ക്രൈം സ്റ്റോറി

❤ക്രൈം സ്റ്റോറി❤

സെക്കന്റ്‌to_മിനിറ്റ്...

ഫുൾ പാർട്ട്‌

'മരിച്ചു മരവിച്ചു കിടക്കുന്ന ഭാര്യയുടെ അടുത്ത് തന്നെ ഇരിക്കുന്നു അവൻ ജോൺ.
ലിസ അവളുടെ കഴുത്തിൽ ആഴത്തിൽ ഉള്ള മുറിവിൽ  അപ്പോഴും ചോരയുടെ ഉണങ്ങി പിടിച്ച പാട് ഒരു മാല പോലെ പറ്റി പിടിച് ഇരിക്കുന്നു.സ്ഥലം SI ജയകുമാർ എത്തിയിട്ടുണ്ട്.
ജോൺ അവന്റെ കണ്ണുകൾ അപ്പോഴും തോർന്നിട്ടില്ല.അവൻ തറയിൽ ലിസയുടെ അരികിൽ ഇരുന്ന് തല പുറകൊട്ട് വെച്ച് കണ്ണുകൾ അടച്ചു ഏങ്ങി കരയുകയാണ്..

ഇന്നലെ രാത്രിയിൽ ആണ് ദാരുണമായ സംഭവം അരങ്ങേറിയതു..'ജോണിന്റെ ഭാര്യ ലിസയെ ആരോ കഴുത്ത് അറുത്തു കൊന്നു.'
ജോണ്ണും ഭാര്യ ലിസ്സയും ഇപ്പോൾ താമസിക്കുന്ന ഫ്ലാറ്റിൽ വന്നിട്ട് 2 വർഷം ആയി..SI ജയകുമാർ ഇവർ താമസിക്കുന്ന അടുത്ത ഫ്ലാറ്റ് മെംബേർസ്നോടും തിരക്കി.
ഇവർ തമ്മിൽ കലഹമോ മറ്റു പ്രശ്നങ്ങളോ എന്തെങ്കിലും നിങ്ങളുടെ ശ്രെദ്ധയിൽ പെട്ടിട്ടുണ്ടോ ?
ഇല്ല എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം പിന്നെ ആർക്കും ഒരു കുറ്റമോ കുറവൊന്നും പറയാൻ ഇല്ല ഇവർ നല്ല സന്തോഷ ദാമ്പത്യം നയിക്കുന്നു..
പിന്നെ ഇത് എങ്ങനെ സംഭവിച്ചു എന്ന് ഒരു പിടിയും കിട്ടുന്നില്ല..
വീട് മുഴുവനും പരിശോധന നടത്തുക ഒരു സ്ഥലവും വിടരുത്...
SI കൂടെ വന്ന കോൺസ്റ്റബിൾമാറോടു പറഞ്ഞു.

അഞ്ചു വർഷത്തെ പ്രണയം വീട്ടുകാരെ ധിക്കരിച്ചു ലിസയെ സ്വന്തം ആക്കിയപ്പോൾ ഈ ഭൂമിയിൽ ഇനി ഒന്നും വേണ്ട എന്നായിരുന്നു..അവൾ ആയിരുന്നു എന്റെ എല്ലാം ഒരു നിമിഷം പോലും പിണങ്ങി ഇരുന്നിട്ടില്ല.പകൽ എത്ര പിണങ്ങി ഇരുന്നാലും അവൾ എന്റെ നെഞ്ചിൽ തല വെച്ചു കിടന്നാൽ മാത്രമേ എന്റെ കണ്ണുകൾ അടയു...അവൾ കൂടെ ഉള്ളപ്പോൾ എനിക്ക് എല്ലാത്തിനും ഒരു ധൈര്യം ആണ്...അവൾ കൂടെ ഉണ്ടായിരുന്ന ഓരോ നിമിഷവും എന്റെ പ്രണാന്റെ നിശ്വാസം അവൾ തന്നെ ആണ്...
കുട്ടികൾ ഉണ്ടാകുവാൻ താമസം വന്നപ്പോൾ ഡോക്ടർ അത് എന്റെ കുഴപ്പം ആണെന്ന് പറഞ്ഞപ്പോഴും വീട്ടുകാരുടെയും നാട്ടുകാരുടെയും മുൻപിൽ അത് സ്വയം ഏറ്റെടുത്തു തന്റെ ഭർത്താവിന്റെ തല ഉയർത്തി പിടിച്ചു നടത്താൻ തയ്യാർ ആയവൾ ആണ് എന്റെ പെണ്ണ്... ഈ ഭൂമിയിൽ അവളെ പോലെ ആരും ഉണ്ടാകില്ല എന്റെ എല്ലാ കുറവുകളും സഹിച്ചു എന്റെ ഒപ്പം നിന്നവൾ ആണ് ഇപ്പോൾ ഇവിടെ ജീവൻ അറ്റു കിടക്കുന്നതു.

നെഞ്ചിൽ കൈ അമർത്തി കരയുന്ന ജോൺ പെട്ടന്ന് ഞെട്ടി  കണ്ണു തുറന്നു. അവൻ പുറകിലേക്ക് നോക്കി SI ജയകുമാർ പുറകിൽ നിൽക്കുന്നു..
Mr ജോൺ പ്ലീസ് വരു എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിക്കാൻ ഉണ്ട് ഇപ്പോൾ ചോദിക്കുന്നത് ശെരി അല്ല എന്ന് എനിക്ക് അറിയാം പക്ഷെ ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗം ആണ് സഹകരിക്കുക..
ജോൺ പതുക്കെ എഴുനേറ്റു അവൻ ആകെ തളർന്നു പോയിരുന്നു..

SI ഒരു കസേരയിൽ ഇരുന്നു അതിന് അടുത്ത് തന്നെ ജോൺനോട് ഇരിക്കാൻ ആവിശ്യപെട്ടു.
Mr ജോൺ നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര കാലം ആയി.
ജോൺ ::sir നാലു വർഷം ആയി സർ
ഇടയ്ക്കിടെ അവന്റെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ അവൻ തുടച്ചു കൊണ്ടേ ഇരുന്നു..
SI::നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഇത്രയും കാലത്തിന്റെ ഇടക്ക്??
ജോൺ :: ഇല്ല സർ ഇത് വരെ അങ്ങനെ സീരിയസ് ആയ ഒരു വഴക്കും ഉണ്ടായിട്ടില്ല.
SI:: ഒക്കെ ഇന്നലെ രാത്രിയിൽ എന്തെങ്കിലും വഴക്ക് ഉണ്ടായോ?
ജോൺ ::ഇല്ല സർ ഞങ്ങൾ തമ്മിൽ പരസ്പരം കൊല്ലുന്ന തരത്തിൽ ഉള്ള ഒരു വഴക്കും ഉണ്ടായിട്ടില്ല..
(ഇന്നലെ അവൾ എത്ര സുന്ദരി ആയിരുന്നു അവൾ എനിക്ക് വേണ്ടി ഇന്നലെ ഇഷ്ട്ടപെട്ട ആഹാരം ഉണ്ടാക്കി കാത്തിരുന്നു ഞാൻ പുറത്ത് നിന്ന് ആഹാരം കഴിച്ചു എന്ന് പറഞ്ഞപ്പോൾ പിണങ്ങി ഇരുന്ന അവളെ എന്തൊക്കെ പറഞ്ഞാണ് സമാധാനപെടുത്തിയത് ഇന്നലെ പതിവിലും കൂടുതൽ  ഒരുപാട് സന്തോഷിച്ചു )

SI::ശെരി സമ്മതിക്കുന്നു..അല്ല ലിസയെ ഇപ്പോൾ എങ്കിലും മോശമായ സാഹചര്യത്തിൽ കാണുകയോ മറ്റോ ചെയ്തോ മറ്റൊരാളുടെ കൂടെ കിടക്ക പങ്കിടുന്നതോ മറ്റോ?? തനിക്ക് അവളെ സംശയവോ മറ്റോ ഉണ്ടായിരുന്നോ??
ജോൺ ::സർ എന്റെ ലിസയെ പറ്റി മോശമായി സംസാരിക്കരുത് ഇല്ല ഞാൻ അങ്ങനെ ഒന്നും കണ്ടിട്ടില്ല അവൾ എന്റെ പ്രാണ വായു ആയിരുന്നു.എനിക്ക് ഒരിക്കലും അവളെ അവിശ്യസ്സിക്കാൻ പറ്റില്ല..
SI ::കുട്ടികൾ ഉണ്ടാകാത്തതിൽ എന്തെങ്കിലും നിങ്ങൾ എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയിരുന്നോ അവളുടെ കുറ്റം ആണ് എന്നൊക്കെ പറഞ്ഞ്..?
ജോൺ::ഇല്ല സർ സത്യത്തിൽ കുഴപ്പം എനിക്ക് ആയിരുന്നു അത് ഞങ്ങൾക്ക് രണ്ടു പേർക്കും അറിയാം പക്ഷെ ഇതുവരെ അതിനെ ചൊല്ലി ഒരു വഴക്കും ഉണ്ടായിട്ടില്ല..
ഇതൊക്കെ പറഞ്ഞ് ജോൺ പൊട്ടി കരഞ്ഞു..
SI ::സോറി mr ജോൺ ഈ ചോദ്യങ്ങൾ ഒക്കെ  ഞങ്ങളുടെ ജോലിയുടെ ഭാഗം ആണ് പല തരത്തിൽ ഉള്ള ചോദ്യങ്ങൾ ഉണ്ടാവും..എല്ലാത്തിനും കൃത്യമായി മറുപടി പറയുക...
നിങ്ങൾ എന്ത് കൊണ്ടാണ് നിങ്ങളുടെ വീട്ടിൽ നിന്നും മാറി ഇവിടെ വന്ന് താമസം തുടങ്ങിയത് ?
ജോൺ::കുട്ടികൾ ഉണ്ടാകാത്തതും പിന്നെ ലിസയെ കുറ്റപെടുത്തി ഉള്ള സംസാരവും ഒക്കെ ആയി അവള്ക്ക് അവിടെ സഹിക്കാൻ പറ്റാതെ വന്നപ്പോൾ അവൾ പറഞ്ഞിട്ടാണ് ഈ ഫ്ലാറ്റ്ലേക്ക് ഞങ്ങൾ മാറിയത്.

ചോദ്യങ്ങൾ മുന്നേറുക ആണ്.
അല്പ സമയം കഴിഞ്ഞപ്പോൾ.

കോൺസ്റ്റബിൾ വന്ന് SI യെ വിളിച്ചു മുറിയിലേക്ക് കൊണ്ട് പോയി.കുറേ നേരം സംസാരിച്ചു..
SI തിരിച്ചു വന്നു വീണ്ടും ജോണിനോട് ചോദിച്ചു.
ജോൺ ലിസക്ക് സ്വർണം ഒക്കെ ഉണ്ടായിരുന്നെല്ലോ അല്ലെ?
ജോൺ :::അതെ സർ ഉണ്ടായിരുന്നു എല്ലാം ഞങ്ങൾ രണ്ടു പേരും കൂടി പൈസ സ്വരു കൂട്ടി ഉണ്ടാക്കിയതാണ്..
SI ::അതൊക്കെ ഇവിടെ തന്നെ ആണോ വെച്ചിരുന്നതു?
ജോൺ :::അതെ അവൾ തന്നെ ആണ് അതൊക്കെ സൂക്ഷിച്ചു വെച്ചത്.
SI ::ശെരി ഇപ്പോൾ അതൊന്നും ഇവിടെ കാണുന്നില്ല നിങ്ങൾ അറിയാതെ ഒരിക്കലും അത് ലിസ ഒന്നും ചെയ്യുക ഇല്ലല്ലോ അല്ലെ ?
ജോൺ ::ഇല്ല സർ ഒരിക്കലും അങ്ങനെ എന്നോട് ചോദിക്കാതെ ഒന്നും ചെയ്ല്ല.
ഇതൊരു മോഷണ ശ്രമം നടന്നത്തിന്റെ ചില തെളിവുകൾ കിട്ടിയിട്ടുണ്ട്.ആ സ്വർണം ഒന്നും ഇവിടെ കാണുന്നില്ല.
പിന്നെ അപ്പുറത്തെ കിടപ്പു മുറിയിലെ AC അഴിച്ചു വെച്ചിട്ടുണ്ട്ല്ലോ..അത് എന്ത് പറ്റി ?
ജോൺ ::സർ അത് AC രണ്ട് ദിവസം ആയി കേടായി നന്നാക്കാൻ ഇന്നലെ ഒരാൾ വന്നപ്പോൾ അഴിച്ചു വെച്ചതായിരുന്നു പിന്നെ അത് ശെരി ആക്കിയിട്ട് ഫിറ്റ്‌ ചെയ്യാമെന്ന് വെച്ചു..
SI അപ്പോൾ അത് വഴി ആവണം കള്ളൻ കയറിയത് അതു വഴി ഒരാൾക്ക് സുഗമായി ഇറങ്ങാനും കയറാനും കഴിയും .
മോഷണം നടത്തുന്ന നേരത്ത് ചിലപ്പോൾ ലിസ ഇത് കണ്ടിരിക്കാം ഒച്ച വെയ്ക്കാനോ ജോണിനെ വിളിക്കനോ ശ്രെമിച്ചപ്പോൾ  അയാൾ കൈയിൽ ഇരുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തു  കൊന്നതാവം..

ഈശ്വരാ.. ജോൺ കരഞ്ഞു കൊണ്ട് തറയിലേക്ക് വീണ് പോയി..അയാൾക്ക്‌ അതൊന്നും കേൾക്കാൻ പോലും ഉള്ള മന ശക്തി ഉണ്ടായിരുന്നില്ല..

സാർ.....കോൺസ്റ്റബിൾ നീട്ടി വിളിച്ചു.
പുറത്തു മതിലിന്റെ അരികിൽ നിന്നും ഒരു കത്തി കിട്ടി സാർ.. അതിൽ രക്തം പുരണ്ട ലക്ഷണം ഉണ്ട് സർ..
SI:::മ്മം...അയാൾ ഇത് വഴി ആവാം രക്ഷ പെട്ടു പോയത് അപ്പോൾ കൈയിൽ നിന്നും നഷ്ടപെട്ടതാവും ഇത്..
സർ എന്റെ ലിസയെ എന്നിൽ നിന്നും അടർത്തി മാറ്റിയ അവനെ എനിക്ക് കാട്ടി തരണം അവനെ എനിക്ക് വേണം ഞാൻ തന്നെ അവനുള്ള ശിക്ഷ കൊടുക്കും..അവസാന നിഗമനവും ആയി...
അങ്ങനെ ഒരു കുറച്ച് തെളിവുകളും ശേഖരിച്ചു  SI യും സംഘവും യാത്ര ആയി...

പോസ്റ്റ്മോർട്ടം കഴിഞ്ഞു വിട്ടു കിട്ടിയ ലിസയുടെ ബോഡി അടക്കം ചെയ്തു.
********&&&&&*******&&&&*****

ഒരാഴ്ച കഴിഞ്ഞപ്പോൾ മെഡിക്കൽ കോളേജ്....ആശുപത്രിയിൽ
ജോൺ ചെറുകേ കണ്ണു തുറന്നു കൈയിൽ നല്ല വേദന ഉണ്ട് അയ്യാൾ കൈയിലേക്ക് നോക്കി..വലത്തേ കൈയിലാണ് കെട്ടി മുറിവ് നന്നായി ഉണങ്ങിയിട്ടില്ല.
തൊട്ടു മുൻപിൽ SI ജയകുമാർ ഉണ്ട് പിന്നെ ഒരു ഡോക്ടറും.
സർ എനിക്ക് എന്ത് പറ്റി ജോൺ പതുക്കെ ചോദിച്ചു..

SI:: ജോൺ താങ്കളുടെ കൈയിലെ ഞരമ്പ് മുറിച്ച് താങ്കൾ കഴിഞ്ഞ മൂന്ന് ദിവസം ICU വിൽ ആയിരുന്നു.
ഇന്നാണ് പുറത്ത് ഇറങ്ങുന്നത്..
ജോൺ ::ഞാനോ എനിക്ക് ഒന്നും ഓർക്കാൻ കഴിയുന്നില്ല..
ഡോക്ടർ :::അതെ ജോൺ സത്യം ആണ് താങ്കൾ ഇവിടെ വിധക്ത ചികിത്സയിൽ ആയിരുന്നു..
ജോൺ ::എന്റെ ലിസയെ കൊന്നവനെ കൊല്ലതെ ഞൻ മരിക്കാൻ ശ്രെമിച്ചു എന്നൊ?
നോ...

SI:::തനിക്ക് കാണണ്ടേ അറിയണ്ടേ ആരാ തന്റെ ലിസയെ കൊന്നത് എന്ന് ??
ജോൺ കിടക്കയിൽ നിന്നും ചാടി എഴുനേറ്റു..യെസ് എനിക്ക് അറിയണം അവനെ കാണണം..
പറയു സർ ആരാണ് അത് അവനെ എനിക്ക് എന്റെ കൈകൊണ്ടു തന്നെ കൊല്ലണം..

കോൺസ്റ്റബിൾ....
SI ഉറക്കെ വിളിച്ചു..
പുറത്ത് നിന്ന കോൺസ്റ്റബിൾ അകത്തേക്ക് കയറി വന്നു കൂടെ മറ്റൊരാളും.....

തുടരും......

❤#സെക്കന്റ്‌_to മിനിറ്റ്...

#അവസാന ഭാഗം..

കോൺസ്റ്റബിളിന്റെ ഒപ്പം കയറി വന്ന ആളെ കണ്ടപ്പോൾ ജോൺ ഒന്ന് നെറ്റി ചുളിച്ചു..ഇയ്യാൾ ആണോ എന്റെ ലിസയെ കൊന്നത് ഇവനെ ഞാൻ ഇന്ന്.
ജോൺ വന്ന ആളുടെ നേരെ പാഞ്ഞു അയ്യാളെ കൊല്ലാൻ ഉള്ള ദേഷ്യവും ആയി..

ജോൺ SI ഉറക്കെ  വിളിച്ചു..നിൽക്കു അവിടെ ഞാൻ പറഞ്ഞോ ലിസയുടെ കൊലയാളി ഇയ്യാൾ ആണെന്ന്?
പിന്നെ ഇയ്യാൾ അല്ലെങ്കിൽ ഇയ്യാളെ എന്തിന് ഇവിടെ കൊണ്ട് വന്നു??

SI:: ജോണിന് ഇദ്ദേഹത്തെ അറിയാമോ ?
ജോൺ ::എനിക്ക് അറിയാം ഞാനും ലിസയും ഒന്ന് രണ്ടു പ്രാവിശ്യം കണ്ടിട്ടുണ്ട്...ഇയ്യാൾ ഒരു ഡോക്ടർ ആണ് dr.അനന്ത കൃഷ്ണൻ.മാനസിക രോഗ വിധക്തൻ.
SI::എന്തിനാണ് നിങ്ങൾ ഇദ്ദേഹത്തെ കണ്ടത് ?
ജോൺ ::കുറച്ച് മടിച്ചു അത്...അത് പിന്നെ..
SI::പറയു ജോൺ നിങ്ങൾ എന്തിനാണ് ഇദ്ദേഹത്തെ കണ്ടത്?
ജോൺ::അത് ലിസക്ക് ഇടയ്ക്കിടെ മനസ്സ് വല്ലാതെ വിഷമിക്കുകയും പിന്നെ അവൾ പരസ്പരം ബന്ധം ഇല്ലാതെ എന്തൊക്കെയോ ചെയുകയും ചെയ്യും അതാ ഞാനും അവളും ഡോക്ടറെ കാണാൻ പോയിരുന്നത്...
SI:: അപ്പോൾ ജോൺ പറയുന്നത് ലിസക്ക് മാനസികമായ ചില അസുഖങ്ങൾ ഉണ്ടെന്ന് ആണോ ??
ജോൺ ::ഇല്ല എന്റെ ലിസക്ക് ഒന്നും ഇല്ല അവൾ പാവം ആണ് അവള്ക്ക് ഒരു അസുഖവും ഇല്ല...നോ അവളെ കുറിച്ച് അങ്ങനെ ഒന്നും പറയരുത് എനിക്ക് അതൊന്നും സഹിക്കാൻ കഴിയില്ല..

കുറച്ച് നേരത്തെ മൗനത്തിനു ശേഷം SI സംസാരിച്ചു തുടങ്ങി.

SI::ശെരിയാണ് അവളെ കുറിച്ച് അങ്ങനെ ഒന്നും പറയരുത് പക്ഷെ മറ്റൊരാളെ കുറിച്ച് അങ്ങനെ ഒക്കെ പറയാം അല്ലെ ഡോക്ടർ ??
അത് കേട്ട് കൊണ്ട് നിന്ന ഡോക്ടർ അനന്ത കൃഷ്ണൻ ജോണിനെ ഒന്ന് നോക്കി...
SI::അതെ ആ മാനസിക പ്രശ്നം മറ്റു ആർക്കും അല്ലായിരുന്നു ജോൺ അത് തനിക്ക് ആണ്..
ജോൺ ::::നോ എന്തൊക്കെ ആണ് നിങ്ങൾ ഈ പറയുന്നത്..
ഹേയ് ജോൺ അതെ അതാണ് സത്യം നിങ്ങൾ അത് ഉൾക്കൊണ്ട് മതിയാവു..

ഡോക്ടർ പ്ലീസ് ഇനി താങ്കളുടെ സമയം ആണ്

അത്രയും നേരം സംസാരിക്കാതെ ഇരുന്ന ഡോക്ടർ സംസാരിച്ചു തുടങ്ങി..
'ജോനും ലിസയും എന്നെ കാണാൻ വന്നപ്പോൾ ലിസക്ക് ആണ് പ്രോബ്ലം എന്ന് ആണ് പറഞ്ഞത് എന്നാൽ പിന്നീട് ലിസയും ആയി സംസാരിച്ചപ്പോൾ  എന്നോട് പറഞ്ഞ കാര്യങ്ങൾ എനിക്ക് ഒരിക്കലും വിശ്വസിക്കാൻ കഴിയും ആയിരുന്നില്ല..
ജോൺ ഇടക്ക് അവൻ പോലും അറിയാതെ മാറി മാറി വരുന്ന ചില സ്വഭാവ മറ്റങ്ങൾ.അവൻ ഒരിക്കലും അറിഞ്ഞു കൊണ്ട് ചെയ്യുന്നത് അല്ല അവന്റെ ഉള്ളിൽ അവൻ പോലും അറിയാതെ ഒളിച്ചിരിക്കുന്ന ഒരു രൂപം..
അവന്റെ വീട്ടിൽ നിന്നും മനഃപൂർവം ആണ് ലിസ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഇറങ്ങിയത്
നിങ്ങൾ തനിച്ചു താമസിക്കാൻ തുടങ്ങിയത്.
അവിടെ താമസിക്കുന്ന ആളുകളുടെ ജീവനു  തന്നെ ഭീഷണി ആയിരുന്നു ജോണിന്റെ ഈ ആൾ മാറ്റം..'സെക്കന്റ്‌ കൊണ്ട് മിനിറ്റ് മാറി വരുന്ന ഒരു മാറ്റം'ഇത് തിരിച്ചു അറിഞ്ഞ നിമിഷം ലിസ തകർന്നു പോയി പക്ഷെ അവൾ ഒരിക്കലും അതിനെ പറ്റി പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല..
ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതു നിന്നെ ആയിരുന്നു ജോൺ..

എല്ലാം അവൾ സ്വയം ഏറ്റെടുത്തു.രോഗം അവള്ക്ക് ആണെന്ന് അവൾ നിന്നെ വിശ്വസിപ്പിച്ചു.അതിനു വേണ്ടി അവൾ എന്നെയും നിർബന്തിച്ചു.
രോഗം അത് ഒരിക്കലും നീ അറിയരുത് എന്ന് അവള്ക്ക് നിർബന്ധം ആയിരുന്നു.അത് നീ അറിഞ്ഞാൽ നിന്നെ അവള്ക്ക് നഷ്ടം ആവും എന്ന് അവള്ക്ക് അറിയാമായിരുന്നു.
പലപ്പോഴും നിന്റെ ഉപദ്രവങ്ങൾ അവൾ ഏറ്റു വാങ്ങി പിന്നീട് അതൊക്കെ അവൾ സ്വയം ഉണ്ടാക്കിയതാണ് എന്ന് അവൾ ആക്കി തീർത്തു...ഇതൊന്നും ഒരിക്കലും അറിയാതെ നീ അവളോട്‌ ഒപ്പം ജീവിച്ചു..
മെഡിക്കൽ റിപ്പോർട്ട്കളിൽ ഒക്കെ അവൾ അവളുടെ പേര് ചേർത്തു.കഴിക്കാൻ കൊടുക്കുന്ന ഗുളികൾ ഓക്കേ അവൾ നിന്നെയും കൊണ്ട് എങ്ങനെ ഒക്കെയോ കഴിപ്പിച്ചു..നിന്റെ ഒരു കാര്യത്തിനും ഒരു മുടക്കവും അവൾ വരുത്തിയില്ല..

ഇതൊക്കെ ഒരു അത്ഭുതം കേൾക്കും പോലെ കേട്ടു കൊണ്ടിരിക്കുന്നു ജോൺ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു...

അതെ ജോൺ......

നീ ആണ് നിന്റെ ലിസയുടെ ജീവൻ എടുത്തത് നിന്റെ കൈകൊണ്ടു ആണ് അത് സംഭവിച്ചത്..നീ പോലും അറിയാതെ നിന്റെ ലിസയെ നീ കൊന്നു...സത്യം അതാണ്
അന്ന് നിന്നിൽ നീ അറിയാതെ അത് നടന്നു...
ഞങ്ങൾക്ക് അവിടെ നിന്നും കിട്ടിയ എല്ലാ തെളിവുകളും നിനക്ക് എതിരെ ആണ്..ആ കത്തിയിൽ നിന്റെ വിരൽ അടയാളം ആണ്..അന്ന് നീ ആ കത്തി പുറത്തേക്കു വലിച്ച് എറിഞ്ഞത് ആവാം സംഭവത്തിന്‌ ശേഷം..
നിങ്ങളുടെ വീട്ടിൽ നിന്നും നഷ്ടപെട്ടു എന്ന് പറയുന്ന സ്വർണം അത് നിങ്ങളുടെ അമ്മക്ക് ലിസ പണയം വെച്ചു കാശ് കൊടുത്തിരുന്നു നിങ്ങൾ അറിയാതെ..
മെഡിക്കൽ റിപ്പോർട്ട്‌ നിങ്ങൾ കഴിക്കുന്ന മരുന്നുകൾ പിന്നെ ഇവിടെ വെച്ചു നടത്തിയ പരിശോധനകൾ ഒക്കെ നിങ്ങളുടെ രോഗം സ്ഥിതികരിച്ചു..
നിങ്ങൾ നിരപരാധി ആണ് പക്ഷേ നിങ്ങളുടെ രോഗം ആണ് ശെരിക്കും കുറ്റവാളി....പക്ഷേ...അത് കോടതിക്ക് ബോധ്യപെടണം..
ജോൺ നിങ്ങൾ സ്വയം അറുത്തു മുറിച്ചത് ആണ് നിങ്ങളുടെ കൈ പക്ഷേ അത് നിങ്ങൾ അറിഞ്ഞു കൊണ്ട് ചെയ്തതല്ല..നിങ്ങൾക്ക് അത് ഓർമ്മ പോലും ഇല്ല..
ഞങ്ങൾക്ക് കിട്ടിയ എല്ലാം തെളിവുകളിലും ഒരിക്കലും നിങ്ങൾ സ്വന്തം ഭാര്യയെ കഴുത്ത് അറുത്തു കൊന്ന ഒരു കൊലപാതകി ആയി ഒരിക്കലും ചിത്രികരിക്കില്ല.....നിങ്ങൾ ഒരു അർത്ഥത്തിൽ നിരപരാധി ആണ് ഒരു പക്ഷേ ഈ രോഗത്തെ കുറിച്ച് നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ നിങ്ങൾക്ക് ഈ അവസ്ഥ ഒഴുവാക്കാം ആയിരുന്നു...

നോ.......ജോൺ അലറി വിളിച്ചു അല്ല ഞാൻ അല്ല എനിക്ക് അതിന് ഒരിക്കലും കഴിയില്ല...
അവന്റെ ഭാവം പെട്ടന്ന് മാറി അവൻ ബെഡിൽ നിന്നും ചാടി എഴുനേറ്റു..
ഞാൻ ഞാൻ ആന്നോ അത് ചെയ്തത് ഈശ്വരാ...
എന്റെ ഈ കൈകൊണ്ടു ആണോ ഇല്ല ഇല്ല എന്റെ ലിസ.......

ലിസ....
ഒരു സെക്കന്റ്‌ കൊണ്ട് അവന്റെ ഭാവം മാറി അവൻ അടുത്ത് ഇരുന്ന SIയുടെ നേരെ തിരിഞ്ഞു അവന്റെ മുഖ ഭാവം മാറി അവനിൽ ഒളിച്ചിരുന്ന ആ മറ്റൊരു രൂപം അത് വെളിയിൽ വന്നു..
SI സുരക്ഷക്കായി കൈയിൽ എടുത്തു പിടിച്ച തോക്കിൽ അവന്റെ കണ്ണു ഉടക്കി അവൻ അത് ഒരു സെക്കന്റ്‌ കൊണ്ട് അത് കൈക്കൽ ആക്കി..ആ തോക്ക് ഡോക്ടർക്ക് നേരെ ചൂണ്ടി കാഞ്ചി വലിക്കാൻ തുടങ്ങിയ അതെ സെക്കൻഡിൽ പുറകിൽ നിന്നിരുന്ന കോൺസ്റ്റബിന്റെ കൈയിൽ നിന്നും SI വാങ്ങിയ  തോക്കിന്റെ കാഞ്ചി വലിച്ചു ജോണിന്റെ  അവന്റെ നെഞ്ചിൽ തന്നെ അതിൽ നിന്നും പുറത്തേക്കു തെറിച്ച ഉണ്ട് ചെന്നു തറച്ചു..
ജോൺ പുറകോട്ടു മറിഞ്ഞു അവന്റെ അടുത്തേക്ക് ഓടി ചെന്ന് അവന്റെ മുഖംതേക്ക് നോക്കിയ ഡോക്ടർ അനന്ത കൃഷ്ണനോട് അവൻ ഒരേ ഒരു വാക്ക് ഒരു പുഞ്ചിരിയോടെ പറഞ്ഞു

" സോറി......"

അവന്റെ ലിസയുടെ അരികിലേക്ക് അവനും യാത്ര ആയി.

പാറു..

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്