കണ്ണീർ കായൽ

❤കണ്ണീർ കായൽ❤
ഫുൾ പാർട്ട്‌

"സഫിയാത്താ  നിങ്ങളോട് ഒരു സാരി തരാൻ പറഞ്ഞു ഉമ്മ"

"സാരിയൊക്കെ ഇട്ടിട്ട് ഉമ്മ എവിടെയാണ് വിരുന്ന് പോവുന്നത്..."

"ഉപ്പാന്റ ഏട്ടന്റെ മോന് പെണ്ണ് കാണാൻ പോവണം  ഉമ്മാക്ക് "

അത് ശരി... അപ്പോൾ കോള് ആയല്ലോ നിങ്ങൾക്... നീയും പോവുന്നുണ്ടോ അവരുടെ കൂടെ പെണ്ണ് കാണാൻ...

ഇല്ല കുട്ടികളെ ഒന്നും കൂട്ടൂല വലിയ ആളുകളുടെ പരിപാടിയാണ് എന്ന് ഉമ്മ
പറഞ്ഞു...

കുറേ പേര് പോവുന്നുണ്ടോ പെണ്ണ് കാണാൻ...

അഞ്ചെട്ട് പേര് പോവും.... ഇന്ന് പെണ്ണ് ഉറപ്പിക്കൽ ചടങ്ങാണ്... അവൾക് ഡ്രെസ്സും.. വളയും കൊടുക്കാൻ....

എന്നാൽ നീ... സാരിയോടൊപ്പം എന്റെ ഈ മാലയും കൊടുത്തോ...
നിന്റെ ഉമ്മ അവിടെ സ്റ്റാർ ആവട്ടെ

നിന്റെ ഉമ്മാക്ക് കുറവായിട്ടാണ് മാലക്ക് ചോദിക്കാൻ പറയാത്തത്.... നിന്റെ ഉമ്മ ഇട്ടത്ര പൊന്ന് ഈ നാട്ടിൽ ആരും ഇട്ടു കാണില്ല... അതൊക്കെ ഒരു കാലം
നിനക്ക് അതൊന്നു  അറിയില്ല....

സഫിയാത്താ... എന്നോട് പറയാമോ
എന്റെ ഉപ്പാക്ക് എന്താണ് പറ്റിയത് എന്ന്

നിന്റെ ഉമ്മ പറഞ്ഞു തന്നില്ലേ അതൊന്നും....

ഒന്ന് രണ്ട് വട്ടം ഉമ്മാനോട് ഞാൻ ചോദിച്ചു... പക്ഷെ ഉമ്മ ഒന്നും പറഞ്ഞില്ല
എന്തൊക്കെയോ പറയണം എന്നുണ്ട് ഉമ്മാക്ക്... പക്ഷെ വാക്കുകൾ പൂർത്തിയാകുന്നതിനു മുന്നേ ഉമ്മാന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു
ഉമ്മാനെ വിഷമിപ്പിക്കാൻ എനിക്ക് വയ്യാത്തത് കൊണ്ട് ..ഞാൻ പിന്നെ ഒന്നും ചോദിക്കാർ ഇല്ലാ....
ഒന്നെനിക് അറിയാം..എന്റെ ഉപ്പ ഇപ്പോളും  ജീവനോടെ ഉണ്ട്.... എവിടെയോ ജീവിക്കുന്നുണ്ട് എന്റെ ഉപ്പ

അത് എങ്ങനെ മനസ്സിലായി നിനക്ക്

നിസ്കാര ശേഷം ഉമ്മ പ്രാർത്ഥന നടത്തുമ്പോൾ... ചിലപ്പോൾ ഞാൻ ഉമ്മാന്റെ അടുത്ത് ഉണ്ടാവാറുണ്ട്
ഒന്ന് രണ്ട് പ്രാവശ്യം .. ഉമ്മാന്റെ പ്രാർത്ഥന അടുത്ത് നിന്നും കേൾകാൻ കഴിഞ്ഞു....
ഉമ്മ പറയുകയാണ് അല്ലാഹുവേ
എന്നെങ്കിലും ഒരു ദിവസം ഇക്കാനെ എന്റെ മുന്നിൽ എത്തിക്കാൻ വിധി കൂട്ടണെ എന്ന്

മരിക്കുന്നതിന് മുന്നേ എന്നെങ്കിലും
സത്യം തിരിച്ചറിയാൻ എന്റെ ഇക്കാക്ക് കഴിയണമേ എന്ന്...

ഇങ്ങള് പറയുമോ... എന്റെ ഉപ്പാക്ക് എന്താണ് പറ്റിയത് എന്ന്

ഇപ്പോൾ വേണ്ട മോളെ... ഞാൻ
പറഞ്ഞു തരും
മോൾക്ക്‌ പക്വതയൊക്കെ ആവട്ടെ

മോള് വേഗം പോയിട്ട് ഈ സാരിയും മാലയും ഉമ്മാക്ക് കൊടുക്കൂ....

എനിക്ക് പക്വതയൊക്കെ ഉണ്ട് സഫിയ ഇത്താ... ഉമ്മ വീട്ടിൽ നിന്നും പോയാൽ ഞാൻ ഓടി വരാം... എന്തായാലും എനിക്ക് അറിയണം എന്റെ ഉപ്പാക്ക് എന്താണ് പറ്റിയത് എന്ന്....

ഇല്ല മോളെ അത് ചിലപ്പോൾ മോളുടെ ഉമ്മാക് ഇഷ്ടം ആയില്ല എങ്കിലോ

നിങ്ങൾ പറഞ്ഞതായിട്ട് ഉമ്മ ഒരിക്കലും അറിയൂല... സത്യമായിട്ടും ഞാൻ പറയൂല......

എന്നാൽ ഞാൻ പറഞ്ഞു തരാം..
നീ ഇത് ഉമ്മാക്ക് കൊടുത്തിട്ടു സൗകര്യത്തിൽ വാ...

അൽപ സമയം കഴിഞ്ഞപ്പോൾ
ഷാഹിന... സഫിയ ഇത്താനെ കാണാൻ വന്നു.... ഒരുപാട് കാലമായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം അറിയാൻ വേണ്ടി.....

ഷാഹിനാ... ഉമ്മ പോയോ...

ഉമ്മ പോയി... ഉപ്പാന്റെ ഏട്ടന്റെ മോൻ വന്നു ഉമ്മാനെ കൂട്ടി കൊണ്ടുപോകാൻ

നിന്റെ ഉപ്പാക്കാണ് നിങ്ങളെ വേണ്ടാത്തത്
നിന്റെ ഉപ്പാന്റെ ആൾക്കാർക്ക് നിന്റെ ഉമ്മ എന്ന് പറഞ്ഞാൽ ജീവനാണ്

ഇനി പറയൂ... എന്റെ ഉപ്പ ഞങ്ങളെ എന്തിനാണ് ഉപേക്ഷിച്ചു പോയത്...
ചിലർ പറയുന്നത് കേട്ടു... എന്റെ ഉമ്മാന്റെ സ്വഭാവം ശരിയില്ല.... അത് കൊണ്ടാണ് ഉപ്പ...ഞങ്ങളെ ഉപേക്ഷിച്ചു പോയതെന്ന്....

അങ്ങിനെ ആരെങ്കിലും പറഞ്ഞെങ്കിൽ അവർക്ക് ഒന്നും അറിയില്ല എന്ന് കരുതാം... നിന്റെ ഉമ്മാനെ ശരിക്കും അവർ മനസ്സിലാക്കിയില്ല...

നിങ്ങളുടെ കുടുംബ വിഷയങ്ങൾ എല്ലാം ഞാൻ അറിയുന്നത്.... നിന്റെ ഉമ്മ പറഞ്ഞിട്ടല്ല.... എനിക്ക് പൂർണ വിശ്വാസം ഉള്ളവർ ഉമ്മാന്റെ കഥ പറഞ്ഞപ്പോളാണ്  അതൊക്കെ കേട്ടപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്..... നമ്മുടെ സമൂഹത്തെ ഓർത്ത്‌ ലജ്ജ തോന്നിയ നിമിഷം.....

നിങ്ങളുടെ ശരിയായ നാട്... കുറച്ചു
ദൂരെ നാദാപുരമാണ്...
എന്റെ അനുജത്തിയുടെ വീട് അവിടെ അടുത്താണ്....
അവളുടെ കൂടി ആഗ്രഹ പ്രകാരമാണ് നിങ്ങൾ ഈ നാട്ടിൽ എത്തിയതും
ഇപ്പോൾ ഈ വീട്ടിൽ താമസിക്കുന്നതും

നിങ്ങളെ ആ നാട്ടിൽ നിന്നും എങ്ങിനെയെങ്കിലും രക്ഷിക്കാൻ ആ നാട്ടിലെ.. നല്ലവരായ ചിലരും ഉണ്ടായിരുന്നു....

സഫിയ ഇത്താ ഇതൊക്കെ പിന്നെ പറയാം... നിങ്ങൾ സംഭവം പറയൂ
എന്തിനാണ് ഉപ്പ ഞങ്ങളെ ഉപേക്ഷിച്ചു പോയത്....

പറയാം മോളെ ഇതൊക്കെ ആദ്യം നീ കേൾക്കണം എങ്കിലേ... കഥ പൂർണ്ണമാവൂ....

നിന്റെ ഉമ്മ...സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നല്ല മൊഞ്ചത്തിയാണ്
പതിനാലാം വയസ്സിൽ തന്നെ വിവാഹ ആലോചനകൾ വന്നു ഉമ്മാക്ക്

വിവാഹത്തിന് തയ്യറാവാൻ വീട്ടുകാർ നിർബന്ധം പിടിച്ചു.... ആരുടെയും നിർബന്ധത്തിന് വഴങ്ങാൻ ഉമ്മ തയ്യാറായിരുന്നില്ല....
നല്ലോണം പഠിച്ചു ഒരു ഡോക്ടർ ആവണം എന്ന ആഗ്രഹമായിരുന്നു ഉമ്മാക്ക്.....

പക്ഷെ വിധി മറ്റൊരു തരത്തിൽ ആയിപോയി എന്ന് മാത്രം...

നിന്റെ ഉമ്മാന്റെ വീടിന്റെ അടുത്തുള്ള ഒരു ജമാൽ... കാരണമാണ് ഉമ്മാക് ഈ ഗതി വന്നത്...
കോളേജിൽ പോവുമ്പോൾ എന്നും
അവൻ ഉമ്മാനെ കാണാൻ ബസ്സ് സ്റ്റോപ്പിലും... അങ്ങാടിയിലും കാത്തിരിക്കും.... കോളേജ് വിടുന്ന സമയത്ത്.. അവൻ അവിടെയും
എത്തും....
ശല്യം സഹിക്കാതെ വന്നപ്പോൾ നിന്റെ ഉമ്മ അവനോട് നേരിട്ട് പറഞ്ഞു
ഇനി എന്നെ പിന്തുടർന്ന് വരാൻ പാടില്ല
എന്ന്....

അപ്പോൾ അവൻ പറഞ്ഞു ഞാൻ നിന്നെ ശല്യം ചെയ്യില്ല പക്ഷെ എനിക്ക് ഒരുറപ്പ് തരണം എന്നെ കല്യാണം കഴിക്കാം എന്ന്....
അപ്പോൾ ഉമ്മ പറഞ്ഞു
നിന്റെ കൂടെ ഒരു ജീവിതം എനിക്ക് വേണ്ടാ.... അതിന് വേണ്ടി നീ കാത്തിരിക്കുകയും വേണ്ടാ എന്ന്....

എന്റെ കൂടെ ജീവിക്കാൻ നിനക്ക് പറ്റില്ല എങ്കിൽ ആരുടെ കൂടെയും നിനക്ക് ജീവിക്കാൻ പറ്റില്ല.... അതിന് ജമാൽ സമ്മതിക്കില്ല എന്ന്....
അവൻ ഭീഷണി പെടുത്തി ഉമ്മാനെ

അവന്റെ വാശിപുറത്തുള്ള ഭീഷണിയായി മാത്രമേ നിന്റെ ഉമ്മ അത് കണ്ടുള്ളൂ

പിന്നീട് അവൻ നേരിട്ട് സംസാരിക്കാൻ തയ്യാറായില്ല എങ്കിലും... എവിടെയെങ്കിലും കത്തിരിക്കും...

നിന്റെ ഉമ്മാക്
ജമാലിനെ ഇഷ്ടം അല്ല എന്ന് മാത്രമല്ല വെറുപ്പും ആയിരുന്നു... കാരണം
കള്ളിനും കഞ്ചാവിനും അടിമയായിരുന്നു അവൻ എന്ന് നിന്റെ ഉമ്മ നല്ലോണം  മനസ്സിലാകിയിരുന്നു.....

ആ സമയത്താണ്.... ഒരു ബ്രോക്കറുടെ കേറോഫിൽ നിന്റെ ഉപ്പ ഉമ്മാനെ പെണ്ണ് കാണാൻ വന്നത്.....

ഉമ്മാക്ക് നല്ലോണം പിടിച്ചു നിന്റെ ഉപ്പാനെ.... ഉപ്പാക്കും ഇഷ്ടമായി
ഉമ്മാനെ.....

പിന്നെ പെട്ടെന്നായിരുന്നു.കല്യാണം
നിന്റെ ഉമ്മാക് പതിനെട്ട് വയസ്സ് അപ്പോൾ ആയിട്ടില്ല.... പ്രായപൂർത്തിയായില്ല എന്ന കാരണത്താൽ വിവാഹം മുടങ്ങുമോ എന്നൊക്കെ കരുതി... വളരെ ലളിതമായ കല്യാണമായിരുന്നു....

കല്യാണം കഴിഞ്ഞ ശേഷം നിന്റെ ഉമ്മാ നെയും ഉപ്പാനെയും കണ്ടാൽ എല്ലാവരും പറയുമായിരുന്നു....

നല്ല പൊരുത്തമുള്ള ജോഡിയാണ്
ഇവർ  എന്ന്.....

നിന്റെ ഉപ്പാക്ക് ജോലി... ബാംഗ്ലൂറിൽ നിന്നും തുണി തരങ്ങൾ എടുത്തിട്ട് നാട്ടിൽ കച്ചവടക്കാർക്ക് വില്പന നടത്തൽ ആയിരുന്നു....
ബാംഗ്ലൂരിൽ പോയാൽ മൂന്നും നാലും ദിവസം കഴിയും വീട്ടിൽ തിരിച്ചെത്താൻ

നല്ല സന്തോഷത്തിൽ രണ്ട് പേരും ജീവിച്ചു....

ഉപ്പാന്റെ ഉപ്പ നേരത്തെതന്നെ  മരണപെട്ടിരുന്നു പിന്നെ
സഹോദരങ്ങൾ എല്ലാവരും വീട് മാറി പോയി... പ്രായമായ ഉമ്മ മാത്രമേ വീട്ടിൽ ഉള്ളൂ....

നീ നിന്റെ ഉമ്മാന്റെ വയറ്റിൽ ഉള്ളപ്പോൾ
പതിവ് പോലെ ഉപ്പ ബാംഗ്ളൂരിലേക് പോവാനായി വീട്ടിൽ നിന്നും പോയി...

പക്ഷെ.... തലശ്ശേരി ബസ്സ് സ്റ്റാൻഡിൽ എത്തിയപ്പോളാണ് അറിയുന്നത്
ബാംഗളൂരിൽ പിറ്റേന്ന്  ബന്ത് ആണെന്ന്
അത് കൊണ്ട് യാത്ര റദ്ദ് ചെയ്ത് വീട്ടിലേക്ക് പുറപ്പെട്ടു....

വീട്ടിൽ എത്തിയ ഉപ്പ.... കാണുന്നത്

കോളേജിൽ പഠിക്കുമ്പോൾ നിന്റെ ഉമ്മാന്റെ പിന്നാലെ കൂടിയ ജമാൽ.. ഷർട്ടിന്റെ ബട്ടൻസും ഇട്ടുകൊണ്ട് വാതിൽ തുറന്നു പുറത്തേക്ക് വരുന്നതാണ്.......

മുറ്റത്ത് ഇറങ്ങിയ അവൻ പെട്ടെന്ന് തന്നെ ബൈക്കും എടുത്ത് അവിടെ നിന്നും പോയി....

പിന്നെ ബഹളവും കുലുമാലും ആയിരുന്നു.... നാട്ടുകാർ ഓടിക്കൂടി...
നിന്റെ ഉമ്മ പറയുന്നത് ചെവി കൊള്ളാൻ അപ്പോൾ ആരും ഉണ്ടായില്ല....
ചിലർ വീട്ടിനു കല്ലെറിയുന്നു
മറ്റു ചിലർ അസഭ്യ വാക്കുകൾ
പറയുന്നു.....

എടാ നീ ആണാണ് എങ്കിൽ ഈ നിമിഷം വീട്ടിൽ നിന്നും അവളെ പുറത്താക്കണം എന്ന് ചിലർ പറയുന്നത് കേട്ടിട്ട്....

നിന്റെ ഉമ്മാന്റെ ഡ്രെസ്സുകൾ എല്ലാം
വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിഞ്ഞു
ഉപ്പയും... ചില സദാചാര പോലീസുകാരും

ഉമ്മാനെ വീട്ടിൽ നിന്നും പുറത്താക്കി
അവർ വാതിൽ അടച്ചു...

ഇനി എന്ത് ചെയ്യണം എന്നറിയാതെ പകച്ചു പോയ നിമിഷം...
രോഗിയായ ഉപ്പാക്ക് എന്റെ ഈ അവസ്ഥ കാണാൻ പറ്റില്ല ആ നിമിഷം ഉപ്പ  ചങ്ക് പൊട്ടി മരിച്ചു പോവും എന്ന് ഭയന്ന്
സ്വന്തം വീട്ടിൽ പോവാൻ പറ്റാത്ത അവസ്ഥ.... വയറ്റിൽ നീയും കയ്യിൽ രണ്ട് വലിയ കെട്ടുകളും ആയി... നിന്റെ ഉമ്മ ബസ്സ്‌ സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും അലഞ്ഞു നടന്നു....

പലരുടെയും മുന്നിൽ കൈ നീട്ടികൊണ്ടായിരുന്നു വിശപ്പ് അടക്കിയിരുന്നത്....

എന്താണ് ഷാഹിനാ നീ കരയുന്നത്
ഇത് തന്നെയാണ് ഞാൻ പറഞ്ഞത്
ഞാൻ ഒന്നും പറയില്ല എന്ന്

സഫിയ ഇത്താ .... എന്റെ ഉമ്മ പാവം ഒരുപാട് യാതനകൾ സഹിച്ചു അല്ലേ

കഥ തീർന്നില്ല .. ബാക്കി കൂടി കേൾക്കണം നീ.....

സമാധാനത്തിൽ വീട്ടുകാരോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതി പിറ്റേന്ന് രാവിലെ  ഉമ്മ സ്വന്തം വീട്ടിലേക്ക് പോയി....

പക്ഷെ...
വീട്ടിൽ എത്തിയപ്പോൾ...
മൂത്ത ആങ്ങളയുടെ വാക്കുകൾ
നിന്റെ ഉമ്മാന്റെ മനസ്സിന് വലിയ മുറിവാണ് ഉണ്ടാക്കിയത്....

എന്താണ് ... അവർ പറഞ്ഞത് ഉമ്മാനോട്.....

തറവാടിന് ചീത്തപ്പേര് ഉണ്ടാക്കിയ
നീ... ഈ പടി ചവിട്ടാൻ പാടില്ല എന്ന്

ഞാൻ പറയുന്നത് കേൾക്കൂ എന്ന് പറഞ്ഞപ്പോൾ...
വേണ്ടാ ഒരക്ഷരം നീ പറയരുത് എന്നാണ്
അവർ പറഞ്ഞത്...

പിന്നെ അവിടെ നിന്നില്ല ഉമ്മ...
കരഞ്ഞു കലങ്ങിയ കണ്ണുമായി
അവിടെ നിന്നും
കുറേ നേരം നടന്നപ്പോൾ... നിന്റെ ഉമ്മാന്റെ കാലുകൾക്ക് തളർച്ചയുണ്ടായി
ക്ഷീണം മാറാൻ വഴിയരികിൽ ഇരിക്കുകയായിരുന്ന ഉമ്മാന്റെ അടുത്ത് ഒരു കാർ വന്നു നിർത്തി....

തുടരും.....

കണ്ണീർ കായൽ...
ഭാഗം, രണ്ട്...

"സുബൈദാ.... എന്താണിത് എന്താണ് നിനക്ക് പറ്റിയത്... നീ ആകെ ക്ഷീണിച്ചിരിക്കുന്നല്ലോ."

"എനിക്ക് കുറച്ചു വെള്ളം കുടിക്കണം നല്ലോണം ദാഹം ഉണ്ടെനിക്ക്."

"വാ വണ്ടിയിൽ കയറൂ...വെള്ളം നമുക്ക്
ഏതെങ്കിലും കടയിൽ നിന്നും വാങ്ങിക്കാം...
എന്നിട്ട് ഹോസ്പിറ്റലിലേക്ക് പോവാം'

"വേണ്ട റംലാ.ഹോസ്പിറ്റലിലൊന്നും  പോവണ്ടാ രണ്ട് ദിവസം ആയിട്ട് തീരെ ഉറങ്ങിയില്ല
നല്ല ക്ഷീണമുണ്ടെനിക്ക്
എവിടെയെങ്കിലും ഒന്ന് കിടന്നാൽ മതി കുറച്ചു നേരം..."

"എങ്കിൽ നമുക്ക് നേരെ വീട്ടിലേക്ക് പോവാം."

"ഞങ്ങൾ വണ്ടിയിൽ പോയികൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് നിന്റെ മുഖം എന്റെ കണ്ണിൽ പതിഞ്ഞത്... നാസർകാനോട് ഞാൻ പറഞ്ഞു... വണ്ടി വളകൂ... എന്റെ കൂട്ടുകാരിയാണ് അവിടെ തളർന്നിരിക്കുന്നത് നമുക്കൊന്നു പോയി നോക്കാം എന്ന്.."

വണ്ടി ഒരു കടയുടെ അരികിൽ നിർത്തി
നാസ്സർ പുറത്തിറങ്ങി... കടയിൽ പോയി ഒരു ബോട്ടിൽ വെള്ളം വാങ്ങിച്ചു വന്നു
സുബൈദാക്ക് കൊടുത്തു...
സുബൈദ .. ആർത്തിയോടെ അത് കുടിച്ചു....

"റംലാ... നീ അവരെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കണ്ടാ.... വീട്ടിൽ എത്തിയിട്ട് ഒന്ന് ഫ്രഷ് ആയിട്ട് റസ്റ്റ്‌ എടുക്കട്ടേ അവർ കാര്യങ്ങളൊക്കെ  പിന്നീട് നമുക്ക് വിശദമായി ചോദിച്ചു മനസ്സികാക്കാം."

അല്പ സമയം കൊണ്ട്... അവരുടെ കാർ
വീട്ടു മുറ്റത്ത് എത്തി.......
വണ്ടിയിൽ നിന്നും ഇറങ്ങി വന്ന സുബൈദാനെ കണ്ടിട്ട് വീട്ടിൽ ഉള്ളവരൊക്കെ ആശ്ച്ചര്യത്തോടെ നോക്കുകയാണ്....

"മോളെ ഇതാരാ പരിചയം ഇല്ലാത്ത ഒരാൾ.."

'ഉമ്മാ ഞാൻ പറയാറില്ലേ എന്റെ കൂടെ പഠിച്ചിരുന്ന ഒരു മൊഞ്ചത്തി സുബൈദാനെ പറ്റി... ആ സുബൈദയാണ് ഈ സുബൈദ."

"ഇപ്പൊ മനസ്സിലായി... രണ്ടുനാൾ മുമ്പും  നീ പറഞ്ഞല്ലോ ഇവളെ പറ്റി... ഒന്ന് കാണാൻ കൊതിയാവുന്നു... എന്ന്..
വാ മോളെ അവിടെ തന്നെ നിൽക്കല്ല
ഇങ്ങോട്ട് അകത്തു കയറൂ."

സ്വന്തക്കാരും ബന്തുക്കക്കളും
പടിയടച്ചു പിണ്ഡം വെച്ച ഞാൻ ഇനി എന്തിന് ജീവിക്കണം... എങ്ങിനെ ജീവിക്കാൻ ആവും... എന്ന ഉത്തരം കിട്ടാത്ത ചോദ്യം മനസ്സിൽ തങ്ങി നിൽകുമ്പോൾ ദൈവ ദൂതനെ പോലെയുള്ള റംലയുടെ കടന്നു വരവ് ചെറിയൊരു ആശ്വാസമല്ല സുബൈദാക്ക് നൽകിയത്....

"ഇതാ മോളെ ചൂടുള്ള ഈ ചായ കുടിക്ക്
ക്ഷീണമൊക്കെ മാറട്ടെ . എന്നിട്ട് മോള് പോയിട്ട് കുറച്ചു കിടക്കൂ
മോൾക്ക്‌ എന്ത് വിഷമമാണെങ്കിലും... അതിനൊക്കെ നമുക്ക് പരിഹാരം കാണാം... നമ്മളൊക്കെ ഇല്ലേ മോളുടെ കൂടെ.."

ഒരിക്കൽ പോലും നേരിട്ട് കാണാത്ത ഈ ഉമ്മാന്റെ നന്മയുള്ള വാക്കുകൾ കേൾക്കുമ്പോൾ സുബൈദാന്റെ കണ്ണുകൾ നിറഞ്ഞൊഴുക്കുകയാണ്

തൂക്കി കൊല്ലാൻ വിധിച്ച പ്രതിയോട്
നിനക്ക് വല്ലതും പറയാനുണ്ടോ എന്ന് ചോദിക്കുന്ന നിയമ വ്യവസ്ഥയുള്ള നമ്മുടെ നാട്ടിൽ...

ഒരു പെണ്ണിനെ വീട്ടിൽ നിന്നും പുറം തള്ളുമ്പോൾ...

അവളുടെ ഭാഗവും കേൾക്കണം
എന്നിട്ട്  ആരുടെ ഭാഗത്താണ് തെറ്റ് എന്ന് മനസ്സിലാക്കണം എന്ന് വാദിക്കാൻ
തടിച്ചു കൂടിയ ആ ജന കൂട്ടത്തിൽ
ഒരു  ആണോ പെണ്ണോ ഇല്ലാതെയായിപ്പോയി എന്നത്...
സമൂഹത്തിന് മുന്നിൽ
വലിയൊരു ചോദ്യ ചിഹ്നമായി
അവശേഷിക്കുകയാണ്

"സുബൈദ ഗർഭിണിയാണ് അല്ലേ...
മനസ്സിന് വിഷമം ഒന്നും കൊടുക്കല്ലേ
ഇതാ ഇവിടെ കുറച്ചു നേരം കിടന്നോളൂ'

"ഉമ്മാ നിങ്ങളോടൊക്കെ എങ്ങിനെ നന്ദി പറയണം എന്നെനിക്കറിയില്ല"

മോളെ...സഹജീവികളോട് കരുണ കാണിക്കുന്നവരാണ് മനുഷ്യർ എന്നാണ് ഞങ്ങൾ പഠിച്ചത്... ആർക്, എപ്പോൾ പ്രയാസങ്ങൾ വരും എന്ന് ഒരു നിശ്ചയവും ഇല്ല... പ്രയാസങ്ങൾ അറിഞ്ഞു സഹായിക്കുന്നവർക്ക്
ദുനിയാവിൽ ചിലപ്പോൾ അംഗീകാരം കിട്ടിയില്ല എന്ന് വരാം എങ്കിലും പടച്ചോന്റെ കണക്ക് പുസ്തകത്തിൽ
നമ്മൾ ചെയ്യുന്ന വലിയൊരു നന്മയായി കുറിക്ക പെടും എന്ന കാര്യം ഉറപ്പാണ് "

"റംലാ.. ഒന്നിങ് വാ"

"എന്താ ഇക്കാ."

എടീ നീന്റെ വീടിന്റെ അടുത്തുള്ള ഒരു ജമാൽ ഇന്നലെ രാത്രി
ആത്മഹത്യ ചെയ്തു.. എന്ന് എന്റെ ചങ്ങാതി വിളിച്ചപ്പോൾ പറഞ്ഞു "

അയ്യോ.... എന്താണ് കാരണം എന്ന് വല്ലതും അറിയോ

എനിക്കറിയാം.........
നമ്മുടെ സുബൈദാക്കും നന്നായിട്ട് അവനെ അറിയാം.... സുബൈദാന്റെ പിന്നാലെയായിരുന്നു കുറേ കാലം
അവൻ...

അവനൊരു പേരുണ്ട് പഞ്ചാര കുഞ്ചു എന്ന്.... അവന്റെ പ്രധാന ജോലി
പെണ്ണുങ്ങളുടെ പിന്നാലെ നടക്കൽ ആണ്..."

"എടീ മരിച്ചവരെ പറ്റി കുറ്റം പറയല്ലേ'

"കുറ്റം പറഞ്ഞതല്ല... അവനെ പറ്റിയുള്ള ഒരു വിവരണം തന്നതാണ്."

"സുബൈദാനോട് കാര്യങ്ങൾ അനേഷിച്ചു നോക്കിയോ നീ."

"ഇല്ല അവൾ ഉറങ്ങുകയായിരുന്നു ഇപ്പോൾ എഴുന്നേറ്റിറ്റുണ്ട് ഞാൻ.... ചോദിച്ചു നോക്കട്ടെ.."

"സുബൈദാ ക്ഷീണം ഒക്കെ മാറിയോ
ഭർത്താവുമായി വല്ല പിണക്കവും ഉണ്ടായിരുന്നോ നിനക്ക് "

"ഞാനൊരു പെണ്ണായി പോയി... എന്നെ ആർക്കും വേണ്ടാ....രക്ത ബന്ധങ്ങൾക്ക് പോലും വേണ്ട റംലാ"

"പെണ്ണായി പോയത് കൊണ്ട് മാത്രം ആരും ആരെയും വേണ്ടാ എന്ന് വെക്കില്ല എന്തെങ്കിലും കാരണമോ അല്ലെങ്കിൽ തെറ്റിദ്ധാരണയോ ഉണ്ടാവും നിന്റെ കാര്യത്തിൽ എന്താണ് എന്ന് നിനക്ക് മാത്രമേ പറയാൻ പറ്റൂ പറ്റൂ."

"ശരിയാണ് പക്ഷെ..എന്നെ കേൾകാൻ പോലും ആരും തയ്യാറാവുന്നില്ല
എന്നത് തന്നെയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം......

നിനക്ക് ഓർമ്മയുണ്ടോ കോളേജിൽ പഠിക്കുമ്പോൾ... എന്റെ പിന്നാലെ കൂടിയ ആ വായിനോക്കി ജമാൽനെ ... അവനാണ് എന്റെ ജീവിതം തകർക്കാൻ
കാരണക്കാരനായത്."

"എടീ നീ തെളിയിച്ചു പറ എന്താണ് സംഭവം.... എനിക്ക് ഒന്നും മനസിലാവുന്നില്ല.."

അവന് എന്നെ കെട്ടാനുള്ള ഭ്രാന്ത് ഉണ്ടായിരുന്നു എന്നത് നിനക്ക് അറിയുന്നതല്ലേ.....
എനിക്ക് ഒരു ശല്യമായി തോന്നിയപ്പോൾ
അവന് ഒരിക്കൽ ഞാൻ താകീത് കൊടുത്തിരുന്നു.... എന്റെ പിന്നാലെ ഇനി വരാൻ പാടില്ല എന്ന്
അപ്പോൾ അന്നൊരു വാക്ക് അവൻ പറഞ്ഞിരുന്നു.... എന്റെ കൂടെ അല്ലാതെ വേറെ ആരുടെ കൂടെയും നീ ജീവിക്കില്ല എന്ന്.... പക്ഷെ അതൊരു അറം പറ്റിയ വക്കായിരിക്കും എന്ന് എനിക്ക് അറിയില്ലായിരുന്നു..... റംലാ."

"നീ അറിഞ്ഞില്ലേ.... ആ ജമാൽ ആത്മഹത്യ ചെയ്തത്."

"എന്താണ് നീ പറയുന്നത്... ആരാണ് നിന്നോട് ഈ കാര്യം പറഞ്ഞത്.."

"സത്യമാണോ എന്നറിയില്ല
നാസർക്കാനോട് ഏതോ ചങ്ങാതി വിളിച്ചു പറഞ്ഞതാണ് "

"റംലാ എനിക്ക് പേടിയാവുന്നു"

"എന്തിനാണ് നീ പേടിക്കുന്നത്... പാടില്ലാത്തത് എന്തെങ്കിലും സംഭവിച്ചോ"

"ഇല്ല പടച്ചോനു നിരക്കാത്തതൊന്നും ഞാൻ ചെയ്തില്ല... പക്ഷെ സമൂഹത്തിൽ തെറ്റുകാരിയാണ് ഞാനിപ്പോൾ
ഒരു തെറ്റും ചെയ്യാത്ത
എന്നെ മനസിലാക്കാൻ ആരും
ശ്രമിച്ചില്ല "

"നീ പറയൂ... എന്താണ് നിനക്ക് സംഭവിച്ചത്."

"എന്റെ ആഗ്രഹം പോലെ തന്നെ എന്റെ മനസ്സിനിണങ്ങിയ ഒരാളെ തന്നെ
ഭർത്താവായി കിട്ടി
വളരെ സന്തോഷത്തോടെയാണ് ഞങ്ങൾ ജീവിച്ചത്....

മിനഞ്ഞാണ്... ഇക്ക ബാംഗ്ലൂരിലേക്ക് പോയതാണ്... ഞാൻ
അടുക്കളയിൽ പാത്രങ്ങൾ കഴുകുകയായിരുന്നു... അപ്പോളാണ് പിന്നിൽ നിന്നും ഒരു ആളനക്കം കേട്ടത്
തിരിഞ്ഞു നോക്കിയപ്പോൾ....
ആ നാശം ജമാൽ  അടുക്കള പടിയിൽ

ഞാൻ പേടിച്ചു പോയി... എനിക്ക് ശബ്ദം എടുക്കാൻ പറ്റുന്നില്ല... എന്റെ നാവ് ഇറങ്ങി പോയത് പോലെ...

പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ
അവനെ തന്നെ ഞാൻ തുറിച്ചു നോക്കി
അപ്പോൾ അവൻ
ചിരിച്ചു കൊണ്ട്... പറയുകയാണ്

"ഞാൻ ഉപദ്രവിക്കില്ല... ശബ്ദം ഉണ്ടാക്കരുത്....
എന്റെ ജീവിത അഭിലാഷമാണ് നിന്നെ കല്യാണം കഴിക്കുക എന്നത്.... പക്ഷെ നീ അതിന് സമ്മതം തന്നില്ല...പക്ഷെ ഒരു പ്രാവശ്യം മാത്രം നിന്നെ എനിക് വേണം..
എന്റെ ആഗ്രഹം പൂർത്തീകരിക്കാൻ നീ സഹകരിക്കണം  ആരും അറിയാൻ  പോന്നില്ല.... നിന്റെ ഭർത്താവ് ഇവിടെ ഇല്ല എന്ന് മനസ്സിലാക്കി തന്നെയാണ് ഇപ്പോൾ ഞാൻ ഇവിടെ വന്നത്..."

ദയവു ചെയ്തു നിങ്ങൾ ഇവിടെ നിന്നും  പോവണം എന്നെ ജീവിക്കാൻ അനുവദിക്കണം... എന്ന് കേണു പറഞ്ഞിട്ടും... അവൻ അതൊന്നും കേൾക്കുന്ന മട്ടില്ല...

കുത്താൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ലാ എന്ന് എനിക്ക് അറിയാമായിരുന്നു...

അവൻ എന്റെ കൈകൾ കൂട്ടി പിടിച്ചു
ഞാൻ കുതറി മാറാൻ ശ്രമിച്ചു
പക്ഷെ....

"സുബൈദാ നിന്റെ ഇക്കാന്റെ ഉമ്മ വീട്ടിൽ ഉണ്ടായിരുന്നില്ലേ അപ്പോൾ"

"ഉണ്ട്... ഉമ്മാക്ക് തീരെ ചെവി കേൾക്കില്ല മാത്രമല്ല... കുറേ ഗുളികകൾ കുടിക്കുന്നത് കൊണ്ട് തീരെ ബോധം ഇല്ലാതെയാണ് കുറേ സമയം ഉമ്മാന്റെ കിടത്തം.."

"ഒറ്റയ്ക്കാവുമ്പോൾ വാതിൽക്കലെ വാതിൽ പകൽ സമയം അടച്ചു
വെക്കൽ ഇല്ലേ"

"വാതിൽ തുറന്നിടുന്ന പതിവില്ല
പക്ഷെ മീൻകാരൻ മീനും കൊണ്ട് വരുന്ന സമയമാണ്... ആ സമയത്ത് വാതിൽ അടച്ചിട്ടാൽ... അവൻ ഇടയിൽ കൂടി പോവുന്നത് മനസ്സിലാവൂല'

"സുബൈദാ ഇങ്ങിനെയുള്ള സംഭവങ്ങൾ സിനിമയിലൊക്കെ കണ്ടിരുന്നു...
ജീവിതത്തിൽ ഇങ്ങിനെയൊക്കെ നടന്നു എന്ന് പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല..

എന്നിട്ട്... എന്തായി.. നീ കീഴടങ്ങേണ്ടി വന്നോ.. അവന്.."
********

"മോളെ  റംലാ... പരിചയം ഇല്ലാത്ത ആരൊക്കെയോ വാതിൽക്കൽ വന്നിട്ടുണ്ട്... നീ ഒന്ന് പോയി നോക്കിയേ ആരാണെന്ന്.."

തുടരും....

കണ്ണീർ കായൽ
ഭാഗം, മൂന്ന്

"ആരാണ്... മനസ്സിലായില്ലാല്ലോ"

"ഞങ്ങൾ സുബൈദാനെ അന്വേഷിച്ചു വന്നതാണ് .അവളുടഅയൽക്കാരാണ്..
രാവിലെ മുതൽ ഞങ്ങൾ അവളെ കണ്ടെത്താനുള്ള ശ്രമം നടത്തുകയായിരുന്നു ഒടുവിൽ അവൾ ഇവിടെ ഉണ്ടെന്ന് സൂചന ലഭിച്ചു അങ്ങിനെയാണ്... ഇവിടെ എത്തിയത്
ഇവിടെ പുരുഷൻമാർ ആരെങ്കിലും ഉണ്ടോ എങ്കിൽ അവരെ വിളിക്കൂ....
ചില കാര്യങ്ങൾ സംസാരിക്കാനുണ്ട് "

"ശരി ഞാൻ ഇക്കാനെ വിളിക്കാം"

അൽപ സമയ ശേഷം... റംലയുടെ ഭർത്താവ്... വീട്ടിൽ എത്തിയവരോട്
സംസാരിക്കുകയാണ്...

അകത്ത്  സുബൈദയും റംലയും സംഭാഷണം തുടരുകയാണ്....

"ഒടുവിൽ ജമാൽന് നീ കീഴടങ്ങിയോ"

"എന്റെ മുഖഭാവവും ശരീര ഭാഷയും
കണ്ടിട്ട് ജമാലിന് തോന്നിക്കാണും
ഞാൻ അവന്റെ ആഗ്രഹ പൂർത്തീകരണത്തിന് സമ്മദിക്കാൻ പോവുകയാണെന്ന്... അത് കൊണ്ടായിരിക്കണം മുറുക്കി പിടിച്ച എന്റെ കൈകൾ അവൻ ഇളക്കിയത് "

പിന്നെ അവന്റെ കൂടെ കിടപ്പു മുറിയിലേക് പോയ ഞാൻ...
അവനോട് പറഞ്ഞു...

"എന്റെ ശരീരമാണല്ലോ നിങ്ങൾക് വേണ്ടത് അത് ഞാൻ തരാം... പക്ഷെ എന്നെ ജീവിക്കാൻ അനുവദിക്കണം
ഇന്നത്തെ സംഭവങ്ങൾ ഇരു ചെവി അറിയാൻ പാടില്ല... അങ്ങിനെ സംഭവിച്ചാൽ.. പിന്നെ ഞാൻ ജീവിച്ചിരിക്കില്ല.."

"ഇല്ല സുബൈദാ... ജമാൽ നന്ദികേട് കാണിക്കൂല... പടച്ചോൻ ആണെ
സത്യം ഞാൻ ആരോടും പറയൂല."

"നിങ്ങളെ ഞാൻ വിശ്വസിക്കുന്നു"

"എങ്കിൽ കിടക്കൂ... ഞാൻ വാതിലുകളും ജനലുകളും അടക്കട്ടെ..."

സുബൈദ റൂമിന്റെ പുറത്തേക്ക് പോയി

അകത്ത്.. ജമാലിന്റെ മനസ്സിൽ ആഹ്ലാദം അലയടിക്കുകയാണ്....
വർഷങ്ങളായി  കാത്തിരിക്കുന്ന ആ സുന്ദര നിമിഷം അരികിൽ എത്തിയിരിക്കുന്നു....
ഇത്ര നിസ്സാരമായ്  ഇവളെ കീഴ്പ്പെടുത്താൻ കഴിയും എന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല

വലിയ എതിർപ്പ് ഒന്നും ഇല്ലാത്തത്
അവൾക് എന്നെ ഇഷ്ടം ആയത് കൊണ്ടാവും...
ഇന്നത്തെ ദിവസം ഒരു തുടക്കം മാത്രം

റൂട്ട് ക്ലിയർ ആയാൽ എളുപ്പത്തിൽ
ഇന്നത്തെ ദിവസത്തിന്റെ ആവർത്തഞങ്ങളും ആവാം.....

സുബൈദ...റൂമിലേക്ക്‌ കടന്നു വരുന്ന രംഗം മനസ്സിൽ... കാണുകയാണ് ജമാൽ

പെട്ടെന്ന് റൂമിലേക്ക്‌ കയറി വന്ന സുബൈദാ... കയ്യിൽ കരുതിയ കോടാലി
ജമാലിന് നേരെ നീട്ടി....

"എന്താണിത് സുബൈദാ"

"പോയ്ക്കോ എന്റെ മുന്നിൽ നിന്ന്
ഇല്ലങ്കിൽ കൊല്ലും നിന്നെ ഞാൻ
എന്താടാ നീ കരുതിയത്.... നിന്റെ ഭീഷണിക്ക് മുന്നിൽ സുബൈദ
ഉടുതുണി അഴിക്കും എന്നാണോ അതിന് വേറെ ആളെ നോക്കണം.നീ "

"നീ അല്ലേ ഇപ്പോൾ പറഞ്ഞത് ആരോടും പറയരുത് എന്നൊക്കെ"

"അതൊക്കെ എന്റെ അഭിനയം ആയിരുന്നു.... നിന്നെ പ്രതിരോധിക്കാനുള്ള അഭിനയം."

"നിധിപോലെ സ്നേഹിക്കുന്ന ഭർത്താവിനെ വഞ്ചിച്ചു ജീവിക്കുന്നതിലും അഭിമാനം നിന്നെ പോലെയുള്ള ക്രിമിനലിനെ കൊന്നിട്ട് ജയിലിൽ പോവുന്നതാണ്..

"ആരും കാണാതെ എന്ത് തെറ്റും മനുഷ്യന് ചെയ്യാം പക്ഷെ പടച്ചോനെ മറക്കാൻ ആർക്കും കഴിയൂല.
ഒരു പെണ്ണിന്റെ ചാരിത്ര്യം എന്നാൽ
ആർക്കും ഊതി വീർപ്പിച്ചു തട്ടി
കളിക്കാൻ പറ്റുന്ന ബലൂൺ പോലെ അല്ല.... അതിനൊരു പവിത്രതയുണ്ട്..

ഹും... ഇറങ്ങൂ പുറത്ത്.."

സുബൈദാന്റെ നീക്കം അപകടം എന്ന് തോന്നിയത് കൊണ്ടാവാം
ജമാൽ  പ്രതിരോധത്തിന് തയ്യാറാവാതെ പിൻവലിയാൻ തുടങ്ങി....

കയ്യെത്തും ദൂരെ....കിട്ടി എന്ന് വിശ്വസിച്ച ആ നിമിഷങ്ങൾ... കൈവിട്ടു പോയല്ലോ എന്ന ജാള്യത ജമാലിന്റെ മുഖത്ത് കാണാം....

ജമാൽ പുറത്തിറങ്ങിയ ശേഷം വാതിൽ അടക്കാൻ ശ്രമിക്കുമ്പോളാണ്
ബാംഗ്ലൂരിലേക്ക് പോയ ഇക്ക വീട്ടിലേക്ക് നടന്നു വരുന്നത് കണ്ടത്....

"എന്നിട്ട് എന്തായി സുബൈദാ ജമാലിനെ പിടികൂടിയോ ഇക്കാ."

"ഇല്ല.... അവൻ  ബൈക്കും എടുത്ത് വേഗത്തിൽ സ്ഥലം വിട്ടു.

സ്വാഭാവികമായും വീട്ടിൽ നിന്നും ഒരു അപരിചിതൻ ഇറങ്ങി വരുമ്പോൾ
ആരായാലും സംശയം ഉണ്ടാവും

പക്ഷെ... എന്നോട് എന്തെങ്കിലും വിശദീകരണം ചോദിക്കാനെങ്കിലും എന്റെ ഇക്ക തയ്യാറാവാണമായിരുന്നു

വിവേകം കാണിക്കേണ്ട അവസരങ്ങളിൽ വികാരം കാണിച്ചാൽ... അവിടെ ചിലരുടെ ന്യായങ്ങൾ കത്തി ചാമ്പലാവുന്നു എന്ന് ആരും മനസ്സിലാക്കുന്നില്ല...........................
.......................................................

എന്നിട്ട് രണ്ട് ദിവസം എവിടെയാണ് കഴിഞ്ഞത്...
റെയിൽവേ സ്റ്റേഷനിൽ...
ഇന്നലെ രാത്രി... റെയിൽവേ ഫൂട്ട് പാത്തിൽ... എന്റെ അടുത്തു വന്നിട്ട് ഒരാൾ പറയുകയാണ്.... എത്ര പൈസ വേണമെങ്കിലും തരാം... കൂടെ വരുന്നോ എന്ന്....

ഇല്ല... ഞാൻ നിങ്ങൾ കരുതുന്ന പോലെയുള്ള ആളല്ല... പോയിക്കോ നിങ്ങൾ എന്ന് പറഞ്ഞപ്പോൾ അവൻ പറയുകയാണ്.... ആദ്യമാദ്യമൊക്കെ എല്ലാവരും ഇങ്ങിനെ തന്നെയാണ് പറയുക... പിന്നെ അതൊക്കെ അങ്ങ് ശീലം ആയിക്കൊള്ളും എന്ന്...

ഞാൻ പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോളാണ് അവൻ പോയത്

പിന്നെ കുറച്ചു സമയം കഴിഞ്ഞപ്പോൾ
ഒരു പോലീസുകാരൻ വന്നിട്ട് പറയുകയാണ്... പുറത്ത് കിടന്നാൽ
നായയും കുറുക്കനുമൊക്കെ ശല്യം ചെയ്യും... വാ അകത്ത് കിടക്കാൻ സൗകര്യം ചെയ്തു തരാം എന്ന്

എത്രയോ പേര് ഫുട്പാത്തിൽ കിടക്കുമ്പോൾ... എന്നെ മാത്രം അകത്തേക്ക് ക്ഷണിക്കുന്നതിൽ എനിക്ക് പന്തികേട് തോന്നി... എന്റെ തൊലി വെളുപ്പ് കണ്ടിട്ടുള്ള സൂക്കേടാണ് ആ പോലീസുകാരന് എന്നെനിക്ക് തോന്നി....

വേണ്ട സാർ നായ കടിക്കുന്നു എങ്കിൽ കടിക്കട്ടെ... സാരമില്ല...
എന്ന് പറഞ്ഞപ്പോൾ... അയാൾ തിരിച്ചു പോയി.... എന്റെ റംലാ... പെണ്ണായിട്ട് ഈ ഭൂമിയിൽ ജനിച്ചത് തെറ്റായി പോയി എന്ന് തോന്നിയ നിമിഷങ്ങൾ...

പെണ്ണിന്റെ മനസ്സ് മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നില്ല... പെണ്ണിന്റെ തൊലി വെളുപ്പും അവളുടെ ചൂടും മാത്രം മതി അവർക്ക്...

സുബുഹാനല്ലാ....
സുബൈദാ... ഒരു അത്ഭുതം തന്നെയാണല്ലോ നീ..... നീയാണ് യഥാർത്ഥ പെണ്ണ്.... ഇതേ സാഹചര്യം എനിക്കാണ് വന്നതെങ്കിൽ... ചങ്ക് പൊട്ടി മരിച്ചിട്ടുണ്ടാവും ഞാൻ......

റംലാ... ലോകം മുഴുവൻ... ഞാൻ തെറ്റുകാരിയാണ്... ദുർ നടപ്പ് കാരിയാണ് എന്ന് പറഞ്ഞാലും... എന്റെ വീട്ടുകാർ എന്നെ മനസ്സിലാക്കും എന്ന് വിശ്വസിച്ചു ഞാൻ.... പക്ഷെ... ഒരേ ഗർഭ പാത്രത്തിൽ നിന്നും.വന്നവർ പോലും മനസ്സ് അറിയാൻ ശ്രമിച്ചില്ല എന്നത് ഓർക്കാ പുറത്ത് കിട്ടിയ അടി പോലെയായി...

"സുബൈദാ... നിന്റെ നാട്ടുകാർ ആരൊക്കെയോ ഇവിടെ എത്തിയിട്ടുണ്ട്
നാസർക്ക അവരോടു സംസാരിച്ചു കൊണ്ടിരിക്കുന്നു.."

തുടരും...

കണ്ണീർ കായൽ
ഭാഗം, നാല്...

"സുബൈദ തെറ്റ് ഒന്നും ചെയ്തില്ല എങ്കിൽ സുബൈദാനെ വീട്ടിൽ നിന്നും പുറത്താകേണ്ട സാഹചര്യം ഒരിക്കലും വരുന്നില്ല....
ജമാലിന്റെ ആത്മഹത്യ കുറിപ്പ് വായിച്ചപ്പോൾ... സുബൈദാനെ ഓർത്ത്‌ അഭിമാനം തോന്നുകയാണ്...
ഞങ്ങൾക്ക് "

"എന്താണ് അവൻ  ആ കുറിപ്പിൽ എഴുതിയത് "

ആഗ്രഹിച്ചത് എന്തും ഞാൻ നേടിയെടുക്കാറുണ്ട്... പക്ഷെ സുബൈദാന്റെ മുന്നിൽ മാത്രം ഞാൻ അടി പതറി... അവളുടെ ധീരതക്ക് മുന്നിൽ ഞാൻ മുട്ട് മടക്കേണ്ടി വന്നു

സുബൈദാനെ ഭാര്യയായി കിട്ടിയ
ബഷീർ എത്ര ഭാഗ്യവാൻ....

ഒരു തെറ്റും ചെയ്യാത്ത അവളെ വീട്ടിൽ നിന്നും പുറത്താകേണ്ടി വന്നത് ഞാൻ കാരണമാണ് ..
ഒരു കുടുംബം നശിപ്പിച്ച ഞാൻ ഈ ഭൂമിയിൽ നിന്നാൽ ഭൂമിക്ക് ഭാരമാവും
അത് കൊണ്ട് ഞാൻ പോകുന്നു
എന്റെ മരണത്തിൽ ഞാൻ മാത്രമാണ് ഉത്തരവാദി.....

ഇതാണ് അവന്റെ ആത്മഹത്യാ
കുറിപ്പ്....

"അവൻ ആത്മഹത്യ ചെയ്യുകയല്ല വേണ്ടത്.... ബഷീറിന് സത്യാവസ്ഥ മനസിലാക്കി കൊടുക്കുകയായിരുന്നു വേണ്ടത്..."

"അതിന് ബഷീർ സ്ഥലത്ത് ഉണ്ടാവണ്ടേ
അന്നത്തെ സംഭവത്തിന് ശേഷം
വീട്ടിൽ നിന്നും പുറത്തേക്ക് പോയ ബഷീർ.... ഇതുവരെയും.. തിരിച്ചെത്തിയിട്ടില്ല... ബാങ്ക്ളൂരിൽ അവൻ പോവാൻ സാധ്യതയുള്ള എല്ലാ സ്ഥലത്തും അന്വേഷിച്ചു... അവിടെയും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്
അവന്റെ മൊബൈൽ നമ്പർ രണ്ടും ഓഫിലാണ് ഉള്ളത്...

നിങ്ങൾ ഇപ്പോൾ വന്നതിന്റെ
ഉദ്ദേശം എന്താണ്....

അതാണ്‌ ഞങ്ങൾ പറയാൻ പോവുന്നത്

സുബൈദ ഒരു തെറ്റും ചെയ്യാതെയാണ്
ആ വീട്ടിൽ നിന്നും  പുറത്താക്കപെട്ടത്... അത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല... അവളുടെ നാട്ടുകാർ എന്ന നിലയിൽ അവൾക് വേണ്ടി വാദിക്കാൻ ഞങ്ങൾക്ക്ബാധ്യതയുണ്ട്.... അവൾ ബഷീറിന്റെ വീട്ടിൽ പോവണം... പഴയ സ്ഥിതി തുടരണം."

"ഈ വിഷയത്തിൽ എനിക്ക് കൂടുതൽ ആയിട്ട് ഒന്നും അറിയില്ല... ഏതായാലും നിങ്ങളുടെ വരവിന്റെ ഉദ്ദേശം  സുബൈദാനോട് പറയട്ടെ... എന്നിട്ട് അവളുടെ താല്പര്യം നോക്കി നീങ്ങാം"

"ശരി അങ്ങിനെ ആവട്ടെ."

നാസ്സർ... വീട്ടിന്റെ അകത്ത് പോയിട്ട് സുബൈദയുമായി കാര്യങ്ങൾ സംസാരിക്കുകയാണ്...

"ഇല്ല...  ഇനി ആ വീട്ടിലേക്ക് ഞാനില്ല....
നൂറു കണക്കിന് ആളുകളെ സാക്ഷിയാക്കി... കൊടും കുറ്റവാളിയെ പോലെ ആട്ടി പുറത്താക്കിയ... അവിടെ
ഇനി ജീവിക്കുക എന്നാൽ എന്നെ കൊല്ലുന്നതിന് തുല്യമാണ്..."

നിങ്ങളുടെ താല്പര്യം എന്താണോ അതോടൊപ്പം... ഞങ്ങൾ
കൂടെയുണ്ടാവും... ഏതായാലും നിങ്ങളുടെ അഭിപ്രായം അവരോട് പറയട്ടെ ഞാൻ "

"സുബൈദ ഏതായാലും... ആ വീട്ടിലേക് ഇല്ല എന്നാണ് പറയുന്നത് "

"അവള് പറയുന്നതിലും കാര്യം ഉണ്ട്
ഏതായാലും ബഷീറിനെ കണ്ടെത്താൻ ശ്രമം തുടരുന്നുണ്ട്. .  പോലീസിലും പരാതി കൊടുത്തു... എത്രയും പെട്ടെന്ന് അവനെ കണ്ടെത്താൻ പറ്റും എന്ന് കരുതുന്നത്....
അവനെ കണ്ടെത്തിയാൽ... അവനോട് കാര്യങ്ങൾ സംസാരിക്കാം .. അപ്പോൾ അവൻ സത്യം മനസ്സിലാക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു....

സുബൈദാന്റെ ആങ്ങളയോട് കാര്യങ്ങൾ സംസാരിച്ചിരുന്നു... അവൻ പറഞ്ഞത്

അവർ ഇപ്പോൾ സമാധാനത്തോടെയാണ് ജീവിക്കുന്നത്
അതിനിടയിൽ... സുബൈദാനെ വീട്ടിലേക്ക് കൂട്ടിയിട്ട് അവരുടെ സമാധാനം തകർക്കരുത് എന്ന്

ഈ കാലത്ത് ഇങ്ങിനെയും മനുഷ്യൻമാർ ഉണ്ട് എന്നത് സമൂഹത്തിന് തന്നെ
ദോഷമാണ്....
എന്തായാലും സുബൈദാക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ ഞങ്ങൾ
എന്നും മുന്നിൽ ഉണ്ടാവും....
മൂന്ന് പെണ്മക്കളുടെ ഉപ്പയായ എനിക്ക് സുബൈദ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ മനസ്സിലാവും....

ഏതായാലും ഞങ്ങൾ ഇപ്പോൾ ഇറങ്ങുന്നു.... പിന്നീട് വീണ്ടും വരും
എന്ത് സഹായം വേണമെങ്കിലും ഞങ്ങളെ അറിയിച്ചാൽ മതി... അതിന് ഒരു മടിയും കാണിക്കണ്ട.....

വീട്ടിൽ വന്നവർ തിരിച്ചു പോയി...

"സുബൈദാ... സങ്കടം തോനുന്നു
നിന്നെ പോലെയുള്ള ഒരാൾക്ക് ഇങ്ങിനെ ഒരു സാഹചര്യം നേരിടേണ്ടി വരിക എന്നത് ആലോചിക്കാനേ പറ്റുന്നില്ല
പക്ഷെ... തളരാതെ മുന്നോട്ടു പോവാൻ പറ്റണം.... സമൂഹത്തിന്റെ മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കാൻ നിനക്ക് കഴിഞ്ഞാൽ... അത് നിന്റെ ജീവിത വിജയമായിരിക്കും."

"റംലാ.... സ്നേഹത്തിന് പകരം സങ്കടമാണ് തിരിച്ചു കിട്ടുക എന്ന് എവിടെയോ വായിച്ചത് ഓർമ്മ വരികയാണ് എന്റെ അനുഭവം കാണുമ്പോൾ.....

ഞാനോ ഇങ്ങിനെയായി
എന്റെ വയറ്റിൽ വളരുന്ന കുഞെങ്കിലും   ഈ നശിച്ച ദുനിയാവിൽ കണ്ണീര് കുടിക്കാതിരിക്കാൻ
ചീറി പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് എടുത്ത് ചാടിയാലോ
എന്ന് പല വട്ടം ഞാൻ ആലോചിച്ചു
പക്ഷെ... ഈമാനില്ലാതെ മരിച്ചാൽ
നാളെ ഞാൻ നരകത്തിൽ പോവും എന്ന് ഭയന്ന് മാത്രമാണ്... എന്റെ തീരുമാനത്തെ പിന്നോട്ട് വലിച്ചത്."

"സുബൈദാ... അങ്ങിനെ ബുദ്ധി മോശം കാണിച്ചാൽ... അത് നിന്റെ തോൽവിക്ക് സമമായിരിക്കും.."

"ഭർത്താവിനോടോ  അല്ലെങ്കിൽ അവരുടെ വീട്ടുകാരോടോ വല്ല പിണക്കമോ ദേഷ്യമൊ ഉണ്ടായാൽ
സ്വന്തം വീട്ടുകാർ അവളെ ആശ്വസിപ്പിക്കും എന്നത് സർവ്വ സാധാരണയാണ്....

പക്ഷെ എന്റെ വീട്ടിലെ അവസ്ഥ
നേരെ മറിച്ചായി പോയി...

എന്റെ വീട്ടിലെ കാര്യങ്ങളുടെ നിയന്ത്രണം ഇപ്പോൾ എന്റെ ഉമ്മാക്കൊ, എന്റെ ആങ്ങളയ്‌ക്കോ അല്ല... ആങ്ങളയുടെ ഭാര്യയാണ്... അവിടെ രാജാവ്

കെട്ടും ഭാണ്ഡവും എടുത്ത് ഞാൻ വീട്ടിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ
ഞാൻ അവിടെയൊരു ബാധ്യതയാവും എന്ന്... അമ്മായി ആങ്ങളയോട് പറഞ്ഞിട്ടുണ്ടാവും.... അതായിരിക്കും
അവർ എന്നോട്  ശത്രുവിനെ പോലെ പെരുമാറിയത്.."

"സുബൈദാ... ക്ഷമിക്കുക... എല്ലാം ശരിയാവും... സാഹചര്യങ്ങൾ മാറി മറിയും.... ശുഭ പ്രതീക്ഷ കൈവിടാതെ മുന്നേറാൻ ശ്രമിക്കുക.."

ഒരാഴ്ചയ്ക് ശേഷം....

"റംലാ... എനിക്കൊരു കാര്യം
പറയാനുണ്ട്.."

"എന്താണ് പറയാനുള്ളത് നിനക്ക് "

"എനിക്കൊരു വാടക വീട് ശരിയാകാൻ
പറ്റുമോ ഈ പരിസരത്ത് എവിടെയെങ്കിലും."

"എന്തിനാണ് സുബൈദാ വാടക വീട്
ഇവിടെ ജീവിക്കുന്നത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ നിനക്ക്
ഉണ്ടെങ്കിൽ പറയുക..."

"ബുദ്ധിമുട്ട് ഒന്നും ഇല്ലാ എന്നാലും എനിക്കൊരു എന്തോപോലെ ഇവിടെ നിങ്ങൾക്കോക്കെ..."

"ഞങ്ങൾക്ക് ഒക്കെ എന്ത്..?
എടീ മോളെ ഞങ്ങൾക്ക് ഒരു പ്രയാസവും നിന്നെ കൊണ്ടില്ലാ... വാടക വീട് എടുത്താൽ നീ ഒറ്റയ്ക്ക് അവിടെ താമസിക്കുമോ
അതിനുള്ള ധൈര്യം നിനക്കുണ്ടോ"

"ധൈര്യം ഉണ്ടായിട്ടല്ല.റംലാ
സാഹചര്യങ്ങളോട് പൊരുത്തപെടാൻ ശ്രമിക്കണമല്ലോ
ഞാൻ കരുതിയത്... ചെറിയ വാടകക്ക് ഒരു വീട് കിട്ടിയാൽ...
ഒരു തയ്യൽ മെഷീൻ  വാങ്ങിയിട്ടിട്ട്
ജോലി ചെയ്യാമല്ലോ.... അതിൽ നിന്നുള്ള വരുമാനം കൊണ്ട് വീടിന്റെ വാടകയും കൊടുക്കാം... പിന്നെ എന്റെ കാര്യങ്ങളും നടക്കുമല്ലോ..'

"അതിന്  വാടക വീട് തന്നെ വേണം എന്നില്ല... ഇവിടെ നിന്നും നീ തുന്നിക്കൊളു... മേലെ റൂമിൽ വെറുതെ കിടക്കുന്നുണ്ട്... എന്റെ തയ്യൽ മെഷീൻ

വയറു കുറയ്ക്കാൻ  തുന്നൽ പണി നല്ലതാണ് എന്ന് ആരോ പറയുന്നത് കേട്ടു  അങ്ങിനെ ആവേശപുറത്ത് വാങ്ങിയതാണ്.... അത്.... പക്ഷെ... എന്റെ വയറു കൂടി വന്നു
എന്നല്ലാതെ ഒരു ഗുണവും ഉണ്ടായിട്ടില്ല
അത് കൊണ്ട്

ഏതായാലും... നാസർക്കാന്റെ തറവാട് വീട് പണി തീരുന്നത് വരെ ഞാൻ ഇവിടെ തന്നെ ഉണ്ടാവും... ഒരു തയ്യൽ മെഷീൻ കൂടി വാങ്ങിയിട്ട് നമുക്ക് രണ്ട് പേർക്കും കൂടി വിപുലമായ രീതിയിൽ തന്നെ ഇവിടെ തുന്നൽ ആരംഭിക്കാം....
അതിൽ നിന്നുള്ള വരുമാനം... നിന്റെ ഭാവിക്ക് വേണ്ടി നമുക്ക് മാറ്റി വെക്കാം

"ഇക്ക മറ്റന്നാൾ ദുബായിക് പോവുന്നതിനു മുന്നേ എങ്ങിനെയെങ്കിലും സോപ്പിട്ടിട്ട് ഒരു മെഷീൻ വാങ്ങിപ്പിക്കണം..

ഇവിടെ അടുത്ത് എവിടെയും ലേഡി ടൈലർ ഇല്ലാ അത് കൊണ്ട് നമുക്ക് നല്ലോണം പണി കിട്ടാൻ സാധ്യതയുണ്ട്

ഏതാനും ദിവസങ്ങൾക്ക് ശേഷം

സുബൈദ ടൈലേർസ്....
എല്ലാ തരം ലേഡീസ് വസ്ത്രങ്ങളും ഓർഡർ അനുസരിച്ചു തയ്ച്ചു കൊടുക്കും.....
എന്നെഴുതിയ ഒരു ബോർഡ്‌  റംലാന്റെ
വീടിന്റെ മതിലിന്റെ മേലെ ഉയർന്നു

തുടരും....

കണ്ണീർ കായൽ
ഭാഗം, അഞ്ച് ...

"എന്നെ ഉമ്മ പ്രസവിച്ചത് എവിടെ നിന്നാണ്.."

"നിന്നെ പ്രസവിച്ചതും നീ മൂന്ന് വയസ്സ് വരെ ജീവിച്ചതും നിന്റെ ഉമ്മ റംലയുടെ വീട്ടിൽ  താമസിക്കുന്ന സമയത്തായിരുന്നു."

"ഉമ്മാന്റെ സുബൈദാ ടൈലറിംഗ് എന്തായി അവസാനം.."

"അതൊക്കെ പറയാം
നിന്റെ ഉമ്മാന്റെ ജീവിതം സിനിമയാക്കിയാൽ ദേശീയ അവാർഡ് വരെ കിട്ടിയേനെ.

മനക്കരുത്തുണ്ടെങ്കിൽ ഏത് പ്രധി സന്ധിയും തരണം ചെയ്യാം...എന്ന് ജീവിതത്തിലൂടെ  കാണിച്ചു തരികയായിരുന്നു നിന്റെ ഉമ്മ
കൂട്ടുകാരി റംലയുടെ നന്മയുള്ള മനസ്സ്
ഉമ്മാക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു...

സുബൈദ ടൈലേഴ്സിൽ തിരക്കൊഴിഞ്ഞ നേരമില്ല... ആ പ്രദേശത്തെ ഒട്ടു മിക്ക ആളുകളും ഡ്രെസ്സുകൾ തുന്നിക്കാൻ വരുന്നത് അവിടെ തന്നെ... എല്ലാവർക്കും നല്ല അഭിപ്രായമാണ് ത്തുന്നലിനെപറ്റി....

പിന്നെ നിന്റെ ഉമ്മാന്റെ പെരുമാറ്റം അങ്ങിനെ ആണല്ലോ... ഒരിക്കൽ പരിചയപെട്ടാൽ പിന്നെ ആരും മറക്കൂല

രാവിലെ നിന്റെ ഉമ്മ അടുക്കളയിൽ പോയിട്ട് ഭക്ഷണം ഒക്കെ ഉണ്ടാക്കും
പിന്നെ... മുകളിലേക്ക് കയറിയാൽ രാത്രി 10 മണിവരെ ജോലി ചെയ്യും....
അതിനിടയിൽ
ഭക്ഷണം കഴിക്കാനും നിസ്കരിക്കാനും മാത്രമേ പുറത്തിറങ്ങൂ."

"സഫിയ ഇത്താ... എന്റെ ഉമ്മ.. ഒരുപാട് കഷ്ടപെട്ടു അല്ലേ "

"അതേ മോളെ ഒരുപാട് കഷ്ടപ്പെട്ടു നിന്റെ ഉമ്മ... ആ ഉമ്മാക്ക് വിഷമം ഉണ്ടാവുന്ന രീതിയിൽ.. എന്തെങ്കിലും വാക്കോ പ്രവർത്തിയോ മോളുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാവരുത്."

"ഇല്ല സഫിയ ഇത്താ... ഇനി ഞാൻ ശ്രദ്ധിച്ചോളാം...
ഇന്നലെയും ഞാൻ ഉമ്മാനോട് തർക്കിക്കാൻ പോയിരുന്നു... ഉമ്മ എന്നോട് പറഞ്ഞു.... പരീക്ഷ അടുത്തെത്തി... നന്നായിട്ട് പഠിച്ചോ
പരീക്ഷ പേപ്പറിൽ മാർക്ക്‌ കുറഞ്ഞാൽ നല്ലോണം അടി വെച്ചു തരും
എന്ന്.... അപ്പോൾ ഞാൻ ഉമ്മാനോട് പറഞ്ഞു.... ഉമ്മാക്കെന്താ ഞാൻ പഠിച്ചില്ലെങ്കിൽ എന്ന്

"അയ്യയ്യോ അങ്ങിനെയൊന്നും  പറയരുത് മോളെ.... നിന്റെ ഉമ്മാന്റെ ആഗ്രഹം മോളെ ഡോക്ടർ ആക്കാനാണ്

കാരണം ഉമ്മ... ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു ഡോക്ടറാവാൻ...... പക്ഷെ വിധി മറ്റൊരു തരത്തിലായി പോയി എന്ന് മാത്രം....... അത് കൊണ്ട് ഉമ്മാന്റെ ആ ആഗ്രഹം നിന്നിലൂടെ സഫലമായാൽ ഉമ്മാക്കുണ്ടാവുന്ന  സന്തോഷം എത്രമാത്രമായിരിക്കും എന്ന് നീ ആലോചിച്ചു നോക്കൂ.."

"തീർച്ചയായും ഉമ്മാന്റെ ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ടിയായിരിക്കും ഇനി എന്റെ ശ്രമം."

"ഞാൻ പറഞ്ഞു തീർന്നില്ല...
റംലയുടെ വീട്ടിൽ ആളുകൾ ഇങ്ങിനെ വന്നും പോയും കൊണ്ടിരിക്കുന്നത്
വീടിലെ സ്വകാര്യതക്ക് കോട്ടം വരുന്നു എന്ന്  മനസിലാക്കിയത് കൊണ്ട് രണ്ട് പേരും കൂടി ഒരു തീരുമാനത്തിലെത്തി
വീട്ടിൽ നിന്നും ഈ പരിപാടി വേറെ വല്ല സ്ഥലത്തേക്കും മാറ്റണമെന്ന്
ഒടുവിൽ
ടൗണിലെ ഒരു പീടികയുടെ മുകളിലെ വലിയൊരു മുറി വാടകയ്‌ക്കെടുത്തിട്ട്
തുന്നലൊക്കെ അവിടേയ്ക്കു മാറ്റി

ആളുകളുടെ ആവശ്യത്തിന് അനുസരിച്ചു വേഗത്തിൽ തുന്നി കൊടുക്കാൻ പറ്റാത്തത് കൊണ്ട്
വേറെ രണ്ട് പേരെ കൂടി ജോലിക്ക് നിർത്തി.....

അതിനിടയിൽ റംലയുടെ വീട്ടിൽനിന്റെ ഉമ്മയെ കാണാൻ  പ്രതീക്ഷിക്കാതേ ചില അതിഥികൾ വന്നു.."

"അഥിതികളോ ?  ആരാണ് അവർ"

"നിന്റെ ഉപ്പാന്റെ ജേഷ്ഠനും  പെങ്ങളും
അവരുടെ കുടുംബവും.

അവരെ കണ്ടപ്പോൾ ഉമ്മാക്ക് ആദ്യം ദേഷ്യം വന്നെങ്കിലും അവരുടെ വരവിന്റെ ഉദ്ദേശം മനസ്സിലായപ്പോൾ ഉമ്മാക്ക് സന്തോഷമായി.."

"എന്തിനാണ്  അവര് അവിടെ
വന്നത്..."

സുബൈദാ നീ തെറ്റുകാരി എന്ന് ആദ്യം ഞങ്ങളൊക്കെ വിശ്വസിച്ചു പോയിരുന്നു
അതിന് ഞങ്ങൾക്ക് മാപ്പ് തരണം...
ബഷീറ് മുൻ ശുണ്ഠികാരനും
ദേഷ്യകാരനുമാണ് അത് കൊണ്ടാണ് ഇങ്ങിനെയൊക്കെ സംഭവിച്ചത്...

നീ ഒരു തെറ്റും ചെയ്തിട്ടില്ല... എന്ന് ഇപ്പോൾ ഞങ്ങൾക്ക് പൂർണ ബോധ്യമുണ്ട്.... നിന്നെ വീട്ടിലേക്ക് കൂട്ടി കൊണ്ട് പോവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്..."

"ഇല്ല ഇക്കാക്കാ ഞാൻ ഇപ്പോൾ വരുന്നില്ല..നിങ്ങൾ കാണാൻ വന്നതിലും
എന്നിൽ അവിശ്വാസം ഇല്ലാ എന്ന് പറഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്
കാരണം .. നിങ്ങളെയൊക്കെ അത്രയും ഞാൻ സ്നേഹിച്ചിരുന്നു...

ഭർത്താവിന്റെ ബന്ധുക്കൾ എന്നതിലുപരി..
എന്റെ കൂടപ്പിറപ്പുകളായിട്ട് തന്നെയായിരുന്നു നിങ്ങളെയൊക്കെ കണ്ടിരുന്നത്  ഞാൻ....
അങ്ങിനെയുള്ള നിങ്ങളൊക്കെ എന്നെ
തെറ്റുകാരിയായി കാണുന്നൂ എന്നോർത്ത് സങ്കടമായിരുന്നു പക്ഷെ ഇപ്പോൾ നിങ്ങൾ മനസ്സ് തുറന്നു കാണിച്ചതിൽ
ഒരുപാട് സന്തോഷമുണ്ട്...

ഇപ്പോൾ ഞങ്ങൾ നിന്നെ നിർബന്ധിച്ചു കൊണ്ട് പോകുന്നില്ല... എപ്പോൾ വേണമെങ്കിലും ഞങ്ങളുടെ വീട്ടിൽ നിങ്ങൾക് വരാം.....

പിന്നെ അന്ന് ബഷീർ നിന്റെ കയ്യിൽ നിന്നും  ബാങ്ക് ലോക്കറിൽ വെക്കാൻ തന്ന ഗോൾഡ്... ഞാനാണ് ബാങ്കിൽ വെച്ചത്.... അത് നിനക്ക് ആവശ്യം ഉള്ളപ്പോൾ പറഞ്ഞാൽ മതി ഞാൻ എടുത്തു തന്നോളാം "

ഇക്കാക്കാ ഇപ്പോൾ ആവശ്യം ഇല്ല
ആവശ്യം വരുമ്പോൾ ഇക്കാക്കാനോട് ഞാൻ പറയാം....
എനിക്ക് നിങ്ങളോട് ഒരു വിരോധവും ഇല്ല... ഞാൻ വരും പിന്നീട്.... പിന്നെ ഉമ്മാനോട് എന്റെ അന്വേഷണം പറയണം..കേട്ടോ.."

"തീർച്ചയായും പറയാം.... ഉമ്മാക്ക് തീരെ വയ്യ.... അത് കൊണ്ടാണ് ഞങ്ങളുടെ കൂടെ ഉമ്മ വരാതിരുന്നത്....

ഇടക്ക് ഓർമ്മ വരുമ്പോൾ ചോദിക്കും എവിടെ എന്റെ മോള് സുബൈദാ എന്ന്"

സുബൈദാന്റെ കൂടെ ചായയൊക്കെ കുടിച്ചു... അവർ തിരിച്ചു പോയി....

ഒരു മാസത്തിന് ശേഷം... ഒരു ദിവസം
സുബൈദയും റംലയും....

ബഷീറിന്റെ ജേഷ്ഠൻ.മുസ്തഫയുടെ വീട്ടിലും... പെങ്ങള് ബുഷറയുടെ വീട്ടിലും സൗഹൃദ സന്ദർശനം നടത്തി...
സ്നേഹത്തോടെ അവർ അതിഥികളെ സ്വീകരിച്ചു.... ഉമ്മ ഇപ്പോൾ താമസിക്കുന്നത്... പെങ്ങളുടെ കൂടെയാണ്.....
ഉമ്മാക്ക് ഒരുപാട് സന്തോഷമായി സുബൈദാനെ കണ്ടപ്പോൾ...

ഇന്നിവിടെ താമസിക്കാം നിങ്ങൾക്
എന്ന് ഉമ്മ പറഞ്ഞപ്പോൾ

ഞാൻ പിന്നീട് വരാം ഉമ്മാന്റെ കൂടെ താമസിക്കാൻ എന്ന് സുബൈദ ഉമ്മാനോട് പറഞ്ഞു....

അൽപം കഴിഞ്ഞു അവരോടു യാത്ര പറഞ്ഞു സുബൈദയും റംലയും മടങ്ങി

എടീ സുബൈദാ... ബഷീറിന്റെ ആൾക്കാരൊക്കെ നല്ലവർ ആണല്ലോ
ആ ഉമ്മാന്റെ സ്നേഹം... കണ്ടില്ലേ നിന്നെ കണ്ടപ്പോൾ.....

ശരിയാണ്.... അവരൊക്കെ നല്ല ആളുകൾ ആയത് കൊണ്ട്... അവരോട് എന്റെ പെരുമാറ്റവും അങ്ങിനെ തന്നെയായിരുന്നു....നിനച്ചിരിക്കാതെയാണല്ലോ... എനിക്കിങ്ങിനെ ഒരു ഗതി വന്നത്....

സുബൈദാ... പടച്ചവൻ എല്ലാവർക്കും എല്ലാ സമയവും സന്തോഷങ്ങൾ കൊടുക്കില്ല... സന്തോഷവും ദുഃഖവുമൊക്കെ ജീവിതത്തിന്റെ ഭാഗമായി കണ്ടാൽ മതി... പടച്ചവന്റെ പരീക്ഷണമായി കണ്ടാൽ മാത്രം മതി

സുബൈദയും റംലയും വീട്ടിൽ തിരിച്ചെത്തി...
റംലാന്റെ ഉമ്മ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു....

മാസങ്ങൾ ഇങ്ങിനെ കടന്നു പോയി
സുബൈദാക്ക് ഏട്ടാമാസം
നിറഞ്ഞ വയറുമായി ജോലിക്ക് പോവാൻ പറ്റാത്ത അവസ്ഥ....

അത്യാവശ്യം കട്ടിങ്ങുകൾ സുബൈദ വീട്ടിൽ നിന്നും ചെയ്യും....

ഗർഭ കാലത്ത് ഭർത്താവിന്റെ വീട്ടുകാർ ചെയ്യേണ്ട മാമൂലുകൾ എല്ലാം
ബഷീരിന്റെ വീട്ടുകാർ ചെയ്തിരുന്നു
വളരെ ലളിതമായ രീതിയിൽ...

മാസം ഒമ്പത് പൂർത്തിയായി....
ഉമ്മ ഒരു മൊഞ്ചത്തി കുട്ടിയെ പ്രസവിച്ചു
ആ മൊഞ്ചത്തി കുട്ടിയാണ് എന്റെ മുന്നിൽ ഈ നിൽക്കുന്നത്....

എനിക്ക് ആരാണ് പേരിട്ടത്....

അത് പറയാൻ മറന്നു ഞാൻ
സുബൈദാന്റെ ആഗ്രഹമായിരുന്നു
റംലാന്റെ ഉമ്മാനെ കൊണ്ട് പേര് ഇടീക്കണം എന്ന്.....

റംലാന്റെ ഉമ്മ നിനക്ക് പേരിട്ടു
ആയിഷ എന്ന്.... ആയിഷ എന്ന പേരിടാൻ ഒരു കാരണവും ഉണ്ടായിരുന്നു

റംലാന്റെ ഉമ്മ മാസം തികയാതെ ഒരു മോളെ പ്രസവിച്ചു... റംലാന്റെ ഇളയത് ആയിരുന്നു....
രണ്ടാഴ്ച തികയുന്നതിന് മുന്നേ ആ കുഞ്ഞു മരണപെട്ടു... ആ മോൾക്ക്‌ ഇട്ട പേര് ആയിഷ എന്നായിരുന്നു....

എന്നിട്ട് ഈ കഥകൾ ഒന്നും ഉമ്മ എന്നോട് പറഞ്ഞില്ലാലോ ഇതുവരെ

കാര്യങ്ങൾ തിരിച്ചറിയാനുള്ള പക്വത നിനക്ക് ആവട്ടെ എന്ന് കരുതി കാണും ഉമ്മ....

ഉമ്മ എങ്ങിനെയാണ് ഈ നാട്ടിൽ എത്തുന്നത്....

അത് പറയാം.... നിനക്ക് രണ്ട് വയസ്സ് ആയി കാണും.... ആ സമയത്താണ് എന്റെ അനുജത്തിയുടെ കല്യാണം
കഴിഞ്ഞത്
അവളുടെ ഭർത്താവിന്റെ വീട് റംലാന്റെ വീട്ടിന്റെ അടുത്താണ്....

ഒരു ദിവസം... ചുരിദാർ അടിക്കാൻ വേണ്ടി നിന്റെ ഉമ്മാന്റെടുത്ത് പോയിരുന്നു.... അങ്ങിനെ അവർ പരിചയപെട്ടു.... അവൾക് നിന്റെ ഉമ്മാനെ നന്നായിട്ട് ഇഷ്ടപ്പെട്ടു...

ഉമ്മാന്റെ ജീവിത കഥകൾ
അവളുമായി പങ്കു വെച്ചു....

അവൾക് അതൊക്കെ കേട്ടിട്ട് സങ്കടവും സഹതാപവുമായി....

ചെറിയ വാടകക്കോ അല്ലെങ്കിൽ ക്യാഷ് ഡെപ്പോസിറ്റു കൊടുത്തോ ഒരു വീട് വേണം എന്ന ആഗ്രഹം... നിന്റെ ഉമ്മ അവളോട്‌ പറഞ്ഞിരുന്നു...

ഒരു ദിവസം.. അനുജത്തി ഇവിടെ വന്നപ്പോൾ.... നിന്റെ ഉമ്മാന്റെ കഥകൾ എന്നോട് പറഞ്ഞു... എനിക്കും സങ്കടമായി..അത് കേട്ടപ്പോൾ....

ഒരു ദിവസം അനുജത്തിയുടെ കൂടെ നിന്റെ ഉമ്മാനെ കാണാനും പരിചയപെടാനും അവിടെ പോയി..
എനിക്കും നിന്റെ ഉമ്മാനെ പെരുത്ത് ഇഷ്ടമായി....

നിങ്ങൾക് ഒരു വീട് കണ്ടെത്താൻ ഞാനും ശ്രമിച്ചു....

എടീ പ്രധാനപെട്ട ഒരു കാര്യം പറയാൻ ഞാൻ മറന്നു..."

"എന്താണ് നിങ്ങൾ പറയാൻ മറന്നത് സഫിയ ഇത്താ.."

"ഒരു ദിവസം നിന്നെയുമെടുത്ത് നിന്റെ ഉമ്മ... നിന്റെ ഉപ്പാന്റെ പെങ്ങളുടെ വീട്ടിൽ പോയപ്പോൾ അവിടുന്ന് ഉമ്മ പറഞ്ഞു

"ബഷീർ ഇന്നലെ ഇവിടെ ഫോൺ ചെയ്തിരുന്നു എന്ന്...."

"എന്നിട്ടോ... എന്താണ് പറഞ്ഞത്
എന്റെ ഉപ്പ.."

തുടരും...

കണ്ണീർ കായൽ
ഭാഗം, ആറ്....

എന്താണ് എന്റെ ഉപ്പ ഫോണിൽ സംസാരിച്ചത്...

പെങ്ങൾ ബുഷറയാണ് ഫോൺ എടുത്തത്....

സംസാരിക്കുന്നതിന്റെ ഇടയിൽ നിന്റെ ഉമ്മാനെ പറ്റിയും നിന്നെ പറ്റിയും എന്തോ ചോദിച്ചു...

അപ്പോൾ പെങ്ങള് ദേഷ്യത്തോടെ അവരോട് സംസാരിച്ചു...

ഞങ്ങളെ നിനക്ക് വേണ്ട... അത് ഞങ്ങൾ സഹിച്ചു... ഒരു പാവം പെണ്ണിനെ കണ്ണീര് കുടിപ്പിച്ചിട്ട്.. മാളത്തിൽ പോയി ഒളിച്ചത് ആണത്തമാണോ ?
ഒന്നുമല്ല എങ്കിൽ അവൾ ഗർഭിണി ആണെന്ന കാര്യം പോലും നീ ഓർത്തില്ലാലോ

നാട്ടുകാരുടെ മുന്നിൽ ഞങ്ങൾ  നാണം കെടും എന്ന കാര്യമെങ്കിലും  നീ ഓർത്തോ
എന്ന്...

എന്നിട്ട് ഉപ്പ അവരോട് എന്താണ് പറഞ്ഞത് ...

അവൾ ഒരു തെറ്റും ചെയ്തില്ല
എന്ന് വാർത്ത പിന്നീട് ഞാൻ കേട്ടിരുന്നു
സത്യാവസ്‌ഥ എന്താണ് അവളോട്‌ നേരിട്ട് ചോദിച്ചു മനസ്സിലാക്കാൻ ആഗ്രഹിച്ചിരുന്നു.... പല വട്ടം...
പക്ഷെ അത് സാധിച്ചില്ല...

ജീവന് തുല്യം സ്നേഹിക്കുന്ന എന്റെ സുബൈദ എന്നോട് കൊടും ചതി ചെയ്തു എന്ന് ആ സമയത്ത് ഞാൻ വിശ്വസിച്ചു  അങ്ങിനെ ഒരു ചതി എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു... എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എനിക്ക് പറ്റിയില്ല...

അവിടെ അന്ന് സംഭവ സ്ഥലത്ത് ഓടി വന്നവർ... കത്തുന്ന തീ കെടുത്താൻ അല്ല വന്നത്... തീയിലേക് എണ്ണ ഒഴിക്കാനായിരുന്നു.... എന്നെ ഒന്ന് ശാന്തമാകാനോ... സുബൈദയുടെ വിഷതീകരണം കേൾക്കാനോ ആരും മുന്നോട്ട് വന്നില്ല..."

നിന്റെ ഉപ്പ ഇങ്ങിനെയൊക്കെ പറഞ്ഞപ്പോൾ ബുഷറ ചോദിച്ചു

"നിനക്ക് സത്യം ബോദ്യം ആയെങ്കിൽ
നീ അവളെടുത്ത് വന്ന് കാര്യങ്ങൾ പറയുകയല്ലേ ചെയ്യേണ്ടത് ...
അല്ലാതെ ഏതോ ദുനിയാവിൽ പോയിട്ട് ഒളിച്ചിരിക്കുകയാണോ വേണ്ടത് "
എന്ന് .. അപ്പോൾ നിന്റെ ഉപ്പ പറയുകയാണ് പോലും....

മരിക്കുന്നത് വരെ ഒന്നിച്ചു ജീവിക്കണം എന്നായിരുന്നു ഞങ്ങൾ രണ്ട് പേരുടെയും ആഗ്രഹം... അത് ഞങ്ങൾ എപ്പോളും പറയാറും ഉണ്ട്.... പക്ഷെ
അവളോട്‌... പൊറുക്കാൻ പറ്റാത്ത തെറ്റ് എന്നോട് ചെയ്തു പോയി...

പല വട്ടം... ഞാൻ ആഗ്രഹിച്ചു...
എന്ത് വന്നാലും സാരമില്ല.... എന്റെ സുബൈദയല്ലേ... അവളോട്‌ മാപ്പ് പറയാം.... വേണ്ടി വന്നാൽ അവളുടെ കാല് പിടിച്ചു മാപ്പ് പറയാം എന്നൊക്കെ കരുതിയിരുന്നു  . ....
സുബൈദാനെ കാണാൻ... ബോംബെയിൽ നിന്നും നാട്ടിലേക്ക് ട്രെയിൻ കയറി.... ഗോവയിൽ എത്തിയപ്പോൾ എന്റെ മനസ്സ് മാറി അവിടെ ട്രെയിൻ ഇറങ്ങി തിരിച്ചു ബോംബയിലേക് തന്നെ പോയി

അവളുടെ മുന്നിൽ.... നിൽക്കാൻ പോലും ഞാൻ യോഗ്യനല്ല.... വെറുക്കപെട്ടവനാണ്, ശപിക്ക പെട്ടവനാണ് എന്ന ചിന്തയാണ് പിന്നെ എനിക്കുണ്ടായത്.... മാനസികമായി ഞാൻ  തളർന്നുപോയി.... മാനസിക സങ്കർഷങ്ങൾ കാരണം... ഞാൻ ആകെ മാറി... ആളുകൾ എന്നെ ഒരു മാനസിക രോഗിയായി കാണാൻ ശ്രമിച്ചു....
എന്റെ വേഷവും  അങ്ങിനെ തന്നെ

താടിയും മുടിയും നീട്ടി
മുഷിഞ്ഞ വസ്ത്രം ധരിച്ചു
ദിവസങ്ങളോളം
പട്ടിണി കിടന്നു.... ആരെങ്കിലും എന്തെങ്കിലും തന്നാൽ മാത്രം തിന്നും

ഞാനും വിശ്വസിച്ചു ഞാനൊരു മാനസിക രോഗിയാണ് എന്ന്.... വയറു വിശക്കുന്ന സമയത്ത്.. വിശപ്പിന്റെ കാഠിന്യം കൊണ്ട്
വടിയെടുത്ത് ആളുകളെ.... തല്ലാനായി ഓടും.... എന്റെ ശല്യം സഹിക്കാൻ പറ്റാതെ... അവിടെയുള്ള ചിലർ...
എന്നെ മാനസിക രോഗ ചികിത്സാ കേന്ദ്രത്തിൽ  അഡ്മിറ്റ് ചെയ്തു

അവിടെ നിന്നും അവർ ഷോക്ക് ചികിത്സയും മറ്റുമൊക്കെ ചെയ്തു
അതിൽ എനിക്ക് വിഷമം ഇല്ല

എന്റെ സുബൈദാന്റെ ശാപമാണ് ഞാൻ അനുഭവിക്കുന്നത്.... അവളുടെ സ്നേഹം ആസ്വദിക്കാൻ എനിക്ക് ഏതായാലും ഭാഗ്യമില്ല... അവളുടെ ശാപമെങ്കിലും
അനുഭവിക്കാമല്ലോ എന്ന ആശ്വാസമായിരുന്നു അപ്പോൾ "

എന്ന് നിന്റെ ഉപ്പ പറഞ്ഞപ്പോൾ

എന്താടീ... നീ ഇങ്ങിനെ കരയല്ലേ
ആയിഷാ... ഞാൻ പറഞ്ഞു തീർക്കട്ടെ

"സഫിയ ഇത്താ... എനിക്ക് എന്റെ ഉപ്പാനെ കാണണം.... ആദ്യം എനിക്ക് ഉപ്പാനോട് ദേഷ്യം ഉണ്ടായിരുന്നു .. ഇങ്ങള് ഇത് പറഞ്ഞു തുടങ്ങിയപ്പോൾ.... പക്ഷെ
എന്റെ ഉപ്പ പാവം.... എവിടെയെങ്കിലും സന്തോഷത്തോടെ  ഇപ്പോൾ  ജീവിക്കുന്നുണ്ടാവുമോ എന്റെ ഉപ്പ "

"എടീ ഞാൻ പറയട്ടെ.... ബഷീറിന്റെ കഥകൾ കേട്ടപ്പോൾ... ബുഷറ പറഞ്ഞു

സാരമില്ല... നീ ഇപ്പോൾ എവിടെയാണ് ഉള്ളത്.... നീ ഇങ്ങോട്ട് വരിക... അല്ലെങ്കിൽ ഞങ്ങൾ അങ്ങോട്ട്‌ വരാം എന്ന്....... ഇത് പറഞ്ഞപ്പോൾ
മറുപടി ഇല്ല... ഫോൺ കട്ടായി പോയി

ഇങ്ങോട്ട് വന്ന ആ നമ്പറിലേക് ഫോൺ
ചെയ്തപ്പോൾ ... ഫോൺ ഓഫിൽ ആണ്....
പല പ്രാവശ്യം ആ നമ്പറിൽ വിളിച്ചു.... പക്ഷെ ഫോൺ പോവുന്നില്ല....

നിന്നെയും കൂട്ടി നിന്റെ ഉമ്മ അവിടെ പോയപ്പോൾ.... ബുഷറ ഈ വിവരങ്ങൾ എല്ലാം.... ഉമ്മാനോട് പറഞ്ഞു... ഉമ്മാക്ക് ഇതൊക്കെ കേട്ട് സങ്കടം  സഹിക്കാതെ ആയപ്പോൾ  കുറേ നേരം പൊട്ടി കരഞ്ഞു........
ഉമ്മാന്റെ കരച്ചിൽ ... മനസ്സിൽ കൊണ്ടത് കൊണ്ടാവും... കുറേ നേരം ഒരു മരിച്ച വീടുപോലെയായി പോലും അവിടെ "

"സഫിയ ഇത്താ എനിക്ക് സഹിക്കാൻ പറ്റുന്നില്ല... ഇങ്ങള് ഒരു ഗ്ലാസിൽ വെള്ളം തരുമോ എനിക്ക് കുടിക്കാൻ "

തുടരും....

കണ്ണീർ കായൽ

ഭാഗം  ഏഴ്.....

ഉപ്പയില്ലാത്തവൾ എന്ന് പറഞ്ഞു
സ്കൂളിലെ ചില കുട്ടികൾ എന്നെ കളിയാക്കി ചിരിക്കും അവർക്ക് അതൊരു രസം.... എനിക്കതൊക്കെ  കേൾക്കുമ്പോൾ സങ്കടം വന്നിട്ട് കരച്ചിൽ വരും.. ഇക്കാര്യങ്ങൾ ഒന്നും ഞാൻ ഉമ്മാനോട് പറയാറില്ല കാരണം ഉമ്മാക്ക് വിഷമങ്ങളുടെ കൂടെ അതും കൂടി കേട്ടിട്ട് വിഷമം കൂടണ്ട എന്ന് കരുതി."

"വിഷമിക്കണ്ട മോളെ... സന്തോഷവും ദുഃഖവും മാറി മാറി വരും...
കാലത്തിൻറെ ആ ചക്രം തിരിക്കുന്നവൻ പടച്ചവനല്ലേ അവനോട് മനസ്സറിഞ്ഞു പ്രാർത്ഥിക്കൂ.... നിനക്കും നിന്റെ ഉമ്മാക്കും ഉപ്പാക്കും സന്തോഷ നിമിഷങ്ങൾ ഉണ്ടാവും പ്രതീക്ഷ കൈ വെടിയാതേ കാത്തിരിക്കുക.....

നിന്റെ ഉപ്പ അനുഭവിച്ച പ്രയാസങ്ങൾ കേട്ടപ്പോൾ നിന്റെ ഉമ്മാക്ക് ഉപ്പാനോട് ഉണ്ടായിരുന്ന ദേഷ്യമൊക്കെ മാറി

പിറ്റേന്ന് നിന്റെ ഉമ്മയും റംലയും പോലീസ് സ്റ്റേഷനിൽ പോയിട്ട് ഒരു പരാതി കൊടുത്തു.... ഉപ്പാനെ കണ്ടെത്താൻ
വേണ്ടി....
ഉപ്പ വിളിച്ച നമ്പറും... മഹാ രാഷ്ട്രയിൽ മനോരോഗ ചികിത്സ നടത്തിയ കാര്യങ്ങളും പോലീസിനോട് പറഞ്ഞു

പെട്ടെന്ന് തന്നെ അന്വേഷണം നടത്താം എന്ന് നിന്റെ ഉമ്മാനോട് അവർ പറഞ്ഞു

കുറ്റമറ്റ രീതിയിൽ തന്നെ പോലീസ് അന്വേഷണം നടത്തി...
മൊബൈൽ നമ്പർ വേറെ ആരുടെയോ പേരിൽ ഉള്ളതാണ്... അത് പിന്നീട് പ്രവർത്തന രഹിതമായി...

മഹാ രാഷ്ട്രയിലെ നാഗ്പൂരിലേ ഒരു മാനസിക കേന്ദ്രത്തിലായിരുന്നു
നിന്റെ ഉപ്പാനെ ചികിൽസിച്ചിരുന്നത്
അവിടെ നിന്നും... അവരുടെ കണ്ണ് വെട്ടിച്ചു കടന്നു കളഞ്ഞ നിന്റെ ഉപ്പ
കല്യാൺ എന്ന സ്ഥലത്ത്.. ഒരു ചായ കടയിൽ ജോലി ചെയ്തിരുന്നു
അവിടെ നിന്നും എവിടേയ്ക്കാണ് മുങ്ങിയത് എന്ന ഒരു വിവരവും ഇല്ലാ

അവിടെ നിന്നങ്ങോട്ട്‌ പോലീസ് അന്വേഷണത്തിന് യാതൊരു പുരോഗതിയും ഉണ്ടായില്ല

നിന്റെ ഉമ്മയാണെങ്കിൽ മാനസികമായി ആകെ തളർന്നു.... ഉറക്കത്തിൽ
പലപ്പോളും നിന്റെ ഉപ്പാനെ സ്വപ്നം കണ്ട് ഉണരും....

ശരീരവും മനസ്സും ആകെ തളർന്ന നിന്റെ ഉമ്മ പിച്ചും പേയും പറയാൻ തുടങ്ങി

ഭക്ഷണം നേരത്തിന് കഴിക്കൂല
ഉറക്കവും നേരാ വണ്ണം ഇല്ലാ എന്തിനേറെ പറയുന്നു നിനക്ക് മുല തരാൻ പോലും ഉമ്മാക്ക് വയ്യ.... വരുന്നവരോടും പോകുന്നവരോടും ഒക്കെ വിളിച്ചു പറയും...

നിങ്ങൾ എന്റെ ഇക്കയെ കണ്ടോ.... എന്റെ ഇക്ക പാവമാണ് എന്റെ ഇക്ക എന്നെ ഒന്നും ചെയ്തില്ല എന്ന്
ഇത് കേൾക്കുന്നവർക്ക് സങ്കടമാവും

റംലയുടെ ഭർത്താവിന്റെ വീട് പണിയൊക്കെ കഴിഞ്ഞു അവർ അവിടെ താമസം തുടങ്ങി.... പക്ഷെ നിന്റെ ഉമ്മാന്റെ അവസ്ഥ ഇങ്ങിനെ ആയത് കൊണ്ട്.... റംല നിന്റെ ഉമ്മാന്റെ കൂടെ തന്നെയാണ് ഉള്ളത്."

"അപ്പോൾ ഉമ്മാന്റെ തുന്നൽ കട  ഉണ്ടായിരുന്നോ"

നിന്റെ ഉമ്മ ഈ അവസ്ഥയിലും
റംലയാണെങ്കിൽ...ഇടയ്ക്ക് ഭർത്താവിന്റെ വീട്ടിലും ആയിരിക്കും
അത് കൊണ്ട് തുന്നൽ കട അവിടെയുള്ള ടൈലർമാർക്ക് നടത്താൻ കൊടുത്തു
ഒരു നിശ്ചിത സംഖ്യ.. മാസത്തിൽ ഉമ്മാന്റെ അകൗണ്ടിൽ അവർ നിക്ഷേപിക്കും.... പിന്നീട് ഉമ്മ പഴയ നിലയിലേക് തിരിച്ചു വന്നപ്പോൾ
കട തിരിച്ചു വാങ്ങി....

ഏതാണ്ട് രണ്ട് വർഷം ആവുമ്പോളേക്കും കട ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു

റോഡ്‌ വീതി കൂട്ടാൻ വേണ്ടി ബിൽഡിങ് പൊളിക്കാൻ സർക്കാർ തീരുമാനം ആയിരുന്നു....

പിന്നീട് അത്യാവശ്യം പണിയൊക്കെ വീട്ടിൽ നിന്നും ചെയ്യും

നിന്റെ ഉപ്പാന്റെ വീട്ടുകാർ എപ്പോളും
ഉമ്മാന്റെ വിശേഷങ്ങൾ അന്വേഷിക്കും
ഇടയ്ക്ക് ഉമ്മ ഉപ്പാന്റെ വീട്ടിലേക്കും പോവും.... പിന്നെ അവിടെ എന്ത് വിശേഷങ്ങൾ ഉണ്ടെങ്കിലും ഉമ്മാനെ അവര് ക്ഷണിക്കും...

നീ ഇങ്ങിനെ ഒറ്റ തടിയായിട്ട് എങ്ങിനെയാണ് ജീവിക്കുക... ഒരു വിവാഹം കഴിച്ചു കൂടെ എന്ന് പലരും ഉമ്മാനോട് പറഞ്ഞപ്പോൾ
ഉമ്മാക്ക് ഒറ്റ മറുപടിയെ ഉണ്ടായിരുന്നുള്ളൂ... സുബൈദ ഒരാൾക്ക് മനസ്സും ശരീരവും കൊടുത്തിട്ടുണ്ട് എങ്കിൽ മരിക്കും വരെ അവരെ മാത്രമേ ഭർത്താവ് ആയി കാണാൻ കഴിയൂ

എനിക്ക് ഒരു മോളാണ് ഉള്ളത് അവളെ
അന്തസായിട്ടു പോറ്റാൻ എനിക്ക് പറ്റും
അതിന് പടച്ചോന്റെ കാവൽ എനിക്ക് ഉണ്ടാവും എന്ന്......

ആ സമയത്താണ് നിങ്ങൾ ഇപ്പോൾ താമസിക്കുന്ന തെക്കയിൽ തറവാട്
അവർ വിൽക്കാൻ തീരുമാനിച്ചു എന്ന് അറിഞ്ഞത്.... അവരുടെ വീടും സ്ഥലങ്ങളും വീതം വെച്ചപ്പോൾ ഇളയ മകൾ ജസീലാക്കാണ് ഈ വീട് കിട്ടിയത്
ജസീലാക് താമസിക്കാൻ ഭർത്താവിന്റെ തറവാട്  ഉണ്ട് അവിടെ അവർ മാത്രമാണ് ഉള്ളത്....

നല്ലൊരു വില കിട്ടുകയാണെങ്കിൽ വീട് വിറ്റാൽ കൊള്ളാം എന്നുണ്ട് എന്ന് ജസീല എന്നോട് പറഞ്ഞപ്പോൾ....

നിന്റെ ഉമ്മാന്റെ അവസ്ഥ ഞാൻ അവളോട്‌ വിശതീകരിച്ചു പറഞ്ഞു

അത് കേട്ടപ്പോൾ അവൾക്
സങ്കടമായി.... അവൾ അവളുടെ ഭർത്താവിനോട് കാര്യങ്ങൾ പറഞ്ഞതിന് ശേഷം എനിക്ക് മറുപടി തന്നു...

സുബൈദാക്ക്‌ വീട് വിലയ്ക് വാങ്ങാൻ സാഹചര്യം ഉണ്ടാവൂല എന്നറിയാം
അവർക്ക് ഇപ്പോൾ താമസിക്കാൻ ഒരു ഇടം വേണമെങ്കിൽ ഇവിടെ അവർ താമസിച്ചു കൊള്ളട്ടെ
എനിക്ക് അവർ വാടകയൊന്നും തരണ്ടാ പ്രയാസങ്ങൾ അനുഭവിക്കുന്നവരോടൊപ്പം നമ്മുക്ക് നിൽക്കാൻ കഴിയുക എന്നാൽ വലിയൊരു പുണ്യം തന്നെയല്ലേ എന്ന്

ഈ വിവരങ്ങൾ എല്ലാം എന്റെ അനുജത്തിയോട് ഞാൻ വിളിച്ചു പറഞ്ഞു... അനുജത്തി നിന്റെ ഉമ്മാനെ കണ്ടു കാര്യങ്ങൾ പറഞ്ഞു ഉമ്മാക്ക് സന്തോഷം തന്നെ പക്ഷെ .. വാടക ഒന്നും ഇല്ലാതെ താമസിക്കുന്നതിൽ നിന്റെ ഉമ്മാക്ക് താല്പര്യം ഇല്ലായിരുന്നു

ഈ വിവരങ്ങൾ ഞാൻ ജസീലയോട് പറഞ്ഞപ്പോൾ.... ജസീല പറഞ്ഞു

വാടക വാങ്ങിയിട്ട് ജീവിക്കേണ്ട സാഹചര്യം ഇപ്പോൾ ഏതായാലും ഞങ്ങൾക്ക് ഇല്ലാ... എങ്കിലും  അവരുടെ ഇഷ്ടം പോലെ ചെയ്യാം.... അവളോട്‌ വീട് വന്നിട്ട് കാണാൻ പറയൂ എന്ന് പറഞ്ഞു....

അങ്ങിനെ നിന്റെ ഉമ്മയും റംലയും അവളുടെ ഉമ്മയും കൂടി വീട് കാണാൻ വന്നു... അവർക്ക് വീടും പരിസരവും എല്ലാം ഇഷ്ടപ്പെട്ടു....

ഒരു ലക്ഷം രൂപ ഡെപ്പോസിറ് കൊടുത്തിട്ടു വാടക ഇല്ലാതെ താമസം തുടങ്ങാം എന്ന് തീരുമാനം ആയി

എവിടുന്നാ ഉമ്മാക്ക് ഒരു ലക്ഷം രൂപ കിട്ടിയത് .ഡെപ്പോസിറ് കൊടുക്കാൻ

തുന്നൽ പണിയിൽ നിന്നുള്ള വരുമാനവും പിന്നെ കുറച്ചു പൈസ റംല സഹായിച്ചു എന്നും ഉമ്മ പറഞ്ഞിരുന്നു

അങ്ങിനെ ലളിതമായ ചടങ്ങോടെ നിങ്ങൾ ഇവിടെ താമസം തുടങ്ങി

സഫിയ ഇത്താ... ഉമ്മ എത്തി എന്ന് തോനുന്നു വണ്ടിയുടെ ശബ്ദം കേൾക്കുന്നു ഞാൻ പോയിട്ട് വേഗം വരാം "

"പോയിട്ട് വാ മോളെ... ഞാൻ പറഞ്ഞ കാര്യങ്ങൾ തൽകാലം ഉമ്മാനോട് പറയണ്ടാ.... നിന്നോട് വർത്താനം പറഞ്ഞിട്ട് സമയം പോയത് അറിഞ്ഞില്ല
എന്റെ ഒരു കൂട്ടം പണി ബാക്കിയായി"

"സാരമില്ല സബിയ ഇത്താ ഞാൻ പോയിട്ട് വേഗം വരാം എന്നിട്ട് എന്തെങ്കിലും സഹായിച്ചു തരാം നിങ്ങൾക്"

"അയ്യോ വേണ്ട മോളെ ഉമ്മ കാത്ത് നിൽക്കുന്നുണ്ടാവും നിന്നെ"

ആയിഷ വീട്ടിലേക്ക് തിരിച്ചു പോയി

"ഉമ്മാ ഇതെവിടുന്നാ പഴുത്ത മാങ്ങയൊക്കെ."

"അത് മോൾക്ക്‌ തിന്നാൻ വേണ്ടി
മോളെ ഉപ്പാന്റെ പെങ്ങള് തന്നതാ
അവരുടെ പറമ്പത്ത് തന്നെ ഉണ്ടായതാണ് നല്ല മധുരമുള്ള മാങ്ങാ"

ഉമ്മാക്ക് നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുനെല്ലോ...

"ആ മോളെ ക്ഷീണം പിടിച്ചു പോയി അത്രയ്ക്കും ഓടിയതല്ലേ വണ്ടിയിൽ
മോള് എന്തെങ്കിലും കുടിക്കുന്നത് താ ഉമ്മാക്ക് "

പിറ്റേന്ന് സ്കൂളിലേക്ക് പോയ ആയിഷ
ബെസ്റ്റ് ഫ്രണ്ട്...ശർമിനയോട് കാര്യങ്ങൾ എല്ലാം വിഷതീകരിച്ചു പറഞ്ഞു

കേട്ട കാര്യങ്ങൾ ഒന്നും മനസ്സിൽ വെക്കുന്ന സ്വഭാവം ഇല്ലാത്ത പൊതുവെ സംസാരപ്രിയ കൂടിയായ ശർമിന വഴി
രണ്ട് ദിവസം കൊണ്ട്
ഈ വിവരങ്ങൾ സ്കൂളിലെ ഏതാണ്ട് എല്ലാവരും അറിഞ്ഞു കഴിഞ്ഞു ചില അദ്ധ്യാപകരും വിവരങ്ങൾ അറിഞ്ഞു..

ഉപ്പയില്ലാത്തവൾ എന്ന് പറഞ്ഞു കളിയാക്കിയ ചില സഹപാഠികൾ
ആയിഷയോട് മാപ്പ് പറയുന്നത് കാണാമായിരുന്നു....ക്ലാസിലെ ഏറ്റവും നന്നായിട്ട് പഠിക്കുന്ന ആയിഷയോട്
അദ്ധ്യാപകർക്ക് പ്രത്യേക താല്പര്യം ഉണ്ട് എന്നത് എല്ലാവർക്കും അറിയാം..

ശാലിനി ടീച്ചർ ഇ ഗ്ലിഷ് പാഠം എടുക്കുകയായിരുന്നു അപ്പോളാണ് ഓഫീസ് റൂമിൽ നിന്നും വിവരം വന്നത്

ആയിഷയോട് ഹെഡ് മാസ്റ്ററുടെ റൂമിൽ പെട്ടെന്ന് എത്താൻ വേണ്ടി...

ആയിഷ ക്ലാസിൽ നിന്നും ഹെഡ് മാസ്റ്ററുടെ റൂം ലക്ഷ്യം വെച്ചു നടന്നു

തുടരും...

കണ്ണീർ കായൽ
ഭാഗം എട്ട്......

"അയിഷാ വാ ഇവിടെ ഇരിക്കൂ'

'എന്തിനാണ് സാറെ എന്നെ  വിളിപ്പിച്ചത്'

പേടിക്കണ്ടാ ചില കാര്യങ്ങൾ ചോദിച്ചു മനസിലാക്കാൻ വേണ്ടിയാണ് ഇവിടെ വിളിപ്പിച്ചത്....

ചോദിചോളു സാർ...

ആയിഷയുടെ പിതാവിനെ ഏറെ കാലമായി കാണ്മാനില്ല  എന്ന വാർത്തയാണ്  സ്കൂളിലെ വിദ്യാർത്ഥികളുടെയും ഇവിടുത്തെ  അദ്ധ്യാപകരുടെയും ഇപ്പോളത്തെ സംസാര വിഷയം....

ശരിയാണ് സാർ എനിക്ക് കിട്ടിയ വിവരങ്ങൾ എന്റെ കൂട്ടുകാരികളുമായി ഷെയർ ചെയ്തിരുന്നു....

നല്ല കാര്യമാണ് അത്തരം കാര്യങ്ങൾ
ഷെയർ ചെയ്യുന്നത് അത്കൊണ്ടാണല്ലോ ഞങ്ങളൊക്കെ ഈ കാര്യങ്ങൾ ഇപ്പോളെങ്കിലും അറിഞ്ഞത്...

മാത്രവുമല്ല പഠനത്തിൽ മിടുക്കിയായ ആയിഷാക്ക് ഇങ്ങിനെ ഒരു സാഹചര്യം ഉണ്ട് എന്നതിൽ .. ഞങ്ങൾക്കും വിഷമം ഉണ്ട്.... പിതാവിനെ കണ്ടെത്താൻ ഏതെങ്കിലും രീതിയിൽ ശ്രമം നടത്തണം
എന്ന് ഞങ്ങൾ തീരുമാനം എടുത്തിട്ടുണ്ട്

അയിഷാക്ക് കോഴിക്കോട് ഫിറോസ് എന്ന പേരിൽ വല്ല ബന്ധുവും ഉണ്ടോ

ഇല്ല സാർ... എന്റെ അറിവിൽ അങ്ങിനെ ഒരാൾ ഉള്ളതായി അറിയില്ല...

ആയിഷ അറിയാത്ത ചില കാര്യങ്ങളാണ് ഇനി പറയാൻ പോകുന്നത്

നീ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഇവിടെ രണ്ട് പേര് വന്നിരുന്നു....
കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു ചാരിറ്റിയുടെ ആളുകൾ ആണെന്ന് സ്വയം  പരിചയപെടുത്തിയിട്ട്....

സാമ്പത്തികമായി പ്രയാസങ്ങൾ ഉള്ള വിദ്യാർത്ഥികളെ കണ്ടെത്തി അവരുടെ കുടുംബം പോലും അറിയാതെ പഠന ചിലവുകൾക്ക് അവരെ സഹായിക്കുക
എന്നതാണ് ഞങ്ങളുടെ രീതി... ഈ സ്കൂളിൽ നിന്നും.. ആയിഷയെ ആണ് ഞങ്ങൾ സെലക്ട്‌ ചെയ്തത് എന്നും  അറിയിച്ചു... നല്ലൊരു കാര്യമല്ലേ അവർ ചെയ്യുന്നത് എന്ന് മനസ്സിലാക്കി
സ്കൂൾ മാനേജ്മെന്റ് അവരുടെ സഹായങ്ങൾ സ്വീകരിക്കാൻ സമ്മദം കൊടുക്കുകയും ചെയ്തു...

ഈ കാലം വരെയുള്ള നിന്റെ എല്ലാ ചിലവുകളും വഹിച്ചു പോരുന്നത് അവർ അയച്ചു തരുന്ന പൈസ കൊണ്ടാണ്

സാർ എന്റെ ഉപ്പയായിരിക്കുമോ അവരെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്

അങ്ങിനെ ഉറപ്പിച്ചു പറയാൻ പറ്റില്ല എങ്കിലും അങ്ങിനെ ആവാനുള്ള സാധ്യത തള്ളികളയാനും പറ്റില്ല....

സാർ ആ ബാങ്കിൽ അന്വേഷണം നടത്തിയാൽ അറിയാൻ പറ്റുമോ പൈസ അയക്കുന്ന ആളെ പറ്റിയുള്ള വിവരങ്ങൾ.....

ഇല്ലാ അകൗണ്ട് ഹോൾടറുടെ പേർസണൽ ഡീറ്റൈൽസ് നമുക്ക് തരില്ല

പിന്നെ എന്ത് ചെയ്യും സാർ.....
സാർ എനിക്ക് എന്റെ ഉപ്പയെ കാണണം
എന്റെ ജീവിതത്തിലേ ഏറ്റവും വലിയ ജീവിത അഭിലാഷമാണ് ഉപ്പയെ കാണുക എന്നത്...

ആയിഷ വിഷമിക്കല്ല... ആയിഷയുടെ ഉപ്പാനെ കണ്ടെത്താൻ ഏതൊക്കെ വഴികൾ സ്വീകരിക്കാൻ പറ്റും അതൊക്കെ സ്വീകരിക്കും ഞങ്ങൾ
പക്ഷെ അതിന് മുമ്പ് ചില കാര്യങ്ങൾ അറിയണം ഞങ്ങൾക്ക്

എന്ത് കാര്യമാണ് സാറെ അറിയേണ്ടത്

ആയിഷയുടെ ഉമ്മയുടെ തീരുമാനം...
അറിയണം....
ഈ വിഷയത്തിൽ ഞങ്ങൾക്ക് ഇടപെടുന്നതിൽ പരിമിതികൾ ഉണ്ട്

പോലീസ് അന്വേഷണങ്ങൾ മുമ്പ്
നടത്തിയിട്ട് കാര്യമായ പുരോഗതി ഇല്ലായിരുന്നല്ലോ.... അത് കൊണ്ട് കലക്ട്ടർക്ക് നേരിട്ട് പരാതി കൊടുക്കാൻ ഉമ്മ മുൻപന്തിയിൽ ഉണ്ടാവണം  എങ്കിലേ അന്വേഷണം ഗൗരവത്തിൽ ആവൂ.... സ്കൂളിൽ നിന്നും ഇന്ന് രണ്ട് ടീച്ചർമാർ നിന്റെ ഉമ്മാനെ കാണാൻ പോകുന്നുണ്ട്.... ഈ വിഷയങ്ങൾ സംസാരിക്കാൻ...

"സന്തോഷം സാറെ എനിക്ക് എന്റെ ഉപ്പാനെ കാണണം... എനിക്ക് വേണം എന്റെ ഉപ്പാനെ."

"അയിഷാക്ക് ഉപ്പാനെ കിട്ടും... അതിന് വേണ്ടി.. എന്തൊക്കെ ചെയ്യാൻ പറ്റും അതൊക്കെ ഞങ്ങൾ ചെയ്യും
ഇനി ആയിഷ പോയി ക്ലാസ്സിൽ ഇരിക്കൂ"

സ്കൂൾ വിട്ടു വീട്ടിൽ എത്തിയ ആയിഷ

"ഉമ്മാ ഉമ്മാക്ക് ഒന്ന് കേൾക്കണോ"

"എന്താ മോളെ പറയൂ ഉമ്മ കേൾക്കട്ടെ"

"ഉമ്മാ എന്റെ സ്കൂൾ ചിലവുകൾ ആരാണ് ഇതുവരെ വഹിച്ചത് "

"അത് സ്കൂൾ മാനേജ്മെന്റ്.... എന്താണ് അതൊക്കെ ചോദിക്കാൻ കാരണം"

"ഹെഡ് മാഷ് എന്നെ അവരുടെ റൂമിൽ വിളിച്ചു വരുത്തി കാര്യങ്ങൾ ചോദിച്ചു
കോഴിക്കോട് ഉള്ള ആരോ ആണ് പോലും.. എന്റെ സ്കൂൾ ചിലവിന്റെ എല്ലാ സഹായങ്ങളും ചെയ്യുന്നത് "

"അത് വെറുതെ പറയുന്നത് ആവും
എന്നോട് സ്കൂളിൽ നിന്നും പറഞ്ഞത്
അയിഷ  പഠിക്കാൻ നല്ല മിടുക്കിയാണ്.
അത് കൊണ്ട് അവളുടെ സ്കൂൾ ചെലവൊക്കെ ഞങ്ങൾ വഹിക്കും
ഈ കാര്യങ്ങൾ  ആരോടും പറയരുത് എന്നും പറഞ്ഞിരുന്നു.."

"അല്ല ഉമ്മാ ഞാൻ പറയുന്നത്
സത്യമാണ് "

"അങ്ങിനെ ആണെങ്കിൽ ആരാണ് അയാൾ.... അതൊന്ന് മനസിലാവണമല്ലോ..."

ഉമ്മയും മോളും സംസാരിക്കുന്നതിനിടയിൽ സ്കൂളിലെ
ജമീല ടീച്ചറും... ഗിരിജ ടീച്ചറും അവരുടെ വീട്ടിൽ എത്തി....

കാര്യങ്ങൾ എല്ലാം സുബൈദാനോട് അവർ വിശതീകരിച്ചു പറഞ്ഞപ്പോൾ
സുബൈദ പറയുകയാണ്....

അയിഷ ഉപ്പാന്റെ സ്നേഹം കിട്ടാതെയാണ് ഇതുവരെ വളർന്നത്
പിതാവ് ജീവിച്ചിരിക്കേ പിതാവിന്റെ സ്നേഹവും ലാളനയും കിട്ടാതെ വളരുക എന്നാൽ അതിനോളം സങ്കടം ഒന്നും ഇല്ലാ ഈ ദുനിയാവിൽ....

നിങ്ങൾ അവളുടെ ഉപ്പാനെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തുന്നു എന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്... നിങ്ങളുടെ ഇടപെടൽ കൊണ്ട് ഈ വീട്ടിൽ സന്തോഷം പുലരുകയാണ് എങ്കിൽ അതിനോളം പുണ്യം വേറെ എന്താണ്...

കേസ് അന്വേഷാണത്തിന്റെ ഭാഗമായി പരാതി കൊടുക്കാൻ തീർച്ചയായും നിങ്ങളുടെ കൂടെ ഞാൻ വേണമെങ്കിലും വരാം ... എന്റെ ഇക്കാനെ കാണാനുള്ള ആഗ്രഹം മനസ്സിൽ ഇല്ലാതെ ഒരു നിമിഷം പോലും കടന്നുപോയിട്ടില്ല എന്റെ ജീവിതത്തിൽ......

ടീച്ചർമാർ തിരിച്ചുപോയി....

സുബൈദയും അയിഷയും ഇന്ന് നല്ല സന്തോഷത്തിലാണ്....
അവരുടെ ആഗ്രഹങ്ങൾക് ചിറക് മുളയ്ക്കുമോ ?
അതോ അവർ വീണ്ടും കണ്ണീർ കായലിലേക്ക് തന്നെ വീണ്ടും തിരിച്ചു പോകുമോ ?

അടുത്ത ഭാഗം വരെ കാത്തിരിക്കുക

തുടരും

കണ്ണീർ കായൽ
ഭാഗം 9 അവസാന ഭാഗം

മാഷേ ആയിഷയുടെ ഉപ്പാനെ കണ്ടെത്താനുള്ള ശ്രമങ്ങൾ എവിടം വരെ എത്തി....

നമ്മുടെ അന്വേഷണം പകുതി പൂർത്തിയായിരിക്കുന്നു. ആ ബാങ്ക് അകൗണ്ട് ഉടമയുടെ വിവരങ്ങൾ നമ്മുക്ക് ലഭ്യമായിരിക്കുന്നു

പോലീസിന് കൈമാറുന്നുണ്ടോ നമുക്ക് കിട്ടിയ വിവരങ്ങൾ....

അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല കാരണം... നമ്മൾ  അദ്ദേഹത്തെ നേരിട്ട് കാണാൻ ശ്രമിക്കുന്നതാണ് ബുദ്ധിപരം എന്നാണ് ഹെഡ് മാസ്റ്റർ പറഞ്ഞത്...
ഏതായാലും ഞായറാഴ്ച ഇവിടെ നിന്നും മൂന്നാലു പേര് അങ്ങോട്ടേക്ക് പോകുന്നുണ്ട്...
********

ഉമ്മാ.... ഒരു സന്തോഷ വാർത്തയുണ്ട്

എന്താണ് മോളെ... പറയൂ കേൾക്കട്ടെ ഉമ്മ ...

ഹെഡ് മാസ്റ്റർ ഇന്ന് എന്നെ ഓഫീസിൽ വിളിപ്പിച്ചു.... എന്നിട്ട് എന്നോട് പറഞ്ഞു നാളെ മൂന്നാലു പേര് ഉപ്പാനെ അന്വേഷിച്ചു പോകുന്നുണ്ടെന്ന്

ഏതായാലും  ഉപ്പാനെ കണ്ടെത്താൻ അവര് ശ്രമിക്കുന്നത് നല്ല കാര്യം തന്നെയാണ്... 
അഞ്ചു നേരവും മനമുരുകി ഞാൻ പടച്ചവനോട് പ്രാർത്ഥന നടത്താറുണ്ട് എന്റെ മോളുടെ ഉപ്പാനെ എന്നെങ്കിലും എന്റെ മുന്നിൽ എത്തിക്കണേ എന്ന്

എവിടെ വേണമെങ്കിലും
എത്ര ദൂരമാണെങ്കിലും മോളുടെ ഉപ്പാനെ അന്വേഷിച്ചു പോകാൻ ഞാൻ തയ്യാറാണ്.... പക്ഷെ എവിടെയാണ് എന്നറിയാതെ എങ്ങോട്ട് പോവാൻ
ഞാനൊരു പെണ്ണായി പോയില്ലേ
എന്റെ പരിമിതികൾക്കുള്ളിൽ നിന്നല്ലേ എനിക്ക് ശ്രമിക്കാൻ പറ്റൂ.....

ഉമ്മാ എങ്ങിനെയെങ്കിലും ഉപ്പാനെ കിട്ടിയാൽ മതിയായിരുന്നു എന്നിട്ട് വേണം എനിക്കെന്റെ ഉപ്പാന്റെ കയ്യും പിടിച്ചു കൊണ്ട് അങ്ങാടിയിൽ കൂടി നടക്കാൻ.... ഉപ്പയില്ലാത്തവൾ എന്ന് പറഞ്ഞിട്ട് എന്നെ കളിയാക്കി കരയിപ്പിച്ചവരോട് പ്രതികാരം തീർക്കാനല്ല... ഉപ്പാന്റെ കയ്യും പിടിച്ചു അഭിമാനത്തോടെ നടക്കുന്ന എന്നെ കണ്ടിട്ട് അവരൊക്കെ കയ്യടിക്കുന്നത് കാണാൻ വേണ്ടി....

ഉമ്മാ... ഉമ്മാക്ക് ദേഷ്യം ഉണ്ടോ
ഉപ്പാനോട്....

ആദ്യം ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു..പക്ഷെ ഇപ്പോൾ സ്നേഹം മാത്രമേ ഉള്ളൂ.... നിന്റെ ഉപ്പാ ഈ ഉമ്മാനെ ഒരുപാട് സ്നേഹിച്ചിരുന്നു.....

എന്റെ വയറ്റിൽ ഒരു കുഞ്ഞു വാവ ഉണ്ടെന്ന് ആദ്യം അറിഞ്ഞപ്പോൾ ഉപ്പാന്റെ സന്തോഷം എത്ര മാത്രമായിരുന്നു എന്ന്  അറിയാമോ....

എന്നോട് പറയുകയാണ്... നീ അധികം ജോലിയൊന്നും ചെയ്യരുത് .. നമുക്ക് ആരെയെങ്കിലും വീട്ടിൽ ജോലിക്ക് നിർത്താം എന്ന്....

ഞാൻ പറഞ്ഞു ഇക്കാ ഗർഭിണികൾ കഴിയുന്ന ജോലികൾ ചെയ്യണം എങ്കിലേ വയറ്റിലുള്ള കുഞ്ഞിന് ആരോഗ്യം ഉണ്ടാവൂ എന്ന്....
അന്ന് വീട്ടു ജോലി ഒരുപാട് ഉണ്ടായിരുന്നു... രണ്ട് വീട് അപ്പുറത്തേ ജമീല ഉമ്മാന്റെ വീട്ടിൽ നിന്നും വെള്ളം കോരി കൊണ്ട് വരണം

സുബഹി നിസ്കാരം കയിഞ്ഞാൽ എന്റെ പണി വെള്ളം കോരി കൊണ്ട് വരലാണ്
ചില ദിവസങ്ങളിൽ ഉപ്പ വെള്ളം കോരി തരും..... ഒരു ദിവസം ഞാൻ വെള്ളവും എടുത്ത് വരുമ്പോൾ ചെരുപ്പിന്റെ വള്ളി പൊട്ടിയിട്ട് ഞാൻ വീണു.... പടച്ചവന്റെ കാവൽ ഉള്ളത് കൊണ്ട് ഒന്നും പറ്റീയില്ല നിന്റെ ഉപ്പാനോട് ആ വിവരം ഞാൻ പറഞ്ഞിട്ടില്ല.....

എന്നോട് പറയുമായിരുന്നു ഒരു പെൺകുട്ടിയെയാണ് നമുക്ക് ആദ്യം വേണ്ടത് എന്ന്.. അപ്പോൾ ഞാൻ നിന്റെ ഉപ്പാനോട് ചോദിച്ചു അതെന്താ ആൺ
മക്കളെ ഇഷ്ടമല്ലേ എന്ന്... അപ്പോൾ ഉപ്പ പറയുകയാണ്... അള്ളാഹു തരുന്നത് ആണായാലും പെണ്ണായാലും രണ്ടു കയ്യും നീട്ടി ഞാൻ സ്വീകരിക്കും പക്ഷെ ഒരു പെൺ കുട്ടി ആവുമ്പോൾ അവൾ  അണിഞൊരുങ്ങിയാൽ കാണാൻ നല്ല രസമാവും... പിന്നെ അവൾ വലുതായാൽ. അവളുടെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിക്കാമല്ലോ.... പിന്നെ പെണ്ണ് ആവുമ്പോൾ അവള് എപ്പോളും വീട്ടിൽ തന്നെ ഉണ്ടാവും...

ആൺ കുട്ടികൾ ആവുമ്പോൾ അവരെ വീട്ടിൽ പിടിച്ചു കെട്ടിയിടാൻ പറ്റുമോ... കളിക്കാനും അധ്വാനിക്കാനുമായി എപ്പോളും വീടിന്റെ പുറത്ത് ആവുമല്ലോ അവർ.... എന്താ മോളെ മോള് കരയുന്നത്....

ഉമ്മാ ഉപ്പാക്ക് ഇത്രയും ആഗ്രഹങ്ങൾ ഉണ്ടായിട്ടും ഉപ്പാക്ക് എന്റെ നിഴൽ പോലും കാണാൻ ഇതുവരെ ഭാഗ്യം ഇല്ലാതെ പോയല്ലോ.... ..

സാരമില്ല മോളെ മോള് കരയണ്ട ജീവിതം എന്ന് പറയുന്നത് ഇങ്ങിനെയൊക്കെ തന്നെയാണ്... കൂടുതൽ ആഗ്രഹിച്ചാൽ ചിലപ്പോൾ ഇങ്ങിനെയൊക്കെ ആയിപോവും . . പടച്ചവൻ നമുക്ക് ദുഃഖ നിമിഷങ്ങൾ ആണ്‌ വിധിച്ചത് എങ്കിൽ അതേ നടകൂ... നമ്മൾ എത്ര തല കുത്തി മറിഞ്ഞിട്ടും ഒരു കാര്യമില്ല അത് മാറാൻ പോവുന്നില്ല.....

അതെന്താ ഉമ്മാ പടച്ചവൻ നമ്മളോട് ഇങ്ങിനെ ക്രൂരത കാണിക്കുന്നത്...

ഹേയ് അങ്ങിനെ ഒന്നും പറയല്ലേ മോളെ പടച്ചവന്... നമ്മൾ മനുഷ്യർ എല്ലാം ഒരുപോലെയാണ്... പക്ഷെ... പടച്ചവൻ നമ്മൾ വിശ്വാസം മുറുകെ പിടിക്കുന്നുണ്ടോ എന്ന് പരീക്ഷണങ്ങൾ നടത്തും.... ചിലർക്ക് പ്രയാസങ്ങൾ തരും.. ചിലർക്ക് സമ്പത്ത് വാരി കൊടുക്കും എന്നിട്ട് അവരെ നിരീക്ഷിക്കും  അവർ അവർക്ക് ചുറ്റുമുള്ള പാവങ്ങളെ അല്ലെങ്കിൽ കുടുംബത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നുണ്ടോ എന്നൊക്കെ

ആരെയും പരിഗണിക്കാതെ സ്വന്തം കാര്യം സിന്താബാദ് എന്ന്  കരുതി ജീവിക്കുന്നവർക്ക് ദുനിയാവിൽ ശിക്ഷ കിട്ടിയില്ല എങ്കിൽ പരലോകത്ത് ശിക്ഷ കിട്ടും അത് ഉറപ്പാണ്......

സമയം പോയത് അറിഞ്ഞില്ല.. മഗ്‌രിബ് ബാങ്ക് ഇപ്പോൾ കൊടുക്കും
മോളെ പോയിട്ട് കുളിക്ക് എന്നിട്ട് നിസ്കരിച്ചിട്ട്‌ പഠിക്ക്....
ആയിഷ അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് കുളിക്കാനായി കുളിമുറിയിലേക്ക് പോയി.....

********

മാഷേ ഇതാണല്ലോ അവർ പറഞ്ഞ സ്ഥലം ഈ ട്രാൻസ്ഫോമർ ഇതിന്റെ വടക്ക് ഭാഗമുള്ള രണ്ടാമത്തെ വീട്... അതാ ആ കാണുന്ന വീട് ആയിരിക്കും നമ്മൾ അന്വേഷിക്കുന്ന ഫിറോസിന്റെ വീട് ...

ശരിയാണ് അത് തന്നെയാവും...
വാ നമുക്ക് അങ്ങോട്ട്‌ പോവാം

ഫിറോസിന്റെ വീടാണോ ഇത്

അതേ ഞാൻ തന്നെയാണ് ഫിറോസ്
നിങ്ങൾ ആരാണ് എനിക്ക് മനസ്സിലായില്ല ...  വാ കയറി വരൂ ഇരിക്കൂ നിങ്ങൾ.....

ഞങ്ങൾ അൽപം ദൂരെ നിന്നാണ്...

പാനൂരിന് അടുത്തുള്ള ഒരു സ്കൂളിലെ അദ്ധ്യാപകരാണ്..ഞങ്ങൾ

അത് ശരി.... എന്താണ് നിങ്ങൾ വന്നത് എന്ന് പറയൂ.....

ഞങ്ങൾ ഒരു അന്വേഷണവുമായി ബന്ധപെട്ട്..വന്നതാണ് . നിങ്ങൾ ഒന്ന് മനസ്സ് വെച്ചാൽ... ഞങ്ങളുടെ ലക്ഷ്യം പൂർത്തിയാകാൻ പറ്റും....

എന്ത് സഹായമാണ് വേണ്ടത് നിങ്ങൾ കാര്യം പറയൂ....

ഞങ്ങളുടെ സ്കൂളിൽ പഠിക്കുന്ന കുട്ടിയാണ് ആയിഷ ..അവളെ നിങ്ങൾക് അറിയാം...അവളുടെ പഠിപ്പ് ചിലവ് നിങ്ങളാണ് ഞങ്ങൾക്ക് എത്തിക്കുന്നത്

അതേ ശരിയാണ്.....

ആ കുട്ടിയുടെ ഉപ്പ ഇപ്പോൾ എവിടെയുണ്ട്... അവരെ ആ കുടുംബത്തിൽ ഏല്പിച്ചാൽ ആ കുടുംബത്തിൽ സന്തോഷം വിരിയുന്നത് കാണാം....

ശരിയാണ്... ഭാര്യയും മക്കളും ഉള്ള എനിക്ക് അറിയാം... അവരുടെ കുടുംബത്തിന്റെ വിഷമം... അതൊക്കെ മനസ്സിലാക്കി എത്രയോ വട്ടം ഞാൻ ബഷീർനോട്  പറഞ്ഞു....നിങ്ങളുടെ ഭാര്യയുടെയും മകളുടെയും അടുത്തേക്ക് പോവണം വേണമെങ്കിൽ
ഞാനും കൂടെ വരാം എന്ന്

പക്ഷെ..അവരുടെ മനസിക നില എപ്പോളും ഒരുപോലെയല്ല.... മുമ്പ് ചികിത്സ നടത്തിയ ബോംബെയിലെ ഹോസ്പിറ്റലിൽ പോവും..ഈ അടുത്ത കാലം വരെ പോയിരുന്നു...

നിങ്ങൾക് ഒരു പ്രശനവുമില്ല.... വെറുതെ എന്തിനാണ് ഗുളിക കഴിക്കുന്നത് എന്നൊക്കെ ഡോക്ടർമാർ പറയും.... പക്ഷെ... എന്തൊക്കെയോ രോഗങ്ങൾ ഉണ്ടെന്ന സംശയം മാത്രമാണ് അവർക്ക്....

ഇപ്പോൾ എവിടെയുണ്ട് ബഷീർ

ഒരു ഏഴ് മാസം മുമ്പാണ് എന്നെ അവസാനം ബന്ധപെട്ടത് പിന്നെ ഒരു വിവരവും ഇല്ല....

നിങ്ങൾ അന്വേഷിച്ചോ പിന്നെ...

അവരുടെ നമ്പറിൽ കിട്ടുന്നില്ല... പിന്നെ ലോകം കറങ്ങുന്ന ആളല്ലേ.... ഇടക്ക് ഇങ്ങിനെ മുങ്ങുന്നത് പതിവാണ് ... കുറേ കാലങ്ങൾ കഴിഞ്ഞാൽ വീണ്ടും വരും....

ബോംബെയിലേക്ക്  പോകുന്ന ട്രെയിനിൽ നിന്നാണ് ആദ്യമായി ഞങ്ങൾ പരിചയപെട്ടത്...
പിന്നെ അവര് എന്നെ വിട്ടില്ല എന്റെ പിന്നാലെ തന്നെയായിരുന്നു കുടുംബ പ്രശനങ്ങൾ എല്ലാം എന്നോട് പറഞ്ഞിരുന്നു... വലിയൊരു സംഖ്യ അദ്ദേഹം എന്നെ ഏല്പിച്ചിട്ട്പറഞ്ഞു...എനിക്ക് ഈ ലോകത്ത് നിന്നെ മാത്രമേ വിശ്വാസമുള്ളൂ... ഈ ക്യാഷ് എന്റെ കുടുംബത്തിന് വേണ്ടി ഉപയോഗപെടുത്തണം എന്ന്.... അങ്ങിനെയാണ്  ചാരിറ്റിയിൽ നിന്നാണ് എന്ന് പറഞ്ഞു നിങ്ങളുടെ സ്കൂളിൽ വന്നതും  നിങ്ങളെ വിശ്വസിപ്പിക്കാൻ നാടകം കളിച്ചതും

അവസാനം അവർ എവിടെയാണ് ഉണ്ടായിരുന്നത് എന്ന വല്ല സൂചന ഉണ്ടോ.നിങ്ങൾക്

കോയമ്പത്തുരിൽ ഉക്കടം ബസ്സ് സ്റ്റാൻഡിന്റെ അടുത്ത് വെത്തില പാക്ക് കട നടത്തുകയാണ് എന്നാണ് എന്റെ അറിവ്
നമുക്ക് രാവിലെ
ഒന്ന് അങ്ങോട്ട്‌ പോയാലോ...

അതാണ് നല്ലത്... നമുക്ക് അങ്ങിനെ ചെയ്യാം രാവിലെയുള്ള ലോക്കൽ ട്രെയിനിൽ ഞങ്ങൾ തലശ്ശേരിയിൽ നിന്നും കയറാം... നിങ്ങൾ കോഴിക്കോട് നിന്നും കയറിയാൽ മതിയല്ലോ..

എങ്കിൽ അങ്ങിനെ ആവാം
അതാണ് സൗകര്യം...

ഞങ്ങൾ ഇറങ്ങുന്നു രാവിലെ കാണാം
********

പിറ്റേന്ന് രാവിലെയുള്ള മങ്ങലാപുരം കോയമ്പത്തൂർ ട്രെയിനിൽ രണ്ട് മാഷൻമാരും ഫിറോസും കോയമ്പത്തുരിൽ എത്തി....

ഫോട്ടോ കാണിച്ചിട്ട്  പലരോടും
ചോദിച്ചു ഇദ്ദേഹത്തെ അറിയാമോ എന്ന്  ഒടുവിൽ ആ വെത്തില കട കണ്ടെത്തി...

തൊട്ടടുത്ത കടയിലെ തമിളനോട് അന്വേഷിച്ചപ്പോൾ... അവർ പറയുകയാണ്...

തെരിയാതെ..സാർ  നാൻ ഇങ്ക പുതുസ്സ്
നാൻ ഇങ്ക വരുന്നത്ക്ക് മുന്നാടി ഇന്ത കട ക്ലോസ് പണ്ണി കിടക്ക..
അന്ത ആളെ പറ്റി എനിക്ക് ഒന്നുമേ തെരിയാത് എന്ന്

ആ കട അഞ്ചു മാസമായി
പൂട്ടി കിടക്കുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്....

എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും എന്ന് കരുതി...  കോയമ്പത്തൂർ മലയാളി മുസ്ലിം ജമാ അത്ത് കമ്മറ്റിയെ സമീപിച്ചപ്പോൾ

ബഷീർ അഞ്ചു മാസം മുമ്പ് മരണപെട്ടു.... ഇവിടെ ജമാഅത്തിന്റെ കബറിടത്തിൽ മയ്യത്ത് കബറടക്കം ചെയ്തു എന്നും.... അവരുടെ നാട് എവിടെ കുടുംബം എവിടെ എന്നൊന്നും ഇവിടെ ആർക്കും അറിയാത്തത് കൊണ്ട് ആരെയും അറിയിക്കാൻ പറ്റിയില്ല എന്നുമാണ് പറഞ്ഞത്

എല്ലാ ദിവസവും പള്ളിയിൽ പ്രാർത്ഥനയ്ക്ക് വരും പക്ഷെ ആരോടും അധികം സംസാരിക്കുന്ന ശീലം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല

മുഖത്ത് എന്തോ ഒരു ദുഃഖം തളം കെട്ടി നിൽക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ ഇവിടെയുള്ള ഒരു ഉസ്താദ് അവരോട് ഒരിക്കൽ ചോദിച്ചു മനസ്സിൽ എന്തോ പ്രയാസങ്ങൾ കൊണ്ട് നടക്കുകയാണല്ലോ എന്താണ് നിങ്ങളുടെ പ്രയാസങ്ങൾ എന്ന്

മനസ്സിലെ പ്രയാസങ്ങളുടെ കെട്ട്  അഴിക്കാൻ എനിക്ക് വയ്യ അത് എന്റെ മനസ്സിനെ വീണ്ടും കുത്തി നോവിക്കുന്നത് പോലെയാവും ഉസ്താദ് ഇപ്പോൾ ഒന്നും അറിയണ്ടാ എന്നാണ് മറുപടി കൊടുത്തത്....

ഫിറോസിനും അദ്ധ്യാപകർക്കും വിഷമം സഹിക്കാൻ പറ്റുന്നില്ല....

അയിഷാക്കും  ഉമ്മാക്കും പ്രതീക്ഷകൾ ഉണ്ടായിരുന്നു... അവരുടെ ജീവിത അഭിലാഷം പൂവണിയാൻ പോവുന്നു എന്നൊരു തോന്നൽ കുറച്ചു ദിവസങ്ങളിലായിട്ട് അവരിൽ ഉണ്ടായിരുന്നു.... പക്ഷെ അവരുടെ സ്വപ്‌നങ്ങളുടെ ചിറക് ഇവിടെ കരിഞ്ഞു പോയിരിക്കുന്നു.....

എല്ലാം  കെട്ടടങ്ങിയിരിക്കുന്നു....
ആ ഉമ്മാനെയും മോളെയും എന്ത് പറഞ്ഞു സമാധാനപെടുത്തും....

ഏതായാലും ഇങ്ങിനെയൊക്കെ സംഭവിച്ചു അവരുടെ മയ്യത്ത് കബറടക്കം ചെയ്ത സ്ഥലം ഒന്ന് കാണിക്കാമോ എന്ന് ഫിറോസ് ചോദിച്ചപ്പോൾ...
ജമാഅത്ത് സിക്രട്ടറി... പറഞ്ഞു വരൂ ഞാൻ കാണിച്ചു തരാം.... എന്ന്

അവരുടെ പിന്നാലെ ഫിറോസും അദ്ധ്യാപകരും... പള്ളിക്കാട്ടിലെ ബഷീറിന്റെ കബറിടം കാണാൻ വേണ്ടി പുറപ്പെട്ടു......

തിരിച്ചു നാട്ടിലെത്തിയ അദ്ധ്യാപകർ മറ്റുള്ള അദ്ധ്യാപകരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവരൊക്കെ നിശ്ചലമായി... ഒന്നും സംസാരിക്കാൻ പറ്റാത്ത അവസ്ഥ.....

ഏതായാലും അവരുടെ വീട്ടിൽ കാര്യങ്ങൾ അറിയിക്കണം...

മരണപെട്ട ഭർത്താവിന് വേണ്ടി അയിഷാക്ക് ഉപ്പാക്ക്  വേണ്ടി മരണാനന്തര കർമ്മങ്ങൾ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ ചെയ്യട്ടെ.... അവരുടെ ഖബറിലെ ജീവിതത്തിൽ നിത്യശാന്തി ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം നമുക്ക് അത് മാത്രമേ ചെയ്യാൻ പറ്റൂ എന്ന് ഹെഡ് മാസ്റ്റർ ശബ്ദം കുറച്ചു കൊണ്ട് പറയുകയാണ്.....

ഏതായാലും...ഉച്ചയ്ക്ക് ശേഷം
രണ്ടു ടീച്ചർമാരും രണ്ടു മാഷൻമാരും സുബൈദാന്റെ വീട്ടിൽ പോവുക... സാവധാനത്തിൽ മയത്തിൽ  അവർക്ക്  കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കുക....

മുറ്റത്ത് വിറക് വീട്ടുകയായിരുന്ന
സുബൈദ....
അദ്ധ്യാപകർ വീട്ടിലേക്ക് വരുന്നത് കണ്ട് ഓടി അകത്തേക്ക് പോയിട്ട് ആയിഷയോട് പറയുകയാണ്  പറയുകയാണ് മോളെ അയിഷാ
ടീച്ചർമാർ വരുന്നുണ്ട്... അവർക്ക് ഇരിക്കാൻ കസേര ഇട്ടു കൊടുക്കൂ വാതിൽക്കൽ എന്ന്....

അഥിതികളെ സ്നേഹപൂർവ്വം സുബൈദ വീട്ടിലേക്ക് സ്വീകരിച്ചു.....

ടീച്ചർമാർക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാനാവണം സുബൈദ അടുക്കളയിലേക്ക് നീങ്ങിയത് അപ്പോളാണ്
മുതിർന്ന അദ്ധ്യാപിക ആമിന ടീച്ചർ സുബൈദാനെ പിന്നിൽ നിന്നും വിളിച്ചത്
വീട്ടിന്റെ അകത്തു റൂമിലേക്ക്‌ കൂട്ടി കൊണ്ട് പോയ സുബൈദാനോട് ആമിന ടീച്ചർ....

ഇരിക്കൂ... സുബൈദാ....
സമാധാനിക്കുക.... നമ്മൾ എല്ലാവരും ഇന്നലെങ്കിൽ നാളെ ഈ ലോകത്തോട് വിട പറയേണ്ടവരാണ്....
ബഷീറിനെ ഇനി കാത്തിരിക്കുന്നതിൽ അർത്ഥമില്ല... വിളിച്ചാൽ വിളി കേൾക്കാത്ത ലോകത്തേക്ക് ബഷീർ യാത്രയായി
പടച്ചവന്റെ വിളിക്ക് ഉത്തരം നൽകി ബഷീർ നമ്മളെ വിട്ടു പോയി ഇപ്പോൾ അഞ്ചു മാസം കഴിഞ്ഞു.... നമ്മുടെ മാഷൻമാർ..അവരുടെ കബറിടം പോയി കണ്ടു.......

സുബൈദാന്റെ ചുണ്ടുകൾ
വിറയ്ക്കുന്നു നാവ് ഇറങ്ങിയത് പോലെ ഒന്നും സംസാരിക്കാൻ പറ്റുന്നില്ല.... കിടക്കയിലേക്ക് വീണ  സുബൈദാനെ ആശ്വാസിപ്പിക്കാൻ പാട് പെടുകയാണ് ടീച്ചർമാർ....

ഒരു ടീച്ചർ അയലത്തേ സഫിയ ഇത്തയോട് കാര്യങ്ങൾ പറഞ്ഞു അവരെയും കൂട്ടി വന്നിട്ടുണ്ട്....
അവർ ആയിഷയെ സമാധാനിപ്പിക്കുന്നത് കാണാം...

വീട്ടിൽ ആളും ബഹളവും കണ്ടിട്ട് മറ്റുള്ള അയൽക്കാരൊക്കെ വന്നിട്ടുണ്ട്....
ചിലർ ബന്തുക്കളെ വിവരം അറിയിക്കുന്നത് കാണാം...

സുബൈദാന്റെയും അയിഷാന്റെയും കാത്തിരിപ്പ് ഇവിടെ അവസാനിച്ചിരിക്കുന്നു...

ഇതുവരെ സുബൈദ ജീവിച്ചത് എന്നെങ്കിലും ഒരു നാൾ ബഷീർ തിരിച്ചു വരും എന്ന പ്രതീക്ഷയുള്ളത് കൊണ്ട് മാത്രമാണ്  ആ പ്രതീക്ഷ തന്നെയാണ് ജീവിക്കാൻ സുബൈദാക്ക് ധൈര്യം കൊടുത്തതും....

ഉപ്പാന്റെ മുഖം ഒരു വട്ടമെങ്കിലും കാണാൻ എന്റെ പൊന്നുമോൾക്ക്‌ വിധി ഇല്ലാതെ പോയല്ലോ....

"വിധി"എന്ന രണ്ടക്ഷരത്തിന് ജീവിതകാലം മുഴുവൻ കണ്ണീർ കായലിലേക്ക് തള്ളി വിടാനുള്ള കരുത്ത് ഉണ്ടെന്ന് സുബൈദ തിരിച്ചറിയ്യുകയാണ് ....
.......ശുഭം.....
ഫൈസൽ, സറീനാസ്.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്