#kissakal

നീ ആളൊരു നല്ല ചരക്കാടി.  ഞാൻ സമ്മതിച്ചു.  പക്ഷേ നിന്റെ തന്റേടം.  അതിത്തിരി കൂടി പോയി.

അതും വെറും ഫസ്റ്റ് ഇയർ ആയ നിനക്കെങ്ങനെ ധൈര്യം വന്നു,  എന്റെ അമ്മക്കുള്ളതേ നിനക്കും ഉള്ളെന്നു പറയാൻ

അന്നേ നിന്നെ ഞാൻ നോട്ടമിട്ടു വെച്ചതാ...

നീ കുടിക്കാൻ എടുത്തു വെച്ച കാപ്പിയിലിത്തിരി ഉറക്ക മരുന്ന് കലക്കി തരാൻ എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായില്ല

അതു കഴിഞ്ഞു നിന്നെ ഞങ്ങൾ എല്ലാരും ഉപ്പു നോക്കി !!!

നീ ഈ വീഡിയോ ഒന്ന് നോക്കിക്കേ..

"ഇനി നീ വരും,  ഞാൻ വിളിക്കുന്നിടത്തൊക്കെ " കാല് വെന്ത നായയെ പോലെ!!!

ഇല്ലെങ്കിൽ പട്ടികാട്ടിന്നു പഠിക്കാൻ വന്ന നീ പട്ടണത്തിൽ കാണിക്കുന്നതെന്താണ് എന്നു നാട് നീളെ കാണും !!!

അവന്റെ മെസ്സേജ് വായിച്ചു കഴിഞ്ഞപ്പോൾ എനിക്കാദ്യം. കണ്ണിലിരുട്ടു കയറുന്നതു പോലെ തോന്നി

ഹോസ്റ്റലിൽ നിക്കുന്നതിന്റെ ഫീസ് കൊടുക്കാൻ ബുദ്ധിമുട്ടുന്ന റിട്ടയർ ആയ അച്ഛന്റെ ബുദ്ധിമുട്ട് കണ്ടാണ് ലൈബ്രറിയിൽ പഠിക്കാൻ പോയത്

ഉറക്കം വരുന്നെന്നു തോന്നിയപ്പോൾ ആണ് പുറത്തു പോയി ഒരു കാപ്പി വാങ്ങിക്കൊണ്ട് വന്നത്.  അപ്പോഴാണ് അവന്റെ കൂട്ടുകാരൻ അവിടൊരു പാമ്പിനെ കണ്ടെന്നു കൂവുന്നത്

ഞാൻ പോയി നോക്കിയിട്ട് ഒന്നും കണ്ടില്ല

പിന്നെ വന്ന് കാപ്പി കുടിച്ചതെ ഓർമ ഉള്ളു. ഉറക്കം എണീക്കുമ്പോൾ ദേഹം ഒടിഞ്ഞു ഞ്ഞുരുങ്ങുന്ന  വേദന ഉണ്ടായിരുന്നു. ലൈബ്രെറിയൻ കുഞ്ഞപ്പൻ ചേട്ടൻ വന്ന് വിളിച്ചീണിപ്പിച്ചപ്പോ മണി ഒൻപതു !!!

രാത്രി കുളിച്ചപ്പോൾ അവിടിവിടെ നീറി.  രാവിലെ എണീറ്റപ്പോൾ നല്ല പനി.  അതു കൊണ്ടാണ് അച്ഛനെ വിളിച്ചു വരുത്തി വീട്ടിലേക്കു വന്നത്

അപ്പോൾ കിടന്നതാണ്.  ഇപ്പോഴാണ് കണ്ണു തുറന്നത്. മണി എട്ടാകുന്നു

ആത്മഹത്യ ചെയ്താലോ എന്നു തോന്നി.  അമ്മയില്ലാത്ത എന്നെ വളർത്തി ഇവിടെ വരെ ആക്കി മകൾക്കു മെഡിക്കൽ കോളേജിൽ അട്മിഷൻ കിട്ടിയപ്പോൾ ജീവിതം ഒരു കരക്കായി എന്ന് കരുതിയ അച്ഛനെ ഓർത്തിട്ടു എന്റെ കണ്ണു പുകഞ്ഞു നീറി

പുറത്തേക്കു വന്നു. അച്ഛൻ വീട്ടിലെ ജോലി എല്ലാം ഒതുക്കിയിയിട്ട് രാവിലെ പകുതി ആക്കിയ പത്ര വായന മുഴുമിപ്പിക്കുന്നു

ശബ്ദം കെട്ടിത്തടത്തെക്ക് അച്ഛൻ തല തിരിച്ചു. എന്നെ കണ്ടു ചിരിച്ചു.  നിലാവ് പോലുള്ള ചിരി

അല്ലെങ്കിലും മാഷായിരുന്ന അച്ഛൻ നിലാവ് പോലെ തന്നെ ആണ്.  ഞാൻ മാത്രമല്ല ക്‌ളാസ്സിലെ എല്ലാവരും അച്ഛന്റെ മക്കൾ

"അമ്മു എണീറ്റോ വാ നമുക്കിത്തിരി കഞ്ഞി കുടിക്കാം,  നീ എണീക്കാൻ വേണ്ടി നോക്കി ഇരിക്കുകയായിരുന്നു ഞാൻ "

കഞ്ഞി പാത്രത്തിന്റെ മുൻപിലിരിക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും രണ്ട് വല്യ തുള്ളി ഉരുണ്ടു പാത്രത്തിലേക്ക് വീണു

"അച്ഛൻ വേപധുവോടെ എന്നെ ചേർത് പിടിച്ചു.. "എന്താ എന്റെ കുട്ടീടെ മനസ്സിൽ ????

ഞാൻ ഇനി പഠിക്കുന്നില്ലച്ഛാ !!!.. അത്രയേ പറയാൻ ആയുള്ളൂ. കഞ്ഞി പാത്രവും ഇട്ടിട്ടു മുറിയിലേക്ക് പോയ എന്റെ പിറകെ അച്ഛനെത്തി

എന്റെ മൊബൈൽ ഞാൻ അച്ഛന്റെ മുൻപിലേക്ക് നീക്കി വെച്ചു.

ഒരച്ഛന് സഹിക്കാൻ പറ്റാത്തത് കണ്ട അച്ഛൻ കട്ടിലിൽ കിടന്നു കരയുന്ന എന്റെ തല പിടിച്ചു  മടിയിൽ വെച്ചു

അവന്റെ അച്ഛനുംഅമ്മയും എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു

"അവര് നാട്ടിൽ ഇല്ല. അമേരിക്കയിലെവിടോ ആണെന്ന് തോന്നുന്നു "

അന്ന് രാത്രി മുഴുവൻ കരയുന്ന എന്റെ തലയും മടിയിൽ വെച്ചു അച്ഛൻ ഒരു പോള കണ്ണടക്കാതെ ഇരുന്നു

രാവിലെ ഞാൻ കണ്ണ് തുറക്കുമ്പോൾ അച്ഛൻ റെഡി ആയിരുന്നു

എന്നോടും പെട്ടന് റെഡി ആകാൻ പറഞ്ഞു. എവിടേക്കാണ് എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടിയില്ല

എന്നെയും കൂട്ടി നേരെ പോയത് മെഡിക്കൽ കോളേജിലൊട്ടാണ്

പ്രിനിസിപ്പാലിന്റെ മുൻപിൽ ഇരിക്കുമ്പോൾ അച്ഛൻ എന്നെ ചേർത്ത് പിടിച്ചിരുന്നു. അടുത്ത മുറിയിൽ നിന്ന് സാറ് വിളിപ്പിച്ച രമ മാഡവും എന്റെ മൊബൈൽ കണ്ടു.

അവരെന്നെയും ചേർത്ത് പിടിച്ചു അവരുടെ റൂമിൽ പോയിരുന്നു.

അവരെ നാലു പേരെയും ക്ലാസ്സിൽ നിന്നും വിളിച്ചിറക്കി പോലീസ് ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി അറസ്റ് ചെയ്തു കൊണ്ട് പോയതോടെ കോളേജ് ഇളകി മറിഞ്ഞു

അച്ഛനും അധ്യാപകരും ചേർന്ന് എന്നെ ക്ലാസ്സിലേക്ക് കൂട്ടികൊണ്ട് പോയി

എന്നെ മുൻപിലത്തെ ബെഞ്ചിന്റെ ഒരിരരികത്തു പിടിച്ചിരുരുത്തി രമ മാഡം എന്റെ കൂട്ടിരുന്നു

ആദ്യം സംസാരിച്ചത് എന്റെ അച്ഛൻ തന്നെ ആണ്

"അമ്മുവിന്റെ അച്ഛൻ അല്ല അച്ഛനും അമ്മയും ഞാനാണ്. നിങ്ങളെല്ലാം എനിക്കവളെ പോലെ തന്നെയാണ്. അവൾക്കു സംഭവിച്ചത് ഇപ്പോൾ നിങ്ങളെല്ലാം അറിഞ്ഞു കാണും. "

വെറും പതിനേഴു വയസേ ഉള്ളു എന്റെ കുട്ടിക്ക്,  സഹോദരങ്ങൾ ഇല്ലാത്ത അവൾക്കു നിങ്ങളാണ് ഇനി സഹോദരങ്ങൾ,  അവളെ ആരും കളിയാക്കരുത്,  കുറ്റപ്പെടുത്തരുത്,  തുറിച്ചു നോക്കരുത്.

അവളെ ഞാൻ ഇവിടെ നിങ്ങളുടെ കൂടെ വിട്ടിട്ടു പോവുകയാണ്. നിങ്ങളെ പോലെ അവളും പഠിച്ചോട്ടെ

ഞാൻ പറഞ്ഞത് അച്ഛന്റെ മക്കൾക്കു മനസ്സിലായെന്നു കരുതുന്നു എന്ന് പറഞ്ഞു തീർന്നപ്പോഴേക്കും അച്ഛൻ പൊട്ടിക്കരഞ്ഞു പോയിരുന്നു

ഇന്ന് ഞാൻ പഠനം തീർത്തു ഇവിടുന്നു ഇറങ്ങുകയാണ്. എന്റെ അമ്മയെ മരണം കൊണ്ട് പോയത് എന്നെ പ്രസവിച്ചപ്പോൾ ആണ്

അതു കൊണ്ട് ഞാനും ഗൈനെക്കോളജിസ്റ് ആയി.

നന്ദി ഉണ്ട് പലരോടും,ധൈര്യം തന്ന അധ്യാപകരോട്,  സഹോദരി ആയി കണ്ടു ചേർത്ത് പിടിച്ച സഹപാഠികളോട് അല്ല കൂടെപ്പിറപ്പുകളോട്

പക്ഷേ ഏറ്റവും നന്ദി എന്റെ അച്ഛനോട് തന്നെ ആണ്.  എന്നെ ഞാനാക്കിയ,  എന്റെ പിന്ബലത്തോടു
Sabaries RK

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്