ക്യാമ്പസ്

💗കാമ്പസ്💗

💓A REAL LOVE STORY💓
ഫുൾ പാർട്ട്‌

ഞാൻ ഫർഹാന  ആദ്യം ഞാൻ
എന്റെ  കുടുംബത്തെ കുറിച്ച്  പറയാം
ഉപ്പയും ഉമ്മയും രണ്ടനുജത്തിമാരും ഉള്ള ചെറിയൊരു കുടുംബം കഥ തുടങ്ങുന്നത് എന്റെ പ്ലസ് ടു പഠന കാലം തൊട്ടാണ് ക്ലാസ്സിൽ സാമാന്യം പഠിക്കുന്ന കുട്ടികളിൽ ഒരാളായിരുന്നു ഞാനും ചുരുക്കി പറഞ്ഞാൽ ഒരു വലിയ ഗ്യാങ് ലീഡർ കൂടിയായിരുന്നു അത് കൊണ്ട് തന്നെ എല്ലാ ടീച്ചേഴ്സിനും ഞങ്ങളോട് വലിയ കമ്പനിയിയായിരുന്നു

ടീച്ചേർസ് എന്ത് പറഞ്ഞാലും അനുസരിക്കുന്ന ഞങ്ങളുടെ ഗ്യാങ് എല്ലാവരുടെയും പ്രോത്സാഹനത്തോടെ ഫെയിമസ് ആയി അങ്ങിനെയിരിക്കെയാണ് ഞങ്ങളുടെ സ്‌കൂളിലേക് പുതിയൊരു ടീച്ചറുടെ കടന്നു കയറ്റം പഴയ എകോണമിക്ക് ടീച്ചറുടെ അഭാവത്തിലാണ് പുതിയൊരാളുടെ വരവ് 

ഇനി അദ്ദേഹത്തെ കുറിച്ച് പറയാം.... കാണാൻ സുന്ദരൻ നല്ല നീളൻ മുടി അത് നെറ്റിയിലേക്ക് ചെരിച്ചു വാർന്നിട്ടിരിക്കുന്നു   കണ്ടാൽ ആരും ഒന്ന് നോക്കി പോവും അങ്ങിനെ ആദ്യത്തെ ദിവസം ഞങ്ങളുടെ ക്ലാസ്സിലേക്ക് തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപാൾ അദ്ദേഹത്തെ കൂട്ടി കൊണ്ടു വന്നിട്ട് പറഞ്ഞു ഇനി മുതൽ നമ്മുടെ എക്കോണമിക്സ് ടീച്ചർ  ഇയാളാണെന്ന്

ക്ലാസ്സിൽ ഞങ്ങൾ പെൺകുട്ടികളാണ് ഭൂരിപക്ഷം... അങ്ങിനെ അദ്ദേഹത്തിന്റെ പ്രസന്റേഷൻ തുടങ്ങി സ്വയം പരിചയപെടുത്തൽ കഴിഞ്ഞത്തോടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ വക ഒരു ചോദ്യം   സാർ ഒരു ഡൗട്ട്...   ചോദിച്ചോളൂ   സാർ മാരീഡ് ആണോ കേട്ടപാടെ ഒരു പൊട്ടി ചിരിയായിരുന്നു എന്താടീ നിന്റെ പേര് നിനക്ക് എന്തിനാണ് ഇത് അറിയേണ്ട കാര്യം എന്ന് ചോദിച്ചു അവളെ ഒന്നാക്കി ചിരിച്ചു... അവളൊന്നു ചമ്മിയെങ്കിലും അവളുടെ മറുപടി കലക്കിയിരുന്നു അത് സാർ ഞങ്ങളുടെ ക്ലാസ്സിൽ ആരുടെയും കല്യാണം കഴിഞ്ഞിട്ടില്ല വളക്കാൻ പറ്റുമെങ്കിൽ ആരേലും ഒന്ന് ശ്രമിച്ചോട്ടെ എന്ന് വെച്ചിട്ടാണ് എന്നൊരു കിടിലൻ മറുപടികൊടുത്തു    

അത് ശരി നിനക്ക് എന്നെ വളക്കാൻ തോന്നിയോ എന്ന ചോദ്യം തിരിച്ചു കിട്ടിയ അവളുടെ മറുപടി.. എനിക്ക് നിങ്ങൾ മാച്ച് ആവില്ല എന്ന് പറഞ്ഞവൾ ഒന്ന് ചിരിച്ചു... ഇത് കെട്ട സാർ പറഞ്ഞു എനിക്ക് കല്യാണം ഇതുവരെ ആയിട്ടില്ല എനിക്ക് ഇരുപത്തി അഞ്ചു വയസ്സായി എനിക്കായി കാണാൻ പോയ പെൺകുട്ടികളെയൊന്നും എനിക്കിഷ്ടമായില്ല

അതിന് ചില കാരണങ്ങളും ഉണ്ടായിരുന്നു അവരൊക്കെ ഹൈക്ലാസ്സ് ഫാമിലി ആണ്.,ടീച്ചേർസ്  നേഴ്സ് അങ്ങിനെ ഒക്കെ ജോലിയുള്ള കുട്ടികളും.പ്രായത്തിലും വലിയ വിത്യാസം  ഉണ്ടാവാത്ത കാരണം.. ജോലി ഉള്ളവരെ എനിക്ക് കല്യാണം കഴിക്കാൻ  ഇഷ്ടവും അല്ലായിരുന്നു....

ഞങ്ങളുടെത് വലിയ കുടുംബമായിരുന്നു ജേഷേട്ടൻമാരും അവരുടെ മക്കളുമൊക്കെയായി  വലിയ കുടുംബമായത് കൊണ്ട് ചിലർക്ക് എന്നെയും ഇഷ്ടായില്ല ഏറ്റവും ഇളയ സന്തതി ആയത് കൊണ്ട് എന്റെ എല്ലാ ഇഷ്ടങ്ങളും വീട്ടുകാർ നടത്തി തരുമെന്നൊക്കെ പറഞ്ഞു അങ്ങിനെ അന്നത്തെ ക്ലാസ്സ്‌ ടൈം കഴിഞ്ഞു സാർ പോയി കഴിഞ്ഞ ശേഷം ക്ലാസ്സിൽ അതൊരു വലിയ ചർച്ചാ വിഷയമായി

ഇത്രയും സുന്ദരനായ പയ്യനെ ഇഷ്ടായില്ല എന്ന് പറഞ്ഞ പൊട്ടത്തികളോ എന്നും പറഞ്ഞു ഓരോരുത്തരും അന്തം വിട്ടിരുന്നു... അപ്പോളാണ് എന്റെ മുഖത്ത് നോക്കി എന്റെ കൂട്ടുകാരി

"ഡീ നീ നോക്കുന്നോ ഞങ്ങളൊക്കെ പിന്തുണയ്ക്കാം"എന്ന അവളുടെ ഒടുക്കത്തെ ഒരു കമന്റ്

അത് കെട്ട എനിക്ക് മനസ്സിൽ
സന്തോഷം തോന്നിയെങ്കിലും അത് പുറത്ത് കാണിക്കാതെ ഞാൻ പറഞ്ഞു എനിക്ക് സൗകര്യം ഇല്ലാ എന്ന്...

കാരണം
എന്റെ ഉപ്പ ഒരു വാശിക്കാരനാണ്
പിന്നെ ഉമ്മ അവർക്കൊന്നും ഇങ്ങിനെയുള്ള നടപടികൾ ഇഷ്ടമല്ല അത് കൊണ്ട് തന്നെ അങ്ങിനെയുള്ള ഒരു പരിപാടിക്കും ഞാൻ മുതിർന്നില്ല... അങ്ങിനെയിരിക്കെ ഞങ്ങളുടെ സ്കൂളിൽ ആർട്സ് പ്രോഗ്രാം തുടങ്ങി.... സ്റ്റേജ് പരിപാടികൾകൊന്നും ഞാൻ പങ്കെടുക്കാറില്ല കാരണം എനിക്കതൊക്ക ഒരു വെറുപ്പായിരുന്നു എന്റെവീട്ടുക്കാർ എങ്ങാനും അങ്ങിനെ ഒരു പരിപാടിക്ക് നിന്ന് എന്നറിഞ്ഞാൽ എന്നെ കൊല്ലും.... അങ്ങിനെ എന്റെ ഗ്യാങ്ങിൽ ഞാനൊഴികെ എല്ലാവരും ഒപ്പനയ്ക് നിന്നു...

പരിപാടി തുടങ്ങി എല്ലാവരും മേക്കപ്പ് ചെയ്തു നിൽക്കുന്ന സമയത്താണ് നമ്മുടെ പ്രിയപെട്ട അദ്ധ്യാപകന്റെ വരവ്    എന്താ നീ മാത്രം മേക്കപ് ചെയ്തില്ലേ നിനക്ക് പ്രോഗ്രാം ഇല്ലേ ഞാൻ പറഞ്ഞു ഇല്ല സാർ ഞാനൊന്നിനും ഇല്ലാ എന്ന്.... അതെന്താണ് അങ്ങിനെ എന്ന് സാർ ചോദിച്ചപ്പോൾ.. എനിക്ക് അതൊന്നും ഇഷ്ടമല്ല പെണ്ണ് സ്റ്റേജിൽ കയറുന്നത്
എന്റെ ഉപ്പാക്കും ഉമ്മക്കും ഇഷ്ടമല്ല....

ശരിയാണ് ഞാനും നിനക്ക് സപ്പോർട്ട് തരുന്നു... പക്ഷെ ഞാൻ ഒരു അധ്യാപകൻ ആയിപോയല്ലോ അത് കൊണ്ട് എല്ലാത്തിനും കൂടെ കൂടുന്നു എന്ന് മാത്രം... അങ്ങിനെ ഞങ്ങൾ കുറേ നേരം സംസാരിച്ചിരുന്നു... വീട്ടിലെ കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.. ഞാനും.. അവരുടെ വിശേഷങ്ങളൊക്കെ അന്വേഷിച്ചു..... അങ്ങിനെ പരിപാടികൾ ഓകെ കഴിഞ്ഞു പതിവ് പോലെ ക്ലാസ്സ്‌ നടന്നുകൊണ്ടിരിക്കെ... ക്ലാസ്സിൽ ഒരു  പ്ലാൻ നടന്നു ടൂർ പോവാൻ... ടീച്ചർമാർ ഒക്കെ കൂടി ഒരു തീരുമാനത്തിലെത്തി മലമ്പുഴയിലേക്ക് ടൂർ പോവാൻ... പക്ഷെ ഇതൊക്കെ കേട്ടിട്ട് എനിക്ക് സന്തോഷം ഇല്ലായിരുന്നു കാരണം എന്റെ വീട്ടിൽ നിന്നും സമ്മദം കിട്ടില്ല...

അങ്ങിനെ എല്ലാവരും ക്യാഷ് കൊടുത്തു എന്റെ കാര്യം തീരുമാനമായില്ല
സങ്കടം വന്നു

ഫ്രണ്ട്‌സ് പറഞ്ഞു പ്രിൻസിപ്പാളിനെ കൊണ്ട് ഉപ്പാനെ വിളിപ്പിക്കാൻ...
ഉപ്പാന്റെ സമ്മദം വാങ്ങിക്കാൻ
അങ്ങനെ ആ വിളിയോടെ എനിക്ക് ടൂർ പോവാൻ സമ്മദം കിട്ടി എനിക്ക് ഒരുപാട് സന്തോഷമായി.....

പിറ്റേന്ന് രാവിലെ.....
എല്ലാവരും 6:30 ആയപ്പോളേക്കും സ്കൂളിൽ എത്തിയിട്ടുണ്ട് ഒരു കാര്യം പറയാൻ മറന്നു.. ടൂർ പോകുന്നത് പെൺകുട്ടികൾ മാത്രമാണ് കേട്ടോ ആൺ കുട്ടികൾ ടൂർ പോകുന്നത്  ഞങ്ങളുടെ ടൂർ  കഴിഞ്ഞതിന് ശേഷമാണ് അത് രണ്ട് ദിവസം നീണ്ടു നിൽക്കുന്നതാണ്...

അങ്ങിനെ അടിപൊളിയായി ഞങ്ങൾ ടൂർ പുറപ്പെട്ടു.. നല്ല ജോളിയായിരുന്നു
സമയം പോയത് അറിഞ്ഞില്ല....

ടൂർ ബസ്സ്‌ മലമ്പുഴയിൽ എത്തി... എല്ലാവരും ആവേശത്തോടെ ബസ്സിൽ നിന്നും ഇറങ്ങി ക്യാഷും അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രമേ ഞങ്ങൾ കയ്യിൽ എടുത്തുള്ളൂ എല്ലാം
ഞങ്ങൾ നോക്കി കാണുകയാണ്

പിന്നെ തടാകത്തിലൂടെയുള്ള ചവിട്ടു ബോട്ടിൽ കയറാൻ ഞാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും തീരുമാനിച്ചു ബാക്കി ഉള്ളവരൊക്കെ സ്പീഡ് ബോട്ടിൽ... കയറി...

ഞാനും എന്റെ കൂട്ടുകാരിയും കയറാനിരുന്ന ചവിട്ടു ബോട്ടിലേക്ക് നമ്മുടെ കഥാ നായകനും പൊളിറ്റിക്സ് അദ്ധ്യാപകനും കയറി പിന്നെ പെട്ടെന്ന് ബോട്ടിൽ കയറിയ ഞാൻ ആടി ഉലഞ്ഞു ഇത് കണ്ടു എന്റെ ഫ്രണ്ട് എന്നെ പിടിച്ചു വലിച്ചു അങ്ങിനെ ബോട്ട് സ്വയം ചവിട്ടി  പോവണം എന്നുള്ളത് കൊണ്ട്....

ഞാൻ ബാക്ക് സീറ്റിൽ ഇരുന്നു എന്റെ കൂട്ടുകാരി മുൻ സീറ്റിലും... ഇത് കണ്ട കൂട്ടുകാരി എന്നെ മുൻ സീറ്റിലേക്ക് വലിച്ചു... എനിക്ക് ചവിട്ടാൻ കഴിയില്ല ഞാൻ ഇവിടെ ഇരുന്നോളാം എന്ന് പറഞ്ഞപ്പോൾ  ഡീ പോത്തേ നീ ഞങ്ങളെയൊക്കെ അക്കരെ എത്തിക്കുമോ എന്ന പൊളിറ്റിക്സ് മാസ്റ്റരുടെ ചോദ്യം കേട്ടവൾ പറഞ്ഞു നിങ്ങൾ വേറെ കേറിക്കോ ഇത് ഞങ്ങൾക്ക് ഓടിക്കാനുള്ളതാണ് എന്ന് നീ അക്കരെ ഓടിച്ചിട്ട്‌ എത്തിക്കുമോഡീ എന്ന് പറഞ്ഞു അയാള് മുന്നിലെ അടുത്ത സീറ്റിൽ വന്നിരുന്നു

ടാ നീ ബാക്കിൽ കയറു എന്ന് പറഞ്ഞു അദ്ദേഹം നമ്മുടെ നായകനെ കൈപിടിച്ച് കയറ്റി  അങ്ങിനെ ബോട്ട് പോയി കൊണ്ടിരിക്കേ ഞാനൊന്നു വെള്ളത്തിലേക് കൈ നീട്ടി എന്റെ കളി കൂടിയോ എന്നറീല്ല പെട്ടെന്ന് ഞാൻ വെള്ളത്തിലേക് വീഴാനിരുന്നു...

കറക്ട് സമയത്ത് തന്നെ നായകൻ എന്റെ കൈ പിടിച്ചു... ആ വലിയിൽ
ബോട്ട് താനേ ആടി ഉലഞ്ഞു  എടീ പോത്തേ നീ എന്താടി വെള്ളത്തിലേക് ചാടാനുള്ള ശ്രമത്തിലാണോ ബാക്കി ഉള്ളവർ നിങ്ങളെ നോക്കാനാണോ ടൂർ വന്നത് .. ഞങ്ങൾക്ക് പണി ഉണ്ടാക്കരുത് എന്ന് ഇത് കേട്ടപ്പോൾ ടാ നീ മിണ്ടാതെ ഇരിക്കുന്നുണ്ടൊ...

ഞാൻ അവളെ പിടിച്ചില്ലേ ഒന്നും സംഭവിച്ചില്ലാലോ എന്ന നായകന്റെ വാക്ക് കേട്ടപ്പോൾ പൊളിറ്റിക്സ് മാഷ്  
ടാ അവൾ വീണാൽ അവളെ മുറുക്കി പിടിച്ചോളണം എന്ന് പറഞ്ഞു കളിയാക്കി ഒരു ചിരി... ഇത് കേട്ടപ്പോൾ എനിക്ക് എന്തോ ആയപോലെ... ടാ ഞാൻ അവളെ പിടിക്കും അവൾക് സമ്മദം ആണെങ്കിൽ അവളെ കെട്ടുകയും ചെയ്യും നീ ഒന്ന് മിണ്ടാതെ ഇരുന്നാൽ മതി എന്ന് ഇത് കേട്ടപ്പോൾ എന്റെ കൂട്ടുകാരി അവരുടെ കൂടെ കൂടി പറയുകയാണ്... അതിനും  പ്രിൻസിപാളിന്റെ കോൾ പോവേണ്ടി വരും അവളുടെ ഉപ്പാക്ക് എന്ന് എനിക്ക് ആകെ സങ്കടമായി കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥ

ബോട്ട് കരയ്ക്ക് എത്തിയതിന് ശേഷം
റോപ്പ് വേ കയറാൻ ടിക്കെറ്റ് എടുക്കാൻ ക്യു നിന്ന സമയത്ത്   നമ്മുടെ നായകൻ എന്റെ അടുത്ത് വന്നു നിന്നിട്ട് പറയുകയാണ് ഞാൻ പറഞ്ഞത് ഒന്നും നീ കാര്യമായി എടുക്കണ്ടാ ഞാൻ പോളിക്കിട്ട് ഒരു കൊട്ട് കൊടുത്തതാണ് എന്ന്.. അങ്ങിനെ റോപ്പ് വേയിലും ഞങ്ങൾ രണ്ടുപേരും ഒരുമിച്ചു കയറി സാർ പലതും പറഞ്ഞു കൊണ്ടിരുന്നെങ്കിലും എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല...

അങ്ങിനെ ടൂർ കഴിഞ്ഞു വന്നതിനു ശേഷം ആ വാർത്ത എങ്ങിനെയോ സ്കൂളിൽ പാട്ടായി  ecnomic സാറും ഞാനും love  തുടങ്ങിയെന്ന്  പക്ഷെ അതിനൊന്നും ഞങ്ങൾ ചെവി കൊടുത്തില്ല സാറിന് ഇഷ്ടം ആയിരുന്നോ എന്ന് ഞാനോ... എനിക്ക് ഇഷ്ടം ആണെന്ന് സാറോ അന്വേഷിച്ചില്ല

അങ്ങിനെ സ്കൂൾ എക്സാം കഴിഞ്ഞു സ്കൂൾ പൂട്ടി മനസ്സിൽ സങ്കടം ഉണ്ടായിരുന്നു പക്ഷെ അതൊന്നും നടക്കില്ല എന്ന ചിന്തയാണ് മനസ്സിൽ കൂടുതലും...  അത്കൊണ്ട് ഒന്നും മൈൻഡ് ചെയ്തില്ല

അങ്ങിനെ അടുത്തടുത്ത മാസങ്ങളിലായി  പല കൂട്ട് കാരികളുടെയും കല്യാണം കഴിഞ്ഞു  എനിക്ക് ഡിഗ്രിക്ക് പോകാനുള്ള ചാൻസ് കിട്ടി  എന്റെ പത്താം ക്ലാസ് കൂട്ടുകാരികളുടെ കൂടെ ഞാൻ ഡിഗ്രിക്ക് പോയി തുടങ്ങി   ഫസ്റ്റ് ക്ലാസ്സ്‌ ഉണ്ടായത് കൊണ്ട് എന്റെ പഴയ പ്രിൻസിപ്പാളിന്  നിർബന്ധം ഉണ്ടായിരുന്നു ബി എ
ഇഗ്ലിഷ് ന് തന്നെ ചേരണം എന്ന് അങ്ങിനെ എനിക്ക് നല്ലൊരു കോളേജിൽ തന്നെ സീറ്റ് കിട്ടി അങ്ങിനെ പോയി കൊണ്ടിരിക്കേ...

തേർഡ് സെമസ്റ്റർ വന്നു...കോളേജ് ലൈഫിൽ അടിച്ചു പൊളിക്കുന്ന കാലം .... അങ്ങിനെയിരിക്കെ
ഒരു ദിവസം എന്റെ കസിൻ എന്നെ കൂട്ടി കൊണ്ട് പോവാനായി കോളേജിലേക്ക് വന്നു   വീട്ടിൽ വിരുന്ന്കാർ വന്നിട്ടുണ്ട് അവർ പോകുന്നതിനു മുന്നേ എന്നെ കാണണം എന്ന്...ഉമ്മ പറഞ്ഞിട്ട് എന്നെ കൂട്ടാൻ വന്നതാണ് എന്ന് അവർ പറഞ്ഞു

അങ്ങിനെ ഞാനും കസിനും വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോൾ കസിൻ പറഞ്ഞു... എടീ നിനക്ക് നല്ലൊരു കല്യാണ ആലോചന വന്നിട്ടുണ്ട്... നല്ല പയ്യനാണ് എന്ന്... ഞാൻ എന്റെ കസിനോട് പറഞ്ഞു എനിക്കിപ്പോൾ കല്യാണം വേണ്ടാ എന്ന്.... ഞങ്ങൾ നടന്നു വീട് എത്താറായി.....

തുടരും....

ക്യാമ്പസ്💌
💙അവസാനഭാഗം💙

വീട്ടിൽ എത്തിയപ്പോൾ എന്റെ ബന്ധുക്കളായിരുന്നു വിരുന്നുകാർ

നിന്റെ ഉമ്മാക്ക് ഈ ബന്ധം അറിഞ്ഞപ്പോൾ നല്ല താല്പര്യമുണ്ട് ഏതായാലും ഉപ്പ ഒന്നാം തിയതി വരുന്നുണ്ടല്ലോ മറ്റുള്ള കാര്യങ്ങളൊക്കെ അപ്പോൾ ആലോചിക്കാം... എന്ന് കസിൻ പറഞ്ഞപ്പോൾ എനിക്ക് ആകെ ദേഷ്യം വന്നു കോളേജ് ലൈഫ്‌ ആസ്വദിച്ചു തുടങ്ങിയെ ഉള്ളൂ അപ്പോളേക്കും അത് ഇല്ലാതെ ആവുന്ന അവസ്ഥ എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല...

ഡീ നല്ല പാർട്ടിയാണ് ചെറുക്കൻ മാഷാണ് നമ്മുടെ റഫീഖ് പറഞ്ഞ ബന്ധമാണ്.. (റഫീഖ് ഞങ്ങളുടെ വീട്ടിലെ സ്ഥിരം ഡ്രൈവർ ആണ്...)
അവന്റെ നാട്ടുകാരനാണ് നമുക്ക് പറ്റിയ ഫാമിലിയാണ് എന്നൊക്കെ അവർ പറഞ്ഞിട്ടുണ്ട്...

അങ്ങിനെ വീട്ടിൽ എത്തിയ എനിക്ക് എല്ലാവരുടെയും വക ഉപദേശങ്ങളും കിട്ടി   ഇപ്പോൾ ആയില്ലേ എന്തിനാണ് ഇനിയും നീട്ടി കൊണ്ട് പോകുന്നത് നല്ല ആലോചനയാണെങ്കിൽ നമുക്ക് നടത്താം അതാണ് നല്ലത് എന്നൊക്കെ

എനിക്കൊന്നും പറയാനില്ലായിരുന്നു അപ്പോൾ മനസ്സിൽ ഒരു മുഖം
വന്നു തെളിഞ്ഞിരുന്നു... പക്ഷെ അത് ഒരിക്കലും പൂവണിയാത്ത   സ്വപ്നമാണെന്ന് മനസ്സിനെ പറഞ്ഞു പാകപെടുത്താൻ ശ്രമിക്കുകയാണ് ഞാൻ.....

ഇതിനിടയിൽ ഞാൻ പോലും അറിയാതെ എന്റെ അമ്മാവനും കസിനും...
ആ ആലോചനയിൽ കൂടുതൽ അന്വേഷണങ്ങൾ നടത്തിയിരുന്നു

നമ്മുടെ ഫാമിലി ഡ്രൈവർ റഫീഖ് ഇക്കാ...ഞാൻ അറിയാതെ ചെക്കന് എന്നെ കാണിച്ചു കൊടുത്തിരുന്നു എന്നൊക്കെ ഞാൻ അറിഞ്ഞു

ഇതൊന്നും അറിയാതെ കോളേജിലെക്ക് പോകുന്ന എന്നെ കാണാൻ അയാള് ബസ്സ്‌ സ്റ്റോപ്പിൽ വന്ന് എന്നെ  കാത്തിരിക്കാറുണ്ടത്രെ...

അങ്ങിനെ എന്റെ ഉപ്പ വന്നു..
വന്നപാടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും വിളിയൊക്കെ തുടങ്ങി...

പെണ്ണ് കാണാൻ വരവ് തീരുമാനിച്ചു...
ഒരു ഞായറാഴ്ച അവർ വരുന്നുണ്ടെന്ന വിവരം ഞാനറിഞ്ഞു....
ഞാനൊന്നും ചോദിക്കാറില്ല അത്കൊണ്ട് ഉപ്പയുടെയും ഉമ്മയുടെയും ഇഷ്ടം നടന്നു

ഇന്നാണ് ആ ദിവസം... ചെറുക്കനും വീട്ടുകാരും വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് ആകെ സങ്കടമായി ഏതായാലും വരുന്നത് വരട്ടെ എന്ന് ഞാൻ തീരുമാനിച്ചിരിക്കേ എന്റെ അമ്മാവന്റെ മകൾ അതായത് ഞങ്ങളുടെയൊക്കെ  ഇത്താത്ത വന്നിട്ട് എന്നോട് പറഞ്ഞു..

എഡീ ഡ്രസ്സ്‌ മാറി ഒന്നോരുങ്ങി വാ
എന്ന്  ഒരു മൂളലോടെ ഞാൻ എന്റെ പുതിയ ഡ്രസ്സ്‌ മാറി വന്നു അപ്പോളേക്കും അവര് വന്നു കയറിയിരുന്നു എനിക്ക് കാലും കയ്യും വിറയ്ക്കുന്നുണ്ടായിരുന്നു എന്റെ ഉമ്മ ഒരു ട്രൈയി എന്റെ വെച്ചു തന്നു അതിൽ  അഞ്ചു ചായ വെച്ചു തന്നു... അഞ്ചു ചായയുടെ കനം എനിക്ക് അനുഭവപെട്ടത് വലിയ ചെങ്കല്ലുകൾ കയ്യിൽ പിടിച്ച പോലെയുള്ള ഭാരം പോലെയാണ്....

എന്റെ ഉപ്പയുടെ ഏട്ടൻ എന്റെ കയ്യിൽ നിന്നും അത് വാങ്ങി മുന്നിൽ നടന്നു
എനിക്ക് എന്റെ കണ്ണിൽ ഇരുട്ട് വന്നത് പോലെ... എന്റെ കണ്ണിൽ നിന്നും
കണ്ണീർ വരുന്നുണ്ടായിരുന്നു എന്തിനെന്നറിയാതെ.....

മോളെ ഇത് വാങ്ങി കൊടുക്കൂ എല്ലാവർക്കും എന്ന എന്റെ ഉപ്പ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നത് മൂത്താപ്പ എനിക്ക് നേരെ നീട്ടിയ ട്രേ  വാങ്ങിച്ചു ഞാൻ മുന്നോട്ട് നീങ്ങി നോക്കിക്കോ എന്ന് പറഞ്ഞു റഫീഖ്ക്കാ  എന്നെയൊന്ന് തട്ടി അപ്പോളാണ് ശരിക്കും ഞാൻ ഞെട്ടിയത് മുന്നിൽ ഇരിക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ എന്റെ കണ്ണുകൾ ഒന്നുകൂടി തുറന്നു പിടിച്ചു ഒന്നും അറിയാത്തപോലെ  ഒരു ചിരി ചിരിച്ചു ഗ്ലാസ്‌ കയ്യിൽ നിന്നും വാങ്ങി...

മോളെ എന്ന ഉപ്പയുടെ വിളികേട്ട് ഞാൻ തിരിച്ചകത്തെക്ക് കയറി എനിക്കൊന്നും മനസിലായില്ല എന്താണ് സംഭവിച്ചത് എന്ന്     ഇനി അവർക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ എന്നും പറഞ്ഞു അവരുടെ കൂടെ വന്ന അമ്മായി എന്നെ കൂട്ടി റൂമിലേക്ക്‌ പോയി ശരിക്കും യന്ത്രം പോലെ അവരുടെ പിന്നാലെ പോയ എന്നെ

സുന്ദരമായ ഒരു പുഞ്ചിരി തൂകിക്ഷണിച്ചു എന്റെ പ്രിയപ്പെട്ട അദ്ധ്യാപകൻ.

ഡീ എന്താടീ നീഞെട്ടിയോ ഞാനും ഒരിക്കൽ ഞെട്ടിയതാണ്... നിനക്കൊരു സപ്രൈസ് ആവട്ടെ എന്ന് ഞാനും കരുതി....

നിന്നെ ഒരിക്കൽ റഫീഖ് കാണിച്ച തന്നപ്പോൾ ഞാനും ഞെട്ടി പോയിരുന്നു ഇങ്ങിനെ ഒരു നിമിഷം ഒരിക്കലും പ്രതീക്ഷിച്ചില്ലാലോ അന്നത്തെ എന്റെ വാക്ക് പടച്ചോൻ സ്വീകരിച്ചതാണോ
എന്ന് തോന്നി ആ നിമിഷം

റഫീഖിനോട് ഞാൻ പറഞ്ഞിരുന്നു കാര്യങ്ങൾ  അവൻ പറഞ്ഞു സംഗതി ആരോടും പറയണ്ടാ അവളുടെ ഉപ്പ അറിഞ്ഞാൽ പ്രശ്നം ആവുമെന്ന്... അങ്ങിനെ കാര്യങ്ങൾ ഇവിടം വരെ ആയി നിനക്ക് ഇഷ്ടമായോ എന്നെ....

സന്തോഷം കൊണ്ട് എനിക്ക് കരച്ചിൽ വന്നെനിക്ക്... നിങ്ങൾക് ഇഷ്ടമാണെങ്കിൽ നൂറുവട്ടം എനിക്ക് ഇഷ്ടം തന്നെയാണ് എന്ന് ഞാൻ പറഞ്ഞു അങ്ങിനെ മിട്ടായിയും തന്ന് ഒന്നും അറിയാത്തപോലെ എന്റെ സാറും അവരുടെ ബന്തുക്കളും വീട്ടിൽ നിന്നും തിരിച്ചു പോയി.....

പിന്നീട്... പെട്ടെന്ന് കല്യാണം വേണം കുട്ടിയെ അവർ പഠിപ്പിക്കും അവന്റെ അളിയന് ഗൾഫിലെക്ക് തിരിച്ചു പോകാനുള്ളതാണ് അത്കൊണ്ട് വേഗം കല്യാണം വേണം എന്നും പറഞ്ഞു റഫീഖ് ഇക്കാ വീട്ടിലേക്ക് വന്നു അതിനിടയിൽ അവിടുത്തെ ഇത്താത്ത മാരൊക്കെ ഫോൺ വിളിക്കും

ഒരു ദിവസം ഇത്താത്ത എന്റെ ഇക്കാക് ഫോൺ കൊടുത്തു ഹലോ... ഹലോ വേണ്ട ഉപ്പാക്ക് ഇഷ്ടം ആവില്ല വിളിക്കുന്നത് എന്ന് ഞാൻ പറഞ്ഞപ്പോൾ എന്നോട് പറഞ്ഞു എങ്കിൽ നീ ഉമ്മാന്റെ നമ്പർ താ ഞാൻ ഇടക്ക് വിളിക്കും പറ്റുന്ന സമയത്ത് നീ മിസ്സ്‌ കോൾ അടിക്കണം എന്നും പറഞ്ഞു ഞാൻ നമ്പർ കൊടുത്തു അങ്ങിനെ രാത്രിയൊക്കെ വിളിക്കൽ പതിവായി അങ്ങിനെ കോളേജിൽ പോകുന്ന സമയത്ത് കാണലും പതിവായി ഇതൊന്നും അറിയാതെ നവംബർ 20 ന് കല്യാണ ദിവസം തീരുമാനിച്ചു ഉപ്പ വീട്ടിൽ എത്തി ഇനി പതിനഞ്ച് ദിവസം എല്ലാം നടത്തണം അങ്ങിനെ എല്ലാം തകൃതിയായി നടന്നു എന്റെ കുടുംബത്തിലെ ആദ്യത്തെ കല്യാണം ആയത് കൊണ്ട് അത്യാവശ്യം ഉഷാർ ആയി തന്നെ നടത്തണം എന്നുള്ളത് കൊണ്ട് എല്ലായിടത്തും കല്യാണം പറഞ്ഞിരുന്നു....

അങ്ങിനെ നവംബർ 20 ന് കല്യാണം... എല്ലാം കഴിഞ്ഞ് കല്യാണത്തിന്റെ ലീവ് ഒക്കെ കഴിഞ്ഞ് എന്റെ ഇക്കാന്റെ കൂടെ കോളേജിലേക്ക്.... അങ്ങിനെ ഡിഗ്രി ഫൈനൽ ആവും മുമ്പേ ഗർഭിണി യായി ഞാൻ അഞ്ചു മാസം വരെ കോളേജിൽ പോയി ഞാൻ പിന്നെ റമളാൻ കാരണം നിർത്തി വെച്ചു മാസങ്ങളും വർഷങ്ങളും കഴിഞ്ഞു പോയി.... രണ്ട് കുഞ്ഞുങ്ങളേ സമ്മാനിച്ച്  എന്റെ ഇക്ക പ്രവാസ ലോകത്തേക്ക് പടി കയറി.... ശുഭം............. ... 
ഫൈസൽ, സറീനാസ്
(ഫൈസി)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്