Kissakal

"എന്റെ പൊന്നു നീനു നീ ആ കൊലുസ് ഒന്നു ആഴിച്ച് വെയ്ക്കടി... ഈ രാത്രിയിൽ എങ്കിലും... പിശാശ്.. മനുഷ്യനെ പേടിപ്പിക്കാൻ..."

"ഓഹോ.... പ്രേമിക്കുമ്പോൾ എന്തായായിരുന്നു.... നീനു...നിന്റെ ആ കൊലുസിന്റെ സ്വരം കേട്ട് ഉറങ്ങണം അല്ലെ എന്തെക്ക ഒലിപ്പിക്കലായിരുന്നു.. അല്ലെങ്കിലും ഈ ആണുങ്ങൾ ഇങ്ങനെയാ.... "

മിഴികൾ നനച്ചു ' കൊണ്ട് ഇരുട്ടിൽ ഇരുന്ന് പിറുപിറുക്കുന്നുണ്ട്.. പതിയെ ചേർത്ത് പിടിച്ചു...

" ഇത്ര പെട്ടന്ന് പിണങ്ങിയോ... നീനുഞാൻ ഒരു തമാശ പറഞ്ഞത് അല്ലെ.... നീ ആ കൊലുസ് ഇട്ടെ... ഞാൻ ഒന്നു തലചായച്ച് കേൾക്കട്ടെ... നീ എന്നോട് പറയാൻ മറന്ന് കഥകൾ...."

"അങ്ങനെ ഇപ്പോ സുഖിക്കണ്ടെ... മോൻ കിടന്ന് ഉറങ്ങാൻ നോക്കിക്കെ നാളെ ഓഫീസിൽ പോവൻ ഉള്ളത് അല്ലെ...."

" ഞാൻ ഉറങ്ങുന്നു ഉണ്ടെങ്കിൽ നിന്റെ കാലിൽ ചെവിയോർത്ത് മാത്രം ഇല്ലെങ്കിൽ ഞാൻ ഉറങ്ങാതെ ഇരിക്കുമേ നീനു...."

നാണം കൊണ്ട് എന്റെ മുഖ പിടിച്ച് തിരിച്ച്... പതിയെ കാലു എന്റെ മടയിൽ വച്ചു കിടന്നു...

"ഒരു നാണവും ഇല്ലാ ഈ മനുഷ്യനെ.... "

കാലിൽ വിരൽലോടിച്ചു പതിയെ... ഒരു വിണ്ട് കീറിയ പാടം പോലെ എന്റെ കൈകളിൽ എന്തെക്കയോ തടയുന്നുതായി തോന്നി... പതിയെ ടേർച്ചിന്റെ ഇരുണ്ട വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു... കുടുംബത്തിനായി ഓടിതീർത്താ പാടുകൾ... ഒരു പാരതിയും പരിഭവം ഇല്ലാതെ... അവൾ.... അറിയാതെ നിറഞ്ഞ് ഒഴുകിയ മിഴികളിലെ കണ്ണുനീർ... അവളുടെ കാലിൽ പതിച്ചു..... ഞെട്ടി എഴുന്നേറ്റ് ലൈറ്റ് ഇട്ട് എന്നെ നോക്കുന്നുണ്ട്... പതിയെ ഞാൻ ആ പാദങ്ങളിൽ ചുണ്ട് ചേർത്തു....

"എന്താ ഏട്ടാ.... എന്തിനാ കരയുന്നത്...."

" ഇത് എന്താ നീനു..... "

"ഇതണോ... അത് ഇപ്പോ ശീലമാ.... ഇതിനാണോ ഇങ്ങനെ ഇരുന്ന് കരഞ്ഞ് മനുഷ്യനെ പേടിപ്പിച്ചത്.... ഏട്ടനെ കിടക്കാൻ നോക്കിയെ..."

എന്നെ പിടിച്ച് നെഞ്ചോട് ചേർത്ത് കിടിത്തി തലോടുന്നുണ്ട്.... ഒരു അമ്മയുടെ വത്സല്യം പോലെ....

"നിനക്ക് വേദനിക്കുന്നില്ലെ.... നീനു.. ഇത്.."

" ചേട്ടൻ അപ്പോ അമ്മയുടെ കാര്യം എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ.... ആ കാലുകൾ ഒരിക്കലെങ്കിലും ഇതുപോലെ പിടിച്ച് നോക്കിട്ടി ഉണ്ടോ.... ഇനിയിപ്പോ തിരിച്ചറിവ് വരുന്നത് ഒക്കെ കൊള്ളാം നാളെ എങ്ങാനും എന്റെ അമ്മയുടെ അടുത്ത് പോയിരുന്നു കരയാൻ നിന്നാൽ എന്റെ സ്വഭാവം മാറുട്ടോ... "

" നിന്റെ അമ്മയോ... എന്റെ അമ്മ എന്ന് പറയാ ടീ.."

" അത് ഒക്കെ എന്നെ കെട്ടുന്നത്വരെ ഇപ്പോ ഇനി അങ്ങോട്ടും എന്റെ ആണ് എല്ലാം കേട്ടല്ലോ.... ഇനി മോൻ അത്ര വിഷമം വരുകയാണ് എങ്കിൽ... എനിക്ക് ഒരു നല്ല വെള്ളി കൊലുസ് വാങ്ങിതാ.... ഈ വിണ്ട് കീറിയ കാലുകളോട് വല്ലതും മിണ്ടിയും പറഞ്ഞ് ഇരിക്കലോ.... നിങ്ങക്ക് ഇടയ്ക്ക് കഥകളും കേൾക്കാല്ലോ..."

എന്നെ ചേർത്ത് പിടിച്ച് നെഞ്ചിൻ ചൂട് പറ്റി കിടപ്പാണ് അവൾ.... കാലിൽ ഒരു മുള്ള് കൊണ്ട് തൊണ്ടകീറിയവൾക്ക്... ഇന്ന് ഇത് ഒന്നും അല്ലാതെ ആയിരിക്കുന്നു... അവസാനമായി ആ മിഴികൾ എന്നോട് പരിഭവം പറഞ്ഞത് അവൾക്ക് എന്നെ സ്വന്തമാക്കൻ കഴിയില്ലെന്ന് പോടിയാണ് പറഞ്ഞത്..... പിന്നീട് ഇങ്ങോട്ട് എന്റെ വീട്ടിലെ എല്ലാം അവളുടെ ആണ് എന്നാ വാശിയിൽ ഓടി നടന്ന് പണിയെടുക്കുവാണ്  അവൾ കൂട്ടിന് അമ്മയും അപ്പനും ഉണ്ട്... ഇപ്പോഴും കാണാം രാവിലെ ഉറങ്ങാൻ നേരത്ത് അവളുടെ മുടിക്കെട്ടി പൊട്ട് വച്ച് കൊടുക്കുന്നാ അമ്മയെ...

"എന്റെ മനു ഏട്ടാ... ഒന്നു എഴുന്നേറ്റെ.... സമയം ഒരുപാടയ് ഇന്ന് ഓഫീസിൽ പോകുന്നില്ലെ..... സമയം വൈകീട്ട് എന്നെ പറയരുത് ട്ടോ.."

പതിയെ എന്റെ അടുത്ത് നിന്ന് അവളെ വലിച്ച് കട്ടിലിൽ ഇട്ടു...

"ശോ... ഈ മനുഷ്യനെ ഒരു നാണവും ഇല്ലാ.. വിട്ടോട്ടാ ആരെങ്കിലും കാണും എന്ന്... മനു എട്ടാ എനിക്ക് അടുക്കളയിൽ പണി ഉള്ളതാ മനുഷ്യനാ.... ഇതെ അച്ഛൻ... "

" എവിടെ... എവിടെ...."

" ഞാൻ ചുമ്മ പറഞ്ഞതാ... മോൻ പോയി വേഗം റെഡിയാവൻ നോക്ക് ഞാൻ ഇച്ചിരി പണി കൂടെ ഉണ്ട് അത് കഴിഞ്ഞിട്ട് വരാം.... ട്ടോ... "

" ടീ നീനു എവിടെയാ നീ.... "

"ഓ ഈ മനുഷ്യനെ കൊണ്ടു തോറ്റു... എന്താ.. "

" നിന്റെ പണി ഓക്കെ കഴിഞ്ഞോ... നമുക്ക് ഒരു സ്ഥലം വരെ പോകണം... "

" എവിടെക്കാ..... ഏട്ടാ.... "

" നീ പോയി റെഡിയാവ് എന്നിട്ട് പറയാം..."

അച്ഛനും അമ്മയോടും യാത്ര പറഞ്ഞ് ഇറങ്ങി കുറെയായി ഇതുപോലെ അവളെ ബാക്കിൽ ഇരുത്തി ഒരു യാത്ര പോയിട്ടു... തിരകൾ പുൽകുന്നാ ആ കൊലുസ് കൊഞ്ചൽ കേട്ടിട്ട്....

" നീ നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ... നീനു. "

"അയ്യോ ഞാൻ ചുമ്മ പറഞ്ഞതാ...വേണ്ടാ ഏട്ടാ നമ്മുക്ക് പോകാം..."

" നീ മാറി നിന്നെ ഞാൻ എടുക്കാം... "

ഒരു നല്ലാ കൊലുസ് ഇട്ട് കൊടുത്തു കാലിൽ കണ്ണിൽ സന്തോഷം നിറയുന്നുണ്ട് എന്റെ ഇല്ലായ്മ അറിഞ്ഞവാൾ ആണ് അപ്പോഴെ പറഞ്ഞ് വാക്കുകൾ... ഒരു ദിവസം ഫൂൾ അവൾക്കായി  മാറ്റിവച്ചു എന്നിട്ടും അവൾ പറയുന്നുണ്ടായിരുന്നു..

"രാവിലെ മുതൽ അടുക്കളയിൽ വിശ്രമം ഇല്ലാത്ത പണികൾ കഴിഞ്ഞ് വരുമ്പോൾ താഴചയക്കാൻ ആ അമ്മയുടെ മടിയും.... ഒന്നു തളർന്ന് ഇരുന്നാൽ ഒരു കൈ തന്ന് സഹായിക്കാൻ അച്ഛനും... വൈകുന്നേരം ക്ഷീണിച്ച തളർന്ന് വരുമ്പോൾ കിടന്ന് ഉറങ്ങാൻ ഈ നെഞ്ചും ഉണ്ടെങ്കിൽ പിന്നെ ഇത്  ഒന്നും അല്ലാ ആ സ്വർഗത്തെക്കാൾ... "

" ഞാൻ ആവില്ലാ.. എന്റെ അപ്പനും അമ്മയും ചെയ്യ്ത പുണ്യമാവാം അവർക്ക് ഇങ്ങനെ ഒരു മകളെ കിട്ടിയത്...."

" പക്ഷെ ഞാൻ ചെയ്യത് പുണ്യം കൊണ്ട് കിട്ടിയത് തന്നെയാണ് എന്റെ ഏട്ടനെ... ഒരിക്കൽ പോലും കണ്ണ് നിറയ്ക്കാൻ അനുവദിക്കാത്ത ഏട്ടൻ ഇന്നലെ ഇരുട്ടിൽ എന്റെ കലിൽ വീണ് കരഞ്ഞപ്പോൾ വിഷമായി... ശരിക്കും.."

" പോട്ടെ... നീനു .. "

"പിന്നെ അമ്മ ചോദിച്ച് തുടങ്ങിയിട്ടോ.. സമയം ആയില്ലെന്ന്..."

" എന്തിന്..."

"ഓ ഒന്നും അറിയാത്ത പോലെ... ഒരു കുഞ്ഞ് വാവയ്ക്ക് സമയം ആയില്ലെന്ന്..."

" എന്നിട്ട് നീ എന്തു പറഞ്ഞു.... "

" അടുത്താ ഓണത്തിന് ഓണം ഉണ്ണാൻ അവനും ഉണ്ടാകും എന്ന്.. "

ഒരു നാണം മിന്നി മറയുന്നുണ്ട് ആ മിഴി കോണിൽ... ഇന്ന് ആ കൊലുസിന്റെ നാദം കേൾക്കാതെ ഉറക്കം വരില്ലെന്ന് ആയി തുടങ്ങിയിരിക്കുന്നു.... നിശ്ബതയിൽ അവളുടെ കാലുസിന്റെ ശബ്ദം കേൾക്കാൻ ഒരു പ്രേത്യക സുഖമാണ്... മാസങ്ങൾ കടന്നു പോയി...

"മനു ഏട്ടാ ഇനി ഇങ്ങനെ ... കാലിൽ കിടക്കാൻ പറ്റില്ലാട്ടോ ഇപ്പോ ഒരാൾ അല്ല അവനും ഉണ്ട് ഉള്ളിൽ..... "

" ഇടിച്ച് തുടങ്ങിയോ... അവൻ വേദനിക്കുന്നുണ്ടോ.. നീനു."

"എനിക്ക് ഇപ്പോ അത് അല്ലാ പേടി... ഇനി അവൻ ആരുടെ കൊലുസും കൊണ്ട് ആണ് അവോ വരാൻ പോകുന്നത്... അപ്പന്റെ അല്ലെ മോൻ...."

പറഞ്ഞത് പോലെ അവളുടെ വാക്കുകൾ പൊന്നായി നല്ല ഒരു ആൺക്കുട്ടി... പക്ഷെ അവനും കൊലുസിന്റെ ശബ്ദം ആസ്വദിച്ചു തുടങ്ങിയിരുന്നു... അപ്പനെക്കാൾ വേഗത്തിൽ... ഇപ്പോൾ നീനുവിനെ ഉറക്കം ഇല്ലാ... അപ്പനും മോനും അവളുടെ കാലിലെ കൊലുസിനെ പ്രണയിച്ച് ഉറക്കമാണ്... ഇത്രയധികം ഭംഗിയാണോ കൊലുസിന്... ആ സംഗീതത്തിനു ആസ്വാദിച്ചു നോക്കണം ഒരിക്കലെങ്കിലും നിശ്ബ ദയിൽ അവളുടെ കാലിൽ മുഖം ചേർത്ത്.... പ്രണയമാണ്.. ഇന്ന് ആ മൂക്കുത്തിയോടും കരിമഷി കരിവളകളോടും..... കാലിലെ വെൺ മേഘ കൊലുസിനോടും...
മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്