Kissakal

"  ലച്ചു നിന്റെ ഒരുക്കം കഴിഞ്ഞല്ലേ "

എന്റെമ്മേ എന്തിനാ ധൃതികൂട്ടുന്നത് ,പത്തു മണിക്കല്ലേ അവര് വരുന്നത്, ചേച്ചി ഒന്ന് ഒരുങ്ങി സുന്ദരി ആയിക്കോട്ടെ

"കാശ് കൊണ്ട് നമുക്ക് അവരുടെ ഒപ്പം നിൽക്കാൻ പറ്റില്ലെന്നല്ലേ അമ്മ പറഞ്ഞത് "

"സൗന്ദര്യം കൊണ്ടെങ്കിലും ഒപ്പം നിൽക്കണ്ടേ"

പിന്നെ ഈ ചെക്കനിഷ്ട പെട്ടില്ലെങ്കിൽ വേണ്ട ,ഇവിടെ ഇഷ്ടം പോലെ ചെക്കൻമാരുണ്ട്
'
                     കല്ലു നിന്റെ നാക്കിത്തിരി കൂടുതലാട്ടൊ, മനുഷ്യനിവിടെ തീ നിന്നാ,

നിങ്ങളെ രണ്ടു പേരെയും വളർത്താൻ ഞാൻ കഴിച്ച പാട് എനിക്കെ അറിയുള്ളു,

രണ്ടും ചെറുതായിരുന്നപ്പോൾ അച്ഛൻ അച്ഛന്റെ സുഖം നോക്കി പോയി,

പിന്നെ ഇങ്ങോട്ടു തിരിഞ്ഞു നോക്കിട്ടുണ്ടോ '

എങ്ങനെ ജീവിക്കണതെന്ന് അന്യഷിച്ചിട്ടുണ്ടോ,

എന്റെ മക്കളെ നല്ല നിലയിൽ കെട്ടിച്ചു വിടണം
അതെന്റെ വാശിയാണ്

   ലച്ചു   ചേച്ചി സുന്ദരിയല്ലേമ്മേ എന്തായാലും ചെക്കന് ഇഷ്ടമാവും അമ്മ ഇങ്ങനെ വിഷമിക്കല്ലേ

      
            കണാൻ വരുന്ന ചെറുക്കന്റെ   അമ്മക്ക് ലക്ഷ്മിയെ അമ്പലത്തിൽ വച്ചു കണ്ടിഷ്ടപ്പെട്ടിട്ടു വന്ന ആലോചനയാണ്

ചെറുക്കനു ഐ ടി കമ്പനിയാണ് ജോലി

      അമ്മേ അവരു വന്നു ന് തോന്നുന്നു, ഒരു വണ്ടിയുടെ സ്വരം കേൾക്കുന്നുണ്ട്

അമ്മ അമ്മാവനോട് പറയ് മുൻവശത്തേക്ക് ചെല്ലാൻ

കല്ലു ഇത്തിരി ഓവറായോ ഞാൻ

എന്റെ ലച്ചുചേച്ചി പെണ്ണുകണാൻ വരുമ്പോൾ ഒന്ന് അണിഞ്ഞൊരുങ്ങി നിൽക്കണം

ലച്ചു ദേ അവരു വന്നു ,ചെറുക്കനും അമ്മയും അളിയനും ചേച്ചിയുമുണ്ട്

മോള് വാ

ലച്ചു എല്ലാവർക്കും ചായകൊടുത്തു,

ചായ കുടി കഴിഞ്ഞ്.ചെറുക്കന് പെണ്ണിനോട് സംസാരിക്കണമെന്ന് പറഞ്ഞു

ലച്ചുവിന്റെ മുറിയിൽ വച്ചാണ് സംസാരിച്ചത്

ഞാൻ മിഥുൻ ' ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്നു, ഇതൊക്കെ തനിക്കറിയാമായിരിക്കും,
താനറിയാത്ത കുറച്ചു കാര്യങ്ങൾ ഉണ്ട്,

പെണ്ണുകാണാൻ വന്നിരിക്കുന്നത് എന്റെ ഇഷ്ടത്തോടെയല്ല

എന്റെമ്മയെ വേദനിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്

എന്റെ കൂടജോലി ചെയ്തിരുന്ന ഒരു കുട്ടിയുമായി ഞാൻ സ്നേഹത്തിലായിരുന്നു ,ദിവ്യ എന്നായിരുന്നു പേര്, ആ കുട്ടിയുടെ ജാതി വെറെയാണെന്നാ കാരണം പറഞ്ഞ് ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് എന്റെ വീട്ടുകാർ എതിർത്തു

പിന്നെ

കല്യാണം നടന്നാൽ അമ്മ ജീവനൊടെ ഉണ്ടാവില്ല എന്ന അമ്മയുടെ ഭീഷണി

ഇപ്പോ ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു

പക്ഷെ കഴിഞ്ഞ തൊക്കെ എനിക്ക് മറക്കാൻ പറ്റില്ല

നമ്മുടെ കല്യാണം കഴിഞ്ഞാലും എനിക്ക് തന്നെ എന്റെ ഭാര്യയായി കാണാൻ കഴിയില്ല

എന്തു വേണമെന്ന് തനിക്കു തീരുമാനിക്കാം

മിഥുൻ മുറിയിൽ നിന്നും ഇറങ്ങി പോയപ്പോൾ കല്ലു ഓടി വന്നു

എന്താ പറഞ്ഞെ ചേച്ചി' കുറെ നേരം സംസാരിച്ചല്ലോ

ആളെ പറ്റിയും ആളുടെ ജോലിയെ പറ്റിയുമൊക്കെ പറഞ്ഞതാ

കല്യാണമുറപ്പിച്ച പോലെയാണ് മിഥുന്റെ വീട്ടുക്കാർ തിരിച്ചു പോയത്

മോളെ നിന്റെ ഭാഗ്യമാണ് ഇത്രയും വലിയ വീടിലേക്ക് മരുമകളായി കയറി ചെല്ലാൻ കഴിയുന്നത്

അമ്മയുടെ സന്തോഷം കണ്ടപ്പോൾ മിഥുൻ പറഞ്ഞ കാര്യങ്ങൾ അമ്മയോട് പറയാൻ ലച്ചുവിന് തോന്നിയില്ല

കല്യാണ തിയ്യതി കുറിച്ചു

ഇതിനിടയിൽ ഒരിക്കൽ പോലും മിഥുൻ ലച്ചുവിന് ഫോൺ ചെയ്തില്ല

എന്താ ചേച്ചി ഈ ചേട്ടൻ ഇങ്ങനെ
ഒരിക്കൽ പോലും ചേച്ചിക്ക് ഒന്നു ഫോൺ ചെയ്തില്ലാലോ
ഇനി ആ ചേട്ടന് ഈ കല്യാണത്തിന് ഇഷ്ടമില്ലാത്തതു കൊണ്ടാണോ '

തിരക്കുള്ളതുകൊണ്ടായിരിക്കും കല്ലു

       കല്യാണത്തിന്റെ തലേ ദിവസം ലച്ചു വിനു നുള്ള സാരിയും, ആഭരണങ്ങളും മിഥുന്റെ വീട്ടിൽ നിന്നും കൊണ്ടു കൊടുത്തു

             കല്യാണ വേഷത്തിൽ ലക്ഷ്മി അതീവ സുന്ദരിയായിരുന്നു', എന്നാൽ മിഥുൻ ലച്ചുവിനെ ഒന്നു നോക്കിയതുപോലുമില്ല

മിഥുന്റെ വീട്ടിലേക്കു പോവാൻ നേരം അമ്മയെയും അനിയത്തിയേയും കെട്ടപിടിച്ചു കരഞ്ഞുകൊണ്ടാണ് ലക്ഷ്മി യാത്ര പറഞ്ഞിറങ്ങിയത്

   
മിഥുന്റെ വീട്ടിലെ പാർട്ടിയും മറ്റു പരിപാടികളും കഴിഞ്ഞപ്പോൾ രാത്രിയായി

ചേച്ചിയാണ് മിഥുന്റെ മുറി കാണിച്ചു തന്നത്

ലക്ഷ്മി കുളിച്ചു ഫ്രെഷ് ആയിക്കോ

കുളി കഴിഞ്ഞ് മിഥുൻ വരുന്നതും നോക്കിയിരുന്നു  

എപ്പോഴൊ ഉറങ്ങിപ്പോയ ലക്ഷ്മി രാവിലെ എഴുന്നേറ്റപ്പോൾ കട്ടിലിന്റെ ഒരറ്റത്ത് മിഥുൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു'

     രണ്ടു ദിവസം കഴിഞ്ഞ്, അമ്മ മിഥു നോട് ചോദിച്ചു "മിഥുനെ ലച്ചുവിന്റെ വീട്ടിലൊന്നു പോവണ്ടെ

അതിന്റെ ആവശ്യമില്ല എന്നായിരുന്നു മുപടി

'ലച്ചുവിന് അമ്മയെയും അനിയത്തയെയും കാണണമെന്നാഗ്രഹമുണ്ടായിരുന്നു'

മഥുൻ അവളൊട് മിണ്ടാറില്ലായിരുന്നു

അവന്റെ അവഗണന അവളെ ഒത്തിരി വേദനിപ്പിക്കുന്നുണ്ടായിരുന്നു

പലപ്പോഴും അവൾക്ക് എല്ലാം അവസാനിപ്പിച്ചു സ്വന്തം വീട്ടിലേക്ക് പോകണമെന്നു തോന്നും

എന്നാൽ അമ്മയുടെ മുഖം ഓർക്കുമ്പോൾ എല്ലാം സഹിക്കാനുള്ള ശക്തി കിട്ടും

   ഒരു ദിവസം മിഥുൻ ഉച്ചക്ക് വന്നു കൂട്ടുക്കാരന്റെ കല്യാണത്തിനു പോകുവാൻ വേണ്ടിയട്ട്

ലച്ചു കരയുന്നത് കണ്ടാണ് മിഥുൻ മുറിയിലേക്ക് വന്നത്

അവൾ കരയുന്നത് കണ്ടപ്പോൾ അവന് വിഷമം തോന്നി

താൻ കരയാതിരിക്കാൻ വേണ്ടിയാണ് ഞാൻ പെണ്ണ് കണാൻ വന്നപ്പോൾ എല്ലാ കാര്യങ്ങളും പറഞ്ഞത്,

തനിക്ക് ഈ വിവാഹം വേണ്ടാന്ന് പറയമായിരുന്നില്ലേ

ഏട്ടൻ എന്നെ കല്യാണം കഴിച്ചത് അമ്മ വിഷമിക്കാതിരിക്കാൻ അല്ലേ

അതുപോലെ തന്നെ എന്റെ അമ്മയുടെ സന്തോഷത്തിനു വേണ്ടിയുണ്ട് ഞാൻ ഈ കല്യാണത്തിനു സമ്മതിച്ചത്

അച്ഛനുപേക്ഷിച്ചിട്ടു പോയിട്ടു എന്റെ അമ്മ ഞങ്ങളെ ഒരു പാട് കഷ്ടപെട്ടാണ് വളത്തിയത്,

ജീവിതത്തിൽ ഒരു സന്തോഷവും എന്റെ അമ്മ അനുഭിച്ചിട്ടില്ല,
ഈ കല്യാണമുറപ്പിച്ചപ്പോൾ മുതൽ എന്റെ അമ്മ നല്ല സന്തേഷത്തിലായിരുന്നു,

ഞാൻ കാരണം എന്റെ അമ്മയുടെ സന്തോഷം കളയാൻ ഞാൻ ഒരുക്കമല്ലായിരുന്നു ,അതുകൊണ്ടാണ് ഞാൻ ഈ കല്യാണത്തിന്നു സമ്മതിച്ചത്

       ഏട്ടൻ എന്നോടു കാണിക്കുന്ന ഈ അവഗണന്ന എന്റെ വീട്ടുക്കാർ അറിയരുത്, എന്റെ അമ്മ അറിഞ്ഞാൽ അമ്മക്കു സഹിക്കാൻ കഴിയില്ല

    കാരണം ഏട്ടനെ എന്റെ അമ്മ മരുമകനായിട്ടല്ല സ്വന്തം മകനായിട്ടാണ് കാണുന്നത് ഏതാവശ്യത്തിനും ഒപ്പം നിൽക്കുന്ന മകൻ ,'
കല്ലുവിനൊരു ചേട്ടൻ

അതു കൊണ്ട് എന്നെങ്കിലും എന്റെ വീട്ടിൽ പോവുകയാണെങ്കിൽ ഒന്നഭിനയിച്ചേക്കണം നല്ലൊരു മകനായും, നല്ലൊരു ചേട്ടനായും

               വൈകുന്നേരമാണ് മിഥുൻ കല്യാണത്തിനു പോയത്..

കുറെ ആളുകൾ ഉണ്ടായിരുന്നു കല്യാണത്തിന്

മിഥു എന്നു വിളിച്ചു കൊണ്ട് ഒരു യുവതി അവന്റെ അടുത്തേക്ക് വന്നത്

ദിവ്യ ആയിരുന്നു അത്

നിനക്ക് സുഖമാണോ, കല്യാണം കഴിഞ്ഞത് ഞാനറിഞ്ഞായിരുന്നു, ഭാര്യ വന്നിട്ടുണ്ടോ

ഇല്ല

നിന്റെ ഭർത്താവ് വന്നിട്ടില്ലേ

ഉവ്വ് ,
ആദ്യമൊക്കെ എനിക്ക് വിഷമമായിരുന്നു'നമ്മുടെ കല്യാണo നടക്കാത്തതിൽ .ഇപ്പോല്ലാട്ടോ, '

ഞങ്ങൾ അമേരിക്കിയിലാണ്,
നിന്നെ കെട്ടിയിരുന്നെങ്കിൽ എനിക്ക് അമേരിക്കയിൽ പോവാൻ പറ്റുമായിരുന്നോ, ഇത്ര സുഖമായി ജീവിക്കാനും പറ്റില്ലായിരുന്നു

        ഇവൾക്ക് വേണ്ടിയാണോ കെട്ടിയ പെണ്ണിനെ പോലും താൻ വേണ്ടാന്ന് വച്ചത്

മിഥുന് ലച്ചുവിനെ കാണണമെന്ന് തോന്നി പാർട്ടിക്കൊന്നും നിന്നില്ല

വീട്ടിലെത്തിയപ്പോൾ ലച്ചുവാണ് വാതിൽക്കുന്നത്. അമ്മ കിടക്കുകയായിരുന്നു

ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല

ലച്ചു വേഗം അമ്മയെ വിളിക്കാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു

എനിക്ക് ഇയാള് വിളമ്പി തന്നാൽ മതി

കേട്ടത് വിശ്വാസിക്കാനാവാതെ ലച്ചു മിഥുനെ നോക്കി

പിന്നെ നാളെ നമ്മുക്ക് തന്റെ വീട്ടൽ പോവണം എന്നിട്ട് അമ്മയെയും ,കല്ലുവിനെയും ഇവിടെ ക്കു കൂട്ടികൊണ്ടുവരണം

അവൻ കൈ കഴുകി വന്നിരുന്നു

അവൾ സന്തേഷത്തോടെ അവനു ഭക്ഷണം വിളമ്പി കൊടുത്തു.

പിറ്റെ ദിവസം മിഥുനം ലച്ചുവും കൂടി ലച്ചുവിന്റെ വീട്ടിലെക്കു പോയി

പോകുന്ന വഴിക്ക് അവിടത്തെ ഏറ്റവും വലിയ തുണിക്കടയിൽ മിഥുൻ ലച്ചുവിനെയും കൂട്ടി കയറി

എട്ടാ എന്തിനാ ഇവിടെ

കല്യാണം കഴിഞ്ഞ് നമ്മൾ ആദ്യമായിട്ടല്ലേ തന്റെ വീട്ടിൽ പോകുന്നത്

അവർക്ക് ഡ്രസ്സ് എടുക്കാം

തനിക്കിഷ്ടമുള്ളത് മേടിച്ചോ

പിന്നെയും കുറച്ചു സാധനങ്ങളും വാങ്ങിയാണ് അവർ വീട്ടിലെത്തിയത്

കാറിന്റെ ഒച്ച കേട്ടതും കല്ലു ഓടി വന്നു

അമ്മേ ചേട്ടനും ചേച്ചിയുമാണ്

അവരെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു

മോൻ വായോ എന്നു പറഞ്ഞു മിഥുന്റെ കൈയ്യിൽ പിടിച്ച് വീടിനുള്ളിലേക്ക് കൊണ്ടു പൊയി

ചേച്ചി അമ്മക്കു ഇനി ചേച്ചിനെ വേണ്ടാ ട്ടോ .ചേട്ടനെ മതി

നീ കുശുമ്പ് പറയാതെ ഇവർക്ക് കുടിക്കാനെന്തെങ്കിലും എടുക്ക്

അമ്മേ

അമ്മേനെയും, കല്ലുവിനെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുവനാണ് ഞങ്ങൾ വന്നത്

മോനെ അതിപ്പോ

അമ്മ ഒന്നും പറയണ്ട. ഇത്രയും നാള് അമ്മ കഷ്ടപെട്ടില്ലേ '

ഇപ്പൊ അമ്മക്കൊരു മോനുണ്ട് 'ഇനി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം

കല്ലുവിനെ നമുക്ക് അവിടത്തെ കോളെജിൽ ചേർക്കാം

ഊണു കഴിഞ്ഞ് നമ്മുക്ക് പോകാം

കേട്ടതൊക്കെ വിശ്വാസിക്കാനാവാതെ നിൽക്കുകയായിരുന്നു ലച്ചു

ഇതെന്റെ അഭിനയമല്ലാട്ടോ

തന്റെ അമ്മയും അനിയത്തിയും ഇനി എന്റെയും കൂടി അമ്മയും അനിയത്തിയുമാണ്

എട്ടാ ഞാൻ

ഒന്നും പറയണ്ടാ തെറ്റ് എന്റെ ഭാഗത്താ,
ഇന്നു മുതൽ നമ്മൾ പുതിയൊരു ജീവിതം തുടങ്ങുകയാണ്

രജിത പ്രദീപ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്