ഭാര്യ നഴ്‌സ് ആണ്

...........ഭാര്യ നേഴ്സ് ആണ്.................

പുതപ്പിനുള്ളിൽ നിന്ന് തല പൊക്കിയപ്പോൾ രാവിലെ തന്നെ കലി തുള്ളി നിൽക്കുന്ന അമ്മയെയാണ്
രാവിലെ കണി കാണുന്നത്. 
'ഇന്ന് എന്താണു പ്രശ്നം..??'

"അച്ചു, എനിക്ക് ഇന്നറിയണം ,ഈ കാണുന്ന  ഏതെങ്കിലും ഒന്നിനെ നീ തെരഞ്ഞ് എടുക്കുമോ ഇല്ലയോന്ന് ..എനിക്കിനി വയ്യ ഇങ്ങനെ കഷ്ടപ്പെടാൻ ....... എനിക്ക് എന്റെ കണ്ണ് അടയുന്നതിന് മുൻപ് ഒരു കുഞ്ഞിക്കാല് കാണണം."

"അമ്മാ......"

"അതെ എനിക്കിനി പറ്റില്ല നിന്നെ നോക്കാൻ. നിനക്ക് എത്രയാ വയസ്, നിന്റെ കൂടെയുള്ളവർ കെട്ടി കുട്ടികളും ആയി, നീ കുട്ടിക്കളിയും കളിച്ച് നടക്കുന്നു ഇന്ന് രണ്ടിൽ ഒന്ന് തീരുമാനിക്കണം.ഫോട്ടോ എല്ലാം മേശപ്പുറത്ത് ഇട്ടിട്ടുണ്ട് ,ഒന്നിനെ നീ കണ്ടുപിടിക്ക്. ഉടനെ തന്നെ പെണ്ണ് കാണാൻ പോകണം .ഞാൻ ബ്രോക്കറോട്  പറഞ്ഞിട്ടുണ്ട്. ഇന്ന് തന്നെ വരും.
ഒഴിവുകൾ ഒന്നും പറയണ്ട."

അമ്മ രണ്ടും കല്പിച്ചാണ്..
മനസ്സില്ലാ മനസോടെ ഫോട്ടോകൾ മറിക്കുമ്പോൾ ഓരോന്നിനും  ഓരോ കുറ്റങ്ങൾ കണ്ടുപിടിക്കാൻ  തുടങ്ങി. അവസാനം ഇത്തിരി മെലിഞ്ഞ് ചുവന്ന കവിളും നുണക്കുഴിപെണ്ണിന്റെ  ഫോട്ടോ ഇഷ്ടപ്പെട്ടു. ഒരുപാട് വണ്ണമുള്ളതും  ശരിയാകില്ല. ഫോട്ടോ നോക്കി  ബ്രോക്കർ പറഞ്ഞു  പെൺകുട്ടി നഴ്സിംഗ് ആണ് പഠിക്കുന്നത്.

"നഴ്സിംഗ് ആണോ........ ?"

"ആരായാലും ഇന്ന് നീ പെണ്ണ് കാണാൻ പോകും .ഇനി നീ ഒഴിവ് പറയണ്ട , നീ പോയി ഒരുങ്ങി വാ.... "അമ്മയുടെ മറുപടി കനത്തതായിരുന്നു .അമ്മ രണ്ടും കല്പിച്ചാണ് . കുളിച്ച്  റെഡിയായി പുത്തൻ ഷർട്ടും ഇട്ട് ഞാൻ അമ്മയോട് പറഞ്ഞു ഞാൻ ഇറങ്ങുവാ.

പുഞ്ചിരിച്ച് അമ്മ വാതുക്കൽ തന്നെ നിന്നു.

നീട്ടിയ ചൂട് ചായ തന്ന കൈകളും അതിലെ
കുപ്പിവളകളും  നെറ്റിയിലെ ചന്ദനക്കുറിയും പാറി പറക്കുന്ന കുറുനിരകളും കരിമഷി എഴുതിയ കണ്ണുകളുംഒറ്റ നോട്ടത്തിൽ തന്നെ മനസിൽ കയറി പറ്റി. പടിപ്പുര വാതിൽ കടന്ന്  ഇറങ്ങിയപ്പോൾ  പുറകിൽ വാതിൽപ്പടിയിൽ തിളക്കം ഉള്ള കണ്ണുകൾ എന്നെ നോക്കി പുഞ്ചിരി തൂകി നിന്നു. എന്റെ കൈക്കുള്ളിൽ അവളുടെ നമ്പരും...

മൗനം സമ്മതമായി അവതരിപ്പിച്ച് അമ്മയുടെ മുമ്പിൽ
പുഞ്ചിരിച്ച് അകത്തു കടന്നപ്പോൾ ഉള്ളിൽ അവൾ മാത്രം ആയിരുന്നു.'നാളെ ഒന്ന് കണാൻ
പറ്റുമോ ,അമ്പലത്തിൽ വച്ച്' ..ആ മെസ്സേജ്  ഒരു പ്രണയത്തിന്റെ തുടക്കമായിരുന്നു .

പിറ്റേന്ന് ഭഗവാന്റെ മുന്നിൽ തൊഴുതു നിൽക്കുന്ന, തുളസി കതിർ ചുടി എത്തിയ അവളെ  കണ്ട ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്താൽ എന്റെ മനസ്സ് പൂത്തുലഞ്ഞു. മുൻപിൽ നിന്ന് പുഞ്ചിരിച്ച് അവൾ നടന്ന് അകന്നപ്പോൾ ഞാൻ മനസിൽ ഈശ്വരനോട് പറഞ്ഞു . എനിക്ക് ഇവളെ തന്നെ മതി .

വീട്ടിൽ കല്യാണ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ അരങ്ങ്  തകർക്കുമ്പോൾ ഞാൻ അവളെയും കൊണ്ട്
എന്റെ സ്വപ്നങ്ങളിലെ കുടുകളിൽ ചേക്കേറിയിരുന്നു. നേഴ്സിംഗ് പഠനം കഴിഞ്ഞു ജോലിക്ക് കയറി ആദ്യമായി അവൾക്ക്  നൈറ്റ് ഡ്യൂട്ടി കിട്ടിയപ്പോൾ  എന്നോട്
പറഞ്ഞു.
  ''ഇന്നു ഐ സി യു വിൽ ആണ് നൈറ്റ് ഞാൻ ഓൺലൈനിൽ  വരില്ല. ജോലിയുണ്ട്.''

"സാരമില്ല ഞാൻ കാത്തിരിക്കാം അമ്മു "

കിട്ടിയ അല്പം സമയം എന്നോട് ചിലവഴിച്ച്
അവൾ  പറഞ്ഞു.
" ഇന്ന് പേഷ്യന്റ് കൂടുതൽ ആണ് എട്ടൻ ഉറങ്ങിക്കേ..... നാളെ വിളിക്കാം."
പിറ്റേന്ന് വിളിച്ചപ്പോൾ രാത്രി സംസാരിക്കാൻ കഴിയാത്തതിലെ പരിഭവം പറഞ്ഞപ്പോൾ അവൾ പറഞ്ഞു  "ഒരാഴ്ചത്തേക്ക് മാത്രമേ ഉള്ളു ഈ ഡ്യുട്ടി......"

"ആ...ഇങ്ങനെ പോയാൽ സത്യമയിട്ടും നിന്നെ കാണാൻ ഞാൻ
അഡ്മിറ്റ് ആവും ഹോസ്പിറ്റലിൽ".
അതു കേട്ട് ചിരിച്ച് കൊണ്ടവൾ പറഞ്ഞു "മാഷേ പ്രൈവറ്റ് ഹോസ്പിറ്റലാ ,പിഴിഞ്ഞു എടുക്കും പിന്നെ
ഞാൻ നേരത്തെ  പറഞ്ഞില്ല എന്ന് പറയരുത്".

"ചുമ്മാ അല്ല നീ മുരിങ്ങക്കോല് കണക്ക് ഇരിക്കുന്നത്. നൈറ്റ് ഡ്യൂട്ടി, ലേറ്റ് ഭക്ഷണം ഇതൊക്കെ അല്ലെ ? .....  ഒരു ജോലിക്കാരി,
ദേ കല്യാണം അടുത്തു .വല്ല നിശ്ചയം ഉണ്ടോ
നിനക്ക്...."

സീമന്തരേഖയിൽ സിന്ദുരം ചാർത്തി നിലവിളക്കുമായി വീട്ടിൽ അമ്മ അവളെ കൈ പിടിച്ചു കയറ്റിയതും  മണിയറയിൽ ആദ്യ ചുംബനത്തിൽ നാണം കൊണ്ട് മുഖം ചുവന്ന അവളെ മാറിൽ ചായച്ച്  അവളുടെ കാതിൽ ചോദിച്ചു  "എപ്പോളാ നമ്മുടെ ഇടയിൽ പുതിയ
അതിഥിയെ  താൻ എനിക്ക് നല്കുന്നത്" പാതി അടഞ്ഞ കണ്ണുകളിൽ നിന്ന് എന്റെ  നിശ്വാസം അവളിലേക്ക് ഇറങ്ങി.....

മൂന്നു മാസങ്ങൾ ശേഷം ഫോണിൽ അവൾ
പറഞ്ഞു ഇന്ന് വരുമ്പോൾ മസാല ദോശ വേണം മറക്കരുത്. മസാല ദോശയും വാങ്ങിച്ചു ചെന്ന് കട്ടിലിൽ നിന്നു പോക്കി
എടുത്ത്  കവിളിൽ മുത്തം നല്കി ഞാൻ ചോദിച്ചു.
"സത്യമാണോ......?"

"അതെ "എന്നുള്ള മറുപടിയിൽ ഞാൻ ആ വയറ്റിൽ അമർത്തി ചുംബിച്ചു .

"ദേ അമ്മ കാണും"

രാവിലെ തെക്കേതൊടിയിൽ മാവിൽ നിന്ന് മാങ്ങ  പറിച്ച് ഇറങ്ങിയപ്പോൾ യുദ്ധം ജയിച്ച യോദ്ധാവിന്റെ  മനസ് ആയിരുന്നു എനിക്ക്. ഉപ്പും കുട്ടി  പച്ച മാങ്ങ  അവൾ തിന്നുമ്പോൾ ഞാൻ ആ പൊങ്ങി വന്ന വയറ്റിലേക്ക് നോക്കി ചോദിച്ചു.
"ഇത് നിന്നെ
പോലെ ആണോ .എന്നെ കണക്ക്  ആണോ.?
എനിക്ക് നിന്നെ കണക്ക്  ഒരാളെ മതി."

ആറാം മാസത്തിൽ അവൾ എന്നോട് പറഞ്ഞു "ദേ കൈയും കാലും ഇളക്കി തുടങ്ങി നിങ്ങളെ
പോലെ  വ്യകൃതി കാട്ടി തുടങ്ങി കൊച്ചും.."

ലേബർ റൂമിൽ  അവളുടെ കൈ എന്നിൽ നിന്ന് അകന്നപ്പോൾ ആദ്യമായി ഉള്ള് പതറി
പിന്നെ വരുന്ന ഓരോ നിമിഷവും  ഓരോ യുഗങ്ങൾ ആയി  മാറി .തൂവെള്ള ഡ്രസ്സ് ഉള്ള
മാലാഖമാർ കുഞ്ഞിനെ കൈയ്യിൽ തരുമ്പോൾ
പറഞ്ഞു പെൺകുഞ്ഞ് ആണ് അമ്മുവും സുഖമായിട്ട്  ഇരിക്കുന്നു  .ഉള്ളിൽ സന്തോഷത്തിന്റെ   തിരമാലകൾ അപ്പോൾ ആണ് അലയടിച്ചത്..
അമ്മയുടെ കൈകളിൽ കുഞ്ഞിനെ നല്കി പറഞ്ഞു.
"ദേ പരിഭവം
തീർന്നല്ലോπ മുത്തശ്ശി ആയി

ഒരു വർഷം വന്നതും പോയതും ഞങ്ങൾ അറിഞ്ഞില്ല.  കുഞ്ഞിന്റെ കൊച്ച് തമാശകളിലും ചലനങ്ങളിലും ജീവിതം ആസ്വദിക്കുകയായിരുന്നു

പതിവിലും സന്തോഷത്തിൽ നെഞ്ചിൽ വിരലുകൾ കൊണ്ട് പടം വരച്ച് കൊണ്ട് അമ്മു എന്നോട് പറഞ്ഞു അടുത്തുള്ള ഹോസ്പിറ്റലിൽ നിന്ന്  അപ്പോയിൻമെന്റ്  ലെറ്റർ വന്നിട്ടുണ്ട് ഞാൻ ജോലിക്കു പോക്കോട്ടെ

ഞാൻ അവിളിലേക്കും കുഞ്ഞിലേക്കും മാറി മാറി നോക്കി ചോദിച്ചു.
"വീണ്ടും നൈറ്റ് ഡ്യുട്ടി വന്നാൽ
കുഞ്ഞിനെ ആര് നോക്കും ?"

പരിഭവത്താൽ മുഖം വീർപ്പിച്ച്  അവൾ തിരിഞ്ഞു കിടന്നു അന്ന് രാത്രിയിൽ മുഴുവനും.

രാവിലെ മേശപ്പുറത്ത് കാപ്പി വയ്ക്കുന്ന ഇടയ്ക്ക് മാറോട്  അടുപ്പിച്ചു ഞാൻ ചോദിച്ചു
"പരിഭവം മാറിയില്ലേ..താൻ ആദ്യമായി ചോദിച്ചതല്ലെ ഞാൻ സമ്മതിച്ചിരിക്കുന്നു നാളെ ജോയിൻ ചെയ്തോ ഇനി എങ്കിലും ഒന്ന് ചിരിക്ക്"

അവൾ ജോലിയ്ക്ക് പോയി തുടങ്ങിയപ്പോൾ ഞാനും മോളും മാത്രമായി. lപലപ്പോഴും ഫോൺ വിളികൾ ആണ് പിന്നെ
ഞങ്ങളെ അടുപ്പിക്കുന്നത് രാത്രികളിൽ
ഇടവേളകളിൽ ഫോൺ ചെയ്യുന്ന അവൾ അന്ന് ചെയ്തില്ല പിന്നെ പല തവണ ചോദിച്ചാൽ പറയും പേഷ്യന്റ് കൂടുതൽ ആണ് എന്ന്.

അങ്ങനെ ചെറിയ കാര്യങ്ങൾക്ക് മുതൽ ഞാൻ കുറ്റം കണ്ട് പിടിക്കാൻ തുടങ്ങി തമ്മിൽ തർക്കിച്ചു  അവസാനം ഞാൻ പറഞ്ഞു  നാളെ മുതൽ നീ ജോലിയ്ക്ക് പോകണ്ട നിനക്ക് കിട്ടുന്ന തുച്ചമായ വരുമാനത്തിൽ അല്ല ഇവിടെ ഈ വീട് കഴിയുന്നത്..

അവൾ ഒന്നും മിണ്ടിയില്ല ,പരിഭവം നിറച്ച്
അവൾ പറഞ്ഞു   രണ്ടു ദിവസം കൂടി കഴിഞ്ഞ്... ഞാൻ നിർത്തിക്കോളാം

രാവിലെ ഓഫിസിൽ വനിതാ ദിനം ആചരിക്കുന്നതിന്റെ തയ്യാറെടുപ്പുകൾ  സഹപ്രവർത്തകർ തുടങ്ങിരിക്കുന്നു അധ്യക്ഷ
സ്ഥാനം എനിക്കും ....

നീണ്ട ചർച്ചകൾ ,അഭിമുഖങ്ങൾ,  എന്തെ ഒന്ന്
മനസ്സിൽ തട്ടിയതുകൊണ്ടാവാം വരുമ്പോൾ ഹോസ്പിറ്റലിൽ നിന്നു അവളെയും കൂട്ടാം എന്ന് വിചാരിച്ചത്

ഹോസ്പിറ്റലിന്റെ  വരാന്തയിൽ  തിരക്കുകൾക്ക്
ഇടയിൽ കുറെ മുഖങ്ങൾ  എപ്പോഴും പുഞ്ചിരി
തൂകി ഉള്ളിലെ സങ്കടങ്ങൾ അടക്കി മറ്റുള്ളവരുടെ സന്തോഷത്തിന് വേണ്ടി ദിന രാത്രം കഷ്ടപ്പെട്ടന്നവർ തുച്ചമായ വേതനത്തിൽ പുഞ്ചിരിക്കുന്ന മാലാഖമാർ.വനിതാ ദിനത്തിൽ ആരാണ് ആദരിക്കപ്പെടേണ്ടത്  ,എവിടുന്നാണ് തുടക്കം
കുറിക്കേണ്ടത് ............

പുറകിൽ അവളെയും ഇരുത്തി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ മനസ്സ് കാറൊഴിഞ്ഞ മാനം പോലെയായിരുന്നു.  ഒന്നും മിണ്ടാതെ പുറകിലിരിക്കുന്ന അവളോട് ഞാൻ പറഞ്ഞു..
"ഈ ആഴ്ച ഡേ ആണോ നൈറ്റ് ആണോ?"
"ഡേ ആണ്....പക്ഷേ...."
"എന്താ ഒരു പക്ഷേ..??"
"നാളെയോടെ ഞാൻ ജോലി നിർത്താൻ പോവല്ലേ.."
"അതിനു നീ ജോലി നിർത്തുന്നില്ലല്ലോ..നീ ജോലിക്ക് പോവണം."
"എട്ടനിതെന്തു പറ്റി? ,ഒന്നും മനസിലാകുന്നില്ല"
"ഒന്നും പറ്റിയില്ല അമ്മു.. നിന്റെ സ്വപ്നം ,അതു നീ എനിക്ക് വേണ്ടി ഇല്ലാതാക്കരുത്. അന്നത്തെ ഒരു ദേഷ്യത്തിനു അങ്ങനെ പറഞ്ഞു പോയതാ..നീ ക്ഷമിക്ക്.."
'ഈ ഏട്ടന്റെ ഒരു കാര്യം'.എന്നും പറഞ്ഞവൾ ചിരിക്കുമ്പോൾ എന്റെ അരയിൽ ചുറ്റിയ അവളുടെ കൈകളുടെ പിടുത്തം ഒന്നുകൂടെ മുറുകുന്നതും എന്റെ ചുമലിൽ അവളുടെ ചുണ്ടുകൾ അമർന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു.....

              # വിഷ്ണു.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്