#kissakal

ആ കൈ മേലുള്ള മറുക്!! അതു കണ്ടപ്പോൾ ആ വിരലുകൾ പണ്ട് ഞെരിച്ചുടച്ച എന്റെ മാറിടങ്ങൾക്കു പോലും വീർപ്പു മുട്ടൽ ഉണ്ടായി !

പൊന്നമ്പിളിയുടെ ചിരി കേട്ടാണ്. ഞാനാ ജനാല തുറന്നത്.അവളുടെ മുഖം മാത്രേ കാണുന്നുള്ളൂ.

ബൈക്കിൽ ഇരിക്കുന്നയാൾ ഹെൽമെറ്റ്‌ വെച്ചിരുന്നു. പുറം തിരിഞ്ഞാണിരുപ്പ്. പക്ഷേ  അയാളെ തിരിച്ചറിയാൻ എനിക്കാ മുഖം കാണേണ്ട ആവശ്യം ഇല്ലാ!!"

അവളുടെ മുഖത്തെ നാണത്തിന്റെ ചുവപ്പ് എന്റെ അടി വയറ്റിൽ ഒരു കത്തികാളൽ ഉണ്ടാക്കി!!!

ഇല്ലാ ! ഞാനതു സമ്മതിക്കില്ല.  ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ മകളാണ് പൊന്നമ്പിളി. അവളുടെ പാദസര കിലുക്കം മാത്രമാണ് എന്നെ ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നത്

എന്നേക്കാൾ പന്ത്രണ്ടു വയസിനു താഴെ ഉള്ള അനിയത്തി. പതിനാലു വർഷങ്ങൾക്കു മുൻപ് എന്റെ ജീവിതം ചവച്ചു തുപ്പിയിട്ടു രക്ഷപെട്ടവൻ ആണെന്റെ പൊന്നമ്പിളിയുടെ കൂടെ

അപകടത്തിന്റെ അപായ മണി മുഴക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയം. അങ്ങോട്ട്‌ പാഞ്ഞു ചെല്ലാനും അവന്റെ തലക്കടിച്ചു കൊല്ലാനും എനിക്ക് തോന്നി

പക്ഷേ സ്വയം അടക്കി ! എനിക്കറിയാം അവന്റെ കൗശലം.  പൊന്നമ്പിളി പോലും എന്നെ വിശ്വസിക്കില്ല !! ഒരു ഭ്രാന്തിയുടെ ജല്പനമായി അതൊതുങ്ങി പോകും

തന്നെയുമല്ല അവൻ രക്ഷപെടും. പാടില്ല.. ഇരുപത്തി രണ്ടാമത്തെ വയസിൽ എന്നെ പിച്ചി എറിഞ്ഞിട്ടു നാട് വിട്ടവൻ ആണ്. അന്ന് പൊന്നമ്പിളി കൊച്ചു കുഞ്ഞാണ്

അന്ന് തുടങ്ങിയ ഇരിപ്പാണീ മുറിയിൽ. ഇരുട്ടിന്റെ കൂട്ടുകാരിയായി. മരുന്നുകളുടെ മണം മാത്രം സ്വന്തമാക്കി

പൊന്നമ്പിളിക്കു മാത്രം എന്നെ പേടി ഒന്നുമില്ല.  ഇടക്കവൾ എന്റെ മടിയിൽ വന്നു കിടക്കും.  ചോറ് വാരി തരും

ഞാൻ അന്ന് ആദ്യമായി വര്ഷങ്ങള്ക്കു ശേഷം അടുക്കളയിലേക്കു പോയി. ചായപ്പാത്രം വാങ്ങുമ്പോൾ അറിയാതെന്റെ കൈ പൊള്ളി

മനസിന്റെ പൊള്ളലിൽ അതിനെ ഒരു നിസ്സംഗതയോടെ നോക്കിയെങ്കിലും പൊന്നമ്പിളി നിലവിളിച്ചു കൊണ്ട് ഓടി വന്നു

"ചായ വേണമെങ്കിൽ പറഞ്ഞാൽ മതിയാരുന്നാൽ മതിയായിരുന്നല്ലോ കൊച്ചേച്ചി. ഇപ്പോൾ കൈ പൊള്ളിയില്ലേ ??

ഞാനവളെ ചേർത്ത് പിടിച്ചു.  ഒരു പൂച്ചയെ പോലെ അവളെന്നോട് പറ്റി ചേർന്നു

നീയെന്റെ മനസാണ് പൊള്ളിച്ചത് എന്ന് പറയാൻ ആകാതെ ഞാൻ വിങ്ങി.

അവൾക്കു ഞാനന്ന് ചായ ഇട്ട് കൊടുത്തു

കൊച്ചേച്ചി കണ്ടിട്ടില്ലല്ലോ നമ്മുടെ വീടിനു ചുറ്റും ? വാ ഞാൻ കാണിക്കാം

അവളുടെ സന്തോഷത്തിന്റെയും,  ഉത്സാഹത്തിന്റെയും കാരണം അറിഞ്ഞ ഞാൻ അവളുടെ പിന്നാലേ തൊടിയിലേക്കു ഇറങ്ങി

വീടിനു ചുറ്റും കറങ്ങി നടന്നു കണ്ടു. ചാണകത്തിൽ നിന്ന് പാചക വാതകം ഉണ്ടാക്കുന്ന ഗോബർ ഗ്യാസ് ഉണ്ടാക്കുന്ന സിങ്ക് കണ്ട എന്റെ ആകാംഷ ഉണർന്നു

അതു തുറക്കുന്നതും അടക്കുന്നതും അവളോട്‌ ചോദിച്ചു മനസിലാക്കി

രാത്രി അവൾ അച്ഛനോട് പറയുന്നത് കേട്ടു. "കൊച്ചേച്ചിക്കിപ്പോ നല്ല ഭേദം ഉണ്ട് "

അടുത്ത ദിവസം ഞാൻ അവളുടെ ഫോൺ തിരിച്ചും മറിച്ചും നോക്കുന്ന കണ്ട എന്നോട് അവൾ വാത്സല്യത്തോടെ ചോദിച്ചു ?

"കൊച്ചേച്ചിക്കും വേണോ ഒന്ന് ? തല ആട്ടിയ എനിക്കവൾ അടുത്ത നാൾ കോളേജിൽ നിന്ന് മടങ്ങുമ്പോൾ ഒന്ന് വാങ്ങി കൊണ്ട് വന്നു

അവളെന്റെ മടിയിൽ ഉറങ്ങുമ്പോൾ ഞാൻ അവളുടെ വാട്സാപ്പ് ഓപ്പൺ ചെയ്തു

പ്രതീക്ഷിച്ച പോലെ ഒന്നുമില്ല. ഡിലീറ്റ് ചെയ്തിരിക്കണം. പക്ഷേ അതെന്റെ കൈയ്യിൽ ഇരുന്നു വിറച്ചു

പുതിയ മെസ്സേജ് "എന്റെ പൊന്നമ്പിളിക്കു ഞാൻ ഇതുവരെ കാണാത്ത ഒരു കൂട്ടം വെച്ചിട്ടുണ്ട്. എന്താണെന്നു അറിയണ്ടേ. ??

ഞാനാ നമ്പർ നോട്ടു ചെയ്തു. !!ഇരപിടിയന്റെ നമ്പർ

ഞാനന്ന് മുതൽ പാചകം സ്വയം ഏറ്റെടുത്തു. രാത്രി എനിക്കുറങ്ങാൻ വേണ്ടി ഉള്ള ഗുളികളിൽ ഒന്ന് അവൾക്കു പാലിൽ കലക്കി കൊടുത്തിട്ടു വേകുന്ന മനസോടെ അവളുടെ മൊബൈലിൽ നിന്ന് ഞാൻ അവനോടു ചാറ്റ് ചെയ്തു

അവൾ കൂട്ടുകാരിയുടെ കല്യാണത്തിന് രണ്ട് ദിവസം മുൻപേ പോകും എന്നെനിക്കു അറിയാമായിരുന്നു.

പിന്നെ വീട്ടിലേക്കുള്ള സാധങ്ങൾ വാങ്ങാൻ പോയപ്പോൾ ഗ്ലൗസും,  ഇതെറും വാങ്ങി. ഒരു കെട്ടു വണ്ണം കുറഞ്ഞ പ്ലാസ്റ്റിക് കയറും, പിന്നെ കുറച്ചു ആവണക്കെണ്ണയും

അവൾ പോകുന്നതിന്റെ തലേന്ന് രാത്രി അവളുടെ ഫോണിൽ നിന്നും അവനു മെസ്സേജ് ചെയ്തു.

കല്യാണത്തിന് പോകുന്നില്ലെന്നും അച്ഛനും ചേച്ചിയും അത്യാവശ്യം ആയി കാസറഗോഡിന് പോകുന്നെന്നും

പ്രതീക്ഷിച്ച മറുപടി വന്നു " നിനക്കൊരു കൂട്ടിനു ഞാൻ വരാം "

ശരി എന്ന് മറുപടി അയച്ചിട്ടു ഞാനാ ഫോണിന്റെ സ്ക്രീൻ ഉടച്ചു

രാവിലെ അവളെഴുന്നേറ്റു താഴെ കിടന്ന ഫോൺ എടുത്തു ഇതി കർത്തവ്യതാ മൂഢയായി കുറച്ചു നേരം നിന്നു

പിന്നെ രണ്ട് നാളത്തേക്ക് ഫോൺ വേണ്ടാ "തത്കാലം അച്ഛന്റെ ഫോൺ ഉണ്ടല്ലോ " എന്ന അച്ഛന്റെ ആശ്വാസ വാക്ക് കേട്ട് യാത്ര ആയി

ഞാൻ മുൻവാതിൽ കുറ്റി ഇട്ടില്ല. വാതിൽക്കൽ ഒറ്റനോട്ടത്തിൽ കാണാൻ പറ്റാത്ത പോലെ എണ്ണ തേച്ചു പിടിപ്പിച്ചു കാത്തിരുന്നു

അവൻ വന്നു "ആ മുഖം കണ്ടെന്റെ രക്തം തിളച്ചു മറിഞ്ഞു !!!പഴയ മീനാക്ഷിയെ വെറും പുറം തോടാക്കി വലിച്ചെറിഞ്ഞവൻ

അവൻ കതകിൽ തള്ളി നോക്കി. അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു. തുറന്നു വെക്കപ്പെട്ട വാതിൽ !!! എന്തിലേക്കുള്ള ക്ഷണം എന്ന് തിരിച്ചറിഞ്ഞു

അകത്തേക്ക് കാല് എടുത്തു വെച്ച അവന്റെ കാൽ വഴുക്കി താഴേക്കു

പിന്നെ എനിക്ക് കളയാൻ സമയം ഉണ്ടായില്ല. അവൻ തല തിരിക്കുന്നതിന് മുൻപേ ഞാനവന്റെ കഴുത്തിൽ കയറു മുറുക്കി ഇരുന്നു

എനിക്കവനോട് ഒന്നും പറയാൻ ഇല്ലായിരുന്നു. എന്റെ മുഖം അവൻ ചാകുന്നതിനു മുൻപ് കാണണം എന്നോ

അവൻ എന്നെ ഓർക്കുന്നുണ്ടാകുമോ എന്നാർക്കറിയാം !!! അവന്റെ എത്രാമത്തെ ഇര ആയിരുന്നു ഞാൻ എന്ന് ആർക്കറിയാം

അവനെ കഷ്ണം കഷ്ണമായി നുറുക്കി ഞാൻ ചാണകത്തിലേക്കു തള്ളി.. ഇനി അവന്റെ മണം പോലും വെളിയിൽ വരില്ല. റൂം കഴുകി വൃത്തി ആക്കി ഇതെർ വെച്ചു തുടച്ചു

8 സിം കാർഡുകൾ ഞാൻ കത്തിച്ചു,  അവന്റെ നാല് ഫോണും. മെമ്മറി കാർഡുകൾ മാത്രം മാറ്റി വെച്ചു

അത് ഓപ്പൺ ചെയ്തു അവന്റെ കളക്ഷനിൽ പൊന്നമ്പിളി ഇല്ലെന്നു ഉറപ്പു വരുത്തി

പുറത്തിറങ്ങി നോക്കി, അവൻ ബൈക്ക് കൊണ്ടുവന്നിട്ടില്ല.  അതിബുദ്ധി !!

അതെന്റെ പണി എളുപ്പം ആക്കി

പൊന്നമ്പിളി എന്റെ മടിയിൽ കിടപ്പുണ്ട്. എനിക്കറിയാം ചുവന്നു കലങ്ങിയ കണ്ണുകൾ തല വേദന കാരണം അല്ലെന്നു

അവൾ കരഞ്ഞോട്ടെ. ഈ കണ്ണുനീർ എനിക്ക് സഹിക്കാവുന്നതേ ഉള്ളു.നിന്റെ കാലിൽ മുള്ളു കൊണ്ടാൽ പോലും സഹിക്കാത്ത ഞാൻ ഇതെങ്ങനെ സഹിക്കാൻ

പോലീസ് വരുമോ വരുമെങ്കിൽ വരട്ടെ "മീനാക്ഷി ഭ്രാന്തി ആണല്ലോ "!!എന്ത് ചെയ്യാൻ

അല്ലെങ്കിലും എനിക്ക് ജീവിതം ബാക്കി ഇല്ലല്ലോ. പക്ഷേ പൊന്നമ്പിളി അവൾ  അങ്ങനെ അല്ലല്ലോ.. കുഞ്ഞല്ലേ എന്റെ കുഞ്ഞ്
Sabaries RK

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്