കാന്താരി

❤കാന്താരി❤
ഫുൾ പാർട്ട്‌

കൂട്ടുകാരന്റെ അമ്മയുടെ ക്യാൻസർ ചികിത്സയുടെ ഓപ്പറേഷന്റെ ഭാഗമായാണ് തിരുവന്തപുരം സിറ്റിയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ചയാണ് ഓപ്പറേഷൻ.
അമ്മയും അച്ഛനും കൂടെ തിങ്കളാഴ്ച തന്നെ ട്രെയിൻ കയറി.

ഞാനും അവനും പിറ്റേന്നും.

ട്രെയിൻ കയറാൻ എറണാകുളം സ്റ്റേഷനിൽ എത്തി..
ടിക്കറ്റ് എടുത്തു 15 മിനിറ്റ് കഴിഞ്ഞാൽ ഞങ്ങൾക്ക് പുറപ്പെടാനുള്ള ട്രെയിൻ വരും.
ആ ടൈം മുഴുവൻ ഞാനും അവനും ഫ്ലാറ്റ്ഫോമിൽ ഇരുന്നു.

അമ്മയുടെ ഓപ്പറേഷൻ ആയതുകൊണ്ടാവണം അവന്റെ മുഖം അത്ര തെളിച്ചം ഉണ്ടായിരുന്നില്ല.
എങ്കിലും ഞങ്ങൾ സംസാരിച്ചും വായ്നോക്കിയും അവിടെ ഇരുന്നു.

ട്രെയിൻ വരുന്നുണ്ടെന്നു അനൗൺസ് കേട്ടു.
എണീറ്റു നടക്കാൻ തുടങ്ങിയതും അവിടെയുള്ള സകലമാന ആൾക്കാരും എഴുന്നേറ്റു.

എന്റെ അത്തിപ്പാറ അമ്മച്ചി ഇവരൊക്കെ ഇതിലേക്കാണോ ?
എല്ലാവരും കൂടെ എവിടെ ഇരിക്കാനാണ് ?
എല്ലാം കൂടെ ട്രെയിനിലേക്ക് തള്ളി കയറി

ആദ്യം കയറിപ്പറ്റാൻ ഓടിച്ചെന്ന ഞാൻ കയറിയത് ഏറ്റവും ഒടുക്കം.
സീറ്റ് കിട്ടില്ലെന്ന്‌ ഉറപ്പായി.
ഇരിക്കാൻ സ്ഥലമില്ലാതെ പലരും അങ്ങും ഇങ്ങുമായി നില്കുന്നു.

സ്ത്രീകളും കുട്ടികളും കൂട്ടത്തിൽ കുറച്ചു ബംഗാളി ഭായ്മാരും..
ഞാൻ ഡോറിനടുത്താണ് നിലയുറപ്പിച്ചത്
ട്രെയിൻ ഒരനക്കം നീങ്ങിയപ്പോഴാണ് രണ്ടു പെൺകുട്ടികൾ ഓടി വന്നത്.
ഷാരൂഖ് ഖാൻ കൈ പിടിച്ചു കയറ്റുന്ന സീനാണ് പെട്ടന്ന് മനസ്സിൽ വന്നത്.

പക്ഷേ അതിന്റെ ആവശ്യം വന്നില്ല. അവളുമാർ റോക്കറ്റു പോലെ വന്ന് ചേട്ടാ ഒന്ന് മാറിക്കെ എന്ന് പറഞ്ഞു ചടുപിടുന്നനെ കേറി..

"ട്രെയിൻ ഇച്ചിരി വേഗത്തിൽ ആയിരുന്നെങ്കിൽ എന്റെ സഹായം വേണ്ടി വന്നേനെ"

അവർ അകത്തേക്ക് കയറിയപ്പോൾ ഞാനൊരു കൌണ്ടർ പറഞ്ഞു.

"അതിനു വേഗത്തിൽ അല്ലല്ലോ ചേട്ടാ അതല്ലേ ഞങ്ങൾ ഓടി കയറിയത്"

ആ ഒറ്റ ഡയലോഗ് കേട്ടപ്പോഴേ ഞാൻ മനസ്സിൽ കരുതി.
ഇതൊരു ഒന്നൊന്നര കാന്താരി തന്നെ

അവർക്ക് അകത്തു ഇരിക്കാൻ സീറ്റ് ഒന്നുമില്ലെന്ന് മനസിലായപ്പോ പോരാത്തതിന് അവിടെ ബംഗാളികളും നിൽക്കുന്നുണ്ടായിരുന്നു അപ്പൊ പിന്നെ അവിടെ നില്ക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട്
ഡോറിൽ നിൽക്കുന്ന ഞങ്ങളുടെ അടുത്തേക്ക് വന്ന് സ്റ്റാൻഡ് ഉറപ്പിച്ചു..

ഒറ്റ നോട്ടത്തിൽ ആർക്കായാലും ഇഷ്ട്ടം തോന്നി പോകുന്ന പ്രകൃതം.
കൂടെയുള്ള കൂട്ടുകാരിയോട് വാതോരാതെയുള്ള സംസാരവും ചിരിയും എല്ലാം ഞാൻ ആസ്വദിച്ചു അങ്ങനെ നിൽക്കുമ്പോഴാണ് മറ്റൊരു സത്യം മനസിലാക്കിയത്.

ഇവളുടെ കളിയും ചിരിയും ഞാൻ മാത്രമല്ല രണ്ടു ബംഗാളി ഭായിമാരും വാ പൊളിച്ച് നോക്കി നില്കുന്നുണ്ടെന്ന്.

ഞാൻ വായ്നോക്കുന്നത് ഇവർ കണ്ടില്ലെന്നു എനിക്ക് മനസിലായി.
പക്ഷേ തൃശൂർ പൂരത്തിന് കുടമാറ്റം കാണുന്ന വിദേശികളുടെ ലാഘവത്തോടെ ഇവളുടെ ചിരിയും കളിയും ഭായിമാര് നോക്കുന്നത് അവളുടെ കണ്ണിൽ പെട്ടു.

ഈ കാന്താരി അവന്മാരെ ഒന്ന് തറപ്പിച്ചു നോക്കിയെങ്കിലും അവന്മാർക്ക് ഒരു കൂസലും ഇല്ലായിരുന്നു.

ഞാൻ മെല്ലെ എന്റെ കണ്ണുകൾ അവളിൽ നിന്നും പിൻവലിച്ചു
എന്നിട്ട് ഭായിമാരെ ഒരു നോട്ടം നോക്കി.

എന്റെ നോട്ടത്തിന്റ തീവ്രതയാണോ കലിപ്പ് നിറഞ്ഞ മുഖം കണ്ടിട്ടാണോ എന്തോ അവന്മാർ ഒന്ന് ചൂളി പോയി.

പിന്നെ ഒരിക്കൽ കൂടി ആ പെൺകുട്ടികളെ നോക്കാൻ അവരുടെ മനസ്സ് അനുവദിച്ചില്ല.

ഞാൻ നോക്കിയപ്പോഴാണ് ഭായിമാര് നോട്ടം നിർത്തിയതെന്നു അവളുടെ കൂട്ടുകാരി പിറുപിറുത്തിരിന്നു.
കാന്താരി എന്നെയൊന്നു ഇടംകണ്ണിട്ടു നോക്കി.
സത്യം പറഞ്ഞാൽ ആ നോട്ടം ചെന്നു പതിച്ചത് എന്റെ കണ്ണിലല്ല ചങ്കിലാണ്

എന്റെ ഈ കിളി പിടുത്തത്തിനിടയിൽ ചങ്കിനു ഇരിക്കാൻ സ്ഥലം കിട്ടി.
അവൻ അവിടെ പോയി കണ്ണടച്ചു ഇരുന്നു.
പാവം മുഖത്തു നല്ല വിഷമമുണ്ട്..

എന്തെങ്കിലും ഒന്ന് മിണ്ടാൻ തന്നെ ഞാൻ തീരുമാനിച്ചു.

ചുമ്മാ ആസിഫ് അലിയുടെ ഡയലോഗ് മനസ്സിൽ ധ്യാനിച്ച് ഒരു കാച്ച് കാച്ചി.

ആറ്റിങ്ങൽ ആണോ വീട്  ?

അത് കേട്ടതും അവരുടെ സംസാരം നിർത്തി രണ്ടാളും എന്നെ തന്നെ നോക്കി
ദൈവമേ വേണ്ടായിരുന്നു..

ഒരു മിനിറ്റ് എന്നെ തന്നെ നോക്കി നിന്നിട്ട് മറുപടി ഒന്നും പറയാതെ അവരുടെ സംഭാഷണത്തിലേക്കു തിരിഞ്ഞു.

പുല്ല് ചോദിക്കണ്ടായിരുന്നു.
നാണംകെട്ടു.

ഞാനാകെ ചമ്മിയ പോലെ ആയി.

അവിടുന്ന് മാറിയാൽ ഭായിമാര് അവിടെ കേറി നിൽക്കും.. അതുകൊണ്ട് അവിടെ നിന്നും മാറാതെ ഞാൻ പുറത്തേക്കു നോക്കി ഡോറിനു തുമ്പത്തു നിന്നു.

ട്രെയിൻ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തിരക്കൊക്കെ ഒഴിഞ്ഞ പോലെ ഞാൻ മാത്രമായി ഡോറിനടുത്തു വേറെ ആരും ഇല്ല.

എല്ലാവർക്കും ഇരിക്കാൻ സ്ഥലം കിട്ടി ഞാൻ ചുമ്മാ ഒന്നു എത്തിച്ചു നോക്കിയപ്പോൾ ആ കാന്താരിയും കൂട്ടുകാരിയും കൂടെ എന്റെ ചങ്കിന്റെ ഒപോസിറ്റ് ഇരിപ്പാണ്.

അവന്റെ അടുത്ത് എനിക്കിരിക്കാനുള്ള സ്ഥലമുണ്ട് പക്ഷേ ഞാൻ ഇരുന്നില്ല.

ഇവർ ഇരിക്കുന്നതിന്റ ഓപ്പോസിറ്റ് മുകളിലെ ബർത്തിൽ ഭായിമാര് കേറി ഇരുന്നു.

ശരിക്കും പറഞ്ഞാൽ അവരുടെ നോട്ടം ഇവളിലേക്കാണ്.
മുകളിൽ നിന്ന് താഴോട്ടുള്ള അവരുടെ നോട്ടത്തിൽ എന്തെങ്കിലും കാര്യമായി കാണണമെന്നുള്ള അതിമോഹം ആയിരുന്നു. (പന്നികൾ 😤)

എനിക്ക് എന്തോ അത് കണ്ടപ്പോ അവന്മാരെ എടുത്തിട്ട് ഒന്ന് കുടയണം എന്ന് തോന്നി.

പക്ഷേ വേണ്ട.

ഞാൻ അവളെയും മുകളിലെ ഭായിമാരെയും ഒന്ന് നോക്കി..
എന്റെ നോട്ടത്തിന്റ അർത്ഥം അവൾക്കു പിടികിട്ടി കാണണം..

അവൾ ഷാൾ നേരെയിട്ടു ഡീസന്റ് ആയി ഇരുന്നു.
എന്നിട്ട് മെല്ലെ എന്നെയൊന്നു നോക്കി പുഞ്ചിരിച്ചു.

ആ പുഞ്ചിരിക്ക് മറുപടി കൊടുക്കാതെ ഞാൻ വീണ്ടും ഡോറിനടുത്തേക്കു പോയി.

ഞാൻ ഡോറിൽ അങ്ങനെ നിൽകുമ്പോൾ എന്റെ പുറകിൽ ഒരു കൈ വന്ന് മെല്ലെ തട്ടി.

ഞാൻ നോക്കിയപ്പോൾ ആ കാന്താരി എണീറ്റു വന്നിരിക്കുന്നു.

അവിടെ സീറ്റ് ഉണ്ടല്ലോ അവിടെ വന്നിരുന്നൂടെ ഇവിടെ നിൽക്കണോ ?

ഞാൻ ഒന്ന് പുഞ്ചിരിച്ചു.
ഇവിടെ നിൽക്കാനാണ് രസം. കാല് കഴക്കുമ്പോ ഞാൻ വന്നിരുന്നോളാം.

അതിനു ആ നേരത്തു അവിടെ ഒഴിവു കാണില്ല.. ചേട്ടൻ വരൂ അവിടെ ഇരിക്കാം.

കാന്താരി ആണെങ്കിലും അവളുടെ പെരുമാറ്റവും അതിലെ സ്നേഹവുമെല്ലാം എന്നെ ഒരുപാട് സ്വാതീനിച്ചു.

അല്ലെങ്കിലും ഈ വായാടി പെൺപിള്ളേരുടെ ഉള്ളിൽ നല്ല സ്നേഹം കാണും.
.
ഞാൻ അവളോടൊപ്പം സീറ്റിൽ പോയി ഇരുന്നതും
പെട്ടന്ന് അപ്പുറത്തെ സൈഡിൽ നിന്നും ആരോ നിലവിളിച്ചു ബഹളം കൂട്ടുന്നു.

ഞാൻ മുകളിലെ ബർത്തിലേക്കു നോക്കി അവിടെ ആ ഭായിമാരെ കാണാനില്ല..

ഞാൻ ഡോറിനടുത്തു പോയ സമയം കൊണ്ട് ഇവന്മാർ ഇതെങ്ങോട്ടു പോയി..?

പെട്ടന്നു തന്നെ ഞാൻ എഴുന്നേറ്റു ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.

തുടരും ട്ടോ..

❤കാന്താരി ❤
2

എന്താ സംഭവം എന്നറിയാൻ ആകാംഷയോടെ അങ്ങോട്ടു ചെന്നു.

കുറച്ചു പ്രായമായ സ്ത്രീയാണ് ബഹളം വച്ചത്. അവരുടെ കൂടെ ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും മടിയിൽ ഒരു 7 ഓ 8 ഓ വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്കുട്ടിയുമാണ്

മലയാളികൾ അല്ല.

ചുറ്റിനും ഇരിക്കുന്നവർ നോടോടികളും ചില തമിഴ് സ്ത്രീകളും കുട്ടികളുമാണ്  എന്താ കാര്യം എന്തിനാ ബഹളം വച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ..

തമിഴാണ് സംസാരമെങ്കിലും അവരുടെ ഭാഷ അത്ര പിടികിട്ടിയില്ല..

പിന്നെ അവരുടെ ആംഗ്യങ്ങളും എല്ലാം കണ്ടപ്പോ കുട്ടിയെ ആരോ കുട്ടിയുടെ  കയ്യിൽ പിടിച്ചെന്നുള്ളത് മനസിലായി.

പ്രായത്തിൽ കൂടുതൽ ശരീരം വളർന്നപ്പോൾ ഏതോ ഒരുത്തന് കാമം മൂത്തു.

ശബ്ദം കേട്ടു വന്ന ചില ആളുകൾ അവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടേണ്ട എന്ന് പറഞ്ഞു പിന്നാക്കം വലിഞ്ഞു. 

എനിക്ക് എന്തോ മടങ്ങി പോകാൻ കഴിഞ്ഞില്ല

ഞാൻ അവരെ മനസ്സിൽ കുറേ തെറി വിളിച്ചു
സ്വന്തക്കാർക്കു ഇങ്ങനെ വല്ലതും വന്നാലേ ഇവനൊക്കെ പഠിക്കൂ.

കാന്താരി എന്നെ സീറ്റിൽ ഇരിക്കാൻ വിളിക്കാൻ വന്ന സമയത്തു ഭായിമാര് മുകളിൽ നിന്നും ഇറങ്ങി കാണണം.

ഞങ്ങൾ ഇരിക്കാൻ നേരത്ത് ട്രെയിൻ പാസ്സ് ചെയ്തത് ഒരു തുരങ്കത്തിന് അടുത്ത് കൂടെയാണ്.
ആ നേരത്ത് ട്രെയിനിൽ കുറച്ചു ഇരുട്ട് പടർന്നിരുന്നു.

അപ്പോഴാവണം ഇത് സംഭവിച്ചത്

അടുത്തിരിക്കുന്ന ബാക്കി ആരും ഇതത്ര ഗൗരവമായി എടുത്തിട്ടില്ലെന്നു അവരുടെ മുഖത്തു നിന്നും ഞാൻ വായിച്ചെടുത്തു.

(ഇവരൊക്കെ എന്താ ഇങ്ങനെ ഒന്നും സംഭവിക്കാത്ത മട്ടിൽ കയ്യിലുള്ള പഴവും ഫ്രൂട്സ് ഒക്കെ അകത്താക്കി ഇരിക്കുകയാണ് )

അവന്മാർ തന്നെയാകും ഈ ചെറ്റത്തരം കാണിച്ചതെന്ന് എന്റെ മനസ്സ് പറഞ്ഞു.
ഞാൻ അവിടെ മൊത്തം അരിച്ചു പെറുക്കി ഭായിമാരെ കാണുന്നില്ല.

തിരിച്ചു ഞാൻ വീണ്ടും അവരുടെ അടുത്തേക്ക് ചെന്നപ്പോ കാന്താരി അവിടെ വന്ന് നില്കുന്നു.

എന്നെ അന്വേഷിച്ചു വന്നതാണെന്ന് തോന്നുന്നു
(അങ്ങനെ മനസ്സിൽ വിചാരിച്ചു )
എന്താണ് ചേട്ടാ എന്താ സംഭവം ?

അവളുടെ ആകാംഷ കണ്ടപ്പോ കാര്യം ഞാൻ പറഞ്ഞു

"അവന്മാർ ഇവിടെ തന്നെ കാണും ട്രെയിൻ നിർത്തിയിട്ടുമില്ല ഇവിടെയും പോകാൻ സാധ്യതയില്ല. നമുക്ക് നോക്കാം..";

ട്രെയിനിൽ രണ്ടു സൈഡിലുള്ള ബാത്‌റൂമിൽ ഒരെണ്ണം കുറച്ചു നേരമായി അകത്തു നിന്നും കൂട്ടിയിട്ടിരിക്കുന്നു..

തട്ടി നോക്കി അനക്കമില്ല.

എന്തായാലും കുറേ നേരമായി ഞാൻ നോക്കി വച്ചതാണ് അവരെ ഇന്നവൻമാരുടെ കരണകുറ്റി അടിച്ചു പൊളിച്ചിട്ടു തന്നെ ബാക്കി കാര്യം.

ഞാൻ കാന്താരിയും ബാത്റൂമിലെ ഡോറിനു മുൻപിൽ തന്നെ നിലയുറപ്പിച്ചു.

ഞങ്ങൾ രണ്ടു സൈഡിലേക്ക് മാറി നിന്നു.
എത്ര നേരം ഉള്ളിൽ തന്നെ നിൽക്കുമെന്ന് കാണാലോ.
അവിടുന്ന് ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ ട്രെയിൻ നിർത്താനുള്ള മൂവിങ് ആയി.

ബാത്രൂം ഡോർ മെല്ലെ തുറന്നു.
വിചാരിച്ചതു പോലെ ഇവന്മാർ തന്നെയാണ് അതിന്റെ ഉള്ളിൽ.
പുറത്തേക്കിറങ്ങി എന്നെ കണ്ടതും അവരൊന്നു പകച്ചു

പണ്ട് ഭായിമാരുടെ കൂടെ ബിൽഡിംഗ്‌ വർക്ക്‌ ചെയ്ത കാലത്ത് ഹിന്ദി കുറേശെ അറിയായിരുന്നു. 🙁

ഞാൻ ചോദിക്കുന്നതിനൊന്നും ഇവന്മാർ മറുപടി പറഞ്ഞില്ല
പോരാത്തതിന് ഇവർ നിന്ന് വിയർത്തു വിളറി.
സത്യം പറഞ്ഞാൽ അവരെക്കാൾ പേടി എന്റെ ഉള്ളിൽ ഉണ്ടായിരുന്നു ബോധമില്ലാതെ വല്ല കത്തിയെടുത്തു പള്ളക്ക് കേറ്റിയാൽ തീർന്നില്ലേ. 😨

പക്ഷേ എന്റെ ഉള്ളിലെ ഭയം പുറമെ കാണിച്ചില്ല.
രണ്ടും കല്പിച്ചു ഇവരുടെ മുന്നിലേക്ക്‌ ഒരു സ്റ്റെപ്പ് വച്ചതും ഇവർ പിന്തിരിഞ്ഞു ഓടാൻ നോക്കി.

അതെ സ്പീഡിൽ അവർ ഇങ്ങോട്ടും തിരിഞ്ഞു.
എന്റെ കണ്ണൊന്നു മഞ്ഞളിച്ചു എന്താണ് നടന്നതെന്ന് എനിക്ക് മനസ്സിലാവാൻ ഒരു 10 സെക്കന്റ്‌ വേണ്ടി വന്നു

മൈൻഡ് ഒന്ന് റിഫ്രഷ് ആയപ്പോൾ സംഭവം മനസിലായി

എന്റെ നെഞ്ചിടിപ് കൂടി.
കൂട്ടത്തിൽ ഒരു ഭായി മുഖം പൊത്തി നില്കുന്നു.
കുറച്ചു നേരത്തേക്ക് എന്റെ ഹൃദയമിടിപ്പ് കൂടി കയ്യും കാലും തളരുന്ന പോലെ തോന്നി.

കാന്താരി അവനിട്ടു ഒരെണ്ണം പൊട്ടിച്ചതാണ്😨😨

വേറാരും ആ ഭാഗത്തേക്ക് ശ്രദ്ധിക്കാൻ വന്നില്ല. ഞങ്ങൾ നാലു പേരും മാത്രം.
ട്രെയിൻ നില്ക്കാൻ സെക്കന്റുകൾ മാത്രം ബാക്കി
കാന്താരിയെ തട്ടി മാറ്റി ഇവന്മാർ ചാടിയിറങ്ങി.

അതികം ലഗ്ഗേജ് ഒന്നും അവരുടെ കൈയിൽ കണ്ടില്ല ബാഗ് മാത്രം തോളിൽ.
ചാടിയിറങ്ങി അവർ വേറെ ബോഗിയിൽ കേറി കാണണം. ഞങ്ങൾ പിന്നെ അവരെ കണ്ടില്ല.

എന്തായാലും ഞാൻ ഒരെണ്ണം കൊടുക്കുന്നതിനേക്കാൾ ഏറ്റവും യോഗ്യത ഒരു പെണ്ണിന്റെ കൈകൊണ്ടു കൊടുക്കുന്നതാണെന്ന് മനസ്സിൽ പറഞ്ഞു.

ഷോക്ക് മാറാതെ ഞാൻ അവളെ തന്നെ ഒന്ന് നോക്കി നിന്നു പോയി മനഃപൂർവം അല്ല ഞാൻ പോലും അറിയാതെ അങ്ങനെ നിൽക്കേണ്ടി വന്നു.

എന്തോ ഇതൊക്കെ നമ്മളെത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ കാന്താരി എന്നെയൊന്നു നോക്കി.

കുറച്ചു നേരത്തേക്ക് ഞാൻ സൈലന്റ് ആയി.
ഞാൻ വല്ല അനാവശ്യം പറഞ്ഞിരുന്നെങ്കിൽ ആ അടിയുടെ ചൂട് ഞാനും അറിഞ്ഞേനെ

ചേട്ടൻ എന്താ ആലോചിക്കുന്നേ  ?
ഇതുപോലെ ഉള്ളവരെ ഇങ്ങനെ തന്നെ പൊട്ടിക്കണം ഇല്ലെങ്കിൽ എനിക്ക് ഒരു സമാധാനം കിട്ടില്ല.

ഹേയ് ഒന്നൂല്ല്യ കുട്ടിക്ക് ഒന്നുല്ല്യ നടന്നോളു ഞാൻ പുറകെ ഉണ്ട്
(ഇന്നസെന്റ് jpg,)

സ്വബോധം തിരിച്ചു കിട്ടിയപ്പോഴാണ് അത് മനസിലായത്

ഞങളുടെ ചെറിയ ഗുണ്ടായിസം കഴിഞ്ഞു  വന്നപ്പോൾ ട്രെയിൻ നിന്നതും ഒരു ലോർഡ് ആളുകൾ കേറി ട്രെയിൻ ഫുള്ളായതും ഒന്നും അറിഞ്ഞില്ല. 

ഇനി വീണ്ടും പഴയ പോലെ ഡോർ തന്നെ ശരണം.
ഇത്തവണ ഞാനും ആ കാന്താരിയും മാത്രം.

കൂട്ടുകാരിയെ ഫോണിൽ വിളിച്ചിട്ട്
എടി ഞാനിവിടെ ഡോറിനടുത്തുണ്ട് പേടിക്കണ്ട എന്ന് പറഞ്ഞു ഫോൺ വച്ചപ്പോൾ മനസിലായി
എന്റെ കൂടെ നില്ക്കാൻ അവൾക്കൊരു പേടിയുമില്ല ചെറിയൊരു ഇഷ്ടമുള്ളത് കൊണ്ടല്ലേ എന്റെ കൂടെ നിന്നത്.

(അങ്ങനൊക്കെ മനസ്സിൽ സ്വയം കരുതി ഞങ്ങൾ ആ ഡോറിൽ നിന്നു )

ഇതുവരെ അവളുടെ പേരൊന്നു ചോദിച്ചില്ല എങ്ങോട്ടാ പോകുന്നെഎവിടെയാ വീട് ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.

എല്ലാം ചോദിക്കണമെന്ന് മനസ്സിൽ തോന്നുമ്പോൾ
മുഖം പൊത്തി നിന്ന് കണ്ടം വഴി ഓടിയ ഭായിമാരെ ഓർമ വരും.

ഡോറിനടുത്തു നിൽകുമ്പോൾ കാറ്റിൽ അവളുടെ നീളത്തിലുള്ള മുടി അങ്ങനെ പാറിപ്പറന്നു എന്റെ മുഖത്തെ തഴുകി മാഞ്ഞു കൊണ്ടേ ഇരുന്നു.

പാറിപ്പറന്ന മുടിയിഴകൾ മെല്ലെ വിരലുകൾകൊണ്ട് ഒതുക്കിയിടുമ്പോ എന്നെയൊന്നു നോക്കി പുഞ്ചിരിക്കും.

കാന്താരി ആണെങ്കിലും നല്ല തന്റേടി ആണെങ്കിലും അവളുടെ മുഖത്തു വിടരുന്ന പുഞ്ചിരിക്ക് ഒരു പ്രത്യേക ഭംഗിയായിരുന്നു.

സത്യം പറഞ്ഞാൽ ഇങ്ങനൊരു കാന്താരി ആയതുകൊണ്ടാവണം എനിക്ക് അവളോട്‌ ഒന്നും ചോദിക്കാൻ കഴിയുന്നില്ല.

ചിലപ്പോൾ തലതിരിഞ്ഞ  മറുപടി ആയിരിക്കും കിട്ടുക.
അത് അങ്ങനെയാണല്ലോ അല്ലെങ്കിലും. കാന്തരികൾ ഒന്നിനും നേരെചൊവ്വേ മറുപടി തരില്ല.

അങ്ങനെ പേർസണൽ ഡീറ്റെയിൽസ് ഒഴിച്ച് ബാക്കി എല്ലാം ഞങ്ങൾ സംസാരിച്ചു  ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും എല്ലാം.
അവരും തിരുവനന്തപുരത്തേക്കാണ്.
കൂടുതൽ ഒന്നും അവള് അവളെ കുറിച്ച് പറഞ്ഞില്ല.

മണിക്കൂറുകൾ നീണ്ട യാത്രക്കൊടുവിൽ ട്രെയിൻ തിരുവനന്തപുരം സ്റ്റേറ്റേഷനിൽ എത്തി.

പോത്ത് പോലെ കിടന്നുറങ്ങുന്ന ചങ്കിനെ തട്ടി വിളിച്ചു.

എണീക്കട
" മെത്തി മെത്തി സ്ഥലമെത്തി "

ട്രെയിൻ ഇറങ്ങി ഞാനും ചങ്കും
അവളുടെ കൂട്ടുകാരിയും കൂടെ ഒത്തു കൂടി.

അവസാനമായി എന്തും വരട്ടെ എന്ന് കരുതി ഞാൻ അവളോട്‌ ചോദിച്ചു..

ഇയാളുടെ പേരെന്താ  ?

ഒരു നിമിഷം എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

ഇത്രയും നേരം മനസ്സിൽ എന്തായിരുന്നു അത് തന്നെ.

കാന്താരി

അതും പറഞ്ഞൊരു ഒരു ഒന്നൊന്നര പുഞ്ചിരിച്ചു സമ്മാനിച്ചു.
കണ്ണുകൾ ചിമ്മി കാണിച്ചുകൊണ്ട് പറഞ്ഞു..

നമ്മൾക്ക് വീണ്ടും കാണാം..

അവളുടെ ആ ചിരിയിലും കണ്ണ് ചിമ്മലിലും എനിക്ക് എന്തോ ഒരു പ്രതീക്ഷ തോന്നി.

മെല്ലെ ഞങ്ങൾ പിൻതിരിഞ്ഞു നടക്കുമ്പോൾ ഞാൻ ഒന്നുകൂടെ അവളെ തിരിഞ്ഞു നോക്കി.

അവളും അതുപോലെ തന്നെ എന്നെയും തിരിഞ്ഞു നോക്കി വീണ്ടും കണ്ണിറുക്കി കാണിച്ചു.
മെല്ലെ നടന്നു നീങ്ങി.

അവളുടെ വാക്കുകൾ ഞാൻ മനസ്സിൽ കുറിച്ചിട്ടു.

വീണ്ടും കാണമെന്ന ശുഭ പ്രതീക്ഷ മനസ്സിൽ ഇട്ടുകൊണ്ട് നമ്മുടെ സ്വന്തം ചങ്കിന്റെ കൂടെ അവന്റെ നിഴലായി ഹോസ്പിറ്റൽ ലക്ഷ്യമാക്കി നടന്നു.

ഈ കാന്തരികൾ പൊതുവെ ഇങ്ങനെ ആണല്ലേ എല്ലാം  സസ്പെൻസ് ഇട്ട് നിർത്തും.. 😝

വീണ്ടും കാണുമായിരിക്കും അല്ലെ..?

""മനസ്സിൽ ഒരു പ്രണയം മൊട്ടിട്ടു എങ്കിലും ഒരു കടം ബാക്കി ആയപോലെ ഒരു തോന്നൽ..

    ആ എന്നെങ്കിലും നിന്നെയൊക്കെ എന്റെ കയ്യിൽ കിട്ടും എന്റെ കാന്താരിയെ നോക്കി വെള്ളമിറക്കിയതിനും ആ കുഞ്ഞിന്റെ കയ്യിൽ പിടിച്ചതിനും പലിശ സഹിതം തിരിച്ചു തരും 😝 ""
                                  ശുഭം
ഷിജിൽഅച്ചു
===============================================

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്