Kissakal

"ഒന്നു നന്നായിക്കൂടെ ടാ തെമ്മാടി നിനക്ക്..... "

"അത് ചോദിക്കാൻ നീയാരാടീ.... പോർക്കെ... "

"നീന്റെ പെങ്ങളാണ് എന്ന് കൂട്ടിക്കോ... എന്തെ..."

"ഏത് വകയിൽ ....."

"എന്താടാ കൂടെ പിറന്നാൽ മാത്രമേ പെങ്ങളാവൻ പറ്റു.. "

"അതില്ലാ പക്ഷെ എന്നെ വിട്ടെക്ക് മോളെ.... ഈ തെമ്മാടിയുടെ കൂടെ കുടി നിന്റെ പേര് കൂടെ കളയണ്ടെ.... "

" അപ്പോ ചാൻസ് ഉണ്ട് അല്ലെ.... വേറെ ഒന്നും അല്ലാ നിന്റെ പെങ്ങളാണ് എന്ന് പറയുമ്പോൾ എന്തോ ഒരു സംരക്ഷണം കിട്ടിയ പോലെയാ ഈ അച്ഛന് ഇല്ലാത്ത എനിക്ക്.... അതു കൊണ്ടാ നിന്റെ പേരും പറഞ്ഞ് നടന്നത് ബുദ്ധിമുട്ട് ആയ് എങ്കിൽ ക്ഷമിക്കണം ഇനി അങ്ങനെ വിളിക്കില്ലാട്ടോ... "

കണ്ണുകൾ ഈറൻ അണിഞ്ഞിരുന്നു.... അവളുടെ കുറെയായി എന്റെ പിന്നാലെ കൂടിയിട്ട്... പക്ഷെ ഞാൻ എപ്പോഴും കണ്ടിട്ടും കാണാതെ നടക്കുവായിരുന്നു... പക്ഷെ അവളുടെ പ്രർത്ഥനകളിൽ എല്ലാം ഈ ഏട്ടനും ഉണ്ടായിരുന്നു എന്ന് അറിയാൻ വൈകിയിരുന്നു... ഞാനും ഒരുപാട് കൊതിച്ചിട്ടുണ്ട് ഇതു പോലൊരു പെങ്ങളെ എന്തു വന്നാലും കട്ടക്ക് കൂടെ നിൽക്കുന്നാ അവളെ....

"എടീ അന്നക്കുട്ടി... വാ വന്ന് കയറ് ഇനി  ഇപ്പോ തനിച്ച് പോകണ്ടെ ഞാൻ കൊണ്ടുപോയി വിട്ട് തരാം..."

ഇത്ര നേരം നിറഞ്ഞ് ഒഴുകിയ മിഴികളിൽ ഒരു വസന്തം പൂത്ത പോലെ..... ചിരിച്ച് കൊണ്ട് ഓടി വരുന്നുണ്ട്....

''എന്താ വിളിച്ച്.... ഒന്നും കൂടെ വിളിക്കാമോ... പ്ലീസ്.... എന്റെ പൊന്ന് ആങ്ങളെ അല്ലെ.. "

'' നിന്ന് ചിലക്കാതെ വണ്ടിയിൽ കയറ് അന്നമോ നീ..... "

ചാടിക്കയറി എന്റെ ബുളറ്റിന്റെ പിറകിൽ ഇരിപ്പുണ്ട്.... എന്നെ ഒന്നു ചേർത്തു പിടിച്ചു...

"എത്രയായി എന്ന് അറിയമോ ഇതുപോലെ ഒരു വിളികേൾക്കാൻ കൊതിക്കുന്നു എന്ന് അറിയമോ.... നീ ഇതു പോലെ വഴക്ക് പറഞ്ഞ് പോയ ദിവസങ്ങളിൽ എത്ര ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞിട്ടുണ്ട് എന്ന് അറിയമോ...."

പിന്നാലെ ഇരുന്ന് പരാതിക്കെട്ട് അഴിച്ചു തുടങ്ങിയിരുന്നു... ഒരു കുഞ്ഞ് മലാഖയെ പോലെ... കുറച്ച് കാലത്തെ കുത്ത് അഴിഞ്ഞ് ജീവിതത്തിൽ നിന്ന് ഒരു ആശ്വാസം പോലെ അവളുടെ ഓരോ വാക്കുകളും.... പിന്നീട് അങ്ങോട്ട് ജീവിതത്തിൽ സ്ന്തോഷങ്ങൾ നിറഞ്ഞതായിരുന്നു ഒരോ നിമിഷവും.... ചുറ്റിലും പതിവില്ലാത്ത സാധചര കണ്ണുകൾ നിറഞ്ഞിരുന്നു... പക്ഷെ അതിന് ഒന്നും ഉത്തരം കൊടുക്കാൻ ഞങ്ങൾക്ക് സമയം ഇല്ലായിരുന്നു...... ഒരുമ്മിച്ച് മഴകൾ നനഞ്ഞ് നടക്കാനും... കടൽത്തിരകളിലെ സുലൈമാനി കഥ കേൾക്കാനും..... കോളജ് വാരന്തകളിൽ വായനേട്ടങ്ങളിൽ കടുഞ്ഞുൺ ഇടാനും അവൾ ഉണ്ടായിരുന്നു പിന്നീട് അങ്ങോട്ട് ജീവനായി.... ഒരു ഉദരത്തിൽ പിറന്നത് എല്ലാ എങ്കിലും എന്റെ അന്നക്കുട്ടി......

" എന്നാ ടീ നീ മുഖം വിർപ്പിച്ചിരിക്കുന്നത്.... പെണ്ണെ... "

" ഒന്നും അല്ലാ ടാ ഏട്ടാ ഇനി കുറച്ച് കഴിഞ്ഞാൽ.... നിന്നെയും വിട്ട് ഞാൻ മറ്റൊരുത്തന്റെ ഭാര്യയായി മറ്റൊരു വീട്ടിലേക്ക് പേവേണ്ടി വരില്ലെ അത് ഓർത്ത് ... കരച്ചൽ വരുവ ഏട്ടാ.... "

"എന്റെ അന്നക്കുട്ടി.... അയ്യെ ഇത് എന്താ ചെറിയ കുട്ടിയെ പോലെ.... നീ കരയുവാ..."

ഉള്ളിൽ എരിയുന്നാ കനലിനെ മറച്ച് .... പുറമെ ചിരിക്കുവാണ് ഞാൻ... അവളെ അറിയിക്കാതിരിക്കാൻ..... ഇത്രനാൾ  കൂടെ നടന്ന്  കലപില കൂട്ടി നടന്നവൾ പോകുമ്പോൾ ഒരു കുഞ്ഞ് നോവാണ് ഇടനെഞ്ചിൽ.... കല്യാണത്തിനു പന്തലിൽ കൈ പിടിച്ച് കൊടുക്കുവാൻ ആളെ തിരഞ്ഞപ്പോൾ സങ്കടം മറയ്ക്കാൻ മാറി നിന്നാ എന്നെ പിടിച്ച് അവളുടെ അമ്മ പറയുന്നുണ്ടായിരുന്നു....

" അതിനെ ആരെക്കാളും യോഗ്യൻ  അവളുടെ ഈ ചേട്ടൻ തന്നെയാ.... "

കണ്ണുകൾ നിറഞ്ഞ് ഒഴുകി അറിയാതെ.... ഞങ്ങളെ സാധചര കണ്ണിലൂടെ നോക്കിക്കണ്ട നാട്ടുപ്രമാണിമാർക്ക് ഉള്ള റീത്തും കൂടെയാണ് ആ വാക്കുകൾ.... അവളന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കണ്ണീര് ഒഴുക്കുവാണ്..... മനസ്സ് കൊണ്ട് ഒരു ആയിരം പ്രാവിശ്യം പറഞ്ഞു കഴിഞ്ഞു അവനോട് ഞങ്ങളെ പിരിക്കാതിരുന്നോടെ എന്ന്..... പക്ഷെ അത് നടക്കില്ലലോ.... ഇപ്പോഴും കേൾക്കാം ഏട്ടാ... ഏട്ടാ എന്ന് വിളിച്ച് കരയുന്നാ അവളുടെ ശബ്ദം... ഉറക്കം ഇല്ലാതെ ഒരു ദിവസം തള്ളി നീക്കി...

"എന്താ മോനെ നീ എഴുന്നേൽക്കുന്നില്ലെ... വിഷമിക്കണ്ട ട്ടോ നീ ഇതി ഇപ്പോ എന്നയാലും നടക്കണ്ടത് അല്ലെ മോനെ... ഇനി അവളുടെ ഭാർത്താവ് നോക്കിക്കോളം..."

'' എത്ര പേർ നോക്കാൻ ഉണ്ടായലും ഏട്ടന്റെ നെഞ്ചിൻ ചൂട് പറ്റി വളർന്നവർക്ക് അത് എന്നും ഒരു നഷ്ടമാ.... നീറ്റലാ... നമ്മുക്ക് അവളുടെ അമ്മയെ ഇവിടെ കൊണ്ടു വന്നല്ലോ... ഒറ്റയ്ക്കാ ആ പാവം......."

അമ്മയുടെ സമ്മതത്തോടെ അവളുടെ അമ്മയും കൂട്ടി.... ഞങ്ങൾ പുതിയ ഒരു ജീവിതം തുടങ്ങുവായിരുന്നു  രണ്ടമ്മാർ  ഇടവം വലവും നിന്ന് സ്നേഹിക്കുവാണ് എന്നെ.... ഈ സൗഭാഗ്യങ്ങൾ എല്ലാം തന്നവൾ... ഒറ്റയ്ക്ക് .....പുറത്തെ ഒരു നിലവിളി കേട്ടാണ് രാവിലെ എഴുന്നേറ്റത്.....

"എന്താടീ നീ ഇവിടെ.... നിന്റെ കല്യാണം കഴിഞ്ഞാൽ പിന്നെ അവിടെയല്ലാ..."

"ഓഹോ.... ഞാൻ എന്റെ അമ്മയെ കാണാൻ വന്നതാ..... "

" ശരിക്കും.... "

നിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു മിഴികൾ..... ഓടി എന്റെ നെഞ്ചിൽ ചേർന്ന് നിൽപ്പാണ് അവൾ.....

"കള്ള തെമ്മാടി ..... നിന്നെ കാണാതിരിക്കാൻ  പറ്റുന്നില്ലാടാ അതാ കുറച്ച് ദിവസം നിന്റെ കൂടെ നിൽക്കാൻ വന്നതാ....... "

ഇന്നും വിളിക്കാറുണ്ട് വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു തുള്ളി കണ്ണിരനോട്.... അവൾ പരിഭവങ്ങളും സ്ന്തോഷങ്ങളും പങ്ക് വയ്ക്കാൻ...

[ കൂടെ പിറപ്പുകളെക്കാൾ വിലയുണ്ടാവും ഇന്ന് ചില ആളുകൾക്ക് നമ്മുടെ  ജീവിതത്തിൽ..... പ്രതീക്ഷിക്കാതെ കയറി വന്ന് പിന്നെ നമ്മുടെ എല്ലാമായവർ....]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്