മൗനരാഗം

❤മൗനരാഗം❤
ഫുൾ പാർട്ട്‌
..................
ശ്രീയേട്ടാ ഒന്നെണീക്കുന്നുണ്ടോ എത്ര നേരമായി ഞാൻ വിളിക്കുന്നു.. രാവിലെ എണീറ്റു അടുക്കളയിൽ എന്നെ ഒന്ന് സഹായിക്കാൻ പറഞ്ഞാൽ കേൾക്കില്ല.. വേണ്ട.. നേരത്തും കാലത്തും ബാങ്കിൽ ചെല്ലണ്ടേ.. അവർ പണി കളയും മനുഷ്യാ..
കുളി കഴ്ഞ്ഞഇറങ്ങി ഇത്രയും പറഞ്ഞുകൊണ്ടാണവൾ വന്നത്..
അമ്മുവും ശ്രീര്ജും.. ശ്രീരാജ് ബാങ്കിലും അമ്മു സ്കൂളിലും ജോലി ചെയുന്നു.. രണ്ടുപേരും govt. ജോലിക്കാർ.. 6വർഷമായി കല്യണം കഴഞ്ഞതെങ്കിലും കുട്ടികൾ ഒന്നും ആയിട്ടില്ല...
ന്റെ ശ്രീയേട്ടാ ഉണർന്നില്ലേ ഇതുവരെ. അവൾ കുലുക്കിവിളിച്ചു..
ഇങ്ങു വാടീ പെണ്ണെ നമുക്ക് ഒന്നുകൂടി ഉറങ്ങാം.. അവൻ അവളെ വലിച്ചു നെഞ്ചിലേക്കിട്ടു..
അയ്യടാ നല്ല പൂതി.. സമയം 8ആവുന്നു ഏട്ടാ പോയി റെഡി ആവൂ.. ദാ പേസ്റ്റ്..
കൊച്ചുകുട്ടികളേക്കാൾ കഷ്ടമാണല്ലോ ദൈവമേ..
നിന്റെ കൊച്ചുകുട്ടി ഞാൻ അല്ലെടീ മോളെ.. അവൻ ചിരിച്ചുകൊണ്ട് ബാത്റൂമിലേക് കയറി...
അവളും അടുക്കളയിലേക്കു പോകാനായി തുടങ്ങ്യപ്പോഴാണ് ഫോൺ അടിക്കുന്ന ശബ്ദം.. നോക്കിയപ്പോ ഏട്ടന്റെ ഫോണിൽ മെസ്സേജ് വന്നതാണ്..
അമ്മു ഓപ്പൺ ചെയ്തു..
"നേരത്തെ വരില്ലേ.. am waitng foe u"..
ഇതാരാ ഇപ്പൊ.. ഇന്ന് മറ്റെങ്ങും പോണം കാര്യം ഏട്ടൻ പറഞ്ഞില്ലല്ലോന്ന് അവളോർത്തു...
വരുമ്പോൾ ചോദിക്കാമെന്ന് കരുതി ചായ എടുക്കാനായി അവൾ അടുക്കളയിലേക്കു പോയി..
ചായയുമായി തിരിച്ചു വന്നപ്പോൾ റൂമിൽ ശ്രീയേട്ടൻ ആരോടോ പതിയെ സംസാരിക്കുന്നു.. അവൾ ശ്രദിച്ചു .
"നിന്നോട് പറഞ്ഞില്ലേ ഈ സമയത്ത് വിളിക്കരുത് എന്ന്.. ഞാൻ വരാം.. എനിക്കും കാണണം നിന്നെ.. കാണാതിരിക്കാൻ ആവില്ല.. ഞാൻ വരും.. നീ ഫോൺ വെയ്കു.. "
ഒരുനിമിഷം അമ്മു സ്തംഭിച്ചുപോയി.. അതൊരു പെണ്ണാണ് എന്നതിൽ സംശയം ഒന്നുല.. ന്നാലും ശ്രീയേട്ടൻ... അവൾക്കു സങ്കടം സഹിക്കാൻ പറ്റുന്നില്ല.. എന്ത് ആണവൾക്കുള്ളത്.. ആരാണവൾ... എന്നെ ചതിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു.. ഈ ചോദ്യങ്ങളെല്ലാം അവളുടെ മനസ്സിലൂടെ കടന്നുപോയി ..
അമ്മു. ... ചായ എവിടെ.. "
അവൾ കണ്ണു തുടച്ചു വേഗം മുറിയിലേക്ക് ചെന്നു....

മൗനരാഗം (ഭാഗം 2)
****************
ദാ ഏട്ടാ ചായ..
അമ്മു നീ ഈ ബട്ടൻസ് ഒന്നിട്ടു തന്നെ..
ബട്ടൻസ് ഇട്ടോണ്ട് നിന്നപ്പോഴാണ് അവളുടെ കലങ്ങിയ കണ്ണുകൾ ശ്രീ കാണുന്നത്..
ന്താ അമ്മു.. നിന്റെ കണ്ണെന്താ കരഞ്ഞതുപോലെ.. നോക്കട്ടെ, അവൻ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി...
അമ്മു പതിയെ കൈ പിടിച്ചു മാറ്റിക്കൊണ്ട് ഒന്നുല ശ്രീയേട്ടാ.. അടുക്കളയിൽ ചൂട് കൊണ്ട് കണ്ണു കലിച്ചു എന്റെ കണ്മഷി പടർന്നു അതാണ്..
"അല്ല എനിക്കറിയില്ല നിന്നേ.. എന്താ നിന്റെ മനസ്സിൽ.. എന്നോട് പറ നീ "..
അവൻ അവളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കാൻ ആഞ്ഞു..
"എന്താണിത് ഏട്ടാ സമയം വൈകി.. ഒന്നുല്ലന്ന് പറഞ്ഞില്ലേ.. "
അവനെ തള്ളിമാറ്റി അവൾ പോയി..
ഒരുമിച്ചു കാറിൽ പോകുമ്പോഴും അവളുടെ മുഖം തെളിഞ്ഞിട്ടില്ലല്ലോന്ന് അവനോർത്തു.. അല്ലെങ്കിൽ വഴിയിൽ കാണുന്ന ഓരോന്നിനെപ്പറ്റിയും എന്തേലുമൊക്കെ പറഞ്ഞു ചിരിച്ചും ഒരു നിമിഷം പോലും സംസാരിക്കാതെ ഇരിക്കാത്ത ആളാണ്.. അവൾക്കു ന്താ പറ്റിയതെന്ന് അവനു മനസിലായില്ല.. ഏതായാലും അവളെ അങ്ങനെ കുറേനേരം വിടാൻ അവനും തീരുമാനിച്ചു...
സ്കൂൾ എത്തി അവളിറങ്ങി.. ഒന്നും മിണ്ടാതെ നടന്നുപോയി.. സാധാരണ പറയുന്ന ഒന്നും പറഞ്ഞില്ല.. അവൾ നടന്നു മറഞ്ഞപ്പോൾ അവനും ബാങ്കിലേക്ക് പോയി..
അമ്മുന് എന്ത് ചെയ്യണം എന്നറിയില്ലാരുന്നു.. അവൾ എല്ലാം ചിന്തിച്ചു.. മനസ്സിൽ ആയിരം ചോദ്യങ്ങളുണ്ടായി.. ശ്രീ തരേണ്ട ഉത്തരങ്ങൾ ആണതിനെല്ലാമുള്ളത്.. അന്ന് ആദ്യമായി അവൾക്കു പേടി തോന്നി.. ജീവിതം അവസാനിപ്പിക്കാൻ വരെ തോന്നി അവൾക്കു.. ശ്രീ ഏട്ടൻ നഷ്ടപെട് ജീവിക്കാൻ അമ്മുന് ആവില്ലായിരുന്നു..
ക്ലാസ്സ്‌ എടുക്കാൻ ഒട്ടും മൂടില്ലായിരുന്നു.. ലീവ് എഴുതികൊടുത്തു ഒരു ഓട്ടോ പിടിച്ചു അവൾ വീട്ടിലേക് പോന്നു.. ഒറ്റയ്ക്ക് ഇരിക്കാൻ അവൾ വല്ലാതെ ആഗ്രഹിച്ചു... കുറേനേരം കരഞ്ഞു.. ഒരുപാടൊരുപാട് ചിന്തകൾ മനസ്സിൽ കൂടി കടന്നുപോയി.. ഒടുവിൽ സത്യം മനസിലാക്കാതെ ഏട്ടനെ വിമര്ശിക്കരുത് എന്നവൾക് തോന്നി..അങ്ങനെ ചിന്തിച്ചപ്പോ അവൾക്കല്പം ആശ്വാസം തോന്നി,
അവൾ എണീറ്റുപോയി കുളിച്ചു..  ഏട്ടൻ വരുമ്പോഴേക്കും ചായ ഉണ്ടാക്കി വെച്ചു..
ശ്രീ പരിഭ്രമിച്ചാണ് ബാങ്കിൽനിന്ന് വന്നത്..
വന്ന ഉടനെ അവനോടി വന്നു
"ന്താ അമ്മു നിനക്ക് പറ്റിയത്.. ഞാൻ സ്കൂളിൽ ചെന്നപ്പോൾ നീ രാവിലെ തന്നെ പോയന്ന് പറഞ്ഞു.. ഞാൻ ആകെ ടെൻഷൻ ആയി.. നിനക്ക് ന്താ പറ്റിയെ.. നീ ന്താ എന്നെ വിളിക്കാഞ്ഞത് "..
ഒന്നുല ശ്രീയേട്ടാ, ഒരു തലവേദന..

മൗനരാഗം(അവസാന ഭാഗം)
***********************
ഒന്നുല ഏട്ടാ, ഒരു തലവേദന.. ക്ലാസ്സ്‌ എടുക്കാൻ പറ്റില്ലായിരുന്നു.. ഇവിടെ വന്ന് ഒന്നുറങ്ങിയപ്പോ കുറഞ്ഞു..
"ആഹാ അത്രേയുള്ളു.. ഞാൻ ആകെ പേടിച്ചു.. ലീവ് എടുത്തു പോണുന്നൊക്കെ കേട്ടപ്പോ.. "
എങ്കിലെന്റെ മോളു പോയി റസ്റ്റ്‌ എടുക്കൂ.. ഇന്നത്താഴം എന്റെ വക..
പോ പോ ചെല്ല് ചെല്ല്...
ശ്രീ അവളെ മുറിയിൽ കൊണ്ടുപോയി കിടത്തി..
അയാൾ അടുക്കളയിലേക്ക് പോയി..
അവൾക്കു തോന്നി.. ഈ ശ്രീയേട്ടന് തന്നെ ചതിക്കാൻ ആവുമോ.. ഇല്ല..എനിക്കാണ് തെറ്റ് പറ്റിയത് എങ്കിലോ.
ഏതായാലും താനായിട്ട് ഒന്നും ചോദിക്കില്ലന്നു തീരുമാനിച്ചു അമ്മു..

എന്റെ തെറ്റ് കൊണ്ട് ഏട്ടൻ അകലാൻ പാടില്ല.. സ്നേഹം കൊണ്ട് തിരുത്തണം.. അതിന് താൻ ഒപ്പം തന്നെ ഉണ്ടാവണം...

അന്ന് രാത്രി പതിവിലും സ്നേഹത്തിൽ അവനെ തലോടുമ്പോൾ അമ്മു ഒന്നുറപ്പിച്ചിരുന്നു.. വിട്ടുകൊടുക്കില്ല.. സ്നേഹം കൊണ്ട് തിരിച്ചുപിടിക്കും..
കലഹിക്കാൻ നിന്നാൽ എന്നേയ്ക്കുമായി അകലുമെന്ന് അവൾക് തോന്നി...
ആ രാത്രി ശ്രീയേട്ടൻ മൂഡി ആയിരുന്നത് അവൾ ശ്രദ്ധിച്ചു... അതിന്റെ കാരണം അന്വേഷിക്കാതെ അവൾ അവനെ പൂർണമായും തന്നിലേക്ക്‌ ആവുന്നത്ര അടുപ്പിച്ചു... സ്നേഹിച്ചു.. കൊഞ്ചിച്ചു...

അവളുറങ്ങിയെന്ന് തോന്നിയപ്പോൾ അവൻ ഫോണും എടുത്തു റൂമിനു പുറത്ത് പോയത് അമ്മു അറിഞ്ഞു... അവൾ പിറകെ ചെന്നു..
നോക്കിയപ്പോൾ ശ്രീ മുറ്റത്തു നിന്നു ഫോൺ ചെയുന്നു..
"നീ എന്ത് പറഞ്ഞാലും ഞാൻ ഇത് ഇവിടെ ഉപേക്ഷിക്കുന്നു.. എന്റെ കൂട്ടുകാരൻ ബന്ധിപ്പിച്ചതാണ് നമ്മളെ തമ്മിൽ... എനിക്കും ഒരു attraction തോന്നി എന്നുള്ളത് ശെരിയാണ്.. അതെന്റെ തെറ്്.. അതിന് എങ്ങനെ ഞാൻ എന്റെ അമ്മുനോട് പ്രായശ്ചിത്തം ചെയും എന്നോർത്ത് ഉരുകുവാ എന്റെ നെഞ്ച്..
നിനക്ക് അറിയുവോ ഇന്ന് എന്റെ അമ്മുന്റെ കണ്ണു നിറഞ്ഞ് അവളെ ആകെ ഡെസ്പ് ആയി ഞാൻ കണ്ടു.. ഞാൻ കാരണം ഇന്ന് വരെ ആ കണ്ണു നിറഞ്ഞിട്ടില്ല.. അതിന് ഇട വരുത്തിയിട്ടില്ല ഞാൻ.. ഇതൊന്നും അറിഞ്ഞിട്ടല്ല എങ്കിലും ആ കണ്ണീരും ആ കലങ്ങിയ മിഴികളും കാണാൻ ഇനി ഒരു അവസരം ഉണ്ടാക്കില്ല ഞാൻ..
എന്റെ നെഞ്ചിൽ അവൾ വെച്ചിരുന്ന  കൈ എടുത്തു മാറ്റിയിട്ടാണ് ഞാനിപ്പോ നിന്നോട് സംസാരിക്കാൻ വന്നത്.. എനിക്കതു തിരിച്ചു എന്റെ  നെഞ്ചിൽ തന്നെ വെയ്ക്കണം.. ചേർത്ത് വെയ്ക്കണം....  നമ്മൾ തമ്മിൽ ഒരിടപാടുമില്ല..കുറെ സംസാരിച്ചിട്ടുണ്ട്, ഒരു  തവണ കണ്ടു  എന്നല്ലാതെ... ഇനി മേലിൽ നമ്മൾ കാണില്ല, എന്നെ വിളിക്കരുത് ഇയാൾ.. "
ശ്രീ call കട്ട്‌ ചെയ്ത് ആ നമ്പറും ബ്ലോക്ക്‌ ചെയ്തു...
തിരികെ റൂമിൽ വന്നു.. ഭാഗ്യം അവൾ നല്ല  ഉറക്കം.. അവൻ അവളുടെ കാലിൽ പിടിച്ചു കണ്ണടച്ച്  നിന്നു അൽപനേരം ... തെറ്റുകൾ ഏറ്റു പറയുംപോലെ...
തിരികെ കട്ടിലിൽ വന്ന് അവളോട്‌ ചേർന്ന് കിടന്നു..

ഉറക്കം നടിച്ചു കിടന്നിരുന്ന അമ്മുന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു..
അവൾക്ക് അവളുടെ വിശ്വാസം തിരിച്ചുകിട്ടിയിരിക്കുന്നു .. ജീവിതം തിരികെ കിട്ടിയിരിക്കുന്നു...
അതിനേക്കാളുപരി അമ്മുന് അവളുടെ പ്രാണൻ തിരികെ കിട്ടിയിരിക്കുന്നു..
അവൾ തിരിഞ്ഞു ശ്രീയേട്ടനെ മുറുക്കി കെട്ടിപിടിച്ചു.. നെഞ്ചിലേക്ക് തല വെച്ചു പതിയെ ഉറക്കത്തിലേക്ക് വീണു....

(ആത്മാർത്ഥ പ്രണയത്തിൽ ചതി ഉണ്ടാവില്ല.. സ്നേഹം കൊണ്ട് തിരിച്ചുപിടിക്കാൻ പറ്റാത്തതായ ഒരു അകലവുമില്ല  )
ശുഭം
Drishya ammu

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്