Kissakal

പുലർച്ചെ അലസമായി ബെഡിൽ ചുരുണ്ടുകൂടി കിടക്കുമ്പോൾ 'അമ്മ വന്നു കുത്തി എണീപ്പിച്ചു.. വീടിനു കുറച്ചു അകലെയുള്ള  ദേവി ക്ഷേത്രത്തിൽ പോകണം, എല്ലാ വെള്ളിയാഴ്ചയും എനിക്കുവേണ്ടി ഏതോ വഴിപാട് നടത്തുന്നുണ്ട് 'അമ്മ അവിടെ..

വിളിച്ചാൽ വിളിപ്പുറത്താണ് അവിടുത്തെ ദേവിപ്രതിഷ്ഠ അത്രേ... ചൊവ്വാദോഷം ഉള്ളതുകൊണ്ട് ആറ് വെള്ളിയാഴ്ചകളിൽ അവിടെ പൂജാനടത്തണം എന്ന് പൂജാരി അമ്മയോട് പറഞ്ഞുപോലും..

ചൊവ്വാദോഷം ഉണ്ടാകുന്നതും അതുമാറ്റികൊടുക്കുന്നതും ദൈവങ്ങൾതന്നെ എന്ന് മനസിൽ പറഞ്ഞുകൊണ്ട് ഞാൻ കുളിച്ചു റെഡി ആയി..  

അങ്ങനെ അമ്മയെയും കൂട്ടി അമ്പലത്തിൽ ചെന്ന് പ്രാര്ഥിക്കുമ്പോഴാണ് ശ്രീകോവിലിനു തൊട്ടു മുൻപിൽ നിൽക്കുന്ന ചുരുണ്ട മുടിക്കാരിയെ ശ്രദ്ധിച്ചത്..
അവളുടെ ചുരുൾ മുടിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന ജലകണങ്ങൾ ധരിച്ചിരിക്കുന്ന ധാവണിയുടെ പിൻഭാഗത്തെ നനക്കുന്നു... കാതിൽ വലിയ രണ്ട് കമ്മലുകൾ ഊഞ്ഞാലാടുന്നു..

ആഹാ,  കാണാൻ എന്ത് ചേല്, ........... !!!!

ഞാൻ പതിയെ ചുരുണ്ടമുടിക്കാരിയുടെ പിറകിലേക്ക് അടുത്ത് നിന്നു...

ദേവി, മഹാമായേ കാത്തുരക്ഷിക്കണേ,

മുൻപിൽ നിൽക്കുന്നവൾ  കേൾക്കൻപാകത്തിനു ഉറക്കെ പ്രാർത്ഥിച്ചു..

അവളൊന്നു ഉലഞ്ഞുവോ ?

കാതിൽ കിടക്കുന്ന കമ്മലുകൾ വായുവിൽ വട്ടം വരക്കുന്നുണ്ട്...

പ്രദക്ഷിണ വഴികളിൽ അവളുടെ തൊട്ടു പിറകിൽ തന്നെ ഉണ്ടായിരുന്നു ഞാൻ,  ആ ചുരുണ്ട മുടിത്തുമ്പിൽ ഉടക്കികിടന്ന കർപ്പൂര തുളസിയുടെ ഗന്ധം നുകർന്നുകൊണ്ട്...

ന്താ പേര് ?

പ്രസാദത്തിനായി കാത്തുനില്കുമ്പോൾ ഞാൻ പതിഞ്ഞ ശബ്ദത്തിൽ അവളോട്‌ ചോദിച്ചു.. ആ വലിയകണ്ണുകൾ ഉയർത്തി എന്നെയൊന്നു നോക്കി,  അത്രമാത്രം മറ്റൊരു പ്രതികരണവും അവിടുന്നുണ്ടായില്ല...

ജാഡക്കാരി ആവും,  ന്നാലും സാരല്യ നോക്കിലോ അതുമതി..

അമ്പലത്തിൽനിന്നും തിരിച്ചിറങ്ങുന്നതിനു മുൻപായി ഒന്നുടെ പ്രാർത്ഥിച്ചു..

ദേവി ഇപ്പോ പോയകുട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിതരണംട്ടോ !!!

അടുത്ത വെള്ളിയാഴ്ച 'അമ്മ പറയാതെ തന്നെ ഞാൻ അമ്പലത്തിലെത്തി, ചുറ്റമ്പലത്തിനുള്ളിൽ അവളെ തിരഞ്ഞു.. ദാ വരണ് അവൾ, കൂടെ  പ്രായമായ ഒരു സ്ത്രീയും..

ഇന്നും ഞാനവളുടെ പിറകിൽ തന്നെ നിന്നു..

അതേയ് പേരൊന്നു പറയോ?

ഞാൻ ചോദിച്ചപ്പോൾ ആ മത്ത കണ്ണുയർത്തി ഒന്ന് പാളി നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ലവൾ....

നിരാശനായി ഞാനങ്ങനെ നിൽകുമ്പോൾ അവളുടെ ഒപ്പം ഉണ്ടായിരുന്ന സ്ത്രീ എന്ടെ അടുത്തേക്കുവന്നു,

മോനെ ആ കുട്ടിയുടെ പേര് കാഞ്ചന എന്നാണ്.. ആ കൊച്ചിന് ചൊവ്വാദോഷം ഉള്ളതുകൊണ്ട് എല്ലാ വെള്ളിയാഴ്ചയും ഇവിടെവന്നു പുഷ്പാഞ്ജലി നടത്തും..മോൻ ആ കുട്ടിയോട് പേരുചോദിക്കണത് ഞാൻ കേട്ടിരുന്നു..

എന്ടെ ഉള്ളിൽ ലഡുക്കൾ അങ്ങിനെ പൊട്ടുകയാണ് ഓരോന്നോരോന്നായി...

ചൊവ്വാദോഷം............... !!!!

ആഹഹാ,, അവളുടെ കയ്യിൽ പോയി ഒരു നുള്ളുകൊടുത്തിട്ടു സെയിം പിച്ച് എന്ന് പറഞ്ഞാലോ എന്നുവരെ ഞാൻ ആലോചിച്ചു..

ചേച്ചി, എനിക്ക് ആ കുട്ടിയെ ഇഷ്ടായി.. എനിക്കും ചൊവ്വാദോഷം ഉണ്ട്, ആ കുട്ടിയോട് ജാഡയൊക്കെ ഒന്നുമാറ്റിവെച്ചിട്ടു നന്നായി ആലോചിച്ചിട്ട് ഒരു മറുപടി പറയാൻ പറയാമോ ?ഞാൻ രണ്ടുതവണ പേരുചോദിച്ചിട്ടും ആ കുട്ടി ഒന്നും പറഞ്ഞില്ല.. അതുകൊണ്ട് ചേച്ചി ഒന്ന് ചോദിക്കാമോ ഈ കാര്യം ?

അയ്യോ മോനെ ആ മോൾക്ക് ഒരു അഹങ്കാരവും ഇല്യാട്ടോ പാവം കുട്ടിയാ അവൾ... ഞാൻ ഒരുകാര്യം പറയാൻ മറന്നുപോയി കാഞ്ചനക്കു സംസാരിക്കാൻ കഴിയില്ല, ഊമയാ പാവം.....

ഒഹ്.... ശിരസ്സിൽ ഒരു വെള്ളിടി വെട്ടിയപോലെ... അറിയാത്ത ഒരാളെക്കുറിച്ചു മോശമായി ചിന്തിച്ചു.. മനസ്സുനിറയെ കുറ്റബോധം.. ഞാൻ കാഞ്ചനയെ ഒന്ന് പാളി നോക്കി, 

എല്ലാരും ദേവി സ്തുതികൾ ഉരുവിട്ട് പ്രാർത്ഥിക്കുമ്പോൾ അവള്മാത്രം കണ്ണടച്ചു മനസുകൊണ്ട് ദേവിയെ സ്തുതിക്കുന്നു.....

അമ്പലത്തിന് പുറത്തുള്ള ആൽത്തറയിൽ ഇരിക്കുമ്പോൾ കാഞ്ചനയുടെ പ്രതികരണമെന്തായിരിക്കും എന്നുള്ള ആകാംഷയായിരുന്നു മനസ്സ് നിറയെ...

ആ കുട്ടിക്കു മോനെ ഇഷ്ടായി,  മോൻ ടെ വീട്ടുകാര് സമ്മതിക്കുമോ  സംസാരശേഷി ഇല്ലാത്ത ഒരു കുട്ടിയെ വിവാഹം കഴിക്കാൻ?   മാത്രവുമല്ല സാമ്പത്തികമായി അതികം  ഒന്നും കാണാനും വഴിയില്ല ആ കുടുംബത്തിൽ എന്ന് ആ ചേച്ചി  പറഞ്ഞപ്പോൾ  ഞാനൊന്നു ചിരിച്ചു..

അമ്പലത്തിന് പുറത്തു എന്നെകണ്ടപ്പോൾ  നാണത്താൽ മുഖം തുടുത്തു കണ്ണുകൾ ഇറുക്കിപിടിച്ചുകൊണ്ട് നടന്നുപോകുന്ന കാഞ്ചനയിലായിരുന്നു എന്ടെ കണ്ണുകൾ....

'അമ്മ പറഞ്ഞവാക്കുകൾ മനസിലേക്ക് പെട്ടെന്ന് കടന്നുവന്നു  "

വിളിച്ചാൽ വിളിപ്പുറത്താണ് ഇവിടുത്തെ ദേവി, മനസ്സുരുകി പ്രാർത്ഥിച്ചാൽ എല്ലാം നടക്കും ".

അമ്മേ  മഹാമായേ കാത്തുകൊള്ളേണമേ....

Sai bro

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്