പാറൂന്റെ അമ്മ

💛 പാറുന്റെ അമ്മ 💜
ഫുൾ പാർട്ട്‌

എടീ  പെണ്ണെ മാറി കിടക്ക്.. കാലത്ത്‌ തന്നെ  ഞാൻ അങ്ങനെ പറഞ്ഞെങ്കിലും അവളെന്നെ  കൂടുതൽ മുറുകെ പിടിച്ചു...
എന്നിട്ട് കിണുങ്ങി കിണുങ്ങി കുറച്ചു നേരം കൂടെ ഏട്ടാ എന്നു പറഞ്ഞെന്നെ വീണ്ടും ചേർത്തു പിടിച്ചു....
എടീ... ഇന്ന് ഞായറാഴ്ചയാ...  അമ്പലത്തിൽ പോകണമെന്നൊക്കെ   ഇന്നലെ രാത്രി പറയുന്നുണ്ടായിരുന്നാലോ??? എന്തൊക്കെയോ ചെയ്യാനുണ്ടെന്നും....
എണീക്ക്.. നേരം പോകുന്നു.  
അവിടെ  നമ്മളിലാർടേം  അച്ഛനല്ല ശാന്തിക്കാരൻ..
പറഞ്ഞേക്കാം.....
ഇന്ന് വൈകിട്ട് പുറത്തും  പോകാം..... എണീറ്റെ.....
പാറുന്റെ അമ്മേ.....
നല്ല വാവയല്ലേ  പൊന്നു....
                   ഞാൻ ഇക്കിളി ആക്കും കേട്ടോ.....  അവൾക് ഇക്കിളി ആക്കുന്നെ  കൊല്ലുന്നതിനു തുല്യമാണ്.... 
അതു  പറഞ്ഞതുമവൾ ചാടി എണീറ്റു...
എന്റെ വക ഒരുക്കമെല്ലാം കഴിഞ്ഞു പുറത്തിറങ്ങീട്ടും  അവളെ കാണുന്നില്ല... എടീ......എന്റെ നീട്ടിവിളി തീരും മുന്നേ  പാദസരത്തിന്റെ കിലുക്കം ചെവിയിൽ പതിച്ചു.... സ്റ്റാർട്ടാക്കി നിർത്തിയ ബുള്ളറ്റിന്റെ  ശബ്ദത്തിനിടയിലും  അതെനിക്ക് കേൾക്കാം....
അവളെപ്പോൾ  വണ്ടിയിൽ കയറിയാലും എന്റെ തോളിലാണാ കൈ ഉണ്ടാവാറ്...   എന്നാൽ ഇന്നെന്തോ  അവൾ വയറിനു ചുറ്റും പിടിച്ചു... അവളുടെ മുഖം ആണിന്നെന്റെ  തോളിൽ.....
സൈഡ് ഗ്ലാസിലൂടെ  നോക്കിപ്പോൾ മുടി പാറി കിടക്കുന്നു.... അവളുടെ ജിമിക്കി കമ്മൽ കാറ്റിൽ ഇളകി കളിക്കുന്നു..അതു  നോക്കിയിരിക്കൽ  തന്നെ എനിക്കൊരു സുഖമാണ്....
അപ്പോളാ അവളെന്നെ ശ്രെദ്ധിച്ചേ...   അടുത്ത നിമിഷം കയ്യിലൊരു നുള്ളും..  "നേരെ നോക്കി ഓടിക്ക് ഏട്ടാ അമ്പലത്തിൽ ആണ് പോവണ്ടേ..  "
അമ്പലത്തിലെത്തി  തൊഴുതു മടങ്ങാൻ  നേരം അവൾ പറഞ്ഞു മസാലദോശയും പരിപ്പ് വടയും വേണമെന്ന്..
        ഞാൻ ഓർക്കാറുണ്ട് പരിപ്പും ഇവളും ഒരേ സമയമാണോ ഇവിടെ വന്നതെന്ന് ...
പരിപ്പ് വട ഉണ്ടെങ്കിൽ പിന്നെ  എന്റെ കാന്താരിക്ക് വേറെ ഒന്നും വേണ്ട...
എന്നും ഒരു  പ്രാവശ്യമെങ്കിലും  വഴക്ക് കൂടിയില്ലേൽ  എന്തോ പോലെയാ ഞങ്ങൾക്ക്...എന്നാലിന്ന് വരെ വഴക്കൊന്നും ഒരു 3 മണിക്കൂറിൽ നീണ്ടു പോയിട്ടില്ല താനും... അപ്പോൾ  തന്നെ ഞാനോ അവളോ  പോയി മിണ്ടും..      ഇങ്ങനെയാരുന്നു  ജീവിതം.
ഒരിക്കൽ പിണങ്ങി രണ്ടു ദിവസം അവൾ എന്നോട് മിണ്ടാതിരുന്ന്....  ആ രണ്ടു ദിവസം എനിക്കൊന്നിനും  ഒരു മൂഡുമില്ലാരുന്നു....
കാര്യം എന്റെ അടുത്ത് തന്നാ തെറ്റ്.. ഒരു സിഗരറ്റു വലിച്ചു  വീട്ടിൽ പോയി...  അവൾ കൈയോടെ പിടികൂടുവേം ചെയ്തു...
      അതിന്റെ ദേഷ്യാ....രണ്ടെണ്ണം കഴിച്ചിട്ടു ചെന്നാലും ഒരു പ്രശ്നവും ഇല്ല... എന്നാൽ " സിഗരറ്റ് "  അതിന്റെ മണം അതവൾക്ക്  പറ്റില്ല.... അതെനിക്കറിയാം താനും...  വലിച്ചു പോയി..
എന്ത് ചെയ്യാൻ????
മൂന്നാമത്തെ ദിവസം രാവിലെ ചായയുമായി  അവൾ കിടക്കയുടെ അരികിലെത്തി....ഞാനാണേൽ കണ്ടിട്ടും കാണാത്ത പോലെ കണ്ണടച്ചു കിടന്നു.... അതവൾക്കറിയാം എന്നെനിക്കും മനസിലായി....ഇന്നെന്നാ പോകുന്നില്ലേ... ? ഇവിടെ  അവധി എടുക്കാൻ വേണ്ടി  മാത്രം പ്രേത്യേകിച്ചൊന്നും ഇല്ലാന്ന്..
ചൂടാറി  വരുന്നേ ഉള്ളൂ...
അവളാ  ചായ  മേശയുടെ മുകളിൽ  വെച്ചു തിരിച്ചു നടക്കാൻ തുടങ്ങിയതും ഞാൻ അവളുടെ കൈക്ക് പിടിച്ചു വലിച്ചു..... എന്റെ മേലേക്ക് അവൾ വീണു. 
കുറച്ചു ദേഷ്യത്തോടെ എടാ എന്താ ഇത് ??എനിക്കവിടെ അടുക്കളയിൽ ഒരു നൂറ് കൂട്ടം പണി ഉണ്ട് കിന്നരിക്കാൻ പറ്റിയ നേരം...... എന്റെ കവിളത്ത്‌  ഒരു കടിയും നെറ്റിയിൽ ഒരു ഉമ്മയും തന്നു എന്നിൽ നിന്നടർന്ന് മാറി.....
കുറുമ്പിയാ.....  വല്യ വാശിക്കാരിയും..  എന്നാലും എനിക്കും എല്ലാവർക്കും അവളെ ഒരുപാടിഷ്ടമാരുന്നു
കല്യാണം കഴിഞ്ഞു ഇത് വരെ വിശേഷമായില്ലേ ??എന്ന ചോദ്യം കേട്ടുമടുത്ത  മടുത്തു കാരണം ഞാനും അവളും ഒരു കാര്യം തീരുമാനിച്ചിരുന്നു..... അടുത്തൊന്നും കുട്ടികൾ വേണ്ടാന്ന്.
അതു ചിലപ്പോൾ ഈ ചെറിയ പ്രായത്തിൽ കല്യാണം കഴിഞ്ഞോണ്ടുമാരിക്കാം അങ്ങനെ ഒരു തീരുമാനത്തിൽ ഞങ്ങളെത്തിയെ...
     ആയിടക്ക്  അവടെ വീട്ടീന്ന്   ഒരീസം  പുലർച്ചെ ഒരു  3 മണിയായികാണും അളിയന്റെ വിളി.. അച്ഛൻ പോയെന്ന്...
ഞാൻ എന്ത് മറുപടി പറയണമെന്നറിയാതെ  ഒരു നിമിഷം നിന്നു...
       അപ്പുറത്ത് നിന്നും  അളിയാ..... അളിയാ.... എന്ന വിളി കേൾക്കാം. മറുപടി പറയാൻ എനിക്ക് പറ്റുന്നില്ല. ഞാൻ ഓക്കെ..  ശെരി.. എന്നു പറഞ്ഞു ഫോൺ  വെച്ചു.
എന്റെ പൊന്നിനോട് ഞാൻ എന്ത് പറയുമെന്നാരുന്നു
ടെൻഷൻ??ഒന്നുമറിയാതെ  അവൾ നല്ല ഉറക്കമാണ്.
ഞാൻ അച്ഛനോടും അമ്മയോടും പറഞ്ഞു..
അവളെ കുറച്ചു കഴിഞ്ഞു വിളിക്കാമെന്ന് തീരുമാനിച്ചു... പാവം..  ഈയിടെ ആയി ഇടക്കിടക്ക്  അവൾക്ക്  നല്ല ക്ഷീണമാണ്..  എന്താന്ന്  അറിയില്ല..
അവളെ വിളിച്ചെണീപ്പിച്ചു അച്ഛന് സുഖമില്ലാ എന്നെങ്ങനെയോ  പറഞ്ഞു  ഒപ്പിച്ചു...അവളുടെ വീട്ടിലേക്കു പോകാനിറങ്ങി..  ബൈക്ക് എടുത്തില്ല കാറിൽ ആണ്. പോകുമ്പോൾ അച്ഛനെ കുറിച്ചായിരുന്നു അവൾടെ സംസാരം മുഴുവൻ.... എനിക്ക് എന്തോ പേടിയായി തുടങ്ങി.... ടെൻഷൻ കാരണമാവാം ...
                          (തുടരും)

തുടരുന്നു.......

                     പാറുന്റെ അമ്മ.......
     

                           ആ യാത്രയുടെ അവസാനം വരെ അവൾ അച്ഛനെ കുറിച്ചു പറഞ്ഞോടെ ഇരുന്നു.

            ഗേറ്റ് തുറന്നു കിടക്കുന്നുണ്ട് മുറ്റത്ത് കുറച്ചുപേർ ഉണ്ട്. അത് കണ്ടപ്പോൾ തനെ അവളുടെ സ്ഥലകാല ബോധം പോയി.

        ഒരു കണക്കിനാണ് അവളെ ഞാനും അളിയനും വീട്ടിനുളിൽ കയറ്റിയെ. എനിക്ക് അതൊന്നും കണ്ടു നിൽക്കാൻ വയ്യാരുന്നു.

         കണ്ടു നിന്നവരുടെ കണ്ണുകൾ പോലും ഈറനണിഞ്ഞു. എല്ലാം അന്ന് വൈകിട് തനെ തീർന്നു ചടങ്ങുകൾ ഒക്കെ.

          അവൾ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല ഈ നേരം വരെയും. ഞാൻ ചെന്നു അവളെ തടി വിളിച്ചു എണീക്ക് പൊന്നു എന്നു പറഞ്ഞു.

           എന്റെ കൈ മുറുകെ പിടിച്ചു എന്റെ നെഞ്ചില്ലേക്ക് ചാഞ്ഞു വീണ്ടും അവൾ പൊട്ടി കരഞ്ഞു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം നിന്നു.

            ഞാൻ മനസ്സിൽ കരുതി കരയടെ അല്ലെൽ ചിലപ്പോൾ അവളുടെ സമനില തെറ്റിയാലോ. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ തളർന്നു അവശയായി.

             ഞാൻ അമ്മയോട് കഞ്ഞിവെള്ളം കൊണ്ടു വരാൻ പറഞ്ഞു. അവൾ കുടിക്കാൻ കൂട്ടാക്കിയില്ല. ഞാൻ നിർബന്ധിച്ചു ഒരു ഗ്ലാസ് കുടിച്ചു.

            15ദിവസം അവൾ അവിടെ ആയിരുന്നു. എന്നും ഞാൻ ജോലി കഴിഞ്ഞു അവിടെ പോക്കും. ആ 15 ദിവസം കൊണ്ട് അവൾ ആകെ മാറിയിരുന്നു.

           അവളെ വിളിക്കാൻ പോയത് ബൈക്കും ആയിടായിരുന്നു കാറിൽ അച്ഛനും അമ്മയും പൊന്നു. ബുള്ളറ്റ് ആണേൽ പണി മുടക്കി. ഫ്രണ്ടിന്റെ യൂണികോൺ വാങ്ങി അതിനു ഒരു കാരണവും ഉണ്ട് അവൾക്ക് ഏറ്റവും ഇഷ്ടപെടാ വണ്ടിയ അത്.

          അവളുടെ മനസ് ഒന്നു മാറ്റാൻ വേണ്ടിയാരുന്നു അത്. പോരുന്ന സമയത് സ്ഥിരം പോകാറുള്ള ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ ഞാൻ ചോദിച്ചു. നിനക്ക് എന്തേലും വേണോ എന്നു അവൾ ഒന്നും മിണ്ടാതെ ശീണിച്ച മുഖവുമായി തല മാത്രം ആട്ടി വേണ്ടാന്നു.

               ഞാൻ ഒന്നും മിണ്ടിയില്ല വീട്ടിൽ എത്തി അവൾ റൂമിൽ കയറി കിടന്നു. ഞാൻ പറഞ്ഞു അവൾക്ക് തല വേദനിക്കുന്നുണ്ടെന്നു പറഞ്ഞു ഞാനും റൂമിൽ കയറി.

            ഞാൻ അവളുടെ അടുത് പോയി ചേർന്നു കിടന്നു അവൾക്ക് ഒരു അനക്കവും ഇല്ല. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞു.

        പിറ്റേന്ന് എനെ ഉണർത്തിയത് അമ്മയുടെ നീട്ടിയുള്ള വിളിയാണ്. ഇന്നത്തെ നിനക്ക് ലീവ് ആണോ എന്ന്.........

           ഞാൻ എണീറ്റു പതിവുകൾ ഒക്കെ തെറ്റിയിരുന്നു. അവൾ ചായയുമായി വരുന്നതും എന്റെ തോർത് മുണ്ട് എടുത്തു തരുന്നതും ഒകെ അടുക്കളയിൽ പാത്രങ്ങളുടെ തമ്മിലടിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്.

           ഞാൻ പോക്കാൻ റെഡിയായി പ്രാതൽ കഴിച്ചു ഇറങ്ങി. പോകുന്ന വഴിക്ക് ബൈക്കും പണി തന്നു ഇന്നാണേൽ ഓഫിസിൽ പിടിപത് പണിയും.
  
           ഞാൻ പിറുപിറുത്തു ബൈക്ക് പഞ്ചർ കടയുടെ അടുത് വരെ തള്ളി. വണ്ടി റെഡിയാക്കി ഓഫിസിൽ എത്തിയപ്പോൾ അരമണിക്കൂർ വൈകി.

        പിനെ എല്ലാം മറന്നു പണിയിൽ മുഴുകി എപ്പഴോ ഫോൺ എടുത്തു നോക്കിയപ്പോൾ 5 മിസ് കാൾ അതും വീട്ടിലെ നമ്പർ.

         തിരിച്ചു വിളിച്ചു ഒരു പ്രതികരണവും ഇല്ല നേരെ അച്ഛനെ വിളിച്ചു. എടുത്തു അപ്പുറത് നിന്നും നീ ഇതുവരെ എവിടാരുന്നു കുറെ വിളിച്ചാലോ നിന്റെ ഫോണിൽ എന്തേ എടുക്കഞ്ഞേ എന്നു ചോദിച്ചു.

             ഞാൻ പണിയുടെ തിരക്കിൽ ആയിരുന്നു എന്ന് പറഞ്ഞു. ഞാൻ ചോദിച്ചു എന്താ വിളിച്ചെ എന്നു അച്ഛൻ പറഞ്ഞു മോൾക്ക് നല്ല പനി ഇപ്പോൾ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അഡ്മിറ്റ് ആകണം എന്നു പറഞ്ഞു. ഞാൻ ചോദിച്ചു ഏത് ഹോസ്പിറ്റൽ എന്നു അച്ഛൻ പേര് പറഞ്ഞു ഞാൻ പറഞ്ഞു ഇപ്പോൾ വരാം എന്നിട്ട് കാൾ കട്ട് ചെയ്തു.

           നേരെ മാനേജരുടെ അടുത് പോയി ഹാഫ്‌ ഡേ ലീവ് കൊടുത്തു പോന്നു. ഹോസ്പിറ്റലിൽ ട്രിപ്പ് ഇടു കിടക്കാരുന്നു അവൾ ഏതോ ലോകത്തെന്നപോലെ.

          ഞാൻ വന്നത് പോലും അവൾ അറിഞ്ഞില്ല പാതി മയക്കത്തിൽ ആണെന്ന് തോന്നുന്നു. അവളെയും നോക്കി അടുത്തിരുന്നു അമ്മ പറഞ്ഞു 2 ദിവസം കിടക്കാൻ ഡോക്ടർ പറഞ്ഞെന്നു.

         ഞാൻ അച്ഛനോടും അമ്മയോടും കാറ്റിനിൽ നിന്നും കഴിക്കാൻ പറഞ്ഞു. വരുമ്പോൾ അവൾക്ക് കഞ്ഞി മേടികനും പറഞ്ഞു. അച്ഛന്റെ അടുത് പൈസ ഉണ്ടോ എന്ന് ചോദിച്ചു ഉണ്ടെന്നു പറഞ്ഞു അവർ നടന്നകന്നു.

           പിറ്റേ ദിവസം ഞാൻ പണിക്ക് പോയി ഡിസ്ചാർജ് ദിവസം ലീവ് എടുക്കാം എന്നു വെച്ചു. അളിയനും വൈഫും വന്നു. അവൾക്ക് എപ്പഴും ചിന്തായാണെന്നു പറഞ്ഞു ഞാൻ.

          അളിയൻ അവളെ രണ്ടു ദിവസം അങ്ങോട്ട് കൊടുപോകടെ എന്നു ചോദിച്ചു. ഞാൻ പറഞ്ഞു അവൾക്ക് ഇഷ്ട്ടം ആണേൽ നിങ്ങളുടെ കൂടെ പോന്നോടെ എന്നു പറഞ്ഞു ഞാൻ.

       രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഒരു ശെനിയായിച്ച വൈകുന്നേരം ജോലി കഴിഞ്ഞു അങ്ങോട് പോയി. അന്നവിടെ നിന്നു പിറ്റേന്നു ഉച്ചക്ക് ശേഷം അവിടെ നിന്നും ഇറങ്ങി. പോരുന്ന വഴി നല്ല ബ്ലോക്കും ഒരു മഴയും പെയ്തു.

              ആദ്യത്തെ അവൾ ആണെങ്കിൽ മഴയും നനഞ്ഞു പോക്കാം എന്നു പറഞ്ഞിരുന്നു. ഇന്നവൾ ഏട്ടാ എവിടെയെങ്കിലും കയറി നിൽക്കാം എന്നു പറഞ്ഞു. വീട്ടിൽ എത്തിയപ്പോൾ വിളക്ക് വെച്ചിരുന്നു.

         അവൾ നേരെ ഡ്രെസ്സ് മാറ്റി അടുക്കളയിൽ യുദ്ധം തുടങ്ങി ഇപ്പോൾ അവൾ ഇങ്ങനെയാ. ആരോടും സംസാരിക്കാതെ ഒറ്റപ്പെടു നടക്കുന്നത് പോലെ. ആരോടോ വാശി തീർക്കുന്നത് പോലെ.

       അച്ഛന്റെ പെടന്നുള്ള പോക്കു അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല എന്നു തോന്നുന്നു. അങ്ങനെ ഒരു 4 മാസം കഴിഞ്ഞപ്പോൾ വിവാഹവാർഷികം ആയി.

        വലിയ ആഘോഷങ്ങൾ ഒന്നും ഉണ്ടായില്ല അച്ഛൻ പോയത് കൊണ്ടു. അളിയനും കുടുംബവും അവളുടെ അനിയത്തിയും കുടുംബവും എന്റെ രണ്ടു കൂട്ടുകാരും.

      രാത്രിയിൽ ആയിരുന്നു പരിപാടി. കൂട്ടുകാർ രാത്രി തനെ പോയി ബാക്കി ഉള്ളവർ ഒക്കെ രാവിലെ ആണ് പോയത്. ഒരു രണ്ടു മാസം കൂടെ കഴിഞ്ഞപ്പോൾ ഒരു അവധി ഉള്ള ദിവസം ഞാനും അച്ഛനും പറമ്പിൽ വാഴ വെക്കുവരുന്നു.

         അമ്മ ഓടി വരുന്നത് ഞാൻ കണ്ടു എന്നിട്ട് പറഞ്ഞു അവൾ ഒന്നു  വീണെന്നു. ഞാൻ കേട്ടതും ബാക്കി ഇന്നും കേൾക്കാതെ ഓടി അവളുടെ അടുത് വന്നു ഞാൻ.

         അവൾ റൂമിൽ കിടക്കുവായിരുന്നു ഒന്നും മിണ്ടുന്നില്ല ഞാൻ അവളെ വിളിച്ചു.....

                           തുടരും....... ..

പാറുന്റെ അമ്മ
                         ഭാഗം 3
         

            അവൻ അടുത് പോയി അവളെ വിളിച്ചു പാറുന്റെ അമ്മേ...... ഒന്നു എണീറ്റെ എന്താ പറ്റിയെ എണീക്ക് പൊന്നെ ഡോക്ടറിന്റെ അടുത് പോക്കാം എണീക്ക് എന്നു പറഞ്ഞു.

      അപ്പോഴേക്കും അമ്മയും അച്ഛനും എത്തി എന്നിട്ട് അമ്മ പറഞ്ഞു ഭാഗ്യം ഉണ്ടെങ്കിൽ നീ ഒരു അച്ഛനാക്കും എന്ന്. അവൻ ഒരു സ്വപ്നത്തിൽ ആണെന്ന് തോന്നുന്നു അത് കേട്ട ഷോക്കിൽ സ്തംഭിച്ചു നിന്നു.

            എനിക്ക് അത് കേൾക്കാൻ പറ്റിയില്ല. അമ്മ അവളോട് പറഞ്ഞു ഡ്രെസ്സ് മാറ്റിവാ നമ്മുക്ക് ഹോസ്പിറ്റൽ വരെ പോയി വരാം എന്ന്. അവൾ എന്റെ മുഖത് നോക്കി ഒന്നു ചിരിച്ചു.

           6 മാസങ്ങൾക്ക് ശേഷം അവളുടെ മുഖത് ചിരി കണ്ടു ഞാൻ. എനിക്ക് അപ്പഴും കേട്ടത് സത്യം ആണോന്നു പോലും ഇപ്പഴും മനസിലായില്ല.

           കാറും എടുത്തു ഞങ്ങൾ എല്ലാവരും ഹോസ്പിറ്റലിൽ പോയി അമ്മ പിന്നിൽ നിന്നും പറഞ്ഞു ആ ശാന്ത കുമാരി ഡോക്ടറുടെ അടുത് പോകാമെന്ന്. അച്ഛനും പറഞ്ഞു ആ പള്ളിമുക്കിൽ ഉള്ള ഡോക്ടർ അല്ലെ എന്നു.

     ഞാൻ അപ്പോഴും ഒരു സ്വപ്ന ലോകത്തായിരുന്നു. ഡോക്ടറുടെ അടുത് അമ്മയും ഞാനും അവളും കയറി. അവളെ ചെകിങ് റൂമിൽ കയറ്റി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു ഒരു അരമണിക്കൂർ വെയ്റ്റ് ചെയാൻ പറഞ്ഞു പുറത്ത്.

          എന്റെ കൈ ഒക്കെ തണുത്തു തുടങ്ങി പതുകെ വിറക്കുന്നുണ്ടായിരുന്നു. അവൾ അത് കണ്ടിടാണെന്നു തോന്നുന്നു കൈയ്ക്ക് കയറി പിടിച്ചു. ഡോക്ടർ ഞങ്ങളെ വിളിച്ചു.

          ഞങ്ങൾ ഉളിൽ കയറി എന്റെ ഹൃദയമിടിപ്പ് കേട്ടപ്പോൾ എനിക്ക് ഹൃദയം ഇപ്പോൾ പൊട്ടിച്ചിതറും എന്നു തോന്നി.ഡോക്ടർ അമ്മയുടെയും അവളുടെയും മുഖത് നോക്കി പറഞ്ഞു 3 മാസം നല്ലവണം സൂക്ഷിക്കണം എന്നും, 3മാസം ബെഡ് റെസ്റ്റ് തനെ ആയിക്കോടെ എന്ന് പറഞ്ഞു.

        കുറച്ചു മരുന്നും എഴുതി തന്നു. അവളുടെ മുഖത്തെ ചിരി ഇപ്പോഴും മാറിയിട്ടില്ല. മരുന്നൊക്കെ അവിടെ നിന്നും തനെ വാങ്ങിച്ചു.വണ്ടിയിൽ കയറി ഞാൻ ഒന്ന് സ്പീഡിൽ വണ്ടി ഓടിക്കാൻ നോക്കിയപ്പോൾ അമ്മ പിന്നിൽ നിന്നും തലക്ക് ഒരു അടി പതിയെ പോ എന്ന്.

               ഒരു ബേക്കറിയിൽ കയറി കുറച്ചു മധുരം വാങ്ങിച്ചു. വീട്ടിലേക്ക് പോന്നു അവൾക്ക് അമ്മയുടെ വക പ്രത്യേക ശ്രേദ്ധകൊടുക്കൽ. ഇപ്പോൾ ഞാൻ ഒറ്റപെട്ട പോലെയായി.

        അച്ഛനും അമ്മയും അവളെ സ്നേഹിച്ചു കൊല്ലുന്നു എന്നോട് മിണ്ടുന്നത് പോലും കുറഞ്ഞു. എന്നാലും അവള് സന്തോഷവത്തിയണല്ലോ അത് മതി വീട് പഴയത് പോലെ ഒന്നു ഉണർന്നു.

        എങ്ങും ചിരിയും കളിയും  ഒരു ബഹളം തനെയാരുന്നു വീട്ടിൽ. ഒരു മാസം കഴിഞ്ഞു അടുത്ത ചെക്ക് അപ്പിന് പോകാൻ സമയമായി. ഇത്തവണ ഞാനും അവളും മാത്രമാണ് പോയത്.

       ഡോക്ടർ നോക്കി നല്ല ശീണം ഉണ്ടെന്നു പറഞ്ഞു അതിനുള്ള മരുന്ന് തന്നു റെസ്റ്റ് എടുക്കണം എന്നും പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു അവൾക്ക് ഇപ്പോൾ കഴിക്കലും സംസാരിക്കലും ആണ് പണി എന്നു പറഞ്ഞു.

          ഡോക്ടർ ഒന്നും പറഞ്ഞില്ല ഇനി അടുത്ത മാസം വരാൻ പറഞ്ഞു. ഞങ്ങൾ അവിടെ നിന്നും ഇറങ്ങി കുറച്ചു ദൂരം എത്തിയപ്പോൾ അവൾക്ക് തട്ട് ദോശ വേണം എന്ന്. അത് പറഞ്ഞതോ കുറെ ദൂരം പോന്നതിനു ശേഷം അതിന്റെ മുന്നിൽ കൂടെയാണ് പോന്നെ അപ്പോൾ ഓർമ്മയിലെ എന്നു ചോദിച്ചു.

               അപ്പോൾ അവളുടെ മുഖം വാടി ഹോ ഇനി പിണങ്ങണ്ട ഞാൻ  നേരെ വണ്ടി തിരിച്ചു വന്ന വഴിക്ക് കുറച്ചൂടെ പോയി. അവിടെ നിർത്തി മേടിച്ചു കൊടുത്തു കഴിച്ചതോ 1 ദോശയും. എന്നിട്ട് പറയാ പരിപ്പ് വട ഇല്ല അതാണ് കഴിക്കാതെ എന്നു.

           ഞാൻ തലയാടി  ചിരിച്ചു ഒന്നും മിണ്ടിയില്ല. വീട്ടിൽ എത്തി ഞാൻ റൂമിൽ കയറി അവൾ അമ്മയുടെ അടുത് ആ ചവിട്ടു പടിയിൽ ഇരുന്നു. ഞാൻ ഒന്ന് മയങ്ങി പോയി അവളുടെ വിളികേട്ടാണ് ഞെട്ടി ഉണർന്നത്. ഡ്രെസ്സ് പോലും മാറാൻ മറന്നു പോയിരുന്നു വിളക്ക് വെക്കാൻ നേരമായി പോയി കുളിച്ചു വായോ എന്നു പറഞ്ഞു തോർത് മുണ്ട് മുഖത് ഇട്ടു.

              ഞാൻ പോയി കുളിച്ചു വന്നു അപ്പോഴേക്കും വിളക്ക് വെച്ചു അവൾ വന്നിരുന്നു. അവൾ എനെ നോക്കി എടാ കൂതറെ ഇങ്ങുവാ എന്നു വിളിച്ചു എന്നിട്ട് ഒരു കള്ള ചിരിയും.

                                       തുടരും......

പാറുന്റെ അമ്മ...
                       ഭാഗം 4.

              ഞാൻ എന്തോയ് കുറുമ്പി പെണ്ണെ എന്നു ചോദിച്ചു ഇടക്ക് അവൾ അങ്ങനെ വിളിച്ചിരുന്നു എനെ കുസൃതിയോടെ അപ്പോൾ ഒക്കെ എന്നോട് നല്ല പിച്ചും കിട്ടിയിരുന്നു അവൾക്ക്. ഈ സമയം അയതോണ്ടു എനിക്ക് ഒന്നും ചെയ്യാനും തോന്നിയില്ല. ഒരു നല്ല അനുസരണ ഉള്ള കുട്ടിയായി അടുത് പോയി ഇരുന്നു.

           അവൾ സ്നേഹത്തോടെ എന്നോട് പറഞ്ഞു അവളുടെ മടിയിൽ തല വെക്കാൻ അപ്പോൾ ഞാൻ അവളോട് ഒരു കാര്യം പറഞ്ഞു നീ ആ പാദസരം ഒന്നു ഇടോ എന്നു. അത് എവിടെയാണെന്ന് അറിയില്ല ഏട്ടാ തിരഞ്ഞു നോക്കണം എന്നു പറഞ്ഞു ഞാൻ ഒന്ന് മൂളി.

            അവൾ പൂർണമായും എന്റെ പഴയ കാന്താരി പെണ്ണാവുകയാരുന്നു. എനിക്ക് അവളെ ഇപ്പോൾ കൂടുതൽ ഇഷ്ട്ടം ആവുകയാരുന്നു. അവൾ പറഞ്ഞു നീ എന്റെ അച്ഛനെ പോലെ ആവണം നമ്മുടെ മക്കൾക്കും എന്നു പറഞ്ഞു അവളുടെ കണ്ണുകൾ നിറഞ്ഞു.

        ഞാൻ ആ കണ്ണുകൾ തുടച്ചു പറഞ്ഞു ആവലോ അതിനിപ്പോൾ എന്താ ചെയേണ്ടതെന്നു ചോദിച്ചു. അവൾ പറഞ്ഞു ഈ വലിയും കുടിയും നമ്മുക് വേണ്ട ഇപ്പോൾ ഈ വയറിൽ കൈ വെച്ചു സത്യം ചെയെന്നു പറഞ്ഞു.

            ഞാൻ പറഞ്ഞു എടി പെണ്ണെ ഇതിനായിരുന്നു എനെ സോപ്പിട് മടിയിൽ കിടത്തിയെ എന്നു ഒരു കള്ളാച്ചിരിയോടെ ചോദിച്ചു. അവളുടെ മുഖം വാട്ടുന്നത് ഞാൻ കണ്ടു ഒരു തൊടാവാട്ടിയെ പോലെ അത് കണ്ടപ്പോൾ ഞാൻ സത്യം ചെയ്തു.

          അവൾ എന്റെ കവിളിൽ കടിച്ചൊരുമ്മ തന്നു ഞാൻ അറിയാതെ അമ്മേ....എന്നു വിളിച്ചു പോയി. അപ്പുറത് നിന്നും അമ്മ എന്തടാ രണ്ടും കൂടെ അവിടെ എന്നു വിളിച്ചു ചോദിച്ചു. അവൾ എന്റെ വായ പൊത്തിപ്പിടിച്ചു. വയറിനിട്ടൊരു നുളും തന്നു.

            കുറച്ചു കഴിഞ്ഞപ്പോൾ അമ്മയുടെ വിളി വന്നു എടാ വന്നു കഴിക്ക് എന്നും പറഞ്ഞു. ഞങ്ങൾ എല്ലാരും ഇരുന്നു കഴിച്ചു പാത്രങ്ങൾ ഒക്കെ അമ്മതനെ എടുത്തു വെച്ചു. അവൾ എടുക്കാൻ പോയപ്പോൾ മോള് പോയി കിടന്നോ എന്ന് പറഞ്ഞു.

             അങ്ങനെ സന്തോഷത്തേടെ പോകുവായിരുന്നു. അങ്ങനെ ആണ് ആ ദിവസം വന്നത് അവളെ അവളുടെ വീട്ടിലേക്ക് കൊണ്ടു പോകുന്ന ചടങ്ങ്.

             അവൾ പോയപ്പോൾ വീണ്ടും വീട് ഉറങ്ങി ഈ സമയത് എനിക്കൊരു അപകടവും ഉണ്ടായി.  ബുള്ളെറ്റ് ഒന്നു ചെരിഞ്ഞു കാലിനൊരു ചെറിയ പൊട്ട്. ഒരു മാസം കിടന്നു അപ്പോൾ അവൾക്ക് എന്റെ അടുത് വരണം എന്നു വാശി.

              എല്ലാവരും കൂടെ വഴക്ക് പറഞ്ഞു അവളെ അവിടെ പിടിച്ചു നിർത്തി അളിയൻ വന്നു എനെ അങ്ങോട്ട് കൊണ്ടു പോകും ഈ സമയം. അങ്ങനെ അവളുടെ തിയ്യതി അടുത്തു.

              ഒരു രാത്രി അളിയൻ വിളിക്കുന്നു അവൾക്ക് വേദന ഉണ്ടെന്നു പറഞ്ഞു. ഹോസ്പിറ്റലിൽ കൊണ്ടു പോകുകയാണെന്നും പറഞ്ഞു. ഞാൻ അമ്മയെ വിളിചെഴുന്നേല്പിച്ചു. കാര്യം പറഞ്ഞു അമ്മയും അച്ഛനും.......

         തുടരും.......

പാറുന്റെ അമ്മ.....
                     അവസാന ഭാഗം.....
                        

                      അവർ രണ്ടാളും റെഡിയായി വണ്ടി എടുത്തു ഞങ്ങൾ പോയി. എത്ര പോയിടും ഹോസ്പിറ്റലിൽ എത്തുന്നില്ല വഴിയിൽ നല്ല വണ്ടിയും ഉണ്ട്. എനിക്ക് ആണേൽ എന്തൊക്കെയോ ആകുന്നു.

           അവളെ അപ്പോഴേക്കും ലേബർ റൂമിൽ കയറ്റിയിരുന്നു. ഒന്നു കാണാൻ പോലും പറ്റിയില്ല എനിക്ക് തല കറങ്ങുന്ന പോലെ...
            

                  ആ ഒരു കുറച്ചു സമയം ഒരു യുഗം പോലെയാണ് എനിക്ക് തോന്നിയത്. ഒരു മാലാഖ വാത്തിൽ തുറന്നു അമൃതയുടെ കൂടെ വന്നവർ എന്നു ചോദിച്ചു. എന്റെ കാലുകൾ തറയിൽ കുടുങ്ങിയ പോലെയായി നടന്നിട്ട് അവിടെ എത്തുന്നില്ല.
    
           കുഞ്ഞിനെ കൈയിൽ വാങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പെണ്കുട്ടിയാണ് കേട്ടോ എന്നു പറഞ്ഞു ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല എനിക്ക്. ഞാൻ അവരോട് ചേദിച്ചു കുട്ടിയുടെ അമ്മ. കുറച്ചു കഴിഞ്ഞാൽ വാർഡിലേക്ക് മാറ്റും അപ്പോൾ കാണാം എന്നു. ഞാൻ കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുത്തു.

          കുറച്ചു കഴിഞ്ഞപ്പോൾ അവർ കുട്ടിയെ വാങ്ങി തിരിച്ചു പോയി. അവരെ രണ്ടുപേരെയും വാർഡിലേക്ക് മാറ്റി ഞാൻ പാറുന്റെ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

          അപ്പോൾ എന്റെയും അവളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കുഞ്ഞിന്റെ കരച്ചിലും ഞങ്ങൾക്ക് കൂടെ ഉണ്ടായിരുന്നു.

       ഞാൻ അവളെ വിളിക്കുന്ന പേര് ഇന്ന് സത്യമായി പാറുന്റെ അമ്മ........

         ശുഭം
രോഹിത് ചെമ്പകശ്ശേരി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്