മിഴികൾ

💕💕...മിഴികൾ...💕💕
ഫുൾ പാർട്ട്‌

കൗമാരത്തിലെക്ക് ചേക്കെറുന്നാ കാലം.. കാണുന്നാ കാഴ്ചകൾക്ക് എല്ലാം അഴക് കൂടുന്നു നിമിഷങ്ങൾ.... അന്നാണ് അവളെ ആദ്യമായി കണ്ടത്.. പാടത്ത് ക്രിക്കറ്റ് കളിച്ചും... പുഴയിലെ മീൻ പിടിച്ചും.. ലോകം ചുറ്റിയ കാലത്ത് കണ്ട് കാഴ്ചകളിൽ നിന്ന് ഒരു കുളിർമ തന്നു മിഴികൾക്കും മനസ്സിനും അവൾ.... രണ്ട് പുസ്തകങ്ങൾ കൈയിൽ പിടിച്ച് മാറോട് ചേർത്ത്.. നല്ല കസവിന്റെ പട്ടുപ്പാട് ഇട്ട് നെറ്റിൽ ചന്ദനം ഉണ്ട് മുടിയിൽ തുളസിയും...കാതുകൾക്ക് ഇമ്പമായി കൊലുസിന് കൊഞ്ചലും... കാതിൽ ജിമ്മിക്കിയും ഇട്ട് നല്ല ഒരു സുന്ദരി പെണ്ണെ...

ഹലോ ചേട്ടാ..... ഒന്നു വഴിമാറി തന്നാൽ പോകാം ആയിരുന്നു..

ഒരു നിമിഷം അഴകിൽ ലയിച്ചിരിക്കുകായിരുന്നു... ഞാൻ പെട്ടന്ന് വഴിമാറി.... നിന്ന് കണ്ണ് എടുക്കാതെ നോക്കി നിന്നു അവളെ... പോകുന്ന നേരം ഇടവഴിയിൽ കാറ്റിൽ പാറി വന്ന് തലമുടി മാറ്റുന്നതിന്റെ ഇടയിൽ എന്നെ പതിയെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു... വിടർന്ന് ചെമ്പക പൂവിൻ അഴക് ഉള്ള ആ ചുണ്ടിനു മീതെ ഒരു കുഞ്ഞു മറുക് അവൾക്ക് ഭംഗി കൂട്ടുന്നുണ്ടായിരുന്നു.... അവൾ ആരാണ് എന്ന് അറിയാൻ ഒരു മോഹം തോന്നി തുടങ്ങി...... നാളെ  എന്തായാലും ഒന്നു ചോദിച്ചു നോക്കണം.. പതിവിനെക്കാൾ നേരെത്ത കാത്തു നിന്നു അവളെ കാണാൻ ദൂരെത്ത് നിന്ന് കാണാം അവളെ.... അടുത്ത് എത്തിയതും ചോദിച്ചു എല്ലാ  ധൈര്യവും സംഭരിച്ച്...

എവിടാ വീട്..... എന്താ പേര്......

അവൾ ഒന്നും മിണ്ടാതെ എന്റെ മുഖത്ത് നോക്കി നിൽപ്പാണ്.....

ഒന്നും കൂടി ചോദിച്ചു.........

പെണ്ണെ എന്താ നിന്റെ പേര്.....

പിന്നെയും പഴയപോലെ തന്നെ നിൽപ്പാണ് ..........

വഴിമാറികൊടുത്തു പറയാൻ ഇഷ്ടം ഇല്ലെങ്കിൽ വേണ്ടാ നീ പോയിക്കോ....... അവൾ നടന്ന് അകലുന്നത് വരെ നോക്കി നിന്നു...... രാത്രിയിൽ കാണുന്ന് സ്വപ്നങ്ങൾക്ക് നിറം കൂടാൻ തുടങ്ങി.....

ടാ നീ എഴുന്നേൽക്കുന്നില്ലെ..... അതോ ഞാൻ അങ്ങോട്ട് വരണോ.....

ഇല്ലാ വേണ്ടാ ഞാൻ എഴുന്നേറ്റു.........

അമ്മയുടെ അലർച്ച് കെട്ട് എഴുന്നേറ്റു .... അമ്മയ്ക്കു ഇപ്പോഴും ഞാൻ ഒരു കൊച്ചു കുട്ടിയാണ് എന്നാ വിചാരം.... പോയി കുളിച്ച് ഓടി റൂമിൽ കേറുന്നതിന്റെ ഇടയിൽ.... അമ്മ കൈയിൽ പിടിച്ച് വലിച്ചു.....

അവിടെ നിക്കാടാ'...... എവിടെയക്കാ നീ തല തോർത്താതെ ഈ ഓടുന്നത്........

കൈ തട്ടിമാറ്റി.....

വീട്ടെ അമ്മ ഞാൻ എന്താ കൊച്ചു കുട്ടിയെന്നും അല്ലലോ.....

പുറത്ത് രണ്ട് അടി തന്നു.......

ഒന്നു പിടയ്ക്കാതെ നിൽക്കാട.... ഇപ്പോത്തിരും.....

ഞങ്ങളുടെ വഴക്കിനിടയിൽ..... മറുവശത്ത് ജനാല അരികിൽ..... അസൂയോട് നോക്കി നിൽക്കുന്നാ മിഴികൾ...... കൈയിൽ പാതിതുറന്ന പുസ്തകവും...മൂക്കിൽ ഒരു കൊച്ചു കണ്ണടയും വച്ച്... അവൾ..... നിൽക്കുന്നുണ്ട്... അമ്മയോട് ചോദിക്കാം അവൾ ആരാണ് എന്ന്.... ഇത്ര അടുത്ത് അവൾ ഉണ്ടായിട്ടും ഞാൻ അറിഞ്ഞില്ലാ എന്നു പറഞ്ഞാൽ മോശം അല്ലെ.....

അമ്മ അപ്പുറത്ത് പുതിയ താമസക്കാർ വന്നോ '.......?

മം ഇന്നലെ വന്നതാ....... അവിടെ ഒരു പെൺകുട്ടിയില്ലെ......... അവൾ ഒന്നും മിണ്ടില്ലെ...... ഉമയാണോ.......??

തലയിൽ നിന്ന് തോർത്ത് എടുത്ത് എന്നെ ഒന്നു നോക്കി കളിയാക്കി ചിരിച്ചു കൊണ്ട്

എന്താടാ വഴിയിൽ തടഞ്ഞ് നിർത്തി അവളുടെ ജാതകം വല്ലതും ചോദിച്ചോ.....?

അമ്മേ....... കളിയാക്കിതെ  കാര്യം പറ.........

തലയിൽ ഒന്നു തലോടി.....

അതെടാ ചെക്കാ....... അവൾക്ക് രണ്ട് ചെവിയും കേൾക്കില്ലാ......... ഒരു പാവം കൊച്ചാ... ആരുമായി ഒരു കൂട്ടും ഇല്ലാ... കുറെ വായിക്കും പിന്നെ എഴുതും...... ഇവിടെ വന്നിട്ട് ആദ്യമായ് എന്റെ അടുത്ത് വന്ന് സംസാരിച്ചു... നിൽക്കുന്നത് കണ്ടിട്ട് അവളുടെ അമ്മ വന്നു പറഞ്ഞത് പുറത്തുന്നു ഓരളോട് ആദ്യമായ് അവൾ സംസാരിക്കുന്നത്...

കേട്ട് പാടെ അവളെ കുറിച്ച് മനസ്സിൽ നിറച്ചത് എല്ലാം ഒരു നിമിഷം കൊണ്ട് മാറിമറഞ്ഞ് പോലെ.
ഇന്നലെ കാണിച്ചത് തെറ്റായിപ്പോയി അവൾക്ക് എന്തു വിഷമം ആയിക്കാണും....... ഇന്നു തന്നെ ഒരു സോറി പറയാം....... പക്ഷെ അത് എങ്ങനെ പറയും.......

അമ്മ ചെവി കേൾക്കാത്ത് അവളോട് ... എങ്ങനെ സംസാരിച്ചു....

അതു അവൾക്ക് മനസ്സിലാവും..... കേൾക്കില്ലാ എന്നു ഉള്ളു അവൾക്ക് കാണാം.......

എന്താടാ അവളോട് വല്ലാ കുരുത്തക്കേടും പറഞ്ഞോ നീ....

അമ്മയ്ക്ക് വല്ലാ വട്ടും ഉണ്ടോ... എനിക്കു വിശക്കുന്നു കഴിക്കാൻ വല്ലതും താ .....

നീ വരുമ്പോൾ ആ ബുക്ക് കൊണ്ടുവരണം ട്ടോ...

അമ്മ ഇങ്ങനെ നോവലും വായിച്ച് നടന്നോ ..... എന്റെ എഴുത്തുകൾ വായിക്കാതെ....

മം നിന്റെ ' പ്രേമലേഖനങ്ങൾ വായിച്ചു മടുത്തു ടാ....... ഇനി അത് എല്ലാം തൂക്കി വിൽക്കണം......

വെറുതെ തൂക്കി വിറ്റ് ...... ഏതെങ്കിലും ഒരുത്തി ആ കത്തും പിടിച്ച് ഈ പടി കേറി വരണ്ടാ നോക്കിക്കോ......

അതിന് നിന്റെ മേൽവിലാസം ഒന്നും ഇല്ലാല്ലോ അങ്ങനെ വലതും ഉണ്ടാങ്കിൽ പറയണം...... ട്ടോ നേരെത്ത മാറി നിൽക്കാൻ .......

കളിയാക്കാണ്ടാ അമ്മ എന്റെ മാവും പൂക്കും.....

മം മം പൂക്കും നീ പോവൻ നോക്കിയെ......

മഴ പെയ്യാൻ ഒരുങ്ങി നിൽപ്പാണ്.... കാറ്റ് പതിയെ വീശി തുടങ്ങി..... ദൂരെ നിന്ന് നടന്ന് വരുന്നുണ്ട്... അവൾ... എന്റെ അടുത്ത് എത്തുമ്പോഴെക്കും' മഴ ചാറി തുടങ്ങി... കുടയെടുക്കാതെ.. നനഞ്ഞ് നടന്ന് വരുന്നുണ്ട് ..... ഓടി എന്റെ കുടയിൽക്കയറി

ചേട്ടാ എന്നെ വീട്ടിൽ ഒന്നു വിടമോ.........

അതിനു എന്താ ഞാനും വീട്ടിലേക്ക്...

രാവിലെ അമ്മയും മോനും തമ്മിൽ എന്തായായിരുന്നു....

അത് എന്നും ഉള്ളതാ ഇയാളു പുതിയത് അയത് കൊണ്ടാ......

അവൾ എന്റെ മുഖത്തിൽ നിന്ന് കണ്ണ് എടുക്കുന്നില്ലാ....... എനിക്ക്  പേടി തുടങ്ങിയിരുന്നു ഉള്ളിൽ.......

ചേട്ടാ എനിക്കു രണ്ടു ചെവിയും കേൾക്കില്ലാ അതാ ഇന്നലെ പറഞ്ഞതിനു ഒന്നും മറുപടി പറയാതെ ഇരുന്നത്.......
എന്റെ പേര്.. പാറു ചേട്ടാന്റെ പേരും എല്ലാം അറിയാം...... അമ്മ ഇന്നലെ പറഞ്ഞിരുന്നു....
വാവ അല്ലെ......

ചിരിച്ചു നാണം കൊണ്ട് അവൾ മൂക്കിൽ കൈവച്ചു...

എന്താടോ പാറു അത്ര മോശമാണോ എന്റെ പേര്.....

ചേട്ടാ ഒന്നു പതുക്കെ പറയമോ എനിക്ക് ചുണ്ട് അനക്കം കൊണ്ടാ നിങ്ങൾ സംസാരിക്കുന്നത് മനസ്സിലാവുന്നുത്...

മോശം ഒന്നും അല്ലാ പേരും അളും സ്വാഭവും എല്ലാം ഒരു പോലെ വന്നതു കൊണ്ട് ചിരിച്ചതാ.....

                                തുടരും
.
💕💕 മിഴികൾ💕💕

                    ഭാഗം 2

കളിയാക്കി ചിരിക്കുവാണ് പെണ്ണെ.... ചിരിക്ക് അഴകയായി ചുണ്ടിലെ മറുക് .... വാനിലെ താരകൾ പോലെ എൻ മിഴികൾക്ക് കുളിര് അലകൾ തന്ന്.... എൻ വിരൽ തുമ്പ്കൾ അവളുടെ കൈകളെ ചേർത്ത് പിടിക്കാൻ കൊതിക്കുന്നുണ്ട് എങ്കിലും മനസ്സ്.... പറയുന്നുണ്ട് അതു വേണ്ടാ എന്നു....

മം എല്ലാവരും പറയുന്നുണ്ട് പക്ഷെ അമ്മയ്ക്ക് അതാ ഇഷ്ടം....

ഞാൻ ചുമ്മ പറഞ്ഞതാ നല്ലാ നെയിമം ട്ടോ... വാവ അങ്ങനെ വിളിക്കാലോ അല്ലെ.....

തീർച്ചയായും... വിളിക്കാം.പിന്നെ ഞാൻ ഒരു ചമ്മൽ കേസ് പറയട്ടേ സോറിട്ടോ...

എന്തിനാ...?

ഇന്നലെ ഞാൻ അങ്ങനെ പറഞ്ഞതിന്...

ഹെ അത് കുഴപ്പം ഇല്ലാ.... എന്താ തണുപ്പ് ഇല്ലെ.... മഴയുടെ പ്രണയത്തിനു.......

എന്റെ അമ്മോ.... എന്തൊരു ഭംഗിയായ് അക്ഷര ക്കൾക്ക് നല്ല എഴുത്തുക്കാരിയാണ് എന്നു തോന്നുന്നു.'......

അങ്ങനെ ഒന്നും ഇല്ലാ.... ചെറുതായിട്ടു.....

കാറ്റിൽ മുടികൾ പാറി അലസമായി എന്നെ തലോടുന്നുണ്ടായിരുന്നു... ആ മിഴികളിൽ എപ്പോഴും സന്തോഷം നിറഞ്ഞ് നിൽക്കുന്നുണ്ട്.....
കൈയിൽ ഇരുന്നാ ബുക്ക് നോക്കിയിട്ടു....

വാവ ഈ നോവൽ ഓക്കെ വായിക്കുമോ.......

ഇല്ല ട്ടോ.... ഇതു അമ്മയ്ക്കു ഉള്ളതാ..... ഇന്നും വാങ്ങിയില്ലെങ്കിൽ ചിലപ്പോ പുറത്ത് കിടക്കേണ്ടി വരും.....

ഒന്നുകൂടി ഒച്ചത്തിൽ ചിരിച്ച് കൊണ്ട് അവൾ തോളിൽ പതിയെ ഉരസി .......

അത് എന്താ....

അച്ഛൻ ചെറുതിലെ മരിച്ചു പോയതാ.... പിന്നീട് എന്നെ ഇങ്ങനെ ഈ നിലയിൽ എത്തിച്ചത് അമ്മയാണ് ഒരു പാട് കഷ്ടപ്പെട്ടു....... പിന്നെ ഇതുപോലെ ഉള്ള ചെറിയ ചെറിയ ആഗ്രഹങ്ങളെ ഉള്ളു അമ്മയ്ക്ക് അതും വാങ്ങി കൊടുത്തിട്ടില്ലെങ്കിൽ...... ഉറപ്പായും പുറത്ത്  ആവും അല്ലോ....

മം അത് എന്തായാലും ഉറപ്പായിട്ടും വേണം.....

പാറു പ്രണിയിച്ചിട്ടുണ്ടോ.......

മഴയുടെ കൊഞ്ചൽ പോലെ ചിരിക്കാൻ തുടങ്ങി അവൾ. പദാസ്വരത്തിന് മഴ തിളക്കം കൂട്ടികൊണ്ടിരുന്നു......

ഹാലോ ....... എനിയോക്കെ ആരു പ്രേമിക്കാനാ വാവെ..... സത്യയം പറഞ്ഞാൽ നീയും അമ്മയും മാണ് എന്റെ ആദ്യത്തെ കൂട്ടുകാർ എന്നു വേണംമെങ്കിൽ പറയാം.....

കുട എന്റെ കൈയിൽ നിന്ന് അവൾ വാങ്ങി പിടിച്ചു....... അവളുടെ ബുക്കും എന്റെ സാധനങ്ങളും എടുത്ത് നടന്നു...... അവളുടെ ഒപ്പം...

അത് എന്താ കൂട്ടുക്കാർ ആരും ഇല്ലാതെ പോയത്...

ഇത്തിരി പരിഭവം നിറഞ്ഞുവെങ്കിലും അത് അറിയും അറിയിക്കരുത് എന്നാതിലാണ് അവളുടെ വിജയം.... ഞാനും അറിഞ്ഞിതായി ഭാവിച്ചില്ലാ.... ഇട വിട്ട് വീശുന്ന കാറ്റ് അവളെ ഒന്നുകൂടി എന്നിലേക്ക് അടുപ്പിച്ചു...

വേണ്ടാ എന്നു വച്ചു അവർക്ക് ആർക്കും എന്നോട് സ്നേഹം അല്ലെ മറിച്ച്.... ഒരു സഹതാപമാണ്..... വയ്യത്തവൾ എന്നു പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട് പല തവണ..... അതു കൊണ്ടാ.... പിന്നെ പ്രണയം അത് ഒന്നു ഉണ്ടായിരുന്നു.. എന്റെ പ്രണയും ആത്മാർത്തമായപ്പോൾ അവനു വേണ്ടത് എന്റെ ശരീരമാത്രമായിരുന്നു....... അതു കൊണ്ടു അതും ഇല്ലാ....

വെറുക്കുന്നുണ്ടോ പ്രണയത്തെ....

ഒരിക്കലും ഇല്ലാ..... പ്രണയമാണ് ഇന്ന് അക്ഷരങ്ങളോട്...... രാത്രിയോട് മഴയോട് അങ്ങനെ പലതിനോടും...

ഇറങ്ങി വന്നാ കണ്ണാട ഒന്നു കൂടി മുകളിലോട്ട് വച്ച്.....

" ഇന്നലെ ഞാൻ കണ്ടാ സുന്ദരാ സ്വപ്നമായി നീ ഇന്ന്ന്റെ ഹൃദയത്തിൽ വിരുന്നു വന്നു " അല്ലെ വാവ...........

പാട്ടും പാടുമോ ബാക്കി കൂടി പാടൂ...

എനിക്ക് അറിയില്ലാ പിന്നെ ഇത് എവിടന്ന് കിട്ടി....... പാറു

നിന്റെ അമ്മ തന്ന് വാവയുടെ ഡയറിയിൽ നിന്ന് കിട്ടിയതാ.... വേഗം തിരിച്ച് വാങ്ങരുത് എനിക്ക് അത് വേണം...... വായിക്കണം..... അമ്മ പറഞ്ഞ് കേട്ടപോലെ അല്ലട്ടോ നല്ല ഒരു എഴുത്തുക്കാരനാട്ടോ....... എന്ത് ഭംഗിയാണ് വാവെ അക്ഷരങ്ങൾക്ക്...... ഒരോവാക്കിനും ജീവൻ ഉള്ള പോലെ...

ആദ്യമായി ഞാൻ എഴുതിക്കൂട്ടിയ അക്ഷരങ്ങൾക്ക് ഇങ്ങനെ ഒരു അഭിപ്രയം കേട്ടത്...... അതു കൊണ്ട് അറിയാതെ സന്തോഷം നിറഞ്ഞു ഉള്ളിൽ

പാറു നീ എനിക്കൊരു സഹായം ചെയ്യണം ട്ടോ.....

എന്താ.......?

ഒന്നും ഇല്ലാ ഇപ്പോ നീ പറഞ്ഞത് ഒന്നുകൂടി പറയണം എന്റെ വീട്ടിൽ വന്ന് അവിടെ ഒരു കമലസുരയ്യ ഉണ്ട് എന്നോട് പുച്ഛം മാത്രമേ ഉള്ളു......

അവൾ നാണം കുണുങ്ങി........ ആ കണ്ണ് കളിൽ ഒരു വിടരുന്ന മുല്ലയുടെ സൗര്യഭം കണ്ടു...

നിങ്ങൾ അമ്മയും മകന്റെയും ഇടയിൽ ഞാൻ ഒരു കരട് അവമോ......

അങ്ങനെ ഒരിക്കലും ചിന്തിക്കരുത് തനിക്ക് എപ്പോ വേണമെങ്കിലും കയറിവരമാം അവിടെ ഉമ്മറപടിയിൽ അമ്മ ഉണ്ടാവും..... നിന്റെ വീട് പോലെ പെരുമാറാം നിനക്ക്.....

സംസാരിച്ചു നടന്ന്നടന്ന്  വീട് എത്തി... അവളുടെ മിഴികൾ മൊഴിയുന്നുണ്ട് ഇനിയും ആ പെയത് തോരാത്ത മഴയിൽ നടന്നു നടന്നു പോവാൻ... ഒന്നു മിണ്ടാൻ കൊതിച്ച് നടന്നപ്പോൾ.... കൂടെ നടന്ന് ഒരു പൂക്കാലം തന്നു.. അവൾ........ ശബ്ദം ഒന്നു മിനുക്കി കൊണ്ട്.... അവൾ തുടർന്നു...

സത്യം പറഞ്ഞാൽ എനിക്ക് അസൂയാണ് ട്ടോ... ഈ അമ്മയെയും മോനെയും കാണുമ്പോൾ.....

ചുണ്ടിലെ മാറുക് പോലെ....... ആ മിഴികളിൽ കുഞ്ഞുക്കുറുമ്പ് കാണാം എനിക്ക്..........

അപ്പോ ഞാൻ പോവട്ടാ വാവെ........ നാളെ കാണാം....

നാളെ ലീവ് അല്ലെ ഇയാൾക്ക് വീട്ടിലോട്ട് പോന്നോ ഞാനും ലീവ്.........

ഞാൻ വാർത്താനം പറഞ്ഞത് അവൾക്ക് ശ്രദ്ധിക്കാൻ പറ്റിയില്ലാ....... അതു കൊണ്ട് എന്നെ തട്ടിമാറ്റി....... കൈകൾ കൊണ്ട് പറയുന്നുണ്ട് മുഖത്ത് നോക്കി സംസാരിക്കാൻ......

നാളെ ലീവ് അല്ലെ ഇയാൾക്ക് വീട്ടിലോട്ട് പോന്നോ ഞാനും ലീവ്......... വരില്ലെ എന്നു...

അഹാ വരലോ... എന്താ സെപ്ഷ്യൽ.....

നാളെ അമ്മയുടെ..... നല്ല കുടംപുളി ഇട്ടുവച്ചാ ചളക്കറിയും... നല്ല പഞ്ഞിക്കെട്ടു പോലെ ഉള്ള
കപ്പയും കഴിക്കാം........ പോരുന്നോ..

ഉറപ്പായും വരാലോ....... ഞാൻ എന്നെ പോയെക്കാം.....

മുറ്റത്തെ മഴ വെള്ളക്കെട്ടിൽ പളുങ്ക് മുത്തു പോലെ ഇറ്റിറ്റ് വീഴുന്നുണ്ട് .... മഴത്തുള്ളികൾ.... ഒരു മിന്നൽ വേഗത്തിൽ... ഓടിക്കയറി.. നടുമുറ്റത്തോട്ട് അവൾ......... തിരിഞ്ഞ് നോക്കി കൊണ്ട്
ഒരു ചിരിതന്നു ........ മഴതോർന്ന സന്ധ്യയിൽ ............ തെളിഞ്ഞ് വാനിൽ വിരിഞ്ഞ് നിന്നാ മഴവില്ലിന് കുളിരായിരുന്നു...... എന്റെ മനസ്സിന്... ആ ചിരി കണ്ടാമാത്രയിൽ .....

              

                       തുടരും

💝മിഴികൾ💝

         
                  അവസാന  ഭാഗം

ഉമ്മറത്ത് നിലവിളക്കിന്റെ തിരിയും നീക്കി കാത്തിരിപ്പാണ്... മഴ തോർന്ന രാത്രിയിൽ അമ്മ എന്നെ കണ്ടതും.. എഴുന്നേറ്റ് വന്നു...

"എന്താടാ... കുട നിവർന്നത് ഇപ്പോഴാണോ.... " ആകെ നഞ്ഞലോ.....

കുട മടക്കിവയ്ക്കാത്ത മുമ്പ് കൈയിൽ ഇരുന്നാ ആ ബുക്ക് എടുത്തു.... മഴ പെയത് തണുപ്പും .....വിളക്കിലെ തീരിയുടെയും...ഭാസ്മത്തിന്റയും മണം മൂക്കിൽ തുളച്ച് കയറുന്നുണ്ടായിരുന്നു..

"നീയന്താടാ  എന്നെ ഇങ്ങനെ മിഴിച്ച് നോക്കുന്നത്.. ഇതുവരെ കാണാത്ത പോലെ.. "

"ഇന്നു അമ്മയെ കാണാൻ പതിവിലും ഭംഗി ഉണ്ടല്ലോ... എന്തുപറ്റി "

ഒന്നു സുഖിച്ച് എങ്കിലും... നാണം കൊണ്ട്.. സമ്മതിച്ച് തരാതെ.... എന്നെ നോക്കി ചിരിച്ച്... ബുക്ക് നോക്കി നിൽപ്പാണ്..

"ഒന്നു പോടാ..... നീ സുഖിപ്പിക്കാതെ പോയി കുളിച്ചെ നീ...... "

ബുക്ക് കിട്ടിയാപാടെ നമ്മളെ മറന്ന് ഇരിപ്പാണ്.... എന്നു വിചാരിച്ചു..... വേഗം പോയി കുളിച്ച് വരാം എന്നു കരുതി...... തോർത്ത് എടുത്തു പതിയെ നടന്നു......

"മോനെ വാവെ എങ്ങോട്ടാ......... ഒരു പുസ്തകം കിട്ടിയാൽ ഞാൻ എല്ലാം മറക്കും എന്നോ........"

"അമ്മ ഇന്നു വേണ്ടാ.... നാളെ തേയ്ക്കാം... "

ഓടിവന്ന് കൈപിടിച്ച്.......

"അവിടെ ഇരുന്നെടാ കൊച്ചു കുട്ടികളെ പോലെ "

തലയിൽ പതിയെ.... എണ്ണ മുഴവനും തേച്ച് പിടിപ്പിച്ചു....

"ഇനി പോയി കുളിച്ചിട്ടു വന്നെ മോനെ.".

കുളി കഴിഞ്ഞ് വരുമ്പോഴും എന്നെ തന്നെ നോക്കി നിൽപ്പാണ്..... തലനാന്നായി തോർത്തിയോ എന്നു അറിയാൻ.......

"അമ്മ വിശക്കുന്നു വലതും എടുത്തുവയ്ക്ക് ഞാൻ ഇതാ വരുന്നു... "

ഭക്ഷണം കഴിക്കാൻ ഇരുന്നു..... നല്ല പൊടിയരിക്കഞ്ഞിയും..... ചമ്മന്തിയും... പിന്നെ... നല്ല പഴുത്താ കനൽലിൽ ചുട്ട് എടുത്താ പപ്പടവും മഴയ്ക്ക് കൂട്ട്.........

ഭക്ഷണം കഴിഞ്ഞ് അമ്മയുടെ കാലിലെ കുഴമ്പ് ഇട്ടു കൊടുക്കുവാണ്........ ബുക്കും വായിച്ച് ഓരോന്നു പറയുന്നുണ്ട്...... ഞാൻ അത് ഒന്നും കേൾക്കുന്നില്ലാ....... ഇപ്പോൾ വെറുതെ ഇരിരുന്നു കഴിഞ്ഞാൽ എന്റെ ചിന്തകളിൽ മുഴുവൻ അവളുടെ മുഖമാണ്.....

"നിയന്താടാ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്..."..

"അല്ലെ  അമ്മാ ഞാൻ അവളുടെ കാര്യം ആലോചിക്കുവാ..... ഇത്രയൊക്കെ കുറവ് ഉണ്ടായിട്ടും എല്ലാം സഹിച്ച് മുന്നോട്ട് പേവന്നത് കണ്ടോ.... നമ്മുടെ പാറു."

ബുക്ക് ഒന്നു പതിയെ മാറ്റി എന്റെ കണ്ണിലേക്ക് നോക്കുന്നുണ്ടായിരുന്നു.... ഞാൻ അറിയാത്തപ്പോലെ....മുഖം തിരിച്ചു......

"നമ്മുടെ പാറു വോ........?''

"എന്റെ അമ്മേ ഒന്നു ക്ഷമിക്ക് ഒരു ഫോളയിൽ അങ്ങ് വന്നതാ..... "

"മം.മം.. അത് എനിക്ക് അപ്പോഴെ മനസ്സിലായി..... ഇന്നലെ വരെ അവളെക്കുറിച്ച് ഒന്നും അറിയാത്ത നീ ഒരു ദിവസം കൊണ്ട് അവളുടെ ഫുൾ ജാതകം വായിക്കണംമെങ്കിൽ.... അതിന് ഈ ഫോള വേണം...... "

അമ്മയുമായി വഴക്ക് ഇടുന്നതിന്റെ ഇടയിൽ..... ഒരു മിന്നിൽ പോലെ ഞാൻ അവളെ കണ്ടത്..
ജനാലയിൽ മുഖം ചേർത്ത്........ ഓടിൽ നിന്ന് ഇറ്റു വീഴുന്നാ മഴുത്തുള്ളിയും നിലാവിനെയും.... നോക്കി നിൽക്കുന്നാ മിഴികളെ..... അവളെ ഒന്നു വിളിക്കാൻ മനസ്സിന് കൊതിയുണ്ട്..... പക്ഷെ എങ്ങനെ അവൾക്ക് കേൾക്കാൻ പറ്റില്ലാലോ....... പെട്ടാണ് അമ്മ ടോർച്ചിന്റെ വെളിച്ചം എന്റെ മുഖത്തോട്ട് അടിച്ചത് ഞാൻ മാറിയതും അതു ചെന്ന് പതിച്ചത്.... നിലാവിൽ വിരിയാൻ ഒരുങ്ങിയ ചെമ്പകമൊട്ടിന്റെ നിറം ഉള്ള കവിൾതാടങ്ങളിലാണ്..... പെട്ടന്ന് ഒന്നു ഞട്ടി.. എന്നെ നോക്കാൻ തുടങ്ങി... അമ്മയെ പിടിച്ച് മുമ്പിൽ നിർത്തി ഞാൻ മാറി നിന്നു........ പിന്നിട് ഞാൻ അബരുന്നു പോയി.... | അമ്മയും അവളും കൈകൾ കൊണ്ടും മിഴികൾ കൊണ്ടും സംസാരിക്കുന്നത് കണ്ട്....... രാത്രിയിലെ തണുപ്പിനെ കൂട്ടായ് ആ പാറു.... ശരിയാണ് ഈ പ്രണയം വന്നു കഴിഞ്ഞാൽ പിന്നെ കാണുന്നാ എന്തിനും സൗന്ദര്യം കൂടും......ചിന്തകളിൽ എന്നും നല്ലത് നിറഞ്ഞ് വരും.....

"ടാ വാവെ....... ടാ വാവെ...... നീ എഴുന്നേറ്റിലെ...."

ഈ അമ്മയ്ക്ക് എന്താ ഇന്നു ലീവായിട്ടു കുറച്ച് നേരം ഉറങ്ങാൻ ആയിക്കില്ലെ.....

"ടാ നിന്നെ കാണാൻ ഒരാളു വന്നിട്ടുണ്ട് നീ ഒന്നു നോക്കിക്കെ... "

പതിയെ എഴുന്നേറ്റ് ചെന്നു ആരാ ഇത്ര നേരത്തെ...... ഒരു ഉത്സവം കഴിഞ്ഞാ ഉത്സവ പറമ്പ് പോയാണ് തലമുടിയും ഉറക്ക് ക്ഷീണം മാറാത്ത മുഖവുമായി ചെന്നു...... പെട്ടന്ന് ആളെ കാണ്ടാപടെ  ഞാൻ തിരിച്ച് ഓടി റൂമിൽക്കയറി....

"ഈ അമ്മയ്ക്ക് ഒരു നാണവും ഇല്ലെ.... "

"ഇല്ലാടാ നിനക്ക് നാണം ഉണ്ടോ എന്ന് നോക്കിയതാ..."

"അയ്യോ വരുന്നുവരെയും പോകുന്നവരെയും ഒക്കെ വിളിച്ച് കാണിക്കാൻ ഞാൻ എന്താ വല്ലാ സർക്കസ്സ് ' കാണിക്കുന്നുണ്ടോ..... ഇനി ഞാൻ അവളുടെ മുഖത്ത് എങ്ങനെ നോക്കും..... "

"നീ ചുമ്മ നിന്ന് ചിണുങ്ങാതെ നടന്നെ..... "

എന്നെയും തള്ളികൊണ്ട് നടന്നു.. അവൾ ആ ഉമ്മ പടിയിൽ ഇരിപ്പുണ്ട്.... ഒരു കുഞ്ഞ് തമ്പുരാട്ടിയെ പോലെ... പിന്നെയും തുടങ്ങി അമ്മയും മോളും..... കൈകൾ കൊണ്ടും മിഴികൾ കൊണ്ടും സംസാരിക്കാൻ...... ശരിക്കും അവളുടെ മൗനത്തിനാണ് അഴക് കൂടുതൽ...... അടിവയറ്റിൽ മഞ്ഞ് വീഴുന്നാസുഖമാണ് അവളുടെ ഓരോ നോട്ടവും......

പതിയെ അവളെ ഒന്നു തൊട്ടു വിളിച്ചു....

"ടീ പാറു നീയും അമ്മയും ഈ കൈ കൊണ്ട് സംസാരിക്കുന്നു വിദ്യ എനിക്ക് അറിയില്ലാ......... നമ്മുക്ക് പഴയ പോലെ സംസാരിക്കാം........"

"അയ്യോ വാവെ ഇതു എളുപ്പം  അല്ലെ ഞാൻ പഠിപ്പിച്ച് തരാം.... "

അവളുടെ കൈകൾ എന്റെ വിരലുകളിൽ തലോടി..... പതിയെ എന്നിൽ കുളിര് പടർന്നു.... ഒരിക്കലും അറിയാത്ത ഒരു സുഖമായി ഉള്ളിൽ പ്രണയം പൂവിടുന്നുണ്ടായിരുന്നു..... അവളുടെ ഭാഷ എനിക്കു പതിയെ മനസ്സിലാവാൻ തുടങ്ങി............
പതിയെ കൈയിൽ ഇരുന്നാ ഡയറി എനിക്ക് തന്നു......

" ഇനിയും എഴുതണം..... ഓരോ വരികളും അത്ര മാനോഹരമാണ്...... പകരം നൽകുവാൻ എനിക്ക് ഇന്ന് നല്ലൊരു വാക്കു പോലും...... കാത്തിരിക്കുന്നു... ഇനിയും ഇതുപോലെ ഉള്ളാ എഴുത്തിനു..."

അതും പറഞ്ഞ് അവൾ ഇറങ്ങി നടന്നു... മറുപടി കേൾക്കാതെ.... പോകുന്നു വഴി നീളെ തിരഞ്ഞ് തിരഞ്ഞ്....ഒളിക്കണ്ണ് എറിയുന്നുണ്ട്...... അവൾ....പതിയെ ഞാൻ എൻ ഡയറി താളുകൾ മറിച്ച നോക്കി... ഇത്ര മനോഹരമാണോ എന്റെ അക്ഷരങ്ങൾക്ക്... നോക്കുന്നതിനെടയിൽ.. ആ ഡയറിപോക്കറ്റിൽ നിന്ന് എന്റെ കുറെ മയിൽപ്പീലികളും .... കരിവളകളും.. മഞ്ചാടി മണികളും........ ഒരു കുഞ്ഞ് ജിമ്മിക്കിയും മോഷണം പോയിരിക്കുന്നു.... കുറെ തിരഞ്ഞു ചോദിച്ചവർ ഒക്കെ പറഞ്ഞു അറിയില്ലാ എന്നു....
വർഷങ്ങൾ കഴിഞ്ഞു ഇന്നും ഒരു നോവായ് തുടരുന്നുണ്ട്........ ആ കളഞ്ഞ് പോയാ ജീമ്മിക്കിയും വളകളും..... അവൾ ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി....... ചിലപ്പോഴെക്കാ എന്നെക്കാൾ ഇഷ്ടം അവളോടാണ്.... അവൾ നൽകിയ പ്രണയം എന്നിൽ തുടിക്കാൻ തുടങ്ങിട്ട് ഇന്ന് രണ്ട് വർഷം...... ഇന്ന് എന്തായാലും...... തുറന്ന് പറയണം...... ധൈര്യം സംഭരിച്ച് നിൽപ്പാണ്  ഞാൻ  അവളുടെ വരവും  കാത്ത്..... അന്ന് കണ്ടുമുട്ടിയാ അതെ വഴിയിൽ....

പതിയെ അടുത്തുവന്നു ......... ഇന്ന് പതിവിലും സുന്ദരിയാണ്.... പക്ഷെ കാതിൽ കടുക്കൻ ഇല്ലാ....

" പാറു നിന്റെ കമ്മൽ എവിടെ......?"

"അതിന് മുമ്പ് എനിക്കൊരു കാര്യം പറയാൻ ഉണ്ട്.... ''

പെണ്ണിനെ ഗൗരവം കൂടുന്നുണ്ട്..... മിഴികൾ എന്തോ പറയാൻ ഒരുങ്ങി നിൽപ്പാണ്.... പതിയെ അവളുടെ ചുണ്ടുകൾ ചലിച്ചു തുടങ്ങി.....

" ഞാൻ പറയുന്നത്..... നിനക്ക് വിഷമം ആവുമോ എന്ന് എനിക്ക് അറിയില്ലാ..."

" നീ കാര്യം എന്താണ് എന്ന് പറയാടീ പാറു..... "

" നിനക്ക് എന്റെ സിന്ദൂരത്തിന്റെ അവകാശി  ആവാമോ....... ഇനിയുള്ള കാലം എനിക്ക് ആ അമ്മയുടെ മകളായി ജീവിക്കണം........"

കേട്ടപാടെ ഞാൻ എല്ലാം മറന്ന് നിൽപ്പാണ്..... വേറെ ഏതൊരു സ്വപ്ന ലോകത്ത് എത്തിയ പോലെ.....

" ഞാൻ ആദ്യമായി അമ്മയുടെ നാവിൽ നിന്ന് നിന്നെക്കുറിച്ച് അറിഞ്ഞാ നാൾ മുതൽ ഉള്ളിൽ ഒരു കൗതുകമായിരുന്നു... നിന്നെ ഒന്നു കാണാൻ പിന്നിട്  ആ കൗതുകം ഉള്ളിൽ പ്രണയമായി മാറി..... പിന്നെ നിന്റെ ആ ഡയറി .അക്ഷരങ്ങൾ കൊണ്ട് വായിക്കുന്നുവരുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലുന്ന ആ വിദ്യയും ഞാൻ അറിഞ്ഞു... ഒടുവിൽ നീ നിന്റെ പ്രണയിനിക്കായ് കാത്തുവച്ച് പച്ച്കല്ല് വച്ച് ഒരു ജീമ്മിക്കിയും.. കുറെ മയിൽപ്പീലികളും..... ഞാൻ എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്...... നിന്റെ മുപടിയൊന്താണ് എന്ന് അറിയില്ലാ... എങ്കിലും മറക്കില്ലാ ഈ പൊട്ടി പെണ്ണ് ഒരിക്കലും.. കാത്തിരിപ്പുണ്ടാവും ....... "

പറഞ്ഞ്തീരും മുമ്പ് ആ കുഞ്ഞു മറുകിൽ ചേർത്ത് ഞാൻ ഒരു ചുംബനം കൊണ്ട് മൂടി.... അതിനെക്കാൾ സുന്ദരമായ് ഒരു മറുപടിയില്ലാ ഇന്ന് എന്റെ കൈയിൽ...... അവൾക്ക് നൽകാൻ..
അവളെ ചേർത്ത് പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി..... അപ്പോഴും ആ മിഴികൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു..... ഒരു തുളസിമാല കൊണ്ട് ഞാൻ അവളെ സ്വന്തമാക്കി........ ഇന്ന് ആർത്ത ഇരമ്പി പെയ്യുന്നായെ നോക്കി അമ്മയുടെ മടയിൽ നിലാവിളക്കിന്റെ  ഇരുണ്ടാ വെളിച്ചത്തിൽ... അവളുടെ സന്തോഷം ഒരിക്കലും നിലായ്ക്കാതെ തുടരട്ടെ എന്നാ പ്രർത്ഥനമാത്രമാണ് എന്റെ ഉള്ളിൽ.........

[ ഈ കൊച്ചു കഥ ഇഷ്ട്ടപ്പെട്ടു എന്നു വിചാരിക്കുന്നു ]

        മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്