പ്രണയ പരാജിതനെ പ്രണയിച്ചവൾ

💘പ്രണയ പരാജിതനെ പ്രണയിച്ചവൾ 💘
ഫുൾ പാർട്ട്‌
*******************************************
അവൻ ഒന്ന് നന്നായിയിരുന്നെങ്കിൽ എന്നു  മുട്ടിപ്പായി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല ആ അമ്മയ്ക്ക്

ആരോടും പരാതി പറയാതെ പല രാത്രികളിലും കണ്ണീരു ഒഴുക്കുന്നത് കണ്ടിട്ടുള്ളത് അവന്റെ അച്ഛൻ മാത്രമായിരുന്നു

ടാ മോനേ ഇനിയെങ്കിലും നിനക്ക് എല്ലാം മറന്നു കൂടെ അവൾ പോയിട്ട് വർഷം ഒന്നായില്ലേ

അമ്മയെ നോക്കി ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു അവന്റെ മറുപടി

എനിക്കു എന്റെ പഴയ മകനേ തിരിച്ചു വേണം

മമ്മിയ്ക്ക് ഇത് മാത്രെ ഉള്ളോ പറയാൻ

നിനക്ക് ഇപ്പൊ എന്ത് പറഞ്ഞാലും ദേഷ്യമല്ലേ

ദേഷ്യം പിടിപ്പിക്കുന്ന കാര്യം പറയാൻ നിൽക്കുന്നത് എന്തിനാ

നീ ഇങ്ങനെ നടക്കുന്നത്  എനിക്ക് കാണാൻ വയ്യ

ദേഷ്യത്തോടെ അവൻ പറഞ്ഞു
ഒന്ന് നിർത്തുവോ, അല്ലേൽ വേണ്ട ഞാൻ എങ്ങോട്ടെങ്കിലും പോയേക്കാം ഇവിടെ ഇരിക്കുമ്പോൾ അല്ലേ ഇതൊക്കെ കേൾക്കേണ്ടി വരുന്നത്

അവൻ ബൈക്കിന്റെ ചാവിയും എടുത്തു പുറത്തേക്കു നടന്നു പിന്നിൽ നിന്നും വിളിച്ച അമ്മയുടെ വിളി അവൻ കേൾക്കാത്ത വണ്ണം ബൈക്കും സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു പോയി

നഷ്ടപ്രണയത്തിന്റെ പേരിൽ ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവ് അവൻ ഇങ്ങനൊന്നും അല്ലായിരുന്നു ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞിരുന്നതുമായ ഒരു കാലം അവനുണ്ടായിരുന്നു ഇന്ന് അതെല്ലാം അവനിൽ നിന്നും അകന്നു കഴിഞ്ഞു

നാട്ടിൽ തന്നെ ഒരു ഷോറൂമിൽ ജോലി ചെയ്തിരുന്ന അവന്റെ മുന്നിലേക്ക്  മുൻപെങ്ങോ അറ്റന്റ് ചെയ്ത ഒരു ഇന്റർവ്യൂൽ നിന്നും ഒരു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു സാമാന്യം അറിയപ്പെടുന്ന സ്ഥാപനം ആയതിനാൽ പോകണമെന്ന് വീട്ടുകാരുടെ വാശിക്ക് മുന്നിൽ അവനതിന് സമ്മതിച്ചു..

എ സി റൂമിൽ ഒരു കമ്പ്യൂട്ടറിനു മുന്നിൽ ഒതുങ്ങി കൂടുന്ന ഒരു ജോലിയൊടായിരുന്നില്ല അവനു കമ്പം എങ്കിലും അമ്മയുടെ വാശി കാരണം ഒരു വർഷത്തെ ട്രെയിനിംഗ് അല്ലേ അത് കഴിഞ്ഞു മറ്റെന്തെങ്കിലും നോക്കാമെന്ന മട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു

**********************************

അന്ന് ജോയിൻ ചെയ്യാനെത്തിയത് അവനും മറ്റൊരു പെൺകുട്ടിയും മാത്രമായിരുന്നു ഒരു റൂമിന്റെ ഇരുവശത്തായുള്ള കസേരകളിൽ അവർ സ്ഥാനം ഉറപ്പിച്ചു. അപ്പോയ്ന്റ്മെന്റ് ലെറ്റർ പുറത്തേക്കു വന്ന ഒരു മാഡത്തിനു നൽകി 

ഇവിടെ ഇരിക്കു കേട്ടോ വിളിക്കാം

ഇടയ്ക്ക് അവൾ അവനെ നോക്കുന്നുണ്ടെങ്കിലും അവൻ അവളെ ശ്രദ്ധിക്കുന്നതെ ഇല്ല. കാരണം മറ്റൊന്നും അല്ല നല്ലൊരു പ്രണയം നഷ്ടപ്പെട്ടു കഴിയുമ്പോൾ പിന്നെ മറ്റാരെയും മൈൻഡ് ചെയ്യാൻ തോന്നാറില്ല പൊതുവെ..

കുറെ നേരത്തെ കാത്തിരിപ്പിനു ഒടുവിൽ ഇരുവരെയും അകത്തേക്ക് വിളിച്ചു

അകത്തേക്ക് ചെന്നതും അവനെ കണ്ടപ്പോൾ തന്നെ അകത്തു കസേരയിൽ ഇരുന്ന അയാളുടെ മുഖം ഒന്ന് വാടി..

നിങ്ങൾ പുതിയത് ആയോണ്ട് പറഞ്ഞു തരുവാ ഇവിടെ വരുമ്പോൾ നീറ്റ് ആയിട്ട് വേണം വരാൻ

ഇങ്ങനെ അയാൾ പറയാനുള്ള കാരണം നീട്ടി വളർത്തിയ അവന്റെ മുടിയും താടിയും തന്നെ ഇത് മനസ്സിലാക്കിട്ടു ആവണം അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു. ഒരു ദാക്ഷണ്യവും കാട്ടാതെ രൂക്ഷമായി ഒരു നോട്ടം അവളെ നോക്കി അവൻ.

നിങ്ങൾ രണ്ടു പേരും ഒരേ സെക്ഷനിൽ ആണ്

അവൻ മനസ്സിൽ ചിന്തിച്ചു ഓഹ് ഇനി ഒരു വർഷം ഇതിന്റെ പാഷയും പടുതിയും കാണണമല്ലോ അപ്പൊ..

റൂമിൽ നിന്നും പുറത്ത് ഇറങ്ങിയ അവരോട് ആ മാഡം പറഞ്ഞു

ദേ ഇവിടുന്നു മൂന്നാമത്തെ ബിൽഡിങ് അവിടെയാണ് നിങ്ങളുടെ സെക്ഷൻ.. വനജ മേഡത്തിനെ കണ്ടാൽ മതി.

ഓക്കെ പറഞ്ഞ് ഇരുവരും ബിൽഡിങ് ലക്ഷ്യം വെച്ചു നടന്നു

എന്താ പേര് ?

ജോയൽ

എവിടെയാ സ്ഥലം ?

കൊല്ലം

തിരിച്ച്‌ ഒന്നും ചോദിക്കാത്തത് കൊണ്ടാകണം അവൾ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല.. മനസ്സിൽ അവൾ അവളോടായി ചോദിച്ചു ഇവൻ ഇത് എന്ത് മനുഷ്യനാണ്..

*************************************

"ഈ ഡ്രായിങ്ങ് ഒന്ന് ചെക്ക് ചെയ്യാൻ സാർ പറഞ്ഞു" മുഖം ഉയർത്തി നോക്കിയ അവൻ കണ്ടതും ഡ്രായിങ്ങ് തനിക്കു നേരെ നീട്ടി പിടിച്ചു നിൽക്കുന്ന അവളെയാണ്

മ്മ് അവിടെ വച്ചേക്ക്

ഒരു മാസം പിന്നിട്ടിട്ടും ഈ വാക്ക് അല്ലാതെ അവൻ അവളോട്‌ അല്ലാതെ ഒന്നും തന്നെ സംസാരിച്ചില്ല..

സെക്ഷനിലെ പെൺകുട്ടികളോട് മാത്രം അവൻ കാണിക്കുന്ന അകൽച്ച അവൾ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. എന്തായാലും അവനെ ഒന്ന് അറിയണം എന്ന് അവൾക്കും തോന്നി

ഒരു ദിവസം അവൾ അവനോടായി അവൾ ചോദിച്ചു

ഇയാൾക്ക് എന്നോട് എന്തേലും ദേഷ്യമുണ്ടോ ?

ഇല്ല

പിന്നെന്താ ഇങ്ങനെ ?

ഒന്നും മിണ്ടാതെ അവൻ അവന്റെ ജോലിയിൽ തന്നെ മുഴുകി

ഇയാളോടാണ് ചോദിച്ചത്

തനിക്കു ഇവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ അതങ്ങു ചെയ്താ മതി. മേലിൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത് ഓരോന്ന് കുറ്റിയും പറിച്ചു ഇറങ്ങിക്കോളും..

സൗഹൃദത്തിന്റെ പുറത്തു ചോദിച്ച ഒരു ചോദിച്ചതിന് ഇത്രയും മോശമായ സംസാരം അവൾ ഒരിക്കലും പ്രതീക്ഷിക്കാഞ്ഞത് കൊണ്ടാകണം അവളുടെ കണ്ണുകൾ നിറഞ്ഞു.. നിറഞ്ഞ കണ്ണുകളുമായി അവൾ അവിടെ നിന്നും തിരിഞ്ഞു നടന്നു

ദേഷ്യത്തിന്റെ പുറത്ത് പറഞ്ഞ വാക്കുകൾ ആണെങ്കിലും അന്ന് രാത്രി അവൻ ഉറങ്ങിയില്ല.. ഒരു പെൺകുട്ടിയുടെ കണ്ണീരിനു താൻ കാരണം ആയല്ലോ എന്ന ചിന്ത അവന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു..

പിറ്റേന്ന് ഡ്രായിങ്ങ് മേശപ്പുറത്ത് വെച്ച് വെച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവളോട്‌ അവൻ പറഞ്ഞു

അതെ... സോറി

എന്തിനു

ഇന്നലെ അങ്ങനെ പറഞ്ഞതിന്

ആഹ് അതോ അത് ഞാൻ അപ്പോഴേ മറന്നു എന്റെ കൈയിൽ ആയിരുന്നല്ലോ തെറ്റ്.. ആരോടു എന്ത് ചോദിക്കണം എന്നൊന്നും അറിയില്ല അതാ..

നിഷ്കളങ്കമായ അവളുടെ സംസാരം എന്തായാലും അവർക്കിടയിൽ ഒരു സൗഹൃദത്തിനു വഴി തെളിച്ചു.

പലരുടെയും ജീവിതം മാറ്റി മറിക്കാൻ ആത്മാർത്ഥമായ സുഹൃത്ബന്ധത്തിനു സാധിക്കുന്നത് കൊണ്ടാകാം അവനിലും മാറ്റങ്ങൾ ഉണ്ടായി.. പഴയ രീതികളിലേക്ക് അവൻ തിരിച്ചു വരാൻ തുടങ്ങി...

അവർ പരസ്പരം കൂടുതൽ അറിഞ്ഞു..  സംസാരപ്രിയയായ അവളുടെ സംസാരം അവന്റെ അമ്മയ്ക്കും ഇഷ്ടായി..

നല്ല കൊച്ചാണല്ലേടാ അവൾ

അതെ ഒരു പാവം.. അച്ചുനെ പോലെ തന്നെയാ  ഭയങ്കര സംസാരമാ

നിന്നെ ഒന്ന് മാറ്റിയെടുക്കാൻ അവൾക്കു കഴിഞ്ഞല്ലോ എനിക്ക് അതുമതി

ഒന്ന് പോയെ മമ്മി...

അച്ചുവിന് ശേഷം  അവന്റെ മനസ്സിൽ ഇടം നേടിയ പെണ്ണ് അവളായിരുന്നു "സ്നേഹ"
സൗഹൃദത്തിനു അപ്പുറത്തേക്ക് അവനു  ഒന്നും തോന്നിയിട്ടില്ല എങ്കിലും അവൾക്കു അവനോടൊരു അടുപ്പം തോന്നി തുടങ്ങി

പൈങ്കിളി പയ്യന്മാരെക്കാളും പെൺകുട്ടികൾക്ക് ഇഷ്ടം അൽപം ദേഷ്യക്കാരനോട് ആയതു കൊണ്ടാകാം അവളുടെ മനസ്സിലും പ്രണയം കടന്നു വന്നത്.. 

അവനോടു ഇത് എങ്ങനെ തുറന്നു പറയണം എന്ന് അറിയാതെ മാസങ്ങൾ കടന്നു പോയി.. തുറന്നു പറഞ്ഞാൽ അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ല എന്തായാലും മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ അവൾ തീരുമാനിച്ചു

നേരിട്ട് പറയാൻ ധൈര്യം ഇല്ലാത്തതു കൊണ്ടാകണം അവൾ ഫോണിലൂടെ പറയാൻ തീരുമാനിച്ചത്

ഹലോ

എന്താടി...

ഒന്നുമില്ല വെറുതെ വിളിച്ചതാ

അതല്ല പതിവില്ലാതെ രാത്രിയിൽ വിളിച്ചോണ്ട് ചോദിച്ചതാ

മ്മ്

നീ കാര്യം പറ

ഏയ്‌ ഒന്നുമില്ല

ഓഹ് ഒന്നുമില്ലേൽ വെച്ചിട്ട് പോ

അയ്യോ പോവല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ

ദേഷ്യപ്പെടുവോ പറഞ്ഞാൽ

അത് കാര്യം കേട്ടിട്ടല്ലേ പറയാൻ പറ്റു

പേടിച്ചിട്ടാണെങ്കിലും ഒരു വിധം ധൈര്യം ഒക്കെ സംഭരിച്ച് അവൾ പറഞ്ഞു

ടാ എങ്ങനെ പറയണം എന്നൊന്നും എനിക്കറിഞ്ഞൂടാ...  എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ.. ഒരു സുഹൃത്തിനും അപ്പുറം..

( തുടരും )

പ്രണയ പരാജിതനെ പ്രണയിച്ചവൾ  ഭാഗം -2
******************************************

നീ എന്തൊക്കെയാ ഈ പറയുന്നത്

എനിക്കറിയില്ലെടാ മനസ്സിൽ അങ്ങനെയാ ഇപ്പൊ

ടി എല്ലാം അറിയാവുന്ന നീ എന്താ ഇങ്ങനെ..
അച്ചുവിന് ഒരു പകരക്കാരിയെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ട്‌ കൂടിയില്ല

എല്ലാം അറിയാം എനിക്ക്.. പക്ഷെ എനിക്ക് അത്രയും ഇഷ്ടാ നിന്നെ

അവന്റെ ഉള്ളിൽ ദേഷ്യം ഇരച്ചു കയറി
നിന്നോട് ഞാൻ മലയാളത്തിൽ അല്ലേ പറഞ്ഞത് ഒരു ഫ്രണ്ടായി കാണാൻ പറ്റുമെങ്കിൽ മാത്രം നീ ഇനി എന്നോട് സംസാരിച്ചാൽ മതി അവൻ ഫോൺ കട്ട്‌ ചെയ്തു

പിറ്റേന്ന് അവളോട് എല്ലാം നേരിട്ട് പറഞ്ഞു മനസ്സിലാക്കാൻ ഇരുന്ന അവനു മുന്നിൽ അവൾ വന്നത് രണ്ടു ദിവസത്തെ ലീവിന് ശേഷം. അവനെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാകണം ഒരു കാരണവും കൂടാതെ ലീവ് എടുത്തത്..

പിന്നീട് എത്തിയ അവൾ അവന്റെ മുഖത്തു നോക്കാൻ മടിച്ചു എന്തോ അവൾക്കു അതിനു കഴിഞ്ഞില്ല.

ടി എന്ത്പറ്റി നിനക്ക് ?

ഏയ് ഒന്നുമില്ലെടാ..

ഞാൻ പറഞ്ഞല്ലോ അതൊന്നും ശെരിയാവില്ല..

എന്റെ കൈയിലാണല്ലോ തെറ്റ് അർഹിക്കുന്നതെ ആഗ്രഹിക്കാൻ പാടുള്ളു

എത്ര പറഞ്ഞാലും മനസ്സിലാക്കാത്തത് എന്താ..

മ്മ് ഞാൻ ഇങ്ങനായി പോയി

പലപ്പോഴും അവളുടെ സംസാരവും സ്വഭാവവും കാണുമ്പോൾ അവനു തോന്നാറുണ്ട് ഇത് തന്റെ അച്ചുവാണോ എന്ന്  എങ്കിലും ആ ഒരു കണ്ണിലുടെ അവൻ ഇതുവരെ അവളെ കണ്ടിട്ടില്ല..

അവളുടെ പെരുമാറ്റത്തിൽ ഉണ്ടായ മാറ്റം അവന്റെ വല്ലാണ്ട് വിഷമിപ്പിച്ചു.. പൊതുവെ എല്ലാ കാര്യവും അമ്മയോട് പറയുന്ന ഈ കാര്യവും അമ്മയോട് പറഞ്ഞു

മമ്മി... ഇങ്ങോട്ട് ഒന്ന് വാ

എന്താടാ

ഒരു കാര്യം പറയാനുണ്ട്

നീ പോ ചെക്കാ എനിക്കു അടുക്കളയിൽ ഒരുപാട് പണിയുണ്ട്

അതെ അവൾ എന്നെ ഇഷ്ടമാണെന്നു പറഞ്ഞു

ആര്

നിച്ചു

ഉള്ളതാണോടാ.. എനിക്ക് അവളെ ഒരുപാട് ഇഷ്ടാ.. നല്ലൊരു ക്രിസ്ത്യൻ കൊച്ച്‌.. ഞാൻ പറഞ്ഞെന്നെ ഉള്ളു നീ ഒന്ന് പ്രണയിച്ചതിന്റെ ഞാൻ കരഞ്ഞത് എത്രയാണെന്ന് എനിക്കെ അറിയു...

ഏയ്‌ ഞാൻ പറഞ്ഞെന്നെ ഉള്ളു

നിന്റെ അപ്പൻ ഈ കാര്യം എന്നോട് ചോദിച്ചിരുന്നു അവളെക്കുറിച്ച്.. ഞാൻ പിന്നെ നിന്നോട് പറയാഞ്ഞതാ..

ഓഹ് അപ്പൊ ഇതിനിടയിൽ ഇങ്ങനെയും സംഭവം നടക്കുന്നുണ്ടല്ലേ

അമ്മയുടെ വാക്കുകൾ അവനെ വല്ലാതെ ആകർഷിച്ചു. അവർക്കു ഒരുപാട് ഇഷ്ടപ്പെട്ട  ഒരു പെൺകുട്ടി..

ഏതൊരു ആൺകുട്ടിയും ആഗ്രഹിക്കുന്നത് തന്നെക്കാൾ ഏറെ തന്റെ വീട്ടുകാരെ സ്നേഹിക്കുന്ന ഒരു പെൺകുട്ടി ജീവിതത്തിലേക്ക് കടന്നു വരണം എന്നായിരിക്കും.. അവൾ അങ്ങനെ ഒരുവൾ  ആണെന്നുള്ള വിശ്വാസം ഇനി മറ്റാർക്കും നൽകില്ല എന്ന വാശിയോടെ മനസ്സിന്റെ കോണിൽ കുഴിച്ചു മൂടിയ പ്രണയത്തിന്റെ തിരിച്ചു വരവിനു ഇടയാക്കി
ഒരു ദിവസം അവൻ അവളോട്‌ സംസാരിച്ചു

നിച്ചു നീ ശെരിക്കും സീരിയസ് ആയിട്ടാണോ ?

എനിക്ക് ഇത് തമാശ അല്ല

എന്റെ കാര്യങ്ങൾ എല്ലാം നിനക്ക് അറിയാലോ ഇനി ഒരു നഷ്ടപ്പെടൽ എനിക്ക് താങ്ങാൻ പറ്റില്ല

മ്മ്

ഒരു തമാശയ്ക്കു വേണ്ടി ആണേൽ വേണ്ട
കൂടെ നിൽക്കുമെങ്കിൽ ഒരു മിന്നുമാല നിന്റെ കഴുത്തിൽ കെട്ടാൻ ഞാൻ തയ്യാറാണ്

സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു
ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലോ നിനക്ക്

പിന്നീട് അങ്ങോട്ട്‌ പ്രണയത്തിന്റെ ദിനങ്ങൾ ആയിരുന്നു ഇരുവർക്കും

മറ്റാരുടെയോ സ്വന്തമായ അവന്റെ അച്ചു അവനു തിരികെ കിട്ടിയത് പോലെ...

ചെറിയ ചെറിയ പിണക്കങ്ങളും ഇണക്കങ്ങളുമായി മാസങ്ങൾ കടന്നു പോയി

ഇരുവരുടെയും ട്രെയിനിംഗ് അവസാനിക്കാറായി ദിവസവും ഉള്ള കൂടി കാഴ്ചയ്ക്ക് അവസാനമായി എന്നുള്ള യാഥാർഥ്യം ഇരുവരിലും സങ്കടത്തിന്റെ ഒരു ആഴക്കടൽ തന്നെ സൃഷ്ടിച്ചു.

അവസാന ദിവസം അവിടെ നിന്നു വിട പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു ഇന്നും അവന്റെ മനസ്സിൽ മായാതെ കിടക്കുന്നു അവളുടെ ആ മുഖം...

ഫോൺ വിളികളിലും മെസ്സേജുകളിലുമായി ചുരുങ്ങി അവരുടെ പ്രണയം

അങ്ങനെ ഇരിക്കെ അവനു വിദേശത്തു ഒരു ജോലി റെഡിയായി തന്റെ മനസ്സിനു ഇഷ്ടപ്പെടുന്ന ഒരു ജോലി ആയതുകൊണ്ട്  ആകണം അവൻ അതിനോട് താല്പര്യം കാണിച്ചതും

അവൾക്കു തീരെ താല്പര്യം ഇല്ലാത്ത ജോലി ആയതു കൊണ്ട് അവൾ അതിനോട് എതിർപ്പ് കാണിച്ചു

ടാ നീയെന്തിനാ ഈ ജോലിക്ക് പോകുന്നെ

എന്റെ ഇഷ്ടങ്ങൾ ഞാൻ നിന്നോട് മുന്നേ പറഞ്ഞതല്ലേ പിന്നെന്താ

എന്നാലും എന്തോ

എന്റെ മനസ്സിന് ഇഷ്ടപ്പെടുന്നത് ആയതു കൊണ്ട് എന്റെ തീരുമാനത്തിൽ മാറ്റമൊന്നും ഇല്ല

മ്മ് നിന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്തോ പോകുന്നത് കൊണ്ട് ഒരു വിഷമം അതുകൊണ്ട് പറഞ്ഞതാ

പ്രവാസലോകത്തേക്കു പറന്നുയരുമ്പോൾ ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും അവന്റെ ഉള്ളിൽ നിറഞ്ഞു നിന്നു.

പ്രകൃതിരമണീയമായ കേരളത്തിന്റെ പച്ചപ്പ്‌ വിട്ട് പ്രവാസലോകത്തിന്റെ മരുഭൂമിയുടെ കാഴ്ച മുകളിൽ നിന്നും കണ്ടപ്പോഴേ അവന്റെ ഉള്ളൊന്ന് പിടഞ്ഞു

കർത്താവെ ഈ മരുഭൂമി എന്നൊക്കെ കേട്ടിട്ടേ ഉള്ളു ദേ ഇപ്പൊ കാണുന്നു

അല്പനേരത്തിനു ശേഷം അവന്റെ മുന്നിൽ കൺകുളിർപ്പിക്കുന്ന ബഹുനിലകെട്ടിടങ്ങളുടെ കാഴ്ചയെത്തി 

എയർപോർട്ടിൽ അവനെയും കാത്തു കമ്പനിയുടെ ആൾ ഒരു ബോർഡ്‌മായി  നിൽക്കുന്നുണ്ടായിരുന്നു

പ്രവാസ ലോകത്തെ പരിമിതികൾ നിറഞ്ഞ ജീവിതം ഇനി അവനും സ്വന്തം

റൂമിലെത്തിയ ഉടനെ വീട്ടിൽ വിളിച്ച ശേഷം അവൻ അവളെ വിളിച്ചു

ഹലോ

ആഹ് പറയെടാ അങ്ങ് എത്തിയോ

മ്മ് എത്തി

എങ്ങനുണ്ട് അവിടെ

കുഴപ്പം ഇല്ല

എന്നാ ഡ്യൂട്ടിയ്ക്ക് ജോയിൻ ചെയ്യേണ്ടത്

നാളെ തന്നെ.. ഞാൻ പിന്നെ വിളിക്കാം സാധങ്ങൾ എല്ലാം ഒന്ന് അടുക്കി വയ്ക്കട്ടെ ബൈ

ഒക്കെ ബൈ ടാ

ഒരു പ്രവാസിയും നാട്ടിൽ വിളിച്ചു സങ്കടം പറയാറില്ല വിഷമങ്ങൾ ഉണ്ടെങ്കിൽ തന്നെ അവന്റെ മനസ്സിൽ ഒതുക്കി മറ്റുള്ളവർക്കു മുന്നിൽ പുഞ്ചിരിക്കുന്ന പ്രവണത ഏതൊരു 
പ്രവാസിയിലും കാണാൻ കഴിയും അതുതന്നെ അവനും തുടർന്നു

പഴയ പോലെ ചാറ്റ് ചെയ്യുവാനോ വിളിക്കുവാനോ ഇനി അവനു സാധ്യമല്ല.. കാരണം ജോലിയുടെ തിരക്ക് തന്നെ  കുറച്ചു മാസങ്ങൾ അങ്ങനെ കടന്നു പോയി

പലപ്പോഴും അവൻ കേൾക്കാറുണ്ട് അവളുടെ പരാതി

നിനക്ക് ഇപ്പൊ എന്നോട് ഒരു സ്നേഹവുമില്ല

ടി സ്നേഹം ഇല്ലാഞ്ഞിട്ടാണോ.. പഴയ പോലെ അത്ര ഫ്രീ അല്ല ഞാൻ ഇപ്പൊ അതെന്താ മനസ്സിലാക്കാത്തത്

ഓഹ് ഇനി അങ്ങനെ പറ

നിച്ചു നീ എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്

ഞാൻ ആരെയും ദേഷ്യം പിടിപ്പിക്കാൻ നിൽക്കുന്നില്ല പോരെ

ഓഹ്, ഇരുപത്തിനാലു മണിക്കൂറും നിന്നോട് സംസാരിച്ചു കൊണ്ട് ഇരിക്കാൻ പറ്റുവോ നിച്ചു

സംസാരിക്കണ്ട  പ്രശ്നം തീർന്നല്ലോ

പിന്നീട് അങ്ങോട്ട്‌ അവളുടെ ഫോൺ വിളികളും മെസ്സേജുകൾ കുറഞ്ഞു.. എങ്കിലും ജോലി കഴിഞ്ഞ് എത്തിയാൽ ഉടൻ തന്നെ അവൾക്ക് മെസ്സേജ് അയക്കും അവൻ

ദിവസവും മെസ്സജ് അയച്ചു കൊണ്ടിരുന്ന അവളുടെ ഈ മാറ്റം അവനെ വല്ലാതെ വിഷമിപ്പിച്ചു

മമ്മി... അവൾക്കു എന്ത് പറ്റി

അറിയില്ലെടാ അവളിപ്പോ പഴയ പോലെ എന്നെയും വിളിക്കാറില്ല.. ഞാൻ വിളിച്ചാൽ തന്നെ അൽപം തിരക്കാണെന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്യും അങ്ങ്. എന്തുപറ്റി

ഏയ്യ് ഒന്നുമില്ല ഞാൻ വെറുതെ ചോദിച്ചെന്നെ ഉള്ളു

എല്ലാം തുറന്നു ചോദിക്കുന്ന സ്വഭാവം ആയതുകൊണ്ട് അവൻ  അവളോട്‌ തുറന്നു ചോദിച്ചു

എന്താ നിനക്ക് പറ്റിയത് ?

എന്ത്

അല്ല ഈ മാറ്റം

എനിക്കൊരു മാറ്റവും ഇല്ല നിനക്ക് തോന്നുന്നതാ

ഇത്രയും നാൾ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ

എന്താ നിനക്ക് എന്നെ സംശയം ഉണ്ടോ ?

മനസ്സിൽ തോന്നിയ കാര്യം ചോദിച്ചു അത്രെ ഉള്ളു..

മ്മ്

വാ തോരാതെ സംസാരിച്ചിരുന്ന അവളുടെ മറുപടികൾ വെറും മൂളലുകളായി...  ഒരു നിമിഷം വൈകാതെ മെസ്സേജിന് റിപ്ലൈ കൊടുത്തിരുവളുടെ മെസ്സേജുകൾ മിനിട്ടുകളോളം വൈകി..

കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ലെന്നു മനസ്സിലായ അവൻ  അവളോട്‌ വീണ്ടും ചോദിച്ചു

എന്തേലും ഉണ്ടേൽ തുറന്നു പറയണം അല്ലാതെ നിന്റെ നാടകം കാണാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നത്

അതിനു ഇയാൾ ചൂടാവുന്നത് എന്തിനാ

ഇയാളോ ??

ആഹ് ആവശ്യം ഇല്ലാതെ ചൂടാവണ്ട കാര്യം ഇല്ല...

ഞാൻ ചോദിച്ചതിനുള്ള മറുപടി പറഞ്ഞ മതി

എന്നായാലും അറിയണമല്ലോ.. എനിക്ക് ഈ  റിലേഷൻഷിപ്പിനോട് താല്പര്യം ഇല്ല

കാര്യം ??

ഇയാൾടെ ജോലി ഒന്നാമത് എനിക്ക് ഇഷ്ടല്ല..  എന്നോട് സംസാരിക്കാൻ സമയം ഒന്നുമില്ലല്ലോ പിന്നെന്തിനാ..

ഇതാണോ നീ കണ്ടെത്തിയ കാരണം ??

എനിക്ക് തോന്നിയത് പറഞ്ഞു

പന്ന പുന്നാര മോളേ.... വേറൊരുത്തനെ  കണ്ടെത്തി എങ്കിൽ അതങ്ങു പറഞ്ഞ മതി അല്ലാതെ ഇമ്മാതിരി ഉടായിപ്പ് ന്യായം പറയാൻ നിക്കരുത്..

ഓഹ് എന്നാ കേട്ടോ എനിക്ക് വേറൊരാളെ ഇഷ്ടമാ...

താൻ ഇഷ്ടപ്പെടുന്നയാൾ മറ്റൊരാളെ ഇഷ്ടപ്പെടുന്നു എന്നു കേൾക്കുന്നത് ഏതൊരാളുടെയും മനസ്സിൽ വിഷമവും ദേഷ്യവും ഉണ്ടാക്കും 

ഒരു തമാശയ്ക്കു വേണ്ടി പ്രണയിക്കാൻ നിൽക്കരുത് എന്നു ആദ്യമേ ഞാൻ പറഞ്ഞതല്ലേ..

മറുപടി ഒരു മൂളൽ മാത്രമായിരുന്നു

അവന്റെ ദേഷ്യം വാക്കുകളിൽ പ്രകടമായി

മേലിൽ ഇനി എന്നെ വിളിക്കുവോ മെസ്സേജ് അയക്കുകയോ ചെയ്യരുത്.. എവിടാന്ന് വെച്ചാ പോയി ജീവിച്ചോ.. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി...  അവൻ ഫോൺ കട്ട്‌ ചെയ്തു...

ജീവതത്തിൽ അവൻ ചെയ്തത് തെറ്റെന്നു അവനു തോന്നിയത് അത് മാത്രമായിരുന്നു അവളെ സ്നേഹിച്ചത്

സ്നേഹിച്ചത് ആത്മാർത്ഥമായിട്ടു ആയതു കൊണ്ടാകാം അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒഴുകി.. ആരും കാണാതെ പുതപ്പിനടിയിൽ ഉള്ളിലെ വിഷമം കരഞ്ഞു തീർക്കുമ്പോൾ അവൻ തീരുമാനിച്ചുറപ്പിച്ചു ഇനി ഒരു പെണ്ണിന് വേണ്ടിയും ജീവിതം നശിപ്പിക്കില്ല

മുന്നിൽ ചിരിച്ചു കൊണ്ട് പിന്നിൽ നിന്നും ചതിക്കുന്ന പെണ്ണെന്ന വർഗ്ഗത്തിന്റെ നെറി കെട്ട സ്വഭാവത്തിന് മുന്നിൽ അവന്റെ ജീവിതം അടിയറവു വെയ്ക്കാൻ അവൻ തയ്യാറല്ലായിരുന്നു..

അപ്പോഴും അവനു സങ്കടം ഒന്ന് മാത്രം സ്വന്തം മകളെ പോലെ കണ്ടു സ്നേഹിച്ച അവന്റെ അമ്മയോട് എന്ത് പറയും ? അവൾ ചതിച്ചിട്ടു പോയെന്നോ ?

അവനു വേണ്ടി ഒരുപാട് കരഞ്ഞു തീർത്ത ആ അമ്മയെ ഇനിയും കരയിപ്പിക്കാൻ അവൻ തയ്യാറല്ലായിരുന്നു...

മനസ്സിലെ വിഷമം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് തന്നെ അവൻ അമ്മയോട് എല്ലാം പറഞ്ഞു..

ജീവിതത്തോടുള്ള വാശി അവൻ ജോലിയിൽ പ്രകടമാക്കി.. പിന്നീട് അവന്റെ ഉയർച്ചയും വളരെ പെട്ടെന്ന് ആയിരുന്നു..
താഴെ നിന്നും മുകളിലെക്കുള്ള പോസ്റ്റിൽ എത്താൻ അധിക സമയം വേണ്ടി വന്നില്ല അവനു.. മാസങ്ങൾ കടന്നു പോയി

***************************************
ദൈവദൂതന്മാർ എന്നു കേട്ടിട്ടേ ഉള്ളു അന്ന് അവൻ കണ്ടു എച് ആർ സെക്ഷനിലെ തന്റെ സുഹൃത്തു മനോജിന്റെ രൂപത്തിൽ..
ജോലിയൊടുള്ള അമിത ആത്മാർത്ഥത കൊണ്ടാണോ എന്തോ റൂമിൽ വച്ചും ചില പേപ്പർ വർക്കുകൾ ചെയ്യാറുണ്ട്.. ഒരു ദിവസം പുതിയ കുറെ സി വി യുമായി റൂമിലേക്ക്‌ വന്ന അവനെ എല്ലാവരും ഒന്ന് കളിയാക്കി

എന്തുവാടെ ഇത്, നീ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുവാണോ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുവാണോ കമെന്റുകൾ ഒന്നും തന്നെ വക വച്ചില്ല അയാൾ..

വെറുതെ ഒരു തമാശയ്ക്കു അയാളുടെ കൈയിലെ സി വി ഓരോന്നായി അവൻ മറിച്ചു നോക്കി
പെട്ടെന്ന് അവൻ ഒന്ന് ഞെട്ടി സുഹൃത്തുക്കൾ വഴി അറിഞ്ഞ അവളുടെ പുതിയ കാമുകൻ... ഒരിക്കലും മറക്കാൻ കഴിയാത്ത മുഖം... അവൻ പോലും അറിയാതെ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വില്ലൻ...

ടാ മനോജേ ഇവനെ അറിയുവോ നിനക്ക്

ഏയ്യ് ഇല്ലെടാ... ജൂനിയർ പോസ്റ്റിലെക്കു അപ്ലൈ ചെയ്തവരുടെ ലിസ്റ്റ് ആണ്..

ദേ ഇവൻ രാഹുൽ എനിക്ക് അറിയാവുന്നതാ... എന്റെ ഗ്രൂപ്പിൽ തന്നെ ഇടണം..

അതിനെന്താ റെഡിയാക്കാം

അവനോടു ദേഷ്യം ഉണ്ടായിട്ടോ അവനെ കഷ്ടപ്പെടുത്തണം എന്നു കരുതിയോ അല്ല അങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്.. ഒന്നുമറിയാത്ത അവനോടു പ്രതികാരം ചെയ്തിട്ട് എന്ത് കാര്യം...

രണ്ടു മാസത്തെ കാത്തിരിപ്പിന് ശേഷം രാഹുൽ എത്തി.. ഡ്യൂട്ടിയ്ക്ക് ജോയിൻ ചെയ്യാൻ എത്തിയതും അവന്റെ മുന്നിലായിരുന്നു.. 

എന്നെ അറിയുവോ ?

ഏയ്യ് ഇല്ല സർ

മ്മ് 

പാവം ഒന്നുമറിയില്ല തന്റെ  ഒരു കാര്യം പോലും അവൾ ഇവനോട് പറഞ്ഞു കാണില്ല എന്നു അവൻ മനസ്സിൽ ഉറപ്പിച്ചു

എന്തായാലും ഒന്നും നോക്കിയില്ല രാഹുലിന്റെ ഫോണിൽ അവനോടൊപ്പം നിന്നൊരു സെൽഫി അങ്ങ് എടുത്തു

ലോകത്തുള്ള ഒട്ടുമിക്ക കാമുകന്മാരും മിക്ക കാര്യങ്ങളും കാമുകിയോട് പറയാറുണ്ട്.. അത് മനസ്സിൽ കണ്ടു തന്നെ ആവണം അങ്ങനെ ഒരു ഫോട്ടോ എടുക്കാൻ അവനു തോന്നിയതും

പ്രതീക്ഷകൾ തെറ്റിയില്ല രാഹുൽ ഒരു തലക്കെട്ടോടെ ആ ഫോട്ടോ അവൾക്കു അയച്ചു me and my team leader

                      ***--*****--**--**
"ചതിച്ചിട്ടു പോകുന്നവരോട് പ്രതികാരം ചെയ്യാം അത് അസഭ്യമായ വാക്കുകൾ കൊണ്ടോ ശാരീരികമായോ ആകരുത് ജീവിതം കൊണ്ട് ആയിരിക്കണം...... കുറ്റബോധം തോന്നുകയെ ഇല്ല ഒരിക്കലും..."

ജെബിൻ ജെയിംസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്