Kissakal

"മഷി കഴിഞ്ഞ്  പേനപ്പോലെ ദൂരെ കളയാൻ നീ ഒരു പേനയോ.. പേപ്പറോ... അല്ല നീ ഒരു സ്ത്രീയാണ് ഞാൻ താലിക്കെട്ടിയ എന്റെ പെണ്ണ്... എന്താണ് നിന്റെ പ്രശ്നം.... "

"എനിക്ക് പ്രശ്നം ഒന്നും ഇല്ലാ... ഏട്ടാ.."

"പിന്നെ എന്താണ് ഇത്..കല്യാണം കഴിഞ്ഞപ്പോൾ മുതൽ കാണുന്നതാണ്.. തലയണയിൽ തീർത്ത് മതിലുകൾക്ക് ഇപ്പുറം രണ്ടു അപരിചിതർ മാത്രമായിരുന്നു ഇന്നുവരെ നമ്മൾ... കുറച്ച് കഴിയുമ്പോൾ എല്ലാം ശരിയാവും എന്നാ വിചാരിച്ചത് പക്ഷെ ഇപ്പോ നാളുകൾ ഒരുപാടയ്... ഒരു ഭാര്യയായ് നീ എന്നിലേക്ക് എപ്പോഴെങ്കിലും വന്നിട്ടുണ്ടോ.... നമുക്ക് അവസാനിപ്പിക്കാം ഇവിടെ വച്ച് ഈ നടാകം... നിന്റെ  ഇഷ്ടം ഇല്ലാതയണോ എനിക്ക് കഴുത്ത് നീട്ടിയത്.... നീ എന്തെങ്കിലും പറ എന്റെ....അച്ചു... "

എന്റെ അലറർച്ച് ആ മുറയിൽ ഉച്ചത്തിൽ പതിക്കുന്നുണ്ടായിരുന്നു അവളിൽ ഭയം തുടങ്ങിയിരുന്നു... ചുണ്ടുകൾ വിറളി വലിയുന്നുണ്ടായിരുന്നു... ഒറ്റയാടിക്ക് ജഗ്കിലെ വെള്ളം മുഴുവൻ കുടിച്ച് തീർക്കുന്നുണ്ടായിരുന്നു... പതിയെ അടുത്തു ചെന്നു നിറഞ്ഞ് ഒഴുകിയ മിഴികൾ ആദ്യമായി എന്റെ വിരൽ തുമ്പ് കൊണ്ട് തുടച്ച് മാറ്റി.....

"ഒരു കെട്ടാചരക്ക് ആയി വീട്ടുക്കാർക്ക് ഒരു ബാധ്യതായി നിൽക്കുവായിരുന്നു.... ഞാൻ വന്നവർ എല്ലാവരും എന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ..... തിരിച്ചു പോയിരുന്നു പക്ഷെ നിങ്ങൾ എന്നെ കൈ പിടിക്കാൻ ഒരുങ്ങിയപ്പോൾ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമായിരുന്നു.... ഒറ്റപ്പെടിൽ എന്നെ നെഞ്ചോട് ചേർത്ത് കരുത്ത് പകരാൻ ഒരാളയതിൽ.... പക്ഷെ കെട്ട് കഴിഞ്ഞ് ഈ പടികയറിപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ അറിയാതെ തന്നെ നിങ്ങളെ ഞാൻ ചതിക്കുവായിരുന്നു എന്ന്...... ഒരുപാട് തവണ മറച്ച് വയ്ക്കാൻ നോക്കി പക്ഷെ ഏട്ടന്റെയും അച്ഛന്റെയും അമ്മയുടെയും സ്നേഹം കാണുമ്പോൾ... എനിക്ക് പറ്റുന്നില്ല.... എന്നെ തിരിച്ച് വീട്ടിൽ കൊണ്ടുപോയി വിടണം.... നമ്മുക്ക് പിരിയാം ഇല്ലെങ്കിൽ ഏട്ടന്റ കണ്ണീരു കൂടെ ഞാൻ കാണണ്ടെവരും... "

"നിന്നെ ഞാൻ ഉപേക്ഷിച്ചാൽ നിന്റെ പ്രശ്നം തീരുമെന്ന് ഉറപ്പ് ഉണ്ടോ.... എന്തായലും നമുക്ക് നോക്കാം... അച്ചു.... "

എന്നെ തള്ളി മാറ്റി ജനാലയിൽ മുഖം ചേർത്ത്... കരയുവാണ്..

" അത് അങ്ങനെ നോക്കാൻ പറ്റില്ലാ ഏട്ടാ.... ഒപ്പറെഷൻ വേണം അതിനു വലിയൊരു തുക വേണം അതും രക്ഷപ്പെടുമോ തന്നെ ഉറപ്പില്ലാ.... ആദ്യം ഒരു കൗതുകമായിരുന്നു... മൂക്കിലൂടെ ചോരാ വർന്ന് ഒലിക്കുന്നത് കാണാൻ പിന്നീട് എപ്പോഴെ അറിഞ്ഞു എപ്പോൾ വേണമെങ്കിലും എന്നെ ഇല്ലാതാക്കാൻ ഉള്ളാ ശക്തിയുണ്ട്ന്ന്..."

പതിയെ അവളെ ചേർത്തു പിടിച്ചു.... എന്റെ മറോട് അണച്ചു തലയിൽ ഒന്നു ചുoബിച്ചു..

"എന്റെ കൈയിൽ ഇതെ ഈ ജീവനും.... ഈ വീടും മാത്രമേ ഉള്ളു..... അത് വിറ്റാൽ കിട്ടുമായിരിക്കും... ആ തുക... വിട്ടുകൊടുക്കില്ലാ ഒന്നിനും നിന്നെ പിന്നെ എല്ലാം ശരിയായി വരുമ്പോൾ നല്ലത് തരുന്നുണ്ട് ഞാൻ ഇത്രയും കാലം മറച്ച് വച്ചതിന്...... "

ഒരു അതിശയത്തോടെ നോക്കുന്നുണ്ടവൾ എന്റെ കാലിൽ വീണ് കരയുന്നുണ്ട് എനിക്കറിയാം ആ കാതുകൾക്കും കണ്ണുകൾക്കും വിശ്വാസിക്കുവാൻ ആവില്ലെന്ന് എന്ന്...

" നോക്കണ്ടാ അച്ചു ഒന്നിനും പണയം വയ്ക്കാത്ത നട്ടല്ല് ഉള്ളാ ആണുങ്ങൾ ഇനിയും ഉണ്ട് ഭൂമിയിൽ.... എന്നെ പോലെ എവിടെയക്കയോ... പിന്നെ ഇത് നിന്റെ അച്ഛനോ അമ്മയോ അറിയണ്ട ഞാൻ അറിഞ്ഞത് അത് അവർക്ക് ഒരു കുറിച്ചാലവും... "

എന്റെ നെഞ്ചിൽ പറ്റിച്ചോർന്ന് നിൽപ്പാണ് അവൾ പിടിവിടാതെ ..... എന്നെ കാണുമ്പോൾ മാറി നിന്നവൾ....പതിയെ വാതിൽ തുറന്ന് ഉമ്മറപ്പടിയിലെക്ക് നടന്നു എന്ത് ചെയ്യണം എന്ന് അറിയാതെ... ആലോചിച്ചിരിക്കുമ്പോഴാണ് വീടിന്റെ ആധാരം നീട്ടിയത് എന്നിലെക്ക്.... ആ മിഴികൾ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു...

" ഞാൻ എല്ലാം കേട്ടു... ഇത് വിറ്റോ... പണയംവച്ചോ... നമ്മുക്ക് അവളെ തിരികെ വേണം മോനെ... ഒരു പാവം പെണ്ണ് ആടാ.... താലികെട്ടിയാൽ പിന്നെ അവളുടെ ലോകം നീയാണ് അച്ഛനും അമ്മയും ഒക്കെയും.... ഞാൻ വിചാരിച്ചു എത് ഒരു ആണിനെയും പോലെ നീ അവളെ ഇറക്കിവിടും എന്ന്.... അങ്ങനെ ചെയ്തിരുന്നു എങ്കിൽ ഞങ്ങളും ഇറങ്ങിയനെ ഈ പടി.... "

പിന്നീട് അങ്ങോട്ട് പ്രർത്ഥനയുടെ നാളുകൾ ആയിരുന്നു..... പറഞ്ഞ് തുക റെഡിയായ് ഒപ്പറേഷൻ ഡെയിറ്റ് അടുക്കുന്തോറും എന്നിൽ പേടി കൂടി കൂടിവന്നു... ഈ കുറച്ച് നാളുകൾ തന്ന് സ്നേഹം തന്നെ മതി.... അവളരാണ് എന്ന് അറിയാൻ....

"ഏട്ടാ നാളെയാണ് എന്റെ  പാവങ്ങൾ തൂക്കി നോക്കുന്നത് ഈ ഭൂമിയിൽ തുടരാൻ അവകാശം ഉണ്ട് എന്ന് അറിയുന്നത്.... അവിടെ മുന്നിൽ വേണം എന്റെ ഏട്ടൻ ഞാൻ ചതിച്ചത് ഏറ്റു പറയാൻ.... ട്ടോ.... "

" ആ പാവം എല്ലാം ഞാൻ എന്റെ ജീവൻ കൊടുത്ത് തിരുത്തിയിരുന്നു.... അച്ചു "

"പേടിയുണ്ടോ ഏട്ടനെ ഈ ചെയ്ത് എല്ലാം ഇല്ലാതാവും എന്ന് രക്ഷപ്പെടാതെ പോയാൽ ആലോചിച്ചിട്ടുണ്ട്.... കടം വാങ്ങിയത് ഓക്കെ... ഇന്നലെക്കയറി വന്ന് ഒരുത്തിക്ക് വേണ്ടി... ഇത് ഒരു അബദ്ധമായി എന്ന് തോന്നുന്നുണ്ടോ..."

"മം.. മം.. ഇത് ഇത്തിരി നേരെത്ത ആവാം മായിരുന്നു എന്ന്..... പേടിയുണ്ട് കുറച്ച് നാളുകളിൽ നീ തന്ന് സ്നേഹത്തിനു ഞാൻ പകരമായി തന്ന്ത് എന്റെ ജീവിനാണ് അത് ഇല്ലാതായൽ... ചിലപ്പോൾ നിലച്ച് പോകും ഈ നെഞ്ച് അറിയാതെ..... "

നിശ്ബതമായി എന്റെ നെഞ്ചോട് ചേർന്നു അവൾ... ഒരുപാട് രാത്രികളിൽ 'ശപിച്ചിട്ടുണ്ട് അവളെ.... അന്ന് ഒന്നും അവളുടെ കാര്യം അറിയാൻ അല്ലായിരുന്നു എനിക്ക് തിടുക്കം ഞാൻ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് ഉള്ള മറുപടിയാണ് ഞാൻ തിരഞ്ഞത്..... ഓപ്പറെഷൻ കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞു ... അവൾ ഇന്ന് പൂർണമായി രോഗമുക്തമായിട്ടില്ലാ എങ്കിലും മനസ്സ് കൊണ്ടവൾ ജയ്ച്ച് കയറി.. അച്ഛനും അമ്മയും ഇടവും വലവും ഉണ്ട് കാവലയി.... ഇന്ന് അവൾക്ക്... ഇപ്പോഴും മരുമകനെ അറിയാത്ത ഒരു രോഗിയാണ് അവളുടെ വീട്ടുക്കാർക്ക് ഇന്നും അവൾ...... പുതിയ് ജീവനുമായി പ്രണയിച്ച്  തുടങ്ങുവാണ് അച്ചുവും, ഏട്ടനും....

[ കുറവുകൾ കാണുമ്പോൾ ഇട്ട് പോകൻ ഉള്ളാ ഒരു മാംസം പിണ്ടം അല്ലാ അവൾ... എല്ലാം തുറഞ്ഞ് പറഞ്ഞ് കഴിയുമ്പോൾ നെഞ്ചോട് ചേർത്ത് ആശ്വാസിപ്പിക്കുമ്പോൾ അവിടെ കാണാണ്ടെത് ഒരു പുരുക്ഷന്റെ കഴിവ്കേട് അല്ലാ.... ഓരോ തവണ തെറ്റുകൾ തിരുത്തി കൂടെ നിൽക്കുമ്പോൾ .... ഇനിയത് ആവർത്തിക്കാതിരിക്കാനാണ്... അല്ലാതെ ഒരോ തവണ ക്ഷമിക്കുമ്പോഴും അത് അടുത്ത് തെറ്റിലെക്ക് ഉള്ളാ ചവിട്ട് പടിയെല്ലാ.. " നീയും ഞാനും മനുഷ്യനാണ് ആ തിരിച്ചറിവിൽ തീരണം നിന്റെ പേരയ്മകൾ.."]

മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്