❤എനിക്കായി പിറന്ന പെണ്ണ് ❤

💛എനിക്കായ് പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@
❤ഫുൾ പാർട്ട്‌ ❤
Part--1...
_________

"ഷാനുക്കാ... ഇങ്ങളെന്താ ഒന്നും മിണ്ടാത്തെ.... ഇങ്ങളില്ലാതെ എനിക്ക് പറ്റില്ല....ഞാൻ എന്താ വേണ്ടത് എന്നൊന്ന് പറയു ഇക്കാ...."

എന്റെ നാജിയ.....അവൾടെ കണ്ണീരിൽ കുതിർന്ന ആ ചോദ്യങ്ങൾക്ക് കൊടുക്കാൻ ഒരു മറുപടി എന്റെ കയ്യിൽ ഇല്ലാ...അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ല എനിക്ക്....എന്തിനാ റബ്ബേ ഇങ്ങനൊരു പരീക്ഷണം....അതിന് മാത്രം ഞാനും എന്റെ പെണ്ണും എന്ത് തെറ്റാ ചെയ്തേ.......

"ഇക്കാ....ഇങ്ങളെ ഈ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു....എന്താ ഒന്നും മിണ്ടാത്തെ... ഇങ്ങളും എന്നെ മനസ്സിലാക്കാതായോ...അതോ  എന്നെ ഒഴിവാക്കാൻ വേണ്ടി മനപ്പൂർവ്വം മൗനം നടിക്കുന്നതാണോ...."

"നാജി....എന്തൊക്കെയാ നി പറയുന്നേ... നിന്നെ എനിക്ക് അങ്ങനെ ഒഴിവാക്കാൻ പറ്റോ....പറ നാജി...നാജി ഇല്ലെങ്കിൽ ഷാൻ ഇല്ലാ...."

"പിന്നെന്താ ഇക്കാ ഇങ്ങളൊന്നും പറയാതെ....ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിൽ എന്നെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയിരിക്കുകയാ എന്റെ ഉപ്പയും ഇക്കാമാരും....നേരായ രീതിയിൽ ഒരിക്കലും നമ്മുടെ കാര്യം നടക്കില്ല....ഇക്കാൻറെ കൂടെ എങ്ങോട്ട് വേണമെങ്കിലും വരാൻ ഞാൻ തയ്യാറാണ്."

"നാജി....നി....."

എന്റെ കണ്ണുനീർ അവൾ കാണാതിരിക്കുവാനായി ഞാൻ അവളിൽ നിന്നും മുഖം തിരിച്ചു.....

"നാജി...നി ഇപ്പൊ പോ...എന്താ വേണ്ടത് എന്ന് ഞാൻ ആലോചിക്കട്ടെ...."

അവൾ തിരിച്ചു എന്തെങ്കിലും ഒക്കെ പറയുന്നതിന് മുന്നേ ഞാൻ ബൈക്കിൽ കേറി പോയി....

നേരെ പോയത് വീട്ടിലേക്കായിരുന്നു..

എന്റെ വരവും പ്രതീക്ഷിച്ചു ഉപ്പയും ഇക്കമാരും പുറത്ത് തന്നെ ഉണ്ടായിരുന്നു...

ഞാൻ അവരെ കണ്ട ഭാവം നടിക്കാതെ അകത്തേക്ക് കയറാൻ തുടങ്ങിയതും...

"ഷാനു...നിൽക്ക്..."

നല്ല ഗൗരവത്തിലാണ് ഉപ്പാ അത് പറഞ്ഞത്...അല്ലെങ്കിൽ തന്നെ എപ്പഴാണ് എന്റെ ഉപ്പാ ഗൗരവത്തിൽ അല്ലാതെ സംസാരിച്ചിട്ടുള്ളത്....

എന്തേ എന്നുള്ള ഭാവത്തിൽ ഞാൻ ഉപ്പയെ നോക്കി....

"എന്താ നിന്റെ ഉദ്ദേശം...."

"എന്ത് ഉദ്ദേശം...."

ഉപ്പാ എന്തിനെ കുറിച്ചാണ് ചോദിച്ചത് എന്ന് മനസ്സിലായി എങ്കിലും ഞാൻ മനസ്സിലാവാത്ത പോലെ ചോദിച്ചു....

"ആ പെണ്ണിനെ കാണാൻ പോയിട്ട് വരുന്ന വഴിയാണോ നി....ഇനിയും നിയത് മതിയാക്കിയില്ല അല്ലെ..."

"ഇല്ലാ....എന്റെ നാജിയെ കാണാൻ തന്നെ ആണ് ഞാൻ പോയത്....അത് മതിയാക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല..."

ദേഷ്യം വാക്കുകളിൽ പ്രകടമാക്കി കൊണ്ട് തന്നെ ഞാൻ അത് പറഞ്ഞു....

"ഷാനു...എന്റെ കൊക്കിന് ജീവനുണ്ടേൽ അവളെ ഇവിടേക്ക് കാല് എടുത്തു വെക്കാൻ ഞാൻ സമ്മതിക്കില്ല...."..

"അതിന് ഇവിടേക്ക് ഞങ്ങൾ വരൂന്നു ഇങ്ങള് വിചാരിക്കേണ്ട...ഇവിടേക്ക് എന്റെ പെണ്ണിനേയും കൂട്ടി വരുന്നതിലും ഭേദം ഞാൻ ഓളെയും കൂട്ടി പോയി മരിക്കുന്നതാ"

"പിന്നെ എവിടേക്ക് പോവും നി...എന്റെ മകൻ എന്ന ഒരു പരിഗണന ആണ് നിനക്ക് ആൾക്കാരുടെ ഇടയിൽ കിട്ടുന്നത്...നി ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നെ നി എന്റെ മകൻ അല്ല....മുഹമ്മദ് ഷാൻ കരീം എന്ന നിന്റെ പേരിൽ നിന്ന് കരീം അങ്ങു  വെട്ടിക്കളഞ്ഞിട്ടു വേണം ഇവിടുന്ന് പടിയിറങ്ങാൻ..."

"അല്ലെങ്കിലും മനുഷ്യത്വവും സ്നേഹവും വാക്കുകളിൽ പോലും ഇല്ലാത്ത നിങ്ങളുടെ മകൻ ആണ് എന്ന് പറയുന്നതിലും ഭേദം ഞാൻ അനാഥനാണ് എന്ന് പറയുന്നതാണ്"

"ഷാനു...മതിയാക്ക്...നി ആരോടാ സംസാരിക്കുന്നെ..."

ഇക്കാക്ക രോഷം കൊണ്ട് പറഞ്ഞു....

"ഉപ്പാന്റെ പിന്നാലെ ഉപ്പാ പറയുന്നതൊക്കെ ചെയ്ത് അനുസരണയോടെ നടക്കാൻ ഇക്കാക്കമാര് ഉണ്ടല്ലോ...ഈ പാവം ഷാനു ഇങ്ങക്ക് ആർക്കും വേണ്ടാത്തവനാ

...പക്ഷെ...എന്നെ ജീവനു  തുല്യം സ്നേഹിക്കുന്ന രണ്ട് ജന്മങ്ങൾ ഉണ്ട്...ഒന്ന് എന്റെ ഉമ്മാ....മറ്റൊന്ന് എന്റെ നാജി....ഉപ്പാ  എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരു പെണ്ണുണ്ടെങ്കിൽ അതെന്റെ നാജി മാത്രം ആയിരിക്കും... അതിന് എനിക്ക് എന്റെ ഉമ്മാന്റെ സമ്മതം മാത്രം മതി...."

അതും പറഞ്ഞു ഞാൻ അകത്തേക്ക് കയറി....

അകത്തു കയറുമ്പോൾ ഞാൻ കണ്ടു...

കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിയാതെ എല്ലാം കേട്ട് കൊണ്ട് നിൽക്കുന്ന എന്റെ ഉമ്മയെ....ഉമ്മയെ കണ്ടപ്പോ ഞാൻ നിറഞ്ഞ പുഞ്ചിരിയോടെ ഉമ്മയ്ക്ക് അരികിലേക്ക് നീങ്ങി....

"അയ്യേ...എന്റെ ഉമ്മാ എന്തിനാ കരയുന്നേ"

ഞാൻ ആ കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ചോദിച്ചു....

"എന്തിനാ മോനെ ഉപ്പയുമായി വഴക്ക് ഉണ്ടാക്കുന്നെ....നിന്റെ കാര്യം ആലോചിച്ചു എനിക്ക് ഒരു സമാധാനവും ഇല്ലാ"

ഉമ്മാ നിറ കണ്ണുകളാലെ പറഞ്ഞു....

"എന്റെ ഉമ്മാ...ഇങ്ങള് അതൊന്നും കാര്യാക്കണ്ട... ...ഞാൻ നാജിയെ എന്റെ ബീവി ആക്കുന്നതിൽ ഉമ്മാക്ക് വല്ല എതിർപ്പും ഉണ്ടോ....."

"ഇല്ല മോനെ...പക്ഷെ അത് നടക്കില്ല എന്നേറിഞ്ഞിട്ടും....ഇവിടുത്തെ കാര്യം മാത്രല്ല ഞാൻ ഉദ്ദേശിച്ചത്....അവിടുത്തേ കൂടിയാ........."

"അതൊക്കെ ഇങ്ങള് എനിക്ക് വിട്ടു തന്നേക്കു.....ഇനി എന്റെ ഉമ്മാ എന്നെ ഓർത്തു വിഷമിക്കരുത്...അതെനിക്ക് സഹിക്കില്ല...."

ഉമ്മനോട് അത്രേം പറഞ്ഞു ഞാൻ റൂമിലേക്ക് പോയി....ഒന്ന് ഫ്രഷ് ആയതിന് ശേഷം കിടന്നു....മനസ്സിന്റെ സമാധാനം പോയിട്ട് ദിവസം കൊറേ ആയി...

നിങ്ങൾക്ക് എന്നെയും എന്റെ പെണ്ണിനേയും പരിചയപ്പെടേണ്ടേ...?

                         ❤❤❤❤❤

നാട്ടിലെ പേര് കേട്ട കോടീശ്വരന്മാരാണ് കരീം ഹാജിയും ഇബ്രാഹിം ഹാജിയും...

എല്ലാത്തിനും ഒപ്പത്തിനൊപ്പം.....കാശിന് കാശ്....പത്രാസിന് പത്രാസ്....ഒന്നിനും ഒരു കൊറവും ഇല്ലാ....

ഈ കരീം ഹാജിയുടെ മകൻ ആണ് ഞാൻ.

ഉപ്പാക്കും ഉമ്മാക്കും ഞങ്ങൾ മൂന്ന് ആണ്മക്കൾ ആണ്....ഷംനാദും ഷംസീറും പിന്നെ ഈ ഞാനും....

മൂത്തതാണ് ഷമ്മുക്കാക്ക... ഗൾഫിലെ ഉപ്പാന്റെ കമ്പനി നോക്കി നടത്തുവാണ് അവൻ....അവന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷമായി....ഷെഫ്ന എന്നാണ് എന്റെ അമ്മായിടെ പേര്....ഒരു പാവപ്പെട്ട കുടുംബത്തിലെ ഇളയ മകൾ ആണ് എന്റെ അമ്മായി....ഒരു പച്ചപ്പാവം.......

പിന്നെ രണ്ടാമത്തെ ഇക്കാക്കയാണ് ഷംസീർ....അവൻ ഗൾഫിൽ സ്വന്തമായി ഒരു ഷോപ്പ് നടത്തുവാണ്.... ഓന്റെ കല്യാണം കഴിഞ്ഞിട്ടില്ല....എന്റെ രണ്ട് വയസ്സിന് മൂത്തതാണ് ഓൻ....ഇക്കാനേക്കാൾ 3 വയസ്സിന് ഇളയതും.......

പിന്നെ എന്നെ കുറിച്ചു പറയുവാണേൽ ഒരു പണിയും ഇല്ലാതെ തേരാ പാരാ നടക്കുന്നു...

ഡിഗ്രി പഠനം കഴിഞ്ഞിട്ട് ഒരു വർഷം ആയി...ഇപ്പൊ വയസ്സ് 22....ഇന്നേവരെ ഒരു ജോലിയെ കുറിച്ചു ഞാൻ ആലോചിച്ചിട്ടില്ല...പക്ഷെ....ഇപ്പൊ കുറച്ചു ദിവസങ്ങളായി ഒരു ജോലി വേണം എന്ന് തോന്നാൻ തുടങ്ങീട്ട്....അതിന് ഒരു കാരണം മാത്രം....എന്റെ നാജി....ഓളെ ഞാൻ കൂട്ടി കൊണ്ട് വന്നാലും എന്റെ പെണ്ണിനെ നോക്കാൻ എനിക്കൊരു ജോലി അത്യാവശ്യമാണ്.....

പിന്നെ നേരത്തെ ഒരു ഇബ്രാഹിം ഹാജിയെ കുറിച്ചു പറഞ്ഞില്ലേ....അങ്ങേരുടെ മോളാണ് എന്റെ നാജി....അവളടക്കം നാല് മക്കളാണ് അയാൾക്ക്....മൂന്ന് ആണും ഒരു പെണ്ണും....അവളാണ് ഏറ്റവും ഇളയത്....

ഓൾടെ മൂത്ത ഇക്കാക്ക നവാസ്....എന്റെ ഷമ്മുക്കാക്കാൻറെ അതേ പ്രായം ആണ്...രണ്ടാമത്തെ ഇക്കാക്ക നിയാസ് എന്റെ ഷംസീറിന്റെ അതേ വയസ്സ്...പിന്നെ ഏറ്റവും ഇളയ ഇക്കാക്ക നിഹാൽ...ഓൻ ഞമ്മളെ കൂട്ടാണ്.... ഞാനും ഓനും നല്ല ചങ്ങായിമാർ ആയിരുന്നു... ഒന്നിച്ചു പഠിച്ചവർ...പക്ഷെ എന്റെ നാജിടെ കാര്യം പറഞ്ഞു ഞാനും ഓനും തെറ്റി.....

എന്റെ നാജിയെ കുറിച്ചു പറയുവാണേൽ ഓളൊരു ഒന്നൊന്നൊര മൊഞ്ചത്തി ആണ്....എന്റെ പെണ്ണ് ഇപ്പൊ പ്ലസ് 2 ആണ് പഠിക്കുന്നത്....പാവം എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട്.....

നിങ്ങൾക്ക് കേൾക്കണോ എന്റെയും എന്റെ സഖിയുടെയും പ്രണയ കഥ......
                       *************

ഞാൻ ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന സമയം....എന്റെ നാജി അപ്പോൾ ഒമ്പതാം ക്ലാസ്സിൽ.....

എന്റെ ചങ്ക് ചെങ്ങായി മുഹ്‌സിന്റെ കൂടെ ചുമ്മാ വായിനോക്കാൻ പോയതാണ് ഞാൻ....

സ്കൂൾ വിടുന്ന സമയം ആയപ്പോൾ ഞങ്ങൾ ബസ് സ്റ്റോപ്പിന്റെ അടുത്ത് കുറ്റിയടിച്ചു..... ഓരോ തരുണീ മണികൾ പോകുമ്പോൾ മൂസി നല്ലോണം കമൻറ് അടിക്കുന്നുണ്ട്.... തിരിച്ചു നല്ല തെറി കിട്ടുന്നുമുണ്ട്.....

ആ കലാ പരിപാടി അവിടെ നടന്നോണ്ടിരിക്കെ എന്റെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് പോയി.....

കൂട്ടുകാരികളോട്  ചിരിച്ചു സംസാരിച്ചു നടന്ന് വരുന്ന ഒരു മൊഞ്ചത്തി കുട്ടീടെ അടുത്തേക്ക്....അവളുടെ ആ ചിരി എന്നെ അവളിലേക്ക് ആകർഷിച്ചു.....ഞാൻ അവളെ തന്നെ നോക്കി ഇരിക്കാൻ തുടങ്ങി....

ഇങ്ങള് തെറ്റിദ്ധരിക്കല്ലേ ട്ടോ....എനിക്ക് ആ മൊഞ്ചത്തിയോട് മൊഹബ്ബത് തോന്നിട്ടൊന്നുല്ല.... എന്തോ അവളുടെ ആ ചിരി എനിക്ക് ഒരുപാട് ഇഷ്ടമായി...

നടന്ന് വരുമ്പോൾ എന്റെ ഈ നോട്ടം അവൾടെ കൂട്ടുകാരി ശ്രദ്ധിച്ചു...അവൾ എന്തോ പതുക്കെ ആ മൊഞ്ചത്തിയോട് പറഞ്ഞു....ചെങ്ങായി പറഞ്ഞപ്പാട് പുള്ളിക്കാരി എന്നെ ഒരു നോട്ടം....

ദഹിപ്പിക്കുന്ന നോട്ടം....പക്ഷെ ഞമ്മക്കെന്ത് കൂസൽ....ചുമ്മാ ഒന്ന് വായിനോക്കി എന്നല്ലാതെ ഒളോട് പ്രേമം ഒന്നും തോന്നിട്ടില്ലല്ലോ....

ഓൾ എന്നെ നോക്കി പേടിപ്പിച്ചപ്പോ എന്റെ വാശി കൂടി....കണ്ണെടുക്കാതെ ഞാൻ ഓളെ തന്നെ നോക്കി....

ആണ്പിള്ളേര് കുറച്ചധിക സമയം ഒരു പെണ്ണിനെ നോക്കിയിരുന്നാൽ ഏതൊരു തന്റേടി പെണ്ണും ചെറുതായി ഒന്ന് പരുങ്ങും.... അത് തന്നെ ഇവിടെയും സംഭവിച്ചു....

ഓൾ പിന്നെ എന്റെ ഭാഗത്തേക്ക് നോക്കിയില്ല....ജാഡയുടെ തനിരൂപം ആണ് ഓൾ എന്ന് എനിക്ക് മനസ്സിലായി.....അവര് ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു....അതിന്റെ തൊട്ടപ്പുറത്താണ് ഞങ്ങൾ ഉള്ളത്...

പെട്ടെന്ന് ഓൾ എന്റെ മുഖത്തേക്ക് ഒരു തരം പുച്ഛ ഭാവത്തോടെ നോക്കി...തിരിച്ചു ഞാനും അതേപോലെ നോക്കി....

"ടാ...ഷാനു....ഞാൻ കൊറേ നേരമായി ശ്രദ്ധിക്കുന്ന്....ഇനിക്കെന്താടാ ഓളെ ഇഷ്ടായാ..."

മൂസി ആ ജാഡയെ കാണിച്ചു എന്നോട് ചോദിച്ചു....

ഓൻ ചോദിച്ചത് ഓൾ കേട്ടെന്ന് എനിക്ക് മനസ്സിലായി.... ഓൾ മാത്രം അല്ല...ഓൾടെ ചെങ്ങായിമാരും....

"ആരെ...ആ ജാഡയെയോ...?...പിന്നേ... ഇഷ്ടപ്പെടേണ്ട മൊതല്.... ഒന്ന് പോടാ....ഈ ശാനുനേ... മൊഞ്ചിനും പണത്തിനും ഒരു കുറവും ഇല്ലാ...എനിക്ക് വേറെ എത്ര നല്ല മൊഞ്ചത്തി കുട്ട്യോളെ കിട്ടും..."

ഓൾ കേൾക്കാൻ വേണ്ടി തന്നെയാണ് ഞാൻ അത് പറഞ്ഞത്...എന്തായാലും പറഞ്ഞത് വെറുതെ ആയില്ല.....ഓൾക്ക് അത് നല്ലോണം കൊണ്ടു....ഓൾ ആകെ ചമ്മി....പിന്നെല്ല....

ഓൾടെ കൂടെ ഉള്ള ഒരുത്തി എന്നെ നോക്കി ദഹിപ്പിച്ചു....ഒന്ന് പോടി എന്ന ഭാവത്തിൽ ഞാൻ മുഖം തിരിച്ചു....

പെട്ടെന്ന്.....

"ആയിഷാ........."

അത് കേട്ടപ്പോൾ ഓൾ തിരിഞ്ഞു നോക്കി...

ഓഹ്...അപ്പൊ ആയിഷ എന്നാണല്ലേ പേര്...

"ഹേയ്....നാജി....നി എവിടെയായിരുന്നു"

ഓൾ ചോദിക്കുന്ന കേട്ടപ്പോ ആണ് ഓൾടെ പേര് വിളിച്ച ആളുടെ മുഖത്തേക്ക് ഞാൻ നോക്കിയത്.....

എന്റെ റബ്ബേ....ഇതെന്താ...സ്വർഗ്ഗത്തിന്ന് വന്ന ഹൂറിയോ..... എന്റെ മനസ്സിൽ മോഹബ്ബത്തിന്റെ ഒരായിരം ലഡ്ഡു ഒന്നിച്ചു പൊട്ടി......

ഇത്രേം നേരം മറ്റവളെ വായി നോക്കിയ ഞാൻ ഇവളെ പ്രണയത്താൽ നോക്കി.....

ഇതാണ് മോനെ പെണ്ണ്....കണ്ടാലാരും കൊതിച്ചു പോവുന്ന ഒരു ഒന്നൊന്നര മൊഞ്ച്.......

ഇവൾ ഷാനുന്റെ പെണ്ണ് തന്നെ....ഇത്രേം നാൾ  love feelings നെ കുറിച്ചൊക്കെ മറ്റുള്ളവർ പറഞ്ഞു കെട്ടിട്ടേ ഉള്ളൂ....

ഇപ്പൊ ആണ് ഞാൻ അത് ശരിക്കും അനുഭവിച്ചത്....

ഈ love at first sight എന്നൊക്കെ കേട്ടിട്ടില്ലേ....ആഹ്...അതന്നെ സംഭവം.....

ഞാൻ ഓളെ തന്നെ നോക്കി നിൽക്കുന്നത് ഓൾ കണ്ടു....

പെട്ടെന്ന് ഓൾ കണ്ണ് വെട്ടിച്ചു....

ആയിഷയും ഓളും സംസാരിച്ചു നിൽക്കുവാണ്.....പെട്ടെന്ന് ആയിഷയും  ഞാൻ എന്റെ പെണ്ണിനെ നോക്കി നിൽക്കുന്നത് കണ്ടു......

"തനിക്ക് ഇത് തന്നെയാണല്ലേ പണി...ഒരു പെണ്ണിനേയും വെറുതെ വിടരുത്...."

ആയിഷയുടെ ആ വാക്കുകൾ എന്നെ രോഷം കൊള്ളിച്ചു....

"നിന്ന് ചെലക്കാതെടി....നിന്നെ നോക്കിയെതെ നിന്റെ മൊഞ്ച് കണ്ടിട്ടൊന്നുമല്ല...ഇതേതാ ഒരു അഹങ്കാരി എന്ന് നോക്കിയതാ...പിന്നെ ഇവളെ നോക്കിയത്....അത് എനിക്ക് ഒളോട് മൊഹബ്ബത് തോന്നിട്ടു തന്നെയാ.... എന്തേ അതിന് നിന്നെ പേടിക്കണോ...."

ഞങ്ങളുടെ സംസാരം കേട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുവാണ് എന്റെ പെണ്ണ്..... എന്റെ നാജി.....അവളുടെ ആ നിഷ്കളങ്കമായ നോട്ടം എനിക്ക് വല്ലാതെ ഇഷ്ടമായി....

ഞാൻ ഒളോട് കണ്ണടിച്ചു കാണിച്ചു മൂസിയേയും കൂട്ടി അവിടുന്ന് വിട്ടു.....

"ടാ....എന്തൊക്കെയാടാ നി പറഞ്ഞേ...എനിക്ക് ഒന്നും മനസ്സിലായില്ല"

മൂസി ചോദിച്ചു....

"ടാ...ഓൾക്ക് എന്തൊരു അഹങ്കാരം ആണ്...ജാഡതെണ്ടി.....പക്ഷെ നി എന്റെ പെണ്ണിനെ കണ്ടായിരുന്നോ....ആ ആയിഷാനെക്കാൾ എത്ര മൊഞ്ചത്തി ആണെടാ ഓൾ......പക്ഷെ അതിന്റെ ഒരു അഹങ്കാരവും ഇല്ലല്ലോ ടാ അവൾക്ക്"

"ടാ...അതിന് നി ഓളെ ഇന്ന് കണ്ടതല്ലേ ഉളളൂ ...അപ്പൊ തന്നെ നി ഓളെ സ്വഭാവം മനസ്സിലാക്കിയോ..."

"ടാ...ഒരാളെ കാണുമ്പോൾ നമുക്ക് ഏകദേശം  മനസ്സിലാവും അയാൾ എങ്ങനെ ആണെന്ന്...."

"ഉം....ഉം....നടക്കട്ടെ....അല്ലെടാ...ഇൻക്ക് ഓളെ പേര് എങ്ങനെ കിട്ടി..."

"ആ ആയിഷ വിളിക്കുന്നത് കേട്ടതാണ്"

"ഓഹ്....."

"ഉം...."

മനസ്സിൽ ഒരു രൂപം മാത്രം....എന്റെ നാജി...

അവളെ കണ്ടത് മുതൽ ഞാൻ വേറെ ഏതോ ലോകത്ത് ആണ്.....
_________________________________________

തുടരും💗

  💛എനിക്കായ് പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@@

part--2
________

നാജി....അവൾ മാത്രം ആണ് മനസ്സിൽ.....

എന്തോ അവളെ കണ്ടത് മുതൽ നന്നാവണം എന്നൊരു തോന്നൽ വന്നു മനസ്സിൽ....

അത് വരെ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയാൽ പിന്നെ ഞാൻ ഒരു 11 മണി ആവാതെ വീട്ടിൽ തിരിച്ചെത്തില്ലായിരുന്നു..

പക്ഷെ അന്ന് ഞാൻ മൂസിയെ ഓന്റെ വീട്ടിൽ ആക്കി പെട്ടെന്ന് തന്നെ വീട്ടിലേക്ക് വിട്ടു....ആ സമയത്തു എന്റെ ഇക്കാക്കമാര് രണ്ടാളും നാട്ടിൽ തന്നെ ആയിരുന്നു...

ഷമ്മുകാക്ക പഠിപ്പ് കഴിഞ്ഞ് ഇരിക്കുന്നു...

ഷംസീർ ഡിഗ്രി ലാസ്റ്റ് year പഠിക്കുന്നു.....

എന്നെ ആ നേരത്തു വീട്ടിൽ കണ്ടപ്പോ ഇക്കമാരും ഉപ്പയും ചെറുതായി ഒന്ന് ഞെട്ടി.........

"മഹാൻ ഇന്ന് നേരത്തെ ആണല്ലോ..."

ഉപ്പാന്റെ വകയാണ് ഡയലോഗ്.... ഞമ്മളെ പിന്നെ പണ്ടേ ഉപ്പാക്ക് കണ്ടൂടാ....അതിന് കാരണവും ഉണ്ട്....ഇക്കാക്കമാര് രണ്ടാളും ഉപ്പാ പറയുന്നത് അനുസരിച്ച് ഉപ്പാന്റെ പിന്നാലെ നടക്കും....എന്നെ അതിന് കിട്ടില്ല...എനിക്ക് എന്റേതായ ഒരു നിലപാട് ഉണ്ട്...അതൊരിക്കലും ഉപ്പാക്ക് പിടിക്കത്തുമില്ല....

പെരുത്ത് ബല്യ MSF നേതാവാണ് ഞാൻ...

MSF നു വേണ്ടി ജീവൻ കൊടുക്കാൻ പോലും ഞാൻ തയ്യാറാണ്...അതുകൊണ്ട് തന്നെ പാർട്ടിടെ ഏതു പ്രശ്നത്തിനും ഞാൻ ഉണ്ടാകും.....എന്നെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കലാണ് ഉപ്പാന്റെ പ്രധാന പണി....

ഇതൊക്കെയാണ് ഉപ്പാക്ക് ഞമ്മളെ പിടിക്കാത്ത കാരണം......

"ആഹ്...ഇന്ന് നേരത്തെ വരണം എന്ന് തോന്നി....."

ഞാൻ ഉപ്പാന്റെ മുഖത്തു നോക്കാൻഡ് പറഞ്ഞു മെല്ലെ അകത്തേക്ക് സ്കൂട്ട് ആയി.....എന്നെ കണ്ട ഉമ്മാ....

"എഹ്....ഇന്ന് കാക്ക മലർന്ന് പറന്നോ...എന്റെ മോൻ ഇന്ന് പതിവിലും വളരെ നേരത്തെ ആണല്ലോ...."

"ആഹ്....ഞമ്മളെ ഉമ്മയും ഞമ്മളെ ആക്കാൻ തുടങ്ങിയോ...."

"ഒന്ന് പോടാ....നി കുളിച്ചിട്ട് വാ...വല്ലതും കഴിക്ക്‌...."

"എനിക്ക് വേണ്ട ഉമ്മാ....വിശപ്പില്ല...."..

"അതെന്താ....നി പുറത്തൂന്ന് കഴിച്ചോ"

"ആഹ്...."

"ഉം....എന്നാ ശരി...."

പുറത്തൂന്ന് കഴിച്ചിട്ടൊന്നുല്ലാ....പിന്നെ ഉമ്മാ നിർബന്ധിക്കണ്ടാ വിചാരിച്ചു അങ്ങനെ പറഞ്ഞു....

റൂമിൽ പോയി ഫ്രഷ് ആയി ബെഡിൽ അങ്ങു വീണു.....നാജി....അവൾ മാത്രമാണ് മനസ്സിൽ.... പെണ്ണിന് ഇത്രേം കാന്തിക ശക്തി ഉണ്ടോ....

ഓൾടെ പേര് കിട്ടി....പഠിക്കുന്ന സ്കൂളും കിട്ടി....ഇനി വീട് എവിടാ എന്ന് അറിയണം...പിന്നെ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത് എന്നും.....

ഇനി ഓളെ സ്വന്തമാക്കാൻ ആണ് ഈ ഷാനുന്റെ ശ്രമം....

ഓളെയും ആലോചിച്ചു കണ്ണടച്ചു കിടന്നു....

"ഷാനു...."

ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ ഷമ്മുകാക്കയും ഷംസീറും എന്റെ അടുത്ത് ഇരിക്കുന്നു....

"ഓഹ്...വന്നല്ലോ....ഉപ്പാന്റെ പ്രിയ പുത്രന്മാർ..... എന്താണ് എന്റെ മുറിയിലേക്ക് ഒക്കെ ഒരു സന്ദർശനം... ഉപ്പാന്റെ കല്പന പ്രകാരം ആണോ..."

ഞാൻ പരിഹാസത്തോടെ ചോദിച്ചു....

"ടാ....നി വല്ലാതങ് ആക്കല്ലേ... നിനക്കെന്താ ഉപ്പാ പറയുന്നതൊക്കെ അനുസരിച്ചാൽ..."

ഷംസീർ ആണ് അത് ചോദിച്ചത്....

"അയ്യോ...ഈ പാവത്തിനെ അങ്ങു വെറുതെ വിട്ടേക്ക്...ഞമ്മളില്ലേ...ഇങ്ങള് ഉപ്പയും മക്കളും എന്താച്ചാ ആക്ക്...."

അല്ല പിന്നെ....ഉപ്പാന്റെ പിന്നാലെ നടക്കാൻ തുടങ്ങിയാൽ അതിനെ സമയം ഉണ്ടാവൂ...

"അല്ലെങ്കിലും നിനക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ്....എന്തൊക്കെ പറഞ്ഞാലും നിനക്ക് ഒരു സഹായം വേണ്ടി വരുമ്പോ ഉപ്പാ തന്നെ അല്ലെ എത്തുന്നെ...അല്ലാതെ വേറെ ആരും അല്ലല്ലോ....മിനിയാന്ന് കൂടി പാർട്ടിടെ പ്രശ്നത്തിന് പോയിട്ട് നി പോലീസ് സ്റ്റേഷനിൽ കേറിയപ്പോ ഉപ്പാ അല്ലെ നിന്നെ പുറത്തിറക്കാൻ വന്നേ...അതിന്റെ നന്ദി എങ്കിലും കാണിച്ചൂടെ നിനക്ക്...."

ഓഹ്....ഇക്കാക്കാനെ കൊണ്ട് തോറ്റല്ലോ...

"ഇങ്ങളൊന്ന് പോയേ....ഷാനു ഇങ്ങനെയാ
....അത് ഇങ്ങക്കും അറിയാലോ...ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ മാറാൻ പോവുന്നില്ല.....ഇങ്ങള് രണ്ടാളും വെറുതെ ഇത് സംസാരിച്ചു സമയം കളയണ്ട....."

എന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് മനസ്സിലായപ്പോ അവര് പോയി...പാവം...എന്നെ ഒത്തിരി ഇഷ്ടാണ് രണ്ടാൾക്കും... എനിക്കും അവരെ ജീവനാണ്....പക്ഷെ....എന്റെ സ്വഭാവം ഇങ്ങനെ ആണ്.....അവര് എന്തേലും ഒക്കെ പറയാൻ വരുമ്പോ ഞാൻ തിരിച്ചു എന്തെങ്കിലും പറയും....
______________@@@@@@@_____________

പിറ്റേന്ന് ക്ലാസ് കഴിഞ്ഞപ്പോ പെട്ടെന്ന് തന്നെ നാജിടെ സ്കൂളിന്റടുത്തേക്ക് വിട്ടു....

ഒരു 15 മിനുറ്റ് കഴിഞ്ഞപ്പോ വന്നു എൻറെ പെണ്ണ്... എന്നെ കണ്ടപ്പോ അവൾ ആയിഷാടെ മുഖത്തേക്ക് നോക്കി....ആയിഷ എന്നെ കണ്ടില്ല....

അവര് നടന്നു എന്റെ അടുത്ത് എത്തി....

"നാജി....."

ഞാൻ വിളിച്ചപ്പോ പെട്ടെന്ന് ഓൾ തിരിഞ്ഞു നോക്കി.....ഓൾ മാത്രമല്ല...ഓൾടെ കൂടെ ഉള്ളവരും.....

"എന്റെ പേര് എങ്ങനെ....???"

ഓൾ സംശയത്തോടെ എന്നോട് ചോദിച്ചു...

"ഇന്നലെ ഇവൾ വിളിക്കുന്ന കേട്ടെ.."

ഞാൻ ആയ്ഷയെ കാണിച്ചു കൊണ്ട് പറഞ്ഞു.....ആയിഷ അത് കേൾക്കാത്ത പോലെ നിന്നു.....

"എന്തിനാ വിളിച്ചെ...."

നാജി ചോദിച്ചു....

"അത്.....പിന്നെ.....ഞാൻ......"

എന്റെ കൂടെ അന്നേരം എന്റെ ചെങ്ങായു ജുനൈദ് ആണ് ഉണ്ടായേ....ഞാൻ വിക്കി വിക്കി കളിക്കുന്നത് കണ്ടപ്പോ ഓൻ....

"ടാ....പറയെടാ...."

ധൈര്യം സംഭരിച്ചു ഞാൻ പറയാൻ തുടങ്ങി എന്റെ പെണ്ണിനോട്....

"നാജി....എന്റെ പേര് ഷാൻ....കരീം ഹാജിയുടെ ഇളയ മകൻ...."

കരീം ഹാജിയുടെ മകൻ ആണെന്ന് പറഞ്ഞപ്പോ നാജി ഒഴികെ ബാക്കി എല്ലാവരും എന്നെ ഭയങ്കര ബഹുമാനത്തോടെ നോക്കി....

നാജി വളരെ പേടിയോടെയും നോക്കി....

"നാജി...ഇന്നലെ കണ്ടപ്പാട് തന്നെ നിന്നെ എനിക്ക് ഒത്തിരി ഇഷ്ടായി.....ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാ മതി നി....എത്ര വേണേലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... "

ഇത്രേം പറഞ്ഞിട്ടും ഒരക്ഷരം പറയാതെ ഓൾ പോവാൻ തുനിഞ്ഞു....

"നാജി....നിന്റെ പേര് അല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ല....ഏത് ക്ലാസ്സിലാ പഠിക്കുന്നെ എന്നെങ്കിലും പറയ..."

ഞാൻ അത് പറഞ്ഞപ്പോൾ ഓൾ എന്നെ നോക്കി.....

"ഞാൻ നാജിയ ഇബ്രാഹിം...ഇബ്രാഹിം ഹാജിയുടെ ഇളയ മകൾ....ഇവിടെ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു...."

യാ റബ്ബേ.. ഇവൾ നിഹാലിന്റെ പെങ്ങൾ ആണോ..........

"നി.....നാജിയ...."

"എന്തേ...വിശ്വാസം ഇല്ലേ....എന്നെ കൊലയ്ക്ക് കൊടുക്കരുത്.....എന്റെ ഉപ്പയും അങ്ങളമാരും  കൊല്ലാൻ വരെ മടി ഇല്ലാത്ത ആൾ ആണ്....എന്റെ പിന്നാലെ വല്ലവനും നടക്കുന്നുണ്ട് എന്നറിഞ്ഞാൽ പിന്നെ അവനെ ബാക്കി വെക്കില്ല...അത് കൊണ്ടാണ് പറയുന്നേ...ഇനി എന്റെ പിന്നാലെ വരരുത്....ഞാൻ കാരണം ഇങ്ങടെ ജീവൻ അപകടത്തിൽ ആക്കരുത്...."

അതും പറഞ്ഞു ഓൾ പോയി..പക്ഷെ..

മരിക്കാൻ എനിക്ക് പേടി ഇല്ലാത്തത് കൊണ്ട് ഓൾ പറഞ്ഞതൊന്നും ഞാൻ ചെവിക്കൊണ്ടില്ല........ഷാനു ഒന്ന് മോഹിച്ച അത് സ്വന്തമാക്കിയിരിക്കും....

പക്ഷെ നിഹാലിനെ കുറിച്ചു ഓർക്കുമ്പോൾ എന്തോ പോലെ...ഒന്നൂല്ലേലും ഓൻ എന്റെ ചെങ്ങായി അല്ലെ....എന്റെ ഒന്നിച്ചു പഠിക്കുന്ന ചെങ്ങായി....ഓനെ ചതിക്കാൻ മനസ്സും വരുന്നില്ല.....നാജിയെ ഒഴിവാക്കും ഇല്ല....

ഉം....എനിക്ക് എന്റെ പെണ്ണ് മതി....എന്ത് വില കൊടുത്തും ഞാൻ അവളെ സ്വന്തമാക്കും.......
***********************

ദിവസങ്ങൾ പലതും കഴിഞ്ഞു....ഞാൻ നാജിടെ പിന്നാലെ നടക്കുന്നത് മതിയാക്കിയില്ല....ഓൾ ഒട്ടു വീഴുന്നുമില്ല....

ഇനി ഓളെ വീഴ്ത്തണമെങ്കിൽ എന്താ ഒരു വഴി എന്ന് ആലോചിക്കാൻ തുടങ്ങി ഞാൻ....പക്ഷെ....ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല...

പിറ്റേന്ന് ഓൾ ട്യൂഷന് പോകുന്ന വഴിയിൽ ഞാൻ അവളെയും കാത്തിരുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ ഓൾ വരുന്നത് കണ്ടു......എന്നെ കണ്ടതെ ഓൾടെ മുഖഭാവം മാറി....ചുറ്റും നോക്കാൻ തുടങ്ങി ഓൾ....

അത് കണ്ടപ്പോ എനിക്ക് ചിരി വന്നു...ഇങ്ങനൊരു പേടിത്തൊണ്ടി....

"ഇങ്ങളെന്നെ കൊന്നിട്ടെ അടങ്ങു അല്ലെ..."

"എന്റെ പ്രാണൻ അല്ലെ നി...നിന്നെ ഞാൻ കൊല്ലോ...."

"ഇക്കാ....പ്ലീസ്....ദയവു ചെയ്തു പോ...ആരെങ്കിലും കണ്ടാൽ അത് മതി..."

"ഇല്ലാ....പോവില്ല....നി ഇഷ്ടാണ് എന്ന പറയാതെ ഞാൻ പോവില്ല...."

"ഷോ...."..

"പറ പെണ്ണെ....നിനക്ക് എന്നെ ഇഷ്ട്ടല്ലേ..നി വീട്ടുകാരെ പേടിച്ചിട്ടല്ലേ ഇഷ്ടല്ലാ എന്നു പറയുന്നേ.....ടി...നി പേടിക്കണ്ട....ആരും ഒന്നും അറിയില്ല....ആരും അറിയാതെ നമുക്ക് സ്നേഹിക്കാം....സമയം ആവുമ്പോ ഞാൻ തന്നെ നിന്റെ വീട്ടിൽ വന്നു ചോദിച്ചോളാം....."

"ഇക്കാ....ഞാൻ....."

"ഉം....പറ..... ഇഷ്ടമാണോ അല്ലയോ..."

ഓൾ ഒന്നും മിണ്ടുന്നില്ല.....ഞാൻ ഇവള്ടെ പിറകെ കൂടിയിട്ട് 2 മാസം കഴിഞ്ഞു....

ഇന്നെങ്കിലും ഓളെ കൊണ്ട് ഇഷ്ടാണ് എന്ന് പറയിപ്പിക്കണം.....

"നാജി....എന്താ ഒന്നും പറയാതെ...."

"ഇങ്ങളെന്നെ ഇട്ടേച്ചു പോവോ...."

"നിയെന്താ പറയുന്നേ നാജി....ഷാനുന്റെ പെണ്ണാണ് നി...നിന്നെ ഒരിക്കലും ഞാൻ ഉപേക്ഷിക്കില്ല....ഇതെന്റെ വാക്ക് ആണ്...നിനക്ക് വിശ്വസിക്കാം...."

അത് കേട്ടപ്പോ പെണ്ണ് കള്ളച്ചിരിയോടെ പറഞ്ഞു....

"എന്നാ മോൻ ഇനി ഒരുത്തിയുടെയും വായിനോക്കാൻ പോവണ്ടാ ട്ടൊ....ഞാൻ മതി ഇങ്ങക്ക്...."

"ഓഹ്...എന്റെ പൊന്നോ.... ഇന്നെങ്കിലും എനിക്ക് സമാധാനത്തോടെ ഉറങ്ങാ..."

"ഹിഹി...പിന്നെ ഇക്കാ....ആരും അറിയരുത് ട്ടാ....എനിക്ക് പേടിയാ..."

"നി പേടിക്കേണ്ട.....ഞാൻ ഇല്ലേ കൂടെ"

അവിടുന്ന് തുടങ്ങി ഞങ്ങളുടെ പ്രണയം....

നാല് വർഷം ഞാനും എന്റെ ചെങ്ങായിമാരും ഓളും ഒഴികെ മറ്റൊരു കുട്ടി അറിയാണ്ട് ഞങ്ങൾ പ്രണയിച്ചു..

ഓൾടെ പ്ലസ് 2 പഠനം കഴിയാൻ 3 മാസം മാത്രം അവശേഷിക്കുമ്പോഴാണ് എല്ലാം കുഴഞ്ഞു മറിഞ്ഞത്...

ഒരു ദിവസം പതിവ് പോലെ രാത്രി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് ഓൾടെ ഫോൺ കട്ടായി....

തിരിച്ചു വിളിച്ചിട്ട് ഒന്നും എടുക്കുന്നില്ല....

വീണ്ടും വീണ്ടും വിളിച്ചോണ്ടിരുന്നപ്പോൾ ഫോൺ സ്വിച്ച് ഓഫ്.... എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ ആയി....

പടച്ചോനെ....ഓൾടെ ഉപയോ ആങ്ങളമാരോ കണ്ടിട്ടുണ്ടാവുമോ....

വീണ്ടും വീണ്ടും ശ്രമിച്ചു ഓളെ ഒന്ന് കിട്ടാൻ...പക്ഷെ....കിട്ടിയില്ല.....
*****************************************

"ഒരുമ്പട്ടവളെ.... നിന്നെയിന്ന് ഞാൻ..."

നവാസ്ക്കാന്റെ കൈ എന്റെ മുഖത്തു പതിച്ചു.....പടച്ചോനെ....ഞാൻ ഇനി എന്താ ചെയ്യാ.... ഷാനുക്കാനെ വിളിക്കുമ്പോ ഡോർ അടക്കാൻ മറന്നതാണ് എല്ലാം കോഴപ്പത്തിലാക്കിയെ....

"ഇക്കാക്ക......ഞാൻ....."

ഞാൻ പറയുന്നത് ഒന്നും ഇക്കാക്ക കേട്ടില്ല....വീണ്ടും വീണ്ടും എന്നെ തല്ലി കൊണ്ടിരുന്നു....

ശബ്ദം കേട്ടു ഉപ്പയും ഉമ്മയും നിയാസ്‌ക്കയും നിഹാൽക്കയും ഇത്തയും(ഇക്കാൻറെ ഭാര്യ)യും  ഒക്കെ വന്നു.....

ഇക്കാക്ക വീണ്ടും എന്നെ തല്ലാൻ കൈ ഓങ്ങിയപ്പോൾ  നിയാസ്ക്കാക്ക തടഞ്ഞു....

"ഇക്കാക്ക....ഇങ്ങളെന്തിനാ ഓളെ തല്ലുന്നേ...കാര്യം പറയ...."

പക്ഷെ നിയാസ്ക്കാക്കു ഒരു മറുപടി കൊടുക്കാതെ ഇക്കാ വീണ്ടും എന്നിലേക്ക് തിരിഞ്ഞു.....

"പറയെടി.... ആരാ അവൻ....എതവനോടാ നി കിന്നരിക്കുന്നുണ്ടായെ...."

"ഇല്ല ഇക്കാക്ക....ആരുമില്ല...."

"കള്ളം പറയുന്നോ....നിന്നെ ഞാൻ..."

വീണ്ടും ഇക്കാക്ക അടിക്കാൻ പോയപ്പോ നിയാസ്‌ക്കയും നിഹാൽക്കയും തടഞ്ഞു...

"ഇങ്ങള് കാര്യം എന്താച്ചാ പറയ....അല്ലാതെ ഓളെ തല്ലി കൊല്ലുവല്ല വേണ്ടേ...."

നിഹാൽക്കാക്ക പറഞ്ഞു.....

"നവാസെ....നി കാര്യം പറ മോനെ....എന്തിനാ നി അവളെ തല്ലുന്നേ...എതവന്റെ കാര്യാ നി ചോദിച്ചേ"

ഉപ്പാ പറഞ്ഞു.....

"ഞാൻ എന്റെ റൂമിലേക്ക് പോകുമ്പോ ഇവള് ആരോടോ സംസാരിക്കുന്ന പോലെ തോന്നിട്ടാ ഞാൻ വന്നു നോക്കിയേ...ഞാൻ നോക്കുമ്പോൾ ഫോണിൽ ഇവൾ ആരോടോ കിന്നരിക്കുവാണ്.... ഞാൻ ഫോൺ പിടിച്ചു വാങ്ങി ചെവിയിൽ വെച്ചു നോക്കുമ്പോ ഏതോ അവൻ ഇവളോട് സോള്ളുന്നു.... ഞാൻ ഫോൺ കട്ടാക്കിയപ്പോ  അവൻ വീണ്ടും വീണ്ടും വിളിച്ചു....അവസാനം ഞാൻ ഫോൺ സ്വിച്ച് ഓഫ് ആക്കി....അവൻ ആരാണെന്ന് ചോദിച്ചിട്ട് ഇവൾ പറയുന്നില്ല...."

ഇത്രേം ഇക്കാക്ക പറഞ്ഞപ്പോ ഉപ്പാന്റെ ബലിഷ്ഠമായ കൈ എന്റെ മുഖത്തു വീണു...

"ഒരുമ്പെട്ടിറങ്ങിയതാണോടി നിയ്യ്‌....വെച്ചേക്കില്ല ഞാൻ....ഏതവനാണെ
ലും കണ്ടു പിടിക്കും ഞാൻ....ഇനി നി പുറത്തിറങ്ങിപ്പോവരുത്....."

അതും പറഞ്ഞു ഫോണും എടുത്ത് നവാസ്‌ക്കയും ഉപ്പയും റൂമിൽ നിന്ന് പുറത്തേക്ക് പോയി....

ഒന്നും മിണ്ടാതെ നിയാസ്‌ക്കയും നിഹാൽക്കയും പോയി....

കരഞ്ഞു തളർന്നു ഞാൻ....ഉമ്മയും അമ്മായിയും എന്നെ ആശ്വസിപ്പിച്ചു....

"എന്തിനാ മോളെ നി ആവശ്യമില്ലാത്ത പണിക്ക് ഒക്കെ പോയേ...ഇനി ഇവിടെ എന്തൊക്കെ ആണ് നടക്കാൻ പോവുന്നെ എന്ന് എനിക്കറിയില്ല റബ്ബേ...."

ഉമ്മാ കരഞ്ഞോണ്ട് പോയി....

"മോളെ നാജി...നിന്റെ ഇക്കമാരെയും ഉപ്പാനെയും നിനക്ക് നല്ലോണം അറിയുന്നതല്ലേ...പിന്നെ നി എന്തിനാ ഇതിനൊക്കെ നിന്നെ...."

"ഇത്ത....ഞാൻ....ഷാനുക്കാ നല്ലവനാണ്... കരീം ഹാജിടെ ഇളയ മകൻ ഷാൻ...."

"എഹ്....അവനെയാണോ നി പ്രേമിക്കുന്നെ...സ്വത്തും പണവും നോക്കി നടക്കുന്ന നിന്റെ ഉപ്പാ ചിലപ്പോ ഇതറിഞ്ഞാൽ സമ്മതിക്കുമായിരിക്കും"

ഇത്ത പറഞ്ഞത് ശരിയാണ്...ഉപ്പാക്ക് പണം ആണ് വേണ്ടത്....അത് മാത്രമേ നോക്കാറുള്ളൂ.....

"ഇത്ത..എനിക്ക് ഒരു ഉപകാരം ചെയ്ത് തരോ...."

"എന്താ...."

"ഇങ്ങടെ ഫോൺ ഒന്ന് തരോ...അവര് ഷാനുക്കാനെ കണ്ടുപിടിച്ചാൽ കൊല്ലാനും മടിക്കില്ല....ഈ നടന്നതൊക്കെ ഒന്ന് ഇക്കാനോട് പറയാൻ വേണ്ടി ആണ്..."

"മോളെ ഞാൻ...."

"ഇനി ഒന്നും പറഞ്ഞു ഞാൻ ഇങ്ങളെ ബുദ്ധിമുട്ടിക്കില്ല....പ്ലീസ്...ഒന്ന് താ ഇത്ത".

"ഉം....ശരി....."

ഇത്ത ഫോൺ തന്നു....കുറെ നേരം റിങ് ചെയ്തതിന് ശേഷം ഇക്കാ ഫോൺ എടുത്തു.....

"ഹെലോ...."

"ഷാനുക്കാ...ഇത് ഞാനാ...."

"നാജി....എന്താടി നിന്റെ ഫോണിൽ കൊറേ നേരം ആയി ഞാൻ വിളിക്കുന്നു...."

ഞാൻ നടന്നതൊക്കെ ഒറ്റശ്വാസത്തിൽ ഇക്കാനോട് പറഞ്ഞു.....

"നി പേടിക്കേണ്ട....എന്താ വേണ്ടെ എനിക്ക് അറിയാം...."

"ഇക്കാ....അവര് എന്ത് ചെയ്യാനും മടിക്കില്ല...."..

"നി പേടിക്കേണ്ട എന്നു പറഞ്ഞില്ലേ...."

"ഉം....എന്നാ ഞാൻ വെക്കുവാ...ഇത്താടെ ഫോണിൽന്നാ വിളിക്കുന്നേ....".

"ഉം....ശരി...."

ഫോൺ വെച്ചിട്ടും എനിക്ക് ഒരു സമാധാനവും ഇല്ല....ഇനി എന്തൊക്കെ ആണ് സംഭവിക്കുക റബ്ബേ....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@

part--3
________

ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് എന്തായാലും നാജിടെ ഉപ്പയും ആങ്ങളമാരും എന്നെ കണ്ടുപിടിക്കും......

ഇവിടേക്ക് വരും....ഇവിടെ വന്ന് പ്രശനം ഉണ്ടാക്കും....അതും കൂടി ആയാൽ ഉപ്പാക്ക് പിന്നെ അത് മതി.....

ഇനി നാജിയെ കാണാൻ ഒരു വഴിയും ഇല്ലാ...ഇനി ഓൾടെ ഉപ്പാ ഓളെ സ്കൂളിലേക്ക് വിടുമെന്ന് തോന്നുന്നില്ല...

ഫോൺ ആണെങ്കിൽ അവര് വാങ്ങി വെച്ചിട്ടുണ്ടാവും.....ശോ.... ഞാൻ ഇനി ന്താ ചെയ്യാ.....

എന്റെ പെണ്ണ്...അവളെ എനിക്ക് നഷ്ടപ്പെട്ട് കൂടാ....എന്നെ വിശ്വസിച്ചു നിൽക്കുന്ന ഒരു പാവം ആണ് ഓൾ......ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവൾ എനിക്കായ് പിറന്ന പെണ്ണ് ആണ്.....

പടച്ചോനല്ലാതെ മറ്റാർക്കും അത് തടയാൻ ആവില്ല....നി മാത്രമാണ് എനിക്ക് തുണ റബ്ബേ.... എന്നെ കൈ വിടല്ലേ......

"ഷാനു......"

ഉപ്പാന്റെ ദേഷ്യത്തോടെ ഉള്ള വിളി കേട്ടാണ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നത്....

പ്രതീക്ഷിച്ച പോലെ തന്നെ നാജിടെ ഉപ്പയും ആങ്ങളമാരും എന്റെ വീട്ടിൽ.......തെല്ലും ഭയപ്പെടാതെ ഞാൻ അവർക്ക് മുന്നിൽ പോയി നിന്നു.....

"എന്തിനാ ഉപ്പാ വിളിച്ചെ....."

ഞാൻ ഉപ്പയോട് ചോദിച്ചു.....

"എന്തൊക്കെയാ ഇവര് പറയുന്നേ... നിയും ഇവരുടെ മോളും ആയിട്ട് പ്രേമത്തിൽ ആണോ....."

ഉപ്പാ ചോദിച്ചു.....

"അതേ....ഞാനും എന്റെ നാജിയും   സ്നേഹിക്കാൻ തുടങ്ങിയിട്ട് നാല് വർഷം ആവാറായി......ഒരു ജോലി ഒക്കെ ആക്കിയതിന് ശേഷം മാന്യമായി ഇവരുടെ വീട്ടിൽ പോയി പെണ്ണ് ചോദിക്കാം എന്നാ വിചാരിച്ചെ...പക്ഷെ അതിന് മുന്നേ ഇവര് തന്നെ എല്ലാം കണ്ടുപിടിച്ചു...."

ഞാൻ അത് പറഞ്ഞതും നവാസ് എന്റെ കോളറയിൽ പിടിച്ചു....

"ടാ.....നിനക്ക് പ്രേമിച്ചു നടക്കാൻ ഞങ്ങടെ പെങ്ങളെയെ കിട്ടിയുള്ളൂ അല്ലേ....."

"ഹേയ്....ദേഹത്ത് തൊട്ടുള്ള കളി വേണ്ട...."

ഷംസീർ ആണ് അത് പറഞ്ഞത്.....

ഞാൻ നവാസ്ക്കാൻറെ കൈ മെല്ലെ മാറ്റി...

"എന്റെ പൊന്ന് നവാസ്ക്ക....ഇങ്ങടെ പെങ്ങളാണ് ഓൾ എന്ന അറിഞ്ഞിട്ടല്ല ഞാൻ ഓൾടെ പിന്നാലെ നടന്നത്.....പിന്നെ.... ഞാൻ ഓളെ സ്നേഹിക്കുന്നത് ആത്മാര്ഥമായിട്ടാണ്....എന്തിനാ ഈ വാശിയൊക്കെ.... എനിക്ക് തന്നൂടെ അവളെ ....."

"ഛി.... നിർത്തെടാ....എന്റെ മോളെ കിട്ടൂന്ന് നി സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട...ഇനി എന്താ വേണ്ടത് എന്ന് എനിക്കറിയാം.....നിന്നെ വെറുതെ വിടില്ല ഞാൻ....ഇവിടെ വെച്ചു എല്ലാം മതിയാക്കിക്കോ...ഇനിയും ഓൾടെ പിന്നാലെ നടക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഈ ഇബ്രാഹിം ആരാണെന്ന് നി ശരിക്കും അറിയും....."

അത്രേം പറഞ്ഞു ഓൾടെ ഉപ്പാ പോയി....

പിന്നാലെ നവാസും....നിയാസും നിഹാലും എന്റെ അടുത്ത് വന്നു....

"ഷാനു....നിന്നെ സ്നേഹിച്ചു എന്ന ഒരൊറ്റ കാരണത്തിന് പാവം എന്റെ പെങ്ങൾ ഇന്ന് ഒരുപാട് സഹിച്ചു....ഇനിയും ഓളെ ഉപ്പയും ഇക്കയും തല്ലി ചതക്കും....നി കാരണം ഓൾ ഇനി കരയരുത്.... എന്റെ പെങ്ങളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീഴുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല..ഒരു കൂട്ടുകാരന്റെ അഭ്യർത്ഥന ആയി ഇത് കണക്കാക്കണം...."

നിഹാൽ പറഞ്ഞു....

"നിഹാലെ.... നേരമ്പോക്കിന് അല്ല ഞാൻ ഓളെ സ്നേഹിച്ച... അത് കൊണ്ട് തന്നെ ഓളെ മറക്കാൻ ഞാൻ ഒരുക്കമല്ല...ഓളെ സ്വന്തമാക്കാൻ ഏതറ്റം വരെയും പോവാൻ ഞാൻ റെഡി ആണ്....."

"എന്നാ പോടാ.......എന്റെ ഉപ്പാനേം ഇക്കാനേം നിനക്ക് അറിയാഞ്ഞിട്ടാ...നിന്നെ മറക്കില്ലന്ന് ഓൾ വാശി കാണിച്ച ചിലപ്പോ കൊല്ലുമെടാ ഓളെ....എന്റെ പെങ്ങൾക്ക് എന്തേലും സംഭവിച്ച വെച്ചേക്കില്ല ഞാൻ നിന്നെ....നിഹാലാ പറയുന്നേ....വാ ഇക്കാ"

ഒനും നിയാസും പോയി....

ഞാൻ അകത്തേക്ക് കയറാൻ പോകുമ്പോ ഉപ്പാ.....

"ഷാനു....നിൽക്ക്..."

"എന്താ...ഇനി ഉപ്പയുടെ വക വല്ലതും ഉണ്ടോ"

"നി ഇത് എന്ത് ഉദ്ദേശിച്ചിട്ടാ...."

"എനിക്ക് നാജിയെ ഇഷ്ടാണ്.... എന്ത് വില കൊടുത്തും ഞാൻ ഓളെ സ്വന്തമാക്കും"

"നടക്കില്ല ഷാനു....നിന്റെ വാപ്പ ഞാൻ ആണെങ്കിൽ ഇത് നടക്കില്ല....."

"എന്ത് കൊണ്ട്....എന്ത്കൊണ്ട് നടക്കില്ല...ഞാൻ ഇങ്ങടെ മോൻ ആണെങ്കിൽ അത് തന്നെ നടക്കും..."

"ഇല്ലാ....സമ്മതിക്കില്ല ഞാൻ....എനിക്ക് എന്റെ വാക്ക് ആണ് വലുത്...."

"എന്ത് വാക്ക്...."

"കബീറിന്റെ മൂത്ത മോളെ ഷംസീറിന് പറഞ്ഞപ്പോ ഇളയ മോളെ നിനക്കും അവൻ പറഞ്ഞിരുന്നു....നിന്നെ അവൾക്ക് വേണ്ടി അവൻ ചോദിച്ചിരുന്നു....ഞാൻ സമ്മതിക്കുകയും ചെയ്തിരുന്നു....വാക്ക് കൊടുത്തതാണ് ഞാൻ അവനിക്ക്....ഇനി അത് ഞാൻ മാറ്റില്ല....എന്തൊക്കെ പറഞ്ഞാലും നി കല്യാണം കഴിക്കുന്ന പെണ്ണ് അവന്റെ മോൾ ആയിരിക്കും...."

ഉപ്പാ അത് പറഞ്ഞപ്പോ   എനിക്ക് ദേഷ്യം വന്നു........

"ഹാ...അത് കൊള്ളാം....ഞാൻ അറിയാതെ.. എന്നോട് ചോദിക്കാതെ എന്റെ കല്യാണം വാക്ക് പറഞ്ഞു വെച്ചിരിക്കുന്ന ഒരു ഉപ്പാ....ഞാൻ പണ്ടേ പറഞ്ഞതാ....ഇങ്ങടെ കൂടെ തുള്ളാൻ എന്നെ കിട്ടില്ല എന്ന്.... ഉപ്പാ കൊടുത്ത വാക്ക് ഉപ്പായങ് മറന്നേക്ക്...ഷാനുആണ് പറയുന്ന....എനിക്ക് ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് എന്റെ നാജി മാത്രം...."

അത്രേം പറഞ്ഞു ഞാൻ എന്റെ മുറിയിൽ പോയി.....

കബീർക്ക....ഉപ്പാന്റെ ഉറ്റ ചങ്ങാതി....

അദ്ദേഹത്തിന് 2 പെണ്മക്കൾ ആണ്....അഫ്രയും അജ്‌വായും...

അഫ്രയെ ഷംസീറിന് ആണെന്ന് പണ്ടേ കബീർക്ക പറയുമായിരുന്നു....

പറഞ്ഞ പോലെ തന്നെ രണ്ടാളും തമ്മിലുള്ള വിവാഹ നിശ്ചയം അടുത്ത് തന്നെ ഉണ്ടാവും....പക്ഷെ അതിനിടയിൽ അജ്‌വയെ ഉപ്പാ എന്റെ തലേൽ ഇടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല...

എന്തൊക്കെ ആയാലും നാജി അല്ലാതെ മറ്റൊരാളും എന്റെ ജീവിതത്തിൽ ഇല്ല....
==================

പിന്നെയും പല ദിവസങ്ങൾ ഞാൻ നാജിയെ try ചെയ്തോണ്ടിരുന്നു....പക്ഷെ കിട്ടിയില്ല....ഓളെ സ്കൂളിലും വിടാറില്ല....

ഞാൻ ചുമ്മാ ഓളെയും ആലോചിച്ചു ഇരിക്കുമ്പോൾ അറിയാത്ത ഒരു നമ്പർ ൽ നിന്ന് കാൾ വന്നപ്പോ ഞാൻ എടുത്തു....

മറുഭാഗത്ത് എന്റെ നാജി ആയിരുന്നു....

പാവം ഇത്താടെ ഫോണിൽ നിന്നാണ് എന്നെ വിളിക്കുന്നേ....ഉപ്പയും ആങ്ങളമാരും വീട്ടിൽ ഇല്ലാ...രാത്രിയെ വരൂ....എനിക്ക് ഇങ്ങളെ ഒന്ന് കാണണം എന്ന് പറഞ്ഞാണ് വിളിച്ചെ....

ഓൾ പറഞ്ഞ സ്ഥലത്തേക്ക് പറഞ്ഞ സമയത്തു പോയി....

ഓൾക്ക് ഒരു കല്യാണാലോചന വന്നിട്ടുണ്ട്...

അത് നടത്താൻ ഉള്ള പുറപ്പാടിൽ ആണ് ഉപ്പാ.....അതിന് ഓൾ സമ്മതിച്ചില്ലെങ്കിൽ കൊല്ലും എന്ന് പറഞ്ഞിരിക്കുകയാണ് അവർ...

അതാണ് ഇങ്ങള് തുടക്കത്തിൽ കണ്ടത്... എന്റെ പെണ്ണ് കരഞ്ഞു പറയുന്നത്....
                          ❤❤❤❤

ഇത്രേം ആണ് ഇപ്പൊ സംഭവിച്ചത്...

ഓൾ സ്നേഹിച്ച ആളെ കെട്ടിച്ചു കൊടുക്കൂല്ല എന്ന് ഓൾടെ ഉപ്പാ....

ഉപ്പാന്റെ വാക്ക് തെറ്റിക്കില്ല എന്ന് എന്റെ ഉപ്പാ....

ഇതിനിടയിൽ കിടന്ന് ഭ്രാന്ത് ആവാനാണ് എന്റെ വിധി.......

ഇനി ഓൾടെ പ്ലസ് ടൂ പഠനം കഴിയാൻ മൂന്ന് മാസം തികച്ചില്ല.... അതിനിടയ്ക്കാണ് ഈ കോലാഹലങ്ങൾ ഒക്കെ......ഓളെ പരീക്ഷ എഴുതാൻ വിടുമോ എന്ന് പടച്ചോന് അറിയാം......

പടച്ചോനെ അതിനിടയിൽ ഞാൻ ഒരു കാര്യം മറന്നു.... ഇന്ന് എന്റെ പിറന്നാൾ ആണ്....എനിക്ക് 23 വയസ്സ് തികയുന്ന ദിവസം....

എന്ത് വേണം എന്ന് അറിയാതെ നിൽക്കുവാണ് ഞാൻ ....

"ടാ...ഷാനു...."

ഷമ്മുക്കാക്കയും ഷംസീറും ആണ്.....

"ഉം...എന്താ ഇക്കാ...."

"ഇന്ന് നിന്റെ പിറന്നാൾ അല്ലെടാ....നിയത്‌ മറന്നോ..."

ഷംസീർ ആണ് ചോദിച്ചത്.....

"ഞമ്മക്കൊക്കെ എന്ത് പിറന്നാൾ...മാത്രവുമല്ല പിറന്നാൾ ആഘോഷിക്കാൻ പറ്റിയ മൂടിലും അല്ല ഞാൻ ഇപ്പൊ...."

"ഉം....അറിയാം.... ഞങ്ങൾക്കും നല്ല വിഷമം ഉണ്ട്....പക്ഷെ...ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ല്ലോ...."

"ഇക്കാക്ക....ഇങ്ങള് എന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞാ മതി....എനിക്ക് വേണ്ടി ഒന്നും ചെയ്യണ്ട.. ഉപ്പാനെ പോലെ ഇങ്ങളും ഈ ഒരു കാര്യത്തിന് എതിര് നിൽക്കരുത്...."

"ഇല്ലെടാ....ഞങ്ങളുടെ എല്ലാ സപ്പോർട്ടും നിനക്ക് ഉണ്ട്...പക്ഷെ ഉപ്പാടെ മുന്നിൽ നിന്ന് കാണിക്കില്ല എന്ന് മാത്രം....,"

"മതി....ഇത്രേം കേട്ടാ മതി എനിക്ക്...."

"ഉം...."

ഞങ്ങൾ സംസാരിച്ചോണ്ടിരിക്കുമ്പോൾ ആണ് ഉമ്മാ വന്നത്... കയ്യിൽ മൂന്ന് ഗ്ലാസ് പായസം ഉണ്ട്....പൊതുവെ നല്ല ബിരിയാണിയും പായസവും ഐസ് ക്രീമും ഒക്കെയായി അടിപൊളി ആകുമായിരുന്നു..

പക്ഷെ ഇന്നിപ്പോ അതിനുള്ള മൂഡിൽ അല്ല ആരും.......

"ദേ....ഇങ്ങള് മൂന്നാളും കുടിക്ക്...എന്റെ കുട്ടീടെ പിറന്നാൾ ആയിട്ട് ഇതെങ്കിലും ആക്കാതെ എനിക്ക് സമാധാനം ഇല്ലാ..."

ഞങ്ങൾ മൂന്നാളും അത് വാങ്ങി കുടിച്ചു....

കുറച്ചു കഴിഞ്ഞപ്പോ അവര് പോയി...

എന്റെ ചിന്ത വീണ്ടും നാജിയിലേക്കും.....
*****************************************

"ഇല്ല ഉപ്പാ...കൊന്നാലും ഞാൻ സമ്മതിക്കില്ല....എന്റെ സമ്മതമിലാതെ ഈ കല്യാണം നടക്കില്ല....ഞാൻ സമ്മതിക്കില്ല"

"ഛി നിർത്തേടി നിന്റെ അധിക പ്രസംഗം... അവനെ പ്രേമിക്കുമ്പോഴേക്ക് നി എന്നോട് തർക്കുത്തരം പറയാൻ തുടങ്ങിയോ..."

ഉപ്പാ വീണ്ടും വീണ്ടും എന്നെ തല്ലി....

ശബ്ദം കേട്ട് കൊണ്ടാണ് എന്റെ മൂന്ന് ആങ്ങളമാരും വന്നത്....എന്നെ വീണ്ടും തല്ലാൻ പോയ ഉപ്പാന്റെ കൈ നിയാസ്‌കാക്ക പിടിച്ചു വെച്ചു....

"വേണ്ട ഉപ്പാ....ഇനി ഓളെ തല്ലണ്ട....ഓൾക്ക് അതാണ് ഇഷ്ടം എങ്കിൽ അതങ്ങു നടത്തി കൊടുത്തൂടെ... എന്തിനാ ഈ വാശി...."

"ഓഹ്...അപ്പൊ എന്റെ ആണ്മക്കളും ഈ തല തെറിച്ചവൾക്ക് കൂട്ടായോ...."

"ഉപ്പാ...ഇങ്ങക്ക് വേണ്ടത് പണം മാത്രമാണ്...സ്നേഹം എന്താണെന്ന് നിങ്ങൾക്ക് അറിയില്ല....പണം മാത്രം നോക്കി നടക്കുന്ന നിങ്ങൾക്ക് ഇവളെ ഷാനുന് കൊടുക്കുന്നതിന് എന്താ....അവരും നല്ല കോടീശ്വരന്മാർ ആണല്ലോ...."

നിഹാൽക്ക അത് പറഞ്ഞപ്പോൾ ഉപ്പാ ഇക്കാൻറെ മുഖത്തു അടിച്ചു....

"നിയും തുടങ്ങിയോ എന്നോട് തിരിച്ചു പറയാൻ..... അതേടാ അവര് നമ്മളെ പോലെ തന്നെ സ്വത്തിന് ഒരു കുറവും ഇല്ലാത്തവരാ....പക്ഷെ.....പ്രേമിച്ചു കല്യാണം കഴിക്കാൻ ഞാൻ സമ്മതിക്കില്ല....ഇവൾ ആഷിക്കിന്റേതാ...അത് തടയാൻ നിങ്ങളൊക്കെ നോക്ക്....നാളെ ഇവളെ പെണ്ണ് കാണാൻ വരും അവര്....ആങ്ങളമാരും പെങ്ങളും എന്തെങ്കിലും ഒപ്പിച്ചാൽ അറിയാലോ എന്നെ...."

അതും പറഞ്ഞു ഉപ്പാ പോയി....പിന്നാലെ ഇക്കാക്കമാരും.....

ആഷിക്....ആഷിക്കാക്ക....എന്റെ മാമന്റെ മോൻ....ഞങ്ങളെ പോലെ തന്നെ നല്ല പേര് കേട്ട ഫാമിലി.... ഉപ്പാക്കും ഉമ്മാക്കും ഒറ്റ മോൻ.....

നല്ല മൊഞ്ച്.... നല്ല ജോലി....നല്ല സ്വഭാവം...

എല്ലാം കൊണ്ടും നല്ലത്....

ആഷിക്കാക്കയ്ക്ക് എന്നെ ഒത്തിരി ഇഷ്ടാണ്.... അത് പലപ്പോഴായി എനിക്ക് മനസ്സിലായിട്ടുണ്ട്.........  

പക്ഷെ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല....

ഇപ്പൊ ഇക്കാക്കയുമായി എന്റെ കല്യാണം നടത്താൻ തീരുമാനിച്ചിരിക്കുന്നു എന്റെ ഉപ്പാ....പക്ഷെ ഈ നാജി അതിന് സമ്മതിക്കില്ല....നാളെ അവര് വരട്ടെ...

എന്താ വേണ്ടേ എന്ന് എനിക്കറിയാം....

എന്റെ ഷാനുക്കാക്ക് ഉപ്പാ കാണുന്ന കുറവ് എന്താണ്.......അതാണ് എനിക്ക് മനസ്സിലാവാത്തത്.....

ആഷിക്കാക്കയെ പോലെ നല്ല മൊഞ്ച്... നല്ല സ്വഭാവം....ഡിഗ്രി പഠനം കഴിഞ്ഞത് കൊണ്ട് തന്നെ നല്ല ജോലിയും കിട്ടും....

എന്നിട്ടും ഉപ്പാക്ക് എന്തിനാണ് ഇത്ര വാശി...

ഇന്ന് ഇക്കാൻറെ പിറന്നാൾ ആണ്.....

ഇപ്പൊ ഒന്ന് ഇക്കാനെ വിളിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ ആണ്.......എങ്ങനെ ഒന്ന് വിഷ്‌ ചെയ്യുക...

ഞങ്ങളുടെ പ്രണയം തുടങ്ങിയിട്ട് നാല്  വർഷം ആവാറായി......ഇത്രേം നാളിനിടക്ക് എന്റെ ഷാനുക്കാ എന്നെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല.....

പാവം എന്നെ ആലോചിച്ചു അവിടുന്ന് ഉരുകുന്നുണ്ടാകും.....എങ്ങനെ എങ്കിലും ഇക്കാനെ ഒന്ന് വിളിക്കാൻ പറ്റിയിരുന്നെങ്കിൽ.........

നവാസ്ക്ക ഉള്ളത് കൊണ്ട് ഇത്ത ഫോൺ തരില്ല.....പിന്നെയിപ്പോ എന്താണ് ഒരു വഴി....ഓരോന്ന് ആലോചിച്ചു കരഞ്ഞിരുന്നു......

"നാജി......."

ആരാണെന്ന് ഞാൻ നോക്കിയപ്പോൾ കണ്ടത് നിറകണ്ണുകളോടെ എന്നെ നോക്കി നിൽക്കുന്ന ആയ്ഷയെ ആണ്.....

എന്റെ കൂട്ടുകാരിൽ ഞാനും ഷാനുക്കയും ഇഷ്ടത്തിലാണ് എന്ന് അറിയുന്നത് ആയിശക്ക് മാത്രമാണ്....അവൾ ആണ് എനിക്ക് ധൈര്യം.....

പക്ഷെ ഇവൾക് എല്ലാം അറിയാം എന്നുള്ളത് ഇക്കാക്ക് അറിയില്ല...അതിന് കാരണം മറ്റൊന്നുമല്ല....രണ്ടും കണ്ടാൽ കീരിയും പാമ്പും ആണ്....അത് കൊണ്ട് ഇവള ഒന്നും അറിയിക്കണ്ടാന്ന് ഇക്കാ എന്നോട് പറഞ്ഞിരുന്നു....

പക്ഷെ....ആയിഷുനോട് പറയാതെ എനിക്ക് സമാധാനം ഇല്ലായിരുന്നു.....

പെണ്ണ് ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു....

"ആയിഷൂട്ടി.... എന്താടി...."

"എന്റെ നാജി...നി എന്താ ഇത്രേം ദിവസം ആയിട്ട് എന്നോട് ഒന്നും പറയാത്ത... നിന്നെ ഇത്രേം ദിവസം സ്കൂളിൽ കാണാത്തൊണ്ടു എന്താന്ന് അന്വേഷിക്കാൻ വേണ്ടി വന്നതാ ഞാൻ....ഇവിടെ എത്തിയപ്പോ നിന്റെ ഇത്താടെ അടുത്തുന്ന് എല്ലാം കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല...."

"ടി....ഞാൻ ഇനി എന്താ ചെയ്യാ..."

"എന്ത് ചെയ്യാൻ....ഷാനുക്കാനോട് പറ നിന്നേയും കൂട്ടി പോവാൻ....അല്ലാതെ നിന്റെ ഉപ്പാ ഇതിന് സമ്മതിക്കില്ല...."

"നി ഒന്ന് എനിക്ക് ഫോൺ തരുമോ....."

"എന്തിനാടി....ഷാനുക്കാനെ വിളിക്കാൻ ആണോ...."

"ആഹ്....ഇന്ന് ഇക്കാൻറെ പിറന്നാൾ ആണേടി....ഞാൻ വിഷ്‌ ചെയ്തില്ലെടി......ഓർമ ഇല്ലായിരുന്നു എന്നതാണ് സത്യം....പാവം...അവിടിരുന്നു ഓരോന്ന്  ആലോചിച്ചു വിഷമിക്കുന്നുണ്ടാവും....ഞാൻ വിളിച്ചാൽ ഇക്കാക്ക് കുറച്ചെങ്കിലും സമാധാനം ആവും....."

"ആഹ്....ദാ ഫോൺ....പെട്ടെന്ന് വെച്ചേക്കണം...ഞാൻ വാതിലിന്റടുത്ത് നിൽക്കാം....ആരേലും വരുന്നുണ്ടേൽ പറയാം....."

"ഉം....ശരി....."

ഞാൻ വേഗം ഇക്കായ്ക്ക് വിളിച്ചു....

ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു.....
_________________________________________

തുടരും 💗

💛എനിക്കായി പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@

part--4
________

ഒറ്റ റിങ്ങിൽ തന്നെ ഫോൺ എടുത്തു....

"ഇക്കാ....ഇത് ഞാനാ നാജി...."

ഇക്കാ ഇങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുന്നേ ഞാൻ പറഞ്ഞു....

"ആഹ്...നാജി....ഇതാരുടെ നമ്പർ..."

"ആയിഷൻറെ...."

"എഹ്....ഓൾ...."

"ഓൾക്ക് എല്ലാം അറിയാം ഇക്കാ...."

"ഉം....."

"പിന്നെ...many many happy returns of the day...."

"എന്റെ പൊന്ന് പെണ്ണെ....നി കൂടെ ഇല്ലാതെ എനിക്കിനി ഒരു പിറന്നാളും വേണ്ട...."

"ഇക്കാ....ഇങ്ങള് വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ...."

"ഉം....നി പറ പെണ്ണെ.... എന്താ അവിടുത്തെ അവസ്ഥ...."

"എന്ത് അവസ്ഥ....ഉപ്പാ തല്ലി ചതച്ചു......"

"അയ്യോ ...എന്തിന്......."

"നാളെ എന്നെ ആഷിക്കാക്ക പെണ്ണ് കാണാൻ വരുന്നുണ്ട്....അത് പറഞ്ഞതിന് ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു....അതിന് വേണ്ടി എന്നെ തല്ലി ചതച്ചു... "

"നാജി...നി എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ടല്ലേ..... "

"സാരമില്ല....എന്റെ ഇക്കാക്ക് വേണ്ടി അല്ലെ...."

"ഉം...."

"എന്റെ ഭാഗത്ത് നിന്ന് സംസാരിച്ചതിന് നിഹാൽക്കാക്കും നിയാസ്ക്കാക്കും ഉപ്പാന്റെ കയ്യീന്ന് നല്ലോണം കിട്ടി"

"ഓഹ്....അപ്പൊ അവര് നിനക്ക് വേണ്ടി സംസാരിച്ചോ"

"ഉം....."

"എന്നിട്ട് നാളെ എന്താ പ്ലാൻ...."..

"എന്ത്...."

"ആഷിക്കിനോട് നി എന്താ പറയാൻ പോവുന്നെ...."

"നമ്മടെ എല്ലാ കാര്യവും പറയും....ഈ കല്യാണത്തിന് ഞാൻ സമ്മതിക്കില്ല എന്നും പറയും....പിന്നെ ആഷിക്കാക്ക ഒരു പാവമാ...ഞാൻ പറഞ്ഞാൽ എല്ലാം മനസ്സിലാകും...."

"ഉം....നിന്റെ ഉപ്പാന്റെ കാര്യം പോട്ടേ...എന്റെ ഉപ്പാ ഇവിടെ കയർ പൊട്ടിക്കുവാ നിന്നെ മറക്കണം എന്നും പറഞ്ഞു"

"ഇക്കാ....ഇവർക്കൊക്കെ എന്താ നമ്മളോട് ഇത്രേം ദേഷ്യം...."

"എനിക്കറിയില്ല നാജി....പക്ഷെ ഒന്ന് എനിക്ക് അറിയാം....നി എന്റെ പെണ്ണാണ് എന്ന്"

"ആഹ്...ഇക്കാ ഞാൻ വെക്കുവാ....ഇനിയും അവസരം കിട്ടിയ ഞാൻ വിളിക്കാം...."

"നിന്നോട് സംസാരിച്ചു കൊതി തീർന്നില്ല ടി..."

"ഓഹ്...എന്റെ പൊന്നിക്ക....ഇവിടുന്ന് ആരേലും കണ്ടാ പിന്നെ എന്റെ മയ്യിത്ത് എടുക്കും...."

"ഉം....എന്നാ വെച്ചോ...."

"ശരി....."

ഇക്കാനോട് സംസാരിച്ചപ്പോ എന്തോ മനസ്സിന് ഒരു ആശ്വാസം....

"നാജി....ഇനിയിപ്പോ നി എന്താ ഉദ്ദേശിക്കുന്നത്"

"എന്താ ആയിഷു"

"അല്ലെടി...നാളെ ആഷിക്കാക്ക വന്നാൽ.."

"വന്നാൽ എല്ലാം ഇക്കാക്കുനോട് തുറന്ന് പറയണം....ഈ കല്യാണം നടക്കരുത് എന്നും പറയണം..."

"ടി...അത് നിന്റെ ഉപ്പാ അറിഞ്ഞ പ്രശനം അല്ലെ...നിന്നെ വെച്ചേക്കുമോ"

"പ്രശ്നമാണ്...എന്നുവെച്ചു ഒന്നും പറയാതിരുന്നാൽ അതു പ്രശനം അല്ലെ"

"ഉം....."

"ആയിഷു നിനക്ക് ഇന്ന് പോണോ...ഇന്ന് ഇവിടെ എന്റെ കൂടെ നിന്നൂടെ...എനിക്ക് അത്രയെങ്കിലും സമാധാനം ആവും..."

"വേണ്ട നാജി....ഞാൻ പിന്നെ വരാം...ഇക്കാക്ക വീട്ടിൽ ഇല്ലാ...ഉമ്മാ അവിടെ ഒറ്റയ്‌ക്ക്‌ആണ്..."

"ഉം...."

"എന്നാ ഞാൻ പോട്ടേ...."

"ശരി...."

ആയിഷു പോയിക്കഴിഞ്ഞപ്പോ എന്തോ മനസ്സിന് വീണ്ടും ഒരു അസ്വസ്ഥത.......
**********************

നാളെ നാജി ഞങ്ങടെ കാര്യം ആഷിക്കിനോട് പറഞ്ഞെന്ന് ഓൾടെ ഉപ്പാ അറിഞ്ഞാൽ അത് എന്തായാലും പുതിയ പ്രശനം ആവും....

എന്റെ നാജിയെ അയാൾ തല്ലി കൊല്ലും....

ഹോ....എന്തൊരു മനുഷ്യനാണ് അത......

എന്തിനാ അയാളെ മാത്രം ഞാൻ പറയുന്നേ....ഇവിടെ എനിക്കും ഉണ്ടല്ലോ ഒരു ഉപ്പാ....

അങ്ങേരും സ്വന്തം വാക്കാണ് വലുത് എന്നും പറഞ്ഞല്ലേ നിൽക്കുന്നെ....

എല്ലാവർക്കും അവരവരുടെ വാശിയും വാക്കും വലുത്.....ആത്മാർഥമായ സ്നേഹം പുറത്ത്......

എന്റെ നാജിയെ എനിക്ക് നഷ്ടപ്പെടുന്ന കാര്യം ഓർക്കാൻ കൂടി വയ്യ.....
***********************************†*****

"നാജി.....ആശിക്കും ഉപ്പയും ഉമ്മയും ഇപ്പൊ വരും....അവരുടെ മുന്നിൽ നല്ല സന്തോഷത്തിൽ നിന്നോളണം.... അവർക്ക് എന്തേലും മനസ്സിലായാ നിന്നെ ഞാൻ ബാക്കി വെക്കില്ല...."

ഞാൻ ഉപ്പാനോട് മറുത്തൊന്നും പറഞ്ഞില്ല....

" പോ പോയി റെഡി ആവ്...."

"എന്തിന്....എന്നെ ജനിച്ചപ്പോൾ തൊട്ടെ കാണുന്നതല്ല ഇക്കാക്കയും മാമനും മാമിയും ഒക്കെ....ഇങ്ങനെ കണ്ട് ഇഷ്ടപ്പെടുന്നേൽ ഇഷ്ടപ്പെട്ട മതി...."

"അഹങ്കാരി....നിന്നെ ഞാൻ....."

"ഉപ്പാ എന്താ ചെയ്യാ... കൂടി പോയാൽ എന്നെ കൊല്ലും....അതിനപ്പുറം ഒന്നും സംഭവിക്കില്ലല്ലോ....."

"നിന്റെ നാക്ക് ഞാൻ അരിഞ്ഞു കളയും...."

ഞാൻ കേൾക്കാത്ത ഭാവത്തിൽ നിന്നു.....

ഉപ്പാ പുറത്തേക്ക് പോയപ്പോൾ എന്റെ മിഴികൾ നിറയാൻ തുടങ്ങി.......

കരഞ്ഞു തളർന്നു ഞാൻ....കുറച്ചു കഴിഞ്ഞപ്പോ ആരുടെയോ കൈ എന്റെ മുടിയിഴകളെ തലോടിയപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നത്....

നോക്കുമ്പോൾ നിയാസ്ക്ക....എന്നെ നോക്കി ഇരിക്കുവാന്ന് ഇക്കാക്ക...

"ഇക്കാക്ക...."

"മോളെ....നിയെന്താ ഇങ്ങനെ കിടക്കുന്നെ...എഴുന്നേൽക്ക...അവര് ഇപ്പൊ ഇവിടെ എത്തും...."

"ഇക്കാക്ക.....ഞാൻ...."

പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ ഞാൻ വിതുമ്പി....

"മോളെ....നിന്റെ ഈ കരച്ചിൽ കാണുമ്പോ എനിക്ക് തീരെ സഹിക്കുന്നില്ല...എന്റെ പെങ്ങടെ കണ്ണ് ഒരുകാരണവശാലും നിറയരുത് എന്ന് ആഗ്രഹിക്കുന്ന ആളാ മോളെ ഞാൻ....എന്നാൽ നി ഇപ്പൊ എല്ലാം സമയവും സങ്കടത്തിൽ ആണല്ലോ...."

"എന്റെ ഷാനുക്കാ ഒരു വാക്ക് കൊണ്ട് പോലും എന്നെ നോവിച്ചിട്ടില്ല... അത്രേം നല്ല സ്‌നേഹമാണ് എന്നോട്....എനിക്കും....എന്നിട്ടും ഉപ്പാക്ക് എന്താ ഇത്ര വാശി....",

"അറിയില്ല മോളെ....നി പെട്ടെന്ന് ഒരുങ്ങി വാ....അവരിപ്പോ വരും....",

അതും പറഞ്ഞു നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി ഇക്കാ പോയി....

കുറച്ചു സമയം കഴിഞ്ഞപ്പോ അവര് വന്നു...

ഉമ്മയും ഇത്തയും വന്ന് എന്നെ വിളിച്ചു....

ഞാൻ മനസ്സില്ലാ മനസോടെ താഴേക്ക് പോയ്‌......എന്നെ കണ്ടതും മാമനും മാമിയും കുശലം ചോദിച്ചു.....

ആഷിക്കാക്ക ഒന്നും മിണ്ടുന്നില്ല.... ആ കണ്ണുകളിൽ വല്ലാത്ത ഒരു തിളക്കം.....

സങ്കടം ഒക്കെ മറച്ചു വെച്ചു  സന്തോഷമായി അഭിനയിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു.....

കുറച്ചു കഴിഞ്ഞപ്പോ ഞാൻ ബാൽക്കണിയിൽ പോയി.....അവിടെ ഒറ്റക്ക്ക് ഇരുന്നു.....

"എന്താ നാജി ഇവിടെ ഒറ്റയ്ക്ക് ഇരിക്കുന്നെ"..

ആശിക്കാക്കന്റെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി....നിറപുഞ്ചിരിയാലെ എന്നെ നോക്കി നിൽക്കുന്നു.....

ഇക്കാക്കയ്ക്ക് എന്നോട് എത്ര മാത്രം ഈ
സ്നേഹം ഉണ്ടെന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി....

പാവം..... ആ കണ്ണുകളിൽ നോക്കി ഞാൻ എങ്ങനെയാ പറയുക....എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല എന്ന്.....

പറഞ്ഞില്ലെങ്കിൽ പിന്നെ എന്റെ ഷാനുക്കാനെ എനിക്ക് നഷ്ടപ്പെടും.....

"എന്താടോ.....ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുന്നു നിനക്ക് എന്തോ ഒരു വിഷമം ഉള്ളത് പോലെ...."

"ഒന്നുല്ല...ഇക്കാക്ക് തോന്നുന്നെ...."

"അല്ല...നിന്നെ ഞാൻ ഇന്നും ഇന്നലെയും കാണുന്നത് അല്ലല്ലോ...പറ നാജി...നിനക്ക് എന്നെ ഇഷ്ടമല്ലേ...."

"ഇക്കാക്ക...ഇങ്ങള് ഇങ്ങനൊന്നും ചോദിക്കല്ലേ....എനിക്ക് ഇങ്ങളെ ഇഷ്ടാണ്...പക്ഷെ ഒരു ആങ്ങളയുടെ സ്ഥാനത്ത് ആണെന്ന് മാത്രം....."

ഞാൻ അത് പറഞ്ഞപ്പോൾ പെട്ടെന്ന് ഇക്കാൻറെ മുഖത്തെ സന്തോഷം മാഞ്ഞു...

"ഇക്കാ....ഇങ്ങളോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്...."

"എന്താ നാജി...."

"എന്റെ ഇഷ്ടത്തോടെ അല്ല ഈ വിവാഹം നടക്കാൻ പോവുന്നെ...."

ഞാൻ എല്ലാം ഇക്കായ്ക്ക് പറഞ്ഞു കൊടുത്തു.....

"നാജി....ഇതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല ..."

"ഇനി ഇക്കാ പറ.... ഞാൻ എങ്ങനെയാ ഈ വിവാഹത്തിന് സമ്മതിക്കുക....പാവം എന്റെ ഷാനുക്കാ....എന്നെ ആലോചിച്ചു അവിടുന്ന് സങ്കടപ്പെടുന്നുണ്ടാവും...."

"നാജി...എനിക്ക് നിന്നെ ഇഷ്ടമാണ്... ഒരുപാട്....പക്ഷെ....നി പേടിക്കേണ്ട... നിന്റെ ഇഷ്ടമില്ലാതെ ഒരിക്കലും ഈ കല്യാണം നടക്കില്ല.... ഞാൻ നിനക്ക് വാക്ക് തരുന്നു....."

"ഇക്കാ....ഇങ്ങളെന്നോട് ക്ഷമിക്കണം..."

"നാജി...നി എല്ലാം പറഞ്ഞല്ലോ...നിന്നെ ഒരിക്കലും ഞാൻ കുറ്റം പറയില്ല...പറയേണ്ടത് നിന്റെ ഉപ്പാനെ ആണ്...അങ്ങേരുടെ ആവശ്യമില്ലാത്ത വാശി....."

ഇക്കാ താഴേക്ക് പോയി....എന്തിനോ എന്റെ കണ്ണ് നിറഞ്ഞൊഴുകി.....
*****************************************

താഴേക്ക് പോയ ആഷിക്ക് നിഹാലിനെയും നിയാസിനെയും കൂട്ടി പുറത്തേക്ക് പോയി...

"എന്താ ആഷി...."

നിയാസ് ചോദിച്ചു....

"എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്...."

"എന്താ....പറഞ്ഞോ...."

നിഹാൽ പറഞ്ഞു.....

"സ്വന്തം പെങ്ങളുടെ ഇഷ്ടത്തെക്കാൾ വലുതാണോ നിങ്ങടെ ഉപ്പാന്റെ അനാവശ്യമായ വാശി....."

ആഷിക്ക് ചോദിച്ചത് കെട്ട് രണ്ടാളും ഒന്ന് ഞെട്ടി.... പിന്നെ മുഖത്തോട് മുഖം നോക്കി....

"ആഷി....നി...."

"എന്നോട് നാജി എല്ലാം പറഞ്ഞു...കേട്ട് കഴിഞ്ഞപ്പോ എനിക്ക് സങ്കടായി...അത്ര പോലും നിങ്ങൾക്ക് ഇല്ലേ പെങ്ങളോട് ഇത്തിരി സഹതാപം.... പാവം...അവൾക്ക് ഷാനുനെ എത്ര ഇഷ്ടാണ് എന്ന് ഓൾടെ വാക്കിൽ ഉണ്ട്...."

"ആഷി....നി കരുതും പോലെ അല്ല....ഓൾടെ ഇഷ്ടം നടന്നോട്ടെ വെച്ചു ഉപ്പാനോട് ഞങ്ങൾ രണ്ടാളും അത് നടത്തി കൊടുക്കാൻ വേണ്ടി പറഞ്ഞിരുന്നു....

പക്ഷെ ...ഉപ്പാ സമ്മതിച്ചില്ല... പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ...."

"കരീം ഹാജിയുടെ മകന് എന്താണ് ഒരു കുറവ്....പണത്തിന് പണം....സൗന്ദര്യത്തിന് സൗന്ദര്യം.... നാജി പറഞ്ഞതനുസരിച്ച് നല്ല സ്വഭാവം....പിന്നെ എന്താണ് നിങ്ങടെ ഉപ്പാക്ക് കുഴപ്പം...."

"അറിയില്ല ആഷി....ഉപ്പാനോട് ഇതേക്കുറിച്ചു സംസാരിച്ചിട്ടു ഒരു കാര്യവും ഇല്ലാ.....വെറുതെ നമ്മടെ സമയം കളയുക എന്നല്ലാതെ മറ്റൊരു പ്രയോജനവും ഇല്ലാ..."

"പിന്നെ ഇപ്പൊ എന്ത ഒരു വഴി....."

"നവാസ്ക്ക വിചാരിച്ചാൽ ചിലപ്പോ നടക്കും...."

"നവാസ്ക്ക സമ്മതിക്കുമോ..."

"ഇക്കാ ഇപോ ഉപ്പാന്റെ ഭാഗത്ത് ആണ്..ഞമ്മള് പറഞ്ഞു മാറ്റേണ്ടി വരും..."

"ഞാൻ നാജിക്ക് വാക്ക് കൊടുത്തതാണ്...അവൾ ഷാനുന് വിധിച്ചതാണേൽ നിന്റെ ഉപ്പാ എന്നല്ല ഏത് കൊല കൊമ്പൻ വന്നാലും അവരെ പിരിക്കാൻ ആവില്ല...."

ആഷിക്ക് പറഞ്ഞു.....

"എന്താണ് മൂന്നാളും കൂടെ ഒരു സ്വകാര്യം പറച്ചിൽ.... കൊറേ നേരം ആയല്ലോ...."

ശബ്ദം കേട്ട് മൂന്നാളും തിരിഞ്ഞു നോക്കി...

ആഷിക്കിന്റെ ഉപ്പയായിരുന്നു....

"ഹേയ്...ഒന്നുല്ല ഉപ്പാ ...ഞങ്ങള് ചുമ്മാ..."

"ആഹ്...വാ....നമുക്ക് ഇറങ്ങാം...."

"ഉം...ശരി...."

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയപ്പോ ആഷി ബാൽക്കണിയിലേക്ക് നോക്കി.....

നാജി അവിടെ ഇരുന്ന് അവരെ നോക്കുന്നുണ്ടായിരുന്നു......

അവൻ അവളെ നോക്കി ചിരിച്ചു....തിരിച്ചു അവളും....
**********************

ആശിക്കാക്കന്റെ വാക്ക് എനിക്ക് വിശ്വാസം ആണ്....

ഇക്കാ ഞങ്ങളെ ഒന്നിപ്പിക്കും......
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--5
_______

ആഷിക്കാക്ക പോയപ്പോൾ ഉപ്പ എന്റെ അടുത്തേക്ക് വന്നു.....

"നാജി....എന്തൊക്കെ സംഭവിച്ചാലും ഞാൻ നിയും ആഷിയും ആയിട്ടുള്ള കല്യാണം നടത്തും....അത് കൊണ്ട് നി അധികം സാമർത്ഥ്യം കാണിക്കാൻ നിൽക്കേണ്ട...എന്നെ അനുസരിക്കുന്നതാണ് നിനക്ക് നല്ലത്..."

ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല.... പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ....

"നാജി....ഞാൻ പറഞ്ഞത് നി കേട്ടില്ല എന്നുണ്ടോ...."

"ഉപ്പാ....എന്റെ ചെവിക്ക് കോഴപ്പം ഒന്നുല്ല"

ഞാൻ ആ പറഞ്ഞത് ഉപ്പാക്ക് തീരെ പിടിച്ചില്ല....പക്ഷെ മറുപടി ഒന്നും പറയാതെ പോയി.....

മനസ്സ് ആകെ അസ്വസ്ഥം ആണ്....
*****************************************

ദിവസങ്ങൾ കഴിയുന്തോറും ഉള്ളിലെ ഭയം കൂടിക്കൊണ്ടിരിക്കുന്നു....

നാജിയെ സ്വന്തമാക്കാൻ ഒരു വഴിയും തെളിയുന്നില്ല....

ഒന്നുകിൽ എന്റെ ഉപ്പാ ഒന്ന് സമ്മതിക്കണം...അല്ലെങ്കിൽ ഓൾടെ ഉപ്പാ...രണ്ടാളും അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ റബ്ബേ....
*****************************************

കല്യാണത്തെ കുറിച്ചു സംസാരിക്കാനായി ഉപ്പാ ആശിക്കാക്കാനെ വീട്ടിലേക്ക് വിളിച്ചിട്ടുണ്ട്...

എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ കല്യാണം നടത്താൻ ആണ് ഉപ്പാന്റെ തീരുമാനം.......

എന്തായാലും ആഷികാക്ക അതിന് സമ്മതിക്കില്ല എന്നൊരു സമാധാനം എനിക്കുണ്ട്......

കുറച്ചു സമയം കഴിഞ്ഞപ്പോൾ ഇക്കാ വന്നു....

അവർ ബാൽക്കണിയിൽ ഇരുന്നാണ് സംസാരിക്കുന്നത്.... ഞാൻ അവര് കാണാതെ അവിടെ പോയി നിന്നു.....

"മോനെ....എന്റെ മോളെ എത്രയും പെട്ടെന്ന് നിന്റെ കൈകളിൽ ഏൽപ്പിക്കണം എന്നാണ് എന്റെ ആഗ്രഹം..."

ഉപ്പാ പറഞ്ഞു.....അതിന് ആഷിക്കാക്ക മറുപടി ഒന്നും നൽകിയില്ല....

"ഞാൻ നിന്റെ ഉപ്പാനോട് സംസാരിച്ചിട്ടുണ്ട്...നിന്നോട് ചോദിക്കുമ്പോൾ നി അതിന് വല്യ താല്പര്യം കാണിക്കുന്നില്ല എന്ന് അളിയൻ പറഞ്ഞു....നിനക്ക് വല്ല ഇഷ്ടക്കേടും ഉണ്ടോ...."

"ഉണ്ട്....എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല....."

ഇക്കാൻറെ വാക്കുകൾ ഒരു ഞെട്ടലോടെ ആണ് ഉപ്പാ കെട്ടതെന്ന് ഉപ്പാന്റെ അടുത്ത ചോദ്യത്തിൽ നിന്ന് എനിക്ക് മനസ്സിലായി....

"എന്താ....മോനെ....നിനക്ക്....ഇഷ്ടപ്പെടാതിരിക്കാൻ....മാത്രം എന്ത് കുറവാ എന്റെ മോൾക്ക്.....".

"ഓൾക്ക് ഒരു കുറവും ഇല്ലാ....ഓളെ ഇഷ്ടല്ലാത്തൊണ്ടല്ല ഞാൻ സമ്മതമല്ല എന്ന് പറഞ്ഞേ.... എനിക്ക് നാജിയെ ഇഷ്ടാണ്....ഒരുപാട്...."

"പിന്നെ എന്താ മോനെ കുഴപ്പം...."

"കുഴപ്പം നിങ്ങൾക്കാണ്....."

"എനിക്കോ....നി എന്തൊക്കെയാ പറയുന്നേ ആഷി....."

"അതേ....സ്വന്തം മോൾടെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും കല്പിക്കാത്ത ഇങ്ങക്ക് തന്നെയാണ് കുഴപ്പം.....മോളേക്കാൾ വലുത് ഇങ്ങക്ക് ഇങ്ങടെ വാശി അല്ലെ....ഓൾടെ ഇഷ്ടം നോക്കിയത് കൊണ്ടാണ് ഞാൻ ഇതിൽ നിന്നും പിന്മാറിയത്.....ഇങ്ങള് ഓൾടെ ഇഷ്ടം എന്താണെന്ന് വെച്ചാ നടത്തിക്കൊടുക്കണം....."

"ഓഹോ....അപ്പൊ ഞാൻ വിചാരിച്ച പോലെ തന്നെ ആണ് കാര്യങ്ങളുടെ പോക്ക്.....നിന്നോട് അവള് എല്ലാം പറഞ്ഞു അല്ലെ....."

"ഉം....എല്ലാം പറഞ്ഞു....ഉപ്പാന്റെ വാശി ജയിക്കാനായി ഞാനും നാജിയും തമ്മിൽ ഉള്ള കല്യാണം നടത്തിയ അതിൽ തീരാൻ പോവുന്നത് രണ്ട് ജീവിതങ്ങൾ ആണ്...ഒന്ന് നാജിന്റേത്...മറ്റൊന്ന് എന്റേത്....അതിന് എന്തായാലും ഞാൻ ഒരുക്കമല്ല...."

"വേണ്ട....നിനക്ക് സമ്മതം അല്ലെങ്കിൽ നിനക്ക് പിൻമാറാം....പക്ഷെ ഇബ്രാഹിം പറഞ്ഞാ പറഞ്ഞതാ....അവൾ തിരഞ്ഞെടുത്ത ആളെ അവൾക്ക് ഞാൻ നൽകില്ല...."

"എന്ത് കൊണ്ട്....ഉപ്പാക്ക് എന്താ അവരോട് ഇത്ര ദേഷ്യം....."

"ഞാൻ അവൾടെ ഉപ്പയാണ്...അവൾക്ക് യോജിച്ച ഒരു വരനെ കണ്ടെത്തുക എന്നത് എന്റെ ഉത്തരവാദിത്വം ആണ്....അതിന് ഓൾ തടസം നിന്ന്....ഓൾക്ക്  വേണ്ട ആളെ ഓൾ തന്നെ കണ്ടുപിടിച്ചു...."

"അവൾ കണ്ട് പിടിച്ച ആൾ മോശം ഒന്നും അല്ലല്ലോ....ഷാനു നല്ല പയ്യൻ അല്ലെ...നല്ല കുടുംബം അല്ലെ...."

"ഒക്കെ ആയിക്കോട്ടെ....പക്ഷെ ഞാൻ കണ്ടു പിടിക്കുന്ന ആളെ ഓളെ കല്യാണം കഴിക്കൂ....ഇതെന്റെ ഒരു വാശി ആണ്..."

"എന്നാ ഇങ്ങള് ഇങ്ങടെ വാശിയും വിചാര്ച്ചു നിന്നൊളി.... സ്വന്തം മോൾ ഇല്ലാതാവുമ്പോഴും വേണം ഈ വാശി...."

"ആഷിക്കെ....നിയല്ലെങ്കിൽ നിന്നെക്കാൾ യോഗ്യൻ ആയ മറ്റൊരാൾ....ഈ ഇബ്രാഹീം കൊണ്ട് വരും നല്ലൊരു പയ്യനെ.... കേട്ടോ...."

"നിങ്ങളെന്ത് മനുഷ്യൻ ആണ്....കല്ലാണ് ഇങ്ങടെ മനസ്സ്...."

"ഉം....ആയിക്കോട്ടെ....."

ദേഷ്യം വന്ന ആഷിക്കാക്ക പോയി.....എല്ലാം കേട്ട് കൊണ്ട് ആരും കാണാതെ ഒരു സൈഡിൽ ഞാനും.....

ഞാൻ വേഗം റൂമിലേക്ക് പോയി....

ആഷിക്കാക്ക അങ്ങനെ ഒക്കെ പറഞ്ഞതിന്റെ ചൂട് ഉപ്പ എന്തായാലും എന്റെ നേരെ തീർക്കും.....

എന്നാലും ഉപ്പാ എന്താ ഇങ്ങനെ....

മറ്റൊരാളെ കണ്ട് പിടിക്കുമത്രെ..... ഇതിലും നല്ലത് എന്നെ കൊല്ലുന്നതല്ലേ.....

ഞാൻ പ്രതീക്ഷിച്ച പോലെ ഉപ്പാ എന്റെ റൂമിൽ വന്നു....

ഞാൻ ആ മുഖത്തു ഒരേയൊരു പ്രാവിശ്യമേ നോക്കിയുള്ളൂ....

ദേഷ്യം കൊണ്ട് കത്തി ജ്വലിച്ചു നിൽക്കുവാണ് ഉപ്പാ.....

കണ്ടപ്പോ തന്നെ എന്റെ ധൈര്യം എല്ലാം ഇല്ലാതായി.....

ഉപ്പാ നടന്നു അടുത്ത് വന്നു.....കരണക്കുറ്റി നോക്കി ഒരടി തന്നു.....

"നിയിത് എന്ത് ഭാവിച്ചാണടി അസത്തെ...."

എന്നും പറഞ്ഞു വീണ്ടും ഒരടി തന്നു.....

ഉപ്പാന്റെ കലി തീരുന്നത് വരെ എന്നെ അടിച്ചു.....

അടിക്കട്ടെ....അടിച്ചു കൊല്ലട്ടെ.... ഒരാളെ സ്നേഹിച്ചു എന്ന ഒരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ....

അതിനുള്ള ശിക്ഷ മരണം ആണെങ്കിൽ അതേറ്റു വാങ്ങാൻ ഞാൻ തയ്യാറാണ്....

എന്റെ ഷാനുക്കാ ഇല്ലാതെ ജീവിക്കുന്നതിലും നല്ലത് ഞാൻ മരിക്കുന്നത് തന്നെയാ.......

വീണ്ടും വീണ്ടും ഉപ്പാ എന്നെ തല്ലി....

ബഹളം കേട്ട് വന്ന നവാസ്ക്ക ഓടി വന്നു എന്നെ  ചേർത്തു പിടിച്ചു....

എനിക്കാകെ അത്ഭുതം തോന്നി....

കാരണം.....ഉപ്പാന്റെ കൂടെ നിന്ന് എന്നെ തല്ലണ്ട ആളാണ് ഇപ്പൊ എന്നെ ചേർത്തു പിടിച്ചിരിക്കുന്നെ....

"മതിയുപ്പാ....എന്തിനാ ഇവളെ ഇങ്ങനെ തല്ലുന്നേ...."

നവാസ്ക്ക ചോദിച്ചു.....

"ഇവളെ ഞാൻ ഇന്ന് കൊല്ലും...."

"ആഹ്...അത് തന്നെയാ നല്ലത്....ഇങ്ങനെ അടിച്ചിടുന്നതിലും നല്ലത് കൊല്ലുന്നത് തന്നെയാ...."

"നവാസെ......"

ഉപ്പാ വളരെയധികം ദേഷ്യത്തോടെ വിളിച്ചു....

"അതേ ഉപ്പാ നവാസ് തന്നെ...."

"നിയെന്താ ഇവൾക്ക് വക്കാലത്ത് പറയാൻ വന്നതാണോ...."

"അല്ല ഉപ്പാ.... എനിക്ക് വയ്യ ഇവളെ ഇങ്ങനെ തല്ലി ചതക്കുന്നത് കാണാൻ....ഒന്നൂല്ലേലും എന്റെ അനിയത്തി അല്ലെ ഉപ്പാ....."

"മതി....നിർത്ത....."

ഉപ്പാ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി.....

"എന്താ മോളെ....ഉപ്പാ പറയുന്നത് നിനക്ക് അനുസരിച്ചൂടെ.....എന്തിനാ ഇങ്ങനെ തല്ല് വാങ്ങുന്നെ...."

"ഇക്കാക്ക....ഇതിന് മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ....ഒരാളെ സ്നേഹിച്ചതോ ...."

"നാജി....എല്ലാം മതിയാക്ക്.... മറ്റൊരാളോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോ ഇപ്പൊ ഈ കാണിച്ചു കൂട്ടിയാതൊക്കെ വെറും ഭ്രാന്തായിരുന്നു എന്ന് നിനക്ക് മനസ്സിലാവും....."

"മറ്റൊരാളുടെ കൂടെ കഴിയേണ്ടി വന്നാൽ പിന്നെ നിങ്ങളെല്ലം നാജിടെ ജീവനില്ലാത്ത ശരീരം കാണേണ്ടി വരും....."

"മോളെ...."

"ഇക്കാക്ക....ഈ നാജി മനസ്സറിഞ്ഞു സ്നേഹിച്ചത് ഷാനുനെ മാത്രം ആണ്....അദ്ദേഹത്തിന് മാത്രമേ ഈ മനസ്സിൽ സ്ഥാനം ഉള്ളൂ......ഉപ്പാ എത്രത്തോളം എന്നെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവോ...അതിലിരട്ടി ഞാൻ ഷാനുക്കാനോട് അടുത്ത് കൊണ്ടിരിക്കുകയാണ്...."

അതും പറഞ്ഞു ഞാൻ ഇക്കാൻറെ അടുത്ത് നിന്ന് പോയി.....
*****************************************

പരിചയം ഇല്ലാത്ത ഒരു നമ്പർ കണ്ടപ്പോൾ നാജി ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.....

പക്ഷെ....ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു എന്നെ വിളിച്ചത്.....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--6
_______

ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ആളായിരുന്നു എന്നെ വിളിച്ചത്......

"ഹെലോ...."

"ഹെലോ....ഷാൻ അല്ലെ..."

"അതേ...ഇതാരാ...."

"ഞാൻ ആഷിക്ക്....എന്നെ അറിയാം എന്ന് കരുതുന്നു...."

"ആഹ്....അറിയാം....എന്തേ വിളിച്ചത്"

"എനിക്ക് ഷാനുനെ ഒന്ന് കാണണമായിരുന്നു....."

"ഞാൻ ഫ്രീ ആണ്...വേണമെങ്കിൽ ഇപ്പൊ തന്നെ കാണാം...."

"ഓകെ.....ഷാനു ബീച്ചിലേക്ക് വന്നോളൂ... ഞാൻ അവിടെ ഉണ്ടാവും...."

"ഒകെ ബൈ...."

എന്തിനായിരിക്കും ആഷിക്ക് കാണണം എന്ന് പറഞ്ഞത്....

നാജിനെ മറക്കാൻ പറയാൻ ആയിരിക്കോ...

ഹേയ്...അതാവില്ല....

പിന്നെ എന്തായിരിക്കും.....

ഒട്ടും സമയം കളയാതെ ഞാൻ ബീച്ചിലേക്ക് വിട്ടു... നാജി പറഞ്ഞു കേട്ട അറിവല്ലാതെ എനിക്ക് ആഷിക്കിനെ അറിയില്ല...കണ്ടാ മനസ്സിലാവത്തും ഇല്ല....

അവിടെ എത്തിയപ്പോ ഞാൻ അവനെ വിളിച്ചു.....

"ഹെലോ...ആഷിക്ക്...ഞാൻ ഇവിടെ എത്തി...."

"ആഹ്...ഞാൻ തന്നെ കണ്ടു...താൻ ഫോൺ വെച്ചോളൂ...ഞാൻ അങ്ങോട്ടേക്ക് വരാം.  "

ഇവന് എന്നെ കണ്ട് പരിചയം ഉണ്ടോ....

ആഹ്...ചിലപ്പോ നാജി ഫോട്ടോ കാണിച്ചു കൊടുത്തിട്ടുണ്ടാവും....

"ഷാൻ...."

ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കിയപ്പൊ സുമുഖനായ ഒരു ചെറുപ്പക്കാരൻ....

"ഞാൻ ആഷിക്...."

"ആഹ്...."

ഞാൻ പുഞ്ചിരിയാലെ മറുപടി നൽകി....

"നമുക്കൊന്ന് നടന്നാലോ...."

"ഓഹ്...അതിനെന്താ...."

ഞങ്ങൾ നടക്കാൻ തുടങ്ങി...രണ്ടാളും മൗനത്തിൽ ആണ്....ആ മൗനം ഞാൻ തന്നെ ഭേദിച്ചു....

"എന്തിനാ കാണണം എന്ന പറഞ്ഞെത്"

"ഷാനുന് അറിയോ...എനിക്ക് നാജിയെ എത്ര ഇഷ്ടമാണ് എന്ന്.....അവളെന്ന് വെച്ചാൽ എനിക്ക് ജീവൻ ആണ്...ഓൾടെ ഉപ്പാ ഓളെയും എന്റെയും കല്യാണ കാര്യം ഇങ്ങോട്ട് പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല"

പടച്ചോനെ...ഇവനെന്താ ഇങ്ങനൊക്കെ പറയുന്നേ....എല്ലാം കൂടി നാജിനെ എനിക്ക് വിട്ട് തരണം എന്നെങ്ങാനും പറയൊ....

ഹും.... പറഞ്ഞാലും ഞാൻ കൊടുക്കാൻ പോവുന്നുണ്ട്....അല്ല പിന്നെ....

കുറച്ചു നേരത്തെ മൗനത്തിന് ശേഷം ആഷിക്ക് വീണ്ടും തുടർന്ന്.....

"പക്ഷെ......പിന്നെയാണ് എനിക്ക് മനസ്സിലായത് ഞാൻ നാജിയെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി നിന്നെ അവൾ സ്നേഹിക്കുന്നുണ്ട് എന്നു....ഓൾടെ ഇഷ്ടം കണക്കിലെടുത്തു കൊണ്ട് ഞാൻ ആ കല്യാണത്തിൽ നിന്നും പിന്മാറി.... ഇന്ന് ഓൾടെ ഉപ്പാനോട് നിങ്ങളുടെ കാര്യം പറഞ്ഞിട്ടാണ് ഞാൻ വന്നത്....."

ഓൻ അത് പറഞ്ഞപ്പോ എനിക്ക് നേരിയ ഒരു പ്രതീക്ഷ വന്നു....

"പക്ഷെ....ഷാനു....അയാളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല....എന്നെക്കാൾ നല്ല യോഗ്യനായ പയ്യനെ കൊണ്ട് വരും എന്ന പറഞ്ഞിരിക്കുന്നെ അയാൾ...."

ഹോ....ആ പ്രതീക്ഷയും പോയല്ലോ....

ആഷിക് കല്യാണത്തിൽ നിന്ന് പിന്മാറിയ എല്ലാം കുറച്ചെങ്കിലും ശരിയാവും എന്ന കരുതിയെ ഞാൻ...പക്ഷെ...ഇതിപ്പോ....

"ഷാനു....നിങ്ങടെ നേരായ രീതിയിൽ നടക്കില്ല എന്ന് എനിക്ക് ഉറപ്പാണ്...അത് കൊണ്ട് നി നാജിയെ വിളിച്ചിറക്കി കൊണ്ട് പോവുന്നതായിരിക്കും നല്ലത്......ആ പാവത്തിനെ അയാൾ തല്ലി കൊല്ലും....ഇന്ന് ന്തായാലും ഞാൻ കല്യാണത്തിൽ നിന്ന് പിന്മാറിയതിന്റെ ദേഷ്യം അയാൾക്ക് ഉണ്ടാവും...അത് ഒളോട് തീർക്കും....നിനക്ക് വേണ്ടിയാണ് ഓൾ ഇതെല്ലാം സഹിക്കുന്നെ.... അതാദ്യം നി മനസ്സിലാക്ക്"

"എനിക്കെല്ലാം മനസിലാവുന്നുണ്ട്...പക്ഷെ... എന്റെ വീട്ടിലും എതിർപ്പാണ്....അതുകൊണ്ടാണ് ഞാൻ ഓളെ വിളിച്ചിറക്കി കൊണ്ട് വരാത്തെ"

"ഷാനു...ഞാൻ പറയാനുള്ളത് എല്ലാം പറഞ്ഞു....ഇനി എല്ലാം നിന്റെ കൈയ്യിൽ ആണ്....ഒന്നുകിൽ ഓൾടെ ഉപ്പാ ഓളെ കൊല്ലും.... അല്ലെങ്കിൽ ഓൾ സ്വയം ജീവനോടുക്കും...അത് തടയേണ്ടത് നിന്റെ കടമയാണ്...."

അതും പറഞ്ഞു ആഷിക്ക് പോയി....

ആർത്തിരമ്പുന്ന തിരമാലയെ പോലെ എന്റെ മനസ്സും അസ്വസ്ഥമാണ്....

പടച്ചോനെ...ഞാൻ ഇനി എന്താ ചെയ്യാ....

ഓൾടെ വീട്ടിൽ പോയിട്ട് ഒരു കാര്യവും ഇല്ല...ഓളെ ഒന്ന് കാണാൻ പോയിട്ട് അവിടെ കാല് കുത്താൻ കൂടി സമ്മതിക്കില്ല.....

പക്ഷെ....ഇങ്ങനെ ചുമ്മാ നിന്നിട്ട് കാര്യം ഇല്ല...

എന്തെങ്കിലും ചെയ്തേ പറ്റൂ....

അല്ലെങ്കിൽ എന്റെ നാജി....അവളെ എനിക്ക് എന്നെന്നേക്കുമായി നഷ്ടമാകും.....

ഒന്ന് വിളിക്കാൻ പോലും പറ്റുന്നില്ലല്ലോ റബ്ബേ......
*****************************************

എല്ലാവരും നിദ്രയെ പുൽകി...എന്നെ മാത്രം നിദ്രാ ദേവി അനുഗ്രഹിച്ചില്ല....

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കു വരുന്നില്ല.....

എന്തിനെന്നറിയാതെ ഒഴുകുന്ന കണ്ണുനീർ...

എന്തിനാ എന്റെ മിഴികൾ നിറഞ്ഞൊഴുകുന്നേ....

ആർക്ക് കാണാൻ ആണ്....ഇവിടെ ഉള്ളവർ ആരും എന്റെ കണ്ണുനീർ കാണില്ല....

കാണുന്നവൻ ആണെങ്കിൽ എന്റെ കൂടെയും ഇല്ല.....

എന്റെ ഇക്കാനെ കാണാൻ മനസ്സ് വെമ്പുന്നുണ്ട്....

പക്ഷെ....വിധി....ഞങ്ങളെ ഇങ്ങനെയാക്കി തീർത്തില്ലേ.....

ജനലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നത്....

പതിയെ എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ മറന്നു....പകരം മനസ്സ് മുഴുവൻ ഭയമായി...

ഈ രാത്രിയിൽ എന്റെ ജനലിൽ മുട്ടുന്നത് ആരാ.....ഞാൻ  സമയം നോക്കിയപ്പോൾ 12.30 കഴിഞ്ഞിരിക്കുന്നു.....

പടച്ചോനെ...ഈ പാതിരാത്രി ഇതാരാ ഇവിടെ.....

വീണ്ടും വീണ്ടും ജനലിൽ മുട്ടുന്നു....

രണ്ടും കല്പിച്ചു ഞാൻ തുറക്കാൻ തന്നെ തീരുമാനിച്ചു.....

പടച്ചോനെയും വിചാരിച്ചു ഞാൻ ജനൽ തുറക്കാനായി പോയി.....

ലൈറ്റ് on ചെയ്തു.....

തുറക്കണോ വേണ്ടയോ എന്ന് മനസ്സിന് അപ്പോഴും ഒരു സംശയം.....

എല്ലാവരും ഉറങ്ങിക്കാണുമോ.... വല്ല കള്ളന്മാരും ആണെങ്കിൽ ഞാൻ നിലവിളിച്ചാൽ അവർക്കൊക്കെ ഓടി വരേണ്ടതല്ലേ.....

ഞാൻ വേഗം പോയി വാതിൽ തുറന്നു വെച്ചു.....

അപ്പോഴും ജനലിൽ നിർത്താതെ മുട്ടാണ്...

എന്റെ നെഞ്ചിടിപ്പ് ക്രമാതീതമായി വർധിച്ചു വന്നു....

പടച്ചോനെ ഉള്ളിൽ വിളിച്ചു ഞാൻ ജനലിന്റെ അടുത്തേക്ക് നടന്നു.....

റബ്ബേ...നി കാത്തോളണെ.....

ഞാൻ മെല്ലെ ജനല് തുറന്നു.....

പുറത്തുള്ള ആളെ കണ്ടതും ഞാൻ ഞെട്ടി തരിച്ചു...... സന്തോഷിക്കണോ....സങ്കടപ്പെടാണോ... എന്താ വേണ്ടത് എന്നറിയാതെ നിന്നു ഞാൻ.   

എന്റെ ഷാനുകാക്ക......

ഞാൻ ഓടിപ്പോയി വാതിൽ അടച്ചു....

തിരിച്ചു ജനലിന്റെ അടുത്ത് തന്നെ വന്നു...

"ഷാനുക്കാ....."

"നാജി....."

സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു....

"ടി.....പെണ്ണെ കരയാതെ ....നിന്റെ കരച്ചിൽ കാണാൻ അല്ല ഞാൻ ഇവിടെ ഇത്ര കഷ്ടപ്പെട്ട് വന്നേ....."

"ഇക്കാ...ഇങ്ങളെങ്ങനെ ഇവിടെ...."

"ആഹ്...അതൊക്കെ പറയാം.....നിനക്ക് സുഖാണോ ടി...."

"ഉം.....ഇങ്ങക്കോ...."

"ഉം.....നി ഭക്ഷണം ഒക്കെ കഴിച്ചോ..."

"ഓഹ് ...എന്റെ വയറ് നിറഞ്ഞിരിക്കുവാ...."

"അതെന്താ നി ഇന്ന് നല്ലോണം വെട്ടിവിഴുങ്ങിയോ...."

"ഞാൻ മര്യാദക്ക് വല്ലതും കഴിച്ചിട്ട് ആഴ്ച ഒന്നായി ..."

"ടി....എന്റെ മുത്ത് പട്ടിണി കിടക്കല്ലേ...എനിക്ക് അത് സഹിക്കാൻ പറ്റില്ല...."

"ഇക്കാ....ഇപ്പൊ ഞാൻ ഇങ്ങടെ കൂടെ വരട്ടെ....."

"ഇല്ല....ഇപ്പോ അല്ല...ഞാൻ വരും...നിന്നെ കൂട്ടിക്കൊണ്ട് പോവാൻ...."

"എപ്പോഴാ വരിക....".

"ഷാനു വരും.....നിനക്ക് എന്നെ വിശ്വാസം ഇല്ലേ.... വൈകാതെ വരും ഞാൻ....."

"ഉം...."

പരസ്പരം ഇങ്ങനെ സംസാരിച്ചിട്ട് നാൾ കൊറേ ആയി.....

"നാജി....."

പുറത്തൂന്ന് ഉപ്പാന്റെ ഘോര ശബ്ദം കേട്ടപ്പോൾ ഞാൻ പേടിച്ചു വിറച്ചു....

ഇക്കാ പെട്ടെന്ന് തല കുനിച്ചിരുന്നു....ഞാൻ വേഗം ജനൽ പൂട്ടി....

പെട്ടെന്ന് വാതിൽ തുറന്നില്ല...ഒന്നും മിണ്ടിയതും ഇല്ല.....

"നാജി...."

ഉപ്പാ വീണ്ടും വിളിച്ചു....വാതിലിൽ മുട്ടി....

ഞാൻ മെല്ലെ പോയി വാതിൽ തുറന്നു....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--7
_______

ഉപ്പാ വീണ്ടും വാതിലിൽ മുട്ടി വിളിച്ചു കൊണ്ടേ ഇരുന്നു....

ഞാൻ മെല്ലെ പോയി വാതിൽ തുറന്നു....

ഞാൻ വാതിൽ തുറന്നതും ഉപ്പാ പെട്ടെന്ന് തന്നെ മുറിയിലേക്ക് കയറി....

ഞാൻ ശരിക്കും ഞെട്ടി.....

ഉപ്പാ റൂം മുഴുവൻ പരതി.....

പിന്നെ എന്റെ നേരെ തിരിഞ്ഞു....

ഞാൻ വിക്കി വിക്കി ചോദിച്ചു.......

"എന്താ......ഉപ്പാ......"

ഞാൻ ചോദിച്ചതിന് തറപ്പിച്ചൊരു നോട്ടം ആയിരുന്നു മറുപടി.....

"നി ആരോടാ സംസാരിക്കുന്നുണ്ടായെ"

ഉപ്പാ ചോദിച്ചു....സത്യത്തിൽ ഞാൻ പേടിച്ചു എങ്കിലും ഞാൻ ആ പേടി പുറത്തു കാണിച്ചില്ല.....

"സംസാരിക്കാനോ....ആരോട്....ഉപ്പാ എന്തൊക്കെയാ ഈ പറയുന്നേ....."

ഉള്ളിലെ ടെന്ഷന് മറച്ചു വെച്ചു ഞാൻ ചോദിച്ചു.....

"നി എന്നെ പറ്റിക്കാൻ നോക്കണ്ട....നിന്റെ മുറിയിലെ ലൈറ്റ് on ചെയ്ത വെച്ചിരിക്കുന്ന കണ്ടാ ഞാൻ ഇങ്ങോട്ട് വന്നേ.... കുറച്ചു സമയമായി ഞാൻ ഇവിടെ നിൽക്കുന്നു....ഇവിടെ നിന്ന് ഞാൻ അടക്കി പിടിച്ച സംസാരം കേട്ടല്ലോ...."

നിന്ന നിൽപ്പിൽ വീഴുമെന്ന് തോന്നിപ്പോയി എനിക്ക്.....പടച്ചോനെ....ഞാൻ ഇനി ന്താ ചെയ്യാ.....

ഈ ഉപ്പാക്ക് ഉറക്കും ഇല്ലേ....കാലാ കാലവും എന്റെ പിന്നാലെ ആണല്ലോ....

ഹോ...ഞാൻ ആ വാതിൽ കുറ്റിയിട്ടില്ല എങ്കിൽ എന്താവുമായിരുന്നു അവസ്ഥ....

എന്റെ കാര്യത്തിൽ ഇന്നത്തോടെ ഒരു തീരുമാനം ആയേനെ....

എന്റെ മൗനം കണ്ട ഉപ്പാ വീണ്ടും ചോദ്യം ആവർത്തിച്ചു....ഇത്തിരി ദേഷ്യത്തോടെ തന്നെ....

"നാജി....നിന്നോട് ആണ് ചോദിച്ചത് നി ആരോടാ സംസാരിക്കുന്നുണ്ടായെ...."

"ഉപ്പാ....ഞാൻ ആരോട് സംസാരിക്കാനാ...അതും ഈ നട്ടപ്പാതിരാക്ക്.... പിന്നെ ലൈറ്റ് on ചെയ്തത് ദാഹിച്ചപ്പോ വെള്ളം കുടിക്കാൻ ആണ്....അല്ലാതെ ഞാൻ ആരോടും സംസാരിച്ചിട്ടൊന്നുല്ല....."

ഞാൻ പറഞ്ഞത് ഉപ്പാ വിശ്വസിച്ചില്ല എന്ന് എനിക്ക് ഉപ്പാന്റെ മുഖ ഭാവത്തൂന്ന് മനസ്സിലായി.....

റബ്ബേ........

"നി പറഞ്ഞത് ഞാൻ വിശ്വസിച്ചില്ല... പക്ഷെ ഞാൻ പോകുവാ....ഇനിയും എനിക്ക് ഇങ്ങോട്ടേക്ക് വരേണ്ടി വന്നാൽ അറിയാലോ നാജി നിനക്ക് എന്നെ...മോളാണ് എന്നൊന്നും ഞാൻ നോക്കില്ല....."

"ഉം....."

ഞാൻ ചെറുതായി ഒന്ന് മൂളി താഴേക്ക് നോക്കി നിന്നു.....

ഉപ്പാ പുറത്തേക്ക് പോയി....ഞാൻ വേഗം വാതിൽ കുറ്റി ഇട്ടു....

വേഗം പോയി ജനൽ തുറന്നു നോക്കി....

പാവം എന്റെ ഷാനുക്കാ.....അവിടെ തന്നെ തലയും കുനിച്ചു ഇരിപ്പാണ്.....

"ശൂ...."

ഞാൻ മെല്ലെ വിളിച്ചു......

ഇക്കാ വേഗം എഴുന്നേറ്റ് എന്നെ നോക്കി....

ഞാൻ ചിരിച്ചു....ഇക്കയും....എന്തോ ഇക്കാ പറയാൻ ഒരുങ്ങിയപ്പോൾ ഞാൻ മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു.....

ഞാൻ വേഗം പോയി ടേബിൾ ലാമ്പ് on ചെയ്ത് ഒരു എഴുത്ത് എഴുതി ഇക്കാൻറെ കയ്യിൽ കൊടുത്തു.....

"ഇപ്പൊ വായിക്കേണ്ട....വീട്ടിൽ എത്തിയിട്ട് വായിച്ച മതി....ഇപ്പൊ പൊക്കോ....വേഗം...ഇനി ഇവിടെ നിന്നാൽ അപകടം ആണ്....വേഗം പോ...."

എന്ന് ഞാൻ വളരെ പതുക്കെ പറഞ്ഞു....

പറയുമ്പോൾ എന്റെ കണ്ണും നിറഞ്ഞു....

ഇനിയെന്നാ എന്റെ ഇക്കാനെ ഇങ്ങനെ ഒന്ന് കാണുക.....ഇക്കാ എന്റെ കയ്യിൽ മുറുകെ പിടിച്ചു......

ഞാൻ വേഗം പോകാൻ പറഞ്ഞപ്പോൾ മനസ്സില്ലാ മനസ്സോടെ ഇക്കാ പോയി....

ഞാൻ വേഗം ജനൽ അടച്ചു....കിടന്നു.....

എന്റെ പ്രിയതമന്റെ സുന്ദരമായ മുഖം കണ്ടു കൊണ്ട് ഞാൻ പതിയെ ഉറക്കിലേക്ക് വഴുതി വീണു.....
*****************************************

പോകുന്ന വഴിയിലും എന്റെ മനസ്സിൽ എന്റെ നാജി ആണ്....പാവം....എന്നെ കണ്ടപ്പോൾ ആ കണ്ണുകളിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.....

അധികം വൈകാതെ തന്നെ വീട്ടിൽ എത്തി....

ബൈക്ക് ഒതുക്കി വെച്ചു ഞാൻ ചുമ്മാ ഒന്ന്  സമയം നോക്കി.....

2 മണി ആവാറായി.... ഞാൻ നാജിടെ വീട്ടിൽ എത്തിയപ്പോൾ12.30 ആയിരുന്നു...

ഓൾടെ വീട്ടിലേക്ക് പോകുമ്പോൾ ഉമ്മാനോട് സ്വകാര്യം പറഞ്ഞിട്ടാണ് പോയത്.....

അത്കൊണ്ട് ഞാൻ ഉമ്മാന്റെ ഫോണിൽ വിളിച്ചു....

"ഹെലോ...."

"ഉമ്മാ....ഞാനാ ഷാനു....ഇങ്ങള് വാതിൽ തുറക്കീം....ഞാൻ ഇവിടെ പുറത്തുണ്ട്...."

"ആഹ്...നി നിക്ക് ഞാൻ വരാം"

അതും പറഞ്ഞു ഉമ്മാ ഫോൺ വെച്ചു....

കുറച്ചു സമയം കഴിഞ്ഞപ്പോ ഉമ്മാ വന്ന് ഡോർ തുറന്നു.....

"എന്താ ഉമ്മാ ഇത്രേം സമയം തുറക്കാൻ"

"നിന്റെ ഉപ്പാ ഉണരാതെ നോക്കണ്ടെ...ഇത് എങ്ങാനും അറിഞ്ഞാൽ അത് മതി...."

"ഹിഹി....ഇങ്ങള് പോയി കിടന്നൊളി... ഞാനും പോയി കിടക്കട്ടെ...."

ഞാൻ വേഗം റൂമിലേക്ക് ഓടി....

പോക്കറ്റിൽ നിന്ന് എന്റെ നാജി തന്ന എഴുത്ത് എടുത്തു വായിക്കാൻ തുടങ്ങി...

"ഷാനുക്കാ.... ഇനിയെന്നാ ഇങ്ങളെ കാണുക....എനിക്ക് സത്യത്തിൽ സങ്കടം ആവ്ന്ന്ണ്ട് ട്ടാ....എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്ക ഇക്കാ....

പിന്നെ....എന്റെ ഇത്ത എനിക്ക് പഴയ ഒരു ഫോൺ തന്നിട്ടുണ്ട്....ഞാൻ സമയം കിട്ടുമ്പോൾ ഒക്കെ ഇങ്ങളെ വിളിക്കാട്ടോ...

അതാണ് ഇപ്പൊ എന്റെ ഏക സമാധാനം...

ഇങ്ങളെ ശബ്ദം എങ്കിലും കേൾക്കാലോ....."

ഇത്രേം എഴുതി ഓൾടെ നമ്പറും താഴെ എഴുതിയിരിക്കുന്നു പഹയത്തി....

ഹിഹി.... ഇതാണ് ഓൾ കഷ്ടപ്പെട്ടു അവിടെ ഇരുന്ന് എഴുതിയത്....

എന്നോട് അവിടുന്ന് പറഞ്ഞാൽ ഉപ്പാ കേൾക്കോ പേടിച്ചിട്ടായിരിക്കും......

പാവം.....സഹിക്കാവുന്നതിലും അപ്പുറം ഓൾ സഹിച്ചു....

ഈ നമ്പറിലേക്ക് ഇപ്പൊ വിളിച്ചാലോ....

അല്ലെങ്കിൽ വേണ്ട....ഞാൻ ആയിട്ട് ഓൾക്ക് പ്രശനം ഉണ്ടാക്കാരുതല്ലോ....

പതിയെ ഞാൻ നിദ്രയിലാണ്ടു.....
*****************************************

"നാജിയ......"

തീരെ പരിചയം ഇല്ലാത്ത ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്....

എന്റെ റൂമിന്റെ വാതിൽക്കൽ ഒരു ഇക്കാ...

എനിക്ക് ഇതുവരെ കണ്ട് പരിചയം ഇല്ലാ....

ആഷിക്കാക്കന്റെ ഒക്കെ അതേ പ്രായം തോന്നിക്കും.....

"നാജിയ....എനിക്ക് അകത്തേക്ക് വരാമോ...."

അദ്ദേഹം വീണ്ടും ചോദിച്ചു........ഞാൻ വന്നോളൂ എന്നും പറഞ്ഞു....

എന്തായാലും വീട്ടിൽ നല്ല പരിചയം ഉള്ള ആളായിരിക്കും....അതുകൊണ്ടല്ലേ ധൈര്യത്തിൽ എന്റെ റൂമിലേക്ക് വന്നിട്ടുണ്ടാവുക....

എനിക്കരികിലേക്ക് വന്നു കൊണ്ട് അവൻ ചോദിച്ചു....

"എന്നെ അറിയോ നാജിക്ക്...."

ഞാൻ ഇല്ലാ എന്നര്ഥത്തിൽ തലയാട്ടി....

"അറിയാൻ വഴിയില്ല....പക്ഷെ എനിക്ക് തന്നെ അറിയാം ട്ടൊ..."

ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിച്ചു....

"ഞാൻ റംഷാദ്....തന്റെ ഉപ്പാന്റെ ഉറ്റ ചങ്ങാതി ജമാൽക്കയുടെ മോൻ...."

അത് പറഞ്ഞപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.....

ജമാൽക്കാ ഉപ്പാന്റെ വലം കൈ ആണ്.....

അദ്ദേഹത്തിന്റെ മൂത്ത മോൻ ആണ് ഇത്...

എന്റെ അതേ പ്രായത്തിൽ ഒരു മോളും ഉണ്ട്......

"ആഹ്...മനസ്സിലായി...."

"ഉം......"

"ഉപ്പാ വന്നിട്ടുണ്ടോ...."

"ആഹ്....ഉപ്പാ താഴെ ഉണ്ട്...."

"ഇക്കാനെ കുറിച്ചു പറഞ്ഞു കേട്ടറിവല്ലാതെ ഇതുവരെ കണ്ടില്ല..."

"ഇനിയെന്നും കാണാലോ......."

അതും പറഞ്ഞു സുന്ദരമായ ഒരു ചിരി ചിരിച്ചു....

ആ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല.....

ഞാൻ എന്തേ എന്നര്ഥത്തിൽ അവനെ  നോക്കി.....

കണ്ണടിച്ചു കൊണ്ട് താഴേക്ക് വാ എന്നും  പറഞ്ഞു കൊണ്ട് അവൻ മുന്നിൽ നടന്നു..

പിന്നാലെ ഞാനും.....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--8
_______

റംഷാദിന്റെ കൂടെ ഞാൻ താഴേക്ക് പോയി..

ജമാൽക്കയും ഉപ്പയും എന്തോ കാര്യമായ സംസാരത്തിൽ ആണ്....എന്റെ ഇക്കമാർ മൂന്നാളും കേൾവിക്കാരായിട്ട് ഇരിക്കുന്നു...

ഞാൻ അവിടെ എത്തിയതും നിയാസ്‌ക്കയും നിഹാൽക്കയും നിസ്സഹായതയോടെ എന്നെ നോക്കി.....

നവാസ്ക്ക തല കുമ്പിട്ട് ഇരിക്കുന്നു....

എനിക്ക് ഒന്നും മനസ്സിലായില്ല.....

എന്നെ കണ്ടതും ജമാൽക്ക

"ആഹ്....നാജി മോളെ....നിനക്ക് എന്നെ ഓർമ്മ ഉണ്ടോ....."

"ഉം....ഉണ്ട്...."

ഞാൻ ചെറു പുഞ്ചിരിയാലെ മറുപടി കൊടുത്തു............

റംഷാദ് ഉപ്പാന്റെ അടുത്തായി ഇരുന്നു.....

ഞാൻ അടുക്കളയിലേക്ക് നടന്നു.....അവിടുന്ന് അവരുടെ സംസാരം ശ്രവിച്ചു.....

"എന്നാ പിന്നെ എല്ലാം പറഞ്ഞ പോലെ....

ഞങ്ങൾ രണ്ടു ദിവസം കഴിഞ്ഞാൽ ഇങ്ങോട്ടേക്ക് വരാം.....അധികം ആരും ഉണ്ടാവില്ല...."

"റംഷാദിന്റെ ഉമ്മാക്കും പെങ്ങൾക്കും ഒക്കെ ഇഷ്ടാണോ...."

"അത് ചോദിക്കാൻ ഉണ്ടോ....ഇന്നലെ നി വിളിച്ചു പറഞ്ഞപ്പാട് തന്നെ ഞാൻ അവരോട് പറഞ്ഞിരുന്നു.... അവർക്ക് പൂർണ്ണ സമ്മതം ആണ്...."

കുറച്ചു സമയം കഴിഞ്ഞപ്പോൾ അവര് പോയി....

ഇതെല്ലം കേട്ട് ഒന്നും മനസ്സിലാവാതെ നിൽക്കുന്നു ഞാൻ.....

എന്റെ നിൽപ്പ് കണ്ട് ഇത്ത എന്റെ അടുത്തേക്ക് വന്നു......

"എന്താ നാജി....നി ഇങ്ങനെ ചിന്തിക്കുന്നെ"

ഇത്താന്റെ ചോദ്യം കേട്ട് ഞാൻ ഇത്താനെ ഒന്ന് നോക്കി....

"എന്തിനാ ഇത്ത അവര് വന്നത്....അവര് എന്താ അങ്ങാനൊക്കെ പറഞ്ഞത്...."

എന്റെ ചോദ്യം കേട്ട് ഇത്ത വിഷമത്തോടെ എന്നെ നോക്കി.....

"നി വാ....നിന്നോട് കുറച്ചു കാര്യങ്ങൾ എനിക്ക് പറയാൻ ഉണ്ട്....."

അതും പറഞ്ഞു ഇത്ത എന്റെ കയ്യിൽ പിടിച്ചു കൊണ്ട് മുകളിലേക്ക് പോയി....

"മോളെ....ഞാൻ പറയുന്നത് നി ശ്രദ്ധിച്ചു കേൾക്കണം.....നിന്റെ നല്ലതിന് വേണ്ടിയാ ഞാൻ പറയുന്നേ...."

"എന്താ ഇത്ത ...എന്താ കാര്യം....."

"നി ഷാനുനേ മറന്നേക്ക് മോളെ...നിന്റെയും അവന്റെയും സ്വപ്നം ഒരിക്കലും പൂവണിയാൻ പോവുന്നില്ല..."

ഇത്ത എന്നോട് അത് പറഞ്ഞപ്പോൾ ഞാൻ അവിശ്വസനീയമായി നോക്കി.....കാരണം ഇത്ത അങ്ങനെ പറയൂന്നു ഞാൻ ഒരിക്കലും കരുതിയില്ല......

"ഇത്ത.... ഇങ്ങളെന്താ ഈ  പറയുന്നേ....

ഇങ്ങള് പറയുമ്പോലെ അത്ര നിസാരം ആണോ അത്.....എന്റെ ഷാനുക്ക... അദ്ദേഹം ഇല്ലാതെ നാജി ഇല്ലാ.... മറ്റെന്ത് വേണമെങ്കിലും ഇത്ത പറഞ്ഞോളൂ...ഞാൻ അനുസരിക്കും....."

"മോളെ....ഞാൻ പറയുന്നത് നി ഒന്ന് മനസ്സിലാക്ക....നിങ്ങൾ ആഗ്രഹിച്ച ഒരു ജീവിതം നിങ്ങൾക്ക് കിട്ടില്ല....അതിന് നിന്റെ ഉപ്പാ സമ്മതിക്കില്ല....ഇപ്പൊ അവര് വന്നത് റംഷാദിന്റെയും നിന്റെയും കല്യാണക്കാര്യം സംസാരിക്കാൻ ആണ്...."

ഇത്ത പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഞെട്ടി...

ആഷിക്കാക്ക പോയപ്പോ ഞാൻ സമാധാനിച്ചിരുന്നു ഇനി കുറച്ചു നാളത്തേക്ക് കുഴപ്പം ഒന്നുമുണ്ടാവില്ല എന്ന്.....

പക്ഷെ ഇതിപ്പോ..........

"ഇത്ത.... അപ്പൊ ഉപ്പാ ഞങ്ങളെ ഒന്നിക്കാൻ വിടില്ല അല്ലെ...."

"അതേ മോളെ....അത് കൊണ്ടാ ഞാൻ പറയുന്നേ....നി ഷാനുനേ മറന്നേക്ക്"

"നടക്കില്ല.....നാജിന്റെ കഴുത്തിൽ ഒരു പുരുഷൻ മഹർ അണിയുന്നുണ്ടേൽ അത് എന്റെ ഷാനുക്ക മാത്രം...."

അതും പറഞ്ഞു ഞാൻ എന്റെ റൂമിൽ പോയി വാതിലടച്ചിരുന്നു.....

പൊട്ടിക്കരഞ്ഞു ഞാൻ....പക്ഷെ എന്റെ കണ്ണുനീർ തുള്ളികൾക്ക് യാതൊരു വിലയും ഇല്ലാ.....

ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെ സങ്കടപ്പെടേണ്ടി വരുമായിരുന്നില്ല....

ജീവനൊടുക്കി കളഞ്ഞാലോ എന്ന് തോന്നി പോയി....പക്ഷെ എന്റെ ഇക്കമാരുടെയും ഉമ്മാന്റേം ശാനുക്കാൻറേം ഒക്കെ മുഖം ആലോചിച്ചപ്പോൾ വേണ്ടെന്ന് വച്ചു....

എത്ര നേരം കരഞ്ഞെന്ന് എനിക്ക് ഓർമ്മ ഇല്ലാ.....കണ്ണീര്‌ലൂടെ എങ്കിലും മനസ്സിലെ സങ്കടങ്ങൾ ഒഴുകി പൊയ്ക്കോട്ടെ എന്നു കരുതി....

പക്ഷെ.....എന്റെ സങ്കടങ്ങൾ ഒരിക്കലും എന്നിൽ നിന്ന് പോവില്ല.....

പടച്ചോനെ.....എന്തിനാ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നെ.....
_________________________________________

തുടരും 💗

💛 എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@@

part--9
_______

എന്തിനാ റബ്ബേ ഞങ്ങളെ ഇങ്ങനെ പരീക്ഷിക്കുന്നെ.....

പരസ്പരം സ്നേഹിച്ചു പോയി എന്നൊരു തെറ്റ് മാത്രേ ഞങ്ങൾ ചെയ്തുള്ളൂ..അതിന് ഇങ്ങനെ ഒക്കെ ശിക്ഷിക്കണോ.........

ഷാനുക്കാനെ മറന്നൊരു ജീവിതം നാജിക്കില്ല......ഷാനുക്കാനെ എനിക്ക് നഷ്ടപ്പെട്ടാൽ  പിന്നെ ഈ നാജി  ജീവിച്ചിരിക്കില്ല.........

"മോളെ....നാജി വാതിൽ തുറക്ക്...."

ഉമ്മാ കതകിൽ മുട്ടിയപ്പോൾ ആണ് ഞാൻ കരച്ചിൽ നിർത്തിയത്.....

ഞാൻ പോയി വാതിൽ തുറന്നു.....

"വാ മോളെ....നി വല്ലതും കഴിക്ക്‌...എത്ര ദിവസമായി നി മര്യാദക്ക് വല്ലതും കഴിച്ചിട്ട്......"

ഉമ്മാ നിറഞ്ഞ കണ്ണുകളാലെ എന്നോട് പറഞ്ഞു.. .പാവം എന്റെ ഉമ്മാ....എന്നെ ഓർത്ത് കാരയാത്ത ഒരു ദിനമില്ല....

എല്ലാം മറന്ന് ഞാൻ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചാൽ എന്റെ ഉമ്മാക് സന്തോഷം ആവും....

പക്ഷെ എനിക്കതിന് പറ്റില്ലല്ലോ.....പ്രാണനെ പോലെയാണ് ഞങ്ങൾ തമ്മിൽ സ്നേഹിച്ചത്....

അത് മറക്കാൻ 100 വർഷം കഴിഞ്ഞാലും സാധിക്കില്ല.....പാവം എന്റെ ഇക്കാ....അവിടെ ഇരുന്ന് എത്ര മാത്രം സങ്കടപ്പെടുന്നുണ്ടാവും.......

"മോളെ നി എന്താ ആലോചിക്കുന്നെ.... നി വാ...വന്ന് ഭക്ഷണം കഴിക്ക്‌....."

ഉമ്മാ വീണ്ടും പറഞ്ഞു.....

"എനിക്ക് വേണ്ട ഉമ്മാ....വിശപ്പില്ല....."

"അങ്ങനെ പറയല്ലേ മോളെ....ഉമ്മാനെ നി ഇങ്ങനെ വിഷമിപ്പിക്കല്ലേ....."

ഉമ്മാന്റെ സങ്കടം കാണാൻ വയ്യാത്തൊണ്ടു ഞാൻ ഉമ്മാന്റെ കൂടെ ഭക്ഷണം കഴിക്കാൻ പോയി......വല്ലതും കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു................
*****************************************

എന്റെ പെണ്ണിനെ കുറിച്ചു ആലോചിക്കുമ്പോൾ നെഞ്ചു പൊട്ടും പോലെ തോന്നുന്നു............

അവളെ നഷ്ട്ടപ്പെടുന്നത് എനിക്ക് ചിന്തിക്കാൻ കൂടി വയ്യ.....ആഷി പറഞ്ഞത് ശരിയാണ്....അവൻ കല്യാണത്തിൽ നിന്ന് പിന്മാറിയ സ്ഥിതിക്ക് ഓൾടെ ഉപ്പാ മറ്റൊരുവനെ കണ്ടെത്തും.....

അവളെ വിട്ടു കളയാൻ എനിക്ക് ആവില്ല....

എന്തെങ്കിലും ചെയ്തേ പറ്റൂ......

"ഷാനു....."

ഉപ്പാന്റെ വിളി കേട്ട് ഞാൻ താഴെ പോയി....

"എന്തേ....."

ഞാൻ ചോദിച്ചു.....ഷമ്മുക്കാക്കയും ഷംസീറും അവിടെ ഉണ്ടായിരുന്നു....

ഇത്ത(ഇക്കാൻറെ ഭാര്യ)  വീട്ടിലേക്ക് വന്നത് ഞാൻ ഇപ്പോൾ അറിഞ്ഞതെ ഉള്ളൂ....

പൊതുവെ ഇത്ത ഇവിടെ വന്നാൽ എന്റെ അടുത്ത് വന്ന് ഓരോന്ന് പറഞ്ഞു ചൂടാക്കും..... പക്ഷെ ഇന്ന് ഇത്ത വന്നത് ഞാൻ അറിഞ്ഞതെ ഇല്ല....

ചിലപ്പോ എല്ലാ പ്രശനങ്ങളും മനസ്സിലായത് കൊണ്ട് എന്നെ ബുദ്ധിമുട്ടിക്കേണ്ട വിചാരിച്ചാവും......

"നമുക്ക് ഒന്ന് കബീറിന്റെ വീട് വരെ ഒന്ന് പോണം..."

ഉപ്പാ പറഞ്ഞു.....

"ഞാനെങ്ങും ഇല്ലാ.....ഉപ്പാ പോയാൽ മതി..."

"ഷാനു...ഇജ്ജ് വരണം വന്നേ പറ്റൂ...."

"ഉപ്പാന്റെ മോനാണ് ഞാൻ....എനിക്കും ഉണ്ട് വാശി....ഞാൻ വരില്ല എന്ന് പറഞ്ഞാൽ വരില്ല.....".

"ഷാനു....ഒരു പെണ്ണിന് വേണ്ടി നി ഞങ്ങളെ ഒക്കെ ശത്രുക്കൾ ആക്കുന്നു അല്ലെ...."

"ആ ഒരു പെണ്ണ് ആണ് എന്റെ ജീവൻ....എന്റെ നാജിയെ എനിക്ക് നഷ്ടപ്പെട്ടാൽ പിന്നെ ഒരാളും ഈ ഷാനുനേ കാണില്ല....."

അതും പറഞ്ഞു ഞാൻ ബൈക്കിന്റെ കീയും എടുത്ത് പോയി.....

നേരെ വിട്ടത് ബീച്ചിലേക്ക് ആയിരുന്നു....

അല്പം മനസ്സമാധാനം കിട്ടുന്നത് അവിടെയാണ്.......

പെട്ടെന്നാണ് എനിക്ക് കാൾ വന്നത്....

നോക്കിയപ്പോൾ ആഷി ആയിരുന്നു....

"ഹെലോ ആഷിക്...."

"ആഹ് ഷാനു.....നി എവിടാ ഉള്ളെ..."

"ഞാൻ ബീച്ചിൽ ഉണ്ടല്ലോ എന്തേ"

"നി അവിടെ തന്ന നിൽക്ക്...ഞാൻ ഇപ്പൊ വരാം...."

അതും പറഞ്ഞു ഞാൻ എന്താണ് മറുപടി പറയുന്നത് എന്ന് പോലും കേൾക്കാതെ ഓൻ ഫോൺ വെച്ചു.....

നിമിഷ നേരം കൊണ്ട് തന്നെ അവൻ എത്തി.....

"എന്താ ആഷി....ഇത്ര തിടുക്കത്തിൽ കാണാൻ വന്നേ...."

"ഒരു കാര്യം പറയാൻ....."

"എന്ത്....."

"ഞാൻ നിന്നോട് പറഞ്ഞില്ലേ...ഞാൻ അല്ലെങ്കിൽ മറ്റൊരുവൻ.... നാജിക്ക് വേണ്ടി പുതിയ ഒരാളെ ഓൾടെ ഉപ്പാ കൊണ്ട് വരും എന്ന് ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ ..."

"ആഹ്.....".

"ഉം....അങ്ങനെ ഒരാൾ വന്നു....അല്ല കൊണ്ട് വന്നു....ഓൾടെ ഉപ്പാ"

വല്ലാത്ത ഒരു മരവിപ്പ് തോന്നി....

ഇവള്ടെ ഉപ്പാ എന്താ ഇങ്ങനെ.... കണ്ണിൽ ചോരയില്ലാത്ത മനുഷ്യൻ.....

"ആരാ ആഷി....."

"റംഷാദ്.....ഓൾടെ ഉപ്പാന്റെ പ്രിയ സുഹൃത്തിന്റെ മോൻ.....ഇന്ന് ഓളെ കാണാൻ അവര് വീട്ടിൽ പോയി....."

"എന്നിട്ട് നാജി എന്നോട് ഒന്നും പറഞ്ഞില്ലല്ലോ ........"

"നിന്നോട് പറയാൻ വേണ്ടി ഓൾടെ ഇത്ത ഓൾക്ക് കൊടുത്ത ഫോണിൽ നിന്ന് നിന്നെ വിളിക്കാൻ പോവുമ്പോൾ ഉപ്പാ കണ്ടു....

പാവം അതിനെ പൊതിരെ തല്ലി.... ഫോൺ കൊടുത്തത് ഇത്ത ആണെന്ന് അറിഞ്ഞപ്പോൾ അവർക്കും വഴക്ക് കിട്ടി..."

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഞാൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു....

എന്റെ നാജി ഇതിന് മാത്രം എന്ത് തെറ്റാ ചെയ്തേ..  എന്നെ സ്നേഹിച്ചതോ....

"ആഷി വിട്ടോളൂ....ഞാനും പോക്കാ...എനിക്ക് ആ റംഷാദിനെ ഒന്ന് കാണണം...."

"എന്തിന്....."

"ആവശ്യം ഉണ്ട്...."

"ഓന്റെ ഉപ്പാന്റെ പേരെന്താ..."

"ജമാൽ...."

"ഉം...ശരി...."

ഞാൻ അത്രേം പറഞ്ഞു പോയി.....

മൂസിയേയും ജുനൈദിനെയും കൂട്ടി റംഷാദിനെ അന്വേഷിച്ചു....

പേര് കേട്ട പ്രമാണിയായ ജമാൽക്കാൻറെ മോനെ കണ്ടുപിടിക്കാൻ  അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല......

ഓനും ഓന്റെ കൂട്ടുകാരും ഇരുന്ന് സൊറ പറയുന്നിടയ്ക്കാണ് ഞങ്ങൾ പോയത്....

അപരിചിതരായ ഞങ്ങളെ കണ്ടപ്പോൾ അവര് ഒന്ന് നോക്കി.....ഞങ്ങൾ അവരുടെ അടുത്തേക്ക് നീങ്ങി.....

"ആരാ റംഷാദ്....."

ഞാൻ ചോദിച്ചു.....

"ഞാനാണ്....."

കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു....

"നിങ്ങളാരാ മനസ്സിലായില്ല....."

"നി ആണോ നാജിയെ കെട്ടാൻ പോവുന്നെ"

"ആഹ്....അതേ...."

"ദേ.....ചുമ്മാ വേണ്ടാത്ത പണിക്ക് നിക്കണ്ട...നാജി എന്റെ പെണ്ണാ....ഈ ഷാനുന്റെ പെണ്ണ്.....

നി വെറുതെ എനിക്ക് പണി ആക്കരുത്...."

"ഓഹ്...അപ്പൊ നിയാണോ ആ മഹാൻ....

കേട്ടറിവല്ലാതെ ഞാൻ ഇതുവരെ കണ്ടില്ല കെട്ടൊ....ടാ....ഞാൻ എല്ലാം അറിഞ്ഞിട്ട തന്നെയാ ഓളെ സ്വന്തമാക്കാൻ പോവുന്നെ....

നിയെന്നല്ല ആര് വിചാരിച്ചാലും  ഞാൻ ഓളെ സ്വന്തമാക്കിയിരിക്കും......

നിനക്ക് തടയാൻ പറ്റുമെങ്കിൽ തടയ്...."

ഓൻ എന്നെ വെല്ലുവിളിച്ചു.....

"നി നോക്കിക്കോ....ഷാനുവും നാജിയും പരസ്പരം സ്നേഹിച്ചത് സത്യമായിട്ടു ആണെങ്കിൽ ഞങ്ങളെ പിരിക്കാൻ പടച്ചോന് അല്ലാതെ മറ്റാർക്കും പറ്റില്ല..."

അതും പറഞ്ഞു ഞാൻ അവനെ ഉരുക്കുന്ന ഒരു നോട്ടവും നോക്കി പോയി.....

അവനെ വെല്ലുവിളിച്ചു എങ്കിലും വല്ലാത്ത ഭയം ഉണ്ടായിരുന്നു മനസ്സിൽ....

കാരണം....അവന്റെ കൂടെ ഉള്ളത് നാജിടെ ഉപ്പയാണ്....എന്റെ കൂടെ ആരുണ്ട്... ഞാൻ തികച്ചും ഒറ്റപ്പെട്ടിട്ടല്ലേ ഉള്ളത്.....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--10
________

"നാജി....നാളെ അവര് വരും....നിങ്ങളുടെ എൻഗേജ്‌മെന്റ് ആണ് നാളെ....അടങ്ങി നിന്നോണം....ഞാൻ പറയുന്നത് അനുസരിച്ച് നിന്ന നിനക്ക് നല്ലത്....."

ഉപ്പാന്റെ വാക്കുകൾ ഒരു ഇടിമുഴക്കം പോലെയാണ് ഞാൻ കേട്ടത്.......നാളെ എന്റെ നിക്കാഹ് ആണ് എന്ന് പറയാഞ്ഞത് ഭാഗ്യം.....

"ഇല്ല....എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല.....എനിക്കെന്റെ ഷാനുക്കാനെ മതി....."

അതും പറഞ്ഞു ഞാൻ നിലത്തിരുന്നു പൊട്ടിക്കരഞ്ഞു..... ഉപ്പാന്റെ കാല് പിടിച്ചു കേണപേക്ഷിച്ചു.....പക്ഷെ സ്വന്തം മകളുടെ കണ്ണുനീരിന് മുന്നിൽ മനസ്സാലിയുന്ന ഒരു മനുഷ്യൻ അല്ലാ എന്റെ ഉപ്പാ....

എന്നെ തട്ടി മാറ്റി....കൂടെ ഒരു ഭീഷണിയും...

"കൊല്ലുന്നത് നിന്നെ അല്ല....അവനെയാ...

നി ഇതിന് സമ്മതിച്ചില്ല എങ്കിൽ പിന്നെ അവനീ ഭൂമിയിൽ പിന്നെ ഉണ്ടാവില്ല....

നിനക്കറിയാലോ എന്നെ....ഞാൻ പറഞ്ഞാൽ പറഞ്ഞത് ചെയ്യും...."

ഉപ്പാ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും പേടിച്ചു.....കണ്ണിൽ ചോരയില്ലാത്ത പ്രകൃതം ആണ് ഉപ്പാന്റെത്....കൊല്ലും എന്ന് പറഞ്ഞാൽ കൊന്നിരിക്കും....

ഇല്ലാ എന്റെ ഷാനുക്ക....ഞാൻ കാരണം അദ്ദേഹത്തിന് ഒന്നും വരാൻ പാടില്ല.....

ന്റെ ഇക്കാനെ സംരക്ഷിക്കണം എങ്കിൽ ഞാൻ ഇതിന് സമ്മതിച്ചേ പറ്റൂ.....ഉപ്പാക്ക് അറിയാം....ഇക്കാക്ക് നോവുന്നത് എനിക്ക് സഹിക്കില്ല എന്ന്.... അതുകൊണ്ടാണ് ഈ അടവ് പ്രയോഗിച്ചത്....

"എന്താ....ഞാൻ അവന്റെ ഘാതകൻ ആകേണ്ടി വരുമോ...."

"ഇല്ല....ഉപ്പാ പ്ലീസ്.....ഇക്കാനെ ഒന്നും ചെയ്യരുത്.......ഞാൻ സമ്മതിക്കാം....ഉപ്പാ പറയുന്നത് എല്ലാം അനുസരിക്കാം....

എന്റെ ഇക്കാനെ ഒന്നും ചെയ്യരുത്...."

ഉപ്പാ പ്രതീക്ഷിച്ച മറുപടി തന്നെ എന്നിൽ നിന്ന് ലഭിച്ചപ്പോൾ വിജയ ഭാവത്തിൽ ഉള്ള ഒരു ചിരി തെളിഞ്ഞു വന്നു ആ മുഖത്തു....

പൊട്ടിക്കരഞ്ഞു ഞാൻ....അതിന് മാത്രം അല്ലെ എന്നെക്കൊണ്ട് സാധിക്കൂ.....

"എനിക്കറിയാം മോളെ....അവന് ഒരു പോറൽ പോലും എല്ക്കുന്നത് നിനക്ക് സഹിക്കില്ല എന്ന്.... ഇനി ഞാൻ പറയുന്നത് പോലെ നി ചെയ്യണം......"

എന്ത് എന്നർത്ഥത്തിൽ ഞാൻ ഉപ്പാനെ നോക്കി......

"നി ഇന്നവനെ കാണാൻ പോണം....എന്നിട്ട് നിന്നെ മറക്കാൻ നി തന്നെ അവനോട് പറയണം....നി പറഞ്ഞാൽ പിന്നെ അവന്റെ ശല്യം ഉണ്ടാവില്ല....."

നെഞ്ച് പൊട്ടുന്ന വേദനയോടെ ഞാൻ എല്ലാം കേട്ടു........

"എന്താ നാജി....സമ്മതമാണോ...."

അതെയെന്നര്ഥത്തിൽ ഞാൻ തലയാട്ടി....ഉപ്പാ പുറത്തേക്ക് പോയി.....

കൊച്ചു കുട്ടിയെ പോലെ കരഞ്ഞു ഞാൻ....ഇത്രേം സ്നേഹിച്ചത് ഇങ്ങനെ വേദനിക്കാൻ ആയിരുന്നോ......

റബ്ബേ നി മാത്രമാണ് തുണ....
*****************************************

"മോനെ ഷാനു....."

നാജിടെ ഫോട്ടോ നോക്കി കണ്ണീർ പൊഴിക്കുമ്പോഴാണ് സ്നേഹത്തോടെ ഉള്ള എന്റെ ഉപ്പാന്റെ വിളി.....ഞാൻ അതിൽ തെല്ലൊന്നുമല്ല അത്ഭുതപ്പെട്ടത്.....

കാരണം.....ഗൗരവം പിടിച്ചു നിൽക്കുന്ന ഉപ്പാന്റെ വായീന്ന്  ഇത്ര സ്നേഹത്തോടെ മോനെ എന്ന വിളി ഞാൻ പ്രതീക്ഷിച്ചതല്ല.....

"എന്താ ഉപ്പാ...."

കണ്ണ് തുടച്ചു കൊണ്ട് ഞാൻ വളരെയധികം സ്നേഹത്തോടും അതിലുപരി ബഹുമാനത്തോടും ഉപ്പാനോട് ചോദിച്ചു....

"ആരോടുള്ള വാശിക്കാ മോനെ നി ഇങ്ങനെ ഉണ്ണാതെയും ഉറങ്ങാതെയും നടക്കുന്നെ....എന്നോടൊ......"

"അല്ല ഉപ്പാ....എന്നോട് തന്നെ....നാജിയെ മോഹിച്ചതല്ലേ എനിക്ക് പറ്റിയ തെറ്റ്...അവളെ മോഹിപ്പിച്ചത് അതിലും വലിയ തെറ്റല്ലേ....അവളെ എനിക്ക് കിട്ടില്ല എന്ന് തോന്നിയപ്പോ ഞാൻ എന്നോട് തന്നെ വാശി കാണിക്കുകയാ....."

"വേണ്ടെടാ....നി ഇനി ഇങ്ങനെ നടക്കുന്നത് കാണാൻ ഉപ്പാക്ക് വയ്യ....നി അവളെയും കൂട്ടി ഇങ്ങോട്ട് വാ....നിന്റെ സന്തോഷം ആണ് ഞങ്ങൾക്ക് വലുത്....."

ഉപ്പാന്റെ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ ആയില്ല.....

"അപ്പൊ കബീർക്ക...."

"ഓനോട് ഞാൻ എല്ലാം പറഞ്ഞിരുന്നു..ഓൻ തെന്നെയാ പറഞ്ഞേ നിന്റെ ഇഷ്ടം പോലെ എല്ലാം നടത്തി തരാൻ... ഒനിക്ക് കൊടുത്ത വാക്ക് തെറ്റിക്കേണ്ടത് ഓർത്തിട്ടാ ഞാൻ നിന്നെ എതിർത്ത...."

ഞാൻ കൊച്ചുകുട്ടിയെ പോലെ ഉപ്പാനെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി.....

പെട്ടെന്നാണ് എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്....

"എന്നാ പിന്നെ താഴേക്ക് പോവ ഞാൻ...നി ഞാൻ പറഞ്ഞ പോലെ ഓളെയും കൂട്ടി വാ"

ഉപ്പാ എന്റെ ചുമലിൽ തട്ടി പറഞ്ഞു....താഴേക്ക് പോയി.....ഞാൻ കാൾ അറ്റൻഡ് ചെയ്തു....

"ഹെലോ....."

"ഹെലോ....ഞാൻ നാജിയാണ്...."

"നാജി....നിനക്കെന്നെ വേണ്ടാതായോ ടി....ഒന്ന് നിന്റെ ശബ്ദം കേൾക്കാൻ ഞാൻ എത്ര നാളായി കൊതിക്കുന്നു...."

"എനിക്ക് ഇക്കാനെ ഒന്ന് കാണണം...3 മണി ആവുമ്പോ ഞാൻ ബീച്ചിലേക്ക് വരും...വരണം...."

അത്രേം പറഞ്ഞു എന്റെ മറുപടിക്ക് പോലും കാത്ത് നിൽക്കാതെ ഓൾ ഫോൺ വെച്ചു.......

ഇവൾക്കിതെന്തു പറ്റി..... ഹാ...ഉപ്പാ കാണും എന്ന് വിചാരിച്ചു പെട്ടെന്ന് വെച്ചതായിരിക്കും....
*****************************************

സങ്കടം എങ്ങനെയൊക്കെ മറച്ചു പിടിച്ചാണ് ഇക്കാനോട് ഗൗരവത്തിൽ സംസാരിച്ചത് എന്ന് എനിക്ക് അറിയില്ല.....

പക്ഷെ....ഇനിയും ഞാൻ ഇക്കാനോട് സ്നേഹം കാണിച്ചാൽ ഇക്കാൻറെ ജീവൻ അപകടത്തിൽ ആണ്....പാടില്ല....ഞാൻ കാരണം....എനിക്ക് വേണ്ടി.....ഇല്ല....ഒരിക്കലും ഇല്ല.....

ഇക്കാൻറെ കണ്ണിൽ നോക്കി പറയാൻ ഉള്ള ധൈര്യം എനിക്ക് ഇല്ല....പക്ഷെ പറഞ്ഞല്ലേ പറ്റൂ.....

കൃത്യം മൂന്ന് മണിക്ക്  ഞാൻ ബീച്ചിൽ എത്തി..... ഇക്കയും എത്തി.....

ആ മുഖം കണ്ടപ്പോൾ എന്റെ മിഴികൾ എന്നെ അനുസരിക്കാത്ത പോലെ ഒഴുകിക്കൊണ്ടേ ഇരുന്നു.....

പാടില്ല കണ്ണേ.... എന്റെ ഇക്കാൻറെ മുന്നിൽ നിന്ന് നി കരയല്ലേ...പാവം ...അത് സഹിക്കാൻ ആവില്ല.....

ഞാൻ ഇക്കാൻറെ അരികിലേക്ക് നീങ്ങി...

"നാജി....എന്താടി....എന്താ പറ്റിയെ നിനക്ക്...നിന്റെ മുഖത്തെന്താ എന്നെ കണ്ടിട്ടും ഒരു സന്തോഷമില്ലാത്തെ..."

ഇക്കാ അത് പറഞ്ഞപ്പോൾ ഞാൻ   തിരിഞ്ഞു നിന്നു....കടലിന് അഭിമുഖമായി നിന്ന് കൊണ്ട് ഞാൻ പറയാൻ തുടങ്ങി.....

"ഇക്കാ എന്നെ മറക്കണം....."

"ഹഹഹ....നി എന്താ തമാശ പറയുവാണോ...എല്ലാം കൂടി നിനക്ക് വട്ടായോ നാജിയെ...."

"തമാശ അല്ല....വട്ടായതും അല്ല....ഞാൻ പറഞ്ഞത് കാര്യമാണ്....ഈ തിരമാലകളെ സാക്ഷിയാക്കി നമുക്ക് പിരിയാം.... ഇനി എനിക്ക് എന്റെ വഴി...നിങ്ങൾക്ക് നിങ്ങടെ വഴി....."

"നാജി......"

ഒരു ഞെട്ടലോടെ ആണ്  ഇക്കാ  എന്റെ പേര് വിളിച്ചത്...... ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല....നോക്കിയാൽ എന്റെ നിയന്ത്രണം വിട്ട പോവും.....

"എനിക്ക് പറയാൻ ഉള്ളത് പറഞ്ഞു..."

"നാജി....നി പറ.... നിനക്ക് അങ്ങനെ എന്നെ മറക്കാൻ പറ്റോ....നമുക്ക് പരസ്പരം പിരിഞ്ഞിരിക്കാൻ സാധിക്കോ..

എന്റെ കണ്ണിൽ നോക്കി നി പറ നാജി....

നിന്നെ ഞാൻ മറക്കണം എന്നും നി എന്നെ മറക്കും എന്നും നി എന്റെ കണ്ണിൽ നോക്കി പറ......"

നിയന്ത്രണം ഇല്ലാതെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി....ഇക്കാൻറെ ഇടർന്ന സ്വരത്തിൽ ഉള്ള ആ വാക്കുകൾ എനിക്ക് ഒരിക്കലും കെട്ടില്ലെന്ന് നടിക്കാൻ കഴിയില്ല......

എന്റെ കണ്ണുനീർ ഇക്കാ കാണാതിരിക്കാൻ ആയി ഞാൻ മുന്നോട്ടേക്ക് നടന്നു......

"നാജി...നി പറയാറില്ലേ ഷാനു ഇല്ലെങ്കിൽ നാജി ഇല്ല എന്ന്....അതൊക്കെ മറന്നോ നിയ്യ്‌......എന്നെ ഒഴിവാക്കാൻ തന്നെ പോവാണോ നി....."..

"എന്റെ എൻഗേജ്‌മെന്റ് ആണ് നാളെ...അതിന് നിങ്ങൾ ഒരു തടസ്സം ആവരുത്.....പ്ലീസ്.....എന്നെ ഇനിയും ശല്യം ചെയ്യരുത്.....ഞാൻ കാല് പിടിക്കാം...."

ഞാൻ അത്രേം പറഞ്ഞപ്പോൾ എന്റെ ഇക്കാ ആ മണൽ തരിയിൽ മുട്ടു കുത്തി ഇരുന്നു.......

"അപ്പൊ ഞാൻ നിനക്ക് ശല്യം ആയിരുന്നോ പെണ്ണെ....നി എന്നോട് കാണിച്ച സ്നേഹം ഒക്കെ വെറും അഭിനയം ആയിരുന്നോ..... ഇല്ല പെണ്ണെ....

നിന്നെ മറക്കാൻ ഈ ജന്മ ഷാനുവിന്  ആവില്ല....പക്ഷെ....നാജി....നിന്റെ സന്തോഷം ആണ് എനിക്ക് വലുത്....

ഒരിക്കലും ഈ ശല്യം ഇനി നിന്നിൽ ഉണ്ടാവില്ല....നിന്റെ മുന്നിലേക്ക് ഇനി ഞാൻ വരില്ല.....

നി സന്തോഷമായി ഇരിക്കൂ....."

ഹൃദയത്തെ കീറിമുറിക്കാൻ മാത്രം മൂർച്ച ഉണ്ടായിരുന്നു ആ വാക്കുകൾക്ക്.....

യാ റബ്ബേ......എന്റെ ഇക്കാന്റെ ജീവിതം നി സ്വർഗ്ഗ തുല്യം ആക്കിക്കൊടുക്കണേ നാഥാ......

ഒന്നും മിണ്ടാൻ പറ്റിയില്ല എനിക്ക്....ഞാൻ വീട്ടിലേക്ക് പോയി......
****************************************

അവൾ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാൻ ആയില്ല.....

എന്റെ നാജി...അവൾക്ക് എന്നെ പിരിയാൻ ആവുമോ....ഓൾ എന്നെ ചതിക്കുവായിരുന്നോ....ഈ സ്നേഹം ഒക്കെ വെറും അഭിനയം ആയിരുന്നോ...

ആയിരിക്കാം.... ഞാൻ ഓൾക്ക് വെറും ഒരു നേരമ്പോക്ക് മാത്രം ആയിരിക്കാം.....

പൊട്ടിക്കരയാണ ഞാൻ....ചുറ്റും ഉള്ളവരൊക്കെ എന്നെ ശ്രദ്ധിക്കുന്നുണ്ട്....

ഒരു മുഴു ഭ്രാന്തനെ പോലെ പലതും പറഞ്ഞു ഞാൻ...പക്ഷെ....ആര് കേൾക്കാൻ......നാളെ അവൾ സന്തോഷിക്കട്ടെ....

എന്റെ ഹൃദയം കീറിമുറിച്ചു പോയ എന്റെ പ്രിയ കാമുകിക്ക് ഞാൻ എല്ലാ വിധ ആശംസകളും നേരുന്നു..... ഇനി ഓൾടെ മുന്നിലേക്ക് പോവാൻ പാടില്ല ഞാൻ...

ഓൾക്ക് ഒരു ശല്യം ആവാൻ പാടില്ല...ഓൾടെ സന്തോഷങ്ങൾ ഞാൻ ആയിട്ട് ഇല്ലാതാക്കാൻ പാടില്ല.....

ആർക്ക് വേണ്ടിയാണ് ഞാൻ ഇനി കരയുന്നത്....എന്റെ കണ്ണുനീർ അവളെ സന്തോഷിപ്പിക്കും എങ്കിൽ ഇനിയും ഞാൻ കരയാം....

എന്റെ മരണം വരെ എന്റെ മനസ്സിൽ ഒരു പെണ്ണ് മാത്രം.....എന്റെ നാജി....ഷാനുന്റെ നാജി.....
_________________________________________

തുടരും 💗
Sahala

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്