പെങ്ങളാണ് താരം

❤പെങ്ങളാണ് താരം❤
ഫുൾ പാർട്ട്‌

മൂടിപുതച്ചുറങ്ങുന്ന എന്റെ തലയിൽ ഒരു ബക്കറ്റ് വെള്ളമെടുത്തൊഴിച്ചിട്ടു അവൾ അങ്ങോട്ട് ഓടിഒളിച്ചു...

വേറെ ആരുമല്ല ന്റെ കുരുത്തംകെട്ടാ പെങ്ങൾ തന്നെ..

വന്ന ദേഷ്യത്തിന് അവളെ അങ്ങോട്ട് കൊന്നുകളഞ്ഞാലോ എന്നുവരെ തോന്നിപ്പോയി..

എങ്ങനെ തോന്നാതിരിക്കും അതുപോലുള്ള പണികളല്ലേ  അവളെനിക്കു തരുന്നത്..

പറഞ്ഞിട്ട് കാര്യമില്ല പെങ്ങളായി പോയില്ലേ സഹിക്കാ അല്ലാതെ വേറെ വഴിയില്ലലോ..

പക്ഷെ എന്തൊക്കെ പറഞ്ഞാലും ചെയ്താലും അവളുടെ ആ കുറുമ്പും കുസൃതിയുമൊക്കെ എനിക്കും ഒരുപാടു ഇഷ്ടമാ..

അതങ്ങനെയാ വീട്ടിലൊരു പെങ്ങളുണ്ടാകുന്നത് വലിയൊരു ഭാഗ്യമാണ്..

ആ ഭാഗ്യം എന്താണെന്നുവെച്ചാൽ എന്തൊക്കെ കുരുത്തക്കേട് കാണിച്ചാലും നമുക്ക് കട്ട സപ്പോർട്ടയിരിക്കും നമ്മടെ പെങ്ങൾ..
അത് സ്നേഹത്തിന്റെ കാര്യത്തിലായാലും മറ്റുള്ളവർക്ക് കൊടുക്കുന്ന പണിയുടെ കാര്യത്തിലായാലും..

പണിയുടെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് എനിക്കുകിട്ടിയ എട്ടിന്റെ പണിയുടെ കാര്യം..

ആ പണിയെന്താണെന്നു ചോദിച്ചാൽ പറയാം... ഞാനൊരു പെണ്ണിനെ ആത്മാർഥമായി സ്നേഹിച്ചിരുന്നു അവളെന്നെയും സ്നേഹിച്ചിരുന്നു..

അവളെനിക്കു കല്യാണക്കുറി തരുന്നവരെ ആ കല്യാണക്കുറി കണ്ട് ഞാനൊന്നു ഞെട്ടിപോയി. ആ ഞെട്ടൽ കണ്ടപ്പോ..

അവളെന്നോട് പറഞ്ഞു..ധനു എന്നോട് ക്ഷമിക്കണം നിനക്ക് എന്നെക്കാളും  നല്ലൊരു പെൺകുട്ടിയെ കിട്ടും  എന്റെ  കല്യാണത്തിന് ഉറപ്പായും വരണമെന്നും.

ഇതുകേട്ട് എന്റെ മനസ്സുപറഞ്ഞു വരാടി തേപ്പുകാരി നിന്റെ കല്യാണം ഞാൻ ശരിയാക്കി തരുന്നുണ്ട്..

മനസ്സ് അങ്ങനെ പറഞ്ഞെങ്കിലും ഞാനൊന്നും മിണ്ടിയില്ല കാരണം അപ്പോഴേക്കും എന്റെയുള്ളിലെ നിരാശ കാമുകൻ പുറത്തേക്കുവന്നിരുന്നു.

കൂടെയൊരു പാട്ടും..തേച്ചില്ലേ പെണ്ണെ തേച്ചില്ലേ പെണ്ണെ തേപ്പുപെട്ടിപോലെ തേച്ചിട്ടെന്നെ...

ഈ സംഭവം നടന്നദിവസം പതിവിലും വൈകിയാണ് ഞാൻ വീട്ടിലേക്കു കയറിച്ചെന്നത്...

ചെന്നപാടെ റൂമിലേക്ക് നടന്നു വാതിലടച്ചു കുറ്റിയിട്ടു..

തേപ്പുകിട്ടിയ വിഷമത്തിൽ എന്തൊക്കെയോ ചിന്തിച്ചുകൂട്ടി ചെറുതായൊന്നു മയങ്ങിപ്പോയി..

ആ സമയത്താണ് വാതിൽ മുട്ടുന്ന ശബ്‌ദം കേട്ടത് ഞാനെണീറ്റ് വാതിൽ തുറന്നപ്പോ ന്റെ പുന്നാരപെങ്ങളാണ്..
എന്റെ മുഖം കണ്ടതും അവളെന്നോട് ചോദിച്ചു.. നിന്റെ  മുഖത്ത്  എന്താടാ തേനീച്ച കുത്തിയോ..'

ഇതുകേട്ട് കട്ടകലിപ്പിൽ ഞാനവളോട് പറഞ്ഞു..

'നിയൊന്നു പോയെ ചിന്നു മനുഷ്യന് പ്രാന്ത് പിടിച്ചിരിക്കുമ്പോഴാ അവളുടെയൊരു..'

'ഡാ ചെക്കാ  സീൻ കാണിക്കല്ലേ  വിശക്കുന്നുണ്ടെങ്കിൽ വന്നുകഴിക്ക് അച്ഛൻ പൊറോട്ടയും ചിക്കനും വാങ്ങിയിട്ട് വന്നിട്ടുണ്ട്..

ഇനി നിനക്ക് വേണ്ടെങ്കിൽ നിന്റെ പൊറോട്ടയും ചിക്കനും ഞാൻ  കഴിച്ചോളാടാ...

ആഹാ അതുവേണ്ട ഞാൻ  കഴിച്ചോളാം എന്റെ പൊറോട്ടയും ചിക്കനും.. നീ പോടീ പിത്തകാളി..

അങ്ങനെ അവളോട് വഴക്കിട്ട് ടെബിളിൽ ചെന്നിരുന്ന് പൊറോട്ടയിൽ നോക്കിയപ്പോ..

ദേ പൊറോട്ടയ്ക്കു ആ തേപ്പുകാരിയുടെ അതെ ഛായ..പിന്നെ ഒന്നും നോക്കിയില്ല പിച്ച് ചീന്തി അങ്ങോട്ട് കഴിച്ചു..

എന്റെ തീറ്റകണ്ടിട്ടാണ് അടുത്തിരുന്ന് ചിന്നുപറഞ്ഞത്..പതുക്കെ കഴിക്കടാ ചെക്കാ അല്ലെങ്കിൽ അടച്ചുചാവും..

ചാവുന്നെങ്കിൽ ചാവട്ടെ നിനക്കെന്താടി പ്രശ്നം...'

പെട്ടെന്നുള്ള എന്റെ ഈ ഡയലോഗ് കേട്ട് അവൾക്ക് ഫീൽ ചെയ്തെന്നു മനസ്സിലായി അവളുടെ കണ്ണുനിറയുന്നത് ഞാൻ കണ്ടു..

ഒന്നും മിണ്ടാതെ അവളെണീറ്റ് പോയി..

അപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞതാണെങ്കിലും ചിന്നുവിന് ഒരുപാടു വിഷമമായി കാണും...

അന്നുരാത്രി എനിക്ക് ഉറങ്ങാനെ  കഴിഞ്ഞില്ല തേപ്പുകിട്ടിയ വിഷമവും ചിന്നുവിനെ കരയിപ്പിച്ച വിഷമവും..
അങ്ങനെ തിരിഞ്ഞു മറിഞ്ഞും കിടന്ന് എങ്ങനെയോ  ഉറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ എണീറ്റ് ചായകുടിക്കാൻ അടുക്കളയിൽ ചെന്നപ്പോ..

ചിന്നു അവിടെയിരുന്നു ചായകുടിക്കാണ് എന്നെകണ്ടിട്ടും അവളെന്നെ മൈൻഡ് ചെയ്തില്ല..

അല്ലെങ്കിൽ എന്നെ കണ്ടപാടെ തുടങ്ങും ഓരോന്ന് പറഞ്ഞ് കളിയാക്കാൻ..

ഇന്നിപ്പോ അവളെന്നോട് മിണ്ടാതിരുന്നപ്പോ എനിക്ക് ശരിക്കും വിഷമമായി..

ചായകുടിക്കാൻ അടുക്കളയിലേക്കു ചെന്ന ഞാൻ ചായകുടിക്കാതെ തിരിച്ച് പോകുന്നത് കണ്ട്.

അമ്മ എന്നോട് ചോദിച്ചു..നിനക്ക് ചായവേണ്ടേ എന്ന്..

ഞാനൊന്നും മിണ്ടാതെ ഉമ്മറ തിണ്ണയിൽ പോയിരുന്നു..

അപ്പോഴാണ് വീണ്ടും  എന്റെയുള്ളിലെ നിരാശകാമുകൻ പുറത്തേക്കു വന്നത്..

നാളെ സ്നേഹിച്ചപെണ്ണിന്റെ  കല്യാണമാണ് താലികെട്ടുന്നത് മറ്റൊരുത്തനും..

അങ്ങനെ എന്തിക്കെയോ ചിന്തിച്ചുക്കൂട്ടി അവിടെയിരിക്കുമ്പോഴാണ് ചിന്നു എന്റെ അടുത്തുവന്നിരുന്നത്..

അവളുടെ പിണക്കമൊക്കെ മാറിയെന്നു തോന്നുന്നു..

പക്ഷെ ഞാനവളെ മൈൻഡ് ചെയ്തില്ല  അതുകണ്ട് അവളെന്റെ മുഖത്തേക്ക് നോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

വീണ്ടും എന്റെ മുഖത്തേക്കുനോക്കും എന്നിട്ട് തിരിഞ്ഞിരുന്നു ചിരിക്കും..

അങ്ങനെ അവളുടെ ആ നിഷ്കളങ്കമായി ചിരിക്കുമുന്നിൽ എനിക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല ഞാനും ചിരിച്ചുപോയി..

ആ ചിരിയിൽ ഒരുപാടു സ്നേഹം കുസൃതിയും കുറുമ്പുമൊക്കെ ഉണ്ടായിരുന്നു..

ഞാനവളെ ചേർത്തുപിടിച്ചിട്ടു ഒരു സോറി പറഞ്ഞു..

അതോടെ തീർന്നു ഞങ്ങളുടെ പിണക്കം അവളുടെ ഈ  സ്നേഹത്തിനുമുന്നിൽ ആരാണ് തോറ്റുപോകാത്തത്..

ഇന്നലെ നടന്നതൊക്കെ ഞാനവളോട് തുറന്നു പറഞ്ഞു. എല്ലാം കേട്ടശേഷം അവളെന്നോട് പറഞ്ഞു..

'നമ്മൾ നാളെ കല്യാണത്തിന് പോകുന്നു വയറുനിറച്ച് ബിരിയാണി കഴിക്കുന്നു..

എന്നിട്ട് നിന്നെ തേച്ചവൾക്കൊരു പണികൊടുക്കുന്നു നേരെ വീട്ടിലേക്ക് വരുന്നു ഒക്കെ അല്ലെ..'

ഡബിൾ ഒക്കെ മോളെ..'

പിറ്റേന്ന് രാവിലെ കല്യാണത്തിന് പോകാനുള്ള തിക്കും തിരക്കും കഴിഞ്ഞ് രണ്ടാളും റെഡിയായി..

ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോ ചിന്നുപറഞ്ഞു..ഡാ ഏട്ടാ നമുക്ക് കാറിൽ പോകാമെന്നു...

ഇതുകേട്ട് ഞാനവളോട് പറഞ്ഞു അടുത്തപൂരത്തിന് കാർ വാങ്ങിയിട്ട് അതിൽ പോയാൽ മതിയോ എന്ന്..

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ഏട്ടൻ ആ ഫോണൊന്നു തന്നെ..

എന്റെ ഫോൺ വാങ്ങി അവൾ ആർക്കോ വിളിക്കുന്നുണ്ടായിരുന്നു..
അതുകഴിഞ്ഞു ഒരു പത്തുമിനിറ്റ് കഴിഞ്ഞതും ഒരു ഇന്നോവ കാർ  വീടിനുമുന്നിൽ വന്നു നിന്നു..

ഞാനൊരു ഞെട്ടലോടെ ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അവളൊരു ചിരിയോടെ എന്നെയുംകൂട്ടി ആ കാറിനടുത്തേക്കു നടന്നു..

ഡോർ തുറന്നപ്പോ അതിനകത്തു ചിന്നുവിനെപോലെ നാലെണ്ണം കൂടെ ദൈവമേ ഇവളിത് എന്തുഭാവിച്ചാ..

ഞാനെല്ലാവരെയും ഒന്ന് നോക്കി എന്റെ നോട്ടംകണ്ടപ്പോ ആ പെങ്ങൾസ് പറഞ്ഞു..ഞങ്ങളൊക്കെ ചിന്നുവിന്റെ ഫ്രണ്ട്സാ ഏട്ടാ...

മനസ്സിലായി എന്നാഭാവത്തിൽ ഞാൻ തലയാട്ടി..

ന്റെ പുന്നാരപെങ്ങൾ എനിക്കുവേണ്ടി കോട്ടേഷനു തുടങ്ങിയോ..

ഞാനും ചിന്നുവും ആ കാറിൽകേറി ന്റെ കാമുകിയുടെ വീട്ടിലേക്കുവിട്ടു..

അവളുടെ കല്യാണം കൂടാനും അവൾക്കൊരു പണികൊടുക്കാനും..

എല്ലാത്തിനും സപ്പോർട്ടായിഎന്റെ ചിന്നുവും....

(തുടരും..)

❤പെങ്ങളാണ് താരo❤

(അവസാന ഭാഗം)

തേപ്പുകാരിയുടെ കല്യാണത്തിന് പോകുന്ന വഴിയ്ക്ക് ചിന്നു എന്തൊക്കെയോ പ്ലാൻ ചെയ്തിട്ടുണ്ട് എന്നോടൊന്നും പറയുന്നുമില്ല..

ഇനി കല്യാണവീട്ടിൽ പോയിട്ട് അവൾ  എന്തുപണിയാണാവോ ഒപ്പിക്കുന്നത് ഒരുപിടിയുമില്ലാ..

എല്ലാം വരുന്നപോലെ കാണാം..

കാറിലിരുന്നുകൊണ്ടു ഞാൻ അവളെയും അവളുടെ കൂട്ടുകാരെയും നോക്കി...

എല്ലാവരും നല്ല ഹാപ്പിയാണ് ചിരിച്ചും കളിച്ചും എന്നെ കളിയാക്കിയും..

അവർ ആഘോഷിക്കുകയാണ് ന്റെ കാമുകിയുടെ കല്യാണം.

ഒടുവിൽ ഞാനും അവരുടെ ആഘോഷത്തിൽ പങ്കുചേരാൻ തീരുമാനിച്ചു..

എന്നെ വേണ്ടതാവൾക്കുവേണ്ടി ഞാനെന്തിന് വിഷമിക്കണം എന്നെ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും എന്റെ ചിന്നുവും കൂട്ടുകാരുമുണ്ട്..

അവർ മതിയെനിക്ക് എന്തായാലും ആ തേപ്പുകാരിക്ക് നല്ലൊരു പണികൊടുക്കണം ജീവിതത്തിൽ ഒരിക്കലും  മറക്കാനാവാത്ത പണി...

അങ്ങനെയൊരു പണി എങ്ങനെ കൊടുക്കുമെന്നാലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല.

ഇനി ഫുഡിൽ ഉപ്പിട്ട് കൊടുത്താലോ..
ഗിഫ്റ്റ് ബോക്സിൽ പാമ്പിനെ പിടിച്ചിട്ടു കൊടുത്താലോ..

അല്ലെങ്കിൽ താലിക്കെട്ടുന്ന സമയത്തു അവളുടെ അടുത്തേക്ക് തവളെയെ പിടിച്ചിട്ടാലോ..

ഇങ്ങനെ കുറെ പണികളെകുറിച്ചൊക്കെ ഞാൻ ചിന്തിച്ചു നോക്കി പക്ഷെ ഇതൊക്കെ പഴയ പണികളല്ലേ ഇതൊന്നും ഇപ്പോ എൽക്കില്ല..

അതുകൊണ്ടു പുതിയ വല്ല പണിയും ഒപ്പിക്കണം..

ഞാൻ പതിയെ ചിന്നുവിനോട് ചോദിച്ചു അവളുടെ പ്ലാനിങ് എന്താണെന്നു..

അവളൊരു ചിരിയോടെ പറഞ്ഞു അതൊക്കെ സസ്പെൻസ് ആണെടാ നിനക്ക് കാണുമ്പോൾ മനസ്സിലാകും..

പിന്നെ ഞാനാ സസ്പെൻസ് ചോദിച്ചു പൊളിക്കാൻ നിന്നില്ല..

അങ്ങനെ വൈകാതെ ഞങ്ങൾ  കല്യാണവീടിനുമുന്നിലെത്തി ഇറങ്ങാൻ നേരം ചിന്നുപറഞ്ഞു..

ഡാ ഏട്ടാ ആ കൂളിംഗ് ഗ്ലാസ്സെടുത്തു മുഖത്തുവെച്ചിട്ട് സ്റ്റെയിലായിട്ട് അങ്ങോട്ട് ഇറങ്ങ്..

ഞാൻ അങ്ങോട്ട് ഇറങ്ങിയതും ചിന്നുവും അവളുടെ കൂട്ടുകാരും എന്റെ ഇരുവശത്തായി വന്നുനിന്നു..
എന്നിട്ട് അവരെന്നോട് ചോദിച്ചു ഏട്ടാ സംഭവം കളറായില്ലേ എന്ന്..

എങ്ങനെ കളറാവാതിരിക്കും ആറു സുന്ദരികൾക്കിടയിൽ ഒരു ആൺകുട്ടി അതും പൊളി ലുക്കിൽ.

ഞാനൊരു ചിരിയോടെ അവരോടു പറഞ്ഞു..പൊളിച്ചു ന്റെ പെങ്ങൾസ് പൊളിച്ചടുക്കി..

എന്നിട്ടാ പൊളി ലുക്കിൽ തന്നെ   തേപ്പുകാരിയുടെ മുന്നിലേക്ക് നടന്നു.

അവിടെ ചെന്നപ്പോ ആ തേപ്പുകാരി അണിഞ്ഞൊരുക്കി സ്റ്റേജിലിരിക്കുകയാണ്..

താലികെട്ടാനുള്ള സമയമായിട്ടില്ല ചെക്കനും കൂട്ടരും വരാൻ ഇനിയും സമയമുണ്ട്..

അതുകൊണ്ടു ഞങ്ങൾ ആറുപേരും നിരത്തിയിട്ടിരിക്കുന്ന ചെയറിൽ നിരന്നിരുന്നു...

അങ്ങനെ ഇരുന്നാൽ മാത്രം പോരല്ലോ അവൾക്കൊരു പണികൊടുക്കേണ്ടേ..

ഞാൻ പതുക്കെ ചിന്നുവിനോട് ചോദിച്ചു..പണി കൊടുക്കാമെന്നു പറഞ്ഞിട്ട് നിയെന്താ ചിന്നു  മിണ്ടതിരിക്കുന്നതെന്ന്..

ഇതുകേട്ട് അവളെന്നോട് പറഞ്ഞു..ഡാ ചെക്കാ നിയൊന്നു അടങ്ങി ഇരിക്ക്  പണിയൊക്കെ നമുക്ക് കൊടുക്കാം..

ചിന്നുവിന്റെ ഈ ഡയലോഗ് കേട്ട് എനിക്ക് ദേഷ്യംവന്നു ഞാനവളോട് പറഞ്ഞു..

'പണികൊടുക്കാ പണികൊടുക്കാ എന്നു പറഞ്ഞിട്ട് നീയും നിന്റെ കൂട്ടുകാരും ബിരിയാണി കഴിക്കാൻ വന്നതാണല്ലേ..'

ഇതുകേട്ട് അവളെന്നെ നോക്കി ചിരിക്കുകയാണ്..

ആ ചിരികണ്ട് ദേഷ്യംപിടിച്ചിരിക്കുമ്പോഴാണ് കല്യാണ ചെക്കന്റെ കടന്നുവരവ്..

ആ വരവുകണ്ടപ്പോ എനിക്കുതോന്നി പൂരപറമ്പിൽ മേളത്തിന് വന്നതാണെന്ന്...

കൊട്ടും മേളവുമൊക്കെയായി ഇവർക്കെന്താ പ്രാന്താണോ എന്നുതോന്നിപോയി..

എന്റെ പിറുപിറുക്കൽ കേട്ടാണ് ചിന്നു എന്നോട് പറഞ്ഞത്..ഡാ ചെക്കാ കണ്ണുതുടച്ചിട്ടു ആ കൂളിംഗ് ഗ്ലാസ്സെടുത്തു വെക്കാൻ..

അപ്പോഴാണ് മനസ്സിലായത് ഞാനറിയാതെ തന്നെ എന്റെ കണ്ണുനിറഞ്ഞുപോയെന്ന് എങ്ങനെ നിറയാതിരിക്കും.

സ്നേഹിച്ചപെണ്ണു മറ്റൊരാളുടെ സ്വന്തമാകുന്നത് കണ്ടുനിൽക്കേണ്ട അവസ്ഥ വരുമ്പോൾ...

പക്ഷെ താലികെട്ടുന്ന സമയത്തു ഞാൻ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത് എന്താണ് സംഭവമെന്നുവെച്ചാൽ..

മുഹൂർത്ത സമയത്തു ചെക്കൻ താലികെട്ടാൻ ഒരുങ്ങിയതും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട്

അമ്പലത്തിലെ വെടിവഴിപാടുപോലെ പൊട്ടി ഒരു വെടി..

അതിൽ തന്നെ ചെക്കന്റെ കൈയിലെ താലി അങ്ങോട്ട് താഴെപോയി..

പിന്നെ അങ്ങോട്ട് ചറ പറ ന്നാണ് പടക്കം പൊട്ടിയത്..

പിന്നെ കാണുന്നത് ചെക്കൻ മുണ്ടും മടക്കിക്കുത്തി ഓടുന്നതാണ്..

തേപ്പുകാരിയാണെങ്കിൽ ചെവിയും പൊത്തിപ്പിടിച്ചു കരയുകയാണ്...

ഇതുചെയ്തത് ആരാണെന്നറിയില്ല ഞാൻ ചിന്നുവിനെ നോക്കി..

അവളും ആ രംഗം കണ്ടു ചിരിക്കുകയാണ് എന്തായാലും അവൾ ഇതുപോലുള്ള കുരുത്തക്കേടൊന്നും കാണിക്കില്ല എന്നാണ് എന്റെ വിശ്വാസം...

എന്തായാലും എനിക്ക് സന്തോഷമായി ആ തേപ്പുകാരിക്ക് അങ്ങനെതന്നെ വേണം..

ആ സമയത്ത് അവളുടെ മുഖമൊന്നു കാണേണ്ടതു തന്നെയായിരുന്നു..ശരിക്കും ചമ്മിപോയി..

അവസാനം അവിടെത്തെ തിക്കും തിരക്കും കഴിഞ്ഞ് ചെക്കൻ അവളെ താലികെട്ടി..

ഞങ്ങളാണെങ്കിൽ വയറുനിറച്ചു ബിരിയാണിയും കഴിച്ച്  തേപ്പുകാരിക്കൊരു ഹാപ്പി മാരീഡ് ലൈഫും പറഞ്ഞ്.

വീട്ടിലേക്കു മടങ്ങി പോകുന്നവഴിയ്ക്കു കല്യാണവീട്ടിലെ ചെക്കന്റെ ഓട്ടത്തിന്റെ കാര്യം പറഞ്ഞ് ചിരിക്കുന്നതിനിടയിലാണ് ചിന്നു എന്നോട് പറഞ്ഞു..

ഡാ ഏട്ടാ എനിക്കൊരു അഞ്ചുർ രൂപവേണമെന്ന്..

എന്തിനാണെന്ന് ചോദിച്ചപ്പോ അവള് പറഞ്ഞു ..വെടിക്കെട്ട് ഗോപാലേട്ടന് കൊടുക്കാനാണെന്നു..

അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ പണിയൊപ്പിച്ചത് ന്റെ പുന്നാരപെങ്ങളാണെന്നു..

കാറിൽ വെച്ച്  ഞാനൊന്നും പറഞ്ഞില്ല വീട്ടിലെത്തിയിട്ടു ചോദിക്കാമെന്നുവിചാരിച്ചു ഞാൻ കാത്തിരുന്നു...

അങ്ങനെ ചെറിയൊരു യാത്രയ്ക്കുശേഷം ഞങ്ങൾ വീട്ടിലെത്തി...

കാറിൽ നിന്നിറങ്ങി നേരെ ഉമ്മറ തിണ്ണയിൽ പോയിരുന്നു രണ്ടാളും..

എന്നിട്ട് അവളെന്റെ  മുഖത്തേക്ക് നോക്കി ചിരിച്ചിട്ടു  ചോദിച്ചു..

ഡാ ഏട്ടാ കല്യാണം പൊളിച്ചില്ലേ..

ഇതുകേട്ട് ഞാനവളോട് ചോദിച്ചു. എടി കാന്താരി നിയാണോ ആ പണിയൊപ്പിച്ചത്..

അവളൊരു ചിരിയോടെ പറഞ്ഞു . എന്റെ ഏട്ടനുവേണ്ടി ഇതല്ല ഇതിന്റെ അപ്പുറം ഞാൻ ചെയ്യും..

ആ തേപ്പുകാരിക്ക് ഇതിനേക്കാൾ വലിയൊരു പണി ഞാൻ   വേറെ കൊടുത്തിട്ടുണ്ട്..

ഇതിലും വലിയ പണിയോ..'

അതെ...
ഏട്ടൻ വാട്സാപ്പ് ഒന്ന് തുറന്നുനോക്ക്..
ഞാനെന്റെ വാട്സാപ്പ് തുറന്നുനോക്കിയപ്പോ ഞെട്ടിപ്പോയി..
വേറൊന്നുമല്ല വൈറൽ വീഡിയോ  കല്യാണചെക്കന്റെ നെട്ടോട്ടം..എന്നാ ക്യാപ്ഷനോടെ..

കല്യാണവീട്ടിലെ ആ വീഡിയോയും...
ഞാനാ വീഡിയോ കണ്ടശേഷം ചിന്നുവിന്റെ മുഖത്തേക്ക് നോക്കി..

അപ്പോ അവളൊരു നൈസ് ചിരി ചിരിച്ചിട്ടു പറഞ്ഞു..

'നിന്നെ തേച്ചവളുടെ കല്യാണം ഈ ലോകം മുഴുവൻ  കണ്ടുചിരിക്കട്ടെ...
അതുകണ്ട് നീയും ചിരിക്കണം..

നമ്മളെ വേണ്ടാത്തവർക്കുവേണ്ടി കാത്തിരിക്കാതെ നമ്മുടെ കൂടെയുള്ളവർക്കുവേണ്ടി ജീവിക്കട ചെക്കാ..

നമ്മളെ ചതിച്ചവരെ നോക്കി ചിരിക്കാനുള്ളൊരു അവസരം കിട്ടുമ്പോൾ അത് നീ പാഴാക്കാതെ ചിരിക്കട ഏട്ടാ...

അവളുടെ ആ ഡയലോഗ് കേട്ട് ഞാനവളെ ചേർത്തുപിടിച്ചിട്ടു പറഞ്ഞു..ന്റെ പെങ്ങളാണ് താരം..

ഇന്നെനിക്ക് സങ്കടം വരുമ്പോഴൊക്കെ ഞാനാ  തേപ്പുകാരിയുടെ കല്യാണവിഡിയോ കണ്ടു ചിരിക്കാറുണ്ട്...

ആ തേപ്പുകാരിയും അവളുടെ വൈറൽ വീഡിയോ കണ്ടുകാണും .

ഇന്നത്തെ കാലത്തു ഇതിലും വലിയ പണി വേറെയുണ്ടോ ചങ്ങാതിമാരെ..
നമ്മളെ തേച്ചവരെ നോക്കി ഈ ലോകം മുഴുവൻ ചിരിക്കുന്നത് കാണുമ്പോൾ നമുക്കൊരു സന്തോഷമല്ലേ..

ഈ സന്തോഷം എനിക്ക്  തന്ന എന്റെ പെങ്ങളാണ് ശരിക്കും താരം...

പിന്നെ ഒരു കാര്യംകൂടെ പറയാനുണ്ട് നമ്മളെ തേച്ചിട്ടുപോയവർ  അവരുടെ കല്യാണത്തിന് വിളിച്ചാൽ ഉറപ്പായും പോകണം..

എന്നിട്ട് മറക്കാനാവാത്തൊരു പണിയും കൊടുക്കണം അതല്ലേ അതിന്റെയൊരു ശരി..

നമ്മളെ കരയിപ്പിച്ചിട്ടു അവർ അങ്ങനെ സന്തോഷിക്കേണ്ട അല്ലെ..
സ്നേഹത്തോടെ...:
ധനു ധനു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്