#kissakal

എന്നെ കാണാൻ വല്യ ഗ്ലാമർ ഒന്നൂല്യ.. ഫോട്ടോ ചോദിച്ചപ്പോ  സ്ഥിരം പല്ലവി പറഞ്ഞവൾ ഒഴിഞ്ഞു മാറി,
കൊല്ലം ഒന്നായി  പരസ്പരം ചാറ്റിംഗ് തുടങ്ങീട്ടു മുമ്പെപ്പഴോ  ഒരു സുന്ദരിപ്പെണ്ണിന്റെ ഫോട്ടോ കണ്ടപ്പോൾ ഫ്രണ്ട് റിക്വസ്റ്റ് അയച്ചതാണ്. പലവട്ടം ഞങ്ങൾ  സംസാരിച്ചിട്ടുണ്ടെങ്കിലും ഇത് വരെ അവളെ കാണാൻ കഴിഞ്ഞിട്ടില്ല വീഡിയോ കാൾ അവൾ അറ്റൻഡ് ചെയ്യാറുമില്ല .അവളുടെ ഫേസ്ബുക്കിൽ മൊത്തം കയറി നിരങ്ങിയെങ്കിലും ഒറ്റ ഫോട്ടോ പോലും കിട്ടിയില്ല ആകെ കിട്ടിയത് രണ്ടു കണ്ണുകൾ മാത്രം ,
ആ സുന്ദരമായ കണ്ണുകൾ കൊണ്ട് അവളുടെ പല രൂപങ്ങളും ഞാൻ എന്റെ മനസ്സിൽ കൊത്തിയെടുത്തു ,ഈ കാണാൻ കൊള്ളാത്ത പെണ്ണുങ്ങളാണ് ഈ കണ്ണും കയ്യും ഒക്കെ ഫേസ്ബുക്കിൽ ഇടുന്നെതെന്നു  എവിടെയോ വായിച്ചിട്ടുണ്ട് അതുകൊണ്ടു മനസ്സിൽ കൊത്തിപ്പിടിപ്പിച്ച രൂപങ്ങൾക്കൊക്കെയും ആവറേജ് സൗന്ദര്യം മാത്രമായിരുന്നു ,
അവളുടെ വീട് കോഴിക്കോടായതിനാൽ  അവിടെ പോകുമ്പോഴൊക്കെ   കാണുന്ന പെണ്ണുങ്ങളെയൊക്കെ അവളായിട്ടു സങ്കല്പിക്കും ,എന്നെ കാണാൻ വല്യ മൊഞ്ചോന്നും ഇല്ലാത്തോണ്ട് നല്ലോണം ഗ്ലാമർ ഉള്ളവരെ കാണുമ്പോ ഇതവളാകരുതേ   എന്നും പ്രാർത്ഥിക്കാറുണ്ട്,

ഉള്ളു കൊണ്ട് സ്‌നേഹിക്കാൻ വല്യ ഗ്ലാമർ ഒന്നും വേണ്ടാന്നും  ,സൗന്ദര്യം മനോഹരമായ ഒരു ചില്ലു ഗ്ലാസ് പോലെയാണെന്നും അതൊന്നു വീണുടഞ്ഞാൽ പിന്നെ വെറും കുപ്പിച്ചില്ലാണെന്നും  എന്റെ ഉമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട് .
ശരിയാണ് ആ ആക്‌സിഡന്റ് നടക്കുന്നത് വരെ എന്റെ ഉമ്മച്ചിയും ആരും കൊതിക്കുന്ന സുന്ദരിയായിരുന്നു .പണ്ട് ഗൾഫിൽ ബിസിനസ് നടത്തിയിരുന്ന ഉപ്പൂപ്പാന്റെ   കൂടെ കേരളം  കാണാൻ വന്ന അറബി മോഹിച്ചു കെട്ടിയതാണെന്റെ ഉമ്മച്ചിയെ  അതും ലക്ഷങ്ങൾ മഹാറായി തന്നിട്ട്, അവസാനം നടു തളർന്നു  മുഖം അലപം വികൃതമായപ്പോൾ അയാൾ ഉമ്മച്ചിയെ ഇട്ടേച്ചു പോയി ,
എന്നാലും എന്റെ സങ്കല്പത്തിലെ  പെണ്ണിന് അത്യാവശ്യം സൗന്ദര്യമൊക്കെ ഞാൻ കൊടുത്തിരുന്നു  പിന്നെ  അവളുടെ ഉള്ളിൽ കുന്നോളം സ്നേഹവുമുണ്ടായിരുന്നു  , ഈ ഗ്ലാമർ ഉള്ള പെണ്ണുങ്ങൾക്കൊക്കെ വല്യ ഗാമയായിരിക്കും എന്നൊക്കെ കേട്ടിട്ടുണ്ട് അത് ശരിയായിരിക്കുമോ..?
മനസ്സിൽ ഓരോന്ന് കണക്കു കൂട്ടി കിടന്നപ്പോഴാണ് മെസ്സഞ്ചറിൽ അവളുടെ മെസ്സേജ്      " നാളെ കോഴിക്കോടിന് ഒന്ന് വരാമോ..?"ഞാൻ നാളെ അവിടെ വരുന്നുണ്ട്    നമുക്കൊന്ന് കണ്ടു കളയാം.."
എന്തെങ്കിലും ആലോചിക്കുന്നതിനെ മുമ്പേ എന്റെ വിരലുകൾ "ok "എന്ന് ടൈപ്പ് ചെയ്തയച്ചിരുന്നു ..
പിറ്റേന്ന് രാവിലെ 10 മണിക്  അവൾ പറഞ്ഞതനുസരിച്ചു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽന്റെ മുമ്പിൽ അവളെയും കാത്തു ഞാൻ നില്പുറപ്പിച്ചു .
എന്റെ മുമ്പിലൂടെ കടന്നു പോയ എല്ലാ പെണ്ണുങ്ങളെയും ഞാൻ പ്രതീക്ഷയോടെ നോക്കി ,പക്ഷെ ആർക്കും എന്നെ ഒരു മൈൻഡും ഇല്ല ,ഞാൻ അവളെ കണ്ടിട്ടില്ലേലും അവൾ എന്നെ നന്നായി കണ്ടിട്ടുണ്ടല്ലോ അത് കൊണ്ട് തന്നെ എന്നെ തിരിച്ചറിയാതിരിക്കാൻ ഒരു വഴിയുമില്ല .
വെയിലിനു ചൂട് കൂടി വന്നു..നിൽപ് തുടങ്ങീട്ട് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു മെസ്സേജ് അയച്ചു നോക്കിയെങ്കിലും മറുപടിയില്ല എന്റെ മനസ്സിലെ സുന്ദരിയെ കാണാനുള്ള ആകാംഷ  മാറി ഉള്ളിൽ നിരാശ പടർന്നു തുടങ്ങിയിരിക്കുന്നു ,തൊണ്ട വരണ്ടു ദാഹം തോന്നി തുടങ്ങിയിട്ട് കുറെ നേരമായി അവൾ പറഞ്ഞ സ്ഥലത്തു നിന്ന്  മാറിയാൽ എന്നെകാണാതെ പോകുമോ എന്ന ഭയം മൂലം നിന്നിടത്തിന്നു ഒരടി നീങ്ങിയിട്ടില്ല ഇത് വരെ..,
ഇനി അവൾ എന്നെ കളിപ്പിച്ചതായിരിക്കുമോ ..?ദാഹവും ക്ഷീണവും കലശലായിരിക്കുന്നു ഏതായാലും ഒരു ജ്യൂസ് കഴിച്ചു വേഗം തിരിച്ചു വരാമെന്ന ഉദ്ദേശത്തോടെ റോഡ്  ക്രോസ് ചെയ്തു തൊട്ടടുത്ത  ജ്യൂസ് ബാറിലേക്ക്  നടന്നു .

ജ്യൂസ് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ്  പൊടുന്നനെ ഒരു ശബ്ദം കേട്ടത് പെട്ടന്ന് ശബ്ദം കേട്ട ഭാഗത്തു ആളുകൾ ഓടി കൂടിയിരിക്കുന്നു എന്തോ ആക്സിഡന്റ് സംഭവിച്ചതാണെന്നെനിക് മനസ്സിലായി ചില വഴിയാത്രക്കാർ  ആ തിരക്കിനിടയിൽ ചെന്ന് എത്തിനോക്കി പോകുന്നുണ്ട് ചിലർ മൊബൈൽ ഫോണിൽ  ചിത്രങ്ങൾ പകർത്തുന്നു എനിക്കും ഒന്ന് ചെന്ന് നോക്കണമെന്നുണ്ടായിരുന്നെങ്കിലും ആ സമയത്തിനുള്ളിൽ  അവളെ  മിസ്സ് ആകുമെന്ന്   കരുതി വേഗം ഞാൻ എന്റെ പഴയ സ്ഥലത്തു തന്നെ വന്നു നിന്നു ,
അപ്പോൾ തന്നെ ആക്‌സിഡന്റിൽ പെട്ടയാളെയും എടുത്തു കൊണ്ട് രണ്ടു മൂന്നാളുകൾ ഹോസ്പിറ്റലിലേക്ക്  എന്റെ മുമ്പിലൂടെ ധൃതിയിൽ പോയി ,
ആക്‌സിഡന്റിൽ പെട്ടയാളെ  ഞാൻ ശരിക്കും കണ്ടു   അതും ഒരു പെണ്ണായിരുന്നു  എന്റെ സങ്കൽപ്പത്തിലെ പെണ്ണിന് വേണ്ട ഗുണങ്ങളില്ലാത്ത എന്റെ മനസ്സിലെ സുന്ദരിക്ക് വേണ്ട യോഗ്യതകളില്ലാത്ത
കറുത്ത് മെലിഞ്ഞ ഒരു  പെണ്ണ് ,
സമയം 12  ആയപ്പോൾ ഇനി അവളെ കാത്തിട്ടു കാര്യമില്ലെന്നു  മനസ്സിലാക്കി അപമാനിതനായി  ഞാൻ വീട്ടിലേക്കുള്ള ബസ് പിടിച്ചു, ബസിൽ ഇരിന്നു എന്റെ ദേഷ്യവും സങ്കടവും ഞാൻ അവളുടെ ഇന്ബോക്സിലേക്കു മെസ്സേജാകി അയച്ചുകൊണ്ടേയിരുന്നു ,
ദിവസം മൂന്നു കഴിഞ്ഞിരിക്കുന്നു പതുക്കെ ഞാൻ അവളെയും ആ ദിവസവും  മറന്നു തുടങ്ങിയിരുന്നു, നാലാം ദിവസം രാവിലെ എണീറ്റ് പതിവുപോലെ ഫോൺ എടുത്തു നോക്കിയപ്പോൾ അതിൽ അവളുടെ ഒരു മെസ്സേജ് "സോറി അന്ന് കുറെ സമയം വെയിറ്റ് ചെയ്തുവല്ലേ ..ഞാൻ വൈകിയാണെത്തിയത് നിന്നെ ഞാൻ അവിടെ കണ്ടിരുന്നു  നിന്റെ അടുത്തെത്താൻ  ധൃതിയിൽ റോഡ് ക്രോസ് ചെയ്തതും എന്നെ ഒരു ബൈക്ക് വന്നിടിച്ചു ,പിന്നെ ഇന്നാണ് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയതു "
എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നി കൈകൾ വിറച്ചു ,അപ്പോൾ എന്റെ മുമ്പിലൂടെ കൊണ്ട്ആ പോയ  കറുത്ത മെലിഞ്ഞ പെണ്ണ് അവളായിരുന്നു എന്റെ സങ്കല്പിത്തിനു തീരെ യോജിക്കാത്ത പെണ്ണ്.

ഹും അവളെ കാണാൻ വേണ്ടിയായിരുന്നോ ഞാൻ ഇത്ര കഷ്ടപെട്ടതു. എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി ,
മെസ്സേജിന് മറുപടി കൊടുക്കാതെ ഫോൺ ഓഫ് ചെയ്തു ഞാൻ എണീറ്റു
അന്ന് ഉച്ചക്ക് ഉമ്മച്ചിയോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാര്യവുമില്ലാതെ ഉമ്മച്ചി എന്നെ ഉപദേശിച്ചു  "ഈ ലോകം മുഴുവൻ  പല തരം വിഭവങ്ങളാണ് എന്നാൽ  മനുഷ്യന്റെ ആർത്തി ഒരിക്കലും തീരുകയുമില്ല  ,ഈ ലോകം മുഴവൻ മനുഷ്യന്റെ കാൽകീഴിൽ വച്ച് കൊടുത്താലും അവൻ സംതൃപ്തനാവില്ല "
ആ ഉപദേശം അന്നേ വരെ തോന്നാത്തവിധം എന്നെ ഏറെ ചിന്തിപ്പിച്ചു .
ഏറെ ആലോചനകൾക്കു ശേഷം രാത്രി ഞാൻ അവൾക്കു മറുപടി അയച്ചു
"ഞാൻ കണ്ടു നിന്നെ.. എനിക്ക് ഒരുപാടിഷ്ടായി"😍
Näbëëł K Lêêbãñs

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്