Kissakal

വിവാഹമോചനം നേടിയ രാത്രിയില്‍ പാപ്പനുറക്കം വന്നില്ല, ലില്ലിയുമായി  ആദ്യരാത്രി മുതലുളള കാര്യങ്ങളോര്‍മ്മയില്‍ വന്നപ്പോൾ സഹിക്കാന്‍ പറ്റാതെ പാപ്പന്‍ മൊബൈലെടുത്ത് ലില്ലിയെ വിളിച്ചു..

എടി ഞാനാടി പാപ്പന്‍

പ്ഫാ  ! ഒരു പാപ്പന്‍ വന്നേക്കുന്നു, ‍നിങ്ങളുടെ നമ്പരാണെന്നറിഞ്ഞേല്‍ ഞാന്‍ ഫോണെടുക്കില്ലായിരുന്നു

നീ പിന്നെയാരുടെ നമ്പരാണെന്ന് കരുതിയാ ഫോണെടുത്തത്,

അതെന്തിനാ നിങ്ങളറിയുന്നത് ?
ഇപ്പോളെന്തിനാ എന്നെ വിളിച്ചതെന്നു പറ

ഞാന്‍ നമ്മുടെ ആദ്യരാത്രി മുതലോര്‍ക്കുവായിരുന്നു ലില്ലി, എനിക്കു കിടന്നിട്ടുറക്കം വരുന്നില്ലാ..

ദേ  ഇനിമേലാല്‍ എന്നെ വിളിച്ചു ശല്യംചെയ്താല്‍ ഞാന്‍ പോലീസില്‍ ക്ലംപയെന്‍റ് കൊടുക്കും പറഞ്ഞേക്കാം

എനിക്കൊന്നു നിന്നോട് കുമ്പസരിക്കണം

അതിനിത് ഇടവകയല്ലാ, പാതിരാത്രിയിൽ
കുമ്പസരിക്കാന്‍ വന്നേക്കുന്നു ,
എന്‍െറ ജീവിതം തകര്‍ത്ത കാലമാടാ

നീയെന്തു വേണേലും പറഞ്ഞോ
എല്ലാം ഞാന്‍ കേള്‍ക്കാം, പക്ഷെ നീ ഞാന്‍ പറയുന്ന  ചില നഗ്നസത്യങ്ങള്‍ കേള്‍ക്കണം

എനിക്കു നിങ്ങളുടെയൊരു നഗ്നസത്യവും കേള്‍ക്കണ്ടാ, എല്ലാം കണ്ടിടത്തോളംമതി,

അല്ലാ  നീയതു കാണണം,
നീയറിയാതെ നീ തുണിമാറുന്നയൊരു വീഡിയോ പണ്ടു ഞാനെടുത്തിരുന്നു.

മഹാപാപി  നീയതും ചെയ്തോ

ആ  വീഡിയോ ഞാനിന്നു വെറുതെ കണ്ടിരുന്നു

അതിനിപ്പോളെന്താ നിങ്ങള്‍ നേരിട്ടു കണ്ടതല്ലേയുളളു അതില്‍

പണ്ടുഞാന്‍ നിനക്ക് വാങ്ങിതന്ന അഞ്ചുപവന്‍െറ അരഞ്ഞാണം നിന്‍െറ അരയില്‍ കിടക്കുന്നത് ഞാനിപ്പോളാ  ശ്രദ്ധിച്ചത്

അഞ്ചുവര്‍ഷം കൂടെ കിടന്നിട്ടു ശ്രദ്ധിക്കാത്ത അരഞ്ഞാണം ഇപ്പോഴെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചല്ലോ

ആ  അരഞ്ഞാണം എനിക്കുവേണം ലില്ലി
നിന്‍െറ ഓര്‍മ്മകള്‍ അയവിറക്കാനായി ഞാനതെന്‍െറ കഴുത്തില്‍ തൂക്കി നടക്കും

ഒരു കയറെടുത്ത് കഴുത്തില്‍ തൂക്കിനടക്ക്,
വന്നേക്കുന്നു അരഞ്ഞാണത്തിന്,
കൊടുക്കല്‍ വാങ്ങലൊക്കെ കോടതിയിൽവെച്ചു കഴിഞ്ഞു, ഇനിമേലാല്‍ ഇതുപോലെയെന്തേലും പറഞ്ഞെന്നെ വിളിച്ചുശല്യം ചെയ്യരുത്

അരഞ്ഞാണം തന്നില്ലേല്‍ നിന്‍െറ വീഡിയോ ഞാന്‍ വാട്സ്അപിലിടും

ഹോ  നിങ്ങളെന്‍െറ ഭര്‍ത്താവ്  തന്നെയാരിന്നോ കാലമാടാ, ബന്ധമൊഴിഞ്ഞാലുമെനിക്ക് മനസമാധാനം തരില്ലേ..

ഇല്ലെടി  നീയങ്ങനെ ബന്ധമൊഴിഞ്ഞിട്ട്  അഴിഞ്ഞാടി നടക്കണ്ടാ, നാളെയെനിക്ക് അരഞ്ഞാണം കിട്ടണം

തന്നില്ലെങ്കില്‍

തന്നില്ലേല്‍ വീഡിയോ ഞാന്‍ വാട്സ്അപിലിടും

വീഡിയോ  നിങ്ങള്‍ വാട്സ്അപില്‍ ഇട്ടാല്‍ നിങ്ങളുടെ പേരെഴുതിവെച്ചിട്ട് ഞാന്‍ കെട്ടിത്തൂങ്ങീചാവും

നിന്നെകൊന്നിട്ട് ജയിലില്‍ പോവാനിരിന്നതാണ് ഞാന്‍, ഇതിപ്പോള്‍ സൗകര്യമായി

ഇനിയെങ്കിലും എന്നെ ഉപദ്രവിക്കരുത് പ്ലീസ്,
അരഞ്ഞാണമോ  എന്തുവേണേലും ഞാന്‍ തന്നേക്കാം  നാളെ  ഇഞ്ഞോട്ടു വാ..

അവര്‍ അരഞ്ഞാണവും വീഡിയോയും പരസ്പരം കൈമാറി, ഇനിയൊരിക്കലും കാണില്ലാ മിണ്ടില്ലായെന്ന ഉറപ്പും നല്കി പാപ്പന്‍ ലില്ലി കൊടുത്ത ചായയും കുടിച്ചു യാത്രയായി..

വ്യാജ ആഭരണം വില്ക്കാന്‍ ശ്രമിച്ചതിന് പാപ്പന്‍ അറസ്റ്റിലായെങ്കിലും വിവാഹബന്ധം ആടിയുലഞ്ഞു നില്ക്കുന്നവര്‍ ശ്രദ്ദിക്കേണ്ട പലകാര്യങ്ങളുമുണ്ടിതില്‍, ഒരു കാലത്തു ജീവിതത്തിലെ എല്ലാമായിരുന്നവര്‍ 
( കാമുകികാമുകന്‍മാരും ) പിന്നിടൊരുകാലത്ത് നമ്മുടെ ഏറ്റവുംവലിയ ശത്രുതന്നെയായി മാറാം, സ്വന്തം ഭര്‍ത്താവിനാണേല്‍പോലും ശരീരത്തിന്‍െറ നഗ്നവീഡിയോ അയച്ചുകൊടുക്കുന്നവര്‍ സൂക്ഷിക്കുക, അത് നിങ്ങള്‍ക്കെന്നേലും വിനയായിത്തീരാം..

മണ്ടന്‍..

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്