നിലാവ്

💓 നിലാവ്💓
ഫുൾ പാർട്ട്‌

"ടാ താടിക്കാരൻ ചെക്കാ... ഞാൻ പോന്നോട്ടെ  നിന്റെ വീട്ടിലോട്ട്..... "

" അയ്യോ മോളെ.... ഇപ്പോ എല്ലാം  തേച്ച് കാണും ഇനിയെന്ത് ചെയ്യും മോള് സ്റ്റേഷൻ ഒന്നു മാറ്റിപ്പിടി... "

ഒന്നു ചമ്മി കൊണ്ട് മാറി പോകും എന്നാ കരുതിയത് പക്ഷെ ഉരസി നോക്കിയത് തീപ്പെട്ടിയിലാണ് എന്ന് പിന്നെയാ മനസ്സിലായത്...

"ടാ താടിക്കാരൻ ജാടതെണ്ടി..... അങ്ങനെ തേപ്പ് പണിക്ക് നല്ലാ പെണുങ്ങളെ വേറെ കിട്ടും... ഞാൻ ചോദിച്ചത് നിന്റെ അമ്മയുടെ മരുമകൾ ആയിക്കേട്ടെ എന്നാ.... "

ഒരു നിമിഷം കൊണ്ട്.... ഇടിയും മിന്നലും.. എല്ലാം ഒരുമിച്ച് കാണ്ടാഫീലാ....

" പ്ലീസ് നാറ്റിക്കരുത്.... ഞാൻ പിന്നെ പറഞ്ഞാൽ പോരെ.... "

" ശരിയെന്നാ ചക്കരെ വണ്ടിവിട്ടോ... ഞാൻ ഇവിടെയെക്ക തന്നെ കാണും... "

ഈശ്വരാ കഷ്ടിച്ചു രക്ഷപ്പെട്ടു.... ഇത് കാന്താരി ഒന്നും അല്ലാ ... അതുക്കും മേലെയാ.. തൊട്ടാൽ കൈ ഉരുകി പോകും.. അതുപോലത്തെ ഐറ്റമാ.. പക്ഷെ എനിക്ക് ഉറപ്പായിരുന്നു എന്റെ ഓർമ്മകളിൽ നിറഞ്ഞ് നിന്നാ പ്രണയത്തിലെ അച്ചുവിന്റെ മുഖമാണ് അവൾക്ക്... പക്ഷെ എങ്ങനെ അതു അവളോട് ചോദിക്കും പേടിയാണ് ആ കാന്താരിയെ...  ബന്ധങ്ങളുടെ ഇടയിൽ ഉണ്ടായ വഴക്കിൽ ചിറക് അറ്റ് വീണത് എന്റെ പ്രണയം ആയിരുന്നു പക്ഷെ അത് കുറച്ച് ദിവസം കാണാതെയാൽ മറക്കും എന്നു കരുതി.... പക്ഷെ ഇന്നുവരെ ഒരു മറവിയും കവർന്നിട്ടില്ലാ ആ പവാടക്കാരിയുടെ ഓർമ്മകളെ .പലതവണ ചിന്തിച്ചിട്ടുണ്ട് അവളെ തിരഞ്ഞ് ഇറങ്ങിയാലോ എന്നു.. പക്ഷെ എവിടെക്ക്..? എങ്ങോട്ട്..? ഇങ്ങനെ പല ചോദ്യങ്ങളിൽ തട്ടി അവസാനിക്കും ഓരോ യാത്രകളും... പക്ഷെ ഇത് അവിചാരതമായി എന്നിലേക്ക് വന്നതാണ് എവിടെയോ ആ പവാടക്കരിയുടെ കുറുമ്പുകൾ മിന്നിമറയുന്നുണ്ട് ആ മിഴികളിൽ.... പതിവിനെക്കാൾ നേരത്തെ ഇറങ്ങി അമ്പലത്തിൽ പോയി.. അവളു കാണാതെ എങ്ങനെയങ്കിലും ഓഫീസിൽ എത്തണം.... സ്പീഡ് കൂട്ടി ഒരു പെടാ ഇതാ കുരിശ് മുമ്പിൽ....

" എന്തായി മോനെ.. വീട്ടിൽ പറഞ്ഞോ.... നീ ആലോചിച്ചോ.... എന്നെ കെട്ടുന്നാ കാര്യം..."

" ഞാൻ നാളെ പറയാം.... ഇപ്പോ എനിക്ക് ഓഫീസിൽ പോണം..."

" ഇത് എന്താടാ ഇനിസ്റ്റൾമെന്റെ... നാളെ നാളെ എന്നു പറയാൻ... ഇപ്പോവിട്ടോ  വൈകുന്നേരം... കാണാണം ട്ടോ.... "

"ഈശ്വരാ ഈ പണികൾ ഓക്കെ... ഒരുമിച്ച് ഒറ്റയടിക്ക് തരാൻ പറഞ്ഞപ്പോ ഇതെ ഞാൻ പ്രതീക്ഷിച്ചില്ലാ.... "

" എന്തടോ ഒരു കുശുകുശുപ്പ് .. "

" ഒന്നും ഇല്ലാ... വൈകുന്നേരം തീർച്ചയായും കാണാം എന്നു പറയുവായിരുന്നു... "

ഓഫീസിലെ ചിന്തകളിൽ പോലും നിറഞ്ഞ് നിന്നത്...ആ രണ്ടു മുഖങ്ങളാണ്.. ഒരുവിധം വൈകുന്നേരം ആക്കി.. ഓഫീസിൽ നിന്ന് ഇറങ്ങി ദേ  ബൈക്കിന്റെ മേളിൽ ഇരിക്കുന്നു കുരിശ്... ഇന്ന് രണ്ടില് ഒന്നു അറിയണം ഒന്നുല്ലിങ്കിൽ അവൾ ഇല്ലെങ്കിൽ ഞാൻ......

'' ടീ ഇറങ്ങാടീ വണ്ടിയിൽ നിന്ന്..... നീ ആരാ.... എന്താ വേണ്ടത് .... കുറെ ദിവസമായല്ലോ തുടങ്ങിയിട്ടു... "

'' അതെ ആളുകൾ നോക്കുന്നു .... അപ്പു വെറുതെ നീ നാറാൻ നിക്കണ്ടാ.. എനിക്ക് ഇതക്കെ പരിചയം ഉള്ളതാ... അതു കൊണ്ട് മോൻ വണ്ടിയിൽ കയറു ബാക്കി വഴിയെ പറയാം.... അല്ലെങ്കിൽ വേണ്ടാ..."

കൈയിൽ നിന്ന് ചാവിതട്ടിയെടുത്തു ....... ഒരു നാണവും മാനവും ഇല്ലാതെ എന്റെ വണ്ടിയിൽക്കയറി ഇരിപ്പാണ് എനിക്ക് ഉറപ്പായിരുന്നു ഇത് അവൾ തന്നെ ഇത്ര നാൾ എന്റെ ഉറക്കം ഇല്ലാതാക്കിയ് കാന്താരി...

" എന്താ മാഷേ... മിഴിച്ച് നിൽക്കുന്നത്... പേടിയണോ... എനിക്ക് ലൈസൻസ് ഉണ്ടാടോ... ചുമ്മകയറിക്കോ..."

" ഞാൻ ഒരു കാര്യം ചോദിക്കട്ടെ... സത്യപറയുമോ.. "

''ഇപ്പോഴോ.... സമയം ആയിട്ടില്ലാ സ്ഥലം എത്തുമ്പോൾ... തന്റെ ചോദ്യങ്ങൾക്ക് ഉള്ള എല്ലാ ഉത്തരവും കിട്ടും... "

അവളുടെ വാക്കുകളിൽ ഒരു അഹങ്കാരം ഉണ്ട് ഞാൻ അവളുടെ ആരോക്കയോ ആണ് എന്ന്... ഒരു ചട്ടമ്പിക്കുട്ടിയുടെ കൈയിൽ തുങ്ങി നടക്കുന്നാ തൊട്ടാവാടി ചെക്കൻ... അതയായിരുന്നു മറ്റുള്ളവർക്ക് ... പക്ഷെ അവൾക്ക് ഞാൻ എന്നാ ജീവനാ പക്ഷെ...എനിക്കോ എല്ലാ തല്ലു കേസിൽ നിന്നും ജമ്യം എടുത്തുതരുന്നാ ഒരു വാക്കിലായിരുന്നു ആ കളിക്കുട്ടുക്കാരി

'' എന്താ മാഷേ ഒരു മൗനം... പിണക്കമാണോ... അതോ പൊടിപിടിച്ച് കിടന്നാ ഓർമ്മകളിൽ തിരയുവാണോ ഈ മുഖത്തെ... "

" മറന്നിട്ടില്ലാ ഈ മുഖത്തെ.. പക്ഷെ ഞാൻ കണ്ട് നിർത്തിയതുവരെ ഈ മുഖം ശരിയാണ് പക്ഷെ  പിന്നീട് വളർന്നു വലതുയാത് കണ്ണുകൾക്ക് അത്ര പരിചയം ഇല്ലല്ലോ.. അതാവാം.. എന്തായാലും പറയില്ലന്ന് ഉറപ്പിച്ചിരിക്കുവല്ലെ ... കണ്ടപ്പിടിച്ചോളാം..."


'' ഒരു സുലൈയമാനി പിടിപ്പിച്ചലോ... അപ്പു.... എന്നിട്ടു പറയാം എന്റെ കഥ... "

ഒരു സുലൈമാനിക്ക് പറഞ്ഞവൾ.. കണ്ണടുക്കാതെ നോക്കിയിരിപ്പാണ്

" എന്നും കൗതുകമായിരുന്നു... ആ കളിക്കുട്ടുക്കാരനെ ഇനിയൊരിക്കലും കാണില്ലാ എന്ന് പറഞ്ഞ് പിരിഞ്ഞപ്പോൾ ഒരു നോവായ്  മാറിയിരുന്നു ആ ചെക്കൻ... അമ്മയോട് ചെന്ന് കാര്യം പറഞ്ഞപ്പോൾ.. പരദുഷണം പറയുതിനടയിൽ അതും പറഞ്ഞു നിന്റെ പ്രയത്തിന്റെ കുഴപ്പമാണ് അത് കുറച്ച് കഴിയുമ്പോൾ മാറിക്കോളം.. എന്ന് പക്ഷെ എനിക്കി ഉറപ്പായിരുന്നു. ഒരു മറവിക്കും കവർന്നടുക്കാൻ കഴിയില്ലാന്ന് അതു കൊണ്ട് അല്ലെ ഒരു നൂറെ നൂറിൽ വച്ചപ്പിടിച്ചത്... വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഒരു ഉറപ്പും ഇല്ലാത്ത കാര്യത്തിന് ഇറങ്ങി തിരിക്കുന്നത്  വിഢീത്തമാണ് എന്ന് അറിയാം പക്ഷെ... ഇല്ലെങ്കിൽ അത് അങ്ങനെ കിടക്കും മനസ്സിൽ ഉറക്കം ഇല്ലാത്ത ഒരു നോവയ് ...പക്ഷെ വന്നപ്പോൾ അല്ലെ അറിഞ്ഞത് ഈ തൊട്ടാവാടി ചെക്കൻ കാത്തിരിപ്പാണ് എന്ന് ഈ അച്ചുവിനെ.."

                തുടരും

''''
              💓 നിലാവ്💓

                ഭാഗം 2

മെല്ലെയാ മിഴികൾ നിറയുന്നുണ്ടായിരുന്നു.... അടുത്തേക്ക് ചേർന്നിരുന്നു ആ മിഴികൾ തുടച്ചു.. ശരവേഗത്തിൽ നെഞ്ചോട് ചേർന്നു...

"അയ്യെ ഇത് എന്താ അച്ചു നീ.... ഇത്ര ദൂരെന്ന് എന്നെ കാണാൻ വന്നിട്ടു ഇരുന്ന് കരയുവാ.. "

" എന്തും വിചാരിച്ചാടാ നീ ഇത്രയും നാൾ എന്നെ കാത്തിരുന്നത്... ഇപ്പോ ഞാൻ വന്നില്ലായിരുന്നങ്കിലോ..."

" എല്ലാവരയും ജീവിക്കാൻ പ്രരിപ്പിക്കുന്നത് എന്താ... അതാണ് എന്നെയും പിടിച്ചിരുത്തിയത്.. ഈ ഉള്ളിലെ പ്രണയത്തിന് അശുദ്ധി ഇല്ലാത്തത് കൊണ്ടാവും നിന്നെ ഇവിടെ എത്തിച്ചതും.. ഉറക്കം ഒഴിഞ്ഞ് നിന്നിട്ടുണ്ട് ഒരുപാട് രാത്രികൾ.. തലയണയോട് മിഴികൾ പരിഭ കഥകൾ പറയുന്നതും കേട്ട്.. "

'' നിനക്ക് ഒരു മാറ്റവും ഇല്ലാല്ലോ ചെക്കാ.... "

" നീ വളർന്ന് അങ്ങ് വലതുതായി.... തനി കൂതറ ആയലോ പെണ്ണെ.... "

" തെറ്റുകാണുമ്പോൾ.... തിരുത്താൻ ഈ തൊട്ടവാടിയുടെ കൈകൾ ഉണ്ടായിരുന്നില്ലല്ലോ... അത് ഇങ് വേഗം പോന്നത്."

" അപ്പോ തുടങ്ങുവല്ലെ... ഒരു സുലൈമാനിയുടെ ആ പഴയമുഹബ്ബത്ത് നിർത്തിയവടന്ന് തുടങ്ങുവല്ലെ...."

ചിലപ്രണയങ്ങൾ അങ്ങനെയാണ്... എത്ര വിട്ടു നിന്നിലാലും.... ദൂരെങ്ങൾ എത്ര പോയാലും ഒരു ദിവസം നമ്മളെ തേടിവരും. ഇതു പോലെ ഒരു ആടാർ സർപ്രിയസായി... ഒരു നാണവും മാനവും ഇല്ലാത്തൊരു ഐറ്റം...നല്ലാ ധാവണയുടത്ത്.. കരികവളകളും.. പാദസ്വരവും.. ഒരു കുഞ്ഞ് മൂക്കുത്തിയും ഇട്ട് ഒരു നാടൻ പെണ്ണയായിട്ടു പോയാലെ അമ്മ വീട്ടിൽ കയറ്റു ഈശ്വരാ ഇത് ഞാൻ ഇവളെ എങ്ങനെ പറഞ്ഞ് മനസ്സിലാക്കും..

"എന്താടാ തെമ്മാടി നീ ആലോചിക്കുന്നത്... ഞാൻ ഒന്നു ഗസ്സ് അടിക്കട്ടെ... പക്ഷെ നീ സത്യം പറയണം ഇല്ലെങ്കിൽ ഇടിച്ച്  സൂപ്പ് ആക്കും ട്ടോ... "

" ഈ വേഷത്തിൽ എന്നെ നിന്റെ അമ്മ കണ്ടാൽ എങ്ങനെ ഉണ്ടാവും എന്ന് അല്ലെ..."

" നിനക്ക് എങ്ങനെ മനസ്സിലായി... "

''ഒരു ശാരശരി മലയാളിയുടെ ആ നോട്ടവും.... പിന്നെ ഈ കള്ള താടിയിൽ കൈവച്ച് ഉള്ള ആലോചനയും... ഒന്നു കറക്കിക്കുത്തിയതാ... സംഭവം കളറല്ലെ.."

ചായ കുടിക്കുന്നതിന്റെ ഇടയിൽ.... എന്നെ ആ മിന്നൽ മിഴികൾ കൊണ്ട് നോക്കുന്നുണ്ട്.. വന്ന് എന്റെ കൈയിൽ പിടിച്ചു....

" ഇനിയെന്താ പ്ലാൻ... വിട്ടലോ തറവട്ടിലോട്ട്.... "

"ഇപ്പോഴ... മഴവരുന്നുണ്ട് അച്ചു നമുക്ക് വീട്ടിൽ പോകാം...."

'' ബെസ്റ്റ്.... ബെസ്റ്റ്.... ടാ അപ്പു നീ മഴയത്ത് ഡ്രൈവ് ചെയ്യതിട്ടുണ്ടോ... നല്ല നെസ്സ് ഫീലാ
ചുമ്മാ വാടോ നമ്മുക്ക് ഒരു 'സോംഗ് ഓക്കെ പാടി പോവടോ..... എന്താ പേടിയുണ്ടോ എന്റെ കൂടെ പോരാൻ.."

''പേടിയോ ഏത് നരകത്തിലേക്കും റെഡിയാ നീ കൂടെ ഉണ്ടെങ്കിൽ അതില്ലെ ഇത്ര നാൾ കാത്തിരുന്നത്...... ഞാൻ ഒന്നു അമ്മയെ വിളിച്ച് പറയട്ടെ വൈകും എന്ന്.... "

മൂക്കത്ത് കൈവച്ച്  നിൽപ്പാണ് അവൾ ആദ്യമായി ആ കവിളിൽ നാണം നിറയുന്നതു കണ്ടു...

" ഇല്ലത്ത് ഇപ്പോഴും ഉണ്ടോ ഇതു പോലെ ഉള്ള ആചാരങ്ങൾ ഉണിയെ..."

" കളിയാക്കിക്കോ ടീ ... കാന്താരി...."

" ഞാൻ ചുമ്മ പറഞ്ഞതാടാ ചെക്കാ.... എന്തു പറയുന്നു കാന്താരി.. എന്നോട് ഇപ്പോഴും ഉണ്ടോ ദേഷ്യം... അമ്മയ്ക്ക്.. അതോ മറന്നോ "

" മറക്കനോ.... നിന്നയോ നിന്റെ പേരും പറഞ്ഞ് എപ്പോഴും വഴക്കാ വീട്ടിൽ..."

" അത് എന്താടാ ചെക്കാ... അത്രയ്ക്ക് കുഴപ്പക്കാരിയണോ ഈ അച്ചു... "

" അത് വേറെ ഒന്നും അല്ലാടീ... എന്റെ കല്യാണം കാര്യം പറഞ്ഞ്... ഞാൻ  നിനക്ക് വേണ്ടി കാത്തിരിക്കുവല്ലെ അത് പറഞ്ഞാ മനസ്സിലാവില്ലെന്ന്..."

"ഓഹോ... അത് അങ്ങ് ഉറപ്പിച്ചോ... നീ തെമ്മാടി.. "

''ഇനിയെന്ത് ഉറപ്പിക്കാനാ... അത് ഓക്കെ എന്നെ ഉറപ്പിച്ചതാ.. ഈ വയാടിക്ക് വേണ്ടി കാത്തിരിപ്പായിരുന്നില്ലെ..."

"ടാ അപ്പു... എന്റെ തോളിൽ നിന്ന് ഒന്നു കൈ എടുക്കുവോ നല്ല വേദനയാ .. എന്നിട്ട്  ഇടുപ്പിൽ കൈവച്ചോ "

ആ വായാടിയുടെ വർത്താനത്തിന്റെ ഒഴുക്കിൽ... മഴയുടെ കുളിരും കൂടിയപ്പോൾ നേരം പേയത് അറിഞ്ഞില്ലാ.. ദൂരെന്ന് കാണം ആ നാലുകെട്ട് പച്ചപ്പിനുള്ളിൽ ചാഞ്ഞ്  നിൽക്കുന്നാ മാവിൻ കൊമ്പിൽ കണ്ടാമാത്രയിൽ ഓർമ്മകൾ ഓടിയെത്തി തുടങ്ങി...

" അച്ചു... എന്തു തോന്നുന്നു...കണ്ടിട്ട്..."

" സ്വർഗം പോലെ... ലക്ഷങ്ങൾ മുടക്കി ലോകം ചുറ്റിവരുന്ന്  ഒരു ഫീൽ ഉണ്ട് .... കാണുന്നാ കാഴ്ചയിൽ തന്നെ.. ഒരു 300രൂപയുടെ പെട്രോളം ഒരു സുലൈമാനിയും പിന്നെ കൂട്ടിന് ഈ തൊട്ടാവാടിയും... നാലുക്കെട്ടിലെക്ക് എത്തിയപ്പോ കിട്ടിയ സുഖം ഉണ്ടല്ലോ... എത്ര കോടികൾ മുടക്കിയാലും കിട്ടാലേട്ടോ... "

" എന്റെ അച്ചു നിനക്ക് നാക്കില്ലായിരുന്നു എങ്കിൽ...സമ്മതിച്ചു മോളെ... "

" നീ ഒന്നു പോടാ കള്ളത്താടി തെമ്മാടി... പിന്നെ ഞാൻ ഒരു കാര്യയം പറയാം കല്യാണം കഴിഞ്ഞാൽ നമ്മൾ ഇവിടെയാ തമാസം... "

" നീയാന്താ ഇത് കുട്ടികളിയാണ്  എന്നു വിചാരിച്ചോ അച്ചു ബാക്കി ഉള്ളവരു സമ്മതിക്കും എന്നു തോന്നുന്നുണ്ടോ നിനക്ക്..."

'' അത് ഉറപ്പ് അല്ലെ ഇങ്ങനെ  കിടന്ന് നിലം പൊത്തിയാലും കുഴപ്പമില്ലാ.. ആർക്കും  കൊടുക്കില്ലല്ലോ കൊടുത്തു പോയാൽ അത് തറവാടികൾക്ക് മേശം അല്ലെ.... ഇവിടന്ന് പടിയറങ്ങുമ്പോൾ രണ്ടുമോഹമേ ഉണ്ടായ ഉള്ള... ഈ തറവാടും നീയും... വർഷങ്ങൾക്ക് ഇപ്പുറം ആ രണ്ടു മോഹങ്ങളും സ്വന്തമാക്കി.. ഈ തറവാട് ഇപ്പോൾ എന്റെ ഈ തൊട്ടാവാടിയുടെ പേരിലാ കൊടുക്കാൻ ഉള്ളവർക്ക് എല്ലാം  കൊടുത്ത് ഞാൻ ഇത് അങ്ങ് വാങ്ങി... ഇനിയുള്ള കാലം നിന്റെ ഇഷ്ടങ്ങളെ പ്രണയിച്ച് ഒരു കൊച്ചു തമ്പുരാട്ടിയെ പോലെ ജീവിക്കണം.. ആരും ശൈല്യം ചെയ്യാൻ വരില്ലാ കാരണം അവരുടെ ഭാഷയിൽ ഇതിനെ നല്ല  ആസ്സൽ ഭ്രന്തന്ന് പറയും.. അവർക്ക് ഇപ്പോഴും ഇഷ്ടം സയിപ്പിന്റെ പരിഷകാരങ്ങളയാണ്.. അവരെ വിട്ടക്കേ പ്രിയതമ നമ്മുക്ക് തിരിച്ച് നടക്കാം പഴയകാല പ്രണയത്തിലോട്ട്.. ഒരു നോട്ടം കിട്ടാൻ വേണ്ടി ദിവസങ്ങളോം കാത്തു നിന്നാ ഇടവഴികളിലെക്ക്..."

" നീയൊരു പ്രസ്ഥാനം തന്നെയട്ടോ അച്ചു... പക്ഷെ ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ ഉണ്ട് എന്റെ മനസ്സിൽ..."

"അത് എനിക്ക് ഉറപ്പായിരുന്നു.. നീ വാടാ ചെക്കാ നമ്മുക്ക് ഒന്നു നടക്കാം... അപ്പോഴെക്കും തീരും നിന്റെ സംശംയങ്ങൾ..."

എന്റെ കൈയും പിടിച്ച് നടപ്പാണ്... ആ  നടുമുറ്റത്തെക്ക്  ഇന്നും അവിടെ മായതെ കിടപ്പുണ്ട്.. മമ്പാഴത്തിന് തേൻ കിനിഞ്ഞ് നുണക്കുഴി കവിളിലെ മാധൂര്യം ഒരു ചുംബനം കൊണ്ട് പകർന്ന് തന്ന് ആ കളിക്കുട്ട് കാരിയുടെ ചിരി

💓 നിലാവ്💓

             അവസാന ഭാഗം

അവളുടെ കഥകളുടെ എല്ലാം അവസാനം എന്നിലാണ്.... അത് കൊണ്ട് എല്ലാത്തിനും ഉള്ള ഉത്തരം വഴിക്ക് തന്നെ കിട്ടിയിരുന്നു....

" നീ ഓർക്കുന്നുണ്ടോ... കുപ്പിവളയും.. പാദസ്വരവും... എല്ലാം ഇട്ട് നിന്നെ കാണിക്കാൻ ഓടിവന്ന് എന്നെ ... പിടിച്ച് നിർത്തി മൂക്കുത്തി ഇടിയിച്ചത്...."

"പിന്നെ എന്നിട്ട് ഇപ്പോ അത് എവിടെ..."

'' ഇനിയിപ്പോ ഇടലോ... ഉണ്ടലോ കൂടെ നീ..."

ഒരു കുഞ്ഞ് നാണം മിന്നിമറയുന്നുണ്ടായിരുന്നു.. ആ പരൽമീൻ മിഴികളിൽ... പതിയെ ആ കൈ ചേർത്തു പിടിച്ച്.. ആ കവിളിൽ ഒന്നു ചുംബിച്ചു.

"എന്താടാ അപ്പു നിന്റെ നാണം ഒക്കെ മാറിയോ.. "

" നാണവും മനവും ഇല്ലാത്ത നിന്റെ കൂടെ കുടിയ് പിന്നെ  ഞാൻ അത് ഒന്നും നോക്കാറില്ലാ..."

പരിഭവം നിറയാൻ തുടങ്ങി ആ കണ്ണുകളിൽ ആദ്യമായി...

" അപ്പോ.. എങ്ങനെ നമ്മുക്ക് ചലിച്ചലോ.... മാഷെ "

"എന്താ അച്ചു പേടിയായോ... ഈ ഇരുട്ടിന്..."

"എനിക്കോ.. എന്നാലും അങ്ങനെ അല്ലാടാ അമ്മ അവിടെ തനിച്ചെല്ലെ.. പിന്നെ ഞാൻ വന്ന് കയറിയതും അമ്മയെയും മോനെയും പിരിക്കുന്നുത് ശരിയെല്ലാ... അതാ വാ നമുക്ക് പോകാം..."

മെല്ലെ എന്റെ നെഞ്ചോട് ചേർന്നു നിന്നു അവൾ... തലയിൽ പതിയെ വിരലോടിച്ചു...

" ഞാൻ വിചാരിച്ചു ഒരു ബോധവും ഇല്ലാത്ത പെണ്ണൊണ് എന്ന് പക്ഷെ ഇത്തരവാദിത്തം ഒക്കെ ഉണ്ട് അല്ലെ..."

" നീ വാടാ ചെക്കാ.... ആ കാന്താരിയുടെ മുഖത്ത് നോക്കിയിട്ട്  എനിക്ക് ചോദിക്കണം ഈ തെമ്മാടിയെ കെട്ടിച്ചു തരുമോ എന്ന്... ഞാൻ പോന്നുപോലെ നോക്കാം എന്ന്..."

ആ ഡയലോഗിൽ ഞാൻ വീണു പക്ഷെ.... അമ്മ എളുപ്പം അല്ലാ...

" അത് ഒന്നും വേണ്ടാട്ടോ... ഞാൻ പതിയെ പറഞ്ഞ് മനസ്സിലാക്കിക്കോളം..."

അവൾ എന്റെ തോളിൽ ചാഞ്ഞ് കിടപ്പാണ്... പതിയെ തലയിൽ തലോടി ....

" അച്ചു... എന്താടീ വയ്യെ.. ഒരു ക്ഷീണം പോലെ.. "

"വർഷങ്ങൾ കുറെ കാത്തിരുന്നപ്പോൾ ഇല്ലാത്ത...ഒരു ടെൻഷനാണ് ഇപ്പോ അടുത്ത് കിട്ടിയപ്പോൾ നിന്നെ... ഒരുപാട്  സ്വപ്നം കണ്ടിട്ടുണ്ട് ഈ മുഖം ഞാൻ..."

"അതിനന്താ കാന്താരി ഞാൻ ഇല്ലെ നിന്റെ കൂടെ... പിന്നന്താ.. "

" കൂടെ അല്ലാ കൂട്ടായ് ഈ നെഞ്ചിൽ ചേർന്നലിയണം... നീ"

ആ നക്ഷത്ര കണ്ണുള്ള കാന്താരി... വായാടി പെണ്ണാണ എങ്കിലും  ഇന്നൻ നിശ്വാസമാണ് അവൾ ഒരു പരിഭവം കൊണ്ടു പോലും പിരിയാൻ കഴിയാത്തവൾ... സൂചി കുത്താൻ ഇടം കൊടുത്താൽ നല്ലാ ഒരു വീട് പണിത് തരും ആ മാതിരി ഐറ്റമാ.. മാസങ്ങൾക്ക് ഇപ്പുറം ഒരു താലി കൊണ്ട് അവളെ സ്വന്തമാക്കിയപ്പോൾ ഇത് ഞാൻ പ്രതീക്ഷിച്ചിലാ...പക്ഷെ ഇപ്പോ എനിക്ക് സ്ഥാനം ഇല്ലട്ടോ എന്റെ വീട്ടിൽ മരുമകളെ സ്നേഹിച്ച് ബാക്കി സമയം ഉണ്ടെങ്കിൽ മാത്രം എന്നെ നോക്കും അമ്മ.. അതാണ് അവളുടെ കഴിവ് എന്തു പറഞ്ഞ്മയക്കി അമ്മയെ അത് ഒന്നും പറഞ്ഞ  തരില്ലാ എന്ന് ഉറപ്പാണ്.. പക്ഷെ അസൂയാണ് കാണുന്നവർക്ക് ഞങ്ങളുടെ സ്നേഹത്തോട്.. ഒരു കൊച്ചു കുട്ടിയെ നോക്കുന്ന് പോലായ അമ്മ അവളെ നോക്കുന്നത്... കരിമഷി എഴുതാനും.. മുടി ചീവി കൊടുക്കാനും ഭക്ഷണം വാരി കൊടുക്കാനും എല്ലാത്തിനും ഇപ്പോൾ അമ്മ മതി അവൾക്ക്..., ഞങ്ങളുടെ സ്വപ്നം പോലെ എല്ലാം നടന്നു.. സന്തോഷങ്ങൾ നിറഞ്ഞ് ഞങ്ങളുടെ ജീവിതം ഇവിടെ യാത്ര തുടങ്ങുകയാണ്...

[ ഒരു സമയം വരെ സ്വപ്നങ്ങൾ കാണുക.... പിന്നിട് കണ്ട് കഴിഞ്ഞ് സ്വപ്നങ്ങൾ ഓരോന്നായി നേടിയടുത്ത്... ജീവിതം സന്തോഷമാക്കുക... പക്ഷെ ഒരിക്കലും നിങ്ങളുടെ സ്വപ്നങ്ങൾ തുടങ്ങുന്നടത്ത് മറ്റുള്ളവരുടെ പ്രതീക്ഷകൾ അവസാനിക്കാതെ നോക്കണം..]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്