക്ക് മനസ്സിലായി..

എന്റെ ലോകമേ അവളാണെന്ന്...

പക്ഷേ, സഹോദരനെ പോലെ എന്നെ കാണുന്ന അവൾക്ക് മുന്നിൽ എന്റെ സ്നേഹം ഞാൻ മറച്ചു വെച്ചു...  

അവൾ എന്നിൽ നിന്നും അകന്നു പോകുമോ എന്ന പേടിയായിരുന്നു എനിക്ക്...

ഒരിക്കൽ അവൾക്ക് ഒരു ചെറിയ ആക്സിഡന്റ് പറ്റി...

അന്നു മുഴുവൻ ഞാൻ ഒരു ഭ്രാന്തനെ പോലെ ഹോസ്പിറ്റലിലൂടെ നടന്നു...

പിറ്റേന്ന് അവൾ കണ്ണു തുറക്കുന്ന വരെ ഞാൻ പച്ച വെളളം പോലും കുടിച്ചില്ല...

അവളെ കണ്ടപ്പോൾ സന്തോഷം കൊണ്ടു എന്റെ കണ്ണു നിറഞ്ഞു...

ആരും അത് കാണാതിരിക്കാൻ പുറത്തിറങ്ങിയപ്പോൾ എല്ലാം മനസ്സിലാക്കി ഒരാൾ വന്നു...

"ആരാ അത്?"

ഞാൻ ആകാംഷയോടെ ചോദിച്ചു..

ഹരിയേട്ടൻ ഒന്നു ചിരിച്ചു എന്നിട്ട് തുടർന്നു..

"നിന്റെ പപ്പ...."

ഞാൻ ഞെട്ടി പോയി..

"ഞെട്ടേണ്ടാ...എന്റെ സ്നേഹം ആദ്യം തിരിച്ചറിഞ്ഞതും അത് അംഗീകരിച്ചും നിന്റെ പപ്പയായിരുന്നു...
 
ഒരു സംഭവമാണ് കേട്ടോ നിന്റെ പപ്പ..

എന്റെ ചുമലിൽ തട്ടിട് പറഞ്ഞു..

നിന്നെക്കാൾ നല്ല ഒരാളെ എന്റെ മോൾക്ക് വെറേ കിട്ടില്ലെന്നു പറഞ്ഞു എന്നെ പ്രോത്സാഹിപ്പിച്ചു....

എല്ലാം കേട്ടു അന്തം വിട്ടിരിക്കുകയായിരുന്നു ഞാൻ..

"ഇതോക്കെ ശരി, പക്ഷേ, ഈ മാളു എങ്ങനേ ഇടയ്ക്ക് വന്നു?"

"മാളു എന്റെ അമ്മാവന്റെ മകൾ, അതിൽ കവിഞ്ഞോരു അടുപ്പം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു...

ഒരിക്കൽ അവൾ എനിക്ക് ജോലി കിട്ടിയ സമയത്ത് എന്നെ കാണാൻ വന്നു...

അവളുടെ വിവാഹം തമിഴ്നാട്ടിലുളള ഒരു പണക്കാരനുമായി ഉറപ്പിച്ചിരിക്കുകയാണെന്നും, അവൾക്ക് മുംബെെയിൽ പഠിക്കാൻ ഒരു സ്കോളർഷിപ്പ് കിട്ടിയിട്ടുണ്ടെന്നും അതിനു പോകാൻ കുറച്ചു പണം തന്നു സഹായിക്കണമെന്നും പറഞ്ഞു...

അവൾ ഒരു പാവമാണ്, കുഞ്ഞിലെ തൊട്ടു അമ്മായിയുടെ വഴക്ക് കേട്ടു മടുത്ത അവളോട് എനിക്ക് പണ്ടേ സഹതാപം ആയിരുന്നു..."

"അതെന്താ ഹരിയേട്ടാ അമ്മായിക്ക് അവളോട് ഇത്ര ദേഷ്യം?"

"അവൾ അമ്മായിയുടെ സ്വന്തം മകൾ അല്ല അനൂ... "

"ങേ.."

എനിക്ക് അറിയാത്ത ഒരു രഹസ്യമായിരുന്നു അത്..

"അതേ അനു, അമ്മാവന്റെ ആദ്യ ഭാര്യയിലെ മകളാണ് മാളു,ആദ്യ ഭാര്യ മരിച്ചപ്പോൾ അമ്മാവൻ 2 മത് വിവാഹം കഴിച്ചതാണ് ഇപ്പോളത്തെ അമ്മായിയെ, അതുകൊണ്ടു അവർക്ക് മാളുവിനെ ഇഷ്മമില്ലായിരുന്നു...
മാളുവിനെ തമിഴ്നാട്ടിലുളള ഒരു പണക്കാരനെ കൊണ്ടു കെട്ടിച്ച് അതിൽ നിന്നും പെെസ അടിച്ചു മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം"

"പണ്ടു ഞാൻ മാളുവിനേം കൊണ്ടു നിന്നെ കാണാൻ വന്നതോർക്കുന്നുണ്ടോ?

അന്നു നിന്റെ കുശുമ്പൊക്കെ കണ്ടിട്ട് അവളാണ് പറഞ്ഞത് നിനക്കും എന്നെ ഇഷ്ടമാണെന്ന്,

അത് ഉറപ്പിക്കാൻ അവൾ പറഞ്ഞു തന്ന നാടകമായിരുന്നു അവൾക്കെന്നോടു ഇഷ്ടമാന്നു പറഞ്ഞതൊക്കേ..

അന്നത്തെ നിന്റെ മറുപടിയിൽ നിന്നും നിനക്കും എന്നെ ഇഷ്ടമാണെന്നെനിക്ക് മനസ്സിലായി..."

"എന്നിട്ട് എന്താ ഹരിയേട്ടൻ എന്നോട് ഇതോക്കെ മറച്ചു വെച്ചത്?"

ഞാൻ ചോദിച്ചു..

"പറയാൻ ഞാൻ തുടങ്ങുകയായിരുന്നു അനു...

പക്ഷേ, നീ അന്നു കിരണിന്റെ കാര്യം പറഞ്ഞപ്പോൾ..

നിന്റെ കണ്ണുകളിൽ കണ്ട ആ തിളക്കം എന്നെ തകർത്തു കളഞ്ഞു അനു...."

ഹരിയേട്ടന്റെ ശബ്ദം ഇടറുന്നത് ഞാൻ അറിഞ്ഞു..

കുറ്റബോധം കൊണ്ടെന്റെ തല കുനിഞ്ഞു...

"നിന്റെ എതെങ്കിലും ആഗ്രഹം ഞാൻ സാധിച്ചു തരാതെ ഇരുന്നീട്ടുണ്ടോ? 

അതുപോലെ നിന്റെ ഇഷ്ടം സഫലമാകാൻ ഞാൻ സ്വയം ഒഴിഞ്ഞു മാറി....

ഏറ്റവും പ്രയാസം നിന്റെ പപ്പയെ സമ്മതിപ്പിക്കാനായിരുന്നു....

പക്ഷേ, കിരണിന്റെ കാര്യത്തീൽ ഞാൻ തെറ്റി അനു..."

ഞാൻ ഒന്നും മനസ്സിലാകാതെ ഹരിയേട്ടനേ നോക്കി..

"എല്ലാം പറയാം അനു...

നിന്റെ നിർബന്ധം മൂലമാണ് മറ്റൊരു വിവാഹത്തെ പറ്റി ഞാൻ ആലോചിച്ചത്...

നിന്നെ മറക്കാൻ ഞാൻ പരമാവധി ശ്രമിച്ചു...

ദിയ വളരെ നല്ല കുട്ടിയായിരുന്നു..

ഞാൻ ഒന്നും പറഞ്ഞീല്ലെങ്കിലും അവളെല്ലാം മനസ്സിലാക്കി...

നിനക്കറിയാമോ?

നിന്റെ ഒാർമ്മകളുടെ ഒരു ശേഖരം തന്നെ എനിക്ക് ഉണ്ട്...

നിന്റെ ഫോട്ടോകൾ..നീ ഉപയോഗിച്ച ചില വസ്തുക്കൾ...

അങ്ങനേ പലതും...

നോക്ക്...

നീ വീട്ടിൽ വന്നപ്പോൾ ഞാൻ ഇതെല്ലാം ഇവിടുന്ന് മാറ്റിയിരുന്നു..."

ഇങ്ങനെ പറഞ്ഞു ഹരിയേട്ടൻ 2 കാർഡ് ബോക്സുകൾ എടുത്തു കൊണ്ടു വന്നു..

അത് തുറന്നു നോക്കിയ ഞാൻ ഞെട്ടി..

പ്ലസ് ടൂ മുതൽ കഴിഞ്ഞ മാസം ഞാൻ WhatsApp ൽ ഇട്ട dp യുടെ വരെ അതി മനോഹരങ്ങളായ ഫോട്ടോകൾ...
പിന്നെ പാവം ഞാൻ കൊടുത്ത ചോക്ളേറ്റിന്റെ കവറുകൾ വരെ സൂക്ഷിച്ചിരിക്കുന്നു...

ഞാൻ കരഞ്ഞു പോയി...

ഹരിയേട്ടനേ തെറ്റിദ്ധരിച്ചതിൽ ഞാൻ നീറി..

"കരയല്ലേ അനൂ...

നിനക്ക് അറിയാമോ നിന്നെ മറക്കാനായി  ഞാൻ ഫോണിന്റെ വാൾ പേപ്പർ പോലും ദിയയുടെ പടമാക്കി..

പക്ഷേ, നീ എന്നീൽ നിന്നും മാഞ്ഞില്ല..

എടി പൊട്ടി, ഒരിക്കൽ നീ എന്റെ ഫോൺ എടുത്ത് ലോക്ക് അഴിക്കാൻ നോക്കില്ലേ?

പലതും അടിച്ചു നോക്കീട്ടും വല്ലോം നടന്നോ?

ആ ലോക്ക് എന്താന്ന് അറിയാമോ?

അത് നീ ആണ് അനു ..നീ....

നിന്റെ പേരു..

'അനുപമ'..

അന്നു നീ അത് അടിച്ചു നോക്കിയിരുന്നേൽ ഇത്രത്തോളം വേദനിക്കേണ്ടി വരില്ലായീരുന്നു..

കാരണം ഗ്യാലറി മുഴുവൻ നിന്റെ ചിത്രങ്ങളാണ്..."

ഞാൻ ഹരിയേട്ടന്റെ ചുമലിൽ ചാരി പൊട്ടി കരഞ്ഞു...

"എന്നിട്ട് എന്തിനാ ഹരിയേട്ടാ എന്നെ അത്രേം അവോയിഡ് ചെയ്യതത്?"

"കാരണമുണ്ട് അനു..
നിന്റെ സ്വപ്നങ്ങൾ ഞാൻ തകർത്തത് പോലെ തോന്നി...
കരഞ്ഞു കൊണ്ട ഞാൻ ജീവിച്ചത്...

നീ എനിക്ക് വേണ്ടി ജീവിതം കളഞ്ഞ പോലെയാ എനിക്ക് തോന്നിയത്...

ഞാൻ ഒന്നു ചിരിച്ചു മിണ്ടിയാൽ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി നീ എന്റെ കൂടെ നിൽക്കുമെന്ന് എനിക്ക് തോന്നി..."

"അല്ല ഹരിയേട്ടാ, ഹരിയേട്ടൻ എന്റെ ജീവനാ..ഹരിയേട്ടനേ വിട്ട് ഞാൻ പോകില്ല.."

"എനിക്ക് അറിയാം അനു..
പക്ഷേ.."

"പക്ഷേ?
മാളു വന്നോണ്ടാണോ ഹരിയേട്ടാ?"

"അതെ അനു.."

"ഹരിയേട്ടനേ മാളുന് ഇഷ്ടമാണോ?"

"അല്ല, അനു..

അവൾക്ക് ഞാൻ ഒരു സഹോദരനാണ്...

അനൂ, ഇനി ഞാൻ പറയുന്ന കാര്യം കേട്ട് നീ ഞെട്ടരുത്..

അന്നു മാളുവിനെ കണ്ടിട്ട് ഞാൻ പിരിഞ്ഞതിൽ പിന്നെ മാളുവിനെ പറ്റി ഒരറിവും എനിക്ക് ഇല്ലായിരുന്നു..
പിന്നെ ഞാൻ അവളെ കാണുന്നത് നമ്മുടെ കല്യാണം കഴിഞ്ഞാണ്..

അതും ഒരിക്കലും സഹിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ...

അതിന്റെ പിറകിൽ ആരാണെന്നറിഞ്ഞാൽ നീ വിശ്വസിക്കില്ല അനു..."

ഞാൻ ഹരിയേട്ടൻ
ആകാംഷയോടെ നോക്കി....

(തുടരും)
_______________________________________

അനുപമ 15
____________________

ഹരിയേട്ടൻ പറയുന്നതെന്താണെന്നറിയാൻ ഞാൻ ആകാംഷയോടെ കാത്തിരുന്നു...

"എവിടുന്ന് എങ്ങനെ തുടങ്ങണമെന്ന് എനിക്ക് അറില്ല അനു...

'കെട്ടുകഥകളേക്കാൾ ഭീകരമാണ് ജീവിതം' എന്ന് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്..അന്ന് അത് ചിരിച്ചു തളളാനാണ് എനിക്ക് തോന്നിയത്,
എന്നാൽ അത് എത്രത്തോളം സത്യമാണെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ എനിക്ക് മനസ്സിലാക്കി തന്നു അനു...

നീ ഒാർക്കുന്നുണ്ടോ അമ്മയും പപ്പയും നമ്മളെ ഒറ്റയ്ക്കാക്കി പോയ ആ ദിവസം...?

മനസ്സു കൊണ്ടു ഒരുപാട് അകലങ്ങളിലാണെന്ന് പറഞ്ഞു നമ്മൾ ഉണ്ടാക്കിയ അതിർവരമ്പുകൾ ആ രാത്രിയിൽ നീ ഒന്നു പേടിച്ചപ്പോൾ ഞാൻ മറന്നതും നിന്നെ നെഞ്ചോട് ചേർത്തുറങ്ങിയ ആ രാത്രി?

അന്നു ഞാൻ ഉറപ്പിച്ചു അനൂ..നിന്നെ അകറ്റാൻ എനിക്ക് ആകില്ലെന്നു...

പക്ഷേ, വിധി പോലെ പിറ്റേന്ന് രാവിലെ എനിക്ക് ഒരു കോൾ വന്നു..

മാളുവിനൊരു അപകടം പറ്റിയെന്നും എത്രയും വേഗം മംഗലാപുരത്തുളള ഒരു ഹോസ്പിറ്റലിൽ എത്തണമെന്നുമായിരുന്നു സന്ദേഷം..

ആരോടും ഒന്നും പറയാതെ ഒരു മീറ്റിങ് ഉണ്ടെന്നു പറഞ്ഞു ഞാൻ മംഗലാപുരത്തേക്ക് പോയി..

ആ യാത്രയിലാണ് ഞാൻ കിരണിനേ വീണ്ടും കാണുന്നത്, കുടിച്ചു വെളിവീല്ലാതെ ഒരു ബാറിന്റെ മുന്നിൽ ബഹളമുണ്ടാക്കുകയായിരുന്നു അയാൾ..."

ഞാൻ ഞെട്ടല്ലോടെ ഹരിയേട്ടനേ നോക്കി..

"ആർക്കും സഹിക്കാൻ പറ്റുന്ന ഒരവസ്ഥയായിരുന്നില്ല കിരണിന്റേത്..

ഞാൻ കിരണിനേ ഒരു തരത്തിൽ അയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിച്ചു,
മാളുവിനെ പറ്റി ഉത്കണ്ഠ ഉണ്ടായിട്ട് കൂടി ഞാൻ കിരണിനു ബോധം തെളിയുന്ന വരെ അവിടെ ഇരുന്നു..

ബോധം തെളിഞ്ഞ് എന്നെ കണ്ടപ്പോൾ അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് നിന്നെ അയാൾക്ക് നൽകണമെന്നു മാത്രമാണ്..

അയാളുടെ ആ അവസ്ഥയെക്കാൾ എന്നെ ചിന്തിപ്പിച്ചത് അയാളോടുളള ഇഷ്ടം വേണ്ടേന്നു വെച്ച് എന്റൊപ്പം ജീവിക്കുന്ന നിന്റെ വേദനയാണ്..

ചങ്ക് പറിക്കുന്ന വിഷമമുണ്ടായിട്ട് കൂടി ഞാൻ കിരണിനു നിന്നെ നൽകാമെന്നു വാക്ക് കൊടുത്തു..

അവിടുന്നിറങ്ങി ഞാൻ നേരെ പോയത് മംഗലാപുരത്തേക്കായിരുന്നു, ഒരു തുളളി വെളളം പോലും കുടിക്കാതെയാണ് ഞാൻ അവിടം വരെ എത്തിയത്, അത്രത്തോളം എന്റെ മനസ്സു മരവിച്ചിരുന്നു..


പക്ഷേ, അവിടെ കണ്ട കാഴ്ച്ച എന്നെ കൂടുതൽ ഞെട്ടിച്ചിരുന്നു...

പഴയ മാളുവിന്റെ ഒരു നിഴൽ...

അവൾക്ക് എന്തു പറ്റിതാണെന്നു അറിയാൻ ഞാൻ പല തവണ അവളോട് കാര്യങ്ങൾ ചോദിച്ചെങ്കിലും കരച്ചിൽ മാത്രമായിരുന്നു മറുപടി...

അവിടെ വെച്ചാണ് ഞാൻ സിറിൾ ജേക്കബിനെ കാണുന്നത്...

വളരെ ചെറുപ്പത്തീലെ intelligence ലും Indian രഹസ്യാന്വേഷണ agency ആയ ROWE യിൽ പോലും work ചെയ്യ്ത ഒരു efficient police officer.. And  brilliant psychiatrist too..

സിറിൾ പറഞ്ഞത് മുഴുവൻ എന്നെ ഞെട്ടിക്കാൻ പോന്ന വിധം ശക്തിയുളളതായിരുന്നു..

കേരളത്തിലെ കോളേജുകൾ കേന്ദ്രീകരിച്ചുളള ഒരു പെൺവാണിഭ സംഘം..

കൊച്ചിയിലെ ഒരു പ്രമുഖ കോളേജിലെ 2 വിദ്യാർഥിനികളുടെ ആത്മഹത്യയെ തുടർന്നാണ് കേരള പോലീസ് അന്വേഷണം ആരംഭിക്കുന്നത്, 

അങ്ങനെയാണ് അജിത്ത് ജോഗിയെന്നോരാൾ പോലീസ് കസ്റ്റഡിയിലാകുന്നത്, അയാളിലൂടെ പോലീസ് കേരളത്തിലും വിദേശത്തുമുളള പലരെയും പിടിക്കുകയും കേരളത്തിലെ മന്ത്രിസഭയിലുളള പല പ്രമുഖരുടെയും രാജിയ്ക്ക് വരെ അതിടയാക്കുകയും ചെയ്യതു..

പ്രണയം നടിച്ചു തട്ടിക്കൊണ്ടു പോയ എല്ലാ പെൺക്കുട്ടികളെയും തീരിച്ചു നാട്ടിലെത്തിച്ചു,

ഇതിനിടയിലാണ് അജിത്ത് അവസാനമായി കുടുക്കാൻ ശ്രമിച്ച ഒരു പെൺക്കുട്ടിയെ പറ്റി തിരക്കിയപ്പോൾ അവൾ മിസ്സിങ് ആണെന്ന് മനസ്സിലായത്,
ഇതിനിടയിൽ അജിത്ത് ദൂരുഹസാഹചര്യത്തിൽ ജയിലിൽ വെച്ചു കൊല്ലപ്പെട്ടതോടെ ആ പെൺക്കുട്ടിയിലെക്കെത്താനുളള അവസാന മാർഗ്ഗവും അടഞ്ഞു...

പതിയെ എല്ലാവരും വിട്ടു കളഞ്ഞ ആ പെൺക്കുട്ടിയെ സിറിൾ മറന്നില്ല, അവസാനം സിറിൾ അവളെ കണ്ടുപിടിച്ചു.."

"അത് മാളുവാണോ ഹരിയേട്ടാ?"

ഞാൻ ചോദിച്ചു..

"ഉം,അതെ..
അവളെ ആരോ തൊടുപുഴയിലുളള ഒരു വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു...,
ദിവസങ്ങളോളം പട്ടിണി കിടന്ന അവളെ സിറിൾ രക്ഷിച്ചു.. ആരോഗ്യം വീണ്ടെടുത്ത അവളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു..

കുട്ടിക്കാലത്ത് അമ്മ നഷ്ടപ്പെട്ട അവൾക്ക് അച്ഛൻ രണ്ടാമതൊരു വിവാഹം കൂടി കഴിച്ചപ്പോൾ ഈ ലോകം മുഴുവൻ അവളെ തനിച്ചാക്കിയതു പോലെ തോന്നി..
അവളോട് സ്നേഹത്തോടെ പെറുമാറിട്ടു കൂടി രണ്ടനമ്മയെ അവൾ വെറുത്തു, അവരെ ഒഴിവാക്കി..അച്ഛനെയും രണ്ടാനമ്മയെയും ശത്രുക്കളാക്കി..
നരകതുല്യമായ ബാല്യവും കൗമരവും കടന്നു യൗവ്വനത്തിലേക്ക് കാൽ വെച്ചപ്പോൾ അവളുടെ സ്വപ്നങ്ങൾക്ക് വർണ്ണമേകി ഒരു കൂട്ടുകാരനെ കിട്ടി..
അവനായിരുന്നു അജിത്ത്, അവളെ ചതിക്കുകയാണെന്നറിയാതെ മാളു അവനെ ആത്മാർഥമായി സ്നേഹിച്ചു.ഇതിനീടയിൽ വീട്ടുകാർ ഒരു ആലോചനയുമായി എത്തിയപ്പോൾ എങ്ങനെങ്കിലും അജിത്തിനൊപ്പം ജീവിക്കാനായി അവൾ തീരുമാനിച്ചു, അതിന് കുറച്ചു പണത്തിന് വേണ്ടിയാണ് മാളു അന്നെന്നെ കാണാൻ വന്നതും നീയുമായി കാണുന്നതുമൊക്കെ..
അന്ന് അജിത്തിനൊപ്പം ജീവിക്കാൻ വീട് വിട്ടെറങ്ങിയ മാളുവിനെ ആളൊഴിഞ്ഞ ഒരു ഇട വഴിയിൽ വെച്ച് ആരോ ബോധം കെടുത്തി,പിന്നെ ബോധം തെളിയുമ്പോൾ അവളാ പഴയ വീട്ടിൽ ആയിരുന്നു..

അജിത്തിനെ പറ്റിയുളള സത്യങ്ങളെല്ലാമറിഞ്ഞ മാളുവീന്റെ സമതല തെറ്റി..

തിരികെ ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞപ്പോൾ അവൾ പറഞ്ഞിട്ടാണ് സിറിൾ എന്നെ വിളിച്ചത്..

അജിത്തിന്റെ കെെയ്യിൽ നിന്നും അവൾ രക്ഷപ്പെട്ടെങ്കീലും അവളെ തട്ടി കൊണ്ടു പോയതാരണെന്ന് അറിയാൻ ഞങ്ങൾ തീരുമാനിച്ചു..

ഇതിനിടയിൽ ഞാൻ നമ്മുടെ കാര്യങ്ങളും അവരോട് പറഞ്ഞു, നിന്നെ തെറ്റിദ്ധരിപ്പിക്കാൻ മാളുവിനോട് സഹായം അഭ്യർത്ഥിച്ചു, ആദ്യം എതിർത്തെങ്കിലും ഒടുവിൽ അവൾ സമ്മതിച്ചു..

പിന്നെ ഞങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യതു നടത്തി നാടകങ്ങളായിരുന്നു എല്ലാം, മാളുവിന്റെ തിരിച്ചു വരവും,ഞങ്ങളെ നീ കോഫീ ഹൗസിന്റെ മുമ്പിൽ വെച്ചു കണ്ടതുമൊക്കെ...
എല്ലാത്തിനും സഹായിയായി സിറിൾ ഉണ്ടായിരുന്നു..

നിന്നെ തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞെങ്കിലും മാളുവിനെ തട്ടിക്കൊണ്ടു പോയത് ആരാണെന്നതിനെ പറ്റി യാതൊരു തെളിവും ലഭിച്ചില്ല,
അവളുടെ അച്ഛനും രണ്ടനമ്മയും സുഹൃത്തൂക്കളുമൊക്കെ ആ കാര്യത്തിൽ നിരപരാധികളായിരുന്നു..

പിന്നീട് അന്വേഷണം ബന്ധുക്കളെ കേന്ദ്രീകരിച്ചായിരുന്നു..സ്വത്തിനു വേണ്ടിയാണെന്നുളള ധാരണയിൽ ഞങ്ങൾ പലരെയും സംശയിച്ചു..എന്തിനു യദുവിനെ പോലും ഞങ്ങൾ സംശയിച്ചു...പക്ഷേ, എല്ലാം അവസാനിച്ചത് നിരാശയിലായിരുന്നു, മാളുവിന്റേ മനോനില സാരമായി ബാധിച്ചതിനാൽ അതിനു ശേഷം അവളെ ചോദ്യം ചെയ്യതീട്ടും പ്രയോജനമുണ്ടായില്ല,
അവസാനം, മാളുവിനെ പൂട്ടിയിട്ട ആ വീട് ഞങ്ങൾ സൂക്ഷമമായി പരിശോധിച്ചു, അവീടുന്ന് നിർണ്ണായകമായ ഒരു തെളിവ് ലഭിച്ചു..

ഒരു മുടിയിഴ..

അതിനെ പറ്റി പല രീതിയിൽ അന്വേഷീച്ചു,DNA ലഭിക്കാനായി സാമ്പിൾ ഞങ്ങൾ തീരുവനന്തപുരത്തേക്കും പൂനെയിലേക്കും അയച്ചു,but റിസൽട്ട് കിട്ടാൻ 15 ദിവസം വേണമായിരുന്നു..

അതിനാൽ ഞങ്ങൾ അന്വേഷണം മറ്റൊരു രീതിയിലേക്ക് മാറ്റി ...

സിറിളിനു ചില സംശയങ്ങളുണ്ടായിരൂന്നു..

അതിലൊന്നായിരുന്നു പ്രതി ഒരു മനോരോഗിയാണോ എന്ന്..

കാരണം, പ്രതി മാളുവിനെ തട്ടി കൊണ്ടു വന്നെങ്കിലും അവളെ യാതൊരു വിധത്തിലും ഉപത്രവിച്ചിട്ടില്ല,

കൂടാതെ, അവളെ പൂട്ടിയിട്ടതിന് ശേഷം ഒരിക്കൽ പോലും ആ വീട്ടിൽ തിരക്കി ചെന്നിട്ടില്ല, സാധരണ ഒരു മനുഷ്യന് കുറ്റം ചെയ്യതാൽ പിടിക്കപ്പെടുമോ എന്നൊരു ഭയം ഉണ്ടാകും അതിനാൽ  അയാൾ എനെങ്കിലും വിധത്തിൽ മാളുവിനെ പറ്റി തിരക്കിയേനേ, പക്ഷേ ഞങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് അങ്ങനെ ആരും ആ വീട്ടിൽ വരുകയോ അന്വേഷിക്കുകയോ ചെയ്യ്തിട്ടില്ല, അല്ലെങ്കിൽ പ്രതി ഈ നാടു വിടണം, അങ്ങനെ ആരും പോയിട്ടീല്ല,അതിൽ നിന്നും മനസ്സിലായത് പ്രതി കുറ്റം ചെയ്യതതിന് ശേഷം ഈ സംഭവം പൂർണ്ണമായി മറന്നിരിക്കുന്നു..

കിട്ടിയ നിഗമനങ്ങളിൽ നിന്നും പ്രതി ഒരു dual personality syndrome ഉളള ആളാണെന്ന് ബോധ്യമായി, അതായത്, സാധരണ സാഹചര്യങ്ങളിൽ ഒരാളായും മനോനില ബാധിക്കുന്ന സന്ദർഭങ്ങളിൽ മറ്റൊരാളാകുകയും ചെയ്യുന്നു, സുബോധം തിരിച്ചു കിട്ടുമ്പോൾ അയാൾക്ക് താൻ മറ്റൊരാളായിരുന്നുവെന്ന് തിരിച്ചറിയാൻ സാധിക്കില്ല, അപ്പോൾ ചെയ്യത കാര്യങ്ങൾ ഒാർക്കണമെങ്കിൽ വീണ്ടും മനസ്സിനു stress ഉണ്ടാകുന്ന കാര്യങ്ങൾ നടക്കണം ,അഥവാ അങ്ങനെ പിന്നീട് ഉണ്ടായില്ലെങ്കിൽ അയാൾ നോർമലായി ജീവിതം മുന്നോട്ട് കൊണ്ടു പോകും..

അതിനാൽ ആ മോരോഗിയെ കണ്ടുപിടിക്കുക എന്നത് വളരെ ശ്രമകരമായിരുന്നു ഞങ്ങൾക്ക്..

മുന്നിലുളള എല്ലാരേയും കൂടാതെ അവനവനെ തന്നെ സംശയത്തോടെ നോക്കുന്ന ഒരവസ്ഥ സംജാതമായി...

ചെയ്യതത് പെണ്ണാണോ ഒരു പെണ്ണിനു ഒറ്റയ്ക്ക് ഇതു ചെയ്യാൻ പറ്റുമോ?.
ഇനി ഒരു ആൺ രോഗം മൂലം പെൺ വേഷം കെട്ടിയതാണോ എന്നൊക്കെയുളള അനേകായിരം ചോദ്യങ്ങൾ ഞങ്ങളെ മൂടി...

അതിനിടയ്ക്ക് അബദ്ധത്തിൽ എന്റെ വായിൽ നിന്നും ഒരു വാക്കാണ് ആ മനോരോഗിയിലേക്കെത്തിയത്..."

ഞാൻ ആകാംഷയോടെ ഹരിയേട്ടനേ നോക്കി....

(തുടരും)


അനുപമ 16
________________


ഞാൻ ഹരിയേട്ടനേ നോക്കി...
ഹരിയേട്ടൻ ഇടം കെെ കൊണ്ടു എന്നെ ചേർത്തു പിടിച്ചു...

"നമ്മുടെ കല്യാണത്തിന്റെ അന്നു നടന്ന സംഭവങ്ങളും എന്നെ പറ്റി മോശമായി സംസാരിച്ച ദിയയെ നീ തല്ലിയതുമൊക്കെ പറഞ്ഞപ്പോൾ ഞങ്ങളുടെ സംശയം നിന്റെ നേർക്കായി..."

ഹരിയേട്ടന്റെ സംസാരം എന്നെ അത്ഭുതപ്പെടുത്തി..
എന്റെ നോട്ടം നേരിടാൻ കഴിയാത്ത പോലെ ഹരിയേട്ടൻ ദൃഷ്ടി മറ്റൊരിടത്തേക്ക് മാറ്റി കൊണ്ടു സംസാരം തുടർന്നു..

"മാളുവിന് എന്നെ ഇഷ്ടമാണെന്നു പറഞ്ഞ അന്നു തന്നെയാണ് മാളു മിസ്സിംഗ് ആയത്..നീ മാളുവിനോട് കാണിച്ച ആ നീരസം ഞാൻ ഇന്നും ഒാർക്കുന്നു..

സിറിൾ നിന്നെ പറ്റി സംശയം പറഞ്ഞെങ്കിലും അതൊരിക്കലും നീ ആയിരിക്കലെ എന്നു ഞാൻ മനസ്സ് ഉരുകി പ്രാർഥിച്ചു..

പക്ഷേ, എന്റെ പ്രാർഥനയെല്ലാം വ്യർത്ഥമായി തീർന്നിരുന്നു..

ആ വീട് ഒരു കേസിൽ പെട്ട് വിൽക്കാൻ പറ്റാതെ കിടക്കുകയായിരുന്നു, വിദേശത്ത് സെറ്റിലായ അതിന്റെ ഉടമസ്ഥർക്കും ആ വീടിനോട് താൽപര്യമില്ലായിരുന്നു,
പ്രേതബാധ ഉണ്ടെന്നു പരക്കെ ആക്ഷേപമുളളതിനാൽ പകൽ സമയം പോലും ആ വീട്ടിലേക്ക് ആരും പോകില്ലായിരുന്നു..

അങ്ങനെയുളള ആ വീടിനെ പറ്റി ആകെ അറിവുളളത് നിനക്ക് മാത്രമായിരുന്നു...

കേസിൽപ്പെട്ട ആ സ്ഥലത്തിന്റെ സെറ്റിൽമെന്റ് ടാഗെടുക്കാൻ വില്ലേജ് ഒാഫീസിൽ നിന്നും പോയത് നീ ആയിരുന്നു.." 

ഹരിയേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ ആ വീട്ടിൽ പോയത് എനിക്ക് ഒാർമ്മ വന്നു..

പേടി കൊണ്ടു പൊന്നുവിനേയും നാൻസിയേയും ആ നാട്ടിലുളള 3 4 ആഹുകളെയും കൂട്ടിയാണ് താൻ അന്നു അവിടെ പോയത്, പേടി കാരണം താനാ വീട്ടിലേക്ക് നോക്കി കൂടി ഇല്ല..

"ഞാൻ ആണോ ഹരിയേട്ടാ"?

ഞാൻ സങ്കടം കൊണ്ടു വിതുമ്പി...

ഹരിയേട്ടൻ എന്നെ മെല്ലെ തഴുകി ആശ്വസിപ്പിച്ചു..

ഞാൻ ഒന്നടങ്ങിയെന്നു കണ്ടപ്പോൾ ഹരിയേട്ടൻ സംസാരിച്ചു തുടങ്ങി..

" പീന്നിട് നീ അറിയാതെ നിന്നെ ഞങ്ങൾ നീരിക്ഷിച്ചു തുടങ്ങി..


നീ പോകുന്നിടത്തെല്ലാം ഞങ്ങൾ ഉണ്ടായിരുന്നു..

പക്ഷേ, അസ്വഭാവികമായി ഒന്നും കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, അത്ര പാവമായിരുന്നു..

മറ്റൂളളവരൊടുളള നിന്റെ പെരുമാറ്റവും സ്നേഹവും അത്രേയേറെ ബഹുമാനമർഹിക്കുന്നതായിരുന്നു..

ഒരിക്കൽ സിറിൾ പോലും പറഞ്ഞു നിന്നോട് പ്രേമം തോന്നുവെന്ന്..

പക്ഷേ, നിന്നെ നോർമലായി കൊണ്ടു വരണമെങ്കിൽ വലിയ റിസ്ക്കാണെന്നും ഞങ്ങൾക്ക് മനസ്സിലായി, കാരണം,നിന്നിൽ നിന്നും ആ രോഗം മാറ്റിയെടുക്കണമെങ്കീൽ അത് നിന്നിൽ പ്രത്യക്ഷപ്പെടണം അല്ലെങ്കിൽ ഹിപ്പ്നോട്ടെസ് ചെയ്യത് ആ രോഗത്തിന്റെ മൂല കാരണം എന്താന്നു മനസ്സിലാക്കണം...

അതുമല്ലെങ്കിൽ അങ്ങനെയോരു രോഗമുണ്ടെന്ന് നീ അക്സെപ്റ്റ് ചെയ്യണം...

എല്ലാം ഞങ്ങൾക്ക് അപ്രാപ്യമായിരുന്നു..

നിന്റെ ഈ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് ഞങ്ങൾ പല വിധത്തിൽ അന്വേഷിച്ചു..

പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല..

പിന്നെ ഞങ്ങളുടെ അടുത്ത നീക്കം നിന്നെ വീണ്ടും പ്രകോപിപ്പിച്ച് പഴയ അവസ്ഥയിലെത്തിക്കുകയായിരുന്നു..

നീ പഴയ മണിച്ചിത്രത്താഴ് ഒക്കെ ഒാർക്കുന്നില്ലേ?/
അതുപോലെ.."

ഇതും പറഞ്ഞു ഹരിയേട്ടൻ ഒന്നു ചിരിച്ചപ്പോൾ എനിക്ക് മനസ്സിലായി ഹരിയേട്ടൻ എന്തോരം വിഷമം അനുഭവിച്ചിട്ടുണ്ടെന്ന്..

പാവം...

"നീ എന്നെ വെറുക്കാനും നിന്നെ ആ രോഗത്തിൽ നിന്നും പുറത്തു കൊണ്ടു വരാനും ഞങ്ങളുടെ മുമ്പിലുളള ഒരേ ഒരു മാർഗ്ഗം...

അത് ദിയയായിരുന്നു...

നീ ഒാർക്കുന്നുണ്ടോ? അന്നു നിനക്ക് accident ഉണ്ടായ ആ ദിവസം?

അന്നു രാവിലെ തന്നെ കുമാരേട്ടനേ വിളിച്ചു ഞാൻ നീ എവിടേയ്ക്കാ പോകുന്നേന്നു അന്വേഷിച്ചിരുന്നു..

നീ വരാറായപ്പോൾ നീ കാണാൻ പാകാത്തിൽ ഞാനും ദിയയും ഇരുന്നു ,
കുറച്ചു മാറി കാറിലായി സിറിളും നിന്നെ നീരിക്ഷിച്ചു കൊണ്ടിരുന്നു..

ഞങ്ങളുടെ പ്ലാൻ അനുസരിച്ചു നീ ഇവിടെ വെച്ചു പ്രതികരിക്കും അല്ലെങ്കിൽ നീ ഇന്നു മാളുവിനെ ഉപദ്രവിക്കും..

നീ വരുന്നുണ്ടെന്നു ബ്ലുടൂത്ത് വഴി സിറിൾ ഞങ്ങൾക്ക് വിവരങ്ങൾ നൽകി...

പ്ലാൻ അനുസരിച്ചു നീ ഞങ്ങളെ കണ്ടു,
പക്ഷേ, ഞങ്ങളുടെ പ്ലാനുകൾ തെറ്റിച്ചു അവിടുന്ന് കരഞ്ഞു കൊണ്ടൊടി..

നീ കല്ലിൽ തട്ടി മറിഞ്ഞു വീണത് നിർഭാഗ്യവശാൽ മുന്നോട്ട് വന്ന സിറിളിന്റെ വണ്ടിയുടെ മുന്നിലേക്ക് ആയിരുന്നു..

നിനക്ക് കാര്യമായ പരുക്കുകൾ ഒന്നുമില്ലാത്തത് ഞങ്ങളെ ആശ്വസിപ്പിച്ചു,
ഇതിനിടയിൽ ഡ്യൂട്ടി ഡോക്ടറുടെ സഹായത്തോടെ നിനക്ക് വേണ്ട ചില ടെസ്റ്റുകൾ നടത്തി, അസ്വഭാവികമായി ഒന്നും കാണാഞ്ഞതിനാൽ നിന്നെ ഹിപ്പ്നോട്ടെസ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു..

മുൻകൂട്ടി പ്ലാൻ ചെയ്യ്ത പ്രകാരം ആശുപത്രിയിൽ നിന്നും എല്ലാരെയും മാറ്റി, സിറിൾ അകത്തേക്ക് വന്നതും നീ അവനെ കണ്ടു ബഹളം വെച്ചതോടെയും ആ പ്ലാൻ പൊളിഞ്ഞു...

പിന്നെ ഞാൻ സിറിളിന്റെ ഉപദേശ പ്രകാരം മുറിയിൽ നിന്നും താമസം മാറി,നീ എന്നെ രാത്രിയിൽ ഉറപ്പായും തേടി വരുമെന്നു ഞങ്ങൾ പ്രതീക്ഷിച്ചു,പക്ഷേ ഉണ്ടായില്ല..

അതിലുപരി എന്നെ ഞെട്ടിച്ച കാര്യം നീ എന്നെ പ്രണയിക്കുന്നുവെന്ന തിരിച്ചറിവായിരുന്നു..

ഉളളിൽ ഒരുപാട് സന്തോഷം തോന്നിയെങ്കിലും കിരണിനു കൊടുത്ത വാക്ക് എന്നെ പിന്തിരിപ്പിച്ചു..

എങ്ങനെയെങ്കീലും നീ എന്നെ വെറുക്കണമെന്നു ഞാൻ തീരുമാനിച്ചു, ഇതിനിടയിലാണ് നിങ്ങൾ മരിച്ചടക്കിന് പോയത്, 

അന്നു തന്നെ നിങ്ങൾ തിരിക്കുകയാണെന്നറിഞ്ഞ ഞാൻ നിന്നെ എന്നിൽ നിന്നും അകറ്റാൻ ഒരു വലിയ പ്ലാൻ ഉണ്ടാക്കി,

എന്റെ പ്ലാൻ കേട്ട മാളു ആദ്യം ശക്തമായി എതിർത്തു,കിരണിനും താൽപര്യമില്ലായിരുന്നു, കാരണം അവൻ ഇത്രയും നാളും കൊണ്ടു നമ്മളെ 2 പേരെയും ശരിക്കും മനസ്സിലാക്കിയിരുന്നു,
കൂടാതെ കിരണിന്റെ സ്നേഹം വെറും നാട്യമാണെന്നും അനുനെ പോലെ ഒരു പാവത്തിനെ ആ സാഡിസ്റ്റിനു കൊടുക്കല്ലെന്നും അവൻ പറഞ്ഞു,

പക്ഷേ, നിന്നെ അസുഖത്തിൽ നിന്നും പൂർണ്ണമായി മോചിപ്പിക്കാൻ ഇങ്ങനെ ഒരു ഷോക്കിനെ കഴിയൂ എന്നു ബോധ്യമുളളതിനാൽ അവർ സമ്മതിച്ചു..

പക്ഷേ, അവിടെയും നീ ഞങ്ങളെ തോൽപ്പിച്ചു,ഞങ്ങളെ ഒരുമ്മിച്ചു കണ്ട അമ്മയും പപ്പയും യദുവുമൊക്കെ പ്രതീകരിച്ചെങ്കിലും നീ എല്ലാം സഹിച്ചു,

അന്നു രാത്രി നീ എന്തെങ്കിലും ചെയ്യുമെന്നു കരുതി നിന്നെ നീരിക്ഷിക്കാൻ ഞാൻ നിന്റെ റൂമിൽ ഒരു ക്യാമറ വെച്ചീട്ടുണ്ടായിരുന്നു, പക്ഷേ, എന്റെ നെഞ്ചുരുക്കി നീ രാത്രി മുഴുവൻ കരഞ്ഞു..

പീറ്റേന്ന്, നീ ഞങ്ങളെ ഞെട്ടിച്ചു ഒന്നും സംഭവിക്കാത്ത പോലെ ഒാഫീസിലേക്ക് പോയി, എന്നെ കണ്ണീരിലാഴ്ത്തി അന്നു നീ ഞാൻ കെട്ടിയ താലി ധരിച്ചിട്ടില്ല എന്നുളളതായിരൂന്നു..

നീ എന്നെ പൂർണ്ണമായി വെറുത്തുവെന്ന് എനിക്ക് ബോധ്യമായി..

പക്ഷേ, എന്തു കൊണ്ടു നീ പ്രതീകരിച്ചില്ല?

സിറിൾ പറഞ്ഞത് നിന്റെ ഉപബോധ മനസ്സ് എന്തോ പ്ലാൻ ചെയ്യുകയായിരീക്കൂം,അത് വലിയ അപകടം ആണെന്നും ചിലപ്പോൾ  അത് ആരുടെയെലും ജീവനെടുക്കുമെന്നുമാണ്,

എപ്പോളും നിന്റെ നിഴൽ പോലെ ഞങ്ങൾ ഉണ്ടായിരുന്നു,എന്നാൽ നിന്നിലെ മാനസികരോഗി എങ്ങനെ പ്രതീകരിക്കുമെന്നതിൽ ആശങ്ക ഉളളതിനാൽ നിന്റെ പപ്പയോട് ഈ കാര്യങ്ങൾ അറിയിക്കാൻ ഞങ്ങൾ തീരുമാനിച്ചു,

ഒാഫീസിൽ നീ സുരക്ഷിതയാണെന്ന് ഉറപ്പിച്ച ശേഷം കുമാരേട്ടനോട് നിന്നെ നോക്കികൊളളാൻ പറഞ്ഞിട്ട് ഞങ്ങൾ നിന്റെ വീട്ടിലേക്ക് പോന്നു..

കാര്യങ്ങളെല്ലാം കേട്ട ശേഷം നിന്റെ പപ്പ പൊട്ടി കരഞ്ഞു കൊണ്ടു പറഞ്ഞത്

എല്ലാം മറച്ചു വെച്ചതീന് ക്ഷമിക്കണം എന്നായിരുന്നു,എല്ലാം പറയാൻ തുടങ്ങിയെങ്കിലും സങ്കടം കാരണം പാവം നിന്റെ പപ്പയ്ക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു...

ഞാൻ പപ്പയെ സമാധാനിപ്പിച്ചു അടുത്തിരുന്നു..

പപ്പ പറയുന്നതെന്താണെന്നറിയാൻ കടുത്ത ആകാംഷയുണ്ടായിട്ടും പപ്പയുടെ അവസ്ഥ കണ്ടിട്ട് ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നുന്നു..

അപ്പോളാണ്,സിറിളിനു പുനെയിൽ നിന്നും കോൾ വന്നത്..

DNA റിസൽട്ട് Email ചെയ്യതിട്ടുണ്ടെന്ന്..

ഉത്തരം അറിയാഞ്ഞിട്ട് കൂടി സിറിൾ ആ മെയിൽ ഒാപ്പണാക്കി..

സിറിൾ 

"നോ......,........" 

എന്നലറിയതും ഞങ്ങൾ ഞെട്ടി..

സിറിൾ നീട്ടിയ ഫോണിലെ റിസൽട്ട് കണ്ടു എന്റെ കെെയ്യിൽ നിന്നും ഫോൺ താഴേക്ക് 
വീണു..

_______________________________________

അനുപമ 17
അവസാന ഭാഗം
____________________

"ഈ ലോകത്ത് എനിക്ക് ആകെ ഉണ്ടായിരുന്ന ബന്ധം എന്റെ സുനിതയായിരുന്നു...

എന്റെ കുഞ്ഞിയത്തി...

അച്ഛന്റെയും അമ്മയുടെയും മരണ ശേഷം ഞാൻ ജീവീച്ചത് തന്നെ അവളെ വളർത്തനായിരുന്നു...

എന്റെ അദ്ധ്വാനത്തിന്റെ ഫലമായി business മെച്ചപ്പെട്ടു...

അവളുടെ നിർബന്ധ പ്രകാരമായിരുന്നു ഞാൻ ലതയെ വിവാഹം ചെയ്യതത്..

അമ്മയില്ലാത്ത എന്റെ സുനിയ്ക്ക് ഇവൾ ചേട്ടത്തി മാത്രമല്ല ഒരു അമ്മ കൂടിയായി മാറി...

സന്തോഷകരമായ ഞങ്ങളുടെ ജീവിതത്തിന് മാറ്റ് കൂട്ടാൻ ദെെവം ഞങ്ങൾക്ക് 2 മക്കളെയും തന്നു...

മക്കളുടെ കാര്യങ്ങളെല്ലാം നോക്കിയത് സുനിയായിരുന്നു..

പിളേളരുടെ അടുത്തു നിന്നും അവൾ മാറില്ലായിരുന്നു...

പൊന്നു ജനിച്ചതിൽ പിന്നെ അവളുടെ കാര്യങ്ങൾ നോക്കിയത് സുനിയും അനു മോളും ആയിരുന്നു..

കുട്ടിയായിരുന്നിട്ട് കൂടി പൊന്നുവിനെ നോക്കിയതും അവളുടെ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്യതത് അനു മോളായിരുന്നു..

പ്രായത്തിൽ കവിഞ്ഞ അവളുടെ അനിയത്തിയോടുളള സ്നേഹവും കരുതലും  എല്ലാവർക്കും അദ്ഭുതമായിരുന്നു...

ഇതിനിടയിലാണ് കോളേജിൽ സുനിയുടെ അദ്ധ്യാപകനായ രാജീവുമായി അവൾ അടുപ്പത്തിലാകുന്നത്..

പാവപ്പെട്ട കുടുംബമായിരുന്നു രാജീവിന്റേത് എന്നിട്ട് കൂടി സുനിയുടെ ഇഷ്ടപ്രകാരം ഞങ്ങൾ വിവാഹം നടത്തി കൊടുത്തു..

രാജീവിന്റേ കുടുംബത്തിനായി എന്നാൽ കഴിയുന്ന സഹായങ്ങളെല്ലാം ഞാൻ ചെയ്യതു കൊടുത്തു..

ഉണ്ടായിരുന്ന ഒരു പെങ്ങളുടെ വിവാഹം ഞാൻ മുൻ കെെയ്യെടുത്തു നടത്തി കൊടുത്തു..

വർഷങ്ങൾ കഴിഞ്ഞു പോയി..

അനു മോൾ 10-ാം ക്ലാസിൽ പഠിക്കുന്ന സമയം,പൊന്നു ഏഴിലുമായിരുന്നു...

അനിയത്തിയും ചേച്ചിയും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു..

പിടിവാശിക്കാരിയായ പൊന്നു ആകെ പറഞ്ഞാൽ കേൾക്കുന്നതു പോലും അനു പറഞ്ഞാൽ മാത്രമായിരുന്നു..

ഈ സമയത്താണ് ആ ദുരന്തവാർത്ത ഞങ്ങൾ അറിയുന്നത്,

അടുക്കളയിലെ കുക്കിംഗ് ഗ്യാസ് പൊട്ടിത്തെറിച്ച് ഗുരുതരമായി പൊളളലേറ്റു സുനി ആശുപത്രിയിലാണെന്ന്..

വിവരം അറിഞ്ഞു ഞങ്ങൾ ആശുപത്രിയിലെത്തിയപ്പോളേക്കും എന്റെ കുട്ടി ഈ ലോകത്ത് നിന്നും യാത്രയായിരുന്നു...

തകർന്നു പോയി ഞങ്ങൾ...

എല്ലാം കേട്ടു തളർന്നിരിക്കുന്ന രാജീവിനേ ആശ്വസിപ്പിക്കാനായിരുന്നു ഞങ്ങൾ പാടുപ്പെട്ടത്..

അവസാനം അയാളെ നേരെയാക്കാൻ ഞങ്ങൾ എന്റെ വീട്ടീലേക്ക് അയാളെ കൂട്ടി കൊണ്ടു വന്നു..

കുട്ടികളുമായി വളരെ അടുപ്പത്തിലായിരുന്ന രാജീവ് അവരുടെ കളിചിരികൾക്കിടയിൽ ദുഃഖം മറക്കട്ടെയെന്നു ഞങ്ങൾ വിചാരിച്ചു...

പതിയെ പതിയെ രാജീവ് പഴയതു പോലെയായി...ജോലിക്ക് പോയി തുടങ്ങിയിട്ടും അയാൾ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു താമസിച്ചത്...

മാലാഖമാരെ പോലെ സുന്ദരികളായിരുന്നു എന്റെ മക്കൾ...

രാജീവിനെ ഞാൻ എന്നെക്കാളേറെ വിശ്വസിച്ചതു കൊണ്ടാണ് മക്കളെ ഞങ്ങൾ രാജീവിനേ ഏൽപ്പിച്ചിട്ട് കോട്ടയത്തുളള ഒരു കല്യാണത്തിന് പോയത്...

അന്നു തിരിച്ചു വരാൻ പറ്റാത്ത ഒരു സാഹചര്യമുണ്ടായപ്പോളും മക്കളുടെ അടുത്ത് രാജീവ് ഉളളതായിരുന്നു എന്റെ ആശ്വാസം...

പക്ഷേ, എന്റെ വിശ്വാസമെല്ലാം തെറ്റി...

പിറ്റേന്നു പുലർച്ചേ വീട്ടീലെത്തിയപ്പോൾ കണ്ട കാഴ്ച്ചയെന്നെ തകർത്തു കളഞ്ഞു...



രക്തത്തിൽ കുളിച്ചു കിടക്കുന്ന എന്റെ അനു മോൾ...


അവളെ മടിയിൽ കിടത്തി അവൾക്ക് കാവലെന്നവ്വണം കെെയ്യിൽ വെട്ടു കത്തിയുമായി പൊന്നുക്കുട്ടീ...

ഒാടിയെത്തിയ ഞങ്ങളെ പോലും ആദ്യം പൊന്നു അടുപ്പിച്ചില്ല..

അവസാനം ഞങ്ങൾ അനുവിനെ ആശുപത്രിയിലെത്തിച്ചു...

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അനു മോളുടെ അവസ്ഥയേക്കാൾ ഞങ്ങളെ ഭയപ്പെടുത്തിയത് ആരോടും ഒന്നും മിണ്ടാതെയിരിക്കുന്ന പൊന്നു ആയിരുന്നു...

അവസാനം പിടിച്ചു നിൽക്കാൻ കഴിയാത്ത ഒരവസ്ഥയിൽ പൊന്നു ഞങ്ങളോട് കാര്യങ്ങളെല്ലാം പറഞ്ഞു....

ഞങ്ങൾ യാത്ര പോയ ആ ദിവസം..
സ്കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ രാജീവ് ഉണ്ടായിരുന്നു...

അന്നു രാജീവിന് മക്കളോട് പതിവില്ലാത്ത സ്നേഹമായിരുന്നുവെന്ന്,മക്കളെ മടിയിൽ പിടിച്ചിരുത്തുകയും ഉമ്മ കൊടുക്കുകയുമൊക്കെ..

അത് അസഹ്യമായപ്പോൾ അനു പൊന്നുവിനേയും കൂട്ടി പോയി ആഹാരം കഴിച്ച് നേരത്തെ കിടന്നു...

രാത്രിയിലെന്തോ ശബ്ദം കേട്ടുണർന്ന പൊന്നുവീനേ കാണാഞ്ഞു മുറിക്കു പുറത്തിറങ്ങി..

അവിടെ കണ്ട കാഴ്ച്ച ആ കുഞ്ഞു മനസ്സിനു ഉൾക്കൊളളാൻ കഴിയുന്നതിനപ്പുറമായിരുന്നു..

തന്റെ ചേച്ചിയുടെ മാനം കവരാൻ ശ്രമിക്കുന്ന അമ്മാവൻ..

എതിർക്കാൻ ശ്രമിച്ചു തളർന്നു പോകുന്ന ചേച്ചിയെ രക്ഷിക്കാൻ ആ 13 കാരി ആ മൃഗത്തിന്റെ കാലിൽ വീണെങ്കിലും അവളെ തൂക്കിയെറിഞ്ഞു അയാൾ ഉപദ്രവം തുടങ്ങി..

ചേച്ചിയെ രക്ഷിക്കാൻ പൊന്നു അടുക്കളയിൽ ഉപയോഗിച്ചു കൊണ്ടിരുന്ന വെട്ടുകത്തിയുമായി അയാളെ പുറത്ത് ആഞ്ഞു വെട്ടി..

മുറിവിൽ നിന്നും രക്തം ഒലിക്കുന്നത് കണ്ട് അവൾ പേടിച്ചപ്പോൾ അവളെ അയാൾ അടിക്കാൻ തുടങ്ങി, തന്റെ ജീവനായ അനിയത്തിയെ ആ മൃഗം ഉപദ്രവിക്കുന്ന കണ്ടിട്ട് അവശയായിട്ട് കൂടി അനു മോൾ അയാളെ തടയാൻ ശ്രമിച്ചു,ഉന്തിനും തളളിനുമിടയിൽ അയാളുടെ കെെ തട്ടി അനു ഒന്നാം നിലയിൽ നിന്നും താഴെക്ക് വീണു..


അവൾക്കരികിലേക്ക് ഒാടിയെത്തിയ പൊന്നു ആ മൃഗത്തോട് തന്റെ ചേച്ചിയെ ആശുപത്രിയിലെത്തിക്കാൻ യാചിച്ചു പറഞ്ഞു, അപകടം മണത്ത അയാൾ അവരെ അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു..


അയാൾ പോയ ആശ്വാസത്തിലും മുറിവുണ്ടായിട്ടും ചേച്ചി തന്റെ മടിയിൽ സുഖമായി ഉറങ്ങുകയാണെന്ന ധാരണയിൽ പൊന്നു ചേച്ചിക്ക് കാവലിരുന്നു....


അനു ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങളെടുത്തു,പക്ഷേ, വീഴ്ച്ചയുടെ ആഘാതത്തിൽ എല്ലാ കാര്യങ്ങളും അവൾ മറന്നു പോയിരുന്നു..

പക്ഷേ, പൊന്നു അവളെ ഒരു കുഞ്ഞിനെ പോലെ ശുശ്രുശിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടു വന്നു..

രാജീവിനേ ഞാൻ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും അയാളെ പറ്റി ഒരു വിവരവും ലഭിച്ചില്ല,

മക്കളുടെ നല്ല ഭാവിയോർത്ത് ഞാൻ എല്ലാം മൂടി വെച്ചെങ്കിലും സുനിയോടെ മരണത്തിൽ സംശയം തോന്നി ഞാൻ പോലീസിൽ പരാതി നൽകി, തുടർന്നുളള അന്വേഷണത്തിൽ നിന്നും രാജീവ് ഒരു വൃത്തിക്കേട്ടവനാണെന്നും കൊച്ചു കുഞ്ഞുങ്ങളെ പോലും കഴുകൻ കണ്ണുകളുമായി നോക്കുന്ന അവന്റെ സ്വഭാവം അറിഞ്ഞ സുനിതയെ അവൻ മനപൂർവ്വം ഗ്യാസ് തുറന്നു വിട്ട് കൊല്ലുകയായിരുന്നുവെന്നും കണ്ടെത്തി,

തമിഴ്നാട്ടിലുളള ഒരു ഗ്രാമത്തിൽ നിന്നും പോലീസ് അവനെ കണ്ടത്തി..

പ്രശ്നങ്ങൾ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല..

വളർന്നു വരും തോറും പൊന്നുവിന്റെ സ്വഭാവത്തിൽ പല മാറ്റങ്ങളും കണ്ടു തുടങ്ങി,

അനുവിനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ ഉപദ്രവിച്ചാലോ പൊന്നു അതിനെതിരെ ശക്തമായി പ്രതികരിച്ചു തുടങ്ങി,

ഒരിക്കൽ പ്രകാശൻ അനുവിനെ എന്തോ പറഞ്ഞു കളിയാക്കി,അന്നു രാത്രീയിൽ അവന്റെ തലയിലാരോ കല്ലു കൊണ്ടടിച്ചു,ആർക്കും അതാരാണെന്നു മനസ്സിലായില്ലെങ്കിലും അത് പൊന്നുവാണെന്ന് എനിക്ക് പിടികിട്ടീ..

പിറ്റേന്നു ഞാൻ എന്റെ സുഹൃത്തും psychiatric മായ മാത്യുവിന്റെ അടുത്ത് പൊന്നുവിനെ കാണിച്ചു,

അന്നു അനുവിനെ ആക്രമിച്ച സംഭവം പൊന്നുവിന്റെ മനസ്സിനേ വല്ലാതെ ബാധിച്ചു, 
പിന്നീട് ചേച്ചിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന് അവൾ സ്വയം വിശ്വസിച്ചു..

ചേച്ചിയെ ഉപദ്രവിക്കുന്നവരെ അവൾ പോലും അറിയാതെ അവൾ ശിക്ഷിച്ചു തുടങ്ങി, പീന്നിട് താനാണ് അത് ചെയ്യുന്നതെന്ന് അവൾ മറന്നു പോകുന്നു..

കൂറെ നാളുകളത്തെ ചികിത്സയ്ക്ക് ശേഷം പൊന്നു നോർമലായി...അല്ല ആയെന്നു ഞങ്ങൾ വിശ്വസിച്ചു..പൊന്നുവോ അനുവോ ഇത് അറിയല്ലെന്ന് നിർബന്ധമുളളതിനാൽ ആ രേഖകളെല്ലാം ഞങ്ങൾ നശിപ്പിച്ചു..

പക്ഷേ, ഇന്നു മാളവികയ്ക്ക് ഇങ്ങനെ ഒരപകടമുണ്ടായെന്നു കേട്ടപ്പോൾ അതിന്റെ പിന്നിൽ എന്റെ പൊന്നുവാണെന്ന് എനിക്ക് മനസ്സിലായി, അനുവിന് ഇതുമായി ഒരു അറിവുമില്ല..

മോൾ അവളോട് പൊറുക്കണം"

പെട്ടെന്ന് വാതിൽക്കൽ നിന്നും ഒരു കരച്ചിൽ കേട്ടു നോക്കിയ ഞങ്ങൾ ഞെട്ടി..

"പൊന്നു..."

അവളെല്ലാം കേട്ടിരുന്നു...

എല്ലാം മനസ്സിലാക്കിയ അവൾ കുറെ നേരം കരഞ്ഞു..

പീന്നിട് മാളുവിനെ കെട്ടിപിടിച്ചു മാപ്പു ചോദിച്ചു..

മാളു അവളെ ആശ്വസിപ്പിച്ചു പറഞ്ഞു,"താൻ കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്ന,ഇല്ലെങ്കിൽ എനിക്ക് എന്റെ മാനവും ജീവിതവും നഷ്ടമായെനേ,താൻ എന്നെ അവിടെ പൂട്ടിയിട്ടപ്പോളാണ് ഞാൻ ജീവിതമെന്താണെന്ന് മനസ്സിലാക്കിയത്,രണ്ടാനാമ്മ എന്ന ഒറ്റ കാരണത്താൽ അവർ ഉണ്ടാക്കിയ ഭക്ഷണം തട്ടിയെറിഞ്ഞു പോയ ഞാൻ വിശപ്പിന്റെ വില അറിഞ്ഞു, അച്ഛനും അവരും സംസാരിക്കാൻ വരുമ്പോൾ എന്നെ ഒറ്റയ്ക്ക് വീടൂ എന്നു പറഞ്ഞലറിയ ഞാൻ ഏകാന്ത എന്താണെന്നു മനസ്സിലാക്കി, എന്നെ ജീവിതം പഠിപ്പിച്ച നിന്നോട് നന്ദിയാണ് പറയണ്ടേത്.."

പിന്നീട് മാളു താൻ എന്തു ചികിത്സയ്ക്കും തയ്യാറാണെന്നു അറിയിച്ചു,അവൾ കാര്യങ്ങൾ മനസ്സിലാക്കിയതു കൊണ്ടു ചികിത്സ എളുപ്പമാണെന്ന് സിറിളും പറഞ്ഞു,

പക്ഷേ, അവൾ ഈ കാര്യം ഒരാളെ അറിയിക്കാനുണ്ടെന്നു പറഞ്ഞു നിന്നെ വിളിക്കാൻ ഒരുങ്ങി,ഈ കാര്യം ഞാൻ തന്നെ നിന്നോട് പറഞ്ഞോളാമെന്നു ഞാൻ പറഞ്ഞു,

പിന്നെ അവൾ വിളിച്ചത് അവളുടെ പ്രിയപ്പെട്ടവനെയായിരുന്നു,

കാര്യങ്ങളെല്ലാം കേട്ട അയാൾ ഒരു ചിരിയോടെ പറഞ്ഞ മറുപടി ഞങ്ങളെ വിസ്മയിച്ചു..

"നിനക്ക് ഇത്തിരി വട്ടുണ്ടെന്നു എനിക്ക് നേരത്തെ അറിയാരുന്നു,സാരമില്ല എനിക്കും  ഇത്തിരി വട്ടുളളതു കൊണ്ടു ഞാൻ അതങ്ങു adjust ചെയ്യതോളാം,പിന്നെ ഞാൻ ഉടനെ അങ്ങു വരും,എന്നിട്ട് നമ്മൾക്ക് ഒരുമ്മിച്ച് ചികിത്സിക്കാം കേട്ടോ..."

എന്നായിരുന്നു..

അവൾ ഏറ്റവും സുരക്ഷിതമായ കെെകളിലാണെന്ന ആശ്വാസത്തിൽ ഞങ്ങൾ അവിടുന്ന് ഇറങ്ങുമ്പോളാണ് കുമാരേട്ടന്റെ കോൾ വന്നത്..

നിന്നെ കിരൺ ആക്രമിക്കാൻ വന്നെന്നു അറിഞ്ഞു എന്റെ രക്തം തിളച്ചു,അവനേ കൊല്ലാനുളള ദേഷ്യത്തിലാണ് ഞാൻ ഒാഫീസിലേക്ക് വന്നത്,വഴിയിൽ വെച്ചു കിരണിനേ കണ്ട ഞാൻ അവനേ കെെയ്യേറ്റം ചെയ്യാൻ ശ്രമിച്ചെങ്കിലും സിറിൾ എന്നെ തടഞ്ഞു..

കിരൺ നടന്നതെല്ലാം കരഞ്ഞു കൊണ്ടു ഏറ്റു പറഞ്ഞു..

അവൻ ഒരിക്കലും നിന്റെ മുന്നിൽ പോലും വരില്ല..

ഇതെല്ലാം നിന്നോട് ഇന്നലെ തന്നെ തുറന്നു പറയണമെന്നുണ്ടായിരുന്നു..

പക്ഷേ, ഇന്നലെ നീ കേൾക്കാനുളള ഒരു മാനസികാവസ്ഥയിലായിരുന്നില്ല..

രാവിലെ വരെ ഞാൻ നിനക്ക് കാവലിരുന്നു...

പക്ഷേ, നേരം വെളുത്തപ്പോൾ നീ എന്നോടൊന്നും മിണ്ടാതെ വീട്ടിലേക്ക് പോയി..

നീ പോയ ഉടനെ ഞാൻ പൊന്നുവിനെ വിളിച്ച് കാര്യം പറഞ്ഞു, പിന്നീട് നടന്നതെല്ലാം അവളുടെ ഐഡിയ ആയിരുന്നു..

നിന്റെ സ്വപ്നങ്ങളിലൊന്നാണ് ബുളളറ്റെന്നോർമ്മയുളള ഞാൻ വളരെ കഷ്ടപ്പെട്ടാണ് ഒറ്റ പകൽ കൊണ്ടു ബുളളറ്റ് മേടിച്ചത്.."

ഞാൻ എന്താ പറയണ്ടേതെന്ന് പോലും അറിയാത്ത ഒരവസ്ഥയിലായിരുന്നു..

പൊന്നുവിന്റെ കാര്യമോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു..

പെട്ടെന്ന് ഹാളിൽ വെച്ചുണ്ടായ സംഭവം ഞാൻ ഒാർത്തു..

"അപ്പോൾ ഹരിയേട്ടാ നിങ്ങൾ ഹാളിൽ വെച്ചെന്ത് കാര്യം നടത്തുന്ന കാര്യമാ പറഞ്ഞത്?"

കുറെ നേരം ചിരിച്ചതിന് ശേഷം ഹരിയേട്ടൻ പറഞ്ഞു..

"എടീ പൊട്ടി കാളീ..ഇത്രേം നേരമായിട്ടും നിനക്ക് മനസ്സിലായില്ലേ?

മാളുവിന്റെ കേസ് അന്വേഷിച്ച് അന്വേഷിച്ച് സിറിളും മാളുവും തമ്മിൽ വേറെ ഒരു കേസായി...

ആ കേസ് ഫയൽ ചെയ്യതു FIR തയ്യാറാക്കിത് ഞാനാ..."

ഒന്നും മനസ്സിലാക്കാത്ത എന്റെ തലയ്ക്ക് ഒരു കൊട്ടു തന്നിട്ട് ഹരിയേട്ടൻ പറഞ്ഞു

"ഇന്നു അവർ ഒളിച്ചോടുവാ എന്റെ മണ്ടുസേ..."

ആ പറഞ്ഞത് കേട്ടു ഞാൻ അന്തം വിട്ടു..

എങ്കിലും മാളുവിന് നല്ലൊരു ജീവിതം ഉണ്ടാകാൻ ഞാൻ പ്രാർത്ഥിച്ചു...

ഹരിയേട്ടൻ പയ്യെ എന്റെ അടുത്തേക്ക് നീങ്ങി ഇരിക്കുന്ന കണ്ടിട്ട് എന്താ എന്നർത്ഥത്തിൽ ഞാൻ ഹരിയേട്ടനേ നോക്കി..

"അല്ല ഭാര്യേ..കാര്യങ്ങൾക്കെല്ലാം നീക്കു പോക്കായ സ്ഥിതിക്ക് നമ്മുക്ക് നമ്മുടെ ജീവിതം അങ്ങു തുടങ്ങിയാൽ എന്താ..."?

ഒരു കളള ചിരിയോടെ ഹരിയേട്ടൻ അതു പറഞ്ഞപ്പോൾ എനിക്കും ചിരി പൊട്ടി..

പക്ഷേ, അല്പം ഗൗവ്വരവത്തോടെ ഞാൻ പറഞ്ഞു...

"very sorry ഹരിയേട്ടാ..എനിക്ക് പ്രണയിക്കണം..മിനിമം ഒരു വർഷമെങ്കിലും പ്രണയിച്ചിട്ട് മതി കേട്ടോ ജീവിതം തുടങ്ങുന്നത്..."

എന്റെ പറച്ചിൽ കേട്ടു തലയാട്ടീ കൊണ്ടു ഹരിയേട്ടൻ ഏഴുന്നേറ്റു, 

എന്നിട്ട് മുണ്ടു മടക്കി കുത്തി..

"എടീ ഭാര്യേ..പെണ്ണുങ്ങൾ പറയുന്ന ഉടനെ കണ്ണുമടച്ച് അതു കേൾക്കുന്ന പഴയ ആണ്ണുങ്ങളെയേ നിനക്കറിയൂ.. കേരളത്തിലെ ഇപ്പോളത്തെ new gen ആൺപിളേളരേ നിനക്കറിയില്ല....."

ഇത്രയും പറഞ്ഞതും ലെെറ്റ് ഒാഫായതും ഒരുമ്മിച്ചായിരുന്നു...

********************************************

"ദേ മനുഷ്യാ..അവൾ വരുന്നുണ്ടെന്നുമ പറഞ്ഞു അവളുടെ പുറകെ എങ്ങാനും നടക്കുന്ന കണ്ടാലുണ്ടലോ........

പറഞ്ഞേക്കാം....."

ഞാൻ ഇത്രയും പറഞ്ഞിട്ടും ഹരിയേട്ടൻ ഒന്നും മിണ്ടാതെ കുഞ്ഞിനെ കളിപ്പിക്കുന്നത് കണ്ടു ഞാൻ ദേഷ്യത്തോടെ താഴെക്ക് പോയി..

ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുകയാണ്...

ഞാനും പോയി എല്ലാത്തിനും കൂടി..

എല്ലാവരുടെയും മുഖത്തെ സന്തോഷം കണ്ടപ്പോൾ അതൊരിക്കലും തീരല്ലേന്നു ഞാൻ ദെെവത്തോട് പ്രാർത്ഥിച്ചു...

അമ്മയും അച്ഛനും യദുവും ഒാരോ പണിയായി ഒാടി നടക്കുകയാണ്,മീരയ്ക്ക് ഇതു 3-ാം മാസമാണ്,അതിനാൽ അവളെക്കൊണ്ട് ഒന്നും ചെയ്യിക്കാൻ ഞങ്ങളാരും സമ്മതിക്കില്ല,

പാവം ഒറ്റയ്ക്കിരുന്നു ബോർ അടിച്ചു കാണും,ഞാൻ ഒരു ഗ്ലാസ് പാൽ എടുത്തു യദുവിന്റെ കെെയ്യിൽ കൊടുത്തിട്ട് മീരയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു..

ഉച്ചയ്ക്ക് മുമ്പേ തന്നെ എന്റെ അമ്മയും പപ്പയും പൊന്നുവും കെട്ടിയോനും വന്നു, പൊന്നു ഒാടി വന്നെന്നെ കെട്ടിപിടിച്ചു, ഞങ്ങൾ ഇപ്പോൾ പഴയതിലും സ്നേഹത്തിലാ,വിവാഹം ഒക്കെ കഴിഞ്ഞൊണ്ട് എന്റെ പൊന്നുവിനിത്തിരി  maturity ഒക്കെ വന്നു കേട്ടോ..

ഞങ്ങൾ ഒരു സദ്യ ഒരുക്കി കാത്തിരിക്കുകയാണ്...

ഇന്നാണ് അന്ന് ഒളിച്ചൊടിയ മാളുവും സിറിളും നാട്ടിലെത്തുന്ന ദിവസം..

മാളുവിന്റെ അച്ഛനും അമ്മയും പഴയതെല്ലാം മറന്ന് അവളെ സ്വീകരിച്ചു..

അവരുടെ എതിർപ്പെല്ലാം മാറ്റീയെടുത്തത് ഞാനും ഹരിയേട്ടനും കൂടിയാണ്.. 

ഇതിനിടയിൽ എന്റെയും ഹരിയേട്ടേന്റെയും ഇടയിലേക്ക് ഞങ്ങളുടെ പൊന്നു മോൻ..ആദി... ആദിത്യൻ വന്നിട്ട് ഇന്നു 3 വർഷം തികയുകയാണ്...

സിറിളിനും മാളുവിനും വേണ്ട എല്ലാ സഹായങ്ങളും ചെയ്യതു കൊടുത്തത് ഞങ്ങളാണ്,എന്നാലും മാളുവും ഹരിയേട്ടനും തമ്മിലുളള കൂട്ടൊന്നും എനിക്ക് പിടിക്കില്ല..സംശയം ഒന്നുമല്ല കേട്ടോ..

സ്വന്തം പുരുഷൻ വെറൊരു പെണ്ണുമായി അടുക്കണ്ട എന്നൊരു കുശുമ്പ്...

അങ്ങനെ അവർ വന്നു, ഈ തവണ അവർ മാത്രമല്ല,അവരുടെ കൂടെ ഒരു കുട്ടി കുറുമ്പി കൂടിയുണ്ട്...

എല്ലാവരും അവരെ സ്വീകരിക്കുന്നതീന്റെ തിരക്കിലായിരുന്നു..

മാളുവിന് ഒരല്പം തടി വെച്ചു എന്നതൊഴിച്ചാൽ ആർക്കും ഒരു മാറ്റവുമില്ല..

ഹരിയേട്ടൻ പോയി സിറിളിനേ കെട്ടിപിടിച്ചു, 

മാളു ഹരിയേട്ടനോട് മിണ്ടാൻ വന്നപ്പോളോക്കെ പാവം എന്റെ വാക്കോർത്തു വാലിനു തീ പിടിച്ച പോലെ ഹരിയേട്ടൻ ഒാടുകയായിരുന്നു..

അവസാനം പാവം എന്റെ അടുത്തു വന്നു നിന്നു,ഞാൻ ഹരിയേട്ടനേ നോക്കി കണ്ണീറുക്കി കാണിച്ചു,എന്നിട്ട് മാളുവിനോട് മിണ്ടി,"ഒരു കുഞ്ഞു ഉണ്ടായിട്ടും ഒരു മാറ്റവുമില്ല " എന്നും പറഞ്ഞവൾ എന്നെ നുളളി..

ഞാൻ അവളുടെ കെെയ്യിൽ നിന്നും അവളുടെ തനു മോളെ വാങ്ങി അവളെ കൊഞ്ചിച്ചു കൊണ്ടിരുന്നു..

തനു മോൾക്ക് ഒരു ഉമ്മ കൊടുത്ത ഹരിയേട്ടൻ അപ്രതീക്ഷിതമായി എന്റെ കവിളിലും ചുണ്ടമർത്തി...

അതു കണ്ട് എല്ലാവരും ഞങ്ങളെ കളിയാക്കി..

നാണം കൊണ്ടു ഞാൻ ഹരിയേട്ടന്റെ പിന്നിലൊളിച്ചു..

അത് കണ്ടു എല്ലാവരും വീണ്ടും ചിരി തുടങ്ങി...

*******************************************

കെെയ്യിലിരുന്നുറങ്ങുന്ന ആദി മോനേ നെഞ്ചോട് ഒന്നും കൂടെ ചേർത്തിട്ട് ഞാൻ ഹരിയേട്ടനേ ഒന്നും കൂടെ പിടിച്ചു...

ഹരിയേട്ടൻ ബുളളറ്റ് നിർത്തിയപ്പോൾ ഞാൻ മുഖമുയർത്തി..

പൂത്തുലഞ്ഞു നാണിച്ചു നിൽക്കുന്ന വാകമരങ്ങൾ...

ഒരു കളള ചിരിയോടെ ഞാൻ ഹരിയേട്ടന്റെ കെെ പിടിച്ചു..

പഴയതെല്ലാം ഒാർത്ത പോലെ ഹരിയേട്ടനും ചിരിച്ചു...

"ഹരിയേട്ടാ,ഹരിയേട്ടൻ ദിയയെ ഒാർക്കുന്നില്ലേ?"

"ഉം...! എങ്ങനെ മറക്കും ?... നിന്നെ എനിക്ക് കിട്ടിയത് അവൾ കാരണമല്ലേ..?"

"അവൾ എന്നെ വിളിച്ചു,ഇന്നത്തെ തിരക്കിനിടയിൽ ഞാൻ പറയാൻ മറന്നതാ,അവൾ ഇപ്പോൾ കല്യാണമൊക്കെ കഴിഞ്ഞ അവളും നിഖീലും അമേരിക്കയിലാ..കൂടെ ആരുഷി മോളും..."

"നന്നായി...അവരെ ദെെവം അനുഗ്രഹിക്കട്ടെ.."

അതെയെന്നും പറഞ്ഞു ഞാൻ ഹരിയേട്ടന്റെ തോളിലേക്ക് ചാഞ്ഞു...

"എന്നാലും ഇത്രയും വേണമായിരുന്നോ അനു?"

കാര്യം മനസ്സിലാകാതെ ഞാൻ ഹരിയേട്ടനേ നോക്കി..

ഹരിയേട്ടൻ ചിരിയോടെ പറഞ്ഞു..

"അന്നു ഇവിടെ വെച്ചു ഞാൻ മാളുവിനെ ചേർത്തു പിടിച്ചതിനുളള ദേഷ്യത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആ ചെക്ക് ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും നീ കത്തീച്ചു കളഞ്ഞില്ലേ?"

ഹരിയേട്ടൻ ഇതെങ്ങനെ മനസ്സിലാക്കി എന്നോർത്തു ഞാൻ ഹരിയേട്ടനേ നോക്കി..

ഹരിയേട്ടൻ ചിരിച്ചുകൊണ്ടിരുന്നു..

"അത് ഹരിയേട്ടാ ...എനിക്ക് അത് സഹിച്ചില്ല

.... ഹരിയേട്ടൻ എന്റെ മാത്രമാ....."

എന്നും പറഞ്ഞു ഹരിയേട്ടന്റേ തൊളിലേക്ക് ചാഞ്ഞു... 

ഹരിയേട്ടൻ ഒരു കെെ കൊണ്ടു എന്നെ ചേർത്തു പിടിച്ചു.. എന്നിട്ട് എന്റെ നെറ്റിയിൽ ഒരു സ്നേഹ സമ്മാനം നൽകി...

അതു കണ്ടു നാണിച്ചു ചുവന്ന ഗുൽമോഹർ പൂക്കൾ പൊഴിച്ചു കൊണ്ടിരുന്നു....

സാന്ദ്ര സിഎ

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്