തൂപ്പുകാരി

തൂപ്പുക്കാരി
-----------------
കുനിഞ്ഞുനിന്നു തൂക്കുകയും തുടയ്ക്കുകയും ചെയ്യുമ്പോള്‍ സെകൃുരിറ്റിചേട്ടന്‍െറ കണ്ണുകള്‍ ന്യൂസ്പേപ്പറിലെ ചൂടന്‍വാര്‍ത്തകള്‍ക്ക് പകരം അരിച്ചുപെറുക്കുന്നത്  തന്‍െറ വിയര്‍പ്പുപൊടിയുന്ന ഉടലഴകിലാണെന്ന് ഗീതുവിന് നന്നായി അറിയാമായിരുന്നു

രാവിലെ ബാങ്കില്‍വന്നാല്‍ അയാളുംതാനുംമാത്രം , മറ്റുളള സ്റ്റാഫൊക്കെ വരുമ്പോഴേക്കും ഒന്‍മ്പതുമണിയാവും, ഇതിനിടയില്‍ കിളവന്‍റെ കാമംനിറഞ്ഞനോട്ടം കണ്ടാല്‍ തന്നെപിടിച്ചുതിന്നുകളയുമെന്ന്  തോന്നിപ്പോവും , പക്ഷേ ഒരുനോട്ടംക്കൊണ്ടുപോലും ആര്‍ക്കും വേണ്ടാത്തചിന്തകള്‍ക്കവസരം താനിതുവരെ കൊടുത്തിട്ടില്ല

ഏതുജോലിചെയ്താലും അതിന് അന്തസ്സുണ്ടെന്ന് മഹാന്‍മാര്‍ക്കൊക്കെ കാലും ചൂലും പൊക്കിപിടിച്ചൊക്കെപ്പറയാം, വലിയവരുടെ ലാളിത്യം അവര്‍ക്കെന്നും  അന്തസ്സുത്തന്നെ , ചെറിയവരിനി ചൂലെടുത്താലും തൂമ്പായെടുത്താലും ഭൂരിഭാഗം പേരുടെയും കണ്ണുകളില്‍ നികൃഷ്ടജീവികള്‍മാത്രം ,
വിയര്‍ത്തുജോലിചെയ്യുന്നവര്‍ക്ക് കൂലിയോ വിലയോയില്ലാത്ത സമുഹത്തിലെ തലതിരിഞ്ഞ വൃവസ്ഥിതികളോട് പലപ്പോഴും തനിക്ക്  പുച്ഛംമാത്രമേതോന്നിയി്ട്ടുളളു

അമ്മയ്ക്കു തൂപ്പുജോലിയാണെന്നു പുറത്തു പറയാന്‍ മക്കള്‍ക്ക് നാണക്കേടാണ്, സത്യത്തില്‍ തന്‍െറയുളളിലുമങ്ങനെയൊക്കെത്തന്നെയാണ് , ഗതിക്കേടുകൊണ്ടാണ് ഈ ജോലിക്കിറങ്ങി തിരിച്ചത്, ഒരുദിവസം പുറത്തെ സ്റ്റെപ്പുകള്‍ തൂക്കുമ്പോള്‍ റോഡിലുടെ മോനും കൂട്ടുക്കാരും പോവുന്നു, അവനെന്നെയും ഞാനവനെയും കണ്ടിരുന്നു, കാണാത്തമട്ടിലവന്‍ പോയപ്പോള്‍ വിളിക്കാന്‍ തോന്നിയില്ല , കൂട്ടുകാരുടെ മുന്‍പില്‍ അവന്‍ ചെറുതാവണ്ടാ, മറ്റുളളവരുടെ മലത്തിന്‍െറയും മൂത്രത്തിന്‍െറയും ഗന്ധമുറങ്ങികിടക്കുന്ന  ബാത്റും വ്യര്‍ത്തിയാക്കുമ്പോള്‍  അന്നുവിയര്‍പ്പിനൊപ്പം കണ്ണീരുംപൊടിഞ്ഞിരുന്നു ,

പ്യൂണ്‍ അഹമദിക്കാ വന്നപ്പാടെ ബാത്റുംമിലേക്ക്
കയറിയിട്ടുണ്ട് , ആ വ്യര്‍ത്തിക്കെട്ടവന്‍  കേറിയാല്‍പ്പിന്നെ മൊത്തം അത്തപ്പൂക്കളത്തില്‍ കോഴി ചികഞ്ഞതുപ്പോലെ കിടക്കും ,
ചില  മാനൃന്‍മാരൊക്കെ ഒരുത്തവണ ആസനമര്‍ത്തിയിരുന്നാല്‍മതി അടുത്തയാള്‍ക്കുപ്പിന്നെ കേറാന്‍പ്പറ്റില്ല, പരാതിപ്പിന്നെ തനിക്കും , അകത്തേക്കു ചെല്ലുമ്പോള്‍ എല്ലാവരും ഫ്ലഷ്ചെയ്തു വ്യത്തിയാക്കിയേ കയറു, തിരികെവരുമ്പോള്‍ സ്വന്തം ആസനംമാത്രം തിരുമ്മിയിറങ്ങും, പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. ആരോടുപറയാന്‍ തൂപ്പുക്കാരുടെ വാക്കുകള്‍ക്ക് ചൂലിന്‍െറപ്പോലും വിലയില്ലല്ലോ.

ഒരുദിവസം ബാത്റുംമിലേക്ക്  കയറിയ കാഷ്യര്‍ വര്‍ഗീസുസര്‍ പെട്ടെന്നു പുറത്തേക്കിറങ്ങിയിട്ട്  തന്നേവിളിപ്പിച്ചു, ഇതുനോക്കൂ ഗീതു   എത്രവൃത്തിക്കേടായിട്ടാണ് ഇതിനകം കിടക്കുന്നത്, ഇപ്പോള്‍ കുഴപ്പമെന്താണെന്നുവെച്ചാല്‍ ഞാനിതിനകത്തു കയറിയിട്ട് പുറത്തുവരുമ്പോള്‍ എന്‍െറ തൊട്ടുപുറകിനൊരാള്‍ കയറിലായെന്തുകരുതും, ഞാനാണിത് വ്യത്തികേടാക്കിയതെന്ന്,
എന്‍െറ ജോലിയിത് വ്യത്തികേടാക്കുന്നതുമല്ലാ  വ്യത്തിയാക്കുന്നതുമല്ലാ

അതുകേട്ടപ്പോള്‍ ദേഷ്യവും വിഷമവുമൊക്കെകൂടിവന്നു,
എന്‍െറ ജോലി ഞാന്‍ നന്നായിതന്നെ ചെയ്യുന്നുണ്ട് സര്‍, ഒരോത്തരുപോവുന്നതിന്‍െറ പുറകിനെപ്പോഴും  കയറി വ്യത്തിയാക്കിക്കൊണ്ടിരിക്കാന്‍ പറ്റുമോ, ഈ കാര്യംസാധിക്കുന്നവരുംകൂടിയൊന്ന് ചിന്തിക്കണം വേറെയും ആള്‍ക്കാരുക്കൂടി ഉപയോഗിക്കുന്നതാണെന്ന് , ഇവരൊക്കെ വീട്ടിലുമിങ്ങനെയാണോ  ആ ആര്‍ക്കറിയാം

വര്‍ഗീസ് സാറൊന്നുച്ചിരിച്ചു ,
ഇതിപ്പോള്‍ പണ്ടിവിടെ ജോലിനോക്കിയിരുന്ന രാജുപറഞ്ഞപ്പോലെയായല്ലോ,
പുളളിക്കുറെനാള്‍ അഫ്ഗാനിലെ യൂ. എസ് മിലിട്ടിറിബേസില്‍ ജോലിചെയ്തിരുന്നു, അവിടുത്തെ ക്യാംമ്പിലുളള ഇന്ത്യന്‍ വര്‍ക്കേഴ്സൊക്കെ ബാത്റുംമില്‍ക്കയറിയാല്‍  വെളളംതളിച്ചാകെ വ്യര്‍ത്തിക്കേടാക്കിയിടും , ടിഷ്യൂപേപ്പറുപയോഗിക്കുന്ന സായ്പ്പന്‍മാര്‍ക്ക് ഇതുകാണുന്നതേ കലിയാ,  അവരുടെ പരാതിക്കൊണ്ട്  സഹിക്കെട്ട നമ്മുടെ രാജു ഒരുദിവസം ടോയ്ലറ്റിലെല്ലൊം ഹിന്ദിയിലെഴുതിവെച്ചു

എടാ കാലാ ചന്തിവാലകളെ നീയൊക്കെ വെളളംതളിച്ചിവിടെ വ്യത്തികേടാക്കിയിടുമ്പോള്‍ ലാലാചന്തിവാലകളുടെ തന്തയ്ക്കുവിളി കേള്‍ക്കുന്നിതിവിടെ ഞാനാണ്.

സാറിന്‍െറ കഥകേട്ടു സത്യത്തില്‍ ചിരിച്ചുപ്പോയി..

അന്നൊരു സാലറിഡേയായിരുന്നു, ബാങ്കില്‍നല്ല തിരക്കുളള സമയം, ജോലികഴിഞ്ഞു പോവുന്നതിനുമുന്‍പായി ബാത്റുംമൊന്ന് വ്യത്തിയാക്കാനി കയറിയതാണ് ഫ്ലഷ്ടാങ്കിന്‍െറ മുകളില്‍ ഒരു പേഴ്സിരിക്കുന്നു , മനസ്സിന്‍െറയുളളിലെന്തോ നിധി കളഞ്ഞുകിട്ടിയപ്പോലെയൊര് ഉന്മാദം , പേഴ്സെടുത്തു തുറന്നുനോക്കി , രണ്ടായിരത്തിന്‍െറ കുറെനോട്ടുകള്‍ , ആരോ സാലറിയെടുത്തതാണ്, ATM കാര്‍ഡിലെ പേരുനോക്കി  വര്‍ഗീസുസാറിന്‍െറയാണ്  , തന്നെടെപ്പോഴും സ്നേഹത്തോടെമാത്രം പെരുമൊറുന്ന നല്ലയൊരുമനുഷ്യന്‍ ,  

നേരേ വര്‍ഗിസുസാറിന്‍െറ കൗണ്ടറിനടുത്തേക്കെത്തി , സാര്‍ നല്ല ജോലിത്തിരക്കിലാണ്, ഒരുനിമിഷം അങ്ങോട്ടൊന്നു തിരിഞ്ഞുപ്പോലും നോക്കാതെ വേഗംപുറത്തേക്കുനടന്നു, പേഴ്സിരിക്കുന്ന മാറിടത്തിനിടയില്‍നിന്നും മിടിപ്പുകളുയരുന്നുണ്ടായിരുന്നു,

ഈ മാസം ആരോടേലും കുറച്ചു കാശ് കടം വാങ്ങാനായി ഇരുന്നതാണ് , അപ്പോഴാണ് ചെകുത്താന്‍ സഹായിച്ചു ഈപേഴ്സ്കിട്ടിയത്, ഇന്നത്തെക്കാലത്ത് സത്യസന്ധതയൊന്നും നോക്കിയിട്ട് കാര്യമില്ല, താനീ പേഴ്സ് സാറിനെയേല്‍പ്പിച്ചാല്‍ നന്ദിസൂചകമായി ഒരു താങ്ക്സ്മാത്രംകിട്ടും , അല്ലാതെയവരുടെ സ്വഭാവസര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് ജോലിയില്‍ പ്രമോഷനൊന്നും നേടാന്‍ പോണില്ലല്ലോ, പിന്നെ താനിത് മോഷ്ടിച്ചതുമല്ലാ ,കളഞ്ഞുകിട്ടിയതല്ലേ,   മനസ്സില്‍ ചെറിയൊരു  കുറ്റബോധം, പേഴ്സ് നഷ്ടപ്പെട്ടവിവരമറിയുമ്പോള്‍ സാറിന് കുറെവിഷമം തോന്നുമായിരിക്കാം , ഓ !സാരമില്ലാ അവരൊക്കെ മാസംതോറും നല്ലസാലറി വാങ്ങിക്കുന്നവരല്ലേ, ചെയ്തപ്രവ്യര്‍ത്തിയെ ന്യായികരിക്കാനുളള ഒരോകാരണങ്ങള്‍ ആലോചിച്ചു ഗീതുവീട്ടിലെത്തി

ഒരു തൂപ്പുകാരന്‍െറ ശ്രദ്ധയെല്ലായ്പ്പോഴും മാലിന്യകൂമ്പാരങ്ങളില്‍ മാത്രമല്ലാ, മറ്റുളളവര്‍ക്ക് നഷ്ടമായതെന്തേലും  കിട്ടാനവന്‍െറ മനവും കണ്ണും തേടിക്കൊണ്ടേയിരിക്കും ,

തുണിമാറുന്നതിന് മുന്‍പായി ബ്ലൗസിനുളളില്‍ തിരുകിയേക്കുന്ന പേഴ്സെടുത്ത് തുറന്നുനോക്കി, എല്ലാംകൂടി പതിനായിരത്തിന് മുകളിലുണ്ട്, സന്തോഷമായി, പക്ഷേ പേഴ്സിനുളളില്‍ സാറിന്‍െറ ATM  കാര്‍ഡുള്‍പ്പെടെ എന്തൊക്കെയോ അത്യാവശം വേണ്ടതൊക്കെയുണ്ട്, പക്ഷേ  ഈ പേഴ്സിനിയെങ്ങനെയാ തിരിച്ചേല്പിക്കുക , അതുകൊടുത്തില്ലേല്‍ വലിയൊരു തെറ്റാണ്, എന്തേലും വഴിക്കണ്ടെത്തണം.

വൈകുന്നേരമായപ്പോള്‍ സെക്യൂരിറ്റിച്ചേട്ടന്‍െറ ഫോണ്‍കാള്‍ , ചെറിയൊരു ഉള്‍ഭീതിയോടെയാണ് ഫോണെടുത്തത്,

ഗീതു നമ്മുടെ വര്‍ഗീസുസര്‍ പോയി, ആക്സിഡന്‍റായിരുന്നു,

ശരിക്കും ഒരു ഷോക്കായിരുന്നു ആ വാര്‍ത്ത,

പിന്നെ പറഞ്ഞതെല്ലാം ഒരു അവ്യക്തയോടെയാണ് കേട്ടത്

വൈകിട്ട് വര്‍ഗീസുസാര്‍ ബാങ്കിലേക്ക്  വിളിച്ചിരിന്നു, സാറിന്‍െറ പേഴ്സ് കാണാനില്ലാ, ഒന്നുനോക്കാന്‍ പറഞ്ഞിരുന്നു, ഇവിടെയെങ്ങും നോക്കിയിട്ട് പേഴ്സ് കണ്ടില്ലാ, അതുപറയാനായി തിരികെവിളിച്ചിട്ട് സര്‍ ഫോണെടുത്തില്ല, അപ്പോഴേക്കുമെല്ലാം കഴിഞ്ഞിരുന്നു, ബസില്‍വെച്ചു  ടിക്കറ്റെടുക്കാന്‍ നോക്കിയപ്പോളാണ് സാര്‍ പേഴ്സുപ്പോയ വിവരമറിയുന്നത്, അടുത്തസ്റ്റോപ്പിലിറങ്ങി ടാക്സിപിടിക്കാനായി നടന്നപ്പോളായിരുന്നു അപകടം.

ഫോണ്‍വെച്ചുകഴിഞ്ഞപ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു, ആരും അറിയാതെ താനൊരാളുടെ മരണത്തിനുകാരണക്കാരിയായേക്കുന്നു..

അടുത്തദിവസം ബാങ്കിലെ സഹപ്രവര്‍ത്തകരെല്ലാം  വര്‍ഗീസുസാറിനെ കാണാന്‍പ്പോയിരുന്നു, ഗീതുവിനതിന് കഴിയുമായിരുന്നില്ല, നേരിത്തെ ചെറിയൊരു കുറ്റബോധമേ മനസ്സിലുണ്ടായിരുന്നുളളു,  ഇപ്പോള്‍ ജീവിതക്കാലംമുഴുവന്‍ പേറേണ്ട വിഴുപ്പുപോലെ വലിയൊരു പാപക്കറയാണുളളില്‍ പതിഞ്ഞേക്കുന്നത് , ഇനിയൊര് ചൂലിനും അതു തൂത്തുവ്യത്തിയാക്കാന്‍ കഴിയില്ല,

അന്യന്‍െറ മുതലും അര്‍ഹതപ്പെടാത്തതും ഒരിക്കലുമാഗ്രഹിക്കരുത് , അതെപ്പോഴും ദുഃഖത്തിന്‍െറയും നിരാശയുടെയും പാപകറപുരണ്ടതായിരിക്കും ,

മണ്ടന്‍

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്