Kissakal

എന്റെ കല്യാണ ഒരുക്കങ്ങൾ തുടങ്ങിയപ്പോഴേ അച്ഛനോട് ഞാൻ പറഞ്ഞിരുന്നു എനിക്ക് സൗന്ദര്യവും നിറവും ഒന്നും ഒരു പ്രശ്നം അല്ല !!!!

എന്നെ മനസ്സിലാക്കി എന്റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ നടത്തിത്തരുന്ന ഒരു ചെക്കനെ മതിയെനിക്കെന്നു........

കുറെ ചെക്കന്മാർ വന്നു കണ്ടു പോയെങ്കിലും പത്തുമിനിറ്റ് സംസാരിക്കുമ്പോളേക്കും സ്വഭാവം ഏകദേശം മനസ്സിലായി തുടങ്ങി..

അങ്ങനെ അവസാനം ഒരാൾ വന്നു.. കാണാൻ വല്യേ സൗന്ദര്യം ഒന്നുമില്ലെങ്കിലും ഒരു പൗരുഷം ഉണ്ട് ആ മുഖത്തു നോക്കുമ്പോൾ. പിന്നെ എനിക്കേറ്റവും ഇഷ്ടപ്പെട്ട താടിയും..

സംസാരിക്കാൻ തുടങ്ങിയപ്പോഴേ ഉള്ളിൽ ആരോ ഇരുന്നു പറയുന്നുണ്ട് ഇത് തന്നെ നിന്റെ ചെക്കൻ എന്ന്....

ഒട്ടുമിക്ക കാര്യങ്ങളും സംസാരിച്ചു.. നൂറ്റൊന്നു ശതമാനം ചേർച്ച ഉള്ള പോലെ !!

ചെറിയ ചാറ്റൽ മഴയുള്ളപ്പോ ബൈക്കിനു പുറകിൽ ചേർന്നിരുന്ന്  ചുറ്റണമെന്നുള്ളതൊക്കെ എന്റെ സ്വപ്നമായിരുന്നു..

ഞാനിതെല്ലാം പറയുന്നെനും മുന്നേ എന്നോട് ഇതെല്ലാം പറയുന്നു.. ഞാൻ ആകെ ഞെട്ടിയെങ്കിലും പുറത്തു കാട്ടിയില്ല. പെണ്ണുകാണാൻ വന്ന ചെക്കനെ പെണ്ണ് കെട്ടിപിടിച്ചാൽ ഉണ്ടാവുന്ന ഭവിഷ്യത്തോർത്തു മിണ്ടാതെ കേട്ടു നിന്നു..

നിശ്ചയം കഴിഞ്ഞ അന്നുമുതൽ ഫോൺ വിളി തുടങ്ങി.. വിളി എന്ന് പറഞ്ഞാൽ പോരാ!!! 'അമ്മ വന്നു വഴക്കു പറയാൻ തുടങ്ങി ഇക്കണക്കിനു പറഞ്ഞു തീർത്താൽ കിട്ടിക്കഴിഞ്ഞാൽ മൗനവൃതം എടുക്കേണ്ടി വരുമെന്ന്..

ഇഷ്ടങ്ങൾ പങ്കുവച്ചു മുന്നോട്ട് പോവുമ്പോൾ ജീവിതം ഒരുപാട് നിറമുള്ളതായിത്തീരുകയായിരുന്നു..

കെട്ടാൻ പോകുന്ന ചെക്കനോട് ആർക്കും  ഇത്രയും പ്രണയം തോന്നിയിട്ടുണ്ടാകില്ല.. മുജ്ജന്മ ബന്ധം പോലെ ഒരുപാട് സ്നേഹിച്ചു..

കല്യാണത്തിന് ഒരുമാസം മുൻപ് വീട്ടിലേക്കുള്ള യാത്രയിൽ അദ്ദേഹത്തിന്റെ വണ്ടി അപകടത്തിൽ പെടുമ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല.. ഒരു കാല് ദൈവം അങ്ങെടുക്കുമെന്നു..

ബന്ധം അവസാനിപ്പിക്കലായിരുന്നു എല്ലാവരും കണ്ട ഒരേഒരു വഴി..

എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.. ഞങ്ങളുടെ സ്നേഹത്തിനു ആരുടെ കണ്ണേറ് പറ്റി അറിയില്ല....

വിരലിലിട്ട മോതിരം അച്ഛൻ ബലമായി ഊരിവാങ്ങുകയാണ്.. എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്..

ഇല്ല ഇത് ഊരണ്ട അച്ഛാ..... ഞാൻ ഒന്നെന്തായാലും തീരുമാനിച്ചു.. അദ്ദേഹം തന്നെ മതി എനിക് അതല്ല എങ്കിൽ എനിക്ക് ഈ ജന്മം മറ്റൊരു വിവാഹം വേണ്ട..

കാരണം വേറൊന്നുമല്ല.. എനിക്ക് ഇനിയും അച്ഛൻ വിവാഹം ആലോചിച്ചു ആളുകളെ കൊണ്ടുവരും. പക്ഷെ അതൊരിക്കലും അദ്ദേഹത്തിനെ പോലെ ഒരാൾ ആയിരിക്കില്ല ഉറപ്പ്.. എനിക്ക് അദ്ദേഹത്തിന്റെ ഒരു കാലിന്റെ ഒരു കുറവ് കുറവായി തോന്നുന്നില്ല..

നിങ്ങൾ എല്ലാവരും ഇതിന് സമ്മതിക്കണം. എനിക്ക് ആ മനുഷ്യന്റെ സ്നേഹത്തിന്റെ തണലുമതി.. എന്നെ വേറെ ഒന്നിനും നിർബന്ധിക്കരുത്...

വിവാഹത്തിന് ശേഷമാണ് ഇത് സംഭവിച്ചതെന്ന് കരുതിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു...

അതേ സ്വപ്നം കണ്ടപോലെ ഞങ്ങളുടെ വിവാഹമാണ് നാളെ!!!

മുറിച്ചുമാറ്റപ്പെട്ട കാല് ഉണങ്ങാൻ കുറച്ചു സമയമെടുക്കും..

എങ്കിലും ഞങ്ങൾ ഒന്നിക്കുകയാണ് ദൈവത്തിന്റെ നിശ്ചയപ്രകാരം... 

                                          ദിവ്യ.. .

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്