ആനി

🌸ആനി🌸

FULL PART

" ടീ നിന്റെ മൂക്കുത്തിക്ക് എന്താടീ കാന്തശക്തി ഉണ്ടോ. ഓരോ തവണ നോക്കുന്തോറും... ഇഷ്ടം കൂടിവരുവാ..."

മൂക്കുത്തി തുമ്പ് ഒന്നു നാണം കൊണ്ട് പതിയെ..... തലോടി കൂവള മിഴിക്കടവിൽ.. പതിയെ അനുരാഗം പൂവിടുന്നുത് കാണാം...

'' നിനക്ക് എന്താടാ ചെക്കാ വട്ടണോ.... "

" നിന്നെ പ്രേമിക്കുന്നത് വട്ടാണങ്കിൽ എനിക്ക് നല്ലാ അസ്സൽ വട്ടാടീ പെണ്ണെ.... "

ചുവന്ന് തുടുത്താ കവിളിൽ ഒന്നു തലോടി മെല്ലെ .. ഒന്നു കൂടെ ചേർന്ന് ഇരിരുന്നു നെഞ്ചോട് അവൾ പതിയെ  കവിളിൽ തലോടി...

" ആ വട്ട് ഇപ്പോ എനിക്കും പകർന്ന് തുടങ്ങിയിട്ടുണ്ട്ട്ടോ.... "

ചിരിച്ച് കൊണ്ട്.... തലയിൽ തലോടി തണുത്ത് കാറ്റ് കുളിര് പകരുന്നുണ്ടായിരുന്നു...

'' ആ വട്ടന് മരുന്നായി.. ഞാൻ ഒരു മിന്ന് പണിയാൻ കൊടുക്കട്ടെ ടീ പോത്തെ...."

തോളിൽ തലചയിച്ച്.... കൈ മുറുകെ പിടിച്ച് ഇരിപ്പാണ്.... പെണ്ണ്..

" ആ മിന്നും കെട്ടി ഈ കൈയും പിടിച്ച് ചെന്നാൽ... നിന്റെ വീട്ടിൽ കയറ്റുമോടാ ചെക്കാ ഈ അച്ചയത്തിക്കുട്ടിയെ......."

അവളെ ചേർത്ത് പിടിച്ച് ഇരുന്നു ഒന്നുടെ നെഞ്ചോട്....... ആ ആൽമരത്തിൻ ചോട്ടിൽ... നെറ്റിയിൽ  ഒരു ഉമ്മ കൊടുത്തു...... ഉള്ളിലെ പുളകത്തോടെ നെഞ്ചോട് അമർന്ന് ഇരിരുന്നു... ആ മൂക്കുത്തി....

" അഥാവ വീട്ടിൽ കയറ്റില്ലാ എങ്കിൽ..... നീ എന്റെ കൂടെ വരില്ലെ ആനി...."

കവിളിൽ തലോടിയ് കൈ മെല്ലെ........ എന്റെ മൂക്ക് ചുവപ്പിച്ചു..... നിറഞ്ഞ് മിഴികൾ.... എന്നെ നോക്കി ദേഷ്യം കാട്ടി തുടങ്ങി... പെണ്ണെ

" നീ കൂടെ ഉണ്ടെങ്കിൽ ഏത് നരകത്തിലേക്കും... ഞാൻ റെഡിയാ..... ഇപ്പോ എന്താ അങ്ങനെ ചോദിക്കാൻ മാഷേ......"

എന്റെ മറുപടിക്കായ് അവൾ കാതോർത്ത് ഇരിപ്പാണ്....... കാറ്റ്ത്ത് പാറി വന്ന് തലമുടികളെ തലോടി.......

" നീ പറഞ്ഞത് കേൾക്കാൻ നല്ല സുഖo ഉണ്ട്.... പക്ഷെ ജീവിതം അല്ലെ........"

എന്റെ കൈ മുറുകെ പിടിച്ച്... എന്റെ കണ്ണിൽ നിന്ന് കണ്ണ് എടുക്കാതെ നോക്കി നിൽപ്പാണ്...

'' ഒരു പെണ്ണെ ഒരു ആണിനെ അത്ര പെട്ടന്ന് ഒന്നും വിശ്വാസിക്കുല്ലാ... പക്ഷെ വിശ്വാസിച്ചു തുടങ്ങിയാ പിന്നെ അവനാണ്  അവളുടെ ലോകം ഇപ്പോ നീയാണ് എന്റെ ലോകം...."

ചേർന്ന് ഇരുന്ന് എന്റെ മടിയിൽ തലവച്ച് ..... കവിളിൽ തലോടി കൊണ്ട് ഇരുന്നു....

'' നിന്റെ ജോലിയുടെ കാര്യം എന്തായി..... പെണ്ണെ... "

" അത് എതാണ്ട്...... അടുത്ത് ആഴ്ച ശരിയാവും.... "

" നിന്റെയോ....."

" അത് ഒന്നും ഉറപ്പിലാ ... പെണ്ണെ... "

" നീ വിഷമിക്കണ്ടേ ടാ കിട്ടും...... ഞാൻ പോവ നാളെ കാണാം..."

" പോവണോ..."

"പോയിച്ചെ വരാം...... "

യാത്ര പറഞ്ഞ് ഇറങ്ങി നടന്നു.... ഒന്നു നോക്കുക പോലും ചെയ്യാതെ... പതിയെ ഒന്നു വിളിച്ചു..

" ടീ ആനി അത് നിന്റെ അപ്പൻ അല്ലെ വരുന്നത്.."

കേട്ടപാതി.. ഓടി വന്ന് എന്റെ കൈയും പിടിച്ച് മരത്തിന്റെ ചോട്ടിൽ ഒളിച്ചു.. എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ കേൾക്കാം അവളുടെ പേടി... എന്നെ കെട്ടിപ്പിച്ച് നിൽപ്പുണ്ട് മുറുകെ പിടിച്ച്...

" അപ്പനാണോട് വരുന്നത് ഉറപ്പാണോ..?"

പതിയെ... പരൽമീൻ മിഴികൾ കൊണ്ട് നോക്കുന്നുണ്ടായിരുന്നു.. അപ്പൻ വരുണ്ടോ എന്ന്... അത് വേറെ ആരോ ആയായിരുന്നു..

ഓടിവന്ന് കവിളിൽ ഒന്നു ആഞ്ഞ് തല്ലി... പതിയെ നെഞ്ചിൽ കൈവച്ച്.. പേടി കുറയ്ക്കുന്നുണ്ടായിരുന്നു...

" പേടിപ്പിച്ചു കളഞ്ഞല്ലോട '.... സത്തനെ.. "

കവിളിൽ തലോടിപതിയെ...കണ്ണുകൾ നിറച്ച് നിൽപ്പാണ് എന്നെ തല്ലിയതിൽ... വേദനിച്ച്...

" വേദനിച്ചോടാ...."

കവിളിൽ.. നെറ്റിയിൽ ചുംബനം നിറച്ച്.... . നിൽപ്പാണ്.... ആ അച്ചായത്തിക്കുട്ടി..
🌸 ആനി  ഭാഗം 2

" ടീ നീ പോവുന്നില്ലെ പോത്തെ...? ഇങ്ങനെ പേടിയുള്ള നീയണോ ഞാൻ വിളിച്ച് ഇറക്കി കൊണ്ടുവരെണ്ടത്..."

പതിയെ എന്റെ ഇടുപ്പിൽ വലിഞ്ഞ് മുറുകിയ് കൈ വിട്ടു..... ചെവിയിൽ പിടിച്ച് തിരുമ്മി.... മൂക്കുത്തിക്ക് തിളക്കം കൂട്ടി..

" ആനി നീ കളിക്കാതെ ചെവിയിൽ നിന്ന് കൈ എടുത്തെ പെണ്ണെ... "

" ദുഷ്ടാ... മനുഷ്യനെ പേടിപ്പിച്ച് കൊന്ന് അല്ലോടാ.... പേടിയാണ് പക്ഷെ ഇതാ ഇങ്ങനെ ഈ നെഞ്ചോട് ചേർന്ന് നിൽക്കുമ്പോൾ നിന്നെ അല്ലാതെ ഒന്നിയും പേടിയില്ലട്ടോ..... ചെക്കാ.. "

"മതി... മതി.. നീ പോവൻ നോക്കിയെ.. ഇനി ഞാൻ കാരണം... നിന്റെ കവിൾ ചുവക്കാണ്ടാ.."

പോവും മുമ്പ്... എന്റെ നെറ്റിയിൽ ഒന്നു കൂടി... മധുരം പകർന്നു.... അവളുടെ ഓർമ്മകളും. ഒരു പിടി സ്വപ്നങ്ങളും കണ്ട് കുറെ നേരം കൂടി ഇരുന്നു.. പതിയെ നടന്നു ആ പാടവരമ്പിലൂടെ.... വീട്ടിൽ തുളസിത്തറയിൽവച്ച് തിരി.... എനിക്ക് വഴികാട്ടുന്നുണ്ടായിരുന്നു..... ഉമ്മറത്ത്... ഇരിപ്പുണ്ട് എന്നെയും കാത്ത്.... അമ്മയുടെ മടയിൽ തലവച്ച്... വാതിലിൽ കണ്ണുംനട്ട് എന്റെ വരവും കാത്ത്.. കുഞ്ഞ് പെങ്ങൾ... ചെന്ന് വൈകിയതിന് ഉള്ള വഴക്കും കേട്ട്.... ഭക്ഷണം കഴിച്ച് കഴിഞ്ഞ്.. ആ കാന്താരിയും കൂട്ടി മുറിയിലേക്ക് നടന്നു.. അവൾക്ക് ആണെങ്കിൽ എന്റെ കൂടെ കിടക്കാതെ ഉറക്കം വരില്ല ഇനി ആനിയും കൂടി വന്നാൽ ഞാൻ എന്തു ചെയ്യും... ഭാഗവനെ..

" ആനി....നല്ലാ അച്ചായത്തിക്കുട്ടി അല്ലൊടാ...."

പതിയെ ആ കാന്താരിയെ... തള്ളി നടന്നു...

" ആരുടെ കാര്യമാ... ടീ നീ പറയുന്നത്..... ഇത്...."

" നീ വെറുതെ എന്തിനാട ചക്കരെ എന്റെ മുന്നിൽ കിടന്ന് ഇങ്ങനെ വീണ് ഉരുള്ളുന്നത്.... നിന്റെ ഡയറിൽ നിന്ന് വായിച്ചു"

ആനി.. മൂക്കുത്തി പൂവിന് അഴകുള്ളവൾ...... കരിക്കൂവളമിഴികളും....ചെന്തമാര ഇദൾ അധരം... നുണക്കുഴി കവിൾ ഇണകൾ ചെമ്പക പൂവാണ് അവൾ എന്റെ ആനി..

ചിരിച്ചു കൊണ്ട് ആ വരികൾ പറഞ്ഞ് തീർത്ത്... എന്റെ താടിയിൽ പിടിച്ച്....

" ഞാൻ കണ്ടു പരിചയപ്പെട്ടു..... നല്ലക്കുട്ടി.. കുറച്ച് കാന്താരിയാ ... കുഴപ്പം ഇല്ലാ.. പക്ഷെ അപ്പനും..അമ്മയും ഒക്കെയും സമ്മതിക്കും എന്ന് തോന്നുണ്ടോ..... നിനക്ക് "

അവളെ നോക്കി ഇരിപ്പാണ് ഞാൻ.. ഒരു നിസഹായൻ ആയി.. ഒന്നു പതിയെ തലോടി ആ കവിളിൽ.....

'' അറിയല്ലാ ടീ കാന്താരി.... പക്ഷെ എനിക്ക് ഇഷടമാ അവളെ ഒരു പാട്..... ഒരു പ്രതീക്ഷയുണ്ട്... "

എന്നെ തലോടി...നെഞ്ചോട് തലചയിച്ച്.... കിടന്നു

'' പ്രതീക്ഷ കൈവിടണ്ടാട്ടോ.... നടക്കും പേടിക്കണ്ടാടാ ചെക്കാ..... ഞാൻ ഇല്ലെ..."

അവളെ ഒന്നുടെ നെഞ്ചോട് ചേർത്ത് പുണർന്നു.....

''നീ ഇത് വേറെ ആരോടും.... പറയരുത്.... ട്ടോ... "

" ഉവ്വാ. ടാ ഞാൻ നാളെ മൈക്ക് വച്ച് വിളിച്ച് പറയാൻ പോവല്ലെ.. ഒന്നു പോയ ടാ... പക്ഷെ ഐസ്ക്രീം മറക്കരുത്...."

നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു......

" ഇല്ലാ ടീ..... വാങ്ങിച്ച് തരാം... ഒന്നു നേരം വെളുക്കട്ടെ പെണ്ണെ.... "

" പിന്നയെ എന്റെ പോക്കറ്റിൽ നിന്ന് പൈയസ് എടുത്ത് എനിക്ക് തന്നെ വാങ്ങി തരുന്ന് പരുപാടി ഇല്ലെ അത് വേണ്ടാ ട്ടോ..... ഞാൻ എന്റെ രൂപ വയ്ക്കുന്ന സ്ഥലമാറ്റിട്ടോ.... തിരയാൻ നിൽക്കണ്ടാ.."

ഒന്നു നെഞ്ചത്ത് അറിയാതെ കൈവച്ചു.....

'' ഈശ്വരാ....... ആകെ ഉണ്ടായിരുന്ന് പ്രതീക്ഷയായിരുന്നു അതും പോയി........ ഞാൻ ഇനി എങ്ങനെ നാളെ അവളുടെ കുടെ പോവും..."

പ്രതീക്ഷകളയും... ഓർമ്മകളയും.... പിന്നെ എന്റെ ആനിയും സ്വപ്നം കണ്ട് ഉറങ്ങി തുടങ്ങി.... കാന്താരി പതിയെ പണി തുടങ്ങിയിരുന്നു... ചവിട്ടാൻ തുടങ്ങി..... പെണ്ണ്... അവളുടെ ചവിട്ടും കൊണ്ട് ഒരു വിധം നേരം വെളിപ്പിച്ചു..... കുളി കഴിഞ്ഞ് ഇറങ്ങി പതിവ് പോലെ ഉമ്മറപ്പടിയിൽ.. എന്നെ കാത്ത് നിൽക്കുന്നുണ്ട്... അവൾ...

" ടാ ഞാനും ഉണ്ട് പാതിവരെ......"

ഓടിവന്ന്  ബാക്കിൽ കയറി ഇരിന്നു...... കാന്താരി ഓരോ കഥകൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു.. ഇന്നലെ നല്ലപോലെ ഉറങ്ങിയത് കൊണ്ട് കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു.. ഇറങ്ങി പോവും നേരം..... ഒരു 200 രൂപയുടത്ത് കൈയിൽ തന്നു.....

" ഇനി പെട്രോൾ അടിക്കാൻ അവളോട് ചെന്ന് ഇരക്കണ്ടാ......... ഞാൻ ഇന്നലെ പറഞ്ഞത് ഓക്കെ ചുമ്മതട്ടോ നല്ല കുട്ടിയായ് നിനക്ക് ചേരും...... ഇതാ വരുന്നുണ്ടലോ അപ്പോ ഞാൻ പോവാ .... വൈകുന്നേരം കാണാം......"

കവിളിൽ ഒരു ഉമ്മ തന്ന് അവൾ നടന്നു... ദൂരെ നിന്ന് പതിയെ നടന്നു വരുന്നുണ്ട്... ആ കൊച്ചു മൂക്കുത്തി.... നീലാ ചുരുദാർ ഇട്ട് കൈയിൽ.. ഒറ്റ വള ഉണ്ട്.... കഴുത്തിലെ പെന്നിൻ കുരിശ്ന്ന് തിളക്കം കൂട്ടുന്നുണ്ട് വെയിൽ....... അടുത്ത് എത്തിയപ്പാടെ....... കൊടുത്തു ആ കവിൾതടത്തിൽ നല്ലൊരു അടി..... കവിളിൽ പതിയെ തലോടി........ കരിമഷി കണ്ണുകൾ നിറച്ച്.....

" ഇത്തിരി കൂടി പോയി ഇല്ലെ ഞാൻ കാണിച്ചത്..... ക്ഷമിക്കാടാ.... അറിയാതെ പറഞ്ഞു പോയതാ...... "

നിറഞ്ഞ് മിഴികൾ തുടച്ച്....... വേദന ഉള്ളിൽ ഒതുക്കി... ചുണ്ടിൽ ചിരി പടർത്തി എന്റെ കൈയിൽ മുറുകെ പിടിച്ച് നിൽപ്പാണ്...

"വേദനിച്ചോടി.......... ആനി..."

കൈകളെ നെഞ്ചോട് ചേർത്ത് അവൾ....... മുടിയിഴകളിലെ കാചിയ് എണ്ണയുടെ മണം മൂക്കിൽ തുളച്ച് കയറുന്നുണ്ടായിരുന്നു....

'' ഇല്ലടാ ചെക്കാ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു.... നീ എന്നെ തല്ലിയെങ്കിൽ എനിക്ക് വിഷമം വന്നേനെ...."

തല്ലിയ കവിളിൽ ഒന്നു പതിയെ തലോടി.... ഒരു ചുംബനം നൽകി നെഞ്ചോട് ചേർത്ത് ഞാൻ.... നാണം കൊണ്ട് ആ കവിൾ ഒന്നുടെ തുടുത്തു... എന്നെ തള്ളി മാറ്റി... അവൾ

" നാണം ഇല്ലെ മനുഷ്യനാ നിനക്ക്..... രാവിലെ തന്നെ..... "

" നിനക്ക് ഇല്ലാത്ത ........ എനിക്കും ആവിശ്യമില്ലാ പോത്തെ...... "

തോളിൽ ഒരു തട്ട് തന്ന്....... വണ്ടിയിൽ കേറി....... ചേർന്ന് ഇരുന്നു........

" എന്ത് പറഞ്ഞാലും പിന്നെ മറുപടി ഉണ്ട് അല്ലോ...... അത് മതി... "

" വാ പോവാം...... "

" എവിടാക്കാ......... പെണ്ണെ ആനി..."

'' നീ വണ്ടിവിട് മോനെ നിനക്ക് ഒരു മിന്ന് കെട്ട് ഉണ്ട്..... ഇത്ര നാൾ എന്നെ പറ്റിച്ച് നടക്കുവായിരുന്നില്ലെ..... "

''ഈശ്വരാ വല്ലാ എടാകൂടത്തിലും ചെന്ന് ചാടിക്കല്ലെ.......... പെണ്ണെ...വയ്യണ്ടാ പോലീസിന്റെ......,"

                                 🌸 ആനി🌸

                 ഭാഗം 3

എന്റെ തോളോട് ചേർന്ന് ഇരിരുന്നു..... അവൾ..

" ടീ ആനി നീ വട്ട് പിടിപ്പിക്കാതെ കാര്യം പറയുന്നുണ്ടോ.... "

പുറത്ത് പതിയെ തട്ടി... അവൾ ഒന്നുടെ ചേർന്ന ഇരിരുന്നു.....

'' ഒന്നു അടങ്ങാടാ ചെക്കാ ഇപ്പോ എത്തും...."

എന്റെ ഈശ്വരാ കാത്തു കൊള്ളണെ നീ... പെട്ടന്ന് അവൾ അലറൻ തുടങ്ങി...

" ടാ... ടാ.. ഇവിടെ നിർത്തയെടാ....."

" ഇവിടെയോ എന്ത് ഇവിടെ...."

പിറകിൽ നിന്ന് ഇറങ്ങി വന്ന്... എന്റെ തലമുടി ഒന്നു ഒപ്പം ആക്കി... എന്നിട്ട് എന്നെ തന്നെ നോക്കി നിൽപ്പാ...

" ഇനി നീ ഒന്ന് ഇൻ ചെയ്യതെ.... അല്ലെങ്കിൽ വേണ്ടാ ഞാൻ ഇൻ ചെയ്യാം.... "

ഒരു നാണവും കൂടെതെ.... എന്റെ ഷർട്ട് പിടിച്ച് വലിക്കാൻ തുടങ്ങി.....

'' എടീ ആനി നീ എന്താ കാണിക്കുന്ന് പെണ്ണെ..... എന്താ ഉദ്ദേശം..."

തലമുടി ഒതുക്കി.... ചിരിച്ചു കൊണ്ട്..

'' നീ വേഗം റെഡിയായ്... ചെക്കാ എന്നിട്ട് നീ ആ ഇൻറർവ്യൂന് ഒന്നു പോയെച്ചവാ.... ഞാൻ ഒന്നു കാണട്ടെ.... "

ആ കവിളിൽ ഒന്നു പതിയെ തലോടി..... അവൾക്ക് ഇന്ന് നല്ലാ സ്ന്തോഷമാണ്....

" ടീ ഞാൻ സർട്ടിഫിക്കറ്റ് ഒന്നും എടുക്കാതെ...ഒരു തയ്യാറടുപ്പും ഇല്ലാതെ... പോണോ ആനി കുഞ്ഞെ ഞാൻ...."

എന്റെ കൈയിൽ പിടിച്ച്...... തലോടി കൊണ്ട്....

" സർട്ടിഫിക്കറ്റ് ഇല്ലാതെ ഇനി നീ പോവതെ ഇരിക്കണ്ടാ..... എന്റെ കൈകയിൽ ഉണ്ട്... നീ ധൈര്യമായി പോയിട്ടുവാ ......."

" ഇത് എവിടന്ന് കിട്ടിയെ ടീ.... ആനി....... "

എന്നെ പിടിച്ച് നേരെ നിർത്തി.... ഒന്നു നാന്നായി നോക്കി...

'' നീ പോയിട്ടു വന്നടൊ.... ചെക്കാ.. അത് ഒക്കെ വന്നിട്ട് പറയാം...... ഇത് കിട്ടും ഉറപ്പാ നീ പോയെച്ച് വാ ഞാൻ ഇവിടെ നിന്നോള്ളം........"

ഞാൻ പതിയെ നടന്നു..... കുറെ ദൂരം ചെന്ന് ഒന്നു തിരിഞ്ഞു നോക്കി മെല്ലെ.... ആ ബൈക്കിന് ചുവട്ടിൽ നിന്ന്.. പ്രർത്ഥിച്ച് കൊണ്ടെ ഇരിക്കുവാണ് അവൾ.... അത്രയ്ക്ക്  ഇഷ്ടമാണ് ആ പെണ്ണിന് എന്നെ.... പിന്നലെ നടന്ന് ശല്യം ചെയ്ത് ചെക്കനെ.... കവിൾതടം നോക്കി ഒന്നു പൊട്ടിച്ചപ്പോ. ഒന്നും മിണ്ടാതെ അവൻ നടന്നത് അവളുടെ ഉള്ളിൽ ഒരു നോവായ് മാറി....... അത് പതിയെ ഇഷ്ടമായി...... ആ ഇഷ്ടം തുറന്ന് പറഞ്ഞ് അവൾ എന്നെ ചേർത്ത് പിടിച്ചു ഒരു പാട് ബുദ്ധിമുട്ടകൾ എനിക്ക് ഉണ്ടന്ന് അറിഞ്ഞിട്ടും കൈവിടാതെ..... കൂടെ കട്ടക്ക് പിടിച്ച് നിൽപ്പാണ് ആ പെണ്ണെ..... ഇത്ര അപമാനങ്ങൾ സഹിച്ചിട്ടും പിടിവിടാതെ. നിക്ക് ഒരു അച്ചയത്തിയെ പ്രണയിക്കാൻ കിട്ടിയോള്ളു... കുറെ കേട്ട് മടുത്താ ചോദ്യമാണ്..സ്നേഹിക്കാൻ പോവുമ്പോൾ ആദ്യം നോക്കണ്ടത്.. നെറ്റിയിലെ ചന്ദനമോ, തലയിലെ തട്ടമോ..... കഴുത്തിലെ കുരിശ് അല്ലാ.. സ്നേഹം തിരിച്ചറിയാൻ കഴിവ് ഉള്ള ഒരു മനുഷ്യനാണോ  എന്നാണ്. നോക്കണ്ടത് മതഭ്രാന്തൻമാരെ..... പോയ് പണി വേഗം കഴിഞ്ഞ് ഇറങ്ങി...... എനെയും കാത്ത് ആ മരത്തണിൽ .പ്രർത്ഥിച്ച് ഇരിക്കുവാണ്.. അടുത്ത് ചെന്ന് മെല്ലെ ഇരിരുന്നു..... പതിയെ ആ തോളിൽ പിടിച്ചു

" എന്തായി ടാ പോയ് കാര്യം ...... ശരിയായില്ലെ......"

പോയ് കാര്യം എന്താണ് എന്ന് അറിയാൻ അവൾക്ക് തിടുക്കമാണ്.... വെയിൽ ആ മുഖം ഒന്നു വാടി തളർന്നിരുന്നു. ആ മൂക്കുത്തിക്ക് വെയിൽ വെള്ളാരം കല്ലിന്റെ തിളക്കമായി എന്റെ കണ്ണിൽ തുളച്ച് കയറുന്നുണ്ടായിരുന്നു... "

" അവരു വിളിക്കാം എന്നു പറഞ്ഞു...... എന്നാലും എന്റെ സർട്ടിഫിക്കറ്റ് നിനക്ക് എങ്ങനെ കിട്ടി....... "

''നീ അത് വിട്ടില്ലെ........ ഇപ്പോ.. എന്നെക്കാൾ നിനക്കാണ് ജോലി ആദ്യം വേണ്ടത് നീ ഇങ്ങനെ ഉഴപ്പി നടന്നാൽ.. നാളെ എന്റെ അമ്മായിയമ്മ പറയും എന്റെ പിന്നാലെ നടന്നിട്ടാണ് ഇങ്ങനെ ആയത് എന്ന്...... "

'' അതിപ്പോ ജോലി കിട്ടിയാലും...... നീ കാരണമാണ് എന്ന് പറയില്ലാല്ലോ.......?"

" 'അത് കുഴപ്പം ഇല്ലാ ..... എന്തായലും നിന്നെ കുറ്റം പറയില്ലാല്ലോ അത് മതി എനിക്ക്...... പിന്നെ സർട്ടിഫിക്കറ്റ് എടുത്തുതന്നത്.. ആ കാന്താരിയാണ് ഇനി ഇതും പറഞ്ഞ് നീ അവളെ വഴക്ക് പറയരുത്..."

ആ തോളിൽ നിന്ന് കൈ എടുത്തു...

" ഓഹോ ഇപ്പോ നിങ്ങൾ ഒന്നായില്ലെ..... ഞാൻ പുറത്ത് അല്ലെ......"

എന്റെ കൈകൾ ചേർത്ത് പിടിച്ച്...... തോളിൽ പതിയെ.. തലചായിച്ചു.....

" അങ്ങനെ വേർതിരിക്കണോ..... നിന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ അത് എന്റെയും കൂടി അല്ലാ ടാ....... "

ചേർത്തു നെറ്റിയിൽ ഒരു ചുംബനം നൽകി..... എന്ത് കൊണ്ടാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്ന് ചോദിച്ചാൽ.... ഒരു ചിരിയിലൂടെ പറയും..... നിന്റെ ഈ കണ്ണുകളിൽ നോക്കിയിരിക്കാൻ നല്ലാരസമാ... അത് ഇങ്ങനെ നോക്കിയിരിക്കണം എനിക്ക് ഒറ്റയ്ക്ക് ആ മിഴിയിൽ തെളിയുന്നാ എന്നെയും നോക്കി.....

" ടാ പോവാം..... പോകുന്നാ വഴിക്ക് ഒരു മരുന്ന് ഷോപ്പിൽ ഒന്നു നിർത്തന്നെ ഒരു മരുന്ന് വാങ്ങാൻ ഉണ്ട്.. "

"മരുന്ന് വങ്ങനോ അതിന് നിനക്ക് എന്താ അസുഖം.. വട്ടയോ "

പതിയെ തലയിൽ തട്ടി വട്ട് നിന്റെ അപ്പനാ....

" പിന്നെ എന്തിനാ.... "

''' അത് ഒക്കെ പറയാം മോൻ വണ്ടിവിട്.... "

    
                         🌸ആനി🌸    
                ഭാഗം 4

എന്നെ പറ്റിച്ചേർന്ന് ഇരിപ്പാണ് ..... എന്റെ ആനി കൊച്ച്.... എന്റെ മുഖത്തോട് മുഖം ചേർത്ത്..

'' ടീ ആനി നീ കാര്യം പറയാടീ.... നിനക്കണോ..."

"ഞാൻ മരുന്ന് വാങ്ങിയെച്ച് വരാം.... ട്ടോ നീ ഇവിടെ ഇരുന്നോ.... "

കണ്ട് കഴിഞ്ഞാൽ... നല്ലാ കാന്താരി മൂക്കുത്തിയായ്... കൈയിൽ ഒറ്റവളയും  കാതിൽ ഒരു കുടമുല്ല പുത്തപോലെ ജിമ്മിക്കിയും... നല്ലൊരു കാന്താരിമുളക്... പക്ഷെ അടുത്ത് അറിഞ്ഞാൽ ഒരു തൊട്ടവാടി പെണ്ണ്... മരുന്ന് വാങ്ങിച്ച്.. ഓടിവരുന്നുണ്ട്

" ടാ പോവാം.... ഇനിയൊരു സ്ഥലം വരെ പോകാൻ ഉണ്ട് നിനക്ക് ധൃതി ഉണ്ടോ..."

ചിരിച്ച് കൊണ്ട്.. ഇരിപ്പാണ് കാന്താരി..

" കാളിയാക്കുവാണോടി.... ടീ നീ ഇപ്പോഴും പറഞ്ഞില്ലാട്ടോ ആനി മരുന്ന് ആർക്കാണ് എന്ന്..."

മുഖം പതിയെ വാടിതുടങ്ങിയിരുന്നു.. പതിയെ എന്റെ ഇടുപ്പിൽ കൈ ചേർത്ത്.. എന്റെ കാതിൽ പറയാൻ തുടങ്ങി..

" ആ മരുന്ന് ശ്വാസമുട്ടിലിന്റെയായ്... അത് എനിക്കാണ് "

പതിയെ.. എന്റെ കൈകളിൽ ഒരു മരവിപ്പ് പടരുന്ന് പോലെ... ബൈക്ക് സൈയിഡ് നിർത്തി..
അവൾ ഒന്നും അറിയാത്തപോലെ  നിൽപ്പാണ്..

" ടി ആനി  നീ കാര്യമായിട്ടു പറഞ്ഞതാണോ. എന്നിട്ട് നീയെന്ത പറയാഞ്ഞത് എന്നോട് പെണ്ണെ... "

മെല്ലെ എന്റെ മുഖം അവളുടെ മൃദുലമാം കൈ കൊണ്ട് തലോടി... അപ്പോഴും ചിരിക്കുവാണ് അവൾ..

" നീ പേടിച്ചോടാ ചെക്കാ... ഞാൻ വെറുതെ പറഞ്ഞതാ... നിന്റെ റിയഷൻ എങ്ങനെ ആയിരിക്കും എന്ന് അറിയാൻ.. അമ്മയ്ക്ക് തലവേദനയ്ക്ക് ഉള്ള മരുന്ന് ആണ് ചെക്കാ.. ഒരെണ്ണം എടുക്കട്ടെ.. നിനക്ക്..."

പരിസരം മറന്നു എന്റെ കൈൾ ശരവേഗത്തിൽ അവളുടെ കവിളിൽ ചേർന്നു.... പതിയെ എന്റെ കൈകൾ കൊണ്ട് അവളുടെ കവിൾത്തടം.' കോരിയെടുത്തു... നിറഞ്ഞ് മിഴികൾ തുളുമ്പറായ് നിൽക്കുവാണ്..

" അത് നീ നിന്റെ അപ്പനു കൊണ്ട് കൊടുക്ക്.... ഒരു ഉള്ളുപ്പം ഇല്ലാ ടീ ആനി നിനക്ക്.. ഇങ്ങനെ തല്ലുവാങ്ങി കൂട്ടാൻ..."

നിറഞ്ഞ് കണ്ണുകളിൽ ചിരി പടർത്തി.. നുണക്കുഴികവിൾ.. ചെന്തമാര നിറമാണിഞ്ഞ് നിൽപ്പാണ്....

" ഇപ്പോ എന്തോ നിന്റെ ..... ഈ കൈകൾ എന്റെ കവിളിന് വല്ലാതെ ഇഷടമായി എന്നു തോന്നുന്നു.. ദിവസം രണ്ട് എണ്ണം എങ്കിലും കിട്ടിയില്ലെങ്കിൽ എനിക്ക് കിടന്നാൽ ഉറക്കം വരില്ലാ..."

പെണ്ണെ എന്റെ തോളിൽ  ചാഞ്ഞ് കിടപ്പാണ്... അവളുടെ കവിൾ തടങ്ങൾക്ക് ഇപ്പോ... ചെമ്പകത്തിന് ഗന്ധമാണ്

" അയ്യോ ടാ അങ്ങനെ എങ്കിൽ നീ പറഞ്ഞാൽ മതി അപ്പോ ഞാൻ തന്നോളം.... അല്ലാതെ മനുഷ്യന്  ഇങ്ങനെ പേടിപ്പിച്ച് കൊല്ലണോ.... "

" ഇത് എന്ത് ഇൻസ്റ്റൾ മെന്റെ ആണോ..... ടാ ചെക്കാ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നു സാധനം ഒട്ടും പ്രതിക്ഷിക്കാത്ത നേരത്ത് കിട്ടുന്നുതിൽ.. ഒരു ത്രിൽ ഉണ്ട്.. "

പെട്ടന്ന് ഒരു സ്വർണ്ണക്കടയുടെ മുന്നിൽ എത്തിയപ്പോൾ അലറി വിളിക്കാൻ തുടങ്ങി...

"ഇവിടെ നിർത്ത് എനിക്കൊരു സാധനം വാങ്ങാൻ ഉണ്ട്.... നീയും വാ കൂടെ...."

" മോൾ അങ്ങ് തനിച്ച് പോയാൽമതി... എന്താടി നിന്റെ അപ്പനു വല്ലാ ലോട്ടറിയും അടിച്ചോ...."

മൂക്ക് ഒന്നു ദേഷ്യം കൊണ്ട് തിരിച്ചു കൊണ്ട് എന്റെ ചെവിയിൽ ഒന്നു പിടിച്ച് തിരിച്ചു..

'' ഇത് അപ്പന്റെ ഒന്നും അല്ലാ ടാ ചെക്കാ എന്റെ അധ്വാനമാണ് .... നീ വരുന്നില്ലാലോ... ഇവിടെ നിന്നോ പെട്ടന്ന് വരട്ടോ.."

" നിങ്ങൾ പെണ്ണെങ്ങൾ കടയിൽ കയറിയാൽ.... രണ്ടു മണിക്കൂർ മിനിമം വേണ്ടെ...... ഞാൻ ഇവിടെ ഉണ്ടാവും..... നീ വിളിച്ചാമതി... "

കാത്തു കാത്തു മടുത്തു..... വേനലിന്ചൂട് ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു.... ഉള്ള് ഒന്നു തണുപ്പിക്കാൻ അടുത്തുള്ള ഒരു കടയിൽ ചെന്നു.... നല്ല നാടൻ നാരങ്ങാ വെള്ളം അവിടെത്തെ  സ്പഷ്യൽ ഐറ്റമാണ്... നാരങ്ങാ തോലു കളഞ്ഞ്... രണ്ട് കഷണം ഇഞ്ചി.. ഒരു പച്ചമുളക്.. എല്ലാം കൂടി ഇട്ട് ഒരു സാവരിഗിരി........ എന്നിട്ട് രണ്ട് കണ്ണാടി പോലെ തിളങ്ങുന്നു ഗ്ലാസ്സിൽ 2ഐസ് ക്യൂബ ഇട്ട് ആ അരപ്പും.. ഇത്തിരി പഞ്ചാരയും ഇട്ട് ഒരു പിടി... അതും കഴിഞ്ഞ് അവൾക്ക് പറഞ്ഞതും കഴിച്ച്... എന്നിട്ടും അവളെ കാണുന്നില്ല... ഈശ്വരാ വരുന്നുണ്ട്..

" ഈ രണ്ട് കുഞ്ഞ് സാധനം വേടിക്കാൻ ആണോ ഇത്ര നേരം..... പെണ്ണെ"

" ഇത്തിരി നേരം നിന്നാൽ എന്താ....... കുറച്ച് രൂപ കുറഞ്ഞ് കിട്ടിയില്ലെ......."

" എന്നാ കുറച്ച് നേരം കൂടി നിക്കായിരുന്നില്ലെ അപ്പോ ഫ്രീ കിട്ടുവായിരുന്നില്ലെ......"

പുറത്ത് ആഞ്ഞ ഇടിക്കുന്നുണ്ട് പെണ്ണ്.....

" മം..... മം കളിയാക്കിക്കോ.........."

"നിർത്തിക്കോ എന്റെ സ്ഥലം എത്തി....... "

മെല്ലെ ബാക്കിൽ നിന്ന് ഇറങ്ങിവന്ന്...... അവളുടെ ബാഗിൽ  നിന്ന് എന്തോ തിരയുന്നുണ്ടായിരുന്നു...

'' ടാ നീ ആ കൈ ഒന്നു നീട്ടിയെ.... "

'' എന്തിനാ ........ ആദ്യം കാര്യം പറ എന്നിട്ട് നോക്കം...."

എന്റെ കൈ പിടിച്ച് വലിച്ച്....... അതിൽ അവൾ വാങ്ങിയ കമ്മൽ എന്റെ കൈയിൽ വച്ചു.... തന്നു

" എന്നെ ഇഷ്ടമാണങ്കിൽ നീ  ഇത് തിരിച്ചു തരാരുത്... ട്ടോ.. ഇത് ആ കാന്താരിക്കുള്ളതാ കുറെയായില്ലെ നിന്റെ പിറകേ നടക്കാൻ തുടങ്ങിയിട്ട്....... "

" എന്നാലും ഇതു വേണോ..... ഞാൻ വാങ്ങി കൊടുത്തോളം... ഇതു വേണ്ടാ.."

എന്റെ തോളിൽ പിടിച്ച് തലയിൽ തലോടി ...

" ഇതു വേണം..... ഇതാണ് ശരി.... നിന്റെയെല്ലാം.. എന്റെയും കൂടി ആണ് വേർതിരിച്ച് കാണരുത്.. നീ
പിന്നെ ഇതിന്റെ രൂപ ആദ്യത്തെ ശബളം കിട്ടിയതും തരണം ട്ടോ ...."

"ആടി ഭയങ്കരി...... "

നാണം കുണുങ്ങി ചിരിച്ചു കൊണ്ട്... അവൾ നിൽപ്പാണ് ചാരെ

" ഞാൻ  ചുമ്മ പറഞ്ഞതാ ടാ ചെക്കാ...... "

പതിയെ നാലു ദിക്കിലെക്കും കണ്ണ് ഓടിച്ചു.. മെല്ലെ തിരിഞ്ഞു നെറ്റിയിൽ ഒരു ഉമ്മ തന്നു... അവളുടെ ഓരോ ചലനങ്ങളും ഇപ്പോ അടിവയറ്റിൽ മഞ്ഞ് വീഴുന്ന് സുഖമാണ്...

" ഞാൻ പോവാ നാളെ കാണാം..... ട്ടോ.."

മുല്ലവള്ളിപോൽ... എന്റെ മാറിൽ പടർന്ന് നിൽപ്പാണ്.. പെണ്ണ് അപ്പോഴും നെഞ്ചിൽ ഒരു കനൽ ഉരുകുന്നുണ്ട്.. ബാധിതകളും... പ്രശ്നങ്ങളും കൊണ്ട്  വട്ടം കറങ്ങുന്നു എന്നെ... പ്രണയിക്കുമ്പോൾ നാളെ ഞാൻ അവൾക്ക് ഒരു ബാധ്യത ആവുമോ എന്ന്.. പക്ഷെ അവൾക്ക് ഇപ്പോ എന്റെ പ്രശ്നങ്ങൾ ഒരു ലഹരിയാണ്... ഒരു പാട് മോഹങ്ങൾ നൽകി അവളെ ഇല്ലാതാക്കെല്ലെ ഈശ്വരാ.... ഒരു പാട് സ്വപ്നങ്ങൾ ഒന്നും ഇല്ലാ അവൾക്ക് ഞാൻ എന്ന് മോഹം മാത്രമേ ഉള്ളു.....

                       🌸 ആനി🌸

               ഭാഗം 5

തിരിഞ്ഞ് .. നടത്തം തുടങ്ങി അവൾ പോകും വഴിയെല്ലാം... ഒളി കണ്ണ് ഇട്ട് നോക്കുന്നുണ്ടായിരുന്നു ആ തത്തമ്മ പെണ്ണെ.... ഓരിക്കലും പിരിക്കരുത് ദൈവമേ.. എന്റെ ആനിയെ എന്നിൽ നിന്ന്.. അത്രക്ക് സ്നേഹിക്കുന്നുണ്ട് അവൾ ഈ ചെക്കനെ...
വീട്ടിൽ കാത്തിരിപ്പുണ്ടാവാം കാന്താരി... പതിയെ കേറി ചെന്നു....

'' എന്താ മോനെ... വയ്യാത്തെ പോലെ...."

" ഒന്നും ഇല്ലാ അമ്മ ജോലി കിട്ടി..."

'' എനിക്ക് അറിയാം മോനെ നിനക്ക് കിട്ടുമെന്ന്..."

ഒരു ചിരിയിൽ എല്ലാം ഒതുക്കി... ഒന്നും അറിയാതെ തെണ്ടി തിരിഞ്ഞ് നടന്നവനെ .... കൂട്ടികൊണ്ടു പോയി... ജോലി വാങ്ങി തന്ന് അവളുടെ പ്രയത്നം ഒരു നിമിഷം കൊണ്ട് ... ഇല്ലാതാക്കി... അമ്മ... എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത പൂച്ച കുഞ്ഞിനെ പോലെ... ഇരിപ്പാണ് കാന്താരി....

"ടി ഒന്നു ഇങ്ങുവന്നെ കാന്താരി...."

ഓടി എന്റെ കുടെ വന്നു.... ഒന്നും അറിയാത്ത പോലെ... പതിയെ ആ ചെവിയിൽ പിടിച്ചു ഒരു പൂച്ച കുഞ്ഞിനെ പോലെ ഇരിപ്പാണ് എന്റെ നെഞ്ചിൽ.....

''എന്താ ടാ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.... കൈ എടുക്കടാ എനിക്കു വേദനക്കുന്നുണ്ട്... "

"നിനക്ക് ഒന്നും  അറിയില്ല അല്ലാടീ.... എന്റെ സർട്ടിഫിക്കറ്റ് ഒക്കെ നീ അല്ലാ ടീ ആനിക്ക് എടുത്തു കൊടുത്തത്..."

മെല്ലെ നിറഞ്ഞ് മിഴികൾ എന്റെ തോളിൽ.... പതിയെ ചായിച്ചു....

'' നീ ഒറ്റയ്ക്ക് നോക്കി ഇതുവരെ കിട്ടിയില്ലാ..... അവളു പറഞ്ഞു ഇനി ഞാൻ നോക്കട്ടെ എന്നു.... അതു കൊണ്ട് കൊടുത്തത്.. തെറ്റ് ആയോ.. "

അവളെ ചേർത്തു പിടിച്ചു... പതിയെ തലോടി.

" ടീ കാന്താരി അവൾക്ക്... ഞാൻ എന്നു പറഞ്ഞ് ഭ്രാന്താടീ... എനിക്കു വേണ്ടി ജനിച്ചവളാണ് എന്ന് പറഞ്ഞ് നടപ്പാ... എന്റെ പ്രശന്ങ്ങൾ അവളുടെ പ്രശന്ങ്ങൾ ആക്കി... ഓരോന്നായി തീർക്കുവാ.... ഇപ്പോ എനിക്ക് അവളെ... പിരിയാൻ വയ്യ നിനക്ക് അറിയാലോ ഇപ്പോതന്നെ എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട് അവൾ...."

എന്റെ നിറഞ്ഞ് മിഴികൾ പതിയെ...തുടച്ച് കാന്താരി കവിളിൽ ഒരു ഉമ്മ തന്നു... തോളിൽ ചാഞ്ഞ് മുഖത്തോട് മുഖം ചേർത്തു....

" നീ പേടിക്കണ്ടാടാ..... അവൾ നല്ലക്കുട്ടിയാ ആര് എതിർത്താലും നീ അവളെ തന്നെ കെട്ടിക്കോണം. ബാക്കി ഉള്ള പ്രശന്ങ്ങൾ എല്ലാം... ഒരു കുഞ്ഞ് പിറക്കുമ്പോൾ ശരിയാവും........ പലരും പറയുന്നത് കേട്ടിട്ടുണ്ട്... അന്ന് അവരുടെ വാക്ക് കേട്ടിട്ടാ ഇങ്ങനെ ആയി എന്നു...... അതു കൊണ്ട് ഞാൻ പറയുന്നത് നിനക്ക് ശരിയെന്ന് തോന്നുത് നീ ചെയ്യ്തോ  ബാക്കിയെല്ലാം കൂടെ വന്നോളം..."

ഒരു കരണവരെ.. പോലെ വാ തോരതെ സംസാരിക്കുവാണ് ആ കാന്താരി.. പതിയെ ആ കാതിൽ തലോടി... ഈർക്കിള... പതിയെ എടുത്ത് ആ കമ്മൽ ഇട്ടു കൊടുത്തപ്പോൾ.... മിഴികളിൽ പതിയെ കുളിരായ് മുല്ല പൂത്തു നിൽക്കുന്നുണ്ടായിരുന്നു....

" നീ എന്തിനാടാ ചെക്കാ രൂപ ഇല്ലാത്താവിടെ...."

അവളെ ചേർത്തു പിടിച്ചു....

'' ഇതു തന്നെയാ ടീ ഞാൻ അവളോടും പറഞ്ഞത്..... പക്ഷെ കേൾക്കണ്ടെ ആനി അവൾ വാങ്ങി തന്നതാ.... "

എന്റെ കൈയിൽ ചേർത്തു പിടിച്ചു.......

" എനിക്ക് അവളെ ഒന്നു കാണാണം... എന്തിനാടാ നമ്മളെ ഇങ്ങനെ സ്നേഹിക്കുന്നത്...... അവൾ.. "

" അറിയില്ലാ ടീ കാന്താരി പക്ഷെ എനിക്കു ഒന്നു അറിയാം... അവളെ കൂടെ കൂട്ടണം ഇനി എന്റെ ജീവിതത്തിൽ മുന്നോട്ട് ഉള്ള വഴികളിൽ.... ഇല്ലെങ്കിൽ ഈശ്വരൻ പോലും പെറുക്കില്ലാ ടീ...... "

" ഈശ്വരൻ മാത്രമല്ലാ ട്ടോ ഞാനും ........ ആനി അവൾ മാലഖയാ... അല്ലെങ്കിൽ നിന്നെ ഇങ്ങനെ സ്നേഹിക്കുമോ...."

പറഞ്ഞ് പറഞ്ഞ് എന്റെ നെഞ്ചിൻ ചൂടിൽ അവൾ കിടന്ന് ഉറങ്ങി..... അവളെ നെഞ്ചോട് ചേർത്തു കിടന്നു... ഉള്ളിൽ ഒരു കുളിരായ് അവളും... ഒരു ചെറിയ നോവായി. എന്റെ പ്രതിസന്ധികളും ആ കാന്താരിയുടെ ഭാവിയും...... എല്ലാം.. ആയിരം വട്ടം മനസ്സിൽ ചോദിച്ചു.. ഇത് ഒക്കെ ഉണ്ടായിരുന്നില്ലെ എന്ന് പ്രണയിക്കുമ്പോൾ എന്ന്.... അന്ന് ഒന്നും അറിഞ്ഞില്ലാ അവൾ എന്നെ ഇത്രയ്ക്ക് സ്നേഹം കൊണ്ട്തോൽപിച്ച് കളയും എന്ന്.. മനസ്സ് ഇപ്പോഴും പറയുന്നുണ്ട് അവളെ ചേർത്ത് പിടിക്കാൻ... ഒരു മിന്ന് കൊണ്ട് സ്വന്തമാക്കാൻ ആ കാന്താരി മുല്ലയെ.....
രാവിലെ നേരത്തെ ഉണർത്തി ആ കന്താരി...

'' ടാ എഴുന്നേൽ ഇന്ന് നിന്നെയും കൊണ്ടെ അമ്പലത്തിൽ പോവു ഞാൻ..."

പുതപ്പ് എടുത്തു മാറ്റി... ഉറക്കക്ഷീണം മാറാത്ത എന്നെ കൈയിൽ പിടിച്ച് വലിച്ച് തള്ളി കൊണ്ടു പോയി... ബ്രഷ് എടുത്ത് കൈയിൽ തന്ന്....

" വേഗം റെഡിയായ് മോനെ.... "

അവളുടെ നിർബധത്തിനു വഴങ്ങി.. അങ്ങനെ കുറെ നാളെത്തെ പതിവ് തെറ്റിച്ച്... അമ്പലത്തിലേക്ക് പോകുന്ന വഴിയിൽ..... പതിവ് ഇല്ലാതെ പള്ളിയുടെ പരിസരത്ത് പരിചയം ഉള്ള മിഴികൾ കണ്ടു...... നിറഞ്ഞ് കണ്ണുകൾ തുടച്ച്.. നടന്നുവരുന്നുണ്ട്.

'' ടീ കാന്താരി... നീ അത് ആരാന്ന് നോക്കിയെ..... "

'' ആഹാ.... ആനി ഇവൾ എന്താടാ പതിവ് ഇല്ലാതെ ഇവിടെ..."

അടുത്തു ...... ചെന്നു പതിയെ മിഴിച്ച് നിൽക്കുകയാണ് അവൾ..

"" ടീ കാന്താരി... ആ ചോദ്യം നീ ഇനി നേരട്ട് ചോദിച്ചോ...... "

അവൾ അടുത്തുവന്നു പതിയെ കാന്താരിയുടെ... തലയിൽ തലോടി..

" എന്താടീ കാന്താരി...' "

" അല്ലാ ആനിക്കുട്ടിയെ നീ എന്താ പതിവ് ഇല്ലാതെ ഇവിടെ..... "

കണ്ണിരു നാണത്തിനു വഴിമാറി... മഴ തോർന്ന് ഇടവഴികളിൽ... വെയിൽ ചാഞ്ഞ് ഇറങ്ങിയ് പോലെ.. മുഖത്തിനു തിളക്കം കൂടുന്നുണ്ടായിരുന്നു

" അതോ.ഇതുവരെ ഒരു അർത്ഥവും ഇല്ലാത്ത ജീവിതമായിരുന്നു... ചിലരുടെ കടന്നുവരവോടെ ഒരു നിമിഷത്തിൽ മിന്നിമറയുന്ന് സന്തോഷങ്ങളും വിഷമങ്ങളും കണ്ടു... ഇപ്പോ എന്റെ മനസ്സ് സ്വപ്നം കണ്ടു  തുടങ്ങിയിരിക്കുന്നു... ആ മുഖത്തെ... ആ കിനാവ് ഒന്നു വേഗം നടത്തി താരാൻ കൈകൂലി കൊടുക്കാൻ വന്നതാ പുള്ളിക്ക്....... "

'' അപ്പോ ഈ തെമ്മാടിയുടെ കൈ പിടിച്ച് നീ എപ്പോഴ ആ പടി കയറിവരുവാ ആനിയെ..... നീ കാത്തിരിപ്പുണ്ടാവും ട്ടോ.. ഇനി അനിയത്തിക്കുട്ടി... ആ ഉമ്മറപ്പടിയിൽ...."

ആ കാന്താരിയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് എന്നെ ഇമ്മവെട്ടാതെ നോക്കി നിൽപ്പാണ്...

"അതിനു സമയം ഉണ്ട് കാന്താരി... രണ്ടു പേർക്കും ജോലിക്കിട്ടി.. ഒന്നു സെറ്റിൽ ആവുന്നവരെ ഞങ്ങൾ ഒന്നു പ്രണയിച്ചു നടന്നോട്ടെ കാന്താരി.. ഇന്ന് എന്താ സാർ പതിവ് ഇല്ലാതെ അമ്പലത്തിലോട്ട്... "

" നീ പോരുന്നോ..''

" നിന്റെ ഭാഗവൻ കോപിക്കുമോ... ടാ..."

" നീ പോന്നോടീ ഇവിടെ ഉള്ളതും.. അവിടെ ഉള്ളതും ഒരോ ആളാണ് പെണ്ണെ.. പേര് മാത്രം മാറ്റം ഉള്ളു... "

                       🌸 ആനി🌸

           അവസാന ഭാഗം

തൊഴുത് ഇറങ്ങി... എന്റെ നെറ്റിയിൽ ചന്ദനം.ചാർത്താൻ തുടുക്കമായിരുന്നു അവൾക്ക്... മാസങ്ങൾ കഴിഞ്ഞു വർഷങ്ങൾ കൊഴിഞ്ഞു അവളുടെ ഇഷ്ടം കൂടിവന്നു.. അവളുടെ സ്വപ്നങ്ങൾ ഓരോന്നായി  നേടിയെടുത്തു രണ്ടു പേർക്കും ജോലിയായ്.. എന്റെ പ്രശനങ്ങൾ ഓരോന്നായി അവസാനിച്ചു തുടങ്ങി എന്റെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ ആവാത്ത ഒരു അദ്ധ്യാമായി അവൾ..

'' ഞാൻ ഒരു ടൂർ പോവാടാ... ചെക്കാ... കുടുംബമായി ഇട്ടു. ഞാൻ വരില്ലന്നു വാശിപിടിച്ചതാ. പക്ഷെ പോവതെ പറ്റില്ലാ ടാ"

എന്റെ കൈകൾ ചേർത്തു പിടിച്ച്.. അവൾ ചുംബിച്ചു.... തോളിൽ പതിയെ തലചയിച്ചു.. ആ കവിളിൽ ഒന്നു പതിയെ തലോടികൊണ്ടിരുന്നു..

" നീ പോയിട്ടു വാടീ ഞാൻ ഇവിടെ കാത്തിരിരുന്നോളം..."

മിഴികൾ നിറച്ച്.... എന്റെ കവിളിൽ തലോടി.... ഇമ്മവെട്ടാതെ നോക്കി ഇരിപ്പാണ്...

" നീ ഇപ്പോ എന്റെ കണ്ണിൽ നിന്നുമായുന്നു ഓരോ നിമിഷവും..... മരണം പോലെ തോന്നുവാ ചെക്കാ... ഈ ടൂർ പോയിട്ടു വന്നിട്ട് വേണം... നമ്മുടെ കാര്യം വീട്ടിൽ പറയാൻ..."

" നിന്റെ വീട്ടിൽ..സമ്മതിച്ചിലെങ്കിൽ... എന്തു ചെയ്യും ആനി "

അവളുടെ മാറോട് ചേർത്തു അണച്ചു എന്നെ... നെറ്റിയിൽ ചുംബനം കൊണ്ടു നിറച്ചു... മിഴികൾ നിറഞ്ഞു ഒഴുകി....

" ഞാൻ ഇങ്ങ് ഇറങ്ങി പോരും.... നിന്റെ കൈ പിടിച്ച് ഒരു മിന്ന് കൊണ്ട് നിന്റെ പെണ്ണെവാൻ.. ഞാൻ ഇന്ന് എന്തിനെക്കാളും... നിന്നെ സ്നേഹിക്കുന്ന... അത് വട്ടാണ് എന്നു പറയുന്നുണ്ട് ചിലർ പക്ഷെ എനിക്ക് ആ വട്ടിനെ ഇപ്പോ ഒരു പാട് ഇഷ്ടമാണ്.... കൈവിടുമോ ടാ എന്നെ... "

അവളുടെ വാക്കുകൾക്ക് മുന്നിൽ ' നിശ്ബദമായിരുന്നു എന്റെ അധരങ്ങൾ... സങ്കടങ്ങൾ ഉള്ളിൽ ഒതുക്കിയിരുന്നു ഞാൻ ആദ്യമായി അവളുടെ മുന്നിൽ കരഞ്ഞു നിന്നു....

" കൈവിടണം... ഇത് വേണ്ടാ എന്ന് തോന്നിയ് പല നിമിഷങ്ങൾ ഉണ്ടായിരുന്നു ജീവിതത്തിൽ പക്ഷെ... ഇപ്പോ ഓരോ നിമിഷവും നീ ഇല്ലാതെ എനിക്ക് ഒരു വിങ്ങലാ നെഞ്ചിൽ തുറന്ന് പറഞ്ഞാൽ... നിനക്കൊരു ബുദ്ധമുട്ടാവാം ഈ തെമ്മാടി എന്നു തോന്നി.. "

പറഞ്ഞു തീരുംമുമ്പ് എന്റെ അധരങ്ങളെ.. അവൾ ചുംബനം കൊണ്ട് മൂടി..... അവളിൽ എന്നിൽ പടർന്ന് നിൽപ്പാണ് മുല്ലവള്ളി പോലെ...

'' ടാ തെമ്മാടി ചെക്കാ... ഈ ആനി മുട്ട് മടക്കി.... നിന്നിട്ടുണ്ടങ്കിൽ... അത് നിന്റെ മുന്നിൽ മാത്രമാണ്... നീ എന്നെ കൈവിട്ടാൽ മരണം മാത്രമായിരിക്കും എന്റെ മുന്നിൽ ഉള്ളാ വഴി..... "

ആ നിറഞ്ഞ് ഒഴുകിയ് മിഴികൾ തുടച്ചു.... കവിളിൽ ഒന്നു ചുംബിച്ചു... അവൾ പറ്റിച്ചേർന്ന് കിടപ്പാണ് എന്റെ മാറിൽ....

" നീയെന്താ ആനി എന്നെ പ്രണിയിക്കാൻ കാരണം....."

" ഒരു പാട് ഉണ്ട് കാരണം.... അത് എന്താണ് എന്ന് എനിക്കി അറിയില്ലാ..... ഇന്നു ഈ ലോകത്ത്... ഞാൻ ഒന്നിയെ സ്നേഹിക്കുന്നുള്ള അതു നിന്നെയാണ്.. സ്വന്തം അമ്മയും അച്ഛനെക്കാൾ
അത് എന്തു കൊണ്ടാണ് എന്ന് അറിയില്ലാ.... പക്ഷെ നീ എന്നെ അങ്ങനെ സ്നേഹിക്കണം എന്നില്ലാട്ടോ... ആ മനസ്സിൽ ഒരു കുഞ്ഞ് ഇടം തന്നാൽമതി ഇനി ആർക്കും കയറി ചെല്ലാൻ പറ്റാത്ത ഒരു ഇടം...."

" നിന്നിൽ ഉള്ളാ എന്റെ മനസ്സിൽ നിന്നക്കൊരു സ്ഥാനം ഞാൻ എങ്ങനെ തരും അടി പെണ്ണെ അതു തീരുമാനിക്കെണ്ടത് നീ അല്ലെ..."

ആ മിഴികളിൽ വസന്തം മിന്നിമറയുന്നത് കണ്ടു... ഞാൻ ഞങ്ങളുടെ പ്രണയം.. ഒരു വാക്ക് കൊണ്ട് നിർവചിക്കാൻ കഴിയാത്ത ഒന്നായിരുന്നു.. അത് പ്രണയമാണോ എന്നു ചോദിച്ചാൽ ഉത്തരം ഇല്ല എനിക്ക്.. ഇരു ശരീരങ്ങൾ നാണം പൂണ്ട് നിന്നാ പ്പോൾ ഒരു മനസ്സായി ജീവിക്കുകയായിരുന്നു... എന്റെ പ്രണയം പേറി അവൾ... അവിടെ പൈങ്കിളിയെക്കാൾ നിറഞ്ഞ് നിന്നത് സങ്കടങ്ങളും..പ്രശ്നങ്ങളുമാണ് അതെല്ലാം ഒരുമ്മിച്ച് പങ്കിടാൻ തിടുക്കും അവൾക്കായിരുന്നു... അത്രയ്ക്ക് പ്രണയമാണ് എന്നോട്.. ഇന്നവൾ ഏറ്റവും കൂടുതൽ സന്തോഷത്തിലാണ് എപ്പോഴും അവളെ ഒഴുവാക്കാൻ കരണങ്ങൾ തിരഞ്ഞ് ഞാൻ ഇപ്പോ അവളെ ചേർത്തു പിടിക്കാൻ തുടങ്ങിയിരിക്കുന്നു എന്റെ പെണ്ണൊയി..

''ഞാൻ പോവണോ ടാ...... നിന്നെ കാണാതെ രണ്ടുനാൾ...... അല്ലെങ്കിൽ വേണ്ടാ പോവാം...... ഈ യാത്ര കഴിഞ്ഞ് വരുമ്പോൾ റെഡിയായിക്കോ എന്നെ മിന്നു കെട്ടാൻ... അമ്മയും.. പപ്പയും സമ്മതിക്കും ഉറപ്പ്‌..."

" നീ പോയിട്ടു വാ പെണ്ണെ...... "

പിന്നിട് നെറ്റിയിൽ ചുംബനങ്ങൾ പൊഴിയുവായിരുന്നു.....കോർത്ത് പിടിച്ച് കൈൾ പതിയെ..... തലോടി വിട്ട് മനസ്സില്ലാ മനസ്സോടെ അവൾ പോയി... എന്റെ പ്രശ്നങ്ങൾ എല്ലാം ഒഴിഞ്ഞ് ഇനി അവൾക്ക് മാത്രമായി ജീവിക്കാൻ തുടങ്ങിയായ് സന്തോഷത്തിലാണ് ഞാൻ.. ഇപ്പോ അവൾ ഇല്ലാത്ത ഓരോ നിമിഷവും.. ഒരു യുഗത്തിന് സമമാണ്... എങ്കിലും അവൾ പോയപ്പോ ഉളളിൽ ഒരു നോവ് തുടങ്ങിയിരുന്നു....
രണ്ടു ദിവസത്തെ ടൂർ കഴിഞ്ഞ് അവിടന്ന് പോരാൻ നേരത്ത് അവൾ എന്നെ വിളിച്ചു....

" ടാ ചെക്കാ നിന്റെ വീട്ടിൽ പറഞ്ഞ് റെഡിയാക്കോ... എന്റെ വീട്ടിൽ സമ്മതമാണ് ട്ടോ..... ഞാൻ ഇതാ വരുന്നുണ്ട് റെഡിയായിരുന്നോ..."

ഏതോ എവർസ്റ്റ കിഴടക്കിയ പോലെയാണ് അവളുടെ.... എന്റെ വീട്ടിൽ നൂറ് വട്ടം സമ്മതം കാരണം ഇന്നവർ ബന്ധങ്ങളെക്കാൾ പൈയിസായെ.. അതു കൊണ്ട് അവൾക്ക് അത് ധാരാളം ഉണ്ട് അതുകൊണ്ട് മാത്രം പറയാതെ പറഞ്ഞു അവർ.കാരണം ഒന്നും ഇല്ലായ്മയിൽ നിന്ന് ഇവിടെ വരെ എത്തിയതിൽ അവളുടെ പ്രർത്ഥനയും പ്രയ്നവും ഉണ്ട് എന്ന് അവർക്ക് അറിവില്ലാ... ഇനി അറിഞ്ഞാലും സമ്മതിക്കില്ലാ.... അവളെ കാണാൻ തിടുക്കമായി മനസ്സിന്... പക്ഷെ ആ സന്തോഷത്തിന് അതികം ആയുസ്സ് ഉണ്ടായിരുന്നില്ല..... രണ്ടമാത് വന്ന് ഫോൺ കോൾ എന്റെ ജീവൻ എടുത്തിരുന്നു.. ഹൃദയം വിങ്ങാൻ തുടങ്ങി മിഴികൾ അല്ലതല്ലി ഒഴുകി.. കതുകൾ നിശബദമായിരുന്നു.. അവൾ ഒരു അപകടത്തിൽ പെട്ടു ആശുപത്രിയിലാണ് എന്നു. മനസ്സിന് ആയിരം വട്ടം പറഞ്ഞു പഠിപ്പിച്ചു കേട്ടത് സത്യമാകരുത് എന്ന്.. " അവൾക്കായി കരുതിയ് മിന്നും എടുത്ത് ശരവേഗത്തിൽ പാഞ്ഞു... അവിടെ എത്തുമ്പോഴെക്കും.. അവളുടെ അമ്മയും... പപ്പയും മരിച്ചിരുന്നു കലുകൾക്ക് വേഗം നഷടമായ് പോലെയായ് മനസ്സ്.. എന്റെ മിഴികൾ അവളെ തേടി അലഞ്ഞു നാലു ദിക്കിലേക്കും.. ഒടുവിൽ ഞാൻ കണ്ടു എന്റെ ആനിയ നാലുപാടും ബന്ധിച്ചു ആശുപാത്രി കിടക്കയിൽ അവൾ ഇത് ഒന്നും അറിയാതെ ഉറക്കമാണ് രാവും പകലും... ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ കാത്തിരുന്നു എന്റെ ജീവൻ ഒന്നു കണ്ണു തുറക്കാൻ... ദിവസങ്ങൾ കഴിഞ്ഞു അവൾക്ക് പതിയെ ബോധം തിരിച്ചുകിട്ടി.. മെല്ലെ സംസാരവും തുടങ്ങി എന്നെ തിരയുന്നുണ്ട് അവൾ... അവൾ കാണാതെ മിഴി നിറക്കുവാണ് ഞാൻ ആ '  ' കിടപ്പ് സഹിക്കാൻവയ്യാതെ മനസ്സിലാ മനസ്സോടെ അവൾ പോയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്... പതിയെ അടുത്ത് ചെന്നു നിറഞ്ഞ് ഒഴുകിയ് മിഴികൾ തുടച്ചു.. അമ്മയും പപ്പയും ഇനി ഇല്ലെന്ന് അവളുടെ അഗാത മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്നു അവൾ...

"ടാ ചെക്കാ നിന്റെ പ്രർത്ഥന കേട്ടുന്നു തോന്നുന്നു... നീ പറഞ്ഞില്ലെ ഒഴുവക്കാൻ നോക്കിയെന്ന് "

നിറഞ്ഞ് മിഴികളുമായി.. ഞാൻ അവളുടെ കാലിൽ വീണു കരഞ്ഞു... എന്റെ തലയിൽ പതിയെ തലോടി അവൾ..

" അമ്മയ്ക്കും... അച്ഛനും ഒരു പാട് ഇഷ്ടമായിരുന്നു ഈ മരുമകനെ... നമ്മൾ കാണാതെ അവർ നമ്മളെ പിന്തുടരുന്നുണ്ടായിരുന്നു.... അവർ ഇന്ന്  പക്ഷെ  എന്നെ ഒറ്റയ്ക്ക് ആക്കി പോയിവർ... "

അവളെ ചേർത്തു പിടിച്ച്... തലയിൽ തലോടി 

"ഞാൻ ഇല്ലെടീ ആനി... "

" ഞാൻ ഇപ്പോ നിന്റെ പഴയ ആനി അല്ലാ ടാ.. ചെക്കാ ഇനി നിന്റെ പിറകെ.. നടക്കാൻ എനിക്കു പറ്റില്ലാ.... എന്റെ കാലുകൾക്ക് ചലനശേഷി നഷ്ടമായിരിക്കുന്നു.. "

അവളുടെ കാലുകൾ തലോടി പതിയെ ചുംബിച്ചു..

'' ഇപ്പോഴും ഇഷ്ടമാണോ ടാ ചെക്കാ എന്നെ... "

മെല്ലെ ഞാൻ എന്റെ കൈയിൽ നിന്ന് അവൾക്കായ്... കരുതിയ്  താലി എടുത്ത് അവളുടെ കഴുത്തിൽ അണിയിച്ചു.... പതിയെ അവളെ ചേർത്തു പിടിച്ചു....

" ഞാൻ അന്നും ഇന്നും പ്രണിയിച്ചത് നിന്റെ ശരീരത്തിന് അല്ലാ ടീ... ആനി... ഇനി നീ വേണം കൂടെ അങ്ങോട്ട് ഞാൻ നോക്കിക്കോളം പൊന്ന് പോലെ...."

അവളുടെ സങ്കടം അണപൊട്ടി ഒഴുകുകായായിരുന്നു..... എന്റെ നെഞ്ചിലൂടെ

'' അവർ ഇപ്പോ സ്ന്തോഷിക്കുവായിരിക്കും..... എന്നെ ഇത്ര സുരക്ഷതമായ് കൈകളിൽ ഏൽപ്പിച്ചതിന്...."

" നീ തന്ന് സ്നേഹത്തിന്റെ പകുതി പോലും ഞാൻ ഇതുവരെ  നിനക്ക് തിരിച്ചു തന്നില്ലാലോ.... പെണ്ണെ..... "

പിന്നിട് അങ്ങോട്ട് ഞങ്ങളുടെ നാളുകളായിരുന്നു..... ഒരു കുട്ടിയെ പോലെ എന്റെ ആനിയെ സ്നേഹിച്ച കൊണ്ടെരുന്നു... ഞാനും അവളും മാത്രമായ ഞങ്ങളുടെ ലോകം.... എത്ര പിണക്കങ്ങൾ ഉണ്ടായാലും... ഒരു കുഞ്ഞ് ചുംബനത്തിൽ തീരുമായിരുന്നു...

"ഇച്ഛായ ആ തോർത്ത് ഒന്നു എടുത്തു തന്നെ... "

കണ്ണിൽ കൈവച്ച പതിയെ നടന്നു...

" എന്റെ മനുഷ്യ മാസങ്ങൾ കൂറെ ആയില്ലെ ഇനിയും മറിട്ടില്ലെ നിങ്ങളുടെ നാണം ഇങ്ങനെയും ഉണ്ടോ മനുഷ്യർ...."

" ഇങ്ങനെ ഉള്ള മനുഷ്യർ ഇല്ലാത്ത് കുറവാണ് ഇപ്പോൾ നട്ടിൽ കാണുന്നത്..."

അവളെ പതിയെ എടുത്ത് ..... വീൽ ചെയറിൽ വച്ചു....

'' മോൻ ഒരു ലോങ്ങ് ലീവ് എടുത്തോട്ടെ......"

" അത് എന്തിനാ ആനി കൊച്ചെ... "

" ഒരു കുഞ്ഞ് വാവയുടെ മിടിപ്പ് തുടങ്ങിയിട്ടുണ്ട്... "

'' ശരിക്കും...... "

അവളുടെ വയറിൽ മുഖം ചേർത്ത് ഒന്നു ചുംബിച്ചു.... ഞങ്ങൾ കാത്തിരിപ്പാണ് ആ കൊച്ച് കാന്താരിക്കായ്... എന്റെ ആനിയെ നെഞ്ചോട് ചേർത്തു..

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

[ മൂക്കുത്തിയും... മഴനിലാവും... ഇഷ്ടമായ പോലെ... ഈ കുഞ്ഞ് ആനിയും ഇഷ്ടമായി എന്നു വിചാരിക്കുന്നു......]

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്