എനിക്കായി പിറന്ന പെണ്ണ് ലാസ്റ്റ് പാർട്ട്‌

💛എനിക്കായ് പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@

part--11
________

എത്ര നേരം ആ കടൽ തീർത്തിരുന്നു കരഞ്ഞു എന്ന് എനിക്കറിയില്ല......ആരുടെയോ കരസ്പർശം എന്റെ തോളിൽ പതിഞ്ഞപ്പോൾ ആണ് ഞാൻ തിരിഞ്ഞു നോക്കിയത്.........

"ഷാനു....എന്താടാ ഇത്....നി എന്തിനാ കരയുന്നേ....."

"ഒന്നുല്ല മൂസി....ചുമ്മാ ഓരോന്ന് ആലോചിച്ചപ്പോൾ...."

"ഷാനു....നിന്നെ ഞാൻ ഇന്നോ ഇന്നലെയോ അല്ല കാണുന്നെ....ആ എന്നോട് നി കള്ളം പറയാൻ നിക്കേണ്ട...എന്താ വെച്ചാ പറയെടാ..."

അവന്റെ വാക്കുകൾക്ക് മുന്നിൽ എന്റെ മിഴി വീണ്ടും നിറഞ്ഞു......

"മൂസി....പോയെടാ...അവൾ എന്നെ ഇട്ടേറിഞ്ഞു പോയി....എന്നോട് ഓൾക്ക് ഒരു സ്നേഹവും ഇല്ലെടാ....."

"നി ആരുടെ കാര്യമാ പറയുന്നേ...നാജിയുടേതോ...."

ഞാൻ അതേ എന്നർത്ഥത്തിൽ തലയാട്ടി...

"ടാ ഷാനു....നിനക്ക് എന്താ വട്ടായോ...."

"ഉം.....ഒളോട് സ്നേഹം മൂത്ത് എനിക്ക് ഇപ്പൊ മുഴു ഭ്രാന്ത് ആയി....പക്ഷെ എന്റെ സ്നേഹത്തിന് ഓൾ ഒരു വിലയും കൽപിച്ചില്ലെടാ....അതിന്ന് എനിക്ക് മനസ്സിലായി....

എന്നോട് കാണിച്ച സ്നേഹം ഒക്കെ വെറുതെ ഒരു അഭിനയം മാത്രം ആയിരുന്നു......

ഞാൻ ഓൾക്ക് ഒരു നേരമ്പോക്ക് ആയിരുന്നൂടാ.... അത് ഞാൻ മനസ്സിലാക്കാൻ വൈകി...."

മൂസിക്ക് ഒന്നും മനസ്സിലായില്ല.... ഞാൻ അവന് എല്ലാം പറഞ്ഞു കൊടുത്തു.....

"ടാ....ഇല്ലെടാ...നാജിക്ക് അങ്ങനെ ഒന്നും നിന്നെ ഒഴിവാക്കാൻ പറ്റില്ല....നിങ്ങടെ സ്നേഹം നേരിട്ട് കണ്ട് മനസ്സിലാക്കിയതാ ഞാനും ജുനൈദും...."

"അങ്ങനെ തന്നെയാ ഞാനും വിചാരിച്ചെ....

പക്ഷെ.....ഇല്ലെടാ.....ഓൾക്ക് ഞാൻ ആരുമല്ല....ഇനി ഓളെ ഞാൻ ശല്യം ചെയ്യരുത് എന്നു പറഞ്ഞാ ഓൾ പോയേ...

നാളെ ഓൾടെ എൻഗേജ്‌മെന്റ് ആണ്...ഞാൻ ആയിട്ട് അതിന് തടസം നിൽക്കരുത് എന്ന് പറഞ്ഞു ഓൾ....

ഓൾക്ക് പടച്ചോൻ നല്ലൊരു ജീവിതം കൊടുക്കട്ടെ....അതിന് ഞാൻ ദുആ ചെയ്യാം......"

അതും പറഞ്ഞു ഞാൻ മുഖവും പൊത്തി കരയാൻ തുടങ്ങി.....

"ടാ....ഓൾ പോണേൽ പോട്ടെട...ഇനി നി ആർക്ക് വേണ്ടിയാ കരയുന്നേ....അവൾക്ക് നിന്റെ സ്നേഹം കിട്ടാൻ ഭാഗ്യം ഇല്ല....

അതിനായി പടച്ചോൻ പടച്ച പെണ്ണ് വേറെ എവിടെയെങ്കിലും ഉണ്ടാവും...."

"ഇല്ല മൂസി.....അന്നും ഇന്നും ഇനി എന്നും ഷാനുന്റെ പെണ്ണ് നാജി മാത്രം....ഈ ഖൽബിൽ ഇനി മറ്റൊരാൾക്കും സ്ഥാനം ഇല്ലാ......"

"മതി....വാ....പോവാം....."

എന്റെ കയ്യീന്ന് ബൈക്കിന്റെ കീ വാങ്ങി ഓൻ ഓടിച്ചു.....പിന്നിൽ നാജിന്റെ ഓരോ വാക്കും ഓർത്തു കൊണ്ട് ഞാനും.....

ഞങ്ങൾ ഒന്നിച്ചു ചിലവഴിച്ച ഓരോ നിമിഷവും എന്റെ മനസ്സിലേക്ക് ഓടിയെത്തി.....
*****************************************

എങ്ങനെയൊക്കെയാണ് വീട്ടിൽ എത്തിയത് എന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലാ.....വന്നപ്പാടെ ഞാൻ മുറിയിൽ കയറി വാതിലടച്ചു........

ഉള്ളിലെ സങ്കടങ്ങളെ മുഴുവൻ കണ്ണീരാക്കി ഞാൻ പുറത്തേക്ക് ഒഴുക്കി.....

ഷാനുക്ക പറഞ്ഞ ഓരോ വാക്കും വന്ന് തറച്ചത് എന്റെ ഹൃദയത്തിൽ ആണ്....

അങ്ങനെ എനിക്കും വീണു ആ പേര്....

തേപ്പ്കാരി......

എന്റെ ജീവൻ ആണ് എന്റെ ഇക്കാ...

അദ്ദേഹത്തിന്റെ മനസ്സ് എത്ര മാത്രം വേദനിക്കുന്നുണ്ടാവും എന്ന് ആലോചിച്ചപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി....

വാതിലിൽ മുട്ട് കേട്ടപ്പോ ഞാൻ കണ്ണൊക്കെ തുടച്ചു പോയി കതക് തുറന്നു....

നിഹാൽക്ക ആയിരുന്നു അത്....ഇക്കാക്കാനെ കണ്ടപ്പാടെ ഞാൻ ചെറുതായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....പക്ഷെ....നിരാശയായിരുന്നു ഫലം......

"നാജി......"

"ഉം....എന്തേ ഇക്കാക്ക....."

"നി ഇന്ന് ഷാനുനേ കാണാൻ പോയിരുന്നോ"

"ഉം....പോയി....."

"ഉപ്പാ ഓനെ കൊല്ലും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തി അല്ലെ....."

"എന്റെ ജീവൻ പോയാലും കുഴപ്പം ഇല്ലാ...എന്നെ സ്നേഹിച്ചു എന്നൊരു തെറ്റിന് എന്റെ ഇക്കാ ബലിയാടാവരുത്...

എനിക്ക് അത്രെയേ വേണ്ടൂ....."

"ഇനി എന്റെ മോൾ എല്ലാം മറക്കണം....

റംഷാദിന്റെ കൂടെ നല്ല സന്തോഷത്തോടെ ജീവിക്കണം....ഷാനുനേ മനസ്സിൽ നിന്ന് പാടെ കളയണം....."

എല്ലാം സമ്മതം എന്നർത്ഥത്തിൽ ഞാൻ നിന്നു.....ഇക്കാ പോയി....പറയാൻ എന്തെളുപ്പം....പക്ഷെ....എനിക്ക് പറ്റോ അതിന്....ഒരിക്കലുമില്ല.....റംഷാദിന്റെ ഭാര്യ ആയി കഴിയേണ്ടി വന്നാലും എന്റെ മനസ്സിൽ നിന്ന് ഷാനുക്ക പോവില്ല....

ഒരിക്കലും.....
****************************************

വീട്ടിലേക്ക് കയറി പോയത് നിറഞ്ഞ കണ്ണും  പിടക്കുന്ന മനസ്സും ആയിട്ടാണ്.....

എന്റെ വരവ് കണ്ട് ഉപ്പാക്ക് എന്തോ പന്തികേട് തോന്നി......

"ഷാനു......"

"ഉം......"

"എന്താ നിന്റെ മുഖം ഒക്കെ വല്ലാതിരിക്കുന്നെ"

"ഒന്നുല്ല....."

"ഞാൻ കരുതി നി ഇന്ന് വരുമ്പോൾ നാജി കൂടെ ഉണ്ടാവുമെന്ന്...."

"ഇല്ല.....ഇന്നെന്നല്ല....ഇനിയൊരിക്കലും നാജി ഇങ്ങോട്ട് വരില്ല...വരാൻ മാത്രം ഞാൻ ഓൾടെ ആരാ....ഓൾക്ക് ഞാൻ ഒരു ശല്യം അല്ലെ.....ഓൾടെ കല്യാണത്തിന് ഞാൻ അല്ലെ തടസ്സം....ഇനി ഓൾടെ മുന്നിൽ അബദ്ധത്തിൽ പോലും ഞാൻ പെടില്ല....."

എന്റെ സംസാരം കേട്ട് ഉപ്പയും ഇക്കാക്കമാരും മുഖത്തോട് മുഖം നോക്കി....

"നി എന്തൊക്കെയാ പറയുന്നേ ഷാനു...."

ഷംസീർ ചോദിച്ചു.....

"ഓളെ ഞാൻ മറക്കണത്രേ...ഓളെ ഇനി ശല്യം ചെയ്യാൻ പാടില്ല പോലും.... ഓൾടെ വിവാഹത്തിന് ഞാൻ തടസ്സം നിൽക്കരുത് എന്നും പറഞ്ഞു.....ഞാൻ എല്ലാം സമ്മതിച്ചു....കാരണം....എന്റെ വേദനെയാക്കാൾ എനിക്ക് വലുത് ഞാൻ ജീവന് തുല്യം സ്‌നേഹിച്ച എന്റെ പെണ്ണിന്റെ സന്തോഷം ആണ്....."

മറ്റൊന്നും പറയാതെ ഞാൻ എന്റെ റൂമിലേക്ക് പോയി......പോയപ്പാടെ കട്ടിലിൽ വീണു....ഞാനും ഓളും ഒന്നിച്ചു ചിലവഴിച്ച സുന്ദര നിമിഷങ്ങൾ മനസ്സിലേക്ക വന്നു...

കൂടെ ഇന്ന് ഓൾ പറഞ്ഞ ഓരോ വാക്കും..

എന്നാലും എങ്ങനെ കഴിഞ്ഞു നിനക്ക് എന്നെ വേണ്ടെന്ന് വെക്കാൻ....ഞാൻ ഒരു മുഴു ഭ്രാന്തനായി അലഞ്ഞാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്ക് ആണ്....

കാരണം....ഇതൊക്കെ എനിക്ക് അനുഭവിക്കേണ്ടി വരുന്നത് ഞാൻ കാരണം തന്നെ അല്ലെ....

പക്ഷെ....ഒരുനാൾ നി എന്റെ സ്നേഹത്തിന് വില മനസ്സിലാക്കും....അന്ന് നി എന്നെ നഷ്ടപ്പെടുത്തിയത്തിൽ ഖേദിക്കും......
****************************************

ഇന്ന് എന്റെ എൻഗേജ്‌മെന്റ് ആണ്....പക്ഷെ എനിക്ക് മനസ്സറിഞ്ഞു സന്തോഷിക്കാൻ പറ്റില്ലല്ലോ....

എന്റെ സ്വപ്നങ്ങളിലെ എന്റെ രാജകുമാരൻ എന്റെ ഇക്കയാണ്....ഇന്നിപ്പോ മറ്റാരോ......

"മോളെ....നി എന്താ ഇങ്ങനെ നിൽക്കുന്നെ.... വേഗം റെഡി ആവ്...അവര് ഇപ്പൊ ഇങ്ങെത്തും...."

ഉമ്മാ ഭയങ്കര സന്തോഷത്തിൽ ആണ്.....

നമ്മൾ നീറിയാലും സ്നേഹിക്കുന്നവരുടെ ചുണ്ടിലെ പുഞ്ചിരി മതിയല്ലോ നമ്മുക്ക് ഇത്തിരി എങ്കിലും ആശ്വസിക്കാൻ....

ഞാൻ റെഡി ആവാൻ പോവുമ്പോൾ ആണ് ആയിഷുന്റെ വരവ്.............

"നാജി......നി ഇതുവരെ റെഡി ആയില്ലേ..."

"ഉം....ഞാൻ ഡ്രസ് ചെയ്തിട്ട് വരാം...."

അതും പറഞ്ഞു ഞാൻ റൂമിലേക്ക് പോയി...ഡ്രസ് ചെയ്ത് ഞാൻ പുറത്തിറങ്ങുമ്പോഴേക്ക് നിയാസ്ക്ക എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു...

ഇക്കാനെ കണ്ടപ്പോൾ ഞാൻ ഒന്ന് ചിരിച്ചു......

"മോളെ നാജി.....നി ഇങ്ങനെ വിഷമിച്ചിരിക്കല്ലേ.....ഞങ്ങൾക്കിത് കണ്ടിട്ട് സഹിക്കുന്നില്ല....."

"മനസ്സറിഞ്ഞു സന്തോഷിക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട് ഇക്കാക്ക....പക്ഷെ എന്റെ പ്രാണൻ അവിടെ ഇരുന്ന് വേദനിക്കുമ്പോൾ ഞാൻ എങ്ങനെയാ സന്തോഷിക്കുക...."

"മോളെ....നി അവനെ മനസ്സിൽ നിന്ന് കളയ്......ഇനിയുള്ള കാലം റംഷാദിന്റെ കൂടെ സന്തോഷമായി ജീവിക്ക്...."

"നിങ്ങൾക്കൊക്കെ പറയാം...പക്ഷെ....

എന്റെ ഷാനുക്കാനെ ഈ ജന്മം എനിക്ക് മറക്കാൻ ആവില്ല....ഇക്കാൻറെ സ്നേഹം ലഭിക്കാൻ ഭാഗ്യം ഇല്ലാത്തവളാണ് ഞാൻ....

അതിന് വിധിയുള്ള മറ്റേതെങ്കിലും പെണ്ണ് ഉണ്ടാവും.....എന്തായാലും എനിക്ക് എന്റെ ഷാനുക്കാൻറെ കൂടെ അല്ലാതെ മറ്റാരുടെയും കൂടെ സന്തോഷിക്കാൻ കഴിയില്ല........

എന്റെ ഇക്കാക്ക് എങ്കിലും നല്ലൊരു ജീവിതം കിട്ടട്ടെ...."

കണ്ണ് നിറഞ്ഞു കൊണ്ടാണ് ഞാൻ അത്രേം പറഞ്ഞത്.....എന്റെ തോളിൽ തട്ടി കൊണ്ട് ഇക്കാക്ക പുറത്തേക്ക് പോയി.....

ഞാൻ ആയിഷുന്റടുത്തേക്കും പോയി.....

"എന്താടി....നി എന്തിനാ സമ്മതിച്ചേ...."

ആയിഷു.ചോദിച്ചു.......

"എനിക്ക് വേറെ നിവൃത്തിയില്ല.... ഞാൻ സമ്മതിച്ചില്ലെങ്കിൽ എന്റെ ഷാനുക്കാനെ എന്റെ ഉപ്പാ കൊല്ലും........"

സങ്കടം സഹിക്ക വയ്യാതെ ഞാൻ പൊട്ടിക്കരഞ്ഞു......

"ടി....കരയല്ലേ....നിന്റെ ഉപ്പാ കണ്ടാൽ അത് മതി.....എന്നാലും വല്ലാത്തൊരു മനുഷ്യൻ തന്നെ....സ്വന്തം മോൾടെ ഇഷ്ടത്തെക്കാൾ വലുത് സ്വന്തം വാശി ആണല്ലോ....നി ഇങ്ങനെ സങ്കടപ്പെടല്ലേ....."

അവൾ എന്റെ കണ്ണ് തുടച്ചു തന്നു.....

കുറച്ചു കഴിഞ്ഞപ്പോൾ ജമാൽക്കയും കുടുംബവും എത്തി.....മുഖത്തു ഒട്ടും സന്തോഷമില്ലാതെ നിൽക്കുവാണ് ഞാൻ....

എന്റെ അടുക്കലേക്ക് ആരൊക്കെയോ വരുന്നു.....എന്തൊക്കെയോ ചോദിക്കുന്നു.....

കുറച്ചു കഴിഞ്ഞപ്പോൾ റംഷാദ് എന്റെ അടുത്തേക്ക് വന്നു...അവൻ വന്നപ്പോൾ മറ്റുള്ളവരൊക്കെ പോയി......
_________________________________________

തുടരും 💗

💛 എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@@

part--12
________

കുറച്ചു കഴിഞ്ഞപ്പോൾ റംഷാദ് എന്റെ അടുത്തേക്ക് വന്നു....അവൻ വന്നപ്പോൾ ബാക്കി ഉള്ളവരൊക്കെ പോയി.....

"എന്താ നാജി....തന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലാത്ത...."

എല്ലാം അറിഞ്ഞു വെച്ചു കൊണ്ടുള്ള അവന്റെ ആ ചോദ്യം എനിക്ക് തീരെ ഇഷ്ടായില്ല.....

"ഒന്നുല്ല....."

ഞാൻ പറഞ്ഞു....

"എനിക്കറിയാം നാജി....നി നിന്റെ ഷാൻ നെ ആലോചിച്ചു വിഷമിക്കുകയാണെന്ന്... നി എന്തിനാ വിഷമിക്കുന്നെ....അവനെ പോലെ തന്നെ അല്ലെ ഞാനും...മൊഞ്ചിന് മൊഞ്ച്.... പണത്തിന് പണം....പിന്നെ നിന്നെ സ്നേഹിച്ചു കൊല്ലും...."

"പണവും സൗന്ദര്യവും എന്റെ ഷാനുക്കാനെ പോലെ തന്നെ ആയിരിക്കും നിങ്ങൾക്ക്... പക്ഷെ....മനസ്സ്....അതൊരിക്കലും എന്റെ ഇക്കാനെ പോലെ ആവില്ല...."

"ആര് പറഞ്ഞു....നാജി....എനിക്ക് നിന്നെ എന്തിഷ്ട്ടാണ് എന്ന് അറിയോ നിനക്ക്..."

"എനിക്കതോന്നും അറിയേണ്ട... ഇപ്പഴേ ഇക്കാനോട് ഞാൻ ഒരു കാര്യം പറയാം...എന്റെ മനസ്സിൽ നിന്ന് ഒരിക്കലും ഷാനുക്ക മായില്ല...നിങ്ങൾടെ കൂടെ കഴിയേണ്ടി വന്നാലും എന്റെ മനസ്സിൽ എന്നും ഉണങ്ങാത്ത ഒരു മുറിവായ്‌ ഉണ്ടാവും എന്റെ ഇക്കാ.... അത്രയ്ക്ക് ഇഷ്ടാണ് എനിക്ക് അദ്ദേഹത്തെ...ഉപ്പാ ഇക്കാനെ കൊല്ലും എന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയത് കൊണ്ട് മാത്രമാണ് ഞാൻ നിങ്ങളുമായിട്ടുള്ള വിവാഹത്തിന് സമ്മതിച്ചത്...."

"മതി നാജി....നി ഇനിയും അവനെ പൊക്കി പറയേണ്ട.....എനിക്ക് കേൾക്കേണ്ട...നി ഇനി എന്തൊക്കെ പറഞ്ഞാലും നിന്നെ വേണ്ടെന്ന് വെക്കില്ല ഞാൻ...."

അതും പറഞ്ഞു അവൻ മുറിയിൽ നിന്ന് പോയി....

അല്ലെങ്കിലും ഞാനെന്തിനാ അവനെ പറയുന്നേ....എല്ലാം എന്റെ വിധി... അങ്ങനെ കരുതി സമാധാനിക്കാം....
-----------------------@@@@@@-----------------------

ഇന്നവൾ അവിടെ വളരെ സന്തോഷവതി ആയിരിക്കും....സന്തോഷിക്കട്ടെ...ഓൾടെ പുഞ്ചരി ആണല്ലോ എന്റെയും സന്തോഷം..

"ഷാനു....."

ഇക്കാക്കമാരാണ്.....

"ഉം....എന്തേ...."

"നിന്നെ വേണ്ടാത്തവളെ കുറിച്ച് നി ഇനി എന്തിനാ ചിന്തിക്കുന്നെ....നി അവൾക്ക് വേണ്ടി എന്തിനാ കണ്ണീർ പൊഴിക്കുന്നെ...അവൾ അതൊന്നും അര്ഹിക്കുന്നില്ലെടാ...."

"ആയിരിക്കാം...പക്ഷെ...എന്റെ ജീവനാണ് എനിക്ക് ഓൾ....ഓളെ അത്ര പെട്ടെന്നൊന്നും മറക്കാൻ ആവില്ല എനിക്ക്....ഇനി മറന്നാലും എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല...."

"അതൊക്കെ നി ഇപ്പൊ പറയുന്നത..കുറച്ച് കഴിയുമ്പോ നിനക്ക് തന്നെ തോന്നും...

കൂട്ടിനൊരു പെണ്ണ് വേണം എന്ന്...."

"ഇല്ലാ.....ഒരിക്കലും ഇല്ല...ഞാൻ മനസ്സറിഞ്ഞു സ്‌നേഹിച്ച പെണ്ണ് നാജി ആണെങ്കിൽ അവൾക്കല്ലാതെ മറ്റൊരാൾക്കും ഈ മനസ്സിൽ സ്ഥാനം ഇല്ല...."

"നി അവളെ ആലോചിച്ചു നിന്റെ ജീവിതം നശിപ്പിക്കരുത്....വാശി വേണം....

ഓളെക്കാൾ നല്ല പെണ്ണിനെ വിവാഹം കഴിച്ചു ഓൾടെ മുന്നിലൂടെ ഞെളിഞ്ഞു നടക്കണം.....

അത് കാണുമ്പോൾ നിന്നെ നഷ്ടപ്പെടുത്തിയത് ഓർത്ത് ഓൾടെ ചങ്ക് പൊട്ടണം....."

"ഉം.......".

അവര് പോയി....ശരിയാണ്...ഓളെ ആലോചിച്ചു എന്റെ ജീവിതം ഞാൻ കളയുന്നതിൽ ഒരു അർത്ഥവും ഇല്ല....

പക്ഷെ....എന്റെ ജീവനും ജീവിതവും അവളല്ലേ....ഓൾ ഇല്ലാതെ എനിക്ക് ഇനി എന്ത് ജീവിതം......

വിധിയുടെ വിളയാട്ടം....അല്ലാതെന്താ പറയാ......
----------------------@@@@@@@---------------------

എല്ലാവരും വളരെ സന്തോഷത്തിൽ....

ഞാൻ മാത്രം ഒന്ന് ചിരിക്കാൻ പോലും ആവാതെ....എന്റെ ഇക്കാൻറെ ശബ്ദം കേൾക്കാൻ വല്ലാതെ കൊതിക്കുന്നുണ്ട് ഞാൻ.....

പക്ഷെ....ഞാൻ മുഖത്ത് നോക്കി പറഞ്ഞതല്ലേ... എന്നെ ഇനി ശല്യം ചെയ്യരുത് എന്ന്.... അത്കൊണ്ട് എന്തായാലും ഇക്കാ എന്നെ വിളിക്കില്ല.....

എന്തിനാ റബ്ബേ....എനിക്ക് മാത്രം ഇങ്ങനെ വേദന നൽകുന്നേ.....

ഫോണ് റിങ് ചെയ്യുന്ന കേട്ടാണ് നോക്കിയത്.....

ramshadh calling.......

ഇന്ന് അവൻ ഫോൺ തന്നിരുന്നു.... വാങ്ങാൻ വിസമ്മതിച്ച എന്നെ ഉപ്പാ ഉരുക്കുന്ന നോട്ടം നോക്കി....അത് കണ്ടപ്പോൾ ഞാൻ വാങ്ങി....

call അറ്റൻഡ് ചെയ്യണോ... അതോ വേണ്ടേ..  

ചെയ്തില്ലെങ്കിൽ ഓൻ ഉപ്പാനോട് പറയും....

പിന്നെ തല്ലി കൊല്ലും എന്നെ.....

രണ്ടും കല്പിച്ചു ഞാൻ ഫോൺ എടുത്തു....

"ഹെലോ...."

"ഹെലോ... "

"എന്താ നാജി ഫോൺ എടുക്കാൻ ഇത്ര താമസം...."

"ഞാൻ കേട്ടില്ല...."

"അത് കള്ളം.....പിന്നെ അത് വിട്....വേറെ എന്തൊക്കെയാ...."

"പറ ...."

"എന്താ നാജി ഇത്....നിന്റെ ശബ്ദം കേൾക്കാൻ....നിന്നോട് ഇത്തിരി സമയം സംസാരിക്കാൻ ആണ് ഞാൻ വിളിച്ചെ...പക്ഷെ ...നി എന്താ ഇങ്ങനെ..."

"ഇക്കാ പറഞ്ഞോളൂ...ഞാൻ കേൾക്കാം..."

"നി അറിഞ്ഞോ....നമ്മുടെ കല്യാണം ഒരു മാസം കഴിഞ്ഞു ഉണ്ടാവും....അപ്പോഴേക്ക് നിനക്ക് 18 വയസ്സും ആവുമല്ലോ...."

അത് കേട്ടപ്പോൾ ഞാൻ ഞെട്ടി...കണ്ണ് വെറുതെ നിറഞ്ഞു.....

"അപ്പൊ എനിക്ക് exam എഴുതാൻ കഴിയില്ലേ.... എന്നെ exam എഴുതാൻ വിടില്ലേ...."

"നിനക്ക് എഴുതണമെങ്കിൽ എഴുതാം...പിന്നെ 1 മാസം പെട്ടെന്ന് കഴിയാൻ പ്രാര്ഥിക്കുകയാ ഞാൻ...എന്റെ നാജിയെ എന്റെ സ്വന്തമാക്കാൻ...."

ആ വാക്കുകൾ എന്നെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്.....കാരണം എൻറെ ഷാനുക്കയും ഞാനും സംസാരിക്കുമ്പോൾ ഇക്കാ സ്ഥിരമായി പറയുമായിരുന്നു...

"നാജി....എനിക്ക് പെട്ടെന്ന് ഒരു ജോലി ഒക്കെ ആക്കിയിട്ട് വേണം നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ....എന്റെ നാജിയെ എന്റെ സ്വന്തമാക്കാൻ ഞാൻ കാത്തിരിക്കുകയാണ്....നിന്റെ കഴുത്തിൽ ഞാൻ മഹറണിയുന്ന ആ ദിവസം എത്ര സന്തോഷം ആയിരിക്കും അല്ലെ...."

റംഷാദ് അത് പറഞ്ഞപ്പോൾ എന്റെ ഷാനുക്കാൻറെ ആ വാക്കുകൾ എന്റെ കാതിൽ മുഴങ്ങിക്കൊണ്ടേ ഇരുന്നു....

ഞാൻ ഒന്നും മിണ്ടാത്തത് കണ്ട റംഷാദ്...

"നാജി....എന്താ ഒന്നും പറയാത്തത്...."

"ഒന്നുല്ല...എനിക്ക് എന്തോ ഒരു തലവേദന പോലെ....ഞാൻ വെക്കുവാ...."

"ആഹ്...ഓക്കെ.... ഇനി ഫോൺ നോക്കി ഇരിക്കേണ്ട കേട്ടോ....ഭക്ഷണം കഴിച്ചു വേഗം പോയി കിടന്നോളൂ....തലവേദന കുറയട്ടെ....."

"ഉം....."

ഞാൻ ഫോൺ വെച്ചു.....എല്ലാം മറന്ന് റംഷാദിനെ സ്നേഹിക്കാൻ തുടങ്ങണം എന്നുണ്ട്....പക്ഷെ....സാധിക്കുന്നില്ല....

മനസ്സിൽ ഇപ്പോഴും മുറിഞ്ഞു പോയ ആ പ്രണയത്തിന് വേദന ഉണ്ട്....

ആ വേദന ഒരിക്കലും എന്നിൽ നിന്ന് പോവില്ല....കാരണം അത്രേം പവിത്രമായ പ്രണയം ആയിരുന്നു ഞങ്ങളുടെത്.....

ഞാൻ നഷ്ടപ്പെടുത്തിയത് വലിയൊരു നിധിയാണ്.......ആ നഷ്ടബോധം എന്നും എൻ മനസ്സിൽ തന്നെ ഉണ്ടാവും.....

എന്നാലും ഒരുമാസം കൊണ്ട് കല്യാണം ആക്കും എന്നു ഞാൻ കരുതിയില്ല....

എന്റെ ഷാനുക്ക എന്നെ പാടെ വെറുത്തിട്ടുണ്ടാവും... അദ്ദേഹത്തിന്റെ കൂട്ടുകാരൊക്കെ എന്നെ ശപിക്കുന്നുണ്ടാവും......

എല്ലാം ഏറ്റു വാങ്ങാൻ അർഹ ആണല്ലോ ഞാൻ....ചിലപ്പോ എന്നെക്കാൾ നല്ല ഒരു പെണ്ണിനെ ഇക്കാക്ക് കിട്ടാൻ വേണ്ടി ആയിരിക്കും എന്നെ പടച്ചോൻ ഇക്കായിൽ നിന്ന് അകറ്റിയത്.....
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ്💛
@@@@@@@@@@@@@@@

part--13
________

വീട്ടിൽ കല്യാണ ഒരുക്കങ്ങൾ ഒക്കെ തകൃതിയായി നടക്കുന്നു.....

എല്ലാവരും ഭയങ്കര സന്തോഷത്തിൽ ആണ്....

ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും അധികം അവൾ സന്തോഷിക്കുന്ന ദിനങ്ങളാണ് ഇതൊക്കെ....പക്ഷെ എനിക്ക് സന്തോഷിക്കാൻ ആവില്ലല്ലോ....

ആർക്കോ വേണ്ടി....എന്തിനോ വേണ്ടി എല്ലാവരോടും പുഞ്ചിരിച്ചു നടക്കുന്നു.....

എന്റെ മനസ്സിനേറ്റ മുറിവ് ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ.....

കല്യാണത്തിന് ഇനി അധിക ദിവസം ഇല്ല....കൃത്യമായി പറഞ്ഞാൽ ഇനി അഞ്ച് ദിവസം.....എത്ര പെട്ടെന്നാണ് ദിവസങ്ങളൊക്കെ കഴിഞ്ഞു പോവുന്നത്....

റംഷാദ് എപ്പഴും വിളിക്കും....അവൻ വാ തോരാതെ സംസാരിക്കും.... ഞാൻ എല്ലാം മൂളിക്കേൾക്കും..... എന്തെങ്കിലും ഒന്നോ രണ്ടോ വാക്ക് പറഞ്ഞു ഞാൻ ഫോൺ വെക്കും.....

എന്റെ ഇഷ്ടക്കേട് ഒരിക്കലും മാറില്ല എന്നു അവന് മനസ്സിലാവുന്നുണ്ട്....എന്നിട്ടും അവൻ എന്താ ഒഴിവാക്കാത്തെ.....

പടച്ചോൻ എന്തെങ്കിലും ഒക്കെ കണക്കു കൂട്ടി വെച്ചിട്ടുണ്ടാവും....എന്തായാലും അത് പോലെ അല്ലെ എല്ലാം നടക്കൂ....

ഷാനുക്ക അറിഞ്ഞിട്ടുണ്ടാവുമോ എന്റെ കല്യാണ കാര്യം....അറിയാതിരിക്കില്ല....

എന്റെ കല്യാണം ഒരു ആഘോഷമാക്കി മാറ്റാൻ തന്നെ ആണ് ഉപ്പാന്റെ പരിപാടി....

ഇക്കാക്കമാരുടെ ഒക്കെ സന്തോഷം കാണുമ്പോൾ മനസ്സിന് എന്തോ ചെറിയ ഒരു ആശ്വാസം തോന്നും.....

കല്യാണത്തിന് അങ്ങനെ ചെയ്യണം... ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞു നടപ്പാണ് മൂന്നാളും.......

ഒരു പോലത്തെ ഡ്രസ് ഒക്കെ എടുത്തു വെച്ചിട്ടുണ്ട്.....എല്ലാവരും സന്തോഷിക്കട്ടെ..

അത് കണ്ടെങ്കിലും ഞാനും സന്തോഷിക്കട്ടെ.......

ദിവസങ്ങൾ വീണ്ടും കഴിയുന്നു.....ഇനി ഞാൻ മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കാൻ 2 ദിവസം മാത്രം...

ആ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഇനി ഞാൻ ഷാനുക്കാൻറെ ആരും അല്ല....

ഓർക്കുമ്പോൾ ചങ്ക് പൊട്ടുന്ന പോലെ തോന്നുന്നു.....

രാത്രിയിൽ അല്ലാതെ കരയാൻ എനിക്ക് പറ്റുമായിരുന്നില്ല.... കാരണം ഉപ്പാ കണ്ടാൽ പിന്നെ അത് മതി.....

മാത്രവുമല്ല.... എന്റെ കണ്ണ് നീര് കാണുമ്പോൾ എന്റെ ഇക്കാക്കമാരുടെയും ഉമ്മാന്റെയും മനസ്സ് വേദനിക്കും....

അത് എനിക്ക് സഹിക്കാൻ ആവില്ല.....
*****************************************

"നാജി....."

ആഷിക്കാക്ക ആണ് വിളിച്ചത്.....ഞാൻ നോക്കുമ്പോൾ നല്ല കലിപ്പിലാണ് പുള്ളി...

"എന്തേ ഇക്കാക്ക....എന്താ ഇങ്ങളെ മുഖത്ത് ഇത്ര ദേഷ്യം........."

ഞാൻ ചോദിച്ചതിന് തറപ്പിച്ചൊരു നോട്ടം ആയിരുന്നു മറുപടി.....

"എന്താ ഇക്കാ എന്താ പ്രശനം...."

"നി ഇത്രക്ക് കണ്ണിൽ ചോരയില്ലാത്തവൾ ആണെന്ന് ഞാൻ കരുതിയില്ല....."

ഇക്കാക്ക ഉദ്ദേശിച്ചത് ഷാനുക്കാനെ കുറച്ചു ആണെന്ന് എനിക്ക് മനസ്സിലായി.....

"എന്തേ...."

ഞാൻ മനസ്സിലാവാത്ത പോലെ ചോദിച്ചു...

"എന്തൊക്കെ ആയിരുന്നു.... എന്റെ ഷാനുക്ക ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല....ഞാൻ മരിക്കും....പറഞ്ഞ വാക്കിന് അല്പം എങ്കിലും വില ഉണ്ടെങ്കിൽ നി ഇങ്ങനെ കാണിക്കില്ല....ഷാനുനേ നി ആത്മാര്ഥമായിട്ടാണ് സ്‌നേഹിച്ച എന്നാ ഞാൻ കരുതിയെ....പക്ഷെ നി....."

കാരിരുമ്പു പോലെ ആശിക്കാക്കാന്റെ ഓരോ വാക്കും എന്റെ ഹൃദയത്തിൽ തറച്ചു....

നിയന്ത്രണം ഇല്ലാതെ എന്റെ കണ്ണുകൾ നിറയാൻ തുടങ്ങി......

"ഇക്കാക്ക....ഞാൻ....."

"മിണ്ടരുത്.....ഇനി ഒന്നും പറയാൻ നിനക്ക് അവകാശം ഇല്ല....നി ഒക്കെ പെണ്ണിന് അപമാനം....."

"ഇക്കാക്ക....."

"അലറേണ്ട.....ഉള്ളത് പറയുമ്പോൾ പൊള്ളിയിട്ട് ഒരു കാര്യവും ഇല്ല....."

"ഇങ്ങള് കാര്യം അറിയാതെയാ സംസാരിക്കുന്നെ...."

"ഇതിൽ കൂടുതൽ ഇനി എന്ത് അറിയാനാടി...ആ പാവത്തിനെ ഒരു മുഴു ഭ്രാന്തൻ ആക്കിയിട്ട് നി നല്ലോണം സന്തോഷിക്ക്...ജീവിതം ആസ്വദിക്ക്.....

പക്ഷെ ഒരുനാൾ നി ഖേദിക്കും അവനെ ഓർത്ത്.... അവന്റെ സ്നേഹം ഓർത്ത്...."

ആശിക്കാക്കാനെ ഒരുക്കലും കുറ്റം പറയാൻ ആവില്ല.....ഇതൊക്കെ ഏറ്റുവാങ്ങാൻ ഞാൻ ബാധ്യസ്ഥ ആണ്....

"ഷാനുക്ക....."

ഞാൻ ഷാനുക്കാനെ കുറച്ചു എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഇക്കാക്ക ഈ നെ തടഞ്ഞു....

"വേണ്ട....അവന്റെ പേര് പോലും നി പറയേണ്ട.... അവനെ കുറിച്ച് ചോദിക്കാൻ ഒക്കെ നി ആരാ....ഇനി ഓൻ നിന്റെ ഷാനുക്ക അല്ല.....ഷാൻ...അങ്ങനെ വിളിച്ച മതി നി.....

നിന്റെ റംഷാദിനെ പോയി സ്നേഹിക്ക് നി....ഷാനുനേ കുറിച്ചു നി ആലോചിക്കേണ്ട....."

എന്ത് പറയണം എന്നറിയാതെ ഞാൻ കണ്ണീരൊഴുക്കി....ശപിക്കട്ടെ....എല്ലാരും ശപിക്കട്ടെ.....

ഉപ്പാന്റെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങിയപ്പോൾ എനിക്ക് ലഭിച്ചത് എല്ലാവരുടെയും വെറുപ്പ്.....

ഷാനുക്ക എന്നെ അത്ര മാത്രം വെറുക്കുന്നുണ്ടാവും ഇപ്പൊ....വെറുക്കട്ടെ...

എന്നോടുള്ള വെറുപ്പ് ഇക്കാൻറെ ജീവിതത്തിലെ വിജയത്തിന് കാരണം ആവട്ടെ.....എന്നെക്കൊണ്ട് അത്രയെങ്കിലും ഉപകാരം ഉണ്ടാവട്ടെ....

പെട്ടെന്നാണ് ആശിക്കാക്കയ്ക്ക് ഫോൺ വന്നത്....

"ഹെലോ...."

"ആഹ് അതേ...."

"എന്ത്.....എപ്പോ........."

അത് പറഞ്ഞതും ഇക്കാൻറെ കണ്ണിൽ നിന്ന് കണ്ണുനീർ ധാര ധാരയായി ഒഴുകുന്നുണ്ട്.....

"ഞാൻ ഇപ്പൊ എത്താം...."

എന്നെ നോക്കി പേടിപ്പിച്ചു ഇക്കാ പെട്ടെന്ന് തന്നെ പോയി....എനിക്ക് ഒന്നും മനസ്സിലായില്ല.....

എവിടേക്കാണ് ഇക്കാ ഇത്ര വെപ്രാളത്തിൽ ഓടിയത്.....

"മോളെ നാജി....."

ഞാൻ നോക്കിയപ്പോൾ ഉമ്മാ ആണ്.....വീട്ടിൽ മുഴുവൻ ബന്ധുക്കളും അയൽക്കാരും ആണ്.....

ഉമ്മാ ആരെയോ പരിചയപ്പെടുത്താൻ വന്നതാണ്....അവരെന്തൊക്കെയോ ചോദിക്കുന്നുണ്ട്.....

ഞാൻ മര്യാദക്ക് ഒന്നിനും മറുപടി പറഞ്ഞില്ല.....മനസ്സ് വേദനിക്കുമ്പോൾ ആരോടും അധികം മിണ്ടാൻ ഒന്നും കഴിയില്ല....

ഇങ്ങോട്ട് സംസാരിക്കാൻ വരുന്ന ആളോട് പോലും ദേഷ്യം ആയിരിക്കും....

ഞാൻ എന്റെ റൂമിൽ പോയി വാതിലടച്ചിരുന്നു......

കരഞ്ഞു കരഞ്ഞു അവിടെ കിടന്ന് ഉറങ്ങിപ്പോയി.......

വാതിലിൽ ശക്തിയായ മുട്ട് കേട്ടാണ് ഞാൻ ഞെട്ടിയത്.....ഞാൻ പോയി വാതിൽ തുറക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ആൾ മുഴുവൻ വാതിലിന് പുറത്തു ഉണ്ടായിരുന്നു.

കണ്ട മാത്രയിൽ ഞാൻ ഞെട്ടിപ്പോയി....

ഇതെന്താ അവസ്ഥ....

"മൻഷ്യന്മാരെ നി പേടിപ്പിച്ചു കൊല്ലോ നാജി...."

ഉപ്പാന്റെ ഗൗരവത്തിൽ ഉള്ള ചോദ്യം.....

"അതിന് ഇവിടെ ഇപ്പോ എന്താ ഉണ്ടായേ..."

ഞാൻ ചോദിച്ചു....

"എത്ര നേരമായി മോളെ ഞങ്ങൾ നിന്നെ വിളിക്കുന്നു....കതക് തുറക്കുന്ന കാണാഞ്ഞപ്പോൾ പേടിച്ചു പോയി...."

ഉമ്മയാണ്....

ഓഹ്....ഇപ്പഴാണ് കാര്യം മനസ്സിലായത്....

മനസ്സ് മടുത്തപ്പോൾ ഞാൻ വല്ല കടുംകൈയും കാണിച്ചു എന്നു വിചാരിച്ചിട്ടുണ്ടാവും....

ഇല്ല....അങ്ങനെ ഒന്നും നാജി പോവില്ല....

കാരണം....ഞാൻ നീറി നീറി ജീവിക്കുന്നത് എന്റെ ഉപ്പാ കാണണം.....ഉപ്പാന്റെ വാശി കാരണം മോൾ അനുഭവിക്കുന്നത് എന്റെ ഉപ്പാക്ക് കാണിച്ചു കൊടുക്കണം....

താൻ ചെയ്തത് തെറ്റായി പോയി എന്നോർത്തു ഉപ്പാ പശ്ചാത്തപിക്കണം.....

അതിന് ഈ ഞാൻ മരിച്ചാൽ ശരിയാവില്ല....

"ഞാൻ ഒന്ന് ഉറങ്ങിപ്പോയതാ...."

ഞാൻ എല്ലാവരോടുമായി പറഞ്ഞു.....

പെട്ടെന്നാണ് ആ ആൾക്കൂട്ടത്തിൽ എന്റെ ആയിഷുനെ കണ്ടത്....ഓളെ കണ്ടാൽ എനിക്ക് പകുതി ആശ്വാസം ആണ്.....

എല്ലാരും പോയപ്പോൾ ഓൾ എന്റെ അടുത്തേക്ക് വന്നു....

"ന്റെ പെണ്ണെ.... നി ശരിക്കും പേടിപ്പിച് കളഞ്ഞല്ലോ...."

ഞാൻ ചെറുതായി ഒന്ന് ചിരിച്ചു.....

"ടി.....ഞാൻ ഒരു കാര്യം പറയാൻ ആണ് വന്നത്.....എങ്ങനെ ഒക്കെയാ ഇവിടെ എത്തിയത് എന്നു എനിക്ക് ഒരു നിശ്ചയവും ഇല്ല...."

ശബ്ദം ഒക്കെ ഇടറി കൊണ്ടാണ് അവൾ അത്പറഞ്ഞത്....

ഞാൻ എന്തേ എന്ന ഭാവത്തിൽ ഓളെ നോക്കി....

"ഇവിടെ എത്തിയപ്പോഴാണ് ഇവിടെത്തെ കോലാഹലം....."

"നി എന്താ കാര്യം എന്നു വെച്ചാ പറയു...."

"ടി....ഇത് കേട്ട് കഴിഞ്ഞ നി എങ്ങനെ പ്രതികരിക്കുക എന്നു എനിക്ക് അറിയില്ല..."

"എന്താടി....നി ആളെ ടെന്ഷന് ആക്കാണ്ട് കാര്യം പറ....."

"അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്....നമുക്ക് ഒരു സ്ഥലം വരെ പോകാം...നി ഉപ്പാനോട് എന്തെങ്കിലും പറഞ്ഞു സമ്മതം വാങ്..."

"ടി....എന്താടി...."

"നി ഞാൻ പറഞ്ഞ പോലെ ചെയ്യ്...."

"ഉം...."

ഇതൊക്കെ പറയുമ്പോൾ അവൾക്ക് ഒരു വെപ്രാളം ഉള്ളത് പോലെ തോന്നി....

ഞാൻ വിറച്ചു വിറച്ചു ഉപ്പാന്റെ അടുത്ത എത്തി.....

"ഉപ്പാ...."

വിളി കേട്ടപ്പോൾ തിരിഞ്ഞൊരു നോട്ടം....

അത് കണ്ടപ്പോഴേ എന്റെ ധൈര്യം ഒക്കെ പോയി....
_________________________________________

തുടരും 💗

💛 എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@@

part--14
________

"ഉപ്പാ...."

വിളി കേട്ടപ്പോൾ തിരിഞ്ഞൊരു നോട്ടം....

അത് കണ്ടപ്പോഴേ എന്റെ ധൈര്യം ഒക്കെ ചോർന്ന് പോയി....ഞാൻ താഴോട്ട് നോക്കി നിന്നു.....

"ഉം....എന്തേ...."

ഉപ്പാ ചോദിച്ചു....

"അത് പിന്നെ....എനിക്ക് ഒന്ന് പുറത്ത് പോണമായിരുന്നു.....കല്യാണത്തിന് വേണ്ട കുറച്ചു സാധനങ്ങളൊക്കെ വാങ്ങാൻ...."

"അതിന് നിഹാലിനെയോ നിയാസിനെയോ അയച്ച മതി....നി പോവേണ്ട ആവശ്യം ഒന്നുല്ല...."

"അല്ല ഉപ്പാ....ക്രീംസും മറ്റും ഒക്കെ നോക്കി വാങ്ങണം....അവരെ അയച്ചാൽ ശരി ആവില്ല...."

"ഉം....എന്നാ അവരുടെ കൂടെ പോയാ മതി...."

"അവർക്ക് ഒക്കെ തിരക്ക് അല്ലെ....ഇനി ഇതും കൂടെ പറഞ്ഞു ഞാൻ ബുദ്ധിമുട്ടിക്കണോ...."

"പിന്നെ നി ഒറ്റയ്ക്കാണോ പോവുക...."

"അല്ല ആയിഷുന്റെ കൂടെ...."

"ആയിഷു എവിടെ.... അവളെ വിളിക്ക്..."

ഉപ്പാക്ക് ആയിഷുനെ നല്ല വിശ്വാസം ആണ്....ഓൾടെ കൂടെ എവിടെയും എന്നെ സംശയം കൂടാതെ അയക്കും....

ഞാൻ വിളിച്ചപ്പോൾ അവൾ വന്നു....

"ആയിഷു....ഇവൾക്ക് എന്തോ പർച്ചേസിങ് ഉണ്ടെന്ന് പറഞ്ഞു....നി കൂടെ പോവണം....പെട്ടെന്ന് തന്നെ ഇങ്ങോട്ട് വരണം....എവിടെയും കറങ്ങി നടക്കരുത്..."

ഓൾ എല്ലാം സമ്മതിച്ചു....ഞങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങി..... നടക്കുന്ന വഴി ഞാൻ ......

"ടി....ഇനിയെങ്കിലും പറയു മോളെ....എന്താ കാര്യം....ഇത്രേം നേരം ഞാൻ എങ്ങനെയാ ടെന്ഷന് മറച്ചു പിടിച്ചേ എന്നു എനിക്കെ അറിയൂ....."

"ടി.....ഞാൻ പറയാം....നി ഒന്ന് ക്ഷമിക്ക്..."

ഓൾ പെട്ടെന്ന് ഒരു ഓട്ടോ വിളിച്ചു....നേരെ ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്..

അവിടെ എത്തിയപ്പോൾ എന്തിനാ ഹോസ്പിറ്റലിലേക്ക് വന്നത് എന്ന് എനിക്ക് മനസ്സിലായില്ല......

നടക്കുന്ന വഴി ഞാൻ വീണ്ടും ചോദിച്ചു.....

"ടി.....ഒന്ന് പറയ്.... ഇവിടെ എന്തിനാ വന്നേ...."

ഒന്നും മനസ്സിലായില്ല എങ്കിലും എന്റെ കണ്ണ് നിറഞ്ഞു.....ഓൾ മറുപടി ഒന്നും പറഞ്ഞില്ല....പക്ഷെ ഓളും കരയുന്നുണ്ടായിരുന്നു......

"ടി....നാജി....എനിക്ക് അറിയില്ലെടാ നിന്നോട് എങ്ങനെയാ ഇത് പറയുക എന്ന്... കേട്ട് കഴിയുമ്പോ നി എങ്ങനെയാ പ്രതികരിക്കുക എന്നോർക്കുമ്പോ എനിക്ക് പറയാൻ പേടി ആവുന്നു...."

കരച്ചിലിനടിയിൽ എങ്ങനെയൊക്കെയോ ആണ് ഓൾ അത് പറഞ്ഞൊപ്പിച്ചത്....

"ടി....നി പറയ്.....എനിക്ക് ഒന്നും മനസ്സിലാവുന്നില്ല...."

"നാജി.....ഷാനുക്കാക്ക് ഒരു ആക്‌സിഡന്റ് പറ്റി.... ഇവിടെ ICU വിലാ....."

ഓളത് പറഞ്ഞപ്പോ എന്റെ കണ്ണുകളിൽ ഇരുട്ട് കയറും പോലെ തോന്നി....

"ടി....നിയെന്താ പറഞ്ഞേ....എന്റെ ഷാനുക്ക....ഇല്ല....എന്റെ ഇക്കാക്ക് ഒന്നും സംഭവിക്കില്ല....."

നിയന്ത്രണം ഇല്ലാതെ കരയാൻ തുടങ്ങി ഞാൻ....അവിടെ ഉള്ളവരൊക്കെ ചുറ്റും കൂടി....

"നാജി....എന്താ മോളെ ഇത്.......... ഇത് കൊണ്ടാ ഞാൻ അവിടുന്ന് പറയാത്തെ"

"ടി....എന്ക്ക് ഇക്കാനെ കാണണം....എവിടെയാ എന്റെ ഷാനുക്ക..."

ഓൾടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പോയി....ICU വിന് മുന്നിൽ എത്തിയപ്പോൾ അവിടെ എല്ലാരും ഉണ്ടായിരുന്നു.....

ഇക്കാൻറെ ഉപ്പയും ഉമ്മയും ഇക്കാക്കമാരും അമ്മായിയും കൂട്ടുകാരും പിന്നെ ആഷിക്കാക്കയും.....

ഞാൻ നടന്ന് അവിടെ എത്തി.....കണ്ണുകൾ ധാര ധാരയായി ഒഴുകുന്നു.... കൈകാലുകൾക്ക് ബലം ഇല്ലാത്ത പോലെ...

കണ്ണുകളിൽ ഇരുട്ട് കയറുന്നു.... എന്റെ പ്രണനാണ് അവിടെ കിടക്കുന്നത്....അത് ഓർക്കുമ്പോൾ എന്റെ ഹൃദയം ആരോ കീറിമുറിക്കുന്ന വേദന.....

എന്നെ കണ്ടതും എല്ലാരുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യം....

ആഷിക്കാക്കാടേത് ഒഴികെ....ഇക്കാ എന്നെ ദയനീയമായി നോക്കുന്നു....

ബാക്കി എല്ലാവരും എന്നെ കൊല്ലാനുള്ള ദേഷ്യത്തിൽ ആണ്.....

ഞാൻ നേരെ ആഷികാക്കാൻറെ അടുത്ത് പോയി.....

"ഇക്കാക്ക....എന്റെ ഷാനുക്കയ്ക്ക് എന്താ പറ്റിയെ....."

"ഷാനുക്കയോ..ആരുടെ ഷാനുക്ക..അവൻ ഞങ്ങടെ ഷാനു ആണ്....മറ്റുള്ളവർക്ക് ഷാൻ....നി അവന്റെ ആരാ അവനെ കുറിച്ചു ചോദിക്കാൻ...."

മുഹ്‌സിൻ ആയിരുന്നു അത് പറഞ്ഞത്....

ഒന്നും തിരിച്ചു പറയാൻ കഴിയാത്ത അവസ്ഥയിൽ ഞാൻ നിന്നു..... അല്ലെങ്കിലും പറയാൻ എനിക്കെന്ത് അവകാശം.....

"ഓൻ മരിച്ചാലും ജീവിച്ചാലും നിനക്ക് ഒരു കുഴപ്പവുമില്ല....കുഴപ്പം ഞങ്ങൾക്കാണ്.... നിനക്ക് അവൻ പോയ അവനെ പോലത്തെ കൊറേ ആണ്പിള്ളേരെ കിട്ടുമായിരിക്കും....

പക്ഷെ....ഞങ്ങൾക്ക് ഞങ്ങളുടെ ഷാനുനേ പോലെ അവൻ മാത്രമേ ഉള്ളൂ.....അവൻ മാത്രം....."

ജുനൈദിന്റെ വായിൽ നിന്ന് അത്രേം കേട്ടപ്പോൾ നിയന്ത്രിക്കാൻ ആയില്ല എനിക്ക്....

"നിയെന്തിനാ അവന് വേണ്ടി കണ്ണീരൊഴുക്കുന്നെ....നി സന്തോഷിക്ക്....അവന്റെ ശല്യം ഉണ്ടാവില്ലല്ലോ എന്നോർത്തു ആഘോഷിക്ക്....."

ഷംസീർ രോഷാകുലനായി പറഞ്ഞു....

"നിന്നെ സ്നേഹിച്ചു എന്നൊരു തെറ്റെ അവൻ ചെയ്തുള്ളൂ...ആത്മാർത്ഥമായി നിന്നെ സ്‌നേഹിച്ച അവന് നി കൊടുത്ത പ്രതിഫലം എന്തായാലും കൊള്ളാം...നല്ല ഉഗ്രൻ തേപ്പ്....."

ഷംനാദിന്റെ വാക്കുകൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു...എന്റെ ഷാനുക്കയ്ക്ക് എന്താ പറ്റിയെ എന്നറിയാണ്ട് എനിക്ക് സമാധാനം ആവില്ല....

ഞാൻ ആഷിക്കാക്കാനെ നോക്കി....ഇക്കാ ഒന്നും മിണ്ടാതെ തലതാഴ്ത്തി നിൽക്കുവാണ്......

"ഷാനുക്കയ്ക്ക് എന്താ പറ്റിയെ എന്നറിയാണ്ട് ഞാൻ പോവില്ല....."

ഞാൻ കരഞ്ഞു കൊണ്ട് പറഞ്ഞു....

"എന്റെ മോൻ ഇവിടെ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ടും നിനക്ക് സമാധാനം ആയില്ലേ....ഇനിയും ശല്യപ്പെടുത്താതെ പോയിത്തന്നൂടെ....."

ഇക്കന്റെ ഉപ്പയാണ് അത് പറഞ്ഞത്....

പടച്ചോനെ....ഇതൊക്കെ കേൾക്കാൻ വേണ്ടി മാത്രം ഞാൻ എന്ത് തെറ്റാ ചെയ്തേ....

"ഇനിയും മോൾ ഇവിടെ നിന്നാൽ ഇവരൊക്കെ കടുത്ത വാക്കുകൾ ഉപയോഗിച്ച പോലെ എനിക്കും പറയേണ്ടി വരും.....

എന്റെ മോൻ ഇങ്ങനെ കിടക്കാൻ   കാരണം നി അല്ലെ മോളെ....

എന്തിനാ നി അവനെ വേണ്ടാ വെച്ചത്.... എന്റെ കുട്ടി എന്ത് ചെയ്തിട്ടാ.....

മോൾ പൊയ്ക്കോ....രണ്ട് ദിവസം കഴിഞ്ഞാൽ കല്യാണം അല്ലെ....നിന്റെ സന്തോഷം എന്റെ മോൻ കാരണം ഇല്ലാതാവേണ്ട...."

ആ ഉമ്മാനോട് പറയാൻ ഒരു മറുപടി ഇല്ല എന്റെ കയ്യിൽ....ആ കണ്ണീരൊക്കെ എനിക്ക് ശാപമായി വരും....വരട്ടെ....

എല്ലാം ഞാൻ അനുഭവിച്ചു തന്നെ തീർക്കണം....എന്റെ ഷാനുക്കയ്ക്ക് വല്ലതും പറ്റിയാൽ ഞാൻ ജീവിച്ചിരിക്കില്ല....

"നി പോവുന്നോ....അതോ ......"

"വേണ്ട....ഞങ്ങൾ പൊയ്ക്കോളാ...പക്ഷെ ഒരിക്കൽ നിങ്ങൾ ഈ പറഞ്ഞതൊക്കെ ഓർത്ത് ഖേദിക്കും.... കാര്യമറിയാതെ ഇവളെ കുറ്റപ്പെടുത്തി സംസാരിച്ചതിന് നിങ്ങൾ ഇവളോട് മാപ്പ് ചോദിക്കും...."

ജുനൈദ് പറഞ്ഞതിന് ആയിഷു ആണ് മറുപടി കൊടുത്തത്..... അവൾ എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോയി....

ജീവച്ഛവം  പോലെ ഞാൻ ഓൾടെ കൂടെ പോയി.....

"നാജി നിൽക്ക്...."

ആഷിക്കാക്ക വിളിച്ചപ്പോൾ ആയിഷു നിന്നു....കൂടെ ഞാനും....

"ഷാനുന് എന്താ സംഭവിച്ചേ ശരിക്കും....."

ആയിഷു ആണ് ചോദിച്ചത്....

"അവന്റെ ബൈക്കും ഒരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതാ....ഇനി 48 മണിക്കൂർ കഴിഞ്ഞേ വല്ലതും പറയാൻ പറ്റൂ....

ഗുരുതരമായ പരിക്ക് ഉണ്ട്.....രക്ഷപ്പെടാൻ ഉള്ള സാധ്യത വളരെ കുറവാണെന്ന ഡോക്ടർ പറഞ്ഞത്...."

ആഷികാക്കാൻറെ വാക്കുകൾ കേട്ടപ്പോൾ ഞാൻ മരവിച്ച പോലെ ആയി....കണ്ണുനീർ ഒന്നും വരുന്നില്ല.....ഒന്ന് കരഞ്ഞു സങ്കടം തീർക്കാം എന്നു വെച്ചാൽ അതിനും പറ്റുന്നില്ല.....

ഒരുതരം മരവിപ്പ് മാത്രം.....

ഞാൻ കാരണം ആണ് ഇതോക്കെ സംഭവിച്ചേ എന്നു എല്ലാരും പറഞ്ഞു....

പക്ഷെ....എന്റെ ഇക്കാക്ക് എന്തെങ്കിലും ആപത്ത് വരാൻ ഞാൻ ആഗ്രഹിക്കോ.....

ആഷിക്കാക്ക പിന്നെ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.....എങ്ങനെയൊക്കെ ആണ് വീട്ടിലേക്ക് എത്തിയത് എന്നു എനിക്ക് അറീല്ല.......

ഞാൻ റൂമിലേക്ക് കയറിപ്പോവുമ്പോൾ നിഹാൽക്ക അവിടെ ഇരുന്ന് കരയുന്നുണ്ടായിരുന്നു......

എന്നെ കണ്ടതും ഇക്കാ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.... പക്ഷെ അപ്പഴും എന്റെ കണ്ണുകൾ നിറയുന്നില്ല.....

"എന്നോട് ക്ഷമിക്ക് മോളെ നി....ഞാൻ എങ്കിലും നിന്നെയും എന്റെ ഷാനുനേയും ഒന്നിപ്പിക്കാൻ നോക്കിയിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.....

എനിക്ക് അവനെ കാണാൻ പോവാൻ കഴിയില്ല.... കാരണം....ആ ഉമ്മാന്റേം ഉപ്പാൻറേം മുഖത്ത് ഞാൻ എങ്ങനെ നോക്കും......"

അപ്പഴും ഞാൻ മറുപടി ഒന്നും പറഞ്ഞില്ല....

"നിയെന്താ ഒന്നും മിണ്ടാത്തെ നാജി..ഒന്ന് കരയെങ്കിലും ചെയ്യ് മോളെ....."

"ഇക്കാക്ക വിഷമിക്കേണ്ട.... എന്റെ ഷാനുക്കയ്ക്ക് ഒന്നും വരില്ല....."

ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.....

അത് കണ്ടപ്പോൾ ഇക്കാക്കയ്ക്ക് പേടി ആയി  എന്ന് തോന്നുന്നു..... പിന്നെ ഒന്നും പറയാതെ മുറിയിൽ നിന്ന്  പോയി......

ഞാൻ പോയി വാതിലടച്ചു....ഇക്കാൻറെ മുഖം മനസ്സിലേക്ക് വന്നു....ആദ്യമായി കണ്ടതും ഇഷ്ടമാണെന്ന് പറഞ്ഞതും പിന്നീട് പിന്നാലെ കൂടിയതും തിരിച്ചു ഞാൻ ഇഷ്ടം അറിയിച്ചപ്പോൾ ഉള്ള സന്തോഷവും സുന്ദരമായ ഞങ്ങളുടെ പ്രണയവും രണ്ടാളും ഒന്നിച്ച് പറഞ്ഞ ഓരോ തമാശകളും കണ്ട് കൂട്ടിയ സ്വപ്നങ്ങളും എല്ലാ സ്വപ്നങ്ങളും തകർന്നടിഞ്ഞു പോയതും ഞാൻ ഒഴിവാക്കിയപ്പോൾ ഇക്കാൻറെ കരച്ചിലും ഒക്കെ മനസ്സിൽ ഓടിയെത്തി......

കൂടെ ഇന്ന് ഒരൊരാളും പറഞ്ഞ വാക്കുകൾ.....വീണ്ടും വീണ്ടും ആ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു......

എനിക്കും ഉണ്ട് വാശി.....എന്റെ ഉപ്പാനോട് കുറച്ചു കണക്ക് തീർക്കാൻ ഉണ്ട്...

എനിക്ക് അറിയാം എന്താ വേണ്ടത് എന്ന്...
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--15
________

എനിക്ക് എല്ലാം അറിയാൻ പറ്റുന്നുണ്ട്....പക്ഷെ കണ്ണൊന്ന് തുറക്കാൻ കഴിയുന്നില്ല.....റബ്ബേ....നി എന്നെ ഈ ലോകത്തിൽ നിന്ന് കൊണ്ട് പോവാണോ..

ഒരുകണക്കിന് അതാണ് നല്ലത്....ഇങ്ങനെ സ്വയം നീറി നീറി ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് തന്നെയാ....

ഡോക്ടർസ് ഒക്കെ ഭയങ്കര ശ്രമത്തിൽ ആണ് എന്നിൽ നിന്ന് എന്തെങ്കിലും ഒരു പ്രതികരണം ലഭിക്കാനായി....പക്ഷെ എനിക്ക് ഒന്നിനും പറ്റുന്നില്ലല്ലോ.....

എന്റെ ഉമ്മയും ഉപ്പയും ഒക്കെ പുറത്തുണ്ടാവില്ലേ....അനിയന്റെ അവസ്ഥ ആലോചിച്ചു ചങ്ക് പൊട്ടുന്നുണ്ടാവില്ലേ എന്റെ ഇക്കാക്കമാരുടെ.....കൂട്ടുകാരൻ ഇനി തിരിച്ചു വരില്ലേ എന്നോർത്തു ആധി പിടിച്ചിരിക്കുന്നുണ്ടാവും എന്റെ ചങ്ങായിമാർ.....

പക്ഷെ....എന്റെ നാജി ഇത് വല്ലതും അറിഞ്ഞു കാണുമോ....അവൾ വന്നിട്ടുണ്ടാവുമോ എന്നെ കാണാൻ....

ഇല്ലായിരിക്കും....ഓൾടെ കല്യാണം അല്ലെ....അതിന്റെ തിരക്കിൽ ആയിരിക്കും....അതിനിടയിൽ ഈ പാവം ഷാനുനേ കുറിച്ചു ഓർക്കാൻ ഓൾക്ക് എവിടെയാ സമയം.....റബ്ബേ...നി ഓൾക്ക് നല്ലൊരു ജീവിതം കൊടുക്കണേ.....

എനിക്ക് ഓർക്കാൻ കൂടി പറ്റുന്നില്ല എന്താണ് എനിക്ക് സംഭവിച്ചത് എന്ന്....

ആഷിക്കിന്റെ ഫോൺ വന്നപ്പോൾ ഞാൻ ബീച്ചിലേക്ക് പോയതായിരുന്നു....അവിടെ എന്നെയും കാത്ത് അക്ഷമനായി ആഷി ഉണ്ടായിരുന്നു...... എന്നെ കണ്ടപ്പാടെ ഓൻ...

"ഷാനു....നി ഇത് എന്ത് ഉദ്ദേശിച്ചാണ്... രണ്ട് ദിവസം കഴിഞ്ഞാൽ നാജിടെ കല്യാണം ആണ്.....നി എന്താ ഒന്നും ചെയ്യാതിരിക്കുന്നെ...."

"ഞാൻ എന്ത് ചെയാനാ ആഷി...ഇനി ഞാൻ എന്തിനാ ഓളെ സ്വന്താക്കുന്നെ"

"നി എന്തൊക്കെയാ പറയുന്നേ....നിനക്ക് എന്താ ഓളെ വേണ്ടാതായോ..."

"എനിക്ക് ഓളെ അല്ലെടാ....ഓൾക്ക് എന്നെയാ വേണ്ടാതായെ....."

"ഷാനു....എനിക്ക് ഒന്നും മനസ്സിലാവുന്നില്ല"

ഞാൻ എല്ലാം ഓനോട് പറഞ്ഞപ്പോൾ ഓൻ ആകെ ഞെട്ടി....

"നി ഇത് എന്തൊക്കെയാ പറയുന്നേ...നിനക്ക് വേണ്ടി ഓൾ അത്രേം അനുഭവിച്ചിട്ട് ഇപ്പൊ അവസാനം ഓൾ ഇങ്ങനെയൊക്കെ പറഞ്ഞു അറിഞ്ഞാൽ വിശ്വസിക്കാൻ കുറച്ചു പ്രയാസമാണ്...."

"നി വിശ്വസിച്ചേ പറ്റൂ.... ഞാൻ ഓൾക്ക് കൊടുത്ത വാക്ക് ഇതുവരെ തെറ്റിച്ചില്ല....

ഇനി തെറ്റിക്കുകയും ഇല്ല...ഓൾക്ക് ഇനി ഞാൻ ഒരു ശല്യം ആവരുത് എന്ന് ഓൾ എന്നോട് മുഖത്ത് നോക്കി പറഞ്ഞു....

ഓളെ ഇനി ഞാൻ ശല്യപ്പെടുത്തില്ല എന്ന് ഞാൻ വാക്കും കൊടുത്തു....പക്ഷെ...

ഓളെ എന്നിൽ നിന്ന് പറിച്ചെറിയാൻ മാത്രം എന്നെ കൊണ്ട് സാധിക്കുന്നില്ല....ദിവസം കഴിയുന്തോറും ഒളോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം കൂടുന്നു എന്നല്ലാതെ കുറയുന്നില്ല....."

അതും പറഞ്ഞു ഞാൻ ഓനെ കെട്ടിപ്പിടിച്ചു കരഞ്ഞു.....കൂടെ അവനും......

"പോട്ടെടാ....നി വിട്ടേക്ക്... എല്ലാം നല്ലാതിനാണ് എന്ന് കരുത്..... അല്ലാതെ ഞാൻ ഇപ്പൊ എന്താ പറയേണ്ടേ....."

"ഉം....ഞാൻ പോവാടാ....പിന്നെ കാണാം..."

അവിടുന്ന് ബൈക്കും എടുത്ത് പോകുമ്പോൾ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.....

നാജി.... അവൾ തന്നെയാണ് മുന്നിൽ....പലപ്രാവശ്യം കൊറേ വണ്ടിയുമായി കൂട്ടി മുട്ടാൻ പോയി....

എല്ലാവരുടെയും വായീന്ന് കണ്ണ് പൊട്ടുന്ന തെറിയും കിട്ടി.....പക്ഷെ അവസാനം വന്ന ലോറിക്ക് എന്നെ രക്ഷിക്കാനായില്ല.....

തെറിച്ചു വീണു ഞാൻ...ആരൊക്കെയോ അടുത്തേക്ക് ഓടി വരുന്നുണ്ട്....വേദന കൊണ്ട് പുളയുമ്പോളും നാവിൽ നിന്ന് വരുന്നത് ഒരേയൊരു പേര് മാത്രം....

നാജി....എന്റെ നാജി.......

ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചു..... അപ്പൊ തൊട്ട് ഈ നിമിഷം വരെ നടന്നതൊക്കെ ഞാൻ അറിയുന്നു...

പക്ഷെ....ഒന്ന് കണ്ണ് തുറക്കാൻ പോലും എന്നെക്കൊണ്ട് സാധിക്കുന്നില്ല.....ഇങ്ങനെ ജീവച്ചവമായി കിടക്കുന്നതിലും നല്ലത് മരിച്ചു പോവുന്നതാ....പക്ഷെ....എന്റെ ഉപ്പാൻറേം ഉമ്മാന്റേം കൂടപ്പിറപ്പുകളുടേം ചെങ്ങായിമാരുടേം ഒക്കെ മുഖം ആലോചിക്കുമ്പോൾ ജീവിക്കാൻ കൊതി തോന്നുന്നു...............

:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::

കയ്യിൽ കിട്ടിയ ഒരു ബ്ലേഡുമായി ഞാൻ ബാത്‌റൂമിൽ പോയി.....ഞാൻ മരിച്ച എല്ലാ പ്രശനവും തീരും....ഞാൻ ജീവനോടെ ഉള്ളത് കൊണ്ടല്ലേ എന്റെ ഉപ്പാക്ക് ഇത്ര വാശി.....

ഞാൻ എന്നൊരു പാഴ്ജന്മം കാരണം അല്ലെ എന്റെ ഷാനുക്ക ഇത്രയൊക്കെ അനുഭവിച്ചത്.....ഞാൻ ഇല്ലാതായാൽ   എല്ലാം ശരിയാവും........

ഷാനുക്കാനെ മനസ്സിൽ ഓർത്ത് ബ്ലേഡ് കയ്യിലൂടെ വരഞ്ഞു..... യാ റബ്ബേ...അസഹനീയമായ വേദന....

അല്ലാഹ്....ചെയ്യുന്നത് തെറ്റാണ്...പക്ഷെ...എനിക്ക് ഇനി ജീവിക്കേണ്ട....എല്ലാവർക്കും ഒരു നോവായി ഞാൻ ഇനി വേണ്ടാ......

പെട്ടെന്ന് ഞാൻ തല കറങ്ങി വീണു...ഇനി നാജി ഇല്ല.......

(കൂട്ടുകാരെ....ഇനി ഈ കഥയുടെ സ്റ്റൈൽ ഒന്ന് മാറ്റിപ്പിടിക്കാണ് കേട്ടോ.....ഇനി നാജിടേം ഷാനുന്റേം കഥ ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം....)

കുറെ സമയം കഴിഞ്ഞിട്ടും നാജി റൂമിൽ നിന്ന് പുരത്തിറങ്ങാത്ത കണ്ടൊണ്ട് നാജിടെ ഉമ്മാ അവളുടെ കതകിൽ പോയി മുട്ടി ....

"നാജി....മോളെ....നാജി...."

പക്ഷെ നാജിടെ പ്രതികരണം ഒന്നും ഉണ്ടായില്ല......ഉമ്മാ വീണ്ടും വീണ്ടും നാജിയെ വിളിച്ചു.... പക്ഷെ ആ ഉമ്മാന്റെ വിളി കേൾക്കാൻ അവൾക്കായില്ല.....

സമയം ഒരുപാട് കഴിഞ്ഞിട്ടും നാജിടെ ഒരു ശബ്ദം പോലും കേൾക്കാത്ത കണ്ടപ്പോൾ ഉമ്മാക്ക് പരിഭ്രാന്തി ആയി.....

"മോളെ....നാജി...വാതിൽ തുറക്ക് മോളെ...എന്റെ കുട്ടിക്ക് എന്ത് പറ്റി റബ്ബേ..."

ഉമ്മാ കരഞ്ഞോണ്ട് ഓളെ വിളിച്ചു....

അവരുടെ കരച്ചിൽ കേട്ടപ്പോൾ നാജിടെ ഇക്കാക്കമാരും ഉപ്പയും ഒക്കെ വന്നു....

"എന്താ നബീസ....നി എന്തിനാ കരയുന്നേ"

ഇബ്രാഹിം ഹാജി ചോദിച്ചു.......പക്ഷെ ആ പാവം ഉമ്മാക്ക് വാക്കുകൾ ഒന്നും പുറത്ത് വരുന്നില്ലായിരുന്നു.....

"ഉമ്മാ....എന്തിനാ ഇങ്ങള് കരയുന്നേ..."

നവാസ് ആയിരുന്നു ചോദിച്ചത്...."

"നാജി റൂമിൽ കേറി വാതിലടിച്ചിട്ട് നേരം കൊറേ ആയി....ഞാൻ വിളിച്ചിട്ടാണേൽ തുറക്കുന്നു ഇല്ല....."

നിഹാലിന്റെ മനസ്സിൽ ഭയം വരാൻ തുടങ്ങി...

പടച്ചോനെ....എന്റെ നാജി...

എല്ലാരും മാറി മാറി വിളിച്ചു...പക്ഷെ നാജി കതക് തുറന്നില്ല....തുറക്കാൻ അവൾക്ക് ആവില്ലല്ലോ.....ക്ഷമ നശിച്ച നിയാസും നിഹാലും നവാസും കൂടി വാതിൽ എങ്ങനെയൊക്കെയോ ഉന്തി തുറന്നു അകത്ത് കയറി.....

ആ റൂമിൽ മുഴുവൻ നാജിയെ പരതിയിട്ടും അവളെ കാണാൻ കഴിഞ്ഞില്ല....എല്ലാർക്കും വെപ്രാളം കൂടി....

സദാ സമയം ഗൗരവത്തിൽ നിൽക്കുന്ന ഇബ്രാഹിം ഹാജി പോലും ഒന്ന് ടെന്ഷന് അടിച്ചു.....

ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ നിഹാൽ പോയി ഡോർ തുറന്ന് നോക്കി......അവിടുത്തെ കാഴ്ച അവളെ ജീവനെ പോലെ സ്നേഹിക്കുന്ന ആർക്കും സഹിക്കാൻ പറ്റില്ലായിരുന്നു...

"നാജി....മോളെ...."

എന്നും വിളിച്ചു അവര് അവളുടെ അടുത്തേക്ക് ഓടി വന്നു....അവിടം മുഴുവൻ രക്തം ആയിരുന്നു.....

തളർന്ന അവളെയും എടുത്ത് കൊണ്ട് അവർ ആശുപത്രി ലക്ഷ്യമാക്കി പോയി....

നെഞ്ച് പൊട്ടിക്കരയുന്ന ഉമ്മാ....പെങ്ങളെ നഷ്ടപ്പെടുമോയെന്ന പരിഭ്രാന്തിയിൽ ഇക്കാക്കമാര്....ഇപ്പൊ ഇബ്രാഹിം ഹാജിയുടെ മുഖത്ത് ദേഷ്യമില്ല....ആ മനുഷ്യൻ ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതായി തീർന്നു.....

പൊന്ന് മോൾക്ക് എന്തേലും പറ്റുമോ എന്ന ആധി ആയിരുന്നു അയാൾക്ക്....

പ്രിയപ്പെട്ടവനെ കിടത്തിയ അതേ ഹോസ്പിറ്റിലിലേക്ക് തന്നെ അവളെയും കൊണ്ട് പോയി.....അവളെയും ICU വിലേക്ക് കയറ്റി.....

ഒരു ഭാഗത്ത് സ്വന്തം മകന്റെ ജീവന് വേണ്ടി കരയുന്ന ഷാനുന്റെ വീട്ടുകാർ...മറുഭാഗത് മോളെ തിരികെ കിട്ടാൻ പ്രാർത്ഥിച്ചു കൊണ്ടിരുന്ന നാജിടെ വീട്ടുകാർ......

പ്രതാപികളായ ഇബ്രാഹിം ഹാജിയും കരീം ഹാജിയും ഒരു നിമിഷം തകർന്നു പോയി....

നാജിയെ എന്തിനാ ICU വിലേക്ക് കയറ്റിയത് എന്നൊന്നും മനസ്സിലാവാതെ നിൽക്കുവാണ് ആഷി.....അവൻ ആകെ പരിഭ്രമിച്ചു...

ആഷി നിയാസിന്റെ അരികിലേക്ക് പോയി...

"ടാ...നാജിക്ക് എന്താടാ....ഓളെ എന്തിനാ ഇങ്ങോട്ട് കൊണ്ട് വന്നേ...."

"ഷാനുനെ ഓൾ കാണാൻ വന്നിരുന്നു അല്ലെ.....ഇവിടുന്ന് എല്ലാവരും ഓളെ വേണ്ടുവോളം പറഞ്ഞില്ലേ...."

"നിന്നോടാരാ ഇത് പറഞ്ഞേ....."

"ആയിഷു ആയിരുന്നു പറഞ്ഞേ...ഓന്റെ അവസ്ഥയും പിന്നെ എല്ലാരും കൂടി പറഞ്ഞ ഓരോ വാക്കുകളും ഓർത്തിട്ടായിരിക്കും വന്നു കേറുമ്പോഴേ മുഖം ഒക്കെ വല്ലാതായിട്ടുണ്ടാട്ടിരുന്നു.....

മനസ്സ് മടുത്തിട്ടായിരിക്കും....എന്റെ പെങ്ങൾ മരിക്കാൻ നോക്കിയേ....."

നിയാസിന്റെ വാക്കുകൾ കേട്ട ആഷി തളർന്നു.....

"ടാ....നിയെന്താ പറഞ്ഞേ....ഓൾ...."

"ആഹ്.....ഓൾ ഞരവ് മുറിച്ചതാ...ഇനി ഓളെ ഞങ്ങൾക്ക് കിട്ടൊന്നും കൂടി അറിയില്ല.....എന്റെ നാജി....."

നിയാസ് കരഞ്ഞു.....ആഷിടെ കണ്ണും നിറഞ്ഞു....മുറപ്പെണ്ണ് എന്നതിലുപരി അവളെ ജീവന് തുല്യം സ്നേഹിച്ചതല്ലേ അവൻ.......

നാജിക്ക് ഷാനുനോട് അത്രേം ഇഷ്ടം ആയത് കൊണ്ടായിരിക്കില്ലേ അവൾ ഇപ്പൊ മരിക്കാൻ നോക്കിയത്....പിന്നെ എന്തിനാ ഓൾ അന്ന് ഷാനുനോട് അങ്ങനെ ഒക്കെ പറഞ്ഞേ.....

ഓരോന്ന് ആലോചിച്ചു കൂട്ടി ആഷി...

ആഷിയോട് കാര്യം ചോദിച്ചറിഞ്ഞ ഷാനുന്റെ വീട്ടുകാരും ചങ്ങാതിമാരും ഒക്കെ ഞെട്ടി....അവന് വേണ്ടി മരിക്കാൻ പോലും തയ്യാറായ അവൾ പിന്നെ എന്തിനാ അവനെ ഒഴിവാക്കിയെ എന്നായിരുന്നു എല്ലാവരുടെയും മനസ്സിൽ....

ഇരു കൂട്ടരും റബ്ബിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു....പെട്ടെന്ന് ഡോക്ടർ പുറത്തേക്ക് വന്നു....ഡോക്ടറെ കണ്ടപ്പാടെ നവാസ്....

"ഡോക്ടർ....നാജിക്ക് എങ്ങനെ ഉണ്ട്....."

അവൻ കരഞ്ഞു കൊണ്ടാണ് അത് ചോദിച്ചത്.....

"നല്ല ആഴത്തിൽ മുറിവുണ്ട്.....മാത്രവുമല്ല ഒരുപാട് രക്തവും പോയിട്ടുണ്ട്.....ഒന്നും  പറയാറായിട്ടല്ല..."

അതും പറഞ്ഞു ഡോക്ടർ പോയി.....

ആത്മാർഥമായി സ്‌നേഹിച്ച ഷാനുവും നാജിയും.......രണ്ട് പേരും മരണത്തിനും ജീവിതത്തിനും ഇടയിൽ കിടന്ന് മല്ലിടിക്കുന്നു......

ഷാനുവും നാജിയും മരണത്തിലേക്കോ അതോ ജീവിതത്തിലേക്കോ.....!!!!!
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""

കൂട്ടുകാരെ....ഇത് വെറും കഥയാണ്...

പക്ഷെ യഥാർത്ഥ ജീവിതത്തിലും ആത്മാർഥമായി സ്നേഹിച്ചതിന്റെ പേരിൽ ഇതുപോലെ  കഷ്ടതകൾ അനുഭവിക്കേണ്ടി വന്ന ഒരുപാട് പേരുണ്ട്...

പരസ്പരം മനസ്സറിഞ്ഞു സ്നേഹിച്ചവർ ഒരുമിക്കട്ടെ........
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--16
________

നാജിടെ അവസ്ഥ ആലോചിച്ചു ഒരു സമാധാനവും ഇല്ലാതെ ഇരിക്കുന്ന ഇബ്രാഹിം ഹാജി....അയാളുടെ കണ്ണിലൂടെ ആദ്യമായി കണ്ണുനീർ ഒഴുകി.....

ഉപ്പാ കരയുന്നത് കണ്ട നിഹാലിന് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല... പ്രിയപ്പെട്ട കൂട്ടുകാരനും ജീവനായ പെങ്ങളും ഇങ്ങനെ മരണത്തോട് മല്ലിടിക്കുന്നു എങ്കിൽ അതിന് ഒരേയൊരു കാരണക്കാരൻ തന്റെ ഉപ്പയാണെന്ന് ഓർക്കുമ്പോൾ അവന് രോഷം അടക്കി വെക്കാൻ കഴിഞ്ഞില്ല......

"എന്തിനാ കരയുന്നേ....നിങ്ങള് സന്തോഷിക്കുവല്ലേ വേണ്ടത്...."

സ്വന്തം മകന്റെ വാക്കുകൾ ആ ഉപ്പാന്റെ നെഞ്ചിലൂടെ തുളഞ്ഞു കയറി....

"മോനെ...."

അയാൾ അവിശ്വസനീയമായി നിഹാലിനെ നോക്കി.....

"ഹും.....ഇപ്പൊ ഇരുന്ന് കരഞ്ഞിട്ട് എന്ത് പ്രയോജനം.....എല്ലാം കഴിഞ്ഞില്ലേ..നിങ്ങൾ ഒരാളുടെ പിടിവാശി കാരണം ഇപ്പൊ മരണത്തെ മുന്നിൽ കണ്ട് കിടക്കുന്നത് രണ്ട് ജീവനാണ്.....

പരസ്പരം മനസ്സറിഞ്ഞു സ്നേഹിച്ചു എന്നൊരു തെറ്റിന് അവർ അനുഭവിച്ചത് കുറച്ചൊന്നുമല്ല...."

നിഹാലിന്റെ വാക്കുകൾ കേട്ട് നിൽക്കുവാണ് എല്ലാരും.....ഷാനുന്റെ വീട്ടുകാർ എല്ലാം ശ്രവിച്ചു.........

നാജിടെ ഉപ്പാക്ക് ഒന്നും മറുത്ത് പറയാൻ ആയില്ല......നവാസും നിയാസും നാജിടെ ഉമ്മയും നിഹാലിനെ എതിർത്തില്ല.....

ഇബ്രാഹിം ഹാജിയോടുള്ള എല്ലാവരുടെയും ദേഷ്യം അവരുടെ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു.....

നിയാസ് ഷാനുന്റെ വീട്ടുകാരോടായി പറഞ്ഞു....

"നിങ്ങളൊക്കെ എന്റെ പെങ്ങളെ വേണ്ടുവോളം കുറ്റപ്പെടുത്തി സംസാരിച്ചില്ലെ..... അവളെ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചില്ലേ....പക്ഷെ നിങ്ങൾ ഒന്ന് മനസ്സിലാക്കണം....നിങ്ങൾ ഒക്കെ കരുതുന്ന പോലെ ഞങ്ങടെ നാജി ഷാനുനേ ചതിച്ചില്ല.....

അവനെ മറന്നിട്ടില്ല.... അവനെ മറക്കാനും അവന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു സന്തോഷത്തോടെ  പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കാനും അവളെ കൊണ്ട് സാധിക്കുമായിരുന്നില്ല...

അത്രയ്ക്കിഷ്ടാണ് ഓൾക്ക് ഷാനുനേ....

പിന്നെ എന്തിനാ ഓൾ അങ്ങനെ ഒക്കെ ചെയ്തതെന്ന് വെച്ചാ ഉപ്പാ അവളെ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ്....

അവൾ ഈ കല്യാണത്തിന് സമ്മതിച്ചില്ല എങ്കിൽ ഷാനുനേ കൊല്ലും എന്ന് പറഞ്ഞു ഉപ്പാ അവളെ ഭീഷണിപ്പെടുത്തി.... പാവം ജീവനേക്കാൾ ഏറെ സ്‌നേഹിച്ച അവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വയം ഉരുകി കൊണ്ട് അവനെ അവൾ വേണ്ടാ വെച്ചു...

സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവരുടെ സന്തോഷം കണ്ട് അവൾ ആശ്വസിച്ചു....

പക്ഷെ ഇന്ന് ഷാനുന്റെ അവസ്ഥയും പിന്നെ ഇവിടുന്ന് ഓരോരുത്തരും പറഞ്ഞ വാക്കുകളും ആലോചിച്ചിട്ടായിരിക്കും അവൾ ഇങ്ങനൊരു കടുംകൈ ചെയ്തത്"

നിയാസ് അതും പറഞ്ഞു കരഞ്ഞു.....

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഷാനുന്റെ വീട്ടുകാർക്കും ചങ്ങാതിമാർക്കും ആഷിക്കും ഉള്ളിൽ കുറ്റബോധം തോന്നി...

അവളെ നോവിച്ചതിന് സങ്കടം തോന്നി.....

"അന്നേ നിങ്ങൾ എതിർപ്പൊന്നും കാണിക്കാതെ ഷാനുന്റേം നാജിടേം കല്യാണം നടത്തിക്കൊടുത്തതാണേൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു....."

നിഹാൽ ഉപ്പാനോട് പറഞ്ഞു..... പക്ഷെ അയാൾക്ക് മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല....അതിനുള്ള അവകാശവും ഇല്ല.....

ശരിയാണ്....ഞാൻ കാരണം ആണ് ഇതൊക്കെ സംഭവിച്ചത്....എന്റെ മോൾക്കോ ഷാനുനോ വല്ലതും സംഭവിച്ചാൽ ഞാനാണ് അതിന് പൂർണ്ണ ഉത്തരവാദി......ഞാൻ മാത്രം.......

കുറച്ചു സമയത്തിന് ശേഷം ഡോക്ടർ വന്നു.......

"ഒരു സന്തോഷ വാർത്ത ഉണ്ട് ..."

ഷാനുന്റെ വീട്ടുകാരോട് ഡോക്ടർ പറഞ്ഞു.....

"എന്താ ഡോക്ടർ...."

ഷംനാദ് ആകാക്ഷയോടെ ചോദിച്ചു.....

"ഷാൻ കണ്ണു തുറന്നു....ചെറുതായി സംസാരിക്കുന്നുമുണ്ട്...... ഇനി ഒന്നും പേടിക്കാനില്ല.....പതിയെ എല്ലാം ശരിയാവും....."

"അൽഹംദുലില്ലാഹ്....."

എല്ലാവർക്കും സന്തോഷമായി.....പക്ഷെ അപ്പഴും നാജിടെ അവസ്ഥയിൽ വല്യ പുരോഗതി ഒന്നും ഉണ്ടായില്ല....അത് അവരെ വിഷമിപ്പിക്കുകയും ചെയ്തു.....

നാജിടെ വിവരം അറിഞ്ഞ ജമാൽക്കയും റംഷാദും എത്തി.....റംഷാദിന് നല്ല സങ്കടം തോന്നി........

കല്യാണം മാറ്റി വെച്ചു.....
*****************************************

ഷാനു നല്ല രീതിയിൽ സംസാരിക്കാനും ദേഹം അനക്കാനും ഒക്കെ തുടങ്ങി....

സദാ സമയവും അവൻ ചോദിച്ചു കൊണ്ടിരുന്നത് നാജിയെ ആണ്...പക്ഷെ ആരും അവനോട് ഒന്നും പറഞ്ഞില്ല....

തന്റെ മുത്ത് അവിടെ മരണത്തെ മുന്നിൽ കണ്ട് കിടക്കുവാണ് എന്നറിഞ്ഞാൽ അവന്റെ ചങ്ക് പൊട്ടും.....അവന് വേണ്ടി ആണ് അവൾ മരിക്കാൻ പോയത് എന്ന് കൂടി അറിഞ്ഞാൽ പിന്നെ അവന് അത് സഹിക്കാൻ കഴിയില്ല........

അത് കൊണ്ട് തന്നെ ആരും അവനോട് ഒന്നും മിണ്ടിയില്ല........
                 -------------------------------------

ദിവസങ്ങൾക്ക് ശേഷം നാജിടെ അവസ്ഥയിലും മാറ്റം ഉണ്ടായി.....

ആദ്യം തന്നെ അവൾ അന്വേഷിച്ചത് തന്റെ ഷാനുനേ കുറിച്ചാണ്....അവന്റെ സ്ഥിതിയാണ് ആദ്യം അവൾ ചോദിച്ചറിഞ്ഞത്......

അവന് എല്ലാം ശരിയായി എന്നറിഞ്ഞതോടെ അവൾക്ക് സന്തോഷമായി.......

ഡിസ്ചാർജ് വാങ്ങി ഷാനു വീട്ടിലേക്ക് പോയി.......വീട്ടിൽ എത്തിയപ്പാട് ഓൻ നാജിന്റെ വിവാഹത്തെ കുറിച്ചു ഷംസീറിനോട് ചോദിച്ചു.......

അവനിൽ നിന്ന് കേട്ട കാര്യങ്ങൾ അവന്റെ കണ്ണിനേ ഈറനണിയിച്ചു......തന്റെ നാജി ആത്മഹത്യക്ക് ശ്രമിച്ചെന്ന് അവന് വിശ്വസിക്കാൻ ആയില്ല......

"ഇക്കാക്ക....എനിക്ക് ഓളെ കാണണം..."

"ടാ.....ഓൾ ഇന്നോ നാളെയോ വീട്ടിലേക്ക് പോവും.....നി പിന്നീട് കണ്ടോളൂ...."

"ഇല്ല....അവളെ കാണാതെ ഇനി എനിക്ക്  സമാധാനം ഉണ്ടാവില്ല.....പ്ലീസ് ഞാൻ പൊയ്ക്കോട്ടെ..."

"ഷാനു....ഞാൻ പറയുന്നത് കേൾക്ക്.....

നിനക്ക് കുറച്ചു നാളേക്ക് റെസ്റ്റ് വേണം....അധികം എവിടെയും പോവരുത്...

നമുക്ക് ഓളെ പിന്നീട് പോയി കാണാം....ഞാൻ പറയുന്നത് കേൾക്ക് നി...."

ഷംസീറിന്റെ സ്നേഹത്തോടെ ഉള്ള വാക്കുകൾ ഓനിക്ക് കെട്ടില്ലെന്ന് നടിക്കാൻ ആയില്ല..... നാജിയെ കാണാതിരിക്കാനും ആയില്ല....
*****************************************

നാജി വീട്ടിൽ എത്തി....എല്ലാവരും ഓൾടെ അടുത്ത് തന്നെ ഉണ്ട്....ഉപ്പാന്റെ മുഖത്ത് ഇപ്പഴും ആ വിഷാദ ഭാവം.....നിഹാലിന്റെ വാക്കുകൾ ഇപ്പഴും ആ ചെവികളിൽ മുഴങ്ങിക്കൊണ്ടിരുന്നു.......

നാജി ഉപ്പാന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു....

"എന്താ ഉപ്പാ മുഖത്ത് ഒരു വിഷമം....മരിക്കാൻ വേണ്ടി തന്നെയാ ഞാൻ അങ്ങനെ ചെയ്തേ...പക്ഷെ നിങ്ങളുടെ ഒക്കെ പ്രാർത്ഥനയുടെ ഫലം ആണെന്ന് തോന്നുന്നു....

കണ്ടില്ലേ ഞാൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്....."

അവൾ ചെറു പുഞ്ചിരിയാലെ പറഞ്ഞു.....

ഇബ്രാഹിം ഹാജി തന്റെ മകളെ തന്നോട് ചേർത്ത് നിർത്തി.....ആ നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി....കണ്ട് നിന്നവരുടെ കണ്ണുകളിൽ നനവ് പടർന്നു..

"എന്നാലും നി ഇങ്ങനൊരു കടുംകൈ കാണിക്കും എന്ന് ഉപ്പാ കരുതിയില്ല മോളെ....എല്ലാം എന്റെ വാശി കാരണം സംഭവിച്ചതാണ്.....

ഞാൻ ആണ് എല്ലാത്തിനും കാരണം....ഷാനുന്റേം നിന്റേം ഒക്കെ ദുഃഖത്തിന് ഞാൻ മാത്രമാണ് കാരണം....

ഇനിയും നിങ്ങളെ എല്ലാവരെയും വേദനിപ്പിച്ച പടച്ചോൻ എന്നോട് പൊറുക്കില്ല.....

(നിയാസിനോടും നിഹാലിനോടും നവാസിനോടുമായി....)

നിങ്ങൾ വാ....നമുക്ക് കരീം ഹാജിയുടെ വീട് വരെ ഒന്ന് പോയി വരാം....കഴിഞ്ഞു പോയതിനൊക്കെ മാപ്പ് പറഞ്ഞു എന്റെ മോളെ അവർക്ക് ഏൽപ്പിക്കണം....."

ഇബ്രാഹിം ഹാജിയുടെ വാക്കുകൾ എല്ലാവരേയും സന്തോഷിപ്പിച്ചു......

നാജിക്ക് കേട്ടത് വിശ്വസിക്കാനായില്ല......

"ഉപ്പാ....സത്യാണോ....."

അവൾ കരഞ്ഞു കൊണ്ട് ചോദിച്ചു....

"അതേ മോളെ....എന്റെ മോളെക്കാൾ വലുതല്ല എനിക്കെന്റെ വാശി....."

അവളുടെ മുടിയിഴകളെ തലോടി കൊണ്ട് അയാൾ പറഞ്ഞു....സന്തോഷത്തോടെ അവർ നാല് പേരും കരീം ഹാജിയുടെ വീട് ലക്ഷ്യമാക്കി പോയി.....

ഇനിയൊരിക്കലും നടക്കില്ല എന്നു കരുതി കുഴിച്ചു മൂടിയ സ്വപ്നങ്ങളൊക്കെ നാജി വീണ്ടും കാണാൻ തുടങ്ങി....തന്റെ പ്രാണനൊപ്പം ഉള്ള ജീവിതം അവൾ കിനാവ് കണ്ടു.....

അന്ന് അങ്ങനെ പറഞ്ഞതിനൊക്കെ ഇക്കാനോട് ക്ഷമ ചോദിക്കണം.....സാഹചര്യങ്ങളാണ് എല്ലാം ചെയ്യിച്ചത് എന്നു പറഞ്ഞു മനസ്സിലാക്കണം.....

ഒരിക്കലും ഞാൻ ഇക്കാനെ ചതിച്ചില്ല എന്നു പറയണം.....ഇക്കാനോടുള്ള എന്റെ സ്നേഹത്തിന് ഇപ്പഴും ഒരു കുറവും വന്നിട്ടില്ല എന്ന് ബോധ്യപ്പെടുത്തണം.....

അങ്ങനെ ഓരോന്ന് ചിന്തിച്ചിരുന്നു നാജി.....

പെട്ടെന്നാണ് ആയിഷുന്റെ വരവ്....

"ടി....."

നാജി നോക്കുമ്പോൾ ഉറഞ്ഞു തുള്ളി നിൽക്കുവാണ് ആയിഷു....കണ്ണൊക്കെ ചുവന്ന് ഒരുമാതിരി കോലത്തിൽ....

"എന്താ ആയിഷു...."

അവൾ അല്പം ഭയത്തോടെ ചോദിച്ചു.....

ആ ചോദ്യത്തിന് നല്ല അടി ആയിരുന്നു ആയിഷുന്റെ മറുപടി......നാജിക്ക് കാര്യം അപ്പഴാണ് പിടി കിട്ടിയത്.....

മരിക്കാൻ പോയതിന്റെ ചൂട് ആണ് അവൾ കാണിച്ചത്.....ആയിഷു വായിൽ തോന്നിയത് ഒക്കെ പറഞ്ഞു.....

ഓൾടെ ദേഷ്യം തീരുന്നത് വരെ പറഞ്ഞു....

എല്ലാം കേട്ടു കൊണ്ട് നാജിയും....എല്ലാം പറഞ്ഞു തീർത്തപ്പോ നാജിയെ കെട്ടിപ്പിടിച്ചു കരഞ്ഞു അവൾ....

അവരുടെ സൗഹൃദത്തിന്റെ ആഴം അതിൽ നിന്ന് മനസ്സിലാക്കാമായിരുന്നു.......

"ടി...എവിടെ നിന്റെ ഉപ്പയും ഇക്കാക്കമാരും ഒക്കെ....."

"അവര് ഷാനുക്കാൻറെ വീട് വരെ പോയതാ....."

"എന്തിന്...."

അവൾ കാര്യങ്ങളൊക്കെ ആയിഷുനോട് പറഞ്ഞു.....

"ടി....സത്യാണോ...."

ആയിഷുന് സന്തോഷമായി.....
-------------------------------

പോയവരുടെ തിരിച്ചു വരവും പ്രതീക്ഷിച്ച നിൽക്കുവാണ് നാജി.....അവളുടെ കാത്തിരിപ്പിന് വിരാമം ഇട്ട് കൊണ്ട് ഉപ്പയും ഇക്കമാരും എത്തി.....

അവൾ സന്തോഷത്തോടെ അവരുടെ അടുത്തേക്ക് പോയി.....പക്ഷെ അവരുടെ മുഖത്ത് ദുഃഖം ആയിരുന്നു....

"എന്തായി പോയ കാര്യം....."

അവൾ ആകാംക്ഷയോടെ ചോദിച്ചു.....

പക്ഷെ അവർ പറഞ്ഞ മറുപടി കേട്ട് അവൾ ഞെട്ടി.....തന്റെ സ്വപ്നങ്ങളൊക്കെ വീണ്ടും തകർന്നടിയുകയാണോ.....!!!
_________________________________________

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--17
________

കണ്ട് കൂട്ടിയ കിനാക്കളൊക്കെ വീണ്ടും പാഴായി പോവുകയാണോ പടച്ചോനെ.....

നാജിടെ മനസ്സിൽ സങ്കടം അലതല്ലി....

എന്താണ് സങ്കടത്തിന് കാരണം എന്നറിയണ്ടേ.......

"എന്തായി പോയ കാര്യം...."

അവൾ വളരെ സന്തോഷത്തോടും അതിലുപരി ആകാംക്ഷയോടും ചോദിച്ചു...

"ഇല്ല മോളെ.....നി ഇനി അവനെ വിചാര്ച്ചു നിൽക്കേണ്ട....."

ഉപ്പാന്റെ വാക്കുകൾ മനസ്സിലാവാതെ അവൾ തന്റെ ആങ്ങളമാരെ നോക്കി.....അവരുടെ മുഖത്തും സങ്കടം....

"എന്താ ഉണ്ടായേ....ഉപ്പാ എന്താ അങ്ങനെ പറഞ്ഞേ....."

അവളുടെ ചോദ്യത്തിന് ഉള്ള മറുപടി നൽകിയത് നവാസ് ആണ്....

"മോളെ....ഞങ്ങൾ അവിടെ പോയി....ആദ്യം ഉപ്പാ നടന്നതിനൊക്കെ അവരോട് ക്ഷമ പറഞ്ഞു.....

ഷാനുനോടും കരീം ഹാജിയോടും.....പിന്നെ നിങ്ങൾ തമ്മിൽ ഉള്ള കല്യാണക്കാര്യം ഉപ്പാ പറഞ്ഞപ്പോൾ......."

നവാസ് വാക്കുകൾ പൂർത്തിയാക്കിയില്ല....

"പറഞ്ഞപ്പോൾ....."

അവൾ ചോദിച്ചു.......

"പറഞ്ഞപ്പോൾ അവർക്ക് ഇനി ഈ ബന്ധത്തിന് താല്പര്യം ഇല്ല പറഞ്ഞു....."

നവാസിന്റെ വാക്കുകൾ കേട്ട നാജിക്ക് തന്റെ കാതുകളെ വിശ്വസിക്കാനായില്ല....

"ഇല്ല....അവര് അങ്ങനെ പറയില്ല....."

അവൾ ആരോടെന്നില്ലാതെ പറഞ്ഞു.....

"പറഞ്ഞു മോളെ.....മറ്റാരുമല്ല.... ഷാനു തന്നെയാ പറഞ്ഞേ....നിന്നെ അവന് ഇനി വേണ്ട എന്ന്....."

നിഹാലിന്റെ വാക്കുകൾ കേട്ട അവൾക്ക് ഒരു നിമിഷം ഒന്നും മിണ്ടാൻ കഴിഞ്ഞില്ല...

എന്റെ ഷാനുക്ക....എന്തിനാ എന്നെ വേണ്ടാ പറഞ്ഞേ.....ഇല്ല....ഇക്കാ അങ്ങനെ പറയില്ല......

സങ്കടം അടക്കിപ്പിടിച്ചു അവൾ ചോദിച്ചു....

"എന്തേ അവർ അങ്ങനെ പറഞ്ഞേ..."

"നി അന്ന് അവനെ വേണ്ടാ പറഞ്ഞതിന് ശേഷം കരീം ഹാജി അവരുടെ  കൂട്ടുകാരൻ കബീർക്കയുടെ മകളും ആയിട്ട് തന്നെ ഷാനുന്റെ കല്യാണം നടത്താം എന്ന്  തീരുമാനിച്ചത്രേ....

നിന്നോടുള്ള ദേഷ്യവും വാശിയും കാരണം ഷാനുവും സമ്മതിച്ചിരുന്നു പോലും.... ഇനി വീണ്ടും ആ വാക്ക് തെറ്റിക്കാൻ  കഴിയില്ല എന്ന അവർ പറയുന്നേ....."

എല്ലാം കേട്ടപ്പോൾ ഒന്നും മിണ്ടാതെ നാജി അകത്തേക്ക് കയറിപ്പോയി.....മുറിയിൽ പോയി കതകടച്ചിരുന്നു.....

വീണ്ടും പരീക്ഷണങ്ങൾ ആണല്ലോ റബ്ബേ....പക്ഷെ എന്റെ ഷാനുക്ക എന്നെ വേണ്ടാ വെക്കുന്നു ഞാൻ കരുതിയില്ല.....അല്ലെങ്കിലും ഞാൻ എന്തിനാ ഇക്കാനെ പറയുന്നേ.....ഞാൻ അല്ലെ തെറ്റുകാരി.....അതേ....ഞാൻ മാത്രം ആണ് തെറ്റുകാരി.....

പക്ഷെ.....ഇക്കാനെ ഒന്ന് കാണണം എന്നുണ്ട്....ചെയ്ത് പോയതിനൊക്കെ മാപ്പ് പറയണം.....

പെട്ടെന്ന് ആരോ കതകിൽ മുട്ടിയപ്പോൾ ഓൾ പോയി തുറന്നു.....ഉപ്പയായിരുന്നു....

"മോളെന്താ കരയുകയാണോ...."

"ഹേയ്...അല്ലുപ്പാ....."

ഓൾ ചെറുതായി ഒന്ന് ചിരിച്ചു....

"അവര് ഇനി ഈ ബന്ധം വേണ്ടാ പറഞ്ഞ സ്ഥിതിക്ക് ഞങ്ങൾ നിന്റെയും റംഷാദിന്റെയും കല്യാണം തന്നെ നടത്താം എന്നാ തീരുമാനിച്ചത്....

കല്യാണം കുറച്ചു നീട്ടി വെച്ചതല്ലേ... വേണ്ടാ വെച്ചില്ലല്ലോ....എന്താ നിന്റെ അഭിപ്രായം.."

"നിങ്ങളുടെ ഇഷ്ടം....."

"ഉം....ഞാൻ ജമാലിനെ വിളിച്ചു....അവൻ പറയുന്നത് എല്ലാ ഒരുക്കവും പൂർത്തിയായ സ്ഥിതിക്ക് ഇനി നീട്ടി വെക്കണ്ട എന്ന....ഈ മാസം 15 ന് വെക്കാനാ അവന് ആഗ്രഹം..."

"ഉം....എനിക്ക് സമ്മതം...."

മറ്റൊന്നും അവൾ പറഞ്ഞില്ല...... ഉപ്പാ പോയി.....വീണ്ടും അവൾ ഓരോന്ന് ഓർത്ത് കരയാൻ തുടങ്ങി.....

പെട്ടെന്ന് അവൾടെ ഫോൺ റിങ് ചെയ്തു..

വിളിക്കുന്ന ആളുടെ പേര് കണ്ട അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി....ഒരു കാലത്ത് തന്നെ ജീവനെ പോലെ സ്‌നേഹിച്ച ഓൾടെ ഷാനുക്ക.........ഓൾ പെട്ടെന്ന് തന്നെ ഫോൺ എടുത്തു.... അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ ഷാനു പറയാൻ തുടങ്ങി......

"ഹെലോ.....ഇത് ഞാനാ....ഷാൻ...."

ഒട്ടും പരുചയം ഇല്ലാത്ത ആളോട് പറയുന്ന പോലെ ആണ് അവൻ പറഞ്ഞത്....

"ഉം....മനസ്സിലായി...."

"എന്തുണ്ട്....സുഖാണോ.....നിന്റെ ഉപ്പയും ഇക്കാക്കമാരും ഇവിടെ വന്നിരുന്നു...."

മറുത്തൊന്നും അവൾ പറഞ്ഞില്ല.....

"നിയും ഞാനും ആയുള്ള കല്യാണക്കാര്യം പറയാൻ വേണ്ടി ആണ് അവര് വന്നത്...

അത് നി അറിഞ്ഞിട്ടുണ്ടാവുമല്ലോ അല്ലെ...

പക്ഷെ എന്ത് ചെയ്യാം നാജിയ....ഒരുപാട് വൈകിപ്പോയി.....നിന്നെ എന്റെ സ്വന്തമാക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചതാ.....

അത് എന്നെക്കാൾ നന്നായി നിനക്ക് അറിയാം.....പക്ഷെ ഞാൻ കണ്ടുകൂട്ടിയ എന്റെ കിനാക്കൾക്ക് ഒക്കെ പുല്ലു വില കല്പിച്ചു നി പോയപ്പോൾ ഞാൻ പാടെ തകർന്നു പോയി.....

നിന്നെ സ്നേഹിക്കുന്നത് അറിഞ്ഞപ്പോൾ എന്റെ ഉപ്പാക്ക് സ്വന്തം കൂട്ടുകാരന് കൊടുത്ത വാക്ക് മാറ്റി പറയേണ്ടി വന്നു....

പക്ഷെ അന്ന് നി എന്നെ വേണ്ടാ വെച്ചു പോയതിന് ശേഷം എന്റെ ഉപ്പാ വീണ്ടും ഇതിനെ കുറിച്ചു എന്നോട് ചോദിച്ചപ്പോൾ ഒട്ടും മനസ്സില്ലാഞ്ഞിട്ട് കൂടി ഞാൻ അജ്‌വയും ആയുള്ള കല്യാണത്തിന് സമ്മതിച്ചത് നിന്നോടുള്ള വാശി കാരണം ആണ്......

ഇനിയും ആ വാക്ക് മാറ്റിപ്പറയാൻ ആവില്ല...ഞങ്ങൾ അത് ചെയ്യില്ല....

ഞാനറിയാതെ എന്നെ ജീവനെ പോലെ സ്‌നേഹിച്ച പെണ്ണാണ് അജ്‌വാ....നല്ല നിഷ്കളങ്കയായ കുട്ടി..അവളെ വീണ്ടും വിഷമിപ്പിച്ചാൽ പടച്ചോൻ എന്നോട് പൊറുക്കില്ല........."

ഷാനുന്റെ വാക്കുകൾക്ക് മറുപടി കൊടുക്കാൻ നാജിക്ക് കഴിഞ്ഞില്ല....

ഹൃദയത്തെ കീറി മുറിക്കും വിധത്തിൽ ആയിരിന്നു ഓന്റെ ഓരോ വാക്കും....മൂർച്ചയേറിയ കത്തി പോലെ അതവളുടെ നെഞ്ചിലൂടെ തുളഞ്ഞു കയറി.....

"പിന്നെ ഇപ്പൊ ഞാൻ വിളിച്ചത്  എന്റെയും  ഷംസീറിന്റെയും നിക്കാഹ് ആണ്....ഈ മാസം... 23ന്...... നിയും നിന്റെ വീട്ടുകാരും വരണം....പിന്നെ റംഷാദിനേയും കൂട്ടണം...."

സങ്കടങ്ങൾ മുഴുവൻ മനസ്സിൽ അടക്കിപ്പിടിച്ചു അവൾ മറുപടി വെറുമൊരു മൂളലിൽ ഒതുക്കി......

"എന്നാ പിന്നെ ശരി....ഞാൻ വെക്കുവാണെ..."

"വെക്കല്ലേ...."

"ഉം....എന്തേ...."

"എനിക്ക് ഇക്കാനെ ഒന്ന് കാണണം...."

"എന്നെയോ....എന്തിന്...."

"ബുദ്ധിമുട്ടാണ് എന്നറിയാം....എന്നാലും ലാസ്റ്റ് ആയി.....ഇനി ഞാൻ ശല്യപ്പെടുത്തില്ല..."

"ഉം....ഓകെ....ഞാൻ നാളെ അജുനെയും കൂട്ടി ചുമ്മാ ബീച്ചിലേക്ക് ഒക്കെ പോവുന്നുണ്ട്.....അവൾടെ കൂടെ കുറച്ചു സമയം ചിലവഴിക്കണം....അത്രേ ഉള്ളൂ....

ഒരു കാര്യം ചെയ്യ്....താൻ ഒരു നാല് മണി ആവുമ്പോ അവിടേക്ക് വാ....നമുക്ക് കാണാം...."

"ഉം...."

അവൾ ഫോൺ cut ചെയ്തു....

ഇക്കാന്റെ കൂടെ അജൂനെ കാണുമ്പോൾ എനിക്ക് സഹിക്കില്ല...പക്ഷെ.... ഒരുകണക്കിന് അതാണ് നല്ലത്....അവരെ ഒരുമിച്ചു കാണുമ്പോൾ ഇനി ഷാനുക്ക എന്റെ അല്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.....ഇക്കാൻറെ നിക്കാഹ്23ന്.... എന്റെ കല്യാണം 15 ന്....

ഷാനുക്കാൻറെ കഴിഞ്ഞിട്ട് മതിയായിരുന്നു എന്റേത്...... പക്ഷെ എനിക്ക് ഒന്നും ഇനി പറയാൻ കഴിയില്ല.....എല്ലാവരുടെയും ഇഷ്ടം പോലെ ചെയ്യട്ടെ....

അവൾ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കെ റംഷാദ് വന്നു....

"നാജി....."

"ആഹ്....ഇക്കാ നേരത്തെ വന്നോ...."

മനസ്സ് കൊണ്ട് റംഷാദിനെ അംഗീകരിക്കാൻ പറ്റുന്നില്ല എങ്കിലും അവൾ അതിന് ശ്രമിക്കാൻ തുടങ്ങി....

"ഇല്ല....ഞാൻ ഇപ്പൊ വന്നതെ ഉള്ളൂ...നിനക്ക് ഇപ്പൊ കൊഴപ്പൊന്നും ഇല്ലല്ലോ...."

"ഇല്ല....ഞാൻ സുഖയിരിക്കുന്നു...."

"ആഹ്....പിന്നെ ഞാൻ കരുതി നി ഇങ്ങനെ ഒക്കെ ചെയ്തതോടെ നമ്മുടെ കല്യാണം ക്യാൻസൽ ആവൂന്ന്..... നിന്നെ എനിക്ക് നഷ്ടപ്പെടും എന്ന് തന്നെയാണ് ഞാൻ വിചാരിച്ചെ ...."

റംഷാദിന്റെ വാക്കുകൾ കേട്ട് ചെറിയ ഒരു ചിരി അവന് കൊടുത്തു നാജി.....

"നിനക്ക് അവനോടുള്ള സ്നേഹത്തിന്റെ ആഴം നി മരിക്കാൻ പോയപ്പോ എനിക്ക് മനസ്സിലായി....നിനക്ക് പെട്ടെന്നൊന്നും എന്നെ അംഗീകരിക്കാൻ കഴിയില്ല എന്നും അറിയാം .....

പക്ഷെ എനിക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട്.....അവന് നിന്നെ വേണ്ടാ എന്ന് അവൻ തന്നെ പറഞ്ഞില്ലേ....നിന്നെ വേണ്ടാത്ത ആളെ ഇനി മനസ്സിൽ വിചാരിച്ചോണ്ട് നിൽക്കേണ്ട....

ഷാൻ നൽകുന്ന സ്നേഹത്തെക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കും....."

"ഉം....പിന്നെ നാളെ ഞാൻ ഷാനുക്കാനെ ഒന്ന് കാണും....ഇനി ഒരിക്കലും ഇല്ല....നാളെ മാത്രം......."

"ഓഹ്....അതിനെന്താ....ഞാൻ വരണോ കൂടെ...."

"വേണ്ട....ഞാൻ പൊയ്‌ക്കൊളം...."

"എന്നാ ശരി......ഞാൻ താഴെ ഉണ്ട്...."

"ഉം...."

റംഷാദ് പോയി.... ഇനി ഷാനുക്ക എന്റേത് അല്ല.....ഇനി ഞാൻ സ്നേഹിക്കേണ്ടത് റംഷാദിനെ ആണ്....പക്ഷെ എനിക്കതിന് സാധിക്കുന്നില്ല........
*****************************************

നാജിടെ മനസ്സ് ആകെ അസ്വസ്ഥമാണ്...

എത്ര ശ്രമിച്ചിട്ടും ഷാനുനേ മനസ്സിൽ നിന്ന് കളായാനോ ആ സ്ഥാനത്ത് റംഷാദിനെ കാണാനോ അവൾക്ക് സാധിക്കുന്നില്ല......

"എന്താ നാജി ഒരു ചിന്ത....."

"ആഹ്....ആഷിക്കാക്കയോ...."

"ഉം....എന്താ നിനക്ക് ഒരു ആലോചന...."

"ഒന്നുല്ല....ഞാൻ ഓരോന്നിങ്ങനെ...."

"ഇങ്ങനെ ഒക്കെ ആവൂന്ന് അറിഞ്ഞെങ്കിൽ ഞാൻ അന്ന് ഈ കല്യാണത്തീന്ന് പിന്മാരില്ലായിരുന്നു...."

ആഷി അല്പം നിരാശയോടെ പറഞ്ഞു....

"എങ്ങനെ ഒക്കെ ആവൂന്ന്..."

അവൻ  പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ നാജി ചോദിച്ചു.....

"നിയും ഷാനുവും ഒരുമിച്ചോട്ടെ കരുതിയ ഞാൻ നമ്മുടെ വിവാഹം വേണ്ടാ വെച്ചേ...ഇതിപ്പോ നി റംഷാദിനെയും ഷാനു അജ്‌വയെയും വിവാഹം കഴിക്കാൻ പോവുന്നു.....

ഞമ്മള് വെറും പോസ്റ്റ്....."

"സത്യം പറഞ്ഞാൽ ഞാൻ മരിച്ച മതിയായിരുന്നു.....മുന്നേ ഉള്ളതിനേക്കാൾ വേദന അനുഭവിച്ച ഞാൻ ഇപ്പൊ ജീവിക്കുന്നെ....

അന്ന് ഷാനുക്കാനെ ഞാൻ വേണ്ടാ പറഞ്ഞത് ഉപ്പാ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ്.....

അല്ലാതെ ഇക്കാനോട് ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല...."

ആഷി പറഞ്ഞത് കേട്ട നാജി സങ്കടത്തോടെ പറഞ്ഞു.....

"അറിയാം നാജി....പക്ഷെ ഇനി പറഞ്ഞിട്ടെന്തു കാര്യം...എല്ലാം കയ്യീന്ന് പോയില്ലേ....ഇനി നി അവനെ ആലോചിക്കാതെ സന്തോഷത്തോടെ ജീവിക്ക് റംഷാദിന്റെ കൂടെ....."

"നാളെ ഞാൻ ഷാനുക്കാനെ കാണാൻ പോവുന്നുണ്ട്.....എല്ലാത്തിനും മാപ്പ് പറയണം....ആ കടൽ തീരത്ത് വെച്ചു ഇക്കാനോട് എന്നെന്നേക്കുമായി വിട പറയണം....."

"നല്ലത്.....ഞാനും വരാം ഒന്നിച്ച്.... നി ഒറ്റയ്ക്ക് പോവേണ്ടാ...."

"ഉം....."
------------------------------------------------------------------

നാല് മണി ആയപ്പോൾ നാജി ആഷിടെ കൂടെ ബീച്ചിലേക്ക് വിട്ടു.....

അവളുടെ മനസ്സ് നിറയെ ഷാനു ആണ്....അവനെ മറക്കാൻ മാത്രം അവൾക്ക് ആവുന്നില്ല....അവൻ പറഞ്ഞ ഓരോ വാക്കും അവളിൽ തറഞ്ഞു നിൽക്കുവാണ്......

ബീച്ചിലെത്തിയത് പോലും അവൾ അറിഞ്ഞില്ല.....

"നാജി....ഇറങ്ങ്.... "

ആഷി പറഞ്ഞു.....

നാജി കണ്ടു ഷാനുനേം അജൂനേം.....അവര് ചിരിച്ചു സംസാരിക്കുന്നു.....

അവര് എത്ര സന്തോഷത്തിൽ ആണ്.....അതിന്റെ ചെറിയ ഒരു ഭാഗമെങ്കിലും എനിക്ക് സന്തോഷിക്കാൻ പറ്റിയെങ്കിൽ.....

"ഹെലോ...."

പ്രതീക്ഷിക്കാതെ അവിടെ റംഷാദിനെ കണ്ടപ്പോൾ നാജി ഒന്ന് ഞെട്ടി..... പക്ഷെ ആഷി ചിരിച്ചു....

"എന്താ നാജി....നി എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല അല്ലെ....."

അവൾ ഇല്ലെന്ന് തലയാട്ടി.....

"ഹാ...അവൻ അജൂനെയും കൂട്ടി വരുമ്പോ പിന്നെ ഞാൻ എങ്ങനാ എന്റെ പെണ്ണിന്റെ കൂടെ വരാതിരിക്കുക....എനിക്ക് ഉറപ്പായിരുന്നു നി ആഷിടെ കൂടെയായ വരിക എന്ന്....

ഞാൻ നേരത്തെ വിളിച്ചു ഇവനോട് പറഞ്ഞിരുന്നു ഞാനും വരാം എന്ന്...."

"ഉം....."

അവർ മൂവരും ഷാനുനേം അജൂനേം ലക്ഷ്യമാക്കി നടന്നു.....
_________________________________________

(അടുത്ത ഭാഗത്തോട് കൂടി ഞാൻ ഈ നോവൽ അവസാനിപ്പിക്കും...
എല്ലാവരുടെയും സ്നേഹത്തിനും സഹകരണത്തിനും നന്ദി......)

തുടരും 💗

💛എനിക്കായ് പിറന്ന പെണ്ണ് 💛
@@@@@@@@@@@@@@@

part--18
________

(അവസാനഭാഗം)
💓💓💓💓💓💓💓💓💓💓💓💓💓💓💓

അവർ മൂന്ന് പേരും ഷാനുനേം അജൂനേം ലക്ഷ്യമാക്കി നടന്നു.....ഷാനുന്റെ അടുത്ത് എത്തുന്തോറും നാജിടെ നെഞ്ചിടിപ്പ് കൂടി വന്നു....

പണ്ടൊക്കെ ഇക്കാ ഏതെങ്കിലും പെണ്ണിനോട് സംസാരിക്കുന്ന ഒക്കെ കണ്ടാൽ ഞാൻ വഴക്കിടുമായിരുന്നു.... പക്ഷെ ഇന്നിപ്പോ എനിക്ക് അതിന് യാതൊരു അവകാശവുമില്ല....എനിക്ക് ഇക്കാനോട് സംസാരിക്കണമെങ്കിൽ അജ്‌വാ കനിയണം.......

ഓരോന്ന് ചിന്തിച്ചു നടന്ന് നാജി അവർക്കടുത്തെത്തി...തമ്മിൽ കണ്ടപ്പാടെ ആഷിയും ഷാനുവും തങ്ങളുടെ സൗഹൃദം പങ്ക് വെച്ചു.....

ഷാനു റംഷാദിനെ പരിചയപ്പെട്ടു.....

"ഹായ് റംഷാദ്....എന്നെ ഓർമ ഉണ്ടോ..."

"പിന്നെ....തന്നെ അങ്ങനെ മറക്കോ ഷാൻ...അന്നിവൾക്ക് വേണ്ടി എന്റെ കുത്തിന് പിടിച്ചവനല്ലേ നി...."

റംഷാദ് ചിരിച്ചു കൊണ്ട് പറഞ്ഞു.....

"അതൊന്നും വേണ്ടായിരുന്ന് എന്ന് ഇപ്പൊ തോന്നുന്നു....ഒരു ആവശ്യവുമില്ലാതെ..."

റംഷാദ് പറഞ്ഞതിന് ഷാനു ഒരു കള്ള ചിരിയാലെ മറുപടി നൽകി.....ഒന്നും സഹിക്കാൻ പറ്റാതെ നാജിയും.....

"ആഹ്....പിന്നെ ഇത് അജ്‌വാ....ഞാൻ കല്യാണം കഴിക്കാൻ പോവുന്ന പെണ്ണ്..."

ഷാനു അജ്‌വയെ പരിചയപ്പെടുത്തി...

അവൾ നാജിയോട് എന്തൊക്കെയോ ചോദിച്ചു..... നാജി ആകെ സങ്കടത്തിൽ ആയിരുന്നു.....

കാണാൻ വരേണ്ടായിരുന്നു.......ഞാനായിട്ട് എനിക്ക് കൂടുതൽ കരയാൻ ഉള്ള അവസരം ഉണ്ടാക്കി.....

"അല്ല....താൻ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞേ....."

ഷാനു ചോദിച്ചു....

"എനിക്ക് ഇങ്ങളോട് ഒറ്റയ്ക്ക് സംസാരിക്കണം....."

"ഒറ്റയ്ക്കോ..... വേണ്ട....ഇവിടുന്ന് സംസാരിച്ചാൽ മതി....ഇന്ന് ഈ നിമിഷം വരെ എന്റെ ജീവിതത്തിൽ സംഭവിച്ചത് അജൂന് അറിയാം......

ഇനി എല്ലാം ഇവൾ അറഞ്ഞിട്ടു മതി....നിനക്ക് ഇവിടെ നിന്ന് ഇവളുടെ മുന്നിൽ നിന്ന് എന്നോട് സംസാരിക്കാം...."

ഷാനുന്റെ വാക്കുകൾ കേട്ട നാജിക്ക് തന്റെ കണ്ണുനീരിനെ തടഞ്ഞു വെക്കാൻ കഴിഞ്ഞില്ല......അവൾ അവനിൽ നിന്നും മുഖം തിരിച്ചു......

ഓൾടെ വിഷമാവസ്ഥ മനസ്സിലാക്കിയ ആഷി......

"പോട്ടേ ഷാനു....ഇന്നൊരു ദിവസം കൂടി...ഇനി ഓൾ ഇതും പറഞ്ഞു നിന്നെ ശല്യപ്പെടുത്തില്ല....."

"ഉം....ഓകെ...ഞാൻ സമ്മതിക്കാം...പക്ഷെ അജൂ സമ്മതിച്ചാൽ.......എന്താ അജൂ....ഞാൻ ഇവളോട് സംസാരിക്കുന്നത് കൊണ്ട് നിനക്ക് പ്രശനം ഉണ്ടോ...."

"ഇല്ല ഇക്കാ....പക്‌ഷേ....ഇന്ന് ലാസ്റ്റ്... ഇനി വേണ്ട....."

"എന്നാ താൻ വാ...."

അജൂ പറഞ്ഞത് കേട്ടപ്പോൾ ഷാനു നാജിയെ കൂട്ടി പോയി.....നാജിക്ക് എന്തോ കരയാതിരിക്കുവാൻ കഴിയുന്നില്ല....വീണ്ടും അവളുടെ മിഴികൾ നിറഞ്ഞോണ്ടിരുന്നു....

"നി എന്തിനാ കരയുന്നേ....."

"ഒന്നുല്ല...."

"ഇനി പറയ്....എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞേ....."

"ചെയ്ത് പോയതിനൊക്കെ മാപ്പ് പറയാൻ..."

"ഉം......"

"നിങ്ങൾ കരുതും പോലെ ഞാൻ ഒരിക്കലും നിങ്ങളെ ചതിച്ചില്ല.....എനിക്ക് അതിന് സാധിക്കില്ല.....അന്ന് ഉപ്പാ നിങ്ങളെ കൊല്ലും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ വേറെ വഴി ഇല്ലാഞ്ഞിട്ടാ ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്......"

"അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ....പിന്നെ എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല....കാരണം.... നി പോയത് കൊണ്ട്  എനിക്ക് അജൂനെ കിട്ടി....

നല്ല സ്വഭാവം.....നിന്റെ അത്ര ഇല്ലെങ്കിലും ആവശ്യത്തിന് വേണ്ട സൗന്ദര്യം.....

പിന്നെ ഞാനറിയാതെ ഇത്രേം നാൾ എന്നെ സ്‌നേഹിച്ച പെണ്ണ്.....അപ്പൊ നിന്നെക്കാൾ കൂടുതൽ അവൾ എന്നെ സ്നേഹിക്കും....

സത്യം പറയാലോ നാജി....നിന്നോടുള്ള എന്റെ ഇഷ്ടത്തിന് ഇപ്പഴും ഒരു കുറവും വന്നിട്ടില്ല.....പക്ഷെ.... ഇനി നിന്നെ സ്വീകരിക്കാൻ എനിക്ക് ആവില്ല....."

"ഉം....അറിയാം.....ഞാനും റംഷാദിനെ സ്നേഹിക്കാൻ ശ്രമിക്കാം....പിന്നെ ഈ മാസം 15 നാണ് എന്റെ കല്യാണം.....

വരണം....അജൂനെയും കൂട്ടണം....വീട്ടിൽ വന്നിട്ട് ഉപ്പാ വിളിക്കുമായിരിക്കും......."

"ഹാ....ഞാൻ തീർച്ചയായും വരാം...."

ഷാനു പറഞ്ഞത് കേട്ടപ്പോൾ നാജി തിരിഞ്ഞു നടക്കാൻ തുടങ്ങി....

"നിൽക്ക്......."

ഷാനു വിളിച്ചപ്പോൾ ഓൾ നിന്നു....

"എന്തേ...."

"നി എന്തിനാ ഞരവ് മുറിച്ചെ....."

"ഒന്നുല്ല....മരിക്കണം തോന്നി....പക്ഷെ എന്റെ ആഗ്രഹം നടന്നില്ല....വീട്ടുകാരുടെ പ്രാര്ഥനയാ പടച്ചോൻ കേട്ടെ.....ഇനി ഞാൻ പോട്ടേ...ഇനിയും റംഷാദ്ക്കാനെ വിഷമിപ്പിക്കാൻ എനിക്ക് ആവില്ല.....

ഞാൻ കാരണം ഒരാളുടെ ജീവിതം തകരാൻ പാടില്ല.....ഇവിടെ വെച്ചു തന്നെയാ അന്ന് ഞാൻ നിങ്ങളോട് നമുക്ക് പിരിയാം എന്ന് പറഞ്ഞേ.....

വീണ്ടും പറയുന്നു.....നമുക്ക് പിരിയാം....എന്നെന്നെക്കുമായി...."

പെട്ടെന്ന് ഷാനുന്റെ കൈ ഓൾടെ മുഖത്ത് പതിഞ്ഞപ്പോൾ ഓൾ  ആകെ ഞെട്ടി......എന്തിനാ തല്ലിയെ എന്നുള്ള ഭാവത്തിൽ ഓൾ ഓനെ നോക്കി.....

ഈ കാഴ്ച കണ്ട് ആകെ ഞെട്ടി നിൽക്കാണ് അജുവും റംഷാദും ആഷിയും....ദേഷ്യം കൊണ്ട് ഷാനുന്റെ കണ്ണൊക്കെ ചുവന്നു......

അപ്പഴും നാജിക്ക് മനസ്സിലായില്ല....ഷാനു നാജിടെ കൈ പിടിച്ചു അവർക്കരിലേക്ക് പോയി.....

"എന്താ ഷാനു....എന്താ പ്രശനം...."

ആഷി പേടിച്ചു കൊണ്ട് അവനോട് ചോദിച്ചു....

"കോപ്പ്....ടാ....ഇത് ശരിയാവില്ല....ഇവളെ ഞാൻ കൊല്ലും....."

"നിയതെന്തൊക്കെയാ പറയുന്നേ ഷാനു..."

റംഷാദിനും ഒന്നും മനസ്സിലായില്ല....

"എന്താ നാജി...എന്താ കുഴപ്പം...."

ആഷി നാജിയോട് ചോദിച്ചു...... അറിയില്ല എന്ന മട്ടിൽ അവൾ തലയാട്ടി......

"ടാ....പോത്തെ....എന്താന്ന് വെച്ചാ പറ..."

ആഷിക്ക് ദേഷ്യം വന്നു......

"ടാ...ഇവൾ പറയുന്ന കേട്ടോ നി....ഇനി ഇവൾ റംഷാദിനെ സ്നേഹിക്കാൻ പോവാണ് എന്ന്..... ഞാനുമായി എന്നെന്നേക്കുമായി പിരിയുകയാണ് എന്ന്...."

ഷാനുന്റെ സംസാരം കേട്ട നാജി ഒഴികെ എല്ലാരും ചിരിച്ചു.....നാജിക്ക് ഒന്നും മനസ്സിലായില്ല.....

"നി തന്നെ എല്ലാം കൊളമാക്കിയില്ലേ ഷാനു...."

റംഷാദ് പറഞ്ഞു......

"ചെ.....ഇവളെ ഒലക്കമ്മലെ ഡയലോഗ് കൊണ്ടാണ്....."

ഷാനു സങ്കടത്തോടെ പറഞ്ഞു......

"എന്താ നാജി....നിനക്ക് ഒന്നും മനസ്സിലായില്ലേ...."

അജൂ ഒളോട് ചോദിച്ചു....അവൾ ഇല്ലെന്ന് പറഞ്ഞു.....

"ഞാൻ പറഞ്ഞു തരാടി...."

ഷാനു പറയാൻ തുടങ്ങി.....

"നി മരിക്കാൻ പോയി എന്നറിഞ്ഞപ്പാടെ നിന്നെ കാണാൻ വരാൻ ഇരുന്നതാ ഞാൻ...പക്ഷെ ഷംസീർ ആണ് പറഞ്ഞേ പിന്നെ പോയാ മതി എന്ന്....നിന്റെ കരണക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കണം...

അതാണ് ഉദ്ദേശം.....ഓരോന്ന് ആലോചിച്ചു പുറത്തിരിക്കുമ്പോൾ ആണ് നിന്റെ ഉപ്പയും ആങ്ങളമാരും വന്നത്.....

"അസ്സലാമു അലൈക്കും...."

"വ അലൈക്കുമുസ്സലാം.....കയറി വാ..."

എന്റെ ഉപ്പാ അവരെ സ്വീകരിച്ചു....നിഹാൽ നേരെ എന്റടുത്തേക്ക് വന്നു....

"ടാ....നിനക്ക് കുറവുണ്ടോ...."

"ആഹ്‌ടാ...എനിക്ക് കുഴപ്പം ഒന്നൂല്ല....പിന്നെ നാജി...."

"ഓൾക്ക് സുഖം....."

എല്ലാവരും തമ്മിൽ ഓരോന്ന് സംസാരിച്ചിരിക്കെ നിന്റെ ഉപ്പാ എന്റെ ഉപ്പാനോടും എന്നോടും മാപ്പ് പറഞ്ഞു....

അദ്ദേഹം പറഞ്ഞപ്പോൾ ആണ് നി എന്നെ വേണ്ടാ വെക്കാൻ ഉള്ള കാരണം എനിക്ക് മനസ്സിലായെ.....പിന്നെ ആകെ ഒരു സങ്കടം ആയിരുന്നു ...നിന്നെ തെറ്റിദ്ധരിച്ചില്ലേ എന്നോർത്ത്......

പിന്നെയാണ് അവറ് നമ്മുടെ കല്യാണക്കാര്യം പറഞ്ഞത്....ഇതിൽ പരം സന്തോഷം എനിക്ക് വേറെന്തുണ്ട്.....

പിന്നെ നി മനപ്പൂർവം അല്ലെങ്കിലും എന്നെ ഇത്രേം ടെന്ഷൻ അടിപ്പിച്ചതിന് നിനക്ക് ചെറിയ ഒരു പണി എങ്കിലും തന്നില്ലേൽ സമാധാനം ആവുമായിരുന്നില്ല....

അങ്ങനെ എല്ലാരും കൂടി പ്ലാൻ ഇട്ടിട്ടാണ് നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞത്....നിക്കാഹ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ നി കണ്ടാൽ മതി എന്നാ തീരുമാനിച്ചേ.... പക്ഷെ....നിന്റെ ഡയലോഗ് കേട്ടപ്പോൾ എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.......

നി എങ്ങാനും എന്നെ മറന്ന് റംഷാദിനെ സ്നേഹിക്കാൻ തുടങ്ങിയാൽ....എന്റെ റബ്ബേ....എനിക്ക് ആലോചിക്കാൻ കൂടി വയ്യ....."

ഷാനു പറഞ്ഞു നിർത്തി.....

"അപ്പൊ അജൂ....."

നാജി സംശയത്തോടെ ചോദിച്ചു......

"ഹിഹി....ഓൾ ഈ നാടകത്തിലെ ഒരു പ്രധാന കഥാപാത്രം.....ഓളും ഞമ്മളെ ആഷിയും നല്ല സ്നേഹത്തിൽ ആണേടി..."

ഷാനു പറഞ്ഞത് വിശ്വസിക്കാൻ ആവാതെ അവൾ ആഷിനെ നോക്കി.....അവൻ അതേ എന്ന് പറഞ്ഞു......

"അപ്പൊ എങ്ങനാ...ഞമ്മക്ക് ഒന്നൂടെ പ്രേമിച്ചാലോ....."

"ഹും....പ്രേമം മണ്ണാങ്കട്ട.... പൊയ്ക്കോ അവിടുന്ന്....എന്നെ എല്ലാരും കൂടെ പ്ലിങ്ങ് ആക്കിയത് അല്ലെ....."

അതും പറഞ്ഞു ഷാനുനേ അവൾ പൊതിരെ തല്ലി....

"ഡി...തല്ലല്ലേ....മതി....."

എല്ലാരുടെയും സങ്കടം മാറി എല്ലാം സന്തോഷത്തിലേക്ക് വഴി വെച്ചു......
*****************************************

നാജിടേം ഷാനുന്റേം സ്വപ്ന പൂർത്തീകരണ ദിനമാണിന്ന്.....അവരുടെ കല്യാണം.....

"ദേ....ചെക്കൻ വരുന്നു...."

ആരോ പറയുന്ന കേട്ട നാജിടെ മുഖത്ത് നാണം വിരിഞ്ഞു......
കാത്തിരിപ്പിനൊടുവിൽ തന്റെ പ്രിയതമൻ മഹറണിയാൻ വരുന്നു....

ഷാനു നടന്നടുത്ത് വരുന്തോറും അവളിൽ സന്തോഷം കൂടി.....അവൻ പുഞ്ചിരിച്ചു കൊണ്ട് അവന്റെ പെണ്ണിന് മഹറണിഞ്ഞു..

കൂടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനവും......

"എന്നെ കരയിച്ചതല്ലേ.....ഞാൻ വെച്ചിട്ടുണ്ട് ട്ടാ....."

നാജി പറഞ്ഞു....

"പടച്ചോനെ....അപ്പൊ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...."

അവന്റെ സംസാരം കേട്ട അവൾ കുറുമ്പോടെ ചിരിച്ചു....

(സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല..
ആത്മാർഥമായി സ്നേഹിച്ചവർക്ക് എന്നും വേദന മാത്രമേ ഉണ്ടാവൂ....
സ്നേഹിക്കുന്നവർ പിരിയാതിരിക്കട്ടെ...)
------------------------THE END---------------------------

കഥയ്ക്ക് ഒരുപാട് പോരായ്മകൾ ഉണ്ട് എന്നറിയാം....എല്ലാവരും ക്ഷമിക്കുക....

എന്റെ എഴുത്തിനെ സ്‌നേഹിച്ച എല്ലാവർക്കും നന്ദി....

വീണ്ടും കാണാം എന്ന ശുഭ പ്രതിഭീക്ഷയോടെ....

                        💓SACHU💓

THANK YOU FRIENDS.....😍😍

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്