പ്രണയ നൊമ്പരം

💘പ്രണയനൊമ്പരം💘
ഫുൾ പാർട്ട്‌

ലേബർ റൂമിന് മുന്നിലെ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരമൊരുപാടായി
....ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നുന്നു..... ഉള്ളിലെ ദുഃഖത്തിന്റെ കനലുകൾ പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു....തന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു നോക്ക് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുറച് ഭർത്താക്കന്മാർ എനിക്ക് ചുറ്റുമുണ്ട്,, അവരിൽ ഒരാൾ തന്നെയാണ് ഞാനും...... പക്ഷെ മനസ്സിനെ വേദനിപ്പിക്കുന്ന കനലും ഉള്ളിൽ ഇട്ടാണ് ഞാൻ ഓരോ നിമിഷവും തള്ളി നീക്കുന്നത്......മനസ്സറിയതെ തന്നെ കണ്ണുകളിൽ നനവ് പടർന്നു.....എന്നാലും ദൈവത്തോട് മനസ്സുരുകി പ്രാർത്ഥനയും തുടർന്നു...

"ഇവിടിരുന്നു ഷോ കാണിക്കാതെ എഴുന്നേറ്റ് പോടാ..... പ്രസവം കഴിയുമ്പോ ഞാൻ അറിയിക്കാം അപ്പൊ വന്നാ മതി...."

അയാളുടെ പരിഹാസത്തോടെയുള്ള വാക്കുകൾ ആണ് ....ഈ ഇടയായി അയാളുടെ വായിൽ നിന്നും ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും എന്നും കേൾക്കാറുണ്ട്,, അതുകൊണ്ട് ഇപ്പൊ അതൊരു ശീലമായിപോയി .....ഇതുപോലെ എത്ര
തരംതാഴ്ത്തലുകൾക്കു ഇരയായിട്ടുണ്ട് കുട്ടിക്കാലം മുതൽക്കു തന്നെ...... തന്ത ആരെന്നോ തള്ള ആരെന്നോ അറിയാത്തവൻ എന്ന ചീത്തപ്പേര് ജീവിതകാലം മുഴുവൻ കേൾക്കാൻ വിധിയുള്ളവന് ഈ വാക്കുകളൊന്നും കുത്തി നോവിക്കില്ലലോ.....എല്ലാം എന്നും കേട്ടു നിൽകാറാണ് പതിവ്,,ഒന്നിനും എതിർത്തു പറഞ്ഞിട്ടില്ല......... ഒരു മനുഷ്യന്റെ ആത്മാഭിമാനത്തിന്റെ കോട്ട പൊളിക്കുമാറ്  അപമാനങ്ങൾ സഹിച്ചത് ഈ ഒരു ദിവസത്തിന് വേണ്ടിയാണ്......എന്റെ
കുഞ്ഞിനു വേണ്ടി.....
എല്ലാം ഇന്നത്തോടെ തീരും.....

ഇനിയും അവിടിരുന്നാൽ അയാൾ വീണ്ടും ഓരോന്ന് പറഞ്ഞു പ്രശനം ഉണ്ടാക്കും എന്നതിനാൽ ഞാൻ ആശുപത്രിയിലെ ഒരു ഒഴിഞ്ഞ കോണിലെ ബെഞ്ചിൽ ഇരുന്നു.....ഉറക്ക ക്ഷീണം ശരീരത്തെ വല്ലാതെ തളർത്തിയിരുന്നു,,എനിക്ക് ഉറക്കം എന്നെ നഷ്ടപ്പെട്ടിരിക്കുന്നു..... അപ്പോൾ അവിടേക്ക് ഒരു ചെറുപ്പക്കാരനും ഭാര്യയും കുഞ്ഞിനെയും കൊണ്ട് എന്റെ സമീപത്തെ ബെഞ്ചിൽ ഇരുന്നു..... തന്റെ കുഞ്ഞിനെ ചേർത്ത് പിടിച്ചുകൊണ്ട് ലാളിക്കുന്ന അവരെ എനിക്ക് നോക്കാതിരിക്കാൻ കഴിഞ്ഞില്ല.... അറിയാതെ കണ്ണീർ ചാലുകളായി ഒഴുകി.... എനിക്ക് നഷ്ടപെട്ട നിമിഷങ്ങളെ ഓർത്ത് മനസ്സ് നീറി... ഇങ്ങനെ സ്നേഹിക്കപ്പെടാൻ കുട്ടിക്കാലത്തു ഞാൻ ഒരുപാട് കൊതിച്ചിരുന്നു.... എന്റെ കുഞ്ഞിന്റെ മുഖം കാണാൻ മനസ്സ് വല്ലാതെ തിടുക്കം കൂട്ടി....ആരും അനാഥരായി ജനിക്കാതിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി.......
ഇതുവരെയുള്ള ജീവിതചക്രം ഒരു കണ്ണാടി പോലെ മുന്നിൽ തെളിഞ്ഞു.....ഞാനും അറിയാതെ ആ ഓർമകൾക്ക് പിന്നാലെ യാത്രയായി......

***************************************

ഓര്മവച്ച കാലം മുതൽ നരക തുല്യം ആയിരുന്നു ജീവിതം.... ഒരു ഭിക്ഷാടകനെ പോലെ 8 വയസ്സുവരെ അലഞ്ഞു നടന്നു.... പലരിൽ നിന്നും പരിഹാസങ്ങളും അവഗണനകളും ഏറ്റുവാങ്ങി....ഒരു നേരത്തെ അന്നത്തിന് വേണ്ടി ഒരുപാട് യാചനകൾ നേരിട്ടു.....തന്റെ മക്കകളെ അച്ഛനമ്മമാർ ചേർത്തു പിടിച്ചു നടക്കണത് കൊതിയോടെ ഒരുപാട് നോക്കി നിന്നിട്ടുണ്ട്... ഒരുപാട് രാത്രികൾ ഉറങ്ങാതെ കരഞ്ഞു തീർത്തിട്ടുണ്ട്.... മുലപ്പാലിന്റെ രുചി അന്യമായ ജന്മം അത് അനുഭവിച്ചു തന്നെ അറിയണം......

അപ്പോഴാണ് മാലാഖയെ പോലെ സിസ്റ്റർ ക്ലാര എനിക്ക് മുന്നിൽ അവതരിച്ചത്.... പിന്നീടുള്ള നാളുകളിൽ അവർ നടത്തിയ അനാഥ മന്ദിരത്തിൽ സനാഥനെ പോലെ ഒരുപാട് സഹോദരങ്ങളോടൊപ്പം കഴിഞ്ഞു.... പഠനവും സിസ്റ്ററിന്റെ കാരുണ്യത്തിൽ നടന്നു.... ഒരു മാതാവിന്റെ സ്നേഹവും വാത്സല്യവും അവർ എനിക്ക് നൽകി... അവർ എനിക്ക് എന്റെ സിസ്റ്ററമ്മയായി.....സിസ്റ്റർ ആണ് എനിക്കു ജിജോ എന്ന് പേരിട്ടതും.....പഠനം പൂർത്തിയാക്കി സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി ആയപ്പോളും ഞാൻ അവിടം വിട്ടു പോകാതെ
സിസ്റ്ററമ്മയോടൊപ്പം അവിടുത്തെ കാര്യങ്ങളും നോക്കി കഴിഞ്ഞു,, അതായിരുന്നു എന്റെ ലോകം.... അതിനുള്ളിലെ സന്തോഷത്തിൽ ഞാൻ ഒതുങ്ങി കൂടാൻ തീരുമാനിച്ചു.......കാപട്യം നിറഞ്ഞ പുറം ലോകതോട് എനിക്ക് വെറുപ്പായിരുന്നു......എനിക്ക് കൂട്ടായി ഞാൻ ചേച്ചിയായി കാണുന്ന സിസ്റ്റർ ഡൈസിയും ഉണ്ടായിരുന്നു....

ഒരു പ്രൈവറ്റ് സ്ഥാപനത്തിലെ ക്ലാർക്ക് ആയ ഞാൻ എന്റെ സമ്പാദ്യം മുഴുവൻ അവിടുത്തെ കുഞ്ഞുങ്ങൾക്കായി ചെലവിട്ടു..... നാളേക്ക് വേണ്ടി എന്തെങ്കിലും കരുതണമെന്ന സിസ്റ്ററമ്മയുടെ വാക്കുകളെ ഇവർക് വേണ്ടിയല്ലാതെ ഞാൻ മാറ്റർക് വേണ്ടിയാണ് സമ്പാദിക്കേണ്ടത് എന്ന മറുചോദ്യംകൊണ്ട് എപ്പോഴും നേരിട്ടു......

അപ്രതീക്ഷിതമായ സിസ്റ്ററമ്മയുടെ മരണം ഞങ്ങളെ വല്ലാതെ തളർത്തി ......അതോടെ ഞങ്ങളുടെ ശക്‌തി ക്ഷയിച്ചതായി തോന്നി...ആ സമയത്താണ് മിക്ക ദിവസങ്ങളിലും അനാഥാലയതിലേക്കു സമ്മാനങ്ങളുമായി ഒരു പെണ്കുട്ടി വരാറുണ്ടായിരുന്നു......ഇടക്കൊക്കെ ഞാനും അവളെ ശ്രദ്ധിച്ചിരുന്നു....സിസ്റ്റർ ഡൈസിയോടൊപ്പവും അവൾ സമയങ്ങൾ ചിലവഴിച്ചിരുന്നു..... അവിചാരിതമായി കണ്ടുമുട്ടിയാൽ ഒരു പുഞ്ചിരിയിൽ ഒതുക്കാനുള്ള ബന്ധമേ ആ കുട്ടിയുമായി ഞാനും സൂക്ഷിച്ചിരുന്നുള്ളൂ.....കുട്ടികളിൽ നിന്നാണ് അവളുടെ പേര് ജീന എന്നാണ് എന്നറിഞ്ഞത്.....അവിടുത്തെ കുട്ടികൾക്കും അവൾ എന്നാൽ വലിയ കാര്യമായിരുന്നു..... എന്നാൽ അവളുടെ ആ വരവ് എന്നിൽ അല്പം ദേഷ്യം വരുത്തിയിരുന്നു..... ഇത്രയും നാളും എന്നെ മാത്രം സ്നേഹിച്ചിരുന്ന കുട്ടികൾക്ക് ഇന്ന് അവളാണ് കൂടുതൽ പ്രിയം എന്നതാണ് എന്നെ ചൊടിപ്പിച്ചത്....... പിന്നീടെപ്പോഴോ അവളുടെ വരവ് നിലച്ചു....എന്താണ് സംഭവിച്ചതെന്ന് അറിയാൻ ആഗ്രഹം തോന്നിയെങ്കിലും ആരോടും ചോദിക്കാൻ മിനക്കെട്ടില്ല.... ആദ്യമൊക്കെ ഞാൻ അത് ഓർത്തെങ്കിലും അവളുമായി വലിയ പരിചയം ഇല്ലാത്തതിനാൽ മറവിയുടെ ചവറ്റു കുട്ടയിൽ അതും ഉപേക്ഷിച്ചു.... അങ്ങനെ യാന്ത്രികമായി ഓരോ ദിനങ്ങളും കഴിഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു.....

മാസങ്ങൾക്കു ശേഷമുള്ള ഒരു ദിവസം ആ മന്ദിരത്തിൽ എന്നെ തിരക്കി രണ്ട് അതിഥികൾ എത്തി..... നാട്ടിലെ തന്നെ പ്രമുഖ ബിസിനെസ്സ്കാരനായ ജേക്കബും ഭാര്യയും ആയിരുന്നു അത്.... ഇത്രയും വലിയ ആളുകൾ എന്നെ തേടി വന്നതെന്തിനാണ് എന്ന ചിന്ത എന്നെ ഭയപ്പെടുത്തി പക്ഷെ അവരുടെ വിഷാദ മുഖങ്ങൾ എന്നിൽ കൂടുതലും സംശയമാണ് ഉണർത്തിയത്.....

അവരുടെ വരവിന്റെ ഉദ്ദേശം അറിഞ്ഞപ്പോൾ അത് എന്നിൽ വലിയ ഞെട്ടൽ ഉളവാക്കി......
അവർ തങ്ങളുടെ ഏക മകളെ എനിക്ക് വേണ്ടി വിവാഹം ആലോചിക്കാനാണ് വന്നത്.... അവരുടെ വാക്കുകളെ എനിക്ക് വിശ്വസിക്കാൻ ആയില്ല.... ഇത്രയും വലിയ മണികളികയിൽ താമസിക്കുന്ന അവർ പറയാൻ ബന്ധുക്കളായി ആരുമില്ലാത്ത അനാഥാലയത്തിൽ അന്തിയുറങ്ങുന്ന എനിക്ക് വേണ്ടി മകളെ ആലോചിക്കുന്നോ...നടക്കുന്നത് സ്വപ്നമാണോ എന്നുപോലും ചിന്തിച്ചു......പണക്കാരുടെ ആ ലോകം എന്നും എനിക്ക് പേടി സ്വപ്നമായിരുന്നു....എല്ലാം കേട്ട് പകച്ചു നിൽക്കാനെ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.... അവരുടെ പെരുമാറ്റത്തിൽ പക്ഷെ ഒരുപാട് വിഷമം അനുഭവിക്കുന്നവരാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു......അവരുടെ മോനെ എന്ന് വിളിച്ചുള്ള ഓരോ വാക്കുകളും അറിയാതെ ആണെങ്കിലും ഞാൻ കേട്ടിരുന്നു പോയി......അപ്പോഴും അവരുടെ ആവശ്യം അംഗീകരിക്കാൻ മനസ്സ് മടിച്ചു......

എന്നെപോലെ തന്നെ ആരോരുമില്ലാത്ത ഒരു പാവം കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിചു ,,പരസ്പ്പരം ആശ്വാസമേകാൻ ആയുരുന്നു എന്റെ ആഗ്രഹം.... ഉള്ളിലെ പതർച്ച മാറ്റി ഞാൻ അവരെ എന്റെ തീരുമാനം അറിയിച്ചു....പക്ഷെ അപ്പോഴും അവർ അതിൽ നിന്നും പിന്മാറാൻ ഒരുക്കമായിരുന്നില്ല.... വീണ്ടും അവർ യാചനയുടെ സ്വരം ഉയർത്തി....

എനിക്കപ്പൊഴും അവർ എന്തിന് എന്നെ തേടി വന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത....എന്റെ സംശയങ്ങൾ ഞാൻ അവരോട് ചോദിക്കുമ്പോഴും വ്യക്തമായ മറുപടികൾ അവർ എനിക്ക് നൽകിയിരുന്നില്ല......ഒടുവിൽ ഒരു തവണയെങ്കിലും തങ്ങളുടെ വീട്ടിലേക്ക് വരാൻ അവർ നിർബന്ധിച്ചു...
എല്ലാം കേട്ടുകൊണ്ടിരുന്ന ഡെയ്സി സിസ്റ്ററിന്റെ ആവശ്യപെട്ടത് പ്രകാരം അവരോടൊപ്പം വീട്ടിലേക്ക് ഞാൻ സമ്മതിച്ചു....
അപ്പോഴും എന്റെ ഉള്ളിലെ സംശയങ്ങൾ കേട്ടടങ്ങിയിരുന്നില്ല....

കൊട്ടാരം പോലൊരു മണിമാളികക്കു മുന്നിൽ ആണ് അവർ കാർ നിർത്തിയത്.... അത് കണ്ട് പകച്ചു നിന്ന എന്നെ അവർ അകത്തേക്ക് ക്ഷണിച്ചു... സിസ്റ്ററോടൊപ്പം ഞാനും ഉള്ളിലേക്ക് കടന്നു.... അവർ എന്നെ വീടിന്റെ മുകൾ നിലയിലേക്കാണ് കൊണ്ടുപോയത്... അവർ കാണിച്ച വഴിയേ ഞാനും നടന്നു....മുകളിൽ ആദ്യം കാണുന്ന മുറി തുറന്ന് അദ്ദേഹം എന്നെ ഉള്ളിലേക്ക് ക്ഷണിച്ചു.... അകത്തേക്ക് കയറിയ എന്നെ ഞെട്ടിക്കുന്ന കാഴ്ചയാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്........

"ജീനാ......."
അറിയാതെ എന്റെ ഉള്ളിൽ നിന്നും ആ പേര് ഉച്ചരിച്ചു.......
ഒരു പുഞ്ചിരിയാണ് അതിന് അവൾ എനിക്ക് തന്ന മറുപടി.... കട്ടിലിലെ അവളുടെ ആ കിടപ്പ് എന്നിലുള്ള സംശയങ്ങളെ കൂട്ടി...എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാതെ ഞാൻ ഭിത്തി ചാരി നിന്നു......അവളുടെ അമ്മയുടെ തേങ്ങലുകൾ എന്റെ കാതുകളിൽ പതിച്ചു.....സംശയത്തോടെ ഞാൻ സിസ്റ്ററെ നോക്കി.....

തുടരും........

പ്രണയനൊമ്പരം  2

"ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു.... കുറെ നാളായില്ലേ കണ്ടിട്ട്..... ഈ അവസ്ഥയിൽ എനിക്ക് അവിടെ വരാൻ പറ്റില്ലല്ലോ.... അതാ അങ്ങോട്ട്‌ ആളെ പറഞ്ഞുവിട്ട് വിളിപ്പിച്ചത്.... ബുദ്ധിമുട്ടായോ..."
പുഞ്ചിരിയോടെ അവൾ അത് ചോദിച്ചപ്പോ എനിക്ക് ഉത്തരമില്ലായിരുന്നു നൽകാൻ... ഒരു നേർത്ത പുഞ്ചിരികൊണ്ടു ഞാൻ അവളുടെ ചോദ്യത്തെ നേരിട്ടു.....
അപ്പോഴും എന്റെ മനസ്സ് സംശയങ്ങൾ നിറഞ്ഞതായിരുന്നു....

"ദേഷ്യായി അല്ലെ എന്നോട്.... അരക്ക് താഴോട്ട് തളർന്ന് പോയ ഒരു പെണ്ണിന്റെ  ആഗ്രഹങ്ങളിൽ ഒന്നായി കണ്ട് ക്ഷമിക്കു കേട്ടോ...."
പുഞ്ചിരി മായാതെയുള്ള അവളുടെ വാക്കുകളിൽ അറിയാതെ എന്റെ മനസ്സ് വേദനിച്ചു.... അവളെ വെറുപ്പോടെ കണ്ട ആ നാളുകളെ ഓർത്ത് എന്നിൽ കുറ്റബോധം നിറഞ്ഞു..... ഒരു പാവം പെണ്കുട്ടിയുടെ ഈ അവസ്ഥ മനസ്സിനെ വല്ലാതെ തളർത്തി....കണ്ണിൽ അറിയാതെ നനവ്‌ വന്നു.....

"എന്താ മാഷേ കണ്ണൊക്കെ നിറയുന്നെ.....  ശത്രുവിന്റെ ഈ അവസ്‌ഥ കണ്ടിട്ട് സഹതാപം തോന്നുന്നോ...."
കുട്ടിത്തം നിറഞ്ഞ മുഖത്തോടെ അവൾ അത് ചോദിച്ചപ്പോൾ ഞാൻ ഞെട്ടിയിരുന്നു...

"ഞെട്ടണ്ട.... ഞാൻ അവിടെ വന്നു കുട്ടികളോടൊപ്പം കളിക്കുമ്പോഴും സംസാരിക്കുമ്പോഴും മാഷിന്റെ ആ ദേഷ്യവും കുശുമ്പും നിറഞ്ഞ മുഖം ഒരുപാട് തവണ കണ്ടിട്ടുണ്ട്..... അത് കാണാൻ നല്ല
ചേലാരുന്നു കേട്ടോ..... മാഷ് പലപ്പോഴും ആഗ്രഹിച്ചിട്ടില്ലേ എന്റെ അങ്ങോട്ടുള്ള വരവ് നിന്നിരുന്നെങ്കിൽ എന്ന്.... അത് കർത്താവ് കേട്ടു കേട്ടോ.... അതാ ഇങ്ങനെ...."

ഒരു കുണുങ്ങി ചിരിയോടെ അവൾ അത് പറഞ്ഞപ്പോൾ പിടഞ്ഞത് എന്റെ നെഞ്ചാണ്
....കാരണം അവൾ പറഞ്ഞത് മുഴുവൻ സത്യമാണ്,, ഞാൻ അങ്ങനെ ആഗ്രഹിച്ചിരുന്നു ,,പലവട്ടം....ഞാൻ അവളെ ശ്രദ്ധിച്ചിരുന്നില്ലെങ്കിലും അവൾ ദൂരെ നിന്നേ എന്നെ മനസ്സിലാക്കികൊണ്ടിരുന്നു.....

"അത്... ഞാൻ....."

"വേണ്ട വേണ്ട..... ഇനി കള്ളം ഒന്നും പറഞ്ഞു ബുദ്ധിമുട്ടണ്ട കേട്ടോ.... ചെറിയ ദേഷ്യം ഉണ്ടെങ്കിലും മാഷ് എനിക്കൊന്നും പറ്റാൻ വേണ്ടി പ്രാർത്ഥിക്കില്ല എന്നെനിക്കറിയാം...."

ഒരു ചെറു പുഞ്ചിരി അവൾക് മറുപടിയായി ഞാൻ നൽകി.....അപ്പോഴും ഉള്ളിലെ സംശയങ്ങൾ എന്നിൽ കേട്ടടങ്ങിയില്ല..... ഇവളെ ആണോ എനിക്ക് വിവാഹം ആലോചിച്ചത്......

"എന്താ മാഷേ ആലോചിക്കുന്നത് ....."

"അത്.... വിവാഹം....."

"വിവാഹമോ....."
സംശയത്തോടെ ഉള്ള അവളുടെ ചോദ്യം എന്നിൽ അത്ഭുതം ഉണ്ടാക്കി....

"അതേ മോളെ..... ജിജോക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്നു....."

പൊടുന്നനെയുള്ള അവളുടെ അച്ഛന്റെ മറുപടി എന്നെ ഞെട്ടിച്ചു..... ഞാൻ അയാളെ നോക്കിയെങ്കിലും എനിക്ക് മുഖം തരാതെ ആണ് അവളുടെ അപ്പച്ചൻ സംസാരിച്ചത്....

അത് കേട്ടതും അവളൊന്നു ഞെട്ടി....അവളുടെ കണ്ണീർ ഒഴുകി കിടക്കയിലേക്ക് പടർന്നു.... അത് ഞങ്ങളിൽ നിന്നും മറക്കാൻ പോലും കഴിയാത്ത ആ പാവത്തിന്റെ അവസ്ഥ എന്നെ വല്ലാതെ തളർത്തി.... ഒരു അനുകമ്പ എനിക്ക് അവളോട് തോന്നി തുടങ്ങിയിരുന്നു......

"ഏയ് അതൊന്നും ശരിയാവില്ല..... ഈ സഹതാപത്തിന്റെ പുറത്ത് തോന്നുന്ന തീരുമാനങ്ങൾ ഒന്നും നിലനിൽക്കില്ല.... ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത എന്നെ ....അത് വേണ്ട മാഷേ....ഈ ജന്മം ഒരു വിവാഹം ഇനി വേണ്ട.....മാഷിനെ ഒന്ന് കാണണം എന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ... അതിനപ്പുറം ഒന്നുമില്ല... മാഷ് പൊക്കോ....."

ആ സമയം അവളുടെ അമ്മ അവൾക് അരികിലേക്ക് ഇരുന്നു അവളുടെ കണ്ണിലെ നനവ് തുടച്ചു.....
അപ്പോഴും കഥ അറിയാതെ ആട്ടം കാണുകയായിരുന്നു ഞാൻ.... അവളുടെ അപ്പച്ചൻ എന്നോട് പറഞ്ഞതും അവൾ ഇപ്പോൾ പറയുന്നതുമായ കാര്യങ്ങൾ എന്റെ മനസ്സിനെ വല്ലാതെ വട്ടു പിടിപ്പിച്ചു....

സിസ്റ്ററിന്റെ പോകാം എന്ന വാക്കാണ് എന്നെ ബോധത്തിലേക്ക് കൊണ്ട് വന്നത്..... അവളുടെ അമ്മ അവളോടൊപ്പം ഇരുന്ന് ഞാനും സിസ്റ്ററും അവളുടെ അപ്പച്ചനും  താഴേക്ക് നടന്നു.... മുറിയുടെ വാതിൽക്കൽ എത്തി അവളെ ഒന്നു നോക്കിയെങ്കിലും അവൾ കണ്ണടച്ച് കരയുന്നതാണ് കണ്ടത്.....

ആരോടും ഒന്നും പറയാതെ ഞാൻ സിസ്റ്ററോടൊപ്പം ആ വീട്ടിൽ നിന്നും ഇറങ്ങി.... അപ്പോഴും അവളുടെ അപ്പച്ചൻ എന്തോ പ്രതീക്ഷിക്കുന്ന പോലെ വീടിനു വെളിയിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ടായിരുന്നു....
വണ്ടിയിലുള്ള യാത്രയിൽ ഞാനും സിസ്റ്ററും മൗനം പാലിച്ചിരുന്നു....

"എന്താണ് സിസ്റ്റർ നടക്കുന്നത്....."
മൗനത്തെ ഭേദിച്ചുകൊണ്ടു ഞാൻ ചോദിച്ചു....

"പറയാം.... എല്ലാം നീ അറിയണം.... ബിസിനെസ്സിന്റെയും ജോലിത്തിരക്കിന്റെയും ലോകം മാത്രം മാതാപിതാക്കൾ ഇഷ്ടപെട്ടപ്പോൾ സ്നേഹം നിഷേധിക്കപ്പെട്ട ഒരു ജന്മം ആണ് അവൾ....എല്ലാരും ഉണ്ടായിട്ടും ആരുമില്ലാതെ ബോർഡിങ് സ്കൂളിൽ ആയിരുന്നു അവളുടെ ജീവിതം...ഒരുതരത്തിൽ പറഞ്ഞാൽ നിങ്ങൾ തുല്യ ദുഃഖിതർ ആയിരുന്നു.....ഏറെകുറെ അനാഥയെ പോലെയൊരു ബാല്യം ആയിരുന്നു അവൾക്കും....സിസ്റ്റർ ക്ലാരയിൽ നിന്നും നിന്നെകുറിച് അറിഞ്ഞതിനു ശേഷമാണ് അവൾ നമ്മുടെ മന്ദിരത്തിലേക്ക് വരാൻ തുടങ്ങിയത്.....

"സിസ്റ്ററമ്മയുമായി ജീനക്....."
ഞാൻ സംശയത്തോടെ ചോദിച്ചു.....

"നാട്ടിൽ സിസ്റ്റർ പഠിപ്പിച്ച ഹയർ സെക്കൻഡറി സ്കൂളിൽ ആണ് അവൾ പഠിച്ചത്.... സിസ്റ്റർ അവളെ ഒരു മകളെപോലെ സ്നേഹിച്ചു.... അവരുടെ വർതമാനങ്ങളിൽ എപ്പോഴും നീ ഉണ്ടാകുമായിരുന്നു..... അന്നുമുതൽ അവൾ നിന്നെ അറിഞ്ഞു തുടങ്ങി....നിന്നേകാണാനും കൂടിയാണ് അവൾ അവിടെ വന്നിരുന്നത്.... പക്ഷെ നിന്നെ ആ ഇഷ്ടം അറിയിക്കുന്നതിനു മുന്നേ തന്നെ അവളെ വിധി ഈ അവസ്ഥയിൽ ആക്കി ഒരു ആക്സിഡന്റിന്റെ രൂപത്തിൽ.... എഴുന്നേറ്റു നടക്കാനുള്ള ചാൻസ് വളരെ കുറവാണ്.... മകളുടെ ഈ അവസ്ഥയിൽ മനസ്സുമാറി അവളെ അവർ സ്‌നേഹിച്ചു  തുടങ്ങിയെങ്കിലും വിധി അവിടെയും വേട്ടയാടി.... അവളുടെ അപ്പച്ചന് മരണം   കാത്തു കഴിയുന്ന ഒരു രോഗിയാണ്....അത് അറിയാൻ വളരെ വൈകി പോയിരുന്നു.... പക്ഷെ അവർ ഇതൊന്നും അവളെ അറിയിച്ചിട്ടില്ല....മരിക്കുന്നതിന് മുന്നേ തന്റെ മകളെ സുരക്ഷിതമായ കൈകളിൽ എത്തിക്കാനുള്ള ആ അപ്പന്റെ തിടുക്കം ആണ് നീ കുറച് മണിക്കൂറുകൾ ആയി അവിടെ കണ്ടത്.....തന്റെ മരണശേഷം മകളുടെ ജീവിതം എങ്ങനെ ആകുമെന്ന് ഓർത്ത് ആ പാവം നീറുകയാണ്.... പിന്നെ ഇപ്പോഴുള്ള അവളുടെ ആ മറുപടി അത് നിന്റെ ജീവിതം അവളോടൊപ്പം ജീവിച്ചു നശിപ്പിക്കാതിരിക്കാൻ ആണ്..... നിന്നെ അത്രമാത്രം അവൾ സ്നേഹിക്കുന്നു....."

സിസ്റ്ററിന്റെ വാക്കുകൾ എന്റെ മനസ്സിനെ വല്ലാതെ കൊത്തി വലിച്ചു.... ഒരു മറുപടി പറയാൻ എനിക്ക് കഴിഞ്ഞിരുന്നില്ല....സിസ്റ്ററമ്മ എപ്പോഴും പറയാറുള്ള ആ കുട്ടി ജീന ആയിരുന്നോ.... തന്നേക്കാൾ കൂടുതൽ സിസ്റ്ററമ്മ ആ കുട്ടിയെ സ്നേഹിക്കുന്നെന് വിഷമം പറഞ്ഞതോടെ ആണ് പിന്നീട് സിസ്റ്റർ എന്നോട് അവളുടെ വിശേഷങ്ങൾ ഒന്നും പറയാതെ ഇരുന്നത്..... ഇപ്പോൾ എല്ലാം വ്യക്തമായി എനിക് മനസ്സിലായിരുന്നു.....

മന്ദിരത്തിൽ എത്തിയിട്ട് ഞാൻ ഒരുപാട് ആലോചിച്ചു..കർത്താവിന്റെ മുന്നിൽ മുട്ടിപ്പായി പ്രാർത്ഥിച്ചു ഒരു ഉത്തരത്തിനു വേണ്ടി.. ഞാൻ അറിയാതെ എന്നെ സ്നേഹിച്ച അവളോട് അറിയാതെ എന്നിൽ എവിടെയോ ഒരു ഇഷ്ടം മുളച്ചു.....എന്നിലൂടെ ഒരു കുടുംബത്തിന്റെ കണ്ണീർ തോരുമെങ്കിൽ അതല്ലേ എനിക്ക് ഈ ജൻമം ചെയ്യാൻ കഴിയുന്ന നന്മ......ആദ്യമായി ഞാൻ ഒരു പെണ്ണിനെ പ്രണയിച്ചു തുടങ്ങി....
ജീനയുടെ പുഞ്ചിരിക്കുന്ന മുഖം ഞാൻ സ്വപ്നം കണ്ടുറങ്ങി.....വല്ലാത്തൊരു ആനന്ദം ഞാൻ അതിൽ കണ്ടു....

പിറ്റേന്ന് തന്നെ അവിടെ പോയി എന്റെ തീരുമാനം അവളെയും വീട്ടുകാരെയും അറിയിച്ചു.....ഒരു സഹതപത്തിന്റെയും പുറത്തല്ല ഈ തീരുമാനം എന്നും അവളെ അറിയിച്ചു....കാരണം എന്നെങ്കിലും അവളെ  എഴുന്നേറ്റ് നടത്തിക്കാം എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു..... ആദ്യമൊക്കെ ശക്തമായി അതിനെ എതിർത്ത അവൾ.... എന്റെ നിരന്തരമായ ശല്യവും സിസ്റ്ററിന്റെ ഉപദേശവും കൊണ്ട് ഒടുവിൽ വിവാഹത്തിന് സമ്മതിച്ചു.....

വിവാഹ രജിസ്ട്രേഷന് ചെയ്യാൻ ആയി റെജിസ്ട്രാറെ അവളുടെ അപ്പച്ചന്റെ സ്വാധീനം ഉപയോഗിച്ച് വീട്ടിൽ തന്നെ കൊണ്ട് വന്നു വിവാഹം ഒരു ചെറിയ ചടങ്ങായി നടത്തി....അങ്ങനെ നിയമപ്രകാരം അവളെ ഞാൻ സ്വന്തമാക്കി....മന്ദിരത്തിൽ കുട്ടികൾക്ക് ഒരു സദ്യ അന്ന് എന്റെ വക ഞാൻ ഏർപ്പെടുത്തിയിരുന്നു.... വിവാഹ ശേഷം സിസ്റ്റർ ഞങ്ങളെ അനുഗ്രഹിച്ചു അവിടെ നിന്നു പോയി.... അവളെ കിട്ടിയെങ്കിലും ഇനി എന്നും എന്റെ കൂടപ്പിറപ്പുകളെ കാണാൻ പറ്റില്ല എന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചു.....
അവളുടെ കാര്യങ്ങളൊക്കെ അമ്മയിൽ നിന്നും ഞാൻ അറിഞ്ഞു വച്ചിരുന്നു.... ഇനി എല്ലാം ഞാൻ തന്നെ ചെയ്യാമെന്നു വാക്കും കൊടുത്തു.....

ആദ്യ രാത്രിയിൽ മണിയറയിൽ അവളുടെ കരച്ചിൽ നിർത്താൻ ഞാൻ നന്നേ പാട്പെട്ടു....എന്റെ മരണത്തിന് അല്ലാതെ മറ്റൊന്നിനും എന്നെ അവളിൽ നിന്ന് പിരിക്കാൻ ആവില്ലെന്ന് അവൾക് ഞാൻ അന്ന് വാക്ക് കൊടുത്തു..... അന്ന് രാത്രി മുഴുവൻ ഞങ്ങളുടെ സ്വപ്നങ്ങൾ പങ്കു വച്ച് നല്ലൊരു പുലരി പ്രതീക്ഷിച്ചു കൊണ്ട് ഞങ്ങൾ ഉറക്കത്തിലേക്കു വീണു....

രാവിലെയുള്ള നിർത്താതെയുള്ള കാളിംഗ് ബെല്ലിന്റെ ശബ്ദമാണ് എന്നെ ഉണർത്തിയത്.... അവളുടെ ഉറക്കത്തിനു ഭംഗം വരുത്താതെ ഞാൻ താഴേക്ക് ചെന്നു.... അവിടെയൊന്നും ആരെയും കണ്ടിരുന്നില്ല.... വീണ്ടും ബെൽ ശബ്ദിച്ചപ്പോൾ ഞാൻ പോയി വാതിൽ തുറന്നു.....

കാണാൻ സുമുഖനായ ഒരു ചെറുപ്പക്കാരൻ പുറത്ത് നിൽക്കുന്നു....

"ആരാ....."

"നിങ്ങൾ ആരാ...."
എടുത്തടിച്ച പോലുള്ള അവന്റെ മറുപടി എന്നിൽ അല്പം പാതർച്ച വരുത്തി....

ഞാൻ അയാളെയും അയാൾ എന്നെയും സംശയത്തോടെ നോക്കി....

"ഞാൻ ജീനയുടെ ഭർത്താവാണ് ആണ്...."
പാതർച്ച മാറ്റി ഞൻ പറഞ്ഞു....

"ഞാനും ജീനയുടെ ഭർത്താവാണ്....."
കൂസലില്ലാത്ത അവന്റെ മറുപടി കേട്ട് ഞാൻ നടുങ്ങി... എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി...

തുടരും......

പ്രണയനൊമ്പരം  3

ഒന്നും മനസിലാകാതെ ഞാൻ അവനെ തന്നെ നോക്കി നിന്നു......പെട്ടെന്നുള്ള അവന്റെ മറുപടി എന്നെ തളർത്തി..... അപ്പോഴേക്കും അനുവാദം കൂടാതെ തന്നെ അവൻ എന്നെ മറികടന്ന്  അകത്തേക്ക് കയറിയിരുന്നു..... അവൻ നേരെ പോയത് ഞങ്ങളുടെ മുകളിലെ മുറിയിലേക്ക് ആണ്.... അവനു പിന്നാലെ ഞാനും പാഞ്ഞു ....

"ഹേയ്..... ആരാ നിങ്ങൾ...... ചോദിക്കാതെ വീടിനുള്ളിൽ കയറി അങ്ങു പോകുവണല്ലോ....."

പക്ഷെ എന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാതെ അവൻ പടികൾ കയറി റൂമിലേക്ക് കയറി.....

"ഡോ.... തന്നോടാ ചോദിച്ചേ.....നിക്കാഡോ അവിടെ....."

ഞാനും അയാൾക്കു പിന്നാലെ ഓടി അടുത്തു.....
പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി പുഞ്ചിരിച് അവന്റെ വരവിനെ എതിരേറ്റ ജീനയെ ആണ് ഞാൻ ആ റൂമിൽ കണ്ടത്..... അതും കൂടി കണ്ടപ്പോൾ എന്റെ ഉള്ളം നടുങ്ങിയിരുന്നു..... ഞാൻ അവരെ ഇരുവരെയും മാറി മാറി നോക്കി..... എന്റെ പകച്ചുള്ള നോട്ടം കണ്ടിട്ടാവണം ജീനയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... പക്ഷെ അവന്റെ മുഖത്ത് അപ്പോഴും എന്തോ ഒരു നിഗൂഢത നിറഞ്ഞു നിന്നിരുന്നു.....

"ഇച്ചായ ഇത് മെജോ..... എന്റെ കസിൻ ആണ്..... ആള് വല്യ ബിസിനസ്സ്മാന് ആണ്..... കുറച് മാസങ്ങളായി ദുബായിൽ ആയിരുന്നു ...."
ഒരു പുഞ്ചിരിയോടെ അവൾ അത് പറഞ്ഞപ്പോളാണ് എന്റെ ശ്വാസം നേരെ വീണത്..... ഇതുവരെ അനുഭവിക്കാത്ത അത്രയും സന്തോഷം ആ നിമിഷം തോന്നിയപോലെ...... അയാളെ നോക്കി മനസ്സ് നിറഞ്ഞ് ആദ്യമായി ഞാൻ ചിരിച്ചു....
പക്ഷെ തിരിച് അയാൾ എനിക്ക് നൽകിയ ചിരിയിൽ എന്തോ ഒരു പന്തികേട് എനിക്ക് തോന്നി....

"അപ്പൊ ഇതാണ് എന്റെ ശത്രു അല്ലെ......"
എന്നെയും അവളെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് അയാൾ അത് പറഞ്ഞപ്പോൾ..... എന്റെ ആ പന്തികേട് ബലപ്പെട്ടു......

അവൻ തുടർന്നു.....
"ജിജോയെ പറ്റി എന്നോട് ഇവൾ പറയാറുണ്ടായിരുന്നു..... എന്തായാലും അവൾക്ക് നിങ്ങളെ തന്നെ കിട്ടിയല്ലോ കൂട്ടിന്....."
പുഞ്ചിരിയോടെ അവൻ പറഞ്ഞു നിർത്തി....

ഞാനും മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി.... അയാൾ എന്തൊക്കെയോ മറക്കുന്നതായി എനിക്ക് തോന്നി.....വീണ്ടും അയാൾ ജീനയോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി..... ഇടക്ക് എന്നോടും ചോദിക്കുന്നുണ്ടായിരുന്നു...... കുറച് നേരത്തെ സംഭാഷങ്ങൾക് ഒടുവിൽ അയാൾ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.....അത് കണ്ട് അവൾക് അരികിലേക്ക് ഞാൻ ചെന്നു..... അയാളെകുറിച്ചുള്ള വിശദമായ അന്വേഷണം ആയിരുന്നു എന്റെ ലക്‌ഷ്യം.....

"ജിജോ.... ജെസ്റ് എ മിനിറ്റ്.... ഒന്ന് വെളിയിലേക്ക് വരുമോ....."
എന്റെ ആ നീക്കത്തെ തടഞ്ഞുകൊണ്ടു അയാൾ വിളിച്ചു....

വേറെ വഴിയില്ലാതെ.... മനസ്സിൽ അവനെ തെറി വിളിച്ച് ഞാൻ വെളിയിലേക്ക് നടന്നു....

"ജിജോ എന്ത് ചെയ്യുകയാണ്....."

"ഞാൻ ഒരു പ്രൈവറ്റ് കമ്പനിയിൽ ക്ലാർക്ക് ആണ്....."

"എത്ര വർഷമായി ജോലി ചെയ്യുന്നു അവിടെ....."

"ഒരു 3 വർഷമായി കാണും......."

"ആ വയ്യാതെ കിടക്കുന്നവളുടെ ആസ്തി എത്ര ആണെന്ന് അറിയുമോ....."
ഒരു പുഞ്ചിരിയോടെ തന്നെ അവൻ അത് ചോദിച്ചപ്പോൾ എന്റെ വരവ് അവന് ഇഷ്ടപ്പെട്ടില്ല എന്നത് എനിക്ക് വ്യക്തമായി....

"പുളിങ്ങോമ്പിൽ തന്നെ കയറി പിടിച്ചു അല്ലെ....."
ഉത്തരം നൽകാതെ നിന്ന എന്നെ കളിയാക്കികൊണ്ടു അവൻ വീണ്ടും ചോദ്യമെറിഞ്ഞു......
പക്ഷെ ഇനിയും മിണ്ടാതെ നിൽക്കുന്നത് ശരിയല്ല.... അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഞാൻ തീരുമാനിച്ചു.....

"അതേ..... നല്ല ക്യാഷ് ടീം ആണെന്ന് അറിഞ്ഞിട് തന്ന കെട്ടിയെ..... ഒരു സുപ്രഭാതത്തിൽ ഒന്നുമല്ലാത്തവൻ കോടീശ്വരൻ ആകാൻ അവസരം തന്നാൽ ആരും അത് വേണ്ടെന്ന് വാക്കില്ലല്ലോ....."
അവൻ തന്ന അതേ ചിരിയോടെ ഞാൻ മറുപടി പറഞ്ഞപ്പോൾ ആദ്യമായി അവന്റെ ചിരി മാഞ്ഞു.... പെട്ടെന്ന് തന്നെ പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ എന്തോ പറയാൻ ആഞ്ഞതും......

"ആരാ ഇത്..... മെജോയോ.....നീ എപ്പോ വന്നു....."
അപ്പച്ചനായിരുന്നു അത്..... എവിടെയോ പോയിട്ടുള്ള വരവായിരുന്നു......

"ആ ഞാൻ കുറച് നേരമായി അങ്കിൾ വന്നിട്ട്....വന്നപ്പോ നിങ്ങളെ ആരെയും കണ്ടില്ല... പിന്നെ ജിജോയോട് സംസാരിച്ചിരുന്നു...."

"ആ ഞങ്ങള് പള്ളി വരെ ഒന്നു പോയതാ.....ആരെയും വിളിച്ചില്ല ,,നീ പുറത്തായോണ്ട് വരാനും കഴിയില്ലല്ലോ അതാ വിവാഹം അറിയികഞ്ഞെ....."

"അത് സാരമില്ല അങ്കിൾ..... എല്ലാം നേരെ ആയല്ലോ ഇപ്പോ...."
എന്നെ നോക്കിക്കൊണ്ട് ആണ് അവൻ അത് പറഞ്ഞത്.....

കുറച് നേരത്തെ സംഭാഷണത്തിനൊടുവിൽ അവൻ പോകാൻ ഇറങ്ങി.....

"അപ്പൊ വീണ്ടും കാണാം.....എനിക്ക് കാണാതിരിക്കാൻ പറ്റില്ലല്ലോ......."

ആരും കേൾക്കാത്ത എന്നോട് അങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി.... അവന്റെ വാക്കുകളിൽ എന്തോ ഒന്ന് കരുതിയിട്ടുണ്ട്.... എന്റെ മനസ്സിലെ സംശയങ്ങൾ ഒന്നുകൂടി കൂടി.....തിരിച് മുകളിലെ പടി ഞാൻ നിരവധി ചോദ്യങ്ങളും ഇട്ടുകൊണ്ട് കയറി മുറിയിൽ എത്തി.... കട്ടിലിൽ അവൾക് അരികിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് തെളിഞ്ഞിരുന്നില്ല.....

"ഇച്ചായ എന്ന ഈ ആലോചിക്കുന്നെ......"

"ഏയ് ഒന്നുമില്ല....."

"അല്ല എന്തോ ഉണ്ട്..... എന്നെ കെട്ടിയത് ബാധ്യത ആയിന്ന്‌ തോന്നുന്നുണ്ടോ....."
ആ ചോദ്യം എല്ലാ ആലോചനകളെയും മറക്കാനുള്ള മരുന്നയിരുന്നു.... ഞാൻ അവളിലേക്ക് ചുരുങ്ങി.....

"എന്താ ജീന ഇത്‌......എന്റെ സ്നേഹത്തിൽ നിനക്ക് ഇനിയും വിശ്വാസം ആയില്ലേ...."

"അതല്ല ഇച്ചായ..... മനസ്സ് പലപ്പോഴും പതറുന്നു..... ഞാൻ കാരണം ഒരാളുടെ ജീവിതം നശിക്കുന്നു എന്ന തോന്നൽ....."

"ഏയ് അങ്ങനെ ഒന്നും ആലോചിക്കേണ്ട.... നിന്നെ എനിക്ക് ഇഷ്ടമാണ്..... ഇതുവരെ എന്റെ സ്വന്തം എന്ന്‌പറയാൻ എനിക് ആരുമില്ലായിരുന്നു..... ഇപ്പൊ നീയുണ്ട് ഈ ഭൂമിയിൽ എന്നെ സ്നേഹിക്കാൻ ആ നിന്നെ അല്ലെ അപ്പൊ ഞാൻ സ്നേഹിക്കേണ്ടത്.... ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ല....."

"അത് കേട്ടാ മതി എനിക്ക്....."

"നീ നടക്കും..... അല്ല ഓടും..... എനിക്ക് വിശ്വാസമുണ്ട്..... ഇനിയുള്ള ദിനങ്ങൾ അതിനുവേണ്ടിയാണ് എന്റെ ശ്രമങ്ങൾ.... കർത്താവ് നമ്മെ കൈ വിടുകെല്ല....."
അവളുടെ തലയിൽ തലോടി ഞാൻ അത് പറയുമ്പോൾ നിറഞ്ഞ കണ്ണാലെ അവൾ എന്റെ കൈകൾ ചേർത്ത് പിടിച്ചു......

പിന്നീടുള്ള ദിനങ്ങൾ ഞാൻ സ്വർഗത്തിൽ ജീവിക്കുകയായിരുന്നു..... എന്റെ ജീനക്ക് വേണ്ടി ഞാൻ ജീവിക്കാൻ തുടങ്ങി.... ആ വീട്ടിൽ സന്തോഷം നിറഞ്ഞു.... അപ്പച്ചനും അമ്മയും എന്നെ മകനെ പോലെ സ്നേഹിച്ചു......ഇടക്കുള്ള മെജോയുടെ വരവും അർത്ഥം വച്ചുള്ള സംസാരങ്ങളും അപ്പോഴും ഒരു കല്ലു കടിയായി തുടർന്നു.....ജീനയുടെ എല്ല കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാൻ ഇപ്പോൾ ഞാൻ പ്രാപ്തനായി..... ഒരു ഭാര്യയുടെ എല്ലാ കടമകളോടെയും എന്നെ സ്നേഹിക്കാൻ കഴിയാത്തതിന്റെ വിഷമം അവളിൽ അപ്പോഴും ബാക്കിയായിരുന്നു.....

പിന്നീടുള്ള ദിവസങ്ങൾ അവളെ എഴുനേല്പിക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു.... ഒരു സുഹൃത്ത് വഴിയാണ് വയനാട്ടിൽ ഉള്ള ഒരു നാഡീ ചികിത്സാ വൈദ്യശാലയെ കുറിച്ച് അറിയുന്നത്.... അവിടെ പോയിട്ടുള്ളവരുടെ അനുഭവങ്ങൾ കേട്ടപ്പോൾ എന്നിൽ വിശ്വാസം വർധിച്ചു......ഞാൻ ജീനയേയും അവിടെ കൊണ്ട് പോയി കാണിക്കാൻ ആഗ്രഹിച്ചു..... നാട്ടു വൈദ്യൻ ആണെന്ന കാരണത്താൽ അപ്പച്ചൻ ആദ്യം ശക്തമായി എതിർത്തെങ്കിലും എന്റെ ഉറച്ച തീരുമാനത്തിൽ ഒടുവിൽ സമ്മതം മൂളി.....
അങ്ങനെ തയ്യാറെടുപ്പുകളോടെ ഞങ്ങൾ അവിടെ പോയി വൈദ്യനെ കണ്ടു..... നീണ്ട നേരത്തെ പരിശോധനകൾക് ഒടുവിൽ വൈദ്യൻ മൂന്ന് മാസത്തെ കൃത്യമായ ചികിത്സക്കും പത്യത്തിനും ഒടുവിൽ ജീനയെ ആരോഗ്യത്തോടെ തിരിച് നൽകാമെന്ന് എനിക്ക് വാക്ക് തന്നു.....അപ്പച്ചനും അമ്മച്ചിയും നാട്ടിലേക്ക് മടങ്ങി....

പിന്നീടുള്ള നാളുകൾ കഠിനമായ
ചികിത്സകൾ ആയിരുന്നു..... എന്റെയും അവളുടെയും തീവ്രമായ ആഗ്രഹംകൊണ്ട് മരുന്നുകളും വ്യായാമ മുറകളും അവളുടെ ശരീരത്തിൽ പ്രതികരണം ഉണ്ടാക്കാൻ തുടങ്ങി.....മെജോ ഇടക്ക് അവിടെ വരാറുണ്ടായിരുന്നു.....പക്ഷെ അതൊന്നും എന്റെ മനസ്സിനെ തളർത്തിയിരുന്നില്ല.....അവളെ സ്വന്തം കാലിൽ നിർത്തുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം.....ആ സമയളിൽ മന്ദിരത്തിലെ കാര്യങ്ങളിൽ നിന്നും എനിക്കു പൂർണമായി വിട്ടു നിൽക്കേണ്ടി വന്നു..... അങ്ങനെ ഞങ്ങളുടെ പ്രാര്ഥനയുടെയും പരിശ്രമത്തിന്റെയും ഫലമായി അവൾ പതിയെ നടക്കാൻ തുടങ്ങി...... എന്റെ മനസ്സിന് ഇതിൽപ്പരം സന്തോഷം വേറെ ഇല്ലായിരുന്നു..... ഈ ഒരു ദിവസത്തിന് വേണ്ടിയാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ കാത്തിരുന്നത്.....അപ്പച്ചനും അമ്മച്ചിയെയും വിവരം അറിയിച്ചപ്പോൾ അവർക്കും സന്തോഷമായി.....

അങ്ങനെ നീണ്ട മൂന്നു മാസത്തെ ചികിത്സകൾക് ശേഷം പൂർണ ആരോഗ്യവതിയായി അവൾ എന്നോടൊപ്പം വീട്ടിലേക്ക് തിരിച്ചു......ആ വീട് വീണ്ടും സ്വര്ഗ്ഗത്തിന് സമാനം ആയി..... ഞങ്ങൾ മധുവിധു ആഘോഷിക്കാൻ തുടങ്ങി..... എല്ലാ അർത്ഥത്തിലും ഒന്നായി ഞങ്ങൾ ജീവിതം ആസ്വദിച്ചു.... ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്ന് തോന്നിപ്പോയി.......അവൾ നിർത്തിവച്ച അവളുടെ ഡോക്ടർ എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള പഠനം ആരംഭിച്ചു.....

ആ വീട്ടിലേക്ക് ഇരട്ടി മധുരവുമായി ഒരു വാർത്ത എത്തി..... ജീന എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്നു...... ഡോക്ടറുടെ ആ പ്രഖ്യാപനം എന്റെ മനസ്സിൽ ഒത്തിരി സന്തോഷത്തിൽ ആറാടിച്ചു...... അങ്ങനെ എന്റെ സ്വന്തം എന്നു പറയാൻ മറ്റൊരാൾ കൂടി ഈ ഭൂമിയിലേക്ക് വരാൻ പോകുന്നു.....
ഈ ലോകം കീഴടക്കിയ പോലെ ഞാൻ സന്തോഷിച്ചു.....

വീട്ടിൽ തിരിച്ചെത്തിയ ഞാൻ ജീനയെ മുകളിലേക്ക് പറഞ്ഞു വിട്ട്  അപ്പച്ചനെയും അമ്മച്ചിയെയും വിവരം അറിയിച്ചു....... അത്രയും നേരവും പുഞ്ചിരി തൂകി നിന്ന അപ്പച്ചന്റെ മുഖത്ത് ഗൗരവം നിറഞ്ഞു.....

"ഈ കുഞ്ഞിനെ നമുക്ക് ഇപ്പൊ വേണ്ട......"
പൊടുന്നനെയുള്ള അയാളുടെ മറുപടി എന്നെ ഉലച്ചു.....

"എന്താ അപ്പച്ചൻ പറയണേ.... കുഞ്ഞിനെ വേണ്ടെന്നോ....."
സംശയത്തോടെ ഞാൻ ചോദിച്ചു....

"അതേ..... അവളുടെ ആരോഗ്യം പൂർണമായി മടങ്ങി വന്നിട്ട് മതി കുഞ്ഞുങ്ങൾ......"

"അവൾ പൂർണമായും ഫിറ്റ് ആണെന്ന് ഡോക്ടർ പറഞ്ഞല്ലോ.... പിന്നെന്താ പ്രശനം....."

"എന്നാലും ഇപ്പൊ വേണ്ടാന്നു പറഞ്ഞാൽ വേണ്ട......"
ആ വാക്കുകൾ എന്നെ ചൊടിപ്പിച്ചു..... എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി.....

"അത് അപ്പച്ചൻ അല്ലല്ലോ തീരുമാനിക്കുന്നെ.....എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ ആണ് തീരുമാനിക്കുന്നെ....."

"നിർത്താടാ നാറി...... നീ എന്നോട് ശബ്ദം ഉയർത്തുന്നോ..... ഏതോ തെരുവിൽ കിടന്ന നിന്നെ ഈ വലിയ വീട്ടിൽ തമാസിപിച്ചേ എന്നോട് നീ തർക്കിക്കുന്നോ......"
അപ്പച്ചന്റെ വാക്കുകളിൽ ആകെ പതറി അമ്മച്ചിയും....

"അപ്പച്ച..... വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം...... എന്റെ കുഞ്ഞിനെ വേണ്ടെന്ന് വക്കാൻ നിങ്ങൾക്കു എന്ത് അധികാരം....."
അയാളുടെ വാക്കുകൾ എന്നെ പ്രകോപിതനാകിയിരുന്നു...... എന്റെ നിയന്ത്രണം എനിക് നഷ്ടമായി കഴിഞ്ഞു...

"എന്നെ അനുസരിക്കാത്തവൻ ഈ വീടിന് പുറത്താണ് സ്ഥാനം...."

"അത് തന്നെയാണ് എന്റെ തീരുമാനവും.... ഒരു ജീവനെ പോലും കൊല്ലാൻ മടിക്കാത്ത നിങ്ങളുടെ കീഴിൽ ഇനി ഞങ്ങൾ ജീവികില്ല......"

"അത് നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ മിസ്റ്റർ ജിജോ......"
പുറകിൽ നിന്നുള്ള ജീനയുടെ അപ്രതീക്ഷിത ശബ്ദം ഒരു ഇടിയായി നെഞ്ചിൽ പതിച്ചു.....

"ജീനാ നമ്മുടെ കുഞ്ഞിനെ....."

"അപ്പച്ചന്റെ തീരുമാനം തന്നെയാണ് എന്റേയും....."
അവളുടെ ഉറച്ച ശബ്ദം എന്റെ
സർവനാഡീഞരമ്പുകളും തളർതി..... ലോകം കീഴ്മേൽ മറിയുന്നതായി എനിക്ക് തോന്നി.... ഒരു താങ്ങിനായി ഞാൻ ഭിത്തിയിൽ ചാരി....അപ്പോഴും അവളുടെ മുഖത്ത് ഭാവഭേദം ഒന്നുമില്ലായിരുന്നു......

പ്രണയനൊമ്പരം  4

"ജീനാ..... ഇയാൾ... ഇയാളെന്താ പറഞ്ഞതെന്ന് നീ കേട്ടതല്ലേ......"
വിറയ്ക്കുന്ന സ്വരവുമായി ഞാൻ ചോദിച്ചു....
പക്ഷെ അവളിൽ നിന്നും യാതൊരു പ്രതികരണവും ലഭിച്ചില്ല.... അത് എന്നെ കൂടുതൽ തളർത്തി കളഞ്ഞു..... ഞാൻ പ്രതീക്ഷയോടെ അമ്മയെ നോക്കി..... പക്ഷെ എന്നെ നോക്കി കരയാൻ അല്ലാതെ അവർക്ക് ഒന്നിനും ആകില്ലയിരുന്നു....

"നമ്മുടെ കുഞ്ഞിനെ നീയും കൊല്ലാൻ ആഗ്രഹിക്കുന്നോ ജീനാ....സ്വന്തം ചോരയെപോലും വേണ്ടാന്നു വാക്കാനുള്ളത്ര വൃത്തികെട്ട മനസ്സിന് ഉടമായയോ നീയും.... ഈ ജീനയെ ആണോ ഞാൻ ഇത്രനാളും എന്റെ ജീവനായി കരുതിയത്.... ഏയ് അല്ല... ഇത് എന്റെ ജീനയല്ല.... നിന്റെയുള്ളിലും ഇപ്പോൾ പണത്തിന്റെ ഗർവ് നിറഞ്ഞിരിക്കുന്നു.... അത് നിന്നെ അന്ധയാക്കിയിരുന്നു.... അല്ലെങ്കിൽ നിന്നെ ജീവന് തുല്യം സ്നേഹിക്കുന്ന എന്നെ ഇത്ര നിഷ്കരുണം നീ തള്ളി പറയില്ലായിരുന്നു......"
ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ ഞാൻ അവളോട് ചോദിച്ചു.... അപ്പോഴും അവൾ തന്റെ കൂടെ നില്കുമെന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.....

"എനിക്ക് നിങ്ങളോട് ഒരു ദേഷ്യവുമില്ല.... ഈ കുഞ്ഞിനെ വേണ്ടെന്നെ ഞാനും പറഞ്ഞുള്ളു.... എനിക്ക് എന്റെ പഠനവും ആഗ്രഹങ്ങളും പൂർത്തിയാക്കാൻ ഇപ്പൊ ഇതൊരു തടസ്സം ആയേക്കാം....."
എന്റെ അവസാന പ്രതീക്ഷയും ആസ്തമിക്കുന്ന വാക്കുകളാണ് അവളുടെ നാവിൽ നിന്നും എനിക്ക് കേൾക്കേണ്ടി വന്നത്......

കരണം പൊട്ടിച്ചു ഒരു അടിയായിരുന്നു അവൾക് അതിന് ഞാൻ കൊടുത്ത മറുപടി.....അവളോടുള്ള ദേഷ്യം നിമിഷങ്ങൾ കൊണ്ട് കൂടുന്നതായി തോന്നി......എന്റെ ശരീരത്തിലേക്ക് ആ ദേഷ്യത്തിന്റെ വിറയൽ അനുഭവപ്പെട്ടു.......

"നീ പഴയതെല്ലാം മറന്നിരിക്കുന്നു ജീനാ.....നഷ്ടപെട്ട ജീവിതം തിരികെ കർത്താവ് തന്നപ്പോ നീ കർത്താവിനെ മറന്ന്‌ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയിരിക്കുന്നു...... ഒരു കുരുന്നിനെ ഒരു ദയയും കൂടാതെ കൊല്ലം എന്നു പറയാനുള്ള നീചമായ മനസ്ഥിതി നിനക്ക് ആയി കഴിഞ്ഞിരിക്കുന്നു.... ഈ ജീനയെ അല്ല ഞാൻ പ്രണയിച്ചതും
ജീവന്റെ പാതിയാക്കിയതും......നീ ഒരുപാട് മാറിപ്പോയി..... ഇപ്പോൾ എനിക് നിന്നോട് പുച്ഛമാണ് തോന്നുന്നത്....."
ഉള്ളിലെ ദേഷ്യവും വിഷമവും എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചു.....

"നിർത്താടാ നാറി.... എന്റെ വീട്ടിൽ നിന്ന് എന്റെ മോളോട് തല്ലുന്നോ....ഞങ്ങളെ അനുസരിക്കാത്തവൻ ഈ പടിക്ക് പുറത്താണ്....."

"അവൾ ചോദിച്ചു വാങ്ങിയതാണ്‌ ഈ അടി.... ഞാൻ പോകാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.....അല്ലെങ്കിലും നിറം മാറുന്ന ഈ പണക്കാരുടെ ഇടയിൽ എനിക്കും ജീവിക്കാൻ ആകില്ല....."

അത് പറഞ്ഞു ഞാൻ മുകളിലെ മുറിയിലേക്ക് പോയി എന്റെ ഡ്രെസ് ബാഗിൽ ആക്കി താഴേക്ക് വന്നു അപ്പോഴും പുച്ഛത്തോടെ അവളുടെ അപ്പൻ നിൽക്കുന്നു.... പക്ഷെ അവളുടെ മുഖത്തേക്ക് നോകാത്തിരിക്കാൻ എനിക് കഴിഞ്ഞില്ല... അവൾ മുഖം എന്നിൽ നിന്നും വെട്ടിച്ച് നിന്നു.....അല്ലെങ്കിലും ഈ ജീനയുടെ മുഖം കാണാതെ ഇരിക്കുന്നതാണ് നല്ലത്,,ആ പഴയ ജീനയുടെ ചിരിക്കുന്ന മുഖം മനസ്സിൽ അങ്ങനെ തന്നെ ഇരുന്നോട്ടെ...... അമ്മയോട് മാത്രം യാത്ര പറഞ്ഞ് ഞാൻ പുറത്തെ വാതിലിന് അരികിൽ എത്തി.....

"എന്റെ കുഞ്ഞിനെ ഒരു പോറൽ പോലും ഇല്ലാതെ എനിക്ക് കിട്ടണം..... അവന് എന്തെങ്കിലും പറ്റിയാൽ ഒന്നിനെയും ഞാൻ വെറുതെ വിടില്ല.....എന്റെ കണ്ണ് നിങ്ങൾക്ക് ചുറ്റും എപ്പോഴും ഉണ്ടാകും...."
വാതിൽക്കൽ നിന്നുകൊണ്ട് തിരിഞ്ഞു നോക്കാതെ ഞാൻ അത്രയും പറഞ്ഞുകൊണ്ട് വീണ്ടും അനാഥനായി തെരുവിലേക്ക് ഇറങ്ങി.......

എന്റെ മനസ്സ് പോലെ തന്നെ കാറും കോളും നിറഞ്ഞതായിരുന്നു പുറത്തെ അന്തരീക്ഷവും.....പൊടുന്നനെ മഴയും ഭൂമിയിലേക്ക് പതിച്ചു..... പിടയുന്ന മനസ്സുമായി ഞാനും ആ വീഥിയിലൂടെ നടന്നു..... അവളുടെ ഓരോ വാക്കുകളും മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു ആ മഴക്കും അതിനെ കെടുത്താനുള്ള ശക്തിയില്ലായിരുന്നു......തെരുവിന്റെ മകന് സ്നേഹം നേടാനുള്ള യോഗ്യത ഇല്ലായെന്നു മനസ്സിലാക്കാതെ കപട സ്നേഹത്തിൽ ഭ്രമിച്ചു പോയ ഞാൻ ആണ് തെറ്റ്കാരൻ.....എല്ലാം കഴിഞ്ഞിരിക്കുന്നു ഒരു നിമിഷം കൊണ്ട് ....അവൾ ഇനി എന്റെയുള്ളിൽ ഒരു പ്രണയാനൊമ്പരമായി മാത്രം.....മഴയോടൊപ്പം എന്റെ കണ്ണുനീരും അലിഞ്ഞു ചേർന്നു...... പക്ഷെ എന്റെ കുഞ്ഞിനെ അങ്ങനെ ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല.... എന്റെ മാത്രമെന്ന് ആത്മാർത്ഥമായി പറയാൻ എനിക്ക് ആ കുഞ്ഞേ ഉള്ളു അതിനെ എന്ത് വില കൊടുത്തും ജീവനോടെ നേടാൻ ഞാൻ മനസ്സാൽ തീരുമാനിച്ചു.....പക്ഷെ എങ്ങനെയാണ് അവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് എന്നറിയില്ലായിരുന്നു.....

ആ മഴ നാനഞ്ഞുകൊണ്ടു ഞാൻ എന്റെ മന്ദിരത്തിലേക്ക് നടന്നു.... പുതിയൊരു ജീവിതം കിട്ടിയപ്പോൾ ഞാൻ മനപ്പൂർവം അല്ലെങ്കിൽ പോലും എന്റെ കൂടിപ്പിറപ്പുകളെ മറന്നിരുന്നു.... അതിനുള്ള ശിക്ഷയായിരിക്കാം ......

ഞാൻ ആ മഴയിൽ കുതിർന്ന ശരീരവും ആയി നീണ്ട നാളുകൾക്ക് ശേഷം മന്ദിരത്തിന്റെ പടി ചവിട്ടി.... ദൂരെ നിന്നെ എന്നെ കണ്ടതും മഴയെ പോലും അവഗണിച്ചു ആ കുരുന്നുകൾ എനിക് അരികിലേക്ക് പറന്നടുത്തു..... ഈ ലോകത് ഞാൻ ഒറ്റയ്ക്കല്ല എന്നു വീണ്ടും തോന്നിയ നിമിഷം.... ഇവരെ കുറച് കാലത്തേക്ക് മറന്നതിൽ എന്റെ ഉള്ളം കുറ്റബോധതാൽ നീറി..... എന്റെയും അവളുടെയും വിശേഷങ്ങൾ ചോദിച്ചു അറിയാനുള്ള തിരക്കിൽ ആയിരുന്നു അവർ.... ഒരു കൃത്രിമ പുഞ്ചിരിയോടെ ഞാൻ അവരോട് ഉത്തരങ്ങൾ നൽകി.... അവരെ
മറന്നതിലുള്ള പരിഭവവും അവർ പങ്കു വെച്ചു....... അവരോടൊപ്പം ചിലവഴിച്ചതിന് ശേഷം ഞാൻ നേരെ പോയത് എന്റെ സിസ്റ്ററമ്മയുടെ കല്ലറയിലേക്കാണ്.... എന്റെ സങ്കടങ്ങൾ ഞാൻ അവിടെ പറഞ്ഞു...... സിസ്റ്റർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച നിമിഷങ്ങൾ ആയിരുന്നു അത്...... പെട്ടെന്നാണ് തോളിൽ ഒരു കൈ പതിഞ്ഞത്...... തിരഞ്ഞു നോക്കിയപ്പോൾ സിസ്റ്റർ ഡൈസി ആയിരുന്നു അത്..... നടന്ന കാര്യങ്ങൾ എല്ലാം ഞാൻ അവരോട് പറഞ്ഞു..... മനസ്സിന് കുറച് ആശ്വാസം കിട്ടിയത് അപ്പോഴായിരുന്നു...... സിസ്റ്റർ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടു അകത്തേക്ക് കൂട്ടികൊണ്ട് പോയി.....

****************************************

മൂന്ന് ദിവസങ്ങൾ കടന്ന് പോയിരിക്കുന്നു.... അവളെ എത്രമാത്രം ഞാൻ സ്നേഹിച്ചിരുന്നു എന്ന് ഞാൻ ഈ ദിവസങ്ങൾ കൊണ്ട് മനസ്സിലാക്കിയിരുന്നു.... പക്ഷെ അവൾ എന്റെ സ്നേഹം തിരിച്ചറിഞ്ഞില്ലല്ലോ എന്ന വിഷമം എന്റെ മനസ്സിനെ കൊത്തിവലിച്ചു.....കുട്ടുകളുമായി ഏറെ നേരം ചിലവിട്ട് ആ വിഷമങ്ങൾ മറക്കാൻ ശ്രമിച്ചെങ്കിലും എനിക് അതിന് കഴിഞ്ഞിരുന്നില്ല.... ഓരോ നിമിഷവും അതെന്നെ കുത്തി നോവിച്ചു.....

മൂന്ന് ദിവസവും ആ പ്രണയത്തിന്റെ നൊമ്പരവുമായി ഞാൻ കഴിച്ചു കൂട്ടി.....

നാലാം ദിവസത്തെ പ്രഭാതം എന്നെ എതിരേറ്റത് സന്തോഷം നിറഞ്ഞ ഒരു കാഴ്ച്ചയാണ്..... എന്റെ ജീന...അവൾ വന്നിരിക്കുന്നു എന്നെയും തേടി അവിടേക്ക്.... കൂടെ അപ്പച്ചനും അമ്മച്ചിയും ഉണ്ടായിരുന്നു....... ദൂരെ നിന്നെ ആ കാഴ്ച്ച കണ്ട എനിക്ക് സന്തോഷം നിയന്ത്രിക്കാൻ ആയില്ല.... എന്റെ കാലുകൾ അവൾക് അരികിലേക്ക് പാഞ്ഞു.... നിമിഷം നേരം കൊണ്ട് ഞാൻ അവളുടെ അരികിൽ എത്തി....

"എനിക്ക് അറിയാരുന്നു നീ വരുന്നു.... എന്നെ പിരിയാൻ നിനക്ക് പറ്റില്ല അല്ലെ.....നിന്നെ പിരിയാൻ എനിക്കും ആവില്ല ജീനാ....."
പക്ഷെ അവളുടെ മുഖത്ത് അപ്പോഴും
നിർവികാരത ആയിരുന്നു......

"എന്നോടുള്ള ദേഷ്യം ഇനിയും മാറിയില്ലേ.....അന്നത്തെ ദേഷ്യത്തിന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.... നീ അത് വിട്ടുകള..... നിന്നെ നഷ്ടപ്പെട്ടു എന്നു തോന്നിയപ്പോൾ തോന്നിയ ഭ്രാന്തിൽ പറഞ്ഞു പോയതാണ്......"

അവളുടെ മുഖത്ത് അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു.....

പക്ഷെ അത്
എനിക്കുള്ളതായിരുന്നില്ല എനിക് പിന്നിൽ അവരെ കണ്ട് വന്ന സിസ്റ്റർ ഡൈസിക്ക് ഉള്ളതായിരുന്നു...... സിസ്റ്റർ അവരെ മൂവരെയും ഉള്ളിലെ മുറിയിലേക്ക് ക്ഷണിച്ചു.... എന്നോട് ഒരു വാക്കുപോലും പറയാതെ അവൾ അവരോടൊപ്പം ഉള്ളിലേക്ക് പോയി....അവൾ മിണ്ടിയില്ലെങ്കിലും എന്നെ തേടി വന്നതിലുള്ള സന്തോഷവും ആയി ഞാനും പിറകെ കൂടി......

സിസ്റ്ററുമായി കുറച് നേരം അവർ സംസാരിചെങ്കിലും എന്നോട് അവൾ മിണ്ടിയില്ല.... ആ അവഗണന എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു......
അവളുടെ ഒരു വാക്കിനായി ഞാൻ കാതോർത്ത് നിന്നു.....

ഒടുവിൽ അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് സംസാരിച്ചു......

"ഞാൻ ആ കുഞ്ഞിനെ പ്രസവിക്കാൻ തയ്യാറാണ്.....നിങ്ങൾ വീട്ടിലേക്ക് വരണം..."

അല്പം ഗൗരവത്തോടെയുള്ള ശബ്ദം
ആയിരുന്നെങ്കിൽ കൂടി ആ വാക്കുകൾ എന്നെ ഒത്തിരി സന്തോഷിപ്പിച്ചു..... എന്നോടുള്ള അവളുടെ പിണക്കം മറിയില്ലെങ്കിലും എന്നെയും കുഞ്ഞിനെയും നഷ്ടപെടുത്താൻ അവൾക് ആകില്ലെന്ന് എനിക് അറിയാമായിരുന്നു...... എന്റെ മനസ്സ് വീണ്ടും ചിറകടിച്ചു പറന്നു...... ഈ മൂന്നു ദിവസവും ഞാൻ അനുഭവിച്ച വേദന അവളുടെ ആ വക്കിൽ ഇല്ലാതായി.....

അവളുടെ പിണക്കം പതിയെ മാറ്റിയെടുക്കാം എന്ന പ്രതീക്ഷ എനിക്ക് ഉണ്ടായിരുന്നു.....അപ്പച്ചനും എന്നോട് സംസാരിച്ചിരുന്നില്ല..... അന്ന് അങ്ങനെയൊക്കെ പറഞ്ഞതോർത് എനിക്ക് കുറ്റബോധം തോന്നി..... സിസ്റ്ററും എന്നെ ഒരുപാട് ആശ്വസിപ്പിച്ചു....ഈ സമയം അവൾക് എന്റെ കൂട്ട് ആവശ്യമാണെന്നും.... ഞാൻ ആണ് അവൾക് ധൈര്യം കൊടുക്കേണ്ടത് എന്നൊക്കെ.....
വീണ്ടും ഒരു കുഞ്ഞെന്ന എന്റെ മോഹം സഫലമാകാൻ പോകുന്നു.....

കുട്ടികളെ പിരിയാൻ മനസ്സ് ഇല്ലായിരുന്നെങ്കിൽ കൂടി അവൾക്കും കുഞ്ഞിനും വേണ്ടി എനിക്ക് ഇപ്പോ പോയേ മതിയാകു..... അവരെ പിണക്കി എന്റെ കുഞ്ഞെന്ന മോഹം ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിച്ചില്ല..... എല്ലാരോടും യാത്ര പറഞ്ഞ് ഞാനും ജീനയോടൊപ്പം വീട്ടിലേക്ക് മടങ്ങി......

അന്നും പ്രകൃതി അതിന്റെ രൗദ്രഭാവം പുറത്തെടുക്കാൻ വെമ്പി നിന്നിരുന്നു..... ആ ഇരുണ്ട അവസ്ഥ മനസ്സിനെ ചെറുതായി പേടിപ്പിച്ചിരുന്നു.....വലിയ ശബ്ദത്തോടെ ഇടി ആകാശത്തു മുഴങ്ങിയിരുന്നു...ശക്തിയായ കാറ്റും ആ വീഥികളിലെ മരങ്ങളെ ഉലച്ചിരുന്നു.....കാറിനുള്ളിലുള്ള അവളുടെ മൗനവും എന്റെ ഉള്ളിൽ പേടിയുടെ ആക്കം കൂട്ടി..... അരുതാത്തത് എന്തോ നടക്കാൻ പോകുന്നതായി തോന്നി.... പക്ഷെ അത് മനസ്സിന്റെ വെറും തോന്നാലയി കണ്ട് ഞാൻ സന്തോഷം കണ്ടെത്താൻ ശ്രമിച്ചു.....

വണ്ടി ഗേറ്റ് കടന്നു വീട്ടുമുറ്റത്തേക്ക്  എത്തി.... കാറിൽ നിന്ന് ഇറങ്ങി അവരോടൊപ്പം അകത്തേക്ക് ഞാനും കയറി..... മുകളിലെ ഞങ്ങളുടെ മുറിയിലേക് പോകാൻ ഒരു മടി തോന്നിയെങ്കിലും വേറെ വഴിയില്ലാതെ കാലുകൾ പടിയിലേക്ക് കയറാനായി വച്ചു....

"ജിജോ ഒന്ന് നിന്നെ....."
അപ്പച്ചന്റെ സ്വരമായിരുന്നു അത്.....
ഞാൻ തിരിഞ്ഞു അയാളെ നോക്കി

"ഈ പത്രത്തിൽ നിന്റെ ഒരു ഒപ്പ് വേണം നിന്റെ..... ഈ മുദ്ര കടലാസ്സിൽ നിന്റെ ഒപ്പ് പതിഞ്ഞാലെ കുഞ്ഞിനെ പ്രസവിക്കും എന്ന വാക്ക് അവൾ പാലിക്കു....."
അവളുടെ അപ്പൻ സ്വരം കടുപ്പിച്ചു......

ഒന്നും മനസ്സിലാകാതെ തിരിഞ്ഞ് ഞാൻ അയാളെ നോക്കി...... അവളിലും യാതൊരുവിധ ഭവമാറ്റവും ഞാൻ കണ്ടില്ല.....

അയാൾ തുടർന്നു.....

"കുഞ്ഞിനെ കിട്ടി കഴിഞ്ഞാൽ പിന്നെ ഇവളിലോ ഇവളുടെ സ്വത്തിലോ നിനക്ക് യാതൊരു അവകാശവും ഇല്ലെന്നും ...ഇവളുമായുള്ള വിവാഹബന്ധം വേർ പെടുത്താൻ സമ്മതമാണെന്നും  ഞങ്ങൾക്ക് രേഖാമൂലം നീ ഒപ്പിട്ട് തരണം.... അതിനാണ് ഈ മുദ്രക്കടലാസ്സു..... "

അയാളുടെ ആവശ്യം ഒരു ഉൽക്ക പോലെ എന്റെ തലയിൽ പതിച്ചു.....എന്റെ ഹൃദയത്തെ കീറിമുറിക്കാൻ തക്ക ശേഷിയുള്ളതായിരുന്നു അവ...... എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാതെ നിശ്ചലനായി അവളെയും നോക്കി നിന്നു......

തുടരും.........

പ്രണയനൊമ്പരം  5

എന്റെ മനസ്സ് ഇത്രയും നേരം എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നത് പോലെ തോന്നിയോ അതിവിടെ സംഭവിക്കാൻ പോകുന്നു.... അവർ വ്യക്തമായ തീരുമാനങ്ങളോടെ ആയിരുന്നു എന്നെ തേടിയെത്തിയെത്തിയത്......എന്നോട് സ്നേഹത്തിന്റെ ഒരു കണിക എങ്കിലും അവളുടെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ അവൾ ഈ ചതിക്കു കൂട്ടു നിക്കില്ലയിരുന്നു......

ഞാൻ ദൈന്യതയോടെ അവളെ ഒന്നുകൂടി നോക്കി.... പക്ഷെ പ്രതീക്ഷകൾ അസ്തമിച്ചിരിക്കുന്നു..... അവളുടെ കണ്ണുകൾക്കു തിമിരം ബാധിച്ചിരിക്കുന്നു.... ഒന്നുകിൽ അവൾ അല്ലെങ്കിൽ കുഞ്ഞു ആരെയെങ്കിലും ഒരാളെ എനിക് നഷ്ടപെട്ടെ മതിയാകു..... എന്റെ മനസ്സ് ഉത്തരം കണ്ടെത്താൻ ആകാതെ ഉഴറി.....
ഈ ജീനയെ അല്ല ഞാൻ സ്നേഹിച്ചത്,, എന്നെ നിഷ്കരുണം തള്ളിപ്പറയാൻ തോന്നിയ ഇവളെ നഷ്ടപെടിത്തുന്നതാണ് ഉചിതം,, അതിലൂടെ എന്റെ കുഞ്ഞിനെ എനിക് മാത്രമായി ജീവനോടെ കിട്ടും.....അത് മാത്രം മതി ഇനിയുള്ള കാലവും എനിക് ജീവിക്കാൻ.....
എന്റെ മനസ്സ് ഒരു ഉറച്ച തീരുമാനത്തിലേക്ക് വന്നു....

"എന്താ.... നീ ഒന്നും പറഞ്ഞില്ല....."
അപ്പച്ചന്റെ സ്വരമാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.....

"എവിടെയാണ് ഒപ്പിടേണ്ടതെന്ന്‌ പറഞ്ഞാൽ മതി ഞാൻ ഇടാം.... എനിക് എന്റെ കുഞ്ഞിനെ മാത്രം മതി....."
അവളുടെ മുഖത്തേക്ക് നോക്കാതെ ഞാൻ അത് പറഞ്ഞു തീർത്തു.....

അയാൾ എനിക്ക് നേരെ ആ കടലാസ് നീട്ടി.... പിടക്കുന്ന മനവുമായി ഞാൻ അത് വാങ്ങി വിറക്കുന്ന കൈകൾ കൊണ്ട് അവർ ആവശ്യപ്പെട്ട ഒപ്പിട്ട് നൽകി.... എന്റെ കണ്ണീർ അതോടൊപ്പം ആ കടലാസിനെ നനയിച്ചിരുന്നു....

"വേറൊരു കാര്യം കൂടി.... വേറെ ആരും ഇത് അറിയരുത്.... നിന്റെ കുഞ്ഞിനെ കിട്ടുന്നത് വരെ നിനക്ക് ഇവിടെ കഴിയാം....നിന്റെ കുഞ്ഞിനെ പ്രസവിക്കുന്നവളുടെ കാര്യങ്ങൾ നീയല്ലേ നോക്കേണ്ടത്..... മാത്രമല്ല ആശുപത്രിയിൽ അവളുടെ ഭർത്താവായി പറയാൻ നീ വേണ്ടേ....."

ഒരു പുച്ഛത്തോടെ അയാൾ പറഞ്ഞു.....
ഒന്നിനും എനിക് മറുപടി പറയാൻ തോന്നിയില്ല..... വെറുപ്പിന്റെ കനൽ ഉള്ളിൽ എരിയുകയായിരുന്നു.....അവരെ പൊതിരെ തല്ലാനുള്ളത്ര ദേഷ്യം തോന്നിയെങ്കിലും തന്റെ കുഞ്ഞിന് വേണ്ടി കേട്ട് നിന്നു.....

എല്ലാത്തിനും ഒടുവിൽ ഞാൻ മുകളിലെ മുറിയിലേക്ക് നടന്നു.... കുറച് ദിവസങ്ങൾകൊണ്ടു തന്റെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത്.... തന്റെ ജീവിതം തന്നെ നഷ്ടപെട്ടില്ലേ.... ഞാൻ പലവിധ ചിന്തകളുമായി മുറിയിലെത്തി...... പിറകിലായി അവളും എത്തിയിരുന്നു.....

ദിവസങ്ങൾ വീണ്ടും യാന്ത്രികമായി കടന്നു പൊയ്കൊണ്ടിരുന്നു...... ജോലി കഴിഞ്ഞ് വന്നാൽ മുറിയിൽ ഒറ്റക്ക് ഇരിക്കൽ പതിവാക്കി....രാത്രിയിലുള്ള പ്രാർത്ഥനയും ബൈബിൾ വായനയും ആണ് മനസ്സിന് ഏക ആശ്വാസം.....അവളുമായി പരമാവധി മിണ്ടതിരിക്കാൻ ശ്രദ്ധിച്ചിരുന്നു ഈ സമയങ്ങളിൽ..... ഒരു ഭർത്താവ് ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ഈ നാളുകളിൽ എനിക്ക് ദുഃഖം മാത്രം തന്നവളെ ഞാൻ വെറുത്തിരുന്നു..... പിന്നീട് ഞാൻ മന്ദിരത്തിലേക്ക് പോയിരുന്നില്ല......അവിടുത്തെ ഒരു കുട്ടിയുടെ മരണത്തിന് ആണ് പിന്നെ ഞാൻ ചെല്ലുന്നത്.....അധികനേരം അത് കണ്ട് നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് ഞാൻ തിരിച് വീട്ടിലേക്ക് പോയിരുന്നു.....കാരണം ഞാനും ചത്തതിനോക്കുമെ ജീവിക്കയണല്ലോ.....

ആ വീട്ടിലെ ഏക ആശ്വാസം അമ്മ ആയിരുന്നു..... എനിക് അല്പനേരം മനസ്സ് തുറന്ന് സംസാരിക്കാൻ അവരുമായെ കഴിഞിരുന്നുള്ളൂ..... ഈ അവസ്ഥയിലൂടെ ഒരു മനുഷ്യനും കടന്നു പോകരുതെയെന്നു പ്രാര്ഥിച്ചിട്ടുണ്ട്.... കാരണം ഇത് അത്രമാത്രം വേദനാജനകമാണ്,,പിരിയുമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ട് ഒരു വീട്ടിൽ കഴിയുക....

ഈ വ്യഥകൾ ആരോടെങ്കിലും പറഞ് മനസ്സിന്റെ ഭാരം ഒന്ന്‌ കുറക്കാൻ പലപ്പോഴും വിചാരിക്കും പക്ഷെ അത് അവർ അറിഞ്ഞാൽ തന്റെ കുഞ്ഞെന്ന സ്വപ്നം നഷ്ടമായേക്കാം......അതുകൊണ്ട് ഒന്നും ആരോടും പറയാതെ ഉള്ളിൽ ഒതുക്കി....അവൾക് പക്ഷെ തന്റെ വേദനകൾ കണ്ടിട്ടും ഒന്നും അറിയാത്ത മട്ടിലുള്ള ഭാവമായിരുന്നു എപ്പോഴും.....

ഒരു രാത്രിയിൽ സിസ്റ്ററമ്മയെ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു..... വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നിരിന്നില്ല..... മന്ദിരത്തിലെ കുരുന്നുകളുടെ മുഖം എന്റെ മനസ്സിൽ മിന്നിമറഞ്ഞു..... ആ രാത്രി തന്നെ മന്ദിരത്തിൽ പോകാൻ എന്റെ മനസ്സ് വെമ്പി....പക്ഷെ ഇവരുടെ കണ്ണ് വെട്ടിച്ച പോകുന്നത് ദുഷ്കരമാണ്........ എങ്കിലും മനസ്സിന്റെ തീവ്രമായ ആഗ്രഹത്തിന് മുന്നിൽ ഞാൻ കീഴടങ്ങി.... ഞാൻ ആരും കാണാതെ ആ രാത്രിയിൽ മന്ദിരത്തിൽ പോയി...... ആ കുരുന്നുകളുടെ ഉറക്കം കളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല... ആ പടിക്കെട്ടിൽ അൽപ നേരം ഇരുന്നു ഞാൻ എന്റെ കുട്ടിക്കാലം മുതലുള്ള ഓർമകൾ അയവിറക്കി..... തിരിച് ആരും അറിയാതെ തന്നെ ഞാൻ അവിടുന്ന് വീട്ടിലേക്ക് തിരിച് വരാൻ തുടങ്ങി.....

***************************************

ദിവസങ്ങൾ ആഴ്ചകൾക്കും,,  ആഴ്ചകൾ മാസങ്ങൾക്കും വഴിമാറി........പുറമെ ഞങ്ങൾ നല്ല ദമ്പതികൾ ആയി അഭിനയിച്ചു,,പള്ളിയിലും, ആശുപത്രിയിലും എല്ലാം ഞങ്ങൾ നല്ല അഭിനേതാക്കൾ ആയി....അവളുടെ ആ അഭിനയം ഞാനും കണ്ട് ആസ്വദിച്ചു.... അവളുടെ വയർ വീർത്തു വരുന്ന ആ കാഴ്ച എന്റെ മനസ്സിനെ കുളിരണിയിപ്പിച്ചു.... അവളുടെ ഓരോ ആഗ്രഹങ്ങളും അമ്മയിലൂടെ അവൾ എന്റെ ചെവിയിൽ എത്തിച്ചിരുന്നു.... എന്റെ കുഞ്ഞിന് വേണ്ടി ഞാൻ അത് സാധിച്ചു കൊടുത്തിരുന്നു... അല്ല അവൾക് വേണ്ടി തന്നെ ആയിരുന്നു.....അവളുടെ ആ വയറിൽ മുഖം ചേർത്ത് കുഞ്ഞിന്റെ തുടിപ്പറിയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..... അവൾ ഉറങ്ങിയ പല രാത്രികളിലും ഞാൻ അവളറിയാതെ എന്റെ ആ ആഗ്രഹം സാധിച്ചിരുന്നു.....

മാസങ്ങൾ വീണ്ടും കൊഴിഞ്ഞു പോയി....ഞാൻ കാത്തിരുന്ന ആ ദിവസം വന്നെത്തി പക്ഷെ എന്റെ മനസ്സ് നീറി
പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.......ഇനി എന്തൊക്കെയാണ് നടക്കാൻ പോകുന്നതെന്ന് ആലോചിച്ച മനസ്സ്
പതറിയിരുന്നു......കർത്താവ് വീണ്ടും പരീക്ഷിക്കുകയാണോ....

"നിങ്ങളുടെ വൈഫിന്റെ ഡെലിവറി കുറച് കോംപ്ലിക്കേറ്റഡ് ആണ്.... ആരെയെങ്കിലും ഒരാളെയെ നമുക്ക് ജീവനോടെ രക്ഷിക്കാൻ ആവു.... ബാക്കി എല്ലാം ദൈവത്തിന്റെ കൈയിലാണ്.... പ്രാർത്ഥിക്കുക....."
ഡോക്ടർ പറഞ്ഞ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങി കേട്ടിരുന്നു..... പ്രകൃതിയും അപകട സൂചന നൽകികൊണ്ട് വീണ്ടും രൗദ്രഭാവം പുറത്തെടുത്തിരുന്നു..... പക്ഷെ ഇത്തവണ തോൽക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു..... എന്റെ ഉള്ളിൽ പലവിധ ലക്ഷ്യങ്ങളും ഉണ്ടായിരുന്നു.... ഈ പരീക്ഷണങ്ങളെയെല്ലാം ചങ്കൂറ്റത്തോടെ നേരിടാൻ ഞാൻ എത്രയോ നാളുകളായി ഒരുങ്ങി കഴിഞ്ഞിരുന്നു.....

ആശുപത്രി വരാന്തയിൽ പുറത്തേക്ക് നോക്കി നിന്ന എനിക്കരികിലേക്ക് പെട്ടെന്നാണ് അമ്മ വന്നത്....ആ വരവ് എന്നെ ഞെട്ടിച്ചു.... എന്റെ ഭാവമാറ്റം കൊണ്ടാകണം അമ്മ അരികിൽ വന്ന് എന്നെ നോക്കി ചിരിച്ചു...... അപ്പോഴാണ് എനിക് ജീവൻ തിരികെ കിട്ടിയത്..... പിന്നീട് അമ്മ പറഞ്ഞ വാക്കുകൾ ഞാൻ മാസങ്ങളായി കേൾക്കാൻ കൊധിച്ചതാണ്....

"ജീനക് മോനോട് എന്തോ പറയാനുണ്ടെന്ന്.... റൂമിലേക്ക് ചെല്ലാൻ പറഞ്ഞു....."
ചിരിച്ചുകൊണ്ട് അമ്മ അത് പറയുമ്പോഴും എന്റെ മനസ്സിലെ നോവ്‌ അറിഞ്ഞിരുന്നില്ല....

വിറക്കുന്ന ശരീരവുമായി ഞാൻ അവളുടെ റൂമിലേക്ക് നടന്നു..... മാസങ്ങൾക്കു മുൻപ് തന്നെ ഈ ഒരു നിമിഷം ഞാൻ മനസ്സിൽ കണ്ടിരുന്നു....പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഈ നിമിഷത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തി...... റൂമിന്റെ വാതിൽക്കൽ എത്തിയ ഞാൻ ഉള്ളിലേക്ക് നോക്കി എന്നെയും പ്രതീക്ഷിച്ചു നിന്ന അവൾ അരികിലേക്ക് കൈകാട്ടി വിളിച്ചു....യാന്ത്രികമായി അവൾക് അരികിലേക്ക് എന്റെ കാലുകൾ ചലിച്ചു..... ആ ബെഡിന് അരികിൽ ഞാൻ ഒരു വിഷാദ പുഞ്ചിരിയുമായി നിന്നു......

"ഇച്ചായ......"
നാളുകൾക്കു ശേഷമുള്ള അവളുടെ വിളി.... സന്തോഷിക്കേണ്ട നിമിഷം.... പക്ഷെ കണ്ണീർ അറിയാതെ ഒഴുകി.....

"എന്നോട് ദേഷ്യമായിരിക്കും അല്ലെ....ആരും പറയാത്തതും പ്രവർത്തിക്കാത്തതും ആണല്ലോ ഞാൻ ഇച്ചായനോട് ചെയ്തത്...."
അവളുടെ ചോദ്യങ്ങൾക്കു മൗനമായിരുന്നു എന്റെ ഉത്തരം.... എന്റെ ഉള്ളിലെ സങ്കട കടൽ അവൾ കണ്ടിരുന്നില്ല.....

"നമ്മുടെ കുഞ്ഞിനെ ജീവനോടെ ഇച്ഛായന്റെ കൈയിൽ തന്ന് സന്തോഷത്തോടെ മനസ്സ് തുറക്കാമെന്ന് കരുതിയതാണ്.... പക്ഷെ ഇനി ചിലപ്പോ അതിന് കഴിഞ്ഞില്ലെങ്കിലോ എന്ന് മനസ്സ് പറയുന്നു.....ഇനിയും പറയാതിരുന്നാൽ ഒരിക്കൽ എന്റെ കുഞ്ഞിന്റെ ഉള്ളിലും ഈ അമ്മ ദുഷ്ട ആയി പോകും..... അവനെ കൊല്ലാൻ നിന്ന അമ്മയാകും....."
നിറഞ്ഞു തുളുമ്പിയ കണ്ണുമായി അവൾ അത് പറയുമ്പോൾ ആ കൈ ചേർത്ത് പിടിക്കാൻ മാത്രമേ എനിക് കഴിഞ്ഞുള്ളു.....

"നമ്മുടെ മോനെ ഞാൻ ഒരിക്കലും കൊല്ലാൻ ആഗ്രഹിച്ചിട്ടില്ല ഇച്ചായ.... അവനെ ജീവനോടെ ഇച്ചായനു നൽകാൻ ആണ് ഞാൻ ഇത്രയും നാളും ഇച്ചായനെ അവഗണിച്ചു സംസാരിച്ചത്..... ഇച്ചായന് അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട്....."

"അയാൾ നിന്റെ സ്വന്തം അച്ഛനല്ല അല്ലെ..... ഒരു ആക്സിഡന്റിന്റെ രൂപത്തിൽ നിന്നെ കൊല്ലാൻ നോക്കിയതും നിന്റെ അപ്പൻ എന്ന് പറയുന്ന ആ ദുഷ്ടൻ ആണ് അല്ലെ....നിന്റെ സ്വത്തിൽ കണ്ണ് നട്ട് ഇരിക്കുന്ന ഒരു കഴുകനാണ് അയാൾ അല്ലെ....."
എന്തോ പറയാൻ വന്ന അവളെ പറയാൻ സമ്മതിക്കാതെ ഉറച്ച സ്വരത്തോടെ ഞാൻ അവളോട് പറഞ്ഞു.....

എന്റെ വാക്കുകൾ അവളിൽ അത്ഭുതം നിറച്ചു.... തുറിച്ച കണ്ണുമായി അവൾ എന്നെ നോക്കി......

തുടരും........

പ്രണയനൊമ്പരം  6 (അവസാന ഭാഗം)

ആ വേദനയിലും ഒരു പുഞ്ചിരി അവൾക് നൽകികൊണ്ട്  അവളുടെ തലയിൽ തലോടി ആശ്വസിപ്പിച്ചു.....

"ഇച്ചായൻ എങ്ങനെ ഇതൊക്കെ....."
സംശയ ഭാവത്തിൽ അവളെന്നെ നോക്കി ചോദിച്ചു.....

"ഇപ്പോൾ നീ ഒന്നും ആലോചിചു മനസ്സ് വിഷമിപ്പികരുത്.....കർത്താവ് നമ്മളെ കൈവിടുകെല്ല......നീയും നമ്മുടെ കുഞ്ഞും ആയി വരുന്ന വേളയിൽ എല്ലാം പറയാം....."

"എന്നാലും...... ഇനി എനിക് അതിന്....."
അവളെ അത് പറഞ്ഞുതീർക്കാൻ സമ്മതിക്കാതെ ഞാൻ അവളുടെ വായ പൊത്തി....

"വേണ്ടത്തതൊന്നും ഇപ്പോൾ പറയുകയും വിചാരിക്കുകയും വേണ്ട...."

"എന്നെ എത്ര സമാധാനിപ്പിക്കാൻ ശ്രമിച്ചാലും നടക്കാൻ പോകുന്ന കാര്യങ്ങൾ കുറച് ദിവസമായി ഞാൻ സ്വപ്നം കാണുന്നുണ്ട് ഇച്ചായ.... ഇച്ചായനെ ഇത്ര നാളും മനപ്പൂർവം അകറ്റി ആ മനസ്സ് വിഷമിപ്പിച്ചതിന്റെ ശിക്ഷ ആയിരിക്കും അല്ലെ...."
കരഞ്ഞു തളർന്ന കണ്ണോടെ ദയനീയ ഭാവത്തിൽ അവൾ എന്നോട് ചോദിച്ചു...... ആ കണ്ണിലെ എന്നോടൊപ്പം ജീവിക്കാനുള്ള ആ മോഹം എനിക് കാണാമായിരുന്നു..... ആ ദയനീയ ഭാവം എന്നെ തളർത്തി.....
അവളോട് ഇനി എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞാൻ പതറി..... എന്റെ കണ്ണിലെ നനവിനെയും അവളിൽ നിന്ന് മറക്കാനും എനിക് കഴിഞ്ഞിരുന്നില്ല.....അവളെ മാറോട് ചേർത്ത് സർവശക്തനായ തമ്പുരാനോട് എന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന് വേണ്ടി പ്രാർത്ഥിക്കാനെ എനിക്ക് കഴിഞ്ഞുള്ളു..... മനസ്സിലെ കനലുകൾ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല......

******************************************

അമ്മയുടെ വിളിയാണ് എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത്.....ഞാൻ വീണ്ടും ഓപ്പറേഷൻ തീയേറ്ററിന് മുന്നിലേക്ക് നടന്നു.... മനസ്സ് ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.....

നോർമൽ ഡെലിവറി നടക്കില്ല എന്ന് പറഞ്ഞു ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയിട്ട് നേരമൊരുപാടയി...... ഹൃദയം വളരെ വേഗത്തിൽ മിടിച്ചു തുടങ്ങി.... ഓരോ നിമിഷവും വളരെ ഭീതിയോടെ അതിജീവിച്ച് കൊണ്ടിരിക്കുകയാണ്...... ഈ പ്രണയനൊമ്പരം എന്നത് എത്രമാത്രം ആഴത്തിൽ ഉള്ളതാണെന്ന് ഞാൻ കഴിഞ്ഞ കുറച്ച് നാളുകളായി അറിഞ്ഞു കൊണ്ടിരിക്കുകയാണ്......ആ വേദനയിൽ ഇനിയും എന്നെ മുക്കി താഴ്ത്താതിരിക്കാൻ ഞാൻ മനസ്സുരുക്കി പ്രാർത്ഥിച്ചു.....അന്തരീക്ഷത്തിന്റെ ഭീകരതയും എന്നെ വല്ലാതെ ഭയപ്പെടുത്തി.....

പക്ഷെ എന്റെ മനസ്സിലെ ദയനീയ ഭാവം അയാൾ മാറിനിന്ന് കണ്ടാസ്വദിക്കുകയായിരുന്നു....... എല്ലാം നേടിയെടുത്ത വിജയിയെ പോലെ അയാൾ നില്കുന്നുണ്ട്..... പ്രതികരിക്കാൻ കൈ തരിച്ചെങ്കിലും സമായമായിട്ടില്ല എന്ന്‌കരുതി ക്ഷമിച്ചു.......

പൊടുന്നനെ ആണ് റൂമിന് വെളിയിലുള്ള വെളിച്ചം അണഞ്ഞത്.....ശരീരം വിറക്കാൻ തുടങ്ങിയിരിക്കുന്നു...... ആ മുറിയുടെ വാതിൽ തുറക്കുന്നതും കാത്തു ഞങ്ങൾ അക്ഷമയോടെ നിന്നു..... ഹൃദയം പെരുമ്പറ കൊട്ടുമാറ് മിടിച്ചു....... കഴുത്തിലെ
കൊന്തയിൽ ഉള്ള എന്റെ പിടി ഉടുമ്പു പിടിക്കും പോലെ മുറുകി.....

പെട്ടന്നാണ് ഡോക്ടർ വെളിയിലേക്ക് വന്നത്...... ആ മുഖം എന്തോ എന്റെ മനസ്സിൽ തെളിഞ്ഞില്ലേ അയാളുടെ ചുണ്ടുകളുടെ ചലനം മാത്രം ഞാൻ ശ്രദ്ധിച്ചു.അയാൾ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് എന്റെ തോളിൽ തട്ടി പുറത്തേക്ക് പോയി.....

അയാളുടെ മറുപടി എന്റെ കണ്ണിലെ ഉറവയെ തുറന്നു വിട്ടു..... വാവിട്ട് കരഞ്ഞുകൊണ്ട് ഞാൻ ഭിത്തിയോരം ചേർന്ന് നിരങ്ങി നിലത്തേക്ക് പതിച്ചു...... അത്രയും നേരം തോന്നിയ മാനസിക സംഘർഷം ഞാൻ കരഞ്ഞു തീർത്തു....... അമ്മെയെന്നെ സമാധാനിപ്പിച്ചുകൊണ്ട് കെട്ടിപിടിച്ചു.......

"നമ്മളെ കർത്താവ് കൈ വിട്ടില്ലല്ലോടാ മോനെ....."
എന്റെ തലയിൽ തലോടി അമ്മയത് പറഞ്ഞപ്പോഴും ഞാൻ കരച്ചിൽ നിർത്തിയിരുന്നില്ല.......

****************************************

പിറ്റേ ദിവസം അവളെയും മോനെയും റൂമിലേക്ക് മാറ്റിയപ്പോഴാണ് എനിക് അവരെ രണ്ട് പേരെയും സമാധാനത്തോടെ കാണാൻ പറ്റിയത്...... എനിക്ക് സ്വന്തം എന്ന് പറയാൻ ഈ ലോകത് ആകെയുള്ള അവരെ ജീവനോടെ തന്ന കർത്താവിനെ ഞാൻ സ്തുതിച്ചു..... ആ കുഞ്ഞിളം കൈകളെ മെല്ലെ തഴുകി ഞാൻ അവൾക് സമീപം ഇരുന്നു..... ഇനി ഒരിക്കലും വിട്ടുപോകില്ല എന്ന വാശിയോടെ അവളും എന്റെ കൈ ചേർത്ത് പിടിച്ചിരുന്നു.......എല്ലാം ശരിയായി എന്നർത്ഥത്തിലുള്ള ഒരു പുഞ്ചിരി ഞാൻ അവൾക് സമ്മാനിച്ചു......

പെട്ടെന്നാണ് അയാൾ റൂമിലേക്ക് കടന്ന് വന്നത്......അയാളുടെ മുഖം കോപത്താൽ ചുവന്നിരുന്നു......

"എങ്ങനാ അപ്പോ കാര്യങ്ങൾ ......"
അയാൾ ചോദിച്ചു......

"എന്ത് കാര്യങ്ങൾ......"

"കുഞ്ഞുമായി നീ എപ്പഴാണ് പോകുന്നത്....."

അപ്പോഴേക്കും അമ്മച്ചിയും റൂമിലേക്ക് വന്നിരുന്നു......

"ഞാൻ പോകും പക്ഷെ കൂടെ കുഞ്ഞും അവന്റെ അമ്മയും ഉണ്ടാകും....."
ഉറച്ച സ്വരത്തോടെ ഞാൻ പറഞ്ഞു......

"നീ എന്താ കളിക്കുന്നോ..... ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല ജിജോ..... നിന്നെ ഞാൻ കളി പഠിപ്പിക്കും....."

"പേടിപ്പിക്കാതെ അപ്പച്ചോ......വെറുമൊരു തുണിക്കട ഉടമയായ ജേക്കബ് ഇന്നീ ജേക്കബ് മുതലാളി ആയത് ഇവളുടെ അപ്പൻ സമ്പാദിച്ച സ്വത്തുകൊണ്ടല്ലേ....."
എന്റെ ആ മറുപടി അയാളെയും ജീനയെയും ഞെട്ടിച്ചു.... അയാൾ വല്ലാതെ പരുങ്ങി..... അയാൾ അമ്മയെ രൂക്ഷമായി നോക്കി......

'ഇനി അമ്മച്ചിയെ നോക്കി പേടിപികണ്ട......സ്വത്തു മോഹിച്ച് ഇവരെ കെട്ടിയപ്പോളാ അവളുടെ അപ്പൻ ഇവളുടെ പേരിലാണ് തന്റെ സമ്പാദ്യങ്ങൾ എല്ലാം എഴുതി വച്ചത് എന്ന് അറിഞ്ഞത് ,,അത് നോക്കി നടത്താനുള്ള അവകാശം മാത്രമേ അമ്മക്കും ഉള്ളു എന്ന സത്യം നിങ്ങൾ അറിഞ്ഞത്..... അതോടെ നിങ്ങൾ അടവ് മാറ്റി ഇവരെ സ്നേഹിച്ചുകൊണ്ടു ആ സ്വത്തിന്റെ ഗുണം ആവോളം അറിഞ്ഞു.....മാന്യന്റെ മുഖം മൂടി അണിഞ്ഞ ചെന്നായ ആയി നിങ്ങൾ ഇവർക് മുന്നിൽ അഭിനയിച്ചു.....പല നെറികെട്ട ബിസിനസും ചെയ്ത നിങ്ങൾ വളർന്നു അവളുടെ അപ്പന്റെ വിയർപ്പിന്റെ അംശം പറ്റി....ഹോസ്റ്റലിൽ നിന്ന് പടിച്ചതുകൊണ്ട് മാത്രം ഇവളെ കൊല്ലാനുള്ള അവസരം നിങ്ങൾക്ക് കിട്ടിയില്ല.... പക്ഷെ ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ഒരിക്കൽ നിങ്ങൾ ഇവളെ കൊല്ലാൻ നോക്കി പക്ഷെ അവിടെയും കർത്താവ് രക്ഷിച്ചു......അവൾ മരിച്ചാൽ സ്വത്തു മുഴുവൻ അനാഥലയത്തിന് പോകുമെന്ന് വക്കീൽ വഴി അറിഞ്ഞ നിങ്ങൾ പിന്നെ അതിന് മുതിർന്നില്ല........ഇതല്ലേ നിങ്ങൾ....."

ഇത്രയും ഞാൻ അയാളുടെ മുഖത്ത് നോക്കി പറഞ്ഞപ്പോഴേക്കും അയാൾ വിയർത്തിരുന്നു..... ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങൾ മുന്നിൽ നടന്നപ്പോൾ അയാളുടെ ഉള്ളിലെ ധൈര്യം ചോർന്നിരുന്നു.....

"ഇനി ആ മുദ്രക്കടലാസ് വച്ചാണ് നിങ്ങൾ കളിക്കുന്നതെങ്കിൽ ദേ ഈ കിടക്കുന്നവൾ ഒരു മൊഴി നൽകിയാൽ തീരവുന്ന പ്രശ്നമേയുള്ളൂ..... അതോണ്ട് അപ്പച്ചന്റെ ആ വേല ഇവിടെ നടക്കില്ല....."
ഞാൻ അത് പറഞ്ഞു തീരുമ്പോഴേക്കും അയാളുടെ കണ്ണുകൾ ചുവന്നിരുന്നു.....

"എന്നെ നിനക്ക് അറിയില്ല ജിജോ..... ഈ കുഞ്ഞിനി ജീവിക്കാൻ പാടില്ല...."
ഇത് പറഞ്ഞുകൊണ്ട് അയാൾ എന്റെ കുഞ്ഞിന് നേരെ അടുത്തതും അത് വരെ അടക്കി വച്ച എന്റെ സകല ദേഷ്യവും പുറത്തെടുത്തു ഞാൻ അലറി.....അയാളുടെ കരങ്ങൾ എന്റെ കുഞ്ഞിൽ പതിക്കുന്നതിനു മുന്നേ എന്റെ കാലുകൾ അയാളുടെ നാഭിയിൽ പതിച്ചു.... പെട്ടെന്നുണ്ടായ ആക്രമണത്തില് അയാൾ വേദനയോടെ നിലത്തേക്ക് വീണു......

"ഇനി നീ ഒരടി മുന്നോട്ട് വച്ചാൽ ഈ ജിജോ ആരാണെന്ന് നീ അറിയും.....ഇത്രയും നാളും നീ ഞങ്ങളെ അകറ്റി ഞങ്ങളുടെ സന്തോഷം നശിപ്പിച്ചു.... ഇനി നിന്റെ നിഴൽ പോലും ഞങ്ങളുടെ ജീവിതത്തിൽ വന്നുകൂടാ...... അതിനുള്ള പണി നിനക്ക് ഞാൻ വച്ചിട്ടുണ്ട്...
"
ഞാൻ പറഞ്ഞു തീർന്നതും ആരോ ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടു..... പോയി തുറന്ന അമ്മ ഞെട്ടുന്ന കാഴ്‌ചയാണ്‌ കണ്ടത്..... സ്ഥലം ഇൻസ്പെക്ടറും ടീമും ആയിരുന്നു അത്.....

"യൂ ആർ അണ്ടർ അറസ്റ്റ് മിസ്റ്റർ ജേക്കബ്.....ഇന്നലെ രാത്രി സിസ്റ്റർ ഡൈസി കൊല ചെയ്യ പെട്ടിരിക്കുന്നു....തെളിവുകൾ എല്ലാം നിങ്ങൾക് എതിരാണ്.... നിങ്ങളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം.... "
എസ് ഐ യുടെ ശബ്ദം എല്ലാരേയും ഞെട്ടിച്ചു..... ജേക്കബിനെ ഉൾപ്പടെ.....

"സർ ഞാനോ.... ഞാൻ എന്തിനാണ് അവരെ...."

"അവരും നിങ്ങളും തമ്മിൽ അനാഥ മന്ദിരം മറയാക്കി നടത്തിയ വഴിവിട്ട പല ബിസിനെസ്സിന്റെയും തെളിവുകൾ ഞങ്ങടെ പക്കലുണ്ട്.......നിങ്ങളെ കുറച് നാളുകളായി ഞങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു.... നിങ്ങളുടെ വിരലടയാളം പതിഞ്ഞ തോക്കും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്.....പല കേസുകളും നിങ്ങളുടെമേൽ ചാർത്താൻ ഉള്ള തെളിവുകൾ ഞങ്ങളുടെ കൈയിൽ ഉണ്ട്...."

ഒന്നും പറയാൻ സമ്മതിക്കാതെ പോലീസ് അയാൾക്ക് വിലങ്ങു അണിയിച്ചു..... പകപ്പോടെ അയാൾ എല്ലാരേയും നോക്കി.....
അയാളെയും കൊണ്ട് പോകാനൊരുങ്ങിയ ഇൻസ്പെക്ടറെ ഞാൻ ഒന്ന് നോക്കി..... എന്തോ മനസിലായ അവൻ അവിടെ നിന്നു.....

ഒന്നും മനസിലാകാതെ പകച്ചു നിന്ന അയാളെ ഒരു പകയോടെ ഞാൻ  നോക്കി.....

"ഇത് നിനക്ക് ദൈവം തരുന്ന ശിക്ഷ ആണ്.....എന്റെ സിസ്റ്ററമ്മയെ കൊന്നതിന്,, ഒന്നുമറിയാത്ത ഒരു പിഞ്ചു കുഞ്ഞിനെ കൊന്നതിന്,, ഞങ്ങളെ ഇത്രയും നാൾ അകറ്റിയതിനു...."
എന്റെ വാക്കുകൾ അയാളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു..... അതിന്റെ തെളിവുകൾ അയാളുടെ കണ്ണുകളിൽ നിന്നും എനിക് മനസ്സിലാക്കാൻ കഴിഞ്ഞു......

"ഇതെല്ലാം അറിഞ്ഞപ്പോൾ ആദ്യം തന്നെ കൊല്ലാൻ ഉള്ള ദേഷ്യവും പകയും ഉണ്ടായതാ... പക്ഷെ നിന്നെ കൊന്നു ഞാൻ ജയിലിൽ പോയ പിന്നെ എന്റെ ജീനക്കും കുഞ്ഞിനു ആ മന്ദിരത്തിലെ
കുരുന്നുകൾക്കും ആരും ഇല്ലാണ്ടായിപോകും .......മാത്രമല്ല നിന്നെ അങ്ങനെ ചുമ്മാ പൂട്ടിയാ പോരാ.... ഊരാൻ പറ്റാത്ത രീതിയിലുള്ള പൂട്ട് വേണം..... അതിനുള്ള ഓട്ടത്തിൽ ആയിരുന്നു ഈ കുറച് കാലങ്ങളായി..... മനസ്സിന് ചങ്കൂറ്റവും കൂട്ടിന് കർത്താവും ഉണ്ടേൽ ഏതൊരു പാവപെട്ടവനും നിന്നെപോലുളള കൊമ്പത്തെ ആളുകളെ പൂട്ടാം......തെരുവിന്റെ മക്കൾ ആണെങ്കിലും അവിടുന്നും വളർന്നു വരുന്നുണ്ട് നല്ല ഉശിരുള്ള ചെറുപ്പക്കാർ.... എനിക്കും ഉണ്ട് കാശ് കണ്ട് മഞ്ഞളിക്കാത്ത നല്ല ചില പോലീസ് സുഹൃത്തുക്കൾ.....എന്നാ പിന്നെ അപ്പച്ചൻ വിട്ടോ....."

ഇൻസ്പെക്ടർക് ഒരു പുഞ്ചിരി നൽകി തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ ഒരു വിജയിയുടെ ഭാവം ആയിരുന്നു എനിക്ക്.....

റൂമിന്റെ ഉള്ളിൽ പകച്ചു പണ്ടാരം അടങ്ങി കിടക്കുന്ന ജീനയെ ആണ് ഞാൻ കാണുന്നത്..... അവളെ ഇനിയും വട്ടക്കാൻ നിൽക്കാതെ ഞാൻ എല്ലാം പറഞ്ഞു തുടങ്ങി....

"സിസ്റ്ററാമ്മയെ സ്വപ്നം കണ്ട് ഞെട്ടി ഉണർന്ന ആ രാത്രി .....നിന്റെ കണ്ണ്‌വെട്ടിച്ച് അനാഥമന്ദിരത്തിൽ പോയ ആ രാത്രി തിരിച് വരാൻ ഒരുങ്ങിയ ഞാൻ പുറകിലെ ശബ്ദം കേട്ടാണ് അങ്ങോട്ട്‌ പോയത്......പക്ഷെ എന്നെ വളരെയധികം ഞെട്ടിക്കുന്ന കാഴ്ചയാണ് ഞാൻ കണ്ടത്..... സിസ്റ്റർ ഡെയ്‌സി പുറം തിരിഞ്ഞു നിൽക്കുന്ന ഏതോ ഒരാളോട് സംസാരിക്കുന്നത്.... പക്ഷെ അയാളുടെ ആ മറുപടി ശബ്ദത്തിലൂടെ ഞാൻ ആളെ തിരിച്ചറിഞ്ഞു..... അത് അയാൾ ആയിരുന്നു ജേക്കബ്.......... അയാളുടെ കള്ളനോട്ട് സൂക്ഷിക്കുന്നതിനും ,ഡ്രഗ് ഡീലിംഗ്സ് നടത്താനുമുള്ള സ്ഥലമായി അവർ ആ പുണ്യ സ്ഥലത്തെ മാറ്റി കഴിഞ്ഞിരുന്നു....സിസ്റ്റർ ഡൈസിയുടെ ആ മുഖം എന്നെ വല്ലാതെ വിഷമിപ്പിച്ചു.... ഒരു കൂടപ്പിറപ്പായി കണ്ട അവർ കൂടെ നിന്ന്
ചതിക്കുകയായിരുന്നു എന്ന് അറിഞ്ഞപ്പോൾ ഞാൻ പതറിപ്പോയി...."

കേട്ടത് വിശ്വസിക്കാൻ ആവാതെ ജീന എന്നെ തന്നെ നോക്കി.... അവളിൽ അത് ഇത്രമാത്രം അവിശ്വസനീയത ഉണ്ടാക്കിയെങ്കിൽ കണ്ട എന്റെ മനസ്സ് എന്ത് മാത്രം പ്രയാസം അനുഭവിച്ചിരിക്കും....

"എന്നിലെ ബുദ്ധി ഉണർന്നു.... ഞാൻ അവരുടെ നീക്കങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു..... പിന്നീട് ഞാൻ കേട്ടതൊക്കെ എന്റെ ശരീരത്തെയും മനസ്സിനേയും തളർത്തിയ സത്യങ്ങൾ ആയിരുന്നു..... സിസ്റ്റർ ഡൈസിയുടെ കള്ളത്തരങ്ങൾ കണ്ടു പിടിച്ച എന്റെ പാവം സിസ്റ്ററമ്മയെ അവർ കൊന്നു എന്നിട്ട് അതൊരു സ്വാഭാവിക മരണം ആക്കി.....ഞാൻ അവിടെ നിന്നാൽ അവരുടെ ഇടപാടുകൾക്ക് തടസ്സമാണെന് മനസിലാക്കിയ അവർ നിനക്ക് എന്നിലുള്ള ഇഷ്ടം മറയാക്കി എന്നെ തേടി ഇവിടെ വന്നു.... വഴങ്ങാത്ത എന്നോട് യാചനയുടെ സ്വരം പുറത്തെടുത്തു.... അന്ന് ഡെയ്‌സി എന്നോട് പറഞ്ഞത് നിന്റെ അപ്പച്ചന് കാൻസർ ആണെന്നാണ്.....പിന്നീട് എപ്പോഴെങ്കിലും ഞാൻ അവരെ സംശയിക്കേണ്ടതായിരുന്നു.....തോന്നിയില്ല..... സമർഥമായി അവർ എന്നെ അവിടെ നിന്നും പറിച്ചു നട്ടു.....പിന്നീട് അവരുടെ ഈ രാത്രിയിലുള്ള ഈ ഡീലിംഗ്സ് കണ്ടതുകൊണ്ടാകണം ഒരു പാവം കുരുന്നിനും ബലിയാടാകേണ്ടി വന്നത്...... അപ്പോൾ ഞാൻ അവർക്കു നേരെ ചെന്നെങ്കിൽ എന്റെയും അവസാനം ആയേനെ..... ഞാൻ ബുദ്ധിപൂർവം നീങ്ങുകയായിരുന്നു..... പിന്നീട് അവരുടെ നീക്കങ്ങൾ ശ്രദ്ധിക്കുകയായിരുന്നു എന്റെ ലക്ഷ്യം..... എന്നെ സഹായിക്കാൻ കുറച് സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു..... പിന്നീടുള്ള നാളുകളിൽ സിസ്റ്റർ ഡൈസിയേയും അയാളെയും തെറ്റിക്കുക എന്നതായിരുന്നു.....പോലീസ്‌ സുഹൃത്തുക്കൾക്ക് അവരുടെ ഡീലിംഗ് ദിവസങ്ങൾ അറിയിച് ഞാൻ അവരുടെ നീക്കങ്ങൾ തടഞ്ഞു.... അതോടെ ജേക്കബും സിസ്റ്ററും തമ്മിൽ ഉടക്കായി.... ഡൈസിയിൽ ഉള്ള വിശ്വാസം അയാൾക്കു നഷ്ടപ്പെട്ടു..... അതായിരിക്കാം ഒരുപക്ഷേ അവരെയും കൊല്ലാൻ കാരണം.... പക്ഷെ ദൈവത്തിന്റെ കോടതിയിൽ അയാൾക്കു ശിക്ഷ വിധിച്ചു.... അത് ഭൂമിയിൽ നടപ്പാക്കി..... നമ്മുടെ കുഞ്ഞു ജനിച്ചതിന് ശേഷം തന്നെ എല്ലാം നേരെ ആകുമെന്നത് ദൈവ നിയോഗം ആയിരിക്കും......"

അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു നിർത്തിയപ്പോൾ നിലക്കാത്ത കണ്ണുനീരായിരുന്നു മറുപടി....... ആ കണ്ണുകൾ കൈകൊണ്ട് തുടച്ച് ഞാൻ അവളെ ചേർത് പിടിച്ചു.....അപ്പോഴും ഇതൊന്നുമറിയാതെ ഞങ്ങളുടെ പൊന്നുമോൻ ഉറങ്ങുകയായിരുന്നു......അവൻ ഉറങ്ങട്ടെ ഒരു സന്തോഷ ജീവിതം സ്വപ്നം കണ്ട്......

***************************************

സിസ്റ്ററമ്മയുടെ കല്ലറയിൽ മോനെ കൊണ്ട് പൂക്കൾ അർപ്പിച്ച് ഞങ്ങൾ പ്രാർത്ഥിച്ചു.... അറിയാതെ എന്നോണം എന്റെ കണ്ണും നിറഞ്ഞു...... ഒരിക്കലും കള്ളം പറയരുത് എന്നും പ്രവർത്തിക്കരുത് എന്നും പറഞ്ഞ അമ്മയുടെ മോൻ ഒരു തെറ്റ് ചെയ്തത് ഓർത്ത്.....പക്ഷെ അതൊരു തെറ്റായി എനിക്ക് തോന്നിയിട്ടും ഇല്ല..... എന്റെ അമ്മയെ കൊന്ന ഡൈസിയെ ഈ കൈകൊണ്ട് ഞാൻ കൊന്നു..... എന്നിട്ട് അയാളിൽ ആ കുറ്റം ഞാൻ ചാർത്തി.... തിരുവസ്ത്രത്തിന്റെ വിശുദ്ധി കളഞ്ഞ അവർ അത് ആർഹിച്ചിരുന്നു..... ആ ഒരു കള്ളം ചെയ്‌തത്തിന് ഞാൻ സിസ്റ്ററമ്മയോട് മാപ്പ് ചോദിച്ചു.....

പക്ഷെ അപ്പോഴേക്കും അവിടെ മഴ പെയ്തു.....ആത്മാക്കളുടെ സന്തോഷം ആണല്ലോ മഴ.... സിസ്റ്റർ എനിക്ക് മാപ്പ് തന്നിരിക്കുന്നു...... ഇനി ഒരിക്കലും ആ കുരുന്നുകളെ വിട്ട് എവിടേക്കും പോകില്ലെന്ന് അമ്മയ്ക്ക് ഉറപ്പ് കൊടുത്തു ഞങ്ങൾ ഒരു കുടക്കീഴിൽ മന്ദിരത്തെ ലക്ഷ്യമാക്കി നടന്നു.....ഇനി ഒരിക്കലും പിരിയില്ല എന്ന ഉറപ്പോടെ അവളെ ഞാൻ ചേർത്ത് പിടിച്ചിരുന്നു..... കാരണം അവളെ പിരിഞ്ഞപ്പോൾ ഞാൻ അനുഭവിച്ച നൊമ്പരം അത് ഇനിയൊരിക്കലും എനിക്ക് സഹിക്കുവാൻ കഴിയുമായിരുന്നില്ല..... മഴ അപ്പോഴും ഞങ്ങളുടെ മനസ്സിനെ കുളിരണിയിപ്പിച് പെയ്തുകൊണ്ടേയിരുന്നു..... ഞങ്ങൾ പുതിയൊരു ജീവിതത്തിലേക്കും.....
ശുഭം
Manu prasad

SEND STORY NAME TO MAIL FOR STORY PDF FILES (ഇവിടെ പോസ്റ്റ്‌ ചെയ്ത  നിങ്ങൾക്ക് ആവശ്യമുള്ള സ്റ്റോറിയുടെ name മാത്രം mail അയച്ചാൽ മതിയാവുന്നതാണ് )

Email:  kissakaludesulthan@gmail.com

💢FOR READ MORE STORIES💢

http://kissakaludesulthan.blogspot.com

💢💢💢💢💢💢💢💢

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്