Kissakal

വെറുതെ ചോദിച്ചതാണ് കൂടെപോരുന്നൊന്നു .. ആ കണ്ണുകളിൽ  ഉരുണ്ടുകൂടിയ ജലകണങ്ങളും എന്ത്‌ പറയണമെന്നറിയാതെ വിറയ്ക്കുന്ന ചുണ്ടുകളും എന്നോട്  പറഞ്ഞത് ആ മനസ്സിന്റെ സമ്മതമായിരുന്നു .   നാലഞ്ചു വർഷത്തെ  സൗഹൃദത്തിനിടയിൽ  തെറ്റായൊരു വാക്കോ നോട്ടമോ ഒന്നും ഉണ്ടായിട്ടില്ല   ഇഷ്ടമാണെന്നുപോലും തോന്നിയിട്ടില്ല .   ജീവിതത്തോട് പൊരുതുന്ന   ഒരു പാവം.   ഒരു താങ്ങായ്പ്പോലും ആരും ഇല്ല  .     രണ്ടാനച്ഛനും കൂട്ടുകാരും വീട്ടിൽ വരുമ്പോൾ   സ്വയം രക്ഷനേടാൻ പാടുപെടുന്നൊരു  പൂച്ചക്കുട്ടി ...   പലവട്ടം പറഞ്ഞതാണ് ഹോസ്റ്റലിൽ മാറിത്താമസിക്കാൻ  .  അമ്മ .. അതായിരുന്നു മറുപടി .....

          അച്ഛൻ വിട്ടുപിരിഞ്ഞപ്പോ രക്ഷകനായി എത്തിയതാണ് അച്ഛന്റെ അനുജൻ ....   ആദ്യമൊക്കെ അച്ഛനെപ്പോലെ സ്നേഹിച്ചു പിന്നെ ആ സ്നേഹം മുഴുവൻ അച്ഛന്റെ സ്വത്തിനോടായി   ..  എല്ലാം എഴുതിവാങ്ങി    ഒരു വാടകവീട്ടിലേക്ക് താമസവും മാറ്റി .  ഞങ്ങടെ ആ വലിയവീട്ടിൽ ഇപ്പൊ വേറേ ഭാര്യയുമായി സുഗായിട്ട് കഴിയുന്നു .    കുഞ്ഞനുജന്റെ അവകാശവുംപറഞ്ഞാണ് ഇപ്പോഴത്തെ വരവ് .   അവനും ഇഷ്ടമില്ല അയാളെ . ഞാനൂടി മാറിത്താമസിച്ചാൽ   അവർ ഒറ്റക്കാകും ...

              രാജകുമാരിയെപോലെ ജീവിച്ച അമ്മയാണ് ഇന്ന്  ആരുമില്ലാതെ പൊതു ശ്മശാനത്തിൽ എരിഞ്ഞടങ്ങിയത് .   മനസ്സിൽ കൂട്ടിവച്ച സങ്കടമെല്ലാം അച്ഛന്റെ ഓർമ്മദിവസം  പറഞ്ഞ് കരഞ്ഞു ഒരുപാട്    ഞങ്ങളെ രണ്ടാളെയും ചേർത്തുപിടിച്ചു  ഒരുപാട് മാപ്പ് ചോദിച്ചു ... എന്നിട്ട് ...എന്നിട്ട് .. അച്ഛൻ അമ്മയെയുംകൊണ്ട് പോയി ....
അനിയനെ  അയാൾ കൊണ്ടുപോയി .. എന്നെ നോക്കിയൊന്നു ചിരിച്ചു ... എന്താണ് വേണ്ടതെന്നു എനിക്കറിയില്ല .   എനിക്ക് ആ ഹോസ്റ്റലിൽ ഒരു റൂം ശെരിയാക്കിത്തരവോ ?

              കണ്ണിൽ നിന്നും അടർന്നു വീണ  ജലകണം അവൾ കാണാതെ ഞാൻ തുടച്ചുനീക്കി .   മുഖംകുനിച്ചുനിൽക്കുന്ന  അവൾക്കുനേരെ തിരിഞ്   ഞാൻ ഇത് ചോദിക്കുമ്പോൾ   എന്നെ  അക്‌സെപ്റ്റ് ചെയ്യുമെന്ന് കരുതിയതല്ല . ഒന്നുകിൽ   എന്നിലുള്ള അവളുടെ വിശ്വാസം അല്ലെങ്കിൽ ഇങ്ങനെ ജീവിതം തീരുന്നെങ്കിൽ അങ്ങനെ തിരട്ടെ എന്നുള്ള തീരുമാനം ...      പക്ഷെ ഞാൻ വിളിച്ചത്  ജീവിതത്തിൽ ആദ്യമായി എന്നെ കരയിച്ചവളുടെ കണ്ണുകൾ ഇനിയൊരിക്കലും  നിറഞ്ഞുകാണാതിരിക്കാനായിരുന്നു ...

                    അന്നാദ്യമായി ഒരു അന്യ പെൺകുട്ടിയുടെ കരങ്ങളിൽ ഞാൻ പിടിച്ചു . ബൈക്കിന്റെ പിന്നിലിരുത്തി യാത്ര തുടരുമ്പോൾ   എന്നിൽ നിന്നും അകന്നിരുന്നു  കലങ്ങിയ കണ്ണുകൾ തുടച്ചുനീക്കുന്ന അവളെ സൈഡ് ഗ്ലാസ്സിലൂടെ എനിക്ക് കാണാമായിരുന്നു .... ആ കൈകൾ എടുത്ത് എന്നെ വട്ടംപിടിപ്പിച്  എന്നിലേക്ക് ചേർത്തിരുത്തി . 

മരണം എന്നെ കൊണ്ടുപോകും വരെ ഞാൻ ഉണ്ടാകും കൂടെ ...

ആ വാക്കുകൾ അവൾക്ക്  വെറുമൊരു വാക്കല്ലായിരുന്നു ജീവിതമായിരുന്നു ... എന്നെ മുറുകെ പിടിച്   തോളിൽ തലചായ്ച്ച്  അവൾ കരഞ്ഞുകൊണ്ടേയിരുന്നു . ആ കണ്ണുനീരുകൾ എന്റെ മനസ്സിലേക്കാണ് ഇറങ്ങിച്ചെന്നത്..       

                  ഇങ്ങനൊരു പാവത്തിനെ എനിക്കുതന്നതിനു ഈശ്വരന്മാരോട് നന്ദിയുംപറഞ്ഞു .    എനിക്ക് കിട്ടിയ നിധിയെയുംകൊണ്ട് അവൾക്കൊരു സ്വർഗം പണിയാനായി ഞാൻ യാത്ര തുടർന്നു ...........Dr love

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്