അനാർക്കലി

❤അനാർക്കലി❤
ഫുൾ പാർട്ട്‌

രാവിലെ ഉറക്കമുണർന്നത് തന്നെ വാട്സപ്പിൽ മെസേജ് വന്ന ശബ്ദം കേട്ടാണ്. പുതപ്പിനിടയിലൂടെ കൈ എത്തിച്ച് ഫോൺ എടുത്ത് നോക്കി.

ഹായ് സുഖമാണോ?  താൻ എന്തിനാ ഗ്രൂപ്പിൽ നിന്നു ലെഫ്റ്റ് ആയത്? പ്രയർ അത്രയൊന്നും ഇഷ്ടമില്ലാത്തയാളാണ് എന്ന് തോന്നുന്നു.

ഇതാരാ ഈശോയെ, പരിചയമില്ലാത്ത ഒരു നമ്പര്?  ഓർത്തിട്ടാണെങ്കിൽ ഒരുപിടിയും കിട്ടുന്നില്ല. കുറച്ചുനേരം ആ മെസേജിനെ പറ്റി ആലോചിച്ചുകൊണ്ട് കിടന്നു. ഏത് ഗ്രൂപ്പ്?  എവിടുത്തെ ഗ്രൂപ്പ്?  ഗ്രൂപ്പ് കാരണം നടക്കാൻ പോലും വയ്യ. ഫാമിലി, റൂം മേറ്റസ്,ഹോസ്റ്റൽ ഗേൾസ്, റൂം നമ്പർ ടൂ ആൻ്റ് ത്രീ, കിളിക്കൂട്,ഫ്രണ്ടസ് ഫോർ എവർ, പ്രേ ഫോർ അസ്, ഡിവോഷ്ണൽ, യൂത്ത് പ്രയെർ...തുടങ്ങിയ ഗ്രൂപ്പിലെല്ലാം പിടിച്ചു ആഡ് ചെയ്തതും പോരാഞ്ഞ്, ചളി പോസ്റ്റ് കണ്ട് മടുത്തപ്പോഴാണ്,  കർത്താവേ എന്നെ കത്തോളീ എന്നു പറഞ്ഞ് സകല ഗ്രൂപ്പിൽ നിന്നും ലെഫ്റ്റ് അടിച്ചു രക്ഷപ്പെട്ടത്. ദേ ഇപ്പോ അതും കുരിശായോ? 

ആ ആരെങ്കിലും ആയിക്കോട്ടെ, എനിക്കെന്താ എന്നാലോചിച്ച് നെറ്റ് ഓഫ് ചെയ്ത് പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. അവിടെ എൻ്റെ പാവം അമ്മ വല്ലാതെ കിടന്ന് കഷ്ടപ്പെടുന്നുണ്ട്. ഇപ്പൊ നിങ്ങള്‍  വിചാരിക്കുന്നുണ്ടാവും ഞാൻ അമ്മയെ സഹായിക്കാൻ പോവാണ് എന്ന്. അത് നിങ്ങളുടെ വെറും തെറ്റിദ്ധാരണ മാത്രമാണ്. അടുക്കള എന്ന വിസ്മയ ലോകത്തിലേക്കുള്ള. എൻ്റെ രാജകീയ പ്രേവശന സമയം മൂന്നേ മൂന്ന് നേരങ്ങളിൽ മാത്രമാണ്. രാവിലെ,ഉച്ചയ്ക്ക്,രാത്രി..പിന്നെ ഇടയ്ക്ക് എപ്പോഴെങ്കിലും വിശന്നു എന്ന് തോന്നിയാൽ അപ്പോഴും പോവും.

അമ്മ കാണാതെ ഒരു ഗ്ലാസ് ചായയുമെടുത്ത് നേരെ സിറ്റൌട്ടിലേക്ക് വിട്ടു. അവിടെ ചെന്ന് പത്രം എടുത്ത് വിടർത്തി നോക്കി. ആഹാ..എന്തോരം വാർത്തകൾ ആണേ..വായിച്ചു തുടങ്ങുമ്പോഴെ പത്രം മടക്കി വെച്ചു പോവാൻ തോന്നും. മൊത്തം പീഡനം,കൊലപാതകം,അഴിമതി,
ഹോ....പിന്നെ ഒരു പേജ് മാത്രമുണ്ട് സത്യം നിറഞ്ഞത്. നമ്മുടെ ചരമ കോളം.

പത്രം വായനെയെല്ലാം കഴിഞ്ഞ,് പല്ലു തേപ്പും കഴിഞ്ഞ് വീണ്ടും ഫോണെടുത്ത് നെറ്റ് ഓണാക്കി നോക്കിയപ്പോ ദേ വീണ്ടും മെസെജ്.

ഹായ്, ഞാൻ ശല്ല്യം ചെയ്യില്ലാടോ, നമ്മുക്ക് നല്ല ഫ്രണ്ട്സ് ആവാം. പേടിക്കണ്ട, ഞാൻ ഒരു മോശം ആളല്ല. എൻ്റേ പേര് ജെയ്സൺ. എം.ബി.എ കഴിഞ്ഞു, ഇപ്പോ കാനഡയില് വർക്ക് ചെയ്യുന്നു. നാട് പാലായിലാണ്. വീട്ടിൽ അച്ഛനും അമ്മയും ഒരനിയനും ഉണ്ട്.

ഹാ..ഇത് കൊള്ളാലൊ ,സാധാരണ അറിയാത്ത നമ്പറിൽ നിന്നും മേസേജ് വന്നാല് അതാരണന്നെറിയാൻ കുറേ പാട് പേടെണ്ടി വരും. ഇതിപ്പോ ഫുൾ ഡീറ്റെയിൽസ് ഇങ്ങോട്ട് പറയുന്നു. ജെനുവിനാണെന്ന് തോന്നുന്നു. എന്നാലും ഇപ്പോഴത്തെ കാലം അല്ലേ?  ആരെയാ വിശ്വസിക്കുക?  എന്തായാലും തിരിച്ച് റിപ്ലേ കൊടുക്കണ്ട. അവിടെ കിടക്കട്ടെ..

വാടസ്പ്പിന് ഒരു റ്റാറ്റയും പറഞ്ഞ്, ഫുഡും അടിച്ച്,നേരെ കൂട്ടുകാരിയുടെ വീട്ടിലേക്ക്. അവൾ എൻ്റെ ഹൃദയ,രഹസ്യ സൂക്ഷിപ്പുകാരിയാ. ചെന്ന പാടേ ആദ്യം പറഞ്ഞത് ഈ അൺനോൺ നമ്പറിൻ്റെ കാര്യമാണ്. നൊക്കുമ്പോ ഗഹനമായ ആലോചനയിലാണ് അവള്. എന്തെങ്കിലും ഒരു ഐഡിയ അവളുടെ തലയിൽ ഉദിക്കാതിരിക്കില്ല. കാരണം അവള് ഭയങ്കര ബുജിയാ.

ടീ നീ ആ ഫോണ് ഇങ്ങ് തന്നേ?

അവളുടെ തലയിൽ എന്തെങ്കിലും ഒരു ഐഡിയ കത്തിയിട്ടുണ്ടാവും, ഉറപ്പ്. അല്ലെങ്കിലും പെൺകുട്ടികളുടെ മനസ്സ് അങ്ങനെയാ. അതാരാണ് എന്നറിയാനുള്ള ഒരു ആകാംഷ. അതിപ്പോ നമ്മുക്ക് ഇല്ലെങ്കിൽ കൂടി നമ്മുടെ ചങ്ക്സിന് ഈ കാര്യത്തിൽ നമ്മളേക്കാൾ ആകാംഷ ആയിരിക്കും. ദൈവമേ മിന്നിച്ചേക്കണേ എന്ന് പറഞ്ഞ് ഫോൺ അവളുടെ കൈയ്യിൽ കൊടുത്തു.

അല്ല എന്താ നിൻ്റെ ഐഡിയ? 

എൻ്റെ ആകാംഷ കണ്ടത് കൊണ്ടാവണം ലാലേട്ടൻ സ്റ്റൈലിൽ അവള്‍ എന്നേ നോക്കി ചിരിച്ചു.

നീ ഫോണിങ്ങ് താ..ഇതൊക്കെ വേരി സിംപിൾ..

അവളുടെ കൈയ്യിൽ ഫോൺ കൊടുത്ത് ഇനിയിവളെന്താണോ ചെയ്യാൻ പോവുന്നത് എന്ന ആകാംഷയോടെ ഞാൻ നോക്കിയിരുന്നു.

തുടരും.

❤അനാർക്കലി 2

ഡീ നീ എന്നോട് പറയ്,  എന്താ നിൻ്റെ പ്ലാൻ? ?

ഹ അതൊക്കെയുണ്ട് മോളെ, നിനക്ക് നെറ്റ് ഓഫർ ഉണ്ടല്ലൊ. അല്ലേ? 

ആവശ്യത്തിനുണ്ട്, നീ പ്ലാൻ എന്താണെന്ന് പറയ് ആദ്യം.

വെയിറ്റ്.

അവൾ എൻ്റെ ഫോണെടുത്ത് എന്തെക്കയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. ഒരു പത്ത് മിനിറ്റ് കഴിഞ്ഞ് ഫോൺ തിരിച്ച് അവൾ തന്നു.

ടീ സത്യം പറയ് നീ എന്താ ചെയ്തേ? 

ഓ എന്നാ ചെയ്യാനാ, പുള്ളിക്കാരന് തിരിച്ച് കുറച്ചു മെസേജ് അയച്ചു. അത്രേ ഉള്ളൂ ...

കോൾഗേറ്റിൻ്റെ പരസ്യം പോലെ മുപ്പത്തിരണ്ട് പല്ലും പുറത്ത് കാണിച്ചുള്ള അവളുടെ ചിരി കണ്ടപ്പോ ദൈവമെ ഇതിനെ എന്താ ഇപ്പോ ചെയ്യണ്ടേ എന്ന് ആലോചിച്ചു പോയി. കിട്ടിയ കുരിശിനെ എങ്ങനെ കളയാം എന്ന് ആലോചിച്ച് ചെന്ന എൻ്റെ തലയില് രണ്ട് കുട്ട മത്തി എടുത്തുവച്ച അവസ്ഥയായി.

ടീ പൊട്ടിക്കാളി..നീ എന്തുവാ അയാൾക്ക് മേസേജ് ചെയ്തത്?   ഒഴിപ്പിക്കാൻ വന്ന ബാധയെ എൻ്റെ കൂടെതന്നെ പിടിച്ചുകെട്ടുന്ന അവസ്ഥയാക്കുവോ നീ...

ഹി ഹി ..അതോർത്ത് നീ പേടിക്കണ്ട, ആ ബാധ വാലും ചുരുട്ടി ഓടും. ഞാനെരാണെന്ന നിൻ്റെ വിചാരം. പുലിയല്ലെ പുലി...

കർത്താവിനറിയാം. ഇനിയെന്തൊക്കെയാ വരാൻ പോവുന്നത് എന്ന്. ഈശോയെ നീ മാത്രേ ഉള്ളൂ എൻ്റെ രക്ഷയ്ക്ക്. ..ഈ കുരിശ് ഒരു മരക്കുരിശ് ആവാതെ കാത്തോളണെ..

അങ്ങനെ എൻ്റെ കൂട്ടുകാരി കുരിശിനോട് യാത്രയും പറഞ്ഞ് വീട്ടിലെത്തി ഫോണും കുത്തിയിട്ട്, കുളി,ആഹാരം,ഉറക്കം മുതലായ കർത്തവ്യങ്ങളിലേക്ക് നീങ്ങി. പകൽ ഉറക്കം നല്ലതല്ലാന്ന് ആരൊക്കെ പറഞ്ഞാലും ഞാൻ ഉറങ്ങും. അതേ എൻ്റെ അവകാശമാണ്. മര്യാദയ്ക്ക് ഡിഗ്രി പഠിച്ചു നാട്ടിൽ നില്ക്കാം എന്നു കരുതിയ എന്നെ എഞ്ചിനീയറിംഗ് പഠിക്കാൻ നാട് കടത്തിയ വീട്ടുകാരോട് ഇങ്ങനെയൊക്കെയല്ലേ പ്രതികരിക്കാൻ പറ്റൂ.

അങ്ങനെ ഒരുറക്കമൊക്കെ കഴിഞ്ഞ് ഫോണെടുത്ത് നോക്കിയപ്പോ ദേ കിടക്കണൂ ആറേഴ് മിസ്ഡ് കോള്,  അതും പരിചയമില്ലാത്ത നമ്പറിൽ നിന്ന്. എന്നെയാരാണാവോ ഇത്രയും തവണ വിളിക്കാൻ എന്ന് കരുതി നെറ്റ് വീണ്ടും ഓൺ ചെയ്തു. . ക്ണിംഗ്..ക്ണിംഗ്...മെസേജുകളുടെ ഒരു പൂമഴ.. അപ്പോഴേക്കും വീണ്ടും വരണൂ മറ്റേ മിസ്ഡ് കോൾ. എടുക്കണോ, വേണ്ടെ... ഇനിയിപ്പോ ഇൻ്റർവ്യുന് വിളിക്കുന്ന ഏതെങ്കിലും കമ്പനിക്കാരാണെങ്കിലോ?  അവസാനം രണ്ടും കൽപ്പിച്ച് ഞാൻ ആ കോൾ അങ്ങ് എടുത്തു.

ഹലോ.

ഹലോ..നാൻസി എന്നല്ലെ തൻ്റെ പേര്? ഞാൻ ജെയ്സണാ, നേരത്തെ വാട്സപ്പിൽ മെസേജ് അയച്ച അതേ ആള്.

എൻ്റ കർത്താവീശോമിശിഹായേ കുരിശ് മരക്കുരിശായോ?  ഇനിയൊപ്പോ ഞാൻ എന്നതാ ഇയാളോട് പറയാ. ലവള് എന്താണാവോ ഇയാൾക്ക് മെസേജ് അയച്ചത്.

ഹലോ നാൻസി ഞാൻ പറയണത് ഇയാള് കേൾക്കണുണ്ടോ? 

മ്.

ഞാൻ തന്നെ ഏത് രീതിയലാ ശല്യം ചെയ്തത്. താൻ ഗ്രൂപ്പിൽ നിന്നു ലെഫ്റ്റ് ആയപ്പോ അതിൻ്റെ കാരണം അറിയണം എന്ന് തോന്നി. അതുകൊണ്ടാണ് തനിക്ക് ഇൻഡ്യൂവിച്വൽ ആയി മെസേജ് അയച്ചത്. അല്ലാതെ ഞാൻ ഒരു ചീപ്പ് റോമിയൊ ഒന്നും അല്ല. ഫ്ളർട്ട് ചെയ്യാനാണെങ്കിൽ ഇവിടെ അതിന് ഒരുപാട് പെൺകുട്ടികളെ കിട്ടും. ഇവിടെ ഗേൾഫ്രണ്ടിനെ കിട്ടാനൊ ഡേറ്റിംഗിനൊ ഒന്നും ഒരു പഞ്ഞവുമില്ല കിട്ടാൻ.

ശ്ശെടാ ഇതൊക്കെ എന്തിനാ എന്നോട് പറയുന്നത്? ആത്മഗതമാണ്...

ഗ്രൂപ്പിലെ തൻ്റെ പ്രയർ റിക്വസ്റ്റ് കണ്ടാണ് ഞാൻ തന്നെ ശ്രദ്ധിച്ചത്. അത്കൊണ്ട് തന്നെയാണ് ലെഫ്റ്റ് ആയപ്പോ കാര്യം അറിയാൻ ശ്രമിച്ചതും. സോറി അതിനെ താൻ ഇങ്ങനെ ഫ്ളർട്ടിംഗ് എന്ന രീതിയിൽ കാണും എന്ന് വിചാരിച്ചില്ല..  നല്ലൊരു ഫ്രണ്ട്ഷിപ്പ് ആവുല്ലോ എന്ന് കരുതി. ബട്ട്.

എനിക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്ന് പോലും നോക്കാതെ പുള്ളി കോൾ കട്ട് ചെയ്ത് പോയി. എന്തോ മനസ്സിന് ഒരു വല്ലായ്ക പോലെ, വെറുതെ ഒരാളെ തെറ്റിദ്ധരിച്ചത് കൊണ്ടാണോ എന്നറിയില്ല. അല്ല എന്നെ എന്തിനാ കുറ്റം പറയുന്നേ,ഇന്നത്തെ കാലത്ത് പെട്ടന്ന് ആരെയും വിശ്വസിക്കാൻ പറ്റില്ലല്ലോ?  അപ്പോ ഞാൻ മൈൻഡ് ചെയ്യാതിരുന്നത് തെറ്റല്ലല്ലോ? 

ഒരുവിധം മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിച്ചപ്പോഴാണ് വെള്ളിടി വെട്ടിയത് പോലെ ഒരു കാര്യം ഓർമ്മ വന്നത്. എൻ്റെ കൂട്ടുകാരി ഒരുത്തിയുണ്ടല്ലൊ,  പുലിയാണെന്നും, ബുജിയാണെന്നും ഒക്കെ സ്വയം വിചാരിച്ച് ഇപ്പൊ ഈ പ്രശ്നം തലയിലാക്കി തന്ന അവള് തന്നെ. ആ കുരിശ് എന്തൊക്കെയാണ് അയാൾക്ക് മെസേജ് അയച്ചത് എന്നറിയില്ല. മൊത്തം ക്ലിയർ ചെയ്യ്തിട്ടാന്നേ അവൾ ഫോൺ തന്നത്.  ഇനി അവള് വല്ല ചീത്തയും പറഞ്ഞിട്ടുണ്ടാവോ?  അവൾ അങ്ങനെ പറയാനും മടിക്കില്ല. കോളെജിൽ പഠിക്കുമ്പോ മെസ്സിൽ വച്ച് ദേഹത്ത് തൊട്ടവനെ പരസ്യമായി ചീത്ത പറഞ്ഞവളാ, ഭയങ്കര ധൈര്യശാലിയാ.

ഇനിയിപ്പോ എന്താ ചെയ്യാ. ബ്ലോക്ക് ചെയ്താലോ?  അപ്പോ കുഴപ്പം ഇല്ലാല്ലോ?  അങ്ങനെ ഒന്നും രണ്ടും ചിന്തിച്ചിരുന്ന് എൻ്റെ തലപെരുത്ത് തുടങ്ങി. അവസാനം ബ്ലോക്ക് ബട്ടൺ അമർത്തനായി വിരൽ തൊട്ടപ്പോൾ ഒരു ഉൾവിളി പോലെ. ഞാനിത്രയും പ്രശ്നം ഉണ്ടാക്കിയതല്ലെ...ഒരു സോറി പറഞ്ഞിട്ട് ബ്ലോക്ക് ചെയ്യാം.  അങ്ങനെ സോറി എന്ന് ടൈപ്പ് ചെയ്ത് സെൻഡ് ചെയ്യതതും ഡബിൾ ടിക്ക് വീണു. അടുത്ത നിമിഷം തന്നെ ആ വരകൾ രണ്ടും നീലനിറമായി.

തുടരും.

❤അനാർക്കലി -3

ആ വരകൾ നീലനിറമായപ്പോൾ തന്നെ എൻ്റെ ജീവൻ പകുതിയായി. വേറെ ഒന്നും കൊണ്ടല്ല,  പോയ ബാധയെ തിരിച്ചുവിളിച്ചു കയറ്റുന്ന ഒരു ഫീലിങ്ങ്. നോക്കുമ്പോ ദാണ്ടേ അയാള് ടൈപ്പിംഗ്. ഈശോയെ ഇനി വെയിറ്റ് ചെയ്യാൻ വയ്യ ഇപ്പോ തന്നെ ബ്ലോക്ക് ചെയ്യണം. പക്ഷേ എൻ്റെ ജാടയ്ക്ക് കർത്താവ് പോലും കൂട്ടുനിന്നില്ല, അതിനു മുൻപേ പുള്ളിയുടെ മേസേജ് എത്തി.

ടൊ താൻ സോറി ഒന്നും പറയ്യണ്ട, എൻ്റെ ഭാഗത്തും തെറ്റു ഉണ്ട്. ഒരു പെൺകുട്ടിക്ക് മെസേജ് അയക്കുമ്പോ ഞാനും കുറച്ചു ശ്രദ്ധിക്കണമായിരുന്നു. എനി വേ ഐ തിങ്ക് വീ വിൽ ബി കം ഗുഡ് ഫ്രണ്ടസ്.

ഇതില് ആ അവസാനം പറഞ്ഞത് മാത്രമേ എനിക്ക് കറക്ടയിട്ട് മനസ്സിലായുള്ളു. അപ്പോ നിങ്ങള് കരുതുന്നുണ്ടാവും ഞാൻ വലിയ ഇംഗ്ലീഷ്കാരിയാ അതൊണ്ടാവും എന്ന്. അല്ല , ഈ മേസേജ് ഫുൾ അയച്ചത് ഇംഗ്ലീഷിലായിരുന്നു. ആ കടുകട്ടി ഇംഗ്ലീഷില് എനിക്കു മനസ്സിലായത് ആ അവസാനത്തെ  ഡയലോഗ് മാത്രം.  ബാക്കിയെല്ലാം സിറ്റ്വേഷൻ വച്ച് ഞാൻ ഊഹിച്ച് പൂരിപ്പിച്ചതാ. ഇനി പുള്ളിക്കാരൻ എന്നെ വിളിച്ചത്  ഇംഗ്ലീഷിലെ വല്ല ചീത്തയും ആണോ എന്തോ?

എന്തായാലും സോറി പറഞ്ഞതല്ലേ ഞാനും അങ്ങ് ക്ഷമിച്ചു. മ് എന്നൊരു  മറുപടി അയച്ചു കൊടുത്തു. അപ്പോ ദേ വീണ്ടും ടൈപ്പിംഗ്.

നാൻസി പഠിക്കുവാണോ? 

അല്ല പഠിച്ചു കഴിഞ്ഞു.

ഓ സോറി ജോലിക്ക് പോകുവാണോ? 

അങ്ങനെ ചോദിച്ചാ അതേ എന്നും അല്ല എന്നും പറയാം.

അതെന്താ അങ്ങനെ? 

ജോലി ഒന്നും കിട്ടാത്തത് കൊണ്ട് വെറുതേ വീട്ടിലിരിക്കുന്നു. അതുകൊണ്ട് ജോലിക്കു പോവുന്നില്ല.

അപ്പൊ അതേ എന്ന് പറഞ്ഞത്? 

വെറുതേ വീട്ടിലിരുന്ന് ഫുഡ്കഴിച്ച്, മൊബൈലിൽ കുത്തി, ടിവി കണ്ട് സമയം കളയുന്നത് ഒരു ജോലി തന്നെയല്ലേ? അത്കൊണ്ട് ജോലിയുണ്ട്.

ഓഹോ താനെന്നെ ആക്കിയതാണല്ലേ ?

അയ്യേ ഞാനെന്തിനാ ആക്കിതരണേ, ഇത്രയും വലുതായിട്ടും ചേട്ടന് ഒറ്റയ്ക്ക് പോവാൻ അറിയില്ലേ?  മോശം.

അയ്യേ കോമഡിയാണോ? 

അല്ല തമാശയാ ..ചളി എന്നും പറയും.

താനൊരു കാന്തരിയാണ് അല്ലേ? 

അല്ല,  ഞാനൊരു മനുഷ്യ സ്ത്രീയാ.

ഓഹോ ആയിക്കോട്ടെ മനുഷ്യ സ്ത്രീ..ഞാൻ ആയുധം വച്ചു കീഴടങ്ങിയിരിക്കുന്നു.

ഹ ഹ അന്ത ഭയം ഇറുക്കട്ടും.

പിന്നെ പിന്നേ ...

അപ്പോ ശരി ചേട്ടാ ഗുഡ്നൈറ്റ്.

സ്വീറ്റ് ഡ്രീംസ്..

അയ്യോ അപ്പോ ബാഡ് ഡ്രീംസ് ഇല്ലെ? ?

എന്തോന്ന്? 

അല്ല ഉറങ്ങുമ്പോ ചീത്ത സ്വപ്നങ്ങളും വരാല്ലോ?  അതോണ്ട് പറഞ്ഞതാ.

മ്....താനുറങ്ങിക്കോ അല്ലെങ്കില്‍ എനിക്ക് തലയ്ക്ക് ഭ്രാന്തവും. ഗുഡ്നൈറ്റ്.

കെ ചേട്ടാ ഗുഡ്നൈറ്റ്.

പുള്ളിയെ കുറച്ച് ചളിയടിപ്പിച്ചു ബോറടിപ്പിച്ചപ്പോ എന്താ സുഖം. ആ സുഖത്തില് ഫോണും മാറ്റി വച്ച് ഞാനും ഉറങ്ങാൻ കിടന്നു. പുള്ളിക്ക് ബാഡ് നൈറ്റ് പറഞ്ഞതിൻ്റെ ആഫ്റ്റർ എഫ്ക്ടായിട്ടുള്ള ചാത്തേനേറ് എന്ന പ്രതിഭാസമാണോ എന്നറിയില്ല,  അന്ന് മുഴുവൻ പ്രേതവും യക്ഷിയുമായിരുന്നു, സ്വപ്നത്തിൽ കൂട്ട്. പക്ഷേ ഈ യക്ഷിയും പ്രേതവും ഒക്കെ പാവങ്ങളാട്ടോ,  എൻ്റെ കൂടെയുണ്ടായിരിന്ന എല്ലാവരെയും ഉപദ്രവിച്ചിട്ടും എന്നെ മാത്രം ഒന്നും ചെയ്യ്തില്ല.

സ്വപ്നം കാണലെല്ലാം കഴിഞ്ഞ് രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പള്ളിയിൽ പോയി.  രാവിലെ ആറരയ്ക്ക് കുർബാനയുണ്ട്. അവിടെ എന്നെ കാത്ത് ഒരാൾ ഉണ്ടാവും. നേരെ ചെന്ന് അടുത്തിരുന്നു. എന്നെ കണ്ടപ്പൊ തൊട്ട് ചിരി തുടങ്ങിയതാ. ഞാൻ അടുത്തുണ്ടെങ്കിൽ അപ്പൊ തുടങ്ങും ചിരി. ചോദിച്ചാ പറയും ഉൻ മൂന്ചീ പത്താലെ സിരിപ്പ് വരുതെടീ, നാൻ എന്നാ താ പൻട്രത്.  അത് കേൾക്കുമ്പോഴെല്ലാം ഞാൻ ഓർക്കും അത്രയ്ക്ക് കോമഡിയാണൊ എൻ്റെ മുഖം. പിന്നെ ചിരിക്കുമ്പോ ആയുസ്സ് കൂടും എന്നല്ലെ...അതോണ്ട് ഞാനും ഒന്നും പറയാറില്ല. കുർബാന തുടങ്ങി കഴിഞ്ഞാല് ചിരിയും കളിയും എല്ലാം മാറ്റി വച്ച് ഭയങ്കര സീരിയസാവും. വേറേ ഒന്നും കൊണ്ടല്ല. ഇല്ലെങ്കിൽ കുർബാന കഴിയുമ്പോ അച്ചൻ പിടിച്ചു നിർത്തി വഴക്ക് പറയും. അനുഭവം ഗുരു അതാ.

അയ്യോ,  എൻ്റെ കൂടെ ഇരുന്ന് ചിരിക്കുന്നയാളെ പരിചയപ്പെടുത്തിയില്ലാല്ലേ?  ഈ ചിരിക്കുടുക്കയാണ് എൻ്റെ മറ്റൊരു ബെസ്റ്റീ. പേര് സിസ്റ്റർ ഗ്ളോറിയ. ആളൊരു പാവമാണ്. ഭയങ്കര കൂട്ടാ, തമിഴ് ആണെങ്കിലും മലയാളം നന്നായിട്ട് പറയും. ആകെ ഉള്ള ഒരു പ്രശ്നം സിസ്റ്ററിൻ്റെ ബെസ്റ്റ് ഫ്രണ്ട് ഞാനാണ് എന്നുള്ളുതാ. അങ്ങനെ കുർബാനയും കഴിഞ്ഞ് സിസ്റ്ററിനോടും കത്തി വച്ച്,  തിരിച്ച് വീട്ടിൽ വന്നു. ഫോണെടുത്ത് ആദ്യമേ നോക്കിയത് വാടസ്പ്പാണ്. ആഹാ..മെസെജ് വന്ന് കിടപ്പുണ്ട്.

ഗുഡ്മോണിംഗ് ഡിയർ..

രാവിലെ തന്നെ ഓൺലൈനാണല്ലേ ? ഇയാൾക്ക് ജോലിക്ക് ഒന്നും പോവണ്ടെ? ഇതൊക്കെ എൻ്റെ ആത്മഗതമാട്ടൊ..

ഗുഡ്മോണിംഗ്...ഹാഡ് യുവർ ടീ..??

യെസ് ഡിയർ...വാട്ട് എബൌട്ട് യൂ...??

യാ..ജസ്റ്റ് നൌ....

കെ...എന്താ രാവിലെ പരുപാടി. എഴുന്നേറ്റപ്പോഴെ ഇതില് കയറിയോ? 

സത്യായിട്ടും പുള്ളി അത് ചോദിച്ചത് ഇംഗ്ലീഷിലാ.. അത് കണ്ടപ്പോഴാ ഓർത്തത്. വേണ്ടായിരുന്നു ഇംഗ്ലീഷ് പറയണ്ടായിരുന്നു. അതിന് ശേഷം ഞാൻ മലയാളത്തില്‍ ഒരുപിടി അങ്ങ് പിടിച്ചു.

പള്ളിയിൽ പോയി വന്നതേ ഉള്ളൂ. അപ്പോഴാ മെസേജ് കണ്ടത്.

ആഹാ...പള്ളിയിലൊക്കെ പോകുവോ?  നല്ല ഭക്തിക്കാരിയാണല്ലേ ? എന്തായാലും ഇനി പോവുമ്പോ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കണേ? 

അതിനെന്താ പ്രാർത്ഥിക്കാല്ലോ?  അല്ല എന്താ പ്രാർത്ഥിക്കണ്ടേ?

ചുമ്മാ എനിക്ക് വേണ്ടി പ്രാർത്ഥിച്ചാ മതിയെടൊ...

കെ...( പുള്ളിക്കാരനറിയില്ലല്ലോ, രാവിലെ അമ്മയുടെ വഴക്ക് കേൾക്കാൻ ഇഷ്ടമില്ലാത്തത്കൊണ്ടാണ് എഴുന്നേറ്റ് പോവുന്നത് എന്ന്. പിന്നെ എൻ്റെ സിസ്റ്ററും വഴക്കിടും. കൂട്ടത്തില് ഞങ്ങളുടെ ഡിക്യൂവും. ഒരുദിവസം കണ്ടില്ലെങ്കിൽ വിട്ടിൽ വിളി വരും എന്നറിയാവുന്നത് കൊണ്ട് പോവാതെ വേറെ വഴിയില്ല. ഇന്നലെ പോവാതിരുന്നത് തലവേദന കാരണം ആയിരുന്നു. അമ്മ പറയുന്നത് അത് എൻ്റെ കള്ള തലവേദനയാണ് എന്നാ.)

അല്ല ചേട്ടന് ജോലിക്ക് പോവണ്ടെ? 

ഞാനിപ്പൊ നാട്ടിലാടോ ..ലീവിന് വന്നതാ... ഇനി ഒരു രണ്ട് മാസം കൂടി ഇവിടെ ഉണ്ടാവും.

ഓഹ് അപ്പോ വേക്കഷൻ ആണല്ലെ ?

അതേ..

മ്..

പിന്നെ അങ്ങ് സംസാരിച്ച് നല്ല കൂട്ടായി.. എൻ്റെ വായിൽ നിന്നും വീഴുന്ന ഓരോ പൊട്ടത്തരങ്ങളും കേട്ട് ചിരിച്ച് ചിരിച്ച് പുള്ളിയുടെ വയറ് വേദനിക്കുന്ന സ്ഥിതിയിലായി. പരസ്പരം നന്നായി മനസ്സിലാക്കി. പക്ഷേ അപ്പോഴും എന്തോ ഒരു അകലം ഞാൻ പാലിച്ചിരുന്നു. ഞാൻ ഭയപ്പെട്ടിരുന്നത് തന്നെ സംഭവിച്ച ആ ദിവസം വരെ..

❤അനാർക്കലി -4

പുള്ളിക്കാരനോട് സംസാരിച്ച് നല്ല കൂട്ടായി കഴിഞ്ഞപ്പോഴാ എനിക്ക് തന്നെ മനസ്സിലായത്,  വേലിയിലിരുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ച അവസ്ഥയായി പോയി. പുള്ളിക്ക് ഭയങ്കര ജനറൽ ക്നോളജ് ആന്നേ. ലോകത്തിലുള്ള സകല കാര്യത്തിനെ കുറിച്ചും പുള്ളിക്കറിയാം. സോഫ്റ്റ് വെയർ എൻചീനിയറിംഗ് പഠിച്ചു എന്നല്ലാതെ ജാവയുമായി ഒരു ബന്ധവും, ( ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും എൻ്റെയും ജാവയുടെയും ഇടയിലില്ല. ) ഇല്ലാത്ത എൻ്റെയടുത്ത് ജാവയെയും വേരിയബിളിനെയും,  പ്രോഗ്രാമിനെയും കുറിച്ച് ചോദിച്ചപ്പോ വായും പൊളിച്ച് ആകാശത്ത് നോക്കി ഇരിക്കേണ്ട അവസ്ഥയായി എനിക്ക്. പക്ഷെ തോറ്റ് കൊടുക്കാൻ പാടില്ലല്ലോ?  ഹും.

അതേ ഞാൻ പഠിച്ചത് എച്ച്.റ്റി.എം.എൽ ആണ്. അതോണ്ട് ഈ ജാവയൊന്നും എന്നോട് ചോദിക്കരുത് എന്ന് ഗമയോടെ ഒരു ഡയലോഗ് കാച്ചി. അപ്പോ ദേ വരുന്നു, എച്ച്. റ്റി.എം.എല്ലിനെ കുറിച്ച് ചോദ്യം. അത് കേട്ടപ്പാടെ പുള്ളിക്ക് ഞാനൊരു പേര് ഇട്ടു. എൻസൈക്ലോപീഡിയ. പീന്നീടുള്ള ഓരോ ദിവസവും എനിക്ക് ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയുടേത് പോലെയായിരുന്നു. എല്ലാ ദിവസവും സോഫ്റ്റ്വെയർ ഫീൽഡുമായി ബന്ധപ്പെട്ട മൂന്ന്നാല് ചോദ്യങ്ങള് ചോദിക്കും. ഞാനതിന് ആൻസർ പഠിച്ചു പറഞ്ഞു കേൾപ്പിക്കണം. കോളെജിൽ പഠിക്കുമ്പോ പോലും ബുക്ക് തുറക്കാൻ മടിയുള്ള ഞാനാ പുള്ളിക്കാരൻ കാരണം കുത്തിയിരുന്ന് പഠിച്ചത്.  എന്നെ കൊണ്ട്  വിജയിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോ പുള്ളിക്കാരൻ്റെ ജീവിതം തന്നെ എന്നോട് പറയാൻ തുടങ്ങി.

അത്യാവശ്യം നല്ല സാമ്പത്തികമുള്ള കുടുംബത്തിലാണ് പുള്ളിക്കാരൻ ജനിച്ചത്. പ്ലസടൂവിന് പഠിക്കുന്ന സമയത്ത് പപ്പയുടെ ബിസിനസ് തകർന്ന് എല്ലാം നഷ്ടപ്പെട്ടു. ഒരു രൂപ പോലും എടുക്കാൻ ഇല്ലാത്ത അവസ്ഥയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന ഒരു പതിനാറ് വയസ്സുകാരൻ. സ്വത്ത് നഷ്ടപ്പെട്ടപ്പോ അകന്ന കുടുംബക്കാരുടെയും സുഹൃത്തുക്കളുടെയും മുൻപിൽ ജയിച്ചു കാണിക്കണം എന്ന വാശിയോടെ, പാർട്ട് ടൈം ജോലി ചെയ്ത്  , പഠിച്ചു. നല്ലൊരു ജോലി വാങ്ങി,കാനഡയിൽ പോയി. അവിടെ ലക്ഷങ്ങൾ സാലറിയുള്ള ഒരു കമ്പനിയിൽ ജോലിക്ക് കയറി, നഷ്ടപ്പെട്ടതെല്ലാം പതിയെ തിരിച്ചു നേടിയ ആ കഥ കേട്ടപ്പോൾ ഒരു സിനിമ കാണുന്നത് പോലെയാണ് തോന്നിയത്.

ഒരുദിവസം പുള്ളിക്കാരൻ ഓൺലൈനിൽ വന്നിട്ട് മേസേജ് അയച്ചു.

ടീ...കാന്താരി...

ആഹ് ഹലോ ...എൻസൈക്ലോപീഡിയ...

അത് നിൻ്റെ കെട്ടിയോൻ..

അയ്യേ അതിന് ചേട്ടൻ എന്നെ കെട്ടിയില്ലല്ലോ? ?

അറിഞ്ഞോണ്ട് ആരെങ്കിലും ട്രെയിന് തല വെയ്ക്കൂവോടി കാന്താരി.

ആഹ്ാ...ഏതെങ്കിലും ജീവിതം മടുത്തുവൻ വന്ന് തല വെയ്ക്കുവായിരിക്കും. എന്തായാലും എൻസൈക്ലോ ബുദ്ധിമുട്ടണ്ടേ..

എൻ്റെ ഈശോയെ ഇവളെ കെട്ടുന്നവൻ്റെ ഒരു ഗതികേടേ...

ആയിക്കോട്ടെ...

അങ്ങനെ പരസ്പരം ചളി വാരിയെറിഞ്ഞ് ഗുഡ്നൈറ്റും പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. രാത്രി ഒരു പതിനൊന്ന് മണിയായപ്പോ ഫോണടിക്കുന്നത് കേട്ടാ ഞാൻ കണ്ണു തുറന്നത്. ഉറങ്ങാൻ നേരം അലാറാം വച്ചിട്ട് കിടന്നുറങ്ങി ,രാവിലെ  അലാറാം അടിക്കുമ്പോ അത് ഓഫാക്കി വീണ്ടും പുതപ്പ് തലവഴി മൂടുന്ന എനിക്ക്,  ആ റിംഗ് കേട്ടപ്പോ പെരുവിരൽ തൊട്ട് ദേഷ്യം ഇരച്ചു കയറാൻ തുടങ്ങി. ഏതവളാണോ ഈ പാതിരയ്ക്ക് വിളിച്ചു ശല്യപ്പെടുത്തുന്നേ ( എൻ്റെ ചങ്കസിന് ഒരു പ്രേത്യക രോഗമുണ്ട്. കൂട്ടെത്തിൽ ഏതെങ്കിലും ഒരണ്ണത്തിന് ഉറക്കം വന്നില്ലേൽ ബാക്കിയുള്ളവൻ്റെ ഉറക്കം കൂടി കളയും. അത്രയ്ക്ക് സ്നേഹമാന്നേ) എന്ന് പ്രാകിക്കൊണ്ടാ ഞാൻ ഫോണെടുത്തേ.

ഒരു കണക്കിന് കണ്ണ് വലിച്ചു തുറന്ന് നോക്കിയപ്പോ ദേ എൻസൈക്ലോപീഡിയ കോളിംഗ് ...ഇയാൾക്ക് പ്രാന്താണോ ഈ രാത്രി വിളിച്ച് കാര്യം പറയാൻ. എനിക്ക് വേറെ പണിയുണ്ട് എന്നും പറഞ്ഞ് ആ കോൾ കട്ട് ചെയ്ത് ഞാൻ വീണ്ടും കിടന്നു. ഒന്ന് കണ്ണടച്ചതേ ഉള്ളു, അപ്പോ ദാ വീണ്ടും ..ഇന്നിയാളെ ഞാൻ ..എന്നും പറഞ്ഞോണ്ടാ ഞാൻ ഫോണെടുത്തേ.

സത്യായിട്ടും മനസ്സിൽ പേടിയുണ്ടായിരുന്നു കേട്ടൊ. കാര്യം വേറെ ഒന്നും അല്ല, പുള്ളിക്കാരൻ കാരണം എൻ്റെ സ്വഭാവത്തിൽ കുറച്ചു ചെയ്നച് വന്നിട്ടുണ്ടായിരുന്നേ. അത് കണ്ട ൻ്റെ ചങ്കസിനും ഞങ്ങളുടെ കൂട്ട് അറിയാവുന്ന പുള്ളിയുടെ ചങ്ക്സിനും കട്ട സംശയം. ഞങ്ങൾ തമ്മിൽ പ്രേമത്തിലാണെന്ന്. അതും പറഞ്ഞ് ഒരുപാട് ഞങ്ങൾ ചിരിക്കുകയും ചെയ്തതാ. കർത്താവേ ഇനിയിപ്പോ അങ്ങനെ എന്തെങ്കിലും പറയാനാണോ ഈ സമയത്ത് ഈ മനുഷ്യൻ വിളിക്കുന്നേ?  നല്ല കാറ്റുണ്ടായിട്ടും ഞാനിരുന്ന് വിയർക്കാൻ തുടങ്ങി. അങ്ങനെയാ ഞാൻ ഫോണെടുത്തേ.

ഹലോ...

ഹലോ ടീ കാന്തരി..

എന്താടോ എൻസൈക്ലോപീഡിയെ തനിക്ക് ഉറക്കമില്ല എന്ന് വച്ച് എന്നെ ഉറങ്ങാൻ സമ്മതിക്കില്ലേ..

മ്..നീ ഉറങ്ങിക്കോടീ കാന്തരി ..

ആഹാ ബെസ്റ്റ് ഇത് പറയാനായിട്ടാണോ ഈ പാതിരാത്രിക്ക് എന്നെ വിളിച്ചുണർത്തിയത്. എന്താ എൻസൈക്ലോ ബോധം പോയൊ..

മ്.പോവും. കുറച്ച് കഴിയുമ്പോ എല്ലാ ബോധവും പോവും.

ഹ ഹ നല്ല തമാശ...

സീരിയസായിട്ടാടീ..കുറച്ച് കഴിയുമ്പോ എല്ലാ ബോധവും പോവും.

അതേ നാളെ രാവിലെ നമ്മുക്ക് കോമഡി പറയാം. ഇപ്പോ പോയി കിടന്നുറങ്ങിക്കേ..

മ്..ഞാൻ ഉറങ്ങാൻ പോവാ..ഇനിയൊരിക്കലും  ഉണരാത്ത ഉറക്കം..

മ്..നന്നായി....

മ് ..നീ കിടന്നൊ..അവസാനായിട്ട് നിൻ്റെ സ്വരം ഒന്ന് കേൾക്കണം എന്ന് തോന്നി. ഞാൻ പോവാടീ..ഇനിയൊരിക്കലും നമ്മള് തമ്മിൽ സംസാരിക്കില്ല. ഇന്ന്..ഇന്ന്..എൻ്റെ അവസാനത്തെ ദിവസാ..

❤അനാർക്കലി -5

ടൊ താനെന്തൊക്കെയാ ഈ പറയൂന്നേ?  ചുമ്മാ പാതിരാത്രി വിളിച്ചുണർത്തി തമാശിക്കല്ലേ..

തമാശ പറഞ്ഞതല്ലാടീ കാന്തരി..ഞാൻ സീരിയസായി പറഞ്ഞതാന്നേ..

ചുമ്മാ എന്നെ പറ്റിക്കാൻ നോക്കല്ലെ,തന്നെ എനിക്ക് നന്നായിട്ട് അറിയാം. ഈ പാതിരാത്രിക്കല്ലേ ചാവാൻ പോവുന്നേ?  അല്ല അതിനുമാത്രം എന്താ ഇപ്പോ സംഭവിച്ചത് ? എന്താടോ ?

ടീ ഞാൻ പറഞ്ഞതെല്ലാം തമാശയായിട്ടാ നീ എടുത്തിരിക്കുന്നത്. പക്ഷേ നാൻസി ഇത് ..ഇത് തമാശയല്ല..

നാൻസി എന്ന് വിളിക്കുന്നത് കേട്ടപ്പോഴെ പുള്ളിക്കാരൻ സീരിയസാണെന്ന് എനിക്ക് മനസ്സിലായി. സീരിയസായിട്ടുള്ള കാര്യങ്ങൾ പറയുമ്പോ എൻ്റേ പേര് മാത്രേ പുള്ളിക്കാരൻ വിളിക്കാറുള്ളു.

താൻ ശരിക്കും സീരിയസാണോ? അതിനു മാത്രം എന്താടോ ചേട്ടായി ഇപ്പോ സംഭവിച്ചേ? 

ഞാൻ നിന്നോട് പറഞ്ഞിട്ടില്ലെ എൻ്റെ വലിയൊരു  സ്വപ്നത്തെക്കുറിച്ച്. ആ സ്വപ്നം ഇന്ന് തകർന്നൂ. എനിക്ക് ആ നഷ്ടം സഹിക്കാൻ പറ്റുന്നില്ലാടീ..വീണ്ടും വലിയൊരു താഴ്ചയിലേക്ക് പോവാ.

ശരിയാട്ടോ പുള്ളിക്കാരൻ്റെ ഏറ്റവും വലിയ സ്വപ്നമാന്നേ പുതിയതായി ആരംഭിച്ച കമ്പനി. കർത്താവിൻ്റെ അനുഗ്രഹം കൂടെയുള്ളതോണ്ട് കമ്പനി പ്രതീക്ഷിച്ചതിലും നല്ല രീതിയിലാ ഉയർന്നത്.

കമ്പനിക്കെന്ത് പറ്റിയെന്നാ താൻ പറയുന്നേ? 

ഞാൻ ഇവിടേക്ക് വരുന്നതിന് മുൻപ് കമ്പനിയിലെ എല്ലാ കാര്യങ്ങളും എൻ്റെ കൂടെയുള്ള കൂട്ടുകാരനെ ഏല്പ്പിച്ചിട്ടാ പോന്നത്. അവൻ തന്നെ എന്നെ ചതിച്ചു. നിനക്കറിയൊ ഇപ്പോ കമ്പനിക്കുണ്ടായ നഷ്ടം കോടികളാ. എൻ്റെ സ്വപ്നമാടീ തകർന്നത്.

ടോ താൻ ഇങ്ങനെ വിഷമിക്കാതെ?  എല്ലാം ശരിയാവും. താൻ എടുത്തുചാടീ ഒരു തീരുമാനം എടുക്കരുത്. പ്ലീസ്..

ഈ തീരുമാനം ഞാൻ ഉറപ്പിച്ചു കഴിഞ്ഞതാ..എൻ്റെ സ്വപ്നം മുഴുവനായി തകരുന്നത് ഞാൻ കണ്ട്കൊണ്ടിരിക്കുവാ.

ടോ ...പ്ലീസ് പറയുന്നത് ഒന്ന് മനസ്സിലാക്ക്.. ആവശ്യമില്ലാത്ത കാര്യങ്ങളൊന്നും ചിന്തിക്കണ്ട..എല്ലാം ശരിയാവും.

നീ ഇനിമുതല് പേടിക്കണ്ടാട്ടൊടീ കാന്താരി. നീ പറഞ്ഞട്ടില്ലെ ഇരുട്ടില് നിനക്ക് പേടിയാണെന്ന്. ഇനി എൻ്റെ ആത്മാവ് ഉണ്ടാവും നിൻ്റെ കൂടെ, അപ്പോ വേറേ ആരും നിന്നെ പേടിപ്പിക്കില്ലാല്ലോ ..

ഓഹോ അപ്പൊ മരിച്ചാലും എന്നെ വെറുതെ വിടുല്ലേ?? ടോ എൻസൈക്ലോ താൻ മരിച്ചാ പിന്നെ ഞാൻ ആരോടാടൊ ഇങ്ങനെ ചളി പറയുന്നേ...പ്ലീസ് എനിക്ക് വേണ്ടിയെങ്കിലും താൻ ഈ തീരുമാനം ഒന്ന് മാറ്റ്..

ഞാൻ മറുപടി പറയുന്നത് കേൾക്കുന്നതിന് മുൻപെ അപ്പുറത്ത് ഫോൺ കട്ടായി. ആ തണുപ്പിലും എൻ്റെ ശരീരം വിയർത്ത് ഒഴുകാൻ തുടങ്ങി. എന്ത് ചെയ്യണം, ആരോട് പറയണം എന്നറിയില്ല. വീണ്ടും വീണ്ടും പുള്ളിയുടെ ഫോണിലേക്ക് ഞാൻ വിളിച്ചു കൊണ്ടിരുന്നു. അപ്പോഴെല്ലാം സ്വിച്ചോഫ് എന്നായിരുന്നു മറുപടി. എന്തിനെന്നറിയാത്ത ഒരു ഭയവും ,വേദനയും എൻ്റെ മനസ്സിനെ പിടികൂടി.

എൻ്റെ കർത്താവേ എന്താ ഞാൻ ഇപ്പോ ചെയ്യണ്ടെ. ഈശോയെ പുള്ളിക്കാരൻ്റെ ഈ തീരുമാനത്തെ ഒന്ന് മാറ്റണെ.. പ്ലീസ്..അതൊരു പാവമാ ഈശോയെ , പുള്ളിക്ക് ഒരു അപകടവും വരുത്തല്ലെ..

കിടപ്പുമുറിയിൽ നിന്നും എഴുന്നേറ്റ് രൂപക്കുടിൻ്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി പ്രാർത്ഥിക്കുംതോറും എൻ്റെ കണ്ണുകളും ഒഴുകികൊണ്ടിരുന്നു.

പ്രാർത്ഥന കഴിഞ്ഞ് വീണ്ടും വന്ന് കിടന്നിട്ടും ഉറങ്ങാൻ എനിക്ക് പറ്റണില്ല. വീണ്ടും വീണ്ടും ഒരായിരം തവണ പുള്ളിക്കാരൻ്റെ നമ്പറിലേക്ക് ഞാൻ വിളിച്ചുനോക്കി. ഒന്നെടുക്കടോ പ്ലീസ്...മനസ്സ് കൊണ്ട് ഞാൻ കെന്ചുകയായിരുന്നു. രാവിലെ അമ്മ വന്ന് വിളിച്ചുണർത്തുന്നതിന് മുൻപേ ഞാനുണർന്നത് കണ്ട് അമ്മയുടെ മുഖത്തെ  അത്ഭുതത്തെ ശ്രദ്ധിക്കാതെ കുളിച്ചൊരുങ്ങി പള്ളിയിലേക്ക് പോയി.

കുർബാനയിൽ പങ്കുകൊള്ളുമ്പോഴും എന്തിനെന്നറിയാതെ പലതവണ കണ്ണുകൾ നിറഞ്ഞൊഴുകി. ഈശോയെ നാവിലേക്ക് സ്വീകരിക്കുമ്പോൾ പോലും പുള്ളിക്കാരന് ഒന്നും സംഭവിക്കരുതെ എന്നായിരുന്നു എൻ്റെ പ്രാർത്ഥന. പതിവിൽ നിന്നു വീപരിതമായി ഒന്നും സംസാരിക്കാതെ,  നിന്നത്കൊണ്ട് സിസ്റ്റർ, എന്താ പ്രശ്നം എന്ന് ചോദിച്ചു. ഒന്നുല്ല പാറൂ എന്ന് പറയുമ്പോഴും ശബ്ദം ഇടറിയിരുന്നു. ( സിസ്റ്ററിനെ ഞാൻ പാറൂ എന്നാട്ടൊ വിളിക്കുന്നേ..കുഞ്ഞ് കുട്ടികളുടെ സ്വഭാവമാണെ ചില സമയത്ത്. അതാ അങ്ങനെ വിളിക്കുന്നേ)  . പാറൂനോട് യാത്ര പറഞ്ഞ് വീട്ടിലെത്തിയതും വസ്ത്രം പോലും മാറാതെ ആദ്യം നോക്കിയത് പുള്ളിക്കാരൻ്റെ കോളൊ,  മേസേജൊ ഉണ്ടൊ എന്നാണ്. പക്ഷേ ഒന്നും ഉണ്ടായിരുന്നില്ല. വാടസ്പ്പിൽ ലാസ്റ്റ് സീൻ ,യെസ്റ്റർഡേ എന്ന് കാണിച്ചപ്പോ എൻ്റെ ഭയം വീണ്ടും ഉയർന്നു.

അന്ന് എത്ര പ്രാവാശ്യം ഞാൻ ആ നമ്പറിലേക്ക് വിളിച്ചു എന്നറിയോ.  എല്ലാതവണയും സ്വിച്ചോഫ് എന്നാ കേട്ടത്. എൻ്റെ എല്ലാ മൂഡും പോയി. വീട്ടില് നിന്നാ ചിലപ്പോ കരഞ്ഞുപോവും എന്നുള്ളത് കൊണ്ട് നേരെ സിസ്റ്ററിൻ്റെ അടുത്തേക്കാ പോയത്. അവിടെ ചെന്നപ്പോ സിസ്റ്ററും,  മദർ സൂപ്പിരിയറും മാത്രേ ഉണ്ടായിരുന്നുള്ളു. പതിവ് പോലെ കിച്ചണിൽ കയറി,കമൻ്റ് പറയലും, മാവിലെ കല്ലെറിയലും, ബഹളം ഉണ്ടാക്കലും ഒന്നും ഇല്ലാതെ ലീവിംഗ് റൂമിലെ ടേബിളിൽ തലചായച്ചു കിടക്കുന്ന എന്നെ കണ്ടപ്പോഴെ രണ്ട്പേരും എൻ്റടുത്തേക്ക് വന്നു.

എന്നാ കൊച്ചേ നിനക്ക് പറ്റിയേ?  വന്നപ്പോ തൊട്ട് ആകെ വാടീക്കരിഞ്ഞ്, ഏതാണ്ട് മരണ വീട്ടില് ഇരിക്കണപോലെ.. എന്നതാ അമ്മയുമായി വഴക്കിട്ടൊ?  ( സാധാരണ അമ്മയുമായി വഴക്കിട്ടുകഴിഞ്ഞാല് ഞാൻ ആ ദേഷ്യം ബാക്കിയുള്ളവരോടാ തീർക്കാറ്. അത് രണ്ടാൾക്കും നന്നായി അറിയും. അതിൻ്റെ പുറകിലെ സ്പൈ എൻ്റെ സ്വന്തം മാതാജീ തന്നെയാ) .

എന്നാച്ചടീ ഉനക്ക്?  കാലൈയിലെ പാത്തിട്ടു താ ഇറുക്കെ, മാസ് മുടിയണത് വരേയ്ക്കും നീ അഴ്തിട്ടു താ ഇറുന്തെ?  സൊല്ല് ടീ യെതാവത് പ്രശ്ചനയാ. ..

ഒന്നുമേയില്ല സിസ്റ്റർ...

നിന്നെ കാണാൻ തുടങ്ങിയിട്ട് കൊല്ലം മൂന്നായി കൊച്ചേ, എപ്പോ നോക്കിയാലും കലപില കൂടി, മദറേ,സിസ്റ്ററേ എന്ന് പറഞ്ഞ് നടക്കണ കൊച്ച് ഇന്ന്മാത്രം എന്താ ഒന്നും മിണ്ടാതെ, കരഞ്ഞ് സങ്കടപ്പെട്ടിരിക്കുന്നേ..

സിസ്റ്റേഴ്സിൻ്റെ മറുപടി കേട്ട് പറഞ്ഞാലോ എന്ന് ഞാൻ ഓർത്തതാ. പക്ഷേ എന്തൊ പറയാൻ തോന്നിയില്ല. ഇനി ചിലപ്പോ സിസ്റ്റർമാരും തെറ്റിദ്ധരിച്ചാലോ? പള്ളിയിൽ വേറെ ഇടവകയിൽ നിന്നു വരുന്ന നല്ല ചുള്ളൻമാരെ നോക്കീട്ട്, സിസ്റ്ററേ ആ ചെക്കനെ കൊള്ളാലേ എന്ന് കമൻ്റ് പറയുന്ന എന്നെ ചെവിക്ക് പിടിച്ച് കുമ്പസാരിക്കാൻ പറഞ്ഞ് വിട്ട ടീമാ.

ശെരി നീ ഇവിടെ ഇരിക്ക്. ഞാൻ നിനക്ക് കഴിക്കാനെന്തെങ്കിലും എടുത്തിട്ട് വരാം.

എനിക്കിപ്പോ ഒന്നും വേണ്ട..

ടീ നിനക്ക് ഇഷ്ടപ്പെട്ട മാങ്ങാ അരിഞ്ഞത് ഇരുപ്പുണ്ട്, ...

ആഹാ ..എന്നാ രണ്ട് കഷ്ണം എടുത്തോ? 

എന്തോ മാങ്ങായും, ബുള്ളറ്റും, ചക്കയും,  എനിക്ക് ഭയങ്കര ഇഷ്ടാ. എന്ത് പ്രശ്നമാണേലും മാങ്ങായും ചക്കയും കിട്ടിയാ ഞാൻ തിന്നും. അതിപ്പോ സങ്കടാണോ,  സന്തോഷമാണോ എന്ന് നോക്കൂല്ല. പിന്നെ ബുള്ളറ്റ്, അത് കാണുമ്പോഴെ കൺട്രോള് പോവും. ഈ ഗ്രൂപ്പിലെ നിങ്ങളൊക്കെ തന്നെയാ അതിനുത്തരവാദികള്. ബുള്ളറ്റിനോടുള്ള ഇഷ്ടം നിറഞ്ഞ കഥകള് വായിച്ച് എനിക്കും അങ്ങ് ബുള്ളറ്റ് പ്രാന്ത് ആയി. ..അച്ചാ ബുള്ളറ്റിൻ്റെ അടുത്ത് നിന്ന് ഒരു സെൽഫി എടുത്തോട്ടെ എന്ന എൻ്റെ ചോദ്യം സഹിക്ക വയ്യാതെ നീ ഇത് വീട്ടിൽ കൊണ്ട് പോയി വച്ചോ എന്ന് വരെ പറയിച്ചു പള്ളീലച്ചനെകൊണ്ട്.

അങ്ങനെ സിസ്റ്ററ് രണ്ടുപേരും കിച്ചണിലേക്ക് പോയപ്പോ എൻ്റെ മൂഡ് വീണ്ടും തെങ്ങുമേ തന്നെ ആയി. ആകെ വിഷമിച്ച് പണ്ടാരടങ്ങി നിന്ന സമയത്താ ഫോൺ അടിക്കാൻ തുടങ്ങിയത്. പെട്ടന്ന് തന്നെ ഫോണെടുത്ത് നോക്കിയപ്പോ എൻസൈക്ലോപീഡിയ...

ഹലോ..

ഹലോ...ടോ താനാരാടോ...പാതിരാത്രി ഉറങ്ങിക്കിടന്ന എന്നെ വിളിച്ചുണർത്തി, മരിക്കാൻ പോവാ,ചാവാൻ പോവാ എന്ന് പറഞ്ഞ് ഫോണും സ്വിച്ചോഫ് ചെയത് പോയി അല്ലേ. എൻ്റെ ഉറക്കവും,സമാധാനവും കളഞ്ഞപ്പോ തനിക്ക് സമാധാനയോ?  ദേ മേലാൽ ഇനി എന്നെ വിളിച്ചാ താൻ വിവരമറിയും.

ഇന്നലെ രാത്രി എൻ്റെ ഉറക്കവും സമാധനവും കളഞ്ഞ പുള്ളിക്കാരനോട് എൻ്റെ എല്ലാ ദേഷ്യവും ഞാൻ തീർത്തു.

ടീ..കാന്താരി...

ആരാടോ തൻ്റെ കാന്താരി...മരിക്കാൻ നടക്കണൂ ...നാണമില്ലല്ലോ?  ആണുങ്ങളായാലെ കുറച്ചൊക്കെ ധൈര്യം വേണം. അല്ല ഒന്ന് ചോദിച്ചൊട്ടെ..ആ കമ്പനിയുടെ പിന്നിലെ ഐഡിയയും,വിയർപ്പും, അദ്ധ്വാനവും ഇയാളുടേത് തന്നെയല്ലേ...ഏതോ ഒരുത്തൻ കുറച്ച് ക്യാഷ് നഷ്ടത്തിലാക്കി എന്ന് പറഞ്ഞാൻ മരിക്കാനിറങ്ങിയേക്കുന്നു. എടൊ തോൽവിയിൽ പിൻമാറാത്തവനാ വിജയിക്കുന്നേ..അല്ല എന്നിട്ടെന്താ മരിക്കാഞ്ഞേ? ? മരണം പറഞ്ഞൊ തന്നെ കൊണ്ടുപോവില്ല എന്ന്.

നാൻസി നീ എന്ത് വേണലും പറഞ്ഞൊ.  ഇന്നലത്തെ എൻ്റെ ആ സിറ്റ്വേഷനില് വേറെ ഒന്നും എനിക്ക് ചിന്തിക്കാൻ പറ്റിയില്ല. അതാ ...സോറി നാൻസി.. നീ എൻ്റെ അവസ്ഥ ഒന്ന് ആലൊചിച്ച് നോക്ക്..

അതിനെന്തിനാടോ താൻ എന്നെ വിളിച്ച് എൻ്റെയുറക്കം കളഞ്ഞത്. ? അല്ല എന്നിട്ടെന്താ മരിച്ചില്ലേ? 

അത് ...മരിക്കാൻ വേണ്ടി എല്ലാം റെഡിയാക്കിയതാ. അപ്പോഴാ ഓർത്തത് ലാസ്റ്റ് ഡേയല്ലേ,  അത് ആഘോഷിച്ചിട്ടു മരിക്കാന്ന്. അങ്ങനെ  രണ്ട്കുപ്പി ബിയർ അടിച്ചത് മാത്രേ ഓർമ്മയുള്ളു ടീ.. പിന്നെ കുറച്ച് മുൻപാ ബോധം വീണത്. ഫോൺ ഓണാക്കിയപ്പോ നിൻ്റെ  കുറേ മിസ്ഡ്കോളും മെസെജും. അപ്പോഴാ ഇന്നലെ നടന്ന കാര്യങ്ങളൊക്കെ ഓർമ്മ വന്നത്. അതാ ഇപ്പോ തന്നെ നിന്നെ വിളിച്ചത്.

മ്...രണ്ട് ബിയർപോലും കുടിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്ത താനൊക്കെ എന്ത് പാലാക്കാരൻ അച്ചായനാടൊ? 

നീ പോടീ കാന്തരി...

മ്...അതേ ഇനിയെപ്പോഴെങ്കിലും മരിക്കണമെന്ന് തോന്നിയ ദയവ് ചെയ്ത് രാത്രി എന്നെ വിളിക്കരുത്. മെസേജ് ചെയ്ത് ഇട്ടാ മതി.രാവിലെ എഴുന്നേൽക്കുമ്പോ ഞാൻ നോക്കികോളാം കേട്ടോ ...

നിന്നേ കൊന്നിട്ടേ ഞാൻ ഇനി മരിക്കൂള്ളൂ ടീ കാന്തരി മുളകേ..

അയ്യടാ ഇങ്ങ് വാ ഞാൻ നിന്ന് തരാൻ പോവല്ലേ? 

നീ നിന്ന് തരണ്ട, നിന്നെ കെട്ടുന്നവനോട് ഞാൻ പറഞ്ഞോളാം നിൻ്റെ കൈ്യും കാലും തല്ലിയൊടിക്കാൻ. പിന്നെ കീലോമീറ്ററോളം നീളമുള്ള നിൻ്റെ ഈ നാക്കും.

ഓ...ആയിക്കോട്ടെ , അതിനു മുൻപ് ഇയാള് കെട്ടുവല്ലോ?  കണ്ടോ തനിക്ക് കിട്ടാൻ പോവുന്നത് നാക്കിന് നല്ല നീളമുള്ള സ്വസ്ഥത തരാത്ത ഒരുത്തിയാരിക്കും.

മ്..കാണാം...

കാണാം....എഴുനേ്നറ്റ് പോയി പല്ലു തേച്ച് മോര് എടുത്ത് കുടിക്കാൻ നോക്ക്.  ഈ കെട്ട് ഒന്നിറങ്ങട്ടെ...

കെട്ട് നിൻ്റെ കെട്ടിയോന്...

ദേ ...എൻ്റെ കെട്ടിയോനെ പറഞ്ഞാലുണ്ടല്ലോ? ...

നീ പോടീ കാന്തരി മുളകേ...

പാവം എന്നേ പേടിച്ച് കോൾ കട്ട് ചെയ്ത്, പോയി. ഹോ പുള്ളിക്കാരനോട് സംസാരിച്ചു കഴിഞ്ഞപ്പോ എന്തൊരു ആശ്വസാ.. ഇനിയിപ്പോ സമാധാനമായിട്ട് ആ മാങ്ങാ അങ്ങ് തിന്നാം. എന്നാ പിന്നെ ഞാൻ അങ്ങ് അടുക്കളയിലോട്ട് ചെല്ലട്ടെ...പുള്ളിക്കാരനെ കുറിച്ച് ബാക്കി കാര്യങ്ങളെല്ലാം നാളെ പറഞ്ഞു തരാട്ടോ..

❤അനാർക്കലി-6

അന്നത്തെ ആ ദിവസത്തിനുശേഷം പുള്ളിക്കാരൻ എന്നോട് കുറച്ചുകൂടി അറ്റാച്ചഡ് ആയി. എന്നാലും എന്നെ കളിയാക്കുന്നതിനും വഴക്ക് കൂടുന്നതിനും ഒന്നും ഒരു കുറവും ഉണ്ടായില്ല. തരം കിട്ടുമ്പോഴെല്ലാം ഞാനും തിരിച്ചു കൊടുക്കും.  ഹല്ല പിന്നെ എന്നോടാ..

ടീയേ....

എന്തോന്നാ എൻസൈക്ലോ? ? ഇന്ന് നാടുചുറ്റലും, കൂട്ടുകാരുടെ കൂടെ  കറക്കത്തിനൊ പോയില്ലേ? 

ഓ ഒന്നിനും ഒരു മൂഡില്ലാടീ..ആകെ ബോറാ...

ഈശോയേ തനിക്ക് ബോറടിയോ?  ബോറ് തന്നെ പേടിച്ച് ഓടാറണല്ലോ പതിവ്?  ഇന്ന് എന്നാ പറ്റി? 

ഒന്നു പോയെടീ...സീരിയസായി കാര്യം പറയുമ്പോ കളിയാക്കല്ലെ..

മ് ശരി എന്നാ പറയ് ..എന്നാ പറ്റിയത്? 

അറിയില്ലാഡീ ...മനസ്സിന് എന്തോ ഒരു ...എന്താഡീ പറയണേ...ആകെ ഒരു ...

കർത്താവേ ...ഏതൊ ഒരുത്തി ചെക്കൻ്റെ മനസ്സില് കൂടിയിട്ടുണ്ട് എന്ന് തോന്നൂന്നു. .. സത്യം പറയ് എൻസൈക്ലോ,  ഏതാന്നേ ആ കൊച്ച്..

ടീ നിനക്ക് ഇതെങ്ങനെ പെട്ടന്ന് മനസ്സിലായി??

യെവളോ ഫിലിം പാത്ത്റുക്കേ...അതൊക്കെ അവിടെ നില്ക്കട്ടെ?? ഏതാ കൊച്ച്?  കാണാൻ എങ്ങനെയാ?  നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണോ?  എന്തായാലും നല്ല ഭാഗ്യമുള്ള കൊച്ചാവും...

അതെന്നാടീ നീ അങ്ങനെ പറഞ്ഞേ? 

എങ്ങനെ? 

അല്ല അവൾക്ക് നല്ല ഭാഗ്യമുണ്ടെന്ന് ?? അപ്പോ ഞാനൊരു സംഭവമാണെന്ന് നീ സമ്മതിച്ചേ ...

ആര് ? എന്ത്? .. ഒരുപാട് തുള്ളിച്ചാടല്ലേ എൻസൈക്ലോ ...രണ്ടക്ഷരം വിട്ടുപോയി,  ഭാഗ്യം അല്ല ഭാഗ്യക്കേട് ആണെന്നാ ഉദേശിച്ചേ...

പാവം അത് കേട്ടപ്പോ വിഷമമായി എന്ന് തോന്നണൂ...ഒന്നും പെട്ടന്ന് തിരിച്ചു പറഞ്ഞില്ല..ശ്ശേ വേണ്ടായിരുന്നു, നല്ല ഒരു കാര്യം പറഞ്ഞു വന്നപ്പോ ഇടയ്ക്ക് കയറി..ഛ്ഛേ മോശം നാൻസി വളരെ മോശം...എന്ന് മനസ്സിൽ വിചാരിച്ചതേ ഉള്ളൂ...

ടീ കാന്തരി മുളകേ,  എന്നെ കെട്ടുന്നവളുടെ ഭാഗ്യക്കേടാണേ നിന്നെ കെട്ടുന്നവൻ്റെ ഗതികേട് ഒന്നാലോചിച്ച് നോക്കിയേ,  ഹോ ഭയാനകം...നീ നോക്കിക്കോ, നിന്നെ കെട്ടുന്നവൻ്റെ വീട്ടിലെ ജോലിയെല്ലാം നിന്നെക്കൊണ്ട് തന്നെ അവര് ചെയ്യിക്കും. ലോക മടിച്ചിയായ നീ ജോലിയെല്ലാം ചെയ്ത് നടുവൊടിയും.. അതും പോരാത്തതിന്...

മതി എൻസൈക്ലോ, ചുമ്മാ തമാശയ്ക്കാണെങ്കിലും ഇങ്ങനെ ഒന്നും പറയല്ലേ... തന്നെ കെട്ടുന്നവളുടെ ഭാഗ്യം അല്ല മഹാഭാഗ്യമാ താൻ,  പോരെ? 

അങ്ങനെ വഴിക്ക് വാ..അല്ലടീ കാന്തരി,  നീ ഇങ്ങനെ മടിപിടിച്ചിരുന്ന കെട്ടിചെല്ലുന്ന വീട്ടില് നീ കഷ്ടപെടുല്ലേ? 

ഞാനെന്തിനാ കഷ്ടപ്പെടണെ? എൻസൈക്ലോ ഞാനൊരു കാര്യം ചോദിക്കട്ടെ. ഇപ്പോ എന്നെ ഒരു വീട്ടിലെക്ക് കെട്ടിച്ചുവിട്ടു. ഞാനവിടെ ചെല്ലുന്നതിന് മുൻപ് വരെ അമ്മ അല്ലേ മകൻ്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്..

അതേ..അതിനെന്താടീ...

കല്യാണം കഴിയുന്നത് വരെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നതും, അവകാശവും അമ്മയ്ക്കല്ലാരുന്നോ?  പെട്ടന്ന് ഞാൻ ചെന്ന് അവിടുത്തെ ജോലി ചെയ്യുമ്പോ അമ്മയ്ക്ക് വിഷമം ആവില്ലേ ?

നീ എന്തുവാടീ പറയുന്നെ എനിക്ക് ഒന്നും മനസ്സിലായില്ല..

ശ്ശോ.. ഫോർ എക്സാംപിൾ. എൻ്റെ പാചകം അമ്മയുടേതിനാക്കാൾ സൂപ്പർ ആയിരിക്കൂല്ലോ ? അപ്പോ എൻ്റെ ഇച്ചായൻ അമ്മയുടെ ഫുഡിനെ മൈൻഡ് ചെയ്യാതെ വരുമ്പോ അമ്മയ്ക്ക് വിഷമം ആവും. അതുകൊണ്ട് അങ്ങനെ ഒരു പ്രോബ്ലം വേണ്ടാ, അമ്മ തന്നെ എല്ലാ ജോലിയും ചെയ്യതോട്ടെ, എനിക്ക് ഒരു പ്രശ്നവും ഇല്ല..

ഹോ എന്തൊരു മഹാമനസ്ക്കത..എൻ്റെ അമ്മയുടെ കാര്യത്തില് തീരുമാനം ആയി..

എന്തോന്ന് എന്തോന്ന്? ?

ഒന്നൂല്ലാഡീ...ടീ...ടീ കാന്തരി..

എന്തോയ്? ?

ഞാനൊരു കാര്യം ചോദിച്ചാ നീ തെറ്റിദ്ധരിക്കരുത്..

ആഹാ എന്നാ പിന്നെ ചോദിക്കാതിരുന്നാ പോരെ? 

മ്...ശരി ഞാൻ ചോദിക്കണില്ല..

അയ്യോ താൻ ചോദിച്ചോ,  ഇനിയിപ്പോ അതറിയാതെ എനിക്ക് ഒരു സമാധാനവും കാണില്ല..

ടീ നിൻ്റെ അഡ്രസ്സ് തരാമോ? 

എന്തിനാ എൻസൈക്ലോ? ? കല്യാണം ക്ഷണിക്കാനാണോ?  പിന്നെ വീട്ടിൽ വന്ന് ക്ഷണിച്ചാല്ലേ ഞാൻ വരൂ, ഇൻവിറ്റ്വഷേൻ ക്വറിയർ അയ്ക്കനാണ് ഉദേശം എങ്കിൽ എന്നെ നോക്കണ്ടാട്ടോ ...

നിന്നെ ഞാൻ എൻ്റെ കല്യാണത്തിന് ഇൻവൈറ്റ് ചെയ്യാനോ?  അതങ്ങ് പള്ളിയില് പോയി പറഞ്ഞാ മതി..

ഏത് പള്ളിയിലാ പോയി പറയണ്ടേ..ഭരണങ്ങാനത്ത് പോവണോ അതോ മലയാറ്റൂർ മുത്തപ്പൻ്റെയടുത്ത് പോവണോ? 

നിനക്ക് പറ്റിയത് മലയാറ്റൂർ ആയിരിക്കും. മടിച്ചിയല്ലേ, ആ മുത്തപ്പന്‍റെ മല കയറുമ്പോ കുറച്ചു മടിയൊക്കെ മാറിക്കോളും...അവളുടെ ഒരു വളിച്ച തമാശ..

പിന്നേ ഈ പറയണയാളുടെ തമാശയ്ക്ക് ഇൻ്റർനാഷ്ണൽ മാർക്കറ്റിൽ നല്ല വിലയാണല്ലോ?  ചുമ്മാ ചളി വരാതെ കാര്യം പറയ് മനുഷ്യ..

ടീ നാൻസി, എൻ്റെ കുടുംബത്തിൽ ആരും കെട്ടാൻ പോവണ പെണ്ണിനെ സ്വന്തം കല്യാണത്തിലേക്ക് ഇൻവൈറ്റ് ചെയ്യ്തിട്ടില്ല. പിന്നെ നിനക്ക് നിർബന്ധം ആണേ വെറൈറ്റിക്കുവേണ്ടി അങ്ങനെ ചെയ്യാം. എന്താ സമ്മതം ആണോ ?

ടോ തൻ്റെ കിളി പോയി ഇരിക്കുവാ അല്ലേ?  ഇന്നലെ കഴിക്കാൻ പോവാ എന്ന് പറഞ്ഞപ്പോഴെ ഓർത്തു.

നാൻസി,  സീരിയസായിട്ടാ ഞാൻ ചോദിക്കുന്നേ? ? ഞാൻ എൻ്റെ അമ്മച്ചിയേയും കൂട്ടി വന്നോട്ടെ?  അന്തസ്സായിട്ട് നിന്നെ വന്ന് കെട്ടിക്കൊണ്ട് പോരനാ, പിന്നെ കല്യാണത്തിന് ശേഷം എൻസൈക്ലോ, മത്തങ്ങ തലയാ എന്നൊക്കെ നമ്മൾ രണ്ടാളും മാത്രമുള്ളപ്പൊ വിളിച്ചാ മതി. അല്ലാത്തപ്പോ ഇച്ചായാ എന്ന് വിളിക്കണം കേട്ടോ ...ടീ...നിൻ്റെ ബോധം പോയൊ...ഹലോ...

സത്യത്തില് എൻ്റെ ബോധം പോയോ?  ഇതിപ്പോ എനിക്ക് തോന്നിയതാണോ അതോ അയാളുടെ ബോധം പോയതാണോ?  ഹോ എന്തോരം നക്ഷത്രങ്ങളാ..ആഹാ..ആഹഹ..

ടീ...നാൻസി ഞാൻ പറയുന്നത് നീ കേൾക്കണുണ്ടോ? 

ങ്ങേ ഇത് സ്വപ്നമല്ലാട്ടോ സത്യമാ..ശ്ശോ...ഇതിപ്പൊ എന്ത് പറഞ്ഞാ ഒന്ന് മനസ്സിലാക്കുക ഇതിനെ?  പിന്നേ പ്രേമിക്കാൻ പറ്റിയ സാധാനം അല്ലേ?  ലക്ഷപ്രഭുക്കൻമാരുടെ മക്കള് ക്യൂ നില്ക്കുമ്പോഴാ അതൊന്നും വേണ്ടാന്ന് വച്ച് ഇങ്ങെര് എൻ്റടുത്തേക്ക് വരുന്നേ? ? സത്യായിട്ടും എന്തോ തലയുടെ ഒരുപിരി ലൂസ് ആയീന്നാ തോന്നണേ..

ടീ...

മ്...ഞാൻ കേൾക്കണുണ്ട്..

പറയ് ..ഞാൻ വന്നോട്ടെ, ഒരു ചീപ്പ് റോമിയൊ ആവാനൊന്നും എനിക്ക് വയ്യ.. നീ എൻ്റെ കൂടെ ഉണ്ടാവണം എന്ന് എനിക്ക് തോന്നി. നിനക്കറിയാല്ലൊ ഇതിന് മുൻപ് ഒരുത്തിയെ ഞാൻ സ്നേഹിച്ചതും അവൾ എന്നെ ഉപേക്ഷിച്ചു പോയതും എല്ലാം ഞാൻ നിന്നോട് പറഞ്ഞിട്ടുള്ളതാണ്. ഇനിയൊരു പെണ്ണ് എൻ്റെ ലൈഫിൽ ഉണ്ടാവില്ല എന്ന് ഞാൻ തീരുമാനിച്ചിരുന്നതാ. പക്ഷേ നിന്നെ എനിക്ക് നഷ്ടപ്പെടുത്തി കളയാൻ പറ്റണില്ലാടീ..

നിന്നോട് സംസാരിക്കുമ്പോഴെല്ലാം ഞാനൊരുപാട് ഹാപ്പിയാ. എൻ്റെ എല്ലാ പ്രശ്നങ്ങളും വിഷമങ്ങളും നിന്നോട് സംസാരിക്കുന്ന സമയത്ത് മാറിപോവും. അന്ന് ഞാൻ മരിക്കാൻ പോവാ എന്ന് പറഞ്ഞ അന്ന് അവസാനായി കാതിൽ കേട്ടത് നിൻ്റെ ഇടറിയ ശബ്ദമാ. ആ നിമിഷം എനിക്കറിയില്ല എന്താ ഫീൽ ചെയ്തത് എന്ന്. പിറ്റേന്ന് നിൻ്റെ ദേഷ്യം കണ്ടപ്പോ വീണ്ടും വീണ്ടും നീന്നോടുള്ള ഇഷ്ടം കൂടി. നിൻ്റെ ഈ വായാടിത്തരവും,കുറുമ്പും കാന്തരി സ്വഭാവവും, സ്നേഹവും ദേഷ്യവും എല്ലാം എൻ്റെ മരണം വരെ കൂടെ വേണം എനിക്ക്..എനിക്ക് നിന്നെ ഒരുപാട് ഇഷ്ടാടീ...

എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാ താൻ ഇഷ്ടമാണെന്ന് പറയുന്നത്? തന്നോടുള്ള സംസാരത്തിലുടെ മാത്രമേ താൻ എന്നെ മനസ്സിലാക്കിയിട്ടുള്ളു. എൻ്റെ കുടുംബം, സ്വഭാവം , ക്യാരക്ടർ ഒന്നും തനിക്കറിയില്ല..

എൻ്റെ എല്ലാ കാര്യങ്ങളും പറഞ്ഞതിന് ശേഷം മാത്രം താൻ ഒരുതവണ കൂടി ആലോചിക്കണം, അപ്പോ മനസ്സിലാവും ഇപ്പോ തൻ്റെ മനസ്സില് തോന്നിയ ഇഷ്ടം ഉപേക്ഷിച്ചു കളയണം എന്ന്.

നീ പറഞ്ഞ് ഒരുപാട് കാര്യങ്ങള് എനിക്ക് നിന്നെ കുറിച്ച് അറിയാം. ഇനിയിപ്പോ അറിയാൻ പോവുന്നത് എന്ത് തന്നെയാണെങ്കിലും നിന്നോടുള്ള എൻ്റെ ഇഷ്ടം കുറയില്ല..
കാരണം എനിക്ക് മറ്റാരേക്കാളും നന്നായിട്ട് ഈ കാന്തരിയുടെ മനസ്സറിയാം...

❤അനാർക്കലി -7

എനിക്കറിയാം നിങ്ങളെല്ലാവരും എൻ്റെ കാന്താരി എനിക്ക് നല്കിയ മറുപടി എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന്. അത് അവൾ പറയുന്നതിൽ നല്ലത് ഞാൻ തന്നെ പറയുന്നതല്ലേ? 

അവൾക്ക് പറയാനുള്ളത് എന്താണെങ്കിലും അത് ഉൾക്കൊണ്ടു തന്നെ അവളെ എൻ്റെ ജീവിതത്തിലേക്ക് സ്വീകരിക്കാൻ ഞാൻ തയ്യാറായി നിന്നു. അവളുടെ വാക്കുകൾക്ക് വേണ്ടി ഞാൻ കാതോർത്തു.

ടോ ഞാൻ എല്ലാം പറയുന്നതിന് മുൻപ് ഒരു വാക്ക് എനിക്ക് തരണം. ഞാൻ പറഞ്ഞു കഴിയുന്നത് വരെ മൂളുകയല്ലാതെ ഒരക്ഷരം ഇടയ്ക്ക് കയറി പറയരുത്.

മ്...

തനിക്ക് അറിയാവുന്നത് ഇപ്പൊഴത്തെ ഈ നാൻസിയെ ആണ്. വഴക്കടിക്കുന്ന, വഴക്കാളിയായ, ഒരുപാട് സംസാരിക്കുന്ന ഈ നാൻസിയെ ആണ് താൻ സ്നേഹിച്ചതും. പക്ഷേ അതിനൊക്കെ അപ്പുറം മറ്റൊരു നാൻസി ഉണ്ട്. ആരുടെ മുൻപിലും തുറന്നു കാട്ടാത്ത മറ്റൊരു നാൻസി.

മ്..

എൻ്റെ വീട് ,ഞാനും അപ്പയും അമ്മയും ചേട്ടനും അമ്മാമ്മയും അടങ്ങുന്നതാണ്. അപ്പയുടെ വീട്ടിലെ മക്കളുടെ മക്കളിൽ ഏറ്റവും ആദ്യത്തെ പെൺകുട്ടി. അത്കൊണ്ട് തന്നെ ജനിച്ച അന്ന് മുതൽ എല്ലാവരും എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞിട്ടേ ഉള്ളൂ. എല്ലാവരുടെയും കണ്ണിലെ കൃഷ്ണമണിയേ പോലെയാ എന്നെ കൊണ്ട് നടന്നത്. എല്ലാ സ്നേഹവും ഒന്നാണ് എന്ന് തെറ്റിദ്ധരിച്ച ആ ഒൻപത് വയസ്സ്കാരിയുടെ മനസ്സിൽ ആദ്യത്തെ മുറിവ് നല്കിയത് സഹോദരനെപ്പോലെ സ്നേഹിച്ച,  അത്പോലെ ബഹുമാനിച്ച, അയൽപക്കത്തെ വീട്ടിലെ ചേട്ടനായിരുന്നു. പക്ഷേ ആ സ്നേഹം പാപത്തിൻ്റെ കണ്ണുകളോടെയാണ് അയാൾ നല്കിയത് എന്ന് ആ കുഞ്ഞുമനസ്സിന് അറിയില്ലായിരുന്നു.

ആദ്യകുർബാന സ്വീകരണത്തിന് പാപത്തെക്കൂറിച്ചും,  കുമ്പസാരത്തെക്കുറിച്ചും പഠിച്ചുകൊണ്ടിരുന്നപ്പോൾ അല്പം കൂടി മുതിർന്ന ആ മനസ്സിലേക്ക് കുഞ്ഞുനാളിലെ ആ മുറിവ് വീണ്ടും ഉയർന്നുവന്നു. തെറ്റായ ഒരു സ്പർശ്നം മാത്രമായിരുന്നു അത് എന്ന് മനസ്സിനെ പഠിപ്പിച്ചിട്ടും ഈശോയെ ആദ്യമായി നാവിൽ സ്വീകരിക്കുമ്പോഴും മനസ്സുകൊണ്ട് ഒരായിരം തവണ ഈശോയോട് മാപ്പ് പറഞ്ഞു കഴിഞ്ഞിരുന്നു. എന്നിലേക്ക് വരുന്ന ഓരോ സ്നേഹത്തെയും സംശയത്തിൻ്റെ കണ്ണുകളോടെ കണ്ടുതുടങ്ങിയത് മനസ്സിലെ ആ മുറിവ് കൊണ്ടായിരുന്നു. പീന്നീടുള്ള നാൻസി അധികം ആരോടും മിണ്ടാത്ത ഒരു പൂച്ചക്കുട്ടിയായിരുന്നു. പുസ്തകങ്ങളുടെ ഇടയിൽ ഒളിച്ച് കഴിയുന്ന ഒരു പുസ്തകപ്പുഴു. കസിൻസെല്ലാവരും ആഘോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുമ്പോ ഞാൻ മാത്രം പുസ്തകങ്ങളുടെ ലോകത്ത് തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടു.

ആ നാൻസിക്ക് ഒരു മാറ്റം സംഭവിച്ചത് പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്താണ്. ആ സമയത്ത് തുടങ്ങിയ കൂട്ടാണ് സിസ്റ്റേഴ്സുമായി. ഇടയിലെപ്പഴൊ പാവപ്പെട്ടവർക്ക് വേണ്ടി ജീവിക്കണമെന്ന ആഗ്രഹം തോന്നി കോൺവെൻ്റിൽ ചേരണം എന്ന് തോന്നി. പക്ഷെ അവിടെയും അപ്പയുടെയും അമ്മയുടെയും ചേട്ടൻ്റെയും കണ്ണുനീർ എന്നെ തളർത്തി. എല്ലാത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമായിരുന്നു ദൂരെയുള്ള കോളെജിലെ എൻചീനിയറിംഗ് പഠിത്തം. അവിടെ വച്ച് എനിക്ക് കിട്ടിയ എൻ്റെ കൂട്ടുകാര്, അവരോട് നന്ദി പറഞ്ഞാല് മതിയാവില്ല. അവിടുത്തെ സന്തോഷങ്ങളുടെ ഇടയിലേക്കാണ് അവസാന വർഷം പ്രണയം എന്ന അടുത്ത മുറിവ് എത്തിയത്.

മ്...

ഞാനന്ന് പറഞ്ഞില്ലേ ഞാനൊരാളെ സ്നേഹിച്ചിരുന്നതാണ് എന്ന്, ആ പ്രണയം ഏല്പ്പിച്ച മുറിവ് മറക്കാൻ ശ്രമിച്ച എല്ലാത്തിനെയും കുത്തിയിളക്കാൻ പോന്നതായിരുന്നു. മെരുങ്ങാത്ത ഒരു കുതിരയെ മെരുക്കിയെടുക്കുമ്പോ കിട്ടുന്ന ഒരു സന്തോഷം ഇല്ലേ,  അതായിരുന്നു അയാൾക്ക് കിട്ടിയത്. ഇഷ്ടമല്ല. എന്ന് പറഞ്ഞ എന്നെകൊണ്ട് ഇഷ്ടമാണെന്ന് പറയിച്ചപ്പോൾ കിട്ടിയ സന്തോഷം.. ആ സന്തോഷം അവസാനിച്ചപ്പോൾ ഒരു കളിപ്പാട്ടം വലിച്ചെറിയുന്നത് പോലെ എൻ്റെ സ്നേഹത്തെ തട്ടിയെറിഞ്ഞ് അയാൾ നടന്നകന്നു.

മ്..

പിന്നീടുള്ള ദിവസങ്ങളെല്ലാം ഒരുതരം ഷോക്കായിരുന്നു. ആ ഷോക്കിൽ നിന്ന് എന്നെ മാറ്റിയത് എൻ്റെ കൂട്ടുകാരും, സിസ്റ്റേഴ്സും, പുസ്തകങ്ങളും ആയിരുന്നു. പുസ്തകങ്ങളിലൂടെ അക്ഷരങ്ങളിലൂടെ ഒരു തിരിച്ചു വരവായിരുന്നു എനിക്ക്. പ്രാർത്ഥനയിലേക്കും മറ്റ് ചെറിയ ചെറിയ കാര്യങ്ങളിലേക്കും ഞാൻ എൻ്റെ ശ്രദ്ധയെ തിരിച്ചുവിട്ടു. നല്ല സൌഹൃദങ്ങൾ കൊണ്ട്, വീണ്ടും ആ മുറിവുകളെ ഞാൻ ഉണക്കി. പക്ഷേ ആ സൌഹൃദങ്ങളുടെ മുൻപിലും ഞാൻ അണിഞ്ഞ മുഖമൂടിയായിരുന്നു താൻ സ്നേഹിച്ച നാൻസി..

മ്...നാൻസീ....നീ കരയുവാണോ? 

കരയാനോ ...ഇല്ലടോ കരഞ്ഞ് കരഞ്ഞ് അതൊക്കെ വറ്റിപ്പോയതാ. എല്ലാവരുടെയും മുൻപിൽ എടുത്തണിഞ്ഞ ഒരു വേഷം മാത്രമാ എൻ്റെയീ വായടീത്തരം. അതിനുള്ളിലെ നാൻസിയുടെ മനസ്സ് ഇപ്പോഴും ആ മുറിവുകളെ ഭയക്കുന്നുണ്ട്. അത്കൊണ്ട് തന്നെയാ ഈ പറയുന്നേ,  പ്രേമം ഇഷ്ടം കല്യാണം എന്നോന്നും പറഞ്ഞ് എൻ്റെയടുത്തേക്ക് വരരുത്. വന്നാ ആ നിമിഷം ഒരൊറ്റ ബ്ലോക്കിലൂടെ ഈ സൌഹൃദം ഞാൻ അവസാനിപ്പിക്കും.

അത് പറഞ്ഞ് കഴിഞ്ഞയുടനെ അവൾ കട്ട് ചെയ്തിട്ട് പോയി. അപ്പോഴും എൻ്റെ മനസ്സിൽ അവളുടെ വാക്കുകൾ ആയിരുന്നു. എപ്പോഴും തമാശ പറയുന്ന, വഴക്കടിക്കുന്ന, പിണങ്ങി മിണ്ടാതിരിക്കുന്ന,  ഞാനൊന്ന് തളരുമ്പോ എനിക്ക് ആത്മ വിശ്വാസം നല്കുന്ന എൻ്റെ നാൻസിയുടെ മനസ്സ് ഇത്രമാത്രം നീറിപുകഞ്ഞു കൊണ്ടിരിക്കുവാരുന്നോ?  പാവം എന്ത്മാത്രം വിഷമിച്ചിട്ടുണ്ടാവും. അവളോടുള്ള എൻ്റെ മനസ്സിലെ സ്നേഹത്തിൻ്റെ വ്യാപ്തി ഞാൻ തിരിച്ചറിഞ്ഞത് ഒഴുകിയിറങ്ങിയ കണ്ണുനീരിലൂടെയായിരുന്നു. ഇല്ല,  ഇനിയെൻ്റെ കാന്താരിയുടെ മനസ്സ് വേദനിക്കാൻ ഞാൻ ഇടയാക്കില്ല.. വാടസ്പ്പ് തുറന്ന് അവളുടെ നമ്പറിലേക്ക് മെസേജ് ചെയ്യുമ്പോ കാഴ്ച അവ്യക്തമാവുന്നുണ്ടായിരുന്നു.

നാൻസി,  നിൻ്റെ ചിരിയുടെയും തമാശകളുടെയും പിന്നിൽ ഇത്രമാത്രം വേദനയുണ്ടായിരുന്നു എന്ന് എനിക്ക്  അറിയില്ലായിരുന്നു. പക്ഷേ ഒന്ന് മാത്രം അറിയാം, ഈ കാന്തരിയുടെ കണ്ണ് ഞാൻ നിറയ്ക്കില്ല, പൊന്ന് പോലെ ഞാൻ നോക്കികൊള്ളാം. ഇത് ഒരു ഇഷ്ടത്തിൻ്റെ പുറത്ത് പറയുന്നതല്ല, നിന്നെയല്ലാതെ എനിക്ക് മറ്റൊരാളെ വേണ്ട ...നീ തിരിച്ചുവരണം എൻ്റെ കാന്താരിയായിട്ട്...

അവൾ മെസേജ് സീൻ ചെയ്യും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവളുടെ നെറ്റ് ഓഫായിരുന്നു. എനിക്കറിയാം എൻ്റെ പാവം കാന്താരി പെണ്ണിൻ്റെ കണ്ണ്നീര്കൊണ്ട് തലയിണ നനഞ്ഞ് കുതിർന്നിട്ടുണ്ടാവും. ആ മനസ്സിലെ മുറിവുകളെ എൻ്റെ സ്നേഹം കൊണ്ട് ഞാൻ ഉണക്കും.

പിറ്റേന്ന് ഫോണെടുത്ത് നോക്കിയത് അവളുടെ നമ്പർ മാത്രമായിരുന്നു. അവിടെ എനിക്കായ് എൻ്റെ കാന്തരി അയച്ച മെസേജ് കിടന്നിരുന്നു.

❤അനാർക്കലി 8

ഒരുപാട് ആകാംഷയോടെയാണ് ഞാൻ അവളുടെ മെസേജ് തുറന്നത്. പക്ഷേ ആ മെസേജ് വായിച്ചതോടെ എന്നിലുണ്ടായിരുന്ന എല്ലാ പ്രതീക്ഷയും എങ്ങോട്ടൊ പോയി.

ഞാൻ പറഞ്ഞതെല്ലാം താൻ മനസ്സിലാക്കിയിട്ടാണോ സംസാരിച്ചത് എന്ന് എനിക്കറിയില്ല. എനിക്കൊരിക്കലും തൻ്റെ ലൈഫിലേക്ക് വരാൻ പറ്റില്ല. ഒന്നാമത്തെ കാരണം എൻ്റെ മനസ്സിലെ ഓർമ്മകള്, രണ്ട്, തൻ്റെ വീട്ടുകാരുടെ മനസ്സില് വരാൻ പോവുന്ന മരുമകളെകുറിച്ച് ഒരു രൂപം ഉണ്ടായിരിക്കും, ലക്ഷങ്ങൾ സ്ത്രീധനം നല്കി തന്നെ കെട്ടാനിരിക്കുന്ന പെൺകുട്ടികളുടെ മുൻപിൽ ഞാൻ വെറുമൊരു പുഴുവാ. തൻ്റെ വീട്ടുകാരുടെ സ്റ്റാറ്റസിനും പണത്തിനും എൻ്റെ കുടുംബം ചേരില്ല. അത്കൊണ്ട് തന്നെ തൻ്റെ വീട്ടുകാര് ഈ ബന്ധത്തിന് സമ്മതിക്കില്ല. ഇപ്പൊഴുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളിൽ ഞാൻ സന്തോഷവതിയാ. ഇപ്പോ ഈ സ്നേഹം കാരണം ഇതൊന്നും ഒരു പ്രശ്നമല്ല എന്ന് തനിക്ക് തോന്നും. പക്ഷേ ജീവിച്ചു തുടങ്ങുമ്പോ തനിക്കും വീട്ടുകാർക്കും മുൻപിൽ എൻ്റെ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നങ്ങളായി മാറും. അത്തരം ഒരു പ്രതിസന്ധി എൻ്റെ ലൈഫിൽ ഉണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല..സോ ഇനി ഈ കാര്യം പറയരുത്, ഒരിക്കലും...

അവളുടെ ഈ മേസേജ് വായിച്ചു കഴിഞ്ഞപ്പോ ശരീരം തളരുന്നത് പോലെയാ തോന്നിയത്. ഇനിയൊരിക്കലും കുടിക്കില്ല എന്ന് അവൾക്ക് കൊടുത്ത സത്യം മനപ്പൂർവം തെറ്റിച്ചു. നാല് കുപ്പി ബിയർ കഴിച്ചിട്ടും എൻ്റെ വേദനയെ കുറയ്ക്കാൻ പറ്റിയില്ല. നേരിട്ടു കണ്ടിട്ടില്ലെങ്കിൽ പോലും കുറച്ച് ദിവസങ്ങൾ കൊണ്ട് അവൾ എൻ്റെ എല്ലാമായി മാറിക്കഴിഞ്ഞിരുന്നു. അവളുടെ ചിരിയും,  കുസൃതിയും വഴക്കും എല്ലാം മനസ്സിൽ വീണ്ടും വീണ്ടും ഉയർന്നു വരുവായിരുന്നു. ഞാൻ അവളോട് വീണ്ടും ഇതിനെക്കുറിച്ച് സംസാരിക്കാൻ നോക്കിയപ്പോഴേയ്ക്കും അവൾ വാട്സപ്പ് കളഞ്ഞിരുന്നു.

കുറേ തവണ അവളെ വിളിച്ചു നോക്കിയെങ്കിലും ഒരുതവണ പോലും അവൾ കോൾ അറ്റൻ്ഡ് ചെയ്തില്ല. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു.  അതിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഉണ്ടായിരുന്ന ലീവ് ക്യാൻസൽ ചെയ്ത് ഞാൻ കാനഡയിലേക്ക് തിരിച്ചു പോയി. ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുമ്പോഴും,  എയർപോർട്ടിലേക്ക് പോകുമ്പോഴുമെല്ലാം ഞാൻ വീണ്ടും വീണ്ടും അവളെ വിളിക്കുകയും ടെക്സറ്റ് ചെയ്യുകയും ചെയ്തു.  ഫ്ലൈറ്റ് റൺവേയിൽ നിന്നും ഉയരുന്ന അവസാന നിമിഷം വരെയും അവളുടെ ഒരു ഫോൺകൊളൊ മെസേജൊ ഞാൻ പ്രതീക്ഷിച്ചിരുന്നു. സിനിമയില്‍ കാണുന്നത്പോലെ അവാസന നിമിഷത്തിലെങ്കിലും അവൾ ഇഷ്ടം തുറന്ന് പറയുമെന്ന് കരുതി. പക്ഷേ എൻ്റെ കാന്തരിയുടെ മനസ്സിന് മാത്രം ഒരു മാറ്റവും വന്നില്ല..

അവളുടെ സ്നേഹപൂർവമുള്ള ഒരു മറുപടി കിട്ടാതെ ,എന്നെയും കൊണ്ട് ഫ്ലൈറ്റ് കാനഡയിൽ ലാൻ്റ് ചെയ്തു. അവിടുത്തെ തിരക്കുകൾക്കിടയിൽ പതിയെ പതിയെ ഞാൻ അവളെ മറക്കും എന്നായിരുന്നു എൻ്റെ വിശ്വാസം. ആ വിശ്വാസം സംരക്ഷിക്കുന്നതിന് വേണ്ടി മനപ്പൂർവ്വം തിരക്കുകളിൽ മുഴുകി. ഓഫീസിലെ ഗേൾഫ്രണ്ട്സിനോടൊപ്പം ബാറിലും, പബ്ബിലും, ഡാൻസ് ബാറുകളിലും, ഹാങ്ങൌട്ടികളിലും രാത്രിയും പകലും എന്നില്ലാതെ പറന്നു നടന്നു. വെറുതെ ഇരിക്കുന്ന ഓരോ നിമിഷവും അവളുടെ ഓർമ്മകളായിരുന്നു. പക്ഷേ ബാറിനോ, പബ്ബിനോ, എന്തിന് ഗേൾഫ്രണ്ട് എന്ന് പറഞ്ഞവർക്ക് പോലും കാന്താരിയുടെ ഓർമ്മകളിൽ നിന്ന് എന്നെ രക്ഷിക്കാനായില്ല. ഓരോ പെൺകുട്ടിയോടും അടുത്തിടപെഴകാൻ ശ്രമിക്കുമ്പോഴും എൻ്റെ കാന്താരിയുടെ ശബ്ദവും , കണ്ണുനീരും മനസ്സിലേക്ക് എത്തും. അതോടെ എല്ലാ അവസാനിക്കും.

കാനഡയിലെ തിരക്കുകളിലേക്ക് പതിയെ പതിയെ പതിയെ ഞാൻ അലിഞ്ഞു ചേരാൻ തുടങ്ങി. അല്ല എന്നെ മനപ്പൂർവ്വം അലിയിക്കുകയായിരുന്നു അവൾ, മിയാ മാത്യൂ ജോസ്,..കാനഡയിലെ എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത്. പഠിച്ചത് എൻചീനിയറിംഗ് ആയിരുന്നുവെങ്കിലും പാരമ്പര്യമായി കിട്ടിയ ബിസിനസ് മൈൻഡ് കൊണ്ട്,അവൾ എന്നെ ഒരുപാട് സഹായിച്ചിരുന്നു. എൻ്റെ ബിസിനസുകളുടെ, രഹസ്യങ്ങളുടെ, ഇഷ്ടങ്ങളുടെ സൂക്ഷിപ്പുകാരി. നൃത്തത്തേയും സംഗീതത്തേയും ഒരുപാട് സ്നേഹിച്ചിരുന്ന മിയ ചില സമയങ്ങളിൽ എനിക്കാരല്ലാമൊ ആയിരുന്നു. എൻ്റെ കാന്താരിയോട് എനിക്ക് തോന്നിയ ഇഷ്ടത്തെയും, എൻ്റെ കാന്തരിയെക്കുറിച്ചും എല്ലാം ഞാൻ അവളോട് പറഞ്ഞിരുന്നു.

ചില നേരങ്ങളിൽ മിയയുടെ സംസാരവും പെരുമാറ്റവും എൻ്റെ കാന്താരിയുടേത് തന്നെയായിരുന്നു. ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോൾ ഇച്ചായാ എന്ന് വിളിച്ച് വഴക്കിട്ട് ഭക്ഷണം കഴിപ്പിച്ചും, തളർന്ന് പോകുമ്പോ കൂടെ നിന്ന് ധൈര്യം തന്നും, തമാശകൾ പറഞ്ഞും, ബിസിനസിൽ സഹായിച്ചും അവൾ എൻ്റെ ഭാഗമായി മാറുകയായിരുന്നു. കാന്താരിയെ പരിചയപ്പെടുന്നതിന് മുൻപ് മിയയ്ക്ക് എന്നോട് ഒരിഷ്ടമുള്ളത് പോലെ തോന്നിയിരുന്നു. പക്ഷെ അപ്പോഴെല്ലാം നല്ലൊരു സുഹൃത്തിൽ കവിഞ്ഞ് മറ്റൊന്നും തന്നെ അവളോട് തോന്നിയിരുന്നില്ല.

കാന്താരിയെ മറക്കാനുള്ള പരിശ്രമത്തിൽ ഒരു പരിധി വരെ ഞാൻ വിജയിച്ചു. മിയയുടെ പ്രസൻസ് അതിനെന്നെ സഹായിച്ചു എന്ന് പറയുന്നതാവും ശരി. ഒരുവർഷം അങ്ങനെ കടന്ന് പോയി. ഇതിനിടയിൽ ഒരുതവണ പോലും നാൻസി എന്നെ ബന്ധപ്പെടാൻ ശ്രമിച്ചില്ല... നാൻസി എൻ്റെ ജീവിതത്തിലേക്ക് ഇനിയൊരിക്കലും വരില്ല എന്ന് തിരിച്ചറിഞ്ഞിട്ടും അവളെ മറക്കാൻ പൂർണമായും എനിക്ക് കഴിഞ്ഞിരുന്നില്ല. വല്ലപ്പോഴും കൂടി അവളുടെ ഫേസ്ബുക്ക് അക്കൌണ്ടിൽ നോക്കിയിരുന്നുവെങ്കിലും എന്നെ അവൾ ഓർക്കാറുണ്ട് എന്ന ഒരു സൂചനപോലും കിട്ടിയില്ല. ഇടയ്ക്ക് അവൾക്ക് മെസേജ് ചെയ്തതിന് അവൾ എന്നെ അൺഫ്രണ്ട് ചെയ്തിരുന്നു. അതിനുശേഷം അവളെക്കുറിച്ചറിയാൻ ഒരു മാർഗവും ഇല്ലാതായി. അവളുടെ ഫ്രണ്ട്സിന് റിക്വസ്റ്റ് അയച്ച് അവളെക്കുറിച്ച് അറിയാൻ ശ്രമിച്ചെങ്കിലും അതും വിഫലമായി പോയി..

ഹായ്...ജെസ്..എന്താ നീ ആലോചിച്ച് കൊണ്ടിരിക്കുന്നേ??

ഹേ നത്തിംഗ്..നീ എപ്പോഴാ വന്നത്?  കോളിംഗ് ബെൽ റിംഗ് ചെയ്യുന്നത് പോലും കേട്ടില്ല..

പിന്നേ, നിൻ്റെ റൂമിലെക്ക് വരാൻ മൂൻകൂട്ടി അനുവാദം ചോദിക്കണമല്ലൊ എനിക്ക്..ഒന്ന് പോ ജെസ്...ആഹ്..ജെസ് നാളെയാ ആ യു.കെ. കമ്പനിയുമായുള്ള മീറ്റീംഗ്. എല്ലാം ഓക്കേ അല്ലേ??

ഓ...യെസ്...എവരിത്തിംഗ് ഈസ് ഫൈൻ...ഹേ യൂ വാണ്ട് എനി കോഫി ഓർ സംത്തിംഗ്...

നോ.. താങ്ക്സ് ഡിയർ.. ഡൂ യൂ വാണ്ട് ഇറ്റ്..??

യെസ്..ഞാൻ കിച്ചണിലേക്ക് പോകാൻ  എഴുന്നേൽക്കുവാരുന്നു.  അപ്പോഴാ നീ വന്നത്..

ഡൂ വൺ തിങ്ങ്..നീ കുളിച്ചിട്ട് വാ, ഐ വിൽ മേക്ക് ദി കോഫി.. യൂ ജസ്റ്റ് ഗോ ആൻ്റ് ബാത്ത്..ഓക്കേ..

കേ...അസ് യുവർ വിഷ്..

മിയയേ കിച്ചൺ ഏല്പ്പിച്ച് ബാത്ത് റൂമിലേക്ക് ഞാൻ നടന്നു. ഓഫീസിലെ ടെൻഷൻ കാരണം ഇന്നലെ കഴിച്ച മദ്യത്തിൻ്റെ അളവ് അൽപ്പം കൂടിപോയിരുന്നോ എന്ന് എനിക്ക് തന്നെ സംശയമാണ്. ഷവറിനു കീഴെ നിന്ന് തല തണുക്കെ നനഞ്ഞപ്പോൾ ഇന്നലത്തെ കെട്ടിന് അല്പം ആശ്വാസം കിട്ടി..ഫ്രഷായി കിച്ചണിലേക്ക് ചെന്നപ്പോ കോഫിയൊടൊപ്പം ബ്രേക്ക്ഫാസ്റ്റും അവൾ റെഡിയാക്കി വച്ചിരുന്നു.

ഹേ ജെസ്..

മ്...എന്താടീ...

മ്...നത്തിംഗ്...

എന്താടീ പറയ്...ചുമ്മാ ഈ ഇൻഡ്രോ വേണ്ട, കാര്യം എന്താ എന്ന് വച്ചാല് പറയ്..

ഹേ, നത്തിംഗ്...നിൻ്റെ മമ്മി വിളിച്ചിരുന്നു. നിന്നെ ഇന്നലെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞു. നീ അടിച്ച് ഓഫായി കിടക്കുവാ എന്ന് മമ്മിയോട് പറയാൻ പറ്റില്ലല്ലോ ? അത്കൊണ്ട് നീ ബിസിയാരുന്നു എന്ന് പറഞ്ഞു. പാവം മമ്മി,  അത് വിശ്വസിച്ചു ..

താങ്ക്സ് ബേബി..ഇല്ലേ മമ്മിയെന്നേ കുരിശില് കേറ്റിയേനേ..

മ്...ആ പാവത്തിനെ നീ ഇങ്ങനെ വേദനിപ്പിച്ചോ?  ഇറ്റ്സ് റ്റൂ മച്ച്..

എന്ത് റ്റൂ മച്ച്...??

നീ ഇങ്ങനെ വിവാഹം കഴിക്കാതേ നടക്കുന്നത്?  നല്ല വിഷമം ഉണ്ടെടാ മമ്മിക്ക്.. നീ ഈ കുടി ഒന്ന് കുറയ്ക്ക് ആദ്യം, എന്ത് ടെൻഷൻ വന്നാലും കുടിയും സ്മോക്കിംഗും...

ശരി എല്ലാം നിർത്താം..നീ കണ്ട് പിടിച്ചു തരുവോ പെണ്ണിനെ...എൻ്റെ എല്ലാക്കാര്യങ്ങളും നിനക്ക് അറിയാല്ലോ?  അല്ലെങ്കില്‍ ഒരു കാര്യം ചെയ്യാം നീ എന്നെ അങ്ങ് കെട്ടിക്കോ?  നിനക്ക് ആവുമ്പോ എന്നേ മാനേജ് ചെയ്യാൻ എളുപ്പമായിരിക്കും... എന്താടീ നോക്കുന്നോ? 

അവളുടെ മുഖത്ത് പൊലും നോക്കാതെ തമാശയയാണ് ഞാൻ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്?  പക്ഷേ അവളിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല..തല ഉയർത്തി നോക്കിയപ്പോ നിറഞ്ഞ കണ്ണുകളോടെ ഇരിക്കുവാ അവള്...

എന്താടീ എന്നാ പറ്റിയേ? ? കണ്ണില് എന്തേലും പോയോ? ?

ഹേ,  നത്തിംഗ്..ഈ മുളകിന് നല്ല എരിവാടാ...കാന്താരിയല്ലേ, അതാവും ...നിറഞ്ഞ കണ്ണുകളോടെയാണ് അവളത് പറഞ്ഞതെങ്കിലും ആ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു , ഒരുപാട് നാളായി അവൾ കേൾക്കാൻ ആഗ്രഹിച്ചതാണ് ഞാൻ ഇപ്പോ ചോദിച്ചത് എന്ന്..പക്ഷേ...അവള് പറഞ്ഞ ഒരു വാക്ക്...കാന്താരി....ആ ഒരു വാക്ക് എന്നിലേക്ക് വീണ്ടും പഴയ കാന്താരിയുടെ ഓർമ്മകളെ തിരിച്ചു കൊണ്ടുവരികയായിരുന്നു.

❤അനാർക്കലി -9

ഒരു വർഷത്തിനു മുൻപ് കേവലം ഒരു മെസേജിലൂടെ മാത്രം ഞാൻ പരിചയപ്പെട്ട എൻ്റെ ..അല്ല ചിലപ്പോള്‍ ഇപ്പൊ മറ്റാരുടെയോ സ്വന്തമായി തീർന്നിരിക്കുന്ന കാന്താരി. എത്ര മറക്കാൻ ശ്രമിച്ചിട്ടും പൂർണമായി അവളെ മറക്കാൻ മാത്രം കഴിയുന്നില്ല. ഒരിക്കൽ പോലും നേരിട്ടു കാണാത്ത ഒരാളെ ഇത്രയധികം സ്നേഹിക്കാൻ കഴിയുമെന്ന് എന്നെ പഠിപ്പിച്ചത് അവളാണ്.  അവള് ഇപ്പോ എന്നെ ഓർക്കുന്നുണ്ടാവോ ??

ടാ..നീ എന്താ വല്ലാണ്ടായേ?  എന്താ പറ്റിയേ? 

എൻ്റെ മുഖഭാവം മാറിയത് കൊണ്ടാവണം മിയ എന്നോട് അങ്ങനെ ചോദിച്ചത്.

ഒന്നൂല്ലാടീ.. നീ പറഞ്ഞത് പോലെ കാന്താരിക്ക് നല്ല എരിവാണ്..

മ്...ടാ പിന്നെ എന്നെയൊന്ന് ചർച്ചിൻ്റെ മുൻപിൽ ഡ്രോപ്പ് ചെയ്യാമൊ? ? പ്ലീസ് ടാ..

വേണെമെങ്കിലേ നീ അങ്ങ് ഒരു ടാക്സി വിളിച്ചു പോയാ മതി. എനിക്ക്  വേറേ ഒരുപാട് സ്ഥലത്ത് പോവാനുണ്ട്..

എന്ത് ദുഷ്ടനാടാ നീയ്.. ഓഫീസിലേക്ക് പോവുന്ന വഴിക്ക് തന്നെയല്ലേ ചർച്ച്.. ക്വയർ പ്രാക്ടീസ് ഉണ്ടെടാ..പ്ലീസ്..

നിനക്ക് നേരെ ചർച്ചിലേക്ക് പോയാ പോരാരുന്നൊ?  എന്നാത്തിനാടീ ഇങ്ങോട്ടേക്ക് വന്നേ? 

ആഹാ...ഞാനിത് കേൾക്കണം. പാവം മമ്മിയുടെ സങ്കടം കേട്ട് പുന്നാര മോനെ നോക്കാൻ വന്ന എനിക്ക് ഇത് തന്നെ കിട്ടണം.

നിന്നോട് ഞാൻ പറഞ്ഞോടീ എന്നെ വന്ന് അന്വേക്ഷിക്കാൻ? ? രാവിലെ തന്നെ വന്നോളും...

ഓഹോ ..ശരി ഇനി നീ കുടിച്ച് ബോധമില്ലാതെ എവിടെയെങ്കിലും കിടന്നാ പോലും ഈ മിയാ മാത്യൂ ജോസ് തിരക്കാൻ വരില്ല..അതിനു മുൻപ് മമ്മിയെ വിളിച്ച് മകൻ്റെ നല്ല നടപ്പുകൂടി ഒന്ന് പറഞ്ഞ്കൊടുക്കട്ടെ ..

അവള് ബാഗിൽ നിന്നും ഫോണെടുത്ത് മമ്മിയുടെ നമ്പർ ഡയൽ ചെയ്യുന്നത് കണ്ടാ ഞാൻ ചെയറിൽ നിന്നും ചാടീയേഴുന്നേറ്റു. അവള് ഇപ്പോ മമ്മിയെ വിളിച്ചു പറഞ്ഞാലുണ്ടാവുന്ന പ്രശ്നം വലിയതായിരിക്കും.

ടീ ആ ഫോണിങ്ങ് താടീ..പ്ലീസ്..

ഇല്ല മോനെ,  നിനക്കിപ്പോ വന്ന് വന്ന് എന്നെ ഒരു വിലയും ഇല്ലാതായി. ഇനിയെല്ലാം മമ്മി അറിയട്ടെ..ഇത്രയും ദിവസം നിൻ്റെ വാക്കും കേട്ട് ആ പാവത്തിനെ ഞാൻ പറ്റിച്ചു. ഇനി പറ്റില്ല...ദേ നോക്കിക്കേ റിംഗ് ഉണ്ട്..ഇപ്പൊ നിൻ്റെ എല്ലാ കള്ളത്തരങ്ങളും ഞാൻ പൊളിച്ചു കൈയ്യിൽ തരാം. ..

ടീ ..ടീ ...പ്ലീസ് ആ ഫോണിങ്ങ് താടീ, മമ്മിയെങ്ങാനും അറിഞ്ഞാലേ എന്നെ കുരിശേ കയറ്റും. എൻ്റെ ചങ്ക് അല്ലേടീ നീ..

ടാ..അവിടെ നിക്ക്, അടുത്തേക്ക് വരരുത്. വന്നാ ഞാൻ എല്ലാം വിളിച്ചു പറയും..

ശരി ...നിനക്കിപ്പോ എന്താ വേണ്ടെ?  പള്ളിയുടെ മുന്നില് ഡ്രോപ്പ് ചെയ്യണം. അത്രയല്ലെ ഉള്ളു. എന്നാന്നു വെച്ചാ ചെയ്യാം.. നീ ആ കോൾ ഒന്ന് കട്ട് ചെയ്യ്.

മ്..അങ്ങനെ വഴിക്ക് വാ..എന്നാ പോയി കാറ് എടുക്ക്..

മ്...

ഹലോ..ഹലോ മിയ മോളെ? ?

മമ്മിയുടെ സ്വരം കേട്ട് അവൾ എന്നെയൊന്ന് നോക്കി. നശിപ്പിച്ചു. ഇനിയിപ്പോ മമ്മിയുടെ വായിലിരിക്കുന്നത് മുഴുവനും കേൾക്കേണ്ടി വരും.

ഹലൊ മമ്മി..

എന്നാ മോളെ വിളിച്ചത്. മമ്മി കിച്ചണിലായിരുന്നു. അതാ കോള് എടുക്കാൻ ലേറ്റ് ആയത്.

ഒന്നൂല്ല മമ്മി, ചുമ്മാ ഇച്ചായൻ്റെ അടുത്ത് വന്നപ്പോ വിളിച്ചതാ. ഇച്ചായൻ്റെ ഫോണീന്ന് ഔട്ട്ഗോയിംഗ് പറ്റണില്ലാന്നേ,  അതാ എൻ്റെ ഫോണീന്ന് മമ്മിയെ വിളിച്ചത്.

ആഹാ അവനുണ്ടോ അടുത്ത്. ഒന്ന് ഫോൺ അവൻ്റെ കൈ്യില് കൊടുത്തേ.

ദാ..പിടിച്ചോ? ? മിയ ഫോൺ എൻ്റെ നേർക്ക് നീട്ടീ കണ്ണടച്ച് കാണിച്ചുകൊണ്ട് പറഞ്ഞു. നിനക്ക് വച്ചിട്ടുണ്ടെടീ..

ആ.  മമ്മി...

എന്നാടാ ഇന്നലെ നീ വിളിക്കാതിരുന്നേ? പപ്പയാണെങ്കില് ആകെ ടെൻഷനിലായിരുന്നു.

അത് മ്മി..ഓഫിസിലാകെ തിരക്കായിരുന്നേ, പിന്നെ കുറേ ലേറ്റായിട്ട് വന്ന് കിടന്നേ..അതാ അങ്ങോട്ട് വിളിക്കാതിരുന്നേ..പപ്പയെന്തിയേ ..??

ഇച്ചായൻ രാവിലെ തന്നെ റബറിൻ്റെയടുത്തേക്ക് പോയതാ. ഇനിയിപ്പോ ആ വഴിക്ക് ടൌണിൽ കൂടി പോയച്ചേ വരുത്തുള്ളു.

മ്...

ടാ മോനെ?  മമ്മി ഒരു കാര്യം പറഞ്ഞാല് മോൻ കേൾക്കുവോ?  പറ്റത്തില്ലാന്ന് മാത്രം പറയരുത്.

എന്നാ മമ്മി കാര്യം പറയ്.

നിൻ്റെ കല്യാണക്കാര്യം തന്നെയാ..നമ്മുക്ക് മിയമോളെ ഒന്നാലോചിച്ചാലോ?  എന്ത്കൊണ്ടും നിനക്ക് ചേർന്ന കൊച്ചാടാ അത്. എന്നാ സ്നേഹവാ ആ കൊച്ചിന്. അതിനും നിന്നെ ഇഷ്ടവാ. ഈ നോമ്പ് വീടില് കഴിഞ്ഞു നമ്മുക്ക് അതങ്ങ് നടത്താം. നിനക്ക് നന്നായിട്ടറിയാവുന്ന കൊച്ചല്ലേ? 

മമ്മി ഞാൻ ഇപ്പോ കുറച്ച് തിരക്കിലാ.  പിന്നെ അങ്ങോട്ടേക്ക് വിളിക്കാം.

മമ്മിയെന്തെങ്കിലും പറയണതിനു മുന്നേ ഞാൻ ഫോൺകട്ട് ചെയ്തു മിയയുടെ നേർക്ക് നീട്ടി.

മിയ..ദാ കീ...നീ റൂം പൂട്ടിയേച്ച് കാറിൻ്റെയടുത്തേക്ക് വാ. ഞാനവിടെ ഉണ്ടാവും.

കീ അവളെയേൽപ്പിച്ച് ഞാൻ കാറിലേക്ക് കയറിയിരുന്നു. എപ്പോ വീട്ടിലേക്ക് വിളിച്ചാലും മമ്മിക്ക് ആകെ പറയാനുള്ളത് കല്യാണക്കാര്യം മാത്രമാ. ഇതിനു മുന്നേ നാട്ടിലുള്ള പ്രമാണിമാരുടെ മക്കളെയായിരുന്നു. ഇപ്പൊ മിയയായി.

ടാ..ദാ കീ..മമ്മിയെന്നാ പറഞ്ഞത്? 

റൂമിൻ്റെ കീ എൻ്റെ നേർക്ക് നീട്ടികൊണ്ട് അവൾ ഫ്രണ്ട്സീറ്റിലേക്കിരുന്നു.

ഒന്നൂല്ലാടീ..മമ്മി വിളിച്ച് കഴിഞ്ഞാലേ നാട്ടിലുള്ള പൂച്ചയുടെയും പുല്ലിൻ്റെയും കാര്യം വരെ പറയും. അതാ ഞാൻ കട്ട് ചെയ്തേ ..

മ്..നീ നാളെ രാവിലെ പള്ളിയില് വരില്ലേ?  അതോ ഞാൻ വന്ന് പിക് ചെയ്യേണ്ടി വരുവൊ? 

നാളെ എന്നാത്തിനാടീ പള്ളിയില് പോവുന്നേ? നാളെ അതിന് ഞായറാഴ്ചയല്ലല്ലോ  ??

ബെസ്റ്റ് ..നീ എന്നാ പാലാക്കാരൻ അച്ചായാനാടാ...നാളെ വലിയ നൊമ്പ് തുടങ്ങുവാ. അതെങ്ങനാ വല്ലപ്പോഴും കൂടി പള്ളിയില് വരണം..

ആയിക്കോട്ടെ ...ദാണ്ടേ പള്ളിയെത്തി..ഇനി വേഗം അങ്ങ് ഇറങ്ങിക്കേ...

മ്...ഞാനിറങ്ങിപ്പോക്കൊളാമേ..എന്നും വച്ച് എപ്പോഴും ഇങ്ങനെ ഇറക്കിവിടാന്ന്  കരുതല്ലേ മോനെ പാലാക്കാരൻ ജെയ്സാ..

ഒന്നു പോയേടീ ...

ടാ..ഒരു കാര്യം ചോദിക്കട്ടെ? ?

കാറിൽ നിന്നുമിറങ്ങി വിൻഡോയിൽ കൈകൾ കയറ്റി വച്ച് അവൾ എന്നെ നോക്കി.

എന്നതാടീ ഒന്ന് വേഗം ചോദിക്ക്..എനിക്ക് പൊയിട്ട് ഒരുപാട് പണിയൊണ്ട്..

മ്...ടാ നിനക്ക് എന്നെ കെട്ടാവോ?  നീ നേരത്തെ പറഞ്ഞില്ലേ, എനിക്ക് നിൻ്റെ എല്ലാക്കാര്യവും അറിയാം എന്ന്. അത്കൊണ്ട് ചോദിക്കുന്നതാ. നിനക്ക് എന്നെ കെട്ടാവോ? 

നിനക്കെന്നാടീ വട്ടായോ? 

ഹ ഞാൻ സീരിയസായിട്ടാ ജെസ് ചോദിക്കുന്നേ?  എനിക്ക് എന്തോ നിന്നോട് ഒപ്പം ജീവിക്കാനൊരു കൊതി. നിൻ്റെ കാന്താരിയുടെ അത്രയൊന്നും ഞാൻ വരില്ല..എങ്കിലും ഞാൻ ശ്രമിക്കാം, നിൻ്റെ കാന്താരിയാവാൻ...

മിയ നീ ...

ഇപ്പൊ ഒരു മറുപടി പറയണ്ട, നന്നായിട്ട് ആലോചിച്ചിട്ട് ഒരാഴ്ച കഴിഞ്ഞ് ഞാൻ ലണ്ടനിൽ നിന്ന് തിരിച്ച് വരുമ്പോ പറഞ്ഞാ മതി..പിന്നേ നീ ടെൻഷനൊന്നും ആവണ്ട, നാളെ വൈകീട്ട് ഞാൻ ലണ്ടനിലേക്ക് പോവും. നീ ആലോചിക്ക്.

അവൾ അത്രയും പറഞ്ഞ് ചർച്ചിനരുകിലേക്ക് നീങ്ങിയപ്പോൾ കാറിനുള്ളിൽ ഇരുന്ന് ഞാൻ വിയർക്കുകയായിരുന്നു. മിയ അവൾക്ക്, എന്നോട് ഇങ്ങനെ ഒരു ഇഷ്ടം..ച്ഛേ.. .എന്ത് പറഞ്ഞാണ് അവളെ ഒന്നു മനസ്സിലാക്കുന്നേ??
മിയയെ ഒരിക്കലും ആ രീതിയില് ഞാൻ കണ്ടിട്ടില്ല, ഒരു നല്ല ബെസ്റ്റീയായിട്ട് മാത്രേ കണ്ടിട്ടുള്ളു. ശ്ശേ...

അവളുടെ ആ ചോദ്യം മാത്രം മതിയായിരുന്നു എൻ്റെ ആ ദിവസം ആകെ നശിപ്പിക്കാൻ. ഓഫീസിലിരുന്നിട്ടും മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. എല്ലാ നിയന്ത്രണവും വിട്ട് ഞാൻ റൂമിലേക്ക് തന്നെ തിരിച്ചു വന്നു. വീണ്ടും ലഹരിയുടെ മറവിയിലേക്ക് ഞാൻ എന്നെ തന്നെ താഴ്ത്തി.

മിയ എയർപോർട്ടിൽ എത്തിയപ്പോൾ എന്നെ വിളിച്ചിരുന്നു. പക്ഷേ മനപ്പൂർവ്വം അവളുടെ കോളിനെ ഞാൻ അവഗണിച്ചു. അവളുടെ ടെക്സ്റ്റ് മെസേജൊ ഒന്നും ഞാൻ നോക്കിയില്ല. ഒരാഴ്ചയ്ക്ക് ശേഷം അവൾക്ക് കൊടുക്കേണ്ട മറുപടി കാത്താണ് അവൾ തിരിച്ചു വന്നിരിക്കുന്നത്.  അവളുടെ ചോദ്യത്തിനുള്ള മറുപടി നോ എന്ന് തന്നെയാണ്. എനിക്ക് തന്നെ അറിയില്ല, എന്തിനുവേണ്ടിയാണ് ഞാൻ അവളോട് നോ പറയുന്നത് എന്ന്. എന്നെ കാത്തിരിക്കുന്നു, എന്നെ ഇഷ്ടമാണ് എന്ന് പോലും പറയാത്താ ഒരാൾക്ക് വേണ്ടി ഇത്രയധികം സ്നേഹിക്കുന്ന മിയയെ വേണ്ട എന്ന് വയ്ക്കാനുള്ള കാരണം എത്ര ആലോജിച്ചിട്ടും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല..

കോളിംഗ് ബെൽ അടിക്കുന്ന ഒച്ച കേട്ടാണ് ഞാൻ വാതിൽ തുറന്നത്. മുൻപിൽ നില്ക്കുന്നയാളെ കണ്ട് എൻ്റെ മനസ്സിൽ വീണ്ടും സംഘർഷം ഉയർന്നു.

ഹായ്..ജെസ്...നീ എന്തോന്ന് ഇച്ചായാനാടാ?? ഒരാഴ്ച കാണാതിരുന്നിട്ട് ഒന്നു വിളിച്ചത് പോലും ഇല്ല. മെസേജ് അയച്ചാ മറുപടി ഇല്ല, ഓൺലൈൻ വന്നിട്ടാണെങ്കില് ആഴ്ച ഒന്നായി. എനിക്കറിയാം നീ വിട്ടിൽ തന്നെ കാണും എന്ന്. അതാ നേരെ ഇങ്ങോട്ടേക്ക് പോന്നത്. .

മിയ നിനക്ക് കുടിക്കാനെന്തെങ്കിലും എടുക്കട്ടെ? 

ഇതെന്നാടാ ഒരുമാതിരി ഗസ്റ്റിനോടു പെരുമാറുന്നത് പോലെ?? മ്..ഞാൻ തന്നെ എടുത്ത് കുടിച്ചൊളാം. ഇനിയിപ്പോ എന്തായാലും എനിക്ക് അതിനുള്ള അവകാശം ഉണ്ടല്ലൊ?  മൂന്ന് മാസം കൂടി കഴിഞ്ഞാലേ നിൻ്റെ ഈ റൂമും എൻ്റേത് കൂടിയാവും..

നീ എന്നതൊക്കെയാ മിയ ഈ പറയുന്നേ? 

ഹ. ..എല്ലാം പറയാം. ഈ മിയ മാത്യൂ ജോസ് മിയ ജെയ്സൺ ആവുന്നു. .മനസ്സിലായോ?? ..അയ്യോ നിനക്ക് ഒരു സർപ്രൈസും കൊണ്ടാ ഞാൻ വന്നത്,  ഒരു മിനിറ്റേ ..

മിയ പോയ വഴിയിലേക്ക് നോക്കി ഒന്നും മനസ്സിലാവാതെ ഞാൻ നിന്നു. അവളുടെ വാക്കുകളോരൊന്നും  എൻ്റെ തലച്ചോറിൽ കിടന്ന് പുളയുകയായിരുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം മിയ മാത്യൂസ് ജോസ് മിയ ജെയ്സൺ ആവുന്നു. അതിനർത്ഥം...

ഹേ ജെസ്..ഹിയർ ഈ യൂവർ സർപ്രൈസ്..

അവൾ എനിക്ക് വേണ്ടി നല്കിയ സർപ്രൈസ് കണ്ട് എൻ്റെ ശരീരം തളരുന്നത്പോലെയായി. ആ സർപ്രൈസിനരുകിലേക്കും അവളിലേക്കും എൻ്റെ നോട്ടം മാറി മാറി നിന്നു.

ഞാൻ പറഞ്ഞില്ലേ പപ്പ,  ഈ സർപ്രൈസ് കണ്ട് ജെസ് ഷോക്കാവും എന്ന്. ഇപ്പോ കണ്ടോ? 

ഹലോ ജെയ്സൺ..താനെന്താടോ ഇങ്ങനെ ആദ്യായിട്ടു കാണുന്നത്പോലെ നോക്കുന്നേ? 

ഏയ്യ് ഒന്നൂല്ല അങ്കിൾ..പെട്ടന്ന് കണ്ടപ്പ? ? അങ്കിളിന് സുഖാണോ? 

അതിനൊന്നും ഒരു കുറവും ഇല്ല.. ഇപ്പോ കേൾക്കുന്നതെല്ലാം സന്തോഷമുള്ള കാര്യങ്ങല്ലേ?  അല്ലേ മോളെ..

നിങ്ങള് രണ്ടാളും ഇവിടെ ഇരുന്ന് സംസാരിക്ക്, ഞാൻ കുടിക്കാനെന്തെങ്കിലും കൊണ്ട് വരാം.

മിയ എൻ്റെ കൈയ്യിൽ ചെറുതായി ഒന്ന് നുള്ളികൊണ്ട് കിച്ചണിലേക്ക് പോയി.

ആഹ്..പിന്നെ കുര്യക്കോസ്ച്ചിയാൻ ഈ കാര്യം പറഞ്ഞോണ്ട് വിളിച്ചപ്പോ സത്യം പറഞ്ഞാല് സന്തോഷം കൊണ്ട് തുള്ളിപ്പോയി. വീട്ടില് എല്ലാരോടും ഈ കാര്യം പറഞ്ഞപ്പൊ അവർക്കും സന്തോഷം. അന്നമ്മയോട് ( മിയയെ വീട്ടിൽ എല്ലാവരും അന്നമ്മയെന്നാ വിളിക്കുന്നേ)  ചോദിച്വപ്പൊ അവൾക്ക് പൂർണ്ണ സമ്മതം. എന്നാ പിന്നെ ഇതങ്ങ് നടത്തിക്കളയാം എന്ന് ഞങ്ങളങ്ങ് തീരുമാനിച്ചു.

അങ്കിൾ...ഞാൻ...

എനിക്കറിയാം ജെയ്സൺ എന്താ പറയാൻ വരുന്നതെന്ന്.. മോന് ഒന്നും കൊണ്ടും ടെൻഷനാവണ്ട,..

പപ്പാ ദാ കോഫി..ജെസ്...എടുക്ക്..

മിയ നീട്ടിയ ചായക്കപ്പുകളിലൊന്ന് യാന്ത്രീകമായി ഞാൻ എടുത്തു. എനിക്ക് മുൻപിൽ നടക്കുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞിട്ടാണൊ അതോ ഒന്നും വീശ്വസിക്കാൻ പറ്റാത്തത്കൊണ്ടാണോ?  വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ല..

ജെയ്സാ ഞങ്ങളിറങ്ങുവാന്നേ...നോമ്പ് വീടില് കഴിഞ്ഞ് മനസമ്മതവും നടത്തി, മൂന്നും കൂട്ടി വിളിച്ചൊല്ലി പിറ്റേ ആഴ്ച ഭരണങ്ങാനം പള്ളിയിൽ വച്ച് കല്യാണം.  പിന്നെ ഇവിടുത്തേ ഫ്രണ്ട്സിനും കൊളീഗ്സിനും ഇവിടെ വന്നിട്ട് റിസ്പ്ഷൻ വയ്ക്കാം...എന്നാ ശരി ..ഇനി യാത്ര പറയണില്ല,..

കാറിനടുത്ത് വരെ അവരെ ഞാൻ അനുഗമിച്ചത് എങ്ങനെയാണെന്ന് എനിക്ക് തന്നെയറിയില്ല.. മിയയുടെ കണ്ണുകളിൽ നിറഞ്ഞ സന്തോഷമോ പുന്ചിരിയോ ഒന്നും എനിക്ക് മനസ്സിലാക്കാൻ തോന്നിയില്ല. തിരിച്ച് റുമിൽ വന്ന് ബെഡ്ഡിലേക്ക് കിടക്കുമ്പോഴും അറിയില്ലായിരുന്നു, ഇനി വരാനിരുന്ന പരീക്ഷണങ്ങളെക്കുറിച്ച്.

❤അനാർക്കലി -10

ശരിക്കുള്ള പരീക്ഷണങ്ങൾ തുടങ്ങിയത് മിയയുടെ പപ്പ പോയതിന്ശേഷമായിരുന്നു. നാട്ടിലും വീട്ടിലും എല്ലാവരും അറിഞ്ഞു, ഞങ്ങളുടെ കല്യാണം ഉറപ്പിച്ച കാര്യം. അതിനേക്കാൾ ഏറ്റവും വലിയ തലവേദന മിയയായിരുന്നു. ശരിക്കും ഞാൻ അവളെ മിന്നുകെട്ടിയത് പോലെയായിരുന്നു അവളുടെ ഓരോ പെരുമാറ്റവും. പാർട്ടിക്ക് പോയി താമസിച്ച് എത്തിയാലോ, ഒരൽപ്പം കുടിച്ചാലോ എല്ലാം ഒരു ഭാര്യയുടെ അധികാരം അവൾ കാട്ടി തുടങ്ങിയിരുന്നു. ഒരാശ്വാസത്തിന് വേണ്ടി നാട്ടിലെ ചങ്ക്സിനെ വിളിച്ചപ്പോ അവൻമാരെല്ലാം എൻ്റെ വീട്ടുകാരുടെ സൈഡ് ചേർന്ന് മിയയെ കെട്ടാൻ എന്നോട് ആവശ്യപ്പെട്ടു. ആകെ ഒറ്റപ്പെട്ടു പോയ ഒരവസ്ഥ.  അതിനിടയിൽ കല്യാണത്തിനുള്ള ഗൌൺ സെല്കട് ചെയ്യാൻ മിയ എന്നെയും കൂട്ടി കാതറീൻസ് ഡിസൈനർ ബൂട്ടീക്കിലേക്ക് പോയി..

ജെസ്...ലുക്ക് അറ്റ് മീ..ഹൌ ഈസ് ദിസ്?? ശരിക്കും ഒരു മാലാഖയെപ്പോലെ ഉണ്ട് അല്ലേടാ...

ശരിയാണ്, ആ വെള്ള വസ്ത്രത്തിൽ അവൾ ഒരു മാലാഖയെപ്പോലെ തന്നെയുണ്ട്..പക്ഷേ എൻ്റെ പാതിയായ് ആ വേഷത്തിൽ ഞാൻ ആഗ്രഹിച്ചത് എൻ്റെ കാന്താരിയെയായിരുന്നു.

ടാ...നീ എന്താ ഒന്നും മിണ്ടാത്തേ?  ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ വേറെ നോക്കാം...

മിയാ..പ്ലീസ്...

എനിക്ക് മനസ്സിലാവും ജെസ്...മന്ത്രകോടിയുടെ കാര്യം അല്ലെ?  അതൊന്നും ഓർത്ത് നീ വിഷമിക്കണ്ടടാ, അതൊക്കെ എൻ്റെ നാത്തൂൻമാര് നോക്കികോളും. ( എനിക്ക് കസിൻസായിട്ട് നാല് പെങ്ങൾമാരുണ്ട്..സത്യം പറഞ്ഞാല് ഈ കല്യാണം ഉറപ്പിച്ച നിമിഷം മുതല് അവിടെ അവൾമാരെല്ലാം വലിയ തയ്യാറെടുപ്പിലാ). പിന്നെ നമ്മൾ രണ്ടാളും ഇവിടെയായത് കൊണ്ട് വെഡ്ഡിംഗ് ഡ്രസ്സ് ഇവിടെ നിന്ന് സെലക്ട് ചെയ്യുന്നത് അല്ലേ നല്ലത്. ?

മിയാ പ്ലീസ് ..എനിക്ക് കുറച്ചു സ്വസ്ഥത തരാമോ?  ഞാൻ പറഞ്ഞോ നിന്നോട് ഇപ്പോ എനിക്കൊരു മാരേ്യജ് വേണമെന്ന്..പ്ലീസ് ട്രൈ ടൂ അൺഡർസ്റ്റാൻ്റ് മീ മിയാ..പ്ലീസ്..

ടാ...നീനക്ക്  എന്നായാലും ഒരു മാര്യേജ് വേണം. നീ ഒന്നാലോചിച്ചു നോക്കിയേ ..ഒന്നുമറിയാത്ത ഒരു പെൺകൊച്ചിനെ കെട്ടി ഒന്നും തുറന്നു പറയാൻ പറ്റാതെ വിഷമിച്ചു ജിവിക്കുന്നതിനേക്കാൾ നല്ലതല്ലേ എല്ലാം അറിയുന്ന എന്നെ കെട്ടുന്നത്..

മിയാ...

ഒരു കാര്യം ഞാൻ ചോദിച്ചൊട്ടെ ജെസ്,  ഈ കല്യാണത്തിന് സമ്മതിക്കാതിരിക്കാനുള്ള കാരണം എന്താ? നാൻസിയെ ഓർത്തിട്ടാണോ ? ഇനിയും കാത്തിരിക്കാൻ  നിന്നോട് ഇത് വരെ നാൻസി ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ?  അറ്റലീസ്റ്റ് നിൻ്റെ ഇഷ്ടം അവൾ അക്സപ്റ്റ് ചെയ്യുകയെങ്കിലും ചെയ്തിട്ടുണ്ടോ?  ഇല്ല എന്നാണ് നിൻ്റേ മറുപടി എന്നെനിക്കറിയാം. പിന്നെ എന്തിന് വേണ്ടിയാ ജെസ്? ? മറ്റൊരാളുടേത് ആയോ എന്ന് പോലും അറിയാത്ത ഒരാൾക്ക് വേണ്ടി നിന്നെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്നത് എന്തിനാ?   നിൻ്റെ മമ്മിയെ ഓർത്തിട്ടെങ്കിലും നീ ഒന്നാലോചിച്ചു നോക്ക്. ..ഇനിയെല്ലാം നിൻ്റെ തീരുമാനമാണ് ജെസ്.

ഇപ്പോ നീ ഈ കല്യാണം വേണ്ടാ എന്ന് പറഞ്ഞാൽ തകർന്ന് പോവുന്ന ഒരുപാട് മനസ്സുകൾ ഉണ്ട് ജെസ്. നിൻ്റെയും എൻ്റെയും പാരൻ്റ്സ്, റിലേറ്റീവ്സ്, ഫ്രണ്ട്സ്..എല്ലാം...നീ മിന്നുകെട്ടി എന്ന് വച്ച് ഉടനെ തന്നെ എന്നയൊരു ഭാര്യയായി കാണണം എന്ന് ഞാൻ പറയില്ല. എന്ന് നിനക്ക് എന്നെ ഒരു ഭാര്യയായി കാണാൻ സാധിക്കുമോ ആ ദിവസം വരെ നമ്മുക്ക് നല്ല ഫ്രണ്ട്സായിട്ടിരിക്കാം. അതിനു നമ്മുക്ക് കഴിയും. നീ നന്നായിട്ട് ഒന്നാലോചിക്ക്... പിന്നെ ഒരു കാര്യം കൂടി ജെസ്...എനിക്ക് നിന്നെ ഒരുപാടിഷ്ട്ടാടാ. പലതവണ പലരീതൊയിൽ അത് ഞാൻ തുറന്നു പറയാൻ ഒരുങ്ങിയതാ. ബട്ട്...അപ്പോഴൊന്നും പറയാൻ പറ്റിയില്ല. അതിനിടയിലാ നീ നാൻസിയെ ഇഷ്ടപ്പെട്ടത്. അതറിഞ്ഞപ്പോ നിൻ്റെ ജിവിത്തിലേക്ക് ഒരിക്കലും വരരുത് എന്ന് ആഗ്രഹിച്ചതാ ഞാൻ...ശെരി...വാ നമ്മുക്ക് പോവാം. ഇപ്പോ ഈയവസ്ഥയിൽ സെലക്ഷനൊന്നും നടക്കില്ല..

അവിടെ നിന്നുമിറങ്ങി കാർ എടുക്കുമ്പോഴും ഡ്രൈവ് ചെയ്യുമ്പോഴുമെല്ലാം ഞങ്ങൾ രണ്ട്പേരും ഒന്നും മിണ്ടാതെ ഇരുന്നു. മിയ,  അവളൊരു നല്ല കുട്ടിയാ, ഞാനിപ്പോ ഈ കല്യാണത്തിൽ നിന്നും പിൻമാറിയാ പാവം എല്ലാവരുടെയും മുന്നിൽ അവളുടെ അവസ്ഥ എന്തായിരിക്കും? അവളെപ്പോലെ മറ്റൊരാൾക്കും ചിലപ്പോ എന്നെ മനസ്സിലാക്കാൻ പറ്റി എന്ന് വരില്ല..അവിടെ വച്ച് എൻ്റെ മനസ്സ് എന്നെ സ്നേഹിക്കുന്നവരുടെ  സന്തോഷത്തിന് വേണ്ടി കല്ലാക്കിയേ പറ്റൂ..മിയയെ അവളുടെ വീടിന് മുന്നിൽ ഡ്രോപ്പ് ചെയ്തതിനുശേഷം പോകുവാനായി ഞാൻ കാർ സ്റ്റാർട്ട് ചെയ്തു.

ജെസ്...അടുത്താഴ്ചയാണ് നമ്മുക്ക് നാട്ടിലേക്ക് പോവേണ്ടത്.. ഐ ഹോപ്പ് യു വിൽ ഗെറ്റ് എ ഗുഡ് ഡിസിഷൻ.. ബൈ ജെസ്...

മിയ യാത്ര പറഞ്ഞ് വീടിനുള്ളിലേക്ക് മറഞ്ഞതിനു ശേഷം ഞാൻ കാർ സ്റ്റാർട്ട് ചെയ്തു. എനിക്കറിയാം അവൾ കരയുന്നത് ഞാൻ കാണാതിരിക്കാൻ വേണ്ടിയാണ് അവൾ വേഗം വീടിനുള്ളിലരെക്ക് പോയത്.. ആ ദിവസം മുഴുവൻ ഞാൻ ആലോചിച്ചു. എന്ത് തീരുമാനം എടുക്കണം?  വേണ്ട എന്ന് പറഞ്ഞാൽ ഒരുപക്ഷേ എനിക്ക് സന്തോഷമായേക്കും. പക്ഷേ ഞാൻ കാരണം നാണംകെട്ടുപോവുന്ന ഒരുപാടുളുകൾ കാണും. അതേ സമയം ഞാനൊന്ന് വേദനിച്ചാലും അത് ഒരുപാടുപേരെ സന്തോഷിപ്പിക്കും. അന്ന് രാത്രി ഞാൻ മിയയെ വിളിച്ചു.

ഹലോ...ജെസ്...

ഹായ്..മിയാ..നീ ഉറങ്ങിയില്ലായിരുന്നോ? 

ഉറങ്ങിയെങ്കിൽ ഇപ്പോ ഫോണിൽ സംസാരിക്കുവോടാ പോത്തേ?

മ്...മിയ...എനിക്ക്...

എന്നാടാ ചുമ്മാ വളച്ചു കെട്ടാതെ കാര്യം പറയ്..ഇതൊരു മാതിരി ...

ഞാൻ പറയാൻ വന്നത്...

നീ എന്ത് പറഞ്ഞാലും അത് ഇനിയിപ്പോ നല്ലതായാലും കേൾക്കാൻ സുഖമില്ലാത്തതായാലും ഞാൻ അത് ഉൾക്കൊള്ളും, നീ എന്നതാണേലും പറയ്..

മ്...മിയ നീ എൻ്റെ നല്ലൊരു ഫ്രണ്ടാണ്, മറ്റാരേക്കാളുമധികം എന്നെ മനസ്സിലാക്കിയിട്ടുള്ളതും നീ തന്നെയാണ്..സത്യം പറഞ്ഞാൽ ഇത് വരെ ഒരു ഫ്രണ്ടിൽ കവിഞ്ഞ് മറ്റൊന്നും എനിക്ക് നിന്നോട് തോന്നിയിട്ടില്ല,..പക്ഷേ...ഇപ്പോ ...ഇപ്പോ ഞാൻ നിനക്ക് ഒരു വാക്കു തരുന്നു. ഈ കല്യാണത്തിൽ നിന്ന് ഞാൻ പിൻമാറില്ല..അടുത്തായാഴ്ച ഞാനുമുണ്ടാവും നിൻ്റെ കൂടെ നാട്ടിലേക്ക് പോവാനായിട്ട്...ഇതിൽ കൂടുതൽ എങ്ങനെയാ പറയേണ്ടത് എന്നെനിക്കറിയില്ല മിയ...ബൈ ..ഗുഡ്നൈറ്റ്...

അവളോട് അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്യുകയായിരുന്നു. അവളുടെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാൻ പറ്റും. കേട്ടത് സത്യമാണൊ അതോ മിഥ്യയാണൊ എന്നറിയാതെ ഇരിക്കുകയായിരിക്കും. സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നുണ്ടാവും, ....എൻ്റെ കാന്താരി നിന്നെ ഞാൻ മറവിയുടെ ചുഴിയിലേക്ക് ഞാൻ വിടുകയാണ്...ഇനിയുള്ള ജീവിതം മിയയുടെ കൂടെയാണ്...ശ്രമിക്കാം അവൾക്ക് നല്ലൊരു ഇണയാകാൻ.

ദിവസങ്ങൾ വളരെ വേഗത്തിലാണ് കടന്നുപോയത്. കാനഡയിൽ നിന്നും തിരിച്ച് നാട്ടിലെത്തിയതും,  നോമ്പ് വീടില് കഴിഞ്ഞ് മാരേ്യജ് കോഴ്സ് കൂടിയതും , കല്യാണത്തിനുള്ള മറ്റ് ഒരുക്കുങ്ങൾ തുടങ്ങിയതും എല്ലാം വളരെ പെട്ടന്നായിരുന്നു. എല്ലാത്തിനും സമ്മതം മൂളിയെങ്കിലും പരമാവധി മിയയെ കാണുവാനുള്ള അവസരങ്ങൾ ഞാൻ അവോയിഡ് ചെയ്തിരുന്നു. ( ഞാനും മിയയും രണ്ട് രൂപതകളായത് കാരണം മാര്യേജ് കോഴ്സും രണ്ടിടത്തായിട്ടായിരുന്നു. പരസ്പരം സമ്മതം പറഞ്ഞ സ്ഥിതിക്ക് ഒരു മനസ്സ് ചോദ്യത്തിൻ്റെ ആവശ്യമില്ല എന്ന് പറഞ്ഞ് മനസ്സമ്മതം എന്ന ചടങ്ങിനു പകരം നിശ്ചയം എന്ന ചടങ്ങ് മാത്രം നടത്തി. )

ഇന്ന് എൻ്റെ കല്യാണത്തിൻ്റെ തലേദിവസമാണ്. ശരിക്കും ഒരു അച്ചായൻ കല്യാണം. ഫുഡും, മദ്യവും, ഡാൻസും പാട്ടുമായി ആകെ ഒരുത്സവ മേളമായിരുന്നു വീട്ടിൽ..ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും മുൻപിൽ ഒട്ടിച്ചു വച്ച ഒരു പുന്ചിരിയുമായി ഞാൻ നടന്നു.  കൂട്ടുകാരുടെ തമാശകൾക്കൊ,  ബന്ധുക്കളുടെ കുശലം ചോദിക്കലിനൊ , കസിൻസിൻ്റെ ആഘോഷത്തിനടയിലും എല്ലാം ഒരു പാവയെപ്പോലെ ഞാൻ നിന്നുകൊടുത്തു.

ടാ മോനെ നീ പോയി ഉറങ്ങാൻ നോക്ക്,..നാളെ രാവിലെ എഴുന്നേക്കേണ്ടതാ..

കൂട്ടുകാരുടെ ഇടയിൽ ഇരുന്ന എന്നെ വിളിച്ച് മമ്മി മുറിയിലേക്ക് വിട്ടു. ശരിയാ അളിയാ, ഇന്ന് നന്നായിട്ട് ഉറങ്ങിക്കോ, നാളെ ചിലപ്പോ ഉറങ്ങാൻ പറ്റിയെന്ന് വരില്ല..പുറകിൽ നിന്നും അവൻമാരുടെ കമൻ്റ് കേട്ട് മറുപടി ഒന്നും പറയാതേ ഞാൻ മുറിയിലേക്ക് പോയി. ചാർജ് ചെയ്യാനായി കുത്തിയിട്ടിരുന്ന ഫോണെടുത്തു നോക്കി.. ആറ് മിസ്ഡ് കോൾ..രണ്ടെണ്ണം മിയയുടേത്..ബാക്കി നാലെണ്ണം പരിചയമില്ലാത്ത നമ്പറിൽ നിന്നും ഉള്ളതായിരുന്നു. കല്യാണത്തിന് വിഷ് ചെയ്യാൻ വിളിച്ച ആരെങ്കിലും ആയിരിക്കുമെന്ന് കരുതി ഞാൻ ഫോൺ ബെഡ്ഡിലേക്കിട്ടു. കൂറച്ച് കഴിഞ്ഞപ്പോള്‍ ഫോൺ വീണ്ടും ശബ്ദിക്കാൻ തുടങ്ങി...പരിചയമില്ലാത്ത നമ്പർ...അല്പം സംശയത്തോടെ ഞാൻ ആ കോൾ എടുത്തു.

ഹലോ...

ഹലോ....ജെയ്സണല്ലേ....

അതേ...

എന്നെ മനസ്സിലായൊ? 

സോറി ..ക്ഷമിക്കണം..ഐ ഡൊണ്ട് ക്നൊ ഹൂ ഈസ് ദിസ്...

ഇത്..ഇത്..ഞാനാ എൻസൈക്ലോ ...ഇപ്പോ മനസ്സിലായോ? ?

മനസ്സിലേക്ക് മറക്കാൻ ശ്രമിച്ചതെല്ലാം ചൂളം വിളിച്ച് വന്നെത്തി. സ്വപ്നമാണോ അതോ സത്യമോ. നാൻസി...ഈ ദിവസം..ഈ നിമിഷം ഇത് സത്യമാണോ എന്ന് പോലും സംശയം തോന്നുന്നു. തലയ്ക്കകത്ത് വണ്ടൂ മൂളുന്നത് പോലെ...

നാ...നാൻസി...

❤അനാർക്കലി -11

നാൻസി.....നാൻസി നീ.... ഹലോ..
ഹലോ...ഹലോ നാൻസി ...ഫോണെടുത്തിട്ടെന്താ നീ ഒന്നും മിണ്ടാത്തെ..ഹലോ..

ഞാൻ പറയുന്നത് ഒന്നും അപ്പുറത്ത് കേൾക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി. കാരണം കോൾ കട്ടായിരുന്നു. അതിന് ശേഷം പലതവണ ഞാൻ ആ നമ്പറിലേക്ക് വീണ്ടും വിളിച്ചു. അപ്പോഴെല്ലാം പരിധിക്ക് പുറത്താണ് എന്നൊരു മറുപടി മാത്രമാണ് എനിക്ക് കിട്ടിയത്. നാൻസി, അവളെന്തിനായിരിക്കും ഇപ്പോ എന്നെ വിളിച്ചത്?  ഇനി എനിക്ക് തോന്നിയതായിരിക്കും. എൻ്റെ ഈ പുതിയ നമ്പർ വേറെ അധികം ആർക്കും അറിയില്ല. പിന്നെയെങ്ങനെ അവൾ എന്നെ വിളിക്കും. മനസ്സിൻ്റെ ഓരോ തോന്നലുകളാണ്, ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കണ്ട, ..മനസ്സിലെ സംശയങ്ങളെ ചവറ്റു കുട്ടയിലേക്ക് എറിഞ്ഞ് ഞാൻ കട്ടിലിലേക്ക് കിടന്നു.

@@@@@@@@@@@@@@@@

ടാ അളിയാ ദേ ആരാന്ന് അറിയില്ല, കുറച്ചു നെരമായി വിളിക്കാൻ തുടങ്ങിയിട്ട്.

കല്യാണവേഷത്തിൽ ഒരുങ്ങിക്കൊണ്ടിരുന്നപ്പോഴാ നമ്മുടെ ചങ്ക് എൻ്റെ ഫോണുമായി വന്നത്. നോക്കിയപ്പോ ഇന്നലെ വന്ന പരിചയമില്ലാത്ത നമ്പർ തന്നെ..

ഹലോ...

ഹായ്...

ഹൂ ആർ യൂ...

അതൊക്കെ നേരിട്ട് കാണുമ്പോ പറയാം. പള്ളിയിൽ ഞാനുണ്ടാവും..

ഹലോ...ഇതാരാ...ഞാനെന്തെങ്കിലും പറയുന്നതിന് മുൻപെ അപ്പുറത്ത് വീണ്ടും കോൾ കട്ടായി. കേട്ടിട്ട് നാൻസിയുടെ സ്വരം പോലെ തന്നെയുണ്ട്..പക്ഷേ ഇന്ന് കാണാം എന്ന് പറഞ്ഞത്? 

ആരാടാ...

ആ..എനിക്കറിയില്ല...നമ്പർ തെറ്റി വിളിച്ചതാണെന്ന് തോന്നുന്നു.

ആഹ്...ടൈം ആയി..ഒരുങ്ങിക്കഴിഞ്ഞെങ്കിൽ ഇറങ്ങാരുന്നു..

മ്...

അങ്ങനെ വീട്ടിലെ പ്രാർത്ഥനയും സ്തുതി കൊടുക്കലും, ഫോട്ടൊഷൂട്ടും കഴിഞ്ഞ് നേരെ പള്ളിയിലേക്ക് പുറപ്പെട്ടു. പോവുന്ന വഴിയിലെല്ലാം ആ ഫോൺകൊൾ ആയിരുന്നു മനസ്സിൽ. പള്ളിയുടെ മുന്നിൽ ചെന്നപ്പോള്‍ ഒരു ലോകമീറ്റിംഗിനു വേണ്ട ആളുകളുണ്ട്. അവിടെ വേറെ ഏതോ ഒരു കല്യാണം കൂടിയുണ്ട് എന്ന് തോന്നുന്നു. പോരാത്തതിന് പ്രസിദ്ധമായ തീർത്ഥാടാന കേന്ദ്രമല്ലേ? 

കാറിൽ നിന്ന് ഇറങ്ങിയപ്പോഴെ ഞാൻ കണ്ടു, കാറിനുള്ളിലിരുന്ന് എന്നെ നോക്കി പുന്ചിരിക്കുന്ന മിയയെ. ബന്ധുക്കളോടും, സുഹൃത്തുക്കളോടുമൊപ്പം പള്ളിയുടെ അകത്ത് പ്രവേശിച്ചപ്പോഴും കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു. ഒരുപക്ഷേ നാൻസി ഇവിടെ കാണുമോ? 

അല്പസമയത്തിന് ശേഷം അച്ഛൻമാരുടെ കൈകൾ പിടിച്ച് രണ്ടു  മണവാട്ടിമാർ അൾത്താരയുടെ മുന്നിലേക്ക് വന്നു. മുഖം മറച്ച മൂടുപടത്തിനിടയിലൂടെ മിയയുടെ പുന്ചിരി ഞാൻ കണ്ടു. അപ്പുറത്ത് നിന്ന ചെറുക്കനും പെണ്ണും എന്തക്കയോ സംസാരിക്കുന്നുണ്ടായിരുന്നു. ഈ പെണ്ണുങ്ങൾക്ക് ഗൌണിൻ്റെ കൂടെ മുഖപടം അണിയണമെന്നത് വല്ല നിയമവും ആണോ എന്തോ? 

സമയം നീങ്ങിക്കൊണ്ടിരുന്നു. മിന്നുകെട്ടിനുള്ള സമയം ആയി.. കെട്ടാനുള്ള മിന്നും, മന്ത്രകോടിയും ഭംഗിയായി അലങ്കരിച്ച ഒരു ബാസ്ക്കറ്റിനുള്ളിൽ ഇരുന്ന് എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു. ആദ്യം അച്ഛൻ നീങ്ങിയത് എന്നോടൊപ്പമുള്ള മറ്റേ ചെറുക്കൻ്റെ അടുത്തേക്ക് ആയിരുന്നു. ഇനിയും കുറച്ച് നിമിഷങ്ങൾ കൂടി...അതിനിടയിലെപ്പോഴൊ ഞാൻ കണ്ടു, ജനലിനരുകിൽ നിന്ന് എന്നെ നോക്കി കുസൃതിയോടെ ചിരിക്കുന്ന രണ്ട് തിളങ്ങുന്ന കണ്ണുകളുടെ ഉടമയെ, നാൻസി...ആദ്യമായി കണ്ടത് ഈ അവസ്ഥയിലാണല്ലോ?  പക്ഷേ അവളുടെ സീമന്തരേഖയിലെ ചുവപ്പു രാശി എല്ലാം എനിക്ക് വ്യക്തമാക്കി തന്നു.

പുതുച്ചിറയിൽ മാത്യൂ ജോസിൻ്റെയും ആനിൻ്റെയും മകളായ മിയ മാത്യൂ ജോസ്, കിഴക്കേതിൽ ജോസഫിൻ്റെയും ആലീസിൻ്റെയും മകനായ ജെറി വർഗ്ഗീസിനെ, പരിശുദ്ധ കത്തോലിക്ക സഭയുടെ നിയമമനുസരിച്ച് ഭർത്താവായി സ്വീകരിക്കാൻ സമ്മതമാണോ? ?

സമ്മതമാണ്...

ജെറിൻ വർഗ്ഗീസ്...നിങ്ങളുടെ പരസ്പര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും അടയാളമായ ഈ താലി മിയയെ അണിയിച്ചു കൊള്ളുക..

അച്ചൻ നീട്ടിയ താലി വാങ്ങി കഴുത്തിൽ കെട്ടാനായി ഒരുങ്ങിയപ്പോഴാണ് ആ കുട്ടിയുടെ മുഖപടം മാറ്റുന്നത് ഞാൻ ശ്രദ്ധിച്ചത്. അതവരെ ഞാൻ മറ്റേതൊ ലൊകത്തിലായിരുന്നു. പക്ഷേ അടുത്ത നിമിഷം തന്നെ ഞാൻ പകച്ചു പോയി. ആ താലി കെട്ടിയത് മിയയുടെ കഴുത്തിലായിരുന്നു.
അപ്പോ ഞാൻ ?? എൻ്റെ അരുകിൽ നില്ക്കുന്നത് ആരാ ?? അച്ചൻ പതിയെ എൻ്റെ അരുകിലേക്ക് നീങ്ങി..ഒന്നും മനസ്സിലാവാതെ ഞാൻ അൾത്താരയിലേക്ക് നോക്കി.ആ ക്രൂശിത രൂപം എന്നെ നോക്കി കണ്ണ് ചിമ്മുന്നത് പോലെ..

പാല്യത്തയ്യിൽ സണ്ണിയുടെയും ആഗ്നസിൻ്റെയും മകൾ മരിയ, ഈ നില്ക്കുന്ന കുരിശിങ്കൽ കുര്യാക്കോസിൻ്റെയും ലിസിയുടെയും മകനായ ജെയ്സൺ കുര്യാക്കോസിനെ കത്തോലിക്ക സഭയുടെ നിയമമനുസരിച്ച് നിങ്ങളുടെ ഭർത്താവായി സ്വീകരിക്കാൻ സമ്മതമാണോ? 

സമ്മതമാണ്..

ആ ചോദ്യം തന്നെ വീണ്ടും അച്ചൻ എന്നോട് ചോദിച്ചു. പക്ഷേ അതിനുള്ള മറുപടി പറയാനുള്ള ബോധം പോലും എനിക്കുണ്ടായിരുന്നില്ല. ഞാൻ ചുറ്റും നോക്കി. ഇനിയിപ്പൊ എനിക്ക് വട്ടായാതാണോ?  അതോ ഈ പള്ളിയിലുള്ള മുഴുവൻ ആൾക്കാർക്കും വട്ടായാതാണോ?  ആര് എന്ത് എന്നറിയാത്താ ഒരു പെൺകൊച്ചിനെ ഞാൻ ?? മിയയുടെ മുഖത്തേക്കും എൻ്റ അടുത്തു നില്ക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി. എല്ലാ മുഖങ്ങളിലും എന്തക്കയോ മിന്നിമായുന്ന പുന്ചിരി..

ജെയ്സൺ ..ഈ നില്ക്കുന്ന മരിയ എന്ന നാൻസിയെ നിങ്ങളുടെ ഭാര്യയായി സ്വീകരിക്കുവാൻ സമ്മതമാണൊ? ?

നാൻസി..
മരിയ...അപ്പോ നാൻസി..ഞാനെന്താ സ്വപ്നം കാണുവാണോ?  എന്താ ഇപ്പോ മറുപടി പറയണ്ടേ,  സമ്മതമാണെന്നൊ അതോ അല്ലെന്നൊ?  ഒരു നിമിഷം പള്ളിയുടെ അകം മുഴുവൻ നിശ്ബദമായി. എല്ലാ മുഖങ്ങളും എന്നിലേക്ക് തിരിഞ്ഞു. ആ മുഖപടത്തിനിടയിലൂടെ നാൻസിയുടെ കണ്ണുകൾ എൻ്റെ മുഖത്ത് പതിച്ചു. മിയയുടെ കണ്ണുകളിൽ എന്ത് പറ്റിയെടാ എന്നൊരു ഭാവം. എൻ്റെ ചങ്ക്സിൻ്റെയും വിട്ടുകാരുടെയും മുഖത്ത് ഇവനെ്താ ഒന്നും പറയാത്തത് എന്ന ചോദ്യം. പള്ളീലച്ചാനാണേ ഒന്ന് വേഗം മറുപടി പറയെടാ ഉവ്വേ എന്ന ഭാവം. ആകെ മൊത്തം ഒരു ശ്മാശാന മൂകത..

ജെയ്സൺ... ഈ കല്യാണത്തിന്..

അച്ചോ എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല..

എൻ്റെ മറുപടി കേട്ട് അച്ചനും നാൻസിയും,മിയയും വീട്ടുകാരും ബന്ധുക്കളും, എന്തിന് പള്ളിയുടെ മുകളിൽ വിശ്രമിക്കാനെത്തുന്ന പ്രാവിൻകുഞ്ഞുങ്ങൾ വരെ വിറച്ചുപോയി..മുഖപടം മാറ്റി നാൻസി എന്നേ ഒന്ന് നോക്കി. അപ്പോഴാ ആ മുഖം ഞാൻ ശരിക്കും കാണുന്നേ...കണ്ണ്നിറച്ച് കരിമിഴി പടർന്നു നില്ക്കുന്ന ഉണ്ടക്കണ്ണി. എന്നാലും വെറുതെ വിടാൻ പാടില്ലല്ലോ? ? ഇനിയും കുറേ ചോദ്യത്തിനു എനിക്ക് ഉത്തരം കിട്ടാനുണ്ട്.എന്നാലും അവളുടെ കണ്ണ് നിറഞ്ഞത് എനിക്ക് സഹിക്കാനായില്ല.

സമ്മതമല്ലേ..??

അല്ല...സമ്മതമല്ല എന്ന് ഞാൻ പറയില്ല അച്ചൊ എനിക്ക് സമ്മതവാ..

ആ നിമിഷം അവളെന്നെ ഒരു നോട്ടം നോക്കി. ഞാനാണേ അത് കണ്ടതായി പോലും ഭാവിച്ചില്ല..( ഇപ്പോ നിങ്ങളെല്ലാവരും കരുതുന്നുണ്ടാവും ഞാനെന്തിനാ സമ്മതിച്ചത് എന്ന്.. എനിക്കറിയാനുള്ള സത്യങ്ങൾ കല്യാണത്തിന് ശേഷമാണേലും അറിയാല്ലൊ?  പിന്നെ ഇപ്പോ എനിക്ക് വേണ്ട എന്ന് പറഞ്ഞ് ജാട കാണിച്ചാലേ എൻ്റെയല്ലേ കാന്താരി..അവള് തന്നെ പറഞ്ഞാലോ അവൾക്ക് ഈ കല്യാണം വേണ്ടാ എന്ന്..)

അങ്ങനെ മിന്നുകെട്ടും, മന്ത്രകോടി നല്കലും എല്ലാം പെട്ടന്ന് കഴിഞ്ഞു. പള്ളിയിലെ ഫോട്ടൊ സെക്ഷനും കഴിഞ്ഞപ്പോ ഞാൻ പതിയെ മിയയുടെ അടുത്തേക്ക് പോയി..

ഹായ് മിയ..

ഹായ്..ജെസ്...ജെറി ഇത് ജെസ്..മൈ ബെസ്റ്റ് ഫ്രണ്ട്...

ഹായ് ജെസ്...മിയ പറഞ്ഞിട്ടുണ്ട് ജെസിനെ കുറിച്ച്...ജെറി മിയയുടെ മുഖത്തേക്ക് നോക്കി കള്ളച്ചിരി ചിരിച്ചപ്പോഴെ ഒരു കാര്യം മനസ്സിലായി ഞാനറിയാത്ത എന്തെക്കെയോ രഹസ്യങ്ങൾ ചീഞ്ഞു നാറുന്നുണ്ട്..

ടീ പോത്തേ...സത്യം പറയ്..എന്താ ഇവിടെ നടന്നതിൻ്റെ അർത്ഥം..

ബെസ്റ്റ്..സ്വന്തം കല്യാണം നടന്നിട്ട് അർത്ഥമെന്താണെന്ന് എന്നോട് ചോദിക്കുന്നു. പോയി കെട്ടിയൊളോട് ചോദിക്ക്. അവള് പറഞ്ഞില്ലെങ്കില്‍ മാത്രം എന്നെ വിളിച്ചാ മതി.

അവൾക്കുള്ളത് ഞാൻ വച്ചിട്ടുണ്ട്...

ആഹ്..പിന്നെ ഇന്ന് രാത്രി എന്നെ വിളിക്കരുത്..നിൻ്റെ മാത്രം അല്ല പാവം എൻ്റെയും ഇച്ചായൻ്റെയും ഫസ്റ്റ് നൈറ്റാ..നശിപ്പിക്കരുത് പ്ലീസ്...

ഒന്ന് പോടീ..ആഹ് അപ്പൊ അളിയ എല്ലാവിധ ആശംസകളും. ഇനിയുള്ള അളിയൻ്റെ ലൈഫിൽ കിട്ടാനിരിക്കുന്ന എല്ലാത്തിനും ഓൾ ദി ബെസ്റ്റ്...അയ്യോ മറന്നു.
താങ്ക്സ് അളിയാ..

എന്തിനാ അളിയാ...

ലോക കുരിശിനെയല്ലേ അളിയൻ എടുത്ത് ചുമലിൽ വച്ചിരിക്കുന്നേ, ഇനിയിപ്പോ ഇവളുടെ കൈ്യിൽ നിന്നു കിട്ടുന്നതെല്ലാം അളിയൻ വാങ്ങിച്ചോളൂല്ലോ ...

ടാ..മതി..നീ അങ്ങോട്ട് നിൻ്റെ കാന്താരിയുടെ അടുത്തേക്ക് പോ..

അവരെ വിഷ് ചെയ്ത് ഞാൻ വീണ്ടും കാന്താരിയുടെ അടുത്ത് എത്തി. ഈ പെണ്ണുങ്ങള് ഗമ കാണിക്കാൻ തുടങ്ങിക്കഴിഞ്ഞാ പിന്നെ കർത്താവ് പോലും സഹിക്കില്ല. അവള് എന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ എൻ്റെ കസിൻസിനോട് സംസാരിച്ചോണ്ട് നില്ക്കുവാ..

പള്ളിയിലെ ഫോട്ടൊ സെഷൻ കഴിഞ്ഞ് ആഡിറ്റോറിയത്തിലേക്ക് പോവാൻ വേണ്ടി കാറിൽ കയറി ഇരുമ്നപ്പോ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു.

ഇന്ന് ഇങ്ങൊനൊരു ദിവസം ആയത്കൊണ്ടും നാലാളുടെ മുന്നിൽ നിന്ന് ചിരിക്കേണ്ടതും കൊണ്ടും, എൻ്റെ വീട്ടുകാരെ നാണം കെടുത്താൻ വയ്യാത്തതും കൊണ്ടാ നിൻ്റെ കഴുത്തില് ഞാനീ മിന്ന് കെട്ടിയത്...ഇതിൽ കൂടുതൽ ഒന്നും നീ പ്രതീക്ഷിക്കണ്ട..

അവളൊന്നും മിണ്ടാതെ പുറേത്തേക്ക് നോക്കി ഒറ്റയിരുപ്പ് ഇരുന്നു. ആഡിറ്റോറിയത്തിലെയും വീട്ടിലെയും പരുപാടി കഴിഞ്ഞ് കരച്ചിലും പിഴിച്ചിലും കഴിഞ്ഞപ്പൊ സമയം ഒരുപാടായി.. ഇനിയിപ്പോ എന്താ അത് തന്നെ ഫസ്റ്റ് നൈറ്റ്...അല്ല എന്നെ ചതിച്ചവളുടെ ലാസ്റ്റ് നൈറ്റ്...അവളുടെ വരവും കാത്ത് ഞാൻ മണിയറയിലിരുന്നു.

❤അനാർക്കലി -12

എൻ്റെ കാന്താരിയെ കാത്തിരുന്ന് എത്ര സമയം പോയി എന്ന് എനിക്ക് തന്നെ അറിയില്ല. കാത്തിരുന്നു മുഷിഞ്ഞപ്പോ താഴെപോയി അവളെ വിളിച്ചാലോ എന്ന് പോലും ചിന്തിച്ചതാ. പക്ഷേ അങ്ങനെ എന്തെങ്കിലും ചെയ്താൽ നാളെ അത് എൻ്റെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയിൽ വലിയൊരു ചിരിക്ക് വഴിയൊരുക്കും. കസിൻസാണെന്നൊ ചങ്ക്സാണെന്നോ പറഞ്ഞിട്ട് കാര്യം ഇല്ല, കളിയാക്കാൻ കിട്ടുന്ന ഒരവസരവും പാഴക്കില്ല..ഇനിയിപ്പോ താഴേക്ക് ചെന്നാ എനിക്ക് ആക്രാന്താമാണെന്ന് പറഞ്ഞുകളയും. അവർക്കറിയില്ലല്ലോ എൻ്റെ ടെൻഷൻ. ഓരോന്ന് ആലോചിച്ച് ഒരു സിഗററ്റ് കത്തിച്ച് ഒരു പുക വിട്ടപ്പോഴേക്കും പുറകിൽ കതക് തുറക്കുന്ന ശബ്ദം കേട്ടു. തല ചരിച്ച് ഒന്നു നോക്കി,  തല കുനിച്ച് നില്ക്കുന്ന അവളുടെ മുഖത്ത് നാണമാണോ അതോ കുറ്റബോധമാണോ എന്നറിയില്ല. ആ കതകങ്ങ് കുറ്റിയിട്ടേക്ക്..അതും പറഞ്ഞ് ഞാൻ ഒന്നു കൂടി പുക വിട്ടു. അവള് ഒന്നും മിണ്ടാതെ അവൾ കതക് കുറ്റിയിട്ട് ബെഡ്ഡിനരുകിലേക്ക് നീങ്ങി നിന്നു.

എന്താ നിൻ്റെ ഉദ്ദേശ്യം ?? ഈ കാണിച്ചു കൂട്ടിയ നാടകത്തിൻ്റെയൊക്കെ അർത്ഥം എന്താ?  ഞാനെന്നാ നിൻ്റെയൊക്കെ താളത്തിനൊത്ത് തുള്ളാനുള്ള വല്ല പാവയുമാണെന്ന് കരുതിയോ? 

അവൾ ഒന്നും മിണ്ടാതെ തല കുനിച്ച് തന്നെ നിന്നു.

താഴേ നോക്കിനിന്ന് കാല് കൊണ്ട് ചിത്രം വരയ്ക്കാനല്ല പറഞ്ഞത്? എൻ്റെ മുഖത്ത് നോക്കി ഞാൻ ചോദിച്ചതിന് മറുപടി പറയണം. പറഞ്ഞാ നിനക്ക് ഇവിടെ ഈ മുറിയില് കഴിയാം. ഇല്ലെങ്കില്‍ ഈ മുറിയുടെ പുറത്തേക്ക് നിൻ്റെ താമസവും കിടപ്പും മാറും..പറയ് എന്തിനാ എന്നെ ഈ നാടകത്തിലെ കോമാളിയാക്കിയത്??

അവൾ മുഖമുയർത്തി എന്നെ നോക്കി. ഇല്ല നാണത്തിൻ്റെ ലാഞ്ചന തെല്ലുപോലുമില്ല, പകരം കലങ്ങിയ കണ്ണുകൾ മാത്രം.

ഇച്ചായാ ഞാൻ...ഇച്ചായാനെ ഒരു കോമാളിയാക്കാൻ വേണ്ടിയല്ല ഇങ്ങനെയൊന്നും ചെയ്തത്..

നിർത്ത്...നീ എന്ത് കാര്യത്തിനാ എന്നെ ഇച്ചായാ എന്ന് വിളിക്കുന്നേ?  അത് വിളിക്കാനുള്ള അവകാശം എൻ്റെ ഭാര്യയ്ക്ക് മാത്രമാ. മനസ്സ്കൊണ്ട് ഞാൻ ഭാര്യയായി അംഗീകരിച്ചവൾക്ക് മാത്രമുള്ള അവകാശം. നിൻ്റെ കഴുത്തില് ഒരു മിന്നുകെട്ടിയതിൻ്റെ അവകാശത്തിലാണ് നീ ഇച്ചായാ എന്ന് വിളിച്ചതെങ്കിൽ പറഞ്ഞേക്കാം. ഇനിയൊരിക്കലും നീ എന്നെ അങ്ങനെ വിളിക്കരുത്..

ഇച്ചായാ...ഞാൻ...

നിന്നൊടല്ലെ പറഞ്ഞത് അങ്ങനെ വിളിക്കരുത് എന്ന്..പക്ഷേ നീ പറയണം എന്തിന് ഇങ്ങനെ ഒരു വിഡ്ഢിവേഷം കെട്ടിച്ചു എന്ന്?? നിന്നോട് ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞപ്പോള്‍ വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ നീ പിന്നെ എന്തിനാണ് എൻ്റെ മുൻപിൽ തലകുനിച്ചത്..പറയ്..

അവളുടെ കണ്ണുനീരിൻ്റെ അളവ് കൂടിയിരുന്നു.

ഞാൻ..പറയാം..

നീ പറഞ്ഞേ മതിയാവൂ, ഇല്ലെങ്കില്‍ ഈ നിമിഷം ഞാൻ മിയയെ വിളിക്കും..വെറുതെ നിൻ്റെ പേര് പറഞ്ഞ് അവരുടെ നല്ല ദിവസം ഇല്ലാതാക്കരുത്..

വേണ്ടാ, ഞാൻ പറയാം. ഇച്ചായൻ എന്നോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുന്നേ എനിക്കറിയാരുന്നു ആ കാര്യം. സത്യം പറഞ്ഞാല് ഇച്ചായൻ ഇഷ്ടം പറയുന്നതിന് മുൻപേ ഞാൻ ഇച്ചായനെ ഇഷ്ട്ടപ്പെട്ടിരുന്നു. അന്ന് ഇച്ചായൻ മരിക്കാൻ പോവാന്ന് പറഞ്ഞപ്പോ ചങ്ക് പറിഞ്ഞു പോവുന്നത് പോലെയാ തോന്നിയത്. പക്ഷേ ഇച്ചായൻ പോലും അറിയാതെയാ ഞാൻ മിയയെ പരിചയപ്പെടുന്നത്. ഇച്ചായൻ എന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം വച്ച് മിയ എനിക്ക് എഫ്. ബി.യിൽ മെസേജ് റിക്വസ്റ്റ് അയച്ചു. ഇച്ചായൻ്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞായിരുന്നു ആ മേസേജ്. പക്ഷേ പേരും ഡീറ്റെയിൽസും മിയയുടേത് ആയിരുന്നില്ല. ഇച്ചായന് എന്നെ ഇഷ്ടമാണെന്നുള്ള കാര്യം ആദ്യം ഷെയർ ചെയ്തത് മിയയോട് അല്ലായിരുന്നോ?  ഇച്ചായൻ അത് പറഞ്ഞു കഴിഞ്ഞപ്പോ തന്നെ അത് അവളെന്നോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ സന്തോഷത്തേക്കാളേറെ സങ്കടമായിരുന്നു എനിക്ക് തോന്നിയത്. കാരണം മിയയോട് സംസാരിച്ച് കുറച്ചു നാളുകൾ
കൊണ്ട് തന്നെ അവൾക്ക് ഇച്ചായനോടുള്ള ഇഷ്ടം എനിക്ക് മനസ്സിലായിരുന്നു.

പക്ഷേ ഇച്ചായൻ എന്നെ ഇഷ്ട്ടമാണെന്ന് മിയയോട് പറഞ്ഞ ആ ദിവസം അവൾ അയച്ച മെസേജ്,  അത് വായിച്ചപ്പോ ഇച്ചായനോടുള്ള എൻ്റെ ഇഷ്ട്ടം മറച്ചു വയ്ക്കണമെന്ന് എനിക്ക് തോന്നി. അത്രമാത്രം ഇഷ്ട്ടായിരുന്നു മിയയ്ക്ക്. അവൾ പറഞ്ഞതൊക്കെ ആലോചിച്ചപ്പോ ശരിയാണെന്ന് എനിക്ക് തോന്നി. ഇച്ചായന് എന്ത്കൊണ്ടും യോജിച്ചത് മിയയാണെന്ന് ഞാൻ തീരുമാനിച്ചു. അതിനു വേണ്ടി ഇച്ചായനിൽ നിന്നും അകലാൻ ഞാൻ ശ്രമിച്ചു. പക്ഷേ ഓരോ തവണ അകലാൻ ശ്രമിക്കുംതോറും വീണ്ടും വീണ്ടും ഇച്ചായനോടുള്ള ഇഷ്ടം കൂടി കൂടി വരികയായിരുന്നു.  അന്ന് ഇച്ചായൻ ഇഷ്ട്ടമാണെന്ന് തുറന്നു പറഞ്ഞ ദിവസം ഞാൻ എത്രമാത്രം സന്തോഷിച്ചു എന്നറിയോ? ? എങ്കിലും മിയയ്ക്ക് ഞാൻ കൊടുത്ത വാക്ക് പാലിക്കാൻ വേണ്ടി മനപ്പൂർവ്വം എനിക്ക് അകന്നേ പറ്റുമായിരുന്നുള്ളു. ഇച്ചായൻ കാനഡയിലേക്ക് പോയ ദിവസം ഞാൻ ഉപയോഗിച്ച സിം പോലും ഒടിച്ചു കളഞ്ഞു.

ഇച്ചായനിൽ നിന്ന് അകലണം,  അത് മാത്രമായിരുന്നു എൻ്റെ ചിന്ത. അതിനുവേണ്ടിയാ എഫ്.ബിയിൽ പോലും ഇച്ചായനെ അൺഫ്രണ്ട് ചെയ്തത്. വിട്ടിൽ വരുന്ന ഓരോ ആലോചനയ്ക്കും എന്തോക്കെയോ കാരണങ്ങൾ കണ്ടെത്തി മുടക്കം പറഞ്ഞു മടുത്തപ്പോഴാ ബാംഗ്ലൂരിൽ ഒരു വർഷത്തെ ബിഗ് ഡേറ്റാ അനലിസ്റ്റ് പിജി കോഴ്സ് ചെയ്യാൻ പോയത്. അവിടുത്തെ പഠനത്തിനടയിലും, തിരക്കുകൾക്കിടയിലും ഇച്ചായനെ മറക്കാൻ സാധിക്കുമെന്ന് കരുതി..പക്ഷേ കഴിഞ്ഞില്ല, ഇച്ചായൻ പോലും അറിയാതെ ഞാൻ ഇച്ചായൻ്റെ വിവരങ്ങോളൊരോന്നും അറിയുന്നുണ്ടായിരുന്നു. മിഐ്ക്ക് ഇച്ചായനോടുള്ള സ്നേഹം എന്നെങ്കിലും മനസ്സിലാക്കുമെന്ന് കരുതി.

എന്നിട്ട് ഇപ്പോ എന്താ മിയയുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചൊ നീ?

അല്ല..മൂന്ന് മാസത്തിനു മുൻപ് മിയ എന്നെ കാണാനായി ബാംഗ്ലൂരില്‍ വന്നിരുന്നു. എൻ്റെ വിവാഹം കഴിഞ്ഞിട്ടുണ്ടാവും എന്ന് തന്നെയായിരുന്നു മിയ വിചാരിച്ചിരുന്നത്, സത്യങ്ങളെല്ലാം അറിഞ്ഞപ്പോ അവളെന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇച്ചായൻ്റെ ജീവിഥ്തിലേക്ക് ഞാൻ വരണം എന്ന് പറഞ്ഞു. ഇച്ചായന് ഒരിക്കലും എന്നെ സ്നേഹിച്ചത് പോലെ അവളെ സ്നേഹിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. എന്നെ വേദനിപ്പിച്ചതിന് ഒരുപാട് സോറി പറഞ്ഞു. ആ രണ്ട് ദിവസം.. ഞാൻ മറക്കില്ല ഇച്ചായാ, എൻ്റെ കൂടെപ്പിറപ്പായി മാറുകയായിരുന്നു മിയ.. ഞാൻ സന്തോഷിക്കുമ്പോ നീ വേദനിക്കാൻ പാടില്ല എന്ന എൻ്റെ ആവശ്യം പറഞ്ഞപ്പോഴാണ് അവൾ ജെറിയെ കുറിച്ച് എന്നോട് പറഞ്ഞത്.

ജെറി...ജെറിയെ നിനക്ക് നേരത്തെ അറിയാമോ? 

മ്..മിയ പറഞ്ഞറിയാം. അവളുടെ കൂടെ കാനഡയിൽ എഞ്ചിനീയറിംഗ് പഠിക്കാൻ ജെറിയുമുണ്ടായിരുന്നു. അന്ന് അവൻ അവളെ പ്രപ്പോസ് ചെയ്തപ്പോ അവൾ അത് അവഗണിച്ചു. കോഴ്സ് കഴിഞ്ഞപ്പോ ജെറി കാലിഫോർണിയയിലെ ഒരു കമ്പനിയിൽ കയറി. പക്ഷേ ഇപ്പോഴും അവൻ അവളെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞപ്പോ ഞാൻ ജെറിയോട് സംസാരിച്ചു. എല്ലാം തുറന്ന് പറയണമെന്നത് മിയയുടെ നിർബന്ധമായിരുന്നു. മിയയ്ക്ക് ഇച്ചായനോട് തോന്നിയ ഇഷ്ടം, ഇച്ചായന് എന്നോട് തോന്നിയ ഇഷ്ടം, എല്ലാം ജെറിയോട് തുറന്നു പറഞ്ഞു. അതിനുശേഷം സംഭവിച്ചതെല്ലാം മിയയുടെയും ജെറിയുടെയും പ്ലാനിംഗ് ആയിരുന്നു. ഇച്ചായൻ്റെ വീട്ടിൽ നമ്മുടെ കാര്യം സംസാരിച്ചതും, സമ്മതിപ്പിച്ചതും, ഉറപ്പിച്ചതും, ഒരു സർപ്രൈസ് പോലെ താലികെട്ട് വരെയുള്ള നിമിഷങ്ങള് സമ്മാനിച്ചതും എല്ലാം.. അവരുടെ നിർദേശമനുസരിച്ച് ഞങ്ങളോരൊരുത്തരും പ്രവർത്തിച്ചു എന്നുള്ളത് സത്യം ആ...

അപ്പോ പിന്നെ മിയയുടെ പപ്പ, അന്ന് വന്നതോ? 

അതും ഒരു സർപ്രൈസ് ആയിരുന്നു. ജെറിയുടെ പപ്പ നമ്മുട പപ്പയുടെ ഫ്രണ്ടാണ്. പപ്പ വഴിയാണ് ജെറിയുടെ കാര്യം മിയയുടെ പപ്പയുടെ അടുത്ത് അവതരിപ്പിച്ചത്..അന്ന് ജെറിയെ കാണാൻ വേണ്ടി പോവുന്നതിനിടയ്ക്കാ പപ്പ ഇച്ചായനെ വന്ന് കണ്ടത്..

ഓഹോ അപ്പൊ നിങ്ങളെല്ലാവരും കൂടി അറിഞ്ഞുകൊണ്ടുള്ള ഒരു പ്ലാൻ ആയിരുന്നു. ഞാൻ വെറും മണ്ടൻ അല്ലേ?  നീ എന്താ വിചാരിച്ചേ,  എനിക്ക് നിന്നോടുള്ള പ്രേമം മൂത്തിട്ട് ഞാൻ കെട്ടാതെ നടക്കുവാന്നോ?  നിന്നപ്പോലെ ഒരുത്തി അല്ലെങ്കില്‍ മറ്റൊരുത്തി അത്രേയുള്ളു .. പിന്നെ കുറച്ച് വിഷമം അഭിനയിച്ചത് അത്ര നാളെങ്കിലും ആ മിയയുടെ ശല്യം ഉണ്ടാവില്ലല്ലോ എന്നോർത്ത് മാത്രം.. ഇന്ന് പള്ളിയിൽ വച്ച് മിന്നുകെട്ടാതെ നിന്നെയെനിക്ക് നാണം കെടുത്താമായിരുന്നു. പക്ഷെ അത് കുറച്ചു കഴിയുമ്പോ അങ്ങ് മാറും. നീ ജീവിതകാലം മുഴുവൻ വേദനിക്കണം, എൻ്റെ അവഗണനേയേറ്റ് എൻ്റെ കാൽക്കീഴിൽ കിടക്കണം, എന്നെ അപമാനിച്ചതിനുള്ള പ്രതികാരം തന്നെയാടീ നിൻ്റെ കഴുത്തിലിപ്പോ കിടക്കുന്ന ഈ മിന്ന്.. 

പെട്ടന്ന് ഒരു പൊട്ടിക്കരച്ചില് കേട്ടാ ഞാൻ അവളുടെ നേർക്ക് തിരിഞ്ഞത്. കൈകൾ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് കരയുവാ അവള്..

നിന്നോടാരാ ബെഡ്ഡിൽ ഇരിക്കാൻ പറഞ്ഞത്..നിൻ്റെ സ്ഥാനം ഈ തറയിലാ... അവളോട് പറഞ്ഞുകൊണ്ട് ഞാൻ അടുത്തേക്ക് നടന്നു. അവളുടെ കരച്ചിലിൻ്റെ ഏങ്ങലടികൾ എനിക്ക് കേൾക്കാമായിരുന്നു. പതിയെ അവളെ എൻ്റെ നെന്ചോട് ചേർത്തപ്പോ കുതറി മാറാൻ ഒരു ശ്രമം നടത്തി എൻ്റെ കാന്താരി. അവളുടെ നെഞ്ചിടിപ്പ് പോലും എനിക്കറിയാമായിരിന്നു.

അയ്യേ ഇത്രേയുള്ളു ഇച്ചായൻ്റെ കാന്താരി..ഞാനോർത്തു എൻ്റെ കാന്താരിയുടെ നാവിൻ്റെ നീളം കുറഞ്ഞിട്ടില്ലാന്ന്..എൻ്റെ കാന്താരി ഇത്രയും പാവമാണെന്ന് ഇച്ചായനറിയില്ലായിരുന്നു. ഇച്ചായൻ ചുമ്മാ പറഞ്ഞതല്ലേ?? ഇച്ചായൻ്റെ ഈ കാന്താരിയില്ലാതെ ഇച്ചായന് ജീവിക്കാൻ പറ്റുവോ? ?

അവൾ എൻ്റെ നെന്ചിൽ നിന്നും തലയുയർത്തി എന്നേ ഒന്ന് നോക്കി. ആ കണ്ണുകളിൽ അപ്പോ എനിക്ക് തരാനായി കൊതിച്ച പ്രണയമായിരുന്നു.

സത്യം...

സത്യം...നിന്നെ മറക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാ ഞാൻ നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായത്. അന്ന് നീ എന്നെ വഴക്ക് പറഞ്ഞപ്പോ ഞാൻ പോലും അറിയാതെ നിന്നെ പ്രണയിച്ചു തുടങ്ങുവായിരുന്നു.

ഞാൻ ശരിക്കും പേടിച്ചു. ഇച്ചായന് മിന്നു കെട്ടൻ പറ്റില്ലാന്ന് പറഞ്ഞപ്പോ. എന്തിനാ അങ്ങനെയൊക്കെ പറഞ്ഞേ?

അത് ഇച്ചായൻ ചുമ്മാ ജാഡയിട്ടതല്ലെര, എൻ്റെ കാന്താരിയെ വേണ്ട എന്ന് ഞാൻ പറയുവോ?  അതിനുമാത്രം കൊതിച്ചതാ ഞാനീ കാന്താരിയെ..

എന്നാലും ഇച്ചായാ...

എന്നാടീ കാന്താരി...

മിയയ്ക്ക് ഇച്ചായനെ ഒരുപാടിഷ്ടം ആയിരുന്നു..

മിയ..ജെറി..മിണ്ടരുത് നീ..ആ പോത്തിനുള്ളത് ഞാൻ വച്ചിട്ടുണ്ട്..

ഇച്ചായാ ...

മ്...

ഇച്ചായാ...

മ്...പറയെടീ കാന്താരി...

ഞാൻ ഒരു കാര്യം പറഞ്ഞാ സാധിച്ചു തരുവോ? ?

വല്ല മരത്തിൽ കേറാനോ, സംശയം ചോദിക്കാനോ,  ഈ പാതിരാത്രിക്ക് മഴ കൊള്ളാനൊ ആണോ ? വെറുതെ ഈ രാത്രി നശിപ്പിക്കണൊ? 

പോ ഇച്ചായാ..ഞാൻ പറയണില്ല..

ഛേ..അങ്ങനെ പറയല്ലേ...എന്താണേലും ഇച്ചായൻ സാധിച്ചു തരും..

ഉറപ്പാണോ ..വാക്ക് മാറരുത്...

ഇല്ലടീ കാന്താരി..

എന്നാ ഇനിമുതല് എല്ലാ ദിവസവും ഇച്ചായൻ എൻ്റെ കൂടെ രാവിലെ പള്ളിയിൽ വരണം.. കുർബാന കൂടണം, പിന്നെ ഇനി വലിക്കില്ല എന്ന് പ്രോമിസ് ചെയ്യണം..

ഇതെന്തോന്നാടീ...എല്ലാ ദിവസവും പള്ളിയിൽ പോവണോ? 

മ്...ഇച്ചായൻ്റേ ദേഷ്യം മാറാനും എല്ലാ ദുഃശീലവും നിർത്താൻ വേണ്ടി മിന്നുകെട്ടിയ സമയത്ത് നേർന്നതാ..

കൊച്ചേ ഇതിലും ഭേദം നിനക്ക് എന്നെ അച്ചൻ പട്ടത്തിനയച്ചൂടാരുന്നോ? ? ഈ പാതിരാത്രിയിൽ തന്നെ പോവണം എന്ന് നിർബന്ധമില്ലല്ലോ? ?

ഇല്ല...നാളെ രാവിലെ പോയാമതി.

എന്നാ ഇച്ചായൻ ഈ ലൈറ്റ് അണച്ചോട്ടെ...

മ്...ഇച്ചായാ ...

മ്...

ഇച്ചായാ എന്നാലും..

ഒരു എന്നാലും ഇല്ല, ഞാൻ വേണേ ഇപ്പൊ തന്നെ സെമിനാരി പോയിക്കോളാം,..എൻ്റെ കർത്താവേ.... ഇതിലും ഭേദം മിയയായിരുന്നു..

എന്തോന്ന്..എന്തോന്ന്...

ചുമ്മാ...

അപ്പോ ഞാൻ എൻ്റെ കാന്താരിയുടെ പിണക്കം മാറ്റട്ടെ..ഇനിയുള്ള ഞങ്ങളുടെ ജീവിതത്തിന് നിങ്ങളുടെയെല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം.

ശുഭം..
അപൂർവ

Comments

  1. നന്നായിട്ടുണ്ട്.... ഇനിയും ഭംഗിയാക്കാം..
    Thanks and regards
    9847200020

    ReplyDelete

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്