ഭാര്യ എന്ന ദേവദ

ഭാര്യ എന്ന ദേവത
----------------------
ഏട്ടാ ഇന്ന് നമ്മുക്കൊരു സിനിമക്ക് പോയാലോ ???വൈകിട്ട് കുറച്ചു നേരത്തെ വരാമോ????
മീന എന്റെ സമ്മതത്തിനായ് എന്റെ മുഖത്തേക്ക് നോക്കി....

എനിക്ക് ഇന്ന് സമയമുണ്ടാകില്ല. പിന്നീട് പോകാം.. അവളുടെ മുഖത്തു നോക്കാതെയാണ് ഞാനത് പറഞ്ഞത്...

ഏട്ടാ വൈകിട്ട് വരുമ്പോൾ എനിക്ക് രണ്ട് സാധനങ്ങൾ വാങ്ങിയിട്ട് വരുമോ ????

എന്താ വേണ്ടതെന്നു വച്ചാൽ നീ വാട്സാപ്പിൽ അയച്ചേക്ക് ഞാൻ വാങ്ങി കൊണ്ട് വരാം...

ഞാൻ ഒരു കടലാസ്സിൽ എഴുതിയിട്ടുണ്ട്.. മീന മടക്കിയ ഒരു കടലാസ് കഷ്ണം എന്റെ കൈയിൽ തന്നു.. തന്നതുപോലെ തന്നെ ഞാനത് പോക്കറ്റിൽ ഇട്ടു...

ജോലിയുടെ തിരക്കെല്ലാം കഴിഞ് ഉച്ചക്കാണ് ഒന്നു സ്വസ്ഥമായത്.. കസേരയിലേക്ക് തല ചായ്ച്ചുവച്ചു, മുഖം തുടക്കാനായി കർചീഫ് എടുത്തപ്പോഴാണ് മീന തന്ന കടലാസ്സ് കഷ്ണം താഴെ വീണത്...

എന്താണാവോ അവൾക്ക് വാങ്ങാനുള്ളത്.. ???
പതിയെ കടലാസ്സ് തുറന്നു.. രണ്ടേ രണ്ടു സാധനങ്ങളാണ് അവളതിൽ എഴുതിയിട്ടുള്ളത്...

ഒന്നു ഏട്ടന്റെ കൂടെയുള്ള കുറച്ചു സമയങ്ങൾ..
രണ്ട് ഏട്ടന്റെ സ്നേഹം..

വായിച്ചു കഴിഞ്ഞ ഉടനെ ആ പേപ്പർ കഷ്ണം എന്റെ കൈകളിൽ ഇരുന്നു വിറച്ചു, കണ്ണുകൾ നിറഞ്ഞു കവിഞ്ഞു... എവിടെയാണെനിക്ക് തെറ്റ് പറ്റിയത് ????

---------------------------------
സ്നേഹിച്ചു കല്യാണം കഴിച്ചതാണ് ഞാനും മീനയും. ആറു വർഷങ്ങൾക്ക് മുൻപ് ഞാനാദ്യമായി അവളെ കാണുമ്പോൾ അവളൊരു ചുറുചുറുക്കുള്ള ചുണക്കുട്ടീ ആയിരുന്നു...

പൂരത്തിന് അമ്മായിയുടെ വീട്ടിൽ പോയതായിരുന്നു ഞാൻ.. അവിടത്തെ അടുത്ത വീട്ടിലെ സുന്ദരിയായ കുട്ടിയെ ആദ്യമായി കാണുമ്പോൾ മനസ്സിൽ ഉറപ്പിച്ചു അവളാണെന്റെ വധുവെന്ന്.. നന്നായി പഠിക്കുന്ന, പാട്ട് പാടുന്ന, നീളൻ മുടിയുള്ള മീനയുടെ സ്നേഹം സമ്പാദിക്കാൻ ഒരുപാട് പാടുപെട്ടു.... ഇത്രയും നാൾ അമ്മായിയുടെ വീട്ടിൽ വന്നിട്ട് ഇതുവരെ എന്ത്കൊണ്ടാണാവോ അവളെ കാണാതിരുന്നത് ?????

പരസ്പരം ഞങ്ങൾ മത്സരിച്ചു സ്നേഹിച്ചു.... ഒരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടി... രാത്രി മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചു, രാവുകളെ പകലുകളാക്കി... ഭൂമിയിലെ സകലചരാചങ്ങളും ഞങ്ങൾക്ക് സംസാരവിഷയം ആയിരുന്നു... ആർക്കും അസൂയ തോന്നും ഞങൾ സ്നേഹിച്ചു. 

വീട്ടുകാരുടെ സമ്മതത്തോടെ, അനുഗ്രഹത്തോടെ ഞാനവളുടെ കഴുത്തിൽ മിന്ന് ചാർത്തി..

ഏറെ സംസാരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന, ഏറെ സംസാരിക്കുന്ന, പാട്ടിനെയും നൃത്തത്തെയും ഒത്തിരി ഇഷ്ടപ്പെട്ടിരുന്ന മീനയിന്നു ആകെ മാറി...

കാരണമെന്ത് ???

ഈ ഞാൻ തന്നെ..

പ്രണയത്തിനും ജീവിതത്തിനും ഏറെ അന്തരം ഉണ്ടെന്നു ഞാനിന്നു മനസിലാക്കുന്നു.. ജോലി, കുടുംബം ഇതിനെല്ലാം ഇടയിൽ ഞാനവളെ മറന്നു.. എപ്പോഴും കൂടെയുള്ള അവളോടൊന്നു സംസാരിക്കാൻ പോലും ഞാൻ മറന്നു..

പക്ഷേ അവളോ എനിക്ക് വേണ്ടി അവൾ ജീവിച്ചു. എന്റെ ഇഷ്ടങ്ങൾക്ക് വേണ്ടി.. എന്റെ കാര്യങ്ങൾ കാര്യങ്ങൾ മാത്രം നോക്കി അവളാ വീട്ടിൽ ഒതുങ്ങി.. അവളുടെ കളിചിരികൾ മാഞ്ഞു.. അവൾ അവളിലേക്ക് ഒതുങ്ങി.. അല്ല ഞാൻ ഒതുക്കി എന്ന് പറയുന്നതാവും ശരി... എല്ലാം എന്റെ തെറ്റ്.... എന്റെ മാത്രം... ഒരു ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അവളവളുടെ ഇഷ്ടം നോക്കിയിട്ടില്ല...

പക്ഷേ അവളുടെ മനസ് ഞാൻ മനസിലാക്കിയില്ല.. ഞാനല്ലേ അതാദ്യം മനസിലാക്കേണ്ടത്.. ??

ഇനിയും അവളെ വേദനിപ്പിക്കാൻ പാടില്ല..

വേഗം കസേരയിൽ നിന്നും എഴുന്നേറ്റ് ഹാഫ് ഡേ ലീവ് എഴുതി കൊടുത്തു.. ഇന്നവളെയും കൊണ്ട് സിനിമക്ക് പോകണം.. പുറത്തു നിന്നും ഭക്ഷണം വാങ്ങി കൊടുക്കണം.. പുതിയ ഡ്രെസ്സുകൾ വാങ്ങി നൽകണം.. ഇതൊരു തുടക്കമാവട്ടെ..

ഇനിയുള്ള നാളുകൾ അവൾക്കായി എല്ലാ സ്നേഹവും വാരിക്കോരി നൽകണം ..

താലി ഒരു വാഗ്ദാനമാണ്... ഒരുമിച്ചു ഒരുപാട് കാലം സ്നേഹിച്ചു ജീവിച്ചോളാമെന്നുള്ള വാഗ്ദാനം...

വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ വർഷങ്ങൾക്ക് മുൻപുള്ള മീനയുടെ സന്ദു ആവുകയായിരുന്നു.. മനസ് നിറയെ അവളുടെ പുഞ്ചിരിക്കുന്ന മുഖവും....

***ധന്യ കൃഷ്ണ ***

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്