#kissakal

പണികളെല്ലാം  തിരക്കിട്ടൊതുക്കി  കുളിച്ചെന്നു  വരുത്തി  കോളേജിൽ പോകാനായി ഒരുങ്ങി   മുറ്റത്തേക്കിറങ്ങിയതും പിടിച്ചു  കെട്ടിയ  പോലെ  തറഞ്ഞു  പോയി  ഈഷാന...

അതെ  കാർ.. 

ദിവസങ്ങളായി  തന്നെ  പിന്തുടർന്ന്  വരൂന്ന  അതെ  വൈറ്റ്  ഇന്നോവ...

അതിൽ  നിന്ന്  പുറത്തിറങ്ങിയ  ആളെ കണ്ടതും  ഇഷാന യുടെ  നല്ല  ജീവൻ  പറന്നു  പോയി...

തൊണ്ട  വരണ്ട്  ഒരിറ്റു  ഉമിനീരിനായി  അവൾ   വിഷമിച്ചു....

ഒരാശ്രയത്തിനായി  അവളുടെ  ബാഗിനെ  നെഞ്ചോടമർത്തി  പിടിച്ചവൾ  രണ്ടടി  പുറകോട്ടു  വെച്ചതും  ആരാ  മോളെ  വന്നത്  എന്ന്  ചോദിച്ചകത്ത്  നിന്നും  മാമ വന്നു    .....

അപ്പോഴേക്കും  കാറിൽ  നിന്ന്  മറ്റു  മൂന്നു  പേരും  കൂടി  ഇറങ്ങി..

കൂട്ടത്തിൽ  ഒരാൾ  സലാം  പറഞ്ഞു.. 

മടക്കുന്ന  കൂട്ടത്തിൽ  ആരാണെന്നു തിരക്കുന്നതും  മനസിലായില്ല.  ന്തായാലും  കയറിയിരിക്കു എന്ന്  മാമ പറയുന്നത്  ഇഷാന  കേട്ടു.....

മോളെന്താ  പോകുന്നില്ലേ  ??
മാമാടെ  ചോദ്യം  അവളെ ബോധവധി യാക്കി....

ഭൂമിയിൽ  തറഞ്ഞു  പോയ  കാൽ പാദങ്ങളെ  പറിച്ചെടുത്തു  ബസ് സ്റ്റോപ്പിലേക്ക്  ഓടുമ്പോൾ  അവളുടെ  നെഞ്ചിൽ  വല്ലാത്ത  ഭയം നിറയുന്നുണ്ടായിരുന്നു .......

അവർ  ആരെന്നറിയില്ലെങ്കിലും  വന്നത്  എന്തിനെന്ന്  ഇഷാനക്ക്  മനസിലായി.....

ആദ്യം  ഇറങ്ങിയ ചെറുപ്പക്കാരനെ ദിവസങളായി   അവക്കറിയാം.... .


അതാണവളിലെ  ഭയത്തിന്റെ  ആഴം കൂട്ടിയതും..

ഇനിയും  വേദനകൾ  നൽകി
പരീക്ഷിക്കല്ലേ  നാഥാ.....

ബസ് വന്നതും കയറിയതും കോളേജിൽ എത്തിയതും ഭയം നിറഞ്ഞ മനസ്സാൽ  തന്നെയായിരുന്നു....

ക്ലാസിലിരുന്നത്‌  വെറുതെ  ആയെന്നും ശ്രദ്ധ കിട്ടുന്നില്ലെന്നും മനസിലായപ്പോൾ അവൾ  സ്ഥിരമായി ചെന്നിരിക്കാറുള്ള  മരത്തണലിൽ ചെന്നിരുന്നു...... .

വീട്ടിലെ  കാര്യമോർത്ത് അവളുടെ  കണ്ണ് നിറഞ്ഞു തുളുമ്പി.....

ഉപ്പയും, ഉമ്മയും ഇല്ലാത്ത തന്നെ മാമ സംരക്ഷിച്ചു പോരുകയാണ്    

അമ്മായിടെ കുത്ത് വാക്കുകളും പെണ്മക്കളുടെ  കളിയാക്കലുകളും ഒറ്റപെടത്തലുകളും വർഷങ്ങളോളമായി ശീലമായിട്ടു... .

മാമാടെ  കരുണ നിറഞ്ഞ  ഒരു നോട്ടമോ  ഒരു തലോടലോ മതി  ആ വേദന എല്ലാം മറക്കാൻ... .

പഠിക്കാൻ  അതിയായ മോഹം ഉള്ളത് മനസിലാക്കി തന്നെയാണ് പത്താം ക്ലാസിനപ്പുറം ഇനി പടിക്കണ്ടാന്നു അമ്മായി  നിർബന്ധം  പറഞ്ഞതും....

ആദ്യമായി അവരെ  എതിർത്തതും  വാശി പിടിച്ചതും  അന്നായിരുന്നു....        

ഒരുപാട് യാജനകൾക്കും അപേക്ഷകൾക്കും വഴങ്ങാതെ വന്നപ്പോൾ പേടിയോടാണെലും അന്നാദ്യമായി എതിർത്തു... 

ഏതേലും യതീംഖാനയിൽ ചേർന്നു പടിക്കുമെന്ന ഭീഷണിയിൽ അവർ വഴങ്ങി. ..
പോയി കഴിഞ്ഞാൽ പൈസ കൊടുക്കാതെ വിട്ടു വീട്ടുജോലിക്ക് ആളെ കിട്ടില്ലാന്നു ഉമ്മാക്കും മക്കൾക്കും അറിയാം. ...

അന്ന് കാണിച്ച ധൈര്യം ഇന്നിവിടെ ബിരുദപഠനം രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ..

വീട്ടിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരർത്ഥതത്തിൽ മോചനം കൂടിയാണ് ഈ കലാലയ വാസം. ....

ഉമ്മാനെ കണ്ട ഓർമയില്ല. താരാട്ടു കേൾക്കാനോ, , അമ്മിഞ്ഞ  പാലിന്റെ രുചി  അറിയാനോ,   ആ നെഞ്ചിൽ ചേർന്നു  മയങ്ങാനോ അള്ളാഹു വിധിയേകിയില്ലാ. ...

ഉപ്പാടെ നെഞ്ചിലെ ചൂടും സ്നേഹവും  വേണ്ടുവോളം  അറിഞ്ഞു  വളരുന്നതിനിടയിൽ വിധി ഒരപകട  രൂപത്തിൽ വന്നെന്നെ  യതീം ആക്കി. ...

നാലാം വയസിൽ ലോകത്തിന്റെ  വിശാലത അറിയില്ലേലും ഇനി  ആരും കൂട്ടിനിലെന്ന സത്യം തിരിച്ചറിഞ്ഞു.  

നാട്ടുകാരുടെയും,   മറ്റു ബന്ധുക്കളുടെയും നിർബന്ധം കൊണ്ട് മാത്രമാണ് ഉമ്മാടെ ആ ങ്ങള കൂട്ടി ക്കൊണ്ട്  അവരുടെ വീട്ടിലേക്ക് ചെന്നതെന്ന് മനസിലാക്കാൻ ആ നാല് വയസ്സിന്റെ ബുദ്ധി തനിക്ക് അധികമായിരുന്നു. .

അന്ന് തൊട്ടു ആ വീട് ഉറങ്ങുന്നതും,  ഉണരുന്നതും എന്നിലൂടെയെന്നത് അവൾ വിസ്മരിച്ചതാണ്. .. എങ്കിലും ഓർത്തപ്പോൾ  മിഴികളിൽ തുളുമ്പി. . .

ഇന്നോളം  പരാതിയും, പരിഭവവും  ഇല്ലാതെ  ജീവിച്ചിട്ടും  കുറ്റപെടത്തലുകളും  കുത്തുവാക്കുകളും  ഒഴിഞ്ഞ  നേരമില്ല...

മാമ  പക്ഷം  പിടിച്ചു  സംസാരിച്ചാൽ  എന്തേലും  കാരണം  ഉണ്ടാക്കി  ഉപദ്രവിക്കുന്നത്  പതിവാക്കിയപ്പോ  മൗനം  ആണ്  അലങ്കാരം  എന്ന്  മാമ  മനസ്സിലാക്കി...

അമ്മായി  കാണാതെ  ആശോസിപ്പിക്കുമ്പോ  ആണത്തം  പണയം  വെച്ചത്  കൊണ്ടാകാം  മാമ  മുഖത്ത്  നോക്കാറില്ല.  

പാപി  ചെല്ലുന്നിടം  പാതാളം  എന്നപോലെയാ  തന്റെ  കാര്യം...

ക്ലാസിനു  പോകുന്നതല്ലാതെ  മറ്റൊരാവശ്യത്തിനും  പുറത്തിറങ്ങാത്ത  തനിക്കു  പലരുടെയും  വിവാഹ ആലോചന  വരുന്നു... പോകുന്ന വഴിക്കു  വെച്ചും  മറ്റും  കണ്ടിട്ട്... 

അതെല്ലാം  എന്റെ  കൊള്ളരുതായ്മ  ആണത്രേ...
ആണുങ്ങളെ  കണ്ണും  മൂക്കും  കാണിച്ചു  വല  വീശി  പിടിക്കാൻ  നടക്കണ ജാതിയാണ്  പോലും...

പലരും  ഇഷ്ടം  പറഞ്ഞു  വന്നിട്ടുണ്ട്  പലതവണ..  ആരോടും  ഒരടുപ്പവും  കാണിച്ചിട്ടില്ല ഒരു  നോട്ടം  കൊണ്ടു  പോലും...

ഒരു  ജോലി  ആയിരുന്നു  മനസ്സിലെ  അടങ്ങാത്ത  കൊതി...

സ്വൊന്തം കാലിൽ  നിൽക്കാൻ  പറ്റുക..അതൊരു  അഭിമാനം  ആണ്...

ഇവടെ  തന്നെ  പഠിപ്പിക്കുന്ന  മുംതാസ്  ടീച്ചർ  നേരിട്ട്  മകനു വേണ്ടി  ആലോചിച്ചതാ...

അന്ന്  അമ്മായിടെ  തനി രൂപം  കണ്ടു  ടീച്ചർ  തന്നെ  ഭയന്നു...

അതിലിപ്പുറം  സഹതാപം  നിറഞ്ഞ തല്ലാത്ത ഒരു  നോട്ടം  ടീച്ചറിൽ  നിന്ന്  കണ്ടിട്ടില്ല....

പഠിക്കാനിരുന്നാൽ  ഒരു  വിഷമവും  അലട്ടാറില്ല..  അത്  കൊണ്ട്  തന്നെ  ഓരോ ക്ലാസിലും  ഒന്നാമതായി  തന്നെ  പഠിച്ചു  കയറി.  മെറിറ്റടിസ്ഥാനത്തിൽ  ഗവണ്മെന്റു കോളേജിൽ  ഡിഗ്രിക്  അഡ്മിഷനും  കിട്ടി....

ഇപ്പോ  അതൊന്നും  അല്ല  പ്രശ്നം..  ആ  വെളുത്ത  ഇന്നോവ.  അതിൽ  നിന്നിറങ്ങിയ  ആ  ചെറുപ്പക്കാരൻ.....

രണ്ടാഴ്ചക്കപ്പുറം  ഒരു  ദിവസം  ക്ലാസ്സ്‌  കഴിഞ്ഞു  വരുന്ന  വഴിക്ക് വീടിനടുത്തുള്ള   സൂപ്പർ മാർകറ്റിൽ  ഒന്ന്  കേറി.. അമ്മായിയും  മക്കളും  തന്ന  നീണ്ട  ലിസ്റ്റിൽ  ഉള്ള  സാധനങ്ങൾ സെലക്ട്‌  ആക്കി  ട്രോളിയിൽ  ഇടുന്ന തിരക്കിലാരുന്നു  ഞാൻ....

ചുറ്റുമുള്ളതൊന്നും തനിക്കുള്ള  ലോകം  അല്ലാന്നുള്ള  തിരിച്ചറിവിൽ  എന്റെ   അടുത്തുള്ള  ട്രോളിയിലേക്  സാധനങ്ങൾ എടുത്തിടുന്ന  ഞാൻ  ട്രോളി  മാറിയതറിഞ്ഞില്ല....  

അതിന്റെ  ഉടമ  ആയ  ആ ചെറുപ്പക്കാരൻ  അയാളുടെ  സാധനങ്ങൾ  ഇട്ട  ട്രോളിയനേഷിച്ചു  എന്റെ  അരികിലും  എത്തി...

അത്  എങ്ങനെ  മാറിയെന്നു  ഇന്നും  എനിക്കറിഞ്ഞുട....

സാദനങ്ങൾ  തിരിച്ചെടുത്തു  എന്റെ  ട്രോളിയിൽ  വെച്ച്  അയാളോട്  സോറി  പറഞ്ഞെങ്കിലും  മുഖത്തെ  ചമ്മൽ  അങ്ങനെ  തന്നെ  നിന്നു...

കൗണ്ടറിൽ  എത്തിയപ്പോൾ  പുള്ളിയും  ബില്ല്  പേ  ചെയ്യാൻ  എത്തിയിരുന്നു...

ഒരു ചമ്മലോടെ  അയാളെ  കടന്നു  പോരുമ്പോൾ  one secent     എന്നൊരു  ആജ്ഞയോടെ  പറഞ്ഞപ്പോൾ നിൽക്കാതിരിക്കാൻ ആയില്ല.   

പതിയെ അയാൾ  നടന്നരികിലെത്തിയപ്പോൾ ഏതോ  വില  ക്കൂടിയ പെർഫ്യുമിന്റെ  സുഗന്ധം പരന്നു...

ഒന്ന്  പരിചയപ്പെടാൻ  ആയിരുന്നു..
എന്റെ  പേര്  ഫിനാസ്....ഒരു  പ്രവാസി   ആണ്.  കുടുംബപരമായി  ബിസിനസ്  ആണവിടെ....

നാട്ടിൽ  വന്നിട്ട്  മൂന്നാഴ്ച്ച  ആയി.. 

പിന്നെ  ഞാൻ  കുട്ടിയെ  ഇന്നല്ല  ആദ്യമായി  കാണുന്നത്.. മൂന്നാല് ദിവസം  മുന്പാണ്...  ഒരു  കൂട്ടുകാരനെ  കാണാൻ  ആണ്  ഞാൻ  ഇവടെ  വന്നത്  അന്ന്...

അന്ന്  എന്റെ  കാറിനു  മുന്നിൽ  വട്ടം ചാടിയ തന്നെ  ചീത്ത  വിളിക്കാനും  രണ്ടു പൊട്ടിക്കാനും  ഉള്ള  ചൂടിലാർന്നു  ഞാൻ..  ബ്രേക്ക്  ഇട്ടില്ലാരുന്നേൽ  താൻ  അന്ന്  തീർന്നേനെ...  

പക്ഷെ  പേടിച്ചരണ്ട  ഈ  മുഖം  കണ്ടപ്പോൾ  ഞാൻ  എല്ലാം  മറന്നു... 

എന്തേലും  ഒന്ന്  ചോദിക്കുമ്പോഴേക്കും  താൻ  പോയി  മറഞ്ഞു....

മറക്കാനാവാത്ത  പൂനിലാവ് പോലെ  താനെന്റെ  കണ്ണിൽ  നിറഞ്ഞപ്പോൾ പിറ്റേ ദിവസവും  അതെ  സമയം  ഇവടെ  കാത്തു  നിന്നു...

പ്രതീക്ഷ  അസ്തമിപ്പിക്കാതെ  താൻ  വന്നു...
താനറിയാതെ  ഇന്നലെ  വരെ  തന്നെ  കണ്ടു...

ഒന്ന് മിണ്ടണം എന്നുണ്ടായിരുന്നു.... അതിനൊരവസരം  കാത്തു  നിക്കുമ്പോഴാ  താൻ  ഇങ്ങട്ട്   കയറണത് കണ്ടത്...

സാദനം  ഒന്നും അത്യാവശ്യ മുള്ളതല്ല. 

കയറിയ  കൂട്ടത്തിൽ  ചിലത്  വാങ്ങി..  അതേതായാലും നന്നായി....  അത്  മാറിയേടുത്തോണ്ടാണല്ലോ  ആ  പേരിൽ  ഒന്ന് മിണ്ടാനായത്... 

തന്റെ  മനസ്സിൽ  അപകടം  മണത്തു  തുടങ്ങിയിരുന്നു..  പതിവ്  പൂവാലൻ.. അതിലും  പുരോഗമിച്ചാൽ  ഒരു  വിവാഹ അഭ്യർത്ഥന..

യാത്ര  പറയണോ  എന്ന്  ആലോചിച്ചു.  പിന്നെ  തോന്നി  വേണ്ടാന്നു... അത്  പിന്നീട്  അനുവാദം  കൊടുത്ത പോലെ യാകും  പലതിനും....
ഡോർ തുറന്നിറങ്ങിയ  തന്നോടൊപ്പം  അവരും  ഇറങ്ങി..  പേരെങ്കിലും  ഒന്ന്  പറഞ്ഞിട്ടു പോടോ .....

കേട്ടിട്ടും  കേൾക്കാത്ത  ഭാവത്തിൽ  നടന്നകലുന്ന  തന്റെ  നെഞ്ചിൽ  വീട്ടിൽ  കാത്തിരിക്കുന്ന ജോലികളെ  കുറിച്ചാരുന്നു  ചിന്ത...  അത്  തീർത്തിട്ട്  വേണമല്ലോ  പഠിക്കാനിരിക്കാൻ   ......

പിന്നെ  ഇന്നലെ  വരെ  ആ  കാർ  രാവിലെയും  വൈകിട്ടും കോളേജ്  പരിസരവും ,  വീടിനവിടവും  കറങ്ങുന്നു....

ഇന്നാ  കാർ  വീടിനു  ഉമ്മറത്ത്....

അവർ  നല്ല  ഉദ്ദേശത്തോടെ  ആണെങ്കിൽ  വിവാഹം ആലോചിക്കാനാകും... കൂടേ  ഉള്ളത്  ആരാകും...

അമ്മായി  എന്തു  പറഞ്ഞു  കാണും....
അവരെ  അധിക്ഷേപിച്ചിരിക്കുമോ ??
ഇനി  അതിന്റെ  പേരിൽ  അയാൾ  തന്നോട്  എന്തേലും  തരത്തിൽ  ഉപദ്രവത്തിനു വരുമോ ??

പടച്ചോനെ  അതിലുമൊക്കെ  അപ്പുറം  അമ്മായി  ന്നെ  കൊന്നു  കൊലവിളിക്കും.... 

തന്നെക്കാൾ  മൂത്ത  പെണ്മക്കൾ  ഉള്ളോണ്ട്  മാത്രമാണോ  അമ്മായി തന്റെ  വിവാഹ  കാര്യം എതിർക്കുന്നത്  ??

അല്ല.  ആരുമില്ലാത്ത  പെണ്ണിനെ  പൊന്നും  പണവും  ഇല്ലാണ്ട്  ആരും  കേട്ടുകൊണ്ടോകൂലത്ര.....

മക്കൾ  അനുഭവിക്കേണ്ടത്  ഒരുത്തിയും  അനുഭവിക്കേണ്ടന്നാണ്..  അതിലപ്പുറം  ആസ്ഥാന  ജോലിക്കാരിയെ  കൂടി  നഷ്ടമാകില്ലേ  ???

വിവാഹവും  വേണ്ട.  ഭർത്താവും  വേണ്ട.  സ്വസ്ഥത  മതിയാരുന്നു.

താനെന്താടോ  തപസ്സിൽ  ആണൊ..  വീട്ടിൽ  പോകുന്നില്ലേ.. ദിവ്യ ടെ  ശബ്ദം  കേട്ടപ്പോഴാണ്  പരിസരം ഓർമ  വന്നത്....

ബസ്സിറങ്ങി  നടക്കുമ്പോൾ  വല്ലാത്ത  വിറയലാർന്നു  ശരീരത്തിന്...  ഇന്ന്  ആ  കാറും  കണ്ടില്ല..അല്ലേലും  അമ്മായിയെ  കണ്ട  സ്ഥിതിക്ക്  ഇനി  അവർ  വരില്ല

വീടിനകത്തു  കയറിയതും  ഇഷാനക്ക്‌  മനസ്സിലായി  അമ്മായി  കലി  തുള്ളിയാണെന്നു     ..

ആകെ  ഉള്ള  നിറം  മങ്ങി  പഴകിയ  മൂന്നാല്  ചുരിദാർ  വലിച്ചു  വാരിയെറിഞ്ഞിരിക്കുന്നു..പുസ്തകങ്ങൾ ചിതറി കിടക്കുന്നു....

അതൊക്കെ  പെറുക്കി  അടുക്കി  വെക്കുമ്പോൾ  കേട്ടു  അമ്മായിടെ  സ്വരം...

വന്നോ  ആണുങ്ങളെ  വല വീശി  പിടിക്കലൊക്കെ  കഴിഞ്ഞിട്ട്.. ??

ഇതൊന്നും ഇവടെ  നടക്കില്ല..  വേറെയും  പെൺകുട്ടികൾ  ഉള്ളതാ..  വണ്ടിയും  കൊണ്ടൊക്കെയാ  ഇപ്പൊ  ആളുകൾ  തേടി  വരുന്നത്.... അതെങ്ങനെയാ  ഉടുത്തൊരുങ്ങി  ഇറങ്ങുകല്ലേ  വെളുക്കുമ്പോൾ  തന്നെ??..  പേര്  പഠിക്കാനെന്നും...  കണ്ടവന്റെ കൂടേ  നിരങ്ങി  വൈകീട്ട്  കേറി  വരാൻ  ഇത്  സത്രം  ഒന്നുമല്ല....

കേട്ടാലറക്കുന്ന  വാക്കുകൾ  കേട്ടു  മരവിച്ച കാതുകൾക്ക്,  കേൾവിയെന്നേ നഷ്ടമായതോർത്ത്‌  സമാധാനിച്ചു  ദിന ചര്യകളിൽ  മുഴുകി... 

ഏറെ  വൈകിയുറങ്ങിയ കൊണ്ടാകും  ഉണരാൻ  പതിവിലും  വൈകി....

തിരക്കിട്ട്  പോകാനൊരുങ്ങുമ്പോൾ മാമ  വന്നു  പറഞ്ഞു..  മോളീന്ന്  ക്ലാസിൽ  പോകണ്ട..  ഒരു  കൂട്ടർ  നിന്നെ  കാണാൻ  വരും.. 

അതാരാപ്പോ ന്നെ  കാണാൻ....  ആലോചിച്ചിട്  ഒരു  പിടിയും  കിട്ടിയില്ല...

അപ്പുറത്ത്  നിന്ന്  അമ്മായി  മാമനോട്  കയർക്കുന്നത്  കേട്ടു....

നിങ്ങൾ  മാറി  നിന്നു  കുശു കുശുക്കുന്നത്  കണ്ടപ്പോൾ  ഞാൻ  ഈ ചതി  മണത്തില്ല.
സ്വൊന്തം  പെണ്മക്കൾ  ഇവടെ  കിടന്നു  നശിക്കട്ടെ.. 

ആ ദ്യമായി  മാമ  ഉച്ചത്തിൽ  സംസാരിക്കുന്നത്  ഞാൻ  കേട്ടു..

നിനക്ക്  ശല്ല്യം  ആകാതെ  അവൾ  എന്നേക്കുമായി ഒഴിഞ്ഞു  പോകും....

എന്റെ  കുട്ടി  എവിടേലും  പോയി  രെക്ഷ പെടട്ടെ...  വരാവുന്നതിൽ  നല്ലൊരു ബന്ധം ആണിത്...  അവളുടെ  എല്ലാ കാര്യവും  അറിഞ്ഞിട്ടും  അവനു  വേണ്ടത്  ഇഷാനയെ  മാത്രം ആണ്... 

വേണ്ടത്ര  പഠിപ്പിക്കാനും  ഓൻ  ഒരുക്കമാ... പൊന്നോ  മൊതലോ  ഒന്നും  ഓനു  വേണ്ട

ഓളെ  മാത്രം  മതി....

ഓന്റെ  ഉമ്മാക്ക്  ഇഷാനനെ  ഒന്ന്  കാണണം...  ഓർകോളേ  പിടിച്ചാൽ  ആരെതിർത്താലും  ഞാൻ  ഈ  നികാഹ്  നടത്തും...  അതിനു  ഓളെ  സമ്മതം  പോലും  നിക്ക്  വേണ്ട....

മനസ്സിൽ  എന്തോ  ഒരു  പറഞ്ഞറിയിക്കാനാകാത്ത  വികാരം  അവൾക്കു  അനുഭവപെട്ടു...

കണ്ടു  മറന്നെങ്കിലും  മനസ്സിൽ  പതിയാത്ത  ആ  മുഖം  അവൾ  പരതി  നോക്കി  ..

ഇല്ല ..  ഒരു  മൂടൽ  മഞ്ഞിനപ്പുറം  അതൊരു  തെളിയാത്ത  രേഖ  പോൽ  മങ്ങി  നിന്നു..

മോളെ  ഉള്ളതിൽ  നല്ലൊരു  കുപ്പായമിട്ടു  അപ്പുറത്തേക്ക്  ഒന്നു  വാന്ന്  മാമ  വന്നു  പറഞ്ഞപ്പോൾ  ഉള്ളിലൊരു  ആദി  പെരുത്തു..  
വസ്ത്രം  മാറിയില്ലേലും  കയ്യും  മുഖവും  ഒന്ന്  കഴുകി....

തന്നെ  കാണാഞ്ഞു  തിരക്കി വന്ന  മാമയോടൊപ്പം  ഹാളിലേക്ക്  ചെന്ന അവൾ  ആവിടുള്ളവരെ  കണ്ടു  വല്ലാണ്ടായി..

മൂന്നാല്  പെണ്ണുങ്ങൾ..  എല്ലാരും  വില  കൂടിയ  വസ്ത്രങ്ങൾ  ആണ്  ധരിച്ചത്....

എല്ലാ  മുഖങ്ങളിലും  തന്നെ  കണ്ടപ്പോൾ  നിറഞ്ഞു  നിന്ന ചിരി  അവളിൽ  സമാദാനം  നൽകി....

കൂട്ടത്തിൽ  ഒരു  ഇത്ത അടുത്തേക്ക്  വന്ന്  കൈ  പിടിച്ചു  അവർക്കിടയിൽ  ഇരുത്തി...  ഇത്  ഞങ്ങടെ  ഉമ്മ..

ഞാൻ  മൂത്ത  സഹോദരി..  ഇത്  രണ്ടും  താഴെയുള്ളവർ...ഞങ്ങടെ  മക്കളും.....

ആ  ഉമ്മ  സ്നേഹത്തോടെ  മോളന്നു  വിളിച്ചപ്പോൾ  അന്നോളം , കാണാത്ത,  കേൾക്കാത്ത അറിയാത്ത  പെറ്റുമ്മ  മുന്നിൽ  വന്ന്  നിന്ന പോലെ  തോന്നിയവൾക്ക്....

നിറഞ്ഞൊഴുകിയ  കണ്ണ് നീരിലും അവൾ  വെക്തമായി  കണ്ടു അവർക്കൊപ്പം വന്ന  ഫിനാസ്  എന്ന  സ്നേഹ സാഗരത്തെ....

അവർ  കൊണ്ടു  വന്ന  പൊന്നും  വസ്ത്രങ്ങളും  അവൾക്കു  നൽകി  കൊണ്ട്  ഫിനാസിന്റെ  ഉമ്മ  പറഞ്ഞതൊന്നു മാത്രം....

ഞങ്ങൾക്ക്  ആലോചിക്കാനും  പറയാനും ഒന്നുമില്ല... ന്റെ  മോൻ  പോണതിനു  മുന്നായിട്ട്  നികാഹ്  നടത്തണം...

ഓൻ  പോകാൻ മൂന്നാല് ദിവസം  ക്കൂടി യുള്ളൂ....

ചടങ്ങ്  മാത്രം  മതി.. 
നാട്ടുകാരെ  വിളിക്കലും ചോറ്  കൊടുക്കലും  ഒകെ  ഓന്റെ  അടുത്ത  വരവിൽ  മതി...  അല്ലാഹുന്റെ അനുഗ്രഹം  കൊണ്ട്  ഓന്  എപ്പോ  വേണേലും  വരാലോ..    ???

ഉപ്പ  മരിച്ചു  പോയെങ്കിലും  മൂന്ന്  അളിയന്മാരുണ്ട്  ഓന്  ആ സ്ഥാനത്തു.!!!

എല്ലാരും  ഇപ്പൊ  ഇവിടുള്ളോണ്ട്  നിശ്ചയം   ഇപ്പൊ  തന്നെ  നടത്താം.. 

പള്ളി വരെ  വന്ന്  നിക്കാഹ്  ചെയ്തു  കൊടുത്താൽ  മാത്രേം മതി  ഇങ്ങള്.. 
മാമയോടായി  പറഞ്ഞു  ഉമ്മ  എഴുന്നേറ്റു...

യാത്ര  പറഞ്ഞിറങ്ങുമ്പോൾ  ഉമ്മ  ചേർത്തു പിടിച്ചു  മൂർദ്ധാവിൽ  ചുംബിച്ചപ്പോൾ  അവളൊരു  പിഞ്ചു കുഞ്ഞായി മാറി...  

ഒരുങ്ങിയിരുന്നോ..  എന്റെ  മോന്റെ  പെണ്ണായി  എന്റെ  മോളായി  എന്റെ  വീട്ടിലേക്കു  പടികയറി  വരാൻ.. 

മുറ്റത്തേയ്ക്കിറങ്ങും മുൻപ്   അവളെ  ഒളി കണ്ണിട്ട്  നോക്കിയ ഫിനാസിനെ  അവൾ  ആദ്യമായി  ഇഷ്ടത്തോടെ  നോക്കി...

തന്റെ  ജീവിതം  ഇനി  ആ കൈകളിൽ  ആണെന്നവൾ  തിരിച്ചറിഞ്ഞു..  

വേദനകൾ  നൽകി  പരീക്ഷിച്ച  നാഥന്  വിധിയെ  മാറ്റി  മറിക്കാൻ മിനിറ്റുകൾ മതി യെന്ന വാസ്തവം  അംഗീകരിക്കാതെ  വയ്യ..   

പിന്നേ  എല്ലാം  പെട്ടെന്നായിരുന്നു..   മൂന്നാം  നാൾ  നികാഹ്...  ലളിതമായ  ചടങ്ങിൽ  ഇഷാനയെ   ഫിനാസിന്  ജീവിത സഖിയാക്കി കൊണ്ട് മാമ  കൈ  പിടിച്ചേൽപ്പിച്ചു...  

മണവാട്ടിയായി  ആ വലിയ  വീട്ടിലേക്കും,  അതിലും  വിശാലമായ  ഫിനാസിന്റെ  ജീവിതത്തിലേക്കും  അവൾ  കടന്നു  ചെന്നു....

പ്രവാസത്തിന്റെ  വിശാലതയിലേക്കു  യാത്ര  പറന്നുയരാൻ  മണിക്കുറുകൾ  മത്രേം  ശേഷിക്കവേ ,   അവളെ  തനിച്ചു  കിട്ടിയ  നേരത്തു,   അടുത്തു  ചേർത്തു പിടിച്ചൊരു  മുത്തം  നൽകി  കൊണ്ടവൻ  പറഞ്ഞു.....

ലീവിന്  വരുന്ന  വരെ  സമയമുണ്ട്  നമുക്ക്  പരസ്പരം പരിചയപ്പെടാൻ...

നിന്നെ  കണ്ടപ്പോൾ   എനിക്കു  തോന്നിയ ഇഷ്ടം  നിന്നെ  കാണാൻ  വീട്ടിൽ  വരുവോളം  ഒരു  പുരുഷന്   ഒരു  പെണ്ണിനോട്  തോന്നുന്ന സാദാരണ  വികാരം  മാത്രം  ആയിരുന്നു....

നിന്റെ  മാമ  നിന്നെ  കുറിച്ച്  പറഞ്ഞപ്പോൾ  അതൊരു  അടങ്ങാത്ത  മോഹവും , വാശിയും   ആയി മാറി...

ഇന്ന്  നീയെന്റെ  സഖി എന്റെ വിരൽ തുമ്പരികെ... 

എല്ലാം  അല്ലാഹുവിന്റെ  സ്തുതി...

നിറഞ്ഞൊഴുകിയ  കണ്ണീർ  തുടച്ചു  അവളെ  ചേർത്ത്  പിടിച്ചൊരു  മുത്തം കൂടി  നൽകി  ഫിനാസ്  യാത്ര  പറഞ്ഞു... 

വിരഹത്തിന്റെ  വേദന  തെല്ലും  ഇല്ലാതെ,
നിറഞ്ഞ  മനസ്സാൽ  അവനെ  യാത്ര യാക്കിയവളും .....

അനുഗ്രഹം  ചൊരിഞ്ഞ  നാഥന് ,  സർവ സ്തുതിയോതാൻ  നമസ്കാരത്തിനായി  വുളു   എടുത്തു  വന്നു ഇഷാന...

നമസ്‌കാരത്തിന്  ശേഷം നിറഞ്ഞ മനസ്സോടെ  മനമുരുകി  അവൾ  ദുഹാ  ചെയ്തു...   

മരണം  കൊണ്ടല്ലാതെ  ഞങ്ങളെ  പിരിക്കല്ലേ  നാഥാ...

ആമീൻ......

ജിംഷി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്