ഭാര്യ

,...........................ഭാര്യ...................,

---------------------------------

എന്നും..,
പുലർച്ച 5, 30 ന് എഴുന്നേറ്റ് കുളിച്ച് അടുക്കളയിൽ കയറി സകല പണികളും തീർത്ത്..,
എന്റെ അനിയത്തി കുട്ടിയേ സ്കൂളിൽ ബസ്സ് കയറ്റി  വിടുന്നതും മ്മടെ കെട്ട്യോള് ഡോക്ടർ കുഞ്ഞോള് തന്നെയാണ്.,
എല്ലാ പണിയും കഴിച്ച് എനിക്കുള്ള ആഹാരം ബാഗിലാക്കി അവൾക്കുള്ളതും പാക്ക് ചെയ്ത ശേഷം 8, 30 ന് എനിക്കുള്ള ബഡ്ഡ് കോഫിയുമായ് വന്ന് എന്നെ വിളിച്ചുണർത്തുന്ന അവളെ ഞാൻ പലപ്പോഴും ആശ്ചര്യത്തോടെ നോക്കി നിന്നിട്ടുണ്ട്..,

കാരണം..,

വൈകുന്നേരം വരെ റൗണ്ട്സും പേഷ്യൻസും., ജോലിയും കഴിഞ്ഞ് വന്ന് ..,
ഒരു മിനിറ്റ് പോലും റെസ്റ്റ് എടുക്കുന്നത് ഞാൻ കണ്ടിട്ടില്ല .,
വന്ന ഉടനെ മുറ്റം വൃത്തിയാക്കലും ,വൈകിട്ടുള്ള ചായ ഉണ്ടാക്കി ഉമ്മിക്ക് കൊടുത്ത് ,ഉമ്മിയുടെ കൂടെ ഇരുന്ന് ഒരു ചായ കുടിച്ച് കഥ പറയലും ,
ചായ കുടികഴിഞ്ഞാൽ അലക്കാനുള്ളതെല്ലാം കൊണ്ടുപോയി അലക്കി വൃത്തിയാക്കി വിരിച്ചിടുന്നതും ..,
അതിനിടക്ക് എന്റെ അനിയത്തി കുട്ടി സ്കൂൾ വിട്ട് വന്നാൽ അവൾക്ക് ചായയും കഴിക്കാൻ സ്നാക്സ് ഉണ്ടാക്കുന്നതും അവളെ അടിമുടി ചെക്ക് ചെയ്യുന്നതും ബാഗ് പരിശോധിക്കുന്നതും ,

ഞാൻ ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഓടി വന്ന് എന്റെ ബാഗ് വാങ്ങി എനിക്ക് ചായ ഉണ്ടാക്കി തന്ന് ,
എന്നെ കുളിക്കാൻ വിടുന്നതും ,
രാത്രിയിലേക്കുള്ള ഭക്ഷണം കാലമാക്കുന്നതും ,
അനിയത്തിക്കുട്ടിയേ ഇരുത്തി പഠിപ്പിക്കുന്നതും ..,
രാത്രി ഭക്ഷണം കഴിഞ്ഞ് അടുക്കളയും, പാത്രങ്ങളും ഡൈനിംഗ് ടാബിളും വൃത്തിയാക്കി ..,
നാളെ പ്രാതലിനുള്ള മാവ് റഡിയാക്കി വെച്ച് കുളിച്ച് സുന്ദരിയായ് ഒരു ക്ഷീണവും മുഖത്ത് അറിയിക്കാതെ
ആ നുണക്കുഴി കാണിച്ച് ചിരിച്ച് കൊണ്ട്  തന്റെ പ്രിയതമനെ സേവിക്കുന്നതും ,എല്ലാം കഴിഞ്ഞ് അവൾ ഉറങ്ങാൻ രാത്രി 12 കഴിയും..,

ഇന്നേവരേ ഒരു പരാതിയും പറയുന്നത് ഞാനിത്..,
വരേ കേട്ടിട്ടില്ല..,

പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് ഇവൾക്കെന്താ പത്ത്തലയും ,പത്ത് കയ്യും ഉണ്ടോ എന്ന്..,

-----------

ഒരുദിവസം..,
രാത്രി കിടക്കാൻ നേരത്ത് നല്ല പനിയാർന്നു ഓൾക്ക്.,
ഗുളിക കുടിച്ച് കിടന്നോ കുറവില്ലേൽ രാവിലെ ഡോക്ടറേ  കാണിക്കാം .,
എന്ന് പറഞ്ഞ് ഞാൻ  രാജകീയമായ് കൂർക്കം വലിച്ച് കിടന്നുറങ്ങി.,
------

കാലത്ത് ഞാൻ എഴുന്നേറ്റ് നോക്കുമ്പോൾ മ്മടെ ബീവി ഷഹനക്ക് പൊള്ളുന്ന പനി..,
വിറച്ച് വിറച്ച് മൂടി പുതച്ച് കിടക്കുന്നു.. ,

ഡീ കുഞ്ഞോളെ എണീക്കടി മ്മക്ക് ഹോസ്പിറ്റലിൽ പോവാം എന്ന് ഞാൻ ചോദിച്ചു.,

വേണ്ട സാനുക്ക ഇതിപ്പം മാറും ഇങ്ങള് വേം കുളിച്ച് ഓഫീസിൽ പോവാൻ നോക്കീം.,

ബാഗ് ഞാൻ റഡിയാക്കി വെച്ചിട്ടുണ്ട് ഇന്ന് ഇങ്ങള് പുറത്തൂന്ന് ചോറുണ്ടോണ്ട്.,

ചായേം കടീം ഉണ്ടാക്കി വെച്ചിട്ടുണ്ട് അത് തിന്നോളിം.. -
നിക്ക് തീരേ വയ്യാർന്നു അതാ ചോറുണ്ടാക്കാഞ്ഞേ. .

ങെ.

ഇയ്യ് ഈ പനീം വെച്ച് കാലത്ത് എഴുന്നേറ്റ് ചായേം കടീം ഉണ്ടാക്യാ..,

മ് .,
ന്ത്യേ ഇങ്ങക്ക് മാണ്ടേ..,
ഞാൻ എണീറ്റില്ലേൽ ഐഷൂനെ ആര് പറഞ്ഞ് വിടും, ഓളെ സ്കൂൾ മുടങ്ങൂലെ.,

ടീ നിനക്ക് എന്നെ വിളിച്ചൂടാർന്നോ,

പിന്നെ ..,

വിളിച്ച ഉടനെ എഴുന്നേൽക്കണ ഒരാള് ..,
ഇന്നേ വരേ ഇങ്ങളെ അനിയത്തി കുട്ടി സ്കൂളിൽ ..,
പോണത് ഇങ്ങള് കണ്ട്ക്ണാന്നും.,

അതിന് മറുപടിയായ് തലചൊറിഞ്ഞു ഒരു ചിരി ഞാൻ പാസ്സാക്കി.,

അവൾ പറഞ്ഞത് ശരിയാ ..,
അവൾ വന്നതിൽ പിന്നെ ഞാൻ ഉണരുന്നത് 8, 30 ആണ്.,
ഒരു ചെറിയ തലവേദന വന്നാലും അവധി ദിവസങ്ങളിലും  ഉച്ചക്ക് 12 മണിയാവും ഞാൻ എഴുന്നേൽക്കാൻ.,

അവൾ തുടർന്നു

ഇക്കാ ഇങ്ങള് എന്ത് തേങ്ങ നോക്കി നിൽക്കേണ് വേം പോയി കുളിക്കാൻ നോക്കുന്നു ലേറ്റാവുന്നു.,

എന്ന് പറഞ്ഞ് എഴുന്നേറ്റ് തോർത്തെടുത്ത് തരുമ്പോൾ അത് വരേ വിറച്ച് കിടന്നത് അവള് തന്നെയാണോ എന്ന് സംശയം വന്നു.,

ടീ അവിടെ കിടന്നോടി വയ്യാത്തതല്ലേ.,
ഞാനിന്ന് പോണില്ല ,മ്മക്ക് ഹോസ്പിറ്റലിൽ പോവാം ഇന്ന് ഞാൻ ഉണ്ടാക്കിക്കോളാം ഫുഡ് നീ വേം ഡ്രസ്സ് മാറ്.,
വാ ഇപ്പോ തന്നെ പോവാം എന്ന് ഞാൻ പറഞ്ഞപ്പോൾ ' ഒരു ചിരിയായിരുന്നു ..,
പനിച്ച് കണ്ണൊക്കെ ' ചുവന്ന് ചുണ്ടൊക്കെ ഡ്രൈ ആയിട്ടുണ്ടങ്കിലും ആ ചിരിയിലും ഓളെ മൊഞ്ച് നൂറ് മടങ്ങായിരുന്നു.,

ചിരിച്ചോണ്ട് അവൾ തുടർന്നു.,
അയ്യട സാറെ അങ്ങനിപ്പം മോൻ ലീവാക്കണ്ട .,
ആ നമ്പറ് കയ്യിലിരിക്കട്ടേ ഈ മാസേ രണ്ട് എക്സ്ട്രാ ലീവ് എടുത്തതാ ഇനിപ്പം ഈ മാസം ലീവെടുക്കണ്ട .,
ഇങ്ങള് പോവാൻ നോക്കീം ഞാൻ ഒരു ഡോക്ടറാ എന്റെ ടംപ്രേച്ചർ നോക്കാൻ നിക്കറിയാം എന്നും പറഞ്ഞ് എന്നെ ഉന്തി തള്ളി ഓഫീസിൽ വിട്ടു.,

--------

ലഞ്ച് ബ്രേക്കിന് ഞാൻ വിളിച്ചപ്പോൾ ഉമ്മിയാണ് ഫോൺ എടുത്തത്.,
ഓൾക്ക് തീരെ വയ്യ ഞങ്ങളിപ്പം രാജേന്ദ്രൻ ഡോക്ടറെ കാണിച്ച് വന്നതേ ഉള്ളൂ ഓൾക്ക് ബ്ലഡ്ഡ് കുറവാണത്രേ..,
ബീപ്പി ലോ ആവുന്നുണ്ട് ,ആരോഗ്യവും തീരെ ഇല്ല മാക്സിമം റസ്റ്റ് എടുക്കാനും നല്ലോണം ഫുഡ് കഴിക്കാനും പറഞ്ഞു.,
നല്ല തളർച്ചയുണ്ട് ഞാൻ താങ്ങി പിടിച്ചാ റൂമിൽ കൊണ്ട് കിടത്തിയത് എന്ന് ഉമ്മി പറഞ്ഞ് ഫോൺ വെച്ചു.,

ഞാൻ ചിന്തയിൽ മുഴുകി.,

ഒരു ദിവസം പോലും റെസ്റ്റില്ലാതെ എത്ര ജോലികളാ അവൾ ചെയ്യുന്നത്.,
ഒരു വേലക്കാരിയേ പോലെ കരിയിലും പുകയിലും കിടന്ന് പെടാപാട് പെടുന്ന പെണ്ണിന്റെ ആ അദ്വാനം കാണാതേ
സത്യത്തിൽ പല ഭർത്താക്കന്മാരും ചോദിക്കുന്ന ചോദ്യമുണ്ട് നിനക്ക് എന്ത് പണിയാ അവിടെ ഉള്ളത് എന്ന്..,
നേരത്തിനും കാലത്തിനും വന്ന് ഇരുന്ന് തിന്നുന്ന നേരത്ത് ചിന്തിക്കാറുണ്ടോ ഇത്രേം ടേസ്റ്റിൽ വിഷപ്പകറ്റാൻ നേരം ആഹാരം മുന്നിൽ കൊണ്ട് വെച്ച് തരുന്നവളുടെ ത്യാഗത്തിന്റെ കഥ.,
ആഹാരത്തിൽ അറിയാതെ ഒരു മുടി വീണ് കിടന്നാൽ ചോറ് പാത്രം എടുത്ത് എറിയുന്ന പല ഭർത്താക്കന്മാരും ഉണ്ട് നമുക്കിടയിൽ..,
സമയത്ത് ബാത്ത് റൂമിൽ പോയി മര്യാദക്ക് ബാത്ത് റൂം വൃത്തിയാക്കാതെ നമ്മൾ ഇറങ്ങി വരുമ്പോൾ ഒരു അറപ്പും വെറുപ്പും കാണിക്കാതെ ദിവസവും ബാത്ത് റൂം ക്ലീൻ ചെയ്യുന്ന നമ്മുടെ ഭാര്യയുടെ മഹിമ ഏഴേഴ് ജന്മം തപസ്സിരുന്നാലും ഒരു ഭർത്താവിനും കിട്ടാൻ പോണില്ല..,

--------

ഞാൻ എല്ലാം ഓർത്ത് വണ്ടി ഓടിച്ച് വരുമ്പോൾ ചെറുതായിട്ട് ഒന്ന് ആക്സിഡന്റായി നെറ്റി ഒന്ന് പൊട്ടി വേം പോയി സ്റ്റിച്ചിട്ട് തല കെട്ടിച്ചു വീട്ടിലേക്ക്‌ വന്നു.,

എന്നെ കണ്ടതും തളർന്ന് ബെഡ്ഡിൽ കിടന്ന അവളൊരു പെടച്ചിലായിരുന്നു നോക്കുമ്പോൾ എന്റെ കവിളിൽ പിടിച്ച് പേടിച്ച് " വിറച്ച പേടമാൻ മിഴികളോടെ അവൾടെ ചോദ്യം..,

ന്റെ റബ്ബേ
ന്താ ന്റെ ഇക്കാക്ക് പറ്റ്യേ ന്താ ണ്ടായേ സാനുക്കാ എന്ന് ചോദിച്ച് വെപ്രാള പ്പെടു'ന്നു.,

ഞാനൊന്ന് ചിരിച്ച് കൊണ്ട് തുടർന്നു.,

ഒന്നും ഇല്ലടി ചെറുതായിട്ട് ഒന്ന് ആക്സിഡന്റായതാ എന്ന് പറയുമ്പോൾ അവളുടെ കണ്ണ് കലങ്ങി കണ്ണീര് കവിൽ തടം നിറഞ്ഞിരുന്നു.,

കരഞ്ഞോണ്ട് എന്നെ തടവലും ഷർട്ട് അഴിച്ച് ശരീരം മൊത്തം തപ്പി നോക്കലും വേറെ എവിടേലും തട്ടിയോ ഇക്കാ എന്ന ചോദ്യവും ചോദിക്കുമ്പോൾ ഞാനറിയുന്നുണ്ടാർന്നു ഞാനവളുടെ പ്രാണനേക്കാൾ വലുതാണ സത്യം.,
എന്നെ ബഡ്ഡിൽ പിടിച്ച് കിടത്തുമ്പോൾ കാരിരുമ്പിന്റെ ശക്തിയായിരുന്നു അവൾടെ കരങ്ങൾക്ക്.,

എന്നെ അവിടെ കിടത്തി കണ്ണീര് തുടച്ച് മുടി പിറകിൽ കെട്ടിവെച്ച് ഷോൾ എടുത്ത് തലയിലൂടെ ഇട്ട് എനിക്ക് ചായയെടുക്കാൻ അടുക്കളയിലേക്ക് ഓടുമ്പോൾ അവൾ ശരിക്കും അവളുടെ അസുഖം മറന്നിരുന്നു.,

ചായ എടുത്ത് കൊണ്ട് വന്ന് എന്നെ താങ്ങി പിടിച്ച് ഇരുത്തി എനിക്ക് ചായ തരുമ്പോൾ സ്നേഹിക്കാൻ മാത്രമറിയുന്ന വാത്സല്യ കടലായ ഒരു ഉമ്മിയായിരുന്നു അവൾ.,
അതിന് ശേഷം അവൾ തളർന്ന് കിടന്നതേ ഇല്ല ഓടിനടന്ന് എല്ലാ പണികളും ചെയ്യുമ്പോൾ ..,
മ്മടെ ബീവി കുഞ്ഞോള് തുടക്കവും ഒടുക്കവും ഇല്ലാത്ത ഒരു കവിത പോലെ തോന്നി......!

സത്യത്തിൽ ഓരോ ഭാര്യയും നമുക്ക് മറ്റൊരുമ്മിയാണന്ന് ഓരോ കെട്ട്യോൻസും തിരിച്ചറിയുമ്പോൾ മാത്രമാണ് അവളുടെ ത്യാകങ്ങൾക്ക് അർത്ഥമുണ്ടാവുന്നതും..

NB..
കാരിരുമ്പിന്റെ കരുത്തും പൂവിതളിന്റെ മൃദ്ത്വവും ഒരു പോലെ സൂക്ഷിക്കുന്നവളാണ് ഓരോ ഭാര്യയും..!!

        ,..... ഷാഹുൽ സാനു.....,

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്