കണ്ണനും രാഖിയും

#കണ്ണനും_രാഖിയും.
****************

''രാഖി ... എനിക്ക് നിന്നെ കല്ല്യാണം കഴിക്കാന്‍ ഒരു താല്‍പര്യവുമില്ല.
നീയെന്തിനാ എന്നെ മാത്രേ കെട്ടൂ എന്ന് പറഞ്ഞ് വാശി പിടിക്കുന്നേ.''

''എനിക്ക്‌ നിന്നോട് ദിവ്യ പ്രേമമൊന്നും ഇല്ല.കാണാന്‍ കൊള്ളാവുന്ന ഒരുത്തിയായതോണ്ടും പിന്നെ വേറെ പെണ്‍പിള്ളേരെ വളക്കാനുള്ള കഷ്ടപ്പാടും ഓര്‍ത്താണ് ഞാന്‍ നിന്നെ ഇഷ്ടാണെന്ന് പറഞ്ഞത്.''

''ഇതിപ്പോ വല്ല്യേ കഷ്ടായല്ലോ..നീയിങ്ങനെ കെട്ടണം എന്ന് പറഞ്ഞ് വാശി പിടിക്കും എന്ന് ഉറങ്ങണ ഉറക്കത്തില്‍ പോലും ഞാന്‍ വിചാരിച്ചിട്ടില്ല.ഇത്ര ചെറുപ്പത്തില്‍ തന്നെ.''

''അതും ഒരു വര്‍ഷം പോലും ആയില്ലല്ലോ പ്രണയം മാങ്ങാത്തൊലി എന്ന് പറഞ്ഞ് നടക്കാന്‍ തുടങ്ങിയിട്ട്.''

''ഓഹ് ... അത്രേയുളളല്ലേ കണ്ണേട്ടാ.
ഏട്ടനെന്നെ തേക്കാന്‍ സിമന്‍റും മണലും കൂട്ടുന്നുണ്ടെന്ന് ഒരു സൂചന തരാമായിരുന്നു.''

''ഇനിപ്പൊ എന്തായാലും അച്ഛനോട് ഞാന്‍ പറയാം.അമ്മാവനോടും മുത്തശ്ശിയോടും സംസാരിച്ച് വെറുതേ നാണം കെടാന്‍ നിക്കണ്ട എന്ന്.''

''ആ .. പിന്നേ...ഏട്ടനെന്നോട് ദിവ്യ പ്രേമമല്ലായിരിന്നിരിക്കാം.പക്ഷെ എനിക്കെന്‍റെ കണ്ണേട്ടനോട് ദിവ്യ പ്രേമം തന്നായിരുന്നു.മുറച്ചെറുക്കനായതോണ്ട് എതിര്‍പ്പുകളില്ലാതെ സ്വന്തമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചു.ഏട്ടനെ ഒരുപാട് വിശ്വസിച്ചു.''

''ഓ ... ആയിക്കോട്ടേ..''

''ഇനി  ഞാനേട്ടനെ കാണാനോ സംസാരിക്കാനോ ശ്രമിക്കില്ല.ഞാന്‍ പോവുന്നൂ.''

''പഠിക്കാന്‍ താല്‍പര്യമില്ലാഞ്ഞിട്ടല്ല , ഏട്ടന്‍റെ കൂടെ എത്രയും പെട്ടെന്ന് ജീവിച്ച് തുടങ്ങാനുള്ള കൊതി കൊണ്ടാ പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസെെനിംഗ് കമ്പ്യൂട്ടര്‍ കോഴ്സ് എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞ് മാറുന്നതും അച്ഛനോട് അങ്ങോട്ട് കല്ല്യാണം നടത്തി തരാന്‍ പറഞ്ഞതും.''

''പക്ഷേ ഇനി ഞാന്‍ പഠിക്കട്ടേ , ജീവിതമെന്താണെന്നും ജീവിക്കേണ്ടതെങ്ങനാണെന്നും.''

''ഓ ... ആയിക്കോട്ടേ നീ പഠിച്ച് വല്ല്യേ ഡോക്ടറായി വാ..എനിക്കും ഫീസില്ലാതെ ചികിത്സിക്കാമല്ലോ.''

''ആ ടാ... ഞാന്‍ നിന്‍റെ കെട്ട്യോള്‍ടെ പ്രസവെടുക്കാന്‍ വരാ ടാ..''

''പോടീ...''

കണ്ണന്‍ തിരിഞ്ഞു നോക്കാതെ തറവാട്ടു തൊടിയിലെ കുളക്കടവിലെ പടവുകള്‍ കയറിപ്പോവുമ്പോള്‍  അവനറിയാത്ത മൂന്നാല് വര്‍ഷത്തെ പ്രണയവും പരസ്പരം അറിഞ്ഞു കൊണ്ടുള്ള ഒന്നൊന്നര വര്‍ഷത്തെ പ്രണയവും ആ കുളത്തിന്‍റെ ആഴങ്ങളിലേക്ക് വലിച്ചെറിയുകയാനവളൊരു പാഴ് ശ്രമം നടത്തി.

കാലം അതി വേഗത്തില്‍ തന്നെ നാലഞ്ചു  വര്‍ഷങ്ങളെ വിഴുങ്ങിക്കഴിഞ്ഞു.അന്ന് നിരാശയോടെ മുങ്ങി നിവര്‍ന്ന ആ കുളക്കടവില്‍ നിന്നും ഈറനോടെ ഇന്ന് പടവുകള്‍ കയറി വരുന്നത് വെറും രാഖി വിശ്വനാഥ് അല്ല.ഡോക്ടര്‍ രാഖി വിശ്വനാഥ് ആണ്.

കാലത്തോടൊപ്പം പൊയ്പ്പോവാത്ത സൗന്ദര്യം ജ്വലിക്കുന്ന ആ കണ്ണുകളില്‍ ഒരു പക്വതയാര്‍ന്ന പെണ്ണിനെ കാണുന്നുണ്ട്. 

''രാഖീ...''

''ആ കണ്ണേട്ടനോ...അമ്മായി ഉണ്ടോ...''

''ആ ഉണ്ട്‌.അച്ഛനും മുത്തശ്ശിയും ഉണ്ട്..''

''മം...''

''രാഖീ...നിനക്കെന്നോട് ദേഷ്യമുണ്ടോ...''

''എന്തിന്...''

''അന്ന് ഞാന്‍.... നിന്നോട് പറഞ്ഞതൊക്കേ...''

''ഓ... സാരല്ല്യ കണ്ണേട്ടാ.. അന്നെനിക്കത്ര ബുദ്ധിയേ ഉണ്ടായിരുന്നുള്ളൂ.അതാ ഞാന്‍ കല്ല്യാണം എന്നൊക്കെ പറഞ്ഞ് ...''

''ഇന്നാ ബുദ്ധിയല്ലല്ലോ അല്ലേ...അന്ന് ഞാന്‍ നിന്നെ പിന്തിരിപ്പിച്ചില്ലായിരുന്നുവെങ്കില്‍  നീയിന്ന് ഡോക്ടര്‍ രാഖിയാവില്ലായിരുന്നു.നീ പഠിക്കാന്‍ വേണ്ടിയാ ഞാനന്നങ്ങനെ ഒരു സീനുണ്ടാക്കിയത്.ഇപ്പോ നിനക്ക് തോന്നുന്നില്ലെ അത് നന്നായി എന്ന്.''

''ഈ ഡയലോഗ് ഞാന്‍ പ്രതീക്ഷിച്ചു ട്ടോ..''

''ഇനി എത്രയും പെട്ടെന്ന് നമ്മുടെ കല്ല്യാണം നടത്തണമെന്ന് പറയാനാ മുത്തശ്ശിയും അച്ഛനും അമ്മയും ഒരുമിച്ച് പോന്നേ..''

''കണ്ണാ ...  രാഖീ......''

''ദേ ...അമ്മാവന്‍ വിളിക്കുന്നുണ്ട്.കണ്ണേട്ടന്‍ നടന്നോളൂ.''

''നമ്മുടെ കല്ല്യാണക്കാര്യം സംസാരിക്കാനാ..നീ വേഗം വാ.''

''അപ്പോ എങ്ങനാ തൊട്ടടുത്ത നല്ല മുഹൂര്‍ത്തത്തില്‍ തന്നെ ആവട്ടേ അല്ലേ വിശ്വാ...''

മുത്തശ്ശി വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ച് കൊണ്ട് പറഞ്ഞു.

''ജാതകം പൊരുത്തക്കേടൊന്നും കാണില്ല.എന്നാലും ഒന്നൂടെ നോക്കിക്കണം.''

''ഞാന്‍ ദിനനെ വിളിച്ച് പറയാം നാളെ വീട്ടുകാരെ കൂട്ടി ഇങ്ങട് വരാന്‍.''

രാഖിയുടെ സംസാരം കേട്ട് എല്ലാവരുടേയും കണ്ണുകള്‍ അവളിലേക്ക് പാഞ്ഞു.

''ദിനനോ അതാരാ...അമ്മാവന്‍ അല്‍പ്പം ദേഷ്യത്തോടെയാണ് ചോദിച്ചത്.''

''അശ്വിന്‍ ദിനകര്‍.എന്‍റെ സീനിയറായിരുന്നു.ഇപ്പൊ അമലാ ഹോസ്പിറ്റലിലെ സര്‍ജ്ജനാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്.അദ്ദേഹത്തിന്‍റെ വീട്ടുകാര്‍ക്കെല്ലാം അറിയാം. കല്ല്യാണാലോചന തുടങ്ങുമ്പോള്‍ വീട്ടിലറിയിച്ചാ മതി എന്നു പറഞ്ഞുറപ്പിച്ചതായിരുന്നു ഞങ്ങള്‍.''

''അപ്പോ കണ്ണനും നീയും ഇഷ്ടത്തിലായിരുന്നില്ലേ...''

അമ്മായിയുടെ ചോദ്യം അല്‍പ്പം കടുപ്പിച്ചായിരുന്നു.

''ഇഷ്ടത്തിലാണ് എന്നല്ല ,ഇഷ്ടത്തിലായിരുന്നു.അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞ കഥയാണമ്മായി.
ഒരു തേപ്പു കഥ.''

''തേപ്പു കഥയോ... അതെന്താ രാഖ്യേ...''

''അതെന്താണെന്ന് മുത്തശ്ശിക്ക് മുത്തശ്ശിയുടെ കൊച്ചു മോന്‍ പറഞ്ഞു തരും.''

''അപ്പോ എങ്ങനാണച്ഛാ...ഞാന്‍ ദിനനോട് പറയട്ടേ വീട്ടുകാരെ പറഞ്ഞു വിടാന്‍.''

അച്ഛന്‍റെ നോട്ടം അമ്മാവനിലായിരുന്നു.

''എന്താ വിശ്വാ എന്നെ നോക്കുന്നേ...നമുക്കിത് മംഗളമായി നടത്താം.പരസ്പരം ഇഷ്ടപ്പെടുന്നവര്‍ തമ്മിലൊന്നിച്ച് ജീവിക്കട്ടേ..
രാഖി അവരുടെ നമ്പര്‍ താ ഞാന്‍ തന്നെ വിളിക്കാം.''

''ഒന്നിച്ച് ഒരേ പന്തലില്‍ തന്നെ നടത്തണം കണ്ണന്‍റേയും രാഖിയുടേയും കല്ല്യാണം.
അതെനിക്ക് നിര്‍ബന്ധാ.എത്രേം പെട്ടെന്ന് കണ്ണനൊരു പെണ്‍ കുട്ടിയെ കണ്ടെത്തണം.''

മുത്തശ്ശി വെറ്റില വായിലേക്കിട്ടു കൊണ്ട് പറഞ്ഞു.

ചുവന്ന് തുടുത്ത കണ്ണന്‍റെ കവിളുകളും നിറഞ്ഞു നില്‍ക്കുന്ന കണ്ണുകളും കണ്ട് രാഖിക്ക് ചിരിയടക്കാനായില്ല.

''കണ്ണേട്ടാ ഒന്ന് വര്വോ...''

ഉമ്മറത്തേക്ക് അവള്‍ അവനെ വിളിച്ചു കൊണ്ട് പോയി.

''കണ്ണേട്ടനെന്നോട് ദേഷ്യമൊന്നും തോന്നരുത്. ദിവ്യ പ്രേമം ഉള്ളവര്‍ തമ്മിലല്ലേ ഒന്നിക്കേണ്ടത്.അത് കൊണ്ടാ ഞാനിങ്ങനെ ഒരു തീരുമാനമെടുത്തേ.
പിന്നെ ഞാന്‍ പുറത്തായിരുന്ന സമയത്ത് ഏട്ടന് കിട്ടിയ തേപ്പുകളും ഏട്ടന്‍ തേച്ച കഥകളും എല്ലാം ഞാനറിഞ്ഞു  ട്ടോ.അപ്പോ മനസ്സിലായില്ലേ ഏട്ടന് തേപ്പിന്‍റെ വേദന.''

''ഇനി എന്തായാലും വേറെ പെണ്ണൊന്നും തിരയണ്ട.ഈ മന്ദബുദ്ധിയെതന്നെ അങ്ങ് കെട്ടിയേക്ക്.''

''അപ്പോ നിന്‍റെ ദിനന്‍.''

''ഓ ...ഒന്ന് പോയേ..അങ്ങേരെന്‍റെ സീനീയറ് തന്നേ.കുറേ എന്‍റെ പുറകേ നടന്നു. പക്ഷേ ... എനിക്ക് പ്രേമം വന്നില്ലെന്നേ.ഞാന്‍ കുറേ ശ്രമിക്കുവൊക്കെ ചെയ്തു.പക്ഷേ..ഈ കാലമാടന്‍ ചെറുപ്പത്തില്‍ തന്നെ മനസ്സിന്‍റെ വടക്ക് കിഴക്കേ അറ്റത്ത് കയറിക്കൂടിയില്ലേ..''

''മുത്തശ്ശീ...കണ്ണന്‍റേം രാഖീടേം ജാതകം നോക്കിക്കോളൂ ട്ടോ..''

കണ്ണനതു ഉറക്കെ വിളിച്ചു പറയുമ്പോള്‍ അവളവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തിക്കിടക്കുകയായിരുന്നു.

ഒന്നും മനസ്സിലാവാതെ ഉമ്മറത്തേക്കിറങ്ങി വന്ന വീട്ടുകാര്‍ക്കുള്ള മറുപടിയായി കണ്ണന്‍റെ  കര വലയത്തിനുള്ളില്‍ അവന്‍റെ നെഞ്ചിന്‍റെ ചൂടാസ്വദിക്കുകയായിരുന്നു രാഖി.

- - - Zai Ka - - -

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്