ഭാര്യ MLA ആയാൽ

❤ഭാര്യ MLA ആയാൽ❤
ഫുൾ പാർട്ട്‌
*********************

ഇന്നലെയും അവൾ വിളിച്ചു പറഞ്ഞതായിരുന്നു.  ഉണ്ണിയേട്ടാ ഞാൻ നാളെ വരൂട്ടോ,  എന്നും കാണാറുള്ള അമ്പല നടയിൽ വെച്ച് കാണാം എന്ന്.

PHD ക്കു ഡൽഹിയിലെ ഒരു പ്രസിദ്ധ കോളേജിൽ നിന്നും പഠിപ്പു കഴിഞ്ഞവൾ വന്നിട്ടേ ഉള്ളു. 
.രാവിലെ അമ്പലത്തിൽ നിന്നും ഇറങ്ങി ആലിന്റെ ചുവട്ടിലേക്ക് കണ്ണോടിച്ചു.  ആ അവിടിരിപ്പുണ്ട് ന്റെ ഉണ്ണിയേട്ടൻ. സാധാരണ ന്റെ കൂടെ അകത്തു കയറി തൊഴുന്ന ആളാണ്‌.  ഇന്നിത് ന്തോ പറ്റിയിട്ടുണ്ട്
ഉണ്ണിയേട്ട എന്നുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്.

വന്നിട്ട് ഇവിടെ ഇരിക്കാണോ?  ആൾക്കെന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട്. 
ന്താ മുഖത്തൊരു മ്ലാനത?  അവൾ എന്റെ ചാരെ ഇരുന്നുകൊണ്ട് ചോദിച്ചു.

അമ്മു ഞാൻ ഒരു കാര്യം കേട്ടു.  അതിന്റെ സത്യാവസ്ഥ ഒന്നറിയണം അതും നിന്റെ വായിൽ നിന്നും. 

ന്താ ഉണ്ണിയേട്ടന് അറിയേണ്ടത്?  ചോദിച്ചോളൂ. 

നിന്റെ അച്ഛൻ രാജിവെച്ചൊഴിഞ്ഞ MLA  സ്ഥാനത്തേക്ക് നീ മത്സരിക്കാൻ പോകുന്നു എന്ന് കേട്ടല്ലോ?  ശബ്ദം കടുപ്പിച്ചായിരുന്നു എന്റെ ചോദ്യം? 

അവളുടെ മറുപടി മൗനമായിരുന്നു.

ആണോ അമ്മു. ?  ഞാൻ വീണ്ടും ശബ്ദം കടുപ്പിച്ചു. 
ഇത് ചോദിക്കാനാണോ ഉണ്ണിയേട്ടൻ രാവിലെ ഇവിടെ വന്നിരുന്നത്.  കൊള്ളാം.

ഉണ്ണിയേട്ടൻ വാ നമുക്ക് വീട്ടിൽ പോയി സംസാരിക്കാം  എന്നുപറഞ്ഞുകൊണ്ടവൾ എന്റെ നെറ്റിയിൽ തൊടാനായിട്ടു വന്ന ചന്ദനം കൈകൊണ്ടു തട്ടി മാറ്റിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. തട്ടലിന്റെ ആക്കത്തിൽ അവളുടെ കയ്യിൽ ഉണ്ടായിരുന്ന വാഴയിലയിൽ പൊതിഞ്ഞ ചന്ദനവും,  തെച്ചിപ്പൂക്കളും താഴെ വീണിരുന്നു. 

ഇടറുന്ന സ്വരത്തിൽ അവൾ പറയുന്നുണ്ടായിരുന്നു.  ഉണ്ണിയേട്ട  ദേവിയുടെ പ്രസാദം എന്ന്. 

അതിനു ചെവികൊടുക്കാതെ ഉടുത്തിരുന്ന മുണ്ട് കുത്തിയുടുത്തു തിരിഞ്ഞു നടന്നു.

അമ്മു അവളെന്റെ മുറപ്പെണ്ണാണ്.  രണ്ടു വീട്ടിലും എതിർപ്പൊന്നുമില്ല.  അമ്മാവൻ സ്ഥലത്തെ UCF സ്ഥാനാർഥി ആയി മത്സരിച്ചു ജയിച്ചു MLA ആയതാണ്  .  ഇടക്കെപ്പോഴോ ഒരു വലിയ കമ്പനിയിൽ നിന്നും ഒരുപാട് പണം വാങ്ങി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ MLA പദവി രാജിവെക്കേണ്ടി വന്നു.

ഈ ഗ്രാമത്തിലെ ചെറു പ്രാണികൾക്കു പോലും ഞങ്ങളുടെ പ്രണയം അറിയാവുന്ന കാര്യമാണ്.
അവളുടെ മൗനത്തിൽ എന്റെ ചോദ്യത്തിനുള്ള ഉത്തരം ഉണ്ടായിരുന്നു.  അമ്പലത്തിൽ നിന്നും വന്നു ഞാൻ നേരെ റൂമിലേക്ക്‌ കയറി വീണ്ടും കിടന്നു.  ഞാൻ ഇവിടെ അടുത്ത KSEB ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആണ്. 
ഉള്ളിൽ വന്ന ദേഷ്യം കടിച്ചമർത്തിക്കൊണ്ട് പുതപ്പ് തലവഴിയെ മൂടി കണ്ണടച്ച് കിടന്നു.  അപ്പോഴും മനസ്സിൽ കണ്ണ് നിറച്ചുകൊണ്ട് നിൽക്കുന്ന അവളുടെ രൂപമായിരുന്നു

കുറച്ചു കഴിഞ്ഞപ്പോഴാണ് പടികൾ കയറി വരുന്ന പാദസര കിലുക്കം കേട്ടത്.  കിലുക്കം അടുത്തേക്ക് എത്തുന്നത് പോലെ. 
. അതെ അവളാണ്.
അവൾ എന്റെ അടുത്ത് വന്നിരുന്നു.  തലവഴിയെ ഇട്ടിരുന്ന പുതപ്പ് മാറ്റി  . 

ഞാൻ കണ്ണ് തുറന്നു അവളുടെ മുഖത്തേക്ക് നോക്കി.  കട്ടിലിൽ നിന്നും എഴുന്നേറ്റു ഒരു സിഗരറ്റിനു തീ കൊളുത്തി ജനലിന്റെ അടുത്തേക്ക് മാറിനിന്നു പുക ചുരുളുകളാക്കി പുറത്തേക്കു ഊതി വിടുമ്പോഴും ഞാൻ ആ ചോദ്യം വീണ്ടും ആവർത്തിച്ചു

ഞാൻ കേട്ടത് സത്യമാണോ അമ്മു?
അവൾ വീണ്ടും മൗനം പാലിച്ചു. 

ഞാൻ ചോദ്യത്തിന്റെ ആക്കം കൂട്ടിയതുകൊണ്ടാകും എന്റെ ചോദ്യത്തിനുള്ള മറുപടി  അതെ എന്നുള്ള രീതിയിൽ ആയി ഒരു മൂളൽ അവളിൽ നിന്നും വന്നത്. 

രൂക്ഷമായ ഒരു നോട്ടമായിരുന്നു എന്റെ പ്രതികരണം. 

എല്ലാം എന്നോട് പറയുന്ന നീ എന്താ ഇതുമാത്രം എന്നോട് പറയാഞ്ഞത്?  എന്നുമുതലാ അമ്മു മാറിത്തുടങ്ങിയത്? 

അത് അച്ഛൻ ആരോടും പറയേണ്ട എന്ന് പറഞ്ഞപ്പോൾ..
അതൊന്നുമല്ല ഞാൻ അറിഞ്ഞാൽ സമ്മതിക്കില്ല എന്ന് നിനക്ക് 100% അറിയാം.  അതിനാൽ നീ എന്നിൽ നിന്നും അതൊളിച്ചു.  നേരിട്ട് ചോദിക്കാനായിട്ടാണ് ഇത്രയും ദിവസം ഞാൻ കാത്തിരുന്നത്. 
എന്റെ ഭാര്യയായി വരുന്നവൾ എന്റെയും എന്റെ മക്കളുടെയും കാര്യങ്ങൾ നോക്കിയാൽ മതി  .  ജനങ്ങളുടെ കാര്യം നോക്കേണ്ട ആവശ്യമില്ല അമ്മൂ.  എനിക്കത് ഇഷ്ട്ടവുമല്ല..

തല ഉയർത്തി ഒരു നോട്ടമായിരുന്നു അവൾ. 

എന്റെ സ്വാർത്ഥത ആയിരിക്കും അമ്മു  അത്.  എന്റെ ഭാര്യ എന്റെയും മക്കളുടെയും കാര്യം നോക്കിയാൽ മതി എന്നുള്ളത്..
ഒരു അഞ്ചു കൊല്ലത്തേക്ക് നീ മക്കളൊന്നും വേണ്ട എന്ന് പറഞ്ഞാൽ.?  എന്റെയും മക്കളുടെയും കാര്യം ഒരു വേലക്കാരി ഏറ്റെടുക്കേണ്ടി വന്നാൽ?

സ്വാർത്ഥത ആണോ അതൊ ഈഗോ ആണോ ഉണ്ണിയേട്ട? ഉണ്ണിയേട്ടൻ എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്?

  അവളുടെ ചോദ്യത്തിൽ ഒന്ന് പതറിയെങ്കിലും അതേടി സ്വാർത്ഥത തന്നെയാണ് എന്ന് പറയേണ്ടി വന്നു. 
ഇനി എന്തൊക്കെ പറഞ്ഞാലും പറ്റില്ല ഉണ്ണിയേട്ടാ.  ഞാൻ ഇന്ന് ഉച്ചക്ക് അച്ഛനോടൊപ്പം നോമിനേഷൻ കൊടുക്കാൻ പോകും.  ഉണ്ണിയേട്ടൻ എതിരൊന്നും പറയരുത്.  വിക്കി വിക്കി അവൾ അത് പറയുമ്പോഴും എന്നിൽ ഇരമ്പി വന്ന ദേഷ്യം ഞാൻ അവളുടെ കരണത്തേക്കു തീർക്കാനായി കൈ പൊക്കി.

അല്ലേലും നിന്നെ തല്ലാൻ എനിക്കെന്തു അവകാശം.  ഞാൻ നിന്റെ ആരാ?  പൊക്കിയ കൈ ഞാൻ താഴ്ത്തി. 

ഒന്നൂടെ പറയുവാ അമ്മൂ നീ നോമിനേഷൻ കൊടുക്കാൻ പോകരുത്..

ഞാൻ ഉണ്ണിയേട്ടന്റെ ആരുമല്ലേ?  അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.  കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. എന്നെ തല്ലാനും കൊല്ലാനും ഏട്ടനേക്കാൾ വേറെ ആർക്കാണ് അവകാശം?

പറ്റില്ല ഉണ്ണിയേട്ടാ ഇത്രയും നാളും ഞാൻ അച്ഛൻ പറഞ്ഞത് അനുസരിച്ചിട്ടേ ഉള്ളു.  എനിക്ക് കഴിയില്ല. അച്ഛനെ എതിര് പ്രവർത്തിക്കാൻ ഉണ്ണിയേട്ടന് അത് അറിയാല്ലോ?

നിന്റെ അച്ഛൻ അധികാരത്തോടുള്ള ഭ്രാന്ത് മൂത്തു കണ്ണിൽ തിമിരം ബാധിച്ചതാ.
അത് നിന്നിലേക്കും പടർന്നോ അമ്മൂ? 
അതെങ്ങനാ അച്ഛന്റെ അല്ലേ മോളു? 

ഇത് സ്വാർത്ഥത അല്ല ഉണ്ണിയേട്ടാ ഈഗോ ആണ്.  ഭർത്താവിനേക്കാൾ ഭാര്യക്ക് ഉയർന്ന പദവി ലഭിക്കുന്നതിന്റെ ഈഗോ. 
ഒരുതരം ചീപ് ഈഗോ. 

നിർത്തേടി നിന്റെ പ്രസംഗം.  നീ ഒന്നോർത്തോ അമ്മൂ നീ UCF സ്ഥാനാർഥി ആയാൽ നിന്നെ തോൽപ്പിക്കാൻ എതിർ സ്ഥാനാർത്ഥിയുടെ കൂടെ ഞാൻ ഉണ്ടാകും.  വാശി ആണെന്ന് കൂട്ടിക്കോ അമ്മൂ. 

എങ്കിൽ എനിക്കും വാശിയാണ് ഉണ്ണിയേട്ടാ ! ഉണ്ണിയേട്ടന് മാത്രമല്ല വാശി.
ഇലക്ഷന് ഞാൻ നിൽക്കും.  തോറ്റാൽ പിന്നെ ഈ അമ്മുവിനെ ഉണ്ണിയേട്ടൻ അങ്ങ് മറന്നേക്കണം

എന്നെന്നേക്കുമായി  .
കള്ളപ്പണം വാങ്ങി രാജിവെച്ച നിന്റെ അച്ഛന്റെ സ്ഥാനത്തേക്കാണ് നീ  മത്സരിക്കുന്നതെന്നോർമ്മ വേണം. 
അച്ഛൻ

നിരപരാധിയാണോ അല്ലേ എന്ന് എനിക്കറിയാം ഉണ്ണിയേട്ടാ !

അത് പറഞ്ഞു പൊട്ടിക്കരഞ്ഞുകൊണ്ടവൾ ഗോവണികളിറങ്ങിപ്പോകുമ്പോൾ അവളുടെ പാദസരകിലുക്കം അവളെയും പിന്തുടരുന്നുണ്ടായിരുന്നു.

(പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനീകരം )

❤ഭാര്യ MLA ആയാൽ
**********************

രണ്ടാം ഭാഗം    
              **************

അവൾ പോയപ്പോഴും മനസാകെ അസ്വസ്ഥം ആയിരുന്നു .  കാരണം ഞങ്ങൾക്കിടയിൽ ഇത്ര ഗൗരവമായ ഒരുടക്കു ഇതാദ്യമാണ്. 

എന്നോടു ഇഷ്ട്ടമാണ് എന്ന് പറഞ്ഞെന്നു മുതൽ ഇന്നുവരെ എന്റെ ഒരിഷ്ടങ്ങൾക്കും അവൾ എതിര് നിന്നിട്ടില്ല.  അതുപോലെ തന്നെ അവളുടെ അച്ഛന്റെയും..

ഇതിപ്പോ ഒരു വാശിയുടെ വിഷയമായി മാറിയിരിക്കുന്നു.   ഉച്ചക്ക് അവളുടെ കാൾ കണ്ടിട്ടും ഫോൺ എടുക്കാൻ കൂട്ടാക്കിയില്ല.  ഒടുവിൽ അമ്മയെ വിളിച്ചവൾ നോമിനേഷൻ കൊടുക്കാൻ പോവുകയാണ് അനുഗ്രഹിക്കണം എന്ന് പറഞ്ഞിട്ട് എന്നോടും പറയുവാൻ പറഞ്ഞു..

അമ്മ അത് എന്നോട് പറയുമ്പോൾ മനസിൽ അവളോടുള്ള വാശിയും ദേഷ്യവും കൂടുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോൾ എതിർ സ്ഥാനാർഥിയുടെ  കൂടെ  വോട്ട് ചോദിക്കാൻ ഇറങ്ങിയ ഞാനും UCF  സാരഥിയായ അവളും പലപ്പോഴും നേർക്ക് നേരെ വന്നെങ്കിലും പരസ്പരം അപരിചിതരെപ്പോലെ ഒഴിഞ്ഞു മാറി നടന്നു. 

പലപ്പോഴും അവളുടെ അച്ഛന്റെ തീഷ്ണമായ നോട്ടത്തിനു ഞാൻ വിധേയനായിട്ടുണ്ട്.

ഒരു ദിവസം സസ്‌പെൻഷൻ ലെറ്റർ കൈപ്പറ്റിയപ്പോഴാണ് അതിന്റെ കാരണം ഞാൻ അറിഞ്ഞത്.  Govt എംപ്ലോയീ ആയ ഞാൻ പരസ്യമായി വോട്ട് ചോദിക്കാൻ ഇറങ്ങിയത് ഭരണ പക്ഷമായ UCF നെ ചൊടിപ്പിച്ചു. 

അതിനു പിന്നിൽ ഒരു PHD കാരിയാണെന്നു മനസിലാക്കാൻ അധികം കഷ്ട്ടപെടെണ്ടി വന്നില്ല.  പിന്നീട് പരസ്യമായി ഇറങ്ങിയില്ലെങ്കിലും രഹസ്യമായി ഞാൻ ഇലക്ഷന് പ്രചരണം തുടർന്നു.  കാരണം അവളോടുള്ള വാശി അത്രക്കുണ്ടായിരുന്നു.

ഒടുവിൽ ഇലക്ഷന് തലേന്ന് അവൾ വീട്ടിൽ വന്നപ്പോൾ ഒരു പരിഹാസത്തോടെ അവളുടെ മുഖത്ത് നോക്കി ഭാവി MLA ക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയാമായിരുന്നോ എന്നുള്ള ചോദ്യത്തിന് മൗനം മറുപടിയാക്കി അവൾ ഒന്ന് പുഞ്ചിരിച്ചു. 

തിരിഞ്ഞു നടന്ന എന്റെ കയ്യിൽ പിടിച്ചു നിറ കണ്ണുകളോടെ വെറുക്കരുതെന്നല്ല അവൾ പറഞ്ഞത് മറിച്ചു ശപിക്കരുത് എന്നായിരുന്നു.  അവളുടെ കണ്ണുനീരിനു ഒരു പുച്ഛം നൽകി ഗോവണികൾ കയറുമ്പോഴും എന്റെ മനസ്സ് നീറുന്നുണ്ടായിരുന്നു.

പിറ്റേന്ന് വോട്ടിംഗ് മെഷീന്റെ മുന്നിൽ നിന്നു അതിൽ അവളുടെ പേര് കണ്ടപ്പോൾ കൈ അങ്ങോട്ട്‌ നീങ്ങിയെങ്കിലും അവളോടുള്ള എന്റെ വാശി അതിന്റെ കൊടുമുടി കയറി നിന്നത് കൊണ്ട് അവളുടെ എതിർ സ്ഥാനാർത്ഥിക്ക് വോട്ട് നൽകി തിരിച്ചു വരുമ്പോഴും മനസ്സിൽ കുറ്റബോധം ഒട്ടുമില്ലായിരുന്നു.  കാരണം അപ്പോഴും അവൾ തോൽക്കണം എന്നുള്ള ചിന്ത മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ.

പിന്നീടങ്ങോട്ട് ഓരോ മണിക്കൂറുകൾക്കും ഓരോ ദിവസങ്ങളുടെ ദൈർഖ്യം തോന്നിത്തുടങ്ങിയിരുന്നു.
ഇലക്ഷന് റിസൾട്ട്‌ വരുന്ന ദിവസം മനപ്പൂർവം കട്ടിലിൽ നിന്നും എഴുന്നേൽക്കാതെ അവിടെ ഉറക്കം നടിച്ചു കിടക്കുമ്പോൾ താഴെ നിന്നും ഉച്ചത്തിൽ അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു.

ഉണ്ണീ ദേ നമ്മടെ അമ്മു ഒരു MLA ആയി എന്ന്.  ഞാൻ ഭൂമിയിലേക്ക് ഇറങ്ങി ഇല്ലാതായിപ്പോയി എന്ന് തോന്നിയ നിമിഷം.  ഞാൻ എന്ത്‌ നടക്കരുതെന്നു ആഗ്രഹിച്ചുവോ അത് നടന്ന ദിവസം. 

റൂമിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ റൂമിനു പുറത്തു കണ്ണുകൾ നിറച്ചുകൊണ്ട് എന്നെ നോക്കി നിൽക്കുന്ന അമ്മുവിനെ ആയിരുന്നു കണ്ടത്.  അവൾ തലേന്ന് ഇവിടെയാണെന്ന് തോന്നുന്നു കിടന്നത്. 

നിന്റെ ആഗ്രഹം പോലെ എല്ലാം നടന്നല്ലോ.  നിനക്കിനി പോകാം എന്ന് പറയുമ്പോഴും ഒരു MLA ആയതിന്റെ ഒരു സന്തോഷവും ഞാൻ അവളിൽ കണ്ടില്ല.

MLA ആകുമ്പോൾ ആദ്യം എന്റെ ഉണ്ണിയേട്ടനെ കാണണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. 

എന്തിനു എന്റെ പരാജയം കണ്ടു സന്തോഷിക്കുവാനോ?  അതൊ എന്റെ  വാശിക്ക്‌ മുന്നിൽ നീ ജയിച്ചെന്നു കാണിക്കാനോ?  അമ്മു നിനക്കിനി നല്ലൊരു ഭാര്യ ആകാൻ കഴിയില്ല.  നല്ലൊരു അമ്മ ആകാൻ കഴിയില്ല. 

എല്ലാം ഉണ്ണിയേട്ടന്റെ തെറ്റിദ്ധാരണകളാണ്.  ഉണ്ണിയേട്ട ഞാൻ....

അവൾ പറഞ്ഞു തീർക്കും മുൻപേ ഞാൻ വീണ്ടും റൂമിൽ കയറി കുറ്റി ഇട്ടിരുന്നു.  തോറ്റവനെപ്പോലെ അവളുടെ മുന്നിൽ നിൽക്കേണ്ടി വന്നല്ലോ എന്നുള്ള ചിന്ത എന്നിൽ  വല്ലാതെ അസ്വസ്ഥത ഉളവാക്കിയിരുന്നു.
അവളുടെ മുന്നിൽ ഞാൻ ചെറുതായിപ്പോയി എന്നുള്ള അപകർഷതാ ബോധം എന്നിൽ പടർന്നു കയറി .

മനസിൽ വല്ലാത്തൊരു കുറ്റബോധം തോന്നി തുടങ്ങിയത് പോലെ.  എന്റെ തീരുമാനങ്ങളെ അവളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നോ ഞാൻ? 

എന്തൊക്കെയൊ ചിന്തിച്ചു കിടന്നപ്പോഴാണ് വീണ്ടും ഡോറിൽ നിർത്താതെ ആരോ മുട്ടുന്നത് കേട്ടത്. 

അവളാകും എന്ന ധാരണയിൽ കതകു വലിച്ചു തുറന്നപ്പോൾ മുന്നിൽ അമ്മ.

അമ്മ വന്നു കയറിയ പാടെ എന്നോട് ഒന്നേ ചോദിച്ചുള്ളൂ.  നീ ഇനി അവളെ കെട്ടുമോ ഇല്ലേ എന്ന്?

വാശിയും ദേഷ്യവും മനസിലും ശരീരത്തിലും ഒരുമിച്ചു സംഗമിച്ചു ഇല്ല  എന്ന് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഞാൻ പോലും അറിയാതെ ഇടറിയിരുന്നു.  എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

നിന്നെ സ്വന്തമാക്കാൻ അവളുടെ അച്ഛന്റെ വാശിക്ക് മുന്നിൽ തോറ്റു കൊടുക്കേണ്ടി വന്നൊരു പാവം പെണ്ണാടാ അവൾ.  അന്ന് അവൾ ഇവിടുന്നു കരഞ്ഞുകൊണ്ട് പോയത് ഓർമ്മയുണ്ടോ?

ഇവിടുന്നു പോയിട്ട് അവൾ ആദ്യം ചെയ്തത് അവളുടെ അച്ചന്റെ മുഖത്ത് നോക്കി ഇലക്ഷന് നിൽക്കുന്നില്ല എന്നാണ് പറഞ്ഞത്.  അതും നിനക്ക് വേണ്ടി.  അവളുടെ അച്ഛന്റെ ആഗ്രഹങ്ങളേക്കാൾ അവൾക്കു വലുത് നിന്റെ സന്തോഷം ആയിരുന്നു. 
പക്ഷെ എന്റെ ആങ്ങള നിന്റെ അമ്മാവൻ അച്ഛനു പകരം തനി ഒരു രാഷ്ട്രീയക്കാരൻ ആയപ്പോൾ അയാളുടെ ഭീഷണിക്കു മുന്നിൽ അവൾക്കു വഴങ്ങേണ്ടി വന്നു.
കൊന്നുകളയാനും മടിക്കില്ല എന്ന് സ്വന്തം മകളുടെ മുഖത്തു നോക്കിപ്പറഞ്ഞപ്പോൾ....

അച്ഛന്റെ തീരുമാനം ധിക്കരിച്ചാൽ എന്റെ പൊന്നുമോനുമായി സ്വപ്നം കണ്ട ജീവിതം അങ്ങ് മറക്കാൻ പറഞ്ഞു അയാൾ.  അന്നാദ്യമായി അയാൾ അവളെ തല്ലി.  അവൾ അതും സഹിച്ചത് നിനക്ക് വേണ്ടിയാണ്. 

എന്നിട്ടിപ്പോ നിനക്ക് അവളെ വേണ്ട ല്ലേ?  നീ കരുതുന്നത് പോലെ നിനക്ക് സസ്പെൻഷൻ വാങ്ങിത്തന്നത് അവളല്ല.  അയാളായിരുന്നു. 

പിന്നെ ഒരു പെണ്ണ് MLA ആയാൽ എന്താണ് കുഴപ്പം? 

നിനക്ക് അവൾ പറഞ്ഞത്പോലെ ഈഗോ ആണ്.  ഭർത്താവിനേക്കാൾ ഉയർന്ന പദവി ലഭിക്കും എന്നുള്ള ചീപ് ഈഗോ? 

നിനക്ക് അറിയാമല്ലോ നിന്റെ അച്ഛൻ പഠിപ്പിച്ചിരുന്ന സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയിരുന്നു ഞാൻ.  പക്ഷെ ജീവിത്തിൽ മാഷ് എന്റെ മാനേജർ ആയിരുന്നു.
സ്കൂളിൽ വെച്ചുപോലും എന്നെ ടീച്ചറെ എന്നെ വിളിച്ചിട്ടുള്ളു.  ആ അച്ഛന്റെ മോൻ തന്നെയാണോ നീ? 

നീ സ്നേഹിക്കുന്നതിന്റെ 100 ഇരട്ടി ആ പാവം നിന്നെ സ്നേഹിക്കുന്നുണ്ട്. 
ന്റെ മോൻ അത് വേണ്ട എന്ന് പറഞ്ഞല്ലോ?   നഷ്ട്ടം നിനക്ക് തന്നെയാണ്.
കാരണം അവൾക്കു നിന്നെ സ്നേഹിക്കാനേ അറിയൂ  .  നിന്നെ അനുസരിക്കാനേ അറിയൂ.  അതുകൊണ്ടാണല്ലോ PHD ക്കു വിദേശത്ത് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം കിട്ടിയിട്ടും നീ ഒരാൾ പോകേണ്ട എന്ന് പറഞ്ഞപ്പോൾ അവൾ മറുത്തൊന്നും പറയാതെ അത് വേണ്ട എന്ന് വെച്ചത്?  ഇനി നിനക്ക് തീരുമാനിക്കാം? ഈ അമ്മ ഇനിയൊന്നും പറയാൻ വരില്ല...

ശെരിയാണ് എന്റെ ഒരൊറ്റ തീരുമാനം കൊണ്ടാണവൾ സ്വപ്നം കണ്ടുനടന്ന വിദേശത്തെ PHD പഠനം വേണ്ട എന്ന് വെച്ചത്.  അത് പുഞ്ചിരിച്ചു കൊണ്ടു അനുസരിച്ചതല്ലാതെ മറുത്തൊന്നും ഇന്നോളം പറഞ്ഞിട്ടില്ല. 

അമ്മേ അവൾ എന്റെയാണ്.  കഴുത്തിലൊരു മിന്നു കെട്ടിയിട്ടില്ല എന്നെ ഉള്ളൂ.  എപ്പോഴോ തുടങ്ങിയ ഒരു വാശിക്ക് അവളെ വേണ്ട എന്ന് പറഞ്ഞപ്പോൾ....

എനിക്ക് പറ്റുമോ അമ്മേ അവളെ മറക്കാൻ,  അവളെ വെറുക്കാൻ,  അവളെ ശപിക്കാൻ??

മനസിൽ വാശി ആയിരുന്നെങ്കിലും അവൾ MLA ആയിക്കാണണമേ എന്നുള്ള അതിയായ ആഗ്രഹം എന്നിലും ഉണ്ടായിരുന്നു.  അത് പുറത്തു കാണിക്കാഞ്ഞത് നിങ്ങൾ പറഞ്ഞ ചീപ് ഈഗോ കാരണം ആയിരിക്കാം.  എന്നിലെപ്പോഴോ ഉയർന്നു വന്ന വാശി കാരണം ആയിരിക്കാം.  ഭാര്യ MLA എന്ന് പറയുന്നതിനപ്പുറം എന്ത്‌ അഭിമാനമാണ് വേറെ വേണ്ടത്. ?

അവൾ എന്റെയാണ്.  ഉണ്ണിക്കൊരു പെണ്ണുണ്ടെങ്കിൽ,  ഉണ്ണി ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടുന്നുണ്ട് എങ്കിൽ അത് അവളെ ആയിരിക്കും.  അവളെ മാത്രം.  ഇത് പറഞ്ഞു ഗോവണികളിറങ്ങി താഴേക്കു ചെന്നപ്പോൾ എല്ലാം കേട്ടുകൊണ്ട് കണ്ണ് നിറച്ചു വിതുമ്പി കരയുന്ന അവളെയാണ് ഞാൻ കണ്ടത്. 

തിരിഞ്ഞു പോകാൻ നടന്ന അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചോട് ചേർത്ത് നിർത്തി കൈകൊണ്ടു വരിഞ്ഞു മുറുകുമ്പോൾ എനിക്ക് വേണ്ടി നീ കുറെ കരഞ്ഞില്ലേ?  ഇനി കരയരുത്. 
കാരണം ജനപ്രതിനിധികൾ കരയുകയല്ല വേണ്ടത്. 
കരയുന്ന ജനങ്ങളുടെ കണ്ണീരാണ് ഒപ്പേണ്ടത്.  എന്റെ അമ്മുവിനതു കഴിയും.  എനിക്ക് പറ്റുമോഡോ തന്നെ ശപിക്കാൻ എന്ന് പറഞ്ഞു കൊണ്ട് ചുണ്ടുകൾ അവളുടെ തലയിലേക്ക് ചേർക്കുമ്പോൾ അവൾ ചോദിക്കുന്നുണ്ടായിരുന്നു പിന്നെ എന്തിനായിരുന്നു ഉണ്ണിയേട്ടാ ഈ വാശി എന്ന്?  ആരോടായിരുന്നു ഈ വാശി എന്ന്. 

അവളുടെ താടിക്കു പിടിച്ചു മുഖം ഉയർത്തി ഞനൊരു ആണായിപ്പോയില്ലേ എന്ന് പറഞ്ഞിട്ട് എന്റെ വാശികൾ നിന്നോടല്ലാതെ പിന്നെ ആരോട് കാണിക്കാനാ പെണ്ണെ എന്ന് പറഞ്ഞവളെ കെട്ടിപ്പിടിക്കുമ്പോൾ  ഗോവണികളിറങ്ങി വന്ന അമ്മ ഞങ്ങളെ നോക്കി ചുമക്കുന്നുണ്ടായിരുന്നു.            ശുഭം ❤

    മുഹൈമിൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്