ആമിയുടെ സ്വന്തം മൂക്കുത്തി

💓ആമിയുടെ സ്വന്തം മൂക്കുത്തി💓
ഫുൾ പാർട്ട്‌

ആർത്തിരമ്പി പെയ്ത് കർക്കിട രാവിന് ഒരു ഇടവേള കണ്ടാപ്പോൾ..... പതിയെ ഇറങ്ങി പൂമണം പെയ്ത് ഇറങ്ങുന്നാ... ചെമ്പക ചോട്ടിലേക്ക്.. അവിടെ ഇരിപ്പാണ് എന്നെയും കാത്ത് എന്റെ ആമി...നെറ്റിയിൽ ഒരു കുഞ്ഞ് ഭസ്മക്കുറി തൊട്ടാ പട്ടുപ്പാടാക്കാരി...തുളസിതറയിലെ വിളക്കും കൊളുത്തി നടന്നു വരുന്നുണ്ട് പതിയെ...

" എന്താടാ.... ചെക്കാ കാറ്റ് കൊള്ളാൻ ഇരിക്കുവണോ.... "

പതിയെ അവൾ എന്റെ അടുത്ത് എത്തി... കാചിയ് എണ്ണയുടെയും..ചന്ദനതിരിയുടെയും മണ്ണം എന്റെ മൂക്കിൽ ലഹരി പടർത്തുന്നുണ്ട്... വീണ് കിടന്നാ.. ചെമ്പക പൂവിന് പോലും തളർന്നിരിപ്പാണ് ആ മേനികണ്ട് .....

" എന്താടി നീ പതിവ് ഇല്ലാതെ... വിളക്ക് ഓക്കെ കൊളുത്തി വല്ല കാര്യം നേടാൻ ആണോ..."

പതിയെ എന്റെ തോളിൽ ഒന്നു ഇടിച്ചു കൊണ്ട് ആ കരിമഷിക്കണ്ണും കൂർപ്പിച്ച് കൊണ്ട് ഇരിപ്പാണ് അവൾ...

" വേറെ എന്ത് കാര്യം നേടാൻ ആ ചെക്കാ... ഈ തെമ്മാടി ചെക്കനെ.. ഒരു കുഴപ്പവും കൂടാതെ കെട്ടിച്ച് തരണെ എന്ന്..."

ഒരു മിന്നിൽ പോലെ നാണം ആ മിഴികളിൽ മിന്നി മറയുന്നുണ്ടായിരുന്നു... ആ കരിവള കൈകൾ എന്നെ മെല്ലെ തലോടി ഒരു നണുത്ത് കുളിരായ്....

" ആമി നിനക്ക് അത്രയ്ക്ക് ഇഷ്ടമണോ ഈ ചെക്കനെ.... "

എന്റെ കൈകൾ ചേർത്ത് പിടിച്ചു...... ആ മിഴികൾ അഹങ്കാരത്തോടെ മൊഴിയുന്നുണ്ട് എന്റെ കാതോരം...

'' ഒരുപാട് ഇഷ്ടമാണ് നിന്നെ ചെക്കാ.... ഇന്ന് ഈ ലോകത്തെ എന്തിനെക്കളും... ജീവിതത്തിന് ഒരു അർത്ഥവും ഇല്ലാതെ ജീവിച്ച് എന്നിൽ കിനാക്കൾ നിറച്ച്...... സ്വപ്നകാണാൻ പഠിപ്പിച്ച് നിന്നോട്... അറിയാതെ തോന്നിയ് മോഹം... ഇന്ന് എൻ ആത്മാവിന് താളം പോലും നീയാണ്.. "

"ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ആമി എന്നെ വഴക്ക് പറയുമോ...."

എന്നെ നോക്കി പതിയെ തലചായിച്ച് ചിരിക്കുവാണ്... പെണ്ണെ ഒരു നിലാവിന് സൗരഭ്യം മിന്നിമറയുന്നത് കാണാം എനിക്കാ... കരിമഷി കണ്ണിൽ ......

" ഞാൻ നിനക്കായ് കരുതിയ് ഒരു കുഞ്ഞ് നക്ഷത്രം ഉണ്ട് ... എന്റെ കൈകയിൽ.... എൻ ആത്മാവി ഊതികാച്ചിയ് ഒരു ഇത്തിരി പെന്ന് അത് നിന്റെ ഈ മൂക്കിൻ തുമ്പിൽ അണിയാമോ... എന്റെ ആമി നീ എനിക്കായ് മാത്രം...."

അവൾ എന്നെ കളിയാക്കി ചിരിക്കുവാണ് നിർത്താതെ...

" വട്ടാണ് അല്ലെ.... ഇനിയും നിർത്താറായില്ലെ ഈ മൂക്കുത്തി ഭ്രാന്ത്..."

" അത് എങ്ങനെയാടീ.... പിറന്നത് വീണതം... എന്റെ കണ്ണിൽ പതിഞ്ഞ് അമ്മയുടെ മുഖത്തോടപ്പം കിട്ടിയ ഒരു ശീലം അല്ലെ..... പിന്നീട് എന്റെ ചിന്തകളിൽ എല്ലാം നിറഞ്ഞ് നിന്നതാ ആ മൂക്കുത്തിയാണിഞ്ഞ് അമ്മയുടെ മുഖമാണ്.. ഇന്നും കൂടി അതും പറഞ്ഞ് കളിയാക്കുവായിരുന്നു അമ്മ.... "

" അതെ ഞാൻ മൂക്ക് ഓക്കെ കുത്താം... പിന്നെ കൂടെ നീ വരുമോ.. "

എന്റെ കൈവിരലുകളിൽ തലോടി കൊണ്ടിരിക്കുവാണ് അവൾ...

" ഞാനോ... അത് ശരിയാവില്ലാ... എനിക്ക് ഈ കരച്ചലി കേൾക്കുക എന്നു പറഞ്ഞാലെ സങ്കടം വരും... നിന്നെ അമ്മയെ കുട്ടി പോയൽമതി ഞാൻ പറഞ്ഞോളം.. "

പിണങ്ങി തുടങ്ങിയവൾ....മുഖം തിരിച്ചിരിപ്പാണ്.. പതിയെ ആ തോളിൽ കൈ ചേർത്തു...

" ഇനി ഇപ്പോ ഇതും പിണങ്ങണ്ട ടീ കാന്താരി ഞാൻ വരാം..."

വേഗം മുഖം തിരിച്ച് ഇരുന്നവൾ... എന്നെ നോക്കി ചിരിക്കുവാണ്..

" അപ്പോ നാളെ മുതൽ ഈ ആമി മൂക്കുത്തിക്ക് സ്വന്തം അല്ലെ..."

അവളുടെ കൈകൾ ആഞ്ഞു വലിച്ചു ശക്തിയോടെ ഒരു തൂവൽ പോലെ പാറി എന്റെ നെഞ്ചോട് ചേർന്നു.. മിഴികൾ എന്തോ മറന്ന് പോൽ തിരയുന്നുണ്ട് എൻ മേനിയിൽ.... ചുംബനം മോഹിച്ച് ആ അധരങ്ങൾ മിഴി പൂട്ടി നിൽപ്പാണ്... പതിയെ ഞാൻ ആ ചെൻക്കതിർ ചുണ്ടിൽ ചുംബനങ്ങൾ കൊണ്ടു നിറച്ചു..... തുളസി തറയിലെ കല്ലവിളക്കുകൾ മിഴി പൂട്ടി മൗനമായി... ചെമ്പക കോമ്പിലെ രാപ്പാടി ശ്രുതി ചേർത്തു പാടിയാ പ്രണയമാ സന്ധ്യയിൽ... പതിയെൻ കൈ കളെ തള്ളിമാറ്റി.... നെറ്റിയിൽ ഒന്നു ചുംബിച്ചു..

" വാ പോവാം... അടുത്ത മഴ വരുന്നുണ്ട് എന്നു തോന്നുന്നു... "

കാറ്റ് വീശിതുടങ്ങി.... അവൾ എന്റെ കൈയും ചേർത്തു നടന്നു.... ഉമ്മറപ്പടയിൽ ഓട്ട് വിളിക്കന്റെ വെളിച്ചത്തിൽ നാമം ജപിക്കുന്നുണ്ട് താറാവട്ടിലെ കാരണോത്തി.. ഓടിൽ നിന്ന് ഇറ്റ് റ്റ് വീഴുന്ന' മഴത്തുള്ളിയുടെ അകമ്പടിയോടെ... അവളുടെ ചുണ്ടിൽ മായാതെ കാണാം  ഞാൻ പകർന്ന് ചുംബനത്തിന് പാട്... അവൾ ആ നാലുകെട്ടിലേക്ക് ഓടിമറഞ്ഞു.. പിന്നലെ ചെന്ന് എനിക്ക് വഴിതെറ്റി കൊണ്ടിരുന്നു...അവസാനം ആ അടുക്കളയിൽ അമ്മയോടപ്പം ഒരു പൂച്ച് കുഞ്ഞിനെ പോലെ  കഥയും പറഞ്ഞ് ഇരിപ്പാണ്..

" ഓഹോ വന്നതും അടുക്കള സ്വന്തമാക്കിയോ.. "

എന്നെ ഒന്നു തറപ്പിച്ചു നോക്കുന്നുണ്ട് അമ്മ.... ഇനി ഇവൾ വല്ലതും പറഞ്ഞ് കൊടുത്തു കാണുമോ...

" എവിടെ തെണ്ടാൻ പോയതാ ടാ വിളക്ക് വച്ച് നേരത്ത് നീ..."

" ഞാൻ മാത്രമല്ലാ അമ്മ കുട്ടിന് അവളും ഉണ്ടായിരുന്നു... ആമി..."

പതിയെ അവളുടെ ചെവിയിൽ ഒന്നു നുള്ളി അമ്മ...

" ഇവൾക്ക് മൂക്കയറിടാൻ സമയമായി നിന്റെ അമ്മ ഒന്നു വരട്ടെ ശരിയാക്കിതരാം.. "

പതിയെ അവളുടെ തലയിൽ തലോടി കൊണ്ടിരിക്കുവാണ് അമ്മ...

" അമ്മ നമുക്ക് ഇവളെ മൂക്ക് കുത്തിച്ചലോ..."

പെട്ടന്ന് ഒന്നു തിരിഞ്ഞു കൈയിൽ കിട്ടിയതും കൊണ്ട് എറിഞ്ഞു... ആ മൂക്കുത്തിക്കാരി അമ്മ..

" ഇനി നീ മൂക്കുത്തിയുടെ കാര്യം മിണ്ടിയാൽ നിന്നെ ഞാൻ കൊല്ലും.."

ഒരു ഏറ് പ്രതീക്ഷിച്ച് വതിലിൻ പുറകിൽ നിന്നു... ഞാൻ

'" നോക്ക ടീ ആ മൂക്കുത്തിയുടെ തിളക്കത്തിൽ അമ്മയുടെ ദേഷ്യംത്തിനു പോലും എന്നാ ഭംഗിയാണ് എന്ന് സുന്ദരിയായിട്ടുണ്ട്... "

അവൾ ആ സൗന്ദര്യത്തിൽ അസൂയ മൂത്ത് കവിളിൽ പതിയെ നുള്ളി കൊണ്ടിരിരുന്നു...

" ആമി നിനക്കും കിട്ടുമേ എന്റെ കൈയിൽ നിന്ന് നല്ലത്...."

പതിയെ നടന്നു ഞാൻ ആ നിലാവിലേക്ക്... പിന്നിലെ ഓടി വരുന്നുണ്ട് കൊലുസ് കിലുക്കി കൊണ്ട്...പടികൾ കയറി...

" ടാ നീ എവിടയാ.... ഈ ഇരുട്ടിൽ.. എന്തു ചെയ്യുവാ... എനിക്ക് പേടിയാവുന്നുണ്ട്.. "

ഇരുട്ടിന് നിഗൂഡതയിൽ ...... അവളുടെ കൊലുസിന്റെ ശബ്ദംമാത്രം എന്റെ കാതുകളിൽ മധുരമായി പൊഴിയുന്നുണ്ടായിരുന്നു... മെല്ലെ അവൾ ജനലായിൽ മുഖം ചേർത്തു പിരഭവം നടച്ച്.... ആ പരൽമീൻ മിഴികൾ മൗനമായി.... പിന്നലെ ചെന്ന് ഒന്നു തൊട്ടു.. ഓടിയെന്റെ നെഞ്ചിൽ കയറി അവൾ....

" നീ എന്തിനാടാ..... ആ പാവത്തിനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ.... "

ചേർത്തു പിടിച്ചു... തലയിൽ ഒന്നു ചുംബിച്ചു... മരം കോച്ചുന്നാ തണുപ്പിൽ  എന്റെ മാറിൻ ചൂടിൽ മുഖം ചേർത്ത് നിൽപ്പാണ് അവൾ...

". അതു കൊണ്ടല്ലെടീ നിന്നെ ഞാൻ കെട്ടാൻ പേകുന്നത്....... ഒരാളും കൂടെ വന്നാൽ പിന്നെ മാറി മാറി വഴക്കിടാല്ലോ എന്റെ ആമിയെ..."

നെഞ്ചിൽ ചേർന്ന ഇടിക്കുവാണ് അവൾ....

" നിനക്ക് ഒരു ഉള്ളുവും ഇല്ലാടാ.... ചെക്കാ... അതെക്കൊ ഞാൻ ശരിയാക്കിത്തരം... കല്യാണം ഒന്നു കഴിഞ്ഞോട്ടെ..."

ജനാലയിൽ മുഖം ചേർത്ത്... നിലാവിന് നോക്കി ഇരിപ്പാണ് അവൾ.... മഷി തൊടാ ആ കണ്ണങ്കളിൽ താരകൾ നാണം തൂവിനിൽപ്പാണ്... എന്തൊക്കയോ ചിന്തിച്ചു കൂട്ടുന്നുണ്ട് മനസ്സിൽ..മുഖം പതിയെ എന്നിലേക്ക് തിരിച്ചു...

" എന്താടീ... എന്റെ ആമിക്കുട്ടി നീ ഇങ്ങനെ ചിന്തിച്ചു കൂട്ടുന്നത്...."

പതിയെ ആ മിഴികൾ നിറഞ്ഞു ഒഴുകി... എന്റെ മാറിൽ വീണ്ടും മുഖം ചേർത്തവൾ... ആ കണ്ണീരിന് നനവു പകരുന്നു... വിരയാർന്ന് ചുണ്ടുകൾ എന്തൊ മൊഴിയുവാൻ ഒരുങ്ങുകയാണ് മെല്ലെ ഞാൻ ആ കവിത്തടത്തിൽ തലോടി...

 
                   തുടരും

💓 ആമിയുടെ സ്വന്തം മൂക്കുത്തി💓

                            ഭാഗം 2

" നീ എന്നെ കൂടി കരിയക്കല്ലെ കാര്യം പറ പെണ്ണെ... "

പതിയെ എന്റെ കവിളിൽ അവളുടെ വിരലുകൾ തലോടി.... എന്റെ തോളിൽ കൈ ചേർത്ത് നിൽപ്പാണ് അവൾ...

'' നിനക്ക് ഓർമ്മയുണ്ടോ.... തലതെറിച്ച് തല്ലി പൊളിയായ് നടന്ന് ഞാൻ. ഇന്ന് നിന്റെ ഈ നെഞ്ചിൽ.. ഒരു കുഞ്ഞു പൂച്ചയായ് മാറിയത് ഓർക്കുവായിരുന്നു... ഒന്നും ആസ്വദിക്കാൻ അറിയാത്ത ഞാൻ എല്ലാം ഒന്നായി അറിയാൻ തുടങ്ങി.. എങ്ങോ കേട്ട് മറഞ്ഞ് നിൻ മൂക്കുത്തി കഥയിൽ എൻ മനം വീണിരുന്നു... പിന്നിട് ഒരോ നിമിഷവും ചിന്തകളിൽ നിറയുന്തോറും.. എൻ ജീവിനിൽ നിന്റെ സ്പന്ദനം കൂടിവന്നു.... ഓർത്തിരിന്നിട്ടുണ്ട് മഴയുള്ള രാത്രിയിൽ ഈ മാറോട് ചേർന്ന് മയങ്ങാൻ.... തണുത്ത രാവുകളിൽ ഈ കരളാനത്തിനായി എൻ മേനി വിതുമ്പി നിൽക്കാറുണ്ട്.... ഇനിയെത്ര നാൾ കാത്തിരിക്കണം ഞാൻ നിൻ മൂക്കുത്തിയാവുവാൻ എന്റെ.. തെമ്മാടി ചെക്കാ. "

നെഞ്ചോട് ചേർത്തു പിടിച്ചു.... അവളുടെ കരിവള കൈയിൽ ഒന്നു വിരലോടിച്ചു... പുളകമായി രോമ കർഷങ്ങൾ ആമേനിയിൽ കുളിര് പകർന്നു എൻ വിരൽ തുമ്പിനാലെ....

" ഈ കസവ് ധവണിക്കാരിയുടെ ചിരിയിൽ മയങ്ങി നിന്നിട്ടുണ്ട് പലതവണ ഞാൻ... പക്ഷെ അന്ന് ആ കൗമാരക്കാരനെ നിന്നെ ചേർത്ത് പിടിക്കാനുള്ള കൈകരുത്ത് ഇല്ലായിരുന്നു.... പിന്നിട് ഉള്ള യാത്രയിൽ മറന്ന് പോകും എന്ന് കരുതിയിരുന്നു.. മാഞ്ഞ് തുടങ്ങിയ് നിൻ മുഖത്തെക്കാൾ ആഴത്തിൽ പതിഞ്ഞ് കിടപ്പുണ്ടായിരുന്നു എൻ ജീവിനിൽ.... നിൻ ആമ്പൽ മിഴികളാൽ എൻ ആത്മാവിൽ കേറിയ പാട് ഉണങ്ങാതെ ഇന്നും നീറുന്നുണ്ട്... ഉള്ളിൽ എവിടെയോ... പിന്നീട്  നിന്നെ തേടി അലയുവായിരുന്നു നിദ്രകളിൽ സ്വപ്നങ്ങൾക്ക് നിറം പകർന്ന് പൂച്ചക്കണ്ണിയും തേടി... പക്ഷെ ഒരിക്കലും പ്രതീക്ഷിച്ചില്ലാ ഈ നാലുക്കെട്ടിനുള്ളിൽ ഒരു ചുംബനം കൊണ്ട് എന്നെ ചേർത്ത്  പിടിക്കാൻ ഈ നിലാപെണ്ണ്  ഉണ്ടാവും എന്ന്.... പക്ഷെ കാത്തിരിക്കണം നീ കുറച്ചകാലം കൂടി.. ജീവിക്കുവാണെങ്കിലും മരിക്കുവാണെങ്കിലും നിന്റെ കൈ പിടിച്ച് കൂടെ ഉണ്ടാവും ഞാൻ... ആമി"

പറഞ്ഞത്തീരും മുമ്പ് ആ വിരൽ എൻ അധരങ്ങളെ നിശ്ബദമാക്കി.... നിറഞ്ഞ് നിന്നാമിഴികൾ മറച്ച് എന്റെ ചുണ്ടോട് ചുണ്ട് ചേർത്തുവൾ... കരിവളകൾ മൗനമായി നാണം പുണ്ടു... ആ നീഗൂഡമാം രാത്രിയിൽ അരമണിയുടെ നാദം കുളിരായ് കാതിൽ പതിക്കുന്നുണ്ട്...
അവളെ കുറ്റം പറയാൻ പറ്റില്ലാ കാരാണം... കുറെ പ്രണയങ്ങൾ പതിയിൽ കൊഴിഞ്ഞ് പോയതാണ് ഞങ്ങളുടെ ഈ തറവട്ടിൽ.... അത് കണ്ടാ അവൾക്കും പേടിയുണ്ടാവും... കൊഴിഞ്ഞ് പേയ്ത് അത് ഒരു ഭംഗി വാക്കാണ് തല്ലി കൊഴിച്ചത് അതാണ് ശരി... ഒരുമിച്ചിരുന്ന ഭക്ഷണം കഴിച്ചപ്പോഴും... കളിച്ചവളർന്ന്പ്പോഴും... ഒന്നും ഇല്ലാത്ത ഐത്തവും, ജാതിയും, മതവും, എല്ലാം വില്ലനായി വന്നിരിരുന്നു ഇരുമനസ്സുകൾ ഒന്നായിപ്പോൾ... പ്രണയിച്ചപ്പോൾ അതിൽ ഇല്ലാതായിട്ടുണ്ട് പല ജീവനുകൾ.... അതാവും അവളുടെ പേടി പിന്നെ പെണ്ണ് അല്ലെ അവളുടെ സ്വന്ത്ര്യത്തിനു പരിമിതകൾ ഉണ്ടായിരുന്നു അതും ആവാം....... ഒന്നും അറിയാത്ത പോലെ എന്റെ മാറിൽ ചേർന്ന് മഞ്ഞ് പെയ്യുന്നതും നോക്കി ഇരിപ്പാണ്. പതിയെ ആ മുഖത്തോട് മുഖം ചേർത്തു:..

" എന്റെ ആമിക്കുട്ടി.... സത്യം പറ നീ എന്നെ കാണാൻ അല്ലെ അവിടന്ന് ഓടിപ്പിടഞ്ഞ് വന്നത്.."

ഒരു കള്ള ചിരി തന്ന് പിന്നെയും മുഖം ചേർത്ത്... എന്നെ തലോടി...

" സത്യം പറഞ്ഞാൽ.... ഇപ്പോ നിന്നെ ഒന്നു കാണാതെ ഇരിക്കാൻ പറ്റാതെയാ ചെക്കാ... അതാ ഇല്ലാത്ത ഒരു നുണയും പറഞ്ഞ് ഇങ്ങ് പോന്നത്.. ഇതാ ഇവിടെ ഈ നെഞ്ചിൽ ചേർന്ന് ഇരിക്കുമ്പോൾ മനസ്സിൽ കുളിര് പെയ്യുവാ.. "

" മം... മം.... അപ്പോ നാളെ മൂക്കുത്തിയിടാൻ പോവല്ലെ... നമുക്ക് കാന്താരി.... ഈ മൂക്കിൻ തുമ്പിൽ..."

നാണം കൊണ്ട് അവൾ എൻ തോളിൽ തലചായിച്ചു....

"ടീ കാന്താരി... വെറുതെ എന്നെ തല്ലുകൊള്ളിക്കാതെ പോയി അമ്മയുടെ കൂടെ പോയി കിടന്നെ..... നീ"

" ഞാൻ കുറച്ച് കഴിഞ്ഞ് പൊയ്ക്കോളം.. കുറച്ച് നേരം കൂടെ ഇവിടെ ഇരിക്കട്ടെ ടാ ..."

മെല്ലെ എൻ നെഞ്ചോട് ചേർന്ന് മുഖം ചായിച്ച് ഇരിരുന്നു... മുല്ല പൂത്ത ഇറങ്ങുന്ന മണം ലഹരി പടർത്തിന്നുണ്ട്... മൂക്കിൽ..

'' ടീ ആമി നമ്മുക്ക് പുറത്തോട്ട് ഒന്നു ഇറങ്ങിയലോ ... മുല്ല പൂവിടുന്നത് കാണാം..."

കൗമാരം കവർന്നടുത്താ ബാല്യത്തിന് ഓർമ്മകളായിരുന്നു അത്... കാവിലെ കൂത്തരങ്ങിൽ വേഷങ്ങൾ പലതങ്ങനെ കെട്ടിക്കയറുന്നാ രാത്രികളിൽ... ആരും ഇല്ലാത്ത നിലാവിൽ പൂവിരിയുന്നത് കാണാനും... അറിയാത്ത സുഗധങ്ങൾ തേടി പോകനും... കുളിക്കടവിൽ  കുഞ്ഞ്ളോങ്ങളെ രസിച്ച് .. രാക്കിളി പട്ട് കേൾക്കനും... രാത്രിയെ പ്രണയിച്ച് നടന്ന് ബാല്യമായിരുന്നു ഞങ്ങളുടെ.
അവൾ സ്ന്തോഷത്തോടെ എഴുന്നേറ്റു.. എന്റെ കവിളിൽ തലോടി....

" നമ്മുക്ക് പോവാം പക്ഷെ ഒരു കാര്യം ഉണ്ട് എന്നെ ഒറ്റയ്ക്ക് ഇട്ട്  ഓടില്ല എന്ന് ഉറപ്പ് വേണം"

" ഉറപ്പ്... അത്ര പേടിയാണങ്കിൽ നീ വരണ്ടാട ട്ടോ.... ഞാൻ തനിച്ച് പോയ്ക്കോളം.. "

ചിരിച്ചു കൊണ്ട് എന്റെ കൈയിൽ പിടിച്ചു കൊച്ചു കുഞ്ഞിന്റെ നാണത്തോടെ... തോളിൽ മുഖം ചേർത്തു... മെല്ലെ ... മെല്ലെ ശബ്ദമുണ്ടക്കാതെ ഇറങ്ങി നടന്നു... അമ്മ അറിഞ്ഞാൽ അടി ഉറപ്പാ അവളെക്കാൾ എനിക്ക് കിട്ടും നിറയെ... എന്റെ കൈയും പിടിച്ച് നടപ്പാണ്... അവൾ പെട്ടന്ന് എന്തോ വീണത് കേട്ട് അവളന്റെ കൈ ഒന്നുടെ മുറുക്കി പിടിച്ചു.... കണ്ണടച്ച് നിൽപ്പാണ്

" ടാ അത് എന്താ.... ശബ്ദം.. നീ നോക്കിയെ..."

" നീയെല്ലാ മുൻവശത്ത് നിനോക്കടി... കാന്താരി.. "

" അങ്ങനെ ഇപ്പോ വേണ്ടാ നമ്മുക്ക് ഒരുമ്മിച്ചു നോക്കാം... "

പതിയെ രണ്ടു പേരും തിരിഞ്ഞു... നോക്കി ഒരു ഓലമടൽ വീണതാണ്... പക്ഷെ പേടിയുള്ളിൽ ഉണ്ട് ഇത്തിരി അപ്പോഴും അവൾ കണ്ണടച്ച് നിൽപ്പാണ്... മെല്ലെ തലയിൽ ഒരു തട്ടു കൊടുത്തു..

" നല്ലാ അളയെ ഞാൻ കൂടെക്കുട്ടിയത്.. ഇങ്ങനെ പോയൽ നാളെ മൂക്കുത്തി ഇടാൻ പോയാൽ.. പ്രശ്നമാവുല്ലോ... എന്റെ ആമി..."

ഒരു നാണം മിന്നിമറയുന്നുണ്ടായിരുന്നു മിഴികളിൽ..... എന്റെ കൈയ്യും വിട്ടു ഓടിയവൾ പൂ വിരിയുന്നത് കാണാൻ... ആ മിഴികളിൽ പതിഞ്ഞ് ഏറ്റവും മാനോഹരമായ് കാഴ്ചയാണ് അത്... എന്റെ കൈവിരൽ തുമ്പ് കൊണ്ടാ പൂക്കളിൽ തലോടി അവൾ... ഒരു പൂവ് മെല്ലെ പറിച്ചെടുത്തു..

" നിനക്ക് നല്ലാ അസൂയ ഉണ്ടല്ലെ ആമിക്കുട്ടി...അവളുടെ അഴക്നോട്..."

ദേഷ്യം കൊണ്ട് മുഖം ചുളിച്ച്... കാറ്റിൽ പറിയ് കാർകുന്തൽ പതിയെ മാറ്റി കൊണ്ട്... പറിച്ചെടുത്ത് പൂവിൻ മണം ആസ്വദിക്കുവാണവൾ..

" എന്തിന്..."

" നമ്മളെക്കാൾ കഴിവ്... സൗന്ദര്യം മറ്റുള്ളവരിൽ കാണുമ്പോൾ തോന്നുന്നാ അസൂയ.... അവരെ ഇല്ലാതക്കാൻ നോക്കുന്നാ പോലെ... "

" എനിക്ക് അസൂയ അല്ലാ കുശുമ്പാണ്.... അവളുടെ അഴക്നോട് ആരെയും കീഴ്പ്പെടുത്തും സുന്ധത്തോട്... അന്ന് ആ ബാല്യത്തിൽ.. ഇന്ന് എനിക്ക് പ്രണയമാണ്... അവളോട്.. "

ഉറക്കം കണ്ണിൽ വന്ന് നിറഞ്ഞ് നിൽപ്പാണ്... മെല്ലെ എന്റെ തോളിൽ തലവച്ച കിടന്നു ... കണ്ണടുക്കാതെ... മുഖം നോക്കി നടക്കുവാണ് അവൾ

'' ഇതുപോലെ രാത്രികളിൽ ..... തെണ്ടിത്തിരിഞ്ഞ് നടന്നുവരുമ്പോൾ... ഉമ്മറപ്പടിയിൽ വടിയുമായി കാത്തിരിക്കുന്നു അമ്മയെ കാണുമ്പോൾ നിന്നെ ഒറ്റയ്ക്ക് ആക്കി മാഞ്ഞ് പോകുന്നു ഈ തൊട്ടാവടിയോട് നിനക്ക് ഒരിക്കല് പോലും ദേഷ്യം തോന്നിട്ടില്ലാ..."

'' അമ്മയെ കാണാതെ കയറാൻ വഴികൾ ഒരുപാട് ഉണ്ടായിട്ടും... നേരെ പോയി അടിയും വേടിച്ച് കിടന്നു ഉറങ്ങുന്നത്... എന്തിനാണ് എന്ന് അറിയമോ..."

മെല്ലെ തലയുർത്തി.. കണ്ണിൽ തിളക്കം കൂടുന്നുണ്ടായിരിരുന്നു..

"എന്തിനാ "

" പിറ്റേന്ന് രാവിലെ .....കൊണ്ട് അടിയുടെ വേദന പറഞ്ഞതരുമ്പോൾ.. നീ ഈ കവിളിൽ നിറയ്ക്കുന്ന ചുംബന മധുരം കൊതിച്ചാടീ തൊട്ടാവാടി... "

തോളിൽ ഇടിക്കാൻ തുടങ്ങി ഒരു ചെറു നാണത്തോടെ..

" നാണം ഇല്ലാത്തവൻ..."

" അന്ന് അവസനമായി കൊണ്ട് അടിയുടെ കടം ഇനിയും ബാക്കി ഉണ്ട്..."

" നീ പറഞ്ഞത് സത്യമാണോ... എന്നാ മോൻ റെഡിയായിക്കോ പതിവ് മുടക്കണ്ടാ... അപ്പോ ബാക്കി നിർത്തിയ് കടവും.. ഇതിന്റെയും കൂടി നാളെത്തരം.. അമ്മ ദോ.. ഉമ്മറത്ത് ഇരിപ്പുണ്ട്.. ഞാൻ മുറിയിൽ ഉണ്ടാവും ട്ടോ.."

എന്റെ കൈയും വിട്ട് ആ തൊട്ടാവാടി ഓടിത്തുടങ്ങി...

'' ടീ ആമി... നിക്കാ ടീ എന്നെ ഒറ്റയ്ക്കി പോവണോ.. "

" നിനക്ക് ഉമ്മറത്ത് കൂടെ പോയി അല്ലെ ശീലം...' എനിക്ക് പേടിയാ.. "

ഇതും പറഞ്ഞ് അവൾ ഓടി അമ്മ കലിത്തുള്ളി ഉമ്മറത്ത് ഇരിപ്പാണ്..

                   
💓 ആമിയുടെ സ്വന്തം മൂക്കുത്തി💓

                          ഭാഗം 3

മെല്ലെ ശബ്ദം ഉണ്ടാക്കാതെ നടന്നു.... ഒരു അടി പ്രതീക്ഷിച്ചാ ഞാൻ... ഇടർന്ന ശബ്ദം കേട്ട് അമ്പരന്നു....

'' എത്ര കൊണ്ടാലും പഠിക്കില്ലാല്ലെ... ഒന്നില്ലെങ്കിൽ തല്ലുന്നാ എനിക്ക് നാണം വേണം... ഇല്ലെങ്കിൽ  കൊള്ളുന്നു നിനക്ക് വേണം... ഇത് ഇപ്പോ രണ്ടും ഇല്ലാത്ത അവസ്ഥയ്ക്ക് പറഞ്ഞിട്ട് കാര്യം ഇല്ലാ... "

പതിയെ മുഖത്ത് ഒന്നു വിരൽ ഓടിച്ചു.... എന്നെ നോക്കി കൊണ്ടിരിക്കുന്നുണ്ട് ഇടയ്ക്കെ...

" എന്റെ ടീച്ചർ അമ്മ... എന്തിനാ ഈ നട്ടപാതിരിക്ക് ഇവിടെ വന്നിരുന്നത്... ഇത് പതിവ് ഉള്ളത് അല്ലെ '.... അതേ ആ വാകമരത്തണലിൽ പൂത്തുലഞ്ഞ് പ്രണയത്തിന് ഓർമകൾ ഓർത്തിരുന്നാതോ.... "

മെല്ലെയാ പാതിരാവിൽ നാണം തുളുമ്പുന്നുണ്ട് ആ മൂക്കുത്തിയിൽ... എങ്ങോ മറഞ്ഞ് പ്രണയത്തിൻ ഓർമ്മകൾ കുളിരായ് മിഴികൾ തുടിക്കുന്നുണ്ട്...

" നീ വെറുതെ കളിയാക്കിക്കാതെ പോയി കിടക്കാൻ നോക്കടാ ചെക്കാ.... നിന്റെ കൂടെ ഒരു കാന്താരി ഉണ്ടല്ലോ ആമി അവളോ...''

" അവൾ ഉറങ്ങി അമ്മ....."

മെല്ലെ ആ മിഴികൾ കൂർപ്പിച്ച് ഒന്നു ചിരിച്ചു...

" അവളോട് പറ ..... ഇട്ടാ ചെരുപ്പ് ഒന്നു ഊരി വച്ചിട്ട് കിടക്കാൻ..."

" അമ്മ കണ്ട് അല്ലെ.... പിന്നെ എന്തിനാ അമ്മ ഈ നടാകം  എല്ലാം അറിഞ്ഞിട്ടും.."

പതിയെ എന്റെ തലയിൽ തലോടി... ആ മടയിൽ കിടന്നു...

" നിന്റെ വായിൽ നിന്ന് കേൾക്കാൻ.... എനിക്കറിയാം... നിന്റെ ഇഷ്ടം പക്ഷെ ഇപ്പോ വേണ്ടാ.... "

" അത് ഞാൻ പറഞ്ഞിട്ടുണ്ട്... എന്നാലും എങ്ങനെ അമ്മ അറിഞ്ഞു ഇത്..."

മെല്ലെ എൻ നെറ്റിയിൽ ഒന്നു ചുംബിച്ചു...

" ആമി അജ്ഞതായാണ് അവൾ....വസന്തത്തിന് കൂട്ടുക്കാരി... വഴിതെറ്റിവന്ന് വസന്തമായി എന്നിൽ പൂത്തുലഞ്ഞിരിരുന്നു... പ്രണയത്തിന് ഇദൾ വിരിയിച്ച് ഒരു കുഞ്ഞ് വാകമരമായി... ഇടനെഞ്ചിൽ ശ്രുതിച്ചേർത്ത് പ്രണയഗീതമായി ഒഴുകുയാണവൾ ഒരു തെന്നൽ തണുവായി ഇന്ന് എൻ ആത്മാവിൽ... " ഇത്രമാത്രം നീ എഴുതിച്ചേർക്കണം എങ്കിൽ അവൾ നിന്നൽ എത്രത്തോളം ഉണ്ടെന്ന് നീ പറയാതെ അറിയാം ചെക്കാ..."

" എനിക്കറിയില്ലാ അമ്മ എന്തു പറ്റിയെന്ന്... അവൾ എന്നിൽ അത്രമാത്രം നിറഞ്ഞിരുന്നു .അമ്മയോട് പറയണം എന്നു വിചാരിച്ചതാ പക്ഷെ പറ്റിയില്ലാ..."

" അതിന്താ എനിക്കു നീയും നിനക്ക് ഞാനും മാത്രമല്ലെ ഉള്ളു ... അപ്പോ നിന്റെ കാര്യങ്ങൾ കണ്ട് അറിഞ്ഞ് ചെയ്യാ'ണ്ടത് എന്റെ കടമയെല്ലെ.... നീ ഇനി ഞാൻ അറിഞ്ഞത് അവളോട് പറയാൻ നിക്കാണ്ടാ....."

" അമ്മ കിടക്കുന്നില്ലെ..... ഞാൻ ഉറങ്ങാൻ പോവാ..."

'' ഇത്തിരി നേരം കൂടി ഇവിടെ ഇരിക്കണം എന്നിട്ട് കിടക്കാം.. "

" പിന്നെയാ ഞാൻ ആ മൂക്കുത്തി അവൾക്ക് കൊടുക്കാൻ പോവട്ടോ.... അമ്മായിമ്മ പോരു ഉണ്ടാവില്ലല്ലോ... ടീച്ചർ അമ്മേ "

ചിരിച്ചു കൊണ്ട്...മൂക്കത്ത് കൈവച്ച്  ഇരിപ്പാണ് അമ്മ...

" നീ കൊടുത്തോടാ ചെക്കാ... അമ്മായിമ്മ അല്ലല്ലോ അമ്മ അല്ലെ അപ്പോ കുഴപ്പം ഒന്നും ഉണ്ടാവില്ലാ... നീ പോയി കിടക്കാ ടാ..."

പതിയെ നടന്നു റൂമിലോട്ട് എല്ലാം ഉണ്ടാക്കി വച്ചിട്ട് ഒന്നും അറിയാത്തവളെപ്പോലെ കിടപ്പാണ് അവൾ.. എത്ര വഴക്ക് ഇട്ടാലും.. പിണങ്ങയാലും കുഴപ്പം ഇല്ലാ... പക്ഷെ കൂട്ടിന് ഇവൾ ഇല്ലെങ്കിൽ ഒരു നീറ്റലാ നെഞ്ചിൽ... നാളെ ആ മൂക്ക് ഒന്നു കുത്തിക്കണം എന്റെ പെണ്ണിനെ... നിലാവിൽ സ്വപ്നവും കണ്ടു കിടന്നു... രാവിലെ അമ്മയുടെ വഴക്ക് കേട്ടാണ് ഉണർന്നത് സമയം ഒരു പാട് ആയി... എത്ര വൈകി കിടന്നാലും നേരത്തെ എഴുന്നേറ്റ് ഒരു ക്ഷീണവും ഇല്ലാതെ പണികൾ തുടങ്ങും ടീച്ചർ അമ്മ... അപ്പോഴും കട്ടിലിൽ പുതപ്പ് മുടി കിടപ്പാണ് ആമി ആഞ്ഞ് ഒരു ചവിട്ടിൽ അവൾ നിലത്ത് എത്തി...

" മതിയ ടീ കിടന്ന് ഉറങ്ങിയത്....പേത്ത പോലെ കെട്ടിച്ച് വിടാറായി... "

ഇടുപ്പിൽ കൈവച്ച് ഇരിപ്പാണ് അവൾ.. തലയണ കൊണ്ട് എന്നെ എറിയാൻ തുടങ്ങി..

" ഞാൻ റെഡിയായിട്ടും കെട്ടാൻ നീ തയ്യാറലെങ്കിൽ ഞാൻ എന്തു ചെയാനാ എന്റെ ഭാഗവനെ..... "

" രാവിലെ തന്നെ സിനിമ ഡയ്ലോഗ്  അടിക്കാതെ പോയി കുളിച്ച് റെഡിയാവാടീ.."

അമ്മയുടെ ശബ്ദം കേട്ടതും അവൾ വേഗം എഴുന്നേറ്റു നടന്നു... എന്റെ കുളിയും ട്രസ്മറാൽ കഴിഞ്ഞിട്ടും അവളുടെ ഒരുക്കം കഴിഞ്ഞിട്ടില്ലാ കണ്ണാടിയുടെ മുമ്പിൽ തന്നെ ഇരിപ്പാണ് കൂട്ടിന് അമ്മയും...

" ടീ ആമി എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ.... കുറെ നേരമായി നീ എതെങ്കിലും ഒന്നു തീരുമാനിക്ക്.... "

'' അത് എങ്ങനെയാ അമ്മാ അമ്മയുടെ മോന്റെ കൂടെ അല്ലെ പോവുന്നത് അപ്പോ.... കുറച്ചു കൂടെ നന്നവണ്ടെ.."

വീണ്ടും ചിർപ്പടുത്ത് അവളുടെ അഴഞ്ഞി വീണാ കാർക്കൂന്തലിൽ തലോടാൻ തുടങ്ങി... ഒരു പനീർ പൂവ് പോലെ തെളിയുന്നുണ്ട് അവളുടെ മുഖം ആ വാൽക്കണ്ണാടിയിൽ വെണ്ണ് നിലാവായ്...

'' എന്നാൽ പിന്നെ നിനക്ക് അവനെ വിളിക്കായിരുന്നില്ലെ എന്റെ ആമിയെ..... എനിക്ക് അടുക്കളെയിൽ പണി ഉള്ളതാ"

നാണം കൊണ്ടാ... അമ്മയുടെ സാരി തുമ്പിൽ മുഖം താഴ്ത്തി ആ കാന്താരി... രണ്ടു പേരും ചിരി തുടങ്ങി.. പതിയെ നടന്നു ഞാൻ..

" എന്താടീ ആമി നീ ഒരുങ്ങിക്കഴിഞ്ഞില്ലെ...മതിയാടീ ഒരുങ്ങിയത് നിന്നെ കല്യാണം കഴിക്കാൻ പോവല്ലല്ലോ..."

അമ്മ കേട്ടപാതി ഒന്നും അറിയാത്തപ്പോലെ താടിയിൽ കൈവച്ചു...

" ഇനി ഇവളെ കെട്ടാൻ പോവുന്നാവന്റെ ഒരു അവസ്ഥയെ.... "

മഷി എഴുതിയ് കണ്ണുകൾ കൊണ്ട് തറപ്പിച്ചു നോക്കുന്നുണ്ട്.. അമ്മ കണ്ണടുക്കാതെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്....

" ടീ ആമി ആ കണ്ണിൽ ലെൻസ്സ്  വെയിക്കാൻ മറക്കരുതട്ടോ... ഞാൻ പോവാ റെഡിയായിട്ടു വാ ഞാൻ ഉമ്മറത്ത് ഉണ്ടാവും ട്ടോ... "

പതിയെ എന്റെ കൈയിൽ ചിർപ്പും തന്നു നടന്നു... അമ്മ.. പതിയെ ഞാൻ അവളുടെ തോളിൽ മുഖം ചേർത്തു.. മെല്ലെയൻ കവിളൽ ഒന്നു ചുംബിച്ചു... ഇത് മതിയടീ വാ നമ്മുക്ക് പോവാം... ശരിക്കും കാണാൻ നല്ല ഭംഗിയുണ്ട്...കസവ് സാരിയിൽ ഒരു കുഞ്ഞ് തമ്പുരാട്ടിക്കുട്ടിയെപ്പോലെ.. ചന്ദനം തൊടാ നെറ്റിയും ....അഞ്ചനം കവർന്നുടുത്താ അഴ്കാം മിഴികളും... കാറ്റിൽ കഥ പറഞ്ഞ് മൂളിപറുന്നാ കാർകൂന്തൽ അഴക്ന്  തുളിസിക്കതിരും... ജനവാതിലൂടെ ഒളികണ്ണ് എറിയുന്നുണ്ട് ഇളളം വെയിൽ...

'' ശരിക്കും ഭംഗിയുണ്ടോ... ടാ ചെക്കാ..."

" ശരിക്കും ഇന്നലെ കണ്ടാ... മുല്ലയെക്കാൾ അഴ് കാണ് പെണ്ണെ നിനക്ക്..."

ഉമ്മറത്ത് ഞങ്ങളെയും കാത്തിരിപ്പാണ് അമ്മ...അവളെ ഒന്നു ചേർത്ത് പിടിച്ചു....

"പോയിട്ടു വേഗം വരണമേ.... വൈകി വന്നാൽ രണ്ടണ്ണത്തിനും നല്ലത് കിട്ടും ട്ടോ... നീ ഇനി എപ്പോഴാ ആമി വീട്ടിലോട്ട്... പോകുന്നെ ഞാൻ വിളിച്ച് പറയാം..."

എന്റെ കൈയും പിടിച്ചു നടപ്പാണ് അവൾ... മാവിൻ ചുവട്ടിൽ വിരിഞ്ഞാ വസന്തങ്ങൾക്കു പോലും അസൂയയാണ് എന്റെ ആമിയോട്...കാറ്റ് പതിയെ വന്ന് അവളുടെ കസവ് സാരിത്തുമ്പ് ഉലക്കുന്നുണ്ട് നാണമായി...

''ഞാൻ കുറച്ച് ദിവസം കൂടിക്കഴിഞ്ഞെ പോവത്തുള്ള അമ്മെ.. "

മിഴിയിൽ നാണം തുളമ്പി നിൽപ്പാണ്... എന്റെ കൈകോർത്ത് വയൽവരമ്പിലൂടെ നടപ്പാണ്.. കവിളിൽ മെല്ലെ ചുംബനങ്ങൾ നിറച്ചു...

" ഇന്നെലത്തയും ബാക്കി ഉള്ള കടവും തീർന്നുട്ടോ... "

വയൽ വരമ്പിലൂടെ തഴുകി ഒഴുകുന്നാ തെന്നൽ.. വിരൽ തൊടുന്നാ കസവ് അഴ്കന് വാനിൽ വിരിഞ്ഞാ മഴവില്ലൻ ചെലാണ്... അവളെ ഒന്നുചേർത്തണച്ചു...

" കടം ഇനിയും ബാക്കിയുണ്ട്റെ.... പക്ഷെ ഒന്നും ഓർത്തടുക്കുവാൻ കഴിയുന്നില്ലല്ലോ ആമി.. "

"വർഷങ്ങൾ ഇങ്ങനെ കിടക്കുവല്ലെ ..... നിന്റെ കടംങ്ങൾ തീർക്കുവാൻ മാത്രമായി... "

പറഞ്ഞു... പറഞ്ഞു അമ്പലത്തിൽ എത്തി... ഇെല്ലങ്കിൽ എന്നെക്കാൾ വേഗത്തിൽ തൊഴുത് ഇറങ്ങുന്നവൾക്ക് എന്തു പറ്റിയെന്ന് ...തിരഞ്ഞ് നോക്കി നിറഞ്ഞ് മിഴികളുമായി നിൽക്കുകയാണവൾ... ഒരിക്കലും നിറയാത്ത ആ മിഴികൾ നിറഞ്ഞ് ഒഴുകി....എന്താണ് ആ മിഴി നിറഞ്ഞതിന്റെ കാരണം അറിയാതെ മനസ്സിന് ഒരു വിങ്ങൽ പോലെ... എന്നോട് എന്തക്കൊയോ മറയ്ക്കുന്നുണ്ടോ അവൾ ..... അറിയില്ലാ അവളോട തന്നെ ചോദിക്കാം... കാത്തിരിപ്പാണ്

                         

         തുടരും

💓 ആമിയുടെ സ്വന്തം മൂക്കുത്തി💓

                    ഭാഗം 4

പെയ്തുഒഴിഞ്ഞ് മഴ പോലെ ആരും കാണാതെ.... ആ കൺപീലിതുമ്പിലെ കണ്ണുനീർത്തുള്ളികൾ സാരിതുമ്പിനാൽ തുടച്ച് മാറ്റി വരുന്നുണ്ട്... ആ കാന്താരി ചുണ്ടിൽ ഒരു പുഞ്ചിരി നിറച്ച് എൻ ആമി.... പതിയെ ആ തൊടുവിരിനാൽ നെറ്റിയിൽ ചന്ദനം ചാർത്തി. പറയാതെ പറയുന്നുണ്ട്  ആ മലർമിഴികൾ എന്നോട് ചന്ദനം തൊടുവിക്കുവാൻ.. ചേർത്തുപ്പിടിച്ചു അവളെ നനവ് വറ്റാത്ത മിഴികളിൽ തലോടി ....

" എന്തെ ആമി പതിവില്ലാതെ... കരച്ചൽ ഓക്കെ... അത് ഒന്നും ചേരില്ലാട്ടോ നിനക്ക് എന്റെ പെണ്ണെ.... "
പതിയെ ആ തെളിമീൻ മിഴികളിൽ പരിഭവം പെയ്യാൻ ഒരുങ്ങി നിൽപ്പാണ്.....

" കണ്ടു അല്ലെ നീ.... കരയുന്നത് ഒളിഞ്ഞ് നോട്ടവും തുടങ്ങിയോ... എന്റെ തെമ്മാടി... "

" ആ മിഴി നിറഞ്ഞാ പിടയുന്നത് ഈ നെഞ്ചാടീ കാന്താരി... പിന്നെ എങ്ങനെ നോക്കാതെ ഇരിക്കുന്നുത്"

പതിയെ ചേർന്നു നിന്നു എൻ മാറോട്... അവൾ മിഴികൾ നിറഞ്ഞിരുന്നു...

" എന്താ ആമി കുറെ പറഞ്ഞു എന്നു തോന്നു ഈശ്വരനോട്..."

" അതികം ഒന്നും ഇല്ലാ ഈ അമ്മയു മോനും എന്നും നന്നായി ഇരിക്കന്നെ എന്ന്..."

''അപ്പോ നീയോ...."

പരിഭവം പുഞ്ചിരിക്ക് വഴിമാറി..... നാണം കൊണ്ട് ആ നുണക്കുഴി  നിറഞ്ഞു എന്നെ ചേർത്തു പിടിച്ചു.... അവൾ

'' നിങ്ങൾ ഇല്ലാതെ ..... ഞാൻ ഉണ്ടായിട്ടു കാര്യം ഉണ്ടോ ചെക്കാ... നീയും അമ്മയും പിന്നെ ആ നാലുക്കെട്ടും അതിന്റെ ഉള്ളിൽ കിട്ടുന്നാ .. സ്നേഹവും സംരക്ഷണവും ഇനി ഈ ലോകത്ത് എവിടെ പോയാലും എനിക്ക് ' കിട്ടല്ലാ ചെക്കാ.... എന്നെ പെറ്റ വയർനു പോലും തരാൻ കഴിയാത്ത സ്നേനം നിന്റെ അമ്മയിലുടെ നിന്നിലുടെ ഞാൻ അറിഞ്ഞു...."

അവളെ മറോട് അണച്ചു ചേർത്തു പിടിച്ചു..... ചന്ദന തണുപ്പ് മാറാത്ത ആ നെറ്റിയിൽ ഒന്നു ചുംബിച്ചു...

" നീ അങ്ങനെ ഒന്നും പറയല്ലെ ആമി സഹചര്യങ്ങൾ അവരെ അങ്ങനെ ആക്കിയത് അല്ലെ......."

" സഹചര്യം അല്ലാ... പണകൊഴുപ്പിൽ പെറ്റിട്ടാ മകളെ... നിന്റെ അമ്മയെ നോക്കാൻ ഏൽപ്പിച്ച് സ്വന്തം സുഖങ്ങൾ തേടി പേയപ്പോൾ തന്റെ മകനു കിട്ടുന്നതിന്റെ പകുതി അല്ലെങ്കിൽ അതിൽ കൂടുതൽ സ്നേഹവും ലളനവും തന്നു വളർത്തിയത് നിന്റെ അമ്മയാണ്.... വളർന്ന് വലുതായിപ്പോൾ അമ്മയുടെ കണ്ണ് എത്താത്ത് ദൂരങ്ങളിൽ കാവലായി ഈ മകനെ ഉണ്ടായിരുന്നു കൂട്ടിനു .. ഇനി അങ്ങോട്ടും അതു തന്നെമതി...."

അവൾക്ക് കൊടുക്കാൻ എന്റെ കൈയിൽ നല്ലാരു മറുപടി പോലും ഇല്ലാ...ചേർത്ത് പിടിച്ചാ മിഴികൾ തുടച്ചു... കാറ്റിൽ കാതോരം കഥകൾ പറഞ്ഞ് തരുന്നുണ്ടാ കുഞ്ഞുമണി കമ്മൽ... പതിയെ അവളുടെ കൈകൾ പിടിച്ചു...

" എന്നാൽ ഇനി ഈ മിഴികൾ.. ഒരിക്കലും നിറയ്ക്കില്ലാ നീ എന്ന് സത്യം ചെയ്യാമോ... ആമി..."

" എന്റെ ഈ മിഴികൾ നിറയില്ലാ ഇനിയൊരിക്കലും ...... എനിക്ക് കൂട്ടായി നീ എൻ ചാരെ ഉണ്ടാകും എങ്കിൽ അല്ലെങ്കിൽ അടിച്ചീടും ഞാൻ ഈ മിഴികൾ ഓരിക്കലും തുറക്കുവാൻ ആവാത്തവിധം നിൻ ഓർമ്മകളെ തലോടാൻ..."

" ചേർത്തു പിടിക്കാൻ ഈ കൈകൾക്ക് ബലം ഉള്ളടുത്തോളം കാലം... ഈ ഹൃത്തിലെ അവസാന മിടുപ്പ് വരെ.. ഉണ്ടാവും ചാരെ നിനക്കായ് മാത്രം... എന്നും കൂടെ... "

പതിയെ ആ കസവിൻ ചേലയിൽ മുഖം ചേർത്തു ഒന്നു... വിരൽ ഒടിച്ചു എൻ കവിൾത്തടത്തിൽ..

" അപ്പോ പോവല്ലെ... നിന്റെ മൂക്കുത്തിയിടുവാൻ.. എന്റെ ഈ മൂക്കിൻ തുമ്പിൽ.. "

എന്റെ വിരൽത്തുമ്പ് ചേർത്തു പിടിച്ചു നടന്നുവൾ... നട്ടുവഴികളിൽ ഓടിയെത്തും ഒരു കുളിര് തെന്നൽ പോലെ... ഒടുവിൽ ഒരു കുഞ്ഞ് നോവ്ടോ ആ കുഞ്ഞ് നക്ഷത്രം ഉരുക്കി ചേർത്തു ആ മൂക്കിൻ തുമ്പിൽ... വേദന ഉണ്ടെങ്കിലും അത് കാണിക്കാതെ ഉള്ളിൽ മറച്ചു വച്ചു.. എന്റെ മിഴി നിറയാതിരിക്കാൻ...

" ഇനിയെങ്കിലും തന്നുടെ നിനക്കൊരു ചുംബനം ഈ മൂക്കിൻ തുമ്പിൽ.. "

" നിനക്ക് വേദനയ്ക്കുന്നുണ്ടോ..... ആമി"

" എനിക്കായ് നീ വാങ്ങിക്കുട്ടിയ് അടിയുടെ അത്രയും ഇല്ലാ ഈ വേദന .... ചിലപ്പോൾ നിന്റെയൊരു ചുംബനത്തിൻ ചൂടിൽ മറഞ്ഞ് പോയെക്കാം... ഈ വേദന.. "

ചേർത്തു നിർത്തി മാറോട്... ഞാൻ അവളെ പതിയെ ഒരു നെടുവിർപ്പോടെ ചുംബനം പകർന്നു ആ മൂക്കിന് തുമ്പിൽ.... നാണം കൊണ്ടാ മിഴികൾ തുടിക്കുന്നുണ്ട് കാറ്റിൽ  ആടും മയിൽപ്പീലി തുണ്ട് പോലെ...

" ഇനിയും ജന്മങ്ങൾ ഒരുപാട് വേണം എനിക്ക് ഈ മാറോട് ചേർന്ന് കിടക്കാൻ.. നിന്റെ മൂക്കുത്തിയുടെ അവകാശി ആവുവാൻ... "

" എന്താ ആമി നീ ടീച്ചർ അമ്മയുടെ ബുക്ക് വല്ലതും വായിച്ചോ..... "

ചിരിച്ചു കൊണ്ട് എന്റെ നെഞ്ചിൽ ചേർന്നു .... കണ്ണുകൾ  മത്സരമാണ് ആ മൂക്കുത്തിയെ ഒന്നു ചുംബിക്കുവാൻ

"കുറച്ച് ഓക്കെ വായിച്ചു ... ഇനിയും ഉണ്ട്... ശരീരങ്ങളെ നോക്കുകുത്തികൾ ആക്കി ഇരുമനസ്സ്കൾ ഒന്നായ് പ്രണയം സഖാവും ടീച്ചർ അമ്മയും ..... അല്ലെ "

" അമ്മയുടെ മോള് തന്നെ..... നമ്മുക്ക് നടന്നലോ... നേരം ഒരുപാട് ആയില്ലെ... മഴ വരുന്ന പോലെ ഉണ്ട്.... "

" നമ്മുക്ക് ഒന്നു നനഞ്ഞാലോ... ആ കുളിരിൽ .ചേമ്പിലകൊണ്ട് മഴ നനഞ്ഞ് തീർത്ത് ഓർമ്മകളിലേക്ക്.. "

ചാറിതുടങ്ങിയാ മഴയെ പതിയെ കൈയിൽ... കോരി എന്റെ മുഖത്തേക്ക് എറിയാൻ തുടങ്ങി.... കാറ്റിലാടും ആ തുമ്പക്കൊടി കസവ് പുടവക്കാരി.... നാലുക്കെട്ടിലിലെ ഇടനാഴികളിൽ... മിന്നിലിനെ പേടിച്ച് എന്റെ മാറോട് ചേർന്ന് നിന്നവൾ... ഇന്ന് ഈ മഴയിൽ തിമിർക്കുമ്പോൾ ആ മിന്നലിന് പോലും നാണമാണ് അവളുടെ മേനിയെ പുണരാൻ... പതിയെ എന്റെ തോളിൽ കൈ ചേർത്തു അവൾ... പരിഭവം നിറയാത്ത നുണക്കുഴി കവിളിൽ രണ്ടു ഇള്ളം മഴത്തുള്ളികൾ കുളിര്കയുന്നുണ്ട് മൗനമായി... മെല്ലെയാ അരമണി കിലുക്കാതെ ആ അരക്കെട്ടിനെ ചേർത്തുപ്പിടിച്ചു  മഴത്തുള്ളികൾ കവർന്ന് ആ കരിമഷി ഇല്ലാ കണ്ണുകളിൽ ഒന്നു ചുംബിച്ചു..

" ഇന്ന് ഈ മഴയെക്കാൾ ഭംഗിയാണ് നിനക്ക് പെണ്ണെ അതിന്റെ കുശുമ്പിൽ അവൾ ആർത്തരമ്പി പെയ്യുന്നത് കണ്ടില്ലെ നിന്റെ മേനിയിൽ..."

എന്റെ കവിളിൽ പതിയെ വിരൽ തുമ്പു കൊണ്ട് തലോടി...... എന്റെ തോളിൽ കൈ ചേർത്ത് നിൽപ്പാണ് അവൾ...

" അവൾക്കറിയില്ലല്ലോ നീയെൻ അഴക്ൻ  പതിയെന്ന്.... ''

"അഴക്ൻ പതിയല്ലെൻ ആമി... ജീവനാണ് എന്ന്...അസൂയാണ്  ബല്യവും.കൗമരവും... കടന്ന് യൗവനത്തിൽ എത്തിയ നമ്മുടെ പ്രണയത്തോട് അവൾക്ക്..."

ഒരു കുഞ്ഞ് നാണത്തോടെ... എന്നോട് ചേർന്ന് നിൽപ്പാണ് ആ മഴ നിലാവ് എന്റെ ആമി.... ഒരു ചുംബനം നൽകി മഴയോട് ഉച്ചത്തിൽ അവൾ വിളിച്ച് പറയുവാണ്

" എങ്കിൽ നീ ഇനിയും പെയ്തോള്ളു... യൗവനവും... വർദ്ധ്യകവും കടന്ന് ... ചേർന്ന് കിടന്ന് ഒരു മണ്ണിനടയിൽ പ്രണിയിച്ച് മരിച്ച് നിന്നിലേക്ക് എത്തും വരെ.... നീ പെയ്തുതോളു ആർത്തരമ്പി..."

പതിയെ ആ കരിവളകൾ തലോടി... ചേർത്തു നിർത്തി... നെറ്റിയിൽ ചുംബിച്ചു ഒന്നു ചേർത്തു പിടിച്ചു..

" ഞാൻ ഒരു കാര്യം ചോദിക്കട്ടെ... ദേഷ്യപ്പെടുരുത്... നീ"

" ഇല്ലാടാ ചെക്കാ..."

"ഞാൻ മരിച്ചാൽ നീ എന്തു ചെയ്യും..."

                          തുടരും

💓 ആമിയുടെ സ്വന്തം മൂക്കുത്തി💓

                  അവസാ   ഭാഗം

മഴയിൽ പോലും അവൾ നന്നായി വിയർക്കുന്നുണ്ട്.... ഒരു അടി പ്രതീക്ഷിച്ചാ ഞാൻ അവളുടെ മറുപടയിൽ ഞാൻ അതിശയിച്ച് നിന്നു.... പതിയെ എന്റെ കവിളൽ തലോടി....

''എനിക്ക് നിന്ന് അമ്മയെ പോലെ ആയാൽമതി.... നിന്റെ അച്ഛൻ മരിച്ചിട്ടും... ആ ഓർമ്മകളിൽ പ്രണയിച്ചു ജീവിക്കുന്നാ ആ മൂക്കുത്തിയെ പോലെ....എനിക്കും ജീവിക്കണം നെഞ്ച് പൊട്ടുന്നാ വേദനയിലും ചിരിച്ചു കൊണ്ട് നിൻ നിനുവകളെ ഓർത്ത് ഈ മൂക്കുത്തിയെ ചേർത്തു പിടിച്ച്...... നിനക്കായ് മാത്രം... "

ചേർത്തു പിടിച്ച് ആർത്തിരമ്പുന്നാ മഴയിൽ ചുംബനങ്ങൾ കൊണ്ടു മൂടി ഞാൻ അവളെ.....

" ഇത്രമാത്രം നീ എന്നെ സ്നേഹിക്കുന്നത് ഞാൻ എന്തു ചെയിതിട്ടാ... എന്റെ ആമിക്കുട്ടിയെ..."

" നീ എന്റെ കണ്ണിൽ വന്നു പിറന്നതു കൊണ്ട്.... ആ രണ്ടു കൈൾ കൊണ്ട് സംരക്ഷിച്ചതിന്..... എല്ലാ തെമ്മാടിത്തരത്തിനും കൂട്ടുനിന്നു.. തെറ്റുകാണുമ്പോൾ തിരുത്തിയും ഒരു അച്ഛന്റ സ്നേഹവും.. കരുതലും തന്നതിന് ഇനിയൊരു നൂറ് ജന്മം നിന്നെ ഇങ്ങനെ സ്നേഹിച്ച് മരിക്കണം എനിക്ക് ... "

ആ വാക്കുകൾക്ക് മുന്നിൽ മഴയുടെ ..... കുശുമ്പും അസൂയും മാറി.. അവളെ സ്നേഹിക്കാൻ തുടങ്ങി പതിയെ ആ മഴ പെണ്ണും... എന്റെ ആമിയെ ആരായാലും ഇഷ്ടപ്പെട്ടു പോകും ആ സ്നേഹത്തിനു മുന്നിൽ.. ഓരിക്കലും കൈവിടരുത് എന്ന്.... ചേർത്തു പിടിച്ചവൾ മഴ കുറഞ്ഞിരുന്നു.....

'' എടാ ചെക്കാ നിനക്ക് എന്റെ കൂടെ ഒന്നു വരമോ...."

" എവിടെക്കാ പെണ്ണെ.... ഈ നേരത്ത്..... "

" എന്റെ അപ്പനെ കാണാൻ... എന്നിട്ടു പറയണം എന്നെ ഇനി അനേഷിക്കരുത് എന്ന് ...."

''അതിന് നീ എവിടെ പോകുന്നു എന്റെ ആമി..."

" ഞാൻ നിന്നെ കെട്ടാൻ പോവല്ലെ...."

ഒരു നാണം മിന്നിമറയുന്നുണ്ടാ മിഴികളിൽ...

" നീ വരണം കൂടെ വേറെ ഒന്നും പറയരുത്.."

മറുവാക്ക് പറയാതെ.... നടന്നു അവൾ എൻറെ കൈയുംപിടിച്ച്...... ഒടുക്കത്തെ ധൈര്യമാണ് ആ കാന്താരിക്ക്... എന്റെ കൈയും കാലും വിറയ്ക്കുന്നുണ്ട്... എന്നെ ഒന്നു തറപ്പിച്ചു നോക്കുന്നുണ്ട് അവൾ....

" നിനക്കാടാ പേടിയുണ്ടോ..... ചെക്കാ..."

" അല്ലാ എന്തിനാ ആമി ഞാൻ പേടിക്കുന്നത്.."

" എന്നാൽ ആ കാലു ഒന്നു അകത്തി വച്ചോക്കുട്ടി മുട്ടാണ്ടാ..."

ചിരി നിർത്താതെ അവൾ മൂക്കിൽ വിരൽ വച്ച് നടപ്പാണ്... അപ്പൻ ഉമ്മറത്ത് ഇരിപ്പുണ്ട് പുള്ളിക്കാരൻ നല്ലതിരിക്കിലാണ്.. അവളെ ഒന്നും നോക്കാതെ.... ഒരു രണ്ടു രൂപ കാണാത്തതിന് പണിക്കാരനോട് പെരിഞ്ഞ് വഴക്കാണ്.... അമ്മയാെണ എങ്കിൽ ഓരോ മേക്കപ്പിലാണ്... അവളാണങ്കിൽ കുറെ സാധനങ്ങൾ വാരിക്കൂട്ടുന്നുണ്ട്.... പിന്നിട് എന്റെ കൈയും പിടിച്ച്... നടപ്പാണ്

" എന്നെ അനേഷിക്കരുത്.. ഞാൻ ഇവനെ കെട്ടാൻ പോവാ..."

അവളുടെ അപ്പൻ രണ്ടുകോടി പോയ പോലെ നെഞ്ചിൽ കൈയും വച്ച് ഇരിപ്പാണ്....

" അതു നീ മാത്രം തീരുമാനിച്ചോ...."

" അത് ഇപ്പോ ഞാൻ തീരുമാനിച്ചാ മതി...ഞങ്ങളെ തീരഞ്ഞ് വരണ്ടാ..."

എന്റെ കൈയും പിടിച്ച്... നടപ്പാണ് ആമി...

'' ടാ പിന്നലെ വരുന്നുണ്ടോ '...... അപ്പൻ നോക്കിയെ..."

"നല്ല ധൈര്യം ഉള്ളത് നിനക്കല്ലെ നീ നോക്ക ടീ... "

"ഇല്ല ടീ"

" ഹവൂ രക്ഷപ്പെട്ടു..... ഇനി പറ നീ എവിടെ പോകുന്നാ പറഞ്ഞ് മരിക്കാനോ... എവിടെയാലും എന്നെ കൂടെ കൂട്ടണം... ട്ടോ "

" എടീ  പൊട്ടികാളി ഞാൻ ചുമ്മ പറഞ്ഞതാണ്... എന്നാലും ഇത്ര പ്രതീക്ഷിച്ചിരുന്നില്ലാ..."

"എന്റെ ജീവിതത്തിൽ ഒട്ടുമിക്കാ.. തീരുമാനങ്ങളും ഇതുപോലെ എടുത്തതാണ്... അത് ഒന്നും ഇതുവരെ തെറ്റിയിട്ടും ഇല്ലാ ഇനി നിന്റെ വീട്ടിൽ കയററ്റുമോടാ.."

ചേർത്തു പിടിച്ചു ആ കൈകളിൽ... തോളിൽ പതിയെ മുഖം ചേർത്തു...

" ആ അമ്മയുടെ സമ്മതോടെയാണ് പെണ്ണെ നിന്നെ ഞാൻ ഒന്നു ചുംബിച്ചത് തന്നെ.. "

സന്തോഷം കൊണ്ട് ആ മിഴികൾ നിറഞ്ഞു എന്നെ ചുംബനങ്ങൾ കൊണ്ട് നിറച്ചു അവൾ... ചേർത്തു പിടിച്ചു നടന്നു ഞാൻ അവളെ.. ഇനിയും മഴകൾ നനഞ്ഞു തീർക്കാൻ.. അമ്മയുടെ  അടിവാങ്ങിക്കുട്ടുമ്പോൾ അവളുടെ ചുംബനങ്ങൾ കൊതിച്ച് നടക്കണം.. എന്നിട്ട് ആ കുളിക്കടവിലും... ഇടനാഴികളിലും വച്ച് എന്നെ ചുംബിക്കുമ്പോൾ എല്ലാം നുണയെന്നു പറയുമ്പോൾ ആ കൈകൾ  ഈ കവിൾതടങ്ങൾ ചായം ചലിക്കണം... മഞ്ഞ് പെയുന്നാ രാത്രികളിൽ അമ്മ കാണാതെ ഒളിച്ച് പോയി ആ പൂവ് വിരിയുന്നത്  കാണാണം... തുലാവർഷ രാത്രികളിൽ ഒരുമിച്ച് ഒറ്റപ്പുതപ്പിൽ.. സ്വർഗ്ഗം പണിയണം... എന്നിട്ട് അമ്മയുടെ ചോദ്യം കേൾക്കുമ്പോൾ നാണം കൊണ്ട് ആ മുക്കിൻ തുമ്പിൽ കൈവച്ച് ... എന്നെ നോക്കി ഇരിക്കണം അവൾ.. എന്നിട്ട്  നിറവയറുമായി ഇരിക്കുമ്പോൾ ആ കാന്താരിക്കു പേര് കണ്ടു പിടിക്കാൻ നടക്കണം...

" കാന്താരിയോ.... ഈ അപ്പനെ പോലെ മതി എനിക്ക് ഒരു കുട്ടിപയ്യൻ അല്ലെ അമ്മ..."

" അങ്ങനെ ഇപ്പോ അച്ഛനെ പോലെ വേണ്ടാ എന്റെ ആമിയെ പോലെ മതി...അല്ലാ ടാ ചെക്കാ."

"അമ്മയുടെ ആമിന്റെ ഇഷ്ടം...."

ഒരിക്കലും നിലക്കാതെ സ്ന്തേഷം നിറയുവാണ് ഞങ്ങളുടെ നാലുക്കെട്ടിൽ.... കണ്ണുവയ്ക്കുവാണ്... ഇന്നും ആ മഴ പെണ്ണെ... ഇനിയും നിറയണം പ്രണയം നിലയ്ക്കാതെ ഈ നാലുകെട്ടിൽ.... എന്ന് പ്രർത്ഥനയാണ് ഈ നെഞ്ചിൽ..

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്