പച്ച കിളി

❤പച്ചക്കിളി❤
°°°°°°°°°°°°°°°°°°°°°°°°°°°°°°
ഫുൾ പാർട്ട്‌
^^^^^^^

"ഡി നജു,, നീ ഇതുവരെ റെഡി ആയില്ലേ ??"

കല്യാണത്തിന് പോകാൻ വേണ്ടി ഞമ്മളെ ചങ്ക് കൂട്ടുകാരികൾ വന്ന് വിളിക്കുമ്പോഴാണ് ഞമ്മള് റെഡി ആകാൻ തുനിഞ്ഞിറങ്ങിയത് തന്നെ... ഓഡിറ്റോറിയത്തിൽ വെച്ചാണ് കല്യാണം... അത് കൊണ്ട് തന്നെ പതിനൊന്ന് മണിയാകുമ്പോഴേക്കും ബസ് പുറപ്പെടുമെന്നു പറഞ്ഞിട്ടുണ്ട്..

"നിങ്ങള് വിട്ടോ... ഞാൻ വന്നോളാം... "

എന്നും പറഞ് അവരെ യാത്രയാക്കി ഞാൻ റെഡി ആകാൻ തുടങ്ങി... അല്ല,, ആരുടെ കല്യാണമെന്ന് പറഞ്ഞില്ല അല്ലേ... ബന്ധുക്കളുടെയൊന്നുമല്ല... ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ഇത്താന്റെയാണ്... പോരാത്തതിന് എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ് ഞമ്മളെ പുതുപ്പെണ്ണിന്റെ അനിയത്തി... അവൾക്ക് വേണ്ടിയാണ് ഞാനിപ്പോ പോകുന്നത് തന്നെ... പോയില്ലെങ്കിൽ അവൾ പിണങ്ങും..

ഒരിടത്തും ഞാൻ പോകാറില്ല... വേറൊന്നും കൊണ്ടല്ല... ആൾകൂട്ടം എനിക്ക് പണ്ടേ ഇഷ്ടമല്ല... തനിച്ചിരിക്കാനാണ് എനിക്കേറെയിഷ്ടം... എന്ന് കരുതി ഞമ്മള് പാവമാണെന്നൊന്നും നിങ്ങള് കരുതണ്ട... സംസാരിച്ചു തുടങ്ങിയാൽ പിന്നെ നിർത്താൻ വലിയ പാടാണ്...

ഓരോന്നാലോചിച്ചു കല്യാണ വീട്ടിലെത്തിയതറിഞ്ഞില്ല... എന്റെ ചങ്ക്‌സിനെ തപ്പി നടക്കുന്നതിനിടയിലാണ് ആരോ എന്നെ ഫോളോ ചെയ്യുന്നത് പോലെ തോന്നിയത്... ഞാനുടനെ തന്നെ തിരിഞ്ഞു നോക്കി...

റബ്ബേ,,, നാലഞ്ചു ചെക്കന്മാർ.... പെട്ടെന്നവരെ കണ്ടപ്പോ ഞാനൊന്ന് പേടിച്ചെങ്കിലും അവരൊന്ന് പുഞ്ചിരിച്ചു കാണിച്ചപ്പോ ഞമ്മളും തിരിച്ചങ്ങോട്ട് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു വേഗം അവിടെന്ന് സ്കൂട്ടായി. ... അതിനു കാശൊന്നും ചെലവില്ലല്ലോ...

"ആഹ്,, നാഫി... അവിടെ നിൽക്കെടി... ഞാനുമുണ്ട്... "

ഞമ്മള് നാലു പേരാണുള്ളത്.. ഞാനും നാഫിയും റജിലയും പിന്നെ എന്റെ കസിൻ സിസ്റ്ററായ സനയും...

ഞങ്ങളങ്ങനെ ബസിലേക്ക് കയറാൻ പോകുമ്പോഴാണ് നേരത്തെ കണ്ട ആൺപട അവിടെ വായും നോക്കി നിൽക്കുന്നത്... ഞമ്മളവരെ കണ്ട ഭാവം നടിച്ചില്ല... അവര് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടെന്ന് സന പറഞ്ഞപ്പോഴാണ് എല്ലാരും അവരെ ശ്രദ്ധിച്ചത്..

ദേ വീണ്ടും ചിരി... ഞാൻ പിന്നെ ചിരിക്കാൻ നിന്നില്ല.. നേരത്തെ ഒരു ചിരി കൊടുത്തതാണ്... ഇനിയും കൊടുത്താൽ ഞമ്മളെ സ്റ്റോക് തീരും... ഞാനതൊന്നും മൈൻഡാക്കാതെ ബസിൽ കയറി ഇരുന്നു... ഒന്നര മണിക്കൂറോളം ദൂരമുണ്ട് ഓഡിറ്റോറിയത്തിലേക്ക്... ചെക്കന്റെ വീടിനടുത്തുള്ള ഓഡിറ്റോറിയത്തിലാണ് പാർട്ടി ഒരുക്കിയത്...

അങ്ങനെ ഞങ്ങൾ അവിടെയെത്തി  ... യാത്രാക്ഷീണമൊക്കെ മാറ്റാൻ നല്ല കൂൾ ഡ്രിങ്ക്‌സൊക്കെ കുടിച്ചു അവിടെ പാട്ടും കേട്ട് ഇരുന്നു... അപ്പോഴാണ് ഫുഡ് കഴിക്കാൻ വിളിച്ചത്... ഞങ്ങള് നാലാൾക്കാരും കൂടി ഒരു ടേബിളിനു ചുറ്റുമിരുന്നു... ഇടയ്ക്കെപ്പഴോ ആ ചെക്കന്മാർ ഞമ്മളെ നോക്കുന്നത് കണ്ടു...

ഞങ്ങളിൽ ആരെയാണ്,,, ആരാണ് നോക്കുന്നത് എന്ന് വ്യക്തമായില്ല... ആഹ് ഇനിയും സമയമുണ്ടല്ലോ... കണ്ട് പിടിക്കാം...

ഫുഡ് കഴിച്ചു കഴിഞ്ഞു വീണ്ടും ഞങ്ങള് വന്ന് ചെയറിലിരുന്നു... അപ്പോഴാണ് എന്റെ ഫ്രണ്ട്‌സ് ഒക്കെ സ്വീറ്റ്‌സ്  തിന്നുന്നത് കണ്ടത്... എനിക്ക് മാത്രം കിട്ടിയില്ല...

ചെക്കന്റേയും പെണ്ണിന്റെയും ഫോട്ടോ ഒട്ടിച്ചുള്ള ചെറിയൊരു കാർഡിന് പിൻ ചെയ്തിട്ടാണ് മിട്ടായി ഉണ്ടായിരുന്നത്... എനിക്ക് ആ കാർഡും കിട്ടിയില്ല... പഹയർ എന്നെ കൂട്ടാതെ കഴിക്കുകയും ചെയ്തു... ഞമ്മള് മൊഞ്ചും പിടിച്ചു ഇരിക്കുമ്പോഴാണ് ഒരു ചെറിയ പെൺകുട്ടി വന്ന് എന്റെ തൊട്ടടുത്തിരിക്കുന്ന നാഫിയുടെ കയ്യിൽ ആ കാർഡ് കൊടുത്തിട്ട് പോയത്... അതിൽ പിൻ ചെയ്തിട്ട് മിട്ടായിയും ഉണ്ടായിരുന്നു..

ഞാനത് കാണേണ്ട താമസം അവളുടെ കയ്യിൽ നിന്ന് തട്ടി പറിച്ചെടുത്തു മിട്ടായിയും വായിലാക്കി... ആ കാർഡ് അങ്ങോട്ട് ചാടി... കാർഡിന്റെ ആവിശ്യം ഞമ്മക്കില്ലല്ലോ... ഞമ്മള് നേരിട്ട് തന്നെ ചെക്കനേയും പെണ്ണിനേയും കാണുന്നുണ്ട്...

കാർഡ് മറിഞ്ഞു വീഴപ്പോഴാണ് അതിന്റെ പിറകിൽ എന്തോ എഴുതിയത് നാഫിയുടെ ശ്രദ്ധയിൽ പെട്ടത്... അവളുടനെ അതെടുത്തു വായിക്കാൻ തുടങ്ങി...

"എന്റെ പച്ചക്കിളിക്ക്,,, ദയവായി ഒന്ന് പിറകോട്ട് നോക്കുമോ...

ഇതെന്റെ നമ്പറാണ്... മൊഞ്ചത്തി കുട്ടി ഇതിലേക്ക് വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.. "

വായിച്ചു കഴിഞ്ഞതും എന്റെ വായിലിട്ടു മിട്ടായി തൊണ്ടയിൽ കുടുങ്ങിയ പോലെ... റബ്ബേ,,, ഞാനാണല്ലോ പച്ച കളർ ഡ്രസ്സ് ഇട്ടത്... അപ്പോ അവരുദ്ദേശിച്ചത് എന്നെയായിരിക്കുമോ... ഞാൻ മറ്റു മൂന്നു പേരെയും ഒന്ന് സ്കാൻ ചെയ്തു നോക്കിയപ്പോ അവരുടെ ഡ്രസ്സിനൊന്നും ഒരു പച്ച പുള്ളി പോലും കാണാനില്ല....

എഴുത്തു വായിച്ചു കഴിഞ്ഞതും ആ പഹയർ മൂന്നെണ്ണവും പിറകിലേക്ക് നോക്കിയിരുന്നു..

നാഫി ആ കാർഡ് എന്റെ കയ്യിൽ തന്നിട്ട് കളിയാക്കാൻ തുടങ്ങി..

"ഡി,, നജ്‌ല... നിന്നെയാണ് വിളിക്കുന്നത്.. ആ ഓറഞ്ച് ഷർട്ട് ഇട്ടവനാണ് ചെക്കൻ... ഇയ്യൊന്ന് നോക്കെടി പെണ്ണെ.. നല്ല മൊഞ്ചനാണ്... "

. "എങ്കിൽ നീ തന്നെ നോക്കിയിരുന്നോ... എനിക്ക് ആരെയും കാണേണ്ട... "

ദേഷ്യത്തോടെ അവൾക്കൊരു നുള്ളും കൊടുത്തു ഞാൻ മിണ്ടാതെയിരുന്നു...

പിറകിൽ നിന്ന് ശൂ ശൂ വിളി കേൾക്കുന്നുണ്ട്... ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല... അവസാനം ഗതികേട്ടപ്പോ ഞാൻ അവിടെ നിന്നും എണീറ്റു പുറത്തേക്ക് പോയി... അവരൊന്നും കൂടെ വന്നിട്ടില്ല... ഞാൻ നേരെ എന്റെ ബെസ്റ്റ് ഫ്രണ്ടായ നസിയുടെ കൂടെ നിന്ന് കുറച്ചു സംസാരിച്ചു അങ്ങനെ നിന്നപ്പോഴാണ് ഞങ്ങളെ ലക്ഷ്യമിട്ട് വരുന്ന മൊഞ്ചന്മാരെ കണ്ടത്...

ഞാനൊന്നും നോക്കാതെ നസിയോട് പിന്നെ കാണാം എന്ന് പറഞ് വേറൊരു വഴിയിൽ കൂടി രക്ഷപ്പെട്ടു... എന്താന്നറീല്ല അവരെ കാണുമ്പോ കയ്യും കാലും വിറയ്ക്കുന്നുണ്ട്....

എങ്ങനെയൊക്കെയോ ഞാൻ വീണ്ടും എന്റെ ഫ്രണ്ട്‌സിന്റെ അരികിലെത്തി... കുറെ സമയം കഴിഞ്ഞപ്പോഴാ ആരോ പറയുന്നത് കേട്ടത് ആണുങ്ങളൊക്കെ പോയി എന്ന്... അപ്പഴാണ് എന്റെ ശ്വാസം നേരെ വീണത്... ഇനി അവറ്റകളുടെ ശല്യം സഹിക്കണ്ടല്ലോ...

ഞാനും നാഫിയുമൊത്തു ഓഡിറ്റോറിയമൊക്കെ ഒന്ന് ചുറ്റി കാണാം എന്ന് വെച്ചു വെറുതേ നടന്നു... അപ്പോഴാണ് ഓൾക് ഫോൺ വന്നത്... വേറാരുമല്ല ഓൾടെ ചെക്കൻ തന്നെ... അവർക്കിടയിൽ ഒരു കട്ടുറുമ്പാകണ്ട എന്ന് കരുതി ഞമ്മള് മെല്ലെ നടന്നു...

വന്ന വഴിയേതെന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല... പടച്ചോനെ ഇനി ഇപ്പോ ബാലരമയിൽ പരസ്യം കൊടുക്കേണ്ടി വരുമോ,,, വഴി കണ്ടു പിടിക്കാമോ എന്നും പറഞ്..   ഞമ്മള് അന്തവും കുന്തവും തിരിയാതെ നടക്കുമ്പോഴാണ് ഒരു ഡോർ കണ്ടത്... അതും ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോഴാണ് മുന്നിൽ അഞ്ചു പയ്യന്മാർ..

പടച്ചോനെ,,, ഞമ്മള് പെട്ടല്ലോ... ആണുങ്ങളൊക്കെ പോയീന്ന് പറഞ്ഞപ്പോ ഞാൻ ഒരുപാട് സന്തോഷിച്ചതാ,,, ഇനിയിപ്പോ ഇവരൊന്നും പുരുഷ ഗണത്തിൽ പെടില്ലേ...

"എന്റെ പച്ചക്കിളി  ഒറ്റയ്ക്ക്എങ്ങോട്ടാ ??...  മുഖഭാവം കണ്ടിട്ട് നല്ല പേടിച്ച ലക്ഷണമുണ്ടല്ലോ.. പേടിയാകുന്നുണ്ടെങ്കിൽ കൂട്ടിനു ഞാനും വരാം ട്ടോ.. ".

ഡോറിനു അവന്റെ ഒരു കൈ കൊണ്ട് തടസ്സം സൃഷ്ടിച്ചു കൊണ്ട് അവൻ എന്നോട് അത്രയും പറഞ്ഞപ്പോഴേക്കും എന്റെ ഇരു സൈഡിലും രണ്ട് പേര് വന്ന് നിൽക്കുന്നുണ്ടായിരുന്നു... ഒരുത്തൻ എന്നോട് സംസാരിച്ചവന്റെ തൊട്ടരികിലും പോയി നിന്നു... പിന്നെ ബാക്കിയുള്ള മറ്റവൻ പിറകിലും...

മൊത്തത്തിൽ നോക്കുകയാണെങ്കിൽ എനിക്കൊരു സംരക്ഷണ വലയം തീർക്കുകയായിരുന്നു എന്ന് പറയാം... നേരത്തെ നാഫി പറഞ്ഞതനുസരിച്ചു ഞാൻ ആ ഓറഞ്ച് ഷർട്ട് ഇട്ടവനെ ഒന്ന് നോക്കി... ആഹാ കാണാൻ മൊഞ്ചനാണ്.. അവനാണ് എന്നോട് സംസാരിച്ചതും...

പക്ഷെ,,, അതിനേക്കാൾ മൊഞ്ചൻ അവന്റെ കൂടെയുള്ളവനാണ്... അവന്റെ തോളോട് ചാരി നിൽക്കുന്ന ഫ്രീക്കൻ...

എല്ലാരുടെയും നടുവിൽ ഞാൻ മാത്രമായപ്പോൾ ഉള്ള ധൈര്യമൊക്കെ എങ്ങോ പോയ് മറഞ്ഞു... ഒന്ന് ഉറക്കെ  ശബ്ദിച്ചാൽ പോലും ചിലപ്പോ ആരും കേട്ടില്ലെന്ന് വരാം.. കാരണം താഴത്തെ നിലയിൽ അടിപൊളി പാട്ടും ഡാൻസും അരങ്ങേറുന്ന കോലാഹലം നന്നായിട്ട് കേൾക്കാം..

"എന്താ പച്ചക്കിളിയുടെ പേര്... ??"

അവനെന്റെ നേരെ നോക്കി അത് ചോദിച്ചപ്പോ ഞാൻ ചിന്തയിൽ നിന്നുണർന്നു..

"പ്ലീസ്,,, എനിക്ക് ഒന്ന് വഴി മാറി തരുമോ... ?"

അവന്റെ ചോദ്യത്തിന് ഒരുത്തരം പറയാതെ ഞാനെന്റെ ദയനീയാവസ്ഥ അവർക്ക് മുന്നിൽ വാക്കുകകളായി നിരത്തി...

"ഓഹ് അതിനെന്താ... എന്റെ പച്ചക്കിളി പൊയ്ക്കോളൂ.. "

അതും പറഞ്ഞവൻ ഡോറിനു  തടസ്സം വെച്ച  കൈ മാറ്റി... ഒരുപാട് പ്രതീക്ഷയോടെ ഞാൻ വാതിലിനടുത്തേക്ക് പോയപ്പോഴേക്കും അവൻ വീണ്ടും തടസ്സമായി നിന്നു... ഞാനും അവനും തമ്മിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലായിരുന്നു നിൽപ്പ്..

പെട്ടെന്ന് തന്നെ ഞാൻ പിറകോട്ട് മാറിയപ്പോൾ മറ്റൊരുത്തന്റെ ദേഹത്തു പോയി മുട്ടി.  .... ആകെക്കൂടി എനിക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി...

"താൻ വഴി മാറുന്നുണ്ടോ ഇല്ലയോ ??"

ദേഷ്യത്തോടെ ഞാനത് ചോദിച്ചതും എല്ലാരും കൂടി എന്നെ നോക്കി പരിഹാസ ചിരി പാസ്സാക്കി...

"വഴി മാറി തരാം... പക്ഷെ ഒരു ഡിമാൻഡ് ഉണ്ട്... ഞാൻ തന്ന നമ്പറിൽ നീ വിളിക്കണം... ഇല്ലെങ്കിൽ നിന്നെ ഇവിടെന്ന് അനങ്ങാൻ ഞാൻ സമ്മതിക്കില്ല... "

അതും പറഞ്ഞവൻ എന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ വീണ്ടും ആ നിൽപ്പ് തുടർന്നു...

"നിന്റെ കണ്ണിന് വല്ല കുഴപ്പവുമുണ്ടോ ??തനിക്ക് പ്രേമിക്കാൻ എത്ര മൊഞ്ചത്തികളെ കിട്ടും..  എന്നെ പ്രേമിക്കേണ്ട ഗതികേട് ഒന്നും തനിക്കില്ലടോ... "

ചെറിയൊരു അടവ് പ്രയോഗിച്ചതായിരുന്നു ഞമ്മള്... പക്ഷെ,,, അതിനേക്കാൾ വലിയ പുള്ളിയാണ് അവനെന്ന് മനസ്സിലായത് അവന്റെ മറുപടിയിൽ നിന്നായിരുന്നു...

"അതേ,,, എന്റെ കണ്ണിന് കുഴപ്പമുണ്ട്... പക്ഷെ തന്റെ മുഖത്തു ഞങ്ങളാരും യാതൊരു കുഴപ്പവും കാണുന്നില്ലല്ലോ പച്ചക്കിളി... "

പകച്ചു പണ്ടാരടങ്ങിപോയി അവന്റെ വാക്ക് കേട്ട്...

"എന്റെ മുഖത്തിന്റെ സൗന്ദര്യം നോക്കി സ്നേഹിച്ച തന്നെ ഞാനെങ്ങനെയാടാ വിശ്വസിക്കുക ???നാളെ മറ്റൊരു കല്യാണപ്പന്തലിൽ വെച്ചു നീ എന്നെക്കാളും നല്ലൊരു പെണ്ണിനെ കണ്ടാൽ നമ്പർ കൊടുക്കില്ലെന്ന് എന്താ ഉറപ്പ് ??"

ആ ചോദ്യം അവനെ ആശങ്കയിലാഴ്ത്തുമെന്നാണ് ഞാൻ കരുതിയത്... പക്ഷെ എനിക്ക് തെറ്റി... അവൻ ഒന്ന് പുഞ്ചിരിച്ചപ്പോഴേക്കും നമ്മുടെ ഫ്രീക്കന്റെ കമന്റ് വന്നു..

"മോനെ ജാസി,,, കല്യാണത്തിന് മുന്നേ തുടങ്ങിയല്ലോടാ ഇവൾക്ക് സംശയം... ഇവള് ആളൊരു ജഗജില്ലിയാ... അതുകൊണ്ട്

മോനൊന്ന് സൂക്ഷിച്ചോളൂ ട്ടോ... "

അപ്പൊ ഞമ്മളോട് പ്രൊപ്പോസ് ചെയ്തവന്റെ പേര് ജാസി എന്നാണെന്ന് ഇങ്ങക്ക് മനസ്സിലായല്ലോ...

"ഹേയ്,,, അത് സംശയമൊന്നുമല്ലടാ... അവൾക്കെന്നോടുള്ള സ്നേഹം കൂടി പോയത് കൊണ്ട് കുറച്ചു സ്വാർത്ഥമായി ചിന്തിച്ചു പോയതാ... അല്ലെടി പച്ചക്കിളി... "

ജാസിയുടെ സംസാരം കേട്ട് ഞാനൊന്ന് ഞെട്ടി... ഇവനെന്താ ഇങ്ങനെ... ഞമ്മള് കരുതിയാ പോലെ ആളത്ര ചെറുതല്ല...

പെട്ടെന്നൊരുത്തരം നൽകാൻ കഴിയാതെ ഞാനവിടെ തരിച്ചു നിന്നു പോയി...

അപ്പോഴാണ് നാഫി അങ്ങോട്ടേക്ക് വന്നത്... അവളെ കണ്ടതും അവന്മാർ ഒന്ന് മാറി തന്നു... അതിൽ ഫ്രീക്കൻ പറയുന്നത് കേട്ടു..

"നിന്നെ ഞങ്ങള് പൊക്കിക്കോളാമെടി.. "

ആ പറഞ്ഞ വാക്കിന് എന്തോ ഒരു ദുരുദ്ദേശം എനിക്ക് തോന്നി...

ഓഡിറ്റോറിയത്തിലെ പ്രോഗ്രാംസൊക്കെ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാൻ വേണ്ടിയിരിക്കുമ്പോഴാണ് എല്ലാവരും പറയുന്നത് കേട്ടത് പോകുന്ന വഴി ചെക്കന്റെ വീട്ടിലും കയറുമെന്ന്..

എന്തോ എനിക്കത് കേട്ടപ്പോഴേക്കും കലിയിളകി.. കാരണം ഇപ്പോ തന്നെ ഞാനൊരുപാട് തളർന്നു.. അധിക ദൂരം യാത്ര ചെയ്ത് ശീലിക്കാത്തത് കൊണ്ടാണെന്ന് പറഞ് നാഫി എന്നെ കളിയാക്കി കൊണ്ടിരുന്നു...

ഞാനും എന്റെ ചങ്ങാതിമാരും കൂടി ബസ് ലക്ഷ്യമാക്കി നടന്ന് കൊണ്ടിരിക്കുമ്പോഴാണ് അവന്മാർ നമ്മളെ പിൻതുടരുന്നുണ്ടെന്ന് മനസ്സിലായത്... നടത്തത്തിന്റെ വേഗത കൂട്ടി ഞാൻ അവരിൽ നിന്നും ഒരുപാട് മുന്നേയെത്തിയപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്..

ബസ് റോഡിന്റെ മറുവശമാണ് പാർക്ക് ചെയ്തിട്ടുള്ളത്... റോഡാണെങ്കിൽ NH17 നും... പടച്ചോനെ... ഞമ്മള് പെട്ടല്ലോ...

ആരെയും കൂടാതെ വന്നത് കൊണ്ട് ഞാനൊറ്റയ്ക്കാണ് റോഡ് ക്രോസ്സ് ചെയ്യേണ്ടത്... അവിടെ തന്നെ നിന്നാൽ,, അവന്മാരുടെ കയ്യിലകപ്പെടും... രണ്ടും കല്പിച്ചു ഞാൻ ഒറ്റയ്ക്ക് റോഡ് ക്രോസ്സ് ചെയ്യുമ്പോഴാണ് അവന്മാരെല്ലാം കൂടി എന്റെ പിറകിലും മുമ്പിലുമായി നടക്കുന്നത്... വീണ്ടും പ്രൊട്ടക്ഷൻ...

"ഡി,,, ഇവൻ നിന്നെയല്ലാതെ കല്യാണം കഴിക്കില്ലെന്ന് പറഞ് വാശി പിടിക്കയാ... ഇയ്യെന്തെലും പറ പെണ്ണെ.. "

നാട് റോഡിൽ വെച്ചാണ് കള്ള ഹിമാർ പ്രൊപ്പോസ് ചെയ്യുന്നത്... മോന്തക്കിട്ട് ഒന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും കണ്ട്രോൾ ബട്ടൺ പ്രസ്സ് ചെയ്ത് ഞാൻ ബസ് ലക്ഷ്യമാക്കി നടന്നു...

പെട്ടെന്നെത്തിയത് കൊണ്ട് എനിക്കിരിക്കാൻ സീറ്റ് കിട്ടിയിരുന്നു.. സമാദാനമായെന്ന് കരുതി ഞാൻ ദീർഘനിശ്വാസം വിട്ടിരിക്കുമ്പോഴാണ് എല്ലാരും കയറിയതിന്റെ പിറകെ അവന്മാരും കയറിക്കൂടിയത്...

അവര് വന്ന ബസ് നേരത്തെ പോയത് കൊണ്ട് തെണ്ടികൾ സ്ത്രീകൾക്കൊപ്പം രസിച്ചു യാത്ര ചെയ്യാൻ തയ്യാറെടുപ്പൊക്കെ നടത്തി കൊണ്ടാണ് വരവ്. ...

കാണാത്ത ഭാവത്തിൽ ഞാനിരുന്നെങ്കിലും അവന്മാർ എന്നെ കണ്ട ആവേശത്തിൽ

"ദേ നോക്കെടാ നമ്മുടെ പച്ചക്കിളി... "

എന്നും പറഞ്ഞു കൊണ്ട് എല്ലാരും എന്നിലേക്ക് കണ്ണോടിച്ചു...

പടച്ചോനെ,,, എല്ലാരും കേട്ട് കാണുമോ... അവരത് പറഞ്ഞതും ഞാൻ അല്ലേ എന്ന ഭാവത്തിൽ പുറംകാഴ്ചകളിലേക്ക് കണ്ണോടിച്ചു ..

ഇടയ്ക്കെപ്പഴോ എന്റെ ദൃഷ്ടി അവരിലേക്ക് പതിഞ്ഞപ്പോൾ ജാസി ഇതുവരെയായിട്ടും എന്റെ മുഖത്തു നിന്ന് കണ്ണെടുത്തിട്ടില്ലന്ന് മനസ്സിലായി... എന്നെ നോക്കി ഒന്ന് കണ്ണടിച്ചു കാണിച്ചപ്പോ വീണ്ടും ഞാൻ ഞെട്ടി.. 

തൊട്ടിപ്പറത്തിരിക്കുന്ന ആൾക്കാർ കണ്ടാൽ എന്താ വിചാരിക്ക ???ഞാനാകെ വല്ലാതായി..

കണ്ണ് കൊണ്ട് ഞാൻ അവനെ നോക്കി പറഞ്ഞു...

"ദയവ് ചെയ്ത് ഇങ്ങനെ നോക്കല്ലേ... പ്ലീസ്... "

അവനാ ഭാഷ മനസ്സിലായെങ്കിലും അവന്റെ ഡ്യൂട്ടി അവൻ തുടർന്നു കൊണ്ടിരുന്നു... കൂടാതെ അവന്റെ പിറകിൽ നിൽക്കുന്ന ഫ്രീക്കൻ എന്നെ നോക്കി കൈ കൊണ്ട് ആംഗ്യം കാണിച്ചു ഓരോന്ന് പറയുന്നുണ്ട്..

കണ്ണ് സൂപ്പർ ആണ്..  നിന്റെ പുഞ്ചിരി പൊളിയാണ്... അങ്ങനെ പലതും അവൻ എന്നെ നോക്കി പറയുമ്പോ എനിക്ക് തന്നെ കൺഫ്യൂഷൻ ആയി.. ഇതിലാരാ  ഇപ്പൊ എന്നെ നോക്കുന്നതെന്നോർത്തു...

അവന്റെ കോപ്രായങ്ങളും ജാസിയുടെ റൊമാന്റിക്ക് മൂഡും കാണണ്ടല്ലോന്ന് കരുതി പതിയെ ഞാൻ ഉറക്കമഭിനയിച്ചു കണ്ണുകളടച്ചു...

"ഓരോരുത്തർ രാത്രി കക്കാൻ പോയിട്ടുണ്ടെന്ന് തോന്നുന്നു... അതാണിപ്പോ ഇവിടെ കിടന്നുറങ്ങുന്നത്... "

ഉറക്കെ അവനത് വിളിച്ചു പറഞ്ഞപ്പോ എല്ലാരും പരസ്പരം നോക്കുന്നുണ്ട്... ഞാൻ പെട്ടെന്ന് കണ്ണ് തുറന്നു. . ഇനിയെന്നെ സംശയിക്കണ്ടാന്ന് കരുതി..

പറഞ്ഞത് ജാസിയായിരുന്നില്ല... മറ്റവനായിരുന്നു... ദേഷ്യത്തോടെ ഞാനവനെ നോക്കിയെങ്കിലും അവന് യാതൊരു കുലുക്കവുമില്ല.. അവൻ ഒരു പുഞ്ചിരി സമ്മാനിച്ചു അവന്റെ കോപ്രായങ്ങൾ തുടർന്നും കൊണ്ടിരിന്നു... കൂടെ ജാസിയുടെ നോട്ടവും...

ചെക്കന്റെ വീട്ടിലെത്തിയപ്പോൾ എല്ലാവരും ബസിൽ നിന്നിറങ്ങി.. ക്ഷീണം കാരണം ഞാൻ ഇറങ്ങിയില്ല... സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു കിടക്കുമ്പോഴാണ് അരികിലാരുടെയോ കാൽപ്പെരുമാറ്റം കേട്ടത്...

കണ്ണ് തുറന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി...

(തുടരും )

പച്ചക്കിളി
°°°°°°°°°°°°°°
Part 2 (Last )
************

സീറ്റിലേക്ക് ചാരിയിരുന്ന് കണ്ണുകളടച്ചു കിടക്കുമ്പോഴാണ് അരികിലാരുടെയോ കാൽപ്പെരുമാറ്റം കേട്ടത്...

കണ്ണ് തുറന്ന് നോക്കിയ ഞാൻ ഒന്ന് ഞെട്ടി...

ദേ  നമ്മുടെ ഫ്രീക്കൻ.... അവൻ വന്ന് ഞാനിരുന്ന സീറ്റിലിരുന്നു...എന്നെ നോക്കിയൊന്ന് ചിരിച്ചെങ്കിലും എന്നിലെന്തോ  ഒരുൾഭയം പിടിപെട്ടിരുന്നു,,,

"പേടിക്കണ്ടടോ,,, ഞാനൊരു കാര്യം പറയാൻ വന്നതാ.. "

അതും പറഞ്ഞവൻ എന്റെ ഷാളിൽ പിടിച്ചു വലിച്ചു... ഞാനൊന്ന് ഞെട്ടിയെങ്കിലും തുടർന്നുള്ള അവന്റെ പ്രവർത്തികളെ ആകാംക്ഷയോടെ നോക്കി കാണുകയായിരുന്നു...

പിൻ ചെയ്തിരിക്കുന്ന എന്റെ ഷാളിന്റെ ഒരറ്റം ഉയർത്തി കാണിച്ചു കൊണ്ട് എന്നോട് ചോദിച്ചു...

"ഇതെന്താണെന്ന് മനസ്സിലായോ പച്ചക്കിളി ??"

അവന്റെ ചോദ്യം കേട്ട് ഞാൻ എന്റെ ഷാളിലേക്ക് ദൃഷ്ടി പതിപ്പിക്കുമ്പോൾ കണ്ട കാഴ്ച ഇതായിരുന്നു..

ഷാളിന്റെ ഒരറ്റം എന്തോ കൊണ്ട് കൂട്ടി കെട്ടിയിരിക്കുന്നു... ഇതെങ്ങനെ സംഭവിച്ചു എന്ന അർത്ഥത്തിൽ ഞാനവനെ നോക്കിയപ്പോൾ അവൻ പറഞ്ഞു തുടങ്ങുകയായിരുന്നു,,

"ഡി,,, നിനക്ക് ഇതെന്താണെന്ന് അറിയണ്ടേ... ഇതാണ് മോളെ പ്രേമ കൂടോത്രം... ഇത് തുറന്ന് നോക്കിയിട്ട് നീ അതിൽ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ നിനക്ക് വേണ്ടപ്പെട്ടവരുടെ ജീവിതം താറുമാറാകുന്നത് നേരിൽ കാണേണ്ടി വരും... ഈ മുട്ടയിലൊക്കെ  കൂടോത്രം ചെയ്യുന്നില്ലേ... അത് പോലെ തന്നെയാണ് മോളെ ഇതും... "

അതും പറഞ്ഞവൻ ചിരിക്കാൻ തുടങ്ങി..

"ഇതെപ്പോഴാ കാട്ടി കൂട്ടിയത്... ഞാനറിഞ്ഞില്ലല്ലോ.. "

ഷാളിൽ കെട്ടി വെച്ചിരിക്കുന്ന കൂടോത്ര കെട്ടിനെ അഴിച്ചു മാറ്റിക്കൊണ്ട് ഞാൻ ചോദിക്കുമ്പോഴാണ് അവൻ ശബ്ദിച്ചു തുടങ്ങിയത്...

"എയ്,,, അതിപ്പോ തൊടരുത്... നിന്റെ കുടുംബക്കാർക്ക് അപകടം പറ്റും ട്ടൊ... പിന്നെ ഇത് ഞങ്ങളൊപ്പിച്ചത് നിന്നോട് നേരത്തെ ഓഡിറ്റോറിയത്തിൽ വെച്ചു സംസാരിച്ചില്ലേ  ഞങ്ങളൊക്കെ,, അപ്പോ നിന്റെ പിറകിലുണ്ടായിരുന്ന വിരുതന്മാർ ഒപ്പിച്ചതാ... ഇതൊക്കെ ഞങ്ങളെ കളിയാണ് മോളെ...

ഇത് വീട്ടിൽ പോയിട്ട് ആരും കാണാതെ തുറന്ന് നോക്കിയാൽ മതി... അതിലുണ്ട് ജാസിയുടെ അഡ്രസ്സ്,,, ഫോൺ നമ്പറടക്കം അതിലുണ്ട് ട്ടൊ.. "

അതും പറഞ്ഞവൻ എനിക്കരികിൽ നിന്നും എഴുന്നേറ്റു പോകാനൊരുങ്ങി..

"അഡ്രസ്സിന്റെ കൂടെ ആധാർ നമ്പറും കൂടി എഴുതാമായിരുന്നു,, "

ഒരുതരം പരിഹാസത്തോടെ ഞാനത് പറഞ്ഞപ്പോ ആശ്ചര്യത്തോടെ അവനെന്നെ തന്നെ നോക്കി...

"ആധാർ നമ്പർ എന്തിനാടി ??,,,ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാനാണോ മാഡം,,, "

ഒരു തരം പുച്ഛത്തോടെ അവനെനിക്കുള്ള മറുപടി തന്നപ്പോ ഞമ്മളാകെ പ്ലിങ്ങി പോയി..

" നീ ഒരു കാര്യം കൂടി അറിഞ്ഞോളൂ,,, പണിയെടുക്കാതെ തന്നെ അവന്റെ അക്കൗണ്ടിൽ ക്യാഷ് വരുമെടി കാന്താരി...  "

"ഓഹോ അപ്പോ അവൻ തൊഴിലുറപ്പിനു പോകാറുണ്ടല്ലേ,,, "

.എന്നെ പരിഹസിച്ചവനോട് തിരിച്ചതേ നാണയത്തിൽ ഞാനും കൊടുത്തു...

"മോനെ ജാങ്കോ..  നീ പെട്ടു... "

ആത്മഗതമെന്നോണം അവനതും പറഞ്ഞു നടന്നു നീങ്ങി..

"അല്ല,,, ജാങ്കോ എന്നാണോ അവന്റെ പേര് ??ജാസി എന്നല്ലേ... ഓഹ്.. ജാസിയുടെ പര്യയായമായിരിക്കുമല്ലേ,, ??"

"പോടീ,, നിന്നോടൊന്നും സംസാരിച്ചാൽ ശരിയാകില്ല.. "

"അല്ല മാഷേ,,, നിങ്ങളെ പേര് പറഞ്ഞില്ല.. "

"ഇനി അത് അറിഞ്ഞിട്ട് വേണം എനിക്കും പര്യായങ്ങൾ കണ്ടു പിടിക്കാനല്ലെടി... ആ പൂതി മനസ്സിൽ വെച്ചാ മതി.... അപ്പോ ഞമ്മള് പോട്ടെടി പച്ചക്കിളി... "

"ഓഹ് ആയിക്കോട്ടെ ബോസ്സ്... നിനക്ക് എന്റെ പേരും അറിയാത്തത് കൊണ്ട് ഞമ്മള് രക്ഷപ്പെട്ടു... "

ഞാനത് പറഞ്ഞപ്പോൾ അവനൊന്ന് ചിരിച്ചു കാണിച്ചു അവിടെ നിന്നും പോയി...

*****************************************

രണ്ടര വർഷങ്ങൾക്കിപ്പുറം ഞാനെന്റെ കല്യാണപ്പന്തലിലാണ് ഉള്ളത്... അന്നത്തെ സംഭവം നടക്കുമ്പോ ഞാൻ പ്ലസ് ടു പഠിക്കയായിരുന്നു...

അന്നവർ എനിക്കിട്ട് തന്ന കൂടോത്രം ഒന്നും ഫലിച്ചില്ല ട്ടോ... ഞാനത് വീട്ടിൽ വന്ന് തുറന്നു നോക്കിയപ്പോൾ ഫ്രീക്കൻ പറഞ്ഞത് പോലെ അതിൽ ജാസിയുടെ അഡ്രസ്സും ഫോൺ നമ്പറും ആയിരുന്നു ഉണ്ടായിരുന്നത്..

പിന്നെ കുറെ ഐ ലവ് യു എന്ന് എഴുതിയിട്ട് കൊണ്ട് വെറുപ്പിക്കുകയായിരുന്നു... നമ്പറിലേക്ക് വിളിച്ചില്ലെങ്കിൽ എന്റെ കൂടെപ്പിറപ്പുകൾക്കാർക്കെങ്കിലും അപകടം പറ്റുമെന്നൊക്കെ അതിൽ കുറിച്ചിട്ടിരുന്നു... ഞമ്മളതൊന്നും കാര്യമാക്കിയില്ല...

ഇന്നിപ്പോ എന്റെ കല്യാണത്തിന് ഒരു പ്രേത്യകതയുണ്ട്.. ഞാനും ഇക്കയും തമ്മിൽ ഇതുവരെ നേരിൽ കണ്ടിട്ടില്ല.. ഫോട്ടോ കണ്ടിട്ടുണ്ട്.. വിവാഹത്തിന് ഒരു സർപ്രൈസ് ആയിക്കോട്ടെ ഞങ്ങളുടെ കൂടിക്കാഴ്ച എന്നാണ് ഇക്ക ഫോൺ വിളിച്ചപ്പോ എന്നോട് പറഞ്ഞത്.. ഞാനും അതിനോട് യോജിച്ചു...

പെണ്ണുകാണൽ ചടങ്ങിന് ഇക്ക നാട്ടിലുണ്ടായിരുന്നില്ല... പിന്നീട് കല്യാണത്തിന്റെ രണ്ട് ദിവസം മുന്നെയാണ് നാട്ടിലെത്തിയത്...

ഞങ്ങളുടെ നാടുകൾ തമ്മിൽ ഒരുപാട് ഡിസ്റ്റൻസ് ഉണ്ടായിട്ടും ഉപ്പ ഈ വിവാഹത്തിന് സമ്മതിച്ചത് എന്ത് കൊണ്ടാണെന്ന് ആലോചിച്ചിട്ടാണ് എനിക്കത്ഭുതം... ആഹ് ചിലപ്പോ എന്റെ ശല്യം കൂടെ കൂടെ സഹിക്കണ്ടല്ലോ എന്നോർത്തിട്ടാക്കും..
"ചെക്കനും  കൂട്ടരും എത്തിയിട്ടുണ്ട്... "

ആരുടെയോ വാക്കുകൾ എന്റെ കാതിൽ പതിയുമ്പോഴേക്കും നാണത്താൽ എന്റെ തല താണിരുന്നു..

നിക്കാഹ് കഴിഞ്ഞു... ഇനി ഇക്കാന്റെ കരങ്ങൾ കൊണ്ടെന്റെ കഴുത്തിൽ ഒരു മഹർ ചാർത്തണം... ആ അസുലഭ നിമിഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കയാണ് ഞാനിപ്പോൾ...

തലയും താഴ്ത്തിയുള്ള എന്റെ നിൽപ്പ് കണ്ടിട്ടാകണം ഇക്ക ഒന്നും മിണ്ടാതെ എന്റരികിലേക്ക് നടന്നടുത്തത്... എന്റെ നെഞ്ചിൽ കിടക്കുന്ന മഹ്ർ മലയുടെ തിളക്കം കണ്ണുകളിലേക്ക് പതിഞ്ഞപ്പോൾ സന്തോഷം കൊണ്ടാണ് ഞാൻ തല ഉയർത്തി ഇക്കയെ ഒന്ന് നോക്കിയത്...

പക്ഷെ,,,

ഇക്കയുടെ മുഖം കണ്ടതും എന്റെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു... പകരം അത്ഭുതം കൂറുന്ന മിഴികളോടെ ഞാൻ എന്റെ ഇക്കാന്റെ നേർക്ക് തിരിഞ്ഞു..

ശ്,,, മിണ്ടരുത്,, എന്ന് ആംഗ്യ ഭാഷയിൽ എന്നോട് പറഞ്ഞു ഇക്ക.  ...

എന്റെ നെറുകയിൽ ഒരു സ്നേഹചുംബനം നൽകി കാതിൽ പതിയെ പറഞ്ഞു...

"എന്താടി പച്ചക്കിളി എന്നെ കണ്ട് ഞെട്ടി പോയോ ??ഇതിലും വലിയ സർപ്രൈസ് നിനക്ക് ഞാൻ ഒരുക്കിയിട്ടുണ്ട് ട്ടോ... ഇന്നത്തെ രാത്രി നിനക്കുള്ളതാ... "

അതും പറഞ് ഇക്ക പോകാനൊരുങ്ങുമ്പോ ഞാനാ കയ്യിൽ പിടിച്ചു...

"പറയ് ഇക്ക . ... എന്തിനായിരുന്നു ഈ നാടകം.. എന്നോടൊരു വാക്ക് പറയായിരുന്നില്ലേ,, നിങ്ങളാണ് എന്റെ നല്ല പാതിയായി വരാൻ പോകുന്നതെന്ന്... ഫോട്ടോയിൽ കണ്ടപ്പോഴും എനിക്ക് മനസ്സിലായില്ലല്ലോ ഇത് നിങ്ങളാണെന്ന്... "

എന്റെ കയ്യിൽ നിന്ന് ഇക്കാന്റെ കരം സ്വയം മോചിപ്പിച്ചു കൊണ്ട് ഇക്ക ഡോർ ലക്ഷ്യമാക്കി നടന്നു... തിരിഞ്ഞു നിന്ന് എന്നെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് ഹൃദ്യമായ പുഞ്ചിരിയുമേകി പുറത്തേക്കിറങ്ങി...

കഥയുടെ പൊരുളറിയാതെ ഞാൻ നിൽക്കുമ്പോഴും ഇക്ക പറഞ്ഞ വാക്കുകൾ മാത്രമായിരുന്നു മനസ്സ് മുഴുവൻ..

ഇന്ന് രാത്രി മറ്റൊരു സർപ്രൈസ് എനിക്ക് വേണ്ടി ഒരുക്കിയിട്ടുണ്ടെന്ന്.... എന്തായിരിക്കുമത് ??

ആരാണ് എന്റെ നല്ല പാതിയായി ജീവിതത്തിലേക്ക് വന്നതെന്ന് നിങ്ങൾക്ക് മനസ്സിലായില്ല അല്ലേ... ജാസി....

ഹേയ്,,, അവനല്ല ട്ടോ... ഇത് ഞമ്മളെ ഫ്രീക്കൻ..സജാദ്... അതായിരുന്നവന്റെ പേര്,, . പക്ഷെ,, ഇപ്പോ അങ്ങേയ്ക്ക് ആ ഫ്രീക്ക് ലുക്കൊന്നും കാണാനില്ല... തനി നാടൻ സ്റ്റൈൽ... അത് കൊണ്ടാകണം എനിക്ക് ഫോട്ടോ കണ്ട് മനസ്സിലാകാതിരുന്നതും... പിന്നെ രണ്ടര വർഷം നൽകിയ മാറ്റങ്ങൾ ആ മുഖത്തു കാണാനുമുണ്ട്...

*****************************************

വിവാഹ ചടങ്ങുകളൊക്കെ കഴിഞ് ഇക്കാന്റെ വീട്ടുകാർ വന്ന് ഓരോരുത്തരായി പരിചയപ്പെടുമ്പോഴും ഞാൻ തിരഞ്ഞത് ഇക്കയെയായിരുന്നു... പക്ഷെ ഒരോ തിരക്കുകളിൽ പെട്ട് ഇക്ക ഒഴിഞ്ഞു മാറി നടക്കുകയാണ്.  ....

പെട്ടെന്നാണ് എല്ലാരും സംസാരിച്ചു കൊണ്ടിരിക്കെ ഇക്ക റൂമിലേക്ക് വന്ന് എന്റെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങിയത്..

"നമുക്കൊരിടം വരെ പോകാനുണ്ട്... "

അത്ര മാത്രം പറഞ് എല്ലാരും കണ്ട് നിൽക്കെ മുറ്റത്തേക്ക് ഇറങ്ങാൻ നേരം ഇക്കാന്റെ ഉമ്മ വന്ന് തടസ്സം നിന്നു...

"എന്താ സജു,,, നീ കാട്ടുന്നെ ??ആ കുട്ടി വന്ന് കയറിയതല്ലേയുള്ളു... അതിനു ഇപ്പോ തന്നെ നല്ല യാത്ര ക്ഷീണമുണ്ട്.. അതിന്റെ കൂടെ നിന്റെ വേലത്തരവും കൂടി കാട്ടി കൂട്ടല്ലേ.. ".

അതും പറഞ് ഉമ്മ എന്റെ കൈ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇക്ക വിട്ടില്ല..

എന്നെയും കൊണ്ട് കാറിനരികിലേക്ക് നടക്കുമ്പോഴും ഉമ്മയോട് പലതും പറയുന്നുണ്ടായിരുന്നു... ഞാനാണെകിൽ ഇക്കയ്ക്ക് വന്ന മാറ്റാത്തെ  തൊട്ടരികിൽ നിന്നു കൊണ്ട് കാണുകയായിരുന്നു... കാറിന്റെ ഫ്രന്റ് സീറ്റിലേക്ക് എന്നെ പിടിച്ചിരുത്തുമ്പോഴും ഞാനാ കണ്ണുകളിലേക്ക് ആകാംക്ഷയോടെ നോക്കി കൊണ്ടിരിന്നു..
*******  **********   *********    ******

ഡ്രൈവിംഗ് തുടങ്ങി ഏറെ നേരം കഴിഞ്ഞെങ്കിലും എന്റെ പച്ചക്കിളി ഇതുവരെ എന്നോടൊന്നും സംസാരിച്ചിട്ടില്ല... ഞാനും...

എന്റെ മുഖത്തേക്ക് ഉറ്റു നോക്കുന്ന ആ കണ്ണുകൾ ഞാൻ ശ്രദ്ധിക്കാതെ വിട്ടു... മൊബൈൽ എടുത്ത് ഞാൻ ജാസിയെ വിളിച്ചു...

"ഡാ ജാസി,,, ഇത് ഞാനാ സജാദ്... നീ ഇപ്പോ എവിടെയുണ്ട് ??"

"നീയാണെന്ന് എനിക്കറിയാടാ കോപ്പേ,,, സ്‌ക്രീനിൽ നിന്റെ പേര് തെളിഞ്ഞിരുന്നു... ഞാനിപ്പോ വീട്ടിലുണ്ടെടാ... "

"ഒരാവേശം കൊണ്ട് പറഞ് പോയതാടാ ജാസി... ഞാനാണെന്ന്... ഇയ്യ്‌ പെട്ടെന്നൊന്ന് നിന്റെ വീടിനടുത്തുള്ള പോക്കറ്റ് റോഡിലേക്ക് വാ... ഞാനവിടെയുണ്ട്... "
.
"അധികം ആവേശിക്കണ്ട മോനെ സജു,,, ഇനിയെന്തൊക്കെ കാണാൻ കെടക്കുന്നു... "

"അതെന്താടാ ജാസി നീ അങ്ങനെ പറഞ്ഞേ ??നിന്റെ കുട്ടി കുറുമ്പൻ കയ്യിലുണ്ടോ "

"ഹേയ് ഇല്ലടാ... അവനുറങ്ങി .. എന്ന ശരി... ഞാനിപ്പോ വരാം.. "

ഫോൺ കട്ട് ചെയ്ത് ഞാൻ അവളിലേക്ക് ഒന്ന് നോക്കി... ക്ഷീണം കൊണ്ടാണെന്ന് തോന്നുന്നു എന്റെ നോട്ടം അവളിലേക്കെത്തും മുന്നേ അവളെന്റെ തോളിലേക്ക് ചാഞ്ഞിരുന്നു... കൂടെ കുറെ  ചോദ്യങ്ങളും... 

"എന്താണ് ഇക്ക ഇപ്പോ നടക്കുന്നതൊക്കെ ??എനിക്കൊന്നും മനസ്സിലാകുന്നില്ല... ജാസിയെ എന്തിനാ ഇങ്ങള് ഇപ്പോ വിളിച്ചത് ??

"എല്ലാം പറയാം... അവൻ ഒന്നിങ് വന്നോട്ടെ... "

കാർ റോഡിന്റെ ഒരു വശം പാർക്ക് ചെയ്ത്
ഞാനും അവളും പുറത്തേക്കിറങ്ങി... കാറിനോട് ചാരി നിൽക്കുന്ന അവൾക്കരികിലായി ഞാനും പോയി നിന്നു...

ജാസി എന്റെ കാർ കണ്ടയുടനെ എനിക്കരികിലേക്ക് നടന്നടുക്കുമ്പോഴേക്കും ഞാൻ നജുവിനെ ചേർത്തു പിടിച്ചു... ഞങ്ങളെ രണ്ട് പേരെയും ഒരുമിച്ച് കണ്ട് അവനൊന്ന് ഞെട്ടി...

അവന്റെ നടത്തത്തിന്റെ വേഗത കൂടുന്തോറും ഞാനവളെ നോക്കി സംസാരിച്ചു കൊണ്ടിരുന്നു... കാര്യമറിയാതെ എന്റെ പച്ചക്കിളി അന്തം വിട്ട് നിൽക്കെയാണ്...

ഇനിയാണ് കഥ....

"ഡാ തെണ്ടി,,, കൂടെ നിന്ന് നീ എന്നെ ചതിക്കയായിരുന്നല്ലേ ??ഞാനിഷ്ടപ്പെട്ട പെണ്ണിനെ എന്നിൽ നിന്നകറ്റിയത് നിനക്ക് സ്വന്തമാക്കാനായിരുന്നല്ലേ ??"

എന്റെ നേർക്ക് പാഞ്ഞടുത്തു കൊണ്ട് ജാസി അത്രയും പറഞ് നിർത്തിയപ്പോൾ ഞാൻ നജുവിനെ മാറ്റി നിർത്തി...

"ഹാ ഹാ ഹാ ഹാ.... എന്റെ ജാസി,,, ഞാൻ നിന്നെ ചതിച്ചോ ??ഇല്ലല്ലോ,,, ഡി നജു നീ ഇവനെ ചതിച്ചോ.... ഇല്ലല്ലോ,,,. പിന്നെ ഇവളെ ഞാൻ കെട്ടിയത് അതെനിക്ക് നിന്നോട് തോന്നിയ ചെറിയൊരു പ്രതികാരം... ഹാ ഹാ ഹാ "

അതും പറഞ് ഞാൻ പൊട്ടി ചിരിച്ചു..

"ഡാ,,, ഇവളായത് കൊണ്ടാണോ ഞങ്ങൾക്കൊന്നും നിന്റെ ഭാര്യ വീട്ടിലേക്ക് വരാൻ അനുമതി നൽകാതിരുന്നത്... ഇവളെയാണ് നീ കെട്ടുന്നതെന്നറിഞ്ഞെങ്കിൽ ഞങ്ങള് മുടക്കുമെന്ന് നീ കരുതിയത് കൊണ്ടാണോ ഇത്രയും രഹസ്യമാക്കി വെച്ചത് ??

സങ്കടവും ദേഷ്യവും കൂടി കലർത്തി പാവം ജാസി ഓരോന്ന് ചോദിക്കുന്നുണ്ട്... ഒന്നും മനസ്സിലാകാതെ എന്റെ നജുവും...

"സത്യത്തിൽ അതൊന്നുമല്ല മോനെ കാര്യം... നിനക്കോർമ്മയുണ്ടോ ജാസി,, നാലു വർഷം ഞാൻ മനസ്സിൽ കൊണ്ടു നടന്ന എന്റെ പെണ്ണ് എന്നെ തേച്ചിട്ട് പോയപ്പോൾ നീ എന്റെ മുന്നിൽ വന്ന് ഇങ്ങനെ പൊട്ടി ചിരിച്ചത് ???

സങ്കടം കൊണ്ടന്ന് ഞാൻ ആഹാരം കഴിക്കാതെ നടന്നപ്പോൾ നീ ഫൈവ് സ്റ്റാർ ഫുഡ് കഴിച്ചു വന്ന് എന്റെ മുന്നിൽ നിന്ന് ഏമ്പക്കമിട്ടത് ???

ഹൃദയം നുറുങ്ങുന്ന വേദനയുമായി ഞാൻ മാനസ മൈന പാടി നടന്നപ്പോൾ നീ ഡിജെ ഡാൻസ് കളിച്ചു  ആർമാദിച്ചത് ഓർമ്മയുണ്ടോടാ കോപ്പേ ???

അന്ന് നീ പറഞ്ഞ ഡയലോഗ് എനിക്കിന്നും ഓർമയുണ്ട്... ഒരു പ്രേമത്തിന്റെ പേരും പറഞ് നീയൊക്കെ കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ ആസ്വദിക്കാൻ നല്ല സുഖമുണ്ടെന്ന്...

അന്ന് തൊട്ട് ഞാൻ കരുതിയതാ ഇതിനു നിന്നോടൊന്ന് പകരം വീട്ടണമെന്ന്... നീയും അനുഭവിക്കണം ഒരു തേപ്പിന്റെ സുഖമെന്ന്,,, പക്ഷെ ഞങ്ങളുടെ കൂട്ടത്തിൽ നിനക്ക് മാത്രം ഒരുത്തിയോടും പ്രേമം തോന്നിയില്ല...

അപ്പോഴാണ് ഞാൻ നേർച്ചപ്പെട്ടിയിൽ കുറച്ചു പൈസ ഇട്ട് മനമുരുകി പ്രാർഥിച്ചത്... നിനക്കും ഒരു പെണ്ണിനോട് മുഹബ്ബത്ത് തോന്നാൻ... പടച്ചോൻ എത്ര വേഗമാണ് ഞമ്മളെ പ്രാർത്ഥന കേട്ടത്...

ഞങ്ങള് പോയ എന്റെ കസിന്റെ കല്യാണപ്പന്തലിൽ വെച്ചു പടച്ചോനായിട്ട് നിനക്ക് മുഹബ്ബത്ത് തോന്നിപ്പിച്ചു,,, അതും ഇവളെ പോലൊരു പെണ്ണിനോട്...

പിന്നീടങ്ങോട്ട് ഞങ്ങള് നിന്റെ പ്രേമം സക്‌സസ് ആകാൻ പല വഴിയും നോക്കി... പക്ഷെ,, ഈ കുരിപ്പ് നിന്നെയൊന്ന് വിളിച്ചിട്ട് കൂടിയില്ല...
(റബ്ബേ ഞാനവളെ കുരിപ്പ് എന്ന് പറഞ്ഞപ്പോഴേക്കും പെണ്ണ് മുഖം വീർപ്പിച്ചു...

"ഡി ഞാൻ ചുമ്മാ ആ ഡയലോഗിന്റെ പഞ്ചിങിന് അങ്ങനെ പറഞ്ഞതാ,,, ഇജ്ജ് ഞമ്മളെ മുത്താണ് ട്ടോ... "... അതും പറഞ് അവളുടെ കവിളിൽ ഒരു നുള്ളും പാസ്സാക്കിയപ്പോൾ പെണ്ണ് ഫ്ലാറ്റായി. . )

അതോടെ നിനക്ക് തോന്നിയ പ്രണയം അവിടെ അവസാനിക്കുകയും ചെയ്തു... ഒരുപക്ഷെ നിന്നെക്കാൾ കൂടുതൽ സങ്കടപ്പെട്ടത് ഞാനും അർഷാദും മുഹ്‌സിയുമൊക്കെയാണ്(ഇവർ രണ്ടും ഞമ്മളെ ചങ്ക്‌സ് ആണ് ട്ടോ )... കാരണം ഇവളുമായിട്ടുള്ള നിന്റെ പ്രേമം പൂവണിഞ്ഞിരുന്നെങ്കിൽ ഞങ്ങള് അതിനൊരു അവസാനവും കണ്ടിരുന്നു...

നല്ല കട്ട തേപ്പ്,,, അതും ഞമ്മളെ പച്ചക്കിളിയുടെ പക്കൽ നിന്നും നിനക്ക് വാങ്ങി തരാനായിരുന്നു പ്ലാൻ... പക്ഷെ എല്ലാ പ്ലാനിങ്ങും പൊളിച്ചടുക്കി ഇവള്...

അപ്പോഴാണ് എന്റെ കുരുട്ടു ബുദ്ധിയിൽ ഇങ്ങനെയൊരു വഴി തെളിഞ്ഞത്... അവളെയൊന്ന് സ്വന്തമാക്കാൻ... എന്നിട്ട് നിന്റെ മുന്നിൽ വന്ന് അവളെയും ചേർത്തി നിർത്തി ഒന്ന് ഡാൻസ് കളിക്കാൻ  ... "

അത്രയും പറഞ് ഞാൻ നജുന്റെ തോളിലൂടെ കയ്യിട്ടപ്പോ പെണ്ണ് നിന്ന് ചിരിക്കയാണ്...

"ഡി,, നീ അധികം ചിരിക്കേണ്ട... ഇതൊക്കെ ഞങ്ങള് ഫ്രണ്ട്‌സിന് ഒരു തമാശയാ.. അല്ലേടാ ജാസി.. "

"പ്‌ഫ,,, ഓന്റെയൊരു തമാശ... ഇതിനുള്ള പ്രതികാരം ഞാൻ നല്ല കനപ്പിൽ തന്നെ തരുമെടാ പുല്ലേ,,, നീ നോക്കിക്കോ എന്റെ മോനെ കൊണ്ട് നിന്റെ പച്ചക്കിളിയിൽ ഉണ്ടാകുന്ന മഞ്ഞക്കിളിയെ പ്രണയിച്ചു അവളെ നൈസായിട്ട് അങ്ങ് തേക്കും...കാണാം നമുക്ക്.. "

"ഓഹ് പിന്നേയ്,,, ഒന്ന് പോടാപ്പാ... എന്റെ കുഞ്ഞു മഞ്ഞക്കിളി നിന്റെ അവിഞ്ഞ മോന്തയുള്ള ചെക്കനെയൊന്നും പ്രേമിക്കാൻ നിൽക്കൂല... എന്നിട്ടല്ലേ തേപ്പ്... അല്ലെടി നജു.. "

"അത് ശരിയാണ് ഇക്ക... അതേയ് ഇന്നിങ്ങനെ പ്രതികാരം വീട്ടൽ കഥ പറഞ്ഞിരുന്നത് ഞങ്ങളുടെ വിലപ്പെട്ട സമയം പാഴാകും... പിന്നേയ് ജാസിക്ക,,, ഞങ്ങള് ഇപ്പോ പോണു ട്ടോ... പിന്നീട് വിശദമായി സംസാരിക്കാം.. "

അതും പറഞ്ഞവൾ എന്റെ കയ്യിൽ പിടിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് ജാസിയുടെ സംസാരം  കേട്ടത്...

"എന്റെ സജു,,
ഇയ്യ്‌ ചെയ്ത പ്രതികാരം എനിക്ക് എവിടെയും കൊണ്ടില്ല... പക്ഷെ എന്റെ പച്ചക്കിളി എന്റെ മുഖത്തു നോക്കി ഇക്ക എന്ന് വിളിച്ചപ്പോ എന്റെ നെഞ്ചിൽ കൊണ്ടെടാ... "

പാവം ജാസി...

"ആരുടെ പച്ചക്കിളി,,, മോൻ ഒന്നൂടെ പറഞ്ഞേ... ഞാനൊന്ന് കേൾക്കട്ടെ... "

ഞാനവളെയും കൊണ്ട് അവന്റെ മുന്നിലേക്ക് പോയി..

"ഓഹ്,, എന്റമ്മോ.,, നിന്റെ പച്ചക്കിളി തന്നെയാടാ ഉവ്വേ,,, നീ അനുഭവിക്കുമെടാ,,, അനുഭവിക്കും... അജ്ജാതി ടീമിനെയാ നീ ഇപ്പോ കെട്ടിയത്..  "

"ആഹ്,, ഞാൻ അനുഭവിക്കാൻ തന്നെയാ കെട്ടിയത്... അല്ലാതെ വെറുതേ കണ്ടോണ്ടിരിക്കാനല്ല... കേട്ടോടാ ജാസി... "

അവളെയും കൂട്ടി കാറിൽ യാത്ര തിരിക്കുമ്പോൾ ജാസി അണ്ടി പോയ അണ്ണാനെ പോലെ നിൽക്കുന്നത് കണ്ടു...

"ഇതാണ് മോളെ നിനക്കുള്ള സർപ്രൈസ്... "

"അയ്യേ,,, ഇത്ര ചീപ്പായിട്ടുള്ള സർപ്രൈസ് ഞമ്മളൊട്ടും പ്രതീക്ഷിച്ചില്ല... "

"ഓഹോ,,, അങ്ങനെയായോ... എന്ന മോൾക്ക് ഞാനൊരു യമണ്ടൻ സർപ്രൈസ് വേറെ തരട്ടെ.. "

"അയ്യോ,, വേണ്ട ഇക്ക... ഇപ്പൊ തന്നെ ഞമ്മളൊരു പരുവത്തിലായി,, നിങ്ങളെ ഒലക്കമ്മലെ സർപ്രൈസ് കണ്ടിട്ട്..,, അല്ല ഇക്ക,, ഞാനൊരു കാര്യം ചോദിക്കട്ടെ,, ഇങ്ങള് ജാസിക്കയോടുള്ള പ്രതികാരം തീർക്കാൻ കെട്ടിയതാണല്ലേ എന്നെ,,, അല്ലാതെ എന്നോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല അല്ലേ ??.. "

"എന്റെ പൊന്നു,,, സത്യം പറയാല്ലോ ഞാൻ നിന്നോടുള്ള മുഹബ്ബത്ത് കൊണ്ട് കെട്ടിയത്... നീ ജാസിയോട് പറഞ്ഞ ആ ഡയലോഗിൽ ഞാൻ നിനക്ക് 100 മാർക്കിട്ടതാ എന്റെ ഖൽബിൽ... പിന്നെ അവനിഷ്ടപ്പെട്ട പെണ്ണായത് കൊണ്ട് ഞാനെന്റെ ഖൽബിൽ നിന്ന് അടർത്തി മാറ്റി... "

"ഏത് ഡയലോഗ് ??"

"എന്റെ മുഖത്തെ മൊഞ്ചു നോക്കി ഇഷ്ടം പറഞ്ഞ തനിക്ക് നാളെ മറ്റൊരു കല്യാണപ്പന്തലിൽ വെച്ചു എന്നേക്കാൾ മൊഞ്ചുള്ള പെണ്ണെ കണ്ടാൽ ഇഷ്ടം തോന്നില്ല എന്ന് എന്താ ഉറപ്പ്,,, ഈ ഡയലോഗ് അവന്റെ മുഖത്തു നോക്കി പറയാൻ കാണിച്ച മനസ്സിനോട് ആയിരുന്നു എനിക്ക് മുഹബ്ബത്ത് തോന്നിയത് "

"ഓഹ്,,, അപ്പോ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണല്ലേ,,, അതല്ല ഇക്ക,, നിങ്ങൾക്കെങ്ങനെയാ എന്റെ ഡീറ്റൈൽസൊക്കെ കിട്ടിയത് ??കല്യാണം വരെ എത്തിപ്പെടാൻ... "

"അത് അന്ന് നീ നിന്റെ ഫ്രണ്ടിനോട് (നാ സിയോട് ) സംസാരിക്കുന്നത് ഞങ്ങള് കണ്ടിരുന്നല്ലോ... ഓളുടെ വീട്ടിലാണല്ലോ ഞങ്ങൾ കല്യാണത്തിന് കൂടിയത്.... എനിക്കൊരു പെണ്ണന്വേഷിക്കുന്ന സമയം ഞാനാ വീട്ടുകാരോട് നിന്നെ കുറിച്ചുള്ള വിവരം പറഞ് കൊടുത്തത്... ഞാനെല്ലാം നാസിയോട് ചോദിച്ചു വെച്ചിരുന്നു... "

"അങ്ങനെയാണല്ലേ കാര്യങ്ങൾ..എന്റെ ഉപ്പ എന്ത് കൊണ്ടാ നിങ്ങളിത്രയും ദൂരത്തു നിന്ന് ആലോചന കൊണ്ടു വന്നപ്പോ സമ്മതിച്ചത് ??"

"എന്റെ പൊന്നു ചെങ്ങായി,,, ഇയ്യിങ്ങനെ സിലബസിലില്ലാത്ത ചോദ്യമൊന്നും എന്നോട് ചോയ്ക്കല്ലേ,,, ഞമ്മളല്ലെങ്കിലേ ആകെ ക്ഷീണിച്ചിരിക്കയാ...

ഇനി ഞാൻ നിന്നോടൊരു കാര്യം ചോദിക്കാം,,, നീ അന്നെന്താ ജാസിയുടെ നമ്പറിലേക്ക് വിളിക്കാതിരുന്നത് ??പ്രണയത്തോടുള്ള വിരോധമാണോ ??അതോ വേറെ ആരേലും കൂടു കൂട്ടിയിരുന്നു ഈ പച്ചക്കിളിയുടെ ഖൽബിൽ... "

"ആഹ്,,, എന്റെ ഖൽബിൽ ഒരു മൊഞ്ചനുണ്ടായിരുന്നു,,, പക്ഷെ അവന് ഞമ്മളെ അത്ര ഇഷ്ടായില്ല... അതുകൊണ്ട് ആ പ്രണയം പൂവിട്ടില്ല... ഇല്ലെങ്കിൽ ഇപ്പോ കാണായിരുന്നു... "

അതും പറഞ്ഞവൾ ഒന്ന് പുഞ്ചിരിച്ചു... എന്തോ അവളുടെയാ വാക്കുകൾ കേട്ടപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ...

"ഇക്കാ,,, ഈ പച്ചക്കിളിയുടെ ഖൽബിൽ ഇപ്പോ ഈ മൊഞ്ചൻ മാത്രേ ഉള്ളൂ ട്ടോ... ഇനി മരണം വരെ അങ്ങനെ തന്നെയായിരിക്കും... ജാസിയോട് നമുക്കൊന്ന് സ്ട്രോങ്ങായി പ്രതികാരം വീട്ടണ്ടേ,,, നമ്മുടെ മഞ്ഞക്കിളിയെയും കൂട്ടി.... "

പ്രതീക്ഷയുടെ വാക്കുകൾ നൽകി കൊണ്ടവൾ എന്റെ തോളിലേക്ക് ചാഞ്ഞു...

ഞാൻ കണ്ട കിനാവുകളൊക്കെ സാക്ഷാത്കരിക്കാൻ എന്റെ പച്ചക്കിളിയെയും കൊണ്ട് പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിച്ചു....
അവസാനിച്ചു....

റംസി ഫെയ്‌സ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്